@mchiiiiiiiiiiiiiiiiiiii
@mchiiiiiiiiiiiiiiiiiiii

Muhsina Muchiii

💞*ദിൽ സെ *💞 ¡N$T@ ¡D =MUH$¡NA MU©H¡

💖*ദിൽ സെ*💖 💜ROMANTIC_LOVE_STORY💜 ✍️MUCHI PART-97 *📚കഥകളുടെ കലവറ📚* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* _SHARE CHAT LINK_ https://b.sharechat.com/krMrE54OsV _TELEGRAM LINK PDF ONLY_ https://t.me/joinchat/AAAAAEfMjq8KWNE7xY-PVw _For Join This group msg ur name and place..._ 📲 *+91* *8547923260* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* പക്ഷെ ആ ഇലക്ഷൻ ആ ചരിത്രം മുഴുവനും മാറ്റിക്കുറിച്ചു..... അന്നായിരുന്നു ആ കോളേജ് നിയമങ്ങൾ മുഴുവൻ തല കീഴായി മറിഞ്ഞ ദിവസം..... അന്നാണ് അഞ്ചുപേർ ആയിരുന്ന ഞങ്ങളെ ഗ്യാങ്ങിലെക്ക് പുതിയ ഒരാളും കൂടെ വന്നു ചേർന്നത്.....അന്നുമുതലാണ് ഞങ്ങളെ ഫ്രണ്ട്ഷിപ്പിന് ഒരു വില ഉണ്ടായത്.... ഫ്രണ്ട്‌സ് എന്നാൽ എന്താണ് എന്ന് പഠിപ്പിച്ചു തന്നു... ഞങ്ങളെ ചങ്കായി മാറി ഞങ്ങളെ ചങ്കിനുള്ളിലേക്ക് തറച്ചു കയറി അവൻ... "ആരാ കാക്കു അത്.... " മ്മൾ കാക്കു പറയുന്നതും ശ്രദ്ധിച്ചു കാകുൻറെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.... "ZAIN IMAM..." ആ പേര് പറയുമ്പോൾ കാക്കുന്റെ മുഖത്തു പല ഭാവങ്ങളും മിന്നി മറയുന്നുണ്ടായിരുന്നു... അത് സന്തോഷമാണോ സങ്കടമാണോ ബഹുമാനമാണോ ഇഷ്ടമാണോ ധൈര്യമാണോ എന്താണ് ആ പേര് പറയുമ്പോ കാക്കുവിന് ലഭിക്കുന്നെ എന്ന് മ്മക്ക് മനസ്സിലായില്ല.... "സാധാരണ ഇലക്‌ഷൻ നടക്കുമ്പോ ഒരു കോളേജ് എങ്ങനെയാണോ ഉണ്ടാവുക എന്ന് നമ്മുക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളു.... മത്സരിക്കുന്നവർ വോട്ടിനു വേണ്ടി കണ്ണിൽ കണ്ട ക്ലാസ്സുകൾ മുഴുവൻ കയറി ഇറങ്ങുന്നു...കോളേജ് മുഴുവൻ ആഘോഷങ്ങളുടെ മുൾമുനയിലായിരിക്കും..എല്ലാ പിള്ളേരും ആര് ജയിക്കും ആര് തോൽക്കും എന്നറിയാനുള്ള ആകാംഷയിലും ദ്രിതിയിലുമായിരിക്കും... എന്നാൽ ഞങ്ങളെ കോളേജിൽ അങ്ങനെ ഒന്നേ ഉണ്ടായിരുന്നില്ല... എല്ലാവരും എന്നത്തേയും പോലെ രാവിലെ വരുന്നു എപ്പോഴും ചെയ്യുന്ന കാര്യങ്ങൾ ചെയ്യുന്നു... എന്നാ എല്ലാവരിലും ഒന്ന് മാത്രം നിറഞ്ഞു നിന്നിരുന്നു.... ഭയം ആ കോളേജിനോടും കോളേജ് ചെയര്മാനോടും ഉണ്ടായിരുന്ന അടങ്ങാത്ത ഭയം..... ആ ഭയം എല്ലാവരിൽ നിന്നും ഇല്ലാതാക്കിയത് ഞാൻ നേരത്തെ പറഞ്ഞ ഞങ്ങളെ സ്വന്തം ZAIN IMAM 😍ആയിരുന്നു..... അങ്ങനെ എല്ലാവരും വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന സമയം....ഓരോ ക്ലാസ്സുകളായി വോട്ട് ഇടാൻ വേണ്ടി പോകുന്ന ടൈം.... ആദ്യത്തെത് ഫസ്റ്റ് ഇയേഴ്സ് ആയിരുന്നു....എല്ലാവരും ഒരാൾക്കു മാത്രമേ വോട്ട് ചെയ്യൂ അത് അറിയുന്ന കൊണ്ട് തന്നെ എതിർ പക്ഷം നിക്കുന്നവൻ വോട്ട് ചോദിക്കില്ല...ആരും എതിർ നിക്കുകയുമില്ല.. അതോണ്ട് തന്നെ അവൻ ഒരാളെ പിടിച്ചു അവന്റെ എതിർ പക്ഷത്തു നിർത്തി മത്സരിക്കും.... അതാണ് ഞങ്ങളെ കോളേജിലെ ഇലക്‌ഷൻ..... അങ്ങനെ ഇത് നടന്നുകൊണ്ടിരിക്കുമ്പോ പെട്ടെന്ന് ഗ്രൗണ്ടിൽ എന്തൊക്കെയോ കലപില കേട്ട് എല്ലാ പിള്ളേരും അവിടേക്കോടി.... അവരെ കൂടെ ഞങ്ങളും എന്താണെന്നറിയാൻ വേണ്ടി അങ്ങോട്ടേക്ക് ചെന്നു..... മ്മൾ എല്ലാരേയും ഇടയിൽ കൂടെ നുഴഞ്ഞു മുമ്പിൽ കയറി മുന്നിലെത്തി.... അപ്പോഴുണ്ട് ഒരു ചെറുപ്പക്കാരൻ തിരിഞ്ഞു നിന്ന് നല്ല ധൈര്യത്തിൽ നമ്മുടെ ചെയർമാനായ സംസാരിക്കുന്നു..... മ്മക്കണേൽ അവന്റെ ഫേസ് ശരിക്കങ്ങട് കാണാനും പറ്റുന്നില്ല... "എന്താടാ നിന്റെ പേര്.... " "ZAIN IMAM.." "ഹ്മ്മ്.. ഇതിനുമുമ്പ് ഇവിടെ കണ്ടിട്ടില്ലല്ലോ നീ ഏതാ... " "ഞാൻ ന്യൂ ആണ്... ഡിഗ്രി 3rd ഇയർ ആണ്... ഇതുവരെ ഗൾഫിൽ ആയിരുന്നു പഠിച്ചത്... SO ഇപ്പൊ നാട്ടിലൊന്ന് പഠിക്കണം എന്ന് തോന്നി അങ്ങനെ ഇവിടേക്ക് വന്നു.... " "ആഗ്രഹമൊക്കെ കൊള്ളാം... പക്ഷെ നീ വന്നിരിക്കുന്ന സ്ഥലം അത്രക്കങ് പോരല്ലോ മോനെ..... " "അതെന്താ ഈ കോള്ളേജിനൊരു കുഴപ്പം... എനിക്ക് ഇവിടെയൊക്കെ നന്നായി ഇഷ്ടപ്പെട്ടു... നിന്റെ പേര് പറഞ്ഞില്ലാലോ... " "നീ ആരാടാ എന്നെ നീ എന്നൊക്കെ വിളിക്കാൻ.....😠" അതും പറഞ്ഞോണ്ട് അവൻ ആ പയ്യനെ പിറകിലേക്ക് കൈ കൊണ്ട് തള്ളാൻ തുടങ്ങി..അപ്പോഴാ നമ്മൾ അവന്റെ മുഖം ശരിക്ക് കാണുന്നത്... ഒരു അടാർ മൊഞ്ചൻ..അടിപൊളി ലുക്ക്‌..... "എടാ ഇച്ചു അവനെ വിട്ടേക്ക് ടൈം ഇല്ലടാ... ഇലക്ഷൻ കഴിഞ്ഞിട്ട് അവനെ നമ്മുക്ക് ശരിക്കൊന്ന് കണ്ടേക്കാം.... "ശിവ "പറ്റില്ല.... എന്നെ നീ എന്ന് വിളിച്ച ഇവന്റെ നവിനി അവന് വേണ്ട.... അത് ഞാനിങ്ങേടുക്കാൻ പോവാ.... " അതും പറഞ്ഞോണ്ട് അവൻ പിന്നെയും പിറകിലേക്ക് തള്ളാൻ തുടങ്ങി... അവന്റെ തള്ളിനനുസരിച്ചു അവൻ പിറകിലേക്ക് നീങ്ങാൻ തുടങ്ങി.... "ബ്രോ...ഇത് നമ്മുക്ക് സംസാരിച്ചു തീർക്കാവുന്ന കാര്യമല്ലേ ഉള്ളു അതിനിങ്ങനെ അടി ഉണ്ടാക്കേണ്ട ആവിശ്യം ഉണ്ടോ.... പിന്നെ നീ എന്ന് വിളിച്ചതിൽ എന്താ തെറ്റൂളേ നിങ്ങളും ഡിഗ്രി ലാസ്റ്റ് ഇയർ അല്ലെ പഠിക്കുന്നെ... അപ്പൊ എന്നെക്കൊണ്ട് ഇത്രയൊക്കെ ബഹുമാനമേ തരാൻ കയ്യു..... " അതൊക്കെ കേട്ട് നമ്മളെ ഉള്ളിന്ന് കത്താൻ തുടങ്ങി.... ഇന്ന് മിക്കവാറും ഒരു കൊല നടക്കും.... അവനാണെങ്കിൽ വിട്ടു കൊടുക്കുന്നതും ഇല്ല...പക്ഷെ അവന്റെ സംസാരം ഉണ്ടല്ലോ ആ ചിരിയും സംസാരവും കണ്ടാൽ ആരായാലും വീണ് പോകും..ഇപ്പോഴും ചിരിച്ചുകൊണ്ടാണ് അവൻ സംസാരിക്കുന്നെ.. . പെട്ടെന്ന് അവൻ ആ ഇച്ചുവിന്റെ കൈ പിടിച്ചു തിരിച്ചു അവനെ കുനിച്ചു നിർത്തി അടിച്ചു നിലത്തേക്കിട്ടു.... അത് കണ്ടു നമ്മളെ ഉള്ള ജീവനും കൂടെ ഇറങ്ങിപ്പോയി.... പിന്നെ അവിടെ അടിയുടെ വടിയുടെ പൂരം ആയിരുന്നു......അവനും അവന്റെ ഫ്രണ്ട്സിനും ഇട്ട് നന്നായി കൊടുക്കുന്നുണ്ട്.... അടി കണ്ടു എല്ലാം അന്താളിച്ചു നോക്കി നിക്കലാണ്.... അടി എന്ന് പറഞ്ഞാൽ അമ്മാതിരി അടി.... പെട്ടെന്ന് ഒരു തെണ്ടി അവന്റെ തലക്ക് വടി കൊണ്ട് അടിച്ചതും അവൻ നിലത്തേക്ക് വീണു.... അത് കണ്ടു അതോടെ അവന്റെ തീർന്നു എന്ന് കരുതിയതാ എല്ലാരും..... പക്ഷെ അവൻ എങ്ങനെയൊക്കെയോ എഴുനേൽക്കാൻ നോക്കിയതും ആ തെണ്ടി ഇച്ചു വന്നു മറ്റവന്റെ കയ്യിൽ നിന്നും വടി വാങ്ങി സൈൻന്റെ നേരെ നടന്നു...അടുത്ത് എത്തി അവന് നേരെ ആ വടി വീശി അടിക്കാൻ പോകുന്നത് കണ്ടതും മ്മളോട് കണ്ണടച്ചു പോയി.... പിന്നെ ചുറ്റുപാടും മുഴുവൻ നിശബ്ദത നിറഞ്ഞു നിന്നത് കണ്ടു മ്മളൊന്ന് മെല്ലെ കണ്ണ് തുറന്നു നോക്കി അപ്പൊ മുമ്പിലുള്ള കാഴ്ചകണ്ടു നമ്മളെ കണ്ണൊക്കെ തള്ളി പുറത്തേക്ക് വന്നു..... "ഡാ..... " പെട്ടെന്ന് ziyukka ഞങ്ങളെ അടുത്തേക്ക് വന്നു ആശിക്കാനെയും പിടിച്ചു വലിച്ചോണ്ട് അവിടുന്ന് ഇറങ്ങിപ്പോയി...... ചെ... എന്നാലും എന്തായിരിക്കും അവിടെ നടന്നിട്ടുണ്ടാവുക... ഈ zain ആരാ.... അപ്പൊ ziyukka അല്ലെ ആ ഫ്രണ്ട്.... മ്മളെ മനസ്സിൽ മുഴുവനും ഒരു കൊട്ട സംശയങ്ങളും കൊറേ ഉത്തരം കിട്ടാത്ത ചോദ്യങ്ങളും കൊണ്ട് നിറഞ്ഞു നിക്കുവാന്ന്... എങ്ങനെയേലും ആശിക്കാനേ പൊക്കണം... അതും ചിന്തിച്ചോണ്ട് മ്മൾ അവിടുന്ന് ഇറങ്ങി തായെക്ക് പോന്നു..... അപ്പൊ തായേ മുഴുവൻ എല്ലാരും പാർട്ടി അടിച്ചു പൊളിക്കുവാന്ന്.... മ്മക്കണേൽ കൊരങ്ങൻ അടിച്ചിട്ട് മ്മളെ കവിൾ വേദനിച്ചിട്ട് വയ്യ.... പിരാന്തൻ മ്മൾ വെച്ചിട്ടുണ്ട് അനക്ക്.... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (MINNU) ഫുൾ ഡാൻസും പാട്ടും എല്ലാം കൊണ്ടും അന്നത്തെ ദിവസം പൊടിപൊടിച്ചു... ഇടക്ക് ലിയു ഒരു മൂലക്കിരിക്കുന്നത് കണ്ടതും നമ്മൾ പോയി അവളെയും വലിച്ചോണ്ട് വന്നു ഡാൻസ് കളിച്ചു കളറാക്കി.... സമയം നട്ടപ്പാതിര ആയതും എല്ലാവരും അവിടുന്ന് വീട്ടിലേക്ക് മടങ്ങി.... മ്മൾ വേഗം പോയി ഡ്രാക്കുന്റെ ബൈക്കിന്റെ മുമ്പിൽ കയറി ഇരുന്നു.... "എടി പിറകിൽ വന്നിരിക്ക്... " "ഇങ്ങോട്ട് വരുമ്പോ മ്മൾ ഇങ്ങനെ അല്ലെ വന്നേ അപ്പൊ പോകുമ്പോഴും മ്മൾ ഇങ്ങനെയേ വരുള്ളൂ.... " "എടി കോപ്പേ അത് നിനക്ക് ഉറക്കം വരുന്നു എന്ന് പറഞ്ഞിട്ടല്ലേ.... " "മ്മക്ക് ഇപ്പോഴും ഉറക്കം വരുന്നുണ്ട്... ഹാ... " മ്മൾ നല്ല ഉറക്കിന്റെ ക്ഷീണം ഒക്കെ അഭിനയിച്ചോണ്ട് ഡ്രാക്കുന്റെ നെഞ്ചിൽ കിടന്നു.... ഈ.... ഈ തണുപ്പത്ത് ഇങ്ങനെ കെട്ടിപ്പിടിച്ചു കിടക്കാൻ എന്ത് രസാണെന്നോ.... കൂടെ നല്ല നിലാവും.... 😍 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (Liyu) പോകാൻ നേരം മ്മൾ കാക്കുനെ നോക്കിയെങ്കിലും എവിടെയും കാണാൻ കഴിഞ്ഞില്ല.... ദുഷ്ടൻ മ്മളിനി ഇന്നെങ്ങനെ ഉറങ്ങും.... മ്മക്ക് അത് മുഴുവൻ അറിയാതെ ഇനി നിക്കപ്പൊറുതി ഉണ്ടാവൂല.... എല്ലാരും വണ്ടിയിൽ പോയി ഇരുന്നതും മ്മളും വേഗം തൊരപ്പന്റെ അടുത്തേക്ക് പോയി.. അവിടെ എത്തി നോക്കുമ്പോ തൊരപ്പൻ ചാവി നമ്മളെ നേർക് നീട്ടിപ്പിടിച്ചോണ്ട് മ്മളെ നോക്കി നിക്കുവാന്ന്.... "എന്താ പോണ്ടേ.... " "ഹാ പോണം... ദ ഇത് പിടിക്ക്... എന്നിട്ട് വണ്ടിയിൽ കയറി ഇരുന്നങ് ഓടിച്ചോ... " "ഏഹ്... ഞാനോ... " "അല്ലാതെ പിന്നെ ഞാനാണോ....കയറി ഇരിക്കെടി.... " അതും പറഞ്ഞു തൊരപ്പൻ മ്മളെ കയ്യിൽ ചാവി വെച്ചു തന്നു.... കൊരങ്ങൻ ഈ നട്ടപ്പാതിരക്ക് മ്മളെ ഉറക്കം കളയാൻ മ്മക്കിട്ട് പണി തരുവാണ്... മ്മൾ കൊരങ്ങനെ മൈൻഡ് ആക്കാതെ ആ ചാവിയും വാങ്ങിച്ചോണ്ട് ബുള്ളറ്റിൽ കയറി ഇരുന്ന് സ്റ്റാർട്ട്‌ ചെയ്തു.... തൊരപ്പൻ വന്നു മ്മടെ പിറകിൽ കയറി ഇരുന്നു മ്മളെ വയറിലൂടെ കൈ കോർത്തു പിടിച്ചു മ്മടെ ഷോൾഡറിൽതാടി കൊണ്ടുവന്നു വെച്ചിരുന്നു.... "ഹാ.ഇനി ... വിട്ടോ.... " മ്മൾ തൊരപ്പനെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് വണ്ടി മുമ്പോട്ടേക്ക് വിട്ടു... "ടി... " "മ." "എടി കോപ്പേ.... " "ഹ്മ്മ്... " "നിനക്ക് വേദനിച്ചോ... " "ഏയ് ഇല്ല നല്ല സുഖം തോന്നി.... ഹല്ല പിന്നെ അടിച്ചാൽ പിന്നെ വേദനിക്കൂലേ... " "ആണോ.... എന്റെ നീർക്കോലിക്ക് വേദനിച്ചോ... ദേശ്യം വന്നിട്ടല്ലെടി അടിച്ചേ.... നീയല്ലേ എന്നെ ദേശ്യം പിടിപ്പിച്ചേ... സാരില്യ പോട്ടെ....." "അതിന് മ്മൾ റിൻസ.... ഓളെ പേര് പറഞ്ഞതും തൊരപ്പൻ മ്മളെ വായപൊത്തി പിടിച്ചു.... "മതി അവളെ പേര് പോലും ഇനി നീ പറയണ്ട.... ആ കാര്യം അവിടെ കഴിഞ്ഞു ഇനി അതിനെ പറ്റി ഒരു ചർച്ച വേണ്ട.... ഓക്കേ " അതും പറഞ്ഞോണ്ട് ZIYUKKA മ്മളെ തല തിരിച്ചു മുമ്പിലേക്ക് ആക്കി വെച്ചു.... "നേരെ നോക്കി ഓടിക്കെടി ഇല്ലേൽ നമ്മൾ ഈ പോക്ക് പരലോകത്തേക്ക് പോകേണ്ടി വരും.. " നേരെ നോക്കി ഓടിക്കാൻ തുടങ്ങിയ മ്മളെ മുഖം പിന്നെയും സൈഡിലേക്ക് തിരിച്ചു വെച്ചു മ്മളെ അടിച്ച കവിളിൽ ഒരു കിസ്സ് തന്നു... മ്മളാണേൽ ആകെ എന്തോ ആയിപ്പോയി... നമ്മളെ ബാക്കിലൊക്കെ കൊറേ എണ്ണം ഉള്ളതല്ലേ.... എന്തോ ഭാഗ്യത്തിന് ചെപ്പുക്ക കണ്ടില്ല.... കണ്ടാൽ അതോടെ തീർന്ന്.... "എടി മുമ്പിൽ നോക്കി ഓടിക്കെടി.... " കോപ്പ്... ഇടക്ക് വന്നു മ്മളെ മുഖം തിരിച്ചതും പോരാ എല്ലാം മ്മളെ തലേല്ക് ഇട്ടേക്കുവേം ചെയ്യും..... കൊരങ്ങൻ മ്മളെ വായിൽ ഇരിക്കുന്നതൊക്കെ കേട്ടിട്ടും ഒരു കൂസലും ഇല്ലാതെ ചിരിച്ചോണ്ട് മ്മടെ ഷോൾഡറിൽ താടി വെച്ചു കണ്ണും അടച്ചോണ്ട് കിടക്കുവാന്ന്.... തണുപ്പായതോണ്ട് മ്മളും ഒന്നും പറഞ്ഞില്ല... ഈ... മ്മളും ആകെ തണുത്തുപോയി.... പിന്നെ തൊരപ്പൻ കൂടെ ഉള്ളതോണ്ട് ഇച്ചിരി ചൂടുണ്ട്.... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (ZIYAN) അങ്ങനെ പെണ്ണിന്റെ പിണക്കം മാറ്റി.... ആ തെണ്ടി ആഷിക്കിന് നമ്മൾ വയറുനിറച്ചു കൊടുത്തിട്ടാണ് അവിടുന്ന് പറഞ്ഞു വിട്ടേ... ആ കലമാടൻ എല്ലാം ഇന്ന് അവളോട് വിളമ്പിയേനെ... മ്മൾ കൃത്യം ആയി അവിടെ എത്തി ഇല്ലായിരുന്നെങ്കിൽ മ്മടെ കാര്യത്തിൽ തീരുമാനം ആയേനെ..... അങ്ങനെ പെണ്ണിന്റെ ഷോൾഡറിൽ കിടന്ന് വീട്ടിലെത്തിയതറിഞ്ഞില്ല..... കോപ്പത്തി മ്മളെയും തള്ളിയിട്ടോണ്ട് വണ്ടിയിൽ നിന്നും ഇറങ്ങിപ്പോയപ്പോഴാണ് മ്മൾ എവിടെ ആണ് ഉള്ളതെന്ന് മനസ്സിലായെ...പെണ്ണ് മ്മളെയും കൊണ്ട് മ്മടെ വീട്ടിലേക്കാണ് വന്നേക്കുന്നെ... പടച്ചോനെ ഇതിന്റെ കലിപ്പ് ഇതുവരെ മാറിയില്ലേ.... മ്മൾ തലയും ചൊറിഞ്ഞോണ്ട് വേഗം അകത്തേക്ക് കയറി പോയി....അകത്തു കേറിയതും ഉപ്പയും ഉമ്മയും കില്ലറും ഒക്കെ ഇവിടെക്കാണ് വന്നേക്കുന്നെ.... ചോദിച്ചപ്പോ നാളെ രാവിലെ എണീറ്റു അങ്ങോട്ടേക്ക് പൊക്കോണം എന്നാണ് ഉപ്പയുടെ ഓഡർ...അത് കേട്ടതും ഉറങ്ങാൻ വേണ്ടി നേരെ റൂമിലേക്ക് പോയി... പക്ഷെ മ്മടെ കെട്യോൾ കിളവി നമ്മക്കിട്ട് നല്ല പണിയാണ് തന്നെ.... ഒരു പായയും തലയിണയും പുറത്തേക്കിട്ട് പെണ്ണ് ഡോറും പൂട്ടി പോയേക്കുവാന്ന്... അത് കണ്ടു ത്രിപ്പ്തി അടഞ്ഞു മ്മൾ നേരെ ടെറസിലേക്ക് വെച്ചു പിടിച്ചു.... ടെറസ്സ് തന്നെ ശരണം....ബാക്കി റൂം ഒക്കെ ഉപ്പാപ്പ അടച്ചു പൂട്ടി വെച്ചിട്ടുണ്ടാകും.... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (ZAyu) പകുതി എത്തുമ്പോയേക്കും പെണ്ണ് മ്മടെ നെഞ്ചിൽ കിടന്ന് ഉറങ്ങിക്കളഞ്ഞു..... അവിടുന്ന് ഒരു കൈ കൊണ്ട് മിന്നുനേയും താങ്ങിപിടിച്ചു മറ്റേ കൈ കൊണ്ട് ബൈക്കും കണ്ട്രോൾ ചെയ്ത് ഓടിച്ചാണ് വന്നേ..... വീട്ടിൽ എത്തിയതും പെണ്ണിനേയും എടുത്തോണ്ട് മുകളിലേക്ക് പോയി ബെഡിൽ കൊണ്ടോയി കിടത്തി..... പെണ്ണിനെ പുതപ്പിച്ചോണ്ട് മ്മൾ അവളെയും കെട്ടിപ്പിടിച്ചു ഉറക്കിലേക്ക് വീണു...... തുടരും..... കുറച്ചു വൈകി പോയി.... എല്ലാരും ക്ഷമിക്കണം... ലെങ്ത് തീരെ ഇല്ലെന്ന് അറിയാം... നാളെ ലെങ്ങ്തിൽ പോസ്റ്റാം... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ദിൽ സെ APRT - 9El BAMUCHIN - ShareChat
8.6k കണ്ടവര്‍
9 മണിക്കൂർ
💖*ദിൽ സെ*💖 💜ROMANTIC_LOVE_STORY💜 ✍️MUCHI PART-96 *📚കഥകളുടെ കലവറ📚* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* _SHARE CHAT LINK_ https://b.sharechat.com/krMrE54OsV _TELEGRAM LINK PDF ONLY_ https://t.me/joinchat/AAAAAEfMjq8KWNE7xY-PVw _For Join This group msg ur name and place..._ 📲 *+91* *8547923260* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* പിശാശ് കൊണ്ടുവന്നേക്കുന്നത് ലോറി ഇല്ലേ ലോറി അതാണ്.... ഇവൻ നമ്മളെ എല്ലാരേയും മുമ്പിൽ വെച്ച് നാണം കെടുത്താനായി കച്ചകെട്ടി ഇറങ്ങിയേക്കുവാണ്.... ഇന്ന് ഇവന്റെ അന്ത്യം നമ്മളെ കൈ കൊണ്ട് ആകും..... നമ്മള് അവനിട്ടു രണ്ടെണ്ണം പൊട്ടിക്കാനുള്ള കലിപ്പിൽ അവന്റെ അടുത്തേക്ക് നടന്നതും പെട്ടെന്ന് അവൻ ആ ലോറിക്ക് മുകളിൽ നിന്ന് നീട്ടിയൊരു വിസിലടിച്ചു..... അപ്പൊ അവിടെ നടക്കുന്ന കാഴ്ചകണ്ടു മ്മൾ അവിടെ സ്റ്റോപ്പ്‌ ആയി നിന്നു..... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (Zayu) ചെപ്പു കൊണ്ടുവന്ന ലോറി കണ്ടു എല്ലാരേയും പോലെ മ്മളും ആകെ അന്തം വിട്ട് നിക്കുവാണ്..... എനിമി അവനിട്ടു ഇന്ന് ഇവിടെ ഒരു ബിരിയാണി വിളംബരം തന്നെ നടത്തും... പെട്ടെന്ന് ചെപ്പു നീട്ടി ഒരു ഫിസിൽ അടിച്ചതും ലോറിയുടെ പിറകിന്ന് കൊറേ ബുള്ളറ്റുകൾ വരുന്നതാണ് കണ്ടേ..... ഇതൊക്കെ കണ്ടു മ്മക്ക് പോലും കാര്യം പിടി കിട്ടുന്നില്ല..... ഇനിപ്പോ ഉമ്മിയും കുഞ്ഞുപ്പായും ഒക്കെ ബുള്ളറ്റ് ഓടിച്ചു പോകേണ്ടി വരുവോ.... മ്മള് എനിമിയെ നോക്കിയപ്പോ അവന് ചെപ്പുനെ കൊന്നു കൊലവിളിക്കാനുള്ള ദേശ്യം ഉണ്ട്..... എല്ലാ ബുള്ളറ്റും എത്തിയതും കഴിഞ്ഞുന്ന എല്ലാരും വിചാരിച്ചേ... എവിടെ കയ്യനാണ് പിറകെ ദേ ഒരു കൊട്ട കണക്കിന് ലോറി പിറകെ വരുന്നു.... മ്മള് എനിമിയെ നോക്കിയപ്പോ ഓന്റെ മോന്ത ഒന്ന് കാണണം... മ്മക്കാണെങ്കിൽ ചിരി വന്നിട്ട് പിടിച്ചു നീക്കാനും പറ്റുന്നില്ല.... അവനല്ലാതെ ആരേലും ഈ ചെപ്പുനെ ഏൽപിക്കോ ഇമ്മാതിരി ജോലിയൊക്കെ... എനിമി അവന്റെ അടുത്തേക്ക് പോകാൻ നിന്നതും ചെപ്പു പെട്ടെന്ന് മൈക് എടുത്ത് ഓന്റെ ഓഞ്ഞ പ്രസംഗം നടത്താൻ തുടങ്ങി.... 💖*എല്ലാവർക്കും അറിയാലോ ഇന്നെന്താ നടക്കാൻ പോണെന്നു.... അതെ മ്മടെ കരളിന്റെ കഷ്ണം അല്ലെ വേണ്ട മ്മളെ ജീവന്റെ ജീവനായ അജുവിന്റെ മൈലാഞ്ചി ആനിന്ന്..... അവനല്ലട്ടോ മൈലാഞ്ചി ഇടുന്നെ...അവന്റെ ഹൂറി ആയ ശർമിനയുടെ വീട്ടിലേക്കാണ് നമ്മളെ യാത്ര.... അപ്പൊ ഇതാണ് നമ്മുടെ വണ്ടി..... അതും പറഞ്ഞു അവൻ ലോറിയുടെ മുകളിലുള്ള ഷീറ്റ് എടുത്ത് മാറ്റി..... അത് കണ്ടതും എല്ലാരേയും കണ്ണ് തിളങ്ങി... വണ്ടി നന്നായി അലങ്കരിച്ചു വെച്ചേക്കുവാന്ന്... ലോറിയുടെ ഏറ്റവും മുകളിൽ ആയി ഒരു സീറ്റും.... ആരും കണ്ടാൽ ഒന്ന് ഇഷ്ടപ്പെട്ടുപോകും.... ഇത് ഇവന്റെ പണി അല്ലെന്ന് ഉറപ്പാ... ഇത് നമ്മളെ നിച്ചുന്റെ ക്രീയേഷൻ ആണ്... അതുറപ്പാ.... അപ്പൊ എല്ലാരും കേട്ടോളി ഇതാണ് നമ്മുടെ മണവാളന്റെ സീറ്റ്.....ഇതിന്റെ തായേ എല്ലാ ഉമ്മാമമാരും ഉപ്പാപ്പാമാരും ഉമ്മമാരും ഉപ്പമാരും കയറി ഇരുന്നോളി നിന്നൊളി.... നിൽക്കാൻ പറ്റാത്തവർക്ക് ഇരിക്കാം സ്ഥലം മ്മള് ഒപ്പിച്ചു തരും..... പിന്നെ ദേ ഈ കാണുന്ന ബുള്ളറ്റുകളൊക്കെ നമ്മുടെ അൽ ഫ്രീക്കൻമാർക്കും ഫ്രീക്കത്തികൾക്കും ആണ്.... അപ്പൊ എല്ലാരും വന്നു കയറിക്കോളി.... *💖 അവൻ വന്നു എല്ലാത്തിനെയും പിടിച്ചു ഓരോ ലോറിയിലായി കയറ്റി ഡോർ അടച്ചു.... മ്മടെ അജുനെ പിടിച്ചു ലോറിയുടെ മുകളിൽ കയറ്റി ഇരുത്തി..... പാവം ചെക്കൻ... ആകെ വിയർത്തു കുളിച്ചു നിക്കാണ്.... അങ്ങനെ അവസാനം ഞങ്ങൾ ബോയ്സിന്റെ കയ്യിൽ കീയും തന്നു അവൻ പോയി ചെക്കന്റെ ലോറിയിൽ കയറി ഇരുന്നു... പുള്ളി ഡ്രൈവർ ആണ്.... ബുള്ളറ്റോക്കെ കിടു ആയി അലങ്കരിച്ചിട്ടുണ്ട്.... അങ്ങനെ ഞങ്ങൾ പോയി ബുള്ളറ്റിൽ കയറി മ്മള് മ്മടെ ബീവിയെയും ബാക്കിൽ കയറ്റി പറപ്പിച്ചു വിട്ടു..... ആദ്യം മണവാളന്റെ ലോറി അതിന് സൈഡിലായി ഞാനും എനിമിയും നമ്മളെ ബാക്കിൽ ബാക്കിയുള്ള ലോറി അതിന്റെ പുറകിലായി ബാക്കി ബുള്ളറ്റും..... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (Minnu) രാത്രി ആയത്കൊണ്ട് നല്ല അടിപൊളി ആണ് യാത്ര.... കൂടെ നമ്മുടെ ചെക്കൻ ഉണ്ടാകുമ്പോ പിന്നെ പറയണ്ടല്ലോ.... "Zayukka....നമ്മളേപ്പ അവിടെ എത്തുന്നേ.... " "കൊറച്ചും കൂടെ കയ്യും.... നല്ല ദൂരം ഉണ്ട് അവിടേക്ക്..... " "അപ്പൊ ഇപ്പൊന്നും എത്തൂലെ... മ്മക്ക് ഉറക്കം വരുന്നു..... " "എന്നാ മ്മളെ പുറത്ത് തലവെച്ചു കിടന്നോ... പിന്നൊരു കാര്യം.... എന്നെ മുറുക്കെ പിടിച്ചോണം... അവസാനം ഉറങ്ങി തായെക്ക് വീണാൽ പിടിക്കാൻ ഞാനുണ്ടാവൂല..... " അങ്ങനെ ആണല്ലേ.... അപ്പൊത്തന്നെ മ്മള് ഡ്രാക്കുനെ കെട്ടിപ്പിടിച്ചു പുറത്തു തലവെച്ചു കിടന്നു..... "എടി കോപ്പേ... ഇങ്ങനെ മുറുകെ പിടിച്ചാൽ ഞാൻ ശ്വാസം കിട്ടാതെ മയ്യത്താകും.... ഒന്ന് പതിയെ പിടിയെടി..... " "ഇങ്ങളല്ലേ പറഞ്ഞെ മുറുകെ പിടിക്കാൻ.... അതോണ്ടല്ലേ മ്മളെങ്ങനെ പിടിച്ചേ..... " "നീ ഇറങ്...." പടച്ചോനെ ഈ കലമാടൻ മ്മളെ ഇറക്കി വിടുവാണോ..... കൊരങ്ങൻ വണ്ടി നിർത്തി മ്മളോട് ഇറങ്ങാൻ പറയുവാണ്..... "എന്തിനാ ഇറങ്ങുന്നേ.... " "ആദ്യം ഇറങ്... " "എന്തിനാന്ന് പറ.... " "ഇറങ്ങാൻ ആണെടി കോപ്പേ പറഞ്ഞെ.... " "എന്തിന്.... " "എന്തിനാന്ന് അറിഞ്ഞാലേ ഇറങ്ങുള്ളൂ... " "ഇന്നാ ഇറങ്ങി പോരെ.... ഇനിയെന്താ... " മ്മൾ ചോയിച്ചതേ ഓര്മയുള്ളു ഡ്രാക്കു മ്മളെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടോയി മ്മളെ പൊക്കി എടുത്തോണ്ട് മുമ്പിലിരുത്തി.... "ഇനി എന്റെ ഗുണ്ടു ഉറങ്ങിക്കോ.... " "ഏഹ്... മ്മൾ വീഴും... നക്‌ പേടിയാ.... " "എടി കോപ്പേ ഞാനല്ലേ നിന്റെ പിറകിൽ ഉള്ളെ പിന്നെന്തിനാ പേടിക്കുന്നെ.... നീ എന്റെ നെഞ്ചിൽ കിടക്കുമ്പോ മ്മളെ 💖*ദിൽ*💖ബഹുത് ഹാപ്പി ആയിരിക്കും....ഹ്മ്മ്... ഇനി കിടന്നോ... " മ്മളെ കണ്ണിൽ നോക്കി പരട്ട കേട്യോൻ ഇങ്ങനെയൊക്കെ പറഞ്ഞാൽ പിന്നെ മ്മൾ വീണുപോവൂലെ.... പോയി... മ്മൾ വീണു... മ്മൾ ഡ്രാക്കുന്റെ നെഞ്ചിൽ തലവെച്ചു കൈ രണ്ടും വയറിലൂടെ ചുറ്റി പിടിച്ചു കിടന്നു.... മ്മടെ പിറകിൽ വരുന്ന എല്ലാ കോപ്പുകളും ഞങ്ങളെ നോക്കി കൂക്കിയും കമന്റ്‌ അടിയും ഒക്കെ കേട്ടെങ്കിലും മ്മളെ💖 ദിൽ 💖ഡ്രാക്കുന്റെ 💖ദില്ലുമായി💖ഒട്ടിപ്പോയതോണ്ട് മ്മക്ക് അതൊന്നും എവിടെയും കേട്ടില്ല.... നമ്മളെ കാതിൽ മുഴുവനും ഡ്രാക്കുന്റെ ഹൃദയതാളം മാത്രം ആയിരുന്നു അലയടിച്ചുകൊണ്ടിരുന്നത്.... 🎶നെഞ്ചോടു ചേര്‍ത്ത് പാട്ടൊന്നു പാടാന്‍ ... പാട്ടിന്‍റെ ഈണം നീയാണ്🎶 🎶കാണാതെ കണ്ണില്‍ അറിയാതെ നെഞ്ചില്‍, വിരിയുന്ന ചിത്രം നീയാണ്...🎶 🎶നീ.... വരൂ .. ഈ പാട്ടിന്‍ രാഗമായ്, നീ... തരൂ.. ഈ ചിത്രം വര്‍ണമായ്...🎶 🎶ഹൃദയം തൂകും പ്രണയം നല്‍കി ഞാനും നിലാ സന്ധ്യേ...🎶 🎶തിരികേ നനയും മിഴികള്‍ നല്‍കി നീയും എങ്ങു മാഞ്ഞൂ....🎶 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (ZIYU) ഇതൊക്കെ കണ്ടു മ്മളെ പൊണ്ടാട്ടി ഇനി മ്മക്കും ഇട്ട് പണി തരുവോ.... എവടെ.... പെണ്ണ് ഏതോ ലോകത്താണ്... മ്മളെ ഒന്ന് മൈൻഡ് ആക്കുന്നു കൂടെ ഇല്ല... മ്മൾ മെല്ലെ ബാകിലൂടെ കൈ കൊണ്ടുപോയി പെണ്ണിനെ ഒന്ന് തോണ്ടി നോക്കി..... എവടെ... മ്മളെ തുറിച്ചു നോക്കി പേടിപ്പിക്കുവാന്ന്.... "എന്റെ ലിയു ഇന്ജിങ്ങനെ അന്റെ ഉണ്ടക്കണ്ണും തുറിപ്പിച്ചു നോക്കല്ലേ... പെണ്ണെ മ്മളെ കണ്ട്രോൾ പോകും.... " എവടെ... ഇതിനെന്താ പറ്റിയെ... കയറിയതുമുതൽ മൗനവ്രതവും എടുത്ത് ഇരിക്കുവാ... ഇല്ലേൽ കലകലപില എന്നും പറഞ്ഞോണ്ടിരിക്കുന്ന പെണ്ണാണ്... മിന്നു ഇരിക്കുന്ന കണ്ടാൽ മ്മളെ മുമ്പിലേക്ക് എത്തേണ്ടതാണ്... ആ സമയം ഒക്കെ കഴിഞ്ഞല്ലോ.... പെണ്ണിനെന്താ ഒരു കുലുക്കവും ഇല്ലാത്തെ..... മ്മൾ പിന്നെയും തോണ്ടിക്കൊണ്ടിരുന്നു... 🎶പിണക്കമാണൊ തൊരപ്പനോടിണക്കമാണോ🎶 🎶അടുത്തു വന്നാലും നീർക്കോലി മടിച്ചു നിൽക്കാതെ🎶 🎶മിടുക്കി നീർക്കോലിൻ നെഞ്ചിൻ മിടിപ്പു പോലെ🎶 🎶തുടിച്ചു ചാഞ്ചാടും തൊരപ്പന്റെ മനസ്സറിഞ്ഞൂടെ🎶 കോപ്പിലെ പാട്ടും ഒലക്കമ്മലെ സൈറ്റ് അടിയും... എന്റെ പട്ടി വീഴും... ഒരു ദിവസായി മ്മളോട് മിണ്ടിയിട്ട്... എന്നിട്ടിപ്പോ ഒലിപ്പിച്ചൊണ്ട് വരുന്ന കണ്ടില്ലേ.... മ്മളെ പട്ടി മിണ്ടും..... തോണ്ടൽ സഹിക്കാൻ പറ്റാതെ മ്മൾ മ്മളെ പിൻ കഴിച്ചു തൊരപ്പന്റെ കൈ നോക്കി ഒരു കുത്തങ് വെച്ചോടത്തു..... "ആാാ.....അള്ളോഹ്... ഉമ്മച്ചിയെ..... " അങ്ങനെതന്നെ മാണം.... തൊരപ്പന്റെ സൗണ്ട് കേട്ട് എല്ലാം മ്മളെ ഭാഗത്തേക്ക് നോക്കാൻ തുടങ്ങി.... "ഈ... കൊതുക് കടിച്ചതാ.... " "ആ കൊതുക്ക് ലീയുന്റെ അത്ര പ്രായം കാണോ ZIYUVE.... "ചെപ്പുക്ക അത് കേട്ടതും എല്ലാരും പൊട്ടി ചിരിക്കാൻ തുടങ്ങി..... പിശാശ്... .തെണ്ടി കൃത്യം ആയി മ്മളെ നെഞ്ചത്തേക്കിട്ട് തന്നെ ഗോൾ അടിച്ചോളും... അവിടെ എത്തട്ടെടാ കാലമാട നിനക്കുള്ളത് ഞാൻ വെച്ചിട്ടുണ്ട്.... മ്മൾ ഓനെ നോക്കി പല്ല് ഞെരിച്ചിട്ട് വണ്ടി ഓടിക്കുന്നതിൽ കോണ്സെന്ട്രേറ്റ് ചെയ്തു... അപ്പൊ ദേ അടുത്ത കുരിശ്... പെണ്ണ് എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും എന്ന ഭാവത്തിൽ മ്മളെ നോക്കി പുച്‌ഛിക്കുവാന്നു.... ഇതിനെ ഞാൻ എന്താ ചെയ്യണ്ടേ... കാണിച്ചു താരാടി നിനക്ക്.... മ്മൾ വണ്ടി ഇടക്കിടക്ക് ബ്രൈക് ഇട്ട് ഓടിക്കാൻ തുടങ്ങി.... അത് നല്ലോണം ഏറ്റു.... ഹൗ... പെണ്ണിന്റെ മുഖം ഒന്നു കാണേണ്ടത് തന്നെയാണ്..... "അള്ളോഹ്...എന്റെ ചെവി പോയേ.... " ഹിഹി... മ്മളോടാ ഓന്റെ ഒലക്കമ്മലെ ബ്രൈക് ചെവിട്ടൽ.... മ്മൾ നന്നായി ചെവിക്ക് നോക്കി ഒരു കടിയങ്ങു കൊടുത്തു.... അത് ഏറ്റു.... തൊരപ്പന്റെ കൂകി കേട്ട് പിന്നെയും എല്ലാരും ഞങ്ങളെ നോക്കാൻ തുടങ്ങി.... "എടാ ziyuve ഇതും നേരത്തെ കൈക്ക് കൊതുക് കുത്തിയത് പോലെ ചെവിക്ക് പാമ്പ് കടിച്ചതാണോ.... "ചെപ്പുക്ക തെണ്ടി പിശാശ് അലവലാതി... എല്ലാം കാണും... ഇവന് പത്തുക്കണ്ണുണ്ടോ റബ്ബേ... ഒന്നവിടെ എത്തട്ടെ ബാക്കി മ്മൾ കൊടുക്കുന്നുണ്ട്..... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (LIYU) ചെപ്പുക്കന്റെ ആക്കൽ സഹിക്കാൻ വയ്യാതായപ്പോ തൊരപ്പൻ നല്ല കുട്ടി ആയി അടങ്ങി ഇരുന്ന് വണ്ടി ഓടിച്ചു.... അവളെ വീട്ടിൽ എത്തിയതും എല്ലാരും ലോറിയിന്ന് ഇറങ്ങി മണവാളനെ എല്ലാരും കൂടെ പൊക്കി തായേ ഇറക്കി.... ഇതിനിടക്ക് തൊരപ്പൻ ചെപ്പുക്കനേയും വിളിച്ചോണ്ട് എങ്ങോട്ടോ പോയി.... എല്ലാരും അകത്തേക്ക് കടക്കാൻ നിന്നതും മ്മളെ കെട്യോനെ മാത്രം കാണാനില്ല.... മ്മൾ ഒന്നൂടെ അങ്ങോട്ടേക്ക് തിരിഞ്ഞതും രണ്ടുപേരും കൂടെ ചിരിച്ചോണ്ട് വരുന്നതാണ് കണ്ടേ.... പക്ഷെ എവിടെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ.... ചെപ്പുക്കന്റെ ചിരിക്ക് അത്രക്കങ് വോൾടേജ് പോരല്ലോ.... തൊരപ്പൻ നല്ല കനത്തിൽ എന്തോ ഒന്ന് കൊടുത്തിട്ടുണ്ട് അതാണ് പിരി പോയ പോലെയുള്ള ഈ ചിരി.... അങ്ങനെ എല്ലാരും കൂടെ അകത്തേക്ക് കയറി..... നല്ല അടിപൊളി വീട്.... മിന്നുനേ നോക്കിയപ്പോ പെണ്ണ് ഏത് നേരവും ഓളെ കെട്യോന്റെ കയ്യിൽ തൂങ്ങി നടപ്പാണ്... മ്മൾ സിനുവിന്റെ കൂടെ പോകാം എന്ന് കരുതി ഓളെ നോക്കിയപ്പോ പെണ്ണ് അതിലും വലിയ കൊഞ്ചലാണ് ഓളെ ഓന്റെ കൂടെ.... അതും കൂടെ ആയപ്പോ ത്രിപ്പിതി ആയി.... അപ്പോഴാ മ്മളെ നോക്കി ചിരിച്ചോണ്ട് വരുന്ന തൊരപ്പനെ കണ്ടത്.... തൊരപ്പനെ കണ്ടതും മ്മൾ ഓനെ പുച്ചിച്ചോണ്ട് പോകാൻ നിന്നതും അതിന്റെ ഇടയിൽ റിൻസ കയറി വന്നത്..... ഓളെ കണ്ടതും മ്മൾ ഓളെ അടുത്തേക്ക് പോയി.... മ്മൾ തിരിഞ്ഞു നോക്കിയപ്പോ കലിപ്പിൽ അവിടുന്ന് പോകുന്ന തൊരപ്പനെ ആണ് കണ്ടത്..... മ്മൾ അതൊന്നും മൈൻഡ് ആക്കാതെ അവളെ കൂടെ പോയി..... കുറച്ചു കഴിഞ്ഞപ്പോൾ മ്മളെ ബ്രോ ഉണ്ട് ദൂരെ നിന്ന് മ്മളെ നോക്കി ചിരിക്കുന്നു.... അത് കണ്ടു മ്മൾ അങ്ങോട്ടേക്ക് പോയി.... "ആശിക്ക... ഇങ്ങളെന്താ ഇവിടെ.... " "അതെന്ത് ചോദ്യം ആടി.... കല്യാണത്തിന് ക്ഷണിച്ചാൽ പിന്നെ വരണ്ടേ.... " "ഈ... ക്ഷണിച്ചല്ലെ... അല്ലേലും ഇങ്ങക്ക് ക്ഷണിച്ചാലും ഇല്ലേലും ഒക്കെ കണക്കല്ലേ... " "ടി.. ടി... വേണ്ടാട്ട... ഇത് കല്യാണ വീടായിപ്പോയി ഇല്ലേൽ കാണായിരുന്നു..... " "ബാല്യകാര്യായിപ്പോയി.... " "അല്ലേടി... അതാരോടാ നീ സംസാരിച്ചു നിക്കുന്നെ കണ്ടേ.... " "അതെന്റെ ഫ്രണ്ട് ആണ്....റിൻസ....പെണ്ണിന്റെ ഫ്രണ്ട് ആണ്... അങ്ങനെ ഞങ്ങളും ഫ്രണ്ട്സ് ആയി.... " "ഓഹ്... കണ്ടവരോടൊക്കെ ചെന്ന് അതികം മിണ്ടാൻ നിക്കണ്ട കേട്ടല്ലോ... " "അതിന് അവൾക്കെന്താ കുയപ്പോ നല്ലതല്ലേ... " "നീയിപ്പോ ഇങ്ങോട്ട് ചോദിക്കാൻ നിക്കണ്ട പറയുന്നത് അങ്ങോട്ട് കേട്ട മതി.... " "മ്മൾ മിണ്ടും..... " മ്മലതും പറഞ്ഞു അവിടുന്ന് സ്കൂട്ട് ആയി... നേരെ പെണ്ണിന് മൈലാഞ്ചി ഇടുന്ന റൂമിലേക്ക് പോയി..... മിന്നു ആണ് മൈലാഞ്ചി ഇടുന്നെ.... ഈ കോപ്പ് ഇങ്ങനെയൊക്കെ ഇടുവല്ലേ....നല്ല അടിപൊളി ആയിട്ടുണ്ട്.... അവിടെയാകെ ഫുൾ പാട്ടും കൂത്തും ഒക്കെ ആണ്.... അവസാനം മ്മൾ വിശന്നപ്പോ റിൻസയെയും കൂട്ടി ഫുഡാൻ പോയി.... ഫുഡ്‌ കഴിച്ചു വരുന്ന വഴിക്ക് തൊരപ്പൻ വന്നു മ്മളെ കയ്യിൽ പിടിച്ചു വലിച്ചോണ്ട് മുകളിലേക്ക് കൊണ്ടുപോയി.... "ആ... തൊരപ്പ കയ്യിന്ന് വിട്.... മ്മക്ക് വേദനിക്കുന്ന്.... " മ്മൾ പറയുന്നതൊന്നും കേൾക്കാതെ തൊരപ്പൻ മ്മളെ ടെറസിൽ കൊണ്ടുപോയി അവിടെ നിർത്തി മ്മളെ രണ്ടു ഷോൾഡറിലും അമർത്തി പിടിച്ചു മ്മളെ നോക്കി ദഹിപ്പിക്കുവ്വാന്ന്.... "ഡി.... നിന്നോടാരാടി ആ പന്ന $*%%%%മോൾ റിൻസയുടെ കൂടെ കൂടാൻ പറഞ്ഞെ.... ഇവിടെ മിന്നുവൊക്കെ ഉള്ളപ്പോ എന്തിനാ അവളെ കൂടെ നടക്കുന്നെ..... " "അതെന്താ അവളെ കൂടെ നടന്നാൽ.... " "ഞാൻ പറഞ്ഞതാങ് കേട്ടാൽ മതി....ഇനി അവളെ കൂടെ നിന്നെ കണ്ടുപോകരുത്.... " "മ്മള് പോകും.... " "വേണ്ടന്നല്ലേ പറഞ്ഞെ..... " "മ്മള് പോകും... പോകും.... പോകും... " "ടപ്പേ... " മ്മള് വാശിപിടിച്ചതും തൊരപ്പൻ പെട്ടെന്ന് മ്മളെ കവിളിൽ ആഞ്ഞടിച്ചു.... അടിയുടെ ശക്തിയിൽ മ്മളെ കാൽ പിറകിലേക്ക് വേച്ചുപോയി..... മ്മള് കവിളിൽ കൈ വെച്ചു കണ്ണുംനിറച്ചോണ്ട് തൊരപ്പനെ നോക്കിയപ്പോ തൊരപ്പൻ മ്മളെ മൈൻഡ് ചെയ്യാതെ അവിടുന്ന് ഇറങ്ങിപ്പോയി...... മ്മള് അവിടെ ഇരുന്ന് മുഖം പൊത്തി കരഞ്ഞു...... മ്മളെ മുഖത്താണ് അടി കിട്ടിയതെങ്കിലും വേദനിച്ചത് മ്മളെ 💖ദിൽ 💖ആണ്.... എന്തിനാ തൊരപ്പൻ മ്മളെ ഇങ്ങനെ വേദനിപ്പിക്കുന്നെ.... പിറകിന്ന് ആരോ മ്മളെ ഷോൾഡറിൽ കൈ വെച്ചപോലെ തോന്നിയതും മ്മള് പെട്ടെന്ന് തിരിഞ്ഞു നോക്കി.... മ്മളെ പിറകിൽ നിക്കുന്ന ആശിക്കാനേ കണ്ടതും മ്മള് എണീറ്റു കാക്കുനെ പോയി കെട്ടിപ്പിടിച്ചു കാക്കുന്റെ നെഞ്ചിൽ മുഖം അമർത്തി കൊറേ കരഞ്ഞു.... "കാക്കു എന്തിനാ ziyukka മ്മളെ ഇങ്ങനെ വേദനിപ്പിക്കുന്നെ.... മ്മള് ziyukkane അന്നും ഇന്നും എന്നും സ്നേഹിച്ചിട്ടേ ഉള്ളു... പക്ഷെ ziyukka മ്മളെ മനസ്സ് മനസ്സിലാകാതെ മ്മളെ വേദനിപ്പിക്കുവാ....കാക്കുന്നറിയോ ഇന്നലെ മ്മള് മര്യാദക്ക് ഉറങ്ങീട്ടില്ല.... ഏതോ ഒരു പെണ്ണിനെ കണ്ടതും ZIYUKKA മ്മളെ അവോയ്ഡ് ചെയ്യാ....ഇന്നലെ ഓളെ കണ്ടതിൽ പിന്നെ മ്മളോട് മിണ്ടീട്ടില്ല... ഇപ്പൊ ദേ മ്മളെ കരണത്തടിക്കേം ചെയ്തു.... ZIYUKKAKK മ്മളോട് ഒട്ടും സ്നേഹില്ല്യ....." "അത് നിന്റെ വെറും തോന്നലാ ലിയൂസെ... എന്റെ പെങ്ങളെ ഉപ്പച്ചി ഏൽപ്പിച്ചിരിക്കുന്നത് ഈ ലോകത്ത് ഏറ്റവും സുരക്ഷിതത്വമായ കൈകളിലാണ്....കുഞ്ഞുപ്പ നിനക്ക് തന്നതിൽ വെച്ച് ഏറ്റവും നല്ല ഒരു ഗിഫ്റ്റ് ഏതാണെന്ന് ചോദിച്ചാൽ ഞാൻ പറയും അതെന്റെ അളിയനായ ZIYAN MALIK ആണെന്ന്... കാരണം അവനെപ്പോലെ എന്റെ പെങ്ങളെ സ്നേഹിക്കാൻ ഈ ലോകത്താർക്കും കയ്യൂല.....നിന്നെ ഇപ്പൊ അവൻ എത്ര തല്ലിയാലും ഞാൻ ഒരിക്കലും അതെന്തിനാണെന്ന് ചോദിക്കൂല..... കാരണം അവൻ അവന്റെ പെണ്ണിനെ തല്ലിയിട്ടുണ്ടെൽ അത് നിന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടല്ലാതെ അവനങ്ങനെ ചെയ്യില്ലെന്ന് എനിക്കറിയാം..... കാരണം അവൻ സ്നേഹിച്ചാൽ ചങ്ക് പറിച്ചുകൊടുക്കും... അവനെപ്പോലെ ഒരു ചങ്കിനെ കിട്ടിയത് എന്റെ ഭാഗ്യം കൊണ്ടാണ്... നീ നേരത്തെ സംസാരിച്ച ആ %$&&&&മോൾ ഉണ്ടല്ലോ.... അവളാരാണെന്ന് നിനക്കറിയോ... ഒരു കാലത്ത് ZIYU ഈ ലോകത്തു അവന്റെ ഉമ്മയെ കഴിഞ്ഞു ഒരു പെണ്ണിനെ സ്നേഹിച്ചിട്ടുണ്ടേൽ അത് അവളാണ് ആ റിൻസ.... അവളെ പോലെ ഒരു വഞ്ചകി ഈ ലോകത്ത് വേറെ ഉണ്ടാവൂല...ZIYUNTE സ്ഥാനത് ഞാൻ ആയിരുന്നെങ്കിലും നിനക്കിപ്പോ കിട്ടിയ അടി തന്നെ ആകും ഞാനും തരുക.... നീ ഇപ്പൊ കാണുന്ന ആ മസിൽ പിടിച്ചു നടക്കുന്ന ZIYAN MALIK ആയിരുന്നില്ല അവൻ... ഞങ്ങളെയൊക്കെ ചങ്കായ എന്നും ഒപ്പം കളിയും ചിരിയും ആയി നടന്നിരുന്ന ഒരു ZIYAN MALIK ഉണ്ടായിരുന്നു ഞങ്ങള്ക്ക്.... അവനെ ഞങ്ങള്ക്ക് നഷ്ടപ്പെടാൻ കാരണക്കാരി ആ റിൻസ എന്ന യക്ഷി ആണ്... (ഫ്ലാഷ് ബാക്ക് ) ഞാനന്ന് ഡിഗ്രി സെക്കന്റ്‌ ഇയർ പഠിക്കുന്ന കാലം.......ഞങ്ങൾ അഞ്ചുപേരായിരുന്നു അന്ന് ഒരു ഗാങ്. ..... അന്നൊരു ഇലക്ഷൻ നടക്കുന്ന ദിവസം ആയിരുന്നു..... ഇലക്ഷൻ എന്ന് പറഞ്ഞാൽ അത് ചുമ്മാതാണ്.... കാരണം അങ്ങനെ ഒരു ഇലക്ഷൻ ഞങ്ങളെ കോളേജിൽ ആവശ്യമുണ്ടായിരുന്നില്ല.... എന്നും ഒരാൾ തന്നെയായിരുന്നു കോളേജ് ചെയർമാൻ.... പക്ഷെ ആ ഇലക്ഷൻ ആ ചരിത്രം മുഴുവനും മാറ്റിക്കുറിച്ചു..... അന്നായിരുന്നു ആ കോളേജ് നിയമങ്ങൾ മുഴുവൻ തല കീഴായി മറിഞ്ഞ ദിവസം..... അന്നാണ് അഞ്ചുപേർ ആയിരുന്ന ഞങ്ങളെ ഗ്യാങ്ങിലെക്ക് പുതിയ ഒരാളും കൂടെ വന്നു ചേർന്നത്.....അന്നുമുതലാണ് ഞങ്ങളെ ഫ്രണ്ട്ഷിപ്പിന് ഒരു വില ഉണ്ടായത്.... ഫ്രണ്ട്‌സ് എന്നാൽ എന്താണ് എന്ന് പഠിപ്പിച്ചു തന്നു ഞങ്ങളെ ചങ്കായി മാറി ഞങ്ങളെ ചങ്കിനുള്ളെൾക്ക് തറച്ചു കയറി അവൻ... "ആരാ കാക്കു അത്.... " തുടരും...... പ്ലീസ്‌ LIKE AND SHARE😍😍😍😍😍😍😍😍😍😍😍😍......നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാൻ ഈ നമ്പറിൽ ബന്ധപ്പെടുക.. 9048605714........ #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ൽ സ 4 PAR - 90 ക BY MUCHI alam 73 - ShareChat
46.9k കണ്ടവര്‍
7 ദിവസം
💖*ദിൽ സെ*💖 💜ROMANTIC_LOVE_STORY💜 ✍️MUCHI PART-95 *📚കഥകളുടെ കലവറ📚* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* _SHARE CHAT LINK_ https://b.sharechat.com/krMrE54OsV _TELEGRAM LINK PDF ONLY_ https://t.me/joinchat/AAAAAEfMjq8KWNE7xY-PVw _For Join This group msg ur name and place..._ 📲 *+91* *8547923260* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* അത് കണ്ടു മ്മൾ ഒന്നും മനസ്സിലാകാതെ അവരെ രണ്ടുപേരെയും മാറി മാറി നോക്കാൻ തുടങ്ങി..... മ്മൾ തൊരപ്പന്റെ അടുത്തേക്ക് ചെല്ലാൻ നിന്നതും തൊരപ്പൻ മ്മളെയും തട്ടി മാറ്റിക്കൊണ്ട് കലിപ്പിൽ അവിടെ നിന്നും ഇറങ്ങിപ്പോയി..... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (Liyu) തൊരപ്പനെ പിറകീന്ന് വിളിച്ചോണ്ട് മ്മൾ ചെന്നെങ്കിലും തൊരപ്പൻ മ്മളെ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ ഇറങ്ങിപ്പോയി... മ്മൾ നടുവിന് കയ്യും കൊടുത്ത് അവിടെ നിക്കുമ്പോഴാ മ്മക്ക് നേരത്തെ തൊരപ്പനെ വിളിച്ചോണ്ട് അങ്ങോട്ടേക്ക് വന്ന ആ പെണ്ണിനെ ഓർമ വന്നത്..... അപ്പൊ തന്നെ മ്മൾ പിറകിലേക്ക് തിരിഞ്ഞുനോക്കി.... അപ്പോഴുണ്ട് ആ കോപ്പ് നമ്മളെ മൈൻഡ് ചെയ്യാത്തെ ഇറങ്ങി പോകുന്നു..... അപ്പൊ തന്നെ മ്മൾ ഓളെ അടുത്തേക്കോടി അവളെ പിടിച്ചവിടെ നിർത്തി..... "ടി ഒന്ന് നിന്നെ... ....നിന്നെ ഞാൻ എവിടെയോ കണ്ടപോലെ ഉണ്ടല്ലോ... ശെടാ... ഓർമ കിട്ടുന്നില്ലലോ... അല്ല നീ പറ ആരാ നീ.. " "അത്... അത്.. പിന്നെ. ഞാൻ... ഞാൻ ശർമിയുടെ(അജുന്റെ പെണ്ണ് ) കസിൻ ആണ്... "അവൾ "അതൊക്കെ അവിടെ നിക്കട്ടെ... നീ ആദ്യം ZIYUKKANE എങ്ങനെ അറിയാം എന്ന് പറ...." "Ziyan പഠിച്ച കോളേജിൽ ആണ് ഞാൻ പഠിച്ചത്... ziyante ജൂനിയർ ആയിരുന്നു... അങ്ങനെ കണ്ടുള്ള പരിജയം ആണ്.... " "അങ്ങനെ ആണെങ്കിൽ പിന്നെന്തിനാ നിന്നെ കണ്ടപ്പോ ziyukka കലിപ്പായിക്കൊണ്ട് ഇറങ്ങി പോയത്..... " "അതെനിക്കറീല.... നീ തന്നെ അവനോട് ചെന്ന് ചോദിച്ചു നോക്ക്.... ഞാൻ പോകുവാ... " അതും പറഞ്ഞു അവളവിടെന്ന് പോയി.... മ്മൾ താടിക്ക് കയ്യും കൊടുത്ത് അവിടെ നിന്നാലോചിച്ചിട്ടും ഒരു കോപ്പും കിട്ടില്ലെന്ന്‌ അറിഞ്ഞതും മ്മൾ വേഗം അവിടുന്ന് മിന്നുന്റെ അടുത്തേക്ക് പോയി..... ഹാളിൽ എത്തിയപ്പോ എല്ലാം കൂടെ ഉറക്കം തൂങ്ങി അവിടേം ഇവിടെ ഒക്കെ ആയി കിടന്നേക്കുവാന്ന്..... മ്മൾ മേലെ മിന്നുന്റെ റൂമിലേക്ക് ചെന്ന് അവിടെ കിടന്നു..... അവിടെ ആണേൽ മിന്നുനേ കാണാനുല്ലാ... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 ലിയു പോയതും അവളൊരു പരിഹാസം കലർന്ന ചിരിയോടെ ലിയു പോയ ഭാഗത്തേക്ക് നോക്കി പുച്ഛിച്ചുകൊണ്ട് ചിരിച്ചു.... "എന്റെ എല്ലാ ലക്ഷ്യങ്ങളും ഇല്ലാതാക്കിയ നിന്നെ ഞാനൊരിക്കലും വെറുതെ വിടാൻ പോകുന്നില്ലെടി ആലിയ മെഹറിൻ......" 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (MINNU) ഫുഡ്‌ ഒക്കെ കഴിച്ചു മ്മൾ ഡ്രാക്കുന്റെ കൂടെ മുകളിലെ ടെറസ്സിലേക്ക് പോയി മ്മടെ ഇനിയുള്ള ജീവിതത്തെ കുറിച്ച് കൊറേ സംസാരിച്ചുകൊണ്ടിരുന്നു... .... അവസാനം ഞങ്ങള് രണ്ടും കുട്ടികളെ കാര്യവും പറഞ്ഞു അടിയായി.... "പറ്റൂല... പറ്റൂല.... പറ്റൂല.... " "ഏയ്‌ ഇഞങ്ങനെ പറയല്ലേ മിന്നു.... എടി ഒന്ന് ആലോചിച്ചു നോക്കിയേ ഒരു വലിയ ബംഗ്ലാവ് അതിൽ വലിയ പൂന്തോട്ടം അതിൽ നിറയെ പൂക്കൾ കൂടെ അതിൽ നിന്ന് തേൻ നുകരാൻ വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും പാറിക്കളിക്കുന്ന ചിത്രശലഭങ്ങൾ....അവരെയൊക്കെ ഇടയിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും ആയി ഓടി കുസൃതി കാട്ടുന്ന നമ്മളെ പത്തുമക്കളും കൂടെ ഞാനും ഞങ്ങളെ പിറകെ ഞങ്ങളെ പിടിക്കാൻ വേണ്ടി ഓടി വരുന്ന നീയും 😍😍😍😍... എന്തുരസമായിരിക്കുമല്ലേ...... " "അയ്യടാ... അങ്ങനെ ഇപ്പൊ രസിക്കണ്ട... മ്മക്ക് 2മക്കള് മതി.... അതിൽ കൂടുതൽ ഒന്നും പ്രതീക്ഷിച്ചോണ്ട് മോൻ ഇങ്ങോട്ടേക്ക് വരണ്ടാട്ടാ...." "നീ ഈ ഇരിക്കുന്ന ZAYAN MALIKIN ന്റെ ഭാര്യ MINHA FATHIMA ആണെങ്കിൽ നീ നോക്കിക്കോ മോളെ നിന്നെ ഞാനെന്റെ പത്തുമക്കളെ ഉമ്മയാക്കിയിരിക്കും... " മ്മക്ക് ദേശ്യം വന്നതും മ്മൾ ഡ്രാക്കുന്റെ കാലിനിട്ട് ഒരു ചവിട്ടും കൊടുത്തേച് മ്മളൊരു ഓട്ടം ആയിരുന്നു.... "ആാാ.... ന്റുമ്മോ.... " "എടി കോപ്പേ.... നിക്കെടി... അവിടെ.... നിന്നെ ഇന്ന് ഞാൻ ശരിയാക്കും.... " മ്മളോടി രക്ഷപ്പെട്ടു എന്ന് കരുതിയതാ....മ്മടെ കഷ്ടകാലത്തിന് കലമാടൻ കേട്യോൻ മ്മളെ പിറകെ ഓടി മ്മളെ പൊക്കി എടുത്തോണ്ട് പിടിച്ചു തിരിയാൻ തുടങ്ങി.... പാവം മ്മളെ തലയിലുള്ളതൊക്കെ ഇപ്പൊ പാറിപ്പറിക്കാൻ തുടങ്ങി..... "മതി... മതി ഡ്രാക്കു മ്മളിപ്പോ തലകറങ്ങി വീഴും.... നല്ല ZAYUKKA അല്ലെ പ്ളീച്.... ഒന്ന് നിർത്തിൻ..... " "നിർത്തണമെങ്കിൽ എന്റെ പൊന്ന് ഗുണ്ടു ഉണ്ടല്ലോ.... മ്മൾ പറഞ്ഞകാര്യം അങ്ങ് ഓക്കേ ആക്കാന്ന് ഒന്നങ്ങട് പറഞ്ഞാൽ മതി.... " "എന്ത് കാര്യം.... " "മ്മടെ നാമൊന്ന് നമ്മുക്ക് പത്ത്.... " അത് കേട്ടതും മ്മളെ ബാക്കി ഉള്ള കിളിയും മ്മളോട് റ്റാറ്റ പറഞ്ഞു പോയി..... "അത് പറ്റൂല..... " "എന്നാ പിന്നെ നമ്മളും നിർത്തൂല..... " അതും പറഞ്ഞു കലമാടൻ പിന്നെയും തിരിക്കാൻ തുടങ്ങി..... യാ ഹുദാ.... മ്മളെ ഈ കൊരങ്ങൻ കൊല്ലാൻ നോക്കുവാണോ.... "നിർത്ത് ഡ്രാക്കു.... മ്മൾ സമ്മയിച്ചു... മ്മളനക്ക് അന്നേ പോലെ തന്നെ പത്ത് അരവാട്ടുകളെ ആ കയ്യിലേക്ക് വെച്ചുതന്നേക്കാം പോരെ..... " "ഹഹഹഹ.... അത് മാണ്ട മുത്തേ.... മ്മക്ക് മ്മളെ പോലെ അഞ്ചു ഡ്രാക്കുമാരെയും അഞ്ചു ഗുണ്ടുമാരെയും മതി...... " "അങ്ങനെ എങ്കിൽ അങ്ങനെ.... മ്മളെ ഒന്ന് തായേ വെക്ക്.... " "എന്തിന്... നീ സമ്മതിച്ചസ്ഥിതിക്ക് എന്നാ നമ്മക്കങ്ങട് റൂമിലേക്ക് പോയാലോ.... " "എന്ത് സമ്മതിച്ച സ്ഥിതിക്ക്.... " "അല്ല ഈ നമ്മളെ ഡ്രാക്കുമാരെയും ഗുണ്ടുമാരെയും തരുന്ന കാര്യമേ... " "ഏഹ്.... 😲" "ഹഹഹ..." കൊരങ്ങൻ കേട്യോൻ.... മ്മളെ കൊല്ലാൻ തന്നെ തീരുമാനിച്ചിറങ്ങിയേക്കുവാണ്....കൊലച്ചിരിയും ചിരിച്ചോണ്ട് മ്മളെയും കൊണ്ട് നരകത്തിലേക്ക് മ്മളെ കൊലവെറി നടത്താൻ കൊണ്ടുപോകുവാണ്.... കൊലച്ചിരി ആണേലും ആ ചിരി കാണാൻ പ്രത്യേക ഒരു മൊഞ്ചാണ്..... മ്മൾ ഡ്രാക്കുന്റെ മൊഞ്ചും നോക്കി ഡ്രാക്കുന്റെ കയ്യിൽ അങ്ങനെ അങ്ങ് കിടന്നു.... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (Liyu) "ഉമ്മാഹ്... എന്റെ നടു..... " "അള്ളോഹ് ആരാ എന്താ.... " ആരെയോ ഉമ്മാ എന്നുള്ള കൂകി വിളി കേട്ടാണ് മ്മൾ ഉറക്കിൽ നിന്ന് ഞെട്ടി എണീറ്റത്... മ്മൾ കണ്ണൊക്കെ തിരുമ്മി മ്മൾ ആ റൂം മുഴുവൻ ഒന്ന് കണ്ണോടിച്ചു നോക്കിയപ്പോ ഉണ്ട് മ്മളെ മിന്നു ഊരക്ക് കയ്യും കൊടുത്ത് നിലത്ത് കിടക്കുന്നു..... "മിന്നു.... ഇന്ജെന്ത നിലത്ത് കിടക്കുന്നെ.... " "ഈ.... കിടത്തിയതല്ലെടി മ്മടെ കേട്യോൻ കലമാടൻ കൊണ്ടുവന്നു ഇട്ടതാണ്.... " "ഏഹ്... എന്തിന്.... " "മ്മടെ റൂം മണിയറ ആക്കാന്നും പറഞ്ഞു മ്മളെ പൊക്കി എടുത്തോണ്ട് ഇങ്ങോട്ടേക്ക് വന്നതാ.... അപ്പോഴാ നിന്നെ കണ്ടേ... ആ സ്പോട്ടിൽ ഡ്രാക്കു മ്മളെയും നിലത്തിട്ടോടി... " "ഹാഹഹ.... " "നീ കിടന്ന് ചിരിക്കെടി......അല്ല നിന്റെ കണവൻ എവിടെ.... " അപ്പൊ മ്മൾ നേരത്തെ നടന്നതൊക്കെ പറഞ്ഞുകൊടുത്തു.... അത് കെട്ടുകഴിഞ്ഞു കൊപ്പത്തി മ്മളെ തൊരപ്പന്റെ ലവർ ആകും മറ്റേ പെണ്ണ് എന്നും പറഞ്ഞു മ്മളെ പച്ചക്ക് തിന്നുവാണ്..... അവസാനം ഞങ്ങള് രണ്ടും കൂടെ അവിടെ കിടന്ന് തലയണ കൊണ്ട് എറിഞ്ഞു അതിന്റെ ഉള്ളിലെ പഞ്ഞിയോക്കെ പുറത്തേക്കെടുത്തു...... അവസാനം എപ്പോയോ ഞങ്ങള് കിടന്നുറങ്ങി..... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (ZAYU) ചെ.... എന്തൊക്കെ ആയിരുന്നു.... എല്ലാം ഒറ്റ അടിക്ക് ലിയു കുരിപ്പ് കളഞ്ഞു കുളിച്ചു..... മ്മൾ മനസ്സിൽ മിന്നുക്ക് വേണ്ടി താജുമഹൽ വരെ പണിതില്ലേ.... എല്ലാം ഒറ്റ അടിക്ക് പൊളിഞ്ഞുവീണു..... ഇങ്ങനെ പോയാൽ മ്മക്ക് ഒരു ട്രോഫി എങ്കിലും അടിക്കാൻ പറ്റുവോ എന്നുള്ള കാര്യത്തിൽ സംശയം ഇല്ലാതില്ലാതില്ല.... അങ്ങനെ മ്മൾ ശോക മൂകനായി ഒരു സോഫയിൽപ്പോയി കിടന്നു..... അപ്പൊ ദേ വരുന്നു മ്മടെ എനിമി.... മ്മളെയൊന്നും മൈൻഡ് ആക്കാതെ അവൻ പോയി വേറൊരു സോഫയിൽ കയറി കിടന്നു.... ഇതെന്ത് പറ്റി... ആളിച്ചിരി കലിപ്പിൽ ആണല്ലോ... സാധാരണ ലീയുന്റെ അടുത്തേക്ക് പോകേണ്ടതാണല്ലോ.... മ്മളെന്തിനാ ഇതൊക്കെ നോക്കുന്നെ എന്ന് നിങ്ങള് കരുതുന്നുണ്ടാകും അല്ലെ.... അതെന്താണ് എന്ന് വെച്ചാൽ ഈ കോപ്പ് പോയി ലിയുന്റെ അടുത്ത് കിടന്നിരുന്നെങ്കിൽ മ്മക്കും പോയി മ്മടെ പെണ്ണിനേയും കെട്ടിപ്പിടിച്ചു കിടക്കായിരുന്നു..... ആ കോപ്പ് ആണേൽ പോകുന്നുല്ലാ.... ഇനി മ്മളെന്ത് കാണാൻ നിക്കുവാ.... കിടന്നുറങ്ങ....അല്ല പിന്നെ.... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (ZIYU) "ഹലോ ടാ.... ചെപ്പു എല്ലാം സെറ്റ് അല്ലെ.... " "ഹാ... അളിയാ എല്ലാം ഓക്കേ..." "എന്നാ നീ ഇങ്ങുപോര്.... " "Ok... " ഇവിടെ ഇന്ന് മൈലാഞ്ചി ആണ്..... രാത്രി ഇവിടുന്ന് എല്ലാവരും കൂടെ പെണ്ണിന്റെ വീട്ടിലേക്ക് പോകുവാണ്.... അവിടെ പോയി പെണ്ണിനെ ഒരുക്കി മൈലാഞ്ചി ഇടുന്ന ചടങ്ങാണ്.... അതിനുള്ള എല്ലാ വണ്ടിയും സെറ്റ് ആക്കാൻ വേണ്ടിയാണ് ചെപ്പുവിനെ അങ്ങോട്ടേക്ക് വിട്ടത്....നമ്മള് പറഞ്ഞത് ട്രാവലർ ആണ്... അവൻ ആണേൽ എന്തൊക്കെയോ ഒപ്പിച്ചു വെച്ചിട്ട് ഒന്നും പറയാതെ എല്ലാം കണ്ടറിയ്യന്റെ അളിയാ എന്നും പറഞ്ഞു പോയേക്കുവാ..... എന്താകുവോ എന്തോ..... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (LIYU) നേരം വെളുത്തപ്പോ മുതൽ തുടങ്ങിയതാണ് മ്മൾ മ്മടെ കെട്യോന്റെ പിന്നാലെ നടക്കാൻ.... കൊരങ്ങൻ ആണേൽ ഫുൾ ടൈം ബിസി ആണ്... എപ്പോഴും ആരെങ്കിലും ഉണ്ടാകും കൂടെ..... മ്മളെ അന്വേഷിച്ചൊന്ന് വരുന്നു കൂടി ഇല്ല..... പാവം മ്മൾ..... ഇന്നലെ കണ്ട ആ പെണ്ണ് ആണേൽ ഇവിടുന്ന് പോകാതെ കൊറേ പെണ്പടയുമായിഅങ്ങോട്ടും ഇങ്ങോട്ടും പോയി കളിക്കുവാണ്.... ഇടക്ക് ഓൾ മ്മളെ ചെക്കനെ ഒളിഞ്ഞുനോക്കുന്നില്ലേ എന്നൊരു സംശയം മ്മക്കില്ലാതില്ലാതില്ല..... പക്ഷെ അവളെ കണ്ടാൽ അവള് പാവം ആണെന്നെ പറയൂ..... മ്മളിങ്ങനെ മ്മടെ ചെക്കന്റെ വായും നോക്കി ഇരിക്കുമ്പോഴാണ് മ്മടെ അടുത്തേക്ക് ചിരിച്ചോണ്ട് നടന്നുവരുന്ന അവളെ കണ്ടത്... "ഹായ്.... " ഓളെ കോപ്പിലെ ഒരു ഹായ്.... മ്മൾ മൈൻഡ് ആക്കാൻ പോയില്ല.... "എന്താടോ ഞാൻ ഹായ് പറഞ്ഞിട്ട് ഒന്നും തിരിച്ചു പറയാത്തെ.... എന്നോട് ദേശ്യം ആണോ.... " "എനിക്കാരോടും ദേശ്യം ഒന്നുല്ല.... " "പിന്നെന്താടോ മൈൻഡ് ആക്കാത്തെ.... " "എന്റെ പേര് റിൻസ... ആർഷിയുടെ കസിനും ആണ് ഒരു കൊല്ലം കഴിഞ്ഞാൽ അവളെ നാത്തൂനും ആയി വരും..... " അത് കേട്ടതും മ്മൾ വേഗം അവളെ നേർക് തിരിഞ്ഞു..... "നിന്റെ കല്യാണം ഉറപ്പിച്ചതാണോ.... " "അതെ... " "ഓഹ്... ഞാൻ ആലിയ മെഹറിൻ...പണ്ട് അങ്ങനെ ആയിരുന്നു... ഇപ്പൊ ആലിയ ZIYAN MALIK..... " "ആഹ്... ഞാനും ഉണ്ടായിരുന്നു നിങ്ങളെ കല്യാണത്തിന്.... " "ഓ..." അവള് സെറ്റ് ആണെന്ന് അറിഞ്ഞതും മ്മൾ ഹാപ്പി ആയി....മ്മൾ ചാടി കയറി അവളെ നന്നായി അങ്ങ് പരിചയപ്പെട്ടു..... അവളുമായി നല്ല കൂട്ടായി.... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (MINNU) മ്മൾ ഹാളിൽ നിന്ന് മ്മടെ കസിൻസിനോടൊക്കെ സംസാരിച്ചോണ്ട് നിക്കുവായിരുന്നു..... അപ്പൊ മ്മടെ കേട്യോൻ വന്നു മ്മളെ അടുത്ത് നിന്ന് മ്മടെ കയ്യിൽ കൈ കോർത്തു പിടിച്ചു ഒന്നും സംഭവിക്കാത്ത പോലെ എല്ലാവരോടും സംസാരിച്ചു നിക്കുവാണ്..... മ്മടെ കാസിന്സായ എല്ലാ കോഴികളും മ്മടെ കെട്യോന്റെ വായും നോക്കി പഞ്ചാര അടിച്ചു നിക്കുവാണ്..... അതിന് കൊഞ്ചി ഉത്തരം പറയാൻ മ്മടെ കെട്യോനും...... ഈ കൊരങ്ങൻ ഇന്ന് മ്മടെ കൈക്ക് പണി ആക്കും..... മ്മൾ ഉള്ള ശക്തി മുഴുവൻ എടുത്ത് ഡ്രാക്കുന്റെ കയ്യിൽ നല്ല നുള്ള് വെച്ചുകൊടുത്തു...... അത് കിട്ടിയതും കൊരങ്ങൻ എരിവും വലിച്ചോണ്ട് മ്മളെ നോക്കി പല്ല് കടിക്കുവാണ്... കൂടെ ബാക്കിയുള്ളവരെ നോക്കി ഒലിപ്പിക്കുന്ന ചിരിയും...... ഇതിനെ മാളിന്ന് കൊല്ലും..... എല്ലാത്തിന്റെയും കൊഞ്ചൽ കൂടിയതും മ്മൾ ഡ്രാക്കുന്റെ കയ്യും തട്ടി മാറ്റിക്കൊണ്ട് മ്മൾ റൂമിലേക്ക് കയറിപ്പോയി..... പിരാന്തൻ.... കലമാടൻ... എന്താന്നുവെച്ചാൽ കാട്ടട്ടെ... മ്മക്കെന്താ..... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (ZIYU) ഈവനിംഗ് ആയതും അങ്ങോട്ടേക്ക് പോകാനുള്ള എല്ലാവരും റെഡി ആയി വന്നു... അതെ ടൈമിൽ അവർക്ക് പോകാനുള്ള വണ്ടിയും വന്നു..... വന്ന വണ്ടിയെയും കൊണ്ടുവന്ന ചെപ്പുവിനെയും കണ്ടു എല്ലാവരും അന്തം വിട്ട് നോക്കി നിക്കുവാണ്.... അജു ആണെങ്കിൽ കണ്ണും തള്ളി ഒരേ നിൽപ്പാണ്.... മ്മൾ ആണേൽ ചെപ്പുനെ കൊല്ലാനുള്ള കലിപ്പിലും..... പിശാശ് കൊണ്ടുവന്നേക്കുന്നത് ലോറി ഇല്ലേ ലോറി അതാണ്.... ഇവൻ നമ്മളെ എല്ലാരേയും മുമ്പിൽ വെച്ച് നാണം കെടുത്താനായി കച്ചകെട്ടി ഇറങ്ങിയേക്കുവാണ്.... ഇന്ന് ഇവന്റെ അന്ത്യം നമ്മളെ കൈ കൊണ്ട് ആകും..... നമ്മള് അവനിട്ടു രണ്ടെണ്ണം പൊട്ടിക്കാനുള്ള കലിപ്പിൽ അവന്റെ അടുത്തേക്ക് നടന്നതും പെട്ടെന്ന് അവൻ ആ ലോറിക്ക് മുകളിൽ നിന്ന് നീട്ടിയൊരു വിസിലടിച്ചു..... അപ്പൊ അവിടെ നടക്കുന്ന കാഴ്ചകണ്ടു മ്മൾ അവിടെ സ്റ്റോപ്പ്‌ ആയി നിന്നു..... തുടരും..... സ്റ്റോറി ബോർ ആവുന്നുണ്ടെകിൽ പറയണം.... ഞാൻ പെട്ടെന്ന് തീർക്കാൻ നോക്കാം...എല്ലാവരും ഉറപ്പായും അഭിപ്രായം അറിയിക്കണം.... എങ്കിലേ എനിക്ക് സ്റ്റോറി മുമ്പോട്ടു കൊണ്ടുപോകാൻ കയ്യു..... നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാൻ ഈ നമ്പറിൽ ബന്ധപ്പെടുക.. 9048605714........ #📙 നോവൽ
#

📙 നോവൽ

📙 നോവൽ - . ദിൽസ് - hi - by Muchti - ShareChat
46.5k കണ്ടവര്‍
14 ദിവസം
💖*ദിൽ സെ*💖 💜ROMANTIC_LOVE_STORY💜 ✍️MUCHI PART-94 *📚കഥകളുടെ കലവറ📚* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* _SHARE CHAT LINK_ https://b.sharechat.com/krMrE54OsV _TELEGRAM LINK PDF ONLY_ https://t.me/joinchat/AAAAAEfMjq8KWNE7xY-PVw _For Join This group msg ur name and place..._ 📲 *+91* *8547923260* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* കുട്ടികൾ വരെ മ്മളെക്കാളും ഡീസന്റ് ആണ്... മ്മൾ മാത്രം ആണ് കേക്കും നോക്കി വെള്ളം ഇറക്കി നിക്കുന്നെ..... കൂട്ടിന് മിന്നു കൂടെ വന്നിരുന്നേൽ.... പറഞ്ഞു നാവെടുത്തില്ല ദേ വരുന്നു മിന്നുവും zayukkayum...... അങ്ങനെ അവരും എത്തി..... എന്നിട്ടും ഈ സിനു എന്താ പടച്ചോനെ എത്താത്തെ..... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (Minnu) അങ്ങനെ ഞങ്ങളെല്ലാവരും വീട്ടിലേക്ക് തിരിച്ചെത്തി.... ഞങ്ങളെ പിറകെ തന്നെ അപ്പുക്കയും സിനുവും കൂടെ ഉണ്ടായിരുന്നു.... അവിടെ എത്തിയതും എല്ലാവരും വന്നു സിനുവിനെ വിഷ് ചെയ്തു..... ഗിഫ്റ്റ് കൊടുത്തു..... അപ്പുക്കന്റെയും സിനുവിന്റെയും കാര്യം എല്ലാവരും അറിഞ്ഞു.... ഉമ്മിക്കൊക്കെ അപ്പുകനെ നല്ല ഇഷ്ടായകൊണ്ട് എല്ലാവരും സമ്മയിച്ചു..... സിനു ഭയങ്കര സന്തോഷത്തിലാണ്... "എവിടെ അമ്മായിമാരെ എന്റെ ഗിഫ്റ്റ്... "sinu "ഗിഫ്റ്റോ എന്ത് ഗിഫ്റ്റ്.... "ലിയു "എന്ത് ഗിഫ്റ്റ് എന്നോ... എല്ലാവരും എനിക്ക് ഇപ്പൊ ഗിഫ്റ്റ് തരുന്നത് കണ്ടില്ലേ...നിങ്ങളെ കെട്യോമ്മാരും തന്നു... എന്നിട്ട് നിങ്ങള് രണ്ടും മാത്രം തന്നില്ല.... എനിക്കിപ്പോ കിട്ടണം... "sinu "അയ്യോ... സിനു... ഞങ്ങളോട് മറന്നുപോയെടി... ഇപ്രാവിശ്യത്തേക്ക് ക്ഷമിക്ക്... "minnu "പോ... ന്നോട് മിണ്ടണ്ട.... "sinu "എന്റെ മുത്തല്ലേ.... ചക്കരയല്ലേ.... പിണങ്ങല്ലടാ.... "liyu എങ്ങനെയൊക്കെയോ ഒരു വിധം മ്മൾ രണ്ടും കൂടെ സിനുവിനെ സോപ്പിട്ടെടുത്തു..... പിന്നെ മുഴുവനും കളിയും ചിരിയും ഒക്കെയായി സമയം അങ്ങ് പോയി.... അതിന്റെ ഇടയിൽ അജുക്കന്റെ പെണ്ണിന്റെ വീട്ടീന്ന് കൊറേ പേര് വന്നു... കൂടെ പെണ്ണും ഉണ്ട്.... ശർമിന അതാണ് ഓളെ പേര്....പെണ്ണ് അജുക്കക്ക് നന്നായി ചേരുന്നുണ്ട്..... പിന്നെ അവിടെ പാട്ടും ബഹളവും ഒക്കെ ആയി അടിച്ചു പൊളിച്ചു..... കൂടെ പെണ്ണിനേയും ചെക്കനേയും സ്റ്റേജിൽ കയറ്റി കപ്പിൾ ഡാൻസും കളിപ്പിച്ചു...എല്ലാം നല്ല കളറായിരുന്നു..... മ്മക്ക് ചെറുതായി ഉറക്കം ഒക്കെ വരുന്നുണ്ട്... പക്ഷെ ഈ ബഹളത്തിന്റെ ഇടയിൽ മ്മക്ക് ഉറങ്ങാൻ പറ്റും എന്ന് തോന്നുന്നില്ല..... ലിയു ഇടക്ക് ഉറക്കം തൂങ്ങി തൂങ്ങി മ്മളെ തോളിലേക്കാണ് ലാൻഡ് ആവുന്നേ..... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (Liyu) "പരിപാടികളൊന്നും അവസാനിക്കുന്നില്ല... എല്ലാം തുടങ്ങുന്നേ ഉള്ളു.... ഇന്നിനി ആരും ഉറങ്ങാം എന്നൊന്നും കരുതേണ്ട...ഇന്നതിന് സാധിക്കുന്നതല്ല.... ഇന്നത്തെ ദിവസം അടിച്ചുപൊളിക്കാനുള്ളതാണ്.... നമ്മുടെ ചങ്കും കരളും കൊടലുമായ മ്മടെ സ്വന്തം അജൂവിന്റെയും അവന്റെ ഹൂറി ശർമിനയുടെയും കല്യാണരാവ് വന്നണയാനിനി 2ദിവസങ്ങൾ മാത്രം.... അതിനുമുമ്പ് നമുക്കെല്ലാവർക്കും കൂടെ ഈ പാർട്ടി ഒന്ന് അടിച്ചു പൊളിച്ചാഘോഷിക്കണ്ടേ.... " അത് കേട്ടതും മ്മളെ ഉറക്കം ഒക്കെ ഏതോ വഴിയിൽ കൂടെ എങ്ങോട്ടോ പോയി.... മ്മൾ കൂകി വിളിച്ചോണ്ട് നേരെ സ്റ്റേജിലേക്ക് പോകാൻ നിന്നതും കോപ്പ് മിന്നു വരുന്നില്ല... ഒളിവിടെ കിടന്ന് ഉറക്കം തൂങ്ങി ആടുവ...മ്മളെ കഴിഞ്ഞപ്പോ അടുത്തത് ഇവക്കാന്നോ.... മ്മൾ എങ്ങനെയൊക്കെയോ ഉന്തി തള്ളി മിന്നുനേയും കൂട്ടി സ്റ്റേജിലേക്ക് കയറി.... അവിടെ dj സോങ് പ്ലേ ആയതും എല്ലാവരും അമ്മാതിരി കളിയാണ് കളിക്കുന്നെ..... മ്മളും ഒട്ടും കുറക്കാതെ തുള്ളാൻ തുടങ്ങി.... കൂടെ മിന്നുവിന്റെ ഉറക്കവും കളഞ്ഞു അതിനെ ഒന്ന് ശരിയാക്കി..... ഒന്ന് റെഡി ആയതും മിന്നുവും നമ്മളെ കൂടെ കളിക്കാൻ തുടങ്ങി..... ഞങ്ങൾ രണ്ടും കൂടെ ആ സ്റ്റേജ് മറിച്ചിടും വിധം തുള്ളി ഡാൻസ് കളിച്ചു..... പെട്ടെന്ന് ആരോ മ്മളെ കൈപിടിച്ച് മ്മളെ തിരിച്ചോണ്ട് പോയി കൈ പിടിച്ചു വലിച്ചൊരു വിടലായിരുന്നു..... മ്മൾ മയ്യത്തായെന്ന കരുതിയെ.... ഭാഗ്യത്തിന് മ്മളെ ആരോ പിടിച്ചുനിർത്തി.. അത് ആരാന്ന് മ്മളെ 💖ദിൽ💖കിടന്ന് പിടക്കുമ്പോ തന്നെ മ്മക്ക് മനസ്സിലായി.... വേറാരും അല്ല മ്മളെ കേട്യോൻ തന്നെയാണ്... അങ്ങേര് അടുത്ത് വരുമ്പോഴാണല്ലോ മ്മളെ 💖ദിൽ💖ഇങ്ങനെ അങ്ങേരെ അടുത്തേക്ക് ചാടാൻ വേണ്ടി തുള്ളികളിചോണ്ടിരിക്കുന്നെ... മ്മളെ അരയിൽ പിടിച്ചു നിർത്തിയതോണ്ട് മ്മൾ ഒന്നും പറയുന്നില്ല.... പിടിച്ചില്ലായിരുന്നെങ്കിൽ മ്മളിപ്പോ തായെക്ക് പോയേനെ...... പടച്ചോനെ മ്മളെ നേരത്തെ പിടിച്ചുതിരിച്ച ആളെ കയ്യിലുണ്ടായിരുന്ന വാച്ചല്ലേ ഇത്... അപ്പൊ ഈ കൊരങ്ങൻ തന്നെയാണോ മ്മളെ പിടിച്ചു തിരിച്ചു വിട്ടത്.... ബ്ലഡി തൊരപ്പൻ കേട്യോൻ.... മ്മളെ നോക്കി വായും പൊളിച്ചു നിക്കുവാണ്..... പടച്ചോനെ ഈ 💖ദിൽ💖എന്താ ഇങ്ങനെ ചുമ്മാ കിടന്ന് തുള്ളുന്നെ.... തൊരപ്പനെ കണ്ട അപ്പൊ തുടങ്ങും.... "ടാ തൊരപ്പൻ കെട്യോനെ മ്മളെ വിട്...." "വിട്ടില്ലെങ്കിൽ..... " കൊരങ്ങൻ മ്മൾ കലിപ്പാകുമ്പോ കോന്തൻ പുരികം പൊക്കി ഇളിച്ചോണ്ട് നിക്കുവാണ്... "മ്മളെ വിട്ടോളി...മ്മൾ പോകുവാ.... മിന്നുക്ക് ഉറങ്ങണം എന്ന് കുറേ നേരായി പറയുന്നു.. അതോണ്ട് മ്മളെ വിട്.... വേഗം.... " മ്മൾ എത്ര പറഞ്ഞിട്ടും കൊരങ്ങന് ഒരു കൂസലും ഇല്ല.... മ്മളെ നോക്കി പുരികം കൊണ്ട് എന്തൊക്കെയോ കാണിക്കുവാണ്... "ടി... ഒന്ന് പിറകിലേക്ക് നോക്ക് കോപ്പേ... " അത് കേട്ടതും മ്മൾ മ്മടെ പിറകിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി.... അപ്പൊ അവിടെ ഉള്ള കാഴ്ചകണ്ടു മ്മളെ ഉള്ള ധൈര്യം മുഴുവൻ ചോർന്നുപോകുന്ന പോലെ തോന്നി..... ദേ... ഇത്രനേരവും ഉറക്കം തൂങ്ങിക്കൊണ്ടിരുന്ന കുരിപ്പ് മിന്നുവും ZAYUKKAYUM കൂടെ കിസ്സ് ചെയ്യാൻ പോണു.... രണ്ടുപേരെയും അധരങ്ങൾ തമ്മിൽ തൊട്ടു തൊട്ടില്ല എന്ന നിലക്കാണ് ഉള്ളെ... അത് കണ്ടു മ്മൾ തിരിഞ്ഞു മ്മളെ കെട്യോനെ ഒന്ന് നോക്കിയപ്പോ തൊരപ്പൻ കണ്ണ് കൊണ്ട് അവരെയും മ്മളെ ചുണ്ടിലേക്കും നോട്ടം തെറ്റിച്ചു കളിക്കുവാണ്..... അല്ലാഹ്... മ്മൾ പെട്ട്... ഈ കുരിപ്പുകൾക്ക് കിസ്സടിക്കാൻ വേറെ സ്ഥലമൊന്നും കിട്ടിയില്ലേ.... എല്ലാവരും ഡാൻസിലാണ് മറ്റേ കോപ്പുകൾ ആണെങ്കിൽ ഇപ്പൊ കിസ്സി കിസ്സിയില്ല എന്ന മട്ടിൽ നിപ്പാണ്.... മ്മളെ കേട്യോൻ ആണേൽ മ്മളെ തന്നെ നോക്കി നിക്കുവാ.... ഈ കൊരങ്ങൻ എന്റെ പൊക കണ്ടേ അടങ്ങു .... മ്മൾ മെല്ലെ തൊരപ്പന്റെ കയ്യിന്ന് മുങ്ങാൻ നിന്നതും തൊരപ്പൻ മ്മളെ പിടിച്ചു കറക്കി തിരിച്ചു നെഞ്ചിലേക്ക് കൊണ്ടുപോയി ഇട്ടു... തൊരപ്പന്റെ ശ്വാസം മ്മളെ മുഖത്തു തട്ടുമ്പൊ 💖ദിൽ 💖കിടന്ന് ബാന്റടി മേളം നടത്തിക്കൊണ്ടിരിക്കുവാണ്..... പെട്ടെന്ന് dj സോങ് മാറി അവിടെ മുഴുവൻ റൊമാന്റിക് സോങ് അലയടിക്കുവാൻ തുടങ്ങി....... 🎶Bekhayali Mein Bhi Tera Hi Khayal Aaye.....🎶 🎶Kyun Bichadna Hai Jaruri Ye Sawal Aaye....🎶 🎶Teri Nazdeekiyo Ki Khushi Behisab Thi.....🎶 🎶Hisse Mein Fansle Bhi Tere Bemisal Aaye.....🎶 ആ പാട്ടിന് ചേർന്ന് തൊരപ്പൻ മ്മളെയും കൊണ്ട് ഓരോ സ്റ്റെപ് ഇടാൻ തുടങ്ങി.... തൊരപ്പന്റെ കണ്ണിൽ ലയിച്ചു നമ്മളും തൊരപ്പന്റെ കൂടെ ഒന്നിച്ചു സ്റ്റെപ് വെച്ചു... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (Zayu) നമ്മൾ എല്ലാരും കൂടെ പാർട്ടി അടിച്ചുപൊളിച്ചു.... ഇടക്ക് ദാഹിച്ചതും നമ്മൾ പോയി വെള്ളം എടുത്തോണ്ട് വന്നു..... വെള്ളം കുടിച്ചോണ്ടിരിക്കുമ്പോഴാണ് മ്മളെ കെട്യോളെ ഡാൻസ് ദൂരെ നിന്നും കണ്ടത്.... പെണ്ണിന്റെ തുള്ളൽ കണ്ടു വെള്ളം നമ്മളെ തലേല്ക്ക് കേറി പോയി..... ഈ സാരിയും ഇട്ടോണ്ട് ഇവളിതെന്തോന്നാ കളിക്കുന്നെ...... മ്മൾ വെള്ളവും അവിടെവെച്ചു വേഗം പെണ്ണിന്റെ അടുത്തേക്ക് നടന്നു..... അടുത്തെത്തിയപ്പോ പെണ്ണിന്റെ സാരി പിൻ അഴിഞ്ഞു അരയിൽ നിന്ന് നീങ്ങി വയറു നന്നായി കാണുന്നുണ്ട്... അത് കണ്ടു മ്മക്ക് കലിപ്പ് താനെ ഓൺ ആയി.... നമ്മൾ ചുറ്റും ഒന്ന് നോക്കിയപ്പോ ഭാഗ്യത്തിന് എല്ലാം ഡാൻസിൽ മുഴുകി ഇരിക്കുവാണ്... അത് കണ്ടു മ്മൾ വേഗം ആ കോപ്പിന്റെ അടുത്തേക്ക് പോയി പെണ്ണിനെ പിടിച്ചു തിരിച്ചു നിർത്തി അരയിലുള്ള പിൻ എടുത്ത് നന്നായി കുത്തിക്കൊടുത്തു.... എന്റെ റബ്ബേ മ്മൾ പേടിച്ചു പണ്ടാരടങ്ങിപ്പോയി...... മ്മൾ ഡാൻസിൽ മയങ്ങി തുള്ളികളിച്ചോണ്ട് നിക്കുമ്പോഴാ ഡ്രാക്കു പിറകിന്ന് വന്നു മ്മളെ പിടിച്ചു തിരിച്ചത്.... പെട്ടെന്നായതോണ്ട് മ്മൾ ശരിക്കും പേടിച്ചു പോയി.... മ്മളെ പിടിച്ചു തിരിച്ചു നിർത്തിയിട്ട് കൊരങ്ങന്റെ നോട്ടം മ്മളെ മുഖത്തേക്കൊന്നും അല്ല.... അത് കണ്ടു മ്മൾ ഒന്ന് കൊടുക്കാം എന്ന് കരുതി നിന്നതാ.... അപ്പൊ ദേ ചെക്കൻ മ്മളെ സാരി ശരിയാക്കുന്നു..... ഭാഗ്യം മ്മളൊന്നും പറയാത്തെ.... പറഞ്ഞിരുന്നേൽ ഇന്ന് മ്മളെ കാര്യത്തിൽ ഒരു തീരുമാനം ആയേനെ.... ഡ്രാക്കുന്റെ കൈ മ്മളെ വയറിൽ തട്ടിയപ്പോ മ്മൾ കണ്ണടച്ച് പിടിച്ചു ഡ്രാക്കുന്റെ ഷർട്ടിൽ മുറുകെ പിടിച്ചു നിന്നു..... പിൻ കുത്തി കഴിഞ്ഞു ചൂടിൽ രണ്ടെണ്ണം പറയണം എന്ന് കരുതിയതാ പെണ്ണിനോട് പക്ഷെ പിൻ കുത്തി കഴിഞ്ഞു നേരെ നിന്നതും കണ്ണും അടച്ചുപിടിച്ചോണ്ട് നിക്കുന്ന മ്മടെ മിന്നുനേയാണ്...... പൂച്ചക്കുട്ടിയെ പോലെ മ്മളെ നെഞ്ചിൽ പറ്റിപ്പിടിച്ചു നിക്കുന്ന പെണ്ണിനെ കണ്ടതും മ്മളെ ദേശ്യമൊക്കെ അലിഞ്ഞെങ്ങോട്ടോ പോയി.... എത്ര നേരം ആ കുഞ്ഞിമുഖത്തേക്ക് നോക്കി നിന്നു എന്നറീല്ല... അങ്ങനെ നോക്കി നിക്കാൻ തന്നെ വേറൊരു ഫീലാണ്.... 🎶കണ്ണിമ വെട്ടാതവളേ കാണാൻ എന്തൊരു ചേലാണ്.....🎶 🎶കനകാംബര മാമുകമോർത്തുകിടക്കാൻ എന്തൊരു ബഹ്‌റാണ്.... 🎶 പടച്ചോനെ എന്നെ അങ്ങെടുത്തോളി..... 😍 ഇങ്ങനെ നോക്കല്ലേ ഡ്രാക്കു.... മ്മൾ ഇപ്പൊ വീണുപോകും..... മ്മൾ മെല്ലെ കണ്ണ് തുറന്നതും കാണുന്നത് മ്മളെ കണ്ണിമ വെട്ടാതെ നോക്കി നിക്കുന്ന ഡ്രാക്കുവിനെയാണ്.... അത് കണ്ടതും മ്മൾ എന്തോ ഒരു കാന്തം മ്മളെ ഡ്രാക്കുവിന്റെ ആ പൂച്ചക്കണ്ണിലേക്ക് വലിച്ചുകൊണ്ടുപോകുന്നത് പോലെ ആരോ കൊണ്ടുപോയി ആ കണ്ണുകളിലേക്കിട്ടു.... അതിൽ ലയിച്ചതും മ്മക്ക് ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റാത്ത അവസ്ഥ ആയിരുന്നു..... ഞങ്ങൾ പരസ്പരം എവിടെയാ ഉള്ളത് എന്നുപോലും ഓര്മയില്ലാതെ തമ്മിൽ കൂടുതൽ അടുക്കാൻ തുടങ്ങി..... ഡ്രാക്കുവിന്റെ 💖ദിൽ💖 മ്മളിൽ നിന്ന് എന്തോ ആഗ്രഹിക്കുന്നത് പോലെ മ്മളെ 💖ദിൽ💖ഡ്രാക്കുവിൽ നിന്ന് എന്തൊക്കെയോ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു..... ഞങ്ങളെ അധരങ്ങൾ തമ്മിൽ തൊടാൻ പോയതും അവിടെ ഉള്ള സോങ് മാറി ഒരു റൊമാന്റിക് സോങ് പ്ലേ ആയി..... അപ്പൊ അവിടെ ഉള്ള സൗണ്ട് ഒക്കെ ചെറുതായൊന്നു കുറഞ്ഞതും മ്മൾ വേഗം ഡ്രാക്കുവിൽ നിന്ന് വിട്ടു നിന്നു..... അവിടെന്ന് പോകാൻ തിരിഞ്ഞതും ഡ്രാക്കു മ്മളെ കയ്യിൽ പിടിച്ചുവച്ചു മ്മളെ ചേർത്തു പിടിച്ചു ഡാൻസ് ചെയ്യുവാൻ തുടങ്ങി..... അധിക കപ്പിൾസും സോങ്ങിൽ ലയിച്ചു ഡാൻസ് ചെയ്യുവാണ്.... കൂടെ മ്മളെ ലിയുവിനെയും കൂടെ കണ്ടതും മ്മക്ക് ഇച്ചിരി ആശ്വാസമായി..... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (ZIYU) അങ്ങനെ സ്റ്റേജ് പരിപാടി കഴിഞ്ഞതും നമ്മളെ വയറ്റിന്ന് കോഴി കൂവാൻ തുടങ്ങി.... അത് കണ്ടതും മ്മൾ അവിടുന്ന് മ്മളെ പൊണ്ടാട്ടിയെയും കൂട്ടി ഫുഡ്‌ കഴിക്കാൻ വേണ്ടി പോയി...... അവിടെ എത്തി നോക്കുമ്പോ കില്ലറും മിന്നുവും കൂടെ പൊരിഞ്ഞതീറ്റയിൽ ആണ്... അവിടെ പോയിരുന്നു മ്മളും ചെറുതായി ഫുഡ്‌ തട്ടി വിട്ടു..... അത് കഴിഞ്ഞു നമ്മളെ പൊണ്ടാട്ടിയെയും കൂട്ടി മ്മൾ മുകളിലേക്ക് പോയി.... "Ziyukka... ഇതെവിടെക്കാ ഈ പോകുന്നെ... " "മിണ്ടാതെ വാടി.... " ബാൽക്കണിയിൽ എത്തിയതും നമ്മൾ പെണ്ണിന്റെ കയ്യിലെ പിടിവിട്ട് ഓളെ നേർക് തിരിഞ്ഞു..... "ഇനി താ..." "എന്ത്.... " "ഉമ്മ..." "ഉമ്മയല്ല ബാപ്പയാ.... മാറിയെ...മ്മൾ പോകുവാ.... " "മ്മക്ക് നേരത്തെ കിട്ടിയില്ല... ഇപ്പൊ കിട്ടിയേ പറ്റു... " അപ്പൊ ഇതായിരുന്നു തൊരപ്പൻ കെട്യോന്റെ മനസ്സിൽ...... എന്റെ പട്ടി തരും ഉമ്മ....അതും വിചാരിച്ചു അവിടെ നിക്ക്........ മ്മൾ തൊരപ്പനെയും മാറ്റി പോകാൻ നിന്നതും കൊരങ്ങൻ മ്മളെ മുമ്പിൽ കയറി നിന്ന് പുരികം പൊക്കി കളിക്കാൻ തുടങ്ങി.... "ZIYUUUUUUUU......." പെട്ടെന്ന് ആരോ തൊരപ്പന്റെ പേരും വിളിച്ചോണ്ട് അങ്ങോട്ടേക്ക് കടന്നു വന്നു... ഒരു ഉമ്മച്ചി കുട്ടി..... മ്മളെ കെട്യോനെ നോക്കിയുള്ള ഓളെ ഒലക്കമ്മലെ ചിരി കണ്ടു മ്മൾ തൊരപ്പനെ തിരിഞ്ഞു നോക്കി.... തൊരപ്പന്റെ മുഖം മാറുന്ന കണ്ടു മ്മൾ പോലും പേടിച്ചുപോയി.... ഇതുവരെ മ്മൾ തൊരപ്പനെ ഇങ്ങനെ കണ്ടിട്ടില്ല..... മുഖമൊക്കെ ചുവന്നു കണ്ണൊക്കെ ആകെ കലങ്ങി അവളെ ദഹിപ്പിച്ചു നോക്കി നിക്കുവാണ്..... അത് കണ്ടു മ്മൾ ഒന്നും മനസ്സിലാകാതെ അവരെ രണ്ടുപേരെയും മാറി മാറി നോക്കാൻ തുടങ്ങി..... മ്മൾ തൊരപ്പന്റെ അടുത്തേക്ക് ചെല്ലാൻ നിന്നതും തൊരപ്പൻ മ്മളെയും തട്ടി മാറ്റിക്കൊണ്ട് കലിപ്പിൽ അവിടെ നിന്നും ഇറങ്ങിപ്പോയി..... തുടരും........ നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാൻ ഈ നമ്പറിൽ ബന്ധപ്പെടുക.. 9048605714........ #📙 നോവൽ
#

📙 നോവൽ

📙 നോവൽ - tetathetohet . ദിൽ സെ + onyLIV . com muchiiii sale - - ShareChat
44.3k കണ്ടവര്‍
18 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം