@mehariyathasni
@mehariyathasni

💞📚കഥകളുടെ പ്രണയിനി💞📚

pranayaman ath jeevan thanna padachonodum janmam thanna uppanodum ummanodum😙😙orupad ishtann😙😙😙

#

📙 നോവൽ

*💘ഞാൻ നൂറ💘* ✒Sinu Sherin *ഭാഗം -7* ബുള്ളെറ്റ് അവിടെ പാർക്ക്‌ ചെയ്തു ഞാൻ അകത്തേക്ക് കടന്നതും ഒരിക്കലും പ്രതീക്ഷിക്കാത്ത കാഴ്ചയാണ് ഞാൻ കണ്ടത്..... നൂറയുടെ അടുത്തു അവളുടെ കൈ ഭലമായി പിടിച്ചു വെച്ചിരിക്കുന്ന ഒരു പയ്യൻ..... അത് കണ്ടതും എനിക്ക് ദേഷ്യം വരാൻ തുടങ്ങി .... കുറച്ചു ദിവസം മുൻപ് വരെ അവള് എനിക്ക് ആരും അല്ലായിരുന്നു... എന്നാൽ ഇന്നലെ മുതൽ അങ്ങനെ അല്ല.... അവൾ ഈ ശാദിലിന്റെ പെണ്ണാ.... എനിക്കല്ലാതെ മറ്റൊരുത്തനും അവളെ തൊടാൻ ഉള്ള അവകാശം ഈ ശാദിലിന് ജീവൻ ഉള്ള ഇടത്തോലം കൊടുക്കില്ല.... ആ എന്റെ പെണ്ണിന്റെ കൈ അവൻ പിടിച്ചു വെച്ചിരിക്കുന്നോ.... അതും നോക്കി ഞാൻ നിൽക്കുമ്പോൾ ആണ് എന്നെ ഞെട്ടിച്ചു കൊണ്ട് അവൻ എന്റെ നൂറയുടെ മുഖത്തേക്ക് ആഞ്ഞ് തല്ലിയത്‌.... പെണ്ണിന്റെ മുഖത്ത് നിഖാബ് ഉണ്ടെങ്കിലും പെണ്ണിന് നന്നായി വേദനിച്ചിട്ടുണ്ട് എന്ന് അവളുടെ കണ്ണുകളിൽ നനവ്‌ പടര്ന്നതും എനിക്ക് മനസ്സിലായി.... ഞാൻ *നൂറ* എന്ന് വിളിച്ചു അവൾക്കരികിലെക്ക് ഓടി..... എന്റെ വിളി കേട്ടതും പെണ്ണിന്റെ മിഴികൾ വിടര്ന്നത്‌ ഞാൻ കണ്ടു.... അതൊരു പക്ഷെ അവൾക്ക് എന്നിൽ ഉള്ള കൂടുതൽ വിശ്വാസം കൊണ്ടാകാം.... ഞാൻ അടുത്തു എത്തിയതും പെണ്ണ് വീണ്ടും കരയാൻ തുടങ്ങി....അവളുടെ കണ്ണുകളിലെ ഓരോ നനവും ഉറ്റി വീഴുന്നത് ഈ നെഞ്ചിൽ ആണ്.... അത് കണ്ട്‌ നിൽക്കാൻ എന്നെ കൊണ്ട് ആകുന്നില്ല..... "നൂറ.... എന്താ... എന്താ പ്രശ്നം... ഇവൻ ആരാ..... ഇവന് എന്തിനാ നിന്റെ കൈ പിടിച്ചെ.... എന്തിനാ നിന്നെ തല്ലിയേ.... എന്താ നീയോന്നും മിണ്ടാത്തെ നൂറ.... എന്താ പ്രശ്നം എന്ന് പറ..... " ഞാൻ എത്ര ചോദിച്ചിട്ടും പെണ്ണ് ഒന്നും മിണ്ടുന്നില്ല.... അപ്പോഴാണ്‌ എനിക്ക് പിന്നിൽ നിന്നും ശബ്ദം കേള്ക്കാൻ തുടങ്ങിയത്.... "പ്രശ്നം എന്താ എന്ന് പറഞ്ഞാൽ നീ അത് പരിഹരിച്ചു കൊടുക്കുമോഡാാാ.... എങ്കിൽ കേട്ടോ....ഇവൾക്ക് എന്നെ കല്യാണം കഴിക്കണം എന്ന്.... പക്ഷെ എനിക്ക് ഇവളെ ഇഷ്ട്ടമല്ല എന്ന് ഞാൻ പറഞ്ഞു.... അപ്പൊ ഇവള് പറയാ എന്നെ അല്ലാതെ വേറെ ആരെയും കെട്ടില്ല എന്ന്.... എങ്കിൽ പിന്നെ ഇവളെ കേട്ടാo എന്ന് ഞാനും വിചാരിച്ചു... അത് പറയാൻ ഞാൻ ഇവളുടെ അടുത്തേക്ക് വന്നപ്പോൾ ഇവള് പറയാ എന്നെ വേണ്ടാന്ന്... അപ്പൊ പിന്നെ മൂന്ത നോക്കി ഒന്ന് കൊടുത്തു.... ഇനി ഇവള് തന്നെ പറയും.... എനിക്ക് കല്യാണത്തിന് സമ്മതം ആണ് ചേട്ടാ എന്ന്.... ഹഹഹ...." എന്നും പറഞ്ഞു അവനും അവന്റെ ഒരു ശിങ്കിടിയും കൂടി ചിരിച്ചപ്പോൾ ഞാൻ നൂറ യുടെ മുഖത്തേക്ക് നോക്കി... അവളുടെ അവസ്ഥ കണ്ടാൽ അറിയാം ഇതെല്ലാം നുണ യാണെന്ന്.... എല്ലാം കൂടി ആലോചിച്ചപ്പോൾ എനിക്ക് അങ്ങ് ദേഷ്യം കയറി.... "നൂറാ..... ഇവന് ആരാ!!!???" എന്ന് അട്ടഹസിചു കൊണ്ട് ഞാൻ അവളോട്‌ ചോദിച്ചപ്പോൾ എന്റെ മുകത്തെ ദേഷ്യം കണ്ടിട്ടാകണo അവൾ പോലും അറിയാതെ അവൾ ആ പേരുകൾ ഉച്ചരിച്ചു കഴിഞ്ഞിരുന്നു... "ഹിജാസ്!!!" ആ പേരുകൾ കേട്ടതും വീണ്ടും എന്നിലെ ദേഷ്യം ആളികതാന് തുടങ്ങി... വെറുതെയല്ല ഇവള് ഒന്നും മിണ്ടാത്തെ ഒരു പൂച്ച കുട്ടിയേ പോലെ നിൽക്കുന്നത്..... "ഓഹ്....അപ്പൊ നീയാണല്ലേ ആ മഹാൻ.... ഹിജാസ്.... പേര് നല്ല മൊഞ്ചാ.... പക്ഷെ നിന്റെ മനസ്സിന് ആ മോഞ്ചില്ലല്ലോ..... " എന്നും പറഞ്ഞു ഞാൻ അവൻ നേരെ പരിഹാസം നിറഞ്ഞൊരു ചിരി കൊടുത്തപ്പോൾ അവൻ തിരിച്ചും എനിക്ക് അതുപോലെ ഒന്ന് തന്നു.... "മനസ്സിന് എന്തിനു മൊഞ്ച് വേണം.... നല്ല അസ്സല് മൊഞ്ചത്തി അല്ലേ എന്റെ മനസ്സിൽ ഉള്ളത്.... ആ മൊഞ്ചത്തി മതി മ്മളെ മനസ്സിന്..... " എന്നവൻ തിരിച്ചു എനിക്ക് മറുപടി തന്നപ്പോൾ ഒട്ടും പതറാതെ തന്നെ ഞാൻ പറഞ്ഞു..... "പക്ഷെ അവൾ തിരിച്ചു നിന്നെ സ്നേഹിക്കുന്നില്ല എങ്കിലോ....എന്തിനാഡാ കിട്ടില്ല എന്നറിഞ മുന്തിരിക്കും വേണ്ടി വീണ്ടും വീണ്ടും ശ്രമിക്കുന്നെ... അത് പുളിയാണ് കൈപ്പാണ് എന്നും പറഞ്ഞു ഒരു മൂലയിൽ ഇരുന്നൂടെ..... " "അങ്ങനെ പുളിക്കുന്നുണ്ട് എന്ന് പറഞ്ഞു കളയാൻ ഇത് വല്ല ഉണ്ണാക്കൻ മാരും അല്ല.... ഹിജാസ് ആണ്.... കിട്ടാതെ വന്നാൽ എന്ത് വില കൊടുത്തും ആശിചതിനെ സ്വന്തം ആക്കും ഈ ഹിജാസ്.... അതിനി ഇവളെ ആയാലുo.... എന്ത് നെറികെട്ട പ്രവർത്തി ചെയ്തിട്ടു ആണേലും ഞാൻ ഇവളെ സ്വന്തം ആക്കും.... " "ഡാാ.!!!!"എന്നും പറഞ്ഞു ഞാൻ അവന്റെ കോളറിൽ കേറി പിടിച്ചു .... ഇവന് ഇത്രയും നേരം പറഞ്ഞത് പോട്ടെ... പക്ഷെ ഇപ്പൊ എന്റെ പെണ്ണിനെ കുറിച്ച് പറഞ്ഞത് ഉണ്ടല്ലോ... അതെനിക്ക് സഹിക്കാൻ കഴിയില്ല.... 😡 ഞങ്ങൾക്ക് ഇടയിലെ തർക്കം കൂടുന്നതിനു അനുസരിച്ച് ഞങ്ങൾക്ക് ചുറ്റും ആളുകളും കൂടാൻ തുടങ്ങി.... പക്ഷെ അതൊന്നും ശ്രദ്ധിക്കാതെ ഞാൻ അവന്റെ കോളറിൽ മുറുക്കി പിടിച്ചു കൊണ്ടിരുന്നു.... "ഷാദ്.... വിട്.... വേണ്ടാ..... ആളുകൾ ഒക്കെ നോക്കുന്നു..... " എന്നും പറഞ്ഞു നൂറ എന്നെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട്..... "ഇതാരാടി.... നിന്റെ പുതിയ വല്ല.... " എന്നവൻ നൂറയോട് ചോദിച്ചതും കൊടുത്തു അവന്റെ മുഖം അടക്കി ഒന്ന് ഞാൻ..... അടി കിട്ടിയതും അവൻ പകയാർന്ന കണ്ണുകലാൽ എന്നെ നോക്കിയതും ഞാൻ അതിനെ പുചിച്ചു തള്ളി..... അവൻ അവന്റെ ഷർട്ട്‌ എല്ലാം നേരെ യാക്കി വീണ്ടും ചോദിച്ചു.... "ആരാടി ഇവൻ.....?? നിന്റെ ആരാ ഇവൻ " അത് കേട്ടതും ഞാൻ വീണ്ടും അവനെ തല്ലാൻ പോയതും എന്നെ തടഞ്ഞു കൊണ്ട് നൂറ മുന്നിൽ കയറി നിന്നു..... "നീ വഴിയിൽ നിന്നു മാർ നൂറ.... ഇവൻ ഇതൊന്നും പോരാ എന്ന് തോന്നുന്നു.... ഇന്നു മുതൽ ഇവന്റെ ശല്യം ഞാൻ അവസാനിപ്പിക്കും...." എന്നും പറഞ്ഞു ഞാൻ മുന്നോട്ടു പോവാന് നിന്നപ്പോൾ ആണ് എന്റെ മുന്പിലേക് നൂറ കൈ ഉയർത്തിയത്‌... "ഒകെ..... ഞാൻ മാറാം.... അതിനു മുൻപ് ഷാദിനോട്‌ എനിക്കൊരു കാര്യം ചോദിക്കാൻ ഉണ്ട്.... ഇവൻ ചോദിച്ചതിൽ എന്താ തെറ്റ്.... ഷാദ് എന്റെ ആരാ!!!? ആരും അല്ല....അപ്പോ പിന്നെ എന്ത് അധികാരം ആണ് എന്നിൽ ഷാദിനുള്ളത്..... ??" എന്നും ചോദിച്ചു കൊണ്ട് നൂറ എന്റെ മുകത്തെക്ക് നോക്കിയതും ഞാൻ ഞെട്ടി പോയി.... ഒരിക്കലും നൂറയിൽ നിന്നും ഇങ്ങനെ ഒന്ന് ഞാൻ പ്രതീക്ഷിച്ചത് അല്ല....ഒരിക്കലും നൂറക്ക് ഇങ്ങനെ എന്നോട് പറയാൻ കഴിയില്ല .... അല്ലെങ്കിലും അവൾ ചോദിച്ചത്‌ ശേരിയല്ലേ.... ഞാൻ അവളുടെ ആരാ... ആരും അല്ല.... ഈ മനസ്സിൽ തോന്നിയ പോലുള്ള ഒരു ഇഷ്ട്ടം നൂറക്ക് എന്നോട് തോന്നിയിട്ടില്ല എങ്കിലോ.... ഇല്ല.... അവൾക്കു തോന്നിയിട്ട് ഇല്ല....അതുകൊണ്ട് അല്ലേ അവൾ ഇങ്ങനെ ഓരോന്ന് ചോദിച്ചത്...... 😞 "പ്ലീസ്‌ ഷാദ്..... ഇനി എന്നെ കാണണോ.... ഒന്നിനും വരരുത്..... പോ...." ******************************** ഇന്നലെ ഓർഫനെജിൽ എത്തി എന്റെ എല്ലാ കാര്യങ്ങളും കഴിഞ്ഞു ഞാൻ കിടക്കാൻ നിൽക്കുമ്പോൾ ആണ് ആമിന താത്ത വന്നു എനിക്കൊരു കാൾ ഉണ്ടെന്ന് പറഞ്ഞത്.... താഴെ പോയി കാൾ എടുത് ഹലോ ചോദിച്ചതും ഫോൺ കട്ട്‌ ആയി... പിന്നീട് തിരിച്ചു വിളിച്ചപ്പോൾ എടുത്തില്ല.... അതുകൊണ്ട് തന്നെ ഞാൻ റൂമിലെക്ക് പോന്നു.... അപ്പോഴാണ്‌ എന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങിയത്.... "ഹലോ ..... ഹലോ.... ഹലോ.... ആരാ.... ??" എന്നിങ്ങനെ മ്മള് കൊറേ ചോദിച്ചിട്ടും മറു സൈഡിൽ നിന്നും മറുപടി ഒന്നുമില്ല.... ഷാദ് എന്നെ പറ്റികുകയായിരിക്കുമോ....കാരണം എന്റെ ഈ നമ്പർ ഷാദ് ന്റെ കയ്യിൽ മാത്രം ഒള്ളു.... ഈ ഫോൺ അവൻ തന്നപ്പോൾ തന്നെ ഷാദ് എന്നെഴുതി കോണ്ടക്ട്ട് ഇതിൽ ഉണ്ട്.... ഇപ്പൊ വന്നത് ഒരു ആണ്നോണ് നമ്പർ ആണ്.... ഇനി ഷാദ് വേറെ വല്ല നമ്പറിൽ നിന്നും എന്നെ പറ്റിക്കാൻ ചെയ്യുന്നത് ആവോ.... ?? "ഹെലോ.... ഹെലോ.... എന്താ ഒരു റിപ്ല്യ്‌ യും ഇല്ലല്ലോ.... ഇനി ഈ നമ്പറിലേക്ക് വിളിക്കരുത്.... " എന്നും പറഞ്ഞു ഞാൻ കാൾ കട്ട്‌ ചെയ്യാൻ നിന്നതും അപ്പുറത്ത് നിന്നും സംസാരിച്ചു തുടങ്ങിയിരുന്നു.... "ഹേയ്... നോ....കട്ട്‌ ചെയ്യല്ലേ... കുറച്ചു നേരം എങ്കിലും നിന്റെ ശബ്ദം കേൾക്കാം എന്ന് വിജാരിച്ച ഞാൻ മിണ്ടാത്തെ ഇരുന്നത്.... കാരണം നിന്റെ ശബ്ദം പോലും എന്നിൽ ലഹരി പിടിപ്പിക്കുന്നു..... " ആ ശബ്ദം കേട്ടപ്പോൾ തന്നെ മനസ്സിലായി ഇത് ഷാദ് അല്ല എന്ന്.... ഷാദ് അല്ലെങ്കിൽ പിന്നെ ആരാ.... "നിങ്ങൾ ആരാ... ??" "ഞാൻ നീയാണ്..... നിന്നെ സ്നേഹിക്കുന്ന ഒരാൾ... പേര് കേട്ടാൽ നീ ചിലപ്പോൾ അറിയുo... ഹിജാസ്... " ആ പേര് കേട്ടതും ഒരു ഇടി ഏറ്റവനെ പോലെ ആയിരുന്നു ഞാൻ.... "ഹി... ഹിജാസ്... " "അതെ.... നീ എന്തിനാ എന്നെ പേടിക്കുന്നെ.....എന്റെ അനിയത്തി എന്നെ പറ്റി നല്ലോണം പുകഴ്ത്തി പറഞ്ഞു തന്നിട്ട് ഉണ്ടാവും ല്ലേ.... അതൊക്കെ ശെരിയാ....ഞാൻ ഇങ്ങനെയാ.... ആഗ്രഹിച്ചത് എന്തും എനിക്ക് നേടണം.... അതിനു വേണ്ടി എന്തും ഞാൻ ചെയ്യും.... എന്നെ പേടിച്ചു കൊണ്ടാണ് നീ നിഖാബ് ഒക്കെ ഇട്ടു നടക്കുന്നത് എന്നെനിക്കറിയാം.... പക്ഷെ എനിക്ക് നിന്റെ കണ്ണുകൾ കണ്ടാൽ തന്നെ അറിയാം.... അത് വെച്ചു തന്നെ അല്ലേ ഞാൻ നിന്നെ ആദ്യമായി ആ ഷോപ്പിൽ നിന്നും കണ്ടത്... ആദ്യം നീയാണോ ഡൌട്ട് ഉണ്ടായിരുന്നു... പതിയെ മനസ്സിലായി നീ ആണെന്ന്‌.... അതിനു ശേഷം നിന്റെ പിറകിൽ തന്നെ ഞാൻ ഉണ്ടായിരുന്നു.... പക്ഷെ നീ എന്നെ കണ്ടില്ലെന്നു മാത്രം....കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഞാൻ കണ്ടു ഏതോ ഒരുത്തൻ നിന്നോട് എന്നും സംസാരിക്കുന്നത്.... പക്ഷെ ഞാൻ കൂടുതൽ ചൂഴ്ന്ന്‌ അന്വേഷിച്ചപ്പോൾ ആണ് അരിഞ്ഞത് അവൻ റഷീദ് അലിയുടെ ഒരേ ഒരു മകൻ ആണെന്ന്‌.... അതുമാത്രം അല്ല അവൻ നീയും തമ്മിൽ ഫ്രണ്ട്സ് ആണെന്ന്‌.... എന്ത് തന്നെ ആയാലും ഈ രാത്രിയോടെ നിർത്തിയെക്കണം എല്ലാ ബന്തങ്ങളും..... കേട്ടല്ലോ.... നാളെ ഞാൻ നിന്നെ കാണാൻ വരും......അവൻ എങ്ങാനും അവിടെ ഉണ്ടായാൽ അറിയാലോ ഈ ഹിജാസ് നെ..... അറിയില്ല എന്നുണ്ടെങ്കിൽ ഞാൻ ഒരു കാര്യം അറിയിച്ചു തരാം.... നിക്കാഹ്ന് പിറ്റേ ദിവസം തന്നെ നിന്റെ കെട്ടിയോനെ പരലോകത്തെക്ക് പറഞ് അയച്ചത് പോലെ അങ്ങ് പറഞ്ഞയക്കും അവനെ.... എല്ലാം ഒന്ന് ഓർക്കുന്നത് നിനക്ക് നല്ലതാ.... " എന്നും പറഞ്ഞു അവൻ ഫോൺ കട്ട്‌ ചെയ്തപ്പോൾ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ യായിരുന്നു എനിക്ക്..... സത്യം പറഞ്ഞാൽ.... ഷാദ്... അവനെ ഒത്തിരി ഇഷ്ട്ടമാണ് എനിക്ക്.... പക്ഷെ എനിക്കത് അർഹിക്കാന് കൂടി അവകാശ മില്ലാത്ത ഒന്നാണ്.... അതുകൊണ്ട് തന്നെയാണ് പരമാവതി അകന്നു നിൽക്കുന്നത്.... പക്ഷെ അവന്റെ ഓരോ സാമിഭ്യവും ഞാൻ ആഗ്രഹിക്കും പോലെ.... ഇന്നലെ അവൻ ആരെയോ സ്നേഹിക്കുന്നു എന്ന് പറഞ്ഞപ്പോൾ തകർന്നതാണ് ഈ ഹൃദയം..... ആ ഹൃദയത്തെ നേരായക്കാന് ശ്രമിക്കുന്നതിനു ഇടയിൽ ദേ വീണ്ടും.... ഞാൻ എന്ത് ചെയ്യും റബ്ബേ..... എനിക്ക് മുന്നിൽ ഒരു വഴികളും ഇല്ലേ... ഹിജാസ് ന്റെ അധ്യായം അടഞ്ഞു എന്ന് കരുതിയത് ആണ്... പക്ഷെ വീണ്ടും അത് തുറന്നിരിക്കുന്നു...... പിറ്റേന്ന് ഞാൻ പാർകിൽ എത്തിയപ്പോൾ ഞാൻ പ്രതീക്ഷിച്ചു എങ്കിലും കാണരുത് എന്ന് പ്രാർത്ഥിച്ചവന് അതാ... ഞാനും ഷാദ് ഉം ഇരിക്കാറുള്ള സീറ്റിൽ.... അവൻ കാണാതെ തിരിച്ചു പോരാൻ നിന്ന എന്റെ കയ്യിൽ കേറി അപ്രതീക്ഷിതമായിട്ടാണ് അവൻ പിടിച്ചത്..... "അനഗനെ അങ്ങ് പോവല്ലേ... എത്ര നേരായി ഞാൻ ഇവിടെ കാത്തു നില്ക്കുന്നു.... എന്നിട്ട് എന്നെ പറ്റിച്ചു പോവാണോ.... " "ഹിജാസ്.... എന്റെ കയ്യിൽ നിന്നും കയ്യേടുക്..... " "ഇല്ലേൽ... " "നീ ആഗ്രഹിക്കുന്നത് ഒന്നും നടക്കാൻ പോകുന്നില്ല.... ഒരിക്കലും ഞാൻ നിന്നെ സ്നേഹിക്കില്ല.... നിന്നെ പോലെ ഒരു തരo താഴ്ന്നവന്റെ കൂടെ ഞാൻ ഒരിക്കലും പോരില്ല.... " എന്ന് പറഞ്ഞു ഞാൻ നിർത്തിയതും അപ്രതീക്ഷിതമായിട്ടാണ് ഹിജാസ് എന്നെ അടിച്ചത്.... അതിന്റെ വേദനയിൽ നിൽക്കുമ്പോൾ ആണ് നൂറ എന്നും വിളിച്ചു ഓടി വരുന്ന ഷാദ് നെ കണ്ടത്.... ഒത്തിരി സന്തോഷം തോന്നി അവനെ കണ്ടപ്പോൾ... പക്ഷെ ഹിജാസ് ന്റെ തീക്കനൽ നിറഞ്ഞുല്ല നോട്ടം കണ്ടതും ഞാൻ ഷാദ് നോട്‌ ഒന്നും മറുപടി കൊടുത്തില്ല.... അവസാനം ഷാദ് എനിക്ക് നേരെ പൊട്ടി തെറിച്ചപ്പോൾ ഞാൻ അറിയാതെ അവന്റെ പേര് പറഞ്ഞു.... അതിനു ശേഷം അവർ രണ്ടു പേരും വഴക്ക് തുടങ്ങി... അത് തല്ലില്ലേക്ക് എത്തിയതും അവനെ ഞാൻ ഒരുപാട് തവണ പോയി തടഞ്ഞു.... വീണ്ടും വീണ്ടുo ഹിജാസ് നെ അടിക്കാൻ ചെള്ളൂന്ന ഷാദ് നെ തടയാൻ എനിക്ക് തോന്നീട്ടല്ല.... മറിച് ഒരു പരിഹാസ രൂപേണ ഉള്ള ഹിജാസ് ന്റെ ചിരിയും ഷാദ് ന് എന്തേലും പറ്റുമോ എന്ന ഭയവും ആണ് എന്നെ കൊണ്ട് അങ്ങനെ പറയിപ്പിച്ചത്..... പക്ഷെ അത് ഷാദ് ന് എത്ര ത്തോളം സങ്കടം ആയി എന്ന് അവന്റെ മുഖ ബാവത്‌ നിന്നും ഞാൻ ഊഹിച്ചു എടുത്തതാണ്‌..... എന്നെ നോക്കി ഒന്നും മിണ്ടാത്തെ തിരിഞ്ഞ് നടന്ന ഷാദ് ന്റെ മിഴികൾ നിറഞ്ഞത് ഞാൻ കണ്ടതാണ്.... എന്നോട് ക്ഷമിക്കണം ഷാദ്... നിനക്ക് ഒന്നും സംഭവിക്കുന്നത് എനിക്ക് സഹിക്കില്ല.... ഇനി നിന്നെ കൂടി നഷ്ട്ടപെടുത്താൻ വയ്യ.... അതുകൊണ്ട് എനിക്ക് ഇതെ വഴിയോള്ളൂ.... നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു ഞാൻ തിരിഞ്ഞതും എന്നെ നോകി പുച്ഛതിൽ ച്ചിരിക്കുന്ന ഹിജാസ് നെ കണ്ടു..... ഞാൻ അവനെ കണ്ടതും മുഖം തിരിച്ചു... അപ്പോൾ അവൻ അവന്റെ കൂട്ടുകാരനെയും കൂട്ടി അവിടെന്ന് പോയി... പിന്നെ കൂടുതൽ നേരം അവിടെ നിൽക്കാൻ എനിക്കും തോന്നിയില്ല.... പുറത്തേക്ക് ഇറങ്ങിയതും ബുള്ളെറ്റ് ന് മുകളിൽ ഇരുന്നു കരയുന്ന ഷാദ് നെ കണ്ടു....ആ കാഴ്ച കണ്ടതും എന്റെ ഹൃദയം തെല്ലു ഒന്നുമല്ല വെധനിച്ചത്‌.... എന്നെ കണ്ടതും ഒന്നും മിണ്ടാത്തെ ബുള്ളെറ്റ് എടുത്ത്‌ അവിടെന്ന് പോയി.... എല്ലാം എന്റെ തെറ്റ് തന്നെയാണ്.... ഷാദ് നെ ഒരിക്കലും കുറ്റം പറയാൻ കഴിയില്ല.... 😟 എന്നും കരുതി ഞാൻ തിരിഞ്ഞതും എന്റെ കണ്ണിൽ കണ്ട കാഴ്ച എനിക്ക് വിശ്വാസം വന്നില്ല.... എന്റെ ഷാദ് ചോരയിൽ കുളിച്ചു റോഡിൽ കിടക്കുന്നു.... "ഷാദ്!!!!!" എന്നും വിളിച്ചു ഞാൻ അവന്റെ അടുക്കളേക്ക് ഓടി.....അവന്റെ കിടത്തം കണ്ടതും എനിക്ക് സഹിച്ചില്ല..... കണ്ണിൽ നിന്നും അനുവാദം ഇല്ലാതെ കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു..... ഓടി പോയി ആ റോഡിൽ ഇരുന്നു ഞാൻ ഷാദ് ന്റെ തല എന്റെ മടിയിൽ എടുത്ത്‌ വെച്ചു... "ഷാ......ദ്.....കണ്ണ് തുറക്ക്‌..... നിന്റെ നൂറ യാ വിളിക്കുന്നെ..... ഞാൻ അങ്ങനെ പറഞ്ഞത് എല്ലാം വെറുതെയാ....ഷാദ്.... പ്ലീസ്‌.... കണ്ണ് തുറക്ക്‌.... " എന്നും പറഞ്ഞു ഞാൻ അവന്റെ കവിളിൽ തട്ടി വിളിച്ചു.... പതിയെ പതിയെ കണ്ണുകൾ അവൻ തുറന്ന്.... "ഷാദ്.... ഞാൻ.... ഞാൻ അങ്ങനെ എല്ലാം വെറുതെ പറഞ്ഞതാ.... ഷാദ് ഒത്തിരി ഇഷ്ട്ടാ എനിക്ക് നിന്നെ.... ഷാദ് ഇല്ലേൽ നൂറ യില്ല.... നീ വേണം എനിക്ക്..... " എന്നും പറഞ്ഞു ഞാൻ അവനെ നെഞ്ചോട്‌ ചേർത്തു കരഞ്ഞു.... എനിക്കറിയില്ല എന്താ ചെയ്യേണ്ടത് എന്ന്.... "നൂ... റ...... " "ഉം.... ഷാദ്.... ഞാൻ അങ്ങനെ.... " വാക്കുകൾ മുഴുവനാക്കാന് കഴിയാതെ ഞാൻ തേങ്ങി കരഞ്ഞു.... "നൂറ ഞൻ നിന്നോട് പറഞ്ഞില്ലേ എനിക്ക് നിന്നെ കൂടുതൽ... വിശ്വാ...സം വരുന്ന ദിവസം നിന്നോട് ഞാൻ പറയും എന്ന്..... ഞാൻ സ്നേഹിച്ചത് നിന്നെയാണ് നൂറ.... കൂടെ കൂട്ടാൻ ആഗ്രഹിച്ചത് നിന്നെയാ.... പക്ഷെ എനിക്ക് ഭാഗ്യം ഇല്ല അല്ലേ നൂ..." പറഞ്ഞു മുഴുവനാക്കാന് സമ്മതിക്കാതെ ഞാൻ അവന്റെ വായ പൊത്തി...... "ഷാദ്.... ഒന്നും പറയണ്ട.... ഞാൻ ഷാദ് ന് ഉള്ളതാ.... പടച്ചോന് നമ്മളെ രണ്ടു പേരെയും വേർപ്പെടുത്തില്ല.... " "നൂറ.... നിന്റെ ആ മുഖം ഒന്ന് കാണിച്ചു തരോ.... ഒത്തിരി ആഗ്രഹം ഉണ്ട് കാണാൻ.... ഇനി ചിലപ്പോ ഞാൻ ഉണ്ടായില്ലേങ്കിലൊ.... " എന്നും പറഞ്ഞവൻ എന്നെ നോക്കി... അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഉതിർന്ന്‌ വീഴുന്നുണ്ടായിരുന്നു....അത് കണ്ട്‌ നിൽക്കാൻ എന്നെ കൊണ്ട് കഴിഞ്ഞില്ല..... ഞാൻ ഹ്മ്മ്....എന്ന് തലയാട്ടി.... അപ്പൊ തന്നെ അവൻ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു ..... ഞാൻ എന്റെ കണ്ണുകൾ രണ്ടും തുടച്ചു എന്റെ നിഖാബ് പതിയെ പൊന്തിക്കാന് തുടങ്ങി..... അവസാനം ഞാൻ മുഴുവൻ ആയി പൊന്തിചതും അവന്റെ കണ്ണുകൾ അടഞ്ഞതും ഒപ്പം..... എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല.... ഒരുപാട് തവണ തട്ടി വിളിച്ചിട്ടും പ്രതികരണം ഒന്നും ഉണ്ടായില്ല.... ഞാൻ എന്റെ നിഖാബ് താഴ്ത്തി അവനെ നോക്കി ഒരുപാട് തവണ വിളിച്ചു.... അവസാനം നിയന്ത്രണം വിട്ടു ഞാൻ ആ റോഡിൽ ഇരുന്നു പൊട്ടി കരഞ്ഞു കൊണ്ട് വിളിച്ചു..... "ഷാദ്!!!!!!!!!!" (തുടരും ) ********************************* മ്മളെ തപ്പി വരണ്ട മ്മള് മുങ്ങി.... 😉എന്താ ചെയ്യാ പ്യാവം ഷാദ്.... സാരല്ല്യ.... ഇങ്ങള് ഇന്നോട് ക്ഷമിക്കണം.... അങ്ങനെ ചെയ്യേണ്ടി വന്നു.....😝 എന്നും പോസ്റ്റ്‌ ചെയ്യുമ്പോൾ ഇത്രയൊക്കെ ലെങ്ങ്ത് ഉണ്ടാകൂ.... ഇങ്ങള് പറ.... Daily ഈ ലെങ്ങ്ത് ൽ പൊസ്റ്റനൊ.... അതോ ഓരോ ദിവസം ഇടവിട്ട്‌ കുറച്ചു ലെങ്ങ്ത് ൽ പൊസ്റ്റനൊ.... ഇങ്ങളെ ഇഷ്ട്ടം പോലെ ചെയ്യും...😜 അടുത്ത പാർട്ട് നാളെ രാത്രി 10:30 ന് ട്ടോ.... ഫ്രണ്ട്സ്... മ്മളെ ഇത്രയേറെ സപ്പോർട്ട് ചെയ്യണ മ്മളെ ചങ്ക് ചെങ്ങായിമാർക്ക്‌ ഒരു ബിഗ്‌ ബിഗ്‌ ബുർജ് ഖലിഫ യുടെ അത്ര വലുപ്പമുളള ഒരു താങ്ക്സ്... 😉
2.6k views
2 hours ago
#

📙 നോവൽ

മുന്ന @@@ Part 18 (last ) ************** * യഥാർത്ഥ ജീവിതത്തിൽ മുന്നയ്ക്കും കിച്ചുവേട്ടനും എന്ത് സംഭവിച്ചു എന്നറിയാൻ ഒരുപാട് പേര് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്... അതിന് വേണ്ടിയാണ് ഒരു ഭാഗം കൂടി എഴുതി ചേർക്കുന്നത്.... പതിനാറ് ഭാഗം വരെ യIഥാർത്ഥ ജീവിതത്തിൽ നടന്ന സംഭവങ്ങൾ തന്നെയാണ് ഞാൻ കഥയായി അവതരിപ്പിച്ചത്... അതിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തി എന്നേയുള്ളൂ... പക്ഷെ അവസാനം പോസ്റ്റ്‌ ചെയ്ത ഭാഗം തികച്ചും സങ്കല്പികമാണ്... അതിനെ ഒരു കഥാ തലത്തിലേക്ക് കൊണ്ട് വന്നു എന്നേയുള്ളു... ഇനി യഥാർത്ഥ ജീവിതം നിങ്ങൾക്ക് മുന്നിലേക്ക്.... അന്ന് മുന്നയുടെ അസുഖമൊക്കെ ഭേദമായതിന് ശേഷം അവളെയും കൊണ്ട് അവളുടെ മാതാപിതാക്കൾ നേരെ ചെന്നത് ഇക്കാക്കയുടെ അടുത്തേക്കാണ്... ചെന്നെയിലേക്ക്... ആ സമയത്താണ് കിച്ചുവേട്ടൻ മറ്റൊരു വിവാഹം കഴിക്കുന്നത്...മുന്നയ്ക്ക് വേണ്ടി മരിക്കാൻ തയ്യാറായ കിച്ചുവേട്ടന് വേണ്ടി മരിക്കാൻ തയ്യാറായി മറ്റൊരു പെൺകുട്ടി ഉണ്ടായിരുന്നത് ആരും അറിഞ്ഞില്ല.... അങ്ങനെ ആ പെൺകുട്ടിയുടെ ജീവനും ജീവിതവും രക്ഷിച്ചു കൊണ്ട് മറ്റൊരു ലോകത്തേക്ക് കിച്ചുവേട്ടൻ യാത്ര തുടങ്ങി... മുന്ന അറിയാതെയാണ് കിച്ചുവേട്ടന്റെ വിവാഹം നടന്നത്... മാജി അറിഞ്ഞിട്ടും അവളോട്‌ പറഞ്ഞില്ല... ഇപ്പോ നിങ്ങൾ കരുതുന്നുണ്ടാകും എന്ത് കൊണ്ടാണ് കിച്ചുവേട്ടൻ മറ്റൊരു വിവാഹത്തിന് സമ്മതിച്ചതെന്ന്.... അതിന്റെ യഥാർത്ഥ ഉത്തരം അറിയണമെങ്കിൽ മൂപ്പരെ ഒന്ന് ഇന്റർവ്യൂ ചെയ്യേണ്ടി വരും... എങ്കിലും മാജി പറഞ്ഞ അറിവിലൂടെ ഒരുത്തരം മുന്നയ്ക്ക് കിട്ടിയിരുന്നു.. താൻ കാരണമാണ് മുന്ന ഇത്രയുമധികം വേദനിച്ചതെങ്കിൽ ഇനി അവളുടെ ജീവിതത്തിലേക്ക് കിച്ചു വരില്ല എന്ന് പറഞ്ഞിട്ടാണ് മറ്റൊരു ജീവിതത്തെ കുറിച്ച് ചിന്തിച്ചതെന്ന് അറിയാൻ കഴിഞ്ഞു... അത്‌ കഴിഞ്ഞു മുന്ന നാട്ടിലേക്ക് വരികയും അവൾക്കൊരു നല്ല വിവാഹാലോചന ശരിയാവുകയും ചെയ്തു ..... വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കത്തിനിടയിലാണ് കിച്ചുവേട്ടന്റെ അയൽവാസിയായ സ്ത്രീയിൽ നിന്നും മുന്ന ആ സത്യം അറിയുന്നത്... കിച്ചു വിവാഹിതനാണെന്ന്..... അന്ന് ആ വാർത്ത കേട്ടപ്പോൾ അവളൊരുപാട് കരഞ്ഞിരുന്നു... എന്തിനെന്നറിയില്ല.... എല്ലാം ആ കണ്ണീരോടെ അവസാനിപ്പിച്ചു കൊണ്ട് പുതിയൊരു ജീവിതത്തെ വരവേൽക്കാൻ അവളും തയ്യാറായി... പാച്ചിക്കയുമായുള്ള ബന്ധത്തിന് വീട്ടുകാർക്ക് നൂറ് വട്ടം സമ്മതമായിരുന്നിട്ടും മുന്ന അതിനോട് യോജിച്ചില്ല.... എന്ത് കൊണ്ടോ അവൾക്ക് പാച്ചിക്കയെ അംഗീകരിക്കാൻ മടിയായിരുന്നു.... ഒരുപക്ഷെ കിച്ചുവേട്ടൻ സ്നേഹിച്ചത് പോലെ തന്നെയാണ് പാച്ചിക്കയും അവളെ സ്നേഹിച്ചിട്ടുണ്ടാവുക... എന്നിട്ടും മുന്നയ്ക്ക് അതിനെ അംഗീകരിക്കാൻ പറ്റിയില്ല... പാച്ചിക്ക ഒരുപാട് തവണ അവളോട്‌ വിവാഹത്തെ പറ്റി സംസാരിച്ചെങ്കിലും അവളൊഴിഞ്ഞു മാറുകയാണ് ചെയ്തത്.... ഒടുവിൽ,,, പാച്ചിക്കയും മറ്റൊരാളെ കണ്ടു പിടിച്ചു..... അങ്ങനെ മൂന്ന് പേരും മൂന്ന് വഴിക്കായി.... മുന്നയുടെ നല്ല പാതിയായി ഷാനുക്ക ജീവിതത്തിലേക്ക് കടന്ന് വരുമ്പോൾ അവളോട്‌ ഒന്ന് മാത്രമേ ആവിശ്യപ്പെട്ടിട്ടുള്ളു,,, ഇന്നലെ വരെ നിന്റെ ജീവിതത്തിൽ നടന്നത് എന്താണെന്ന് എനിക്കറിയണ്ട... പക്ഷെ ഇനി മുതൽ നിന്റെ ജീവിതത്തിൽ ഞാൻ മാത്രമേ ഉണ്ടാകാൻ പാടുള്ളു... എനിക്ക് നീയും നിനക്ക് ഞാനും.... എന്നൊരു വാക്കുറപ്പോടെ അവളൊരു പുതിയ ജീവിതം ആരംഭിക്കുമ്പോൾ അവിടം തൊട്ട് അവൾ സന്തോഷിക്കുകയായിരുന്നു.... ജീവിതത്തിൽ അന്ന് വരെ അവൾ അനുഭവിച്ച വേദനകളൊക്കെ അവളുടെ ഷാനുക്കയുടെ സ്നേഹം കൊണ്ട് മായ്ച്ചു കളയാൻ കഴിഞ്ഞു എന്ന് പറയുന്നതാകും ശരി..... മുന്ന എന്നോട് പറഞ്ഞൊരു കാര്യമുണ്ട്,,,, അന്ന് ഞാൻ എന്റെ വീട്ടുകാരുടെ സന്തോഷത്തിനു പ്രാധാന്യം കൊടുത്തത് കൊണ്ടാകാം ഇന്ന് പടച്ചോൻ എനിക്ക് സന്തോഷങ്ങൾ മാത്രമേ നൽകിയിട്ടുള്ളൂ... ഷാനുക്ക എന്റെ ജീവിതത്തിൽ വന്നത് മുതൽ ഞാൻ സന്തോഷം എന്താണെന്ന് മാത്രമേ അറിഞ്ഞിട്ടുള്ളു... ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ പറ്റിയിട്ടില്ല ഞങ്ങൾക്ക്... അത്രത്തോളമാഴത്തിൽ ഷാനുക്ക എന്നിലും ഞാൻ ഷാനുക്കയിലും അലിഞ്ഞു പോയിരുന്നു.... പിന്നെ,,, കിച്ചുവേട്ടൻ... മറ്റൊരു ജീവിതം തേടി പോയെന്നറിഞ്ഞപ്പോൾ ആദ്യം സങ്കടം തോന്നിയെങ്കിലും പിന്നീട് അവരുടെ കുടുംബം സന്തുഷ്ടമാണെന്ന് അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി.... എന്നും അവർക്ക് വേണ്ടി പ്രാർത്ഥിക്കാനും മറക്കാറില്ല.... പാച്ചിക്ക,,,, പാവം ഇപ്പോ ജീവിതത്തിന്റെ നെട്ടോട്ടത്തിലാണ്.... മറ്റൊരു വിവാഹം കഴിച്ചു സുഖമായി ജീവിക്കുന്നുണ്ട്.... ഇടയ്കെപ്പോഴെങ്കിലും ഒന്ന് കോൺടാക്ട് ചെയ്യാറുണ്ട് മുന്നയെ... അവന്റെ ഭാര്യയും മുന്നയും നല്ല ഫ്രണ്ട്സ് ആണ്.... പിന്നെ കഥയിലെയും ജീവിതത്തിലെയും ഒരു പ്ലസ് പോയിന്റ്,,, കിച്ചുവും മാജിയും റോഷനും ഹാഷിറും അശ്വതിയും അടങ്ങുന്ന ആ ഫ്രണ്ട്‌ഷിപ് ഇന്നും അത്പോലെ തന്നെ തുടർന്നു കൊണ്ട് പോകുന്നുണ്ട്... യാതൊരു കോട്ടവും പറ്റാതെ... അങ്ങനെ തന്നെയാകട്ടെ എന്നാശംസിക്കുന്നു.... ********************************* ലോകത്തിന്റെ ഏതെങ്കിലും കോണിലിരുന്ന് കിച്ചുവേട്ടൻ ഈ കഥ വായിച്ചിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം.... കിച്ചുവേട്ടൻ എന്നൊരു കഥാപാത്രത്തിന്റെ നന്മയും ആത്മാർത്ഥതയും അത്പോലെ തന്നെ പകർത്തി എഴുതാൻ എനിക്ക് പറ്റിയിട്ടില്ല... അതെന്റെ പോരായ്മ തന്നെയാണ്.... സോറി.... മുന്നയിലൂടെ ഞാൻ കേട്ടറിഞ്ഞ കഥയിലെ നായകനോട് എനിക്കൊരു ബഹുമാനം തോന്നിയിട്ടുണ്ട്.... അതെന്ത് കൊണ്ടെന്നു വെച്ചാൽ,,, ഇന്ന് കാണുന്ന പല പ്രേമങ്ങളും അവസാനം ചെന്നവസാനിക്കുന്നത് പെണ്ണിന്റെ മനസ്സ് മാത്രമല്ല ശരീരവും കീഴടക്കി കൊണ്ടാണ്... അങ്ങനെയുള്ള ഒരു കാലഘട്ടത്തിൽ തികച്ചും വ്യത്യസ്തനായി വിദൂരത്തു നിന്നും മുന്നയെ നോക്കി കൊണ്ട് ഹൃദയത്തിനകത് മാത്രം തന്റെ പ്രണയത്തെ ഒതുക്കി വെച്ച ആ വലിയ മനസ്സിനോടാണ് എനിക്ക് ബഹുമാനം..... ആത്മാർത്ഥമായി സ്നേഹിച്ചിട്ടും ഒരിക്കലും അവളെ മോശമായ രീതിയിൽ സ്പർശിക്കാൻ തോന്നിയില്ലലോ എന്നോർത്ത് അഭിമാനവുമുണ്ട്.... പിന്നെ,,, അന്ന് റെയിൽവേ സ്റ്റേഷനിൽ വെച്ചുണ്ടായ സീനിൽ കിച്ചുവേട്ടൻ മുന്നയുടെ കഴുത്തിനു പിടിച്ചു പറഞ്ഞ ഡയലോഗ് കേട്ടപ്പോൾ ശരിക്കും അന്ന് ഞാൻ കരഞ്ഞു പോയി.... കാരണം,,, മുന്നയെ തെറ്റിദ്ധരിച്ചതോർത്തു നല്ല ദേഷ്യം തോന്നിയിരുന്നു... പിന്നീടാണ് മാജിയിൽ നിന്നറിഞ്ഞത്,,, ആ സീൻ കിച്ചുവേട്ടനെ വല്ലാതെ സങ്കടപ്പെടുത്തിയെന്ന്.... ഓരോ ദിവസവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന കിച്ചുവിന്റെ ഹൃദയത്തെ വേദനിപ്പിച്ചത് അവൾക്ക് പാച്ചിക്കയോട് അടുപ്പമുണ്ടെന്ന് അറിഞ്ഞപ്പോഴാണ്.... അതിന്റെ യാഥാർഥ്യം മനസ്സിലാക്കുമ്പോഴേക്കും കുറ്റബോധം കൊണ്ട് അന്ന് കിച്ചുവേട്ടനും ഒരുപാട് വേദനിച്ചൂന്ന് അറിയാൻ കഴിഞ്ഞു.... ഇന്ന് കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്കുന്നു എന്നറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.... കിച്ചുവേട്ടന് ഒരു ഭാര്യയും മൂന്ന് മക്കളും ഉണ്ട്... ഡി മുന്ന,,, നിന്നെ കിച്ചുവേട്ടൻ തോൽപ്പിച്ചു ട്ടോ... അങ്ങേർക്കു മൂന്ന് മക്കളായി... ഒരു മധുര പ്രതികാരം.... (എന്നെ നോക്കണ്ട ഞാൻ ഓടി ) മുന്നയുടെയും ഷാനുക്കയുടെയും സ്നേഹം നിറഞ്ഞ ജീവിതത്തെ ഒന്നൂടെ കളർഫുള്ളാക്കാൻ രണ്ടു മക്കൾസിനെ പടച്ചോൻ അവർക്കും കൊടുത്തു.... പാവം പാച്ചിക്ക,,,, അവിടെയും തോൽവി മാത്രം.... ഒരൊറ്റര് വാവയുമായി മൂപ്പരും സന്തോഷത്തോടെ ജീവിക്കുന്നു.... പിന്നെ വരുന്നത് ആ മീനുട്ടിയാ... ആ പരട്ട ഈ ലോകത്തു എവിടേലും കാണും... അവൾക്ക് എന്തായി എന്നോ പിന്നീട് ആരുടെ കൂടെ ജീവിച്ചൂന്നോ ഒന്നും മുന്നയ്ക്കറിയില്ല... അറിഞ്ഞിട്ടു വലിയ കാര്യമൊന്നുമില്ല... അത്രയ്ക്ക് ചെറ്റത്തരം അവൾ എന്റെ മുന്നയോട് കാട്ടിയിട്ടുണ്ട്.... അപ്രതീക്ഷിതമായി,,,, ഒരിക്കൽ കൂടി മുന്നയും കിച്ചുവും തമ്മിൽ കണ്ടു മുട്ടിയിട്ടുണ്ട്.... മുന്നയുടെ വിവാഹം കഴിഞ്ഞു അഞ്ചു വർഷങ്ങൾക്കിപ്പുറം ഒരിക്കൽ അവൾ ഷോപ്പിങ്ങിന് പോയപ്പോൾ,,, തികച്ചും യാദൃച്ഛികമായാണ് കിച്ചുവേട്ടനെ കണ്ടത്.... പതിവ് സംഭാഷണ ശൈലിയോടെ സംസാരിച്ചു തുടങ്ങിയ ഞങ്ങൾക്കിടയിലേക്ക് കിച്ചുവേട്ടന്റെ ആ ചോദ്യം വരുമെന്ന് അവൾ ഒരിക്കലും പ്രതീക്ഷിച്ചില്ല... "എന്തെ നീ ഫാസിലിന്റെ പെണ്ണാകാതിരുന്നത്?? " ആ ചോദ്യത്തിനുള്ള ഉത്തരം കിച്ചുവേട്ടന് അറിയാഞ്ഞിട്ടാണോ അതോ എന്റെ മനസ്സിൽ എന്താണുള്ളതെന്ന് വ്യക്തമാകാഞ്ഞിട്ടാണോ എന്നെനിക്കറിയില്ല.... "അതിന് രണ്ടു കാരണങ്ങൾ ഉണ്ട്... ഒന്ന്,, പാച്ചിക്കയെ ആ രീതിയിൽ കാണാൻ എനിക്ക് പറ്റില്ല... രണ്ട്,,, ഞാൻ പാച്ചിക്കയുടെ പെണ്ണായാൽ,, അത്‌ കിച്ചുവേട്ടനെ വേദനിപ്പിക്കും എന്ന് മുന്നയ്ക്കറിയാവുന്നത് കൊണ്ട് .... ഞാൻ കാരണം ഒരുപാട് വേദനിച്ചില്ലേ,,, വീണ്ടും വേദനിപ്പിക്കേണ്ടെന്ന് കരുതി... അത്രേയുള്ളൂ... ഇപ്പോഴത്തെ ലൈഫിൽ ഞാൻ സന്തുഷ്ടയാണ്.... കിച്ചുവേട്ടനും ഹാപ്പിയാണെന്ന് ഇത്ത പറഞ്ഞു ഞാനറിഞ്ഞിട്ടുണ്ട്... എന്നും അങ്ങനെ തന്നെയാകട്ടെ... " നല്ല രീതിയിൽ തന്നെ ആ സംഭാഷണം അവിടെ അവസാനിക്കുമ്പോൾ ഒരു പുഞ്ചിരി നൽകാൻ കിച്ചുവേട്ടൻ മറന്നില്ലായിരുന്നു.... തിരിച്ചു ഞാനും... പിന്നെ,,, കിച്ചുവേട്ടനോട് ഒരു കാര്യം കൂടി.... 'മുന്ന ' എന്ന പേരിലാണ് ഞാൻ കഥ എഴുതി തുടങ്ങിയത്... പക്ഷെ,,, ഫാൻസ്‌ മുഴുവൻ ആ കഥയ്ക്കോ മുന്നയ്ക്കോ ആയിരുന്നില്ല... നിങ്ങൾക്കായിരുന്നു... പലരുടെയും മനസ്സിൽ കിച്ചു ഒരു ഹീറോ ആയി തിളങ്ങി നിൽക്കുന്നുണ്ട്... ചിലർ വന്നു പേഴ്‌സണൽ ആയി ചോദിച്ചിട്ടുണ്ട് കിച്ചുവേട്ടൻ കെട്ടിയില്ലെങ്കിൽ എന്നെ കെട്ടിക്കോളാൻ പറയുമോ എന്ന്... പാവങ്ങൾക്ക് അറിയില്ലലോ,,, നിങ്ങൾക്ക് കല്യാണം കഴിഞ്ഞു മൂന്ന് പിള്ളേരുണ്ടെന്ന്... ഒരുപാട് നല്ല കമന്റ്സ് വന്നിട്ടുണ്ട് ട്ടോ നിങ്ങളെന്ന നല്ല വ്യക്തിയോടുള്ള സ്നേഹം കാണിച്ചു കൊണ്ട്.... എല്ലാരുടെയും മനസ്സിൽ മായാതെ നിൽക്കും കിച്ചുവേട്ടൻ... .. ഇനി ഈ കഥ എഴുതാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ച് കൂടി ഒന്ന് പറഞ്ഞോട്ടെ... പ്ലീസ്... അതും കൂടി കേട്ടിട്ട് പൊയ്ക്കോ... ******************************** "റംസി,,,, എന്റെ കഥ നീ എഴുതുകയാണെങ്കിൽ അതിൽ എല്ലാം പെടും... സൗഹൃദം, പ്രണയം, കുടുംബം അങ്ങനെ എല്ലാം പെടും... പോരാത്തതിന് നല്ലൊരു മെസ്സേജും കൊണ്ട് വരാൻ പറ്റും... അതുകൊണ്ട് നീ ഇതൊന്നു കേട്ട് നോക്കിയിട്ട് അഭിപ്രായം പറയണം... ഞാൻ നിന്നെ നിർബന്ധിക്കില്ല.... നിനക്ക് ഇഷ്ടമായെങ്കിൽ മാത്രം എഴുതിയാൽ മതി " എന്നും പറഞ്ഞ മുന്ന എനിക്കൊരു മെസ്സേജ് വിടുമ്പോൾ ഞാൻ നോക്കാം എന്നൊരു മറുപടി മാത്രമേ കൊടുത്തുള്ളൂ.... പക്ഷെ,,, അവളുടെ കഥ കേട്ട് കഴിഞ്ഞപ്പോൾ ശരിക്കും സങ്കടമായി... എങ്കിലും അവളുടെ പക്വമായ തീരുമാനത്തെ അഭിനന്ദിക്കാനും മറന്നില്ല.... ഓരോ വായനക്കാരും ആഗ്രഹിച്ചത് പോലെ ഞാനും ആഗ്രഹിച്ചിരുന്നു,, അവര് തമ്മിൽ ഒരുമിച്ചിരുന്നെങ്കിലെന്ന്... അതിനെ പറ്റി അവളോട്‌ സൂചിപ്പിച്ചപ്പോൾ അവൾ പറഞ്ഞ മറുപടി ഇതായിരുന്നു... "ഞാൻ അന്നെടുത്ത തീരുമാനത്തെ കുറിച്ചോർത്തു എനിക്ക് ഒട്ടും സങ്കടമില്ലടാ.... ഇന്ന് ഞാൻ അനുഭവിക്കുന്ന സന്തോഷം ഉണ്ടല്ലോ,,, അത് വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ എനിക്ക് പറ്റില്ല... അതിനേക്കാളുപരി എന്റെ ഉപ്പയും ഉമ്മയും സമാധാനത്തോടെ ജീവിക്കുന്നത് കാണുമ്പോൾ,,, ഓരോ നേരവും എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് കാണുമ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറയാറുണ്ട്.... ഒരിത്തിരി വേദനിച്ചാലും ഒത്തിരി സന്തോഷം കിട്ടുന്നുണ്ടല്ലോ ഇപ്പോ... അത്‌ മതി എനിക്ക്.... എന്റെ കഥ നിന്നോട് എഴുതാൻ പറഞ്ഞത് തെറ്റ് ചെയ്യുന്നവർക്ക് ഒരു പാഠമാകാൻ കൂടിയാണ്... അതുകൊണ്ട് ഇതിന്റെ ക്ലൈമാക്സ് ഒരു ട്രാജഡി ആയാലും കുഴപ്പമില്ല... എന്താണോ എന്റെ ജീവിതം,,, അത്‌ തന്നെ എഴുതണേടാ... " എന്ന് മുന്ന എന്നോട് പറഞ്ഞെങ്കിലും ഞാനാണ് കഥയുടെ ക്ലൈമാക്സ്‌ മാറ്റി എഴുതിയത്... കിച്ചുവിന്റെ ഹൃദയം എങ്കിലും മുന്നയോടൊപ്പം ഉണ്ടായിക്കോട്ടെ എന്ന് വെച്ച് ഒന്ന് എഴുതിയപ്പോൾ ഞമ്മക്ക് കിട്ടിയതോ,,, ഒന്നും പറയുന്നില്ല...... ചില വായനക്കാർക്ക് യാഥാർഥ്യം ഉൾകൊള്ളാൻ ഭയങ്കര മടിയാണ്... അതുകൊണ്ട് മാത്രമാണ് ഈ കഥയ്ക്കും ചില നെഗറ്റീവ് കമന്റ്സ് കാണാൻ കഴിഞ്ഞത്‌.... എന്ത് തന്നെയായാലും കഥ ഇത്രത്തോളം വിജയകരമാക്കി തന്ന വായനക്കാർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദിയുണ്ട്..... കഥയിൽ പറഞ്ഞ പേരുകളൊക്കെ സാങ്കല്പികമാണ്.... അത്‌ അവരുടെ ജീവിതത്തെ ബാധിക്കണ്ട എന്ന് കരുതി മാറ്റി എഴുതിയതാണ്.... *പലർക്കും മുന്നയെയും കിച്ചുവിനെയും പാച്ചിക്കയെയും കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞിട്ടുണ്ട് .... ഇവരൊക്കെ എവിടെ ആണെന്ന് പോലും എനിക്കറിയില്ല... ആ ഞാൻ എങ്ങനെയാ നിങ്ങൾക്ക് കാണിച്ചു തരിക... 🤔🤔 മുന്നയെ മാത്രമേ എനിക്കറിയൂ... അവൾക്ക് നിങ്ങളുടെ മുന്നിൽ വരണമെന്നും ഓരോ കമന്റിനും തക്കതായ മറുപടി നൽകണമെന്നും ആഗ്രഹമുണ്ട്... പക്ഷെ,,, നടക്കുമോന്നു അറിയില്ല.... പറ്റുമെങ്കിൽ അവൾ വരുമായിരിക്കും... ഉറപ്പ് പറയുന്നില്ല... അപ്പോ ശരി..... കാണാം .... ഇനി അടുത്ത കഥ ഇപ്പഴേ ഉണ്ടാകില്ല ട്ടോ... കാരണം എന്റെ കഥ വായിക്കുന്നവരിൽ ഭൂരിഭാഗം പേരും സ്റ്റുഡന്റ്സ് ആണ്... അവരുടെ എക്‌സാമൊക്കെ കഴിഞ്ഞിട്ട് നമുക്ക് വീണ്ടും കാണാം.... By Ramsi faiz
1.8k views
3 hours ago
#

📙 നോവൽ

Hi Guys, ഇത് ന്റെ ആദ്യത്തെ തുടർക്കഥയാണ്.ഇത് എന്തായി തീരും എന്നൊന്നും എനിക്ക് അറിയില്ല. ആദ്യത്തേത് ആയത് കൊണ്ട് ഒരുപാട് തെറ്റുകൾ ഒക്കെ ഉണ്ടാകും.ന്റെ പ്രിയ സുഹൃത്തുക്കൾ അതൊക്കെ അങ്ങ് ക്ഷമിക്കണം ട്ടൊ.അപ്പൊ ഞാൻ തുടങ്ങാട്ടൊ. ************************ 💖അവളെന്റെ ശഹാന💖 ✍🏻അൻഫിദ അനു Part 1 📚📚📚📚📚📚📚📚📚📚📚 💞📚കഥകളുടെ പ്രണയിനി 💞📚 📚📚📚📚📚📚📚📚📚📚📚📚📚📚 ഉറക്കിൽ നിന്നും ആരുടെയൊക്കെയോ സംസാരം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. "എന്താ കുഞ്ഞിക്ക,ഭയങ്കര ബ്ലോക്കാണല്ലോ.എന്താ സംഭവം." "അറിയില്ല മോനെ, ഞാൻ ഒന്ന് ഇറങ്ങി നോക്കട്ടെ."ഇതും പറഞ്ഞ് കുഞ്ഞിക്ക ഇറങ്ങി. പോയതിനെക്കാൾ സ്പീഡിൽ കുഞ്ഞിക്ക തിരിച്ചു വന്നു.ആകെ ഒരു വല്ലായ്മ ആ മുഖത്തുണ്ടായിരുന്നു. "മോനെ.... അവിടെ..എന്നും പറഞ്ഞ് കുഞ്ഞിക്ക മുമ്പിലേക്ക് കൈ ചൂണ്ടി കാണിച്ചു.കുഞ്ഞിക്ക ആണെങ്കിലോ ആകെ കിതക്കുന്നുണ്ടായിരുന്നു. ഞാൻ വേഗം കുഞ്ഞിക്ക കൈ ചൂണ്ടിയ സ്ഥലത്തേക്ക് പോയി.അവിടെ കണ്ട കാഴ്ച എന്നെ ആകെ തളർത്തി. *ശഹാന*....ചോരയിൽ കുളിച്ചു കിടക്കുന്ന അവളെ കണ്ടപ്പോൾ ആ പേര് മാത്രമേ എനിക്ക് ഉച്ചരിക്കാൻ കഴിഞ്ഞുള്ളു. ഞാൻ വേഗം അവളെ ന്റെ വണ്ടിയിലേക്ക് കയറ്റി. കുഞ്ഞിക്ക വേഗം വണ്ടി എടുത്തു.പോകുന്ന വഴിയിൽ ഒക്കെ ഞാൻ അവളെ ഒരുപാട് വിളിച്ചു.പക്ഷെ,അവൾ കണ്ണു തുറക്കുന്നില്ല. അപ്പോഴേക്കും ഹോസ്പിറ്റൽ എത്തി.ഡോക്ടർ അവളെ വേഗം ഐ.സി.യുവിലേക്ക് കയറ്റി. ഒരുപാട് ഡോക്ടർമാരും നഴ്സ്മാരും അകത്തേക്ക് പോകുന്നു.ആരും ഒന്നും പറയുന്നില്ല. ഞാൻ ആകെ ടെൻഷൻ അടിച്ചു നിൽക്കുമ്പോൾ ആണ് എന്റെ ഷോൾഡറിൽ ആരോ കൈ വെച്ചത്.ഞാൻ നോക്കിയപ്പോൾ കുഞ്ഞിക്ക. ഞാൻ കുഞ്ഞിക്കാനെ കെട്ടിപ്പിടിച്ചു കരഞ്ഞു.അവൾക്കൊന്നും വരില്ല എന്നും പറഞ്ഞ് കുഞ്ഞിക്ക എന്നെ ആശ്വസിപ്പിക്കാൻ നോക്കുന്നുണ്ട്.പക്ഷെ, എനിക്ക് അങ്ങനെ ആശ്വസിക്കാൻ കഴിഞ്ഞില്ല. പെട്ടെന്ന് ഒരു നഴ്‌സ് ഞങ്ങളുടെ അടുത്തേക്ക് വന്നു.എന്നിട്ട് ചോദിച്ചു:"ആ കുട്ടിയുടെ പേര് എന്താ?" ഞാൻ ഷാനു എന്ന് പറഞ്ഞു.പെട്ടെന്ന് ഞാൻ പറഞ്ഞു."അല്ല *ശഹാന*. "അവൾ നിങ്ങളുടെ ആരാണ്?" ആ ചോദ്യത്തിന് ഞാൻ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു. അപ്പോൾ കുഞ്ഞിക്ക പറഞ്ഞു:"ഇവന്റെ അനിയത്തിയാണ്." "ഓക്കെ.എന്നാൽ നിങ്ങൾ ഈ പേപ്പറിൽ ഒക്കെ ഒന്ന് ഒപ്പിടു." ഞാൻ വേഗം ഒപ്പിട്ടു കൊടുത്തു. എന്നിട്ട് ചോദിച്ചു:"അവൾക്ക് ഇപ്പൊ എങ്ങനെ ഉണ്ട്." അതിന് അവർ പറഞ്ഞ മറുപടി എന്നെ വീണ്ടും തളർത്തി.24 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ല. അൽപ്പം സീരിയസ് ആണെന്നാണ് തോന്നുന്നത്. ഏതായാലും ഡോക്ടർ വന്നിട്ട് ചോദിച്ചു നോക്കു. ഇതും പറഞ്ഞ് അവർ അകത്തേക്ക് കയറി. ഞാൻ അവിടെ ഒരു ചെയറിൽ പോയിരുന്നു.കുഞ്ഞിക്ക എന്റെ അടുത്ത് വന്നിരുന്നു.എന്നിട്ട് എന്നോട് പറഞ്ഞു:"മോനെ ഷാഫി,നമുക്ക് അവനെ അറിയിക്കണ്ടേ." "വേണ്ട കുഞ്ഞിക്ക.അവൻ ഇപ്പൊ ഒന്നും അറിയണ്ട.അവൻക്ക് അത് സഹിക്കാൻ പറ്റില്ല.അവന്റെ ശഹാനനെ ഈ അവസ്ഥയിൽ കണ്ടാൽ അവൻ ആകെ തളർന്നു പോകും ആ പാവം.അത് എനിക്ക് കാണാൻ പറ്റില്ല." ഇതും പറഞ്ഞ് ഞാൻ കുഞ്ഞിക്കയെ കെട്ടിപിടിച്ചു കരഞ്ഞു. പിന്നീട് ഞാൻ അവിടെ ഒരു ചെയറിൽ ഇരുന്നു. എന്നിട്ട് ഒരു 4 വർഷങ്ങൾക്ക് മുമ്പിലേക്ക് ഒന്നു തിരിഞ്ഞു നോക്കി.... ************************* എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു.... "ഓ....ഏത് ബലാൽ ആണ് റബ്ബേ ഇന്നേരം.മനുഷ്യനെ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ല." ഞാൻ ഫോൺ എടുത്തു ചെവിയിൽ വെച്ചു. "ഹലോ"..... എന്ന് ഞാൻ പറഞ്ഞപ്പോൾ മറുഭാഗത്ത് നിന്നും പുളിച്ച തെറി. "എന്റെ പൊന്ന് ഷാനു. നിനക്കെന്താ പെണ്ണെ വിളിച്ചാൽ ഫോൺ എടുത്താൽ. എത്ര നേരമായി ഞാൻ നിന്നെ വിളിക്കുന്നു." "എന്താടി,നിനക്ക് ഉറക്കം ഒന്നുമില്ലെ...ഫോൺ വെച്ചിട്ട് പോയി ഉറങ്ങാൻ നോക്ക്." "അത് ശെരി.അപ്പൊ ന്റെ ഷാനു മോൾ ഉറങ്ങാലെ.എന്നാൽ ഞാൻ ശല്യപ്പെടുത്തുന്നില്ല.നീ ഉറങ്ങിക്കോട്ടോ. ഞാൻ കോളേജിൽ ഒക്കെ പോയി അടിച്ചു പൊളിച്ചു വരാവേ." അവൾ അത് പറഞ്ഞപ്പോൾ ഞാൻ ഞെട്ടി ഉണർന്നു. "ന്റെ റബ്ബേ...കോളേജ്.ഇന്ന് കോളേജിലെ ആദ്യത്തെ ദിവസം ആണല്ലേ..." ”അല്ലെടി.....ദേ..പെണ്ണെ നീ എന്റെ വായിൽ ഉള്ളത് മുഴുവൻ കേൾക്കും.അല്ല പിന്നെ,ഇപ്പൊ സമയം 7:30.ഇനി എന്റെ മോൾ എപ്പോഴാ കോളേജിൽ വരാൻ ഉദ്ദേശിക്കുന്നത്.അതും കൂടി ഒന്ന് പറ." "ന്റെ ഫെബി ,നീ ഒന്ന് ക്ഷമിക്ക്.ദേ...ഞാൻ 8:30ഇന് നിന്റെ വീട്ടിൽ എത്തും ഒക്കെ.9മണിക്ക് അല്ലെ ക്ലാസ് തുടങ്ങന്നത്,അപ്പോഴേക്കും നമ്മക്ക് അവിടെ എത്താം.ഒക്കെ." മ്....എന്നും പറഞ്ഞ് അവൾ ഫോൺ വെച്ചു. അല്ല കൂട്ടുകാരെ,നിങ്ങൾക്ക് എന്നെ മനസ്സിലായില്ല അല്ലെ.ഞാൻ തന്നെ പരിചയപ്പെടുത്തി തരാം.ഞാൻ *ശഹാന* എന്ന ഷാനു.ഡിഗ്രിക്ക് പഠിക്കാൻ പോകുന്നു. ഉമ്മ സഫിയ. കണ്ടാൽ ഒരു പാവം ആണെങ്കിലും ആള് ഉപദേശിക്കാൻ ബെസ്റ്റ് ആണ് ട്ടൊ.ഹൊ. ഉപ്പ ഹമീദ്.ആള് വലിയ ബിസിനസ്സ് ഒക്കെ നോക്കി നടത്തുന്നു. പിന്നെ ഞമ്മക്ക് ഉള്ളത് 3 ഇക്കാക്കമാർ ആണ്. മൂത്തത് ഷഫീഖ് എന്ന ഷെഫി.മൂപ്പര് ഉപ്പാന്റെ കൂടെ ബിസിനസ്സ് ഒക്കെ നോക്കി നടത്തുന്നു.എന്നെ വല്യ കാര്യാട്ടോ. രണ്ടാമൻ ഷെബീർ എന്ന ഷെബി.മൂപ്പര് എൻജിനീയർ ആവാൻ ഉള്ള ശ്രമത്തിലാട്ടൊ.വല്ലതും നടക്കുമോ എന്തോ.എന്നാലും പാവം ആണ് ട്ടൊ. മൂന്നാമൻ ഷാഹിദ് എന്ന ഷാഹി.ആള് ഇപ്പൊ ഡിഗ്രി ഫൈനൽ ഇയർ ആണ്. നമ്മളും ഓനും ഭയങ്കര കൂട്ടാണ്.പഹയൻക്ക് എന്നെ കാണുമ്പോൾ എന്റെ പുറം നോക്കി അടിക്കാൻ പൂതിയാണ്.ഞാനും ഒട്ടും മോശമല്ല.തിരിച്ചു ഞാനും കൊടുക്കും. ഏതായാലും എന്റെ നല്ല കാലത്തിന് എനിക്കും ഫെബിക്കും അവന്റെ കോളേജിൽ ആണ് സീറ്റ് കിട്ടിയത്. അതു കൊണ്ട് ഡീസന്റ് ആയി കോളേജിൽ പോകാൻ ആണ് എന്റെ വിധി. ഹാ... പറഞ്ഞിട്ട് കാര്യമില്ല. ഇനി നിങ്ങളോട് സൊറ പറഞ്ഞിരുന്നാൽ എന്നെ ഫെബി കൊല്ലും.അതു കൊണ്ട് ഞാൻ റെഡി ആകട്ടെ. അങ്ങനെ റെഡിയായി,ഞാൻ താഴേക്ക് വന്നപ്പോൾ ഉമ്മ തുടങ്ങി. "ഓ...മഹാറാണി എഴുന്നെള്ളിയോ.എന്തിനാ ഇത്ര നേരത്തെ പോന്നത്.ഷാഹി നിന്നെ കുറെ വിളിച്ചു.അതിനെങ്ങനെ ഡോർ കുറ്റിയിടാതെ നീ കിടക്കില്ലലോ. ഇവിടെ ഒരു ഉമ്മയുണ്ട്. എന്നാൽ ഒന്ന് അടുക്കളയിൽ കയറി സഹായിക്കുക.അങ്ങനെ ഒരു ചിന്തയും ഇല്ല പെണ്ണിന്...നാളെ ആരാന്റെ വീട്ടിൽ പോകേണ്ടവൾ ആണ്. ഞാൻ ആരോട് പറയാനാ." "ന്റെ ഉമ്മച്ചി....നിങ്ങൾ സെന്റി ആവല്ലി.നിങ്ങളെ സഹായിക്കാൻ ഞമ്മക്ക് ഷെഫിക്കാനെ കൊണ്ട് ഒരു പെണ്ണ് കെട്ടിയിക്കാന്ന്...ങ്ങള് ബേജാറവല്ലി..." "ഓ...എന്നാലും ന്റെ മോള് അടുക്കളയിൽ കയറില്ലന്ന് തന്നെ.ഉപ്പയും ഇക്കാക്കമാരും കൂടി നിന്നെ ലാളിച്ചു വെച്ചിരികല്ലേ.പറഞ്ഞിട്ട് കാര്യമില്ല. ഹും." ഇതൊക്കെ പറഞ്ഞ് ഉമ്മ അടുക്കളയിലേക്ക് പോയി. "എടി കാന്താരി...നീ എന്തിനാടി ഉമ്മാനെ ഇങ്ങനെ ദേഷ്യം പിടിപിക്കുന്നെ." ഇതും പറഞ്ഞ് ഉപ്പ എന്റെ ചെവി പൊന്നാക്കി. "അല്ല ന്റെ ഉപ്പച്ചി എവിടുന്ന് കിട്ടി നിങ്ങൾക്ക് ഈ ഉമ്മാനെ. എപ്പം നോക്കിയാലും എന്നെ ഉപദേശിച്ചു കൊണ്ട്.ഹൊ." ഇതും കേട്ട് ന്റെ ഉമ്മച്ചി വന്നു. "എടി പെണ്ണെ,നിന്നെ ഞാൻ ഇന്ന്...." എന്ന് പറഞ്ഞതും ഞാൻ വേഗം ബാഗും എടുത്ത് ഓടി. "ഉമ്മാ..ഉപ്പാ..ഞാൻ പോവാട്ടോ.അസ്സലാമു അലൈകും." "വലൈക്കും മുസ്സലാം. സൂക്ഷിച്ചു പൊയ്ക്കോ ട്ടൊ." ആ ഉപ്പ എന്നും പറഞ്ഞ് നമ്മൾ പറപ്പിച്ചു വിട്ടു. "നിങ്ങൾ എല്ലാവരും കൂടി ഈ പെണ്ണിനെ കൊഞ്ചിച്ചു വഷളാക്കിയിരിക്കാ.ഇതൊന്നും അത്ര നല്ലതിനല്ല.പറഞ്ഞില്ലന്ന് വേണ്ട." "ഹ,ന്റെ സഫിയ..നീ എന്തിനാ വെറുതെ ഓരോന്ന് പറഞ്ഞ് അവളെ എടങ്ങേറാക്കുന്നത്.അവളെ അവളുടെ ഇഷ്ടത്തിന് വിട്ടേക്ക്." "ഓ...ഇപ്പൊ ഞാൻ പറഞ്ഞത് ആണോ തെറ്റ്. നിങ്ങളോട് ഒക്കെ പറയാൻ വേണ്ടി വന്ന ഇന്നെ വേണം തല്ലാൻ." ***** ഞാൻ നേരെ ഫെബിന്റെ വീട്ടിലേക്ക് വിട്ടു.ഓള് എന്നെ കാത്തു നിൽക്കുന്നുണ്ട്.ആള് നല്ല കലിപ്പിൽ ആണ്.ഇന്ന് ന്റെ കാര്യം കട്ടപൊക. "എന്റെ പൊന്നു ഷാനു.നീ ഇനി ഇങ്ങനെ ഉറങ്ങാണെങ്കിൽ ഞാൻ ഇന്ന് മുതൽ ഒറ്റക്ക് പൊയ്ക്കോളാ ട്ടൊ." "ന്റെ ഫെബി.ഇജ്ജ് ചൂടാവല്ലേ.നമ്മൾ ഒരു ദിവസം ഉറങ്ങി പോയി.സോറി. ഇന്ന് ഒരു പ്രവശ്യത്തേക്ക് ക്ഷമിക്കെന്റെ മുത്തെ." "എടി കോപ്പേ. നീ എന്നാടി നേരത്തെ എണീക്കൽ. ദേ...എന്നെ കൊണ്ട് പറയിപ്പിക്കണ്ട പെണ്ണെ." ഇതും പറഞ്ഞ് ഓള് ഞമ്മളെ പുറത്ത് രണ്ട് കുത്തും തന്ന് വണ്ടിയിൽ കയറി. നമ്മൾ കോളേജിലേക്ക് വിട്ടു.പോകുന്ന വഴിക്ക് നമ്മൾ നല്ല അടിപൊളി ട്രാഫിക് ബ്ലോക്കിലും പെട്ടു. അതും കൂടി ആയപ്പോൾ ഫെബിയുടെ മുഖം ഒക്കെ അങ്ങു മാറി.ദേഷ്യം കൊണ്ട്. "ഇപ്പൊ എന്റെ പൊന്നു മോൾക്ക് സമാധാനം ആയല്ലോ.ഫസ്റ്റ് ഡേ തന്നെ പുറത്ത് നിൽക്കേണ്ടി വരുമെന്ന തോന്നുന്നത്.ഹൊ,ന്റെ ഒരു ഗതികേട് നോക്കണേ. ഇനി കോളേജിൽ വല്ല റാഗിങ്ങും ഉണ്ടെങ്കിൽ ഉഷാറായി." "ഏയ്..അക്കാര്യത്തിൽ നീ ടെൻഷൻ അടിക്കേണ്ട. നമ്മളെ ഷാഹിക്ക ഇല്ലേ അവിടെ.അപ്പൊ ആരാ ഞമ്മളെ റാഗ് ചെയ്യ." ഞാൻ അങ്ങനെ ഓരോന്ന് പറഞ്ഞപ്പോഴാണ് ഞാൻ ആ കാഴ്ച്ച കണ്ടത്.... തുടരും..... *************************
2k views
4 hours ago
#

📙 നോവൽ

നിന്റെ സ്വന്തം റസീക്ക 💓 ✒ Raiza പാർട്ട്‌ 31 ഇന്ന് ഓഫിസിൽ പോകാനൊന്നും ഒരു താല്പര്യവും ഇല്ല ..അംജദ് എന്റെ കല്യാണ കാര്യം വല്ലതും അറിഞ്ഞാലുള്ള അവസ്ഥ പറയേ വേണ്ട ..അവൻ അറിയാതിരിക്കില്ല .എന്റെ പിറകെ അവന്റെ കണ്ണുകൾ സദാ സമയവും ഉണ്ട് ..പടച്ചോനെ ..ഞാൻ ചെയ്യുന്നത് വലിയ തെറ്റാണോ .അറിഞ്ഞു കൊണ്ട് ഞാൻ ആശി ഇക്കാനെ അവന്റെ മുന്നിലേക്ക് തള്ളിയിടാണോ .. രാവിലെ തന്നെ ചിന്തകൾ മനസ്സിനെ താളം തെറ്റിക്കാൻ തുടങ്ങി ..ഒരാശ്വാസം കിട്ടാനായി നടക്കാൻ പോകാൻ തീരുമാനിച്ചു .എണീറ്റ്‌ ഫ്രഷ് ആയതിനു ശേഷം ഞാൻ താഴേക്ക് നടന്നു .. സൂര്യൻ ഉദിച്ചു വരുന്നേ ഉള്ളു ..ഞാൻ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി ..പൂന്തോട്ടം കടന്ന് നേരെ മുന്തിരി തോട്ടത്തിലേക്ക് നടന്നു . മുന്തിരി തോട്ടത്തിന് സൈഡിലെ വഴിയിലൂടെ നടന്നാൽ അവിടെ ചെറിയ കുന്നുണ്ട് ..അതിന് മുകളിൽ നിന്ന് വിദൂരതയിലേക്ക് നോക്കാൻ നല്ല രസമാണ് .മനസ്സിൽ എന്ത് വിഷമം ഉണ്ടെങ്കിലും കുറച്ച് നേരത്തേക്ക് ഒരാശ്വാസം കിട്ടും ..മഞ്ഞ് കൊണ്ട് മൂടിയ ആ കുന്നിൻ മുകളിൽ രണ്ടു കയ്യും കെട്ടി കുറെ നേരം എങ്ങോട്ടെന്നില്ലാതെ നോക്കി നിന്നു.. കുറച്ചു നേരം കഴിഞ്ഞ് മനസ്സ് ശാന്തമായെന്ന് തോന്നിയതും ഞാൻ തിരിച്ചു നടക്കാൻ തുടങ്ങി ...അപ്പോഴാണ് ആശി ഇക്ക കുറച്ചപ്പുറത്തായി നിൽക്കുന്നത് കണ്ടത് . വീട് വിട്ട് അങ്ങനെ പുറത്തൊന്നും ഇറങ്ങാത്ത ഇക്കയെ ഇവിടെ കണ്ടതും ഞാൻ പുഞ്ചിരിയോടെ നോക്കി നിന്നു..ഇക്ക എന്നെ കണ്ടിട്ടില്ല ..എന്തൊക്കെയോ ആലോചിച്ചു കൊണ്ട് വിദൂരതയിലേക്ക് നോക്കി നിൽക്കാണ് .ഇക്കയുടെ അടുത്തേക്ക് പോകാണോ അതോ തിരിച് പോകണോ എന്ന് ചിന്തിച്ചു കൊണ്ട് ഞാൻ അവിടെ തന്നെ നിന്നു...ഇക്കയെ ശല്യപ്പെടുത്തേണ്ട എന്ന് വിചാരിച്ചു കൊണ്ട് ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ഇക്ക എന്നെ വിളിച്ചു . "ജെനി..." ഇക്കാന്റെ വിളി കേട്ടതും ഞാൻ പെട്ടെന്ന് ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി ..ഇക്ക അപ്പോഴും മുഖം തിരിക്കാതെ മുന്നിലേക്ക് നോക്കി നിൽക്കായിരുന്നു ..ഇക്കയെ നോക്കി കൊണ്ട് ഞാൻ മെല്ലെ കാലുകൾ മുന്നോട്ട് ചലിപ്പിച്ചു ..ഇക്കയുടെ തൊട്ടടുത്തെത്തിയതും ഞാൻ ഒരു നിമിഷം ആ മുഖത്തേക്ക് നോക്കി ..എന്നെ നോക്കാതെ കയ്യും കെട്ടി നിന്ന് മുന്നോട്ട് നോക്കാണ്‌ ആശി ഇക്ക ..ഇക്കയുടെ മുഖത്തു നിന്നും കണ്ണെടുത്ത് ഇക്ക നോക്കുന്നത് പോലെ വിദൂരതയിലേക്ക് ഞാനും നോക്കി നിന്നു...കുറച്ചു സമയത്തെ നിശബ്ദതക്ക് ശേഷം എന്നെ നോക്കാതെ തന്നെ ഇക്ക പറഞ്ഞു തുടങ്ങി .. "ജെനി ...എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് ..ഇത്രയും ആയ സ്ഥിതിക്ക് നീയെല്ലാം അറിയണം ...ഇനിയും പറഞ്ഞില്ലേൽ നിന്നോട് കാണിക്കുന്ന വലിയ ചതി ആയിരിക്കും അത്‌ " എന്താണ് ഇക്ക പറഞ്ഞു വരുന്നതെന്ന് മനസ്സിലാവാതെ ഞാൻ ഇക്കയുടെ മുഖത്തേക്ക് നോക്കി ..എന്റെ മുഖത്തേക്ക് നോക്കാതെ തന്നെ ഇക്ക വീണ്ടും തുടർന്നു .... "ഉമ്മിയുടെ സന്തോഷം ഓർത്ത് മാത്രമാണ് ഞാൻ നീയുമായുള്ള കല്യാണത്തിന് സമ്മതിച്ചത് ..അല്ലാതെ എനിക്ക് ഇഷ്ടം ഉണ്ടായിട്ടല്ല ..ഒരിക്കലും ഈ ഹൃദയത്തിൽ മറ്റൊരു പെണ്ണിന് സ്ഥാനം കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല .. എല്ലാവർക്കും അവൾ മൈലാഞ്ചി ചെടിക്ക് താഴെ ഒരോർമ മാത്രം ആയെങ്കിലും എനിക്കങ്ങനെ അല്ല ...അവളീ ലോകം വിട്ട് പോയിട്ടില്ല ..ഈ ഹൃദയം മിടിപ്പ് നിർത്തുന്നത് വരെയും അവൾ ജീവിച്ചു കൊണ്ടിരിക്കും . അവളുടെ സ്ഥാനത്ത് ഒരാളെ പോലും സങ്കൽപ്പിക്കാൻ എനിക്കാവില്ല ...ഇന്നും അവളുടെ ഓർമകളിൽ ജീവിക്കാനാണ് എനിക്കിഷ്ടം ..പക്ഷെ ആ ഇഷ്ടം ഞാൻ മനസ്സിൽ കുഴിച്ചു മൂടുന്നത് എന്റെ ഉമ്മിക്ക് വേണ്ടി മാത്രമാണ്....ഒരുപാട് വിഷമിച്ചിട്ടുണ്ട് ഉമ്മി എന്നെയോർത്ത് ..ഇനിയും ഞാൻ ഉമ്മിയെ കരയിക്കില്ല .." ആശി ഇക്കയുടെ ഓരോ വാക്കുകൾ കേട്ടതും ഞാൻ നിറഞ്ഞ കണ്ണുകളോടെ ഇക്കയെ നോക്കി ...മരിച്ചു പോയിട്ടും ഇന്നും ആ പെൺകുട്ടിയുടെ ഓർമകളിൽ ജീവിക്കുന്ന ഇക്കയുടെ പ്രണയം എത്ര ആത്മാർത്ഥത ഉള്ളതാണ് ..ഇക്കയുടെ കണ്ണുകളിലെ ആ നനവ് കണ്ടാൽ അറിയാം ഈ പറഞ്ഞ വാക്കുകൾ ഓരോന്നും ഹൃദയത്തിൽ നിന്നും വരുന്നതാണെന്ന്...ഇക്കയോട് മറുത്തൊന്നും പറയാതെ ഞാൻ ഇക്കയെ തന്നെ നോക്കി നിന്നു... "കല്ല്യാണം എന്നത് ഏതൊരു പെൺകുട്ടിയുടെയും സ്വപ്നം ആണ് ..പക്ഷെ ..ഇവിടെ ഞാൻ നിന്റെ സ്വപ്‌നങ്ങൾ എല്ലാം തല്ലിയുടക്കുകയാണ് .നമ്മൾ തമ്മിലുള്ള കല്യാണം കഴിഞ്ഞാലും എനിക്ക് നിന്നെ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല ..ഉമ്മിയുടെ മുന്നിൽ അഭിനയിക്കുന്ന ഒരു ഭർത്താവ് മാത്രം ആയിരിക്കും ഞാൻ നിനക്ക് ...ഐആം സോറി ജെനി..." വാക്കുകൾ അവസാനിപ്പിച്ചു കൊണ്ട് ഇക്ക എന്നെ നോക്കിയതും ഞാൻ ഇക്കയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു .. "എനിക്കറിയാം ആശിക്കാ ..ഇക്ക ഒരിക്കലും മനസ്സറിഞ്ഞു കൊണ്ടല്ല ഈ കല്യാണത്തിന് സമ്മതിച്ചതെന്ന് ..ഞാനും അത് പോലെ തന്നെയാണ് ..ഉമ്മിയുടെ സന്തോഷത്തിനു വേണ്ടി മാത്രമാണ് ഞാൻ സമ്മതിച്ചത് ..ഇക്കയെ ഒരിക്കലും ആ സ്ഥാനത്ത് കാണാൻ എനിക്കാഗ്രഹമില്ല ..എന്നാൽ വിധി അങ്ങനെയായി .." "എന്നോട് ദേഷ്യം തോന്നുന്നുണ്ടോ ജെനി" "ദേഷ്യമോ ..എന്തിന് .ഇക്കയോട് ബഹുമാനം മാത്രമേ ഉളളൂ ..ഇത് വരെ മരണത്തിന് വിട്ട് കൊടുക്കാതെ അവളുടെ ഓർമ്മകൾ ഹൃദയത്തിൽ ഇട്ട് ജീവിക്കുന്നില്ലേ ..എനിക്കറിയാം ആ ക്യാൻവാസിൽ അവളുടെ ചിത്രം അല്ലേ ..എന്നും അതിന് മുന്നിൽ നിന്ന് ഇക്ക പ്രണയിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് .... ആശിക്കാ ...വിട്ട് കൊടുക്കരുത് അവളുടെ ഓർമകളെ ..ഒരു മരണത്തിനും ..." എന്റെ വാക്കുകൾ കേട്ടതും ഇക്കയുടെ കണ്ണുകൾ നിറഞ്ഞു വരാൻ തുടങ്ങി ..എന്നിൽ നിന്നും മുഖം തിരിച്ചു കൊണ്ട് വീണ്ടും വിദൂരതയിലേക്ക് നോക്കി .. "ആ പെൺകുട്ടി ആരെന്നോ എങ്ങനെ മരണപ്പെട്ടു എന്നൊന്നും എനിക്കറിയില്ല ..അത് ചോദിച്ചു കൊണ്ട് ഇക്കയെ ഞാൻ ഒരിക്കലും വിഷമിപ്പിക്കില്ല ..എന്തായാലും ഒരുപാട് ഭാഗ്യം ചെയ്തവളാണ് അവൾ ..ഒരോർമയായി മാറിയിട്ടും ഇന്നും ആ ഓർമയിൽ ഉരുകി ജീവിക്കുന്ന ഒരാൾ ഉണ്ടല്ലോ ..." ഇക്കയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു കൊണ്ട് ഞാൻ പുഞ്ചിരിച്ചു ..ഇക്ക വിദൂരതയിൽ നിന്നും കണ്ണ് എടുത്തു കൊണ്ട് എന്നെ നോക്കി പുഞ്ചിരിച്ചു ..ആ പുഞ്ചിരിയിൽ ഒരുപാട് വേദനകൾ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് ആ കണ്ണുകളിലെ നനവിൽ നിന്നും എനിക്ക് മനസ്സിലായി ... "ജെനി പൊയ്ക്കോളൂ ..ഞാൻ കുറച്ചു നേരം കൂടി ഇവിടെ നിൽക്കട്ടെ " ഇക്ക എന്നോട് പോകാൻ പറഞ്ഞതും ഞാൻ ഇക്കയെ ഒന്ന് നോക്കി കൊണ്ട് തിരിഞ്ഞു നടന്നു ..മനസ്സിൽ മുഴുവൻ ഇക്കയുടെ ഓരോ വാക്കുകളും ആയിരുന്നു ..ഇക്ക സ്നേഹിച്ച പെണ്ണ് മരിച്ചു പോയതാണെന്ന് ഇപ്പോഴാ അറിഞ്ഞേ ..വെറുതെയല്ല ഇക്ക ആരോടും മിണ്ടാതെ ആ റൂമിൽ അവളുടെ ഓർമകളുമായി കഴിഞ്ഞിരുന്നത് ..കാണണം എനിക്കവളെ ..ഇത്രയേറെ ഭാഗ്യം ചെയ്തവളെ ... എന്നാലും എന്തായിരിക്കും അവൾക്ക് സംഭവിച്ചത് .. ഓരോന്ന് ഓർത്ത് കൊണ്ട് വീടെത്തിയത്‌ അറിഞ്ഞില്ല ..ഞാൻ നേരെ അടുക്കളയിലേക്ക് പോയി .. "മോളെ ..മോളെന്തിനാ ഇങ്ങോട്ട് വന്നത് ..ഓഫിസിൽ പോകേണ്ടേ .വേഗം പോയി റെഡിയാവ് .." അങ്ങോട്ട്‌ ചെന്നതും എന്നെ ഒരു ജോലിയും ചെയ്യാൻ സമ്മതിക്കാതെ ഉമ്മി എന്നോട് പോകാൻ പറഞ്ഞു ..ഞാൻ പോകാൻ നിന്നതും ആ മേക്കപ്പ് ബോക്സ് അങ്ങോട്ട്‌ വന്നു .. "അമ്മായി ..എവിടെ അക്കിയുടെ കോഫി " അതും ചോദിച്ചു കൊണ്ട് അവൾ ഉമ്മിയുടെ അടുത്തേക്ക് പോയി ..ഉമ്മി അവൾക്ക് കോഫി കപ്പ് കൊടുത്തതും എന്നെ നോക്കി പുച്ഛിച്ചു ചിരിച്ചു കൊണ്ട് അതുമായി അവൾ പോയി ..അതെല്ലാം കണ്ടപ്പോൾ അവളുടെ മുഖം നോക്കി ഒന്ന് കൊടുക്കാനാ തോന്നിയെ ..അവൾ പോയതിന് പിന്നാലെ പല്ലിറുമ്പി കൊണ്ട് ഞാനും മുകളിലേക്ക് പോയി ..ഞാൻ മുകളിൽ എത്തിയതും ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് അവൾ നിന്നു.. "ജെനി ..നീ ആശി ഇക്കാക്ക് കോഫി എടുത്തില്ലേ ...ആഹ് ..സോറി ..ഇക്കാക്ക് അതൊന്നും ഇഷ്ടമല്ല ..എന്റെ അക്കി പണ്ടേ ഇങ്ങനെ ആയിരുന്നു ..എന്റെ കൈ കൊണ്ട് കൊടുത്താലേ കുടിക്കൂ ..ഇനി അതൊക്കെ വീണ്ടും തുടങ്ങണം .." പരിഹാസത്തോടെ അവൾ പറഞ്ഞതും എനിക്ക് ദേഷ്യം വന്നു ..അപ്പോഴാണ് ആ നക്കി വരുന്നത് കണ്ടത് ..അവൻ അവളുടെ അടുത്തെത്തിയതും ഞാൻ അവളോട് വിളിച്ചു കൂവി .. "അയ്യോ അലീഷാ ..നോക്ക് " അവളുടെ പിറകിലേക്ക് ചൂണ്ടി കൊണ്ട് ഞാൻ അത് പറഞ്ഞതും അവൾ പെട്ടന്ന് തിരിഞ്ഞു ..നക്കിയുടെ വരവും അവളുടെ തിരിയലും ആയതും കോഫി മൊത്തം അവന്റെ മേലേക്ക് വീണു .. "യൂ ...." "സോറി അക്കി ..ഞാൻ .അറിയാതെ .." അതും പറഞ്ഞു കൊണ്ട് അവൾ കൈ കൊണ്ട് അവന്റെ ദേഹം തുടക്കുന്നത് കണ്ടതും എന്റെ മുഖത്തെ ചിരി മാഞ്ഞു . എവിടുന്നൊക്കെയോ ദേഷ്യം നുരഞ്ഞു പൊന്തി ..അവനാണേൽ വല്ല ഫാഷൻ ശോ ക്കും നിൽക്കുന്ന പോലെ നിൽക്കാണ് ..വെളുത്ത ബനിയൻ ആണ് അവന്റെ വേഷം .അതിൽ മുഴുവൻ കോഫി പോയി മുൻ ഭാഗം കാപ്പി കളർ ആയിട്ടുണ്ട് ..അവനെന്നെ നോക്കി നിൽക്കുന്നത് മൈൻഡ് ചെയ്യാതെ എന്റെ നോട്ടം മുഴുവൻ ആ കൊലീഷയുടെ കൈകൾ അവന്റെ ബനിയനിൽ തലോടുന്നത് ആയിരുന്നു ... ************************** ജോഗിങ്ന് പോയി വന്ന് റൂമിൽ എത്തിയിട്ടും ടേബിളിൽ കോഫി കണ്ടില്ല ..അല്ലേൽ ഉമ്മി കൃത്യസമയത്ത് കൊണ്ട് വെക്കാറുണ്ട് .ജോഗിങ് കഴിഞ്ഞു വന്നാൽ കോഫി കുടി പതിവുള്ളതിനാൽ താഴേക്ക് ചെന്ന് ഉമ്മിയോട്‌ ചോദിക്കാനായി റൂമിൽ നിന്നും ഇറങ്ങിയപ്പോൾ ആണ് അലീഷ എച്ചിയോട് പറയുന്നത് കേട്ടത് .അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട് .ഞാൻ അവരുടെ അടുത്തേക്ക് നടന്നതും എച്ചി എന്നെ നോക്കി കൊണ്ട് അലീഷയോട് വിളിച്ചു കൂവി ..ഇവൾക്കെന്താ വട്ടാണോ എന്ന് വിചാരിച്ചു കൊണ്ട് അവളെ നോക്കി മുന്നോട്ട് നടന്നതും അലീഷ തിരിഞ്ഞതും ഒപ്പമായിരുന്നു ..കോഫി മുഴുവൻ എന്റെ ദേഹത്ത് മറിഞ്ഞത് കൊണ്ട് അവളോട് കലിപ്പാവാൻ നിന്നപ്പോഴാണ് അവൾ എന്റെ ദേഹം തുടക്കാൻ തുടങ്ങിയെ ..എച്ചിയെ നോക്കിയതും അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞ് ദേഷ്യം വരാൻ തുടങ്ങി . അത് കണ്ടപ്പോൾ കലിപ്പ്‌ പോയി എനിക്ക് ചിരി വന്നു ... "അക്കീ ..സോറി .." അതും പറഞ്ഞു കൊണ്ട് അലീഷ വീണ്ടും തടവാൻ തുടങ്ങി ..അത് കണ്ടതും എച്ചി കലിപ്പിൽ നോക്കി കൊണ്ട് അവിടെ നിന്നും പോയി...അവൾ പോയതും ഞാൻ അലീഷയുടെ കൈകൾ തട്ടി മാറ്റി .. "ഇറ്റ്സ് ഓക്കേ ." "ഞാൻ വേറെ കോഫി കൊണ്ട് വരാം ..ആ ജെനി കാരണമാ ഇങ്ങനെ ഉണ്ടായേ ..എനിക്ക് ചീത്ത കിട്ടാൻ വേണ്ടി മാത്രമാ അവളിത് ചെയ്തേ ..അവളെ ഞാൻ കണ്ടോളാം " അതും പറഞ്ഞു കൊണ്ട് അലീഷ താഴേക്ക് പോയതും ഞാൻ എച്ചിയുടെ പിറകെ പോയി ..ഓരോന്ന് പിറുപിറുത്ത് കൊണ്ട് അവൾ റൂമിലേക്ക്‌ കയറാൻ നിന്നതും ഞാൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു .. അലീഷയുടെ തലോടൽ കണ്ട് ഞാൻ അവളെ എന്തെങ്കിലും ചെയ്യുമെന്ന് തോന്നിയതും വേഗം അവിടുന്ന് പോന്നു .. അല്ലേലും അവരെന്തെങ്കിലും ആയിക്കോട്ടെ ..എനിക്കെന്താ ഞാൻ എന്തിനാ അവരെ കാര്യം നോക്കുന്നെ ..എന്നാലും അവൻ ശെരിക്കും ഓന്ത് തന്നെയാണ് അല്ലേൽ അവളെ കണ്ടാൽ കടിച്ചു കീറുന്ന അവനിന്ന് എന്ത് സുഖത്തിലാ നിന്ന് കൊടുത്തേ ..നാണം കെട്ടവൻ .. ഓരോന്ന് പിറു പിറുത്ത് കൊണ്ട് ഞാൻ റൂമിലേക്ക്‌ കയറാൻ നിന്നതും ആരോ എന്നെ പിടിച്ചു വലിച്ചു ..നോക്കിയപ്പോൾ നക്കി ആയിരുന്നു .അവനെ കണ്ടതും എനിക്ക് കലിപ്പ്‌ കയറി ..അവന്റെ കയ്യിൽ നിന്നും എന്റെ കൈ വിടുവിക്കാൻ നോക്കിയതും അവനെന്നെ അരക്കെട്ടിലൂടെ ചേർത്ത് നിർത്തി .. പെട്ടെന്ന് ഹൃദയ മിടിപ്പ് ചാടി കളിക്കാൻ തുടങ്ങി .. "ടോ ..വിടെടാ ..ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ ദേഹത്തു തൊട്ട് കളിക്കരുതെന്ന് ..വിടെടാ .." അവന്റെ നെഞ്ചിൽ ഇട്ട് കുത്തിയിട്ടും എന്റെ മേലുള്ള പിടി അവൻ അയച്ചതെ ഇല്ല... "ആ ..എടി ഇബ്‌ലീസെ ..അവിടെ ഇട്ട് കുത്തല്ലേ..എന്റെ അലീഷ ഉള്ളതാ അവിടെ .." അവളെ ദേഷ്യം പിടിപ്പിക്കാൻ അങ്ങനെ പറഞ്ഞു നാവ് ഉള്ളിലേക്കിട്ടില്ല അപ്പോഴേക്കും അവൾ ആഞ്ഞോരു കുത്ത് കുത്തി ..കുത്തിന്റെ ശക്തിയിൽ ഞാൻ അവളിൽ നിന്നും പിടി വിട്ട് നെഞ്ചിൽ തടവി അവളെ കലിപ്പിൽ നോക്കി .. "ഡീ എച്ചി ..നിനക്കെന്തിന്റെ കേടാ ..എന്തിനാ അവളെ ഇത്ര ദേഷ്യം ." "അവളോടുള്ള ദേഷ്യം ആണെന്ന് ആരാ പറഞ്ഞേ ..എന്റെ ദേഹത്തു തൊട്ടാൽ ഇങ്ങനെയിരിക്കും .." കലിപ്പിൽ അവൾ പറഞ്ഞതും ഞാൻ അവളെ നോക്കി .. "അവളോട് ദേഷ്യം ഇല്ലെങ്കിൽ പിന്നെന്തിനാ കോഫി വീഴാൻ വേണ്ടി വിളിച്ചു കൂവിയത് " "ഞാൻ എനിക്കിഷ്ടമുള്ളത് പോലെ ചെയ്യും അതിന് തനിക്കെന്താ .." അതും പറഞ്ഞു കൊണ്ട് അവൾ മുഖം തിരിച്ചതും ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു . "നിനക്ക് ജലസ് നല്ലോണം ഉണ്ട് അല്ലേ .." "വാട്ട്‌ ..എനിക്കോ ..താൻ പോടോ നക്കീ ..അല്ല ..താനിപ്പോ എന്റെ ജലസ് ന്റെ കണക്കെടുക്കാനാണോ ഇങ്ങോട്ട് വന്നത് .." "അല്ല ..മോളീ ബനിയൻ ഒന്ന് അലക്കി തന്നാൽ നന്നായിരുന്നു .." ഞാൻ അത് പറഞ്ഞതും അവളെന്നെ ദഹിപ്പിക്കുന്ന നോട്ടം നോക്കി .. "പോയി തന്റെ മറ്റവളോട് പറ ..കാട്ടുപോത്ത് .." "മ്മ് ..ഓക്കേ ... അതും പറഞ്ഞു കൊണ്ട് ഞാൻ തലയാട്ടി കൊണ്ട് തിരിഞ്ഞു ..എന്നിട്ട് ഉറക്കെ വിളിച്ചു കൂവി .. "അലീഷാ ...ഈ ബനിയൻ ഒന്ന് ഊരി തന്നേ....എന്നിട്ട് നന്നായി അലക്കി താ ..." അവനത് പറഞ്ഞു കൊണ്ട് അവിടെ നിന്നും പോയതും ഞാൻ നഖം കടിച്ചു കൊണ്ട് അവിടെ നിന്നു...പിന്നെ എന്തൊക്കെയോ മനസ്സിൽ ഇമാജിനേഷൻ ചെയ്തു കൊണ്ട് അവന്റെ പിറകെ പോയി ... "ടോ ..നക്കീ .." അവൾ വരുമെന്ന് ഉറപ്പുള്ളത് കൊണ്ട് അവളുടെ വിളി കേട്ട് ചിരി കടിച്ചു പിടിച്ചു കൊണ്ട് ഞാൻ തിരിഞ്ഞു നോക്കി .. "മ്മ് ..എന്താ .." "വേണേൽ ഊരി താ ..ഞാൻ അലക്കി കൊള്ളാം ..എന്തായാലും ഞാൻ കാരണം അല്ലേ ഇങ്ങനെ ഉണ്ടായേ .." മുഖത്തു നോക്കാതെ അവൾ പറഞ്ഞതും ഞാൻ ചിരിച്ചു നിന്നു... "വേണ്ട..അതിന്റെ ആവശ്യം ഇല്ല..ഞാൻ അലീഷയുടെ കയ്യിൽ കൊടുത്തോളാം ." "എന്നാ കൊണ്ട് പോയി കൊടുക്ക് ..ഒരു കൊലീഷ...എന്റെ കാരണം കൊണ്ടല്ലേ എന്ന് കരുതി ഞാൻ അലക്കി തരാം ന്ന് പറഞ്ഞപ്പോ തനിക്ക് ജാഡ അല്ലേ ..കൊണ്ട് പോയി തന്റെ മറ്റവൾക്ക് കൊടുക്ക് .." അതും പറഞ്ഞു കൊണ്ട് അവൾ കലി തുള്ളി പോയതും ഞാൻ രണ്ടു കയ്യും കെട്ടി ചിരിച്ചു നിന്നു...അവളെ ദേഷ്യം പിടിപ്പിക്കാൻ പ്രത്യേക രസമാണ് ..എന്തിനാ അവൾക്ക് ദേഷ്യം വരുന്നതെന്ന് മനസ്സിലാവുന്നേ ഇല്ല .. അവളുടെ പോക്കും നോക്കി ചിരിച്ചു കൊണ്ട് റൂമിലേക്ക്‌ പോകാൻ വേണ്ടി തിരിഞ്ഞതും ഡോറിൽ ചാരി കൊണ്ട് തലയാട്ടി സാക്കി അവിടെ നിൽക്കുന്നത് കണ്ടു ..അവനെ കണ്ടതും ഞാൻ ചിരി നിർത്തി കൊണ്ട് അകത്തേക്ക് കയറി .. "അക്കീ ...മോനെ ..എന്തൊക്കെയാ ഇവിടെ നടക്കുന്നെ .." ബനിയൻ ഊരി കൊണ്ട് ടവൽ എടുത്ത് ബാത്റൂമിൽ കയറാൻ നിന്നതും സാക്കി ചോദിച്ചു .. "എന്ത് .." "എടാ ..എല്ലാവരും മണ്ടന്മാരാണെന്ന് വിചാരിക്കരുത് ട്ടോ ..രണ്ടിന്റെയും മനസ്സിലിരിപ്പ് എന്താണെന്ന് മനസിലായി..മനസ്സിൽ തന്നെ കൊണ്ട് നടന്നോ ..പുറത്തെടുക്കേണ്ടാ ..." "നീയൊന്ന് പോയേ സാക്കി ..അതിനിപ്പോ എന്താ ഉണ്ടായേ .." "ഒന്നുമില്ലേ ...സാറ് പോയി കുളിച്ചാട്ടെ .." അവനോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ ബാത്റൂമിൽ കയറി ഡോർ അടച്ചു ... "ഇപ്പൊ ഐഡിയ കിട്ടി എന്ത്‌ ചെയ്യണം എന്ന് ..അപ്പൊ അലീഷയെ വെച്ച് കളിച്ചാൽ മതി അല്ലേ ..എന്നാലും എന്റെ ജെനി,,അവന്റെ നെഞ്ചിൽ അമ്മാതിരി കുത്ത് കുത്തണമെങ്കിൽ അലീഷയോട് അത്രക്ക് ദേഷ്യം ഉണ്ടാവണമല്ലോ ....പടച്ചോനെ ..ഇവരുടെ ഇടയിൽ നിന്ന് അവസാനം എനിക്ക് വട്ടാവുമോ ..മനസ്സിൽ ഉള്ളത് രണ്ടു പേരും ഈ ജന്മം തുറന്നു പറയൂല ...മ്മ് ..മറ്റെന്നാൾ മോതിരം മാറൽ അല്ലേ ..അപ്പോഴേക്കും എന്തെങ്കിലും വഴി ഉണ്ടാവുമായിരിക്കും .." ഓരോന്ന് ചിന്തിച്ചു കൊണ്ട് സാക്കി റൂമിൽ നിന്നും പുറത്തേക്ക് പോയി .. ************************** ഓ ..അവന്റെ ഒരു ജാഡ ..ഞാൻ അലക്കി തരാം എന്ന് പറഞ്ഞിട്ടും കൊലീഷ അലക്കി തന്നോളും ന്ന് ..ജാഡ കരടി .. എന്ത് ചെയ്തിട്ടും കലിപ്പ്‌ കുറയുന്നേ ഇല്ല ..എന്തിനാണ് എനിക്കിങ്ങനെ ദേഷ്യം വരുന്നേ എന്ന് എത്ര ചോദിച്ചിട്ടും മനസ്സ് പറയുന്നേ ഇല്ല .. ബെഡിൽ ഇരുന്ന് കണ്ണുകൾ ഒരു നിമിഷം അടച്ചു തുറന്നു കൊണ്ട് ശ്വാസം നേരെ വിട്ടു ..പിന്നെ ഓഫിസിൽ പോകാൻ റെഡിയാവാൻ എണീറ്റു ... ഓഫിസിൽ പോകാനായി താഴേക്ക് ചെന്നതും എല്ലാവരും ചായകുടിക്കാൻ ഇരിക്കുന്നത് കണ്ടു .. "ജെനി ...വാ ഇരിക്ക് .." ഉമ്മി എന്നെ വിളിച്ചതും ഞാൻ അങ്ങോട്ട്‌ ചെന്നു ..ഞാൻ വന്നത് അലീഷക്കും അവളുടെ ഉപ്പക്കും ഇഷ്ടപ്പെട്ടിട്ടില്ലെന്ന് അവരുടെ മുഖം കണ്ടാൽ അറിയാം..ഇന്നലെ തന്നെ അവളുടെ ഉപ്പാനെ ഞാൻ ശ്രദ്ധിച്ചു ..എന്നെ അവർക്ക് ഇഷ്ടായിട്ടില്ല .ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ ആശി ഇക്കയുടെ അടുത്ത് ഇരുന്നു .. "അക്കീ മറ്റെന്നാൾ ആണ് നിശ്ചയം ..മോതിരം ഡിസൈൻ ചെയ്യാൻ പെട്ടെന്ന് ഏൽപ്പിക്കണം .." "ആഹ് ഉമ്മീ ..ഹേമ ചെയ്തോളും " "നിനക്കും ആശിക്കും ഉള്ള റിങ് അവരവരുടെ പെണ്ണ് തന്നെ ഉണ്ടാക്കട്ടെ ..അവരുടെ മനസ്സിന് ഇണങ്ങിയത് ." "അമ്മായി...അത് പൊളിക്കും .അക്കിക്ക് ഞാൻ എന്റെ കൈ കൊണ്ട് ഡിസൈൻ ചെയ്ത റിങ് തന്നെ അണിയിക്കും .." അലീഷ അത് പറഞ്ഞതും ചായ കുടിക്കുന്നതിനിടയിൽ ഞാൻ എച്ചിയെ ഇടം കണ്ണിട്ട് നോക്കി ..ഒരു നിമിഷം അവൾ എന്നെ നോക്കിയതും വേഗം നോട്ടം മാറ്റി .. ചായ കുടി കഴിഞ്ഞ് ഞാൻ ഉമ്മിയോട്‌ സലാം പറഞ്ഞ് ഇറങ്ങിയതും ഉമ്മി എന്നെ തടഞ്ഞു നിർത്തി . "മോളെ ..ഇനിയും നീ നിന്റെ വണ്ടിയിൽ പോകേണ്ട ..അവരുടെ കൂടെ കാറിൽ പോയാൽ മതി .." "ആഹ് ..ഉമ്മീ ..ഞാൻ അത് പറയാൻ തുടങ്ങായിരുന്നു ..എന്തായാലും എല്ലാവരും ഒരു സ്ഥലത്തേക്ക് തന്നെ ആണ് ..പിന്നെന്തിനാ രണ്ടു വണ്ടി ." സാക്കി അത് പറഞ്ഞതും ഞാൻ നക്കിയുടെ മുഖത്തേക്ക് നോക്കി ..അവൻ ഒന്നും മിണ്ടാതെ എന്നെ ഒന്ന് നോക്കിയ ശേഷം പുറത്തേക്ക് പോയി .അവന്റെ പിറകെ എന്നെ കടുപ്പിച്ച് നോക്കി കൊണ്ട് കൊലീഷയും പോയി .. "വേണ്ട ഉമ്മീ ..ഞാൻ എന്റെ വണ്ടിയിൽ പൊയ്ക്കോളാം " "വേണ്ട ..ഇനി നീയും അലീഷയും ഒരു പോലെ ആണ് ..അവൾക്ക് പോകാം എങ്കിൽ നിനക്കും കാറിൽ പോകാം .." ഉമ്മി അത് പറഞ്ഞതും മറുത്തൊന്നും പറയാതെ ഞാൻ പുറത്തേക്ക് പോയി ..നക്കി കാർ സ്റ്റാർട്ട്‌ ചെയ്തിട്ടുണ്ട് ..പിറകിൽ ഇരുന്ന് അലീഷ എന്നെ നോക്കി മുഖം തിരിച്ചു ..കാറിന്റെ അടുത്തേക്ക് ഞാൻ നടന്നതും സാക്കി എന്നെ മറി കടന്ന് കൊണ്ട് വേഗം പിറകിലെ സീറ്റിൽ കയറി .. "ടാ ..സാക്കി ..നീയെന്താ അവിടെ ഇരിക്കുന്നെ ..മര്യാദക്ക് ഇവിടെ വന്നിരിക്ക്" ആ നക്കി സാക്കിയോട് പറഞ്ഞത് കേട്ട് കാറിൽ കയറാതെ ഞാൻ സാക്കിയെ നോക്കി .. "അത് ..എനിക്ക് അലീഷയോടെ കുറച്ചു കമ്പനി കാര്യങ്ങൾ ഡിസ്കസ് ചെയ്യാനുണ്ട് ...മുന്നിൽ ഇരുന്നാൽ ശെരിയാവില്ല ..ജെനി ..നീ മുന്നിൽ ഇരുന്നോ " സാക്കി അത് പറഞ്ഞതും ഞാൻ നക്കിയെ നോക്കി കൊണ്ട് മുൻ ഡോർ തുറന്ന് കയറി . "എന്ന് മുതലാ സാക്കി നീ കമ്പനി കാര്യങ്ങൾ ഡിസ്കസ് ചെയ്യാനൊക്കെ തുടങ്ങിയേ " നക്കി മിററിലൂടെ ചോദിച്ചതും സാക്കി അത് മൈൻഡ് ചെയ്യാതെ അലീഷയോട് ഓരോന്ന് പറഞ്ഞിരുന്നു ...അവളാണേൽ ഒട്ടും താല്പര്യം ഇല്ലാതെ മറുപടി കൊടുക്കുന്നുണ്ട് ..അത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു ..ഞാൻ ഒന്ന് ചിരിച്ചതും ആ നക്കി എന്നെ ഒന്ന് നോക്കി ..അവൻ നോക്കിയതും ഞാൻ മുഖം തിരിച്ചു കൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു .. കമ്പനിയിൽ എത്തിയതും ഞാൻ വേഗം ഇറങ്ങി നടന്നു ...അവിടെ കാല് കുത്തിയതും എന്തോ മനസ്സിന് വല്ലാത്ത പേടി ,,അംജദ് എങ്ങാനും മുന്നിൽ വന്നു പെടുമോ എന്ന് .അവൻ എവിടെയെങ്കിലും ഉണ്ടോന്ന് ചുറ്റും നോക്കി കൊണ്ട് ഞാൻ അകത്തേക്ക് കയറി .. ************************** അവൾ പേടിച്ചു പേടിച്ചാണ് ഓഫിസിൽ കയറിയത് ..മുഖം കണ്ടാൽ അറിയാം അത്...അംജദ് നെ ആണ് അവളുടെ കണ്ണുകൾ തേടുന്നത് എന്നെനിക്കറിയാം .കല്യാണ കാര്യം അവൻ അറിഞ്ഞിട്ടുണ്ടെങ്കിൽ ഉറപ്പായും അവൻ അവളെ ഭീഷണിപെടുത്താൻ വരുമെന്ന് അറിയാവുന്നത് കൊണ്ട് അവനെ എക്സ്‌പോർട്ടിങ് കമ്പനിയിലേക്ക് പറഞ്ഞു വിട്ടിരിക്കാണ് .അവിടെ നിന്നും വന്നാൽ അവന് ചെയ്യാൻ വേറെയും വർക്ക്‌ കിടക്കുന്നുണ്ട് ..അതിനിടയിൽ അവളെ കാണാൻ പോലും അവന് ടൈം കിട്ടില്ല .എല്ലാ സത്യങ്ങളും ഞാൻ കണ്ടു പിടിക്കുന്നത് വരെ അവനെ അവളിൽ നിന്നും മാറ്റി നിറുത്തണം ... രാവിലെ ഒരു മീറ്റിംഗ് അറ്റൻഡ് ചെയ്യാൻ ഉണ്ടായിരുന്നു .അത് കഴിഞ്ഞതും ഞാൻ ഡിസൈൻ ഏരിയയിലേക്ക് ചെന്നു ..അവിടെ എച്ചിയും അലീഷയും മോതിരം ഡിസൈൻ ചെയ്യുന്ന തിരക്കിൽ ആയിരുന്നു .. അപ്പോഴാണ് ഹേമ അങ്ങോട്ട്‌ വന്നത് ..ഹേമ ഡിസൈൻ ചെയ്ത രണ്ട് റിങ് കയ്യിൽ പിടിച്ചാണ് വന്നത് ..പെട്ടിയിൽ നിന്നും ഹേമ റിങ്‌സ് എടുത്ത് അവർക്ക് രണ്ടു പേർക്കും കാണിച്ചു കൊടുത്തു .. ഒന്ന് കുറച്ചു ഹെവി ഡിസൈൻ ആണ് ..എന്നാൽ മറ്റേത് സിമ്പിൾ ആണ് ..നൂല് പോലൊരു റിങ് ...അതിൽ ഡയമണ്ട്ന്റെ ചെറിയ കല്ലുകൾ പതിച്ചിട്ടുണ്ട് ..ആ റിങ് എനിക്ക് വളരെ ഇഷ്ടമായി ... ഹേമ അവർക്ക് റിങ് കാണിച്ചു കൊടുത്തതും എച്ചി ആദ്യം എടുത്തതും ആ റിങ് ആയിരുന്നു .. ************************** ഉമ്മി പറഞ്ഞതനുസരിച് ഞാനും അലീഷയും റിങ് ഡിസൈൻ ചെയ്യാൻ തുടങ്ങി ..അംജദ് വേറെ എങ്ങോട്ടാ പോയിരിക്കാണെന്ന് ആരോ പറഞ്ഞ് കേട്ടപ്പോൾ മനസ്സിന് വലിയ സമാധാനം ആയി ..അത് കൊണ്ട് തന്നെ റിലാക്സ് ആയി ഞാൻ പേപ്പറിൽ റിങ് ന്റെ ഡിസൈൻ വരയ്ക്കാൻ തുടങ്ങി ... അപ്പോഴാണ് ഹേമ ഞങ്ങൾക്ക് അണിയാൻ ഉള്ള റിങ്മായി അങ്ങോട്ട്‌ വന്നത് .. "മേഡം ...ഈ ഡിസൈൻ എങ്ങനെ ഉണ്ടെന്ന് നോക്കൂ ..ഇഷ്ടമായില്ലേൽ വേറെ ഉണ്ടാക്കാം .." അതും പറഞ്ഞു കൊണ്ട് ഹേമ ഞങ്ങളുടെ നേരെ മോതിരങ്ങൾ നീട്ടി ..ആദ്യം തന്നെ കണ്ണിൽ ഉടക്കിയത് സിമ്പിൾ റിങ് ആണ് ..ഞാൻ അത് വേഗം കയ്യിലെടുത്തു ..നല്ല ഭംഗി ഉണ്ടായിരുന്നു അതിന് ..ഞാനത് കയ്യിൽ ഇട്ട് കൊണ്ട് വെറുതെ തല ഉയർത്തി മുന്നോട്ട് നോക്കിയതും ആ നക്കി ഞങ്ങളെ തന്നെ നോക്കുന്നത് കണ്ടു ..ഞാൻ നോക്കുന്നത് കണ്ടതും അവൻ അടുത്തേക്ക് വന്നു ... "അക്കീ ..നോക്ക് ..ഈ റിങ് ഭംഗി ഇല്ലേ " അതും പറഞ്ഞു കൊണ്ട് അലീഷ എഴുന്നേറ്റ് അവന്റെ അടുത്ത് പോയി കൈ അവന് നേരെ നീട്ടി ...അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് അവൻ റിങ്ലേക്ക് നോക്കി .. ആ സമയം ഞാൻ എന്റെ റിങ് ഒന്ന് ശെരിക്ക് ഇട്ടു കൊണ്ട് ഹേമയോട് പറഞ്ഞു ... "ഇതെനിക്ക് ഇഷ്ടമായി ..ഇത് തന്നെ മതി " "സോ ബ്യൂട്ടിഫുൾ ..." എന്റെ കയ്യിൽ പിടിച്ചു കൊണ്ട് ഹേമ അത് പറഞ്ഞതും കണ്ണുകൾ അവനെ തേടി ..ആ സമയം തന്നെ അലീഷ വീണ്ടും അവനോട് ചോദിച്ചു "അക്കീ ..പറ ..എങ്ങനെ ഉണ്ട് ..കൊള്ളാമോ " അലീഷ ചോദിച്ചതും അവളുടെ കയ്യിലെ റിങ് ഒന്ന് നോക്കി ..പിന്നെ എന്റെ കയ്യിലെ റിങ് നോക്കി കൊണ്ട് അവൻ പറഞ്ഞു ... "നന്നായിട്ടുണ്ട് ..എനിക്ക് ഇഷ്ടപ്പെട്ടു ." എന്റെ വിരലുകളിലേക്ക് നോക്കി കൊണ്ട് അവൻ പറഞ്ഞതും ഞാൻ വേഗം ഹേമയിൽ നിന്നും കൈ വലിച്ചു .. "എനിക്കറിയാം എന്റെ ഇഷ്ടങ്ങൾ തന്നെയാണ് നിന്റെ ഇഷ്ടങ്ങളെന്ന് ..ഇനി അടിപൊളി റിങ് ഞാൻ നിനക്കായി ഉണ്ടാക്കും ." അതും പറഞ്ഞു കൊണ്ട് അലീഷ എന്റെ അടുത്ത് വന്നിരുന്നു .അവളെ മൈൻഡ് ചെയ്യാതെ ഞാൻ എന്റെ ജോലി തുടർന്നു ..ഒരു ഫോൺ വന്ന് അവൻ ഹാൾ വിട്ട് പോവാൻ വേണ്ടി നടന്നതും ഞാൻ തല ഉയർത്തി കൊണ്ട് അവൻ പോകുന്നത് നോക്കി ..വീണ്ടും തല താഴ്ത്തി കൊണ്ട് ടേബിളിൽ ഇരുന്ന റിങ് ലേക്കും നോക്കി ..ഒരു ചെറു പുഞ്ചിരി ആ സമയം എന്റെ ചുണ്ടിൽ വിരിഞ്ഞത് ഞാൻ നന്നായി അറിഞ്ഞു ... റിങ്ന്റെ ഡിസൈൻ എല്ലാം കഴിഞ്ഞതും ഞാൻ ഡിസൈൻ ഏരിയയിൽ നിന്നും പുറത്തേക്ക് നടന്നു ..കുറെ നേരം ഇരുന്നത് കൊണ്ട് ആകെ മടുപ്പ് വന്നിട്ടുണ്ട് ..ഒന്ന് കാറ്റും വെളിച്ചവും കൊള്ളാൻ വേണ്ടി ഞാൻ കമ്പനിയുടെ പിറകിലേക്ക് പോയി....അവിടെ വസ്ത്രങ്ങൾ എല്ലാം കളർ പൂശുന്ന സ്ഥലം ആണ് .. പല നിറങ്ങളിൽ ഉള്ള ചായങ്ങൾ ഡബ്ബകളിൽ നിറച്ചു വെച്ചിട്ടുണ്ട് . .അതെല്ലാം നോക്കി കണ്ട് നിൽക്കുമ്പോൾ ആണ് എന്റെ ഫോൺ റിങ് ചെയതത് ..നോക്കിയപ്പോൾ ആ അങ്കിൾ ആണ് .. "ഹലോ റസീ . " "ആ ..അങ്കിൾ .." "ഞാൻ ഫോണിലേക്ക് ഫരിയുടെ ഫോട്ടോ അയച്ചിട്ടുണ്ട് .നീ നോക്ക് ..എന്നിട്ട് എത്രയും പെട്ടന്ന് കണ്ടെത്താൻ നോക്ക് " അയാളത് പറഞ്ഞതും എന്റെ മുഖം വിടർന്നു . ഞാൻ വേഗം ഫോൺ വെച്ച് കൊണ്ട് നെറ്റ് ഓൺ ചെയ്തു ...കണ്ണുകൾ അടച്ചതും നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി ..നോട്ടിഫിക്കേഷൻ വന്നതും ഞാൻ വേഗം കണ്ണ് തുറന്ന് നോക്കി ..അങ്കിൾ ഒരു പിക് അയച്ചിട്ടുണ്ട് . ആകാംഷയോടെ ഞാൻ അത് നോക്കി ..ഡൌൺലോഡ് ആയി വരുന്നേ ഉളളൂ ..അവിടെ റേഞ്ച് ഇല്ലാത്തതിനാൽ സൈഡിലേക്ക് ഒന്ന് നീങ്ങിയതും പെട്ടന്നാണ് അത് സംഭവിച്ചത് .. ( തുടരും) ഫ്രണ്ട്സ് ... പലരും വന്നു പറഞ്ഞോണ്ടിരിക്കാ എന്താ ആശിയുടെ പാസ്റ്റ് കൊണ്ട് വരാത്തത് എന്ന് ..എല്ലാവർക്കും മറുപടി കൊടുത്തു മടുത്തു ..എന്തായാലും ഇനിയും ഞാൻ നിങ്ങളെ വെറുപ്പിക്കുന്നില്ല .നിങ്ങൾ എല്ലാവരും കാത്തിരിക്കുന്ന ആഷിയുടെ പാസ്റ്റ് അടുത്ത ഒരു പാർട്ട്‌ കഴിഞ്ഞാൽ വരുന്നതാണ് .അത് പോലെ അടുത്ത പാർട്ടിൽ ക്യാൻവാസിൽ ഉള്ള ചിത്രം ജെനിക്ക് കാണിച്ചു കൊടുക്കാൻ ഞാൻ തീരുമാനിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു . സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഒരുപാട് നന്ദി .... നെക്സ്റ്റ് പാർട്ട്‌ നാളെ രാത്രി ..
2.6k views
4 hours ago
#

📙 നോവൽ

😍😊ഇരുട്ടിലെ സൗഹൃദം😊😍 ❣🅰nu🅰yisha❣ Part-8⃣ (കുറച്ച് ദിവസത്തെ ഇടവേളക്ക് ശേഷം വരുകയാണ് ആരും ഞമ്മളെ മറന്ന് പോയിട്ടില്ല എന്ന് വിശ്വസിക്കുന്നു.കുറച്ച് തിരക്കായത് കൊണ്ടാണ് നിങ്ങളിലേക്ക് വരാൻ വൈകിയത് അതിന് ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു) ഹായ് അളിയാ....അസ്സലാമു അലൈക്കും.... വ അലൈക്കും സ്സലാം.... ടീ നീ ഒന്നൂടി തടിച്ചോ....... പോട നിനക്ക് തോനുന്നതാ.....ഞാൻ തടിച്ചിട്ടൊന്നുമില്ല.നിനക്ക് തോനുന്നതാ.... ഓ ആയിക്കോട്ടെ... അല്ല അളിയാ എന്താ പെട്ടന്ന്..... ഏയ് ഒന്നുല്ലടാ..... അങ്ങനെ അവന്റെ സംസാരം കേട്ട് ഇരുന്നത് കൊണ്ട് ഞങ്ങൾ വീട്ടിൽ എത്തിയത് അറിഞ്ഞില്ല...ഇതാണ് എന്റെ വീട് ഇവിടെ ഉമ്മ ഉപ്പ പിന്നെ ഇന്റ അനിയനും അവന്റെ വൈഫും... അവന്റെ കല്ല്യാണവും കഴിഞ്ഞ് പോയതാണ് ഞങ്ങൾ ദുബായിക്ക്..ഞാൻ കെട്ടി ആറ് മാസം കയ്യലും അവനും കെട്ടീക്ക്.ഇനി ഇവനെ കൂടാതെ ഒരു പെങ്ങളൂടി ണ്ട് ഓളെ കെട്ടിച്ച് വിട്ടതാണ് ചിലപ്പോൾ വൈകിട്ട് വരും..അപ്പോൾ നമുക്ക് വിശതമായി പരിചയപെടാം.... നൗഷാ........ അള്ളാ ആരാ ഇത് നബീസ ഉമ്മേ... എന്തെല്ലാ.... സുഖാണൊ... അൽഹംദുലില്ലാ സുഖം.... അല്ല മോൻ എപ്പളാ വന്നേ..... ഞാൻ ഇതാ ഇപ്പം എത്തിയതേ ഉള്ളു.... എന്താ മോനെ പെട്ടന്ന് ഫാരിക്ക് വിശേശം ഉണ്ടോ... (അ ഇത് നബീസത്ത ഞങ്ങളുടെ അയൽ വാസിയുമാണ് അത് പോലെ നമ്മുടെ മുനിയുടെ ഉമ്മയുമാണ്...ഉമ്മ രാവിലെ തന്നെ വന്ന് ഞമ്മക്കിട്ട് ഒരു പണിയും തന്നല്ലോ....) ഏയ് അതല്ല ഉമ്മാ ഞമ്മളെ ആയിഷൂന്റെ ഓർമ ദിവസമല്ലെ വരാൻ പോകുന്നത്.അതിന് വേണ്ടി വന്നതാ.... അപ്പം ഞമ്മളെ മോനും വരുന്നുണ്ടോ..... ആ മുനി നാള എത്തും..... ന്നാൽ ഞാൻ ഫാരിന ഒന്ന് കാണട്ടെ... ആ ചെല്ലി ഉമ്മാ ഓൾ അകത്ത് ണ്ട്..... അത് കേട്ടതും ഉമ്മ അകത്തേക്ക് പോയി.... അങ്ങനെ ഓരോന്ന് ചിന്തിച്ച് ഞാൻ വീടിന് മുന്നിലവിടെ ഇരുന്നു.യാത്ര ക്ഷീണം കാരണം ആയിരിക്കാം പതിയെ കണ്ണുകൾ അടഞ്ഞു.... &&&&&&&&&&& ടാ മുനി ഇയ്യ് അറിഞ്ഞോ...... എന്താ..... ഞമ്മള ആയിഷു ഉമ്മയാകാൻ പോകുന്നു.. ഇയ്യ് എന്താ തമാശ പറയാ...അല്ലടാ സത്ത്യം ഇന്നലെ രാത്രി അളിയൻ ഇന്ന വിളിച്ചിരുന്നു അപ്പളാ പറഞ്ഞത് ..... ന്നാൽ നമുക്ക് ഇന്ന് അവിട വരെ ഒന്ന് പോയാലൊ അവളെ കാണാൻ....അല്ലടാ മുത്തുവും ഷമിയും ഇത്ത അറിഞ്ഞില്ലെ അവർ ഇതിനെ പറ്റിയൊന്നും പറഞ്ഞില്ലല്ലൊ.. അവരെ കാര്യം ഒന്നും പറയണ്ട...അവൾ കെട്ടിപോയതിന് ശേശം രണ്ടും വല്ലപ്പോയേ ക്ളാസിൽ വരൂ..വന്നാലോ..അരോടും മിണ്ടുകയും ഇല്ല.... അതൊക്ക വിട് ഇന്ന് അവരെ കൂടി കൂട്ടാം....അവർ അറിഞ്ഞില്ലെങ്കിൽ ഒരു സർപ്രയിസും ആകും...... അങ്ങനെ കോളേജ് കയിഞ്ഞ് അവരെ കൂട്ടി ഞങ്ങൾ നേരെ അച്ചുവിന്റെ വീട്ട്ലേക്ക് വിടാൻ തീരുമാനിച്ചു....കോളേജ് കയിഞ്ഞതും.... ടീ മുത്തൂ രണ്ട് പേരും ഒന്നവിടെ നിന്നൊ എന്താ ഞമ്മളെ ഒന്നും ഇങ്ങക്ക് മാണ്ടെ..... ഏയ് അങ്ങനെ പറയല്ലെ..അച്ചു പോയതിന് ശേഷം ഒരു ഉഷാറില്ല ഒന്നിനും...അത് കൊണ്ട ആരോടും മിണ്ടാനൊന്നും നിക്കാത്തത്.. എന്നാൽ നമുക്ക് ഇന്ന് അച്ചൂന്റെ വീട്ടിൽ ഒന്ന് പോയാലൊ..... വേണോ.. ഞങ്ങൾ രണ്ട് പേരും എന്തായാലും പോകാൻ തീരുമാനിച്ച് ഇങ്ങളൂടി വാ..... അ ok..... അങ്ങനെ ഞങ്ങൾ നാല് പേരും അവളുടെ വീട്ടിലേക്ക് പോകാനായി കോളേജിൽ നിന്നും ഇറങ്ങി.... ഒരു പാട് ദൂരം ഇല്ലാത്തത് കൊണ്ട് പെട്ടന്ന് തന്നെ ഞങ്ങൾ അവിടെ എത്തി..അപ്പോൾ വീടിന്റെ ഉമ്മറത്ത് അവളെ കെട്ടിയവനും ഉമ്മയും ഇരിപ്പുണ്ട് അവർ ഞങ്ങളെ ഉള്ളിലേക്ക് ക്ഷണിച്ചു.ഉള്ളിൽ എത്തിയതും മുത്തു... ഉമ്മാ അച്ചു എവിടെ... അവൾ മുകളിലെ റൂമിലുണ്ട്...... അത് കേട്ടതും അവർ മുകളിലേക്ക് ഓടി...ഞങ്ങൾ അവിടെ സോഫയിലും ഇരുന്നു കൂടെ അളിയനും..... എന്താ അളിയാ മുഖം വല്ലാതിരിക്കുന്നത്... എന്തെങ്കിലും പ്രശ്നമുണ്ടോ.... ഞങ്ങൾ വന്നത് ഇഷ്ടായില്ലെ..... &&&&&&&&&&&&&&&&& ഇക്കാ......ഇത് എന്താ പുറത്ത് ഇരുന്ന് ഉറങ്ങുന്നേ..... ഫാരി പുറത്താക്കിയോ....... അ ഇതാര് കുഞ്യോളൊ.......ഇയ്യ് എന്താ നേരം വൈകിയത്.... മോൻ ക്ളാസ് കയിഞ്ഞ് വരാൻ നിന്നതാ..... ന്നാൽ വാ അകത്തേക്ക്......ഉമ്മാ ഇതാ ഉമ്മാന്റെ മോൾ..... ഇതാണ് ഞാൻ നേരത്തെ പറഞ്ഞ ഇന്റ അനിയത്തി..പേര് ഫിദ കെട്ടിച്ച് ഒരു മകനുണ്ടെകിലും ഞങ്ങൾ ഇപ്പളും കുഞ്യോളൊ എന്ന വിളിക്കാർ..അളിയൻ ഗൾഫിലാണ് ഒരു മകനുണ്ട് ഷമ്മാസ് ഞങ്ങളുടെ ഷാലു മോൻ.....പിന്നെ പേടിക്കാനില്ല അളിയൻ ലീവ് കയിഞ്ഞ് പോയിട്ട് മൂന്ന് മാസം ആയതേ ഉള്ളു ആ വന്ന് പോക്കിൽ ഓൾക്ക് പണിയും കൊടുത്തു...... തുടരും.........
1.7k views
4 hours ago
#

📙 നോവൽ

*ഇക്കൂന്റെ കാന്താരി😘😘* ************************ ഭാഗം-14 / 17 ********* സിയ * എന്റെ പെണ്ണ് നീ കരുതുന്നത് പോലെ നെഹല അല്ല..... നെദ്റ ആണ്.ചെറുപ്പത്തിൽ എനിക്ക് വേണ്ടി പറഞ്ഞു വച്ചത് നെദ്റയെയാണ്..... ഫാസിൽ പറഞ്ഞത് കേട്ട് മ്മടെ ഖൽബ് കിടന്ന് ഡാൻസ് കളിക്കാൻ തുടങ്ങി..... പക്ഷേ മ്മള് അത് പുറത്തു കാണിച്ചില്ല... കലിപ്പില് ഓനെ നോക്കി... ഓൾക്ക് അന്നെ ഭയങ്കര ഇഷ്ടം ആണ് ടാ..... ഇയ്യ് ഇതുവരെ ഒരു പെണ്ണിനോട് പോലും ഓളോട് പെരുമാറുന്ന പോലെ പെരുമാറുന്നത് മ്മള് കണ്ടിട്ടില്ലടാ.... മ്മളോട് പോലും ഇയ്യ് ഓളെപറ്റി പറഞ്ഞില്ലാലോ.... അതോണ്ട് അന്റെ സ്നേഹം സത്യമാണോന്ന് ഉറപ്പിക്കാനാ മ്മള് ഓളോട് ഇങ്ങനെ ഒക്കെ പെരുമാറാൻ പറഞ്ഞത്.... ഇപ്പൊ നിക്ക് അന്നെ പൂർണ്ണവിശ്വാസമാണ്.... ന്റെ നെച്ചൂന്റെ നല്ല പാതി ആയിരിക്കും ഇയ്യെന്ന്.... അത് പറഞ്ഞ് ഫാസിൽ മ്മളെ കെട്ടിപ്പിടിച്ചു.... എല്ലാം കേട്ട് മ്മക്ക് പെരുവിരലീന്ന് ദേഷ്യം അരിച്ചു കയറി.... മ്മള് ഫാസിലിനെ തള്ളിമാറ്റി അവന്റെ കോളറിൽ പിടുത്തമിട്ടു. ഇങ്ങളെല്ലാരും കൂടി മ്മളെ പറ്റിക്കുവായിരുന്നല്ലേ.... ഇയ്യ് പറഞ്ഞത് ശരിയാണ് മ്മക്ക് ഇതുവരെ ആരോടും മൊഹബത്ത് തോന്നീട്ടില്ല..... പക്ഷെ പാത്തൂട്ടിയെ കണ്ടപ്പോൾ മുതൽ ന്റെ മഹറിന്റെ അവകാശി അവൾ മാത്രം ആയിരിക്കുമെന്ന് മ്മള് മനസ്സിൽ കുറിച്ചതാ.... ഓളോട് നിക്ക് തോന്നീത് ഒരിക്കലും ഒരു ഇൻഫാക്ച്വവേഷൻ ആയിരുന്നില്ല... ഓള് അന്റെ പെണ്ണാന്ന് ഇയ്യ് പറഞ്ഞത് മുതല് നെഞ്ചില് കല്ലു കേറ്റി വച്ച വേദന ആയിരുന്നു മ്മക്ക്.... ന്റെ പ്രാണൻ ആണ് ടാ ഓള് ..... പക്ഷേ ന്റെ സ്നേഹം മനസ്സിലാക്കാൻ ഓൾക്ക് കഴിഞ്ഞില്ല... മ്മളെ കോമാളി ആക്കി.... ഇന്നത്തോടെ നിർത്തി എല്ലാം... ന്റെ മനസ്സ് കുത്തിനോവിച്ച് ഇങ്ങള് സന്തോഷിച്ചില്ലേ.... ഇനി മേലിൽ ഫ്രണ്ടാന്ന് പറഞ്ഞ് ന്റെ കൺമുന്നിൽ കണ്ട് പോകരുത്..... മ്മള് അത്രയും പറഞ്ഞ് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ഫാസിൽ ന്റെ മുന്നിൽ വട്ടം കയറി നിന്നു.... നിക്ക് പറയാനുള്ളത് ഇയ്യൊന്ന് കേട്ടിട്ട് പോടാ....നെച്ചൂന്.... നിക്കൊന്നും കേൾക്കണ്ട..... മ്മള് ഓനെ മറികടന്ന് നടന്നു... ഓൻ മ്മളെ നിക്കാൻ പറഞ്ഞ് വിളിക്കണ്ട്.... പക്ഷേ മ്മടെ ഖൽബില് വല്ലാത്തൊരു നീറ്റലാ..... മ്മള് ഓളെ എത്ര മാത്രം സ്നേഹിച്ച്...ന്നിട്ട് ന്നെ വട്ട് കളിപ്പിക്കാൻ ഓളും കൂടിന്നറിഞ്ഞപ്പോ മ്മക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.... മ്മള് ഒരു ഓട്ടോ വിളിച്ച് നേരെ വീട്ടിലേക്ക് ചെന്നു.... ഉമ്മി ഹാളിൽ ഉണ്ടായിരുന്നു.... മ്മടെ മേലൊക്കെ നനഞ്ഞിരിക്കണ കണ്ട് ഉമ്മി കാര്യം തിരക്കി.... മ്മള് ബീച്ചിൽ നടന്നതെല്ലാം ഉമ്മിയോട് പറഞ്ഞു.... ഉമ്മിയോട് ഓളെകുറിച്ച് പറയാനിരുന്നതാ പക്ഷേ ഇനി നിക്ക് ഓൾടെ മുഖം പോലും കാണണ്ട..... ന്നിട്ട് ആ കൊച്ചിന് ഇപ്പോൾ എങ്ങനേണ്ട്...ഡിസ്ചാർജ് ആയോ? കുഴപ്പമൊന്നുമില്ല ഇന്ന് ഡിസ്ചാർജ് ആകും.... ന്നാ മോൻ പോയി ഡ്രെസ്സ് മാറി വാ.ഞാൻ കഴിക്കാൻ എടുത്ത് വക്കാം.. നിക്ക് ഇപ്പൊ ഒന്നും വേണ്ട ഉമ്മീ...ഒന്ന് കിടക്കട്ടെ.... മ്മ് ശരി... മ്മള് നേരെ റൂമിലേക്ക് പോയി... മ്മള് നനഞ്ഞ ഡ്രെസ്സ് മാറ്റുന്നതിനിടയിലാണ് ഒരു ചെയിൻ മ്മടെ ഷർട്ടിൽ കുടുങ്ങിക്കിടക്കുന്നത് കാണുന്നത്.... ഇത് മ്മള് മുൻപ് കണ്ടിട്ടുണ്ടല്ലോ.... ഹാ...പാത്തൂട്ടിടെ കയ്യിൽ കിടന്നതാണ്... അത് എടുത്ത് ട്രോയറിൽ വച്ചു... കുളിച്ചു ഡ്രെസ്സ് മാറി... ബെഡ്ഡിൽ കിടന്നു.... ഫോൺ എടുത്ത് നോക്കിയപ്പോൾ ഫാസിൽ ന്റെ പത്തിരുപത് മിസ്ഡ്കോള്..... മ്മള് ഫോൺ സ്വിച്ച് ഓഫാക്കി ബെഡ്ഡിലേക്ക് ഇട്ടു.... മോളേ പാത്തൂട്ടി ഇയ്യ് ഈ കടുവേടെ മറ്റൊരു മുഖം കാണാൻ പോകുന്നതേ ഉള്ളൂ..ജസ്റ്റ് വെയിറ്റ് ആൻ്റ് സീ.... അന്നേക്കൊണ്ട് ന്റെ പിറകെ നടത്തിച്ചില്ലെങ്കിൽ ഇയ്യ് കണ്ടോ മുത്തേ.... അന്നേ കെട്ടി പത്ത് പിള്ളേരുടെ ഉമ്മ ആക്കി ആയിരിക്കും മ്മടെ പ്രതികാരം... ഓർത്തിട്ട് മ്മക്ക് ചിരി വന്നു.... അപ്പൊഴാണ് ഉമ്മി മ്മളെ വിളിച്ചത്..... *********************************** മ്മള് ഓനോട് എല്ലാം പറയുന്നതിന് മുൻപേ ഓൻ മ്മളോട് കലിപ്പായി... വിളിച്ചിട്ട് ഫോൺ എടുക്കിന്നാലോ ഇനി ഇപ്പൊ ന്താ ചെയ്യാ മ്മള് തന്നെ ഈ പ്രശ്നത്തിന് ഒരു പോംവഴി കണ്ടെത്തണം ഏതായാലും ഡോക്ടറെ കാണാം... മ്മള് ഡോക്ടറുടെ മുറിയിലേക്ക് ചെന്നതും.... കേറി വാ ഫാസിലേ....അയാൾ എവിടെ? ഓൻ പോയി ഡോക്ടറെ... വൈ? മ്മള് എല്ലാം ഡോക്ടറോട് പറഞ്ഞു... എല്ലാം കേട്ടിട്ട് ഡോക്ടർ പറഞ്ഞു.. സീ ഫൈസൽ താൻ പറഞ്ഞത് നെഹല അയാളുടെ പ്രസൻസിൽ ഹാപ്പി ആയിരുന്നു എന്നല്ലേ... സോ ഹീ ക്യാൻ മെയ്ക്ക് ചെയ്ഞ്ചസ് ഇൻ ഹെർ ലൈഫ്... താൻ അയാളോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്ക്... മ്മ് ശരി ഡോക്ടർ.... മ്മള് ഓൾടെ റൂമിലേക്ക് ചെന്നപ്പോൾ ഓള് മയങ്ങാണ് നെദി അടുത്ത് തന്നെ ഉണ്ട്... മ്മള് നെദിയോട് കാര്യങ്ങൾ പറഞ്ഞു... ഇക്കാ.....അപ്പോൾ ഇജാദ് പോയോ?? മ്മ്....നീ നെച്ചൂനോട് ഇപ്പോൾ ഒന്നും പറയണ്ട.... മാമ ഇപ്പൊ വരും...മ്മള് ഇജാദിന്റെ വീട് വരെ ഒന്ന് പോയി വരാം.... മ്മ് ശരി.... ഓനോട് നെച്ചൂനെക്കുറിച്ച് എല്ലാം പറയണം.. ഞാൻ പോയി വരാം....ഇയ്യ് ആക്ടീവേന്റെ താക്കോൽ താ മ്മള് വീട്ടിൽ വച്ചേക്കാ.... ശരി ഇക്കാ.... മ്മള് ബീച്ചിലേക്ക് ചെന്നപ്പോൾ മ്മള് വിളിച്ചിട്ട് മ്മടെ ഫ്രണ്ട് അനസ് ബീച്ചിൽ വന്നിരുന്നു... അനൂ ഇയ്യ് ന്റെ ബൈക്ക് വീട്ടിൽ വച്ചേക്ക് ടാ..... ഓക്കെ ടാ... ഓൻ മ്മടെ ബൈക്ക് കൊണ്ട് പോയി... മ്മള് നെദീന്റെ ആക്ടീവേല് നിജൂന്റടത്തേക്ക് പോയി... മ്മള് ഓന്റെ വീടിന്റെ മുന്നിൽ വണ്ടി വച്ച് അകത്തേക്ക് കയറി.... അല്ല ആരിത് ഫാസിലോ? ഓള് ഡിസ്ചാർജ് ആയോ മോനെ നിജു ഓൾടെ കാര്യം പറഞ്ഞിരുന്നു... ഇല്ല ഉമ്മ.... ഡിസ്ചാർജ് ആയില്ല... ചിലപ്പോൾ നാളെ ആകും...നിജു എവിടെ? ഓൻ റൂമിൽ ഉണ്ട് മ്മള് വിളിക്കാം.... കുഞ്ഞോനേ...... വേണ്ട ഉമ്മാ ഞാൻ അങ്ങോട്ട് ചെന്നോളാം... ശരി മോനേ.... മ്മള് ഓന്റെ റൂമിലേക്ക് ചെന്നപ്പോൾ ഓൻ മ്മളെ കണ്ട് കട്ടകലിപ്പിൽ ഇരിക്കാണ്..... മ്മള് ഡോർ ലോക്ക് ചെയ്ത് ഓന്റെ അടുത്ത് ചെന്ന് ഇരുന്നു.. നിജൂ അനക്ക് ന്നോട് ദേഷ്യം ആണെന്ന് അറിയാം.... ന്നാലും സാരമില്ല.... ഓൻ മ്മടെ മുഖത്തേക്ക് നോക്കി... എനിക്ക് പറയാനുള്ളത് നെച്ചൂനെ കുറിച്ചാണ്.... നെച്ചൂന് ഒരു അസുഖം ഉണ്ട് ടാ... നിനക്ക് മാത്രമെ ഓളെ രക്ഷിക്കാൻ പറ്റൂ...... ന്റെ പാത്തൂട്ടിക്ക് ന്താ? മ്മ് ഞാൻ പറയാം... ഓൻ മ്മടെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി (തുടരും) ഇക്കൂന്റെ കാന്താരി😘😘 ************************ ഭാഗം-15 ********* സിയ ***** ഇജൂ....നിന്റെ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം ഞാൻ പറയാം.... വാവാച്ചി ആരാണ്?എന്താണ് നെച്ചുമ്മായുമായുള്ള ബന്ധം. വാവാച്ചിക്ക് എന്ത് പറ്റി ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ നിന്റെ മനസ്സിൽ കാണും.അതിന് മുൻപ് നീ നെച്ചൂനെ കുറിച്ച് അറിയണം.... ഞങ്ങടെ നെച്ചു ഇങ്ങനെ ഒന്നും ആയിരുന്നില്ല..... (ഇനി കുറച്ചു ഫ്ളാഷ് ബാക്ക് ആണ് ട്ടോ.. നെഹലയുടെ കുട്ടിക്കാലക്കുറുമ്പുകളും വാവാച്ചിയെയും ഒക്കെ മ്മക്ക് പരിചയപ്പെടാം....) നെഹല അഞ്ചാം ക്ളാസിൽ പഠിക്കുന്ന കാലം.... ഉമ്മീ........ സ്കൂൾ വിട്ട് വന്ന പാടെ മ്മള് നേരെ അടുക്കളയിലേക്ക് ഓടി.... ഉമ്മീ........ ന്താ കുഞ്ഞോളേ...... ഉമ്മീ.....ന്റെ ക്ളാസിലെ സഫക്ക് ഒരു അനിയത്തിക്കുട്ടി ഉണ്ടായി... ഇന്ന് ഓള് കുറെ ചോക്ളേറ്റ്സ് കൊണ്ടു തന്നു.... ആഹാ...... കുഞ്ഞാവയെ കാണാൻ പാവക്കുട്ടിയെ പോലെ ഉണ്ടെന്നാ ഓള് പറഞ്ഞത്......നല്ല രസാന്ന് വാവേടെ ചിരി കാണാൻ.... എല്ലാ കുഞ്ഞാവകളേം കാണാൻ നല്ല മൊഞ്ചുണ്ടാകും കുഞ്ഞോളേ...... നല്ല രസായിരിക്കൂലേ ഉമ്മീ വാവേടെ കൂടെ കളിക്കാൻ.... മ്മ്....മോള് പോയി യൂണിഫോം മാറ്റി വാ....ഉമ്മി ചായ എടുത്ത് വക്കാം.... മ്മള് ഇപ്പൊ വരാം ഉമ്മീ... മ്മള് വേഗം റൂമിലേക്ക് ഓടി.... ഉമ്മി ഫോണിൽ സംസാരിക്കുന്ന കേട്ടുകൊണ്ടാണ് മ്മള് വന്നത്.... അൽഹംദുലില്ലാഹ്.....ഉമ്മയും കുഞ്ഞും സുഖായിരിക്കുന്നോ? ഇക്ക വന്നിട്ട് ഞങ്ങൾ വരാം... എന്നാ ശരി വക്കട്ടെ... ഉമ്മീ.....ആരാ വിളിച്ചത്? അത് മോളെ കൊച്ചുപ്പ ആണ് വിളിച്ചത്...കൊച്ചുപ്പക്ക് ഒരു വാവ ഉണ്ടായീന്ന്.... ഹായ്.......ഉമ്മീ മ്മക്ക് ഇപ്പൊ തന്നെ കാണാൻ പോവാം.....ഉമ്മീ നിക്കിപ്പോ വാവയെ കാണണം....ബാ മ്മക്ക് പോവാം.... കുഞ്ഞോളേ ഉപ്പ വരട്ടേ മ്മക്ക് പോവാം.. മ്മ് .......ഇത്തൂസ് എവിടെ? ഓള് കുളിക്കാ..... ആഹാ മഹാറാണി പള്ളി നീരാട്ട് കഴിഞ്ഞില്ലാലേ....ശരിയാക്കി കൊടുക്കാം.... മ്മള് നേരെ ഇത്തൂസിന്റെ മുറീലേക്ക് വിട്ടു.... മ്മള് ബാത്ത്റൂമിന്റെ അടുത്ത് മറഞ്ഞ് നിന്നു.. ട്ടോ...... ഓള് പുറത്ത് ഇറങ്ങീതും മ്മള് ഓൾടെ മുന്നിലേക്ക് എടുത്തു ചാടി.... ന്റെ അള്ളാഹ് ജിന്ന്.... ഓള് പുറകിലേക്ക് മറിഞ്ഞ് വീണ്.... മ്മള് ഓളെ നോക്കി ഹലാക്കിലെ ചിരി ആയിരുന്നു.... ഓള് മ്മളെ കലിപ്പില് നോക്കി... മ്മക്ക് പണ്ടേ നല്ല ബുദ്ധി ഉള്ളോണ്ട് മ്മളെ പഞ്ഞിക്കിടണേന് മുന്നേ മ്മള് ഓടി..... മ്മള് നേരെ പോയി ഫുഡ്ഡടിച്ചു.. അപ്പോഴേക്കും ഉപ്പ വന്നു.... മ്മള് റെഡി ആയി പോകാൻ മ്മടെ കാറിന്റെ അടുത്തേക്ക് ഓടി... മ്മടെ ഇത്തൂസും പിന്നാലെ ഉണ്ട്... ഉപ്പിച്ചീടെ ഒപ്പം ഫ്രണ്ട് സീറ്റിൽ ഇരിക്കാനുള്ള യുദ്ധം ആണ്.... അവസാനം മ്മള് വിജയശ്രീലാളിതയായി ഫ്രണ്ട് സീറ്റിൽ കയറി ഇരുന്നു... മ്മള് നോക്കുമ്പോൾ ഇത്തൂസ് മ്മളെ നോക്കി കണ്ണുരുട്ടി പേടിപ്പിക്കാ.... മ്മള് ഓളെ നോക്കി കൊഞ്ചനം കുത്തി.... അപ്പോഴാണ് മ്മളാ കാഴ്ച കാണുന്നത്....മ്മക്ക് കയ്യുംകാലും വിറക്കാൻ തുടങ്ങി.... ഉപ്പിച്ചീ വെക്കം പോ..... ഉപ്പിച്ചി വേഗം വണ്ടി എടുത്തു.... അപ്പോൾ മ്മള് സൈഡ് മിററിലൂടെ കണ്ടു കാദർക്ക നടന്നു വരുന്നത്. മ്മള് നേരെ പോയത് ഗവൺമെന്റ് ഹോസ്പിറ്റലിലേക്കാണ്.... മ്മള് ചെന്നപ്പോൾ കൊച്ചുപ്പ പുറത്തുണ്ടായിരുന്നു.... മ്മള് കൊച്ചുപ്പാന്റെ കൂടെ വാവേടെ അടുത്തേക്ക് പോയി.... മ്മള് ചെന്നപ്പോൾ കൊച്ചുമ്മാടെ അടുത്ത് കിടക്കാ കുഞ്ഞാവ.മ്മടെ ഉമ്മി വാവയെ എടുത്തു.... ശെരിക്കും പാവക്കുട്ടിയെ പോലെ തന്നെ ഉണ്ട് കാണാൻ.... കവിളൊക്കെ കാണാൻ ചുകചുകാന്ന്.... മ്മള് പയ്യെ വാവയെ ഉമ്മ വച്ചു.... ഉമ്മീ മ്മക്ക് വാവയെ വീട്ടിൽ കൊണ്ടോവാം.... രണ്ടു ദിവസം കഴിഞ്ഞ് വാവ വീട്ടിൽ വരും കുഞ്ഞോളേ അപ്പോൾ മ്മക്ക് കാണാലോ...... കൊച്ചുമ്മ പറഞ്ഞു.... മ്മള് ഉപ്പിച്ചീടെ അടുത്തേക്ക് പോയി... ഉപ്പിച്ചീ....കൊച്ചുപ്പക്ക് എവിടുന്നാ ഈ വാവയെ കിട്ടിയേ? അതോ......കൊച്ചുപ്പ ഈ ആശുപത്രീന്ന് വാങ്ങിച്ചതാ കുഞ്ഞോളേ.... ഉപ്പിച്ചി ചിരിച്ചോണ്ട് പറഞ്ഞു.... ന്നാല് മ്മക്കും ഒരു വാവാച്ചിയെ വാങ്ങിക്കാ.... മ്മളത് പറഞ്ഞതും ഉമ്മിച്ചി മ്മടെ അടുത്തേക്ക് വന്നു... ഇയ്യ് ഉമ്മിയോട് പറ.... ഉപ്പിച്ചി പറഞ്ഞു... മ്മള് ഉമ്മിയോട് കാര്യം പറഞ്ഞപ്പോൾ ഉമ്മി ഉപ്പയെ നോക്കി പേടിപ്പിച്ചു.... ഉപ്പ ഉമ്മിയെ നോക്കി സൈറ്റടിച്ചു.... മോൾടെ ആഗ്രഹല്ലേ മ്മക്ക് ഒരു കൈ നോക്കിയാലോ ന്റെ മറിയുമ്മോയ്.... ഉമ്മിച്ചി ഉപ്പിച്ചീന്റെ മണ്ടക്ക് നോക്കി ഒരു വീക്ക് കൊടുത്തു.... അപ്പോഴാണ് അയാൾ അങ്ങോട്ടു വന്നത്.... അയാളെ കണ്ടതും മ്മള് ഓടി കട്ടിലിനടീല് കേറി..... (തുടരും) Innale time kiteela athantto postaanjath..... Ningade supportin otthiri nanni und... Ee support ennum kuude undaakanam.... Abipraayangal cmnt cheyyane... Thanks all😊😊😊😊 ഇക്കൂന്റെ കാന്താരി😘😘 ************************ ഭാഗം-16 ********* സിയ ***** അസ്സലാമു അലൈക്കും അല്ല ആരിത് കാദർക്കായോ..... ഇങ്ങളെന്താ ഇവിടെ? പടച്ചോനേ.....ഇന്ന് ഈ ചോരക്കണ്ണൻ മ്മള് വീട്ടിലെ ഗ്ളാസ് പൊട്ടിച്ച കാര്യം ഇപ്പൊ ഉപ്പിച്ചീനോട് പറഞ്ഞു കൊടുക്കൂലോ...... ന്താ ഇപ്പൊ ചെയ്യാ... മ്മള് പേടിച്ച് കട്ടിലിനടീല് ഇരുന്നു... മ്മക്ക് പണ്ട് മുതലേ ഇയാളെ പേടിയാ.... കൊമ്പൻ മീശേം കട്ടത്താടീം ചോരക്കണ്ണും ഉമ്മുമ്മ പറഞ്ഞു തന്ന കഥകളിലെ കോക്കാച്ചിയെ പോലെ ഉണ്ട് കാദർക്കാനെ കാണാൻ... കുഞ്ഞിലെ മുതൽ മ്മളെല്ലാം കാദർക്ക വരണ്ടെന്ന് പറഞ്ഞു കേട്ടാൽ ഓടി പത്തായത്തിൽ കേറുമായിരുന്നു.... മ്മള് കാദർക്കാ ന്താ ഉപ്പാനോട് പറയണേന്ന് കാതോർത്തിരുന്നു.... ഞാൻ നിങ്ങളെ കാണാൻ വീട്ടിൽ വന്നിരുന്നു... അപ്പോഴേക്കും നിങ്ങൾ പോയിരുന്നു... എന്താ കാര്യം കാദർക്കാ? എന്റെ മോള് ഇവിടെ അഡ്മിറ്റ് ആണ്.... ഓൾക്ക് പനി ഇച്ചിരി കൂടുതൽ ആണ് ഐസിയുവിലാ.... മ്മക്ക് ഇച്ചിരി പൈസേടെ അത്യാവശ്യം ഉണ്ടായിരുന്നു അതാ മ്മള് വീട്ടിൽ വന്നത്.... ഇക്കക്ക് എത്ര രൂപയാ വേണ്ടത്? ഇരുപത്തയ്യായിരം രൂപ ഇപ്പൊ കെട്ടണം ന്നാ മോനേ പറയണേ.... മ്മളെ സഹായിക്കാൻ ആരുമില്ല... കാദർക്ക നിന്ന് കരയാൻ തുടങ്ങി... ഇക്ക കരയാതെ പൈസേടെ കാര്യം ഓർത്ത് ഇങ്ങള് ബേജാറാവണ്ട മ്മള് ണ്ട് കൂടെ.... മറിയം...ഞാൻ ഇപ്പോൾ വരാം..... ശരി....ഇക്കാ... ഉപ്പ കാദർക്കാനേം കൂട്ടി പുറത്തേക്ക് പോയി.... യാ റബ്ബീ.....കാദർക്ക മ്മടെ കാര്യം ഉപ്പിച്ചീനോട് പറഞ്ഞില്ല രക്ഷപ്പെട്ടു... കാദർക്ക ചെലപ്പോ മ്മളാ മാവിന് കല്ലെറിഞ്ഞേന്ന് കണ്ട് കാണില്ല... മ്മളൊന്ന് നെടുവീർപ്പിട്ടു.... റംല...കുഞ്ഞോൾ എവിടെ? ഇവിടെ ഉണ്ടായിരുന്നല്ലോ.... ഇളയുമ്മാടെ മറുപടി കേട്ട് മ്മള് കട്ടിലിന്റെ അടീന്ന് എണീറ്റു.... കുഞ്ഞോളേ....ഇയ്യ് അവിടെ ന്ത് ചെയ്യാരുന്നു? മ്മള് ഉമ്മിച്ചീന്റെ നേരെ നോക്കി പല്ല് വെളുക്കെ ചിരിച്ചു... അത്....ഉമ്മി....മ്മടെ എന്തോ സാധനം കളഞ്ഞു പോയി അത് തപ്പാരുന്നു.... എന്തോ സാധനോ.....ഹിഹി.... മ്മടെ ഇത്തൂസ് നിന്ന് ചിരിക്കാ... ചിരിച്ചോ ചിരിച്ചോ ഇത് അന്റെ കൊലച്ചിരി ആണ് ബലാലേ.... കുഞ്ഞോള് കാദർക്കാനെ പേടിച്ച് ഒളിച്ചതാ ഉമ്മി..... അത് കേട്ട് എല്ലാവരും ചിരിച്ചപ്പോ മ്മക്ക് ദേഷ്യോം സങ്കടോമൊക്കെ വന്നു.... മ്മള് പിണങ്ങി വരാന്തേല് പോയി നിന്നു.... അപ്പോൾ മ്മടെ കൊച്ചുപ്പ ഒരു പെട്ടി നിറയെ മിഠായി കൊണ്ട് വന്നു... കുഞ്ഞോളേ...ഇയ്യ് വന്നേ മ്മക്ക് ഇത് എല്ലാർക്കും കൊടുക്കാം.... മ്മള് കൊച്ചുപ്പാന്റെ കൂടെ എല്ലാർക്കും മിഠായി കൊടുക്കാൻ പോയി..... കുറച്ചു കഴിഞ്ഞ് ഉപ്പ വന്നു.... മ്മള് വീട്ടിലേക്ക് പോന്നു..... പോരുന്ന വഴിയെ മ്മള് ഫുഡ്ഡൊക്കെ അടിച്ചു.... വന്നപ്പാടെ മ്മള് റൂമിലേക്ക് പോയി. ഇത്തൂസ് ഇപ്പൊ മ്മടെ അടുത്താ കിടക്കാ.... മ്മക്ക് കിടന്നിട്ട് ഉറക്കം വരണില്ല..... കൊച്ചുപ്പാന്റെ വാവേനെ കാണാൻ.... നിക്കും വേണം ഒരു കുഞ്ഞാവ..... കളിക്കാൻ..... പടച്ചോനെ ന്റെ ഉമ്മിക്കും ഒരു വാവേനെ കൊടുക്കണേ.... മ്മള് പതിയെ ഉറക്കത്തിലേക്ക് വീണു.... ഹായ് ന്തു രസാ വാവേനെ കാണാൻ.... ഉമ്മ്ഹാ...... ഉമ്മീടെ കയ്യിൽ വെളുത്ത ഒരു സുന്ദരി വാവ...... ഹൈവാ..... മ്മള് തുള്ളിച്ചാടി..... ഇത്തൂസ് മ്മളെ തട്ടി വിളിച്ചപ്പളാ മ്മള് കണ്ടത് സ്വപ്നം ആന്ന മ്മക്ക് കത്തീത്...... മ്മള് സ്വപ്നത്തിൽ തുള്ളിച്ചാടീലേ..... ഹിഹി..... മ്മള് പാവം ഇത്തൂസിനെയാ ചവിട്ടി നിലത്തിട്ടത്..... മ്മള് എണീറ്റ് ഫ്രഷ് ആയി യൂണിഫോം മാറ്റി ഫുഡ്ഡടിക്കാൻ ചെന്നു....അപ്പോഴേക്കും ഇത്തൂസും റെഡി ആയി വന്നു....ഓളും മ്മടെ സ്കൂളിലാ.....8 ല്..... ഐവാ......പുട്ടും കടലേം മ്മടെ ഫേവറൈറ്റാണല്ലോ ബ്രേക്ക്ഫാസ്റ്റ്.... ഉമ്മിക്കുട്ടി ഐ ലബ് യൂ...... മ്മള് ഉമ്മിക്ക് ഫ്ളൈയിംഗ് കിസ്സ് കൊടുത്തു.... ഉമ്മീ....ഈ കുഞ്ഞോള് മ്മളെ ഇന്ന് ചവിട്ടി നിലത്ത് ഇട്ടു.... ഇത്തൂസ് പരാതിപ്പെട്ടി തുറന്നു.....ഹമ്ക്ക്... മ്മടെ ഫേവറൈറ്റ് ഫുഡ് ഇവള് തീറ്റിക്കൂലാലോ....മ്മള് ഓളെ നോക്കി കണ്ണുരുട്ടി.....ഓള് മ്മക്ക് ക്ളോസപ്പിന്റെ പരസ്യം കാട്ടി..... അയ്യേ...പുഴുപ്പല്ല്.... മ്മള് ഓളെ കളിയാക്കി... ഓള് മ്മളെ പിച്ചി...മ്മള് തിരിച്ചും... രംഗം വഷളാകുന്നത് കണ്ട് ഉമ്മി ചൂലുമായി ഹാജരായി.... മ്മടെ ഇത്തൂസ് ഉമ്മീടെ വരവ് കണ്ട് കണ്ടം വഴി ഓടി... ഉമ്മി മ്മളെ നൈസായി പൂട്ടി... മ്മള് മ്മടെ അവസാനത്തെ അടവ് പുറത്ത് എടുത്തു.... ഉമ്മിക്കുട്ടിക്ക് ഒരു കിസ്സ് അങ്ങ് കൊടുത്തു... ഉമ്മി ഫ്ളാറ്റ്..... ഹിഹി.... ഉമ്മീ....മ്മള് ഇന്ന് ഒരു സ്വപ്നം കണ്ട്...ഉമ്മീടെ കൈയ്യിൽ ഒരു സുന്ദരി കുഞ്ഞാവ.....എന്ത് രസാ ആ വാവേനെ കാണാൻ.ഐവാ.... കുഞ്ഞോളേ.....വേഗം വാ.... മ്മടെ ഇത്തൂസാണ്....ഓൾടെ ഫ്രണ്ട്സ് വന്ന് പോകാൻ മ്മളെ വെയിറ്റ് ചെയ്യാ.... ഉമ്മീ.....മ്മള് പോയി വരാം....അസ്സലാമു അലൈക്കും..... മ്മള് വേഗം ഇറങ്ങി....സിറ്റൗട്ടില് ഉപ്പിച്ചി ഉണ്ടായിരുന്നു. മ്മള് ഉപ്പിച്ചിക്ക് ഒരു ഉമ്മേം കൊടുത്ത് കവിളില് ഒരു കടീം കൊടുത്ത് ഓടി... ഉപ്പിച്ചി കവിളും തിരുമ്മിക്കൊണ്ടമ മ്മളെ നോക്കി ചിരിച്ചു. ************************************** ഈ കുഞ്ഞോൾടെ ഒരു കാര്യം.....ഹിഹി.... ന്താണ് മറിയത്താത്തോ തനിയെ നിന്ന് ചിരിക്കുന്നേ....വെളിവൊക്കെ പോയോ....? അത് മ്മക്ക് പണ്ടേ ഇല്ലാലോ.... അതല്ലേ മ്മള് ഇങ്ങളെ മൊഞ്ചില് വീണ് പോയേ...... സൗന്ദര്യം ഒരു ശാപമായി പോയി ന്ത് ചെയ്യാൻ..... പിന്നെ പിന്നെ.....കണ്ടാലും മതി കൊരങ്ങൻ..... മ്മളത് പറഞ്ഞതും ഇക്ക മ്മടെ കൈ പിടിച്ച് തിരിച്ചു.... അല്ലോഹ് ഇക്കാ....പിടി വിട് മ്മക്ക് വേദന എടുക്കണൂ..... ഇല്ല മ്മള് വിടൂല.....ന്താ ന്റെ മോള് ഇക്കാനെ വിളിച്ചത് പൊട്ടക്ണ്ണനെന്നോ.....അന്നെ മ്മള് ഇന്ന് ശെരിയാക്കും.... ഇക്ക മ്മളെ ചേർത്ത് നിർത്തി..... കാര്യം രണ്ടു പെൺകുട്ട്യോൾടെ ഉപ്പ ആണേലും ഇക്ക ഒരു അഡാർ മൊഞ്ചനാണ്.... ഇക്ക മ്മ്ടെ മുഖം പൊക്കിയപ്പൊ മ്മക്ക് റെഡ് സിഗ്നല് കിട്ടി.... ഇക്കാ.....ടൈം നോക്ക്.....ഓഫീസിൽ പോണ്ടേ..... അല്ലാഹ്. ഇന്ന് വാപ്പ മ്മളെ ശരിയാക്കും.... ഇക്ക ഓടി റൂമിലേക്ക് പോയി... കുറച്ചു കഴിഞ്ഞ് മ്മള് അയേൺ ചെയ്ത ഡ്രെസ്സ് എടുത്ത് റൂമിലേക്ക് ചെന്നപ്പോൾ ഇക്ക കുളി കഴിഞ്ഞ് ഇറങ്ങി വന്നു.... കുഞ്ഞോള് പറഞ്ഞത് ഓർത്ത് മ്മള് തന്നെ നിന്നു ചിരിച്ചപ്പോ ഇക്ക മ്മടെ പിറകിൽ വന്നു മ്മളോട് ചേർന്ന് നിന്നു.... ന്താ ന്റെ ബീവി.....രാവിലെ മുതൽ റിലേ പോയപോലെ ആണല്ലോ... അപ്പോൾ മ്മള് കുഞ്ഞോള് പറഞ്ഞത് ഇക്കാനോട് പറഞ്ഞു... അപ്പോൾ ഇന്ന് ലീവാക്കാലേ..... ഇക്ക മ്മളെ നോക്കി സൈറ്റ് അടിച്ചു... മ്മക്ക് അപകടം മണത്ത് മ്മള് മുങ്ങണേന് മുന്നേ ഡോർ ലോക്ക് ചെയ്തിരുന്നു.... ഇക്ക മ്മളെ കൈകളിൽ കോരി എടുത്തു... ************************************** വൈകിട്ട് സ്കൂൾ വിട്ട് മ്മള് മ്മടെ ചങ്കുകൾടെ കൂടെ കാദർക്കാന്റെ മാവിന് കല്ലെറിയാൻ പോയി... ഇത്തൂസ് വരാൻ വൈകുന്നതോണ്ട് മ്മള് മ്മടെ ചങ്ക് നിദ കൊച്ചും ആണ് വീട്ടിലേക്ക് നടത്തം.... മ്മള് കണ്ണിമാങ്ങ പെറുക്കി കൊണ്ട് ഇരുന്നപ്പോളാണ് കാദർക്ക വരുന്നൂന്ന് കുട്ട്യോള് വിളിച്ചു കൂവീത്.... കള്ള ഹമ്ക്കുകളേ അപ്പോൾ ഇങ്ങളാലേ മ്മടെ വീട്ടിലെ ജനല് പൊട്ടിച്ചേ.....നിക്ക് ഹമ്ക്കുകളേ.... കാദർക്ക ഞങ്ങടെ പിറകെ ഓടി..... എല്ലാവരും ഓടി...മ്മള് ഓടിയപ്പോൾ കാല് തെറ്റി വീണു.... മ്മടെ മുട്ട് പൊട്ടി ചോര വന്നു... മ്മള് നോക്കുമ്പോൾ ചോരക്കണ്ണൻ കാദർക്ക മ്മടെ മുന്നിൽ.... മ്മക്കൊന്ന് എണീക്കാൻ പോലും കഴിഞ്ഞില്ല.... മ്മള് പേടിച്ച് പേടിച്ച് നിലത്ത് കിടന്ന് ഉരുണ്ടു.....വായിൽ നിന്ന് നുരയും പതയും വരാൻ തുടങ്ങി.... മ്മടെ ബോധം പതിയെ മറയാൻ തുടങ്ങീപ്പോ കാദർക്ക ഒരു പത്തലു കൊണ്ട് മ്മടെ നേരെ ആഞ്ഞ് വരുന്നതാണ് കണ്ടത്..... (തുടരും) Sorry mutthumaniis.....innale mmakk ninn tiriyaan time kiteela athaan postaanjath.......Sorry...... Abipraayangal otthiri varunnund otthuri santhosham und tto ningade aupportin..... Next part adhikam vykipikkillaa.....okk...nd thank u all.... ഇക്കൂന്റെ കാന്താരി😘😘 ************************ ഭാഗം-17 ********* സിയ ***** ഹലോ....... ഉപ്പിച്ചീ ഇത് നെദി മോളാ...... കുഞ്ഞോളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയേക്കാ..... നിക്ക് പേടി ആവാ..... മോൾ ഫോൺ ഇങ്ങ് താ..... നിഷാമേ......കാദർക്ക ആ ടാ..... എന്താ ഇക്കാ ന്റെ മോൾക്ക്? നീ പേടിക്കൊന്നും വേണ്ട...... ഒരു പാമ്പ് കൊത്തിയതാണ്.... മ്മള് അപ്പോൾ തന്നെ ഫസ്റ്റ് എയ്ഡ് കൊടുത്തതോണ്ട് കുഴപ്പമൊന്നുമില്ല..... പിന്നെ ഒന്ന് ഹോസ്പിറ്റലിൽ കാണിച്ചു എന്നേ ഉള്ളൂ.... അള്ളാഹ്......ന്റെ മോള്..... മ്മള് ഇപ്പൊ തന്നെ വരാം... ഏത് ഹോസ്പിറ്റലിൽ ആണ്? ആയുർവ്വേദ ഹോസ്പിറ്റലിൽ ആണ്.... മ്മ്.....ശരി....മ്മള് ഇപ്പൊ തന്നെ വരാം... മ്മ്.... ************************************** മ്മള് കണ്ണ് തുറന്ന് നോക്കുമ്പോൾ മ്മള് ഏതോ ഒരു മുറിയിൽ ആണ്... കാലിന് ചെറുതായി നീറ്റൽ ഉണ്ട്... മ്മള് നോക്കുമ്പോൾ കാലില് എന്തോ വച്ച് കെട്ടിയിട്ട് ണ്ട്.... ആരേയും കാണാതെ ആയപ്പോൾ മ്മള് കണ്ണടച്ചിരുന്ന് ഒറ്റ കരച്ചിൽ ആർന്നു... ഉമ്മിച്ചീീീ......... അപ്പോഴേക്കും ആരൊക്കെയോ ഓടി വരുന്ന ശബ്ദം കേട്ടു..... കുഞ്ഞോളേ...... ന്താടാ........ഇയ്യ് കരേണേ? ഇത്തൂസിന്റെ ശബ്ദം കേട്ട് മ്മള് പതിയെ കണ്ണുതുറന്നു.... അപ്പോൾ കാദർക്ക വരുന്നത് കണ്ടു... മ്മള് ഇത്തൂസിനെ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ചു... ഇത് ത് തൂസേ.......നിക്ക് ....പേ....ടി.....യാ.....വാ....ന്നേ.......തല്.....ല്ലാ......ൻ.....വ...രാ..... മ്മള് കാദർക്കാനെ ചൂണ്ടി പറഞ്ഞു.... മ്മ്.....സാരല്ല..... അപ്പോഴേക്കും ഉപ്പ വന്നു.... കുഞ്ഞോളേ.....ഇപ്പൊ ങ്ങനേണ്ട്? മ്മക്ക്് അതിന് ന്താ പറ്റീത് ഉപ്പാ.... മ്മടെ കാലിൽ ന്തിനാ ഈ കെട്ട്? മ്മള് ഇപ്പൊ എവിടെയാ? അനക്കൊന്നൂല്യ കുഞ്ഞോളേ.... ഇയ്യ് ഓടീപ്പോ വീണ് കാല് ഇച്ചിരി മുറിഞ്ഞ്.....അത്രേ ഉള്ളൂട്ടോ..... ഉപ്പ ഡോക്ടറെ കണ്ടിട്ട്,മ്മക്ക് വീട്ടിൽ പോവാട്ടോ.... മ്മ്..... ഉപ്പ മ്മക്കൊരു മുത്തം തന്നു..... നെദി മോളേ...ഇയ്യ് ന്റെ ഒപ്പം ഒന്ന് വാ.... ഉപ്പയും ഇത്തൂസും വെളിയിലേക്ക് പോയി.. ********** *********** *********** നെദി മോളേ.....ഇയ്യ് കുഞ്ഞോളോട് പാമ്പ് കൊത്തിയതാണെന്ന് പറയണ്ടാട്ടോ.... അവള് പേടിക്കും.... മ്മ്.....ശരി ഉപ്പിച്ചീ..... കാദർക്ക.....എന്താ ശരിക്കും ഉണ്ടായേ? ഞാൻ പറയാം.... മ്മടെ വീട്ടിൽ മുറ്റത്ത് ഒരു മാവ് ഉണ്ട്.... ഇപ്പൊ മാങ്ങ സീസൺ അല്ലേ.... ഇന്നലെ കുട്ട്യോള് കല്ല് എറിഞ്ഞ് വീട്ടിലെ ജനൽച്ചില്ല് പൊട്ടിച്ചു... ആരാണ് ചെയ്തത് ന്ന് മ്മള് കണ്ടില്ല.. ഇന്ന് മ്മള് ആരാന്നറിയാൻ മറഞ്ഞ് നിന്നപ്പഴാ കുട്ട്യോള് കല്ലെറിയണത് കണ്ടത്..... മ്മള് ചെന്നപ്പോഴേക്കും കുട്ട്യോളൊക്കെ ഓടി.... അപ്പോൾ ഈ കൊച്ച് വീണത്.... അപ്പോഴേക്കും വായീന്ന് പത ഒക്കെ വരണത് കണ്ട് മ്മള് നോക്കുമ്പളാ കൊച്ചിന്റെ അടുത്ത് പാമ്പിനെ കാണുന്നത്.... വളയപ്പൻ ആണ് ന്നാ തോന്നണത്.... മ്മള് വടി എടുത്ത് പാമ്പിനെ തല്ലിക്കൊന്നു.... പിന്നെ കുറച്ചു നാള് ആയുർവേദ ഡോക്ടറുടെ അസിസ്റ്റന്റ് ആയിരുന്നോണ്ട് അത്യാവശ്യം പച്ചമരുന്ന് പ്രയോഗം ഒക്കെ അറിയാം... അപ്പോൾ തന്നെ ഫസ്റ്റ് എയ്ഡ് കൊടുത്തു... അപ്പോഴേക്കും ഈ കൊച്ച് ഓടി വന്നു. അപ്പളാ മ്മക്ക് ഇത് അന്റെ കൊച്ചാന്ന് മനസ്സിലായേ.... പേടിക്കാനൊന്നൂല മോനേ.... ഇപ്പോൾ ബോധം വന്നല്ലോ... വാ....മ്മക്ക് ഡോക്ടറെ കാണാം.... ആഹ്....ശരി ഇക്കാ..... ******** *************** ************** അല്ല......ആരിത് കാദറോ കയറി വാ...ടോ..... എത്ര നാളായി കണ്ടിട്ട്..... എന്താ ഇപ്പൊ ഇങ്ങടേക്കൊക്കെ വരാൻ തോന്നീത്? കാദർക്ക ഡോക്ടറെ നോക്കി പുഞ്ചിരിച്ചു... ഡോക്ടറോട് കാര്യങ്ങൾ പറഞ്ഞു... വെൽ മിസ്റ്റർ നിശാം.... കുട്ടിയെ ഞാൻ ഇനി നോക്കേണ്ട കാര്യം ഇല്ലെടോ... മ്മടെ കാദർക്ക ചില്ലറക്കാരൻ അല്ല..... ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യാം... വരൂ...ഞാൻ ഒന്ന് നോക്കട്ടെ... ഡോക്ടറെ കൂട്ടി മ്മള് കുഞ്ഞോൾടെ റൂമിലേക്ക് നടന്നു.... ഡോക്ടറ് കുഞ്ഞോളെ നന്നായി നോക്കി....കുറച്ചു മെഡിസിൻ എഴുതി തന്നു.... ഒരാഴ്ച പദ്യം നോക്കണം.... വറ പൊരി ഒക്കെ കുറച്ചു ദിവസത്തേക്ക് കഴിക്കണ്ടാട്ടോ..... കുറച്ചു ദിവസത്തേക്ക് സ്കൂളിൽ പോണ്ട..... അപ്പോഴേക്കും കുഞ്ഞോൾടെ മുഖം തെളിഞ്ഞു. മ്മള് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് പോയി.... ******** ************* ********* മ്മളോട് ഡോക്ടർ ന്താ ഇപ്പൊ പറഞ്ഞത്.. പദ്യോ......ന്ന് വച്ചാ ന്താ..... ആവോ....ആർക്കർയാ....... വറപൊരി കയ്ക്കാതിരിക്കാൻ മ്മക്ക് പറ്റൂല......പിന്നേയ്...... പിന്നെ ഡോക്ടർ പറഞ്ഞത് കേട്ടപ്പോ മ്മക്ക് ലോട്ടറി അടിച്ച പോലെ ആയിരുന്നു. കുറച്ചു ദിവസത്തേക്ക് സ്കൂളിൽ പോണ്ടാന്ന്.... ഹൈവാ.......പൊളിച്ചു... മ്മള് ചിരിച്ചു കളിച്ച ഇരുന്നപ്പോൾ ഉപ്പ വന്ന് വീട്ടിലേക്ക് പോവാന്ന് പറഞ്ഞു... ഉപ്പ മ്മളെ എടുത്ത് കാറിൽ കേറ്റി... മ്മള് വീട്ടിലേക്ക് ചെന്നപ്പോൾ ഉമ്മി ഓടി വന്ന് മ്മളെ എടുത്തു.. മ്മളെ ഉപ്പേം ഉമ്മേം കിടക്കണ റൂമിലേക്ക് കിടത്തി.. അപ്പോഴേക്കും ഉമ്മാമ്മ വന്നിട്ടുണ്ടായിരുന്നു.... ഉമ്മി അടുക്കളേല് പോയി കുറച്ചു കഴിഞ്ഞ് പൊടിയരി കഞ്ഞീം പപ്പടം ചുട്ടതും ആയിട്ട് വന്നു.. മ്മക്ക് പണ്ടേ ഇഷ്ടല്ല കഞ്ഞി... ഉമ്മീ..ഇങ്ങള് രാവിലെ ചിക്കൻ ബിരിയാണി ഉണ്ടാക്കാൻ പോവാന്ന് പറഞ്ഞല്ലോ...... നിക്ക് ബിരിയാണി മതി.... വേഗം കൊണ്ട് വാ.... ഉമ്മി മ്മളെ നിസ്സഹായാവസ്ഥയിൽ നോക്കി.... അത് കുഞ്ഞോളേ..... ചിക്കൻ മേടിക്കാൻ പോയപ്പോൾ അവിടെ തീർന്ന് പോയി.... അതോണ്ട് ഇന്ന് ഉണ്ടാക്കാൻ പറ്റീല മോളേ.....മ്മക്ക് അടുത്ത ആഴ്ച ഉണ്ടാക്കാട്ടോ... ഇപ്പൊ മോള് ഇത് കുടിക്ക്.... കഷായം കുടിക്കാൻ ഉള്ളതാ.... ഉപ്പിച്ചി പറഞ്ഞു.... മ്മക്ക് ശെരിക്കും സങ്കടം വന്നു... മ്മള് കുടിക്കൂലാന്ന് വാശി പിടിച്ചപ്പോൾ ഉപ്പ മ്മക്ക് കോരി തന്നു.... കഷായത്തിന് വല്ലാത്ത കൈപ്പാര്ന്നു.... മരുന്നൊക്കെ തന്ന് എല്ലാവരും ഹാളിലേയ്ക്ക് പോയി.... മ്മള് കുറച്ചു കഴിഞ്ഞ് ഞൊണ്ടി ഞൊണ്ടി അടുക്കളയിൽ എത്തിയപ്പോൾ അവിടെ ഉപ്പേം ഉമ്മേം നിന്ന് സംസാരിക്കുന്നത് കണ്ടു... അവരെ കണ്ട് മ്മള് മറഞ്ഞ് നിന്നു.. മറിയം....കുഞ്ഞോൾക്ക് ഇതൊന്നും കുറച്ചു ദിവസത്തേക്ക് കഴിക്കാൻ പാടില്ല..... ഇയ്യ് ഈ ബിരിയാണി കുഞ്ഞോള് കാണാതെ പാക്ക് ചെയ്ത് താ... ഞാൻ തറവാട്ടിൽ കൊണ്ട് കൊടുത്തോളാം.... ഇയ്യ് മ്മക്ക് കയ്ക്കാൻ ചപ്പാത്തിയും വെജിറ്റബിൾ കറീം ഉണ്ടാക്ക്.....കുഞ്ഞോക്ക് സുഖാവണത് വരെ ഇവിടെ ഇമ്മാതിരി സാധനങ്ങൾ ഉണ്ടാക്കണ്ട..... ആഹ്....ശരി...ഇക്കാ.... മ്മക്ക് എല്ലാം കേട്ട് കരച്ചിൽ വന്നു.... മ്മള് കട്ട് തിന്നാൻ വന്നതാ..... പക്ഷേ മ്മക്ക് കയ്ക്കാൻ വയ്യാത്തോണ്ട് ആരും കയ്ക്കണില്ല.... മ്മള് ഉമ്മീടെ റൂമിൽ പോയി കിടന്നു.... ************ *********** ********** പിന്നെ ഒരാഴ്ച മ്മള് ഉമ്മീടേം ഉപ്പാടേം കൂടെയാ കിടന്നത്.... എല്ലാ ദിവസവും ഈ കഞ്ഞീം പപ്പടോം. വായിന്റെ രുചി ഒക്കെ പോയി.. കാലിലെ കെട്ടൊക്കെ അഴിച്ച് മ്മള് കുളിച്ച് സ്കൂളിൽ പോവാൻ റെഡി ആയി.... ചായ കുടിക്കാൻ വന്ന് ഇരുന്നപ്പോൾ നല്ല ചിക്കന്റെ മണം...മ്മക്ക് തോന്നിയത് ആന്ന് വിചാരിച്ച് മ്മള് ഇരിക്കുമ്പോ അതാ മുന്നില് ചിക്കൻ ബിരിയാണി...... മ്മക്ക് വായില് വെള്ളം ഊറി.... മ്മള് ഉമ്മീനെ നോക്കുമ്പോൾ ഉമ്മി കഴിച്ചോളാൻ ആംഗ്യം കാണിച്ചു.... പിന്നെ കരിമ്പിൻതോട്ടത്തില് ആന കേറിയ അവസ്ഥ ആയിരുന്നു... മ്മള് മാത്രല്ലട്ടാ.....ഇത്തൂസും... മ്മള് കാരണം ഓൾടെ കഞ്ഞീലും പാറ്റ വീണില്ലേ.....ഹിഹി... മ്മള് ഫുഡ്ഡടി കഴിഞ്ഞ് സ്കൂളിൽ പോയി.... ദിയ മ്മക്ക് നോട്സ് ഒക്കെ എഴുതി തന്നു.... ഒരാഴ്ച വരാത്തോണ്ട് മ്മക്ക് പഠിപ്പിച്ചതൊന്നും മനസ്സിലായില്ല.... വൈകിട്ട് വീട്ടിലേക്ക് പോകാൻ നേരം മ്മള് ഇത്തൂസിനെ നോക്കി നിന്നു.. ഇയ്യ് ന്താ ഓര്ടെ ഒപ്പം പോവാഞ്ഞേ? അത്....ഇത്തൂസെ മ്മക്ക് ആ ചോരക്കണ്ണനെ പേടിയാ..... ആരെ....കാദർക്കാനെയോ? ആ ഇക്കായാ അന്നെ അന്ന് രക്ഷിച്ചത്... ഇത്തൂസ് അന്നത്തെ സംഭവം പറഞ്ഞു.. ന്നാലും നിക്ക് പേടിയാ... മ്മ് ശരി.....ഇയ്യ് വാ... മ്മള് ഇത്തൂസിനെ്റ കുടെ വീട്ടിലേക്ക് പോന്നു.... വീട്ടിൽ എത്തിയപ്പോൾ ഡോർ ലോക്ക് ആണ്.... മ്മള് കുറേ വിളിച്ചു നോക്കി....ആരും വാതിൽ തുറന്നില്ല.... അപ്പോഴേക്കും ഉപ്പയുടെ കാർ വന്നു. മ്മള് നോക്കുമ്പോൾ ഉമ്മയും ഉണ്ട് കൂടെ. ഉപ്പച്ചീ ഇങ്ങള് എവിടെ പോയതാ..? ഉപ്പിച്ചീടെ മറുപടി കേട്ട് മ്മള് സന്തോഷം കൊണ്ട് കിടന്നു തലകുത്തി മറിയാൻ തുടങ്ങി..... (തുടരും) Sorry......Sorry......pani pidichatondaantto itrem wait cheyyiche...... Cmnts okke kandu....santhosham und...... Ee support ennum undaavane.... Onn kuranjapo ezhutiitaan....atyaavashyam veruppichonnoru dbt illaathillaa. Headache und....next part enthaayalum itrem vykuulatto.... Thanks all😊😊😊😊
6.8k views
10 hours ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because