ഇതുവരെ ഈ നന്മയുടെ പ്രവൃത്തിയിലേക്ക് കൈ നീട്ടി സഹകരിച്ച എല്ലാ സ്നേഹഹൃദയങ്ങൾക്കും മാമലനാട് സെൽഫ് ഹെൽപ്പ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാഗത്തുനിന്ന് ഹൃദയം നിറഞ്ഞ നന്ദിയും പ്രാർത്ഥനയും 🙏❤️
ഒരു മെമ്പറുടെ മകളുടെ വിവാഹസഹായത്തിനായി നാം ഷെയർ ചെയ്ത പോസ്റ്റിൽ എത്ര ചെറിയ തുകയായാലും തങ്ങളുടെ പങ്ക് ചേർത്ത എല്ലാ സഹോദരങ്ങളും ഈ കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കാളികളാണ്. സർവ്വശക്തൻ നിങ്ങളുടേയും നിങ്ങളുടെ കുടുംബങ്ങളുടേയും ജീവിതങ്ങളിൽ അനന്തമായ നന്മകളും സുഖസൗഖ്യവും നിറക്കട്ടെ.
📌 ഇനിയും ഈ നന്മയുടെ ചങ്ങലയിലേക്ക് ചേരാൻ ആഗ്രഹിക്കുന്നവർക്ക് മുൻപിൽ വാതിൽ തുറന്നിരിക്കുന്നു.
ഒരു ചെറിയ സഹകരണം പോലും ഈ കുടുംബത്തിന് വലിയൊരു ആശ്വാസമാണ്.
മറ്റുള്ളവർക്ക് ചെയ്യാൻ അവസരം ലഭിക്കട്ടെയെന്ന ഉദ്ദേശത്തോടെ,
👉 ഈ പോസ്റ്റ് നിങ്ങളുടെ സുഹൃത്തുക്കളുടെ ഗ്രൂപ്പുകളിലേക്ക്,
👉 ബന്ധുക്കൾക്കും കുടുംബഗ്രൂപ്പുകൾക്കും,
👉 പരിചയമുള്ളവർക്കും ഷെയർ ചെയ്യാൻ സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
നമുക്ക് എല്ലാവരും ചേർന്ന്
“ഒരു പിതാവില്ലാത്ത മകളുടെ വിവാഹ സ്വപ്നം
നമ്മുടെയൊന്നിച്ചുള്ള കൈതാങ്ങിലൂടെ സഫലമാക്കാം.” 🌹
നിങ്ങളുടെ ഓരോ പങ്കാളിത്തവും
നമ്മുടെ ട്രസ്റ്റിന്റെയും സമൂഹത്തിന്റെയും അഭിമാനമാണ്. 💚 #സഹായം #✍️Life_Quotes