@m0hammed
@m0hammed

മുഹമ്മദ് റഫീഖ്

Locked

മധ്യേഷ്യയിലെ ഒരു  തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശന്നിരിക്കുകയായിരുന്നു നാലു യാചകര്‍. നാലു ദേശത്തു നിന്നെത്തിയ, പരസ്പരം മനസ്സിലാവാത്ത  ഭാഷ സംസാരിക്കുന്നവരായിരുന്നു അവര്‍. ഒരാള്‍ അറബി, രണ്ടാമന്‍ പേര്‍ഷ്യക്കാരന്‍, മൂന്നാമന്‍ തുര്‍ക്കിയില്‍ നിന്നെത്തിയവന്‍, നാലാമന്‍ ഗ്രീക്കുകാരന്‍. ആഹാരത്തിനു വഴിയില്ലാതെ, അങ്ങനെ  വിശന്നു തളര്‍ന്നിരി ക്കുമ്പോഴാണ് ഒരു ധനാഢ്യന്‍ ആ വഴി വന്നത്.     അദ്ദേഹം ഒരു തുകയെടുത്തു നാലുപേര്‍ക്കുമായി, ഒരാളുടെ കൈയില്‍  കൊടുത്തു. ഇഷ്ടമുള്ളത് വാങ്ങി കഴിയ്ക്കാന്‍ സ്‌നേഹപൂര്‍വ്വം പറഞ്ഞു. ആ പണവുമായി ആഹാരം കഴിക്കാന്‍ പോകവേ, എന്തു  കഴിയ്ക്കുമെന്ന വിഷയത്തില്‍ അവര്‍ തമ്മില്‍ തര്‍ക്കമായി.  തനിക്കു കഴിക്കാന്‍  'ഇനാബ് ' തന്നെ വേണമെന്ന് അറബി ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ തനിക്കു 'അങ്കൂര്‍' അല്ലാതെ മറ്റൊന്നും വേണ്ടെന്നു പേര്‍ഷ്യക്കാരന്‍ വാശിപിടിച്ചു. അതേ സമയം 'ഉസൂം' അല്ലാതെ മറ്റൊന്നും വേണ്ടെന്നു തുര്‍ക്കിക്കാരന്‍ നിര്‍ബന്ധം പറഞ്ഞു. അപ്പോള്‍ ഗ്രീക്കുകാരന്  കഴിക്കാന്‍ 'ഇസ്താഫില്‍' തന്നെ വേണമെന്ന് അയാള്‍ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു.  ഇത് വിവിധ ഭാഷക്കാരായ യാചകര്‍ തമ്മില്‍ വലിയ സംഘര്‍ഷത്തിനും തര്‍ക്കത്തിനും ഇടവരുത്തി.  ആളുകള്‍ കൂടിക്കൂടി വന്നു. തര്‍ക്കം കലഹത്തിലേക്കും  കലാപത്തിലേക്കും  നീങ്ങി. ഓരോ ഭാഷക്കാരും അവര്‍ക്കറിയുന്ന ഭാഷ സംസാരിക്കുന്ന യാചകന്റെ പക്ഷം ചേര്‍ന്നു. തര്‍ക്കം രൂക്ഷമായിക്കൊണ്ടിരുന്നു. ആ സമയം, നാലുഭാഷകളിലും പ്രാവീണ്യമുള്ള ജ്ഞാനിയായ ഒരു മനുഷ്യന്‍ ആ വഴി വന്നു. അദ്ദേഹം ഉച്ചത്തില്‍ തര്‍ക്കം നിര്‍ത്താന്‍ ആജ്ഞാപിച്ചു. ആ മനുഷ്യന്റെ ഗാംഭീര്യ ദ്യുതിയില്‍ ആളുകള്‍ പൊടുന്നനെ അടങ്ങി. വിഷയം ഗ്രഹിച്ച അദ്ദേഹം നാലു യാചകരേയും കൂട്ടി ഒരു  പഴക്കടയിലേക്ക്  നടന്നു. ആള്‍ക്കൂട്ടവും പിന്നാലെ നടന്നു ചെന്നു. കടയില്‍ നിന്നും ഒരു മുന്തിരിക്കുലയെടുത്ത് 'ഇനാമ്പ്' എന്നു പറഞ്ഞു അറബിക്ക് കൊടുത്തു. മറ്റൊരു മുന്തിരിക്കുലയെടുത്ത് 'അങ്കൂര്‍' എന്നു പറഞ്ഞു പേര്‍ഷ്യക്കാരനും, വേറെ രണ്ട് മുന്തിരിക്കുലകളില്‍ ഒന്ന് 'ഉസൂം' എന്നു പറഞ്ഞുകൊണ്ട്  തുര്‍ക്കിക്കാരനും 'ഇസ്താഫില്‍' എന്നു  പറഞ്ഞ് ഗ്രീക്കുകാരനും കൊടുത്തു. നാലുപേര്‍ക്കും അവര്‍ ആവശ്യപ്പെട്ട അതേ സാധനം  തന്നെ കിട്ടി. അവര്‍ അതീവസന്തുഷ്ടരായി. ഇതുകണ്ട ആള്‍ക്കൂട്ടം ഇളിഭ്യരായി തിരിച്ചുപോയി. ജലാലുദ്ദീന്‍ റൂമി പറഞ്ഞ, മനുഷ്യരാശി ആഴത്തില്‍ മനസ്സിലാക്കേണ്ട അതിമനോഹരമായ കഥകളില്‍ ഒന്നാണിത്. ദൈവത്തിന്റേയും സത്യത്തിന്റേയും പേരില്‍ എക്കാലത്തും മനുഷ്യന്‍ തര്‍ക്കിച്ചുക്കൊണ്ടിരിക്കുന്നതിലെ രഹസ്യം ഈ കുഞ്ഞുകഥയില്‍ ഒളിഞ്ഞിരിപ്പുണ്ട്. ഒരേ പൊരുളിനെ വിവിധ ഭാഷക്കാര്‍ വിവിധ പേരുകളില്‍ മനസ്സിലാക്കുന്നു.  മറ്റു ഭാഷക്കാര്‍ അതേ പൊരുളിനെ മറ്റൊരു പേരില്‍ പറയുമ്പോള്‍ അത് മനസ്സിലാകത്തവര്‍ തെറ്റിദ്ധരിക്കുകയും തര്‍ക്കിക്കുകയും ചെയ്യുന്നു.  യഥാര്‍ത്ഥത്തില്‍, പൊരുളറിയാത്തവര്‍ പേരിലും ഭാഷയിലും വേഷത്തിലും കുടുങ്ങി അവര്‍ക്ക് അറിയാത്തതെല്ലാം തെറ്റെന്നു വിധിയെഴുതുന്നതാണ് എല്ലാവിധ അസഹിഷ്ണുതയുടേയും അടിസ്ഥാന കാരണം.  സ്‌നേഹത്തിന്റെ ഭാഷയില്‍, ഹൃദയം കൊണ്ട് സംസാരിക്കാത്ത ഒരു ദര്‍ശനവും മാനുഷ്യകത്തെ ഏകതയിലേക്ക് നയിക്കുകയില്ല. റൂമി പറയുന്നു: സഹിഷ്ണുതയുടെ കാതുകൊണ്ട് കേള്‍ക്കുക,  കാരുണ്യത്തിന്റെ കണ്ണുകൊണ്ട് കാണുക, സ്‌നേഹത്തിന്റെ ഭാഷയില്‍യില്‍ സംവദിക്കുക. 🌷🌷🌷🌷🌷🌷🌷🌷
#

🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ

🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ - MAXWW WIMU HA WWW WWW . - ShareChat
137 കണ്ടവര്‍
1 വർഷം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം