@manjuthullipol
@manjuthullipol

മഞ്ഞു തുള്ളി💙💟♥️

Let's Break the Chain 😷

00:13 / 727.7 KB
കാർഡ് board കൊണ്ടുള്ള ഒരു കിടിലൻ Mobile സ്റ്റാൻഡ് 🤩 cash ചിലവ് ഇല്ലാതെ #🕺🏾 ടിക് ടോക്ക് വീഡിയോസ് #📱 ഫോണ്‍ കവർ #💡5 Min Craft #🧸 ക്രാഫ്റ്റ്
ഒരേ തൂവൽ പക്ഷികൾ (Love story) ------------------------------------♥️♥️♥️♥️♥️♥️ "ഞാൻ ഇഷ്ടപ്പെട്ടതും വിവാഹം കഴിക്കാനാഗ്രഹിച്ചതും നിന്നെയാണ് റിയാ.. " സജീവിന്റെ പ്രണയാർദ്രമായ വാക്കുകൾ കേട്ടപ്പോൾ ഹൃദയം നിറഞ്ഞുതുളുമ്പി ഒന്നു മുന്നോട്ടു കുതിച്ചെങ്കിലും പെട്ടെന്നു തന്നെ റിയ ആ ഭാവം മാറ്റി മുഖത്ത് കാഠിന്യത്തിന്റെ ആവരണമെടുത്തണിഞ്ഞു. "പക്ഷേ, എനിക്കു നിങ്ങളോട് ഒരിക്കലും അത്തരം ഇഷ്ടം തോന്നിയിട്ടില്ല സജീവേട്ടാ.... ഇനി തോന്നുകയുമില്ല...... ഇനിയും ഈ കാര്യം എന്നോടു സംസാരിക്കരുത്.... " അവൾ സജീവിന്റെ മുഖത്തു നോക്കാതെ പറഞ്ഞു..സജീവിന്റെ വാക്കുകളൊന്നും അവളിൽ യാതൊരു ചലനവുമുണ്ടാക്കിയില്ല... നിരാശനായി തിരിഞ്ഞു നടക്കുന്ന സജീവിനെ കണ്ടപ്പോൾ അവളുടെ മനസ്സു നൊന്തു .. " എന്നോട് ക്ഷമിക്ക് സജീവേട്ടാ....എനിക്കിതല്ലാതെ വേറെ വഴിയില്ല....നിങ്ങളെ കിട്ടാനുള്ള ഭാഗ്യം എനിക്കില്ല. നിങ്ങളെ മാത്രം മനസ്സിൽ ധ്യാനിച്ച് എന്റെ വീട്ടിലൊരാളുണ്ട്. റിമ... ഇരുപത് മിനിറ്റിനു മാത്രം എന്നേക്കാൾ മൂത്ത എന്റെ ഇരട്ട സഹോദരി..അച്ഛനുമമ്മയും അപ്പച്ചിയും കൂടി നിങ്ങൾ രണ്ടു പേരുടെയും വിവാഹം ഏകദേശം ഉറപ്പിച്ച മട്ടാണ്... അവളിതറിഞ്ഞപ്പോൾ തൊട്ട് നിലത്തൊന്നുമല്ല നിൽക്കുന്നത്... ആ സന്തോഷം ഞാനായിട്ട് തട്ടിക്കളയില്ല. അപ്പച്ചിക്കും എന്നേക്കാളും ഇഷ്ടം റിമയെയാണല്ലോ. എല്ലാ കാര്യങ്ങൾക്കും റിമയെയല്ലേ വിളിക്കുന്നത്...അവളെക്കാൾ മുന്നേ നിങ്ങളെ സ്നേഹിച്ചു തുടങ്ങിയത് ഞാനാണ്.. എന്നാലും.... വേണ്ട..... അവളെ വിഷമിപ്പിച്ചിട്ട്, വീട്ടുകാരെ വിഷമിപ്പിച്ചിട്ട് എനിക്കൊന്നും വേണ്ട... എന്നും എന്റെ വാശികൾ ജയിക്കാൻ അവൾ പല ഇഷ്ടങ്ങളും മാറ്റി വച്ചിട്ടുണ്ട്... പലപ്പോഴും തോറ്റു തന്നിട്ടുണ്ട്.... സ്കൂളിന്റെ കാര്യത്തിലായാലും പഠിക്കുന്ന വിഷയത്തിന്റെ കാര്യത്തിലായാലും ധരിക്കുന്ന ഡ്രസിന്റെ കാര്യത്തിലായാലും എന്റെ ഇഷ്ടമായിരുന്നു അവൾക്കും പ്രധാനപ്പെട്ടത്.. എഞ്ചിനീയറിംഗിനു പോവാൻ താല്പര്യമുണ്ടായിരുന്ന അവൾ എന്നെ വിട്ടു നിൽക്കാനുള്ള മടി കൊണ്ടാണ് ആർട്സ് ആന്റ് സയൻസ് കോളേജിൽ ചേർന്നത്. എന്റെ സ്വാർഥത മൂലം ഞാൻ പലതും മനസിലാക്കാൻ ശ്രമിച്ചില്ല... നിങ്ങളെപ്പോലൊരു നല്ല മനസ്സിന്റെ ഉടമയ്ക്ക് അവളെപ്പോലൊരു മിടുക്കിപെണ്ണാണു ചേരുക......ഈ തല്ലുകൊള്ളി ചേരില്ല.... വെട്ടിപ്പിടിക്കുന്നതിലല്ലല്ലോ, വിട്ടുകൊടുക്കുന്നതിലല്ലേ ബന്ധങ്ങൾ നിലനിൽക്കുന്നത്......... " അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. വിശ്വംഭരൻ നായർക്കും ലളിതക്കും ഇരട്ടകളായ റിമയും റിയയുമായി രണ്ടു മക്കൾ. അതിൽ മൂത്തവളായ റിമയുടെ വിവാഹം ആദ്യം നടത്തണമെന്നായിരുന്നു രണ്ടു പേരുടെയും ആഗ്രഹം. സഹോദരിയായ ജലജയുടെ മകൻ സജീവാണ് വിശ്വംഭരൻ നായരുടെ വലംകൈ .റിമയ്ക്ക് വിവാഹാലോചന ആരംഭിച്ചപ്പോഴാണ് ജലജ സജീവിന് വേണ്ടി റിമയെ ചോദിച്ചത്...വിശ്വംഭരൻ നായർക്കും ലളിതക്കും ഇതിൽപരം ഒരു സന്തോഷം വേറെയില്ല... റിമയ്ക്കും പണ്ടുമുതലേ സജീവിനെ ഇഷ്ടമായിരുന്നു. സാധാരണ ഐഡന്റിക്കൽ ട്വിൻസിനു കാണുന്നതു പോലെ ഒരേ മുഖഛായയല്ല റിമയ്ക്കും റിയയ്ക്കും... പക്ഷേ ശരീരപ്രകൃതി ഒരു പോലെ തന്നെ.. ഒരേ ഉയരം, ഒരേ വണ്ണം, ഒരേ നിറം... തലമുടിയുടെ നീളവും ചുരുളിമയും പോലും ഒരു പോലെ.. പൗർണ്ണമി ദിനത്തിലെ ചന്ദ്രന്റെ ശോഭയാണ് റിമയ്ക്കുള്ളതെങ്കിൽ ഉദിച്ചുയരുന്ന സൂര്യന്റെ മനോഹാരിതയാണ് റിയയ്ക്ക്.... സ്വഭാവം രണ്ടു പേർക്കും രണ്ടു തരത്തിൽ.. റിമ മൃദുഭാഷിയും ശാന്തശീലയുമാണെങ്കിൽ റിയ തന്റേടിയും കുസൃതിക്കാരിയും...എങ്കിലും രണ്ടു പേരുടെയും ഏറ്റവുമടുത്ത കൂട്ടുകാരി മറ്റേയാൾ തന്നെ.... ഒരാൾക്ക് എപ്പോഴെങ്കിലും പനിയോ മറ്റസുഖങ്ങളോ ഉണ്ടായാൽ അടുത്ത ദിവസങ്ങളിൽ തന്നെ അടുത്തയാൾക്കും അത് പ്രതീക്ഷിക്കാം...രണ്ടു പേരും തമ്മിൽ ഇന്നുവരെ വേർപിരിഞ്ഞു നിന്നിട്ടില്ല... എൻഗേജ്മെന്റിനുള്ള ഒരുക്കങ്ങളൊക്കെ തുടങ്ങി. ഡ്രസ്സെടുക്കാനും മറ്റു കാര്യങ്ങളിലും റിയ കൂടുതൽ ഉത്സാഹം കാണിച്ചെങ്കിലും എന്തോ ഒന്ന് അവൾക്ക് കൈമോശം വന്നിരുന്നു. റിമ ഇടക്കിടക്ക് ചോദിച്ചെങ്കിലും അവൾ ഒഴിഞ്ഞുമാറി. എല്ലാ തീരുമാനങ്ങളും റിയയുടേതാവണമെന്ന് റിമയ്ക്ക് നിർബന്ധമുണ്ടായിരുന്നു. വിവാഹ നിശ്ചയ ദിവസം അതിരാവിലെ വധുവിനെ ഒരുക്കാൻ ബ്യൂട്ടീഷ്യൻ റിയയുടെ റൂമിൽ വന്നു. "അയ്യോ, എന്നെയല്ല ഒരുക്കേണ്ടത്...." "ഈ മുറിയാണല്ലോ ആ കുട്ടി കാണിച്ചു തന്നത്..." "ഏത് കുട്ടി?" "ഞാൻ തന്നെ.... " വാതിൽക്കൽ റിമ... "ചേച്ചി ഒന്നു പുറത്തോട്ടു നിൽക്കുമോ? ഒരഞ്ചു മിനിട്ട്.... " റിമ മുറിയിൽ കയറി വാതിലടച്ചു.... "ഇതെന്താ ഈ കാണിക്കുന്നത്?" "നീ വേഗം പോയി ഫ്രഷായി വാ.... പെട്ടെന്ന് ഒരുങ്ങേണ്ടതാ.. കല്യാണപ്പെണ്ണ് എഴുന്നേറ്റിട്ടു പോലുമില്ല എന്നു വച്ചാൽ?" "ഇതെന്തൊക്കെയാ ഈ പറയുന്നത്?" "ഒന്നുമില്ല... സജീവേട്ടന്റെയും നിന്റെയും എൻഗേജ്മെന്റാ ഇന്ന് നടക്കുന്നത്..." "അപ്പോൾ നീ..." "എനിക്കറിയാം സജീവേട്ടന് നിന്നെയാണ് ഇഷ്ടമെന്ന്.. തിരിച്ചുള്ള ഇഷ്ടം നീ ഒളിപ്പിച്ചെങ്കിലും എനിക്കതു മനസിലായി. ഞാൻ തന്നെയല്ലേടീ നീ.... നീ വെളിപ്പെടുത്തിയില്ലെങ്കിലും എനിക്കതു തിരിച്ചറിയാൻ കഴിയും. എല്ലാവരെയും ഞാൻ പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടുണ്ട്... നിന്റെ എൻഗേജ്മെൻറിനാ ബന്ധുക്കളൊക്കെ എത്തിയിരിക്കുന്നത്. നീ ഞങ്ങളോടു തുറന്നു പറയാത്തതു കൊണ്ട് നിനക്കായി ഞങ്ങളും ഒരു സർപ്രൈസൊരുക്കി...... അത്രയേയുള്ളൂ... വിശ്വാസമായില്ലെങ്കിൽ അച്ഛനെയുമമ്മയെയും ഞാനിപ്പോൾ തന്നെ ഇങ്ങോട്ടു പറഞ്ഞു വിടാം..." "വീണ്ടും നീ എന്നെ തോൽപ്പിച്ചു കളഞ്ഞു.. എന്റെ പൊന്നു ചേച്ചീ... " അപ്പോൾ റിയയുടെ കണ്ണുകൾ നിറഞ്ഞത് സന്തോഷം കൊണ്ടായിരുന്നു.. Wrtn by മേഘ മയൂരി ♥️ ✍️ ============================ plz ഫോളോ me ♥️മഞ്ഞു തുള്ളി ♥️😍🤩 #🎁 പ്രണയ കഥകൾ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ
00:52 / 4.5 MB
ഇതാണ് പയ്യോളി ചിക്കൻ fry 😋 അൽ കിടു,,🍗 #🍕 ഫാസ്റ്റ് ഫുഡ് #🍗 ചിക്കൻ ഫാൻസ്‌ #🕺🏾 ടിക് ടോക്ക് വീഡിയോസ് #🍲 കോഴിക്കോട്
01:03 / 4.7 MB
ചെട്ടിനാട് ചിക്കൻ ... ഉണ്ടാക്കി നോക്കിയാലോ 😋 പൊളി സാനം.... #🕺🏾 ടിക് ടോക്ക് വീഡിയോസ് #🍕 ഫാസ്റ്റ് ഫുഡ് #🍗 ചിക്കൻ ഫാൻസ്‌
Dairy Milk 😋 #🍬 മിഠായി #👬 ബെസ്റ്റ് ഫ്രണ്ട് #❤️എന്റെ പ്രണയം #📱കിടു വാൾപേപ്പറുകൾ #ചോക്ലേറ്റ്സ് ഇഷ്ടം 😋🍫
#😂 ട്രോളുകൾ #🤣 ട്രെന്‍റിങ് ട്രോളുകള്‍ #🍿 മൂവി ട്രോള്‍ #❤️Husband Love
00:07 / 882.2 KB
How to resize Pant waist 💡 #🕺🏾 ടിക് ടോക്ക് വീഡിയോസ്