@kuttettanteammutty
@kuttettanteammutty

kuttettante mathram Ammuse😉😍😍

എന്റെ ഇന്ബോക്സിന്റെ താക്കോൽ എന്റെ കൈയിൽ ഇല്ലാട്ടോ അതുകൊണ്ട് ആരും ഇൻബോക്സിൽ വരണ്ട

#

📔 കഥ

#📔 കഥ part 19 ❤ദേഷ്യക്കാരൻ പയ്യന്റെ വാശിക്കാരി പെണ്ണ്❤️ ✍️കുട്ടേട്ടന്റെ അമ്മുട്ടി അമ്മു.... അന്നത്തെ കഴിഞ്ഞു വിച്ചു ഏട്ടൻ ഇന്നാണ് എന്നോട് സംസാരിക്കുന്നത്. ന്താ അമ്മു കിളി പോയപോലെ നില്കുന്നത്. ഞാൻ തന്നെ നിന്റെ വിച്ചു ഏട്ടൻ. ചെയ്‌യമ്മയും വാവയും ഒക്കെ എവിടെ??? എന്നോട് ഒട്ടും ദേഷ്യം ഇല്ലാത്ത പോലെ ആണ് വിച്ചു ഏട്ടൻ എന്നോട് സംസാരിച്ചത്. എന്താണ് ഇവിടെ സഭാവിക്കുന്നത് എന്ന് എനിക്ക് അറിയുന്നുണ്ടായിരുന്നില്ല. അപ്പോഴേക്കും അമ്മ പുറത്തേക്ക് വന്നു. അമ്മ വിച്ചു ഏട്ടനെ കണ്ട് പരിഭവം കാണിച്ചു അന്ന് ചായ പോലും കുടിക്കാതെ പോയത് ആണ് അവൻ. അതിനു ശേഷം അമ്മ വരെ അവനെ ഇന്നാണ് കാണുന്നത്. അവൻ അമ്മയോട് ചോദിച്ചു..... ന്താ.... ചെറിയാമ്മേ...... ഇത്ര ദേഷ്യം.... പോടാ.... നീ അന്ന് പോയത് അല്ലെ???? സോറി ചെറിയാമ്മേ..... കുറെ തിരക്ക്. അതിനിടയിൽ ഇങ്ങോട്ട് ഒന്നും ഇറങ്ങാൻ ടൈം കിട്ടിയില്ല.. അത് വിട് ചെറിയാമ്മേ.... ഞാൻ വന്നല്ലോ.. ഇന്ന് ചായ മാത്രം പോരെ.. നൈറ്റ്‌ ഉള്ള ഫുഡ്‌ കൂടി വേണം..... അയ്യോ അപ്പൊ ഇവർക്ക് ഇപ്പൊ പോകാൻ ഉദ്ദേശ്യം ഇല്ലേ.... ഞാൻ മനസ്സിൽ ആലോചിച്ചു. ചെറിയാമ്മേ ഇന്ന് ഞാൻ മാത്രം അല്ല എന്റെ കൂടെ എന്റെ ഒരു ഫ്രണ്ടും ഉണ്ട്. എന്റെ best ഫ്രണ്ട് ആണ്. മെഡിസിൻ പഠിക്കാ... ഇപ്പൊ അവൻ ഹോളിഡേയ്‌സ് ആണ്. അപ്പൊ നാട്ടിൽ വന്നതാ.... എന്നിട്ട് എവിടെ മോനെ... ദേ.... കാറിന്റെ അവിടെ.. അവൻ ഇങ്ങോട്ട് വരാൻ മടി... അയ്യോ... ആണോ...... അമ്മു... നീ പോയി ആ കുട്ടിയെ കൂട്ടികൊണ്ടുവന്നേ....... ഞാൻ ഒന്ന് ഞെട്ടി.... ന്താ അമ്മേ....... നീ സ്വപ്നം കാണണോ.. ആ കൊച്ചിന് ഇങ്ങോട്ട് വരാൻ ന്തോ മടി എന്ന് നീ പോയി വിളിച്ചേ..... ചെല്ല്.. അമ്മേ...... ഞാൻ പോവൂല്ല. അമ്മ പോയിട്ട് വാ.... ഇതെല്ലാം കണ്ടു വിച്ചു ഏട്ടൻ ചിരിക്കുണ്ടായിരുന്നു. ചെല്ല് അമ്മു. നമ്മുടെ വീട്ടിൽ വന്ന ഗസ്റ്റ്‌ ആണ് ആ കുട്ടി നീ ചെല്ല്. അങ്ങനെ ഞാൻ മനസില്ലാ മനസോടെ മനുവിനെ വിളിക്കാൻ പോയി. ഞാൻ മുറ്റത്ത് ഇറങ്ങിയതും അമ്മ അകത്തേക്ക് പോയി. ഞാൻ കാറിന്റെ അടുത്ത പോയിട്ട്. കാറിൽ ചാരി നിൽക്കുന്ന മനുവിനെ വിളിച്ചു. മനുഏട്ടാ.... അകത്തേക്ക് വരും ന്താ പുറത്തു നില്കുന്നത്.... എന്റെ പെണ്ണ് വന്നു വിളിക്കാൻ നിൽക്കുവായിരുന്നു. ന്താ പറഞ്ഞേ.. ഏയ്യ് ഒന്നുല്ല ഒരു കാൾ വന്നു അത് എടുക്കാൻ നിന്നതാ.. ആ എന്നാൽ വരും.. അതും പറഞ്ഞു ഞാൻ വേഗം നടന്നു പോന്നു. പിന്നെ വിച്ചു ഏട്ടനും മനുവും ഏതൊക്കെയോ പറയുണ്ടായിരുന്നു. ഞാൻ അത് കേൾക്കാൻ ഒന്നും നിന്നില്ല ഹാളിൽ കയറിയപ്പോൾ ഞാനും വാവയും അവിടെ ഉണ്ടായിരുന്നു. വാവ അവരെ കണ്ടതും എണിറ്റു എന്നിട്ട് അവരോടു ഇരിക്കാൻ പറഞ്ഞു അവൾ റൂമിൽക്കും ഞാൻ അമ്മയുടെ അടുത്തേക്കും പോയി. അമ്മേ.... അമ്മ എന്നെ കണ്ടതും നീ എന്താ ഇങ്ങോട്ട് പൊന്നേ അവർക്ക് കമ്പനി കൊടുക്ക്. എനിക്ക് ഒന്നും വയ്യ അവിടെ വിച്ചു ഏട്ടൻ ഇല്ലേ.... ഡീ.. ന്താ അമ്മേ.... നാ നീ ഈ ചായാനോക്ക്.. തളച്ചാൽ എന്നെ വിളിച്ചാൽ മതി. ആ അതും പറഞ്ഞു അമ്മ പോയി. കുറച്ചു കഴിഞ്ഞപ്പോൾ വെള്ളം തിളച്ചു. ഞാൻ അമ്മയെ വിളിച്ചു. അമ്മേ... അമ്മേ.... അമ്മ വന്നു ചായ എടുത്തു. എന്നിട്ട് അതു എന്റെ അടുത്ത് കൊണ്ട് കൊടുക്കാൻ വന്നു ഞാൻ അമ്മയോട് പറഞ്ഞു അവർ എന്നെ പെണ്ണ് കാണാൻ വന്നത് ഒന്നുമല്ലല്ലോ. ഞാൻ ചായ കൊണ്ടുകൊടുക്കാൻ... അമ്മു നിനക്ക് കുറച്ചു കൂടുന്നുണ്ട് ട്ടോ 😡😡😡😡😡 ന്താ അമ്മക്ക് വേണ്ടത്. നീ ഇതൊന്നു കൊണ്ടുകൊടുക്ക്.. അമ്മേ...... ന്താണ്.. വാവയെ വിളിച്ചു നോക്ക് അവൾ ആദിയെ കാണാൻ പോയി.. എപ്പോ ഞാൻ അറിഞ്ഞില്ലല്ലോ.... ഇപ്പൊ. എന്നോട് ചോദിച്ചു പോട്ടെ എന്ന് ഞാൻ പോയിക്കോ എന്ന് പറഞ്ഞു. എനിക്കും പോണം. ഇനി അവൾ വരട്ടെ.. എന്റെ മോൾ അമ്മ പറഞ്ഞത് കേൾക്ക് ഞാൻ ചായ എടുത്തു ഹാളിൽ പോയി അവരുടെ മുന്നിൽ ഉള്ള ടീപ്പോയിൽ വച്ചു എന്നിട്ട് ചായകുടിച്ചോളാൻ പറഞ്ഞു. ഞാൻ റൂമിലേക്ക് പോയി ഡോർ അടച്ചു അവിടെ കുറച്ചു നേരം ഇരിന്നു. അപ്പോൾ ആണ് എനിക്ക് ഏട്ടനെ വിളിച്ചു ഇതു പറയാൻ തോന്നിയത്. ഞാൻ ഫോൺ എടുത്തു ഏട്ടനെ വിളിച്ചു. ഏട്ടൻ വേഗം തന്നെ ഫോൺ എടുത്തു. ന്താ പൊന്നുസേ... ഉത്തരം കിട്ടിയോ... അത് ഏട്ടാ... ഞാൻ അങ്ങോട്ട് പോയില്ല. ന്തേ.. അപ്പോഴേക്കും വിച്ചു ഏട്ടനും മനുവും വന്നു. വിച്ചു എന്ന് കേൾക്കുന്നത് തന്നെ ദേഷ്യം ആണ് ഏട്ടൻ. മനു പിന്നെ പറയാൻ ഉണ്ടോ... എന്തിന്.???? അറിയില്ല ഏട്ടാ..... നീ ചോദിച്ചില്ലേ... ഇല്ല. മം ചോദിക്കണ്ട.. എന്നിട്ട് പോയോ.... ഇല്ല പുറത്ത് ഉണ്ട് നൈറ്റ്‌ ഫുഡ്‌ കഴിച്ചേ പോകും എന്ന് നീ എവിടെ?? ഞാൻ റൂമിൽ ഉണ്ട്. അവരുടെ അടുത്തേക്ക് വല്ലാതെ പോകണ്ട... ഇല്ല പോകുന്നില്ല. ഹ്മ്മ് ശരി ഞാൻ നൈറ്റ്‌ വിളികാം കുറച്ചു തിരക്കിലാ.. ശരി ഏട്ടാ... ഉമ്മ 😘😘😘 ആഹാ ഉമ്മ 😘 ആ ഉമ്മക്ക് ഒന്നും വലിയ വോൾട്ടേജ് ഉണ്ടായിരുന്നില്ല. ഫോൺ കട്ട്‌ ആയി. ഞാൻ കുറച്ചു നേരം അവിടെ ഇരുന്നു അപ്പോൾ ആണ് ഡോറിൽ മുട്ടുന്ന സൗണ്ട് കേട്ടത് ഞാൻ ഒന്നു മടിച്ചെങ്കിലും ഡോർ തുറന്നു. നോക്കുബോൾ മനുവും വിച്ചു ഏട്ടനും. അമ്മു ന്താ ഇവിടെ വന്നിരിക്കണേ.... അങ്ങോട്ട് വാ.. വിച്ചു ഏട്ടൻ പറഞ്ഞു.. ഞാൻ വിച്ചു ഏട്ടനോട് ചോദിച്ചു. ന്താ മോളെ... ന്താ ഇവിടെ.. അതു ശരി ഇതു എന്റെ തറവാട് അല്ലെ. എനിക്ക് ഇവിടെ വരാൻ പറ്റില്ലേ.. ഒക്കെ എനിക്ക് ഒന്നു കിടക്കണം ഒന്നു പോയി തരോ... അപ്പോഴേക്കും. മനു റൂമിൽ കയറി വന്നു ചോദിച്ചു. ന്താ എന്റെ അമ്മുവിന് പറ്റിയത് വയ്യേ.. അവന്റെ വരവ് കണ്ടു ഞാൻ പേടിച്ചു പോയി... ആ സമയത്തു തന്നെ വിച്ചു ഏട്ടൻ കാൾ വന്നു. ഞാൻ ഇപ്പൊ വരാം.. അതോടെ എനിക്ക് പേടി ആയി. ഞാൻ മനുവിനെ ഒന്നുകൂടി നോക്കി. ന്താ അമ്മു എന്ന് പറഞ്ഞു എന്നെ തൊടാൻ അവന്റെ കൈ ഉയർന്നു ഞാൻ അവന്റെ നേർക്ക് കൈ ചൂണ്ടി വേണ്ടാ എന്ന് പറഞ്ഞു. അവനെ ഒന്നും നോക്കി 😡😡😡 നിനക്ക് ന്താ ഡാ വേണ്ടേ... ഇറങ്ങും എന്റെ മുറിയിൽ നിന്ന്. എനിക്ക് നിന്നെ. നിന്നെ വേണം എന്റെ സ്വന്തമായി. ഒരു നാറിക്കും വിട്ടു കൊടുക്കില്ല. നിർത്ത്.. ഞാൻ പറഞ്ഞത് അല്ലെ എനിക്ക് വേറെ ഒരാൾ ഉണ്ട് എന്ന് ഹ്മ്മ് എനിക്ക് നിന്നെ കിട്ടാൻ വേണ്ടി ന്തും ഞാൻ ചെയ്യും. നീ എന്റെ മാത്രം ആണ്. എന്റെ മാത്രം. അതും പറഞ്ഞു അവൻ റൂമിൽ നിന്നും ഇറങ്ങി പോയി. ഞാൻ ആകെ പേടിച്ചു. ന്തു ചെയ്യണം എന്നറിയാതെ ആയി. ഞാൻ ഏട്ടനെ വിളിച്ചു ഏട്ടൻ ഫോൺ എടുക്കുന്നതെ ഇല്ല.. എനിക്ക് ആകെ സങ്കടം വന്നു. അവൻ പറഞ്ഞത് ഓരോന്നു എന്റെ ചെവിൽ പിന്നെയും പിന്നെയും ആവർത്തിച്ച് കേൾക്കുണ്ടായിരുന്നു. പിന്നെ അമ്മ വന്നു വിളിച്ചപ്പോൾ ആണ് ഞാൻ ഡോർ തുറന്നത് ഫുഡ്‌ കഴിക്കാൻ. ഞാൻ കരഞ്ഞു കരഞ്ഞു കണ്ണും മുഖവും എല്ലാം ഒരുമാതിരി ആയിരുന്നു. അതു അമ്മ കണ്ടു. അമ്മ എന്നോട് ചോദിച്ചു. ന്തമോളെ ന്താ പറ്റിയെ... ഞാൻ തലവേദന എന്ന് കള്ളം പറഞ്ഞു. വാ അച്ഛൻ വന്നിട്ട് കുറെ നേരായി നിന്നെ ഫുഡ്‌ കഴിക്കാൻ വിളിക്കുന്നു. എനിക്ക് ഇപ്പൊ വേണ്ട അമ്മേ... അച്ഛൻ ചീത്ത പറയും. എന്റെ കുഞ്ഞു വാ .... അവർ പോയി എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. but ഹാളിൽ അവർ ഫുഡ്‌ കഴിക്കുണ്ടായിരുന്നു അവിടെ മനുവിന്റെ അടുത്ത് ഒരു ചെയർ ഒഴിഞ്ഞു കിടക്കുണ്ടായിരുന്നു.. എന്നെ നോക്കി മനു ചിരിക്കുണ്ടായിരുന്നു.. തുടരും.. hi ഫ്രണ്ട്‌സ് കുറച്ചു ദിവസമായി ലെങ്ത് കുറവാണ് എന്നറിയാം ഫോൺ എടുക്കാൻ തന്നെ ടൈം കിട്ടുന്നില്ല. അടുത്തത് എഴുതിപ്പോൾ ശരിയാക്കാം നിങ്ങളുടെ അഭിപ്രായം അറിയിക്കണം
3.2k കണ്ടവര്‍
2 ദിവസം
#

📔 കഥ

#📔 കഥ part 19 ❤️ദേഷ്യക്കാരൻ പയ്യന്റെ വാശിക്കാരി പെണ്ണ് ❤️ ✍️കുട്ടേട്ടന്റെ അമ്മുട്ടി. ഹലോ അപ്പുറത്ത് നിന്ന് പരിചയമുള്ള ഒരു സ്‌ത്രീ ശബ്‍ദം. ഹലോ മോളെ ഞാൻ റോഷന്റെ അമ്മ ആണ്. അല്ല നിന്റെ കൂടി അമ്മ. അങ്ങനെ അമ്മ പറഞ്ഞപ്പോൾ എനിക്ക് ഒരുപാട് സന്തോഷം ആയി. മോളെ..... മോൾ ന്താ അമ്മയോട് ഒരു ഒന്നും പറയാത്തെ അത് പെട്ടന്ന് അമ്മയുടെ വോയിസ്‌ കേട്ടപ്പോൾ ന്താ പറയാ എന്ന് അറിയുന്നില്ല. ആ മോളെ എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം എന്ന് തോന്നി. മോൾക്ക് ഉറക്കം വരുണ്ടോ........ ഇല്ല അമ്മേ...... പറഞ്ഞോളൂ..... മോളെ എനിക്കും ഇവന്റെ അച്ഛനും ആണായിയും പെണ്ണായിയും ഇവൻ ഒന്നേ ഒള്ളു. ഇതു വരെ അവനോടു ഒന്നും ഞങ്ങൾ വേണ്ട എന്ന് പറഞ്ഞിട്ടില്ല. അങ്ങനെ പറയാൻ വേണ്ടി അവൻ മോശമായി ഒന്നും ചെയ്തിട്ടില്ല. മോശമായി ഒരു കൂട്ടുകെട്ടും അവൻ ഇല്ല. ഒന്നിനും അവൻ വാശി ഉണ്ടായിരുന്നില്ല. പിന്നെ അവൻ ആകെ ഉള്ള ഒരു സാധനം ദേഷ്യം ആണ്. അത് എത്ര കണ്ട്രോൾ ചെയ്യാൻ നോക്കിയോയിട്ടും അവനെ കൊണ്ട് നടന്നിട്ടില്ല. പിന്നെ കുറച്ചു കുറവായത് നിന്നെ കണ്ടത് മുതൽ ആണ്. അത് അവൻ പറഞ്ഞത് അല്ലാട്ടോ. എനിക്ക് മനസിലായത് ആണ്. നിന്നെ ഒരുപാട് ഇഷ്ട്ടമാണ്. മോൾ ഇപ്പൊ കുട്ടി ആണ്. നിനക്ക് ഒരുപാട് പ്ലാനിങ് ഒക്കെ ഉണ്ട് നിന്റെ ജീവിതത്തെ പറ്റി. ഇനി അമ്മ പറയുന്നത് കേട്ട് മോൾക്ക് ഒന്നും തോന്നരുത്. ------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------ കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം. അമ്മ വീണ്ടും എന്നെ വിളിച്ചു. മോളെ... അമ്മ ന്താണ് പറയാൻ പോകുന്നത് എന്നോർത്തിട്ട് എനിക്ക് ആകെ ടെൻഷൻ ആയി.. മോളെ.... ആ പറയും അമ്മേ..... കേൾക്കുണ്ട്.... മോളെ ഞങ്ങൾക്ക് വേണം plus two കഴിഞ്ഞാൽ ഞാനും ഇവന്റെ അച്ഛനും വന്നു ചോദിക്കും. മോൾ പേടിക്കണ്ട. നിന്നെ നിന്റെ ആഗ്രഹം പോലെ നിന്നെ പഠിപ്പിച്ചു ജോലി വാങ്ങി തരും. എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറയുണ്ടായിരുന്നു. അമ്മേ...... ആ മോളെ... ഇവൾക്ക് നിന്നെ ജീവൻ ആണ്. ഞങ്ങൾക്കും. ശരി മോളെ ഞാൻ അവൻ കൊടുക്കാം.... അമ്മുസേ....... എന്റെ പൊന്ന് പേടിച്ചോ.... അമ്മുസേ....... ആ ചെറുതായി... ഞാൻ എല്ലാം കേൾക്കുണ്ടായിരുന്നു. നീ ഇല്ലാതെ ഞാൻ എങ്ങനെ ആടി ജീവിക്കാ.. പപ്പക്കും അമ്മയ്ക്കും ജീവിക്കാൻ ഞാൻ വേണം . എനിക്ക് ജീവിക്കാൻ നീയും. അത്ര ഒള്ളു എന്തോ. എനിക്ക് എന്റെ സങ്കടം പിടിച്ചു നിർത്താൻ കഴിഞ്ഞില്ല ഞാൻ കരഞ്ഞു പോയി. അമ്മുസേ.... നീ കരയണ്ട. അതും ഞാൻ ജീവിച്ചു ഇരിക്കുബോൾ. ഏട്ടാ... i love you so much 😍😍😍😍😍😍❤️❤️❤️❤️❤️❤️❤️ ഉമ്മ്മ 😘😘😘😘😘😘 എന്റെ അമ്മുസിനെ കെട്ടിപിടിച്ചു ഉമ്മ 😘😘😘😘😘😘😘😘😘😘 ഇനി എന്റെ പൊന്ന് ഉറങ്ങിക്കോ. നാളെ ക്ലാസ്സ്‌ ഉള്ളത് അല്ലെ. മം ശരി പോവാണേ.... good night 🌌 good night അമ്മുസേ... ഉമ്മ 😘😘😘😘😘 അങ്ങനെ ദിവസങ്ങൾ കടന്നു പോയി ആദി വീണ്ടും സ്കൂളിൽ പോകാൻ തുടങ്ങി. plus two almost തീരാൻ ആയി. ഇനി മൂന്ന് മാസം കൂടി. എല്ലാവർക്കും നല്ല വിഷമം ഉണ്ട്. ന്തോ ഇതുവരെ പല്ലവിയെ ഇഷ്ട്ടപെടാൻ ആദിക്ക് കഴിഞ്ഞില്ല. ന്താണ് എന്നുള്ള കാരണവും എനിക്ക് അറിയില്ല. ഇതുവരെ എന്നോട് പറഞ്ഞിട്ടുമില്ല. ഞാൻ ഏതായാലും തീരുമാനിച്ചു ആദ്യം ഏട്ടനോട് പറഞ്ഞിട്ട്. പിന്നെ അവനോടു ചോദിക്കണം. ഞാൻ ക്ലാസ്സിൽ നിന്ന് ഒന്നും പറഞ്ഞില്ല. പിന്നെ വീട്ടിൽ എത്തിയിട്ട് ആദ്യം ഏട്ടനോട് കാര്യങ്ങൾ എല്ലാം പറഞ്ഞു. അപ്പൊ ഏട്ടനും പറഞ്ഞു നീ ഒന്ന് ചോദിച്ചു എന്ന് അങ്ങനെ ചോദിക്കാൻ വേണ്ടി പോകാൻ നിൽക്കുബോൾ ആണ് കുറെ മാസത്തിനു ശേഷം വിച്ചു ഏട്ടൻ എന്റെ വീട്ടിലേക്ക് വരുന്നത്. അവന്റെ കൂടെ ഉള്ള ആളെ കണ്ടപ്പോ ഞാൻ ഞെട്ടി പോയി.. മനു ആയിരുന്നു അത് കുറെ നാൾ അവന്റെ ശല്യം ഉണ്ടായിരുന്നില്ല. ഇനി ന്താണ് ആവ്വോ.... അമ്മു... വിച്ചു ഏട്ടൻ വിളിച്ചു അന്നത്തെ കഴിഞ്ഞു ആദ്യമായി ആണ് വിച്ചു ഏട്ടൻ എന്നെ വിളിക്കുന്നത്. തുടരും....... hi ഫ്രണ്ട്‌സ് എങ്ങനെ ഉണ്ട് സുഖമാണോ എല്ലാവർക്കും. എന്റെ തിരക്കുകൾ ഇനിയും കഴിഞ്ഞില്ല. അതുകൊണ്ട് അത്ര സുഗമമായി എഴുതാൻ പറ്റിയില്ല. പിന്നെ ഇതു ആദ്യം എഴുതി വെച്ചതല്ല. നിങ്ങളുടെ അഭിപ്രായം അറിയിക്കണം പ്ലീസ്. നിങ്ങളുടെ സപ്പോർട്ട് വേണം
4.4k കണ്ടവര്‍
3 ദിവസം
#

📔 കഥ

#📔 കഥ part 18 ❤️ദേഷ്യക്കാരൻ പയ്യന്റെ വാശിക്കാരി പെണ്ണ് ❤️ 🙏കുട്ടേട്ടന്റെ അമ്മുട്ടി ഫോണിൽ ചാർജ് ഇല്ല പൊന്ന... എന്നാലും നീ വിളിക്ക് ഞാൻ വീഡിയോ കാൾ ചെയ്തു. രണ്ടു റിങ്ങിൽ തന്നെ എന്റെ ദേഷ്യക്കാരൻ ഫോൺ എടുത്തു. എന്നെ കണ്ടതും പുതപ്പ് എടുത്തു ദേഹത്തേക്ക് ഇട്ടു. കള്ളൻ ഷർട്ട് ഇട്ടിട്ടുണ്ട് ഉണ്ടായിരുന്നില്ല 🙈🙈🙈 ഞാൻ ഒന്നും കാണാത്തതു പോലെ ചോദിച്ചു. ഏട്ടൻ ഇനിയും എണീറ്റില്ലേ........ ഇല്ല എന്റെ ഉറക്കം തീർന്നില്ല.... ഒരു ഉറക്ക ഭ്രാന്തൻ ആണോ..... അയ്യോ....... എന്റെ പെണ്ണ് ഇപ്പോഴയാണാവോ എണീറ്റത്.... ഞാൻ 2 മണിക്ക്. ഉറക്കം ഇല്ലാത്ത ഒരാൾ. ഈ.... ആ ഏട്ടാ ഇന്നലെ ആദിക്ക് ഒരു ആക്സിഡന്റ്. കയ്യിലും കാലിലും ഒക്കെ മുറിവുണ്ട്. പാവം നല്ല pain ഉണ്ട് കിടക്ക ഞാൻ പോയിരുന്നു. എന്നിട്ട് അമ്മുസേ നീ ന്താ ഇന്നലെ പറയായിരുന്നെ... ഏട്ടാ ഞാൻ ഇന്ന് ഉച്ചക്ക് ആണ് അറിഞ്ഞത്. അറിഞ്ഞപ്പോൾ ഞാൻ പോയി കണ്ടു. പിന്നെ ഏട്ടാ ഒരു കാര്യം ഉണ്ടായിട്ടോ... ഞാൻ അത് പറഞ്ഞതും ഫോൺ കട്ട്‌ ആയി. പിന്നെ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്‌ ആയിരുന്നു. അപ്പോഴയാണ് ഞാൻ ആലോചിച്ചത് ഫോണിൽ ചാർജ് ഇല്ല എന്ന് പറഞ്ഞിരുന്നല്ലോ..... പിന്നെ ഞാൻ പുറത്തേക്ക് പോയി. മുറ്റം ഒക്കെ അടിച്ചു ചെടി ഒക്കെ നനച്ചു. മേൽ ഒക്കെ കഴുകി വിളക്ക് കത്തിച്ചു കുറച്ചു നേരം പ്രാത്ഥിച്ചു. എന്നിട്ട് കുറച്ചു നേരം ഇരുന്നു പഠിച്ചു. 8.30ഒക്കെ ആയപ്പോൾ അച്ഛൻ വന്നു. അച്ഛൻ കുറെ സാധനങ്ങൾ കൊണ്ട് വന്നിരുന്നു. അത് കണ്ടു ഞാൻ ഓടി വന്നു അച്ഛൻ ഒന്നും എടുക്കാൻ സമ്മതിച്ചില്ല. അതൊക്കെ ആദിക്ക് ഉള്ളത് ആയിരുന്നു. ഞാൻ ചോദിച്ചു അവൻ ന്താ അച്ഛാ എത്രയൊക്കെ സാധനം. അവൻ വയ്യാതെ കിടക്കല്ലേ... മം കൊണ്ടുപോയി കൊടുക്ക്.. എനിക്ക് സങ്കടം വന്നു. ഞാൻ അച്ഛനോട് തെറ്റി സോഫയിൽ പോയി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും അനുജത്തിയും കൂടി അങ്ങോട്ട് പോകാൻ പോവാണ് വരുന്നുണ്ടോ എന്ന് ചോദിച്ചു. ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു റൂമിലേക്ക് പോയി ഫോൺ എടുത്ത് ഏട്ടനെ വിളിച്ചു അപ്പൊ ഫോൺ ഓണ് ആയിട്ടില്ല ആയിട്ടുണ്ടങ്കിൽ കുറെ നേരം സംസാരിക്കാം എന്ന് വിചാരിച്ചതായിരുന്നു. അങ്ങനെ ഒരു ഷാൾ എടുത്തു പുറത്ത് ഇറങ്ങി എന്നിട്ട് അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് പോയി പോവാം... മം അച്ഛൻ മൂളി.. അങ്ങനെ എല്ലാവരും കൂടി ആദിയുടെ വീട്ടിൽ പോയി. അവിടെ എത്തിയപ്പോൾ ഹാളിൽ തന്നെ ചാച്ചാച്ചനും രമമ്മയും ആദിയും ഉണ്ടായിരുന്നു. ഞങ്ങളെ കണ്ടതും എല്ലാവരും എണിറ്റു. ഞാൻ മുപിൽ കേറി നടന്നു പറഞ്ഞു. ബഹുമാനം ഒന്നും വേണ്ട ഇരുന്നോ ഇരുന്നോ എന്ന്. അച്ഛൻ എന്റെ ചെവിൽ പിടിച്ചു. ഞാൻ ഒരുമാതിരി ചിരിച്ചു 😜😜😜😜 അച്ഛന്റെ കൈയിലെ കവർ കണ്ടു രമമ്മ ചോദിച്ചു അല്ല ഇപ്പൊ ഇത് ന്താ... അച്ഛൻ പറഞ്ഞു അത് ഇത് എല്ലാം എന്റെ ആദി മോൻ ഉള്ളതാ.. ഞാൻ ചാച്ചച്ചനോട് പറഞ്ഞു. ചാച്ചച്ച എന്നെ ഒന്ന് തോണ്ടാൻ പോലും സമ്മതിച്ചില്ല അച്ഛൻ. ആണോ. മം എന്റെ മോൾക്ക് ഞാൻ വാങ്ങി തരാം. ആദി അത് കണ്ടു പറഞ്ഞു അല്ലേലും എന്റെ കൊച്ചച്ചൻ എനിക്ക് കൊണ്ട് വന്നത് നീ എന്തിനാ എടുക്കുന്നെ... പോടാ കൊരങ്ങാ ഞാൻ നിന്നോട് ഒന്നും പറഞ്ഞില്ല. നീ പോടീ കുരങ്ങി... അമ്മ പറഞ്ഞു രണ്ടു നേർക്കു നേർ കണ്ടാൽ എങ്ങനായ.. എന്നാൽ കാണാതെ ഇരിക്കാൻ ഇവർക്ക് കഴിയോ. അതും ഇല്ല.. അത് കേട്ട് ആദി പറഞ്ഞു.. ഞങ്ങൾ വേറെ ലെവൽ ആണ് ഇല്ലേ അമ്മു. അല്ല പിന്നെ ഞാൻ പറഞ്ഞു. നിങ്ങളുടെ വേറെ ലെവൽ. രമമ്മ പറഞ്ഞു. നിങ്ങൾ ഇരിക്ക് ഞാൻ ചായ വെക്കട്ടെ... വേണ്ടാ രമേ.... അച്ഛൻ പറഞ്ഞു. ഓഹോ പിന്നെ നീ അവിടെ ഇരിക്ക് ചാച്ചാച്ചൻ പറഞ്ഞു. രമമ്മ അടുക്കളയിൽ പോയി ഞാനും ഉണ്ട് എന്ന് പറഞ്ഞു. അമ്മയു കൂടെ പോയി. അമ്മ പോയതും അനുജത്തിയും കൂടെ പോയി.. വാടി നമുക്ക് അങ്ങോട്ട് പോകാം.. ആദി പറഞ്ഞു. മം എന്ന് പറഞ്ഞു ഞാൻ മുന്നിൽ നടന്നു.. ഡീ തെണ്ടി എന്നെ ഒന്നു പിടിച്ചു എണീപ്പിക്കടി.. അയ്യോ. ഞാൻ മറന്നു. ഞാൻ ആദിയെ പിടിച്ചു എണീപ്പിച്ചു. എന്നിട്ട് രണ്ടുപേരും കൂടി റൂമിലേക്ക് പോയി... അവിടെ ഇരുന്നു ഒരോന്ന് സംസാരിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ. ആദിയുടെ ഫോണിലേക്ക് ഒരു കാൾ വന്നു നോക്കുബോൾ എന്റെ ദേഷ്യക്കാരൻ ആണ് ഞാൻ വേഗം ആദിയുടെ കയ്യിൽ ഫോൺ കൊടുത്തു. ഞാൻ ഇവിടെ ഉണ്ട് എന്ന് പറയണ്ട. മം. എവിടെ അളിയാ... ആദി ഫോൺ എടുത്തു ചോദിച്ചു. അവൻ ഫോൺ ലോയ്ഡ് സ്പീക്കർ ഇട്ടു. ഞാൻ ഇവിടെ ഉണ്ട് അളിയാ. ന്തോ വീണു എന്നോ മറിഞ്ഞു എന്നോ പറഞ്ഞു. ന്താ പറ്റിയെ.. ഏട്ടൻ ചോദിച്ചു. ആ ചെറുതായിട്ട്.. ന്തെങ്കിലും പറ്റിയോ.. ഭാഗ്യം കൊണ്ട് കാര്യമായി ഒന്നും പറ്റിയില്ല. ആഹാ പിന്നെ അളിയാ... ഇന്നലെ ഇവിടെ എത്തി എന്ന് പറഞ്ഞു. ആ അവൾ അത് പറഞ്ഞോ... മം നേരത്തെ നിന്റെ കാര്യം അറിയില്ല. അറിഞ്ഞെങ്കിൽ ഒന്നും കണ്ടിട്ട് പോകയിരുന്നു.. ആഹാ ആ രാത്രിക്ക്.. ഞാൻ ഉറക്കെ പറഞ്ഞു. അത് ഏട്ടൻ കേട്ടു ആഹാ എന്റെ പെണ്ണ് അവിടെ ഉണ്ടായിരുന്നോ... അപ്പൊ ഞാൻ ആകെ ചമ്മി തലയിൽ കൈ വച്ചു. അവനോടു പറയണ്ട എന്ന് പറഞ്ഞിട്ട്. ഞാൻ തന്നെ അറിയിച്ചു. മം ഏട്ടാ എല്ലാവരും ഇവനെ കാണാൻ വന്നതാ ഏട്ടാ ... അച്ഛൻ ഉണ്ടല്ലോ ഒരു കിറ്റ് സാധനങ്ങൾ കൊണ്ട് വന്നു. എന്നെ തോടിച്ചില്ല എല്ലാം അച്ഛന്റെ അധിമോൻ വേണ്ടി.. അഹ് പിന്നെ അളിയാ.. ഞാൻ കൊണ്ടന്നു കൊടുത്തത് കിട്ടിയോ... ന്താ കൊണ്ട് വന്നേ ഡയറി മിൽക്ക് ആണോ.. മം അത് എങ്ങനെ മനസിലായി. അതോ അത് ഇല്ലേ... അവൾ എല്ലാം കൊണ്ട് വന്നതും പറഞ്ഞു tedybear, locket, ring ഇത് മാത്രം പറഞ്ഞില്ല.. അതുകൊണ്ട് ചോദിച്ചതാ.. ഞാൻ അറിഞ്ഞാൽ എനിക്ക് തരേണ്ടി വരില്ലേ..... ആഹാ.. ഏട്ടൻ ചിരിച്ചു. പിന്നെ എന്റെ കെട്ടിയോൻ എനിക്ക് കൊണ്ടുവന്നതാ... ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. എന്റെ അളിയൻ ആണുട്ടോ അത് നീ മറക്കല്ലേ.. അല്ലെ അളിയാ..... അല്ലപിന്നെ.... പിന്നെ ഇതൊക്കെ ആദി വർത്താനം സുഖമാണോ.. സുഖം കുഴപ്പമില്ല ഏട്ടാ.. ഏട്ടനോ... എനിക്ക് കുഴപ്പമില്ല അങ്ങനെ പോണു. പിന്നെ നിന്റെ പെങ്ങൾ കൂടെ ഉണ്ടല്ലോ. അതിലും വലിയ സന്തോഷം വേറെ ന്താ... അല്ലേലും എന്റെ പെങ്ങൾ പൊളി അല്ലെ... മതി രണ്ടുകൂടി സോപ്പിട്ടത്. ഞാൻ പറഞ്ഞു. ഞാൻ അമ്മുവിന് കൊടുക്കാം അവൾ വിളിച്ചപ്പോ സ്വിച്ച് ഓഫ്‌ ആയിരുന്നു എന്ന് പറഞ്ഞു. aa ചാർജ് ഉണ്ടായിരുന്നില്ല. മം കൊടുക്കട്ടെ.. ഫോൺ ലൗഡ് സ്പീക്കറിൽ അല്ലെ അങ്ങനെ മതി ഞാൻ സംസാരിക്കുന്നത് അവൾക്ക് കേൾക്കാം അവൾ സംസാരിക്കുന്നത് എനിക്കും പിന്നെ ന്താ.. ഏട്ടാ.. എനിക്കും ആദി ചിരിച്ചു കൊണ്ട് പറഞ്ഞു. ആ.. ഏട്ടനും ചിരിച്ചു.. ആഹാ ആദി എനിക്ക് ഒരു കാൾ വരുണ്ട് ഞാൻ പിന്നെ വരാം അഹ് ആയിക്കോട്ടെ.. ശരി... അമ്മുസേ... ഞാൻ വിളിക്കട്ടെ... ആാാ... ഏട്ടാ.... ഏട്ടൻ കാൾ കട്ട്‌ ചെയ്‌തു അപ്പോൾ തന്നെ അനുജത്തി റൂമിൽ വന്നു. നിങ്ങളെ വിളിക്കുന്നുണ്ട്.. ആ അങ്ങനെ ഞങ്ങൾ മൂന്നുപേരും ഹാളിലേക്ക് പോയി ചായകുടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ തിരിച്ചു വന്നു ഫുഡ്‌ കഴിച്ചു വീണ്ടും കുറച്ചു നേരം പഠിച്ചു കിടക്കാൻ തുടങ്ങിയതും ഏട്ടൻ വിളിച്ചു. ഞാൻ കാൾ എടുത്തു ഹലോ.. അപ്പുറത്തുനിന്നും പരിജയം ഉള്ള ഒരു സ്‌ത്രീ ശബ്ദം. തുടരും.. hi ഫ്രണ്ട്‌സ്. ഇതാണ് ട്ടോ part 18 നേരത്തെ നമ്പർ മാറിപോയതാ. തിരക്ക് കഴിചിട്ടില്ല നിങ്ങളുടെ അഭിപ്രായം പറയണം ട്ടോ
3.9k കണ്ടവര്‍
5 ദിവസം
#

📔 കഥ

#📔 കഥ part 18 ❤️ദേഷ്യക്കാരൻ പയ്യന്റെ വാശിക്കാരി പെണ്ണ്❤️ ✍️kuttettante ammutty സ്കൂളിൽ നിന്ന് ഞങ്ങളുടെ ഫ്രണ്ട്‌സ് വന്നു. അതിൽ ആദിയെ സ്നേഹിക്കുന്ന പെൺകുട്ടി ഉണ്ടായിരുന്നു. അവൾക്ക് ആണെങ്കിൽ എന്നെ കണ്ണെടുത്താൽ കണ്ടുകൂടാ അവളെ കണ്ടതും ഞാൻ റൂമിൽ നിന്നും പോകാൻ നിന്നു. അപ്പൊ ആദി എന്റെ കൈയിൽ പിടിച്ചു ചോദിച്ചു. നീ എങ്ങോട്ടാ..... ഇവിടെ നിൽക്ക്.. ഡാ.... ഞാൻ രമമ്മയുടെ അടുത്തേക്ക് എന്തിന്... ഡാ ഇവർക്ക് എന്തെങ്കിലും കൊടുക്കണ്ടേ..... നീ എവിടെ നിൽക്ക്. അവന് കാര്യം മനസിലായി... ഞാൻ അമ്മയെ വിളിക്കാം. വേണ്ട ഞാൻ അങ്ങോട്ട് പോയിക്കൊള്ളാം..... നിന്നോട് അല്ലെ ഇവിടെ ഇരിക്കാൻ പറഞ്ഞേ.... അവൻ എന്നെ സൂക്ഷിച്ചു നോക്കി. ഞാൻ അവിടെ തന്നെ നിന്നു. അമ്മേ....... അമ്മേ........ ആദി ഉച്ചത്തിൽ വിളിച്ചു. അതുകേട്ടു രമമ്മ റൂമിലെത്തി. ന്താഡാ.... നീ കിടന്നു നിലവിളിക്കുന്നെ...... അമ്മേ ..... ഇവർക്ക് എന്തെങ്കിലും. ഒന്ന് പോടാ.... അത് നീ പറയണോ..... ഇതിനാണോ നീ കിടന്നു മരിക്കുന്നത്... ഹ്മ്മ്... ഒന്ന് പോടാ.... അമ്മേ ഞങ്ങൾക്ക് ഒന്നും വേണ്ട രാഗേഷ് വിളിച്ചു പറഞ്ഞു. ആഹ്ഹ്. അത് ഞാൻ നോക്കിക്കൊള്ളാം. രമമ്മാ പോയതും അവൾ ആദിയുടെ അടുത്തേക്ക് വന്നു. പല്ലവി. അതാണ് അവളുടെ name +1 ൽ പഠിക്കുന്നു... ഞങ്ങളുടെ സ്കൂളിൽ വന്നത് മുതൽ അവൾക്ക് ആദിയോട് ഒടുക്കത്തെ കിസ്മത്ത് ആണ്നാ പറയണേ........ ആദി ഏട്ടാ...... ന്താ പറ്റിയെ.... വണ്ടിയൊക്കെ ഓടിക്കുമ്പോൾ നോക്കണ്ടേ... ന്തോ ഭാഗ്യം കൊണ്ട് ഇത്രയേ പറ്റിയുള്ളൂ... ഇങ്ങനെ യൊക്കെ പറഞ്ഞു ആദിയുടെ അടുത്തേക്ക് അവൾ ഒന്ന് കൂടി വന്നു. ആദിക്ക് ദേഷ്യം വന്നു 😠😠😡😡 നീ ഇത് എങ്ങോട്ടാ ഡീ ഈ കേറി വരുന്നേ....... എനിക്ക് ന്തു പറ്റിയാലും നിനക്ക് ന്താ. നീ എന്റെ ആരാടി... നീ എന്തിനാ ഇങ്ങോട്ട് വന്നേ നിന്നെ ആരെങ്കിലും ഇങ്ങോട്ട് ക്ഷണിച്ചോ... ആദി രാജേഷിനെ നോക്കി. ചൂടായി നീ എന്തിനാണ് ഇവളെയും കൂട്ടി വന്നേ... 😠😠😠😠😠 അത് ആദി.... എന്ത് അത്😡😡🤬 എടാ ആദി അവൾക്ക് നിന്നെ കാണണം എന്ന് പറഞ്ഞു കരഞ്ഞപ്പോൾ... എന്താ. കരയുമ്പോഴും കൂട്ടി വരാൻ അവളുടെ ആരെങ്കിലും ചത്തുകിടക്കുന്ന ഉണ്ടോ ഇവിടെ...... ആദി ഇതെല്ലാം പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് രമമ്മ വരുന്നത് ഞാൻ കണ്ടത്. ആദി നിർത്ത് അമ്മ വരുന്നുണ്ട്.... രമമ്മ ചായയുമായി വന്നു. പല്ലവി ഒഴിച്ച് എല്ലാവരും ചായ എടുത്തു. ചായ കുടിച്ചതും അവർ ഇറങ്ങാണ് എന്ന് പറഞ്ഞു. പല്ലവി ഒന്ന് കൂടി ആദിയെ നോക്കി പറഞ്ഞു ആദി ഏട്ടാ.... ഞാൻ പോവാ..... പിന്നെ ആദി ഏട്ടൻ എന്നോട് ഇഷ്ട്ടം തോന്നാത്തതിന് കാരണം ഇവൾ ഒറ്റ ഒരുത്തി ആണ് എന്നെനിക്ക് അറിയാം. ഇങ്ങനെ പറഞ്ഞു അവൾ എന്നെ നോക്കി. നീ ഒന്നും... നിർത്താടി....... മോളെ.. നിന്റെ പ്രസംഗം....😡😡😡😡😡 ഇനി നീ ഇവിടെ നിന്നാൽ ഞാൻ എന്തെങ്കിലും പറയും മോളെ നീ വിട്ടോ....... രാകേഷേ...... കൊണ്ട് പോയിക്കെ ഇവളെ..... വാ പല്ലവി നമുക്ക് പോകാം.. അങ്ങനെ അവർ പോയി. അവൾ പറഞ്ഞത് എനിക്ക് നന്നായി ഫീലായി... but ഞാൻ ആദിയോട് പറഞ്ഞില്ല. കുറച്ചു നേരം അവിടെ ഇരുന്നു... ഡാ... ഞാൻ പോവാ... പിന്നെ വരാം... നിൽക്ക് ഡി... ഡാ കുറെ നേരായില്ലേ..... ആ ആദി ഞാൻ ഒരു കാര്യം പറയാൻ മറന്നു. ന്താടി കോപ്പേ പറയ്. പിന്നെ ഉണ്ടല്ലോ ഇന്നലെ നൈറ്റ്‌ എന്നെ കാണാൻ എന്റെ ഏട്ടൻ വന്നിരുന്നു.. ആദി ഒന്ന് ഞെട്ടി. എപ്പോ?? ഒരു മണിയൊക്കെ ആയിക്കാണും. എന്നിട്ട് ഞാൻ പുറത്തേക്ക് ഇറങ്ങി ചെന്നു. കുറെ നേരം സംസാരിച്ചു. ഇത് പറയുബോൾ എന്റെ മുഖത്തു ചിരി പടർന്നു.. നീ എന്തിനാടി ചിരിക്കണേ...... ഏയ്‌ ഒന്നുല്ല.. ഹ്മ്മ്. എന്നിട്ട് എപ്പോ പോയി.. അപ്പൊ തന്നെ... നോക്ക് ഈ റിങ് ഏട്ടൻ എന്റെ കൈയിൽ ഇട്ടു തന്നതാ... വൈറ്റ് glod ആണ്. ഞാൻ ഏട്ടനും ഇട്ടു കൊടുത്തു. ഏട്ടന്റെ ഫസ്റ്റ് സാലറി. 😍 എന്റെ ഏട്ടൻ വാക്ക് പാലിച്ചു.. ഞാൻ പോയി ഒന്ന് വിളിച്ചു നോക്കട്ടെട്ടോ.. ഹ്മ്മ് ഹ്മ്മ് ചെല്ല് ചെല്ല്... ഞാൻ രമമ്മയോട് പറഞ്ഞു അവിടെ നിന്ന് തിരിച്ചു വീട്ടിൽ വന്നു. ഞാൻ വന്നപ്പോൾ അനുജത്തി ഉണ്ടായിരുന്നു വീട്ടിൽ. ചേച്ചി.... ആദി ഏട്ടൻ എങ്ങനെ ഉണ്ട്. ഇപ്പൊ കുഴപ്പമില്ല കയ്യിലും കാലിലും മുറി ഉണ്ട് അത്ര തന്നെ. മം ഞാൻ എന്റെ റൂമിലേക്ക് പോകുബോൾ അമ്മ വിളിച്ചു. അമ്മു.... ആ അമ്മേ.... നിനക്ക് ചായ വേണ്ടേ...... ഞാൻ ആദിയുടെ വീട്ടിൽ നിന്ന് കുടിച്ചു അമ്മേ.... ഹ്മ്മ്...... ഞാൻ റൂമിൽ പോയി ഫോൺ എടുത്തു. ഏട്ടനെ വിളിച്ചു. ആദ്യ വിളിയിൽ ഫോൺ എടുത്തില്ല... സെക്കന്റ്‌ വിളിയിൽ ഫോൺ എടുത്തു. ഏട്ടാ.........😍😍😍 പൊന്നുസേ😘😘....... എണീറ്റില്ലേ........ ഇല്ല മോളെ..... ടൈം നോക്ക്... 5 ആയി കാണും അല്ലെ..... മം ആവുന്നു... എഴുന്നേൽക്ക് ഏട്ടാ.... എന്തിനാ...... കുറച്ചു കഴിയട്ടെ...... വേണ്ട...... മം എണിറ്റു.... ഇല്ല എനിക്ക് കാണണം. ഫോണിൽ ചാർജ് ഇല്ല പൊന്നാ..... എന്നാലും നീ വിളിക്ക് ഞാൻ വീഡിയോ കാൾ ചെയ്തു.. തുടരും..... hi ഫ്രണ്ട്‌സ് ഞാൻ കുറച്ചു തിരക്കുകളിൽ പെട്ടു പോയി. എപ്പോഴും കഴിഞ്ഞിട്ടില്ല സമയം കണ്ടത്തി എഴുതിയതാണ്..ലെങ്ത് കുറവായിരിക്കും. sorry. അഭിപ്രായം കമന്റ്‌ വഴി അറിയിക്കണം
4.2k കണ്ടവര്‍
7 ദിവസം
#

📔 കഥ

#📔 കഥ part 16 ❤️ ദേഷ്യക്കാരൻ പയ്യന്റെ വാശിക്കാരി പെണ്ണ്❤️ ✍️ കുട്ടേട്ടന്റെ അമ്മുട്ടി ആദിയുടെ കോൾ വന്നത്. ശോ ഞാൻ അവനെ മറന്നു. പറഞ്ഞതായിരുന്നു. ഞാൻ ഫോൺ കയ്യിൽ എടുത്തു. കോൾ അറ്റൻഡ് ചെയ്തു. ഹലോ അമ്മു. ഞാൻ ആദർശ് ആണ് അറിയോ. എന്താ അത് ഇനി അങ്ങനെ ചോദിക്കുന്നേ.... നീ എന്നെ മറന്നോ എന്നറിയാൻ വേണ്ടിയാ... എന്താടാ നിനക്ക് പറ്റിയേ ഞാൻ നിന്നെ മറക്കുമോ..... അല്ലടി നിന്റെ ഒരു വിവരവുമില്ല ഒരു മെസ്സേജ് ഇല്ല ഒരു കോൾ ഇല്ല വേണ്ട. ഇതെന്നും നീ ചെയ്യണ്ട. നിന്റെ വീട്ടിൽ നിന്നും ഒന്ന് വിളിച്ചാൽ കേൾക്കുന്ന അവിടെ അല്ലെ എന്റെ വീട്.... നിനക്ക് മുറ്റത്ത് ഇറങ്ങി ഒന്ന് വിളിച്ചൂടെ.... നീ ഇങ്ങനെ ഒന്നും അല്ലാതിരുന്നു.. ഒരുപാട് മാറിപ്പോയി. അതിനു കാരണം നമ്മുടെ ഇടയിൽ മൂന്നാമത്തെ ഒരാൾ വന്നത് കൊണ്ടാണോ എന്നെനിക്ക് അറിയില്ല എന്നാലും എന്റെ അമ്മു നീ ഒരുപാട് മാറിയിട്ടുണ്ട്... അത് ആദി ഞാൻ.......... വേണ്ട അമ്മു.... നീ എനിക്കുള്ള മറുപടി തരാൻ വേണ്ടി ബുദ്ധിമുട്ടണ്ടാ..... അത് എനിക്ക് ഇഷ്ട്ടമല്ല എനിക്ക് ബുദ്ധി വച്ച നാൾ മുതൽ നിനക്ക് ഒന്നും വരുന്നത് എനിക്ക് ഇഷ്ട്ടമല്ല. ഒരമ്മയുടെ വയറിൽ പിറന്നില്ലെങ്കിലും നീ എന്റെ കൂടാ പിറപ്പാണ്. ഞാൻ അങ്ങനെ കണ്ടിട്ടുള്ളു എനിക്ക് അങ്ങനെ കാണാൻ കഴിയും. നിനക്ക് എന്തെങ്കിലും പറ്റിയാൽ നിന്നെക്കാൾ കൂടുതൽ വേദനിക്കുന്നത് എനിക്കാണ്. നീ സന്തോഷിച്ചു കാണുബോൾ നിന്നെക്കാൾ ഞാൻ ആണ് സന്തോഷിക്കുന്നത്. അതുകൊണ്ട് തന്നെ ആണ് നിന്റെ എല്ലാ കാര്യത്തിനും ഞാൻ കൂട്ടുനിൽക്കുന്നത് ആദി....... നീ ന്താടാ ഇങ്ങനെയൊക്കെ പറയുന്നേ ഇതൊക്കെ എനിക്കു അറിയുന്നത് അല്ലെ... എങ്ങനെയൊക്കെ ഇനി ഞാൻ വിളിച്ചത് ആണ് നിനക്ക് ബുദ്ധിമുട്ട് എങ്കിൽ ഞാൻ cut ചെയ്തോല്ലാം. sorry അമ്മു.... അതും പറഞ്ഞു ആദി കാൾ cut ചെയ്തു എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല... ശരിയാ..... ഞാൻ അവനെ വിളിക്കാറില്ല അവനെ കുറിച്ച് ഓർക്കാറില്ല. അവനെ ഒന്ന് കാണാൻ പോകാറില്ല 😔😔😔😔😔 ഇത് വരെ ഒരു കാര്യവും ഞാൻ എന്റെ ആദി- യോടു പറയാതെ ഇരുന്നിട്ടില്ല. ഒന്നും ചെയ്തിട്ടുമില്ല. ആദി കഴിഞ്ഞേ എനിക്ക് ആരും ഉണ്ടായിരുന്നോള്ളൂ. ചെറുപ്പത്തിൽ എന്റെ കൈയിൽ ഒരു മുറി ആയാൽ എന്നെകാൾ കൂടുതൽ കരയുന്നത് അവൻ ആണ്. അവൻ ഒന്നിനും അവന്റേതായ ഇഷ്ട്ടങ്ങൾ ഉണ്ടായിരുന്നില്ല. എന്റത് ന്താണോ അതാണ് അവന്റേതും. ഒരാളും എന്നോട് ചൂടായി സംസാരിക്കുന്നത് ഇഷ്ട്ടമല്ല അവൻ അവരോടു ചൂടാവും. അത്രക്ക് ജീവൻ ആണ് എന്നെ അവൻ. എന്റെ സ്ഥാനത്തു അവൻ ആയിരുന്നെങ്കിൽ ഒരിക്കലും എന്നോട് ഇങ്ങനെ ചെയ്യില്ല... ഞാൻ അവന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. വേഗം ഞാൻ റൂമിൽ നിന്നും ഇറങ്ങി അമ്മേ............ ഞാൻ ഇപ്പൊ വരാം. ഞാൻ അവന്റെ വീട്ടിൽ പോവാ..... നിന്റെ വയറു വേദന ഇപ്പൊ കുറവുണ്ടോ ആ ഉണ്ട് അമ്മേ....... ഞാൻ ആദിയുടെ വീട്ടിൽ പോയി ഉമ്മറത്തു ആരും ഉണ്ടായിരുന്നില്ല....... ഞാൻ രമമ്മയെ വിളിച്ചു കേറിചെന്നു. രമമ്മേ..... രാമമ്മേ....... ആ ആരാ ഇത് വന്നിരിക്കണേ... അമ്മുമോൾ അല്ലെ. ഇന്ന് ക്ലാസ്സിൽ പോയില്ലേ..... ഇല്ല. ആദി എവിടെ രാമമ്മേ......... അവനു വയ്യ കിടക്ക. ഫുഡ്‌ ഒന്നും കഴിച്ചില്ല ഞാൻ കുറെ വിളിച്ചു.... വന്നില്ല..... ന്താ രമമ്മേ.... അവൻ പറ്റിയെ.... ആ അവൻ നിന്നോട് ഒന്നും പറഞ്ഞില്ലേ. നീ ഒന്നും അറിഞ്ഞില്ലേ..... നിങ്ങൾ തമ്മിൽ ഏതെങ്കിലും പ്രശ്നം ഉണ്ടോ.... ഇല്ല രമമ്മേ....ന്താ അങ്ങനെ ചോദിച്ചേ..... അല്ല നിന്നെ ഇപ്പൊ ഇങ്ങോട്ടൊന്നും കാണാനില്ല. അവൻ ഇവിടെ നിന്നും പുറത്തേക്ക് ഇറങ്ങാറില്ല. ഇന്നലെ ആണ് നിന്റെ അവിടെ ഒന്നു വന്നത്. അവിടെനിന്ന് വന്നേ ടൗണിലേക്ക് പോവാൻ പറഞ്ഞു. പോകുമ്പോൾ വണ്ടി ഒന്ന് ചെരിഞ്ഞു എന്ന് അവൻ പറഞ്ഞു. കാലിലും കയ്യിലും ഒക്കെ മുറിവുണ്ട്. അയ്യോ..... രമമ്മേ.... ഞാൻ അറിഞ്ഞില്ലല്ലോ ഹോസ്പിറ്റലിൽ കൊണ്ടു പോയോ?? . അവൻ ശരത്തിനെയും കൂട്ടി പോയി എന്നു പറഞ്ഞു. എന്നിട്ട് എന്ത് പറഞ്ഞു.?? കുഴപ്പമൊന്നുമില്ല. ഡ്രസ്സ് ചെയ്തു പറഞ്ഞയച്ചു. എല്ലാം കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൻ വയ്യാതെയാണ് എന്റെ വീട് വരെ വന്നത്. അവൻ അങ്ങോട്ട് ആണോവന്നത്. ഞാൻ പുറത്തേക്ക് ഒന്നും ഇറങ്ങട്ടെ എന്ന് പറഞ്ഞ് പോയതാ. അപ്പ അമ്മ അറിഞ്ഞിട്ടുണ്ടാവും അല്ലോ.... സുമ രാവിലെ വന്നിരുന്നു.... ഏട്ടനും വന്നിരുന്നു, അപ്പോ എല്ലാവരും അറിഞ്ഞു ഞാൻ മാത്രം അറിഞ്ഞില്ല😢😢😔 റൂമിൽ ഉണ്ടോ അവൻ.. ആ മോളെ ഉണ്ടാകും ഞാൻ അവന്റെ റൂമിലേക്ക് പോയി,. ഡാ ആദി.... ഞാൻ നീട്ടി വിളിച്ചുകൊണ്ട് ഡോർ തുറന്ന് അകത്തേക്ക് കയറി. എന്നെ കണ്ടതും അവൻ തിരിഞ്ഞിരുന്നു. ഞാൻ ചെല്ലുമ്പോൾ ഫോണിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അവൻ. ഡാ.. ചെക്കാ...... ഞാൻ നിന്നെ വിളിക്കുന്നു നിനക്ക് കേൾക്കുന്നില്ല........, നീ ആരാണ് നിന്റെ വിചാരം. എന്താ ഇത്ര ജാഡ. കയ്യും കാലും ഒളിഞ്ഞു കിടക്കുന്നത് നന്നായി അല്ലെങ്കിൽ ഈ ജാടക്ക് ഞാൻ നിന്റെ കാൽ തല്ലിയൊടിച്ചേനെ അവൻ വേഗം ഹെഡ്സെറ്റ് എടുത്ത് ചെവിയിൽ വച്ചു. എനിക്ക് ദേഷ്യം വന്നു പിന്നെ ഞാൻ ഒന്നും നോക്കിയില്ല. അവന്റെ അടുത്തേക്ക് പോയിട്ട് ഒരു അടി കൊടുത്തു. ഡാ നിന്നോട് ചോദിക്കുന്നേ...... ഞാൻ ഹെഡ്സെറ്റ് ഒക്കെ. അവന്റെ ചെവിയിൽ നിന്നും ഊരി വലിച്ചെറിഞ്ഞു. നീ എന്നെ ദേഷ്യം പിടിപ്പിക്കാതെ വേണമെങ്കിൽ മിണ്ടിക്കൊ... ഞാൻ അവന്റെ കയ്യിൽ പിടിച്ചു. അവനെ വേദനയുള്ള കൈ ആയിരുന്നു അത്. ആ അമ്മ എന്റെ കൈ..... അയ്യോ സോറി ഡാ ഞാനറിയാതെ ഞാൻ കരയാൻ തുടങ്ങി എന്നോട് മിണ്ടാതിരിക്കാൻ അല്ലേടാ എനിക്കത് സഹിക്കുന്നില്ല പ്ലീസ് ആദി പ്ലീസ് പ്ലീസ് പ്ലീസ് ഞാൻ മുഖം കുത്തി കരയാൻതുടങ്ങി അമ്മു. നീ കരയേണ്ട ടി എനിക്ക് അങ്ങനെ നിന്നോട് മിണ്ടാതിരിക്കാൻ പറ്റുമോ... പിന്നെ ഞാൻ ഇത്രയെങ്കിലും ചെയ്യേണ്ടേ സോറി ഡി ആദി ഞാൻ നിന്നെ മറന്നതല്ല എനിക്ക് നിന്നെ മറക്കാൻ കഴിയില്ല. എനിക്ക് ഏട്ടനെ കിട്ടുന്നതിനു മുമ്പ് കിട്ടിയതാണ് നിന്നെ. അതും ഇന്നും അങ്ങനെ തന്നെ കാണും നീ കഴിഞ്ഞിട്ടേ ഉള്ളൂ എനിക്ക് ആരും. ഡാ നീ എന്റെ കൂടെ പിറപ്പ് അല്ലേ... ഹസ്ബൻഡ് അല്ലെങ്കിൽ ഒരു കാമുകൻ വന്നേ എന്ന് വിചാരിച്ച് എനിക്ക് എന്റെ കൂടെപ്പിറപ്പിനെ വേണ്ടെന്നു വയ്ക്കാൻ കഴിയുമോ..,. അവൻ ചിരിച്ചു കൊണ്ട് ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. ഡാ നീ ഒന്നും കഴിച്ചില്ല എന്ന് രമമ്മ പറഞ്ഞു. ഇല്ലെടീ വിശക്കുന്നില്ല അതുകൊണ്ടാ.. നിന്നെ ഇപ്പൊ എന്താ ചെയ്യാ😠😡 എന്താടി... ഒന്നുമില്ല ഇപ്പോ വരാം.... മം ഞാൻ അടുക്കളയിൽ പോയി രമമ്മയുടെ കയ്യിൽ നിന്നും ഫുഡ് വാങ്ങി വന്നു. ഒപ്പം കഴുകാനുള്ള വെള്ളം. ന്നാ ഡാ.... കൈകഴുകി ഇത് കഴിക്കുക. ഡി.... വേണ്ട നീ ഒന്നും പറയണ്ട കഴിക്കാൻ പറഞ്ഞാൽ കഴിച്ചാൽ മതി എന്നിട്ട് പാത്രം അവന്റെ കയ്യിൽ കൊടുത്തു അവൻ കുറച്ചു കഴിച്ചപ്പോൾ. ഞങ്ങളുടെ സ്കൂളിൽ നിന്നും ഫ്രണ്ട്സ് വന്നു. അതിൽ അവനെ ഇഷ്ടപ്പെടുന്ന പെൺകുട്ടി കൂടി ഉണ്ടായിരുന്നു അവൾക്കാണെങ്കിൽ എന്നെ കണ്ണെടുത്താൽ കണ്ടു കൂടാ... തുടരും..... ഹായ് ഫ്രണ്ട്സ്. കഴിഞ്ഞ പാർട്ടിയിൽ തീരെ സപ്പോർട്ട് ഇല്ലാട്ടോ തിരക്കിനിടയിലും സമയം കണ്ടെത്തി എഴുതുന്നത്നിങ്ങൾക്ക് വേണ്ടിയാണ് നിങ്ങളുടെ ഫുൾ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമാണ് കൂടുതൽ ഭംഗി എഴുതാൻ പറ്റു
6.1k കണ്ടവര്‍
10 ദിവസം
#

📔 കഥ

#📔 കഥ part 15 ❤️ദേഷ്യക്കാരൻ പയ്യന്റെ വാശിക്കാരി പെണ്ണ് ❤️ ✍️കുട്ടേട്ടന്റെ അമ്മുട്ടി പിന്നെ ഏട്ടൻ പറഞ്ഞു.. ഞാൻ പോട്ടെ അമ്മുസേ...... അതു കേട്ടപ്പോൾ ഞാൻ ഏട്ടനെ വിട്ടു. എന്റെ കണ്ണിൽ വെള്ളം നിറഞ്ഞു.. ന്താ അമ്മുസേ..... ന്തു ഇപ്പൊ.... ഇത്ര നേരം ഇല്ലാത്തൊരു സങ്കടം. എന്തു പറ്റി... ഒന്നുല്ല ഏട്ടാ... എനിക്ക് മനസിലായി ഞാൻ പോകുന്നതിന് അല്ലെ 🙂എന്നാൽ ഞാൻ പോകുന്നില്ല ഇന്ന് മുതൽ നിന്റെ കൂടെ കഴിയാം നിന്റെ റൂമിൽ. എങ്ങനെ ഉണ്ട് പോണ്ടല്ലോ 😉😉😉😉😉 ഏട്ടനും സങ്കടമുണ്ട് ഇങ്ങനെ എല്ലാം പറയുമ്പോഴും ഏട്ടൻകഷ്ടപ്പെട്ട് ചിരിക്കാൻ ശ്രമിക്കുന്നുണ്ട്. അതെനിക്ക് പെട്ടെന്ന് മനസ്സിലായി. ഞാൻ ഫോണിൽ ടൈം നോക്കിയപ്പോൾ 2. 45 ആയിരുന്നു ഞാൻ ഏട്ടനോട് ചോദിച്ചു. ഇപ്പോൾ പോയാൽ ഏട്ടൻ എപ്പോ അവിടെ എത്തും രാത്രിഅല്ലേ ട്രാഫിക് ഒന്നുമുണ്ടാവില്ല സാധാരണ സ്പീഡിൽ പോയാൽ ഒരു രണ്ടു മണിക്കൂർ. അല്ലാതെ പോയാൽ അതിലും കുറയും. അതിലും കൂടിയാലും കുഴപ്പമില്ല അതിൽ കുറയാതെ നോക്കിയാൽ മതി. ശരി ഭാര്യേ........... ഏട്ടൻ അങ്ങനെ വിളിച്ചപ്പോൾ കഷ്ടപ്പെട്ട് പിടിച്ചു നിർത്തിയ കണ്ണുനീർ പുറത്തേക്ക് ഞാൻ അറിയാത്ത വന്നു. എന്നിട്ട് ഞാൻ ഏട്ടനെ കെട്ടിപിടിച്ചു. മതി പെണ്ണെ വിട്ടേ..... നീ എന്നെ കൂടി കരയിപ്പിക്കല്ലേ...... ഏട്ടൻ നന്നായി സങ്കടം വരുണ്ടായിരുന്നു. എനിക്ക് കൂടുതൽ വിഷമം ആകും എന്ന് വിചാരിച്ചു പിടിച്ചു നിൽക്ക.... പാവം. ഞാൻ പിന്നെ കൂടുതൽ sad ആക്കാൻ നിന്നില്ല മം ഏട്ടൻ പൊക്കോ.. അല്ല അങ്ങനെ അല്ല പോയിട്ട് വാ.... ആ... ഞാൻ നിന്നെ അകത്തേക്ക് ആക്കിയിട്ടേ പോകു ഞാൻ പോയിട്ട് നീ അകത്തു കയറിയാൽ എനിക്ക് ഒരു സമാധാനം ഉണ്ടാവില്ല...... അങ്ങനെ പറഞ്ഞു എന്റെ കൂടെ വന്നു ഞാൻ അടുക്കള വഴി അകത്തേക്ക് കയറി. ഞാൻ ഏട്ടനെ ഒന്നുകൂടി നോക്കി.... ഞാൻ ഏട്ടനെ വിളിച്ചു ഏട്ടാ....... ന്താ അമ്മുസേ......... പറ.... ഞാൻ ഏട്ടന്റെ അടുത്തേക്ക് ചെന്നു. ഏട്ടനു ഒരു ഉമ്മ കൂടി കൊടുത്തു. അപ്പൊ എനിക്കും തന്നു. ഇനി എന്റെ പൊന്ന് അകത്തേക്ക് കയറി വാതിൽ അടച്ചേക്ക്... ഏട്ടൻ അങ്ങനെ പറഞ്ഞതും ഏട്ടന്റെ ഫോണിൽ നിന്നും എന്റെ ഫോണിലേക്ക് കാൾ വന്നു. നീ കാൾ എടുക്ക്.. അപ്പൊ ഞാൻ നടക്കുന്ന സൗണ്ട് പിന്നെ വണ്ടി സ്റ്റാർട്ട്‌ ചെയുന്ന സൗണ്ട് അങ്ങനെ എല്ലാം കേൾക്കാൻ കഴിയും. ഞാൻ ഫോൺ ഞാൻ വാതിൽ അടച്ചു. പിന്നെ അങ്ങോട്ട് ഏട്ടൻ നടക്കുന്നതും വണ്ടി സ്റ്റാർട്ട്‌ ചെയ്ത സൗണ്ട് എല്ലാം ഞാൻ കേട്ടു... അമ്മുസേ..... ഞാൻ പോയിട്ട് വരാം....... അതും പറഞ്ഞു ഏട്ടൻ ഫോൺ cut ചെയ്തു. എനിക്ക് എന്റെ സങ്കടം പിടിച്ചു നിർത്താൻ ആയില്ല. കുറച്ചു ടൈം എങ്കിലും കൂടെ ഉണ്ടായിരുന്നിട്ട് പെട്ടന്ന് പോയപ്പോൾ ഉള്ള ഫീലിംഗ്സ് എനിക്ക് പറഞ്ഞു അറിയിക്കാൻ കഴിയില്ല.. ഞാൻ കുറേനേരം ഏട്ടൻ തന്ന ടെഡി ബിയർ കെട്ടിപിടിച്ചിരുന്നു കരഞ്ഞു. പിന്നെ ആ ലോക്കറ്റ് എടുത്തു ഒരു മാലയിൽ ഇട്ടു എന്റെ ബാഗിൽ വച്ചു. പിന്നെ ഉള്ള ചോക്ലേറ്റ് എന്റെ സെൽപ്പിൽ എന്റെ ഡ്രെസ്സിന്റെ ഉള്ളിൽ വച്ചു ആരും കാണരുത്. എന്റെ ഈ releation ആദിക്കും, വിച്ചു ഏട്ടനും, മനുവിനും മാത്രമേ അറിയൂ.... എന്റെ ബെസ്റ്റ് ഫ്രണ്ട് രേഖക്കു കൂടി അറിയില്ല. n പറഞ്ഞില്ല എന്ന് വേണം പറയാൻ. ഞാൻ അങ്ങനെ കട്ടിലിൽ കിടന്നു. എപ്പോൾ ആണ് ഉറങ്ങിയത് എന്നറിയില്ല....... 5മണി ആയപ്പോൾ ഏട്ടൻ വിളിച്ചു.. 2 റിങ്ങിൽ തന്നെ ഞാൻ ഉണർന്നു ഫോൺ എടുത്തു. അമ്മുസേ............ നീ ഇനിയും ഉറങ്ങിയില്ലേ.. ഞാൻ ഇവിടെ എത്തിട്ടോ. ഇനിയെങ്കിലും എന്റെ പൊന്ന് ഒന്ന് ഉറങ്ങാൻ നോക്ക്. ഞാൻ ഉറങ്ങിയിരുന്നു ഏട്ടാ.... ഏട്ടൻ വിളിച്ചപ്പോ എണീച്ചതാ.... ഏട്ടൻ ഇനി ഒന്ന് പോയി ഫ്രഷ് ആക്. എന്നിട്ട് കിടക്കാൻ നോക്ക്. അയ്യേ ഞാൻ കുളിക്കില്ല.... എന്താ വെള്ളം അലർജി ആണോ.... അതുണ്ടല്ലോ...... ആ പറ....... അതു എനിക്കു ഇപ്പോൾ എന്റെ പെണ്ണിന്റെ മണമാണ്. ഫ്രഷ് അയാൾ അതു പോകും അതുകൊണ്ടാണ്. അപ്പൊ ഞാൻ കുളിക്കില്ല.. അപ്പോൾ ആണ് ഞാൻ ആ കാര്യം ശ്രെദ്ധിക്കുന്നത്. എനിക്കും എന്റെ ഏട്ടന്റെ മണം ഉണ്ട്. ഈ മണമുള്ളപ്പോൾ നീ എന്റെ കൂടെ ഉള്ളത് പോലെ ഒരു ഫീൽ ആണ്. ഇനി എന്തെങ്കിലും പറഞ്ഞാൽ ഞങ്ങൾ രണ്ടാളും സെന്റി ആകും. ഞാൻ വേഗം വിഷയം മാറ്റി ഏട്ടാ........... ന്തോ അമ്മുസേ........ ഞാൻ നാളേല്ലേ. അല്ല ഇന്ന് ക്ലാസ്സിൽ പോകില്ല. ചൂടാവല്ലേ. ഇനി പോയാൽ ഞാൻ ഉറക്കം തുങ്ങി. എന്നെ ക്ലാസ്സിൽ നിന്നും പുറത്താക്കും...... മം മം...... ഏട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ശരി നാ എന്റെ പൊന്ന് പോയി ഉറങ്ങിക്കോ........ good നൈറ്റ്‌ അമ്മുസേ..... അല്ല good മോർണിംഗ്.... അതെ ഏട്ടാ.... എനിക്കും ഏട്ടനും ഇപ്പൊ മുതൽ ആണ് നൈറ്റ്‌ തുടങ്ങുന്നത് അപ്പൊ ഗുഡ് നൈറ്റ്‌.... ശരി 8.30 ന് അമ്മ വന്നു ഡോറിൽ കൊട്ടുബോൾ ആണ് ഞാൻ ഞെട്ടി എണീറ്റത് നീ നീയെന്താ ഇന്നലെ രാത്രി ഞങ്ങൾ അറിയാതെ എങ്ങോട്ടെങ്കിലും പോയോ....... പെട്ടന്ന് ഞാനൊന്നും പേടിച്ചു ഇനി എല്ലാതും അമ്മ കണ്ടോ ആവോ....... ന്താ അമ്മേ അങ്ങനെ ചോദിച്ചേ...... പേടിച്ചു കൊണ്ട് ഞാൻ ചോദിച്ചു. അല്ല നിന്റെ ഉറക്കം കണ്ടു ചോദിച്ചതാ... ഇന്ന് ക്ലാസിൽ ഒന്നും പോണ്ടേ..... എനിക്ക് വയ്യ അമ്മേ നല്ല വയറുവേദന. അമ്മ ചോദിച്ചു. എന്താ ഇപ്പോ ഒരു വയറു വേദന. അതും ഇപ്പോൾ എനിക്കറിയില്ല അമ്മേ..... എന്നാ നീ കിടന്നോ.... അപ്പൊ കിടന്നുറങ്ങിയിട്ട് പിന്നെ എണീക്കുന്നത് ഉച്ചയ്ക്ക് രണ്ട് മണിക്കാണ്... ഞാൻ നോക്കുബോൾ ടൈം ഒരുപാട് ആയി എന്നെനിക്ക് മനസിലായത് ഞാൻ വേഗം എന്നിട്ട് ഫ്രഷ് ആയി റൂമിൽ നിന്നും പുറത്തിറങ്ങി... ഞാൻ ഹാളിൽ പോയി അമ്മയെ നോക്കിയപ്പോൾ അമ്മ പണികൾ okk കഴിഞ്ഞു ഉച്ചയുറക്കത്തിൽ ആണ് ഞാൻ വിളിക്കാൻ പോയില്ല വേഗം അടുക്കളയിൽ പോയി പത്രം എടുത്തതും കൈയിൽ നിന്ന് വീണു ആ സൗണ്ട് കേട്ട് അമ്മ എണിറ്റു വന്നു. ന്താ അമ്മു നിനക്ക് ഉള്ള ഫുഡ്‌ അവിടെ മേശ പുറത്തു എടുത്തു വെച്ചിട്ടുണ്ട് പോയി കഴിക്കാൻ നോക്ക് ചെല്ല്... ഞാൻ ഹാളിൽ പോയി അതെടുത്തു കഴിച്ചു. അമ്മു നിന്റെ വയറു വേദന എങ്ങനെയുണ്ട്??. അമ്മ അങ്ങനെ ചോദിച്ചപ്പോൾ ആണ് എനിക്ക് അതിന്റെ കാര്യം ഓർമ വന്നത് ആ കുറവുണ്ട് അമ്മേ... ആ വെയ്യങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം വേണ്ട അമ്മേ ഇപ്പൊ കുറവുണ്ട്.. ആ അമ്മു പിന്നെ നിന്നെ ചോദിച്ചു ആദി കുട്ടൻ വന്നിരുന്നു. നീ കിടക്കാ എന്ന് പറഞ്ഞപ്പോൾ പിന്നെ വരാം എന്ന് പറഞ്ഞു പോയി. നീ അവനെ ഒന്ന് വിളിച്ചേക്ക്. ആ അമ്മേ ഞാൻ കഴിച്ചിട്ട് വിളിച്ചോളാം.. ഞാൻ വേഗം ഫുഡ്‌ കഴിച്ച് റൂമിലേക്ക് പോയി. എന്നിട്ട് കണ്ണാടിയിൽ നോക്കി മുടി കെട്ടുമ്പോൾ ആണ് കയ്യിൽ ഇറങ്ങി വീണ്ടും ഞാൻ കാണുന്നത്. അപ്പോ എനിക്ക് ഇന്നലെ നടന്നതെല്ലാം ഓർമ്മ വന്നു. എനിക്ക് നാണം വന്നു. എന്നിട്ട് എന്റെ ബാഗിൽ നിന്നും ഒരു ഡയറി മിൽക്ക് എടുത്ത് പൊട്ടിച്ച് അപ്പോഴാണ്. ആദിയുടെ കാൾ വരുന്നത് sho ഞാൻ അവനെ മറന്നു. അമ്മ വിളിക്കാൻ പറഞ്ഞതല്ലേ അങ്ങനെ ഞാൻ ഫോൺ കയ്യിലെടുത്ത് അങ്ങനെ നിന്നു തുടരും..... hi ഫ്രണ്ട്സ് ഇന്ന് കുറച്ച് ബിസി ആയിപോയി അതുകൊണ്ടാണ് പോസ്റ്റ് ചെയ്യാൻ വൈകിയത്
4.6k കണ്ടവര്‍
12 ദിവസം
#

📔 കഥ

#📔 കഥ part 14 ❤️ദേഷ്യക്കാരൻ പയ്യന്റെ വാശിക്കാരി ❤️ ✍️കുട്ടേട്ടന്റെ അമ്മുട്ടി എന്നാൽ എന്റെ പെണ്ണ് ആരും അറിയാതെ പുറത്തേക്കിറങ്ങി വന്നേ........ എന്താ....... എടി പൊട്ടി നിനക്ക് ചെവി കേൾക്കില്ലേ... പുറത്തേക്ക് ഇറങ്ങി വരാൻ....... അയ്യോ..... എനിക്ക് പേടിയാ... ഈ സമയത്ത് പുറത്തിറങ്ങാൻ... എന്റെ പൊട്ടത്തി പെണ്ണെ ..... ഗെയ്റ്റ് locked ആണ്. അല്ലെങ്കിൽ ഞാൻ അങ്ങോട്ട് വന്നേനെ.. പിന്നെ മതിൽ ചാടിയാൽ അകത്തു പട്ടി ഉണ്ടോ.. എന്നെനിക്ക് അറിയില്ലല്ലോ...... അപ്പൊ ഏട്ടൻ എപ്പോ എവിടെയാ.... ഏട്ടൻ ഇത് എന്തൊക്കെയാ ഈ പറയുന്നത്.... എടീ..... പെണ്ണെ ഞാൻ താരകപ്പറമ്പിൽ പരമേശ്വരൻ നായരുടെ വീടിന്റെ മുന്നിൽ ഉണ്ട് അതാരാ?..... നിന്റെ തന്ത.... ഏട്ടാ..... എന്റെ അച്ഛനെ പറഞ്ഞാൽ ഉണ്ടല്ലോ...... എന്റെ പൊന്നു അമ്മുസേ.. നീ ശരിക്കും ജനിച്ചപ്പോഴെ ഇങ്ങനെ ആണോ അതോ ഇപ്പൊ ഇങ്ങനെ ആയത് ആണോ.. ഒരുമാതിരി പൊട്ടത്തി കുട്ടികളെ പോലെ സംസാരിക്കുന്നേ... എന്താ ഇപ്പൊ ഏട്ടൻ വേണ്ടത് അതൊന്നും പറഞ്ഞുതരോ... നീ എന്നെ ദേഷ്യം പിടിപ്പിക്കാതെ ഒന്നു ഇറങ്ങി വരോ 😡😡😡😡😡😡😡 എവിടേക്ക്..... എന്റെ പൊന്നേ നിന്റെ വീടിന്റെ മുന്നിലേക്ക്. നിന്റെ വീട്ടിന്റെ main ഡോർ തുറന്നാ മതി എന്നെ കാണാം. അതാ ഏട്ടൻ അവിടെ ഉണ്ടോ..... അതു തന്നെ അല്ലടി koppe ഞാൻ പറഞ്ഞു കൊണ്ടിരിക്കുന്നേ.... അയ്യോ അവിടെ നിന്നോ ഞാൻ ഇപ്പൊ വരാം. അങ്ങനെ ഒച്ചവെക്കാതെ ഞാൻ എന്റെ കാൽ കട്ടിലിൽ നിന്നും എടുത്തു വച്ചപ്പോൾ ആണ് പണ്ടാരം പാദസരം കുലുങ്ങിയത്.... രണ്ടു ദിവസം കരഞ്ഞു വാശി പിടിച്ചിട്ട്. അച്ഛൻ വാങ്ങി തന്നതാണ് എന്റെ ഈ കിലുങ്ങുന്ന കൊലുസ്സ്. ഞാൻ പാദസരം കാലിന് കുറച്ചു മുകളിൽ കേറ്റി വച്ചു. ഇപ്പൊ സൗണ്ട് ചെറുതായി മാത്രമേ കേൾക്കൂ. പിന്നെ മെല്ലെ മെല്ലെ നടന്നു നടന്നു അടുക്കള ഡോർ വഴി പുറത്തേക്കിറങ്ങി. ഞാൻ ഏട്ടനെ വിളിച്ചു. ഹലോ ഏട്ടാ.......... എവിടെ ഞാൻ പുറത്തു ഇറങ്ങി... അമ്മുസേ..........ഞാൻ നിന്റെ വീടിന്റെ ഗെയ്റ്റിന്റെ മുന്നിൽ ഉണ്ട്... നീ എവിടാണ് എനിക്ക് കാണുന്നില്ലാലോ...... ഏട്ടാ.... ഞാൻ അങ്ങോട്ട് വരാം. ഞാൻ പുറത്ത് തന്നെ ഉണ്ട് എനിക്ക് പേടി ഉണ്ട്ട്ടോ..... എന്റെ പൊന്ന് പേടിക്കണ്ട ട്ടോ. ഞാൻ ഇല്ലേ കൂടെ... ആ eatta.....ഞാൻ മുന്നിൽ എത്തി.. എവിടെയാ.... ഞാൻ നിന്നെ കണ്ടു. നീ എന്നെ കണ്ടില്ലേ?? നേരെ മുന്നിലേക്ക് നോക്ക് എന്റെ പൊന്നേ.... അത് കേട്ട് ഞാൻ നേരെ നോക്കിയപ്പോൾ ഗൈറ്റിന് പുറത്തു എന്റെ ഏട്ടൻ നിൽക്കുന്നത് കണ്ടു. ഏട്ടനെ കണ്ടതും സന്തോഷവും സങ്കടവും എല്ലാം ഒരുമിച്ചു വന്നു. ഞാൻ കുറച്ചുകൂടി വേഗത്തിൽ ഏട്ടന്റെ അടുത്തേക്ക് നടന്നു. അങ്ങനെ ഒരു ഗൈറ്റിന്റെ അപ്പുറത്തും ഇപ്പുറത്തും ഞാനും എന്റെ ഏട്ടനും. ഞങ്ങൾ പരസ്പ്പരം കുറെ നേരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിന്നു. അതും നട്ട പാതിരക്കു അങ്ങനെ കണ്ണുകൾ നോക്കി നിൽക്കുന്നതിനിടയിൽ ഏട്ടൻ എന്നെ വിളിച്ചു. അമ്മുസേ.... ഒരു ഉറക്കത്തിൽ നിന്നും ഉണർന്നത് പോലെ ഞാൻ എന്റെ ഏട്ടനെ നോക്കി നടക്കുന്നത് എല്ലാം സ്വപ്നം ആണോ എന്ന് എനിക്ക് സംശയം തോന്നി. അമ്മുസേ... നിന്റെ വീട്ടിൽ പട്ടിലല്ലേ.. ഞാൻ വിചാരിച്ചു ഉണ്ടാകും എന്ന്. അതാ ഇവിടെ തന്നെ നിന്നത്...... അമ്മുസേ............. ആ ഏട്ടാ.... ഇല്ല. എന്നാൽ just mint ഇപ്പൊ ശരിയാക്കി തരാം.. എന്ന് പറഞ്ഞു ഏട്ടൻ ഗൈറ്റിൽ നിന്നും കൈ എടുത്ത് അപ്പുറത്തേക്ക് നീങ്ങി ഞാൻ എന്താണ് എന്ന് വിചാരിച്ചു ഒന്ന് പേടിച്ചു. ഒന്നുമില്ല മൂപ്പർ മതിൽ ചാടാൻ വേണ്ടി പോയതാണ്. അങ്ങനെ ഏട്ടൻ മതിൽ ചാടി എന്റെ അടുത്തേക്ക് വന്നു. ഇപ്പോഴും എനിക്ക് വിശ്വശിക്കാൻ കഴിയുന്നില്ല. ഇത് സ്വപ്നം ആണ് എന്നാണ് എന്തോ. കിളി പോയ പോലെയാണ് എന്റെ നിൽപ്പ്. ഗൈറ്റിന്റെ സൈഡിൽ കുറച്ചു മറിയായി ഒരു സ്ട്രീറ്റ് ലൈറ്റ് ഉണ്ട്. അതുകൊണ്ട് തന്നെ എവിടേക്ക് നല്ല പ്രകാശം ഉണ്ടായിരുന്നു. അതുകൊണ്ട് ഏട്ടൻ കുറച്ചു അപ്പുറത്തേക്ക് എന്റെ കൈ പിടിച്ചു വലിച്ചു ഞാൻ എന്താണ് എന്ന് ചോദിച്ചപ്പോൾ എന്നെ മതിലിനോട് ചേർത്ത് നിർതിയിട്ട് പറഞ്ഞു അവിടെ വെളിച്ചം ആണ് അമ്മുസേ... എന്ന്. എന്നിട്ട് ഏട്ടൻ എന്റെ അടുത്തേക്ക് വന്നു.മതിലിൽ കൈ വച്ചു നിന്നു. എന്നിട്ട് അമ്മുസേ..... എന്റെ സസ്പെൻസ് എങ്ങനെ ഉണ്ട് പൊളിച്ചില്ലേ... ഏട്ടാ.... എനിക്ക് വിശ്വസിക്കാൻ ആകുന്നില്ല. ഇത് ഒരു സ്വപ്നം ആണോ...... ഇനിയും നിനക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലേ....... ഞാൻ വിശ്വസിപ്പിച്ചു തരാം... ഏട്ടൻ എന്തിനോ ഒരുങ്ങിയതുപോലെ എന്റെ അടുത്തേക്ക് വന്നു വലത്തെ കൈ കൊണ്ട് എന്റെ ഇടുപ്പിലൂടെ പിടിച്ചു. അപ്പൊ എനിക്ക് ശരീരം മുഴുവൻ തൊരി തരിച്ചപോലെ തോന്നി... എന്നിട്ട് ഏട്ടന്റെ ഇടതു കൈ കൊണ്ട് മുന്നിലേക്ക് വന്ന എന്റെ തലമുടിയൊക്ക ശരിയാക്കി തന്നു. എന്നിട്ട് എന്റെ കണ്ണിലേക്കു പ്രണയാതുരമായി നോക്കി. ന്തോ ആ നോട്ടത്തിൽ ഞാൻ അങ്ങ് ലയിച്ചു പോയി. കുറെ നേരം അങ്ങനെ നിന്നു എന്നിട്ട് മെല്ലെ വന്നു എന്റെ കവിൾ ഒരു ഉമ്മ തന്നു. എന്നിട്ട് ഏട്ടൻ ആ പിടി ഒന്ന് ലൂസ് ആക്കിഎങ്കിലും പൂർണമായി എന്നെ വിട്ടില്ല.. പേടികൊണ്ടായിരിക്കാം ഞാൻ വല്ലാതെ വിറച്ചിരുന്നു... അമ്മുസേ.... ഇപ്പൊ മനസ്സിലായോ... സ്വപ്നം അല്ലെന്ന്. ഞാൻ നാണം കൊണ്ട് തല താഴ്ത്തി.... പെണ്ണ് നിനക്ക് ഇനി പലിശ വേണ്ടേ... ഇതു എപ്പോ മുതൽ മാത്രമേ ഉള്ളു. എന്ന് പറഞ്ഞു ഏട്ടൻ എന്റെ മുഖം പിടിച്ചു ഉയർത്തി. ഏട്ടന്റെ രണ്ടു കൈയും കൊണ്ട് എന്റെ മുഖം ചേർത്ത് പിടിച്ചു.. അമ്മുസേ.... നീ എന്റെ ജീവനാഡീ..... നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല. ഞാൻ നിന്നെ പൊന്നു പോലെ നോക്കിക്കൊള്ളാം നിനക്ക് ഒരു പ്രോബ്ളവും ഉണ്ടാകില്ല ഞാൻ ആണ് പ്രോമിസ്... ഇങ്ങനെ പറഞ്ഞു കൊണ്ട് ഏട്ടൻ എന്റെ നെറ്റിയിൽ ഒരു ഉമ്മ കൂടി തന്നു. എനിക്ക് ഒന്നും തന്നെ പറയാൻ കഴിഞ്ഞിരുന്നില്ല തൊണ്ടയിലെ വെള്ളം okk വറ്റിപോയതുപോലെ തോന്നി. ഏട്ടൻ എന്റെ മുഖത്തു നിന്ന് കൈ എടുത്തു. എന്നിട്ട് തോളിൽ കിടന്ന ബാഗ് അഴിച്ചു. അതിൽ നിന്നും ഒരു വലിയ കവർ എടുത്തു എന്റെ കൈയിൽ തന്നു. എന്നിട്ട് അത് നോക്കാൻ പറഞ്ഞു. ഞാൻ അത് നോക്കാൻ പറഞ്ഞു. ഞാൻ നോക്കിയപ്പോൾ അതിൽ ഒരു ടെഡി ബിയർ, എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ളത് ആണ്. പിന്നെ കുറെ ഡയറി മിൽക്ക്, പിന്നെ ഒരു ലോക്കറ്റ്. അതിൽ എന്റെയും ഏട്ടന്റെയും ഫോട്ടോ പിന്നെ ഒരു പെട്ടിയിൽ ഒരു couple ring അതു ഞാൻ എന്റെ കൈയിൽ എടുത്തു എന്നിട്ട് ഏട്ടന്റെ ring എടുത്തു ഏട്ടന്റെ കൈയിൽ ഇട്ട് കൊടുത്തു. അതു പോലെ ഏട്ടനും എനിക്കും ഇട്ട് തന്നു.. ഞാൻ ഏട്ടനെ കെട്ടിപിടിച്ചു ഞാൻ കുറച്ചു ഷോട്ടും ഏട്ടൻ കുറച്ചു tallum ആയതുകൊണ്ട് എനിക്ക് ഏട്ടന്റെ heart beet ശരിക്ക് കേൾക്കായിരുന്നു. പിന്നെ ഞാൻ ഏട്ടനെ പിടിച്ചു താഴ്ത്തി ആ കവിളിൽ ഞാൻ ഒരു ഉമ്മ കൊടുത്തു. കുറച്ചു നേരം കൂടി അങ്ങനെ കെട്ടിപിടിച്ചു നിന്നു പിന്നെ ഏട്ടൻ പറഞ്ഞു ഞാൻ പോട്ടെ അമ്മുസേ.. .അതു കേട്ടപ്പോൾ ഞാൻ ഏട്ടനെ വിട്ടു. എന്റെ കണ്ണിൽ വെള്ളം നിറഞ്ഞു... തുടരും...... hi ഫ്രണ്ട്‌സ് നിങ്ങൾ നിങ്ങളുടെ അഭിപ്രായം അറിയിക്കണം. പിന്നെ പലർക്കും ഒരു തെറ്റുധാരണ ഉണ്ട് ഇത് എന്റെ റിയൽ സ്റ്റോറി ആണോ എന്ന്. അല്ലാട്ടോ... ഇത് എന്റെ സ്റ്റോറി അല്ല എന്റെയും love മാര്യേജ് തന്നെ ആണ് but ഇത് എന്റെ സ്റ്റോറി അല്ല. thank you
4.2k കണ്ടവര്‍
13 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം