@mubashira6266
@mubashira6266

Mubashira MSKH

*💘നീയില്ലാ ജീവിതം💘2⃣*

*💘നീയില്ലാ ജീവിതം💘2⃣* _ഭാഗം.28_ ✍ Mubashira MSKH "ഡി മിയ... ഇവൾക്ക് എന്താടി ലോട്ടറി അടിച്ചോ... ഇവളെന്തിനാ ഇങ്ങനെ കിടന്ന് തുള്ളുന്നെ...?" എന്ന് ജിസി ഞങ്ങളെ നോക്കി ചോദിച്ചപ്പോ അവർക്കുള്ള മറുപടിയെന്നോണം നമ്മള് കയ്യിലുള്ളത് അവർക്ക് നേരെ നീട്ടിയപ്പോ അവരും കാണുന്നത് വിശ്വസിക്കാൻ കഴിയാതെ സന്തോഷം കൊണ്ട് തുള്ളിച്ചാടി... "I can't believe... നൈറ്റ് റൈഡേഴ്‌സിന്റെ ലൈവ് ഷോ ടിക്കറ്റ്... മിയാ.... നീയെന്റെ മുത്താണ് മോളെ..." എന്ന് പറഞ്ഞ് നമ്മള് വീണ്ടും ഓളെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു... ഞങ്ങളെ കാട്ടികൂട്ടൽ കണ്ടിട്ട് എല്ലാവരും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു... അതൊന്നും കാര്യമാക്കാതെ നമ്മള് അപ്പോഴും ആ ടിക്കറ്റ് കയ്യിൽ വെച്ച് തുള്ളിച്ചാടായിരുന്നു... "എടി ആഷു... രാത്രി ഒരു മണിക്കാ ഇവരെ ഷോ നടക്കുന്നത്... നമ്മള് എങ്ങനെ പോകാനാ...?" തനുവാണ്. "പോകുന്നതിനെ കുറിച്ച് ചിന്തിച്ച് ആരും ടെൻഷൻ ആകണ്ട... പകരം വീട്ടിൽ നിന്ന് എങ്ങനെയാ മുങ്ങുന്നത് എന്നതിനെ കുറിച്ച് ആലോജിച്ച് ടെൻഷൻ അടിച്ചാൽ മതി... നിങ്ങള് വീട്ടിൽ നിന്ന് ഒന്ന് ഇറങ്ങി വന്നാൽ നിങ്ങളെ അങ്ങോട്ട് കൊണ്ട് പോകുന്ന കാര്യം ഞാൻ ഏറ്റു... എന്റെ മുഫാസ്ക്കാന്റെ ഹോട്ടലിൽ വെച്ചാണ് ഈ പ്രോഗ്രാം നടക്കാർ... നമ്മളെ നാളെ മൂപ്പര് ഡ്രോപ്പ് ചെയ്തോളാമെന്ന് പറഞ്ഞിട്ടുണ്ട്..." എന്ന് മിയ പറഞ്ഞപ്പോ നമ്മള് വീണ്ടും ഓളെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു... അപ്പൊ തന്നെ തനു നമ്മളെ കയ്യിൽ പിടിച്ചിട്ട് അടങ്ങി നിൽക്കാൻ പറഞ്ഞു... "ഡി ആഷു... നീ വല്ലാണ്ട് തുള്ളി കളിക്കുന്നുണ്ടല്ലോ എങ്ങനെ നാളെ പോകുമെന്ന് കരുതിയ നീ നിൽക്കുന്നെ...? നീ എങ്ങനെ ആ സമയത്ത് വീട്ടിൽ നിന്ന് മുങ്ങും...?" "എന്റെ തനു... ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒരു നിമിഷമാണ് നാളെ നടക്കാൻ പോകുന്നത്... എത്ര കാലമായെന്ന് അറിയോ ഞാൻ ഈ ഒരു ആഗ്രഹം മനസ്സിൽ വെച്ച് നടക്കാൻ തുടങ്ങിയിട്ട്... എനിക്ക് ഇപ്പോഴാ ഒന്ന് സമാധാനം ആയത്... ആരെ കൊന്നിട്ടായാലും വേണ്ടില്ല ഞാൻ നാളെ എന്ത് വന്നാലും അവരെ പ്രോഗ്രാം കാണാൻ പോയിരിക്കും... ഞാൻ നാളെ എന്റെ AKയെ കാണും..." എന്ന് പറഞ്ഞ് നമ്മള് തുള്ളിച്ചാടുന്നത് കണ്ടിട്ട് കൂതറകളൊക്കെ ഹലാക്കിലെ ചിരിയായിരുന്നു... അപ്പോഴേക്കും മിയയെ ആരോ അവിടന്ന് വിളിച്ചോണ്ട് പോയതും ഓള് നമ്മളെ നോക്കി സൈറ്റടിച്ചോണ്ട് അവരെ കൂടെ പോയി... പിന്നെ അവിടെ നടന്നത് നാളെ വീട്ടിൽ നിന്ന് എങ്ങനെ മുങ്ങും എന്നതിനെ കുറിച്ചുള്ള ഡിസ്കഷൻസ് ആയിരുന്നു... കൂട്ടത്തിൽ നമ്മക്ക് മാത്രേ കുറച്ച് റിസ്കുള്ളു വീട്ടിൽ നിന്നിറങ്ങാൻ... അവർക്കൊക്കെ ഈസിയാണ്... എന്തായാലും വേണ്ടില്ല ഞാൻ നാളെ അവരെ പ്രോഗ്രാമിന് പോകേം ചെയ്യും എന്റെ AKയെ കാണും ചെയ്യും... യാ അല്ലാഹ് അവന്റെ മുഖം കാണാൻ ഉള്ള ഭാഗ്യം നമ്മക്ക് തരണേ... എന്ന് പ്രാർത്ഥിച്ചോണ്ട് നമ്മള് ആകാശത്തേക്ക് നോക്കി നിന്നപ്പോഴുണ്ട് തനു നമ്മളെ തോണ്ടി വിളിക്കുന്നു... അത് കണ്ടിട്ട് എന്താടി എന്ന് ആംഗ്യം കാണിച്ചതും അവള് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ച ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയപ്പോ ആ റൗഡി അവിടെ നിന്നോണ്ട് നമ്മളെ നോക്കി ചെറുതായി സ്‌മൈൽ ചെയ്യുന്നുണ്ട്... അത് കണ്ടപ്പോ നമ്മക്ക് ഓർമ്മ വന്നത് ഇവറ്റകൾ ഒക്കെ പറഞ്ഞത് ആയത് കൊണ്ട് തന്നെ നമ്മള് പെട്ടെന്ന് അവനിൽ നിന്ന് മുഖം തിരിച്ചിട്ട് നമ്മളെ കൂതറാസിനെയും കൂട്ടി മിയന്റെ റൂമിലേക്ക് ചെന്നു... അവിടെ എത്തിയതും നെഞ്ചിൽ കൈ വെച്ച് ഒന്ന് ദീർഘ ശ്വാസം എടുത്ത് വിട്ടിട്ട് നമ്മള് കണ്ണാടിക്ക് മുന്നിൽ പോയി നിന്നു... എന്നിട്ട് നമ്മളെ ഡ്രെസ്സൊക്കെ ശരിക്ക് ആക്കിയിട്ട് നമ്മളെ കയ്യിലിരിക്കുന്ന ടിക്കറ്റിലേക്ക് നോക്കി അതില് ഉമ്മ വെച്ച് നെഞ്ചോട് ചേർത്ത് വെച്ചു.... അപ്പൊ നമ്മളെ കണ്ണിൽ കാണുന്നത് AK ആയിരുന്നു... അവന്റെ ഓരോ സ്റ്റെപ് മൂവ്മെന്റ്സും സ്റ്റൈലും ഒക്കെ കണ്ണിൽ വന്ന് പോയി കൊണ്ടിരുന്നു... അപ്പൊ തന്നെ തനു വന്ന് നമ്മളെ പിടിച്ച് കുലുക്കിയതും നമ്മള് സ്വപ്ന ലോകത്ത് എന്ന പോലെ ഞെട്ടി എണീറ്റ് അവളെ മുഖത്തേക്ക് നോക്കി.... "എടി ആഷു നീയീ ലോകത്ത് ഒന്നുമല്ലേ...? അവരെ പ്രോഗ്രാമിന്റെ പാസ് കയ്യിൽ കിട്ടിയപ്പോഴേക്കും നീ ഇങ്ങനെ ആയെങ്കിൽ നാളെ AKയെ നേരിട്ട് കാണുമ്പോ എന്താകും നിന്റെ അവസ്ഥ..?" "തനു... എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെടി... നാളെ ഞാൻ എന്റെ AKയെ കാണാൻ പോകാ... യാ അല്ലാഹ്... എന്തൊരു എക്സൈമെന്റിലാ നമ്മളെന്ന് നിങ്ങക്കൊന്നും പറഞ്ഞാൽ മനസ്സിലാകില്ല മക്കളെ... മൈ AK... ശോ ആലോജിക്കുമ്പോ തന്നെ കുളിര് കോരുന്നു...." "അല്ല ആഷു ഞാൻ നിന്നോട് ഒരു ഡൌട്ട് ചോയ്ക്കട്ടെ... നിനക്ക് AKയോട് ആണോ അതോ നിന്റെ മെഹ്‌റൂഫ്ക്കാനോട് ആണോ കൂടുതൽ ഇഷ്ടം...? നിന്റെ തുള്ളിച്ചാട്ടം കണ്ടിട്ട് ചോദിച്ചതാ..." ഏഞ്ചലാണ്. "അങ്ങനെ ഇഷ്ടത്തെ വേർതിരിച്ച് പറയാനൊന്നും എനിക്ക് പറ്റില്ല... AKയോട് ഒരു ഇഷ്ടം, മെഹ്‌റൂഫ്ക്കാനോട് വേറെ ഒരു ഇഷ്ടം..." "അപ്പൊ അർഷിക്കയോടോ...?" "അവനോട് വേറെ ഒരു ഇഷ്ടം..." പെട്ടെന്ന് നന്ദു അങ്ങനെ ചോദിച്ചപ്പോ ആ ഫ്ലോക്ക് കേറി പറഞ്ഞതായിരുന്നു നമ്മള് അത്... അത് പറഞ്ഞ് തീർന്നപ്പോഴാ നമ്മളെന്താ പറഞ്ഞതെന്ന് ചിന്തിച്ചത് തന്നെ... അത് അറിഞ്ഞ് നമ്മള് കൂതറാസിനെ നോക്കിയപ്പോ നാലും തലങ്ങും വിലങ്ങും നിന്നോണ്ട് നമ്മളെ നോക്കി ഹലാക്കിലെ ചിരി ആയിരുന്നു... അപ്പൊ തന്നെ അവർക്കൊക്കെ ഇട്ട് നമ്മള് പില്ലോ കൊണ്ട് നല്ലോണം കൊടുത്തു... എന്നിട്ടും അവറ്റകളുടെ കളിയാക്കി ചിരി കഴിഞ്ഞിട്ടില്ല... "എടി ആഷു നേരത്തെ ഞാൻ നിന്നെ വിളിക്കാൻ വന്നപ്പോ അർഷിക്ക നിന്നോട് എന്തോ സംസാരിച്ച് നിൽക്കായിരുന്നല്ലോ എന്താ അത്...?" തനുവാണ്. "അത് പ്രത്യേകിച്ച് ഒന്നുമില്ലെടാ... ഐഷു ആന്റിയെ രക്ഷപ്പെടുത്തിയതിന് താങ്ക്സ് പറഞ്ഞതാ... എന്തോ അവന്റെയൊക്കെ നാവിൽ നിന്ന് ഒരു താങ്ക്സ് കേട്ടപ്പോ മനസ്സിന് ഭയങ്കര ആശ്വാസം..." നമ്മളെ പറച്ചില് കേട്ടിട്ട് നാലും കൂടി ഒന്ന് അമർത്തി മൂളി കൊണ്ട് നമ്മളെ നോക്കി ചിരിച്ചു... "പക്ഷെ, ഇപ്പോ ഞാൻ അതല്ല ചിന്തിക്കുന്നെ... ആ റൗഡി എന്നോട് എന്തോ ഒരു കാര്യം പറയാൻ തുടങ്ങായിരുന്നു അപ്പോഴേക്കും തനു വന്ന് എന്നെ അവിടന്ന് കൊണ്ട് പോയി... അതെന്താ എന്നാ ഇപ്പോ ഞാൻ ആലോജിക്കുന്നെ..." എന്ന് പറഞ്ഞ് നമ്മള് താടിയിൽ വിരല് വെച്ച് മേൽപ്പോട്ട് നോക്കി ചിന്തിച്ചോണ്ട് നിന്നു... "അത് വേറെ ഒന്നും ആയിരിക്കില്ല... സാഹചര്യത്തിന്റെ പോക്ക് ഒക്കെ കണ്ടിട്ട് മിക്കവാറും ഇത് മറ്റേത് ആകാനാ സാധ്യത..." ജിസിയാണ്. "മറ്റേതോ...? ഏത് മറ്റേത്...?" നമ്മളാണ്. "എടി അവിഹിതം..." നന്ദുവാണ്. "ഒന്ന് പോടീ... എടി പ്രേമം..." നന്ദുവിന് നേരെ കയ്യോങ്ങി കൊണ്ട് ജിസി നമ്മളെ നേരെ തിരിഞ്ഞിട്ട് അങ്ങനെ പറഞ്ഞതും നമ്മള് അവറ്റകളെ തുറിച്ച് നോക്കി കൊണ്ടിരുന്നു... "ഓ... അതിന്റെ പേര് പ്രേമം എന്നായിരുന്നോ... എനിക്ക് സ്പെല്ലിങ് മാറി പോയതാ..." എന്ന് പറഞ്ഞ് നന്ദു ഇളിച്ചപ്പോ അവളെ മോന്തയടക്കി ഒന്ന് പൊട്ടിക്കാനാ നമ്മക്ക് തോന്നിയത്... "ഒലക്ക... അതൊന്നും ആയിരിക്കില്ല അവൻ പറയാൻ വന്നത്..." "അതൊന്നും ആയിരിക്കില്ലെന്ന് നിനക്ക് ഉറപ്പിച്ച് പറയാൻ പറ്റില്ലല്ലോ... കാരണം നീ കേട്ടിട്ടില്ലല്ലോ മൂപ്പര് എന്താ പറയാൻ വന്നതെന്ന്..." തനുവാണ്. "ഇനി നിങ്ങള് പറഞ്ഞ പോലെ എങ്ങാനും അവന് എന്നോട് വല്ല മുഹബ്ബത്തും മനസ്സിൽ കയറി കൂടി അത് പറയാനാണ് അവൻ നിന്നതെങ്കിൽ... ആ റൗഡിയെ എങ്ങനെ തലയിൽ നിന്ന് ഒഴിവാക്കണമെന്ന് എനിക്ക് അറിയാം... ഇക്കാലത്ത് ഒരു മനുഷ്യനും ഉപകാരം ചെയ്യാൻ പറ്റില്ലെന്ന് വെച്ചാ എന്താ ചെയ്യാ...? ഐഷു ആന്റിയെ രക്ഷിച്ചെന്ന് കരുതി ഞാൻ ആ റൗഡിയെ പ്രേമിക്കണോ...? അല്ലെങ്കിൽ അവന് എന്നോട് പ്രേമം തോന്നണോ...? ഇനി അങ്ങനെ വല്ലതും അവന് തോന്നിയിട്ട് ആ പേരും പറഞ്ഞ് അവൻ എങ്ങാനും എന്റെ മുന്നിലേക്ക് വരട്ടെ... അവന് ഞാൻ അപ്പൊ കൊടുത്തോളാം... ഇനി നിങ്ങളൊക്കെ പറഞ്ഞ പോലെ ആ നേരത്ത് റൗഡി പറയാൻ വന്നത് എന്നെ ഇഷ്ടമാണെന്ന് എങ്ങാനും ആയിരിക്കോ...?" "ഏയ്... ഞാൻ നിന്നോട് അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല...." പെട്ടെന്ന് തനു അങ്ങനെ പറയുന്നത് കേട്ടിട്ട് നമ്മള് അവളെ നേരെ തിരിഞ്ഞ് നോക്കിയപ്പോ നമ്മളെ നാല് കൂതറാസും നിന്നിടത്ത് നിന്ന് അടിമുടി വിറക്കുന്നുണ്ടായിരുന്നു... "എടി തനു നിങ്ങളല്ലെടി ഇപ്പോ എന്നോട് പറഞ്ഞത് ആ റൗഡിക്ക് എന്നെ ഇഷ്ടമാണെന്ന് പറയാൻ നിന്നതാകുമെന്ന്... നിങ്ങളൊക്കെ കൂടിയല്ലേ അത് പറഞ്ഞത്..." *"ഞങ്ങളോ....? എപ്പോ.....?"* എന്ന് നാല് പേരും ഒരുമിച്ച് നമ്മളെ മിഴിച്ച് നോക്കി പറയുന്നത് കേട്ടിട്ട് നമ്മള് തൊള്ളേം തുറന്ന് നെറ്റി ചുളിച്ചോണ്ട് അവറ്റകളെ നോക്കി നിന്നു... "തനു... ഈ പെണ്ണ് ഇതെന്തൊക്കെയാ പറയുന്നേ...?" ജിസിയാണ്. "എനിക്ക് അറിയില്ല ജിസി... എനിക്ക് ഇവള് ആരാന്ന് പോലും അറിയില്ല..." തനുവാണ്. "പാവം... വട്ടാണെന്ന് തോന്നുന്നു..." ഏഞ്ചലാണ്. "എന്നാ പിന്നെ ഇവിടെ നിന്ന് അധികം സമയം കളയണ്ട... നമുക്ക് പോയാലോ..." എന്ന് നന്ദു പറഞ്ഞപ്പോ തന്നെ അവറ്റകൾ നാലും കൂടി റൂമിൽ നിന്ന് പുറത്തേക്ക് പോകാൻ നിന്നപ്പോഴാണ് ഡോറിന്റെ അവിടെ നിന്നോണ്ട് നമ്മളെ തുറിച്ച് നോക്കുന്ന ആ കാന്തക്കണ്ണുകളെ നമ്മള് കാണുന്നത്... അവനെ അവിടെ കണ്ടപ്പോഴല്ലേ ഈ കൂതറകളെ സ്വഭാവം പെട്ടെന്ന് എങ്ങനെ ചേഞ്ച് ആയെന്ന് നമ്മക്ക് മനസ്സിലായത്.... 'പടച്ചോനെ എന്നാലും എന്നോട് ഈ ചതി പാടില്ലായിരുന്നു... ഈ റൗഡി ഇവിടെ നിൽപ്പുണ്ടെന്ന് ഒരു സൂചന നമ്മക്ക് തന്നിരുന്നേൽ ഞാൻ മിണ്ടാതെ അടങ്ങി ഒതുങ്ങി ഒരു സ്ഥലത്ത് ഇരുന്നേനെ... ഇതിപ്പോ എന്റെ വായിക്കരി ഇടാൻ ഞാൻ ആയിട്ട് ഈ റൗഡിയെ ഏർപ്പാടാക്കിയ പോലെയുണ്ടല്ലോ... പടച്ചോനെ നമ്മളെ ഇവന്റെ കയ്യീന്ന് രക്ഷപ്പെടുത്തണേ...' എന്ന് പ്രാർത്ഥിച്ചോണ്ട് അവളുമാരെ പിന്നാലെ നമ്മളും തല താഴ്ത്തി പോകാൻ നിന്നതും അവര് പോയ ഉടനെ തന്നെ ആ റൗഡി നമ്മളെ മുന്നിൽ കേറി നിന്നിട്ട് ഡോർ ലോക്ക് ചെയ്തു... അത് കണ്ട് നമ്മള് ഞെട്ടി അവനെ തന്നെ മിഴിച്ച് നോക്കി നിന്നപ്പോ ഓൻ നമ്മളെ അടുത്തേക്ക് നടന്നടുത്തു... "എന്താ നീ പറഞ്ഞെ...? എനിക്ക് നിന്നോട് പ്രേമമാണെന്നോ...? ആ കാര്യമാണ് നേരത്തെ ഞാൻ നിന്നോട് പറയാൻ വന്നതെന്നോ...?" "അ... അല്ല... ഞാൻ... ഞാൻ വെറുതെ... ചുമ്മാ... ഒരു തമാശക്ക്...." എന്ന് ഓനോട് പതറി കൊണ്ട് മറുപടി നൽകിയിട്ട് അവൻ നമ്മളെ അടുത്തേക്ക് വരുന്നതിന് അനുസരിച്ച് നമ്മള് പിറകോട്ട് നടക്കാൻ തുടങ്ങി... "ഓഹോ... അപ്പൊ വെറുതെ തമാശക്ക് നീയൊക്കെ കൂടി ഇതാണല്ലേ പറയാറ്... പക്ഷെ ഞാൻ തമാശക്ക് ഇങ്ങനെ അല്ല ചെയ്യാറ്...." എന്ന് ഓൻ പറഞ്ഞ് നമ്മളെ അടുത്തേക്ക് എത്തിയപ്പോഴേക്കും നമ്മള് ചുമരിൽ തട്ടി നിന്നിരുന്നു... അപ്പൊ തന്നെ ഓൻ നമ്മളെ നോക്കി ഒരു പുച്ഛത്തോടെ ചിരിച്ചോണ്ട് നമ്മളെ ഒരു സൈഡിൽ അവൻ കൈ കുത്തി വെച്ച് നമ്മളെ അടുത്തേക്ക് നീങ്ങി വന്നു.... "എന്റെ തമാശ എന്താണെന്ന് കാണണോ നിനക്ക്...?" എന്ന് ഓൻ നമ്മളെ കാതിന്റെ അടുത്ത് വന്ന് പറഞ്ഞിട്ട് മുഖം നമ്മളെ നേർക്ക് കൊണ്ട് വരാൻ നിന്നതും നമ്മള് ഓനെ പിറകിലേക്ക് തള്ളി മാറ്റിയിട്ട് ഓനെ തുറുക്കനെ നോക്കി കണ്ണ് നിറക്കാൻ തുടങ്ങി... അപ്പൊ ഓൻ ചിരിച്ചോണ്ട് ഓന്റെ ഷർട്ട് നേരെയാക്കി നമ്മളെ അടുത്തേക്ക് വന്ന് നിന്നു... "നീ കരുതുന്ന പോലെ ഓരോന്ന് ചെയ്ത് കൂട്ടാൻ അത്രക്ക് പരമ ചെറ്റയൊന്നുമല്ല ഞാൻ... എനിക്കും ഉമ്മയും പെങ്ങന്മാരും ഒക്കെ ഉള്ളതാ... പിന്നെ നീ കരുതുന്ന പോലെ നേരത്തെ നിന്നോട് ഞാൻ പറയാൻ വന്നത് നിന്നെ ഇഷ്ടമാണെന്നല്ല... അങ്ങനെ ഒരു ഇഷ്ടം നിന്നോട് തോന്നാൻ മാത്രം നിനക്ക് അത്ര യോഗ്യത ഇല്ല... ഞാൻ ഒരു സോറി പറയാൻ നിന്നതാ... നിന്നോട് ചെയ്ത എല്ലാ തെറ്റിനും സോറി... എന്റെ ഐഷുമ്മാന്റെ ജീവൻ രക്ഷിച്ചത് കൊണ്ട് മാത്രമാണ് ഞാൻ നിന്നെ ഇപ്പൊ വെറുതെ വിടുന്നത്.... അതോണ്ട് ഇനി ഞാൻ ആയിട്ട് നിന്റെ വഴിയിലൊരു തടസമായി വരില്ല... അതുപോലെ ആയിരിക്കണം നീയും... ഇനി അങ്ങോട്ട് എന്നെ ടോർച്ചർ ചെയ്യാൻ നീ മുതിർന്നാൽ ഇപ്പോ നിനക്ക് കിട്ടിയ കൺസേൺ അപ്പൊ കിട്ടിയെന്ന് വരില്ല... ഓർത്തോ..." എന്ന് പറഞ്ഞോണ്ട് ആ റൗഡി നമ്മളെ നേരെ വിരല് ചൂണ്ടി കൊണ്ട് റൂമീന്ന് ഇറങ്ങി പോയി... അപ്പൊ തന്നെ നമ്മളെ കൂതറാസ് റൂമിലേക്ക് കയറി വന്നിട്ട് എന്താ ആ റൗഡി പറഞ്ഞതെന്ന് തലങ്ങും വിലങ്ങും നിന്നോണ്ട് ചോദിച്ചെങ്കിലും നമ്മള് കമാന്ന് ഒരക്ഷരം മിണ്ടാൻ പോയില്ല... നമ്മളെ ഓന്റെ മുന്നിൽ ഇട്ട് കൊടുത്തിട്ട് കടന്ന് കളഞ്ഞവരല്ലേ... അവരെ ഞാൻ അങ്ങനെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല... അതോണ്ട് നമ്മള് അവരോട് ഒന്നും മിണ്ടാതെ അവിടന്ന് ഇറങ്ങി പുറത്തേക്ക് പോയി... എന്നിട്ട് ഗാർഡൻ ഏരിയയിൽ എത്തിയപ്പോ നമ്മളെ പിന്നാലെ വരുന്ന അവറ്റകളെ മേലിലേക്ക് അവിടെയുണ്ടായിരുന്ന വെള്ളമെടുത്ത് ഒഴിച്ച് അവരെയങ്ങ് കുളിപ്പിച്ചു... ഇപ്പോഴാ നമ്മക്ക് സമാധാനം ആയത്... ★★★★★★★★★★★★★★★★★★★★ 【അർഷി】 ആ ഉണ്ടക്കണ്ണിന്റെ മനസ്സിലിരുപ്പ് അതായിരുന്നെന്ന് അറിഞ്ഞപ്പോ അവളെ അങ്ങ് ശരിക്ക് പ്രേമിക്കാനാ നമ്മക്ക് തോന്നിയത്... പിന്നെ അവളെയൊക്കെ പോയി പ്രേമിക്കുന്നതിലും എത്രയോ ബേദം ട്രെയിനിന് തല വെക്കുന്നതാ... ഐഷുമ്മാനെ അവള് രക്ഷപ്പെടുത്തിയെന്ന് അറിഞ്ഞപ്പോ അതിന്റെ ഒരു പരിഗണന കൊടുത്ത് അവളോട് കുറച്ച് സോഫ്റ്റായി പെരുമാറിയപ്പോ അവള് എന്റെ തലയിൽ കേറി നിരങ്ങാൻ നോക്കാ... വരട്ടെ... ഇനി എന്തെങ്കിലും ഉണ്ടായാൽ അപ്പൊ ഈ അർഷിന്റെ തനി സ്വരൂപം അവള് കാണാൻ ഇരിക്കുന്നതെയുള്ളു... നമ്മള് അതൊക്കെ ആലോചിച്ചോണ്ട് നമ്മളെ അമീഗോസിന്റെ അടുത്തേക്ക് ചെന്നപ്പോ ആ ഉണ്ടകണ്ണിയേയും അവളെ ഫ്രണ്ട്സിനെയും കുറിച്ചായിരുന്നു അവരെ ചർച്ച... അവന്മാർക്ക് അവരെയൊക്കെ നന്നായി ബോധിച്ച മട്ടുണ്ട്... മിക്കവാറും ഒരു ഗ്രൂപ്പ് സോങ്ങിനുള്ള എല്ലാ ചാൻസും നമ്മള് കാണുന്നു... പിന്നെ അധിക നേരമൊന്നും ഞങ്ങള് അവിടെ നിന്നിട്ടില്ല... നാളെ ഞങ്ങളെ പ്രോഗ്രാം ഉള്ളതോണ്ട് ഇന്ന് നൈറ്റ് പ്രാക്ടീസ് ഉണ്ട്... അതോണ്ട് ഞങ്ങള് വേഗം തിരിച്ച് വീട്ടിലേക്ക് വന്നിട്ട് എല്ലാവരും ഉറങ്ങിയ തക്കം നോക്കി വീട്ടിൽ നിന്ന് ക്ലബ്ബിലേക്ക് വിട്ടു... അവിടെ എത്തിയപ്പോ ഒരൊറ്റ ഒരെണ്ണത്തിനും പ്രാക്ടീസിന് താൽപര്യമില്ല... ആ ഉണ്ടക്കണ്ണിന്റെ ഫ്രണ്ട്സിനെ കുറിച്ച് പറഞ്ഞോണ്ടിരിക്കായിരുന്നു... ഒടുക്കം ദിലു കേറി ഇടപെട്ട് അവളെ വായേന്ന് കുറച്ച് നല്ല ഭാഷ കേട്ടപ്പോ അവന്മാര് പ്രാക്ടീസിന് ഇറങ്ങി... പ്രാക്ടീസ് കഴിഞ്ഞ് ഞങ്ങള് തിരിച്ച് വീട്ടിലേക്ക് നടന്നായിരുന്നു പോയത്... ഞാനും ദിലുവും മാത്രമേ ഇപ്പൊ ഉള്ളു... അവന്മാരൊക്കെ എതിർ റൂട്ടാണ്... അവര് ബൈ പറഞ്ഞ് പോയതും ദിലു നമ്മളെ നോക്കി ചിരിച്ചിട്ട് നമ്മളെ ഒപ്പം നടന്നു... "ആശുവാണ് നമ്മളെ ഐഷുമ്മയെ രക്ഷിച്ചതെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല... എന്തോ അവളോട് ഇപ്പോ എനിക്ക് ഒരു വിധ്വേഷവും തോന്നുന്നേയില്ല... നിനക്കോ...?" എന്ന് ചോദിച്ചോണ്ട് ദിലു നമ്മളെ നോക്കിയപ്പോ ഞാൻ അവളെ നോക്കി ഒരു പുച്ഛത്തോടെ ചിരിച്ചിട്ട് ഒന്നും മിണ്ടാതെ നടന്നു... "എടാ ബ്രോ... നിന്നോടാ ഞാൻ ഈ ചോദിക്കുന്നെ...? നിനക്ക് ഇപ്പോഴും അവളോട് ദേഷ്യമുണ്ടോ...?" "എനിക്ക് ആരോടും ദേഷ്യവും പകയും ഒന്നുമില്ല... അവളാണ് നമ്മളെ ഐഷുമ്മയെ രക്ഷിച്ചതെന്ന് അറിഞ്ഞപ്പോ തന്നെ ഞാൻ അതൊക്കെ ഉപേക്ഷിച്ചതാണ്... എന്ന് കരുതി അതിന്റെ യാതൊരു കൺസേണും എന്നിൽ നിന്ന് അവൾക്ക് കിട്ടില്ല..." എന്ന് പറഞ്ഞ് നമ്മള് മുന്നിൽ നടന്നപ്പോ അവളൊന്ന് ഓഹോ എന്ന് മൂളി കൊണ്ട് നമ്മളെ പിന്നാലെ വന്നു... വീട്ടിൽ എത്തിയപ്പോ ആരുടെയും കണ്ണില്പെടാതെ വേഗം റൂമിൽ പോയി ഫ്രഷായി വന്ന് കിടന്ന് കണ്ണടച്ചതും നമ്മളെ മനസ്സിലേക്ക് വന്നത് ആ ഉണ്ടക്കണ്ണിയുടെ മുഖമായിരുന്നു.... അവളെയും കൊണ്ട് ഗാർഡനിലേക്ക് വീണതും ലില്ലി അലർജി ആയോണ്ട് അവള് കിടന്ന് തുമ്മിയതുമൊക്കെ ആലോജിച്ചപ്പോ ഞാൻ പോലും അറിയാതെ ഒന്ന് ചിരിച്ച് പോയി... അപ്പോഴായിരുന്നു നമ്മളെ കർച്ചീഫ് അവളെ അടുത്ത് കൊടുത്തത് നമ്മളെ ഓർമ്മയിലേക്ക് വന്നത്... അവള് കർച്ചീഫ് കയ്യിൽ വെച്ചോണ്ട് തുമ്മി ഗതികെട്ട് അവള് സംസാരിച്ചതൊക്കെ ഓർത്തപ്പോ എനിക്ക് വീണ്ടും ചിരി വന്നു... പക്ഷെ അവള് എന്നെ കുറിച്ച് ചിന്തിച്ച് വെച്ചേക്കുന്നത് അവളുടെ വായേന്ന് തന്നെ കേട്ടപ്പോ എന്തോ അവളോട് തോന്നിയ ഒരു അടുപ്പം പോലും ഒരു വെറുപ്പായി മാറിയ പോലെ... ഹാ നോക്കട്ടെ ഇത് ഏതുവരെ പോകുമെന്ന്... ★★★★★★★★★★★★★★★★★★★★ 【ആഷു】 ഇന്നാണ് നമ്മള് നൈറ്റ് റൈഡേഴ്‌സിന്റെ പ്രോഗ്രാമിന് പോകുന്നത്... അത് ആലോജിച്ചിട്ടാണേൽ ഇന്നലെ ഒരു പോള നമ്മള് കണ്ണടച്ചിട്ടില്ല... എന്തെന്നില്ലാത്ത സന്തോഷവും പരവേഷവും... ആലോജിക്കുമ്പോ തന്നെ എണീറ്റ് നിന്ന് ബ്രേക്ക് ഡാൻസ് ഒക്കെ കളിക്കാൻ തോന്നാണ്... നൈറ്റ് റൈഡേഴ്സിനെയൊക്കെ എനിക്ക് ഭയങ്കര ഇഷ്ടാണേലും എന്താന്ന് അറിഞ്ഞൂടാ AKയെയാണ് നമ്മക്ക് കൂടുതൽ ഇഷ്ടം... അവനെ കാണുമ്പോ നസ്രിയ പറഞ്ഞ പോലെ അടിവയറ്റിൽ മഞ്ഞ് വീണ പോലെയുള്ള ഒരു സുഖം... പിന്നെ മേലാകെ ഒരു രോമാഞ്ചം... ശോ ഓർക്കുമ്പോ തന്നെ ശരീരത്തിലൂടെ കറന്റ് പാസ് ചെയ്ത് പോയ പോലെ... ഇന്ന് സൺ‌ഡേ ആയതോണ്ട് വീട്ടിൽ എല്ലാവരും ഉണ്ടായിരുന്നു... നമ്മളെ എന്നത്തേക്കാളും ഉള്ള ഉത്സാഹം കണ്ടിട്ട് നമ്മളെ ഇട്ട് ഒരുപാട് താങ്ങുന്നുണ്ട് ഇവിടെ ഉള്ളവർ... എങ്ങനെലും ഒന്ന് നേരം ഇരുട്ടി കിട്ടാനാണ് നമ്മളെ പ്രാർത്ഥന... എന്നത്തേയും പോലെ നമ്മളെ പണിയൊക്കെ തീർത്ത് നമ്മള് റൂമിൽ പോയി കിടന്നിട്ട് നമ്മളെ പഴയ ഫോണിൽ നിന്ന് തനുവിന് വിളിച്ചു... അവളെ വീട് നമ്മളെ വീട്ടിൽ നിന്ന് രണ്ട് വീട് മാറിയാണ്... തനുവിന് വിളിച്ചിട്ട് രാത്രി നമ്മളെ വീടിന്റെ മുന്നിൽ എത്തിയാൽ മിസ്സ് അടിക്കാൻ പറഞ്ഞിട്ട് നമ്മള് കിടന്നു... പക്ഷെ എത്ര ആയിട്ടും നമ്മക്ക് ഒരു സമാധാനം കിട്ടുന്നില്ല... തിരിഞ്ഞും മറിഞ്ഞും നടന്നും ഇരുന്നും നിന്നും ഒക്കെ നമ്മള് റൂമിൽ സമയം ചിലവഴിച്ചപ്പോഴും നമ്മളെ കയ്യിൽ അവരെ പ്രോഗ്രാം ടിക്കറ്റ് നല്ല ഭദ്രമായിട്ട് ഉണ്ടായിരുന്നു... അതിലേക്ക് നോക്കുമ്പോ എക്സൈറ്റ്മെന്റ് കാരണം തുള്ളിച്ചാടാൻ തോന്നാണ്... ഇന്ന് എന്തൊക്കെയോ കാര്യമായിട്ട് നമ്മളെ ലൈഫിൽ നടക്കാൻ പോകുന്ന പോലെയൊക്കെ തോന്നുന്നു... എന്താന്നോക്കെ കണ്ടറിയുക തന്നെ വേണമെന്ന് ചിന്തിച്ച് നമ്മള് നിന്നപ്പോ തന്നെ തനുവിന്റെ മിസ് കോൾ നമ്മള് കണ്ടു... നമ്മള് അപ്പൊ തന്നെ ജനൽ തുറന്ന് പുറത്തേക്ക് നോക്കിയപ്പോ തനു അവിടെ നിന്ന് നമ്മക്ക് കൈ കാണിക്കുന്നത് കണ്ടു... അപ്പൊ തന്നെ നമ്മള് ജനലിൽ കൊത്തിപിടിച്ച് കേറി മുകളിലെ ഓടിളക്കി നമ്മള് പുറത്തേക്കിറങ്ങി... അത് കണ്ടിട്ട് നിങ്ങള് അന്തം വിടൊന്നും വേണ്ട... നമ്മക്ക് ഓടിളക്കി വീട്ടിൽ നിന്ന് ചാടുന്നതൊക്കെ ശീലമുള്ള പരിപാടിയാ... പക്ഷെ, അത് തനുവിന്റെ ബർത്ത് ഡേക്ക് ആണെന്ന് മാത്രം... പിന്നെ നേരം വെളുക്കുന്നതിന് മുന്നേ തന്നെ വീട്ടിൽ തിരിച്ചെത്തുകയും ചെയ്യും... അങ്ങനെ നമ്മള് വീട്ടിൽ നിന്ന് മതില് ചാടി ഇറങ്ങി തനുവിന്റെ അടുത്തേക്ക് ഓടി പോയി അവളെ കെട്ടിപ്പിടിച്ചു... ഈ നേരത്തൊന്നും ഞങ്ങളെ ഈ റൂട്ടിലൂടെ ഒരു മനുഷ്യകുഞ്ഞ് പോലും ഇറങ്ങി നടക്കില്ലെന്ന് ഞങ്ങൾക്ക് നല്ല ബോധ്യം ഉള്ളത് കൊണ്ട് തന്നെ ഞങ്ങള് വേഗം മെയിൻ റോഡിലേക്ക് വേഗം നടന്നു... അവിടെ എത്തിയപ്പോ ഞങ്ങളെ കാത്ത് മിയയും അവളെ മുഫാസ്ക്കയും കൂടെ നമ്മളെ ബാക്കി കൂതറാസും ഉണ്ടായിരുന്നു... ഞങ്ങളെ കണ്ടപ്പോ തന്നെ വേഗം വാ എന്ന് പറഞ്ഞ് അവര് ധൃതി കൂടിയപ്പോ ഞങ്ങള് ഓടി ചെന്ന് കാറിൽ കേറിയിരുന്നു... "നിങ്ങള് വരുന്നത് ആരും കണ്ടിട്ടില്ലല്ലോ...?" മിയയാണ്. "ഇല്ലെടി... നിങ്ങള് വേഗം വണ്ടിയെടുക്ക്... പ്രോഗ്രാം തുടങ്ങുമ്പോഴേക്കും നമ്മക്ക് അവിടെ എത്തണം..." "ഹൈ.... എന്തിനാ ആഷു നീയിങ്ങനെ ദൃതി പിടിക്കുന്നെ... നമ്മള് അവരെ കാണാൻ തന്നെയല്ലേ പോകുന്നെ...." ജിസിയാണ്. "അവൾക്ക് AKയെ കാണാഞ്ഞിട്ട് ഒരു സ്വസ്ഥതയും ഉണ്ടാകില്ല... അതാണ് ഇത്രക്ക് ദൃതി..." എന്ന് പറഞ്ഞ് നന്ദു ചിരിച്ചപ്പോ നമ്മള് ഓളെ നോക്കി ഒന്ന് ഇളിച്ച് കാണിച്ച് കൊടുത്തു... എന്നിട്ട് മുഫാസ്ക്കാനോട് വേഗം വണ്ടിയെടുക്കാൻ പറഞ്ഞപ്പോ മിയ മൂപ്പരോട് നമ്മക്ക് AKയോടുള്ള ആരാധനയെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നുണ്ട്... അതൊക്കെ കേട്ടിട്ട് ഇവറ്റകൾ ഒക്കെ പൊരിഞ്ഞ ചിരി ആയിരുന്നെങ്കിലും നമ്മളെ മനസ്സിൽ മുഴുവൻ AKയും നൈറ്റ് റൈഡേഴ്സും മാത്രമായിരുന്നു... അവനെ കാണാൻ പോകാണെന്ന് ഓർത്തപ്പോ എന്തോ ഇതുവരെ ഇല്ലാത്ത ഒരു ടെൻഷൻ ഒക്കെ തോന്നുന്നുണ്ട്... അങ്ങനെ ഞങ്ങള് പ്രോഗ്രാം നടക്കുന്ന ഹെവൻലി പ്ലാസയിൽ എത്തിയതും എല്ലാവരും കാറിൽ നിന്നിറങ്ങി... നമ്മള് അവിടെ നിന്നോണ്ട് ആ ഹോട്ടലിലെ അടിമുടി നോക്കിയിട്ട് പാർട്ടി ഹാൾ മുകളിൽ ആണെന്ന ബോർഡിലേക്ക് നോക്കി നിന്നു... അപ്പൊ തന്നെ ഏഞ്ചൽ വന്ന് നമ്മളെ തോളിൽ കൈ വെച്ചതും നമ്മള് ഞെട്ടി ബോർഡിൽ നിന്ന് കണ്ണ് തെറ്റിച്ചിട്ട് അവരെ നോക്കിയപ്പോ അവരൊക്കെ ഹോട്ടലിന്റെ ഉള്ളിലേക്ക് കടന്നിരുന്നു... പിന്നെ നമ്മളും മറുത്തൊന്നും ചിന്തിക്കാതെ അവരെ പിന്നാലെ തന്നെ അങ്ങോട്ട് വെച്ച് പിടിച്ചു... ആ ഹോട്ടലിന്റെ പാർട്ടി ഹാൾ ഏറ്റവും മുകളിലത്തെ ഫ്ലോറിൽ ആയിരുന്നു... ഞങ്ങള് അങ്ങോട്ട് ലിഫ്റ്റിൽ കയറിയപ്പോ മുതല് നമ്മക്ക് കയ്യൊക്കെ വിറയ്ക്കുന്ന പോലെ തോന്നി... നമ്മളെ കൂതറാസ് ആണെങ്കിൽ നമ്മളെ മുഖത്തെ ഭാവങ്ങൾ കണ്ടിട്ട് അടക്കി പിടിച്ച് ചിരിക്കുന്നൊക്കെയുണ്ട്.... അവർക്ക് ഒന്നും പറഞ്ഞാൽ മനസ്സിൽ ആകില്ലല്ലോ നമ്മളെ ടെൻഷൻ... എന്തോ അവരെ അടുത്ത് നിന്ന് നേരിട്ട് കാണാൻ പോകാണെന്ന് ഇവിടെ വന്നപ്പോഴാണ് നമ്മളെ മനസ്സ് നമ്മളോട് പറയുന്നത്... അതോണ്ട് എന്തിനെന്നില്ലാതെ വല്ലാതെ ടെൻഷൻ ആകുന്നുണ്ട് നമ്മള്... പെട്ടെന്ന് ലിഫ്റ്റ് ഓപ്പൺ ആയി വന്നതും ഞങ്ങള് പാർട്ടി ഏരിയയിലേക്ക് കടന്നപ്പോഴാണ് എത്ര മാത്രം ജനങ്ങളാ ഇവരെ പ്രോഗ്രാം കാണാൻ വേണ്ടി ഇങ്ങോട്ട് വന്നിട്ടുള്ളതെന്ന് നമ്മള് ശ്രദ്ധിച്ചത്... ഫോണിൽ കാണുന്ന കൂട്ടത്തെക്കാൾ ഒരുപാട് ആളുകളെ കൊണ്ട് നിറഞ്ഞിട്ടുണ്ട് അവിടെ മൊത്തം... പലരുടെയും കയ്യിൽ നൈറ്റ് റൈഡേഴ്‌സിന്റെ പ്ലക്കാർഡും പോസ്റ്ററും നൈറ്റ് റൈഡേഴ്സിലെ ഓരോരുത്തരുടെയും ഫാൻസ്‌ അസോഷ്യഷൻസും ഒക്കെയുണ്ട് അവിടെ... എല്ലാവരും നല്ല കട്ട വൈറ്റിങ്ങിലാണ് അവർക്ക് വേണ്ടി... അവരെ പോലെ നമ്മളും... "ആഷു... അവരെ കാണാൻ പോകാണെന്ന് ഓർക്കുമ്പോ തന്നെ വല്ലാത്ത ടെൻഷൻ ഒക്കെ തോന്നുന്നെടി..." തനുവാണ്. "എനിക്കും... ഇങ്ങോട്ട് നോക്ക് എന്റെ കയ്യൊക്കെ വിറക്കുന്നുണ്ട്..." എന്ന് പറഞ്ഞ് ജിസി അവളെ കൈ ഞങ്ങൾക്ക് നേരെ നീട്ടിയപ്പോ രണ്ടെണ്ണം അടിക്കാത്തവരുടെ കൈ കിടന്ന് വിറക്കുന്ന പോലെ നല്ലോണം വിറക്കുന്നുണ്ട്... "എന്റെ കൈ നോക്ക്... ആകെ തണുതുറഞ്ഞ് ഐസ് പോലെയായിട്ടുണ്ട്..." എന്ന് പറഞ്ഞ് ഏഞ്ചൽ അവളെ കൈ നമ്മളെ കവിളിൽ വെച്ചതും അവളെ കയ്യിലെ തണുപ്പ് കാരണം നമ്മളെ മേലാകെ ഒന്ന് കുളിര് കോരി... ഇവർക്കൊക്കെ ഇതാണ് പ്രോബ്ലം എങ്കിൽ നമ്മക്ക് നമ്മളെ ഹാർട്ട് ആണ് പണി തന്നിട്ടുള്ളത്... അതിന്റെ സ്പീഡിലുള്ള പോക്ക് കണ്ടിട്ട് മിക്കവാറും AKയെ കാണുമ്പോ പൊട്ടിത്തെറിക്കാൻ നല്ലോണം ചാൻസ് കാണുന്നുണ്ട്... അതോർത്തപ്പോ തന്നെ നമ്മള് നെഞ്ചിൽ ഒന്ന് കൈ വെച്ച് പോയി... *"ഏയ്.... നൈറ്റ് റൈഡേഴ്‌സ് വരുന്നുണ്ട്..."* എന്ന് ഏതോ ഒരുത്തി വിളിച്ച് കൂവുന്നത് കേട്ടതും എല്ലാവരും ലിഫ്റ്റിന്റെ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കി... അപ്പൊ ലിഫ്റ്റിന്റെ ഇരു സൈഡിലുമായിട്ട് എട്ട് പത്ത് തടിമാടന്മാര് നിൽക്കുന്നുണ്ട്... അത് കണ്ട് നമ്മളൊന്ന് നെറ്റി ചുളിച്ചതും അപ്പൊ തന്നെ ലിഫ്റ്റ് ഓപ്പൺ ആയി... അതിൽ നിന്നും ഓരോരുത്തരായി ഇറങ്ങി വന്നിട്ട് ഞങ്ങൾക്ക് എല്ലാവർക്കും കൈ കാണിച്ചോണ്ട് മുന്നോട്ട് നടന്നു... അവരെ കണ്ടപ്പോ തന്നെ എല്ലാവരും കൂടി ഇടിച്ച് കേറി അവരെ അടുത്തേക്ക് ചെല്ലാൻ നിന്നപ്പോ അതുവരെ കുന്തം വിഴുങ്ങിയ പോലെ നിന്ന തടിമാടന്മാർ എല്ലാരും കൂടി ഞങ്ങളെയൊക്കെ പിടിച്ച് മാറ്റി അവരെ സ്റ്റേജിലേക്ക് കടത്തി വിട്ടു... ആദ്യം Sid, പിന്നെ Zee, KS, JS, DJ, AS, ക്വീൻ D, അവസാനം നമ്മളെ AK ഇങ്ങനെയാണ് അവര് സ്റ്റേജിലേക്ക് കയറി പോയത്... അവരെ മുഖത്തെ മാസ്കും തലയിലൂടെ ഉള്ള ക്യാപ്പും സ്‌പെക്‌സും ഒക്കെ കണ്ടാൽ അവര് ആരാണെന്ന് തിരിച്ചറിയാൻ ഭയങ്കര പാടാണെങ്കിലും അവരെ ജാക്കറ്റിന് പിറകിലുള്ള അവരെ പേര് വെച്ചിട്ടാണ് അവര് ആരാണെന്ന് ഞങ്ങള് മനസ്സിലാക്കുന്നത്... AK അവസാനായിട്ട് സ്റ്റേജിലേക്ക് കയറി ചെന്നതും അവരൊക്കെ കൂടി പുറംതിരിഞ്ഞ് നിന്നിട്ട് അവരെ സ്പെക്സ് അഴിച്ചു... എന്നിട്ട് ഞങ്ങൾക്ക് നേരെ തിരിഞ്ഞ് നിന്നതും എല്ലാവരും കൂടി ആർപ്പും വിളിയും കൂക്കലും ഓരിയിടലും വിസിലും ആകെ കൂടിയായിട്ട് ഞങ്ങളെ കാത് അടപ്പിച്ചു... പിന്നെ നമ്മള് അക്കൂട്ടത്തിൽ വലിയ മോശമൊന്നുമല്ല... AK എന്ന് വിളിച്ച് കൂവി അവന്റെ ശ്രദ്ധ നമ്മളിലേക്ക് തിരിച്ച് വിടാൻ ആയിട്ട് നമ്മള് നമ്മളെ കൊണ്ട് കഴിയുന്ന വിധത്തിൽ പരിശ്രമിക്കുന്നുണ്ടെങ്കിലും അതിനേക്കാൾ വലിയ ഒച്ചപ്പാട് അവിടെ ഉള്ളതോണ്ട് അതൊന്നും അവരെ കാതിൽ കേട്ടത് പോലുമില്ല... AKയെ നേരിട്ട് കണ്ടപ്പോ മുതൽ നമ്മളെ ഹാർട്ട് ബീറ്റ് കൂടാൻ തുടങ്ങി അതിപ്പോ നമ്മളെ കാതിൽ വരെ മുഴങ്ങി കേൾക്കുന്ന പോലെ തോന്നി... പിന്നെയാണ് മനസ്സിലായത് അത് ഹാർട്ട് ബീറ്റ് സൗണ്ടല്ല അവരെ ഡിജെ മ്യൂസിക്കിന്റെ ശബ്ദമാണെന്ന്... എത്രയൊക്കെ ആയാലും ഒരു കാര്യം പറയാതിരിക്കാൻ കഴിയില്ല... അവരെ സോങ്ങും മ്യൂസിക്കും ഡാൻസുമൊക്കെ ആര് കണ്ടാലും അതില് മതിമറന്ന് പോകും... അത്രക്ക് ഉഗ്രനാണ്... അവരെ സോങ്‌സിനും ഡാൻസിനുമൊക്കെ അനുസരിച്ച് ഞങ്ങള് എല്ലാവരും അവിടെ നിന്ന് ചാടി കളിച്ചു... ഓരോരുത്തർ മാറി മാറി ലീഡിങ് സോങ് പാടുമ്പോഴും ഞങ്ങള് എല്ലാവരും കൂടി ആർത്ത് വിളിച്ചു... ഒടുക്കം നമ്മളെ AK രംഗത്ത് വന്നപ്പോ പിന്നെ നമ്മളൊന്നും നോക്കീല... എല്ലാവരുടെയും ഇടയിലൂടെ ഇടിച്ച് കേറി മുന്നോട്ട് ചെന്നിട്ട് AK എന്ന് അലറി വിളിച്ചു... എന്നിട്ടും ഓൻ ഒരു നോട്ടം പോലും നമ്മളെ നോക്കാത്തതിന്റെ എല്ലാ സങ്കടവും നമ്മളെ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ നമ്മളെ കൂടെ നിന്ന ഒരുത്തിന്റെ കയ്യിലെ AKന്റെ ബാനർ പിടിച്ച് വാങ്ങിച്ചിട്ട് നമ്മള് അതുയർത്തി കാണിച്ചോണ്ട് AK എന്ന് അലറി... എവടെ... ആരോട് പറയാൻ... ആര് കേൾക്കാൻ... ആ ആൾക്കൂട്ടത്തിനിടയിൽ നമ്മളെ ഒച്ച പോലും നമ്മള് കേൾക്കുന്നില്ല... പിന്നെ എങ്ങനെ അവൻ കേൾക്കാനാ... നമ്മള് ഇവിടെ തൊണ്ടകാറി AKയെ വിളിച്ചിട്ടും ഓൻ നമ്മളെ നോക്കാത്തത് കണ്ട് നമ്മള് നിരാശപ്പെട്ട് നിന്നപ്പോ നമ്മളെ കൂടെ നിന്ന ഒരുത്തി നമ്മളെ നോക്കി പരിഹസിച്ച് ചിരിച്ചിട്ട് നമ്മളെ കയ്യീന്ന് AKന്റെ ബാനർ വാങ്ങി... എന്നിട്ട് നമ്മളെ നോക്കി പുചിച്ചോണ്ട് ആ കുരിപ്പ് AK എന്ന് അലറി അവിടെ നിന്ന് തുള്ളിക്കളിച്ചപ്പോ നമ്മക്ക് വന്നൊരു ദേഷ്യം... എന്റമ്മോ... ഇതുവരെ ഒരുത്തനോടും തോന്നാത്ത തരത്തിലുള്ള കട്ട കലിപ്പ് തന്നെ നമ്മക്ക് കേറി വന്നു... അതോണ്ട് അപ്പൊ തന്നെ ആ കുരിപ്പിന്റെ കാല് നോക്കി ഒരു ചവിട്ട് കൊടുത്തിട്ട് നമ്മള് വീണ്ടും AK എന്ന് പറഞ്ഞ് വിളിച്ച് കൂവി... എന്നിട്ടും ഓൻ നമ്മളെ തിരിഞ്ഞ് നോക്കാത്തത് കണ്ടപ്പോ നമ്മളെ ഉള്ള ശബ്ദമൊക്കെ പുറത്തെടുത്ത് നമ്മള് ഒരൊറ്റ അലർച്ചയായിരുന്നു.... *"I LOVE YOU AK...."* നമ്മള് അവിടെ നിന്ന് അത് വിളിച്ച് കൂവുന്നത് നമ്മളെ അടുത്ത് നിൽക്കുന്നവരൊക്കെ കേട്ടിട്ട് നമ്മളെ തിരിഞ്ഞ് നോക്കി... അവരെ നോട്ടമൊന്നും വക വെക്കാതെ നമ്മള് വീണ്ടും അങ്ങനെ നിന്ന് അലറിയപ്പോ നമ്മളെ കൂടെ നിന്നവരൊക്കെ അതുപോലെ അവിടെ നിന്ന് കോറസ് പാടാൻ തുടങ്ങി... അത് കണ്ട് നമ്മക്ക് വീണ്ടും തല പെരുത്ത് വന്നു... ഇവറ്റകളെയൊക്കെ ചുട്ടെരിക്കാൻ ഒക്കെ തോന്നി പോകാ... AK എന്റേത് മാത്രമാണ് എന്ന് വിളിച്ച് കൂവാൻ ഒക്കെ തോന്നി പോയി... പക്ഷെ അതിനുള്ള ശബ്ദം പോലും ഇപ്പൊ നമ്മക്ക് ഇല്ല... നമ്മള് വീണ്ടും അവരെ ഇടയിൽ നിന്ന് വലിഞ്ഞ് മുന്നോട്ട് ഇടിച്ച് കേറി ഒടുക്കം നമ്മള് സ്റ്റേജിന്റെ തൊട്ടടുത്ത് എത്തി പോയി... ഇനി എന്ത് വന്നാലും ശരി AKന്റെ ഒരു നോട്ടം എങ്കിലും എന്റെ നേർക്ക് ഞാൻ വരുത്തിക്കും എന്ന് ശബദം ചെയ്‌തോണ്ട് നമ്മള് കയ്യോണ്ടും കാലോണ്ടും ഒക്കെ ഓരോന്ന് കാട്ടിക്കൂട്ടി AK എന്ന് അലറി... അത് AK കേട്ടിട്ടില്ലെങ്കിലും Zee നമ്മളെ ഒന്ന് തിരിഞ്ഞ് നോക്കിയിട്ടുണ്ട്... അത് കണ്ടപ്പോ നമ്മള് അവന് നേരെ ഹായ് എന്ന് കൈ കാണിച്ചപ്പോ അവനും തിരിച്ച് നമ്മക്ക് കൈ കാണിച്ച് തന്നു... നമ്മള് അപ്പൊ തന്നെ കിട്ടിയ ചാൻസ് എന്ന വണ്ണം അവനെ അടുത്തേക്ക് വിളിച്ചതും ഓൻ യാതൊരു നീരസവും കാണിക്കാതെ നമ്മളെ നേർക്ക് വന്നു... Zee നമ്മളെ അടുത്തേക് വരുന്നത് കണ്ടിട്ട് എല്ലാവരും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്... അതിനിടക്ക് ഓരോരുത്തർ അവന് കയ്യൊക്കെ കൊടുക്കാൻ വേണ്ടി നമ്മളെ പിടിച്ച് ഉന്താണ്... അപ്പൊ തന്നെ ഓൻ സ്റ്റേജിൽ മുട്ട് കുത്തി ഇരുന്ന് നമ്മളെ നേർക്ക് അവന്റെ കാത് കൊണ്ട് വന്നു... അത് നമ്മള് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യം ആയിരുന്നെങ്കിലും നമ്മക്ക് എങ്ങനെലും AKയുടെ നോട്ടം കിട്ടണമെന്ന് ആഗ്രഹം ഉള്ളതോണ്ട് നമ്മളെ മനസ്സിലുള്ളത് Zee യോട് നമ്മള് പറഞ്ഞു... "Zee.... എനിക്ക് AKയെ ഭയങ്കര ഇഷ്ടാണ്... I want to touch him... please help me..." എന്ന് നമ്മള് Zee യോട് പറഞ്ഞപ്പോ തന്നെ ഓൻ അവന്റെ കൈ നമ്മക്ക് നേരെ നീട്ടി കേറി വരാൻ ആംഗ്യം കാണിച്ചു... നമ്മള് മറുത്തൊന്നും ചിന്തിക്കാതെ അവന്റെ കൈ പിടിച്ച് സ്റ്റേജിലേക്ക് കയറിയപ്പോഴേക്കും പ്രോഗ്രാം ഏകദേശം തീരാൻ ആയിട്ടുണ്ട്... ഇപ്പൊ DJ യുടെ ഡിജെ മ്യൂസിക് ആണ് നടന്നോണ്ടിരിക്കുന്നത്... നമ്മള് സ്റ്റേജിൽ കേറി നിൽക്കുന്നത് കണ്ടിട്ട് നൈറ്റ് റൈഡേഴ്‌സ് മുഴുവൻ നമ്മളെ നോക്കുന്നുണ്ടെങ്കിലും നമ്മള് നോക്കിയത് AKയെ മാത്രമായിരുന്നു... ഓൻ നമ്മളെ കണ്ടപ്പോ തന്നെ ഓന്റെ സ്പെക്സ് എടുത്ത് വെച്ചോണ്ട് ഓഡിയസിന് നേരെ തിരിഞ്ഞ് നിന്ന് ചാടി കളിച്ചു... നമ്മക്ക് ആണെങ്കിൽ AKയെ തൊട്ടടുത്ത് കണ്ടിട്ട് എന്താ ചെയ്യണ്ടേ എന്താ പറയണ്ടേ എന്നൊന്നും ഒരു എത്തും പിടിയും കിട്ടുന്നില്ല... നമ്മള് വാ പൊത്തി പിടിച്ചോണ്ട് AKയെ ഒരു അത്ഭുതത്തോടെ നോക്കി നിന്നിട്ട് നമ്മള് തുള്ളിച്ചാടി.... ഏറെ നാളായി നമ്മള് കാത്തിരുന്ന സുദിനം ആയോണ്ട് തന്നെ നമ്മള് ഓടി ചെന്ന് AKയെ കെട്ടിപ്പിടിച്ചു... അപ്പൊ നമ്മളെ ഹാർട്ട് ബീറ്റ് എത്രത്തോളം കുതിക്കുന്നുണ്ടെന്ന് നമ്മക്ക് നല്ലോണം മനസ്സിലാക്കാൻ പറ്റിയിരുന്നു... അവനെ തൊട്ടടുത്ത് കണ്ട എക്സൈറ്റ്മെന്റിൽ നമ്മള് ഓനെ ഞെണ്ടിറുക്കുന്ന പോലെ എത്ര നേരം കെട്ടിപ്പിടിച്ച് നിന്നെന്ന് നമ്മക്ക് തന്നെ നിശ്ചയമില്ല... AK നമ്മളെ പിടിച്ച് മാറ്റാതെ നിൽക്കുന്നത് കണ്ടപ്പോ എന്തോ ആ പിടിയിൽ നിന്ന് വിട്ട് മാറാൻ നമ്മക്കും തോന്നുന്നില്ല... നല്ല സേഫായ ഒരാളുടെ കയ്യിൽ എത്തി ചേർന്ന ഫീലിൽ നമ്മള് അവനെ കെട്ടി പിടിച്ച് അവിടെ നിന്നു... ★★★★★★★★★★★★★★★★★★★★ 【അർഷി】 എന്നത്തേയും പോലെയാണ് ഇന്ന് ഞങ്ങൾ പ്രോഗ്രാം അവതരിപ്പിക്കാൻ വന്നതെങ്കിലും എന്തോ നമ്മളെ മനസ്സ് നമ്മളോട് ഇന്ന് എന്തൊക്കെയോ കാര്യമായിട്ട് സംഭവിക്കുമെന്ന് പറയുന്ന പോലെ നമ്മക്ക് തോന്നിയിരുന്നു... ലിഫ്റ്റിൽ നിന്ന് പാർട്ടി ഹാളിലേക്ക് കയറിയപ്പോ തന്നെ എന്നത്തേയും പോലെ അല്ലാതെ എന്തോ ഒരു വല്ലാത്ത ഉണർവ് ഒക്കെ തോന്നി പോയി നമ്മക്ക്... പ്രോഗ്രാം തുടങ്ങി ഞങ്ങളെ ഫാൻസിന്റെ ഒക്കെ സ്നേഹം കണ്ട് സന്തോഷിച്ച് ഞങ്ങളും പ്രോഗ്രാം ഗംഭീരമാക്കി തുടങ്ങിയപ്പോ ഒരു സൈഡിൽ നിന്നും *ഐ ലവ് യു AK* എന്ന് എല്ലാരും കൂടി വിളിച്ച് കൂവി... അത് കേട്ട് നമ്മള് അങ്ങോട്ട് ഒന്ന് നോട്ടം തെറ്റിച്ചപ്പോഴാണ് അവിടെ ആ ഉണ്ടക്കണ്ണിയെ പോലെയുള്ള ഒരുത്തിയെ നമ്മള് കണ്ടത്... പെട്ടെന്ന് ഒരു നോട്ടം കണ്ടതോണ്ട് തന്നെ അത് അവളാണോ എന്ന് കൺഫോം ചെയ്യാൻ വേണ്ടി നമ്മള് വീണ്ടും അങ്ങോട്ട് തിരിഞ്ഞ് നോക്കിയപ്പോ അവിടെ അവള് ഇല്ലായിരുന്നു... ആ ഉണ്ടക്കണ്ണിയെ കണ്ട പോലെ തോന്നിയതാണെന്ന് മനസ്സിലായപ്പോ അറിയാതെ നമ്മക്ക് ചിരി വന്ന് പോയി... അവള് ഇപ്പോ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്നൊക്കെ എന്റെ മനസ്സ് വല്ലാതെ കൊതിക്കുന്ന പോലെയൊക്കെ തോന്നുന്നു... എന്ത് പറ്റി എനിക്ക്... എന്തിനാ ഞാൻ ഇങ്ങനെയൊക്കെ ചിന്തിക്കുന്നെ എന്ന് ചിന്തിച്ചോണ്ട് നമ്മള് വേഗം നമ്മളെ മൈൻഡ് മാറ്റാൻ നോക്കിയപ്പോഴാണ് യാസി ഒരുത്തിന്റെ കൈ പിടിച്ച് സ്റ്റേജിലേക്ക് കയറ്റിയത് നമ്മള് കണ്ടത്... അത് ആ ഉണ്ടക്കണ്ണിയാണെന്ന് കണ്ടതും നമ്മള് ആദ്യമൊന്ന് ഞെട്ടിയെങ്കിലും അവള് ഞാൻ ആരാണെന്ന് അറിയാതിരിക്കാൻ വേണ്ടി നമ്മള് വേഗം സ്പെക്സ് എടുത്ത് വെച്ചിട്ട് അവളെ മൈൻഡ് ചെയ്യാതെ ഡിജെ മ്യൂസിക്കിന് അനുസരിച്ച് ചാടികളിച്ചു... അപ്പോഴും നമ്മള് ഇടക്കിടക്ക് അവളെ ഇടങ്കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു... അവള് നമ്മളെ കണ്ടിട്ട് വാ പൊത്തി പിടിച്ചോണ്ട് അവിടെ നിന്ന് തുള്ളികളിക്കുന്നത് കണ്ടപ്പോ നമ്മള് ഓളെ നോക്കിയൊന്ന് ചിരിച്ചു... മാസ്ക് വെച്ചതോണ്ട് ചിരിച്ചത് അവള് കാണില്ലെന്ന് നമ്മക്ക് നല്ല ബോധ്യം ഉള്ളതോണ്ട് തന്നെയാ ചിരിച്ചത്... പക്ഷെ അപ്രതീക്ഷിതമായി അവള് ഓടി വന്ന് നമ്മളെ കെട്ടിപ്പിടിക്കുമെന്ന് നമ്മള് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല... അവള് നമ്മളെ കെട്ടിപ്പിടിച്ച ഷോക്കിൽ നമ്മള് അങ്ങനെ ഫ്രീസായി നിന്നോണ്ട് നമ്മളെ അമീഗോസിനെ നോക്കിയപ്പോ അവറ്റകൾ ഒക്കെ കൂടി നമ്മളെ കണ്ണും മിഴിച്ച് നോക്കി നിൽക്കുന്നുണ്ടായിരുന്നു... മാസ്ക് വെച്ചതോണ്ട് അവര് വാ പൊളിച്ച് നിൽക്കുന്നത് മാത്രം നമ്മക്ക് കാണാൻ പറ്റിയില്ല... അവരെ ഭാവം അതാകുമെന്ന് നമ്മക്ക് ഉറപ്പാണ്... കാരണം നമ്മളും അതുപോലെയാണ് നിൽക്കുന്നത്.... ഈ ഉണ്ടക്കണ്ണി ആണേൽ നമ്മളെ വിട്ട് നിൽക്കുന്നുമില്ല നമ്മക്ക് ആണേൽ അവളെ പിടിച്ച് മാറ്റാനും തോന്നുന്നില്ല... എന്നെ ഞണ്ടിറുക്കുന്ന പോലെ അത്രക്ക് ടൈറ്റിലാണ് ഈ കുരിപ്പ് പിടിച്ചിട്ടുള്ളത്... അതോണ്ട് തന്നെ അറിയാതെ നമ്മളെ കയ്യും അവളിൽ വലയം തീർക്കാൻ വേണ്ടി വെമ്പൽ കൊള്ളുന്നുണ്ടെങ്കിലും നമ്മള് കയ്യിനെ കൺട്രോൾ ചെയ്ത് വെച്ച് എങ്ങനെലും അവളെ പിടിച്ച് മാറ്റാൻ തീരുമാനിച്ചു... അപ്പൊ തന്നെ അവള് സ്വിച്ചിട്ട പോലെ നമ്മളിൽ നിന്ന് അകന്നിട്ട് നമ്മളെ നോക്കി ചിരിച്ചു... അപ്പൊ അവളെ കണ്ണ് ചെറുതായി നിറയുന്നുണ്ടായിരുന്നു.... "ഐ ലവ് യു AK... എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടാ... എത്ര ഇഷ്ടാണെന്ന് എനിക്ക് പറഞ്ഞ് തരാൻ അറിയില്ല... ഈയൊരു നിമിഷത്തിന് വേണ്ടി ഞാൻ എത്ര നാളായി കാത്തിരിക്കാണെന്ന് അറിയോ... എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല... ഞാൻ AKയുടെ തൊട്ടടുത്ത് ഇതുപോലെ നിൽക്കുന്നുണ്ടെന്ന്.... എനിക്ക്.... എനിക്ക്... സത്യായിട്ടും എന്താ പറയേണ്ടതെന്നോ ചെയ്യേണ്ടതെന്നോ അറിയുന്നില്ല...." എന്നൊക്കെ നമ്മളെ കയ്യിൽ പിടിച്ച് തുള്ളി കൊണ്ട് അവള് എങ്ങനെയൊക്കെയോ പറഞ്ഞ് മുഴുമിപ്പിച്ചതും പെട്ടെന്ന് ആ ഉണ്ടക്കണ്ണി അവളെ രണ്ട് കയ്യും നമ്മളെ കവിളിൽ വെച്ചോണ്ട് നമ്മളെ ചുണ്ടിൽ അമർത്തി ചുംബിച്ചു... യാ അല്ലാഹ്.... ഒരു നിമിഷം ഞാൻ ഹാർട്ട് അറ്റാക്ക് വന്ന് ചത്ത് പോകുമെന്ന് തോന്നി പോയ ഒരു അവസ്ഥ... അവളെ പെട്ടെന്നുള്ള ഈയൊരു അറ്റാക്കിൽ ഏതൊക്കെ സൈഡിൽ കൂടിയാ നമ്മളെ കിളികൾ ഒക്കെ പാറി പോയതെന്ന് എനിക്ക് തന്നെ നിശ്ചയമില്ല... അവളെ ചുണ്ടുകൾ നമ്മളെ ചുണ്ടിൽ വന്ന് പതിഞ്ഞത് മാസ്ക്കിന്റെ മുകളിൽ ആണെങ്കിലും അതിന്റെ ഫീലിൽ തന്നെ ഞാൻ ആകെ മരവിച്ച് പോയിട്ടുണ്ട്... വെറും 5 സെക്കന്റ് മാത്രേ അവള് അങ്ങനെ നിന്നിട്ടുള്ളൂ എങ്കിലും ഞാൻ ഷോക്കടിച്ച പോലെ നിന്നത് എത്ര നേരമാണെന്ന് എനിക്ക് തന്നെ നിശ്ചയമില്ല.... കുറച്ച് കഴിഞ്ഞ് നമ്മള് സ്പെക്സ് ഊരി മാറ്റി അമീഗോസിനെ നോക്കിയപ്പോ അവന്മാരൊക്കെ വാ പൊത്തി പിടിച്ചോണ്ട് കണ്ണും മിഴിച്ച് നമ്മളെ നോക്കി നിൽക്കാണ്... അവരോട് എന്ത് പറയും എന്ത് ചെയ്യുമെന്ന് അറിയാതെ നമ്മള് ഒന്ന് തിരിഞ്ഞ് നോക്കിയപ്പോ നമ്മളെ ഈ ഗതിയിൽ ആക്കിയ കുരിപ്പ് അവിടെ നിന്ന് വാ പൊത്തി പിടിച്ചോണ്ട് തുള്ളിച്ചാടി സ്റ്റേജിൽ നിന്നിറങ്ങി പോയി... നമ്മള് അപ്പൊ തന്നെ സ്പെക്സ് എടുത്ത് വെച്ചോണ്ട് വേഗം പ്രോഗ്രാം വൈന്റപ്പ് ചെയ്ത് ഞങ്ങള് സ്റ്റേജിൽ നിന്നിറങ്ങി... കാണികളൊക്കെ ഞങ്ങളെ നോക്കി കൈ കാണിച്ചെങ്കിലും നമ്മള് ഒരുത്തനും മുഖം കൊടുക്കാതെ വേഗം ലിഫ്റ്റിലേക്ക് കയറി ചെന്നു... നമ്മളെ പിന്നാലെ തന്നെ വന്ന നമ്മളെ ബാക്കി കുരിപ്പുകളും അതുപോലെ അവരെയൊന്നും മൈൻഡ് പോലും ചെയ്യാതെ ലിഫ്റ്റിൽ കയറി... നമ്മള് അവരെ മുഖത്തേക്ക് ഒന്നും നോക്കാതെ തല താഴ്ത്തി പിടിച്ചോണ്ട് ആ ഉണ്ടക്കണ്ണിയെ കുറിച്ച് ആലോജിച്ച് നമ്മളെ മുഖത്തെ മാസ്ക്കും സ്‌പെക്‌സും ഊരി ക്യാപ് താഴ്ത്തി വെച്ചു... എന്നിട്ട് പതിയെ ഇടങ്കണ്ണിട്ട് അവറ്റകളെ നോക്കിയപ്പോ നമ്മളെ നോക്കി കൊണ്ട് തന്നെ അവരെ മാസ്‌കൊക്കെ അഴിച്ചിട്ട് അവര് പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു... എന്നിട്ട് പതിയെ നമ്മളിലേക്ക് അവന്മാരെ എല്ലാ നോട്ടവും ആവാഹിച്ച് കൊണ്ട് വന്നിട്ട് ഒരൊറ്റ പൊട്ടിച്ചിരിയായിരുന്നു അവര് ഏഴ് പേരും... അതും നമ്മളെ മുഖത്തേക്ക് നോക്കി കൊണ്ട് തലങ്ങും വിലങ്ങും നിന്നോണ്ട് ഹലാക്കിലെ ചിരി തന്നെ അവരൊക്കെ കൂടി പാസാക്കുന്നുണ്ട്... അതൊക്കെ കണ്ടിട്ട് ആണെങ്കിൽ നമ്മക്ക് എരിഞ്ഞ് കേറി വന്നെങ്കിലും ആ ഉണ്ടക്കണ്ണി തന്ന ഷോക്ക് ഇതുവരെ വിട്ട് മാറാത്തോണ്ട് നമ്മള് ഒന്നും മിണ്ടാതെ തല താഴ്ത്തി അങ്ങനെ നിന്നു... ★★★★★★★★★★★★★★★★★★★★ 【ദിലു】 ആഷുവിനെ ഞങ്ങള് ആരും ഇവിടെ ഒട്ടും പ്രതീക്ഷിച്ചതല്ല... അതും ഇങ്ങനെ ഒരു എൻട്രിയിലൂടെ... നമ്മളെ ബ്രോന്റെ കിളിയൊക്കെ കൂടും കൊണ്ട് പറന്ന് പോയിട്ടുണ്ട്... അവളെ കണ്ടാൽ തന്നെ മനസിലാക്കാം അവൾക്ക് എത്രത്തോളം ഇഷ്ടമാണ് നമ്മളെ ബ്രോയെ അല്ല AKയെയെന്ന്... അവൾക്ക് ശരിക്കും അവൻ എന്ന് വെച്ചാൽ ഭ്രാന്ത് തന്നെയാ... അല്ലെങ്കിൽ പിന്നെ ഇത്രെയും ആൾക്കാരെ മുന്നിൽ വെച്ച് ക്യാമറകൾ ഒക്കെ ഉണ്ടെന്ന് പോലും വക വെക്കാതെ അവള് അവനെ കിസ് ചെയ്യില്ലല്ലോ... എന്തായാലും അതോട് കൂടി ചെക്കൻ ആകെ ഫ്ലാറ്റായിട്ടുണ്ട്... ഓൻ അവിടന്ന് വേഗം പ്രോഗ്രാം വൈന്റപ്പ് ചെയ്ത് ലിഫ്റ്റിലേക്ക് പോകുന്നത് കണ്ടപ്പോ നമ്മക്ക് ചിരി അടക്കി വെക്കാൻ കഴിയുന്നില്ലായിരുന്നു... അതാ ലിഫ്റ്റിന്റെ ഉള്ളിൽ എത്തിയപ്പോ തന്നെ ഓനെ നോക്കി ഞങ്ങളൊക്കെ ചിരിച്ചത്.... ഞങ്ങളെ കളിയാക്കി കൊണ്ടുളള ചിരി കണ്ടിട്ടും ചെക്കൻ അത് മൈൻഡ് ചെയ്യാതെ തല താഴ്ത്തി നിൽക്കുന്നത് കണ്ടപ്പോ തന്നെ അവള് കൊടുത്ത കിസ്സിന്റെ ഹാങ്ങ് ഓവർ വിട്ട് മാറിയിട്ടില്ലെന്ന് മനസ്സിലായി... "ഡാ അപ്പു... എന്തൊക്കെയാടാ കുറച്ച് നേരത്തെ സ്റ്റേജിൽ വെച്ച് സംഭവിച്ചേ...? ആഷു പബ്ലിക്കായി നമ്മളെ ചെക്കനെ കേറി കിസ്സടിച്ചു... ഓ മൈ ഗോഡ്... can you see that... ചെക്കന് ഇപ്പോഴും അതിന്റെ കിക്ക് വിട്ട് പോയിട്ടില്ലെന്ന് തോന്നുന്നു...." എന്ന് പറഞ്ഞ് നമ്മള് നിന്ന് കിണിച്ചപ്പോ അവന്റെ മുഖത്തെ ഭാവമൊന്ന് കാണണമെന്റെ ശിവനേ.... പ്ലിങ്ങസ്യാ ആയ ഭാവത്തോടെ അവൻ അപ്പൊ തന്നെ മാസ്ക് കൊണ്ട് അവൻ മുഖം പൊത്തി പിടിച്ചു... അത് കണ്ടപ്പോ ഞങ്ങൾ എല്ലാവരും കൂടി അവന്റെ കൈ മുഖത്ത് നിന്ന് മാറ്റിയിട്ട് അവനെ നോക്കി നല്ലോണം കളിയാക്കി ചിരിച്ചു... ചെക്കന് നല്ലോണം ദേഷ്യം വന്നിട്ടുണ്ടെങ്കിലും എന്താ ഞങ്ങളോട് പറയേണ്ടതെന്ന് നിശ്ചയമില്ലാത്തൊണ്ട് ഞങ്ങളെ കളിയാക്കലൊക്കെ സഹിച്ച് നിൽക്കാണ്... "ഡാ അർഷി... ഏതായാലും ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനി നീ അവളെ വിട്ട് കളയണ്ട... ആദ്യമായിട്ട് കിട്ടിയ കിസ്സല്ലേ... അത് തന്ന ആളെ തന്നെ ലൈഫിൽ കൂടെ കൂട്ടിക്കോ..." എന്ന് പറഞ്ഞ് അപ്പു അവന്റെ തോളിലൂടെ കയ്യിട്ടപ്പോ അർഷി ഓനെ തുറുക്കനെ നോക്കി കൊണ്ട് അവന്റെ കയ്യിന് ഒരു തട്ട് കൊടുത്ത് അവന്റെ ജാക്കറ്റ് ഊരി യാസിന്റെ ബാഗിൽ വെച്ചു... "ബ്രോ... അപ്പു പറഞ്ഞതിലും കാര്യമുണ്ട്... ഏതായാലും ഇത്രയൊക്കെ ആയില്ലേ... ഇനി അവളെ വിട്ട് കളയണ്ട... അർഷിക് ആദിൽ സാഹിബിന്റെ മണവാട്ടിയായി അഷ്‌മിദ ഷെറിനെ തന്നെ നമുക്ക് അങ്ങോട്ട് ഉറപ്പിക്കാം... എന്ത്യേ...?" എന്ന് ചോദിച്ചോണ്ട് നമ്മള് അർഷിയെ നോക്കി പുരികം പൊന്തിച്ചപ്പോ ചെക്കൻ നമ്മളെയും ബാക്കിയുള്ളവന്മാരെയും ഒന്ന് തുറിച്ച് നോക്കി... "നിങ്ങൾക്ക് ഒക്കെ ഇത് എന്തിന്റെ കേടാ... ആ പെണ്ണ് വിവരമില്ലാതെ എന്തൊക്കെയോ കാണിച്ച് കൂട്ടിയെന്ന് കരുതി നിങ്ങള് ഓരോന്ന് മെനഞ്ഞുണ്ടാക്കി എന്റെ അടുത്തേക്ക് വരണ്ട... ആ ഉണ്ടക്കണ്ണി എനിക്ക് അല്ല കിസ്സ് തന്നത് AKക്ക് ആണ്... അവൾക്ക് AKയോട് ആരാധന മൂത്ത് തലക്ക് പിടിച്ചപ്പോ ചെയ്തതാ... അതിന് ആ ഉണ്ടക്കണ്ണിയെ എന്തിനാ എന്റെ തലയിൽ കെട്ടി വെക്കാൻ നോക്കുന്നെ...?" എന്ന് അർഷി നിന്ന് ഡയലോഗ് അടിക്കുന്നത് കണ്ടിട്ട് ഞങ്ങള് നെറ്റി ചുളിച്ചോണ്ട് ഓനെ നോക്കി നിന്നു... ഈ ചെക്കൻ ഇതെന്തൊക്കെയാ പടച്ചോനെ പറയുന്നേ എന്ന് ചിന്തിച്ച് നിന്നപ്പോഴേക്കും സിദൂ അവന്റെ തോളിൽ ഒന്ന് തോണ്ടി ശൂ ശൂ വിളിച്ചു... "അതേയ്... ഈ AK എന്ന് പറയുന്നത് ഈ നിൽക്കുന്ന നീ തന്നെയല്ലേ... അത് ഞങ്ങൾക്ക് അല്ലാതെ വേറെ ആർക്കും അറിയില്ലെന്നല്ലേ ഉള്ളു...." എന്ന് സിദൂ ചോദിച്ചപ്പോ അർഷി ഓനെ നോക്കി ഒരു അവിഞ്ഞ ചിരി പാസാക്കി കൊടുത്ത് മെല്ലെ തല ചൊറിഞ്ഞ് ഞങ്ങളെ നോക്കി.... "പിന്നെ എന്തിനാടാ കോപ്പേ നീ ഇവിടെ നിന്ന് ഇത്രക്ക് തൊണ്ടകാറി സീനുണ്ടാക്കുന്നെ...? ആ പെണ്ണിനെ വളച്ചൊടിച്ച് കുപ്പിയിലാക്കി ലൈഫ് എൻജോയ് ചെയ്യാൻ നോക്കെടാ..." സിദുവാണ്. "ഞാൻ.... അതും ആ ഉണ്ടക്കണ്ണിയെ വളച്ച് കുപ്പിയിലാക്കി ലൈഫ് എൻജോയ് ചെയ്യല്ലേ.... ഹ്മ്... ബെസ്റ്റ് നടന്നത് തന്നെ... അവളെ എനിക്ക് കണ്ണെടുത്താൽ കണ്ടൂടാ... ഓളും ഓളെ ഒരു ഉണ്ടക്കണ്ണും... അവളെ ഞാൻ എന്നൊക്കെ നേരിൽ കണ്ട് മുട്ടിയിട്ടുണ്ടോ അന്നൊക്കെ ഒരു വഴക്കിൽ അല്ലാതെ ഞങ്ങള് പിരിഞ്ഞിട്ടില്ല... പിന്നെയല്ലേ അവളെ വളച്ച് ഒടിക്കാൻ പോകുന്നത്... അതിലും ബേദം ഞാൻ ബ്രഹ്മചാരിയായി കാലാകാലം കഴിയുന്നതാ...." എന്ന് പറഞ്ഞപ്പോ തന്നെ നമ്മള് പെട്ടെന്ന് പൊട്ടിച്ചിരിച്ചു... നമ്മളെ ചിരി കണ്ടിട്ട് കാര്യം പിടി കിട്ടാതെ നമ്മളെ അവന്മാരൊക്കെ കൂടി അടിമുടി നോക്കുന്നുണ്ട്.... അപ്പോഴേക്കും ഞങ്ങൾക്ക് ഇറങ്ങാനുള്ള ഫ്ലോർ വന്നതും നമ്മള് ലിഫ്റ്റിൽ നിന്നിറങ്ങി വീണ്ടും അർഷിയെ നോക്കി ചിരിച്ചു.... "അപ്പൊ.... അപ്പൊ ബ്രോക്ക് അവളോട് ചെറിയ ഇഷ്ടമൊക്കെ ഉണ്ടല്ലേ...? ഹ... ഹ...." എന്ന് പറഞ്ഞ് നമ്മള് വീണ്ടും നിന്ന് കിണിച്ചപ്പോ അർഷി അപ്പൊ തന്നെ യാസിന്റെ കയ്യീന്ന് അവന്റെ ബാഗ് വാങ്ങി നമ്മളെ തല്ലാൻ വേണ്ടി ഓങ്ങിയപ്പൊ നമ്മള് ജീവനും കൊണ്ട് ഓരോട്ടമായിരുന്നു.... നമ്മളെ പിന്നാലെ അപ്പുവും.... സെക്കന്റ് ഫ്ലോറിൽ എത്തിയാൽ ഞങ്ങള് എട്ട് പേരും നാല് വഴിക്ക് പിരിഞ്ഞ് പബ്ബിൽ വെച്ച് മീറ്റ് ചെയ്യുമെങ്കിലും വീട്ടിലെ അംഗങ്ങളുടെ എണ്ണം കൂടിയത് കൊണ്ട് ഞങ്ങള് പബ്ബിൽ കേറാതെ പാർക്കിങ്ങിലേക്ക് പോകാമെന്ന് പറഞ്ഞ് നാല് വഴിക്ക് പിരിഞ്ഞ് പോയി.... ഇപ്പൊ ഞാനും അപ്പുവുമാണ് ഒപ്പം നടക്കുന്നത്... നമ്മള് അപ്പുവിനോട് അർഷിയെയും ആശൂനെയും കുറിച്ച് സംസാരിച്ചോണ്ട് നടന്നപ്പോ അപ്പു നമ്മളെ കണ്ണെടുക്കാതെ നോക്കി നിന്നിട്ട് ചെറുതായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.... "ഡാ പൊറിഞ്ചു... ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ...? ഡാ..." "ഐ ലവ് യു..." നമ്മള് അപ്പുവിനെ കുലുക്കി വിളിച്ചപ്പോ അവൻ നമ്മളെ നോക്കി കൊണ്ട് പറയുന്നത് കേട്ടിട്ട് നമ്മള് നടത്തം നിർത്തിയിട്ട് എന്ത് എന്ന് ചോദിച്ചോണ്ട് ഓനെ തന്നെ നോക്കി നിന്നു... "എന്താ നീ പറഞ്ഞെ...?" "അ... അത്... അർഷി എപ്പോഴാകും ആശുവിനോട് ഐ ലവ് യു പറയാ എന്ന് പറഞ്ഞതാ..." "ഓ.... അതായിരുന്നോ... വരട്ടെ ഇനിയും സമയം കിടക്കല്ലേ... അവര് തമ്മിൽ ഒന്നിക്കുമായിരിക്കും... എന്ത് വന്നാലും ശരി ആഷുവിനെ നമ്മളെ അർഷിക്ക് തന്നെ നമ്മക്ക് സെറ്റ് ആക്കി കൊടുക്കണം... ബേബിക്കും ഐഷുമ്മക്കും ഒക്കെ അവളെ നല്ലോണം ബോധിച്ച സ്ഥിതിക്ക് ഇനി അവരെ തമ്മിൽ ഒന്നിപ്പിക്കേണ്ട വഴിയാ നമ്മള് നോക്കേണ്ടത്... നീയെന്ത് പറയുന്നു...?" എന്ന് ചോദിച്ചോണ്ട് നമ്മള് ഓനെ നോക്കിയപ്പോ ഓൻ നമ്മളെ നോക്കി ചിരിച്ചോണ്ട് ഒന്ന് തലയാട്ടി തന്നു... അത് കണ്ട് നമ്മള് ഓനെ ഒന്ന് നെറ്റി ചുളിച്ച് നോക്കിയപ്പോ ചെക്കൻ വേഗം ചിരി നിർത്തി പെട്ടെന്ന് പാർക്കിങ്ങിലേക്ക് നടക്കാൻ തുടങ്ങി... അത് കണ്ടപ്പോ നമ്മക്ക് ചിരി വന്നു... ഇങ്ങനെ ഒരു പൊറിഞ്ചു.... ★★★★★★★★★★★★★★★★★★★★ 【ആഷു】 "എടി ആഷു... നീയെന്താ കാണിച്ചേ...? AKന്റെ മുഖം ഒന്ന് കാണണം അവന്റെ കൂടെ നിന്ന് സെൽഫിയെടുക്കണം എന്നൊക്കെ പറഞ്ഞിട്ട് നീയെന്താടി സ്റ്റേജിൽ കേറി കാണിച്ച് കൂട്ടിയെ...? നിന്റെ സിലബസിൽ ഇല്ലാത്തത് ഒക്കെ മോള് അവിടെ പ്രാക്ടിക്കൽ ആക്കിയല്ലോ... എന്താടി നിന്റെ ഉദ്ദേശം...?" തനു നമ്മളെ കയ്യ് പിടിച്ച് വലിച്ചോണ്ട് അങ്ങനെ ചോദിച്ചപ്പോ അവളോട് എന്താ പറയേണ്ടതെന്ന് എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല... കാരണം ഞാൻ AKയെ കെട്ടിപ്പിടിക്കണമെന്നോ അവനെ കിസ്സ് ചെയ്യണമെന്നോ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല... പക്ഷെ നമ്മളെ മനസ്സ് അവനെ തൊട്ടടുത്ത് കിട്ടിയപ്പോ നിയന്ത്രണമില്ലാതെ ചാഞ്ചാടി നമ്മളെ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിപ്പിച്ചതിന് നമ്മളെന്ത് ചെയ്യാനാ...? സത്യം പറഞ്ഞാൽ പ്രോഗ്രാം കഴിഞ്ഞ് അവരൊക്കെ ഇറങ്ങി പോയപ്പോഴാ ഞാൻ എന്തൊക്കെയാ കാണിച്ച് കൂട്ടിയതെന്ന് എനിക്ക് തന്നെ ബോധം വന്നത്... ഇത്രയും ആൾക്കാരെ മുന്നിൽ വെച്ച് പരിസര ബോധമില്ലാതെ ഞാൻ AKയെ കിസ്സടിച്ചു.... ഛെ.... ഓർക്കുമ്പോ തന്നെ എന്തൊക്കെയോ ഒരു ചടപ്പ്... എന്നെ കുറിച്ച് എന്താകും AK വിചാരിച്ചിട്ടുണ്ടാകാ എന്നാണ് നമ്മളെ ഇപ്പോഴത്തെ ടെൻഷൻ... ഛെ... വേണ്ടായിരുന്നു ആകെ നാണം കെട്ടു... "എടി പോത്തെ.... നിന്നോടാ ഞങ്ങളീ സംസാരിക്കുന്നത്.... നീയെന്താ ഒന്നും മിണ്ടാതെ കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നെ...? നീ സ്റ്റേജിൽ കാണിച്ച് കൂട്ടിയതൊക്കെ നാളെ മീഡിയയിലും യൂട്യൂബിലുമൊക്കെ വന്നാലുള്ള അവസ്ഥ എന്താണെന്ന് ചിന്തിച്ച് നോക്കിയോ നീ...?" ഏഞ്ചൽ അങ്ങനെ ഒരു കാര്യം പറഞ്ഞപ്പോഴാണ് നമ്മള് അതിനെ കുറിച്ച് ചിന്തിക്കുന്നത് തന്നെ... നമ്മള് ഇവിടെ കാണിച്ച് കൂട്ടിയതൊക്കെ നാളെ പുറംലോകം അറിഞ്ഞാൽ നമ്മളെ അവസ്ഥ എന്താകും... അന്നൊരു ടിക്റടോക്കിന്റെ പേരിൽ തന്നെ നമ്മളെ വീട്ടിൽ നടന്ന പുകിലുകൾക്ക് ഒന്നും കയ്യും കണക്കുമില്ല.. ഇനി ഇത് കൂടി ആയാൽ എന്നെ ജീവനോടെ കത്തിച്ച് കളയും...പടച്ചോനെ ഓർക്കുമ്പോ തന്നെ പേടിയാകുന്നു... "എടി തനു... ഞാൻ.... അറിയാതെ... ആ നേരത്ത്... പറ്റി പോയെടി.... എനിക്ക് എന്തോ... അവനെ കെട്ടിപ്പിടിക്കാൻ തോന്നി... അവനെ കിസ്സ് ചെയ്തില്ലേൽ എനിക്ക് അറ്റാക്ക് വന്ന് ചത്ത് പോകുമെന്ന് കരുതിയിട്ടാടി ഞാൻ അപ്പൊ അങ്ങനെയൊക്കെ.... പടച്ചോനെ... ഇതൊക്കെ എന്റെ വീട്ടിൽ അറിഞ്ഞാൽ ഉണ്ടാകുന്ന അവസ്ഥ... എനിക്ക് ഓർക്കാൻ കൂടി വയ്യ...." "ഇനി നീ ഒന്നും പറഞ്ഞിട്ട് കാര്യമില്ല ആഷു... വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ.... പ്രത്യേകിച്ച് നിന്റെ കാര്യത്തിൽ വരാനുള്ളതൊക്കെ നീ തന്നെ വിളിച്ച് വരുത്തുന്നുണ്ട്... ഇതിലും ബേദം നീ അറ്റാക്ക് വന്ന് ചത്ത് പോകുന്നതായിരുന്നു..." തനു അങ്ങനെ പറഞ്ഞപ്പോ നമ്മക്ക് ആകെ കൂടി കരച്ചില് വരുന്ന പോലെ തോന്നി... നമ്മളെ കൂതറാസ് ആണെങ്കിൽ നമ്മളെ നല്ലോണം താങ്ങുന്നുമുണ്ട് കുറ്റപ്പെടുത്തുന്നുമുണ്ട്.... ഞങ്ങളോട് പാർക്കിങ്ങിലേക്ക് പോകാൻ പറഞ്ഞോണ്ട് മിയയും മുഫാസ്ക്കയും കൂടി റീസെപ്ഷനിലേക്ക് ചെന്നപ്പോ ഇവറ്റകൾ നമ്മളെ കൈ പിടിച്ച് വലിച്ച് പുറത്തേക്ക് കൊണ്ട് പോയി... അപ്പൊ അവിടെ ഉണ്ടായിരുന്ന ചിലരൊക്കെ നമ്മളെ നോക്ക് എന്തൊക്കെയോ അടക്കം പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു... 'പടച്ചോനെ എന്നാലും എന്തിന്റെ കേടായിരുന്നു നമ്മക്ക്... ഛെ.... എന്നാലും ഞാൻ AKയെ.... ഛെ... വേണ്ടില്ലായിരുന്നു... ഇത് മെഹറൂഫ്ക്ക അറിഞ്ഞാൽ എന്താകും ഉണ്ടാകാ... മൂപ്പര് നമ്മളെ തെറ്റി ധരിക്കില്ലേ... ഓ... ആഷൂ... നീയെല്ലാം തകർത്തില്ലെടി... വല്ല ആവശ്യവും ഉണ്ടായിരുന്നോ നിനക്ക്...? അതും അവനെ നീ കിസ് ചെയ്തതോ അവന്റെ ലിപ്പിൽ... അവൻ ആ നേരത്ത് മാസ്ക് ഇട്ടിട്ടില്ലായിരുന്നെങ്കിലോ... യാ ഖുദാ... എന്തൊക്കെയാ ഞാൻ ചിന്തിക്കുന്നെ...? എല്ലാം മറന്ന് കള... മറന്ന് കള... ശോ... വേണ്ടായിരുന്നു....' എന്നൊക്കെ ചിന്തിച്ചോണ്ട് നമ്മള് തലയുറക്കാത്ത കുട്ടികളെ പോലെ തലയും താഴ്ത്തി ഹോട്ടലിന്റെ പുറത്തേക്ക് ഇറങ്ങിയതും പെട്ടെന്ന് ആരോ ഓടി വന്ന് നമ്മളെ ഇടിച്ചിട്ട് അകത്തേക്ക് കയറി പോയതും നമ്മള് നേരെ ചെന്ന് വേറെ ഒരുത്തന്റെ മേലിലേക്ക് ചെന്ന് വീണു... അവൻ ആണെങ്കിൽ നമ്മളെയും കൊണ്ട് നേരെ നിലത്തേക്ക് മറിഞ്ഞതും നമ്മളെ തല അവന്റെ നെറ്റിയിൽ വെച്ച് മുട്ടി... നമ്മള് അപ്പൊ തന്നെ നെറ്റി തടവി കൊണ്ട് കണ്ണ് തുറന്ന് നമ്മള് കിടക്കുന്ന ബെഡിലേക്ക് നോക്കിയപ്പോ പകച്ച് പണ്ടാറമടങ്ങി പോയി നമ്മള്... റൗഡി എന്ന് നമ്മള് മനസ്സില് മെല്ലെ ഉരുവിട്ട് കൊണ്ട് കണ്ണും മിഴിച്ച് അവനെ നോക്കിയിട്ട് പെട്ടെന്ന് തന്നെ അവന്റെ മേത്ത് നിന്ന് ചാടി എണീറ്റു... അപ്പൊ അവന്റെ കൂടെ ഉണ്ടായിരുന്ന ചേട്ടായി അവനെ പിടിച്ച് എണീപ്പിച്ചപ്പോ തന്നെ ചെക്കൻ ഇപ്പോ നമ്മളെ കടിച്ച് കീറുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവിടെ അരങ്ങേറിയത് മറ്റൊന്നായിരുന്നു... (തുടരും) ********************************************* ഹായ് ഫ്രണ്ട്സ്, ഈ പാർട്ടിന് വേണ്ടി നിങ്ങള് ഒരുപാട് കാത്തിരുന്നെന്ന് അറിയാം... ഒന്നും മനഃപൂർവ്വമല്ല... നമ്മളെ ഫോൺ നമ്മക്ക് പണി തന്നാൽ പിന്നെ നമ്മള് എന്ത് ചെയ്യാനാ...? ഈ പാർട്ട് എങ്ങനെയുണ്ടെന്ന് നിങ്ങളെ അഭിപ്രായം അറിയിക്കണം... അടുത്ത ഭാഗം എപ്പോഴാ ഇനി ഉണ്ടാകാ എന്ന് നമ്മളെ കൊണ്ട് പറയാൻ പറ്റില്ല... എന്നാലും നിങ്ങളെയൊന്നും അധികം കാത്തിരുന്ന് മുഷിപ്പിക്കാതെ അടുത്ത പാർട്ടുമായിട്ട് ഞാൻ വരാട്ടോ.... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - നി നീയില്ലാ ജീവിതം ഗ്രം ന Mubashira MSKH - ShareChat
28.7k കണ്ടവര്‍
13 മണിക്കൂർ
*💘നീയില്ലാ ജീവിതം💘2⃣* _ഭാഗം.27_ ✍ Mubashira MSKH ഓളെ കണ്ടതും നമ്മള് ഷോക്കായി കൊണ്ട് ഐഷുമ്മാക്ക് എങ്ങനെ അവളെ അറിയാമെന്ന് ചിന്തിച്ച് നിന്നതും നമ്മളെ പിന്നാലെ നമ്മളെ ക്രൂശിച്ചോണ്ട് വന്ന ദിലു ഐഷുമ്മ ആ ഉണ്ടക്കണ്ണിയെ പിടിച്ച് നിൽക്കുന്നത് കണ്ടിട്ട് നമ്മള് നോക്കുന്ന പോലെ തന്നെ അവരെ നോക്കി നിന്നു.... ഐഷുമ്മ അവളെ കയ്യിൽ നിന്ന് പിടി വിടാതെ നമ്മളെ അമീഗോസിന്റെ പാരൻസിനൊക്കെ നടന്ന് അവളെ പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട്... ഇതിന് മാത്രം ഈ ഉണ്ടക്കണ്ണിയുമായി ഐഷുമ്മാക്ക് എങ്ങനെ പരിചയം എന്ന് ചിന്തിച്ച് ഞങ്ങള് ഐഷുമ്മാന്റെ അടുത്തേക്ക് ചെന്നു.... ★★★★★★★★★★★★★★★★★★★★ 【ആഷു】 മിയന്റെ എങ്കേജ്മെന്റിന് നമ്മളെ വീട്ടിൽ നിന്ന് പറഞ്ഞയക്കില്ലെന്ന് ഭയങ്കര വാശി ആയിരുന്നു എല്ലാർക്കും... പോരാത്തതിന് രാത്രി പരിപാടി ആണെന്ന് കൂടി കേട്ടപ്പോ പിന്നെ അമ്പിനും വില്ലിനും അടുത്തിട്ടില്ലായിരുന്നു... ഒടുക്കം നമ്മളെ ഫ്രണ്ട്സ് ഒക്കെ വന്ന് വീട്ടുകാരെ കൺവിൻസ് ചെയ്ത് സംസാരിച്ചപ്പോഴാ നമ്മളെ വിട്ടത് തന്നെ... നമ്മളും നമ്മളെ കൂതറാസും കൂടി ഇവിടെ വന്നപ്പോ തന്നെ വീടിന്റെ വലിപ്പം കണ്ട് അന്തം വിട്ട് നിൽക്കാണ്... മിയ ഇത്ര വലിയ റിച്ച് ഫാമിലിയിൽ നിന്ന് വരുന്നവളാണെന്ന് ആരും പറയില്ല... അത്രക്ക് നല്ല സ്വഭാവമാണ് അവൾക്ക്... ഞങ്ങളെ കണ്ടപ്പോ തന്നെ മിയ അവളെ റിലേറ്റിവ്‌സിനെ ഒന്നും വക വെക്കാതെ ഓടി വന്ന് ഞങ്ങളെ കെട്ടിപ്പിടിച്ചു... എന്നിട്ട് ഓളെ ഉമ്മാനെയും ഉപ്പാനേയും ഓളെ ഒരേയൊരു സോഫ്റ്റ്‌വെയർ എൻജിനീയർ ബ്രദറിനെയും ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നു... മൂപ്പരെ കണ്ടപ്പോ തന്നെ ജിസി അവളെ ജോലി തുടങ്ങിയിരുന്നെങ്കിലും അങ്ങേര് ഓൾറെഡി എങ്കേജ് ആണെന്ന് മിയ പറഞ്ഞപ്പോ അവള് ചമ്മി പോയി... അത് കണ്ട് ഞങ്ങളൊക്കെ ജിസിയെ കളിയാക്കി കൊണ്ട് മുകളിലെ മിയന്റെ റൂമിൽ പോയി ഇരുന്നു... അവളെ റൂമിലെ ഇന്റീരിയർ ഡിസൈൻസൊക്കെ നോക്കി അന്തം വിട്ട് ഞങ്ങള് നടക്കുമ്പോഴാണ് മിയ അവളെ ആന്റിമാരെ കൂട്ടി ഞങ്ങളെ അടുത്തേക്ക് വന്നത്... അവര് വന്നപ്പോ തൊട്ട് നമ്മളെ അടിമുടി നോക്കലും നമ്മളോട് ഓരോന്ന് ചോദിച്ചറിയലും ഒക്കെ നടത്തിയപ്പൊ തന്നെ ഒരു പ്രൊപോസൽ മണത്ത് വന്നു... ഭാഗ്യത്തിന് മിയ കേറി ഇടപെട്ട് ഞാൻ ഓൾറെഡി എങ്കേജ് ആണ് എന്നൊക്കെ പറഞ്ഞ് ആന്റീസിനെ പറഞ്ഞ് വിട്ടപ്പോഴാ നമ്മക്ക് സമാധാനം ആയത്... കുറച്ച് കഴിഞ്ഞപ്പോ എങ്കേജ്മെന്റിന് സമയായി അവളോട് താഴേക്ക് ഇറങ്ങി ചെല്ലാൻ എല്ലാവരും ആവശ്യപ്പെട്ടപ്പോ അവള് ഞങ്ങളെയും വലിച്ചോണ്ടായിരുന്നു താഴേക്ക് ഇറങ്ങിയത്... അവളെ ഈ കാട്ടികൂട്ടൽ കണ്ടിട്ട് എല്ലാരും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്... അതോണ്ട് അധികം മസില് പിടിക്കാതെ ഞങ്ങള് തന്നെ അവളെ ഇടവും വലവും നിന്നോണ്ട് അവളെ ആനയിച്ച് താഴേക്ക് കൊണ്ട് വന്നു... അപ്പൊ അവളെ റിലേറ്റിവ്സ് വന്നിട്ട് ഓളെ അവിടന്ന് കൊണ്ട് പോയി ഹാളിന്റെ നടുക്കുള്ള സ്റ്റേജിൽ കൊണ്ട് നിർത്തിച്ചു... കുറച്ച് കഴിഞ്ഞ് അവളെ ചെക്കനും വന്ന് അവളെ കൂടെ നിന്നപ്പോ ഫോട്ടോ എടുക്കൽ പരിപാടി ആയിരുന്നു പിന്നെ അവിടെ നടന്നത്... അതൊക്കെ കണ്ടോണ്ട് ഞങ്ങള് അവരെ തന്നെ നോക്കി ഓരോന്ന് സംസാരിച്ച് ചിരിക്കുമ്പോഴായിരുന്നു പെട്ടെന്ന് ആരോ വന്ന് നമ്മളെ കയ്യിൽ പിടിച്ചത്... നമ്മള് ഞെട്ടി തിരിഞ്ഞ് അയാളെ മുഖത്തേക്ക് നോക്കിയപ്പോ അത് ആ റൗഡിന്റെയും ദിലുവിന്റേയും ഉമ്മ ഐഷു ആന്റി ആയിരുന്നു... അവരെ കണ്ടപ്പോ തന്നെ നമ്മളൊന്ന് ചിരിച്ച് കൊടുത്തതും ദിലുവിനെ പോലെയുള്ള മൂപ്പത്തിയെ കണ്ടിട്ട് അന്തം വിട്ട് നിൽക്കാണ് നമ്മളെ ബാക്കി കൂതറാസ്... അപ്പൊ തന്നെ തനു അവരോട് അതാണ് ദിലുവിന്റെ ഉമ്മയെന്ന് പറഞ്ഞപ്പോ അവരും ആന്റിയോട് ചിരിച്ച് കൊടുത്തു... "മോള് എന്താ ഇവിടെ...? മോളെ ആരെങ്കിലും ആണോ മിയ മോള്...?" "അതെ... അവള് ഞങ്ങളെ ഫ്രണ്ടാ... ഞങ്ങള് ഒരുമിച്ചാ ഇപ്പോ ഡിഗ്രി ചെയ്യുന്നത്..." "ആണോ... അപ്പൊ എന്റെ മക്കളെയും നിങ്ങള് അറിയാൻ വഴിയുണ്ടല്ലോ... ഞാൻ ദിലുവിന്റെ ഉമ്മയാ..." "അറിയാം ആന്റി... ആന്റിയെ കണ്ടപ്പോ തന്നെ ഞങ്ങൾക്ക് മനസ്സിലായതാ ദിലുവിന്റെ ഉമ്മയാണെന്ന്..." "എന്നിട്ട് അന്ന് കണ്ടപ്പോ അതിനെ കുറിച്ചൊന്നും മോള് പറഞ്ഞില്ലല്ലോ..." "അത് അപ്പോഴത്തെ ആ സിറ്റുവേഷനിൽ മറന്ന് പോയതാ... ദിലു ഫങ്ഷന് വന്നിട്ടില്ലേ ആന്റി..?" "ഉണ്ടല്ലോ... ദേ ഇതുവരെ ഇവിടെ ഉണ്ടായിരുന്നതാ... ഇപ്പോ അർഷിന്റെ പിന്നാലെ ഇറങ്ങി പോയിട്ടുള്ളൂ... മോളെ സച്ചൂ നീ പോയി അവരെയൊന്ന് വിളിച്ചോണ്ട് വാ..." "ഏയ് വേണ്ട ആന്റി അതിന്റെ ആവശ്യമൊന്നുമില്ല..." "ഏയ് അതല്ല മോളെ... നീയാണ് എന്റെ ജീവൻ രക്ഷിച്ചതെന്ന് അറിഞ്ഞാൽ അവർക്ക് അത് ഭയങ്കര സന്തോഷാകും... അവര് എന്നോട് ഒരുപാട് ചോദിച്ചതാ എന്നെ രക്ഷിച്ചത് ആരാണെന്ന്... ഞാൻ ആണെങ്കിൽ ആ ടെൻഷനിൽ മോളെ പേരും മറന്ന് പോയി... എന്താ മോളെ പേര്...?" "അഷ്‌മിദ... ആഷു എന്നാ എല്ലാവരും വിളിക്കാ..." എന്ന് പറഞ്ഞിട്ട് നമ്മള് കണ്ണ് പായിച്ചത് സച്ചു പോയ വഴിയേ ആയിരുന്നു... ആ റൗഡിയും വന്നിട്ടുണ്ടെന്ന് കേട്ടപ്പോ മുതൽ ഇവിടന്ന് എങ്ങനെലും എസ്കേപ് ആയാൽ മതിയെന്ന ചിന്തയെ നമ്മക്ക് ഉണ്ടായിരുന്നുള്ളു... പക്ഷെ ഐഷു ആന്റി എന്നെ പിടിച്ച പിടിയാലെ കൊണ്ട് പോയി അവരെ എല്ലാ റിലേറ്റിവ്സിനെയും നമ്മക്ക് പരിചയപ്പെടുത്തി തന്നു... അവരൊക്കെ അമീഗോസിന്റെ പാരൻസ് ആണെന്ന് അവരെ കണ്ടപ്പോ തന്നെ നമ്മക്ക് തോന്നിയതാണ്.... കാരണം അത്രക്കൊക്കെ സാമ്യം അവര് തമ്മിൽ ഉണ്ടായിരുന്നു... നമ്മളെ ആന്റിന്റെ നേരെ ചേർത്ത് നിർത്തിയിട്ട് എന്നെയങ്ങ് പൊക്കി പൊക്കി ആകാശം വരെ മുട്ടിക്കുന്നുണ്ട് മൂപ്പത്തി... എന്തോ അവരെ കയ്യിൽ നിന്ന് എന്റെ കൈ വിടുവിക്കാൻ തോന്നുന്നതേയില്ല... എന്റെ ഉമ്മ എന്റെ കൂടെയുള്ള പോലെയൊരു ഫീല് തോന്നാ നമ്മക്ക്... നമ്മള് ഐഷു ആന്റിന്റെ കൂടെ നിന്നിട്ട് ആന്റിയോടും ബാക്കിയുള്ളവരോടുമൊക്കെ സംസാരിച്ചോണ്ട് നിന്നപ്പോഴായിരുന്നു നമ്മളെ കാഴ്ച പെട്ടെന്ന് ഞങ്ങളെ അടുത്ത് നിൽക്കുന്ന ദിലുവിലും ആ റൗഡിയിലും പതിഞ്ഞത്.... അവര് എന്നെ കണ്ടിട്ട് ഒരു സംശയ രൂപേണ ആന്റിയേയും എന്നെയും മാറി മാറി നോക്കുന്നുണ്ട്... സച്ചു അപ്പൊ തന്നെ ആന്റിയോട് അവര് വന്നെന്ന് പറഞ്ഞതും ആന്റി അവരെ നേരെ തിരിഞ്ഞിട്ട് നമ്മളെയും കൊണ്ട് അവരെ മുന്നിൽ പോയി നിന്നു... നമ്മക്ക് എന്തോ ആ റൗഡിയുടെ മുഖത്തേക്ക് നോക്കാൻ തോന്നുന്നില്ല... അവന്റെ ആ കാന്തകണ്ണ് കാണുമ്പോ പരിസരബോധം പോലും നമ്മക്ക് നഷ്ടമാകാണ്... അതോണ്ട് തന്നെ ആന്റി നമ്മളെ പിടിച്ച് അവരെ മുന്നിൽ കൊണ്ട് വന്ന് നിർത്തിയപ്പോ നമ്മള് നിലത്തേക്ക് നോക്കി ആയിരുന്നു നിന്നത്... "അർഷി... ദിലു... ഞാൻ നിങ്ങളോട് പറഞ്ഞില്ലേ എന്നെ ഒരു കുട്ടി ആക്‌സിഡന്റിൽ നിന്ന് രക്ഷിച്ചെന്ന്... അത് ഇവളാ... അഷ്‌മിദ..." എന്ന് ആന്റി നമ്മളെ തോളിൽ കൈ വെച്ച് പറഞ്ഞപ്പോ നമ്മള് പതിയെ തലയുയർത്തി നമ്മളെ മുന്നിൽ നിൽക്കുന്ന ആ റൗഡിയുടെ മുഖത്തേക്ക് ഒന്ന് നോക്കി... ഓൻ അപ്പൊ ഷോക്ക് ആയി കൊണ്ട് നമ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കുന്നുണ്ടായിരുന്നു... "ദിലു... നിനക്ക് അറിയില്ലേ ആശൂനെ... നിന്റെ ക്ലാസിൽ ആണെന്ന് ആണല്ലോ പറഞ്ഞത്..." എന്ന് ആന്റി വീണ്ടും നമ്മളെ ചേർത്ത് നിർത്തി പറഞ്ഞപ്പോ നമ്മള് വേഗം റൗഡിയിൽ നിന്ന് നോട്ടം തെറ്റിച്ചിട്ട് ദിലുവിനെ നോക്കി... അവളും ഏതാണ്ട് ആ റൗഡി നിൽക്കുന്ന പോലെ ഷോക്കായി കൊണ്ട് നമ്മളെ നോക്കുന്നുണ്ട്... "ആ... ആന്റി... എന്റെ ഫ്രണ്ട്സ് അവിടെ വെയിറ്റ് ചെയ്യാണ്... ഞാൻ അവരെ അടുത്തേക്ക് ചെല്ലട്ടെ... നമുക്ക് പിന്നെയും കാണാം..." എന്ന് പറഞ്ഞ് നമ്മള് വേഗം അവിടന്ന് എല്ലാരോടും യാത്ര പറഞ്ഞ് തിരിഞ്ഞതും നമ്മളെ തൊട്ട് പിറകിൽ തന്നെ ആ റൗഡി വന്ന് നിൽപ്പുണ്ടായിരുന്നു... അപ്പൊ തന്നെ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി നമ്മള് അവിടെ തന്നെ നിന്നതും പെട്ടെന്ന് തനു വന്ന് നമ്മളെ കൈ പിടിച്ച് അവന്റെ സൈഡിലൂടെ അവിടന്ന് കൊണ്ട് പോയി... അവളും നമ്മളെ കൂതറാസും കൂടി നമ്മളെ അവിടന്ന് കൊണ്ട് പോയത് ഗാർഡനിലേക്ക് ആയിരുന്നു... അവിടെ എത്തിയപ്പോ മുതൽ എന്തോ അങ്ങോട്ട് തന്നെ തിരിച്ച് പോകാൻ ഒരു തോന്നല്... മനസ്സ് അവിടന്ന് വരാൻ സമ്മതിക്കാത്ത പോലെ... അതോണ്ട് തന്നെ നമ്മള് അവിടെ നിന്നോണ്ട് ഒന്ന് വെറുതെ പിറകോട്ട് തിരിഞ്ഞ് നോക്കിയതും നമ്മളെ നോക്കി കൊണ്ട് ആ റൗഡി അവിടെ നിൽപ്പുണ്ടായിരുന്നു... അത് കണ്ടപ്പോ തന്നെ നമ്മള് സ്വിച്ചിട്ട പോലെ പെട്ടെന്ന് തിരിഞ്ഞ് നിന്നിട്ട് നമ്മളെ കൂതറാസിനെയും കൂട്ടി അവിടന്ന് മാറി നിന്നു... അത് കണ്ടിട്ട് അവര് കാര്യമെന്താ എന്ന് ചോദിച്ചെങ്കിലും നമ്മള് ഒന്നുമില്ലെന്ന് പറഞ്ഞ് തടി തപ്പിയിട്ട് അവിടെ ഇരുന്ന ജ്യൂസ് എടുത്ത് കുടിച്ചു... അപ്പോഴാണ് ഞങ്ങള് കൂടെയുള്ള ആൾക്കാരെ ശ്രദ്ധിക്കുന്നത്... നമ്മളെ അടുത്ത് നിൽക്കുന്നത് ഇപ്പൊ അമീഗോസാണ്... ദിലുവിന്റേയും ആ റൗഡിന്റെയും ഒരു കുറവ് മാത്രേ അവിടെ ഉണ്ടായിരുന്നുള്ളു... അവര് ഞങ്ങളെ കണ്ടപ്പോ തന്നെ ഞങ്ങളെ അടുത്തേക്ക് വന്ന് പരിചയപ്പെട്ടു... പിന്നെ ജിസി ആണെങ്കിൽ ഇവന്മാരെ കോളേജിൽ വെച്ച് കണ്ടപ്പോ തന്നെ പരിചയപ്പെടണമെന്ന് കരുതി നടക്കുന്നവള് ആയോണ്ട് അവര് ഇങ്ങോട്ട് കേറി പരിചയപ്പെടാൻ നിന്നപ്പോ തന്നെ അവള് അവരോട് കൂട്ടായി... പിന്നെ പതിയെ നമ്മളും അവരോട് പരിചയപ്പെട്ട് വന്നപ്പോ എന്തോ അവരോട് പെട്ടെന്ന് കൂട്ടായ പോലെ തോന്നി നമ്മക്ക്... അവരുടെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ചളികളും തെറിയും വഴക്കുമൊക്കെ കണ്ടപ്പോ അറിയാതെ അവരെ ഫ്രണ്ട്ഷിപ് കിട്ടാൻ പോലും ഞങ്ങള് കൊതിച്ച് പോയി... "അപ്പൊ അഫ്‌സിക്ക വെറുതെയല്ലലെ ആ നദയെ വേണ്ടെന്ന് വെച്ചത്... നിങ്ങളെ ഫ്രണ്ട്ഷിപിന് മുന്നിൽ ഒരു പ്രണയവും ഒന്നുമല്ല..." എന്ന് നമ്മള് പറഞ്ഞപ്പോ അവരൊക്കെ ഒന്ന് പരസ്പരം മുഖത്തോട് മുഖം നോക്കി ഒന്ന് ചിരിച്ചു... "ഞാൻ നദയുമായി ബ്രേക്കപ്പ് ആയത് നിങ്ങള് എങ്ങനെ അറിഞ്ഞു...?" അഫ്‌സിക്കയാണ്. "അത് പിന്നെ കോളേജ് മൊത്തം പാട്ടല്ലേ... കോളേജ് ചെയർമാന്റെ ലവ് ഒക്കെ പൊട്ടി പോയെന്ന് കേട്ടാൽ അതില്പരം സന്തോഷം ഗേൾസിന് വേറെ ഇല്ലല്ലോ..." എന്ന് ഇടക്ക് കേറി ജിസി കൌണ്ടർ അടിച്ചപ്പോ അവരൊക്കെ ഭയങ്കര ചിരി ആയിരുന്നു... അപ്പോഴായിരുന്നു അങ്ങോട്ട് ദിലു വന്നത്... അവളെ കണ്ടപ്പോ തന്നെ അവന്മാരൊക്കെ കൂടി ഞങ്ങൾക്ക് നേരെ ഒരു ഇളി പാസാക്കി കൊണ്ട് അവിടന്ന് മുങ്ങാൻ നിന്നു... "ഞാൻ കണ്ടെന്ന് കരുതി മുങ്ങാൻ ഒന്നും നോക്കണ്ട... നിങ്ങള് സംസാരിച്ച് നിൽക്ക് ഞാൻ ഇവളോട് ഒന്ന് കുറച്ച് സംസാരിക്കട്ടെ..." എന്ന് പറഞ്ഞ് ദിലു നമ്മളെ അവിടന്ന് കൊണ്ട് പോയി അവരിൽ നിന്ന് കുറച്ച് മാറ്റി നിർത്തി... എന്നിട്ട് നമ്മളെ കയ്യിൽ നിന്ന് പിടി വിട്ടിട്ട് അവളെ ജീൻസിൽ കയ്യിട്ട് നമ്മളെ തന്നെ നോക്കി നിന്നു.... "ഞാൻ എന്തിനാ തന്നെ ഇങ്ങോട്ട് വിളിപ്പിച്ചതെന്ന് അറിയോ...?" ഇത്തിരി ഗൗരവത്തിലുള്ള ദിലുവിന്റെ ചോദ്യം കേട്ടിട്ട് നമ്മള് കയ്യിൽ പിടി മുറുക്കി കൊണ്ട് അറിയില്ലെന്ന് പതിയെ തലയാട്ടി... നമ്മള് കയ്യിൽ പിടി മുറുക്കുന്നത് കണ്ടിട്ട് ദിലു ഒരു ചെറു പുഞ്ചിരി തൂകി കൊണ്ട് പോക്കറ്റിൽ നിന്നും കയ്യെടുത്തു... "ഞങ്ങളെ ജീവനെ രക്ഷിച്ചതിന് താങ്ക്സ് ആഷു..." അവള് പറയുന്നത് കേട്ടിട്ട് നമ്മള് ഓളെ ഒന്ന് സംശയ രൂപേണ നോക്കിയപ്പോ ഓള് ഒന്ന് ചിരിച്ചു... "എനിക്കും എന്റെ ബ്രോക്കും ബേബിക്കും ഒക്കെ ഒരേയൊരു ജീവനെയുള്ളു... അത് ഞങ്ങളെ ഐഷുമ്മയാ..." "ഈ ബേബി...?" എന്ന് നമ്മള് ഓളെ നോക്കി ഒരു സംശയ രൂപേണ ചോദിച്ചപ്പോ അത് അവര് അങ്കിളിനെ വിളിക്കുന്ന പേരാണെന്ന് മനസ്സിലായി... അത് കേട്ടപ്പോ അറിയാതെ നമ്മളെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു... "തന്നോട് എങ്ങനെയാ നന്ദി പറയേണ്ടതെന്ന് അറിയില്ല... ഞങ്ങളെ ഐഷുമ്മാനെ ഞങ്ങൾക്ക് ജീവനോടെ തിരിച്ച് തന്ന നിനക്ക് എന്ത് തന്നാലും അത് അധികമാവില്ല... താങ്ക്യൂ സൊ മച്... ഞാൻ തന്നോട് എപ്പോഴെങ്കിലും മോശമായി പെരുമാറുകയോ തന്നെ വേദനിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ സോറി..." "നോ ദിലു... ഇറ്റ്‌സ് ഓക്കേ... ഐഷു ആന്റിന്റെ സ്ഥാനത്ത് അപ്പൊ ആരായിരുന്നാലും ഞാൻ അതേ ചെയ്തിട്ടുണ്ടാകൂ... പക്ഷെ എന്തോ ഇയാളെ ഉമ്മയോട് എനിക്ക് കൂടുതൽ ഒരു അറ്റാച്ച്മെന്റ് തോന്നുന്നു... എന്റെ ഉമ്മയെ പോലെയൊക്കെ തോന്നാ... അത് കൊണ്ട് വേറൊന്നും ഞാൻ ചിന്തിക്കാൻ നിൽക്കാതെ പോയി രക്ഷപ്പെടുത്തിയത്..." എന്ന് ഞാൻ പറഞ്ഞപ്പോ ദിലു നമ്മളെ നോക്കി ഒന്ന് ചിരിച്ചിട്ട് പെട്ടെന്ന് നമ്മക്ക് നേരെ കൈ നീട്ടി... അത് കണ്ട് നമ്മള് ഷോക്കായി കൊണ്ട് ഓളെ തന്നെ മിഴിച്ച് നോക്കിയതും അവള് അടുത്ത ഷോക്കും നമ്മളെ അടിപ്പിച്ചിരുന്നു... *"ഫ്രണ്ട്സ്...?"* എന്ന് അവള് പറഞ്ഞപ്പോ ഞാൻ കാണുന്നത് സ്വപ്നാണോ യാഥാർഥ്യമാണോ എന്നൊന്നും അറിയാൻ പാടില്ലാത്ത അവസ്ഥ... എന്തോ നമ്മക്ക് തുള്ളിച്ചാടാൻ ഒക്കെ തോന്നാണ്... നമ്മള് അപ്പൊ തന്നെ മറുത്തൊന്നും ചിന്തിക്കാതെ ദിലുവിന് കൈ കൊടുത്ത് ചിരിച്ചു... എനിക്ക് എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം തോന്നുന്നുണ്ട് ഇപ്പൊ... ഞങ്ങള് രണ്ടാളും ഫ്രണ്ട്‌സായി കൈ കൊടുക്കുന്നത് കണ്ടപ്പോ തന്നെ അമീഗോസും നമ്മളെ കൂതറാസും ഞങ്ങളെ അടുത്തേക്ക് വന്നു... അവർക്കും അത് വലിയ ഷോക്കായിരുന്നെന്ന് അവരെ നോട്ടം കണ്ടപ്പോ നമ്മക്ക് മനസ്സിലായി.... "ദിലു ഇത് എന്റെ കൂതറാസ്... ജിസി, തനു, നന്ദു, ഏഞ്ചൽ..." "കൂതറാസോ...?" ദിലു അവർക്കൊക്കെ കൈ കൊടുത്ത് പരിച്ചയപ്പെടുമ്പോ തന്നെ നമ്മളെ നോക്കി അങ്ങനെ ചോദിച്ചതും അവരെ അമീഗോസിനെ പോലെ ഞങ്ങളെ ഗ്യാങ്ങിന്റെ പേരാണ് കൂതറാസ് എന്ന് പറഞ്ഞപ്പോ അവന്മാരൊക്കെ കൂടി പറ്റിയ പേരെന്ന് പറഞ്ഞ് കളിയാക്കി... "ഒരേ ക്ലാസിൽ ആയിരുന്നിട്ട് പോലും ഇപ്പോഴാ ഒന്ന് നേരിട്ട് പരിചയപ്പെടാൻ പറ്റുന്നത്... അതിന് നമുക്ക് മിയയോട് താങ്ക്സ് പറയാലെ...? അവള് കാരണല്ലേ അമീഗോസിനോടും ദിലുവിനോടുമൊക്കെ നമ്മക്ക് കമ്പനി ആകാൻ പറ്റിയത്..." എന്ന് ഏഞ്ചൽ പറഞ്ഞപ്പോ അവരൊക്കെ ശരിയാ എന്ന മട്ടിൽ ഒന്ന് തലയാട്ടി... അപ്പൊ തന്നെ സച്ചു ഞങ്ങളെ അടുത്തേക്ക് വന്നിട്ട് എങ്കേജ്മെന്റിന് സമയമായി എല്ലാവരെയും ഹാളിലേക്ക് വിളിക്കുന്നുണ്ടെന്ന് പറഞ്ഞതും ദിലു സച്ചുവിനെയും ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നു... എന്തോ ഇപ്പോ മനസ്സിന് നല്ലൊരു സമാധാനം കിട്ടിയ പോലെ തോന്നുന്നു... പക്ഷെ ആ റൗഡിയെ കുറിച്ച് ആലോജിക്കുമ്പോ എന്തോ വല്ലാത്ത ഒരു പരവേഷമൊക്കെ തോന്നാ... അവനോട് മാത്രം കമ്പനിയാകാൻ നമ്മക്ക് തീരെ താൽപര്യമില്ല... പക്ഷെ താല്പര്യം ഉണ്ട് താനും... അതെന്ത് മാങ്ങ തൊലിയാണോ എന്തോ..? "ദിലു... ഞങ്ങളോട് നിങ്ങളൊക്കെ കമ്പനി ആയ പോലെ അർഷിക്കയും കമ്പനി ആകോ...? മൂപ്പർക്ക് ഞങ്ങളെ കാണുമ്പോ തന്നെ എന്തോ ഒരു അലർജി പോലെയാ..." "അതൊക്കെ നമുക്ക് ശരിയാക്കാം നന്ദു... നിങ്ങള് കരുതുന്ന പോലെ എന്റെ ബ്രോ അത്രക്ക് മൊരടൻ ഒന്നുമല്ല... അത് പലർക്കും വഴിയേ മനസ്സിലായിക്കോളും..." എന്ന് ദിലു നമ്മളെ നോക്കി പറഞ്ഞോണ്ട് വീടിന്റെ അകത്തേക്ക് കയറി പോയപ്പോ അവളെന്തോ ഒരു ഉൾക്കുത്തിൽ പറഞ്ഞ പോലെയാ നമ്മക്ക് അത് ഫീലായത്... ചിലപ്പോ നമ്മളെ തോന്നൽ ആയിരിക്കോ എന്ന് കരുതി നമ്മള് ചിന്ത നിർത്തി നമ്മളെ കൂടെയുള്ളവരെ നോക്കിയപ്പോ ഒരൊറ്റ ഒരെണ്ണവും നമ്മളെ കൂടെ നില്പില്ല... നന്ദുവും കണ്ണേട്ടനും (കൃഷിനെ അങ്ങനെ വിളിച്ചാൽ മതിയെന്നാ പറഞ്ഞെ...), ഏഞ്ചലും ചേട്ടായിയും (ഡെവി), തനുവും യാസിക്കയും, പിന്നെ ജിസിയും സിദൂക്കയും ഒക്കെ ജോഡികളായി കൊണ്ട് നമ്മളെയൊന്ന് തിരിഞ്ഞ് പോലും നോക്കാതെ പോകുന്നുണ്ട്... അഫ്‌സിക്ക ആണെങ്കിൽ ദിലുവിന്റെ പിറകെ തന്നെ പോയി... സച്ചു അവളെ കസിൻ അല്ലുവിന്റെ കൂടെ ഇജൂക്കാനെയും വലിച്ചോണ്ടാണ് അകത്തേക്ക് പോകുന്നത്... അപ്പൊ അതൊക്കെ കണ്ടോണ്ട് ഇവിടെ ഒറ്റക്ക് നിന്ന് പോസ്റ്റാകുന്ന ഈ നമ്മള് ആരായി...? അതെന്നെ... പിന്നെ ഇപ്പോ നമ്മളായിട്ട് ഇവിടെ ഒറ്റക്ക് നിന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലല്ലോ അതോണ്ട് അവരെ പിന്നാലെ തന്നെ നമ്മളും ഓടി ചെന്നെങ്കിലും പെട്ടെന്ന് ആരോ നമ്മളെ കൈ പിടിച്ച് വലിച്ചോണ്ട് നമ്മളെ അവിടന്ന് വീടിന്റെ സൈഡിലേക്ക് കൊണ്ട് പോയി... നമ്മള് പകച്ച് പണ്ടാറമടങ്ങി അതാരാണെന്ന് തിരിഞ്ഞ് നോക്കിയപ്പോ ആ റൗഡി ആയിരുന്നു ആള്... നമ്മള് ചുറ്റുമൊന്ന് കണ്ണോടിച്ച് നോക്കിയപ്പോ ഒരു മനുഷ്യകുഞ്ഞ് പോലും ഈ പരിസരത്തില്ല... എല്ലാവരും ഹാളിൽ ഫങ്ഷൻ നടക്കുന്നിടത്താകുമെന്ന് നമ്മക്ക് ഊഹിക്കാവുന്നതേയുള്ളൂ... ഈ റൗഡി നമ്മളെ ഇപ്പൊ എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നതെന്ന് നമ്മക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല... അവനെ കാണുമ്പോ തന്നെ കയ്യും കാലും നിയന്ത്രണമില്ലാതെ അതിന് തോന്നിയ പോലെ നിന്ന് ബ്രേക്ക് ഡാൻസ് കളിക്കുന്നുണ്ട്... അതൊക്കെ അവൻ ശ്രദ്ധിക്കാതിരിക്കാൻ വേണ്ടി മാക്സിമം കൺട്രോൾ ചെയ്താണ് നമ്മള് ഓന്റെ മുന്നിൽ നിന്നത്... ഓൻ പതിയെ നമ്മളെ കണ്ണിലേക്ക് നോക്കി കൊണ്ട് നമ്മളെ അടുത്തേക്ക് നടന്നടുക്കാൻ തുടങ്ങിയതും ഗാർഡൻ ഏരിയയിലെ വെളിച്ചം കൊണ്ട് അവന്റെ കണ്ണുകൾ തിളങ്ങുന്നത് നമ്മള് കണ്ടു... നമ്മള് ഓന്റെ കണ്ണിലേക്ക് നോക്കി കൊണ്ട് തന്നെ പിറകിലേക്കും ഓരോ അടിയും എടുത്ത് വെച്ച് നടക്കാൻ തുടങ്ങിയതും പെട്ടെന്ന് നമ്മളെ കാല് സ്ലിപ്പായി ഒരൊറ്റ വീഴ്ചയായിരുന്നു അവിടത്തെ പൂന്തോട്ടത്തിലേക്ക്... പക്ഷെ വീണത് ഒറ്റക്ക് അല്ലാട്ടോ... കൂടെ ആ റൗഡിയുമുണ്ട്... നമ്മള് വീഴാൻ നിന്നപ്പോ ഓൻ നമ്മക്ക് നേരെ കൈ നീട്ടിയത് ആയിരുന്നു... അവന്റെ കയ്യിൽ കേറി പിടിച്ചപ്പോഴേക്കും നമ്മളെ വീഴ്ച നടന്നതോണ്ട് ആ പഹയനും നമ്മളെ മേലിലേക്ക് വന്ന് വീണു... നമ്മള് ആ പൂക്കൾക്കിടയിൽ നിന്ന് എണീക്കാൻ വേണ്ടി കഷ്ടപ്പെടുമ്പോഴായിരുന്നു ആ റൗഡി നമ്മളെ തന്നെ നോക്കി അങ്ങനെ നമ്മളെ മേത്ത് കിടക്കുന്നത് നമ്മള് ശ്രദ്ധിച്ചത്... നമ്മള് ഓന്റെ കണ്ണിലേക്ക് അങ്ങനെ നോക്കി കിടന്നപ്പോ പെട്ടെന്ന് എവിടെന്നോ ഒരു കാറ്റ് വീശി ഓന്റെ മുടിയിഴകൾ ഒക്കെ കാറ്റിൽ പറന്ന് അവന്റെ മുഖത്തേക്ക് വന്ന് വീണു... അനുസരണയില്ലാത്ത കൊച്ച് കുട്ടികളെ പോലെ ആ മുടിയിഴകൾ അവന്റെ മുഖത്ത് കിടന്ന് ആടുന്നതും നോക്കി നമ്മള് അങ്ങനെ കിടന്നതും ഓൻ നമ്മളെ അടുത്തേക്ക് വരാൻ തുടങ്ങിയിരുന്നു... അവനിലേയും എന്നിലെയും അകലം കുറയുന്നത് അവന്റെ കണ്ണുകളിൽ നിന്ന് തന്നെ നമ്മള് മനസ്സിലാക്കിയതാണ്... പക്ഷെ എത്ര ആയിട്ടും ആ നോട്ടം തെറ്റിക്കാൻ നമ്മളെ മനസ്സ് നമ്മളെ അനുവദിക്കുന്നില്ല... അവന്റെ ചുടുനിശ്വാസം നമ്മളെ മുഖത്ത് വന്ന് പതിച്ചപ്പോ തന്നെ നമ്മള് കണ്ണുകൾ ഇറുക്കിയടച്ച് തല ചെറുതായി ചെരിച്ചതും ഒരൊറ്റ തുമ്മലായിരുന്നു നമ്മള്... അപ്പൊ തന്നെ ആ റൗഡിന്റെ തലയും നമ്മളെ തലയും കൂട്ടി മുട്ടി ഞങ്ങള് നക്ഷത്രം കണ്ടു... അത്രക്ക് വേദനയുണ്ടായിരുന്നു അവന്റെ തലയിടിച്ചിട്ട്... ഓൻ അപ്പൊ തന്നെ ഓന്റെ തല ഉഴിഞ്ഞോണ്ട് നമ്മളെയൊന്ന് നോക്കി... നമ്മളും അതുപോലെ തല ഉഴിയുന്നത് കണ്ടപ്പോഴാണ് ഓൻ എവിടെയാണ് കിടക്കുന്നത് എന്ന് ഓൻ കാണുന്നത് തന്നെ... അപ്പൊ തന്നെ ആ റൗഡി നമ്മളെ മേത്ത് നിന്നും എണീറ്റ് നിന്നെങ്കിലും നമ്മള് തല ഉഴിഞ്ഞോണ്ട് അവിടെ തന്നെ കിടന്നു... പക്ഷെ അതും അധിക നേരം നീണ്ട് നിന്നിട്ടില്ല... കാരണം നമ്മള് ഇപ്പൊ നിർത്താതെ തുമ്മി കൊണ്ടിരിക്കാണ്... അത് കണ്ട് നമ്മള് പൂന്തോട്ടത്തിലേക്ക് ഒന്ന് കണ്ണോടിച്ച് നോക്കിയപ്പോ നമ്മളെ ജന്മ ശത്രു നമ്മളെ നോക്കി ഇളിക്കുന്നതാ നമ്മള് കണ്ടത്... വേറെ ആരുമല്ല ലില്ലി പൂവാ... ഈ സാധനത്തിന് പണ്ട് മുതലേ നമ്മളോട് ലബ്ബായോണ്ട് ഹംക്ക് എന്നെ അതിന്റെ അടുത്തേക്ക് പോലും അടുപ്പിക്കില്ല... അതുപോലെ ഞാനും അതിന്റെ ഏഴയലത്തേക്ക് പോകാറുമില്ല... കാരണം വേറെ ഒന്നുമല്ലാട്ടോ അതിന്റെ സ്മെല് നമ്മക്ക് അലർജിയാണ്... അതെങ്ങാനും നമ്മള് മണത്ത് പോയാൽ പിന്നെ അന്നത്തെ നമ്മളെ ദിവസം തന്നെ പോയി... തുമ്മി തുമ്മി നമ്മളൊരു വഴിക്കാകും... ഇപ്പൊ തന്നെ നമ്മള് തുമ്മി അവശയായിട്ടുണ്ട്... നമ്മളെ തുമ്മൽ കണ്ടിട്ട് ആണെങ്കിൽ ആ റൗഡി അപ്പൊ തന്നെ നമ്മളെ അവിടന്ന് പിടിച്ച് എണീപ്പിച്ച് നിർത്തി... "ആർ യു ഓക്കേ...?" എന്ന് ഓൻ ഓന്റെ കർച്ചീഫ് നമ്മളെ നേരെ നീട്ടി കൊണ്ട് നമ്മളോട് നല്ല സോഫ്റ്റിൽ ചോദിക്കുന്നത് കണ്ടിട്ട് അന്തം വിട്ട് നിന്ന നമ്മള് അപ്പൊ തന്നെ വീണ്ടും തുമ്മി അവന്റെ കയ്യീന്ന് അത് വാങ്ങി... "നോ... ആ...ഛീ... അയാം നോട്ട് ഓക്കേ... ആഛീ...." എന്ന് പറഞ്ഞ് നമ്മള് മൂക്കിൽ അവന്റെ കർച്ചീഫ് വെച്ച് വീണ്ടും തുമ്മാൻ തുടങ്ങി... അപ്പൊ തന്നെ ഓൻ നമ്മളെ അവിടന്ന് കൊണ്ട് പോയിട്ട് ഗാർഡൻ ഏരിയയിലെ ഒരു സീറ്റിൽ കൊണ്ട് പോയി ഇരുത്തി നമ്മക്ക് നേരെ വെള്ളം നീട്ടി... നമ്മള് വെള്ളം അവന്റെ കയ്യീന്ന് അപ്പൊ തന്നെ വാങ്ങിയിട്ട് അത് കൊണ്ട് മുഖം കഴുകി... എന്നിട്ട് എന്നിട്ട് ഒന്ന് ദീർഘ ശ്വാസം എടുത്ത് വിട്ടിട്ട് വീണ്ടും തുമ്മി കൊണ്ട് അവനെ നോക്കി... "ചൈൽഡ്ഹുഡ് പ്രോബ്ലം... ആഛീ... എനിക്ക് ഈ ലില്ലി പൂക്കളെ സ്മെൽ അലർജിയാ.... ആഛീ... അതെങ്ങാനും മണത്താൽ പിന്നെ ഞാൻ തുമ്മി ചാകും... ആഛീ...." എന്ന് പറഞ്ഞ് നമ്മള് ഓന്റെ കർച്ചീഫ് മുഖത്തേക്ക് അടുപ്പിച്ച് നിർത്തിയതും അതിൽ നിന്ന് വന്ന ഫെഗ്രൻസ് നമ്മളെ മൂക്കിന് നല്ലോണം ഇഷ്ടപ്പെട്ടു... അത് സ്മെൽ ചെയ്ത് നമ്മള് ആ കർചീഫിലേക്ക് നോക്കിയപ്പോ നമ്മളെ തുമ്മൽ നിന്നിട്ടുണ്ടായിരുന്നു... "ഇത് എന്ത് പെർഫ്യൂമാ...?" നമ്മള് ഞെട്ടി തിരിഞ്ഞ് ആ റൗഡിന്റെ നേരെ നോക്കി അങ്ങനെ ചോദിച്ചതും ഓൻ നമ്മളെ അടുത്തുള്ള സീറ്റിൽ വന്നിരുന്നു... "ഇത് വൈറ്റ് റോസ് പെർഫ്യൂമാ... ഞങ്ങൾക്ക് സ്വന്തമായിട്ട് ഒരു വൈറ്റ് റോസ് ഫാമുണ്ട്... അവിടെയുള്ള വൈറ്റ് റോസ് കൊണ്ടുണ്ടാക്കിയ പെർഫ്യൂമാ ഇത്..." ആ റൗഡി അത് പറഞ്ഞപ്പോ തന്നെ നമ്മള് അറിയാതെ ആ വൈറ്റ് റോസ് ഫാം ഒന്ന് ഇമാജിൻ ചെയ്ത് നോക്കി... അതിന്റെ സുഗന്ധമാണ് ഇതെന്ന് അറിഞ്ഞപ്പോ നമ്മള് വീണ്ടും അത് മൂക്കിനോട് അടുപ്പിച്ചു... "....അ..ഹ്... താങ്ക്സ്...." പെട്ടെന്ന് ആ റൗഡിന്റെ വായേന്ന് അങ്ങനെ കേട്ടതും നമ്മള് ഞെട്ടി തിരിഞ്ഞ് അവനെ നോക്കി എന്ത് എന്ന രീതിയിൽ ഒന്ന് മൂളി കൊടുത്തു... അപ്പൊ ഓൻ വേറെ എങ്ങോട്ടോ നോക്കി കൊണ്ട് ദിലു പറഞ്ഞ അതേ കാര്യം നമ്മളോട് ഓനും പറഞ്ഞപ്പോ നമ്മളെ ചുണ്ടിൽ അറിയാതെ ഒരു ചിരി വന്നു... "പിന്നെ... എനിക്ക്.... തന്നോട് ഒരു കാര്യം...." എന്ന് ആ റൗഡി എന്തോ പറഞ്ഞ് തുടങ്ങുമ്പോ തന്നെ ആരോ ഞങ്ങളെ അടുത്തേക്ക് ഓടി വന്നു... "എടി ആഷു നീ ഇവിടെ വന്നിരിക്കാണോ... നിന്നെ അവിടെ മിയ അന്വേഷിക്കുന്നുണ്ട് വന്നേ...." എന്ന് പറഞ്ഞോണ്ട് തനു നമ്മളെ കൈ പിടിച്ച് അവിടന്ന് വലിച്ചോണ്ട് കൊണ്ട് പോയി... നമ്മള് അപ്പൊ ഒന്ന് തിരിഞ്ഞ് ആ റൗഡിയെ നോക്കിയപ്പോ ഓൻ നമ്മളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു... അത് കണ്ടിട്ട് നമ്മളെ കാറ്റ് പോകാറായിട്ടുണ്ട്... ഈ റൗഡിക്ക് ഇങ്ങനെയൊക്കെ ചിരിക്കാൻ അറിയോ പടച്ചോനെ എന്ന് ചിന്തിച്ചോണ്ട് നമ്മളും തിരിഞ്ഞ് ഓനെ നോക്കി ഒന്ന് ചിരിച്ച് കൊടുത്തു... അപ്പോഴേക്കും തനു എന്നെ വലിച്ചോണ്ട് മിയന്റെ അടുത്ത് കൊണ്ട് പോയി നിർത്തിയിരുന്നു... ഓളും ഓളെ ചെക്കൻ മുഫാസും കൂടി സ്റ്റേജിൽ നിന്ന് ഞങ്ങളെ അടുത്തേക്ക് വിളിച്ചു... അപ്പൊ തന്നെ നമ്മളും കൂതറാസും കൂടി അവരെ അടുത്തേക്ക് ചെന്ന് നിന്ന് ഫോട്ടോക്ക് പോസ് ചെയ്തു... "എവിടെ ആയിരുന്നെടി നീ ഇത്രയും നേരം...?" എന്ന് നമ്മളോട് മിയ ശബ്ദം താഴ്ത്തി ചോദിച്ചു... "അവള് പുറത്ത് അർഷിക്കാനോട് സംസാരിച്ച് ഇരിപ്പുണ്ടായിരുന്നു... ഞാൻ ചെന്നപാടെ കയ്യോടെ കൂട്ടി കൊണ്ട് വന്നു..." എന്ന് നമ്മളെ അടുത്ത് നിൽക്കുന്ന തനു ക്യാമറയിലേക്ക് നോക്കി കൊണ്ട് തന്നെ മിയയോട് പറഞ്ഞു... അത് കേട്ട് നമ്മള് തനുവിന്റെ കാലിനൊരു ചവിട്ട് കൊടുത്തതും മിയ തലയാട്ടി ചിരിച്ചു... "സൂക്ഷിച്ചോ മോളെ... നീ ഐഷു ആന്റിയെ രക്ഷപ്പെടുത്തിയ കാരണം കൊണ്ട് അർഷിക്കാക്ക് എങ്ങാനും നിന്നോട് ഇപ്പൊ ഇഷ്ടം തോന്നിയിട്ടുണ്ടേൽ നീ നിന്റെ മെഹ്‌റൂഫ്ക്കാനെ അങ്ങ് മറന്നേക്ക്..." എന്ന് മിയ പറഞ്ഞപ്പോ നമ്മള് ഞെട്ടി ഓളെ മുഖത്തേക്ക് ഒന്ന് നോക്കി... എന്നിട്ട് ക്യാമറയുടെ നേരെ പതിയെ തല ചെരിച്ചപ്പോ നമ്മളെ നോക്കി ചിരിച്ചോണ്ട് ആ റൗഡി മുന്നിൽ തന്നെ നിൽപ്പുണ്ടായിരുന്നു... ഫോട്ടോ എടുക്കുന്നത് ഒന്നും അറിയാതെ നമ്മള് ഓനെ തന്നെ മിഴിച്ച് നോക്കി കൊണ്ട് മിയ പറഞ്ഞ കാര്യം മനസ്സിലിട്ട് കൂട്ടി കുഴച്ചോണ്ട് നിന്നപ്പോഴേക്കും നമ്മളെ കൂതറാസ് നമ്മളെയും കൊണ്ട് സ്റ്റേജിൽ നിന്ന് ഇറങ്ങിയിരുന്നു... അപ്പൊ നമ്മള് നേരെ ചെന്ന് പെട്ടതോ ഐഷു ആന്റിയുടെ മുന്നിലും... ആന്റി നമ്മളെ നോക്കി കൊണ്ട് ഇപ്പൊ വരാം എങ്ങോട്ടും പോകരുതെന്ന് പറഞ്ഞ് ഫോട്ടോ എടുക്കാൻ വേണ്ടി സ്റ്റേജിലേക്ക് കയറി ചെന്നു... അപ്പൊ തന്നെ നമ്മള് കൂതറാസിനെയും കൊണ്ട് അവിടന്ന് മുങ്ങിയിട്ട് പിന്നെ പൊങ്ങിയത് ഫുഡ് കഴിക്കുന്നിടത്താണ്... നമ്മളെ ഫുഡിൽ മണ്ണ് വാരിയിട്ടോണ്ടാണ് നാലെണ്ണത്തിന്റെയും തീറ്റ... "മിയ പറഞ്ഞത് തന്നെയാകും മിക്കവാറും നടക്കാൻ പോകുന്നത് ആഷു... മൂപ്പരെ ഉമ്മ അവരെ ജീവൻ ആണെന്ന് പറഞ്ഞ സ്ഥിതിക്ക് അങ്ങേർക്ക് ഇനി നിന്നോട് റൊമാൻസ് തോന്നിയില്ലെങ്കിലെ അത്ഭുതമുള്ളൂ..." ചിക്കന്റെ കാല് കടിച്ച് പറിച്ചോണ്ട് നന്ദു പറയുന്നത് കേട്ടപ്പോ നമ്മള് ഓളെ നോക്കി പല്ലിറുമ്പി... "അത് ശരിയാ... ഇപ്പോ ആണെങ്കിൽ അമീഗോസ് ഒക്കെ നമ്മളോട് കൂട്ട് കൂടിയ സ്ഥിതിക്ക് അതേ നടക്കാൻ ചാൻസുള്ളൂ..." ജിസിയാണ്. "ഛെ, ഇവൾക്ക് മെഹറൂഫ്ക്ക എന്ന ചാപ്റ്റർ ഇല്ലായിരുന്നേൽ അർഷിക്കയും ഇവളും കൂടി കോളേജിൽ പ്രേമിച്ച് നടക്കുന്നത് ഒന്ന് ഇമാജിൻ ചെയ്ത് നോക്കിയേ... കാണാൻ തന്നെ എന്ത് ഭംഗിയാലെ...?" എന്ന് ഏഞ്ചൽ പറഞ്ഞപ്പോ അവരൊക്കെ കൂടി മേൽപ്പോട്ട് നോക്കി അത് ഇമാജിൻ ചെയ്യാൻ തുടങ്ങി... അങ്ങനെ ഇപ്പോ എന്താ മോളിലെന്ന് ചിന്തിച്ച് നമ്മളും അങ്ങോട്ട് നോക്കി അതൊന്ന് ഇമാജിൻ ചെയ്ത് നോക്കിയതും ഞാനും ആ റൗഡിയും തല്ല് കൂടുന്നതാ നമ്മളെ മൈന്റിലേക്ക് വന്നത്... അപ്പൊ തന്നെ നമ്മള് ഇമാജിൻ ചെയ്യുന്നത് നിർത്തി കൂടെയുള്ളവരെ ഒന്ന് നോക്കിയപ്പോ അവറ്റകൾ ഇപ്പോഴും മേൽപ്പോട്ട് നോക്കിയിരുന്നത് നിർത്തിയിട്ടില്ല... നാലെണ്ണത്തിനും നമ്മളെ കയ്യീന്ന് കണക്കിന് കിട്ടിയപ്പോ അവറ്റകൾ ആ പരിപാടിയങ്ങ് നിർത്തി... "ഡി ആഷു... നീ ഇമാജിൻ ചെയ്ത് നോക്കിയോ നീയും അർഷിക്കയും കൂടി പ്രേമിച്ച് നടക്കുന്നത്..." തനുവാണ്. "പിന്നെ ഇല്ലാണ്ട്... നല്ല കാഴ്ചയല്ലായിരുന്നോ... ഓനും ഞാനും കൂടി കോളേജിലെ ഗ്രൗണ്ടില് വെച്ച് "റൗഡി ബേബി"... എന്ന് പാടി ഡാൻസ് കളിക്കായിരുന്നു..." *"സത്യം....?"* അവറ്റകൾ നാലും കൂടി നമ്മളെ നോക്കി കൊണ്ട് കോറസ് പാടി അത് ചോദിച്ചതും നമ്മക്ക് ദേഷ്യം ഒക്കെ കൂടിയങ്ങ് എരിഞ്ഞ് കേറി വന്ന് നമ്മള് അവറ്റകളെ തുറിച്ച് നോക്കാൻ തുടങ്ങി... നമ്മളെ നോട്ടം കണ്ടപ്പോ തന്നെ കാര്യം മനസ്സിലാക്കിയ വണ്ണം നാലും പ്ളേറ്റിലേക്ക് നോക്കി ഇരുന്നിട്ട് തിന്നോണ്ടിരുന്നു... നമ്മക്ക് ആണെങ്കിൽ ഒന്നും തിന്നിട്ട് തൊണ്ടയിൽ നിന്ന് ഇറങ്ങുന്നില്ല... ആ റൗഡിയാണ് മനസ്സ് മുഴുവൻ... അവന് ഇനി ഇവറ്റകൾ പറഞ്ഞ പോലെ നമ്മളോട് വല്ല ഇഷ്ടവും ഉണ്ടാകോ എന്ന് ടെൻഷനടിച്ചാണ് നമ്മള് അവിടെ ഇരുന്നത്... നമ്മള് അങ്ങനെ ആ റൗഡിയേയും മെഹ്‌റൂഫ്ക്കനെയും ചിന്തിച്ചോണ്ട് ഫുഡിൽ കളം വരച്ചിരിക്കുമ്പോഴുണ്ട് മിയ ഞങ്ങളെ അടുത്തേക്ക് വരുന്നു... "നിങ്ങള് ഇതുവരെ കഴിച്ച് കഴിഞ്ഞില്ലേ...? എടി ആഷു നീയെന്താ ഒന്നും കഴിക്കാത്തെ...? എടുത്ത് കഴിക്ക്... ഞാൻ ഇനി വിളമ്പി തരണോ...?" "എനിക്ക് വേണ്ട മിയ... എനിക്ക് വിശപ്പില്ല... നീ കഴിച്ചോ...?" "അതൊക്കെ ഞാൻ കഴിച്ചോളാം... ഞാൻ എന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നതെന്ന് അറിയോ...?" മിയയാണ്. "ദേ ഈ തനു ഇവിടെയുള്ള ഫുഡ് മുഴുവൻ കഴിച്ച് തീർത്തോ എന്നറിയാൻ വേണ്ടി വന്നതല്ലേ...?" നന്ദുവാണ്. "ഹോ... ചളിയടിക്കാതെ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് കൂതറകളെ..." എന്ന് മിയ പറഞ്ഞപ്പോ ഞങ്ങളൊക്കെ ചിരിയടക്കി പിടിച്ചോണ്ട് മിയയെ തന്നെ നോക്കി ഇരുന്നു... "നീ പറ... എന്താ ഈ വരവിന്റെ ഉദ്ദേശം..?" നമ്മള് അങ്ങനെ പറഞ്ഞതും പെട്ടെന്ന് മിയ അവളെ പിറകിൽ പിടിച്ച കൈ ഞങ്ങൾക്ക് നേരെ നീട്ടിയിട്ട് അവളെ കയ്യിലെ എൻവലപ് അങ്ങോട്ടും ഇങ്ങോട്ടും ആട്ടി കൊണ്ടിരുന്നു... "ടൺ റ്റടെ... ഇതെന്താന്ന് അറിയോ നിങ്ങൾക്ക്...?" മിയയാണ്. "എന്താ നിനക്ക് അറിയില്ലേ...? എന്നിട്ടാണോ ഞങ്ങളോട് ചോദിക്കുന്നെ...? അറിയില്ലേൽ അത് തുറന്ന് നോക്കെടി അപ്പൊ അറിയും..." ഏഞ്ചലാണ്. "ദേ ഏഞ്ചലെ എന്റെ വായിൽ ഇരിക്കുന്നത് കേൾക്കണ്ടെങ്കിൽ മര്യാദക്ക് നാല് പേരും മിണ്ടാതിരുന്നോ.... എടി ആഷു നീ പറ... ഇതിൽ എന്താന്ന് നിനക്ക് പറയാൻ പറ്റോ...? നീ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒന്നാണ് ഇപ്പോ എന്റെ കയ്യിലുള്ളത്..." എന്ന് മിയ നമ്മളെ നോക്കി പറഞ്ഞപ്പോ നമ്മള് നെറ്റി ചുളിച്ചോണ്ട് അവളെ ഒരു സംശയത്തോടെ നോക്കിയതും മിയ നമ്മളെ നോക്കി ഒരു കള്ളച്ചിരി പാസാക്കി കൊണ്ട് ആ എൻവലപ് തുറന്ന് അതെന്റെ നേരെ നീട്ടി... നമ്മള് ഓളെ മുഖത്തെ ചിരി കണ്ടിട്ട് ഓളെ തന്നെ നോക്കി കൊണ്ട് അത് വാങ്ങി നോക്കിയതും നമ്മള് ഷോക്കായി കൊണ്ട് സീറ്റിൽ നിന്ന് എണീറ്റ് നിന്നു... എന്നിട്ട് നമ്മളെ കയ്യിലേക്കും മിയയിലേക്കും മാറി മാറി നോക്കി കൊണ്ട് സന്തോഷം കൊണ്ട് തുള്ളിച്ചാടി.... "സത്യാണോ....?" എന്ന് നമ്മള് മിയയെ നോക്കി ചോദിച്ചതും അവള് ചിരിച്ചോണ്ട് അതെ എന്ന് തലയാട്ടി... അപ്പൊ തന്നെ നമ്മള് പരിസരം മറന്ന് മിയയെ കെട്ടിപ്പിടിച്ച് ഓളെ തുരുതുരെ ഉമ്മ വെച്ചു... എന്നിട്ട് നമ്മളെ കയ്യിലേക്കും ഓളെയും നോക്കി വീണ്ടും തുള്ളിച്ചാടി.... "ഡി മിയ... ഇവൾക്ക് എന്താടി ലോട്ടറി അടിച്ചോ... ഇവളെന്തിനാ ഇങ്ങനെ കിടന്ന് തുള്ളുന്നെ...?" എന്ന് ജിസി ഞങ്ങളെ നോക്കി ചോദിച്ചപ്പോ അവർക്കുള്ള മറുപടിയെന്നോണം നമ്മള് കയ്യിലുള്ളത് അവർക്ക് നേരെ നീട്ടിയപ്പോ അവരും കാണുന്നത് വിശ്വസിക്കാൻ കഴിയാതെ സന്തോഷം കൊണ്ട് തുള്ളിച്ചാടി... (തുടരും) ********************************************** ഹായ് ഫ്രണ്ട്സ്, ആദ്യം തന്നെ നമ്മക്ക് ഇങ്ങളോട് പറയാനുള്ളത് ഒരു കൊട്ടക്കണക്കിന് താങ്ക്സ് ആണ്... നിങ്ങളെ ഈ സ്നേഹവും സപ്പോർട്ടും കണ്ടിട്ട് നമ്മള് ഇവിടെ സന്തോഷം കൊണ്ട് തുള്ളിച്ചാടാണ്... താങ്ക്യൂ സൊ മച് ഫ്രണ്ട്സ്... നിങ്ങള് ഓരോരുത്തരുടെയും സപ്പോർട്ട് ഒന്ന് കൊണ്ട് മാത്രമാണ് എനിക്ക് ഈ സ്റ്റോറി എഴുതാൻ കഴിഞ്ഞത്... പിന്നെ പലരും ചോദിക്കുന്നുണ്ടായിരുന്നു എന്താണ് ഈ MSKH എന്ന്... Mushraf _ അനിയൻ Suhra _ ഉമ്മ Kunjalassan _ ഉപ്പ Hiba _ അനിയത്തി ഇതാണ് നമ്മളെ MSKH... ഇപ്പോ എല്ലാർക്കും ഡൌട്ട് തീർന്നില്ലേ...? അടുത്ത ഒരു കിടിലൻ പാർട്ടുമായിട്ട് നമ്മള് നാളെ രാത്രി 9 മണിക്ക് വരാട്ടോ... ബൈ ഫ്രണ്ട്സ്... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - നി നീയില്ലാജീവിതം ന 2 ം . 27 Mubashira MSKH - ShareChat
75.8k കണ്ടവര്‍
5 ദിവസം
*💘നീയില്ലാ ജീവിതം💘2⃣* _ഭാഗം.26_ ✍ Mubashira MSKH അങ്ങനെ ദിലു മുന്നോട്ട് നോക്കി നടന്നപ്പോ സച്ചു തിരിഞ്ഞ് ഞങ്ങളെ നോക്കി സൈറ്റടിച്ചിട്ട് കൈ കൊണ്ട് തമ്പ്‌സപ്പ് കാണിച്ച് ചിരിച്ചു... അവൾക്ക് തിരിച്ചും ഒരു ചിരി പാസാക്കി കൊണ്ട് ഞങ്ങളും ക്ലാസിലേക്ക് നടന്നു... "എടാ... എന്നാലും ദിലുവിനെ പ്രിൻസി വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് ആരാകും വിളിച്ചിട്ടുണ്ടാകാ..." ഡെവിയാണ്. "വേറെ ആരാ ഇവൻ തന്നെ ആകും... നമ്മളോട് ഒന്ന് മനസ്സ് വിട്ട് സംസാരിക്കണമെങ്കിൽ കൂടെ അവളുണ്ടാകാൻ പാടില്ലല്ലോ... അല്ലെടാ അളിയാ..." എന്ന് ചോയ്‌ച്ചോണ്ട് നമ്മള് അപ്പുവിന്റെ തോളിൽ ഒന്ന് തട്ടിയപ്പോ അവൻ അതേ എന്ന നിലയിൽ ഒന്ന് തലയാട്ടി ഇളിച്ച് കാണിച്ചിട്ട് അവന്റെ ബ്ലോക്കിലേക്ക് പോയി... ഞങ്ങള് ഞങ്ങളെ ക്ലാസിലേക്കും... ★★★★★★★★★★★★★★★★★★★★ 【ആഷു】 ഇന്ന് ഫെബിൻ സാറെ പിരീഡ് ക്ലാസ് ടെസ്റ്റ് വെച്ചിട്ടുണ്ട്... അതിന്റെ പിറകെ ആയിരുന്നു ഇന്നലെ മുതൽക്കേ ഞാൻ... നമ്മളെ കൂടെയുള്ള കൂതറാസ് ആണെങ്കിൽ കൂട്ടിന് ഞാനുണ്ടല്ലോ എന്ന വിശ്വാസത്തിൽ ഇരിക്കാണ്... നമ്മക്ക് അല്ലെ അറിയൂ നമ്മളെ കുറിച്ച്... അതോണ്ട് വന്നപ്പോ മുതൽക്ക് ക്ലാസ് അടക്കം എല്ലാവരും ബുക്കിൽ നോക്കി കുത്തിയിരിക്കുന്ന കാഴ്ചയാ നമ്മള് കണ്ടത്... പക്ഷെ ദിലു മാത്രം ഇതൊന്നും നമ്മക്ക് പുത്തരിയല്ലെന്ന മട്ടിൽ പുറത്തേക്ക് നോക്കി ഇരിക്കാണ്... അവള് ഇതുവരെ ക്ലാസിന് വരുമ്പോ കയ്യിൽ ഒരു നോട്ട് ബുക്ക് കൊണ്ട് വരുന്നത് പോലും ഞാൻ കണ്ടിട്ടില്ല... ക്ലാസ്സിലെ ബോയ്സ് അടക്കം ബുക്കും ബാഗും ഒക്കെ കൊണ്ട് വരുമെങ്കിലും ഇതൊന്നും കയ്യിലില്ലാതെ കയ്യും വീശി വരുന്നത് ഇവള് മാത്രാ... അത് മാത്രല്ല ഒരു പിരീഡ് പോലും അവള് ക്ലാസ് ശ്രദ്ധിച്ചിരിക്കുന്നതും ഞാൻ കണ്ടിട്ടില്ല... ഇക്കണക്കിന് പോയാൽ ഇവള് എങ്ങനെ ഡിഗ്രി നേടാൻ ആണാവോ പോകുന്നെ...? ആവോ അവള് എന്താന്ന് വെച്ചാൽ ചെയ്തോളുമെന്ന് പുലമ്പി കൊണ്ട് നമ്മള് പഠിക്കാൻ തുടങ്ങി... കുറച്ച് കഴിഞ്ഞപ്പോ ഫെബിൻ സാർ ക്ലാസിലേക്ക് കയറി വന്നിട്ട് ബുക്ക് ഒക്കെ മടക്കി വെച്ച് സാറിന്റെ ടേബിളിൽ കൊണ്ട് വന്ന് വെക്കാൻ പറഞ്ഞു... ആകെയുള്ള കച്ചിത്തുരുമ്പെന്ന നിലക്ക് കോപ്പി എങ്കിലും അടിച്ച് പാസാകാമെന്ന് കരുതിയത് ആയിരുന്നു... എന്തായാലും അതിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി... ഞങ്ങൾ എല്ലാവരും ബുക്ക് കൊണ്ട് പോയി സാറിന്റെ ടേബിളിൽ വെച്ചതും സാർ എല്ലാവര്ക്കും ചോദ്യപേപ്പർ നൽകി ഒരു മണിക്കൂറിനുള്ളിൽ ആൻസർ എഴുതി തരാൻ പറഞ്ഞു... നമ്മള് നല്ല പ്രതീക്ഷയോടെ പേപ്പർ എടുത്ത് നോക്കിയെങ്കിലും പലതും നമ്മക്ക് മനസ്സിലായില്ല... കൂടെയിരിക്കുന്ന കൂതറാസിനെ നോക്കിയപ്പോ അവറ്റകൾക്ക് നമ്മളെ അത്ര പോലും വിവരമില്ല... നമ്മള് അപ്പൊ തന്നെ എല്ലാവരിലേക്കും ഒന്ന് നോക്കിയപ്പോ എല്ലാവരുടെ അവസ്ഥയും ഇത് തന്നെ ആയിരുന്നു... പക്ഷെ ദിലു മാത്രം പുറത്തേക്ക് കുറച്ച് നേരം നോക്കി ഇരുന്നിട്ട് പേപ്പറിൽ എന്തൊക്കെയോ കുത്തി വരയുന്നുണ്ട്... സച്ചു ആണെങ്കിൽ പേപ്പർ കണ്ടിട്ട് തല ചൊറിഞ്ഞോണ്ട് അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരുന്നിട്ട് ദിലൂന്റെ പേപ്പറിൽ നോക്കി ഇരിക്കാണ്... നമ്മള് അവരെ നോക്കുന്നത് കണ്ടിട്ട് സാർ അപ്പൊ തന്നെ നമ്മളെ അടുത്ത് വന്നിട്ട് നമ്മളോട് നമ്മളെ പേപ്പറിൽ നോക്കി ഉത്തരം എഴുതാൻ പറഞ്ഞ് ചടപ്പിച്ചു... എല്ലാരെ മുന്നിൽ വെച്ചും ചെറുതായി ഒന്ന് ചമ്മിയ നിർവൃതിയിൽ നമ്മള് നമ്മക്ക് അറിയാവുന്നതിന്റെ ഉത്തരം എഴുതി വെച്ചിട്ട് മാനത്ത് നോക്കിയങ്ങനെ ഇരുന്നു... നമ്മളെ കൂതറാസ് ആണെങ്കിൽ നമ്മളെ പോലെ തന്നെ ആൻസർ എഴുതിയിട്ട് അവറ്റകളും മാനത്ത് നോക്കി ഇരിക്കാണ്... എന്താകോ എന്തോ..? അങ്ങനെ ഒരു മണിക്കൂർ കഴിഞ്ഞപ്പോ സാർ ഞങ്ങളിൽ നിന്ന് പേപ്പർ വാങ്ങിയിട്ട് അതൊക്കെ സോർട് ചെയ്ത് ഞങ്ങൾക്ക് തന്നെ തിരികെ തന്നു... എന്നിട്ട് സാർ ബോർഡിൽ എഴുതുന്ന കറക്റ്റ് ആൻസർ നോക്കി മാർക്കിട്ട് പേപ്പർ സാറിന് തന്നെ തിരികെ നൽകാൻ പറഞ്ഞു... ഇപ്പോ നമ്മളെ കയ്യിലുള്ളത് നമ്മളെ പേപ്പർ അല്ലാട്ടോ... വേറെ ആരുടെയോ പേപ്പറാണ്... നമ്മളെ പേപ്പർ ഒക്കെ ആരുടെ കയ്യിലാണോ എന്തോ എന്ന് ചിന്തിച്ചോണ്ട് നമ്മള് കയ്യിലുള്ള പേപ്പറിലെ പേരിലേക്ക് നോക്കിയപ്പോ ആദിലാ ഇഷ എന്ന് എഴുതിയിട്ടുണ്ടായിരുന്നു... ദിലുവിന്റെ പേപ്പറാണ് നമ്മളെ കയ്യിലെന്ന് കണ്ടപ്പോ തന്നെ നമ്മളൊന്ന് തിരിഞ്ഞ് ദിലുവിനെ നോക്കി... ഓള് അപ്പോഴും പുറത്തേക്ക് നോക്കി എന്തോ ചിന്തിച്ചോണ്ട് ഇരിക്കായിരുന്നു... സാർ അപ്പൊ തന്നെ ബോർഡിൽ കറക്റ്റ് ആൻസർ എഴുതാൻ തുടങ്ങിയതും ദിലുവിന്റെ പേപ്പറിലെ ഉത്തരങ്ങൾ കണ്ട് നമ്മളെ കണ്ണ് തള്ളി പോയി... എല്ലാത്തിനും കറക്റ്റ് ആൻസർ ആയിരുന്നു അവള് എഴുതിയത്... ക്ലാസിൽ ശരിക്ക് ശ്രദ്ധിച്ചിരിക്കുന്ന എനിക്ക് പോലും ഇത്രക്ക് മാർക്കില്ല... ക്ലാസിൽ അലമ്പ് കാണിച്ചിരിക്കുന്ന അവൾക്ക് ഫുൾ മാർക്ക് എന്ന് കണ്ടതും എന്റെ ബോധമൊക്കെ പോകുന്ന പോലെ തോന്നി... അതോണ്ട് നമ്മള് തിരിച്ചും മറിച്ചും ഒക്കെ ആ പേപ്പർ നോക്കിയപ്പോഴും അവള് എഴുതിയത് മുഴുവൻ ശരിയുത്തരങ്ങൾ ആയിരുന്നു... എന്തോ അപ്പൊ മുതൽ എനിക്ക് അവളോട് അടങ്ങാത്ത ഒരു ആരാധനയും മതിപ്പും ഒക്കെ തോന്നാൻ തുടങ്ങി... എത്രയൊക്കെ അലമ്പ് കാണിച്ചാലും അവളെ ശ്രദ്ധ മുഴുവൻ പഠിപ്പിൽ ആയിരുന്നെന്ന് നമ്മക്ക് ഇപ്പോഴാ മനസ്സിലായത്... അതോണ്ട് നമ്മള് നല്ല സന്തോഷത്തോടെ തന്നെ അവൾക്ക് ഫുൾ മാർക്കും ഇട്ട് കൊടുത്തു... എല്ലാരെ പേപ്പറും വാങ്ങിയിട്ട് അവർക്ക് തന്നെ കൊടുക്കാൻ സാർ നമ്മളോട് പറഞ്ഞപ്പോ ദിലുവിന്റെ പേപ്പർ തിരിച്ച് അവൾക്ക് നല്കുമ്പോ നമ്മളെ ചുണ്ടിൽ നമ്മള് പോലും അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു... അതിന് പകരമായി അവളും ഒന്ന് ചിരിച്ച് തന്നപ്പോ നമ്മള് ഡബിൾ ഹാപ്പി... ഇപ്പോ ദിലുവിനോട് ഒരു ഫ്രണ്ട്ഷിപ് കൂടാൻ ഒക്കെ തോന്നുന്നുണ്ട്... പിന്നെ അവൾക്ക് ഫുൾ മാർക്ക് കിട്ടിയത് കൊണ്ടാ കൂട്ട് കൂടാൻ ചെന്നതെന്ന് കരുതിയാലോ എന്ന് വിജാരിച്ച് വേണ്ടെന്ന് വെച്ചു... "ഓക്കേ... ഫുൾ മാർക്ക് 50ൽ 50 കിട്ടിയ ആരെങ്കിലും ഉണ്ടോ...?" എന്ന് ഫെബിൻ സാർ പറഞ്ഞപ്പോ തന്നെ നമ്മള് തിരിഞ്ഞ് ദിലുവിനെ നോക്കിയപ്പോ അവള് ഓളെ പേപ്പറിലേക്ക് നോക്കി പുച്ഛിച്ച് ചിരിച്ചോണ്ട് അത് ചുരുട്ടി കൂട്ടി ജനലിലൂടെ പുറത്തേക്ക് കളഞ്ഞു... അത് കണ്ടിട്ട് നമ്മള് തൊള്ളേം തുറന്ന് ഓളെ തന്നെ നോക്കി ഇരുന്നതും പെട്ടെന്ന് തനു നമ്മളെ പിടിച്ച് കുലുക്കി കൊണ്ട് നമ്മളെ കൈ ഉയർത്തി... "ഹോ... അപ്പൊ തനിക്കാണോ ക്ലാസ്സിൽ ടോപ് സ്കോർ ഉള്ളത്... നോക്കട്ടെ..." എന്ന് പറഞ്ഞ് സാർ നമ്മളെ പേപ്പർ വാങ്ങിയപ്പോഴും നമ്മള് തിരിഞ്ഞ് ദിലുവിനെ തന്നെ നോക്കി ഇരിക്കായിരുന്നു... ഇവള് ഇതെന്ത് സാധനാ പടച്ചോനെ എന്ന് നമ്മള് അറിയാതെ പറഞ്ഞു പോയി... നമ്മക്ക് 38 മാർക്കുണ്ട്... നിലവിൽ ഇപ്പൊ ടോപ് സ്കോർ നമ്മക്കാണ്... പക്ഷെ നമ്മക്ക് അല്ല ടോപ് സ്കോർ എന്ന് നമ്മക്ക് അല്ലെ അറിയൂ... "അപ്പൊ ഇനി മുതൽ നിങ്ങളെ ക്ലാസ് ലീഡർ അഷ്‌മിദ ആയിരിക്കും... ക്ലാസ്സിലെ ടോപ് സ്കോർ അവൾക്കാണ്..." "സാർ... എനിക്കല്ല... ദിലുവിനാ ടോപ് സ്കോർ... അവൾക്ക് ഫുൾ മാർക്കും ഉണ്ട്... ഞാനാ അവളെ പേപ്പർ നോക്കിയത്..." എന്ന് നമ്മള് അപ്പൊ തന്നെ പറഞ്ഞതും സാർ അടക്കം എല്ലാവരും ഞെട്ടി തിരിഞ്ഞ് ദിലുവിനെ നോക്കി... അവള് ആണേൽ ഇപ്പോഴും പുറത്ത് നോക്കി ഇരിക്കാണ്... "നോ വേ... ക്ലാസ്സിൽ ശ്രദ്ധിക്കാത്ത അവൾക്ക് ഫുൾ മാർക്കോ... തനിക്ക് നോക്കിയതിൽ തെറ്റ് പറ്റിയതാകും..." "നോ സാർ... ഞാൻ സത്യാ പറഞ്ഞത്... അവള് എഴുതിയത് ഫുൾ കറക്റ്റ് ആൻസർ ആണ്.. അവൾക്ക് ഫുൾ മാർക്കും ഉണ്ട്..." എന്ന് നമ്മള് പറഞ്ഞപ്പോ സാർ ദിലുവിന്റെ അടുത്തേക്ക് ചെന്നിട്ട് അവളോട് അവളെ പേപ്പർ തരാൻ പറഞ്ഞു... ഓള് അപ്പൊ സാറിനെ പതിയെ തിരിഞ്ഞ് നോക്കിയിട്ട് ചുയിങ് ഗം കൊണ്ട് ബബിൾ വീർപ്പിച്ച് പൊടിച്ചിട്ട് വീണ്ടും പുറത്തേക്ക് നോക്കി ഇരുന്നു... "ഞാൻ കാണിച്ച് തരാം സാറെ അവളെ പേപ്പർ എവിടെയാണെന്ന്..." എന്ന് പറഞ്ഞ് നമ്മള് ക്ലാസിന് പുറത്തേക്ക് ചെന്നിട്ട് വരാന്തയിൽ മൊത്തം കണ്ണോടിച്ച് നോക്കിയെങ്കിലും അവള് ചുരുട്ടിയെറിഞ്ഞ അവളെ പേപ്പർ മാത്രം കാണുന്നില്ല... ആ പേപ്പർ അവിടെ കാണുന്നില്ലെന്ന് നമ്മള് വന്ന് പറഞ്ഞപ്പോ ദിലു നെറ്റി ചുളിച്ചോണ്ട് ജനലിലൂടെ ഒന്ന് പുറത്തേക്ക് പാളി നോക്കിയിട്ട് അവള് അത് കാര്യമാക്കാതെ വീണ്ടും പഴയ പോലെ തന്നെ ഇരുന്നു... പക്ഷെ നമ്മക്ക് പിന്നെ ഇരിക്കപ്പൊറുതി കിട്ടിയിട്ടില്ലായിരുന്നു... സാറിന്റെ വകയും കൂതറാസിന്റെ വകയും നമ്മള് കണക്കിന് വയറ് നിറച്ച് കേട്ടു... അപ്പോഴും നമ്മളെ മനസ്സിൽ ഉണ്ടായിരുന്നത് രണ്ടേ രണ്ട് ചോദ്യമായിരുന്നു... ഇവളെന്താ ഇങ്ങനെ..? ആ പേപ്പർ എവിടെ പോയി...? ★★★★★★★★★★★★★★★★★★★★ 【ദിലു】 ഇന്ന് ഫെബിൻ ക്ലാസ് ടെസ്റ്റ് വെച്ചിട്ടുണ്ടെന്ന് സച്ചു പറഞ്ഞപ്പോഴാ ഞാൻ അറിയുന്നത്... അവൻ കേറി വന്നപ്പോ തന്നെ ബുക്കൊക്കെ ടേബിളിൽ കൊണ്ട് പോയി വെക്കാൻ പറഞ്ഞപ്പോ നമ്മളെ വല്ലാത്ത ഒരു നോട്ടം നോക്കിയിരുന്നു... അവൻ തന്ന പേപ്പറിലെ ആൻസർ ഒക്കെ എനിക്ക് അറിയാവുന്നത് ആയോണ്ട് ഞാൻ അതൊക്കെ എഴുതി വെച്ചു... കണ്ടാൽ നമ്മള് ക്ലാസിൽ ശ്രദ്ധിക്കില്ലെന്ന് തോന്നുമെങ്കിലും നമ്മളെ ശ്രദ്ധ മുഴുവൻ ക്ലാസിൽ ആയിരിക്കും... പ്രത്യേകിച്ച് ഈ ബിസിനസിന്റെ പിരീഡ്.. അത് ഇവനോടുള്ള ഇഷ്ടം കൊണ്ടല്ല ഭാവിയിൽ ASK ഗ്രൂപ്പിന്റെ ചുമതല നമ്മളെ തലയിലും കൂടി വന്ന് ചാടുമെന്ന് ബോധ്യമുള്ളത് കൊണ്ട് ശ്രദ്ധിക്കുന്നതാ... നമ്മള് എഴുതിയ ഉത്തരമൊക്കെ ശരിയാണെന്ന് ഫുൾ മാർക്ക് ഇട്ട് ആഷു കൊണ്ട് തന്നപ്പോഴാ ഞാൻ ശ്രദ്ധിച്ചത്... അത് കണ്ടപ്പോ തന്നെ ഫെബിൻ എന്തായാലും ടോപ് സ്കോർ ആർക്കാണെന്ന് ചോദിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു അതാ അതെടുത്ത് വെളിയിൽ കളഞ്ഞത്... പക്ഷെ ആഷു ആ പേപ്പർ എടുക്കാൻ വേണ്ടി ചെന്നിട്ട് അത് അവിടെ കാണുന്നില്ലെന്ന് വന്ന് പറഞ്ഞപ്പോ നമ്മക്ക് തന്നെ അതെവിടെ പോയെന്ന് അറിയാനുള്ള ആകാംഷ ഉണ്ടായിരുന്നു... പിന്നെ എവിടെയെന്ന് വെച്ചാൽ പോകട്ടെ എന്ന് ഞാനും കരുതി അവിടെ തന്നെ ഇരുന്നു... എനിക്കാണ് ക്ലാസിൽ ടോപ് സ്കോർ എന്ന് എല്ലാരോടും വാദിക്കുന്ന ആശൂനെ കണ്ടപ്പോ സത്യം പറഞ്ഞാൽ നമ്മക്ക് ചിരിയും അതിലുപരി പാവവും തോന്നി... എന്തായാലും ഫെബിന്റെ ശല്യം അധിക നേരമൊന്നും നില നിന്നില്ല... ബെല്ലടിച്ചപ്പോ ഓൻ നമ്മളെയൊന്ന് കണ്ണിമ വെട്ടാതെ നോക്കി നിന്നിട്ട് അവിടന്ന് ഇറങ്ങി പോയി... പിന്നെ അങ്ങോട്ട് അവിടന്ന് ഓരോരോ സാറുമാരൊക്കെ കയറിയിറങ്ങി ഞങ്ങളെ വെറുപ്പിച്ച് അന്നത്തെ ദിവസമങ്ങനെ തീർത്ത് തന്നു... അപ്പോഴും ആഷു നമ്മളെ ഇടക്കിടക്ക് തിരിഞ്ഞ് നോക്കുന്നത് നമ്മള് കണ്ടിട്ടും കാണാത്ത മട്ടിൽ നടിച്ചു... നമ്മളെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടിട്ട് ഓളെ ഫ്രണ്ട്സ് ഓളെ പിടിച്ച് നുള്ളുന്നതൊക്കെ കണ്ടപ്പോ അറിയാതെ നമ്മക്ക് ചിരി വന്നു... ~~~~~~~~~~~~~~~~~~~~~~~~~~~~~ ദിവസങ്ങളൊക്കെ അതിന്റെ വഴിക്ക് നീങ്ങി കൊണ്ടിരുന്നു... ഇന്നാണ് ബേബിന്റെ ഫ്രണ്ടിന്റെ മകളെ എങ്കേജ്മെന്റ്... കുറച്ചൂടി വ്യക്തമായി പറഞ്ഞാൽ ലാമിയയുടെ എങ്കേജ്മെന്റ്... ഇന്ന് ശനിയാഴ്ച ആയതോണ്ട് തന്നെ ബോക്സിങ് ട്രെയിനിങ് ഉണ്ട് നമ്മക്ക് വൈകിട്ട്... അവളെ പരിപാടി ആണെങ്കിൽ വൈകിട്ടാണ്... അതോണ്ട് ട്രെയിനിങ് ഞങ്ങള് രാവിലെയാക്കി... പാർക്കിന് അടുത്തുള്ള ക്ലബ്ബിൽ വെച്ചാണ് ഞങ്ങളെ ട്രൈനിംഗ്‌ ഒക്കെ നടക്കാർ... അതോണ്ട് ഞാനും അപ്പുവും ജോഗിംഗ് കഴിഞ്ഞപ്പോ ക്ലബ്ബിലേക്ക് ചെന്നു... കൂടെ അവന്മാരുമുണ്ട് കൂടാതെ സച്ചുവുമുണ്ട്... അങ്ങനെ ബോക്സിങ് പ്രാക്ടീസ് തകൃതിയായി നടന്നോണ്ടിരിക്കുമ്പോഴായിരുന്നു സച്ചു പറഞ്ഞത് ഞാനും അപ്പുവും മത്സരിക്കുന്നത് അവൾക്ക് കാണണമെന്ന്... അതിടക്കിടക്ക് ഞങ്ങള് നടത്തുന്നതാണ്... എപ്പോഴും നമ്മളെ ജയിക്കൊള്ളു... അതാണ് അതിന്റെ ഹൈ ലേറ്റ്... സച്ചു പറയുന്നത് കേട്ടപ്പോ എനിക്കും തോന്നി ഒന്ന് മത്സരിച്ചാലോ എന്ന്... കാരണം ഒരുപാടായി അപ്പുവിനോട് ഒരു മൽപ്പിടുത്തം നടത്തിയിട്ട് അതോണ്ട് തന്നെ ഞാൻ ഡബിൾ ഓക്കേ പറഞ്ഞ് അപ്പുവിനെ നോക്കി... ഓൻ അപ്പൊ തന്നെ അവന്മാരെ നോക്കി കൊണ്ട് നമ്മളെ നേരെ തിരിഞ്ഞിട്ട് പൊസിഷനിൽ വന്ന് നിന്നു... എന്നിട്ട് അവന്റെ ബനിയൻ ഊരിയെറിഞ്ഞിട്ട് ഗ്ലൗസ് ഉയർത്തി നമ്മളെ എതിരെ നിന്നു... അവൻ അങ്ങനെ വന്ന് നിന്ന് നമ്മളെ കണ്ണിലേക്ക് നോക്കി നിന്നപ്പോ നമ്മളെ കണ്ണ് പാഞ്ഞ് ചെന്നത് അവന്റെ വെളുത്ത സിക്സ് പാക്ക് ബോഡിയിലേക്ക് ആയിരുന്നു... അവനെയൊന്ന് അടിമുടി നോക്കി നമ്മളൊന്ന് അടക്കി പിടിച്ച് ചിരിക്കുന്നത് കണ്ടപ്പോ തന്നെ ചെക്കൻ പെട്ടെന്ന് നമ്മളിൽ നിന്ന് നോട്ടം തെറ്റിച്ചിട്ട് രണ്ട് കൈ കൊണ്ടും അവന്റെ ബോഡി മറച്ച് പിടിച്ചു... അത് കണ്ട് ഞങ്ങള് എല്ലാവരും കൂടി പൊരിഞ്ഞ ചിരി ചിരിക്കുന്നതിനിടയിൽ കേറി സച്ചു വിസിലടിച്ചതും നമ്മള് ഓനെ ആ ഗ്യാപ്പിൽ കൊടുക്കേണ്ടതൊക്കെ കൊടുത്തിരുന്നു... ആദ്യമൊക്കെ ഓൻ എങ്ങനെയെങ്കിലും എന്റെ പഞ്ചിൽ നിന്നും കിക്കിൽ നിന്നും ഒക്കെ ഒഴിഞ്ഞ് മാറിയിരുന്നെങ്കിലും ഇന്നെന്താ പറ്റിയത് ആവോ എന്റെ കയ്യീന്ന് കണക്കിന് വാങ്ങി കൂട്ടിയിട്ടുണ്ട്... അവനെ തല്ലി തല്ലി ഒടുക്കം ഞാൻ ക്ഷീണിച്ചപ്പോ മാച്ച് നിർത്തി നമ്മള് പോയി അവന്മാരെ അടുത്തിരുന്നു... എന്നിട്ട് ടവ്വൽ കൊണ്ട് വിയർപ്പ് ഒപ്പിയെടുത്ത് അപ്പുവിനെ നോക്കി കൊണ്ട് തന്നെ എനർജി ഡ്രിങ്ക് കുടിച്ചു... "ഡാ പൊറിഞ്ചു നിനക്ക് ഇന്ന് എന്താ പറ്റിയെ..? സാധാരണ ഒരു തല്ലെങ്കിലും എനിക്ക് തിരിച്ച് തരുന്നത് ആണല്ലോ ഇന്നെന്ത് പറ്റി ആകെ മൊത്തം ഒരു മാറ്റം..." എന്ന് നമ്മള് ചോദിച്ചപ്പോ ഓൻ അപ്പൊ തന്നെ അമീഗോസിനെ നോക്കി... അത് കണ്ട് നമ്മളും അവന്മാരെ നോക്കിയപ്പോ അവര് ഞങ്ങൾക്ക് അറിയില്ലെന്ന മട്ടിൽ കൈ മലർത്തി.... "ഇന്ന് എനിക്ക് നിന്നോട് തല്ല് കൂടാൻ തീരെ താല്പര്യം ഇല്ലായിരുന്നു... പിന്നെ സച്ചുവിന്റെ ആഗ്രഹമല്ലേ എന്ന് കരുതി നിന്ന് തന്നതാ..." "ഓഹോ... അങ്ങനെ ആണോ...? അത് എന്തുമാകട്ടെ... തോറ്റാൽ എന്താ ചെയ്യേണ്ടതെന്ന് അറിയാലോ നിനക്ക്...?" *"ജയിച്ചവർക്ക് അടിമയായി ഒരു ദിവസം കഴിയണം....."* എന്ന് കോറസ് പാടി കൊണ്ട് നമ്മളെ അമീഗോസ് തന്നെ അത് പറഞ്ഞതും നമ്മള് അതാണ് എന്ന് പറഞ്ഞ് ചിരിച്ചോണ്ട് ഓനെ നോക്കി ഇളിച്ചു... "ഓ അനുസരിച്ചോളാമെ... തമ്പുരാട്ടി മൊഴിഞ്ഞാലും..." എന്ന് ഒരു പരിഹാസ രൂപേണ അപ്പു പറഞ്ഞിട്ട് നമ്മളെ മുന്നിൽ കൈ കൂപ്പി നിന്നു... അപ്പൊ തന്നെ ഓടി ചെന്ന് അവന്റെ വയറ്റിനിട്ട് ഒരു കുത്ത് കൊടുത്തിട്ട് ഓനെ കുനിച്ച് നിർത്തി വീണ്ടും നല്ലോണം അങ്ങ് ഗുണദോഷിച്ചു... അല്ല പിന്നെ... ഇന്ന് ലാമിയക്ക് വേണ്ടി ഒരു ഗിഫ്റ്റ് വാങ്ങണമെന്ന് ഐഷുമ്മ പറഞ്ഞത് അനുസരിച്ച് വീട്ടിൽ പോയി ഫ്രഷായിട്ട് ഞങ്ങള് എല്ലാവരും കൂടി പുറത്തേക്ക് പോയി... ഗേൾസിന്റെ ഇഷ്ടം എന്താണെന്ന് നമ്മക്ക് വലിയ പിടിയൊന്നും ഇല്ലാതോണ്ട് കൂടെ സച്ചുവിനെയും കൂട്ടിയിരുന്നു... അവള് കണ്ണിക്കണ്ട ഷോപ്പിലൊക്കെ കയറിയിറങ്ങി ഒടുക്കം ഒരു ഗിഫ്റ്റും കൊണ്ട് ഇറങ്ങി വന്നു... എന്നിട്ട് ഞങ്ങള് എല്ലാവരും കൂടി കോഫീ മിസ്റ്റിൽ പോയി ഓരോ ഐസ്ക്രീം ഓഡർ ചെയ്തു... ഞങ്ങളെ എല്ലാവരുടെയും ഫേവറിറ്റ് ഐസ്ക്രീം ചോക്ലേറ്റ് ആയത് കൊണ്ട് ഞങ്ങൾക്ക് ഐസ്ക്രീം എന്ന് മാത്രേ ഓഡർ ചെയ്യേണ്ടി വന്നൊള്ളു... കാരണം അതേത് ഐസ്ക്രീം ആകുമെന്ന് അവർക്ക് തന്നെ നന്നായിട്ട് അറിയാം... ഞങ്ങള് അങ്ങനെ ഓരോന്ന് സംസാരിച്ച് ഇരിക്കുന്നതിനിടയിൽ ഞങ്ങൾക്കുള്ള ഐസ്ക്രീം ഞങ്ങളെ മുന്നിലേക്ക് വന്നു കൂടെ ഒരു പേപ്പറും... ബില്ല് സാധാരണ തരാറില്ലല്ലോ എന്ന് ചിന്തിച്ചോണ്ട് നമ്മള് അതെടുത്ത് നോക്കിയപ്പോ അന്ന് ഫെബിൻ ക്ലാസിൽ നടത്തിയ ടെസ്റ്റിന്റെ നമ്മളെ ആൻസർ പേപ്പർ ആയിരുന്നു അത്... അത് കണ്ടതും നമ്മള് അപ്പൊ തന്നെ സീറ്റിൽ നിന്ന് ചാടി എണീറ്റിട്ട് ആ ബേററിനോട് ആരാ ഇത് തന്നതെന്ന് ചോദിച്ചപ്പോ അയാള് പിറകിലേക്ക് ചൂണ്ടി കാണിച്ചു... അപ്പൊ തന്നെ നമ്മള് അമീഗോസ് പറയുന്നത് ഒന്നും വക വെക്കാതെ തിരിഞ്ഞ് ഒരൊറ്റ ഓട്ടമായിരുന്നു അങ്ങോട്ട്... അപ്പൊ തന്നെ മുഖം കവർ ചെയ്‌തോണ്ട് ഒരാൾ ഒരു ബ്ലാക്ക് കാറിൽ കയറി അവിടന്ന് പോയി... നമ്മള് പുറത്തെത്തി റോഡിന്റെ രണ്ട് സൈഡിലേക്കും നോക്കിയെങ്കിലും അവിടെയൊന്നും ആ കാറിന്റെ പൊടി പോലും ഇല്ലായിരുന്നു... നമ്മള് ആ പേപ്പറിലേക്കും റോഡിലേക്കും നോക്കിയിട്ട് തലയിൽ കൈ വെച്ച് ഛെ പറഞ്ഞ് തിരിച്ച് അവന്മാരെ അടുത്തേക്ക് തന്നെ ചെന്നു... നമ്മളെ പിന്നാലെ വരാൻ നിൽക്കായിരുന്നു അവന്മാര്... നമ്മള് വരുന്നത് കണ്ടപ്പോ അവിടെ തന്നെ ഇരുന്നു... "എന്താ ദിലു... നീയെന്തിനാ ഇപ്പോ അങ്ങോട്ട് പോയെ...? എന്താ നിന്റെ കയ്യിൽ...?" എന്നൊക്കെ അപ്പു ചോദിച്ചപ്പോ നമ്മള് ഒന്നും മിണ്ടാതെ നമ്മളെ കയ്യിലെ പേപ്പർ അവർക്ക് നേരെ നീട്ടി... അതിൽ നമ്മള് ആദിലാ ഇഷ എന്ന് നമ്മളെ പേരെഴുതിയ ഭാഗത്ത് ആദിലാ വെട്ടിയിട്ട് ഇഷക്ക് ശേഷം നാസിഫ് എന്ന് എഴുതി വെച്ചിട്ടുണ്ടായിരുന്നു... അപ്പൊ തന്നെ അവരൊക്കെ എന്നെയും അപ്പുവിനെയും ഒന്ന് നോക്കി... അവന്മാരെ നോട്ടം കണ്ട് നമ്മളും അപ്പുവിനെ നോക്കിയപ്പോ അവന്റെ മുഖമാകെ ദേഷ്യം കൊണ്ട് ചുവന്ന് തുടുത്തിട്ടുണ്ടായിരുന്നു.... "ഡാ... നിങ്ങള് എല്ലാവന്മാരും ഇനി അതും ചിന്തിച്ച് നിന്ന് വെറുതെ ബിപി കൂട്ടണ്ട... ആ ഐസ്ക്രീം അലിഞ്ഞ് പോകുന്നതിന് മുൻപ് അതെടുത്ത് കഴിക്കാൻ നോക്ക്..." എന്ന് നമ്മള് പറഞ്ഞോണ്ട് അവർക്ക് ഒക്കെ ഐസ്ക്രീം കയ്യിൽ വെച്ച് കൊടുത്തിട്ട് അപ്പുവിന് മാത്രം അവന്റെ ഐസ്ക്രീം വായിൽ വെച്ച് കൊടുത്തു... ചെക്കൻ ഇപ്പോ കുറച്ച് ചൂടിലാ അത് കുറച്ചില്ലേൽ ചിലപ്പോ ഹീറ്റ് താങ്ങാതെ പൊട്ടി തെറിക്കും... നമ്മള് അതും കരുതി അവന് നേരെ ഐസ്ക്രീം നീട്ടിയപ്പോ ഇതൊക്കെ ആദ്യായിട്ട് കാണുന്ന പോലെ ഞങ്ങളെ തന്നെ മിഴിച്ച് നോക്കുന്നുണ്ടായിരുന്നു ബാക്കിയുള്ളവര്... അവരെ നോട്ടം കണ്ടിട്ട് നമ്മള് എന്താന്ന് ആംഗ്യം കാണിച്ചപ്പോ അവന്മാര് ഒന്നുമില്ലെന്ന് ആംഗ്യം കാണിച്ചിട്ട് അവരെ ഐസ്ക്രീം കഴിക്കാൻ തുടങ്ങി... അങ്ങനെ നമ്മളെ പൊറിഞ്ചൂന് ഒരു രണ്ട് മൂന്ന് സ്പൂൺ വായിൽ വെച്ച് കൊടുത്തപ്പോ തന്നെ അവന്റെ ചൂടൊക്കെ പോയിട്ടുണ്ടായിരുന്നു... അതോണ്ട് ബാക്കി അവന്റെ കയ്യിൽ വെച്ച് കൊടുത്തിട്ട് നമ്മള് നമ്മളെ ഐസ്ക്രീം തിന്നോണ്ടിരുന്നു... അപ്പൊ നമ്മള് ചുമ്മാ നമ്മളെ അമീഗോസിനെ നോക്കിയപ്പോ അവന്മാരൊക്കെ ഞങ്ങളെ രണ്ട് പേരെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു... നമ്മളെ നോട്ടം അവര് ശ്രദ്ധിക്കുമ്പോ ഒന്നും അറിയാത്ത പോലെ ഐസ്ക്രീമിൽ നോക്കി ഇരിക്കും... അവരെ നോട്ടം കണ്ടിട്ട് എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയതോണ്ട് തന്നെ നമ്മളും ഇടക്കിടക്ക് അവന്മാരെ നിരീക്ഷിക്കാൻ തുടങ്ങി... അപ്പോഴാണ് അപ്പുവിന്റെ കവിളിൽ ഐസ്ക്രീം പറ്റിപിടിച്ചത് നമ്മള് കണ്ടത്... അത് കണ്ടപ്പോ തന്നെ നമ്മള് ഓനെ ഒന്ന് തോണ്ടിയിട്ട് അവന്റെ കവിളിൽ ഐസ്ക്രീം ഉണ്ടെന്ന് നമ്മളെ കവിളിൽ തൊട്ട് ആംഗ്യം കാണിച്ചു... എന്നിട്ട് നമ്മള് നമ്മളെ ഐസ്ക്രീം എടുത്ത് വായിൽ വെച്ചതും പെട്ടെന്ന് അപ്പു നമ്മളെ കവിളിൽ കിസ്സടിച്ചു... നമ്മള് ഞെട്ടി തരിച്ച് കണ്ണും മിഴിച്ച് നേരെ നോക്കിയതും നമ്മളെ കയ്യിൽ നിന്ന് ഗ്ലാസ് നിലത്തേക്ക് വീണ് പൊട്ടി... അത് കണ്ട് അവന്മാരൊക്കെ അന്തം വിട്ട് തൊള്ളേം തുറന്ന് എന്നെയും അപ്പൂനേയും മാറി മാറി നോക്കാൻ തുടങ്ങി... സച്ചു ആണെങ്കിൽ വായിൽ വെച്ച സ്പൂണിൽ നിന്ന് കയ്യെടുത്തിട്ട് ഞങ്ങളെ നോക്കി തൊള്ള തുറന്നതും അവളും സ്പൂൺ നിലത്തേക്കിട്ട് ഞങ്ങളെ നോക്കി അമീഗോസിനെ നോക്കാൻ തുടങ്ങി... അപ്പു തന്ന കിസ്സിന്റെ ഷോക്കിൽ നിന്ന് വിട്ട് മാറി നമ്മള് പതിയെ ഓനെ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോ ഓൻ ഒന്നും അറിയാത്ത പോലെ വീണ്ടും ഐസ്ക്രീം എടുത്ത് തിന്നോണ്ടിരിക്കായിരുന്നു... അത് കണ്ടപ്പോ നമ്മക്ക് പെട്ടെന്ന് ചിരി വന്നു... നമ്മള് ഓനെ നോക്കി വയറും വായും പൊത്തി പിടിച്ച് ഹലാക്കിലെ ചിരിയായിരുന്നു... നമ്മളെ ചിരി കണ്ടിട്ട് ആണെങ്കിൽ നമ്മളെ കൂടെ അമീഗോസും കൂടിയെങ്കിലും ഇടക്ക് അപ്പൂനെ നോക്കി പല്ലിറുമ്മി ചിരിക്കുന്നുണ്ട്... "ഡാ പൊറിഞ്ചു.... ഹ... ഹ... ഹ.... നിന്നോട് ആരാടാ ഇപ്പൊ കിസ്സ് ചോദിച്ചേ...? നിന്റെ കവിളിൽ ഐസ് ക്രീം ഉണ്ടെന്ന് ഞാൻ കാണിച്ച് തന്നതല്ലേ..?" എന്ന് പറഞ്ഞ് ചിരിച്ചോണ്ട് നമ്മള് ടിഷ്യൂ എടുത്ത് അവന് തുടച്ച് കൊടുത്തപ്പോ ഓൻ ചമ്മിയ പോലെ ഓന്റെ ഫേസ് വെച്ചിട്ട് നമ്മക്ക് ഇളിച്ച് കാണിച്ച് തന്നു... കൂട്ടത്തിൽ അവന്മാർക്ക് നല്ല ക്ലോസപ്പിന്റെ പരസ്യം തന്നെ കാണിച്ച് കൊടുത്തിട്ടുണ്ട്... അപ്പോഴത്തെ അവന്റെ ചമ്മിയ ഫേസ് കണ്ടിട്ടാണെങ്കിൽ എനിക്ക് ചിരിച്ച് കണ്ണിൽ നിന്ന് വെള്ളമൊക്കെ വന്നു... നമ്മള് അവരോട് വാഷ് റൂം പോയി വരാമെന്ന് പറഞ്ഞ് നമ്മള് അവിടന്ന് ഇറങ്ങി കൈ കഴുകി മുഖത്ത് വെള്ളം ഒഴിച്ചപ്പോ തന്നെ ഓൻ കവിളിൽ ഉമ്മ വെച്ചതായിരുന്നു ഓർമ്മ വന്നത്... അപ്പൊ തന്നെ നമ്മക്ക് വീണ്ടും ചിരി വന്നു.... പൊട്ടൻ പൊറിഞ്ചു... എന്ന് ചിന്തിച്ചോണ്ട് നമ്മള് മുഖം തുടച്ചു... ★★★★★★★★★★★★★★★★★★★★ 【അർഷി】 ദിലു അവിടന്ന് എണീറ്റ് പോയപ്പോ തന്നെ ഞങ്ങൾ എല്ലാവരും അവനെ തുറുക്കനെ നോക്കാൻ തുടങ്ങി... ഞങ്ങളെ നോട്ടം കണ്ടിട്ട് ചെറുതായി പരുങ്ങി കൊണ്ട് ഉമിനീരിറക്കി ഞങ്ങളോട് ചിരിക്കാൻ ശ്രമിക്കുന്നുണ്ട്... പക്ഷെ അത് ചിരിയാണോ അതോ അവന്റെ മനസ്സിലിരുപ്പ് മറച്ച് വെക്കാനുള്ള പ്ലാൻ ആണോ എന്നൊന്നും അറിയില്ലെങ്കിലും ഞങ്ങള് നല്ലോണം ഓനെ രൂക്ഷമായി നോക്കി കൊണ്ട് തന്നെ ഓന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു... "എടാ... അർഷി... യാസി... ഞാൻ... അറിയാതെ... അവള് അങ്ങനെ കവിളില് തൊട്ട് കാണിച്ചപ്പോ ഞാൻ കരുതി... അല്ലാതെ മനഃപൂർവ്വമല്ല... എടാ കൃഷേ... ഡെവി... എന്നെ ഒന്ന് വിശ്വസിക്കെടാ... എടാ ഇജൂ... നിങ്ങള് ഇങ്ങനെ നോക്കുന്നത് ഒന്ന് നിർത്ത് കണ്ടിട്ട് പേടിയാകുന്നു.... സത്യായിട്ടും അവള് കിസ്സ് ചോദിച്ചെന്ന് കരുതി ചെയ്തതാ... സച്ചൂ..." എന്നൊക്കെ ചെക്കൻ ഞങ്ങളെ നോട്ടം കണ്ട് പതറിയിട്ട് വിളിച്ച് കൂവിയതും വെടിക്കെട്ടിന് തിരി തെളിയിച്ച പോലെ ഞങ്ങള് ഏഴ് പേരും കൂടി ഓനെ നോക്കി തലങ്ങും വിലങ്ങും നിന്ന് ഹലാക്കിലെ ചിരി ആയിരുന്നു.... അത് കണ്ടപ്പോഴാ ചെക്കൻ നേരാം വണ്ണം ശ്വാസം വിടുന്നത്... ഞങ്ങള് അവനെ പഞ്ഞിക്കിടുമെന്ന് കരുതി കുറ്റസമ്മതം നടത്തിയതായിരുന്നു പാവം... അത് കണ്ടപ്പോ ഞങ്ങൾക്ക് വീണ്ടും ചിരി വന്നു... "എന്തോന്നാടാ അപ്പു... നീ അവളെ കിസ്സ് ചെയ്യുന്നതൊക്കെ ഞങ്ങള് ആദ്യായിട്ട് കാണുന്ന പോലെയുണ്ടല്ലോ നിന്റെ ഏറ്റു പറച്ചിലൊക്കെ കേട്ടാൽ... പിന്നെ എന്നത്തേയും പോലെയാണ് നീ അവളെ ഇന്ന് കിസ്സടിച്ചതെന്ന് എനിക്ക് തോന്നി... അതോണ്ട് ഒന്ന് പേടിപ്പിക്കാമെന്ന് കരുതിയതാ... ഒന്നുമില്ലേലും ഞാൻ അവളെ ഒരേയൊരു ആങ്ങള അല്ലേടാ... പെങ്ങളെ ഒരുത്തൻ കേറി ഉമ്മ വെക്കുമ്പോ ആരേലും ഇങ്ങനെ നോക്കി നിൽക്കോ...?" നമ്മളാണ്. "അതെ നോക്കി നിൽക്കോ... ഇല്ല... പക്ഷെ ഇവൻ നോക്കി നിൽക്കും കാരണം ഇവന്റെ മനസ് ശുദ്ധാ... അല്ലെടാ അർഷി..." എന്ന് പറഞ്ഞ് യാസി നമ്മളെ നെഞ്ചിൽ കൈ വെച്ചപ്പോ അപ്പൊ തന്നെ അവന്റെ കയ്യിനൊരു തട്ട് കൊടുത്തിട്ട് നമ്മള് അപ്പൂന്റെ കൂടെ ഇരുന്നു... "ഡാ അർഷി... ഞാൻ ചെയ്‌തത്‌ മോശായി പോയോടാ... ഞാൻ ഓളെ ഉമ്മ വെച്ചത് കണ്ടിട്ട് എന്താകും വിചാരിച്ചിട്ടുണ്ടാകാ... ഛെ... വേണ്ടായിരുന്നു... ഞാൻ അപ്പോഴത്തെ ഒരു ഫ്ലോക്ക് കേറി...." *"അയ്യേ....................."* അപ്പു അങ്ങനെ ഒരു അവിഞ്ഞ സംസാരം കൊണ്ട് വന്നപ്പോ തന്നെ ഞങ്ങൾ എല്ലാവരും കൂടി ഓനെ നോക്കി കൂക്കി വിളിച്ചു... "എന്തോന്നാടാ ഇത് ഒരുമാതിരി കൊച്ചു പിള്ളേരെ പോലെ.... നിനക്ക് ഇതിന് മുമ്പ് ഒന്നും ഇതുപോലെ ഒരു ചടപ്പൊന്നും തോന്നിയിട്ടില്ലല്ലോ... പിന്നെ എന്താപ്പോ ഇപ്പോ ഇങ്ങനെ...?" ഇജുവാണ്. "അതല്ലടാ... എന്നാലും... ഛെ.... അവള് ഒറ്റക്കുള്ളപ്പോ മാത്രം കൊടുക്കേണ്ടത് നിങ്ങളെയൊക്കെ മുന്നിൽ വെച്ച് കൊടുത്തത് മോശായി പോയില്ലേ...?" എന്ന് അപ്പു പറഞ്ഞപ്പോ പിന്നെ അവിടെ നടന്നത് ഓനെ ഇടിച്ച് പിഴിഞ്ഞ് ജ്യൂസാക്കുന്നത് ആയിരുന്നു... അത് കണ്ടോണ്ട് വന്നിട്ട് ദിലു ഞങ്ങളെയൊക്കെ പിടിച്ച് മാറ്റി ഞങ്ങളോട് കാര്യമെന്താന്ന് ചോദിച്ചപ്പോ ഞങ്ങള് ഒന്നുമില്ലെന്ന് പറയുന്നത് കേട്ടിട്ട് അവളെ കയ്യീന്ന് നമ്മക്ക് കിട്ടി കണക്കിന്... പിന്നെ അവിടന്ന് അടിയും ഇടിയും വഴക്കുമൊക്കെ ആയിട്ട് ഞങ്ങള് തിരിച്ച് മാൻഷനിലേക്ക് ചെന്നപ്പോ നേരം ഇരുട്ടി തുടങ്ങിയിരുന്നു... വീട്ടിൽ കേറി ചെന്നപ്പോ എല്ലാവരും ഫങ്ഷന് പോകാൻ വേണ്ടി റെഡിയായി നിൽപ്പുണ്ട്... ഞങ്ങള് ലേറ്റ് ആയി വന്നതിന് ഞങ്ങൾക്ക് മൂന്ന് പേർക്കും കണക്കിന് കിട്ടി... പിന്നെ എല്ലാം എടുപിടീന്ന് പെട്ടെന്ന് തീർത്തിട്ട് റെഡിയായി താഴേക്ക് വന്നപ്പോ ഐഷുമ്മാന്റെ മോന്ത കടുന്നൽ കുത്തിയ പോലെ ചീർത്ത് നിൽപ്പുണ്ടായിരുന്നു... നമ്മളെ കണ്ടിട്ടാകുമെന്ന് കരുതി നമ്മള് അടിമുടി നമ്മളെ നോക്കിയപ്പോ നമ്മക്ക് ഒരു കുഴപ്പവും ഉള്ള പോലെ നമ്മക്ക് തോന്നിയില്ല... അപ്പൊ തന്നെ ഐഷുമ്മാനെ വീണ്ടും നമ്മള് നോക്കിയപ്പോ മൂപ്പത്തിന്റെ ലുക്ക് മുഴുവൻ പോകുന്നത് നമ്മളെ പിറകിലേക്ക് ആയിരുന്നു... നമ്മള് അപ്പൊ തന്നെ നമ്മളെ പിറകിലേക്ക് തിരിഞ്ഞ് നോക്കിയതും ദിലു ഓളെ പാർട്ടി വെയർ ഇട്ടോണ്ട് ഇറങ്ങി വരുന്നുണ്ടായിരുന്നു... എന്ന് വെച്ചാൽ ഒരു ടീ ഷർട്ടും ഒരു ചെക്ക് ഷർട്ടുമാണ് അവളെ പാർട്ടി വെയർ... അത് കണ്ടിട്ടുള്ള കലിപ്പിലാ ഐഷുമ്മ... മൂപ്പത്തി അപ്പൊ തന്നെ കലി തുള്ളി കൊണ്ട് അവളെ നേരെ പാഞ്ഞടുത്തതും ദിലു അത് മൈൻഡ് ചെയ്യാതെ ഓളെ ഷർട്ടിന്റെ കൈ കയറ്റി വെച്ചു... "ഡി... നിന്നോട് ഞാൻ ഇന്ന് ഇത് ഇടാനാണോ പറഞ്ഞെ...? നിന്റെ ബെഡിൽ എടുത്ത് വെച്ച ലെഹങ്ക ഇടാനല്ലേ പറഞ്ഞത്...? എന്നിട്ട് അവള് ഇട്ട് വന്നത് കണ്ടില്ലേ...? പോയി ഇത് മാറ്റി ആ ലെഹങ്ക ഇട്ടോണ്ട് വരാൻ നോക്ക്... പോ..." "ഹോ... എന്റെ ഐഷുമ്മ എന്തിനാ ഇങ്ങനെ നിന്ന് ഒച്ച വെക്കുന്നെ... പതിയെ പറഞ്ഞാലും എനിക്ക് കേൾക്കും... ആ ബെഡിൽ വെച്ചത് എനിക്ക് ഇടാനുള്ളത് ആയിരുന്നോ... ഞാൻ കരുതി ഐഷുമ്മാക്ക് ഇടാൻ ആകുമെന്ന്... അതോണ്ട് അത് അപ്പൊ തന്നെ ഇങ്ങളെ റൂമിൽ കൊണ്ട് പോയി വെച്ചിട്ടുണ്ട്..." "ഈ പെണ്ണിനെ ഞാൻ ഇന്ന്..." "മോളെ ഐഷൂ വേണ്ട... വിട്ടേക്ക് അവള് കുട്ടിയല്ലേ... അവൾക്ക് ഇഷ്ടമുള്ളത് അവള് ഇട്ടോട്ടെ..." "ദേ ഉമ്മി ഇങ്ങളും ആദിയെ പോലെ ഇവളെ സപ്പോർട്ട് ചെയ്ത് സംസാരിക്കല്ലേട്ടോ... കണ്ടാലും മതി ഇവളെ ഈ കോലം... ഇത് ഇട്ടോണ്ട് ആരെങ്കിലുമൊക്കെ പാർട്ടിക്ക് പോകോ...?" "ഞാൻ പോകും... എന്നെ കൊണ്ട് പോകാൻ പറ്റില്ലെങ്കിൽ പറഞ്ഞാൽ മതി ഞാൻ വരുന്നില്ല..." എന്ന് പറഞ്ഞ് ദിലു തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും ഐഷുമ്മ അവളെ പിടിച്ച് വലിച്ച് പുറത്തേക്ക് കൊണ്ട് പോയി... "ഗ്രാൻഡ്‌മായും ബേബിയും നിന്നെ കൊഞ്ചിച്ച് വഷളാക്കിയത് കൊണ്ടാ എന്റെ വാക്കിനൊന്നും ഒരു വിലയും നീ തരാത്തത് അല്ലെ...? കണ്ടോ ഒരു ദിവസം നിന്റെ ഈ വേഷമൊക്കെ കൂട്ടിയിട്ട് ഞാൻ കത്തിക്കും..." എന്ന് പറഞ്ഞ് ഐഷുമ്മ ദിലുവിനെ കാറിൽ പിടിച്ച് കയറ്റി... മൂപ്പത്തി ചൂടായി കൊണ്ട് പറയുന്നത് കേട്ടിട്ട് ഓള് ഗ്രാൻഡ്മായെ ഒന്ന് നോക്കി ചിരിച്ചപ്പോ മൂപ്പതിയും ബദിലിന് ഓൾക്ക് സൈറ്റടിച്ച് കാണിച്ച് കൊടുത്തു.... നല്ല ഗ്രാൻഡ്മാ... രണ്ട് കാറിലായിട്ടാണ് ഞങ്ങളെ യാത്ര... ഒരു കാറിൽ ഞാനും ദിലുവും ഐഷുമ്മയും അല്ലുവും വേറൊന്നിൽ ആഷി അങ്കിളും സിനു ആന്റിയും സച്ചുവും ഗ്രാൻഡ്‌മായും... നമ്മളാണ് ഡ്രൈവ് ചെയ്യുന്നത്... കാറിൽ കയറിയപ്പോ മുതൽ ഒരു സ്വസ്ഥതയും തരാതെ ദിലുവിന്റെ ചെവി തിന്നോണ്ടിരിക്കാണ് ഐഷുമ്മ... ഓളെ മുഖം അപ്പൊ ഞമ്മള് മിററിലൂടെ നോക്കിയപ്പോ ഓള് ചെവിയൊക്കെ തിരുമ്മി കൊണ്ട് എന്തൊക്കെയോ പിറുപിറുത്ത് പുറത്തേക്ക് നോക്കി ഇരുപ്പുണ്ട്... നമ്മള് ഓളെ മുഖഭാവം കണ്ട് ചിരിക്കുന്നത് കണ്ടിട്ട് ഓള് നമ്മളെ നോക്കി പോടാ എന്നൊക്കെ പറഞ്ഞ് നമ്മക്ക് കൊഞ്ഞനം കുത്തി കാണിച്ച് തന്നു... അത് കണ്ടപ്പോ നമ്മക്ക് അതിലേറെ ചിരി വന്നു.... ഒടുക്കം ഐഷുമ്മാന്റെ പറച്ചില് സഹിക്കാണ്ട് വന്നപ്പോ ഓള് വേഗം ബേബിക്ക് വീഡിയോ കോൾ ചെയ്തിട്ട് ഐഷുമ്മാക്ക് ഫോൺ നീട്ടി... അതെന്തായാലും ഏറ്റു... പിന്നെ ഐഷുമ്മ ബേബിയോട് സംസാരിക്കുന്ന തിരക്കിലായിരുന്നു.... അപ്പൊ ദിലു നെഞ്ചിൽ കൈ വെച്ച് ഹാവൂ എന്ന് പറഞ്ഞ് ശ്വാസം എടുത്ത് വിടുന്നത് കണ്ടിട്ട് ഞാനും അല്ലുവും പൊരിഞ്ഞ ചിരി ആയിരുന്നു.... അങ്ങനെ ഞങ്ങള് എല്ലാവരും ഫങ്ഷൻ നടക്കുന്ന ലാമിയന്റെ വീട്ടിൽ എത്തിയതും ദിലു വേഗം ഐഷുമ്മാന്റെ കയ്യീന്ന് ഫോൺ തട്ടി പറിച്ച് വാങ്ങി ബേബിയോട് ബൈ പറഞ്ഞ് അവള് കാറിൽ നിന്ന് ഇറങ്ങി ഒരു ഓട്ടമായിരുന്നു ഞങ്ങളെ അമീഗോസിന്റെ അടുത്തേക്ക്.... അവന്മാരൊക്കെ നേരത്തെ തന്നെ അവിടെ എത്തിയിട്ടുണ്ടായിരുന്നു... വരാൻ ലേറ്റ് ആയത് എന്താണെന്ന് അവരൊക്കെ കൂടി ചോദിച്ചപ്പോ ദിലു അവരോട് നടന്നതൊക്കെ ഒരു നീണ്ട കഥ പിലെ പറയാൻ തുടങ്ങി... എല്ലാം കേട്ട് കഴിഞ്ഞപ്പോ അവന്മാര് പൊരിഞ്ഞ ചിരിയായിരുന്നു... പിന്നെ അധികം പുറത്ത് നിന്ന് വേരുറപ്പിക്കാൻ സമ്മതിക്കാതെ ഞങ്ങളെ എല്ലാവരെയും ജാഫർ അങ്കിൾ അകത്തേക്ക് ക്ഷണിച്ചു.... അപ്പൊ ഐഷുമ്മ ദിലുവിന്റെ കൈ പിടിച്ച് ഓളെ പെണ്ണുങ്ങളെ ഭാഗത്തേക്ക് കൊണ്ട് പോകാൻ നിന്നതും പെണ്ണ് ഐഷുമ്മാന്റെ കയ്യിൽ നിന്ന് കുതറിയിട്ട് പകരം സച്ചൂന്റെ കൈ പിടിച്ച് ഏൽപ്പിച്ച് ഓള് ഞങ്ങളെ അടുത്തേക്ക് തന്നെ വന്നു... അവളെ വേഷവും കാട്ടിക്കൂട്ടലും ഞങ്ങളെ കൂടെയുള്ള നടത്തവുമൊക്കെ കണ്ടിട്ട് പലരും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്... പിന്നെ ഞങ്ങളെ കുറിച്ച് ഇവിടെ ഉള്ളവർക്ക് അധികം പറഞ്ഞ് കൊടുക്കേണ്ട ആവശ്യം ഇല്ലാത്തത് കൊണ്ട് ഞങ്ങള് അത് കാര്യമാക്കിയില്ല... പെട്ടെന്ന് ദിലു നമ്മളെ തോണ്ടി കൊണ്ട് അങ്ങോട്ട് നോക്കെന്ന് ആംഗ്യം കാണിച്ചതും നമ്മള് തിരിഞ്ഞ് നോക്കിയപ്പോ ലാമിയന്റെ കൂടെ മുകളിൽ നിന്ന് ഇറങ്ങി വരുന്ന ആ ഉണ്ടക്കണ്ണിയെ ആയിരുന്നു നമ്മള് കണ്ടത്... ഓളെ കണ്ടതും ഒരു നിമിഷം നമ്മള് അറിയാതെ തന്നെ അവളെ തന്നെ അങ്ങനെ നോക്കി നിന്ന് പോയി... സ്കൈ ബ്ലൂ ഗൗണും അതിലേക്ക് വൈറ്റ് ഷോൾ സ്‌കാഫും ചെയ്ത് അവളെ ഉണ്ടക്കണ്ണിന് കട്ടിയിൽ കണ്മഷി എഴുതി താഴേക്ക് വരുന്ന അവളെ കണ്ണെടുക്കാതെ തന്നെ ഞാൻ നോക്കി നിന്നു.... എന്തോ വല്ലാത്തൊരു അട്രാക്ഷൻ തോന്നുന്നു അവളോട്... പ്രത്യേകിച്ച് അവളെ ആ ഉണ്ടക്കണ്ണുകളോട്... നമ്മളെ നോട്ടം കണ്ടിട്ട് ദിലു നമ്മളെ പിടിച്ച് കുലുക്കിയപ്പോ നമ്മള് പെട്ടെന്ന് ഓളിൽ നിന്ന് നോട്ടം തെറ്റിച്ചിട്ട് വേറെ സൈഡിലേക്ക് നോട്ടം തെറ്റിച്ചു... അത് കണ്ടിട്ട് ദിലു ഒന്ന് ആക്കി ചിരിച്ചെങ്കിലും നമ്മളെ നോട്ടം കണ്ടപ്പോ വേഗം മേൽപ്പോട്ട് നോക്കി നിന്ന് ചിരിച്ചു... അത് കണ്ടപ്പോ നമ്മക്കും ചിരി വന്നു... ഇനിയും അവിടെ നിന്നാൽ ഇവളും അവന്മാരും കൂടി നമ്മളെ തിന്നുമെന്ന് തോന്നിയപ്പോ നമ്മള് മെല്ലെ അവിടന്ന് വലിഞ്ഞ് ഗാർഡൻ ഏരിയയിലേക്ക് ചെന്നു.... എവിടെ പോയാലും എന്നെ വെറുതെ വിടില്ലെന്ന് ശബദം ചെയ്ത പോലെ ഏഴ് പേരും നമ്മളെ പിന്നാലെ തന്നെ വന്ന് നമ്മളെ നോക്കി ഇളിക്കാൻ തുടങ്ങി... "എടാ ബ്രോ... നീ ആ ആശൂനെ കണ്ടോ...? അവളെ ആ ഗൗണിൽ കാണാൻ എന്ത് മൊഞ്ചാലേ...?" ദിലുവാണ്. "നീയും അതുപോലെ ഒരു ഗൗൺ ഇട്ട് വന്ന് നോക്ക് കാണാൻ അവളേക്കാൾ മൊഞ്ചായിരിക്കും..." എന്ന് നമ്മള് കലിപ്പായി കൊണ്ട് അവളോട് പറഞ്ഞപ്പോ അവന്മാരൊക്കെ കൂടി അത് ശരിയാ എന്ന് പറഞ്ഞ് നമ്മക്ക് ഒത്താശ ചെയ്തപ്പോ ദിലു അവന്മാരെ നോക്കി കൈ ചുരുട്ടി... അപ്പൊ തന്നെ അവര് അവിടെയുള്ള ജ്യൂസ് എടുത്ത് കുടിച്ചിട്ട് ഒന്നും അറിയാത്ത പോലെ നിന്നു... അത് കണ്ട് നമ്മക്ക് ചിരി വന്നെങ്കിലും ദിലു വീണ്ടും നമ്മളെ അടുത്തേക്ക് വന്ന് വായ തുറക്കാൻ നിന്നപ്പോ നമ്മള് ചിരിയടക്കി പിടിച്ച് നിന്നു.... "അതല്ലടാ ബ്രോ... ഞാൻ പറഞ്ഞ് വന്നത് എന്താന്ന് വെച്ചാ...." എന്ന് ദിലുവിനെ കൊണ്ട് പറഞ്ഞ് മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അപ്പോഴേക്കും സച്ചു അങ്ങോട്ട് ഓടി വന്നിട്ട് ഞങ്ങളെ ഐഷുമ്മ തിരക്കുന്നുണ്ടെന്ന് വന്ന് പറഞ്ഞു... അപ്പൊ തന്നെ ദിലു പിന്നെ വരാമെന്ന് പറഞ്ഞ് നമ്മളെ നേരെ തിരിഞ്ഞപ്പോ രക്ഷപെടാൻ പറ്റിയ ഒരു കച്ചിത്തുരുമ്പെന്ന നിലക്ക് നമ്മള് അപ്പൊ തന്നെ അകത്തേക്ക് കയറി പോയി... അതിന് പിന്നാലെ നമ്മളെ പടയും... അവിടെ അകത്ത് എത്തിയപ്പോ ഐഷുമ്മ ഏതോ ഒരുത്തിയുടെ കൈ പിടിച്ചിട്ട് അവളെ ഗ്രാൻഡ്മാക്കും ആന്റിക്കുമൊക്കെ പരിചയപ്പെടുത്തി കൊടുക്കായിരുന്നു... അതാരാ ആളെന്ന് അറിയാൻ വേണ്ടി നമ്മള് ഒന്നൂടി മുന്നോട്ട് ചെന്ന് നോക്കിയപ്പോ ആ ഉണ്ടക്കണ്ണിയായിരുന്നു ആ ആള്... ഓളെ കണ്ടതും നമ്മള് ഷോക്കായി കൊണ്ട് ഐഷുമ്മാക്ക് എങ്ങനെ അവകേ അറിയാമെന്ന് ചിന്തിച്ച് നിന്നതും നമ്മളെ പിന്നാലെ നമ്മളെ ക്രൂശിച്ചോണ്ട് വന്ന ദിലു ഐഷുമ്മ ആ ഉണ്ടക്കണ്ണിയെ പിടിച്ച് നിൽക്കുന്നത് കണ്ടിട്ട് നമ്മള് നോക്കുന്ന പോലെ തന്നെ അവരെ നോക്കി നിന്നു.... (തുടരും) ********************************************* ഹായ് ഫ്രണ്ട്സ്, ഇനിയങ്ങോട്ട് സ്റ്റോറി കുറച്ചൂടി ത്രില്ലിങ് ആകാൻ പോകാണ്... നിങ്ങള് പ്രതീക്ഷിക്കാത്ത പല പല ട്വിസ്റ്റുകളും വന്നോണ്ടിരിക്കും... എല്ലാവരും അതിന് വേണ്ടി ക്ഷമയോടെ കാത്തിരിക്കുക... അടുത്ത പാർട്ട് നാളെ രാത്രി 9 മണിക്ക്.... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - നി നീയില്ലാ ജീവിതം ാൾ Mubashira MSKH - ShareChat
78.6k കണ്ടവര്‍
6 ദിവസം
*💘നീയില്ലാ ജീവിതം💘2⃣* _ഭാഗം.25_ ✍ Mubashira MSKH അപ്പു അവളോട് പറയുന്ന ഓരോന്ന് കേട്ടപ്പോ നമ്മള് അറിയാതെ തന്നെ നമ്മളെ കണ്ണ് നിറഞ്ഞൊഴുകുന്നത് നമ്മള് അറിഞ്ഞു... കാരണം അങ്ങനെയുള്ള കാര്യങ്ങളായിരുന്നു അപ്പു അവളോട് പറഞ്ഞത്.... ഞാൻ അവരെ ക്ലാസിലേക്ക് കയറാൻ നിന്നപ്പോഴായിരുന്നു അവരുടെ സംസാരം എന്റെ കാതിൽ വന്ന് പതിഞ്ഞത്... "നദ... നമുക്ക് ഇനി പിന്നെ സംസാരിക്കാം... അവന്മാര് അവിടെ എന്നെ കാത്ത് നിൽപ്പുണ്ടാകും... ഞാൻ അങ്ങോട്ട് ചെല്ലട്ടെ... ഞാൻ നിനക്ക് വിളിക്കണ്ട്..." "എപ്പോഴും പറയും വിളിക്കണ്ട്... വിളിക്കണ്ട്... വിളിക്കണ്ട്ന്ന്... എന്നിട്ട് ഞാൻ അങ്ങോട്ട് വിളിക്കണം... വിളിച്ചാലോ ബിസിയാണ് ഞാൻ പിന്നെ വിളിക്കാം... അല്ലെങ്കിൽ പറയും കൂടെ അമീഗോസുണ്ട് പിന്നെ വിളിക്കാമെന്ന്... ഒന്ന് സ്വസ്ഥതയോടെ ഇതുവരെ നമ്മള് സംസാരിച്ചിട്ടുണ്ടോ...?" നദയുടെ ഈ പരിഭവം പറച്ചില് കേട്ടിട്ട് നമ്മള് നെറ്റി ചുളിച്ചോണ്ട് അവിടെ തന്നെ നിന്നു... കാരണം 24 മണിക്കൂറും അവളോട് കുറുകി സമയം തീർത്തിട്ടും ഇവളെന്തിനാപ്പോ അവനോട് ഇങ്ങനെ പറയുന്നേ എന്നായിരുന്നു നമ്മളെ ഡൌട്ട്... "എന്ത് പറഞ്ഞാലും ഒരു അമീഗോസ്... എന്നെ കുറിച്ച് ചിന്തിക്കാൻ ഒന്നും നിനക്ക് ടൈം ഇല്ല... എനിക്ക് വിളിക്കണമെന്നോ എന്നോട് സംസാരിക്കണമെന്നോ കാണണമെന്നോ എന്നൊന്നും നിനക്കില്ല... ഫുൾ ടൈം നിന്റെ അമീഗോസിന്റെ കൂടെ നിനക്ക് സ്പെൻറ്റ് ചെയ്യണം..." "ദേ നദ നീ എന്നെ കുറിച്ച് എന്ത് വേണേലും പറഞ്ഞോ... പക്ഷെ അമീഗോസിനെ കുറിച്ച് സംസാരിക്കാൻ നിനക്ക് യാതൊരു റൈറ്റ്സും ഇല്ല..." "കണ്ടോ... കണ്ടോ... അവരെ കാര്യം പറഞ്ഞപ്പോ സ്വഭാവം മാറുന്നത്... നിനക്ക് എന്നെക്കാൾ ഒക്കെ വലുത് അവര് മാത്രാ... അതും ദിലുവിനെ നിനക്ക് കൂടുതൽ ഇഷ്ടാ... അവള് വിളിച്ചാൽ എന്തിനാ ഏതിനാ എന്നൊന്നും ചോദിക്കാതെ ഏത് പാതിരാത്രി വേണേലും നീ അവളെ കൂടെ ഇറങ്ങി പോകും... നിന്നോടുള്ള അവളുടെ പെരുമാറ്റമൊന്നും എനിക്ക് തീരെ പിടിക്കുന്നില്ല... ചുറ്റുമുള്ള ആൾക്കാരെ ഒന്നും വക വെക്കാതെ ഓടി വന്ന് കെട്ടിപ്പിടിക്കലും ഉമ്മ വെക്കലും എന്തൊക്കെയാ അവള് കാണിച്ച് കൂട്ടുന്നത്...? അവൾക്ക് വീട്ടിൽ ചോദിക്കാനും പറയാനും ആളില്ലേ...?" നദ ഈ പറയുന്ന ഡയലോഗ് ഒക്കെ എന്റെ മുന്നിൽ വന്ന് പറഞ്ഞിരുന്നെങ്കിൽ അവള് പിന്നെ ജീവനോടെ കാണത്തില്ലായിരുന്നു.... എന്തായാലും അവൾക്ക് രണ്ട് കൊടുക്കണമെന്ന് കണക്ക് കൂട്ടി തന്നെ നമ്മള് കൈ ചുരുട്ടി പിടിച്ചോണ്ട് ക്ലാസിലേക്ക് കയറാൻ നിന്നപ്പോ പടക്കം പൊട്ടുന്ന പോലെ രണ്ട് ശബ്ദം നമ്മള് കേട്ട് അപ്പൊ തന്നെ അവിടെ സ്റ്റക്കായി നിന്നു... "ഇനി മേലിൽ ഞങ്ങളെ ദിലുവിനെ കുറിച്ച് ഒരക്ഷരം മിണ്ടി പോകരുത്... നിനക്ക് എന്നല്ല ഒരാൾക്കും അവളെ കുറിച്ച് പറയാൻ ഒരു അവകാശവുമില്ല... അവള് ആരാ എന്താ അവളെ സ്വഭാവം എങ്ങനെയുള്ളതാ എന്നൊക്കെ ഞങ്ങൾക്ക് ആർക്കും പറഞ്ഞ് തരേണ്ട ആവശ്യവുമില്ല ഞങ്ങൾക്ക് അത് ആരോടും പറഞ്ഞ് നടക്കേണ്ട കാര്യവുമില്ല... പിന്നെ നീ നേരത്തെ എന്തൊക്കെ പറഞ്ഞല്ലോ... അവള് എന്നോട് പെരുമാറുന്ന രീതിയും അവളെ സ്വഭാവവുമൊന്നും നിനക്ക് ഇഷ്ടമല്ലെന്ന്... എന്നാലേ ഈ പറഞ്ഞത് എന്നോട് മാത്രം പറഞ്ഞതിലൂടെ നിർത്തിക്കോ ഇതെങ്ങാനും അവന്മാര് കേട്ട് കഴിഞ്ഞാൽ നീ പിന്നെ ജീവനോടെ ഉണ്ടാകില്ല... എന്ത് അറിയാടി നിനക്ക് ഞങ്ങളെ ദിലുവിനെ കുറിച്ച്...? അവളെ സ്വഭാവമൊക്കെ നന്നായിട്ട് അറിയുന്ന പോലെയുണ്ടല്ലോ നിന്റെ സംസാരം കേട്ടാൽ... 18 വർഷത്തോളം ഞങ്ങളെ കൂടെയുള്ളവളാ അവള്... അവളെ കുറിച്ച് ഞങ്ങള് മനസ്സിലാക്കിയിടത്തോളം നീയൊന്നും മനസ്സിലാക്കിയിട്ടില്ല... ഇനി മനസ്സിലാക്കാനും പോണില്ല... ഇതോടെ നമ്മള് തമ്മിലുള്ള എല്ലാ റിലേഷനും ഇവിടെ അവസാനിച്ചു... ഇനി പ്രേമം മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞ് എന്റെ കണ്മുന്നിൽ എങ്ങാനും വന്നാൽ ഇപ്പോ കിട്ടിയതിനേക്കാൾ ഇരട്ടിയാകും നിനക്ക് കിട്ടാ... അത് ചിലപ്പോ നിനക്ക് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല..." അപ്പു അത് പറഞ്ഞ് അവിടന്ന് എണീറ്റ് നടക്കാൻ ഒരുങ്ങിയപ്പോ നദ അവന്റെ കൈ പിടിച്ച് അവിടെ നിർത്തിച്ചിട്ട് കുറെ സോറിയൊക്കെ പറയുന്നുണ്ട്... ഇനി ഒരിക്കലും ഞങ്ങളെ കുറിച്ച് അങ്ങനെയൊന്നും പറയില്ല എന്നെ വിട്ട് പോകരുത് എന്നൊക്കെ അവള് കരഞ്ഞ് അവനോട് പറയുന്നുണ്ട്... പക്ഷെ അവൻ അതൊന്നും കേട്ടഭാവം പോലും നടിക്കാതെ അവളെ കൈ വിടുവിച്ചോണ്ട് അവിടന്ന് പുറത്തേക്ക് വന്നു... അപ്പൊ തന്നെ അവന്റെ കണ്ണിൽ പെടാതിരിക്കാൻ വേണ്ടി നമ്മള് അടുത്തുള്ള ക്ലാസിലേക്ക് കയറി നിന്നു... ഓൻ അവിടന്ന് പോയെന്ന് മനസ്സിലായതും നമ്മള് പതിയെ ആ ക്ലാസിൽ നിന്നിറങ്ങി വരാന്തയിലൂടെ പോകുന്ന അപ്പുവിനെ നോക്കി നിന്നു... അവൻ പറഞ്ഞ ഓരോ കാര്യങ്ങളും എന്റെ കാതിൽ വന്ന് പതിക്കുന്നതിന് അനുസരിച്ച് എന്റെ കണ്ണും നിറഞ്ഞൊഴുകി... അബിയെ കുറിച്ച് ചിന്തിക്കുമ്പോ മാത്രം നിറഞ്ഞൊഴുകിയ എന്റെ കണ്ണുകൾ ഇപ്പൊ വീണ്ടും നിയന്ത്രണമില്ലാതെ ഒഴുകുന്നത് കണ്ടിട്ട് എനിക്ക് ഒന്നും മനസ്സിലാകുന്നില്ല... കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീരിനെ തുടച്ച് നമ്മള് കയ്യിലേക്ക് നോക്കി കൊണ്ട് അപ്പു പോകുന്നത് നോക്കി നിന്നു... 'എന്താ എനിക്ക് പറ്റിയെ...? ഞാൻ ഇത്രക്ക് ബലഹീനയാണോ...? അപ്പു പറഞ്ഞ ഓരോ കാര്യങ്ങൾ കേട്ടപ്പോ എന്റെ കണ്ണീരിനെ എനിക്ക് എന്ത് കൊണ്ടാ നിയന്ത്രിക്കാൻ കഴിയാഞ്ഞത്...? ഇന്ന് ഞാൻ കാരണമല്ലേ അപ്പു നദയോട് ബ്രേക്കപ്പ് ആയത്... അതിന് മാത്രം ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്...?' നമ്മള് ഇങ്ങനെ ഓരോന്ന് ചിന്തിച്ച് കൊണ്ട് വരാന്തയിലൂടെ നടന്ന് താഴോട്ടിറങ്ങി... ★★★★★★★★★★★★★★★★★★★★ 【അപ്പു】 നദ ദിലുവിനെ കുറിച്ച് ഓരോന്ന് പറയുന്നത് കേട്ടിട്ട് എനിക്ക് എന്നെ തന്നെ കൺട്രോൾ ചെയ്യാൻ പറ്റുന്നില്ലായിരുന്നു... അതാ അവൾക്ക് രണ്ടെണ്ണം കൊടുത്തിട്ട് അവിടന്ന് എണീറ്റ് പോന്നത്... നമ്മക്ക് ഈ ലവ് ഒന്നും സെറ്റാകില്ല... എനിക്ക് എന്റെ അമീഗോസ് തന്നെയാ വലുത്... എനിക്ക് അവര് മാത്രം മതി... എന്നൊക്കെ കണക്ക് കൂട്ടി കൊണ്ട് നമ്മള് പാർക്കിങ്ങിൽ ചെന്നപ്പോ ദിലുവിനെ മാത്രം അവന്മാരെ കൂട്ടത്തിൽ നമ്മള് കണ്ടില്ല... "ഡാ ദിലു എവിടെ...? അവള് എങ്ങോട്ട് പോയി...?" നമ്മളാണ്. "അത് ശരി... നിന്നെ തിരഞ്ഞല്ലേ അവള് കുറച്ച് മുൻപ് അങ്ങോട്ട് വന്നത്... എന്നിട്ടിപ്പൊ ഞങ്ങളോടാണോ ചോദിക്കുന്നത് അവള് എവിടെയെന്ന്...?" അർഷി അങ്ങനെ പറഞ്ഞപ്പോ തന്നെ നമ്മള് നെറ്റി ചുളിച്ചോണ്ട് തിരിഞ്ഞ് നോക്കി അങ്ങോട്ട് പോകാൻ നിന്നതും ദിലു ഞങ്ങളെ അടുത്തേക്ക് വരുന്നത് കണ്ടു... പക്ഷെ അവളെ മുഖത്ത് എന്തൊക്കെയോ മാറ്റങ്ങൾ ഉള്ള പോലെ നമ്മക്ക് തോന്നി... അത് മാത്രല്ല അവള് താഴേക്ക് നോക്കി എന്തൊക്കെയോ ചിന്തിച്ച് കൂട്ടി കൊണ്ടാണ് വരുന്നത്... "ഡാ ദിലു... നീ എവിടെ ആയിരുന്നു...? നീ എന്നെ തിരഞ്ഞ് പോയതാണെന്ന് പറഞ്ഞിട്ട് ഞാൻ നിന്നെ അവിടെയൊന്നും കണ്ടില്ലല്ലോ... നീ എവിടെ പോയതാ..?" നമ്മളെ ചോദ്യത്തിനൊന്നും ഒരു റെസ്പോൺസും ഇല്ലാതെ ദിലു നേരെ നടന്ന് ചെന്നത് അർഷിന്റെ നേരെ ആയിരുന്നു... "അർഷി നീയെന്നെ വീട്ടിൽ കൊണ്ടാക്ക്..." ദിലു പറയുന്നത് കേട്ടിട്ട് അർഷിയടക്കം എല്ലാവരും ഞെട്ടി തിരിഞ്ഞ് എന്നെയും ദിലുവിനെയും മാറി മാറി നോക്കി കൊണ്ടിരുന്നു... അവള് പറയുന്നത് കേട്ടിട്ട് ഒന്നും മനസ്സിലാകാതെ ഞങ്ങള് അവളെ തന്നെ നോക്കി... "എന്താ ദിലു... എന്താ നിനക്ക് പറ്റിയെ...? സാധാരണ അപ്പുവിന്റെ കൂടെയാണല്ലോ നീ പോകാറും വരാറും... അവന്റെ കൂടെ മറ്റാരും പോകുന്നത് പോലും നിനക്ക് ഇഷ്ടല്ലാത്ത കാര്യമാണല്ലോ പിന്നെ എന്താ ഇപ്പോ ഇങ്ങനെയൊക്കെ സംസാരിക്കുന്നെ...?" അർഷിയാണ്. "നിനക്ക് ഇപ്പോ എന്നെ വീട്ടിൽ കൊണ്ട് പോകാൻ പറ്റോ ഇല്ലയോ അത് നീ പറ..." ദിലു ഇത്തിരി കലിപ്പിൽ അങ്ങനെ പറഞ്ഞപ്പോ അർഷി ബൈക്ക് സ്റ്റർട്ടാക്കി അവളെ നോക്കി ഒന്ന് ചിരിച്ചു... "സോറി ദിലു... നിന്നെ ഞാൻ എന്നല്ല അപ്പു ഒഴിച്ച് മറ്റാരും ഇവിടന്ന് കൊണ്ട് പോകാൻ പോണില്ല... നിങ്ങള് തമ്മിൽ വല്ല പ്രശ്നവും ഉണ്ടെങ്കിൽ അതൊക്കെ പറഞ്ഞ് തീർത്തിട്ട് ഇനി വന്നാൽ മതി... ഡാ നമുക്ക് പോകാം... എന്താന്ന് വെച്ചാൽ അവര് തീരുമാനിക്കട്ടെ..." എന്ന് പറഞ്ഞോണ്ട് അർഷി ഞങ്ങളെ രണ്ട് പേരെയും നോക്കി കൊണ്ട് അവന്മാരെയും കൊണ്ട് അവിടന്ന് പോയി... നമ്മള് അപ്പൊ തന്നെ കുറച്ച് കലിപ്പിൽ ബുള്ളറ്റിൽ കേറി ഇരുന്നിട്ട് വണ്ടി സ്റ്റാർട്ട് ചെയ്ത് ആക്സിലേറ്റർ പിടിച്ച് തിരിക്കാൻ തുടങ്ങി... എത്ര ആയിട്ടും ദിലു നമ്മളെയൊന്ന് തിരിഞ്ഞ് പോലും നോക്കുന്നില്ല... അവളെയും കൊണ്ടല്ലാതെ ഞാൻ ഇവിടന്ന് പോകാനും പോണില്ലെന്ന് തീരുമാനിച്ചോണ്ട് നമ്മള് അങ്ങനെ ഇരുന്നപ്പോ ദിലു പെട്ടെന്ന് നമ്മളെ മുഖത്തേക്ക് പോലും നോക്കാതെ വണ്ടിയിൽ കയറി ഇരുന്നു... ★★★★★★★★★★★★★★★★★★★★ 【ദിലു】 അപ്പുവിനെ എന്തോ എനിക്ക് ഫേസ് ചെയ്യാൻ പറ്റുന്നില്ല... അതോണ്ടാ അർഷിയോട് എന്നെ വീട്ടിലേക്ക് കൊണ്ട് പോയി വിടാൻ പറഞ്ഞത്... പക്ഷെ ആ തെണ്ടിയും ബാക്കിയുള്ളവന്മാരും നമ്മളെ നോക്കി പല്ലിളിച്ചോണ്ട് അവിടന്ന് പോയി... നമ്മക്ക് അപ്പൊ ദേഷ്യവും വേറെ എന്തൊക്കെയോ ഫീലും കൂടി ഒരുമിച്ച് വന്നിട്ട് എന്താ ചെയ്യേണ്ടതെന്ന് അറിയാൻ പാടില്ലാത്ത അവസ്ഥയായിരുന്നു... ഒടുവിൽ വേറെ നിവർത്തിയില്ലാത്തത് കൊണ്ട് നമ്മള് അപ്പുവിന്റെ മുഖത്തേക്ക് നോക്കാതെ ബുള്ളറ്റിൽ കേറി ഇരുന്നു... എന്നിട്ട് അവന്റെ തോളിലൂടെ കയ്യിടാൻ വേണ്ടി കൈ കൊണ്ട് പോയെങ്കിലും എന്തോ വേണ്ടെന്ന് നമ്മളെ മനസ് പറഞ്ഞതോണ്ട് നമ്മള് കൈ പിൻവലിച്ചു... അപ്പൊ തന്നെ അപ്പു വണ്ടിയെടുത്ത് മുന്നോട്ട് കുതിച്ചതും നമ്മള് അറിയാതെ തന്നെ അവന്റെ തോളിൽ കൈ വെച്ചു... പിന്നെ അത് എടുക്കാനും നിന്നില്ല... എന്നിട്ട് അവനെ മിററിലൂടെ നോക്കിയപ്പോ ചെക്കൻറെ മുഖത്ത് നന്നായിട്ട് കലിപ്പ് കാണാൻ ഉണ്ടായിരുന്നു... അത് കണ്ടപ്പോ പെട്ടെന്ന് നമ്മക്ക് ചിരി വന്നു... അവന്റെ ദേഷ്യത്തിന് അനുസരിച്ച് വണ്ടിയുടെ സ്പീഡും കൂടി വരുന്നുണ്ട്... എന്തായാലും ഇവനോട് നദയെ കുറിച്ച് ചോദിച്ചിട്ട് തന്നെ ബാക്കി കാര്യമെന്ന് ചിന്തിച്ച് ഉറപ്പിച്ചോണ്ട് നമ്മള് രണ്ടും കൽപ്പിച്ച് പറയാൻ തുടങ്ങി... "നീ നദയോട് സംസാരിക്കുന്നത് ഞാൻ കേട്ടു.... നീയെന്തിനാ നദയോട് ബ്രേക്കപ്പ് ആയത്...? അതിന് മാത്രം നിങ്ങള് തമ്മിൽ എന്താ പ്രശ്നം...?" നമ്മളെ ചോദ്യം കേട്ടതും അവന്റെ ബുള്ളറ്റിന്റെ സ്പീഡ് കുറഞ്ഞ് വരാൻ തുടങ്ങി... എന്നിട്ട് നമ്മളെ മിററിലൂടെ നോക്കിയിട്ട് വീണ്ടും സ്പീഡ് കൂട്ടി വിട്ടു... "ഡാ പൊറിഞ്ചു... നിന്നോടാ ചോദിക്കുന്നെ...? നീയെന്തിനാ അവളോട് ബ്രേക്കപ്പ് ആയതെന്ന്..? അവള് പറഞ്ഞത് കാര്യം തന്നെയല്ലേ...? നിന്നോടുള്ള എന്റെ അറ്റാച്ച്മെന്റൊക്കെ കണ്ടാൽ സ്നേഹിക്കുന്ന ഏതെങ്കിലും പെണ്ണിന് അത് കണ്ട് നില്ക്കാൻ പറ്റോ..? അതിന് നീയയെന്തിനാ അവളെ തല്ലിയത്...?" സത്യം പറഞ്ഞാൽ അവളെ സംസാരം കേട്ടിട്ട് നമ്മക്കും ഓൾക്കിട്ട് ഒന്ന് കൊടുക്കണമെന്ന് തോന്നിയതാണ്... ഇവൻ എന്താ പറയാൻ പോകുന്നതെന്ന് അറിയാൻ വേണ്ടിയാ നമ്മള് അങ്ങനെയൊക്കെ പറഞ്ഞത്... "പിന്നെ ഞാൻ എന്ത് വേണം...? അവളെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണോ...? നിന്നെ കുറിച്ചോ അമീഗോസിനെ കുറിച്ചോ വേണ്ടത്തത് ആരെങ്കിലും പറഞ്ഞാൽ അത് കേട്ടൊണ്ട് നിൽക്കാൻ എന്നെ കിട്ടില്ല... എനിക്ക് അവളെക്കാൾ ഒക്കെ വലുത് നിങ്ങളൊക്കെ തന്നെയാ... നിങ്ങള് കഴിഞ്ഞിട്ടേ എനിക്ക് വേറെ എന്തുമുള്ളൂ... എനിക്ക് ഈ പ്രേമമൊന്നും വേണ്ട... ജീവിതാവസാനം വരെ നിങ്ങളെയൊക്കെ കൂടെ നിന്റെ പൊറിഞ്ചു ആയി എനിക്ക് ജീവിച്ചാൽ മതി... എനിക്ക് അത് മാത്രം മതി.... അവളോട് ബ്രേക്കപ്പ് ആയത് നീ കാരണമാണെന്ന ചിന്ത നിനക്ക് ഉണ്ടായിട്ടാണ് എന്നോട് മിണ്ടാതെ നീ നിന്നത് എങ്കിൽ നിന്റെ ഒക്കെ സന്തോഷത്തിന് വേണേൽ ഞാൻ അവളോട് വീണ്ടും പോയി മിണ്ടിക്കോളാം..." എന്ന് അപ്പു പറയുന്നത് കേട്ടപ്പോ എന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു... അപ്പുവിനെ നോക്കി ഒന്ന് ചിരിച്ചോണ്ട് നമ്മള് ചുറ്റും കണ്ണോടിച്ചു... അപ്പോഴേക്കും ഞങ്ങള് മാൻഷനിൽ എത്തിയിരുന്നു... അപ്പു ബുള്ളറ്റ് നിർത്തിയപ്പോ തന്നെ അവന് മുഖം കൊടുക്കാതെ നമ്മള് അവിടന്ന് ഇറങ്ങി മാൻഷനിലേക്ക് നടന്നു... "ദിലു...." അപ്പുവിൽ നിന്ന് അങ്ങനെ ഒരു പിൻവിളി പ്രതീക്ഷിച്ചത് കൊണ്ട് തന്നെ നമ്മള് തിരിച്ച് അവന്റെ അടുത്തേക്ക് തന്നെ ചെന്ന് നിന്നു... എന്നിട്ട് അവനെ നോക്കി ചിരിച്ചോണ്ട് അവന്റെ നെറ്റിയിൽ ഒന്ന് അമർത്തി ചുംബിച്ച് അവനെ കെട്ടിപ്പിടിച്ചു... "അങ്ങനെ ഇപ്പൊ എന്റെ പൊറിഞ്ചു നിന്നെ തന്നെ ത്യാഗം ചെയ്യണ്ട... ഞങ്ങൾക്ക് നീയെന്നും ഹാപ്പി ആയിട്ടിരിക്കണം അത്രേയുള്ളൂ മനസ്സിൽ... അതിന് വേണ്ടിയാ നദയെ നിന്റെ തലയിൽ കെട്ടി വെച്ചത്... പക്ഷെ നിനക്ക് അവളേക്കാൾ ഒക്കെ ഞങ്ങള് വലുതായത് കൊണ്ട് നിനക്ക് ഇനി അവള് വേണ്ട... എന്തിനും ഏതിനും നിന്റെ കൂടെയുള്ള ഈ ഞങ്ങള് തന്നെ മതി..." എന്ന് പറഞ്ഞ് നമ്മള് ഓനിൽ നിന്ന് അകന്ന് നിന്നപ്പോ ഓൻ ചിരിച്ചോണ്ട് നമ്മളെ മൂക്ക് പിടിച്ച് തിരിച്ച് നമ്മക്ക് ഹായ് ഫൈവ് തന്നു... നമ്മള് തിരിച്ച് ഓന്റെ മൂക്കും പിടിച്ച് തിരിച്ചിട്ട് അവന് ബൈ പറഞ്ഞ് യാത്രയാക്കി തിരിഞ്ഞ് നോക്കിയപ്പോ മുറ്റത്ത് തന്നെ അർഷിയും സച്ചുവും കയ്യും കെട്ടി നമ്മളെ നോക്കി നിൽപ്പുണ്ടായിരുന്നു... "അപ്പൊ നിങ്ങളെ പ്രോബ്ലം ഒക്കെ ഇത്ര പെട്ടെന്ന് സോൾവായോ...? ഞാൻ കരുതി മിനിമം ഒരു രണ്ട് ദിവസമെങ്കിലും എടുക്കുമെന്ന്..." "അത് നിനക്ക് ഇവരെ കുറിച്ച് ശരിക്ക് അറിയാത്തത് കൊണ്ടാ സച്ചു... ഇവരൊക്കെ ഒന്ന് തെറ്റി കാണണമെങ്കിൽ നമ്മള് വല്ല നേർച്ചയും നേരേണ്ടി വരും... അങ്ങനെ ചെയ്താൽ പോലും ഇവര് തെറ്റി പിരിയുമെന്ന് എനിക്ക് തോന്നുന്നില്ല..." അർഷിയും സച്ചുവും കൂടി പറയുന്നത് കേട്ടിട്ട് നമ്മള് അവറ്റകൾക്ക് ഒന്ന് ചിരിച്ച് കൊടുത്തോണ്ട് അകത്തേക്ക് കയറി ചെന്നു... അപ്പൊ തന്നെ നമ്മളെ പിന്നാലെ അവരും കയറി വന്ന് നമ്മളോട് എന്താ ഉണ്ടായതെന്ന് ചോദിച്ചപ്പോ നദയുമായി അപ്പു ബ്രേക്കപ്പ് ആയത് നമ്മള് പറഞ്ഞു... "യെസ്... അങ്ങനെ ആ മാരണം തലയിൽ നിന്ന് ഒഴിഞ്ഞു...." എന്ന് പറഞ്ഞ് തുള്ളിച്ചാടുന്ന സച്ചുവിനെ കണ്ടപ്പോ ഞാനും അർഷിയും ഒരുപോലെ ഓളെ നോക്കി നെറ്റി ചുളിച്ചു... അപ്പുവും നദയും ബ്രേക്കപ്പ് ആയതിന് ഇവളെന്തിനാ ഇങ്ങനെ നിന്ന് തുള്ളുന്നതെന്ന് ചിന്തിച്ച് ഞങ്ങള് അരയിൽ കൈ വെച്ച് സച്ചുവിനെ നോക്കി നിന്നപ്പോ അവള് പെട്ടെന്ന് ചാട്ടം നിർത്തിയിട്ട് ഒരു അവിഞ്ഞ ചിരി പാസാക്കി തന്നു... "അവര് തമ്മിൽ ബ്രേക്കപ്പ് ആയതിന് നീയെന്തിനാടി കിടന്ന് തുള്ളുന്നെ...?" അർഷിയാണ്. "അ... അത്... അർഷിക്കാ... എനിക്ക് ആ നദയെ തുടക്കം തൊട്ടേ ഇഷ്ടല്ല... അവളും അവളെ ഒരു മോന്തയും... നമ്മളെ അപ്പൂക്കക്ക് തീരെ മാച്ചില്ല അവള്... അതുമല്ല അവള് വന്നതിൽ പിന്നെ അപ്പൂക്ക നമ്മളിൽ നിന്നൊക്കെ ഒരു ഡിസ്റ്റൻസ് ഉണ്ടായിരുന്ന പോലെ നിങ്ങൾക്ക് തോന്നിയില്ലേ...? എന്തായാലും അവര് തമ്മിൽ പിരിഞ്ഞ സ്ഥിതിക്ക് ഇനി ആ പ്രശ്നം ഉണ്ടാകില്ലല്ലോ... നമ്മക്ക് അതോണ്ടാ ഇത്രക്ക് ഹാപ്പി..." എന്ന് അവള് പറഞ്ഞപ്പോ ഞാനും അർഷിയും മുഖത്തോട് മുഖം നോക്കി ഒന്ന് ചിരിച്ചിട്ട് ഓളെയൊന്ന് നോക്കി... അപ്പൊ തന്നെ ഞങ്ങള് വന്നത് കണ്ടിട്ട് അല്ലു താഴേക്ക് ഇറങ്ങി വന്നതും സച്ചു ഓടി ചെന്ന് അവളെ കെട്ടിപ്പിടിച്ചിട്ട് അർമാൻ അവളെ ഇഷ്ടാണെന്ന് പറഞ്ഞതിനെ കുറിച്ച് ഓളോട് വാ തോരാതെ സംസാരിച്ചോണ്ടിരുന്നു... അപ്പൊ തന്നെ മനസ്സിലായി അല്ലുവിനും ഇതൊക്കെ അറിയായിരുന്നു എന്ന്... പിന്നെ സച്ചു വേറെ ഒരു കാര്യം കൂടി പറയാനുണ്ടെന്ന് പറഞ്ഞ് അവളെയും കൊണ്ട് അവിടന്ന് റൂമിലേക്ക് പോയി... അതിന് പിറകെ ഞങ്ങളും ചെന്ന് റൂമിൽ പോയി ഒന്ന് ഫ്രഷായി.... ★★★★★★★★★★★★★★★★★★★★ 【അർഷി】 ഇന്ന് കോളേജിൽ വെച്ച് നടന്നതൊക്കെ ആലോചിച്ചിട്ട് ഒരു മഴ പെയ്തു തോർന്ന പ്രതീതി ആയിരുന്നു മനസ് മുഴുവൻ... രാവിലെ അർമാൻ സച്ചുവിനോട് ഇഷ്ടാണെന്ന് പറഞ്ഞത് ദിലുവിന്റെ പ്ലാൻ ആയിരുന്നെന്ന് അറിഞ്ഞപ്പോ ഷോക്കിന്റെ മേൽ ഷോക്ക് കിട്ടിയ അവസ്ഥയായിരുന്നു ഞങ്ങൾക്ക്... ഇതാ പറഞ്ഞത് ദിലുവിനെ മനസ്സിലാക്കാൻ ഇത്തിരി പാടാണെന്ന്... അവളെ മനസ്സിൽ എന്തെങ്കിലും ഉണ്ടെങ്കിൽ കണ്ടെത്താൻ പിന്നെയും കുറച്ചൊക്കെ പറ്റുന്നത് അപ്പുവിന് മാത്രാ... അത്രക്ക് ഒരു ആത്മബന്ധമുണ്ട് അവര് തമ്മിൽ... പിന്നെ ഉച്ചക്ക് ആ ഹാഷിമുമായി നടന്ന ഫൈറ്റ്... അത് ആ ഉണ്ടക്കണ്ണിയെ രക്ഷിക്കാൻ വേണ്ടി മാത്രം ചെയ്തതല്ല... ആ സ്ഥാനത്ത് അപ്പൊ വേറെ ഏത് പെൺകുട്ടി ആണെങ്കിലും ഞങ്ങള് അതെ ചെയ്യൂ... പക്ഷെ, എന്തോ അവളോട് എനിക്ക് കൂടുതൽ ഒരു അടുപ്പമൊക്കെ തോന്നുന്നു... അത് വേണ്ടെന്ന് മനസ്സിനോട് ഒരായിരം തവണ പറഞ്ഞ് മനസ്സിലാക്കിപ്പിക്കാൻ നമ്മള് നോക്കുന്നുണ്ടെങ്കിലും അതൊന്നും അവൻ അനുസരിക്കുന്നില്ലാത്ത പോലെ... എന്തായാലും എനിക്ക് അവളെ ഇഷ്ടല്ല... അവളെ കുറിച്ച് ഓർക്കുമ്പോ തന്നെ ദേഷ്യവും വെറുപ്പുമാണ് വരുന്നത്... അവളെ കുറിച്ച് അധികം ചിന്തിച്ച് നിൽക്കുന്നത് അത്രക്ക് നല്ലതല്ലെന്ന് എനിക്ക് തന്നെ തോന്നിയതോണ്ട് ഞാൻ ആ ടോപ്പിക്ക് വിട്ടു... എന്നിട്ട് അപ്പുവും നദയും ബ്രേക്കപ്പ് ആയതിനെ കുറിച്ച് നമ്മള് അമീഗോസ് ഗ്രൂപ്പിൽ പറഞ്ഞു... എന്താ കാര്യം എന്താ ഉണ്ടായതെന്ന് ഒരു വക ചോദ്യവും വരാതെ അത് നന്നായെന്നെ എല്ലാവരും പറഞ്ഞുള്ളു... അതിന്റെ ഒപ്പം അവന് ഒരു ലോഡ് കൺഗ്രാറ്റ്സും... അന്ന് രാത്രി ബേബി ദുബായിലേക്ക് ഫ്‌ളൈറ്റ് കേറി... പോകുമ്പോ ഞങ്ങളോട് പ്രത്യേകം പറഞ്ഞത് ലാമിയന്റെ എങ്കേജ്മെന്റിന് പോകണം എന്നായിരുന്നു... അതിനൊക്കെ എല്ലാവരും ഡബിൾ ഓക്കേ ഒക്കെ പറഞ്ഞെങ്കിലും നമ്മക്ക് എന്തോ ആ ഉണ്ടക്കണ്ണിയെ അവിടെ കാണുമെന്ന് തോന്നിയതോണ്ട് പോകണ്ട എന്നൊക്കെ തോന്നുന്നുണ്ട്... പക്ഷെ ബേബി പറഞ്ഞതോണ്ട് പോകാതിരിക്കാനും വയ്യ... ആ എല്ലാം വരുന്നിടത്ത് വെച്ച് കാണാം... പാർട്ടിക്ക് പോകുന്നു പങ്കെടുക്കുന്നു തിരിച്ച് പോരുന്നു... അതേ നടക്കൂ... പിറ്റേന്ന് കോളേജിലേക്ക് എത്തിയപ്പോ തന്നെ ഞങ്ങള് കേട്ട ന്യൂസ് ആ നദയെ ആരോ പഞ്ഞിക്കിട്ടിട്ട് അവള് ഇപ്പൊ ഹോസ്പിറ്റലിൽ ആണെന്നാ... അത് കേട്ടപ്പോ തന്നെ എല്ലാവരും ഒരുപോലെ ദിലുവിനെ ഒന്ന് തിരിഞ്ഞ് നോക്കി... "നിങ്ങള് എന്നെ എന്തിനാ ഇങ്ങനെ നോക്കുന്നത്...? നിങ്ങള് വിചാരിച്ചത് ശരിയാ അവളെ തല്ലിയത് ഞാനാ... പിന്നെ നമ്മളെ കുറിച്ചൊക്കെ ഇത്രക്ക് പൊക്കി പറഞ്ഞ് നമ്മളിൽ നിന്ന് ഇവനെ അകറ്റാൻ നോക്കുന്നവളെ പിന്നെ ഞാൻ എന്ത് വേണം...? അതോണ്ട് ഇവൻ പോയ പിറകെ തന്നെ ഞാൻ അവളിൽ കേറിയങ്ങ് മേഞ്ഞു... എനിക്ക് ദേഷ്യം വന്നാൽ ഇതാകും അവസ്ഥയെന്ന് നിങ്ങൾക്ക് ആർക്കും ഞാൻ പറഞ്ഞ് തരേണ്ട ആവശ്യമില്ലല്ലോ..." എന്ന് ഓള് പറഞ്ഞപ്പോ തന്നെ ഞങ്ങളൊക്കെ ഒന്ന് ചിരിച്ചു... അപ്പൊ തന്നെ ഒരുത്തൻ ഞങ്ങളെ അടുത്തേക്ക് വന്നിട്ട് ദിലുവിനെ പ്രിൻസിപ്പൽ വിളിക്കുന്നുണ്ടെന്ന് പറഞ്ഞു... "ഇവളെ എന്തിനാ പ്രിൻസി വിളിക്കുന്നെ...?" നമ്മളാണ്. "ഇന്നലെ നദക്ക് കൊടുത്തത് എങ്ങാനും അറിഞ്ഞ് കാണും... അതിനുള്ള വിളി ആയിരിക്കും..." ദിലുവാണ്. "ഏയ് അതിനൊന്നുമല്ല... ഇത് വേറെ എന്തോ കാര്യത്തിനാ..." എന്ന് ആ ചെക്കൻ പറഞ്ഞപ്പോ തന്നെ ദിലു നമ്മളെയൊക്കെ നോക്കി ഒന്ന് നെറ്റി ചുളിച്ചോണ്ട് ഞാൻ അങ്ങോട്ട് വന്നോളാമെന്ന് അവനോട് പറഞ്ഞു... "ഡാ ദിലു നീ ചെന്ന് നോക്ക് എന്തിനാ പ്രിൻസി വിളിച്ചതെന്ന് അറിയാലോ... വേണേൽ കൂട്ടിന് ഞങ്ങളും വരാം..." അപ്പുവാണ്. "വേണ്ട പൊറിഞ്ചു... എന്തായാലും പ്രിൻസി എന്നെ മാത്രം വിളിച്ച സ്ഥിതിക്ക് ഞാൻ തന്നെ പോകുന്നതല്ലേ അതിന്റെ മര്യാദ... അതോണ്ട് ഞാൻ ഒന്ന് പോയി നോക്കട്ടെ..." എന്ന് പറഞ്ഞ് ദിലു അവിടന്ന് പോയപ്പോ സച്ചു പറഞ്ഞു ഞാനും അവളെ കൂടെ പോകാമെന്ന്... പക്ഷെ അപ്പു അവളെ തടഞ്ഞിട്ട് പറഞ്ഞു അവള് ഒറ്റക്ക് പൊയ്‌ക്കോളുമെന്ന്... പിന്നെ കുറച്ച് നേരത്തിന് പ്രിൻസി എന്തിനാകും അവളെ വിളിപ്പിച്ചതെന്ന ചർച്ചയിൽ ആയിരുന്നു ഞങ്ങള്... അതിനിടക്ക്..... "എടാ.... ഞാൻ നിങ്ങളോടൊക്കെ ഒരു കാര്യം പറഞ്ഞാൽ എന്നോട് ദേഷ്യപ്പെടോ...?" അപ്പുവാണ്. "അതെന്താടാ അങ്ങനെ ഒരു ചോദ്യം... ഞങ്ങള് ദേശ്യപ്പെടാൻ മാത്രമുള്ള എന്ത് കാര്യാ നീ പറയാൻ പോകുന്നെ...?" ഡെവിയാണ്. "അത്... അത് പിന്നെ... നിങ്ങള് ഇത് ദിലുവിനോട് പറയില്ലെന്ന് പ്രോമിസ് ചെയ്താൽ ഞാൻ പറയാം..." "നീയെന്താടാ കൊച്ച് പിള്ളേരെ പോലെ ഓരോന്ന് പറയുന്നേ...? കാര്യം എന്താന്ന് വെച്ചാ പറയെടാ അപ്പു... അവളോട് പറയണോ വേണ്ടയോ എന്ന് നമുക്ക് പിന്നെ തീരുമാനിക്കാം... നീ കാര്യം പറ...." എന്ന് ഞാൻ പറഞ്ഞപ്പോ ഓൻ എന്തൊക്കെയോ കാര്യമായി ചിന്തിച്ചോണ്ട് ഞങ്ങളെയൊക്കെ ഒരു ചടപ്പോടെ നോക്കി ഒരു അവിഞ്ഞ ചിരി പാസാക്കി പറയാൻ തുടങ്ങി.... "എനിക്ക്.... എനിക്ക് ദിലുവിനെ ഇഷ്ടാ...." അവൻ പറയുന്നത് കേട്ടപ്പോ ഞങ്ങള് എല്ലാവരും ഷോക്കായി കൊണ്ട് അവനെയൊന്ന് നോക്കി... എന്നിട്ട് ഓനെ നോക്കി കൊണ്ട് പൊട്ടിച്ചിരിച്ചു... നമ്മക്ക് പിന്നാലെ ബാക്കിയുള്ളവന്മാരും സപ്പോർട്ട് ചെയ്ത് ചിരിക്കുന്നത് കണ്ടപ്പോ അവൻ ഞങ്ങളെയൊക്കെ നോക്കാൻ തുടങ്ങി... "നിങ്ങള് ചിരിക്കാൻ വേണ്ടി പറഞ്ഞതല്ല... എടാ ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ... എനിക്ക് ദിലുവിനെ ഇഷ്ടാ..." "ഹ..ഹ..ഹ..ഹ..ഹ..ഹ... എടാ അപ്പു നിനക്ക് മാത്രല്ല ഞങ്ങൾക്കും ദിലുവിനെ ഇഷ്ടാ... അതിപ്പോ അവൾക്ക് അറിയുന്നതല്ലേ... ഇതാണോ നീ അവളോട് പറയേണ്ടെന്ന് പറഞ്ഞത്... അള്ളോഹ് ഇന്റഉമ്മ... ഇത് പറഞ്ഞ് ചിരിക്കാൻ ഇവിടെ വേരാറുമില്ലേ...?" എന്ന് പറഞ്ഞ് യാസി അവനെ നോക്കി ചിരിക്കുന്നത് കണ്ടപ്പോ ഞങ്ങളുടെ ചിരിയുടെ ഊക്ക് കൂടി... അത് കണ്ടിട്ട് അപ്പുവിന് ദേഷ്യം വന്നിട്ടുണ്ട്... ഓൻ അപ്പൊ തന്നെ ഞങ്ങൾക്കിടയിൽ കേറി നിന്നു.... "നിങ്ങള് കരുതുന്ന പോലെയുള്ള ഒരു ഇഷ്ടമല്ല എനിക്ക് അവളോടുള്ളത്... I love her... അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല... കുഞ്ഞ് നാൾ തൊട്ടേ മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങിയതാ അവളോടുള്ള ഈ ഇഷ്ടം... അത് അത്ര പെട്ടെന്ന് മാഞ്ഞ് പോകേം ഇല്ല...." അവന്റെ പറച്ചിലിൽ തന്നെ അവൻ എത്ര ആത്മാർത്ഥമായിട്ടാണ് അത് പറഞ്ഞതെന്ന് ഞങ്ങൾക്ക് എല്ലാവർക്കും മനസ്സിലായി... അതോണ്ട് തന്നെ ഞങ്ങളെ ചിരിയൊക്കെ മെല്ലെ കുറഞ്ഞ് വന്ന് അതൊരു പുഞ്ചിരിയിൽ ഒതുങ്ങി... "എടാ അപ്പു... നിനക്ക് അവളോട് അങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നേൽ പിന്നെ എന്തിനാ നദയുടെ ലവ് നീ അക്സെപ്റ്റ് ചെയ്തത്...?" ഇജുവിന്റെ ചോദ്യത്തിനുള്ള ഉത്തരം ഞങ്ങൾക്കും അറിയണമെന്നുള്ളത് കൊണ്ട് തന്നെ ഞങ്ങളും അപ്പുവിനെ തന്നെ നോക്കി നിന്നു... "എനിക്ക് നല്ലൊരു പെണ്ണിനെ കിട്ടണമെന്ന് മറ്റാരേക്കാളും ആഗ്രഹിക്കുന്നത് ദിലുവാണ്... അവളെ ഒരുത്തിക്കും ഫൈറ്റ് ചെയ്ത് തോൽപ്പിക്കാൻ കഴിയില്ലെന്ന് എന്റെ അത്ര ആർക്കും അറിയാൻ വഴിയില്ല... അതോണ്ട് തന്നെ നദയുമായുള്ള ഫൈറ്റിൽ അവള് തോൽക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു... പക്ഷെ ദിലു ജയിച്ചിട്ട് പോലും എനിക്ക് വേണേൽ അവളെ ലവ് അക്സെപ്റ്റ് ചെയ്യാമെന്ന് പറഞ്ഞപ്പോ എനിക്ക് പ്രൂവ് ചെയ്യിക്കണായിരുന്നു ഞങ്ങൾക്ക് ഇടയിൽ ആര് വന്നാലും അവര് ഞങ്ങളെ പിരിക്കാനെ നോക്കൂ എന്ന്... അതുമല്ല എന്റെ പ്രെസെൻസ് ഉണ്ടാകാതിരിക്കുമ്പോ ദിലുവിന് അനുഭവപ്പെടുന്ന ഡിസ്റ്റർബെൻസ് അത് അവള് മനസ്സിലാക്കണമെന്ന് എനിക്ക് തോന്നി.... അതിന് വേണ്ടിയാ നദയോട് ഇഷ്ടമില്ലാഞ്ഞിട്ട് കൂടി ഞാൻ ഓക്കേ പറഞ്ഞത്..." അപ്പു അങ്ങനെ പറഞ്ഞപ്പോ നമ്മള് ചിന്തിച്ചത് ദിലുവിനെ കുറിച്ചായിരുന്നു... അപ്പുവിന്റെ പ്രെസെൻസ് ഇല്ലാത്തപ്പോ അവള് ഡിസ്റ്റർബ് ആകുന്നത് എന്റെ മനസിലേക്ക് തെളിഞ്ഞ് വന്നതും ഞങ്ങള് വീണ്ടും അവനിലേക്ക് നോക്കി നിന്നു... "എടാ അതിന് നീ വെറുതെ ആ നദക്ക് മുന്നിൽ ഒരു നാടകം കളിച്ച് അവളെ ജീവിതം എന്തിനാ കുളമാക്കിയത്...?" കൃഷാണ്. "ഞാൻ ആരുടെയും ജീവിതം കുളമാക്കിയിട്ടില്ല... നദയോട് ഞാൻ നൂറ് ശതമാനവും ആത്മാർഥമായിട്ട് തന്നെയാണ് പെരുമാറിയത്... എനിക്ക് ഉറപ്പായിരുന്നു അവള് ഒരിക്കൽ ഞങ്ങൾക്കിടയിൽ ഒരു കരടാകുമെന്ന്... ആ കരടിനെയാണ് ഞാൻ ഇന്നലെ എന്റെ ലൈഫിൽ നിന്ന് അകറ്റിയത്... നദ നിങ്ങൾക്ക് മുന്നിൽ വലിയ ശീലവതി ചമഞ്ഞ് നടന്നിട്ടുണ്ടെങ്കിലും അവള് എങ്ങനെയുള്ളതാണെന്ന് എനിക്ക് നന്നായിട്ട് അറിയാം... അറിയാലോ എന്നെ കുറിച്ച്... IPS ബുദ്ധിയാ... അത് വെച്ച് തന്നെ അവളെ കുറിച്ച് ഞാൻ കൂടുതൽ മനസ്സിലാക്കിയിട്ടുണ്ട്... അതോണ്ട് തന്നെ അവളോട് ബ്രേക്കപ്പ് ആയതിൽ എനിക്ക് വലിയ കുറ്റബോധമൊന്നും തോന്നുന്നില്ല... അതുപോലെ നിങ്ങൾക്കും ആ കാര്യത്തിൽ ഇനി അത് വേണ്ട..." "ഓക്കേ... സമ്മതിച്ചു... ഇനി ഇപ്പൊ നിന്റെ പ്ലാൻ എന്താ... അതാ ഞങ്ങൾക്ക് അറിയേണ്ടത്... കാരണം ഇത്രെയും വർഷം നീ അവളെ മനസ്സിൽ കൊണ്ട് നടന്നിട്ട് എന്താണ് നിന്റെ അടുത്ത പ്ലാൻ എന്ന് ഞങ്ങൾക്ക് അറിയണല്ലോ..." സിദുവാണ്. "നിങ്ങൾക്ക് തന്നെ നന്നായിട്ട് അറിയാം ദിലു നമ്മളെയൊക്കെ എങ്ങനെയാ കാണുന്നതെന്ന്... ആ സ്ഥിതിക്ക് ഞാൻ അവളോട് പോയി എന്റെ ഇഷ്ടം പറഞ്ഞാൽ അവള് എന്നെ കൊല്ലില്ലെങ്കിലും എന്നോടുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കും..." "അത് നീ പറഞ്ഞത് ശരിയാ... ദിലു ഒരിക്കലും അത് അംഗീകരിക്കില്ല... അത് മാത്രല്ല അവൾക്ക് ഈ ലവ് ഒന്നും ഇഷ്ടമല്ലാത്ത കാര്യവുമാണ്... അവളെ ലൈഫിൽ ഒരു ആണിനും സ്ഥാനമില്ലെന്ന് പറഞ്ഞ് നടക്കുന്നവളുമാണ്... അപ്പൊ പിന്നെ നീ എന്ത് ചെയ്യും...?" നമ്മള് അങ്ങനെ പറഞ്ഞപ്പോ ഓൻ നമ്മളെ നോക്കി ചിരിച്ചോണ്ട് അടുത്തേക്ക് നടന്ന് വന്നിട്ട് നമ്മളെ തോളിൽ കൈ വെച്ചു... "അർഷീ... ഇത് തന്നെയാണ് എനിക്കും അറിയാത്തത്... അവളെ എനിക്ക് വേണം... എന്റെ കൂടെ ജീവിതാവസാനം വരെ... അവളെ പിരിഞ്ഞ് ഒരു നിമിഷം പോലും എനിക്ക് ജീവിക്കാൻ കഴിയില്ലെടാ... അവളെ എന്റേതാകാൻ ഇനി നിങ്ങളാണ് എന്നെ സഹായിക്കേണ്ടത്..." അപ്പു അങ്ങനെ പറഞ്ഞപ്പോ അവനോട് എന്താ പറയേണ്ടതെന്ന് ഞങ്ങൾക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ലായിരുന്നു... കാരണം ദിലുവിന്റെ സ്വഭാവം നിങ്ങൾക്ക് തന്നെ ഇപ്പോ ഏകദേശം അറിയാവുന്നതല്ലേ... ആ സ്വഭാവം വെച്ചിട്ട് ഇവനോട് ഞങ്ങള് എന്ത് പറയാനാ... "അപ്പൂക്കാ... ഇങ്ങള് ഇന്റെ മുത്താണ്... ഇങ്ങോട്ട് വന്നേ ഞാൻ ഒരു കൈ തരട്ടെ..." എന്ന് പറഞ്ഞ് പെട്ടെന്ന് ഞങ്ങൾക്കിടയിലേക്ക് സച്ചു ഇടിച്ച് കേറി വന്നിട്ട് അവന് ഷേക്ക് ഹാൻഡ് കൊടുത്തു... "ദേ... ഈ വായിനോക്കികൾ ഒന്നും ഇങ്ങളെ കൂടെ നിന്നില്ലെങ്കിലും എന്തിനും ഏതിനും കട്ട സപ്പോർട്ടായിട്ട് ഈ സച്ചുവും ഉണ്ടാകും ഇങ്ങളെ ഒപ്പം... ഞാൻ ഇങ്ങോട്ട് വന്നത് മാനുക്കാനെ എന്റെ സ്വന്തമാക്കാൻ വേണ്ടി മാത്രല്ല... ദിലുവിനെയും അപ്പൂക്കാനെയും ഒന്നിപ്പിക്കാൻ കൂടിയാ... എത്ര കാലമായെന്നറിയോ ഞാൻ ഈ ഒരു കാര്യം നിങ്ങളോട് അവതരിപ്പിക്കണമെന്ന് കരുതിയിട്ട്... പക്ഷെ അപ്പോഴേക്കും ദിലു ആ നദയെ നിങ്ങൾക്ക് ഇടയിൽ കൊണ്ട് വന്നിട്ട് എന്റെ പ്ലാൻ മൊത്തം കുളമാക്കി... എങ്ങനെയെങ്കിലും നിങ്ങള് രണ്ട് പേരും ഒരുമിക്കുന്നത് കാണണമെന്നാണ് ഞങ്ങളെ ഗ്രാൻഡ്മാ പോലും ആഗ്രഹിക്കുന്നത്... ഗ്രാൻഡ്മാ ഈ വിവരം എന്റെ ഉപ്പാനോടും ഉമ്മാനോടും ഒക്കെ പറയുന്നത് കേട്ടപ്പോ തന്നെ ത്രില്ലടിച്ചാണ് ഞാൻ ഇങ്ങോട്ട് വന്നത്... അപ്പൊ ഇവിടെ എത്തിയപ്പോ നിങ്ങള് മൊത്തം ട്വിസ്റ്റിന് മുകളിൽ ട്വിസ്റ്റിട്ട് എന്റെ പ്ലാൻ മൊത്തം കുളമാക്കി... ഇതിനിടയിൽ ഒരു കോന്തനും കൂടി കേറി വന്നല്ലോ ഒരു നാസിഫ്... അവൻ വന്നപ്പോ വീണ്ടും നമ്മള് ശശി... ഹോ... ഭാഗ്യത്തിന് അപ്പൂക്കന്റെ മനസ്സിലും അവളോട് അങ്ങനെ ഒരു ഇഷ്ടമുണ്ടെന്ന് അറിഞ്ഞല്ലോ... നമ്മക്ക് അത് മതി... എനിക്ക് ഉറപ്പാ ഇനി ദിലുവും അപ്പൂക്കാനോട് അങ്ങനെ ഒരു ഇഷ്ടം ഉണ്ടാകും..." എന്നൊക്കെ കൂടി ഒറ്റ ശ്വാസത്തിൽ പറഞ്ഞ് തീർക്കുന്ന സച്ചൂനെ കണ്ടപ്പോ ഞങ്ങള് വീണ്ടും കാറ്റ് പോകാറായ പോലെ അവളെ തന്നെ നോക്കി നിന്നു... "എടാ... ഇനി നിങ്ങളെ ഉള്ളു എനിക്ക് ഏക ആശ്രയം... നിങ്ങളോട് പല തവണ ഞാൻ ഇതൊക്കെ പറയണമെന്ന് കരുതിയതായിരുന്നു... പക്ഷെ അതിന് പറ്റിയില്ല... ഇപ്പോ എനിക്ക് എന്തോ ദിലുവിനെ നഷ്ടമാകോ എന്നൊക്കെയുള്ള ഒരു ഭയം തോന്നാൻ തുടങ്ങിയിട്ട് കുറച്ച് കാലായി... അതാ നിങ്ങളോട് ഇതൊക്കെ പറഞ്ഞത്..." അപ്പുവാണ്. "എനിക്ക് ഉറപ്പാ അത് ചെലപ്പോ ആ നാസിഫ് ദിലൂനെ തട്ടിയെടുക്കോ എന്ന ടെൻഷൻ ആകും..." സച്ചുവാണ്. "ആവോ... എനിക്ക് അറിയില്ല... പക്ഷെ ഞങ്ങളെ കാത്ത് എന്തൊക്കെയോ ഇനി വരാൻ ഇരിക്കുന്നുണ്ട്... അതോണ്ട് എനിക്ക് അവളെ വേണം... അതിന് നിങ്ങള് എന്റെ കൂടെ ഉണ്ടായേ പറ്റൂ..." "എടാ അപ്പൂ... നിനക്ക് ഒരു കാര്യമറിയോ...? ദിലുവിനെ പണ്ടേ നിനക്ക് തരനാണ് ബേബിക്കും ഐഷുമ്മക്കും ഒക്കെ താല്പര്യം... പക്ഷെ നമ്മളെ ഒക്കെ ലൈഫ് എങ്ങനെയൊക്കെയാ മാറാൻ പോകുന്നതെന്ന് ആർക്കും അറിയില്ലല്ലോ... അതോണ്ട് നിങ്ങളെ ഇഷ്ടം നിങ്ങള് തിരിച്ചറിയാൻ വേണ്ടിയാ അവര് നിങ്ങളെ ഇങ്ങനെ കയറൂരി വിട്ടേക്കുന്നത്... അത് നീ നേരത്തെ മനസ്സിലാക്കിയെങ്കിലും ദിലുവിന് ഇപ്പോഴും മനസ്സിലായിട്ടില്ല... വൈകാതെ അവൾക്കും നിന്നെ ഇഷ്ടമാകും... എനിക്ക് അത് ഉറപ്പാ... പിന്നെ എന്റെ അളിയൻ എങ്ങനെയുള്ള ഒരാളായിരിക്കണം അതും എന്റെ ദിലുവിന് അവൻ എത്രത്തോളം മേച്ചാകണം എന്നൊക്കെ ഒരു ലിസ്റ്റ് തന്നെ ഞാൻ ഇട്ട് വെച്ചിട്ടുണ്ട്... ആ ക്വാളിറ്റി മൊത്തം നിറഞ്ഞ് നിൽക്കുന്നത് നിന്നിൽ മാത്രമാണ് അപ്പു..." "അതെ അപ്പു... അർഷി പറഞ്ഞ പോലെ നീ തന്നെയാ നമ്മളെ ദിലുവിന് പറ്റിയ ജോഡി... നിങ്ങളെ കൂട്ട് കെട്ട് കാണുമ്പോ പലപ്പോഴും ഞങ്ങള് ചിന്തിച്ചിട്ടുണ്ട് നിങ്ങളൊന്ന് ഒരുമിച്ച് കാണാൻ... പിന്നെ ദിലുവിന്റെ സ്വഭാവം കൊണ്ടാ അതൊന്നും പുറത്ത് കാണിക്കാത്തത്..." യാസിയാണ്. "ഇനി എന്തായാലും അതിന്റെ ആവശ്യമില്ലല്ലോ... നീ ഒന്ന് കൊണ്ടും പേടിക്കണ്ട അപ്പുക്കുട്ടാ നിനക്ക് തന്നെ ഞങ്ങള് അവളെ പിടിച്ച് തരും... അതിനിടയിൽ ഒരു നാസിഫും വന്ന് കളിക്കില്ല..." ഡെവിയാണ്. "അപ്പൊ ഫെബിനോ...? അവനും ദിലുവിനെ ഇഷ്ടാണെന്ന കാര്യം നിങ്ങള് മറന്നോ...?" ഇജുവാണ്. "ഫെബിനെ ഒക്കെ അതിന്റെ തഞ്ചത്തിൽ നമുക്ക് ഒതുക്കാം... എന്തായാലും ഫെബിനെയൊന്നും ദിലു ഒരിക്കലും ഇഷ്ടപ്പെടില്ല... പിന്നെ കുറച്ചൊക്കെ ചാൻസുള്ളത് ഇവന് മാത്രാ..." കൃഷാണ്. "സൊ... ഇന്ന് മുതൽ നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി കൊണ്ട് തന്നെ അപ്പുവിന്റെ കൂടെ നിൽക്കുന്നു... ഓക്കേ...?" എന്ന് പറഞ്ഞ് നമ്മള് കൈ വെച്ചതും അവന്മാരൊക്കെ ഡബിൾ ഓക്കേ പറഞ്ഞോണ്ട് ഞങ്ങൾക്ക് മീതെ കൈ വെച്ച് നിന്നു... "ഹോയ്... എന്താ ഇവിടെ എന്നെ കൂട്ടാതെ ഒരു ഗൂഢാലോചന...?" പെട്ടെന്ന് ദിലു ഞങ്ങൾക്ക് മുന്നിൽ വന്ന് അങ്ങനെ ചോദിച്ചതും ഞങ്ങള് എല്ലാവരും നിന്ന് പരുങ്ങാൻ തുടങ്ങി... "അത് ദിലൂ നിന്റെ ആ അജ്ഞാത കാമുകൻ ഇല്ലേ നാസിഫ്... അവനെ കണ്ടെത്തുന്നതിനെ കുറിച്ച് സംസാരിക്കായിരുന്നു..." പെട്ടെന്ന് അങ്ങനെയൊക്കെ ചാടികേറി പറയുന്ന സച്ചുവിനെ കണ്ടപ്പോ ഞങ്ങളൊക്കെ അവളെയൊന്ന് അത്ഭുതത്തോടെ നോക്കി... യാതൊരു പേടിയൊന്നും ഇല്ലാതെ അവള് കള്ളം പറയുന്നത് കണ്ടപ്പോ ഞങ്ങളൊക്കെ കൂടി അവകേ അനുകൂലിച്ച് കൊണ്ട് ഒന്ന് തലയാട്ടി കൊടുത്തു... "അല്ല ദിലൂ... നിന്നെ എന്തിനാ പ്രിൻസി വിളിച്ചത്...?" നമ്മള് വേഗം വിഷയം മാറ്റാൻ വേണ്ടി അങ്ങനെ അവളോട് ചോദിച്ചതും അവള് കൈ രണ്ടും ചേർത്ത് പിടിച്ച് കയ്യിലെ വിരലുകളൊക്കെ ഒരുമിച്ച് പൊട്ടിച്ച് ഞങ്ങളെ അടുത്ത് വന്നിരുന്നു... "എന്നെ പ്രിൻസിയും ഒരു കോപ്പും വിളിച്ചിട്ടില്ല... ആ ചെക്കൻ വെറുതെ വന്ന് പറഞ്ഞതാ... അവന് ഞാൻ വെച്ചിട്ടുണ്ട്... എന്റെ കയ്യിൽ കിട്ടട്ടെ... എന്നാ ശരി അമീഗോസ് ഞങ്ങള് ക്ലാസിലേക്ക് ചെല്ലട്ടെ... ആ ഫെബിൻ ക്ലാസിൽ എത്തുമ്പോഴേക്കും ചെല്ലണം ഇല്ലെങ്കിൽ അവന്റെ ചോദ്യത്തിനൊക്കെ ഉത്തരം പറയാൻ നിൽക്കേണ്ടി വരും..." എന്ന് ദിലു പറഞ്ഞപ്പോ സച്ചു അതേയതെ ഞങ്ങള് പോകാ എന്ന് പറഞ്ഞ് അവളെയും കൂട്ടി അവിടന്ന് നടന്നു... അപ്പൊ ദിലു ഞങ്ങളെ തിരിഞ്ഞ് നോക്കി കൊണ്ട് ഇവൾക്ക് എന്ത് പറ്റി എന്ന് സച്ചൂനെ ചൂണ്ടി ആംഗ്യം കാണിച്ചപ്പോ ഞങ്ങള് അറിയില്ലെന്ന് തോള് പൊക്കി കാണിച്ചു... അങ്ങനെ ദിലു മുന്നോട്ട് നോക്കി നടന്നപ്പോ സച്ചു തിരിഞ്ഞ് ഞങ്ങളെ നോക്കി സൈറ്റടിച്ചിട്ട് കൈ കൊണ്ട് തമ്പ്‌സപ്പ് കാണിച്ച് ചിരിച്ചു... അവൾക്ക് തിരിച്ചും ഒരു ചിരി പാസാക്കി കൊണ്ട് ഞങ്ങളും ക്ലാസിലേക്ക് നടന്നു... (തുടരും) ********************************************* ഹായ് ഫ്രണ്ട്സ്, അടുത്ത ഭാഗവുമായി ഞാൻ നാളെ രാത്രി 9 മണിക്ക് വരാട്ടോ...
#

📙 നോവൽ

📙 നോവൽ - - വി തീയീല്ല ജീവിതം ം അംഗം . 25 Mubashira MSKH - ShareChat
75k കണ്ടവര്‍
7 ദിവസം
*💘നീയില്ലാ ജീവിതം💘2⃣* _ഭാഗം.24_ ✍ Mubashira MSKH *" ഐ ലവ് യു സച്ചു..."* അർമാൻ സച്ചുവിന്റെ നേരെ ആ ബൊക്കെ നീട്ടി കൊണ്ട് പറയുന്നത് കേട്ടിട്ട് ഞങ്ങളൊക്കെ ഷോക്കായി കൊണ്ട് അവരെ മൂന്ന് പേരെയും മാറി മാറി നോക്കി കൊണ്ടിരുന്നു.... സച്ചു ആണേൽ ഷോക്കടിച്ച പോലെ നിന്നിട്ട് ദിലുവിനെയും അർമാനേയും മാറി മാറി നോക്കി നിൽക്കാണ്... എന്താകും ഇനി ഇവിടെ സംഭവിക്കാൻ പോകുന്നതെന്ന് ഞങ്ങൾക്ക് ആർക്കും ഒരു നിശ്ചയവുമില്ല.... ദിലു ആണെങ്കിൽ തിരിഞ്ഞ് നിൽക്കുന്നത് കൊണ്ട് അവളെ മുഖഭാവം എങ്ങനെ ആയിരിക്കുമെന്നും ഞങ്ങൾക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല.... എന്തൊക്കെയോ കാര്യമായിട്ട് ഇവിടെ നടക്കാൻ പോകുന്നുണ്ട്... അത് നമ്മക്ക് ഉറപ്പാ.... അർമാൻ സച്ചുവിന്റെ നേരെ നീട്ടി പിടിച്ച ബൊക്കെ ഓൻ ഒന്ന് കൂടി അവളിലേക്ക് അടുപ്പിച്ചിട്ട് വാങ്ങേന്ന് പറഞ്ഞതും സച്ചു പേടിച്ച് വേഗം അത് അവന്റെ കയ്യിൽ നിന്ന് വാങ്ങി... അപ്പൊ തന്നെ അർമാൻ ഒന്ന് ചിരിച്ചോണ്ട് ഞങ്ങളെ ഒക്കെ നോക്കിയിട്ട് തിരിഞ്ഞ് ദിലുവിനെ നോക്കി... എന്നിട്ട് സച്ചൂന്റെ കയ്യും പിടിച്ച് അവളെയും കൊണ്ട് ഓൻ ദിലുവിന്റെ മുന്നിൽ പോയി നിന്നു... "ദേ... ഇവളെ പോലെ ഒരു ഉമ്മച്ചിയെ കുട്ടിയേയാ എനിക്ക് വേണ്ടത്... അല്ലാതെ നിന്നെ പോലെ ഒരുത്തിയെ അല്ല... എനിക്ക് സച്ചൂനെ പരിചയപ്പെട്ട അന്ന് മുതൽക്കേ ഇഷ്ടായിരുന്നു... അത് അവളോട് തുറന്ന് പറഞ്ഞില്ലെന്ന് മാത്രം... പക്ഷെ ഇപ്പൊ അതിന് പറ്റിയ സമയമാണെന്ന് എനിക്ക് തോന്നി അതാ ഞാൻ അവളോട് എന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്... ഇനിയെങ്കിലും നല്ലൊരു അടക്കവും ഒതുക്കവുമുള്ള ഒരു പെണ്ണായി മാറാൻ നോക്ക്..." എന്നൊക്കെ ദിലൂന്റെ മുന്നിൽ നിന്ന് ഷോ കാണിച്ചോണ്ട് ഓൻ പറഞ്ഞിട്ട് പോകാൻ നിന്നപ്പോ അവനോട് രണ്ട് പറയാൻ വേണ്ടി എന്റെ നാക്ക് തരിച്ച് വന്നു... അതോണ്ട് അപ്പൊ തന്നെ ഓന്റെ അടുത്തേക്ക് പോകാൻ നിന്നതും നമ്മളെ അപ്പു പിടിച്ച് വെച്ചിട്ട് വേണ്ടെന്ന് തലയാട്ടി... "സച്ചു താൻ ഒന്ന് വന്നേ... എനിക്ക് തന്നോട് കുറച്ച് സംസാരിക്കാനുണ്ട്..." എന്ന് പറഞ്ഞ് അർമാൻ അവളെയും കൊണ്ട് അവിടന്ന് പോകുമ്പോ സച്ചു അപ്പോഴും വാ പൊളിച്ചോണ്ട് ദിലുവിനെ നോക്കി നിൽപ്പുണ്ടായിരുന്നു... അവര് അവിടന്ന് പോയപ്പോ തന്നെ ഞങ്ങള് ഏഴ് പേരും കൂടി ദിലുവിന്റെ അടുത്ത് പോയി നിന്നിട്ട് അവളെ തോളിലൂടെ കയ്യിട്ടു... "ഡാ ദിലു.... നീ വിഷമിക്കാണോ...? അവനോട് പോയി ചാകാൻ പറ മുത്തെ... നിന്നെ പോലെ ഒരുത്തിയെ ഒക്കെ പാർട്ണർ ആയിട്ട് കിട്ടാത്തതിൽ അവനാണ് വിഷമിക്കേണ്ടത്... നിനക്ക് ഞങ്ങളില്ലെടാ..." എന്ന് അപ്പു പറഞ്ഞിട്ടും അവളിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല... അതിന് പിറകെ ഞാനും ബാക്കിയുള്ളവന്മാരും ഒക്കെ ആ ചാപ്റ്റർ വിട്ട് കള എന്നൊക്കെ പറഞ്ഞ് അവളെ ആശ്വസിപ്പിക്കാൻ നോക്കിയപ്പോ പെണ്ണ് പെട്ടെന്ന് ഞങ്ങളെയൊക്കെ ഒന്ന് നോക്കി കൊണ്ട് ഒരു പുച്ഛത്തോടെ ചിരിച്ചു... ★★★★★★★★★★★★★★★★★★★★ 【ദിലു】 നമ്മളെ ആശ്വസിപ്പിക്കാൻ വേണ്ടി അവന്മാര് കാച്ചുന്ന ഡയലോഗ് ഒക്കെ കേട്ട് നമ്മള് അവന്മാരെ നോക്കി ഒന്ന് പുച്ഛിച്ച് ചിരിച്ചപ്പോ കാര്യം അറിയാതെ അവര് നമ്മളെ മിഴിച്ച് നോക്കി നിന്നു... "ദിലു... അപ്പൊ നീ വിഷമിച്ച് നിൽക്കല്ലേ...?" യാസിയാണ്. "ഞാൻ എന്തിനാടാ വിഷമിക്കുന്നെ...? അവളെ പോലെ ഒരുത്തിയെ തലയിലേറ്റിയതിന് ഇനി അവനാ വിഷമിക്കാൻ പോകുന്നത്..." "അപ്പൊ അവൻ സച്ചൂനോട് ഇഷ്ടാണെന്ന് പറഞ്ഞതിൽ നിനക്ക് ഒരു വിഷമവുമില്ലേ...?" ഡെവിയാണ്. "അവൻ അവളോട് ഇഷ്ടാണെന്ന് പറയാൻ വേണ്ടിയാണല്ലോ ഞാൻ ഇക്കണ്ട നാടകമൊക്കെ കളിച്ചത്..." നമ്മള് പറയുന്നത് കേട്ടിട്ട് ഷോക്കടിച്ച പോലെ അവന്മാര് ഏഴും കൂടി ഒരുമിച്ച് വാട്ട് എന്ന് പറഞ്ഞ് അലറി... അപ്പൊ തന്നെ നമ്മള് ചെവിയിൽ വിരലിട്ട് ചെവി കുടഞ്ഞിട്ട് അവന്മാരെ ഒന്ന് നോക്കി.... "അപ്പൊ... നിനക്ക് അവനെ ഇഷ്ടല്ലേ...? സച്ചൂനോട് അവൻ ഇഷ്ടാണെന്ന് പറയാൻ വേണ്ടി ആയിരുന്നോ നീ അവനോട് ഇഷ്ടാണെന്ന് പറഞ്ഞത്...?" അപ്പുവാണ്. "യെസ്...." "എന്തിന് വേണ്ടി..? ആർക്ക് വേണ്ടി...?" അർഷിയാണ്. "വേറെ ആർക്ക് വേണ്ടിയാ ആ സച്ചുവിന് വേണ്ടി തന്നെ... അവൾക്ക് അവനോട് മുടിഞ്ഞ പ്രേമം... അവനുമായി ലവ് സെറ്റാക്കാൻ വേണ്ടിയാ ഫ്‌ളൈറ്റ് കേറി അവള് ഇങ്ങോട്ട് ലാന്റായത്..." "അതിന് സച്ചുവിന് എങ്ങനെയാ അർമാനെ പരിചയം...? അവള് ദുബായിൽ അല്ലായിരുന്നോ...?" ഇജുവാണ്. "നിന്റെ ഈ ചോദ്യത്തിനുള്ള മറുപടി... ദേ ഈ പൊറിഞ്ചു തരും... ഇവൻ കാരണാ എനിക്ക് ഇങ്ങനെയൊക്കെ ഓരോ വേഷം കെട്ട് നടത്തേണ്ടി വന്നത്... പറഞ്ഞ് കൊടുക്കടാ അവര് തമ്മിൽ എങ്ങനെയാ പരിചയമെന്ന്..." നമ്മള് അങ്ങനെ അപ്പുവിനോട് പറഞ്ഞപ്പോ ഓൻ ഞങ്ങളെ എല്ലാവരെയും നോക്കി ഒന്ന് ഇളിച്ചോണ്ട് അവൻ പറയാൻ തുടങ്ങി... അപ്പൊ തന്നെ നമ്മള് അവൻ പറയുന്നതിന് ഇടങ്കോലിട്ടു... "നീ പറഞ്ഞ് അധികം ബുദ്ധിമുട്ടണ്ട... അവര് തമ്മിൽ എങ്ങനെയാ പരിചയമെന്ന് ഇനി ഞാൻ തന്നെ പറഞ്ഞ് തരാം... അത് എനിക്ക് അറിയാമെന്ന് നീ കൂടിയൊന്ന് അറിഞ്ഞ് വെച്ചോ..." എന്ന് അപ്പുവിനെ തുറുക്കനെ നോക്കി കൊണ്ട് പറഞ്ഞപ്പോ കാര്യം അറിയാതെ നിന്ന എല്ലാ അവന്മാരും കൂടി നമ്മളോട് എന്താ സംഭവമെന്ന് വ്യക്തമായി പറയാൻ പറഞ്ഞു... അപ്പൊ തന്നെ സച്ചു നമ്മളോട് പറഞ്ഞതൊക്കെ നമ്മള് അവരോട് പറയാൻ തുടങ്ങി... "രണ്ട് മാസങ്ങൾക്ക് മുൻപ് സച്ചു ഡൽഹിയിലേക്ക് അവളെ ഒരു പ്രൊജക്റ്റുമായി ബന്ധപ്പെട്ട് പോയിരുന്നു... അവിടെ വെച്ചായിരുന്നു അവള് അർമാനെ പരിചയപ്പെട്ടത്... പരിചയപ്പെട്ടതല്ല... അവളെ പരിചയപ്പെടുത്തിയത്... ദേ ഈ പൊറിഞ്ചു... ഇവൻ അന്ന് ഡൽഹിയിൽ IPS ട്രൈനിങ്ങിന് വേണ്ടി പോയതായിരുന്നു... ഇവന് ഒരു കൂട്ടിന് അർമാനേയും കൂട്ടി... അവിടെ വെച്ച് യാദൃശ്ചികമായി സച്ചുവിനെ കണ്ടപ്പോ ഇവൻ കൂടെയുള്ള അവനെ അവൾക്ക് പരിചയപ്പെടുത്തി കൊടുത്തു... അവന്റെ സംസാരവും പെരുമാറ്റവും ഒക്കെ കണ്ടപ്പോ തന്നെ അവള് ഫ്ലാറ്റായി... പിന്നെ അവന്റെ എഫ് ബി ഐഡി കണ്ടെത്തി അവന് റിക്വസ്റ്റ് അയച്ച് അവനോട് കമ്പനിയായി ഒരു ഫ്രണ്ട്ഷിപ് അവർക്കിടയിൽ അവള് വളർത്തി... അതൊക്കെ ഈ പൊരിഞ്ചുവിന് അറിയായിരുന്നു... പക്ഷെ അവൻ അത് ഞങ്ങളിൽ നിന്ന് മറച്ച് വെച്ചു... അതിനുള്ളത് നിനക്ക് ഞാൻ വേറെ വെച്ചിട്ടുണ്ട്... പിന്നെ സച്ചുവിന് അവനോട് തോന്നിയ ഇഷ്ടം അവളത് അവനോട് തുറന്ന് പറഞ്ഞപ്പോ അവൻ അത് നിരസിച്ചു... എന്നിട്ട് അവളെ ഒരു ഫ്രണ്ടായിട്ടേ ഇതുവരെ കണ്ടിട്ടുള്ളുവെന്ന് അവൻ പറഞ്ഞു.... അതിന് ശേഷം അവളുമായി ഒരു ചെറിയ ഡിസ്റ്റൻസ് അവൻ കീപ് ചെയ്തിരുന്നു... അത് പതിയെ അവര് തമ്മിലുള്ള എല്ലാ കോണ്ടാക്റ്റും അവസാനിക്കുന്നതിൽ വന്ന് നിന്നു... പിന്നെ അവന് വിളിച്ചപ്പോ ഫോൺ എടുക്കുന്നില്ല, അയച്ച മെസേജിനൊന്നും ഒരു റീപ്ലേയും ഇല്ല... അവനെ അങ്ങനെ വിട്ട് കളയാൻ അവള് ഒരുക്കമല്ലാത്തത് കൊണ്ട് അവനെ തേടി അവൾ ഇങ്ങോട്ട് വന്നു.... അങ്ങനെ ഇവിടെ വന്നിട്ട് മാത്രം കാര്യമില്ലല്ലോ... അവൾക്ക് അവനെ കിട്ടണമെങ്കിൽ നമ്മളെ സഹായം ഉണ്ടായല്ലേ പറ്റൂ... അതിന് വേണ്ടിയാ അന്ന് കോഫീ മിസ്റ്റിലേക്ക് അവള് നമ്മളെ കൂട്ടികൊണ്ട് പോയത്... പിന്നെ നിങ്ങൾക്ക് അറിയാലോ എനിക്ക് ഏറ്റവും ഇഷ്ടമല്ലാത്ത ഒരു കാര്യമാണ് ഈ ലവ് എന്ന്... അതോണ്ട് ഞാൻ അവൾക്ക് കൂട്ട് നിൽക്കില്ലെന്ന് ഞാൻ പറഞ്ഞു... അതും പോരാഞ്ഞ് നമ്മളോട് പ്രശ്നം ഉണ്ടാക്കിയവനോടാണ് അവൾക്ക് ഇഷ്ടമെന്ന് അറിഞ്ഞതും നമ്മള് അമ്പിനും വില്ലിനും അടുത്തില്ല... പിന്നെ ഒടുക്കം സമ്മതിച്ചത് അവളുടെ കരച്ചിലും പിഴിച്ചിലും സഹിക്കാൻ പറ്റാത്തത് കൊണ്ടാ... ഈ കാര്യം ഞാൻ അന്നേ നിങ്ങളോട് പറഞ്ഞേനെ... ബട്ട് ഈ പൊറിഞ്ചു അവളെ ഡൽഹിയിൽ വെച്ച് കണ്ടത് നമ്മളോട് മറച്ച് വെച്ചതോണ്ടാ ഞാനും നിങ്ങളോട് ഇതൊന്നും പറയാഞ്ഞത്... പിന്നെ അർമാനെ കൊണ്ട് എങ്ങനെയെങ്കിലും ഇവളെ ഇഷ്ടപ്പെടിയിക്കണം എന്ന് എനിക്ക് തോന്നി... അതിന് പറ്റിയ ബെസ്റ്റ് ഐഡിയയും ലവ് പ്രൊപോസലാണ്... കാരണം എന്നെ പോലെ ഒരുത്തിനെ അവന് ഒരിക്കലും ഇഷ്ടമാകില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു... അതാ ആ ഐഡിയ യൂസ് ചെയ്ത് അവനെ ശല്യം ചെയ്തത്.... ഒടുക്കം എല്ലാം ഞാൻ വിചാരിച്ച പോലെ തന്നെ സംഭവിച്ചു... അർമാൻ അവളെ ഇഷ്ടാണെന്ന് പറഞ്ഞു... ഇതോടെ എന്റെ കടമ്പ തീർന്നു... ഇനി എല്ലാം അവളെ കയ്യിലാ..." നമ്മള് പറയുന്നതൊക്കെ കേട്ടിട്ട് ഏഴ് പേരും തൊള്ളേം തുറന്ന് നമ്മളെ തന്നെ മിഴിച്ച് നോക്കുന്നുണ്ട്... "അ... അപ്പൊ.... അവള് വന്നത് അപ്പുവിനെ ഇഷ്ടമായത് കൊണ്ടല്ലേ...? ഞാൻ അതായിരുന്നല്ലോ ഇത്രെയും കാലം വിജാരിച്ച് വെച്ചിരുന്നത്... കാരണം നദയുമായി ഇവൻ അടുത്തിടപെഴുകുന്നതൊന്നും അവൾക്ക് കണ്ണെടുത്താൽ കണ്ടൂടായിരുന്നു... കുരിപ്പ്... ഓളെ മനസ്സിലിരുപ്പ് ഇതായിരുന്നല്ലേ...?" കൃഷ് അത് പറഞ്ഞപ്പോ തന്നെ എനിക്കും തോന്നി എന്നൊക്കെ പറഞ്ഞ് സിദുവും ഡെവിയും ഇജുവുമൊക്കെ രംഗത്ത് വന്നപ്പോ നമ്മള് പൊറിഞ്ചൂനെ നോക്കി അടക്കി പിടിച്ച് ചിരിച്ചു... "അതിന് വേണ്ടി നീയെന്തിനാ വെറുതെ അവനെ കേറി ഇഷ്ടാണെന്ന് പറഞ്ഞത്...? നീ എന്നോട് ഒരു വാക്ക് പറഞ്ഞിരുന്നേൽ ഞാൻ അവരെ കാര്യം റെഡിയാക്കി കൊടുക്കില്ലായിരുന്നോ...?" അപ്പു അങ്ങനെ പറഞ്ഞ് നമ്മളെ മുന്നിലേക്ക് വന്നപ്പോ നമ്മള് ഓനെ അടിമുടി നോക്കി കൊണ്ട് കയ്യും കെട്ടി നിന്നു... "ആര്...? നീയോ...? നേരാം വണ്ണം പ്രാക്ടീസിന് പോലും വരാതെ നിന്റെ മറ്റവളോട് കുറുകി കൊണ്ടിരിക്കുന്ന നീയെങ്ങനെയാടാ അവരെ കാര്യം സെറ്റാക്കാ...? ഓരോന്ന് കൊണ്ട് വന്നോളും പൊറിഞ്ചു...." എന്ന് പറഞ്ഞ് നമ്മള് പല്ലിറുമ്മിയപ്പോ ഓൻ വീണ്ടും നമ്മക്ക് ഒന്ന് ഇളിച്ച് കാണിച്ച് തന്നു... അപ്പൊ തന്നെ മോന്തയും വീർപ്പിച്ചോണ്ട് നദ അങ്ങോട്ട് വന്നതും അപ്പു ഞങ്ങളോട് ഞാൻ പോകാണെന്ന് പറഞ്ഞ് അവളെ സമാധാനിപ്പിച്ച് കൊണ്ട് ക്ലാസിലേക്ക് നീങ്ങി... അവര് പോകുന്നത് നോക്കി നിന്നിട്ട് ഇതൊരു നടക്ക് പോകുന്ന ലക്ഷണമില്ലെന്ന് മനസ്സിൽ പറഞ്ഞോണ്ട് നമ്മളും അവന്മാരോട് ബൈ പറഞ്ഞ് ക്ലാസിലേക്ക് ചെന്നു.... ★★★★★★★★★★★★★★★★★★★★ 【ആഷു】 ഇന്ന് ക്ലാസ്സിൽ എത്തിയപ്പോ തന്നെ നമ്മള് കേട്ട ന്യൂസ് എന്താന്ന് വെച്ചാൽ ദിലു പ്രൊപോസ് ചെയ്ത ചെക്കൻ സച്ചുവിനെ പ്രൊപോസ് ചെയ്തു എന്നായിരുന്നു... അത് കേട്ടപ്പോ നമ്മക്ക് എന്തോ ഒരു ജാതി തോന്നി... പക്ഷെ ക്ലാസ്സിൽ എത്തി അവളെ നോക്കിയപ്പോ അതിന്റെ യാതൊരു വിഷമമോ സച്ചുവിനോട് ദേഷ്യമോ ഉള്ള പോലെ എനിക്ക് തോന്നിയില്ല... പകരം സച്ചു നല്ല ഹാപ്പി ആയിട്ട് ദിലൂനോട് ഓരോന്ന് സംസാരിച്ച് ഇരിപ്പുണ്ട്... എന്നാലും ഞാൻ അവളെ സമ്മതിച്ചിരിക്കുന്നു... ഇത്രക്ക് ഒക്കെ മനക്കട്ടി ഇവളെ പോലെയുള്ളവർക്ക് മാത്രേ ഉണ്ടാകൂ... പിന്നെ ദിലുവിനെ കണ്ടപ്പോഴായിരുന്നു അവളെ ഉമ്മാനെ നമ്മള് രക്ഷപ്പെടുത്തിയത് നമ്മക്ക് ഓർമ്മ വന്നത്... നമ്മള് അത് അപ്പൊ തന്നെ നമ്മളെ കൂതറാസിനോട്‌ പറഞ്ഞപ്പോ അവര് നമ്മളോട് പറഞ്ഞു അത് ചെന്ന് ദിലുവിനോട് പറഞ്ഞ് ഒരു ഫ്രണ്ട്ഷിപ് ഉണ്ടാക്കാൻ... അതിന് നമ്മക്കും നല്ല പൂതി ഉണ്ടായിരുന്നെങ്കിലും അവള് നമ്മളെ കൈ പിടിച്ച് തിരിച്ചത് ഓർമ്മയിലേക്ക് വന്നപ്പോ അത് വേണ്ടെന്ന് വെച്ചു.... അതുമല്ല അവളുമായി കുറച്ച് ഡിസ്റ്റൻസ് കീപ് ചെയ്യുന്നത് തന്നെയാണ് നല്ലത്... കാരണം ആ റൗഡിയെ നമ്മള് വെറുപ്പിക്കുമ്പോ ഇവൾക്ക് അത് സഹിക്കാതെ വന്ന് നമ്മളെ പിടിച്ച് വിഴുങ്ങിയാലോ... അപ്പൊ അകൽച്ച തന്നെയാ ബെസ്റ്റ്.... എന്നൊക്കെ ചിന്തിച്ച് നമ്മള് ക്ലാസിൽ ഇരുന്ന് വരുന്ന ടീച്ചേഴ്സിന്റെയും സാറുമാരുടെയും മോന്തയിലേക്ക് നോക്കി ഓരോ പിരീഡും തള്ളി നീക്കി... ഉച്ചക്കത്തെ ഫുഡ് ഇന്ന് മിയന്റെ വകയാണെന്ന് അവള് പറഞ്ഞപ്പോ ഞങ്ങള് ഭയങ്കര ഹാപ്പി ആയിരുന്നു... അങ്ങനെ ഉച്ചക്കത്തെ ഫുഡടിയൊക്കെ കഴിഞ്ഞ് കാന്റീനിൽ നിന്നിറങ്ങി ചുമ്മാ കോളേജിന്റെ ഭംഗിയൊക്കെ ആസ്വദിച്ച് ഗ്രൗണ്ടിലൂടെ നമ്മളും നമ്മളെ കൂതാറാസും കൂടി തെണ്ടി നടന്നു... എന്നിട്ട് കോളേജിലെ സീനിയർ ബോയ്സിനെ ഒരു ചെറിയ രീതിയിൽ ഒക്കെ വായിനോക്കി അങ്ങനെ ഞങ്ങള് നടന്നപ്പോഴാണ് പെട്ടെന്ന് നമ്മള് ഒരാളെ ചെന്നിടിച്ചത്... നമ്മള് അയാളോട് സോറി പറഞ്ഞിട്ട് നമ്മളെ കൂതറാസിന്റെ കൂടെ പോകാൻ നിന്നതും പെട്ടെന്ന് നമ്മളെ കയ്യിലാരോ കേറി പിടിച്ചു... തിരിഞ്ഞ് നോക്കിയപ്പോ ആ കെൻസയുടെ ബ്രദർ പൂച്ചക്കണ്ണൻ ആയിരുന്നു അത്... അവനും അവന്റെ ആ പൂച്ചക്കണ്ണും കണ്ടപ്പോ തന്നെ നമ്മളെ വയറ്റിൽ കൂടിയൊക്കെ ഒരു കാളലങ്ങ് കേറി... എന്തോ അത്രക്ക് പേടിപ്പെടുത്തുന്നതായിരുന്നു അവന്റെ ആ നോട്ടം... അതോണ്ട് നമ്മള് വേഗം അവന്റെ കയ്യിൽ നിന്ന് നമ്മളെ കൈ വിടുവിക്കാൻ നോക്കി കൊണ്ടിരുന്നു... പക്ഷെ അവൻ എത്ര ആയിട്ടും നമ്മളെ കയ്യിൽ നിന്നും വിടുന്നില്ല... അത് കണ്ടിട്ട് ഗ്രൗണ്ടിലെ കുട്ടികൾ മുഴുവൻ നമ്മളെ തന്നെ നോക്കുന്നുണ്ട്.... "ഇടിച്ചിട്ടിട്ട് അങ്ങനെയങ്ങ് പോകുന്നത് എന്ത് മര്യാദയാ...?" "ഞാൻ നിങ്ങളോട് അതിന് സോറി പറഞ്ഞില്ലേ...?" "സോറി പറഞ്ഞാൽ നീ തട്ടി കളഞ്ഞ ഐസ് ക്രീം എനിക്ക് കിട്ടോ... അത് പോട്ടെ എന്റെ ഷർട്ടിലായ ഈ ഐസ് ക്രീം പോകോ... പറ...." എന്ന് ഓൻ പറഞ്ഞപ്പൊ നമ്മള് ഓന്റെ ഷർട്ടിലേക്ക് നോക്കി... അവൻ പറഞ്ഞ പോലെ അവന്റെ ഷർട്ടിൽ ഐസ് ക്രീം ആയിട്ടുണ്ടായിരുന്നു... നമ്മള് അപ്പോഴും അവനോട് സോറി പറഞ്ഞ് അവനിൽ നിന്ന് നമ്മളെ കൈ വിടുവിക്കാൻ നോക്കി കൊണ്ടിരുന്നു... "ദേ അപ്പൊ പിന്നെയും അവള് സോറി പറയുന്നു... നീ ഈ സോറി പറഞ്ഞിട്ട് എന്റെ ഷർട്ടിലെ ഐസ് ക്രീം പോയോ... ഇല്ലല്ലോ...? പക്ഷെ നീ എന്നെ കെട്ടിപിടിച്ചാൽ ചെലപ്പോ ഐസ് ക്രീം പോകാൻ ചാൻസുണ്ട്‌... അല്ലെടാ സമദെ...?" "പിന്നെ അല്ലാണ്ട്..." എന്ന് പറഞ്ഞ് അവന്റെ കൂടെ നിൽക്കുന്ന ആ സമദ് ചുണ്ട് കടിച്ചോണ്ട് നമ്മളെ അടിമുടി നോക്കുന്നത് കണ്ടപ്പോ നമ്മള് ഛീ എന്ന് പറഞ്ഞ് മുഖം തിരിച്ച് കളഞ്ഞു... അവന്മാരോട് എതിരിടാനുള്ള ധൈര്യവും തന്റേടവും എനിക്ക് ഇല്ലാഞ്ഞിട്ടല്ല ഞാൻ ഒന്നും പ്രതികരിക്കാഞ്ഞത് വീട്ടിൽ ഉള്ളവരെ കുറിച്ച് ആലോജിച്ചിട്ടാ... അതോണ്ട് അവസാനത്തെ ഒരു അടവെന്ന നിലക്ക് നമ്മള് ഒന്ന് ചെറുതായി കരഞ്ഞ് സെന്റിയടിച്ചപ്പോ അവന്മാര് അത് കണ്ട് ചിരിച്ചു എന്നല്ലാതെ ഇപ്പോഴും കയ്യിൽ നിന്ന് വിട്ടിട്ടില്ല... നമ്മളെ കൂടെ കൂതറാസും അവരോട് സോറിയൊക്കെ പറഞ്ഞ് നമ്മളെ കയ്യിൽ നിന്ന് വിടാൻ പറഞ്ഞെങ്കിലും അവരത് കേട്ടഭാവം പോലും നടിച്ചില്ല... "ഹാഷീ... ഇവള് നല്ല ആറ്റൻ ചരക്ക് തന്നെയാണ് മോനെ... വെറുതെയല്ല ആ അർഷി ഇവളെ എന്റെ കയ്യീന്ന് തട്ടി പറിച്ച് എനിക്ക് പകരം ഡാൻസ് കളിച്ചത്... ചെക്കൻ ഇവളെ മുതലാക്കിയതല്ലേ..." എന്ന് പറഞ്ഞ് ആ സമദ് ചിരിച്ചപ്പോ അതൊക്കെ കേട്ടിട്ട് എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി പോയി... അതിലുപരി ഇവന്മാരെ കൊല്ലാനായിരുന്നു എനിക്ക് തോന്നിയത്... പക്ഷെ അതൊന്നും പുറത്ത് പ്രകടിപ്പിക്കാതെ നമ്മള് വീണ്ടും ഒന്ന് സെന്റിയടിക്കാൻ നോക്കി.... "സോറി... ഞാൻ കണ്ടില്ലായിരുന്നു അതാ ഇടിച്ചത്... സോറി... പ്ലീസ് ഇനി എങ്കിലും എന്നെ വിടണം... പ്ലീസ്...." "ഹാ... ഇവളോടല്ലേ ഞാൻ പറഞ്ഞെ നീ സോറി പറഞ്ഞാൽ ഒന്നും ഇത് പോകില്ലെന്ന്... ഒന്ന് കെട്ടിപിടിച്ചാൽ പ്രശ്നം സോൾവാകും നിന്നെ ഞാൻ വിടേം ചെയ്യാം എന്തെ...?" "ഞാൻ കെട്ടിപിടിച്ചാൽ മതിയോ...?" ആ പൂച്ചക്കണ്ണൻ പറഞ്ഞതിന് പിറകെ അങ്ങനെ ഒരു ഡയലോഗ് ഉയർന്ന് വന്നതും നമ്മള് അപ്പൊ തന്നെ ഒന്ന് തിരിഞ്ഞ് നോക്കി... അപ്പൊ അവിടെ ദിലുവും അമീഗോസും ഒരുമിച്ച് നിൽപ്പുണ്ടായിരുന്നു.... അവരൊക്കെ അങ്ങനെ നിരന്ന് നിൽക്കുന്നത് കണ്ടപ്പോ സത്യായിട്ടും എന്റെ മേലാകെ ഒരു രോമാഞ്ചം അനുഭവപ്പെട്ടു... നമ്മള് കണ്ണിമ ചിമ്മാതെ അവരെ എട്ട് പേരെയും അങ്ങനെ നോക്കി നിന്നു... അപ്പൊ തന്നെ അവര് ഞങ്ങളെ അടുത്തേക്ക് വന്നിട്ട് നമ്മളെയും അതുപോലെ ആ സമദിനെയും ഹിഷാമിനെയും ഒന്ന് നോക്കി.... "ഞാൻ കെട്ടിപിടിച്ചാൽ മതിയോ ഹിഷാമേ...?" എന്ന് ദിയ അവനോട് കേറി ഡയലോഗ് അടിച്ചപ്പോ അവൻ അവളെയും അവന്മാരെയും ഒന്ന് നോക്കി കൊണ്ട് ഒന്നും മിണ്ടാതെ അങ്ങനെ നിന്നു... അപ്പൊ തന്നെ ദിലു അവന്റെ കയ്യിൽ നിന്നും നമ്മളെ കൈ വേർപ്പെടുത്തി വിട്ടിട്ട് ആ ഹിഷാമിനെ പിടിച്ച് തള്ളി... ഓൻ അപ്പൊ തന്നെ സമദിന്റെ മേലിൽ ചെന്ന് മുട്ടി നിന്നതും ഹിഷാം അവന്റെ ആ പൂച്ചക്കണ്ണുമായി നമ്മളെയടക്കം രൂക്ഷമായി നോക്കി കൊണ്ടിരുന്നു... "ഞങ്ങള് തമ്മിലുള്ള പ്രശ്നത്തിൽ അമീഗോസ് ഇടപെടണ്ട... ഇത് ഞാനും ഇവളും തമ്മിലുള്ള പ്രശ്നാ... അത് ഞങ്ങള് തമ്മിൽ തീർത്തോളാം..." എന്ന് പറഞ്ഞ് ആ ഹിഷാം വീണ്ടും നമ്മളെ കയ്യിൽ കേറി പിടിക്കാൻ നിന്നതും അതിന് മുന്നേ അവന്റെ കയ്യ് വേറെയാരോ പിടിച്ച് വെച്ചിരുന്നു... അതാരാണെന്ന് തല ചെരിച്ചോണ്ട് നമ്മളൊന്ന് നോക്കിയപ്പോ ആ റൗഡി കട്ട കലിപ്പിൽ ഹിഷാമിനെ നോക്കുന്നതാണ് നമ്മള് കണ്ടത്... സത്യം പറഞ്ഞാൽ ഹിഷാമിന്റെ ആ നോട്ടത്തിനെക്കാൾ നമ്മക്ക് പേടി തോന്നിയത് ഈ റൗഡിന്റെ നോട്ടം കണ്ടിട്ടാ... അതോണ്ട് നമ്മള് അപ്പൊ തന്നെ അവർക്കിടയിൽ നിന്ന് മെല്ലെ ഒന്ന് ഉൾവലിഞ്ഞിട്ട് നമ്മളെ കൂതറാസിനെയും കൂട്ടി വേഗം അവിടന്ന് മുങ്ങി... എന്നിട്ട് ക്ലാസിൽ എത്തിയിട്ട് അവിടന്ന് ഗ്രൗണ്ടിലേക്ക് പാളി നോക്കിയപ്പോ അവിടെ ആ ഹിഷാമും കൂട്ടരും അമീഗോസും കൂടി ഒന്നും രണ്ടും പറഞ്ഞ് വമ്പൻ തല്ല് നടന്നോണ്ടിരിക്കാണ്... അതിന്റെ ഇടയിൽ നിന്ന് രക്ഷപ്പെട്ടത് ഒരു കണക്കിന് നന്നായെന്ന് ചിന്തിച്ച് നമ്മള് അത് അപ്പൊ തന്നെ വിട്ടു... പക്ഷെ ഈ കൂതറാസ് ആണെങ്കിൽ, അമീഗോസിനോട് ഒരു താങ്ക്സ് പോലും പറയാതെ മുങ്ങിയത് മോശമായി ആ ഹിഷാമിനിട്ട് ഞാൻ ഒന്ന് കൊടുക്കാഞ്ഞത് മോശമായി എന്നൊക്കെ പറഞ്ഞോണ്ടിരിക്കാണ്... അവരോട് ഒക്കെ നമ്മള് അപ്പൊ തന്നെ എനിക്ക് അതൊന്നും ഇഷ്ടല്ല ഞാൻ കോളേജിലേക്ക് വരുന്നത് തല്ല് കൂടാനല്ല പഠിക്കാനാ എന്നൊക്കെ പറഞ്ഞപ്പോ പിന്നെ അവരും ആ ടോപ്പിക്ക് വിട്ടു.... എന്നാലും അവരെന്തിനാ എനിക്ക് വേണ്ടി ആ ഹിഷാമിനോട് വഴക്ക് കൂടിയേ...? അവര് ആദ്യമേ ശത്രുക്കൾ ആണെന്ന് എല്ലാവരും പറഞ്ഞ് കേട്ടിട്ടുണ്ട്... അപ്പൊ പിന്നെ നമ്മളെ പേര് പറഞ്ഞായിരിക്കില്ല വഴക്ക് കൂടിയത് എന്നൊക്കെ നമ്മള് സ്വയം പറഞ്ഞോണ്ട് ക്ലാസ്സിൽ ഇരുന്നു... ★★★★★★★★★★★★★★★★★★★★ 【ദിലു】 ഉച്ചക്ക് കാന്റീനിൽ നിന്ന് ആഷുവും കൂട്ടരും ഇറങ്ങിയതിന് പിന്നാലെ ആയിരുന്നു ഞങ്ങള് അമീഗോസും കാന്റീനിൽ നിന്നിറങ്ങിയത്... സച്ചുവിന്റെ ലവ് സക്‌സസ് ആയതിന്റെ സന്തോഷത്തിൽ അവളെ വക ആയിരുന്നു ഇന്നത്തെ ഫുഡ്... പിന്നെ അർമാനോട് ഞാൻ അങ്ങനെ ഒരു നാടകം കളിച്ചതൊക്കെ സച്ചുവിനോട് ഇഷ്ടം ഉണ്ടാകാൻ വേണ്ടി ആയിരുന്നെന്നൊക്കെ സച്ചു അർമാനോട് പറഞ്ഞിരുന്നു... എന്നെ ഹേർട്ട് ആകുന്ന വിധത്തിൽ സംസാരിച്ചതിനും പെരുമാറിയതിനുമൊക്കെ അർമാൻ അപ്പൊ തന്നെ നമ്മളോട് പരസ്യമായി മാപ്പ് പറഞ്ഞു... അതൊന്നും നമ്മള് വല്യ കാര്യമാക്കി എടുത്തിട്ടില്ലാത്തത് കൊണ്ട് ഇറ്റ്‌സ് ഓക്കേ എന്ന് നമ്മളും പറഞ്ഞു... അങ്ങനെ അവരോടൊക്കെ സംസാരിച്ച് കമ്പനിയായി കാന്റീനിൽ നിന്നിറങ്ങിയപ്പോ എല്ലാവരും കൂടി ഒരു സ്ഥലത്ത് കൂടി നിൽക്കുന്നത് കണ്ടു... ചെന്ന് നോക്കിയപ്പോഴാണെങ്കിൽ ആശൂന്റെ കയ്യിൽ കേറി പിടിച്ച് നിൽക്കുന്ന ഹാഷിം ഹിഷാമിനെയാണ് ഞങ്ങള് കണ്ടത്... ആദ്യമേ ഞങ്ങൾക്ക് അവനെയും അവന്റെ ഗ്യാങിനേയും കണ്ണെടുത്താൽ കണ്ടൂടാത്തത് കൊണ്ടും പെൺകുട്ടികളോട് മോശമായി പെരുമാറുന്നത് ഞങ്ങൾക്ക് ആർക്കും സഹിക്കാൻ കഴിയാത്ത കാര്യമായത് കൊണ്ടും ഞങ്ങള് അതിൽ കേറി ഇടപെടാൻ തന്നെ തീരുമാനിച്ചു... പോരാത്തതിന് അവൻ ഇപ്പോ പിടിച്ച് വെച്ചേക്കുന്നത് ഭാവിയിൽ ചിലപ്പോ നമ്മളെ അർഷിന്റെ കെട്ട്യോളായി വരാൻ ചാൻസുള്ള ആശൂനെയാണ്... അപ്പൊ ഇങ്ങനെ ഒരു സന്ദർഭം വരുമ്പോ ഞങ്ങൾക്ക് ഇടപെട്ടല്ലേ പറ്റൂ... അങ്ങനെ നമ്മള് തന്നെ മുൻകൈയ്യെടുത്ത് അവന്റെ കയ്യീന്ന് ആശൂനെ വിടുവിച്ചപ്പോ പെണ്ണ് അവിടന്ന് വേഗം മുങ്ങി കളഞ്ഞു... പിന്നെ അവിടെ നടന്നത് അമീഗോസും ആ ഹിഷാമും കൂട്ടരും തമ്മിലുള്ള തല്ലായിരുന്നു... അത് ഒടുക്കം പ്രിൻസിപ്പാൾ ഗ്രൗണ്ടിലേക്ക് എത്തിയപ്പോഴാണ് അധികം കയ്യാങ്കളിയിൽ നിർത്തിക്കാതെ ഞങ്ങള് പിരിഞ്ഞ് പോയത്... എന്നിട്ട് ക്ലാസിൽ ചെന്ന് നോക്കിയപ്പോഴോ ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ലെന്ന മട്ടിലായിരുന്നു അവളും അവളെ ഫ്രണ്ട്സും ക്ലാസിൽ ഇരുന്നത്... അതോണ്ട് പിന്നെ നമ്മളും അത് വല്യ കാര്യമാക്കിയില്ല... അന്ന് വൈകിട്ട് കോളേജ് വിട്ട് കോളേജിൽ നിന്നും എല്ലാവരും പോകാൻ തുടങ്ങിയെങ്കിലും ഞങ്ങൾക്ക് അവിടന്ന് പോകാൻ കഴിഞ്ഞില്ല... കാരണമെന്താ അപ്പു ഇതുവരെ വന്നിട്ടില്ല അത് തന്നെ സംഭവം... "ഈ അപ്പു ഇതെവിടെ പോയി കിടക്കാ... എത്ര നേരായി നമ്മള് ഇവിടെ അവനെ കാത്ത് നില്ക്കാൻ തുടങ്ങിയിട്ട്... വന്ന് വന്ന് അവന് തീരെ കൃത്യ നിഷ്ഠത ഇല്ലാണ്ടാകുന്നുണ്ട്..." സിദൂ അങ്ങനെ പറഞ്ഞപ്പോ തന്നെ അർമാൻ കോളേജിൽ നിന്ന് പാർക്കിങ്ങിലേക്ക് വരുന്നത് ഞങ്ങള് കണ്ടു... "ഏയ് അർമാൻ... ആ പൊറിഞ്ചു... ഐ മീൻ അപ്പുവിനെ അവിടെ എവിടേലും കണ്ടോ...?" നമ്മളാണ്. "അവൻ നദയുടെ കൂടെ ക്ലാസ്സിൽ ഇരിക്കുന്നത് കണ്ടു... എന്തോ കാര്യമായ ചർച്ചയിലാണ് രണ്ട് പേരും... എന്താന്ന് അറിയില്ല..." എന്ന് തിരിച്ച് അവൻ മറുപടി നൽകിയപ്പോ നമ്മക്ക് വീണ്ടും ദേഷ്യം എരിഞ്ഞ് കേറി വന്നു... ഒരു ലവ് സെറ്റാക്കിയതിൽ പിന്നെ ഒരു സ്വസ്ഥതയും ഇല്ലല്ലോ പടച്ചോനെ എന്ന് ചിന്തിച്ചോണ്ട് നമ്മള് അവന്മാരെയൊക്കെ ഒന്ന് നോക്കി... അപ്പൊ നമ്മളെ അതേ ഭാവം തന്നെയായിരുന്നു അവന്മാർക്കും ഉണ്ടായിരുന്നത്.... "ഇനിയിപ്പോ അവൻ ഈയടുത്ത കാലത്തൊന്നും ഇങ്ങോട്ട് വരുമെന്ന് എനിക്ക് തോന്നുന്നില്ല... നമുക്ക് പോകാം അതാ നല്ലത്..." അർഷി അങ്ങനെ പറഞ്ഞപ്പോ അങ്ങനെ അവനെയങ്ങ് വെറുതെ വിടാൻ പറ്റില്ലല്ലോ ഇന്ന് ഇതിനൊരു തീരുമാനം എടുക്കണം എന്നൊക്കെ ചിന്തിച്ചോണ്ട് ഇപ്പൊ വരാമെന്ന് പറഞ്ഞ് നമ്മള് ഷർട്ടിന്റെ കൈ കയറ്റി വെച്ചോണ്ട് അവന്റെ ബ്ലോക്കിലേക്ക് നടന്നു.... നേരെ അവന്റെ ക്ലാസിലേക്ക് കേറി ചെല്ലുക, നദയോട് രണ്ട് ഡയലോഗ് കാച്ചുക, അവനെ കയ്യോടെ പൊക്കി കൊണ്ട് വരിക ഇതൊക്കെ മനസ്സിൽ കണക്ക് കൂട്ടി കൊണ്ടായിരുന്നു നമ്മള് അവന്റെ ക്ലാസ് ലക്ഷ്യമാക്കി നടന്നത്... പക്ഷെ അവന്റെ ക്ലാസ്സിന്റെ മുന്നിൽ എത്തിയതും, ക്ലാസിലേക്ക് കയറി ചെല്ലാൻ നിന്ന നമ്മള് അവൻ നദയോട് സംസാരിക്കുന്നത് കേട്ടിട്ട് മുന്നോട്ട് എടുത്ത കാൽ പിന്നോട്ട് തന്നെ എടുത്ത് വെച്ചു... അപ്പു അവളോട് പറയുന്ന ഓരോന്ന് കേട്ടപ്പോ നമ്മള് അറിയാതെ തന്നെ നമ്മളെ കണ്ണ് നിറഞ്ഞൊഴുകുന്നത് നമ്മള് അറിഞ്ഞു... കാരണം അങ്ങനെയുള്ള കാര്യങ്ങളായിരുന്നു അപ്പു അവളോട് പറഞ്ഞത്.... (തുടരും) ********************************************** ഈ പാർട്ട് നിങ്ങള് എത്രയൊക്കെ സൂപ്പർ ആണെന്ന് പറഞ്ഞാലും ബോറായിട്ടുണ്ടെന്ന് എനിക്ക് തന്നെ അറിയാം... നമ്മക്ക് ഇന്ന് സ്റ്റോറി പോസ്റ്റ് ചെയ്യാൻ തീരെ താല്പര്യം ഇല്ലായിരുന്നു... കാരണം അമ്മാതിരി ഒരു ദിവസമായിരുന്നു എനിക്ക് ഇന്ന്... പിന്നെ നിങ്ങളെ നിരാശപ്പെടുത്താൻ എനിക്ക് തീരെ ഇഷ്ടല്ലാത്തോണ്ടാ ഞാൻ ഇന്ന് പോസ്റ്റിയത്... ലെങ്ത് കുറവാണെന്ന് അറിയാം... ക്ഷമിക്കണം... അടുത്ത ഭാഗത്തിൽ ബോറടിപ്പിക്കാതെയും ലെങ്ത്ത് കൂട്ടിയും എഴുതാൻ ഞാൻ നോക്കാട്ടോ... നെക്സ്റ്റ് നാളെ 9 മണിക്ക്... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ന്നീയില്ലാ ജീവിതം ന ത് 2 ഭാഗം Mubashira MSKH ( @ mawaar _ putih - ShareChat
68.7k കണ്ടവര്‍
8 ദിവസം
*💘നീയില്ലാ ജീവിതം💘2⃣* _ഭാഗം.23_ ✍ Mubashira MSKH പെട്ടെന്ന് നമ്മളെ അയാളിലേക്ക് ഒന്നൂടി ചേർത്ത് നിർത്തിയിട്ട് നമ്മളെ അധരങ്ങളിലേക്ക് അയാളുടെ ചുണ്ടുകൾ അടുപ്പിച്ചതും ഒന്ന് പ്രതികരിക്കാൻ പോലും കഴിയാതെ ഞാൻ മരവിച്ച് അങ്ങനെ നിന്ന് പോയി.... അവനെ പിടിച്ച് തള്ളണമെന്ന ഒരു ചിന്ത നമ്മളെ മൈൻഡിൽ കിടന്ന് തത്തി കളിച്ചപ്പോ തന്നെ നമ്മള് സർവ്വ ശക്തിയുമെടുത്ത് അവനെ ആഞ്ഞ് തള്ളാൻ ശ്രമിച്ചു... പക്ഷെ എന്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് കൊണ്ട് ഓൻ പെട്ടെന്ന് നമ്മളെ കയ്യിൽ കേറി പിടിച്ചിട്ട് എന്നെ ഒന്ന് കറക്കി വിട്ട് എന്റെ കൈ തിരിച്ച് പിറകിലേക്ക് ആക്കി നിർത്തിച്ചു... അവന്റെ ആ പിടിയിൽ നിന്ന് എത്രയൊക്കെ എന്റെ കൈ വിടുവിക്കാൻ ശ്രമിക്കുന്നോ അത്രക്ക് ഞാൻ ബലഹീനയായി മാറി കൊണ്ടിരുന്നു... എന്താ എനിക്ക് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാക്കാൻ പറ്റുന്നെ ഇല്ലായിരുന്നു... അവന്റെ മുഖം എന്റെ കാതോരം ചേർന്ന് വരുന്നത് മനസ്സിലായതും ഞാൻ പെട്ടെന്ന് മുഖം ചെരിച്ച് അവന്റെ കയ്യിൽ നിന്ന് ആകുന്ന വിധം കുതറി മാറാൻ ശ്രമിച്ചു... അപ്പൊ അവൻ 🎶തു മേരി ഗേൾ ഫ്രണ്ട് മേ തേരി ബോയ് ഫ്രണ്ട്🎶 എന്ന് മൂളി കൊണ്ട് എന്നെ അവനിലേക്ക് കൂടുതൽ അടുപ്പിച്ച് നിർത്തി... അവന്റെ കൈ പിടിയിൽ നിന്ന് കുതറി മാറാൻ ശ്രമിക്കുന്തോറും അവൻ കൂടുതൽ ശക്തിയിൽ എന്റെ കൈ പിടിക്കുന്നുണ്ടെന്നല്ലാതെ എന്നെ വിടുന്നില്ലായിരുന്നു... "ഹായ് ഇഷൂട്ടി... ഞാൻ എന്റെ ഒരു വാക്ക് പാലിച്ചിരിക്കാണ്... നിനക്ക് കെട്ടിപ്പിടിച്ച് ഒരുമ്മ തരും എന്ന് പറഞ്ഞ പോലെ ഞാൻ അത് ചെയ്തിരിക്കുന്നു... ഇനി രണ്ടാമത്തെ വാക്ക്... നിന്റെ കണ്മുന്നിൽ വരുമെന്ന്... കൃത്യം ഒരു മിനിറ്റിൽ ഇവിടെ വീണ്ടും ലൈറ്റ്‌സ് ഓണാകും അപ്പൊ നിനക്ക് എന്നെ കാണാൻ കഴിയുമെങ്കിൽ ഒന്ന് കാണ്...." എന്ന് നമ്മളെ കാതോരം പതിയെ അവൻ മൊഴിഞ്ഞപ്പോ അത് നാസിഫ് ആണെന്ന് മനസ്സിലാക്കാൻ എനിക്ക് അധികം സമയം വേണ്ടി വന്നില്ല... പക്ഷെ അവൻ എന്നെ കിസ് ചെയ്തപ്പോ ഒന്ന് തടയാൻ പോലും കഴിയാതെ ഞാൻ നിന്നത് ഓർത്ത് എനിക്ക് ദേഷ്യം നുരഞ്ഞ് പൊന്തി... അതോണ്ട് അപ്പൊ തന്നെ അവന്റെ കാലിന് ഒരു ചവിട്ട് കൊടുത്തിട്ട് അവന്റെ കയ്യിൽ നിന്ന് നമ്മളെ കൈ വിടുവിച്ച് നമ്മള് പെട്ടെന്ന് തിരിഞ്ഞ് നോക്കി... ആ നേരം തന്നെ അവിടമാകെ വെളിച്ചം വന്നതും നമ്മളെ കണ്ണുകളിലേക്ക് വെളിച്ചം തുളച്ച് കേറി... ഒരു കൈ കൊണ്ട് കണ്ണിന് നേരെ കൈ വെച്ച് മുന്നോട്ട് നോക്കിയപ്പോ അവിടെ ആരും തന്നെ ഇല്ലായിരുന്നു... അവിടെ ഉണ്ടായിരുന്ന ഓരോരുത്തരിലും എന്റെ കണ്ണുകൾ തേടി ചെന്നെങ്കിലും എനിക്ക് അവിടെ ഒന്നും അവനെ കണ്ടെത്താൻ കഴിഞ്ഞില്ല... വീണ്ടും നമ്മളെ കബളിപ്പിച്ച് കൊണ്ട് അവൻ കടന്ന് കളഞ്ഞെന്ന് മനസ്സിലായതും എനിക്ക് ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി... കുറച്ച് മുൻപ് വരെ നടന്ന കാര്യങ്ങൾ ഓർത്ത് നോക്കിയപ്പോ എനിക്ക് എന്റെ ദേഷ്യം കൺട്രോൾ ചെയ്യാൻ കഴിയാതെ വന്നു... നമ്മള് അപ്പൊ തന്നെ കൈ ചുരുട്ടി പിടിച്ച് കണ്ണുകൾ അടച്ച് അവിടെ നിന്ന് ആർത്ത് നിലവിളിച്ചു.... എന്റെ ശബ്ദം കേട്ടിട്ട് നമ്മളെ അമീഗോസ് നമ്മളെ അടുത്തേക്ക് വന്ന് കാര്യം അന്വേഷിച്ചപ്പോ എനിക്ക് എന്താ ചെയ്യേണ്ടതെന്ന് ഒരു പിടിയും ഇല്ലായിരുന്നു... അതോണ്ട് അപ്പൊ തന്നെ ഒരു ഭ്രാന്തിയെ പോലെ നമ്മളെ കണ്ണിൽ കണ്ട എല്ലാ സാധനങ്ങളും എറിഞ്ഞുടച്ച് ആ പബ്ബിനെ രണ്ടായി പിളർക്കാനുള്ള ശക്തിയിൽ ഞാൻ വീണ്ടും അലറി... അപ്പൊ തന്നെ അവിടെയുള്ളവരൊക്കെ പാട്ടും കൂത്തും നിർത്തി വെച്ച് നമ്മളെ തന്നെ നോക്കാൻ തുടങ്ങി... "ദിലു... എന്താ നീയീ കാണിക്കുന്നെ...? വാട്ട് ഹാപ്പെൻ...?" എന്നൊക്കെ ചോദിച്ചോണ്ട് നദന്റെ അടുത്ത് നിന്ന് അപ്പു നമ്മളെ അടുത്തേക്ക് വന്ന് നമ്മളെ കയ്യിൽ പിടിച്ചു... അപ്പൊ എനിക്ക് ആ നാസിഫ് എന്റെ കയ്യിൽ പിടിച്ചതായിരുന്നു ഓർമ്മ വന്നത്... അത് കൂടി ആയപ്പോ ഞാൻ അപ്പുവിനെ പിടിച്ച് പിറകിലേക്ക് തള്ളി മാറ്റിയിട്ട് രണ്ട് കൈ കൊണ്ടും മുടി പിച്ചി എല്ലാവരെയും രൂക്ഷമായി നോക്കി കൊണ്ട് ഞാൻ അവിടന്ന് പുറത്തേക്ക് ഇറങ്ങി ഓടി... നമ്മളെ പിന്നാലെ തന്നെ കാര്യം അറിയാതെ അവന്മാരും ഓടി വന്നു... നമ്മള് പാർക്കിങ്ങിലേക്ക് നല്ല കട്ടക്കലിപ്പിൽ പോയി കൊണ്ടിരുന്നപ്പോ പെട്ടെന്ന് അപ്പു ഓടി വന്ന് എനിക്ക് മുന്നിലായി തടസം സൃഷ്ടിച്ചു... "നീ ഇതെങ്ങോട്ടാ ദിലു പോകുന്നെ...? ഞങ്ങള് ചോദിച്ചതിന് ഒരു സമാധാനം പറയാതെ എന്തൊക്കെയാ നീ കാണിച്ച് കൂട്ടിയത്...? പറ എന്താ ഉണ്ടായേ...?" അവരോടൊക്കെ എന്ത് പറയണമെന്ന് യാതൊരു നിശ്ചയവും എനിക്കില്ലായിരുന്നു... ആ നാസിഫ് എന്നെ കിസ് ചെയ്ത് മുങ്ങി കളഞ്ഞെന്നെങ്ങാനും ഇവര് അറിഞ്ഞാൽ പിന്നെ ആ നാസിഫിനെ എന്റെ കൈ കൊണ്ട് എനിക്ക് തീർക്കാൻ കഴിയില്ല... *"ദിലു നിന്നോടല്ലെടി ഞങ്ങള് ചോദിക്കുന്നത് എന്താ ഉണ്ടായതെന്ന് പറ..."* അർഷി പെട്ടെന്ന് കലിപ്പായി കൊണ്ട് അങ്ങനെ ചോദിച്ചതും എനിക്കും ദേഷ്യം കൺട്രോൾ ചെയ്യാൻ കഴിയാതെ വന്നു... *"ആ നാസിഫ് ഇവിടെ വന്നിരുന്നു..."* എന്ന് നമ്മള് അവരെ നോക്കി ഒച്ച വെച്ചതും അവര് പെട്ടെന്ന് സൈലന്റായി കൊണ്ട് പരസ്പ്പരം മുഖത്തോട് മുഖം നോക്കി നിന്നു... "നാസിഫോ...?" യാസിയാണ്. "അതെ... അവൻ തന്നെ... എന്റെ തൊട്ടടുത്ത് വരെ അവനെ കിട്ടിയിട്ടും എനിക്ക് അവനെ ഒരു ചുക്കും ചെയ്യാൻ പറ്റിയില്ല... അവൻ ചെയ്ത കാര്യത്തിന് അവനെ എങ്ങാനും ഇപ്പൊ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ തീർത്ത് കളയും..." എന്ന് പറഞ്ഞ് മുഷ്ടി ചുരുട്ടി കൊണ്ട് അർഷിന്റെ കാറിലേക്ക് ആഞ്ഞ് കുത്തി ദേഷ്യം കടിച്ച് പിടിച്ച് നിന്നു... "അവൻ നിന്നെ എന്താ ചെയ്തെ...?" പെട്ടെന്ന് അർഷി നമ്മളെ തോളിൽ കൈ വെച്ചോണ്ട് അത് ചോയ്ച്ചതും അവന് ഒരു കൃത്യമായ മറുപടി കൊടുക്കാൻ പറ്റാതെ ഞാൻ അവന്റെ മുന്നിൽ വിയർത്തു... "അത്.... അത്.... അവൻ... അവനെന്റെ കയ്യിൽ കേറി പിടിച്ചു..." നമ്മളത് പറഞ്ഞ് നിർത്തിയപ്പോ തന്നെ ഏഴ് പേരും ഒരുമിച്ച് വാട്ട് എന്ന് പറഞ്ഞ് അലറിയതും നമ്മള് അവരെ തന്നെ മിഴിച്ച് നോക്കി കൊണ്ടിരുന്നു... "എന്താ നീ പറഞ്ഞെ..? നാസിഫ്... അവൻ നിന്റെ കയ്യിൽ കേറി പിടിച്ചെന്നോ...? അപ്പൊ നീയെന്താടി വെറുതെ അവന്റെ മുന്നിൽ നിന്ന് കൊടുക്കായിരുന്നോ...?" അപ്പു അങ്ങനെ പറഞ്ഞ് നമ്മളെ നേർക്ക് വന്നപ്പോ നമ്മള് പകച്ച് പോയി അവനെ തന്നെ നോക്കി നിന്നു... "പറയെടി... അവൻ നിന്റെ കയ്യിൽ കേറി പിടിച്ചപ്പോ നീ വെറുതെ അത് നോക്കി നിൽക്കായിരുന്നോ...?" എന്ന് നമ്മളെ കയ്യിൽ പിടിച്ചോണ്ട് അർഷിയും ചോദിച്ചപ്പോ നമ്മക്ക് ഒന്നും അങ്ങോട്ട് മിണ്ടാൻ പറ്റിയില്ല... ഇവന്മാരെ ഈ കലിപ്പ് കണ്ടിട്ട് ഇപ്പോ തന്നെ അവനെ കൊല്ലാൻ ഉള്ള ദേഷ്യമുണ്ട്... അപ്പൊ പിന്നെ അവൻ എന്നെ കിസ് ചെയ്തെന്നെങ്ങാനും ഇവര് അറിഞ്ഞാൽ......... "ദിലു നിന്നോടാ ചോയിച്ചേ...? നീ എന്നിട്ട് അവനെ വെറുതെ വിട്ടോ...?" അപ്പുവാണ്. "ഇല്ല... അവന്റെ കാലിന് നല്ല ഒരു ചവിട്ട് വെച്ച് കൊടുത്തിട്ടുണ്ട്... അത് കിട്ടിയപ്പോ തന്നെ അവൻ മുങ്ങിയെന്ന് തോന്നുന്നു..." "നീ അവന്റെ മുഖം കണ്ടോ...?" ഡെവി അത് ചോയിച്ചപ്പോ നമ്മള് ഇല്ലെന്ന് തലയാട്ടി കൊടുത്തു... എന്നിട്ട് അവൻ എന്നെ കിസ്സടിച്ചതും അവൻ പറഞ്ഞ ഡയലോഗും ഒഴിച്ച് ബാക്കിയൊക്കെ അവന്മാരോട് പറഞ്ഞു... അത് കേട്ടിട്ട് എന്നായാലും നമ്മളെ ഒക്കെ മുന്നിൽ ഒരിക്കൽ അവൻ പ്രത്യക്ഷപ്പെടുന്ന നാൾ എല്ലാത്തിനും കണക്ക് ചോദിക്കാമെന്ന് അവര് പറഞ്ഞു... പക്ഷെ അതുവരെ ഒക്കെ കാത്തിരിക്കാൻ എനിക്ക് കഴിയില്ല... കാരണം അത്രക്ക് അവൻ എന്നെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്... അവൻ എന്റെ കണ്മുന്നിൽ വന്ന് നിൽക്കുന്നതിന് മുൻപ് തന്നെ അവൻ ആരാണെന്ന് കണ്ടെത്തി അവന്റെ മുന്നിൽ ഞാൻ പോയി നിന്നിരിക്കും... ഇത് ഈ ദിലുവിന്റെ വാശിയാ... അവന്മാര് നാസിഫ് എന്ന ചാപ്റ്റർ വിടാതെ ഓരോന്ന് സംസാരിക്കാൻ തുടങ്ങിയതും അർഷിന്റെ കയ്യിൽ നിന്ന് കീ വാങ്ങി നമ്മള് വണ്ടി ഓടിക്കാൻ നിന്നു... അത് കണ്ടിട്ട് അപ്പൊ തന്നെ അവര് സംസാരം ഒക്കെ നിർത്തിയിട്ട് നമ്മളെ നേരെ കൈ കൂപ്പി കൊണ്ട് വണ്ടി അവൻ തന്നെ എടുത്തോളാമെന്ന് പറഞ്ഞു... അത് വേറെ ഒന്നും കൊണ്ടല്ല... നമ്മളെ ഡ്രൈവിങ്ങിന്റെ സ്പീഡ് എന്തായിരിക്കും ഈ അവസ്ഥയിൽ എന്ന് അവർക്ക് ഊഹിക്കാവുന്നതെ ഉണ്ടായിരുന്നുള്ളു... അതോണ്ടാ എന്നെ ഡ്രൈവ് ചെയ്യാൻ സമ്മതിക്കാഞ്ഞത്.... വീട്ടിലേക്ക് യാത്ര തിരിച്ച് ഒരു പത്ത് മിനിറ്റ് ആയപ്പോഴേക്കും അപ്പുവിന്റെ ഫോൺ കിടന്ന് കാറാൻ തുടങ്ങി... നോക്കുമ്പോ നദയാണത്രെ കക്ഷി... ഇപ്പൊ വരാമെന്ന് പറഞ്ഞ് അവളെ അവിടെ പോസ്റ്റാക്കി നിർത്തി കൊണ്ടാണ് അവൻ വന്നത്... അവളെ കാര്യം ഞങ്ങളെ ഈ സംസാരത്തിനിടക്ക് അവൻ മറന്നതായിരുന്നു... അതോണ്ട് കോൾ എടുത്തപ്പോ തന്നെ അവളോട് കുറെ സോറിയൊക്കെ അവൻ ഒലിപ്പിച്ച് പറയുന്നുണ്ട്... പക്ഷെ അതൊന്നും ഏറ്റിട്ടില്ലെന്ന് തോന്നുന്നു അവള് പിണങ്ങി ഫോൺ വെച്ചെന്ന് അപ്പു പറയുന്നുണ്ട്... അത് കേട്ടപ്പോ നമ്മക്ക് ചിരി വന്നു... ഒരു കണക്കിന് അത് നന്നായേ ഉള്ളു... കുറെ ആയി രണ്ടും കൂടി തുടങ്ങിയിട്ട് ഇതോടെ എല്ലാം തീർന്നാൽ മതിയായിരുന്നു എന്ന് അറിയാതെ തന്നെ നമ്മള് അങ്ങനെ പ്രാർത്ഥിച്ച് പോയി.... അപ്പൊ ഡെവി കാറിൽ മ്യൂസിക് വെച്ചു... അതും അപ്പുവിന്റെ സിറ്റുവേഷന് കേൾക്കാൻ പറ്റിയ പാട്ട് തന്നെ... നല്ല റൊമാന്റിക് മ്യൂസിക്... അത് കേട്ടിട്ട് അപ്പു കട്ടക്കലിപ്പിൽ നിൽക്കാണ്... എങ്ങനെ കലിപ്പാകാതെ ഇരിക്കും... വിരഹത്തിൽ നിൽക്കുന്ന നേരത്തല്ലേ അവൻ റൊമാന്റിക് സോങ് ഇട്ടത്... അതിന് അപ്പൊ തന്നെ അപ്പൂന്റെ കയ്യീന്ന് വയറ് നിറച്ച് ഡെവിക്ക് കിട്ടി... അതോണ്ട് ഓൻ അപ്പൊ തന്നെ മ്യൂസിക് മാറ്റിയതും അടുത്ത സോങ് കേട്ടപ്പോ എന്റെ പെരുവിരൽ മുതലങ്ങ് എരിഞ്ഞ് കേറി വന്നു... ആ നാസിഫ് എന്റെ കാതോരം വന്ന് മൂളിയ ആ സോങ്ങായിരുന്നു ഇപ്പോ പാടുന്നത്... അത് കേട്ടപ്പോ അവൻ നമ്മളെ അവനിലേക്ക് അടുപ്പിച്ച് നിർത്തിയതും നമ്മളെ ചുണ്ടിൽ അവന്റെ ചുണ്ട് പതിഞ്ഞതും എന്റെ മൈന്റിലേക്ക് വരാൻ തുടങ്ങി.... അപ്പൊ വീണ്ടും എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ എനിക്ക് തോന്നി... അതോണ്ട് അപ്പൊ തന്നെ ആ എഫ്‌എമ്മിന്റെ ബോക്സിൽ തല്ല് കൊടുത്ത് ആ പാട്ട് നിർത്തിച്ചു... നമ്മളെ ആ കാട്ടികൂട്ടൽ കണ്ടിട്ട് അത് വരെ തിരക്ക് കൂടി നിന്നവന്മാര് മൊത്തം നമ്മളെ നോക്കി നിന്നു.... അപ്പോഴേക്കും മാൻഷന്റെ മുന്നിൽ ചെന്ന് കാർ നിർത്തിയതും നമ്മള് അപ്പൊ തന്നെ അതിൽ നിന്ന് ചാടിയിറങ്ങി മാൻഷന്റെ അകത്തേക്ക് കയറി പോയി... ഇവൾക്ക് ഇതെന്ത് പറ്റിയെന്ന് നമ്മളെ പിറകിൽ നിന്ന് അവന്മാര് പിറുപിറുക്കുന്നത് ഒക്കെ നമ്മള് കേട്ടിട്ടും കേൾക്കാത്ത മട്ടിൽ റൂമിലേക്ക് ഓടി വാതില് വലിച്ചടച്ചു... ഐഷുമ്മയും ബേബിയും ശബ്ദം കേട്ട് വരുമെന്ന് പോലും നോക്കാതെ ഞാൻ റൂമിൽ ഉണ്ടായിരുന്ന സാധനങ്ങൾ ഒക്കെ അടിച്ച് തമർത്തു... എത്രയൊക്കെ ആയിട്ടും ആ നാസിഫിനോടുള്ള ദേഷ്യം എന്നിൽ നിന്നും കൂടുന്നുണ്ടെന്നല്ലാതെ ഒരു തരി പോലും കുറയുന്നില്ലായിരുന്നു.... പെട്ടെന്ന് എവിടെന്നോ വെളിവ് വന്ന പോലെ റൂമിന് ചുറ്റും ഒന്ന് കണ്ണോടിച്ച് നോക്കിയപ്പോ ഇനി പൊട്ടാനായിട്ട് നമ്മളെ റൂമിൽ നമ്മളും അപ്പുവും നിൽക്കുന്ന ഒരു ഫോട്ടോയും ഞങ്ങളെ അമീഗോസിന്റെ ഫോട്ടോയും ഉണ്ടായിരുന്നുള്ളു... ബാക്കി ഒക്കെ ഫിനിഷ്... ഇതൊക്കെ ഇനി ഐഷുമ്മ കണ്ടാലുള്ള പുകില് ആലോജിച്ചപ്പോ നമ്മള് തലക്ക് താങ്ങ് കൊടുത്തിട്ട് മുഖം പൊത്തി പിടിച്ചോണ്ട് ബെഡിൽ ഇരുന്നു... അപ്പൊ തന്നെ നമ്മളെ കാല് റിമോട്ടിൽ തട്ടി പെട്ടെന്ന് ടിവി ഓണായി... *🎶കത്തും തീയാണുമ്മാാാാ..... നെഞ്ചിൻ കനലാണുമ്മാാാാ.....🎶* ബെസ്റ്റ് ഈ ടൈമിൽ കേൾക്കാൻ പറ്റിയ പാട്ട് തന്നെ... അപ്പൊ തന്നെ നമ്മള് പല്ല് ഞെരിച്ചോണ്ട് ടീവിയിലേക്ക് നോക്കിയിട്ട് റിമോർട്ട് എടുത്ത് ടീവിയിലേക്ക് എറിഞ്ഞു... അപ്പൊ തന്നെ ടീവി ഓഫ് ആകേം ചെയ്തു റിമോർട്ട് രണ്ട് കഷ്ണമായി ചിതറി വീഴേം ചെയ്തു... നമ്മള് മുഖത്ത് കൈ വെച്ച് കൊണ്ട് അപ്പൊ തന്നെ ബെഡിലേക്ക് മറിഞ്ഞ് വീണ് ഇന്ന് അവിടെ വെച്ച് നടന്നതൊക്കെ ഒന്ന് റീവൈൻഡ് ചെയ്ത് നോക്കി... അവന്റെ പിടിയിൽ നിന്ന് കുതറി മാറാൻ കഴിയാതിരുന്നതും അവൻ എന്നെ കിസ് ചെയ്തപ്പോ ഒന്ന് എതിർക്കാൻ പോലും കഴിയാതെ മരവിച്ച് നിന്നതുമൊക്കെ കണ്ണടച്ച് ആലോജിച്ചപ്പോ തന്നെ നമ്മള് ഞെട്ടി ബെഡിൽ നിന്ന് എണീറ്റ് ഇരുന്നു.... എന്താ എനിക്ക് ആ നേരത്ത് സംഭവിച്ചത്...? ഞാൻ എന്താ അപ്പൊ അങ്ങനെ ഒക്കെ ബിഹേവ് ചെയ്തെ...? ഈ നാസിഫ് സത്യത്തിൽ ആരാണ്...? അവന്റെ ലക്‌ഷ്യം എന്താ...? അവന്റെ സാമിപ്യത്തിൽ എനിക്ക് എന്ത് കൊണ്ടാ ഒരു അപരിചിതത്വം ഫീല് ചെയ്യാഞ്ഞത്...? എന്നൊക്കെ സ്വയം നമ്മളോട് തന്നെ ചോദിച്ചോണ്ടിരുന്നപ്പോഴേക്കും നമ്മളെ തൊണ്ടയൊക്കെ ആകെ വറ്റി വരണ്ടിരുന്നു... നമ്മളെ റൂമിലെ ഫ്രിഡ്ജിൽ നിന്ന് തന്നെ വെള്ളം എടുത്ത് കുടിച്ചിട്ട് ആ കുപ്പിയിലെ തണുത്ത വെള്ളം മുഴുവൻ എന്റെ തലയിലൂടെ ഞാൻ തന്നെ കമിഴ്ത്തി.... എന്നിട്ടും എന്റെ തലക്ക് ചൂട് കൂടുന്ന പോലെ എനിക്ക് തോന്നാണ്... ബാത്‌റൂമിൽ ചെന്ന് പൈപ്പിൽ നിന്ന് വെള്ളം എടുത്ത് മുഖത്തേക്ക് ആഞ്ഞ് വീശി നമ്മള് കണ്ണാടിയിലേക്ക് നോക്കി... അപ്പൊ നമ്മക്ക് വീണ്ടും ആ സംഭവങ്ങൾ ഒക്കെ കണ്മുന്നിൽ കാണുന്ന പോലെ തോന്നി... കണ്ണിറുക്കിയടച്ച് വാഷ് ബേസിൽ പിടി മുറുക്കി കൊണ്ട് നമ്മള് അതൊക്കെ മൈൻഡിൽ നിന്ന് ഡിലീറ്റ് ആക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു... പെട്ടെന്ന് നമ്മളെ ഫോൺ റിങ് ചെയ്യുന്നത് കേട്ടതും കണ്ണ് തുറക്കാതെ തന്നെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തിട്ട് നമ്മള് കാതോട് അടുപ്പിച്ച് ഹലോ പറഞ്ഞു... "ഹലോ മൈ ഡിയർ ഇഷൂട്ടി... എന്നെ ഓർത്ത് ഉറങ്ങാതെ നിൽക്കായിരുന്നല്ലേ നീ... എനിക്ക് മനസ്സിലായി..." അത് കേട്ടപ്പോ തന്നെ നാസിഫ് ആണെന്ന് മനസ്സിലായതും നമ്മള് പെട്ടെന്ന് കണ്ണ് തുറന്ന് നമ്മളെ തന്നെ രൂക്ഷമായി നോക്കി കൊണ്ടിരുന്നു... *"യൂ ബ്ലഡി @#%@&... ഹൌ ഡെയർ യു ബാസ്റ്റഡ്..."* "ആഹാ... ഇത് കൊള്ളാലോ... നിന്റെ റൂമിലെ സകല സാധനവും അടിച്ച് തമർത്തിയിട്ടും എന്റെ ഇഷൂട്ടിന്റെ ദേഷ്യം ഇതുവരെ കുറഞ്ഞില്ലേ...? അപ്പൊ മിക്കവാറും എന്നെ കയ്യിൽ കിട്ടിയാൽ നീ വെച്ചേക്കത്തില്ലല്ലോ..." "ധൈര്യമുള്ള ഒരാണെങ്കിൽ നീ വാടാ എന്റെ കണ്മുന്നിലേക്ക് അപ്പൊ നിനക്ക് മനസ്സിലാകും ഞാൻ എന്താ നിന്നെ ചെയ്യാ എന്ന്... എന്റെ മുന്നിലേക്ക് വരാമെന്ന് പറഞ്ഞിട്ട് നീ അപ്പോഴേക്കും മുങ്ങിയല്ലേ...?" "ഹാ... മുങ്ങിയതല്ല എന്റെ ഇഷൂട്ടി... നിന്നെ പേടിച്ചിട്ട് അവിടന്ന് ഒന്ന് മാറി നിന്നതാ... കാരണം നിനക്ക് എന്നോട് അത്രക്ക് ദേഷ്യം ഉണ്ടാക്കുന്ന പ്രവർത്തിയാണല്ലോ ഞാൻ ചെയ്തത്... അത് മാത്രല്ല നീ എന്നെ കാണാനുള്ള സമയം ഇതുവരെ അതിക്രമിച്ചിട്ടില്ല... അതിന് എനിക്ക് ഇനിയും ഒരുപാട് കടമ്പകൾ കടക്കാനുണ്ട്... അതൊക്കെ കഴിയുമ്പോ ഞാൻ നിന്റെ മുന്നിൽ വരും എന്നിട്ട് നിന്നെ എന്റെ ഉമ്മാന്റെ മരുമകളായി കൊണ്ട് പോയിരിക്കും...." *"അത് നിന്റെ നടക്കാത്ത സ്വപ്നം മാത്രമാണ്... ഈ ദിലു ആരുടേയും മണവാട്ടി ആകില്ല... എന്നെ ആരും കെട്ടാനും പോണില്ല... നിന്നെ പോലെയുള്ള ആണുങ്ങളെ എനിക്ക് പണ്ടേ ഇഷ്ടമല്ല... അതോണ്ട് നീ വിചാരിച്ചതൊന്നും ഒരിക്കലും നടക്കാൻ പോണില്ല...."* എന്ന് നമ്മള് ഷൗട്ട് ചെയ്ത് പറഞ്ഞപ്പോഴേക്കും അവന്റെ മറുപടിയായി ഒരു പൊട്ടിച്ചിരി ആയിരുന്നു ഉയർന്ന് വന്നത്... അത് കേട്ടപ്പോ നമ്മള് ശ്വാസം വലിച്ച് വിട്ടോണ്ട് ഫോണിലേക്ക് ഉറ്റുനോക്കി വീണ്ടും കാതിലേക്ക് അടുപ്പിച്ചു... "ഇഷാ.... ഇഷാ.... ഇഷാ.... നീ ഇത്ര പൊട്ടിയായിരുന്നോ പെണ്ണെ...? നിന്റെ ആ നടത്തവും ബോൾഡ്‌നെസ്സും മട്ടും ഭാവവും ഒക്കെ കണ്ടപ്പോ ഞാൻ കരുതി നിനക്ക് അത്യാവശ്യം ചിന്തിക്കാനുള്ള ശേഷി എങ്കിലും ഉണ്ടെന്ന്... പക്ഷെ ഇപ്പോഴല്ലേ കാര്യം പിടി കിട്ടിയത് അതൊക്കെ എന്റെ വെറും തോന്നല് മാത്രമായിരുന്നെന്ന്...." എന്നൊക്കെ പറഞ്ഞ് അവൻ വീണ്ടും ചിരിച്ചപ്പോ എനിക്ക് വീണ്ടും തലക്ക് ഭ്രാന്ത് പിടിക്കാൻ തുടങ്ങി... "നീ എന്നോട് ഇതിന് മുൻപ് ഒരിക്കൽ പറഞ്ഞത് ഓർക്കുന്നുണ്ടോ...? ആ അർമാനെ നിനക്ക് ഇഷ്ടാണെന്നും അവനാണ് നിന്നെ കെട്ടാൻ പോകുന്നതെന്നും നീ പറഞ്ഞത് ഇത്ര പെട്ടെന്ന് മറന്നോ...? അപ്പൊ ഞാൻ വിചാരിച്ച പോലെ തന്നെ നിനക്ക് അവനോട് അങ്ങനെ ഒരു ഫീലിങ്‌സും ഉണ്ടായിട്ടില്ലല്ലേ...?" അവൻ അങ്ങനെ പറഞ്ഞപ്പോഴാണ് ആ കാര്യം തന്നെ ഞാൻ ഓർക്കുന്നത്... അർമാന്റെ കാര്യം ഇവന് അറിയാമായിരുന്നെന്ന് നമ്മള് മറന്ന് പോയതിനെ കുറിച്ച് ചിന്തിച്ച് നമ്മള് സ്വയം തലക്കടിച്ച് കൊണ്ട് പല്ലിറുമ്പി നിന്നു... "ഛെ... അത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ എന്റെ ഇഷൂട്ടിയോട് ഇന്ന് അങ്ങനെ ഒന്നും പെരുമാറില്ലായിരുന്നു... നീ എന്നെ വിട്ട് പോയാലോ എന്ന് തോന്നിയപ്പോ നിനക്ക് ഒരു ചെറിയ ഡോസ് തരാൻ വേണ്ടിയാ നിന്നെ പിടിച്ച് കിസ്സടിച്ചത്... ആ സാരമില്ല... എന്നായാലും നിനക്ക് തരാനുള്ളത് അല്ലെ അത് കുറച്ച് നേരത്തെ ആയെന്ന് കൂട്ടിയാൽ മതി..." അവൻ അത് പറഞ്ഞ് തീരുന്നതിന് മുൻപ് തന്നെ ഞാൻ ഫോൺ എറിഞ്ഞ് പൊട്ടിച്ചിരുന്നു... എന്നിട്ട് വാഷ്ബേസിൽ നിന്ന് മുഖത്തേക്ക് വെള്ളം ആഞ്ഞ് വീശിയിട്ട് കണ്ണാടിയിലേക്ക് നോക്കി... അപ്പൊ എന്റെ മുഖം കണ്ടിട്ട് എനിക്ക് എന്നോട് തന്നെ ദേഷ്യവും വെറുപ്പും കൂടി വന്ന് കൈ ചുരുട്ടി പിടിച്ച് കണ്ണാടിയിൽ ആഞ്ഞ് കുത്തി... കണ്ണാടി പൊട്ടി അതിലെ ചില്ല് എന്റെ കയ്യിൽ തറച്ച് കേറിയെങ്കിലും എനിക്ക് ആ വേദന ഒന്നും ഒന്നുമല്ലായിരുന്നു... അതോണ്ട് ആ കൈ കൊണ്ട് തന്നെ അടുത്ത കുത്ത് പഞ്ചിങ് ബാഗിൽ ആയിരുന്നു വന്ന് പതിഞ്ഞത്... ശരീരത്തിന് ക്ഷീണം വരുന്ന വരെ പഞ്ചിങ് ബാഗിൽ അടിച്ച് ഞാൻ എന്റെ ദേഷ്യം തീർത്തോണ്ടിരുന്നു... ഓരോ പഞ്ചും ആ നാസിഫിനിട്ട് ഞാൻ ഓങ്ങി വെച്ചതാണ്... എന്റെ കൈ കൊണ്ടായിരിക്കും അവന്റെ അന്ത്യം എന്ന് ഞാൻ കുറിച്ച് കഴിഞ്ഞു... ★★★★★★★★★★★★★★★★★★★★ 【അർഷി】 ദിലു ദേഷ്യത്തിൽ കാറിൽ നിന്നിറങ്ങി റൂമിലേക്ക് പോയപ്പോ തൊട്ട് അവന്മാര് അവളെ ഈ പെട്ടെന്നുള്ള ഭദ്രകാളി സ്വഭാവത്തെ കുറിച്ച് ചർച്ച ചെയ്യായിരുന്നു... രാവിലെ എണീറ്റ് കോളേജിൽ ഒക്കെ പോകാൻ ഉണ്ടായത് കൊണ്ട് അവന്മാരെ ഒക്കെ അവിടെ ഇറക്കി വിട്ടിട്ട് നമ്മള് വീട്ടിലേക്ക് കയറി... അപ്പൊ ദിലൂന്റെ റൂമിൽ നിന്നും എന്തൊക്കെയോ സാധനങ്ങൾ പൊട്ടുന്ന ശബ്ദമൊക്കെ കേൾക്കുന്നുണ്ടായിരുന്നു... ദേഷ്യം വന്നിട്ട് ചെയ്ത് കൂട്ടുന്നതാകുമെന്ന് നമ്മക്ക് ഉറപ്പാണ്... ഭാഗ്യത്തിന് അധികം ശബ്ദമൊന്നും പുറത്തേക്ക് കേൾക്കാൻ ഇല്ലാത്തത് കൊണ്ട് അവളെ ഡിസ്റ്റർബ് ചെയ്യാതെ ഞാൻ വേഗം പോയി കിടന്നുറങ്ങി... രാവിലെ സാധാരണ ഈ ദിവസം ദിലുവാണ് നമ്മളെ അലാറമാകാറ്... പക്ഷെ 6 മണി ആയിട്ടും അവള് നമ്മളെ റൂമിന്റെ പരിസരത്തേക്ക് വരുന്നത് പോലും നമ്മള് കണ്ടിട്ടില്ല... അതോണ്ട് ഉറക്കപ്പിച്ചിൽ നിന്ന് എണീറ്റിട്ട് നമ്മള് ഓളെ റൂം ലക്ഷ്യമാക്കി നടന്നു... "ദിലു... ദിലു....ദിൽ..." അവളെ റൂമിലെ കതകിൽ തട്ടി വിളിച്ചപ്പോഴേക്കും വാതില് തുറന്ന് കിടക്കുന്നത് കണ്ടിട്ട് നമ്മള് അകത്തേക്ക് ചെന്ന് നോക്കിയപ്പോ റൂം മുഴുവൻ ഇരുട്ടായിരുന്നു... അപ്പൊ തന്നെ റൂമിലെ ലൈറ്റ് മുഴുവൻ ഇട്ടിട്ട് നമ്മള് റൂം മുഴുവൻ ഒന്ന് കണ്ണോടിച്ച് നോക്കി... ഭാഗ്യത്തിന് ഞങ്ങളെ ഫോട്ടോസിൽ ഒന്നും അവള് കൈ വെച്ചിട്ടില്ല... ബാക്കിയൊക്കെ സോഹ ആയിട്ടുണ്ട്... നമ്മള് റൂമിന്റെ കോലം കണ്ടിട്ട് ഒന്ന് നെടുവീർപ്പിട്ടോണ്ട് ദിലുവിന്റെ നേരെ തിരിഞ്ഞപ്പോ ബെഡിൽ തലക്ക് താങ്ങും കൊടുത്തോണ്ട് ഇരിക്കുന്ന അവളെയാണ് കണ്ടത്... നൈറ്റിലെ വേഷമൊന്നും അവള് ഇതുവരെ മാറ്റിയിട്ടില്ല... അപ്പൊ തന്നെ അവള് ഉറങ്ങിയിട്ടില്ലെന്നും എനിക്ക് ഉറപ്പായി... അപ്പോഴാണ് ഞാൻ അവളെ കയ്യിലേക്ക് ശ്രദ്ധിച്ചത്... കയ്യൊക്കെ ആകെ മുറിഞ്ഞ് ചോര വരുന്നുണ്ട്... അത് കണ്ടപ്പോ തന്നെ നമ്മള് അവളെ അടുത്തേക്ക് ഓടി ചെന്ന് അവിടെ മുട്ട് കുത്തി ഇരുന്നിട്ട് അവളെ കയ്യിൽ പിടിച്ചു... *"ദിലു... എന്താടി ഇതൊക്കെ...? ആരോടുള്ള ദേഷ്യമായാലും അത് തീർക്കേണ്ടത് സ്വന്തം ശരീരത്തോടല്ല... നന്നായിട്ട് മുറിഞ്ഞിട്ടുണ്ട്... നീയെന്താടി ചെയ്തെ...?"* എന്ന് ചോദിച്ചോണ്ട് നമ്മള് ഓളെ മുഖത്തേക്ക് നോക്കിയപ്പോ ദേഷ്യം കൊണ്ട് കണ്ണൊക്കെ ആകെ ചുവന്ന് കലങ്ങിയിട്ടുണ്ട്... അതിന്റെ കൂടെ അവളെ മിഴികൾ നിറഞ്ഞൊഴുകുന്നുമുണ്ട്... അത് കണ്ട് നമ്മള് ഒന്ന് അമ്പരന്ന് കൊണ്ട് ദിലു എന്ന് വിളിച്ചതും പെട്ടെന്ന് അവള് എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു... ദിലു അവസാനമായി കരഞ്ഞ് ഞാൻ കാണുന്നത് അബിയെ കാണാൻ ഇല്ലെന്ന വാർത്ത അറിഞ്ഞപ്പോഴായിരുന്നു... അതിന് ശേഷം ഇതുവരെ മറ്റുള്ളവരെ കരയിച്ചിട്ടുണ്ടെന്നല്ലാതെ അവള് കരഞ്ഞ് ഞാൻ കണ്ടിട്ടില്ല... ഇവൾക്ക് എന്താ പെട്ടെന്ന് പറ്റിയതെന്ന് ചിന്തിച്ച് അവളെ കെട്ടിപ്പിടിച്ച് നമ്മള് ബെഡിലേക്ക് നോക്കിയപ്പോ ദിലുവും അബിയും കൂടി നിൽക്കുന്ന ഒരു ഫോട്ടോ നമ്മള് കണ്ടു... അപ്പൊ തന്നെ എന്തിനാണ് ഇവളെ കരച്ചിലെന്ന് എനിക്ക് മനസ്സിലായി... "ദിലു..." എന്ന് വിളിച്ച് അവളെ തലയിൽ തലോടിയപ്പോ അവള് പതിയെ എന്നിൽ നിന്നും മുഖമുയർത്തിയിട്ട് കണ്ണ് തുടച്ചു... നമ്മള് അപ്പൊ തന്നെ ബെഡിൽ കിടക്കുന്ന ആ ഫോട്ടോ എടുത്ത് അവിടന്ന് മാറ്റിയിട്ട് അവളെ കയ്യിലെ മുറിവ് മരുന്ന് വെച്ച് കെട്ടി കൊടുത്തു... എന്നിട്ട് അവളെ നോക്കി ഒന്ന് സൈറ്റടിച്ച് ചിരിച്ച് കാണിച്ചപ്പോ ഓളും നമ്മക്കൊരു പുഞ്ചിരി സമ്മാനിച്ച് കൊണ്ട് അവിടന്ന് എണീറ്റ് ഫ്രഷാകാൻ പോയി... നമ്മള് അപ്പൊ തന്നെ ഐഷുമ്മാന്റെ കണ്ണ് വെട്ടിച്ച് വീട്ടിലെ സെർവെൻസിനെ വിളിച്ച് അവളെ റൂം മൊത്തം ക്ലീൻ ചെയ്യിപ്പിച്ചു... എന്നിട്ട് നമ്മളും ഒന്ന് ഫ്രഷായി താഴേക്ക് ഇറങ്ങി ചെന്നപ്പോ ബേബി ആഷി അങ്കിളിനെയൊക്കെ എയർപ്പൊട്ടിൽ നിന്ന് പിക് ചെയ്യാൻ പോയതാണെന്ന് ഐഷുമ്മ പറഞ്ഞു... ഇന്ന് രാവിലെ ജോഗിങ്ങിന് പോകാഞ്ഞത് എന്താണെന്നും ദിലു എന്താ ഇതുവരെ താഴേക്ക് ഇറങ്ങി വരാഞ്ഞതെന്നും ഐഷുമ്മ ചോദിച്ചപ്പോ രണ്ടിനും കൂടി തലവേദനയാണെന്ന് ഒരൊറ്റ മറുപടി നൽകി... രണ്ടാൾക്കും എങ്ങനെയിപ്പോ ഒരുമിച്ച് തല വേദന വന്നതെന്ന് പിറുപിറുത്തോണ്ട് ഐഷുമ്മ നമ്മക്ക് ടീ കൊണ്ട് വന്ന് വെച്ചപ്പോ തന്നെ എയർപ്പൊട്ടിൽ നിന്ന് ബേബിയും അങ്കിളും ആന്റിയും ഗ്രാൻഡ്‌മായും അല്ലുവും ഒക്കെ ലാന്റ് ആയിരുന്നു... അവരെ കണ്ടപ്പോ തന്നെ നമ്മള് ഓടി ചെന്ന് അങ്കിളിനെ കെട്ടിപ്പിടിച്ച് യാത്രയൊക്കെ എങ്ങനെ ഉണ്ടായിരുന്നെന്ന് അന്വേഷിച്ചിട്ട് ഗ്രാൻഡ്‌മായെയും കൂട്ടി വീട്ടിലേക്ക് കയറി... "എവിടെ എന്റെ ദിലു മോള്... സാധാരണ അവളാണല്ലോ എന്നെ സ്വീകരിക്കാൻ മുന്നിൽ ഉണ്ടാകാ... അവളെവിടെ പോയി...?" "ഓ അപ്പൊ ഗ്രാൻഡ്മാക്ക് ഞാൻ വന്നത് ഇഷ്ടപ്പെട്ടില്ലല്ലേ... അല്ലെങ്കിലും അവളെയാണല്ലോ എന്നെക്കാളും ഇങ്ങൾക്ക് കാര്യം..." എന്ന് നമ്മള് പരിഭവം പറഞ്ഞപ്പോ മൂപ്പത്തി നമ്മളെ കാത് പിടിച്ച് തിരിച്ച് പൊന്നാക്കി... അപ്പൊ തന്നെ ഞാൻ വെറുതെ പറഞ്ഞതാണെന്ന് പറഞ്ഞ് സോറി പറഞ്ഞപ്പോ നമ്മളെ വെറുതെ വിട്ടു... ആഷി അങ്കിളും സിനു ആന്റിയും വന്നത് അറിഞ്ഞിട്ട് സച്ചു റൂമിൽ നിന്ന് ഓടി വന്ന് അവരെയൊക്കെ കെട്ടിപ്പിടിച്ചിട്ട് നേരെ അല്ലുവിന്റെ അടുത്തേക്ക് ചെന്നു... എന്നിട്ട് അവളെ കെട്ടിപ്പിടിക്കലും വിശേഷങ്ങൾ ചോദിച്ചറിയലുമൊക്കെയായി അവര് അവിടെ തന്നെ കൂടി.... അവരെ കാട്ടികൂട്ടൽ കണ്ടാൽ തോന്നും വർഷങ്ങളായി അവര് തമ്മിൽ കണ്ടിട്ടെന്ന്... സച്ചൂന്റെ ക്രൈം പാർട്ണർ കൂടിയാണ് അല്ലു... അതോണ്ട് ദിലുവിന്റെ കൈക്ക് ഇവര് എന്തായാലും പണിയുണ്ടാക്കുമെന്ന് ഉറപ്പാ.... അപ്പോഴാണ് ഇവിടത്തെ ശബ്ദമൊക്കെ കേട്ടിട്ട് ദിലു റൂമിൽ നിന്നിറങ്ങി വന്നത്... ഗ്രാൻഡ്മായെ കണ്ടപ്പോ തന്നെ ദിലുവിന്റെ മുഖമാകെ വിടർന്നിട്ടുണ്ട്... കാരണം അവളെ ക്രൈം പാർട്ണറാണല്ലോ നമ്മളെ ഗ്രാൻഡ്മാ... അതോണ്ട് വന്ന പാടെ ഗ്രാൻഡ്മായെ കെട്ടിപ്പിടിച്ച് അവള് ഒരുപാട് ഉമ്മ വെച്ചിട്ട് ഇത്രെയും നാൾ വരാതിരുന്നതിന്റെ പരിഭവമൊക്കെ ഒരൊറ്റ ഇരുപ്പിന് പറഞ്ഞ് തീർത്തു... പിന്നെ ദിലുവിന്റെ കയ്യിലെ കെട്ട് കണ്ടപ്പോഴായിരുന്നു അടുത്ത കോലാഹലം... അതിന് അവള് നമ്മളെയൊന്ന് നോക്കിയിട്ട് അവളെ ബോക്സിങ് പ്രാക്ടീസിനിടക്ക് പറ്റിയ മുറിവാണെന്ന് അവള് കള്ളം പറഞ്ഞു... അതിന് കുറെ അവള് കേട്ടെങ്കിലും അവള് പെട്ടെന്ന് വിഷയം മാറ്റി... ബേബി രാത്രിക്കുള്ള ഫ്‌ളൈറ്റിനാണ് പോകുന്നത്... അതോണ്ട് ഞങ്ങൾ എല്ലാവരും കൂടി ഒരുമിച്ചിരുന്ന് ബ്രേക്ക് ഫാസ്റ്റോക്കെ കഴിച്ചു... എന്നിട്ട് അവരോടൊക്കെ യാത്ര ക്ഷീണം മാറുന്ന വരെ റസ്റ്റ് എടുക്കാൻ പറഞ്ഞ് ഞങ്ങള് കോളേജിലേക്ക് പുറപ്പെട്ടു... അല്ലു നാളെ മുതൽ കോളേജിലേക്ക് പോയി തുടങ്ങുന്നത് കൊണ്ട് അവളും ഇനി ഞങ്ങളെ കൂടെ ഉണ്ടാകും... ഞങ്ങളെ കോളേജിലേക്ക് പോകുന്ന വഴിക്ക് തന്നെയാണ് അവളെ കോളേജും... അപ്പൊ ഇജുവിന് അതൊരു സമാധാനവും ആകും... അങ്ങനെ ഞങ്ങള് എല്ലാവരും എന്നത്തേയും പോലെ കോളേജിലേക്ക് പോയി കൊണ്ടിരിക്കുമ്പോ പെട്ടെന്ന് ദിലു അപ്പുവിനോട് വണ്ടി നിർത്താൻ പറഞ്ഞു... അവൻ അപ്പൊ തന്നെ വണ്ടി നിർത്തിയതും ഞങ്ങളും ബൈക്ക് നിർത്തി... അവള് അപ്പൊ തന്നെ അവിടന്നിറങ്ങി ഒരു ഫ്ലവർ ഷോപ്പിൽ കയറിയിട്ട് ഒരു റോസ് ബൊക്കെ വാങ്ങി വന്നു... അതെന്തിനാ എന്ന് ഞങ്ങള് ചോദിച്ചപ്പോ അതൊക്കെയുണ്ടെന്ന് പറഞ്ഞ് ഒരു കള്ളച്ചിരി ചിരിച്ചിട്ട് അവള് ബൈക്കിൽ കയറി... അപ്പൊ തന്നെ ഞങ്ങള് കോളേജിലേക്ക് ചെന്നു... അവിടെ എത്തി പാർക്കിങ്ങിൽ ബൈക്ക് നിർത്തിയിട്ട് ഇറങ്ങിയപ്പോഴുണ്ട് സച്ചു എന്തൊക്കെയോ ദിലുവിനോട് അടക്കം പറഞ്ഞ് പോകുന്നു... "നീ പറഞ്ഞ ഒരാഴ്ച തീരാൻ ഇനി വെറും 4 ദിവസം മാത്രേ ബാക്കിയുള്ളൂ എന്ന് നീ മറക്കണ്ട...." എന്ന് സച്ചു പറഞ്ഞപ്പോ ദിലു അവളെ നോക്കി ഒന്ന് പുച്ഛത്തോടെ ചിരിച്ചു... രണ്ടും കൂടി കുറച്ച് ദിവസായി ഞങ്ങളിൽ നിന്ന് എന്തൊക്കെയോ മറച്ച് വെക്കുന്നുണ്ടെന്ന് അറിയുന്നത് കൊണ്ട് തന്നെ ഞങ്ങളും അവരെ പിന്നാലെ ഗ്രൗണ്ടിലൂടെ നടന്നു... അപ്പൊ ദിലു ആ ബൊക്കെയും പിടിച്ച് നേരെ ചെന്ന് നിന്നത് അർമാന്റെ മുന്നിലായിരുന്നു... അവൻ ദിലുവിനെയും അവള് നീട്ടി പിടിച്ച ബൊക്കെയിലേക്കും മാറി മാറി നോക്കി കൊണ്ട് അപ്പുവിനെയും ഞങ്ങളെയും ഒന്ന് നോക്കി.... *"ഐ ലവ് യു അർമാൻ... ദിസ് ഈസ് ഫോർ യു ഫ്രം മൈ ഹാർട്ട്..."* എന്ന് നല്ല റൊമാന്റിക് ആയി കൊണ്ട് ദിലു അവനോട് പറയുന്നത് കേട്ടപ്പോ ഞങ്ങള് അമീഗോസ് ഒന്നടങ്കം തൊള്ളേം തുറന്ന് അവരെ തന്നെ നോക്കി നിൽക്കായിരുന്നു... അർമാന് തുടക്കം മുതലേ ദിലുവിനെ ഇഷ്ടമല്ലാത്തത് കൊണ്ട് മിക്കവാറും ഇവിടെ ഇപ്പൊ ഞങ്ങള് കേറി ഇടപെടേണ്ടി വരുമെന്ന് കരുതി ഞങ്ങള് അവരെ അടുത്തേക്ക് ചെന്നു... പക്ഷെ ഞങ്ങളെ ഒക്കെ ഞെട്ടിച്ച് കൊണ്ട് അർമാൻ ഒരു നിറപുഞ്ചിരിയോടെ ദിലുവിന്റെ കയ്യിൽ നിന്ന് ആ ഫ്ലവർസ് വാങ്ങിയിട്ട് അതിലേക്ക് ഉറ്റുനോക്കി... എന്നിട്ട് ദിലുവിനെ നോക്കി പുച്ഛിച്ച് ചിരിച്ചോണ്ട് അവൻ അതും കൊണ്ട് നേരെ സച്ചുവിന്റെ അടുത്തേക്ക് ചെന്ന് നിന്നു... *" ഐ ലവ് യു സച്ചു..."* അർമാൻ സച്ചുവിന്റെ നേരെ ആ ബൊക്കെ നീട്ടി കൊണ്ട് പറയുന്നത് കേട്ടിട്ട് ഞങ്ങളൊക്കെ ഷോക്കായി കൊണ്ട് അവരെ മൂന്ന് പേരെയും മാറി മാറി നോക്കി കൊണ്ടിരുന്നു.... സച്ചു ആണേൽ ഷോക്കടിച്ച പോലെ നിന്നിട്ട് ദിലുവിനെയും അർമാനേയും മാറി മാറി നോക്കി കൊണ്ടിരിക്കാണ്... എന്താകും ഇനി ഇവിടെ സംഭവിക്കാൻ പോകുന്നതെന്ന് ഞങ്ങൾക്ക് ആർക്കും ഒരു നിശ്ചയവുമില്ല.... ദിലു ആണെങ്കിൽ തിരിഞ്ഞ് നിൽക്കുന്നത് കൊണ്ട് അവളെ മുഖഭാവം എങ്ങനെ ആയിരിക്കുമെന്നും ഞങ്ങൾക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല.... എന്തൊക്കെയോ ഇവിടെ കാര്യമായിട്ട് ഇവിടെ നടക്കാൻ പോകുന്നുണ്ട്... അത് നമ്മക്ക് ഉറപ്പാ.... (തുടരും) ******************************************** സോറി ഫ്രണ്ട്സ് ഇന്നത്തെ പാർട്ട് എനിക്ക് നന്നായിട്ട് എഴുതാൻ പറ്റിയെന്ന് എനിക്ക് തോന്നുന്നില്ല... ഒരുപാട് പോരായ്മകൾ ഒക്കെ ഉണ്ടാകും ഒക്കെ ക്ഷമിക്കണം... ലെങ്ത് കുറഞ്ഞതിന് സോറി നമ്മക്ക് ഇന്ന് സ്റ്റോറി എഴുതാൻ തീരെ സമയം കിട്ടിയിട്ടില്ലെന്നു... അതാണ് ലെങ്ത് കുറഞ്ഞത്.... അടുത്ത പാർട്ട് നാളെ രാത്രി 9 മണിക്ക്.... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ' ' നീയില്ലാ ജീവിതം ' ഭാഗം . 23 Mubashira MSKH - ShareChat
66.5k കണ്ടവര്‍
9 ദിവസം
*💘നീയില്ലാ ജീവിതം💘2⃣* _ഭാഗം.22_ ✍ Mubashira MSKH അപ്പൊ തന്നെ നമ്മള് വേറെ ഒരാളിൽ ചെന്ന് മുട്ടി നിന്നതും അതാരാണെന്ന് നമ്മള് തിരിഞ്ഞൊന്ന് നോക്കി... അപ്പൊ നമ്മളെ പിറകിൽ നിൽക്കുന്ന ആളെ കണ്ടതും നമ്മള് പേടിച്ചോണ്ട് മുന്നിലേക്കും പിന്നിലേക്കും മാറി മാറി നോക്കി നിന്നു... ഇപ്പൊ നമ്മളെ അവസ്ഥ എന്താണെന്ന് അറിയോ നിങ്ങൾക്ക്...? ചെകുത്താനും കടലിനും നടുക്കാണ് നമ്മള്... ഇവരെ കയ്യിൽ നിന്ന് നമ്മളെ രക്ഷപ്പെടുത്താൻ ആരും വരില്ല... ഉറപ്പാ... നമ്മള് തിരിഞ്ഞ് നോക്കി കൊണ്ട് പിറകില് നിൽക്കുന്ന ദിലൂനോട് വേണോ വേണ്ടയോ എന്ന മട്ടിൽ ഒന്ന് ചിരിച്ച് കൊടുത്തു... അപ്പൊ ദിലു നമ്മളെ ഒരു നോട്ടം നോക്കിയിട്ട് നേരെ നോക്കിയത് ആ പൂച്ചക്കണ്ണിയുടെ മുഖത്തേക്ക് ആയിരുന്നു... "എന്താ കെൻസാ ഇവിടെ പ്രശ്നം..? നിനക്ക് ക്ലാസ്സിൽ കേറാൻ ആയില്ലേ...?" ദിലു അല്പം റൂഡ് ആയി കൊണ്ട് ആ പൂച്ചക്കണ്ണിയോട് അങ്ങനെ സംസാരിച്ചപ്പോ നമ്മക്ക് മനസ്സിലായി അവളെ പേര് കെൻസാ എന്നാണെന്ന്... ദിലൂന്റെ സംസാരം കേട്ടിട്ട് ആ പെണ്ണ് എന്നെയും ദിലൂനെയും മാറി മാറി നോക്കുന്നുണ്ട്... "ദിലു... നിനക്ക് അറിയാം എല്ലാം... എനിക്ക് നിന്റെ ബ്രദറിനെ എന്ത് മാത്രം ഇഷ്ടമാണെന്ന് മറ്റാരേക്കാളും നന്നായിട്ട് നിനക്ക് അറിയാം... കാരണം ഞാൻ അർഷിയോട് ആ ഫീലിങ്ങ്സ് എക്സ്പ്രസ്സ് ചെയ്യുന്നതിന് മുൻപ് തന്നെ നിന്നെ നേരിൽ വന്ന് കണ്ട് പറഞ്ഞതാണ് എനിക്ക് അവനോടുള്ള ഇഷ്ടത്തെ കുറിച്ച്... എന്നിട്ട്..... എന്നിട്ടിപ്പൊ ഈ പീറപെണ്ണ് ഇന്നലെ എന്റെ അർഷിയുടെ കൂടെ നിന്നിട്ട് എന്തൊക്കെയാ കൂത്താടിയത്... അതൊക്കെ കണ്ടോണ്ട് നില്ക്കാൻ എനിക്ക് പറ്റില്ല.... ഞാൻ ഇവളെ പല തവണ വെറുതെ വിട്ടതായിരുന്നു... പക്ഷെ ഇന്നലത്തെ ആ ഇൻസിഡൻ്റ് കൂടി ആയപ്പോ ഇനി ഇവളെ ഞാൻ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല..." എന്നൊക്കെ അവളുടെ കത്തിജ്വലിക്കുന്ന പൂച്ചക്കണ്ണുമായി നമ്മളെ രൂക്ഷമായി നോക്കി കൊണ്ട് പറഞ്ഞ് മുഴുമിപ്പിച്ചിട്ട് അവള് നമ്മളെ നേരെ പാഞ്ഞ് വന്ന് നമ്മളെ നേർക്ക് കൈ വീശി... ഇപ്പൊ നമ്മളെ കരണം പുകയുമെന്ന് കരുതി നമ്മളാണെങ്കിൽ കണ്ണടച്ച് പിടിച്ച് കവിളിൽ കൈ വെച്ചായിരുന്നു നിന്നത്... അവളുടെ അടി നമ്മളെ കവിളിൽ പതിച്ചിട്ടില്ലെന്ന് ബോധ്യമായതും നമ്മള് പതിയെ കണ്ണ് തുറന്ന് അവളിലേക്ക് നോക്കി... അപ്പൊ അവിടെ അരങ്ങേറിയ കാഴ്ച കണ്ടപ്പോ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല... നമ്മളെ തല്ലാൻ ഉയർത്തിയ ആ പൂച്ചക്കണ്ണിയുടെ കൈകൾ ദിലു പിടിച്ച് വെച്ചിട്ട് അവളെ രൂക്ഷമായി നോക്കി കൊണ്ടിരിക്കാണ്... ദിലു നമ്മളെ ഒന്ന് നോക്കി കൊണ്ട് അവളെ കൈ തട്ടി മാറ്റിയിട്ട് ആ പൂച്ചക്കണ്ണിയെ ഒന്ന് പിറകിലേക്ക് തള്ളി... എന്നിട്ട് നമ്മളെയൊന്ന് നോക്കി കൊണ്ട് ഓള് നമ്മളെ മുന്നിൽ കേറി നിന്നു... "ഇനി നീയെങ്ങാനും ഇവളെ കാര്യത്തിൽ ഇടപെട്ടെന്നെങ്ങാനും ഞാൻ അറിഞ്ഞാൽ... മോളെ കെൻസാ... പിന്നെ MLA മുസ്തഫ ഹാജി മോളെ ജീവനോടെ കാണില്ല... ഓർത്തോ..." എന്ന് ദിലു വിരല് ചൂണ്ടി കൊണ്ട് അവളോട് സംസാരിച്ചിട്ട് അവിടന്ന് പോകാൻ നിന്നു... പെട്ടെന്ന് മുന്നോട്ട് എടുത്ത കാൽ പിന്നോട്ട് വെച്ചിട്ട് ദിലു അവളെയൊന്ന് അടിമുടി നോക്കി... "നിന്നോട് ഞാൻ അന്നേ പറഞ്ഞതായിരുന്നു അർഷിക്ക് നിന്നെ ഇഷ്ടാണെങ്കിൽ എനിക്ക് നിങ്ങളെ കാര്യത്തിൽ എതിർപ്പില്ലെന്ന്... എന്നിട്ട് നീ അവനെ പ്രൊപോസ് ചെയ്തപ്പോ അവന് അത് പറ്റില്ലെന്ന് നിന്നോട് പറഞ്ഞിട്ടുണ്ട്... അപ്പൊ അവന് നിന്നെ ഇഷ്ടമല്ലാത്ത സ്ഥിതിക്ക് നീയിനി അവന്റെ കാര്യത്തിൽ ഇടപെടണ്ട... അവനെ നിനക്ക് ഇഷ്ടാണെന്ന് പറഞ്ഞ് അവനെ ടോർച്ചർ ചെയ്യാനും നിൽക്കണ്ട... പിന്നെ ഇവളെ കാര്യം... അർഷി ഇവളെ സ്നേഹിച്ചിട്ടുണ്ടെങ്കിൽ നീയെന്നല്ല നിന്റെ ആ തേർഡ് റേറ്റ് ആങ്ങളയെന്നല്ല നിന്റെ തന്തപ്പടി വിചാരിച്ചാൽ പോലും ഇവരെ തമ്മിൽ പിരിക്കാൻ ഈ ദിലു സമ്മതിക്കില്ല... അർഷിക്ക് ഇവളെ ഇഷ്ടാണെങ്കിൽ അവൻ ഇവളെ തന്നെ കെട്ടിയിരിക്കും..." എന്നൊക്കെ നല്ല മാസ് ഡയലോഗ് കാച്ചി കൊണ്ട് ദിലു ക്ലാസിലേക്ക് കയറി പോയപ്പോ ഫ്യൂസ് അടിച്ച് പോയ പോലെ നമ്മള് അവിടെ തന്നെ ഒരു നിമിഷം പകച്ച് നിന്ന് പോയി... എന്താപ്പോ ഇവിടെ ഉണ്ടായേ എന്ന് ആലോജിച്ച് തലക്ക് കയ്യും കൊടുത്ത് നമ്മള് ആ പൂച്ചക്കണ്ണിയെ നോക്കിയപ്പോ എന്നെ കൊല്ലാനുള്ള ദേഷ്യം അവളെ ആ നോട്ടത്തിൽ നിന്ന് എനിക്ക് വ്യക്തമായിരുന്നു... "അവള് പറഞ്ഞിട്ട് പോയ പോലെ അർഷിക്ക് എങ്ങാനും നിന്നോട് അങ്ങനെ വല്ല ഇഷ്ടവും ഉണ്ടെന്ന് ഞാൻ അറിഞ്ഞാൽ.... അന്ന് നിന്റെ അവസാനമായിരിക്കും.... ആഗ്രഹിച്ചത് എന്തും ഞാൻ നേടിയിട്ടുണ്ട്... അതുപോലെ അവനെ ഞാൻ ആഗ്രഹിച്ചിട്ടുണ്ടെൽ എന്ത് വില കൊടുത്തും ഞാൻ അത് നേടിയിരിക്കും... അതിന് വേണ്ടി നിന്നെ കൊല്ലാൻ വരെ ഞാൻ മടിക്കില്ല... ഓർത്ത് വെച്ചേക്ക്..." എന്ന് ഓള് നമ്മളെ നേർക്ക് വന്ന് പറഞ്ഞിട്ട് അവിടന്ന് പോയതും നമ്മള് നെഞ്ചിൽ കൈ വെച്ച് ഒന്ന് നെടുവീർപ്പിട്ട് അവള് പോയ ഭാഗത്തേക്ക് ഒന്ന് നോക്കി... അവളെ വഴിക്ക് മുന്നിൽ തടസമായി നിൽക്കുന്നവരെയൊക്കെ തള്ളി മാറ്റി കൊണ്ട് അവിടന്ന് പോകുന്ന അവളെ നോക്കി നമ്മള് മുന്നോട്ട് നോക്കിയതും കിളി പോയ പോലെ നമ്മളെ നോക്കി കൊണ്ട് ഒരുത്തി നിൽപ്പുണ്ടായിരുന്നു... വേറെ ആരാ തനു തന്നെ... ഓളെ നിൽപ്പ് കണ്ടിട്ട് നമ്മള് അപ്പൊ തന്നെ ഓളെ കയ്യിനൊരു കിഴുക്ക് വെച്ച് കൊടുത്തു... അപ്പൊ ഓള് പെട്ടെന്ന് ഞെട്ടി തിരിഞ്ഞ് നമ്മളെ നോക്കി എരിവ് വലിച്ചിട്ട് എന്നെയൊന്ന് അടിമുടി നോക്കി... "നീയെന്താടി തനു എന്നെ ഇങ്ങനെ നോക്കുന്നെ...?" "എടി ആഷു... എന്താപ്പോ ഇവിടെ ഉണ്ടായേ..? ദേ വന്നു ദാ പോയി... സത്യത്തിൽ അർഷിക്കാക്ക് നിന്നെ ഇഷ്ടാണോ..?" "ഒന്ന് പോടീ അവിടന്ന്... ആ റൗഡിയൊക്കെ എന്നെ ഇഷ്ടപ്പെടുന്ന ഒരു ദിവസം വരാണെങ്കിൽ അന്ന് കാക്ക മലർന്ന് പറക്കും... ഇത് ആ പൂച്ചക്കണ്ണിക്ക് അവനോടുള്ള പ്രേമം മൂത്ത് ഭ്രാന്തായതാ... അവളെ ഭ്രാന്ത് ഒന്നൂടി മൂപ്പിക്കാൻ വേണ്ടി ദിലു കുറച്ച് തീ കൂടി കോരിയിട്ടു അത്രേയുള്ളൂ... ഇനി ഇതിനെ നീ വേറെ രീതിയിൽ വളച്ചൊടിച്ച് ആ കൂതാറാസിനോട് പോയി വിളമ്പരുത്... പ്ലീസ്...." എന്ന് പറഞ്ഞ് ഓളോട് കൈ കൂപ്പി കൊണ്ട് നമ്മള് ക്ലാസ്സിലേക്ക് കയറാൻ നിന്നതും നമ്മള് പറഞ്ഞതെല്ലാം കേട്ടൊണ്ട് നമ്മളെ കൂതാറാസും അവർക്ക് മുന്നിൽ ദിലുവും നിൽപ്പുണ്ടായിരുന്നു... അവരെ നിൽപ്പ് കണ്ടപ്പോ തന്നെ ഇവിടെ നടന്നതൊക്കെ അവര് കണ്ടിട്ടുണ്ടെന്ന് നമ്മക്ക് മനസ്സിലായി... അതോണ്ട് നമ്മള് ഒരു അവിഞ്ഞ ചിരി പാസാക്കി കൊണ്ട് സീറ്റിൽ പോയി ഇരിക്കാൻ നിന്നതും പെട്ടെന്ന് ദിലു നമ്മളെ മുന്നിൽ കേറി നിന്നു.... "നീയെന്താ നേരത്തെ പറഞ്ഞെ...? ഞാൻ അവളെ ഭ്രാന്ത് മൂപ്പിക്കാൻ വേണ്ടി വെറുതെ തീ കോരിയിട്ടതാണെന്നോ...? എന്നാ നിനക്ക് തെറ്റി മോളെ... ഈ ആദിലാ ഇഷ ഒന്നും കാണാതെ ആരോടും ഒന്നും പറയാറില്ല... എന്റെ ബ്രോക്ക് എങ്ങാനും നിന്നെ ഇഷ്ടാണെന്ന് അറിഞ്ഞാൽ പിന്നെ നീ തന്നെ ആയിരിക്കും അവന്റെ ഭാര്യയായി ജീവിക്കാൻ പോകുന്നത്... അതിൽ യാതൊരു മാറ്റവും ഉണ്ടാവാൻ പോണില്ല... അതോണ്ട് മനസ്സിൽ ഇപ്പൊ തന്നെ വേറെ ആരോടെലും ഇഷ്ടം ഉണ്ടെങ്കിൽ ഒന്നെങ്കിൽ ആ ഇഷ്ടം മറന്നേക്ക്... അല്ലെങ്കിൽ എന്റെ ബ്രോ നിന്നെ ഇഷ്ടപ്പെടരുതെ എന്ന് പ്രാർത്ഥിക്ക്..." എന്ന് പറഞ്ഞോണ്ട് ദിലു അവളെ സീറ്റിൽ പോയി ഇരുന്നതും ക്ലാസ് ഒന്നടങ്കം നമ്മളെ ഉറ്റു നോക്കി കൊണ്ടിരുന്നു... എന്തൊക്കെയാ എന്റെ ചുറ്റും നടക്കുന്നതെന്ന് ഒരു എത്തും പിടിയും കിട്ടാതെ നമ്മള് ദിലൂനെ നോക്കി കൊണ്ട് തന്നെ സീറ്റിൽ പോയി ഇരുന്ന് തല താഴ്ത്തി... നമ്മളെ പിന്നാലെ നമ്മളെ കൂതാറാസും വന്നിരുന്നിട്ട് നമ്മളെ തോളിൽ കൈ വെച്ചതും നമ്മള് അവരെയൊക്കെ ഒന്ന് നിസഹായകാവസ്ഥയിൽ നോക്കി ഇരുന്നു... "എടി ആഷു... നീ പേടിക്കണ്ട... ഒന്നും സംഭവിക്കില്ല..." മിയയാണ്. "എനിക്ക് തോന്നുന്നത് ഇവള് കുറച്ചൊക്കെ പേടിക്കണമെന്നാ... ആ കെൻസയെയും പിന്നെ ദേ നമ്മളെ പിറകിൽ ഇരിക്കുന്ന അവളെയും... കാരണം, അർഷിക്കാക്ക് ഇവളെ എങ്ങാനും ഇഷ്ടപ്പെട്ടാൽ ഒന്നെങ്കിൽ ആ കെൻസാ ഇവളെ തട്ടും അല്ലെങ്കിൽ ദിലു ഇവളെ പിടിച്ച് അർഷിക്കാനെ കൊണ്ട് കെട്ടിക്കും.... രണ്ടിൽ ഒന്ന് എന്തായാലും നടക്കുമെന്നത് ഉറപ്പാ... അതോണ്ട് നീ പേടിക്കുന്നത് തന്നെയാ മോളെ നല്ലത്... അതുപോലെ അർഷിക്കയോട് അകലാനും നോക്കിയേക്ക്... ഇല്ലെങ്കിൽ അന്റെ മെഹറൂഫ്ക്ക കെട്ടി തൂങ്ങി ചാകേണ്ടി വരും..." ജിസി അങ്ങനെ പറഞ്ഞപ്പോ തന്നെ നമ്മള് ഓളെ കയ്യിന് നല്ലൊരു തല്ല് വെച്ച് കൊടുത്തിട്ട് എന്താ ചെയ്യാ പടച്ചോനെ എന്ന് ആലോജിച്ച് കരച്ചിലിന്റെ വക്കോളമെത്തി... "എടി ആഷു... നീ ഇവള് പറയുന്നത് മുഴുവൻ കാര്യമാക്കണ്ട... എന്നാലും ഇവള് പറഞ്ഞ പോലെ അർഷിക്കാനോട് കുറച്ച് അകലം പാലിച്ച് നിൽക്കുന്നതാണ് നിനക്ക് നല്ലതെന്നെ എനിക്കും പറയാനുള്ളൂ..." ഏഞ്ചലാണ്. "അതെ അതാണ് അതിന്റെ ശരി... പക്ഷെ അപ്പോഴും ഒരു പ്രശ്നമുണ്ട്... മൂപ്പർക്ക് ചെലപ്പോ നിന്നോട് ഇപ്പൊ തന്നെ അങ്ങനെ ഒരു ഇഷ്ടം ഉണ്ടെങ്കിൽ നീ പേടിക്കുന്നതെ സംഭവിക്കൂ..." നന്ദു അങ്ങനെ ഒരു ഗുണ്ട് നമ്മളെ നേർക്ക് ഇട്ട് പൊട്ടിച്ചതും നമ്മള് ഞെട്ടി തിരിഞ്ഞ് അവറ്റകളെ നോക്കി... എന്നിട്ട് ആ റൗഡിയെ കുറിച്ച് ചിന്തിച്ച് ഇരുന്നിട്ട് ഏയ് എന്നൊക്കെ പറഞ്ഞ് നമ്മള് അവളുമാരെ നേരെ തിരിഞ്ഞു... "ഇല്ലെടി... ആ റൗഡിക്ക് എന്നെ കണ്ണെടുത്താൽ കണ്ടൂടാ... അതെനിക്ക് നല്ല ഉറപ്പാ... അത്രക്ക് ഉണ്ട് ഞങ്ങള് തമ്മിലുള്ള ആത്മബന്ധം..." "നീ ആത്മബന്ധത്തെ കുറിച്ചൊന്നും വല്ലാണ്ട് പറയണ്ട... നിന്നെ പല സന്ദർഭങ്ങളിലും രക്ഷപ്പെടുത്തിയിട്ടുള്ളത് അർഷിക്കയാണെന്ന് നീ മറക്കണ്ട... അതിൽ നിന്ന് തന്നെ മനസ്സിലാകുന്നില്ലേ മോളെ അങ്ങേർക്ക് നിന്നോട് എന്തോ ഒരു ഇഷ്ടം ഉണ്ടെന്ന്..." നന്ദു വീണ്ടും നമ്മളെ നെഞ്ചത്തേക്ക് ഒരു അമിട്ട് ഇട്ട് പൊട്ടിച്ചതും നമ്മള് അതൊക്കെ ഓർത്തോണ്ട് ശരിയായിരിക്കോ എന്ന് ചിന്തിച്ച് ടെൻഷനടിച്ച് ഇരുന്നു... "അത് നന്ദു പറഞ്ഞത് ശരിയാ... ഇന്നലെ നമ്മള് നേരിട്ട് കണ്ടതല്ലേ ആ ഗുണ്ടകളെ കയ്യിൽ നിന്ന് ഇവളെ അർഷിക്ക സ്വന്തം ജീവൻ പോലും വക വെക്കാതെ രക്ഷപ്പെടുത്തിയത്... അപ്പൊ മിക്കവാറും അർഷിക്കാക്ക് ഇവളെ ഇഷ്ടായിരിക്കും... എനിക്കും ഏതാണ്ട് ഒക്കെ അങ്ങനെ തോന്നുന്നു...." മിയയും നന്ദു പറഞ്ഞതിനോട് യോജിച്ചോണ്ട് അങ്ങനെ പറഞ്ഞപ്പോ അതിന് പിന്നാലെ ബാക്കിയുള്ളവരും അവന് എന്നെ ഇഷ്ടാണെന്ന് പറഞ്ഞ് ഓരോന്ന് പറയാൻ തുടങ്ങി... അതൊക്കെ കൂടി കേട്ടിട്ട് ആണെങ്കിൽ നമ്മളെ തല ഒക്കെ കൂടി ആകെ പെരുത്ത് വരുന്നുണ്ട്... ഒടുക്കം സഹികെട്ടപ്പോ അവറ്റകളോടൊക്കെ നമ്മള് ഒച്ചയിട്ടിട്ട് മിണ്ടാതിരിക്കാൻ പറഞ്ഞ് ആ റൗഡിയെ കുറിച്ച് ചിന്തിച്ചോണ്ടിരുന്നു... "നിങ്ങള് പറയുന്ന പോലെ ഇനി അവന് എന്നോട് വല്ല ഇഷ്ടവും ഉണ്ടെങ്കിൽ തന്നെ അത് ഇല്ലാണ്ടാക്കാനും എനിക്ക് അറിയാം... അവനെ എന്ത് ചെയ്തിട്ടാണേലും വേണ്ടില്ല എന്നോട് അങ്ങനെ വല്ല മനോഭാവവും അവനുണ്ടെങ്കിൽ അത് ഞാൻ പോയിപ്പിച്ചിരിക്കും... നിങ്ങള് നോക്കിക്കോ ഇനി അങ്ങനെയുള്ള കളികളാകും ഈ ആഷു കളിക്കാൻ പോകുന്നത്... അത് ആരെയും തോൽപ്പിക്കാൻ വേണ്ടിയല്ല എനിക്ക് ജയിക്കാനുമല്ല... എന്റെ മെഹ്‌റൂഫ്ക്കന്റെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ വേണ്ടിയാ... അതിന് ഞാൻ എന്തും ചെയ്യും... എന്ത് റിസ്ക് എടുക്കാനും ഞാൻ തയ്യാറാ.... ആ റൗഡിക്ക് എന്റെ പേര് കേട്ടാൽ തന്നെ ദേഷ്യവും വെറുപ്പും ഉണ്ടാക്കുന്ന രീതിയിലാകും ഇനി എന്റെ പെരുമാറ്റം..." "എടി ആഷു നീയിത് എന്തിനുള്ള പുറപ്പാടാ... നീ ഓരോന്ന് പറയുന്നത് കേട്ടിട്ട് എനിക്ക് വയറൊക്കെ കാളുന്നുണ്ട്... അന്ന് അർഷിക്കാൻറെ ബൈക്ക് പഞ്ചറാക്കിയതിന് തന്നെ നിന്നെ മൂപ്പര് നടുറോഡിൽ ആക്കിയത് നീ മറന്നിട്ടില്ലല്ലോ... അതോണ്ട് എന്ത് ചെയ്യുമ്പോഴും ഒന്ന് കരുതി ഇരുന്നോ..." തനു പേടിച്ചോണ്ട് അങ്ങനെ പറയുന്നത് കേട്ടപ്പോ നമ്മള് ഓളെ നോക്കി ഒന്ന് ചിരിച്ച് കൊടുത്തിട്ട് ചുമ്മാ എന്ന് പറഞ്ഞ് സൈറ്റടിച്ച് കാണിച്ചു... അത് കണ്ടിട്ട് അവറ്റകൾ നമ്മളെ കണ്ണിമ വെട്ടാതെ നോക്കി ഇരുന്നിട്ട് ഓരോന്ന് ചോദിച്ചോണ്ട് വരാൻ നിൽക്കുമ്പോഴായിരുന്നു ഫെബിൻ സാർ കേറി വന്നത്... അതോടെ അവറ്റകൾ ചോദിക്കാൻ വന്നത് അപ്പാടെ വിഴുങ്ങിയിട്ട് സാറിനെ വായിനോക്കാൻ തുടങ്ങി... അതെന്തായാലും നന്നായെന്നെ ഞാൻ പറയൂ... കാരണം അതിന് ശേഷം അവറ്റകൾ കമാന്ന് ഒരക്ഷരം എന്നോട് അതിനെ പറ്റി ചോദിച്ചിട്ടില്ല... ★★★★★★★★★★★★★★★★★★★★ 【അർഷി】 ആ ഉണ്ടക്കണ്ണിയെ നമ്മളെ അടുത്ത് നിന്ന് വേഗം ആട്ടിപ്പായിച്ചത് തന്നെ ദിലുവിന്റെ ഒടുക്കത്തെ നോട്ടം സഹിക്കാൻ പറ്റാത്തത് കൊണ്ടാ... അവളെ നോട്ടത്തിൽ എന്തൊക്കെയോ അർഥം വെച്ചുള്ള പോലെയാ നമ്മക്ക് തോന്നിയത്... ആ ആഷു പോയപ്പോ തന്നെ ദിലു നമ്മളെ അടുത്തേക്ക് വന്നിട്ട് ഒന്ന് തലയാട്ടി ചിരിച്ചോണ്ട് അവളെ പിന്നാലെ പോയി... അവളെ ഈ പെരുമാറ്റം കണ്ടിട്ടാണെങ്കിൽ എന്താ ഓളെ മനസ്സിൽ എന്ന് എത്ര ആയിട്ടും എനിക്ക് അങ്ങോട്ട് പിടി കിട്ടുന്നില്ല... എന്തായാലും ആ ഉണ്ടക്കണ്ണിയിൽ നിന്ന് നമ്മള് കുറച്ച് അകലം പാലിച്ച് നിന്നേ പറ്റൂ... അവളോടുള്ള എന്റെ മനോഭാവമൊക്കെ മാറുന്നുണ്ടോ എന്ന് എനിക്ക് തന്നെ സംശയമാ... അതോണ്ട് കഴിവതും അവളെ അവോയ്‌ഡ് ചെയ്യണം... അവളെ ഒരു കാര്യത്തിലും ഇനി ഞാൻ ഇടപെടരുത്... എന്നൊക്കെ ചിന്തിച്ച് കൂട്ടി മനസ്സിനെ ദൃഢമാക്കി കൊണ്ടിരിക്കുമ്പോഴായിരുന്നു നമ്മളെ നേർക്ക് കെൻസാ പാഞ്ഞ് വരുന്നത് നമ്മള് ശ്രദ്ധിച്ചത്... അവളെ വരവ് കണ്ടിട്ടാണെങ്കിൽ അവന്മാരും എന്താ കാര്യമെന്ന് മനസ്സിലാക്കാതെ അവളെ മിഴിച്ച് നോക്കുന്നുണ്ട്... ഞങ്ങളെ അടുത്ത് എത്തിയപാടെ നിൽപ്പുറക്കാത്ത പോലെ അങ്ങോട്ടും ഇങ്ങോട്ടും കാല് പായിച്ചിട്ട് ഒടുക്കം നേരെ നിന്നോണ്ട് അവളെ കലങ്ങിയ കണ്ണുകൾ കൊണ്ട് നമ്മളെ ഒന്ന് നോക്കി... "അർഷി... ഞാൻ ഒരു കാര്യം അറിയാൻ വേണ്ടി വന്നതാ... അതിന്റെ സത്യാവസ്ഥ എന്താന്ന് അറിഞ്ഞാൽ ഞാൻ ഇവിടന്ന് പൊയ്‌ക്കോളാം..." അവള് അങ്ങനെയൊക്കെ മുഖവുരയിട്ട് സംസാരിക്കുന്നത് കണ്ടപ്പോ അവന്മാരൊക്കെ കൂടി നമ്മളെ ഒരു നോട്ടം നോക്കിയിട്ട് വീണ്ടും അവളെ നേരെ തിരിഞ്ഞു... എനിക്കും അവളെന്താണ് ചോദിക്കാൻ പോകുന്നതെന്ന് അറിയാനുള്ള നല്ല ആകാംശയുണ്ട്... കാരണം ഇതിന് മുൻപ് ഇതുവരെ കെൻസാ ഇത്രക്ക് ഡിസ്റ്റർബ് ആയിട്ട് ഞങ്ങളെ മുന്നിൽ വന്ന് നിന്നിട്ടില്ല... അതോണ്ട് തന്നെ കാര്യം ഇച്ചിരി ഗൗരവമുള്ളതാണെന്ന് നമ്മക്ക് ഉറപ്പായിരുന്നു.... "ആ പെണ്ണ്.... അവളെ നിനക്ക് ഇഷ്ടാണോ...?" അവള് അങ്ങനെ ചോയിച്ചപ്പോ നമ്മള് ഇരുന്നിടത്ത് നിന്ന് എണീറ്റിട്ട് അവളെയൊന്ന് നെറ്റി ചുളിച്ച് നോക്കി... "ആരെ...?" "അവളെ... ആ ഫസ്റ്റ് ഇയറിൽ പഠിക്കുന്ന അഷ്മിദയെ..." ഉണ്ടക്കണ്ണിയെ ഉദ്ദേശിച്ചാണ് അവള് അത് ചോദിച്ചതെന്ന് മനസ്സിലായപ്പോ തന്നെ നമ്മള് ഓളെ നോക്കി ഒന്ന് പുച്ഛിച്ച് ചിരിച്ചു... "പറ അർഷി.... നിനക്ക്.... നിനക്ക് അവളെ ഇഷ്ടാണോ...?" "ആരാ നിന്നോട് ഇതൊക്കെ പറഞ്ഞത്...? അവളാണോ...? അത് അവൾക്ക് ഈ അർഷിയെ തികച്ച് അറിയാത്തത് കൊണ്ട് ഒരു അബദ്ധം പറഞ്ഞതാകും... ഞാൻ അവളെ എന്നല്ല ഈ നിൽക്കുന്ന നിന്നെ പോലും ഇഷ്ടപ്പെടില്ല..." എന്ന് പറഞ്ഞപ്പോ കെൻസാ ഒന്ന് ചിരിച്ചിട്ട് ഞങ്ങളെ മുന്നിൽ നിന്നും പോയി... അത് കണ്ടപ്പോ മുതൽ എന്തൊക്കെയോ ചീഞ്ഞ് നാറുന്ന പോലെ ഒരു ഫീല്... നമ്മള് അറിയാതെ മറ്റെന്തൊക്കെയോ നടക്കുന്നുണ്ടോ എന്നൊരു സംശയം... അവന്മാര് ആണെങ്കിൽ നമ്മളെ ഇടവും വലവും നിന്നോണ്ട് നമ്മളെ തന്നെ തുറിച്ച് നോക്കുന്നുണ്ട്... നമ്മളെ തിരിച്ചുള്ള നോട്ടം കണ്ടപ്പോ ഞങ്ങൾ ഈ നാട്ടുകാരല്ലേ എന്ന മട്ടിലായിരുന്നു പിന്നെ അവരെ പെരുമാറ്റം... വൈകിട്ട് ക്ലാസോക്കെ കഴിഞ്ഞപ്പോ ദിലുവിനെയും സച്ചുവിനെയും കാത്ത് ഞങ്ങള് പാർക്കിങ്ങിൽ നിൽക്കുമ്പോഴുണ്ട് ആ ഉണ്ടക്കണ്ണിയും അവളെ ടീമും കൂടി ഗ്രൗണ്ടിലൂടെ വരുന്നു... അവറ്റകളെ കണ്ടപ്പോ തന്നെ നമ്മള് ആ ഉണ്ടക്കണ്ണിയെ മാത്രം ലക്‌ഷ്യം വെച്ചോണ്ട് ഓളെ നോക്കി നിന്നു... അവള് കെൻസയോട് അങ്ങനെ പറയാൻ ഒരു ചാൻസും ഞാൻ കാണുന്നില്ല... അതോണ്ടാ അവളെ നോക്കി നിന്നത്... എന്നാൽ നമ്മള് ഇങ്ങനെ ഒരാള് ഇവിടെ നിൽക്കുന്നുണ്ടെന്ന് പോലും വക വെക്കാതെ അവള് ഫ്രണ്ട്സിനെയും കൂട്ടി അവിടന്ന് പെട്ടെന്ന് ഗേറ്റ് കടന്ന് പോയി... അതൊരു കണക്കിന് നന്നായേ ഉള്ളു... അവളെ ആ ഉണ്ടകണ്ണ് വെച്ചുള്ള നോട്ടം കാണുമ്പോ തന്നെ ഒരു വീക്ക് വെച്ച് കൊടുക്കാൻ തോന്നും... അതോണ്ട് നോക്കാതെ പോയത് അവളെ ഭാഗ്യം... എന്നൊക്കെ ചിന്തിച്ച് നമ്മള് അവളിൽ നിന്നും നോട്ടം തെറ്റിച്ച് നേരെ തിരിഞ്ഞ് നോക്കിയത് നമ്മളെ തന്നെ നോക്കി നിൽക്കുന്ന ദിലുവിന്റെ മുഖത്തേക്ക് ആയിരുന്നു.... അവള് എന്നെ ഒന്ന് നോക്കിയിട്ട് ആ ഉണ്ടക്കണ്ണിയേയും ഒന്ന് നോക്കി പെട്ടെന്ന് ചിരിച്ച് തന്നു... "എന്താണ് ബ്രോ... അവള് തിരിഞ്ഞ് നോക്കാതെ പോയതിൽ വിഷമിച്ച് നിൽക്കാണോ...? അവള് ആദ്യമേ ബുക്ഡാണ് ബ്രോ... വിട്ടേക്ക്... അല്ലെങ്കിൽ അവള് നിന്നെ അവോയ്‌ഡ് ചെയ്ത് പോകില്ലായിരുന്നു... അതോണ്ട് നോട്ടം മാറ്റി പിടിച്ചേക്ക്..." ദിലു പറയുന്നത് ഒന്നും മനസ്സിലാകാതെ നമ്മള് ഓളെ മിഴിച്ച് നോക്കി നിന്നതും പെണ്ണ് അവിടന്ന് തിരിച്ച് നടന്നിട്ട് നദയോട് കുറുകി കൊണ്ടിരിക്കുന്ന അപ്പുവിന്റെ അടുത്തേക്ക് ചെന്നു... "ഡാ മതി ഒലിപ്പിച്ചത്... ബാക്കി പിന്നെ... നമുക്ക് ഇന്ന് ഒരുപാട് പരിപാടികൾ ഉള്ളതാ മറന്നിട്ടില്ലല്ലോ...? വന്നേ.... ഒരേ ക്ലാസിൽ ആയിട്ട് പോലും കുറുകലിന് ഒരു കുറവുമില്ല... ഇതിന് മാത്രം എന്താ നിങ്ങൾക്ക് സംസാരിക്കാൻ ഉള്ളത്...?" എന്നൊക്കെ പറഞ്ഞോണ്ട് ദിലു അവനെ അവളെ അടുത്ത് നിന്ന് വലിച്ചോണ്ട് വന്നു... അപ്പൊ നദയുടെ മുഖമാകെ മാറി വാടിയിട്ടുണ്ട്... അത് കണ്ടിട്ട് അപ്പു അവളെ നോക്കി ഫോൺ വിളിക്കാമെന്ന് ആംഗ്യം കാണിച്ചപ്പോ അവളൊന്ന് പുഞ്ചിരിച്ചു... എന്നിട്ട് അപ്പുവിനെയും കൊണ്ട് ഞങ്ങളെ അടുത്ത് എത്തിയതും ഓനോട് വേഗം വണ്ടിയിൽ കേറാൻ പറഞ്ഞു... "എടി ദിലു അവളെ ഇനി ഞാൻ രണ്ട് ദിവസം കഴിഞ്ഞേ കാണൂ... അതോണ്ട് ഒന്ന് നേരം വണ്ണം മിണ്ടാൻ പോലും നീ സമ്മതിച്ചില്ലല്ലോ..." അപ്പുവാണ്. "ആഹാ... എന്നാലേ നീ ഇത്രയൊക്കെ സംസാരിച്ചാൽ മതി... അവളോട് കുറുകി കൊണ്ട് നിന്നാൽ നമ്മളെ പ്രാക്ടീസ് മുടങ്ങും അത് ഓർമ്മയുണ്ടോ നിനക്ക്...?" ദിലു അങ്ങനെ കലിപ്പായി കൊണ്ട് അപ്പുവിനോട് സംസാരിച്ചതും അവൻ ചെവിയിൽ പിടിച്ചോണ്ട് സോറി പറഞ്ഞിട്ട് വണ്ടിയിൽ കേറി... "പ്രാക്ടീസോ...? എന്ത് പ്രാക്ടീസ്...?" പെട്ടെന്ന് സച്ചു അങ്ങനെ ഒരു ചോദ്യം ഉന്നയിച്ചപ്പോഴാണ് ഇങ്ങനെ ഒരു സാധനം ഞങ്ങളെ കൂടെയുള്ള കാര്യം ഞങ്ങൾ ഓർക്കുന്നത്... ദിലു ഉദ്ദേശിച്ച പ്രാക്ടീസ് ഞങ്ങളെ നൈറ്റ് റൈഡേഴ്‌സിന്റെ പ്രോഗ്രാമിന്റെ പ്രാക്റ്റീസാണ്... ദിലു ആണെങ്കിൽ അത് പറയേം ചെയ്തു... അപ്പൊ മുതൽ തുടങ്ങി സച്ചു ഞങ്ങൾക്ക് ഒരു സ്വസ്ഥത തരാതെയുള്ള ചോദ്യം ചെയ്യൽ... അപ്പൊ തന്നെ ദിലു അവളെ ബോക്സിങ് പ്രാക്ടീസിനെ കുറിച്ചാണ് അവള് പറഞ്ഞതെന്ന് പറഞ്ഞപ്പോ എല്ലാവരും അതെ എന്ന് തലയാട്ടി കൊടുത്തു... അത് കേട്ടപ്പോ വേണോ വേണ്ടയോ എന്ന മട്ടിൽ അവളൊന്ന് ഇരുത്തി മൂളി.... അന്നത്തെ ദിവസം മുഴുവൻ രാത്രി എല്ലാവരുടെയും കണ്ണ് വെട്ടിച്ച് ഞങ്ങൾക്ക് പ്രാക്ടീസ് ചെയ്യലായിരുന്നു പണി... അതിനിടക്ക് മിനിറ്റിന് മിനിറ്റിന് അപ്പു നദക്ക് വിളിക്കാൻ വേണ്ടിയിട്ട് ബ്രേക്കൊക്കെ എടുത്തിട്ട് പോകുന്നുണ്ട്... അതിന് കലിയിളകിയാണ് ദിലുവിന്റെ നിൽപ്പ്... ദിലുവിന് മാത്രല്ല പ്രാക്ടീസ് പാതിയിൽ വെച്ച് നിർത്തിയിട്ടുള്ള അവന്റെ ഇടക്കിടക്കുള്ള പോക്ക് കണ്ടിട്ട് ഞങ്ങൾക്ക് വരെ ദേഷ്യം വരുന്നുണ്ട്.... ഇപ്പോ ആ പ്രേമം സെറ്റ് ആക്കി കൊടുക്കണ്ടായിരുന്നു എന്നായിരുന്നു ഞങ്ങളെ മനസ്സിലൊക്കെ.... അങ്ങനെ പ്രാക്ടീസ് ഒക്കെ കഴിഞ്ഞ് ഞങ്ങൾ എല്ലാവരും ഒന്ന് റസ്റ്റ് എടുക്കുമ്പോഴായിരുന്നു അപ്പു വീണ്ടും എണീറ്റ് പോയത്... അത് കണ്ടിട്ട് കലിയിളകി അവന്റെ പിന്നാലെ തന്നെ ദിലുവും പോയി... "യാ അല്ലാഹ്... ദിലു മിക്കവാറും അപ്പൂന്റെ കാര്യത്തിൽ ഇന്ന് ഒരു തീരുമാനം ഉണ്ടാക്കും... ചെക്കനെ ജീവനോടെ ബാക്കി കിട്ടിയാൽ മതിയായിരുന്നു..." എന്ന് പറഞ്ഞിട്ട് യാസിയും അവരെ പിന്നാലെ പുറത്തേക്ക് പോയി... അവർക്ക് എന്താകും അവിടെ പണിയെന്ന് അറിയാൻ വേണ്ടി പിന്നാലെ ബാക്കിയുള്ളവന്മാരും ഇറങ്ങി പോയി... ഇപ്പൊ ഇവിടെ നമ്മള് മാത്രമേയുള്ളു... ഞങ്ങളെ പാരൻസ് ഒക്കെ കൂടി ഉണ്ടാക്കിയ ഒരു പാർക്കുണ്ട് ഇവിടെ... അവിടത്തെ ക്ലബ്ബിൽ വെച്ചാണ് ഞങ്ങളെ ഈ നൈറ്റ് പ്രാക്ടീസ് നടക്കുന്നത്... അപ്പുവിന്റെ പിറകെ പോയ ദിലുവിനെയും ദിലുവിന്റെ പിറകെ പോയ അവന്മാരെയും പിന്നെ നമ്മള് മഷിയിട്ട് നോക്കിയിട്ട് പോലും നമ്മളെ അടുത്ത് കണ്ടിട്ടിട്ടില്ല... ഇവന്മാര് ഇതെവിടെ പോയെന്ന് ചിന്തിച്ചോണ്ട് നമ്മള് ഇരുന്നിടത്ത് നിന്ന് എണീറ്റതും പെട്ടെന്ന് ഹാൾ മുഴുവൻ ഇരുട്ട് പടർന്നു... എന്താ നടക്കുന്നതെന്ന് മനസ്സിലാകാതെ നമ്മള് ചുറ്റുമൊന്ന് കണ്ണോടിച്ച് നോക്കിയതും ഒരു ചെറിയ വെളിച്ചം നമ്മളെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു... അത് നമ്മളെ തൊട്ടടുത്തെത്തിയതും അതൊരു കേക്ക് ആണെന്ന് നമ്മക്ക് മനസ്സിലായി.... അപ്പൊ തന്നെ ആ ഹാള് മുഴുവൻ പ്രകാശം പരന്നു... എനിക്ക് ചുറ്റും മുഖമൂടികളും കൈ നിറയെ ബലൂൺസുമായി നിൽക്കുന്ന അവറ്റകൾ ഒക്കെ കൂടി ഒരുമിച്ച് നമ്മളെ കാതിന്റെ അടുത്ത് വന്ന് സൈറൺ മുഴക്കി.... *"....ഹാപ്പി ബർത്ത്ഡേ അർഷീ...."* അവരെ ആർപ്പ് വിളിയും ചാടി കളിയുമൊക്കെ കണ്ടപ്പോഴാണ് ഇന്നത്തെ ദിവസത്തിന് ഇങ്ങനെ ഒരു പ്രത്യേകത കൂടി ഉണ്ടായിരുന്നോ എന്ന് നമ്മള് ചിന്തിക്കുന്നത്... സംഭവം എനിക്ക് ഓർമ്മ ഉണ്ടെങ്കിലും അത് അറിയാത്ത പോലെ നടിച്ചതായിരുന്നു... കാരണം ഇതുപോലെയുള്ള ദിവസങ്ങളിലാണ് ഇവന്മാരെ കയ്യിൽ നിന്ന് നമ്മള് കണക്കിന് പണി വാരി കൂട്ടുന്നത്... നിങ്ങളോട് പറഞ്ഞ് തീർന്നില്ല അപ്പോഴേക്കും തെണ്ടികൾ പണി തുടങ്ങിയിട്ടുണ്ട്... കേക്കിലെ ക്യാൻഡിൽ ഊതാൻ പറഞ്ഞിട്ട് നമ്മളോട് അവന്മാര് കേക്ക് കട്ട് ചെയ്യാൻ പറഞ്ഞു... മിക്കവാറും പണി കിട്ടുമെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ വളരെ സൂക്ഷിച്ചാണ് ക്യാൻഡിൽ ഊതി കെടുത്തിയത്... അപ്പൊ തന്നെ അവരൊക്കെ കൂടി ആ കേക്ക് എടുത്ത് നമ്മളെ മോന്തയിൽ സ്റ്റിക്കറാക്കി ഒട്ടിച്ചിട്ട് വമ്പൻ ചിരിയിലായിരുന്നു... അത് കണ്ടോണ്ടും കൊണ്ടോണ്ടും വെറുതെ നില്ക്കാൻ ഞാൻ അർഷി അല്ലാതെ ആകണം... അതോണ്ട് സ്പോട്ടിൽ തന്നെ അവന്മാർക്കും പണി കൊടുത്തു... എന്നിട്ട് ആ ക്ലബ് മൊത്തം തല കീഴായി മറിച്ചിട്ടിട്ട് ഒരുപാട് ഫോട്ടോസും സെൽഫീസും പാട്ടും ഡാൻസുമൊക്കെയായി ഞങ്ങള് അടിച്ച് പൊളിച്ചു.... ബേബിയും ഐഷുമ്മയും ഒക്കെ ഡെയിലി എണീക്കുന്ന ടൈമിൽ തന്നെ ഞങ്ങള് വേഗം വീട്ടിൽ തിരിച്ചെത്തി ഫ്രഷായി വന്നിട്ട് ഒന്നും അറിയാത്ത പോലെ ബേബിന്റെ കൂടെ ജോഗിങ്ങിന് പോയി തിരിച്ച് വന്നു... ഇന്ന് നമ്മളെ ബർത്ത് ഡേ ആയതോണ്ട് വൈകിട്ട് ഒരു ചെറിയ പാർട്ടി മാൻഷനിൽ വെച്ച് ബേബി തയ്യാറാക്കിയിട്ടുണ്ട്... ഞങ്ങളെ അമീഗോസും ഫാമിലിയും അടങ്ങുന്ന ഒരു ചെറിയ പ്രോഗ്രാം... ഇപ്പൊ വീട് മുഴുവൻ അതിന്റെ അറേഞ്ച്മെൻസ് നടന്നോണ്ടിരിക്കാണ്... ഇതൊന്നും എനിക്ക് വലിയ താല്പര്യമില്ലെങ്കിലും ബേബിയുടെ ഒക്കെ സന്തോഷമല്ലേ എന്ന് കരുതി ഞാൻ ഒന്നും മിണ്ടാൻ പോയില്ല... ഒരു 7 മണി ആയപ്പോഴേക്കും നമ്മളെ അമീഗോസും അവരെ പാരൻസും മാൻഷനിലെത്തി... പിന്നെ അങ്ങോട്ട് ആഘോഷങ്ങളുടെ ഘോഷയാത്ര ആയിരുന്നു... പാട്ടും ഡാൻസും ഞങ്ങളെ പാരൻസിന്റെ കപ്പിൾ ഡാൻസുമൊക്കെയായി സംഭവം നല്ല കളറാക്കി മാറ്റിയിട്ടുണ്ട്... കേക്ക് കട്ടിങ്ങും ഫുഡും ഒക്കെ കഴിഞ്ഞ് ഞങ്ങള് എല്ലാവരും ഹാളിൽ ഇരിക്കുമ്പോ പെട്ടെന്ന് ബേബി എന്നെ മാത്രം അവിടന്ന് സ്വകാര്യമായി പുറത്തേക്ക് വിളിച്ച് കൊണ്ട് പോയി... എന്നിട്ട് ഗാർഡനിൽ എത്തിയപ്പോ എന്റെ തോളിലൂടെ കയ്യിട്ടിട്ട് എന്നെ മൂപ്പരെ അടുത്തേക്ക് ചേർത്ത് നിർത്തി... "എങ്ങനെ പോകുന്നു എന്റെ മക്കളെ നൈറ്റ് റൈഡേഴ്‌സ് ബാൻഡ്...? ഫാൻസൊക്കെ ഹാപ്പി അല്ലെ..?" "പിന്നെ അല്ലാണ്ട്... ഞങ്ങള് ആദിൽ സാഹിബിന്റെ മക്കളല്ലേ... പൊളിച്ചെടുക്കിയിട്ടുണ്ട്... ങേ...?" ബേബി അങ്ങനെ ചോദിച്ചപ്പോ ഏതോ ഒരു വെളിവിൽ അറിയാതെ നാവിൽ നിന്ന് വീണ് പോയതാണ് അങ്ങനെയൊക്കെ... ബേബിക്ക് ഞങ്ങളാണ് നൈറ്റ് റൈഡേഴ്‌സ് എന്ന് നേരത്തെ അറിയായിരുന്നു എന്ന് നമ്മള് അപ്പോഴാ അറിയുന്നത്... "നിങ്ങളെ പ്രോഗ്രാം ഞാൻ യൂട്യൂബിൽ കാണാറുണ്ട്... എന്റെ മക്കളായത് കൊണ്ട് പറയല്ല നിങ്ങള് എട്ട് പേരും തകർത്തു... നിങ്ങളാണ് നൈറ്റ് റൈഡേഴ്‌സ് എന്ന് എനിക്ക് ആദ്യമേ മനസ്സിലായതാ... മാൻഷനിലെ എല്ലാ ക്യാമറയും ഓഫാക്കിയിട്ട് രാത്രി ഇവിടന്ന് മുങ്ങിയാൽ ഞാൻ ഒന്നും അറിയില്ലെന്നാണോ എന്റെ മക്കള് വിചാരിച്ചത്...?" ബേബി അങ്ങനെ ചോദിക്കുന്നത് കേട്ടപ്പോ നമ്മക്ക് ചെറുതായിട്ട് ഒന്ന് ചടച്ചു... നമ്മള് തല ചൊറിഞ്ഞോണ്ട് അത്... എന്ന് പറഞ്ഞപ്പോഴേക്കും ബേബി നമ്മളെ നോക്കി ചിരിച്ചിട്ട് കയ്യിലുണ്ടായിരുന്ന ഒരു കീ പിടിച്ചമർത്തി... അപ്പൊ തന്നെ പോർച്ചിന്റെ ഡോർ തുറന്ന് വന്നതും അതിനുള്ളിൽ നിർത്തിയിട്ടിരിക്കുന്ന ബ്ലാക്ക് കാറിലേക്ക് അറിയാതെ നമ്മളെ കണ്ണ് പാഞ്ഞ് ചെന്നു... മുന്നിൽ കാണുന്ന കാഴ്ച വിശ്വസിക്കാൻ കഴിയാതെ നമ്മള് ബേബിയെയും ആ കാറിനെയും മാറി മാറി നോക്കി കൊണ്ടിരുന്നു... "This is my small gift for my son... No for my night riders... ഇനി രാത്രിയിലെ നിങ്ങളെ സഞ്ചാരം ഈ ബ്ലാക്ക് ഹോഴ്‌സിൽ ആകട്ടെ... അപ്പോഴല്ലേ നൈറ്റ് റൈഡേഴ്‌സ് റൈഡിന് തയ്യാറാകാ..." ബേബി അത് പറഞ്ഞ് തീരുന്നതിന് മുൻപ് തന്നെ നമ്മള് ബേബിയെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വെച്ചു... അപ്പൊ തന്നെ ബേബിയെ പിറകിൽ കൂടി വന്ന് കെട്ടിപിടിക്കുന്ന ആളെ കണ്ടതും ഞങ്ങള് രണ്ട് പേരും ഒരുമിച്ച് തിരിഞ്ഞ് നോക്കി... നോക്കുമ്പോ ദിലുവാണ് കക്ഷി... നമ്മളെ ഒറ്റക്ക് ബേബി കൊണ്ട് വരുന്നത് കണ്ടിട്ട് പിന്നാലെ കൂടിയതാ... ബേബി ഗിഫ്റ്റായി തന്ന കാർ കണ്ടിട്ട് പെണ്ണ് നിലത്തൊന്നും അല്ലായിരുന്നു... ബേബിയെ കെട്ടിപ്പിടിച്ച് തുരുതുരെ ഉമ്മ വെക്കുന്നുണ്ട്... "മതി... മതി... പിന്നെ നിങ്ങളെ ഈ രാത്രിയിലെ കറക്കവും പാട്ടും ഡാൻസുമൊന്നും ഐഷു അറിഞ്ഞിട്ടില്ല... അറിഞ്ഞാലുള്ള സ്ഥിതി അറിയാലോ രണ്ടിനും... അതോണ്ട് അവള് അറിയാതെ വേണം ഇതും കൊണ്ടുള്ള പുറത്തേക്ക് പോക്ക്... മനസ്സിലായോ...?" *"മനസ്സിലായി ബേബി...."* എന്ന് ഞാനും ദിലുവും ബേബിയെ കെട്ടിപ്പിടിച്ചോണ്ട് ഒരുമിച്ച് പറഞ്ഞു... എന്നിട്ട് കാറിന്റെ കീ പോക്കറ്റിൽ ഇട്ടിട്ട് ഞങ്ങള് മൂന്ന് പേരും ഹാളിലേക്ക് വന്നു... "എവിടെ പോയതാ വാപ്പയും മക്കളും കൂടി... ദേ ഇവിടെ വന്നിരുന്നെ... ഡെവി നല്ല സൂപ്പർ പാട്ട് പാടുന്നുണ്ട്..." എന്ന് പറഞ്ഞ് ഐഷുമ്മ ബേബിയെ വലിച്ചോണ്ട് പോയി സോഫയിൽ കൊണ്ട് പോയി ഇരുത്തി... എന്നിട്ട് ഡെവിന്റെ സോങ് കേട്ട് അത് ആസ്വദിച്ച് അവര് അങ്ങനെ ഇരുന്നു... പിന്നെ കുറച്ച് നേരത്തിന് പാരൻസിന്റെ കത്തിയടിയും ചളിയേറുമായി സഭ കളർഫുള്ളായി... അപ്പോ എന്തോ പറഞ്ഞപ്പോ കാക്കു ബേബിയോട് ചോദിച്ചു... "നീ ഇപ്പോഴും ഈ മറുപടിന്റെ പരിപാടി നിർത്തിയില്ലേ...? നിനക്ക് ഇപ്പോഴും ഇത് തന്നെയാണോ പണി...?" എന്ന് ചോദിച്ച് കാക്കു ചിരിച്ചപ്പോ ഐഷുമ്മ തലക്ക് താങ്ങ് കൊടുത്തോണ്ട് ബേബിയെ ഇടങ്കണ്ണിട്ട് നോക്കി... മൂപ്പര് അപ്പൊ തന്നെ ഐഷുമ്മാനെ നോക്കി സൈറ്റടിച്ചതും ബേബിന്റെ കയ്യിനൊരു നുള്ള് കൊടുത്തിട്ട് ഐഷുമ്മ അവിടന്ന് എണീറ്റ് പോകാൻ നോക്കി... "നീയിത് എങ്ങോട്ടാ ഫെബി ഓടി പോകാൻ നോക്കുന്നെ...? സിയാദ്ക്ക പറഞ്ഞ പോലെ ഇപ്പോഴും നിങ്ങളെ മറുപടിക്ക് ഒന്നും ഒരു കുറവുമില്ലല്ലേ...?" അച്ചു ആന്റി ഐഷുമ്മാനെ അവിടെ തന്നെ പിടിച്ചിരുത്തി കൊണ്ട് അങ്ങനെ പറഞ്ഞതും ഐഷുമ്മ ഞങ്ങളെയൊക്കെ ഇടങ്കണ്ണിട്ട് നോക്കി കൊണ്ട് ഞങ്ങള് ഉണ്ടെന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിക്കുന്നുണ്ട്.... "എന്താണ് ഐഷുമ്മ... ഈ മറുപടിയുടെ ഗുഡ്ഡെൻസ്‌... കുറെ നേരമായല്ലോ ബേബിക്കും ഐഷുമ്മക്കും ഇട്ട് ഇവരൊക്കെ കൂടി കൊത്തുന്നു... എന്താ കാര്യം...?" ദിലുവാണ്. "അത് ഞങ്ങളെ പുന്നാര മക്കള് അറിയാൻ സമയം ആയിട്ടില്ലാട്ടോ... അതിനുള്ള സമയം ആകുമ്പോ അതൊക്കെ നിങ്ങള് വഴിയേ അറിയും... അല്ലെ ഫെബി...?" എന്ന് സന ആന്റിയും ഐഷുമ്മാനെ നോക്കി പറഞ്ഞപ്പോ എന്തൊക്കെയോ ആ മറുപടിയിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് നമ്മക്ക് ബോധ്യമായി... ഞങ്ങള് ആരും അറിയാൻ സമയം ആയിട്ടില്ലെന്ന് പറയുമ്പോ ഞാൻ ഉദ്ദേശിച്ചത് തന്നെയാകോ ഈ മറുപടി.... ഏയ്... ഛെ... ഛെ... അതായിരിക്കില്ല... പിന്നെ എന്താകും ബേബിയും ഐഷുമ്മയും മാത്രം അറിയുന്ന ആ മറുപടി...? ആവോ... എന്തേലും ആകട്ടെ... എപ്പോഴെങ്കിലും അത് എന്താണെന്ന് അറിയൊല്ലോ... അപ്പൊ കൊടുക്കാം രണ്ടിനും.... എന്നൊക്കെ നമ്മള് ചിന്തിച്ച് കൂട്ടിയിട്ട് അവരോട് ഓരോന്ന് സംസാരിച്ച് ഇരുന്നു... അന്ന് ഒരുപാട് വൈകിയായിരുന്നു അവരൊക്കെ വീട്ടിൽ നിന്ന് മടങ്ങിയത്... അവര് പോകുമ്പോ തന്നെ നമ്മളെ അമീഗോസിനോട് ബേബി നമ്മക്ക് തന്ന ഗിഫ്റ്റിനെ കുറിച്ചും നാളെ മുതൽ നമ്മളെ യാത്ര ഇനി അതിലാണെന്ന് പറഞ്ഞപ്പോഴും അവര് ഭയങ്കര ത്രില്ലടിച്ചാണ് പോയത്... ബേബിയോട് ഒരുപാട് നാളായി ചോദിക്കണമെന്ന് കരുതിയതായിരുന്നു ഞങ്ങളെ അമീഗോസിന് എല്ലാവർക്കും കൂടി പോകാൻ ആയിട്ട് ഒരു കാർ... നമ്മളെ ആഗ്രഹം മനസ്സിലാക്കിയ വണ്ണം ബേബി അത് നടപ്പിലാക്കി തന്നു... നാളെ ഇനി നൈറ്റ് റൈഡേഴ്‌സ് പുതിയ ഭാവത്തിൽ അവതരിക്കാൻ പോകാണ്... ★★★★★★★★★★★★★★★★★★★★ 【ദിലു】 അർഷിന്റെ ബർത്ത് ഡേ പാർട്ടി ഒക്കെ കഴിഞ്ഞ് അവരൊക്കെ ഇവിടന്ന് പോയപ്പോ തന്നെ സമയം 2 മണി കഴിഞ്ഞിട്ടുണ്ട്... അതോണ്ട് അതിന്റെ എല്ലാ വിധ ക്ഷീണവും ഞങ്ങൾക്ക് എല്ലാവർക്കും ഉണ്ടായത് കൊണ്ട് മോണിങ്ങിലെ ജോഗിങ് അങ്ങ് ക്യാൻസൽ ചെയ്തിട്ട് നല്ല സുഖായിട്ട് ഞങ്ങള് പുതച്ച് മൂടി കിടന്നുറങ്ങി... പിന്നെ ഒരു 12 മണി ഒക്കെ ആയപ്പോ ബേബിയെയും ഐഷുമ്മനെയും കൂട്ടി ഞങ്ങള് ഒരു ഷോപ്പിംഗിന് ഇറങ്ങി... ഞാനും സച്ചുവും അർഷിയും കൂടി ബേബിയെയും ഐഷുമ്മനെയും അവരുടേതായ ലോകത്തേക്ക് പറഞ്ഞ് വിട്ടിട്ട് ഞങ്ങൾക്ക് വേണ്ട ചില അല്ലറ ചില്ലറ ഷോപ്പിംഗ് ഒക്കെ നടത്തി... അപ്പുവില്ലാതെ നമ്മള് സാധാരണ ഷോപ്പിംഗിന് ഒന്നും ഇറങ്ങാറില്ലാത്തതാ... അതോണ്ട് അധികമൊന്നും വാങ്ങാൻ നിന്നില്ല... പിന്നെ അവൻ നദയുടെ കൂടെ കറങ്ങാൻ പോയതാ... പോവാണേൽ പോകട്ടെ എന്ന് ഞാനും കരുതി... അത് ഇവിടെ ഒരാൾക്ക് തീരെ പിടിച്ചിട്ടില്ല... അസൂയ ആണെന്ന് തോന്നുന്നു... അല്ലാതെ വേറെ എന്താ ഞാൻ പറയാ... നാളെ രാവിലത്തെ ഫ്‌ളൈറ്റിന് ബേബി ദുബായിൽ പോകും... അപ്പൊ അതിന്റെ ഒരു ഷോപ്പിംഗ് കൂടി അവര് നടത്തുന്നുണ്ട്... സച്ചു ആണെങ്കിൽ കണ്ണിൽ കണ്ടതൊക്കെ വലിച്ച് വാരി കൂട്ടി കൊണ്ട് പോകുന്നത് കണ്ടിട്ട് എല്ലാ പെമ്പിള്ളേരും ഇതുപോലെ ആണോ എന്ന് നമ്മള് ചിന്തിച്ച് പോയി... അതിനിടക്ക് ഓരോന്ന് കൊണ്ട് വന്നിട്ട് നമ്മളോട് ചോദിക്കും ഇത് എങ്ങനെയുണ്ട് എനിക്കിത് മാച്ചല്ലേ എന്നൊക്കെ... പോയി നിന്റെ മറ്റവനോട് ചോദിക്കടി എന്ന് പറയുമ്പോ പെണ്ണിന്റെ മുഖമാകെ മാറും... സത്യം പറഞ്ഞാൽ അത് കാണുമ്പോ തന്നെ നമ്മക്ക് ചിരിയാണ് വരുന്നത്... "നീ ചിരിച്ചോ... നന്നായിട്ട് ചിരിച്ചോ... നീ പറഞ്ഞ ഒരാഴ്ച കഴിയാൻ ഇനി അധികം ദിവസമില്ലെന്നും നീ ഓർത്തോ..." എന്ന് നമ്മളെ ചിരി കണ്ടിട്ട് അവള് പറഞ്ഞിട്ട് പോകുന്നത് കണ്ടപ്പോ നമ്മക്ക് വീണ്ടും ചിരി വന്നു... ഹോ ഇങ്ങനെ ഒരു സാധനം തന്നെ നമ്മക്ക് കസിനായിട്ട് കിട്ടിയല്ലോ എന്നോർത്ത് നമ്മളൊന്ന് തലയിൽ കൈ വെച്ച് ഷോപ്പിംഗ് മാളിൽ നിന്നിറങ്ങി പാർക്കിങ്ങിൽ അവരെയൊക്കെ വെയിറ്റ് ചെയ്ത് നിന്നു... ★★★★★★★★★★★★★★★★★★★★ 【ആഷു】 ഇന്ന് നമ്മളെ ഒരു ബെസ്റ്റ് ഫ്രണ്ടിന്റെ കല്യാണമുണ്ട്... അതോണ്ട് അവൾക്ക് ഒരു ഗിഫ്റ്റ് വാങ്ങാൻ വേണ്ടി ഷോപ്പിംഗ് മാളിൽ കേറിയപ്പോഴായിരുന്നു ആ റൗഡിയെ ഒരു ഷോപ്പിൽ വെച്ച് നമ്മള് കണ്ടത്... അവന്റെ കണ്മുന്നിൽ പെടാതെ എങ്ങനെയൊക്കെയോ തനുവിനെയും കൊണ്ട് അവിടന്ന് രക്ഷപ്പെട്ടിട്ട് ഞങ്ങള് വേറൊരു ഷോപ്പിൽ കേറി ഗിഫ്റ്റ് വാങ്ങി മാളിൽ നിന്നിറങ്ങി... തനുവിന്റെ കയ്യിൽ സ്കൂട്ടി ഉണ്ടായത് കൊണ്ട് അവളും ഞാനും കൂടി പാർക്കിങ്ങിലേക്ക് ചെന്നപ്പോഴുണ്ട് ഒരു ബ്ലാക്ക് ഇന്നോവ കാർ സ്പീഡിൽ പാഞ്ഞ് വരുന്നു.... ആരുടെ അമ്മൂമ്മക്ക് വായിക്കരിയിടാനാ ഇവന്മാര് ഇതും കൊണ്ട് പോകുന്നതെന്ന് ചിന്തിച്ച് നമ്മള് തല ചെരിച്ച് നോക്കിയപ്പോ ഒരു പർദ്ദയിട്ട സ്ത്രീയുടെ നേരെയായിരുന്നു ആ കാർ പാഞ്ഞ് ചെല്ലുന്നത്.... അവര് കാർ വരുന്നത് ശ്രദ്ധിക്കാതെ കയ്യിലുള്ള കവറിൽ എന്തൊക്കെയോ തിരഞ്ഞോണ്ടിരിക്കായിരുന്നു... ആ കാറിന്റെ പോക്കും അവരുടെ നിൽപ്പും കണ്ടപ്പോ തന്നെ നമ്മള് ഓടി ചെന്ന് ആ സ്ത്രീയുടെ കൈ പിടിച്ച് വലിച്ച് നിലത്തേക്ക് വീണു... അപ്പൊ തന്നെ ആ കാർ ഞങ്ങളെ പാസ് ചെയ്ത് കുതിച്ചുയർന്ന് പോയിരുന്നു... ആ കാറിൽ ആരായിരുന്നാലും അവരുടെ ഉദ്ദേശം അത്ര നല്ലതല്ലെന്ന് നമ്മക്ക് തോന്നി... നമ്മള് ആ സ്ത്രീയെ പിടിച്ച് എണീപ്പിച്ച് നേരെ നിർത്തി അവരെ മുഖത്തേക്ക് നോക്കിയതും പകച്ച് പോയി നമ്മളെ ബാല്യം... ദിലുവിനെ പോലെ തന്നെ ഉണ്ടായിരുന്നു അവരെ കാണാൻ... അവരെ അന്തം വിട്ട് കണ്ണും തള്ളി നമ്മള് അങ്ങനെ നോക്കി നിന്നതും പെട്ടെന്ന് ഐഷു എന്ന് വിളിച്ചോണ്ട് ഒരാള് അങ്ങോട്ട് വന്നു.... അയാളെ കണ്ടപ്പോ നമ്മളെ കാറ്റ് ഏതാണ്ട് പോകാറായ മട്ടായിരുന്നു... ആ റൗഡിയെ പോലെ തന്നെ ഉണ്ടായിരുന്നു അവരെ കാണാൻ... നമ്മള് അവരെ രണ്ട് പേരെയും മാറി മാറി നോക്കുന്നത് കണ്ടിട്ട് തനു നമ്മളെ അടുത്തേക്ക് വന്നിട്ട് നമ്മളെ കാതിൽ പതിയെ പറഞ്ഞു അതാണ് ആദിൽ സാഹിബും അവരെ വൈഫ് ആയിഷയും എന്ന്.... അത് അറിഞ്ഞപ്പോ തന്നെ നമ്മള് അവരെ നോക്കി ഒന്ന് ചിരിച്ച് കൊടുത്തു... "ഐഷു... നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ... എന്തെങ്കിലും പറ്റിയോ...?" "ഇല്ല ആദി... ഞാൻ ഒരു കവർ മിസ്സായത് നോക്കി കൊണ്ട് വരുന്നതിനിടക്ക് ആ കാർ വന്നത് ശ്രദ്ധിച്ചില്ല... അത് ഇടിക്കാൻ വന്നപ്പോഴേക്കും ഈ കുട്ടി വന്ന് എന്നെ രക്ഷപ്പെടുത്തി..." എന്ന് അവര് പറഞ്ഞപ്പോ അവര് രണ്ട് പേരും നമ്മളെ നോക്കി ഒന്ന് ചിരിച്ചു... എന്നിട്ട് റൗഡിന്റെ ഉമ്മ നമ്മളെ കയ്യിൽ പിടിച്ചിട്ട് നമ്മളെ കവിളിൽ ഒന്ന് തലോടി... "എന്താ മോളെ പേര്...?" "അഷ്‌മിദ... ഇങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ...?" "ഇല്ല... തക്ക സമയത്ത് മോള് വന്നത് കൊണ്ട് ഒന്നും പറ്റിയില്ല..." "ഞങ്ങളെ ജീവനാ ഇവള്... ഇവളെ ജീവൻ രക്ഷിച്ച മോൾക്ക് ഞങ്ങള് എന്താ പ്രത്യുപകാരമായിട്ട് തരേണ്ടത്...?" "അള്ളോ... ഒന്നും വേണ്ട... ഒന്നും പ്രതീക്ഷിച്ചല്ല ഞാൻ ഇങ്ങളെ രക്ഷിച്ചത്... ഈ നിൽക്കുന്നത് എന്റെ ഉമ്മയാണെന്ന് ഒരു നിമിഷം ചിന്തിച്ച് പോയി... അപ്പൊ എനിക്ക് ഇത് ചെയ്യാനെ തോന്നിയുള്ളൂ...." എന്ന് നമ്മള് മറുപടി നൽകിയപ്പോ ആദിൽ സാഹിബ് അവരെ വിസിറ്റിംഗ് കാർഡ് എനിക്ക് നേരെ നീട്ടി... "ഇത് എന്റെ നമ്പറാ... മോൾക്ക് എന്ത് ആവശ്യം വന്നാലും അറ്റ് എനി ടൈം മോൾക്ക് എന്നെ കോൺടാക്ട് ചെയ്യാം... എന്ത് ആവശ്യം വന്നാലും അത് ചോദിക്കാൻ മടിക്കരുത്..." "താങ്ക്സ് അങ്കിൾ... എന്ന പിന്നെ ഞങ്ങള് പോകട്ടെ... ഫ്രണ്ടിന്റെ മാര്യേജ് ആണ് ഒരു ഗിഫ്റ്റ് വാങ്ങാൻ ഇറങ്ങിയതാ... ഇനിയും പോയില്ലേൽ ഞങ്ങള് ലേറ്റ് ആകും... ബൈ അങ്കിൾ ബൈ ആന്റി... ടേക്ക് കെയർ..." എന്നൊക്കെ പറഞ്ഞ് നമ്മള് വേഗം അവിടന്ന് മുങ്ങി... ആ റൗഡിയുടെ മുന്നിൽ ചെന്ന് പെടാതിരിക്കാൻ വേണ്ടി ആയിരുന്നു അവിടന്ന് വേഗം മുങ്ങാൻ നോക്കിയത്... പക്ഷെ ആ കാർ എന്തോ മനപ്പൂർവ്വം ഇടിക്കാൻ വന്ന പോലെ തോന്നിയത് കൊണ്ട് തന്നെ നമ്മള് തനുവിനോട് ഇപ്പൊ വരാമെന്ന് പറഞ്ഞ് അവരെ അടുത്തേക്ക് തന്നെ ചെന്നു... "അങ്കിൾ വൺ മിനിറ്റ്..." നമ്മളെ വിളി കേട്ടതും പോകാൻ തിരിഞ്ഞ അവര് നമ്മളെ ഒന്ന് തിരിഞ്ഞ് നോക്കി... "എന്താ മോളെ...?" "അത്... ആ കാർ ഇടിക്കാൻ നിന്നത് അറിയാതെ ആണെന്ന് എനിക്ക് തോന്നുന്നില്ല... കാരണം അതിന്റെ സ്പീഡും പോക്കൊക്കെ കണ്ടിട്ട് ആരോ കരുതി കൂട്ടി നിങ്ങളെ അറ്റാക്ക് ചെയ്യാൻ വന്ന പോലെയാ എനിക്ക് തോന്നുന്നത്..." "മോൾക്ക് ആ കാർ ഇനി കണ്ടാൽ തിരിച്ചറിയാൻ പറ്റോ...?" "അതൊരു ബ്ലാക്ക് ഇന്നോവ ആയിരുന്നു... അല്ലാതെ വേറെ ഒന്നും എനിക്ക് അറിയില്ല അങ്കിൾ..." എന്ന് പറഞ്ഞ് നമ്മള് അവിടന്ന് പോന്നു... എന്തോ അവരോടൊക്കെ കൂടുതൽ അറ്റാച്ച്മെന്റ് തോന്നുന്നുണ്ട് നമ്മക്ക്... അത് എന്താണോ എന്തോ...? ★★★★★★★★★★★★★★★★★★★★ 【ദിലു】 ഐഷുമ്മാനെ ഏതോ ഒരു കാർ ഇടിക്കാൻ വന്നെന്ന് ബേബി പറയുന്നത് കേട്ടപ്പോ തന്നെ എനിക്കും അർഷിക്കയും വന്ന ദേഷ്യത്തിന് കയ്യും കണക്കുമില്ലായിരുന്നു... മനഃപൂർവ്വമല്ലെന്ന് ബേബി പറഞ്ഞെങ്കിലും എനിക്ക് അത് അങ്ങോട്ട് വിശ്വസിക്കാൻ പറ്റിയിട്ടില്ല... ആ നേരത്ത് ഏതോ ഒരു പെണ്ണാണത്രെ ഐഷുമ്മാനെ രക്ഷപ്പെടുത്തിയത്.... അത് ആരാണെന്ന് ഞാനും അർഷിയും ഒരുമിച്ച് ഐഷുമ്മാനോട് ചോദിച്ചപ്പോ പേര് മറന്ന് പോയെന്ന് പറഞ്ഞു... എന്തായാലും ബേബിന്റെയും ഐഷുമ്മന്റെയും പറച്ചിലിൽ നിന്ന് അവളെ നന്നായിട്ട് ബോധിച്ച മട്ടുണ്ട്... അങ്ങനെ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് അവരെ വീട്ടിൽ കൊണ്ടാക്കിയിട്ട് ഞങ്ങള് വീണ്ടും പ്രാക്ടീസിന് ക്ലബ്ബിലേക്ക് പോയി... അപ്പൊ അവിടെ അപ്പുവിനെ ഒഴിച്ച് ബാക്കിയുള്ളവന്മാരൊക്കെ ഉണ്ടായിരുന്നു... എന്തോ ഈയിടയായിട്ടുള്ള അവന്റെ ബീഹാവിയറും സംസാരവുമൊന്നും എനിക്ക് തീരെ പിടിക്കുന്നില്ല... ഞങ്ങളെയൊക്കെ അവോയ്‌ഡ് ചെയ്യുന്ന പോലെ ഒരു ഫീല്... ഒരു പെണ്ണ് ഞങ്ങൾക്ക് ഇടയിൽ വന്നാൽ ഇങ്ങനെ ഒക്കെ ഉണ്ടാകോ...? അവനെ കുറിച്ച് അധികമൊന്നും ചിന്തിച്ച് കൂട്ടേണ്ടി വന്നില്ല അപ്പോഴേക്കും അവൻ ഹാജറായിട്ടുണ്ട്... അവനെ കണ്ടിട്ടും കാണാത്ത മട്ടിൽ ഞാൻ പ്രാക്ടീസ് ചെയ്‌തോണ്ടിരുന്നു... ഞാൻ മാത്രല്ല എല്ലാവരും അവനോട് പെരുമാറിയത് അങ്ങനെ ആയിരുന്നു... പിന്നെ ഞങ്ങളെ ഒക്കെ കാല് പിടിച്ച് അവൻ സോറി പറഞ്ഞപ്പോഴാ ഞങ്ങള് അവനോട് ഒന്ന് മിണ്ടിയത് തന്നെ... എന്തായാലും അവന് മൂക്കിൽ കയറിടാനുള്ള സമയം ആയിട്ടുണ്ട്... വരട്ടെ ഏത് വരെ പോകുമെന്ന് നോക്കാം... ~~~~~~~~~~~~~~~~~~~~~~~~~~~~ എപ്പോഴത്തെയും പോലെ പാത്തും പതുങ്ങിയും മാൻഷനിൽ നിന്ന് ഞങ്ങള് ഇറങ്ങിയെങ്കിലും ബേബി ഉണ്ടായിരുന്നു ഞങ്ങളെ യാത്രയയക്കാൻ വേണ്ടി മുന്നിൽ തന്നെ... അർഷിന്റെ ന്യൂ കാറിൽ ഞങ്ങൾക്ക് എട്ട് പേർക്കും വേണമെങ്കിൽ ഇനി ഒരു നാല് പേർക്കും കൂടി ഇരിക്കാനുള്ള സ്പേസ് ഉണ്ടായിരുന്നു... അത്രക്ക് സൂപ്പർ വണ്ടിയായിരുന്നു ബേബി അവന് ഗിഫ്റ്റായി നൽകിയത്... എന്നത്തേയും പോലെ ഞങ്ങള് നൈറ്റ് റൈഡേഴ്‌സിന്റെ പ്രോഗ്രാം അടിച്ച് പൊളിച്ചിട്ട് ഫാൻസിന്റെ കണ്ണിലൊക്കെ മണ്ണ് വാരിയിട്ട് നേരെ പബ്ബിലേക്ക് ചെന്ന് ഇരുപ്പുറപ്പിച്ചു... അവിടെ എത്തിയപ്പോഴായിരുന്നു ഞങ്ങള് മറ്റൊരു കാര്യം അറിയുന്നത് ഇന്ന് മാസ്ക് ഡേ ആണെന്ന്... അങ്ങോട്ട് കയറുന്ന എൻട്രെൻസിൽ തന്നെ മാസ്ക് ഒക്കെ വെച്ചിട്ടുണ്ടായിരുന്നു.... അത് ഇട്ടിട്ടേ അകത്തേക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളു... അതോണ്ട് ഞങ്ങള് എല്ലാവരും കണ്ണ് മറച്ച് വെച്ചിട്ടുള്ള മാസ്ക് എടുത്തിട്ടിട്ട് പബ്ബിലേക്ക് കയറി... അകത്തേക്ക് കയറിയപ്പോ തന്നെ ആരോ ഓടി വന്ന് അപ്പുവിനെ കെട്ടിപ്പിടിച്ചു... ആരാ ആളെന്ന് നോക്കിയപ്പോ നദയായിരുന്നു... ഇവളെ ഇങ്ങോട്ടും ഇവൻ കൊണ്ട് വന്നോ എന്ന മട്ടിൽ നമ്മള് ഓനെ തുറുക്കനെ നോക്കിയപ്പോ പൊറിഞ്ചു നമ്മളെ നോക്കി ക്ലോസപ്പിന്റെ പരസ്യം കാണിച്ചു... എന്നിട്ട് അവളെയും കൊണ്ട് അവിടന്ന് ഒരല്പം മാറി ഒരു സ്ഥലത്ത് പോയി ഇരുന്നു... ഞങ്ങള് അവറ്റകളെ നോക്കി പിറുപിറുത്തോണ്ട് ഞങ്ങളെ സ്ഥിരം പ്ളേസിൽ പോയി ഇരിക്കാൻ പോയതും പെട്ടെന്ന് അവിടെ ഉണ്ടായിരുന്ന ലൈറ്റ്‌സ് ഒക്കെ അണഞ്ഞു... അവിടെ മൊത്തം ഒരു ഇരുട്ട് പരന്നെങ്കിലും എല്ലാവരുടെയും മാസ്ക് നന്നായി വെട്ടി തിളങ്ങുന്നുണ്ടായിരുന്നു... ആ കാഴ്ച ഒരു വല്ലാത്ത ഫീലായിരുന്നു ഞങ്ങൾക്ക് നൽകിയത്... എവിടെ നോക്കിയാലും മാസ്ക് മാത്രം നിൽക്കുന്ന പോലെ ഒരു കളർഫുൾ അറേഞ്ച്മെന്റ്... അപ്പോഴാണ് നമ്മളെ നേർക്ക് നടന്നടുക്കുന്ന ആ മാസ്ക്കിനെ നമ്മള് ശ്രദ്ധിച്ചത്... അത് നമ്മളെ അടുത്ത് എത്തിയതും നമ്മക്ക് മുഖാന്തരമായി നിന്നോണ്ട് നമ്മളെ അരയിലൂടെ കയ്യിട്ട് അയാളിലേക്ക് ചേർത്ത് നിർത്തി.... ഒരു നിമിഷം പകച്ച് നിന്ന നമ്മള് ആ മാസ്ക്കിലേക്ക് നോട്ടം തെറ്റിച്ചതും അയാളെ പിടിയിൽ നിന്ന് കുതറി മാറാൻ കഴിയാതെ അയാളെ തന്നെ നോക്കി നിന്നു... പെട്ടെന്ന് നമ്മളെ അയാളിലേക്ക് ഒന്നൂടി ചേർത്ത് നിർത്തിയിട്ട് നമ്മളെ അധരങ്ങളിലേക്ക് അയാളുടെ ചുണ്ടുകൾ അടുപ്പിച്ചതും ഒന്ന് പ്രതികരിക്കാൻ പോലും കഴിയാതെ ഞാൻ മരവിച്ച് അങ്ങനെ നിന്ന് പോയി.... (തുടരും) ******************************************** ഹായ് ഫ്രണ്ട്സ്, ഈ പാർട്ടിന് വേണ്ടി ഒരുപാട് കാത്തിരുന്നല്ലേ...പോസ്റ്റ് ചെയ്യാൻ വൈകിയതിന് ഒരിക്കൽ കൂടി സോറി... പിന്നെ ഈ പാർട്ട് കുറച്ച് സ്പീഡിൽ കടന്ന് പോയിട്ടുണ്ടാകും... ഏതോ ഒരു ഹാലിൽ ഇരുന്ന് എഴുതിയതാണ് പോരായ്മകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം... നിങ്ങളെ അഭിപ്രായങ്ങൾ അറിയിക്കുക... അടുത്ത ഭാഗം നാളെ രാത്രി 9 മണിക്ക് #📙 നോവൽ
#

📙 നോവൽ

📙 നോവൽ - നീയില്ലാ ജീവിതം നി ' ഭാഗം Mubashira MSKH - ShareChat
57.4k കണ്ടവര്‍
10 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം