@mscreations
@mscreations

🖤 :-Drèàm Hàckèr:- 🖤

▪️Share your smile with the world-it symbol of pea

00:13 / 759.5 KB
❤️❤️❤️ #☪ ഈദ് ആഘോഷം #🌙 ഈദ് മുബാറക് #🎸 BGM സ്റ്റാറ്റസ് & ഇമേജസ്
ആഘോഷങ്ങളും ആരവങ്ങളുമില്ല... ആശംസകൾ മാത്രം... ❤️ #☪ ഈദ് ആഘോഷം #🌙 ഈദ് മുബാറക്
00:14 / 986.4 KB
Eid❤️ #🎸 BGM സ്റ്റാറ്റസ് & ഇമേജസ് #🌙 ഈദ് മുബാറക്
00:13 / 880.7 KB
Just look it.... ❤️ #🎸 BGM സ്റ്റാറ്റസ് & ഇമേജസ് #📽️ വീഡിയോ സ്റ്റാറ്റസ്
00:15 / 1.6 MB
Just feel it... ❤️ #🎸 BGM സ്റ്റാറ്റസ് & ഇമേജസ് #📽️ വീഡിയോ സ്റ്റാറ്റസ്
ഇടം തോളൊന്ന് മെല്ലെ ചെരിച്ച്..... ❤️ #😍😍ലാലേട്ടൻ 😍😍
💕#ഒരു_ഒന്നൊന്നര_കല്യാണം💕 ****************************************** ഈ സമയത്ത് ഞാനെന്താ ഇവിടെ ന്ന് ആലോചിക്കുവായിരിക്കും അല്ലെ നിങ്ങൾ ???... ഞാനേ ഒരു കഥ പറയാൻ വന്നതാ!.. വെറുമൊരു കഥ അല്ലാട്ടോ ... ഒരു ഒന്നൊന്നര കല്യാണക്കഥ... ഈ കഥ ഇങ്ങനെ  ഞാൻ പറഞ്ഞോണ്ടിരുന്നാൽ ശരിയാവില്ല. നിങ്ങൾ തന്നെ കാണുന്നതാ അതിന്റെ ഭംഗി.... അപ്പോ ഞാൻ തുടങ്ങുവാട്ടോ...... വാകമരങ്ങൾ ഇടതൂർന്ന് വളരുന്ന   പാതയോരം.  വഴിയിലുടനീളം രക്തവർണം വിതറി ഗുൽമോഹർ പൂക്കൾ പൊഴിഞ്ഞു കിടക്കുന്നു. ആ പാതക്ക് കൂടുതൽ ഭംഗിയേറ്റാൻ എന്നോണം അതിനരികിലായി  ഒരു കുഞ്ഞു വീട്. ആ വീടിന് മുന്നിലായി  കുറച്ച്‌ പ്രായം ചെന്ന രണ്ട് പേർ നിൽക്കുന്നുണ്ട്. ആരെയോ കാത്ത് നിൽക്കുകയാണെന്ന്  മുഖഭാവത്തിൽ  നിന്ന് വ്യക്തം. കുറച്ച് നേരത്തെ കാത്തിരിപ്പിന് ശേഷം സുന്ദരനായ ഒരു യുവാവ് ആ വീട്ടിൽ നിന്ന് വെളിയിലേക്ക് വന്നു. വിവേക് അതായിരുന്നു അവന്റെ പേര്. പുറത്തു നിൽക്കുന്നവരെ കണ്ടപ്പോൾ തന്നെ അവന്റെ മുഖം  സന്തോഷം കൊണ്ട് വിടർന്നു. എന്നാൽ അമ്മേ എന്ന് വിളിച്ച്  വന്ന അവനെ അവർ കൈകൊണ്ട്  തടഞ്ഞു. ആ അമ്മയുടെ നാവിൽ നിന്ന് വന്ന  വാക്കുകൾ  അവന്റെ സന്തോഷത്തെയും , പുഞ്ചിരിയെയും  പൂർണമായും  ഇല്ലാതാക്കാൻ പോന്നവ ആയിരുന്നു. അവരുടെ മകളെ മറക്കണം അതായിരുന്നു ആ അമ്മയുടെ ആവശ്യം. മകളെ ഒരു അനാഥനെകൊണ്ട് കല്യാണം കഴിപ്പിക്കാൻ അവർക്ക് താല്പര്യം ഇല്ലത്രേ.   സ്വന്തമല്ലെങ്കിലും സ്വന്തമായിക്കണ്ട അമ്മയുടെ കണ്ണുനീരിനും ,ആത്മഹത്യ ഭീക്ഷണിക്കും മുന്നിൽ നിസ്സഹായനായി നിൽക്കുമ്പോൾ   അവന്റെ കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളികൾ പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു. ഒന്നും മിണ്ടാതെ നിൽക്കുന്ന അച്ഛന്റെ മുഖത്തേക്ക് കൂടി നോക്കിയപ്പോൾ എന്താണ് പറയേണ്ടതെന്ന് അറിയാതെ അവൻ നിസ്സഹായനായി.   6 വർഷത്തെ പ്രണയം!!... തന്റെ ജീവനായ സ്നേഹ... അവളെയാണ് ഉപേക്ഷിക്കണം എന്ന് പറയുന്നത്!...   ആ അച്ചന് എന്നെ ഒരുപാട് ഇഷ്ടമായിരുന്നില്ലേ?? ഞങ്ങളുടെ പ്രണയത്തിൽ   കൂടെയുണ്ടായിരുന്ന അച്ഛൻ എന്താണ് ഒന്നും മിണ്ടാത്തത്?? അവന് അത്ഭുതം തോന്നി... അവൾ വിളിച്ചിട്ട്  ഇന്ന് രണ്ട് ദിവസം ആയിരിക്കുന്നു.  അവളും  എന്നെ മറന്നോ??? അവൾക്കതിന് സാധിക്കുമോ???   അവന്റെ മനസ്സ് വല്ലാതെ നീറി. അനാഥത്തിനിടയിൽ ഒരു അച്ഛന്റെ സ്നേഹം തന്ന ആ മനുഷ്യനെ എങ്ങനെയാണ് താൻ വിഷമിപ്പിക്കുക. കല്യാണക്കുറി എനിക്ക് നേരെ  നീട്ടി  പുറത്തേക്ക് നടക്കുമ്പോൾ വരണം എന്നൊരു വാക്ക് മാത്രമേ ആ അച്ഛൻ  എന്നോട് പറഞ്ഞുള്ളു.  അത് പറയുമ്പോൾ അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നോ???  അവർ  നൽകിയിട്ട്  പോയ കല്യാണക്കുറി അവൻ പൊട്ടിച്ച് നോക്കി. വരന്റെ സ്ഥാനത്ത്  ഡോക്ടർ അരുൺ പ്രസാദ് എന്ന പേര് കണ്ടപ്പോൾ   ഏകദേശം കാര്യങ്ങളുടെ  കിടപ്പ് അവന് മനസ്സിലായി. അവൾ തന്റെ സ്നേഹ അവളിൽ നിന്ന് മുൻപ് പലവട്ടം പറഞ്ഞു കേട്ടിട്ടുള്ള പേര്. അവളുടെ അമ്മയുടെ ഉറ്റ സുഹൃത്തിന്റെ മകൻ...!!... അപ്പോൾ അതാണ് കാര്യം...  അവളുടെ സമ്മതത്തോടെ അല്ല ഈ വിവാഹം . പക്ഷെ അച്ഛൻ!!! അച്ഛൻ എന്തിനാണ് ഇതിന് കൂട്ട് നിൽക്കുന്നത്?? അറിയില്ല. ഒന്നും മനസ്സിലാകുന്നില്ല. കല്യാണക്കുറിയും കയ്യിൽ പിടിച്ച് ഇരിക്കുമ്പോൾ അവന്റെ ഉളിലൂടെ ചിന്തകൾ പലതും അലയടിച്ചു. പോണം!... തന്റെ പ്രണനായിരുന്നവൾ മറ്റൊരാളുടെ സ്വന്തമാക്കുന്നത് കൺകുളിർക്കെ കണ്ട്  ആർക്കും വേണ്ടാത്ത ഈ ജീവിതം  എനിക്ക് അവസാനിപ്പിക്കണം!.. തന്റെ കൈകൊണ്ട്  ചാർത്തപ്പെടാൻ അവൾ ഒരുപാട് ആഗ്രഹിച്ച സിന്ദൂരം അവളുടെ നെറുകയിൽ വർണം തീർക്കുന്നത്  മതി വരുവോളം കാണണം. ഈ ലോകത്തിലെ തന്റെ  അവസാന കാഴ്ച്ച സുമംഗലിയായ  സ്നേഹയുടെ മുഖമായിരിക്കണം.... മനസ്സിന്റെ നീറ്റൽ പിടിച്ചു നിർത്താൻ കഴിയാതെ വന്നപ്പോൾ ആ കല്യാണക്കുറി നെഞ്ചോടടക്കി  ഒരു ഭ്രാന്തനെ പോലെ അവൻ അലരിക്കരഞ്ഞു.... ആ കണ്ണീരിനൊപ്പം ഒഴുകി ഇറങ്ങിയത് അവന്റെ ഹൃദയം  കീറിമുറിച്ച  ചോരപ്പാടുകൾ കൂടിയായിരുന്നു.    ഇന്ന് സെപ്റ്റംബർ 13 . ഇന്നാണ് അവളുടെ കല്യാണം... അതിരാവിലെ തന്നെ   അവൻ കുളിച്ചൊരുങ്ങി.  അന്നവൻ  പതിവിലും സുന്ദരനായിരുന്നു.   കല്യാണം നടക്കുന്ന ഹാളിലേക്ക് പോകുമ്പോൾ അവന്റെ ഹൃദയം വല്ലാതെ പിടക്കുന്നുണ്ടായിരുന്നു. പോക്കറ്റിൽ കരുതിയ വിഷം അവിടെ തന്നെ ഉണ്ടെന്ന് ഒരു നിമിഷം ഉറപ്പ് വരുത്തി. വലിയ പടിക്കെട്ടുകൾ ചവിട്ടിക്കയറി അവൻ ആ ഹാളിനുള്ളിലേക്ക് പ്രവേശിച്ചു. വലിയൊരു ജനക്കൂട്ടം തന്നെ എത്തിയിട്ടുണ്ട്  വിവാഹം കാണാൻ. കതിർമണ്ഡപം     പുഷ്പങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. സ്നേഹയുടെ അമ്മ  മുന്നിൽ തന്നെ ഉണ്ട്. അവരുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുന്നു. തന്റെ സ്നേഹ അവൾ എവിടെയാണ്??  പെണ്ണിനെ കൊണ്ട് വന്നോളൂ ..  തന്റെ മനസ്സറിഞ്ഞെന്നോണം തന്ത്രി വിളിച്ച്  പറഞ്ഞത് കേട്ട് അവൻ ഒന്ന് പുഞ്ചിരിച്ചു.    അതാ ... തന്റെ സ്നേഹ..... അവൾ ഇന്ന് പതിവിലും സുന്ദരി ആയിരിക്കുന്നു എനവന് തോന്നി. ആരൊക്കെയോ ചേർന്ന് അവളെ മണ്ഡപത്തിലേക്ക് കൊണ്ട് വന്നിരുത്തി. അവളുടെ മുഖത്ത് സന്തോഷം ഇല്ലാ. ഏയ് അല്ല തോന്നിയതായിരിക്കും . സ്വയം മനസിനെ പറ്റിക്കാൻ ഒരു ശ്രമം നടത്തി എങ്കിലും അത് വിജയിച്ചില്ല. ചെക്കനെ വിളിച്ചോളൂ. വീണ്ടും തന്ത്രിയുടെ ശബ്ദം മുഴങ്ങിയപ്പോൾ ആരോ ചെക്കന്റെ മുറിയിലേക്ക് നടന്നു. പോയ വേഗത്തിൽ തന്നെ തിരികെ ഓടിയെത്തിയ അയാളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. ചെക്കനെ... ചെക്കനെ റൂമിൽ കാണാനില്ല!!.... ശരിക്ക് നോക്കിയോ?? ആരൊക്കെയോ വിളിച്ച് ചോദിച്ചു.. നോക്കി അവിടെയെങ്ങും ഇല്ല.... അയാൾ പതർച്ചയോടെ പറഞ്ഞു. ആൽക്കൂട്ടത്തിനിടയിൽ നിമിഷ നേരം കൊണ്ട് പല കഥകളും പരന്നു.   അത് വരെ പുഞ്ചിരിച്ച് നിന്നിരുന്ന അമ്മയുടെ മുഖം അപമാനത്താൽ കുനിഞ്ഞു. പക്ഷെ  അവളുടെ മുഖത്ത് സന്തോഷമാണല്ലോ.... അപ്പോളാണ് ഞാൻ അത്  ശ്രദ്ധിച്ചത് അമ്മയുടെ കണ്ണുകൾ എനിക്ക് നേരെ നീളുന്നു.. നഷ്ടപ്പെട്ട തെളിച്ചം വീണ്ടും വന്നത് പോലെ.  ആ അമ്മ എനിക്ക് നേരെ നടന്നടുക്കുന്നു. എന്താണ് സംഭവിക്കാൻ പോകുന്നത്.... മോനെ... മോന് മാത്രമേ ഞങ്ങളെ ഇപ്പോ ഈ നാണക്കേടിൽ നിന്ന് രക്ഷിക്കാൻ കഴിയു... കഴിഞ്ഞതൊന്നും മോൻ മനസ്സിൽ വയ്ക്കരുത്.  അവൾ മോനുള്ളതാണ്. ഞാനാണ് തെറ്റ്കാരി. എന്റെ ഭീക്ഷണിക്ക് മുന്നിൽ അവൾ തലകുനിക്കുകയായിരുന്നു. അവളുടെ മനസ്സിൽ ഇപ്പോളും മോൻ മാത്രമാണ്. ഈ അമ്മയോട് ക്ഷമിക്കണം....  അവളുടെ കഴുത്തിൽ മോൻ താലികെട്ടണം!!...  ഒറ്റ ശ്വാസത്തിൽ അത്രയും പറയുമ്പോൾ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവന്റെ കാൽക്കലേക്ക് വീഴാൻ പോയ ആ അമ്മയെ അവൻ പിടിച്ചുയർത്തി.... അവൾക്കരികിൽ കല്യാണവസ്ത്രങ്ങൾ അണിഞ്ഞ് ഇരിക്കുമ്പോൾ  മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞിരുന്നു. ഈശ്വരൻ എത്ര വലിയവൻ ആണ്. ..   എന്റെ പെണ്ണിന്റെ കഴുത്തിൽ   ഞാൻ കെട്ടിയ  താലിയേറുമ്പോൾ    അച്ഛന്റെ കണ്ണുകൾ  സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. നെറുകയിൽ ഒരു നുള്ള് സിന്ദൂരവും ചാർത്തി എന്റെ സ്വന്തമാക്കി അവളെ ചേർത്ത് നിർത്തിയപ്പോൾ ആണ്  വീണ്ടും അത് സംഭവിച്ചത്. വെളിയിൽ നിന്ന് ഓടി വന്നൊരാൾ വിളിച്ച് പറഞ്ഞു . ചെക്കൻ എങ്ങും പോയിട്ടില്ല. പുറത്ത്  ടോയ്‌ലറ്റിൽ ഉണ്ട്. കൂടി നിന്ന ആൾക്കൂട്ടത്തിൽ അത് കേട്ട്  പൊട്ടിച്ചിരി മുഴങ്ങി. അപ്പോളേക്കും എല്ലാ ദൈവങ്ങളെയും സാക്ഷിയാക്കി  എന്റെ പെണ്ണ് എന്റെ  സ്വന്തമായിക്കഴിഞ്ഞിരുന്നു.  അതായിരിക്കണം ദൈവ വിധി . സ്നേഹിച്ച മനസ്സുകളെ തമ്മിൽ ഒന്നിപ്പിക്കാൻ  ദൈവം   പ്രവർത്തിച്ചതായിരിക്കണം. ഞാൻ മനസ്സിൽ ഓർത്തു. പക്ഷെ ആ ധാരണയെ തെറ്റിക്കാൻ എന്നോണം ദൈവം തന്നെ ആ കാഴ്ച്ച എനിക്ക് കാണിച്ചു തന്നു. പോക്കറ്റിൽ കരുതിയിരുന്ന  വിമ്മിന്റെ പാക്കറ്റ് മറ്റാരും കാണാതെ  ജനലിലൂടെ  പുറത്തേക്ക് എറിയുന്ന  സ്നേഹയുടെ അച്ഛന്റെ  പുഞ്ചിരിക്കുന്ന മുഖം............                  📁    സ്റ്റോറി ബൈ                                         ശരത്ത് #📙 നോവൽ