@mittayi0549
@mittayi0549

മിട്ടായി

ഹായി🍬ട്ടായി🍬മിട്ടായി🍬തിന്നു കഴിഞ്ഞാൽ🍬കഷ്ട്ടായി 🍬

#ചിക്കെൻ #പൊരിയൽ #CHICKEN #PORIYAL ചിക്കെൻ 65ക്കു ഒരു നല്ല കൂട്ട്, അതാണ് ഈ ചിക്കെൻ പൊരിയൽ. https://youtu.be/_ztSfBqx3ZQ ഈ സവാളയും ഇഞ്ചിയും വെളുത്തുള്ളിയും എല്ലാം ചെറുതായി അരിഞ്ഞു ഇതെല്ലാം പച്ചയ്ക്കു ചിക്കനിൽ മറ്റു ചേരുവകളുടെ കൂടെ ചേർത്ത് പുരട്ടി കുറച്ചു സമയം മാരിനേറ്റു ചെയ്തു വച്ചിട്ട് അത് അങ്ങിനെ തന്നെ പൊരിച്ചെടുക്കുക. വലിയ പണി ഒന്നും ഇല്ല. എളുപ്പം കഴിയും. ഇത് രണ്ടാഴ്ച മുന്നേ ഉണ്ടാക്കി കുറച്ചു കൊണ്ടുപോയി ഒരു ഫേസ്ബുക് ഫ്രണ്ടിന് കൊടുത്ത്. ഒരു എഴുത്തുകാരി ആണ്. പേര് Mini Vish (Mini Viswanathan) എന്നാണു. ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ അവരുടെ സ്വന്തം ബുക്ക് "നീല പാപ്പാത്തികൾ" പ്രകാശനം നടത്തുന്നതിനിടയിൽ ഒരു ദിവസം ഞങ്ങൾ ഫാമിലി ആയി പോയിരുന്നു. അവർ രണ്ടു പേർക്കും, ഭാര്യക്കും ഭർത്താവിനും വളരെ ഇഷ്ടമായി എന്നും പറഞ്ഞു. അത് കൊണ്ട് നിങ്ങൾ ധൈര്യമായി ഉണ്ടാക്കികോളൂട്ടോ. ഓർക്കുക ഈ ചിക്കൻ പൊരിച്ചതിൽ ഗരം മസാല കൂട്ടിലെ എല്ലാ ചേരുവകളും ചേർത്തിട്ടില്ല. ആകെ ചേർത്തിരിക്കുന്നത് കറുവ പട്ടയും കറി ജീരകവും കുരുമുളകും മാത്രം. ഇതിൽ പറഞ്ഞതു പോലെ ചെയ്‌താൽ ചിക്കെൻ മൊരിഞ്ഞു കിട്ടുമോ എന്ന് സംശയം ഉണ്ടെങ്കിൽ അഥവാ കുറച്ചു കൂടെ ക്രിസ്പി ആക്കണം എന്നുണ്ടെങ്കിൽ ഇതിൽ ഒരു ടേബിൾസ്പൂൺ കോൺഫ്ലവർ കൂടെ ചേർത്തു കുഴച്ചു വയ്ക്കുക. എല്ലോട് കൂടിയ കഷ്ണം ആണെങ്കിൽ അതിൽ മുട്ടയുടെ വെള്ള മാത്രം ചേർക്കുന്നതാകും നല്ലതു. കാരണം മഞ്ഞ പെട്ടന്ന് കരിയും പക്ഷെ എല്ലുള്ള കഷ്ണം വെന്തു പൊരിച്ചെടുക്കുവാൻ സമയം കൂടുതൽ എടുക്കും. ചേരുവകൾ കോഴി : അര കിലോ (എല്ലില്ലാത്തത്) സവാള : ഒരു വലുത്, ഇഞ്ചി : 1 ഇഞ്ച് വെളുത്തുള്ളി : 2 പച്ചമുളക് : 3 വേപ്പില : 1 തണ്ട് മുളകുപൊടി : 1.5 ടേബിൾസ്പൂൺ മല്ലിപൊടി : 1.5 ടേബിൾസ്പൂൺ കുരുമുളകുപൊടി : 1 ടീസ്പൂൺ മഞ്ഞൾപൊടി : 1/4 ടീസ്പൂൺ കറുവപ്പട്ട പൊടി : 1/4 ടീസ്പൂൺ ജീരകംപൊടി : 1/4 ടീസ്പൂൺ കോഴിമുട്ട : 1 എണ്ണം വിനിഗർ : 1 ടീസ്പൂൺ ഉപ്പു : 1/2 ടീസ്പൂൺ വെളിച്ചെണ്ണ : 1 കപ്പ് പാചകം കോഴി ചെറിയ കഷ്ണങ്ങൾ ആക്കി മുറിക്കുക. സവാള ചെറിയ കഷ്ണങ്ങൾ ആയി നുറുക്കി ഇടുക. ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും വേപ്പിലയും എല്ലാം ചെറുതായി നുറുക്കി ഇടുക. വെളിച്ചെണ്ണ ഒഴികെ ഉള്ള എല്ലാ ചേരുവകളും ചിക്കൻ കഷ്ണങ്ങളും ചേർത്തു നന്നായി യോജിപ്പിചെടുക്കുക. അത് ഒരു അര മണിക്കൂർ മാരിനേറ്റ് ചെയ്‌താൽ മതി. കൂടുതൽ ചെയ്യരുത്. പിന്നെ എടുത്തു ഡീപ് ഫ്രൈ ചെയ്തെടുക്കുക. എണ്ണയിൽ മുഴുവനും മുങ്ങി കിടന്നു വെറുക്കുന്നത് ഇഷ്ടമല്ലാത്തവർക്കു കുറേശ്ശേ വീതം ഷാലോ ഫ്രൈ ചെയ്തെടുക്കാം. സംഭവം വളരെ എളുപ്പം ആണ് കേട്ടോ. പക്ഷെ രുചി കൂടുതലും. Mini Vish #👩‍🍳 പാചകലോകം #🍔 രുചി #🍲 ഭക്ഷണപ്രേമി
#

👩‍🍳 പാചകലോകം

👩‍🍳 പാചകലോകം - Chicken Poriyal Val Kumar ' s Cookisook - ShareChat
194 കണ്ടവര്‍
1 മണിക്കൂർ
ഏവർക്കും പ്രിയപ്പെട്ട സ്വിസ് റോൾ കേക്ക് മിനിറ്റിനുള്ളിൽ ഫ്രൈയിങ് പാനിൽ. 👎 https://youtu.be/zR47NwN8zdY ചേരുവകൾ മൈദ - 1/4 കപ്പ് കോൺഫ്ലോർ - 1/2 ടേബിൾസ്പൂൺ വാനില എസൻസ് - 1/2 ടീസ്പൂൺ സൺഫ്ലവർ ഓയിൽ - 2 ടേബിൾസ്പൂൺ മുട്ട - 2 എണ്ണം ബേക്കിംഗ് പൗഡർ ഒരു നുള്ള് ഉപ്പ് ഒരു നുള്ള് തയ്യാറാക്കുന്ന വിധം മൈദ കോൺഫ്ലവർ എന്നിവ നല്ലതുപോലെ മിക്സ് ചെയ്തു കേക്ക് തയ്യാറാക്കിയശേഷം അതിലേക്ക് ഉപ്പ് ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് കേക്ക് തയ്യാറാക്കുക. പഞ്ചസാരയും കൂടി നല്ലതുപോലെ പതപ്പിച്ച് എടുത്തശേഷം വാനില എസൻസ് സൺ ഫ്ലവർ ഓയിൽ തയ്യാറാക്കിയ കേക്ക് മിക്സ് കുറേശ്ശെ ചേർത്ത് കൊടുത്ത നല്ലതുപോലെ ഇളക്കിയോജിപ്പിക്കുക. എണ്ണ തടവി ചൂടാക്കിയ പ്രൈം ചാനലിലേക്ക് കേക്കിനെ കൂട്ട് ഒഴിച്ച് കൊടുത്ത് നാലു മിനിറ്റിൽ കുറഞ്ഞ തീയിൽ അടച്ചു വച്ച് ബേക്ക് ചെയ്യുക. ബൈക്ക് ചെയ്ത കേക്ക് റോൾ ചെയ്ത പൊതിഞ്ഞു 15 മിനിറ്റ് ഫ്രിഡ്ജിൽ സൂക്ഷിക്കുക. റോളിന് ഉള്ളിൽ ഫിൽ ചെയ്യാനായി വിപ്പിംഗ് ക്രീം കണ്ടൻസ്ഡ് മിൽക്ക് എന്നിവ നല്ലതുപോലെ ബീറ്റ് ചെയ്യുക. 15 മിനിറ്റ് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് പുറത്തെടുത്ത് തിരിച്ച് തുറന്ന ടീമിൻറെ ഫീലിംഗ് പുരട്ടിയ ശേഷം തിരിച്ചു മടക്കി അപ്പോൾ തന്നെ മുറിച്ചെടുത്ത ഉപയോഗിക്കാം റോയി കേക്കിന് നല്ല ഷേപ്പ് കിട്ടുവാനായി ഫ്രിഡ്ജിൽ ഒരു മണിക്കൂർ അല്ലെങ്കിൽ രണ്ടു മണിക്കൂർ വെച്ച് തണുപ്പിക്കുക. 15 മിനിറ്റിനുള്ളിൽ സ്വാദിഷ്ഠമായ സ്വിസ് റോൾ റെഡി. #👩‍🍳 പാചകലോകം #🍔 രുചി #☕️ ചായയും കടിയും
#

👩‍🍳 പാചകലോകം

👩‍🍳 പാചകലോകം - ShareChat
185 കണ്ടവര്‍
1 മണിക്കൂർ
Duck Kuruma |താറാവ് കുറുകിയ ചാറോടുകൂടി ********************************************* Video; https://www.youtube.com/watch?v=3EcCUWgnlSo വീഡിയോ കണ്ട് Share & Subscribe ചെയ്യാൻ മറക്കല്ലെ Ingredients Duck 800g Onion or shallot 2 cup Ginger 3 tbsp Garlic 10 Chilli powder 1.5 tbsp Cumin 1/2 tsp Cloves 8 Cardamom 4 Cinnamon 1 small piece Turmeric powder 1/2 tsp Pepper powder 1 tsp Vinegar 2-3 tbsp Coconut 3/4 cup Salt,Water.Oil as needed Mustard 1tsp, onion 2 tbsp, red chillies 2, curry leaves few Method പാത്രത്തിൽ എണ്ണയൊഴിച്ചു ഉള്ളിയരച്ചു വഴറ്റുക ഉള്ളിയിലെ വെള്ളം തോരുമ്പോൾ ഇഞ്ചിവെളുത്തുള്ളിയരച്ചതു ചേർത്ത് വീണ്ടും വഴറ്റുക വെള്ളം തോരുമ്പോൾ അതിൽ മുളകുപൊടിയും,ജീരകവും, ഏലക്കായും, ഗ്രാമ്പുവും , കറുവാപ്പട്ടയും, മഞ്ഞൾപൊടിയും, കുരുമുളകുപൊടിയും പൊടിച്ചതുചേർത്തു മൂപ്പിച്ചു ഇറച്ചി ഇട്ടു വെള്ളമിറങ്ങി ,ആ വെള്ളം വറ്റുന്നതുവരെ അടച്ചുവച്ചു വേവിക്കുവാ വെള്ളം വറ്റിക്കഴിഞ്ഞു ആവശ്യത്തിന് ചൂടുവെള്ളവും ഉപ്പും വിനാഗിരിയും ചേർത്ത് അടച്ചുവച്ചു ചെറുതീയിൽ ഇറച്ചി വേവിച്ചെടുക്കുവാ ഇറച്ചിവെന്തു ചാറുകുറുകുമ്പോൾ തേങ്ങാ വറത്തുപൊടിച്ചതു ചേർത്ത് തീ ഓഫ് ചെയുക പാത്രത്തിൽ എണ്ണയൊഴിച്ചു കടുകും, ഉള്ളിയും, ഒണക്കമുളകും, കാര്യപിലയും വറത്തു കറിയിൽ ചേർക്കുവ #👩‍🍳 പാചകലോകം #🍔 രുചി
#

👩‍🍳 പാചകലോകം

👩‍🍳 പാചകലോകം - ShareChat
175 കണ്ടവര്‍
1 മണിക്കൂർ
Chicken Dry Roast // ചിക്കൻ ഡ്രൈ റോസ്റ്റ് ചിക്കൻ : 1 kg ( ഞാൻ എടുത്തത് ബോൺലെസ്സ് പീസ് ആണ് ) സവാള : 2 പച്ചമുളക് : 2 ഇഞ്ചി : 1 വലിയ കഷ്ണം വെളുത്തുള്ളി: 8 അല്ലി തക്കാളി : 1 വലുത് മുളക് പൊടി : 1.5 ടേബിൾ സ്പൂൺ മല്ലി പൊടി : 1 ടി സ്‌പൂൺ മഞ്ഞൾ പൊടി : 1/2 ടി സ്‌പൂൺ ചിക്കൻ മസാല പൊടി : 1 ടി സ്‌പൂൺ ഗരം മസാല പൊടി : 1/2 ടീ സ്‌പൂൺ കുരുമുളക് പൊടി : 1 ടി സ്‌പൂൺ പെരുംജീരകം : 1/2 ടി സ്‌പൂൺ വെളിച്ചെണ്ണ : 3 ടേബിൾ സ്പൂൺ മല്ലി ഇല കറിവേപ്പില തേങ്ങാക്കൊത്ത്‌ ഉപ്പ്‌ ചിക്കൻ ചെറിയ കഷ്ണം ആയി മുറിച്ച് കഴുകി വൃത്തിയാക്കി ഒരൽപം ഉപ്പും, കുറച്ചു മുളക് പൊടിയും കുറച്ചു മഞ്ഞൾ പൊടിയും ചേർത്ത് മാരിനേറ്റു ചെയ്തു കുറച്ചു സമയം വെക്കുക വെളിച്ചെണ്ണ ചൂടാക്കി പെരും ജീരകം ഇട്ട് ശേഷം വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ചേർത്ത് വഴറ്റുക. സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി മുളക് പൊടി, മഞ്ഞൾ പൊടി, ചിക്കൻ മസാല പൊടി, ഗരം മസാല പൊടി എന്നിവ ചേർത്ത് മസാലയുടെ പച്ച മണം മാറും വരെ വഴറ്റുക. ശേഷം ചിക്കൻ, തക്കാളി അരിഞ്ഞത് ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി ഇളക്കി ചെറിയ തീയിൽ മൂടി വെച്ച് വേവിക്കുക തേങ്ങാക്കൊത്ത്‌ ചേർക്കുക. തേങ്ങാക്കൊത്ത്‌ എണ്ണയിൽ വറുത്തും ചേർക്കാം. ചിക്കൻ വെന്തു ചാറു കുറുകി വരുമ്പോൾ മല്ലി ഇല , കറിവേപ്പില കുരുമുളക് പൊടി എന്നിവ ചേർത്തിളക്കുക. ശേഷം ചെറിയ തീയിൽ ഇട്ട് ഡ്രൈ ആവുന്നത് വരെ വരട്ടുക. ഒരു നോൺ സ്റ്റിക് പാനിൽ ചെയ്യുന്നതാണ് നല്ലത്. ചൂടോടെ സെർവ് ചെയ്യുക. #👩‍🍳 പാചകലോകം #🍔 രുചി #🍲 ഭക്ഷണപ്രേമി
#

👩‍🍳 പാചകലോകം

👩‍🍳 പാചകലോകം - 上古 - ShareChat
486 കണ്ടവര്‍
1 മണിക്കൂർ
പഴം കൊണ്ട് എളുപ്പത്തിൽ ഒരു നാലുമണി പലഹാരം ചേരുവകൾ നേന്ത്രപ്പഴം ഒരു കപ്പ് (മീഡിയം സൈസ് രണ്ടു എണ്ണം ) അരിപൊടി ഒരു കപ്പ് തേങ്ങ ഒരു കപ്പ് ശർക്കര പാനി ഒരു കപ്പ് ഏലക്കായ ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ഒരു മിക്സിയുടെ ജാറിലേക്കു ചേരുവകൾ എല്ലാം ചേർത്ത് നന്നായി അരച്ചെടുക്കുക. ഇഡ്ഡലിച്ചെമ്പിൽ വെള്ളം തിളക്കുമ്പോൾ തട്ട് വച്ച് അതിനു മുകളിൽ എണ്ണ തടവിയ ഒരു പാത്രത്തിലേക്ക് നേരത്തെ തയ്യാറാക്കിയ മാവൊഴിച്ചു നന്നായി ആവിയിൽ പുഴുങ്ങിയെടുക്കുക. സ്വാദിഷ്ടമായ നാലുമണി പലഹാരം തയ്യാർ.. വിശദമായ വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക. https://youtu.be/RbQL5JWDHDU #👩‍🍳 പാചകലോകം #🍔 രുചി #☕️ ചായയും കടിയും
#

👩‍🍳 പാചകലോകം

👩‍🍳 പാചകലോകം - ShareChat
320 കണ്ടവര്‍
1 മണിക്കൂർ
കുഞ്ഞു കൂട്ടുകാർക്ക് ഇഷ്ട്ടപെടുന്ന ഒരു ചോക്ലേറ്റ് ബർഫിയാണിന്ന്... ചോക്ലേറ്റ് ഹോർലിക്‌സ് കൊണ്ട് വളരെ പെട്ടന്ന് ഉണ്ടാകാവുന്നതാണിത്. വീഡിയോ കാണുവാനായി ലിങ്ക് ക്ലിക്ക് ചെയ്യുക 😊👇 https://youtu.be/0pC28XxpdTg ഇഷ്ട്ടമായെങ്കിൽ ഒന്ന് ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.... 😊 ചേരുവകൾ ചോക്ലേറ്റ് ഹോർലിക്സ് (ജൂനിയർ) - 3 tsp സെമി ഡാർക്ക് ചോക്ലേറ്റ് ഗ്രേറ്റഡ് -2 tsp നട്സ് (ഡ്രൈ റോസ്റ്റ് ചെയ്യ്തത് ) - നിങ്ങളുടെ ഇഷ്ടപ്രകാരം മിൽക്ക്മെയ്ഡ് -1/2 ടിൻ വെണ്ണ -1 / 4tsp (വേണമെങ്കിൽ മാത്രം ) തയ്യാറാക്കുന്ന വിധം ആദ്യം ഒരു പാത്രത്തിൽ 1/2 ടിൻ മിൽക്ക്മെയ്ഡ്, ചോക്ലേറ്റ് ഹോർലിക്സ്, ഡാർക്ക് ചോക്ലേറ്റ് എന്നിവ ചേർത്ത് കുറഞ്ഞ ചൂടിൽ ഉരുകുക അല്ലെങ്കിൽ ഡബിൾ ബോയിൽ ചെയ്യുക . അരികുകളിൽ നിന്ന് വിട്ടു വരുന്നത് വരെ ഇളക്കുക. ആവശ്യമെങ്കിൽ ഇപ്പോൾ നിങ്ങൾക്ക് വെണ്ണ ചേർക്കാം. ഇപ്പോൾ തീ അണച്ച് വറുത്ത നട്സ് ചേർക്കുക. നന്നായി ഇളക്കി തണുപ്പിക്കുക. അല്പം തണുത്തുകഴിഞ്ഞാൽ ( കൈകൊണ്ട് തൊടാൻ കഴിയുമ്പോൾ) എണ്ണമയമുള്ള കൈകളാൽ അവയെ രൂപപ്പെടുത്തുക. 20 മിനിറ്റ് ഫ്രിഡ്ജിൽ വെച്ചിട്ട് എടുക്കുക. #👩‍🍳 പാചകലോകം #🍔 രുചി
#

👩‍🍳 പാചകലോകം

👩‍🍳 പാചകലോകം - ShareChat
329 കണ്ടവര്‍
1 മണിക്കൂർ
🥗 🥗 🥗 🥗 🥗 🥗 🥗 🥗 🥗 🥗 🥗 🥗 🥗 Paneer Capsicum mix fry 🥗🥗🥗🥗🥗🥗🥗🥗🥗 Recipe No 103 ചപ്പാത്തിയുടേയും,നാനിൻെറയും കൂടേ കഴി ക്കാൻ പറ്റിയ നല്ലൊരു side dish ആണ് പനീർ കാപ്സിക്കം കറി. ചേരുവകൾ ~~~~~~~~ പനീർ 250 gm കാപ്സിക്കം 2 എണ്ണം (രണ്ട് നിറങ്ങളിലുള്ളത്.പച്ചയും മഞ്ഞയും) Sweet corn ..ഒരു കൈപിടി തക്കാളി 2 എണ്ണം പട്ട_ഒരു ചെറിയ കഷണം ഗ്രാംബൂ..2ഴ ഏലക്കാ..2 എണ്ണം വെളുത്തുള്ളി 5 അല്ലി സവാള_2 കുരുമുളക് പൊടി ..1/4 tsp കസൂരിമേത്തീ..ഒരു നുള്ള് Butter..2tbsp Oil ഉപ്പ് പാചകം: ~~~~~ Capsicum കുരുകളഞ്ഞശേഷം നീളത്തിൽ മുറിച്ചു അൽപ്പം എണ്ണയിൽ കളർമാറാതേ വഴറ്റി മാറ്റി വെക്കുക. അതേ പാനിൽ butter ചേർത്ത് നീളത്തിൽ മുറിച്ച പനീർ കഷണങ്ങളും ഇട്ട് fry ചെയ്തു മാറ്റിവെക്കുക. ഇതെ പാനിൽ ആവശ്യമെൻകിൽ കുറച്ചു കൂടി oil ഒഴിച്ചു തീ കുറച്ചു ഗ്രാംബൂ,പട്ട,ഏലക്കാ വഴറ്റി,ജീരകം ഇട്ട് പൊട്ടിച്ചശേഷം വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റുക.ശേഷം സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയശേഷം തക്കാളിയരിഞ്ഞതും, sweet corn ഉം,ഉപ്പും ചേർത്ത് ഇളക്കി മൂടിവവെച്ച് വേവിക്കുക. ശേഷം വറുത്തു മാറ്റിവെച്ച.... പനീർകഷണങ്ങളും , കാപ്സിക്കവും, കുരുമുളക് പൊടിയും കസൂരിമേത്തീയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി അൽപ്പസമയം മൂടിവെക്കാതേ വെച്ചശേഷം തീ കെടുത്തി ഒരു serving dish ലേക്ക് മാറ്റുക. NB: Capsicum മുളകായത്കൊണ്ട് പച്ചമുളക് ഇതിൽ ചേർത്തിട്ടില്ല.ഇവിടെ ഞാൻ fresh പനീറാണ് ഉപയോഗിച്ചത്‌. #👩‍🍳 പാചകലോകം #🍔 രുചി
#

👩‍🍳 പാചകലോകം

👩‍🍳 പാചകലോകം - Imeera ' s - ShareChat
192 കണ്ടവര്‍
1 മണിക്കൂർ
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം