@mubi5960
@mubi5960

Mubashira MSKH

*💘നീയില്ലാ ജീവിതം💘2⃣*

#

📙 നോവൽ

ഹലോ ഫ്രണ്ട്സ്, നിങ്ങളെല്ലാവരും എന്നോട് ക്ഷമിക്കണംട്ടോ... ഇന്ന് സ്റ്റോറി പോസ്റ്റാൻ നമ്മളെ കൊണ്ട് പറ്റില്ല...😢 ഇന്ന് ക്ലാസ് കഴിഞ്ഞ് വീട്ടിലെത്താൻ നമ്മള് ഒത്തിരി ലേറ്റായി, അതുമല്ല നാളെ നമ്മക്ക് ക്ലാസ് ടെസ്റ്റുണ്ട് അതോണ്ട് കുറെ പഠിക്കാനും ഉണ്ട് നോട്സ് എഴുതാനും ഉണ്ട്... നിങ്ങള് എല്ലാരും എന്നോട് ക്ഷമിക്കിട്ടൊ നമ്മളെ കണക്ക് കൂട്ടലുകളൊക്കെ ആകെ കൂടി തെറ്റിയതോണ്ട് നമ്മള് നാളെ രാത്രി നല്ല കിടുക്കാച്ചി പാർട്ടുമായിട്ട് വരാം... സോറി സോറി സോറി... നിങ്ങളെ മനസ്സിൽ കെട്ടി കൂടിയ പല ചോദ്യങ്ങൾക്കും സംശയങ്ങൾക്കുമൊക്കെ വൈകാതെ ഉത്തരം ലഭിക്കും... ഇനി അങ്ങോട്ട് നിങ്ങള് പ്രതീക്ഷിക്കാത്ത പല ട്വിസ്റ്റുകളും വരും... അതൊക്കെ വായിച്ചിട്ട് ആർക്കും അറ്റാക്ക് ഒന്നും വരരുത് ട്ടോ... നിങ്ങളെയൊന്നും ബോറടിപ്പിക്കാത്ത രീതിയിൽ തന്നെ നമ്മള് കഥ എഴുതി മുന്നോട്ട് കൊണ്ട് പൊയ്ക്കോളാം... അപ്പൊ ഭാഗം.47 നമ്മള് നാളെ രാത്രി 8 മണിക്ക് പോസ്റ്റാട്ടോ... പ്ലീസ് എന്റെ സീറ്റുവേഷൻ നിങ്ങള് മനസ്സിലാക്കുമെന്ന് ഞാൻ കരുതുന്നു.... പിന്നെ നിങ്ങളെ കമന്റൊക്കെ ഞാൻ കാണാറുണ്ട്... നിങ്ങളെ സപ്പോർട്ടിനൊക്കെ ഒരുപാട് നന്ദി... ഞാൻ എത്ര ബോറിലെഴുതിയിട്ടും ബോറില്ലെന്ന് പറയുന്നത് കാണുമ്പോ സന്തോഷമുണ്ട്... പക്ഷെ ഉള്ളിൽ തോന്നിയത് അതുപോലെ തന്നെ പറയണട്ടോ എന്നാലേ എനിക്ക് അതിന് അനുസരിച്ച് നന്നാക്കി എഴുതാൻ പറ്റൂ... അപ്പൊ നിങ്ങളെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കണം... #📙 നോവൽ
12.9k കണ്ടവര്‍
14 മണിക്കൂർ
*💘നീയില്ലാ ജീവിതം💘2⃣*         _ഭാഗം.46_ (2) ✍ Mubashira MSKH ★★★★★★★★★★★★★★★★★★★★ 【ദിലു】 എത്ര പെട്ടെന്നാണ് ദിവസങ്ങൾ കടന്ന് പോയത്... കോളേജിലെ ഇലക്ഷൻ കഴിഞ്ഞു... ഇപ്രാവശ്യം അമീഗോസിൽ നിന്ന് ആരും മത്സരിക്കാൻ ഇറങ്ങിയിട്ടില്ല... സാധാരണ ഇറങ്ങാറുള്ള അപ്പു പോലും അതിൽ നിന്ന് മാറി നിന്നു... കാരണം വേറൊന്നുമല്ല അവന്റെ സെലക്ഷൻ അടുത്തോണ്ട് നിൽക്കുന്ന സമയം ആയോണ്ട് ഇനി മത്സരിച്ചിട്ട് കാര്യമില്ലെന്ന് അവന് നന്നായിട്ട് അറിയാം... പിന്നെ നമ്മളെ ബാക്കിക്കാർക്കൊന്നും ഈ ഇലക്ഷനിൽ ഒന്നും താല്പര്യം ഇല്ലാത്തൊണ്ട് അവരും മത്സരിച്ചില്ല... അത് കഴിഞ്ഞപ്പോ ഓണപ്പരിപാടി ആയിരുന്നു കോളേജിൽ അരങ്ങേറിയത്... എല്ലാവരും സെറ്റ് സാരിയിലും മുണ്ടിലും ഒക്കെ തിളങ്ങി നിന്നപ്പോ ഞങ്ങള് മാത്രം അവരിൽ നിന്ന് വ്യത്യസ്തരായിട്ട് ഞങ്ങളെ സ്ഥിരം വേഷത്തിൽ തന്നെ കോളേജിലേക്ക് പോയി... അന്ന് ചെറിയ കശപിശയൊക്കെ കോളേജിൽ അരങ്ങേറിയെങ്കിലും അതൊക്കെ അധികം നീണ്ട് നിൽക്കാതെ സോൾവായി... ഇപ്പൊ വെക്കേഷൻ ടൈമാണ് ഞങ്ങൾക്ക്... അതോണ്ട് തന്നെ ഒരു ഫാമിലി ട്രിപ്പ് ഞങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട്... നമ്മളും അമീഗോസും ഫാമിലിയും കൂടി ഒരു ത്രീ ഡേയ്സ് ട്രിപ്പ് അതും ഊട്ടിയിലേക്ക്... അങ്ങോട്ട് പോകാൻ കാരണം വേറൊന്നുമല്ല അവിടെയുള്ള ഞങ്ങളെ വൈറ്റ് റോസ് ഫാം കണ്ടിട്ട് ഒരുപാട് നാളായിട്ടുണ്ട്... പിന്നെ അതൊക്കെ ആഷുവിന് ഒന്ന് കാണിച്ച് കൊടുക്കാനുമാണ് ഈ യാത്ര... ഞങ്ങൾ എല്ലാവരും ട്രിപ്പ് പ്ലാൻ ചെയ്തപ്പോ തന്നെ എല്ലാവരും അതിനെ അനുകൂലിച്ചപ്പോ അധികം വൈകിപ്പിക്കാതെ തന്നെ ഞങ്ങള് യാത്ര ആരംഭിച്ചു... നമ്മളെ ASK ട്രാവൽസിന്റെ ട്യൂറിസ്റ്റ് ബസിലായിരുന്നു ഞങ്ങളെ യാത്ര... ലാസ്റ്റ് ലോങ് സീറ്റ് യാസി, സിദു, ഇജു, ഡെവി, കൃഷ് പിടിച്ച് വെച്ചപ്പോ അതിന് മുന്നിലെ സീറ്റിൽ ഞാനും അപ്പുവും ഇരുന്നു... ഞങ്ങളെ എതിർ സീറ്റിൽ അർഷി ഇടം പിടിച്ചപ്പോ ആഷുവിനെ അങ്ങോട്ട് തട്ടാൻ ഞാൻ വിചാരിച്ചതായിരുന്നു... നമ്മളെ മനസ്സ് കണ്ടറിഞ്ഞ പോലെ തന്നെ അവന്മാരൊക്കെ കൂടി ചേർന്ന് അവളെ അവന്റെ അടുത്തിരുത്തി... ഇപ്പൊ പണ്ടത്തെ പോലെ കടിച്ച് കീറാനുള്ള ദേഷ്യം രണ്ട് പേർക്കും ഇല്ലെങ്കിലും ചില നേരത്ത് കീരിയും പാമ്പുമാണ് രണ്ടും... അതോണ്ട് അധികം ഷോ കാണിക്കാതെ അവിടെ തന്നെ അടങ്ങി ഇരിപ്പുണ്ട് രണ്ടും... അല്ലുവും സച്ചുവും ഒരുമിച്ച് ഞങ്ങളെ മുന്നിലെ സീറ്റിൽ ഇരിപ്പുണ്ട്... പിന്നെ പറയണ്ടല്ലോ ഫുൾ കപ്പിൾസായിട്ടാണ് ബാക്കിയുള്ളവരെ ഇരുത്തം... അവരാണേൽ ഞങ്ങളെക്കാൾ കഷ്ടമാണ്... കോളേജിൽ വെച്ച് ടൂർ പോയ പോലെ അവറ്റകൾ ഒക്കെ കൂടി കാണിച്ച് കൂട്ടുന്ന കോപ്രായങ്ങൾ ഒക്കെ കണ്ടപ്പോ ചിരിച്ച് മണ്ണ് കപ്പിയിട്ടുണ്ട് ഞങ്ങൾ... ഡാൻസും പാട്ടും ചളിയും കച്ചറയുമൊക്കെ ആയിട്ട് ഞങ്ങള് ബസ്സാകെ തല കീഴാക്കി മറിച്ചു എന്ന് തന്നെ പറയാം... ഊട്ടിയിലേക്ക് എത്തുന്നതിന് മുൻപ് തന്നെ ഉറക്ക ക്ഷീണം കൊണ്ട് എല്ലാവരും ഓരോ സൈഡിലേക്ക് ഒതുങ്ങി കൂടിയപ്പോഴും നമ്മളെ നോട്ടം അർഷിയെയും ആഷുവിനെയും ആയിരുന്നു... ആഷു ഉറങ്ങി തൂങ്ങി കൊണ്ട് അർഷിന്റെ തോളിൽ തല ചായ്ച്ചു ഉറങ്ങുന്നത് കണ്ടപ്പോ നമ്മള് അപ്പുവിന് അവരെ കാണിച്ചു കൊടുത്തു... അപ്പൊ നമ്മളെ അർഷി ബ്രോ ഓളെ മുഖത്തേക്ക് അങ്ങനെ നോക്കി ഇരിക്കുന്നത് കണ്ടിട്ട് ഞങ്ങള് ചിരിച്ചതും ഓൻ അവളിൽ നിന്ന് ഞങ്ങളിലേക്ക് മുഖം തിരിച്ച് നോക്കി അപ്പൊ തന്നെ ഓന്റെ തോള് താഴ്ത്തി... ആഷു അവന്റെ തോളിൽ നിന്ന് എണീക്കാൻ വേണ്ടി ഓൻ കാണിച്ചത് ആണേലും ഓള് ഓന്റെ കയ്യിന്റെ ഇടയിലൂടെ ഓളെ കൈ കോർത്തോണ്ട് വീണ്ടും ഓനിൽ പറ്റി ചേർന്ന് ഇരുന്നു... അത് കണ്ട് ഞങ്ങളെല്ലാവരും ഓനെ നോക്കി തലയാട്ടി ചിരിച്ചപ്പോ ഓൻ പല്ലിറുമ്മി ഞങ്ങളെ നോക്കുന്നത് കണ്ട് ഞങ്ങള് പിന്നെ അങ്ങോട്ട് മൈൻഡ് ചെയ്തില്ല... നമ്മള് അപ്പൊ തന്നെ അപ്പുവിന്റെ തോളിൽ തല ചായ്ച്ചു കണ്ണടച്ച് കിടന്നുറങ്ങിയിരുന്നു... പിന്നെ കണ്ണ് തുറക്കുന്നത് ബസ് ഊട്ടിയിലെ ഞങ്ങളെ എസ്റ്റേറ്റിൽ എത്തിയപ്പോഴാണ്... നമ്മള് കണ്ണ് തുറന്ന് നോക്കിയപ്പോ തന്നെ കണ്ടത് നമ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി ഇരിക്കുന്ന അപ്പുവിനെയാണ്... അവനെ നോക്കി എന്താന്ന് ആംഗ്യം കാണിച്ചപ്പോ ഓൻ ഒന്നുമില്ലെന്ന് തോള് പൊന്തിച്ചിട്ട് ഓന്റെ ലഗേജും എടുത്തോണ്ട് ബസിൽ നിന്നിറങ്ങി... ഞങ്ങള് വരുമെന്ന് ആദ്യമേ വിളിച്ച് പറഞ്ഞതോണ്ട് അവിടെ എല്ലാ സൗകര്യങ്ങളും അറേഞ്ച് ചെയ്ത് വെച്ചിരുന്നു... ഊട്ടിയിൽ കാല് കുത്തിയപ്പോ തന്നെ നമ്മളെ മനസ്സ് വല്ലാണ്ട് കലങ്ങി മറിയാൻ തുടങ്ങി... പല ഓർമ്മകളും എന്നിൽ മിന്നി മറഞ്ഞു.... ★★★★★★★★★★★★★★★★★★★★ 【ആഷു】 ആദ്യമായിട്ടാണ് ഞാൻ ഊട്ടിയിലേക്ക് വരുന്നത്... ഈ ട്രിപ്പിന് പുറപ്പെടാനുള്ള കാരണം തന്നെ വൈറ്റ് റോസ് ഫാമും പെർഫ്യൂം ഫാക്ടറിയും കാണാനുള്ള കൊതി കൊണ്ടാണ് അത്രക്ക് ആശിച്ചിട്ടുണ്ട് അതൊക്കെ ഒന്ന് കാണാൻ... അവിടെ വന്നിറങ്ങിയപ്പോ തന്നെ എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു കുളിർമ തോന്നാണ് മനസ്സ് മുഴുവൻ... അവരെ എസ്റ്റേറ്റിലെ ബംഗ്ലാവ് പുറമെ നിന്ന് കണ്ടാൽ ഒരു ഡ്രാക്കുള കോട്ട പോലെ തോന്നുമെങ്കിലും അകത്ത് മാൻഷനിലെ പോലെ തന്നെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു മോഡേണ് വില്ലയെ പോലെ തോന്നും... അവിടത്തെ ഈ തണുത്ത ക്ളൈമറ്റും ബംഗ്ലാവിന് ചുറ്റുമുള്ള പച്ചപ്പും തേയില തോട്ടങ്ങളുമൊക്കെ കാണുമ്പോ ഇതുവരെയുള്ള എല്ലാ കാര്യങ്ങളും ഒരൊറ്റ നിമിഷം കൊണ്ട് മറന്ന് പോയി പ്രെസെന്റിൽ തന്നെ ജീവിച്ച് പോകും... ശരിക്കും സ്വർഗം എന്ന് പറഞ്ഞാൽ ഇതാണ് സ്വർഗം... ബംഗ്ലാവിൽ മാൻഷനിലുള്ളതിനേക്കാൾ റൂമുകളുണ്ട്... കാരണം ഇങ്ങോട്ട് വരുന്ന ട്യൂറിസ്റ്റുകൾക്ക് ഒരു ട്യൂറിസ്റ്റ് ഹോം കൂടിയാണ് ഇത്... *ഹെവൻ ഓഫ് ഗാർഡൻ* എന്നാണ് ഈ എസ്റ്റേറ്റിന് ഇവര് ഇട്ടിരിക്കുന്ന പേര്... പേര് പോലെ തന്നെ സ്വർഗം.... ഇങ്ങോട്ട് ഇവരൊക്കെ ഫാമിലിയായി വന്നിട്ട് വർഷങ്ങളായെന്ന് അവരെ പറച്ചിലിലൂടെ നമ്മക്ക് മനസ്സിലായതാണ്... അതോണ്ട് തന്നെ ദിലു വന്നപാടെ മോളിലേക്ക് കയറി ചെന്നിട്ട് അവിടത്തെ ഒരു റൂമിൽ സ്ഥാനം പിടിച്ചു... അത് അവളെ റൂമാണെന്ന് ഉമ്മയാണ് നമ്മളോട് പറഞ്ഞത്... പിന്നെ ഉമ്മയും ഉപ്പയും കൂടി ചേർന്ന് അവർക്കൊക്കെ ഓരോരോ റൂമുകൾ കാണിച്ച് കൊടുക്കുമ്പോ നമ്മള് ഏത് റൂമിൽ പോയി കിടക്കുമെന്ന നിലയിൽ അവരെ തന്നെ നോക്കി നിന്നു... അപ്പൊ തന്നെ നമ്മളോട് നോക്കി നിൽക്കാതെ അർഷിന്റെ റൂമിൽ പോയി ഫ്രഷായി താഴേക്ക് വരാൻ നോക്കെന്ന് പറഞ്ഞ് അവര് അവരെ റൂമിലേക്ക് ചെന്നു... നമ്മള് ആണേൽ ഇവിടെയും ആ റൗഡിന്റെ കൂടെ തന്നെ ഒരു റൂമിൽ കഴിയണോ എന്ന് മനസ്സിൽ ചിന്തിച്ചോണ്ട് ഓൻ കേറി പോയ റൂമിലേക്ക് നമ്മളും കേറി ചെന്നു... അപ്പൊ ഓൻ ബെഡിൽ കണ്ണടച്ച് മലർന്ന് കിടക്കായിരുന്നു... നമ്മള് നമ്മളെ ലഗേജൊക്കെ അവിടെ ഒരു സൈഡിൽ വെച്ചിട്ട് ആ റൂം മുഴുവൻ ഒന്ന് കണ്ണോടിച്ച് നോക്കി... ഫുൾ സെറ്റപ്പിലുള്ള നല്ല ഹൈ ക്ലാസ് റൂം... "നീയെന്താടി എന്റെ റൂമിൽ...?" പെട്ടെന്ന് കിടന്നിടത്ത് നിന്ന് എണീറ്റോണ്ട് ഓൻ അത് ചോദിച്ചതും നമ്മള് ഓനെ നോക്കി ഒന്ന് ഇളിച്ചു... "എന്നോട് ഉമ്മ പറഞ്ഞു ഇയാളെ റൂമിൽ പോയി കിടക്കാൻ... കാരണം നമ്മൾ അങ്ങനെ ആണല്ലോ ഇതുവരെ കഴിഞ്ഞത്..." "ഓഹോ... എന്നിട്ട് നിനക്ക് വേണ്ടിയുള്ള കട്ടിലും ബെഡുമൊന്നും ഞാൻ ഇവിടെ കണ്ടില്ലല്ലോ... എന്തേ അത് ഏറ്റി കൊണ്ട് വരാൻ മറന്ന് പോയോ...?" "പ്ലീസ് അർഷിക്ക ഞാൻ ഈ റൂമിൽ ഏതേലും ഒരു കോണിൽ ചുരുണ്ട് കൂടിക്കോളാം... ദേ ആ സോഫയിൽ ഞാൻ കിടന്നോണ്ട്... നിങ്ങളെ ശല്യം ചെയ്യാൻ ഞാൻ വരുകേയില്ല..." "ഹ്മ്... എന്നാൽ നിനക്ക് കൊള്ളാം..." എന്ന് പറഞ്ഞിട്ട് ഓൻ ടവ്വൽ എടുത്ത് ബാത്റൂമിലേക്ക് പോയപ്പോ പോടാ റൗഡി എന്ന് പതുക്കെ പറഞ്ഞ് നമ്മള് ഓന്റെ ബെഡിലേക്ക് ചാടി മറിഞ്ഞു... ഇപ്പൊ ഇങ്ങനെയൊക്കെ ഓരോന്ന് പറഞ്ഞാണ് നമ്മള് ഈ റൗഡിന്റെ കൂടെ പിടിച്ച് നിൽക്കുന്നത്... നേരത്തെ അർഷിക്ക എന്നൊക്കെ വിളിച്ചത് പോലും അതിന് വേണ്ടിയാ... ബട്ട് ആ റൗഡി അതിലൊന്നും അലിയാറില്ലെന്ന് മാത്രം... എന്നാലും ആ കോപ്പിനോടുള്ള പേടി കൊണ്ട് ഓനെ ഇപ്പൊ നമ്മള് അർഷിക്കാ എന്ന് മാത്രേ വിളിക്കാറുള്ളൂ... പാവം നമ്മള്... പെട്ടെന്ന് ഫ്രഷായി ഡ്രെസ്സൊക്കെ ചേഞ്ച്‌ ‌ചെയ്‌തോണ്ട് ഓൻ റൂമിലേക്ക് വന്നതും നമ്മള് കിടന്നിടത്ത് നിന്ന് ഓട്ടോമാറ്റിക്കലി എണീറ്റ് നിന്നിട്ട് ഓനെ നോക്കി ഇളിച്ചോണ്ട് ബെഡ്ഷീറ്റോക്കെ നേർക്ക് വിരിച്ചു... അത് കണ്ട് ഓൻ നമ്മളെ തുറുക്കനെ നോക്കി കൊണ്ട് റൂമിൽ നിന്ന് ഇറങ്ങി പോയതും ഓന്റെ തലക്ക് ഒന്ന് കൊടുക്കുന്ന പോലെ ഓങ്ങി കൊണ്ട് നമ്മള് പോയി ഫ്രഷായി... എന്നിട്ട് താഴേക്ക് ചെന്ന് നോക്കിയപ്പോ എല്ലാവരും ഫുഡ് കഴിക്കാൻ വേണ്ടി നിൽക്കായിരുന്നു... ആ ഡൈനിങ് ടേബിളിന്റെ വലിപ്പം കണ്ടിട്ടാണേൽ കണ്ണ് തള്ളിയാണ് നമ്മള് താഴേക്ക് ഇറങ്ങി വന്നത്... ഞങ്ങളൊക്കെ ഒരുമിച്ച് ഇരുന്നാൽ പോലും ഇനിയും സ്ഥലം ബാക്കി ആയിരിക്കും... നമ്മള് ചെന്നപാടെ ആ റൗഡിന്റെ അടുത്തുള്ള സീറ്റിൽ തന്നെ പോയി ഇരുന്ന് സെർവൻസ് വിളമ്പി തരുന്നതൊക്കെ കഴിച്ചോണ്ടിരുന്നു... ഇപ്പൊ ഇവന്റെ കൂടെ ഇരിക്കുന്നതൊക്കെ ആരും പറയാതെ തന്നെ ശീലമായി പോയ കേസാണ്... അതൊന്നും നിങ്ങള് കാര്യമാക്കണ്ട... അങ്ങനെ ഫുഡടിയൊക്കെ കഴിഞ്ഞപ്പോ പിന്നെ ഞങ്ങളെ കാത്തിരുന്നത് പുറത്തെ ഗാർഡൻ ഏരിയയിൽ ഒരു ക്യാമ്പ് ഫയർ ആയിരുന്നു... അതിന് ചുറ്റും ഞങ്ങൾ എല്ലാവരും കൂടി ഇരുന്നിട്ട് ആ രാത്രിയെ കൂടുതൽ മനോഹരമാക്കി... എല്ലാവരും കൂടി പാട്ടും ഡാൻസുമൊക്കെയായി തകർത്തപ്പോ അതിലേറെ ഗംഭീരമായത് പാരൻസിന്റെ കപ്പിൾ ഡാൻസായിരുന്നു... അതും ഉമ്മയും ഉപ്പയും കൂടി അടിച്ച് പൊളിച്ചു... ഈ വയസ്സാങ്കാലത്തും അവരെ റൊമാൻസിന് ഒരു കുറവുമില്ല അവരെ പ്രകടനമൊക്കെ കണ്കുളിർക്കെ കണ്ടോണ്ടിരിക്കാൻ തോന്നും... അപ്പോഴാണ് ദിലു എണീറ്റ് നിന്നിട്ട് എന്നോടും ആ റൗഡിയോടും കൂടി ഡാൻസ് കളിക്കാൻ പറഞ്ഞത്... അത് കേട്ടപ്പോ തന്നെ നമ്മള് ആ റൗഡിയെ മിഴിച്ച് നോക്കിയതും ഓൻ പറ്റില്ലെന്ന് ഒഴിഞ്ഞ് മാറാൻ നോക്കുന്നുണ്ട്... പക്ഷെ എല്ലാവരും കൂടി നിർബന്ധിച്ച് ഞങ്ങളെ രണ്ട് പേരെയും ഉന്തി തള്ളി പറഞ്ഞയച്ചപ്പോ വേറെ മർഗമില്ലാതെ ഞങ്ങള് കളിക്കാൻ ഇറങ്ങി... എങ്ങനെ തുടങ്ങുമെന്നോ എന്ത് ചെയ്യുമെന്നോ അറിയാതെ ഞങ്ങള് രണ്ട് പേരും അങ്ങനെ കണ്ണും കണ്ണും നോക്കി നിന്നു... അപ്പൊ തന്നെ ഒരു ഹിന്ദി മെലഡി സോങ് ആരോ പ്ലേ ചെയ്തതും ഓൻ എന്റെ കണ്ണിലേക്ക് നോക്കി കൊണ്ട് തന്നെ നമ്മളെ കയ്യിൽ പിടിച്ചോണ്ട് ഓന്റെ അടുത്തേക്ക് നിർത്തിച്ചു... നമ്മള് കണ്ണും മിഴിച്ച് ഓന്റെ കാന്തക്കണ്ണിൽ നോക്കി നിന്നപ്പോ അറിയാതെ നമ്മളെ കൈ അവന്റെ തോളിൽ വന്ന് പതിഞ്ഞിരുന്നു... സത്യം പറയാലോ പിന്നെ അങ്ങോട്ടുള്ള കുറച്ച് നിമിഷങ്ങളിൽ ഞാൻ ഇവിടെയൊന്നും അല്ലായിരുന്നു... ആ റൗഡിയേയും കൂട്ടി ഏതോ സ്വപ്ന ലോകത്തെന്ന പോലെയാണ് നമ്മള് പിന്നെ അവിടെ കളിച്ചത്... ഓൻ നമ്മളെ കൈ പിടിച്ച് കറക്കി വിട്ടിട്ട് നമ്മളെ ഓന്റെ നെഞ്ചിലേക്ക് ചാഞ്ഞ് നിർത്തി നമ്മളെ കഴുതിലൂടെയൊക്കെ അവന്റെ ചുടുനിശ്വാസം ഒക്കെ വന്ന് പതിച്ചപ്പോ ഈ തണുപ്പത്ത് നമ്മക്ക് അതെന്തോ ഒരു വാലിൽ ആശ്വാസം നൽകി... അതിനേക്കാൾ ഒരു ഷോക്കാണ് നമ്മക്ക് അത് ഉണ്ടാക്കിയത്... ഓനെ ഒന്ന് എതിർക്കപോലും ചെയ്യാതെ നമ്മള് അങ്ങനെ നിന്നതും പെട്ടെന്ന് ഓൻ നമ്മളെ തിരിച്ച് ഓന്റെ മുഖാമുഖം നിർത്തിച്ച് കൊണ്ട് നമ്മളെ അരയിലൂടെ കയ്യിട്ട് ഡാൻസ് കളിക്കാൻ തുടങ്ങി... പാട്ട് കഴിഞ്ഞത് പോലും അറിയാതെ ഞങ്ങളങ്ങനെ കണ്ണും കണ്ണും നോക്കി നിന്നതും എന്നിലേയും അവനിലേയും അകലം കുറഞ്ഞ് വരുന്ന പോലെ നമ്മക്ക് തോന്നി നമ്മള് പതിയെ കണ്ണുകളടച്ച് നിന്നു... "ഹലോ എന്താ ഇവിടെ നടക്കുന്നെ..? നിങ്ങളോട് ഡാൻസ് കളിക്കാനാ പറഞ്ഞേ അല്ലാതെ റൊമാൻസ് കളിക്കാനല്ല... അതൊക്കെ അങ്ങ് റൂമില്... ചെല്ല്... ചെല്ല്..." എന്ന് പെട്ടെന്ന് ഞങ്ങൾക്ക് ഇടയിൽ കേറി നിന്നോണ്ട് ദിലു പറഞ്ഞപ്പോഴാണ് നമ്മക്ക് ശരിക്കും ബോധം വന്നത് തന്നെ... അതോണ്ട് നമ്മള് അപ്പൊ തന്നെ ഓനിൽ നിന്ന് വിട്ട് നിന്നെങ്കിലും നാണം കെട്ട് തൊലിയുരിഞ്ഞിട്ടുണ്ട് എന്റേയും റൗഡിന്റേയും.. അതോടെ കലാപരിപാടികളൊക്കെ അവസാനിപ്പിച്ചതോണ്ട് തന്നെ നമ്മള് വേഗം ആർക്കും അധികം മുഖം കൊടുക്കാതെ ബംഗ്ലാവിലേക്ക് കേറി പോയി റൂമിൽ ചെന്ന് നമ്മളെ തലയ്ക്ക് രണ്ട് മേട്ടം കൊടുത്തു... ഛെ ആകെ നാണക്കേടായി എന്ന് പറഞ്ഞാൽ മതിയല്ലോ... എന്ത് ചിന്തിച്ചോണ്ടാണോ ആവോ ഞാൻ ഓന്റെ മുന്നിൽ നിന്ന് കൊടുത്തെ എന്നൊക്കെ ചിന്തിച്ച് വീണ്ടും തലക്ക് ഒന്ന് കൊടുത്ത് തിരിഞ്ഞ് നോക്കിയപ്പോ ഓൻ നമ്മളെ ഇടങ്കണ്ണിട്ട് നോക്കി കൊണ്ട് ഒന്നും സംഭവിക്കാത്ത പോലെ മോന്ത വെച്ചോണ്ട് പോയി കിടന്നു... ഇവനൊക്കെ എങ്ങനെയാ ഇങ്ങനെ ബിഹേവ് ചെയ്യാൻ പറ്റുന്നെ എന്ന് ചിന്തിച്ചോണ്ട് നമ്മള് റൂമിൽ നിന്ന് പുറത്തേക്കിറങ്ങിയിട്ട് ബാൽക്കണിയിൽ നിന്ന് മഞ്ഞ് വീണ് കിടക്കുന്ന ആ താഴ്വാരങ്ങളിലേക്ക് ഒക്കെ നമ്മളെ കണ്ണ് പാഞ്ഞ് ചെന്നു... അപ്പോഴാണ് ഗാർഡനിൽ നിന്ന് ഇപ്പോഴും എണീറ്റ് വരാത്ത ദിലുവിനെ നമ്മള് ശ്രദ്ധിച്ചത്... എല്ലാവരും പോയിട്ടും ആ തീ അണഞ്ഞിട്ട് പോലും അതൊന്നുമറിയാതെ അവിടെ ഇരുന്ന് എന്തൊക്കെയോ ചിന്തിച്ച് കൂട്ടുന്ന ദിലുവിനെ കണ്ടപ്പോ നമ്മള് താഴേക്ക് ഇറങ്ങി ചെന്നു... അപ്പൊ അവളെ അടുത്ത് അഫ്‌സിക്ക വന്ന് ഇരിക്കുന്നുണ്ടായിരുന്നു... സച്ചുവിൽ നിന്ന് കിട്ടിയ അറിവ് വെച്ച് മൂപ്പർക്ക് ദിലൂനെ ഇഷ്ടമാണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവരെ ഡിസ്റ്റർബ് ചെയ്യേണ്ടെന്ന് എനിക്ക് തോന്നിയെങ്കിലും ദിലുവിന്റെ കണ്ണ് നിറയുന്നത് കണ്ടപ്പോ എന്റെ കാലുകൾ പിന്നെ അവിടെ ഉറച്ചില്ല... ദിലു കരയുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്... അവൾക്ക് മറ്റുള്ളവരെ കരയിച്ചേ ശീലമുള്ളു അല്ലാതെ കരഞ്ഞ് ശീലമില്ലെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും ഇത് എന്നിൽ ഏറെ ഞെട്ടലുകൾ ഉണ്ടാക്കി... അതോണ്ട് തന്നെ നമ്മള് പതിയെ അവരെ അടുത്തേക്ക് ചെന്ന് നിന്നിട്ട് ദിലു അഫ്‌സിക്കയോട് പറയുന്നതൊക്കെ കാതോർത്തിരുന്നതും ഞെട്ടലിനേക്കാൾ ഉപരി സംശയങ്ങളായിരുന്നു എന്നിൽ കുടി കൊണ്ടത്....                (തുടരും) *********************************************** ഈ പാർട്ട് സ്പീഡിൽ കൊണ്ട് പോയതോണ്ട് ചെറിയ ബോറായിട്ടുണ്ടാകും... ഇനിയുള്ള ചില പാർട്ടുകൾ ഇതുപോലെ വേഗത്തിൽ കൊണ്ട് പോകും കാരണം നമ്മള് ഇപ്പോഴും കഥയിൽ എത്തിയിട്ടില്ല... SC കംപ്ലൈന്റ് ആയോണ്ട് ലെങ്ത്തിൽ പാർട്ട് പോസ്റ്റാൻ കഴിയുന്നില്ലെന്ന് നിങ്ങളൊക്കെ അറിഞ്ഞില്ലേ... അതോണ്ടാണ് ഇതുപോലെ ഓരോ പാർട്ടാക്കി പോസ്റ്റുന്നത്... അതോണ്ട് ലെങ്ത് കുറഞ്ഞെന്ന് ആരും പരാതി പറയരുത്... കാർണോരോട് SC ശരിയാക്കാൻ പറഞ്ഞാൽ നമ്മള് ലെങ്ത് കൂട്ടി പോസ്റ്റും ഇല്ലെങ്കിൽ ഇത്രയേ ഉണ്ടാകൂ... അപ്പൊ നിങ്ങളെ അഭിപ്രായങ്ങൾ ഒക്കെ അറിയിക്കാ... അടുത്ത പാർട്ടുമായിട്ട് നമ്മള് നാളെ രാത്രി 9 മണിക്ക് വരാം... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - നീയില്ലാ ജീവിതം ( ഭാഗം . 26മ Mubashira MSKIH - ShareChat
51.7k കണ്ടവര്‍
1 ദിവസം
*💘നീയില്ലാ ജീവിതം💘2⃣*            _ഭാഗം.46_ (1) ✍ Mubashira MSKH "എന്നാലേ ഇവൻ പ്രോജക്ട് ഒന്നും കീറിയിട്ടില്ല... പ്രോജക്ട് എടുക്കാൻ മറന്നതാ... സ്റ്റാഫ് റൂമിലേക്ക് പോകുന്ന വഴിക്ക് ഇവൻ മറന്ന് വെച്ച ഓന്റെ പ്രോജക്ട് എനിക്ക് തന്നത് ഇവന്റെ കെട്ട്യോളാ..." "ആര്... ആഷുവോ...?" ഡെവി. "പിന്നെ അവളല്ലാതെ വേറെ ആരാടാ ഇവന്റെ കെട്ട്യോള്...?" എന്നൊക്കെ അവന്മാരൊക്കെ കൂടി അവിടെ നിന്നോണ്ട് ചർച്ച ചെയ്തപ്പോ നമ്മളെ മനസ്സിൽ ഒരുപാട് സംശയങ്ങൾ മിന്നി മറയുന്നുണ്ടായിരുന്നു... അതോണ്ട് തന്നെ അവന്മാരോടൊന്നും മിണ്ടാതെ നമ്മള് ആ ഉണ്ടക്കണ്ണിയെ തേടി അവളെ ക്ലാസിലേക്ക് നടന്നു.... അവളെ എന്റെ തലയിൽ കെട്ടിവെച്ച ആ ദിവസം ദേഷ്യം കണ്ട്രോൾ ചെയ്യാൻ കഴിയാതെ റൂമിലെ സകലതും അടിച്ച് പൊട്ടിച്ച് നാമവശേഷമാക്കിയ കൂട്ടത്തിൽ എന്റെ പ്രോജെക്ടും ഉണ്ടായിരുന്നെന്നുള്ളത് സത്യമാണ്... പിന്നെ എങ്ങനെ ആ ഉണ്ടക്കണ്ണിക്ക് എന്റെ പ്രോജക്ട് കിട്ടും...? ഇനി ഇന്നലെ രാത്രി ഉറക്കമൊഴിച്ച് അവള് എഴുതി കൊണ്ടിരുന്നത് എന്റെ പ്രോജക്ട് ആയിരുന്നോ...? അതിന് ഇന്നാണ് പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ലാസ്റ്റ് ഡേറ്റ് എന്ന് അവൾക്ക് എങ്ങനെ അറിയാം...? ഹോ... എല്ലാം കൂടി ആലോചിച്ചിട്ട് തലയാകെ പെരുക്കുന്നു... എന്തായാലും സത്യാവസ്ഥ അവളോട് തന്നെ നേരിട്ട് ചോദിച്ച് നോക്കണം... എന്തിന് വേണ്ടിയാ എനിക്ക് ഇത് ചെയ്ത് തന്നതെന്നും എനിക്ക് അറിയണം... അങ്ങനെ മനസ്സിൽ ദൃഢ പ്രതിജ്ഞ ഒക്കെ എടുത്ത് നമ്മള് ഓളെ ക്ലാസിലേക്ക് കയറി നോക്കിയപ്പോ ഓള് ഡെസ്ക്കിൽ തല വെച്ച് കിടന്ന് നല്ല ഉറക്കത്തിലാണ്... അവളെ ഫ്രണ്ട്സ് ആണേൽ അവളെ ഡിസ്റ്റർബ് ചെയ്യാതെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഓരോന്ന് പറഞ്ഞ് ഇരിക്കുന്നുണ്ട്... പെട്ടെന്ന് നമ്മള് ക്ലാസിലേക്ക് കയറി ചെല്ലുമെന്ന് പ്രതീക്ഷിക്കാത്തത് കൊണ്ടാകും എല്ലാവരും എന്നെ തന്നെ ഉറ്റു നോക്കി... എന്നെ കണ്ടതും തനു ഓളെ വിളിക്കാൻ നിന്നപ്പോ നമ്മള് ഓളോട് വേണ്ടെന്ന് തലയാട്ടിയിട്ട് ക്ലാസിൽ ഉള്ളവരോടൊക്കെ പുറത്തേക്ക് പോകാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു... അത് കാണേണ്ട താമസം അവരൊക്കെ ക്ലാസിൽ നിന്ന് ഇറങ്ങി പോകാൻ തുടങ്ങി... സച്ചു ആണേൽ നമ്മളെ നോക്കി കൊണ്ട് തലയാട്ടി ചിരിച്ച് പോകുന്നത് കണ്ടപ്പോ ഓളെ തലക്കിട്ട് ഒരെണ്ണം വെച്ച് കൊടുത്തു... അവളെ ഫ്രണ്ട്സ് ആണേൽ നമ്മളെ നല്ല മതിപ്പോടെ നോക്കി ചിരിച്ചോണ്ട് അവിടന്ന് ഇറങ്ങി പോയപ്പോ ക്ലാസ് മുഴുവൻ സൈലന്റ്... ഇപ്പൊ ക്ലാസ്സിൽ ഞാനും ആ ഉണ്ടക്കണ്ണിയും മാത്രമേയുള്ളൂ... ഓളെ ഓപ്പോസിറ്റുള്ള ഡെസ്ക്കിൽ കയറി ഇരുന്നിട്ട് കാലിൻ മേൽ കാല്‌ കയറ്റി വെച്ച് താടിക്ക് കയ്യും കൊടുത്ത് നമ്മള് ഓളെ തന്നെ നോക്കി ഇരുന്നു... നമ്മളെ ഒരാള് എവിടെ നിന്നെങ്കിലും നോക്കുന്നുണ്ടെങ്കിൽ അത് പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നത് കൂടുതലും പെണ്ണുങ്ങൾക്കാണെന്ന് ഞാൻ കേട്ടിട്ടുണ്ട്... അതോണ്ട് നമ്മളെ നോട്ടം കൊണ്ട് അവള് കണ്ണ് തുറക്കോ എന്ന് ടെസ്റ്റ് ചെയ്യാൻ വേണ്ടി നമ്മള് ഓളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി ഇരുന്നു... അടുത്ത സെക്കന്റിൽ തന്നെ ഓള് ഉറക്കത്തിൽ എന്ന പോലെ പതിയെ കണ്ണ് തുറന്ന് നമ്മളെ നോക്കി ചിരിച്ചിട്ട് വീണ്ടും കണ്ണടച്ച് കിടന്നു... പെട്ടെന്ന് ഷോക്കടിച്ച പോലെ അവള് ഡെസ്ക്കിൽ നിന്ന് തലയെടുത്തിട്ട് അവിടന്ന് ചാടിയെണീറ്റ് നിന്നതും നമ്മള് താടിയിൽ നിന്ന് കയ്യെടുത്തിട്ട് ഓളെ നോക്കി ചിരിക്കാൻ തുടങ്ങി... ★★★★★★★★★★★★★★★★★★★★ ഇന്നലെ ഒരുപോള കണ്ണടക്കാതെ ആ റൗഡിന്റെ പ്രോജക്ട് മുഴുവൻ എഴുതി കൊടുത്തതിന്റെ ക്ഷീണത്തിൽ നമ്മള് ക്ലാസ്സിലേക്ക് വന്നപാടെ തന്നെ ഡെസ്ക്കിൽ തല വെച്ച് കിടന്നു... അപ്പൊ ഇവിടെ ഓരോരുത്തർ ഇന്നലെ ഉറങ്ങി കാണില്ല, ആ റൗഡി നമ്മളെ ഉറക്കി കാണില്ല എന്നൊക്കെ കമന്റ് പറഞ്ഞ് കിടന്ന് കിണിക്കുന്നുണ്ട്... നമ്മക്ക് ആണേൽ ഉറക്കം വന്നിങ്ങ് എത്തിയതോണ്ട് അവറ്റകളോട് തല്ല് കൂടാനോ വഴക്കിടാനോ ഉള്ള സ്റ്റാമിന ഇല്ലായിരുന്നു... അതോണ്ട് നമ്മളത് മൈൻഡ് ചെയ്യാതെ നമ്മളെ ഉറക്കത്തിന് ഒരു കൂട്ട് കൊടുത്ത് നമ്മളങ്ങനെ സ്വപ്ന ലോകത്ത് പറന്നുയരുമ്പോഴായിരുന്നു എന്തോ ഒരു അസ്വസ്ഥത നമ്മക്ക് ഫീൽ ചെയ്‌തത്‌... അതോണ്ട് തന്നെ ചുമ്മാ ഒന്ന് കണ്ണ് തുറന്ന് നോക്കി നമ്മള് വീണ്ടും കണ്ണടച്ച് കിടന്നതും നമ്മളെ മുന്നിൽ ഇരിക്കുന്ന ആ രൂപത്തെ കണ്ട് നമ്മള് അപ്പൊ തന്നെ ഞെട്ടി പിണഞ്ഞ് അവിടന്ന് എണീറ്റ് നിന്നു... ഇപ്പൊ ഇവിടെ ഇങ്ങനെ ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല ഈ റൗഡിയെ... അതോണ്ട് എന്താ ചെയ്യേണ്ടതെന്നോ പറയേണ്ടതെന്നോ ഒരു എത്തും പിടിയും കിട്ടാതെ നമ്മള് ക്ലാസിൽ ചുറ്റുമൊന്ന് കണ്ണോടിച്ച് നോക്കിയപ്പോ എന്നെയും ഇവനെയും കൂടാതെ ഒരൊറ്റ കുഞ്ഞ് പോലും ക്ലാസിലില്ല... അത് കണ്ട് നമ്മള് ചെറുതായൊന്ന് പേടിച്ചെങ്കിലും അത് പുറത്ത് കാണിക്കാതെ നമ്മള് ഓനെ നോക്കി ഒന്ന് ചിരിച്ച് കൊടുത്തു... "ഇന്നലെ നീ ഉറക്കമൊഴിച്ച് എഴുതിയത് എന്റെ പ്രോജക്ട് ആയിരുന്നോ...?" എന്ന റൗഡിന്റെ ചോദ്യം കേട്ടപ്പോ തന്നെ നമ്മള് ഊഹിച്ചു നമ്മളോട് ഒരു താങ്ക്സ് പറയാനുള്ള വരവാണ് ഇവന്റേത്... അത് മനസ്സിലായപ്പോ തന്നെ എന്തോ വലിയ പുണ്യ പ്രവർത്തി ചെയ്ത പോലെ നമ്മള് അങ്ങോട്ട് പൊന്തി വന്ന പോലെ ഒരു ഫീല്... "തന്നോടാ ചോദിച്ചത്... നീ ഇന്നലെ ഇരുന്ന് എഴുതിയത് എന്റെ പ്രോജക്ട് ആയിരുന്നോ എന്ന്...?" നമ്മള് അപ്പൊ തന്നെ അതേന്ന് ഒന്ന് മൂളി കൊടുത്തതും ഓൻ ഡെസ്ക്കിൽ നിന്ന് നമ്മളെ മുന്നിലേക്ക് ചാടിയിറങ്ങി... അത് കണ്ട് നമ്മള് പിറകിലേക്ക് രണ്ടടി വേച്ച് നിന്നു... "എന്തിനായിരുന്നു ഈയൊരു പെർഫോമൻസ്...? എന്റെ മനസ്സിൽ നിന്നോട് വല്ല സിമ്പതിയും തോന്നാൻ വേണ്ടിയാണ് നീ ഇത് ചെയ്‌തത് എങ്കിൽ ഇനി മുതൽ ഇതുപോലെ ഉള്ള കോപ്രായങ്ങൾ ചെയ്യാതിരിക്കുന്നതാകും നല്ലത്... നീ ഉദ്ദേശിച്ച കാര്യം ഒരിക്കലും നടക്കാൻ പോണില്ല..." എന്ന് ഓൻ പറയുന്നത് കേട്ടപ്പോ നമ്മള് തൊള്ളേം തുറന്ന് ഓനെ തന്നെ മിഴിച്ച് നോക്കി കൊണ്ടിരുന്നു... ഒരു താങ്ക്സ് പ്രതീക്ഷിച്ച് നിന്ന നമ്മക്ക് മുന്നിൽ ഓൻ വലിയ ഗുണ്ട് തന്നെയാണ് പൊട്ടിച്ചത്... എന്തോ എന്റെ ആവശ്യത്തിന് അവന് എഴുതി കൊടുത്ത പോലെയൊക്കെ ഓന്റെ ഒരു സംസാരം... "ഞാൻ ആ ഉദ്ദേശത്തിൽ ഒന്നും എഴുതി തന്നതല്ല... ഇന്നലെ കോളേജ് വിട്ട് വീട്ടിൽ എത്തിയപ്പോ ദിലുവാണ് ഇയാളെ കീറി പറിഞ്ഞ പ്രോജക്ട് എനിക്ക് തന്നിട്ട് നാളെ ഇത് സബ്മിറ്റ് ചെയ്യാനുള്ളതാണ് ഇയാളോട് ഇരുന്ന് എഴുതാൻ പറഞ്ഞത്... അത് വാങ്ങി നോക്കിയപ്പോ ഞാൻ നിങ്ങളെ വീട്ടിലേക്ക് കയറി വന്ന അന്ന് റൂമിൽ വെച്ച് കീറി പറിഞ്ഞ കൂട്ടത്തിലുള്ള പേപ്പേഴ്‌സ് ആണിതെന്ന് മനസ്സിലായപ്പോ ഞാൻ കാരണമല്ലേ ഇയാളെ പ്രോജക്ട് കീറിയത് എന്ന ഒരൊറ്റ കാരണം കൊണ്ടാ എന്റെ ഉറക്കം പോലും കണക്കിലെടുക്കാതെ ഞാൻ ഇത് എഴുതിയത്... അല്ലാതെ എന്നോട് ഒരു സിമ്പതി ഉണ്ടാകാൻ വേണ്ടി ചെയ്തത് ഒന്നുമല്ല..." എന്ന് പറഞ്ഞ് നമ്മള് മുഖം തിരിച്ചിട്ട് കൈ കെട്ടി നിന്നതും ഓൻ ഒന്ന് പുച്ഛിച്ച് ചിരിച്ചോണ്ട് നമ്മളെ മുന്നിൽ വന്ന് നിന്നു... "കറക്റ്റ്... നീ കാരണമാണ് എന്റെ പ്രോജക്ട് എനിക്ക് കീറേണ്ട അവസ്ഥ വന്നത്... അപ്പൊ അത് എനിക്ക് തിരിച്ച് നൽകേണ്ട ഉത്തരവാദിത്തവും നിനക്ക് തന്നെയാണ്... സോ ഒരു താങ്ക്സ് ഒന്നും നീ അർഹിക്കുന്നുമില്ല ഞാൻ അതൊട്ട് പറയാനും പോണില്ല... എത്രയും പെട്ടെന്ന് തന്നെ പ്രോജക്ട് എഴുതി കംപ്ലീറ്റ് ചെയ്തത് നന്നായി... ഇല്ലേൽ കാണായിരുന്നു എന്റെ പ്രോജക്ട് നഷ്ടപ്പെട്ടതിനുള്ള കോമ്പൻസേഷൻ ഞാൻ നിന്റെ കയ്യിൽ നിന്ന് തന്നെ ഈടാക്കുന്നത്... എന്തായാലും അതിനൊന്നും മുതിരാതെ പെട്ടെന്ന് കംപ്ലീറ്റ് ചെയ്ത് സബ്മിറ്റ് ചെയ്തല്ലോ ഗുഡ് ഗേൾ..." എന്ന് പറഞ്ഞ് നമ്മളെ കവിളിൽ ഓൻ തട്ടിയപ്പോ നമ്മളോന്റെ കയ്യിനൊരു തട്ട് കൊടുത്തോണ്ട് അവിടെ തന്നെ ഇരുന്നു... പണ്ടാറകാലൻ നമ്മളെ നോക്കി പുച്ഛിച്ച് ചിരിച്ചോണ്ട് ഓന്റെ സ്പെക്സും എടുത്ത് വെച്ച് ക്ലാസിൽ നിന്ന് ഇറങ്ങി പോകുന്നത് കണ്ടപ്പോ ഒരൊറ്റ ചവിട്ട് വെച്ച് കൊടുക്കാനാ നമ്മക്ക് തോന്നിയത്... അല്ലേലും നമ്മക്ക് വട്ടാണല്ലോ ഇവനൊക്കെ പോയി പ്രോജക്ട് എഴുതി കൊടുക്കാൻ... എല്ലാത്തിനും എന്നെ മാത്രം കുറ്റം പറഞ്ഞാൽ മതി ഈ എന്നെ മാത്രം... ബ്ലഡി റൗഡി... "ഡി ആഷു... നിന്റെ ഹസ് എന്തിനാടി വന്നേ...?" ക്ലാസിലേക്ക് കയറി വന്നപാടെ ജിസി നമ്മളോട് അത് ചോദിച്ചതും അതുവരെ മോന്ത കനപ്പിച്ച് വെച്ച നമ്മള് അവരെ നോക്കി ഒന്ന് ചിരിച്ച് കൊടുത്തു... "അ... അത്... ഞാൻ നിങ്ങളോട് പറഞ്ഞിട്ടില്ലേ മൂപ്പർക്ക് എന്നെ കാണാതെ ഒരു നിമിഷം പോലും ഇരിക്കാൻ കഴിയില്ലെന്ന്... എന്നെ കാണണം എന്ന് തോന്നിയപ്പോ വന്നതാ മൂപ്പര്... പാവം..." എന്ന് നമ്മള് പറഞ്ഞപ്പോ അവറ്റകൾ ഒക്കെ കൂടി ഹോ.... എന്ന് ഓരിയിട്ട് ചിരിച്ചിട്ട് നമ്മളെ ഇക്കിളി ആക്കി കൊണ്ടിരുന്നു... "എടി ആഷു... നിന്നോട് ഈ സന്ദർഭത്തിൽ ചോദിക്കാൻ പാടുണ്ടോ എന്നൊന്നും എനിക്ക് അറിയില്ല... പക്ഷെ കുറെ നാളായി നിന്നോട് ചോദിക്കണം എന്ന് കരുതി നിൽക്കുന്ന കാര്യമാണ്..." "എന്താടി മിയ... എന്താ നിനക്ക് ഇത്രക്ക് എന്നോട് ചോദിക്കാനുള്ളത്...?" "അത്... നിനക്ക് മെഹ്‌റൂഫ്ക്കാനെ ഇഷ്ടമല്ലായിരുന്നോ പിന്നെ നീയെന്തിനാ ഈ വിവാഹത്തിന് സമ്മതിച്ചത്...? അർഷിക്കയുമായി ഇത്രക്ക് മിങ്കിൾ ചെയ്യാൻ നിന്നെ കൊണ്ട് എങ്ങനെ പറ്റുന്നു...?" മിയന്റെ ഒലക്കീമലെ ചോദ്യം കേട്ടിട്ട് നമ്മളെ ഉറക്കം പോലും ഫ്‌ളൈറ്റ് പിടിച്ച് പോയി... നമ്മള് അപ്പൊ തന്നെ അവറ്റകളെയൊക്കെ നോക്കി ചിരിച്ചോണ്ട് എനിക്ക് മെഹ്‌റൂഫ്ക്കാനോട് ഇതുവരെ ലൗ തോന്നിയിട്ടില്ലെന്നും മൂപ്പരോട് എന്നല്ല ഒരാളോടും എനിക്ക് ഇതുവരെ അങ്ങനെ തോന്നിയിട്ടില്ല എന്നൊക്കെ നമ്മള് പറഞ്ഞ് കൊടുത്തു... അത് കേട്ടപ്പോ അതിന്റെ പിന്നാലെ വേറെയും ചോദ്യങ്ങൾ അവർക്കിടയിൽ നിന്ന് ഉയരാൻ തുടങ്ങിയപ്പോ ഉമ്മാന്റെ ഡയറി വായിച്ചതിൽ നിന്ന് എനിക്ക് മനസ്സിലായി പ്രണയം എന്നാൽ എന്താണെന്ന് എന്നൊക്കെ അവരോട് പറഞ്ഞു... "അപ്പൊ നിനക്ക് മെഹ്‌റൂഫ്‌ക്കാനോട് ഒരിക്കലും പ്രേമം തോന്നിയിട്ടില്ല... എന്നാലും നിനക്ക് മൂപ്പരെ ഇഷ്ടമാണ്... അപ്പൊ ചിലപ്പോ ആ ഇഷ്ടം ഒരു സഹോദര സ്നേഹമായിരിക്കും അല്ലെ ആഷു..?" നന്ദു. "ആവോ എനിക്ക് അറിഞ്ഞൂടാ... ബട്ട് ഒന്ന് ഉറപ്പാ എനിക്ക് ആരോടും ഇതുവരെ ആ ഫീലിങ്‌സ് തോന്നിയിട്ടില്ല... അവൻ ഇല്ലാതെ ഒരു നിമിഷം പോലും എനിക്ക് ജീവിക്കാൻ കഴിയില്ലെന്ന് ഒരിക്കൽ പോലും എനിക്ക് ആരോടും തോന്നിയിട്ടുമില്ല..." "അപ്പൊ നീയും അർഷിക്കയും തമ്മിൽ ഇഷ്ടത്തിൽ അല്ലെ...?" ഏഞ്ചൽ. "ആര്..? ആ റൗഡിയുമായോ...? നല്ല കഥ... നിങ്ങൾക്ക് തോന്നുന്നുണ്ടോ മണങ്കൂസുകളെ അവന് എന്നോട് മുടിഞ്ഞ പ്രേമമാണെന്ന്... എന്തോ ആ നിമിഷം എനിക്ക് വേറെ ഒരു നിവർത്തിയും ഇല്ലാത്തൊണ്ട് അവനുമായുള്ള മാര്യേജിന് സമ്മതിച്ചതാ ഞാൻ... അതുപോലെ തന്നെ ഉപ്പാന്റെ വാക്ക് ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ലാത്തത് കൊണ്ടും ആ റൗഡിയും ഇതിന് സമ്മതിച്ചു... അല്ലാതെ ഞങ്ങള് തമ്മിൽ മുടിഞ്ഞ പ്രേമത്തിലൊന്നുമല്ല..." "അതെനിക്ക് ആദ്യമേ അറിയായിരുന്നു... എന്നൊന്നുമില്ലാത്ത സ്നേഹം നിന്നോട് പെട്ടെന്ന് മൂപ്പർക്ക് തോന്നാൻ മാത്രം നീയും അർഷിക്കയും ഒരു കണ്ടത്തിൽ ചേരില്ലെന്ന് ഞങ്ങൾക്ക് നന്നായിട്ട് അറിയാം... പിന്നെ നീ ഓരോന്ന് പറയുമ്പോ ഞങ്ങള് ചുമ്മാ ഒന്ന് മൂളി തരുന്നു എന്നെ ഉള്ളു..." എന്ന് തനു പറഞ്ഞപ്പോ നമ്മള് ചിരിച്ചോണ്ട് തല താഴ്ത്തി വെച്ചിട്ട് വീണ്ടും അവളുമാരെ മുഖത്തേക്ക് നോക്കി ഇരുന്നു... "അല്ല ആഷു... അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കാണ്... ഇനി എന്താ നിന്റെ പ്ലാൻ...? ഇതുപോലെ അങ്ങനെ കഴിഞ്ഞ് അവരെ കൂടെ കൂടാൻ പോകാണോ അതോ വേറെ എങ്ങോട്ടേലും മാറാൻ നോക്കുന്നുണ്ടോ...?" മിയ. "നീയെന്താ ഈ പറയുന്നേ മിയ... ജീവിതകാലം മുഴുവൻ ആ വീട്ടിൽ കടിച്ച് തൂങ്ങി ആ റൗഡിന്റെ ഭാര്യയായി കഴിഞ്ഞോളാമെന്ന് ഞാൻ ആർക്കും വാക്കൊന്നും കൊടുത്തിട്ടില്ല... അതോണ്ട് എനിക്ക് അനുകൂലമായ സന്ദർഭം വന്നാൽ ഞാൻ അവിടന്ന് പോകും..." "എങ്ങോട്ട്...?" ജിസി. "നീയിനി അവിടെ കടിച്ച് തൂങ്ങി നിൽക്കുന്നത് മെഹ്‌റൂഫ്ക്ക വരുന്ന വരെയാണോ...? അതോ നിന്റെ ലൈഫിൽ ഒരു പ്രണയം വരുന്ന വരെ നീ അവിടെ നിൽക്കോ...?" നന്ദു. "ഇനി ഒരു സുപ്രഭാതത്തിൽ മെഹ്‌റൂഫ്ക്ക തിരിച്ച് വന്നാൽ നിന്നെ അവിടന്ന് വിളിച്ചാൽ നീ അവരെ കൂടെ ഇറങ്ങി പോകോ...?" ഏഞ്ചൽ. "സപോസ് അപ്പോഴേക്കും നിനക്ക് അർഷിക്കാനെയോ ആ വീട്ടിലുള്ളവരെയോ പിരിയാതിരിക്കാൻ പറ്റാത്ത അവസ്ഥ വന്നാൽ നീയെന്ത് ചെയ്യും...? മെഹ്‌റൂഫ്ക്കന്റെ കൂടെ പോകോ അതോ മെഹ്‌റൂഫ്ക്കാനെ തള്ളി കളഞ്ഞ് നീ അവരെ കൂടെ തന്നെ നിൽക്കോ...? പറയ് ആഷു... ഞങ്ങൾക്ക് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടിയേ പറ്റൂ..." തനു. എന്നൊക്കെ കൂടി നമ്മളെ ഇടവും വലവും നിന്നോണ്ട് അവര് ചോദിച്ചപ്പോഴാണ് ഞാൻ അതിനെ കുറിച്ചൊക്കെ ചിന്തിക്കുന്നത്... സത്യം പറഞ്ഞാൽ ഞാൻ എടുത്ത് ചാടി എടുത്ത ഈ തീരുമാനം കൊണ്ട് സംഭവിക്കാൻ പോകുന്ന ഭവിശത്തൊന്നും ഞാൻ ഓർത്തത് കൂടിയില്ല... ഇവരോട് ഒക്കെ എന്ത് മറുപടി നൽകുമെന്ന് അറിയാതെ നമ്മള് അങ്ങനെ പകച്ച് അവരെ നോക്കി ഇരുന്നപ്പോ നമ്മളെ മനസ്സിൽ അവര് ചോദിച്ച ചോദ്യങ്ങളൊക്കെ മിന്നി മറയാൻ തുടങ്ങി... "നീ എടുത്ത് ചാടി നിന്റെ ലൈഫിലെടുത്ത പല തീരുമാനങ്ങളും നിനക്ക് വിനയായ ചരിത്രമേ ഇതുവരെ ഉണ്ടായിട്ടുള്ളൂ... പക്ഷെ ഇത് അതുപോലെ ഒരിക്കലും ആകരുത് ആഷു... നീ ഞങ്ങള് പറഞ്ഞതിനെ കുറിച്ച് നന്നായിട്ട് ആലോജിക്ക് എന്നിട്ട് എന്താണോ നിന്റെ മനസ്സ് പറയുന്നത് അതുപോലെ ചെയ്യ്... എന്തിനും ഞങ്ങള് നിന്റെ കൂടെയുണ്ടാകും..." എന്ന് തനു നമ്മളെ തോളിൽ കൈ വെച്ച് പറഞ്ഞപ്പോ നമ്മള് ഏതോ ലോകത്തെന്ന പോലെ അതൊക്കെ കേട്ടിരുന്നിട്ട് ഡെസ്ക്കിൽ തല വെച്ച് കിടന്ന് അവര് പറഞ്ഞതിനെ കുറിച്ച് തന്നെ ആലോചിച്ചോണ്ടിരുന്നു... ഉത്തരം കിട്ടാത്ത എന്റെ ലൈഫിലെ ഈ ചോദ്യങ്ങൾക്കൊക്കെ ഒടുക്കം കാലം തന്നെ ഉത്തരം നൽകുമെന്ന് മനസ്സിനോട് പറഞ്ഞിട്ട് നമ്മള് കണ്ണടച്ചതും വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു.... ~~~~~~~~~~~~~~~~~~~~~~~~~~~~~~ കോളേജ് കഴിഞ്ഞ് വീട്ടിലെത്തി ഫുഡൊക്കെ കഴിച്ച് ബുക്ക് തുറന്ന് പഠിക്കാൻ ഇരുന്നപ്പോഴാണ് വീണ്ടും കൂതറാസ് പറഞ്ഞ കാര്യങ്ങൾ നമ്മളെ മനസ്സിലേക്ക് വന്ന് പോയത്... അതിനെ കുറിച്ച് ആലോചിച്ചോണ്ടിരുന്നപ്പോ നമ്മള് ഈ ലോകത്ത് ഒന്നുമല്ല... അവര് പറഞ്ഞ പോലെ ഒരു സിറ്റുവേഷൻ വന്നാൽ എന്താകും എന്റെ റിയാക്ഷൻ എന്ന് ആലോചിച്ചോണ്ടിരിക്കാണ്... പെട്ടെന്ന് ആരോ നമ്മളെ കണ്ണിന് നേരെ കൈ വീശിയ പോലെ തോന്നിയപ്പോഴാണ് നമ്മള് സ്വബോധത്തിലേക്ക് വന്നത്... അപ്പൊ നമ്മളെ മുന്നിൽ നിൽക്കുന്ന റൗഡിയെ കണ്ടതും നമ്മള് അപ്പൊ തന്നെ തല കുടഞ്ഞ് ബുക്കിലേക്ക് നോട്ടം തെറ്റിച്ച് വായിക്കാൻ തുടങ്ങി... "എന്താണ് ബുക്കും തുറന്ന് വെച്ചിട്ട് ഒരു ആലോചന...? ഏതേലും കോന്തന്മാര് നിന്റെ മനസ്സിൽ കേറി കൂടിയോ..?" ഓന്റെ ചോദ്യം കേട്ടിട്ട് നമ്മള് ബുക്കിൽ നിന്ന് നോട്ടം തെറ്റിച്ചിട്ട് ഓനെ നോക്കി കണ്ണുരുട്ടി ബുക്ക് അടച്ച് വെച്ചു... "ഉണ്ടെങ്കിൽ... ഇയാൾക്ക് എന്താ നഷ്ടം..?" "എനിക്ക് എന്ത് നഷ്ടം... സന്തോഷമല്ലേയുള്ളൂ... ഈ മാരണം വേഗം എന്റെ തലേന്ന് ഒഴിഞ്ഞ് പോകുമല്ലോ..." എന്ന് പറഞ്ഞ് ഓൻ കിണിച്ചപ്പോ 'അത്ര പെട്ടെന്നൊന്നും ഞാൻ ഒഴിഞ്ഞ് പോകില്ലെടാ റൗഡി' എന്ന് ഞാൻ പോലും അറിയാതെ എന്റെ നാവിൽ നിന്ന് പതിയെ പുറത്തേക്ക് വന്നു... "എന്താ... എന്താ നീ പറഞ്ഞേ...?" "വേഗം ഒഴിഞ്ഞ് പൊയ്ക്കോളാം എന്ന് പറഞ്ഞതായിരുന്നു..." എന്ന് ഓനെ നോക്കി ഒരു അവിഞ്ഞ ചിരി പാസാക്കി കൊണ്ട് നമ്മള് പറഞ്ഞപ്പോ 'എന്നാൽ എനിക്ക് കൊള്ളാം' എന്ന് ഓൻ പറഞ്ഞിട്ട് നമ്മക്ക് നേരെ ഒരു ബോക്സ് നീട്ടി... അത് കണ്ട് നമ്മള് ഓനെയും ആ ബോക്സിലേക്കും മാറി മാറി നോക്കി കൊണ്ടിരുന്നപ്പോ ഓൻ നമ്മളോട് അത് വാങ്ങാൻ ആംഗ്യം കാണിച്ചു... "എനിക്ക് വേണ്ടി ഉറക്കമുളച്ച് കഷ്ടപ്പെട്ടിരുന്ന് പ്രോജക്ട് എഴുതിയതല്ലേ അതിനുള്ള ഒരു ചെറിയ കോമ്പൻസേഷൻ..." എന്ന് വലിയ താൽപര്യമില്ലാത്ത ഒരു ഒഴുക്കൻ മട്ടിൽ ഓൻ പറഞ്ഞതും നമ്മള് നെറ്റി ചുളിച്ച് ഓനെ നോക്കി കൊണ്ട് ഒരു പുഞ്ചിരിയോടെ അത് അവന്റെ കയ്യിൽ നിന്ന് വാങ്ങി... "ഇതിലെന്താ...?" "എന്താ എന്നറിയാൻ എന്നോട് ചോദിക്കുന്നതിലും നല്ലത് അത് തുറന്ന് നോക്കുന്നതാ... എന്റെ അടുത്ത് നിന്ന് ഇത്രയൊക്കെ നീ പ്രതീക്ഷിച്ചാൽ മതി... ചില നേരത്ത് ഒന്നും പ്രതീക്ഷിക്കേ വേണ്ട... മറ്റു ചില നേരത്ത് നീ പലതും പ്രതീക്ഷിക്കണം..." എന്ന് പറഞ്ഞ് ഒരു കള്ളച്ചിരി ചിരിച്ചോണ്ട് ഓൻ ബാത്റൂമിലേക്ക് കയറി പോയപ്പോ ഓൻ പറഞ്ഞതിൽ എന്തോ ഒരു ഉൾക്കുത്തില്ലേ എന്ന് ആലോചിച്ചിട്ട് നമ്മള് ആ ബോക്സ് തുറന്ന് നോക്കി... അപ്പൊ അതിലുണ്ടായിരുന്നത് അന്ന് കോളേജ് ഗ്രൗണ്ടിൽ വെച്ച് ഈ റൗഡി പൊട്ടിച്ച നമ്മളെ ഫോണായിരുന്നു... അത് കണ്ടിട്ട് നമ്മക്ക് എന്താ ചെയ്യേണ്ടതെന്ന് ഒരു പിടിയും കിട്ടുന്നില്ല... തുള്ളിച്ചാടാൻ ഒക്കെ തോന്നി പോയി... ഒരു ഫോൺ വാങ്ങണം അത് എങ്ങനെ ഈ റൗഡിയോട് പറയുമെന്ന് ചിന്തിച്ച് നടന്നിട്ടേയുള്ളൂ നമ്മള്... അപ്പോഴേക്കും ചെക്കൻ നമ്മളെ ആഗ്രഹം സാധിപ്പിച്ച് തന്നു... പക്ഷെ എന്താ നമ്മളെ ഫോൺ തന്നെ നമ്മക്ക് തിരിച്ച് തന്നെന്ന് മാത്രം... ആ എന്തായാലും ഇതെങ്കിലും കിട്ടിയല്ലോ ആശ്വാസമായി... ഇതിനെ ഇനി ഇങ്ങനെ കാണാൻ പറ്റുമെന്ന് ഞാൻ കരുതിയിട്ട് പോലുമില്ല... അതിന് ഒരു താങ്ക്സ് ഓനോട് പറയണം എന്നൊക്കെയുണ്ട് ബട്ട് വേണ്ട... എന്റെ ഫോൺ തിരികെ തരേണ്ട കടമ അവന്റേത് അല്ലായിരുന്നോ അതോണ്ട് ഓൻ താങ്ക്സ് അർഹിക്കുന്നില്ല... എന്നാലും ഒരു താങ്ക്സ് പറഞ്ഞേക്കാം അല്ലെ...? അല്ലേൽ വേണ്ട നമ്മളെ ഉള്ള വില കൂടി പോകും... എന്നൊക്കെ ചിന്തിച്ചോണ്ട് നമ്മള് ആ ഫോൺ തുറന്ന് നോക്കിയപ്പോ എല്ലാ ആപ്പ്സും കൊണ്ട് നിറഞ്ഞിട്ടുണ്ട് ഫോൺ... contact ലിസ്റ്റ് എടുത്ത് നോക്കിയപ്പോഴാണേൽ ഒരു നമ്പർ മാത്രേ അതിൽ ഉണ്ടായിരുന്നുള്ളു... അതും നമ്മക്ക് പരിചയമില്ലാത്ത നമ്പർ... അതിപ്പോ ആരുടേതാ എന്ന് ചിന്തിച്ചോണ്ട് നമ്മള് അതിലേക്ക് വിളിച്ച് നോക്കിയപ്പോ റൗഡിന്റെ ബെഡിൽ നിന്ന് ഓന്റെ ഫോൺ കിടന്ന് കാറാൻ തുടങ്ങി... അത് കണ്ട് നമ്മള് അവന്റെ ഫോണിന്റെ അടുത്തേക്ക് ചെന്ന് നോക്കിയപ്പോ *ടോർച്ചർ ഉണ്ടക്കണ്ണി* എന്ന് നല്ല വെണ്ടക്ക അക്ഷരത്തിൽ തന്നെ സേവ് ആക്കി വെച്ചത് കണ്ടു... അത് കണ്ടപ്പോ നമ്മള് നിനക്ക് ടോർച്ചർ ആണല്ലേടാ എന്ന് പിറുപിറുതോണ്ട് ഓന്റെ നമ്പർ നമ്മളും സേവ് ആക്കി വെച്ചു *ഹീറ്റർ റൗഡി* എന്ന്... അത് കണ്ട് ചിരിച്ചോണ്ട് നമ്മള് ഫോണിൽ കുത്തി കളിച്ച് നിൽക്കുമ്പോഴായിരുന്നു ഓൻ ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നത്... ഓനെ കണ്ടപ്പോ തന്നെ നമ്മള് ഫോണിൽ നിന്ന് നോട്ടം തെറ്റിച്ചിട്ട് ഫോൺ എടുത്ത് വെച്ച് വീണ്ടും ബുക്കിലേക്ക് നോക്കി ഇരുന്നു... എന്നിട്ട് ഇടങ്കണ്ണിട്ട് ആ റൗഡിനെ നോക്കിയപ്പോ ഓൻ നമ്മളെ നോക്കി പുച്ഛിച്ച് ചിരിച്ചോണ്ട് പോയി കിടന്നു... പിന്നെ നമ്മളും അധികം ലേറ്റാകാതെ ബുക്കൊക്കെ അടച്ച് വെച്ച് കിടന്നുറങ്ങി... നാളെ ഫോണും കൊണ്ട് കോളേജിൽ പോകുന്നതിനെ കുറിച്ചാലോചിച്ചോണ്ട് നമ്മള് എപ്പോഴോ ഉറങ്ങി പോയി...                   (തുടരും) #📙 നോവൽ
#

📙 നോവൽ

📙 നോവൽ - രിതിയിലാിജീവിതം ഭാഗം 6 Mubashira MSKH - ShareChat
39.1k കണ്ടവര്‍
1 ദിവസം
*💘നീയില്ലാ ജീവിതം💘2⃣*         _ഭാഗം.45_ (2) ✍ Mubashira MSKH അപ്പൊ തന്നെ അപ്പു നമ്മളെ അടുത്തേക്ക് വന്നിട്ട് ആരാ കോൾ ചെയ്തത് എന്ന് അന്വേഷിച്ചതും നമ്മള് കാന്റീനിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കിയപ്പോ ഹാഷിം ഞങ്ങളെ തുറിച്ച് നോക്കുന്നതാണ് നമ്മള് കണ്ടത്... അത് കണ്ടപ്പോ തന്നെ അപ്പുവിനെ നോക്കി ചിരിച്ചോണ്ട് നമ്മള് ആ നാസിഫ് പറഞ്ഞ കാര്യമൊക്കെ അവനോട് പറഞ്ഞു... അതൊക്കെ കേട്ട് കഴിഞ്ഞപ്പോ അപ്പു ഒന്ന് മൂളി കൊണ്ട് നമ്മളെ നോക്കി സൈറ്റടിച്ചിട്ട് അവന് പ്രാന്താ നീ അതൊന്നും മൈൻഡ് ചെയ്യേണ്ട എന്ന് പറഞ്ഞ് അവന്റെ ക്ലാസിലേക്ക് പോയി... അപ്പു അങ്ങനെ പറഞ്ഞെങ്കിലും എന്തോ എന്റെ ലക്ഷ്യങ്ങൾക്കൊക്കെ ഒരു വിലങ്ങ് തടിയായി ഈ നാസിഫ് ഉണ്ടാകുമോ എന്നോർത്ത് നമ്മക്ക് ടെൻഷൻ കൂടാൻ തുടങ്ങി... അവനെ പോലെ ഒരുത്തൻ അദൃശ്യനായി നമ്മളെ പിന്നാലെ തന്നെ ഉണ്ടായത് കൊണ്ടാണ് എന്റെ ലക്ഷ്യത്തിന് ഞാൻ ഒരു തുടക്കം പോലും ഇടാത്തത്... എന്തായാലും എന്റെ ബർത്ത് ഡേക്ക് അവൻ വരുകയാണേൽ എനിക്ക് അവനെ കണ്ടേ പറ്റൂ... അവനെ എങ്ങനെ എങ്കിലും എന്റെ ലൈഫിൽ നിന്ന് എനിക്ക് അകറ്റണം അതിന് വേണ്ടി ഇനി അവനെ കൊല്ലേണ്ടി വന്നാൽ അത് വരെ ചെയ്യാൻ ഞാൻ മറുത്തൊന്നും ചിന്തിക്കില്ല... ★★★★★★★★★★★★★★★★★★★★ 【അർഷി】 കോളേജ് കഴിഞ്ഞ് ഞങ്ങള് മാൻഷനിൽ എത്തിയപ്പോ ആരൊക്കെയോ വിരുന്നുകാരായിട്ട് വന്നിട്ടുണ്ടെന്ന് ഡ്രൈവർ ഞങ്ങളോട് പറഞ്ഞു... അത് കേട്ട് ദിലുവും ഉണ്ടക്കണ്ണിയും സച്ചുവും അല്ലുവും നമ്മളെ നോക്കി കൊണ്ട് അകത്തേക്ക് കയറിയപ്പോ അവരെ പിന്നാലെ നമ്മളും അകത്തേക്ക് കയറി... അപ്പൊ അവിടെ സോഫയിൽ ഇരിക്കുന്നവരെ കണ്ടതും ദിലൂ ഉണ്ടക്കണ്ണിയേയും നമ്മളെയും നോക്കി കൊണ്ട് അവറ്റകളെ ഒന്നും കണക്കിൽ എടുക്കാതെ മോളിലേക്ക് കയറി പോയി... ആ ഉണ്ടക്കണ്ണിന്റെ ഫാമിലി ആണ് വന്നിരിക്കുന്നത്... അവരെ കണ്ടിട്ട് ഇവളെ മുഖത്ത് ഒരു തെളിച്ചവുമില്ല പകരം ഭയം മാത്രമേ ഉണ്ടായിരുന്നുള്ളു... അവളെ അടുത്തേക്ക് അവര് ചെന്നപ്പോ തന്നെ ഓള് വേഗം ഐഷുമ്മന്റെ മറവിൽ പോയി നിന്നു... അത് കണ്ട് നമ്മള് നെറ്റി ചുളിച്ചോണ്ട് ഓളെ നോക്കി കൊണ്ട് മോളിലേക്ക് കയറാൻ നിന്നതും ആ സ്ത്രീ നമ്മളെ മുന്നിൽ കേറി നിന്നു... "മോനെ... കഴിഞ്ഞതൊന്നും മനസ്സിൽ വെച്ചേക്കരുത്... ഇവളെയും കൂട്ടി മോൻ ഒരു ദിവസം വീട്ടിലേക്ക് വരണം... ഇവളെ കാണാൻ വേണ്ടി കൊതിയോടെ വന്നതാണ് ഞാൻ..." എന്നൊക്കെ അവര് അവിടെ നിന്ന് പറയുന്നത് കേട്ടിട്ടും കേൾക്കാത്ത മട്ടിൽ ഞാൻ മോളിലേക്ക് പോയതും ഐഷുമ്മാന്റെ പിറകിൽ നിന്ന ഓള് നമ്മളെ പിന്നാലെ മോളിലേക്ക് കയറി വന്നു... നമ്മള് റൂമിൽ കയറിയ ഉടനെ തന്നെ ഓള് വാതിലടച്ച് വെച്ചിട്ട് നന്നായിട്ട് ശ്വാസം വലിച്ച് വിടുന്നത് കണ്ടതും നമ്മക്ക് വീണ്ടും ഓരോ സംശയങ്ങൾ കൂടി വരാൻ തുടങ്ങി... "പ്ലീസ് അർഷിക്ക എന്നെ അവരെ കൂടെ പറഞ്ഞയക്കരുത്... ഞാൻ നിങ്ങള് പറയുന്ന പോലെ അനുസരിച്ച് ഇവിടെ ഒരു മൂലയിൽ ഒതുങ്ങി ജീവിച്ചോളാം... പ്ലീസ് എന്നെ അവരെ അടുത്തേക്ക് പറഞ്ഞയക്കരുത്..." എന്ന് ഓള് നമ്മളോട് കെഞ്ചുന്നത് കേട്ടപ്പോ നമ്മള് ഓളെ അടുത്തേക്ക് ചെന്നിട്ട് ഓളെ മുന്നിൽ കയ്യും കെട്ടി നിന്നു... "നീയെന്താ ഇപ്പൊ പറഞ്ഞേ...?" "അത്... എന്നെ അവരെ കൂടെ..." "അതല്ല... നീയെന്താ എന്നെ ഇപ്പൊ വിളിച്ചതെന്ന്..." "അ... അത്... അർ... അർഷിക്കാന്ന്..." ഓള് പരുങ്ങി കൊണ്ട് നമ്മളോട് അത് പറഞ്ഞതും നമ്മള് ഓളെ നോക്കി പൊട്ടിച്ചിരിച്ചു... "അപ്പൊ നിനക്ക് എന്നെ ബഹുമാനിക്കാൻ ഒക്കെ അറിയാമല്ലേ... നിന്റെ വായീന്ന് അർഷിക്ക എന്നൊരു വിളി ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല... അവരെ കൂടെ നിന്നെ ഇവിടന്ന് പറഞ്ഞയക്കേണ്ടെങ്കിൽ ഇനി നീയെന്നെ റൗഡി എന്ന് വിളിക്കരുത്... പകരം ഇപ്പൊ നീ വിളിച്ച പോലെ അർഷിക്ക എന്നൊക്കെ വിളിച്ച് ഞാൻ പറയുന്നതൊക്കെ അനുസരിച്ച് ഒരു വേലക്കാരിയെ പോലെ... ആരെ പോലെ..." "ഒരു വേലക്കാരിയെ പോലെ..." "ഹാ വേലക്കാരിയെ പോലെ ഇവിടെ കഴിഞ്ഞോണം... പിന്നെ നിന്നെ ഞാൻ ഈ റൂമിലുള്ള ടേബിൾ, കട്ടിൽ, മിറർ, ലൈറ്റ് ഇവയൊക്കെ പോലെ ഒരു വസ്തുവായിട്ടെ കണ്ടിട്ടുള്ളു... അതോണ്ട് ഈ റൂമിലെ ഒരു മൂലയിൽ നിനക്ക് ചുരുണ്ടു കൂടി കഴിയാം അതും ഞാൻ പറയുന്നത് കേട്ട് അനുസരിച്ച്... മനസ്സിലായോടി...?" എന്ന് നമ്മള് ഓളോട് ചോദിച്ചപ്പോ ഓള് ചിണുങ്ങി കൊണ്ട് തലയാട്ടി സമ്മതിച്ചു... ശോ ഈ ഉണ്ടക്കണ്ണിക്ക് അവരെയൊക്കെ ഇത്രക്ക് പേടിയായിരുന്നേൽ അത് വെച്ചിട്ട് തന്നെ ഇവളെ നിലക്ക് നിർത്തിയാൽ മതിയായിരുന്നു... ഹാ കുറച്ച് വൈകി ആയാലും അവളെ നിലയ്‌ക്ക്‌ നിർത്തേണ്ടത് എങ്ങനെ ആണെന്ന് മനസ്സിലായല്ലോ അതോണ്ട് ഇനി ഇവളെ എങ്ങനെ ഒത്തുക്കണമെന്ന് എനിക്ക് അറിയാം... നമ്മള് പറഞ്ഞതൊക്കെ കേട്ട് അനുസരിച്ച് ഇവള് കഴിഞ്ഞോളാം എന്നൊക്കെ പറഞ്ഞപ്പോ എനിക്ക് അതങ്ങോട്ട് വിശ്വസിക്കാൻ കഴിയുന്നില്ല... 'എന്നാലും എന്തിനാ ഇവള് അവരെ ഇങ്ങനെ ഭയക്കുന്നത്...? ഇനി നമ്മള് ചിന്തിക്കുന്ന പോലെ അവര് ഇവളെ ആരുമല്ലേ...? അവളോട് ചോദിച്ച് നോക്കിയാലോ... വേണ്ട... എന്തിനാ വെറുതെ ഓളെ കാര്യത്തിൽ ഇടപെടുന്നെ... ഓളെ കുറിച്ച് അധികം തല പുകക്കാത്തത് തന്നെയാണ് നമ്മക്കും നല്ലത്... അതോണ്ട് ആ ചാപ്റ്റർ അങ്ങ് വിട്ടേക്ക്...' നമ്മള് പിന്നെ ഫ്രഷായി താഴേക്ക് ഇറങ്ങി ചെന്നപ്പോ അവരൊക്കെ അവിടന്ന് പോയിട്ടുണ്ടായിരുന്നു... ഐഷുമ്മ അവര് വന്നതിനെ കുറിച്ചൊക്കെ ബേബിക്ക് വിളിച്ച് പറയാണ്... മൂപ്പര് ഇപ്പോഴും ഓഫീസിൽ നിന്ന് വന്നിട്ടില്ല... അവര് വന്നതിന്റെ ഉദ്ദേശം അത്ര നല്ലതായിരിക്കില്ലെന്ന് നല്ലോണം അറിയാവുന്നത് കൊണ്ടായിരിക്കും ആരും അവരേ കുറിച്ച് ഒരക്ഷരം പോലും പിന്നീട് സംസാരിക്കുന്നത് ഞങ്ങള് കണ്ടില്ല... രാത്രി ഫുഡൊക്കെ കഴിച്ച് ഉറങ്ങാൻ കിടന്നപ്പോഴുണ്ട് ആ ഉണ്ടക്കണ്ണി എന്തൊക്കെയോ തിരക്കിട്ട് എഴുതി കൊണ്ടിരിക്കുന്നു... ഓളെ കാര്യത്തിൽ ഇടപെടാൻ താല്പര്യം ഇല്ലാത്തൊണ്ട് നമ്മള് അത് മൈൻഡ് ചെയ്യാതെ ലൈറ്റ് അണച്ച് വന്ന് കിടന്നു... അപ്പൊ ഓള് ടേബിൾ ലാംപ് കത്തിച്ച് വെച്ച് എന്തൊക്കെയോ വരക്കുന്നതും എഴുതുന്നതും കണ്ടപ്പോ പിന്നെ നമ്മള് അങ്ങോട്ട് നോക്കാൻ നിന്നില്ല... ഒരുറക്കം കഴിഞ്ഞ് നമ്മളൊന്ന് തിരിഞ്ഞ് കിടന്നപ്പോഴും ഓളെ എഴുത്ത് കഴിഞ്ഞിട്ടില്ലായിരുന്നു... ഈ പോത്തിന് ഉറക്കവുമില്ലേ എന്ന് ചിന്തിച്ചോണ്ട് ക്ലോക്കിലേക്ക് നോക്കിയപ്പോ ടൈം 3 മണി... "ഡി... എന്താടി നിനക്ക് ഉറക്കമൊന്നുമില്ലേ...?" നമ്മളെ പറച്ചില് കേട്ടതും ഓള് അപ്പൊ തന്നെ നമ്മളെ തിരിഞ്ഞ് നോക്കിയിട്ട് കുറെ എഴുതാനുണ്ടെന്ന് പറഞ്ഞ് വീണ്ടും എഴുതാനിരുന്നു... എഴുതി കൈ കടഞ്ഞിട്ട് ആണെന്ന് തോന്നുന്നു ഒരു കയ്യിന് താങ്ങൊക്കെ കൊടുത്തിട്ടാണ് ഓള് എഴുതുന്നത്... അത് കണ്ടപ്പോ നമ്മക്ക് എന്തോ ഒരു പാവമൊക്കെ തോന്നിയെങ്കിലും അവളോട് ഒക്കെ കരുണ കാണിച്ചാൽ ഒടുക്കം നമ്മക്ക് അത് പാരയാകും എന്ന് അറിയാവുന്നൊണ്ട് തലയിലൂടെ ബ്ലാന്കെറ്റ് ഇട്ട് നമ്മള് മൂടി പുതച്ച് കിടന്നുറങ്ങി... രാവിലെ എണീറ്റ് നോക്കിയപ്പോ ആ ഉണ്ടക്കണ്ണിയെ നമ്മള് അവിടെയൊന്നും കണ്ടില്ല... നമ്മള് ഫ്രഷായി ജോഗിങിന് പോകാൻ വേണ്ടി റൂമിൽ നിന്ന് ഇറങ്ങിയപ്പോ ആ ഉണ്ടക്കണ്ണി സ്റ്റെയർ കയറി വരുന്നുണ്ടായിരുന്നു... നമ്മളെ കണ്ടപ്പോ തന്നെ ഓള് ചിരിച്ചോണ്ട് റൂമിലേക്ക് കയറി പോയതും നമ്മള് ഓളെ നോക്കി നെറ്റി ചുളിച്ചോണ്ട് താഴേക്ക് ഇറങ്ങി ചെന്നു... അപ്പൊ ദിലൂ എന്നെ നോക്കി ചിരിച്ചോണ്ട് അടുത്തേക്ക് വന്നിട്ട് നമ്മളെ തോളിൽ കൈ വെച്ചു... "എന്റെ ബ്രോന്റെ മനസ്സ് അലിയുമെന്ന് എനിക്ക് അറിയായിരുന്നു പക്ഷെ ഇത്ര പെട്ടെന്ന് അലിയുമെന്ന് നമ്മള് അറിഞ്ഞില്ല... വെൽ ഡൺ മൈ ബ്രദർ..." എന്ന് പറഞ്ഞ് ഓള് തോളിൽ തട്ടിയപ്പോ നമ്മള് ഓളെ കൈ തട്ടി മാറ്റി... "എന്തൊക്കെയാടി നീ വിളിച്ച് കൂവുന്നത്... ആരുടെ മനസ്സ് അലിഞ്ഞെന്നാ..." "എന്റെ ബ്രോന്റെ മനസ്സ്... അല്ലാതെ ആരുടേതാ..." "പോടി അവിടന്ന്... എന്നെ കൊണ്ട് നീയൊന്നും പറയിപ്പിക്കണ്ട..." എന്ന് പറഞ്ഞ് നമ്മള് മാൻഷനിൽ നിന്ന് ഇറങ്ങിയപ്പോ ഓള് നമ്മളെ പിന്നാലെ ചിരിച്ചോണ്ട് വരുന്നുണ്ടായിരുന്നു... ~~~~~~~~~~~~~~~~~~~~~~~~~~~~~~ ഇന്ന് കോളേജിൽ എത്തിയപ്പോ തന്നെ യാസി ഇപ്പൊ വരാമെന്ന് പറഞ്ഞ് അവിടന്ന് ഓടി ചെന്ന് ആ ഉണ്ടക്കണ്ണിന്റെയും സച്ചുവിൻറെയും പിന്നാലെ പോയി... "ഇവൻ ഇതെങ്ങോട്ടാ വന്നപാടെ അവരെ പിന്നാലെ പോകുന്നേ...?" "അവൻ അവരെ പിന്നാലെ പോകുന്നതല്ല സ്റ്റാഫ് റൂമിലേക്ക് പോകാണ്... ഇന്നല്ലേ നമ്മളെ പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ലാസ്റ്റ് ഡേറ്റ്... അത് കൊടുക്കാൻ വേണ്ടി പോയതാ... നീ സബ്മിറ്റ് ചെയ്തില്ലേ...?" എന്ന് നമ്മള് ചോദിച്ചത് കേട്ട് സിദു പറയുന്നത് കേട്ട് നമ്മള് തലയിൽ കൈ വെച്ചോണ്ട് അവന്മാരെയൊക്കെ ഒന്ന് നോക്കി... "എന്താണ് ബ്രോ... പ്രോജക്ട് എടുക്കാൻ മറന്ന് പോയോ...?" എന്ന് ദിലൂ ചിരിച്ചോണ്ട് ചോദിച്ചപ്പോ നമ്മള് മുടി പിച്ചി കൊണ്ട് അവിടെ ചെന്നിരുന്നു... "എന്താടാ അർഷി... നീ പ്രോജക്ട് എടുക്കാൻ മറന്നെങ്കിൽ അത് ചെന്നെടുത്താൽ പോരെ എന്തിനാ ഇങ്ങനെ ഡെസ്പ് ആകുന്നേ...?" അപ്പുവാണ്. "ഡാ... അത്... ഞാൻ... അന്ന് അവളോടുള്ള ദേഷ്യത്തിന് റൂമിലുള്ളതൊക്കെ നശിപ്പിച്ച കൂട്ടത്തിൽ എന്റെ പ്രോജെക്ടും ഉണ്ടായിരുന്നു... ഞാൻ അതൊക്കെ കീറി കളഞ്ഞേടാ...." എന്ന് നമ്മള് പറയുന്നത് കേട്ടപ്പോ തന്നെ അവന്മാരൊക്കെ കൂടി വാട്ട് എന്ന് പറഞ്ഞ് നമ്മളെ തുറിച്ച് നോക്കി... പക്ഷെ ഇവിടെ ഒരുത്തി ആണേൽ നമ്മക്ക് അങ്ങനെ തന്നെ വേണമെന്ന് പറഞ്ഞ് ഹലാക്കിലെ ചിരിയാണ്... "നിന്റെ ഒടുക്കത്തെ ഈ ദേഷ്യം കാരണാ പ്രോജക്ട് കീറിയത്... ഇനി ഈയൊരു ദിവസം കൊണ്ട് നീയെങ്ങനെ അത് സബ്മിറ്റ് ചെയ്യും...?" എന്ന് തുടങ്ങി അവന്മാരൊക്കെ കൂടി നമ്മളെ ഇടവും വലവും നിന്നോണ്ട് നമ്മളെ ക്രൂശിച്ചപ്പോ നമ്മള് ചിന്തിച്ചത് പ്രോജക്ട് സബ്മിറ്റ് ചെയ്യുന്നതിനെ കുറിച്ചായിരുന്നു... "ഡാ നിങ്ങളെന്തിനാ ഇവന്റെ ചുറ്റും കൂടി നിന്ന് ഇങ്ങനെ പൊങ്കാല ഇടുന്നെ... എന്താ കാര്യം...?" യാസി പ്രോജക്ട് സബ്മിറ്റ് ചെയ്തിട്ട് ഞങ്ങളെ അടുത്തേക്ക് വന്നോണ്ട് അത് ചോദിച്ചതും നമ്മള് തലയിൽ കൈ വെച്ചോണ്ട് മനസ്സിൽ ആ ഉണ്ടക്കണ്ണിനെ പ്രാകി കൊണ്ടിരുന്നു... അവള് കാരണമാണല്ലോ ഇതൊക്കെ സംഭവിച്ചത്... "ദേ ഇവൻ ആഷുവിനോടുള്ള ദേഷ്യത്തിന് അവന്റെ പ്രോജക്ട് കീറി കളഞ്ഞെന്ന്... ഇനി ഇന്ന് എന്തെടുത്ത് ഇവൻ സബ്മിറ്റ് ചെയ്യോ എന്തോ..?" ഇജുവാണ്. "വാട്ട് പ്രോജക്ട് കീറി കളയെ...? അപ്പൊ പിന്നെ ഞാൻ സബ്മിറ്റ് ചെയ്‌തത്‌ ആരെ പ്രോജെക്റ്റാ...?" യാസി ചോദിക്കുന്നത് കേട്ട് നമ്മള് തലയിൽ നിന്ന് കയ്യെടുത്ത് അവന്റെ അടുത്തേക്ക് നടന്നു... "അപ്പൊ നീ സബ്മിറ്റ് ചെയ്തത് നിന്റെ പ്രോജക്ട് അല്ലെ...?" നമ്മളാണ്. "അതേ... എന്റെ പ്രോജക്ട് ആണ്... അതിന്റെ കൂടെ നിന്റെ പ്രോജെക്ടും ഞാനല്ലേ ഇപ്പൊ സബ്മിറ്റ് ചെയ്തത്..." ഓൻ പറയുന്നത് ഒന്നും വിശ്വസിക്കാൻ കഴിയാതെ നമ്മള് ഓനെ നോക്കി നെറ്റി ചുളിച്ചോണ്ട് നിന്നപ്പോ അവന്മാരും യാസിയെ അതുപോലെ നോക്കി നിൽക്കായിരുന്നു... "ഇവൻ കീറി കളഞ്ഞ ഇവന്റെ പ്രോജക്ട് എങ്ങനെയാടാ നീ സബ്മിറ്റ് ചെയ്യുന്നത്...? നിനക്ക് എന്താടാ വട്ടായോ...?" കൃഷ്. "എന്നാലേ ഇവൻ പ്രോജക്ട് ഒന്നും കീറിയിട്ടില്ല... പ്രോജക്ട് എടുക്കാൻ മറന്നതാ... സ്റ്റാഫ് റൂമിലേക്ക് പോകുന്ന വഴിക്ക് ഇവൻ മറന്ന് വെച്ച ഓന്റെ പ്രോജക്ട് എനിക്ക് തന്നത് ഇവന്റെ കെട്ട്യോളാ..." "ആര്... ആഷുവോ...?" ഡെവി. "പിന്നെ അവളല്ലാതെ വേറെ ആരാടാ ഇവന്റെ കെട്ട്യോള്...?" എന്നൊക്കെ അവന്മാരൊക്കെ കൂടി അവിടെ നിന്നോണ്ട് ചർച്ച ചെയ്തപ്പോ നമ്മളെ മനസ്സിൽ ഒരുപാട് സംശയങ്ങൾ മിന്നി മറയുന്നുണ്ടായിരുന്നു... അതോണ്ട് തന്നെ അവന്മാരോടൊന്നും മിണ്ടാതെ നമ്മള് ആ ഉണ്ടക്കണ്ണിയെ തേടി അവളെ ക്ലാസിലേക്ക് നടന്നു....                 (തുടരും) *********************************************** ഈ പാർട്ട് ബോറായെങ്കിൽ ക്ഷമിക്കണം... ഇനി സ്റ്റോറി കുറച്ച് വേഗത്തിൽ ഞാൻ കൊണ്ട് പോകും... എന്ന് കരുതി ഇത് ഈയടുത്ത കാലത്ത് അവസാനിക്കുമെന്ന് നിങ്ങള് കരുതണ്ട... നൂറ് പാർട്ടുകൾക്കപ്പുറവും ഈ സ്റ്റോറി പോകും... ഇപ്പോഴും കഥയിലേക്ക് അടുക്കാത്തത് കൊണ്ട് തന്നെ കുറച്ച് ഫാസ്റ്റ് ആയിട്ടാകും നമ്മള് സ്റ്റോറി കൊണ്ട് പോകാ... ബോറടിപ്പിക്കാതെ കൊണ്ട് പോകാൻ നമ്മള് ശ്രമിക്കാട്ടോ... അടുത്ത പാർട്ട് നാളെ രാത്രി 9 മണിക്ക്... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - നീയില്ലാ ജീവിതം - ഭാഗം മ Mubashira MSKH SR - ShareChat
43.7k കണ്ടവര്‍
2 ദിവസം
*💘നീയില്ലാ ജീവിതം💘2⃣*            _ഭാഗം.45_ (1) ✍ Mubashira MSKH അപ്പൊ ഓൻ നമ്മളെ നോക്കി ചിരിച്ചിട്ട് ഓന്റെ ടെക്സ്റ്റ് ബുക്ക് ടേബിളിലേക്ക് വെച്ച് ഞങ്ങളെ ഓരോരുത്തരെയും മാറി മാറി നോക്കാൻ തുടങ്ങി... അത് കണ്ടിട്ട് കാര്യം മനസ്സിലാകാതെ എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നതും സച്ചുവും നമ്മളെ നോക്കി കൊണ്ട് കൈ മലർത്തി... അത് കണ്ട് നമ്മള് ഒന്ന് നെടുവീർപ്പിട്ടോണ്ട് പുറത്തേക്ക് നോക്കി ഇരുന്നതും ഫെബിൻ പറയുന്നത് കേട്ട് എല്ലാവരും ഒന്നടങ്കം എന്നെയും ഓനെയും മാറി മാറി നോക്കി... ഓൻ പറയുന്നതൊക്കെ കേട്ടപ്പോ അറിയാതെ നമ്മളെ നോട്ടവും അവനിലേക്ക് പതിഞ്ഞു.... "ഞാൻ ഈ കോളേജിൽ ക്ലാസ് എടുക്കുന്നത് ചിലർക്കൊന്നും തീരെ കണ്ണിൽ പിടിക്കുന്നില്ലെന്ന് തോന്നുന്നു... അവരുടെ പ്രാർത്ഥന കൊണ്ടൊക്കെ ആകും ഞാൻ ഈ ജോബ് റിസൈൻ ചെയ്ത് പോകുന്നത്..." എന്ന് ഓൻ പറഞ്ഞപ്പോ നമ്മള് പുറത്ത് നിന്ന് നോട്ടം അവനിലേക്ക് മാറ്റി... അപ്പൊ ഓൻ നമ്മളെ നോക്കി ചിരിക്കുന്നത് കണ്ടപ്പോ നമ്മള് വീണ്ടും പുറത്തേക്ക് നോക്കി ഇരുന്നു... "അപ്പൊ സർ ഇവിടന്ന് പോകാണോ...?" "യെസ്... എന്റെ ഉപ്പാന്റെ ബിസിനസ് വളരെ ഡള്ളായി കൊണ്ടിരിക്കുന്ന ടൈമാണ് ഇപ്പൊ... ഈ നേരത്ത് ഞാൻ എന്റെ ഉപ്പാന്റെ കൂടെ ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്... സോ ദിസ് ഇസ് മൈ ലാസ്റ്റ് ക്ലാസ്... നെക്സ്റ്റ് വീക്ക് എനിക്ക് പകരം പുതിയ സർ ജോയിൻ ചെയ്യും... ഈ സൺഡേ ആണ് ഞാൻ റിയാദിലേക്ക് പോകുന്നത്... അവിടെയാണ് എന്റെ ഉപ്പാന്റെ ബിസിനസ് ഒക്കെ... അപ്പൊ ഓക്കേ സ്റ്റുഡന്റ്‌സ്... ഈ ക്ലാസിലെ എന്റെ അവസാനത്തെ ക്ലാസ് ആയത് കൊണ്ട് ഇന്ന് പഠിപ്പൊന്നുമില്ല... പകരം ഫുൾ എന്റർടൈന്മെന്റ് പ്രോഗ്രാംസ് ആയിരിക്കും... ബട്ട് ഒരു കണ്ടീഷനുണ്ട്... എന്ത് കലാപരിപാടി നടന്നാലും മറ്റു ക്ലാസുകാർക്ക് അതൊരു ബുദ്ധിമുട്ടുണ്ടാക്കാരുത്... കേട്ടല്ലോ..." എന്ന ഓന്റെ ചോദ്യത്തിന് എല്ലാവരും കൂടി സമ്മതം മൂളിയപ്പോ ഓൻ കയ്യടിച്ചിട്ട് നമ്മളെ നോക്കി ചിരിച്ചു... എന്തോ അവൻ ഈ എടുത്ത ഡിസിഷൻ നല്ലതാണെന്ന് എനിക്ക് തോന്നുന്നു... ഉപ്പാക്ക് വേണ്ടി കൂട്ടിന് തണലായി റിയാദിലേക്ക് പോകുന്നതിന്... അങ്ങനെ ക്ലാസിൽ ഓരോരുത്തർ എണീറ്റ് വന്ന് ഓരോരോ കോപ്രായങ്ങൾ കാണിച്ച് കൊണ്ടിരിക്കുന്ന നേരത്ത് ആയിരുന്നു കൂതറാസ് ഒക്കെ കൂടി ചേർന്ന് ആഷുവിനെ പാട്ട് പാടാൻ ആയിട്ട് തള്ളി പറഞ്ഞയച്ചത്... ഓള് മടിച്ച് മടിച്ച് ഞങ്ങൾക്ക് മുന്നിൽ നിന്ന് പാടാൻ തുടങ്ങിയതും ഓളെ വോയ്സ് കേട്ട് എല്ലാവരും നിശബ്ദത പാലിച്ച് അവളെ പാട്ടിൽ മുഴുകി ഇരുന്നു... സച്ചു അതൊക്കെ അപ്പൊ തന്നെ ഓളെ ഫോണിൽ വീഡിയോ എടുത്ത് വെച്ചിട്ട് നമ്മളെ നോക്കി ഓളെ ഫോൺ ആട്ടി... നമ്മള് ഓളെ ഫോണിലേക്ക് നോക്കി ഒന്ന് ചിരിച്ചിട്ട് ആഷുവിന്റെ പാട്ട് കഴിഞ്ഞതും നമ്മള് അവിടന്ന് എണീറ്റ് ക്ലാസിൽ നിന്ന് പുറത്തേക്കിറങ്ങി വരാന്തയിൽ നിന്നു... അത് കണ്ട് പലരും നമ്മളെ നോക്കിയെങ്കിലും ഫെബിൻ അവരോട് കണ്ടിന്യൂ ചെയ്യാൻ പറഞ്ഞിട്ട് നമ്മളെ പിന്നാലെ വരാന്തയിലേക്ക് ഇറങ്ങി വന്നു... "ദിലൂ..." ഫെബിൻ നമ്മളെ വിളിച്ചപ്പോ തന്നെ നമ്മള് ഓന്റെ നേർക്ക് തിരിഞ്ഞ് നിന്ന് ഒന്ന് ചിരിച്ച് കൊടുത്തു... "ഞാൻ ഇവിടന്ന് പോകുന്നത് കൊണ്ട് താൻ ഇപ്പൊ ഹാപ്പി ആയി കാണുമല്ലേ... ഇനി എന്റെ ശല്യവും ബോറൻ ക്ലാസും ഒന്നും സഹിക്കേണ്ടി വരില്ലല്ലോ..." എന്ന് ഒരു തമാശ രൂപേണ ഓൻ പറഞ്ഞ് ചിരിച്ചപ്പോ നമ്മളും ഒന്ന് ചിരിച്ചോണ്ട് ഓനിൽ നിന്ന് മുഖം തിരിച്ച് നിന്നു... "I love you dilu... I love you so much... എത്ര മൈൽ ദൂരത്ത് ആയിരുന്നാൽ പോലും നിന്നോടുള്ള എന്റെ ഇഷ്ടത്തിന് ഒരു കോട്ടവും സംഭവിക്കില്ല... പണ്ട് ശത്രുക്കളെ പോലെ കഴിഞ്ഞവരാണ് നമ്മളെങ്കിലും എന്റെ സ്വപ്നത്തിലൂടെ വന്ന് എന്റെ റാണിയായി മാറിയവളാ നീ... അതോണ്ട് നിന്നെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല..." "ഫെബിൻ ഞാൻ പറയുന്നത്........" "വേണ്ട ദിലൂ... നീ ഒന്നും പറഞ്ഞ് എന്നെ കണ്ഫ്യൂസ് ചെയ്യാനൊന്നും നോക്കണ്ട... അതൊന്നും എന്റെ തലയിൽ കേറില്ല... Any way I miss you so much... ഇനി നിന്റെ കയ്യീന്ന് ഒക്കെ ഒന്ന് കിട്ടാതെ എങ്ങനെ ഉറങ്ങോ എന്തോ..." എന്ന് പറഞ്ഞ് ചിരിച്ചോണ്ട് ഓൻ നമ്മക്ക് കൈ തന്നപ്പോ നമ്മളും തിരിച്ച് ഓൻക്ക് കൈ കൊടുത്തിട്ട് അവന്റെ വയറ്റിനിട്ട് ഒരു കുത്ത് കൊടുത്തു... അത് കിട്ടിയപ്പോ സെന്റിയടിച്ച് കരയാൻ നിന്ന അവനൊന്ന് ചിരിച്ചതും നമ്മളും ഒരു ചിരി പാസാക്കി കൊണ്ട് നമ്മളെ തല ചെരിച്ചപ്പോ അപ്പു അവന്റെ ക്ലാസിൽ നിന്ന് ഞങ്ങളെ നോക്കുന്നത് നമ്മള് ശ്രദ്ധിച്ചു... ഫെബിനോടുള്ള നമ്മളെ പെരുമാറ്റം കണ്ടിട്ട് പൊറിഞ്ചു കണ്ണും മിഴിച്ച് ഇങ്ങോട്ട് തന്നെ നോക്കുന്നുണ്ട്... എന്തോ അത് കണ്ടപ്പോ അപ്പുവിനെ ഒന്ന് കളിപ്പിച്ചാലോ എന്ന് നമ്മളെ മനസ്സ് പറഞ്ഞതും നമ്മള് അപ്പൊ തന്നെ ഫെബിനെ കെട്ടിപ്പിടിച്ച് ഇടങ്കണ്ണിട്ട് അപ്പുവിനെ നോക്കി... ഓൻ അപ്പൊ തന്നെ തൊള്ളേം തുറന്ന് സീറ്റിൽ നിന്ന് ഇറങ്ങിയിട്ട് ക്ലാസിൽ നിന്ന് പുറത്തേക്ക് വരുന്നത് കണ്ടതും നമ്മള് ഫെബിനിൽ നിന്ന് വിട്ട് നിന്ന് വീണ്ടും അവന് കൈ കൊടുത്തു... "All the best febin... നീ ഇപ്പൊ പോകുന്ന കാര്യം വിജയം കാണട്ടെ... ബട്ട് ഞാൻ നിന്റെ ഒരിക്കലും സ്വന്തമാകില്ല... നിന്റെ എന്നല്ല ആരുടെയും... എനിക്ക് ഒരുപാട് ലക്ഷ്യങ്ങളുണ്ട് അത് പൂർത്തിയാകുന്ന വരെ ഞാൻ ഇതുപോലെയുള്ള ഒന്നിനെ കുറിച്ചും ചിന്തിക്കുന്നത് പോലുമില്ല... എന്റെ ലക്ഷ്യങ്ങളൊക്കെ നിറവേറിയതിന് ശേഷം ഞാൻ ഇതുപോലെ ഈ ഭൂമിയിൽ ഉണ്ടെങ്കിൽ അപ്പൊ നീ വാ... നമുക്ക് നീ പറഞ്ഞതിനെ കുറിച്ച് ആലോചിക്കാം..." എന്ന് നമ്മള് ചിരിച്ചോണ്ട് പറയുന്നത് കേട്ടിട്ട് ഫെബിൻ നെറ്റി ചുളിച്ചോണ്ട് നമ്മളെ ഒരു സംശയത്തോടെ നോക്കി നിന്നു... അപ്പൊ ഓനെ നോക്കി സൈറ്റടിച്ചിട്ട് നമ്മള് വരാന്തയിൽ നിന്ന് എങ്ങോട്ടെന്നില്ലാതെ നടന്നു... എന്തൊക്കെയോ ഓർത്ത് നടന്ന് വന്നത് കൊണ്ട് തന്നെ നമ്മളെ നടത്തം ചെന്നവസാനിച്ചത് ഗ്രൗണ്ടിലായിരുന്നു... അതിന് കാരണം തന്നെ നമ്മളെ പൊറിഞ്ചുവാണ്... നമ്മക്ക് മുന്നിൽ തടസം സൃഷ്ടിച്ചോണ്ടാണ് ഓന്റെ നിർത്തം... "ഡാ ദിലൂ... നിന്നെ ഫെബിൻ ക്ലാസിൽ നിന്ന് പുറത്താക്കിയോ...? അതിനാണോ നീ അവിടന്ന് ഇറങ്ങി പോന്നെ...?" ഓന്റെ ചോദ്യം കേട്ടപ്പോ തന്നെ നമ്മള് ഓനെയൊന്ന് അടിമുടി നോക്കി കൊണ്ട് മുഖം ചുളിച്ച് കൈ കെട്ടി നിന്നു... "നിന്റെ ചോദ്യം കേട്ടാൽ തോന്നും അവിടെ നടന്നതൊന്നും നീ കണ്ടിട്ടില്ലെന്ന്... നീ അവിടെ നിന്ന് ഞങ്ങളെ രണ്ട് പേരെയും നോക്കുന്നത് ഞാൻ നല്ല വ്യക്തമായിട്ട് കണ്ടതാ..." എന്ന് നമ്മള് പറഞ്ഞപ്പോ ഓൻ നെറ്റിയിൽ ചൊറിഞ്ഞോണ്ട് നമ്മളെ ഇടങ്കണ്ണിട്ട് നോക്കി ഒന്ന് ഇളിച്ച് കാണിച്ചു... "ഒ..ഓക്കേ... അപ്പൊ നീ കണ്ടല്ലോ ഞാൻ നിങ്ങളെ നോക്കുന്നത്... എന്നാൽ പറ എന്തിനാ നീ ക്ലാസിൽ നിന്ന് ഇറങ്ങി വന്നിട്ട് ഫെബിനോട് തനിച്ച് സംസാരിച്ചത്...?" എന്ന് അപ്പു ചോദിച്ചപ്പോ നമ്മള് ഒന്ന് ചിരിച്ചിട്ട് ഫെബിൻ ജോബ് റിസൈൻ ചെയ്ത് റിയാദിലേക്ക് പോകുന്നതിനെ കുറിച്ച് അവന് പറഞ്ഞ് കൊടുത്തു... അത് കേട്ടതും അപ്പു എന്തോ ഓർത്ത് നിന്ന് ചിരിച്ചോണ്ട് നമ്മളെ നോക്കി തലയാട്ടി ചിരിച്ചു.... "എന്താടാ നീ ഇങ്ങനെ ചിരിക്കുന്നെ...? ഫെബിൻ പോകുന്നെന്ന് കേട്ടപ്പോ ഭയങ്കര സന്തോഷാണല്ലോ..." "പിന്നെ അല്ലാണ്ട്... ഒരു തലവേദന അല്ലേ ഒഴിഞ്ഞ് പോകുന്നത്..." "വാട്ട്...?" "അ... അല്ല... ഓനെ കൊണ്ടുള്ള നിന്റെ തലവേദന ആണല്ലോ ഒഴിഞ്ഞ് പോകുന്നതെന്ന് പറഞ്ഞതാ...." എന്ന് പൊറിഞ്ചു പറഞ്ഞപ്പോ നമ്മളൊന്ന് മൂളി കൊണ്ട് ക്ലാസിലേക്ക് തിരിച്ച് പോകാൻ നിന്നു... "ഡാ ദിലൂ... ഇനിയിപ്പോ ഇന്റർവെൽ കഴിഞ്ഞിട്ട് ക്ലാസിൽ കേറിയാൽ പോരെ...? നമുക്ക് കാന്റീനിൽ പോയാലോ..?" അപ്പു നമ്മളെ പിന്നാലെ ഓടി വന്നോണ്ട് അങ്ങനെ ചോദിച്ചതും നമ്മളും മറുത്തൊന്നും ചിന്തിക്കാതെ ഓക്കേ പറഞ്ഞ് അവന്റെ കൂടെ കാന്റീനിലേക്ക് ചെന്നു... നല്ല വിശാലമായിട്ട് കാന്റീൻ അങ്ങനെ ഒഴിഞ്ഞ് കിടപ്പുണ്ട്... നമ്മളെ പോലെ ക്ലാസ് അലർജി ആയിട്ടുള്ള കുറച്ച് പേരെ കാന്റീനിൽ ഉള്ളു... ഞങ്ങൾ വന്നിരുന്നപ്പോ തന്നെ ബിജുവേട്ടൻ ഞങ്ങളെ സ്ഥിരം കോട്ട കൊണ്ട് വന്ന് നമ്മളെ മുന്നിൽ വെച്ചു... എന്നിട്ട് അവന്മാരൊക്കെ എവിടെ എന്ന് അന്വേഷിച്ചിട്ട് മൂപ്പര് സീറ്റിലേക്ക് ചെന്നു... "ഡാ ദിലൂ... നിന്റെ ഇന്റർ നാഷണൽ മാച്ചിലെ ഫൈനൽസ് മിസ് ചെയ്ത സ്ഥിതിക്ക് ഇനിയെന്താ നിന്റെ അടുത്ത പ്ലാൻ..? ഇനി നീ ഇന്ത്യക്ക് വേണ്ടി കളിക്കണമെങ്കിൽ ഒരു വർഷം കാത്തിരിക്കേണ്ടി വരും... അർഷിക്ക് വേണ്ടി നീ കളഞ്ഞത് നിന്റെ ഡ്രീം മാത്രമല്ല നമ്മളെ നാടിന്റേത് കൂടിയാ..." "നീ പറഞ്ഞത് ശരിയാടാ... അർഷിക്ക് വേണ്ടിയാ ഞാൻ മാച്ചിൽ പങ്കെടുക്കാതെ ക്വിറ്റ് ചെയ്ത് തിരിച്ച് പോന്നത്... അത് കൊണ്ട് തന്നെ എതിരാളികൾ ഇല്ലാതെ അവര് ജയിക്കേം ചെയ്തു... ബട്ട് അത് കൊണ്ടൊന്നും ഇനി മത്സരങ്ങൾ അവസാനിക്കുന്നില്ലല്ലോ... വരട്ടെ ഇനിയുള്ള മാച്ചിൽ എങ്ങനെ ആയിരിക്കും നമ്മൾ ജയിക്കുന്നതെന്ന് കാണാം..." എന്ന് പറഞ്ഞ് നമ്മള് ചിരിച്ചപ്പോ ഓൻ ഒരു സൈഡിലേക്ക് കോട്ടി ചിരിച്ചോണ്ട് കാന്റീനിലേക്ക് നോട്ടം പായിച്ചു... അത് കണ്ട് നമ്മളും ഓൻ നോക്കുന്നിടത്തേക്ക് നോക്കിയപ്പോ ഓന്റെ നോട്ടം ചെന്ന് നിന്നത് ഹാഷിമിലേക്കും അവന്റെ ഗ്യാങിലേക്കും ആയിരുന്നു... അവരെ കാണുമ്പോ തന്നെ അപ്പുവിന്റെ മുഖഭാവം മാറുന്നതും ദേഷ്യം കണ്ട്രോൾ ചെയ്യാൻ കഴിയാതെ പല്ലിറുമ്മുന്നതുമൊക്കെ നമ്മള് പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്... ഇവനൊന്നും അവനെ കണ്ണിൽ പിടിക്കാത്തത് പോലെ തന്നെ എനിക്കും അവന്മാരെയൊന്നും കണ്ണെടുത്താൽ കണ്ടൂടാ... സത്യം പറഞ്ഞാൽ അവരെയൊക്കെ ഒറ്റക്ക് കയ്യിൽ കിട്ടിയാൽ അവസരം ഒത്ത് വന്നാൽ തീർക്കാൻ പോലും ഞാൻ മടിക്കില്ല... എന്തോ അത്രക്ക് വെറുപ്പും ദേഷ്യവുമാണ് അവന്മാരോട്... കാന്റീൻ മൊത്തം അലങ്കോലമാക്കി അവിടെ ഇരിക്കുന്നവരെയൊക്കെ ഡിസ്റ്റർബ് ചെയ്‌തോണ്ട് അവന്മാര് കാണിച്ച് കൂട്ടുന്നതൊക്കെ ഞങ്ങള് നോക്കി ഇരിക്കുമ്പോഴായിരുന്നു പെട്ടെന്ന് നമ്മളെ ഫോൺ റിങ് ചെയ്തത്... അത് കേട്ടപ്പോ തന്നെ അപ്പു അവന്മാരിൽ നിന്ന് നോട്ടം തെറ്റിച്ചിട്ട് നമ്മളോട് ഫോൺ എടുക്കാൻ ആംഗ്യം കാണിച്ചു... എടുത്ത് നോക്കിയപ്പോ unknown number എന്ന് കണ്ടതും മറുത്തൊന്നും ചിന്തിക്കാതെ ഞാൻ അത് കട്ടാക്കി... വീണ്ടും അവന്റെ ഫോൺ കോൾ വന്നപ്പോ നമ്മള് കൈ ചുരുട്ടി പിടിച്ചോണ്ട് കോൾ അറ്റൻഡ് ചെയ്ത് കാതോട് അടുപ്പിച്ചതും അപ്പു അവിടന്ന് എണീറ്റ് ഹാഷിമിന്റെ അടുത്തേക്ക് ചെല്ലുന്നത് കണ്ടു... അത് കണ്ടിട്ടും കാണാത്ത മട്ടിൽ നമ്മള് ആ ഫ്രോഡിനോട് സംസാരിച്ചു... "എന്താടാ കള്ളപ്പന്നി നിനക്ക് വേണ്ടത്..? ഒരു സ്വസ്ഥതയും ഒരു കാലത്തും നീ എനിക്ക് തരില്ലേ...?" "എന്താ ഇഷൂട്ടി ഇത്... ഞാൻ നിന്നോട് ഒരു കാര്യം പറയാൻ വേണ്ടി വിളിച്ചതല്ലേ... അപ്പൊ നീ എന്നോട് ഇങ്ങനെ ചൂടായാൽ എനിക്ക് വിശമാകുംട്ടോ..." "നിനക്ക് എന്തായാലും എനിക്ക് എന്താടാ പട്ടി... വെച്ചിട്ട് പോകാൻ നോക്കെടാ തെണ്ടി..." "ഇഷൂട്ടി കെയർ ഫുൾ... അപ്പു ഇപ്പൊ നിന്റെ മേലിലേക്ക് മലർന്നടിച്ച് വീഴും..." എന്ന് ഓൻ പറയുന്നത് കേട്ട് നമ്മള് വാട്ട് എന്ന് പറഞ്ഞ് നെറ്റി ചുളിച്ചോണ്ട് സൈഡിലേക്ക് നോക്കിയപ്പോ ഹാഷിമും അപ്പുവും കൂടി തല്ല് കൂടി കൊണ്ട് നമ്മള് ഇരിക്കുന്ന ടേബിളിലേക്ക് വന്ന് വീണു... അവിടന്ന് ഹാഷിം അപ്പുവിനെ പിടിച്ച് തള്ളിയപ്പോ ഓൻ എന്റെ അടുത്തേക്ക് വീഴാൻ നിന്നതും നമ്മള് അവിടന്ന് മാറി... ആ നാസിഫ് പറഞ്ഞ പോലെ തന്നെ സംഭവിക്കുന്നത് കണ്ടതും ഇവിടെ എവിടെയോ നിന്നോണ്ട് ഓൻ നമ്മളെ നോക്കുന്നുണ്ടെന്ന് നമ്മക്ക് മനസ്സിലായി... ഹാഷിമിന്റെ കാര്യം അപ്പു നോക്കിക്കോളും എന്ന് നമ്മക്ക് പൂർണ്ണ വിശ്വാസം ഉള്ളത് കൊണ്ട് തന്നെ അപ്പുവിനോട് വേഗം പരിപാടി തീർത്തിട്ട് വരാൻ പറഞ്ഞ് നമ്മള് അവിടന്ന് ഇറങ്ങി ഫോൺ വീണ്ടും കാതോട് അടുപ്പിച്ച് വെച്ചു... "ഞാൻ പറഞ്ഞത് കേട്ട് മാറിയത് കൊണ്ട് എന്റെ പെണ്ണിനെ ആരും തൊട്ടില്ല... അപ്പോ ഞാൻ പറയുന്നതും നീ അനുസരിക്കുമല്ലേ...?" "നീ ഇവിടെ എവിടെയോ ഉണ്ടെന്ന് എനിക്ക് അറിയാം... മറഞ്ഞ് നിൽക്കാതെ ധൈര്യമുണ്ടെങ്കിൽ എന്റെ നേർക്ക് നേർ വന്ന് നിൽക്ക്... അല്ലാതെ ഈ ഹൈഡ് ആൻഡ് സീക് പരിപാടി നിനക്ക് അത്ര നല്ലത് ആയിരിക്കില്ല..." എന്നൊക്കെ അവനോട് പറയുമ്പോഴും നമ്മളെ കണ്ണുകൾ അവിടമാകെ അവനെ പരതുകയായിരുന്നു... "അത് പറയാൻ കൂടി ആണല്ലോ ഞാൻ ഇപ്പോ എന്റെ ഇഷൂട്ടിക്ക് വിളിച്ചത്... ഇപ്പൊ ഈ നിമിഷം വേണമെങ്കിൽ എനിക്ക് നിന്റെ കണ്മുന്നിലേക്ക് വരാം... പക്ഷെ ഞാൻ അത് ഇപ്പൊ ചെയ്താൽ നീ ചിലപ്പോ എന്നെ കൊന്ന് കളയും... അത്രക്ക് ദേഷ്യം നിനക്ക് എന്നോടുണ്ട്... പിന്നെ ഞാൻ നിന്നോട് പറഞ്ഞിരുന്നു ഇനി ഞാൻ നിന്റെ കണ്മുന്നിലേക്ക് വരുന്നത് അപ്പുവിനെ നിന്നിൽ നിന്ന് അകറ്റുമ്പോഴായിരിക്കുമെന്ന്... can you remember that...?" "നീ ആ പറഞ്ഞത് അത്ര പെട്ടെന്നൊന്നും മറക്കാൻ കഴിയില്ലല്ലോ... അതോണ്ട് നല്ല വണ്ണം ഓർമ്മയുണ്ട്..." "എന്നാലേ എന്റെ ഇഷൂട്ടി അതിന് തയ്യാറായ്ക്കോ... നിന്റെ ബർത്ത് ഡേ ദിവസം ഞാൻ നിന്റെ കണ്മുന്നിലേക്ക് വന്നിരിക്കും... എപ്പോഴും പറയുന്ന പോലെയുള്ള ഒരു പാഴ്വാക്കല്ല ഇത് ഞാൻ വന്നിരിക്കും എന്ന് പറഞ്ഞാൽ വന്നിരിക്കും... അപ്പുവിനെയും നിന്റെ അമീഗോസിനെയും ഒക്കെ നിന്നിൽ നിന്നും അകറ്റി എന്റെ മുന്നിൽ നീ വന്ന് നിൽക്കും...." "ആഹഹഹ... എന്ത് നടക്കാത്ത മനോഹരമായ സ്വപ്നം... തെറ്റ് പറ്റി പോയി നിനക്ക്... ഞാനും അവന്മാരും തമ്മിൽ എങ്ങനെയുള്ള ബന്ധമാണെന്ന് അറിയാതെ വളരെ വലിയ തെറ്റ് തന്നെയാ നിനക്ക് സംഭവിച്ചത്... നമ്മൾ തമ്മിൽ ഒരിക്കലും കാണാൻ പോകുന്നില്ല മിസ്റ്റർ നാസിഫ്... ഈ ഫോൺ കോൾ കട്ട് ചെയ്യുന്നതിലൂടെ എന്റെ പിന്നാലെ എന്നെ ഫോളോ ചെയ്തുള്ള ഈ നടത്തവും നിർത്തിയേക്ക്... ഇനി നിന്റെ ഒരു ഫോൺ കോൾസും ഞാൻ അറ്റൻഡ് ചെയ്യില്ല ഗുഡ് ബൈ..." "നീ എന്നെ ഒരുപാട് അണ്ടറസ്റ്റിമേറ്റ് ചെയ്തിരിക്കുന്നു ഇഷൂട്ടി... നിന്റെ ബർത്ത് ഡേ ദിവസം നിന്നെ എന്റെ മുന്നിൽ ഞാൻ കൊണ്ട് വന്ന് നിർത്തിയിരിക്കും... എന്റെ കളികൾ നീ ഇനി കാണാൻ പോകുന്നതേയുള്ളൂ... പിന്നെ ഇനി ഞാൻ നിന്നെ കോൾ ചെയ്ത് ഡിസ്റ്റർബ് ചെയ്യില്ല... അതോർത്ത് ഇനി എന്റെ ഇഷൂട്ടി ടെൻഷൻ ആകണ്ട... അപ്പൊ ഓക്കേ ഇഷൂട്ടി നമുക്ക് ഒരിക്കൽ കൂടി നേരിട്ട് മീറ്റ് ചെയ്യാം... ബൈ..." എന്ന് പറഞ്ഞ് അവൻ കോൾ കട്ടാക്കിയപ്പോ അവന്റെ വാക്കുകളിൽ നിന്ന് എനിക്ക് ഒരു കാര്യം വളരെ വ്യക്തമായി മനസ്സിലായി... അവൻ പറഞ്ഞ പോലെ എന്നെയും അവന്മാരെയും തമ്മിൽ അകറ്റാൻ എന്റെ ബർത്ത് ഡേ ക്ക് ഓൻ എന്തൊക്കെയോ ചെയ്യാൻ പോകാണ്... ഞാൻ അവനെ അന്ന് മീറ്റ് ചെയ്യുമെന്ന് അവന് അത്രത്തോളം ഉറപ്പും വിശ്വാസവുമുണ്ട്... അതെന്താണെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല... (തുടരും) #📙 നോവൽ
#

📙 നോവൽ

📙 നോവൽ - നീയില്ലാ ജീവിതം ഭാഗം 5 ) Mubashira MSKH SR - ShareChat
55.9k കണ്ടവര്‍
2 ദിവസം
💘നീയില്ലാ ജീവിതം💘2⃣         ഭാഗം.44 (2) ✍ Mubashira MSKH അങ്ങനെ ജോഗിംഗ് ഒക്കെ കഴിഞ്ഞ് തിരിച്ച് നമ്മള് മാൻഷനിലെത്തി റൂമിലേക്ക് കയറി ചെന്നപ്പോ ദിലൂ നമ്മളെ നോക്കി പതിവില്ലാതെ ഒരു ചിരിയൊക്കെ ചിരിക്കുന്നുണ്ട്... ഓളെ ചിരി കണ്ടിട്ട് എന്താ എന്ന മട്ടിൽ നമ്മള് ഓളെ നോക്കി നിന്നപ്പോ ഓള് വേഗം ഓളെ റൂമിലേക്ക് കയറി പോകേം ചെയ്തു... എന്തോ കാര്യമായിട്ട് ഓളെ ചിരിയിലുണ്ടെന്ന് നമ്മള് മനസ്സിനോട് പറഞ്ഞോണ്ട് റൂമിലേക്ക് കയറി കുളിക്കാൻ വേണ്ടി ബാത്റൂമിലേക്ക് ചെന്നു... അപ്പൊ ബാത്റൂമിന്റെ ലോക്ക് ശരിക്ക് വീഴുന്നില്ലയിരുന്നു... നേരത്തെ ഇതിന് ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ പിന്നെ ഇപ്പോ ഇതിനെന്ത് പറ്റിയെന്ന് ചിന്തിച്ച് നമ്മള് ഡോർ ചാരി വെച്ച് കുളിക്കാൻ നിന്നു... ആരും നമ്മളെ റൂമിലേക്ക് കയറി വരില്ലെന്ന ധൈര്യം നമ്മക്ക് നല്ലോണം ഉള്ളോണ്ട് തന്നെ നമ്മള് കുളി തുടങ്ങി...     പെട്ടെന്ന് ആരോ വാതില് തുറന്ന് വരുന്നത് നമ്മള് അറിഞ്ഞതും നമ്മള് വേഗം തിരിഞ്ഞ് അതാരാണെന്ന് നോക്കി... അപ്പൊ തന്നെ നമ്മളെ ബാത്‌റൂമിൽ കണ്ടിട്ട് ആ ഉണ്ടക്കണ്ണി അവിടെ നിന്നോണ്ട് അലറാൻ തുടങ്ങി... ഓള് ഇങ്ങനെ നിന്ന് അലറാൻ മാത്രം നമ്മള് എല്ലാ ഡ്രെസ്സും അഴിച്ച് വെച്ചൊന്നുമല്ല കുളിക്കുന്നത്... ഒരു ടവ്വൽ അരയിൽ കെട്ടി വെച്ചിട്ടുണ്ട്... പെട്ടെന്ന് ഓള് കേറി വരുമെന്ന് നമ്മളും പ്രതീക്ഷിക്കത്തോണ്ട് ഓളെ കണ്ടപ്പോ തന്നെ നമ്മള് പുറം തിരിഞ്ഞ് നിന്നോണ്ട് നമ്മളെ മേനിയിൽ കൈ വെച്ച് മറച്ചു... പക്ഷെ ആ കുരിപ്പിന്റെ അലർച്ച കേട്ട് അപ്പോഴേക്കും റൂമിലേക്ക് ഓരോരുത്തർ കേറി വരാൻ തുടങ്ങിയിരുന്നു... അപ്പൊ തന്നെ ഓള് ബാത്‌റൂമിൽ നിന്ന് ഇറങ്ങി റൂമിലേക്ക് ചെന്നു... "എന്താ മോളെ... എന്ത് പറ്റി...? നീയെന്തിനാ ഇപ്പൊ അലറിയെ...?" ഐഷുമ്മയാണ്. "അ... അ... അത് ഞാൻ... അത് പിന്നെ... അവിടെ... ഒരു വലിയ പല്ലി... അതിനെ കണ്ട് അലറിയതാ..." എന്ന് ഓള് അവരോട് പരുങ്ങി പറയുന്നത് നമ്മള് ബാത്‌റൂമിൽ നിന്ന് കേട്ടു... "ഓഹോ... അത്ര വലിയ പല്ലി ആയിരുന്നോ അത്...? ഏകദേശം എത്ര വലിപ്പം കാണും ആ പല്ലിക്ക്...? നമ്മളെ ബ്രോന്റെ വലിപ്പം ഉണ്ടാകോ...?" എന്ന് ചോദിച്ചോണ്ട് ദിലൂ കിടന്ന് കിണിക്കുന്നത് കേട്ടപ്പോ തന്നെ നമ്മക്ക് മനസ്സിലായി ആ കോപ്പാണ് ഇതിനും പിന്നിലെന്ന്... മിക്കവാറും ആ കുരിപ്പിന്റെ അന്ത്യം എന്റെ കയ്യോണ്ട് തന്നെ ആയിരിക്കും... ★★★★★★★★★★★★★★★★★★★ 【ആഷു】 സത്യം പറഞ്ഞാൽ ആ റൗഡി ജോഗിംഗ് കഴിഞ്ഞ് വന്നത് അറിയാതെ കുളിക്കാൻ വേണ്ടി ബാത്‌റൂമിൽ കേറിയപ്പോഴാണ് ഓൻ ഓന്റെ സിക്സ് പാക്ക് ബോഡിയും കാണിച്ചോണ്ട് കുളിക്കുന്നത് നമ്മള് കണ്ടത്... ഓനെ അപ്രതീക്ഷിതമായി അവിടെ കണ്ടപ്പോ എന്താ ചെയ്യേണ്ടതെന്ന് അറിയാതെ അലറി പോയതാണ് നമ്മള്... പക്ഷെ അപ്പോഴേക്കും റൂമിലേക്ക് എല്ലാരും കൂടി വരുമെന്ന് നമ്മള് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല... ദിലൂന്റെ കളിയാക്കി കൊണ്ടുള്ള ചോദ്യം കേട്ടിട്ടാണേൽ നമ്മക്ക് ആകെ ചടച്ചിട്ടുണ്ട്... ഓളെ സംസാരം കേട്ടിട്ട് എല്ലാവരും നമ്മളെ നോക്കി ഒരു കള്ളച്ചിരി പാസാക്കി കൊണ്ട് അവിടന്ന് ഇറങ്ങി പോകേം ചെയ്തു... ഛേ... ആകെ നാണം കെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ... ഈ റൗഡിക്ക് ഡോർ ഒന്ന് ലോക്ക് ചെയ്തിട്ട് കുളിച്ചൂടെ... ഭാഗ്യത്തിന് ഒന്നും കണ്ടില്ല... ഇല്ലേൽ നമ്മളെ അലർച്ച ഇവിടം കൊണ്ട് അവസാനിക്കില്ലായിരുന്നു... എന്ന് ചിന്തിച്ചോണ്ട് നമ്മള് തിരിഞ്ഞ് നോക്കിയപ്പോഴുണ്ട് ഓൻ ബാത് ടവ്വലും അരയിൽ ചുറ്റി വെച്ചോണ്ട് ബാത്‌റൂമിൽ നിന്ന് ഇറങ്ങി വരുന്നു... ഓനെ കണ്ടപ്പോ തന്നെ നമ്മള് തിരിഞ്ഞ് നിന്നിട്ട് വേഗം അവിടന്ന് സ്ഥലം കാലിയാക്കി... ഇല്ലേൽ നമ്മക്ക് പണി കിട്ടും... എന്തിനാ വെറുതെ ആ റൗഡിയെ വായിനോക്കി എന്ന് പറഞ്ഞ് നമ്മളെ കുഴി നമ്മള് തന്നെ തോണ്ടുന്നത്... അതോണ്ട് നമ്മള് വേഗം സച്ചുവിന്റെ റൂമിലേക്ക് ചെന്നിട്ട് അവിടന്ന് കുളിച്ചിറങ്ങി വന്നു... അപ്പൊ അവളുമാരൊക്കെ നമ്മളെ നോക്കി കൊണ്ട് വല്ലാത്ത ഒരു ചിരിയൊക്കെ ആയിരുന്നു... എന്താ കാര്യമെന്ന് ചോദിച്ചപ്പോ കോപ്പുകള് നമ്മളോട് ചോദിക്കാ എങ്ങനെ ഉണ്ടായിരുന്നു ഫസ്റ്റ് നൈറ്റെന്ന്... പിന്നെ എന്തൊക്കെ കൊണ്ടാ നമ്മളെ കയ്യീന്ന് അവറ്റകൾ തല്ല് വാങ്ങിയതെന്ന് എനിക്ക് തന്നെ അറിഞ്ഞൂടാ... വേഗം അവിടന്ന് നമ്മള് എസ്കേപ്പായി തിരിച്ച് റൂമിലേക്ക് ചെല്ലണോ വേണ്ടയോ എന്നാലോജിച്ച് അവിടെ തന്നെ നിന്നപ്പോ ആ റൗഡി കബോഡിലേക്കും നമ്മളിലേക്കും മാറി മാറി നോക്കി കൊണ്ട് ബെഡിൽ ഇരിക്കുന്നതാണ് നമ്മള് കണ്ടത്... എന്താപ്പോ അതിന് മാത്രം അവിടെയെന്ന് ചിന്തിച്ചോണ്ട് നമ്മള് ചെന്ന് നോക്കിയപ്പോ നമ്മളെ ഡ്രെസ്സൊക്കെ ഈ കോപ്പൻ വലിച്ചിട്ടുണ്ട്... അത് കണ്ട് തൊള്ളേം തുറന്ന് ഓനെ നോക്കി കൊണ്ട് നമ്മള് ആ ഡ്രെസൊക്കെ എടുത്ത് ഓനെ കണ്ണുരുട്ടി നോക്കാൻ തുടങ്ങി... ★★★★★★★★★★★★★★★★★★★ 【അർഷി】 നമ്മള് കുളിച്ചിറങ്ങി റൂമിലേക്ക് വന്നപ്പോ ആ കുരിപ്പ് നമ്മളെ അടിമുടി നോക്കി ഒന്ന് ആക്കി ചിരിച്ചോണ്ട് വേഗം അവിടന്ന് ഇറങ്ങി പോയി... അങ്ങനെ ഇറങ്ങി പോയത് അവളെ ഭാഗ്യം.. ഇല്ലേൽ ആ കോപ്പ് എന്റെ കയ്യേന്ന് വാങ്ങിച്ചേനെ... നമ്മള് അപ്പൊ തന്നെ കബോർഡ് തുറന്ന് നമ്മളെ ഡ്രസ് തിരഞ്ഞ് നോക്കിയപ്പോ നമ്മളെ കബോഡിനെ രണ്ട് ഭാഗമാക്കി വെച്ചിട്ട് ആ ഉണ്ടക്കണ്ണിന്റെ ഡ്രെസ്സും അവിടെ വെച്ചിട്ടുണ്ട്... നമ്മളെ പകുതി ഡ്രസ് മാത്രേ കബോഡിൽ ഉള്ളു... ബാക്കിയൊന്നും അവിടെ കാണുന്നില്ല... അതൊക്കെ കൂടി കണ്ടപ്പോ തന്നെ നമ്മള് ഓളെ ഡ്രെസൊക്കെ അവിടന്ന് വലിച്ച് വാരി നിലത്തേക്കിട്ടിട്ട് ആ കോപ്പ് വരുന്നതും നോക്കി അവിടെ ഇരുന്നു... ഓള് വന്നപാടെ നമ്മളെ നോക്കി കൊണ്ട് ഓളെ ഡ്രെസൊക്കെ പെറുക്കി വെച്ചിട്ട് കണ്ണുരുട്ടുന്നുണ്ട്... "കബോഡിൽ ഉണ്ടായിരുന്ന എന്റെ ഡ്രെസ്സൊക്കെ എവിടെടി...?" എന്ന് നമ്മള് ചോദിച്ചപ്പോ തന്നെ ഓള് കയ്യിലുള്ള ഓളെ ഡ്രെസ്സൊക്കെ നിലത്തേക്ക് ഇട്ടിട്ട് കബോഡിലെ താഴെ തട്ടിലുള്ള ഒരു ബാഗ് തുറന്ന് നമ്മളെ ഡ്രെസ്സൊക്കെ എടുത്ത് നിലത്തേക്ക് ഇട്ട് തന്നു... "ദാ ഇയാളെ ഡ്രസ്... ഇപ്പോ സമാധാനം ആയല്ലോ...?" "ഡി... കോപ്പേ... എന്താടി നീ ഈ കാണിക്കുന്നെ...?" "അത് ശരി എന്റെ ഡ്രെസ്സൊക്കെ നിലത്തേക്ക് വലിച്ചെറിഞ്ഞപ്പോ തനിക്ക് ഒരു കുഴപ്പവുമില്ല തന്റെ ഡ്രസ് നിലത്തേക്ക് വലിച്ചെറിഞ്ഞത് തനിക്ക് പറ്റിയില്ലല്ലേ... അത് പോലെ തന്നെ ആണ് എനിക്കും..." എന്ന് ഓള് പറയുന്നത് കേട്ടപ്പോ നമ്മള് കൈ ചുരുട്ടി പിടിച്ചോണ്ട് ഓളെ അടുത്തേക്ക് ചെന്നിട്ട് ഓളെ കയ്യ് പിടിച്ച് തിരിച്ച് പിറകിലേക്കാക്കി... "മര്യാദക്ക് ആണേൽ ഞാനും മര്യാദക്ക്... അതോണ്ട് അധികം വിളച്ചിലെടുക്കാൻ നിൽക്കാതെ ഈ വലിച്ചിട്ടത് മുഴുവൻ അയേണ് ചെയ്ത് മടക്കി കബോഡിൽ എടുത്ത് വെച്ചിട്ട് നീ ഇനി കോളേജിൽ പോയാൽ മതി... മര്യാദക്ക് പറഞ്ഞത് അനുസരിച്ചോ..." എന്ന് പറഞ്ഞ് നമ്മള് ഓളെ കയ്യിൽ നിന്ന് വിട്ടിട്ട് നമ്മളെ ഡ്രെസ്സും എടുത്തോണ്ട് ഡ്രെസ്സിംഗ് റൂമിലേക്ക് ചെന്ന് കോളേജിൽ പോകാൻ റെഡിയായി കൊണ്ട് പുറത്തേക്ക് വന്നു... അപ്പൊ ആ ഉണ്ടക്കണ്ണി എന്തൊക്കെയോ പിറുപിറുതോണ്ട് നമ്മളെ ഡ്രെസ്സൊക്കെ അയേണ് ചെയ്ത് വെക്കുന്നുണ്ടായിരുന്നു... അത് കണ്ട് നമ്മള് ഓളെ പുച്ഛിച്ച് ചിരിച്ചോണ്ട് റൂമിൽ നിന്ന് ഇറങ്ങി വന്നപ്പോ സോഫയിൽ ഇരുന്നോണ്ട് ദിലൂ വയറും പൊത്തി പിടിച്ചോണ്ട് പൊരിഞ്ഞ ചിരിയായിരുന്നു... കൂട്ടിന് സച്ചുവും അല്ലുവും... അവറ്റകളെ ചിരിക്ക് എന്താ കാരണമെന്ന് മനസ്സിലാകാതെ നമ്മള് അരയിൽ കൈ വെച്ചോണ്ട് അവരെ തന്നെ നോക്കി ഇരുന്നതും സച്ചുവും അല്ലുവും നമ്മളെ കണ്ടപ്പോ ചിരി നിർത്തി ദിലുവിന് നമ്മളെ കാണിച്ച് കൊടുത്തു... അപ്പൊ തന്നെ ദിലുവും ചിരി കടിച്ച് പിടിച്ചോണ്ട് ഇരുന്നിട്ട് നമ്മളെ മുഖത്തേക്ക് നോക്കി പെട്ടെന്ന് പൊട്ടിച്ചിരിച്ചു... അത് കണ്ട് സച്ചുവും അല്ലുവും കൂടി ചിരിച്ചപ്പോ തന്നെ നമ്മള് മൂന്നിനെയും തുറിച്ച് നോക്കി... നമ്മളെ പണ്ടേ അല്ലുവിനും സച്ചുവിനും പേടിയുള്ളോണ്ട് ആകും രണ്ടും അപ്പൊ തന്നെ ബാഗും എടുത്തോണ്ട് താഴേക്ക് ഇറങ്ങി പോയത്... പക്ഷെ ഇവിടെ ഒരുത്തി ആണേൽ നമ്മളെ നോക്കി കൊണ്ട് തലങ്ങും വിലങ്ങും ഇരുന്ന് പൊരിഞ്ഞ ചിരിയാണ്... "എന്തിനാടി ഇങ്ങനെ ഇരുന്ന് കിണിക്കുന്നെ...? ഇവിടെ ആരേലും അഴിച്ചിട്ട് നടക്കുന്നുണ്ടോ...?" നമ്മളെ ചോദ്യം കേട്ടപ്പോ തന്നെ ഓള് ചിരി നിർത്തിയെങ്കിലും വീണ്ടും നമ്മളെ മുഖത്തേക്ക് നോക്കി ചിരിക്കാൻ തുടങ്ങി... "എന്റെ ബ്രോ... നീയത് പറയല്ലേ... ഞാൻ ഇപ്പൊ ചിരിച്ച് ചിരിച്ച് ചാകും... ആഷു കണ്ട പല്ലിയെ കുറിച്ച് ഡിസ്കസ് ചെയ്യായിരുന്നു ഞങ്ങള്... അതിനെ കുറിച്ച് പറഞ്ഞപ്പോ തന്നെ ചിരി അടക്കി വെക്കാൻ പറ്റുന്നില്ലന്നെ..." എന്ന് പറഞ്ഞ് ഓള് വീണ്ടും കിണിച്ചപ്പോ നമ്മള് അപ്പൊ തന്നെ ഓളെ നേർക്ക് ഡീന്ന് വിളിച്ച് ചെന്നതും ഓള് അവിടന്ന് താഴേക്ക് ഇറങ്ങി ഓടിയിട്ട് ബേബിന്റെ കൂടെ ഡൈനിങ് ടേബിളിൽ പോയി ഇരുന്നിട്ട് നമ്മളെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു... ഈ ചെയ്തതിനൊക്കെ നിനക്ക് ഞാൻ വെച്ചിട്ടുണ്ട് മൈ ഡിയർ സ്വീറ്റ് സിസ്... എന്നെങ്കിലും എനിക്കും ഇതുപോലെ ഒരു അവസരം വരും... എന്ന് ചിന്തിച്ച് ഓളെ തുറുക്കനെ നോക്കി കൊണ്ട് ഓളെ ഓപ്പോസിറ്റ് പോയി നമ്മളും ഇരുന്നു... അപ്പൊ നമ്മളോട് ഐഷുമ്മ ആ ഉണ്ടക്കണ്ണി എവിടെ എന്ന് അന്വേഷിച്ചപ്പോ നമ്മള് അത് കേൾക്കാത്ത മട്ടിൽ ഫുഡ് കഴിക്കാൻ നിന്നപ്പോ ദിലൂ ചിരിയടക്കി പിടിച്ച് നമ്മലെ നോക്കുന്നുണ്ടായിരുന്നു... അപ്പൊ തന്നെ നമ്മള് ഓളെ കാലിന് ഒരു ചവിട്ട് വെച്ച് കൊടുത്തതും ദിലൂന്റെ അടുത്തിരിക്കുന്ന സച്ചു കിടന്ന് അലറാൻ തുടങ്ങി.... അപ്പോഴാ കാല് മാറി പോയെന്ന് നമ്മക്ക് മനസിലായത്... അത് അറിഞ്ഞിട്ടാണേൽ നമ്മളെ പുന്നാര പെങ്ങള് അതിനേക്കാൾ ചിരിയിലാണ് കോപ്പ്... സച്ചു ആണേൽ നമ്മളെ തുറിച്ച് നോക്കി കൊണ്ട് ഫുഡ് ഇരുന്ന് തട്ടുന്നുണ്ട്... നമ്മള് ഓളെ വക വെക്കാതെ ഫുഡൊക്കെ കഴിച്ച് എണീറ്റപ്പോഴാണ് ആ ഉണ്ടക്കണ്ണി താഴേക്ക് ഇറങ്ങി വന്നത്... അപ്പോഴേക്കും അവന്മാരൊക്കെ കോളേജിൽ പോകാൻ വേണ്ടി മാൻഷനിൽ എത്തിയതും നമ്മള് ബൈക്കിന്റെ കീ എടുത്ത് പുറത്തേക്കിറങ്ങി... പിന്നാലെ ദിലുവും സച്ചുവും അല്ലുവും ഇറങ്ങി വന്നപ്പോ ആ ഉണ്ടക്കണ്ണിയും ഒന്നും കഴിക്കാതെ മാൻഷനിൽ നിന്നിറങ്ങി വന്നു... ഓളെ പിന്നാലെ ഐഷുമ്മ വന്നിട്ട് ഓളോട് ഫുഡ് കഴിച്ചിട്ട് പോകാൻ പറഞ്ഞപ്പോ ഓള് വിശപ്പില്ലെന്ന് പറഞ്ഞ് നമ്മളെ നോക്കി കണ്ണുരുട്ടി... അതിൽ നിന്ന് തന്നെ നമ്മക്ക് ഏകദേശം കാര്യം പിടി കിട്ടിയത് കൊണ്ട് നമ്മള് ഓളെ നോക്കി ഒന്ന് പുച്ഛിച്ച് ചിരിച്ചു... ഓള് ഫുഡ് കഴിക്കുന്ന നേരത്ത് ഞങ്ങള് എങ്ങാനും ഓളെ ഇട്ടേച്ച് പോകോ എന്ന് കരുതി ഓള് കഴിക്കാഞ്ഞതാണെന്ന് നമ്മക്ക് മനസ്സിലായി... നമ്മള് അങ്ങനെ ബൈക്ക് സ്റ്റാർട്ടാക്കി അവന്മാരെ നോക്കിയപ്പോ എല്ലാവന്മാരും അവള്മാരും ഞങ്ങളെ തന്നെ നോക്കി കൊണ്ട് ഒരു അവിഞ്ഞ മട്ടില് ചിരിക്കുന്നുണ്ട്... അവരെ ചിരിക്ക് പിന്നിൽ എന്തായാലും ദിലു ആകുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവന്മാരെ കണ്ണുരുട്ടി നോക്കി നമ്മള് ഉണ്ടക്കണ്ണിയോട് വേഗം കയറെടി എന്ന് പറഞ്ഞ് ഒച്ച വെച്ചു... അത് കേട്ടപ്പോ തന്നെ നമ്മളെ നോക്കി എന്തൊക്കെയോ പിറുപിറുതോണ്ട് കുരിപ്പ് ബൈക്കിൽ കയറി ഇരുന്നതും നമ്മള് കോളജിലേക്ക് പറപ്പിച്ച് വിട്ടു... കോളേജിൽ എത്തിയപ്പോ ആ ഉണ്ടക്കണ്ണി നമ്മളെ തുറിച്ച് നോക്കി കൊണ്ട് സച്ചുവിനെയും കൂട്ടി ക്ലാസിലേക്ക് ചെന്നു... അവളെ മൈൻഡ് ചെയ്യാതെ നമ്മള് ചെന്ന് മരച്ചോട്ടിൽ പോയി ഇരുന്നപ്പോ നമ്മളെ പിന്നാലെ അവന്മാരും വന്നിരുന്നു... എന്നിട്ട് നമ്മക്ക് അഭിമുഖമായി വന്ന് നിന്നോണ്ട് അപ്പു നിന്ന് കിണിക്കുന്നത് കണ്ടതും നമ്മള് എന്താടാ എന്ന് ആംഗ്യം കാണിച്ചോണ്ട് അവിടന്ന് എണീറ്റ് ഓന്റെ അടുത്തേക്ക് ചെന്നു... *"എന്താടാ നിങ്ങൾക്ക്...? ഞാൻ കുറെ നേരമായി ശ്രദ്ധിക്കുന്നു ഒരു മാതിരി ആക്കിയ മട്ടിലുള്ള ചിരി... എന്താടാ പൊട്ടന്മാരെ നിങ്ങക്ക്..."* "അല്ലെടാ അർഷി... ഇന്നലെ നീയും ആഷുവും ഒരു റൂമിലാണ് കിടന്നതെന്ന് ദിലു ഞങ്ങളോട് പറഞ്ഞു...." ഒരു ചെറിയ നാണമൊക്കെ കൂട്ടിക്കലർത്തി കൊണ്ട് അപ്പു അങ്ങനെ ചോദിച്ചതും നമ്മള് ഓനെ രൂക്ഷമായി നോക്കി നിന്നു... "അതിന്...?" പല്ലിറുമ്മി കൊണ്ട് നമ്മള് അങ്ങനെ ചോദിച്ചപ്പോ അപ്പു നമ്മളെ തോളിൽ കൂടി കൈയിട്ടൊണ്ട് നമ്മളെ അവിടന്ന് കുറച്ച് മാറ്റി നിർത്തിച്ചു... "എടാ നീ അവന്മാരോടൊന്നും പറയണ്ട... ഈ എന്നോട് പറ... എങ്ങനെ ഉണ്ടായിരുന്നു നിന്റെ ഇന്നലത്തെ ഫസ്റ്റ് നൈറ്റ്...?" എന്ന് ആ തെണ്ടി നമ്മളോട് ചോദിക്കുന്നത് കേട്ടപ്പോ തന്നെ നമ്മക്ക് ദേഷ്യം നുരഞ്ഞ് പൊന്തി വന്നു... "നിനക്ക് അത് അറിയണല്ലേ... അറിയിച്ച് തരാടാ ഞാൻ..." എന്ന് പറഞ്ഞ് നമ്മള് ഓനെ പിടിച്ച് ഒരു തള്ള് തള്ളിയതും ചെക്കൻ ഒരു തിരിയല് തിരിഞ്ഞ് അപ്പൊ തന്നെ ദിലുവിന്റെ മേലിലേക്ക് വീഴാൻ പോയി... ഓള് ആണെങ്കിൽ ഞങ്ങള് കാണിച്ച് കൂട്ടുന്നതൊക്കെ കണ്ടിട്ട് യാസിന്റെ തോളിൽ കൈ വെച്ച് ബബിൾ ഗം ചവച്ചോണ്ടിരിക്കാണ്... അപ്പുവിനെ നമ്മള് പിടിച്ച് തള്ളിയപ്പോ ഓൻ ഓളെ നേർക്ക് വീഴാൻ ചെന്നതും ദിലൂ ബബിൾ വീർപ്പിച്ചോണ്ട് കണ്ണും മിഴിച്ച് അപ്പുവിനെ തന്നെ നോക്കി ഇരുന്നു... ജസ്റ്റ് മിസ്... ഓൻ ഓളെ മേലിലേക്ക് വീഴുന്നതിന് മുൻപ് തന്നെ നമ്മള് ഓന്റെ ജാക്കറ്റിന്റെ പിറകിൽ പിടിച്ച് ഓനെ അവിടെ നിർത്തിച്ചു... ഇപ്പൊ അപ്പുവും ദിലുവും പരസ്പരം കണ്ണും കണ്ണും നോക്കി നിന്നോണ്ട് അന്തം വിട്ടിരിക്കാണ്... അവന്മാരൊക്കെ കൂടി അവരെ നില്പും നോട്ടവും കണ്ടിട്ട് തൊള്ളേം തുറന്ന് നോക്കി ഇരുപ്പുണ്ട്... നമ്മള് അപ്പൊ തന്നെ അപ്പുവിനെ പിറകിലേക്ക് വലിച്ചിട്ട് നമ്മളെ അടുത്ത് നിർത്തിച്ചതും ദിലൂ ബബിൾ വീർപ്പിച്ചത് പൊട്ടിച്ചിട്ട് അത് തുപ്പി കളഞ്ഞ് അവിടന്ന് എണീറ്റു... എന്നിട്ട് നിൽക്കുന്നിടത്ത് കാല് പൊള്ളുന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടും കാല് കൊണ്ട് പോയിട്ട് നിൽക്കകളി ഇല്ലാതെ അവിടെ തന്നെ നിന്നു... "ഞാൻ... ഞാൻ പോകാ ക്ലാസിലേക്ക്... ഇന്റർവെലിന് കാണാം... ബൈ..." എന്ന് പറഞ്ഞ് ദിലു അവിടന്ന് പോകുന്നതും നോക്കി നമ്മള് അപ്പുവിന്റെ തോളിൽ കൈ വെച്ചോണ്ട് അവിടെ നിന്നു... "മോനെ അപ്പു... മരുഭൂമിയിൽ വീണ്ടും മഞ്ഞ് പെയ്യുന്ന പോലെ തോന്നുന്നുണ്ടല്ലോ... എന്തോ ഒരു സ്പെല്ലിങ് മിസ്റ്റെക്ക്..." എന്ന് പറഞ്ഞ് നമ്മള് ഓനെ നോക്കിയപ്പോ ഓൻ ഒരു പുഞ്ചിരി തൂകി കൊണ്ട് ദിലൂ പോകുന്നതും നോക്കി നിൽക്കാണ്... അത് കണ്ടപ്പോ തന്നെ നമ്മള് അവന്മാരെയൊക്കെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കിയതും അവരൊക്കെ കൂടി ചേർന്ന് അപ്പൂനെ വളഞ്ഞിട്ട് ഓനെ കുനിച്ച് നിർത്തി നല്ലോണം അങ്ങ് ഗുണദോഷിച്ചു... അപ്പോഴാ ചെക്കൻ ഈ ലോകത്തേക്ക് വന്നത് തന്നെ... അതുവരെ ഏതോ ലോകത്തെന്ന പോലെ ദിലൂനെ നോക്കി കൊണ്ട് നിൽക്കേന്നു ഓൻ... എന്തായാലും നമ്മളെ പെങ്ങൾക്ക് എങ്ങനെയാ പണി കൊടുക്കേണ്ടതെന്ന് ഒരു ചെറിയ ഐഡിയ നമ്മക്ക് കിട്ടിയിട്ടുണ്ട്... അവസരം വരട്ടെ അപ്പൊ ഞാൻ അവൾക്ക് കൊടുത്തോളാം... ★★★★★★★★★★★★★★★★★★★★ 【ദിലു】 അർഷി അപ്പുവിനെ പിടിച്ച് തള്ളിയപ്പോ ഓൻ നമ്മളെ നേരെ വന്ന് വീഴാൻ നിൽക്കുമെന്ന് നമ്മള് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല... ഓന്റെ ആ നിൽപ്പും നോട്ടവും ഒക്കെ കാണുമ്പോ നമ്മളെ ഹാർട്ട് ബീറ്റൊക്കെ കൂടി വരാണ്... അന്ന് ലൈബ്രറിയിൽ വെച്ചുണ്ടായതാണ് നമ്മളെ ഓർമ്മയിലേക്ക് വരുന്നത്... അതോണ്ട് മാത്രാ വേഗം അവിടന്ന് മുങ്ങിയത് തന്നെ... എന്തോ അപ്പുവിനോട് വീണ്ടും വേറെ എന്തോ ഫീലിംഗ്‌സ് തോന്നുന്ന പോലെ... 'നോ ഒന്നുമില്ല... അവൻ എപ്പോഴും എന്റെ പൊറിഞ്ചു തന്നെയാ... അതിലൊരു മാറ്റവുമില്ല... അതിൽ ഒരു മാറ്റവും വരാനും പാടില്ല... എന്റെ ലൈഫിലേക്ക് അങ്ങനെ ഒരുത്തനും വരില്ല... വരാൻ ഞാൻ സമ്മതിക്കില്ല...' എന്നൊക്കെ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചോണ്ട് അതൊക്കെ വിട്ട് നമ്മള് ക്ലാസിൽ കയറി ചെന്നു... അപ്പൊ തന്നെ ഓപ്പോസിറ്റ് ഡോറിലൂടെ ഫെബിനും കയറി വന്നതും ഓന്റെ എതിരെ ചെന്ന് നിന്നിട്ട് ഓനെ മൈൻഡ് പോലും ചെയ്യാതെ നമ്മള് സീറ്റിൽ പോയി ഇരുന്നു... അപ്പൊ ഓൻ നമ്മളെ നോക്കി ചിരിച്ചിട്ട് ഓന്റെ ടെക്സ്റ്റ് ബുക്ക് ടേബിളിലേക്ക് വെച്ച് ഞങ്ങളെ ഓരോരുത്തരെയും ഓൻ മാറി മാറി നോക്കാൻ തുടങ്ങി... അത് കണ്ടിട്ട് കാര്യം മനസ്സിലാകാതെ എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നതും സച്ചുവും നമ്മളെ നോക്കി കൊണ്ട് കൈ മലർത്തി... അത് കണ്ട് നമ്മള് ഒന്ന് നെടുവീർപ്പിട്ടോണ്ട് പുറത്തേക്ക് നോക്കി ഇരുന്നതും ഫെബിൻ പറയുന്നത് കേട്ട് എല്ലാവരും ഒന്നടങ്കം എന്നെയും ഓനെയും മാറി മാറി നോക്കാൻ തുടങ്ങി... ഓൻ പറയുന്നതൊക്കെ കേട്ടപ്പോ അറിയാതെ നമ്മളെ നോട്ടവും അവനിലേക്ക് പതിഞ്ഞു.... (തുടരും) ********************************************** ഹായ്, ഈ പാർട്ട് ലെങ്ത് കുറവായിരിക്കും... ചില തെറ്റുകൾ ഒക്കെ ഉണ്ടാകും... എല്ലാം ക്ഷമിക്കണം... അടുത്ത പാർട്ട് ഇന്ന് രാത്രി 9 മണിക്ക് പോസ്റ്റാട്ടോ... നിങ്ങളെ ഓരോരുത്തരുടെയും കമന്റ് വായിച്ചിട്ട് ഇപ്പോ എന്താ പറയേണ്ടതെന്ന് അറിയാതെ ഇരിക്കുന്നത് ഞാനാണ്... സത്യം പറഞ്ഞാൽ നിങ്ങളെ ഈ സ്നേഹം ഒക്കെ കണ്ടിട്ട് കണ്ണ് നിറഞ്ഞ് പോയി... നിങ്ങള് ഈ തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല... നിങ്ങൾക്ക് നന്ദിയല്ല പകരം ഡെയിലി പോസ്റ്റിംഗ് ആണ് വേണ്ടതെന്ന് നമ്മക്ക് അറിയാ... ബട് എന്ത് ചെയ്യാനാ മനുഷ്യന്മാരല്ലേ ഓരോ തിരക്കുകളും വയ്യാണ്ടാവലും ഒക്കെ ആയിട്ട് പോസ്റ്റാൻ പറ്റുന്നില്ല... ഈ നിങ്ങള് തന്നെ ഒരുപാട് തിരക്കുകൾക്കിടയിൽ അല്ലെ നമ്മളെ സ്റ്റോറി വായിക്കുന്നത്... അതുപോലെ ഞങ്ങൾ റൈറ്റേഴ്സിനും ചില തിരക്കുകൾ ഒക്കെ ഉണ്ടാകും... അത് മനസ്സിലാക്കി സ്റ്റോറിക്ക് വേണ്ടി വെയ്റ്റ് ചെയ്യുന്നതിന് ഒരുപാട് നന്ദിയുണ്ട് ഫ്രണ്ട്സ്... അപ്പൊ ഇനി അടുത്ത പാർട്ടുമായിട്ട് രാത്രി 8 മണിക്ക് കാണാ... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ിമിയിൽ ജീവിതം ഗം . ( 2 ) Mubashira MSKIH ; } } lipitat ! ! : - ShareChat
62.3k കണ്ടവര്‍
3 ദിവസം
💘നീയില്ലാ ജീവിതം💘2⃣   ഭാഗം.44 (1) ✍ Mubashira MSKH പടച്ചോനെ ഈ കുരിപ്പ് കാണുന്ന പോലെയൊന്നുമല്ലല്ലോ... ഇവളെ പെട്ടെന്ന് ഒതുക്കിയില്ലേൽ നമുക്ക് അതൊരു വലിയ പാരയായി മാറും... ഇവളെ വീട്ടിൽ നിന്ന് പുറത്താക്കാൻ നോക്കുമ്പോ എന്റെ റൂമിൽ വരെ നീ എത്തിയല്ലേ... ശരിയാക്കി തരാം... ഇന്നത്തോടെ നിന്റെ ഈ റൂമില് കിടക്കാനുള്ള പൂതി ഞാൻ അവസാനിപ്പിക്കും... എന്നൊക്കെ മനസ്സിൽ ചിന്തിച്ചോണ്ട് ആ കോപ്പ് കയ്യിൽ കടിച്ച ഭാഗത്തേക്ക് നോക്കി ഊതി കൈ കുടഞ്ഞ് റൂമിന്റെ പുറത്തേക്ക് നോട്ടം തെറ്റിച്ചു... എന്നിട്ട് നമ്മളും റൂമിൽ നിന്ന് താഴേക്ക് ഇറങ്ങിയപ്പോ എല്ലാവരും ഡൈനിങ് ടേബിളിന്റെ ചുറ്റും സ്ഥാനം പിടിച്ചിട്ട് നമ്മക്ക് വേണ്ടി വെയിറ്റ് ചെയ്തോണ്ടിരിക്കാണ്...       നമ്മള് സ്റ്റെയർ ഇറങ്ങി വരുന്നത് കണ്ടപ്പോ തന്നെ എല്ലാവരും കൂടി നമ്മളെ ആ ഉണ്ടക്കണ്ണിന്റെ അടുത്ത് പിടിച്ചിരുത്തി... നമ്മള് അവിടന്ന് എണീറ്റ് പോകാൻ നോക്കിയപ്പോ നമ്മളെ പുന്നാര പെങ്ങള് നമ്മളെ ഓപ്പോസിറ്റ് ഇരുന്നോണ്ട് അങ്കിളിനെയും ആന്റിയേയും ഇടങ്കണ്ണിട്ട് നമ്മക്ക് കാണിച്ച് തന്നു... നോക്കുമ്പോ അവറ്റകൾ ഞങ്ങളെ രണ്ടിനെയും നോക്കി ഞങ്ങളെ പൊരുത്തത്തെ കുറിച്ച് ചർച്ച ചെയ്യാണ്... അത് കണ്ടിട്ട് നമ്മക്ക് ഏതൊക്കെ സൈഡിൽ നിന്നാ ദേഷ്യം വരുന്നതെന്ന് അറിയുന്നില്ല... ഈ ഉണ്ടക്കണ്ണി ആണെങ്കിൽ നേരത്തെ നമ്മളെ റൂമിൽ നിന്ന് കുരച്ച് ചാടിയ പോലെയല്ല അവളെ പെരുമാറ്റം... എനിക്ക് വേണ്ട ഫുഡൊക്കെ ഓള് തന്നെ സെർവ് ചെയ്ത് തരുന്നത് കണ്ടിട്ട് കലിപ്പ് വരുന്നുണ്ട്... പിന്നെ ബേബിയെ പണ്ട് മുതലേ ഇത്തിരി പേടിയും റെസ്പെക്റ്റും ഉള്ളോണ്ട് എല്ലാം സഹിച്ച് നിന്നെന്നെയുള്ളൂ... എന്നിട്ടും എന്റെ തൊണ്ടയിൽ നിന്ന് ഒരു കുന്തവും ഇറങ്ങുന്നില്ല... ഈ കോപ്പിനെ വീട്ടിൽ നിന്ന് അടിച്ചിറക്കാൻ നോക്കുമ്പോ ഓള് എന്റെ റൂമിൽ വരെ എത്തി കഴിഞ്ഞു... സത്യം പറഞ്ഞാൽ ഇവളെ ആ ഒഴുക്കിൽ നിന്ന് ചാടി രക്ഷപ്പെടുത്തിയതിന് എനിക്ക് എന്നെ തന്നെ കൊല്ലാൻ തോന്നാണ്... എന്തായാലും വരാനുള്ളത് വഴിയിൽ തങ്ങിയില്ലല്ലോ... കൃത്യം എന്റെ നെഞ്ചത്തോട്ട് തന്നെ ലാന്റാകുന്നുണ്ട്... ബട്ട് ഇത് അധിക നാൾ ഇവിടെ വാഴില്ല... അതിന് ഞാൻ അനുവദിക്കില്ല... ഇവളോട് റൂമിൽ നിന്ന് പോകാൻ പറഞ്ഞ് നോക്കി... അത് കേൾക്കാത്തത് കൊണ്ട് ഇനി കയ്യാങ്കളിയിലെ ഇത് അവസാനിക്കൂ... ഇവളെ ഒരു പൂച്ചകുഞ്ഞിനെ പൊക്കിയെടുത്ത് വെളിയിൽ കളയുന്ന പോലെ കളഞ്ഞ് കാണിച്ച് തരാം ഞാൻ... ആ ഉണ്ടക്കണ്ണി ആദ്യം തന്നെ ഫുഡ് കഴിച്ച് വേഗം എണീറ്റ് പോയി... അതിന് പിന്നാലെ ഓരോരുത്തർ എണീറ്റ് പോയെങ്കിലും നമ്മള് ഓളെ റൂമിൽ നിന്ന് പുറത്താക്കുന്നതിനെ കുറിച്ച് ആലോജിച്ച് അവിടെ തന്നെ ഇരുന്നു... ഒടുക്കം ഐഷുമ്മ വന്ന് തട്ടി വിളിച്ചപ്പോഴാണ് നമ്മള് ചിന്തയിൽ നിന്നുണർന്നത്... അപ്പൊ തന്നെ ഫുഡ് മതിയാക്കി നമ്മള് എണീറ്റപ്പോ എല്ലാവരും റൂമിൽ പോയി കഴിഞ്ഞിരുന്നു... പിന്നെ നമ്മളും ഒന്നും ചിന്തിക്കാതെ റൂമിലേക്ക് കയറി പോകാൻ നിന്നപ്പോഴാണ് റൂമിൽ വേറെ ഒരു മാരണം ഉള്ള കാര്യം നമ്മക്ക് ഓർമ്മ വന്നത്... അതോണ്ട് അപ്പൊ തന്നെ മുഖത്ത് കലിപ്പ് ഫിറ്റ് ചെയ്‌തോണ്ട് നമ്മള് റൂമിലേക്ക് കയറിയതും ഓള് നമ്മളെ റൂമില് കാണിച്ച് കൂട്ടുന്നതൊക്കെ കണ്ടിട്ട് നമ്മളെ ദേഷ്യം ഇരട്ടിച്ച് വന്നു... *"ഡി... എന്താടി നീയീ കാണിച്ച് വെച്ചേക്കുന്നെ...? ആരോട് ചോദിച്ചിട്ടാ നീയിതൊക്കെ ഇവിടെ ഒട്ടിച്ചേ...?"* "ആരോടും ചോദിച്ചില്ല... എന്തായാലും ഇനി ഈ റൂമിന്റെ പാതി അവകാശം എനിക്ക് ആയത് കൊണ്ട് ഞാൻ നമ്മുടെ അതിർത്തി വേർത്തിരിക്കായിരുന്നു... ദേ ഈ റെഡ്ടേപ്പ് കൊണ്ട് ഒട്ടിച്ചതാണ് നമ്മുടെ ബോഡർ... ആ ഭാഗം റൗഡിക്കും ഈ ഭാഗം എനിക്കും... തന്റെ ഭാഗത്തേക്ക് ഞാനും വരില്ല അതുപോലെ താനും എന്റെ ഭാഗത്തേക്ക് വരാൻ പാടില്ല..." *"ഡി എന്റെ റൂമിൽ കേറി വന്നിട്ട് എന്നോട് വരാൻ പാടില്ലെന്ന് പറയാൻ ആരാടി നീ...? ഇപ്പൊ ഈ നിമിഷം ഇറങ്ങിക്കോണം എന്റെ റൂമീന്ന്... ഇല്ലെങ്കിൽ കഴുത്തിന് പിടിച്ച് വെളിയിൽ കളയും..."* "ഹോ ഹോ... അങ്ങനെ ആണോ...? എന്നാ പിന്നെ അതൊന്ന് കാണണമല്ലോ... എന്നെ ഈ റൂമീന്ന് പുറത്താക്കിയാൽ ഞാൻ ചെന്ന് ഉമ്മാന്റെയും ഉപ്പാന്റെയും റൂമിന്റെ കതകിൽ തട്ടും... അപ്പൊ അവര് വാതില് തുറക്കും... ഈ നേരത്ത് എന്നോട് എന്താ ഇവിടെ എന്ന് ചോദിച്ചാൽ ഞാൻ പറയും നീ എന്നെ റൂമീന്ന് അടിച്ച് പുറത്താക്കിയെന്ന്... അപ്പൊ അവര് എന്നെയും കൊണ്ട് ഇങ്ങോട്ട് വരും... എന്നിട്ട് നിന്നെ വിചാരണ നടത്തും... ഒടുക്കം വിധി എനിക്ക് അനുകൂലമായിട്ട് വരേം ചെയ്യും ഞാൻ വീണ്ടും ഈ റൂമിൽ തന്നെ താമസിക്കേം ചെയ്യും... അതോണ്ട് ചുമ്മാ ഈ പാതിരായ്ക്ക് വെറുതെ എന്നെ കൊണ്ട് അവരെ ഉറക്കം കളയിക്കണോ... അല്ലാതെ തന്നെ നമുക്ക് ഒരു മ്യൂച്വൽ അണ്ടർ സ്റാന്റിങ്ങിൽ പോകുന്നതല്ലേ നല്ലത്... പറയൂ റൗഡി... അതല്ലേ നല്ലത്... പറയൂ..." ഓളെ പറച്ചില് കേട്ടിട്ട് നമ്മക്ക് എന്താ ചെയ്യേണ്ടതെന്നോ പറയേണ്ടതെന്നോ അറിയാൻ പാടില്ലാത്ത അവസ്ഥ... ദേഷ്യം വന്നിട്ട് ഓളെ കഴുത്ത് ഞെരിച്ച് ഇപ്പൊ തന്നെ കൊല്ലാൻ തോന്നുന്നുണ്ട് കുരിശിനെ... ഇനി പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല അർഷി പ്രവർത്തിയിലെ എന്തെങ്കിലും കാര്യം നടക്കൂ... അതോണ്ട് മറുത്തൊന്നും ചിന്തിക്കാതെ ഓളെ കഴുത്തിന് പിടിച്ച് വെളിയിൽ തള്ളിയേക്ക് എന്നൊക്കെ മനസ്സിനോട് പറഞ്ഞിട്ട് നമ്മള് തിരിഞ്ഞ് ആ ഉണ്ടക്കണ്ണിയെ നോക്കിയപ്പോ നമ്മളെ കട്ടിലിന്റെ അടുത്ത് വേറൊരു കട്ടിൽ ഇട്ടിട്ട് ഓള് അതിൽ കേറി കിടക്കായിരുന്നു... *"ഡി.... ഇങ്ങോട്ട് വാടി... വരാൻ..."* എന്ന് നമ്മള് തൊണ്ട കാറി വിളിച്ചപ്പോ ഓള് നമ്മളെ നോക്കി പുരികം ചുളിച്ചോണ്ട് കിടന്നിടത്ത് നിന്ന് എണീറ്റ് നമ്മളെ നോക്കി എന്താന്ന് ആംഗ്യം കാണിച്ചു... "എന്താ നിന്റെ ഉദ്ദേശം...?" "ഇപ്പൊ തൽക്കാലം ഒരു ദുരിദേശവുമില്ല... ഞാൻ നല്ലോണം ടയേഡ് ആണ് അതോണ്ട് എനിക്ക് ഒന്ന് ഉറങ്ങണം... അപ്പൊ ഓക്കേ റൗഡി ബാക്കി നമുക്ക് നാളെ സംസാരിക്കാം... ഗുഡ് നൈറ്റ്...." എന്ന് പറഞ്ഞോണ്ട് നമ്മക്ക് ഒരു സല്യൂട്ട് തന്നിട്ട് കോപ്പ് വീണ്ടും തിരിച്ച് കിടക്കാൻ ചെന്നതും നമ്മള് അപ്പൊ തന്നെ ഓളെ കയ്യിൽ കേറി പിടിച്ച് ഓളെ അവിടെ നിർത്തിച്ചു... അപ്പൊ ഓള് നമ്മളെ കയ്യിലേക്കും നമ്മളെ മുഖത്തേക്കും മാറി മാറി നോക്കിയിട്ട് വീണ്ടും മുഖം ചുളിച്ചു... "എന്റെ അനുവാദം കൂടാതെ നീ എന്റെ റൂമിൽ കേറി വന്നിട്ട് റൂമിൽ നിന്റെ തിങ്‌സ് ഒക്കെ കൊണ്ട് വന്ന് വെച്ചതും പോര ഇനി ഒരിക്കലും ഈ റൂമിൽ നിന്ന് പോകില്ലെന്ന് ശബദം ചെയ്തിട്ടുള്ള പോലെ പെട്ടിയും കിടക്കയും കൊണ്ടൊക്കെ തന്നെയാണല്ലേ നിന്റെ വരവ്..?" അതിന് ഓള് നമ്മളെ നോക്കി ഒന്ന് ഇളിച്ച് കാണിച്ച് തന്നിട്ട് അതേന്ന് തലയാട്ടി... "എന്തായാലും ഈ റൗഡി എന്നെ തന്റെ ബെഡിൽ കിടക്കാൻ അനുവദിക്കില്ല... എനിക്കാണേൽ അതിന് തീരെ താൽപ്പര്യവുമില്ല... ഒരു രണ്ട് ദിവസം തന്നെ ഞാൻ നിന്റെ കൂടെ സ്പെൻറ്റ് ചെയ്തത് എങ്ങനെ ആണെന്ന് എനിക്കേ അറിയൂ... അതോണ്ട് ആണ് ഈ കട്ടിൽ സെറ്റപ്പ്... സോഫയിൽ കിടക്കാമെന്ന് വെച്ചാൽ ഒന്ന് തിരിഞ്ഞ് കിടക്കുമ്പോഴേക്കും ഞാൻ നിലത്ത് എത്തിയിട്ടുണ്ടാകും... പിന്നെ നിലത്ത് കിടക്കാന്ന് വെച്ചാൽ എസി റൂമിൽ അത് അത്ര നല്ല ഏർപ്പാടായിട്ട് എനിക്ക് തോന്നിയില്ല... സോ... പുതിയൊരു കട്ടില് കൊണ്ട് വന്നിട്ടു... ഈ ഗ്രൗണ്ട് പോലുള്ള റൂമിൽ ഈയൊരു ചെറിയ കട്ടിലിട്ടെന്ന് കരുതി ഇയാളെ പ്രൈവസി ഒന്നും ഒരിക്കലും പോകില്ല... ഇയാളെ തിരുമോന്ത ഉറങ്ങുന്ന നേരത്തെങ്കിലും കാണരുതെന്ന് ഉണ്ടായിരുന്നു... ആ ചിലപ്പോ എന്റെ വിധി ഇതായിരിക്കും... ഭാഗ്യത്തിന് നിങ്ങളെ കൂടെ കിടക്കേണ്ട ഗതികേട് വന്നില്ലല്ലോ... അത് തന്നെ സമാധാനം... തന്റെ കൂടെയൊക്കെ പോയി മനുഷ്യന്മാര് ആരേലും കിടക്കോ...?" *"എന്നിട്ടാണോടി അന്ന് രാത്രി എന്നെ ഒരുപോള കണ്ണടക്കാൻ സമ്മതിക്കാതെ എന്നെ കെട്ടിപ്പിടിച്ച് കിടന്നത്... പറയെടി..."* എന്ന് ഓളെ നേരെ കൈ ചുരുട്ടി പിടിച്ച് പല്ല് ഞെരിച്ചോണ്ട് നമ്മള് ചോദിച്ചപ്പോ ഓള് തല ചെരിച്ച് താഴേക്ക് നോക്കിയിട്ട് നാവ് കടിച്ച് നമ്മളെ മുഖത്തേക്ക് നോക്കി... "അ... അത്... ആ പാമ്പ്... ആ ജന്തുവിനെ കണ്ടപ്പോ അറിയാതെ പേടിയിൽ കെട്ടിപിടിച്ചതാ... അപ്പൊ എനിക്ക് ശരിക്ക് അറിയില്ലായിരുന്നല്ലോ ഇത് അതിനേക്കാൾ ഡേഞ്ചർ ആയിട്ടുള്ള ആളാണെന്ന്..." "ഓഹോ... അപ്പൊ ഞാൻ ഡേഞ്ചർ ആണെന്ന് നിനക്ക് മനസ്സിലായല്ലേ... എന്നാൽ പിന്നെ എന്നെ കൂടുതൽ അപകടകാരിയാക്കി മാറ്റാതെ മര്യാദക്ക് ഇവിടെ നിന്ന് പോകാൻ നോക്ക്... എനിക്ക് നിന്റെ ഈ മോന്ത കാണുന്നത് തന്നെ അലർജിയാ... അതും കണ്ടൊണ്ട് എനിക്ക് ഉറങ്ങാൻ പറ്റില്ല..." "അതേയ്... താൻ ഉറങ്ങുന്നത് കണ്ണും തുറന്ന് വെച്ചിട്ടാണോ..? അല്ലല്ലോ... കണ്ണടച്ച് വെച്ചിട്ടല്ലേ... പിന്നെ എങ്ങനെ എന്റെ മോന്ത കാണാനാ...? ഇനിയും എന്റെ മോന്ത കണ്ടോണ്ട് നിൽക്കാൻ തനിക്ക് പറ്റുന്നില്ലേൽ ഞാൻ ഒട്ടും നിർബന്ധിക്കില്ല താൻ വേണേൽ ഈ റൂമീന്ന് ഇറങ്ങി പൊയ്ക്കോ... ഞാൻ ഉറങ്ങാൻ പോകാ..." എന്ന് പറഞ്ഞ് നമ്മളെ ബിപി ഒക്കെ കൂട്ടിയിട്ട് ആ കോപ്പ് വീണ്ടും പോയി കിടന്നതും നമ്മള് അപ്പൊ തന്നെ റൂമിൽ നിന്ന് പുറത്തേക്കിറങ്ങി വാതില് കൊട്ടിയടച്ച് അവിടെ നിന്നോണ്ട് ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റാതെ അലറി... പക്ഷെ നമ്മളെ അലർച്ച കേട്ടിട്ട് പോലും ഒരുത്തനും വാതില് തുറന്ന് പുറത്തേക്ക് വന്നിട്ടില്ല... അതാണ് വിചിത്രം... "അവിടെ നിന്ന് ഒച്ച വെച്ചിട്ട് ഒരു കാര്യവുമില്ല ബ്രോ... നിന്റെ ശബ്ദം ഈ നേരത്ത് അവരൊക്കെ കേട്ടാൽ തന്നെ വരാൻ പോണില്ല... കാരണം അതെന്തിനാണെന്ന് അവർക്ക് ഒക്കെ നന്നായിട്ട് അറിയാം... എന്താണ് ബ്രോ... അവളെ റൂമിൽ നിന്ന് നീ പുറത്താക്കുമെന്ന് കരുതി നിൽക്കുമ്പോ ഒടുക്കം ബ്രോയെ അവള് പുറത്താക്കിയോ..?" മുകളിലെ ഹാളിലെ സോഫയിൽ ഇരുന്ന് നമ്മളെ നോക്കി കിണിച്ചോണ്ട് ദിലു ഇത് പറഞ്ഞതും നമ്മള് കലി തുള്ളി അവളെ നേർക്ക് ചെന്ന് നിന്നു... *"അപ്പൊ ഇതെല്ലാം നിന്റെ പ്ലാൻ ആയിരുന്നല്ലേ...? അങ്കിളിനെയും ആന്റിയെയും ഇങ്ങോട്ട് വരുത്തിച്ചിട്ട് ആ മാരണത്തെ എന്റെ റൂമിലേക്ക് കൊണ്ട് വരാൻ നീ നടത്തിയ പ്ലാൻ അല്ലെ ഇതൊക്കെ...?"* "അങ്ങനെ പറയാൻ പറ്റില്ലെങ്കിലും ആ ചിലപ്പോ അങ്ങനെയൊക്കെ പറയാം..." എന്ന് പറഞ്ഞോണ്ട് ഓള് അവിടന്ന് എണീറ്റ് നമ്മളെ നോക്കി ഇളിച്ച് കാണിച്ചു... ഓളെ ആ ഇളി കണ്ടിട്ട് എന്താ കുരിപ്പിനെ കാട്ടേണ്ടത് എന്ന് ഒരു ഐഡിയയും കിട്ടുന്നില്ല... അത്രക്ക് കലിപ്പ് വരുന്നുണ്ട്... "ഡി... ദിലൂ... നീ ഈ ചെയ്തതൊന്നും നിന്റെ നല്ലതിനല്ല അത് നീ ഓർത്തോ... എന്നെങ്കിലും എനിക്ക് ഇങ്ങനെ ഒരു അവസരം വരും അന്ന് ഞാൻ തരുന്ന പണി നിനക്ക് സഹിക്കാൻ പോലും പറ്റില്ല..." "അതൊന്നും സാരമില്ലന്നെ... എന്റെ ബ്രോ എനിക്ക് വേണ്ടി എന്ത് ചെയ്താലും അതെന്റെ നല്ലതിന് വേണ്ടി ആയിരിക്കുമെന്ന് മറ്റാരേക്കാളും നന്നായിട്ട് എനിക്ക് അറിയാം... സോ... അക്കാര്യത്തിൽ എനിക്ക് യാതൊരു ടെൻഷനും പേടിയുമില്ല..." "ഓഹോ... ഞാൻ നിന്റെ നല്ലതിന് വേണ്ടിയെ എന്തും ചെയൊള്ളൂ എന്ന് നിനക്ക് അറിയാലെ... എന്നിട്ട് എന്താടി എന്നോട് മാത്രം ഈ കൊലച്ചതി ചെയ്യുന്നേ...?" "ബ്രോ...." എന്ന് പറഞ്ഞ് ഓള് നമ്മളെ അടുത്തേക്ക് വന്നിട്ട് തോളിൽ കൈ വെച്ചതും നമ്മള് ആ കൈ അപ്പൊ തന്നെ തട്ടി മാറ്റി... അത് കണ്ട് ഓള് ചിരിച്ചോണ്ട് നമ്മളെ നോക്കിയിട്ട് കയ്യും കെട്ടി നിന്നു... "നിനക്ക് ഓർമ്മയില്ലേ... എന്റെ ഫൈനൽസ് മുടങ്ങാൻ ആരാ കാരണമെന്ന്...? നീ... നീയും അവളും കാരണമാണ് എന്റെ ഡ്രീം മുഴുവനാകാഞ്ഞത്... എന്ന് കരുതി എനിക്ക് അതിന്റെ പേരിൽ നിന്നോട് യാതൊരു വിധ്വേഷവുമില്ല... കാരണം നീ ആഷുവിനെ തന്നെ മാര്യേജ് ചെയ്തത് കൊണ്ട്... അതെന്താന്ന് വെച്ചാൽ നിനക്ക് കിട്ടേണ്ട ശിക്ഷകളിൽ വെച്ച് ഏറ്റവും കൂടിയ ശിക്ഷയാണ് നിനക്ക് കിട്ടിയിരിക്കുന്നത്... അവള് ആരാന്ന് ഇനിയാ നീ ശരിക്കും അറിയാൻ പോകുന്നത് തന്നെ... നാല് ചുവരുകൾക്കുള്ളിൽ തടഞ്ഞ് വെച്ച അവളുടെ എല്ലാ സ്വഭാവവും സ്വപ്നവും എല്ലാം ഇനി മുതൽ പുറത്ത് വന്നോണ്ടിരിക്കും... അതിന്റെ ചെറിയ സ്റ്റപ്പാണല്ലോ ഇപ്പൊ ബ്രോ എന്റെ മുന്നിൽ ഇങ്ങനെ നിൽക്കുന്നത്.... എന്തായാലും ഞാൻ കൂടുതൽ ഒന്നും പറഞ്ഞ് ബോറടിപ്പിക്കുന്നില്ല... ബ്രോ ചെന്ന് കിടന്ന് ഉറങ്ങാൻ നോക്ക്... ഗുഡ് നൈറ്റ്... സീ യൂ റ്റുമൊറോ..." എന്ന് പറഞ്ഞ് നമ്മളെ നോക്കി സൈറ്റടിച്ച് ചിരിച്ചോണ്ട് ഓള് റൂമിലേക്ക് പോയപ്പോ നമ്മള് അവിടെ നിന്നോണ്ട് കൈ ചുരുട്ടി പിടിച്ചിട്ട് തിരിച്ച് റൂമിലേക്ക് ചെല്ലാൻ നിന്നു... "ഹേയ് ബ്രോ... അവളെ നിന്റെ കയ്യിൽ ഇങ്ങനെ ഒറ്റക്ക് കിട്ടിയെന്ന് കരുതി ഇപ്പൊ തന്നെ ഫസ്റ്റ് നൈറ്റ് ഒന്നും പ്ലാൻ ചെയ്‌തേക്കല്ലേ... അതിന് ഇനിയും സമയമുണ്ട്..." എന്ന് ദിലു നമ്മളെ പുറകിൽ നിന്ന് വിളിച്ച് കൂവിയതും നമ്മള് അവിടെ ഉണ്ടായിരുന്ന ഒരു പ്രതിമ കയ്യിൽ പിടിച്ചോണ്ട് ഓളെ നേർക്ക് എറിയാൻ നിന്നു... ഓള് അപ്പൊ തന്നെ വേഗം വാതിലടച്ച് റൂമിലേക്ക് പോയതും നമ്മളൊന്ന് നെടുവീർപ്പിട്ടോണ്ട് അതവിടെ വെച്ച് നമ്മളെ റൂമിലേക്ക് കയറി... അപ്പൊ ആ ഉണ്ടക്കണ്ണി ഓളെ കട്ടിലിൽ നല്ല സുഖിച്ച് ബ്ലാന്കെറ്റൊക്കെ ഇട്ട് പുതച്ച് മൂടി കിടക്കുന്നത് കണ്ടതും നമ്മള് അപ്പൊ തന്നെ വാതിലടച്ച് ഓളെ നേർക്ക് ചെന്നു... "എന്നെ ദിലൂന്റെ മുന്നില് ഒരു വിലയും ഇല്ലാത്തവനെ പോലെ നിർത്തിച്ചിട്ട് നീ ഇവിടെ സുഖായിട്ട് കിടന്നുറങ്ങാലെ... നിന്നെ ഞാൻ ഉറക്കി തരാടി ഉണ്ടക്കണ്ണി..." എന്ന് പറഞ്ഞ് നമ്മള് ബ്ലാന്കെറ്റ് വലിച്ചൂരി എറിഞ്ഞതും ഓള് കണ്ണ് തുറന്ന് നമ്മളെ മിഴിച്ച് നോക്കി... അപ്പൊ തന്നെ നമ്മള് കൈ കയറ്റി വെച്ചോണ്ട് ഓളെ രണ്ട് കാലിലും കേറി പിടിച്ചു... "ഹേയ്... എന്താ താൻ ഈ കാണിക്കുന്നെ...? ഈ ഒരു ചെറിയ കാര്യത്തിന് താൻ എന്റെ കാലൊന്നും പിടിച്ച് മാപ്പ് പറയണ്ട... പൊക്കോ..." "ഓഹോ... അങ്ങനെ പറയല്ലേ മഹാറാണി അങ്ങ് എന്നോട് ക്ഷമിച്ചാലും..." എന്ന് പല്ലിറുമ്പി പറഞ്ഞിട്ട് നമ്മള് ഓളെ കാല് പിടിച്ച് വലിച്ചു... അപ്പൊ തന്നെ ഓള് കട്ടിലിന്റെ ഒരു സൈഡിൽ മുറുകെ പിടിച്ച് നമ്മളോട് കാറാൻ തുടങ്ങി... "ഡാ റൗഡി... എന്റെ കാലീന്ന് വിടടാ... വിട്..." "മര്യാദക്ക് പറഞ്ഞാലൊന്നും നീ അനുസരിക്കാത്ത സ്ഥിതിക്ക് എനിക്ക് ഇനി ഇതേയുള്ളൂ വഴി... നിന്നെ എന്റെ റൂമിൽ ഞാൻ കിടത്തിക്കില്ല..." എന്ന് പറഞ്ഞ് നമ്മള് ഓളെ കാലിൽ പിടിച്ച് ആഞ്ഞ് വലിച്ചതും ഓള് ബെഡ്ഷീറ്റും വലിച്ചോണ്ട് സേഫ് ആയിട്ട് നിലത്ത് ലാന്റായി... അപ്പൊ തന്നെ നമ്മള് ഓളെ കാലിൽ നിന്ന് വിട്ടിട്ട് അരയിൽ കൈ വെച്ചോണ്ട് ഓളെ നോക്കി പുച്ഛിച്ച് ചിരിച്ചു... "ആഹ്.... ഇന്റമ്മാ... എന്റെ ഊര പോയേ... ഡാ റൗഡി... നിന്നെ ഞാൻ ശരിയാക്കി തരാടാ..." "ഡി... ഇവിടെ കിടന്ന് അധികം ഷോ കാണിച്ചാൽ ഇതാകും നിനക്ക് സംഭവിക്കാ... ഇതെന്റെ റൂമാ... മര്യാദക്ക് ഇറങ്ങി പോകാൻ നോക്ക്... ഇല്ലേൽ ഇവിടന്ന് നിന്നെ വലിച്ചോണ്ട് ഞാൻ തന്നെ പുറത്താക്കും..." "എന്നെ കട്ടിലിൽ നിന്ന് നിലത്തേക്ക് വലിച്ചിട്ടതും പോരാ വലിയ ഡയലോഗ് കാച്ചാലെ... നിന്നെ ഞാൻ ഇന്ന്..." എന്ന് പറഞ്ഞ് ആ ഉണ്ടക്കണ്ണി കിടന്നിടത്ത് നിന്ന് നമ്മളെ കാലിന് ആഞ്ഞൊരു ചവിട്ട് തന്നതും നമ്മള് ബാലൻസ് കിട്ടാതെ ആ ഉണ്ടക്കണ്ണിന്റെ മുകളിലേക്ക് വീണു... അത് അവള് തന്നെ ഒട്ടും പ്രതീക്ഷിച്ചിട്ടില്ലെന്ന് വീഴാൻ നേരത്ത് അവളെ നോക്കിയപ്പോ ഓളെ ഉണ്ടക്കണ്ണുകൾ നമ്മളോട് പറഞ്ഞതാ... നമ്മള് ഓളെ മുഖത്തേക്ക് നോക്കി അങ്ങനെ അവിടെ കിടന്നപ്പോ നമ്മളെ മനസ്സിലൂടെ മിന്നി മറഞ്ഞത് ലൈബ്രറിയിൽ നടന്ന കാര്യങ്ങൾ ആയിരുന്നു... അതോണ്ട് തന്നെ നമ്മള് പെട്ടെന്ന് മുഖം തിരിച്ചിട്ട് ഓളെ മൈൻഡ് ചെയ്യാതെ വേഗം ബെഡിൽ പോയി കിടന്നു... എന്നിട്ട് തലയിലൂടെ ബ്ലാന്കെറ്റ് വലിച്ചിട്ട് നമ്മള് അന്ന് ലൈബ്രറിയിൽ നടന്നതും ഓളെ മേലിലേക്ക് വീണതും ഓളെ ഉണ്ടക്കണ്ണിലേക്ക് നോക്കി കിടന്നതുമൊക്കെ ഒന്ന് ഓർത്ത് നോക്കി... അപ്പൊ തന്നെ നമ്മളെ മനസ്സില് എന്തൊക്കെയോ അസ്വസ്ഥത തോന്നിയതും നമ്മള് ബെഡിൽ മുഖം പൂഴ്ത്തി വെച്ചോണ്ട് അങ്ങനെ കിടന്നു... ★★★★★★★★★★★★★★★★★★★ 【ആഷു】 പടച്ചോനെ... ഇപ്പൊ എന്തൊക്കെയാ ഇവിടെ നടന്നത്...? ആ റൗഡി നമ്മളെ കാല് പിടിച്ച് വലിച്ച് നിലത്തേക്കിട്ടപ്പോ നമ്മക്ക് നല്ലോണം വേദനിച്ചു... അതിന് പകരം എന്നോണം ഓനെയും ഒന്ന് വീഴ്ത്തിക്കണം എന്ന് വിജാരിച്ച് അവനെ ചവിട്ടിയതാ... കോപ്പ് എന്റെ മോളിലേക്ക് തന്നേ കൃത്യം വന്ന് വീണു... അതാലോചിക്കുമ്പോ ഛേ ഒന്നും വേണ്ടില്ലായിരുന്നു... ഓൻ നമ്മളെ കണ്ണിലേക്ക് അങ്ങനെ ഓന്റെ കാന്തക്കണ്ണും വെച്ച് നോക്കുമ്പോ എന്റെ ചങ്കിൽ എല്ലാരും കൂടി നിന്നിട്ട് ഡിജെ കളിക്കുന്നത് ഞാൻ ആരോട് പറയാനാ... ഭാഗ്യത്തിന് അധികമൊന്നും നമ്മളെ ബിപി കൂട്ടാതെ ഊണ് വേഗം എണീറ്റ് പോയത് നന്നായി... ഇല്ലേൽ അത് ഒരു പണിയായേനെ... ആ റൗഡി എണീറ്റ് പോയപ്പോ തന്നെ നമ്മള് നെഞ്ചിൽ കൈ വെച്ചോണ്ട് അവിടെ എണീറ്റ് ഇരുന്നു... എന്നിട്ട് നിലത്ത് കിടന്ന നമ്മളെ ബ്ലാന്കെറ്റ് എടുത്തിട്ട് ഓന്റെ ഭാഗത്തേക്ക് തിരിഞ്ഞ് പോലും നോക്കാതെ വേഗം നമ്മളെ കട്ടിലിൽ ചെന്ന് കിടന്നു... നമ്മള് ആ റൗഡിക്ക് പുറം തിരിഞ്ഞ് കിടക്കുന്നത് കൊണ്ട് തന്നെ ഓൻ നമ്മളെ ഭാഗത്തേക്ക് തിരിഞ്ഞ് കിടക്കാണോ അതോ ഉറങ്ങിയോ ഒന്നും നമ്മക്ക് അറിയൂല... എന്തായാലും നമ്മളെ ഉറക്കത്തിന് ഒരു തീരുമാനം ആയ സ്ഥിതിക്ക് നമ്മള് മെല്ലെ ഓന്റെ ഭാഗത്തേക്ക് ഒന്ന് തിരിഞ്ഞ് നോക്കി... ഓൻ തല വഴി പുതച്ചോണ്ട് കിടക്കുന്നത് കൊണ്ട് ഉറങ്ങാണോ ഈ ഭാഗത്തേക്ക് തിരിഞ്ഞ് കിടക്കാണോ എന്നൊന്നും അറീല... എന്തായാലും ആ വീഴ്ച കൊണ്ട് നമ്മക്ക് ഉറക്കം പോയെങ്കിലും ഇവിടെ തന്നെ കിടക്കാൻ പറ്റിയല്ലോ അത് തന്നെ സമാധാനം... എന്ന് ചിന്തിച്ചോണ്ട് നമ്മള് വേഗം തിരിഞ്ഞ് കിടന്ന് ഓരോന്ന് ആലോജിച്ച് കൂട്ടി എപ്പോഴോ ഉറങ്ങി പോയി... പിറ്റേന്ന് എണീറ്റ് നോക്കുമ്പോ റൗഡി ഭയങ്കര ഉറക്കത്തിലാ... കൊച്ചു കുട്ടികളേക്കാൾ പാവാണ് ഓൻ എന്നേ ഇപ്പൊ ആര് കണ്ടാലും പറയൂ... ഇന്നലെ ഓൻ ഒരുപാട് വീരവാദം മുഴക്കിയിട്ട് വേഗം പോയി കിടന്നത് ആലോജിച്ചപ്പോ ചിരി വന്നു പോയി... നമ്മള് എണീറ്റ് ഫ്രഷായി നിസ്കരിച്ചിട്ട് താഴോട്ട് ഇറങ്ങാൻ നേരത്ത് ആ റൗഡി എണീറ്റ് നമ്മളെ നോക്കാതെ വേഗം ബാത്റൂമിലേക്ക് കയറി പോയി... പിന്നെ നമ്മളും അത് കാര്യമാക്കാതെ താഴേക്ക് ഇറങ്ങി ചെന്നിട്ട് ജാനു ചേച്ചിന്റെ കൂടെ എല്ലാർക്കുമുള്ള കോഫി ഉണ്ടാക്കി കൊണ്ടിരുന്നു... ഇന്ന് ഉമ്മ എണീക്കുന്നതിനേക്കാൾ ഒക്കെ മുൻപ് തന്നെ നമ്മള് എണീറ്റിരുന്നു... അതോണ്ട് ഉമ്മയും ഉപ്പയും ഇറങ്ങി വന്നപ്പോ തന്നെ അവർക്കുള്ള കോഫി നമ്മള് എടുത്ത് കൊടുത്തു... പിന്നെ ആന്റിമാർക്കും അങ്കിൾസിനും ആയിരുന്നു കോഫി കൊണ്ട് പോയി കൊടുത്തത്... എല്ലാവരും കോഫി കുടിച്ചോണ്ട് ഓരോന്ന് സംസാരിച്ച് ഹാളിൽ ഇരിക്കുന്ന നേരത്തുണ്ട് റൗഡി ഓന്റെ ജോഗിംഗ് സ്യൂട്ടിൽ സ്റ്റെയർ ഇറങ്ങി വരുന്നു... ഓന്റെ സ്റ്റൈലിലുള്ള ആ വരവ് കണ്ടിട്ട് നമ്മള് ഓനെ തന്നെ പരിസരം മറന്ന് നോക്കി നിന്നു പോയി... 'എന്ത് ഗ്ലാമറാ ഈ റൗഡിക്ക്... പോരാഞ്ഞിട്ട് അതിനേക്കാൾ ഒക്കെ ഓന്റെ ആറ്റിട്യൂടും മുടിഞ്ഞ സ്റ്റൈലും... ഹോ... ഭയങ്കരം... വേണ്ട ആഷു വല്ലാണ്ട് ഓനെ പുകഴ്ത്തണ്ട... അതിന് മാത്രം ഒന്നുമില്ല ഓൻ... ഓക്കേ...?' എന്ന് നമ്മള് നമ്മളോട് സ്വയം പറഞ്ഞിട്ട് ഓനെ നോക്കി ഒന്ന് പുച്ഛിച്ച് ചിരിച്ചു... അങ്കിൾസും ഉപ്പയും ഒക്കെ ജോഗിംഗിന് പോകാൻ വേണ്ടി റെഡിയായി വന്നതോണ്ട് തന്നെ ഓനോട് നമ്മളുണ്ടാക്കിയ കോഫി കുടിക്കാൻ പറഞ്ഞു... അതിന് ഓൻ നമ്മളെ തുറിച്ച് നോക്കി കൊണ്ട് ഉമ്മാന്റെ അടുത്തേക്ക് ചെന്നിട്ട് മൂപ്പത്തിയേയും വലിച്ചോണ്ട് അടുക്കളയിലേക്ക് ചെന്നു... അങ്ങനെ ഇപ്പൊ എന്തിനാ ഉമ്മാനെ ഓൻ വലിച്ചോണ്ട് പോയതെന്ന് അറിയാൻ വേണ്ടി നമ്മളും അവരെ പിന്നാലെ വെച്ച് പിടിച്ചപ്പോ മൂപ്പത്തിയെ കൊണ്ട് കോഫി ഉണ്ടാക്കിപ്പിക്കുകയായിരുന്നു ആ റൗഡി... "ഐഷുമ്മ... ഇന്ന് ഞാൻ ഈ വീട്ടിൽ നിന്ന് എന്തെങ്കിലും കഴിക്കണം എന്നുണ്ടെങ്കിൽ ആ ഉണ്ടക്കണ്ണിന്റെ കൈ കൊണ്ട് ഒരു ഫുഡും ഉണ്ടാക്കിപ്പിക്കാൻ പാടില്ല... ഞാൻ പറഞ്ഞത് മനസ്സിലായല്ലോ...?" "എടാ അർഷി... അനക്ക് ശരിക്ക് അറിയാഞ്ഞിട്ടാ... ആഷു മോള് എന്ത് നന്നായിട്ട് കുക്ക് ചെയ്യുമെന്ന് അറിയോ... ആ കുട്ടിക്ക് എല്ലാ ഫുഡും ഉണ്ടാക്കാൻ അറിയാം... എല്ലാത്തിനും നല്ല ടേസ്റ്റും ഉണ്ട്... അവള് അവളെ പൂതിക്ക് എന്തെങ്കിലും ഒക്കെ വെച്ചുണ്ടാക്കി നമ്മക്ക് സെർവ് ചെയ്യുന്നതിന് എന്തിനാട ഇങ്ങനെ നീരസം കാണിക്കുന്നെ... ഒന്നുമില്ലെങ്കിലും അവള് നിന്റെ ഭാര്യയല്ലേ..?" "ഭാര്യയോ..? ആരുടെ ഭാര്യ ഏത് ഭാര്യ...? എല്ലാരും കൂടി ചേർന്ന് ഓളെ എന്റെ തലേല് കെട്ടി വെച്ചിട്ട് ഇപ്പോ ഓളെ ന്യായികരിക്കണല്ലേ...? എന്ത് പറഞ്ഞാലും ശരി അവളെ ഞാൻ ഇവിടെ അധിക നാൾ വാഴിക്കില്ല... ഈ അർഷിയാ പറയുന്നേ..." "ഡാ അർഷി..." എന്ന് ഉമ്മ വിളിച്ചിട്ട് പോലും അത് കേൾക്കാത്ത മട്ടിൽ ഓൻ അവിടന്ന് ഇറങ്ങി വന്നപ്പോ തന്നെ നമ്മളെ മുന്നിൽ കണ്ടിട്ട് നമ്മളെ പുച്ഛിച്ച് തള്ളി കൊണ്ട് ഓൻ ഒരു പോക്കങ്ങ് പോയി... സത്യം പറഞ്ഞാൽ ഓൻ പറഞ്ഞതൊക്കെ കേട്ടിട്ട് നമ്മക്ക് ചെറുതായിട്ട് ടെൻഷനൊക്കെ വരുന്നുണ്ട്... ഓൻ എങ്ങാനും പറഞ്ഞ പോലെ നമ്മളെ ഇവിടെ പുറത്താക്കിയാൽ നമ്മള് പിന്നെ എങ്ങോട്ട് പോകും എന്ന ചിന്ത മാത്രമായിരുന്നു മനസ്സില്... അതും ആലോചിച്ചോണ്ട് നമ്മള് മോളിലേക്ക് ചെന്നപ്പോ ഞങ്ങളെ റൂമിൽ നിന്ന് ഒരു കള്ളച്ചിരിയോടെ ഇറങ്ങി വരുന്ന ദിലുവിനെയായിരുന്നു നമ്മള് കണ്ടത്... ഓളെ കണ്ടപ്പോ തന്നെ നമ്മള് നെറ്റി ചുളിച്ചോണ്ട് ഓളെ നോക്കിയതും ഓള് നമ്മളെ നോക്കി ഒരു അവിഞ്ഞ ചിരി പാസാക്കി തന്നു... "അ... അത് ഞാൻ ബ്രോ എണീറ്റോ എന്നറിയാൻ വേണ്ടി വന്നതായിരുന്നു... സാധാരണ അവനെ ഈ നേരത്ത് വിളിച്ച് എണീപ്പിക്കാർ ഞാനാ..." എന്ന് ഓള് പറഞ്ഞപ്പോ നമ്മള് ഒന്ന് ചിരിച്ച് കൊടുത്തിട്ട് റൗഡിയൊക്കെ താഴെ എത്തിയ വിവരം പറഞ്ഞു... അപ്പൊ തന്നെ ദിലു ഓക്കേ പറഞ്ഞോണ്ട് അവിടന്ന് വേഗം താഴേക്ക് ഇറങ്ങി ചെന്നു... ദിലൂന്റെ പെരുമാറ്റം കണ്ടിട്ട് നമ്മള് നെറ്റി ചുളിച്ചോണ്ട് റൂമിലേക്ക് കയറി പോയി... ★★★★★★★★★★★★★★★★★★★ 【അർഷി】 നമ്മള് ഐഷുമ്മാനോട് പറയുന്നത് കേട്ടിട്ട് ആ ഉണ്ടക്കണ്ണി മോളിലേക്ക് കയറി പോകുന്നത് നോക്കി നമ്മള് സോഫയിൽ ഇരുന്നിട്ട് ദിലുവിന് വേണ്ടി വെയ്റ്റ് ചെയ്‌തോണ്ടിരുന്നു... സാധാരണ എല്ലാരേക്കാളും നേരത്തെ എത്താറുള്ള അവളിതെവിടെ എന്ന് ചിന്തിച്ചോണ്ട് നമ്മള് മോളിലേക്ക് തന്നെ നോക്കി ഇരുന്നപ്പോ ഓളുണ്ട് ഓടി പാഞ്ഞ് സ്റ്റെയർ ഇറങ്ങി വരുന്നു... ഓളെ മുഖത്തെ ആ ചിരിയും ഉത്സാഹവുമൊക്കെ കണ്ടിട്ട് ഇവൾക്കിതെന്ത് പറ്റിയെന്ന് ചിന്തിച്ച് നമ്മള് നെറ്റി ചുളിച്ച് ഓളെ തന്നെ നോക്കി ഇരുന്നു... അപ്പൊ തന്നെ ഓള് കോഫി ഒക്കെ ഒറ്റ വലിക്ക് കുടിച്ച് തീർത്തിട്ട് ഞങ്ങളെയൊക്കെ അവിടന്ന് എണീപ്പിച്ച് ജോഗിങ്ങിന് കൊണ്ട് പോയി...                    (തുടരും) ഇതിന്റെ ബാക്കി ഭാഗം.44 (2) കുറച്ച് കഴിഞ്ഞ് പോസ്റ്റാട്ടോ... എനിക്ക് ചില ശാരീരിക അസ്വസ്ഥത ഉണ്ടായൊണ്ടാണ് രാത്രി പോസ്റ്റാഞ്ഞത്... ക്ഷമിക്കണം... നമ്മളെ ഫോൺ റെഡിയായി കിട്ടിയിട്ടുണ്ട്... അപ്പൊ സ്റ്റോറി ഇതുവരെ എഴുതിയതൊക്കെ ഫോർമാറ്റ് ചെയ്തപ്പോ പോയി... അതൊക്കെ കൊണ്ടാണ് സ്റ്റോറി പോസ്റ്റാൻ വൈകിയത്... ബാക്കി രാവിലെ ഞാൻ പോസ്റ്റാട്ടോ... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ിമിയിൽ ജീവിതം ം . ല Mubashira MSKIH ; } } lipitat ! ! : - ShareChat
57.5k കണ്ടവര്‍
3 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം