@loveshore12345
@loveshore12345

കിസ്സ പാതിയിൽ

😍😍 നല്ല കഥകൾ വായിക്കാൻ 😍😍 😍😍 മമ്ളെ ഫോളോ ചെയ്തോളീ😍😍

#

📔 കഥ

❤️ഹൃദയത്തിൽ നിന്നും❤️ last part 🖋️swetha das നന്ദ അവനുനേരെ കോപത്തോടെ അടുത്തു ... ഒരു നിമിഷത്തേക്ക് ദേവന് തന്റെ ശ്വാസം നിലച്ചതുപോലെ തോന്നി... അത്രേമേൽ ആഴത്തിൽ പതിയുന്നുണ്ടായിരുന്നു അവളുടെ നോട്ടം... കുറ്റവാളിയെപ്പോലെ അവന്റെ ശിരസ്സ് കുനിഞ്ഞുപോയി.. നന്ദ താടി പിടിച്ചുയർത്തിക്കൊണ്ട് അവനോടായി പറഞ്ഞു... " നിങ്ങളിപ്പോ എന്താ പറഞ്ഞെ...ഞാൻ നിങ്ങളെ ഉപേക്ഷിച്ചുപോണം ന്നോ...പാതിയിൽ ഉപേക്ഷിക്കാനാണോ ദേവേട്ടനെന്നെ താലികെട്ടി ഇങ്ങോട്ട് കൊണ്ടുവന്നത്...? അതോ പ്രതികരമല്ലാത്തൊരു വികാരം എന്നോടില്ലാഞ്ഞിട്ടോ? എങ്കിൽ പറഞ്ഞോ.. പ്രാണനെ പോലെ ഉള്ളിൽ കരുതുന്നോണ്ടാ വീണ്ടും വീണ്ടും ഞാനിങ്ങനെ കേഴുന്നത്... പക്ഷെ ദേവേട്ടന്റെ മനസ്സിന്റെ ഒരു കോണിൽ പോലും ഞാനില്ലെന്ന് എനിക്ക് മനസ്സിലായി... ഇനീം വിഡ്ഢിവേഷം കെട്ടാനെനിക് വയ്യ... " കണ്ണീരും വേദനയും കോപവും എല്ലാം കൂടെ കുത്തൊലിച്ചു പ്രളയമായി തന്നെ വേരോടെ പിഴുതെടുക്കുന്നതുപോലെ അവനനുഭവപ്പെട്ടു... വിങ്ങിപ്പൊട്ടി കൊണ്ട് നന്ദ അവന്റെ മേലുള്ള പിടി അയച്ചു... അൽപ്പം അകന്നുനിന്നതിന് ശേഷം കണ്ണീർ ഇരുകയ്യാൽ തുടച്ചുമാറ്റി... " ദേവേട്ടനെന്നെ ആവശ്യമില്ലാത്ത സ്ഥിതിക്ക് ബാധ്യതയായി ഈ താലി ശേഷിപ്പിക്കണ്ട... കെട്ടിയ കൈകൊണ്ട് തന്നേ പൊട്ടിച്ചുകളഞ്ഞേക്ക്... " ദൃഢമായ അവളുടെ വാക്കുകൾ അവന്റെ ഹൃദയത്തിൽ തട്ടി പ്രതിഫലിച്ചുകൊണ്ടിരുന്നു... പറഞ്ഞുതീർത്തിട്ടും അധരങ്ങളിലെ വിറയൽ അവളിൽ നിന്നും വിട്ടൊഴിഞ്ഞിരുന്നില്ല... മിഴികൾ വാശിയോടെ പെയ്തുകൊണ്ടിരിക്കെ... മങ്ങിയ കാഴ്ച്ചയിൽ അവൾ കണ്ടു തനിക്ക് നേരെ നടന്നടുക്കുന്ന ദേവനെ.... അവന്റെ കൈകൾ താലിയിൽ അമരുന്നതുവരെയും അവളിൽ പ്രതീക്ഷയുടെ നുറുങ്ങുവെട്ടം ബാക്കിയായിരുന്നു... " ദേവേട്ടാ.... !!!" നിസ്സഹായതയോടെ അവൾ കഴുത്തിനു കുറുകെ വന്ന അവന്റെ കയ്യിൽ പിടിച്ചു കേണു... ദേവന്റെ മുഖത്തു യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ലെന്ന് കണ്ട നന്ദ പൊട്ടിക്കരഞ്ഞുപോയി... " ഇനിയൊരു പേമാരിക്കും ദേവനെ തടുക്കാനാവില്ലെന്ന്... " വേദനയോടെ അവൾ തിരിച്ചറിഞ്ഞപ്പോഴേക്കും കെട്ടുപൊട്ടിയ താലി അവന്റെ വലം കൈപ്പിടിയിൽ ചെന്നു ചേർന്നിരുന്നു... പോക്കറ്റിലേക്ക് അത് ഇട്ടുകൊണ്ട് വാതിൽക്കലെത്തിയപ്പോഴേക്കും അവനറിഞ്ഞു അവൾ ചേമ്പിൻതണ്ടുപോലെ തളർന്നുവീഴുന്നത്... കാലുകൾ തെല്ലൊന്ന് നിശ്ചലമായെങ്കിലും അത് കണക്കിലെടുക്കാതെ അവൻ മുറിവിട്ടിറങ്ങി... !! ഒരു നിമിഷത്തേക്കെങ്കിലും തന്റെ ഹൃദയം നിലച്ചുപോയെങ്കിലെന്നു നന്ദ ആഗ്രഹിച്ചു... കണ്ണീർ പൊഴിയുന്നത് മിഴികളിലെങ്കിലും രക്തം കിനിയുന്നത് ചങ്കിലാണ്... പിടഞ്ഞുകൊണ്ട് രക്തത്തിൽ കുളിച്ചുകിടക്കുമ്പോഴും നെഞ്ചോടൊട്ടി കിടന്നിരുന്ന താലിയിലായിരുന്നു പ്രാണന്റെ തുലാഭാരം ... " ഇത്രേമേൽ എന്നെ വെറുക്കുന്നുണ്ടെന്നു അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഈ മടങ്ങിവരവ് ഉണ്ടാവുമായിരുന്നില്ല ദേവേട്ടാ... അതിനുമാത്രം എന്ത് തെറ്റാണ് ഞാൻ ചെയ്തത്....? " ഉത്തരമില്ലാതെ സമസ്യകൾ ഓരോന്നായി നെഞ്ചു പിളർന്നു മുറിവിൽ കരവിരുത് നടത്തിക്കൊണ്ടിരുന്നു .. ************** പിന്നെയെപ്പൊഴോ അവൻ തിരികെ എത്തിയപ്പോഴും അവൾ അതേ ഇരുപ്പായിരുന്നു... കാലൊച്ച കേട്ട് മുഖമുയർത്തി നോക്കി പതിയെ.... ചുവന്നു കലങ്ങി തടിച്ചു വീർത്ത കണ്ണുകൾ.... മുടിയിഴകൾ അലക്ഷ്യമായി നെറ്റിയിൽ പാറി വീണിരിക്കുന്നു... ചുവരിൽ താങ്ങി അവൾ നിശ്ചലമായിരുന്നു... ! ദേവൻ മൗനമായി കിടക്കയിൽ തലവെച്ചു കിടന്നു... " വേലക്കാരി ആയിട്ടെങ്കിലും എനിക്ക് ഒരു സ്ഥാനം തരുമെന്ന് കരുതി... ഇനിയതില്ല... ഞാൻ ഒരിക്കലും ദേവേട്ടന്റെ മുന്നിൽ ഒരു ബാധ്യത ആവില്ല.... ഒരിക്കലും.... !!" അവളുടെ ശബ്ദം നിശബ്ദതയെ കീറിമുറിച്ചു അവന്റെ കർണപാടത്തിൽ പ്രകമ്പനം കൊള്ളിച്ചു... " എങ്കിൽ നാളെതന്നെ പോവാനുള്ള തയ്യാറെടുപ്പുകൾ നടത്തിക്കോ... " സത്യമെങ്കിലും അവന്റെ നാവിൽ നിന്നത് പുറത്തുവന്ന നിമിഷം അവൾ തകർന്നുപോയി... മൂളൽ ഏങ്ങലടിയോടെ പുറത്തുവന്നു തട്ടിത്തെറിച്ചു പോയി.... രാത്രിയിലെപ്പോഴോ അവന്റെ ഉറക്കത്തിൽ നിഷ്ക്കളങ്കയായൊരു പെൺകുട്ടിയും അവളുടെ പ്രണയം കലർന്ന ചിരിയും തെളിഞ്ഞുവന്നു... അമ്മയുടെ കരങ്ങളെ പോലെ പൊതിഞ്ഞു പിടിച്ചിരുന്ന അവളുടെ സ്നേഹവും.... ഒരിറ്റ് കണ്ണീർ അവന്റെ ചെന്നിയിലൂടെ അരിച്ചിറങ്ങി... " ഇതോടെ നിന്റെ ജീവിതം കൂടുതൽ സുന്ദരമാവുമെങ്കിൽ അതല്ലേ നന്ദാ നല്ലത്...? " ആരോടെന്നില്ലാതെ അവൻ ചോദിച്ചു... കട്ടിലിനപ്പുറം നിലത്തുവിരിച്ച പായയിൽ ചുരുണ്ടുകൂടി വിങ്ങിപ്പൊട്ടിയിരുന്ന നന്ദ അത് കേട്ടില്ലെങ്കിലും ഏതോ രണ്ടാത്മാക്കൾ അവരെനോക്കി നിശബ്ദമായി തേങ്ങി... ! ************* കാലത്തെണീറ്റ് ബാഗുകൾ പാക് ചെയ്യുമ്പോളൊന്നും അവൾ ഭാമയെ അന്വേഷിച്ചില്ല... ആരോടും പറയാതെ അറിയാതെ ഇറങ്ങണം... വീട്ടിലേക്ക് പോണോ? വേണ്ട.... അച്ഛന്റെ മുഖത്തെ വേദന ഇനിയും കാണാനാവില്ല... നല്ലോരു ജോലി നേടണം... എന്നിട്ട് മതി വീട്ടില് അറിയിക്കുന്നത്... പക്ഷെ അതുവരെ എങ്ങനെ ആരുമറിയാതെ പിടിച്ചുനിൽക്കും? എന്തെങ്കിലുമാവട്ടെ....ആദ്യം ഇവിടെ നിന്നിറങ്ങണം.... ദേവേട്ടൻ പുറത്തുപോയതാണോ? അറിയില്ല.... എത്തും മുന്നേ പോവാം... ഒരുപക്ഷെ... ഇനിയും ആ മുഖത്തേക്ക് നോക്കിയാൽ എനിക്കെന്നെ തന്നെ നഷ്ടപ്പെടും.... പ്രണയത്തിനു ഇത്രെയധികം ഒരാളെ വേദനിപ്പിക്കാൻ കഴിയുമെന്നറിഞ്ഞത് ഒരാളെ ആത്മാർത്ഥമായി പ്രണയിച്ചു തുടങ്ങിയപ്പോൾ മാത്രമാണ്. അർഹതയില്ലെന്നറിഞ്ഞിട്ടും ഞാൻ ആഗ്രഹിച്ചുപോയത് എന്റെ തെറ്റാണ്.... എന്റെ മാത്രം.... കണ്ണീർ അനുസരണയില്ലാത്ത പ്രവഹിക്കുന്നുണ്ട്.... ബാഗ് തോളിൽ തൂക്കും മുന്നേ ദേവൻ എത്തിയിരുന്നു... അവളൊന്ന് പതറി... പിന്നെ ചിരിച്ചു... വേദന അങ്ങേയറ്റം മൂടിയൊരു പുഞ്ചിരി.. ! " ആരും അറിഞ്ഞിട്ടില്ല... എന്താണ് അവരോടു പറയേണ്ടതെന്ന് അറിയില്ല... പക്ഷെ ഇനിയുമിവിടെ തുടരാൻ എനിക്കൊരു അവകാശവും ഇല്ലാത്ത സ്ഥിതിക്ക്.... " അറിയാതെ അവളുടെ സ്വരം നേർത്തു... പിന്നേ പതിയെ ചിരിക്കുന്നതായി അഭിനയിച്ചു . " ദേവേട്ടനോട് എനിക്കൊരു വിരോധവുമില്ലാട്ടോ... നിങ്ങളെ മോഹിച്ചതുതന്നെ എന്റെ വിഡ്ഢിത്തരമാണ്... എപ്പോഴൊക്കെയോ കൂടെ ജീവിക്കാൻ കൊതിച്ചുപോയെന്നത് നേരാണ്.. പക്ഷെ... എന്റെ കഴുത്തിൽ നിന്നാ താലി അറുത്തെറിഞ്ഞ നിമിഷം ഞാൻ എന്നെത്തന്നെ വെറുത്തുപോയിരുന്നു... മനസ്സിൽ നിന്നും പറിച്ചെറിയാൻ സമയമെടുക്കും എന്നാലും... നിങ്ങളുടെ ഓർമകളെ ഞാനെന്നെങ്കിലും പൂർണമായും ഒഴിവാക്കുമായിരിക്കും... അന്നെങ്കിലും ഒരിറ്റു സ്നേഹത്തോടെ ദേവേട്ടനെന്നെ നന്ദേ എന്ന് വിളിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കും ദേവേട്ടാ... " തളർന്ന മനസ്സിൽ നിന്നും അടർന്ന വാക്കുകൾ... അവനിൽ പേമാരി സൃഷ്ട്ടിക്കാൻ അതുതന്നെ ധാരാളമായിരുന്നു... ! "ഞാൻ കൊണ്ടാക്കിക്കോളാം.... ജസ്റ്റ്‌ എ സെക്കന്റ്‌.... " " വേണ്ട.... ഞാൻ.... " " മറക്കാൻ ഇപ്പോൾ തന്നെ ശ്രമിച്ചു തുടങ്ങിക്കോളൂ... അതിന് ഞാൻ ഇത്തിരി നേരമെങ്കിലും കണ്മുന്നിൽ നിന്നാലും മാറ്റമൊന്നും വരില്ല.... " അവൻ ഉറച്ച തീരുമാനം ശക്തമായി പറഞ്ഞു... അവന്റെ വാക്കുകൾ തനിക്കുള്ള വെല്ലുവിളിയാണ്... " അതേ... മറന്നുതുടങ്ങണം....!" അവളും പ്രതികരിച്ചു... ചിരിച്ചുകൊണ്ട് അവൻ ഫ്രഷാവാൻ കയറി... അത് തന്റെ നേർക്കുള്ള പരിഹാസചിരിയാണെന്നറിഞ്ഞിട്ടും അവളുടെ മനസ്സ് പറഞ്ഞു... " മറന്നുതുടങ്ങണം.... ഒരിക്കലും അത് സാധിക്കില്ലെങ്കിലും.... നന്ദയുടെ ഹൃദയത്തിന്റെ അവകാശി ദേവൻ തന്നെയായിരിക്കും അവസാനം വരെയും...!" ******-**----- വീട്ടില് തങ്ങളൊഴിച്ചു മറ്റാരും ഉണ്ടായിരുന്നില്ലെന്നത് അവളെഞെട്ടിച്ചു... എല്ലാവരും എവിടെ പോയി...? കാറിൽ പിൻസീറ്റിൽ ആയിരുന്നു നന്ദ.... അവനുമത് എതിർത്തില്ല... പക്ഷെ വീട്ടിലേക്കുള്ള വഴിക്ക് തിരിയാതെ വണ്ടി മുന്നോട്ട് പോയി... അവളുടെ കൈകൾ ഡ്രൈവിംഗ് സീറ്റിനുപിന്നിൽ അമർന്നു... അവൻ sudden ബ്രേക്ക്‌ ഇട്ടു... " പിരിയുന്നതിനുമുന്നെ ചെന്നൈയിലേക്ക് ഒന്ന് പോണം.... പാപങ്ങൾ കഴുകി തീർക്കാൻ ആവില്ലല്ലോ... പക്ഷെ അമ്മക്കുമുന്നിൽ നിന്നെക്കൂട്ടി ചെന്നു ഏറ്റു പറയണമെന്ന് തോന്നി... " അവന്റെ നോവ് അറിഞ്ഞെന്നോണം അവൾ ഒന്നും മിണ്ടിയില്ല... സീറ്റിൽ ചാരി കണ്ണുകൾ പൂട്ടി....ചാലുകളായി മിഴിനീർ പൊഴിഞ്ഞു വീണു... അതുകണ്ട ദേവന്റെ ഉള്ളിൽ ആഴത്തിൽ ഒരു ചോദ്യം സ്വയം മുഴങ്ങി... " പക്ഷെ നന്ദ... നിന്നോട് ചെയ്ത തെറ്റുകൾക്കുള്ള മോക്ഷം എവിടെനിന്നെനിക്ക് ലഭിക്കും? " ********** വഴിയിൽ ഭക്ഷണം കഴിക്കാനായി ഇറങ്ങിയപ്പോഴും ഇരുവരും ഒന്നും മിണ്ടിയില്ല... " ഒറ്റ രാത്രി കൊണ്ട് അന്യരായി പോവുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ദേവേട്ടാ... " മിററിലൂടെ കണ്ട പ്രതിബിംബത്തെ നോക്കി അവൾ സ്വയം പറഞ്ഞു... ദേവൻ നിശ്ശബ്ദനായിരുന്നു... ! ************** ആ പഴയ മോഡൽ ബംഗ്ലാവിലേക്ക് ചെന്നു കയറിയപ്പോൾ അറിയാതെ അവളുടെ കൈ അവന്റെ വലം കൈയിൽ മുറുകി... ദേവനവളെ നോക്കിയപ്പോൾ പെട്ടന്ന് നന്ദ അത് പിൻവലിച്ചു... " സോറി... !" " ന്താ പേടിയുണ്ടോ? " അവളൊന്നും മിണ്ടിയില്ല... " എങ്കിലത്‌ വേണ്ട... ഇവിടെ ഭൂതവും പ്രേതവും ഒന്നൂല്ല... ലൈറ്റ് ഇടുമ്പോ മാറാവുന്ന ഇരുട്ട് മാത്രേള്ളൂ... " സ്വിച്ച് ഓണാക്കി കൊണ്ട് അവനത് പറയുന്നതുകേട്ട നന്ദ ചിരിച്ചു.. " ഒന്നിനേയുമെനിക്കിപ്പോൾ ഭയമില്ല... എന്തിന് ! വന്നതും പോവുന്നതുമെല്ലാം തനിച്ചല്ലേ... അപ്പൊ ജീവിക്കുന്നതും അങ്ങനെ മതി " നിസ്സംഗയായത് പറയുമ്പോളൊക്കെ ഒച്ച ഇടറുന്നുണ്ട് ... ദേവൻ ചെറുചിരിയോടെ അവളെ നോക്കി. " മ്മ് ... എങ്കിൽ തനിച്ച് കിടക്കാനും പേടിയില്ലല്ലോ... ദാ അവിടെയാ മുറി... " ദേഷ്യത്തോടെ അവൾ ബാഗും കൊണ്ട് ആ മുറിയിലേക്ക് നടക്കുന്നത് നോക്കി ദേവൻ പുഞ്ചിരിച്ചു. " ദുഷ്ടൻ.... കണ്ണീ ചോര ഇല്ലാത്ത മനുഷ്യൻ... ഏത് നേരത്താണോ ഇതിനെയൊക്കെ ഇത്രയ്ക്കും ഇഷ്ടപ്പെടാൻ തുടങ്ങിയെ... ഒറ്റയ്ക്ക് കിടക്കാൻ എനിക്ക് പേടിയാണെന്ന് അറിഞ്ഞോണ്ട് തന്നെ ഒപ്പിച്ച പണിയാ... അല്ലേലും ഇനിയങ്ങോട്ട് തനിച്ച് തന്നെ ആണല്ലോ... എനിക്കാരേം ഒന്നിനേം പേടിയില്ല... ഐ വിൽ സർവൈവ്... കണ്ണ...എന്നെ കാത്തോണേ... അങ്ങേരുടെ മുന്നില് മാനം കെടുത്തല്ലേ... മാസ്സ് ഡയലോഗ് വെച്ച് കീച്ചിയേലും നെഞ്ച് പിടക്കുവാ... " മുറിയിൽ തേക്ക് വടക്ക് നടന്നു വാശിയോടെ അവൾ കിടക്കയിൽ അമർന്നു... ഗ്ലാസ്‌ പതിപ്പിച്ച ജനലിന്റെ പാളികളിൽ പല രൂപങ്ങളുടെ ചിത്രങ്ങൾ ഉണ്ടെന്നും മുകളിലെ ഫാനിപ്പോ പൊട്ടി മേലേക്ക് വീഴുമെന്നൊക്കെ അവൾക്ക് തോന്നി... ഒച്ചയിടാൻ പോലും ആവാതെ പേടിച്ച് വിറച്ചു കിടന്നെങ്കിലും മനസ്സുകൊണ്ട് അവളാ നിമിഷം ദേവൻ അടുത്തുണ്ടാവാൻ ആഗ്രഹിച്ചിരുന്നു... ! പെട്ടന്നാണ് വാതിൽ തള്ളിത്തുറന്നത്... ഭയത്തിന്റെ ഹാങ്ങ്‌ ഓവറിൽ അവളിൽ നിന്നറിയാതെ അയ്യോ എന്നൊരു നിലവിളി ഉയർന്നു... വാതിലിനുമുന്നിൽ ദേവൻ....പിന്നെയും ഒരു ചിരിയോടെ.... സങ്കടവും ആശ്വാസവും ദേഷ്യവും എല്ലാം ഇഴുകി ചേർന്ന വികാരം നുരഞ്ഞു പൊന്തിയപ്പോൾ നന്ദ അവന്റടുത്തേക്ക് ഓടിച്ചെന്ന് നെഞ്ചിൽ ആഞ്ഞൊന്നു കുത്തി... ഒരടി പിറകോട്ടു നീങ്ങിയ അവനിലേക്ക് വീണ്ടും പ്രഹരിക്കാൻ മുതിർന്നപ്പോൾ അവനാ കൈകൾ ബലമായി പിറകിലേക്ക് പിടിച്ചുകെട്ടി... അവന്റെ മുഖം അവൾക്ക് നേരെ കുനിഞ്ഞപ്പോൾ ഒരു നിമിഷത്തേക്ക് നന്ദ സ്വയം മറന്നുപോയി... പിന്നെ ദേഷ്യത്തോടെ അവനെ തള്ളിമാറ്റി... " പേടിയില്ലാത്ത ആൾക്കാരൊക്കെ നിലവിളിക്കുന്നത് ആദ്യായിട്ട് കേൾക്കാൻ വന്നതാ.... അത് സാധിച്ചു... " അവന്റെ സംസാരം കേട്ട് അവളുടെ മുഖം ചുവന്നു... " അത് പെട്ടന്ന് വന്നാൽ ആരും പേടിച്ച്പോവും... അല്ലാതെ എനിക്ക് ഭയമില്ല ഒന്നിനെയും... " പുച്ഛിച്ചു കൊണ്ടുള്ള ആ വാക്കുകൾ കേട്ടപാതി ദേവൻ അവളെ പിടിച്ചു കട്ടിലിലേക്ക് ഇട്ടു... ഇരുവശത്തുമായി കൈകൾ കുത്തി നിൽക്കുന്ന അവന്റെ മുഖത്തെ ഭാവം അവളെ ശെരിക്കും പേടിപ്പിച്ചു... ദേവന്റെ വലം കൈ അവളുടെ താടിയിൽ അമരുന്നതും ചുണ്ടുകൾ പരസ്പരം അടുക്കുന്നതും നടുക്കത്തോടെ അവളറിഞ്ഞു... ഞെട്ടിക്കൊണ്ട് അവളവനെ തള്ളി മാറ്റി... " തൊട്ടു പോവരുതെന്നെ..... !" ഇതുവരെയില്ലാത്ത ആ മുഖത്തെ ക്രോധം പ്രതീക്ഷിച്ച പോലെ ദേവൻ ഒന്ന് ചിരിച്ചു.... പിന്നെ ഇരുകൈകളും മാറിൽ പിണച്ചുകെട്ടി അവൾക്കായി കാതോർത്തു... " ഇതിനാണോ എന്നെയിവിടെ കൊണ്ടുവന്നത്....? " നന്ദയുടെ ശബ്ദം ഉയർന്നിരുന്നു.... " അതേ.... പൂർണമായും നിന്നെ എന്റേതാക്കാൻ വേണ്ടി തന്നെ.... !" " ച്ചി.... പൂർണത പോലും.... അത് പറയാനുള്ള എന്ത് യോഗ്യതയാണ് നിങ്ങൾക്കുള്ളത്? കെട്ടിയ താലി പൊട്ടിച്ചെറിഞ്ഞ തനിക്കൊന്നും അതിനുള്ള ഒരർഹതയുമില്ല... എന്ത് അവകാശത്തിന്റെ പേരിലാണ് നിങ്ങളെന്നെ തൊട്ടത്? " മറുപടിയായി അവനവളെ വലിച്ചടുപ്പിച്ചു.അവളുടെ കവിളിലും ഇടുപ്പിലുമായി കൈകൾ അമർന്നു.. പിടഞ്ഞുകൊണ്ട് അവനിൽ നിന്നകന്നു മാറാൻ മുതിർന്നപ്പോൾ ബലമായി തന്നെ അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു... കുതറിക്കൊണ്ട് നന്ദ അവനെ വിടുവിച്ചു... അവളുടെ കൈപ്പത്തി അവന്റെ മുഖത്തു ആഞ്ഞു പതിച്ചു... നന്ദ കരഞ്ഞുപോയി....! ദേവന്റെ ചുണ്ടിൽ അപ്പോഴും പുഞ്ചിരി... അവൻ പതിയെ അവളോടടുത്തു... കുനിഞ്ഞുപോയ അവളുടെ മുഖം മൃദുവായി ഉയർത്തി... ഏങ്ങലടി ഉയർന്നിരുന്നു അവളിൽ നിന്നും... കൈകൾ കൊണ്ടവളെ ചുറ്റിപ്പിടിച്ചുകൊണ്ട് മെല്ലെ ആ നിറുകയിൽ അവൻ ചുണ്ടമർത്തി... എന്തുകൊണ്ടോ അവൾക്കത് തടയാനായില്ല... " നന്ദാ.... വൈരാഗ്യത്തിന്റെ പേരിൽ കെട്ടിയ ആ മഞ്ഞച്ചരട് വേണ്ട ദേവന് നിന്നെ സ്വന്തമാക്കാൻ... " അവനവളുടെ നിറഞ്ഞുതൂവിയ കണ്ണുകളിൽ ചുംബിച്ചുകൊണ്ട് തുടർന്നു... " എത്രെയെല്ലാം വേദനിപ്പിച്ചിട്ടും ഒഴിവാക്കിയിട്ടും എന്നിലേക്ക് മടങ്ങിവരുന്ന... ഞാൻ കെട്ടിയ ആലിലത്താലിയിൽ പ്രാണൻ ഒളിപ്പിക്കുന്ന... എന്നെ അത്രേമേൽ പ്രണയിക്കുന്ന നിന്നിൽ നിന്നൊരു മോചനം എനിക്കില്ല... കാരണം നീയെന്റെ ജീവനാണ്..ഈ ദേവന്റേതാണ് നന്ദ നീ.... " അവൾ സംശയത്തോടെ അവനെ നോക്കി... ആ കണ്ണുകളിലെ പ്രണയത്തിൽ താൻ അലിഞ്ഞു പോവുന്നത് പോലെ...! " നിന്നെ ഇങ്ങോട്ട് കൊണ്ടുവന്നത് എന്തിനാണെന്നറിയോ...? " അവൾ ഇല്ലെന്ന് തലയാട്ടി... " നാളെ ദേവാനന്ദ് ഒന്നുകൂടി വിവാഹിതനാവാൻ പോവുന്നത് നീ അറിയാൻ... നീയൊഴിച്ചു ബാക്കി എല്ലാവരും അറിഞ്ഞതാണ്... കൃതിയടക്കം നാളെ അത് കൂടാൻ ഇവിടെത്തും... " അവൾ ഞെട്ടലോടെ വിട്ട് മാറി... " വധു ആരാണെന്നറിയണ്ടേ? മിസ്സിസ് ദേവൻ........... " നന്ദയുടെ നീണ്ടു കറുത്ത കണ്ണുകളിലെ തിളക്കം അവനെ ഉന്മാദിയാക്കി... " പണ്ടൊരു കടമുണ്ടായിരുന്നു.... ഈ നനഞ്ഞു കുതിർന്ന ചുണ്ടുകളെ വേദനിപ്പിച്ചു നേടിയതിന്റെ.... അതിപ്പോൾ മാറി... കൂടെ നിന്റെ ഒരടിയും... ഇപ്പൊ കുറ്റബോധം ഒട്ടുമില്ല... പ്രതിക്രിയ ചെയ്ത സ്ഥിതിക്ക്..... " പൂർത്തിയാക്കാതെ അവനവളെ കുസൃതിയോടെ ചുഴിഞ്ഞു നോക്കി... അപ്രതീക്ഷിതമായി നന്ദ അവനെ ഒന്നുകൂടി ആഞ്ഞടിച്ചു.... അവൻ പകച്ചുകൊണ്ട് അവളെ നോക്കി... " ട്വിസ്റ്റ്‌ ഉണ്ടാക്കാൻ ആണിനുമാത്രല്ല പെണ്ണിനും പറ്റും.... !" അവളുടെ വാക്കുകൾ കേട്ട ദേവൻ ഞെട്ടിത്തരിച്ചു നിന്നു...! (. ന്നാ ഞാനങ്ങോട്ടു പോട്ടേ....മാറിനിന്നു കേട്ടോളാം ഇന്നതേം... ഒരു മയത്തിലൊക്കെ മതി ട്ടോ .. ഞാൻ പാവാണ്‌ 😓😓🚶‍♀️🚶‍♀️) തുടരും.... #ഹൃദയത്തിൽനിന്നും -10 അവസാനഭാഗം " കരയുമ്പോൾ ആശ്വസിപ്പിക്കുന്നവനല്ല... കെട്ടിയ പെണ്ണിനെ കരയാതെ കാക്കുന്നവനാണ് ഭർത്താവ് എന്ന സത്യം അറിയാതെയല്ല... എന്തിന്റെയൊക്കെ പേരിലോ ഒരുപാട് ഞാൻ നിന്നെ വേദനിപ്പിച്ചിട്ടുണ്ട്...അതിനുള്ളത് പൊന്നുമോളെ നീയിപ്പോ തന്നെ രണ്ടെണ്ണം തന്നില്ലേ...ഞാനൊരു ദുരഭിമാനി ആണെന്ന് നിനക്കറിഞ്ഞൂടെ...പെണ്ണിന്റെ കയ്യീന്ന് ഇനീം ഇങ്ങനെ വാങ്ങിക്കൂട്ടുന്നത് ഭയങ്കര മോശല്ലേ...അതോണ്ട് ഇനി മതിയെടി... " ദേവന്റെ വാക്കുകൾ കേട്ട നന്ദക്ക് ചിരി വന്നു.. പക്ഷെ അത് സമർത്ഥമായി ഒളിപ്പിച്ചുകൊണ്ട് അവൾ തിരിഞ്ഞുനടന്നു... പുറത്ത് ചാറ്റൽ കാറ്റിന്റെ അകമ്പടിയോടെ എത്തുന്നത് അകമേ നിന്നുതന്നെ അവരറിയുന്നുണ്ടായിരുന്നു... അവളുടെ മനസ്സറിഞ്ഞെന്നോണം അവനവളെ ബാൽക്കണിയിലേക്ക് പിടിച്ചു കൊണ്ടു പോയി.... ദേഹം മുഴുവൻ തണുത്തിട്ടും അവന്റെ കൈതൊട്ട ഇടം കൈപ്പിടി മാത്രം പ്രണയച്ചൂടിലായിരുന്നു... അവനോട് ഒട്ടിനിൽക്കാനും തോളിൽ തലചായ്ച്ചുകൊണ്ട് മഴയുടെ ഈണം കേൾക്കാനും അവളുടെ ഉള്ളം മോഹിച്ചുകൊണ്ടിരുന്നു... ദേവന്റെ കണ്ണുകൾ ദൂരെക്കാണെന്നു കണ്ടതും അവളാ കൈവിടുവിച്ചു... " നീയെന്നേ സ്നേഹിക്കുന്നില്ലെന്നാണോ ഈ മൗനത്തിന്റെ അർത്ഥം? അകൽച്ചയുടെ അർത്ഥം? " നന്ദയുടെ കണ്ണുകൾ നിറഞ്ഞതുകണ്ട അവന്റെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞു.. പതിയെ മിഴികളുയർത്തി നോക്കുമ്പോളും അവൻ അവളെ മൃദുവായി വീക്ഷിക്കുകയായിരുന്നു... " നിന്നെപ്പോലെ ഒരു പെണ്ണിന് ഇഷ്ട്ടം തോന്നാനുള്ള യാതൊരു ഗുണവും ഈ എനിക്കില്ല.. വിട്ടുപോയാലും ഞാൻ തടുക്കില്ല നന്ദാ... ആ പേടി നിനക്ക് വേണ്ടാ... സ്വന്തം അച്ഛനെപ്പോലും തിരിച്ചറിയാൻ കഴിയാതെ ജീവിച്ചവൻ നിന്നെ ആഗ്രഹിക്കുന്നതിൽ ഒരർത്ഥവുമില്ല... ഞാൻ നിന്നെ അർഹിക്കുന്നുമില്ല... നിന്റെ വേദന എന്നോടുള്ള ഇഷ്ട്ടതാലാണെന്നു തോന്നിയതുകൊണ്ടാണ് ഞാൻ നിന്നോട് ചോദിക്കാതെ ഇതൊക്കെ തീരുമാനിച്ചത്...എന്റെ തെറ്റ് ഞാൻ തന്നെ തിരുത്തിക്കോളാം... ഈ നിമിഷം തന്നെ..., " നന്ദ ഒരുനിമിഷം ഞെട്ടിപ്പോയി... മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ കേട്ട് അവൾ തളർന്നു... ദേവൻ അവളിൽ നിന്നകന്ന് ഫോൺ എടുത്ത് ഡയൽ ചെയ്യുകയാണ്... അവളുടെ മുഖം ചുവന്നു... അവന്റെ തോളിൽ പിടിച്ചു തിരിച്ചുകൊണ്ടു ആ ഫോൺ പിടിച്ചു വാങ്ങി.... ചുണ്ടുകൾ കൂർപ്പിച്ചുകൊണ്ട് പുരികം ചുളിച്ചുനിൽക്കുന്ന അവളെ കണ്ട ദേവൻ കൈകൾ മാറിൽ കെട്ടി കൈവരിയിൽ ചാരിനിന്നു... " ഉം.....? " " എന്താ.....ഉപദ്രവിച്ചു മതിയായില്ലേ.... ഇനീം ണ്ടോ? " " നിനക്കെന്റെ കൂടെ ജീവിക്കാൻ ഇഷ്ടമില്ലാത്ത സ്ഥിതിക്ക്.... മുഴുവനാക്കും മുന്നേ അവളവന്റെ വാപൊത്തി... ഒരു പിരികമുയർത്തി അവൻ എന്താണെന്ന് ചോദിച്ചു... " ഡോ ... തന്നോട് ഞാൻ പറഞ്ഞോ എനിക്കിഷ്ട്ടല്ലെന്നു... ഉവ്വോടാ? " മറുപടിയായി അവനവളെ അരക്കെട്ടിൽ ചുറ്റി വലിച്ചടുപ്പിച്ചു... " ഡാ പോടാ ന്നൊക്കെ വിളിക്കാൻ വേറെ ആളെ നോക്കിക്കോണം... കേട്ടോടി ഉണ്ടക്കണ്ണി... " " കുറച്ചു മുന്നേ ആണേൽ നോക്കാമായിരുന്നു... ഇതിപ്പോ വൈകിപ്പോയില്ലേ... ഹാഹ്.... എന്റെ വിധി... " " എന്നാപ്പിന്നെ പൊക്കൂടെ....? " വിരോധം കലർന്ന അവന്റെ ഭാവം അവളെ ചൊടിപ്പിച്ചു... എത്തിനിന്നുകൊണ്ട് അവന്റെ നിറുകയിൽ മെല്ലെ ചുണ്ടമർത്തി...അവളുടെ ഹൃദയമിടിപ്പിന്റെ താളം അവനോടലിഞ്ഞു... " ഉപേക്ഷിച്ചു പോവാൻ വേണ്ടിയല്ല ഞാൻ നെഞ്ചിൽ കൊണ്ടുനടക്കുന്നത്... ഇനിയുള്ള ജന്മം മുഴുവനും എനിക്ക് വേണം ഈ രുദ്രനെ..." അവളുടെ സ്വരം ആർദ്രമായി... ഇരുകൈകളും അവന്റെ കഴുത്തിലൂടെ ചുറ്റി വിരലിൽ ഉയർന്നുപൊങ്ങി തലയൊന്നു മെല്ലെ ചെരിച്ചുകൊണ്ട് അവളവന്റെ ചുണ്ടോടടുപ്പിച്ചു മുഖം... അവളുടെ അനുവാദം കിട്ടിയ നിമിഷം ചെറുചിരിയോടെ അവനത് സ്വീകരിച്ചു... ചാറ്റൽ പെരുമഴ ആവുന്നതും തെന്നൽ ശക്തി പ്രാപിക്കുന്നതും ഈണത്തിലായി ... ആ താളത്തിൽ ലയിച്ചുകൊണ്ട് പരസ്പരം ഒട്ടിച്ചേർന്ന് എത്രെ നേരം നിന്നുവെന്നറിയില്ല... ശ്വാസം കിട്ടാതെ വേർപെടുമ്പോൾ അവനെ നേരിടാനാവാതെ അവൾ തല താഴ്ത്തി... " പ്രണയം എന്താണെന്നെന്നെ പഠിപ്പിക്കുന്നത് നീയാണ്.... ജീവിക്കാൻ പ്രേരിപ്പിക്കുന്നത് നീയാണ്... നിനക്ക് വേണ്ടി മാത്രമാണ് ദേവൻ ഉയിരോടെയിരിക്കുന്നത് തന്നെ... !" നന്ദ ഇറുകെ അവനെ പുണർന്നുകൊണ്ട് നിന്നു... " അതേയ്...എന്താ നിന്റെ പ്ലാൻ? മ്മ്? " " എന്ത്‌ പ്ലാൻ? " " നല്ല തണുപ്പാണ്... മഴയാണ്... കാറ്റാണ്... കുളിരാണ്... ഒന്നും പോരാത്തതിന് നീയെന്റെ ഭാര്യയുമാണ്..... " " അതിന്.....? " ദേവൻ പതിയെ അവളുടെ ചെവിയിൽ കടിച്ചു... " ബാക്കി വെക്കാതെ പൂർത്തിയാക്കിയാലോ ഈ രാത്രി തന്നെ... ? " അവളുടെ മുഖം അരുണാഭമായി... രക്തത്തിനുപോലും ചൂട്... പക്ഷെ.... നഗ്നമായ കഴുത്ത്‌.... നന്ദയുടെ നോട്ടം ഒഴിഞ്ഞ കഴുത്തിലേക്കാണെന്നു കണ്ട ദേവൻ അവളോടായി പറഞ്ഞു.. " നന്ദാ...നീ ദേവന്റേതാകുമ്പോൾ അതിന് സാക്ഷിയാവാൻ എന്റെ പേര് കൊത്തിയൊരു ആലിലത്താലി നിന്റെ നെഞ്ചിലൊട്ടിക്കിടക്കുന്നുണ്ടാവും... തീർച്ച... പോരെ...? " അവൾ നാണത്തോടെ തലയാട്ടി... അവന്റെ ഹൃദയത്തോടമർന്നു ആ രാത്രി പുലരുവോളം മയങ്ങിയിട്ടും കൊതി തീരാതെ അവൾ ചിണുങ്ങികൊണ്ടിരുന്നു... അവളെ പുണർന്ന കൈകൾ തളരാതെ അവനും.... ! പ്രണയം ചിലപ്പോൾ അങ്ങനെയൊക്കെയാണ്... അകലുമ്പോഴാവും കൂടുതൽ കൂടുതൽ അടുക്കാൻ കൊതിപ്പിക്കുന്നത്... ഹൃദയത്തോടടുത്താൽ ഒരിക്കലും അകലാതിരിക്കാനും...! അതിന് കൂട്ടായി ചിലപ്പോൾ പ്രകൃതിയും വരും ... ലോകത്തുള്ള സകലമാന പ്രണയങ്ങളിലും സാക്ഷ്യം വഹിക്കാൻ കാറ്റോ മഴയോ മഞ്ഞോ ഉണ്ടാവുന്നതിൽ അത്ഭുതം തോന്നേണ്ട കാര്യമില്ല... ഉയിരിൽ കലർന്ന വികാരങ്ങളുടെ ബഹിർസ്ഫുരണമാണ് ഇവയൊക്കെ... തീർത്തും വൈകാരികം...! ******************* പിറ്റേന്നത്തെ പ്രഭാതം അവർക്കായുള്ളതായിരുന്നു... ഇനിയുള്ള പ്രഭാതങ്ങളെല്ലാം ഒന്നായി വരവേൽക്കാൻ ഇരുവരും തയ്യാറെടുത്തു കൊണ്ടിരിക്കെ എല്ലാവരും എത്തിച്ചേർന്നിരുന്നു... അച്ഛന്റെ കണ്ണിലെ തിളക്കം മാത്രം മതിയായിരുന്നു നന്ദയുടെ വരും ജന്മങ്ങളെ കൂടി അനുഗ്രഹീതമാക്കാൻ.... കൃതിയുടെ മുഖത്തിപ്പോൾ നിസ്സംഗതയാണ്... ചെയ്തതെറ്റുകളെല്ലാം പൊറുത്തു ദേവേട്ടന്റെ അനിയത്തിയായിരിക്കാൻ അവളും ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്നു എനിക്ക് മനസ്സിലായി... ശിവൻ അങ്കിൾ ന് ജാമ്യം കിട്ടിയ വാർത്ത അതിലും ഏറേ ഞങ്ങളെയൊക്കെ സന്തോഷിപ്പിച്ചു... ഭാമേച്ചിയും രുദ്രേട്ടനും ഞങ്ങൾക്കിരുവശവും കൂടെപ്പിറപ്പുകളുടെ സ്ഥാനം അഭിമാനത്തോടെ അഹങ്കരിച്ചു നിൽക്കെ... കിച്ചുവും മാളുവും ഋതുവും മനുവുമെല്ലാം എന്റെയും ദേവേട്ടന്റെയും കല്യാണം ഒന്നും ബാധിക്കാത്ത മട്ടിൽ ഞങ്ങളെ കുസൃതിത്തരങ്ങൾ കൊണ്ട് വീർപ്പുമുട്ടിച്ചുകൊണ്ടിരിക്കുന്നു... മാളുവിന്റെ കയ്യിൽ നിന്നും വിട്ടുമാറുന്നേയില്ല...അത് കണ്ട ദേവേട്ടന്റെ മുഖത്തു എന്തിനെന്നില്ലാതെ ഒരു നറുപുഞ്ചിരി പൊട്ടി... അതിന്റെ അർത്ഥം അറിഞ്ഞെന്നോണം നാണത്താൽ ഞാൻ തലതാഴ്ത്തിപ്പോയി... ലളിതമായി.... അമ്മയുടെയും അച്ഛന്റെയും അദൃശ്യ സാന്നിധ്യത്തിൽ ദേവേട്ടൻ എന്റെ കഴുത്തിൽ വീണ്ടും താലി കെട്ടിയ നിമിഷം കണ്ണുകളിൽ നിന്നൊരിറ്റ് ഇരുവരിൽ നിന്നും അടർന്നു...! എന്റെ നിറുകയിൽ വീണ്ടും സിന്ദൂരം ചാർത്തിയ മാത്രയിൽ എന്റെ മനസ്സെന്നോട് മന്ത്രിക്കുന്നുണ്ടായിരുന്നു... "ശിവനെ തപംചെയ്ത് നേടിയ പാർവതിയെപ്പോലെ ഇന്നീ നന്ദക്ക് സ്വന്തം...ദേവനും... " തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി രാത്രിയിൽ ഞങ്ങളുടെ മാത്രം സ്വകാര്യതയിലേക്ക് പ്രവേശിച്ച നിമിഷം എന്തിനോ എന്റെ കാലുകൾ വിറപൂണ്ടു... നെഞ്ചിടിപ്പ് ഉയർന്നു... കണ്ണുകളടച്ചു ബെഡിലിരുന്നു ചുവരിലേക്ക് തലചായ്ച്ചിരിക്കുന്ന ദേവൻ അവളുടെ കാൽപ്പെരുമാറ്റം കേട്ട് കണ്ണുകൾ തുറന്ന് നോക്കി... " നന്ദാ... എനിക്ക്...." അവന്റെ നേർത്ത ശബ്ദം അവളിൽ പെയ്തിറങ്ങി കഴിഞ്ഞപ്പോൾ മൂകയായി ജനലരികിൽ ചെന്നു നിന്ന നന്ദയുടെ അടുത്തേക്ക് രണ്ടും കൽപ്പിച്ചാണ് പിന്നെ ദേവൻ പോയത്...!!! ******** ജനലഴികൾ അവളുടെ മനസ്സ് പോലെ ശീതളിമയിൽ ആണ്ടിരുന്നു... അവന്റെ കാൽപ്പെരുമാറ്റം കേട്ടപ്പോൾ ഉമ്മറത്തെ ചാരുബെഞ്ചിൽ വീണുകുതിർന്നിരുന്ന ഇലകളും ആവേശത്തോടെ എത്തിനോക്കുന്നത് പോലെ... ദേവന്റെ ചുടുനിശ്വാസം അവളുടെ വലംകാതിനെ പൊതിഞ്ഞു...മിന്നൽപിണറുപോലെ എന്തോ ഒന്നു ഹൃദയധമനികളിൽ നിന്നും ശരീരമൊട്ടാകെയുള്ള സിരകളിലേക്ക് വ്യാപിച്ചു... അതിലവളൊന്ന് ഞെട്ടിപിടഞ്ഞുപോയി... " ഞാൻ ചോദിച്ചത് കേട്ടില്ലേ? " മറുപടിയൊന്നും പറയാതെ അവൾ മുഖം താഴ്ത്തി... " ഇല്ലെങ്കിൽ.... ഒന്നുകൂടെ പറയാം.... " ലജ്ജകൊണ്ട് മുല്ലച്ചെടി കാതുകൾ പൊത്തിക്കളഞ്ഞു... " എനിക്കൊരു കുഞ്ഞിനെ വേണം.... നമ്മുടേതെന്നു പറഞ്ഞു നെഞ്ചോടടക്കാൻ നിന്നിലെന്റെ കുഞ്ഞ്... ദേവന് രക്തബന്ധമെന്ന് പറയാൻ എന്റെ ഹൃദയത്തിൽ നിന്നും ഉയിർകൊണ്ട നിനക്ക് മാത്രമേ അത് തരാനാവൂ... അത്രേമേൽ നീയെന്നോട് ഒട്ടിച്ചേരണം ഇനിയുള്ള ജന്മം മുഴുവനും... " പറഞ്ഞുതീരും മുന്നേ അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ മുദ്ര പതിപ്പിച്ചിരുന്നു... നന്ദയുടെ നഖങ്ങൾ വയറിനെ ചുറ്റിപിണർന്നിരുന്ന അവന്റെ കൈത്തണ്ടയിൽ മുറുകി... മഴയുടെ സംഗീതം പുറത്ത് അലയടിച്ചുയരവെ അവന്റെ സിരകളിൽ നന്ദയെന്ന ഭ്രാന്തമായ പ്രണയം ചൂട് പടർത്തിക്കൊണ്ടിരുന്നു... മണ്ണിനെ പുണരുന്ന പുതുമഴ പോലെ ചുംബനങ്ങൾ അവളിൽ കുതിർന്നു... തെച്ചിപ്പൂ സ്വയമൊന്നു നോക്കി ശേഷം അവളെയും... തന്നേക്കാൾ ചുവപ്പാണ് ഇപ്പോൾ അവളുടെ ദേഹത്തിന്.... അവന്റെ വിരലുകളുടെയും ചുണ്ടുകളുടെയും കുസൃതിയിൽ അതങ്ങനെ ചുവന്ന് ചുവന്ന് വാകപ്പൂവിനെസ്മരിക്കും വണ്ണം അവനിൽ ലഹരിയായി നുരഞ്ഞുപൊങ്ങി... ഇരുകൈകളാലും കോരിയെടുത്തു കട്ടിലിലേക്ക് നടക്കുമ്പോൾ ദേവന്റെ മിഴികളിൽ അവനെ ചെറുചിരിയോടെ സ്വാഗതം ചെയ്യുന്ന നന്ദയുടെ മുഖത്തിന്റെ പ്രതിബിംബം ആയിരുന്നു... അവനെ ചുറ്റിയ കൈകൾ വിടുവിക്കാതെ പതിയെ ദേവൻ അവളുടെ നിറുകയിൽ ചുംബിച്ചു... " ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്.... പക്ഷേ അപ്പോഴെല്ലാം നിന്നെക്കാൾ ഉരുകിയിരുന്നത് ഞാനാണ്... നിന്നെ നോവിച്ചതിനുള്ള ശിക്ഷ ആയിട്ടാണ് മനപ്പൂർവം ഞാനാ ലോറിക്ക് കുറുകെ വണ്ടി കയറ്റിയത്.... അവിടെയും ഞാൻ തോറ്റുപോയി... ദൈവത്തിനു പോലും വേണ്ടാ എന്റെ ജീവൻ.... " ഞെട്ടിപ്പോയി നന്ദ... " ദേവേട്ടാ..... !" വേദനയും ദേഷ്യവും എല്ലാം കൂടിക്കലർന്ന ആ വിളിയിൽ ദേവൻ തലകുനിച്ചു.... ഒരിറ്റ് കണ്ണീർ അവളുടെ കഴുത്തിൽ വന്നു പതിച്ചപ്പോൾ നന്ദയുടെ നെഞ്ച് പിടഞ്ഞു... അവന്റെ കഴുത്തിൽ കൈകൾ ചുറ്റി അവളവനെ മാറോട് ചേർത്ത് കിടത്തി.... മൂകമായി നിമിഷങ്ങൾ പോയിക്കൊണ്ടിരുന്നു... ഇരുവരും മൗനമായിരുന്നു... അവളുടെ വിരലുകൾ അവൻറെ മുടിഴിയിഴകളെ തലോടികൊണ്ടിരിക്കെ... ദേവൻ പതിയെ മുഖമുയർത്തി ... " അന്നങ്ങനെ ചെയ്‌തെങ്കിലും ഇപ്പൊ ഞാനത്തരം പണിയൊന്നും ചെയ്യില്ല കെട്ടോ പൊന്നുമോളെ... " നന്ദയുടെ ചുണ്ടിൽ പുഞ്ചിരി ഊറി... അതെന്തേ എന്നുള്ള ഭാവത്തിൽ അവൾ താടി ഉയർത്തി ചോദിച്ചു... " എനിക്കേ... എന്റെ നന്ദേടെ കൂടെ നമ്മടെ അഞ്ചാറു പിള്ളേരെ ഒക്കെ നോക്കി നിന്റെ കൊറേ കാലം കൂടെ ജീവിക്കണം അതെന്നെ... " " എത്രെ? എത്രെണ്ണം വേണം ന്നാ?? " അവളുടെ കണ്ണ് തള്ളി വന്നത് കണ്ട് അവൻ ചിരിച്ചുകൊണ്ട് കവിളിൽ ഒന്ന് നുള്ളി... " എന്തെ.... സ്റ്റാമിന ഇല്ലേ മോളേ? എന്നെ പിടിച്ചു തള്ളാനും മാന്താനും മാത്രേ ഉള്ളോ ഈ ചൊരുക്ക്? മ്മ്? " അവൾ ലജ്ജയോടെ മുഖം തിരിച്ചു... ദേഹത്തെ വരിഞ്ഞിരുന്ന കൈകളുടെ ശക്തി കൂടി .... ചുണ്ടിലെ ചിരി ഉന്മാദമായി മാറി.... അവന്റെ ചുംബനങ്ങളുടെ ആലസ്യത്തിൽ നന്ദ കണ്ണുകൾ ഇറുകെ അടച്ചു... കാറ്റും മഴയും ശക്തി പ്രാപിക്കേ.... കാട്ടുമുല്ലവള്ളികൾ പടർന്ന മാവിൻകൊമ്പും അവരെ പോലെ ചുറ്റിപ്പിണർന്നു കെട്ടിപുണർന്ന് പ്രേമിക്കുകയും കാമിക്കുകയും പിന്നീട് ഭോഗിക്കുകയും ചെയ്തുകൊണ്ടിരുന്നു.... രാത്രിയുടെ യാമങ്ങളൊന്നിൽ തന്നിലെ പുരുഷനെ അറിഞ്ഞതിന്റെ നോവിൽ നെഞ്ചോരം ചേർന്ന് മയങ്ങുന്ന നന്ദയെ ഇറുകെപുണർന്ന് കൊണ്ട് ദേവനും ജന്മാന്തരങ്ങളിലേക്കുള്ള പ്രണയത്തെ പൂർണതയിൽ എത്തിച്ചു നിദ്ര പൂകിയിരുന്നു... !! ****************** വർഷങ്ങൾക്ക് ശേഷമുള്ള മറ്റൊരു മൺസൂൺ.... " ദേ കണ്ണാ.... പതിയെ ഓട്.... നീ വീഴുട്ടോ.... ഗൗരി.... നീയെങ്കിലും ഒന്നടങ്ങി നിക്ക്..... എന്റെ ഭഗവാനെ.... ഇങ്ങനെ രണ്ടെണ്ണം മതീലോ... വീട് തിരിച്ചു വെക്കാൻ ..... ഡാ..... " " എന്താ നന്ദമോളെ രാവിലെതന്നെ തുടങ്ങിയോ മേളം? " " നോക്ക്യേ ശിവേട്ടാ... രാവിലെതൊട്ട് എന്നെ ഓടിക്കുന്നതാ രണ്ടും കൂടെ....ഓടിയോടി ഞാനെത്രേ കിലോ കുറഞ്ഞോ ആവോ? " ഇടുപ്പിൽ കയ്യും കുത്തി കിതച്ചുകൊണ്ട് നന്ദ പറയുന്നത് കേട്ട ശിവൻ ചിരിച്ചുപോയി.... " കണ്ണാ.... ഗൗരിക്കുട്ടി.... രണ്ടാളും വന്നേ... അപ്പൂപ്പന്റെ അടുത്ത്.... " കേട്ടപാതി ഇരുവരും ചിണുങ്ങിക്കൊണ്ട് ശിവനെ ചുറ്റി പിടിച്ച് നിന്നു.... " ഇനി അമ്മ പൊക്കോ... ഞങ്ങക്ക് അപ്പൂപ്പൻ വാരിതന്നോളും.... " " ഹാ ഇനി ഈ വയസ്സാം കാലത്ത് അപ്പൂപ്പനെ കൂടി ജോഗിങ് ചെയ്യിക്കാൻ പോണ്ട....ഇവിടെ വാ അമ്മ തരാം.... " " വേണ്ടാ.... അമ്മ പൊക്കോ... അപ്പൂപ്പൻ മതി ... " " മുഴുവൻ കഴിക്കാതെ രക്ഷപ്പെടാനുള്ള അടവാണെന്നു നിക്കറിയാം.... ശിവേട്ടാ... ഇങ് കൊണ്ട് വന്നേ രണ്ടിനേം.... " " സാരല്ല്യ മോളേ.... അവര് മുഴുവനും കഴിച്ചോളും.... മോള് പൊയ്ക്കോളൂ... ശിവേട്ടൻ കൊടുത്തേക്കാം.... " ചിണുങ്ങിയുള്ള അവരുടെ നിൽപ്പും മട്ടും കണ്ട് നന്ദ ചിരിയോടെ ഫുഡ്‌ ശിവേട്ടനെ ഏൽപ്പിച്ചു.....! പിന്നെ കപടദേഷ്യം ഭാവിച്ചു രണ്ടാളേം ഒന്ന് നോക്കി മുകളിലേക്ക് കയറിപ്പോയി.... തുണികൾ അയേൺ ചെയ്തുകൊണ്ട് അവളെന്തൊക്കെയോ പിറുപിറുക്കുന്നത് കേട്ടാണ് ദേവൻ കുളി കഴിഞ്ഞിറങ്ങുന്നത്... അതും കേട്ട് മിണ്ടാതെ ചിരിയോടെ അവൻ നിന്നു... " കുറുമ്പിനു തരിക്കുപോലും കുറവില്ലാത്ത രണ്ടെണ്ണം.... ഒന്നിച്ചിങ് പോന്നപ്പോ കുസൃതിയും കൂടെ കൊണ്ടുവന്നു ന്നാ തോന്നണേ... ഒന്നിന് ഓം എന്ന് പേരും അച്ഛന്റെ അതേ പോലെ രുദ്രതാണ്ടവവും... മറ്റേതോ ഗൗരിയാണേലും..... " " അമ്മേടെ അതേ വാശിയും....... !" ഓർക്കാപ്പുറത്തു ദേവന്റെ ശബ്ദം കേട്ട് അവളൊന്നു തിരിഞ്ഞുനിന്നു.... പിന്നെ ചൊടിയിൽ അവനോട് ചോദിച്ചു... " ഹ്മ്മ്.... അച്ഛനും കൊള്ളാം മക്കളും കൊള്ളാം... പകൽ മക്കള്ടെ ഗുസ്തി ... രാത്രി അച്ഛന്റെ യുദ്ധം.... നിങ്ങളിത് അറിഞ്ഞോണ്ട് എനിക്കിട്ട് തന്ന പണിയാണല്ലേ? " " അല്ലാതെപിന്നെ.... ഒന്നിനെ ചോദിച്ചപ്പോ രണ്ടെണ്ണത്തിനെ കിട്ടിയ നമ്മളല്ലേടി പൊന്നു ഭാര്യേ ഭാഗ്യവാന്മാർ... മ്മ്? " അവളെ നെഞ്ചിൽ ചേർത്ത് കൊണ്ട് ദേവൻ ചോദിച്ചപ്പോൾ ചിരിയോടെ നന്ദ തലയാട്ടി... " പിന്നെ... കുരുത്തക്കേടിനു നീയും ഞാനും ഒട്ടും മോശം അല്ലാത്തോണ്ട് ആ ജന്മഗുണം അവരും കാണിക്കാതെ ഇരിക്കില്ലല്ലോ.... " അവനൊന്നു ചിരിച്ചു...അവളുടനെ അവന്റെ വയറ്റിനിട്ടൊന്നു കുത്തി.... " ഉവ്വ....... കൊഞ്ചി നിൽക്കാതെ പോയി തുണിയുടുക്ക് ദേവേട്ടാ.... രുദ്രേട്ടനും കുട്ട്യോളും ഇപ്പൊ ഇങ്ങെത്തും.... വീട്ടീന്ന് ഉച്ചക്കെ പുറപ്പെടൂ... ദേവേട്ടന്റെ ഈ പിറന്നാളും എല്ലാരും കൂടെ ഒരുമിച്ച് ആഘോഷിക്കണം... " അവളവനെ കെട്ടിപ്പിടിച്ചുകൊണ്ട് നെറ്റിയിൽ ഒന്ന് മുത്തി.... കുസൃതി നിറഞ്ഞ നോട്ടത്തോടെ ദേവൻ അവളെ ഇടുപ്പിൽ പിടിച്ചു വലിച്ചടുപ്പിച്ചു... " നീയെന്ത് ഗിഫ്റ്റാ തരാൻ പോണേ....? " " അതൊക്കെ ണ്ട്... സീക്രെട് ആണ്.... " " ബട്ട്‌ എനിക്കൊന്നു വേണം..... " "എന്ത്....? " " ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നല്ലേ... രണ്ടെണ്ണം വികൃതികുടുക്കകൾ ആയ സ്ഥിതിക്ക് ഒന്നൂടെ ഒന്ന് ട്രൈ ചെയ്താലോ... നിനക്കൊരു ഹെല്പ് ന്.... " " ഹയ്യ.... എന്ത് നല്ല നടക്കാത്ത ആഗ്രഹം.... മോനേ ദേവാ... നാം ഒന്ന് നമുക്ക് രണ്ട്... കേട്ടിട്ടില്ലേ...? " " ഹ്മ്മ്.... അങ്ങനെ അതും കയ്യീന്ന് പോയി.... എന്തായാലും അത് നടക്കാത്ത സ്ഥിതിക്ക്...... " അവൻ അവളെനോക്കി മീശ ഒന്ന് പിരിച്ചു വെച്ചുകൊണ്ട് കീഴ്ചുണ്ട് തടവി... അത് കണ്ട് പിറകോട്ടു മാറാൻ തുടങ്ങിയ അവളെ പിടിച്ചുകെട്ടി ആവേശത്തോടെ ചുണ്ടുകളിൽ ചുണ്ട് ചേർത്തു.... ദീർഘചുംബനത്തിലലിഞ്ഞു നിൽക്കുമ്പോഴാണ് വാതിൽ തള്ളി തുറന്നത്... ഞെട്ടി മാറി നിൽക്കുന്ന രണ്ടാളെയും അവരൊന്നു സൂക്ഷ്മം വീക്ഷിച്ചു.... " ഗൗരി.... ദേ അച്ഛ അമ്മേനെ എന്തോ ചെയ്തു.... അമ്മ കരയുന്ന കണ്ടോ...? " ശെരിയാണ്.... വികാരത്തിന്റെ ഔന്നത്യത്തിൽ അവളുടെ മിഴികളിൽ നീര് പൊടിഞ്ഞിരുന്നു... ചുംബനത്തിന്റെ തെളിവ്.... ! " കണ്ണാ... അച്ചേനെ അമ്മ അന്ന് ഇടിക്കുന്നത് ഞാൻ കണ്ടൂലോ..." " ഹ്മ്മ്.... രണ്ടും കൊള്ളാം... ഒന്ന് അച്ഛകുട്ടി... മറ്റേത് അമ്മക്കുട്ടിയും.... " പിറകെ കയറിവന്ന ഭാമ ചിരിച്ചുകൊണ്ട് പറയുന്നത് കേട്ട ഇരുവരും ചൂളിപ്പോയി... വല്ലോം കണ്ടു കാണോ... ഛെ...ഡോറും ലോക്ക് ചെയ്തില്ല... നന്ദ ദേവനെ ചൂഴ്ന്നു നോക്കി... പെട്ടന്നവൻ ഡ്രസ്സ്‌ മാറ്റാനായി പോയി.... അത് കണ്ട ഭാമ പൊട്ടിച്ചിരിച്ചു കൊണ്ട് അടുത്തേക്ക് ചെന്ന് നന്ദയുടെ ചെവിയിൽ പറഞ്ഞു... " ഇതിലും വലുത് കഴിഞ്ഞിട്ടാ ഞങ്ങളിപ്പോ വീട്ടീന്ന് വന്നത്.... " കണ്ണനും ഗൗരിക്കുമൊപ്പം കളിക്കാൻ കൂടിയ കിച്ചുവിനെയും മാളുവിനെയും ചൂണ്ടിക്കൊണ്ട് അവളത് പറഞ്ഞപ്പോൾ നന്ദയും ചിരിച്ചു പോയി...... ഹൃദയത്തിൽ നിന്നും പിറന്ന കൂടപ്പിറപ്പുകളായി രുദ്രനും ദേവനും പിന്നെയും കാലത്തിനൊപ്പം പ്രയാണം തുടരുന്നു.... കൂടെ പ്രണയവും കുസൃതിയും നിറഞ്ഞ പ്രാണപാതികളും അവരിൽ നിന്ന്‌ ഉയിർകൊണ്ട സഹോദരങ്ങളായി പുതുനാമ്പുകളും.... ! അവസാനിച്ചു !! ( നിങ്ങളെന്റെ ദേവനേം നന്ദെനേം മറന്നിട്ടില്ല ന്ന് മനസ്സിലായി... അജ്ജാതി പൊങ്കാല ആരുന്നല്ലോ 😁... അതെല്ലാം എന്നോടുള്ള ഇഷ്ട്ടം കൊണ്ട് ആണെന്ന് വിശ്വസിച്ചുകൊണ്ട്...😍. അതിലേറെ സ്നേഹത്തോടെ.... നിങ്ങളുടെ സ്വന്തം.... കൂട്ടുകാരി.... 😊💗 )
10.7k കണ്ടവര്‍
2 ദിവസം
#

📔 കഥ

❤️ഹൃദയത്തിൽ എന്നും❤️ part 8 🖋️swetha das " അമ്മയെന്നെ നിർബന്ധിച്ചിട്ടും കാര്യല്ല...ദേവേട്ടനില്ലാതൊരു ജീവിതം എനിക്ക് വേണ്ട... എനിക്കതിനു സാധിക്കില്ല... " ദൃഢമായ വാക്കുകൾ ആയിരുന്നു അത്‌... രുദ്രനും ഭാമയും അത്‌ കേട്ടുകൊണ്ടാണ് മുറിയിലേക്ക് വന്നത്... അവളുടെ കണ്ണുകൾ ആരെയോ തേടുന്നുണ്ടായിരുന്നു... " വന്നില്ല...!" ഭാമ പറഞ്ഞതുകേട്ട് അവൾ വേദനയോടെ ഒന്ന് ചിരിച്ചു... അത്‌ കണ്ടെന്നോണം നന്ദയുടെ അമ്മ ദേഷ്യത്തോടെ പുറത്തേക്ക് പോയി... " മോളെ... ഇന്നലെ നടന്നതെല്ലാം ഞാൻ നിങ്ങളോട് പറഞ്ഞത് നിന്റെ ഒരുറച്ച തീരുമാനം അറിയാൻ വേണ്ടിയാണു...അമ്മ നിന്നെ എതിർക്കുന്നതിൽ തെറ്റൊന്നും പറയാനാവില്ല .. ഏതൊരു രക്ഷിതാവും അങ്ങനെയേ ചിന്തിക്കൂ... ഞങ്ങൾക്ക് അറിയേണ്ടത് നിന്റെ അവസാനവാക്കാണ്... " " രുദ്രേട്ടൻ ഇന്നലെ ചോദിച്ചില്ലേ? ദേവേട്ടനെ ഇനിയും എനിക്ക് സ്നേഹിക്കാൻ ആവുമോ ന്ന്? " അവളൊന്ന് പുഞ്ചിരിച്ചു കൊണ്ട് തുടർന്നു... " ഞാൻ അദ്ദേഹത്തെ ഇതുവരെ സ്നേഹിച്ചിട്ടേയുള്ളൂ...ഇനിയും എന്നൊരു വാക്കിനു അവിടെ പ്രസക്തിയില്ല... മാത്രല്ല...ദേവേട്ടനെയല്ലാതെ മറ്റൊരാളെയും ആ സ്ഥാനത്തു കാണാൻ എനിക്കാവില്ല... " രുദ്രനും ഭാമയും പരസ്പരം നോക്കി ചിരിച്ചു... ഭാമ അവളുടെ കൈകളിൽ വലം കൈ വെച്ച് പറഞ്ഞു... " ഇക്കാലമത്രെയും വേദനകൾ മാത്രമേ അവനുണ്ടായിട്ടുള്ളൂ... അറിയാതെയെങ്കിലും ഞങ്ങളും അതിന് കാരണക്കാരാണ്... അതിന്റെ ശിക്ഷയാണ് രുദ്രേട്ടന്റെ അമ്മയിപ്പോൾ ഭ്രാന്താശുപത്രിയിൽ അനുഭവിക്കുന്നത്... എന്നിട്ടും അവരെ ദേവൻ വെറുത്തില്ല... രുദ്രേട്ടനെ നിർബന്ധിച്ചു കാണാൻ അയച്ചു അങ്ങോട്ട്... പക്ഷെ അവന്റെ ഉള്ളിലെ വേദന ഞങ്ങൾക്കറിയാം...ഒറ്റദിവസം കൊണ്ട് ഇത്രെയേറെ അനുഭവിച്ചതാണ് അവൻ..." നന്ദ അവളുടെ കൈകൾ കോർത്തുപിടിച്ചു... " എനിക്കറിയാം ഭാമേച്ചി... ഞാനൊരിക്കലും ദേവേട്ടനെ തനിച്ചാക്കില്ല...😊 " ഭാമ അവളുടെ നെറുകിൽ തലോടി... പുറത്തേക്ക് ഇറങ്ങുമ്പോൾ അവളുടെ അമ്മ തൂവാല കൊണ്ട് കണ്ണീരൊപ്പുന്നതാണ് കണ്ടത്... ഭാമ എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും അവർ തടഞ്ഞു... " വേണ്ട മോളെ... എന്റെ കുട്ടിയുടെ ഒരിഷ്ടത്തിനും ഞങൾ എതിരല്ല... അവളുടെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ... ദേവനിനി ഞങ്ങളെല്ലാരും ഉണ്ടാവും പോരെ? " ഇരുവരും ചിരിച്ചുകൊണ്ട് തലയാട്ടി... ! ************** " നന്ദേ...ഇന്ന് വൈകിട്ട് ഡിസ്ചാർജ് ചെയ്യാമെന്ന് ആണ് ഡോക്ടർ പറഞ്ഞത്..." " മ്മ്... എങ്കിൽ നാളെ തൊട്ട് ഞാൻ ജോയിൻ ചെയ്യുന്നു.... " " ജോയിൻ?? " " ഹാ...ജോലിയിലേക്ക് നന്ദ ദേവാനന്ദ് തിരിച്ചു വരുന്നു ന്ന് ... " ഭാമ ചിരിയോടെ അവളെ നോക്കി... കുസൃതിയോടെ നന്ദ ചോദിച്ചു... " അല്ല ഭാമേച്ചി... ഇനി അങ്ങേരെന്നെ പിരിച്ചു വിഡോ? " " ഹേയ്... നീ കട്ടക്ക് നിന്നോ... ഒട്ടും വിട്ടുകൊടുക്കണ്ട... അല്ലേലും അവനിപ്പോ നട്ടപ്പാതിര വരെ ഓഫീസിലാ...ഇനി നീ കൂടെ ചെന്നാൽ എന്താവോ എന്തോ..? " " ദേവീ ... എന്നെ നീ തന്നെ കാത്തോണേ... " ****************** ഓടിക്കിതച്ചാണ് നന്ദ പിറ്റേന്ന് ഓഫിസിലേക്ക് എത്തുന്നത്... സെക്യൂരിറ്റി ആയ ഗിരിയേട്ടൻ അവളെ കണ്ട് ഞെട്ടി. . " ഹയ്യോ മോളെന്താ മുറിവൊക്കെ മാറുന്നെന് മുന്നേ പോന്നോ? ദേവൻ സാർ ഒന്നും പറഞ്ഞില്ലല്ലോ..? " " ഹാ .. ഞാൻ വീട്ടിൽ നിന്നാണ് വരുന്നേ... ബസ് കിട്ടിയില്ല... ലേറ്റ് ആയിപ്പോയി.. ദേവേട്ടൻ എത്തിയോ? " " ഓ... സാർ നേരത്തെ വരും... ദിവസത്തിൽ ഉറങ്ങാൻ മാത്രേ ഇപ്പോൾ വീട്ടിൽ പോവാറുള്ളു.., " " മ്മ് ... " അപ്പൊ ഭാമേച്ചി പറഞ്ഞപോലെ അങ്ങേരിവിടെ പെറ്റു കിടക്കുവാണല്ലേ... ഏതായാലും ഇത്തിരി പാടുപെടും ഞാൻ... ! കമ്പനിയിലെ എല്ലാരും എന്നെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു ... എന്തോ കാര്യമായി നടന്ന പ്രതീതിയിൽ... ഞാനതൊന്നും മൈൻഡ് ചെയ്യാതെ ദേവേട്ടന്റെ ക്യാബിനിലേക്ക് നടന്നു... " മെ ഐ കം ഇൻ സാർ....? " എന്റെ ശബ്ദം കേട്ട് ഫയലിൽ നിന്നും തലപൊക്കിയ ദേവേട്ടൻ എന്നെ കണ്ട് അമ്പരന്നു നിന്നു... അനുവാദത്തിനു കാത്തുനിൽക്കാതെ ഞാൻ അകത്തേക്ക് കയറി... " വൈ ടു യൂ എഗൈൻ ഹിയർ? " " എന്നെ ഈ ജോലിയിൽ നിന്നും ആരും terminate ചെയ്തിട്ടില്ല... ഞാൻ ആയിട്ട് റിസൈൻ ചെയ്തുമില്ല... ബോണ്ട്‌ തീരുന്ന വരെ ഞാൻ തുടരുന്നതായിരിക്കും ... " ഉറച്ച മറുപടി കേട്ട് ദേവൻ നിശബ്ദനായി.. ചെറുചിരിയോടെ നിൽക്കുന്ന നന്ദയിൽ നിന്നും നോട്ടം വേർപെടുത്തി അവൻ വർക്ക്‌ ബുക്ക്‌ കയ്യിലെടുത്തു... " ഹ്മ്മ്... ശ്യാമിനെ അക്കമ്പനി ചെയ്തിട്ട് ഇതിലെ പെൻഡിംഗ് വർക്കെല്ലാം തീർത്തേക്ക്... " അതോടെ സംഭാഷണം അവസാനിപ്പിച്ചിട്ട് ദേവൻ വീണ്ടും കമ്പ്യൂട്ടറിലേക്ക് ആഴ്ന്നു... ദേഷ്യത്തോടെ അവളതെടുത്തു പുറത്തേക്ക് ഇറങ്ങി... ' പാവം ഒരു ഭാര്യയുള്ളത് ഇത്രേം കാലം ആശുപത്രിയിൽ ആയിരുന്നെന്നോ അവൾക്ക് ഇപ്പോ വയ്യെന്നോ റസ്റ്റ്‌ വേണമെന്നോ ഒന്നും ചിന്തിക്കാതെ ഇത്രേം പണിയെല്ലാം ഒരുമിച്ച് തലയിൽ കെട്ടിവെക്കാൻ ഇങ്ങേർക്ക് മാത്രേ തോന്നുള്ളൂ...ഹും...അഹംകാരി... ശെരിയാക്കിത്തരാ... അവസരം എനിക്കും കിട്ടും ... " സീറ്റിലിരുന്നു പിറുപിറുത്തുകൊണ്ട് അവൾ ഓരോന്ന് ചെയ്യുന്നത് തൊട്ടപ്പുറത്തെ ക്യാബിനിലിരുന്നു ചിരിയോടെ വീക്ഷിക്കുകയായിരുന്നു ദേവൻ... അവളുടെ മടങ്ങിവരവിനായി അവനത്രെമേൽ ആഗ്രഹിച്ചിരുന്നു.... ഉച്ചക്ക് ക്യാന്റീനിൽ ഇരുന്ന് ഫുഡ്‌ കഴിക്കുമ്പോളും വർക്കിനിടയിലുമെല്ലാം അവളവനെ നോക്കിക്കൊണ്ടിരുന്നു... എന്നാൽ ഒന്നും തന്നെ ബാധിക്കുന്ന കാര്യമേയല്ലെന്ന മട്ടിൽ ദേവനും... ഇടക്കെപ്പോഴോ നന്ദ അവന്റെ മുന്നിലേക്ക് ഒരു ക്ലാരിഫിക്കേഷനു വേണ്ടി ചെന്നു... അവളവനെ വാത്സല്യത്തോടെ നോക്കിക്കൊണ്ട് നിൽക്കുന്നത് കണ്ട ദേവൻ ഡസ്ക്കിൽ കൊട്ടി... " ഹേയ് മിസ്സ്‌ നന്ദ... സ്വപ്നം കാണാനാണോ ഈ തിരക്കിനിടയിൽ എന്നെ ഡിസ്റ്റർബ് ചെയ്യാൻ വന്നത്. ? " " അല്ലാതെപിന്നെ...വേറെയാരെയുമല്ലല്ലോ എന്റെ ഭർത്താവിനെയല്ലേ ഞാൻ നോക്കിയത്? അതിന് സാറിനെന്താ ഇത്രയ്ക്ക് പ്രശ്നം? " കുസൃതിയോടെയുള്ള നന്ദയുടെ വാക്കുകൾ കേട്ട് അവൻ കൃത്രിമദേഷ്യത്തിൽ കൈകൾ ചൂണ്ടി... " ജസ്റ്റ്‌ ലീവ് ദി പ്ലേസ്... " " ഓപിന്നെ.....അങ്ങനെ പോവാൻ പറയുമ്പോ പോവാൻ വേണ്ടിയല്ല ഞാൻ വന്നത്... പിന്നെയിതിപ്പൊ ഒരു കമ്പനി ആയതുകൊണ്ടും ജോലിയും ദാമ്പത്യവും കൂട്ടിക്കുഴക്കുന്നത് ശരിയല്ലാത്തതുകൊണ്ടും തല്ക്കാലം പോവുന്നു... പക്ഷെ അതിനുമുന്നെ ഒരു കാര്യം എനിക്കറിയാനുണ്ട്... " ദേവൻ പുരികം പൊക്കി എന്തെന്നുള്ള ഭാവത്തിൽ ആരാഞ്ഞു. അവന്റെ അടുത്തേക്ക് കുനിഞ്ഞുകൊണ്ട് കണ്ണുകളിൽ നോക്കി നന്ദ ചോദിച്ചു .. " ഹോസ്പിറ്റലിൽ എന്നെ കാണാൻ ദേവേട്ടൻ വന്നിരുന്നില്ലേ? " അവനാകെ പതറി... പിന്നെ സ്വതസിദ്ധമായ ഭാവം വീണ്ടെടുത്ത് ചെയർ പിന്നോട്ട് നീക്കി . " നെവർ... വൈ ഷുഡ് ഐ?? " " ഓ....ഓക്കേ... എങ്കിൽ പിന്നെ അമ്മ കണ്ടത് ദേവേട്ടന്റെ ഏതേലും അപരനെ ആയിരിക്കും അല്ലെ...? ഹ്മ്മ്... എങ്കിൽ ശെരി..." എന്നുംപറഞ്ഞുകൊണ്ട് അവൾ എണീറ്റ് ഡോർ തുറന്ന് പോകാൻ തുടങ്ങി... ദേവൻ ശ്വാസമെടുത്തുകൊണ്ട് കണ്ണുകളടച്ചുതുറന്നതും അവനെത്തന്നെ നോക്കി നിൽക്കുന്ന നന്ദയെയാണ് കാണുന്നത്... " അതേയ്... ആ അപരൻ ആള് കൊള്ളാട്ടോ... ഉറങ്ങിക്കിടന്നിരുന്ന എന്റെ നെറ്റിയിൽ ഉമ്മയൊക്കെ വെച്ചിട്ടാ അങ്ങേര് പോയത്..ഋതു അത്‌ കണ്ടിരുന്നു...ദേവാനന്ദിന്റെ ഭാര്യയെ ഇങ്ങനെ ഹോസ്പിറ്റലിൽ വന്നൊക്കെ തൊടാൻ ധൈര്യമുള്ള അയാളെ എന്തായാലും എനിക്കൊത്തിരി ഇഷ്ട്ടായി... " നാണം ഭാവിച്ചുകൊണ്ട് അവൾ പോയതും നോക്കി അവൻ ജാള്യതയോടെ മുഷ്ടി ചുരുട്ടിയിടിച്ചു. . ' ഛെ... എന്നാലും ആ കുട്ടിയെ ഞാൻ കണ്ടില്ലല്ലോ... ' അവളുടെ മുന്നിൽ തകർന്നടിഞ്ഞ പ്രതിച്ഛായ ഓർത്ത്‌ അവന് കുറ്റബോധം അല്ലായിരുന്നു...അവളെ വീണ്ടും ജീവിതത്തിലേക്ക് ക്ഷണിക്കാനുള്ള വേദന... സ്വന്തമെന്നു പറയാൻ ആരുമില്ലാത്ത ഒരുവന്റെ ദുഃഖം ആ കണ്ണുകളിൽ നിഴലിച്ചു... ! ജോലി സമയം കഴിഞ്ഞ് എല്ലാവരും പോയി... " സർ.... അഞ്ചു മണിയായി... " " ഹാ.... ഗിരിയേട്ടൻ പൊക്കോളൂ... എനിക്കിത്തിരി കൂടി ഉണ്ട്... " " പക്ഷെ സെർ... നന്ദക്കുഞ്ഞു പോയിട്ടില്ല... " " വാട്ട്‌? " " അതേ സെർ... കുഞ്ഞും അപ്പുറത്തുണ്ട്... " അപ്പോഴാണ് അവൻ അവളുടെ ക്യാബിനിലേക്ക് ശ്രദ്ധിക്കുന്നത്... ദേഷ്യത്തോടെ അവൻ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നു... " തനിക്ക് പോവാറായില്ലേ? മ്മ്...? " അവളെണീറ്റു കയ്യും കെട്ടി അവനെ ഒന്നുനോക്കി... " കെട്ടിച്ചുവിട്ട മകൾ വീട്ടിൽ നിൽക്കുന്നത് മോശമാണെന്നു പറഞ്ഞിട്ട് എന്നെ എന്റെ വീട്ടീന്ന് ഇറക്കിവിട്ടു സെർ... എനിക്ക് സ്വന്തമായി ഒരു ഹസ്ബൻഡ് ഉണ്ട്... അങ്ങേർക്ക് സ്വന്തമായി കാറും വീടുമുണ്ട്...എന്നെ അദ്ദേഹത്തിന്റെ കൂടെ പറഞ്ഞയക്കണം സെർ പ്ലീസ്...... !!" പെട്ടന്ന് കൈകൂപ്പിയുള്ള അവളുടെ സംസാരം കേട്ട് ദേവൻ ആകെ അന്തം വിട്ടു... പിറകിൽ നിന്നിരുന്ന ഗിരിയേട്ടൻ അതെല്ലാം കണ്ട് ചിരിച്ചുപോയി ... ദേവൻ അയാൾക്ക്നേരെ കത്തുന്നൊരു നോട്ടം നോക്കി ... പിന്നെ നന്ദയുടെ കയ്യും വലിച്ചിട്ടു പുറത്തേക്കിറങ്ങി.. അവൾ ബാഗെടുത്ത്‌ ചുമലിലിട്ടു... " ഗിരിയേട്ടാ... ലോക്ക് ഇറ്റ്... '" സെക്യൂരിറ്റി alarms എല്ലാം ഓണാക്കി അവൻ അവളെ കൂട്ടി കാറിനടുത്തേക്ക് നടന്നു... വലിച്ചുകയറ്റുമ്പോഴെല്ലാം നന്ദ അവനെ തന്നെ ഉറ്റുനോക്കുകയായിരുന്നു... കൂടുതലൊന്നും പറയാതെ ദേവൻ ഡ്രൈവിംഗ് സീറ്റിലേക്കിരുന്നു... പിന്നെയൊന്ന് ദീർഘമായി നിശ്വസിച്ചു... നന്ദ പെട്ടന്ന് വലം കൈകൊണ്ട് അവന്റെ കഴുത്തിൽ പിടിച്ചടുപ്പിച്ചു... അവളുടെ നനഞ്ഞ ചുണ്ടുകൾ പൊടുന്നനെ അവന്റെ കവിളിൽ അമർന്നതും ഞെട്ടിക്കൊണ്ട് ദേവൻ അവളെ പിടിച്ചുമാറ്റി...നിശ്ചലനായി നോക്കിയിരുന്നു... " ഈ വാശിയും ദേഷ്യവും എല്ലാം വെറും മുഖംമൂടിയാണെന്നു എനിക്കറിയാം.. അതിനുള്ളിലെ സ്നേഹവും കരുതലുമെല്ലാം ഈ എനിക്ക് വേണം... എനിക്ക് മാത്രം... !" പുഞ്ചിരിച്ചുകൊണ്ട് അവൾ നോട്ടം മാറ്റി പുറത്തേക്ക്... തുലാമഴയിൽ കുളിച്ചുനിൽക്കുന്ന ജമന്തി പൂക്കൾ അവരിരുവരെയും നോക്കി കണ്ണുചിമ്മിക്കൊണ്ട് നിൽക്കുന്നതുപോലെ ദേവനുതോന്നി... ' നീയില്ലായ്മയിൽ നിന്നാണ് നന്ദാ... ഞാൻ നിന്നെ പ്രണയിച്ചുതുടങ്ങിയത്.... ' അവൻ മനസ്സിൽ പറഞ്ഞതുകേട്ട പോലെ നന്ദ അവനെ നോക്കി ചിരിച്ചു... ദേവനു അപ്പോഴും ഭവഭേധമന്യേ ഡ്രൈവിങ്ങിൽ ആയിരുന്നു ശ്രദ്ധ.... ' ഹ്മ്മ്.... എന്താ മസിൽ പിടുത്തം... ഹം... എവിടെ വരെ പോവും നോക്കട്ടെ... ക്ഷിപ്രകോപിയുടെ തപസ്സിളക്കാൻ പറ്റുമോ ന്നൊന്നു അറിയണല്ലോ... !' അവളുടെ ഗൂഢമായ ആലോചന കണ്ട ദേവൻ കള്ളച്ചിരിയോടെ തല വെട്ടിച്ചു... ' എന്നിലുമധികം ഞാൻ നിന്നെയാണ് ഇന്ന് സ്നേഹിക്കുന്നത്... പക്ഷെ...എന്റെ അനാഥത്വത്തിലേക്ക് ഞാനായിട്ടോരിക്കലും നിന്നെ ക്ഷണിക്കില്ല നന്ദാ...' എന്തിനെന്നറിയാതെ ഇരുതുള്ളി അവന്റെ കണ്ണിൽ നിന്നൊറ്റിവീണു... ! വീട്ടിലെത്തുമ്പോൾ രുദ്രേട്ടനും ഭാമേച്ചിയും എന്റെ വരവ് കാത്തു നിൽക്കുന്നുണ്ടായിരുന്നു... ഓ അപ്പൊ എല്ലാരും അറിഞ്ഞോണ്ടുള്ള പണിയാണല്ലേ എന്ന ഭാവത്തിൽ ദേവനും... ചെന്നുകേറിയപ്പോഴേ ചേച്ചി രണ്ടാളേം പിടിച്ചുവച്ചു... " അതേയ്... കൊറേ ദിവസം കൂടി മോളൊന്ന് വന്നതാണ് ഇങ്ങോട്ട്.... ദേവാ... നിങ്ങള് കുളിച്ചിട്ട് ക്ഷേത്രത്തിൽ ഒന്ന് പോയിട്ട് വാ... " " ഞാനില്ല.... പോണെങ്കിൽ അവൾ പൊക്കോട്ടെ... " മറുപടി വളരെ പെട്ടന്നായിരുന്നു. " ദേവാ.... മോൾക്ക് വേണ്ടി ഞാനൊരു വഴിപാട് നേർന്നിരുന്നു... അത്‌ ഭർത്താവിന്റെ കൂടെ പോയിവേണം ചെയ്യാൻ... അതോണ്ട് കുട്ടി കൂടെ പോവൂ....എടത്തിക്ക് വേണ്ടീട്ട് പ്ലീസ്... " മുഖമൊന്നു ചുളിഞ്ഞു ദേവേട്ടന്റെ... പിന്നെ... തലയാട്ടി... മുറിയിൽ കയറിയപ്പോൾ ഞാൻ ദേവേട്ടനെ വട്ടം ചുറ്റി നിന്നു... " അതേയ്... ദേവേട്ടാ.... ഇപ്പൊ എന്റൂടെ വരാം ന്നു പറഞ്ഞത് ചേച്ചി നിർബന്ധിച്ചൊണ്ടാണല്ലേ? " എന്തിനോ വേണ്ടി കണ്ണുകൾ നിറഞ്ഞിരുന്നു അവളുടെ.... " ക്ഷേത്രദർശനം ഒന്നും എനിക്ക് താല്പര്യമില്ലാത്ത വിഷയങ്ങളാണ്... പക്ഷെ... എന്തോ.... ഒരുപാട് എന്നിൽ നിന്നും തട്ടിയെടുത്ത അതേ ദൈവങ്ങൾ എനിക്കൊരു വിലയേറിയ രത്നം കൂടെ തന്നിട്ടുണ്ട്... അതിനുള്ള നന്ദി പറയാനാ വരുന്നത്.... " നന്ദയുടെ മിഴികൾ വിടർന്നു... " അതെന്താ ദേവേട്ടാ.... " ഒരു ചെറുചിരിയോടെ അവൻ പറഞ്ഞു... " അതെന്ത് തന്നെയായാലും ദേവന്റെ ഹൃദയത്തിൽ ആണ് അതിന്റെ സ്ഥാനം... " അവന്റെ നോട്ടത്തിൽ പാളിയിരുന്ന കുസൃതി കാണാനാവാതെ അവൾ മുഖം കുനിച്ചു... ഒരുങ്ങി ഇറങ്ങുമ്പോൾ പലപ്പോഴും അവന്റെ നോട്ടം അവളിൽ പതിഞ്ഞു... തിരിച്ചും.... കാറിൽ കയറാൻ മുതിർന്ന ദേവൻ ബൈക്കിലെക്കുള്ള അവളുടെ നോട്ടം കണ്ട് അതിന്റെ കീ എടുത്തിട്ട് വന്നു... നന്ദയുടെ മുഖത്തിന്റെ തെളിച്ചം അവനിൽ മഴപോലെ പെയ്തിറങ്ങി... " ഞാനിപ്പോ ആഗ്രഹിച്ചതേയുള്ളൂ ഇതിലൊന്ന് പോവാൻ.... എങ്ങനെ അതുപോലെതന്നെ ചെയ്തേ ദേവേട്ടാ? " " ഇത്രേം കൊതി പിടിച്ച നോട്ടം കണ്ടാൽ ആർക്കാ മനസ്സിലാവാത്തത്.... ആർത്തി ന്നും പറയാം.... " " അതേ.... അത്‌ തന്നെയാണ്.... എന്നെ ഇതിലൊന്നും കയറ്റാൻ ആരുമുണ്ടായിട്ടില്ല... അച്ഛനോ ഏട്ടനോ അങ്ങനെയാരും.... " കണ്മഷിയിട്ട മിഴികളിൽ നീർത്തിളക്കം കണ്ട് ദേവന്റെ ഉള്ളു പിടഞ്ഞു... അഹങ്കാരം കൊണ്ട് വെറുതെ പ്രകോപിപ്പിച്ചതാണ്... പക്ഷെ അവളെ അച്ഛന്റെ ഓർമകളിലേക്ക് അത്‌ കൊണ്ടുപോവുമെന്നു ചിന്തിച്ചില്ല... നന്ദ കണ്ണുകൾ താഴ്ത്തി നിൽപ്പാണ്... " വാ കേറി ഇരിക്ക്.... ഇല്ലേല് രണ്ടാളും ഒന്നൂടെ കുളിക്കേണ്ടി വരും... മഴക്കുമുന്നെ പോയി വരാം... " അവളൊന്നും മിണ്ടാതെ കയറിയിരുന്നു... അത്രേനേരം അമ്പരപ്പോടെ അതിലും കൂടുതൽ തന്റെ കൂടെ മോഹിച്ചു വരാൻ നിന്നിരുന്ന അവളിലെ മാറ്റം അവനെ വേദനിപ്പിച്ചു... ഛെ....തിരുതാനിപ്പോ എന്താ ചെയ്യാ...? അവൻ പെട്ടന്ന് സീറ്റിൽ വെച്ചിരുന്ന അവളുടെ വലം കൈയെടുത്തു അവന്റെ വയറ്റിൽ ചുറ്റിപ്പിച്ചു... നന്ദ ഞെട്ടിക്കൊണ്ട് മുഖമുയർത്തി... മിററിലൂടെ അവനത് കണ്ടു... " ഗേറ്റ് വരെ ഇറക്കാണ്.... നിനക്കിരിക്കാൻ അറിയില്ലെന്ന് ഇറക്കത്തിന് അറിയില്ലല്ലോ... അതാണ്‌ പിടിച്ചിരുത്തിയത്...അല്ലാതെ മറ്റൊന്നും അല്ല ... " നന്ദയുടെ മുഖം വീർത്തു... അവനത് കാര്യമാക്കാതെ മുന്നോട്ട് നീങ്ങി... ************** ദീപാരാധനയ്ക്ക് മുന്നേ ചുറ്റുവിളക്ക് നേർന്നിരുന്നു... മാറിനിന്നിരുന്ന ദേവനെ നിർബന്ധിച്ചു പിടിച്ചുവലിച്ചുകൊണ്ട് ഓരോന്നായി കൊളുത്താൻ അവളും കൂടെ കൂട്ടി.... ദീപത്തിന്റെ ഇത്തിരിവെട്ടം ഒരുമിച്ച് ചേർന്ന് ദീപങ്ങളുടെ ഒത്തിരി വെട്ടമാവുന്ന ഭക്തിസാന്ദ്രമാവുന്ന വേളയിൽ അവന്റെ ഉള്ളം അറിയാതെ അവളിൽ പടർന്നു.... 'എന്റെ ജീവിതത്തിലെ ഒരേയൊരു നന്മയും വെളിച്ചവും നീ മാത്രമാണ് നന്ദാ... വിട്ടുകളയാൻ തോന്നുന്നില്ലെനിക്ക്... ഓരോ മാത്രയും ഒട്ടിച്ചേരുന്നതുപോലെ കൂടുതൽ ആഴത്തിൽ.... ' അവന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു... മിഴികൾ പൂട്ടി ദേവന്റെ നടയ്ക്കൽ പ്രാർത്ഥിച്ചുനിൽക്കുമ്പോഴും അവളുടെ ഉള്ളിലും ദേവനായിരുന്നു... 'ഭഗവാനെ...ആ മനസ്സിലെ വേദനയുടെ ആഴം എനിക്ക് അറിയാം എത്രത്തോളമാണെന്ന്... അനാഥത്വത്തിൽ എന്നെ ചേർക്കരുതെന്നു ആഗ്രഹിക്കുന്ന ദേവേട്ടന്റെ ഹൃദയത്തിന്റെ നന്മയും സ്നേഹവും അങ്ങ് കാണുന്നുണ്ടെങ്കിൽ... എനിക്ക് തന്നേക്കണേ എന്റെ ദേവേട്ടനെ... പ്രാണനെപ്പോലെ ഞാൻ സ്നേഹിക്കുന്നുണ്ട്... നഷ്ട്ടപ്പെടുത്തരുതേ കണ്ണാ... ' അവളുടെ കണ്ണുകൾ നിറഞ്ഞു... തൊഴുതു തിരിയുമ്പോൾ പിന്നിൽ ദേവൻ... മിഴിനീർ കണ്ടാവണം അവൻ മുഖം ചുളിച്ചു... പെട്ടന്നവൾ പുഞ്ചിരിച്ചു... ലക്ഷദീപം പോലെ ജ്വലിക്കുന്നുണ്ടായിരുന്നു അവളുടെ ചിരി... അവൻ ഇലച്ചീന്തിൽ നിന്നൊരു നുള്ളെടുക്കാൻ കൈനീട്ടിയതും... അവളുടെ വലതുകൈയിലെ അണിവിരൽ നെറ്റിയിൽ പതിഞ്ഞിരുന്നു... വശ്യമായൊരു നോട്ടത്തിൽ അവളവന്റെ വലംകൈയിൽ ഇടംകൈ കോർത്തുപിടിച്ചു ... " ഇതെന്റെ അവകാശമാണ്... എന്റെ നെറ്റിയിലെ സിന്ദൂരം പോലെ ദേവേട്ടന്റെ നെറ്റിയിലെ ചന്ദനക്കുറിയും ഒരു അടയാളമാണ് ഏഴു ജന്മങ്ങളിലും നിലനിൽക്കേണ്ട നമ്മുടെ പ്രണയത്തിന്റെ... കരുതലിന്റെ.... " ഇനിയും ആ നോട്ടത്തിൽ തങ്ങിയാൽ ഒരു പിൻവാങ്ങൽ സാധ്യമല്ലെന്നവന് തോന്നി... ഒന്നും ഉരിയാടാതെ ദേവൻ അവളുടെ കൈപ്പത്തിയിൽ പിടിച്ചു പടികളിറങ്ങി... ഒട്ടിച്ചേർന്നുകൊണ്ടവളും.... ! ************** " ദേവാ.... നീ കിടക്കാറായോ....? " " ഇല്ല ഏട്ടാ... കുറച്ച് വർക് ണ്ടായിരുന്നു...എന്താ ഏടത്തിയും കൂടി ഈ സമയത്തൊരു വരവ്.... " ലിവിങ് റൂമിലിരിക്കുന്ന അവന്റെ അടുത്തേക്ക് ഇരുവരും വന്നതുകണ്ട് നന്ദയും അവിടേക്ക് ചെന്നു... " ദേവാ...എന്റെ പേരിലുള്ള എല്ലാ പ്രോപെര്ടിയും അമ്മയിൽ നിന്നുള്ളതാണ് അതെല്ലാം ഞാൻ നിന്റെ പേരിൽ തിരിച്ചു മാറ്റിയിട്ടുണ്ട്... " ദേവന്റെ മുഖം വിവർണമായി... " എന്തിനാ ഏട്ടാ....? എന്നോടൊന്നു ചോദിക്കാതെ... മ്മ്.. ? എനിക്കെന്താ ഇതിന്റെ ആവശ്യം? " ഭാമ അവന്റെ തോളിൽ കൈവെച്ചു... അടക്കാൻ എന്നോണം... " മോനേ... നിന്റെ സ്വത്താണ് അതെല്ലാം.... അർഹത ഇല്ലാതെ ഇത്രേകാലം അതെല്ലാം ഞങ്ങൾ അനുഭവിച്ചു... ഇനിയത് വേണ്ട... അച്ഛന്റെ പേരിൽ തന്നെയുണ്ട് ആവശ്യത്തിന്... ഞങ്ങൾക്ക് അതുതന്നെ ധാരാളം... " " അതിനർത്ഥം....? ഞാൻ നിങ്ങളുടെ ആരുമല്ലെന്നല്ലേ ഏട്ടാ...? " ദേവന്റെ കണ്ണുകൾ കലങ്ങുന്നതുകണ്ട നന്ദ പിടഞ്ഞു... രുദ്രൻ അവനെ ഇറുകെപ്പുണർന്നു... " ഒരിക്കലുമല്ല... പണത്തിന്റെ മൂല്യമേയുള്ളൂ നമ്മുടെ ബന്ധത്തിന് എന്നൊരിക്കലും ആരും പറയരുത്... നീയെന്റെ കുഞ്ഞനിയനാണ് എന്നും.... അതിന് സ്വത്തുകൊണ്ടൊരു മതിൽ പണിതുയർത്തേണ്ട...രക്തം കൊണ്ടല്ല ഹൃദയം കൊണ്ടാണ് കൂടപ്പിറപ്പ് ആവേണ്ടതു... അതിൽ നീ ഈ ലോകത്തിൽ ആരെക്കാളും മുന്നിലാണ് ദേവാ.... " ഇരുവരും കരഞ്ഞുപോയി.... കണ്ട് നിന്ന ഭാമയും നന്ദയും അവരുടെ സ്നേഹം കണ്ട് ഉള്ളാലെ ആനന്ദിച്ചിരുന്നു... ! ****************** ദേവൻ മുറിയിലേക്ക് കടന്ന് ചെല്ലുമ്പോൾ ഉടുതിരുന്ന സെറ്റ് സാരി അഴിക്കാൻ തുടങ്ങുകയായിരുന്നു നന്ദ.... അവനെ കണ്ടതും പെട്ടന്നു അവൾ നിന്നുപോയി... പിന്നെ നാണം മറച്ചു സാരിയെല്ലാം വാരി വാഷ് റൂമിലേക്ക് പോവാൻ തുനിഞ്ഞു... പൊടുന്നനെ ദേവന്റെ കൈകൾ അവളിൽ പതിഞ്ഞു... എന്തെന്ന് അറിയും മുന്നേ അവനാ സാരി വലിച്ചു മാറ്റിയിരുന്നു... " ദേവേട്ടാ.... എന്തായിത്... വിടെന്നെ !!" പഴയ പ്രവൃത്തികളുടെ ആവർത്തനം ആണെന്ന് ഭയന്ന് നന്ദ വിറച്ചു... ദേവൻ അത്‌ തിരിച്ചറിഞ്ഞു പതിയെ അവളെ ചുറ്റിപ്പിടിച്ചു... പൊള്ളിപിടഞ്ഞുകൊണ്ട് നന്ദ അവനോട് ഒട്ടിപ്പോയി... നഗ്നമായ വയറിനുമുന്നിൽ അവൻ മുട്ടുകുത്തി ഇരുന്നു... കുത്തേറ്റ മുറിവ് വലതുഭാഗത്തുചെറുതായി തെളിഞ്ഞിരുന്നു... അവൻ തന്റെ ചുണ്ടുകൾ അവിടേക്ക് ചേർത്തു... നന്ദ കണ്ണുകൾ ഇറുകെപ്പൂട്ടി പോയി... കൈകൾ അവന്റെ ചുമലിൽ അമർന്നു... കുറച്ച് നേരം ആ നിൽപ്പ് തുടർന്നു... പിന്നെ പതിയെ അവൻ എഴുന്നേറ്റ് അവളുടെ കാതോരം പറഞ്ഞു... " എന്റെ പിഴവാണ് നിന്റെ ദേഹത്ത് വേദനയുടെ മുറിപ്പാടായി മാറിയത്... തിരുത്താൻ ആവാത്ത തെറ്റ്... ഇനിയും ഞാനായിട്ട് വേദനിപ്പിക്കാൻ പാടില്ലെന്ന് തോന്നിയത് കൊണ്ട് മനപ്പൂർവം ഒഴിഞ്ഞു മാറിയതാണ് ഞാൻ... പക്ഷെ ... പറിച്ചെറിഞ്ഞിട്ടും ആഴത്തിൽ വേരിറക്കി കൊണ്ട് നീയെന്നിലെക്ക് തന്നെ വരുന്നു... എന്തിനാ നന്ദാ എന്നെ ഇത്രെയും സ്നേഹിക്കുന്നത്? എന്നെ വിട്ട് പൊയ്ക്കൂടേ... കൂട്ടും കുടുംബവും എല്ലാമുള്ള നിന്റെ ലോകത്തേക്ക്... ഈ അനാഥനെ വിട്ടിട്ട്.....!" പറഞ്ഞുതീരുന്നതിനു മുന്നേ അവളവന്റെ ടീഷർട്ടിൽ പിടുത്തമിട്ടു... ഉടനെ അവളുടെ കണ്ണുകളിൽ മാറി മറിയുന്ന ക്രോധാഗ്നിയിൽ ദേവൻ വെന്തുരുകാൻ തുടങ്ങി.... !!! തുടരും....
6.5k കണ്ടവര്‍
2 ദിവസം
#

📔 കഥ

❤️ഹൃദയത്തിൽ നിന്നും❤️ part 6to7 🖋️swetha das എല്ലാം അറിഞ്ഞുകഴിഞ്ഞപ്പോൾ ഉള്ളിൽ എന്തോ വല്ലാത്ത വിങ്ങൽ പോലെ.... പക്ഷെ തന്റെയൊരു നോട്ടത്തിൽ പോലും അയാളോട് പക തോന്നാൻ പാടില്ല... ഞാനീ വീടിന്റെ മരുമകളാണ്... കഴിഞ്ഞുപോയ കാര്യങ്ങൾ മുഴുവൻ ഓർത്താൽ ഒരു നിമിഷം പോലും ഇവിടെ തുടരാൻ പാടില്ലാത്തതാണ്... എന്നാൽ.... ദേവേട്ടൻ.... "! വേണ്ട... ആ മനുഷ്യന് ഇനിയൊരു നഷ്ടപ്പെടൽ താങ്ങാനുള്ള ശേഷിയില്ല...ആരേം വേദനിപ്പിക്കാതെ ദേവേട്ടനിൽ ഒരു സ്ഥാനം ഞാൻ നേടിയിരിക്കും... ! ഒന്നും അറിയാത്തപോലെ തുടരുക തന്നെ... പെട്ടന്നാണ് ഫോണിൽ ഒരു കാൾ... " ഹലോ... മോളെ... നന്ദേ... ഇത് ഭാമേച്ചിയാ.. " " ഹാ... ചേച്ചി വീട്ടിൽ പോയില്ലേ... അവിടുന്നാണോ വിളിക്കുന്നെ...? " " അത്.. മോളെ... യാത്രക്കിടയിൽ തിരിച്ചുപോരേണ്ടി വന്ന്.... " " അതെന്തേ? " " അതൊക്കെ പറയാം... മോള് വേഗം മാതാ ഹോസ്പിറ്റലിൽ വാ... " " ചേച്ചി..... !!" " ഹ പേടിക്കാൻഒന്നൂല്ല... മോളാദ്യം ഇങ്ങു വാ വേഗം... " ദൈവമേ.... അവർക്കെന്തെങ്കിലും അപകടം...? കുട്ടികൾ..? ഒരോട്ടോ വിളിച്ചവിടെ എത്തുന്നവരെയും ആധി ആയിരുന്നു... റിസപ്ഷനിൽ എന്നെയും കാത്ത്‌ ഭാമേച്ചി ഉണ്ടായിരുന്നു... " എന്താ ചേച്ചി... എന്താ പറ്റ്യേ...? ' " അത്‌... ദേവനു ഒരു ചെറിയ ആക്സിഡന്റ്... !" കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി എനിക്ക്... തളരാതെ ചേച്ചി എന്നെ പിടിച്ചു നിന്നു... " പേടിക്കാൻ മാത്രോന്നൂല്ല... അവൻ തനിച്ചല്ലേ ഡ്രൈവ് ചെയ്തു വന്നേ... ക്ഷീണം കാരണം ആവും ഒന്ന് പാളി... അത്രേള്ളൂ... ക്യാഷ്വലിറ്റി ൽ ന്ന് മാറ്റി റൂമിൽ ആക്കിയിട്ടുണ്ട്... വരൂ... പോവാം.... " ദേവേട്ടനെ നേരിടാൻ ആവുമോ എന്നെനിക്ക് സംശയം തോന്നി... ദേവീ.... എന്റെ മനസ്സിന്റെ കടിഞ്ഞാൺ എന്നിൽ നിന്നും നഷ്ടമാക്കരുതേ... മനസിന്റ കോണിൽ പോലും ആരോടും ശത്രുത തോന്നിക്കല്ലേ... എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് അങ്ങോട്ടേക്ക് പോയത്... മുറിയിൽ രുദ്രേട്ടനും മക്കളും ഉണ്ടായിരുന്നു... ആരെയും നോക്കാൻ നിന്നില്ല... കിടക്കയിൽ കണ്ണുകളടച്ചു കിടക്കുന്ന ഏട്ടനെ കണ്ടതും കണ്ണീർ എനിക്ക് തടുക്കാനായില്ല... അവരെല്ലാം പുറത്തിറങ്ങി... പതിയെ ദേവേട്ടന്റെ കിടക്കക്ക് അടുത്ത് പോയി നിന്നു... വിളിക്കാനുള്ള ധൈര്യം പോരാ... അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ദേവേട്ടൻ പതിയെ കണ്ണ് തുറന്ന്... മുന്നിൽ എന്നെക്കണ്ടതും വെറുപ്പോടെ മുഖം തിരിച്ചു... ഞാനത് പ്രതീക്ഷിച്ചിരുന്നു... അതുകൊണ്ട് പ്രത്യേകിച്ചൊന്നും തോന്നിയില്ല... പക്ഷെ പ്ലാസ്റ്റർ ഇട്ട കാൽ കണ്ടപ്പോൾ എന്തോ വല്ലാത്ത സങ്കടം തോന്നി...വലം കൈപ്പത്തിയിൽ മുറിവ് ചുറ്റിക്കെട്ടിയിട്ടുണ്ട്... മറ്റൊന്നും ചിന്തിക്കാതെ ഞാൻ ആ കാലിലൊന്നു തൊട്ടു... അറിയാതെയെങ്കിലും ശപിച്ചിട്ടുണ്ടെങ്കിൽ പൊറുക്കാനെന്ന പോലെ... " തൊട്ട് പോവരുത് നീയെന്നെ.... !" അതൊരു അലർച്ചയായിരുന്നു... " ദേവേട്ടാ... ഞാൻ.... " " എന്താടി...എന്നെ ഈ കോലത്തിൽ കണ്ടതുകൊണ്ടുള്ള ആനന്ദകണ്ണീർ ആണോ? " ഒലിച്ചിറങ്ങുന്ന കണ്ണീർ പടർന്നു കവിൾ നനഞ്ഞിരുന്നു...കൂടുതലൊന്നും പറഞ്ഞിട്ടും കാര്യമില്ലെന്നു തോന്നി ഞാൻ പിന്നൊന്നും മിണ്ടിയില്ല... പെട്ടന്നുള്ള ക്ഷോഭത്തിനു മറുപടി ഒന്നും കിട്ടാഞ്ഞ ദേഷ്യത്തിൽ ദേവൻ കൈ കണ്ണിനു മുകളിൽ വെച്ചു കിടന്നു.... ഏതോ നിമിഷത്തിൽ അവളെക്കുറിച്ചോർത്തപ്പോൾ നിയന്ത്രണം വിട്ടതാണ് ഡ്രൈവിംഗ്...! ഭാമേച്ചിയൊക്കെ റൂമിലേക്ക് തിരികെ വന്നു... " ചേച്ചി.... ആനിവേഴ്സറിക്ക് വീട്ടിൽ ക്ഷണിക്കാൻ വേണ്ടി പോവാൻ നിന്നതല്ലേ... അത്‌ മുടക്കേണ്ട... നിങ്ങള് പൊക്കോളൂ..." " അയ്യോ... നിങ്ങളെ ഇവിടെ ആക്കിയിട്ടോ.. വേണ്ട.. അതൊരു കോളിൽ തീരാവുന്ന കാര്യമേയുള്ളൂ... " " സാരല്ല്യ ചേച്ചി... ബാംഗ്ലൂർൽ ന്ന് വന്നിട്ട് ഇതുവരെ പോവാത്തതിന് അവർക്കൊക്കെ പരിഭവം കാണും... കെട്ടിച്ചു വിട്ട പെണ്മക്കളെപ്പറ്റി അവരുടെ ആധി ഒരിക്കലും തീരില്ല... എത്രെ സുഖത്തിലാണെങ്കിലും... " ദേവേട്ടൻ അത്‌ കേട്ട് എന്നെ ഒന്ന് നോക്കി... ഞാനും... നെഞ്ചിൽ കൊണ്ടിട്ടുണ്ടാവും ഉറപ്പ്... ! " അതോണ്ട് നിങ്ങൾ പൊക്കോ.. ഇവിടെ ഞാനില്ലേ... പിന്നേ ഫുഡ്‌ ഒക്കെ വീട്ടിൽ നിന്നു കൊണ്ടുവരാൻ പറഞ്ഞാൽപോരെ... " " ഹ്മ്മ്... ഒന്ന് നോക്കിയാൽ അതും നല്ലതാ... ഇവനെ അങ്ങനേലും നിനക്കൊന്നു നേരെ കാണാൻ കിട്ടൂലോ? " ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു... മൂപ്പർക്ക് അത്‌ പറ്റിയിട്ടില്ല എന്നെനിക്ക് മനസ്സിലായി...പാവം ചേച്ചിക്ക് അതറിയില്ലല്ലോ.. ! " അങ്കിൾ നാളെ തിരിച്ചെത്തും... വിളിച്ചിരുന്നു... " "മ്മ്... " ഞാനൊന്ന് മൂളി... " ഓക്കേ എന്നാൽ ഞങ്ങൾ വീട്ടിൽ പോയി എല്ലാം അറേഞ്ച് ചെയ്തിട്ടേ പോണുള്ളൂ...ദേവാ... വല്യേ ജാഡ ഇടാതെ ഇവള് പറയുന്ന കേട്ട് ഒതുങ്ങി കിടന്നോണം കേട്ടല്ലോ? " രുദ്രേട്ടനാണ്.... ഞാൻ ചിരിച്ചുകൊടുത്തു... ഉള്ളിൽ പലതും ഓർത്തുള്ള പേടി എപ്പോഴേ കയറിക്കൂടിയിരുന്നു... അവര് പോയി... ഫുഡും എനിക്കുള്ള ഡ്രെസ്സും എല്ലാം ശിവേട്ടൻ കൊണ്ടുതന്നു... കാലങ്ങളായുള്ള കാര്യസ്ഥൻ ആണ് ശിവേട്ടൻ... നല്ലോരു മനുഷ്യൻ... ദേവേട്ടനും ശിവൻ അങ്കിൾ ന്ന് വെച്ചാൽ ജീവനാണ്... മുറിയിൽ തനിച്ചായ നിമിഷങ്ങളായിരുന്നു പിന്നീട്... വയ്യെങ്കിലും മസിൽ പിടുത്തതിന് ഒരു കുറവുമില്ല... ഒറ്റയ്ക്ക് കഴിച്ചോളാം പറഞ്ഞിട്ടാണ് സ്പൂൺ ഇട്ട് കൊടുത്തത്... ഇടം കൈകൊണ്ട് അത്‌ പിടിക്കാനും പറ്റുന്നില്ല...കണ്ടിരിക്കാൻ വയ്യാതെ അവസാനം ഞാൻ അത്‌ പിടിച്ചു വാങ്ങി... " വിട്ട് മാറി നിന്നോ... ഇപ്പൊ വയ്യെന്ന് കരുതി ദേവാനന്ദ് നിന്റെ ചൊല്പടിയിൽ ആണെന്ന് വല്ല ചിന്തയും ഉണ്ടേൽ അത്‌ മാറ്റിക്കോ...നിന്റെ ഔദാര്യം എനിക്ക് വേണ്ട... " " മ്മ്... വേണ്ട... പറഞ്ഞു കഴിഞ്ഞോ? " കയ്യിലിരുന്ന ഫുഡ്‌ എടുത്ത്‌ നീട്ടിക്കൊണ്ട് ചോദിച്ചു...കനപ്പിച്ചൊരു നോട്ടത്തോടെ അങ്ങേര് മുഖം തിരിച്ചു... " ദേവേട്ടാ... ഇതൊന്നു മാറുന്ന വരെ...അത്‌ വരെ മാത്രം... എന്നെ ഇതെല്ലാം ചെയ്യാൻ സമ്മതിച്ചെക്ക്...നേഴ്സ് ആണെന്ന് കരുതിക്കോ... നന്ദ ആണെന്ന് മറന്നേക്ക്... പോരെ? " " നീ എന്നെക്കൊണ്ട്.... " എന്തോ പറയാൻ വന്നതും മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ഞാൻ വാപൊത്തി... " ദേഷ്യം ഉണ്ടാവും ന്നറിയാം... വയ്യായ്ക മാറി കൈയിലെ കെട്ടു മാറ്റുന്ന അന്ന് എല്ലാം ചേർത്ത് തന്നോ... കലി മാറുന്ന വരെ തല്ലിക്കൊ...ഇപ്പൊ ഇത് കഴിക്കൂ പ്ലീസ്... " പിന്നെയൊന്നും മിണ്ടിയില്ല... കുറച്ച് ദേഷ്യത്തിലെങ്കിലും ഫുഡ്‌ കഴിച്ചു... പിന്നേ മെഡിസിനും... രണ്ട് ദിവസം അങ്ങനെ എങ്ങനെയോ പോയി... ശിവേട്ടൻ വന്ന് രാവിലത്തെ കാര്യങ്ങളെല്ലാം ചെയ്യിപ്പിക്കണം ന്ന് പറഞ്ഞോണ്ട് ഒന്നിനും എന്നെ വിളിച്ചില്ല... ഹ്മ്മ്... ഇനി ബെഡ്‌റൂമിൽ ചെന്നാലും ശിവേട്ടൻ വേണ്ടി വരോ ആവോ... പ്ലാസ്റ്റർ ഇട്ട കാൽ നല്ലോണം വേദനിക്കുമ്പോ കണ്ണുകൾ ഇറുകെ അടച്ചു കിടക്കുമായിരിന്നു അത്‌ കാണുമ്പോ എന്റെ ചങ്ക് പിടയും... എതിർപ്പൊന്നും വക വെയ്ക്കാതെ അടുത്ത് പോയിരുന്ന് മുടിയിൽ തഴുകികൊടുക്കും.. ആദ്യമൊക്കെ വെറുപ്പോടെ തല വെട്ടിക്കും... എന്ത് ചെയ്താലും ഞാൻ വിട്ടുമാറില്ലെന്നു ബോധ്യപ്പെട്ടപ്പോൾ ഒതുങ്ങി കിടക്കാൻ തുടങ്ങി... പലപ്പോഴും എന്റെ സ്പര്ശനം കൊണ്ട് മാത്രം വേദന മറന്നു ദേവേട്ടൻ ഉറങ്ങുന്നത് കാണുമ്പോൾ തോന്നാറുണ്ട്... എന്നെങ്കിലും പൂർണ്ണമനസ്സോടെ ഏട്ടനെന്നെ സ്വീകരിച്ചെങ്കിൽ...ഇഷ്ട്ടപ്പെട്ടിരുന്നെങ്കിൽ... ഭാര്യയായി അംഗീകരിച്ചിരുന്നെങ്കിൽ... ! അതിനിടയിൽ ആണ് ദേവേട്ടന്റെ ഡാഡിയും എത്തിയത്... ! ഇടയ്ക്കയെപ്പോഴൊക്കയോ വന്ന് പോയി... മകനെക്കാൾ ഇഷ്ട്ടം ബിസിനെസ്സ് ആയതുകൊണ്ട് സമയം ചിലവിടാനോ സംസാരിക്കാനോ ഒന്നിനും മുതിർന്നിരുന്നില്ല... വീട്ടിൽ എത്തിയിട്ടും അതുപോലൊക്കെ തന്നെ... ******************* ' ഈ പെണ്ണിന് എന്നെ എങ്ങനെയാ ഇത്രേം കരുതലോടെ നോക്കാൻ സാധിക്കുന്നത്? എത്രെ എതിർക്കാൻ ശ്രമിച്ചാലും അവളെന്നെ പരിചരിക്കുമ്പോൾ... ഊട്ടുമ്പോൾ... തലോടുമ്പോൾ... അറിയാതെ കൊതിച്ചുപോവാണ് എന്നും ഇതനുഭവിക്കാൻ... ' ദേവന്റെ ഉള്ളം കലങ്ങിമറിഞ്ഞിരുന്നു... സ്നേഹത്തിനും പകക്കും ഇടയിൽ പെട്ടുഴലുന്ന നിമിഷങ്ങൾ... ! " ദേവേട്ടാ... മേൽ തുടക്കണ്ടെ? " " എന്തിന്... അതൊക്കെ ചെയ്യാൻ ശിവേട്ടനുണ്ട്... നിന്റെ പ്രെസെൻസ് ഇപ്പൊ തന്നെ വല്ലാതെ ഡിസ്റ്റർബ് ചെയ്യുന്നുണ്ട് എന്നെ.. " ശിവേട്ടന്റെ മോൾക്ക് അഡ്മിഷൻ ആണ്... അതിന് പോയി... ഒരുപാട് നിർബന്ധിച്ചു വിട്ടതാ ഞാൻ... പിന്നെ എന്റെ പ്രസെന്സ് തല്ക്കാലം സഹിച്ചേ പറ്റൂ...രണ്ടീസം കൂടി കഴിഞ്ഞാൽ പ്ലാസ്റ്റർ വെട്ടാം... പിന്നേ എന്റെ ശല്യം സഹിക്കേണ്ടല്ലോ? " അവളത് പറഞ്ഞപ്പോൾ എന്തോ വല്ലാത്തൊരു വേദന... അവളുടെ സാമീപ്യം ഞാൻ ആഗ്രഹിക്കുകയും അതേ സമയം ആസ്വദിക്കുകയും ചെയ്തിരുന്നു... ഒരിക്കലും പറഞ്ഞിട്ടില്ലെങ്കിലും... വിട്ട് കളയാൻ ആഗ്രഹിക്കാത്ത വിധം നെഞ്ചോട് ഒട്ടുന്ന പോലെ... ! തുടക്കുന്നതിനിടയിൽ അവൾ വലതുകൈപ്പത്തി അവന്റെ നെഞ്ചിൽ ചേർത്തുവെച്ചു... ഞെട്ടലോടെ.... പിന്നേ ദേഷ്യത്തോടെ ദേവനൊന്നു നോക്കി... " ഇന്നലെ ദേവേട്ടൻ നല്ലോണം ഉറങ്ങി ലെ... " അവൻ കൈതട്ടി മാറ്റിക്കൊണ്ട് മുഖം ചുളുക്കി എന്താണെന്നു ചോദിച്ചു... " അത്‌.... അത്‌ പിന്നെ... ഇന്നലെ ഞാൻ ദേവേട്ടന്റെ കൈപിടിയിലാ കിടന്നത്...ഈ ഇടനെഞ്ചിന്റെ താളം കേട്ടുകൊണ്ട്... " അവൻ കോപത്തിൽ അവളെ നോക്കി... " ഉഗ്രകോപിയായ ദേവാദിദേവൻ പോലും ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനാവാതെ പാർവതിയുടെ പ്രണയത്തിൽ അലിഞ്ഞിട്ടുണ്ട്..." ചെറുചിരിയോടെ നന്ദ പറഞ്ഞു.. " അതിന്റെ ഫലമായിട്ട് തൃക്കണ്ണ് തുറന്ന് ലോകത്തിന്റെ തന്നെ കാമത്തെ ജ്വലിപ്പിച്ചുതീർത്തിട്ടുമുണ്ട്... " മറുപടി വളരെ പെട്ടന്നായിരുന്നു.. " ഹ്മ്മ്......എന്നുകരുതി ഈ നന്ദ തോൽക്കാൻ ഭവിച്ചിട്ടില്ല ട്ടോ... ഈ ദേവന്റെ കോപത്തെയും പ്രണയിക്കാൻ ആണ് നന്ദക്കിഷ്ടം....തിരികെ നേടിയിരിക്കും ഞാനത്....!" നിശ്ചയദാർഢ്യത്തോടെ അതിലുമുപരി പ്രേമാതുരമായുള്ള അവളുടെ വാക്കുകൾ കേട്ട് അവൻ പെട്ടന്ന് നോട്ടം മാറ്റി... ഇനിയും ആ കണ്ണുകളിലേക്ക് നോക്കിയാൽ തനിക്ക് തന്നെത്തന്നെ നഷ്ടപ്പെടുമെന്ന് അവന് തോന്നി... ! പുഞ്ചിരിയോടെ നന്ദയും ആ ഭാവവ്യത്യാസങ്ങൾ നോക്കിയിരിക്കുകയായിരുന്നു... ************************* ദിവസങ്ങൾ കടന്നുപോയി... മുറിവുകൾ ബേധമായി കാര്യങ്ങളെല്ലാം പഴയ പോലായി... കോപമോ സ്നേഹമോ പ്രകടിപ്പിക്കാൻ ആവാത്ത അവസ്ഥയിൽ ദേവനും... അവനെ പ്രതീക്ഷിച്ചുകൊണ്ട് നന്ദയും... അപ്പോഴേക്കും രുദ്രന്റെയും ഭാമയുടെയും വിവാഹവാർഷികവും അടുത്തിരുന്നു... അവസാനം രണ്ടും കല്പ്പിച്ചു നന്ദ അച്ഛനെയും വിളിച്ചു... അമ്മക്കൊപ്പം വരണമെന്ന് ആവശ്യപ്പെട്ടു... പക്ഷെ അയാളെ നേരിൽ കണ്ടാൽ എന്താവും പിന്നീട് ഉണ്ടാവുക എന്നറിയാതെ അച്ഛനത് എതിർത്തു... പക്ഷെ നന്ദക്ക് ശാഠ്യമായിരുന്നു... " അച്ഛൻ വരണം.....പകപോക്കാൻ അല്ല...തന്റെ തെറ്റുകളെല്ലാം അയാളെ ഓർമ്മിപ്പിക്കാൻ... ദേവേട്ടനെ ആത്മാർത്ഥമായി സ്നേഹിക്കാൻ തുടങ്ങാൻ വേണ്ടി... മധുരമായൊരു തിരിച്ചടി ആവട്ടെ നിങ്ങളുടെ കൂടിക്കാഴ്ച.... " നേരിൽ കാണാൻ പോവുന്ന ആ നിമിഷത്തിനു തൊട്ടുമുൻപ് വരെയും നന്ദയുടെ ഉള്ളിൽ പ്രതീക്ഷകളായിരുന്നു... എല്ലാം തകിടം മറിക്കാൻ കെൽപ്പുള്ള രാത്രിയായിരുന്നു പക്ഷെ അത്‌.... !! ********** ആൾക്കൂട്ടത്തിനിടയിൽ മാധവ് സെറിനോട് സംസാരിച്ചുനിൽക്കുകയായിരുന്നു രുദ്രേട്ടനും ദേവേട്ടനും ഡാഡിയും... അച്ഛനെയും കൊണ്ട് വീൽചെയറിൽ അവരുടെ തൊട്ടടുത്ത്‌ നിൽക്കുന്ന ഭാമേച്ചിയുടെ അടുത്ത് പോയതും... ! മൂവരും ഒരുപോലെ അച്ഛനിൽ ദൃഷ്ടിയൂന്നി... ദേവേട്ടന്റെ കണ്ണുകൾ ജ്വലിച്ചു... ഭാവബേധമില്ലാതെ രുദ്രേട്ടൻ.... അച്ഛനെ കണ്ട നിമിഷം പകച്ചുകൊണ്ട് ഡാഡി... !! നേരത്തെ ഓർമിപ്പിച്ചപ്രകാരം അച്ഛൻ ഒന്നുമറിയാത്തതുപോലെ ഭാവിച്ചു... പക്ഷെ... ഭാമേച്ചിയോട് സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോഴെല്ലാം ഞാൻ കണ്ടിരുന്നു... കനൽ വെട്ടുന്ന ആ നോട്ടം... എനിക്ക് ഈ കഥയൊന്നും ഇപ്പോഴും അറിയില്ലെന്നാണ് ദേവേട്ടന്റെ വിചാരം... പക്ഷെ... നന്ദ എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ദേവനിലേക്ക് തിരികെ എത്തിയതെന്ന് ആർക്കും അറിയില്ലല്ലോ... ! തിരികെ പോവും വരെയും രുദ്രേട്ടൻ അല്ലാതെ ദേവേട്ടനോ ഡാഡിയോ അച്ഛനോട് ഒന്നും മിണ്ടിയില്ല... അത്‌ ഞാൻ പ്രതീക്ഷിച്ചതാണ്... അച്ഛനും... പക്ഷെ... പോവും മുന്നേ അവരെ നോക്കി അച്ഛനൊന്നു പുഞ്ചിരിക്കുന്നത് ഞാൻ കണ്ടു... ഒരുപക്ഷെ... അടങ്ങാത്ത വേദന ചിരിയിൽ തീർത്തതാവാം... ! അയാൾ ഒറ്റയ്ക്ക് നിന്നിരുന്ന ഒരു വേളയിൽ രണ്ടും കല്പ്പിച്ചു അടുത്തേക്ക് ചെന്നു... " അച്ഛനെ മനസ്സിലായിട്ടുണ്ടാവും... അത്രേം പെട്ടന്നൊന്നും മറക്കാനാവില്ലല്ലോ..? ഇനിയെങ്കിലും ഒരല്പമെങ്കിലും കുറ്റബോധം തോന്നുന്നുണ്ടെങ്കിൽ ആ അമ്മയുടെ ആത്മാവിന്റെ മുന്നിലെങ്കിലും തെറ്റുകൾ തിരുത്താൻ യാചിക്കണം മിസ്റ്റർ.... !" അയാളുടെ കണ്ണുകളിൽ ചോരചുവപ്പ് പടർന്നു... പക്ഷെ... എന്റെ ഉള്ളിൽ ഒട്ടും ഭയം തോന്നിയില്ല... ഇത്രെയെങ്കിലും അയാളുടെ മുഖത്തു നോക്കി പറഞ്ഞില്ലെങ്കിൽ ഞാനാ അച്ഛന്റെ മകളല്ലാതെ പോവും.... ! **************** മുറിയിലെ സെറ്റിയിൽ തലകുനിച്ചിരിക്കുകയായിരുന്നു രാഘവ്... കാലിൽ നനവ് വീണപ്പോൾ അയാൾ തലപൊക്കി നോക്കി... " ഡാഡി.... ഐ ആം സോറി..... " അയാൾ ഒന്നും മിണ്ടിയില്ല... അവൻ കാലിലെ പിടിത്തം മുറുക്കി... കൂടെ കരച്ചിലിന് ആക്കം കൂടി... " നിനക്ക്.... എല്ലാം അറിഞ്ഞിട്ടാണോ.... ദേവ് ഇത്.... " " അതേ ഡാഡി... അറിഞ്ഞുകൊണ്ട് തന്നെയാ.... " അയാളുടെ മുഖത്തു നോക്കാതെ അവൻ പറഞ്ഞൊപ്പിച്ചു. .. " എന്തിന്.....നിന്നെയോർത്തു ഞാൻ ഒരുപാട് അഭിമാനിച്ചിരുന്നു... പക്ഷെ... എല്ലാം... എല്ലാം.... വെറുതെയായി.... യൂ ആർ ആൻ ഇഡിയറ്റ്... " " ഡാഡി... അവരെ നശിപ്പിക്കാൻ വേണ്ടി തന്നെയാ... അവളെ കരുവാക്കി എല്ലാം ഇല്ലാതാക്കാനാ...ചത്തപോലെ ആവാൻ വേണ്ടിയാ ഞാനിതൊക്കെ ചെയ്തത്... " അയാൾ പുച്ഛത്തോടെ ഒന്ന് ചിരിച്ചു... " എന്നിട്ട്.... അവളുടെ സൗന്ദര്യത്തിൽ നീ മയങ്ങിപ്പോയി ലെ? പെങ്കോന്തനായി പോയല്ലേ എന്റെ ദേവ്? സ്വന്തം അമ്മയുടെ കൊലപാതകിയുടെ മകളോട് നിനക്ക് പ്രേമം തോന്നിപ്പോയല്ലേ... ഐ ഫീൽ ആഷേമഡ് ഓൺ യൂ... " " ഡാഡി... ഞാൻ... അങ്ങനെയൊന്നും... " " യൂ ഗെറ്റ് ലോസ്റ്റ്‌.... നാളെ ആ പെണ്ണ് നിന്റെ കുഞ്ഞിനെ പ്രസവിക്കും.... അവളെ നീ ചേർത്തുപിടിച്ചു അതിനോടൊപ്പം ജീവിക്കുന്നത് നോക്കി അയാൾ പുളകം കൊള്ളും... ഹ്മ്മ്... ഇന്നെന്നെ കണ്ടിട്ട് പോലും അയാൾക്കുള്ളിൽ ഒരിറ്റു കുറ്റബോധം പോലുമില്ല ... റാസ്‌ക്കൽ... നിയമബലത്തിൽ അന്നെന്റെ മുന്നിലൂടെ ഇറങ്ങിപ്പോയപ്പോഴും അതേ ചിരിയായിരുന്നു ആ ക്രിമിനൽ... " രാഘവ്‌ കോപം കൊണ്ട് ഉറഞ്ഞുതുള്ളി.... " ഡാഡി.... ബട്ട്‌... " " ജസ്റ്റ്‌ ഷട് അപ്പ്‌.... ആൻഡ് ഗെറ്റ് ലോസ്റ്റ്‌.... നിന്നെപ്പോലെയൊരു കഴിവ്‌കേട്ട മകനെ എനിക്ക് ആവശ്യമില്ല... നിന്റെ അമ്മയുടെ ആത്മാവ് പോലും ഇപ്പൊ കരയുന്നുണ്ടാവും....നിന്നെയോർത്തിട്ട്.... " അവൻ നിശ്ചലനായി... മറുത്തൊന്നും പറയാൻ നിൽക്കാതെ കൊടുങ്കാറ്റു കണക്കെ പുറത്തേക്ക് പാഞ്ഞു....അതിനുമുൻപ് തിരിഞ്ഞു നിന്നൊരു വാക്ക്... " ആ ബിച് ഇനിയീ വീട്ടിലുണ്ടാവില്ല... പിന്നേ അയാളെ എങ്ങനെ നേരിടണമെന്ന് എനിക്കറിയാം...അയാളെനിക്കൊരു വിഷയമേ ആവില്ല ഡാഡ് ....... " അയാൾ കണ്ണുകളടച്ചു സിറ്റിയിലേക്ക് ചാഞ്ഞു.... ! ***************** ഭാമയോട് സംസാരിച്ചുകൊണ്ട് ഹാളിൽ ഇരിക്കുകയായിരുന്നു നന്ദ.... ദേവൻ പാഞ്ഞുവന്ന് അവളുടെ കൈകളിൽ ബലമായി പിടിച്ചുകൊണ്ടു മുകളിലേക്ക് പോകാൻ തുടങ്ങി... " എന്തായിത് ദേവാ... നീയെന്താ ചെയ്യുന്നേ... അവളെ വിട്ടേ... " ഭാമയുടെ മുഖത്തേക്ക് കത്തുന്നൊരു നോട്ടത്തോടെ അവൻ തിരിഞ്ഞു... അവന്റെ ഭാവം കണ്ട ഭാമ പകച്ചുപോയി... " അവളെന്റെ ഭാര്യ ആണെങ്കിൽ ഞാനവളെ എന്ത് വേണമെങ്കിലും ചെയ്യും... ഒരാളും അത്‌ ചോദിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വരില്ല... വന്നാൽ.... !!" ചൂണ്ടുവിരൽ ഉയർത്തി അവൾക്ക് നേരെ പറഞ്ഞത് കേട്ടപ്പോഴേക്കും ഭാമ തകർന്നു... ആദ്യമായാണ് എടതിയമ്മക്ക് നേരെ അവനിങ്ങ്നെ ഒക്കെ സംസാരിക്കുന്നത്... എന്താണ് സംഭവിക്കുന്നത് എന്നുപോലും അറിയാനാവാതെ തരിച്ചുനിൽക്കുകയായിരുന്നു നന്ദ... പിടി മുറുക്കി കൊണ്ട് അവൻ മുറിയിലേക്ക് അവളെ വലിച്ചുകൊണ്ട് പോയി.... കതക് തുറന്നതും അവൾ ചെന്നു വീണത് അവന്റെ അമ്മയുടെ വലിയ ഫോട്ടോക്ക് മുന്നിലായിരുന്നു... പേടിയോടെ എഴുന്നേൽക്കാൻ ശ്രമിച്ചതും ബൂട്ടിട്ട കാലുകൾ അവളുടെ കൈകളിൽ അമർന്നിരുന്നു... പ്രാണവേദനയോടെ അവൾ പുളഞ്ഞു.... മുടിയിൽ കുത്തിപ്പിടിച്ചവൻ അവളെ ഉയർത്തി... " ദേവേട്ടാ... വിട്...... " തളർന്നസ്വരത്തോടെ അവൾ കെഞ്ചി.... പക്ഷെ ദേവന്റെ കണ്ണുകളിൽ ആ നിമിഷങ്ങളിൽ കോപാഗ്നി അതിന്റെ പാരമ്യതയിൽ ജ്വലിക്കുന്നതാണ് അവൾ കണ്ടത്.... " ബ്ലഡി ബിച്ഛ്... നിനക്കറിയുമോടി ഇതാരാണെന്നു ... " അമ്മക്ക് നേരെ മുഖം തിരിപ്പിച്ചുകൊണ്ടവാൻ അലറി... " നിന്റെ തന്ത കൊന്നുതള്ളിയൊരു പാവം സ്ത്രീ... എന്റമ്മ.... " പൊള്ളുന്ന മനസ്സും ശരീരവും പോലും നോക്കാതെ അവൾ അപ്പോഴും അവന്റെ വേദനയെ കുറിച്ചാണ് ചിന്തിച്ചത്.... വാക്കുകൾ തൊണ്ടയിൽ തങ്ങുന്ന പോലെ..ശത്രു ആയുധത്തിന്റെ മൂർച്ച കൂട്ടിയിരിക്കുന്നു.... തെളിവുകളോ സാക്ഷികളോ ഇല്ലാത്തൊരു സത്യം ദേവേട്ടനെ ധരിപ്പിക്കാനാവാതെ അവൾ കുമ്പിട്ടുനിന്നു.... " ഞാൻ അനുഭവിച്ച അതേ വേദന.... അതേ ഒറ്റപ്പെടൽ.... എല്ലാം.... എല്ലാം... നിങ്ങളും അറിയണം.... അറിയിപ്പിക്കും ഈ ദേവൻ.... " കവിളിൽ കുത്തിപ്പിടിച്ചുകൊണ്ട് അവനലറി.... താൻ സ്നേഹിച്ചിരുന്ന...തന്നെ ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരുന്ന ദേവനെ അവൾക്കാ നിമിഷം കാണാനായില്ല... കത്തുന്ന മുനയുള്ള പ്രതികാരം മാത്രമേയുള്ളൂ.... മുന്നിൽ.... ! പൊടുന്നനെ അവൻ നന്ദയുടെ കൈപിടിച്ചുവലിച്ചു പടികളിറങ്ങിപോയി കാറിൽ കയറ്റി... ചെറുക്കാനാവാതെ ഭാമയും നിന്നു... കുട്ടികൾ പേടിച്ച് കരഞ്ഞുകൊണ്ട് അവളെ ഇറുകെപ്പിടിച്ചു... മുകളിൽ രാഘവ്‌ പ്രതികാരം തീരുന്ന നിർവൃതിയിൽ എല്ലാം നോക്കി നിൽക്കുന്നുണ്ടായിരുന്നു... പാഞ്ഞുപോകുന്ന കാറിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ പേടിച്ചിറുകി നന്ദ ഇരുന്നു....ദേവൻ അവളെ നോക്കാതെ ഭ്രാന്തനെപ്പോലെ ഡ്രൈവ് തുടരുന്നതും നോക്കി... താനീ നിമിഷം എന്ത് പറഞ്ഞിട്ടും കാര്യമില്ല... പക്ഷെ... " ദേവേട്ടാ... പ്ലീസ്.... ഞാനൊന്നും.... " " ഡോണ്ട് റൈസ് യുവർ വോയിസ്‌....ഇഫ് യൂ ഡോണ്ട് ഓബേ മി... !!!!" അതൊരു ഭീഷണി ആണെന്ന് അവൾക്ക് മനസ്സിലായി... വരുന്നത് വരുന്നിടത്തുവെച്ചു കാണാം.... കണ്ണുകളിൽ നിന്നുതിരുന്ന കണ്ണീർ പ്രവാഹത്തെ തടുക്കാനാവാതെ സാരിക്കുള്ളിൽ വേദന കൊണ്ട് പിടയുന്ന ദേഹത്തെ പൊതിഞ്ഞുകൊണ്ട് അവൾ തേങ്ങി... ! ട്രാഫിക്കും കടന്ന കാർ വിജനമായ പ്രദേശത്തുചെന്നു... ദേവൻ ചാടിയിറങ്ങി അവളെ അതില് നിന്നും വലിച്ചിറക്കി... നേർത്തൊരു നിലാവെട്ടം അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല അവിടെ...കാറിന്റെ ലൈറ്റ്ൽ അവൾ കണ്ടു അവന്റെ ചോരയിറ്റുന്ന മിഴികൾ... "നിന്നെ.... നിന്നെ ഞാൻ വിവാഹം കഴിച്ചതും കൂടെ പൊറുപ്പിച്ചതുമൊന്നും നിന്നോടുള്ള ആർത്തി കൊണ്ടല്ല... ദേവാനന്ദ് ഒരിക്കലും ഒരു പെണ്ണിന്റെ ശരീരം മോഹിച്ചുപോവാൻ മാത്രം അധഃപതിച്ചിട്ടില്ല... പക്ഷെ... നിന്റെ അച്ഛൻ പണത്തിനു വേണ്ടി കൊന്നുകളഞ്ഞ എന്റമ്മയുടെ ആത്മാവ് ഇനിയെങ്കിലും ശാന്തി നേടണം... " " ദേവേട്ടാ.... ഞാൻ പറയുന്നതൊന്നു...." പൂർത്തിയാക്കും മുന്നേ അവനവളുടെ കഴുത്തിൽ പിടി മുറുക്കി... ശ്വാസം കിട്ടാനാവാതെ നന്ദ പിടഞ്ഞു... " ഇതെല്ലാം നിന്നോട് ചെയ്യുന്നതെന്തിനാണെന്നറിയോ... നിന്റെ തന്തയെ ഇല്ലാതാക്കാൻ എനിക്ക് നിമിഷം പോലും വേണ്ട... പക്ഷെ... അത്‌ പാടില്ല... നിന്നെയോർത്തു ഉരുകിയുരുകി അയാൾ ചാവണം... ഞാൻ അമ്മയെ ഓർത്ത് പതിനാറു കൊല്ലം കഴിച്ചുകൂട്ടിയത് പോലെ... !" അവളെ റോഡിലേക്ക് ആഞ്ഞുതള്ളികൊണ്ട് അവൻ കാറിൽ കയറി ഡോർ വലിച്ചടച്ചു... ! കുറ്റാക്കൂരിരുട്ടിൽ അവളെ വഴിയിൽ ഉപേക്ഷിച്ചു അവളുടെ വീട്ടിലേക്ക് പോവുമ്പോൾ അവന്റെ മനസ്സിൽ ഒരേയൊരു വികാരമേയുണ്ടായിരുന്നുള്ളൂ... പക.........!! അയാളെ നീറ്റാനുള്ള ആയുധവുമായി ആ വീട്ടിൽ ചെന്നു കയറുമ്പോൾ അവിടെ മുഴുവനും അന്ധകാരം ആയിരുന്നു... തുറന്ന് കിടക്കുന്ന വാതിൽ തട്ടി അകത്തുകയറിയപ്പോൾ നിലത്തുകിടന്നു കരയുന്ന അവളുടെ അച്ഛനെയാണ് കാണുന്നത്... ! എന്താണ് സംഭവിച്ചതെന്ന് പകപ്പോടെ ചിന്തിച്ചുകൊണ്ട് അയാൾക്കരികിൽ കുനിഞ്ഞിരിക്കുമ്പോഴേക്കും മുഖമുയർത്തി കൊണ്ട്... ചന്ദ്രൻ ഞെട്ടലോടെ ഒന്നവനെ നോക്കി... പിന്നേ അലറി... " കൊല്ലാക്കൊല ചെയ്തു കളഞ്ഞല്ലോടാ എന്റെ കുഞ്ഞിനെ നീ....? !!" താൻ പറയും മുന്നേ അയാളെങ്ങനെ ഇതെല്ലാം അറിഞ്ഞു എന്ന് ആലോചിച്ചപ്പോഴേക്കും അവന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി.... എന്റെ നന്ദക്ക്.........?? !! അവന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചുപോയി.... ! തുടരും.... ഹൃദയത്തിൽനിന്നും -7 എന്റെ നന്ദ...? ! "നിർത്തെടാ... നിന്റെ നാവ് കൊണ്ട് എൻറെ കുഞ്ഞിന്റെ പേരുച്ചരിക്കാൻ പോലും പാടില്ല...അതിനുള്ള അർഹത നിനക്കില്ല... " ദേവൻ അയാളുടെ പരിവർത്തനം കണ്ട് ഞെട്ടിപ്പോയി...കണ്ണുകളിലുള്ള തീക്ഷ്ണത.. കുറ്റബോധം ഒരു തരി പോലും കാണാനാവുന്നില്ല...എന്താണിതിന്റെയൊക്കെ അർത്ഥം..? അവന് തലക്ക് പ്രാന്ത് പിടിക്കുന്നത് പോലെ തോന്നി... "ഒന്നും നീയൊരിക്കലും അറിയരുതെന്നു വാശി പിടിച്ചാണവൾ ഇവിടുന്ന് പോയത്...നിന്റെ സന്തോഷത്തിനുവേണ്ടി സ്വന്തം ജീവിതം പോലും നോക്കിയില്ല എന്റെ കുട്ടി... " ദേവൻ പകച്ചു... " നന്ദക്ക്....? " " അതേടാ... നീയെന്താ കരുതിയെ എന്റെ മോള് ഒന്നും അറിയാതെ നിന്റെ പാവകളിക്ക് നിന്നുതരുന്നതാണെന്നോ...ഹ്മ്മ്...എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാ അവള് നിന്റ കൂടെ കഴിഞ്ഞ ഒരുമാസത്തോളം ഉണ്ടായിരുന്നത്..." "തെറ്റ് മുഴുവൻ ചെയ്തത് നിങ്ങളായതുകൊണ്ടല്ലേ അവൾ മിണ്ടാതിരുന്നേ? " അവന്റെ ശബ്ദം ഉയർന്നു... " അതേ... തെറ്റ് തന്നെയാ ചെയ്തത്... നിന്റമ്മയുടെ മരണത്തിനു അറിയാതെയെങ്കിലും കാരണക്കാരനായി... " " അറിയാതെയോ? താനാ എന്റമ്മയെ കൊന്നത്... പണത്തിനുവേണ്ടി നമ്പ്യാർ ഗ്രൂപ്പിന് മുന്നിലേക്ക് ഇട്ടുകൊടുത്തത്... എന്നിട്ട് കിട്ടിയ നക്കാപ്പിച്ച കൊണ്ട് ഊര്‌ത്തന്നെ വിട്ടു... പക്ഷെ ദൈവം ഞങ്ങടെ കൂടെയാ... അതുകൊണ്ടാ താനിങ്ങനെ പാതി ചത്തു കിടക്കുന്നത് എന്റെ മുന്നിൽ... " അവൻ വിജയിച്ച പോലെ ചിരിച്ചുകൊണ്ട് പറയുന്നത് കേട്ട അയാളിൽ പുച്ഛം നിറഞ്ഞൊരു ചിരി ഉണ്ടായി... " നിന്റച്ഛൻ പഠിപ്പിച്ചതാവും ഇതൊക്കെ ലെ..? " " യെസ്... ബികോസ് ഇറ്റ് ഈസ്‌ തെ ട്രൂത്ത്‌... " " എങ്കിൽ.... ന്തിനാ നിന്റച്ഛൻ ദേവീ ഗ്രൂപ്പ്‌ rp ഗ്രൂപ്പ്‌ ആക്കി മാറ്റിയത്... ചെന്നൈയിലെ ബിസിനെസ്സ് മുഴുവൻ ഇവിടേക്ക് പറിച്ചുനട്ടത്? കൂടെ നിർത്താതെ ഒന്നുമറിയിക്കാതെ അമ്മ മരിച്ചതിന്റെ മൂന്നാം പക്കം നിന്നെ ബോർഡിങ്ങിൽ ആക്കിയത്. ? " ഉത്തരമില്ലാതെ ദേവൻ കുഴങ്ങി... " എങ്കിൽ നീ കേട്ടോ... നിന്റെ അമ്മ... ആ വലിയ മനസ്സുള്ള സ്ത്രീ... ദേവമ്മയുടെ ജീവന്റെ വിലയാണ് നിന്റെ ഡാഡി കെട്ടിപ്പൊക്കിയ ആ സാമ്രാജ്യത്തിനുള്ളത്...സ്വന്തം ഭാര്യയെ കൊന്നുതള്ളിയതിന്റെ കൂലിയാണ് ഇന്നത്തെ rp ഗ്രൂപ്പ്‌... അതിന് ഞാൻ കൊടുത്ത വിലയാണ് എന്റെ ജീവിതം... " കേട്ടതൊന്നും വിശ്വസിക്കാനാവാതെ ദേവൻ തകർന്നുപോയി... ഒരാശ്രയത്തിനായി അവൻ ചുവരിൽ പിടിച്ചു നിന്നു... " ഇല്ല... നിങ്ങള് കള്ളം പറയുന്നു... നന്ദക്ക് വേണ്ടി... " " ഹും... അവൾക്കുവേണ്ടിയാ ഇത്രേം വലിയ സത്യം ഞാൻ നിന്നോട് പറയാതിരുന്നത്... നിന്റെ ഡാഡിയെ നിന്നിൽ നിന്നും വേർപെടുത്താതിരിക്കാൻ എന്റെ കുട്ടി എല്ലാം മൂടിവെച്ചു... പക്ഷെ ആ നിങ്ങള് തന്നെ അവളെ കൊല്ലാൻ കൊടുത്തില്ലേ... എന്റെ മോള്.... അവൾക്കെന്തെങ്കിലും സംഭവിച്ചാൽ... !!കൂട്ടആത്മഹത്യ ആയിരിക്കും നീ കാണാൻ പോവുന്നത്... എന്നാലേ നീ എല്ലാം വിശ്വസിക്കൂ... " ദേവൻ തളർന്നുകൊണ്ട് അയാളിടെ കാലു പിടിച്ചു.... " എന്താ എന്റെ നന്ദക്ക് പറ്റിയെ..? എന്തിന്റെ പേരിലായാലും ഞാൻ ചെയ്തതെല്ലാം തെറ്റ് തന്നെയാണ്...പക്ഷെ.... അവളെ...നിങ്ങളെ തോൽപ്പിക്കാൻ മറ്റൊരു വഴിയും കാണാഞ്ഞിട്ടാ ഞാൻ അവളെ റോഡിൽ ആക്കിപ്പോന്നത്... പക്ഷെ... പിന്നീട്... എനിക്കറിയില്ല... ദയവു ചെയ്ത് ഒന്ന് പറയു... " കെഞ്ചുന്ന പോലെ അവൻ കാലിൽ വീണു പൊട്ടിക്കരഞ്ഞു... അയാൾ കാൽ തട്ടി മാറ്റി... " ചെന്നു നോക്ക്... മിഷൻ ഹോസ്പിറ്റലിൽ... ഉയിരിന് വേണ്ടി മല്ലടിക്കുന്ന അവളെ കണ്ടിട്ടെങ്കിലും നീ പ്രതികാരം തീർത്തതിന്റെ സന്തോഷം ഡാഡിയോട് പങ്കിട്... പൊ... എന്റെ മുന്നിൽ നിന്നു... " പിടഞ്ഞുകൊണ്ട് അയാളവനെ തള്ളി മാറ്റി... കേട്ടപാതി അവൻ പാഞ്ഞു... മറ്റൊന്നും കണ്മുന്നിൽ ഉണ്ടായിരുന്നില്ല... അവളുടെ രൂപം മാത്രം... താലി കെട്ടിയ കൈകൾ തന്നെ അവൾക്ക് കുരുക്കിട്ടല്ലോ... സങ്കടവും ദേഷ്യവും മൂലം അവന് നിയന്ത്രിക്കാൻ പോലുമായില്ല കണ്ണീരിനെ... ക്യാഷ്വാലിറ്റിക്ക് മുന്നിൽ രുദ്രേട്ടനും നന്ദയുടെ അമ്മയും സഹോദരങ്ങളും ഉണ്ടായിരുന്നു... " രുദ്രേട്ടാ... എന്റെ നന്ദ..... " ചോദിച്ചുതീരും മുന്നേ കരണം പുകച്ചൊരടി ആയിരുന്നു രുദ്രന്റെ മറുപടി... " ആ പെണ്ണിനെ നടുറോട്ടിൽ തള്ളിയിട്ടു പോവുമ്പോ നീ ആലോചിച്ചില്ലല്ലോ ഒന്നും...ഞാനവിടെ അപ്പോഴെങ്കിലും എത്തിയില്ലായിരുന്നെങ്കിൽ അവന്മാര് അവളെ കൊന്നുകളഞ്ഞേനെ... അത്‌ കൊണ്ട് തന്നെ അവളുടെ പേര് പോലും നിന്റെ നാവിൽ നിന്നും വീഴരുതിനി... " നന്ദയുടെ അമ്മ കുട്ടികളെ ഇറുകെ പൂട്ടി പൊട്ടിക്കരയുകയാണ്... " ബോധം തെളിഞ്ഞിട്ടുണ്ട്.... വേണെകിൽ ആർക്കെങ്കിലും ഒരാൾക്ക് കേറി കാണാം എന്ന് ഡോക്ടർ പറഞ്ഞു.... " നേഴ്സ് പറഞ്ഞതും മറ്റൊന്നും ചിന്തിക്കാതെ അകത്തേക്ക് കേറാൻ തുനിഞ്ഞ അവന്റെ മുന്നിൽ അമ്മ കൈവെച്ചു തടഞ്ഞു... അവരുടെ കണ്ണുകൾ തന്നെ ദഹിപ്പിക്കാൻ വരെ തീവ്രതയിൽ കത്തുന്നുണ്ടായിരുന്നു... " എന്റെ മോൾടെ മുന്നിൽ ഒരവകാശത്തിന്റെ പേരിലും നീ വന്നുപോവരുത്...ഒരിക്കലും... " കനത്ത വാക്കുകൾ... കൂടുതലൊന്നും പറയാതെ മുഖം വെട്ടിച്ചു കൊണ്ട് അവർ രുദ്രനെ ഒന്ന് നോക്കിയ ശേഷം അകത്തേക്ക് കയറി... സർവം തകർന്നവനെപ്പോലെ ദേവൻ പൊട്ടിക്കരഞ്ഞു... രുദ്രൻ അവനെ തടുക്കാൻ പോയില്ല... പിന്നെ എന്തോ നിശ്ചയിച്ച മട്ടിൽ അവൻ എണീറ്റ് പുറത്തേക്ക് പോവാൻ തുനിഞ്ഞു... രുദ്രൻ അവന്റെ തോളിൽ കൈവെച്ചു.. " മോനേ...കരുതിക്കൂട്ടി തന്നെയാണ് ഈ അറ്റാക്ക്... ഭാമ പറഞ്ഞിട്ട് നിങ്ങളെ ഫോളോ ചെയ്തതാണ് ഞാൻ പാതിയിൽ വെച്ച്... ബട്ട്‌ ഇടക്ക് ട്രാഫിക്കിൽ പെട്ട് നിങ്ങളെ മിസായി...പിന്നെ അവളുടെ അരികിൽ എത്തുമ്പോഴേക്കും കാണുന്നത് ഒരുത്തൻ അവളെ കുത്തുന്നത് ആണ്...എന്നെ കണ്ടപ്പോഴേക്കും ഓടി കളഞ്ഞു... പക്ഷെ നമ്പർ ഞാൻ നോട്ട് ചെയ്തിട്ടുണ്ട്... ഉടനെ തന്നെ നമ്മടെ ആൾകാർ പൊക്കും... " ദേവൻ അതെല്ലാം കേട്ട് പല്ലുകടിച്ചു...കൈകൾ കൂട്ടിത്തിരുമ്മി കൊണ്ട് അവൻ പറഞ്ഞു.... " എനിക്കറിയാം ഏട്ടാ... ഇതിന്റെയൊക്കെ പിന്നിൽ ആരാണെന്നു...അവന്മാരെ കിട്ടുമ്പോഴേക്കും എനിക്ക് ഒരു കാര്യം കൂടി അറിയാനുണ്ട്...ഞാൻ പോവുന്നു...നന്ദയുടെ കാര്യം ഏട്ടനെ ഏല്പിക്കാണ് ഞാൻ... " രുദ്രൻ തലകുലുക്കി... ദേവൻ ശരവേഗത്തിൽ കമ്പനിയിലേക്ക് പാഞ്ഞു... **************** ഫയലുകളിലെല്ലാം തിരഞ്ഞു... ആ മുറി മുഴുവൻ ഫയലുകൾ വലിച്ചെറിഞ്ഞു കൊണ്ട് തപ്പി... അവസാനം കയ്യിലതുടക്കി... ക്യാപിറ്റൽ ഫണ്ട്..... ആർ പി ഗ്രൂപ്പിന്റെ ആണിക്കല്ല്... കെട്ടിപ്പടുത്തിരിക്കുന്നത് ഇൻഷുറൻസ് തുകയിന്മേലാണ്... കോടികളുടെ ഇൻഷുറൻസ്.... അവന്റെ കണ്ണുകൾ ക്രൂരമായി ജ്വലിച്ചു... പിന്നെ പുറത്തേക്ക് ഇറങ്ങി... "സേതു അങ്കിൾ.... എനിക്കൊന്നു കാണണം... പുറത്തേക്ക് ഇറങ്ങൂ... ആന്റിയും കൃതിയും ഉണരരുത്.... " അയാൾ അടുത്തേക്ക് ചെന്നു അവന്റെ മുഖം കണ്ടതും ആകെ വല്ലാതായി... " മോനേ... ഈ രാത്രിയിൽ...? നീയെന്താ ആകെ വിയർത്തൊഴുകി... !!" ദേവൻ അയാളുടെ ഇരുകൈകളും കൂട്ടിപ്പിടിച്ചു ചോദിച്ചു... " അങ്കിൾ.... ദേവനോട് ഇത്തിരിയെങ്കിലും സ്നേഹം ഉണ്ടെങ്കിൽ ദയവ് ചെയ്ത് എന്നോട് സത്യം പറയണം... എന്റമ്മ എങ്ങനെയാ കൊല്ലപ്പെട്ടത്... " " ദേവാ... നിന്റമ്മയെ നമ്പ്യാർ ഗ്രൂപ്പിലെ.... " " ച്ചി.. നിർത്ത്‌.... ഇനിയും ഈ പൊള്ളയായ കള്ളക്കഥ പറഞ്ഞെന്നെ പറ്റിക്കണ്ട... അയാളുടെ വൃത്തിക്കെട്ട മുഖം മൂടി ഞാൻ കണ്ടെത്തി... പക്ഷെ എനിക്കിനി അറിയേണ്ടത് എന്തിനാണെന്ന് മാത്രമാണ്...അത്‌ നിങ്ങളെക്കൊണ്ട് ഞാൻ പറയിപ്പിച്ചിരിക്കും.... " അയാൾ ഭയന്ന് വിറച്ചു... അവന്റെ പിടി കഴുത്തിൽ മുറുകി... " ദേവാ... ഞാൻ ഞാനെല്ലാം പറയാം... " ശ്വാസത്തിനായി സേതു പിടഞ്ഞു... അവൻ പിടി വിട്ട് അയാളെ നോക്കി... " മോനേ... നിന്റെ ഡാഡി...ഒരു ഇന്റർനാഷണൽ ക്രിമിനൽ ആയിരുന്നു...അമ്മയുടെ പേരിലുള്ള ലൈസൻസ് ഉപയോഗിച്ച് ഡ്രഗ്സ് എല്ലാം അനധികൃതമായി അയാൾ കടത്തി...പക്ഷെ ഒരിക്കൽ അമ്മ അതെല്ലാം മനസ്സിലാക്കി...ഉപദേശിച്ചു മാറ്റാനായില്ല... അവസാനം അമ്മ തന്നെ ലീഗലി രാഘവിനെതിരെ മൂവ് ചെയ്യാനൊരുങ്ങി... ആ യാത്രയിലാണ് ഡാഡി അവരെ ലോറിയിടിപ്പിച്ചു കൊന്നത്... " ദേവൻ നിലത്തേക്ക് വീണുപോയി... " മോനേ... ഡ്രൈവർ ആയിരുന്ന ചന്ദ്രന്റെ കാലിലൂടെ കാർ കയറ്റിയതും അവരെ ഭീഷണിപ്പെടുത്തി നാട് കടത്തിയതും എല്ലാം... എല്ലാം... രാഘവനാണ്... " " നിങ്ങളും അതിന് കൂട്ട് നിന്നല്ലേ? " അവന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു... "പറ്റിപ്പോയി ദേവാ... അയാളുടെ ആൾബലം അത്രയ്ക്കും അധികമായിരുന്നു...അവിടെ തുടരുന്നത് ബുദ്ധിമുട്ടാണെന്ന് കണ്ട അയാൾ ഇവിടെ പുതിയ ബിസിനെസ്സ് തുടങ്ങി...ആരും തിരിച്ചറിയാതിരിക്കാൻ പേരും മാറ്റി പഴയ ഡീലിങ്സ് എല്ലാം ഉപേക്ഷിച്ചു...നിന്നെ ഒന്നും അറിയിക്കാതെ ഇരിക്കാനാണ് ദൂരെ അയച്ചു പഠിപ്പിച്ചത്... " " സത്യം എത്രെ കാലം മറച്ചു വെച്ചാലും മറനീക്കി ഒരുനാൾ അത്‌ പുറത്തുവരികതന്നെ ചെയ്യും... അതിനായി ദൈവം അയച്ചതാണ് എന്റെ നന്ദയെ എനിക്ക് മുന്നിലേക്ക്... " അത്രേ മാത്രം പറഞ്ഞുകൊണ്ട് അവൻ കാറിൽ കയറി... തലകുനിച്ചു കൊണ്ട് അയാളവിടെ നിന്നുപോയി... കൃതിയുടെ കൂടെയായിരുന്നു ഭാര്യ കിടന്നിരുന്നത്... അവളൊന്നും അറിഞ്ഞില്ലല്ലോ എന്ന ആശ്വാസത്തിൽ അയാൾ തിരികെ പോയി... അപരാധിയെപ്പോലെ... ********* കാറിൽ മാക്സിമം സ്പീഡിൽ അവൻ പായുന്നതിനടിയിൽ രുദ്രന്റെ കാൾ... " മോനേ... നീ ഉടനെ ബീച്ച് റോഡിനു സൈഡിലുള്ള പഴയെ ബിൽഡിങ്ങിലേക്ക് വാ...ഞാനും എത്തിക്കൊണ്ടിരിക്കുകയാണ്...അവരെ ട്രേസ് ചെയ്തുകിട്ടിയിട്ടുണ്ട്... " ഫോൺ കട്ട്‌ ചെയ്ത് അവൻ ഭ്രാന്തനെപ്പോലെ അലറി.... " ഒന്നിനെയും വിടില്ലടാ... കൊന്ന് തള്ളിയിരിക്കും ഞാൻ.... !!" ************* ദൂരെ ഒരിടത്തു കാർ പാർക്ക്‌ ചെയ്ത് അവർ അവിടേക്ക് പതുങ്ങിച്ചെല്ലുമ്പോൾ ആരോ ഉച്ചത്തിൽ സംസാരിക്കുന്നു... " എല്ലാം നശിപ്പിച്ചിട്ട് നിൽക്കുന്നത് കണ്ടില്ലേ നായകൾ... ചെ... നല്ലോരു അവസരമാണ് മിസ്സായത്... അവളെയോ തീർക്കാൻ പറ്റിയില്ല...അയാളെ ഇല്ലാതാക്കാൻ ശ്രമിച്ചപ്പോൾ ആണേൽ തല്ലും കൊണ്ട് വന്ന് നിൽക്കുന്നു... " രുദ്രൻ വിന്യസിച്ച ആളുകളാണ് അവരെ കൈകാര്യം ചെയ്തതെന്ന് ദേവനുമനസ്സിലായി... ഒരുപക്ഷെ നന്ദ രുദ്രേട്ടനോട് സൂചിപ്പിച്ചിട്ടുണ്ടാവും ആപത്തിനെ പറ്റി... " എത്രെ പണം വേണേലും എണ്ണിത്തരുമായിരുന്നല്ലോ... എല്ലാം തൊലച്ചു... മുന്നിൽ നിന്നു പൊക്കോ എല്ലാതും... ഉപകാരം ഇല്ലാത്ത ജന്തുക്കൾ... " ആ പുരുഷശബ്ദത്തിനൊപ്പം ഉയർന്ന സ്ത്രീയുടെ സ്വരവും കേട്ട് തിരിച്ചറിയാനായി അവരാ ജനൽ പാളികൾ അടർത്തിയതും.... മുന്നിൽ.... രാഘവും കൃതിയുടെ അമ്മ പത്മയും... !! ദേവനും രുദ്രനും ഒരുപോലെ ഞെട്ടി... " അമ്മ... !!" രുദ്രൻ അറിയാതെ മന്ത്രിച്ചു... **************** കൂട്ടത്തിലുള്ളവരെ എല്ലാം പറഞ്ഞയച്ചു അവർ... അപ്പോൾ തന്നെ രുദ്രൻ അവന്റെ ആളുകളോട് അവരെ ഫോളോ ചെയ്യാൻ പറഞ്ഞു മെസേജ് അയച്ചിട്ടു... " ഇനിയെന്തെങ്കിലും ചെയ്യാൻ പറ്റിയ ഒരവസരം കിട്ടണം... ഹ്മ്മ്... കിട്ടാതിരിക്കില്ല...തല്ക്കാലം അടങ്ങിയിരിക്കാം അതാണ് നല്ലത്... " രാഘവൻ പത്മയെക്കൂട്ടി പോവാനിറങ്ങി... പെട്ടന്ന് അവരുടെ കാലുകൾ നിലച്ചു... മുന്നിൽ ദേവൻ... പുറകിൽ രുദ്രൻ... പത്മ കള്ളം പൊളിഞ്ഞു നിശ്ചലയായി... " മോനേ... നീ എന്താ ഇവിടെ.... " രാഘവ്‌ മയത്തിൽ ചോദിച്ചു... ദേവൻ അയാളെനോക്കി ഒന്ന് പുഞ്ചിരിച്ചു...വേദന കലർന്ന ചിരി... " എന്തിനാ ഡാഡി... നമ്മടെ അമ്മയെ കൊന്നുകളഞ്ഞത്?? " ദയനീയമായി അവൻ ചോദിച്ചതുകേട്ട്, അയാൾ ഞെട്ടിപ്പോയി....! രാഘവും പത്മയും പരസ്പരം ഒന്നുനോക്കി... ഞെട്ടൽ ചിരിയായി മാറി... കൊലച്ചിരി... ദേവനും രുദ്രനും ഒരു കുലുക്കവും ഉണ്ടായില്ല... " അവളെ എനിക്ക് ആവശ്യമില്ലായിരുന്നു ദേവാ... എത്രെയാ വെച്ചിട്ടാ കണ്ടില്ലെന്നു ഭാവിക്കുന്നത്... ഒരു പാവമായിരുന്നു പക്ഷെ സ്വന്തം ഭർത്താവിനെതിരെ കേസ് കൊടുക്കാൻ തുനിഞ്ഞാൽ പിന്നെന്തിനാ വെച്ച് പൊറുപ്പിക്കുന്നത്... അതാ വേരോടെ പിഴുതുകളഞ്ഞത്..." അയാൾ ഭീകരമായി അട്ടഹസിച്ചു... ദേവൻ പല്ലുകൾ കൂട്ടിയിരുമ്മി... പക്ഷെ സ്വന്തം ഡാഡിക്കെതിരെ എന്തെങ്കിലും ചെയ്യാൻ അവന് സാധിക്കുമായിരുന്നില്ല... " അങ്കിൾ ... പ്ലീസ് സ്റ്റോപ്പ്‌ ഇറ്റ്... ഇനിയെങ്കിലും എല്ലാം ഉപേക്ഷിച്ചു തിരിച്ചുവന്നൂടെ.. ബിസിനെസ്സിൽ ഉള്ള എല്ലാ വേർസ്റ് ഡീലിങ്ങ്സും അവസാനിപ്പിച്ചിട്ട്... " " ഹഹഹ... കൊള്ളാം....നല്ല കാര്യമാണ്... ബട്ട്‌ ഈ രാഘവ്‌ പ്രതാപ് അത്രേം വിഡ്ഢിയല്ല... ഈ സാമ്രാജ്യത്തിനുവേണ്ടി ഞാൻ കൊന്നുതള്ളിയവരുടെ കണക്ക് എടുക്കാൻ പോലും നീയൊന്നും ആയിട്ടില്ല... " അയാൾ ദീര്ഘമായൊന്നു നിശ്വസിച്ചു... " അതിന്റെ കൂട്ടത്തിൽ ദേ ഇനി ഇവനും... പറഞ്ഞുതീരും മുന്നേ അയാൾ പിറകിൽ നിന്നും ഗൺ വലിച്ചെടുത്തു... " ഡാഡീ.... !!" സ്വന്തം മകനെതിരെ അയാൾ തോക്ക് നീട്ടിയിരിക്കുന്ന കാഴ്ച കണ്ട രുദ്രനും ഞെട്ടി... പത്മ ചിരിയോടെ നിന്നു... " ഹഹ ഡാഡിയോ.... ആരുടെ?? യു ആർ എ ഫൂൾ ദേവാ... സ്വന്തം അച്ഛന്റെയും അമ്മയുടെയും കൊലപാതകിയെ പോലും തിരിച്ചറിയാൻ കഴിയാത്ത വെറും വിഡ്ഢി.... " ദേവനും രുദ്രനും വിറങ്ങലിച്ചുപോയി... " നോക്ക് പത്മ... ഇവന്റെ അച്ഛൻ ഭദ്രന്റെ അതേ രൂപമല്ലേ ഇവനും... കൂടെ നിന്ന് അവനെ ഉറ്റചങ്ങാതിയായ ഞാൻ കൊന്നുതള്ളിയതുപോലും നിന്റെ അമ്മ അറിഞ്ഞിട്ടില്ല... അതുപോലെ ഒന്നരവയസ് മുതൽ നിന്റെ ഡാഡിയായി വേഷം കെട്ടുന്ന എന്റെ ഈ കൈകൾ കൊണ്ട് തന്നെ ഭദ്രന്റെ മകൻ ദേവനെയും ഞാൻ ഇപ്പോൾ തീർക്കാൻ പോവുകയാണ്... " ആർത്തലറിക്കൊണ്ട് ദേവൻ നിലത്തേക്കിരുന്നു... ഒറ്റദിനം കൊണ്ട് താൻ അനാഥനായിരിക്കുന്നു... രുദ്രൻ അവനെ പിടിച്ചെഴുന്നേല്പിച്ചു... ദേവന്റെ നെഞ്ചിൽ നന്ദയുടെയും അമ്മയുടെയും മുഖം മാറിമാറി തെളിഞ്ഞു... അവന്റെ കണ്ണുകളിൽ തീപാറി... അത്‌ കണ്ട രാഘവ്‌ തോക്ക് മുറുക്കി പിടിച്ചവന് നേരെ നീട്ടി... ഒറ്റ തൊഴിക്ക് അത്‌ പറന്നു നിലത്തു വീണു... അയാൾ പതറി... പത്മ അതെടുക്കാൻ പാഞ്ഞുചെന്നു... രാഘവ്‌ കൂട്ടാളികളെ വിളിക്കാൻ ഫോൻ എടുത്തതും ദേവൻ അയാളെ പിടിച്ചു വലിച്ചു നിലത്തിട്ട് ഇടിക്കാൻ തുടങ്ങി കലിതീരുവോളം... പത്മക്കുമുന്നെ രുദ്രൻ അത്‌ കൈക്കലാക്കി... " മോനേ... രുദ്രാ... കൊന്നുകളയെടാ ഇവനെ നീ... നമ്മുടെ കൃതിക്ക് വേണ്ടിയാണു അറവുമാടിനെ പോലെ ഇവനെ വളർത്തിയത്... പക്ഷെ നാശം പിടിക്കാൻ ഒരുത്തി വന്നെല്ലാം തുലച്ചില്ലേ... ഇനിയിവൻ ജീവിക്കണ്ട... എല്ലാ സ്വത്തും നമുക്കുള്ളതാ... ഷൂട്ട്‌ ഹിം... " അത്‌ കേട്ട നിമിഷം രുദ്രൻ തോക്ക് ദേവനു നേരെ ചൂണ്ടി... ദേവൻ പകച്ചുപോയി... അവന്റെ കയ്യിൽ കിടന്നു പുളയുന്ന രാഘവ്‌ അതുകണ്ടു ചിരിച്ചു... " രുദ്രേട്ടാ..... " ദയനീയമായി ദേവൻ വിളിച്ചു.... ദേവനുനേരെ ചിരിച്ചുകൊണ്ട് രുദ്രൻ അത്‌ അയാൾക്ക് നേരെ നീട്ടി.... " മോനേ... രുദ്രാ.... " " മിണ്ടിപ്പോവരുത്... നിങ്ങൾക്ക് നേരെയിത് നീട്ടാനും ഞാൻ മടിക്കില്ല... " ഇടംകൈകൊണ്ട് ദേവനെ അവൻ ചുറ്റിപ്പിടിച്ചു... " ഒരേ രക്തമല്ലെങ്കിലും ചങ്കിൽ കൊണ്ട് നടന്ന എന്റെ കുഞ്ഞനിയനാ ഇവൻ... സ്നേഹത്തിന്റെ വിലയറിയാത്ത നിങ്ങൾക്കൊന്നും അത്‌ മനസ്സിലാവില്ല...നിങ്ങടെ വയറ്റിൽ പിറന്നുപോയതിൽ എനിക്ക് ലജ്ജ തോന്നുന്നു ഇപ്പോ... അവസാനമായി പറയുകയാണ്... എല്ലാം ഏറ്റുപറഞ്ഞു കീഴടങ്ങുന്നതാണ് നിങ്ങൾക്ക് നല്ലത്.... " ദേവൻ രുദ്രനെ പൊത്തിപ്പിടിച്ചു...രുദ്രൻ അവനെ ഇറുകെപ്പിടിച്ചു ആശ്വസിപ്പിച്ചു... ഈ തക്കത്തിൽ അയാൾ രുദ്രന്റെ കയ്യിലുള്ള തോക്കിൽ പിടുത്തമിട്ടു... ദേവൻ അടിവയറ്റിനിട്ടു കൊടുത്ത ഒറ്റച്ചവിട്ടിൽ അയാൾ ദൂരെ പോയ്‌ വീണു...പിന്നെയും ഓങ്ങിക്കൊണ്ട് പോയ അവനെ രുദ്രൻ തടുത്തു... " വേണ്ടടാ... നമ്മളായിട്ട് ഒന്നും ചെയ്യണ്ട... പോലീസിൽ അറിയിക്കാം... ബാക്കിയെല്ലാം അവര് നോക്കിക്കോളും... നിന്റെ ജീവിതം ഇനീം ണ്ട് ബാക്കി... ഇതുപോലൊരു നായയെ കൊന്നിട്ട് അത്‌ നശിപ്പിക്കാൻ പാടില്ല... " രുദ്രൻ ദേവനെപ്പിടിച്ചുമാറ്റിക്കൊണ്ട് പോലീസിൽ ഇൻഫോം ചെയ്തു... പത്മയെ രൂക്ഷമായൊന്നു നോക്കി പിന്തിരിഞ്ഞു നടക്കാൻ തുടങ്ങിയതും പിന്നിൽ നിന്നൊരു അലർച്ച... " ഇത്രേം വരെ കൊണ്ടെത്തിച്ചിട്ട് നിന്നെയൊക്കെ ഞാൻ അങ്ങ് വെറുതെ വിടുമെന്ന് കരുതിയോ... " പഴയൊരു കത്തിയും പേറി അയാൾ ദേവനുനേരെ ചീറിയടുത്തു... അപ്രതീക്ഷിതമായിഉണ്ടായ നീക്കത്തെ ചെറുക്കാനാവാതെ ഇരുവരും തരിച്ചു നിന്നപ്പോൾ എങ്ങുനിന്നോ വന്നൊരു കത്തി അയാളുടെ കഴുത്ത്‌ തുളച്ചു കയറി... രക്തം ചീറ്റിക്കൊണ്ട് അയാൾ പിടഞ്ഞുവീണു... അത്‌ കണ്ട പത്മ അലറിവിളിച്ചു.... എന്താണ് സംഭവിച്ചതെന്നറിയാതെ തിരിഞ്ഞുനോക്കിയ അവർക്കുമുന്നിൽ.... "ശിവേട്ടൻ.... !!" " എന്റെ ഭദ്രന്റെ മോന് വേണ്ടി ഇത്രെയെങ്കിലും ഞാൻ ചെയ്തില്ലെങ്കിൽ ആ മഹാപാവങ്ങളുടെ ആത്മാവ് പോലും എന്നോട് പൊറുക്കില്ല... " " ശിവേട്ടാ... " " വർഷങ്ങൾ നിഴലുപോലെ നിന്റെ അച്ഛന്റെ കൂടെ നടന്നവനാ ഞാൻ... ഇയാളാണ് അവനെ കൊന്നതെന്ന് അറിഞ്ഞപ്പോ തൊട്ട് പക നീറ്റി നടക്കുകയായിരുന്നു... പക്ഷെ അപ്പോഴേക്കും അമ്മയും ഇയാളുടെ ചതിയിൽ വീണു... സത്യങ്ങൾ പുറത്തായാൽ നിങ്ങളെ കൊല്ലാനും മടിക്കില്ലെന്ന് അറിയാവുന്നതുകൊണ്ട് എനിക്കൊന്നും ചെയ്യാനായില്ല... പിന്നെ അമ്മയെയും ഈ ദുഷ്ടൻ... !എല്ലാം അറിയാനുള്ള പക്വത നിനക്കാവും വരെ നിന്റെ ജീവൻ സംരക്ഷിക്കാൻ വേറൊരു വഴിയും കാണാതെ നിന്റെ കൂടെ ഞാനും കവചമായി നിന്നു...ഇന്ന് ചന്ദ്രനെ കണ്ടപ്പോൾ മുതൽ ഇയാളെന്തെങ്കിലും ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു...ആരുമറിയാതെ പിന്തുടർന്നുവന്നതാ ഞാൻ... " " അതേ ദേവാ... നന്ദയുടെ അച്ഛനെ പ്രൊട്ടക്ട് ചെയ്യാൻ എന്നോട് പറഞ്ഞതും ശിവൻ അങ്കിൾ ആണ്... " പറഞ്ഞുതീരും മുന്നേ പോലീസ് ജീപ്പ് വന്നു... ശിവേട്ടൻ പുഞ്ചിരിച്ചു കൊണ്ട് പോലീസിൽ കീഴടങ്ങി .... അപ്പോഴും പത്മ ഭ്രാന്തിയെപ്പോലെ അലറുന്നുണ്ടായിരുന്നു... രുദ്രനത് കണ്ടില്ലെന്നു നടിച്ചു... അത്രെയും അവൻ ദേവനെ സ്നേഹിക്കുന്നുണ്ടായിരുന്നു... " ഇത്രെയും തെറ്റുകൾ ചെയ്തിട്ടും ഇയാളെ ശിക്ഷിക്കാൻ കെൽപ്പില്ലാത്ത നിയമത്തിനു മുന്നിൽ ഞാൻ നിങ്ങളെയും വിട്ടുകൊടുക്കില്ല അങ്കിൾ ... തിരികെ കൊണ്ടുവന്നിരിക്കും ഈ ദേവൻ... " ഇരുകൈകളിലും പിടിച്ചു നന്ദിയോടെ അവൻ പറഞ്ഞതുകേട്ട് അയാൾ പുഞ്ചിരിച്ചു ... അവന്റെ കവിളിൽ വാത്സല്യത്തോടെ ഒന്ന് തലോടിയിട്ട് ജീപ്പിൽ കയറി.... ! **************** കാറിൽ സീറ്റിൽ കണ്ണുകളടച്ചു കിടക്കുകയാണ് ദേവൻ.... ചെന്നിയിലൂടെ കണ്ണീർ ഒളിച്ചിറങ്ങുന്നുണ്ട്... ഡ്രൈവിങിനിടയിൽ രുദ്രൻ അത്കണ്ടിരുന്നു... " ദേവാ... നീ നന്ദയെ കാണുന്നില്ലേ? " " ഇല്ല ഏട്ടാ.... ഞാൻ ഹോസ്പിറ്റലിൽ വരുന്നില്ല... ഏട്ടനെന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്താൽ മതി... " പുറത്തേക്ക് നോട്ടം പായിച്ചുകൊണ്ട് അവൻ അലക്ഷ്യമായി പറഞ്ഞു... " അവൾ നിന്നെ ചോദിച്ചാലോ ദേവാ...? " " ഒരിക്കലുമുണ്ടാവില്ല ഏട്ടാ... വേദന കലർന്നൊരു ചിരിയോടെ ദേവൻ തുടർന്നു ... എന്നിലേക്ക് തിരികെ വരാൻ മാത്രം ഒന്നും ഞാൻ അവൾക്ക് കൊടുത്തിട്ടില്ല... ഉപദ്രവിച്ചിട്ടേയുള്ളൂ കണ്ട നാൾ തൊട്ട്... ശരീരവും മനസ്സും ഒരുപോലെ വേദനിപ്പിച്ചിട്ടും എന്റെ നന്മയോർത്തു സ്വന്തം അച്ഛനെകുറിച്ച് പോലും ചിന്തിക്കാതെ എന്നെ സ്നേഹിച്ചു കൂടെ നിന്നവളാണ് എന്റെ നന്ദ... അവളെപ്പോലെ ഒരു പെണ്ണിനെ നേടാനുള്ള ഒരു അർഹതയും ഈ അനാഥനില്ല... " അനാഥനെന്ന വാക്കുകൾ അവനിൽ നിന്നും വീണത് കേട്ട രുദ്രൻ കാർ നിർത്തി... " ദേവാ... നീ അനാഥനോ? അപ്പൊ ഞാനും നിന്റെ ഏടത്തിയമ്മയും നന്ദയുമൊക്കെ ആരാടാ? " അവന്റെ കോളറിൽ കുത്തിപ്പിടിച്ചുകൊണ്ട് രുദ്രൻ കലുഷിതമായി ചോദിച്ചു... പൊട്ടിക്കരഞ്ഞുകൊണ്ട്‌ ദേവൻ അവനെ ചുറ്റിവരിഞ്ഞു ... " ഒറ്റരാത്രി കൊണ്ട് എന്റെ ജീവിതം ഇങ്ങനെ തലകീഴായ് മറിഞ്ഞുപോയല്ലോ ഏട്ടാ... സ്വന്തം അച്ഛനെപ്പോലും അറിയാതെ പോയ പാഴ്ജന്മം... നിങ്ങളെക്കുറിച്ചു ഒരുനിമിഷം ഓർത്തില്ലായിരുന്നെങ്കിൽ ഞാൻ അവിടെ തീർത്തേനെ എല്ലാം ... " " ദേവാ.... നിന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് നിന്റെ ചുറ്റും... നന്ദ... അവൾ നിനക്കുവേണ്ടി ഇത്രെയും സഹിച്ചെങ്കിൽ അവളെ നീ വിട്ടുകളയരുത് മോനേ... ഇനിയും വൈകിയിട്ടില്ല... " ദേവൻ എണീട്ടുമാറി കണ്ണുകൾ ഇടംതോൾ കൊണ്ട് അമർത്തിതുടച്ചു... " വേണ്ട ഏട്ടാ... അവളെ.ഞാനായിട്ട് ഒരുപാട് വേദനപ്പിച്ചിട്ടുണ്ട്... അവളുടെ മനസ്സിൽ ദേവനൊരു കറുത്ത അധ്യായമാണ്... ഇനിയത് ഉണ്ടാവാൻ പാടില്ല... നന്ദയുടെ ജീവിതത്തിൽ ഇനി ദേവൻ വേണ്ട... " കൂടുതലൊന്നും പിന്നെ രണ്ടാളും മിണ്ടിയില്ല... ഉറവ വറ്റാതെ ഒഴുകുന്ന ദേവന്റെ കണ്ണീർ പറയാതെ പറയുന്നുണ്ടായിരുന്നു അവന്റെ ഉയിരിപ്പോൾ നന്ദയിലാണെന്ന്... വീടെത്തി ഭാമയെ നോക്കി നേർത്തൊരു പുഞ്ചിരിയോടെ ദേവൻ മുകളിലേക്ക് കയറിപ്പോയി.... " ദേവാ..... " " പേടിക്കണ്ട ഏട്ടാ.... ഞാൻ ആത്മഹത്യ ഒന്നും ചെയ്യില്ല... എന്റെ അച്ഛന്റെയും അമ്മയുടെയും ജീവന്റെ വിലയാണീ കാണുന്നതെല്ലാം... അവരുണ്ടല്ലോ എന്റെ കൂടെ ഓരോ അണുവിലും... അത്‌ മതി ദേവനു മരണം വരെ ഇനി... നിങ്ങൾ പോയി നന്ദയെ കാണണം... വേണ്ടതെല്ലാം ചെയ്തുകൊടുക്കണം ആ വീട്ടുകാർക്ക്... ഇനിയൊരിക്കലും ദേവൻ ഒരാവകാശത്തിന്റെ പേരിലും അവരെ ബുദ്ധിമുട്ടിക്കില്ലെന്നു പറയണം അവരോട്... !" കണ്ണീർ തുടച്ചുകൊണ്ട് പടികൾ കയറിപ്പോവുന്ന അവനെ നോക്കി രുദ്രനും ഭാമയും തരിച്ചുനിന്നു.... എല്ലാമറിഞ്ഞു കഴിഞ്ഞപ്പോൾ ഭാമയും തകർന്നുപോയി... ദേവന്റെയും നന്ദയുടെയും ജീവിതത്തിൽ ഇനിയെന്ത് സംഭവിക്കുമെന്നൊരു ആധി ഇരുവരിലും നിറഞ്ഞുവന്നു..... !! തുടരും....
6.5k കണ്ടവര്‍
2 ദിവസം
#

📔 കഥ

❤️ഹൃദയത്തിൽ നിന്നും❤️ part 4 to 5 🖋️swetha das പുലർച്ചെ എണീറ്റുനോക്കുമ്പോൾ കട്ടിലിനൊരറ്റത്തു കിടക്കുന്നുണ്ട് ദേവേട്ടൻ...തലേന്നിവിടെ താണ്ഡവമാടിയ മഹാദേവൻ ഇപ്പൊ വല്ല പൂച്ചക്കുട്ടിയെ പോലുണ്ട് കാണാൻ .. ഉറങ്ങുമ്പോ എന്ത് പാവാണ് മനുഷ്യരൊക്കെ...സ്വബോധത്തിൽ നാൽക്കാലികളും... " എന്തിനാ ദേവേട്ടാ... എന്നോടിങ്ങനെയൊക്കെ? ഏതൊരു പെണ്ണും ചെയ്തുപോവാവുന്ന കാര്യങ്ങളെ ഞാനും ചെയ്തിട്ടുള്ളൂ... വാശി കൊണ്ട് എന്തും നേടുന്ന കൂട്ടത്തിൽ എന്നേം വിലക്കെടുക്കാൻ വന്നപ്പോ പ്രതികരിച്ചു എന്നതാണോ ഞാൻ ചെയ്ത കുറ്റം... എങ്കിൽ അതിനുള്ള ശിക്ഷ ന്റേം ന്റെ കുടുംബത്തിനും എന്നേ തന്നു കഴിഞ്ഞില്ലേ... എല്ലാരടേം മുന്നിൽ ഞാൻ ഒരു പിഴച്ചവളായി മാറിയില്ലേ? ഇത്രേമൊക്കെ എന്നേ ഉപദ്രവിച്ചില്ലേ? ഇനിയും കെട്ടടങ്ങിയില്ലേ എന്നോടുള്ള പക? എല്ലാം പൊറുത്തു എന്നേ ഇനി എന്നാ ദേവേട്ടാ സ്നേഹിച്ചുതുടങ്ങുവാ? " മനസ്സിലുള്ളത് മുഴുവൻ ഇങ്ങനെ ഈ മുഖത്ത്‌ നോക്കി പറയാൻ ശ്രമിക്കുമ്പോഴൊക്കെ എന്നേ വേദനിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു... ആത്മഗതം പോലെ അവനോട് എന്തൊക്കെയോ പറഞ്ഞ് അവൾ പതിയെ എഴുന്നേറ്റു... നല്ല തണുപ്പുണ്ട്... പക്ഷെ പുതപ്പ് തന്റെ ദേഹത്താണല്ലോ ! ഇങ്ങേർക്ക് തണുപ്പും ചൂടും ഒന്നും ഏൽക്കാത്ത ദേഹമാണോ ദൈവം ഫിറ്റ്‌ ചെയ്തുകൊടുത്തത്... 🤔 ഓഹ്... എന്നോടുള്ള ദേഷ്യത്തിന് പുതപ്പ് ഷെയർ ചെയ്യാൻ പറ്റാഞ്ഞിട്ടാവും... പക്ഷെ ഞാൻ കിടന്നപ്പോ ഇതൊന്നും ദേഹത്തിട്ടില്ലല്ലോ... ആ? എന്തേലും ആവട്ടെ ... ഇനി ഉണർന്നിട്ട് എന്നേ പെരുമാറാൻ ഉള്ളതല്ലേ... മേൽ കോച്ചിപ്പിടിക്കണ്ട... എന്ന് മനസ്സിൽ കരുതികൊണ്ട് അവൾ ഒരു ചെറുചിരിയോടെ അതവനെ പുതപ്പിച്ചു... ഉറക്കത്തിലായോണ്ട് തല്ക്കാലം ഒന്നും ഉണ്ടായില്ല ... പിന്നേ അവന്റെ കാലിൽ തൊട്ടൊന്നു തൊഴുതു... അമ്മയിൽ നിന്ന് കണ്ടുപഠിച്ചത് ... ഭർത്താവ് ദൈവതുല്യൻ ആണെന്ന ചിന്ത... കാലം എത്രെ മാറിയാലും യാഥാസ്ഥികമായി ചിന്തിക്കാനാണ് എനിക്കിഷ്ട്ടം... അമ്മയെ പോലെ... ശിവന്റെ പാർവതിയായി... അവനെ നോക്കി ദീർഘനിശ്വാസം എടുത്തുകൊണ്ടവൾ കുളിക്കാൻ പോയി.... ദേവൻ കണ്ണുകൾ തുറന്ന് നോക്കി... ' തലേന്ന് ഇത്രേം അടിവാങ്ങി കൂട്ടിയിട്ടും എന്റെ കാലിൽ പിടിക്കാൻ ഇവൾക്ക് എങ്ങനെ മനസ്സ് വന്നു? പോരാത്തതിന് എന്റെ മേൽ ഇത്രെയും ശ്രദ്ധ... !' ദേവനും അത്ബുധം തോന്നി... അവളിൽ.... രാത്രിയിൽ അവൻ വരുമ്പോ കട്ടിലിൽ തല വെച്ചു കിടക്കുകയായിരുന്നു നന്ദ... കയറ്റിക്കിടത്തി പുതപ്പിട്ട് കൊടുത്ത ആ നിമിഷത്തിൽ താൻ എങ്ങനെയാണ് ലക്ഷ്യം മറന്നുപോയത്...? അവന്റെയുള്ളിൽ അമ്മയുടെ മുഖം തെളിഞ്ഞു... അയാളുടെയും... നശിപ്പിക്കണം അയാളെ... അതിന് ഇവളെ വേദനിപ്പിച്ചാലേ നടക്കൂ...താൻ അനുഭവിച്ച വേദനയെല്ലാം അവളിലൂടെ അയാളും അറിയണം... കൊല്ലാതെ കൊല്ലും ഈ ദേവാനന്ദ്... പല്ലിറുമ്മി കൊണ്ട് അവൻ ചിന്തിച്ചു... പക്ഷെ അപ്പോഴും ഹൃദയത്തിൽ നിന്നും പാപി എന്നൊരു വിളി സ്വയം കേൾക്കുന്ന പോലെ അവനുതോന്നിക്കൊണ്ടിരുന്നു.... ***************** കുളി കഴിഞ്ഞു ഇറങ്ങുമ്പോഴേക്കും ദേവൻ അവിടെ ഉണ്ടായിരുന്നില്ല... പിന്നെ കിച്ചണിൽ പോയി ഭാമേച്ചിയെ കൂടെ ഹെല്പ് ചെയ്തു..പ്രത്യേകിച്ച് പണിയൊന്നും ചെയ്യാനില്ലേലും അടങ്ങിയിരിക്കാൻ ഒരു മടി... " ചേച്ചി.. ദേവേട്ടന് ബെഡ് കോഫി ഒക്കെ ശീലണ്ടോ? " " ഹേയ്... അതൊന്നൂല്ല... അവൻ കുട്ടിക്കാലം മുഴുവൻ ബോർഡിങ്ങിൽ ആയിരുന്നു...ആന്റി മരിച്ചതിനു ശേഷം അവന് ഒറ്റപ്പെട്ട ഫീലായിരുന്നു...ഇതെല്ലാം രുദ്രേട്ടൻ പറഞ്ഞറിവാണു ട്ടോ... പാവം കുട്ടി.. പണമുണ്ടായിട്ടെന്താ കാര്യം മോളെ? സ്നേഹിക്കാൻ ആരും അതിനുണ്ടായിട്ടില്ല... അതിന്റെ എല്ലാ ദോഷങ്ങളും അവന്റെ സ്വഭാവത്തിലുണ്ടാവും..." ഭാമേച്ചി എന്നേ സ്നേഹത്തോടെ നോക്കി.... പിന്നേ കയ്യില് പിടിച്ചുപറഞ്ഞു.. " നന്ദ മോളെ ഉള്ളൂ അവനിനി...നിന്നെക്കൊണ്ട് പറ്റും അവനെ തിരുത്താൻ ... 😊" ഞാനൊന്ന് ചിരിച്ചു... വേദനകൾ മറയ്ക്കാനുള്ള അടവ്... !! ************ " ദേവാ.... നീയിന്നലെ എവിടെ ആയിരുന്നു,? " ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ രുദ്രേട്ടനത് ചോദിച്ചപ്പോൾ ഞങ്ങളിരുവരും ഒരുപോലെ ഞെട്ടി... മാളൂട്ടിക്ക് ഫുഡ്‌ കൊടുക്കുവായിരുന്നു ഞാൻ.... നോക്കുമ്പോ ദേവേട്ടന്റെ മുഖം വിളറിയിട്ടുണ്ട്... ' അത് പിന്നേ... ഏട്ടാ... ഞാൻ... രണ്ടീസായിട്ട് ലീവ് ആയിരുന്നില്ലേ.. വർക്ക്‌ പെന്റിങ് ഉണ്ടായിരുന്നു... അത് ഫിനിഷ് ചെയ്യാൻ വേണ്ടി... ഔട്ട്‌ ഹൌസിൽ...., " " മ്മ്.... ജോലിയോടുള്ള ആത്മാർത്ഥത ഒക്കെ കൊള്ളാം... പക്ഷെ.... നീയൊരു കാര്യം മറക്കരുത്...നീയിപ്പോൾ ആനന്ദ് കൺസ്ട്രക്ഷൻ എം ഡി മാത്രമല്ല... ഈ കുട്ടിയുടെ ഭർത്താവ് കൂടിയാണ്....അലച്ചിലൊക്കെ ഒന്ന് നിയന്ത്രിച്ചേക്കൂ.... " "മ്മ്.... !" യാതൊരു മുഖവുരയും കൂടാതെ രുദ്രേട്ടൻ പറഞ്ഞത്കേട്ട് ദേവേട്ടന്റെ മുഖം മങ്ങി... എന്റെ മുന്നിൽ തോറ്റത് പോലെ തോന്നിയതുകൊണ്ടാവും എന്ന് എനിക്ക് തോന്നിയപ്പോൾ ഞാൻ മാളുവിനെകൂട്ടി അപ്പുറത്തേക്ക് പോയി ... ഇനി അതിന്റെ പേരിൽ ഒരു ദേഷ്യം വേണ്ടല്ലോ... " നന്ദേ... വൈകിട്ട് മാധവ് സാർ ഒരു വിരുന്നിനു വിളിച്ചിട്ടുണ്ട്... രണ്ടാളും പോയി വരണം ട്ടോ... " " മാധവ് സാർ....? " " അത് നമ്മുടെ കമ്പനി ടെ മെയിൻ ബയർ ആണ്... ദേവനെ മൂപ്പർക്ക് വല്യേ ഇഷ്ട്ടാ... അവന്റെ മോട്ടിവേറ്റർ ഒക്കെയാണ്... " ഞാൻ തലയാട്ടുന്നതുനോക്കി മാളുവും കൂടെ തല വെട്ടിക്കുന്നുണ്ടായിരുന്നു... ******************* ദേവൻ  കോട്ട് ഇടുന്നതിനിടയിലാണ് അവൾ ഡ്രസ്സ്‌ മാറ്റി വരുന്നത്... തലേന്ന് അവൻ നിർബന്ധിച്ചു ഇടാൻ പറഞ്ഞ ആ ഡ്രസ്സ്‌ ആയിരുന്നു അത്... തുടയുടെ പാതി മുതലും നഗ്നമായിരുന്നു... ഒരു തോളിൽ മാത്രമേ സ്ലീവ് ഉണ്ടായിരുന്നുള്ളൂ അതും ചെറുത്.... വെളുത്തു കൊലുന്ന ദേഹത്ത് ഒരു തരി പൊന്നു പോലും ഇല്ലാതിരുന്നിട്ടും അവളുടെ സൗന്ദര്യം ആരെയും മോഹിപ്പിക്കുന്നതായിരുന്നു...കറുത്ത മുടിയിഴകൾ അരവരെ ചുരുണ്ടു കിടക്കുന്നു... നീണ്ട കണ്ണുകളിൽ കണ്മഷി ഇല്ലാതെ പോലും കറുപ്പ് നിറം... ചുവന്ന ചൊടികൾക്ക് കീഴെ കുഞ്ഞൊരു മറുക്... അവളെടുത്തോട്ട് വരുംതോറും അവൻ കണ്ടു... കവിളിൽ നീലിച്ച പാടുകൾ.. ചുണ്ടിൽഇന്നലെ ചെലുത്തിയ മുറിവ്... തന്റേതായിട്ട് കൂടി അവളെ അറിഞ്ഞിട്ടില്ല... സ്നേഹത്തോടെ ചുംബിക്കേണ്ട കവിളുകളെ പ്രഹരിച്ചു...സ്വന്തമാക്കേണ്ട അധരങ്ങളെ കടിച്ചുപൊട്ടിച്ചു...മൃഗത്തെപ്പോലെ തോന്നി അവന് സ്വയം... ... നിലക്കണ്ണാടിക്കുമുന്നിൽ അവനോട് ചേർന്നവൾ നിന്നു... " ഒരു നിമിഷം ദേവേട്ടാ... ഞാനിപ്പോൾ തന്നെ റെഡി ആയിട്ട് വരാം... " ചിരിയോടെ നന്ദ അത് പറഞ്ഞുകൊണ്ട് നിറുകയിൽ കുഞ്ഞൊരു സിന്ദൂരം തൊട്ടു... കൗതുകത്തോടെ അവളെത്തന്നെ നോക്കിനിൽക്കുകയായിരുന്നു ദേവൻ...വികാരമേതുമില്ലാതെയുള്ള ആ നിൽപ്പ് കണ്ടിട്ടും കാണാത്ത പോലെ നന്ദ നടിച്ചു... അധികം മിനുക്കുപണികളൊന്നും തന്നെ അവൾ ചെയ്തില്ല.. ചെറിയൊരു കമ്മലിലും നേർത്തൊരു മാലയിലും ഒരുക്കം ഒതുങ്ങി... അവന്റെ പിന്നിലായി പടികൾ ഇറങ്ങുമ്പോൾ രുദ്രനും ഭാമയും അവരെത്തന്നെ നോക്കി നിൽക്കുന്നു... ആ വേഷത്തിൽ അവരെയൊക്കെ ഫേസ് ചെയ്യാൻ അവൾക്ക് മടി തോന്നി... പക്ഷെ ഭാമയുമായുള്ള പ്ലാനിന്റെ ഭാഗമായിരുന്നല്ലോ അത്.... കാറിൽ കയറുന്നതിനുമുന്നെ നന്ദ തിരിഞ്ഞുനോക്കി... രുദ്രനുപിന്നിലായി നിന്ന ഭാമ വലത്തുതള്ളവിരൽ ഉയർത്തി കാണിച്ചു... !! ***************** " വെൽക്കം ദേവൻ... ആൻഡ് യൂ... മിസ്സിസ് ദേവൻ.... " " സർ... ഞങ്ങൾ ലേറ്റ് ആയോ...? " " ഓ... നൊ മാൻ... ദേവൻ ലേറ്റ് ആവാനോ... നൊ ചാൻസ്... സാധാരണ ഈ ഭാര്യമാരുടെ ഒരുക്കങ്ങൾ കഴിഞ്ഞ് ഇറങ്ങുമ്പോഴേക്കും നമ്മളൊരു വഴിക്കാവും... ബട്ട്‌ ഹിയർ യൂ ഗോട്ട്പെർഫെക്ട്  മാച്ചിംഗ് വൈഫ്‌... ദേവാ... " കളിയോടെ മാധവ് അത് പറഞ്ഞപ്പോൾ അയാളുടെ ഭാര്യ കൈയിലൊരു തട്ട് കൊടുത്തു... പാവത്തിനെ അങ്ങേര് നൈസായിട്ട് ഒന്ന് ട്രോളിയത് കൊണ്ടാവും... പ്രശംസ കേട്ട് ദേവേട്ടന് കലി കേറിയോ ന്ന് അറിയാൻ വേണ്ടി ആ മുഖത്തേക്ക് നോക്കിയപ്പോൾ... മൂപരുടെ ശ്രദ്ധ അവിടെയൊന്നും അല്ല.... ഗസ്റ്റ്ൽ കൂടിനിന്നിരുന്ന ഒരുകൂട്ടം വെള്ളപാറ്റകൾ കോഴികളെ പോലെ എന്റെ ദേഹത്തോട്ട് തന്നെ നോക്കുകയാണ്... പരസ്പരം എന്തൊക്കെയോ പറയുന്നുമുണ്ട്... കൈകൊണ്ട് പോയിട്ട് ഒരു മുഴം തുണി ചുറ്റിയാൽ പോലും ഇനി കവർ ചെയ്യാൻ പറ്റില്ല...എനിക്ക് വല്ലാത്ത അപമാനം തോന്നി... ഇന്നലെ ഇതിടാൻ പറഞ്ഞത് കേൾക്കാഞ്ഞട്ടാണല്ലോ ചീത്ത കേട്ടത്... അത്കൊണ്ട് ഭാര്യ ഇനി മോഡേൺ അല്ലാത്ത പ്രശ്നം വേണ്ടെന്നു കരുതിയിട്ടാ ബാമേച്ചീടെ വാക്കും കേട്ട് ഇത് ഇട്ടോണ്ട് വന്നത്... വഴിയേ പോയ വയ്യാവേലി ആയല്ലോ ദേവീ ഇത്.... ദേവേട്ടന്റെ മുഖം കൂടുതൽ കനത്തുവന്നിരുന്നു... അതിനനുസരിച്ചു എനിക്ക് പേടിയും... അവന്മാരുടെ നോട്ടം കണ്ടിട്ടാണെൽ ഭൂമി പിളർന്നു പോയാൽ മതിയെന്നായി...പെട്ടന്നൊരുത്തൻ അടുത്തേക്ക് വന്നു രണ്ട് പേർക്കും ഷേക്ക്‌ ഹാൻഡ് തന്നു... ഏതെങ്കിലും ബിസിനസ് പാർട്ണർ ആവും... അയാള് നന്നായി മദ്യപിച്ചിട്ടുണ്ട്... അത്രെയും രൂക്ഷഗന്ധം... പൊടുന്നനെ അയാളെന്നെ ഹഗ് ചെയ്യാനടുത്തു... പിന്നിലേക്ക് മാറാൻ ഞാൻ തുനിയും മുന്നേ തന്നെ ദേവേട്ടൻ അയാളെ പിടിച്ച് തള്ളി... മുന്നോട്ടാഞ്ഞു കൊണ്ട് തല്ലാനായി മുതിർന്നത് കണ്ട ഞാൻ പേടിച്ചിട്ട് ആ കയ്യില് കേറി പിടിച്ചു... കത്തുന്ന കണ്ണോടെ എന്നെ ദേവേട്ടൻ തിരിഞ്ഞുനോക്കി... പക്ഷെ ആ നിമിഷം ഞാൻ ഒന്നും ചെയ്തില്ലെങ്കിൽ ഞാൻ ചെയ്ത തെറ്റിന് ഫലമായി എല്ലാരുടേം മുന്നിൽ ദേവേട്ടൻ ഒരു തല്ല്പിടിയന്റെ വേഷം കിട്ടുമെന്നെനിക്ക് തോന്നി... കെഞ്ചുന്ന പോലെ ഞാൻ അരുതെന്നു കാണിച്ചു... " ദേവേട്ടാ... പ്ലീസ്... വേണ്ട... !" എന്റെ കൈ തട്ടിമാറ്റി ആരോടോ സംസാരിക്കാൻ പോയി... എന്നെ മാധവ് സാറിന്റെ മക്കളും കൂട്ടിപ്പോയി .. പക്ഷെ നോട്ടം മുഴുവൻ അങ്ങേരുടെ മേൽ ആയിരുന്നു... പ്രോഗ്രാം കഴിയുന്നത് വരെയും ആ മുഖത്തെ കോപം കെട്ടിട്ടില്ല... ഒരുവിധം ചിരിച്ചൊപ്പിച്ചു അവുടെ നിന്നിറങ്ങുമ്പോൾ എന്റെ ഉള്ള് പിന്നേം വിറക്കാൻ തുടങ്ങി.... എല്ലാരും ഉറങ്ങിയശേഷമാണു തിരിച്ചെത്തിയത്... കൈയും വലിച്ചെന്നെ മുറിയിലേക്ക് കൊണ്ടുപോവുമ്പോൾ എനിക്ക് ഉറപ്പായി... ഇന്ന് രാത്രിയും എനിക്ക് കാളരാത്രി തന്നെയാവും... മുറിയിലെത്തിയതും കിടക്കയിലേക്ക് ആഞ്ഞൊരു തള്ളായിരുന്നു... മലർന്നുവീണ എന്റെ ഇരുഭാഗത്തും കൈകുത്തി അടുത്തപ്പോൾ അറിയാതെ ഞാൻ കൈകൊണ്ട് മുഖം പൊത്തി... ഇനിയൊരു തല്ലിന് മുഖത്തു സ്ഥലം ബാക്കിയില്ല... " ആരെ കാണിക്കാനാടി ഇന്നിതും കെട്ടിയുടുത്തു വന്നത്...? " " അത്... അത്.... ദേവേട്ടനല്ലേ ഇന്നലെ ഇത് ഇടാഞ്ഞിട്ട് എന്നെ ഉപദ്രവിചേ... അതോണ്ടാ ഞാൻ.... " പറഞ്ഞ് തീരും മുന്നേ ദേവേട്ടൻ എണീറ്റു... ചാഞ്ഞു വന്നു. . അടി ഉറപ്പായി കണ്ണ് ഞാൻ പൂട്ടി .. തൊട്ടടുത്ത നിമിഷം എന്റെ മേലേക്ക് ബ്ലാങ്കെറ് വീണിരുന്നു... എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കുമ്പോഴേക്കും... ഇട്ടിരുന്ന ഡ്രസ്സ്‌ ദേഹത്ത് നിന്നും വലിച്ചഴിച്ചെടുത്തു... പേടിയോടെ ഞാൻ ദേഹം മറച്ചു... തലേന്ന് പറഞ്ഞ വാക്കുകളുടെ ആവർത്തനമെന്നോണം എന്നെ ചിലപ്പോൾ....? ഭയമെന്ന വികാരം അതിന്റെ ഉച്ചസ്ഥാനത്തെത്തിച്ചു കൊണ്ട് ദേവേട്ടൻ എന്റെ ഇരുകൈകളും ബംന്ധിച്ചു എന്റെ മുഖത്തോടടുത്തു.... "മറ്റൊരാണും നിന്നെ നോക്കാനിടവരുത്തരുത്... അതെനിക്കിഷ്ട്ടല്ല...ഇനി നിന്നെ കൊല്ലാനായാലും തിന്നാനായാലും ഞാനൊരുത്തൻ മാത്രം മതി... !!" പേടിയോടെ പൂട്ടിയ കണ്ണുകൾ ഞാൻ തുറന്നപ്പോൾ ദേവേട്ടൻ എണീറ്റ് മാറി...എതിർവശത്തേക്ക് മാറിനിന്നു കൊണ്ട് ഡ്രസ്സ്‌ മാറി വരാൻ പറഞ്ഞു... എന്താണിപ്പോൾ നടന്നതെന്ന് ആലോചിച്ചു എനിക്ക് അതിശയം തോന്നി... ഒരുപാട് ചിന്തിച്ചപ്പോൾ ഒരു കാര്യം ഉറപ്പായി... ' ഏത് രാവണന്റെ ഉള്ളിലും ഒരു രാമനും ഉണ്ട്... ' വെറുപ്പിനിടയിലും ഇന്നെന്നെ ഓർത്ത് കാണിച്ച  കരുതൽ മാത്രം മതി ആ മനസ്സിലെ സ്നേഹം പുറത്ത് കൊണ്ടുവരാൻ... ************--- ഈ സമയം ആ വലിയ വീട്ടിലെ ആരും പ്രവേശിക്കാത്തൊരു മുറിയിൽ ഏഴടിയോളം ഉയരെയുള്ളൊരു ഫോട്ടോ നോക്കി നിൽക്കുകയായിരുന്നു ദേവൻ... കണ്ണുകൾ നിറയുന്നുണ്ട്... " അമ്മാ.... അവൾക്ക് മുന്നിൽ ഞാൻ തോറ്റു പോവുന്നത് പോലെ...ശരികൾ മുഴുവൻ എന്റെ പക്ഷത്തായിട്ടും അവളുടെ നോട്ടവും പ്രവൃത്തികളും വിളിയും എല്ലാമെന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു...അവളെ വേദനിപ്പിച്ചുകൊണ്ട് എന്തെങ്കിലും ചെയ്യാൻ മുതിർന്നാലും അവളനുഭവിക്കുന്നതിലും നാലിരട്ടിയായി അതെന്നെ തന്നെ കുത്തി നോവിക്കുന്നു...അവരല്ല  അത് ചെയ്തതെന്ന് എന്റെ മനസ്സ് പിന്നെയും പിന്നെയും പറയുന്നതുപോലെ... " ദേവൻ മുഖം പൊത്തി കരഞ്ഞു... അസുരന്റെ മറ്റൊരു അവസ്ഥാന്തരം... !! അൽപ്പനേരം കഴിഞ്ഞപ്പോൾ അവന്റെ കൈ ഒരു ഡയറിയിൽ ചെന്നു... അതിനുള്ളിൽ ഒരു വാർത്ത... അത് കാണെക്കാണെ അവന്റെ കണ്ണീർ മാഞ്ഞു..പകരം... പ്രതികാരം ജ്വലിച്ചു...ആരോടോ ഉള്ള പകയിൽ എരിയുന്ന നന്ദയുടെ മുഖവും തെളിഞ്ഞുനിന്നു.... !!! തുടരും.... !! #ഹൃദയത്തിൽനിന്നും -5 കൺ‌തുറന്നു നോക്കുമ്പോൾ മുന്നിൽ മുടി ഒരുവശത്തേക്കിട്ട് തുവർത്തുന്ന നന്ദയെയാണ് കാണുന്നത്... നേരിയ ചുവന്ന ഒഴുക്കൻ സാരി വിടർത്തിയിട്ടിരിക്കുന്നു... പെട്ടെന്നെന്തോ തോന്നലിൽ തിരിഞ്ഞുനോക്കിയ അവളുടെ മുന്നിൽ തന്നെ തന്നെ നോക്കിക്കിടക്കുന്ന ദേവൻ... അറിയാതെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അത് കണ്ടെന്നോണം അവൻ വികലമായി നോട്ടം മാറ്റി... പ്രതികാരത്തിന്റെ പേരിൽ കെട്ടിയ താലി തന്നെ നോക്കി കളിയാക്കി ചിരിക്കുന്നത് പോലെ അവനനുഭവപ്പെട്ടു... " ദേവേട്ടാ... കമ്പനിയിലേക്ക്.... " മുഴുമിപ്പിക്കും മുന്നേ " നിന്റെ നാവിൽ നിന്നും ഏട്ടനെന്നുള്ള വിളിയൊന്നും വേണ്ട... അതിനുള്ള അർഹത നിനക്കില്ല... " നെഞ്ചിൽ കൊള്ളുന്ന വാക്കുകൾ... അവൾ ചിരിക്കാൻ ശ്രമിച്ചു... പിന്നേ അവനടുത്തേക്ക് ചെന്ന് നിലത്തു അവന്റെ നെഞ്ചിനടുത്തായി ഇരുന്നു... " ആനന്ദ് കൺസ്ട്രക്ഷൻ എംഡി ദേവൻ ഈ ഭൂമിയിൽ ആരോടെങ്കിലും ഇങ്ങനെയൊക്കെ പെരുമാറുന്നുണ്ടെങ്കിൽ അതീ നന്ദയോട് മാത്രമാണ്... അതിനർത്ഥം ഞാൻ അത്രേമാത്രം ദേവേട്ടനെ വേദനിപ്പിച്ചിട്ടുണ്ടാവണം...ആ മുറിവ് ഉണങ്ങുന്നത് വരെയും ഞാൻ കാത്തിരുന്നോളാം..എന്ത് വേദനയും സഹിക്കാം...പക്ഷെ ഒരിക്കലും എന്നെ വെറുക്കരുത്...പ്ലീസ്..." നന്ദയുടെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണീർ പൊഴിഞ്ഞു... അതവനെ ചുട്ടുപൊള്ളിക്കും പോലെ തോന്നി... എഴുന്നേറ്റു പുറത്തേക്ക് പോവുന്നതിനിടെ വാതിലിനടുത്തെത്തിയ നന്ദയോന്നു തിരിഞ്ഞുനോക്കി... " അതേയ്... " തലതിരിച്ചു അവളെ നോക്കിയ ദേവനോട്‌ കുസൃതിചിരിയോടെ നന്ദ തുടർന്നു... " രണ്ടീസം തല്ലുകൊണ്ട് അതിന്റെ ഹാങ്ങ്‌ഓവറിൽ ബോധല്ലാതെ ഉറങ്ങിപോയി.പക്ഷെ ഇന്നലെ കൊള്ളാഞ്ഞിട്ട് ഉറക്കെവന്നില്ല പേടിച്ചിട്ട്... അതൊണ്ടിനി ന്നെ രാത്രിയിൽ ഒറ്റക്കാക്കി പോവല്ലെട്ടോ..." ഇതെന്ത് ജന്മം ന്നുള്ള മട്ടിലാണ് ദേവൻ... തല്ല് കൊണ്ടിട്ടും ഒരു മാറ്റോമില്ല..ഇത്രേം ഇഷ്ടത്തോടെ സംസാരിക്കുന്നതെങ്ങനെ?? പെട്ടന്നവൾ ഓടിവന്നു അവന്റെ കവിളിൽ ഒരുമ്മ കൊടുത്തിട്ട് തിരികെ ഓടിപ്പോയി.. " ഇതിന്റെ പേരിൽ വാശി പിടിച്ചപ്പോ അല്ലെ അന്ന് ഞാൻ ദേവേട്ടനെ അടിച്ചേ...അതോണ്ടാ ഇപ്പൊ തന്നെ ആ കടം വീട്ടിയെ...ഈ തെറ്റിനുള്ള ശിക്ഷ എടുത്തുവെച്ചാമതി .. കുറച്ചു കഴിഞ്ഞ് ഞാൻ തന്നെ വന്നു വാങ്ങിക്കോളാട്ടോ... " വാതിലടച്ചവൾ പോയിട്ടും...നടന്നതെന്താണെന്നു അറിയാതെ അതെ കിടപ്പാണ് ദേവൻ.. പതിയെ ഞെട്ടൽ മാറി പുഞ്ചിരി വിരിഞ്ഞു... ചുണ്ടുകൾ പതിഞ്ഞ കവിളിൽ തലോടിയപ്പോൾ ആദ്യമായി അവളെ കണ്ട നിമിഷം ഓർമവന്നു... തനി നാടൻ പെൺകുട്ടി... ഏതൊരാണും മോഹിക്കുന്ന സൗന്ദര്യം... കുലീനമായ പെരുമാറ്റം... പക്ഷെ ഇന്റർവ്യൂ കാർഡിൽ പേരെന്റിന്റെ സ്ഥാനത്തു കണ്ട അവളുടെ അച്ഛന്റെ പേര്... തന്റെ അമ്മയെ ഇല്ലാതാക്കിയവൻ...പണത്തിനായി പാല് കൊടുത്ത കൈക്കു തന്നെ കൊത്തിയ ആൾ...അമ്മയുടെ മരവിച്ച ദേഹത്തിനു മുന്നിൽ പകച്ചുനിന്ന ഒരു പത്തു വയസ്സുകാരന്റെ മുഖം... പിന്നീടങ്ങോട്ട് ബോർഡിങ്ങിലായി തനിക്ക് നഷ്ട്ടപ്പെട്ട ബാല്യം...സ്നേഹം... എല്ലാത്തിനുമുള്ള പക പോക്കാനായി തിരിച്ചെത്തിയപ്പോഴേക്കും അറിഞ്ഞത് അയാൾ നാട് വിട്ടെന്നാണ്... പക്ഷെ ഇന്ന് വീണ്ടും തനിക്ക് മുന്നിൽ അയാളെ ദൈവം കൊണ്ടെത്തിച്ചു... മകളിലാണ് അയാളുടെ പ്രതീക്ഷ മുഴുവനെന്നറിഞ്ഞപ്പോൾ തൊട്ട് തുടങ്ങിയ പകയാണ്... പക്ഷെ പാതി ചത്ത ആ ദേഹത്തെ വെറുതെ വിടാൻ പറ്റില്ലല്ലോ... അവളിലൂടെ എന്റെ പ്രതികാരം തീർക്കാൻ വേണ്ടി മനപ്പൂർവം കളിച്ച നാടകങ്ങൾ ആയിരുന്നെല്ലാം.... !! പക്ഷെ നന്ദ.... !! അയാൾ ചെയ്ത കുറ്റത്തിന് ഞാനീ പാവത്തിനെ നോവിക്കുന്നത് ശരിയാണോ?? ഉത്തരമില്ലാത്ത ആയിരം ചോദ്യങ്ങൾ അവന്റെ ഉള്ളിൽ അലഞ്ഞുതിരിഞ്ഞു... ****************** ഭാമ മുറിയിൽ കുട്ടികളുടെ ഡ്രെസ്സെല്ലാം അടുക്കി വെക്കുകയായിരുന്നു... തൊട്ടടുത്തിരുന്ന നന്ദയുടെ മുഖത്തേക്ക് നോക്കിയപ്പോൾ.... അവളീ ലോകത്തൊന്നും അല്ല... നന്ദയുടെ മനസ്സ് മുഴുവൻ തലേന്ന് അവൻ ചെയ്ത കാര്യങ്ങളായിരുന്നു... തന്റെ ശരീരം ആഗ്രഹിച്ചാണ് ഇതെല്ലാം ചെയ്തതെങ്കിൽ ആദ്യരാത്രി തന്നെ ദേവേട്ടനത് ആവാമായിരുന്നു... പക്ഷെ അതുണ്ടായില്ല... ഓരോ തവണ ഉപദ്രവിക്കുമ്പോഴും ആ കണ്ണുകൾ പിന്നീട് ക്ഷമാപണം പോലെ മങ്ങിയിരുന്നു... ഇന്നലെ വേണമെങ്കിൽ അവർക്ക് മുന്നിലേക്ക് എന്നെ പാവയെപ്പോലെ ഇട്ടു കൊടുക്കാമായിരുന്നു... പക്ഷെ ചേർത്തുപിടിക്കുകയാണ് ചെയ്തത്... മാനത്തിനു വില കൽപ്പിക്കുന്ന ഒരാണാണ്‌ എന്ന് തെളിയിച്ചു എന്നെ സംരക്ഷിച്ചപ്പോൾ.. നഗ്നയാക്കി കൊണ്ട് വേണമെങ്കിൽ വാശി തീർക്കാമായിരുന്നിട്ടും അവിടെയും അതുണ്ടായില്ല... ഇന്നാ നെഞ്ചിൽ ചേർന്ന് ഇരുന്നപ്പോഴാണ് അറിഞ്ഞത് എന്റെ സാന്നിധ്യം ആ ഹൃദയത്തിൽ ചെലുത്തുന്ന സ്വാധീനം... ഒരു കാര്യം ഉറപ്പാണ്... ദേവാനന്ദ് നേടിയ കൂട്ടത്തിൽ ഇതുവരെ ഒരു പെണ്ണും ഉണ്ടായിട്ടില്ല... ഉണ്ടായിരുന്നെങ്കിൽ ഇന്നലെ എന്നോട് ചേർന്ന്കിടന്നപ്പോഴും ഇന്ന് ഞാൻ അരികിൽ ഇരുന്നപ്പോഴും ആ ഹൃദയം ഇത്രെവേഗത്തിൽ മിടിക്കില്ലായിരുന്നു... അവൾ പതിയെ പുഞ്ചിരിച്ചു ... അതുകണ്ട ഭാമ അവളുടെ കയ്യിലൊന്നു തട്ടി .. "എന്താ നന്ദ മോളെ... ഗഹനമായ ആലോചനയാണല്ലോ? മ്മ്... എന്താ...? " അപ്പോഴാണ് അവൾക്ക് ബോധം വന്നത്... ചേ .. നാണക്കേടായി... " മ്മ്... മഞ്ഞുരുകിയോ മോളെ? " " ഒന്ന് പോ ചേച്ചി കളിയാക്കാതെ...ഞാൻ വെറുതെ ഓരോന്ന് ഓർത്തിരുന്നതാ... " " മ്മ്... മ്മ്... " " അല്ലാച്ചേച്ചി... ഒരു ഡൌട്ട് ചോദിക്കട്ടെ... ദേവേട്ടൻ മദ്യപിക്കോ? " " ങേഹ്.... ആര്.... ദേവനോ... എന്റെ പൊന്നുമോളെ... ഇത് വേറാരും കേൾക്കണ്ട...ഇവിടെ രുദ്രേട്ടനു ഒരു കമ്പനി കൊടുക്കാൻ വേണ്ടി പോലും അവൻ കുടിക്കാറില്ല...പിന്നെയാണോ? " നന്ദ ഞെട്ടിപ്പോയി... ആ മറുപടി അവളോട്ടും പ്രതീക്ഷിച്ചില്ല... അവൾ പതിയെ പുറത്തിറങ്ങി.. അപ്പൊ അന്ന് കരുതിക്കൂട്ടിയാണ് എന്നോട് അങ്ങനെയൊക്ക പെരുമറിയത് ലെ? പക്ഷെ എന്തിന്...? ദേവേട്ടന്റെ എന്നോടുള്ള പെരുമാറ്റവും ശരിക്കുമുള്ള സ്വഭാവവും തമ്മിൽ മുഴുവൻ അന്തരമാണല്ലോ... എന്തൊക്കെയോ ഞാനറിയാത്ത കാര്യങ്ങൾ ഇതിനു പിന്നിലുണ്ട്... എല്ലാം അറിയണം... പക്ഷെ എങ്ങനെ...?? ആ ദിവസം മുഴുവനും രണ്ട് പേരും രണ്ട് വിധത്തിൽ അതെ വിഷയം ആലോചിച്ചുകൂട്ടുകയായിരുന്നു.... ******************** കൂനിന്മേൽ കുരു പറഞ്ഞപോലെ സന്ധ്യയോട് അടുത്ത് ദേ വരുന്നു കൃതിയും... ദേവേട്ടാ ദേവേട്ടാ വിളിച്ച് കുണുങ്ങിക്കൊണ്ട് പിന്നാലെ നടക്കാൻ നാണമില്ലേ ഇതിന്...? ദേവേട്ടന്റെ അടുത്ത് പോവാനാണേൽ പേടിയും... ചെകുത്താൻറേം കടലിനും നടുക്ക് പെട്ട സ്ഥിതിയായല്ലോ ! പെട്ടന്നാണ് കിച്ചുവിന് പനി കൂടിയത്... രുദ്രേട്ടനും ചേച്ചിയും അവനെക്കൊണ്ട് ഹോസ്പിറ്റലിൽ പോവാൻ ഒരുങ്ങി... " നന്ദേ... മാളുവിനെ നിന്നെ ഏല്പിച്ചിട്ടാ ഞാൻ പോവുന്നെ... ആ പെണ്ണിവിടെ ഉള്ളത് ആകെ എനിക്ക് ഒരു പേടിയാ... പക്ഷെ എങ്ങാനും അഡ്മിറ്റ്‌ ആവേണ്ടി വന്നാലോ... അതോണ്ട് മാളൂനെ കൂട്ടുന്നില്ല... ഇനി തിരികെ വന്നാലും അവളെ ഇവന്റെ അടുത്ത് കിടത്താൻ പറ്റില്ലല്ലോ...അതോണ്ട് മോളിന്നു നിങ്ങട കൂടെ കിടന്നോട്ടെ...ഞങ്ങൾ വരാൻ ലേറ്റ് ആവും ചിലപ്പോ... " " മ്മ്... ഓക്കേ ചേച്ചി... " അവര് പോയ ശേഷം ഞാനും ദേവേട്ടനും കൃതിയും മാളുവും മാത്രമായി വീട്ടിൽ... കൃതിക്കാണേൽ വീട്ടിൽ പോവാൻ ഒരുദേശോം ഇല്ല... മാളുവിനെ മൈൻഡ് പോലും ചെയ്യുന്നില്ല ദുഷ്ട്ട... ഒന്നുമില്ലേലും ഏട്ടന്റെ മോളല്ലേ... മാളു എന്റെ കൂടെയായിരുന്നു ഫുൾ ടൈം... അവളുടെ കൂടെ സെറ്റിയിലിരുന്നു കളിക്കുമ്പോഴും എന്റെ നോട്ടം എതിർ വശത്തിരിക്കുന്ന ദേവേട്ടനിലും കൃതിയിലുമായിരുന്നു... കാര്യമായി എന്തോ വർക് ലാണ് ദേവേട്ടൻ... തൊട്ടടുത്ത്‌ ഫോണിൽ കുത്തി അവളും... ഭാര്യയായ ഞാനിവിടെ ഇരിക്കുമ്പോ അങ്ങേരുടെ അടുത്ത് പോയി ഇരിക്കാൻ നാണമില്ലേ ഇവൾക്ക്? അവളാണേൽ എന്നെ ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് കൂടുതൽ അങ്ങേരോട് ഒട്ടുന്നു... പ്രതിമ പോലെ ഇരിക്കാതെ എണീറ്റ് മാറു ദേവേട്ടാ ന്നു പറയണം ന്നുണ്ട്... അവസാനം രണ്ടും കല്പ്പിച്ചു ഞാൻ അതങ്ങ് ചെയ്തു... !! വരുന്ന പണി ഓർക്കാതെ... ! " ദേവേട്ടാ... മാളൂട്ടിക്ക് ഉറക്കം വരുന്നത്രെ... ദേവേട്ടനും വരണം ന്നു... " മാളു അന്തം വിട്ടെന്നെ നോക്കി എന്തോ പറയാൻ തുടങ്ങിയതും ഞാൻ കണ്ണുചിമ്മി മിണ്ടല്ലേ ന്നു കാണിച്ചു... ഭാഗ്യത്തിന് ആ കുട്ടിക്ക് നല്ല വിവരം ണ്ട്...അവളൊന്നും മിണ്ടിയില്ല... സ്‌ക്രീനിൽ നിന്ന് കണ്ണെടുത്ത ദേവേട്ടൻ രണ്ടാളേം മാറിമാറി നോക്കി... പിന്നേ ലാപ് അടച്ചിട്ട് എണീറ്റു... " ഞാൻ കൊണ്ടാക്കിക്കോളാം..." കൃതിയാണ്... !ഈ പെണ്ണിനിത് എന്തിന്റെ കേടാ...? ദേവൻ : നീയാണോ ദേവേട്ടൻ? അവള് നിന്നെയാണോ വിളിച്ചേ? കൃതി : അത്‌ പിന്നേ...ദേവേട്ടാ... ഞാൻ... അവളാകെ ചമ്മി നാണം കെട്ടിരിപ്പുണ്ട്... മാളു വാപൊത്തി ചിരിക്കുന്നു... കുഞ്ഞാണെലും താടകയെ തിരിച്ചറിയാനുള്ള വിവരം ണ്ട്...ഞാൻ കഷ്ടപ്പെട്ട് ചിരിയൊതുക്കിനിന്നു...ബിൽഡപ്പ് കളയരുതല്ലോ...! കയ്യില് ലാപ് കണ്ടപ്പോൾ ഞാൻ അതെടുത്തു പിടിച്ചു...ദേവേട്ടൻ എന്നെ നോക്കാതെ മാളൂനെ എടുത്തു... സ്റ്റെപ് കയറാൻ തുടങ്ങും മുന്നേ ഞങ്ങളെ നോക്കി ദേഷ്യത്തോടെ ഇരിക്കുന്ന കൃതിയോട് തിരിഞ്ഞു നിന്നു പറഞ്ഞു... " ഇവിടേക്കാണെന്നുള്ള പേരിൽ നീ കഴിഞ്ഞ ദിവസം വീട്ടിൽ നിന്നിറങ്ങി പോയത് പബ്ബിലേക്കാണോ.. ? " അവളൊന്നും മിണ്ടിയില്ല.. " ആണോന്ന് . ? " ശബ്ദത്തിന്റെ കനപ്പ് തിരിച്ചറിഞ്ഞപ്പോൾ അവള് പേടിയോടെ തലയാട്ടി... " എങ്കിലിനി മേലാൽ രാത്രിയിൽ ഇവിടേക്ക് വന്നുപോവരുത്...ഇതിപ്പോൾ കൊറേ തവണയായി ഞാൻ അറിയുന്നു... നീയായിട്ട് മാറ്റുമെന്ന് കരുതി മിണ്ടിയില്ല... ബട്ട്‌ അങ്കിൾ പറഞ്ഞിട്ടും നിനക്കൊരു ചേഞ്ച്‌ഉം ഇല്ല.. സൊ ഇനി ആന്റിയുടെ ഒത്താശ കൊണ്ടുള്ള ഈ വരവ് വേണ്ട... ഞാൻ അവരെ വിളിച്ച് പറഞ്ഞോളാം... കേട്ടല്ലോ...? " " മ്മ്....." ആ തലയാട്ടലിൽ തന്നെ ഉണ്ട് ധിക്കാരം... സ്റ്റെപ്പുകൾ കയറി ദേവേട്ടൻ പോയി... ശെരിക്കും എനിക്കതൊക്കെ കേട്ടിട്ട് ദേവേട്ടനെ കെട്ടിപ്പിടിച്ചു നാലുമ്മ കൊടുക്കാനാ തോന്നിയത്... പക്ഷെ തല്ല് പേടിച്ചിട്ട് ഒതുങ്ങിപ്പോയി 😪 ഞാൻ തിരികെ ഓടിവന്നു അവളോടായി പറഞ്ഞു... " അന്ന് നീയ്യെന്താടി എന്നോട് പറഞ്ഞെ... എന്നെ ദേവേട്ടൻ തന്നെ പുറത്താക്കും ന്നു ലെ... ന്നിട്ടിപ്പോ ആരാ പുറത്തായെ..? ഇത്രെയേലും നിന്നോട് പറഞ്ഞില്ലേലെ ഞാൻ ദേവാനന്ദിന്റെ ഭാര്യയല്ലാതായി പോവില്ലെ... അതോണ്ട് പൊന്നുമോള് ഏടത്തിയെ ഇനി വെറുതെ ചൊറിയാൻ വന്ന് മാന്തു വാങ്ങിക്കല്ലേ.... " അവളുടെ മുഖം കനത്തതൊന്നും മൈൻഡ് ചെയ്യാതെ ഞാൻ സ്ലോ മോഷനിൽ മുറിയിലേക്ക് പോയി... വാല് മുറിഞ്ഞ കൃതി വെരുകിനെക്കൂട്ട് അവളുടെ മുറിയിലേക്കും... ഞാൻ മുറിയിൽ കയറുമ്പോൾ ദേവേട്ടൻ എന്നെത്തന്നെ രൂക്ഷമായി നോക്കി കട്ടിലിൽ ഇരികുകയാണ്... അടുത്തിരിക്കുന്ന മാളു ആണേൽ അങ്കിൾ കളിക്കാൻ വാ ന്നും പറഞ്ഞ് ബഹളം വെക്കുന്നു... ദൈവമേ... ഉറക്കം വരുന്നു ന്നും പറഞ്ഞ് വിളിച്ചോണ്ട് വന്ന കൊച്ചാ ഇപ്പൊ കളിക്കാൻ വിളിക്കുന്നത്... വെറുതെയല്ല ഉഗ്രകോപി രണ്ട് കണ്ണും ഫുൾ വോൾട്ടേജിൽ കത്തിച്ചുഇരിക്കുന്നത്... ഞാനൊന്ന് ചിരിച്ചു കാണിച്ചു... " അത്‌... പിന്നേ... ദേവേട്ടാ... സ്റ്റെപ് കേറി വന്നപ്പോഴേക്കും അവൾടെ ഉറക്കം പോയിക്കണും... അല്ലാതെ.... ഞാൻ.... " ദേവേട്ടന്റെ മുഖത്തൊരു ഭാവവ്യത്യാസവും ഇല്ല... ഞാൻ തലകുനിച്ചുകൊണ്ട് ബെഡിനപ്പുറത്തിരുന്നു... മാളുവിന്‌ കാര്യം മനസ്സിലായി.. തോന്നുന്നു... " അങ്കിൾ എന്തിനാ ആന്റിയെ ഇങ്ങനെ നോക്കുന്നെ... ഞാൻ ഫുഡ്‌ കഴിക്കാതെ ഇരിക്കുമ്പോ അമ്മ ഇങ്ങനെ ആണല്ലോ നോക്കാർ... അങ്ങനെ നോക്ക്യ ആന്റിച് പേടിയാവില്ലേ....? " ദേവേട്ടൻ അവളുടെ സംസാരം കേട്ട് പുഞ്ചിരിച്ചു... അത്‌ കണ്ടപ്പഴാണ് എന്റെ ശ്വാസം നേരെ വീണത്... പിന്നേ അവളുടെ കൂടെ അവളുടെ താളത്തിനൊത്തു തുള്ളേണ്ടി വന്ന്... ദേവേട്ടൻ ആദ്യം കുറച്ചു മസിൽ പിടിച്ചെങ്കിലും മാളുവിന്റെ കളിയിലും ചിരിയിലും അതെല്ലാം അലിഞ്ഞു... കുട്ടികളെപ്പോലെ നിഷ്ക്കളങ്കമായ മനസ്സാണ് ദേവേട്ടന്റെ എന്നെനിക് തോന്നി... വാശി പിടിക്കലും ദേഷ്യവും എല്ലാം പുറമെ മാത്രമേയുള്ളൂ...അകം നിറയെ സ്നേഹമാണ്... മാളുവിനെ എടുത്ത് മടിയിലിരുത്തി കൊഞ്ചിക്കുന്നത് കണ്ടപ്പോൾ എനിക്ക് പാവം തോന്നി... കുഞ്ഞിലേ അമ്മയെ നഷ്ട്ടപ്പെട്ട ആളാണ്.. അതിന്റെ എല്ലാ ദോഷവും ഉണ്ട്... തന്നോട് അതെല്ലാം കാണിച്ചോട്ടെ... ഒടുവിൽ വിധ്വേഷമെല്ലാം എരിഞ്ഞൊടുങ്ങി തന്നെ എന്നെങ്കിലും സ്നേഹിച്ചു തുടങ്ങുമല്ലോ..? അപ്പോളീ ലോകത്തെ ഏറ്റവും ഭാഗ്യവതി ഞാനാവും... ഉറപ്പാണ്...ഈ ദേവന്റെ രൗദ്രത പോലും നന്ദക്കുള്ളതാണ്... നന്ദക്ക് മാത്രം... അവളുടെ നോട്ടം കണ്ടെന്നോണം ദേവൻ മാളുവിനോട് ഉറങ്ങാൻ പറഞ്ഞ്... " മാളൂട്ടി... ഇനി മതി... ബാക്കി നാളെ... ചാച്ചിക്കോ... " പറഞ്ഞ് തീരും മുന്നേ അവൾ എഴുന്നേറ്റ് എന്റെ മടിയിൽ ഇരുന്ന് നെഞ്ചിൽ തല ചായ്ച്ചു...അവളുടെ തല മുടിയിൽ ഞാൻ പതിയെ തഴുകിയപ്പോൾ പയ്യെ കണ്ണുകൾ പൂട്ടി... അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു ദേവേട്ടൻ... നഷ്ട്ടപ്പെട്ട സ്നേഹത്തിന്റെ ഓർമയാവണം... ഇടയ്ക്കെപ്പോഴോ ഞാൻ അവളെ താഴെ കിടത്തി... ദേവേട്ടനും ഉറങ്ങിയിരുന്നു... മാളുവിന്റെ നെറ്റിയിൽ കുഞ്ഞു മുത്തം കൊടുത്ത് അവളെ പുതപ്പിക്കും മുന്നേ അതുപോലെ ദേവേട്ടനും നൽകി... ഭാര്യയുടെ ആദ്യത്തെ മകൻ ഭർത്താവ് തന്നെയാണ്... എല്ലാം കൊണ്ടും... പ്രത്യേകിച്ചും അമ്മയില്ലാത്ത ഒരാൾക്ക്... !! ****************** രണ്ട് ദിവസം അങ്ങനെ എങ്ങനെയൊക്കെയോ കഴിഞ്ഞ്... പക്ഷെ ഉള്ളിലപ്പോഴും ദേവേട്ടന്റെ പെരുമാറ്റത്തിന് പിന്നിലുള്ള കാര്യം അറിയാഞ്ഞിട്ടുള്ള ആവലാതി ആയിരുന്നു... മിക്കപ്പോഴും ദേവേട്ടൻ കലിപൂണ്ട് പോയിരിക്കുന്നത് ആ ഒഴിഞ്ഞ മുറിയിലാണെന്നും അവിടേക്ക് ആർക്കും പ്രവേശനമില്ലെന്നും ഞാൻ കണ്ടെത്തി... എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം അവിടെയാണുള്ളത് എന്നുള്ള നിഗമനത്തിലും എത്തി.... അങ്ങനെയിരിക്കെയാണ് അവസരമെന്നോണം ഒരുദിവസം വീട്ടിലെല്ലാവരും പുറത്ത് പോയത്... ദേവേട്ടനാണേൽ ഓഫീസ് കാര്യത്തിന് ബാംഗ്ലൂരിലും പോയി... ആ റൂമിന്റെ കീ തപ്പിയെടുത്തു അതിനകത്തു കയറും വരെയും എനിക്കറിയില്ലായിരുന്നു എന്റെ ജീവിതത്തിന്റെ വിലയാണ് അതിനുള്ളിലെന്നു.... ആ വലിയ ഫോട്ടോയും ചുവന്ന നാടയിട്ട് കെട്ടിവെച്ച ഡയറിക്കുള്ളിലെ പേപ്പറും കണ്ട നിമിഷം ഞാൻ തകർന്നുപോയി... അച്ഛൻ..... !!! എന്നെ കൊല്ലാനുള്ള പക ദേവേട്ടനുള്ളിൽ ഉണ്ടായത് അച്ഛനോടുള്ളതിന്റെ ബാക്കി പത്രമായിരുന്നു എന്നാ തിരിച്ചറിവിൽ എന്റെ ഹൃദയം നിലച്ചു പോയി.... ഉറച്ച മനസ്സോടെ അപ്പോൾ തന്നെ വീട്ടിലേക്ക് തിരിച്ചു... " നന്ദേ.... നീയെന്താ പെട്ടെന്ന്?? ഒരു മുന്നറിയിപ്പും ഇല്ലാതെ....? " " അമ്മ മാറിനിക്ക്.... എനിക്ക് അച്ഛനോടൊന്നു തനിച്ച് സംസാരിക്കണം... കുട്ടികൾ എത്തുംമുന്നേ... എല്ലാം തീർക്കണം.... " അകത്തേക്ക് കയറുമ്പോൾ കിടക്കയിലൂന്നി എഴുന്നേൽക്കാനുള്ള തത്രപ്പാടിലായിരുന്നു അച്ഛൻ... ഉള്ളൊന്നു വിങ്ങി... പക്ഷെ...., അച്ഛൻ ചെയ്ത വലിയൊരു തെറ്റിന് ഇന്ന് അനുഭവിക്കുന്നത് താനാണ്... തന്റെ ജീവിതമാണ് പന്താടുന്നത് എല്ലാരുംകൂടി... ! കയ്യിലിരുന്ന പേപ്പർ അച്ഛന് മുന്നിലേക്ക് വലിച്ചു പിടിച്ചുകൊണ്ടു ഞാൻ കരഞ്ഞുകൊണ്ട് ചോദിച്ചു... " രാഘവ് പ്രതാപിന്റെമരിച്ചുപോയ ഭാര്യ ശ്രീദേവിയെ അച്ഛന് അറിയാമോ? " പേപ്പറിൽ ആ വാർത്ത കണ്ടതും വിശ്വസിക്കാനാവാതെ അച്ഛൻ അത്‌ പിടിച്ചുവാങ്ങി.. " മോളെ.... ഇത്.... " " ദേവേട്ടൻ അവരുടെ മോനാണ് അച്ഛാ... അച്ഛന്റെ ജീവിതം ഇല്ലാതാക്കിയ ചെന്നൈയിലെ അതേ ദേവി ഗ്രൂപ്പാണ് ഇന്നത്തെ ആർ പി ഗ്രൂപ്പ്‌... " അവൾ തേങ്ങലോടെ അയാളുടെ മുട്ടുകളിലേക്ക് കിടന്നു... " മോളെ... ദേവൻ... " ഇനിയൊന്നും മറച്ചുവെക്കുന്നതിൽ അർത്ഥമില്ലെന്ന് തോന്നിയതിനാൽ നന്ദയെല്ലാം തുറന്ന്പറഞ്ഞു... വിവാഹം കഴിഞ്ഞ തൊട്ടനുഭവിക്കുന്നതെല്ലാം... അയാൾ അവളെ പിടിച്ച് പൊട്ടിക്കരഞ്ഞു... " ഇനിയെങ്കിലും പറയച്ചാ... എന്റെ അച്ഛന്റെ ജീവിതം നശിപ്പിച്ച... എന്നെയും ദേവേട്ടനെയും അകറ്റുന്ന ആ സത്യം.... ആരാണ് അതിന് പിന്നിൽ..... " മറുപടിയായി അയാൾ ആ പേരുച്ചരിച്ചതും നന്ദ ഞെട്ടിത്തരിച്ചുപോയി.... ! പിന്നീടങ്ങോട്ട് അച്ഛന്റെ നാവിൽ നിന്നുതിർന്ന ഓരോ വാക്കുകളും ഇടിത്തീ പോലെ അവളിൽ പതിച്ചു.... " ഇനിയും നീ വൈകിക്കരുത് മോളെ.... എല്ലാം ദേവനോട് തുറന്ന് പറഞ്ഞേക്ക്.... " അവൾ നിശ്ചലയായി ഇരിക്കുന്നത് കണ്ട അയാൾ അവളെ ചുമലിൽ പിടിച്ച് കുലുക്കി... " നന്ദേ... കേൾക്കുന്നുണ്ടോ അച്ഛന് പറയുന്നത്....? " എന്തോ ഓർത്ത് ഉറപ്പിച്ച ഭാവത്തിൽ അവൾ ഞെട്ടിപ്പിടഞ്ഞുകൊണ്ട് കണ്ണുകൾ തുടച്ചു... " വേണ്ട... ദേവേട്ടൻ ഒന്നുമറിയരുത്... ഒരിക്കലും... ഒറ്റപ്പെടലിന്റെ വേദന ഒരുപാടുണ്ട് ആ മനുഷ്യന്റെ നെഞ്ചിൽ... ഇനിയും... വേണ്ടച്ചാ....കൂടെ നിന്ന് വിഡ്ഢിവേഷം കെട്ടുകയായിരുന്നു എന്നറിഞ്ഞാൽ ദേവേട്ടനത് താങ്ങാനാവില്ല..." " പക്ഷെ... നന്ദേ... നിന്റെ ജീവിതം... !" അവളൊന്ന് ചിരിച്ചു... " അച്ഛന്റെ മോളല്ലേ ഞാൻ.... തോൽക്കില്ല... നന്ദക്ക് ദേവനെ വേണം... എന്ത് വിലകൊടുത്തും... അതിനെന്റെ ജീവനാണെങ്കിൽ അതും.. ഒന്നും നഷ്ടപ്പെടാതെ... ഒന്നിനെയും നഷ്ടപ്പെടുത്താതെ ഞങ്ങൾ ഒരുമിച്ചു ജീവിച്ചിരിക്കും അച്ഛാ.... " അയാളുടെ കണ്ണിൽ നിന്നും ഒരിറ്റ് ഭൂമിയിൽ തൊട്ടു... കതകിന് മറവിൽ നിന്നിരുന്ന അമ്മയെ ചേർത്തണച്ചു ആ മാറിൽ കിടന്നു കൊണ്ട് നന്ദ ഒരുപാട് കരഞ്ഞു....കണ്ണീർ തീർന്നെന്നു തോന്നിയ നിമിഷത്തിൽ... ചിരിച്ചുകൊണ്ട് അവൾ യാത്ര പറഞ്ഞിറങ്ങി... 'സ്നേഹം ആണ് ഏത് മുറിവും ഉണക്കാനുള്ള ഔഷധം... ' പലവുരു മനസ്സിൽ ഓർത്തുകൊണ്ട് ധൈര്യം സംഭരിക്കാൻ ശ്രമിക്കുമ്പോഴും തൊട്ടടുത്തുള്ള ശത്രുവിന്റെ പേടിപ്പെടുത്തുന്ന രൂപം അവളെ പൊള്ളിച്ചു കൊണ്ടിരുന്നു.... ! ശത്രു..... !!!!!!! തുടരും...
6.1k കണ്ടവര്‍
2 ദിവസം
#

📔 കഥ

❤️ ഹൃദയത്തിൽ എന്നും❤️ part 1 to 4 🖋️swetha das "നീയ്യെന്താടി കരുതിയത്? നിന്നോടുള്ള പ്രേമം കൊണ്ടാണ് ഞാനീ കല്യാണത്തിന് മുതിർന്നതെന്നോ? എങ്കിൽ കേട്ടോ നിന്നോടെനിക്ക് ഒരൊറ്റ വികാരമേയുള്ളൂ വെറുപ്പ്...വെറുപ്പ് മാത്രം... " നന്ദയുടെ ചുണ്ട് പൊട്ടി ചോരയൊലിക്കാൻ തുടങ്ങിയിരുന്നു...മുടിക്കുത്തിൽ പിടിച്ചവൻ ആഞ്ഞുതള്ളിയതും അവൾ കട്ടിൽ പടിയിൽ പോയി തലയിടിച്ചുവീണു...കണ്ണുകൾ മങ്ങാൻ തുടങ്ങി...ആദ്യരാത്രിയിൽ ഒരുപാട് പ്രതീക്ഷകളോടെ ആ വീട്ടിൽ വലംകാലു വെച്ചു കയറിയ ഒരു പെണ്ണ് നേരിടാൻ പോവുന്ന തീവ്രമായ പ്രതികാരം അവന്റെ കണ്ണുകളിൽ അവൾ കണ്ടു... ദേഹത്തിന്റെ വേദനക്കും അപ്പുറമായിരുന്നു മനസ്സിനേറ്റ മുറിവ്...അവളുടെ ബോധം പൂർണമായി മറയും മുന്നേ അവൻ മുറിവിട്ട് പുറത്തുപോയി... ******************** അവൾ നന്ദ...ശിവനന്ദ... ഇടത്തരം കുടുംബത്തിൽ ജനിച്ച ഒരു പാവം പെണ്ണ്...അച്ഛൻ ചന്ദ്രൻ... അമ്മ രാധ...കൂടപ്പിറപ്പുകളായി കുഞ്ഞനിയനും അനിയത്തിയും...ബാധ്യതകളുടെ പേരിലാണ് താല്പര്യമില്ലാഞ്ഞിട്ടും നന്ദയെ ആനന്ദ് കൺസ്ട്രക്ഷനിൽ ജോലിക്കയക്കേണ്ടി വന്നത് അവർക്ക്...ആനന്ദ് കൺസ്ട്രക്ഷൻ എംഡി രാഘവ്‌ പ്രതാപിന്റെ മകൻ ദേവാനന്ദിന് സുന്ദരിയും സമർത്തയുമായ നന്ദയോട് തോന്നുന്ന മോഹത്തിലാണ് അവരുടെ ജീവിതം തന്നെ തകിടം മറിയുന്നത്... അച്ഛന്റെ സ്വഭാവത്തിന് നേരെ വിരുദ്ധമായിരുന്നു മകന്റെ പ്രവൃത്തികൾ... കുടിച്ചും കൂത്താടിയും നടന്നിരുന്ന ദേവന്റെ ചെയ്തികൾ നന്ദക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കി... പണം കൊണ്ടവളെ അവന്റെ വഴിക്ക് കൊണ്ട്വരാൻ ആവില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ തൊട്ട് ദേവന്റെ ഉള്ളിൽ അതൊരു വാശിയായി വളർന്നു... തന്റെ ജീവിതത്തിൽ ഇന്നോളം ഒരു പെണ്ണിൽ നിന്നും നേരിട്ടിട്ടില്ലാത്ത അവഗണന അവളെ നേടാനുള്ള പകയായി വളർന്നിരുന്നു...കോടിക്കണക്കിനു സ്വത്തുക്കളുടെ ആസ്തിയുള്ള അവരുടെ കമ്പനിക്ക് വായ്പ്പ കൊടുക്കുന്ന ഏർപ്പാട് ഉണ്ടായിരുന്നത് അവൻ മുതലെടുത്തു...ചന്ദ്രൻ വാങ്ങിയ കടം പെരുകിപ്പെരുകി അവരുടെ തലക്ക് മുകളിൽ വലിയൊരു ബാധ്യതയായി മാറിയിരുന്നു എന്നുകണ്ട ദേവൻ വീടും പുരയിടവും കയ്യടക്കാനുള്ള ഏർപ്പാടുകൾ ചെയ്തു...ഈ പേരിലെങ്കിലും അവളെ തന്റെ വരുതിക്ക് കൊണ്ട് വരാമെന്നു കരുതിയ അവന്റെ കണക്ക് കൂട്ടലുകളെയെല്ലാം പാടെ തെറ്റിച്ചുകൊണ്ട് അവൾ അവരെ കൂട്ടി വാടക വീട്ടിലേക്ക് താമസം മാറി... ഭീഷണിക്കോ അനുനയത്തിനോ അവൾ വഴങ്ങില്ലെന്ന് അവനു പൂർണമായും ബോധ്യപ്പെടുന്നു...വാശിപ്പുറത്തു കുടിച്ചുബോധമില്ലാതെ അവളെ കയറിപിടിക്കാൻ ശ്രമിക്കുന്ന ദേവയെ അവൾ കൈനീട്ടി അടിക്കുന്നത് തൊട്ട് അവന്റെ ഉള്ളിലെ പക എരിഞ്ഞുതുടങ്ങി...! മാപ്പ് പറഞ്ഞു ഡാഡിയെയും കൂട്ടി അവരെ തിരികെ വീട്ടിലേക്ക് മടക്കുന്നു...അവൾ എതിർത്തിട്ടും അച്ഛനും അമ്മയും അവന്റെ വാക്കുകൾ വിശ്വസിക്കാൻ തയ്യാറായത് അവനിൽ വിജയചിരി പടർത്തി... നന്ദയെ ഇഷ്ട്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും അവൻ ഡാഡി  ധരിപ്പിക്കുന്നു...പക്ഷെ സ്റ്റാറ്റസ്നു ചേരാത്ത അവളെ മരുമകളാക്കാൻ അയാൾ വിസമ്മതിച്ചു... തന്റെ പ്ലാനുകൾ നടത്താനായി മറ്റൊരു വഴിയും കാണാതെ അവളെ ഗസ്റ്റ് ഹൌസിൽ ഡാഡി എന്ന മുഘേന വിളിപ്പിച്ചു വരുത്തി...കൂൾഡ്രിങ്ക്സ്ൽ മയക്കുമരുന്ന് കലർത്തി അവൻ അവളെ നശിപ്പിച്ചുവെന്നു കള്ളക്കഥ ചമച്ചുണ്ടാക്കി... അബോധാവസ്ഥയിൽ ഒന്നുമറിയാതെ അവന്റെ വാക്കുകളും കള്ളത്തെളിവുകളും  വിശ്വസിച്ച നന്ദ ആകെ തളരുന്നു..മകളുടെ ജീവിതം കൈവിട്ടു പോകുമെന്ന് കരുതിയ നന്ദയുടെ അച്ഛനുമമ്മയും അവളുടെ എതിർപ്പിനെ വകവെക്കാതെ അവനുമായുള്ള ബന്ധം അംഗീരിക്കുന്നു...മകന്റെ പ്രവൃത്തി കാരണം തന്റെ പേരിന് കളങ്കം വരുമെന്ന് കണ്ട രാഘവ്‌ അവരുടെ വിവാഹത്തിന് സമ്മതിച്ചു...പക്ഷെ അവന്റെയുള്ളിൽ അവളോടുള്ള വെറുപ്പ് അതിനോടകം പതിന്മടങ്ങായി വർധിച്ചിരുന്നു... ആളുകൾക്ക് മുന്നിൽ തന്നെ കൈനീട്ടി അടിച്ച നന്ദയോടുള്ള ദേവന്റെ പ്രതികാരം ഈ രാത്രിയിൽ തന്നെ തുടങ്ങിക്കഴിഞ്ഞിരുന്നു... മകന്റെ ജീവിതത്തിൽ വന്നു കയറിയ നന്ദയെ രാഘവ്‌ സ്വീകരിച്ചിരിക്കുന്നു... വിവാഹം കഴിഞ്ഞ് മണിയറയിൽ പ്രവേശിക്കും വരെയും അവന്റെ സ്നേഹത്തോടെയുള്ള പെരുമാറ്റം അവളെ പ്രതീക്ഷിപ്പിച്ചിരുന്നു...തെറ്റായി ഒന്നും നടന്നില്ലെന്നും എല്ലാം തന്നെ കിട്ടാനായിട്ടായിരുന്നു എന്നവൻ പറഞ്ഞതോടെ അവനിലുള്ള നന്ദയുടെ വിശ്വാസം ബലപ്പെട്ടു...പൂർണസമ്മതത്തോടെ അവനെ സ്വീകരിക്കാൻ കാത്തിരുന്ന അവളെ തേടി അവനെത്തിയത് പ്രതികാരത്തിന്റെ അസ്ത്രവും പേറിയാണ്... യാതൊരു ദാക്ഷിണ്യവും കൂടാതെ നന്ദയെ അവൻ തല്ലിചതച്ചു...അവനിൽ നിന്നും ഒരിക്കലും തനിക്കിനി മോചനമില്ലെന്നു വേദനയോടെ നന്ദ തിരിച്ചറിഞ്ഞു... ദേവന്റെ പ്രതികാരവും നന്ദയെന്ന പെൺകുട്ടിയുടെ നിസ്സഹായജീവിതവും ഇഴചേർന്ന് കൊണ്ട് ഒരു ജീവിതകാഴ്ച്ച..." ഹൃദയത്തിൽ നിന്നും.... "!! തുടരും.... #ഹൃദയത്തിൽനിന്നും -2 ബോധം ഉണരുമ്പോൾ നെറ്റിയിൽ നിന്നൊഴുകിയ രക്തം തറയിലാകെ പരന്നിരിക്കുന്നതാണ് കണ്ടത്... നേരം പുലർന്നിട്ടില്ല... ദേവനിതുവരെ മുറിയിൽ എത്തിയിട്ടുമില്ല... തലേന്ന് വരെയും ദേവൻ സാർ ആയിരുന്നു... പക്ഷെ ഇന്നുമുതൽ താൻ എങ്ങനെയാ അയാളെ അഭിസംബോധന ചെയ്യേണ്ടത്...? ദേവേട്ടൻ...അല്ലേലും വിളിക്കേണ്ടി വരില്ലല്ലോ..... തല പൊട്ടിപ്പിളരുന്ന വേദനയാണ്... വേച്ചുവേച്ചു വാഷ്‌റൂമിലേക്ക് പോകാനായി കടക്കവേ കൃത്യമായി ദേവേട്ടൻ മുറിയിൽ എത്തി... ഉള്ളിൽ ഭയം പെരുമ്പറ കൊട്ടുന്നു... ഇനി ഒരു പ്രഹരം കൂടി നേരിടാനുള്ള ശക്തി തന്റെ  മനസ്സിനും ശരീരത്തിനും ഇല്ല... കരയാൻ പോലും കണ്ണീർ ഇല്ലാത്തതു പോലെ ഞാൻ അവിടെ തന്നെ തറഞ്ഞുപോയി... " ഓ എണീറ്റോ... അതേതായാലും നന്നായി... അല്ലെങ്കിൽ തലയിൽ കൂടെ വെള്ളം കമഴ്ത്തി എണീപ്പിക്കാൻ വേണ്ടിയാ ഇപ്പൊ ഇങ്ങോട്ട് വന്നത്.... " ഒന്നും മിണ്ടിയില്ല... വെറുപ്പ് അതിന്റെ ഉച്ചസ്ഥാനത്തു എത്തിയിരുന്നു... പൊടുന്നനെ അയാൾ എന്നെ പിടിച്ച് ചുമരിൽ ചേർത്തു... വളകൾ പൊട്ടി ചോര വന്നു... ആ കണ്ണുകളിൽ മുഴുവൻ തീയാണ്... അതിനും മാത്രം തെറ്റോക്കെ ഞാൻ ചെയ്തോ?  ദയനീയമായി ഒന്നു നോക്കാൻ മാത്രമേ കഴിയുന്നുള്ളൂ... " ഒരു കാര്യം കൂടി നീ ഓർമ വെച്ചോ... ഈ മുറിക്ക് പുറത്ത് നിന്റെ ശബ്ദം പോവരുത്... എല്ലാവർക്കു മുന്നിലും ഞാൻ നിന്റെ ഉത്തമ ഭർത്താവ് ആയിരിക്കും... അതല്ല... ആരോടേലും പറയാനാണ് ഭാവമെങ്കിൽ അറിയാലോ എന്നെ... നിന്റെ കുടുംബം മുഴുവൻ കത്തിച്ചാലും ഒരുത്തനും ചോദിക്കാൻ വരില്ലെടി... " കോപതോടെ കഴുത്തിൽ മുറുകിയിരുന്ന അയാളുടെ കൈ തട്ടി മാറ്റി... " ച്ചി.... നിങ്ങൾ ഇത്രയും ക്രൂരൻ ആയിരുന്നോ? അതിനും മാത്രം ഞാൻ എന്ത് അപരാധം ആണ് ചെയ്തത്? " പൊട്ടിക്കരഞ്ഞുപോയി ഞാൻ... ഞൊടിയിൽ ദേവൻ നന്ദയുടെ സാരി വലിച്ചുപറിച്ചു... പേടിച്ച് കൈകൾ രണ്ടും മാറിൽ പിണച്ചു നാണം മറയ്ക്കാൻ ശ്രമിച്ചപ്പോൾ അവനാ കൈ തട്ടി മാറ്റി... എന്ത് ചെയ്യണം എന്നവൾക്ക് അറിയില്ലായിരുന്നു... കരയാൻ മാത്രമേ സാധിക്കുന്നുള്ളൂ ചെറുക്കാൻ ദേഹത്തിന് ശേഷിയില്ല... നഗ്നമായ നാഭിയിൽ ചൂണ്ട് വിരലൂന്നി ദേവൻ... തളരുന്ന പോലെ നന്ദക്ക് തോന്നി... " നീയെന്താ ചോദിച്ചത്... നീയെന്ത് തെറ്റാണ് ചെയ്തത് എന്ന് ലെ? ഹ്മ്മ്... ഈ ശരീരം ഞാൻ പലയാവർത്തി നിന്നോട് ചോദിച്ചതാണ്... അപ്പോഴൊക്കെ നീ വല്ല്യ ശീലാവതി ചമഞ്ഞു... എത്രെ പണം വേണമെങ്കിലും എറിഞ്ഞുതന്നേനെ ഞാൻ...മോഹിച്ചതൊക്കെ ഇന്നോളം ഞാൻ നേടിയിട്ടുണ്ട്... പക്ഷെ... നിന്നിൽ.. നിന്നിൽ ഞാൻ പിഴച്ചു... ആദ്യമായിട്ട് തോറ്റു.. പക്ഷെ വിട്ടുകളയാൻ ഞാൻ ശീലിച്ചിട്ടില്ല...എല്ലാവരുടെയും മുന്നിൽ വെച്ച് എന്നെ കൈനീട്ടി അടിക്കാൻ ധൈര്യം കാണിച്ച നിന്നെ അങ്ങനെ വെറുതെ വിടാൻ പറ്റില്ലല്ലോ... അതിനാ ഈ കളിയെല്ലാം കളിച്ചത്...അതിൽ നീ വീണു... നീ മാത്രമല്ല... തടസ്സം നിന്ന എല്ലാരും.... " പേടിയോടെ അയാളെ നോക്കുമ്പോഴൊക്കെ ആ കണ്ണിലെ തീവ്രത കണ്ട് ഞാൻ തലകുനിച്ചുപോയിരുന്നു... " പക്ഷെ.... ഒന്നുണ്ട്.... ഇപ്പോൾ നിന്നോടെനിക്കുള്ളത് പക മാത്രമാണ്... നിന്നെ കൊല്ലാക്കൊല ചെയ്യും ഞാൻ... നോക്കിക്കോ... ഒരാണിൽ നിന്നും ലഭിക്കേണ്ട യാതൊരു സുഖവും നിനക്കിനി കിട്ടാൻ പോവുന്നില്ല... ഇത്രെയും വലിയ വീട്ടിലെ വേലക്കാരി ആവാനുള്ള യോഗ്യത പോലുമില്ലാത്ത നിന്നെ വേദനിപ്പിച്ചു വേദനിപ്പിച്ചു ഇഞ്ചിഞ്ചായി ഞാൻ ഇല്ലാതാക്കും... " പുച്ഛം കലർന്നൊരു ചിരി എന്നിൽ ഉണ്ടായി... " എന്താടി ചിരിക്കുന്നത്...? മ്മ്? " " നിങ്ങളിപ്പോ പറഞ്ഞില്ലേ... ആണിൽ നിന്നും കിട്ടേണ്ട സുഖത്തെപ്പറ്റി... തന്നെപ്പോലെ പെണ്ണിന്റെ മനസ്സ് കാണാതെ ശരീരം മാത്രം ആഗ്രഹിക്കുന്ന ഒരുത്തന്റെ കൂടെ കിടക്കുന്നതിലും നല്ലത് മരിക്കുന്നതാണ്... അത് കൊണ്ട് തന്നെ നിങ്ങളോട് ഇപ്പൊ... എനിക്ക് തോന്നുന്നത് പരമപുച്ഛം മാത്രമാണ്... സ്വന്തം ശക്തി പ്രദർശിപ്പിക്കാൻ മാത്രമേ നിങ്ങൾക്ക് കഴിയു.... എന്നെ തോൽപ്പിക്കാൻ സാധിക്കില്ല... അതിനൊരിക്കലും നിങ്ങൾക്ക് കഴിയില്ല... ചത്താലും നിങ്ങടെ മുന്നിൽ ഞാൻ അപേക്ഷ കൊണ്ടുവരില്ല... " ദേവന്റെ മുഖത്ത്‌ നിറഞ്ഞ കോപാഗ്നിയെ വക വെയ്ക്കാതെ അഴിഞ്ഞു വീണ സാരി വാരിചുറ്റി അവൾ ബാത്‌റൂമിൽ കയറി... ടേബിളിനു മുകളിൽ ഇരുന്ന ഫ്ലവർ വൈസ് ശക്തിയോടെ നിലത്തേക്ക് വലിച്ചെറിഞ്ഞവൻ കാറ്റുപോലെ പുറത്തേക്ക് പാഞ്ഞു... ഷവറിൽ നിന്നും വീഴുന്ന വെള്ളം ദേഹം മുഴവനും കുത്തിക്കീറുന്ന പോലെ നന്ദക്ക് തോന്നി... ഊർന്നു വീഴുന്ന വെള്ളത്തിനു ചുവന്ന നിറമായിരുന്നു... മുഖം പൊത്തി ഏങ്ങലടിച്ചു കരഞ്ഞു അവൾ... തനിക്ക് വന്ന ദുര്യോഗം തങ്ങളുടെ  ഭാഗ്യമാണ് എന്ന് കരുതിയിരിക്കുന്ന അച്ഛന്റെയും അമ്മയുടെയും മുഖം മനസ്സിൽ തെളിഞ്ഞു... ചേച്ചിയുടെ സൗഭാഗ്യമാണ് ഇത്രെയും വലിയ വീട്ടിലേക്ക് ഇത്രെയും സുന്ദരനായ ഏട്ടന്റെ ഭാര്യയായി പോവാൻ സാധിച്ചതെന്നു തലേന്ന് ഋതു പറഞ്ഞത് അവളോർത്തു... അതെ... തന്റെ ഭാഗ്യമാണ്.... പരമഭാഗ്യം.... കണ്ണീർ കൊണ്ട് വേദന മായ്ക്കാൻ ആവില്ലെന്ന് അവൾക്കു തോന്നി... അയാൾക്ക് മുന്നിൽ ജയിക്കണമെങ്കിൽ തന്റേടത്തിന്റെ കവചം അണിഞ്ഞേതീരൂ... കൊല്ലുന്നെങ്കിൽ കൊല്ലട്ടെ... ഒറ്റയടിക്ക് മരിക്കുന്നതാണ് ഇതിലും നല്ലത്... അറിയാതെ എപ്പോഴോ ദേവനെ താൻ സ്നേഹിച്ചുപോയിരുന്നു... അതിന്റെ ശിക്ഷയായിക്കോട്ടെ ഇനി അനുഭവിക്കാൻ പോവുന്നതെല്ലാം... ************* എങ്ങനെയൊക്കയോ കുളിച്ചെന്നുവരുത്തി പുറത്തിറങ്ങി ഒരു സാരിയും ഉടുത്തു... മുഷിഞ്ഞ തുണികൊണ്ട് ചോരയെല്ലാം തുടച്ചുമാറ്റി... അപ്പോഴാണ് ഭാമേച്ചി വരുന്നത്... ദേവേട്ടന്റെ അമ്മായിയുടെ മരുമകളാണ് ഭാമചേച്ചി...തന്നോട് ഇതുവരെ സ്നേഹത്തോടെ പെരുമാറിയത് ചേച്ചിയും ഭർത്താവ് രുദ്രനും മാത്രമാണ്... അവൾ അവരെ നോക്കി പുഞ്ചിരി വരുത്തി... " ഹാ... കുട്ടി കുളിച്ചോ? ഞാൻ വിളിക്കാൻ വേണ്ടി വന്നതാണ്... അല്ല... ഇതെന്താ ഈ മുറിവ്....? " ആ ചോദ്യം ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല...ഒന്നും പറയാനാവാതെ ഞാൻ നിന്നു... ചേച്ചി എന്റെ തോളിൽ പിടിച്ചു കട്ടിലിൽ ഇരുത്തി... " ചേച്ചിക്കറിയാം... നിങ്ങള് തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന്... അതിന്റെ ബാക്കി ആവും ലെ ഇതൊക്കെ... " ഉത്തരമില്ലായിരുന്നു എനിക്ക്.... തല കുനിച്ചിരുന്നു... " അമ്മയില്ലാതെ വളർന്നവനാ ദേവൻ... പണമുണ്ടാക്കുന്ന തിരക്കിൽ ഡാഡി അവനെ ഒരിക്കലും സ്നേഹിച്ചിട്ടില്ല... കൂടെ നിർത്തിയിട്ടില്ല... ഞാൻ ഈ വീട്ടിലേക്ക് മരുമകളായി വരുമ്പോൾ ദേവൻ കൊച്ചുപയ്യനാ... എന്നെ ഏടത്തിയമ്മേ ന്നെ വിളിച്ചിട്ടുള്ളൂ ഇതുവരെ... എനിക്കറിയാം അവനെ മറ്റാരേക്കാളും... പക്ഷെ നിന്റെ കാര്യത്തിൽ എനിക്ക് തെറ്റ് പറ്റി കുട്ടി... തിരുത്തേണ്ടത് എങ്ങനെ എന്നറിയില്ല... മോള് ചേച്ചിയോട് പൊറുക്കണം... ആരുടെ ഭാഗത്താണ് നിൽക്കേണ്ടത് എന്നെനിക്ക് അറിയില്ല... പക്ഷെ മോൾക്ക് ചേച്ചിയെ വിശ്വസിക്കാം... ഒരിക്കലും മോളെ ഞാൻ ഒറ്റപ്പെടുത്തില്ല... കള്ളതോൽ അണിഞ്ഞ കൊറേ ചെന്നായ്ക്കളുടെ ഇടയിലാണ് നീ വന്നുപെട്ടിരിക്കുന്നത്... " പേടിയോടെ ഞാനാ കണ്ണുകളിലേക്ക് നോക്കി... ശത്രുക്കൾ ഇനിയുമുണ്ടോ? " ചേച്ചി..... പറഞ്ഞുവരുന്നത്....? " "ദേവന്റെ ഭാര്യയാവാൻ മോഹിച്ചുനടക്കുന്ന കൃതിയെ നീ സൂക്ഷിക്കണം... അവളുടെ അമ്മയെയും... അവരുടെ ഉപദ്രവം സഹിക്കവയ്യാതെ ആണ് ഞങ്ങൾ ആ വീട് മാറിയത്... അല്ലെങ്കിൽ എന്നെ കൊല്ലാനും ആ സ്ത്രീയും മകളും മടിക്കില്ലായിരുന്നു... " ചേച്ചി എന്റെ തലയിൽ തലോടി... പുഞ്ചിരിച്ചു... " മോളൊന്നും ഓർത്ത് പേടിക്കണ്ട... എല്ലാം ശരിയാവും... ദേവൻ കൂടെയുള്ളപ്പോൾ നീയാരെയും പേടിക്കണ്ട കാര്യല്ല... " " ആ ദേവൻ തന്നെയാണ് എന്റെ ഏറ്റവും വലിയ ഭയം... !!" ചിരിച്ചുകൊണ്ട് ഞാനത് പറഞ്ഞെങ്കിലും എന്റെ കണ്ണുകൾ നിറയുന്നത് കണ്ടാവണം ചേച്ചിയെന്നെ ഇറുകെ പുണർന്നു... അവരും അറിയാതെ കരഞ്ഞുപോയിരുന്നു... പെട്ടന്നാണ് ഡോർ തുറക്കുന്ന ശബ്ദം കേട്ടത്... കണ്ണീർ തുടച്ചുകൊണ്ട് ഞങ്ങൾ അകന്നിരുന്നു... രണ്ടുപേർ പരിഹാസത്തോടെ ഒപ്പം എരിയുന്ന ദൃഷ്ടിയോടെ മുറിയിലേക്ക് പ്രവേശിച്ചു.....!! പരിഷ്‌ക്കാരത്തിന്റെ കൊടുമുടിയിൽ എത്തിയ രണ്ടുപേർ... ഒരുവശത്തേക്ക് അഴിച്ചിട്ട് ഉടുത്ത വിലയേറിയ സാരിയും ദേഹത്താകെ അണിഞ്ഞിരിക്കുന്ന കനമേറിയ ആഭരണങ്ങളും എല്ലാത്തിനും പുറമെ നെറ്റിയിലെ ചുവന്ന വലിയ വട്ടപ്പൊട്ടും...കണ്ടപ്പോൾ തന്നെ ഭയമേറുന്നു...ഭീകരമായ നോട്ടമായിരുന്നു അവരുടേത്...പ്രതീക്ഷകളൊക്കെ തകർത്തവളോടുള്ള പക... കൂടെ ഉണ്ടായിരുന്ന പെണ്ണിന്റെ കണ്ണിലും അതെ വികാരം... അവൾക്ക് അവകാശപ്പെട്ടതാണല്ലോ ഇപ്പൊ എന്റെ പക്കൽ... ഞാനിതൊന്നും ആഗ്രഹിക്കുന്നില്ല... എല്ലാം തിരികെ തന്നേക്കാം... എന്നെയൊന്നു പോകാൻ സമ്മതിച്ചാൽ മതിയെന്നൊക്കെ അവരോട് വിളിച്ചുപറയാൻ തോന്നി... പക്ഷെ കഴുത്തിൽ കിടക്കുന്ന ആലിലത്താലി ഒന്നു നോക്കിയതും... എന്തോ... ഒരു പെണ്ണിന് ലഭിക്കാവുന്ന ഏറ്റവും വിലകൂടിയ ബഹുമതിയാണിത്... കൈപിടിച്ച് നൽകുമ്പോൾ അച്ഛൻ പറഞ്ഞിരുന്നു  എന്റെ മകൾ സുമംഗലിയായിരിക്കട്ടെ... ഒരുപക്ഷെ ഇതെന്റെ മരണക്കുരുക്കായേക്കാം...എന്നാലും എന്നിൽ നിന്നൊരു പിഴവ് പറ്റി ഇത് ഞാൻ നഷ്ട്ടപ്പെടുത്തില്ല... പോരുകോഴികളെപ്പോലെ ഭാമേച്ചിയും അവരും പരസ്പരം നോക്കി... " എന്താടി.... നിന്റെ ആഗ്രഹം പോലെ തന്നെ എല്ലാം നടന്നതിന്റെ സന്തോഷം പങ്കുവെക്കുവാണോ രണ്ടും കൂടെ? " " അതിന് ഈ കുട്ടിയെ കെട്ടിയത് ഞാനല്ല... ദേവനാണ്... " ഭാമേച്ചി പുച്ഛിച്ചുകൊണ്ട് ആ സ്ത്രീയോട് തിരിച്ചടിച്ചു... അവരെന്നെ ദഹിപ്പിക്കുന്നൊരു നോട്ടം നോക്കി... ആ പെണ്ണെന്നെ തുറിച്ചുനോക്കിക്കൊണ്ട് അടുത്തേക്ക് വന്നു... " ഡീ... ഇവിടുത്തെ കെട്ടിലമ്മയായി വാഴാനുള്ള നിന്റെ വരവാണ് ഇതെങ്കിൽ മോളൊന്ന് ഓർത്തോ... ദേവൻ എന്റെയാണ്... എന്റെ മാത്രം...അവനെ വശീകരിച്ചു നീ നേടിയെടുത്ത ഈ താലി ഉണ്ടല്ലോ അതധികകാലം നിന്റെ കഴുത്തിൽ ഉണ്ടാവില്ല... ഇത്രേം വലിയൊരു വീട്ടിലേക്ക് വേലക്കാരിയായി കടന്നുവരാനുള്ള യോഗ്യത പോലുമില്ലാത്ത നിന്നെ ദേവൻ തന്നെ കഴുത്തിൽ പിടിച്ച് പുറത്താക്കിയിരിക്കും... ഇല്ലെങ്കിൽ ഈ കൃതി അത് ചെയ്യിച്ചിരിക്കും..  " അവളുടെ ഭീഷണി കേട്ടിട്ടും എനിക്കൊന്നും തോന്നിയില്ല... അറവുമാടിനു എന്ത് വികാരം ജനിക്കാനാണ്? കെട്ടിയ പുരുഷൻ തന്നെ കൊല്ലാനായി നടക്കുമ്പോ ഇവരെയൊക്കെ എന്തിന് പേടിക്കണം...? " എന്താടി നീ കേട്ടില്ലേ? " എന്ന് അലറിചോദിച്ചുകൊണ്ട് അവളെന്റെ കഴുത്തിൽ പിടുത്തമിട്ടു... ഞാൻ പിടയുന്നത്കണ്ട ഭാമേച്ചി അവളെ പിടിച്ച് തള്ളി മാറ്റി... എന്റെ കഴുത്തിൽ തടവി... " നിനക്കെന്താടി പ്രാന്ത് പിടിച്ചോ? നിന്നെ പോലൊരു മാരണത്തിനെ ദേവനൊരിക്കലും സ്വീകരിക്കില്ല... സ്വന്തം ഏട്ടനുപോലും നിന്നെ കണ്ടൂടാ പിന്നെയാ അവന്... " അത് കേട്ടതും ആ സ്ത്രീ ഭാമേച്ചിക്ക് നേരെ ചീറി.. " നീയൊരൊറ്റ ഒരുത്തി കാരണമാ എന്റെ മോൻ ഞങ്ങളെ പിരിഞ്ഞു പോയത് ... കുടുംബത്തെ തമ്മിൽ തെറ്റിച്ചു രണ്ടുവഴിക്കാക്കിയതും പോരാഞ്ഞിട്ട് പ്രസംഗിക്കുന്നോ ധിക്കാരി? " അവര് ചേച്ചിയെ തല്ലാനായി കൈ ഉയർത്തിയതും ചേച്ചി അതിൽ പിടിച്ച് തടഞ്ഞു... " ദേ തള്ളേ... നിങ്ങടെ ആട്ടും തുപ്പും കേട്ട് കൊറേ സഹിച്ചതാ ഞാനാ വീട്ടിൽ... എന്റെ കുഞ്ഞിനെക്കൂടി ഉപദ്രവിക്കാൻ തുടങ്ങിയപ്പോഴാ ഏട്ടൻ നിവൃത്തികെട്ട് ആ വീട്ടിൽ നിന്നും ഇറങ്ങിയത് എന്നേം കൂട്ടിട്ട്... പക്ഷെ ഇനിയൊരു വേള ഞാൻ അത്പോലെ എല്ലാം സഹിച്ചെന്നു വരില്ല.. ഓർത്തോ... " ഭാമേച്ചി ആ കൈയിൽ തള്ളി...അവര് വീഴാനാഞ്ഞപ്പോൾ കൃതി പോയി താങ്ങി... " ഹ്മ്മ്... രണ്ടും കൂടെ ഒത്തുള്ള കളിയാണല്ലേ... ആയിക്കോട്ടെ... പക്ഷെ ഈ കൃതി ഒന്നു ആഗ്രഹിച്ചിട്ടുണ്ടേൽ അത് നടത്തിയിരിക്കും... അത് നീയിനി അനുഭവിക്കാൻ തയ്യാറായിക്കോ... വാ അമ്മേ... പോവാം... " അവരിരുവരും മുറിവിട്ട് പോയപ്പോഴും ഒന്ന് പ്രതികരിക്കാൻ പോലുമാവാതെ ഞാൻ തറഞ്ഞു നിൽക്കുകയാണ്... ഒന്നിനുപിറകെ ഒന്നായി വെള്ളിടി ഏറ്റുകൊണ്ട് ഇനിയും എന്തൊക്കെ ഞാൻ സഹിക്കണം കൃഷ്ണാ... ചേച്ചി തോളത്തു തൊട്ടപ്പോഴാണ് ഞാൻ ഞെട്ടി തിരിയുന്നത്... " മോളിതൊന്നും കണ്ട് പേടിക്കണ്ട ട്ടോ... പിന്നേ... ഇങ്ങനെ മിണ്ടാപ്പൂച്ച പോലായാൽ അവര് നിന്നെ ജീവിക്കാൻ വിടില്ല മോളെ ... ഇങ്ങോട്ട് പറയുന്നതിന് നാല് തിരിച്ചുപറഞ്ഞാലെ പിടിച്ചുനിക്കാൻ പറ്റുള്ളൂ... കാര്യം എന്റെ അമ്മായിയമ്മേം നാത്തൂനും ഒക്കെയാ... പക്ഷെ തനി സീരിയൽ ലൈൻ ആണെന്നെ " എന്നെ ചിരിപ്പിക്കാൻ വേണ്ടി ചേച്ചി അങ്ങനെ പറഞ്ഞതുകേട്ടപ്പോൾ എനിക്കും തോന്നി.. ഇവിടെ ഒറ്റക്കല്ലെന്ന്... " പിന്നെ നാല് മാസം ദേവന്റെ കമ്പനിയിൽ ഓഡിറ്ററിങ് ന് വേണ്ടി ഞങ്ങൾ ഇവിടുണ്ടാകും... ഏട്ടന് ഇവിടെ നിൽക്കാനാ ഇഷ്ട്ടം... ദേവനു ആരെയെങ്കിലും പേടിയുണ്ടെങ്കിൽ അത് രുദ്രേട്ടനെ മാത്രമാണ്... അതോണ്ട് മോളിനി കൂട്ടിന് ആരൂല്ല കരുതി പേടിക്കണ്ടാട്ടൊ...പോവുന്നെന് മുന്നേ ചേച്ചി എല്ലാം ശരിയാക്കിക്കയ്യിൽ തന്നിരിക്കും... ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണേലും ഞാൻ തലയാട്ടി... എന്റെ ചിരി കണ്ടാവണം ചേച്ചിക്കും സന്തോഷായി... " ഈവെനിംഗ് ഇവിടെ ഒരു ഫങ്ക്ഷൻ ണ്ട്... കല്യാണം എല്ലാരേം വിളിച്ചില്ലല്ലോ അതോണ്ട് ഇത് ഗംഭീരാക്കണം... ദേവന്റെ ബിസിനസ് ചെയിൻ എത്രെ വലുതാണ് ന്ന് ഇന്നത്തോടെ മനസ്സിലാവും... " " ഭാമേച്ചി... ദേവേട്ടന്റെ ഡാഡി? " " ഉം.... ഒറ്റ മോന്റെ കല്യാണം കൂടാൻ പോലും ടൈം അല്ല അങ്കിൾ ന്... എന്തോ അര്ജന്റ് മാറ്റർ ണ്ട് പറഞ്ഞ് പോയതാണ്... ഒമാനിൽ ആണ് ഇപ്പോ... നന്ദ അതൊന്നും നോക്കണ്ട... തിരക്കുള്ളവരല്ലേ... പക്ഷെ ദേവനൊറ്റ ആളുടെ മിടുക്ക് കൊണ്ടാ നമ്മുടെ ഗ്രൂപ്പ്‌ ഇത്രേം ഡെവലപ്പ് ആയെ... രുദ്രേട്ടന്റെ ഡീലിങ്സ് പലതിനും ദേവനാ ഹെല്പ് ചെയ്യാറു... ഭാര്യടെ മുന്നിൽ അവനെ പൊക്കുന്നതല്ലാട്ടോ... ഹി ഈസ്‌ ബ്രില്ലിയന്റ്... " അഭിമാനത്തോടെ ഭാമേച്ചി അത് പറഞ്ഞു... ഭർത്താവിനെക്കാളും വലുതാക്കി ദേവേട്ടനെ കുറിച്ച് പറയണമെങ്കിൽ അയാളുടെ കഴിവും വലുതായിരിക്കും... പക്ഷെ അവസാനം പറഞ്ഞത് എനിക്കിന്നലെ തന്നെ ബോധ്യപ്പെട്ടതാണല്ലോ... ഒരു പെണ്ണിന്റ ജീവിതം എത്രെ സമർത്ഥമായാണ് അയാൾ കൈപ്പിടിയിൽ ഒതുക്കിയത്...!! അതിനായി കളിച്ച നാടകവും ഗംഭീരം ! എല്ലാത്തിനും ഇരയായ ഞാനോ ഒരു വിഡ്ഢി... പാഴ്സ്വപ്നങ്ങൾ കണ്ടാണ് ഇതിനു സമ്മതിചത്.. സ്വത്തും പണവും പദവിയും ഒരിക്കലും ഞാനാഗ്രഹിച്ചിട്ടില്ല... പറ്റിയ തെറ്റ് സ്നേഹം കൊണ്ട് മായ്ക്കാൻ ആഗ്രഹിച്ചു ..   എല്ലാം പാഴായി . അയാളിലൊരു മാറ്റം ഒരിക്കലും നടക്കില്ല... എന്നാലും എന്തുകൊണ്ടാണ് അയാളിടെ നിലക്കൊത്ത മുറപ്പെണ്ണ് കൂടിയായ കൃതിയെ ഉപേക്ഷിച്ചത്.... ചിലപ്പോ വാശി തീർത്തു എന്നെ ഉപേക്ഷിച്ചു അവളിലേക്കൊരു മടക്കം മോഹിച്ചാവണം... വരുന്നത് വരട്ടെ.. നേരിടുക തന്നെ.... പൊട്ടിക്കിടന്നിരുന്ന വെസ് ഞാൻ പെറുക്കിമാറ്റിയപ്പോഴേക്കും ഭാമേച്ചി എന്റെ ഡ്രെസ്സെല്ലാം കബോർഡിൽ ആക്കി വെച്ചിരുന്നു... എന്റെ നെറ്റിയിലെ മുറിവിൽ ചേച്ചി ശ്രദ്ധയോടെ മരുന്ന് പുരട്ടി തന്നു... " നന്ദേ... ഫങ്ക്ഷന് വീട്ടിൽ നിന്നെല്ലാരും എത്തില്ലേ? " " മ്മ്.... വരും....." " ഹാ.... പിന്നേ നിനക്കും ദേവനുമുള്ള ഡ്രെസ്സെല്ലാം അവൻ തന്നെയാണ് സെലക്ട്‌ ചെയ്തത്... പാക്ക് പൊട്ടിച്ചിട്ടില്ല... ഓർണമെന്റ്സും. കൂടെ ണ്ട്... എന്തേലും ആവശ്യം വന്നാൽ ചേച്ചിയെ വിളിച്ചോളൂട്ടോ...  അവിടെ രണ്ടും കൂടെ എന്തൊക്കെ കാട്ടിക്കൂട്ടിയോ ആവോ? " " ആരുടെ കാര്യാ ചേച്ചി...? " " എന്റെ രണ്ട് കുട്ട്യോൾ... അല്ലാണ്ടാരാ... അപ്പു ആൻഡ് മാളു... എണീറ്റില്ല ഞാൻ വരുമ്പോ... ഇപ്പൊ എണീച്ചു അടികൂടൽ തുടങ്ങിക്കാണും... ഞാനങ്ങോട്ടു ചെല്ലട്ടെ ട്ടോ... ആന്റിയെ കാണണം പറഞ്ഞിരുന്നു... കുറച്ച് കഴിഞ്ഞ് വിടാം... മോളിപ്പോ ഒരുങ്ങി താഴേക്ക് വാ... കഴിക്കാം... " " മ്മ്.... " ചേച്ചി പോയിക്കഴിഞ്ഞപ്പോൾ എന്തോ വീണ്ടും ശൂന്യത... വീട്ടിൽ ആണേൽ ചുറ്റും ആളും ബഹളവും ഒക്കെയായി നേരം പോവുന്നത് പോലും അറിയില്ല... പണമില്ലെങ്കിലും സ്നേഹം ആവോളം ഉണ്ടായിരുന്നു... പക്ഷെ ഇവിടെ.... ജയിൽ പോലെ ഉണ്ട്... ശ്വാസം മുട്ടുന്നത് പോലെ... മുടി കെട്ടിക്കഴിഞ്ഞു ആഭരണങ്ങൾ ഒക്കെ അഴിച്ചു വെച്ചു...വിവാഹത്തിന് അച്ഛൻ സ്വരൂപിച്ച ഒന്ന് രണ്ടെണ്ണം ഒഴിച്ച് ബാക്കിയെല്ലാം ദേവേട്ടൻ വാങ്ങിയതാണ്... തടഞ്ഞിട്ടും നിർബന്ധിച്ചു തന്നത്... അതെനിക്ക് ഒരു ബാധ്യതയാണ്... എന്ന് തോന്നിയതുകൊണ്ട് അഴിച്ചു.. കഴുത്തിൽ താലി മാത്രം മതി.. അത് കാണെക്കാണെ നെഞ്ചു പിടഞ്ഞു... പെട്ടന്നാണ് അയാൾ ഉള്ളിലേക്ക് വന്നത്... അടുത്തത് ഇനി എന്താണാവോ എന്നൊരു ഭയം വീണ്ടും മുളച്ചു.. " കൊള്ളാലോ... ഇത്രേവേഗം ഒരുങ്ങിക്കഴിഞ്ഞോ? മിസ്സിസ് ദേവൻ... " പുച്ഛമായിരുന്നു അയാളുടെ മുഖത്താകെ... ഞാൻ തിരിഞ്ഞുനിന്നു... അയാളെന്റെ അരികിൽ വന്നു താടി  പിടിച്ചുയർത്തി.. പൊട്ടിയ കീഴ്ചുണ്ട് ചേർത്തുപിടിച്ചു.. വേദന കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞതുകണ്ട അയാളുടെ മുഖത്തു ക്രൂരമായൊരു ചിരി ഞാൻ കണ്ടു... ബലിഷ്ടമായ ആ കൈകൾ പിടിച്ച് മാറ്റാനുള്ള ബലം എനിക്ക് ഉണ്ടായിരുന്നില്ല... പെട്ടന്ന് ഡോറിൽ ശബ്ദമുണ്ടായി... അയാൾ അകന്നുമാറി... ഭാമേച്ചിയാണ്... " ഹാ... നീയിവിടെ ഉണ്ടായിരുന്നോ ദേവാ...? " " ഉം... എന്താ ഏടത്തി? " " ദേ ഇത് ഞാൻ വെക്കാൻ മറന്നു ഇവിടെ... " കൈയിലേക്ക് നോക്കുമ്പോൾ സിന്ദൂരച്ചെപ്പാണ്... അയാളുടെ മുഖം വലിഞ്ഞുമുറുകിയത് പോലെ എനിക്ക് തോന്നി...  പക്ഷെ  ചേച്ചിയുടെ മുന്നിൽ അത് കാണിച്ചിരുന്നില്ല ... " നിന്റെ കൈകൊണ്ട് തന്നെ തൊട്ട്കൊടുക്കണം... വിശേഷവഴിപാട് നടത്തി വാങ്ങിയതാ നിങ്ങൾക്ക് വേണ്ടി... ഭർത്താവിന്റെ ആയുരാരോഗ്യത്തിനായി ഭാര്യ ഇത് ദിനവും അണിയണം ... " ചെപ്പ് ദേവേട്ടന് നേരെ നീട്ടിക്കൊണ്ട് ചേച്ചി പറഞ്ഞു... " ഞാൻ ചെയ്തോളാം.... " " ഹാ എന്നാലിപ്പോ തന്നെ ആയിക്കോട്ടെ ... ഇനി എന്താ മുഹൂർത്തം കുറിക്കണോ ഇതിനു? " മറ്റുവഴിയില്ലാതെ അയാളത് ഇരുവിരലാൽ കൈയിലെടുത്തു... ഏടത്തിയമ്മയോടുള്ള അനുസരണ എന്താണെന്നു എനിക്കും അതോടെ ബോധ്യമായി.... നിറുകയിൽ ദേവേട്ടനത് തൊട്ടപ്പോൾ അറിയാതെ ഞാൻ കണ്ണുകളടച്ചു... എന്റെ മരണം കൊണ്ട് മാത്രമേ ഇനിയിത് എന്നിൽ നിന്നും വേർപെടാവൂ എന്നറിയാതെ മനസ്സ് ഉരുവിട്ടു... എന്റെ കണ്ണീർ ഒരിക്കലും ദേവേട്ടന്റെ ഉയിരിന് മേൽ ശാപമാവരുതേ എന്നും... ചേച്ചി ചിരിച്ചുകൊണ്ട് അതെന്നെ ഏൽപ്പിച്ചുപോയി...അയാളുടെ മുഖം പെട്ടന്ന് തന്നെ ചുവന്നു... ഞാൻ ഭയത്തോടെ ഒരടി പിറകോട്ടു വച്ചു ... സിന്ദൂരം മായ്ക്കാനുള്ള പുറപ്പാടാണ് എന്ന് മനസ്സിലായി... കൈകൾ നീണ്ടുവന്നതും ഞാനത് ചെറുത്തു... " നീയെന്റെ കൈ തടയാൻ മാത്രം ആയോടി? " " എന്തിന്റെ പേരിലായാലും ഒരിക്കെ നിങ്ങള് കെട്ടിയ ഈ താലിയും ഇപ്പൊ തൊട്ടു തന്ന ഈ സിന്ദൂരവും നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല... ബന്ധങ്ങളുടെ വിലയൊന്നും നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം.. എന്നാലും പറയാതെ വയ്യ...നിങ്ങളെന്നെ  എത്രെ വെറുത്താലും എന്റെയുള്ളിൽ ഈ താലിയുടെ വില എന്റെ ജീവിനേക്കാളും ഏറെയാണ്... അതിനി എന്റെ മരണത്തോടെ മാത്രമേ ഇല്ലാതാവൂ... അതുകൊണ്ട് ഇത്തരം ശ്രമങ്ങളൊന്നും ഇനി വേണ്ട... അതുകൊണ്ടൊന്നും ഒരു പ്രയോജനവുമില്ല... " അത്രെയും പറഞ്ഞുകൊണ്ട് അയാളുടെ നോട്ടത്തെ അവഗണിച്ചു  മുറിവിട്ട് ഇറങ്ങുമ്പോൾ ഉള്ളില് നിറയെ ചോദ്യങ്ങളായിരുന്നു... സഹനശീലത്തിന്റെ മറ്റൊരു പേരാണോ പെണ്ണ്? ഇത്രെയും തന്നെ ശാരീരികമായും മാനസികമായും വേദനിപ്പിച്ചിട്ടും അയാളുടെ ആയുസ്സിന് വേണ്ടി പ്രാർത്ഥിക്കാൻ തനിക്ക് എങ്ങനെ സാധിക്കുന്നു? ഒരിറ്റ് കണ്ണുനീർ കൂടി കവിളിലൂടെ ഒലിച്ചിറങ്ങി... എല്ലാത്തിനും മൂകസാക്ഷിയായി നെഞ്ചോട് പറ്റിക്കിടക്കുന്ന ആലിലത്താലി മാത്രം... തുടരും.... #ഹൃദയത്തിൽനിന്നും -3 കിച്ചുവും മാളുവുമായി പെട്ടന്ന് തന്നെ കൂട്ടായി... ചേച്ചിയെ പോലെ തന്നെ ഓജസ്സുള്ള രണ്ടുമക്കൾ... രുദ്രേട്ടന്റെ പോലെ ശാന്തനാണ് കിച്ചു എങ്കിൽ കുസൃതിയാണ് മാളു... അവരുടെ കളികൾ കണ്ടപ്പോൾ ഋതുവിനെയും മനുവിനെയും ഓർമവന്നു... എന്നേക്കാൾ നാലും ആറും വയസ്സിനു ഇളയവരാണ് ... വീട്ടിൽ മൊത്തത്തിൽ വേലക്കാരാണ്... ഒന്നിനും മെയ്യനങ്ങണ്ട ആവശ്യമേ വരുന്നില്ല... എനിക്കെന്തോ ആകെ കൂടെ ശ്വാസം മുട്ടുന്നൊരു പ്രതീതി... ബ്രെക്ഫാസ്റ് കഴിക്കാനായി എല്ലാവരും ഇരുന്നു... ഞാൻ വിളമ്പാനായി നിൽക്കുന്നത് കണ്ട ചേച്ചി എന്നോട് ദേവേട്ടന്റെ അടുത്തു പോയിരിക്കാൻ പറഞ്ഞു... മടിച്ചുമടിച്ചിട്ട് ആണേലും ഞാൻ അനുസരിച്ചു... അങ്ങേരുടെ മുഖത്തെ കലിപ്പ് കാണാതിരിക്കാൻ തിരിഞ്ഞുനോക്കിയതേയില്ല... " ആന്റിടെ ഫേസിൽ എങ്ങനെ വൂണ്ട് ഉണ്ടായേ..? " എല്ലാവരും ഞെട്ടി മാളുവിന്റെ ചോദ്യം കേട്ട്... ദേവേട്ടൻ പതറുന്നത് കണ്ട് ഞാൻ പറഞ്ഞു... " അത്... മാളൂട്ടി...ആന്റി വീണതാ.... " " എങ്ങനെ? " അവൾക്കിതൊക്കെ നേരത്തെ ചോദിച്ചൂടാരുന്നോ? ദൈവമെ ഇനിയെന്ത് പറയും... കള്ളമൊന്നും കിട്ടുന്നില്ലല്ലോ? എന്റെ പരിഭ്രമം കണ്ടെന്ന പോലെ രുദ്രേട്ടൻ ഇടയിൽ കയറി... " ഫുഡ്‌ കഴിക്കുമ്പോ സംസാരിക്കരുത് എന്ന് ഡാഡി പറഞ്ഞിട്ടില്ലേ...? മിണ്ടാതിരുന്നു കഴിക്ക്... " അവൾ തെല്ല് കെറുവിച് ഭക്ഷണം കഴിക്കാൻ തുടങ്ങി... " ഹ്മ്മ്... ഗുഡ്... അല്ലെങ്കിലും നല്ലത് പറയുന്നെങ്കിലും ഉപദേശിക്കുന്നെങ്കിലും ഒക്കെ ഈ പ്രായത്തിൽ വേണം... കുറച്ചു കഴിഞ്ഞാൽ നമുക്കൊന്നും പറയാനുള്ള അവകാശമോ സ്വതത്ര്യമോ കിട്ടില്ല... പറഞ്ഞിട്ട് കാര്യവുമുണ്ടാവില്ല.... " രുദ്രേട്ടൻ മാളുവിനോടെന്നപോലെ അത് പറഞ്ഞെങ്കിലും ദേവേട്ടനെയാണ് ഉദ്ദേശിച്ചതെന്ന് എല്ലാവർക്കും പിടികിട്ടി... ദേവേട്ടന്റെ മുഖം വാടിയതുപോലെ.... രുദ്രേട്ടന് ആ മനസ്സിലുള്ള സ്ഥാനം വലുതാണെന്ന് എനിക്ക് വ്യക്തമായി... ചേച്ചി ഒന്നും മിണ്ടാതെ എല്ലാർക്കുമുള്ള ഫുഡ്‌ വിളമ്പി... പിന്നേ കിച്ചുവിന് വാരിക്കൊടുക്കാൻ തുടങ്ങി... " ഈ അമ്മക്കെപ്പഴും അവനെ മതി... നിച്ചു വാരിത്തരുന്നേ ഇല്ല... " " നീ വല്യേ കുട്ട്യല്ലേ മാളു... തനിച്ച് കഴിക്കാനായി... " " ആ.... നഴ്സറി കുട്ട്യോളൊക്കെ വല്യൊരു ആണോ ആന്റി ..? " ചിണുങ്ങിയുള്ള അവളുടെ ചോദ്യം കേട്ടു രുദ്രേട്ടനും ദേവേട്ടനും ചിരിച്ചു... ദേവേട്ടനെ ചിരിച്ചു കാണുന്നത് ഇപ്പോഴാണ്...മനസ്സിന്റെ വേദന പാതി കുറഞ്ഞതുപോലെ... പക്ഷെ എന്റെ നോട്ടം കണ്ടതും ഉടനെ പിന്നെയും പഴയ പടിയായി... ഞാൻ പിന്നേ ശ്രദ്ധിക്കാൻ പോയില്ല .. മാളു കഴിക്കാതെ കിച്ചുവിനെ നോക്കി ഇരിക്കുന്നത് കണ്ട എനിക്ക് സങ്കടം തോന്നി... ഞാനവളെ വിളിച്ച് എന്റെ മടിയിൽ ഇരുത്തി... " ആന്റി തന്നാൽ  മത്യോ...? " " വേണ്ട നന്ദേ... അവൾക്ക് വാശി ലേശം കൂടുതലാ... നീ കഴിക്കാൻ നോക്ക്... അവള് കഴിച്ചോളും... " " സാരല്ല്യ ചേച്ചി..അവള് കുഞ്ഞല്ലേ.... " നല്ല ആന്റി.... ന്നു പറഞ്ഞോണ്ട് മാളു എന്നെ വട്ടം ചുറ്റി... കവിളിൽ ഉമ്മ വെച്ചു... തലേന്ന് അടി കൊണ്ട കവിളിൽ പെട്ടന്ന് അമർത്തിയപ്പോൾ വല്ലാതെ വേദനിച്ചു... ഞാൻ മുഖം അറിയാതെ ചുളുക്കി പോയി.... മറ്റാരും അത് കണ്ടില്ലെങ്കിലും ദേവേട്ടൻ കണ്ടിരുന്നു... ആ മുഖത്തു ഇപ്പോഴുള്ള ഭാവം എന്താണെന്നു അറിയുന്നില്ല... സഹതാപം ഒരിക്കലും ഉണ്ടാവില്ലെന്ന് ഉറപ്പാണല്ലോ... ചിലപ്പോൾ സന്തോഷിക്കുകയാവും... എന്റെ വേദനയിൽ.... ********************** എല്ലാം കഴിഞ്ഞ് ഞാൻ മുറിയിൽ എത്തുമ്പോൾ മുന്നിലേക്ക് രണ്ട് വലിയ ബോക്സുകൾ അങ്ങേര് വലിച്ചിട്ടു.... " നിനക്ക് ഇന്നത്തെ ഫങ്ക്ഷന് ഇടാനുള്ളതാണ്.... തുറന്ന് നോക്ക്.... " മയത്തിൽ പറഞ്ഞതുകേട്ട് ഞാൻ അത് പൊട്ടിച്ചു... " ഈ ഡ്രസ്സ്‌.... ഇത്.... " മുട്ടോളം ഇറക്കമുള്ള സ്ലീവ്ലെസ്സ് ആയൊരു ട്യൂബ് ഫ്രോക്ക് ആയിരുന്നു അത്.... " യെസ്.... എന്താ.... എനി പ്രോബ്ലം? " " എനിക്കിത് ഇടാനാവില്ല..." " ഹഹ... എനിക്കറിയാം... നിന്നെ കൊണ്ട് ഒരിക്കലും ഇതുപോലെ വേഷം കെട്ടുകൾ അക്‌സെപ്റ് ചെയ്യാൻ ആവില്ലെന്ന്... അതുകൊണ്ട് തന്നെയാടി  മനഃപൂർവം ഞാനിത് തന്നെ സെലക്ട്‌ ചെയ്തത്.... നിന്റെ ഇഷ്ട്ടങ്ങൾക്കൊക്കെ ഞാൻ എതിരായിരിക്കും.... എന്നും...." " ആവും...ബട്ട്‌ ഞാനെന്ത് ധരിക്കണം വേണ്ട എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം എനിക്ക് മാത്രമാണ്... നിങ്ങളെന്നെ ഭാര്യയായി അംഗീകരിക്കാത്തിടത്തോളം ആ അവകാശം ഞാനെന്തിന് തരണം.... " " വെറുതെ തർക്കിച്ചു സമയം കളയണ്ട... ഞാൻ ഒന്ന് തീരുമാനിച്ചു കഴിഞ്ഞാൽ അത് നടത്തിയിരിക്കും... സൊ ബി റെഡി ടു വെയർ ഇറ്റ്... അൻലെസ്സ്... !!!!" എന്റെ കവിളിൽ കുത്തിപ്പിടിച്ചു കൊണ്ടത് പറയുമ്പോൾ ഞാനാ കണ്ണിലേക്കു നോക്കി... ജയിക്കാനിനി അയാളെന്നെ കൊണ്ട് എന്തൊക്കെ ചെയ്യിക്കും എന്നൊരു ഭീതി ഉള്ളില് നിറഞ്ഞു... അയാളുടെ വിരലുകൾ തിണർത്തുകിടത്തിരുന്ന കവിളിൽ പതിഞ്ഞു ... വേദന സഹിക്കാതെ ഞാൻ കണ്ണുകൾ ഇറുകെ അടച്ചു... എന്നിട്ടും കണ്ണീർ ഒലിച്ചിറങ്ങി... ഇനിയും വേദനിപ്പിക്കും എന്ന് ഭയന്നെങ്കിലും ഒന്നുമുണ്ടായില്ല... കണ്ണുകൾ തുറക്കുമ്പോൾ ദേവേട്ടൻ മുറിവിട്ട് പുറത്തുപോവുന്നതാണ് കണ്ടത്.... രുദ്രേട്ടനോടുള്ള പേടി കൊണ്ടാവും ഒന്നും ചെയ്യാതിരിക്കുന്നത് എന്ന് തോന്നി... പക്ഷെ ഈ ഡ്രെസ്സിൽ താനെങ്ങനെ...? ****************** എല്ലാവരും വരുന്നതിനു പത്തു മിനിറ്റ് മുന്നേ അമ്മയും കുട്ടികളും വന്നു ... അച്ഛന്റെ വരവോരിക്കലും നടക്കില്ലല്ലോ... അരക്ക് കീഴ്പ്പോട്ട് തളർന്നിരിക്കുകയല്ലേ... ആ ദിനങ്ങളിലെ വേദന നെഞ്ചിൽ ഇപ്പോഴുമുണ്ട്... അച്ഛനെ ഫോണിൽ വിളിച്ചിരുന്നു. . പാവം എല്ലാമറിഞ്ഞപ്പോൾ കരഞ്ഞുപോയി... പക്ഷെ ഇവിടെ സുഖമാണെന്നാണ് താൻ ധരിപ്പിച്ചത്... നേരിൽ കണ്ടാൽ ഒരുപക്ഷെ വിശ്വസിച്ചെന്നുവരില്ല.... എന്റെ ഒരു നോട്ടം മാറിയാൽ പോലും അച്ഛന് പിടികിട്ടും... സമർത്ഥമായി അഭിനയിക്കാൻ തയ്യാറെടുത്തിരുന്നതിനാൽ അമ്മയ്ക്കും ഒന്നും മനസ്സിലായില്ല... റൂഷ് ഇട്ട് കവിളിലെ പാടുകൾ മറച്ചെങ്കിലും നെറ്റിയിലെ മുറിവ് അമ്മ കണ്ട്... " മോളെ.... ഇതെങ്ങനെ " " ന്റമ്മേ....ഞാൻ ശ്രദ്ധിക്കാതെ ഷവർ തുറന്നപ്പോ വെള്ളത്തിൽ വഴുക്കിയതാ.... നെറ്റിയൊന്നു ടബ്ബിൽ ഇടിച്ചു... അത്രേള്ളൂ.. " അമ്മയത് വിശ്വസിച്ചു തോന്നുന്നു... കാരണം ദേവേട്ടന്റെ അവരോടുള്ള പെരുമാറ്റം അത്രയ്ക്കും കുലീനമായിരുന്നു... 'ഹ്മ്മ്.... അഭിനയിക്കാൻ അല്ലെങ്കിലും മിടുക്കനാണല്ലോ... ' ഉള്ളിൽ പ്രതിഷേധം നുരഞ്ഞുപൊന്തി... ഋതുവിനോടും മനുവിനോടുമൊക്കെ സ്നേഹത്തിലാണ് സംസാരിക്കുന്നത്... പാവം കുട്ടികൾ... " മനു.... നീയിപോ എന്നെ എന്താ വിളിച്ചേ? " " സാർ എന്ന്..... " " സാറോ.... മര്യാദക്ക്  ഏട്ടാ ന്നു വിളിച്ചോണം... അളിയൻ ആക്കാനുള്ള വലുപ്പം നീയ്യിപ്പോ ഇല്ല... പൊടിക്കുപ്പി ഒന്നു വലുതാവട്ടെ... " ചിരിച്ചുകൊണ്ട് ദേവൻ പറഞ്ഞു.... ഋതുവും അതുകേട്ടു തലയാട്ടി... ഒരുപാട് ഇഷ്ട്ടമാണ് അവർക്ക് ദേവേട്ടനെ... പക്ഷെ അയാൾക്ക് തിരിച്ചുള്ളത് വെറും കള്ളസ്നേഹവും...എന്തെങ്കിലുമാവട്ടെ... ഞാനായിട്ട് ഒന്നും മാറ്റാൻ പോണ്ട... *************** എല്ലാ അറേഞ്ച്മെൻറ്സിനും ശേഷം.... വേദിയിൽ സുഹൃത്തുക്കളോട് സംസാരിച്ചുനിൽക്കുകയായിരുന്നു ദേവൻ... അപ്പോഴാണ് നന്ദ അങ്ങോട്ട് പ്രവേശിക്കുന്നത്...ഭാമേച്ചിയുടെ കയ്യും പിടിച്ചുകൊണ്ടു... അവനവളോട് ധരിക്കാൻ ആവശ്യപ്പെട്ടിരുന്ന വസ്ത്രം ആയിരുന്നില്ല അത്... അവന്റെ ബ്ലാക്ക് സൂട്ടിനു മാച്ചായ ഒരു വെൽവെറ്റ് ഗ്ലിറ്ററിങ് ബ്ലാക്ക് വെസ്റ്റേൺ ഫ്രോക്... ശരീരത്തിന്റെ ഒരുഭാഗം പോലും പുറത്തുകാണാത്ത വിധത്തിലായിരുന്നു അത് ....അധികം ഒർണമെന്റ്‌സോ മേക്കപ്പ് ഒന്നും ഇല്ലാഞ്ഞിട്ടും അവളുടെ സൗന്ദര്യം അതീവമായിരുന്നു... ഒരുനിമിഷം ദേവന്റെ മിഴികളിൽ പക മാറി കൗതുകം തെളിഞ്ഞെങ്കിലും... തൊട്ടടുത്ത നിമിഷം... അവൻ ക്രോധം കൊണ്ട് കത്തി... തന്നെ ധിക്കരിച്ചതിനുള്ള ശിക്ഷയായി ദേവനിനി എന്ത് ചെയ്യുമെന്ന് ഭയന്ന് കൊണ്ട് നന്ദ അവനടുത്തേക്ക് ചെന്നു... അടുത്തെത്തുന്തോറും നന്ദ ഭാമയെ പിടിച്ചിരുന്ന കൈകൾ മുറുകി... അത് മനസ്സിലായതുകൊണ്ട് ഭാമ ദേവനോട് പറഞ്ഞു.. " നീ ഇങ്ങനെ തുറിച്ചുനോക്കൊന്നും വേണ്ട...ഈ കുട്ടിക്ക് ഇതൊന്നും ചേരില്ല ദേവാ... ഇട്ട് പഴക്കം ഇല്ലാത്തോണ്ട് ആകെ ടെൻഷൻ അടിച്ചിരിക്ക്യരുന്നു പാവം... ഞാൻ ഒത്തിരി നിർബന്ധിച്ചിട്ടാ ഇവളിത് തന്നെ ഇപ്പൊ ഇട്ടുവന്നത്... " ദേവൻ നന്ദയെ രൂക്ഷമായൊന്നു നോക്കി... പിന്നെ  എല്ലാരുടേം നോട്ടം തങ്ങളിലേക്കാണ് എന്ന് കണ്ടപ്പോൾ ഒന്നിനും നിന്നില്ല... താൽക്കാലികമായെങ്കിലും അവൾക്കും ആശ്വാസമായി... വന്നവരെല്ലാം ദേവന്റെ ജോഡി അടിപൊളിയാണെന്നു പറഞ്ഞു...പക്കാ പെർഫെക്ട് ലുക്ക്‌ ആയിരുന്നു രണ്ടുപേരും തമ്മിൽ... പക്ഷെ ഇതൊക്കെ കണ്ടും കേട്ടും പല്ലിറുമ്മുക്കൊണ്ട് കൃതിയും അമ്മ രാധികയും ഇരിക്കുന്നത് ആരും ശ്രദ്ധിച്ചില്ല...ഒരാളൊഴികെ... " നന്ദേ... ദേ... നോക്ക്യേ... രണ്ടും കൂടെ കിളിപോയി ഇരിക്കുന്നെ.... " നന്ദ അവൾ കാണിച്ച ഭാഗത്തേക്ക് നോക്കിയപ്പോൾ അവരെ ദേഷ്യത്തോടെ നോക്കിയിരിക്കുന്ന കൃതിയെയാണ് കണ്ടത്... ഏതായാലും തല്ലുകൊള്ളും എന്നാൽപ്പിന്നെ അത് കാര്യത്തിലായിക്കോട്ടെ എന്ന് കരുതി നന്ദ കൂടുതൽ അവനോട് ഒട്ടിനിന്നു... പെട്ടന്ന് അപ്രതീക്ഷിതമായി ഭാമേച്ചി അവന്റെ കയ്യെടുത്ത്‌ അവളെ പിറകിലൂടെ ചുറ്റിപ്പിച്ചു ആരും കാണാതെ... രണ്ടാളും ഞെട്ടിപ്പോയി... ഇതുകൂടി ആയപ്പോ കല്ല് കേറ്റിയ പോലെ വീർത്ത അവരുടെ മുഖം കണ്ട ഭാമ ചിരിച്ചുപോയി... വെച്ച കൈ എടുക്കാനും എടുപ്പിക്കാനും പറ്റാത്ത അവസ്ഥ ആയിരുന്നു അവർക്ക്... തൊട്ടുമുന്നിൽ രുദ്രേട്ടൻ... പിന്നീട് ഫോട്ടോ ഷൂട്ടിനുമെല്ലാം പാവയെ പോലെ അവൾക്ക് ചലിക്കേണ്ടി വന്നു... പക്ഷെ ദേവന്റെ മുഖത്ത്‌ യാതൊരു ഭാവവ്യത്യാസവും ഇല്ലായിരുന്നു... ഇടുപ്പിൽ കൈചേർത്തുകൊണ്ട് പോസിനെന്നപോലെ നിന്ന അവൻ അവളുടെ കാതിൽ പതിയെ ചോദിച്ചു... "എന്നെ ധിക്കരിക്കാനുള്ള ധൈര്യം നിനക്കെങ്ങനാടി കിട്ടിയത്? " ആദ്യമൊന്നു ഞെട്ടിയെങ്കിലും പിന്നേ അവൾ മയത്തിൽ തിരിച്ചടിച്ചു... " ബികോസ് നൗ ഐ ആം വൈഫ്‌ ഓഫ്...മിസ്റ്റർ ദേവാനന്ദ്... " അവളുടെ നാവിൽ നിന്നതു കേൾക്കുമെന്ന് അവനോട്ടും പ്രതീക്ഷിച്ചില്ല... പെട്ടന്ന് പകയുടെ രൂപം പോലും പേരറിയാത്ത വികാരത്തിലേക്ക് വഴിമാറി... പരിപാടിയെല്ലാം കഴിഞ്ഞപ്പോഴേക്കും നേരം ഏറെ വൈകിയിരുന്നു...നന്ദയെ കൂട്ടി മുന്നില് പോയ ഭാമ അവളെ ചേർത്തുപിടിച്ചു.. " ദേ മോളെ... ഇന്നവൻ നിന്നോട് ദേഷ്യപ്പെടാനുള്ള എല്ലാ ചാൻസും ഞാൻ കാണുന്നുണ്ട്... കാര്യം എന്തൊക്കെ പറഞ്ഞാലും കലി വന്നാൽ അവനെ പിടിച്ചുനിർത്താൻ ഇത്തിരി പ്രയാസമാ... അതോണ്ട്... നീയും ഒട്ടും താഴ്ന്നു നിക്കണ്ട... ഭയപ്പെടുന്നു തോന്നിയാൽ കൂടുതൽ നെഗളിക്കും എല്ലാരും... അത് ഞാൻ മുന്നേ മനസ്സിലാക്കിയ പാഠമാണ്... പറഞ്ഞത് മോൾക്ക് മനസ്സിലായോ? " " മ്മ്      " മുറിയിലേക്ക് കയറുന്നതിനു മുന്നേ ഞാൻ കണ്ടു താഴെ നിന്ന് ആരോടോ സംസാരിക്കുന്ന ദേവേട്ടനെ... കൃതി അങ്ങേരെ ചുറ്റിപറ്റി നിൽക്കുന്നുണ്ട്.... പക്ഷെ മൂപ്പരത് മൈൻഡ് ചെയ്യുന്നില്ലല്ലോ... അപ്പൊ അവളോട് വല്ല്യേ ഇഷ്ടമൊന്നും ഇല്ല... അത് തന്നെ ഭാഗ്യം ... ശത്രുക്കളുടെ എണ്ണം കൂടിക്കൂടി എന്റെ തലവര എന്തായിത്തീരുമോ അല്ലേൽ? **************** " ഹലോ... നന്ദ മോളെ....? " " അച്ഛാ.... അവരൊക്കെ എത്തിയോ അവിടെ? " " മ്മ്.... ഇപ്പൊ. വന്നുകേറി...നല്ല തിരക്ക് ആയിരുന്നു പറഞ്ഞു... നമ്മളൊക്കെ പാവങ്ങളല്ലേ മോളെ... അമ്മക്കെന്തോ ആകെപ്പാടെ ഒരു വിഷമം... അതാ എന്നോട് വിളിക്കാൻ പറഞ്ഞത്... അച്ഛെടെ കുട്ടി വല്ലോം കഴിച്ചോ? " അച്ഛന്റെ സംസാരം കേട്ടുകഴിഞ്ഞപ്പോ എന്തോ വല്ലാത്തൊരു വിങ്ങൽ... ഒന്നും മിണ്ടാനാവുന്നില്ല... " മോളെ.... കേൾക്കുന്നുണ്ടോ? " " മ്മ്.... കഴിച്ചു അച്ഛാ... " " മോൾക്കവിടെ കുഴപ്പൊന്നും ഇല്ലല്ലോ? " " ഹേയ്... ഒരു പ്രശ്നോം ഇല്ല... ഭാമേച്ചിയും രുദ്രേട്ടനും ഒക്കെയില്ലേ ഇവിടെ.... " " ഞാൻ ചോദിച്ചത് ദേവന്റെ കാര്യാ..... !" അച്ഛന്റെ സ്വരം കനത്ത പോലെ....ഈശ്വരാ... വല്ല സംശയോം തോന്നിക്കാണുമോ? " വിഷമിക്കണ്ട കാര്യോന്നൂല്ല...ദേവേട്ടനെന്നെ നല്ല ഇഷ്ട്ടാ... അച്ഛനൊന്നു കൊണ്ടും ടെൻഷൻ അടിക്കേണ്ട... " ശബ്ദം പതറാതിരിക്കാൻ പാടുപെട്ടു... " മ്മ്....കഴിഞ്ഞതൊക്കെ കഴ്ഞ്ഞു... എല്ലായിടത്തും പരാജയപ്പെട്ട ഒരച്ഛന്റെ മോളാ നീ... നീ കൂടി തോൽക്കുന്നത് കാണാൻ എനിക്കിടവരരുത്...ഇനി നിന്റെ ജീവിതാണ്... എന്ത് വിലകൊടുത്തും അത് ജയിച്ചു കാണിച്ചു തരണം ന്റെ നന്ദമോള്... കേട്ടല്ലോ? " " ഉം.... " എവിടെനിന്നോ ഊർജം വന്നതുപോലെ.... ഫോൺ കട്ട് ചെയ്തതിനു ശേഷവും അച്ഛന്റെ കാര്യങ്ങൾ മാത്രം ഉള്ളിൽ വീർപ്പുമുട്ടുന്നു... കതക് തള്ളിത്തുറന്നു ദേവേട്ടൻ കയറുമ്പോഴും ഞാൻ അതെ ഇരുപ്പാണ്... പെട്ടന്ന് എണീറ്റ് കുളിക്കാൻ കയറാൻ ഒരുങ്ങി " ഒന്ന് നിന്നെ.....!! ദേവീ..... കാത്തോണേ.... " നീയെന്റെ വാക്ക് അനുസരിക്കാതെ ഇന്ന് അവിടെ കെട്ടിയൊരുങ്ങി വന്നു... കൂടെ ഏടത്തി ഉള്ള ധൈര്യം കൊണ്ടാണോ ഡി....? " " അതിനാരും കൂടെ വേണ്ട... തെറ്റ് ആണെന്ന് തോന്നുന്നത് ഞാൻ ചെയ്യാറില്ല... " " ഓ... അതിനും മാത്രം നല്ലപിള്ള ചമയൊന്നും വേണ്ടടി... ഏതായാലും നീയിത്രേം വാചകമടിച്ച സ്ഥിതിക്ക് ഇപ്പൊ എന്റെ മുന്നിൽ ആ വേഷം കെട്ടിക്കോ... " ഇയാൾക്ക് ഭ്രാന്താണോ... ഈ നട്ടപ്പാതിരക്ക് ഇതും ചുറ്റി എന്നെ നിർത്താൻ... ഉള്ളിൽ തെളിഞ്ഞത് അതെ പോലെ പുറത്തുവന്നുപോയി... " നിങ്ങൾക്ക്  ഭ്രാന്താ... അല്ലേൽ ഇതിപ്പോ പറയില്ല... നിങ്ങടെ മുന്നിൽ എങ്ങനെ ആയാലും എനിക്ക് വിഷയല്ല... " ധൈര്യം സംഭരിച്ചു പറഞ്ഞു നിർത്തി... എന്നോട് കൂടുതൽ ചേർന്നു വന്നപ്പോൾ നെഞ്ചിൽ കൈവെച്ചുപോയി ഞാൻ... " ഓ... അതെന്താ ഇപ്പൊ ഒരു മനമാറ്റം... മ്മ്? " " ഇതിനുത്തരം പറഞ്ഞതല്ലേ... ഞാൻ നിങ്ങടെ ഭാര്യയാണ്... അതുകൊണ്ട് തന്നെ എന്റെ  ഭർത്താവിന്റെ മുന്നിൽ എനിക്ക് ജാള്യതയുടെ ആവശ്യമില്ല... പക്ഷെ അടിമ ആവനൊന്നും എന്നെ കിട്ടില്ല...ആ മോഹവും വേണ്ട...ഉപദ്രവിക്കാനോ നിർബന്ധിച്ചു ചെയ്യിക്കാനോ പ്ലാൻ ഉണ്ടേൽ ഞാൻ രുദ്രേട്ടനെ വിളിക്കും നോക്കിക്കോ.... " പൊടുന്നനെ ദേവേട്ടന്റെ മുഖം മാറി... ഭയം എന്നെ പിടികൂടി... തെല്ലൊന്ന് ആലോചിക്കാൻ പോലുമുള്ള ഇട തരാതെ എന്നെ കുത്തിപ്പിടിച്ചു ചുവരോട് ചേർത്തു...അടുത്തതെന്ത് എന്ന ചോദ്യത്തിനുത്തരം പോലെ ആ മുഖം എന്റെ നേർക്ക് താഴുന്നതും ചുണ്ടുകൾ ബന്ധിക്കുന്നതും അറിഞ്ഞു... കുതറാൻ ശ്രമിക്കുന്തോറും കഴുത്തിലെ പിടി മുറുകിവന്നു... ചുണ്ട് പൊട്ടി രക്തത്തിന്റെ ചുവയാകെ വായിൽ പരന്നൊഴുകി... വേദന കൊണ്ട് പുളയുന്നതിനിടയിൽ എന്നിലുള്ള പിടി പെട്ടന്ന് വിട്ടു... നേർത്തൊരു തേങ്ങലോടെ ഉതിർന്നുവീണുപോയി ഞാൻ... അടുപ്പിച്ച ആഘാതങ്ങളും ക്ഷതങ്ങളും ഏറ്റു ചുണ്ടിൽ നിന്നുള്ള ചുവന്ന ചോര താടിയിലൂടെ ഒലിച്ചിറങ്ങുന്നത് ഞാൻ അറിഞ്ഞു...കരയാൻ പോലുമുള്ള ശേഷി ഉണ്ടായിരുന്നില്ല... അയാളെന്റെ നേർക്ക് മുട്ടുകുത്തി ഇരുന്നപ്പോൾ പേടികൊണ്ട് ഞാൻ പിന്നിലേക്ക് കുതറിമാറി... " ഹേയ്....നിനക്ക് പേടി എന്ന വികാരമൊക്കെയുണ്ടോ...? കുറച്ചുമുന്നേ വരെയും നല്ല ഉശിരായിരുന്നല്ലോ...? നീ പറഞ്ഞപോലെ ഞാൻ നിന്റെ ഭർത്താവല്ലേ.. അപ്പൊ നിന്റെ അധരങ്ങളെ സ്വന്തമാക്കാനുള്ള അധികാരവും എനിക്കുണ്ട്...ശരിയല്ലേ...? " ആ മുഖത്തേക്ക് നോക്കാനുള്ള ശേഷിയില്ലാതെ ഞാൻ മുഖം പൊത്തി കരഞ്ഞുപോയി... " എന്നെ നോക്ക്....!!" ഞാൻ അതെ ഇരുപ്പ് തന്നെയായിരുന്നു... പക്ഷെ അടുത്ത നിമിഷം അത് അലർച്ചയായി മാറി... " എന്നെ നോക്കെടി പുല്ലേ... " പതിയെ എന്റെ താടി പിടിച്ചുയർത്തുന്നത് അറിഞ്ഞിട്ടും എന്റെ കണ്ണുകൾ അടഞ്ഞുതന്നെയായിരുന്നു... താടിയിൽ പരന്ന ചോര തുടച്ചുമാറ്റിയതുകണ്ട് ഞാൻ ദേവേട്ടനെ നോക്കി..  ചുണ്ടിലെ മുറിവിൽ പുരട്ടാനായി മരുന്ന് എടുത്തിരുന്നു കയ്യിൽ... നീറ്റലുള്ള മെഡിസിൻ ഓരോതവണ പഞ്ഞിയിൽ മുക്കി ചുണ്ടിൽ ചേർക്കുമ്പോഴും വേദന കൊണ്ട് ഞാൻ പുളഞ്ഞു... അത് അറിഞ്ഞുകൊണ്ടാവണം... പതിയെ മാത്രമേ അതെല്ലാം ചെയ്തുള്ളൂ... രുദ്രേട്ടനെ ഞാൻ ഇതെല്ലാം അറിയിക്കുമെന്നുള്ള ഭയം... അല്ലാതെ ഇതെല്ലാം ചെയ്യാൻ ഒരു സാധ്യതയുമില്ല... തേങ്ങലോടെ ഞാൻ ആലോചിച്ചു...പക്ഷെ ആ കണ്ണുകളിൽ ഇപ്പോൾ പകയുടെ നെരിപ്പോടൊന്നും ഇല്ല... " എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്... അത് നിനക്ക് നല്ലതിനാവില്ല... ഇങ്ങനെ ഒന്നും പെരുമാറാൻ ഞാൻ ഉദ്ദേശിച്ചതല്ല... ഇതിപ്പോ നീയായിട്ട് ചോദിച്ചു വാങ്ങിയതാ... മനസ്സ് കൊണ്ട് ഒരിക്കലും നീയെന്നോട് അടുക്കാത്തിടത്തോളം എന്റെ ഓരോ സ്പർശനവും നിന്നെ എത്രെമാത്രം വേദനിപ്പിക്കുമെന്നു എനിക്ക് നല്ല നിശ്ചയണ്ട്...അത് കൊണ്ട് തന്നെ എന്നെ വലുതായൊന്നും ചെയ്യാൻ പ്രേരിപ്പിക്കരുത്... ഫ്രഷായിട്ട് കിടന്നുറങ്ങാൻ നോക്ക്... ഇന്നിനി എന്റെ ശല്യം ഉണ്ടാവില്ല... " താക്കീതോടെ എന്തൊക്കെയോ പറഞ്ഞു... പിന്നേ ആർദ്രമായിട്ട്... സഹതാപം കൊണ്ടാണോ? അതൊ...?? അറിയില്ലെനിക്ക് കണ്ണാ...അയാളുടെ ഉള്ളിൽ എന്തൊക്കെ കനലാണ് എരിയുന്നതെന്നു... നിലക്കണ്ണാടിയിൽ മുറിഞ്ഞ ചുണ്ടുകൾ കണ്ടപ്പോൾ നിസ്സഹായത ഞാൻ എന്നിൽ തന്നെ കണ്ടു... അച്ഛന്റെ വാക്കുകൾ കാതിൽ മുഴങ്ങുന്നത് പോലെ... "എല്ലായിടത്തും തോറ്റ അച്ഛന്റെ മോളാണ് നീ... നിന്റെ ജീവിതാണ്... ജയിച്ചു കാണിക്കണം... " അതെ...ജയിക്കണം... ഒന്നുകിൽ ദേവേട്ടന്റെ  ഹൃദയത്തിൽ ഒരിടം ഞാൻ നേടും... അല്ലെങ്കിൽ എന്റെ മരണത്തോടെ എങ്കിലും അയാളെ ഞാൻ തോല്പ്പിക്കും... കവിളിലൂടെ ഒലിച്ച കണ്ണീർ അമർത്തിതുടച്ചുകൊണ്ട് സ്വയമൊരു മാറ്റത്തിനായി നന്ദ തയ്യാറെടുത്തു... പുതിയ നന്ദയാവാൻ... ദേവന്റെ നന്ദയാവാൻ...  !! തുടരും...
9.4k കണ്ടവര്‍
2 ദിവസം
#

📔 കഥ

"ഡാ കരുമാടി നിയിന്നു കല്യാണത്തിന് വരുന്നില്ലേ." ഇതുകേട്ട് ഞാനെന്റെ കുരുത്തംകെട്ടാ പെങ്ങളോട് പറഞ്ഞു."കരുമാടി നിന്റെ കെട്ടിയോൻ.! ഞാനിത്തിരി നിറം കുറഞ്ഞുപോയത് എന്റെ തെറ്റാണോ."നീ പോടീ ഭദ്രകാളി.! "നീ പോടാ കരുമാടി ചുമ്മാതല്ലാ നിയിങ്ങനെ കറുത്തുപോയത് കുരുത്തംകെട്ടാ കരുമാടി ." പിന്നെയും പിന്നെയും അവളെന്നെ കരുമാടി എന്നുവിളിക്കുന്നതുകേട്ടു എനിക്കൊരുപാട് ദേഷ്യം വന്നു. പിന്നെ ഒന്നും നോക്കിയില്ല നേരെ അവളുടെ അടുത്തേക്ക് ചെന്നിട്ട് കവിളത്തു നല്ലൊരു ന്നുള്ളൂ കൊടുത്തു.. ന്നുള്ളു കിട്ടിയ അവളാണെങ്കിൽ ഓളിയിട്ടു കരയാൻതുടങ്ങി.. പിന്നെ ഞാനവിടെ നിന്നില്ല വേഗം റൂമിലേക്ക് ഓടികേറി ഇല്ലെങ്കിൽ അമ്മയുടെ കൈയിന്നു നല്ല ചീത്ത കേൾക്കും.. നേരെ റൂമിലേക്ക് കേറിയിട്ടു കണ്ണാടിയുടെ മുന്നിൽ ചെന്നുനിന്നു. എന്നിട്ടു അവിടെയിരിക്കുന്ന കുറെ ക്രീമുകളൊക്കെ എടുത്തു മുഖത്തേക്ക് വാരി തേച്ചു.. എന്തിനാണെന്ന് ചോദിച്ചാൽ ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് മനസ്സിലാകും.. അത് തേച്ചിട്ടെങ്കിലും ഞാനൊന്നു വെളുത്താലോ ചെറിയൊരു പരീക്ഷണം. റൂമിനകത്തുകേറി ഒരുപാടു നേരമായിട്ടും എന്നെ കാണാത്തതുകൊണ്ടാണ് അമ്മ വന്നു വാതിലിൽ മുട്ടിയത്. ഞാൻ പതുക്കെ വാതിൽ തുറന്നതും അമ്മ എന്നെകണ്ടു ഞെട്ടലോടെ ചോദിച്ചു.. "എന്താ ചെക്കാ നീ മുഖത്ത് കാണിച്ചു വെച്ചിരിക്കുന്നത്." "അമ്മേ കല്യാണത്തിന് പോകുകയല്ലേ കുറച്ചു ഗ്ലാമർ ആയിക്കോട്ടെ എന്നുവിചാരിച്ചു തേച്ചതാ..! "ചെക്കാ പ്രാന്ത് കാണിക്കാതെ വേഗം മുഖം കഴുകി കല്യാണത്തിന് പോകാൻ നോക്ക് കൂടെ ചിന്നുവിനെയും കൂട്ടിക്കോ." "ഓ ശരിയമ്മേ അവളെ ഞാൻ കൊണ്ട് പൊയ്‌ക്കോളാം..! അമ്മയെന്റെ പറച്ചിൽകേട്ടു ഒരു മൂളലോടെ പറഞ്ഞു.."ഒരുമിച്ചു പോകുന്നതൊക്കെ കൊള്ളാം രണ്ടുംകൂടെ തല്ലുകൂടിയിട്ടു വരേണ്ടാ പറഞ്ഞത് കേട്ടല്ലോ.." "ഹോ ന്റെ അമ്മേ പറഞ്ഞതൊക്കെ കേട്ടു..! അതും പറഞ്ഞ് അമ്മ അടുക്കളയിലേക്കു പോയപ്പോൾ ഞാൻ വേഗം കുളിച്ചു റെഡിയായി ന്റെ കാന്താരി പെങ്ങളെയും വിളിച്ച്. വണ്ടി സ്റ്റാർട്ട് ചെയ്തു പോകാൻ നിൽക്കുമ്പോൾ അവളെന്നോട് പറഞ്ഞു."ഡാ ഏട്ടാ ഒരു മിനിറ്റ് ഞാനിപ്പോ വരാം." അവൾ ബൈക്കിൽ നിന്നിറങ്ങി അകത്തേക്ക് ഓടി ഞാൻ വിചാരിച്ചു അവളെന്തോ മറന്നുവെച്ചെന്ന്.. അവൾ തിരിച്ചു വന്നപ്പോ ഞാനവളോട് ചോദിച്ചു .എന്താ പെണ്ണെ വല്ലതും മറന്നുവെച്ചോ. "അതൊക്കെ പറയാം നീ വണ്ടിയെടുക്കു ചെക്കാ സമയമായി.." ഞാനവളെയുംകൂട്ടി കല്യാണവീട്ടിലേക്ക് യാത്രയായി പോകുന്നവഴിക്കു ഞാനവളോട് ചോദിച്ചു എന്തിനാ നീ തിരക്കുപിടിച്ച അകത്തേക്ക് ഓടിയത്. അവൾ ചിരിച്ചിട്ടു പറഞ്ഞു." നീയെന്നെ ചീത്ത പറയില്ലെങ്കിൽ ഞാൻ പറയാം.." "ശരി ഞാൻ ചീത്ത പറയില്ല നീ പറയടി പെണ്ണെ." അവളൊരു ചെറിയ ചിരിയോടെ പറഞ്ഞു."ഞാൻ കണ്ണാടി നോക്കാൻ പോയതാ.." ഇതുകേട്ട് എനിക്ക് ചിരിയാണ് വന്നത് അല്ലെങ്കിലും പെണ്ണുങ്ങളുടെ ഈ സ്വഭാവം മാറ്റാൻ ഏതുകാലത്തും കഴിയില്ലലോ.. എത്ര ഒരുങ്ങിയാലും വീണ്ടും വീണ്ടും കണ്ണാടിയിൽ പോയി നോക്കുന്നത് അവർക്കൊരു ശീലമല്ലേ.. അതെങ്കിലുമായിക്കോട്ടെ ഞങ്ങൾ കല്യാണവീട്ടിലേക്ക് എത്തിയിട്ടുള്ള കാര്യം പറയാം.. എന്റെ പെങ്ങൾക്കു എന്നോടുള്ള സ്നേഹം എന്താണെന്നും അവളുടെ മനസ്സ് എങ്ങനെയാണെന്നും ഞാനാവിടെവെച്ചു മനസ്സിലാക്കി.. താലികെട്ടും ബഹളവും കഴിഞ്ഞു ഞാനൊരു ചെയറിൽ പോയിരുന്നു. ചിന്നു ആണെങ്കിൽ അവളുടെ ഫ്രണ്ട്സിനെയും കൂട്ടി കല്യാണപ്പെണ്ണിന്റെ കൂടെ സെൽഫിയെടുക്കുന്ന തിരക്കിലാണ്.. ഞാനവിടെ കട്ട പോസ്റ്റായിരിക്കുമ്പോഴാണ് കുറച്ചു പെൺകുട്ടികളുടെ ശബ്‌ദം പിന്നിൽ നിന്നും കേട്ടത് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കുറച്ചു സുന്ദരി കുട്ടികൾ.. അവരെ ഞാൻ നോക്കിയിട്ടെന്തു കാര്യം അവർ ഇങ്ങോട്ടു നോക്കില്ലലോ. ഇനി ഞാനങ്ങോട്ടു നോക്കിയാൽ പറയും വായ്നോക്കി എന്ന് എന്തിനാ വെറുതെ.. അതുകൊണ്ടു കൈയിലിരിക്കുന്ന മൊബൈലെടുത്തു ഞാനതിൽ കുത്തിക്കൊണ്ടിരിന്നു.. അപ്പോഴാണ് പിന്നിൽ നിന്നൊരു വിളികേട്ടത് ഏട്ടാ എന്ന്.. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ആ സുന്ദരികുട്ടികളാണ് ഞാനൊരു ഞെട്ടലോടെ അവരോടു ചോദിച്ചു. നിങ്ങളൊക്കെ ആരാ.. ഇതുകേട്ട് അതിലൊരു കുട്ടിപറഞ്ഞു "ഞങ്ങളെല്ലാരും ചിന്നുവിന്റെ ഫ്രണ്ട്സാണ് ഏട്ടനെ പരിചയപ്പെടാൻ വന്നതാണ്. ചിന്നു എപ്പോഴും ഏട്ടനെ കുറിച്ച് ഞങ്ങളോട് പറയാറുണ്ട്. അതുകൊണ്ടു എട്ടനെയൊന്നു പരിചയപ്പെടാണമെന്നു തോന്നി കല്യാണത്തിന് ഏട്ടൻ വരുമെന്ന് പറഞ്ഞിരുന്നു.. പിന്നെ ഏട്ടന്റെ ഫോട്ടോ ചിന്നുവിന്റെ ഫോണിൽ മുൻപ് കണ്ടിട്ടുണ്ട്.. അതുകൊണ്ടു ഏട്ടനെ പെട്ടെന്ന് കണ്ടുപിടിക്കാൻ പറ്റി.. പിന്നെ ഏട്ടനെ എവിടെവെച്ചെങ്കിലും കണ്ടാൽ ഇങ്ങനെ വന്നു ഞെട്ടിക്കണമെന്നു അവൾ പറഞ്ഞിരുന്നു.. പിന്നെ ഏട്ടനെ കുറിച്ച് ചിന്നു പറയുന്നത് കേൾക്കുമ്പോൾ ഞങ്ങൾക്ക് ഇങ്ങനെയൊരു ഏട്ടനെ കിട്ടിയില്ലലോ എന്നോർത്ത് വിഷമം തോന്നാറുണ്ട്.. ഏട്ടൻ ചിന്നുവിന്റെ മൂക്കു കുത്തിയ കഥയൊക്കെ കേട്ടപ്പോ ചിരിയും ഒരുപാടു സന്തോഷവും തോന്നി.. പിന്നെ ഏട്ടനെ അവൾ ഒലക്കകൊണ്ടു അടിച്ചതും. ഏട്ടൻ അവൾക്കു പാദസരം വാങ്ങിച്ചുകൊടുത്ത് സർപ്രൈസ് കൊടുത്തതും അതിനടിയിൽ ഏട്ടനെ റൂമിൽ പൂട്ടിയിട്ടതും.. തല്ലുകൂടിയതും പിണങ്ങിയതും അങ്ങനെ കുറെ കഥകളൊക്കെ ചിന്നു ഞങ്ങളോട് പറയാറുണ്ട്.. ഇതൊക്കെ കേൾക്കുമ്പോൾ ഞങ്ങൾക്ക് ചിന്നുവിനോട് ചെറിയൊരു അസൂയ തോന്നാറുണ്ട്. ഇതുപോലെ കുറുമ്പും കുസൃതിയുമുള്ളൊരു ഏട്ടന്റെ കിട്ടിയത്തിന് " ഇതുകേട്ടപ്പോൾ തോന്നി എന്റെ പെങ്ങൾക്കു എന്നോട് ഇത്ര സ്നേഹമോ. ഞങ്ങളുടെ അടിയും ഇടിയും ഇത്രയ്ക്കു ഹിറ്റായോ കണ്ണുനിറഞ്ഞുപോയി.. അങ്ങനെ കല്യാണതിരക്കൊക്കെ കഴിഞ്ഞപ്പോൾ ഞാനവളെയും വിളിച്ചു വീട്ടിലേക്കു മടങ്ങി. പോകുന്ന വഴിയ്ക്ക് അവളെന്നോട് പറഞ്ഞു. "ഡാ നിയിന്നു എന്റെ ഫ്രണ്ട്സിനെ കണ്ടു അന്തംവിട്ടു നിൽക്കുന്നത്. ഞാൻ കണ്ടു ഹ ഹ.." "എടി കാന്താരി നീയെനിക്ക് പണി തന്നതാണല്ലേ വീട്ടിലെത്തിയിട്ടു നിന്നെ ഞാൻ ശരിയാക്കി തരാം..! നിയെന്തിനാടി കാന്താരി നമ്മൾ അടികൂടിയാതൊക്കെ കൂട്ടുകാരോട് പറഞ്ഞത് നിനക്ക് പറയാൻ വേറൊന്നും കിട്ടിയില്ലേ.! "അവർക്കു അവരുടെ കാമുകന്റെ കഥപറയാമെങ്കിൽ എനിക്ക് എന്റെ ഏട്ടന്റെ കഥപറയമല്ലോ.." "ഡാ കരുമാടി നീയെന്റെ ഫ്രണ്ട്സിന് മുന്നിൽ ഹീറോയാണ്. അവരുടെ വീട്ടിലൊന്നും നമ്മളെപോലെ പിണങ്ങുകയോ തല്ലുകൂടുകയോ ചെയ്യാറില്ലത്രേ എല്ലാവരും ടിവിയിലും ഫോണിലും മുഴുകിയിരിക്കുന്നവരാ. പരസ്പരം സംസാരിക്കാനോ തമാശ പറയാനോ തല്ലുകൂടാണോ നിൽക്കാറില്ലത്രെ. അങ്ങനെയാകുമ്പോൾ വീട് മരണവീടിന് തുല്യമായി തോന്നും ഒച്ചയും അനക്കവുമില്ലാതെ. ഇതുകേട്ടപ്പോൾ എനിക്ക് വിഷമം തോന്നി.. എനിക്കാണെങ്കിൽ ഒരു മിനിറ്റ് പോലും മിണ്ടാതെയും സംസാരിക്കാതെയും ഇരിക്കാൻ പറ്റില്ല. അവരുടെ വീട്ടിലെ കാര്യമോർത്തപ്പോൾ എനിക്ക് പേടിതോന്നി.. അവർക്കു നമ്മുടെ വീട്ടിലെ കഥകളൊക്കെ കേൾക്കുമ്പോൾ അദ്ഭുതം തോന്നാറുണ്ടത്രെ.." നമ്മുടെ വീട് സ്വർഗമാണെന്ന അവർ പറയാറ്." ഇതൊക്കെ കേട്ട് ഞാനവളോട് പറഞ്ഞു.".ഡി കാന്താരി നിന്റെ കൂട്ടുകാർക്കു നമ്മുടെ വീട് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ അവരെ ഇങ്ങോട്ടു കൊണ്ടുവന്നാലോ..! ഇതുകേട്ട് ആ കാന്താരി പറയാ.. അവരെ ഇങ്ങോട്ടു കൊണ്ടുവന്നിട്ടു നിനക്ക് പഞ്ചാര അടിക്കാനല്ലേ എന്ന് ആരെയും ഇങ്ങോട്ടു കൊണ്ടുവരെണ്ടാ എന്റെ ഏട്ടനോട് ഞാൻ മാത്രം തല്ലുകൂടിയ മതിയെന്ന്. സത്യത്തിൽ എല്ലാ ഏട്ടൻമാർക്കും പെങ്ങളുടെ കുറുമ്പും കുസൃതിയും ഒരുപാടു ഇഷ്ടമായിരിക്കും അത് പുറത്തു കാണിച്ചില്ലെങ്കിലും അവരുടെ ഉള്ളിൽ ഉണ്ടാകും സന്തോഷം നൽകുന്ന ഓർമകളായി.. ഇത്തവണ അവളെനിക്കു തന്ന പണി എന്താണെന്നു അറിയാവോ.. രാവിലെ ഉറങ്ങി കിടക്കുന്ന എന്നെ വിളിച്ചുണർത്തി ചെറിയൊരു കുപ്പിക്കാണിച്ചിട്ടു പറഞ്ഞു. ഡാ ഏട്ടാ ഇത് തേച്ചാൽ നീ വെളുക്കുമെന്നു.. ഞാനാണെങ്കിൽ വെളുക്കാനുള്ള ആഗ്രഹത്തിൽ ഒന്നും നോക്കാതെ ആ കുപ്പി തുറന്നു മുഖത്തേക്ക് തേച്ചു.. ഇതുകണ്ട് അവൾ പൊട്ടിച്ചിരിച്ചിട്ടു പറഞ്ഞു. നിന്നെ വെളുപ്പിക്കാൻ ഈ മരുന്നിനെ പറ്റു. അപ്പോഴാണ് എനിക്ക് മനസ്സിലായത് ആ കുപ്പിയിലുള്ളത് വൈറ്റ് വാഷാണെന്നു.. ഞാൻ എണീക്കുമ്പോഴേക്കും അവൾ അവിടെന്നു മുങ്ങി.. ഇങ്ങനെയും അവളെനിക്കു പണി തന്നിട്ടുണ്ട്.. ഇങ്ങനെയൊക്കെ ഏട്ടന് പണികൊടുത്ത വല്ല പെങ്ങൾസും ഉണ്ടോ ആവോ.. സ്നേഹത്തോടെ ...ധനു
8.6k കണ്ടവര്‍
4 ദിവസം
#

📔 കഥ

❤️നീലകണ്ണുള്ള രാജകുമാരൻ❤️ തുടരുന്നു "എനിക്കൊന്നും മനസിലായില്ല ഡോക്ടർ..? "."ഹ ഹ എടൊ താനച്ഛനാവാൻ പോവാ ".സന്തോഷം കൊണ്ട് വിഷ്ണുവിന്റെ അമ്മയുടെ കണ്ണുകൾ നിറഞ്ഞു.പ്രിയക്ക് ബോധം വന്നു. "വിഷ്ണു.. നീ പോയി മധുരം വാങ്ങിയേച്ചും വാ.. ദേ ശങ്കരേട്ടനൊക്കെ കൊടുക്ക്"." മം".. എന്ന് മൂളി വിഷ്ണു കലങ്ങി മറിഞ്ഞ മനസുമായി പുറത്തു പോയി ഫ്രുയ്ട്സും സ്വീറ്റ്സും വാങ്ങി തിരിച്ചു പ്രിയയെ അഡ്മിറ്റാക്കിയ റൂമിലേക്കു പോയി. എല്ലാർക്കും സന്തോഷം ആയിരുന്നു രണ്ടുപേർക്കൊഴികെ. പ്രിയയുടെയും വിഷ്ണുവിന്റെയും മുഖത് സന്തോഷം ഉണ്ടായിരുന്നില്ല. .വിഷ്ണുവിന്റെ അമ്മ പ്രിയയുടെ തലയിൽ തലോടി നെഞ്ചോടു ചേർത്ത് കിടത്തി. പ്രിയ അറിയാതെ കരഞ്ഞു പോയി എന്നാൽ ആരും കാണാതെ ഇരിക്കാൻ അവൾ ശ്രെധിച്ചിരുന്നു.അന്ന് തന്നെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. രാത്രിയോടെ വീടെത്തുകയും ചെയ്തു.വിഷ്ണുവും പ്രിയയും റൂമിലേക്കു പോയി.പ്രിയക്ക് ബെഡ്‌റെസ്റ്റാണ്. "വിഷ്ണു....."പ്രിയ അടക്കി പിടിച്ച സങ്കടമെല്ലാം നിയന്ത്രണം വിട്ട് അവൾ കരഞ്ഞു കൊണ്ട് ദയനീയമായി വിഷ്ണുവിനെ വിളിച്ചു. "ഹേയ്..!!.. എന്തിനാടോ... കരയുന്നെ..... താനെന്തു തെറ്റുചെയ്തു.. എല്ലാരും സന്തോഷത്തിലാ... ഒരുപാടു... എത്രയോകാലത്തിനു ശേഷം എന്റമ്മപോലും ഇത്രയും സന്തോഷത്തോടെ ഞാൻ കാണുന്നെ.... ഒക്കെ താൻ കാരണ.... എന്നാൽ എനിക്ക് മാത്രം പറ്റണില്ലഡോ......" അത് പറഞ്ഞു വിഷ്ണു വിങ്ങി പൊട്ടി. "വിഷ്ണു....സോറി!!.... എനിക്കെന്ത് പറയണം അറിയില്ല.. ആകാശ് എന്റെ പ്രാണനായിരുന്നു. എനിക്ക് ജീവിക്കാൻ തോന്നനില്ലെടോ,ആകാശ് ഇല്ലാതെ,ഞാൻ പോയ തനിക് നല്ല കൊച്ചിനെ കിട്ടും വിഷ്ണു... ഈ ഭാരം കൂടി നീ ചുമക്കണ്ട വിഷ്ണു.". ഇരുകൈ കൂപ്പി വിഷ്ണുവിലൂടെ ഊർന്നിറങ്ങി അവൾ നിലത്തുകിടന്നു വാവിട്ടുകരഞ്ഞു പറഞ്ഞു. "ഇല്ലെടോ.. തന്നെ ഞാൻ ആകാശിന്റെ കയ്യിൽ തന്നെ എത്തിക്കും അതുവരെ ഇത് ആരും അറിയണ്ട. ആരുടെ കയ്യിൽ നിന്നാണോ അർഹതയില്ലാത്ത ഈ കൈകളിലേക് താൻ വന്നേ അവിടേക്കു തന്നെ ഞാൻ തന്നേം തന്റെ കുഞ്ഞിനേം ഭദ്രമായി എത്തിക്കും. ഇപ്പൊതാൻ കരയാതെ പോയി റെസ്റ്റെടുക്ക്". അതുകേട്ടപ്പോൾ പ്രിയ തന്റെ കണ്ണുകൾ തുടച്ചു മുഖത്തൊരു പുഞ്ചിരി വരുത്തി. "ഞാൻ പുറത്തു പോയി വരാം". "ശരി". പ്രിയക്ക് വിഷ്ണുവിനോട് വല്ലാത്തൊരു ആരാധനയും ഇഷ്ടവും തോന്നി. അവന്റെ നല്ല മനസോർത്തു അവൾ സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്തു. "പ്രിയ മോളെ..... "."അമ്മേ" ." വാ മോളെ റൂമിൽ തന്നെ ഇങ്ങിനിരിക്കണ്ട.... ദേ ഇത് കഴിക്കു.ഇനി നല്ലോണം ഭക്ഷണമൊക്കെ കഴിക്കണം". "മം" പ്രിയ മൂളി."വിഷ്ണുഏട്ടൻ വന്നില്ലേ അമ്മേ ". "ഇല്ല മോളെ അവൻ ഇനി രാവിലെ വരുള്ളൂ.... ഇന്ന് ഇനി അവന്റെ ചെങ്ങാതിമാരൊന്നും വിടുമെന്ന് തോന്നുന്നില്ല". അതുകേട്ടപ്പോൾ പ്രിയക്ക് സങ്കടം തോന്നി.ആരുടെയോ കുഞ്ഞിന്റെ അച്ഛനായതിന്റെ സെലിബ്രേഷൻ. പ്രിയക്ക് വല്ലാത്ത കുറ്റബോധം തോന്നി. മോളെന്താ ആലോചിക്കുന്നേ... "മ്മ് ഹ് ഒന്നുല്ല അമ്മേ". "മോളു പോയി ഭകഷണം കഴിചുറങ്ങിക്കോ.". "ശരി അമ്മേ..അമ്മ കഴിച്ചോ? ".അമ്മ കഴിച്ചു മരുന്ന് കഴിക്കാനുള്ളതുകൊണ്ട് നേരത്തെ കഴിച്ചു ".ശരി അമ്മേ ഞാൻ എന്നാ കഴിച്ചിട്ട് ഉറങ്ങട്ടെ... "."മ്മ് .. ചെല്ല് മോളെ ". ****************************************** മീര ഇപ്പോൾ ആകാശിന്റെ ഓഫീസിലാണ്. മീര ജോയിൻ ചെയ്തിട്ടിപ്പോൾ ഒരു മാസമായി ആകാശ് ആണെങ്കിൽ കമ്പനി ആവശ്യത്തിനായി uk യിലും.ഇന്ന് തിരിച്ചു കൊല്കത്തയിലെ ഓഫീസിൽ എത്തുകയാണ്. ഫ്ലൈറ്റിറങ്ങി ആകാശ് നേരെ പോയത് ഓഫീസിലേക്കാണ്.കൊറേ നേരത്തെ വർക്കിന്‌ ശേഷം ആകാശ് പുതിയ അപ്പോയിന്റ്‌മെന്റിനെ വിളിക്കാൻ പറഞ്ഞു. "മെയ്‌ ഐ കം in? "."യെസ് ".ആളെ കണ്ടതും ആകാശ് ഒന്ന് ഞെട്ടി. "മീര" . "എന്താ? ഞെട്ടിയോ...". "ഹേയ്... അങ്ങനൊന്നുല്ല... താൻ എന്താ ഇവിടെ.. താൻ ഇരിക്"." ഹ്മ്മ് താങ്ക്സ് ". "താൻ എന്താ ഇവിടെ? കൊൽക്കത്തയിൽ...?"."എന്താ ഇഷ്ടപെട്ടില്ലേ...? ". "ഹേയ് അതുകൊണ്ടല്ലടോ..". "ഹ്മ്മ് പുറത്തുപോയി ജോലി ചെയ്യണം സമ്പാദിക്കണം എന്നൊക്കെ ആഗ്രഹം തോന്നി... അറിഞ്ഞില്ല ആകാശിന്റെ ഓഫീസ് ആയിരുന്നു ഇതെന്ന് പിന്നീടെപ്പളോ ആണ് അറിയാൻ സാധിച്ചേ.. ".''മ്മ്.. പിന്നെ തനിക് സുഖാണോ..?"."എനിക്കാണോ? അതോ എന്റെ ചേച്ചിക് സുഖാണോ? എന്നാണോ അറിയണ്ടേ "."മീരാ.... അതൊക്കെ ഞാൻ മറക്കാൻ ശ്രെമിക്കുന്ന കാര്യങ്ങളാണ്.''. "സോറി ഞാൻ just ജോക്ക്"."ഹ്മ്മ് അതെ നിനക്കും നിൻറെ ചേച്ചിക്കും എല്ലാം ജോക്ക് ആണ് ഫൺ.അതിനു വേണ്ടിയുള്ള വെറും കോമാളിയാണല്ലോ ഞാൻ".''ആകാശ്...കൂൾ... ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല. പിന്നെ ചേച്ചി.... നിങ്ങടെ ബന്ധം ഇതിനെപറ്റി ഒന്നും ഞാൻ ഇതുവരെ മൈൻഡ് ചെയ്തിട്ടില്ല ആൻഡ് iam സോറി... ഇനി ഉണ്ടാകില്ല". "ഇട്സ് ഓക്കേ മീരാ. ഞാൻ അറിയാതെ ഇമോഷണൽ ആയപ്പോ... Sorry. ഓക്കേ ലീവ് ഇറ്റ്". "എങ്കിൽ നമുക് കാണാം മീരാ.. എനിക്ക് കൊറച്ചു വർക്ക്‌ ഇണ്ട് ക്യാച്ച് യൂ ലേറ്റർ". "ഓക്കേ ബൈ ആകാശ്". ബൈ. പിന്നീട് ആകാശും മീരയും തമ്മിൽ വേഗത്തിൽ അടുത്തു. ********************************************** "വിഷ്‌ണു.."."എന്താടോ...". "താങ്ക്സ്....!!". "എന്തിനാടോ..?"." ഇങ്ങനൊരമ്മയേം... പിന്നെ രണ്ടു കുഞ്ഞനുജത്തിമാരെയും സമ്മാനിച്ചതിന്.അമ്മയുടെ സ്നേഹം ഒരുപാടു കൊതിച്ചിട്ടുണ്ട്. ഇപ്പൊ ആരൊക്കെയോ എന്തൊക്കെയോ നേടിയപോലെ. ഐ വിൽ മിസ്സ്‌ ഇറ്റ്. ഡെഫിനിറ്റ്ലി... ഇവരെയൊക്കെ വിട്ടുപോകണതോർക്കുമ്പോള് സങ്കടം തോന്നുവാ". "മോളെ ...."." ആ അമ്മേ... ദേ വരണൂ...". "എവടെ നീ?"." ഞാൻ അകത്തുണ്ടായിരുന്നു അമ്മേ..". "വാ ആ കാലിങ്ങു നീട്ടു അമ്മ കൊഴമ്പു കൊണ്ടന്നിട്ടുണ്ട്. ഇത് തേച്ച നീര് വലിഞ്ഞോളും". "ശരി അമ്മേ..".അവൾ കാല് നീട്ടികൊടുത്തു അമ്മ കൊഴമ്പു തേച്ചപ്പോൾ കൊഴമ്പിനൊപ്പം അമ്മയുടെ കൈകളുടെ മുകളിൽ പ്രിയയുടെ കണ്ണുനീർ ഇറ്റിറ്റു വീണു. "അയ്യേ എന്റെ മോളെന്തിനാ കരയണേ...".പ്രിയ അമ്മയെ കെട്ടിപിടിച്ചു.. ഇത് കണ്ടു നിന്ന വിഷ്ണുവിന്റെ കണ്ണുകൾ ഈറനണിഞ്ഞു.. വാ മക്കളെ ഞാൻ ഭക്ഷണം എടുത്തു വക്കാം. കൊഴമ്പു തേച്ചപ്പോൾ പ്രിയയുടെ കാലിലെ നീരിന് നല്ല കുറവുണ്ടായിരുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ അമ്മ വിഷ്ണുവിനോടായ് പറഞ്ഞു "മോനെ നീ പ്രിയേനേം കൂട്ടി ഇവിടെ ഒക്കെ ഒന്ന് കാണിച്ചു കൊടുക്ക്. വന്നിട്ടിന്നുവരെ എന്റെ കുട്ടി ഈ വീട്ടിൽ തന്ന". "ശരി അമ്മേ...".വിഷ്ണുവും പ്രിയേം കൂടി പുറത്തേക്ക് ഇറങ്ങി. "സൂക്ഷിച്ചു വാ ". വയൽ പ്രേദേശം ആയിരുന്നു. പ്രിയക് കാടും മലയും ജീവനാണ്. അവൾക് വിഷ്ണുവിന്റെ നാട് വളരെ ഇഷ്ടമായി. അവന്റെ കയ്യും പിടിച്ചു പ്രിയ ശ്രെദ്ധാപൂർവ്വം നടന്നു. പെട്ടെന്ന് ഒരു വീടെത്തിയപ്പോൾ വിഷ്‌ണു നിന്നു. "വാ നമുക്ക് തിരിച്ചു പോകാം ഇന്നിനി മതി"." എന്തുപറ്റി? വിഷ്‌ണു..? എനിക്കിവിടെയൊക്കെ ഇഷ്ടായി... ഒരുപാടു പോകാനേ തോന്നണില്ല...". ''അതാ പറഞ്ഞെ ഇനി നമക് സമയം എടുത്തു വരാലോ ...". "വിഷ്ണുഏട്ടാ ....!!!! എന്താ അവിടെ തന്നെ നിന്നെ ഇതാരാ കൂടെ ചേച്ചിയും ഉണ്ടല്ലോ വിഷ്ണുഏട്ടാ...അമ്മേ.... ദേ വിഷ്ണുഏട്ടൻ... രണ്ടാളും അവിടെ നില്കാതെ ഇങ്ങു വന്നേ"."ഇതാരാ വിഷ്‌ണു??" പ്രിയ ചോദിച്ചു. "ഇതെന്റെ ഒരേഒരു അമ്മാവന്റെ വീടാ... അമ്മാവനെന്നൊക്കെ പറഞ്ഞ ബന്ധം കൊണ്ട് മറ്റാരൊക്കെയാണ് ചെറുപ്പം മുതൽ അമ്മാവൻ എന്നാ വിളിക്കാറ്.. ആകെ ഉള്ള കുടുംബം ഇവരാണ്". "ആഹാ വിഷ്‌ണു എന്നിട്ട് പറഞ്ഞതെ ഇല്ലല്ലോ.". "അയ്യോ!! രണ്ടാളും അവിടെ നില്കാതെ ഇങ്ങു കയറി വായോ..". വിഷ്‌ണു മടിച്ചു പിന്നെ പ്രിയ നിർബന്ധിച്ചപ്പോൾ കയറി.. "ഇതാരാ വിഷ്‌ണു മോനോ കല്യാണം കഴിഞ്ഞിട്ട് കണ്ടതെ ഇല്ലല്ലോ രണ്ടാളേം. സുഖല്ലേ...രണ്ടാൾക്കും...?". "സുഖം അമ്മായി..." പ്രിയ ഇത് അമ്മായി.. "നമസ്കാരം..". "ഇരിക്.. ഞാൻ ചായ എടുക്കാം"." മ്മ്".ഇതിനിടയിൽ ഒരാൾ പുറത്തേക്കു വന്നു. "ഇത്...?..".പ്രിയ തന്നെ അകത്തേക്കു വിളിച്ച മാളുവിനോടായ് ചോദിച്ചു. "ഇതെന്റെ ചേച്ചിയ ദേവനന്ദ.....".. ആാാ പേരുകേട്ടതും വിഷ്‌ണു തലയുയർത്തി ദേവൂനെ നോക്കി.... ദേവനന്ദ പ്രിയക്ക് നേരെ ഒരു ചിരി ചിരിച്ചു ന്നിട്ട് തലതാഴ്ത്തി നിന്നു. ഇതിനിടെ അമ്മ ചായയും കൊണ്ട് വന്നു രണ്ടാൾക്കും കൊടുത്തു." മോൾക് ഇപ്പൊ എത്രമാസമായ്?" "എനിക്ക്5".അതുപറയുമ്പോൾ പ്രിയേടേം വിഷ്ണുവിന്റെയും തല താഴ്ന്നിരുന്നു.അത് പ്രിയ ശ്രെധിച്ചിരുന്നു...രണ്ടാളും ചായകുടിയും കഴിഞ്ഞു എല്ലാവരോടും യാത്രയും പറഞ്ഞു ഇറങ്ങി. ഇറങ്ങാൻ നേരം വിഷ്ണു ദേവൂനെ ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. അത് പ്രിയ കണ്ടു.. പോകുന്ന വഴിക്ക് പ്രിയ വിഷ്ണുവിനോട് ചോദിച്ചു. "ദേവു... വിഷ്ണുന്... വെറും ഒരു അമ്മാവന്റെ മോളല്ലല്ലോ... അല്ലെ? ". "ഹേയ് അങ്ങനൊന്നുല്ലടോ... "."എങ്ങിനെ ഒന്നുല്ലന്ന്? "."എടൊ.... അത് ചെറുപ്പത്തിൽ ഉണ്ടായിരുന്ന സൗഹൃദം സ്നേഹം അതൊക്കെ വലുതായപ്പോ ഞങ്ങടെ ഒപ്പം വളർന്നു... എന്നെക്കാൾ വളർന്നത് അവളുടെ ഉള്ളിലെ സ്നേഹമായിരുന്നു.തെറ്റില്ലെന്ന് തോന്നിയപ്പോ അതു സ്വീകരിച്ചു ഞാനും... ഹ അത് വിട്.... "."എനിക്കും എന്റച്ഛനും വേണ്ടി എന്തൊക്കെയാ വിഷ്ണു എന്തൊക്കെയാ നീ വിട്ടുകളഞ്ഞേ..... പ്രിയയുടെ കണ്ണുകൾ ചുവന്നു. "ഇല്ല പ്രിയ.. എന്റെ മനസ്സിൽ അത്രത്തോളമൊന്നും ഉണ്ടായിരുന്നില്ല... പിന്നെ ഇതിൽ തന്റെ തെറ്റൊന്നും ഇല്ല.. തെറ്റുകാരൻ ഞാൻ ആണ്. അറിഞ്ഞു കൊണ്ടല്ല... ഞാൻ നേരത്തെ പറഞ്ഞില്ലേ... തന്റച്ഛന്റെ ദാനമാണെന്റെ ജീവനെന്ന്.. അഷ്ടിക്ക് വകയില്ലാത്ത കാലത്ത്.. താങ്ങും തണലും ആയത് തന്റെ അച്ഛനാണ്..അതൊക്കെ പോട്ടെ താൻ വ.. നേരം ഒരുപാടാകുന്നു... ". "വിഷ്ണു... താൻ ഈ നാടും വീടും വിട്ടെവിടേം പോകല്ലേട്ടോ...? "."അതെന്താടോ? "."എനിക്കൊത്തിരി ഇഷ്ടായി തന്റെ നാടും വീടും വീട്ടുകാരേം ഒക്കെ... സൂപ്പർബ് പ്ലേസ് അല്ലെ ". "അതിനു താൻ പോവല്ലെടോ... മണ്ടി.... ആകാശിന്റെ കൂടെ യൂറോപ്പിലും.... അമേരിക്കയിലും ഒക്കെ... അപ്പോ തനിക് ഈ നാടൊക്കെ എന്ത്.. ഓർമയിൽ പോലുമുണ്ടാവില്ല ഈ നാടും ഞങ്ങളും ഒക്കെ ".അത് കേട്ടപ്പോൾ പ്രിയ പെട്ടെന്ന് നിന്ന്. സങ്കടം കൊണ്ട് പ്രിയയുടെ മുഖം വാടിയത് വിഷ്ണു ശ്രെദ്ധിച്ചു. "എന്താടോ... എന്താ നിന്നെ? "."നിങ്ങളേം ഈ നാടിനേം വിട്ടെങ്ങനെ... ഞാൻ പോകും വിഷ്ണു.... ദേവു.... ശരിക്കും ഭാഗ്യം ചെയ്ത കുട്ടിയ... ഞാൻ പോയ.... ദേവൂനെ സ്വീകരിക്കില്ലേ വിഷ്ണു.....താൻ പറഞ്ഞില്ലേ അർഹതയുള്ള കൈകളിൽ എന്നെ ഭദ്രമായി എത്തിക്കും എന്ന്.. എനിക്കും എത്തിക്കണം ദേവൂന്റെ കൈകളിൽ.... ദേവൂന്റെ വിഷ്ണുനെ എത്തിക്കണം.... ". "താൻ വേഗം വാ..... "."വിഷ്ണു ..... എനിക്ക് വയ്യ.... ഇനി.... ഒരടിപോലും.... നടക്കാൻ വയ്യ.... എന്നെ... എടുക്കാവോ..... പ്ലീസ്.... ". വിഷ്ണു പ്രിയയെ തൂക്കി എടുത്തു നടന്നു... പ്രിയ വിഷ്ണുവിന്റെ കൈകളിൽ കിടന്നുകൊണ്ട് അവന്റെ കണ്ണുകളെ തന്നെ നോക്കി കിടന്നു... "വിഷ്ണു...ഞാൻ പോയാലും താൻ എന്റെ സുഹൃത്താ...എവടെ ആണേലും അമേരിക്കയിലോ... ആഫ്രിക്കയിലേക് പോയാലും ശരി തന്നെ ഞാൻ മറക്കില്ല... തന്റെ അമ്മ എന്റെ അമ്മ കൂടിയല്ലെടോ.... തന്റെ അനുജത്തിമാർ.. എന്റെംകൂടിയാടോ... എത്ര കാലം കഴിഞ്ഞാലും നിങ്ങളൊന്നും എന്റെ മനസിന്നു പോകില്ല വിഷ്ണു. വിഷ്ണുവിന്റെ അനിയത്തിമാർ പഠിക്കാനായി പുറത്തേക്ക് പോകുകയാണ്.. ഹോസ്റ്റലിൽ നിന്നുള്ള പഠനം.. അവരെ ഹോസ്റ്റലിലാക്കാൻ കൊണ്ടുപോകുന്നത് വിഷ്ണുവാണ്... ഇന്ന് അവരെ വിട്ടു പിരിഞ്ഞു നിൽക്കുന്നതിൽ വിഷ്ണുവിനോ അമ്മക്കോ ആയിരുന്നില്ല... ഏറ്റവും കൂടുതൽ സങ്കടം അത് പ്രിയക്കായിരുന്നു.. തിരിച്ചും... അവർ പ്രിയേ കെട്ടിപിടിചു കരഞ്ഞു... ****************************************** "വിഷ്ണു..... വിഷ്ണു "."എന്തമ്മേ.... എന്താ..... എന്ത് പറ്റി.....? എന്തിനാ ഇങ്ങനെ വിളിക്കണേ.... ". "വിഷ്ണു... നീ വേഗം റെഡിയാവു...."." എന്താ? എന്ത് പറ്റി അമ്മേ" അമ്മയുടെ മുഖത്തെ പരിഭ്രമം കണ്ടു പ്രിയയും ചോദിച്ചു."മക്കളെ നിങ്ങള് വേഗം റെഡിയാവു ശങ്കരേട്ടനിപ്പോൾ വരും".ശങ്കരേട്ടനോ? എന്തിനു എവടെ പോവാന അമ്മേ.."." ഒന്നും പറയാൻ സമയം ഇല്ല ഒന്ന് വേഗം റെഡിയാക് മക്കളെ ഒക്കെ അമ്മ പറയാം.. ഇപ്പൊ ചെല്ല്."." ശരി ശരി... ഞങ്ങൾ ഇപ്പൊ വരാം... ".പ്രിയയും വിഷ്ണുവും റെഡി ആയി വന്നു. പുറത്ത് ശങ്കരേട്ടന്റെ കാർ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു... രണ്ടുപേരും കാറിൽ കയറി.. അമ്മയും... അമ്മയുടെ മുഖത്തു വല്ലാത്ത പരിഭ്രമം ഉണ്ടായിരുന്നു.... "എന്താ അമ്മേ... എന്താ കാര്യം...?. ഇനിയെങ്കിലും ഒന്ന് പറ... " .. "അത്.... അത് ".അമ്മ പറയാൻ മടിച്ചു... (തുടരും ). നീലക്കണ്ണുള്ള രാജകുമാരൻ ഭാഗം -5 ============================ അമ്മയുടെ ഇടറുന്ന വാക്കുകൾ കേട്ടു പ്രിയയും വിഷ്ണുവും പരസ്പരം നോക്കി."എന്താ അമ്മേ.... !!എന്താ ഉണ്ടായേ...? "."മോനെ.... അത്... നമ്മടെ ദേവു..... "."ദേവൂനെന്താ അമ്മേ പറ്റിയെ.....?".അമ്മയെ പിടിച്ചു കുലുക്കി കൊണ്ട് കണ്ണുകൾ നിറച്ചൊഴുക്കി വിഷ്ണു അമ്മയോട് ചോദിക്കുന്നത് കണ്ട് ഒരു നിമിഷം പ്രിയ അത്ഭുതത്തോടെ വിഷ്ണുവിനെ നോക്കി."എന്താ.... അമ്മേ.... എന്റെ ദേവൂനെന്താ സംഭവിച്ചേ ..... ".മോനെ ഇത്രേം കാലം നിന്നെയല്ലാതെ... വേറെ ആരെയും കെട്ടില്ലെന്ന് പറഞ്ഞു നടന്നതാ... നമ്മടെ ദേവു ... ദേ ഇന്നലെ അവളുടെ അച്ഛൻ ഏതോ ഒരുത്തന്റെ ആലോചനയും ആയി വന്നതാ... അവളെ കൊറേ നിര്ബന്ധിച്ചിട്ട പെണ്ണുകാണൽ നടത്തിയേ.... ഇന്ന് രാവിലേ.... അവളെ വിളിക്കാൻ പോയപ്പോ....".സാരി തുമ്പുകൊണ്ട് വായപൊത്തി കരഞ്ഞുകൊണ്ട്... അമ്മ വിഷ്ണുവിന്റെ നെഞ്ചിലേക് വീണു. ബാക്കി പറയുവാൻ ആ നാവുകൾക് ആവില്ലായിരുന്നു. "അവളെവിടെ... അമ്മേ... Icu ലാ ഇച്ചിരി ക്രിറ്റിക്കലാണെന്ന പറഞ്ഞെ... ".വിഷ്ണു അവൾക് വേണ്ടി മരുന്ന് വാങ്ങാനുമെല്ലാമായി ഓടി നടന്നവസാനം ആശുപത്രിയുടെ icu റൂമിന്റെ ഒരു മൂലക്ക് തളർന്നിരുന്നു. ഈ സമയം ദേവൂന്റെ അച്ഛൻ അവിടേക്ക് വന്നു.വിഷ്ണുവിനെ കണ്ടതും..ദേഷ്യം പിടിച്ചു അവന്റെ കോളറിൽ പിടിച്ചുയർത്തി പുറത്തേക് വലിച്ചിട്ടു.പ്രിയ ഓടി ചെന്ന് വിഷ്ണുവിനെ പിടിച്ചു. "ഇത്തിരി കൂടി ബാക്കി ഉണ്ട്.... അതൂടെ എടുക്കാൻ വന്നതാണോ....? മതിയായില്ലേ നിനക്ക്... അന്നേ നിന്നോട് ഞാൻ പറഞ്ഞതാ എന്റെ പടിചവിട്ടരുതെന്ന്...എന്റെ കുട്ടി ഈ അവസ്ഥേൽ ഇവിടെ കിടക്കുന്നുണ്ടേൽ അതിനു കാരണം നിയൊരുത്തന്നാ....ഇവളേം വിളിച്ചെറങ്ങിക്കോ..നിന്റെ ഒരു സഹായവും ഇവിടെ ആർക്കും വേണ്ട.... ".അതും കൂടി കേട്ട വിഷ്ണു പതിയെ എണീറ്റ്.... ചുവന്നു നിറഞ്ഞു തുളുമ്പുന്ന കണ്ണുകളുമായി അവിടെ നിന്നും ഇറങ്ങി.. കണ്ടു നിന്നവരിലെല്ലാരിലും ഒരു നൊമ്പരം ഉണ്ടാക്കി. പ്രിയ വിഷ്ണുവിന്റെ വിറയ്ക്കുന്ന കൈകളിൽ കൈ കോർത്തു പിടിചു. തിരികെ വീടെത്തിയ വിഷ്ണുവും പ്രിയയും അമ്മയും. ഒന്നും മിണ്ടാതെ റൂമിലേക്കു പോയി. വിഷ്ണു ഒന്നും മിണ്ടാതെ കട്ടിലിൽ ഒരേ ഇരുപ്പിരുന്നു. ഇതുകണ്ട പ്രിയക്ക് സഹിക്കാൻ കഴിഞ്ഞില്ല.പ്രിയ വിഷ്ണുവിന് അടുത്തായി ഇരുന്നു. "ഞാൻ കാരണമാ വിഷ്ണു എല്ലാം.. അല്ലെ.... ". വിഷ്ണു കണ്ണുകൾ തുടച്ചു പ്രിയയെ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. വിഷ്ണുവിന്റെ കണ്ണുകൾ പ്രിയയുടെ കണ്ണുകളിലെ ദയനീയ ഭാവത്തെ കണ്ടു.. അത് കണ്ടപ്പോൾ വിഷ്ണു പ്രിയയെ സമാധാനിപ്പിക്കാനായ് പറഞ്ഞു. "സാരല്ലെടോ... താനെന്തു ചെയ്തിട്ട.. അവളൊരു പൊട്ടി പെണ്ണ്.. ഒന്നും അറീല... എന്നെക്കാൾ നല്ല ചെക്കന്മാർ ക്യൂ നിക്കും എന്നിട്ട... മാത്രല്ല ഇപ്പൊ വന്നത് ഡോക്ടർ ആണെന്ന.... കേട്ടെ... പൊട്ടി.... ഒന്നുമറിലാ.....ഈ മണ്ടനെ കണ്ടുള്ളു അവൾക് സ്നേഹിക്കാൻ". അത് പറഞ്ഞു നിർത്തുമ്പോൾ വിഷ്ണുവിന്റെ കണ്ണ് നിറഞ്ഞൊഴുകിയിരുന്നു. അത് കണ്ട പ്രിയക് തന്റെ നിയന്ത്രണം പോയിരുന്നു. അവൾ അവന്റെ കണ്ണുകൾ പൊത്തി പിടിച്ചു കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക് ചാഞ്ഞു. പിന്നീട് ഇരുകൈയാലും കെട്ടിപിടിച്ചു. വിഷ്ണുവിന് പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അറിയാതായ്. അവനു അവളെ വേർപെടുത്തണമെന്നുണ്ടായിരുന്നു.എന്നാൽ വിഷ്ണുവിന് എന്തോ അതിനു സാധിച്ചില്ല. പെട്ടെന്ന് പ്രിയ തന്നെ വിഷ്ണുവിനെ വിട്ട് കണ്ണുകൾ തുടച്ചു. എഴുനേറ്റു മാറി കിടന്നു. വിഷ്ണുവും കിടന്നു. പിറ്റേന്ന് രാവിലെ കാറിന്റെ സൗണ്ട് കേട്ടു വിഷ്ണു മുറ്റത്തേക്കു വന്നു.ശങ്കരേട്ടനായിരുന്നു അത്." ശങ്കരേട്ടാ... ദേവൂനെങ്ങനെയുണ്ട്"."കൊഴപ്പല്ല.... ഇന്ന് ഡിസ്ചാർജ് ആയി. ദേ വീട്ടിൽ ആക്കിട്ടു വരുന്ന വഴിയാ..ഞാൻ ഇറങ്ങട്ടെ"."ശരി ശങ്കരേട്ടാ "."സമാധാനായില്ലേ.... "പ്രിയ ആയിരുന്നു അത്.. "വിഷ്ണു ഞാൻ അല്ലെ തന്റെ ജീവിതത്തിലെ തടസം ഞാൻ പോയാൽ നിനക്ക് ദേവൂനെ സ്വീകരിച്ചുടെ...?". "ഇല്ല... പ്രിയ താൻ വിചാരിക്കുന്നതുപോലെ ഒരിഷ്ടം എനിക്കവളോടില്ല... ജീവനാണ്..... പക്ഷെ.... പ്രേമമെന്നൊന്നില്ല.... അതിനും മുകളിൽ ആയിരുന്നു...എനിക്കത് തന്നോട് പറഞ്ഞു തരാൻ അറിയില്ല. അവളെ നന്നായി ജീവിക്കണം എന്നെക്കാൾ നല്ല ചെക്കനെ കിട്ടും. കിട്ടണം.".അതും പറഞ്ഞു വിഷ്ണു പുറത്തേക് പോയി. പ്രിയ വിഷ്ണുവിനെ തന്നെ നോക്കി നിന്നു. കൊറച്ചു ദിവസങ്ങൾക് ശേഷം വിഷ്ണുവിന്റെ അമ്മാവൻ വീട്ടിലേക്കു വന്നു. വിഷ്ണുവും പ്രിയേം റൂമിനു പുറത്തേക്കു വന്നു. അമ്മാവനെ കണ്ട വിഷ്ണു അല്പമൊന്ന് ഞെട്ടിയെങ്കിലും ഞെട്ടൽ പുറത്ത് കാട്ടാതെ ഒരു പുഞ്ചിരിയിൽ ഒതുക്കി. "അതേയ് .. എന്റെ മോളെ കല്യാണാ.... നിന്നെ വിളിക്കണം എന്ന് എനിക്ക് തോന്നി പയ്യൻ ഡോക്ടറ... നല്ല തങ്കപ്പെട്ട സ്വഭാവവും.. സ്വന്തമായി തീരുമാനം എടുക്കാൻ നട്ടെലുള്ളവൻ.. ".അത് കേട്ടപ്പോൾ വിഷ്ണു തല കുനിച്ചു."അപ്പൊ വരണം"."എന്നാ ഞാൻ ഇറങ്ങട്ടെടി.... ".വിഷ്ണുവിന്റെ അമ്മയോട് യാത്രയും പറഞ്ഞു ഇറങ്ങി. കല്യാണത്തിന് വിഷ്ണുവും ഉണ്ടായിരുന്നു. ഒരു നിമിഷം പോലും വെറുതെ ഇരിക്കാതെ ഓരോ പണിയിലേർപ്പെട്ടു ഓടി നടന്നു.പ്രിയക്ക് വിഷ്ണുവിനെ ഓർത്തു സങ്കടം തോന്നി. അവൾ അവനെ തന്നെ നോക്കി ഇരുന്നു. കല്യാണത്തിന് മാത്രം വിഷ്ണു നിന്നില്ല. കെട്ടുകഴിഞ്ഞപ്പളെ പ്രിയേം അമ്മേം വീട്ടിലേക്കു പോയി. വിഷ്ണു അവിടെ ഉണ്ടായിരുന്നു. "നീ എന്താ കെട്ടു കാണാൻ നിക്കാതെ.. "."ഞാൻ അവിടെ നിന്ന ശരിയാവില്ല... ചിലപ്പോ അവൾ,.., അത് വേണ്ട എന്ന് തോന്നി ". അതും പറഞ്ഞു വിഷ്ണു അകത്തേക്കു പോയി... "വിഷ്ണു "....."താനോ...? "."എന്താടോ..?". "എനിക്കൊന്നു പുറത്തുപോണം... കൊണ്ടുവോ.... എന്നെ...? "."അത് വേണോ തന്റെ കാലിന്റെ നീര്..... !!!"."അതൊന്നും സാരല്ല.... വാ നമുക്ക് പോവാ വിഷ്ണു ''."ഹ്മ്മ് ശരി ". വിഷ്ണുവും പ്രിയേം കൂടി പുറത്തേക് പോയി. ഒരു കാവിലേക്കാണ് പ്രിയയെം കൂട്ടി വിഷ്ണു പോയത്... കാവ് കണ്ടതും പ്രിയ വിഷ്ണുവിന്റെ കൈവിട്ട് കുതിച്ചു. "പ്രിയ പയ്യെ.... സൂക്ഷിച്....".പെട്ടെന്ന് പ്രിയയുടെ കാല് ഉളുക്കി."അയ്യോ ... എന്റെ കാല് "."പ്രിയ...... തന്നോട് ഞാൻ ഒരായിരം വട്ടം പറഞ്ഞതല്ലേ.... ".വിഷ്ണുവിന്റെ മുഖത്തു ഭയങ്കര ടെൻഷൻ കണ്ടു പ്രിയക്ക് ചിരി വന്നു.. "കെട്ട്യോനെ.... എനിക്ക് കൊഴപ്പോന്നുല്ലട്ടോ.... ".അതും പറഞ്ഞു പ്രിയ എണീറ്റു... "ഹ താനാളു കൊള്ളാലോ....ഫുൾ പറ്റിക്കലാലേ.... ".ഹേയ് പ്രിയ നിക്ക് പെട്ടെന്ന് പ്രിയ നിന്നു വിഷ്ണു പ്രിയയെ ചെന്നിടിച്ചു.... പെട്ടെന്ന് പ്രിയ വിഷ്ണുവിനെ കെട്ടിപിടിച്ചു... കാവിലെ പാലപ്പൂവിന്റെ മണം.വിഷ്ണുവിനെ തള്ളിയിട്ടു പ്രിയ ഓടികൊണ്ട് പറഞ്ഞു.. "വിഷ്ണു ദേ.... പാലപ്പൂവിന്റെ മണം.... യക്ഷി വരാനായി.... വേം ഓടിക്കോ....". "അതിനിവിടെ തന്നെക്കാൾ വലിയ യക്ഷി ഇണ്ടോടോ... ". "ആഹാ.... ശരിയാക്കി തരാട്ടാ..... പ്രിയ താഴെകിടന്ന ഇലകളൊക്കെ എടുത്തു വുഷ്ണുവിന്റെ തലയിൽ ഇട്ടു."അതേയ്....മതി കളിച്ചേ.... വാ പോകാം....". "വിഷ്ണു.... "."എന്താടോ...? ".പ്രിയ വിഷ്ണുവിനെ നോക്കി തലയാട്ടി... മഹ്മ്.... ഒന്നുല്ല എന്ന് പറഞ്ഞു. വീടെത്തിയെപ്പളേക്കും... നേരം ഇരുടായ്.. അമ്മക് പണിയായതുകൊണ്ട് നേരത്തെ ഭക്ഷണം കഴിച്ചു കിടന്നു. വിഷ്ണു കിടക്കാനായ് റൂമിൽ വന്നപ്പോളാണ്.പ്രിയയുടെ കാല് ശ്രെധിച്ചത്‌ . കാല് നീര് വച്ചിരുന്നു. വിഷ്ണു പ്രിയയുടെ കാലുകൾ എടുത്ത് മടിയിൽ വച്ചു എന്നിട്ട് കുഴമ്പ് തേച്ചു കൊടുത്തു.പ്രിയ വിഷ്ണുവിന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. പെട്ടെന്ന് വിഷ്ണു തല ഉയർത്തിയപ്പോൾ പ്രിയ വേഗം തന്റെ കണ്ണുകൾ വിഷ്ണുവിൽ നിന്നും മാറ്റി. "ഇനി കിടന്നോ നാളെ ആവുമ്പളേക്കും മാറിക്കോളും''. പ്രിയ കട്ടിലിലേക് ചാഞ്ഞു പോകാൻ തിരിഞ്ഞ വിഷ്ണുവിന്റെ കൈകളിൽ കയറി പിടിച്ചു പ്രിയ ചോദിച്ചു. "വിഷ്ണു.... തന്നെ എനിക്ക് നഷ്ടപെടാതിരുന്നെങ്കിലെന്ന് തോന്നുവാ... അതെന്താ....അങ്ങനെ....തനിക് ഞാൻ പോയാൽ സങ്കടാവൂല്ലേ....? ".താൻ കിടക് ഷീണമുണ്ട്....തനിക്.. "അതും പറഞ്ഞു പ്രിയക്ക് പുതപ് പുതപ്പിച്ചു കൊടുത്തു വിഷ്ണു... പുറത്തേക് പോയി. പുറത്തെ ചാരുകസേരയിൽ ഇരുന്ന് പുറത്തേക്കും നോക്കി ചിന്തയിൽ മുഴുകി. പിറ്റേദിവസം വിഷ്ണു ഒരുപാടു സന്തോഷത്തോടു കൂടി പ്രിയയുടെ അടുത്തേക്ക് വന്നു. "പ്രിയ..... "."എന്താ വിഷ്ണു?.. "."താൻ റെഡിയായിരുന്നോട്ടോ..തന്റെ രാജകുമാരന്റെ കൈകളിലേക്കെത്താൻ ഇനി അധികം നാളുകളില്ലാട്ടോ.... ഞാൻ കണ്ടുപിടിച്ചു തന്റെ രാജകുമാരനെവിടാന്ന്..."."അത് കേട്ടപ്പോൾ പെട്ടെന്ന് പ്രിയയുടെ മുഖം വാടി.."എന്താടോ.... തനിക്കൊരു സന്തോഷം ഇല്ലാതെ.... "."പെട്ടെന്ന് പ്രിയ മുഖത്തൊരു ചിരിവരുത്തി "ഹേയ് അങ്ങനൊന്നുല്ല... പെട്ടെന്ന് കേട്ടപ്പോൾ.... "."ഹ താൻ റെഡി ആയി ഇരുന്നോ പെട്ടെന്നെന്നെ നമ്മക്ക് പോകാട്ടോ.... ".അതും പറഞ്ഞു വിഷ്ണു പോയി. പ്രിയ മങ്ങിയ മുഖവുമായി പുറത്തു പോയി ഇരുന്നു. "മോനെ....എന്താ അമ്മേ എന്തുപറ്റി... മോൻ വേം വാ മോൾക് pain വന്നു". "അയ്യോ ദാ അമ്മേ ഞാൻ വരാണ്...". "അയ്യോ..!!.അമ്മേ.... എനിക്ക് സഹിക്കാൻ പറ്റണില്ല....."." മോളെ... ഒന്നുല്ല കരയാതിരിക്കു..... ഹ.... വിഷ്ണു വന്നു. മോനെ വേഗം വാ... നമ്മൾക്കു ആശുപത്രി കൊണ്ടോവാ.... "."അഹ്... വണ്ടി ഞാൻ വിളിച്ചിട്ടുണ്ട്". പ്രിയ വിഷ്ണുവിന്റെ കൈകളിൽ അമർത്തി പിടിച്ചു.... "വിഷ്ണു എന്റടുത്തുന്നു പോകല്ലേ.... ഹ..... വിഷ്ണു..... എനിക്ക് സഹിക്കാൻ പറ്റണില്ല... ". വിഷ്ണുവിന് പ്രിയയുടെ കരച്ചിൽ താങ്ങാവുന്നതിലും അപ്പുറമായിരുന്നു... "പ്രിയ കരയല്ലെടോ.... ഒന്നുല്ല.... ദേ.... വണ്ടി വന്നു".പ്രിയയെ ഹോസ്പിറ്റലിൽ എത്തിച്ചു... റൂമെടുത്തു.. ഡോക്ടർ അഡ്മിറ്റാക്കാൻ പറഞ്ഞു. പ്രിയേ മയക്കി കിടത്തി. ഡെലിവറി മിക്കവാറും നാളെയാകും... ഡോക്ടർ പറയുന്നത് വിഷ്ണു ശ്രെദ്ധിച്ചു. അവൻ കൈകൂപ്പി പ്രാർത്ഥിച്ചു.വിഷ്ണുവിന് അന്ന് ഉറങ്ങാൻ സാധിച്ചില്ല.. ഇതിനിടയിൽ വിഷ്ണുവിന് ഒരു ഫോൺ കാൾ വന്നു. അതിനു ശേഷം അമ്മയോട് വേഗം വരാമെന്ന് പറഞ്ഞു വിഷ്ണു ആശുപത്രിയിൽ നിന്നും ഇറങ്ങി. ഇതിനിടയിൽ രാത്രി പ്രിയക്ക് വീണ്ടും pain വന്നു അന്ന് തന്നെ ഡെലിവറിക് കയറ്റണമെന്ന് ഡോക്ടർ പറഞ്ഞു. അമ്മ ആദിയിൽ വിഷ്ണുവിനെ വിളിച്ചു. "വിഷ്ണു നീ എവിടാ ..??.. ദേ മോൾക് ഇന്ന് തന്നെ ഡെലിവറി ആണെന്ന്..".വിഷ്ണു വേഗം ഓടിക്കിതച്ചു ഹോസ്പിറ്റലിൽ തിരികയെത്തി... ഓപ്പറേഷൻ കഴിഞ്ഞു കുഞ്ഞിനെ അമ്മയുടെ കയ്യിൽ നിന്നും വിഷ്ണുവിന്റെ കൈകളിലേക്ക് എത്തിയപ്പോൾ അറിയാതെ ഒരു തുള്ളി കണ്ണുനീർ ആ കുഞ്ഞിന്റെ ഇളം മേനിയിൽ വീണു.. പ്രിയക്ക് ബോധം വന്നില്ലായിരുന്നു. രാവിലെ ആയപ്പൊളേക്കും ബോധം വന്നു. കുഞ്ഞിനൊപ്പം വിഷ്ണുവും നിൽക്കുന്നതായിരുന്നു. കണ്ണ് തുറന്നപ്പോൾ പ്രിയ കണ്ട കാഴ്ച.. വിഷ്ണു കുഞ്ഞിനെ കളിപ്പിക്കുന്ന കണ്ടപ്പോൾ പ്രിയക്ക് വല്ലാത്ത സന്തോഷം തോന്നി. ഡിസ്ചാർജ് ആയി കുഞ്ഞുമായി വീട്ടിൽ വന്നു.വിഷ്ണു പണ്ടത്തേതിലും ഹാപ്പി ആണിപ്പോൾ. കുഞ്ഞിന്റെ ഇരുപത്തിയെട്ടിന് അരഞ്ഞാണം വാങ്ങി കൊടുത്തതും വിഷ്ണുവായിരുന്നു.കുഞ്ഞിനടുത്തുന്നെ... വിഷ്ണു മാറാതെ ആയി . വിഷ്ണു കുഞ്ഞിനെ കൊഞ്ചികുന്നത് കണ്ടു പ്രിയ ദൂരെ നിന്ന് ആനന്ദം കൊള്ളൂമായിരുന്നു. ഒരു ദിവസം പ്രിയ കുഞ്ഞിനെ ഒരുക്കുന്ന തിരക്കിലായിരുന്നു. പെട്ടെന്ന് വിഷ്ണുവും അവിടേക്ക് വന്നു.അവൻ പെട്ടെന്ന് വിഷ്ണുവിന്റെ കയ്യിൽ മൂത്രം ഒഴിച്ച് .. "അയ്യോ... ഇവനും നിന്നെ പോലെ കുറുമ്പന തോന്നണു..". അതും പറഞ്ഞു വിഷ്ണു കുഞ്ഞിനെ കളിപ്പിച്ചു കൊണ്ടേ ഇരുന്നു.. പ്രിയ ആണെങ്കിൽ വിഷ്ണുവിനെ ഇടം കണ്ണിട്ട്ട് ഇമ വെട്ടാതെ നോക്കി നിന്നു. പെട്ടെന്ന്... വിഷ്ണുവിന്റെ ഫോണിലേക്കു ഒരു കാൾ വന്നു... വിഷ്ണു പുറത്തുപോയി സംസാരിച്ചു തിരികെ വന്നു. എന്നാൽ മുഖം വാടിയിരുന്നു .."പ്രിയാ.!!!!!!..... ",വിഷ്ണു വിളിച്ചു.... (തുടരും..).... .നീലക്കണ്ണുള്ള രാജകുമാരൻ (അവസാനഭാഗം ) ================================ "എന്താ വിഷ്ണു... എന്തിനാ വിളിച്ചേ......". വിഷ്ണു പെട്ടെന്ന് മുഖത്തെ ഭാവം മാറ്റി പുഞ്ചിരിച്ചു കൊണ്ട് വിഷ്ണു പറഞ്ഞു." ഞാൻ പറഞ്ഞില്ലേ... തന്റെ രാജകുമാരന്റെ അടുത്തെത്താനുള്ള സമയമായെന്ന്.... ദേ... ഞാൻ കണ്ടു പിടിച്ചെടോ.... ഞാൻ കണ്ടുപിടിച്ചു ആകാശിപ്പോ എവിടന്ന് കണ്ടു പിടിച്ചു !!!". പെട്ടെന്ന് പ്രിയയുടെ മുഖം മങ്ങി.. അവളൊന്നും മിണ്ടാതെ പയ്യെ അകത്തേക്ക് പോയി. മോനെ എടുത്തു. "വാവ ക് ചെറുതായ് ചൂടുണ്ട് നമുക്ക് ഒന്ന് ആശുപത്രിയിൽ പോകാം."." ശരി ഞാൻ വണ്ടി വിളിച്ചു വരാം.". വിഷ്ണു വണ്ടി വിളിക്കാനായി പോയി... ശേഷം രണ്ടുപേരും ചേർന്ന് ഹോസ്പിറ്റലിൽ പോയി... മോൻ വല്ലാതെ കരയുന്നുണ്ടായിരുന്നു..പ്രിയ ആവുന്നത്രയും നോക്കി.. ഒടുവിൽ വിഷ്ണു മോനെ പ്രിയേടെ കയ്യിൽ നിന്നും വാങ്ങി.. എന്നിട്ട് മോനെയും കൊണ്ട് നടന്നു. പയ്യെ അവന്റെ കരച്ചിൽ മാറി... ആ കാഴ്ച പ്രിയ ഇമവെട്ടാതെ നോക്കി നിന്നു. കുഞ്ഞിനേം കാണിച്ചു രണ്ടാളും ഒരു ഹോട്ടലിൽ ഫുഡ്‌ കഴിക്കാൻ കയറി. "വിഷ്ണു... ഞാൻ നിന്നോട് മുൻപ് ഒരു കാര്യം ചോദിച്ചതോർക്കുന്നുണ്ടോ... എന്നെ വിട്ടുപോകാൻ നിനക്ക് സാദിക്കുവോന്ന്..അന്ന് നീ അതിനുത്തരം പറയാതെ നീ ഒഴിഞ്ഞു മാറി....ഇപ്പൊ എനിക്കറിയണം.....". പ്രിയ കരഞ്ഞു കൊണ്ട് അവന്റെ മുഖത്തു നോക്കി വിഷ്ണുവിന്റെ കൈകളിൽ പിടിച്ചു കൊണ്ട് ചോദിച്ചു." ഇനി ദേവൂനെ വിട്ടുകളഞ്ഞത് പോലെ... എന്നേം വിട്ടുകളയോ .. പറ ...". അവൾ കരഞ്ഞുകൊണ്ട് ചോദിച്ചു.... വിഷ്ണുവിന്റെ കണ്ണിൽ നിന്നും കണ്ണീർ പൊഴിഞ്ഞു... അവൻ ഒന്നും പറയാതെ അവിടെ നിന്നും എണീറ്റ് കൈ കഴുകാൻ പോയി. പ്രിയ നിസ്സഹായ ഭാവത്തിൽ അത് നോക്കി നിന്നു. തിരിച്ചു വീട്ടിലേക്കു വരാൻ നേരം രണ്ടുപേരും തമ്മിൽ ഒന്നും മിണ്ടിയതേ ഇല്ല. ഒരുദിവസം വിഷ്ണു പ്രിയേനോടായ് പറഞ്ഞു. "നാളേം കൂടിയേ തനിക് ഈ കുഞ്ഞി വീട്ടിൽ നിക്കാനൊള്ളു. നാളെ കഴിഞ്ഞ നിനക്ക് നിന്റെ രാജകുമാരനടുത് പോവാ.. എയർപോർട്ടിൽ നിനക്കായ് അവൻ കാത്തു നിക്കും എല്ലാം ഞാൻ തുറന്നു പറഞ്ഞിട്ടുണ്ട്... എല്ലാം അറിഞ്ഞപ്പോൾ അവനു നിന്നോടുള്ള വെറുപ്പ് മാറിയിട്ടുണ്ട്... ഇപ്പൊ അവന്റെ ഉള്ളിൽ നിന്റെ ആ പഴയ ആകാശിന്റെ മനസാണ്.. നാളേക് എല്ലാം പാക്ക് ചെയ്ത് വച്ചേരു.... അമ്മയോടൊന്നും ഇപ്പൊ പറയണ്ട... തനിക് ജോലി കിട്ടീന്നാ... ഞാൻ പറഞ്ഞിട്ടുള്ളത്.... സത്യം പറഞ്ഞാൽ..... ചെലപ്പോ..... അമ്മ തന്നെ വിടില്ല.... അപ്പൊ മറക്കണ്ട.... എല്ലാം എടുത്തോ.... നാളെകഴിഞ്ഞ.... താൻ..... കൊട്ടാരത്തിലേക്കു പോവാ...". പ്രിയേടെ മുഖത്തു നോക്കാതെ ഇത്രയും പറഞ്ഞൊപ്പിച്ചു വിഷ്ണു അകത്തേക്ക് കയറി പോയി.... പ്രിയ എല്ലാം കേട്ടു തരിച്ചു നിന്നു എന്നിട്ട് വുഷ്ണുവിനെ ദയനീയമായി ഒന്ന് നോക്കി... പോകണ്ടടോ..... എന്നൊരു വാക്കിനായ്... പ്രിയ.... മോഹിച്ചു..."വിഷ്ണു.... എന്താടോ..... ഞാൻ പോയാൽ നിനക്കൊന്നുല്ലലെ..... എന്റെ കുഞ്ഞു പോയാലോ......? അവനേം നീ മറന്നു കളയൂ വിഷ്ണു.... അവനെ കാണാതെ നീ.... ഉറങ്ങുവോ...?". വിഷ്ണു തിരിഞ്ഞു നോക്കാതെ കണ്ണുകൾ ഇറുക്കി അടച്ചു കരഞ്ഞു.... ശബ്ദമുണ്ടാക്കാതെ..... അതും പറഞ്ഞു പ്രിയ പുറത്തേക്ക് പോയി... അന്ന് മുഴുവൻ പ്രിയയുടെ മുഖത്തു നോക്കാതെ വിഷ്ണു ഒഴിഞ്ഞു നടന്നു... "ഇന്നൊരു രാത്രി കൂടിയേ ഉള്ളു എനിക്ക് ഈ നാടും വീടും വീട്ടുകാരൊക്കെ.... അല്ലെ.... വിഷ്ണു....... മ്മ്... വിഷ്ണു മൂളി... നാളെ മറ്റേതോ.... ലോകത്ത് അല്ലെ.....?.". "മ്മ്...". "വിഷ്ണു... എന്നെ കൊണ്ടാവോ..... കാവിലേക്ക്... നമ്മടെ വയലിലേക്...."." ഈ സമയത്തോ..??.."." ഈ സമയം കൂടി അല്ലെ ഉള്ളു എനിക്ക്.... ഇനി സാദിച്ചില്ലലോ....? "." ശരി താൻ വാ ".മോനെ അമ്മേടെ റൂമിൽ കിടത്തി പ്രിയേം വിഷ്ണുവും പോയി.പാലപൂത്ത മണം.. ചാറ്റൽ മഴ ഇണ്ടായിരുന്നു."ഇതൊക്കെ എനിക്ക് അന്യമാവാൻ പോവണല്ലേ വിഷ്ണു.... സത്യം പറഞ്ഞാൽ ഞാൻ പ്രാര്ഥിച്ചിട്ടുണ്ട് ആകാശിനെ നിനക്ക് കണ്ടുപിടിക്കാണ്ടിരിക്കാൻ പറ്റണെന്ന് "... പെട്ടെന്ന് വിഷ്ണു ഒരു ഞെട്ടലോടെ പ്രിയേ തന്നെ നോക്കി..പ്രിയ വിഷ്ണുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു."വല്ലാത്തൊരു വിഷമം ഈ കാവും വയലും നാടും....എല്ലാത്തിനും പുറമെ ദേവൂന്റേം കിങ്ങിണിടേം.കാവ്യയുടേയുമൊക്കെ ഈ വിഷ്ണുവേട്ടനെ വിട്ടു പോകാനും..".. "ഡോ.... സമയം ഒരുപാടാകുന്നു..."." മ്മ് പോകാം.... വിഷ്ണു ..... "."ഓ...". "ഒരിക്കലെങ്കിലും എന്നോട് പറഞ്ഞൂടെ പോകണ്ടാന്നു...". "ഇല്ലെടോ..... തന്നെ സ്നേഹിക്കണ താൻ സ്നേഹിച്ച ഒരു മനസുണ്ട്..താൻ വഞ്ചിചെന്ന് വിശ്വസിച്ചിട്ടും തന്നെ മറക്കാത്ത ഒരു മനസ്..നിങ്ങള ഒന്നിക്കണ്ടേ ... നീലക്കണ്ണുള്ള രാജകുമാരന്റെ രാജകുമാരിയായി.... താൻ ജീവിക്കണം..". "മ്മ്..".. "വാ പോകാം". പിറ്റേന്ന് പുലർച്ചെ..... രണ്ടാളും പോകാൻ റെഡി ആയി "എന്നാലും മോളെ... ഇത്രയും ദൂരത്തേക്ക് ഈ ജോലി അത് വേണോ...?". "വേണം അമ്മേ എത്ര കാലാ ഇങ്ങനെ....". "മ്മ് ന്നാലും എന്റെ മോളും വാവയും ഇല്ലാണ്ടെങ്ങനെ അമ്മ....". അത്രയും കേട്ടപ്പോൾ...പ്രിയ അറിയാതെ.... അമ്മയെ കെട്ടിപിടിച്ചു കുറെ കരഞ്ഞു തീർത്തു.... വിഷ്ണു കരച്ചിൽ പിടിച്ചു വച്ചു "ഡോ.... ലേറ്റ് ആവും.."." മ്മ്മ്.... ഇറങ്ങട്ടെ അമ്മേ..... "."മ്മ്.. ശരി..".. അമ്മയും കരച്ചിൽ തുടങ്ങി പ്രിയ... പുറത്തു നിന്നു ആ വീട് ഒന്ന് നോക്കി എന്നിട്ട് അമ്മയുടെ കാലു തൊട്ട് അനുഗ്രഹം വാങ്ങി... "പോയിട്ട് വാ മോളെ..". പ്രിയ കാറിൽ കയറി.... അമ്മയുടെ നിഴൽ മായുന്നത് വരെ.... പ്രിയ അമ്മയ്ക്ക് കൈ കൊണ്ട് ടാറ്റാ കൊടുത്തു... എയർപോർട്ട് എത്തി.... വിഷ്ണു ലഗേജ് ഇറക്കി.. ലിഫ്റ്റ് കേറി മുകളിലേക് പോയി.... ലിഫ്റ്റിൽ നിന്നും പ്രിയ വിഷ്ണുവിനെ തന്നെ നോക്കി.... എന്നിട്ട് അവന്റെ ചുണ്ടിൽ കനത്തിൽ ഒന്ന് ചുംബിച്ചു.... "തെറ്റാണെന്നറിയാം...... ചെയ്തത്..... ഇതെങ്കിലും.... ഇരുന്നോട്ടെ.... നിന്റേത് എന്റേതായി.... ഒരിക്കലും മറക്കാതിരിക്കാൻ....". ലിഫ്റ്റ് ഇറങ്ങി ദൂരെന്നെ ആകാശിനെ കണ്ടു പ്രിയ.. "ആകാശ്.!!!!.....". ആകാശിന്റെ കൂടെ അച്ചു...ഇണ്ടായിരുന്നു.. "അച്ചു....". . പ്രിയ ഓടിച്ചെന്നു അച്ചുവിനെ കെട്ടിപിടിച്ചു.... "ചേച്ചി ... സുഖാണോ എന്റെ ചേച്ചിക്...". "സുഖം മോളെ....". പ്രിയ ആകാശിനെ നോക്കി... അവന്റെ കണ്ണിൽ കാണാമായിരുന്നു.... ആ നിസ്സഹായാവസ്ഥ..... ആകാശ്.... പെട്ടെന്ന് പ്രിയ വിഷ്ണുവിന്റെ കയ്യിലെ കുഞ്ഞിനെ ആകാശിനു നേരെ നീട്ടി....ആകാശ്.... "നമ്മടെ കുഞ്ഞ്."... ആകാശ് അവനെ വാങ്ങി.... അവന്റെ മേനിയിൽ നിരത്തി ചുംബിച്ചു.... "ഫ്ലൈറ്റിന് സമയായി.... രണ്ടാളും ചെല്ല്..... അച്ചു പറഞ്ഞു....". ആകാശ് പ്രിയേം കൂട്ടി നടന്നു... അച്ചുവും വിഷ്ണുവും.... ചേർന്ന്.... ടാറ്റ കൊടുത്തു.... "ഹാപ്പി ജേർണി.... ചേച്ചി ....". പ്രിയ ഒന്ന് പുഞ്ചിരിച്ചു... ശേഷം വിഷ്ണുവിനേ... വളരെ സങ്കടത്തോടെ..അവസാനമായി ... ഒന്ന് നോക്കി.....എന്നിട്ട് നടന്നകന്നു.... അച്ചുവിനെ വീട്ടിൽ വിട്ട് വിഷ്ണു തിരികെ വീട്ടിൽ പോയി.. ഒന്നും മിണ്ടാതെ കതകടച്ചു കിടന്നു.... അമ്മയോടൊക്കെ തുറന്നു പറഞ്ഞു... അന്ന് മരണവീട് പോലെ ശോകമായിരുന്നു വിഷ്ണുവിന്റെ ചെറിയ കൊട്ടാരം.. ****************************************** "പ്രിയാ ....."." ആ..... കഴിഞ്ഞോ നിന്റെ ഒരുക്കം "."ദേ.... ഇപ്പൊ കഴിയും മോനെ ഒന്ന് നോക്കണേ...."." ആ... ബെസ്റ്റ്.... നിന്റെ ഒരുക്കം ഇന്ന് കഴിയോ ...". "ദേ കഴിഞ്ഞു...." ആകാശും പ്രിയയും തിരക്കിട്ടൊരു സ്ഥലം വരെ പോകുകയാണ്. എങ്ങോട്ടെന്നല്ലേ അച്ചുവിന്റെ കല്യാണത്തിന് ഇനി ചെക്കൻ ആരെന്നല്ലേ..... വിഷ്ണു തന്നെ .. ഇനി മീരക്കെന്ത് പറ്റിയെന്നല്ലേ... സത്യം അറിഞ്ഞ ആകാശ് അന്ന് തന്നെ മീരയെ കണ്ടു വായ്തോരാതെ.... ചീത്ത വിളിച്ചു... ഇതിനിടയിൽ ഏതോ വലിയ കാശുകാരനുമായി കല്യാണം കഴിഞ്ഞു നാട് വിട്ടു.. പ്രതാപൻ വർമയാകട്ടെ ബിസിനസ്‌ എല്ലാം പൊളിഞ്ഞു പാപ്പരായി .. ഇപ്പൊ മാനസാന്തരം വന്നു. അച്ചുവിന്റെ ഇഷ്ടപ്രകാരം അച്ചുവിനെ വിഷ്ണുവിന് കൊടുത്തതും പ്രതാപൻ തന്നെ.. കെട്ടുകഴിഞ്ഞു ഫാമിലി ഫോട്ടോ എടുക്കാൻ എല്ലാരേം വിളിച്ചു ... റെഡി ..... Smile.. !!!! അവസാനിച്ചു.... ഓരോ സ്നേഹത്തിനും ദെയ്‌വം ഓരോ അവകാശികളെ കണ്ടു വച്ചിട്ടുണ്ടാകും... എത്രയൊക്കെ പ്രയാസങ്ങൾ ഉണ്ടായാലും അവസാനം അത് അവരിൽ തന്നെ വന്നു ചേരും.... വായനക്ക് നന്ദി.. ഇതെന്റെ രണ്ടാം രചനയാണ്‌. ഇനി ഒരു എഴുത്തു ഉണ്ടാവുമോന്ന് അറിയില്ല.. ഒന്നാം ഭാഗം മുതൽ അവസാനം വരെ കട്ട സപ്പോർട്ട് തന്ന എല്ലാവർക്കും നന്ദി.. ലൈക്‌ ആൻഡ് ഷെയർ... അഭിപ്രായങ്ങൾ പറയാതെ പോകല്ലേ..... നന്ദി.... 😍
13.7k കണ്ടവര്‍
4 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം