@minnaa
@minnaa

muneer

ഷെയര്‍ചാറ്റ് പൊളിച്ചു

#

📔 കഥ

പെണ്ണിനെ എനിക്കത്രക്ക് ഇഷ്ടമായില്ല.ആകപ്പാടെയൊരു അലമ്പ് സാധനം" പെണ്ണിനെ കണ്ടിട്ടുവന്ന് അഖിൽ കുറ്റം കണ്ടെത്താൻ തുടങ്ങി. ഒരു വർഷത്തിനിടയിൽ കുറെയെണ്ണത്തിനെ കണ്ടു എന്തെങ്കിലും കുറ്റം പറഞ്ഞു വിവാഹം മുടക്കുകയാണ് അഖിലിന്റെ സ്വഭാവം. "എന്റെ വിവാഹം ആരും നടത്തി തരുന്നില്ലെന്ന് പറഞ്ഞു നീ നെഞ്ചത്തിട്ടടിയും നിലവിളിയും ആയിരുന്നില്ലെ.അച്ഛൻ കണ്ടെത്തണ്ടാ ഞാൻ തന്നെ കണ്ടെത്താമെന്നും പറഞ്ഞതും നീ തന്നെ. എന്തെങ്കിലും കുറ്റം പറഞ്ഞു അത് മുടക്കുന്നതും നീ" അച്ഛൻ ആകെ കലിപ്പിലായി.രംഗം പന്തിയല്ലെന്ന് കണ്ട് അഖിൽ മെല്ലെ വലിയാനൊരു ശ്രമം നടത്തി.. "ഇരിക്കടാ അവിടെ. എവിടെ മുങ്ങുന്നെ.ഇനിയൊരു പെണ്ണിനെ ഞങ്ങൾ തന്നെ കണ്ടുവെച്ചോളാം.എന്റെ മോൻ വന്ന് താലി കെട്ടിയാൽ മതി. ഉടക്ക് പറഞ്ഞാൽ എന്നോളം വളർന്നവനാണെന്നൊന്നും നോക്കില്ല അടിച്ചു കരണം പുകക്കും" അച്ഛൻ അവസാനത്തെ ആണിയുമടിച്ചതോടെ അവൻ എരിപിരി കൊണ്ടു.പറഞ്ഞതുപോലെ പ്രവർത്തിക്കുന്ന സ്വഭാവമാണ് അച്ഛന്റെത്.... "ഇശ്വരാ..പ്രണയിച്ചവൾ തന്നെ കൊല്ലും മറ്റൊരുത്തിയെ കെട്ടിയാൽ.എന്തൊക്കെ പറഞ്ഞിട്ടു ഒപ്പിച്ചെടുത്തതാ.ദാ ഇപ്പോൾ അവസാനം എല്ലാം കുളമായി... അമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് അവനൊരു നിമിഷം ആഗ്രഹിച്ചു പോയി.എന്തും തുറന്നു പറയാമായിരുന്നു.ആദ്യമൊക്കെ എതിർപ്പ് പറഞ്ഞാലും അവസാനം അമ്മ മകന്റെ ഇഷ്ടത്തിനു കൂടെ നിൽക്കും.അതാണ് അമ്മ മനസ്സ്.... പത്തു വർഷം മുമ്പ് ക്യാൻസർ വന്ന് അമ്മ മരിച്ചു. ജീവിച്ചിരുന്ന സമയത്തും അമ്മയെ താൻ അനുസരിച്ചിരുന്നില്ല.തറുതല പറയും.അച്ഛനോട് പറഞ്ഞു ഭയപ്പെടുത്തുമെന്ന് പറയുമെങ്കിലും ഒന്നും അറിയിക്കില്ല.അച്ഛനെ വലിയ പേടിയാണ് അന്നുമിന്നും.കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ലെന്ന് പറഞ്ഞതെത്ര സത്യം.... നിജി പല പ്രാവശ്യം വിളിച്ചെങ്കിലും അഖിൽ ഫോണെടുത്തില്ല.അവളോട് പറയാൻ വാക്കുകൾ ഇല്ല.വിരസമായി അന്നൊരു ദിവസം കൂടി കടന്നു പോയി.... " ടാ..കുളിച്ചൊരുങ്ങി വാ.അമ്പലത്തിലൊക്കെ ഒന്നു പോയി തൊഴുത് വരാം.. " അച്ഛന്റെ ആഞ്ജ ശിരസ്സാവഹിച്ച് അഖിൽ റെഡിയായി വന്നു.കാറിൽ ഇരുവരും ക്ഷേത്രത്തിലെത്തി... ശ്രീകോവിലിനു മുമ്പിൽ മറ്റൊരു ദേവിയായി നിജി നിൽക്കുന്നത് കണ്ട് അവൻ പതറിപ്പോയി. കണ്ണുകൾ അടച്ചുള്ള നിൽപ്പാണ്.കേരളീയ വേഷത്തിൽ ആൾ വളരെ സുന്ദരിയാണ്.ആരും കൊതിയോടെയൊന്ന് നോക്കിപ്പോകും..... പെട്ടെന്ന് തൊഴുതിറങ്ങാൻ അഖിൽ ധൃതി കൂട്ടിയെങ്കിലും അച്ഛൻ മെല്ലെപ്പോക്ക് നയം തുടർന്നു. നിജി മുഖമുയർത്തി നോക്കിയത് അഖിലിന്റെ മുഖത്താണ്.അവന്റെ മുഖം ആകെ വിളറിപ്പോയി.പക്ഷേ അവൾ കണ്ടഭാവം നടിച്ചില്ല.... കാറിനടുത്തേക്ക് നിജി വരുന്നത് കണ്ട് അഖിൽ ശക്തമായി നടുങ്ങി.കൂടെ അച്ഛൻ ഉള്ളതിനാൽ അവൻ ഭയന്നു. "നിനക്ക് ഈ പെൺകുട്ടിയെ അറിയാമോ?" അച്ഛന്റെ സ്വരത്തിലെ ഭീഷണി അവൻ തിരിച്ചറിഞ്ഞു.എന്തു മറുപടി പറയണം.അറിയാമെന്ന് പറഞ്ഞാൽ അച്ഛൻ തകർക്കും.അറിയില്ലെന്ന് പറഞ്ഞാൽ അവളും... "എനിക്ക് അറിയില്ല..." നിജി ശക്തമായി നടുങ്ങി.... "കഷ്ടം.. സ്നേഹിച്ച പെൺകുട്ടിയെ അറിയില്ലെന്ന് പറയാൻ നിനക്ക് എങ്ങനെ കഴിഞ്ഞു. ഹൃദയം തുറന്നു സ്നേഹിക്കുന്നത് വേർപിരിയാനല്ല അവർ തമ്മിലൊന്നാകാനാണ്..." അച്ഛന്റെ ശബ്ദം ഇടറിയത് അഖിൽ തിരിച്ചറിഞ്ഞു. "ഞാൻ എങ്ങനെ ഇവളെ അറിയുമെന്ന് നീ വിചാരിക്കുന്നുണ്ടാകും.നിനക്ക് നട്ടെല്ല് ഇല്ലാത്ത കൊണ്ട് ഈ കുട്ടി എന്നെക്കണ്ട് എല്ലാ വിവരങ്ങളും പറഞ്ഞു. എന്നിട്ടും എന്റെ മകൻ എന്റെ മുമ്പിൽ മനസ്സ് തുറന്നില്ലല്ലൊ.അതാണൊരു സങ്കടം. സത്യാവസ്ഥ അറിയാനാണ് ഞാൻ നിന്നെയിവിടെ കൂട്ടിക്കൊണ്ട് വന്നത്.." "അച്ഛാ എന്നോട് ക്ഷമിക്കണം. അച്ഛൻ ഇതൊക്കെ അറിഞ്ഞാൽ എങ്ങനെ ഉൾക്കൊള്ളുമെന്ന് അറിയില്ലായിരുന്നു.അതുകൊണ്ട് ആണ് ഞാൻ....." "മക്കളുടെ സന്തോഷം എനിക്ക് നടത്താൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ പിന്നെയെന്തിനാടാ അച്ഛനായി ഇരിക്കുന്നത്. ക്ഷമ പറയണ്ടത് എന്നോടല്ല.ഇവളോടാണ്..." നിജിയെ ചേർത്തു പിടിച്ചു അച്ഛൻ പറഞ്ഞു.. "എന്നോടാരും ക്ഷമ പറയണ്ട.ബന്ധങ്ങളുടെ പേരിൽ എന്നെ ഒഴിവാക്കിയ ഇയാളെ എനിക്ക് വേണ്ട.ഒരു സങ്കടമേയുള്ളൂ എനിക്ക് ഈ അച്ഛന്റെ മകളായി പിറക്കാൻ കഴിഞ്ഞില്ലല്ലോയെന്ന്.." നിജിയെ അച്ഛൻ ചേർത്തു പിടിച്ചു.. "നീയെന്റെ മകൾ തന്നെയാണ്... എന്റെ മകനോട് ഒരുപ്രാവശ്യം ക്ഷമിച്ചു കൂടെ..." "അച്ഛൻ ക്ഷമ പറയരുത്. അവനെ അങ്ങനെ വിടാതെ മര്യാദ പഠിപ്പിക്കടീന്ന് ആഞ്ജാപിച്ചാൽ മതീട്ടാ..." "ശരി...എങ്കിൽ അച്ഛൻ ആഞ്ജാപിച്ചിരിക്കുന്നു..." "തന്നെ അങ്ങനെ വെറുതെ വിടാൻ എനിക്കൊരു ഉദ്ദേശവുമില്ല.എന്തായാലും നനഞ്ഞു ഇനി കുളിച്ച് കയറുക തന്നെ..." ചിരിയോടെ നിജിയത് പറഞ്ഞു തീരുമ്പഴേക്കും അഖിലിന്റ കയ്യിൽ അവളുടെ കരങ്ങൾ അച്ഛൻ ചേർത്തു വെച്ചു... "ടീ മോളേ പിടിവിടാതെ മുറിക്കി പിടിച്ചോണേ ചിലപ്പോൾ ഇവൻ മുങ്ങിയാലൊ..." അച്ഛന്റെ നർമ്മം ആസ്വദിച്ചു നിജി പുഞ്ചിരിച്ചു കൊണ്ടിരുന്നു..... #📔 കഥ
856 കണ്ടവര്‍
3 മണിക്കൂർ
#

📔 കഥ

കാശിത്തുമ്പ 💗 ഭാഗം 21 "തുമ്പി.. തുമ്പി.. എന്താ.. താൻ ഒന്നും മിണ്ടാത്തത്..? " " ഏഹ്ഹ്.. സാ.. സാർ എന്താ പറഞ്ഞത്..? " അങ്ങേര് പറഞ്ഞത് കേട്ട് എന്റെ കിളികൾ കൊത്തിപിരിഞ് പറന്നു പോയിരുന്നു.. അതാ വീണ്ടും ഞാൻ ചോദിച്ചത്.. " അപ്പോ.. താൻ ഇവിടെങ്ങും ഇല്ലേ.. ഞാൻ പറഞ്ഞതൊന്നും കേട്ടില്ലല്ലേ.. " ശിവസറിന്റെ മുഖത്ത് ചെറിയഒരു ദേഷ്യം വന്നു മിന്നി പോയി. " ഇന്നലെ ഞാൻ പുറത്ത് പോയിട്ട് വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ കാശി അകത്തു ആരോടോ സംസാരിക്കുന്നതു കേട്ടാണ് ശ്രദ്ധിച്ചത്.. തുമ്പിമോളെ നിനക്കും ഇഷ്ടമാണേൽ പിന്നെന്താ..? ആരോ ചോദിക്കുന്നത് കേട്ടു. എനിക്കും ഇഷ്ടക്കുറവൊന്നും ഉണ്ടായിട്ടല്ല... പക്ഷെ...എന്റെ പ്രേശ്നങ്ങൾ... കാശി അത്രയും പറഞ്ഞപ്പോളാ ഞാൻ അകത്തേയ്ക് കയറിച്ചെന്നത് കണ്ടത്. പിന്നെ അവർ അതിനെക്കുറിച്ചു ഒന്നും സംസാരിച്ചില്ല.. ഒരു നാല്പത് വയസ്സ്ഒക്കെ തോന്നിക്കുന്ന ഒരാൾ ആയിരുന്നു.. കുറച്ച് കഴിഞ്ഞപ്പോൾ അയാൾ തിരികെ പോകുകയും ചെയ്ത്.. ആരാണെന്നു അറിയില്ല.. ചോദിച്ചിട്ട് പറഞ്ഞുമില്ല.. സത്യത്തിൽ ഞാൻ അന്നേരം അതിനെക്കുറിച്ചു കൂടുതൽ ചിന്തിക്കാൻ പോയില്ല.. കാരണം ആ പറഞ്ഞ തുമ്പി താനാണെന്നൊന്നും എനിക്കുറപ്പില്ലല്ലോ.. പിന്നെ രാത്രിയിലാ.. കുറേ ഇരുട്ടിക്കാണും.. എനിക്കും കുറച്ചു വർക്ക്‌ ചെയ്ത് തീർക്കാനുണ്ടായിരുന്നത് കൊണ്ടു ് വൈകിയാണ്‌ ഉറങ്ങാൻ പോയത്.. അപ്പോളാണ് ബാൽക്കണിയിൽ കാശി നില്കുന്നത് കണ്ടത്.. എന്തൊക്കെയോ സംസാരിക്കുന്നത് പോലെ തോന്നിയ ഞാൻ അടുത്തേക് ചെന്നത്.. ഫോൺ വിളിക്കുകയാവും എന്നാ കരുതിയത്.. പക്ഷെ ഫോണിൽ നോക്കി എന്തൊക്കെയോ പിറുപിറുക്കുകയായിരുന്നു.. എന്താണെന്നു നോക്കിയപ്പോൾ കണ്ടത് തന്റെ പിക് ആണ്..! അതിൽ നോക്കിയായിരുന്നു സല്ലാപം . പിന്നേ അവിടെ നിന്ന് എങ്ങനെയാ ഞാൻ മുറിയിൽ ചെന്നുപെട്ടതെന്നു എനിക്കറിയില്ല !!" ശിവസർ ഒരു നെടുവീർപ്പോടെ പറഞ്ഞു. ഇപ്പോളാ സത്യം പറഞ്ഞാൽ ശിവസർ പറഞ്ഞത് ഞാൻ ശെരിക്കും കേട്ടത്.. അപ്പോഴേക്കും ബാക്കി ഉണ്ടായിരുന്ന കിളികളുടെ ഏതൊക്കെയോ വഴികളിലൂടെ പറന്നുപോയി.. ഇതിപ്പോ ഇവിടെ എന്താ ഉണ്ടായേ..എനിക്കൊന്നും മനസ്സിൽ ആവുന്നില്ലല്ലോ.. കടുവയുടെ കൈയിൽ എന്റെ ഫോട്ടോയോ..! അതുമല്ല കിച്ചുവേട്ടനോട് എന്റെ കാര്യം സംസാരിക്കാൻ അതാരാ.. !! ഈ കടുവയെകുറിച്ച ആലോചിച് ചെവിയിൽ ചെമ്പരത്തി പൂവ് വെച് ഓടേണ്ടി അവസ്ഥ വരുവല്ലോ ന്റെ കൃഷ്ണാ എനിക്ക്.. ശിവസാറിനോട് എന്തോപറയണം എന്നറിയാതെ ഞാൻ തല കുനിച്ചു നിന്നു.. സത്യത്തിൽ എനിക്കും ഒന്നും അറിയാൻ പാടില്ലെന്ന് എങ്ങനെ പറയാനാ.. ശിവസർ ആണെങ്കിൽ പൊട്ടൻ ആട്ടം കാണുന്നപോലെ നോക്കി നിൽക്കുന്നുണ്ട്. പാവം... സർ എന്തോ വീണ്ടും ചോദിക്കാൻ വരുന്നത് കണ്ട് ഞാൻ ഒരുവിധം പറന്നുപോയ കിളികളെ വാരിക്കൂട്ടി ഒറ്റ ഓട്ടമായിരുന്നു.. കള്ള കടുവയുടെ അടുത്തേക്.. ഓടി ചെന്ന് സ്റ്റാഫ്‌റൂമിലും വരാന്തയിലും ലൈബ്രറിയിലും എല്ലാം നോക്കി.. കടുവയുടെ പൊടിപോലുമില്ലായിരുന്നു.. അല്ലങ്കിലും എന്തേലും ആവശ്യത്തിന് അങ്ങേരെ കാണില്ലല്ലോ.. അന്നേരം അതുവരെ മുൻപിൽ ഉണ്ടെങ്കിലും പെട്ടപാടേ കാണില്ല.. ഇങ്ങേർ വെല്ല മന്ത്രവാദം വെല്ലോം പഠിച്ചിട്ടുണ്ടോ എന്തോ.. " ഡി.. നീ എന്തുവാ ഇങ്ങനെ നിന്നു കിതയ്ക്കുന്നെ..? " അഭിയാണ്‌.. " നീ ഇതിപ്പോ എവിടെന്നാ പൊട്ടിമുളച്ചത്.. അല്ല നിന്നെ ആരാ ഇപ്പൊ ഇങ്ങോട്ട് വിളിച്ചത്..? " " എന്തോന്നെടി നിനക്ക്.... ഞാൻ ഇവിടെ അല്ലാതെ വേറെ എവിടെ പോകാനാ.. ശിവസർ എന്തിനാ നിന്നെ വിളിച്ചത്..? " "'നീ കിച്ചുവേട്ടനെ കണ്ടോ..? " " ഓഹ് ഇപ്പോ അങ്ങേര് കാണാതെ ഒരുനിമിഷം പറ്റില്ലാന്ന് ആയില്ലേ കുട്ടിയ്ക്.. " " എടാ.. എടാ.. കണ്ടെങ്കിൽ നീ പറ.. " " ഓഹ്.. പിന്നെ അങ്ങേര് നോക്കി നടക്കുവല്ലേ എന്റെ പണി... അങ്ങേരെ കാണാതിരുന്നാൽ അത്രെയും നേരം എനിക്ക് സ്വർഗം.. ആ എന്നോട് തന്നെ ചോദിക്കണമെടി.. ' " ഓഹ്.. ഇവനെ ഇന്ന് ഞാൻ.. " " മോളെ നിനക്കിതെന്തുപറ്റിയെടി..? അവന്റെ ആക്കിയുള്ള ചോദ്യം കേട്ട് ഞാൻ തുറിച്ചൊന്നു നോക്കി.. " ഒന്നുല.. ന്റെ കുട്ടിയ്ക് ഒന്നുല്ല.. " ഇവനെ ഞാൻ അങ്ങ് തല്ലിക്കൊന്നാൽ എന്താ.. മനുഷ്യന് ഇവടെ എന്താ ഏതാ എവിടുന്നാ എന്നറിയാതെ കിളിപാറി നിൽകുവാ.. "തുമ്പി.. എന്തുപറ്റിയെടി..? " ആഹ്ഹ് അടുത്തത്.. ആഹ്ഹ്.. ഇവളുടെം കൂടി ഒരു കുറവ് ഉണ്ടായിരുന്നുള്ളു.. കോറം തികഞ്ഞല്ലൊ.. ഞാൻ ഒന്നും പറയുന്നില്ലെന്ന് കണ്ടപ്പോൾ അവൾ അഭിയ്ക് നേരെ നോക്കി. " ആഹ്ഹ് എനിക്കൊന്നും അറിയില്ല.. ഞാൻ നോക്കിയപ്പോൾ ഡാഷ് കളഞ്ഞുപോയ അണ്ണാന്റെ കൂട്ട് ഇവിടെ നില്കുന്നത് കണ്ടു.. " അവന്റെ പറച്ചിൽ കേട്ട് ഞാൻ പല്ല് ഞെരിച്ചു.. രണ്ടും കൂടി ഇനി ചിന്തിച് കാട് കയറുന്നതിനു മുൻപ് ശിവസർ പറഞ്ഞത് അതുപോലങ് പറഞ്ഞു കൊടുത്തു.. ഏകദേശം ഞാൻ നിന്ന കണക്കെ ചൈതു വടിവിഴുങ്ങിയപോലെ നിൽപ്പുണ്ട്.. പക്ഷെ അഭി.. " എടി.. ഇങ്ങനെ പോയാൽ മാലയിട്ട് വെക്കേണ്ടിവരുവല്ലോ.. അതിനായിരിക്കും.. നിന്റെ ഫോ...? ഏഹ്ഹ്.... നിന്റെ പിക് എങ്ങനെ അങ്ങേരുടെ ഫോണിൽ...? " ഇങ്ങനൊരു പൊട്ടൻ.. ഇവൻ പിന്നെ എന്തോന്നാ കേട്ടത്... ഈ ഭൂലോക തോൽവിയെ ഞാൻ എന്തുചെയ്യും.. ഇവനോട് പറയാൻ പോയ എന്നെ പറഞ്ഞാൽ മതിയല്ലോ.. " പിന്നേ അങ്ങേരു എന്തുവാ പ്രേശ്നങ്ങൾ എന്നൊക്കെ പറഞ്ഞത്.. ഇനി ഇങ്ങേര് വെല്ല ഡോൺ വെല്ലോം ആയിരിക്കുവോടി . ഈ ധാരാവി ധാരാവി.. എന്നൊക്കെ പറയണപോലെ . " അവൻ പറയുന്നത് കേട്ട് ഞാൻ അവനെ അത്ഭുതത്തോടെ നോക്കി.. " പറയാൻ പറ്റില്ലല്ലോടി.. പണ്ടേ ഒളിച്ചോടി പോകുന്നവർ ഒക്കെ നേരെ മുംബൈ ചെല്ലുക ഡോൺ ആവുക.. പിന്നേ തിരിച്ചു വന്നു ഡിഷ്യും ഡിഷ്യും.. അങ്ങനെയൊക്കെയാണല്ലോ നാട്ടുനടപ്പ്.. " എന്തെ എന്തെ എന്നാ ഭാവത്തിൽ അവൻ എന്നെ നോക്കി നിൽപ്പുണ്ട്. ഇവനെ ഞാൻ എന്താ ചെയ്ക ന്റെ കൃഷ്ണാ. " അങ്ങേര് കൊള്ളാല്ലോ... എന്തായിരുന്നു ജാഡ.. അങ്ങേരുടെ കലിപ്പും പറച്ചിലുമൊക്കെ കേട്ടപ്പോൾ നീ ഇങ്ങനെ പിന്നാലെ നടന്നു നിന്റെ ജന്മം പാഴായി പോകുവെന്നേ ഞാൻ കരുതിയുള്ളൂ.. ഇതിപ്പോ എപ്പോ നിന്റെ പിക് ഒക്കെ എടുത്ത് അങ്ങേര്..? " " നിർത്ത്.. നിർത്ത്... കൂടുതൽ സ്വപനം കാണണ്ട.. ചിലപ്പോൾ ആ ശിവസറിനു തെറ്റിയതാണെങ്കിലോ.. ഉറക്കത്തിലെങ്ങാനും അങ്ങേര് സ്വപനം കണ്ടതാവനും മതിയല്ലോ...?" അഭിയാണ്.. ശവം.. മനുഷ്യന് ഇവിടെ ഒരു കച്ചിത്തുരുമ്പ് കിട്ടിയ സന്തോഷത്തിലാ.. അതിന്റെ ഇടയ്ക്ക് അവന്റെ ഒടുക്കത്തെ ഒരു തോന്നലും മാങ്ങാത്തൊലിയും.. എന്റെ ഭഗവാനെ.. ഈ കച്ചിത്തുരുമ്പ് എന്റെ കൊലക്കയർ ആവാതിരുന്നാൽ മതിയാരുന്നു.. എന്തായാലും കടുവയെ കാണാൻ പറ്റാത്ത നിരാശയിൽ തിരികെ വന്നപ്പോൾ ദാണ്ടെ സ്റ്റാഫ്‌റൂമിൽ കുറ്റിയടിച്ചപോലെ ഇരിക്കുന്നു.. ഇപ്പോഴല്ലേ ഞാൻ ഇവിടെ നോക്കിയിട്ട് അങ്ങോട്ട് പോയത്.. ഞാൻ പറഞ്ഞില്ലേ ഇങ്ങേർക്കെന്തോ മന്ത്രവാദമോ കൂടോത്രമൊക്കെയൊ വശമുണ്ട്.. " നിങ്ങൾ ഇവിടെ നില്ക്കു..ഞാൻ പോയി ചോദിക്കട്ടെ.. " " പണ്ട് ഇതുപോലെ ഒരു പോക്ക്‌ പോയതാ നീ.. എന്നിട്ട് പട്ടിയെപ്പോലെ ഇരുന്നു മോങ്ങിയതാ.. സൂക്ഷിച്ചും കണ്ടുമൊക്കെ നിന്നോ.. " " എടാ ദ്രോഹി.. മനുഷ്യന് ഒരു നല്ല കാര്യത്തിന് പോകുമ്പോൾ ഇങ്ങനെ ദുരന്തം പറയാതെടാ.. " " നല്ല കാര്യമോ.. ഏതു.. ദോണ്ടേ ആ ഇരിക്കുന്നതോ.. ഹി ഹി ഹി.. " അഭി കടുവയ്ക് നേരെ കണ്ണു ചൂണ്ടി പറഞ്ഞു. " ഇത് അതുപോലല്ല.. ഇനിയും കരയാൻ തുമ്പിയെ കിട്ടില്ല. ഇന്ന് രണ്ടിലൊന്ന് അറിഞ്ഞിട്ടേയുള്ളു ബാക്കി കാര്യം.. ഇല്ലങ്കിൽ... " ബാക്കി പറയാൻ ആവാതെ ഞാൻ കിച്ചുവേട്ടനെ നോക്കി.. അത് കണ്ടാവണം അഭിയും ചൈതുവും പിന്നെ ഒന്നും പറയാൻ നിന്നില്ല.. സ്റ്റാഫ്‌ റൂമിൽ കിച്ചുവേട്ടനും ശിവസറും പിന്നെ മീരമിസ്സും.. ഉണ്ടായിരുന്നു.. ശിവസർ മിസ്സിനോട് എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.. ഒരു മാതിരി ഈ കൂട്ടത്തിൽ പെടാത്തതു ഒക്കെ കണ്ടുപിടിയ്കാൻ ബാലരമയിൽ ഒക്കെ വരില്ലേ അതുപോലെ ഞാൻ ഈ കോളേജിലേ അല്ല എന്നാ ഭാവത്തിൽ കിച്ചുവേട്ടനും.. എന്നെ കണ്ടതും ശിവസർ ഒന്ന് ചിരിച്ചു കാണിച്ചു.. അകത്തേയ്ക് വന്നോട്ടെ എന്ന് ചോദിച്ചപ്പോൾ ശിവസർ ആണ് പെർമിഷൻ തന്നത്.. ഇതൊക്കെ കടുവ ഇടം കണ്ണിട്ട് നോക്കുന്നത് ഞാൻ കണ്ടു.. എന്നിട്ട് കണ്ണട ഊരി തുടയ്ക്കുന്നതു കണ്ടു.. ബാക്കിയുള്ളവന്റെ കണ്ണിൽ പൊടിയിട്ടിട്ട് സോഡാകുപ്പി കണ്ണടയും തുടച്ചുകൊണ്ട് ഇരിക്കുവാ.. കള്ള താടി.. "കിച്ചുവേട്ടാ.. " ഞാൻ പതിയെ വിളിച്ചു. ശിവസറും മിസ്സും കേൾക്കരുതല്ലോ. വിളിച്ചത് കേട്ടിട്ട് ഞാൻ ഇപ്പോ അമേരിക്കയിൽ നിന്നും ലാൻഡ് ചെയ്തതേയുള്ളു എന്നാ ഭാവത്തിലാണ് കടുവയുടെ നോട്ടവും ഭാവവുമൊക്കെ...വീണ്ടും കലിപ്പ് മോഡ് ഓൺ.. എന്താ അഭിനയം.. ഒരു ഓഡിഷൻ പോലും ഇങ്ങേർക്ക് വേണ്ടിവരില്ല.. പഠിപ്പിക്കുന്നതിലും അഭിനയമാ ഇങ്ങേർക്ക് പറ്റിയ പണി. എല്ലാം ഞാൻ ശെരിപ്പെടുത്തി തരാം ദുഷ്ടാ.. " എന്താടി.. " ഭീഷണിയുടെ സ്വരമൊന്നും വേണ്ടമോനെ.. പണ്ട് കരഞ്ഞോണ്ട് പോയ തുമ്പിയല്ല ഇത്.. " എനിക്ക് കിച്ചുവേട്ടനോട് കുറച്ച് സംസാരിക്കാനുണ്ട് ഒന്ന് പുറത്തേക് വരവോ..? " വേണ്ടാന്ന് വെച്ചെങ്കിലും അൽപം ബഹുമാനം കൂടി ഫിറ്റ്‌ ചെയ്തു.. എത്രയായാലും അധ്യാപഹയൻ ആയിപ്പോയില്ലേ.. " പിന്നേ.. നീ വിളിക്കുമ്പോൾ വരാൻ അല്ലേ ഞാൻ ഇവിടെ ഇരിക്കുന്നത്..? ഒന്ന് പോ പെണ്ണേ മനുഷ്യനെ മെനക്കെടുത്താതെ.. അതോ ഇനി അന്ന് കേട്ടത് പോലെയൊക്കെ എന്റെ വായിൽ നിന്നു കേട്ടാലേ നിനക്ക് മതിയാവുള്ളോ..? " ഇങ്ങേര് എന്നെകൊണ്ട് കഠാര എടുപ്പിക്കും.. പാവം ശിവസർ ഞങ്ങളെ സാകൂതം വീക്ഷിക്കുന്നുണ്ട് എന്തിനാണോ എന്തോ.. " കിച്ചുവേട്ടാ.. ഇങ്ങനെ പഠിപ്പിക്കുന്ന പെണ്പിള്ളാരുടെ ഫോട്ടോ ഒക്കെ എടുത്ത് രാത്രി അതും നോക്കി അന്തം വിട്ട് നില്കുന്നത് ഒരു ശെരിയായ ഏർപ്പാടാണോ..? " വേണ്ട വേണ്ടാന്ന് വെച്ചപ്പോൾ സമ്മതിക്കൂല്ല.. മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കുന്നോ. ഞാൻ പറഞ്ഞത് കേട്ട് പുള്ളി ഒന്ന് ഞെട്ടിയോ..എയ്യയ്... പിന്നെന്തുവാ താഴേ പോയത്.. പുള്ളി പൊന്നെ പൊടിയെന്നും പറഞ്ഞ് ഇപ്പോ തുടച്ചോണ്ടിരുന്ന ആ സോഡാകുപ്പി കണ്ണടയല്ലേ ഇപ്പോ വാരിപെറുക്കി എടുകാം വിധത്തിൽ നിലത്തു കിടന്നു എന്നെ നോക്കി പല്ലിളിക്കുന്നതു.. ഹ. ഹ.. ഹ.. ഇപ്പോ ഇതേ അവസ്ഥയാകും നീന്റേതും എന്ന് അത് പറയുന്നുണ്ടോ... ഇല്ലാരിക്കുംല്ലേ.. പുള്ളി എന്നെ നോക്കുന്നതിനു പകരം ചുറ്റും നോക്കി ഒന്ന് പരുങ്ങികൊണ്ട് ചാടി അങ്ങെഴുന്നേറ്റു. ഇന്ന് ഞാൻ ഇങ്ങേരുടെ കൈയിൽ നിന്നും വാങ്ങിച് കെട്ടും. ന്റെ കൃഷ്ണാ എന്നെ കാത്തോളണേ.. അവസരത്തിനിട് പണിയല്ലേ.. ഞാൻ പതിയെ വെളിയിലേക്കിറങ്ങി നടന്നു. പോകുന്നതിനു മുൻപ് ശിവസാറിനെ നോക്കി ഒന്ന് നന്നായിട്ട് ഇളിച്ചുകാണിക്കാനും മറന്നില്ല.. എന്തായാലും പുള്ളി പറഞ്ഞ കാര്യം സത്യമാണെന്നു ഉറപ്പായി.. അഭിയെ പോലെ പണിഞ്ഞില്ല.. അതുകൊണ്ട് ഒരു ആശ്വാസം.. എന്താ നടക്കുന്നതെന്ന് അറിയാതെ പാവം കണ്ണു മുഴപ്പിച്ചു നോക്കുന്നത് കണ്ടാണ് ഞാനും തിരിഞ്ഞ് നോക്കിയത്.. നല്ല ഒരു അനുസരണയുള്ള ഒരു നായകുട്ടിയെപോലെ നമ്മുടെ കടുവ നമ്രശിരസ്കനായിട്ട് വരണ വരവ് കണ്ടോ.. എന്തായാലും ഇത്തവണ ഹമീലിയ വേണ്ട.. അതെപ്പോഴും ഞങ്ങൾക്കിട്ട് പണിഞ്ഞിട്ടേയുള്ളു.. ഇപ്രാവശ്യം അതിന് കുറച്ചപ്പുറത്തുള്ള ഒരു മരത്തിന്റെ ചുവട്ടിൽ പോയി ഞാൻ നിന്നു. ആരും പേരൊന്നും ചോദിക്കരുത്.. എനിക്കും അറിഞ്ഞുകൂടാ.. ദൈവം തമ്പുരാന് മാത്രമേ ആ ബോർഡിൽ ഉള്ള പേരൊക്കെ വായിച്ചെടുക്കാൻ പറ്റുള്ളൂ.. ബോട്ടണിയാ പടിക്കുന്നതെന്നു കരുതി എത്ര മരത്തിന്റെയും കാടിന്റെയുമൊക്കെ പേര് പഠിക്കാനാ ...അതോ എല്ലാം കുറേ വായിൽ കൊള്ളാത്തതും.. ശേ.. ഞാൻ വിഷയത്തിൽ നിന്നു വ്യതിചലിച്ചല്ലോ.. ന്റെ ഒരു കാര്യം.. ഈ കടുവയ്ക് എന്താ ഇത്ര താമസം നടക്കാൻ.. അല്ലങ്കിൽ ആന പിന്നാലെ കുത്താൻ വരുന്നപോലെയാ അങ്ങേരുടെ വരവും പോക്കും.മുഖമൊക്കെ ചുവന്നു വന്നിട്ടുണ്ട്.. " നീ.. എന്തോന്നാടി.. അവിടെ വെച്ച് പറഞ്ഞത്..? " ഒന്നും കേൾക്കാത്ത ഭാവത്തിൽ ഞാൻ ആ മരത്തിലെ ഇലയും എണ്ണികൊണ്ട് നിന്നു. " ഡി.. നീന്നോടാ ഞാൻ ചോദിച്ചത്.. ഞാൻ ആരുടെ ഫോട്ടോ എടുത്തെന്നാ നീ പറഞ്ഞത്..? " കടുവയുടെ സ്വരത്തിൽ ഒരു പതർച്ച ഉണ്ടായിരുന്നു. " കിച്ചുവേട്ടാ കാര്യമെന്താണെന്നു എനിക്കും കിച്ചുവേട്ടനും നന്നായിട്ട് അറിയാം.. പിന്നെന്തിനാ ഇങ്ങനെ ബിപി കൂട്ടുന്നത്..? " ഞാൻ ചോദിച്ചത് കേട്ട് നെറ്റിചുളിച് പുള്ളി എന്നെ തന്നെ നോക്കി നിൽപ്പുണ്ട്. " ആരാ.. ഇന്നലെ വീട്ടിൽ വന്നത്.. എന്നെകുറിച്ചൊക്കെ എങ്ങനെ അയാൾക്കറിയാം..? " " ആര് വന്നൂന്ന്.. എന്തറിയാമെന്നു.. നി എന്തൊക്കെയാ പെണ്ണേ ഈ വിളിച്ചുകൂവുന്നതു..? " കാഠിന്യത്തോടെ ശബ്‌ദമുയർന്നു. ഞാൻ സംശയത്തോടെ ആ കണ്ണുകളിലേയ്ക് ഉറ്റുനോക്കി. പെട്ടന്ന് നോട്ടം മാറ്റി മറ്റെവിടേയ്ക്കോ കിച്ചുവേട്ടൻ ദൃഷ്ടി പതിപ്പിച്ചു. ഇപ്പോ ആ കണ്ണുകളിൽ പഴയ ദേഷ്യം കാണാൻ കഴിയുന്നില്ല.. കപടവിരോധത്തിന്റെ മുഖമൂടി ഉതിർന്നു വീണുപോയിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു. " കിച്ചുവേട്ടൻ എന്താ മറയ്ക്കാൻ ശ്രമിക്കുന്നത്..എന്നോട് ഈ നിമിഷം വരെ ഒരു തരിപോലും ഇഷ്ടം ഈ മനസ്സിൽ തോന്നിയിട്ടില്ലന്നു നെഞ്ചിൽ കൈവെച്ചു പറയാൻ കഴിയുമോ.. അങ്ങനെ ചെയ്താൽ പിന്നീടൊരിക്കലും തുമ്പി കിച്ചുവേട്ടനൊരു ശല്യമായി ഇങ്ങനെ പിന്നാലെ ഉണ്ടാവില്ല." ഒന്നും പറയാനാവാതെ ഒരു പതർച്ചയോടെ കിച്ചുവേട്ടൻ നില്കുന്നത് ആദ്യമായി കാണുകയായിരുന്നു ഞാൻ. മൗനം വീണ്ടും ഞങ്ങൾക്കിടയിൽ തളം കകെട്ടാൻ തുടങ്ങിയപ്പോൾ ഞാൻ തന്നെ വീണ്ടും അതിനെ ഭേദിക്കാൻ തുടങ്ങി.. " കിച്ചുവേട്ടന് അത് കഴിയില്ലല്ലേ.. പിന്നെന്തിനാ എന്റെ ഇഷ്ടം കണ്ടില്ലന്നു നടിച്ചിങ്ങനെ നടക്കുന്നത്.. വർഷങ്ങൾക് മുൻപ് എന്റെ അച്ഛന്റെയും അമ്മയുടെയും ഭാഗത്തു നിന്നു അറിയാതെ പറ്റിയ ഒരു തെറ്റിന്റെ പേരിൽ കിച്ചുവേട്ടന് നികത്താൻ കഴിയാത്ത ഒരു പാട് നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.. പക്ഷെ അതിന്റെ പേരിൽ ഞാനും എന്റെ സ്നേഹവും... " പറഞ്ഞ് മുഴുമിപ്പിക്കാനാവാതെ എന്റെ ശബ്‌ദം ഇടറി.കണ്ണുകളിൽ നേരിയ നനവ് പടർന്നു. ന്റെ കൃഷ്ണാ ഞാൻ പറഞ്ഞതാ നോക്കികോണെന്നു.. പറ്റിക്കുവാ അല്ലേ.. തുമ്പി.. കണ്ട്രോൾ കണ്ട്രോൾ.. വീണ്ടും കിച്ചുവേട്ടന്റെ ഭാഗത്തു നിന്നും പ്രതികരണങ്ങൾ ഒന്നും ഇലാതിരുന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചു.. ഇനിയും അവിടെ അങ്ങനെ നിൽക്കുന്നതിൽ അർത്ഥം ഇല്ലാന്ന് തോന്നിയത് കൊണ്ടാണ് ഞാൻ തിരികെ നടന്നത്. ####################### ക്ലാസ്സിൽ ചെന്നപ്പോളും മനസ്സു ശാന്തമാകാതെ എവിടേക്കൊയോ പാറി നടക്കുകയായിരുന്നു.. " ചോദിക്കാൻ പോയിട്ട് എന്തായി..? " ചൈതുവിന്റെ ചോദ്യം കാതുകളിൽ പതിച്ചെങ്കിലും ഞാൻ മുഖമുയർത്തിയില്ല. " അത് ഈ ഇരുപ്പ് കണ്ടാൽ ഊഹിക്കാവുന്നതല്ലേ ഉള്ളെടി.. ഞാൻ അപ്പോളേ പറഞ്ഞതല്ലേ അങ്ങേർക്കു തോന്നിയത് വെല്ലോം ആയിരിക്കുമെന്ന്.. അല്ലങ്കിലും അങ്ങേര് എന്തേലും പറഞ്ഞാൽ നിനക്കൊക്കെ ഹോ ഹോ.. പാവം ഞാൻ എന്തേലും പറഞ്ഞാൽ ഹു. ഹു.. പിന്നേ ഒരു പുച്ഛവും.. " രണ്ടും കൂടി എനിക്കപ്പറവും ഇപ്പുറവും ഇരുന്നു തച്ചിന് കളിയാക്കുന്നുണ്ട്.. " ഇവളെന്താടാ ഈ ഇരിപ്പ് ഇരിക്കുന്നത്." " അങ്ങേരെ ധ്യാനിച്ചു ഇരിക്കുവാ.. ക്ഷിപ്രകോപിയല്ലേ.. ഇനിയെങ്ങാനും ക്ഷിപ്ര പ്രസാദി ആയാലോ.. ന്റെ തുമ്പിമോളെ നീ ഇങ്ങനെ അങ്ങേര് ധ്യാനിച്ചു ധ്യാനിച്ച് ഈ ഇരുപ്പിൽ സമാധി ആയിപോകാതെയുള്ളു.. ഞാൻ പറഞ്ഞില്ലെന്നു വേണ്ട.. " " നീ ഇങ്ങനെ നോക്കി ദഹിപ്പിക്കണ്ട.. അങ്ങേർക്കു ഞാൻ പറഞ്ഞപോലെ വട്ടാ.. അല്ലങ്കിൽ പച്ചയ്ക്കു ഇരിക്കുന്ന ഇവളെ മൈൻഡ് ചെയ്യാതെ ഇവളുടെ പിക്കും നോക്കി സംസാരിക്കുന്നത് പിന്നെന്താ." രണ്ടിന്റേം ചിലപ്പ് സഹിക്കാൻ വയ്യാതെ ഞാൻ ബാഗുമെടുത്ത വെളിയിലേക്കിറങ്ങിപോയി.. പിന്നാലെ വന്നാൽ രണ്ടിനേം ഞാൻ ചവിട്ടി തോട്ടിൽ കളയും എന്നറിയാവുന്നതുകൊണ്ട് ആാാ സാഹസത്തിനു പാവങ്ങൾ മുതിർന്നില്ല. ഞാൻ എന്തൊക്കെയോ ആലോചനയിൽ മുഴുകി പതിയെ സ്റ്റെപ് ഇറങ്ങി ഗേറ്ററിനു അടുത്തേക് നടന്നു.. അതുംകഴിഞ്ഞ താഴെയാണ് ഞങ്ങളുടെ ഞാവൽ മരം.. അവ്ടെമായിരുന്നു ലക്ഷ്യം.. കുറച്ച് നേരം ഒറ്റയ്ക്കിരുന്നാൽ മതിയെന്നായിരുന്നു ഉള്ളു മുഴുവൻ. പെട്ടെന്നാണ് ഒരു ബുള്ളെറ്റ് വന്നു മുൻപിൽ നിന്നത്.. സത്യത്തിൽ മറ്റെന്തൊക്കെയോ ആലോചിച്ചു നടക്കുകയായിരുന്നല്ലോ.. അപ്രതീക്ഷിതമായതുകൊണ്ട് ഞാൻ പേടിച് പിന്നിലോട്ട് ഒരൊറ്റ ചാട്ടവും.. വേറെ ആരുമല്ല കടുവ തന്നെയാ.. ഇങ്ങേര് മുൻപേ ഒന്നും മിണ്ടാതേ നിന്നിട്ട് ഇപ്പോ എന്നെ വണ്ടിയിടിച്ചു കൊല്ലാൻ വന്നതാണോ ദൈവമേ.. " നീ എവ്ടെനോകിയാടി ഈ നടക്കുന്നത്.. ഇപ്പോ എനിക്ക് പണിയുണ്ടാക്കി വെച്ചേനെല്ലോ.. " ആഹ്ഹ് ബെസ്റ്റ് മനുഷ്യന്റെ മണ്ടയിലോട്ടു വണ്ടിയും കേറ്റി കൊണ്ട് വന്നിട്ട് പറയുന്ന കേട്ടില്ലേ.. അങ്ങേര് വല്ലാണ്ട് ഒരു ചിരിയോടെ പറഞ്ഞു. ന്റെ കൃഷ്ണാ വല്ലപ്പോഴും കാണാൻ പറ്റുന്ന അപൂർവ പ്രതിഭാസമാണ് കടുവയുടെ ചിരി.. വീണ്ടും അതുകാണാനുള്ള ഭാഗ്യം തന്നോ നീ എനിക്ക്.. ഞാൻ അത് കണ്ടൂന്നായപ്പോൾ വീണ്ടും രൗദ്രം.. .ഇങ്ങേര് ഇതെന്ത് ജന്മം എന്റെ കൃഷ്ണാ.. ഏതെങ്കിലും മ്യൂസിയത്തിൽ കൊണ്ട് വെക്കണം...ഹും.. " നിനക്ക് ക്ലാസ് ഇല്ലേ.. നീ എവിടെ പോകുവാ..? " പറയത്തില്ല.. പിന്നേ ഞാൻ എനിക്കെവിടെലും പോകും ഇങ്ങേർക്കെന്താ... ഞാൻ മുഖം വീർപ്പിച്ചു.. " സത്യത്തിൽ നീ എന്തിനാ.. ഇങ്ങോട്ട് ദിവസവും വരുന്നത്.. ഏത് നേരം നോക്കിയാലും ക്ലാസ്സിൽ ഒഴിച് ബാക്കിയെല്ലാടത്തും നീന്നെയും നിന്റെ വാലുകളെയും കാണാം..? " ഇങ്ങേരിതെന്തോ ഭാവിച്ചാ.. മനുഷ്യനെ ഒരുമാതിരി വടിയാക്കുന്നപോലെ.. ഒരു വാശിപോലെ ഞാൻ മിണ്ടാത്തെ തന്നെ നിന്നു. തിരിച്ചു പറയാൻ തുടങ്ങിയാൽ എന്റെ വായിൽകേറിയിറങ്ങാൻ ഇങ്ങേർക്ക് പറ്റൂല്ല.. പിന്നേ കടുവയുടെ കൈയിൽ നിന്നു ചറപറാന്നു കിട്ടണം. എന്തിനാ വെറുതെ.. ആ ഒരറ്റ കാരണം കൊണ്ട് ഞാൻ വെറുതേ വിടുന്നു.. കടുവയെ കടന്നു മുന്പോട്ട് നടക്കാൻ തുടങ്ങിയാ എന്റെ മുന്പിലേയ്ക് വീണ്ടും ബുള്ളറ്റ് നീങ്ങി... ഇങ്ങേര് എന്നെകൊണ്ട് തല്ലുകൊള്ളിപ്പിച്ചേ അടങ്ങാത്തൊള്ളല്ലേ.. ഞാൻ മുഖം വീർപ്പിച്ചു കൈകൾ കെട്ടി കടുവയെ തന്നെ തുറിച്ചു നോക്കി നിന്നു.. " നോക്കിപ്പേടിപ്പിക്കാതെ.. വന്നു കേറെടി." " ഏഹ്ഹ്... " അങ്ങേരിപ്പോ എന്തേലും പറഞ്ഞാരുന്നോ.. അതോ എനിക്ക് തോന്നിയതാണോ.. വെറുതേ കേട്ടപാതി ചാടികേറിയൽ ഞാൻ അങ്ങനൊന്നും പറഞ്ഞിട്ടേയില്ല എന്നുംപറഞ് എന്നെ നാണംകെടുത്താൻ മടിയില്ലാത്ത മുതലാ.. അതാ ഞാൻ ഒന്ന് ഞെട്ടിയത്.. " നിന്റെ ചെവിയ്‌ക്കെന്താടി കേൾവികുറവുണ്ടോ.. കുറ്റിയടിച്ച പോലെ നിൽക്കാതെ വന്നു കേറാൻ.. " ആഹ്ഹ് അലർച്ച എത്തിയപ്പോൾ ഏകദേശം എല്ലാം ഒക്കെ ആയി.പറഞ്ഞു തീരുന്നതിനു മുൻപ് ഞാൻ വണ്ടിയ്ക് പിന്നിലുമായി.. കേറിയതല്ല.. കേറിപ്പോയതാ... ഞാൻ കേറിയതും ഗേറ്റ് കടന്നു ഒറ്റപ്പോക്കായിരുന്നു.. ന്റെ കൃഷ്ണാ ഇതെവിടെ പോകുവാ.. അതും ഇമ്മാതിരി ചീറിപാഞ്..ഇങ്ങേര് എന്താ എന്നെ തട്ടിക്കൊണ്ടു പോകുന്നോ.. ഒരു പത്തിരുപതു കൈയ് കൂടി ഉണ്ടായിരുന്നെങ്കിൽ വലിയ ഉപകാരമായിരുന്നു.. ഇതിപ്പോ എവിടേക്കോ പിടിക്കണം.. കാറ്റടിച്ചു എന്റെ കണ്ണൊക്കെ നിറഞ്ഞു ഒഴുകി തുടങ്ങി.. ഒന്ന് പതുകെ പോ എന്നൊക്കെ പറയണമെന്ന് ആഗ്രഹമുണ്ട്.. എന്തുചെയ്യാന വാ തുറക്കാൻ പറ്റുനില്ലലോ.. കുറച്ച് കഴിഞ്ഞു അനക്കം ഒന്നുമില്ലല്ലോ എന്ന് തോന്നിയപ്പോളാ ഞാൻ കണ്ണു തുറന്നത്. അപ്പോഴേക്കും ഇറങ്ങാൻ എന്ന് ഉത്തരവ് വന്നും.. കേട്ടപാതി കേള്കാത്തപാതി ഞാൻ ചാടിയിറങ്ങി.. ഇറങ്ങിക്കഴിഞ്ഞാ ചുറ്റുമുള്ളത് ഒക്കെ ഞാൻ കണ്ടത് ന്റെ സാറെ.. മാനും മഞ്ചാതി ഇല്ലാത്തൊരു സ്ഥലം.. തല്ലികൊന്നിട്ടാൽ പോലും ആരും അറിയാൻ പോകുന്നില്ല.. ന്റെ കൃഷ്ണാ.. ഹോ കൃഷ്ണനെ വിളിച്ചപ്പോളാ കുറച്ചകലെയായി ഒരു കാവും അതിനോട് ചേർന്നു ചെറിയൊരു അമ്പലവുമുണ്ടായിരുന്നു..അപ്പോൾ മനുഷ്യസഞ്ചാരം ഉള്ള വഴിയാണ്.. ഭാഗ്യം.. " തുമ്പി..... " പിറകിൽ നിന്നും കിച്ചുവേട്ടനാണ് വിളിച്ചത്.. വിശ്വസിക്കാനാവാതെ ഞാൻ സ്തംഭിച്ചു നിന്നുപോയി. സ്നേഹത്തോടെയുള്ള ഇങ്ങനൊരു വിളി എത്രകൊതിച്ചതാണ്.. എത്ര വർഷങ്ങൾക് ശേഷമാ അന്ന് കോളേജിൽ വെച്ച് ഞാൻ വീഴാൻ പോയപ്പോൾ ഒന്ന് വിളിച്ചതാണ്.. പിന്നേ പിറകെ നടന്നു കെഞ്ചിയിട്ടും ഉണ്ടായിട്ടില്ല.. പിന്നേ ദേ ഇപ്പോൾ.. ( തുടരും. ) #📔 കഥ
803 കണ്ടവര്‍
6 മണിക്കൂർ
#

📔 കഥ

കാശിത്തുമ്പ 💗 ഭാഗം 20 ഞങ്ങൾ ചിരിക്കുന്നത് കണ്ടിട്ട് എന്താടി എന്നുള്ള ഭാവത്തിൽ അഭി നോക്കുന്നുണ്ട്.. ചിരിക്കാൻ മാത്രം ഇപ്പോ ഇവിടെ എന്താ ഉണ്ടായേ.. പാവം അവൻ.. ഒരു നല്ലകാര്യം ചെയ്യുന്നുന്നു കേട്ടിട്ട് ഇങ്ങനെയൊക്കെ ചിരികാവോ.. ജീവിതത്തിൽ ആദ്യായിട്ടാണ് അവൻ ആർക്കോ ഒരു സഹായം ചെയ്തു കൊടുക്കാൻ പോകുന്നുണ്ടന്നു കേൾക്കുന്നത്.. സഹായിക്കുക എന്നാൽ കുഴിയിൽ ചാടിക്കുക എന്നതാണല്ലോ അവന്റെ ഡിക്ഷണറിയിലെ അർത്ഥം.. എന്തായാലും ശിവസർനെ കാത്തോളണേ ന്റെ ദൈവങ്ങളെ.. എന്നാ പ്രാർത്ഥനയിൽ അവൻ പറയാൻ പോകുന്നത് എന്താണ് എന്ന് ഞങ്ങൾ രണ്ടുപേരുംകൂടി ചെവിയോർത്തു. " നീ പറ.. എന്താ ആാാ സഹായം എന്ന്..? " സഹായത്തിനു അൽപം വെയിറ്റ്ഇട്ട് ഞാൻ ചോദിച്ചു.. അർത്ഥം വേറെയാണല്ലോ.. " അങ്ങനിപ്പോൾ നീയൊക്കെ കേൾക്കണ്ട.. " ശോ പാവം കൂട്ട് വെട്ടി.. ഒരു അൻപത് പൈസ കുറവുള്ള കുട്ടിയാണെന്ന് ഞാൻ എങ്കിലും ഓർക്കേണ്ടതായിരുന്നു ല്ലേ.. " പറ.. അഭി മോനെ.. " കാര്യം എന്താണെന്നു അറിയാനുള്ള കൗതുകം ലേശം കൂടുതലായതുകൊണ്ട് ഞാൻ ഒരു പിയേഴ്സ് തന്നെ അങ്ങ് പതപ്പിച്ചു. " പറയാം.. പക്ഷെ... " ഇനി എന്ത് തേങ്ങയാണോ മൊഴിയാൻ വേണ്ടത്.. അടുത്ത പണി എനികാണെന്നു അറിയാതെ പാവം ഞാൻ അവൻ നോക്കിയ വഴിയിലേയ്ക് അറിയാതെ കണ്ണു നീട്ടി.. പകച്ചുപോയി ഞാൻ.. നമ്മടെ സ്വന്തം കൂൾബാർ ആൻഡ് ബേക്കറി.. കുറുക്കന്റെ കണ്ണു എപ്പോഴും കോഴിക്കൂട്ടിൽ തന്നെ.. അവന് ഇനി എന്തെങ്കിലും ഞണ്ണാൻ വാങ്ങികൊടുക്കണം എന്നാണ് അർത്ഥം.. എങ്കിലേ പറയുള്ളുന്. കേറിക്കഴിഞ്ഞാൽ പിന്നെ അറിയാലോ അവസാനം അവിടെ പാത്രം കഴുകാനും നിലംതുടയ്ക്കാനും ഞാൻ അവിടെ ഒരു പണയപ്പണ്ടമായി നിൽക്കേണ്ടി വരും.. ഇക്കാര്യത്തിൽ ചൈതുവും മോശമല്ല.. തീറ്റക്കാര്യത്തിൽ രണ്ടും തമ്മിൽ നല്ല മത്സരമാണ് അത്രയൊന്നുമില്ലേലും ഞാനും ഉണ്ട്ട്ടോ.. പക്ഷെ വേറെ ആരേലും പൈസ മുടക്കുമ്പോൾ ആണെന്ന് മാത്രം. ദമ്പടി ഇല്ലല്ലോ എന്ന് ഞാൻ കൈമലർത്തി കാണിച്ചു.. എന്റെ ബാഗിലോട്ട് കണ്ണു നീട്ടി അവൻ ഇളിച്ചോണ്ട് നിൽകുവാ.. ചൈതുവും അവന്റൊപ്പം കൂടി.. അല്ലേലും അവസരത്തിനൊത്തു കാലുമാറുന്ന ജന്തു. ഇനിയിപ്പോ എന്തേലും ആകട്ടെ എന്ന് കരുതി രണ്ടും കല്പ്പിച്ചു ഞാനും അങ്ങോട്ട് നടന്നു. " ഇനി പറ.. എന്താ കാര്യം..? " അകത് കയറി ഒരു ഒരു ടേബിളിനു അരികിൽ ഇരുന്നപ്പോൾ ചൈതു ചോദിച്ചു. എന്തെങ്കിലും തിന്നാൻ കിട്ടുമെന്നായപ്പോൾ അവള്ടെ ഒരു ശുഷ്‌കാന്തി നോക്കണേ.. " ആദ്യം വന്ന കാര്യം.. ബാക്കി പിന്നെ.. " തമ്പ്രാൻ ഉത്തരവിറക്കി.. അറിയാനുള്ള ആഗ്രഹം അൽപം കൂടിപ്പോയി ഇല്ലങ്കിൽ ഒറ്റ ചവിട്ടിനു അവനെ എടുത്ത് തോട്ടിൽ കളഞ്ഞേനെ. " എന്റെ പൊന്നുമോനെ.. ആകെ ദാണ്ടെ ഇത്രേയുള്ളൂ എന്റെ കൈയിൽ.. അവസാനം ഇവിടെ നിന്നു ഇറങ്ങുമ്പോളേക്കും നീ എന്നെകൊണ്ട് പിച്ചചട്ടി എടുപ്പിക്കരുത്.. " " ശ്രമിക്കാം.. " കിണിചോണ്ട് അവൻ പറഞ്ഞു. ന്റെ കൃഷ്ണ ഇവന്റെ ഈ കിണി എനിക്കൊരു കോടാലിയാക്കരുതേ..എന്ന് മനസ്സറിഞ്ഞങ്ങു ഒരു നിമിഷം ഞാൻ പ്രാർത്ഥിച്ചു പോയി.. എന്താ വേണ്ടത് എന്ന് ചോദിച്ചു വെയ്റ്റർ വന്നപ്പോൾ അവൻ വാതുറക്കുന്നതിന് മുൻപ് ഞാൻ ചാടിക്കേറി പറഞ്ഞു മൂന്നു ലൈം..അവനെ പറയാൻ വിട്ടാൽ ചിലപ്പോൾ ആ വന്ന അങ്ങേര് വരെ ബോധം കേട്ട് വീണുപോകും. അത് കേട്ടതും എവിടെ നിന്നൊക്കെയോ ഒരു മുരൾച്ച കേട്ട് തുടങ്ങി..എന്റെ അന്ത്യം ആയി എന്നൊരു അശരീരിയും.. പെട്ടെന്ന് ഞാൻ അത് മാറ്റി മൂന്നു ഷേക്ക്‌ പറഞ്ഞു.. എന്നിട്ടും രണ്ടുംകൂടി മൂളുന്നുണ്ട്.. തല്കാലം ഞാൻ ചെവിയിൽ പഞ്ഞിവെച്ചപോലെ ഇരുന്നു കൊടുത്തു.. ഹല്ല പിന്നെ.. അത് മുഴുവൻ കുടിച് തീർത്തിട്ട് ഒരു പഫ്‌സും ഒരു സമൂസയും കൂടി കുത്തികയറ്റുന്ന അഭിയെ കണ്ടു ഞാൻ മനസ്സിൽ പ്രാവികൊണ്ട് പുറമെ ഞാഞ്ഞയിട്ട് ഇളിച്ചുകൊടുത്തു. ദൈവമേ.. ഭക്തവത്സലാ ഇവന് നല്ലത് മാത്രം വരുത്തണെ.. എന്തായാലും അവൻ പറയാൻ പോകുന്നത് കേട്ടാൽ ഇവനെ തല്ലികൊല്ലനുള്ള വക കാണുമല്ലോ എന്നോർത്തു തല്കാലം ഞാൻ ആത്മസംതൃപ്തി അടഞ്ഞു.. അതിന്റെ ഇടയിൽ ചൈതുവും എന്തൊക്കെയോ നുള്ളിപെറുക്കുന്നുണ്ടായിരുന്നു.. കുടിച് തീരുന്നതിനു മുൻപേ ബില്ല് വന്നു.. ചിലപ്പോ ഇവറ്റകളുടെ തീറ്റകണ്ടിട്ട് അവര്ക് എന്നോട് സഹതാപം തോന്നിക്കാണും. ബില്ല് കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണു നിറഞ്ഞുപോയി.. സന്തോഷം കൊണ്ടാണെ.. ബാഗിന്റെ ഒരു ചെറിയ ഉറയിൽ കിടന്ന കുറച്ച് ചില്ലറത്തുട്ടുകൾ കൂടി ഇല്ലായിരുന്നെങ്കോൽ... ഹോ.. എന്റെ അവസ്ഥ ഞാൻ അവിടെ കേറുന്നതിനു മുൻപ് പറഞ്ഞപോലെ ആയിപ്പോയേനെ.. " ഇനിയെങ്കിലും നീ ഒന്ന് പറഞ്ഞാട്ടെ.. " " എടി.. അത്.. ഞാൻ കളി കഴിഞ്ഞ് വെറുതേ അവിടെ നിന്നപ്പോളാ ശിവസർ അങ്ങോട്ട് വന്നത്.. പുള്ളി വെറുതേ ഞാൻ ക്ലാസ്സിൽ ഇരുന്നു ഉറങ്ങിയതൊക്കെ തന്നെ പറയുകയായിരുന്നു.. വെറുതേ എന്തിനാ വീണ്ടും ചുഴിഞ് എന്റെ സ്വഭാവം അങ്ങേരെ അറിയിക്കുന്നത് എന്നുകരുതി ഞാൻ വിഷയം മാറ്റി.. അപ്പോഴാ പുള്ളി പറഞ്ഞേ പുള്ളി ഇപ്പോ വരുന്നത് കുറേ ദൂരം യാത്ര ചെയ്തല്ലേ.. എന്തായാലും സിക്സ് മന്ത് ഇവിടെ കാണും.. ഗസ്റ്റ്‌ അല്ലേ.. അപ്പോഴേക്കും ഇവിടെ അടുത്തെങ്ങാനും ഒരു വീടോ മുറിയോ റെന്റിനു എടുക്കണമെന്ന് ...പുള്ളിയെ ഒന്ന് കീശയിലാക്കാം എന്ന് കരുതി അത് കേട്ടപ്പോൾ ഞാൻ പറഞ്ഞു അങ്ങനെ സാറിന് പറ്റിയ ഒരു സ്ഥലമുണ്ട്.. ഞാൻ ചോദിച്ചിട്ട് പറയാമെന്നു.. " അവൻ ഒരു കള്ള ലക്ഷണത്തോടെ പറയുന്നത് കണ്ടപോളെ എനിക്ക് സംശയം തോന്നി.. " നീ ഇപ്പോ ബ്രോക്കർ പണിയും തുടങ്ങിയോ..? " ചൈതുവാണ്‌.. " ബ്രോക്കർ.. നിന്റെ.... എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്. " " നിർത്ത് നിർത്ത്.. അഭിമോൻ ഏത് വീടിന്റെ കാര്യമാ ശിവ സാറിനോട് പറഞ്ഞത്..? " " തുമ്പി...അതേ.. നമ്മടെ കടുവ താമസിക്കുന്ന വീടില്ലേ.. അവിടെ അങ്ങേര് ഒറ്റയ്ക്കല്ലേ.. അങ്ങേർക്കൊരു കൂട്ടുമാകും .. ശിവസർന് ഒരു താമസിക്കാൻ ഒരു സ്ഥലവുമാകും. പശൂന്റെ കടിയും മാറും.. കാക്കയുടെ വിശപ്പും മാറും.. " അവന്റെ പറച്ചിൽ കേട്ട് കുടിച്ചുകൊണ്ടിരുന്ന ഷേക്ക്‌ തലമണ്ടയിൽ കയറി ഞാൻ ഇരുന്നു ചുമയാക്കാൻ തുടങ്ങി.. ചൈതുവാണേൽ സ്ട്രോയും കടിച്ചുപിടിച്ചു അവനെ തന്നെ അന്തം വിട്ട് കുന്തം വിഴുങ്ങി നോക്കുന്നുണ്ട്. " എടാ.. ദ്രോഹി.. ആ പാവം സാറിന് കടുവക്കൂട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുത്തിട്ടാണോ നിന്റെ ഒടുക്കത്തെ ഒരു തീറ്റ.. " " എടി അതിന്..ഞാൻ ഉറപ്പൊന്നും.. " " വേണ്ടല്ലോ.. നീ ഇങ്ങനെയൊക്കെ പറഞ്ഞ സ്ഥിതിയ്ക് അങ്ങേര് അത് പ്രതീക്ഷിച്ചുകാണില്ലെ....?" " എന്നാലും ഇങ്ങനൊരു കൊലചതി വേണമരുന്നൊടാ.. അങ്ങേര് അവിടെ കാല് കുത്തിയതല്ലേയുള്ളു.. അതൊക്കെ പോട്ടെ ആ കടുവ സമ്മതിക്കുവോ..? " " അതിനെന്താ.. അങ്ങേരുടെ സ്വന്തം വീടൊന്നുമല്ലല്ലോ.. ഹും " " പാവം ഒരു കഴുമരത്തിലേക്കാണ് താൻ പോകുന്നതെന്നറിയാതെ എന്തായിരുന്നു ആ മുഖത്തെ സന്തോഷം.. " " എന്തോന്നെടി.. " അഭി ഞങ്ങളെ നോക്കി കണ്ണുരുട്ടി.. " പിന്നെ ഞാൻ ഇതൊക്കെ ചെയ്യുന്നത് നിനക്ക് കൂടി വേണ്ടിയാ.. " എനിക്ക് നേരെ ചൂണ്ടിയാണ് അവൻ പറഞ്ഞത്.. ന്റെ കൃഷ്ണാ.. അല്ലെങ്കിലും ഇതൊക്കെ അവസാനം കറങ്ങി തിരിഞ്ഞ് എന്റെ തലയിൽ തന്നെ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. " എനിക്ക് വേണ്ടിയോ.. എങ്ങനെ..? " " നിനക്കെന്നെ കുറിച്ച് ഒന്നുമറിയില്ല.. കാരണം നീ കുട്ടിയാണ്.. " അവൻ ലാലേട്ടൻ സ്റ്റൈലിൽ പറഞ്ഞു.. ലാലേട്ടൻ ഫാൻസ്‌ ഒക്കെ അവനോടു ക്ഷേമിച്ചേക്കണേ. ഞാൻ നാക്കു കടിച്ചു അവനെ നോക്കി. " സീ.. തുമ്പി.. " ഇവന് വട്ട് കൂടിയോ.. " ഇപ്പോൾ വന്ന ശിവസർ നല്ലൊരു മനുഷ്യനാ.. അങ്ങേരുടെ കൂടെയുള്ള സഹവാസം കൊണ്ടെങ്കിലും ആ കടുവ ഒന്ന് നന്നായിക്കോട്ടെ എന്ന് കരുതിയാ ഞാൻ.. " " ബെസ്റ്റ്... നന്നാവാൻ.. ആര്.. ആ കടുവയോ.. ശിവസാറിന്റെ എല്ലും പല്ലുമെങ്കിലും ബാക്കി കിട്ടിയാൽ മഹാഭാഗ്യം.. " " അല്ലങ്കിലും എന്തേലും പറഞ്ഞാൽ അതിന്റെ നെഗറ്റീവ് അടിച്ചു മനുഷ്യനെ കൊന്നോളും .. ഒരു ശുഭാപ്തി വിശ്വാസം ഇല്ലാത്ത ശവം.. " അവൻ ചൈതുവിനെ പുച്ഛത്തോടെ നോക്കി.. ഇവന്റെ പ്ലാൻ കാരണം ഇനി അങ്ങേർക്കു എന്തേലും പറ്റിയാൽ അതും എന്റെ തലയിൽ ആവുമല്ലോ ന്റെ കൃഷ്ണാ.. " എടാ.. ഇനി തിരിച്ചു സംഭവിച്ചാലോ..? " എന്റെ സംശയമാണ്.. കടുവയുടെ സ്വഭാവം അറിയാവുന്ന ആർക്കും തോന്നാവുന്ന ഒരു സംശയമല്ലേ.. കാരണം ഒരാളുടെ ജീവൻ വെച്ചുള്ള കളിയാണെ. " മനസ്സിലായില്ല...? " അഭി നെറ്റിചുളിച്ചു. " അതായതു ഉത്തമാ.. ശാന്തസ്വരൂപനായി ഇപ്പോ പോയ ശിവശങ്കർ. നമ്മടെ കടുവയുടെ കൂട്ട് കൂടി സംഹാരരുദ്രനായി തിരിച്ചു വന്നാലോ..? " " ആഹ്ഹ് അടുത്ത നെഗറ്റീവ്.. ചുമ്മാതല്ലെടി.. തെള്ളിയിട്ടാലും വീഴില്ല എന്നും പറഞ്ഞു അങ്ങേര് മസിലും പിടിച്ചു നിന്റെ മുൻപിൽ ഇങ്ങനെ തേരാ പാര നടക്കുന്നത്.. ", അഭി എന്തൊക്കെയോ കണക്കുകൂട്ടിയാണ്.. ആഹ്ഹ് എന്തായാലും വരുന്നത് വരട്ടെ. ശിവസറിന്റെ വിധി അല്ലാതെന്താ. ല്ലേ.. എന്റെ മഹാദേവാ രണ്ടും അവിടുത്തെ പര്യായങ്ങളാ. ജസ്റ്റ്‌ ഇടയ്ക്ക് ഇങ്ങോട്ട് ഞങ്ങളെക്കൂടി നോക്കിയേക്കണേ. ഒരു റെക്കമന്റെഷന് വേണേൽ എന്റെ കൃഷ്ണനെ കൂടി പറഞ്ഞയക്കാം.. എത്രയായാലും വകയിൽ ഒരു അളിയൻ അല്ലേ.. പറഞ്ഞാൽ കേൾക്കാതിരിക്കില്ലാരിക്കും.. ല്ലേ. *************************** അങ്ങനെ രണ്ട് മൂന്ന് ദിവസങ്ങൾക്കകം അഭിയുടെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ ശിവസാറിനെ അവൻ കടുവക്കൂട്ടിലേയ്ക് നിഷ്കരുണം എറിഞ്ഞു കൊടുത്തു. എന്തൊക്കെയോ പുകിലുകളൊക്കെ നടന്നൂന്നാ കേട്ടത്.. ആദ്യം കാശിനാഥൻ അമ്പിനും വില്ലിനും അടുത്തില്ലത്തൊന്നോ.. പിന്നെ ഹൌസ് ഓണർ വന്നു ഒത്തുതീർപ്പാക്കിയെന്നോ.. എന്തായാലും അവസാനം ശിവ സർ അപകട മേഖലയിൽ പെട്ടുന്ന അറിയിപ്പ് കിട്ടി. എന്തായാലും പിറ്റേന്ന് ശിവ സർ വന്നില്ല.. കടുവ ഇനി എന്തേലും ചെയ്തൊന്നു ആലോചിച്ചിരുന്നപ്പോളാ സാധനങ്ങൾ ഒക്കെ മാറ്റുന്ന തിരക്കിലാണെന്നു അറിഞ്ഞു . അതിന്റെ പിറ്റേന്നിന്റെ പിറ്റേന്ന് ആണ് പുള്ളി കോളേജിൽ വന്നത്.. അന്ന് ഞങ്ങൾ അഭിയെ കാത്തു ഗേറ്റിന്റെ അവിടെ നിൽകുവാരുന്നു.. വന്നപാടെ ശിവസർ ഞങ്ങളുടെ അരികിലേയ്ക് വന്നു. പാവം പതിവ് പ്രേസന്നതയൊന്നും ആ മുഖത്ത് ഒട്ടും ഉണ്ടായിരുന്നില്ല. " അഭിദേവ് വന്നോ..? " " ഇല്ല സർ ഞങ്ങളും അവനെ നോക്കി നിൽക്കുകയാണ്.. " " രാവിലെ ഞാൻ അവന്റെ വീട്ടിൽ ചോദിച്ചപ്പോൾ നേരെത്തെ പോയെന്ന പറഞ്ഞത്.. " " എന്തിനാ.. സർ.. " " ഒരു സമ്മാനം കൊടുക്കാൻ ഉണ്ടായിരുന്നു.. " അതും പറഞ്ഞു സർ പോയി.. സമ്മാനം എന്താണെന്നു ആലോചിച് തലപുകയ്ക്കേണ്ട അവസ്ഥയൊന്നും ഇല്ലല്ലോ.. പ്രേത്യേകിച് അവനു കൊടുക്കാനുള്ളത് ആവുമ്പോൾ നമുക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളു.. അത് താങ്ങാനുള്ള ശക്തി അവനു കൊടുത്തേക്കണേ.. കുറച്ച് കഴിഞ്ഞപ്പോൾ അവനും എത്തി. " എടാ.. നിന്നെ ശിവ സർ തിരക്കി.. " ഞാൻ അത് പറഞ്ഞപ്പോളേക്കും അവന്റെ മുഖത്തെ കള്ളലക്ഷണം തെളിഞ്ഞു വന്നു. " എ.. എന്തിനാ... " " അത്.. നിനക്ക് എന്തോ സമ്മാനം തരാനാണെന്ന പറഞ്ഞത്.. അത് കേട്ടപ്പോൾ ഇടുക്കിയിലെ കറന്റ് മുഴുവൻ കൊടുത്ത കണക്കായി അവന്റെ മുഖം.. എന്താ തെളിച്ചം.. പിന്നെ ശിവ സർ വന്നു പറഞ്ഞ സ്റ്റൈലിൽ പറയേണ്ടി വന്നു അത് കെടുത്താൻ... പിന്നെ അഭി ഓടെടാ ഓട്ടമായിരുന്നു. ഒരുമാതിരി പൈസ പലിശയ്‌ക്കെടുത്തിട്ട് കൊടുക്കാത്തവരെ പോലെ.. ശിവസാറിന്റെ കാറ്റ് വീശുന്നിടത്തു അഭിയുടെ പൊടിപോലും കാണാനില്ലായിരുന്നു. സാറിന്റെ ഹവർ നോക്കി അവൻ ആ പ്രേദേശം കാലിയാക്കും. അന്ന് അവനെ പിന്നെ മഷിയിട്ട് നോക്കിയാൽ പോലും കാണാനില്ലാത്ത അവസ്ഥയായിരുന്നു. പിറ്റേന്ന്... അഭി വന്നപ്പോൾ മുതൽ നിശബ്തനായിരുന്നു.. "അഭീ... " ആഹ്ഹ് ഭാഗ്യം നോക്കുന്നുണ്ട് അപ്പോൾ ഫ്യൂസ് ഒന്നും അടിച്ചു പോയിട്ടില്ല. ശോകമൂകമായിരുന്നു കുറേ നേരം. ഞങ്ങളും അവൻ ഇരികുന്നപോലെ താടിയ്ക് കൈയും കൊടുത്ത് അവനെ തന്നെ നോക്കിയിരുന്നു. ആകെപ്പാടെ ഒരു ശ്‌മശാന മൂകത. " എടി.. ഇവനിതെന്ത് പറ്റി..? " "മുതലാളി.. മുതലാളിയ്ക് ഇത്രെയും നേരമായിട്ടും മനസ്സിലായില്ലേ.. ഇവൻ ബധിരനും മൂങ്ങനും ആണ്.. " ഞാൻ പറഞ്ഞത് കേട്ട് അവന് പല്ല്ഞെരിക്കുന്നതു കേൾക്കാം. " അപ്പോ മോനെ ജബാ.. നിനക്ക് ഇതെന്തു പറ്റി.. " ഞാൻ കൈയും കാലുമൊക്കെയെടുത്ത ആക്ഷൻ കാണിച്ച ചോദിച്ചു. " ശവത്തിൽ കുത്താതേടി.. " " ആഹ്ഹ് ബോധം വന്നല്ലേ.. എന്താന്ന് വെച്ചാൽ അപ്പോൾ വേഗം പറ.. " " അത് ഞാൻ ഇന്നലെ വീട്ടിൽ ചെന്നപ്പോൾ ഗേറ്റിനു അടുത്ത നിൽക്കുന്നു.. " "ആര് കടുവയോ..? " ഞാൻ ആകാംഷയോടെ ചോദിച്ചു.. " അങ്ങേര് ആരുന്നെങ്കിൽ എത്രയോ ഭേദമായിരുന്നു.. ഇത് മറ്റേതു ആ ശിവസർ.. അങ്ങേര് ആ റോഡിൽ നിന്നു എന്നെ പറയാൻ ഇനി ഒന്നുവില്ല.. പച്ചത്തെറിയാ ഒരു ദയയും ഇല്ലാതെ അങ്ങേരെ എന്നെ വിളിച്ചത്.... ഞാൻ വിചാരിച്ചപോലെയൊന്നുമില്ല.. ആ കടുവയോകെ ഇങ്ങേരുടെ മുൻപിൽ വെറും ശിശു.. ഇതൊക്കെ എന്തിന്റെ കുഞ്ഞാണോ എന്തോ.. " അവൻ ശോക ഭാവത്തിൽ പറഞ്ഞു നിർത്തി.. ഞങ്ങൾ ആവും വിധം ചിരിയടക്കി വെച്ചു. പറ്റാവുന്നത്ര സാഡ് റിയാക്ഷന് ഇട്ടു നിന്നു. " അങ്ങേരെ എന്തിനാ കുറ്റം പറയുന്നത്.. അത്രയ്ക്കും വലിയൊരു സഹായമല്ലേ നീ ചെയ്തു കൊടുത്തത്.. " " അത് ഇത്രേം വലിയ ഒരു കുരിശാകുമെന്നു ഞാൻ അറിഞ്ഞിരുന്നില്ല..ആരും പറഞ്ഞില്ല.. " അങ്ങനെ അഭിയുടെ ദുഃഖത്തിൽ ഞങ്ങളും പങ്ക് ചേർന്നു. ******************************** പിന്നീടങ്ങോട്ട് ശിവസർ ഉപകാരസ്മരണയെന്നോണം എന്നും അഭിയ്ക്കിട്ട് താങ്ങിതുടങ്ങി.. അങ്ങനെ പുള്ളി പെട്ടെന്ന് ഞങ്ങളും ആയി അങ്ങ് കൂട്ടായി.. അഭിയെ എപ്പോഴും ഒരു കൈയകലത്തിൽ മാറ്റി നിർത്താനും പുള്ളി മറന്നില്ല.. കടുവയുടെ വീരസാഹസങ്ങളൊക്കെ ഞങ്ങൾ അങ്ങോട്ടും പിന്നെ പുള്ളിയുടെ വക ദുരനുഭവങ്ങൾ പുള്ളിയും പറഞ്ഞു തുടങ്ങി... കിച്ചുവേട്ടൻ എന്നപേരും.. പിന്നെ എന്റെ ഇഷ്ടവും പുള്ളിയോട് മറച്ചുവെച്ചു.. അഭിയും ചൈതുവും പറയാതിരിക്കാനും ഞാൻ ശ്രമിച്ചു.. വെറുതേ എന്തിനാ.. തുമ്പിയെന്ന പേര് ആദ്യം തന്നെ അബദ്ധവശാൽ ആണെങ്കിൽ പോലും എന്റെ വായിൽ നിന്ന് തന്നെ പുള്ളിയ്ക് കിട്ടിയത് കൊണ്ട് ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും ഒക്കെ ആ പേരെടുത്താണ് പുള്ളി എന്നെ വിളിച്ചത്... പക്ഷെ ഞാൻ ശിവസാറിനോട് മിണ്ടുന്നതും.. പുള്ളിയെന്നെ അങ്ങനെ വിളിക്കുന്നതൊന്നും കിച്ചുവേട്ടന് ഒരു തരിപോലും ഇഷ്ടമാകുന്നില്ല എന്ന് പലപ്പോഴും ആ മുഖം വിളിച്ചുപറയുന്നത് കാണാമായിരുന്നു.. അതുകൊണ്ട് തന്നെ മനഃപൂർവം ഞാൻ ശിവസാറിനോട് ഇടിച്ചുകേറി സംസാരിക്കാൻ തുടങ്ങി.. അതിലൂടെ കടുവയുടെ മുഖത്തെ ഭാവഭേദങ്ങൾ ആസ്വദിക്കുകയായിരുന്നു എന്റെ പ്രധാന ലക്ഷ്യം.. മുഖമൊക്കെ വലിച്ചുമുറുക്കി പോകുന്നത് കാണുമ്പോളെ എന്റെ ചിരിപൊട്ടും.. ഇങ്ങേർക്ക് എന്നെ കാണുന്നതേ ദേഷ്യമാണെന്ന പറയുന്നത്.. എന്നിട്ട് ഞാൻ ഇങ്ങനെ ആരോടേലും സംസാരിച്ചാൽ ഒടുക്കത്തെ കലിപ്പും.. എവിടെയൊക്കെയോ ഐസ് ഉരുകാൻ തുടങ്ങിയിട്ടുണ്ടെന്നു എന്റെ ചുറ്റും പാറി നടക്കുന്ന ലവ്ബേർഡ്‌സ് പറഞ്ഞു തുടങ്ങി. *************************** ശിവസാറിനോട് റെക്കോർഡിൽ വരയ്ക്കണ്ട ഒരു സംശയം ചോദിച്ചോണ്ട് നിന്നപ്പോളാ നമ്മുടെ കഥാനായകൻ അങ്ങോട്ട് വന്നത്.. രണ്ടുപേരും ഒരിടത്തു നിന്നാണ് വരുന്നതെങ്കിലും ഇന്ത്യയും പാകിസ്ഥാനും പോലെയാണ് നോട്ടവും ഭാവവും.. സത്യത്തിൽ നമുക്കെന്ത് സംശയമാ.. അതും റെക്കോർഡിൽ.. വരച്ചാൽ ഭാഗ്യം.. പിന്നെ നമ്മുടെ കടുവയുടെ ടെംപെർ ഒന്ന് തെറ്റിക്കണം.. അത്രേ നമുക്കുള്ളൂ.. പക്ഷെ എന്റെ എല്ലാം കണക്കു കൂട്ടലും തെറ്റിച്ചുകൊണ്ട് പുള്ളി ഓഖി കണക്കെ സ്റ്റാഫ്‌ റൂമിലേയ്ക് കയറി പോയി..ഹോ.. ഓഖിയെയൊക്കെ വെച്ച് ഈ കടുവയെ പറഞ്ഞാൽ അതിന് നാണമാകും.. അതിലും എത്രയോ വലിയ ദുരന്തമാ ഈ പോയത്.. ഇനിയിപ്പോ കേട്ടാലെന്ത് കേട്ടില്ലേലെന്ത് എന്നാ ഭാവത്തിൽ ശിവസർ പറഞ്ഞതിന് ഞാൻ തലയാട്ടി നിന്നുകൊടുത്തു.. ഞാൻ ആ ടെക്സ്റ്റ്‌ ഒന്നെടുക്കട്ടെ എന്നും പറഞ്ഞു ശിവസാർ അകത്തേയ്ക്കു തിരിഞ്ഞത് മാത്രം എനിക്കോര്മയുണ്ട്.. പിന്നെ അവിടെന്താണോ നടന്നത്.. ന്റെ കൃഷ്‌ണാ.. ആകാശത്തുന്നു വീണതുപോലെ ഒരായിരം നക്ഷത്രങ്ങളും പിന്നെ പടക്കോ എന്നൊരു ശബ്‌ദമേ കേട്ടുള്ളൂ.. ഞാൻ കണ്ണു തുറന്നപ്പോൾ ശിവസറും കടുവയും നെറ്റി തിരുമ്മിക്കൊണ്ട് നിൽക്കുന്നുണ്ട്.. ആഹ്ഹ അപ്പോ എനിക്കൊന്നും പറ്റിയില്ലല്ലേ.. നല്ല കാര്യം.. ഞാൻ വല്ലാണ്ട് പേടിച്ചുപോയെന്നെ.. " ശിവാ.. തനിക്കെന്താ.. കണ്ണുകണ്ടൂടെ..? "ശിവസാറിനോടാണ് ചോദ്യമെങ്കിലും നോട്ടം എന്നിലാണ്.. എന്തോ വായിനോക്കി നിൽകുവാ.. ക്ലാസ്സിൽ പോടീ എന്നൊരു ധ്വനി ആ നോട്ടത്തിൽ ഉണ്ടായിരുന്നോ..ഏയ്.. കാശിനാഥൻ നിന്നു കത്തുന്നുണ്ട്.. ഇനി കോളേജ് കത്തികുവോ എന്തോ.. ഫയർഫോഴ്സിനെ വിളിക്കേണ്ടി വരുവോ ആവോ.. " അത് സർ.. " ശിവസർ ഒന്നും പറയാൻ ഇല്ലാതെ നിന്നു.. സത്യത്തിൽ കടുവ മനപൂർവം ചെയ്തതാണ്.. ഞങ്ങൾ ഇവിടെ പനപോലെ നില്കുന്നത് കണ്ടിട്ട് ഇപ്പോ അങ്ങോട്ട് കേറിപ്പോയ മനുഷ്യനാണ്.. വാതിലിനോട്ടും വീതിയില്ലാത്തപ്പോലേ അങ്ങേരക് ഈ സൈഡിൽ കൂടി തന്നെ ഇറങ്ങിയാലേ പറ്റു.. സാഹചര്യം വളരെ മോശമാകുന്ന എല്ലാം ലക്ഷണങ്ങളും കാണുന്നുണ്ട്.. അതുകൊണ്ട് പതിയെ ഞാൻ വലിഞ്ഞു തുടങ്ങി.. ശിവസാറിനോടുള്ള ദേഷ്യമൊന്നുമല്ല.. ഞാൻ അവിടെ അങ്ങേരോട് കത്തിയടിച്ചു നില്കുന്നത് കണ്ണിനു പിടിക്കുന്നില്ല.. അത്രേയുള്ളൂ കാര്യം.. എന്നെ ഓടിക്കാൻ ഒരു വഴി.. ഇങ്ങേർക്കെന്നോട് ഇഷ്ടം വെല്ലോം ഉണ്ടേൽ അതങ്ങു പറഞ്ഞുകൂടേ.. അത് കേൾക്കാനല്ലേ നമ്മളീ സാഹസങ്ങൾ ഒക്കെ ചെയ്യുന്നത്.. എന്നെ കൊണ്ട് ഈ പരാക്രമങ്ങൾ ഒക്കെ കാണിക്കണ്ട എന്തെങ്കിലും ആവശ്യം ഇങ്ങേർക്കുണ്ടോ.. ഇങ്ങനൊരു മുരടൻ കടുവ.. അഭി പറയുന്നപോലെ വെല്ല എണ്ണയോ പഴത്തൊലിയോ ഒക്കെ ഇട്ട് വീഴ്ത്തേണ്ടി വരുവോ ഇങ്ങേരെ ഞാൻ. ശിവസാറിനൊരു പണി ആയെങ്കിലും എന്റെ ലക്ഷ്യം നിറവേറിയ സന്തോഷത്തിൽ ഞാൻ തിരിഞ്ഞ് നടന്നു.. അങ്ങനെ രണ്ട് മൂന്നു ദിവസം കടുവയെ വാലിനു തീപിടിപ്പിച്ച പോലെ നടത്താൻ എന്നെകൊണ്ട് ആവുംവിധമൊക്കെ ഞാനും ശ്രമിച്ചു.. എന്നെ കരയിപ്പിച്ചതല്ലേ.. കുറച്ച് പണി ഇരിക്കട്ടെ.. ഒരു ആത്മസുഖം.. അതിനിടയിൽ അഭിയും ശിവസറും എല്ലാം ബലിയാടാവുന്നുണ്ടായിരുന്നു.. അങ്ങനൊരു ദിവസം രാവിലെ ശിവസർ എന്തോ സംസാരിക്കാനുണ്ടെന്നും പറഞ്ഞു പുറത്തേക് വിളിച്ചു.. പക്ഷെ പുള്ളി ചോദിച്ചത് കേട്ട് ഞാൻ അങ്ങ് വിജലംബിച്ച പോയെന്നെ.. എന്താണന്നറിയോ.. ഇല്ലാലെ.. നമുക്ക് കേൾക്കാം. " തുമ്പിയ്ക്.. നമ്മുടെ കാശി സാറിനെ നേരത്തെ അറിയാവോ..? " അതായത്.. ഇവടെ വരുന്നതിനൊക്കെ മുൻപ്..? ", പെട്ടെന്ന് എന്താ പുള്ളി ഇങ്ങനെ ചോദിക്കാൻ എന്നോർത്ത് ഞാൻ ആകെ ചിന്തയിലാണ്ടു. എന്റെ ഭാഗത്തു നിന്നും അനക്കം ഒന്നും കേൾക്കുന്നില്ലന്നു അറിഞ്ഞപ്പോൾ പുള്ളി വീണ്ടും.. " അല്ല..ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും കരുതരുത്.. നിങ്ങൾ തമ്മിൽ എന്തെങ്കിലും റിലേഷൻ..? " ന്റെ കൃഷ്ണാ ഇങ്ങേരിതെന്തോന്നാ ഈ ചോദിക്കുന്നെ.. എനിക്കുണ്ടൊന്നു ചോദിച്ചാലും വേണ്ടില്ല.. ഞങ്ങൾ തമ്മിൽ ഉണ്ടോന്നു പോലും... ഹി ഹി.. ആ കടുവയ്ക് എന്നോടുള്ള പെരുമാറ്റം കണ്ടിട്ട് ഇങ്ങനെ എങ്ങനെ എന്നൊട് ചോദിക്കാൻ തോന്നി മനുഷ്യാ.. അല്ല.. ഇതൊക്കെ ഇപ്പൊ ചോദിക്കാൻ എന്താ കാര്യം.. " അതെന്താ.. സാർ.. അങ്ങനെ ചോദിച്ചത്..? " ഞാൻ ഒരു സംശയത്തോടെ പുള്ളിയെ നോക്കി.. അതിനുമറുപടിയായി പുള്ളി പറഞ്ഞത് കേട്ട് ഞാൻ ഞാൻ ആകെ കണ്ണുമിഴിച് നിന്നുപോയി.. തുടരുo... #📔 കഥ
1.1k കണ്ടവര്‍
1 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം