@m_a_n_u_zzzzz
@m_a_n_u_zzzzz

🚲.🎭..💞ManuZzzz💞..🎭.🚲

💜“ ആഗ്രഹങ്ങൾ ഒരു വഴിക്ക് "" യാഥാർഥ്യങ്ങൾ മറുവഴിക്ക് "" ഞാനോ പെരുവഴിയിൽ.... "💜

#

📙 നോവൽ

💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛 🌼 നീർമിഴിപ്പൂക്കൾ 🌼 അദ്ധ്യായം 10 ഷോക്കേറ്റപോലെ മനു അല്പനേരമിരുന്നു “ഈശ്വര… ” അയ്യാളറിയാതെ വിളിച്ചു താൻ ദൈവത്തെപോലെ കാണുന്ന ആ വ്യക്തി തന്റെകൂടെ രാവിലെമുതൽ കൂട്ടിരുന്ന ഇദ്ദേഹമായിരുന്നോ… അവന്റെ കണ്ണിൽ നിന്നും മിഴിനീർക്കണങ്ങൾ പൊഴിയാൻ തുടങ്ങി.. തമാശയിലൂടെയാണെങ്കിലും അരുതാത്തതെന്തെങ്കിലും പറഞ്ഞോ എന്ന ആശങ്ക ഉള്ളിൽകിടന്നാടി. സ്റ്റേജിൽ കയറിയ ബിനോയ് ഡെപ്യൂട്ടി കലക്ടർ ഇരിക്കുന്നതിനടുത്തുള്ള ഇരിപ്പിടത്തിൽ ചെന്നിരുന്നു. ഫാദർ തുടർന്നു… ” ഇന്ന് നമുക്ക് വേണ്ടത് സുരക്ഷിതമായി നമ്മുടെ കുഞ്ഞുങ്ങൾക്ക് അന്തിയുറങ്ങാൻ ഒരു മുറിയാണ്, അതിന്റെ പൂർണ ചിലവും ബിനോയ് ഏറ്റെടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്, അപ്രകാരമാണ് ഇന്ന് ഇവിടെ തറക്കല്ലിട്ട് അതിന്റെ പണികൾ ആരംഭിക്കാമെന്ന് കരുതിയത്…, ഫാദർ പറഞ്ഞു നിർത്തിയത്തിന് ബാക്കി ഡെപ്യൂട്ടി കലക്ടറും, ട്രസ്റ്റിന്റെ ഭാരവാഹികളും പറഞ്ഞവസാനിപ്പിച്ചു.. ഹാളിലെ പരിപാടികൾ പുരോഗമിക്കുമ്പോൾ തന്നെ ഡെപ്യൂട്ടി കലക്ടർ യാത്ര പറഞ്ഞ് ഇറങ്ങി… നന്ദി പറഞ്ഞ് എല്ലാവരും പിരിഞ്ഞശേഷം അഞ്ജലി മനുവിന്റെ അടുത്തേക്ക് വന്നു.. “മനു അപ്പൊ ഞങ്ങൾ ഇറങ്ങി…” “ഒ..ശരി അഞ്ജലി… പിന്നെ കാണാം” യാത്ര പറഞ്ഞു അവളും പടിയിറങ്ങി. സ്റ്റേജിൽ നിന്നും ഇറങ്ങി ബിനോയ് മനുവിന്റെ അരികിൽ വന്നു… “സർ… ഞാൻ… അറിഞ്ഞില്ല….” മനുവിന്റെ വാക്കുകൾ മുറിഞ്ഞു… “ന്തുട്ടാണ്ടാത്……” മനു തന്റെ കണ്ണുകൾ തുടച്ചു കൊണ്ട് പുഞ്ചിരിച്ചിരുന്നു… “ഫാദർ… ന്നാ ഞാനങ്ങട് സ്കൂട്ടായാലോ… അല്ലാ… നിന്റെ വീടെവിടെ ന്നാ പറഞ്ഞേ..? തിരിഞ്ഞുനിന്ന് മനുവിനോട് ചോദിച്ചു.. “തൃത്താല…” “ഹൈ ഞാനും അങ്ങോട്ടാടാ… മ്മക്ക് ഒരുമിച്ച് പോകാന്നെ…” “ഹാ അത് നല്ല കാര്യാ… എന്നാ നിങ്ങൾ വിട്ടോ… മനു ഹാപ്പി അല്ലെ… ഇതൊക്കെ ഒന്ന് കാണാൻ വേണ്ടിയാ വരാൻ പറഞ്ഞേ…” “സന്തോഷം ഫാദർ… ഇവിടെയുള്ളവരെയൊക്കെ കാണാനും സംസാരിക്കാനും കഴിഞ്ഞതിൽ ഒത്തിരി കടപെട്ടിരിക്കും ഞാൻ…” അപ്പോഴേക്കും ബിനോയ് കാറുമായി വന്നു താൻ രാവിലെ കണ്ട ആ ആഡംബര വാഹനം ബിനോയിയുടെയാണെന്ന് അപ്പോഴാണ് മനുവിന് മനസിലായത്. ബിനോയ് മനുവിനെ തന്റെ കാറിനടുത്തേക്ക് ഉന്തികൊണ്ടുപോയി. മുൻ ഭാഗത്തെ ഡോർ തുറന്നപ്പോൾ അത്തറിന്റെ മണം ഒഴുകിയെത്തി. ആദ്യമായിട്ടായിരുന്നു മനു അത്തരത്തിലുള്ള ഒരു ഗന്ധം ആസ്വദിക്കുന്നത്. മനുവിനെ മുൻസീറ്റിലിരുത്തി വീൽചെയർ മടക്കി കാറിന്റെ ഡിക്കിൽ വച്ച് ബിനോയ് ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു. “ടാ…സീറ്റ് ബെൽറ്റ് ഇട്രാ….. ” മനു സീറ്റിന്റെ ചുവട്ടിലേക്ക് നോക്കിയെങ്കിലും കാണാൻ കഴിഞ്ഞില്ല. ബിനോയ് സീറ്റിന്റെ പുറകിൽനിന്നും ബെൽറ്റ് വലിച്ചൂരി ലോക് ചെയ്യ്തു.. “വിട്ടാലോ.. ” ബിനോയ് ഒരു പുഞ്ചിരിയോടെ ചോദിച്ചു. “ഉം” മനു മൂളി “അച്ചോ… ന്നാ ശെരി ട്ടാ… ഞാൻ മറ്റേ സാധനം കൊടുത്തയാക്കാം, എൻജിനിയർ വന്ന എനിക്കൊന്നു വിളിക്കാൻ പറ ആ ഗടിയോട്…” “ഉവ്വ് കുഞ്ഞേ…. പറയാം, വൈകണ്ട മക്കള് പൊക്കോ….” അച്ഛൻ അവരെ യാത്രയാക്കി.. കാറിന്റെ വിൻഡോ ഗ്ലാസ് പൊക്കി ബിനോയ് എ സി ഓൺ ചെയ്തു.. എണ്പതുകളിലെ മലയാളം പാട്ടുകൾ ഒഴുകിഎത്തി… കാറിനുള്ളിലെ ഡാഷ് ബോർഡിൽ നിറയെ പുസ്തകങ്ങൾ ഇരിക്കുന്നത് മനു ശ്രദ്ധിച്ചു.. അവ ഓരോന്നായി എടുത്തുമറിച്ചു നോക്കി. “സർ വായിക്കോ…” “ചിലപ്പോ… ടൈമില്ലട….ഓരോ തിരക്ക് ..” ബഷീറിന്റെ ബാല്യകാലസഖി കൈയിൽ കിട്ടിയപ്പോൾ മനു ആ പ്രണയകാവ്യം ഒന്ന് വിരൽ കൊണ്ട് തലോടി. മതിയെ മറിച്ചു നോക്കി.. ബാല്യകാല സഖി, വൈക്കം മുഹമ്മദ് ബഷീർ. അതിനു താഴെയായി ‘പ്രിയ’ എന്ന് എഴുതിയിട്ടുണ്ടായിരുന്നു… “പ്രിയ..” മനു അറിയാതെ പറഞ്ഞു.. “അതേ… മ്മടെ ടാവാ… ഒറ്റ മോള്.. ഇപ്പൊ പഠിക്കാ ഗടി… പുസ്തകം ന്ന് വച്ചാൽ ഭ്രാന്താ പെണ്ണിന്.. ന്റെ പോക്കേറ്റിന്ന് ദിവസം പോകും അഞ്ഞൂറ് രൂപ…. അതൊക്കെ പുസ്തകങ്ങളായി തിരിച്ചാവരും. ഹഹഹ… ബിനോയ് പൊട്ടിച്ചിരിച്ചു…. “മനു.. നിനക്ക് എന്തുട്ട ജോലി…” “ജോലി… എഴുത്താണ്…. ചില വാരികക്കും മാസികക്കും വേണ്ടി നോവൽ എഴുതികൊടുക്കും…അതിൽ നിന്നും കിട്ടുന്ന ചെറിയ വരുമാനം.. “ആഹ്‌ഹ…. നല്ല കാര്യമാണ്… വിവാഹം?..” അത് കേട്ടതും മനു ബാല്യകാലസഖി എടുത്ത് നെഞ്ചിലേക്ക് ചേർത്തുപിടിച്ചു. “ഇല്ല…” “ങേ…ന്തടാ.. പെണ്ണ് കിട്ടില്ല്യേ….” “രണ്ടു കാലും ചലനശേഷിയില്ലാത്ത എനിക്ക് ആര് പെണ്ണ് തരും…” “നീ യെന്ത് കോപ്പിലെ വർത്താനാ പറയണേ… ഒരു കാലില്ലാത്ത അൻസാർന് പെണ്ണ് കിട്ടിയില്ലേ… പിന്നാ നീ… ഒന്ന് പോയേട…” “ആരാ അൻസാർ …” “എന്റെ കൂട്ട്കാരനാ.. നീ പേടിക്കേണ്ടടാ.. ഓരോ നെൽമണിയിലും, അത് തിന്നേണ്ട ഗടിടെ പേര് ണ്ടാവും…” മനു മനസിൽ ഒന്ന് പുഞ്ചിരിച്ചു… സുസ്മേരവതിയായി നിൽക്കുന്ന പ്രിയയുടെ മുഖം അവന്റെ മനസിൽ തെളിഞ്ഞു. കാലവർഷം ശക്തിപ്രാപിക്കാൻ തുടങ്ങി മഴത്തുള്ളികൾ ഗ്ലാസിൻമേൽവന്ന് പതിച്ചു. ബിനോയ് കാറിന്റെ വൈപ്പർ ഇട്ട് വെള്ളം തുടച്ചുനീക്കി കാറിന്റെ വേഗത കൂടിയത്കൊണ്ടാകാം പ്രതീക്ഷിച്ച നേരത്തിന് മുൻപേ അവർ തൃത്താല എത്തിയത്. “മനു…. എനിക്ക് വഴി അറിയില്ല്യ ട്ടാ…” “ഞാൻ പറഞ്ഞു തരാം സർ…” വീട്ടിലേക്കുള്ള വഴി മനു കൃത്യമായി ബിനോയ്ക്ക് പറഞ്ഞുകൊടുത്തു. മനുവിന്റെ വീടിന് മുൻപിലുള്ള തോടിന് ചാരി കാർ വന്നു നിന്നു.. ഒഴിഞ്ഞ പറമ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ആ കാർ കണ്ട് ഓടിവന്നു. ബിനോയ് ഇറങ്ങി ഡിക്കിൽ നിന്ന് വീൽചെയർ എടുത്ത് തോടിന് അപ്പുറത്തുള്ള മനുവിന്റെ വീടിന് മുൻപിൽ വച്ചു,എന്നിട്ട് മനുവിനെ കാറിന്റെ മുൻസീറ്റിൽ നിന്നെടുത്ത് തോടിന് കുറുകെ നടന്ന് വീൽചെയറിൽ കൊണ്ടിരുത്തി. ബിനോയിയുടെ പരിചരണവും സ്നേഹവും മനുവിന്റെ മിഴികളെ ഈറനണിയിച്ചു. ബിനോയ് വീൽ ചെയർ ഉന്തി അകത്തേക്ക് കയറുമ്പോൾ കാറിന്റെ അലാറം നിറുത്താതെ അടിച്ചു. “മനു ഒരു മിനിറ്റ്…” ബിനോയ് ഓടിച്ചെന്ന് കാറിന്റെ ഡോർ തുറന്നടച്ചു. തിരിച്ചുവന്ന ഉടനെ മനു ചോദിച്ചു “എന്താ സർ..” “ഏയ്…ഒന്നുല്ല ഡോർ ലോക് ആയില്ല അതാ..” “ഞാൻ കരുതി കുട്ടികൾ വല്ലതും.. “ “ഏയ്…” ബിനോയ് വീൽചെയർ ഉന്തി അകത്തേക്ക് കടന്നു. ചെറിയ ഹാളിൽ കൃഷ്ണന്റെ വിഗ്രഹവും കുരിശും കണ്ട ബിനോയ് അത്ഭുതത്തോടെ ചോദിച്ചു “എടാ മനു , മ്മടെ പടച്ചോന്റെ ഫോട്ടോ എവട്രാ… മനു പുഞ്ചിരിച്ചുകൊണ്ട് അപ്പുറത്തേക്ക് ചൂണ്ടിക്കാണിച്ചു.. മക്കയിലെ കിബിലയുടെ ഫോട്ടോ ഫ്രെയിം ചെയ്ത് വച്ചിരിക്കുന്നു. “ഇവിടെ വക്കാൻ സ്ഥലമില്ലതൊണ്ട സർ” അപ്പോഴേക്കും മനുവിന്റെ അമ്മ ചായയുമായി വന്നു.. “എവിടാ നിന്റെ എഴുത്തുപുര…” “സർ വരൂ..” മനു ബിനോയ്‌യെ കൂട്ടി അവന്റെ റൂമിലേക്ക് നീങ്ങി… വാതിൽ തുറന്ന ബിനോയ് ഉള്ളിലെ കാഴ്ചകൾ കണ്ട് അത്ഭുതപ്പെട്ട് നിന്നു.. മനുവിന്റെ മുറിയുടെ ഡോർ തുറന്ന ബിനോയ് ഉള്ളിലെ കാഴ്ചകൾകണ്ട് അത്ഭുതപ്പെട്ടുനിന്നു. ഒറ്റമുറിക്കുള്ളിൽ നിറയെ പുസ്തകങ്ങൾ… “എന്തുട്ടാണ്ടാ ദ്‌……” “എന്റെ സമ്പാദ്യം…”മനു പുസ്തകങ്ങളെ നോക്കിക്കൊണ്ട് പറഞ്ഞു. ബിനോയ് ആ മുറിയിലേക്ക് കാലെടുത്തുവച്ചപ്പോൾ ഓർമ്മകൾ അയ്യാളെ പഴയ കോളേജ് പഠന കാലത്തേക്ക് കൊണ്ടുപോയി… അൽപ്പനേരം ബിനോയ് മൗനത്തോടെ നിന്ന് പുസ്തകങ്ങളിലൊക്കെ വിരലോടിച്ചു. “ഒരുപാടുണ്ടല്ലോ മനു..” “ഉവ്വ് സർ , ദേ… ഇത് കണ്ടോ… എന്നെ ഞാനാക്കിമാറ്റിയ, എന്നിൽ പ്രണയിക്കാൻത്തക്ക ഒരു ഹൃദയമുണ്ടെന്ന് കാണിച്ചു തന്നവൾ” മനു അയാൾക്ക് നേരെ വെളിച്ചം കാണാത്ത താൻ എഴുതിയ ഒരു നോവൽ എടുത്തുകൊടുത്തു…. ബിനോയ് ആ നോവൽ വാങ്ങിനോക്കി, ഫയലിൽ സൂക്ഷിച്ചിരിക്കുന്ന കുറെ പേപ്പറുകൾ, നീലമഷി കൊണ്ട് ആദ്യപേജിൽ തന്നെ മനു ഇങ്ങനെ കുറിച്ചിട്ടുണ്ടായിരുന്നു. ‘കൊഴിഞ്ഞുവീണിട്ടും മലരേ നിന്റെ ആർദ്രമാം സ്നേഹത്തെ തിരിച്ചറിയാൻ വൈകി’ മനു കൃഷ്ണൻ “പ്രണയമാണല്ലോ മനു…” ബിനോയ് മനുവിനെ നോക്കി പറഞ്ഞു എന്നിട്ട് ബിനോയ് ഒറ്റമുറിക്കുള്ളിലെ ജാലകത്തിനടുത്ത് ഇരുന്ന് രണ്ടാമത്തെ ഇതളും മറിച്ചു. തുടരും...🌼 നാളെ ചിലപ്പോൾ ഒരു പാർട്ട് മാത്രമെ പോസ്റ്റ് ചെയ്യൂ.... രാത്രി 10:00.... ജോലി തിരക്ക് കാരണം ആണ്.... വൈകിട്ട് Free ആകുവാണേൽ 4:00 പോസ്റ്റ് ചെയ്യാം അപ്പോ നാളെ കാണാം... നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക 💜 #📙 നോവൽ #📔 കഥ 💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛
825 കണ്ടവര്‍
1 മണിക്കൂർ
#

📙 നോവൽ

💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛 🌼 നീർമിഴിപ്പൂക്കൾ 🌼 അദ്ധ്യായം 9 “ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ഫാദർ…” ഹാഫ് ഡോർ തുറന്ന് അയ്യാൾ അകത്തേക്ക് കടന്നു… “ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ.. ഹാ..ഇതാരാ ബിനോയ് കുഞ്ഞോ സുഖമാണോ കുഞ്ഞേ….?” ഇരിക്കുന്ന കസേരയിൽ നിന്നെഴുന്നേറ്റ് അച്ഛൻ ചോദിച്ചു.. “കർത്താവിന്റെ അനുഗ്രഹംകൊണ്ട് നന്നായിപോകുന്നു ഫാദർ” ടേബിളിന്റെ ഇരു വശങ്ങളിയായി അവർ ഇരുന്നു “ആട്ടെ പ്രിയ വന്നില്ലേ… എന്തായി അവളുടെ വിവാഹം…വല്ലതും ശരിയായോ കുഞ്ഞേ…” “ഇല്ല ഫാദർ….ഞാൻ ഒരുപാട് ആലോചന അവൾക്ക് കൊണ്ടുവന്നതാ.. ന്നാ അവള് ഒരു പൊടിക്കാ അടങ്ങണില്ല… ഏതോ ‘മനു’ന്ന് പേരുള്ള ‘ടാവി’നെക്കുറിച്ച് പറഞ്ഞുനടക്കുന്നത് കേൾക്കാം വീട്ട്ല്.. “എന്നാ അതങ്ങു നടത്തികൊടുക്കടഉവ്വേ…” “ശെന്റെ പോന്നുഫാദറെ… അവള് മിണ്ടെണ്ടേ… അക്കാര്യം പറഞ്ഞാൽ അപ്പ സ്കൂട്ടാവും….” “എല്ലാം ദൈവനിശ്ചയം… സമയത്ത് നടക്കും…ഹാ. ഡെപ്യൂട്ടി കലക്ടർ കുറച്ച് വൈകും… അപ്പൊ പരിപാടി തുടങ്ങാൻ ലേശം…..” “ഉവ്വ്… മനസിലായി… എനിക്ക് ഒരു ധൃതിയില്ല…. ഞാൻ പിള്ളേരെ കണ്ടെച്ചും വരാ ഫാദർ..” ബിനോയ് അച്ഛന്റെ ഓഫീസിൽനിന്നും പുറത്തിറങ്ങി പരിപാടി നടക്കുന്ന ഹാളിലേക്ക് പോകും വഴിയാണ് വീൽചെയറിൽ നിന്ന് മുന്നോട്ട് പോകാൻ ശ്രമിക്കുന്ന മനുവിനെ കണ്ടത്. ഉടൻതന്നെ ബിനോയ് ഓടിച്ചെന്ന് വീൽചെയറിൽ പിടിച്ച് മുന്നോട്ട് നടന്നു. വീൽചെയറിലിരുന്ന് പിന്നിലേക്ക് തിരിഞ്ഞു നോക്കി.. “ന്തുട്ട ഘടി നോക്കണേ… “ മനു ഒന്ന് പുഞ്ചിരിച്ചു “ബിനോയ്…. ഇവിടെയൊക്കെള്ളതാ… കണ്ടിട്ടില്ലല്ലോ മുൻപേ… ന്തുട്ട പേര്? എവട്യ സ്ഥലം…? “മനു.. മനു കൃഷ്ണൻ… തൃത്താലയാ വീട്.. ഫാദർ വിളിച്ചിട്ട് വന്നതാ.” “ഞാൻ തൃശ്ശൂരാ… ഹൈ, മനുന്നാ പേര്… കൊള്ളാല്ലോ…” വളരെ പെട്ടന്ന് തന്നെ അവർ സുഹൃത്തുക്കളായി, അക്ഷരങ്ങളുടെ തോഴനായത്കൊണ്ടുതന്നെ മനു ഭാഷയെ വളരെനന്നായി കൈകാര്യം ചെയ്യുമായിരുന്നു, അതുകൊണ്ട് തന്നെയാകാം ബിനോയ്ക്ക് മനുവിനെ ഒരുപാട് ഇഷ്ട്ടമായത്. ഒരുപാട് നേരം അവർ പരസ്പരം സംസാരിച്ചിരുന്നതുകൊണ്ട് സമയം പോയതറിഞ്ഞില്ല. ഇരുവരും സംസാരിക്കുന്നതിനിടയിലേക്കാണ് ജോർജ് കടന്ന് വന്നത്. “അച്ചായാ… ഡെപ്യൂട്ടി കലക്ടർ വന്നു.. പരിപാടിതുടങ്ങാം” “ജോർജേട്ടൻ നടന്നോ.. ഞാൻ വന്നോളാ…” ബിനോയ് മനുവിന്റെ വീൽചെയർ ഉന്തി ഹാളിലേക്ക് പോയി… തോരണങ്ങളും പൂക്കളും ഹാളിനെ വർണ്ണാലങ്കരമായിമാറ്റിയിരുന്നു. വേദിയിൽ അച്ഛനും, ഡെപ്യൂട്ടറും, സ്നേഹസദൻ ട്രസ്റ്റിന്റെ സെക്രട്ടറിയും, മറ്റുഅനുബന്ധ ആളുകളും. ബിനോയ് മനുവിന്റെ കൂടെ വേദിക്ക് മുൻപിൽ വന്നിരുന്നു. സ്നേഹസദന്റെ തണലിൽ വളരുന്ന കുട്ടികളും, മനസിൽ നന്മയുള്ള കുറച്ചു മനുഷ്യരും കാണികളായി. ഫാദർ എഴുന്നേറ്റ് മൈക്കിന് മുൻപിൽ വന്നുനിന്നു. “സ്നേഹമുള്ള എന്റെ കുട്ടികളെ.., ഇന്ന് നമ്മൾ കൂടിയിരിക്കുന്നതെന്തിനെന്നാൽ…. ഓരോ മനുഷ്യന്റെ ഉള്ളിലും നന്മയുടെ കിരണങ്ങളുണ്ടാകും, അത് തിരിച്ചറിഞ്ഞു സഹജീവികളെ സ്നേഹിക്കാൻ കഴിവുള്ള നല്ലൊരു മനസുണ്ട് നമ്മളോരോരുത്തർക്കും. പക്ഷേ ആരും മുന്നിട്ടിറങ്ങുന്നില്ല, ആർക്കും സമയമില്ല, എന്തിനോവേണ്ടി പരക്കം പായുന്നു. അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഈ ട്രസ്റ്റിന്റെ തുടക്കം മുതൽ നമ്മോടൊപ്പം ഒത്തുചേർന്ന കർത്താവിന്റെ അനുഗ്രഹംകൂടെയുള്ള ഒരാൾ ഇന്ന് നമ്മോടൊപ്പമുണ്ട്… തന്റെ സമ്പാദ്യത്തിൽ നിന്നും മാസാമാസം വലിയൊരു തുക ട്രസ്റ്റിന് വേണ്ടി ചിലവാക്കുന്ന… “ അച്ഛൻ സംസാരിച്ചു കൊണ്ടേയിരുന്നു… “ഹോ… ഇത്രയും നന്മയുള്ളവർ ഇപ്പോഴുമുണ്ടോ എന്നാണ് എന്റെ സംശയം.. അദ്ദേഹത്തിന്റെ കൈയ്യൊന്ന് പിടിക്കാൻ കഴിഞ്ഞാൽ ഞാൻ ഭാഗ്യവാനാണ്..” മനു അടുത്തിരിക്കുന്ന ബിനോയ്യോട് പറഞ്ഞു.. “അതെന്താ മനു…?” “എനിക്കയ്യൾ.. ഫാദർ പറഞ്ഞപോലെ ദൈവത്തിന്റെ അനുഗ്രഹമുള്ളയാളല്ല… ദൈവം തന്നെയാണ്… ഇത്രെയും കുട്ടികളെ സംരക്ഷിക്കുക എന്നത് വലിയ കാര്യമല്ലേ… എത്രപേർ അയാൾക്ക് വേണ്ടി പ്രാർഥിക്കുന്നുണ്ടാകും. ദേ ഇപ്പൊ ഞാനും..” ബിനോയ് മനുവിന്റെ കൈയിൽ മുറുക്കിപിടിച്ചു. അച്ഛൻ തുടർന്നു “എന്റെ കുട്ടികളുടെ ചാച്ചൻ, എന്റെ കുഞ്ഞ്, നമ്മുടെ പ്രിയ സോദരൻ, ബിനോയ് യെ ഞാൻ ഈ വേദിയിലേക്ക് ക്ഷണിക്കുന്നു…” അതും പറഞ്ഞ് അച്ഛൻ വാക്കുകൾ അവസാനിപ്പിച്ചു. മനുവിന്റെ അരികിൽനിന്നും ബിനോയ് പതിയെ എഴുന്നേറ്റു, എന്നിട്ട് മനുവിനെനോക്കി പുഞ്ചിരിച്ചു സ്റ്റേജിലേക്ക് നടന്നു. ഷോക്കേറ്റപോലെ മനു അല്പനേരമിരുന്നു “ഈശ്വര… ” അയ്യാളറിയാതെ വിളിച്ചു തുടരും....🌼 Sorry...Sorry... Sorry...ഈ പാർട്ട് കുറച്ചു Length കുറവാണ്......അടുത്ത ഭാഗത്തിൽ പരിഹരിക്കാം.... ആരുടെയും അഭിപ്രായങ്ങൾ കിട്ടുന്നില്ല. അടുത്ത ഭാഗം രാത്രി 10:00 നിങ്ങളുടെ അഭിപ്രായം അറിയിക്കുക 😘 #📙 നോവൽ #📔 കഥ 💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛
1.1k കണ്ടവര്‍
7 മണിക്കൂർ
#

📙 നോവൽ

💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛 🌼 നീർമിഴിപ്പൂക്കൾ 🌼 അദ്ധ്യായം 8 “പ്രിയ… ദൈവമേ അവളെങ്ങാനുമാണോ. ആണെങ്കിൽ ഇവിടെ വച്ചു തന്നെ കണ്ടാൽ…” മനു സകലദൈവങ്ങളെയും ഒറ്റയടിക്ക് വിളിച്ചു. “കിരൺ നമുക്ക് പോകാം.. പെട്ടന്ന്..” മനു കിരണിന്റെ കൈതണ്ടയിൽ പിടിച്ചുകൊണ്ട് ചോദിച്ചു.. “നിക്കാടെ….ഏതാ ആ കിളി എന്ന് നോക്കട്ടെ” കിരൺ മനുപിടിച്ച കൈ വേർപെടുത്തി അകലെനിന്നും പ്രിയ നടന്നുവന്നത് മനു കണ്ടു, വിദൂരതയിൽ അവളുടെ മുഖം വ്യക്തമല്ലായിരുന്നു, അടുക്കുംതോറും മനുവിന്റെ മുഖത്ത് പുഞ്ചിരി വിടർന്നു… “അതെ.. ഇത് അവൾ അല്ല…” മനു ദീർഘശ്വാസമെടുത്ത്‌ വിട്ടു. അപ്പോഴേക്കും പ്രിയ അടുത്തെത്തി.. “പ്രിയ… ഇത് മനുകൃഷ്ണൻ… നമ്മുടെ ഗ്രൂപ്പിലെ പ്രശസ്ത എഴുത്തുകാരൻ” അഞ്ജലി അവൾക്ക് മനുവിനെ പരിചയപ്പെടുത്തികൊടുത്തു.. “ഓ… അറിയാം.. ഞാൻ വായിക്കാറുണ്ട്… നല്ല രചനകളാണ്… വായിക്കുമ്പോൾ നല്ല ഫീൽ കിട്ടും… മനസിൽ നമ്മൾ ആ ചിത്രങ്ങൾ വരക്കാൻ ശ്രമിക്കും….” “എടി… മതി മതി… ആശാൻ വീൽചെയറിട്ടേച്ചു പോകും…” അഞ്ജലി അവളെ തടുത്തു… അവർ സാംസാരിച്ചിരിക്കുമ്പോഴാണ് ജോർജ് മനുവിനെ വന്നുവിളിച്ചത് “സാറേ… അച്ഛൻ വിളിക്കുന്നു…” “ഓ… ഇപ്പൊ വരാ… എന്നാ ശരി അഞ്ജലി…” “ഒക്കെ..ശരി… ഞങ്ങൾ ഇവിടെയൊക്കെത്തന്നെ കാണും… ” അവർ പിരിഞ്ഞു നടന്നു. കിരൺ മനുവിനെ അച്ഛന്റെ റൂമിലേക്ക് കൊണ്ടുപോയി “മനു ക്ഷമിക്കണം… പരിപാടി കുറച്ച് വൈകും.. നമ്മുടെ ഡെപ്യൂട്ടി കലക്ടർക്ക് ഒരു അർജെന്റ് മീറ്റിങ്. അതുകഴിഞ്ഞേ വരൂ..” അച്ഛൻ ക്ഷമാപണം നടത്തി. “അയ്യോ… ഫാദർ…എനിക്ക് സമയം ഇല്ല.. എനിക്കല്ല ദേ ഇവന്.. വേറെ ഓട്ടം പോകാനുണ്ട്,ഉച്ചയാകുമ്പോഴേക്കും കഴിയും എന്ന് കരുതിയാണ് ഇവനേം കൂട്ടി വന്നത്..” “അറിയാം…,പക്ഷേ ഒരു കാര്യം ചെയ്യൂ… താൻ പൊക്കോളൂ” കിരണിനെ നോക്കി അച്ഛൻ പറഞ്ഞു…” “അപ്പൊ മനു..” കിരൺ ചോദിച്ചു “ഇവിടന്ന് കൊണ്ടാക്കിത്തരൻ ഞാൻ ഏർപ്പാട് ചെയ്യാം.. എന്താ അത് പോരെ, നിങ്ങൾ ഈ മീറ്റിങ്ങിനു പങ്കെടുക്കണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്… “ശരി ഫാദർ…, എടാ.,മനു അപ്പൊ ഞാൻപോയി… നീ വീട്ടിലെത്തിയാൽ വിളിക്കൂ… “ശരിടാ…” കിരൺ മനുവിന്റെ കവിളിൽ തലോടി യാത്രപറഞ്ഞു പോയി.. 💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛 ഏകാന്തമായ ആ അന്തരീക്ഷം മനുവിന് വല്ലാതെ ഇഷ്ട്ടപ്പെട്ടു, സൂര്യൻ പടിഞ്ഞാറെ ഭാഗത്തേക്ക് ചലിച്ചുകൊണ്ടിരുന്നു. ചെടികളും,പൂക്കളും, മരങ്ങളും തണലുമുള്ള ആ ഉദ്യാനത്തിലിരുന്ന് അവൻ ചിന്തിച്ചു തുടങ്ങി , തന്റെ ജീവിതത്തിൽ പല മാറ്റങ്ങളും സംഭവിച്ചിരിക്കുന്നു. ഒറ്റപ്പെട്ടു എന്ന് തോന്നിയനിമിഷങ്ങൾ ഉണ്ടായിരുന്നെങ്കിലും. ഇപ്പോൾ തനിക്ക് കൂട്ടിന് ആരൊക്കെയോ ഉള്ളത് പോലെ തോന്നി. സ്നേഹസാധന്റെ കവാടം കടന്ന് ഒരു ആഡംബര വാഹനം കടന്നു വന്നു ഒറ്റനോട്ടത്തിൽ തന്നെ മനു ആ കാറിനെ തിരിച്ചറിഞ്ഞു. ബിഎംഡബ്ല്യു എക്‌സ്5 തന്റെ കണ്ണിൽ നിന്നും ആ കാർ മാഞ്ഞുപോകുന്നത് വരെ മനുനോക്കിനിന്നു. അച്ഛന്റെ ഓഫിസ് റൂം ലക്ഷ്യമാക്കി ആ കാർ വന്നുനിന്നു. കാറിൽനിന്നൊരു മധ്യവയസ്‌കൻ ഇറങ്ങി ഓഫീസിലേക്ക് നടന്നു. വെള്ളമുണ്ടും ഇളംപച്ചനിറത്തിലുള്ള കള്ളി ഷർട്ടും ധരിച്ച്, കണ്ടാൽ സാധാരണകാരനെന്ന് തോന്നിക്കുന്ന അയ്യാൾ തൃശ്ശൂരിലെ വലിയൊരു ബിൽഡറും പ്രിയയുടെ പപ്പയും കൂടിയായിരുന്നു.... തുടരും.....🌼 അടുത്ത ഭാഗം നാളെ 4:00 pm...😉.. നിങ്ങൾക്ക് ഈ Story ഇഷ്ട്ടപ്പെട്ടോ...😁.. .ആ....☺ ദൈവത്തിന് അറിയാം...😕 അപ്പോ നിങ്ങളുടെ അഭിപ്രായം അറിയിക്കുക😘 #📙 നോവൽ #📔 കഥ 💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛💜💛
1.2k കണ്ടവര്‍
1 ദിവസം
#

📔 കഥ

💔 തേപ്പ് കിട്ടിയവളുടെ വേദന 💔 സ്വന്തം കാമുകന്റെ വിളിക്കാത്ത കല്യാണം കൂടാൻ പോയതാണ് ഞാൻ... നിന്നെ മറക്കണം നിന്റെ കല്യാണത്തിലൂടെ.. കൂടി നിന്ന അവന്റെ ചില കൂട്ടുക്കാർ പരിഹാസത്തോടും പുച്ഛത്തോടും എന്നെ നോക്കി... ഞാൻ വാങ്ങിയ സമ്മാനപ്പൊതി അവനു നേരെ നീട്ടിയപ്പോൾ പാതി മനസോടെ അവനത് ഏറ്റു വാങ്ങി. നിന്റെ കല്യാണം കൺ നിറയെ കണ്ടിട്ട് ഞാൻ പോകും... എന്നെങ്കിലും എന്റെ സ്നേഹ ത്തിന്റെ വില എന്തെന്ന് നീയറിയും... ഉള്ളിന്റെയുള്ളിൽ ശപഥം ചെയ്യുകയായിരുന്നു ഞാൻ... പുറമെയെത്ര ചിരിച്ച് കാട്ടിയാ ലും തേപ്പ് കിട്ടിയവളുടെ വേദന..... പുത്തൻ പ്രതീക്ഷകളുമായി ജീവിതം മുന്നോട്ടു പോകാൻ തീരുമാനിച്ചു. പാതിയിൽ ഉപേക്ഷിച്ച പഠനം വീണ്ടും ആരംഭിച്ചു. മറന്നു തുടങ്ങിയ കളിച്ചിരികളുമായി വീണ്ടും പുതു യാത്ര ആരംഭിച്ചു... ഇത്തിരി ബുദ്ധിമുട്ടിയെങ്കിലുo എട്ടൊൻപത് വർഷം കൊണ്ടു തന്നെ എത്തിപ്പിടിക്കാൻ പറ്റാവുന്നതൊക്കെ നേടിയിരുന്നു ഞാൻ... ഒരിക്കലും മറക്കാനാവില്ലെന്നു കരുതിയതൊക്കെ ഞാൻ മറന്നു തുടങ്ങിയിരുന്നു... അതിനുള്ള തെളിവായിരുന്നു ഞാനും കിരണേട്ടനും മോളും ഒത്തൊരുമിച്ചുള്ള ജീവിതം.. ഒരിക്കൽ തിരക്കിട്ട ഒരു ട്രെയിൻ യാത്രക്കിടെ ഞാനെന്റെ പഴയകാമുകനെ കാണാനിടയായി.. അന്നത്തെ കണ്ടുമുട്ടലിൽ അവനാകെ അസ്വസ്ഥനായിരുന്നു.. നാലു വർഷത്തോളം പ്രണയിച്ചിട്ടും ഒരു വാക്കു പോലും സംസാരിച്ചിട്ടില്ല ഞങ്ങൾ... അവന്റെ വിവരങ്ങൾ എനിക്ക് കൈമാറിയത് അവന്റെ ചില സുഹൃത്തുക്കളായിരുന്നു. അവരായിരുന്നു എനിക്കെല്ലാ സപ്പോട്ടും തന്നത്.. മൊബൈലൊന്നും അധികം ഇറങ്ങിയിട്ടില്ലാത്ത കാലം..... അമ്പലപ്പറമ്പിലും ചന്തയിലുമൊക്കെയായി കണ്ണും കണ്ണും നോക്കിയിരുന്ന കാലം... കരിവളകളും കൺമഷിയും ചാന്തും തേടി ഓരോ ചന്തയിൽ നിന്നിറങ്ങുമ്പോഴും തിരിഞ്ഞുള്ള എന്റെ നോട്ടം..... നേരിട്ടൊന്നു സംസാരിക്കാൻ പോലും ഭയപ്പെട്ട കാലഘട്ടം. ഒരു കാരണവുമില്ലാതെ പെട്ടെന്നൊരു ദിവസം അവൻ എന്നിൽ നിന്നും അകലം പാലിക്കാൻ തുടങ്ങി.. ചിരിച്ച മുഖവുമായി എന്നും നോക്കിയിരുന്ന വൻ പിന്നീട് മുഖം തിരിക്കാൻ തുടങ്ങി.. അവന്റെ സുഹൃത്ത് വഴിയാണ് കല്യാണവും മറ്റും ഞാനറിഞ്ഞത്.. ഒരു വാക്കു പോലും പറയാതെഎന്നെ ഉപേക്ഷിക്കാനുള്ള കാരണമെന്തെന്ന് അറിയില്ലായിരുന്നു..... പക്ഷേ അവനോടു സംസാരിക്കാനുള്ള അവസരം അന്നാദ്യമായി കിട്ടിയതും ആ ട്രെയിൻ യാത്രയിലായിരുന്നു.. തുടക്കം ഞാൻ തന്നെയായിരുന്നു.. എവിടെക്കാ? അച്ഛൻ അഡ്മിറ്റാണ് മംഗലാപുരത്ത്... ഒരുപാടു നേരം അച്ഛന്റെ അസുഖത്തെക്കുറിച്ച് സംസാരിച്ചു. കുറച്ചു നേരത്തെ നിശബ്ദതയെ കീറി മുറിച്ച് ഞാൻ വീണ്ടും ചോദിച്ചു സുഖാണോ ? കുട്ടികളൊക്കെ..... മൂത്തത് രണ്ടാം ക്ലാസിൽ ചെറുതിന് രണ്ടര വയസ്...... നിനക്കോ.... സുഖം... ഇപ്പോ എവിടെക്കാ .. ഞാനൊരു സ്കൂളിൽ ജോലി ചെയ്യുന്നു... കല്യാണം കഴിഞ്ഞില്ലാല്ലേ? എന്തെ? കഴിഞ്ഞു...... കുട്ടിയുമായി.... സുഖായിരിക്കുന്നു.. കള്ളം.. നീ കള്ളം പറഞ്ഞതിന്റെ വലിയ തെളിവാ നിന്റെ നെറ്റിയിൽ ഞാൻ കാണുന്നത്... ഓ........ രാവിലത്തെ തിരക്കിട്ട യാത്രയിൽ ഞാൻ നെറ്റിയിൽ തൊടാൻ മറന്ന സിന്ദൂരം. എന്നെ മറക്കാൻ കഴിയില്ല നിനക്ക് . ഞാൻ നിന്നെ സ്നേഹിച്ചിതലും ഇരട്ടി നീയെന്നെ സ്നേഹിച്ചിരുന്നുവെന്നറിയാം.. നമുക്ക് ആ പഴയ കാലം മതിയായിരുന്നല്ലേ.. എല്ലാം വീണ്ടും തൊടങ്ങാം.. ഒരു നിമിഷത്തേക്ക് എന്റെ തൊണ്ട വരണ്ടു. പെട്ടെന്ന് തന്നെ പൂർവ്വാധികം ശക്തിയോടെ കോളറയുള്ള ചുരിദാറിനടിയിൽ എന്റെ നെഞ്ചിൽ ചേർന്നു കിടന്ന ചെറിയ താലിമാല ഞാൻ വലിച്ചെടുന്നു. നിങ്ങളെ മറന്നു എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് മൂന്നു വർഷമായി എന്റെ കഴുത്തിൽ കിടക്കുന്ന ഈ താലി. ഈ താലിയുടെ പവിത്രത നഷ്ടപ്പെടുത്തിയുള്ള ഒരു ജീവിതവും എനിക്ക് വേണ്ട. ബാഗിനുള്ളിൽ ഞാനെന്നും കരുതി വെയ്ക്കാറുള്ള സിന്ധൂരച്ചെപ്പിൽ നിന്നും ഒരു നുള്ള് ഞാനെന്റെ നെറുകയിൽ തൊട്ടു. നിങ്ങളോടുള്ള വാശിയായിരുന്നു എന്റെ ജീവിതത്തിലേക്കുള്ള ഓരോ വിജയവും. നമ്മളെ സ്നേഹിക്കാത്തവരെ നമ്മളും ഉപേക്ഷിക്കുമ്പോഴാണ് ജീവിതം മധുരമായി തോന്നുക. അതും പറഞ്ഞ് തൊട്ടടുത്ത എനിക്കിറങ്ങേണ്ട റെയിൽവേ സ്റ്റേഷനിൽ ഞാനിറങ്ങി.. എന്നോ മനസിൽ ഞാനറിയാതെ കടന്നു കൂടിയ കളയെ പറിച്ചു കളഞ്ഞതിന്റെ ഇരട്ടി സന്തോഷമാണ് അന്നെനിക്ക് തോന്നിയത്. ശുഭം 💜 #📔 കഥ #📙 നോവൽ
1.9k കണ്ടവര്‍
1 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം