@mubashira6266
@mubashira6266

Mubashira MSKH

💖CrAzY lOvE💓

*💖CrAzY lOvE💓* _Part.15_ ✍ Mubashira MSKH എങ്ങനെ തുടങ്ങും എന്ത് പറയും എന്നൊക്കെ നല്ലോണം റിഹേഴ്സൽ ചെയ്തിട്ടാണ് ഞാൻ വന്നത് എങ്കിലും അവിടെ എത്തിയപ്പോ എന്റെ മൈൻഡ് മൊത്തം ബ്ലാങ്കായി... എന്താ ചെയ്യേണ്ടതെന്ന് അറിയാൻ പാടില്ലാത്ത അവസ്ഥ.... "നിനക്ക് എന്താ പറയാനുള്ളതെന്ന് വെച്ചാ ഒന്ന് വേഗം പറ... എനിക്ക് പോയിട്ട് കുറച്ച് ദൃതിയുണ്ട്...." എന്ന് ഷാനുക്ക പറഞ്ഞപ്പോ ഞാൻ മൂപ്പരെ മുഖത്തേക്ക് നോക്കി കണ്ണടച്ചിട്ട് ശ്വാസം വലിച്ച് വിട്ട് കണ്ണ് തുറന്നു... എന്നിട്ട് ഷാനുക്കാക്ക് കൊടുക്കാൻ വേണ്ടി വാങ്ങിച്ച ഒരു ഗിഫ്റ്റ് ബോക്സ് എടുത്ത് ഷാനുക്കാൻറെ നേരെ നീട്ടി... "എന്തായിത്....?" ഞാൻ ഒന്നും മിണ്ടാതെ വീണ്ടും അത് ഷാനുക്കാൻറെ നേരെ നീട്ടിയപ്പോ എന്നെ നോക്കി നെറ്റി ചുളിച്ചോണ്ട് അത് വാങ്ങിച്ച് തുറക്കാൻ തുടങ്ങി.... പടച്ചോനെ അത് കാണുമ്പോ ഇങ്ങേരെ പ്രതികരണം എങ്ങനെ ആകുമെന്ന് ചിന്തിച്ചോണ്ട് ഞാൻ ഷാനുക്കാനെ തന്നെ നോക്കി നിന്നു... ഒരു ചില്ലിന്റെ ബോളിനുള്ളിൽ രണ്ട് പ്രാവുകൾ ചേർന്ന് നിൽക്കുന്നതാണ് അതിനുള്ളിൽ... അതിൽ I LOVE YOU എന്നും നന്നായിട്ട് എഴുതി വെച്ചിട്ടുണ്ട്... ഷാനുക്ക അത് തുറന്ന് കയ്യിൽ വെച്ചിട്ട് അതിനെ അടിമുടി നോക്കി ഒന്ന് പുഞ്ചിരിച്ചു... അത് കണ്ടപ്പോ തന്നെ നമ്മളെ കയ്യും കാലും വിറക്കാൻ തുടങ്ങി... നമ്മള് അപ്പോ തന്നെ കണ്ണടച്ച് പിടിച്ച് ഷാളിന്റെ തലപ്പിൽ പിടി മുറുക്കി... "I LOVE YOU..." അതിൽ എഴുതിയത് ഷാനുക്ക വായിക്കുന്നത് കേട്ടപ്പോ ഞാൻ വേഗം തല താഴ്ത്തി നിന്നു... അപ്പോ തന്നെ ഓൻ എന്റെ കൈ പിടിച്ച് നീട്ടിയിട്ട് അത് എന്റെ കയ്യിൽ തന്നെ വെച്ച് തന്നു... ഞാൻ കണ്ണ് തുറന്ന് ശാനുക്കാനെയും ഗിഫ്റ്റിനെയും മാറി മാറി നോക്കി... "സോറി റൈഹാന... എനിക്ക് നിന്റെ ഈ ഗിഫ്റ്റിന്റെ ആവശ്യമില്ല... പിന്നെ ഇതിൽ എഴുതിയിട്ടുള്ള വാചകവും നീയും തമ്മിൽ ഒരുപാട് ദൂരമുണ്ട്... സൊ... എന്നെ വെറുതെ വിട്ടേക്ക്... ഇനിയും നിന്റെ ഓരോ കള്ളക്കഥയും കേട്ട് പിന്നാലെ വരാൻ എന്നെ കിട്ടില്ല.... നിനക്ക് വേറെ വല്ലതും പറയാനുണ്ടോ...?" എന്നോട് യാതൊരു ദയയും ദാക്ഷിണ്യവും ഇല്ലാതെ ഓൻ അങ്ങനെ ഒക്കെ പറഞ്ഞപ്പോ എനിക്ക് എന്താ ചെയ്യേണ്ടതെന്ന് അറിയാണ്ടായി... ഞാൻ ആ ഗിഫ്റ്റ് മുറുകെ പിടിച്ചോണ്ട് ഓനെ നോക്കി.... "ഷാനുക്ക... I LOVE YOU... എനിക്ക് ഇങ്ങളെ ഇഷ്ടാണ്... ഞാൻ സത്യാ പറഞ്ഞത്... ഞാൻ നിങ്ങളോട് പറഞ്ഞതും ചെയ്തതും ഒക്കെ തെറ്റ് തന്നെയാ... എന്നോട് ഷാനുക്ക ക്ഷമിക്കണം... I am sorry... ഇനി ഒരിക്കലും എന്റെ ഭാഗത്ത് നിന്നും അങ്ങനെ ഒന്നും ഉണ്ടാകില്ല... എന്റെ ജീവിതത്തിൽ ഞാൻ ഇനി കള്ളമേ പറയില്ല... എന്റെ ഉമ്മയാണെ സത്യം.... പ്ലീസ് ഷാനുക്ക.... എന്നെ വെറുക്കരുത്..." നമ്മള് ആ നേരത്ത് തോന്നിയ ഫ്ലോക്ക് എന്തൊക്കെയോ വെച്ച് കാച്ചിയെങ്കിലും ആ ബലാലിന്റെ മുഖത്ത് ഒരു തരം പുച്ഛമായിരുന്നു ഉണ്ടായിരുന്നത്... അത് കണ്ടപ്പോ ദേഷ്യം വന്നെങ്കിലും തെറ്റ് എന്റെ ഭാഗത്ത് ആയോണ്ട് എല്ലാം സഹിച്ചും ക്ഷമിച്ചും ഞാൻ നിന്നു... "കഴിഞ്ഞോ നിന്റെ ഡ്രാമ... എന്നാൽ ഞാൻ അങ്ങോട്ട് പോട്ടെ...?" കാട്ടുമാക്കാൻ... ഞാൻ ഇത്രെയും നേരം പറഞ്ഞോണ്ടിരുന്നതിനൊന്നും യാതൊരു വിധ മറുപടിയും തരാതെ പോകാൻ നിൽക്കാ തെണ്ടി.... "ഷാനുക്ക... പ്ലീസ്.... ഞാൻ പറഞ്ഞതിന് എന്തെങ്കിലും ഒക്കെ പറഞ്ഞിട്ട് പോ... ഞാൻ ചെയ്തത് തെറ്റ് തന്നെയാ സോറി... അതിന് ഇനി എന്ത് ശിക്ഷ വേണേലും ഞാൻ സ്വീകരിക്കാം... പ്ലീസ്... ഷാനുക്ക... ഞാൻ ആ പറഞ്ഞത് കള്ളമാണെങ്കിലും ഇങ്ങളെ ഇഷ്ടാണെന്ന് പറഞ്ഞത് കള്ളമല്ല.... ശരിക്കും എനിക്ക് ഇങ്ങളെ ഇഷ്ടാ... I really love you..." "നീ ഈ പറഞ്ഞതൊക്കെ കേൾക്കാൻ കൊതിച്ച നാളുകൾ ഉണ്ടായിരുന്നു എനിക്ക്... അന്നൊക്കെ നീ പറഞ്ഞ കള്ളക്കഥകൾ ഒക്കെ വിശ്വസിച്ച് ഞാനും എന്റെ ഫ്രണ്ട്സും ഒക്കെ ജോക്കർ ആകായിരുന്നു.... ഇനിയും നീ പറയുന്നത് ഞാൻ വിശ്വസിക്കണോ...? ഇനി അഥവാ നീ പറഞ്ഞത് സത്യമാണെന്ന് തന്നെ ഇരിക്കട്ടെ... എനിക്ക് അതിന് ഒന്നും ചെയ്യാൻ കഴിയില്ല... കാരണം നിന്നെ ഞാൻ എന്നോ എന്റെ മനസ്സിൽ നിന്ന് പറിച്ച് എറിഞ്ഞ് കഴിഞ്ഞതാ... ഇനി നിനക്ക് എന്റെ മനസ്സിൽ ഒരു സ്ഥാനവും ഒരിക്കലും ഉണ്ടാകില്ല...." ഓൻ പറയുന്ന വാക്കുകൾ ഒക്കെ വന്ന് തറച്ചത് എന്റെ നെഞ്ചിൽ ആയിരുന്നു... ആദ്യയിട്ടാണ് ഒരു കള്ളം പറഞ്ഞതിന് ഞാൻ എന്നെ തന്നെ സ്വയം പഴിക്കുന്നതും വെറുക്കുന്നതും... ഷാനുക്ക ഇതൊക്കെ പറയുമ്പോഴും എത്ര അടക്കി വെച്ചിട്ടും എന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു... "കുറച്ച് കാലം നിന്നെ സ്നേഹിച്ചു എന്ന പരിഗണന വെച്ച് ഒരു കാര്യം പറയാം.... അടുത്ത സൺ‌ഡേ ഞാൻ ദുബായിൽ പോകാണ്.... ഇനി മടങ്ങി വരുന്നത് എന്റെ കല്യാണത്തിനാകും... നീ കാരണം ഒരിക്കൽ ഷാഹിനയോട് തോന്നിയ ഇഷ്ടം വെറും അട്രാക്ഷൻ ആണെന്ന് പറഞ്ഞ് അവളെ ഉപേക്ഷിച്ചവനാ ഞാൻ... ആ തെറ്റ് എനിക്ക് തിരുത്തണം... നാളെ തന്നെ ഞാൻ എന്റെ ഫാമിലിയെയും കൂട്ടി ഷാഹിനന്റെ പാരെന്റ്‌സുമായി സംസാരിച്ച് എങ്കേജ്മെന്റ് ഫിക്സ് ചെയ്തിട്ടാകും പോകുന്നത്... അതോടെ എന്നിലുള്ള കുറ്റബോധവും അവസാനിക്കും.... പിന്നെ ദുബായിൽ പോയി സെറ്റിൽ ആയി മടങ്ങി വന്നിട്ട് ഷാഹിനയുമായുള്ള മാരേജ് കഴിഞ്ഞ് അവളെയും കൊണ്ട് നിന്റെ ഈ നശിച്ച ഓർമ്മകൾ ഉള്ള നാട് വിട്ട് കടൽ കടക്കും.... അപ്പോഴേക്കും നീ ഏതെങ്കിലും ഒരു ഗൾഫ്കാരനെ വല വീശി പിടിച്ച് ചാക്കിലാക്കി വെച്ചിട്ടുണ്ടാകും... നിന്റെ സ്വഭാവം വെച്ച് നോക്കുമ്പോ ഇതൊക്കെ നടന്നില്ലെങ്കിലെ അത്ഭുതമുള്ളൂ അല്ലെ...?" ഓൻ അത് പറഞ്ഞപ്പോ എനിക്ക് ഓനെ കൊല്ലാനാ തോന്നിയത്... അത്രക്ക് ദേഷ്യം നുരഞ്ഞ് പൊന്തുന്നുണ്ടായിരുന്നു... ഓനെ നിറഞ്ഞൊഴുകുന്ന മിഴികളിലൂടെ രൂക്ഷമായി നോക്കി കൊണ്ട് കയ്യിൽ ഉണ്ടായിരുന്ന ആ ഗിഫ്റ്റ് നിലത്തേക്ക് വലിച്ചെറിഞ്ഞു.... അത് പൊട്ടിച്ചിതറി നിലത്ത് കിടക്കുന്നത് ഒന്നും വക വെക്കാതെ ഓനെ തന്നെ നോക്കി കൊണ്ട് ഞാൻ അവിടന്ന് സഫുന്റെ അടുത്തേക്ക് നടന്നു... എന്നിട്ട് കണ്ണ് തുടച്ചിട്ട് സഫൂനെ നോക്കി ചിരിച്ചോണ്ട് ഓളെ കയ്യീന്ന് എന്റെ ബാഗ് വാങ്ങി ഒന്ന് തിരിഞ്ഞ് നോക്കിയപ്പോ അവിടെ ഓന്റെ പൊടി പോലും ഇല്ലായിരുന്നു.... അത് കണ്ടപ്പോ വീണ്ടും സങ്കടം വന്ന് ഞാൻ ആ ഗിഫ്റ്റിലേക്ക് നോക്കിയിട്ട് സഫൂനോട് വാ എന്ന് പറഞ്ഞ് ഹോസ്റ്റലിലേക്ക് നടന്നു... സഫു ഞങ്ങള് പറയുന്നത് ഒന്നും കേട്ടിട്ടില്ലെങ്കിലും ഞങ്ങള് കാണിച്ച് കൂട്ടിയതൊക്കെ അവള് നിരീക്ഷിക്കുന്നുണ്ടായിരുന്നു.... ഓൻ എന്താ എന്നോട് പറഞ്ഞതെന്ന് സഫു പല തവണ ചോദിച്ചെങ്കിലും ഞാൻ ഹോസ്റ്റലിൽ എത്തുന്ന വരെ ഒന്നും മിണ്ടിയില്ല... ഇന്നത്തോടെ അവന്മാര് കോളേജിൽ നിന്നും ബൈ ബൈ പറഞ്ഞ് പോയി... ഹോസ്റ്റലിൽ ഉള്ള പാതി മുക്കാൽ പേരും ഇന്ന് തന്നെ നാട്ടിലേക്ക് തിരിച്ച് പോകുന്നുണ്ട്.... ഞാനും സഫുവും നാളെയാണ് വീട്ടിലേക്ക് പോകുന്നത്... റൂമിൽ എത്തിയ ഉടനെ തന്നെ ബാഗ് കട്ടിലിൽ ഇട്ടിട്ട് ഞാൻ മുഖം പൊത്തി ഒരുപാട് കരഞ്ഞു... സഫു എന്നോട് കാര്യം എന്താണെന്ന് അന്വേഷിച്ചപ്പോ അവളെ കെട്ടിപ്പിടിച്ചോണ്ട് ഷാനുക്ക പറഞ്ഞതൊക്കെ പറഞ്ഞ് കൊടുത്തു... "വിട്ട് കള റൈനു.... അവന് നിന്റെ സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യം ഇല്ലെന്ന് കരുതിയാൽ മതി... അവൻ ആ ഷാഹിനയെ തന്നെ കെട്ടേ കെട്ടാതിരിക്കെ എന്താന്ന് വെച്ചാൽ ചെയ്യട്ടെ... അവൻ പോട്ടെടാ... നീയത് വിട്... എന്നിട്ട് പഴയ പോലെ തന്നെ ബോൾടാകാൻ നോക്ക്...." "സഫു.... ഞാൻ... ഓനെ സ്നേഹിച്ചത് സത്യമല്ലേ... എന്നിട്ടും ഓൻ അത് മനസ്സിലാകാത്തത് എന്താ.... ഞാൻ പറഞ്ഞ ഒരു നുണക്ക് എന്നെ ഇങ്ങനെ ശിക്ഷിക്കണോ...." "റൈനു.... നീ ആദ്യം ഈ കരച്ചിൽ ഒന്ന് നിർത്ത്.... പോ... പോയി ഒന്ന് കുളിച്ചിട്ട് വാ... അപ്പോഴേക്കും നിന്റെ മൈൻഡ് ഫ്രഷായി കോളും... പോ...." എന്ന് പറഞ്ഞ് സഫു എന്നെ ബാത്റൂമിലേക്ക് തള്ളി പറഞ്ഞയച്ചു.... ★★★★★★★★★★★★★★★★★★★ "എടാ അഫീ....." റൈനുവിന്റെ അടുത്ത് നിന്നും ഞാൻ നേരെ ചെന്നത് നമ്മളെ ടീമിന്റെ അടുത്തേക്കാണ്... ചെന്നപാടെ തന്നെ ഓടി പോയി അഫിയെ കെട്ടിപ്പിടിച്ച് ഓനൊരു ഉമ്മ കൊടുത്തു... എന്നിട്ട് റാഫിന്റെ കയ്യിൽ ഉണ്ടായിരുന്ന കളർ പൊടിയെടുത്ത് അവന്മാരെ എല്ലാവരുടെയും മുഖത്ത് പൂശി നാസിക് ധൂളിന്റെ ഈണത്തിന് അനുസരിച്ച് താളം ചവിട്ടി... എല്ലാ ഫൈനൽ ഇയർ സ്റ്റുഡന്റ്സും ഡാൻസൊക്കെ കളിച്ച് സെൻഡോഫ് ഉഷാറാക്കുമ്പോ എന്നെ തന്നെ മിഴിച്ച് നോക്കുന്ന നമ്മളെ ചങ്ക്സിനെ കണ്ട് ഞാൻ സ്റ്റക്കായി നിന്നു... "ഡാ റിഷു... റാഫി... എന്ത് കണ്ടോണ്ട് നിൽക്കാടാ പൊട്ടന്മാരെ... lets enjoy my boys.... ഊഹൂ....." എന്ന് അലറി കൊണ്ട് ഞാൻ ചാടി കളിച്ചു... അപ്പോ തന്നെ ഉമ്മർ എന്റെ കൈ പിടിച്ച് വലിച്ച് ആ ആൾക്കൂട്ടത്തിൽ നിന്നും വരാന്തയിലേക്ക് കൊണ്ട് പോയി... പിന്നാലെ അവൻമാരും വന്നിട്ട് എന്നെ അടിമുടി നോക്കി കൊണ്ടിരുന്നു... "ഡാ... റൈനു എന്തിനാ നിന്നെ വിളിച്ചത്...? ഇത്രക്ക് തുള്ളാൻ മാത്രം അവള് എന്താടാ നിന്നോട് പറഞ്ഞത്...?" ഉമ്മർ അത് ചോദിച്ചതും ഞാൻ തുള്ളൽ നിർത്തി അവന്മാരെയൊക്കെ ഒന്ന് നോക്കി പുഞ്ചിരിച്ച് കൊണ്ട് അവള് എനിക്ക് തന്ന ആ ഗിഫ്റ്റ് അവന്മാർക്ക് കാണിച്ച് കൊടുത്തു... അതിന്റെ ബോള് പൊട്ടി പോയെങ്കിലും ആ വാക്കും പ്രാവുകളും അതുപോലെ അതിൽ ഉണ്ടായിരുന്നു.... അത് കണ്ടിട്ട് അവന്മാര് പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു... എന്നിട്ട് എന്റെ നേർക്ക് വന്ന് എന്നെ അറഞ്ചം പുറഞ്ചം തല്ലി പരുവമാക്കി... അത് സന്തോഷം കൊണ്ടാണെന്ന് മാത്രം... കാരണം റൈനുവിനെ കൊണ്ട് ഇതൊന്ന് പറയിപ്പിക്കാൻ വേണ്ടി ഞങ്ങള് പെട്ടപാട് ഞങ്ങൾക്ക് അല്ലെ അറിയൂ... അവളെ മനപ്പൂർവ്വം പിരി കേറ്റി വിടാനാ ഷാഹിനയോട് ഒക്കെ കമ്പനി ആയതും അവളെ അവോയ്‌ഡ് ചെയ്ത് നടന്നതും... ഒടുക്കം അവൾ എന്റെ അടുത്തേക്ക് തന്നെ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു... ഞാൻ വിചാരിച്ചാ പോലെ തന്നെ എല്ലാം നടന്നു... കുറച്ച് കാലം ഞങ്ങളെ ഇട്ട് വട്ട് കളിപ്പിച്ചതിന് ഞങ്ങള് അവൾക്ക് തിരിച്ച് നൽകുന്ന ഒരു ചെറിയ മധുര പ്രതികാരമാണ് അവളോട് ഞാൻ പറഞ്ഞതൊക്കെ.... സത്യം പറഞ്ഞാൽ അവൾക്ക് എന്നെ ഇഷ്ടാണെന്ന് അവളെ നാവിൽ നിന്ന് തന്നെ കേട്ടതും എനിക്ക് പരിസരം മറന്ന് തുള്ളി ചാടാനാ തോന്നിയത്... പക്ഷെ അങ്ങനെ ചെയ്താൽ ഇവൾക്കിട്ട് ഒരു ഡോസ് കൊടുത്ത പോലെ വരില്ലല്ലോ... നാളെ ഞാൻ എന്റെ ഫാമിലിയെയും കൂട്ടി പോകുന്നത് ഷാഹിനയുടെ വീട്ടിലേക്ക് അല്ല... റൈനുവിന്റെ വീട്ടിലേക്കാ... അത് അവൾക്ക് ഞാൻ കൊടുക്കുന്ന ഒരു ഷോക്ക് ട്രീറ്റ്മെന്റ് ആണ്... ഹാരിസിനോട് ഒക്കെ ഞാൻ നേരത്തെ സംസാരിച്ച് വെച്ചിട്ടുള്ള കാര്യമാണിത്... ഇനി ആ നുണച്ചി പാറു ഈ ഷംനാദിന് സ്വന്തം.... ഇതുവരെയുള്ള എന്റെ എല്ലാ പ്ലാനും അതുപോലെ നടന്നു... ഇനി അങ്ങോട്ടുള്ളതും അതുപോലെ നടന്നാൽ മതിയായിരുന്നു... അങ്ങനെ കോളേജിലെ പാർട്ടിയൊക്കെ കഴിഞ്ഞപ്പോ ഞങ്ങള് അവിടന്ന് നേരെ വിട്ടു ഒരു ഹോട്ടലിലേക്ക്... എന്നിട്ട് റൈനു എന്നോട് I LOVE YOU പറഞ്ഞ സന്തോഷത്തില് അവന്മാർക്കൊക്കെ വയർ നിറച്ച് കഴിക്കാൻ കൊടുത്തു.... ഇന്ന് എനിക്ക് ഒരുപാട് സന്തോഷമുള്ള നാളാണ്... എന്റെ ഷാഹി ദുബായിൽ നിന്നും നാട്ടിലേക്ക് ഇന്ന് രാത്രി വരുന്നുണ്ട്... അവനെ കൊണ്ട് വരേണ്ട ചുമതല എനിക്കാ.... അതോണ്ട് അവന്മാർക്ക് വേണ്ട പാർട്ടികളൊക്കെ ചെയ്തിട്ട് ഞാൻ വീട്ടിലേക്ക് തിരിച്ചു... ഉമ്മച്ചിക്ക് നല്ല അസ്സല് മുത്തവും കൊടുത്ത് ഞാൻ ഫ്രഷായി തിരിച്ച് വന്നു.... നാളെ റൈനുവിന്റെ വീട്ടിലേക്ക് പോകുന്നതിനെ കുറിച്ചും ഇന്ന് രാത്രി ഷാഹിയെ കൊണ്ട് വരാൻ പോകുന്നതിനെ കുറിച്ചുമായിരുന്നു ഫുഡ് കഴിക്കുമ്പോ ഉമ്മച്ചിന്റെയും ഉപ്പച്ചിന്റെയും സംസാര വിഷയം.... അവർക്കൊക്കെ ഞാൻ ഒന്ന് ചിരിച്ച് കൊടുത്തിട്ട് ഷാഹിയെ കൊണ്ട് വരാൻ എയർപോട്ടിലേക്ക് ചെന്നു... അവിടന്ന് അവനെയും പിക് ചെയ്ത് വീട്ടിലേക്ക് കൊണ്ട് വരുമ്പോഴും ഓൻ ഫോണില് നാജിയോട് കുറുകി കൊണ്ടിരിക്കാണ്... അവന്റെ ഭാവങ്ങൾ കണ്ടിട്ട് ഞാൻ ചിരിച്ചോണ്ട് വീട്ടിലേക്ക് കയറുമ്പോഴുണ്ട് നമ്മളെ ഫോൺ കിടന്ന് കാറുന്നു... എടുത്തു നോക്കുമ്പോ നമ്മളെ ഭാവി വധുവാണ് വിളിക്കുന്നത്... അവളെ നെയിം ഫോണിൽ തെളിഞ്ഞപ്പോ തന്നെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... എന്നോട് വീണ്ടും ഓരോന്ന് പറഞ്ഞ് എന്നെ കൺഫ്യൂസ് ചെയ്ത് ഓളെ ഇഷ്ടം സത്യം ആണെന്ന് അറിയിക്കാൻ വേണ്ടിയുള്ള പരാക്രമാണ് ഈ വിളി... അത് അറിയുന്നത് കൊണ്ട് തന്നെ ഞാൻ കോൾ കട്ടാക്കി ഫോണിന് ഒരു മുത്തവും കൊടുത്ത് റൂമിലേക്ക് ചെന്നു... അപ്പോ വീണ്ടും അവള് എനിക്ക് വിളിച്ചു... അവളെ ഇട്ട് ഇങ്ങനെ കളിപ്പിക്കുന്നതിൽ എനിക്കും ചെറിയ ആനന്ദം ഉള്ളതോണ്ട് ഞാൻ കോൾ കട്ടാക്കി ഫോൺ ബെഡിലേക്ക് ഇട്ട് ഫ്രഷാകാൻ പോയി... ഫ്രഷായി തിരിച്ച് വന്നിട്ട് ബെഡിലേക്ക് കിടക്കാൻ നിന്നതും വീണ്ടും ഫോൺ ബെല്ലടിച്ചു... നോക്കിയപ്പോ റൈനു തന്നെയാണ് ആള്.... ഷാഹിയെ പിക് ചെയ്യാൻ പോയതിൽ തന്നെ ഒരുപാട് ടയേഡ് ആയോണ്ട് ഓളോട് സംസാരിക്കാൻ ഒരു താല്പര്യവും ഇല്ലെന്നു... ഞാൻ കോൾ കട്ടാക്കി ഫോൺ ചാർജിൽ ഇടാൻ നിന്നപ്പോഴാണ് 7 മിസ്സ് കോൾസ് കാണുന്നത്... ഇവള് ഇത്രയൊക്കെ വിളിക്കണമെങ്കിൽ എന്തേലും പറയാൻ കാണുമെന്ന് എനിക്ക് ഉറപ്പാണ്... എന്തായാലും ഇനി വിളിക്കാണേൽ എടുക്കാം എന്ന് ചിന്തിച്ച് ഞാൻ തിരിഞ്ഞതും ഫോൺ റിങ് ചെയ്തു... റൈനു എന്ന് എഴുതിയത് കാണിച്ചപ്പോ തന്നെ ഞാൻ ചിരിച്ചോണ്ട് ഫോൺ എടുത്തിട്ട് കലിപ്പായി കൊണ്ട് കോൾ അറ്റൻഡ് ചെയ്തു.... "എന്താടി നിനക്ക് വേണ്ടത്...? എന്തിനാ എന്നെ ഇങ്ങനെ വിളിച്ച് ടോർച്ചർ ചെയ്യുന്നേ...? എനിക്ക് നിന്നോട് സംസാരിക്കാൻ താല്പര്യം ഇല്ല റൈനു...." എന്ന് പറഞ്ഞ് ഞാൻ കോൾ കട്ട് ചെയ്യാൻ നിന്നപ്പോ അപ്പുറത്ത് നിന്നും ഒരു അടഞ്ഞ ശബ്ദത്തിൽ ഷാനുക്ക എന്ന് അവ്യക്തമായി ഞാൻ കേട്ടു... അത് കേട്ട് ഞാൻ ഫോൺ ഒന്നൂടെ കാതോട് അടുപ്പിച്ച് നോക്കി.... "ഹലോ.... റൈനു...." "ഷാ... ഷാഹ്... നുക്കാ... റൈ... റൈ...നു.... അവള്.... റൈനു...." എന്നൊക്കെ എങ്ങി കൊണ്ട് എന്നോട് സംസാരിച്ചത് സഫുവായിരുന്നു... അവളുടെ ആ സംസാരത്തിൽ തന്നെ സഫു നന്നായിട്ട് പേടിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്... അവൾക്ക് വാക്കുകളൊന്നും പൂർണ്ണമാക്കാൻ പറ്റുന്നില്ല.... ഒരിറ്റ് ശ്വാസത്തിന് വേണ്ടി പിടയുന്ന പോലെ അവള് ശ്വാസം ഒക്കെ വലിച്ച് വിടുന്നുണ്ട്... "സഫു.... സഫു... are you okay? എന്താ സഫു...? റൈനു എവിടെ...?" "ഷാ...നുക്ക..... റൈനു.... ഓള്... ഞാൻ... വിളിച്ചിട്ട് എണീക്കണില്ല.... ഇൻക്ക്... ഇൻക്ക്.... പേടിയാവുണ്ട്...." എന്ന് പറഞ്ഞ് എങ്ങി കൊണ്ടും പതറി കൊണ്ടും സഫു പറഞ്ഞ് പൂർത്തിയാക്കിയപ്പോ തന്നെ റൈനുവിന് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായി... അപ്പോ തന്നെ വീട്ടിൽ നിന്നും വേഗം ഓടി കാറിൽ കയറി അവരെ ഹോസ്റ്റൽ ലക്ഷ്യമാക്കി കുതിച്ചു.... ഡ്രൈവ് ചെയ്യുമ്പോഴൊക്കെ എന്റെ മനസ്സിൽ മുഴുവൻ റൈനു കരഞ്ഞ് കൊണ്ട് എന്റെ മുന്നിലൂടെ പോയതൊക്കെയാണ്... അവൾക്ക് ഒന്നും പറ്റി കാണില്ലെന്ന് ഞാൻ സ്വയം മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച് കൊണ്ട് ഫാസ്റ്റിൽ ഡ്രൈവ് ചെയ്തു.... എന്നിട്ട് റൈനുവിന്റെ ഫോണിലേക്ക് തിരിച്ച് വിളിച്ചോണ്ട് കോൾ അറ്റൻഡ് ചെയ്യുന്നതും നോക്കി നിന്നു... ലാസ്റ്റ് റിങ്ങിൽ സഫു കോൾ അറ്റൻഡ് ചെയ്തിട്ട് എന്നോട് വേഗം വാ എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു.... അവളെ കരച്ചില് കേട്ടതും എന്റെ നെഞ്ചിലാകെ ഒരു മരവിപ്പ് അനുഭവപ്പെട്ട പോലെ തൊണ്ടയിൽ എന്തോ കുരുങ്ങി നിന്നു.... എന്നെ കൊണ്ട് കഴിയുന്ന അത്രയും വേഗത്തിൽ ഡ്രൈവ് ചെയ്ത് ഞാൻ ഹോസ്റ്റലിൽ എത്തിയതും സെക്യൂരിറ്റിയെ ഒന്നും വക വെക്കാതെ അകത്തേക്ക് ഗേറ്റ് കടന്ന് ചെന്നു.... ആ സെക്യൂരിറ്റി എന്നെ തടഞ്ഞ് വെക്കാൻ ശ്രമിച്ച് കൊണ്ട് മാഡം എന്ന് വിളിച്ച് കൂവിയപ്പോ വാർഡൻ ഇറങ്ങി വന്നു... "ആരാ താൻ... ഈ നേരത്ത് എന്തിനാ ഇങ്ങോട്ട് വന്നത്...?" വാർഡൻ ഇങ്ങനെ എന്തൊക്കെയോ പറഞ്ഞോണ്ട് നിന്നെങ്കിലും എന്റെ കണ്ണുകൾ പാഞ്ഞ് ചെന്നത് റൈനുവിന്റെയും സഫുവിന്റെയും റൂമിലേക്ക് ആയിരുന്നു.... വാർഡൻ ഇവിടെ കിടന്ന് ബഹളം ഉണ്ടാക്കി പോലീസ് എന്നൊക്കെ വിളിച്ച് കൂവുന്നത് കേട്ട് ഹോസ്റ്റലിലെ പല വാതിലുകളും തുറന്ന് പലരും താഴേക്ക് ഇറങ്ങി വരാൻ തുടങ്ങി.... അക്കൂട്ടത്തിൽ ഷാഹിന ഉണ്ടായിരുന്നെങ്കിലും റൈനുവിനെയും സഫുവിനെയും കണ്ടില്ല... വാർഡൻ എന്തൊക്കെയോ ഒച്ചയും ബഹളവും ഉണ്ടാക്കി പോലീസിനെ വിളിക്കാൻ വേണ്ടി റൂമിലേക്ക് ചെന്നതും ഞാൻ അവിടന്ന് നേരെ അകത്തേക്ക് കയറി റൈനുവിന്റെ റൂമിന്റെ അടുത്തേക്ക് ചെന്നു.... "റൈനു.... റൈനു... വാതിൽ തുറക്ക്.... സഫു.... സഫു....." എന്ന് വിളിച്ച് കൂവി ഞാൻ ഡോറിൽ ബലമായി കൊട്ടി... പക്ഷെ ആരും ഡോർ തുറന്നില്ല.... ഇനി വിളിച്ചിട്ട് കാര്യമില്ല തള്ളി തുറന്നെ മതിയാകൂ എന്ന് തോന്നിയതും ഞാൻ വാതിൽ തള്ളാൻ തുടങ്ങി... എന്റെ പ്രവർത്തി കണ്ട് പോലീസിനെ വിളിക്കാൻ പോയ വാർഡനും ആ പെൺപ്പടയും എന്താ സംഭവം എന്നറിയാതെ എന്നെ തന്നെ മിഴിച്ച് നോക്കുന്നുണ്ടായിരുന്നു... ഒടുക്കം വാർഡനും വന്ന് അവരെ ഡോറിൽ തട്ടി വിളിച്ച് നോക്കി ആരും തുറക്കാത്തത് കണ്ടപ്പോ എനിക്ക് കൂട്ടിന് ആ സെക്യൂരിറ്റിയോടും കൂടി ഒരുമിച്ച് വാതിൽ തള്ളാൻ പറഞ്ഞു.... ഞാനും അയാളും കൂടി ഞങ്ങളെ സർവ്വ ശക്തിയും ഉപയോഗിച്ച് വാതിൽ തള്ളി തുറന്നതും നിലത്ത് റൈനു ബോധമില്ലാതെ കിടക്കുന്നതാണ് ഞാൻ കണ്ടത്.... ഓളെ കണ്ടതും ഞാൻ ഞെട്ടി തരിച്ച് റൈനു എന്ന് വിളിച്ച് അവളെ അടുത്തേക്ക് ചെന്നു.... അപ്പോ പേടിച്ചരണ്ട് റൂമിന്റെ ഒരു മൂലയിൽ റൈനുവിനെ നോക്കി ചുരുണ്ട് കൂടി ഇരിക്കുന്ന സഫു ഓടി വന്ന് എന്റെ കയ്യിൽ പിടിച്ച് പൊട്ടിക്കരഞ്ഞ് എന്തൊക്കെയോ പിച്ചും പേയും പറയാൻ തുടങ്ങി... ഞാൻ സഫുന്റെ കയ്യിൽ പിടിച്ചിട്ട് നിലത്ത് മുട്ട് കുത്തി ഇരുന്ന് റൈനുവിനെ തിരിച്ച് കിടത്തി.... അപ്പോ അവളെ കയ്യിൽ നിന്നും ഒരു ബോട്ടിൽ നിലത്തേക്ക് വീണു.... അത് കണ്ട് അവിടെ കൂടി നിന്ന പെൺപ്പട മൊത്തം അലറി കരഞ്ഞു... അതിലേറെ എന്നിലേക്ക് പേടിച്ചരണ്ട് സഫു പറ്റി നിന്നിട്ട് കരയാൻ തുടങ്ങി... എനിക്ക് റൈനുവിന്റെ ഈ കോലം കണ്ടിട്ട് കയ്യും കാലും തളരുന്ന പോലെ തോന്നുന്നു.... ഞാൻ എത്ര പെട്ടെന്ന് ബലഹീനൻ ആയി പോയെന്ന് എനിക്ക് തന്നെ മനസ്സിലാക്കാൻ പറ്റുന്നില്ല... വിറയാർന്ന കൈകളോടെ ഞാൻ പതിയെ റൈനുവിന്റെ കയ്യിൽ പിടുത്തമിട്ട് അവളെ പൾസ് ചെക്ക് ചെയ്തു... പടച്ചോന്റെ കൃപ കൊണ്ട് അവൾക്ക് പൾസ് ഉണ്ടായിരുന്നു... അപ്പോ തന്നെ എനിക്ക് എവിടെ നിന്നോ ഒരൂർജം ലഭിച്ച പോലെ ഞാൻ അവളെയും എടുത്തോണ്ട് താഴേക്ക് നടന്നു.... ആരൊക്കെയോ എന്തൊക്കെയോ പറയുന്നുണ്ട് പക്ഷെ എന്റെ കാതിൽ ഒന്നും കേൾക്കുന്നില്ലായിരുന്നു... റൈനുവിനെ എങ്ങനെ എങ്കിലും രക്ഷിക്കണം അത് മാത്രേ എന്റെ മനസ്സിൽ അപ്പോ ഉണ്ടായിരുന്നുള്ളു.... ഞാൻ വേഗം അവളെ എന്റെ കാറിൽ കയറ്റി സഫുവിനോട് വന്ന് കാറിൽ കയറാൻ പറഞ്ഞു... വാർഡൻ വരാമെന്ന് പറഞ്ഞെങ്കിലും ഞാൻ ഒന്നും മിണ്ടാതെ അവരെയും കൊണ്ട് കാർ എടുത്തു.... ഹോസ്റ്റലിലേക്ക് വന്നതിനേക്കാൾ വേഗത്തിലായിരുന്നു ഞാൻ ഹോസ്പിറ്റലിലേക്ക് വണ്ടിയെടുത്തത്.... സഫുവും ഞാനും മാറി മാറി റൈനുവിനെ വിളിക്കുന്നുണ്ടെങ്കിലും അവളൊന്ന് കണ്ണ് തുറന്നത് പോലുമില്ല.... അകലെ ഞാൻ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് ഞാൻ ഇപ്പോഴാണ് ശരിക്കും മനസ്സിലാക്കുന്നത്.... സഫു ആകെ തളർന്ന് അവശയായിട്ടുണ്ട്... ഓള് റൈനുവിന്റെ തല അവളെ മടിയിൽ വെച്ചോണ്ട് അവളെ വിളിച്ചോണ്ടിരിക്കാണ്.... "സഫു.... എന്താ.... എന്താ ഉണ്ടായത്...? റൈനുവിന് എന്താ പറ്റിയെ...?" എന്റെ ചോദ്യം കേട്ട് കരച്ചിൽ അടക്കി പിടിച്ച് നീട്ടി ശ്വാസം വലിച്ച് വിട്ടൊണ്ട് സഫു പറയാൻ തുടങ്ങി.... "ഇങ്ങള് ഓളെ ഇഷ്ടല്ല... നാളെ ഷാഹിനയുമായിട്ടുള്ള എങ്കേജ്മെന്റ് ഉറപ്പിക്കാൻ പോകാണ് എന്നൊക്കെ പറഞ്ഞ് അവള് കോളേജിൽ നിന്ന് വന്നപ്പോ തൊട്ട് ഭയങ്കര കരച്ചിൽ ആയിരുന്നു... ഒടുക്കം ഞാൻ എന്തൊക്കെയോ പറഞ്ഞ് അവളെ ആശ്വസിപ്പിച്ച് നിർത്തിയിട്ട് ഓളെ ഫ്രഷാകാൻ പറഞ്ഞ് വിട്ടു... കുളിയൊക്കെ കഴിഞ്ഞ് വരുമ്പോ ഓള് അല്പം റിലാക്സ് ആകുമെന്നാ ഞാൻ കരുതിയത്... പക്ഷെ അവള് അതിന് ശേഷം ഇങ്ങളെ ഇഷ്ടാണ് ഇങ്ങളെ ഓൾക്ക് മറക്കാൻ പറ്റില്ല എന്നൊക്കെ പറഞ്ഞ് പുലമ്പി കൊണ്ട് കരയാൻ തുടങ്ങി.... ഓളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അറിയാതെ ഞാൻ നിന്നപ്പോഴാണ് ഓള് കുറച്ച് ശാന്തമായത് ഞാൻ കണ്ടത്... ഓളെ അപ്പോ ബെഡിൽ കിടത്തിയിട്ട് ഞാൻ കുളിക്കാൻ ചെന്നു... കുളി കഴിഞ്ഞ് വന്ന് നോക്കുമ്പോ ഇവള്..... റൈനു.... ബോധമില്ലാതെ നിലത്ത് വീണ് കിടക്കുന്നതാ ഞാൻ കണ്ടത്.... എനിക്ക് അപ്പോ എന്താ ചെയ്യേണ്ടതെന്ന് അറിയുന്നില്ലെന്നു.... ഇങ്ങൾക്ക് വിളിക്കാനാ എനിക്ക് അപ്പോ തോന്നിയത്... പക്ഷെ ഇങ്ങള് കോൾ എടുത്തില്ല... റൈനുവിനെ കാണുന്നതിന് അനുസരിച്ച് ഞാൻ ആകെ തളരുന്ന പോലെ തോന്നി... ഒന്ന് അലമുറയിടാൻ പോലും എന്റെ ശബ്ദം പുറത്ത് വന്നില്ല ഷാനുക്ക...." എന്ന് പറഞ്ഞ് സഫു റൈനുവിനെ നോക്കി കരഞ്ഞപ്പോ എന്റെ കണ്ണും നിറഞ്ഞിരുന്നു... എന്റെ വാക്ക് കേട്ടാണ് റൈനു ഇന്നീ കടുംകൈക്ക് മുതിർന്നതെന്ന് ഓർക്കുമ്പോ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി... റൈനുവിനെ മിററിലൂടെ നോക്കി കൊണ്ട് ഞാൻ എന്നെ തന്നെ സ്വയം പഴിച്ചു... ഈഗോ കാരണം അവളെ വേദനിപ്പിച്ചതിന് എനിക്ക് തിരിച്ച് നൽകിയ സമ്മാനം ഇങ്ങനെയാണോ പടച്ചോനെ എന്ന് വരെ ഞാൻ ചിന്തിച്ചു.... ഹോസ്പിറ്റലിൽ എത്തിയ ഉടനെ തന്നെ ഞാൻ റൈനുവിനെയും എടുത്തോണ്ട് എമർജൻസി വാർഡിലേക്ക് കൊണ്ട് പോയി... എന്നിട്ട് ഒരു സ്‌ട്രക്ച്ചറിൽ അവളെ കിടത്തിയിട്ട് അവിടത്തെ ഒരു നേഴ്സിനോട് കാര്യം പറഞ്ഞു... അവര് അപ്പോ തന്നെ ഡോക്ടറെ വിളിക്കാൻ വേണ്ടി അവിടന്ന് ഓടി പോയി... ഞാൻ റൈനുവിന്റെ കയ്യിൽ പിടിച്ചിട്ട് അവളെ തലയിൽ തലോടി... ഡോക്ടർ വന്നതും റൈനുവിന്റെ പൾസ് ചെക്ക് ചെയ്തിട്ട് അവളെ കണ്ണ് തുറന്ന് നോക്കി.... എന്നിട്ട് കൂടെ ഉണ്ടായിരുന്നവരോട് ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ട് വരാൻ പറഞ്ഞു... ഞാൻ റൈനുവിന്റെ കൈ പിടിച്ച പിടിയാലെ ആ സ്ട്രക്ച്ചറിന്റെ കൂടെ നടന്നു... പിന്നാലെ സഫുവും.... റൈനു എന്റെ കയ്യിൽ മുറുകെ പിടിച്ച പോലെ എനിക്ക് ഒരു നിമിഷം തോന്നി പോയി... ഞാൻ ഓളെ കയ്യിൽ പിടി മുറുക്കി തലയിൽ തലോടി.... "റൈനു.... കണ്ണ് തുറക്ക് പെണ്ണെ.... എന്നെ ഇനിയും വേദനിപ്പിച്ചത് മതിയായില്ലേ നിനക്ക്...? ഞാൻ ഇന്ന് നിന്നോട് പറഞ്ഞതൊക്കെ വെറുതെയാ.... I love you റൈനു.... എനിക്ക് ശരിക്കും നിന്നെ ഇഷ്ടാ.... നിന്റെ നിക്കാഹ് കഴിഞ്ഞിട്ടില്ലെന്ന് അറിഞ്ഞപ്പോ ഞാൻ എന്ത് മാത്രം സന്തോഷിച്ചെന്ന് അറിയോ... നീ പറഞ്ഞ നുണക്ക് പകരം വീട്ടാൻ വേണ്ടി മാത്രാണ് എനിക്ക് നിന്നെ ഇഷ്ടല്ലെന്നും ഷാഹിനയുമായി എങ്കേജ്മെന്റ് നടത്താൻ പോകാണെന്നും ഞാൻ പറഞ്ഞത്.... നാളെ നിന്റെ വീട്ടിലേക്ക് വരാനായിരുന്നു എന്റെ പ്ലാൻ.... പക്ഷെ എടുത്ത് ചാടി ഓരോന്ന് ചെയ്ത് കൂട്ടിയത് എന്തിനാടി.... എനിക്ക് നിന്നെ വേണം റൈനു... എനിക്ക് നിന്നെ തിരിച്ച് വേണം...." എന്നൊക്കെ ഒരൊറ്റ ശ്വാസത്തിൽ പറഞ്ഞ് നിർത്തി കണ്ണീർ വാർത്തപ്പോഴേക്കും ഞങ്ങളെ കൈ അടർത്തി മാറ്റി കൊണ്ട് അവളെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ട് പോയിരുന്നു... ഞാൻ അവിടെ പുറത്ത് നിന്നിട്ട് കണ്ണടച്ച് പിടിച്ച് എന്റെ തലക്ക് സ്വയം ഞാൻ തന്നെ അടിച്ചു... എന്നിട്ട് ഓപ്പറേഷൻ തീയേറ്ററിന് മുന്നിലുള്ള കസേരയിൽ ഞാനും സഫുവും ഇരുന്ന് പടച്ചോനോട് ഓൾക്ക് ഒരു ആപത്തും വരുത്തരുതെന്ന് പ്രാർത്ഥിച്ചു... അപ്പോ തന്നെ ആരോ വാതിൽ തുറന്ന് പുറത്തേക്ക് അലറി കൊണ്ട് ഓടിയതും ആരൊക്കെയോ ഓപ്പറേഷൻ തീയേറ്ററിൽ നിന്നും ഇറങ്ങി പോകുന്നത് കണ്ടു.... അതൊക്കെ കണ്ട് ആകെ പരിഭ്രാന്തരായി കൊണ്ട് ഞാനും സഫുവും സീറ്റിൽ നിന്ന് എണീറ്റ് അകത്തേക്ക് നോക്കാൻ നിന്നതും ഡോക്ടർ പുറത്തേക്ക് ഇറങ്ങി വരുന്നത് കണ്ടു.... ഞങ്ങൾക്ക് നേരെ ഡോക്ടർ നടന്നടുത്തിട്ട് പറയുന്നത് കേട്ടതും ഞങ്ങൾ ഞെട്ടി തരിച്ച് നിന്നു..... (തുടരും)
#

📙 നോവൽ

📙 നോവൽ - CRAZY LOVE - Part . 15 Mubashira MSKH - ShareChat
55.4k views
2 days ago
*💖CrAzY lOvE💓* _Part.14_ ✍ Mubashira MSKH പിറ്റേന്ന് കോളേജിലേക്ക് ചെന്നപ്പോ തന്നെ എന്നെയും കാത്ത് കോളേജ് ഗേറ്റിൽ ഇന്നലെ കണ്ട ആ റഹീസും ഓന്റെ ഫ്രണ്ട്സും ഉണ്ടായിരുന്നു.... അവരെ ഞാൻ സഫൂന് കാണിച്ച് കൊടുത്തിട്ട് കണ്ടിട്ടും കാണാത്ത പോലെ തലയും താഴ്ത്തി അവിടന്ന് നടന്നു... അവന്മാര് നമ്മളെ മുന്നിലേക്ക് വരരുതെ എന്ന പ്രാർത്ഥന മാത്രേ എനിക്ക് അപ്പോ ഉണ്ടായിരുന്നുള്ളു... പക്ഷെ അവന്മാര് ഞങ്ങളെ പിറകേന്ന് വിളിച്ചിട്ട് ഞങ്ങളെ അവിടെ പിടിച്ച് നിർത്തിച്ചു... ഇവനോട് ഇനി എന്ത് പറയും പടച്ചോനെ എന്ന് ചിന്തിച്ചോണ്ട് ഞാനും സഫുവും കൂടി തിരിഞ്ഞ് നിന്ന് അവന്മാരെ നോക്കിയതും ഷാനുക്കയും കൂട്ടരും വരുന്നത് കണ്ട് ഞാൻ അവരെയും റഹീസിനെയും മാറി മാറി നോക്കി.... "താൻ എന്താ ഒന്നും മിണ്ടാതെ പോകുന്നെ...? ഞാൻ ഇന്നലെ ചോദിച്ച കാര്യം എന്തായി...?" റഹീസ് അത് ചോദിച്ചപ്പോ ഞാൻ നോക്കിയത് ഷാനുക്കാനെ ആയിരുന്നു... ഞങ്ങള് സംസാരിക്കുന്നത് കണ്ടിട്ടും ഇങ്ങോട്ട് ശ്രദ്ധിക്കാതെ അവരെ സ്ഥിരം പ്ളേസിൽ പോയി അവര് ഇരുന്നു... അപ്പോഴെങ്കിലും ഷാനുക്ക ഇങ്ങോട്ട് വരുമെന്ന് ഞാൻ കരുതി... പക്ഷെ നടന്നില്ല.... ഞാൻ ഷാനുക്കാനെ നോക്കുന്നത് കണ്ടിട്ട് റഹീസ് ഓന്റെ പിറകിലേക്ക് നോക്കിയിട്ട് എന്നെ വിളിച്ചു... "ഹലോ.... റൈഹാന.... താൻ ഈ ലോകത്ത് ഒന്നുമല്ലേ...? ഞാൻ ചോദിച്ച കാര്യം എന്തായി...? തനിക്ക് എന്നെ ഇഷ്ടമല്ലേ...?" ഓൻ അത് വീണ്ടും ചോദിച്ചപ്പോ ഞാൻ റഹീസിന്റെ മുഖത്തേക്ക് നോക്കി ഇവനോട് എന്ത് പറയുമെന്ന് ചിന്തിച്ച് നിന്നു.... "അ... അത്.... എനിക്ക്... എനിക്ക് ഈ പ്രേമിച്ച് നടക്കുന്നത് ഒന്നും ഇഷ്ടല്ല... അതോണ്ട് സോറി... എനിക്ക് താൽപര്യമില്ല...." എന്ന് പറഞ്ഞ് ഞങ്ങള് തിരിച്ച് പോകാൻ നിന്നു... "ഹോ... ഇതാണോ നിനക്ക് പറയാനുള്ളത്...? നിന്നോട് ഞാൻ ഇന്നലെ തന്നെ പറഞ്ഞതല്ലേ ഒരു പോസിറ്റീവ് മറുപടിയാണ് എനിക്ക് വേണ്ടതെന്ന്... അത് കേൾക്കാൻ വേണ്ടിയാ ഞാൻ വന്നത്... അത് പറഞ്ഞിട്ട് നീ പോയാൽ മതി...." "മറുപടി ഞാൻ പറഞ്ഞാൽ മതിയോ...?" റഹീസിന്റെ കയ്യീന്ന് എങ്ങനെ ഊരി പോരുമെന്ന് കരുതി നിൽക്കുമ്പോഴാണ് ഷാനുക്കയും കൂട്ടരും കൂടി ഞങ്ങളെ അടുത്തേക്ക് വന്നിട്ട് അങ്ങനെ ഒക്കെ പറഞ്ഞത്... അത് കേട്ടതും ഞാനും സഫുവും അവരെ നോക്കി ഒന്ന് ചിരിച്ചിട്ട് ഞങ്ങള് പരസ്പരം നോക്കി.... അപ്പോ റഹീസും കൂട്ടരും ഷാനുക്കാനെയും കൂട്ടരെയും നോക്കിയിട്ട് എന്താ എന്ന ഒരു ഭാവം ആയിരുന്നു... "എന്താണ് ഭായ്.... പ്രേമിക്കാൻ വേണ്ടി ഒരുത്തിയെ സെലെക്റ്റ് ചെയ്യുമ്പോ അവളെ കുറിച്ച് മിനിമം ഒരു ജനറൽ നോളേജ് എങ്കിലും വേണ്ടേ...?" ഷാനുക്ക പറയുന്നത് എന്താണെന്ന് മനസ്സിലാകാതെ ഞങ്ങള് അവരെ തന്നെ നോക്കി നിന്നു.... "മനസ്സിലായില്ല.... എന്താണാവോ ഭായ് ഉദ്ദേശിച്ചത്...?" റഹീസാണ്. "ഹാ... അതിൽ ഇപ്പോ മനസ്സിലാക്കാൻ മാത്രം എന്താ ഉള്ളെ...? നീ ഇവളെ പ്രേമിക്കാൻ നടക്കല്ലേ അപ്പോ അറ്ലീസ്റ്റ് അവളെ സ്വഭാവമെങ്കിലും എങ്ങനെ ആണെന്ന് അന്വേഷിക്കണമെന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ...." ഷാനുക്ക അത് പറഞ്ഞപ്പോ എനിക്ക് ദേഷ്യം വന്നു... എന്നെ മനപ്പൂർവ്വം ഇവന്മാരെ മുന്നിൽ നാണം കെടുത്താനാണ് ഈ വരവ്... അല്ലാതെ എന്നോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ടല്ല എന്നൊക്കെ എനിക്ക് അപ്പോഴാ മനസ്സിലായത്.... "ഇവളെ കുറിച്ച് നന്നായി അറിഞ്ഞിട്ട് തന്നെയാണോ ഇവളെ പ്രേമിക്കാൻ നടക്കുന്നത്...? വിശ്വസിക്കരുത് ഇവളെ... ഒരിക്കലും.... ആടിനെ പട്ടിയാക്കാനും പട്ടിയെ പൂച്ചയാക്കാനുമൊക്കെ നന്നായിട്ട് അറിയുന്ന കൂട്ടത്തിലാ ഇവള്.... കുറച്ച് കൂടി തെളിച്ച് പറഞ്ഞാൽ ഒരു പക്കാ ഫ്രോഡ്...." എന്ന് പറഞ്ഞ് ആ തെണ്ടി എന്നെ അടിമുടി നോക്കി ഒന്ന് പുച്ഛിച്ചിട്ട് റഹീസിന്റെ നേരെ തിരിഞ്ഞു... "അനുഭവം കൊണ്ട് പറഞ്ഞതാണ് ഭായ്... ഈ മുതലിനെ ഒന്നും കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല... അത്രക്ക് വിഷമാ ഉള്ളിൽ കൊണ്ട് നടക്കുന്നത്.... ഞാൻ പറയാനുള്ളത് പറഞ്ഞു ഇനി ഒക്കെ നിന്റെ ഇഷ്ടം...." എന്ന് പറഞ്ഞ് എന്നെ നോക്കി കൊണ്ട് അവന്മാര് അവിടന്ന് നടന്ന് നീങ്ങി... അപ്പോ റഹീസും കൂട്ടരും എന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോ തന്നെ ഞാൻ സഫൂനെയും കൂട്ടി അവിടന്ന് നടന്നിരുന്നു... ഇനി അവന്മാരെ വായിൽ ഉള്ളത് കൂടി കേൾക്കാൻ എനിക്ക് പറ്റില്ല.... ഷാനുക്കാനോടും കൂട്ടരോടും എത്ര പെട്ടെന്നാ എനിക്ക് വെറുപ്പ് കൂടിയതെന്ന് പറയാൻ കഴിയുന്നില്ല.... ഇതിന് മാത്രം ഞാൻ എന്ത് തെറ്റാ അവരോട് ചെയ്തത്...? ഒരു കള്ളം പറഞ്ഞത് ഇത്ര വലിയ തെറ്റാണോ...? "റൈനു...." സഫു എന്റെ തോളിൽ കൈ വെച്ചപ്പോ ഞാൻ ഓളെ ഒന്ന് രൂക്ഷമായി നോക്കി മുഖം തിരിച്ചു.... "ഡി പെണ്ണെ... നീയെന്തിനാ എന്നെ നോക്കി പേടിപ്പിക്കുന്നെ...? നിന്നെ നോട്ടം കണ്ടാൽ തോന്നും ഞാനാ അവന്മാരോട് അങ്ങനെ ഒക്കെ പറഞ്ഞതെന്ന്..." അവള് അത് പറഞ്ഞപ്പോഴും ഞാൻ ഒന്നും മിണ്ടാൻ നിന്നില്ല.... "ഡി റൈനു.... പോത്തെ... ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ നീ...? എടി... എനിക്ക് തോന്നുന്നത് ഷാനുക്കാക്ക് നിന്നെ ഇപ്പോഴും ഇഷ്ടാണെന്നാ...." സഫുന്റെ പറച്ചില് കേട്ട് ഞാൻ ഓളെ മുഖത്തേക്ക് നോക്കി പിരികം പൊന്തിച്ചു... "ഹാ... എനിക്ക് ഇപ്പോഴും തോന്നുന്നുണ്ട് മൂപ്പർക്ക് നിന്നെ ഇഷ്ടാണെന്ന്... നിന്നെ റഹീസിന്റെ അടുത്ത് നിന്ന് രക്ഷിക്കാൻ ആണോ അങ്ങനെ ഒക്കെ ഷാനുക്ക പറഞ്ഞതെന്ന് എനിക്ക് നല്ലോണം ഡൗട്ടുണ്ട്... നീ തന്നെ ഒന്ന് ആലോജിച്ച് നോക്ക്... അല്ലെങ്കിൽ പിന്നെ വല്ല ആവശ്യവും ഉണ്ടായിരുന്നോ മൂപ്പർക്ക് നിന്റെ കാര്യത്തിൽ ഇടപെടാൻ...." സഫു പറയുന്നത് കേട്ട് ഞാൻ നഖം കടിച്ചോണ്ട് ഓള് പറഞ്ഞതിനെ കുറിച്ച് ആലോചിച്ചു.... "സഫു... ചിലപ്പോ എന്റെ കയ്യിൽ നിന്ന് അവനെ രക്ഷപ്പെടുത്താൻ വേണ്ടി പറഞ്ഞതാണെങ്കിലോ അങ്ങനെ ഒക്കെ...?" "നീയെന്തിനാ ഇങ്ങനെ നെഗറ്റീവ് ആകുന്നെ റൈനു... നമുക്ക് പോസിറ്റീവ് ആയിട്ട് തന്നെ ചിന്തിക്കാം... നിന്നെ മറ്റൊരുത്തൻ നോക്കുന്നതും ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാഞ്ഞിട്ട് ആയിക്കൂടെ ഷാനുക്ക അങ്ങനെ ഒക്കെ ചെയ്തത്...? അല്ലെ...? എനിക്ക് അങ്ങനെയാ തോന്നുന്നത്... അത് തന്നെയാകും കാരണം... അല്ലാതെ അന്നെ വിഷമിപ്പിക്കാൻ ആകില്ല...." സഫു പറയുന്നത് കേട്ടപ്പോ എനിക്ക് സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടതെന്ന് ഒരു പിടിയുമില്ല... ഞാൻ അപ്പോ തന്നെ സഫൂനെ കെട്ടിപ്പിടിച്ച് ഓളെ കവിളിൽ ഒരുമ്മ കൊടുത്തപ്പോ ക്ലാസ് മൊത്തം ഞങ്ങളെ തന്നെ നോക്കാൻ തുടങ്ങി... അപ്പോഴാണ് ഞങ്ങള് ക്ലാസിലാണെന്ന ബോധം നമ്മക്ക് വന്നത്.... പിന്നെ അങ്ങോട്ട് എല്ലാം പോസിറ്റീവ് ആയിട്ട് തന്നെ ചിന്തിച്ച് നോക്കിയപ്പോ ഷാനുക്കാനോടുള്ള ഇഷ്ടം കൂടി കൂടി വരാൻ തുടങ്ങി... എങ്ങനെ എങ്കിലും എന്റെ ഉള്ളിലെ ഇഷ്ടം തുറന്ന് പറയാൻ വേണ്ടി ഞാൻ ശ്രമിച്ച് കൊണ്ടേ ഇരുന്നു... പക്ഷെ ഒന്നും വർക്ക്ഔട്ട് ആയില്ല.... ദിനങ്ങൾ ഓരോന്ന് കൊഴിഞ്ഞ് കൊണ്ടിരുന്നു... സൈറ വീണ്ടും കോളേജിലേക്ക് വന്ന് തുടങ്ങി... ഓളെ ഇർഫുക്ക തിരിച്ച് ഗൾഫിലേക്കും മടങ്ങി പോയി... എന്നാലും അവള് ഇപ്പോ ഞങ്ങളെ ഹോസ്റ്റലിൽ അല്ല വീട്ടിൽ നിന്നാണ് കോളേജിലേക്ക് വരുന്നത്.... ഫസ്റ്റ് സെം എക്‌സാമൊക്കെ നന്നായിട്ട് തകർത്ത് എഴുതി... സപ്ലിക്ക് വേണ്ടി കട്ട വൈറ്റിങ്ങിലാണ് ഞങ്ങള് ഇപ്പോ.... സൈറ കുറച്ച് ദിവസം ഇല്ലാത്തത് കൊണ്ട് തന്നെ കോളേജിൽ നടന്നതൊക്കെ അവളോട് വള്ളി പുള്ളി വിടാതെ പറഞ്ഞ് കൊടുത്തിരുന്നു ഞങ്ങള്.... അപ്പോഴാണ് ഞങ്ങള് മറ്റൊരു കാര്യം കൂടി അറിഞ്ഞത്... ഷാനുക്ക സൈറയോട് അവളെ കല്യാണത്തിന്റെ അന്ന് എന്റെ നിക്കാഹ് കഴിഞ്ഞോ എന്ന് ചോദിച്ചത്... ഇർഫുക്കാനെ തൊട്ട് സത്യം ചെയ്യാൻ പറഞ്ഞപ്പോ അവള് സത്യം പറഞ്ഞെന്നും സൈറ പറഞ്ഞു.... അത് കേട്ടപ്പോ ഓളെ തലക്കിട്ട് ഒന്ന് കൊടുക്കാൻ തോന്നിയെങ്കിലും ഇനി ഇപ്പോ പറഞ്ഞിട്ടും കൊടുത്തിട്ടും കാര്യമില്ലല്ലോ എന്ന് നമ്മക്ക് തോന്നി... ഷാഹിനയും ഷാനുക്കയും തമ്മിൽ ഉള്ള കൂടിക്കാഴ്ചയും സംസാരവുമൊക്കെ അവളോട് പറഞ്ഞപ്പോ അത് ഒന്നും ഓൾക്ക് വല്യ കാര്യമായി തോന്നിയില്ല... സൈറ വന്നപ്പോ ശാനുക്കാനോടും കൂട്ടരോടുമൊക്കെ സംസാരിക്കാൻ പോയിരുന്നു... അവരൊക്കെ അവളോട് പഴയ പോലെ തന്നെയാണ് പെരുമാറിയത്... നമ്മളെ കാണുമ്പോ മാത്രേ അവന്മാർക്ക് പ്രോബ്ലം ഉള്ളു.... അതോണ്ട് ഞാൻ അവരെ മുന്നിലേക്ക് അധികം ചെല്ലാറില്ല... എന്നാലും സൈറയെ കൊണ്ട് നമ്മക്ക് വേണ്ടി റെക്കമെന്റേഷൻ ഒക്കെ നടത്തിക്കാറുണ്ട്... പക്ഷെ ഒന്നും ഫലിക്കാറില്ല.... ഇങ്ങനെ ഓരോ ദിവസവും കടന്ന് പോകുന്നതിന് അനുസരിച്ച് ഞങ്ങള് തമ്മിലുള്ള അകലം കൂടുന്ന പോലെ എനിക്ക് തോന്നി തുടങ്ങി... കാരണം ഇനി അവന്മാര് ഈ കോളേജിൽ ഉണ്ടാകാൻ അധികം ദിവസങ്ങൾ ഇല്ല... രണ്ട് ദിവസം കഴിഞ്ഞാൽ അവരെ സെൻഡോഫ് ആണ്... അതോട് കൂടി എല്ലാം തീരും... പിന്നീട് എനിക്ക് ഷാനുക്കയെ കാണാനോ സംസാരിക്കാനോ ഒരിക്കലും സാധിക്കില്ല... സൈറയും സഫുവും ഒക്കെ നിർബന്ധിപ്പിച്ചപ്പോ ഷാനുക്കാക്ക് ഞാൻ വാട്സ്ആപ്പിൽ മെസേജ് അയച്ചിരുന്നെങ്കിലും തെണ്ടി എന്നെ അപ്പോ തന്നെ ബ്ലോക്ക് ആക്കി... വിളിച്ച് നോക്കിയപ്പോഴാണെങ്കിലോ കോൾ കാട്ടാക്കി കൊണ്ടിരിക്കാ... അതോണ്ട് ആ പരിപാടി അതോടെ നിർത്തി.... എന്ന് കരുതി അങ്ങേരോടുള്ള ഇഷ്ടം തുറന്ന് പറയാനുള്ള ശ്രമത്തിൽ നിന്ന് ഞാൻ പിന്മാറിയിട്ടില്ല... എനിക്ക് പല തവണ അവസരം കിട്ടിയിട്ടും എന്റെ വാക്ക് ഒന്ന് കേൾക്കാൻ പോലും കൂട്ടാക്കാതെ അവൻ പോകുന്നത് കാണുമ്പോ സങ്കടം വരും... എന്റെ സങ്കടം കാണുമ്പോ അതൊക്കെ അതിലേറെ വിഷമായത് സഫൂനും സൈറക്കുമാണ്... അതോണ്ട് അവരെ സെൻഡോഫിന്റെ അന്ന് എനിക്കും ഷാനുക്കക്കും ഒറ്റക്ക് സംസാരിക്കാൻ വേണ്ടി ഒരു അവസരം ഉണ്ടാക്കി തരാമെന്ന് അവർ വാക്ക് തന്നിട്ടുണ്ട്... ആ ഒരു വാക്കിന്റെ പുറത്താണ് ഞാൻ ഇപ്പോ നടക്കുന്നത്.... ഇന്നാണ് അവന്മാരെ സെൻഡോഫ്.... ഇന്നത്തോടെ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും... സഫുവും സൈറയും കൂടി ഞങ്ങൾക്ക് സംസാരിക്കാനുള്ള ഒരു അവസരം ഉണ്ടാക്കി തരുമെന്ന് എനിക്ക് ഉറപ്പാണ്... അപ്പോ എനിക്ക് പറയാനുള്ളത് ഒക്കെ ഷാനുക്കാനോട് പറഞ്ഞ് ഇന്നത്തോടെ എല്ലാത്തിനും ഒരു അവസാനം കാണണം.... ഉച്ചക്ക് ശേഷം ഓഡിറ്റോറിയത്തിൽ വെച്ച് അവർക്ക് ഒരു പരിപാടി കോളേജ് അറേഞ്ച് ചെയ്‌തിട്ടുണ്ട്... അതിന്റെ ഓട്ടത്തിൽ ആയിരുന്നു സഫുവൊക്കെ... കാരണം അവരെ MSF ആണ് പരിപാടിന്റെ ഒക്കെ മെയിൻ... സൈറ ഷാനുക്കാനോട് സംസാരിച്ച് മൂപ്പരെ കൊണ്ട് സമ്മതിപ്പിച്ചിട്ടുണ്ട് പരിപാടി കഴിഞ്ഞിട്ട് എന്നെ വന്ന് കാണാമെന്നും എനിക്ക് പറയാനുള്ളത് കേൾക്കാമെന്നും.... അത് ആലോജിക്കുമ്പോ തന്നെ എനിക്ക് എന്തൊക്കെയോ ടെൻഷനൊക്കെ വരുന്നുണ്ട്... എനിക്ക് കിട്ടുന്ന ലാസ്റ്റ് ചാൻസാണ്... ഇത് മിസ്ആക്കിയാൽ പിന്നെ എനിക്ക് ജീവിതാവസാനം വരെ ഓർത്ത് ഓർത്ത് നീറി കഴിയാൻ ഇത് മതിയാകും... "ഡി റൈനു... നീ ഇവിടെ വന്ന് നിൽക്കാണോ...? അവരെ പരിപാടി ഒക്കെ കഴിഞ്ഞിട്ടുണ്ട്... ഷാനുക്ക നിനക്ക് വേണ്ടി ആ മരത്തിന്റെ ചുവട്ടിൽ ഇരുപ്പുണ്ട് വേഗം അങ്ങോട്ട് ചെല്ല്..." സൈറയാണ്. "പൊന്ന് മോളെ... വളരെ കഷ്ടപ്പെട്ട് ആ സാധാനത്തിനെ കൊണ്ട് സമ്മതിപ്പിച്ചതാണ് നിന്നെ കണ്ട് സംസാരിക്കാൻ... അതോണ്ട് ഓരോന്ന് പറഞ്ഞ് കിട്ടിയ അവസരം പാഴാക്കാതെ പറയാനുള്ളതൊക്കെ പറഞ്ഞേക്കണം..." എന്നൊക്കെ കൂടി അവറ്റകൾ രണ്ടും കൂടി പറഞ്ഞ് നമ്മളെ മോട്ടിവേറ്റ് ചെയ്ത് ഒരു ഓൾ ദി ബെസ്റ്റും കെട്ടിപിടുത്തവും തന്ന് എന്നെ ഗ്രൗണ്ടിലേക്ക് പറഞ്ഞ് വിട്ടു... എന്നിട്ട് പിന്നാലെ എന്റെ ബാഗും കൊണ്ട് അവര് വന്നിട്ട് ഗേറ്റിന്റെ അടുത്ത് നിന്നു... ഞാൻ അവരെ നോക്കി ഒന്ന് നെടുവീർപ്പിട്ടിട്ട് മരച്ചുവട്ടിലേക്ക് ചെന്ന് നോക്കിയപ്പോ ഷാനുക്ക ഒറ്റക്ക് അവിടെ ഇരുന്ന് ഫോണിൽ കളിക്കുന്നത് കണ്ടു... എന്നെ കണ്ടതും ഫോണിൽ നിന്നും നോട്ടം തെറ്റിച്ച് ഫോൺ പോക്കറ്റിലിട്ട് അവിടന്ന് എണീറ്റു... ഞാൻ കയ്യും കാലും വിറച്ചോണ്ട് താഴേക്ക് നോക്കി നീങ്ങി നീങ്ങി ഷാനുക്കാൻറെ അടുത്തേക്ക് ചെന്നു.... എന്നിട്ട് പതിയെ തലയുയർത്തി മൂപ്പരെ നോക്കിയിട്ട് വീണ്ടും തല താഴ്ത്തി.... എങ്ങനെ തുടങ്ങും എന്ത് പറയും എന്നൊക്കെ നല്ലോണം റിഹേഴ്സൽ ചെയ്തിട്ടാണ് ഞാൻ വന്നത് എങ്കിലും അവിടെ എത്തിയപ്പോ എന്റെ മൈൻഡ് മൊത്തം ബ്ലാങ്കായി... എന്താ ചെയ്യേണ്ടതെന്ന് അറിയാൻ പാടില്ലാത്ത അവസ്ഥ.... "നിനക്ക് എന്താ പറയാനുള്ളതെന്ന് വെച്ചാ ഒന്ന് വേഗം പറ... എനിക്ക് പോയിട്ട് കുറച്ച് ദൃതിയുണ്ട്...." എന്ന് ഷാനുക്ക പറഞ്ഞപ്പോ ഞാൻ മൂപ്പരെ മുഖത്തേക്ക് നോക്കി കണ്ണടച്ചിട്ട് ശ്വാസം വലിച്ച് വിട്ട് കണ്ണ് തുറന്നു... എന്നിട്ട് ഷാനുക്കാക്ക് കൊടുക്കാൻ വേണ്ടി വാങ്ങിച്ച ഒരു ഗിഫ്റ്റ് ബോക്സ് എടുത്ത് ഷാനുക്കാൻറെ നേരെ നീട്ടി... "എന്തായിത്....?" ഞാൻ ഒന്നും മിണ്ടാതെ വീണ്ടും അത് ഷാനുക്കാൻറെ നേരെ നീട്ടിയപ്പോ എന്നെ നോക്കി നെറ്റി ചുളിച്ചോണ്ട് അത് വാങ്ങിച്ച് തുറക്കാൻ തുടങ്ങി.... പടച്ചോനെ അത് കാണുമ്പോ ഇങ്ങേരെ പ്രതികരണം എങ്ങനെ ആകുമെന്ന് ചിന്തിച്ചോണ്ട് ഞാൻ ഷാനുക്കാനെ തന്നെ നോക്കി നിന്നു... (തുടരും)
#

📙 നോവൽ

📙 നോവൽ - CRAZY LOVE Part . 14 Mubashira MSKH . - ShareChat
63.8k views
9 days ago
*💖CrAzY lOvE💓* _Part.14_ ✍ Mubashira MSKH പിറ്റേന്ന് കോളേജിലേക്ക് ചെന്നപ്പോ തന്നെ എന്നെയും കാത്ത് കോളേജ് ഗേറ്റിൽ ഇന്നലെ കണ്ട ആ റഹീസും ഓന്റെ ഫ്രണ്ട്സും ഉണ്ടായിരുന്നു.... അവരെ ഞാൻ സഫൂന് കാണിച്ച് കൊടുത്തിട്ട് കണ്ടിട്ടും കാണാത്ത പോലെ തലയും താഴ്ത്തി അവിടന്ന് നടന്നു... അവന്മാര് നമ്മളെ മുന്നിലേക്ക് വരരുതെ എന്ന പ്രാർത്ഥന മാത്രേ എനിക്ക് അപ്പോ ഉണ്ടായിരുന്നുള്ളു... പക്ഷെ അവന്മാര് ഞങ്ങളെ പിറകേന്ന് വിളിച്ചിട്ട് ഞങ്ങളെ അവിടെ പിടിച്ച് നിർത്തിച്ചു... ഇവനോട് ഇനി എന്ത് പറയും പടച്ചോനെ എന്ന് ചിന്തിച്ചോണ്ട് ഞാനും സഫുവും കൂടി തിരിഞ്ഞ് നിന്ന് അവന്മാരെ നോക്കിയതും ഷാനുക്കയും കൂട്ടരും വരുന്നത് കണ്ട് ഞാൻ അവരെയും റഹീസിനെയും മാറി മാറി നോക്കി.... "താൻ എന്താ ഒന്നും മിണ്ടാതെ പോകുന്നെ...? ഞാൻ ഇന്നലെ ചോദിച്ച കാര്യം എന്തായി...?" റഹീസ് അത് ചോദിച്ചപ്പോ ഞാൻ നോക്കിയത് ഷാനുക്കാനെ ആയിരുന്നു... ഞങ്ങള് സംസാരിക്കുന്നത് കണ്ടിട്ടും ഇങ്ങോട്ട് ശ്രദ്ധിക്കാതെ അവരെ സ്ഥിരം പ്ളേസിൽ പോയി അവര് ഇരുന്നു... അപ്പോഴെങ്കിലും ഷാനുക്ക ഇങ്ങോട്ട് വരുമെന്ന് ഞാൻ കരുതി... പക്ഷെ നടന്നില്ല.... ഞാൻ ഷാനുക്കാനെ നോക്കുന്നത് കണ്ടിട്ട് റഹീസ് ഓന്റെ പിറകിലേക്ക് നോക്കിയിട്ട് എന്നെ വിളിച്ചു... "ഹലോ.... റൈഹാന.... താൻ ഈ ലോകത്ത് ഒന്നുമല്ലേ...? ഞാൻ ചോദിച്ച കാര്യം എന്തായി...? തനിക്ക് എന്നെ ഇഷ്ടമല്ലേ...?" ഓൻ അത് വീണ്ടും ചോദിച്ചപ്പോ ഞാൻ റഹീസിന്റെ മുഖത്തേക്ക് നോക്കി ഇവനോട് എന്ത് പറയുമെന്ന് ചിന്തിച്ച് നിന്നു.... "അ... അത്.... എനിക്ക്... എനിക്ക് ഈ പ്രേമിച്ച് നടക്കുന്നത് ഒന്നും ഇഷ്ടല്ല... അതോണ്ട് സോറി... എനിക്ക് താൽപര്യമില്ല...." എന്ന് പറഞ്ഞ് ഞങ്ങള് തിരിച്ച് പോകാൻ നിന്നു... "ഹോ... ഇതാണോ നിനക്ക് പറയാനുള്ളത്...? നിന്നോട് ഞാൻ ഇന്നലെ തന്നെ പറഞ്ഞതല്ലേ ഒരു പോസിറ്റീവ് മറുപടിയാണ് എനിക്ക് വേണ്ടതെന്ന്... അത് കേൾക്കാൻ വേണ്ടിയാ ഞാൻ വന്നത്... അത് പറഞ്ഞിട്ട് നീ പോയാൽ മതി...." "മറുപടി ഞാൻ പറഞ്ഞാൽ മതിയോ...?" റഹീസിന്റെ കയ്യീന്ന് എങ്ങനെ ഊരി പോരുമെന്ന് കരുതി നിൽക്കുമ്പോഴാണ് ഷാനുക്കയും കൂട്ടരും കൂടി ഞങ്ങളെ അടുത്തേക്ക് വന്നിട്ട് അങ്ങനെ ഒക്കെ പറഞ്ഞത്... അത് കേട്ടതും ഞാനും സഫുവും അവരെ നോക്കി ഒന്ന് ചിരിച്ചിട്ട് ഞങ്ങള് പരസ്പരം നോക്കി.... അപ്പോ റഹീസും കൂട്ടരും ഷാനുക്കാനെയും കൂട്ടരെയും നോക്കിയിട്ട് എന്താ എന്ന ഒരു ഭാവം ആയിരുന്നു... "എന്താണ് ഭായ്.... പ്രേമിക്കാൻ വേണ്ടി ഒരുത്തിയെ സെലെക്റ്റ് ചെയ്യുമ്പോ അവളെ കുറിച്ച് മിനിമം ഒരു ജനറൽ നോളേജ് എങ്കിലും വേണ്ടേ...?" ഷാനുക്ക പറയുന്നത് എന്താണെന്ന് മനസ്സിലാകാതെ ഞങ്ങള് അവരെ തന്നെ നോക്കി നിന്നു.... "മനസ്സിലായില്ല.... എന്താണാവോ ഭായ് ഉദ്ദേശിച്ചത്...?" റഹീസാണ്. "ഹാ... അതിൽ ഇപ്പോ മനസ്സിലാക്കാൻ മാത്രം എന്താ ഉള്ളെ...? നീ ഇവളെ പ്രേമിക്കാൻ നടക്കല്ലേ അപ്പോ അറ്ലീസ്റ്റ് അവളെ സ്വഭാവമെങ്കിലും എങ്ങനെ ആണെന്ന് അന്വേഷിക്കണമെന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ...." ഷാനുക്ക അത് പറഞ്ഞപ്പോ എനിക്ക് ദേഷ്യം വന്നു... എന്നെ മനപ്പൂർവ്വം ഇവന്മാരെ മുന്നിൽ നാണം കെടുത്താനാണ് ഈ വരവ്... അല്ലാതെ എന്നോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ടല്ല എന്നൊക്കെ എനിക്ക് അപ്പോഴാ മനസ്സിലായത്.... "ഇവളെ കുറിച്ച് നന്നായി അറിഞ്ഞിട്ട് തന്നെയാണോ ഇവളെ പ്രേമിക്കാൻ നടക്കുന്നത്...? വിശ്വസിക്കരുത് ഇവളെ... ഒരിക്കലും.... ആടിനെ പട്ടിയാക്കാനും പട്ടിയെ പൂച്ചയാക്കാനുമൊക്കെ നന്നായിട്ട് അറിയുന്ന കൂട്ടത്തിലാ ഇവള്.... കുറച്ച് കൂടി തെളിച്ച് പറഞ്ഞാൽ ഒരു പക്കാ ഫ്രോഡ്...." എന്ന് പറഞ്ഞ് ആ തെണ്ടി എന്നെ അടിമുടി നോക്കി ഒന്ന് പുച്ഛിച്ചിട്ട് റഹീസിന്റെ നേരെ തിരിഞ്ഞു... "അനുഭവം കൊണ്ട് പറഞ്ഞതാണ് ഭായ്... ഈ മുതലിനെ ഒന്നും കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല... അത്രക്ക് വിഷമാ ഉള്ളിൽ കൊണ്ട് നടക്കുന്നത്.... ഞാൻ പറയാനുള്ളത് പറഞ്ഞു ഇനി ഒക്കെ നിന്റെ ഇഷ്ടം...." എന്ന് പറഞ്ഞ് എന്നെ നോക്കി കൊണ്ട് അവന്മാര് അവിടന്ന് നടന്ന് നീങ്ങി... അപ്പോ റഹീസും കൂട്ടരും എന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോ തന്നെ ഞാൻ സഫൂനെയും കൂട്ടി അവിടന്ന് നടന്നിരുന്നു... ഇനി അവന്മാരെ വായിൽ ഉള്ളത് കൂടി കേൾക്കാൻ എനിക്ക് പറ്റില്ല.... ഷാനുക്കാനോടും കൂട്ടരോടും എത്ര പെട്ടെന്നാ എനിക്ക് വെറുപ്പ് കൂടിയതെന്ന് പറയാൻ കഴിയുന്നില്ല.... ഇതിന് മാത്രം ഞാൻ എന്ത് തെറ്റാ അവരോട് ചെയ്തത്...? ഒരു കള്ളം പറഞ്ഞത് ഇത്ര വലിയ തെറ്റാണോ...? "റൈനു...." സഫു എന്റെ തോളിൽ കൈ വെച്ചപ്പോ ഞാൻ ഓളെ ഒന്ന് രൂക്ഷമായി നോക്കി മുഖം തിരിച്ചു.... "ഡി പെണ്ണെ... നീയെന്തിനാ എന്നെ നോക്കി പേടിപ്പിക്കുന്നെ...? നിന്നെ നോട്ടം കണ്ടാൽ തോന്നും ഞാനാ അവന്മാരോട് അങ്ങനെ ഒക്കെ പറഞ്ഞതെന്ന്..." അവള് അത് പറഞ്ഞപ്പോഴും ഞാൻ ഒന്നും മിണ്ടാൻ നിന്നില്ല.... "ഡി റൈനു.... പോത്തെ... ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ നീ...? എടി... എനിക്ക് തോന്നുന്നത് ഷാനുക്കാക്ക് നിന്നെ ഇപ്പോഴും ഇഷ്ടാണെന്നാ...." സഫുന്റെ പറച്ചില് കേട്ട് ഞാൻ ഓളെ മുഖത്തേക്ക് നോക്കി പിരികം പൊന്തിച്ചു... "ഹാ... എനിക്ക് ഇപ്പോഴും തോന്നുന്നുണ്ട് മൂപ്പർക്ക് നിന്നെ ഇഷ്ടാണെന്ന്... നിന്നെ റഹീസിന്റെ അടുത്ത് നിന്ന് രക്ഷിക്കാൻ ആണോ അങ്ങനെ ഒക്കെ ഷാനുക്ക പറഞ്ഞതെന്ന് എനിക്ക് നല്ലോണം ഡൗട്ടുണ്ട്... നീ തന്നെ ഒന്ന് ആലോജിച്ച് നോക്ക്... അല്ലെങ്കിൽ പിന്നെ വല്ല ആവശ്യവും ഉണ്ടായിരുന്നോ മൂപ്പർക്ക് നിന്റെ കാര്യത്തിൽ ഇടപെടാൻ...." സഫു പറയുന്നത് കേട്ട് ഞാൻ നഖം കടിച്ചോണ്ട് ഓള് പറഞ്ഞതിനെ കുറിച്ച് ആലോചിച്ചു.... "സഫു... ചിലപ്പോ എന്റെ കയ്യിൽ നിന്ന് അവനെ രക്ഷപ്പെടുത്താൻ വേണ്ടി പറഞ്ഞതാണെങ്കിലോ അങ്ങനെ ഒക്കെ...?" "നീയെന്തിനാ ഇങ്ങനെ നെഗറ്റീവ് ആകുന്നെ റൈനു... നമുക്ക് പോസിറ്റീവ് ആയിട്ട് തന്നെ ചിന്തിക്കാം... നിന്നെ മറ്റൊരുത്തൻ നോക്കുന്നതും ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാഞ്ഞിട്ട് ആയിക്കൂടെ ഷാനുക്ക അങ്ങനെ ഒക്കെ ചെയ്തത്...? അല്ലെ...? എനിക്ക് അങ്ങനെയാ തോന്നുന്നത്... അത് തന്നെയാകും കാരണം... അല്ലാതെ അന്നെ വിഷമിപ്പിക്കാൻ ആകില്ല...." സഫു പറയുന്നത് കേട്ടപ്പോ എനിക്ക് സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടതെന്ന് ഒരു പിടിയുമില്ല... ഞാൻ അപ്പോ തന്നെ സഫൂനെ കെട്ടിപ്പിടിച്ച് ഓളെ കവിളിൽ ഒരുമ്മ കൊടുത്തപ്പോ ക്ലാസ് മൊത്തം ഞങ്ങളെ തന്നെ നോക്കാൻ തുടങ്ങി... അപ്പോഴാണ് ഞങ്ങള് ക്ലാസിലാണെന്ന ബോധം നമ്മക്ക് വന്നത്.... പിന്നെ അങ്ങോട്ട് എല്ലാം പോസിറ്റീവ് ആയിട്ട് തന്നെ ചിന്തിച്ച് നോക്കിയപ്പോ ഷാനുക്കാനോടുള്ള ഇഷ്ടം കൂടി കൂടി വരാൻ തുടങ്ങി... എങ്ങനെ എങ്കിലും എന്റെ ഉള്ളിലെ ഇഷ്ടം തുറന്ന് പറയാൻ വേണ്ടി ഞാൻ ശ്രമിച്ച് കൊണ്ടേ ഇരുന്നു... പക്ഷെ ഒന്നും വർക്ക്ഔട്ട് ആയില്ല.... ദിനങ്ങൾ ഓരോന്ന് കൊഴിഞ്ഞ് കൊണ്ടിരുന്നു... സൈറ വീണ്ടും കോളേജിലേക്ക് വന്ന് തുടങ്ങി... ഓളെ ഇർഫുക്ക തിരിച്ച് ഗൾഫിലേക്കും മടങ്ങി പോയി... എന്നാലും അവള് ഇപ്പോ ഞങ്ങളെ ഹോസ്റ്റലിൽ അല്ല വീട്ടിൽ നിന്നാണ് കോളേജിലേക്ക് വരുന്നത്.... ഫസ്റ്റ് സെം എക്‌സാമൊക്കെ നന്നായിട്ട് തകർത്ത് എഴുതി... സപ്ലിക്ക് വേണ്ടി കട്ട വൈറ്റിങ്ങിലാണ് ഞങ്ങള് ഇപ്പോ.... സൈറ കുറച്ച് ദിവസം ഇല്ലാത്തത് കൊണ്ട് തന്നെ കോളേജിൽ നടന്നതൊക്കെ അവളോട് വള്ളി പുള്ളി വിടാതെ പറഞ്ഞ് കൊടുത്തിരുന്നു ഞങ്ങള്.... അപ്പോഴാണ് ഞങ്ങള് മറ്റൊരു കാര്യം കൂടി അറിഞ്ഞത്... ഷാനുക്ക സൈറയോട് അവളെ കല്യാണത്തിന്റെ അന്ന് എന്റെ നിക്കാഹ് കഴിഞ്ഞോ എന്ന് ചോദിച്ചത്... ഇർഫുക്കാനെ തൊട്ട് സത്യം ചെയ്യാൻ പറഞ്ഞപ്പോ അവള് സത്യം പറഞ്ഞെന്നും സൈറ പറഞ്ഞു.... അത് കേട്ടപ്പോ ഓളെ തലക്കിട്ട് ഒന്ന് കൊടുക്കാൻ തോന്നിയെങ്കിലും ഇനി ഇപ്പോ പറഞ്ഞിട്ടും കൊടുത്തിട്ടും കാര്യമില്ലല്ലോ എന്ന് നമ്മക്ക് തോന്നി... ഷാഹിനയും ഷാനുക്കയും തമ്മിൽ ഉള്ള കൂടിക്കാഴ്ചയും സംസാരവുമൊക്കെ അവളോട് പറഞ്ഞപ്പോ അത് ഒന്നും ഓൾക്ക് വല്യ കാര്യമായി തോന്നിയില്ല... സൈറ വന്നപ്പോ ശാനുക്കാനോടും കൂട്ടരോടുമൊക്കെ സംസാരിക്കാൻ പോയിരുന്നു... അവരൊക്കെ അവളോട് പഴയ പോലെ തന്നെയാണ് പെരുമാറിയത്... നമ്മളെ കാണുമ്പോ മാത്രേ അവന്മാർക്ക് പ്രോബ്ലം ഉള്ളു.... അതോണ്ട് ഞാൻ അവരെ മുന്നിലേക്ക് അധികം ചെല്ലാറില്ല... എന്നാലും സൈറയെ കൊണ്ട് നമ്മക്ക് വേണ്ടി റെക്കമെന്റേഷൻ ഒക്കെ നടത്തിക്കാറുണ്ട്... പക്ഷെ ഒന്നും ഫലിക്കാറില്ല.... ഇങ്ങനെ ഓരോ ദിവസവും കടന്ന് പോകുന്നതിന് അനുസരിച്ച് ഞങ്ങള് തമ്മിലുള്ള അകലം കൂടുന്ന പോലെ എനിക്ക് തോന്നി തുടങ്ങി... കാരണം ഇനി അവന്മാര് ഈ കോളേജിൽ ഉണ്ടാകാൻ അധികം ദിവസങ്ങൾ ഇല്ല... രണ്ട് ദിവസം കഴിഞ്ഞാൽ അവരെ സെൻഡോഫ് ആണ്... അതോട് കൂടി എല്ലാം തീരും... പിന്നീട് എനിക്ക് ഷാനുക്കയെ കാണാനോ സംസാരിക്കാനോ ഒരിക്കലും സാധിക്കില്ല... സൈറയും സഫുവും ഒക്കെ നിർബന്ധിപ്പിച്ചപ്പോ ഷാനുക്കാക്ക് ഞാൻ വാട്സ്ആപ്പിൽ മെസേജ് അയച്ചിരുന്നെങ്കിലും തെണ്ടി എന്നെ അപ്പോ തന്നെ ബ്ലോക്ക് ആക്കി... വിളിച്ച് നോക്കിയപ്പോഴാണെങ്കിലോ കോൾ കാട്ടാക്കി കൊണ്ടിരിക്കാ... അതോണ്ട് ആ പരിപാടി അതോടെ നിർത്തി.... എന്ന് കരുതി അങ്ങേരോടുള്ള ഇഷ്ടം തുറന്ന് പറയാനുള്ള ശ്രമത്തിൽ നിന്ന് ഞാൻ പിന്മാറിയിട്ടില്ല... എനിക്ക് പല തവണ അവസരം കിട്ടിയിട്ടും എന്റെ വാക്ക് ഒന്ന് കേൾക്കാൻ പോലും കൂട്ടാക്കാതെ അവൻ പോകുന്നത് കാണുമ്പോ സങ്കടം വരും... എന്റെ സങ്കടം കാണുമ്പോ അതൊക്കെ അതിലേറെ വിഷമായത് സഫൂനും സൈറക്കുമാണ്... അതോണ്ട് അവരെ സെൻഡോഫിന്റെ അന്ന് എനിക്കും ഷാനുക്കക്കും ഒറ്റക്ക് സംസാരിക്കാൻ വേണ്ടി ഒരു അവസരം ഉണ്ടാക്കി തരാമെന്ന് അവർ വാക്ക് തന്നിട്ടുണ്ട്... ആ ഒരു വാക്കിന്റെ പുറത്താണ് ഞാൻ ഇപ്പോ നടക്കുന്നത്.... ഇന്നാണ് അവന്മാരെ സെൻഡോഫ്.... ഇന്നത്തോടെ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും... സഫുവും സൈറയും കൂടി ഞങ്ങൾക്ക് സംസാരിക്കാനുള്ള ഒരു അവസരം ഉണ്ടാക്കി തരുമെന്ന് എനിക്ക് ഉറപ്പാണ്... അപ്പോ എനിക്ക് പറയാനുള്ളത് ഒക്കെ ഷാനുക്കാനോട് പറഞ്ഞ് ഇന്നത്തോടെ എല്ലാത്തിനും ഒരു അവസാനം കാണണം.... ഉച്ചക്ക് ശേഷം ഓഡിറ്റോറിയത്തിൽ വെച്ച് അവർക്ക് ഒരു പരിപാടി കോളേജ് അറേഞ്ച് ചെയ്‌തിട്ടുണ്ട്... അതിന്റെ ഓട്ടത്തിൽ ആയിരുന്നു സഫുവൊക്കെ... കാരണം അവരെ MSF ആണ് പരിപാടിന്റെ ഒക്കെ മെയിൻ... സൈറ ഷാനുക്കാനോട് സംസാരിച്ച് മൂപ്പരെ കൊണ്ട് സമ്മതിപ്പിച്ചിട്ടുണ്ട് പരിപാടി കഴിഞ്ഞിട്ട് എന്നെ വന്ന് കാണാമെന്നും എനിക്ക് പറയാനുള്ളത് കേൾക്കാമെന്നും.... അത് ആലോജിക്കുമ്പോ തന്നെ എനിക്ക് എന്തൊക്കെയോ ടെൻഷനൊക്കെ വരുന്നുണ്ട്... എനിക്ക് കിട്ടുന്ന ലാസ്റ്റ് ചാൻസാണ്... ഇത് മിസ്ആക്കിയാൽ പിന്നെ എനിക്ക് ജീവിതാവസാനം വരെ ഓർത്ത് ഓർത്ത് നീറി കഴിയാൻ ഇത് മതിയാകും... "ഡി റൈനു... നീ ഇവിടെ വന്ന് നിൽക്കാണോ...? അവരെ പരിപാടി ഒക്കെ കഴിഞ്ഞിട്ടുണ്ട്... ഷാനുക്ക നിനക്ക് വേണ്ടി ആ മരത്തിന്റെ ചുവട്ടിൽ ഇരുപ്പുണ്ട് വേഗം അങ്ങോട്ട് ചെല്ല്..." സൈറയാണ്. "പൊന്ന് മോളെ... വളരെ കഷ്ടപ്പെട്ട് ആ സാധാനത്തിനെ കൊണ്ട് സമ്മതിപ്പിച്ചതാണ് നിന്നെ കണ്ട് സംസാരിക്കാൻ... അതോണ്ട് ഓരോന്ന് പറഞ്ഞ് കിട്ടിയ അവസരം പാഴാക്കാതെ പറയാനുള്ളതൊക്കെ പറഞ്ഞേക്കണം..." എന്നൊക്കെ കൂടി അവറ്റകൾ രണ്ടും കൂടി പറഞ്ഞ് നമ്മളെ മോട്ടിവേറ്റ് ചെയ്ത് ഒരു ഓൾ ദി ബെസ്റ്റും കെട്ടിപിടുത്തവും തന്ന് എന്നെ ഗ്രൗണ്ടിലേക്ക് പറഞ്ഞ് വിട്ടു... എന്നിട്ട് പിന്നാലെ എന്റെ ബാഗും കൊണ്ട് അവര് വന്നിട്ട് ഗേറ്റിന്റെ അടുത്ത് നിന്നു... ഞാൻ അവരെ നോക്കി ഒന്ന് നെടുവീർപ്പിട്ടിട്ട് മരച്ചുവട്ടിലേക്ക് ചെന്ന് നോക്കിയപ്പോ ഷാനുക്ക ഒറ്റക്ക് അവിടെ ഇരുന്ന് ഫോണിൽ കളിക്കുന്നത് കണ്ടു... എന്നെ കണ്ടതും ഫോണിൽ നിന്നും നോട്ടം തെറ്റിച്ച് ഫോൺ പോക്കറ്റിലിട്ട് അവിടന്ന് എണീറ്റു... ഞാൻ കയ്യും കാലും വിറച്ചോണ്ട് താഴേക്ക് നോക്കി നീങ്ങി നീങ്ങി ഷാനുക്കാൻറെ അടുത്തേക്ക് ചെന്നു.... എന്നിട്ട് പതിയെ തലയുയർത്തി മൂപ്പരെ നോക്കിയിട്ട് വീണ്ടും തല താഴ്ത്തി.... എങ്ങനെ തുടങ്ങും എന്ത് പറയും എന്നൊക്കെ നല്ലോണം റിഹേഴ്സൽ ചെയ്തിട്ടാണ് ഞാൻ വന്നത് എങ്കിലും അവിടെ എത്തിയപ്പോ എന്റെ മൈൻഡ് മൊത്തം ബ്ലാങ്കായി... എന്താ ചെയ്യേണ്ടതെന്ന് അറിയാൻ പാടില്ലാത്ത അവസ്ഥ.... "നിനക്ക് എന്താ പറയാനുള്ളതെന്ന് വെച്ചാ ഒന്ന് വേഗം പറ... എനിക്ക് പോയിട്ട് കുറച്ച് ദൃതിയുണ്ട്...." എന്ന് ഷാനുക്ക പറഞ്ഞപ്പോ ഞാൻ മൂപ്പരെ മുഖത്തേക്ക് നോക്കി കണ്ണടച്ചിട്ട് ശ്വാസം വലിച്ച് വിട്ട് കണ്ണ് തുറന്നു... എന്നിട്ട് ഷാനുക്കാക്ക് കൊടുക്കാൻ വേണ്ടി വാങ്ങിച്ച ഒരു ഗിഫ്റ്റ് ബോക്സ് എടുത്ത് ഷാനുക്കാൻറെ നേരെ നീട്ടി... "എന്തായിത്....?" ഞാൻ ഒന്നും മിണ്ടാതെ വീണ്ടും അത് ഷാനുക്കാൻറെ നേരെ നീട്ടിയപ്പോ എന്നെ നോക്കി നെറ്റി ചുളിച്ചോണ്ട് അത് വാങ്ങിച്ച് തുറക്കാൻ തുടങ്ങി.... പടച്ചോനെ അത് കാണുമ്പോ ഇങ്ങേരെ പ്രതികരണം എങ്ങനെ ആകുമെന്ന് ചിന്തിച്ചോണ്ട് ഞാൻ ഷാനുക്കാനെ തന്നെ നോക്കി നിന്നു... (തുടരും)
#

📙 നോവൽ

📙 നോവൽ - CRAZY LOVE Part . 14 Mubashira MSKH . - ShareChat
38.5k views
9 days ago
*💖CrAzY lOvE💓* _Part.13_ ✍ Mubashira MSKH അവൻ അവളെ അടുത്തേക്ക് പോയപ്പോ തന്നെ അവന്മാരും അവളുടെയും സജന്റെയും അടുത്തേക്ക് പോയി... ഞാൻ അവിടെ നിന്ന് കട്ട പോസ്റ്റായി കൊണ്ട് അവന്മാരെ തുറുക്കനെ നോക്കിയെങ്കിലും നമ്മളെ ഒന്ന് തിരിഞ്ഞ് പോലും നോക്കിയില്ല.... അവിടന്ന് അപ്പോ തന്നെ സഫൂനെയും കൂട്ടി ഞാൻ ക്ലാസ്സിലേക്ക് ചെന്നു... എന്നിട്ട് ബാഗ് ബെഞ്ചിലേക്ക് എറിഞ്ഞിട്ട് പുറത്ത് വരാന്തയിൽ പോയി എങ്ങോട്ടെന്നില്ലാതെ മിഴികളെ പായിച്ചു.... സഫു വന്ന് എന്റെ തോളിൽ കൈ വെച്ചപ്പോ ഞാൻ അവളെ കൈ തട്ടി മാറ്റി വീണ്ടും എങ്ങോട്ടൊക്കെയോ നോക്കി നിന്നു... അവൾക്ക് എന്റെ മാനസികാവസ്ഥ മനസ്സിലാക്കാൻ പറ്റുന്നുണ്ടെങ്കിലും സഫു എന്നോട് അതൊക്കെ വിട്ട് കള എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു... പക്ഷെ എനിക്ക് എന്തോ അത് അങ്ങനെ വിട്ട് കളയാൻ തോന്നിയില്ല... എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞ് കഴിഞ്ഞ് മാപ്പ് പറഞ്ഞിട്ടെ എല്ലാം അവസാനിപ്പിക്കൂ എന്ന് ഞാൻ ദൃഢ പ്രതിജ്ഞ ചെയ്തു... അങ്ങനെ ക്ലാസുകൾ ഒക്കെ ഓരോന്ന് എടുത്ത് തുടങ്ങി... ഞങ്ങളെ ഫസ്റ്റ് സെം എക്സാമിന്റെ നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്... രണ്ടാഴ്ച കഴിഞ്ഞാൽ എക്‌സാമാണ്... അതിന്റെ ടെന്ഷനിലാ എല്ലാവരും.... ആദ്യത്തെ എക്സാം ആയത് കൊണ്ട് അതിന്റെതായ പേടിയും ടെന്ഷനുമൊക്കെ എക്സാം കാര്യത്തിൽ എല്ലാവർക്കും ഉണ്ടായിരുന്നെങ്കിലും എനിക്ക് ഷാനുക്കാൻറെ കാര്യത്തിൽ ആയിരുന്നു ഈ പറഞ്ഞ പേടിയും ടെന്ഷനുമൊക്കെ ഉണ്ടായിരുന്നത്... അല്ലേലും പഠിക്കാൻ വരുന്നവർക്ക് പറഞ്ഞതല്ലേ ഈ എക്‌സാമും പേടിയുമൊക്കെ... നമ്മള് പിന്നെ നിവർത്തികേട് കൊണ്ട് വന്നത് ആയത് കൊണ്ട് അതിലൊന്നും അത്ര വലിയ പേടിയൊന്നും ഇല്ലെന്നു... അങ്ങനെ ടീച്ചേഴ്സ് ഒക്കെ നോട്ടിഫിക്കേഷൻ വന്നതിനെ തുടർന്ന് ഫസ്റ്റ് സെം തന്നെ ഒന്നൂടെ റിവിഷൻ ഒക്കെ എടുക്കാൻ തുടങ്ങി... അതിൽ പരം ചടപ്പിക്കുന്ന മറ്റു ക്ലാസുകൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല... കേട്ടത് തന്നെ വീണ്ടും വീണ്ടും കേട്ട് മടുത്തു... എങ്ങനെയെങ്കിലും ഇവിടന്ന് ഒന്ന് രക്ഷപ്പെടാൻ പറ്റിയിരുന്നെങ്കിൽ എന്ന് ചിന്തിച്ച് ടീച്ചേഴ്‌സിനെയൊക്കെ പ്രാകി ഓരോ ക്ലാസും കഴിഞ്ഞ് കൊണ്ടിരിക്കുമ്പോഴാണ് നാലാമത്തെ പിരീഡ് അത് സംഭവിച്ചത്... അപ്പൊ മലയാളം പിരീഡ് ആയിരുന്നു... ഞങ്ങൾക്ക് ആണെങ്കിൽ ഈ സെമിന് വന്ന ഒരു പുതിയ ടീച്ചറും... അത് പഠിപ്പിക്കുന്നത് ഒന്നും മനസ്സിലായില്ലെങ്കിലും അതിന്റെ ക്ലാസിൽ നന്നായിട്ട് നീണ്ട് നിവർന്ന് കിടക്കാനുള്ള സൗകര്യമുണ്ടാകും... അത്രക്ക് നല്ല ടീച്ചറാ... അങ്ങനെ ആ പിരീഡ് ഉറക്കം തൂങ്ങി ഞാനും സഫുവും ഇരിക്കുമ്പോഴാണ് ഒരുത്തൻ ക്ലാസിലേക്ക് വന്നിട്ട് എന്നെ ശ്രീദേവി ടീച്ചർ വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് വിളിച്ചത്... നമ്മളും അന്തം വിട്ട് എന്നെ എന്തിനാ ഇപ്പോ ആ മൂദേവി വിളിക്കുന്നതെന്ന് ചിന്തിച്ച് എണീറ്റ് നിന്ന് ഞാൻ സഫൂനെ ഒന്ന് നോക്കി... ഓള് എന്നോട് എന്താ കാര്യമെന്ന് ആംഗ്യം കാണിച്ചപ്പോ ഞാൻ അറിയില്ലെന്ന് തോള് പൊക്കി... എന്നിട്ട് ടീച്ചറെ നോക്കിയപ്പോ എന്നോട് സ്റ്റാഫ് റൂമിലേക്ക് ചെല്ലാൻ പറഞ്ഞു... ഞാൻ ഒന്ന് തലയാട്ടി കൊണ്ട് ക്ലാസിൽ നിന്ന് ഇറങ്ങിയതും എല്ലാരും എന്നെ തന്നെ നോക്കാൻ തുടങ്ങി... അങ്ങനെ ഞാൻ അവന്റെ പിന്നാലെ സ്റ്റാഫ് റൂം ലക്ഷ്യമാക്കി നടന്ന് സ്റ്റെയർ ഇറങ്ങാൻ തുടങ്ങി... അവനോട് എന്തിനാ വിളിപ്പിച്ചതെന്ന് ചോദിക്കാമെന്ന് കരുതി നിൽക്കുമ്പോ ആ ചെക്കൻ തന്നെ ഇങ്ങോട്ട് സംസാരിച്ചു... "റൈഹാന എന്നല്ലേ നിന്റെ പേര്..." "അതെ..." "എന്നെ അറിയോ നിനക്ക്...?" അവനെയൊന്ന് അടിമുടി നോക്കി കൊണ്ട് ഞാൻ ഇല്ലെന്ന് ആംഗ്യം കാണിച്ചപ്പോ ഓൻ ചിരിച്ചോണ്ട് മുന്നോട്ട് നടന്നു... എന്നിട്ട് പെട്ടെന്ന് എനിക്ക് അഭിമുഖമായി തിരിഞ്ഞ് നിന്നിട്ട് എനിക്ക് തടസമായി അവന്റെ കൈ വെച്ചു... "ഇനി താൻ താഴോട്ട് ഇറങ്ങി പോകണ്ട... തന്നെ ശ്രീദേവി മാം ഒന്നും വിളിക്കുന്നില്ല... ഞാൻ ചുമ്മ പറഞ്ഞതാ...." അവന്റെ സംസാരം കേട്ട് ഞാൻ തൊള്ളേം തുറന്ന് ഓനെ നോക്കിയപ്പോ ഓൻ കൈ താഴ്ത്തി എന്റെ അടുത്തേക്ക് വന്നു... "എന്റെ പേര് റഹീസ്... ബിബിഎ ഫൈനൽ ഇയർ സ്റ്റുഡന്റാണ്... നീയെന്നെ ശ്രദ്ധിച്ചിട്ടുണ്ടോ എന്നൊന്നും എനിക്ക് അറിയില്ല... പക്ഷെ നിന്നെ കണ്ട അന്ന് മുതൽ ഞാൻ നിന്റെ പിന്നാലെ തന്നെ ഒരു നിഴല് പോലെ കൂടെ ഉണ്ടായിരുന്നു..." ഓന്റെ ഡയലോഗ് ഒക്കെ കേട്ട് നമ്മള് കിളി പോയ അവസ്ഥയിൽ ഓനെ നോക്കി കൊണ്ട് നിന്നിട്ട് ഈ മുതലിനെ എന്നിട്ട് ഇതുവരെ നമ്മള് കണ്ടില്ലല്ലോ പടച്ചോനെ എന്ന് മനസ്സിൽ പറഞ്ഞു... സത്യായിട്ടും ഈ ആളെ ഞാൻ ഇതിന് മുൻപ് കണ്ടതായി ഓർക്കുന്നത് പോലുമില്ല.... എന്നാലും ആള് പൊളിയാണ്... ഷാനുക്കാനെ വെച്ച് നോക്കുമ്പോ ഇച്ചിരി ഗ്ലാമറൊക്കെ കൂടുതൽ ഉള്ള ഐറ്റം തന്നെയാണ് ഇവൻ... ഓനെ തന്നെ ഇങ്ങനെ വായിനോക്കി നിൽക്കുന്നത് അത്ര നല്ലത് അല്ലല്ലോ... അതോണ്ട് ഞാൻ വേഗം അവിടന്ന് മെല്ലെ തടി തപ്പി മോളിലേക്ക് പോകാൻ നിന്നു... "റൈഹാന... ഒന്നവിടെ നിൽക്കടോ... എനിക്ക് പറയാനുള്ളത് കേട്ടിട്ട് തനിക്ക് പൊയ്ക്കൂടെ... കൊറേ കഷ്ടപ്പെട്ടിട്ടാ തന്നെ ഒന്ന് ഒറ്റക്ക് കിട്ടാൻ വേണ്ടി ക്ലാസിൽ നിന്ന് ഇറക്കി കൊണ്ട് വന്നത്... എന്നിട്ട് എനിക്ക് പറയാനുള്ളത് കേൾക്കാതെ പോകാണോ...?" "ഹ്മ്...? എന്താ പറയാനുള്ളത്...? വേഗം പറ... എനിക്ക് പോകണം...." ഞാൻ അത് പറഞ്ഞപ്പോ ഓൻ ഒന്ന് നെടുവീർപ്പിട്ടിട്ട് ഒന്ന് ചുറ്റും കണ്ണോടിച്ചു... "എനിക്ക് നിന്നെ ഒരുപാട് ഇഷ്ടാണ്... നീയും എന്നെ അതുപോലെ ഇഷ്ടപ്പെടണം എന്നൊന്നും ഞാൻ പറയില്ല... പക്ഷെ ഞാൻ പറഞ്ഞ ഈ കാര്യത്തെ കുറിച്ച് നന്നായിട്ട് ആലോജിച്ച് നോക്കിയിട്ട് നാളെ തന്നെ എനിക്ക് ഒരു പോസിറ്റീവ് മറുപടി തരണം... ഓക്കേ...?" എന്ന് പറഞ്ഞ് അവൻ വരാന്തയിലൂടെ എങ്ങോട്ടോ നടന്ന് പോയി... ഞാൻ അവിടെ നിന്ന് ഓൻ പറഞ്ഞത് കേട്ട് തൊള്ളേം തുറന്ന് ഇത് എന്തോന്ന് ജന്മമെന്ന് ചിന്തിച്ച് അവന്റെ വാക്ക് മുഖവുരക്ക് എടുക്കാതെ മോളിലേക്ക് തന്നെ കേറി പോയി... അപ്പോ തന്നെ റാഫിക്ക എന്റെ പിറകിൽ നിന്ന് വിളിക്കുന്നത് കേട്ടതും ഞാൻ സ്പോട്ടിൽ തിരിഞ്ഞ് നോക്കി ഒന്ന് പുഞ്ചിരിച്ച് മൂപ്പരെ അടുത്തേക്ക് ചെന്നു... "എന്താ റാഫിക്ക.... എന്തിനാ വിളിച്ചേ...?" ഞാൻ വളരെ ആകാംഷയോടെ അത് ചോദിച്ചപ്പോഴും വല്യ താല്പര്യമൊന്നും ഇല്ലാത്ത മട്ടിൽ മുഖം കോട്ടി കൊണ്ട് റാഫിക്ക എങ്ങോട്ടോ നോക്കി പറയാൻ തുടങ്ങി... "നിന്നെ ഷാനുവിന് ഒന്ന് കാണണമെന്ന് പറഞ്ഞു... എന്തിനാണെന്ന് ഒന്നും എന്നോട് പറഞ്ഞില്ല... ലഞ്ച് ബ്രേക്കിന് ബെല്ല് അടിച്ച ഉടനെ തന്നെ ലൈബ്രറിയിലെ ലവേഴ്‌സ് കോർണറിലേക്ക് വരാൻ പറഞ്ഞു...." എന്ന് പറഞ്ഞ് എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്കാൻ പോലും കൂട്ടാക്കാതെ മൂപ്പര് അവിടന്ന് പോയി... ലൈബ്രറിയിലെ ഈ ലവേഴ്‌സ് കോർണർ എന്ന് പറയുന്നത് അവസാനത്തെ ബുക്ക് ഷെൽഫിന്റെ ഒരു മൂലയെയാണ്... അവിടെ ലവേഴ്സിനെ അല്ലാതെ വേറെ ആരെയും ഇതുവരെ ഞങ്ങള് കണ്ടിട്ടില്ല... അവർക്ക് സ്വതന്ത്രമായി സൊള്ളാനും കിസ്സടിക്കാനുമൊക്കെ ഇതിലും നല്ല പ്ലേസ് സ്വപ്നങ്ങളിൽ മാത്രമാണ്... എന്നെ ഷാനുക്ക അങ്ങോട്ട് വിളിച്ചിട്ടുണ്ടെങ്കിൽ അത് വെറുതെ ആയിരിക്കില്ലെന്ന് എനിക്ക് ഉറപ്പാ... ഇനി ചെലപ്പോ എന്നെ ക്ഷമിച്ച് എന്നെ വീണ്ടും പ്രൊപോസ് ചെയ്യാൻ ആയിരിക്കോ അങ്ങോട്ട് വിളിച്ചതെന്ന് ഞാൻ ചിന്തിച്ചെങ്കിലും എന്തോ അങ്ങോട്ട് പോകാൻ ഒരു പേടി... അതോണ്ട് വേഗം ക്ലാസ്സിലേക്ക് കയറി ചെന്ന് ഞാൻ സീറ്റിൽ പോയി ഇരുന്നു... എന്റെ മുഖത്തെ ഭാവം കണ്ടിട്ട് പലരും എന്നെ തന്നെ നോക്കി നിൽക്കാണ്... എന്തിനാ ടീച്ചർ വിളിപ്പിച്ചതെന്ന് പല സൈഡിൽ നിന്നും ചോദ്യങ്ങൾ വന്നു... ഒന്നുമില്ലെന്ന് പറഞ്ഞ് ഞാൻ അവരിൽ നിന്നും മുഖം തിരിച്ച് സഫൂനോട് നടന്നതൊക്കെ വിവരിച്ച് കൊടുത്തു... റഹീസിന്റെ കാര്യം പറഞ്ഞപ്പോ അവള് നിന്ന് കിണിച്ചെങ്കിലും റാഫിക്ക പറഞ്ഞത് പറഞ്ഞപ്പോ അവള് എന്നെ നോക്കി എന്തിനാ വിളിപ്പിച്ചതെന്ന് ചോദിച്ചു... അത് എനിക്കും അറിയില്ലെന്ന് പറഞ്ഞ് ഞങ്ങള് രണ്ടും കൂടി അത് എന്തിനാകുമെന്ന് ചിന്തിച്ചു... ഓരോന്ന് ചിന്തിച്ച് കൂട്ടുമ്പോ പേടി വരുന്നുണ്ടെങ്കിലും ഷാനുക്ക ഇനി വിളിക്കുന്നത് എന്റെ നല്ലതിനാണോ എന്ന് പറയാൻ പറ്റില്ലല്ലോ... അതോണ്ട് ഞാൻ എന്തായാലും ബെല്ലടിച്ച ഉടനെ തന്നെ ലൈബ്രറിയിലേക്ക് പോകാൻ തീരുമാനിച്ചു... അതും ഒറ്റക്ക് ഒന്നും അല്ലാട്ടോ... കൂടെ സഫുവും ഉണ്ട്... അവരെ പറ്റി ചിന്തിച്ച് നിന്നതും ബെല്ലടിച്ചതും ഒരുമിച്ചായിരുന്നു... അപ്പോ തന്നെ ഞാൻ സഫൂനെയും കൂട്ടി ലൈബ്രറിയിലേക്ക് ചെന്നു... അവിടെ അപ്പോ ഷാനുക്കയും കൂട്ടരും ബെഞ്ചിൽ ഇരുന്ന് എന്തൊക്കെയോ ബുക്ക്സ് വായിക്കാണ്... ഞങ്ങളെ കണ്ടപ്പോ തന്നെ അവര് അഞ്ച് പേരും ബുക്കിൽ നിന്ന് ഞങ്ങളെ മുഖത്തേക്ക് നോട്ടം തെറ്റിച്ചു... എന്നിട്ട് ഷാനുക്ക ആ ബുക്ക് മടക്കി വെച്ച് എന്നെ നോക്കി കൊണ്ട് അവിടന്ന് എണീറ്റിട്ട് ലവേഴ്‌സ് കോർണറിലേക്ക് നടന്നു... അപ്പോ ലൈബ്രേറിയൻ നാരായണൻ സാർ ഫുഡ് കഴിക്കാൻ വേണ്ടി അവിടന്ന് ഇറങ്ങി പോയിരുന്നു... ഷാനുക്ക പോകുന്നത് കണ്ട് ഞാൻ അങ്ങോട്ട് നോക്കിയപ്പോ എന്നോട് അവന്മാര് ചെല്ലെന്ന് ആംഗ്യം കാണിച്ചു... നമ്മക്ക് ആണെങ്കിൽ പേടിച്ചിട്ട് കയ്യും കാലും വിറക്കുന്നുണ്ട്... ഞാൻ സഫൂനെ തിരിഞ്ഞ് നോക്കി കൊണ്ട് അങ്ങോട്ട് നടക്കാൻ തുടങ്ങിയപ്പോ ഓള് ചെല്ലെന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു... നമ്മള് ഇല്ലാത്ത ധൈര്യവും കയ്യിൽ പിടിച്ച് നെഞ്ചിന്റെ അകത്ത് നടക്കുന്ന നാസിക് ധൂളിനെയും വക വെക്കാതെ അവന്റെ അടുത്തേക്ക് ചെന്ന് ഒന്ന് ദീർഘ ശ്വാസം എടുത്ത് വിട്ടു... അപ്പോ അവിടെ വേറെ രണ്ട് കപ്പിൾസ് കുറുകുന്നുണ്ടായിരുന്നു... അവരോട് ഷാനുക്ക പോകാൻ പറഞ്ഞപ്പോ തന്നെ അവരവിടെ നിന്ന് എന്നെ നോക്കി കൊണ്ട് പോയി... ഇപ്പോ ആ ഭാഗത്ത് ഞാനും ഷാനുക്കയും അല്ലാതെ മറ്റാരുമില്ല... എന്ത് വേണേലും സംഭവിക്കാമെന്ന് എന്റെ മനസ് എന്നോട് തന്നെ മന്ത്രിക്കാൻ തുടങ്ങി... എനിക്ക് ആണെങ്കിൽ ശ്വാസം മുട്ടുന്ന പോലെയും ഹാർട്ട് അറ്റാക്ക് വരുന്ന പോലെയുമൊക്കെ നല്ലോണം ഫീൽ ചെയ്യുന്നുമുണ്ട്... ഷാനുക്ക എന്റെ മുഖത്തേക്ക് നോക്കാതെ അടുത്തേക്ക് നടന്ന് വന്നിട്ട് കയ്യും കെട്ടി നിന്ന് എന്നെയൊന്ന് അടിമുടി നോക്കി... എന്നിട്ട് ഒരു വശ്യമായ പുഞ്ചിരിയിലൂടെ എന്റെ കയ്യിൽ കേറി പിടിച്ചോണ്ട് എന്നെ അടുത്തേക്ക് വലിച്ചു... നമ്മള് അപ്പോ തന്നെ പകച്ച് പണ്ടാറടങ്ങി മൂപ്പരെ പിടിച്ച് തള്ളി മാറ്റി അവിടന്ന് പോകാൻ നിന്നു... ഷാനുക്ക അങ്ങനെയൊക്കെ ചെയ്തപ്പോ സത്യം പറഞ്ഞാൽ എനിക്ക് കരച്ചിൽ വന്ന് പോയി... അതോണ്ട് തന്നെ കണ്ണുകൾ അതിന്റെ പണി കൃത്യമായി ചെയ്യുന്നുണ്ടായിരുന്നു.... ഞാൻ ഷാനുക്കാനെ തള്ളി മാറ്റി അവിടന്ന് പോകാൻ നിന്നപ്പോ മൂപ്പര് വീണ്ടും എന്റെ കൈ പിടിച്ച് വെച്ചു... "ഹാ.... നീയിതെങ്ങോട്ടാ പോകുന്നെ...? ഞാൻ വിളിപ്പിച്ചത് എന്തിനാ എന്നൊന്നും ചോദിക്കുന്നില്ലേ...? ഇല്ലെങ്കിൽ വേണ്ട ഞാൻ തന്നെ പറയാം... ഞാനേ... നിന്നെ ഒന്ന് ചെറുതായിട്ട് പീഡിപ്പിക്കാൻ വേണ്ടി വിളിപ്പിച്ചതാ..." ഷാനുക്ക പറയുന്നത് കേട്ടപ്പോ എനിക്ക് ദേഷ്യം വന്നു... മുഖമടക്കി ഒന്ന് പൊട്ടിക്കണമെന്നൊക്കെ തോന്നിയെങ്കിലും എന്റെ കൈകൾ അവന്റെ കൈകളിൽ ആയി പോയി... "ഷാനുക്ക.... എന്നെ വിട്... എനിക്ക് ഇതൊന്നും ഇഷ്ടല്ല... എന്റെ കയ്യീന്ന് വിട് പ്ലീസ്...." "നീയെന്തിനാ ഇങ്ങനെ കിടന്ന് തുള്ളുന്നത് പെണ്ണെ... ഞാൻ നിന്നെ കേറി പിടിച്ചാൽ നിന്റെ ഫൈസൽ നിന്നെ ഉപേക്ഷിച്ച് പോകോ...? അങ്ങനെ ആണെങ്കിൽ അതൊരു നല്ല കാര്യമല്ലേ...?" എല്ലാം അറിഞ്ഞ് വെച്ച് കൊണ്ട് ഷാനുക്ക അങ്ങനെയൊക്കെ പറഞ്ഞപ്പോ എനിക്ക് ശരിക്കും ദേഷ്യം വന്നു... അതുവരെ കരഞ്ഞ് കലങ്ങി നിന്ന എന്റെ മിഴികൾ ഓനെ രൂക്ഷമായി നോക്കി... "ഷാനുക്ക... എന്നെ വിട്... ഇങ്ങൾക്ക് എല്ലാം അറിയാമെന്ന് എനിക്ക് അറിയാ... എന്നെ ഇട്ട് വെറുതെ കളിപ്പിക്കാൻ നിക്കാതെ എന്നെ വിട്... എനിക്ക് പോണം..." "എനിക്ക് അറിയാമെന്നോ... എന്ത് അറിയാമെന്നാ നീ പറഞ്ഞ് വരുന്നത്..? അതുകൂടി നീയൊന്ന് പറ..." "ഷാനുക്ക എന്നെ വിട്ടെ... എനിക്ക് പോണം..." ഞാൻ കുറച്ച് കടുപ്പത്തിൽ തന്നെ അങ്ങനെ പറഞ്ഞ് ഒച്ച വെച്ചപ്പോ ഓൻ എന്റെ കയ്യിലെ പിടുത്തം ഒന്നൂടെ മുറുക്കി... "എന്നാ പറയെടി... എനിക്ക് എന്ത് അറിയാമെന്നാ നീ പറഞ്ഞെ...? അത് പറ... എന്നിട്ട് നിന്നെ വിടണോ വേണ്ടയോ എന്ന് അപ്പോ തീരുമാനിക്കാം... പറയെടി..." അങ്ങേര് കലിപ്പായി കൊണ്ട് അത് പറഞ്ഞ് എന്നെ നോക്കുന്നത് കണ്ടപ്പോഴാണ് നമ്മളെ എന്തിനാ ഇങ്ങോട്ട് വിളിച്ച് വരുത്തിയതെന്ന് ശരിക്കും മനസ്സിലായത്... എന്റെ നാവിൽ നിന്ന് തന്നെ അങ്ങേർക്ക് കേൾക്കണം ഞാൻ പറഞ്ഞതൊക്കെ കള്ളമായിരുന്നെന്നും എന്റെ നിക്കാഹ് കഴിഞ്ഞിട്ടില്ലെന്നും... അത് പറയിപ്പിക്കാൻ വേണ്ടിയാണ് എന്നെ ഇങ്ങോട്ട് വിളിച്ച് വരുത്തിയത്... അല്ലാതെ എന്നോടുള്ള അടങ്ങാത്ത പ്രേമം കൊണ്ട് എന്നെ സ്നേഹിക്കാനല്ല... എല്ലാത്തിനും ഒരു അവസാനം കാണാൻ.... "പറയെടി... എന്താ നീയൊന്നും മിണ്ടാത്തെ...? നിന്റെ നാവിറങ്ങി പോയോ...? യാതൊരു കൂസലുമില്ലാതെ ആരെയും വിശ്വസിപ്പിക്കുന്ന തരത്തിലുള്ള നുണ പറയാനൊക്കെ നിനക്ക് ആയിരം നാക്ക് ആണല്ലോ... ഇപ്പോ എന്ത്യേ ആ നാക്ക് ഒന്നുമില്ലേ...?" അതുവരെ അവന്റെ കയ്യിൽ നിന്ന് നമ്മളെ കൈ വിടുവിക്കാൻ ഞാൻ നടത്തിയ ശ്രമമൊക്കെ അപ്പോ തന്നെ നിർത്തി... എന്നിട്ട് കണ്ണടച്ച് പിടിച്ച് ഒരു ദീർഘ ശ്വാസം എടുത്ത് വിട്ട് ഷാനുക്കാനെ നോക്കി.... "ഷാനുക്ക... സോറി... I am really sorry... ഞാൻ അന്ന് അങ്ങനെയൊക്കെ വെറുതെ പറഞ്ഞതാ... എന്നോട് ക്ഷമിക്കണം... പ്ലീസ്...." "ഹ്... നീയെന്ത് വെറുതെ പറഞ്ഞെന്നാ ഈ പറഞ്ഞ് വരുന്നത്...? അത് കൂടി ഒന്ന് പറയണം..." ഷാനുക്ക ഒരു പുച്ഛത്തോടെ അത് ചോദിച്ചപ്പോ എനിക്ക് വീണ്ടും കരച്ചിലൊക്കെ വരുന്ന പോലെ തോന്നി... ഞാൻ ഷാനുക്കയിൽ നിന്ന് മുഖം തിരിച്ച് താഴോട്ട് നോക്കിയിട്ട് ഒന്ന് നെടുവീർപ്പിട്ട് വീണ്ടും ഷാനുക്കാനെ നോക്കി.... "ഷാനുക്ക പ്ലീസ്... എല്ലാം അറിഞ്ഞ് വെച്ചോണ്ട് എന്നെ ഇങ്ങനെ പൊട്ടം കളിപ്പിക്കരുത്...." "ഹോ അപ്പോ നിന്നെ പൊട്ടം കളിപ്പിച്ചതായോ കുറ്റം... നീ ഞങ്ങളെ എല്ലാവരെയും വിഡ്ഢികളാക്കിയത് ഒന്നും ഒരു പ്രശ്‌നവുമല്ലേ...?" "ഷാനുക്ക... ഞാൻ അതൊക്കെ അപ്പോ രാഗിങ്ങിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി പറഞ്ഞതാ.... നിങ്ങളെയൊക്കെ ഇത്രത്തോളം കളിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല... എന്റെ നിക്കാഹ് ഒന്നും കഴിഞ്ഞിട്ടില്ല... ഡിഗ്രി കഴിയാതെ അങ്ങനെ ഒരു പരിപാടി നടത്തി തരുകപോലും ചെയ്യില്ല എന്റെ കാക്ക... ഞാൻ അതൊക്കെ അപ്പോഴത്തെ ഒരു ആവേഷത്തിന്...." "ഹ്മ്... മതി..." ഞാൻ പറഞ്ഞ് പൂർത്തിയാക്കുന്നതിന് മുന്നേ തന്നെ എന്റെ കയ്യിൽ നിന്നും ഷാനുക്ക പിടി വിട്ട് എന്റെ നേരെ കയ്യുയർത്തി.... "നിന്റെ വിശദീകരണമൊന്നും എനിക്ക് കേൾക്കണ്ട... നിന്റെ നാവിൽ നിന്ന് തന്നെ എനിക്ക് സത്യം കേൾക്കണമായിരുന്നു... അതിന് വേണ്ടി മാത്രമാണ് നിന്നെ ഇങ്ങോട്ട് വിളിച്ച് വരുത്തിയത്... നിന്നെ ഞാൻ സ്നേഹിച്ചതൊന്നും വെറും ഒരു ക്യാംപസ് പ്രണയം മാത്രമല്ല... ശരിക്കും എന്റെ ഹൃദയം തന്ന് തന്നെയാ നിന്നെ സ്നേഹിച്ചത്.... പക്ഷെ നീ പറഞ്ഞ കള്ളം സത്യമാണെന്ന് വിശ്വസിച്ചിട്ട് പോലും നിന്നെ ഞാൻ ഉപേക്ഷിക്കാൻ തയ്യാറായിട്ടില്ല... കാരണം അത്രക്ക് ഇഷ്ടായിരുന്നു എനിക്ക് നിന്നെ.... നീ എന്റെ സ്നേഹം കാണാതെ എന്ന് മുതൽ ആ കള്ളം പറഞ്ഞ് ഞങ്ങളെയൊക്കെ വിഡ്ഢികളാക്കിയോ അപ്പോ മുതൽ തന്നെ എന്നിലെ നിന്നോടുള്ള പ്രണയവും നശിച്ചു... എനിക്ക് ഇപ്പോ നിന്നോട് വെറുപ്പ് മാത്രമേയുള്ളു... വെറുപ്പ് മാത്രം.... നിക്കാഹ് കഴിഞ്ഞെന്നൊക്കെ കള്ളം പറഞ്ഞ് നിന്റെ ഉപ്പാന്റെ പേര് നിന്റെ കെട്ട്യോന്റെ പേരാക്കി മാറ്റിയപ്പോ നീയൊന്ന് ചിന്തിച്ചില്ല... ആരെ പേരിലാണ് നീയീ കള്ളങ്ങൾ ഒക്കെ പറഞ്ഞതെന്ന്.... നാണമില്ലല്ലൊടി നിനക്ക് ഇത്രക്കും തരം താഴ്ന്ന പ്രവർത്തി ചെയ്യാൻ.... ഛെ.... എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു നിന്നെ ഒക്കെ പോയി സ്നേഹിച്ചതിന്...." ഷാനുക്ക പറയുന്നതൊക്കെ അക്ഷരം പ്രതി കേട്ട് ഞാൻ തല കുനിച്ച് കണ്ണീർ വാർത്ത് കൊണ്ടിരുന്നു... കാരണം ഇതൊക്കെ കേൾക്കാൻ ഞാൻ ബാധ്യസ്ഥയാണ്, ഷാനുക്ക പറഞ്ഞതൊക്കെ സത്യവുമാണ്... അത്കൊണ്ട് എനിക്ക് ഇതൊക്കെ കേട്ടേ പറ്റൂ.... "നീ പറഞ്ഞതൊക്കെ കള്ളമാണെന്ന് എന്ന് അറിഞ്ഞോ അന്ന് തീർന്നു എനിക്ക് നിന്നോട് ഉണ്ടായിരുന്ന ഇഷ്ടം.... എനിക്ക് നിന്നെ ഇപ്പോ കാണുന്നത് തന്നെ കലിയാ... എന്റെ സ്നേഹം മനസ്സിലാക്കാതെ ഈ കാണിച്ച പ്രവർത്തികൾക്കൊക്കെ നീയൊരിക്കൽ ഖേദിക്കും... അന്ന് നിനക്ക് ഒന്നും എന്റെ കണ്മുന്നിൽ വരാൻ പോലും അർഹത ഉണ്ടാകില്ല... എന്റെ ഫ്രണ്ട്സ് ഒക്കെ നിന്നെയും ഒരു നല്ല ഫ്രണ്ടായിട്ടാണ് കണ്ടത്... അവന്മാരെ ഫ്രണ്ട്ഷിപ്പിനെ പോലും നീ ചതിക്കായിരുന്നു... ഈ ഒരു കള്ളത്തിന് ഞങ്ങളിൽ നിന്ന് നിനക്ക് ഒരു മാപ്പും കിട്ടില്ല... അത്രക്ക് വെറുത്തു പോയി നിന്നെ..." എന്നൊക്കെ പറഞ്ഞ് ഷാനുക്ക എന്നെ മറികടന്ന് പോകാൻ നിന്നു.... "ഷാനുക്ക... പ്ലീസ്.... എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്കണം.... ഞാൻ...." "വേണ്ട... നീ ഇനിയും കള്ളങ്ങൾ പറഞ്ഞ് ഞങ്ങളെ വിശ്വസിപ്പിക്കാൻ നോക്കണ്ട... നിന്റെ ഈ കണ്ണീർ പോലും കള്ളമാണെന്ന് നന്നായിട്ട് അറിയാം... അതോണ്ട് പോയ വിശ്വാസം വീണ്ടെടുക്കാൻ വേണ്ടി ഇങ്ങനെ കിടന്ന് ബുദ്ധിമുട്ടണ്ട... അതിനി നടക്കില്ല.... ഒരിക്കലും...." എന്ന് പറഞ്ഞ് പല്ലും ഞെരിച്ച് ഷാനുക്ക അവിടന്ന് പോയപ്പോ എനിക്ക് എന്നോട് തന്നെ ദേഷ്യം വന്നു.... ഞാൻ പറഞ്ഞ കള്ളം.... അത് ഇത്രക്കൊക്കെ എന്റെ ലൈഫിനെ ബാധിക്കുമെന്ന് ഞാൻ ഒരിക്കൽ പോലും ചിന്തിച്ചില്ല.... ഞാൻ ഷെൽഫിൽ ചാരി നിന്നിട്ട് കണ്ണുകൾ ഇറുക്കിയടച്ചു... എന്നിട്ട് ഷാനുക്ക പറഞ്ഞതൊക്കെ വീണ്ടും വീണ്ടും ആലോജിച്ച് കൊണ്ട് സ്വയം എന്നെ തന്നെ പ്രാകി.... അപ്പോ സഫു എന്റെ അടുത്തേക്ക് വന്നിട്ട് എന്താ കാര്യം എന്ന് അന്വേഷിച്ചതും എനിക്ക് കരയാനും എന്നെ തന്നെ സ്വയം പഴിചാരുകയുമല്ലാതെ വേറെ നിവർത്തി ഉണ്ടായിരുന്നില്ല... അവള് എന്റെ കണ്ണ് തുടച്ചിട്ട് ക്ലാസിലേക്ക് കൊണ്ട് പോയി ഇരുത്തി എന്നിൽ നിന്നും എല്ലാം ചോദിച്ച് മനസ്സിലാക്കി... ഞാൻ ഷാനുക്ക പറഞ്ഞതൊക്കെ അവളോട് പറഞ്ഞ് കൊടുത്തപ്പോ എനിക്ക് വീണ്ടും കരച്ചില് വന്നു... നമ്മളെ കരച്ചില് കണ്ട് പലരും കാര്യം അന്വേഷിച്ച് അടുത്ത് വന്നപ്പോ തല വേദനിക്കുന്നുണ്ടെന്ന് വീണ്ടും കള്ളം പറഞ്ഞ് ഡെസ്‌ക്കില് തല വെച്ച് കിടന്നു... "റൈനു... നീ കിടക്കാണോ...? ഒന്നും കഴിക്കുന്നില്ലേ...?" "എനിക്ക് ഒന്നും വേണ്ട സഫു.... എനിക്ക് വീട്ടിൽ പോണം..." "ഡി... നീയെന്തൊക്കെയാ ഈ പറയുന്നേ...? ഇന്നലെയല്ലേ അവിടന്ന് വന്നിട്ടുള്ളൂ... എന്നിട്ട് ഇപ്പോ വീണ്ടും വീട്ടിൽ പോണമെന്ന് പറഞ്ഞാൽ..." "എനിക്ക് പറ്റില്ല സഫു ഇനിയും ഈ കോളേജിൽ പഠിക്കാൻ... ഷാനുക്കാനെയൊക്കെ കാണുമ്പോ എനിക്ക് സങ്കടം വരും.... അവരുടെ ഒക്കെ വെറുപ്പ് സമ്പാദിച്ച് അവരെ മുന്നിൽ തന്നെ കഴിയാൻ എനിക്ക് പറ്റില്ല...." "ദേ നിന്റെ ഈ സംസാരം ഒക്കെ കേട്ടിട്ട് എനിക്ക് ഒരുമാതിരി ചൊറിഞ്ഞ് വരുന്നുണ്ട്ട്ടോ... അവന്മാര് ഇക്കൊല്ലം കൂടിയേ ഇവിടെ കാണൂ... എന്ന് വെച്ചാ ഏറി പോയാൽ ഒരു മൂന്ന് മാസം കൂടി.... ഈ ഒരു ചെറിയ പ്രശ്നത്തിനെ തന്നെ ഫേസ് ചെയ്യാൻ കഴിയാതെ നീ ഒളിച്ചോടാൻ നോക്കിയാൽ നിനക്ക് ലൈഫിൽ മുഴുവൻ ഒളിച്ചോടാനെ നേരം കാണൂ.... അവന്മാര് ഇവിടന്ന് പോയാൽ പിന്നെ അതോടെ തീർന്നു എല്ലാം... അതിന് നീ നിന്റെ ലൈഫ് സ്പോയിൽ ചെയ്യാൻ നോക്കണ്ട... പിന്നെ ഷാനുക്ക.... എനിക്ക് അറിയാം നിനക്ക് ഷാനുക്കാനെ ഇഷ്ടാണെന്ന്... അവര് ഇവിടന്ന് പോകുന്നതിനുള്ളിൽ നിനക്ക് പറയാനുള്ളതൊക്കെ പറഞ്ഞ് നിന്റെ ഇഷ്ടം മൂപ്പരെ അറിയിക്കുന്ന വരെ നമ്മള് അതിന് പരിശ്രമിച്ച് കൊണ്ടേ ഇരിക്കും.... നീ ഇനി അതൊന്നും ആലോജിച്ച് തല പുണ്ണാക്കണ്ട... എന്താ വേണ്ടതെന്ന് ഞാൻ നിനക്ക് പറഞ്ഞ് തരാം...." എന്നൊക്കെ പറഞ്ഞ് അവള് എന്നെ ആശ്വസിപ്പിച്ചെങ്കിലും എനിക്ക് അപ്പോഴും മനസ്സിന് സമാധാനം ഇല്ലായിരുന്നു... അന്ന് മുഴുവൻ ആകെ മൂഡോഫായി ക്ലാസിൽ ശ്രദ്ധിക്കാതെ ഡെസ്‌ക്കില് തല വെച്ച് കിടക്കുകയായിരുന്നു എനിക്ക് പണി... കോളേജ് വിട്ടപ്പോ തന്നെ ഞാൻ സഫൂനെയും കൂട്ടി കോളേജിൽ നിന്നും ഇറങ്ങി... ആരുടെയും മുഖത്തേക്ക് നോക്കാതെ തലയും താഴ്ത്തി ഞാൻ മുന്നോട്ട് നടന്നു... അപ്പോ സഫൂനെ ഞങ്ങളെ ക്ലാസ്സിലെ അഖിൽ അവന്റെ അടുത്തേക്ക് അവളെ വിളിച്ചു... എന്നെ അവിടെ ഗ്രൗണ്ടിൽ നിർത്തിച്ച് ഓള് അവന്റെ അടുത്തേക്ക് പോയപ്പോ ഞാൻ ഒന്ന് വെറുതെ ചുറ്റും ഒന്ന് കണ്ണോടിച്ച് നോക്കി... അപ്പോ ഷാഹിനയും സജയും കൂടി ഷാനുക്കാനോടും കൂട്ടരോടുമൊക്കെ സംസാരിക്കുന്നത് ഞാൻ കണ്ടു... അത് കണ്ടപ്പോ തന്നെ ഞാൻ മുഖം തിരിച്ച് കണ്ണടച്ച് പിടിച്ചിട്ട് താഴേക്ക് നോക്കി നിന്നു... അവരെയൊക്കെ ഒപ്പം കാണുമ്പോ സഹിക്കാൻ പറ്റുന്നില്ല... അതോണ്ട് എത്രെയും പെട്ടെന്ന് ഇവിടന്ന് ഹോസ്റ്റലിലേക്ക് പോകാൻ ഞാൻ തീരുമാനിച്ചു... സഫുവാണ് ക്ലാസ് ലീഡർ... ന്യൂ ഇയർ സെലെബ്‌റേഷനെ കുറിച്ച് ഓളോട് സംസാരിക്കാനാണ് അഖിൽ അവളെ വിളിച്ചോണ്ട് പോയത്... ഞാൻ അപ്പോ തന്നെ അവളെ അവിടന്ന് വലിച്ചോണ്ട് ഗ്രൗണ്ടിൽ നിന്നും വേഗത്തിൽ ഗേറ്റ് കടന്ന് പോയി.... അപ്പോ അവരെയൊക്കെ ഒന്ന് നോക്കണമെന്ന് മനസ്സ് വല്ലാതെ മന്ത്രിച്ചെങ്കിലും എന്റെ കണ്ണുകളെ ഞാൻ തടുത്ത് നിർത്തി.... അവര് ഞാൻ പറയുന്നത് കൂട്ടാക്കാൻ സമ്മതിക്കാത്ത സ്ഥിതിക്ക് ഇനി അവരെ മൈൻഡ് ചെയ്യണ്ടെന്ന് ഞാനും തീരുമാനിച്ചു... അതോണ്ട് അപ്പോ തന്നെ അവരുടെ കാര്യം മനസ്സിൽ നിന്ന് കളയാൻ ഞാൻ തീരുമാനിച്ചു... അവരെ എനിക്ക് അറിയപോലും ഇല്ലെന്ന മട്ടിൽ ഇനി അവരെ മുന്നിലൂടെ തന്നെ ഞാൻ നടക്കും... ഇതൊക്കെ നടക്കോ എന്നൊന്നും അറിയില്ല... പക്ഷെ ഞാൻ അതൊക്കെ നടത്തിക്കാൻ ശ്രമിച്ച് കൊണ്ടിരിക്കും... എനിക്ക് അതിനെ ഇനി കഴിയൂ... അല്ലാതെ ഞാൻ പറയുന്നത് അവർ കേൾക്കാൻ കൂട്ടാക്കില്ല.... പിറ്റേന്ന് കോളേജിലേക്ക് ചെന്നപ്പോ തന്നെ എന്നെയും കാത്ത് കോളേജ് ഗേറ്റിൽ ഇന്നലെ കണ്ട ആ റഹീസും ഓന്റെ ഫ്രണ്ട്സും ഉണ്ടായിരുന്നു.... അവരെ ഞാൻ സഫൂന് കാണിച്ച് കൊടുത്തിട്ട് കണ്ടിട്ടും കാണാത്ത പോലെ തലയും താഴ്ത്തി അവിടന്ന് നടന്നു... അവന്മാര് നമ്മളെ മുന്നിലേക്ക് വരരുതെ എന്ന പ്രാർത്ഥന മാത്രേ എനിക്ക് അപ്പോ ഉണ്ടായിരുന്നുള്ളു... പക്ഷെ അവന്മാര് ഞങ്ങളെ പിറകേന്ന് വിളിച്ചിട്ട് ഞങ്ങളെ അവിടെ പിടിച്ച് നിർത്തിച്ചു... ഇവനോട് ഇനി എന്ത് പറയും പടച്ചോനെ എന്ന് ചിന്തിച്ചോണ്ട് ഞാനും സഫുവും കൂടി തിരിഞ്ഞ് നിന്ന് അവന്മാരെ നോക്കിയതും ഷാനുക്കയും കൂട്ടരും വരുന്നത് കണ്ട് ഞാൻ അവരെയും റഹീസിനെയും മാറി മാറി നോക്കി.... (തുടരും)
#

📙 നോവൽ

📙 നോവൽ - CRAZY LOVE Part . 13 Mubashira MSKH - ShareChat
59.5k views
10 days ago
*💖CrAzY lOvE💓* _Part.12_ ✍ Mubashira MSKH എന്നോട് എത്രയും പെട്ടെന്ന് ഷാനുക്കാനോടും ഫ്രണ്ട്സിനോടും പോയി സോറി പറയാൻ അവരൊക്കെ കൂടി നിർബന്ധിച്ചു... എനിക്ക് ഉറപ്പുണ്ട് അവര് ഒരിക്കലും എന്നെ ക്ഷമിക്കില്ല കാരണം അത്രക്ക് ഞാൻ അവരെയിട്ട് കളിപ്പിച്ചിട്ടുണ്ട്... എന്നാലും കോളേജിൽ വെച്ച് അവരെ നേരിട്ട് കണ്ട് എന്തായാലും കുമ്പസരിക്കാൻ ഞാൻ തീരുമാനിച്ചു... അങ്ങനെ സൈറ ഒരു കുടുംബിനിയായി അവളെ ഇർഫാന്റെ കൂടെ യാത്രയായി... കല്യാണം കഴിഞ്ഞാലും അവർക്ക് അവള് പഠിക്കുന്നതിൽ വല്യ എതിർപ്പൊന്നും ഇല്ലാത്തത് കൊണ്ട് അവള് പഠിക്കാൻ വരുമെന്നതാണ് ഏക ആശ്വാസം... കല്യാണം കഴിഞ്ഞ് തിരിച്ച് വീട്ടിൽ എത്തിയപ്പോ നേരം ഒരുപാട് വൈകിയിരുന്നു... നാളെ തിങ്കളാണ്... ക്ലാസ്സുണ്ട്... നാളെ കൂടി ലീവ് എടുത്തിട്ട് ചൊവ്വ മുതൽ ക്ലാസിന് പോകാനാണ് ഞങ്ങളെ തീരുമാനം... സഫു ഈ നാല് ദിവസത്തിനുള്ളിൽ തന്നെ എന്റെ ഫാമിലിയോട് നന്നായിട്ട് ഇണങ്ങിയിട്ടുണ്ട്... പക്ഷെ നമ്മളെ കാക്കാനെ കാണുമ്പോ മാത്രം അവള് തലയും താഴ്ത്തി നടന്ന് പോകും... ഇനി എന്തായാലും അവള് കാക്കാനെ ഇഷ്ടപ്പെടുമെന്ന് അത്ര വലിയ ഉറപ്പ് ഒന്നും എനിക്ക് ഇല്ലാത്തത് കൊണ്ട് ഞാൻ ഓനോട് അവളെ വീട്ടിൽ ഈ കാര്യം അവതരിപ്പിക്കാൻ പറഞ്ഞു... ആദ്യം ഒരല്പം മടിയൊക്കെ കാണിച്ചെങ്കിലും ഒടുക്കം ഓൻ ഓക്കേ പറഞ്ഞു... എന്തായാലും ഇനി അവളുടെയും കാക്കാൻറെയും കാര്യത്തിൽ അധികം ടെൻഷൻ അടിക്കണ്ട... അവൻ ഉമ്മാനോട് സംസാരിച്ച് സമ്മതിപ്പിച്ച് ഉമ്മച്ചിയെയും കൊണ്ട് അവളെ വീട്ടിലേക്ക് പോയിക്കോളും... പിറ്റേന്ന് കാക്കാന്റെ ഫ്രണ്ടിന്റെ ഓട്ടോയിൽ ഞങ്ങളെ ഹോസ്റ്റലിൽ കൊണ്ട് വിട്ടിട്ട് കാക്ക പോയി... ഉച്ചക്കായിരുന്നു ഹോസ്റ്റലിൽ എത്തിയത്... വാർഡൻ കല്യാണത്തെ കുറിച്ചൊക്കെ ചോദിച്ചറിഞ്ഞു... എന്നിട്ട് ഞങ്ങള് റൂമിൽ പോയി ഫ്രഷായി.... കുറച്ച് കഴിഞ്ഞ് കോളേജ് വിടാനുള്ള ടൈം ആയപ്പോ ഞാനും സഫുവും കൂടി വരാന്തയിൽ നിന്നോണ്ട് റോഡിലേക്ക് നോക്കി.... അത് അല്ലേലും ഞങ്ങളെ സ്ഥിരം ഏർപ്പാടാണ്... വരുന്നവരെയും പോകുന്നവരെയും വായിനോക്കി നിൽക്കുന്നത്... കോളേജ് വിട്ടതും ഓരോരുത്തർ ആയിട്ട് ഹോസ്റ്റലിലേക്ക് വരാൻ തുടങ്ങി... ഞങ്ങളെ കാണുന്നവരൊക്കെ സൈറന്റെ കല്യാണം എങ്ങനെ ഉണ്ടായിരുന്നെന്ന ചോദ്യമായിരുന്നു... അവറ്റകളോട് ഒക്കെ സംസാരിച്ചോണ്ട് നമ്മള് ഷാനുക്ക പോകുന്നതും കാത്ത് വീണ്ടും റോഡിലേക്ക് നോട്ടം തെറ്റിച്ചു... അപ്പോഴുണ്ട് ഷാഹിനയും അവളെ ഫ്രണ്ട് സജയും കൂടി ഓരോന്ന് പറഞ്ഞ് ചിരിച്ചോണ്ട് വരുന്നു.... ഞങ്ങള് അവറ്റകളെ നോക്കുന്നത് കണ്ടിട്ട് അവളുമാര് വേണോ വേണ്ടയോ എന്ന മട്ടിൽ ഒരു പരിഹാസചിരി ചിരിച്ച് ഹോസ്റ്റലിന്റെ ഗേറ്റ് കടക്കാൻ നിന്നതും ഷാനുക്ക ബൈക്കിൽ വന്ന് ഇറങ്ങി ഷാഹിനയെ അടുത്തേക്ക് വിളിച്ചു.... അത് കണ്ടപ്പോ എനിക്ക് ദേഷ്യം കൺട്രോൾ ചെയ്യാൻ പറ്റുന്നില്ലായിരുന്നു... സഫു ആണെങ്കിൽ അവര് തമ്മിൽ സംസാരിക്കുന്നത് കണ്ടപ്പോ തന്നെ എന്നെ അവിടന്ന് റൂമിലേക്ക് കൊണ്ട് പോകാനാ നോക്കുന്നത്... എനിക്ക് ആണേൽ അവര് രണ്ട് പേരും കൂടി സംസാരിക്കുന്നത് കണ്ട് നിൽക്കാനും തോന്നുന്നില്ലായിരുന്നു.... കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞ് കൊണ്ടിരുന്നു... അവനെയും അവളെയും മാറി മാറി നോക്കി കൊണ്ട് മുഖം കനപ്പിച്ച് ഞാൻ അവിടന്ന് പോകാൻ നിന്നതും ഷാനുക്ക ഇടങ്കണ്ണിട്ട് എന്നെ നോക്കുന്നത് കണ്ടു... ആ നോട്ടം കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി എന്നെ കാണിക്കാൻ വേണ്ടിയാണ് അവളോട് ഇങ്ങനെ കൊഞ്ചി കൊണ്ട് നിൽക്കുന്നതെന്ന്... സജ വന്ന് അവളെ കൈ പിടിച്ച് പോകാമെന്ന് പറഞ്ഞപ്പോ അവള് ഷാനുക്കാനെ നോക്കി ചിരിച്ചോണ്ട് റ്റാറ്റാ കാണിച്ച് ഗേറ്റ് കടന്നു.... അപ്പോ നമ്മളെ നോട്ടം മുഴുവൻ ചെന്ന് പതിച്ചത് അവളിലായിരുന്നു... സജ എന്തൊക്കെയോ അടക്കി പിടിച്ച് ചിരിച്ച് ഷാഹിനയോട് പറയുന്നുണ്ട്... അത് കേട്ട് അവള് ഞങ്ങളെ ഭാഗത്തേക്ക് നോക്കിയതും നമ്മളെ നിൽപ്പ് കണ്ടിട്ടാകും രണ്ടും കൂടി ചിരിച്ചോണ്ട് അകത്തേക്ക് കയറി പോയി... അപ്പോ എനിക്ക് തോന്നിയ അവളോടുള്ള ദേഷ്യം മൊത്തം ചുമരിനോട് തീർത്തിട്ട് പല്ല് ഞെരിച്ച് അവനെ തിരിഞ്ഞ് നോക്കിയപ്പോ അവന്റെ ശിങ്കിടികളും അവിടെ എത്തിയിരുന്നു... അവന്മാരൊക്കെ കൂടി ചേർന്ന് എന്തൊക്കെയോ പറഞ്ഞ് ചിരിച്ചിട്ട് അവരെ ക്ലാസ്സിലെ ഗേൾസിനോട് സംസാരിച്ച് അവിടന്ന് പോയി.... അവരെ ബൈക്ക് കണ്ണിൽ നിന്നും മായുന്ന വരെ ഞാൻ അവരെ തന്നെ നോക്കി നിന്നു... ഷാനുക്ക എന്നെ തിരിഞ്ഞ് നോക്കിയില്ലേലും റാഫിക്ക എന്നെ തിരിഞ്ഞ് നോക്കിയത് ഞാൻ കണ്ടതാ... അത് മാത്രല്ല ഇടക്കിടക്ക് അവന്മാരെ കൂട്ടത്തിൽ ഓരോരുത്തരും മാറി മാറി നമ്മളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു... ഇതൊക്കെ അവൻ പറഞ്ഞിട്ടായിരിക്കുമെന്ന് എനിക്ക് ഉറപ്പാ... എന്റെ കള്ളി വെളിച്ചത്തായ സ്ഥിതിക്ക് എനിക്കിട്ട് ഓരോന്ന് തൊടുത്ത് വിടാണ് തെണ്ടികൾ... അവന്റെ ഒരു ഷാഹിന... അവളെ കാണുമ്പോ അതിലേറെ ദേഷ്യം വരുന്നുണ്ട്... അവളും സജയും കൂടി എന്നെ പാസ് ചെയ്ത് പോകുമ്പോഴുള്ള ഒരു ആക്കിയ നോട്ടവും ചിരിയും കാണുമ്പോ കണ്ട്രോള് തെറ്റും... അവറ്റകൾക്കിട്ട് ഒന്ന് കൊടുത്തിട്ട് മൂലക്കൽ ഇരുത്താനാ തോന്നുന്നത്... പിന്നെ അതൊന്നും ചെയ്യാത്തത് എനിക്ക് അങ്ങനെ അവളുമാരോട് ചെയ്യാൻ മാത്രം ഞാനും ഷാനുക്കയും തമ്മിൽ അത്ര ബന്ധമില്ലാത്തത് കൊണ്ടാണ്... അതോണ്ട് എത്രെയും പെട്ടെന്ന് ഷാനുക്കാനെ കണ്ട് ഇഷ്ടവും അതോടൊപ്പം സോറിയും പറയാൻ ഞാൻ തീരുമാനിച്ചു... ഇതൊക്കെ സഫു തന്ന മോട്ടിവേഷനിൽ എടുത്ത തീരുമാനങ്ങളാണ്... അവള് എന്നോട് പ്രേമിക്കരുതെന്ന് പറഞ്ഞിട്ടില്ല... പക്ഷെ അത് ഒരു കറക്റ്റ് ആളെ ആയിരിക്കണമെന്ന് മാത്രം.... ഷാനുക്ക അങ്ങനെ ഉള്ള ഒരാളാണെന്ന് സഫുവിന് ഉറപ്പില്ലെങ്കിലും എന്റെ മനസ് എന്തോ എനിക്കുള്ള ആളാണ് ഷാനുക്കയെന്ന് പറയുന്നു... അന്ന് നേരാംവണ്ണം ഒരു ഭക്ഷണവും കഴിക്കാൻ പറ്റിയിട്ടില്ല... കാരണം ആ പെണ്ണ് ഷാഹിന തന്നെ... അവളെ ആ ചിരിയും നോട്ടവും കാണുമ്പോ എന്നെ എന്തോ കളിയാക്കുന്ന പോലെയാ തോന്നുന്നത്... അതോണ്ട് ഫുഡ് ഒന്നും കഴിക്കാതെ ഞാൻ വേഗം എണീറ്റ് റൂമിൽ പോയി... അവിടെയെത്തിയിട്ട് എങ്ങനെലും ഉറങ്ങാമെന്ന് കരുതി കിടക്കുമ്പോഴാണെങ്കിലോ ഷാനുക്കയാണ് കണ്മുന്നിൽ വരുന്നത്... എങ്ങനെയൊക്കെയോ ഒന്ന് ഉറങ്ങിയപ്പോഴേക്കും എന്നെ ഇഷ്ടമല്ലെന്ന് മുഖത്തടിച്ച പോലെ ഷാനുക്ക പറയുന്നതാണ് സ്വപ്നത്തിൽ കണ്ടത്... അതൊട് കൂടി ഉറക്കവും ഗോവിന്ദാ.... ഞാൻ ഉറക്കം കിട്ടാതെ ലൈറ്റുമിട്ട് അങ്ങോട്ടും ഇങ്ങോട്ടും തേരാപാര നടക്കുന്നത് കണ്ടിട്ട് സഫൂന് നല്ലോണം ദേഷ്യം വന്നിട്ടുണ്ട്... അവള് എന്നെ നാല് തെറിയും പറഞ്ഞ് ലൈറ്റ് ഓഫാക്കി പോയി കിടന്നുറങ്ങി... ഞാൻ ആണെങ്കിൽ ഉറക്കം കിട്ടാതെ എന്ത് ചെയ്യുമെന്ന് അറിയാൻ പാടില്ലാത്ത അവസ്ഥയിൽ നിന്നു... എന്നിട്ട് ചെയറിൽ ഇരുന്നിട്ട് ടേബിൾ ലാംപ് കത്തിച്ചു... എന്നിട്ട് അത് ഓഫാക്കി... വീണ്ടും കത്തിച്ചു പിന്നെയും ഓഫാക്കി... ഇങ്ങനെ അതിൽ തന്നെ കളിച്ചോണ്ടിരുന്നു.... അപ്പോഴാണ് ഫാനിന്റെ കാറ്റിൽ നമ്മളെ ഒരു നോട്ട് ബുക്കിന്റെ താളുകൾ മറിഞ്ഞത്.... നമ്മള് ആ ബുക്കെടുത്ത് അതിലെ ഒരു ഒഴിഞ്ഞ പേപ്പറിൽ *ഷംനാദ്* , *റൈഹാന* എന്നെഴുതി ഒരു ലവ്വ് അതിന് ചുറ്റും വരച്ച് വെച്ചു... അപ്പോഴാണ് നമ്മക്ക് ഒരു ഐഡിയ തോന്നിയത്... ഒരു ലെറ്റർ എഴുതി ഷാനുക്കക്ക് കൊടുത്താലോ എന്ന്... ലെറ്റർ പരിപാടി ഇത്തിരി പഴഞ്ചൻ ഏർപ്പാട് ആണെങ്കിലും അത് ട്രൈ ചെയ്യാൻ തന്നെ ഞാൻ തീരുമാനിച്ചു... ബട്ട് എങ്ങനെ തുടങ്ങും എന്ത് എഴുതുമെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല... അതോണ്ട് തന്നെ ആ ബുക്കിന്റെ പാതി പേജുകളും കിടന്നത് ചവറ്റുകൊട്ടയിൽ ആയിരുന്നു.... അങ്ങനെ എഴുതിയും വെട്ടിയും കുത്തി വരഞ്ഞും പേജുകൾ കീറിയും സമയം അതിന്റെ വഴിക്ക് പോയി കൊണ്ടിരുന്നു... അതിനിടയിൽ എപ്പോഴോ ഞാൻ ഉറങ്ങി പോയിരുന്നു.... സഫു വന്ന് വിളിച്ചപ്പോഴാണ് ഞാൻ എണീറ്റത്... നോക്കുമ്പോ ടേബിളിൽ തല വെച്ച് കിടക്കാണ് ഞാൻ... അവിടന്ന് എണീറ്റിട്ട് പേജ് കഴിഞ്ഞ നോട്ടിലേക്ക് ഒന്ന് നോക്കി നെടുവീർപ്പിട്ട് ഞാൻ പോയി ഫ്രഷായി.... ഇന്ന് കോളേജിൽ പോകുന്ന കാര്യം ആലോജിക്കുമ്പോ എന്തൊക്കെയോ ടെന്ഷനൊക്കെ തോന്നുന്നുണ്ട്... ചെറുതായിട്ട് പേടിയും... ഞാൻ ആയിട്ട് തുടങ്ങി വെച്ച ഈ നാടകം അത് ഞാനായിട്ട് തന്നെ അവസാനിപ്പിക്കാൻ പോകാണ്... പക്ഷെ ഇതും പറഞ്ഞ് ഞാൻ എങ്ങനെ അവന്മാരെ അടുത്തേക്ക് ചെല്ലുമെന്ന് എനിക്ക് ഒരു ഐഡിയയും കിട്ടുന്നില്ല... കോളേജിലേക്ക് കയറി ചെല്ലുമ്പോ തന്നെ മതിലിൽ അവന്മാര് അഞ്ച് പേരും ഇരിപ്പുണ്ടായിരുന്നു.... അവരെ കണ്ടപ്പോ തന്നെ എന്റെ നടത്തത്തിന്റെ വേഗത കുറഞ്ഞ് വന്നു... ഞാൻ ഷാനുക്കനെയും കൂട്ടരെയും നോക്കി കൊണ്ട് അവിടെ നിന്നപ്പോ സഫു വന്ന് എന്റെ തോളിൽ തട്ടി... "ദേ റൈനു നീയെന്തായാലും സത്യം ഒക്കെ തുറന്ന് പറഞ്ഞ് കുമ്പസരിക്കാൻ തീരുമാനിച്ച സ്ഥിതിക്ക് ഇനിയും വൈകിപ്പിക്കണ്ട... ഇപ്പോ തന്നെ ചെന്ന് അവന്മാരോട് പറയാനുള്ളത് പറഞ്ഞേക്ക്... ഇനി ചെലപ്പോ വൈകിയാൽ അത് നിന്റെ നല്ലതിന് വേണ്ടി ആയിരിക്കില്ല...." സഫു അത് പറഞ്ഞപ്പോ ഞാൻ ഒന്ന് മൂളി കൊണ്ട് തലയാട്ടി... ഉറച്ച നിലപാടോട് കൂടി അവന്മാരെ അടുത്തേക്ക് ചെല്ലുന്നതിന് അനുസരിച്ച് എന്റെ ധൈര്യവും കുറഞ്ഞ് വന്നു... അതോണ്ട് തന്നെ ഞാൻ വീണ്ടും പിറകിലേക്ക് ഓടിയിട്ട് സഫുന്റെ കയ്യും പിടിച്ച് അവളെ കൂടെ നടത്തി... "എടി റൈനു എന്റെ കൈ വിട്... നിനക്ക് തനിക്ക് പോയാൽ പോരെ എന്തിനാ എന്നെ കൂടി വലിച്ചോണ്ട് പോണേ...?" "സഫു എനിക്ക് എന്തോ പേടി തോന്നുന്നു... പ്ലീസ് മുത്തെ നീ കൂടി എന്റെ കൂടെ വാ... ഇല്ലേൽ ഞാൻ പേടിച്ച് ഒരു വഴിക്കാവും... പ്ലീസ് പ്ലീസ് പ്ലീസ്...." എന്ന് കെഞ്ചി പറഞ്ഞോണ്ട് ഞാൻ അവളെയും വലിച്ച് അവന്മാരെ അടുത്തേക്ക് ചെന്നതും അവറ്റകൾ ഒക്കെ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നതാണ് നമ്മള് കണ്ടത്.... അതും ഇത്തിരി കനത്തിലാണ് അവന്മാരെ നോട്ടം... അതോടെ നമ്മള് പകച്ച് പണ്ടാറമടങ്ങിയിട്ടുണ്ട്... എന്നാലും അവന്മാരെ മുന്നിൽ പതറാതെ നടന്നതൊക്കെ പറഞ്ഞ് സോറി പറയണമെന്ന് തീരുമാനിച്ച് ഉറപ്പിച്ചോണ്ട് നമ്മളൊന്ന് നെടുവീർപ്പിട്ടു.... എന്നിട്ട് ഷാനുക്കാൻറെ അടുത്തേക്ക് സഫുന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ചെന്നു... ഞാൻ അടുത്ത് എത്തിയതും എന്നെ കാണാത്ത മട്ടിൽ അഞ്ച് പേരും അഞ്ച് ദിക്കിലേക്ക് നോക്കി ഇരുന്നു... നമ്മളൊന്ന് ചുമച്ച് കൊണ്ട് അവന്മാരെ ശ്രദ്ധ പിടിച്ച് പറ്റാൻ ഒരു ശ്രമം നടത്തിയെങ്കിലും നോ രക്ഷ.... ഒടുക്കം സഹികെട്ട് ഷാനുക്ക എന്ന് വിളിച്ച് അവന്റെ അടുത്തേക്ക് ചെന്നതും തെണ്ടി ഷംനാദ് ഹേയ് ഷാഹിന എന്ന് പറഞ്ഞ് അവിടന്ന് ചാടിയിറങ്ങി അവളെ അടുത്തേക്ക് പോയി... അത് കണ്ടപ്പോ എനിക്ക് ദേഷ്യമാണോ സങ്കടമാണോ വന്നതെന്ന് അറിയില്ല... ചങ്കിൽ എന്തോ ഒരു ഭാരം കെട്ടി കിടപ്പുണ്ടായിരുന്നു... അവൻ അവളെ അടുത്തേക്ക് പോയപ്പോ തന്നെ അവന്മാരും അവളുടെയും സജന്റെയും അടുത്തേക്ക് പോയി... ഞാൻ അവിടെ നിന്ന് കട്ട പോസ്റ്റായി കൊണ്ട് അവന്മാരെ തുറുക്കനെ നോക്കിയെങ്കിലും നമ്മളെ ഒന്ന് തിരിഞ്ഞ് പോലും നോക്കിയില്ല.... അവിടന്ന് അപ്പോ തന്നെ സഫൂനെയും കൂട്ടി ഞാൻ ക്ലാസ്സിലേക്ക് ചെന്നു... എന്നിട്ട് ബാഗ് ബെഞ്ചിലേക്ക് എറിഞ്ഞിട്ട് പുറത്ത് വരാന്തയിൽ പോയി എങ്ങോട്ടെന്നില്ലാതെ മിഴികളെ പായിച്ചു.... (തുടരും)
#

📙 നോവൽ

📙 നോവൽ - TYLOVE 6 . CRAZY Part . 12 Mubashis Ta MSKA - ShareChat
57.3k views
11 days ago
*💖CrAzY lOvE💓* _Part.11_ ✍ Mubashira MSKH പെട്ടെന്ന് ഷംനാദിന് ഒരു കോൾ വന്നതും അവൻ അവരെ ഇടയിൽ നിന്ന് മാറി കോൾ അറ്റൻഡ് ചെയ്ത് ഗേറ്റ് കടന്ന് ഒറ്റക്ക് ചെല്ലുന്നത് കണ്ടു... അത് കണ്ടിട്ട് നമ്മക്ക് അവിടെ ഇരുപ്പ് ഉറച്ചില്ല അപ്പോ തന്നെ സഫൂനോട് ക്ഷമിച്ചിരിക്കുന്നു എന്ന് പറഞ്ഞ് അവളെയും കൊണ്ട് താഴേക്ക് ഇറങ്ങിയിട്ട് പുറത്തേക്ക് ഇറങ്ങിയതും ചെന്ന് പെട്ടത് റേഡിയോ ജോക്കിന്റെ മുൻപിൽ ആയിരുന്നു.... അതോട് കൂടി എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയെന്ന് എനിക്ക് ഏതാണ്ട് ഉറപ്പായി... കാരണം ഷംനദും ഉമ്മർക്കയും കൂടി ഗേറ്റ് കടന്ന് വരുന്നുണ്ട്... ഈ നേരത്ത് ഇവരെങ്ങാനും വാ തുറന്നാൽ... എല്ലാം തീർന്നു.... ഒരു കല്യാണ ബ്രോക്കർ കൂടിയായ ആയിച്ചുമ്മാത്തയുടെ മുന്നിലാണ് ഞാൻ ചെന്ന് പെട്ടത്... നാട്ടിലെ സകല പെൺകുട്ടികളുടെയും ഡീറ്റൈൽസ് ശേഖരിച്ച് അവർക്ക് വേണ്ടി പെൺകെട്ട് ആലോജിക്കലാ മൂപ്പത്തിയുടെ മെയിൻ പണി... നമ്മളെ കഷ്ടകാലത്തിന് ചെന്ന് പെട്ടത് ഈ തള്ളന്റെ മുന്നിൽ ആയോണ്ട് ഇപ്പോ നമ്മളെ കല്യാണക്കാര്യം പുറത്തെടുക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു... അതോണ്ട് മെല്ലെ അവിടന്ന് തിരിഞ്ഞ് പോകാൻ നിന്നെങ്കിലും ആ തള്ള നമ്മളെ കയ്യോടെ പിടിച്ചു... "അല്ലാ.... ഇജ്ജ് റസിയാന്റെ മോളല്ലേ...? ഹോസ്റ്റലിൽ ഒക്കെ നിന്ന് പഠിക്കുന്ന....?" നമ്മളെ കയ്യിൽ പിടുത്തമിട്ടൊണ്ട് അവര് അങ്ങനെ ചോയിച്ചതും ഞാൻ വേണോ വേണ്ടയോ എന്ന മട്ടിൽ ഒരു അവിഞ്ഞ ചിരി പാസാക്കി കൊണ്ട് ആ ഷംനാദിനെയും കൂട്ടരെയും നോക്കി അതെ എന്ന് തലയാട്ടി... ഈ തള്ളയാണെങ്കിൽ നാട്ടുകാര് മൊത്തം കേൾക്കുന്ന തരത്തിലെ സംസാരിക്കൂ... അത്രക്ക് ഒച്ചയുണ്ട് ഈ പെമ്പറന്നോതിക്ക്.... അതാണ് നാട്ടിലൊക്കെ റേഡിയോ ജോക്കി എന്നറിയപ്പെടുന്നത്... "അപ്പോ ഇതാരെ മോളാ...?" സഫൂനെ ചൂണ്ടി കൊണ്ട് അവരത് ചോദിച്ചിട്ട് ഓളെ അടിമുടി നോക്കുന്നുണ്ട്... ഓൾക്കുള്ള പണിയാകും അതെന്ന് തോന്നിയതോണ്ട് തന്നെ നമ്മള് ഓളെ നോക്കിയിട്ട് അവരെ നേരെ തിരിഞ്ഞു... "ഇതോ... ഇത് എന്റെ ഫ്രണ്ടാണ് സഫുവാന... കല്യാണം കൂടാൻ വന്നതാ... ഇവളെ എന്റെ കാക്കാനെ കൊണ്ട് കെട്ടിക്കാൻ നിൽക്കാ..." എന്ന് നമ്മള് പറഞ്ഞതും ആ തള്ള എന്തോ ഒന്ന് ആലോചിച്ചോണ്ട് ഓളെ വീണ്ടും നോക്കി ഒന്ന് മൂളി... നമ്മള് പറഞ്ഞത് കേട്ടിട്ട് ആണെങ്കിലോ ഇവിടെ ഒരുത്തി നമ്മളെ കയ്യിൽ കേറി പിടിച്ചിട്ട് നല്ലോണം നമ്മളെ പിച്ചുന്നുണ്ട്... നമ്മള് വേദന കടിച്ച് പിടിച്ചോണ്ട് ഓളെ തിരിഞ്ഞ് നോക്കിയപ്പോ പെണ്ണിന് നമ്മളെ കൊല്ലാനുള്ള ദേഷ്യമുണ്ടെന്ന് മനസ്സിലായി... ഇനിയും ഇവിടെ നിൽക്കുന്നത് സേഫ് അല്ലെന്ന് തോന്നിയതും നമ്മളെ ആരോ വിളിച്ചെന്ന് പറഞ്ഞ് ഞാൻ അകത്തേക്ക് പോകാൻ നിന്നു... പക്ഷെ ആ തള്ള നമ്മളെ വീണ്ടും അവിടെ പിടിച്ച് വെച്ചു... "അല്ലാ... അന്റെ കൂട്ടേര്ത്തിയല്ലേ ഈ കല്യാണപെണ്ണ്...? ഓരേ കല്യാണം ഒക്കെ കഴിഞ്ഞീലെ... അനക്കും വേണ്ടേ ഇതൊക്കെ...?" പറഞ്ഞ് പറഞ്ഞ് ഒടുക്കം ആ തള്ള ആ ഡയലോഗിൽ ചെന്ന് കാര്യം നിർത്തിയതും അവരെ പിറകിൽ ഞങ്ങൾക്ക് അഭിമുഖമായി നിൽക്കുന്ന ഷംനാദും കൂട്ടരും ഇതൊക്കെ നല്ലോണം കാണുന്നുണ്ടായിരുന്നു... അത് കണ്ടതും എനിക്ക് നിന്ന നിൽപ്പിൽ ഹാർട്ട് അറ്റാക്ക് വരോ എന്ന് വരെ ചിന്തിച്ച് പോയി... കാരണം അത്രക്ക് നമ്മളെ ഹാർട്ട് കിടന്ന് പിടക്കുന്നുണ്ട്... പോരാത്തതിന് നമ്മക്ക് ആണെങ്കിലോ ആവശ്യം നേരത്ത് വായേൽ ഒരു കള്ളവും കിട്ടത്തില്ല... എങ്ങനെലും ഈ തള്ളനെ ഇവിടന്ന് കെട്ട്ക്കെട്ടിക്കണം എന്ന ലക്ഷ്യത്തോടെ ഞാൻ എന്തൊക്കെയോ പറഞ്ഞു... "കല്യാണത്തിനൊക്കെ ഇനിയും ടൈമുണ്ടല്ലോ ആയിച്ചുമ്മാത്ത... നിക്കാഹ് കഴിഞ്ഞില്ലേ അടുത്ത കൊല്ലം കല്യാണവും വെക്കാം... എന്ത്യേ...?" എന്ന് നമ്മള് ഇത്തിരി വെപ്രാളത്തോടെ പറഞ്ഞ് അവന്മാരെ നോക്കിയപ്പോ അവര് പരസ്പരം മുഖത്തേക്ക് നോക്കിയിട്ട് നമ്മളെ നോക്കി പുച്ഛിച്ച് ചിരിച്ചു... എന്നിട്ട് അവിടന്ന് അഞ്ചും കൂടി ഫുഡടിക്കാൻ പന്തലിലേക്ക് ചെല്ലുന്നത് കണ്ടു... നമ്മള് അപ്പോ തന്നെ നെഞ്ചിൽ കൈ വെച്ച് ഒന്ന് നെടുവീർപ്പിട്ടിട്ട് ആയിച്ചുമ്മാത്തയെ നോക്കിയപ്പോ നമ്മള് പറഞ്ഞത് കേട്ടിട്ട് അന്തം വിട്ട് നിൽക്കാണ് മൂപ്പത്തി... സഫു ആണെങ്കിൽ നമ്മളെ നോക്കി വാ പൊത്തി ചിരിക്കുന്നുണ്ട്... "ആ ഇപ്പോഴാ ഒരു കാര്യം ഓർത്തെ... ഇങ്ങളെ എന്റെ ഉമ്മ ചോയിച്ചീന്നു... ചെന്ന് നോക്കി അകത്ത് ഉണ്ടാകും..." എന്ന് പറഞ്ഞ് അവിടന്ന് മെല്ലെ സ്കൂട്ടായി സഫൂനെയും കൂട്ടി ഫുഡ് കഴിക്കാൻ ചെന്നു... അപ്പോ അവിടെ അവന്മാര് അഞ്ചും കൂടി എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നതൊക്കെ കാണുന്നുണ്ട്... ഞങ്ങള് വരുന്നത് കണ്ടതും ചിരി നിർത്തി അവര് ഫുഡ് കഴിക്കാൻ തുടങ്ങി... നമ്മളെ പുന്നാര കാക്ക ഒക്കെയാണ് സപ്ലെയർ ഡൂട്ടിക്ക് നിൽക്കുന്നത്... ഓൻ ആണെങ്കിൽ ഞങ്ങളെ ഒന്ന് ഗൗനിക്ക പോലും ചെയ്യാതെ അവന്മാരെ സൽക്കരിക്കാണ്.... അത് കണ്ടപ്പോ നമ്മക്ക് ദേഷ്യം വന്നു... നമ്മള് ഓനെ അടുത്തേക്ക് വിളിച്ചിട്ട് ചോറ് ഇട്ട് തരാൻ പറഞ്ഞപ്പോ ഓൻ നമ്മളെ കാതില് പറയാ ഞാൻ ആദ്യം എന്റെ അളിയനെ നോക്കട്ടെ എന്നിട്ട് മതി പെങ്ങളെയെന്ന്... അത് കേട്ടപ്പോ നമ്മള് ഓനെ തുറുക്കനെ നോക്കിയിട്ട് ആ പേപ്പർ പ്ലേറ്റ് കൊണ്ട് ഓന്റെ തലക്കിട്ട് ഒന്ന് കൊടുത്തു... പിന്നെ സൈറന്റെ കസിൻസൊക്കെ വന്ന് നമ്മക്ക് ചോറോക്കെ വിളമ്പി തരുകയും ഓരോരോ വിശേഷങ്ങളൊക്കെ ചോദിക്കാൻ തുടങ്ങി... നമ്മള് അപ്പോഴൊക്കെ ഇടക്കിടക്ക് അവന്മാരെ ഇടങ്കണ്ണിട്ട് നോക്കൽ ആയിരുന്നു പണി... എവടെ... നമ്മളെയൊന്ന് അബദ്ധത്തിൽ പോലും തിരിഞ്ഞ് നോക്കുന്നില്ല ശവങ്ങൾ... കുറച്ച് കഴിഞ്ഞ് അവന്മാരെ ഫൂഡടിയൊക്കെ കഴിഞ്ഞതും അവര് അവിടന്ന് എണീറ്റ് പോയി... അപ്പോഴെങ്കിലും നമ്മളെയൊന്ന് നോക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് പ്രതീക്ഷിച്ച നമ്മള് സസിയായി... 'ജാഡ തെണ്ടികൾ... അല്ലേലും അവന്മാരെ വായിനോക്കാൻ നിന്ന നമ്മളെ പറഞ്ഞാൽ മതിയല്ലോ എല്ലാത്തിനും... അവര് മൈൻഡ് ചെയ്തില്ലെങ്കിൽ ഇപ്പോ എന്താ നടക്കാ... ആകാശം ഇടിഞ്ഞ് വീഴോ... ഇല്ലല്ലോ... പിന്നെ എന്താ എനിക്ക് പറ്റിയെ...? ഹൈ.... നെയ്‌ച്ചോർ തിന്നാനുള്ള മൂഡും പോയി കൊരങ്ങന്മാരെ കൊണ്ട്... തെണ്ടികൾ... ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും കാണിക്കുന്നില്ല കോപ്പ്... നമ്മക്ക് ആണെങ്കിൽ ഒന്നും കഴിച്ചിട്ട് ഇറങ്ങുന്നില്ലെങ്കിലും ഈ തെണ്ടി വമ്പൻ തീറ്റയാണല്ലോ...' എന്ന് സഫൂനെ നോക്കി ആത്മഘതം കൊണ്ടിട്ട് നമ്മള് അവിടന്ന് എണീറ്റു... പിന്നാലെ സഫുവും എണീറ്റതും കാക്ക വന്നിട്ട് മതിയാക്കിയോ എന്ന് അവളെ നോക്കി ചോദിച്ചു... നമ്മള് ഇവിടെ ഒരു വറ്റ് പോലും നേരാംവണ്ണം കഴിക്കാൻ കഴിയാതെ ഇരുന്നതൊന്നും നമ്മളെ പുന്നാര കാക്ക ശ്രദ്ധിച്ചില്ലെന്ന് നമ്മക്ക് അപ്പോഴാ മനസ്സിലായെ... ഓനെയും ഓളെയും ഒന്ന് നോക്കിയിട്ട് നമ്മള് പല്ല് ഞെരിച്ച് മുഖം കോട്ടി അവിടന്ന് കൈ കഴുകി ഇറങ്ങിയതും അവന്മാര് യാത്ര പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതും ഒരുമിച്ചായിരുന്നു... നമ്മളെ മുന്നിൽ തന്നെ കണ്ടപ്പോ അവന്മാരൊക്കെ നമ്മളെ നോക്കിയെങ്കിലും നമ്മളെ നോട്ടം ചെന്ന് പതിച്ചത് ഷംനാദിൽ ആയിരുന്നു... എന്തോ എനിക്കറിയില്ല.... അവര് മൈൻഡ് ചെയ്യാതെ പോകുന്നത് കണ്ടിട്ട് സങ്കടം വരാണ്.... എന്നെ കണ്ടപ്പോ തന്നെ ഷാനുക്ക മുഖം തിരിച്ച് സഫൂനോട് ഇറങ്ങാണ് നാളെ കാണാമെന്ന് പറഞ്ഞ് അവര് ഇറങ്ങി പോയി... വന്ന് വന്ന് ഇപ്പോ വായിനോക്കിയും ഷംനാദും കടന്ന് ഷാനുക്ക എന്നായിട്ടുണ്ടല്ലേ എന്റെ സംസാരം... ആവോ ഇപ്പോ അങ്ങനെ ഒക്കെ വിളിക്കാനാ നമ്മക്ക് തോന്നുന്നത്... അവര് പോയതും നോക്കി ഞാൻ അവിടെ നിന്നപ്പോ സഫു നമ്മളെ തട്ടി വിളിച്ചിട്ട് എന്താണെന്ന് ആംഗ്യം കാണിച്ചു... നമ്മള് അതിന് ഒന്നുമില്ലെന്ന് കണ്ണിറുക്കിയെങ്കിലും അവള് എന്തോ മനസ്സിൽ വെച്ചോണ്ട് തല കുലുക്കി നമ്മളെയും കൊണ്ട് അകത്തേക്ക് പോയി... അപ്പോ സൈറ ഞങ്ങളോട് ഫുഡ് കഴിച്ചോ എന്നൊക്കെ ചോദിച്ചിട്ട് അവന്മാര് ഇപ്പോ പോയെന്ന് ഒക്കെ ഞങ്ങളോട് പറഞ്ഞു... നമ്മള് അതിനൊക്കെ ഒന്ന് തലയാട്ടി കൊടുത്തിട്ട് വേഗം വീട്ടിലേക്ക് ഒന്ന് തിരിച്ച് പോകാൻ വേണ്ടി ആശിച്ചു... എനിക്ക് എന്തോ ഇപ്പോ ഇവിടെ നിൽപ്പ് ഉറക്കുന്നില്ല... അവര് മൈൻഡ് ചെയ്യാതെ പോയതാണ് മനസ്സ് മുഴുവൻ... ഷാനുക്ക ഒന്ന് യാത്ര പോലും പറയാതെ പോയപ്പോ ശരിക്കും സങ്കടായി... അവിടന്ന് വീട്ടിലേക്ക് മടങ്ങുന്ന വരെ നമ്മക്ക് ഒരു സമാധാനവും ഇല്ലെന്നു... വീട്ടിൽ എത്തിയപ്പോഴാണെങ്കിലോ നിദ്രാദേവിയൊന്ന് തിരിഞ്ഞ് പോലും നോക്കുന്നില്ല.... നമ്മളെ ഈ പെരുമാറ്റം എന്ത് കൊണ്ടാണെന്ന് സഫൂന് നന്നായിട്ട് മനസ്സിലായിട്ടുണ്ട്... അതോണ്ട് ഉറങ്ങാൻ വേണ്ടി കിടന്നപോ തന്നെ നമ്മളെ മനസ്സ് വായിച്ചെന്ന വണ്ണം അവളെ ഒരു ചോദ്യമായിരുന്നു... "എന്താടി അനക്ക് ഷാനുക്കാനെ ഇഷ്ടാണോ...? അതാണോ മൂപ്പര് മൈൻഡ് ചെയ്യാതെ പോയതിന് ഇങ്ങനെ മൂഡോഫായി ഇരിക്കുന്നെ...?" ഓളെ ചോദ്യം കേട്ടിട്ട് എന്ത് തിരിച്ച് പറയുമെന്ന് അറിയാതെ ഞാൻ ഓളെ തന്നെ മിഴിച്ച് നോക്കി നിന്നതും ഓള് 'എനിക്ക് മനസ്സിലായി മോളെ..' എന്ന് പറഞ്ഞ് ബെഡിലേക്ക് കിടന്നു... "സഫു.... എനിക്ക് ഉറക്കം വരുന്നില്ലെടാ..." "കണ്ണടച്ച് സ്വലാത്തും ചൊല്ലി കിടന്നോ ഉറക്കം വരും..." "എടി... അതല്ല... കണ്ണടക്കുമ്പോ ഷാനുക്കയാണ് മനസ്സ് മുഴുവൻ..." നമ്മളെ വർത്താനം കേട്ട് ഞെട്ടി കൊണ്ട് സഫു നമ്മളെ നോക്കിയപ്പോ ഞാൻ ഓളെ നോക്കി ചിരിച്ചു... "നീയെന്താ ഇപ്പോ പറഞ്ഞെ... ഷാനുക്ക എന്നോ...? വായിനോക്കിയൊക്കെ പോയി ഇപ്പോ ഷാനുക്ക ആയോ...? അതും പോരാഞ്ഞ് ഓൻ മാത്രം ഇപ്പോ മനസ്സിൽ കൂടാൻ എന്താടി ഉണ്ടായേ...?" "എടി... നീയെന്നെ ഒരുമാതിരി ആക്കി ചോദിക്കൊന്നും വേണ്ട... എനിക്ക് എന്തോ... ഇന്ന് അവര് മൈൻഡ് ചെയ്യാതെ പോയത് കണ്ടപ്പോ മുതൽ ഒരു ശോകം..." "ഹോ ഹോ.... എന്നിട്ട്...?" "ഡി... കളിയാക്കല്ലേ... ഞാൻ കാര്യത്തിൽ പറഞ്ഞതാ.... I think I am in love...." നമ്മളെ പറച്ചില് കേട്ടപ്പോ സഫു വീണ്ടും എന്നെ തുറിച്ചു നോക്കി.... "എന്താ.... ലവ്വോ...? ആരോട്...? ഷാനുക്കാനോടോ...?" "ഹ്മ്..." "എടി... നീ കാര്യത്തിലാണോ...?" "എനിക്കറിയില്ല... ന്തോ അങ്ങനെ ഒക്കെ തോന്നുന്നു...." "എടി റൈനു... ഷാനുക്ക ഇത് അറിഞ്ഞാൽ ഒരുപാട് സന്തോഷിക്കുമെങ്കിലും നീയെന്ത് പറഞ്ഞാ മൂപ്പരോട് നിന്റെ ഇഷ്ടം തുറന്ന് പറയാ... നീ അവരോട് പറഞ്ഞ കള്ളത്തിന് നിന്നോട് ദേഷ്യമല്ലേ അവർക്ക് ഉണ്ടാകൂ...." സഫു അങ്ങനെ ഓരോന്ന് പറഞ്ഞോണ്ടിരുന്നെങ്കിലും എനിക്ക് എന്തോ ഒന്നും അങ്ങോട്ട് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല... നാളെ ഷാനുക്കാനോട് നടന്നതിന് ഒക്കെ ഒരു സോറി പറഞ്ഞ് മൂപ്പരോട് നമ്മളെ ഇഷ്ടം തുറന്ന് പറഞ്ഞാലോ എന്നായിരുന്നു എന്റെ ചിന്ത... പിറ്റേന്ന് ഞങ്ങള് എല്ലാവരും കൂടി ഓഡിറ്റോറിയത്തിലേക്ക് നേരത്തെ പുറപ്പെട്ട് സൈറന്റെ കൂടെ കൊറേ ഫോട്ടോസ് ഒക്കെ എടുത്തു... എന്നിട്ട് ഫുഡ് ഒക്കെ കഴിച്ച് കഴിഞ്ഞിട്ട് ഹാളിലേക്ക് ചെന്ന് ഒരു ചെയറിൽ ഇരുന്നു... അപ്പോ സഫു നമ്മളോട് മുകളിലേക്ക് പോകാമെന്ന് പറഞ്ഞ് എന്നെയും കൊണ്ട് മോളിലേക്ക് കയറിയതും ഷാനുക്കയും കൂട്ടരും സൈറന്റെ അടുത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു.... അവന്മാര് സൈറന്റെ കൂടെ നിന്ന് ഫോട്ടോ എടുത്തിട്ട് ഷാനുക്ക എന്തൊക്കെയോ സൈറയോട് പറയുന്നുണ്ട് തിരിച്ച് അവളും മറുപടി കൊടുക്കുന്നുണ്ട്... അതൊക്കെ മോളിൽ നിന്നോണ്ട് ഞാനും സഫുവും കൂടി വീക്ഷിച്ച് കൊണ്ടിരുന്നപ്പോഴാണ് അവന്മാര് ഞങ്ങളെ മുകളിൽ കണ്ടത്... അപ്പോ ഷാനുക്ക എന്നെ നോക്കിയിട്ട് എന്നോട് മോളിലെ തന്നെ വരാന്തയിലേക്ക് വരാൻ പറഞ്ഞു... ഞാൻ അന്താളിച്ച് കൊണ്ട് ഷാനുക്കാനെ നോക്കിയിട്ട് എന്നെ തന്നെയാണോ എന്ന് ചോദിച്ചപ്പോ അതെ എന്ന് കണ്ണിറുക്കി കൊണ്ട് മൂപ്പരും മോളിലേക്ക് കേറി വന്നു... സഫു എനിക്ക് ഓൾ ദി ബെസ്റ്റ് ഒക്കെ തന്നിട്ട് നമ്മളെ ഓന്റെ അടുത്തേക്ക് പറഞ്ഞയച്ചെങ്കിലും നല്ലോണം ടെൻഷൻ എനിക്ക് ഉണ്ടായിരുന്നു... മോളിലെ വരാന്തയിൽ ആണെങ്കിൽ ഞാനും അവനുമല്ലാതെ വേറെ ഒരു മനുഷ്യകുഞ്ഞ് പോലും അവിടെയില്ല... സഫു പിന്നെ എല്ലാം ഹാളിൽ ഇരുന്ന് വീക്ഷിക്കുന്നുണ്ട്... ഷാനുക്ക എന്നെ ഒന്ന് നോക്കി ചിരിച്ചിട്ട് പറയാൻ തുടങ്ങി... "ഞാൻ.... തന്നോട് സോറി പറയാൻ വേണ്ടിയാ വിളിച്ചത്..." "സോറിയോ... എന്തിന്..?" "അത്... തന്റെ നിക്കാഹ് കഴിഞ്ഞത് ആണെന്ന് അറിഞ്ഞിട്ടും തന്റെ പിറകെ നടന്ന് ശല്യം ചെയ്തതിന്...." 'ങേ... ഇപ്പോ എന്തിനാ ഇങ്ങനെ ഒരു കുമ്പസാരം...? ഇവൻ എന്തൊക്കെയാ ഈ പറയുന്നേ...?' "തന്നെയും ഫൈസലിനെയും തെറ്റിക്കണം എന്നൊക്കെ ഉണ്ടായിരുന്നു നിന്നെ എനിക്ക് കിട്ടാൻ വേണ്ടി... പിന്നെ ഞാൻ അത് ചെയ്താലും നീ എന്നെ സ്വീകരിക്കുകയും ഇല്ല... എന്റെ വീട്ടുകാര് ഇതിന് സമ്മതിക്കേം ഇല്ല.... അതോണ്ട് ഞാൻ എന്റെ ഇഷ്ടം അങ്ങ് ഉപേക്ഷിച്ചു... പകരം ഷാഹിനയെ കെട്ടാൻ തീരുമാനിച്ചു..." ഷാനുക്ക പറയുന്നത് കേട്ടപ്പോ എനിക്ക് എന്താ പറയേണ്ടതെന്ന് അറിയുന്നില്ല... ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിട്ട് ഓൻ പറയുന്നത് ഒക്കെ കേട്ട് നിന്നു.... "റൈഹാന... ഞാൻ പറഞ്ഞത് കേട്ടില്ലേ...?" ഓന്റെ റൈഹാന എന്ന വിളി കേട്ടപ്പോ സത്യം പറഞ്ഞാൽ എനിക്ക് സങ്കടം വന്നു... "എന്തായാലും തന്നെ എനിക്ക് കിട്ടിയില്ല... എന്നാ പിന്നെ തന്റെ കഴുത്തിൽ കിടക്കുന്ന അതുപോലെ ഒരു മഹർ എങ്കിലും എനിക്ക് ഷാഹിനക്ക് നൽകണം എന്നുണ്ട്... പിന്നെ എനിക്ക് ഈ മഹറിനെ കുറിച്ചൊന്നും വല്യ അറിവൊന്നും ഇല്ല... നിന്റെ ആ മഹർ ഒന്ന് കാണിച്ച് തന്നാൽ അതുപോലെ ഒന്ന് ഷാഹിനക്ക് വേണ്ടി പണിയിക്കായിരുന്നു...." ഓന്റെ വർത്താനം ഒക്കെ കേട്ടപ്പോ എനിക്കിട്ട് താങ്ങാണോ എന്നൊക്കെ എനിക്ക് തോന്നി പോയി.... ഓന്റെ ഒരു മഹർ എന്നൊക്കെ പറഞ്ഞ് ഒന്ന് കൊടുത്താലോ എന്നൊക്കെ തോന്നാ... പിന്നെയാ ചിന്തിച്ചേ... നമ്മളെ കഴുത്തിൽ അതിന് ആ മാലയില്ലല്ലോ എന്ന്.... അത് അന്ന് കഴുത്തിൽ ഇട്ടതിന് ശേഷം നമ്മള് കൈ കൊണ്ട് പോലും തൊട്ടിട്ടില്ല... അത് ഇപ്പോ എവിടെ കിടക്കാണെന്ന് പോലും നമ്മക്ക് അറീല.... പക്ഷെ ഇവനോട് ഇപ്പോ എന്തേലും ഒക്കെ പറഞ്ഞല്ലേ പറ്റൂ... അതോണ്ട് എന്തേലും കള്ളം പറയണമെന്ന് തീരുമാനിച്ച് വായിൽ വന്ന ഒരു നുണയങ്ങ് വെച്ച് കാച്ചി... "എന്റെ മഹർ.... അത് പൊട്ടി പോയി... അത് നേരാക്കാൻ വേണ്ടി എന്റെ കാക്ക ജ്വല്ലറിയിൽ കൊടുത്തിരിക്കാ... എന്നാ കിട്ടാ എന്ന് അറീല...." "ഓഹോ... ഏത് ജ്വല്ലറിയിലാ കൊടുത്തത്...?" "അത് എനിക്കറിയില്ല.... അല്ലാ മഹർ എടുക്കാൻ എന്തിനാ എന്റെ മഹർ കാണുന്നെ... ഇയാളെ ഇഷ്ടത്തിന് അല്ലെ അതൊക്കെ നോക്കി എടുക്കേണ്ടത്... ജ്വല്ലറിയിൽ കാണും നല്ല മോഡലിലുള്ളതൊക്കെ.... ഇയാളെ ഷാഹിനക്ക് മാച്ചുള്ളത് ഏതാന്ന് വെച്ചാ അവിടെ ചെന്ന് സെലെക്റ്റ് ചെയ്‌തോ..." നമ്മള് ഇത്തിരി ഹാർഷായി അത് പറഞ്ഞപ്പോ ഓൻ ചിരിച്ചോണ്ട് അതേലെ... എന്ന് പറഞ്ഞ് അവിടന്ന് ഇറങ്ങി പോയി... അതൊക്കെ കണ്ടപ്പോ തന്നെ നമ്മക്ക് മനസ്സിലായി ഓൻ എല്ലാം മനസ്സിലാക്കിയെന്ന്.... നമ്മളെ ഇട്ട് വട്ടം കളിപ്പിക്കാൻ വേണ്ടി ഓരോന്ന് പറഞ്ഞതാണെന്ന് തോന്നിയതും ഞാൻ തിരിച്ച് സഫുന്റെ അടുത്ത് പോയി ഇരുന്നിട്ട് ഓളോട് ഒക്കെ തുറന്ന് പറഞ്ഞു... ഓള് എന്നെ നോക്കി കൊറേ ചിരിച്ചെങ്കിലും എനിക്ക് എന്തോ കരച്ചിലും ദേഷ്യവും ഒക്കെയാ വരുന്നത്... ഓൻ സത്യം ആണോ പറഞ്ഞത്... ഇനി ഷാഹിനാനെ ഓൻ കെട്ടാൻ പോകാണോ എന്നൊക്കെ നമ്മക്ക് തോന്നി... അപ്പോ ഞങ്ങളെ പ്ലസ് ടൂ ടീമൊക്കെ സൈറന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കുന്നത് കണ്ടതും ഞങ്ങള് അങ്ങോട്ട് ചെന്ന് അവരോട് സംസാരിച്ച് നിന്നു... ഒപ്പം ഒരുപാട് ഫോട്ടോസ് ഒക്കെ എടുത്തു... അപ്പോഴുണ്ട് ഷാനുക്ക ഞങ്ങളെ അടുത്തേക്ക് വന്നിട്ട് നാജിനെ അവിടന്ന് വിളിച്ചോണ്ട് പോകുന്നു.... അത് കണ്ടപ്പോ നമ്മളെ വയറ്റിലൂടെ ഒരു കാളലങ്ങ് പോയി... അവര് രണ്ട് പേരും കൂടി സംസാരിക്കുന്നത് കണ്ടപ്പോ എന്തോ വല്ലാണ്ട് പേടിയാകുന്ന പോലെ... പെട്ടെന്ന് നാജി എന്നെ തിരിഞ്ഞ് നോക്കിയിട്ട് ഓനെ നോക്കി ചിരിച്ചോണ്ട് എന്തൊക്കെയോ പറയുന്നുണ്ട്.... ഇടക്ക് ചിരിക്കലും ഇല്ലെന്ന് തലയാട്ടലുമൊക്കെ കണ്ടപ്പോ നമ്മക്ക് എല്ലാം മനസ്സിലായി.... നാജി എന്നെ നോക്കിയിട്ട് എന്നെ അടുത്തേക്ക് വിളിച്ചതും ഞാൻ മടിച്ച് മടിച്ച് ഇത്തിരി വിറയലോടെ അവരെ അടുത്തേക്ക് ചെന്ന് നിന്നു... ഓള് അപ്പോ എന്റെ കയ്യിൽ പിടിച്ചിട്ട് ഓന്റെ അഭിമുഖമായി എന്നെ നിർത്തിച്ചു.... "ഡി റൈനു... നിന്റെ നിക്കാഹ് എപ്പോഴാടി ഞാൻ അറിയാതെ നടന്നത്...? നീ ഞങ്ങളോട് ഒന്നും പറഞ്ഞതെ ഇല്ലല്ലോ..." എന്നൊക്കെ പറഞ്ഞ് അവള് ഭയങ്കര ചിരി... അവളെ ചിരി കണ്ടിട്ട് എനിക്ക് ഇവിടെ അടുത്ത് നിൽക്കുന്ന കോന്തനെ നോക്കണം എന്നൊക്കെയുണ്ട്... പക്ഷെ പറ്റുന്നില്ല.... അതോണ്ട് നാജിനെ നോക്കി ഒരു അവിഞ്ഞ ചിരി പാസാക്കി ഞാൻ തിരിച്ച് പോകാൻ നിന്നതും ഓള് എന്റെ കയ്യിൽ പിടിച്ച് അവിടെ നിർത്തി... അപ്പോ തന്നെ നമ്മളെ ഉമ്മച്ചി വന്നിട്ട് നമ്മളെ അവിടന്ന് കൊണ്ട് പോയി നേരെ ആ ആയിച്ചുമ്മത്താന്റെ മുന്നിൽ നിർത്തിച്ചു... എന്നിട്ട് ഇന്നലെ ഞാൻ എന്തൊക്കെയാ അവരോട് പറഞ്ഞതെന്ന് പറഞ്ഞ് ഇൻവെസ്റ്റിഗേഷൻ നടത്തി.... ഇതൊക്കെ നടക്കുമ്പോഴും നമ്മളെ നോട്ടം ഓനെ ആയിരുന്നു... ഓൻ എന്നെ കലിപ്പിൽ നോക്കി കൊണ്ട് നാജിനോട് യാത്ര പറഞ്ഞ് അവിടന്ന് ഇറങ്ങി പോയി... അത് കണ്ടപ്പോ എനിക്ക് കരച്ചിലും ചിരിയും എല്ലാം കൂടി ഒരുമിച്ച് വന്ന ഒരു അവസ്ഥ ആയിരുന്നു... അതോണ്ട് ഉമ്മച്ചിനോട് ഒന്നും മിണ്ടാതെ തല വേദനിക്കുന്നുണ്ടെന്ന് പറഞ്ഞ് ഞാൻ അവിടന്ന് ഒരല്പം മാറി നിന്നു... എന്നിട്ട് ഓഡിറ്റോറിയത്തിന്റെ ഒരു മൂലയിൽ ചെന്ന് നിന്നിട്ട് പുറത്തേക്ക് നോക്കി.... അപ്പോ ഷാനുക്കയും കൂട്ടരും കൂടി കാറിൽ പോകുന്നത് ഞാൻ അവിടെ നിന്ന് കണ്ടു... എന്നെ അവര് കണ്ടതും അത് വരെ ചിരിച്ച് നിന്ന മുഖം പെട്ടെന്ന് കനത്തു... എന്നോടുള്ള ദേഷ്യമാണെന്ന് തോന്നുന്നു കാറിന്റെ ഹോണ് പല തവണ അടിച്ച് ദേഷ്യം തീർക്കുന്നുണ്ട്.... ഞാൻ അവരെ തന്നെ നോക്കി കൊണ്ട് അങ്ങനെ നിന്നതും പെട്ടെന്ന് സഫുവും നാജിയും നമ്മളെ പ്ലസ് ടൂ ടീംസും കൂടി എന്റെ അടുത്തേക്ക് വന്നിട്ട് എന്താ കാര്യം എന്ന് അന്വേഷിച്ചു... അപ്പോ സഫു നടന്നതൊക്കെ അവർക്ക് പറഞ്ഞ് കൊടുത്തതും എന്നെയാണ് അവളുമാരൊക്കെ കുറ്റപ്പെടുത്തിയത്... എന്നോട് എത്രയും പെട്ടെന്ന് ഷാനുക്കാനോടും ഫ്രണ്ട്സിനോടും പോയി സോറി പറയാൻ അവരൊക്കെ കൂടി നിർബന്ധിച്ചു... എനിക്ക് ഉറപ്പുണ്ട് അവര് ഒരിക്കലും എന്നെ ക്ഷമിക്കില്ല കാരണം അത്രക്ക് ഞാൻ അവരെയിട്ട് കളിപ്പിച്ചിട്ടുണ്ട്... എന്നാലും കോളേജിൽ വെച്ച് അവരെ നേരിട്ട് കണ്ട് എന്തായാലും കുമ്പസരിക്കാൻ ഞാൻ തീരുമാനിച്ചു... (തുടരും) ******************************************** ഈ പാർട്ട് പറഞ്ഞ സമയത്ത് പോസ്റ്റ് ചെയ്യാഞ്ഞത് റേഞ്ച് ഇല്ലാഞ്ഞത് കൊണ്ടാണ്... ഈ പാർട്ട് ബോറായിട്ടുണ്ടാകും... അടുത്ത പാർട്ട് നാളെ രാത്രി 9.30 ന്...
#

📙 നോവൽ

📙 നോവൽ - CRAZY LOVE Paา 123RF 123RF Mubashira MSKH - ShareChat
69.2k views
15 days ago
*💖CrAzY lOvE💓* _Part.10_ ✍ Mubashira MSKH ഞങ്ങള് അവളെയും കൂട്ടി താഴെ ഗാർഡനിൽ ഇരിക്കാൻ വേണ്ടി പോകുമ്പോഴുണ്ട് എല്ലാ ഗേൾസും കൂടി വരാന്തയിൽ തടിച്ച് കൂടി നിന്നിട്ട് റോഡിലേക്ക് നോക്കി നിൽക്കുന്നത് കണ്ടത്... എന്താപ്പോ അവിടെ വല്ല പൂരവും നടക്കുന്നുണ്ടോ എന്ന് ചിന്തിച്ചോണ്ട് ആ പെണ്ണുങ്ങളെ ഇടയിൽ കൂടി നുഴഞ്ഞ് കേറി ഞങ്ങള് മൂന്ന് പേരും കൂടി റോഡിലേക്ക് നോക്കി.... അവിടെ നടക്കുന്ന പൊടിപൂരം കണ്ടതും ഞങ്ങള് മൂന്നും തൊള്ളേം തുറന്ന് അന്തം വിട്ട് പരസ്പ്പരം നോക്കിയിട്ട് വീണ്ടും അങ്ങോട്ട് തന്നെ നോട്ടം ചെലുത്തി.... ആ വായിനോക്കിയും കൂട്ടരും ഒപ്പം ജുനുവും കൂട്ടരും കൂടി ഏതൊക്കെയോ ചെക്കന്മാർക്കിട്ട് കണക്കിന് കൊടുക്കുന്നുണ്ട്... എന്താ സംഭവം എന്ന് മനസ്സിലാക്കാതെ ഞങ്ങളും അവിടെ നടക്കുന്നത് അത് പോലെ വീക്ഷിച്ചോണ്ട് നിന്നു.... "റൈനു... ജുനുവും ഷാനുക്കയുമൊക്കെ കീരിയും പാമ്പും അല്ലെന്നോ... ഇപ്പോ എന്താ അവർക്ക് പറ്റിയെ...? രണ്ട് കൂട്ടരും ഒരുമിച്ചാണല്ലോ അവന്മാരെ പഞ്ഞിക്കിടുന്നത്..." സൈറന്റെ ചോദ്യം കേട്ടിട്ട് നമ്മള് കൈ മലർത്തി കൊണ്ട് അങ്ങോട്ട് തന്നെ നോക്കി നിന്നു... അപ്പോഴാണ് അവിടെ അല്പം മാറി ഷാഹിന നിൽക്കുന്നത് നമ്മളെ ശ്രദ്ധയിൽ പെട്ടത്... അവളെന്താകും അവിടെ നിൽക്കുന്നതെന്ന് ചിന്തിച്ച് ഞാൻ അവളുമാർക്ക് അവളെ കാണിച്ച് കൊടുത്തു.... "അവള് എന്തിനാ അവിടെ പോയി നിൽക്കുന്നെ...? അവൾക്ക് ഇങ്ങോട്ട് വരാൻ ആയില്ലേ...?" സൈറയാണ്. "അത് ചിലപ്പോ ഫൈറ്റ് നേരിട്ട് കാണാനുള്ള പൂതി കൊണ്ട് പോയി നിന്നതാകും പാവം.... സാരല്യ അവരെ കയ്യീന്ന് കിട്ടുമ്പോ ഇങ്ങോട്ട് വന്നോളും..." സഫുവാണ്. "അപ്പോ അവിടെ എന്തിനാ തല്ല് നടക്കുന്നതെന്ന് അറിയില്ലേ നിങ്ങൾക്ക്...?" ഞങ്ങളെ സീനിയർ ആയ ഒരു ചേച്ചി ഞങ്ങളെ സംസാരം കേട്ടിട്ട് ചോദിക്കുന്നത് കേട്ടപ്പോ ഞങ്ങള് ഇല്ലെന്ന് ആംഗ്യം കാണിച്ചു... അപ്പോ തന്നെ ആ ചേച്ചി നടന്നതൊക്കെ വള്ളി പുള്ളി വിടാതെ ഞങ്ങൾക്ക് പറഞ്ഞ് തന്നു.... ആ ഷാഹിനാന്റെ പിറകെ നടന്ന് ശല്യം ചെയ്യുന്ന ചെക്കന്മാരാണ് അവന്മാര്... അവന്മാരിലെ ഒരുത്തനെ അവള് ശല്യം സഹിക്കാതെ വന്നപ്പോ ഒരെണ്ണം പൊട്ടിച്ചിരുന്നു... അതിന്റെ കണക്ക് ചോദിക്കാൻ ആയിട്ട് അവറ്റകൾ അവളെയും കാത്ത് കോളേജിന്റെ മുന്നിൽ വന്ന് നിന്നപ്പോ അവള് പേടിച്ചിട്ട് ആ വായിനോക്കിയോടും കൂട്ടരോടും പോയി പറഞ്ഞതാണത്രെ... ഇത് പിന്നെ അവളെ മാത്രം ബാധിക്കുന്ന പ്രശ്‌നം അല്ലാത്തത് കൊണ്ട് കോളേജിലെ മറ്റു കുട്ടികളെ നല്ലതിനും വേണ്ടി കോളേജ് ചെയർമാനെയും കോളേജ് പിള്ളേരെയും കൂട്ട് പിടിച്ച് അവറ്റകളെ ആട്ടിയോടിക്കാൻ അവര് ഒന്നായതാണ്... അതൊക്കെ കോളേജ് വിട്ടപ്പോ തന്നെ അരങ്ങേറിയ സംഭവങ്ങളാണ്... സഫൂനെ മിണ്ടിക്കാൻ വേണ്ടി കോളേജിൽ നിന്ന് നേരത്തെ ഇറങ്ങിയതോണ്ട് എന്താ പ്രശ്നം എന്ന് നമ്മക്ക് അറിയാൻ കഴിയാതെ പോയതാ... എന്തായാലും ആ ചേച്ചി പറയുന്നതൊക്കെ കേട്ടപ്പോ നമ്മളെ വായിനോക്കിയോട് നമ്മക്ക് എന്തോ ഒരു ചെറിയ സോഫ്റ്റ് കോർണർ കൂടിയോന്ന് ഒരു ഡൌട്ട്... അവിടെയാണെങ്കിൽ ഇപ്പോ അവറ്റകളെയൊക്കെ അവന്മാര് ആട്ടിയോടിച്ചിട്ടുണ്ട്.... നാട്ടുകാരും സ്റ്റുഡന്റ്സും ഒക്കെ ഒന്നടങ്കം അവന്മാരെ നോക്കി കൊണ്ട് നിൽക്കാണ്... അപ്പോഴാണ് ജുനുവും ആ വായിനോക്കിയും കൂടി പരസ്പരം മുഖത്തോട് മുഖം നോക്കിയിട്ട് കൈ കൊടുത്ത് കെട്ടിപ്പിടിച്ചത്... അത് കണ്ടപ്പോ സത്യായിട്ടും എനിക്ക് ഒരുപാട് സന്തോഷമായി... അത് എന്ത് കൊണ്ടാണെന്ന് എനിക്ക് അറിഞ്ഞൂടാ... എന്നാലും അവര് ഒന്നിച്ചപ്പോ മനസ്സിന് എന്തെന്നില്ലാത്ത ഒരു ആനന്ദം.... ആ ഷംനാദ് ഷാഹിനാന്റെ അടുത്തേക്ക് ചെന്നിട്ട് ഓളോട് എന്തൊക്കെയോ പറഞ്ഞിട്ട് ഹോസ്റ്റലിലേക്ക് പറഞ്ഞയച്ചു... ഓള് അപ്പോ ഓനെ നോക്കി ചിരിക്കുന്നതും താങ്ക്സ് പറയുന്നതുമൊക്കെ കണ്ടപ്പോ അസൂയയാണോ അതോ ദേഷ്യമാണോ എന്നൊന്നും അറിയില്ല എന്തൊക്കെയോ നമ്മക്ക് നന്നായി ഫീലായി... അവള് ഗേറ്റ് കടന്ന് അകത്തേക്ക് വരുന്നത് കണ്ടതും കുറച്ച് കുട്ടികള് അവളെ അടുത്തേക്ക് ചെന്നിട്ട് കാര്യം ഒക്കെ അന്വേഷിക്കുന്നുണ്ട്... ഞങ്ങള് മൂന്ന് പേരും കൂടി മോളിൽ നിന്നോണ്ട് തന്നെ അതൊക്കെ നോക്കി കൊണ്ടിരുന്നു... അപ്പോ നമ്മള് ചുമ്മാ ആ ഷംനാദിനെ ഒന്ന് തിരിഞ്ഞ് നോക്കിയതും ഓൻ എന്നെ നോക്കി കൊണ്ട് വിരല് ചൂണ്ടി രൂക്ഷമായി നോക്കിയിട്ട് കഴുത്തറക്കുന്ന പോലെ ആംഗ്യം കാണിച്ചു... അത് കണ്ട് നമ്മള് തൊള്ളേം തുറന്ന് ഓനെ നോക്കിയപ്പോ ഓൻ നമ്മളെ നോക്കി പുച്ഛിച്ച് ചിരിച്ചോണ്ട് അഫിക്കാൻറെ ബൈക്കിൽ കേറി പോയി... ഇതുവരെ അവൻ നമ്മളെ നോക്കി കാണിച്ച കോപ്രായങ്ങൾ ഒക്കെ കണ്ട് നിന്ന സൈറയും സഫുവും കൂടി അന്തം വിട്ട് നമ്മളെ നോക്കിയിട്ട് ജുനുവിന്റെ നേരെ വിരൽ ചൂണ്ടി... അങ്ങോട്ട് നോക്കിയപ്പോ ഇവളുമാരെ പോലെ തന്നെ ജുനുവും അവന്റെ കാട്ടികൂട്ടൽ ഒക്കെ കണ്ട് നിൽക്കായിരുന്നു എന്ന് നമ്മക്ക് അപ്പോഴാണ് മനസ്സിലായത്... ജുനൂ നമ്മളോട് എന്താ കാര്യം എന്ന് ആംഗ്യം കാണിച്ചപ്പോ നമ്മള് ഒന്നുമില്ലെന്ന് കണ്ണിറുക്കിയിട്ട് വേഗം റൂമിലേക്ക് പോയി... നമ്മളെ പിന്നാലെ അവളുമാരും വന്നു... എന്നിട്ട് വാതിലടച്ചിട്ട് എന്നെ തന്നെ ഉറ്റു നോക്കി കൊണ്ടിരുന്നു.... "ഡി റൈനു... നീ സൂക്ഷിച്ചോ മോളെ ഷാനുക്ക എല്ലാം അറിഞ്ഞെന്നാ തോന്നുന്നത്... അല്ലെങ്കിൽ പിന്നെ നിന്നെ ഇങ്ങനെ നോക്കി പേടിപ്പിക്കില്ലല്ലോ..." "ദേ സൈറ വെറുതെ എന്നെ പേടിപ്പിക്കാൻ വന്നാലുണ്ടല്ലോ ഒന്നങ്ങട്ട് തരും ഞാൻ..." "എടി റൈനു നീ അവളെ പറച്ചില് കേട്ട് ഹീറ്റാകാൻ നിൽക്കാതെ അവള് പറഞ്ഞതിലും കാര്യമുണ്ടെന്ന് ചിന്തിച്ചോ... അവൾക്ക് മാത്രല്ല എനിക്കും ഡൗട്ടുണ്ട് ഷാനുക്ക എല്ലാം അറിഞ്ഞെന്ന്..." അവറ്റകൾ രണ്ടും കൂടി ഓരോന്ന് പറയുന്നത് കേട്ടിട്ട് എനിക്ക് ചെറുതായിട്ട് പേടി തോന്നിയെങ്കിലും അവന്റെ മുഖം മാത്രം മനസ്സിൽ നിന്ന് മാഞ്ഞ് പോകുന്നതേയില്ല.... രാത്രി ഫുഡ് കഴിക്കാൻ വേണ്ടി ഡൈനിങ് ഹാളിലേക്ക് ചെന്നപ്പോഴും നമ്മളെ അവസ്ഥ ഇതൊക്കെ തന്നെ ആയിരുന്നു... ആ വായിനോക്കി മനസ്സിൽ നിന്ന് ഇറങ്ങി പോകുന്നതേയില്ല... അവന്റെ ചിന്ത മാത്രമാണിപ്പോ എനിക്കുള്ളത്... അതിനി അവനോടുള്ള ഭയം കൊണ്ടാണോ അതോ മറ്റെന്തെങ്കിലുമാണോ എന്നൊന്നും അറീല... എന്നാലും അവനാണ് ഇപ്പോ ചിന്ത... അങ്ങനെ അവനെയും ആലോചിച്ചോണ്ട് ഫുഡിൽ ചിത്രം വരച്ചിരിക്കുമ്പോഴാണ് സൈറ എന്നെ തട്ടി വിളിച്ചത്... അവളെ വിളി കേട്ട് നമ്മള് ചിന്തയിൽ നിന്ന് ഉണർന്ന് അവളെ നോക്കിയപ്പോ അവള് ഞങ്ങൾക്ക് നേരെ ഇരിക്കുന്ന ഷാഹിനയെ കാണിച്ച് തന്നു... എന്തോ അവളെ കണ്ടപ്പോ തൊട്ട് ഒരു വക കഴിക്കാൻ തോന്നുന്നില്ല... എന്തൊക്കെയോ വെറുപ്പും ദേഷ്യമൊക്കെ വരാ... ഇപ്പോഴാണെങ്കിൽ ആ ഷാഹിനാന്റെ മുഖം പതിനാലാം രാവ് ഉദിച്ച പോലെ തിളങ്ങുന്നുണ്ട്... 'അത് അവനോട് ഉള്ള മുഹബ്ബത്ത് ആയിരിക്കോ...? ആയാലും ഇല്ലെങ്കിലും എനിക്ക് എന്താ...? ഞാൻ എന്തിനാ അതൊക്കെ ചിന്തിക്കുന്നെ...? അവൻ എന്തിനാ അവൾക്ക് എന്തോ പറ്റിയെന്ന് കരുതി സഹായിക്കാൻ നിന്നത്...? ഇനി അവനും അവളെ ഇഷ്ടാകോ...? ഏയ്... അവൻ കോളേജിലെ ഒരു കുട്ടിയെന്ന നിലയിൽ ഹെല്പ് ചെയ്തത് ആകും... പോരാത്തതിന് ജുനുവും ഉണ്ടായിരുന്നല്ലോ കൂടെ... അപ്പോ അതൊന്നുമല്ല.... ഛെ.... എന്തൊക്കെയാ ഞാൻ ഈ ചിന്തിച്ച് കൂട്ടുന്നത്... സ്റ്റോപ്പിറ്റ് റൈനു... മതി ഓരോന്ന് ചിന്തിച്ചത്... ഇതുവരെ അവനെ കുറിച്ച് ഓർക്കുന്നത് പോലും ഇഷ്ടമല്ലാത്ത ആളായിരുന്നല്ലോ പിന്നെയെന്താ പെട്ടെന്ന് ഒരു മനംമാറ്റം... ഒന്നുമില്ല... എനിക്ക് ഒന്നുമില്ല... അവനാരോ ഞാൻ ആരോ... അവൻ ആരെ വേണേലും സ്നേഹിക്കേ സ്നേഹിക്കാതിരിക്കെ എന്ത് വേണേലും ചെയ്‌തൊട്ടേ അതൊന്നു എന്നെ ബാധിക്കില്ല....' "ഡി റൈനു... നീയെന്താ ഒന്നും കഴിക്കുന്നില്ലേ...?" പെട്ടെന്ന് സഫു നമ്മളെ പിടിച്ച് കുലുക്കിയതും ഞാൻ പ്ലേറ്റിലേക്ക് നോക്കിയിട്ട് അവരെ നോക്കി ഒന്ന് ചിരിച്ചു... എന്നിട്ട് കുറച്ച് കഴിച്ചെന്ന് വരുത്തി അവിടന്ന് എണീറ്റ് റൂമിലേക്ക് പോയി.... 'എന്താ ശരിക്കും എനിക്ക് പറ്റിയെ? ഞാൻ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ... പിന്നെ എന്താ പെട്ടെന്ന് എനിക്ക് പറ്റിയത്...?' ഈ ചോദ്യം ഞാൻ എന്നോട് തന്നെ ചോദിച്ചോണ്ടിരുന്നു... അപ്പോഴേക്കും സൈറയും സഫുവും വന്നിട്ട് നമ്മളെ മനസ്സിലെ ചോദ്യം തന്നെ നമ്മളോട് ചോദിച്ചു... ഒന്നുമില്ലെന്ന് പറഞ്ഞ് ഞാൻ വേഗം പോയി കിടന്നു.... കുറച്ച് കഴിഞ്ഞപ്പോ കാക്ക വിളിച്ച് സഫൂനോട് പറഞ്ഞോ എന്ന് ചോദിച്ചു... അപ്പോ അവള് പറഞ്ഞതൊക്കെ കാക്കാനോട് പറഞ്ഞെങ്കിലും എങ്ങനെയെങ്കിലും ഒന്ന് സെറ്റാക്കി താ എന്നായിരുന്നു നമ്മളെ കാക്കാന്റെ മറുപടി... അങ്ങനെ ഓനോട് ഓക്കേ പറഞ്ഞ് ഫോൺ വെച്ച് ഞാൻ കിടന്നു... പിറ്റേന്ന് മുതൽ ഷാഹിനയും ഷംനാദും കൂടി ഒരുമിച്ച് നിന്ന് സംസാരിക്കുന്നത് കാണൽ ഒരു പതിവായി... അതും ഓരോന്ന് പറഞ്ഞ് കളിച്ച് ചിരിച്ച് നിൽക്കുന്ന അവരെ കാണുമ്പോ ശരിക്കും ദേഷ്യം വരും... അവൾക്കിട്ട് ഒരെണ്ണം പൊട്ടിച്ചാലോ എന്ന് വരെ തോന്നാൻ തുടങ്ങി... പിന്നെ ആലോജിക്കുമ്പോ എന്തിനാ ഞാൻ അങ്ങനെ ചെയ്യുന്നതെന്ന് എന്നോട് തന്നെ ചോദിക്കും.... ഒടുക്കം അവരെ അങ്ങ് മൈൻഡ് ചെയ്യാനെ പോകാറില്ല... അവര് ആണെങ്കിൽ ഞങ്ങളെയും പണ്ടത്തെ പോലെ വിളിക്കാറുമില്ല... സത്യം പറഞ്ഞാൽ ഇപ്പോ കോളേജിൽ പോകാൻ തന്നെ ഭയങ്കര മടിയായി തുടങ്ങി... അടുത്ത ആഴ്‌ച സൈറന്റെ കല്യാണമാണ്... അതോണ്ട് അവള് കോളേജിൽ നിന്ന് ലോങ്ങ് ലീവുമെടുത്ത് നാട്ടിലേക്ക് മടങ്ങി പോയി... പോകുന്നതിന് മുൻപ് ആ വായിനോക്കിക്കും കൂട്ടർക്കും കല്ല്യാണ ക്ഷണക്കത്തൊക്കെ കൊടുത്തിട്ടാണ് അവള് പോയത്... അതോണ്ട് അവന്മാരും അവളെ കല്യാണത്തിന് ഉണ്ടാകുമെന്ന് ഉറപ്പായി... സൈറന്റെ കല്യാണത്തിന് നാല് ദിവസം മുമ്പ് തന്നെ ഞാനും സഫുവും കൂടി സഫുന്റെ വീട്ടിലേക്ക് വിളിച്ച് പറഞ്ഞ് എന്റെ കൂടെ നാട്ടിലേക്ക് വരാൻ പെർമിഷൻ ചോദിച്ചു... അവളെ വിടില്ലെന്ന് അവൾക്ക് നല്ല ഉറപ്പുണ്ടായിരുന്നെങ്കിലും ഞാനും സൈറയും കൂടി അവളെ വീട്ടിലേക്ക് മാറി മാറി വിളിച്ച് ശല്യം ചെയ്തപ്പോ അവര് സമ്മതിച്ചു... അങ്ങനെ സഫൂനെയും കൂട്ടി ഞാൻ നേരെ വന്നത് എന്റെ വീട്ടിലേക്ക് ആയിരുന്നു... അതിന് എന്താ കാരണമെന്ന് ഇനി പ്രേത്യേകിച്ച് പറയൊന്നും വേണ്ടല്ലോ... അവളെ വരവോടെ നമ്മളെ പുന്നാര കാക്ക അല്പം ഡീസന്റ് ആയിട്ടുണ്ട്... പണ്ടത്തെ പോലെ നമ്മളോട് വഴക്കിന് വരില്ല, നല്ല സ്നേഹത്തോടെയെ പെരുമാറൂ... അതും പോരാഞ്ഞ് നട്ട പാതിരക്ക് ഫ്രണ്ട്സിന്റെ കൂടെ ചുറ്റി കറങ്ങാൻ പോയിരുന്ന അവൻ അവള് വന്നതോടെ വീട്ടിൽ തന്നെ ഒതുങ്ങി കൂടാൻ തുടങ്ങി... അവളെ ഇമ്പ്രെസ് ചെയ്യിക്കാൻ ആയിട്ട് ചെക്കൻ ഒരുപാട് പരിശ്രമിക്കുന്നുണ്ടെങ്കിലും സഫു കാക്കാനെ ഒന്ന് തിരിഞ്ഞ് പോലും നോക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല.... ഇന്ന് സൈറന്റെ മൈലാഞ്ചി രാവാണ്... ഇന്നലെ കാക്കാന്റെ കൂടെ ഞാനും സഫുവും കൂടി സൈറക്ക് ഗിഫ്റ്റും ഞങ്ങൾക്ക് രണ്ട് പേർക്കും ഒരുപോലെയുള്ള ഗൗണുമൊക്കെ ഷോപ്പിംഗ് ചെയ്തിരുന്നു.... സത്യം പറഞ്ഞാൽ അതൊക്കെ നമ്മളെ പുന്നാര കാക്കാന്റെ സെലെക്ഷനാണ്... സഫൂന് വേണ്ടി ഓൻ സെലക്ട് ചെയ്ത ഗൗൺ എനിക്കും അവൾക്കും ഒരുപോലെ ഇഷ്ടായപ്പോ രണ്ടാൾക്കും അത് തന്നെ എടുത്തു... നാളെ ഇനി അത് ഇട്ടിട്ട് കൊറേ ഫോട്ടോസും സെൽഫീസുമൊക്കെ എടുത്ത് എല്ലാവരെയും വെറുപ്പിക്കാൻ ഉള്ളതാണ്... അങ്ങനെ മഗ്‌രിബ് നിസ്കരിച്ചതിന് ശേഷം കാക്ക എന്നെയും സഫൂനെയും ഉമ്മാനെയും സൈറന്റെ വീട്ടിൽ ആക്കി തന്നിട്ട് അവളെ കസിൻസും അതിലുപരി കാക്കാന്റെ കട്ട ചങ്കുകളോടുമൊക്കെ സൊറ പറഞ്ഞിരുന്നു... ഞങ്ങള് അകത്തേക്ക് ചെന്നപ്പോ സൈറ പരാതിപ്പെട്ടി തുറക്കാൻ തുടങ്ങിയിരുന്നു... അവളോട് ആദ്യം തന്നെ ഒരു ലോഡ് സോറി പറഞ്ഞിട്ട് അവൾക്ക് വാങ്ങിയ ഗിഫ്റ്റ് ഞങ്ങള് രണ്ട് പേരും കൂടി ഒരുമിച്ച് കൊടുത്തു... എന്നിട്ട് ഓളെ കയ്യിലും കാലിലുമൊക്കെ ഓളെ കസിൻസ് മൈലാഞ്ചി ഇട്ട് കൊടുക്കുന്നതും നോക്കി ഞങ്ങള് ചുറ്റും ഇരുന്നു... എന്നിട്ട് ഇടക്കിടക്ക് സൈറക്കിട്ട് ഓരോരോ കമന്റൊക്കെ പറഞ്ഞ് ചിരിച്ച് കളിച്ചു... അപ്പോഴാണ് സൈറന്റെ അനിയൻ ഓടി വന്നിട്ട് താത്താന്റെ കോളേജിലെ ചെക്കന്മാര് താഴെ വന്നിട്ടുണ്ടെന്ന് പറഞ്ഞ് അവളെ വിളിച്ചോണ്ട് പോയത്... ഞങ്ങളെ ക്ലാസ്സിലെ ടീമാകുമെന്ന് കരുതി അവളെ പിന്നാലെ ഞങ്ങളും ചെന്നെങ്കിലും വന്നത് അവരായിരുന്നില്ല... ആ വായിനോക്കിയും കൂട്ടരും ആയിരുന്നു... അവരെ കണ്ടപ്പോ തന്നെ നമ്മളെ വയറ്റിലൂടെ എന്തോ ഒന്ന് പാഞ്ഞ് പോയ പോലെ നമ്മക്ക് തോന്നി... ഞങ്ങള് ഇറങ്ങി വരുന്നത് കണ്ടിട്ട് ആണെങ്കിൽ ആ വായിനോക്കി നമ്മളെ കണ്ണെടുക്കാതെ നോക്കുന്നുണ്ട്.... സഫു ആണെങ്കിൽ അവന്റെയും നമ്മളെയും നോട്ടം കണ്ടിട്ട് അടക്കി പിടിച്ച് ചിരിക്കലും ചുമക്കലുമൊക്കെ ആയിട്ട് നമ്മക്കിട്ട് താങ്ങാണ്... സൈറ അവന്മാരെ അടുത്തേക്ക് ചെന്നിട്ട് വിശേഷം ഒക്കെ ചോദിച്ചറിഞ്ഞിട്ട് അവര് നീട്ടിയ ഗിഫ്റ്റ് വാങ്ങിച്ചു... "നിങ്ങള് ഇന്ന് തന്നെ വരുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല... വാ അകത്തേക്ക് പോകാം... ഞാൻ നിങ്ങൾക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെ... അവിടെ ഇരുന്നോളി...." "ഏയ് അതിന്റെ ഒന്നും ആവശ്യമില്ല സൈറ... ഞങ്ങള് പുറത്ത് ഇരുന്നോളം..." അഫിക്കയാണ്. "അതൊന്നും പറഞ്ഞാൽ പറ്റില്ല... റൈനു... സഫൂ... നിങ്ങള് ഇവരെയും കൂട്ടി മോളിലേക്ക് പൊയ്ക്കോ ഞാൻ ഇപ്പോ വരാം..." എന്ന് പറഞ്ഞ് സൈറ അവിടന്ന് പോയതും ഞാൻ ആ വായിനോക്കി ഷംനാദിനെ ഒന്ന് അടിമുടി നോക്കിയിട്ട് വേഗം മുഖം തിരിച്ചു... അങ്ങനെ ചെയ്യാനും ഒരു കാരണമുണ്ട്... ഓന്റെ നോട്ടം ഇപ്പോഴും നമ്മളെയാണ്... അതാ പെട്ടെന്ന് മുഖം തിരിച്ചത്... "അല്ല... ഇങ്ങളെ കൂട്ടത്തിലെ ഒരാളെ കാണുന്നില്ലല്ലോ... ഉമ്മർക്ക എങ്ങോട്ടാ പോയെ...?" സ്റ്റെയർ കേറുന്നതിനിടക്ക് സഫു അവരോട് ചോദിക്കുന്നത് കേട്ടിട്ട് ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി... പറഞ്ഞ പോലെ തന്നെ മൂപ്പരെ അക്കൂട്ടത്തിൽ കണ്ടില്ല... "ഓൻ ഇപ്പോ വരും... ഇവിടെ അവന്റെ ഒരു ഫ്രണ്ടിനെ കാണാൻ പോയതാ..." എന്ന റിഷുക്ക മറുപടി കൊടുത്തപ്പോഴേക്കും ഞങ്ങള് മോളിൽ എത്തിയിരുന്നു... എല്ലാ റൂമിലും ഫുൾ ആളുകൾ ആയോണ്ട് അവന്മാരെ ഞങ്ങള് ബാൽക്കണിയിൽ കൊണ്ട് പോയി ഇരുത്തി... സഫു അവന്മാരോട് ഭയങ്കര വർത്താനത്തിൽ ആണെങ്കിലും നമ്മളോട് അവന്മാര് ആരും മിണ്ടുന്നുമില്ല മൈൻഡും ചെയ്യുന്നില്ല... എന്നാലോ ആ ഷംനാദ് നമ്മളെ നന്നായിട്ട് നോക്കി കണ്ണുരുട്ടുന്നുണ്ട്.... അവരെ കൂടെ ഞങ്ങള് നിൽക്കുന്നത് കണ്ടിട്ട് ഓരോരുത്തർ വന്ന് ആരാ ഇവരൊക്കെ എന്ന് ചോദിക്കുന്നതിന് ഞങ്ങളെ കൂടെ കോളേജിൽ പഠിക്കുന്നവരാണെന്ന് നമ്മള് അങ്ങ് തട്ടി വിട്ടു... അതിന് ആ വായിനോക്കിന്റെ നോട്ടമൊന്ന് കാണണം എന്റെ പൊന്നോ... നിന്ന നിൽപ്പിൽ ഞാൻ കത്തിപോകും... അവന്റെ നോട്ടം കണ്ടിട്ട് നമ്മക്ക് അവിടെ അത്രക്ക് ഒന്നും നിൽപ്പുറച്ചില്ല... അതോണ്ട് തന്നെ ഞാൻ അവിടന്ന് മെല്ലെ സ്കൂട്ടായി താഴേക്ക് ഇറങ്ങി പോയി... അപ്പോഴുണ്ട് സൈറ അവളെ അനിയനെ കൊണ്ട് അവന്മാർക്ക് കുടിക്കാനുള്ള വെള്ളവും കൊണ്ട് വരുന്നു.... നമ്മള് അപ്പോ തന്നെ സൈറയെ അവിടെ പിടിച്ച് നിർത്തിയിട്ട് അവനോട് പോയി വെള്ളം കൊണ്ട് കൊടുക്കാൻ പറഞ്ഞു... "ദേ സൈറ അവന്മാര് ഇങ്ങോട്ട് വന്നത് എനിക്ക് തീരെ പിടിച്ചിട്ടില്ലാട്ടോ... അവന്മാര് മറ്റെന്തൊക്കെയോ ലക്‌ഷ്യം വെച്ചിട്ടാ ഇന്ന് ഇങ്ങോട്ട് വന്നിട്ടുള്ളത് എനിക്ക് അത് ഉറപ്പാ... അതോണ്ട് അവന്മാരെ വേഗം ഇവിടന്ന് പറഞ്ഞയക്കാൻ നോക്ക്...." "അനക്ക് എന്താടി വട്ടായോ... വീട്ടിലേക്ക് വന്നവരോട് എങ്ങനെയാടി ഇറങ്ങി പോകാൻ പറയാ... അതുമല്ല അവര് അവിടെ നിന്നെന്ന് കരുതി നിനക്ക് എന്താ പ്രശ്നം...?" "എനിക്ക് എന്താ പ്രശ്നമെന്നോ...? എനിക്ക് മാത്രമല്ലെ പ്രശ്നമുള്ളു... ഇവിടെ എന്നെ കൂടാതെ എന്റെ ചരിത്രം മൊത്തം അറിയുന്ന നാട്ടുകാരും വീട്ടുകാരും ഉണ്ടെന്ന് നീ മറക്കണ്ട... അവരെ നാവിൽ നിന്നും എന്തേലുമൊക്കെ പുറത്ത് വന്നിട്ട് അതെങ്ങാനും അവന്മാര് കേട്ടാലോ..?" "കേട്ടാൽ ഇപ്പോ എന്താ...?" ഒരു പ്രശ്നവുമില്ലാത്ത പോലെ അവളത് ചോദിച്ചതും ഞാൻ ഒന്ന് ഞെട്ടി... "കേട്ടാൽ എന്താണെന്നോ...? അവന്മാര് അത് അറിഞ്ഞാൽ പിന്നെ..." "അറിഞ്ഞാൽ പിന്നെ... അവരെന്താ നിന്നെ ചെയ്യാ മൂക്കിൽ വലിച്ച് കയറ്റോ... ഇല്ലല്ലോ... കൂടി പോയാൽ നിന്നോട് നാല് തെറി പറയും ചൂടാകും... അല്ലാതെ നിന്നെ തൂക്കി കൊല്ലോന്നും ഇല്ലല്ലോ...? നിന്നോട് ഇപ്പോ അവർ പണ്ടത്തെ പോലെ മൈൻഡ് ഒന്നും ചെയ്യാറില്ലല്ലോ റൈനു... പിന്നെ എന്തിനാ നീ അതൊക്കെ ആലോജിച്ച് ടെൻഷൻ ആകുന്നെ...?" സൈറ പറയുന്നതൊക്കെ കേട്ടപ്പോ എനിക്കും അത് ശരിയാണെന്ന് തോന്നി... കാരണം ഞാൻ അവന്മാരെ ഇങ്ങനെ ഒന്നും പേടിക്കേണ്ട കാര്യമില്ലല്ലോ... അപ്പോ തന്നെ സൈറയെ അവളെ ഒരു അമ്മായി വിളിച്ചോണ്ട് പോയിട്ട് ആരെയൊക്കെയോ പരിചയപ്പെടുത്തി കൊണ്ടിരുന്നു... അവളപ്പൊ എന്നെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കിയിട്ട് ഒന്നുമില്ലെടി എന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ച് എന്നോട് മോളിലേക്ക് ചെല്ലാൻ പറഞ്ഞു... ഞാൻ അവളോട് ഓക്കേ പറഞ്ഞ് ഒന്ന് നെടുവീർപ്പിട്ടോണ്ട് മോളിലേക്ക് കയറി ചെന്ന് ബാൽക്കണിയിലേക്ക് തിരിഞ്ഞപ്പോ അവന്മാരും സഫുവും കൂടി സംസാരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു... "എടാ ഷാനു ഇവിടെന്നെങ്കിലും ഓളെ നോക്കുന്നതും പിന്നാലെ നടക്കുന്നതും ഒന്ന് കുറച്ചേക്ക്... തല്ല് ഏതൊക്കെ വഴിയിൽ കൂടിയ കിട്ടാ എന്ന് പറയാൻ പറ്റില്ല..." അഫിക്ക അത് പറഞ്ഞ് ചിരിച്ചപ്പോ ശരിയാ എന്ന മട്ടിൽ സഫുവും അവരെ കൂടെ കൂടി ചിരിക്കുന്നുണ്ട്... "സഫൂ... നീയിപ്പോ അവളെ വീട്ടിൽ അല്ലെ താമസം...?" ഷംനാദാണ്. "അതെ..." "അപ്പോ നിനക്ക് അവളെ കുറിച്ച് ഏകദേശം എല്ലാം അറിയാലോ അല്ലെ...?" അവന്റെ ചോദ്യം കേട്ടപ്പോ തന്നെ മിക്കവാറും ഓൻ നമ്മള് ഉദ്ദേശിച്ചത് ആകും അവളോട് ചോദിക്കാ എന്ന് ഉറപ്പേന്നു... പക്ഷെ.... "ഹ്മ്... എനിക്ക് മനസ്സിലാകുന്നുണ്ട് ഷാനുക്ക എങ്ങോട്ടാ പറഞ്ഞ് പറഞ്ഞ് വരുന്നതെന്ന്.... അവളുടെ നിക്കാഹ് കഴിഞ്ഞെന്ന് അവള് പറഞ്ഞത് സത്യാണോ എന്ന് അറിയണം അതല്ലേ ഉദ്ദേശം...?" സഫു അവരോട് അത് ചോദിച്ചതും ഞാനും അവന്മാരും ഒരുപോലെ ഞെട്ടി അവളെ തിരിഞ്ഞ് നോക്കി... ഞാൻ അങ്ങോട്ട് കേറി വന്നതൊന്നും അവരാരും അറിഞ്ഞിട്ടില്ല... സഫു എങ്ങാനും സത്യം അവനോട് പറഞ്ഞാൽ എന്താകും നടക്കാ...? "നിനക്ക് എങ്ങനെ മനസ്സിലായി ഞാൻ അതാണ് നിന്നോട് ചോദിക്കാൻ വന്നതെന്ന്...?" "അതൊക്കെ എനിക്ക് മനസ്സിലായി... അതിന് മുമ്പ് ഇങ്ങള് കാര്യത്തിൽ തന്നെയാണോ അവളെ ഇഷ്ടാണെന്ന് പറഞ്ഞതെന്ന് എനിക്ക് അറിയണം..." "അവള് നിക്കാഹ് കഴിഞ്ഞ പെണ്ണാണെന്ന് അറിഞ്ഞിട്ട് പോലും അവളെ രണ്ടാന്തരമായി വരെ കെട്ടിക്കോളാം എന്ന് പറഞ്ഞ് നടക്കുന്നവനാ ഇവൻ... ആ ഇവൻ അവളെ ഇഷ്ടാണെന്ന് പറഞ്ഞത് സത്യായിട്ട് തന്നെയാണ്...." റാഫിക്കയാണ്. "ദേ നോക്ക് സഫു... ആ കുരിപ്പിനെ എന്താ ഇത്രക്ക് ഇഷ്ടമെന്നൊന്നും എനിക്ക് അറിയില്ല... പക്ഷെ അവളെ എന്റെ പെണ്ണാക്കിയാൽ കൊള്ളാമെന്ന മോഹം എനിക്കുണ്ട്... അത്രക്ക് ഇഷ്ടായി പോയി അവളെ.... അതാ അവള് നിക്കാഹ് കഴിഞ്ഞവൾ ആണെന്ന് പറഞ്ഞിട്ടും എനിക്ക് അത് ഉൾക്കൊള്ളാൻ കഴിയാതിരുന്നത്...." ഓൻ അത് പറഞ്ഞതും എന്റെ ഉള്ളിൽ എന്തൊക്കെയോ ഒരു മാറ്റം വന്നപോലെ എനിക്ക് തോന്നി... ഞാൻ അറിയാതെ തന്നെ അവനെ ഇഷ്ടപ്പെട്ട് പോയോ എന്ന് വരെ തോന്നിപ്പോയി... ഓൻ അതും പറഞ്ഞ് സഫുന്റെ നേരെ തിരിഞ്ഞിട്ട് എന്തോ ഒന്ന് പറയാൻ മുതിർന്നതും എന്നെ അവിടെ കണ്ടപ്പോ അവന്മാരെയും കൂട്ടി താഴേക്ക് ഇറങ്ങി പോയി... അതിന്റെ പിന്നാലെ സഫുവും ഇറങ്ങി പോകാൻ നിന്നെങ്കിലും നമ്മള് ഓളെ അവിടെ പിടിച്ച് വെച്ചിട്ട് നേരത്തെ അവനോട് ചോദിച്ചതിനൊക്കെ കൂടി ഒന്ന് നടുപ്പുറം നോക്കി കൊടുത്തു... എന്നിട്ട് മോന്തയും വീർപ്പിച്ച് അവിടെ ഇരുന്നിട്ട് പുറത്തേക്ക് നോക്കി... അപ്പോ സഫു നമ്മളോട് സോറിയൊക്കെ പറഞ്ഞ് സോപ്പിടുന്നുണ്ടെങ്കിലും ഞാൻ അവളെ മൈൻഡ് ചെയ്യാതെ മോന്ത വീർപ്പിച്ചിരുന്നു.... അപ്പോ പുറത്ത് നമ്മളെ കാക്കന്റെയും ചങ്കുകളുടെയും അടുത്തേക്ക് അവന്മാര് ചെന്നിട്ട് അവർ സംസാരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു... ഞാൻ അങ്ങോട്ട് നോക്കുന്നത് കണ്ടിട്ട് സഫുവും അവന്മാരെ തന്നെ വീക്ഷിക്കാൻ തുടങ്ങി... പെട്ടെന്ന് ഷംനാദിന് ഒരു കോൾ വന്നതും അവൻ അവരെ ഇടയിൽ നിന്ന് മാറി കോൾ അറ്റൻഡ് ചെയ്ത് ഗേറ്റ് കടന്ന് ഒറ്റക്ക് ചെല്ലുന്നത് കണ്ടു... അത് കണ്ടിട്ട് നമ്മക്ക് അവിടെ ഇരുപ്പ് ഉറച്ചില്ല അപ്പോ തന്നെ സഫൂനോട് ക്ഷമിച്ചിരിക്കുന്നു എന്ന് പറഞ്ഞ് അവളെയും കൊണ്ട് താഴേക്ക് ഇറങ്ങിയിട്ട് പുറത്തേക്ക് ഇറങ്ങിയതും ചെന്ന് പെട്ടത് റേഡിയോ ജോക്കിന്റെ മുൻപിൽ ആയിരുന്നു.... അതോട് കൂടി എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയെന്ന് എനിക്ക് ഏതാണ്ട് ഉറപ്പായി... കാരണം ഷംനദും ഉമ്മർക്കയും കൂടി ഗേറ്റ് കടന്ന് വരുന്നുണ്ട്... ഈ നേരത്ത് ഇവരെങ്ങാനും വാ തുറന്നാൽ... എല്ലാം തീർന്നു.... (തുടരും) ******************************************** ഈ പാർട്ട് ബോറായെങ്കിൽ ക്ഷമിക്കണം... പെട്ടെന്ന് എഴുതിയ പാർട്ടാണ് അതോണ്ട് അതിന്റെതായ പോരായ്മകൾ കാണും... അടുത്ത പാർട്ട് നാളെ രാത്രി 9 മണിക്ക് പൊട്ട് ചെയ്യാട്ടോ...
#

📙 നോവൽ

📙 നോവൽ - CRAZY LOVE Part 10 Mubashira MSKH - ShareChat
67.9k views
18 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because