@kottaka
@kottaka

സിനിമാക്കൊട്ടക

പുതിയ സിനിമാ റിവ്യൂകള്‍ക്കും റിലീസ് വിവരങ്ങള്‍ക്കുമായി കൂടെക്കൂടൂ

'മ​ര്യാ​ദ​യ്ക്ക് പെ​രു​മാ​റ​ണം. എ​ന്‍റെ ചി​ത്ര​ങ്ങ​ള്‍ എ​ടു​ക്ക​രു​ത്' : ആരാധകനോട് സാമന്ത അ​നു​വാ​ദ​മി​ല്ലാ​തെ ഫോ​ട്ടോ​യെ​ടു​ക്കു​വാ​ന്‍ ശ്ര​മി​ച്ച ആ​രാ​ധ​ക​നെ ശ​കാ​രി​ച്ച്‌നടി സാ​മ​ന്ത. തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ല്‍ വച്ചാണ് സംഭവം .​നടി ക്ഷേ​ത്ര​ത്തി​ന്റെ പടവുകള്‍ കയറുമ്ബോഴാണ് ആരാധകന്‍ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചത് .തിരുപ്പതിയിലെത്തിയ സാ​മ​ന്ത​യെ ക​ണ്ട ആ​രാ​ധ​ക​ര്‍ ഇ​വി​ടേ​ക്ക് കു​തി​ച്ചെ​ത്തി. അ​വ​രി​ലൊ​രാ​ള്‍ ചി​ത്ര​മെ​ടു​ക്കു​വാ​ന്‍ ശ്ര​മി​ച്ച​താ​ണ് താ​ര​ത്തെ പ്ര​കോ​പി​പ്പി​ച്ച​ത്. 'നോ​ക്കൂ. മ​ര്യാ​ദ​യ്ക്ക് പെ​രു​മാ​റ​ണം. എ​ന്‍റെ ചി​ത്ര​ങ്ങ​ള്‍ എ​ടു​ക്ക​രു​ത്. 'സാ​മ​ന്ത പ​റ​ഞ്ഞു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​രി​ലൊ​രാ​ള്‍ പ​ക​ര്‍​ത്തി​യ നടിയുടെ വിഡിയോ വൈ​റ​ലാവുകയാണ് .
#

🌟 താരങ്ങള്‍

🌟 താരങ്ങള്‍ - ShareChat
103.1k കണ്ടവര്‍
13 മണിക്കൂർ
താരജാഡയില്ലാതെ വിവാഹസദസ്സില്‍ അതിഥികളെ മാലയിട്ട് സ്വീകരിച്ച്‌ അജിത് !!! വീഡിയോ ഏറ്റെടുത്ത് തല ആരാധകര്‍ തല അജിത്ത് താര ജാഡയില്ലാത്ത സിംപിളായ മനുഷ്യനാണെന്ന് എന്തുകൊണ്ടാണ് ആരാധകര്‍ പറയുന്നതെന്ന് ഈ വീഡിയോ കണ്ടാല്‍ തീര്‍ച്ചയായും മനസിലാകും. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ പുതിയ വീഡിയോ ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ തലയുടെ സിംപ്ലിസിറ്റിയെ ക്കുറിച്ച്‌ പറയുന്നത്.അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്രയുടെ വീട്ടിലെ വിവാഹചടങ്ങ് ആയിരുന്നു ഇന്നലെ ചെന്നൈയില്‍ നടന്നത്. ഈ ചടങ്ങില്‍ അജിത് ആണ് സദസ്സിലേക്ക് ജനങ്ങളെ അഭിസംബോധന ചെയ്തത്. മാലയിട്ട് കൈ പിടിച്ച്‌ എളിമയോടെ എല്ലാവരേയും അകത്തേക്ക് ക്ഷണിക്കുന്നതും വീഡിയോയില്‍ കാണാം.ഇത്രയും വലിയ ഒരു നടനായിട്ടും തന്റെ മാനേജരുടെ വീട്ടിലെ വിവാഹത്തില്‍ മുന്‍പന്തിയില്‍ നിന്ന് എല്ലാ കാര്യങ്ങളും ചുറു ചുറുക്കോടെ ഏറ്റെടുക്കുന്ന വളരെ സിമ്ബിള്‍ ആയി ഒരു മനുഷ്യനാണ് അജിത് എന്നാണ് ഈ വീഡിയോയിലൂടെ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയത്. ട്വിറ്ററിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. അജിത്തിന്റെ സിംപ്ലിസിറ്റിയെ പ്രകീര്‍ത്തിച്ച്‌ നിരവധി ആരാധകര്‍ കമന്റുകള്‍ അറിയിച്ചിട്ടുണ്ട്. ശാലിനിയെ വിടെയെന്നും ആരാധകര്‍ കമന്റുകളില്‍ ചോദിക്കുന്നുണ്ട്. താരത്തിന്റെ പുതിയ ചിത്രം വാലിമൈയുടെ ചിത്രീകരണത്തിനിടെ താരത്തിന് പരുക്കേറ്റിരുന്നു.
#

🍿 സിനിമാ വിശേഷം

🍿 സിനിമാ വിശേഷം - ShareChat
41.8k കണ്ടവര്‍
1 ദിവസം
സിക്‌സ് പാക്കില്‍ അജു വര്‍ഗീസ്; പാമ്ബിനെ വിഴുങ്ങിയോ എന്ന് ലാല്‍ നായകന്റെ നിഴലിലായിരുന്നു ഇത്രനാള്‍ അജു വര്‍ഗീസ്. എന്നാല്‍ രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത കമലയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. നായകനായതോടെ വണ്ണം കുറച്ച്‌ ചുള്ളനാവാനും അജു ശ്രമിച്ചു. സിക്‌സ് പാക്ക് ഒക്കെ വെച്ച്‌ അജു മറ്റ് നായകനടന്മാര്‍ക്ക് വെല്ലുവിളിയാകുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ജീവിതത്തില്‍ ഒരിക്കലും സാധ്യമാകാത്ത ഒരുകാര്യമായിട്ടാണ് അജു ഇതിനെ കാണുന്നത്. എന്നാല്‍ ആരാധകര്‍ വിചാരിച്ചാല്‍ യാഥാര്‍ത്ഥ്യമാകാത്ത കാര്യമുണ്ടോ. സിക്‌സ് പാക്കില്‍ അജു എങ്ങനെയുണ്ടാകും എന്ന് വരച്ചുകാണിച്ചുകൊടുത്തിരിക്കുകയാണ് ഒരു ആരാധകന്‍.അജു തന്നെയാണ് മനോഹരമായ ഒരു പെന്‍സില്‍ ഡ്രോയിങ് ആരാധകര്‍ക്കായി പങ്കുവെച്ചത്. ബനിയന്‍ പൊക്കി സിക്‌സ് പാക്ക് ബോഡിയും കാണിച്ചു നില്‍ക്കുന്ന അജുവിന്റെ ചിത്രമാണ് ഇതില്‍ കാണുന്നത്. 'ജീവിതത്തില്‍ നടക്കാത്ത ഈ കാര്യം യാഥാര്‍ഥ്യം ആക്കി തന്ന കൂട്ടുകാരാ നന്ദി' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.രസകരമായ പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. നടനും സംവിധായകനുമായ ലാല്‍ അജുവിനെ ട്രോളിക്കൊണ്ടിട്ട കമന്റാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധനേടുന്നത്. അയ്യോ, പാമ്ബിനെ വിഴുങ്ങിയോ എന്നായിരുന്നു താരത്തിന്റെ കമ്ന്റ്. സിക്‌സ് പാക്ക് ആവാന്‍ നോക്കിയതാ എന്നായിരുന്നു ഇതിന് അജു നല്‍കിയ മറുപടി.കൂടാതെ നിരവധി ആരാധകരും രസകരമായ കമന്റുകള്‍ ചെയ്തിരിക്കുന്നത്. കേരളത്തിലെ ആണ്‍കുട്ടികള്‍ക്ക് എന്തിനാടാ സിക്‌സ് പാക്ക് എന്ന നിവിന്റെ ഡയലോഗ് ഓര്‍മിപ്പിക്കുകയാണ് ചില ആരാധകര്‍. മറ്റുചിലര്‍ സിക്‌സ് പാക്കാവാന്‍ അജുവിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
#

🍿 സിനിമാ വിശേഷം

🍿 സിനിമാ വിശേഷം - ShareChat
9.9k കണ്ടവര്‍
1 ദിവസം
പെട്ടി തോളില്‍ ചുമന്ന് പ്രണവ് മോഹന്‍ലാല്‍; ജീവിതത്തിലെ 'ചാര്‍ളി'യെന്ന് ആരാധകര്‍ ജീവിതത്തില്‍ വളരെ സിംപിളാണ് പ്രണവ് മോഹന്‍ലാല്‍. യാത്രകളെ സ്‌നേഹിച്ച്‌ ജീവിതം ഓരോ നിമിഷവും ആസ്വദിച്ച്‌ക്കാനിഷ്ടപ്പെടുന്ന വ്യക്തിയാണ് പ്രണവ്. താര പുത്രന്റെ ആ ലാളിത്യം തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ വൈറലാവുന്നു. ചെന്നൈ എയര്‍പോര്‍ട്ടിലാണ് സംഭവം. വലിയ യാത്രാ ബാഗ് തോളിലേറ്റി ഡ്രൈവര്‍ക്കൊപ്പം നടന്നു നീങ്ങുകയാണ് പ്രണവ് മോഹന്‍ലാല്‍. ബാഗിന്റെ ചക്രം ഉപയോഗ ശൂന്യമായിരുന്നതിനാലാണ് തോളിലേറ്റിയത്. ഡ്രൈവറെ ഫ്രീയാക്കി ബാഗ് സ്വയം ചുമന്ന് കാറിനടുത്തേക്ക് നടക്കുകയാണ് പ്രണവ്. ഡ്രൈവര്‍ പുറകെയും. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ് ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിയതാണ് പ്രണവ്. കല്യാണി പ്രിയദര്‍ശന്‍ ആണ് ചിത്രത്തിലെ നായിക. വിനീതിന്റേത് തന്നെയാണ് തിരക്കഥ. അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
#

🌟 താരങ്ങള്‍

🌟 താരങ്ങള്‍ - ShareChat
6.1k കണ്ടവര്‍
1 ദിവസം
ബാലുവും നീലുവും പിള്ളേരും ഇല്ലാത്ത ഉപ്പും മുളകും ഞങ്ങള്‍ കാണില്ല ; പ്രതിഷേധവുമായി ആരാധകര്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട്ട പരമ്ബരയാണ് ഉപ്പും മുളകും. ബാലുവും നീലുവും പിള്ളേരും അടങ്ങുന്ന പാറമട വീടാണ് ഉപ്പും മുളകിലെ പ്രധാന ലോക്കേഷന്‍. എന്നാല്‍ ഉപ്പും മുളകും ആയിരം എപ്പിസോഡുകള്‍ പിന്നിട്ടപ്പോള്‍ തന്നെ കഥാഗതിയില്‍ വലിയ രീതിയിലുള്ള മാറ്റമുണ്ടായിരുന്നു. പരമ്ബരയിലെ കേന്ദ്ര കഥാപാത്രമായ ലച്ചുവിന്‍്റെ പിന്മാറ്റം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച വിഷയമായിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഉപ്പും മുളകിലെ കേന്ദ്ര കഥാപാത്രങ്ങളായ ബാലുവും നീലുവും പിള്ളേരും ഒപ്പം പാറമട വീടും കാണുന്നില്ല. ലച്ചുവിന് പിന്നാലെ ഞങ്ങളുടെ ബാലുവും നീലുവും പിള്ളേരും പിന്മാറിയതാണോ എന്ന സംശയമാണ് ഇപ്പോള്‍ ആരാധകര്‍ക്കുള്ളത്. പരമ്ബരയുടേതായി പുറത്ത് വിടുന്ന ഓരോ പ്രമോ വീഡിയോയുടെയും എപ്പിസോഡുകളുടെയും ചുവടെ കമന്‍്റുകളായി അവര്‍ തങ്ങളുടെ ആശങ്ക പങ്ക് വയ്ക്കുന്നുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഉപ്പും മുളകിലെ വിഷ്ണു എന്ന മുടിയന്റെ കഥാപാത്രമായി എത്തുന്ന റിഷിയുടെ തന്നെ യൂ ട്യൂബ് ചാനലിലൂടെ ശിവാനിയും പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തുന്നത് സംശയത്തിന്‍്റെ ആക്കം കൂട്ടുന്നു. ഇങ്ങനെ പോകാന്‍ ആണ് ഉദ്ദേശ്യം എങ്കില്‍ ഞങ്ങള്‍ പരമ്ബര കാണുന്നത് നിര്‍ത്തും എന്നാണ് ഒരാള്‍ കമന്റ് ചെയ്യുന്നത് . ഉപ്പും മുളകും എന്നാ ഈ പരമ്ബര ഇത്രത്തോളവും വിജയം ആകാന്‍ കാരണം തന്നെ ബാലുവും കുടുംബവും ആണ്. നീയൊക്കെ അവരെ പറഞ്ഞു വിട്ടിട്ടു ആ ബ്രാന്‍ഡ് നെയിം ഉപയോഗിച്ച്‌ സീരിയല്‍ ഇറക്കിയ കാണാന്‍ എന്റെ പട്ടി വരും. അവരൊന്നും ഇല്ലാത്ത ഉപ്പും മുളകും ഞങ്ങള്‍ക്ക് ആവശ്യം ഇല്ല. എന്നിട്ട് അത് മറച്ചു പിടച്ചുകൊണ്ട് ഓരോ ഉടായിപ്പ് കോപ്രായം കാണിച്ചാല്‍ മനസിലാകില്ല എന്ന് വിചാരിച്ചോ………………. പ്പും മുളകും കുടുംബം എവിടെ ? ഇതല്ല ഞങ്ങള്‍ കണ്ടു തുടങ്ങിയത് , ഇത് മാത്രം അല്ല ഞങ്ങള്‍ കാണാന്‍ ആഗ്രഹിച്ചതും . ഉപ്പും മുളകും എന്ന് പറഞ്ഞാല്‍ അത് ബാലു നീലു പിള്ളേര്‍ . ഇവര്‍ കഴിഞ്ഞേ ഉള്ളു മറ്റെന്തും………………. കാണല്‍ നിര്‍ത്തി…ഇനി അവര്‍ വന്നിട്ടെ ഉള്ളൂ…കുറെ നാളായി പ്രേക്ഷകരെ മണ്ടന്മാര്‍ ആക്കുന്നു എന്നിങ്ങനെയുള്ള നിരവധി കമ്മന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
#

😂 ഉപ്പും മുളകും

😂 ഉപ്പും മുളകും  - SUPE - ShareChat
10.2k കണ്ടവര്‍
1 ദിവസം
'എന്നെ ആകര്‍ഷിച്ച രണ്ട് സ്ത്രീകള്‍ ഇവരാണ് ; അതിലൊരാള്‍ സൂപ്പര്‍താരത്തിന്റെ ഭാര്യയും' ; മനസ്സ് തുറന്ന് പൃഥ്വിരാജ് അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നതില്‍ അച്ഛന്‍ സുകുമാരന്റെ അതേ പാതയില്‍ത്തന്നെയാണ് നടന്‍ പ‌ൃഥ്വിരാജും. തനിക്ക് ബോധ്യമുള്ള അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ താരം വൈമനസ്യം കാണിക്കാറില്ല. ഭാര്യ സുപ്രിയ അല്ലാതെ തന്നെ ആകര്‍ഷിച്ച രണ്ട് സ്ത്രീകളെ കുറിച്ച്‌ മനസ് തുറന്ന് തുറക്കുകയാണ് പൃഥ്വിരാജ്. സുപ്രിയ അല്ലാതെ മറ്റ് ഏതെങ്കിലും സ്ത്രീക്ക് അതേ മട്ടിലുള്ള ആകര്‍ഷകത്വം ഉള്ളതായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് ഒരു ദേശീയ ദിനപ്പത്രത്തിനോട് താരം മനസ്സു തുറന്നത്. മലയാള സിനിമയുടെ മുന്‍നിരയില്‍ നില്‍ക്കുന്ന രണ്ടു സ്ത്രീകളെക്കുറിച്ചാണ് പൃഥ്വി പറഞ്ഞത്. ഇതില്‍ ഒരാള്‍ ഒരു സൂപ്പര്‍താരത്തിന്റെ ഭാര്യയുമാണ്. ആത്മവിശ്വാസമുള്ള, സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുള്ള, സ്വന്തം വ്യക്തിത്വത്തില്‍ തൃപ്തി കണ്ടെത്തുന്ന സ്ത്രീകളാണ് എന്നെ ആകര്‍ഷിക്കുന്നതെന്നാണ് പൃഥ്വി ആമുഖമായി പറഞ്ഞത്. മലയാളത്തിലെ മികച്ച സംവിധായികയും തിരക്കഥാകൃത്തുമായ അഞ്ജലി മേനോനാണ് പൃഥ്വിരാജിനെ ആകര്‍ഷിച്ച ഒന്നാമത്തെയാള്‍. അഞ്ജലി ഏറെ ആകര്‍ഷകത്വമുള്ള സ്ത്രീയാണ്. തന്റെ കഴിവുകളിലും ശേഷിയിലും ഏറെ വിശ്വാസമുള്ള വ്യക്തിത്വമാണെന്നും പൃഥ്വിരാജ് പറഞ്ഞു. ആകര്‍ഷകത്വം ഉള്ള സ്ത്രീകളെന്ന് തനിക്ക് തോന്നിയവരില്‍ രണ്ടാമതുള്ളത് നടിയും യുവതാരം ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയ നസിം ആണെന്നും പൃഥ്വി പറഞ്ഞു. താന്‍ അഞ്ജലി മേനോനില്‍ കണ്ട സവിശേഷതകളില്‍ പലതും മറ്റൊരു രീതിയില്‍ നസ്രിയയ്ക്കുണ്ട്. അത് അവരെ വളരെ ആകര്‍ഷകത്വമുള്ളയാളാക്കുന്നുവെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.
#

🌟 താരങ്ങള്‍

🌟 താരങ്ങള്‍ - ShareChat
443 കണ്ടവര്‍
1 ദിവസം
ദിലീപിനൊപ്പമുള്ള മകള്‍ മഹാലക്ഷ്മിയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍ മലയാള സിനിമയുടെയും,പ്രേക്ഷകരുടെയും ഇഷ്ട്ട താര ജോഡികളാണ് ദിലീപും കാവ്യാ മാധവനും . ഇവരുടെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ കാത്തിരിക്കുമ്ബോഴാണ് ദിലീപിനൊപ്പമുള്ള മകള്‍ മഹാലക്ഷ്മിയുടെ പുതിയ ചിത്രങ്ങള്‍ എത്തിയിരിക്കുന്നത് . ഇരുവരുടെയും ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് . നാദിര്‍ഷാ ഒരുക്കുന്ന കേശു ഈ വീടിന്റെ നാഥനാണ് ദിലീപിന്റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം . ഫാമിലി എന്റര്‍ടെയിനറായി ഒരുക്കുന്ന ചിത്രം വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
#

❤️ദിലീപ്

❤️ദിലീപ്  - ShareChat
16.2k കണ്ടവര്‍
1 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം