@mubi5960
@mubi5960

Mubashira MSKH

*💘നീയില്ലാ ജീവിതം💘2⃣*

#

📙 നോവൽ

ഹലോ ഫ്രണ്ട്സ്, നിങ്ങൾക്ക് ഒന്നും ഒട്ടും ഇഷ്ടമല്ലാത്ത ഒരു കാര്യം പറയാനാണ് ഞാൻ ഇപ്പോ വന്നത്... അത് എന്താകുമെന്ന് ഇങ്ങൾക്ക് തന്നെ കണ്ടാൽ അറിയാലോ... ഇന്ന് സ്റ്റോറി ഇല്ലാട്ടോ... എന്താ കാരണമെന്ന് ചോദിച്ചാൽ ഒരു ലോഡ് പറയാനുണ്ട് നമ്മക്ക്... നമ്മളെ ഫോണിന് ഈയിടെയായി വല്ലാത്ത അസുഖം തുടങ്ങിയിട്ടുണ്ട് അതോണ്ട് ഇടക്ക് എന്താ ഞാൻ എഴുത്തുന്നതെന്ന് എനിക് തന്നെ കാണാൻ പറ്റാറില്ല... സ്ക്രീൻ മൊത്ത ബ്ലാങ്ക് ആയിട്ടാണ് ഉണ്ടാക... അത് കുറച്ച് കഴിഞ്ഞാൽ ശെരിയായിരുന്നു എങ്കിലും ഇപ്പോ പണ്ടത്തെക്കാൾ ഗുരുതരമായിരിക്കാണ് നമ്മളെ ഫോണിന്റെ അവസ്ഥ... അതും പോരാഞ്ഞ് മോഡൽ എക്സാം കഴിഞ്ഞതോണ്ട് ഞങ്ങൾക്ക് എട്ടിന്റെ പണി തന്നിരിക്കാണ് മിസ്സുമാർ... വേറൊന്നുമല്ല ക്യുഎസ്റ്റിൻ പേപ്പർ എല്ലാം 3 തവണ അനസ്വെർ എഴുതി കൊടുക്കാൻ പറഞ്ഞിട്ടുണ്ട് എല്ലാ വിഷയവും... ചുരുക്കി പറഞ്ഞാൽ നമ്മക്ക് ഒരു മൂന്നാല് ദിവസത്തിനുള്ള വക ഉണ്ടാക്കി തന്നിട്ടുണ്ടെന്ന് സാരം... അത് എഴുതി സബ്മിറ്റ് ചെയ്ത് കഴിഞ്ഞാലും വേറെ ഒരു പ്രശ്നം അപ്പോഴുമുണ്ട് ഫ്രണ്ട്സ്... എന്റെ കസിന്റെ കല്യാണമാണ് ഈ വരുന്ന സൺഡേ... അതോണ്ട് ഇമ്പോസിഷൻ ഒക്കെ എഴുതി സബ്മിറ്റ് ചെയ്യുമ്പോഴേക്കും ഞാൻ പിന്നെ കല്യാണ തിരക്കിൽ പെട്ട് പോയിട്ടുണ്ടാകും... അതോണ്ട് സ്റ്റോറി ഇനി ഒരാഴ്ചത്തേക്ക് ആരും പ്രതീക്ഷിക്കണ്ട... എന്നാലും എപ്പോഴെങ്കിലും എഴുതി പോസ്റ്റാൻ ടൈം കിട്ടിയാൽ ഇൻഷാ അല്ലാഹ് ഒരു ചെറിയ പാർട്ട് എങ്കിലും ഞാൻ എഴുതാൻ നോക്കണ്ട്... എല്ലാവരും നമ്മളെ സീറ്റുവേഷൻ മനസ്സിലാക്കി എന്നോട് ക്ഷമിക്കണം... അടുത്ത പാർട്ട് എപ്പോ പോസ്റ്റുമമെന്ന് എനിക്ക് തന്നെ നിശ്ചയമില്ല... അടുത്ത ആഴ്ച 22 ന് ഇനി സ്റ്റോറി എല്ലാവരും പ്രതീക്ഷിച്ചാൽ മതി... അല്ലെങ്കിൽ അതിനിടയിൽ പറ്റിയാൽ ഞാൻ സ്റ്റോറി പോസ്റ്റാട്ടോ... Mubashira MSKH
45.6k കണ്ടവര്‍
4 ദിവസം
*💘നീയില്ലാ ജീവിതം💘2⃣*          _ഭാഗം.78_ ✍ Mubashira MSKH ഓളെ മുഖം കണ്ടപ്പോ തന്നെ ഓള് നന്നായിട്ട് പേടിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി... അർഷി അപ്പോ തന്നെ ഓളെ ഓനിൽ നിന്ന് അകറ്റിയിട്ട് എന്താ കാര്യമെന്ന് അന്വേഷിച്ചപ്പോ ഓള് പിറകിലേക്ക് ചൂണ്ടി കാണിക്കുന്നത് കണ്ട് ഞങ്ങളും നോട്ടം അങ്ങോട്ട് തെറ്റിച്ചു.... ഞങ്ങളെ റൂമുള്ളത് ഞങ്ങള് കയറി വന്ന ബിൽഡിങിന്റെ ഓപ്പോസിറ്റ് ഉള്ള ബിൽഡിങ്ങിലാണ്... അങ്ങോട്ട് കടക്കാൻ ഒരു ഗ്ലാസ് ബ്രിഡ്ജ് കടന്ന് വേണം പോകാൻ... വലിയ കാര്യമായിട്ട് മുന്നിൽ ഓടി പോയ ആഷു ഗ്ലാസ് ബ്രിഡ്ജ് കണ്ടിട്ട് പേടിച്ചിട്ടാണ് നമ്മളെ ബ്രോന്റെ അടുത്തേക്ക് ഓടി വന്നതെന്ന് ആലോജിച്ചപ്പോ നമ്മക്ക് ചിരി പൊട്ടി വന്നു... നമ്മക്ക് മാത്രല്ല ബാക്കിയുള്ള രണ്ടിന്റെയും അവസ്ഥ അത് തന്നെയാണ്... അവര് ഓളെ നോക്കി കളിയാക്കി ചിരിക്കുന്നത് കണ്ടപ്പോ അറിയാതെ നമ്മളും കണ്ട്രോള് വിട്ട് പൊട്ടിച്ചിരിച്ചു പോയി... "എന്തിനാ എല്ലാവരും ചിരിക്കുന്നെ..? എനിക്ക് ഈ ബ്രിഡ്‌ജ്‌ കടക്കാൻ പേടിയാ... ഞാൻ വരില്ല... നമുക്ക് ഇവിടെ തന്നെ ഏതേലും റൂം എടുക്കാം... ഞാൻ അങ്ങോട്ട് വരില്ല..." എന്ന് പേടിച്ച് ചിണുങ്ങി ആഷു പറയുന്നത് കേട്ട് നമ്മള് ഒന്ന് പുഞ്ചിരി തൂകി കൊണ്ട് നമ്മളെ ബ്രോനെ നോക്കി... "ഡി ഉണ്ടക്കണ്ണി... ഇതിലൂടെ കടന്ന് പോയെന്ന് കരുതി നീ താഴേക്ക് വീഴാനൊന്നും പോണില്ല... ഇവിടെ നിന്ന് ചാടി കളിക്കാതെ എന്റെ കൂടെ വരാൻ നോക്ക്..." എന്ന് അർഷി കുറച്ച് കലിപ്പായി പറഞ്ഞോണ്ട് ഓളെ കൈ പിടിച്ച് അതിലൂടെ നടക്കാൻ തുടങ്ങി... "ഇല്ല... ഇല്ല... ഇല്ല... പ്ലീസ് റൗഡി... ഞാൻ വരില്ല... എനിക്ക് പേടിയാ... ഞാൻ വരൂലാ... പ്ലീസ്... ഞാൻ വരൂലാ..." "ഡി... അലറാതെ കൂടെ വാടി... നിന്നോടല്ലേ പറഞ്ഞേ താഴെ വീഴില്ലെന്ന്... നടക്ക് അങ്ങോട്ട്..." "നോ... ഞാൻ വരൂലാ എനിക്ക് പേടിയാണ്.. ഞാൻ ഇവിടന്ന് വീഴും... താഴേക്ക് നോക്കുമ്പോ തലയൊക്കെ കറങ്ങുന്നുണ്ട്... ഞാൻ വരില്ല ഇവിടന്ന്..." എന്ന് പറഞ്ഞ് പെണ്ണ് മോങ്ങി കൊണ്ട് ആ ബ്രിഡ്ജിന്റെ കൈ വരിയിൽ പിടി മുറുക്കി നിൽക്കുന്നത് കണ്ടിട്ട് ഞങ്ങളെ കൂടെ വന്ന റൂം ബോയ് വരെ വാ പൊത്തി ചിരിക്കാൻ തുടങ്ങി... ഓളെ കാട്ടിക്കൂട്ടല് കണ്ടിട്ട് ആണേൽ നമ്മളെ ബ്രോക്ക് ദേഷ്യം വന്ന് ഇങ്ങെത്തിയിട്ടുണ്ട്... അതിലുപരി ഓന്റെ ചുണ്ടിലൊരു ചിരിയും വിരിയുന്നുണ്ടെന്നുള്ളതാണ് സത്യം... അങ്ങനെ ആഷുവിന്റെയും നമ്മളെ ബ്രോന്റെയും കോപ്രായം കണ്ടൊണ്ട് ഞങ്ങള് അവിടെ നിന്ന് ചിരി പാസാക്കി കൊണ്ടിരുന്നപ്പോഴാണ് അർഷി പെട്ടെന്ന് ഓളെ പൊക്കിയെടുത്ത് ഓളെയും കൊണ്ട് ആ ബ്രിഡ്ജിലൂടെ നടന്നത്... അത് കണ്ടിട്ട് ഞങ്ങള് തൊള്ളേം തുറന്ന് അവരെ നോക്കി നിന്നപ്പോ ആഷു കണ്ണും മിഴിച്ച് നമ്മളെ ബ്രോനെ തന്നെ നോക്കി ഓന്റെ കയ്യിൽ കിടപ്പുണ്ട്... അവര് അപ്പുറത്തെത്തി അവരെ റൂമിലേക്ക് കയറി പോകുന്നത് കണ്ട് നമ്മള് ചിരിച്ചോണ്ട് മുഖം തിരിച്ചപ്പോ നമ്മളെ കണ്ണിമ വെട്ടാതെ അപ്പു നോക്കുന്നത് കണ്ടു... ഓന്റെ നോട്ടം കണ്ടപ്പോ തന്നെ നമ്മള് പെട്ടെന്ന് മുഖം വെട്ടിച്ചിട്ട് ആ ബ്രിഡ്ജിലൂടെ നടന്ന് പോയതും താഴോട്ട് നോക്കിയപ്പോ നമ്മളെ തല കറങ്ങുന്ന പോലെ തോന്നി... ഇത്രെയും ഉയരത്തിൽ നിന്ന് താഴോട്ട് നോക്കിയത് കൊണ്ടാകും നമ്മളെ തല കറങ്ങിയ പോലെ തോന്നി നമ്മള് തലയിൽ കൈ വെച്ച് പിറകിലേക്ക് തെന്നി നീങ്ങിയതും അപ്പു അപ്പോഴേക്കും നമ്മളെ വന്ന് പിടിച്ചു... ഓൻ നമ്മളെ പിടിച്ചത് അറിഞ്ഞ് നമ്മള് ഓന്റെ മുഖത്തേക്ക് നോക്കിയിട്ട് ഓന്റെ കയ്യിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചതും പെട്ടെന്ന് ഓൻ നമ്മളെ പൊക്കി എടുത്തോണ്ട് റൂം ലക്ഷ്യമാക്കി നടന്നു... അത് കണ്ട് നമ്മള് ഒന്ന് ഷോക്കായി ഓന്റെ മുഖത്തേക്ക് അങ്ങനെ നോക്കി കിടന്നതും ഓൻ നമ്മളെ നോക്കാതെ അർഷിന്റെയും ആഷുവിന്റെയും റൂമിന്റെ ഓപ്പോസിറ്റ് ആയിട്ടുള്ള റൂമിലേക്ക് കയറി ചെന്നു... എന്നിട്ട് നമ്മളെ അവിടെ ബെഡിൽ ഇരുത്തിയിട്ട് നമ്മളെ തിരിഞ്ഞ് നോക്കാതെ റൂം ബോയ്ന്റെ അടുത്തേക്ക് ചെന്ന് ലഗേജ് വാങ്ങി ടിപ്സ് കൊടുത്ത് തിരിച്ച് റൂമിലേക്ക് തന്നെ വന്നു... അപ്പോഴൊക്കെ നമ്മളെ ഒന്ന് നോക്കപോലും ചെയ്യാതെ ഓൻ കാണിച്ച് കൂട്ടുന്നത് കണ്ടിട്ട് നമ്മള് ഓനെ തന്നെ കണ്ണിമ വെട്ടാതെ നോക്കി ഇരുന്നപ്പോ നമ്മളോട് ഫ്രഷായി വന്നിട്ട് റെസ്റ്റ് എടുത്തോ എന്ന് പറഞ്ഞ് ഓൻ ബാത്റൂമിലേക്ക് കയറി പോയി... ഇതൊക്കെ നമ്മളോട് പറഞ്ഞപ്പോഴും ഓൻ നമ്മളെ നോക്കാതെ പോയത് ആലോജിച്ച് നമ്മള് ഒന്ന് ചിരിച്ചിട്ട് ബാഗ് തുറന്ന് നമ്മളെ ഒരു ഡ്രസ് എടുത്തിട്ട് ഓൻ ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നപ്പോ തന്നെ ഫ്രഷാകാൻ വേണ്ടി കേറി ചെന്നു... ★★★★★★★★★★★★★★★★★★★★ 【ആഷു】 ഗ്ലാസ് ബ്രിഡ്ജ് കടക്കാൻ പേടിച്ചോണ്ട് നമ്മള് റൗഡിന്റെ അടുത്തേക്ക് ഓടി വന്നിട്ട് നമ്മള് അതിലൂടെ പോകില്ലെന്ന് പറഞ്ഞ് വാശി പിടിച്ചപ്പോ നമ്മള് ഒട്ടും പ്രതീക്ഷിച്ചില്ല ഓൻ നമ്മളെ പൊക്കിയെടുത്ത് അതിലൂടെ നടക്കുമെന്ന്... അതോണ്ട് തന്നെ ഓന്റെ ആ പ്രവർത്തിയിൽ ഷോക്കായി കൊണ്ട് നമ്മള് കണ്ണും മിഴിച്ച് ഓനെ നോക്കി കിടന്നതും റൂമിൽ എത്തിയപ്പോ റൗഡി നമ്മളെ ബെഡിലേക്ക് ഒരൊറ്റ ഏറായിരുന്നു... ബെഡ് ആയത് ഭാഗ്യം അതോണ്ട് നമ്മക്ക് കാര്യമായിട്ട് വേദന ഒന്നും ആയില്ലെങ്കിലും നമ്മക്ക് നല്ലോണം ഹെർട്ട് ആയി... അതിനുള്ള പണി ഞാൻ കൊടുത്തോളാം... ഓൻ നമ്മളെ ബെഡിലേക്ക് ഇട്ടിട്ട് റൂം ബോയ്ന്റെ കയ്യിൽ നിന്ന് ലഗേജ് വാങ്ങി ടിപ്സ് കൊടുത്ത് അയാളെ പറഞ്ഞ് വിട്ടിട്ട് നമ്മളെ മൈൻഡ് ചെയ്യാതെ ഫ്രഷാകാൻ വേണ്ടി ബാത്റൂമിലേക്ക് കയറി ചെന്നു... നമ്മള് അത് കണ്ടിട്ട് ഓന് എന്ത് പണി കൊടുക്കുമെന്ന് ആലോജിച്ച് അവിടെ ഇരുന്ന് ആ റൂം മുഴുവൻ ഒന്ന് കണ്ണോടിച്ച് നോക്കിയതും ബാൽക്കണിയിലേക്ക് ഒരു ഗ്ലാസ് ഡോർ കണ്ടപ്പോ നമ്മള് അങ്ങോട്ട് ചെന്ന് നോക്കി ആ ഗ്ലാസ് ഡോർ തുറന്നു... എന്നിട്ട് ബാൽക്കണിയിലേക്ക് കടന്നിട്ട് രണ്ട് കയ്യും നീട്ടി കണ്ണടച്ച് നിന്ന് ഒരു ദീർഘ ശ്വാസം എടുത്ത് വിട്ടു... അപ്പൊ ആ നഗരത്തിന്റെ ശബ്ദം നമ്മളെ കാതുകളിൽ ചെറിയ ശബ്ദത്തിൽ തുളച്ച് കയറിയതും നമ്മള് പതിയെ കണ്ണ് തുറന്ന് ദൂരെ കാണുന്ന ബീച്ചിലേക്ക് കണ്ണ് പായിച്ചു... എന്നിട്ട് പതിയെ കണ്ണുകൾ അവിടെയുള്ള ഓരോ ബില്ഡിങ്ങുകളിലേക്കും പായിച്ചിട്ട് താഴേക്ക് നോക്കിയതും നമ്മള് നിൽക്കുന്ന ഉയരം കണ്ട് പേടിച്ച് നമ്മള് വേഗം റൂമിലേക്ക് തിരിച്ചോടി ഡോർ അടച്ച് നെഞ്ചിൽ കൈ വെച്ച് നിന്നു.... ആ നേരത്ത് തന്നെ നമ്മളെ ചെക്കൻ ബാത്‌റൂമിൽ നിന്ന് ഫ്രഷായി ഇറങ്ങി വന്നതും നമ്മള് ഓനെ നോക്കി ഒരു അവിഞ്ഞ ചിരി പാസാക്കി കൊണ്ട് നമ്മളെ ഡ്രസ് എടുത്ത് ഫ്രഷാകാൻ ചെന്നു... നമ്മളെ ചിരി കണ്ടിട്ട് ഒന്നും മനസ്സിലാകാതെ നമ്മളെ നോക്കി നിൽക്കുന്ന റൗഡിയെ കണ്ടിട്ടും കാണാത്ത മട്ടിലാണ് നമ്മള് ബാത്റൂമിലേക്ക് കയറി ചെന്നത്... ★★★★★★★★★★★★★★★★★★★★ 【അർഷി】 ഒരു പിരി ലൂസായി പോയ നമ്മളെ പുന്നാര കെട്ട്യോള് നമ്മളെ നോക്കി ഒരു ഇളി പാസാക്കിയിട്ട് നമ്മളെ മൈൻഡ് ചെയ്യാതെ ബാത്റൂമിലേക്ക് കയറി പോയതും വട്ടായോ എന്ന് ചിന്തിച്ച് നമ്മള് സ്വയം ഒന്ന് സംശയിച്ചോണ്ട് നിന്ന് എന്തേലും ആകട്ടെ എന്ന് പറഞ്ഞ് നമ്മള് ബെഡിലേക്ക് ഇരുന്നു... സമയം ഇപ്പൊ വൈകുന്നേരം 6 മണിയായിട്ടുണ്ട്... രാത്രിയിലെ ഡിന്നർ പുറത്ത് പോയി കഴിക്കാമെന്നാണ് ACP സാറിന്റെ ഓഡർ... അത് നമ്മള് ആഗ്രഹിച്ച കാര്യം ആയോണ്ട് ഓനോട് ഓകെ പറഞ്ഞ് നമ്മള് ഉണ്ടക്കണ്ണി ബാത്‌റൂമിൽ നിന്ന് ഇറങ്ങി വരുന്നത് വരെ ഫോണിൽ കളിച്ചോണ്ടിരുന്നു... കുറച്ച് കഴിഞ്ഞപ്പോ കുളിയൊക്കെ കഴിഞ്ഞ് നല്ല മൊഞ്ചത്തി പെണ്ണായി നമ്മളെ ഉണ്ടക്കണ്ണി ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നതും ഒരു നിമിഷം നമ്മള് ഓളെ വായിനോക്കി നിന്നിട്ട് പിന്നെ പെട്ടെന്ന് മുഖം തിരിച്ച് വീണ്ടും ഫോണിലേക്ക് നോക്കി ഇരുന്നു... അപ്പൊ ഓള് തലയൊക്കെ തുവർത്തി മുടി ഉണക്കിയിട്ട് ചീകി വാർന്ന് ഒതുക്കുന്നത് നമ്മള് ഇടങ്കണ്ണിട്ട് നോക്കിയതും പെണ്ണ് നമ്മളെ സ്പോട്ടിൽ തിരിഞ്ഞ് നോക്കി... അതോണ്ട് നമ്മള് ഓളെ നോക്കിയത് ഓള് കണ്ടതും ചിരി കടിച്ച് പിടിച്ച് നിന്നോണ്ട് തലയാട്ടിയിട്ട് ഓള് വീണ്ടും കണ്ണാടിക്ക് മുന്നിലേക്ക് തിരിഞ്ഞിട്ട് പിന്നെ നമ്മളെ അടുത്തേക്ക് നടന്ന് വന്നു... "റൗഡി ബേബി... ഹൗ വാസ് ഇറ്റ്...? കൊള്ളാമോ...?" എന്ന് ഓള് ഇട്ടിരിക്കുന്ന ബേബി പിങ്ക് കളറിലുള്ള ടോപ്പ് പിടിച്ചോണ്ട് ഓള് ചോദിച്ചതും നമ്മള് ഒന്നും കേൾക്കാത്ത മട്ടിൽ വീണ്ടും ഫോണിൽ കുത്തി കൊണ്ടിരുന്നു... അത് കണ്ട് ഓള് മോന്ത കൂർപ്പിച്ച് വെച്ചോണ്ട് നമ്മളെ ഫോൺ പെട്ടെന്ന് നമ്മളെ കയ്യിൽ നിന്ന് തട്ടി പറിച്ച് വാങ്ങിയിട്ട് അത് ബെഡിലേക്ക് ഇട്ടു... അത് കണ്ട് ഇത്തിരി കലിപ്പിൽ നമ്മള് ഓളെ തുറുക്കനെ നോക്കിയതും നമ്മളെ നോട്ടമൊന്നും ഓൾക്ക് പുത്തരിയല്ലെന്ന മട്ടിൽ ഓള് നമ്മളെ അടുത്ത് വന്നിരുന്നിട്ട് ചിരിച്ചോണ്ട് നമ്മളെ കയ്യിൽ പിടിച്ചു... ഇത് ഇപ്പോ എന്തിനുള്ള പരിപാടിയാ എന്ന് നമ്മള് മനസ്സിനോട് സ്വയം ചോദിച്ചോണ്ട് ഓളെ പുരികം പൊന്തിച്ച് നമ്മള് അടിമുടി നോക്കി ഇരുന്നതും ഓള് പതിയെ നമ്മളെ മുഖത്തേക്ക് തലയുയർത്തി നോക്കി... "അർഷിക്ക... ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യസന്ധമായിട്ട് ഇങ്ങളെ മനസ്സിലുള്ള കാര്യം തുറന്ന് പറയോ...?" "എന്താ ഈ ഡ്രസ് നിനക്ക് കൊള്ളാമോ എന്ന് ഞാൻ പറയണോ...? ഇത് ഇട്ടപ്പോ തന്നെ നിനക്ക് മനസ്സിലായില്ലേ ഈ ടോപ്പ് നിനക്ക് കൊള്ളുമെന്ന് ഇതിൽ കൂടുതൽ ഞാൻ ഇനി എന്ത് പറയാനാ...?" എന്ന് നമ്മള് ലൈറ്റായിട്ട് ഒന്ന് ചളിയടിച്ചതും അത് കേട്ടിട്ട് ഉണ്ടക്കണ്ണി ഓളെ ഉണ്ടക്കണ്ണ് ഉരുട്ടി നമ്മളെ തുറുക്കനെ നോക്കിയിട്ട് സ്വയം തലക്കടിച്ചു... "ഓ... എനിക്ക് അതല്ല ചോദിക്കാനുള്ളത്... ചോദ്യം കേൾക്കുന്നതിന് മുൻപേ തന്നെ ഓരോന്ന് ഇങ്ങോട്ട് പറയല്ലേ പ്ലീസ്..." "എന്നാ പിന്നെ എന്താന്ന് വെച്ചാ വാ തുറന്ന് പറയെടി... എനിക്ക് വേറെ പണിയുണ്ട്...." എന്ന് പറഞ്ഞ് ഓള് കെഞ്ചിയതും നമ്മള് അങ്ങനെ തിരിച്ച് ഓളോട് പറഞ്ഞപ്പോ ഓള് വീണ്ടും നമ്മളെ കയ്യിലേക്ക് നോക്കിയിട്ട് നമ്മളെ കൈ ഓളെ കയ്യിനുള്ളിൽ വെച്ചു... "ഞാൻ ഇങ്ങളെ ലൈഫിൽ നിന്ന് ഒഴിഞ്ഞ് പോകണമെന്ന് അർഷിക്ക ആഗ്രഹിക്കുന്നുണ്ടോ...?" നമ്മളെ മുഖത്തേക്ക് നോക്കാതെ ചെറുതായിട്ട് ശബ്ദം ഇടറി ഓള് അത് ചോദിച്ചതും നമ്മളൊന്ന് ഞെട്ടി ഓളെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു... നമ്മള് ഒന്നും പറയാത്തത് കൊണ്ടാകും ഓള് നമ്മളെ മുഖത്തേക്ക് പതിയെ തല ഉയർത്തി നോക്കിയപ്പോ ഓളെ കണ്ണിൽ ചെറുതായിട്ട് നനവ് പടർന്നത് നമ്മള് കണ്ടു... "പറയ് അർഷിക്ക... ഞാൻ ഇങ്ങളെ ലൈഫിൽ നിന്ന് പോയി കിട്ടണമെന്ന് ഇങ്ങള് ആഗ്രഹിക്കുന്നുണ്ടോ...?" ഓളെ ആ ചോദ്യം കൃത്യം നമ്മക്ക് കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു... എന്ത് അവളോട് പറയണമെന്ന് അറിയാതെ നമ്മള് ഓളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി ഇരുന്നതും ഓള് കണ്ണ് തുടച്ചിട്ട് ഒരു ചെറു പുഞ്ചിരി ഓളെ ചുണ്ടിൽ വിരിയിച്ചു... "ഇങ്ങളെ മനസ്സിൽ എന്താന്ന് വെച്ചാൽ അത് തുറന്ന് പറഞ്ഞോളി... ഞാൻ പിന്നെ അതിനെ കുറിച്ചൊന്നും ഇങ്ങളോട് ചോദിക്കില്ല..." എന്നൊക്കെ ഓള് പറയുമ്പോ എന്ത് പറയണമെന്ന് അറിയാതെ നമ്മള് ഓളെ തന്നെ നോക്കി ഇരുന്നതും പെട്ടെന്ന് ഞങ്ങളെ റൂമിന്റെ ഡോറിൽ അപ്പു വന്ന് തട്ടി... ഫുഡ് കഴിക്കാൻ വേണ്ടി വിളിച്ചതാകുമെന്ന് അറിയാവുന്നോണ്ട് ആ സന്ദർഭം മുതലെടുത്ത് നമ്മള് ഓളോട് ഒന്നും മിണ്ടാതെ അവിടന്ന് എണീറ്റു... പക്ഷെ അപ്പോഴും ഓള് നമ്മളെ കൈ പിടിച്ച് വെച്ച് ഇരുന്നതോണ്ട് നമ്മള് എണീറ്റ് പോകാൻ നിന്നപ്പോ ഓള് നമ്മളെ കയ്യിൽ പിടി മുറുക്കി... അത് കണ്ട് നമ്മള് ഓളെ തിരിഞ്ഞ് നോക്കിയപ്പോ കലങ്ങിയ കണ്ണുമായി ഓള് നമ്മളെ കണ്ണിമ വെട്ടാതെ നോക്കുന്നുണ്ടായിരുന്നു... "ഞാൻ ചോദിച്ചതിന് ഒരു സമാധാനം പറഞ്ഞിട്ട് പോ അർഷിക്ക... ഇങ്ങക്ക് ഇനി അങ്ങനെ വല്ല ആഗ്രഹവും ഉണ്ടെങ്കിൽ..." എന്ന് എങ്ങനെയൊക്കെയോ ശബ്ദം ഇടറി ഓള് പറഞ്ഞിട്ട് നിലത്തേക്ക് നോക്കി ഇരിക്കുന്നത് കണ്ടിട്ട് ഓളെ കെട്ടിപിടിച്ച് നെഞ്ചോട് ചേർക്കാൻ ഒക്കെ നമ്മക്ക് തോന്നി പോയി... അത്രക്ക് നമ്മളെ മനസ്സ് അസ്വസ്ഥമാകുന്നുണ്ട് ഓളെ ഈ പറച്ചിലും നോട്ടവും ഒക്കെ കേട്ടിട്ട്... "ഞാൻ ഇങ്ങളെ ലൈഫിന്ന് പോകണമെന്ന് ഇങ്ങള് ആഗ്രഹിക്കുന്നുണ്ടെങ്കിൽ....." എന്ന് പറഞ്ഞ് ഓള് നമ്മളെ മുഖത്തേക്ക് നോക്കിയിട്ട് പെട്ടെന്ന് നമ്മളെ കൈ പിടിച്ച് വലിച്ച് നമ്മളെ ബെഡിലേക്ക് തള്ളിയിട്ട് നമ്മളെ മേലിലേക്ക് ഓള് ചാടി കിടന്നു... *"അത് വല്ല പള്ളിയിലും ചെന്ന് പറഞ്ഞാൽ മതി... എന്റെ ജീവൻ പോകുന്നിടത്തോളം കാലം ഞാൻ നിങ്ങളെ വിട്ട് ഒഴിഞ്ഞ് പോകുമെന്ന് ഒരു സ്വപ്നം പോലും ഇങ്ങള് കാണണ്ടടാ റൗഡി ബേബി........"* എന്ന് പറഞ്ഞ് കുരിപ്പ് നമ്മളെ കവിളില് നല്ല അഡാർ കടി തന്നതും നമ്മള് അലറി കൊണ്ട് ഓളെ തുറിച്ച് നോക്കി... അപ്പൊ തന്നെ ഓള് ചിരിച്ചോണ്ട് വേഗം നമ്മളെ മേത്ത് നിന്ന് എണീറ്റ് ഡോറിന്റെ അടുത്തേക്ക് ഓടി അപ്പുവിനും ദിലുവിനും വാതില് തുറന്ന് കൊടുത്തു... ആ അണ്ണാച്ചി കുരിപ്പ് നമ്മളോട് ആദ്യം പറയുന്ന ഡയലോഗ് ഒക്കെ കേട്ടിട്ട് നമ്മളും കരുതി നമ്മളെ ലൈഫിൽ നിന്ന് ഓള് വേണേൽ ഒഴിഞ്ഞ് പൊയ്‌ക്കൊളം എന്ന് പറയായിരിക്കുമെന്ന്... അത് ഓളെ നാവിൽ നിന്ന് കേൾക്കാൻ എനിക്ക് ഒട്ടും താല്പര്യം ഇല്ലാത്തൊണ്ട് ആണ് നമ്മള് എണീറ്റ് പോകാൻ നോക്കിയത്... അപ്പോ ആ കുരിപ്പ് നമ്മളെ പിടിച്ച് വലിച്ച് ബെഡിലേക്ക് ഇട്ടിട്ട് നമ്മളെ മോളിൽ കേറി കിടന്ന് ഇതുവരെ കരഞ്ഞോണ്ട് നിന്ന് അടിച്ച ഡയലോഗ് ഒക്കെ നമ്മളെ ലൈഫിൽ നിന്ന് ഓള് പോകില്ലെന്ന് ഓർമ്മിപ്പിച്ചത് ആണെന്ന് ഓള് പറയുന്നത് കേട്ട് മനസ്സിലായതും നമ്മള് തൊള്ളേം തുറന്നാണ് ഓളെ നോക്കി കിടന്നത്... ഒടുക്കം ഓൾക്ക് പറയാനുള്ള ഡയലോഗ് പറഞ്ഞ് തീർത്തിട്ട് ഓള് നമ്മളെ കവിളിൽ കടിച്ചപ്പോഴുണ്ടല്ലോ എന്റെ സാറേ വയറിലൂടെ ഒരു കളലങ്ങ് കേറി പോയിട്ട് നമ്മക്ക് സന്തോഷവും ചിരിയും വേദന കൊണ്ട് കരച്ചിലും ഓളോട് ദേഷ്യവും എല്ലാം കൂടി വന്നിട്ട് എന്താ ചെയ്യേണ്ടതെന്ന് ഒരു പിടിയും കിട്ടുന്നില്ല... നമ്മളെ കടിച്ചിട്ട് ഓള് വേഗം ഓടി ചെന്ന് വാതില് തുറന്നത് നന്നായി ഇല്ലെങ്കിൽ നമ്മളെ കടിച്ചതിന് ഓൾക്കുള്ള അടുത്ത പണി നമ്മള് കൊടുത്തേനെ... ഹൗ... എന്നാലും ഈ കുരിപ്പ് ഇതെന്ത് കടിയാ കടിച്ചേ... നമ്മളെ കവിള് പറിഞ്ഞ് പോയ പോലെ തോന്നാണ്... നമ്മള് അപ്പൊ തന്നെ കവിളിൽ തടവി കൊണ്ട് ബെഡിൽ നിന്ന് നമ്മളെ ഫോൺ എടുത്ത് വാതിലിന്റെ അടുത്തേക്ക് നടന്നു... അപ്പോ അപ്പു നമ്മളെ നോക്കി ഒരു കള്ളച്ചിരി പാസാക്കി തലയാട്ടുന്നത് കണ്ടിട്ട് നമ്മള് കവിളിൽ നിന്ന് കയ്യെടുത്ത് നമ്മളെ ഉണ്ടക്കണ്ണിയെ ഒന്ന് തുറിച്ച് നോക്കി... നമ്മളെ നോട്ടത്തിന് തിരിച്ച് ഓള് നമ്മളെ നോക്കി സൈറ്റടിച്ച് ഒന്നും ചെയ്യാത്ത മട്ടിൽ ഓള് വേഗം റൂമിൽ നിന്ന് പുറത്തേക്കിറങ്ങി ദിലുവിന്റെ അടുത്തേക്ക് ചെന്നു... അപ്പൊ തന്നെ അപ്പു നമ്മളെ അടുത്തേക്ക് നീങ്ങി വന്നിട്ട് ആഷുവിനെയൊന്ന് നോക്കി... "എന്തായിരുന്നു അളിയനും പെങ്ങൾക്കും വാതില് തുറക്കാൻ ഇത്രക്ക് താമസം...? നീ അലറുന്ന ശബ്ദമൊക്കെ കേട്ടല്ലോ... എന്താ സംഭവം...?" എന്ന് ഓൻ കുറച്ച് ഉറക്കെ തന്നെ ചോദിച്ചതും നമ്മള് ഓനെ നോക്കി ഒരു അവിഞ്ഞ ചിരി പാസാക്കിയിട്ട് ആ കുരിപ്പിനെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കി... "അത് വേറൊന്നുമില്ല അഫ്‌സിക്ക... ഞാൻ എന്റെ റൗഡി ബേബിയെ ചെറുതായിട്ട് കവിളിൽ ഒന്ന് കടിച്ചതാ... അതോണ്ടാ മൂപ്പര് അലറിയത്..." എന്ന് ഒരു ഉളുപ്പും ഇല്ലാതെ ആ കോപ്പ് പറഞ്ഞതും അപ്പുവും ദിലുവും കണ്ണും മിഴിച്ച് ഞങ്ങളെ രണ്ടിനെയും തൊള്ളേം തുറന്ന് നോക്കിയിട്ട് ചിരിക്കുന്നത് കണ്ട് നമ്മള് അറിയാതെ തന്നെ സ്വയം തലക്ക് ഒന്ന് അടിച്ചിട്ട് നമ്മളെ കെട്ട്യോളെ തുറിച്ച് നോക്കി... അപ്പൊ ഓള് ഒരു കണ്ണ് ഇറുക്കിയടച്ചിട്ട് തലയിൽ കൈ വെച്ചോണ്ട് നമ്മളെ നോക്കി സോറി എന്ന് ആംഗ്യം കാണിച്ചതും തിരിച്ച് റൂമിലേക്ക് ചെന്നിട്ട് നിനക്ക് ഞാൻ ഇതിനുള്ളത് തരാമേടി എന്ന് മനസ്സിൽ പറഞ്ഞോണ്ട് നമ്മള് വേഗം റൂം ലോക്ക് ആക്കിയിട്ട് ഞങ്ങളെ ബിൽഡിങിലുള്ള ലിഫ്റ്റിലേക്ക് കയറി ചെന്നു... അതിന് പിന്നാലെ ബാക്കി മൂന്നും കിണിച്ചോണ്ട് വരുന്നത് കണ്ടപ്പോ നമ്മള് സ്പെക്‌സ് എടുത്ത് വെച്ചിട്ട് ഫോണിൽ തോണ്ടി കളിച്ചു... അപ്പൊ അപ്പു നമ്മളെ അടുത്തേക്ക് ചിരി കടിച്ച് പിടിച്ചോണ്ട് വന്ന് നിന്നിട്ട് നമ്മളെ കവിളിൽ കൈ വെച്ച് ഓള് കടിച്ച ഭാഗത്തേക്ക് നോക്കി ഒന്ന് ചിരിച്ചു... "നല്ലോണം വേദനിച്ചോ...? എന്റെ പെങ്ങക്ക് തീരെ കണ്ട്രോളും നാക്കിന് ലൈസൻസും ഇല്ലെന്ന് തോന്നുന്നു അല്ലെ അളിയാ...?" എന്ന് നമ്മളെ കാതിൽ ഓൻ പതിയെ പറഞ്ഞതും നമ്മള് സ്പെക്‌സ് ഊരി ഓനെ ഒന്ന് തുറിച്ച് നോക്കി... "നിന്റെ പെങ്ങള് കണ്ട്രോളും ലൈസൻസും ഇല്ലാതെ എന്നോട് ഒട്ടാൻ എങ്കിലും വരുന്നുണ്ട്... എന്റെ പെങ്ങള് അതെങ്കിലും എന്റെ അളിയനോട് ചെയ്യുന്നുണ്ടോ...?" എന്ന് തിരിച്ച് ഒരു ചിരി പാസാക്കി കൊണ്ട് നമ്മളും ഓനോട് കാച്ചി സ്പെക്‌സ് എടുത്ത് വെച്ചപ്പോ ചെക്കന്റെ മോന്ത ചുളുങ്ങി കൊച്ചു കുട്ടികള് പിണങ്ങി നിൽക്കുന്ന പോലെ ആയിട്ടുണ്ട്... അത് കണ്ടിട്ട് നമ്മള് ചിരി അടക്കി പിടിച്ച് വെച്ചോണ്ട് ഓനെ നോക്കിയപ്പോ ഓൻ നമ്മളെ നോക്കി പോടാ എന്ന് വിളിച്ചിട്ട് ദിലുവിനെ നോക്കി നിന്നു... പാവം... നമ്മളെ പെങ്ങളെ കൊണ്ട് ചെക്കൻ പെടുന്ന പെടാപ്പാട് ആലോചിച്ചിട്ട് ചിരിയും സഹതാപവുമാണ് നമ്മക്ക് തോന്നുന്നത്... എന്തായാലും ഈ ട്രിപ്പോടെ ഇവര് തമ്മിൽ കുറച്ചെങ്കിലും ഒന്ന് അടുത്താൽ മതിയായിരുന്നു... ★★★★★★★★★★★★★★★★★★★★ 【ആഷു】 നേരത്തെ നടന്നതൊക്കെ ഇങ്ങള് ലൈവായിട്ട് കണ്ടല്ലോലെ... നമ്മള് ചുമ്മാ നമ്മളെ ചെക്കനെ ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കിയത് അല്ലെ... നമ്മള് കണ്ണും നിറച്ച് സെന്റി ഡയലോഗ് കാച്ചുന്നത് കേട്ടിട്ട് ഓൻ നമ്മളോട് നമ്മക്ക് അനുകൂലമായിട്ടുള്ള ഒരു മറുപടി തരുമെന്ന് നമ്മള് കരുതി... എവടെ... കുറച്ച് കണ്ണീര് വേസ്റ്റ് ആയി പോയി എന്നല്ലാതെ ഓൻ നമ്മളോട് ഒരക്ഷരം പോലും മിണ്ടിയില്ല... അതോണ്ടാ നമ്മളെ മനസ്സിൽ ഉള്ളത് അതുപോലെ വെട്ടി തുറന്ന് ഓനോട് പറഞ്ഞിട്ട് ഒരു കടിയും നമ്മള് കൊടുത്തത്... നമ്മളെ പെട്ടെന്നുള്ള ആ മാറ്റം ഒട്ടും നമ്മളെ റൗഡി പ്രതീക്ഷിക്കാത്തോണ്ട് നമ്മളെ അന്തം വിട്ട് ഓൻ നോക്കുന്നത് കണ്ട് സ്വബോധം വന്നാൽ ഓൻ നമ്മളെ ചട്ണി ആകുമെന്ന് തോന്നിയത് കൊണ്ടാ വേഗം ചെന്ന് ഡോർ തുറന്നത്... അപ്പൊ അഫ്‌സിക്ക മൂപ്പരോട് ചോദിക്കുന്നത് കേട്ട് ആ ഫ്ലോയിൽ അറിയാതെ നടന്നത് പറഞ്ഞ് പോയതാ നമ്മള്... അതിന് നമ്മളെ ചെക്കനെ കളിയാക്കി അവര് ചിരിക്കുന്നത് കണ്ടപ്പോഴാ നമ്മള് എന്താ പറഞ്ഞതെന്ന് നമ്മക്ക് തന്നെ ബോധം വന്നത്... അതോണ്ട് ചെക്കനോട് അപ്പൊ തന്നെ നമ്മളൊരു സോറി കാച്ചിയതും ഓൻ എന്തോ അർത്ഥം വെച്ച മട്ടിൽ നമ്മളെ നോക്കി തലയാട്ടുന്നുണ്ടായിരുന്നു... പടച്ചോനെ ഇനി തിരിച്ച് റൂമിൽ എത്തുമ്പോ എന്താണാവോ നമ്മളെ റൗഡി നമ്മക്ക് തരാൻ പോകുന്നത്... ആ അതെന്തായാലും എനിക്ക് കിട്ടിയതിന്റെ ഇരട്ടി ആയിട്ട് അവന് അത് തിരിച്ച് കൊടുക്കാനും എനിക്ക് അറിയാ... അതോണ്ട് ആ കാര്യത്തിൽ വല്യ ടെൻഷൻ ഒന്നുമില്ല... അങ്ങനെ ഫുഡ് ഒക്കെ കഴിച്ച് കുറച്ച് നേരം പുറത്തൊക്കെ ചുറ്റിയടിച്ച് ഞങ്ങള് തിരിച്ച് ഹോട്ടലിലേക്ക് തന്നെ വന്നതും ദിലുവും അഫ്‌സിക്കയും ഗുഡ് നൈറ്റ് പറഞ്ഞ് റൂമിലേക്ക് കേറി പോയി... അതിന് പിന്നാലെ നമ്മളെ റൗഡി ഞങ്ങളെ റൂമിലേക്ക് കയറി പോയതും നമ്മക്ക് ചെറുതായിട്ട് ഒന്ന് ടെൻഷൻ വന്നെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ ഒരു ദീർഘ ശ്വാസം എടുത്ത് വിട്ടിട്ട് നമ്മളും റൂമിലേക്ക് കയറി... അപ്പൊ നമ്മള് ഓരോ അടിയും വളരെ ശ്രദ്ധിച്ചായിരുന്നു എടുത്ത് വെച്ചത്... കാരണം എപ്പോഴാ ഓൻ നമ്മക്ക് നേരെ അറ്റാക്ക് നടത്താ എന്ന് പറയാൻ പറ്റില്ലല്ലോ... അതോണ്ട് വളരെ സൂക്ഷിച്ച് നമ്മള് റൂമിലേക്ക് കയറിയതും നമ്മളെ റൗഡിയുണ്ട് ഡ്രസ് ഒക്കെ ചേഞ്ച് ചെയ്ത് വെട്ടിയിട്ട വാഴയെ പോലെ ബെഡിൽ മലർന്ന് കിടന്നുറങ്ങുന്നു... 'ഛേ... എന്തൊക്കെ പ്രതീക്ഷിച്ചതായിരുന്നു എന്നിട്ട് ഈ റൗഡി കിടക്കുന്നത് കണ്ടില്ലേ... ആ... ഒരു കണക്കിന് പെട്ടെന്ന് ഉറങ്ങിയത് നന്നായി നമ്മളെ കൈക്ക് അധികം പണി ഉണ്ടാക്കിയില്ലല്ലോ...' നമ്മള് അതും ചിന്തിച്ചോണ്ട് പോയി ഫ്രഷായി വന്ന് ബെഡിൽ ചെന്ന് കിടന്നതും നമ്മളെ ചെക്കൻ ഉറങ്ങുന്നത് കണ്ട് നമ്മള് ഓനെ കണ്ണിമ വെട്ടാതെ നോക്കി കിടന്നു... അപ്പൊ ഓന്റെ കവിള് ചെറുതായിട്ട് ചുവന്നിരിക്കുന്നത് കണ്ടതും നമ്മള് പതിയെ നമ്മളെ കൈ എടുത്ത് ഓന്റെ കവിളിൽ വെച്ചു... "സോറി റൗഡി ബേബി... ഞാൻ ആ നേരത്ത് അറിയാതെ കടിച്ച് പോയതാട്ടോ... വേദനിച്ചോ..?" എന്ന് ഉറങ്ങി കിടക്കുന്ന ഓനോട് ചോദിച്ചിട്ട് നമ്മള് ഒരു പുഞ്ചിരി തൂകി കൊണ്ട് നമ്മള് കടിച്ച ഭാഗത്ത് ഓനൊരു ഉമ്മ കൊടുത്തു... അപ്പോ തന്നെ ഓൻ കണ്ണ് തുറന്ന് നമ്മളെ നോക്കിയിട്ട് നമ്മളെ ബെഡിലേക്ക് മലർത്തി കിടത്തി ഓൻ നമ്മളെ മേലിൽ കേറി കിടന്ന് നമ്മളെ വാ പൊത്തി പിടിച്ചോണ്ട് കവിളിൽ കടിച്ചതും നമ്മളെ കണ്ണിലൂടെ പൊന്നീച്ച പാറി പോയി... നമ്മള് വേദന കൊണ്ട് അലറുന്നത് കേൾക്കാതിരിക്കാൻ വേണ്ടിയാണ് ഓൻ നമ്മളെ വാ പൊത്തി പിടിച്ചതെന്ന് നമ്മക്ക് അപ്പോഴാണ് മനസ്സിലായത്... ഓൻ നമ്മളെ കടിച്ചിട്ട് നമ്മളിൽ നിന്ന് വിട്ട് ബെഡിലേക്ക് കിടന്നതും നമ്മള് എരിവ് വലിച്ചോണ്ട് കവിളിൽ കൈ വെച്ചു... "ഇപ്പോഴാ എനിക്ക് കുറച്ച് സമാധാനം ആയത്... എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും..." എന്ന് ഓൻ പറയുന്നത് കേട്ട് നമ്മള് കവിളിൽ കൈ വെച്ചോണ്ട് റൗഡി കോന്തൻ എന്ന് പറഞ്ഞ് ഓനെ തുറിച്ച് നോക്കി... അപ്പോ ഓൻ നമ്മളെ നോക്കി എന്ത് എന്ന് ചോദിച്ചതും നമ്മള് ഒന്നുമില്ലെന്ന് കണ്ണിറുക്കി കാണിച്ചു... അപ്പോ ഓൻ ഒന്ന് മൂളി കൊണ്ട് കണ്ണടച്ച് കിടന്നപ്പോ നമ്മള് ഓന്റെ നേരെ ഒന്ന് കൊടുക്കാൻ വേണ്ടി കൈ പൊക്കിയെങ്കിലും അത് തിരിച്ച് നമ്മക്ക് തന്നെ കിട്ടുമെന്ന് തോന്നിയപ്പോ നമ്മള് അടങ്ങി കിടന്നു... അപ്പൊ ഇടക്കിടക്ക് ഞങ്ങള് രണ്ട് പേരും ഒപ്പം ഇടങ്കണ്ണിട്ട് പരസ്പരം നോക്കി കിടന്നതും അത് പതിയെ ഒരു പൊട്ടിച്ചിരിയിലേക്ക് വഴി തിരിച്ചു... പിന്നെ അങ്ങോട്ട് കുറച്ച് നേരത്തേക്ക് ഞങ്ങള് രണ്ടും കൂടി പൊരിഞ്ഞ ചിരിയായിരുന്നു... നമ്മളെ റൗഡിന്റെ ചിരി കണ്ടപ്പോ നമ്മള് പതിയെ ചിരി നിർത്തി ഓനെ കണ്ണിമ വെട്ടാതെ നോക്കി കിടന്നു... എന്നിട്ട് ബെഡിൽ നിന്ന് എണീറ്റ് ഇരുന്നിട്ട് നമ്മളെ ചെക്കന്റെ നേർക്ക് കൈ നീട്ടിയതും ഓൻ നെറ്റി ചുളിച്ചോണ്ട് നമ്മളെയൊന്ന് നോക്കി... "എന്തായാലും ഒരു മാസത്തിനുള്ളിൽ ഇയാള് എന്നോട് ഇഷ്ടം തുറന്ന് പറയും... അപ്പോ അത് വരെ നമുക്ക് നല്ല ഫ്രണ്ട്സ് ആയാലോ...? ഇനി അഥവാ ഇയാള് എന്നോട് ഇഷ്ടം തുറന്ന് പറഞ്ഞില്ലെങ്കിലും എന്നെ ഒരു ഫ്രണ്ട് ആയിട്ട് എങ്കിലും ഇയാള് കാണുമല്ലോ... സോ.... ഫ്രണ്ട്സ്...?" എന്ന് നമ്മള് പറഞ്ഞപ്പോ ഓൻ നമ്മളെ നോക്കി പുരികം പൊക്കി നോക്കിയിട്ട് കൈ കെട്ടി കിടന്ന് ഒരു ചെറു പുഞ്ചിരി തൂകി കൊണ്ട് നമ്മക്ക് കൈ തന്നു... നമ്മള് അപ്പോ തന്നെ സന്തോഷം കൊണ്ട് തുള്ളിച്ചാടിയിട്ട് ഓന്റെ കവിളിൽ വീണ്ടും ഒരു മുത്തം നൽകി താങ്ക്സ് പറഞ്ഞ് ഓനെ കെട്ടിപിടിച്ച് കിടന്നു... അപ്പൊ ഓൻ ചിരിച്ചോണ്ട് ലൈറ്റ് ഓഫ് ചെയ്ത് നമ്മളെ കയ്യിൽ കൈ വെച്ച് കിടക്കുന്നത് അറിഞ്ഞതും നമ്മള് പതിയെ കണ്ണ് തുറന്ന് ഒന്ന് ചിരിച്ചിട്ട് വീണ്ടും കണ്ണടച്ച് കിടന്നു... നമ്മളെ റൗഡി ബേബിക്ക് നമ്മളെ ഇഷ്ടമാണെന്ന് നമ്മക്ക് അറിയാ... അതോണ്ട് തന്നെ ഓൻ ഒരിക്കലും നമ്മളെ വിട്ട് പോകില്ലെന്നും നമ്മക്ക് ഉറപ്പാ... ഞങ്ങളെ തമ്മിൽ ഒരിക്കലും പിരിക്കല്ലേ നാഥാ... ★★★★★★★★★★★★★★★★★★★★ 【അപ്പു】 ഇന്നലെ ദുബായിലേക്ക് വന്ന് നേരം വെളുത്ത് ഈ നേരം ആയിട്ട് ഇതുവരെ നമ്മളോട് ഒരക്ഷരം പോലും ദിലു സംസാരിച്ചിട്ടില്ല... ഇന്നലെ രാത്രി ഫുഡ് കഴിച്ച് വന്ന് കിടന്നപ്പോ നമ്മള് ഓളെ കൂടെ കിടക്കുന്നത് കണ്ടിട്ട് ഒന്നും ഓള് എതിർത്ത് പറയാഞ്ഞത് ഒക്കെ കണ്ടപ്പോ നമ്മക്ക് ഒരു കാര്യം മനസ്സിലായി... നമ്മള് ഓളെ മൈൻഡ് ചെയ്യാതെ നടക്കുന്നത് ഓളിൽ ഇങ്ങനെ ഒരു മാറ്റം ഉണ്ടാക്കിയ സ്ഥിതിക്ക് നമ്മള് ഇതുപോലെ അങ്ങ് കണ്ടിന്യൂ ചെയ്ത് മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു... ഞാൻ പറയുന്നതോ അവള് കേൾക്കാൻ കൂട്ടാക്കുന്നില്ല... എന്നാ പിന്നെ ഓള് വന്ന് നമ്മളോട് മിണ്ടുന്ന തരത്തിൽ ഞാൻ ഒന്ന് പെരുമാറി നോക്കട്ടെ... നാളെയാണ് ഡയാനയുടെ കല്യാണം... ഇന്ന് അവൾക്ക് വേണ്ടി ഒരു ഗിഫ്റ്റും നാളത്തെ ഫങ്ഷന് വേണ്ടി ഇടാനുള്ള ഡ്രെസ്സും മറ്റു സാധനങ്ങളും വാങ്ങാൻ ഒരു ചെറിയ ഷോപ്പിംഗും ഞങ്ങളിന്ന് പ്ലാൻ ചെയ്തിട്ടുണ്ട്... അതോണ്ട് ഞങ്ങള് നേരത്തെ തന്നെ റെഡിയായി ഷോപ്പിംഗിന് ഇറങ്ങിയപ്പോ നമ്മളെ അർഷിന്റെ മുഖത്ത് എന്തെന്നില്ലാത്ത ഒരു തെളിച്ചവും ആഷുവിനോട് ഓൻ അധികം കലിപ്പൊന്നും ആകാതെ പെരുമാറുന്നത് കണ്ടതും ചെക്കന്റെ ഭാഗം ക്ലിയർ ആയെന്ന് നമ്മക്ക് ഏകദേശം മനസ്സിലായി... ഇനിയുള്ളത് നമ്മളെ ഭാഗമാണ്... അത് ഇപ്പോഴൊന്നും നേരാവില്ലെന്ന് നമ്മക്ക് തന്നെ നല്ല ബോധ്യം ഉള്ളതോണ്ട് നമ്മള് അതൊന്നും വക വെക്കാതെ ഷോപ്പിംഗ് മാളിലേക്ക് വണ്ടി വിട്ടു... അവിടെ എത്തിയപ്പോ തന്നെ ആഷു അർഷിയെയും വലിച്ചോണ്ട് ഓരോ ഷോപ്പിൽ കയറിയിട്ട് ഓൾക്ക് വേണ്ട തിങ്‌സ് ഒക്കെ ഓനെ കൊണ്ട് സെലക്ട് ചെയ്യിപ്പിച്ചു... അതൊക്കെ കണ്ടോണ്ട് നമ്മള് ഒരു ചിരി പാസാക്കി ദിലുവിനെ നോക്കിയപ്പോ ഓളും അവരെ നോക്കി ചിരിച്ചോണ്ട് നിൽക്കാണ്... നമ്മള് അപ്പൊ തന്നെ നമ്മക്കും ദിലുവിനും വേണ്ടിയുള്ള ഞങ്ങളെ സ്ഥിരം ഡ്രസ് സെലക്ട് ചെയ്ത് പാക്ക് ചെയ്ത് വാങ്ങിയപ്പോ ദിലു അവൾക്ക് വേണ്ടിയുള്ളത് നേരത്തെ വാങ്ങി കഴിഞ്ഞിരുന്നു... അത് കണ്ടപ്പോ നമ്മക്ക് ചെറുതായിട്ട് ഫീൽ ആയെങ്കിലും നമ്മള് അത് പുറത്ത് കാണിക്കാതെ അവരെ കൂടെ ഷോപ്പിംഗ് മാള് ചുറ്റി നടന്ന് കണ്ടു... അപ്പോഴാണ് അവിടെയുള്ള തിയേറ്ററിലേക്ക് ഞങ്ങളെ കണ്ണ് പാഞ്ഞ് ചെന്നത്... നമ്മള് അർഷിയോടും ആഷുവിനോടും ഫിലിമിന് കേറിയാലോ എന്ന് ചോദിച്ചപ്പോ ആഷു ഡബിൾ ഓകെ പറഞ്ഞെങ്കിലും ദിലുവും അർഷിയും ഒന്നും പറഞ്ഞില്ല... പിന്നെ ആഷു തന്നെ രണ്ട് പേരെ കൊണ്ടും പറഞ്ഞ് സമ്മതിപ്പിച്ച് ഞങ്ങള് ഫിലിമിന് കേറി... ഒരു ഇംഗ്ലീഷ് ഹൊറർ മൂവി ആയിരുന്നു ഉണ്ടായിരുന്നത്... ദിലുവും അർഷിയും ആദ്യം തന്നെ അവർക്കുള്ള സീറ്റ് പിടിച്ചപ്പോ നമ്മള് ദിലുവിന്റെ അടുത്തും ആഷു ചെന്ന് അർഷിന്റെ അടുത്തും പോയി ഇരുന്നു... ഫിലിം തുടങ്ങിയപ്പോ മുതൽ നമ്മളെ നോട്ടം മുഴുവൻ ചെന്ന് നിന്നത് ദിലുവിൽ ആയിരുന്നു... പെട്ടെന്ന് വരുന്ന ശബ്ദം ഒക്കെ കേൾക്കുമ്പോഴേ നമ്മളെ നോട്ടം സ്ക്രീനിൽ പതിഞ്ഞിരുന്നുള്ളൂ... അങ്ങനെ ഇടക്കിടക്ക് ഫിലിമും ഇടക്ക് ദിലുവിനെയും നോക്കി അങ്ങനെ ഇരിക്കുമ്പോഴാണ് ആ ഫിലിമിലെ ഒരു റൊമാന്റിക് സീനിൽ കിസ്സിങ് നടക്കുന്നത് നമ്മള് ശ്രദ്ധിച്ചത്... നമ്മള് അപ്പൊ തന്നെ ഇടങ്കണ്ണിട്ട് അടുത്തിരിക്കുന്ന ദിലുവിനെ നോക്കിയപ്പോ ഓള് കയ്യിലുള്ള കൂൾ ഡ്രിങ്ക്‌സിൽ പിടി മുറുക്കി കൊണ്ട് പതിയെ നമ്മളെ തിരിഞ്ഞ് നോക്കി... നമ്മള് ഓളെ നോക്കുന്നത് ശ്രദ്ധിച്ചതും ഓള് വേഗം മുഖം തിരിച്ച് കളഞ്ഞിട്ട് കണ്ണിറുക്കെ അടക്കുന്നത് കണ്ട് നമ്മക്ക് ചിരി വന്നു... ഓളെ അപ്പോഴത്തെ മുഖഭാവം ഉണ്ടല്ലോ എന്റെ സാറേ... പറഞ്ഞ് വർണ്ണിക്കാൻ പറ്റുന്നില്ല... നമ്മള് അതൊക്കെ ഓർത്ത് ചിരിച്ചോണ്ട് ഓളെ കയ്യിൽ കേറി പിടിച്ചതും ഓള് പെട്ടെന്ന് നമ്മളെ മുഖത്തേക്ക് തിരിഞ്ഞ് നോക്കി... അപ്പോ നമ്മള് ഓളെ നോക്കി ചിരിച്ചിട്ട് സൈറ്റടിച്ചപ്പോ ഓള് വീണ്ടും മുഖം തിരിച്ചിട്ട് നമ്മളെ കൈ വിടുവിക്കാതെ തന്നെ ഫിലിം കണ്ടോണ്ടിരുന്നു... നമ്മള് പിന്നെ ഒന്നും മിണ്ടാൻ നിൽക്കാതെ ഒരു ചിരി പാസാക്കി ഫിലിം കണ്ടോണ്ടിരുന്നു... അപ്പോഴാണ് നമ്മള് കൂടെയിരിക്കുന്ന മറ്റു രണ്ടു പേരെയും ശ്രദ്ധിച്ചത്... ഗോസ്റ്റിനെ കണ്ടിട്ട് ആഷു പേടിച്ച് അർഷിന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി വെച്ച് ഇടങ്കണ്ണിട്ട് ഫിലിം കാണുന്നത് കണ്ട് നമ്മക്ക് വീണ്ടും ചിരി വന്നു... ★★★★★★★★★★★★★★★★★★★★ 【അർഷി】 ആ തിയേറ്ററിൽ വേറെയും ഒരുപാട് ഫിലിംസ് ഉണ്ടെങ്കിലും ഈ ഉണ്ടക്കണ്ണിന്റെ ഒരൊറ്റ നിർബന്ധം കൊണ്ടാണ് ഞങ്ങള് ഈ ഫിലിമിന് കയറിയത്... ഫിലിം തുടങ്ങിയ ആദ്യമൊക്കെ നല്ല ഇന്ട്രെസ്റ്റിൽ കണ്ടോണ്ടിരുന്ന ഉണ്ടക്കണ്ണി ഗോസ്റ്റ് വന്നപ്പോ പേടിച്ചിട്ട് നമ്മളിലേക്ക് അട്ട ഒട്ടിയിരിക്കുന്ന പോലെ ഒട്ടി ഇരിക്കുന്നുണ്ട്... എത്രയൊക്കെ അടർത്തി മാറ്റാൻ നോക്കിയെങ്കിലും ഒരു രക്ഷയും ഇല്ലെന്നു നമ്മക്ക് ഒന്ന് രക്ഷപ്പെടാൻ... പിന്നെ അതൊക്കെ കഴിഞ്ഞപ്പോ ഒരു റൊമാന്റിക് സീൻ വന്നതും പെണ്ണ് പോപ്‌കോണ് എടുത്ത് തിന്നൊണ്ട് കണ്ണിമ വെട്ടാതെ ഫിലിമിലേക്ക് ഉറ്റു നോക്കുന്നത് കണ്ട് നമ്മളും സ്ക്രീനിലേക്ക് ഒന്ന് നോക്കി... അപ്പൊ ഹീറോയും ഹീറോയിനും കൂടി കിസ് ചെയ്യാൻ വേണ്ടി അടുത്തേക്ക് പോകുന്ന സീനായിരുന്നു... 'ഇപ്പൊ കൊടുക്കും... ഇപ്പൊ കൊടുക്കും... വേഗം അങ്ങ് കൊടുക്ക്...' എന്നൊക്കെ നമ്മളെ കൂടെ ഇരിക്കുന്ന ഈ കുരിപ്പ് പറയുന്നത് കേട്ടിട്ട് നമ്മള് വാ പൊത്തി ചിരി കണ്ട്രോൾ ചെയ്ത് എങ്ങനെ ഇരുന്നതെന്ന് എനിക്ക് തന്നെ അറിഞ്ഞൂടാ... ഓള് നല്ല ആകാംഷയോടെ ആ കിസ്സിങ് സീൻ കാണാൻ ഇരിക്കാണെന്ന് നമ്മക്ക് മനസ്സിലായതും അവര് അവിടെ കിസ്സടിച്ച നേരത്ത് തന്നെ നമ്മള് ഇവിടെ ഉണ്ടക്കണ്ണിന്റെ കണ്ണ് പൊത്തി പിടിച്ചു... നമ്മള് പ്രതീക്ഷിക്കാതെ അങ്ങനെ ചെയ്‌തോണ്ട് ആയിരിക്കും ഓള് ആദ്യമൊന്ന് ഞെട്ടിയിട്ട് നമ്മളെ കൈ ഓളെ കണ്ണിൽ നിന്ന് വിടുവിക്കാൻ ഓള് നോക്കുന്നുണ്ട്... നമ്മള് ആരാ മോൻ... ആ സീൻ കഴിഞ്ഞിട്ടേ നമ്മള് ഓളെ കണ്ണിൽ നിന്ന് കയ്യെടുത്തത് ഉള്ളു... കയ്യെടുത്തപ്പോ തന്നെ ഓള് നമ്മളെ കൈ തട്ടി മാറ്റിയിട്ട് സ്ക്രീനിലേക്ക് നോക്കിയതും ആ സീൻ കഴിഞ്ഞെന്ന് കണ്ടപ്പോ ഓള് നമ്മളെ ഇടങ്കണ്ണിട്ട് തുറിച്ച് നോക്കി നമ്മളെ പുച്ഛിച്ചിട്ട് നമ്മളോടുള്ള ദേഷ്യം മൊത്തം ഓളെ കയ്യിലുള്ള പോപ്‌കോണിൽ തീർത്തു... നമ്മളെ നോക്കി കൊണ്ടുള്ള ഓളെ ആ തീറ്റ കണ്ടാൽ തോന്നും ഓള് നമ്മളെയാണോ പിടിച്ച് തിന്നുന്നതെന്ന്... അത് കണ്ട് നമ്മള് ചിരിക്കുന്നത് കണ്ടപ്പോ ഓള് കയ്യിലെ പോപ്കോണെടുത്ത് നമ്മളെ വായിൽ കുത്തി തിരുകി... എന്നിട്ട് വീണ്ടും ഫിലിമിലേക്ക് നോക്കി ഇരുന്നിട്ട് ഗോസ്റ്റ് വന്നതും പേടിച്ചിട്ട് നമ്മളെ നെഞ്ചിൽ ഓള് മുഖം പൂഴ്ത്തി ഇരുന്നു... ഓളെ ഈ കുട്ടിത്തരം ഒക്കെ കാണുമ്പോ എന്റെ മനസ്സിൽ ഉണ്ടാക്കുന്ന സന്തോഷത്തിന് കയ്യും കണക്കുമില്ല... സത്യം പറഞ്ഞാൽ ഞാൻ ഇതൊക്കെ നല്ലോണം എൻജോയ് ചെയ്യുന്നുണ്ട്... നമ്മക്ക് വേണ്ടി പടച്ചോൻ പടച്ചത് തന്നെയാണ് നമ്മളെ ഈ ഉണ്ടക്കണ്ണിയെ... ഓളെ ഇനി ആർക്കും ഞാൻ വിട്ട് കൊടുക്കില്ല... ഒരിക്കലും... ★★★★★★★★★★★★★★★★★★★★ 【ദിലു】 ഫിലിം കാണാൻ ഒന്നും നമ്മക്ക് ഒട്ടും താല്പര്യം ഇല്ലെന്നു... പിന്നെ ആഷു നിർബന്ധിപ്പിച്ചപ്പോ എതിർക്കാൻ എനിക്കും തോന്നിയില്ല... അപ്പോ ഫിലിമിനിടയിൽ ആ കിസ്സിങ് സീൻ വന്നതും നമ്മക്ക് ഓർമ്മ വന്നത് ഈ പൊറിഞ്ചു അന്ന് നമ്മളെ കിസ്സടിച്ചത് ആയിരുന്നു... അത് ഓർമ്മയിലേക്ക് വന്നപ്പോ തന്നെ നമ്മള് ഓനെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കിയതും ഓൻ നമ്മളെ നോക്കി ഒരു കള്ളച്ചിരി പാസാക്കുന്നതാണ് നമ്മള് കണ്ടത്... അത് കണ്ടപ്പോ തന്നെ നമ്മള് ഓനിൽ നിന്ന് മുഖം തിരിച്ചിരുന്നപ്പോ ഓൻ നമ്മളെ കയ്യിൽ കേറി പിടിച്ചതും നമ്മളെ വയറ്റിൽ ഒരു മഞ്ഞ് വീണ പോലെ തോന്നി... അതോണ്ട് നമ്മള് ഓന്റെ കൈ വിടുവിക്കാൻ ഒന്നും ശ്രമിക്കാതെ വേറെ എന്തൊക്കെയോ ചിന്തിച്ചോണ്ട് ഇരുന്നു... അങ്ങനെ ഫിലിം തീർന്ന് എല്ലാവരും എണീറ്റ് പോകുന്നത് കണ്ടതും പെട്ടെന്നു സ്വബോധം വന്ന പോലെ നമ്മള് ഓന്റെ കൈ നമ്മളിൽ നിന്ന് വിടുവിച്ചിട്ട് നമ്മള് പുറത്തേക്കിറങ്ങി... എന്നിട്ട് മാളിലെ ഒരു സൈഡിൽ നിന്നോണ്ട് അവിടെ മൊത്തമൊന്ന് കണ്ണോടിച്ച് നോക്കിയതും അർഷിയും ആഷുവും പൊറിഞ്ചുവും കൂടി നമ്മളെ അടുത്ത് വന്ന് നിന്നിട്ട് നമ്മളെ പോലെ അവിടെയൊക്കെ കണ്ണോടിച്ച് നിന്നു... അത് കണ്ട് നമ്മള് അവരെയൊക്കെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കി കൊണ്ട് അവിടന്ന് പതിയെ നടന്നതും പിന്നാലെ അവറ്റകളും നമ്മളെ ഫോളോ ചെയ്ത് വന്നു... അത് കണ്ടപ്പോ നമ്മക്ക് ചിരി വന്ന് ഇങ്ങെത്തിയിട്ടുണ്ട്... നമ്മള് പിന്നെ അത് മൈൻഡ് ചെയ്യാതെ എസ്‌കിലേറ്ററിന്റെ അടുത്തേക്ക് പോകാൻ നിന്നതും പെട്ടെന്ന് ഒരുത്തൻ നമ്മളെ കയ്യിൽ ഇടിച്ചോണ്ട് എസ്‌കിലേറ്ററിന്റെ അടുത്തേക്ക് ഓടി... നമ്മളെ ഇടിച്ചതിന് പിറകിലേക്ക് തിരിഞ്ഞ് നോക്കി ഓൻ സോറി പറഞ്ഞതും നമ്മളെ കണ്ടപ്പോ ഓൻ ഷോക്കടിച്ച പോലെ നമ്മളെ അന്തം വിട്ട് കണ്ണിമ വെട്ടാതെ നോക്കി നിന്നു... ഓന്റെ നോട്ടം കണ്ട് നമ്മള് നെറ്റി ചുളിച്ച് ഓൻ ഇടിച്ച ഭാഗത്ത് കൈ വെച്ചതും ഓൻ നമ്മളെ നേർക്ക് വിരല് ചൂണ്ടി എന്തോ ഒന്ന് പറയാൻ വന്നു... "എന്താ ദിലു... എന്ത് പറ്റി...?" എന്ന് ചോദിച്ചോണ്ട് നമ്മളെ അടുത്തേക്ക് പൊറിഞ്ചു വന്നപ്പോ ഓൻ പൊറിഞ്ചുവിനെ നോക്കി നമ്മളെ കണ്ട പോലെ തന്നെ ഷോക്കടിച്ച് നിന്നിട്ട് എന്നെയും ഓനെയും മാറി മാറി നോക്കി നിന്നു... അത് കണ്ടിട്ട് അപ്പുവും നമ്മളെ പോലെ ഓനെ നെറ്റി ചുളിച്ച് നോക്കിയിട്ട് എന്താ കാര്യമെന്ന് ഓനോട് ചോദിച്ചതും ഓൻ ഒന്നുമില്ലെന്ന് ആംഗ്യം കാണിച്ചിട്ട് വീണ്ടും നമ്മളെ നോക്കി സോറി പറഞ്ഞ് ഇടക്കിടക്ക് ഞങ്ങളെ രണ്ട് പേരെയും തിരിഞ്ഞ് നോക്കി കൊണ്ട് എസ്‌കിലേറ്റർ വഴി അവൻ ഇറങ്ങി പോയി... "എന്താടാ അപ്പു... ആരാ അവൻ...?" "അറിയില്ലെടാ... ഞങ്ങളെ കണ്ടിട്ട് അന്തം വിട്ടാണ് പോയത്... ചിലപ്പോ ഞങ്ങളെ ഏതെങ്കിലും ഫാൻസ് ആകും..." എന്നൊക്കെ പറഞ്ഞ് ചിരിച്ച് തള്ളി കൊണ്ട് നമ്മളെയും കൂട്ടി അവര് അവിടന്ന് നടന്നകലുമ്പോഴും നമ്മളെ മനസ്സിൽ സംശയത്തിന്റെ നിഴൽ പടർന്നിരുന്നു... (തുടരും) *********************************************** ഈ പാർട്ട് പോസ്റ്റ് ചെയ്യാൻ വൈകിയതിന് സോറിട്ടൊ... നമ്മക്ക് പറഞ്ഞ സമയത്ത് സ്റ്റോറി പോസ്റ്റാൻ പറ്റുന്നില്ല... നമ്മളോട് ക്ഷമിക്കണം... ഇന്നത്തെ പാർട്ടിൽ തെറ്റുകൾ ഉണ്ടെങ്കിൽ പൊറുക്കണം... ഞാൻ വായിച്ച് നോക്കിയിട്ടില്ല... അപ്പോ സ്റ്റോറിയെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയാ... അടുത്ത പാർട്ട് ഇൻഷാ അല്ലാഹ് നാളെ രാത്രി പോസ്റ്റാട്ടോ... ടൈം പറയുന്നില്ല...
#

📙 നോവൽ

📙 നോവൽ - - നിയിമാജീവിതം ഭാഗം . 78 Mubashira MSKH - ShareChat
104.8k കണ്ടവര്‍
6 ദിവസം
*💘നീയില്ലാ ജീവിതം💘2⃣*           _ഭാഗം.77_ ✍ Mubashira MSKH അർഷി എല്ലാവരെയും നോക്കി കൊണ്ട് ഒടുക്കം ആ നോട്ടം നമ്മളിൽ വന്ന് നിർത്തിയപ്പോ നമ്മള്  ചിരി കടിച്ച് പിടിച്ചോണ്ട് തലയാട്ടി... അത് കണ്ട് ഓൻ നമ്മളിൽ നിന്ന് പെട്ടെന്ന് മുഖം തിരിക്കുന്നത് കണ്ടിട്ട് നമ്മക്ക് വീണ്ടും ചിരി പൊട്ടിവന്നു... പക്ഷെ ആ ചിരി പുറത്തേക്ക് വരുന്നതിന് മുമ്പ് തന്നെ ബേബി പറയുന്ന കാര്യം കേട്ടതും എന്നിലെ ചിരി മാഞ്ഞ് പോയി പകരം ഒരു അന്താളിപ്പോടെ നമ്മള് ആ പൊറിഞ്ചുവിലേക്കും പിന്നെ നമ്മളെ ബ്രോയിലേക്കും നോട്ടം തിരിച്ചു.... എന്താപ്പോ അതിന് മാത്രം നമ്മളെ ബേബി പറഞ്ഞതെന്നല്ലേ നിങ്ങള് ചിന്തിക്കുന്നെ... എന്താന്ന് നിങ്ങള് തന്നെ കേട്ടോ... "രണ്ട് ദിവസം കഴിഞ്ഞാൽ ദുബായിലുള്ള എന്റെ ഫ്രണ്ട് എബിന്റെ മകൾ ഡയാനയുടെ കല്യാണമാണ്... നിങ്ങൾക്കും ചെറുപ്പം മുതലേ അറിയുന്നതല്ലേ അവളെ... ഇവിടത്തെ ഈ ബിസിനസിന്റെ തിരക്കിനിടയിൽ ഞങ്ങൾക്ക് ആ കല്യാണത്തിൽ പങ്കെടുക്കാൻ പറ്റില്ല... അതോണ്ട് എന്റെ മക്കള് പോയി ആ കല്ല്യാണം അറ്റൻഡ് ചെയ്തിട്ട് വരണം... നിങ്ങൾക്ക് ഇതൊരു ഹണിമൂൺ ട്രിപ്പും ആയിക്കോട്ടെ... കല്യാണം കഴിഞ്ഞിട്ട് ഇതുവരെ രണ്ട് കൂട്ടരും എങ്ങോട്ടും അങ്ങനെ പോയിട്ടില്ലല്ലോ... ഇതാകുമ്പോ ഈ ടെൻഷൻസിൽ നിന്നൊക്കെ നിങ്ങൾക്ക് ഒരു റിലീഫും ആയിക്കോളും... എന്ത് പറയുന്നു...?" എന്ന് ബേബി ചോദിക്കേണ്ട താമസം നമ്മളെ ഈ പൊറിഞ്ചു കോപ്പും ആഷുവും എടുത്ത് ചാടി ഡബിൾ ഓകെ പറഞ്ഞ് കഴിഞ്ഞു... അത് കണ്ട് നമ്മള് ഓനെയും ശേഷം നമ്മളെ ബ്രോനെയും നോക്കിയപ്പോ ഓന്റെ ഭാവം കണ്ടിട്ട് ട്രിപ്പ് പോകാൻ ഓന് തീരെ താൽപ്പര്യം ഇല്ലെന്ന് നമ്മക്ക് മനസ്സിലായി... പക്ഷെ ആഷു നിലത്ത് ഒന്നുമല്ല നിൽക്കുന്നത്... ഓള് നമ്മളെ ബ്രോനെ നല്ല എക്സൈറ്റ്‌മെന്റിൽ നോക്കി ഇരിപ്പുണ്ട്... എനിക്ക് ട്രിപ്പ് എങ്ങനെയെങ്കിലും ക്യാൻസൽ ചെയ്തെ പറ്റൂ... കാരണം എനിക്ക് ഇവിടന്ന് പോകാനുള്ള സമയമായി... എത്രെയും വേഗം എനിക്ക് ഈ നാടും വീടും വിട്ട് പോയേ പറ്റൂ... അപ്പൊ ഇങ്ങനെ ഒരു ട്രിപ്പ്... നോ... നടക്കാൻ പാടില്ല... "ദിലു... ദിലു..." പെട്ടെന്ന് ബേബി നമ്മളെ അടുത്ത് വന്നിരുന്നോണ്ട് നമ്മളെ കുലുക്കി വിളിച്ചതും നമ്മളൊരു ഞെട്ടലോടെ ബേബിന്റെ മുഖത്തേക്ക് തിരിഞ്ഞ് നോക്കി... "നീയൊന്നും പറഞ്ഞില്ല... നാളത്തെ മോർണിംഗ് ഫ്ളൈറ്റിന് തന്നെ നിങ്ങള് പുറപ്പെടണം... നിങ്ങളെ താമസത്തിന് വേണ്ട എല്ലാ അറേഞ്ച്മെൻസും അവിടെ റെഡിയാണ്... അപ്പുവിനും ആഷുവിനും ഇതിൽ എതിർപ്പില്ല... നിങ്ങള് രണ്ട് പേരും എന്താ ഒന്നും മിണ്ടാത്തെ...?" എന്ന് ബേബി ചോദിച്ചപ്പോ നമ്മള് വീണ്ടും ബ്രോനെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കി ഓൻ അപ്പോ എന്തൊക്കെയോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഇത് മുടക്കാൻ നോക്കുന്നത് കണ്ടിട്ട് ആഷുവിന്റെ മുഖം ആകെ വാടിയിട്ടുണ്ട്... നമ്മക്കും ഈ ട്രിപ്പിന് പോകാൻ താൽപ്പര്യം ഇല്ലെങ്കിൽ ഇത് ക്യാൻസൽ ചെയ്യാമെന്ന് ബേബി കൂടി പറഞ്ഞപ്പോ നമ്മള് എന്താ പറയാ എന്ന ആകാംക്ഷയിൽ ഉറ്റുനോക്കാണ് ആഷുവും ബ്രോയും പിന്നെ ഈ പൊറിഞ്ചുവും... ഞാൻ കാരണം ആഷുവിന് ബ്രോയുമായി അടുക്കാൻ പറ്റിയ അവസരം പാഴായി പോകരുതെന്ന് എന്റെ മനസ് മന്ത്രിച്ചെങ്കിലും എന്തോ ഈ പൊറിഞ്ചുവിന്റെ കൂടെ പോണല്ലോ അതും ഹണിമൂണിനെന്ന് ഓർത്തപ്പോ സമ്മതം മൂളാനും തോന്നുന്നില്ല... പിന്നെ നമ്മളെ ഇടവും വലവും നിന്നോണ്ട് നമ്മളെ എല്ലാവരും നിർബന്ധിപ്പിച്ച് പോയി വാ നിങ്ങളെ ചൈൽഡ് ഹുഡ് ഫ്രണ്ടല്ലേ അവള് എന്നൊക്കെ പറഞ്ഞപ്പോ ഒടുക്കം ഗതിക്കെട്ട് നമ്മള് ഓകെ പറഞ്ഞു... അത് നമ്മളെ ആഷുവിന്റെയും പൊറിഞ്ചുവിന്റെയും മുഖത്തുണ്ടാക്കിയ ഒരു സന്തോഷം ചെറുതൊന്നുമല്ല... നമ്മളെ ബ്രോന്റെ മുഖത്ത് അത്ര വലിയ തെളിച്ചമൊന്നും ഇല്ലെങ്കിലും ട്രിപ്പ് പോകുന്നതിന്റെ നീരസവും കാണുന്നില്ല... അതോണ്ട് അവനും ഓകെ ആണെന്ന് നമ്മക്ക് മനസ്സിലായി... "നിങ്ങള് ട്രിപ്പ് പോകുമെന്നൊക്കെ പറഞ്ഞെങ്കിലും എനിക്കെന്തോ അവസാനം വെച്ച് നിങ്ങള് ദുബായിലേക്ക് പോയില്ലെങ്കിലോ എന്നൊരു തോന്നല്... അതോണ്ട് എനിക്ക് വാക്ക് താ... ഡയാനന്റെ കല്യാണത്തിന് പങ്കെടുക്കുമെന്ന്... നാല് പേരും വാക്ക് തരണം..." എന്നൊക്കെ ബേബി ഞങ്ങളെ കൊണ്ട് പ്രോമിസ് ചെയ്യിക്കാൻ നോക്കുന്നത് കണ്ട് നമ്മള് ആ പൊറിഞ്ചുവിനെ ഒന്ന് തല ചെരിച്ച് നോക്കിയപ്പോ ഓൻ പുരികം പൊക്കി എന്തോ ഒരു അർത്ഥം വെച്ചപോലെ സൈറ്റടിച്ച് കാണിച്ച് തന്നു... ബേബിയും ഓനും കൂടി പ്ലാൻ ചെയ്ത് ഉണ്ടാക്കിയത് ആണ് ഈ ട്രിപ്പ് എന്ന് എനിക്ക് അതോടെ മനസ്സിലായി... ബേബി എന്തായാലും കൈ നീട്ടിയതല്ലേ പ്രോമിസ് ചെയ്തേക്കാം എന്ന് കരുതി നമ്മള് കൈ വെക്കാൻ നിന്നപ്പോഴേക്കും ആഷു നമ്മളെ ബ്രോന്റെ കയ്യും പിടിച്ച് ബേബിന്റെ കയ്യിന്റെ മേൽ പ്രോമിസ് ചെയ്തിരുന്നു... അത് കണ്ട് ചെക്കൻ തൊള്ളേം തുറന്ന് ഓളെ നോക്കുന്നത് കണ്ടിട്ട് നമ്മളൊന്ന് ചിരിച്ചോണ്ട് ആഷൂന്റെ കയ്യിന്റെ മോളിൽ കൈ വെച്ചതും അപ്പൊ തന്നെ നമ്മളെ കയ്യിന്റെ മോളിൽ ആ പൊറിഞ്ചു കൈ വെച്ചു... അത് കണ്ട് നമ്മള് ഓനെ തുറിച്ച് നോക്കിയപ്പോ ഓൻ മേൽപ്പോട്ട് കണ്ണ് പായിച്ചിട്ട് നമ്മളെ കയ്യ്‌ പിടിച്ച് ഞെരിച്ചോണ്ട് ആഷുവിന്റെ കയ്യിന്റെ മോളിൽ നിന്ന് കയ്യെടുത്തു... അപ്പോ തന്നെ ആ കോപ്പിന്റെ കയ്യിൽ നിന്ന് നമ്മളെ കൈ ബലമായി നമ്മള് വലിച്ചിട്ട് പല്ലിറുമ്മി ഓനെ നോക്കിയപ്പോ ഓൻ നമ്മളെ നോക്കി വീണ്ടും സൈറ്റടിച്ചു കോന്തൻ.... ഇക്കണക്കിന് പോയാൽ ഈ ട്രിപ്പ് ഒന്നെങ്കിൽ ഇവന്റെ അന്ത്യത്തിനോ അല്ലെങ്കിൽ നമ്മളെ അന്ത്യത്തിനോ വേണ്ടിയുള്ളതാകുമെന്ന് ഉറപ്പാണ്... എന്റെ ലക്ഷ്യത്തെ വഴിമുടക്കി കൊണ്ടുള്ള ഓരോരോ നൂലാമാലകൾ എപ്പോ നോക്കിയാലും വന്നോളും... എന്തായാലും ഇത്തവണ എന്താ വേണ്ടതെന്ന് എനിക്ക് നന്നായിട്ട് അറിയാം... കാണിച്ച് തരാമെടാ പൊറിഞ്ചു... "അതെന്തായാലും കലക്കി... ഞങ്ങളും ഒരു ട്രിപ്പിനെ കുറിച്ച് നിങ്ങളോട് പറയാൻ തുടങ്ങായിരുന്നു... ഇത്രെയും നാളായിട്ട് നിങ്ങള് എങ്ങോട്ടും പോയില്ലല്ലോ എന്ന്... അതോണ്ട് ഈ ട്രിപ്പ് എന്ത് കൊണ്ടും നന്നായെന്നെ ഞാൻ പറയൂ അങ്കിൾ..." ഡെവി. "അതിന് ഞങ്ങള് നാല് പേരും മാത്രമല്ലല്ലോ കൂടെ നിങ്ങളും വരുന്നില്ലേ...?" ബ്രോ. "ഏയ്... നിങ്ങള് രണ്ട് കപ്പിൾസിന്റെ ഇടയിൽ ഞങ്ങൾക്കെന്ത് കാര്യം...? അതോണ്ട് നിങ്ങള് നാല് പേരും കൂടി ദുബായിൽ പോയി ഡയാനന്റെ കല്യാണത്തിൽ പങ്കെടുത്തിട്ട് കുറച്ച് ദിവസം അവിടെ നിന്ന് ഹണിമൂൺ ഒക്കെ ആഘോഷിച്ചിട്ട് വന്നാൽ മതിയെന്നെ... അല്ലെ അങ്കിൾ...?" എന്ന് യാസി ബേബിയോട് ചോദിച്ചപ്പോ അവരെല്ലാവും കൂടി അതേയതെ എന്ന് പറഞ്ഞ് എന്തോ അർത്ഥം വെച്ചപോലെ പൊട്ടിച്ചിരിച്ചു... "പിന്നെ... നിങ്ങളെ കാത്ത് അവിടെ ഒരു ബിഗ് സർപ്രൈസ് തന്നെ കാത്തിരിപ്പുണ്ട്... I am sure... നിങ്ങള് രണ്ട് കൂട്ടരും അത് നന്നായിട്ട് എൻജോയ് ചെയ്യും..." എന്നൊക്കെ ബേബി പറയുന്നത് കേട്ടതു ഐഷുമ്മ പറയാ നിങ്ങള് പിന്നെ പണ്ടേ സർപ്രൈസ് കൊടുക്കാൻ മിടുക്കൻ അല്ലെ എന്ന്... അത് പറഞ്ഞ് എല്ലാവരും ചിരിച്ചപ്പോഴും നമ്മളെ ചിന്ത വേറെ എന്തൊക്കെയോ ആയിരുന്നു... ★★★★★★★★★★★★★★★★★★★★ 【അർഷി】 ഈ ട്രിപ്പിന് പോകാൻ നമ്മക്ക് താല്പര്യം ഒക്കെ ഉണ്ടെങ്കിലും ഈ കുരിപ്പിന്റെ കൂടെ പോണ്ടേ എന്ന് ആലോജിക്കുമ്പോ ഒരു ബേജാറാണ്... ഇവള് ഇങ്ങനെ കിടന്ന് തുള്ളിക്കളിക്കണമെങ്കിൽ അത് വെറുതെയൊന്നും ആയിരിക്കില്ല... അവിടെ എത്തിയാൽ ഉണ്ടക്കണ്ണി നമ്മളെ സ്വസ്ഥത തല്ലിക്കെടുത്തും അതെനിക്ക് ഉറപ്പാ... നാളെ രാവിലെ തന്നെ പോകണമെന്ന് ബേബി പറയുന്നത് കേട്ടിട്ട് ഇവിടെ ഒരുത്തി ഇപ്പൊ തന്നെ ലഗേജ് ഒക്കെ പാക്ക് ചെയ്യാൻ ഓടി പോയിട്ടുണ്ട്... പാർട്ടി കുറച്ച് കഴിഞ്ഞാൽ സ്റ്റാർട്ട് ആകുന്നത് കൊണ്ട് പോയ പോലെ തന്നെ ഓള് വന്ന് നമ്മളെ അടുത്തിരുന്നു... ദുബായിൽ നിൽക്കുന്നത് ഞങ്ങളെ വീട്ടിൽ ആയിരിക്കുമെന്ന് ഞങ്ങള് പ്രതീക്ഷിച്ചെങ്കിലും ബേബി ഒരു ഹോട്ടൽ റൂമാണ് ഞങ്ങൾക്ക് അവിടെ ഒരുക്കിയിട്ടുള്ളത്... എപ്പോഴും വീട്ടിൽ അല്ലെ ചെന്ന് നിക്കാറ് ഇതൊരു ചേഞ്ച്‌ ആയിക്കോട്ടെ എന്ന് മൂപ്പര് പറഞ്ഞപ്പോ അപ്പുവും ഉണ്ടക്കണ്ണിയും അതിന് കട്ട സപ്പോർട്ട് നൽകുന്നുണ്ട്... ദിലുവിന്റെ മുഖം കണ്ടാൽ തന്നെ അറിയാം അവൾക്ക് ഇതിൽ താല്പര്യം ഇല്ലെന്ന്... പിന്നെ അവള് എന്ത് കൊണ്ടാ ഈ ട്രിപ്പിന് സമ്മതിച്ചതെന്നാ ഞാൻ ചിന്തിക്കുന്നെ... ഞാൻ പിന്നെ അധികം മസിൽ പിടിക്കാതെ ഓകെ പറഞ്ഞത് ഞാൻ കാരണം അപ്പുവിന് ദിലുവുമായി മിങ്കിൾ ചെയ്യാനുള്ള അവസരം മിസ് ആകണ്ടല്ലോ എന്ന് കരുതിയിട്ടാ... കാരണം ചെക്കൻ നമ്മളെ നോക്കി പ്ലീസ് ഡാ എന്നൊക്കെ പറഞ്ഞ് കെഞ്ചുന്നുണ്ട്... ആ കെഞ്ചൽ കണ്ടാൽ ആരായാലും ഓകെ പറഞ്ഞ് പോകും... നമ്മളെ ഓകെ കേട്ടപ്പോ ചെക്കൻ നല്ല ഹാപ്പി ആയിട്ടുണ്ട്... അങ്ങനെ പാർട്ടി തുടങ്ങി ഏകദേശം കഴിയാറായി എല്ലാവരും തിരിച്ച് വീട്ടിലേക്ക് മടങ്ങി പോകാൻ നിന്നപ്പോഴാണ് ബേബി അവന്മാരോട് ഒക്കെ ഇന്ന് ഇവിടെ തങ്ങിയാൽ മതിയെന്ന് പറഞ്ഞത്... അതിന് അവന്മാര് അപ്പൊ തന്നെ സമ്മതം മൂളിയതും ഫുഡടി കഴിഞ്ഞപ്പോ അവർ മാൻഷനിലെ മുകളിലെ നിലയിലുള്ള കോമൻ റൂമിൽ പോയി കിടന്നു... അവന്മാരെല്ലാവരും കൂടി ഒരുമിച്ചാണ് ആ റൂമിൽ പോയി കിടന്നത്... അവരൊക്കെ ഓരോ സൈഡ് ആയപ്പോ അപ്പു ബേബിയോട് വീട്ടിലേക്ക് പോകട്ടെ എന്ന് ചോദിച്ചതും അവരോട് ഇന്ന് ഇവിടെ തങ്ങി ഇവിടന്ന് ദുബായിലേക്ക് പോയാൽ മതിയെന്നാണ് ബേബിന്റെ ഓഡർ... അത് കേട്ടപ്പോ ദിലു ഓനെയൊന്ന് അടിമുടി നോക്കി കൊണ്ട് മോളിലേക്ക് കേറി പോയി... പിന്നെ നമ്മളെ ഉണ്ടക്കണ്ണി വേഗം തന്നെ റൂമിലേക്ക് ചെന്നിട്ടുണ്ട് തിങ്‌സ് പാക്ക് ചെയ്യാൻ... അവളെ ഈ ഉത്സാഹമൊക്കെ കണ്ടിട്ട് എനിക്കാണ് ഇവിടെ ടെൻഷൻ... എന്തൊക്കെയാണ് അവിടെ വെച്ച് നടക്കാൻ പോകുന്നതെന്ന് ഒരു ഐഡിയയും കിട്ടുന്നില്ല... പോരാത്തതിന് ബേബിന്റെ വക ഒരു സർപ്രൈസ് കൂടിയുണ്ടെന്ന് പറയുമ്പോ വേറെയൊന്തൊക്കെയോ അവിടെ ഞങ്ങളെ കാത്തിരിപ്പുണ്ടെന്നുള്ളത് തീർച്ച... അതിനി എന്താകുമെന്ന് ചിന്തിച്ചോണ്ട് നമ്മള് റൂമിലേക്ക് കേറി ചെന്നപ്പോ ഉണ്ടക്കണ്ണി നമ്മളെ തിങ്ങ്സും ഓളെ തിങ്സുമൊക്കെ നല്ല പോലെ എടുത്ത് പാക്ക് ചെയ്യുന്നുണ്ട്... അത് കണ്ടിട്ടും കാണാത്ത മട്ടിൽ നമ്മള് മുഖം തിരിച്ച് ചെന്നിട്ട് സോഫയിൽ ചെന്നിരുന്ന് ലാപ്‌ടോപ്പിൽ കുത്തി കളിച്ചപ്പോ ഓള് പെട്ടെന്ന് നമ്മളെ നേർക്ക് ഒരു വൈറ്റ് ഷർട്ട് നീട്ടുന്നത് കണ്ട് നമ്മള് ഓളെ നെറ്റി ചുളിച്ചൊന്ന് അടിമുടി നോക്കി.... "അതേയ്... നാളെ ഇങ്ങള് ഈ വൈറ്റ് ഷർട്ട് ഇട്ടാൽ മതീട്ടോ... എപ്പോ നോക്കിയാലും ഡള്ളായിട്ടുള്ളതും ഡാർക്ക് കളേഴ്‌സും ഒക്കെ ഇട്ട് കണ്ട് മടുത്തു... ഇങ്ങള് വൈറ്റ് ഡ്രസ് ഇടുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല... അതോണ്ട് നാളെ ഈ ഷർട്ട് ഇട്ടാൽ മതി..." എന്ന് പറഞ്ഞ് ഓളെ അത് വീണ്ടും നമ്മളെ നേർക്ക് നീട്ടിയപ്പോ നമ്മള് അത് ഓളെ കയ്യിൽ നിന്ന് തട്ടി പറിച്ച് വാങ്ങി കൊണ്ട് ഒരു ഏർ വെച്ച് കൊടുത്തു... "വൈറ്റ് ഷർട്ട്... ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് അത് മാത്രമാണ്... പിന്നെ ഞാൻ എന്ത് ഇടണം എന്ന് തീരുമാനിക്കുന്നത്..." "റൗഡിയാണ്... സമ്മതിച്ചു... ഇനി അതിന്റെ പേരും പറഞ്ഞ് വഴക്കിന് വരണ്ട... ഞാൻ എന്റെ വാക്ക് തിരിച്ചെടുത്തു... പോരെ..." നമ്മളെ മുഴുവൻ പറഞ്ഞ് പൂർത്തിയാക്കാൻ സമ്മതിക്കാതെ ഓള് ഇടക്ക് കേറി അങ്ങനെ പറഞ്ഞിട്ട് നമ്മളെ പുച്ഛിച്ച് മുഖം തിരിച്ച് പോയി ആ ഷർട്ട് എടുത്ത് വെക്കുന്നത് കണ്ട് നമ്മള് ചിരി കടിച്ച് പിടിച്ച് നിന്നു... വൈറ്റ് ഷർട്ട്... എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഒന്നാണ്... അതിന് ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന പല കാര്യങ്ങളും ഓർമ്മയിലേക്ക് കൊണ്ട് വരാൻ സാധിക്കും... ഞാൻ അബിയുമായി സ്പെൻഡ് ചെയ്ത നിമിഷങ്ങൾ... ഇല്ല... ഞാൻ ഇനി അവളെ കുറിച്ച് ചിന്തിക്കാൻ പാടില്ല... അവളിപ്പോ എങ്ങനെ ആകും ജീവിക്കുന്നത് എവിടെയാകും എന്നൊക്കെ നമ്മളെ മനസ്സിനെ അലട്ടുന്ന ഒരു പ്രശ്നമാണ്... ഓളെ തിരിച്ച് ഇങ്ങോട്ട് കൊണ്ട് വരണമെന്നാണ് എന്റെ ആഗ്രഹം... അത് ഒരിക്കൽ എനിക്ക് നടപ്പിലാക്കണം... നമ്മള് അതൊക്കെ ചിന്തിച്ചോണ്ട് ലാപ് അടച്ച് വെച്ച് തിരിച്ച് ഉണ്ടക്കണ്ണിയിലേക്ക് നോട്ടം തെറ്റിച്ചപ്പോ ഓള് മുഖത്ത് ഒരു പുഞ്ചിരി വിടർത്തി കൊണ്ട് കണ്ണടച്ച് കിടക്കുന്നുണ്ട്... അത് കണ്ടപ്പോ നമ്മളെ മുഖത്തും ഒരു ചെറു പുഞ്ചിരി വിടർന്നു... എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്റെ ഉണ്ടക്കണ്ണി... തിരിച്ച് എനിക്കും അവളെ ഒരുപാട് ഇഷ്ടമാണ്... അത് എനിക്ക് അവളോട് തുറന്ന് പറയണമെന്നൊക്കെയുണ്ട്... എന്തായാലും ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഓള് കുറച്ചൂടെ ഒന്ന് കാത്തിരിക്കട്ടെ... ഓള് നിനച്ചിരിക്കാത്ത നേരം നോക്കി ഓളെ പ്രൊപോസ് ചെയ്ത് ഞെട്ടിച്ച് എന്റെ പെണ്ണാക്കി മാറ്റണം എനിക്ക് അവളെ... നമ്മള് അങ്ങനെയൊക്കെ മനസിൽ തീരുമാനിച്ച് ഉറപ്പിച്ചോണ്ട് ഒരു ബുക്ക് എടുത്ത് പോയി ഓളെ അടുത്ത് കിടന്നതും ഓള് പെട്ടെന്ന് കണ്ണ് തുറന്ന് നമ്മളെ നേരെ തിരിഞ്ഞു കിടന്നു... അത് കണ്ടിട്ടും കാണാത്ത മട്ടിൽ നമ്മള് ബുക്കിലേക്ക് നോക്കി കിടന്നതും ഓള് നമ്മളെ മുഖത്തേക്ക് തന്നെ കണ്ണിമ വെട്ടാതെ നോക്കി കിടക്കുന്നത് കണ്ട് നമ്മള് അറിയാതെ ഓളെയൊന്ന് നോക്കി... അപ്പൊ ഓള് നമ്മളെ നോക്കി പല്ലിളിക്കുന്നത് കണ്ട് നമ്മള് ചിരി കടിച്ച് പിടിച്ച് കണ്ട്രോൾ ചെയ്‌തോണ്ട് മുഖം തിരിച്ച് വീണ്ടും ബുക്കിലേക്ക് നോക്കി കിടന്നു... "അതേയ്... റൗഡി ബേബി... റൗഡി ബേബി..." എന്ന് ഓള് ഒരു സ്വസ്ഥത തരാതെ നമ്മളെ തോണ്ടി ശല്യം ചെയ്ത് വിളിച്ചപ്പോ നമ്മള് ഓളോട് എന്താടി എന്ന് പറഞ്ഞ് ഒച്ച വെച്ചു... "ഞാൻ ഒരു കാര്യം ചോദിക്കട്ടെ..." "നിന്റെ ഒരുമാതിരി കൊനിഷ്ട് ചോദ്യം വല്ലതും ആണെങ്കിൽ ചോദിക്കാതിരിക്കുന്നതാണ് നല്ലത്..." "പോ അവിടന്ന്... ഞാൻ സീരിയസ് ആയിട്ട് ചോദിക്കാൻ വന്നതാ..." "ഓ... എന്താന്ന് വെച്ചാ ചോദിച്ച് തൊലക്ക് പിശാചെ... എനിക്ക് ഇതൊന്ന് വായിക്കണം..." എന്ന് നമ്മള് ഓളോട് പറഞ്ഞപ്പോ ഓള് മോന്ത കനപ്പിച്ച് വെച്ചിട്ട് ചുണ്ട് ചുളുക്കി നമ്മളെ നോക്കി... അത് കണ്ട് നമ്മള് എന്താടി എന്ന് വീണ്ടും ചോദിച്ചപ്പോ ഓള് കൊച്ചു കുട്ടികളെ പോലെ ചിണുങ്ങാൻ തുടങ്ങി... "ഞാൻ ഇങ്ങളെ കെട്ടിപ്പിടിച്ച് നെഞ്ചിൽ തല വെച്ച് കിടക്കട്ടെ..." എന്ന് ഓള് പറയുന്നത് കേട്ടിട്ട് നമ്മള് എന്ത് എന്ന ഭാവത്തിൽ ഓളെ തന്നെ നോക്കിയതും ഓള് കൈ കൊണ്ടും കണ്ണ് കൊണ്ടും നമ്മളെ നെഞ്ചിൽ തല വെച്ച് കെട്ടിപ്പിടിച്ച് കിടക്കട്ടെ എന്ന് ആംഗ്യം കാണിച്ചിട്ട് പ്ലീസ് എന്ന് കെഞ്ചി... അത് കണ്ട് നമ്മള് അപ്പോ തന്നെ ഓളിൽ നിന്ന് മുഖം തിരിച്ച് ചിരിച്ചോണ്ട് ചിരി കണ്ട്രോൾ ചെയ്ത് നോ എന്ന് പറയാൻ നിന്നപ്പോഴേക്കും പെണ്ണ് നമ്മളെ നെഞ്ചിൽ തല വെച്ച് നമ്മളെ കെട്ടിപിടിച്ച് കിടന്നിരുന്നു... ഓള് നമ്മളെ സമ്മതം പോലും ചോദിക്കാതെ പെട്ടെന്ന് അങ്ങനെ ചെയ്തപ്പോ ഓളെ തടയാൻ തോന്നിയെങ്കിലും പിന്നെ എന്തോ ഈ ഉണ്ടക്കണ്ണിയോടുള്ള സ്നേഹം കൊണ്ടാകും നമ്മളെ കൊണ്ട് അതിന് പറ്റിയില്ല... അതോണ്ട് നമ്മള് ഓളെ നോക്കി ഒന്ന് ചിരിച്ചിട്ട് വീണ്ടും ബുക്കിലേക്ക് നോട്ടം തെറ്റിച്ചു... അപ്പോ ഓള് നമ്മളെ ഇടങ്കണ്ണിട്ട് നോക്കിയിട്ട് ചിരിച്ചോണ്ട് താങ്ക്സ് പറഞ്ഞ് നമ്മളിലേക്ക് കൂടുതൽ പറ്റി ചേർന്ന് കിടന്നു... പിന്നെ അങ്ങോട്ട് ബുക്ക് വായിക്കാനുള്ള മൂഡും നമ്മക്ക് പോയോണ്ട് നമ്മള് ബുക്ക് മടക്കി വെച്ച് ടേബിളിൽ വെച്ചിട്ട് നമ്മളെ ഉണ്ടക്കണ്ണിയെ നോക്കി കിടന്ന് എപ്പോഴോ ഉറങ്ങി പോയി... ★★★★★★★★★★★★★★★★★★★★ 【അപ്പു】 നമ്മളെ അമ്മായിയപ്പൻ പൊട്ടിക്കാൻ പോകുന്ന ബോംബ് എന്തായിരുന്നു എന്ന് ഇപ്പോ എല്ലാവർക്കും മനസ്സിൽ ആയില്ലേ...? അതേ ദുബായിലേക്ക് ഞങ്ങള് നാല് പേർക്കുമുള്ള ഒരു ട്രിപ്പ്... കൂടെ അവന്മാരെയും കൂട്ടാൻ ആയിരുന്നു ഞങ്ങളെ പ്ലാൻ എങ്കിലും അവര് ആദ്യമേ ഇല്ലെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞു... പിന്നെ ദിലു ബേബിന്റെ വാക്ക് തള്ളി കളയില്ലെന്ന് ഉറപ്പ് ഉണ്ടായിരുന്നത് കൊണ്ടാ മൂപ്പരെ കൊ കൊണ്ട് തന്നെ പറഞ്ഞ് സെറ്റാക്കിപ്പിച്ച് സത്യം വരെ ചെയ്യിപ്പിച്ചത്... എന്തായാലും ഇനി ദിലു ഞങ്ങളെ കൂടെ വരുമെന്ന് ഉറപ്പാണ്... അവിടെ എത്തിയിട്ട് വേണം എനിക്ക് ഞാൻ വിചാരിച്ച പോലെ അവളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ... അത് അവൾ കേൾക്കാൻ കൂട്ടാക്കില്ലെന്ന് എനിക്ക് അറിയാം... പക്ഷെ അത് അവള് കേട്ടല്ലേ പറ്റൂ... പിന്നെ ഞങ്ങൾക്ക് എന്തോ ഒരു സർപ്രൈസ് ഒരുക്കി വെച്ചിട്ടുണ്ടനെന് മൂപ്പര് പറഞ്ഞില്ലേ അത് എന്താന്ന് നമ്മക്ക് ഒരു ഐഡിയയും ഇല്ലാട്ടോ... കാരണം ഈ സർപ്രൈസിന്റെ കാര്യമൊന്നും എന്നോട് പറഞ്ഞിട്ടില്ല... നമ്മളെ അമ്മയിയപ്പന്റെ സർപ്രൈസ് ആയോണ്ട് നമ്മക്ക് അതിൽ എന്തേലും ഗുണം കാണും അതാണ് ഏക ആശ്വാസം... ഞങ്ങളോട് ഇന്ന് പോകണ്ട ഇവിടെ നിന്നാൽ മതിയെന്ന് നമ്മളെ അമ്മായിയപ്പൻ പറഞ്ഞത് നമ്മളെ ഇഷൂട്ടിക്ക് തീരെ പിടിച്ചിട്ടില്ല... അത് എന്ത് കൊണ്ടാണെന്ന് എനിക്ക് നന്നായിട്ട് അറിയാം... എന്റെ വീട്ടിൽ ആക്കുമ്പോ ഞാൻ എന്റെ റൂമിലും ഓള് നബിയുടെ റൂമിലും ആണല്ലോ കിടത്തം... ഇവിടെ അത് പറ്റില്ലല്ലോ... അതാണ് കാര്യം... അത് നമ്മക്ക് നന്നായിട്ട് മനസ്സിൽ ആയോണ്ട് നമ്മള് ഓള് റൂമിലേക്ക് പോയപ്പോ തന്നെ പിന്നാലെ റൂമിൽ കയറി പറ്റി... പക്ഷെ അത് ഓള് ശ്രദ്ധിച്ചിട്ടില്ലെന്ന് മാത്രം... ഓള് റൂമിൽ എത്തിയപ്പോ തന്നെ ചുറ്റും ഒന്ന് കണ്ണോടിച്ചോണ്ട് എന്തൊക്കെയോ പിറുപിറുത്ത് ഓളെ ഷർട്ട് ഊറിയെറിഞ്ഞ് ഓള് ബെഡിലേക്ക് ഇരുന്നിട്ട് മുഖം പൊത്തി പിടിച്ചു... "എന്താണ് എന്റെ ഇഷൂട്ടി ചിന്തിച്ച് ഇരിക്കുന്നെ...?" എന്ന് നമ്മള് ഓളെ അടുത്തിരുന്ന് ചോദിച്ചതും പെണ്ണ് ഞെട്ടി തരിച്ച് കണ്ണ് തുറന്ന് നമ്മളെ നോക്കിയിട്ട് പെട്ടെന്ന് അവിടന്ന് എണീറ്റ് നിന്നു... അത് കണ്ട് നമ്മള് ഓളെ നോക്കി ഒന്ന് ഇളിച്ചിട്ട് ബെഡിൽ കൈ കുത്തി പിറകിലേക്ക് ചാഞ്ഞ് ഇരുന്നു... "നീ... ആരോട് ചോദിച്ചിട്ടാ എന്റെ റൂമിലേക്ക് നീ കേറി വന്നത്...? മര്യാദക്ക് ഇവിടന്ന് ഇറങ്ങി പൊയ്ക്കോ... ഇതെന്റെ റൂമാ..." "അതേ... എന്റെ ഇഷൂട്ടിന്റെ റൂമാണ്... അപ്പോ ഇത് എന്റെയും കൂടി റൂമല്ലേ... അപ്പൊ ഞാ  എന്തിനാ ഇവിടന്ന് പുറത്ത് പോകുന്നേ...? ഞാൻ പോകൂല... ഞാൻ ഇവിടെ എന്റെ ഇഷൂട്ടിന്റെ കൂടെ തന്നെ കിടക്കയും..." "ദേ... എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്... മര്യാദക്ക് ഇവിദനൻ ഇറങ്ങി പൊയ്ക്കോ... ഇല്ലെങ്കിൽ...." "ഇല്ലെങ്കിൽ....? ഇല്ലെങ്കിൽ നീയെന്താ ചെയ്യാ...? എന്നെ തൂക്കിയെടുത്ത് വെളിയിൽ കൊണ്ട് പോയി ഇടോ...? എന്നാ പിന്നെ അതൊന്ന് കാണണമല്ലോ..." എന്ന് പറഞ്ഞ് നമ്മള് അവിടന്ന് എണീറ്റതും ഓള് അവിടന്ന് പിറകോട്ട് ഒന്ന് തെന്നി നീങ്ങി നമ്മളെ തുറിച്ച് നോക്കി... ഓളെ നോട്ടം കണ്ട് ഓളെയൊന്ന് ചെറുതായിട്ട് പേടിപ്പിക്കാൻ തീരുമാനിച്ചോണ്ട് നമ്മള് ഓളെ അടുത്തേക്ക് നടന്നതും പെട്ടെന്ന് ഓള് നമ്മളെ പിറകിലേക്ക് ഒരൊറ്റ തള്ളായിരുന്നു... നമ്മള് അപ്പൊ തന്നെ പിന്നിലേക്ക് നീങ്ങി ചെന്ന് ചുവരിൽ ഇടിച്ച് സ്റ്റിക്കാറായി നിന്നു... അത് കണ്ടപ്പോ ഓള് മുഖം ഒന്നൂടെ കോട്ടി വെച്ചോണ്ട് നമ്മളെ അടുത്തേക്ക് പാഞ്ഞ് വന്നു... എന്നിട്ട് നമ്മളെ ഷർട്ടിന്റെ കോളറിൽ പിടിച്ചോണ്ട് റൂമിന്റെ ഡോർ തുറന്ന് പറഞ്ഞ പോലെ തന്നെ നമ്മളെ തൂക്കിയെടുത്ത് പുറത്തേക്ക് കളയുന്ന പോലെ ഒരൊറ്റ തള്ളായിരുന്നു റൂമിന്റെ പുറത്തേക്ക്... നമ്മള് റൂമിൽ നിന്ന് പുറത്തായതും ഓള് കയ്യിലെ പൊടി തട്ടി കൊണ്ട് ഡോർ കൊട്ടിയടച്ച് പോയി... അത് കണ്ട് നമ്മള് വീണിടത്ത് നിന്ന് എണീറ്റ് ആരും കണ്ടില്ലല്ലോ എന്ന് ചുറ്റുമൊന്ന് കണ്ണോടിച്ച് നോക്കി ഉറപ്പി വരുത്തി കൊണ്ട് ഓൾക്ക് ഇതിനുള്ള പണി നാളെ അങ്ങ് ദുഫായിൽ വെച്ച് നമ്മള് കൊടുത്തോളാം എന്ന് കണക്ക് കൂട്ടി അവന്മാരെ കൂടെ മോളിൽ കോമൻ റൂമിലേക്ക് ചെന്നു... അപ്പോ അവന്മാരൊക്കെ പെറ്റ തള്ള പോലും സാധിക്കാത്ത ഓരോ കോലത്തിൽ കിടന്നുറങ്ങുന്നത് കണ്ട് നമ്മളും അവന്മാരെ കൂടെ ചുരുണ്ട് കൂടി കിടന്നു... എല്ലാ അവന്മാരും നല്ല സുഖമായ നിദ്രയിൽ ആയോണ്ട് നമ്മള് വന്ന് കിടന്നതൊന്നും അവന്മാര് അറിഞ്ഞിട്ടില്ല... ദിലു നമ്മളെ റൂമിൽ നിന്ന് പുറത്താക്കിയതിന് എനിക്ക് അപ്പോ തന്നെ പ്രതികരിക്കാമായിരുന്നു... പിന്നെ ഞാൻ അത് ചെയ്യാഞ്ഞത് ഒരു കാരണം കൊണ്ടാണ്... ഓളെ ബിപി അധികം കൂട്ടുന്നത് അത്ര നല്ലതല്ല... അതെന്താ കാര്യമെന്ന് വൈകാതെ നിങ്ങള് അറിയും... ഇപ്പോ ഞാൻ ഒന്ന് ഉറങ്ങട്ടെട്ടോ... നാളെ ഞങ്ങൾക്ക് പോകാനുള്ളതാ അങ്ങ് ദുഫായിലേക്ക്.... ★★★★★★★★★★★★★★★★★★★★ 【ആഷു】 ഇന്ന് നേരത്തെ തന്നെ നമ്മള് എണീറ്റിരുന്നു... നമ്മളെ റൗഡിന്റെ കൂടെ ഒരു ഹണിമൂൺ ട്രിപ്പ് എന്നൊക്കെ കേൾക്കുമ്പോ എങ്ങനെയാ പെട്ടെന്ന് എണീക്കാതെ ഇരിക്കാ... നമ്മള് കണ്ണ് തുറന്ന് നോക്കുമ്പോ നമ്മളെ ചെക്കൻ നമ്മളെ കെട്ടിപിടിച്ച് കിടന്നുറങ്ങുന്നുണ്ട്... അത് കണ്ടപ്പോഴാണ് ഇന്നലെ നമ്മള് ഓനോട് നമ്മളെ കെട്ടിപ്പിടിച്ച് കിടക്കാൻ പറഞ്ഞതൊക്കെ നമ്മക്ക് ഓർമ്മ വന്നത്... അത് ഓർത്തപ്പോ തന്നെ നമ്മള് ഒരു ചിരി പാസാക്കി കൊണ്ട് ഓന്റെ മുഖത്തേക്ക് പതിയെ നമ്മളെ വിരല് പായിച്ച് കൊണ്ട് പോയി... എന്നിട്ട് ഓന്റെ മീശ പിരിച്ചും ഓന്റെ കണ്ണിലും കവിളിലും ചുണ്ടിലുമൊക്കെ വിരല് പായിച്ചും ഓനെ തന്നെ നോക്കി അങ്ങനെ കിടന്നപ്പോഴേക്കും ചെക്കൻ എണീക്കുന്നത് കണ്ട് നമ്മള് വേഗം ഓന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ട് ഓടിപ്പോയി ബാത്റൂമിലേക്ക് കയറി... എന്നിട്ട് ഫ്രഷായി പുറത്തേക്ക് വന്നപ്പോഴേക്കും നമ്മളെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ റൗഡി ബേബി ബാത്റൂമിലേക്ക് കേറി ചെന്നു... ഓന്റെ ഈ മൈൻഡ് ചെയ്യാതെയുള്ള നടത്തത്തിന് ഞാൻ ഓന് കൊടുത്തോളാം... ദുബായിൽ ഒന്ന് എത്തിക്കോട്ടെ എന്നൊക്കെ നമ്മള് മനസ്സിൽ പറഞ്ഞ് ചിരിച്ചോണ്ട് നിസ്കരിച്ചിട്ട് താഴേക്ക് ഇറങ്ങി ചെന്നു... അപ്പൊ എല്ലാവരും ജോഗിങിന് പോകാൻ വേണ്ടി റെഡിയായി നിൽക്കായിരുന്നു... നമ്മളെ അമീഗോ ബ്രദേഴ്‌സ് ജോഗിങ് കഴിഞ്ഞാൽ നേരെ വീട്ടിലേക്ക് പോകും എന്നുള്ളത് കൊണ്ട് അവർക്ക് കോഫിയൊക്കെ കൊടുത്താണ് നമ്മള് ജോഗിങിന് പറഞ്ഞയച്ചത്... ദിലുവും അവരെ കൂടെ പോകുമെന്ന് ഞാൻ പ്രതീക്ഷിച്ചെങ്കിലും അഫ്‌സിക്ക ഉണ്ടായത് കൊണ്ടാകും ഞാൻ ഇല്ലെന്ന് പറഞ്ഞ് ഓള് സോഫയിൽ ചെന്നിരുന്നത്... മൂപ്പര് അപ്പോ ഓളെ നോക്കി ഒന്ന് തലയാട്ടി ചിരിച്ചിട്ട് അവരെ കൂടെ ജോഗിങിന് പോയി കൂടെ നമ്മളെ റൗഡിയും... പിന്നെ അവര് തിരിച്ച് വരുന്നതിന് മുന്നേ തന്നെ എല്ലാം റെഡിയാക്കി വെച്ച് നമ്മള് കുളിച്ച് ഇറങ്ങി വന്നപ്പോഴേക്കും നമ്മളെ ചെക്കൻ വന്നിരുന്നു... പിന്നെ അധികം സംസാരം ഒന്നും ഇല്ലാതെ മാറ്റിയൊരുങ്ങി കൊണ്ട് പോകേണ്ടതൊക്കെ പാക്ക് ചെയ്തിട്ടില്ലേ എന്ന് ചെക്ക് ചെയ്തതിന് ശേഷം നമ്മള് ബാഗും കൊണ്ട് താഴേക്ക് ഇറങ്ങി ചെന്നു... നമ്മള് ബാഗും തൂക്കി പിടിച്ച് വരുന്നത് കണ്ടിട്ട് ഉമ്മ നമ്മളോട് ഇതൊക്കെ നമ്മളെ ചെക്കനെ കൊണ്ട് എടുപ്പിച്ചാൽ പോരെ എന്നൊക്കെ പറഞ്ഞപ്പോ ഓനെ ഇപ്പോ തന്നെ കഷ്ടപ്പെടുത്തുന്നത് ശരിയല്ലല്ലോ എന്ന് നമ്മളെ മനസ്സ് പറഞ്ഞതോണ്ട് അത് സാരമില്ലെന്ന് ഉമ്മാനോട് പറഞ്ഞ് നമ്മള് ഫുഡ് വിളമ്പാൻ നിന്നു... അപ്പോ തന്നെ അഫ്‌സിക്ക മൂപ്പരെ ലഗേജും കൊണ്ട് അവിടെ ഹാജർ ആയിരുന്നു... ജോഗിങ് കഴിഞ്ഞ് മൂപ്പര് നേരെ വീട്ടിൽ ചെന്ന് ദിലുവിന്റെയും മൂപ്പരെയും തിങ്‌സ് പാക്ക് ചെയ്ത് പോന്നു എന്ന് പറഞ്ഞപ്പോ ഉമ്മ പറഞ്ഞു അത് അവിടെ വെച്ചിട്ട് വന്ന് കഴിക്കാൻ ഇരിക്കാൻ... അവിടെയൊന്നും ദിലുവിനെ കാണാത്തത് കൊണ്ടാകും ചുറ്റുമൊന്ന് കണ്ണോടിച്ച് നോക്കിയിട്ട് നമ്മളോട് എവിടെ എന്ന് മൂപ്പര് ആംഗ്യം കാണിച്ചത്... നമ്മള് അപ്പോ തന്നെ ഓളെ റൂമിലേക്ക് ചൂണ്ടി കാണിച്ചപ്പോ മൂപ്പര് ഇപ്പോ വരാമെന്ന് പറഞ്ഞ് മെല്ലെ റൂമിലേക്ക് സ്‌കൂട്ടായി ചെന്നു... അപ്പോഴേക്കും നമ്മളെ റൗഡി റെഡിയായി താഴേക്ക് ഇറങ്ങി വന്നപ്പോ ഓനും ഉപ്പാക്കും അങ്കിൾസിനും അല്ലുവിനും സച്ചുവിനും ഫുഡ് വിളമ്പി കൊടുത്തു... അവര് രണ്ട് പേരും കോളേജിലേക്ക് പോകുന്നുണ്ട്... ഞങ്ങളെ ലീവ് ആദ്യമേ പറഞ്ഞതോണ്ട് ഇനി അതിന്റെ ടെൻഷൻ ഇല്ല... അങ്ങനെ ഓന് ഫുഡ് വിളമ്പി കൊടുത്തിട്ട് നമ്മളും ഓന്റെ കൂടെ ഇരുന്ന് ഫുഡ് കഴിക്കുമ്പോഴായിരുന്നു അഫ്‌സിക്ക മോന്തയും വീർപ്പിച്ച് താഴേക്ക് ഇറങ്ങി വന്നത്... മൂപ്പരെ മുഖം കണ്ടപ്പോ തന്നെ റൂമിൽ വെച്ച് എന്തോ കാര്യമായി നടന്നിട്ടുണ്ടെന്ന് നമ്മക്ക് മനസ്സിലായി... "ഡാ അപ്പു... ഫുഡ് കഴിക്കെടാ... നീ ഇതെങ്ങോട്ടാ ഈ പോകുന്നേ...?" ഉമ്മ. "എനിക്ക് വേണ്ട ഐഷുമ്മ... ഞാൻ കഴിച്ചിട്ടാ വന്നത്... ഞാൻ പുറത്ത് ഉണ്ടാകും... ഫുഡ് കഴിച്ച് കഴിഞ്ഞിട്ട് നിങ്ങള് വാ..." എന്ന് പറഞ്ഞ് മൂപ്പര് ഇറങ്ങി പോയപ്പോ ഇവന് ഇതെന്ത് പറ്റിയെന്ന ചിന്ത ആയിരുന്നു എല്ലാവർക്കും... അപ്പോ തന്നെ ദിലു ഇറങ്ങി വന്നിട്ട് ഫുഡ് കഴിക്കാൻ വേണ്ടി ഇരുന്നപ്പോ ഞങ്ങളെല്ലാവരും ഓളെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു... കാരണം പെണ്ണിന്റെ മുഖവും ആകെ കടുന്നൽ കുത്തിയ പോലെ ചീർത്ത് വന്നിട്ടുണ്ടായിരുന്നു... അഫ്‌സിക്കാൻറെയും ദിലൂന്റെയും ഈ പിണക്കം ട്രിപ്പ് കഴിഞ്ഞ് വരുമ്പോഴേക്കും ശരിയായാൽ മതിയായിരുന്നു എന്നാ നമ്മളെ പ്രാർത്ഥന... ★★★★★★★★★★★★★★★★★★★★ 【ദിലു】 നമ്മള് വലിയ ഉത്സാഹമൊന്നും ഇല്ലാതെ റെഡിയായി കൊണ്ടിരിക്കുമ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്യുന്നത് ശ്രദ്ധിച്ചത്... ആരാണ് ആളെന്ന് കണ്ടപ്പോ തന്നെ നമ്മള് ഫോണിൽ പിടി മുറുക്കി കോൾ അറ്റൻഡ് ചെയ്തു... "നമ്മളെ പ്ലാനിങ്ങിൽ ഒരു ചെറിയ മാറ്റമുണ്ട്... കാരണം എനിക്ക് അത്യാവശ്യം ആയിട്ട് ദുബായിലേക്ക് പോകണം... ഒരു മൂന്ന് ദിവസം കൂടി കാത്തിരുന്നെ പറ്റൂ... ദുബായിൽ എത്തിയിട്ട് നീയെന്താ വേണ്ടതെന്ന് ഞാൻ പറയാം അതുപോലെ ചെയ്താൽ മതി... അപ്പോ ഓകെ ഞാൻ അവിടെയെത്തിയിട്ട് നിനക്ക് വിളിക്കാം..." എന്ന് പറഞ്ഞ് നമ്മള് കോൾ കട്ടാക്കി തിരിഞ്ഞതും വാതിലിൽ ചാരി നിന്നോണ്ട് നമ്മളെ നോക്കുന്ന പൊറിഞ്ചുവിനെ കണ്ട് നമ്മളൊന്ന് ഞെട്ടി... നമ്മള് പറഞ്ഞത് എങ്ങാനും ഇവൻ കേട്ട് കാണോ എന്ന് ഭയന്ന് നമ്മള് ഓനെ തന്നെ കണ്ണിമ വെട്ടാതെ നോക്കി ഉമിനീരിറക്കി കൊണ്ടിരുന്നു... "ആരോടായിരുന്നു അവിടെയെത്തിയിട്ട് വിളിക്കാമെന്ന് പറഞ്ഞത്..? നിനക്ക് ഞാൻ അറിയാത്ത വേറെ വല്ല സെറ്റപ്പും ഉണ്ടോടി...?" എന്ന് ഓൻ നമ്മളെ അടുത്തേക്ക് വന്നിട്ട് ഒരു പരിഹാസത്തോടെ പറഞ്ഞപ്പോ നമ്മക്ക് ദേഷ്യം എരിഞ്ഞ് കേറി വന്നു... അതോണ്ട് തന്നെ ഓനോട് ഒന്നും മിണ്ടാതെ അവിടന്ന് പോകാൻ ഒരുങ്ങിയതും ഓൻ നമ്മളെ കയ്യിൽ പിടിച്ച് വലിച്ചോണ്ട് നമ്മളെ ഓന്റെ മുന്നിൽ നിർത്തിച്ചു... "ഞാൻ നിന്റെ ലഗേജും കൊണ്ടാ വന്നത്... ഇന്നത്തോടെ നിന്റെ എല്ലാ പിണക്കവും ഞാൻ എന്നന്നേക്കുമായിട്ട് തീർക്കാൻ പോകാണ്... അത് നടക്കണമെങ്കിൽ എനിക്ക് പറയാനുള്ളത് നീ കേൾക്കണം..." *"എനിക്ക് ഒന്നും കേൾക്കണ്ടെങ്കിലോ..."* എന്ന് അലറി നമ്മള് ഓനിൽ നിന്ന് നമ്മളെ കൈ വിടുവിച്ചു... ഇതുപോലെ പറഞ്ഞോണ്ട് ആയിരുന്നു കോപ്പ് ഇന്നലെ എല്ലാരെ മുന്നിൽ വെച്ചും എന്നെ കിസ്സടിച്ച് മുങ്ങിയത്... ഇനിയിപ്പോ എന്തോന്ന് പറയാനാ അവൻ... "ഇഷൂട്ടി... കൂൾ... എന്നെ നീ വെറുതെ ദേഷ്യം പിടിപ്പിക്കരുത്... ഞാൻ പറയുന്നത് ഒരു 5 മിനിറ്റ്‌സ് കേൾക്കാനുള്ള ക്ഷമ നീ കാണിക്കണം..." "സോറി ACP... നിങ്ങള് പറയുന്നതൊക്കെ കേട്ടോണ്ട് നിന്നിരുന്ന ഒരു കാലം എനിക്ക് ഉണ്ടായിരുന്നു... അത് ഇനി ഉണ്ടാകുമെന്ന് നിങ്ങള് സ്വപ്നത്തിൽ പോലും കരുതണ്ട... പിന്നെ നേരത്തെ പറഞ്ഞല്ലോ ഇന്നത്തോടെ എനിക്ക് നിങ്ങളോടുള്ള പിണക്കം മാറുമെന്ന്... അതിന് എനിക്ക് നിങ്ങളോട് പിണക്കമല്ല മിസ്റ്റർ ഉള്ളത്... വെറുപ്പാണ്... നിന്നെ എന്റെ കണ്മുന്നിൽ കാണുന്നത് വരെ എനിക്ക് വെറുപ്പാ... അത്രക്ക് നീ എന്നെ വേദനിപ്പിച്ചിട്ടുണ്ട്..." എന്ന് ഓനോട് പല്ലിറുമ്മി ദേഷ്യത്തിൽ പറഞ്ഞിട്ട് നമ്മള് അവിടന്ന് പോകാൻ നിന്നതും ഓൻ നമ്മളെ കൈ പിടിച്ച് വലിച്ച് നമ്മളെ ചുവരിനോട് ചേർത്ത് നിർത്തി ഓന്റെ ഒരു കൈ നമ്മളെ തലക്ക് മുകളിലായി കുത്തി വെച്ച് നമ്മളെ തുറിച്ച് നോക്കി... "എന്നോട് നിനക്ക് പിണക്കമായാലും ദേഷ്യമായാലും അത് അധിക കാലം വാഴില്ല... എനിക്ക് പറയാനുള്ളത് കേൾക്കാൻ കൂട്ടാക്കാതെ നീയിപ്പോ അകന്ന് പോകുന്നില്ലേ അതിന് നീ ഒരിക്കൽ ഖേദിക്കും... എന്നെ തിരഞ്ഞ് അന്ന് നീ വരും... അപ്പൊ എനിക്ക് മുന്നിൽ ഓരോ ചോദ്യവും കൊണ്ട് വന്നാലുണ്ടല്ലോ... അപ്പോ ഞാൻ പറഞ്ഞ് തരാം ബാക്കി..." എന്നൊക്കെ കലിപ്പിൽ പറഞ്ഞോണ്ട് ഓൻ ഇറങ്ങി പോയപ്പോ ഇതിന് മാത്രം എന്ത് ഒലക്കയാ അവന് നമ്മളോട് പറയാൻ എന്ന് ചിന്തിച്ചോണ്ട് നമ്മള് അവിടെ കുറച്ച് നേരം നിന്നിട്ട് ഓൻ നമ്മളോട് കലിപ്പായത് ആലോചിച്ച് താഴേക്ക് ഇറങ്ങി ചെന്നു... അപ്പോ എല്ലാവരും ഫുഡ് കഴിക്കുന്നത് കണ്ടതും ആ പൊറിഞ്ചുവിന്റെ കാര്യം തന്നെ നമ്മള് മൈന്റിൽ നിന്ന് കളഞ്ഞിട്ട് ഫുഡ് തട്ടി കൊണ്ടിരുന്നു... അങ്ങനെ ഫുഡ് ഒക്കെ കഴിച്ച് കഴിഞ്ഞ് എല്ലാവരോടും യാത്രയൊക്കെ പറഞ്ഞ് ഞങ്ങള് മാൻഷനിലെ കാറും കൊണ്ട് എയർപോട്ട് ലക്ഷ്യമാക്കി വണ്ടി ഓടിച്ചു... അപ്പുവാണ് ഡ്രൈവ് ചെയ്യുന്നത്... കൂടെ അർഷിയും ഇരിക്കുന്നുണ്ട്... ഓന്റെ മോന്ത ഇപ്പോഴും കടുന്നൽ കുത്തിയ പോലെ ആണെങ്കിലും നമ്മളെ ഇടക്കിടക്ക് കണ്ണാടിയിലൂടെ ഓൻ നോക്കുന്നുണ്ട്... അത് കണ്ടിട്ടും കാണാത്ത മട്ടിൽ ഇരുന്നോണ്ട് നമ്മള് പുറത്തേക്ക് നോക്കി ഇരുന്നാപ്പോഴാണ് നമ്മളെ കൂടെ ഇരിക്കുന്ന ആഷു നമ്മളോട് ദുബായിയെ കുറിച്ച് ഓരോന്ന് ചോദിക്കുന്നത്... ഓള് ചെറുപ്പത്തിൽ അങ്ങോട്ട് ഒക്കെ പോയിട്ടുണ്ടെങ്കിലും ഇപ്പോ എങ്ങനെ ആണ് അവിടെയെന്ന് അവൾക്ക് അറിയാൻ നല്ല ആകാംഷയുണ്ടെന്നൊക്കെ പറഞ്ഞ് പെണ്ണ് തുള്ളിച്ചാടുന്നത് കണ്ടിട്ട് നമ്മളെ ബ്രോ മുഖം തിരിച്ച് ചിരിക്കുന്നത് നമ്മള് കണ്ണാടിയിലൂടെ കണ്ടു... പിന്നെ എയർപൊട്ടിൽ എത്തി ഞങ്ങളെ പ്രൈവറ്റ് ജെറ്റിൽ ഇവിടന്ന് ദുബായ് എത്തുന്നത് വരെ ആഷുവുമായി സംസാരിച്ച് ഇരിക്കായിരുന്നു നമ്മക്ക് പണി... നമ്മളെ ബ്രോയും ആ പൊറിഞ്ചുവും വേറെ എന്തൊക്കെയോ സംസാരിക്കുന്ന തിരക്കിൽ ആയോണ്ട് അങ്ങോട്ട് ശ്രദ്ധിക്കാനും ഞാൻ നിന്നില്ല... അങ്ങനെ ഞങ്ങള് ദുബായിൽ ചെന്നിറങ്ങിയതും ഞങ്ങളെ കാത്ത് ബേബിന്റെ ഇവിടത്തെ ഡ്രൈവർ അമീർ അങ്കിൾ കാറുമായിട്ട് എയർപ്പൊട്ടിന്റെ മുന്നിൽ തന്നെ ഉണ്ടായിരുന്നു... ഞങ്ങളെ കാർ ഏല്പിച്ചിട്ട് മൂപ്പര് ഒരു ടാക്സി വിളിച്ച് പോയി... പിന്നെ അവിടന്ന് ഞങ്ങള് നാല് പേരും പോയത് ബേബി ഞങ്ങൾക്ക് വേണ്ടി റിസർവ് ചെയ്ത ഹോട്ടൽ റൂമിലേക്ക് ആയിരുന്നു... ഹോട്ടലിന്റെ മുന്നിൽ കൊണ്ട് പോയി കാർ നിർത്തി ഞങ്ങൾ എല്ലാവരും പുറത്തിറങ്ങിയപ്പോ ആഷു ആ ഹോട്ടലിന്റെ വലിപ്പം കണ്ടിട്ട് തൊള്ളേം തുറന്ന് മേൽപ്പോട്ട് നോക്കി നിൽപ്പുണ്ടായിരുന്നു... ഓളെ നോട്ടം കണ്ടപ്പോ തന്നെ നമ്മളെ ബ്രോ ഓളെ തലക്കിട്ട് ഒന്ന് കൊടുത്തിട്ട് നടക്കെടി എന്ന് പറഞ്ഞ് ഒച്ച വെച്ചപ്പോ ഓള് തല ഉഴിഞ്ഞ് ഓനെ പുച്ഛിച്ച് നോക്കി കൊണ്ട് മുഖം തിരിച്ചു... അത് കണ്ട് നമ്മള് ഒന്ന് ചിരിച്ചോണ്ട് അവരെ പിന്നാലെ കൂടിയപ്പോ നമ്മളെ പൊറിഞ്ചു നമ്മളെ അടുത്തേക്ക് വന്നിട്ട് നമ്മളെ കയ്യിലൂടെ ഓന്റെ കൈ കോർത്ത് നടക്കാൻ തുടങ്ങി... നമ്മള് അപ്പോ തന്നെ നമ്മളെ കൈ വിടുവിക്കാൻ നോക്കിയെങ്കിലും നമ്മളെ കോപ്രായം കണ്ടിട്ട് അവിടെയുള്ളവരൊക്കെ ശ്രദ്ധിക്കുന്നത് കണ്ടപ്പോ നമ്മള് അടങ്ങി നിന്നു... എന്നിട്ട് ഓനോടുള്ള ദേഷ്യം പിന്നീട് തീർക്കാൻ കണക്ക് കൂട്ടി കൊണ്ട് ഞങ്ങള് ലിഫ്റ്റിലേക്ക് കയറിയതും നൂറാമത്തെ ഫ്ലോർ എത്തിയപ്പോ അവിടെ ഇറങ്ങി... ഞങ്ങളെ ലഗേജും കൊണ്ട് പിന്നാലെ റൂം ബോയും വരുന്നുണ്ടായോണ്ട് ഈ പൊറിഞ്ചുവിന്റെ കൈ വിടുവിക്കാൻ നമ്മളെ കൊണ്ട് പറ്റുന്നില്ല... ഞങ്ങള് ഹണിമൂൺ ആഘോഷിക്കാൻ വന്ന കപ്പിൾസ് ആണെന്നാണ് റൂം ബുക്ക് ചെയ്തപ്പോ നമ്മളെ പുന്നാര ബേബി പറഞ്ഞിട്ടുള്ളത്... അത് ഞങ്ങള് ഇവിടെ എത്തിയപ്പോ ആ റിസപ്ഷനിസ്റ്റ് പറഞ്ഞപ്പോഴാ അറിയുന്നത് തന്നെ... പക്ഷെ നമ്മക്ക് ആണേൽ ഓന്റെ ഈ പിടുത്തം അത്ര നല്ലതായി തോന്നതോണ്ട് അവസരം കിട്ടിയപ്പോ ഓന്റെ വയറ്റിനിട്ട് ഒരു കുത്ത് കൊടുത്ത് നമ്മളെ കൈ ഓനിൽ നിന്ന് വിടുവിച്ചു... എന്നിട്ട് നമ്മളെ കൈ ഒന്ന് കുടഞ്ഞിട്ട് ഓനിൽ നിന്ന് വിട്ട് കുറച്ച് ഡിസ്റ്റൻസിൽ നടന്ന് പോയതും ആഷുവും നമ്മളെ ബ്രോയും കൂടി മുന്നിൽ നടന്ന് പോകുന്നുണ്ടായിരുന്നു... അവരെ പോക്ക് കണ്ട് നമ്മള് ചിരിച്ചോണ്ട് ഫോണിൽ കുത്തി കളിച്ച് നടക്കുമ്പോഴാണ് പെട്ടെന്ന് ആഷു തിരിച്ച് ഓടി വന്നിട്ട് നമ്മളെ ബ്രോയെ ഇറുകെ കെട്ടിപ്പിടിക്കുന്നത് നമ്മള് കണ്ടത്... ഓളെ മുഖം കണ്ടപ്പോ തന്നെ ഓള് നന്നായിട്ട് പേടിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി... അർഷി അപ്പോ തന്നെ ഓളെ ഓനിൽ നിന്ന് അകറ്റിയിട്ട് എന്താ കാര്യമെന്ന് അന്വേഷിച്ചപ്പോ ഓള് പിറകിലേക്ക് ചൂണ്ടി കാണിക്കുന്നത് കണ്ട് ഞങ്ങളും നോട്ടം അങ്ങോട്ട് തെറ്റിച്ചു.... (തുടരും) *********************************************** ഈ പാർട്ട് പോസ്റ്റാൻ വൈകിയതിന് സോറി... അടുത്ത പാർട്ട് നാളെ രാത്രി 9.30ന് പിന്നെ എല്ലാ ഫ്രണ്ട്സിനോടും ഒരു കാര്യം പറയാനുണ്ട്... സംഭവം ഇതാണ് എന്റെ ഫ്രണ്ട് അഫീഫ്(അപൂർവം മീഡിയ ) ഇനി മുതൽ എന്റെ ഈ അക്കൗണ്ടിൽ വീഡിയോ ചെയ്യും,മോട്ടിവേഷൻ, സ്റ്റോറി, etc ഇതൊക്കെ ആയിരിക്കും പ്രേതാനം ആയിട്ടും അവന് ചെയ്യുന്നത്, so നിങ്ങളുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തുക പ്ലീസ്...
#

📙 നോവൽ

📙 നോവൽ - ShareChat
95.5k കണ്ടവര്‍
7 ദിവസം
*💘നീയില്ലാ ജീവിതം💘2⃣*          _ഭാഗം.76_ ✍ Mubashira MSKH പക്ഷെ ഈ അവസരത്തിൽ റൂമിലേക്ക് കയറി ചെന്ന് വെറുതെ ഒരു സീൻ ക്രിയേറ്റ് ചെയ്യണോ എന്നാലോജിച്ച് നമ്മള് അവിടെ തന്നെ നിന്ന് തല പുകച്ചതും പെട്ടെന്ന് റൂമിന്റെ വാതിൽ തുറന്ന് ഉണ്ടക്കണ്ണി നമ്മളെ കോളറിൽ പിടിച്ച് അകത്തേക്ക് വലിച്ച് ഡോർ കൊട്ടിയടച്ചു... ★★★★★★★★★★★★★★★★★★★★ 【അപ്പു】 ആഷുവും അർഷിയും കൂടി കാണിച്ച് കൂട്ടുന്നത് കണ്ടിട്ട് അന്തം വിട്ടാണ് ഞാനും ദിലുവും നിന്നത്... അർഷിന്റെ മേലിൽ കിടന്നോണ്ട് നിന്ന ആഷു ദിലൂനെ കണ്ടിട്ട് പെട്ടെന്ന് എണീറ്റ് ഓന്റെ മടിയിൽ ഇരുന്നപ്പോഴാണ് നമ്മള് അങ്ങോട്ട് വന്നത്... ഞങ്ങളെ കണ്ടിട്ട് രണ്ടും ആകെ ചമ്മി നാറിയിട്ടുണ്ടെങ്കിലും ആഷു അർഷിയെ നോക്കി കണ്ണുരുട്ടിയിട്ട് മെല്ലെ അവിടന്ന് സ്‌കൂട്ടായി റൂമിലേക്ക് പോയത് കണ്ട് ഓൻ പൊരിഞ്ഞ ചിരിയായിരുന്നു... ഞങ്ങള് ഓനെ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടപ്പോ ഓൻ വേഗം ചിരി നിർത്തി റൂമിലേക്ക് കേറി പോകാൻ വേണ്ടി നിന്നിട്ട് എന്തൊക്കെയോ ചിന്തിച്ചോണ്ട് അതിന്റെ പുറത്ത് തന്നെ നിന്നു... അത് കണ്ട് ഞങ്ങളും കരുതി ഇവനെന്താപ്പോ അകത്തേക്ക് കയറാതെ അവിടെ തന്നെ നിൽക്കുന്നതെന്ന്... അപ്പോ തന്നെ ഡോർ തുറന്ന് ആഷു ഓനെ റൂമിലേക്ക് വലിച്ചോണ്ട് പോയി ഡോർ കൊട്ടിയടക്കുന്നത് കണ്ടതും ഞാനും ദിലുവും ഒരുപോലെ തൊള്ളേം തുറന്ന് അന്തം വിട്ട് പരസ്പരം മുഖത്തേക്ക് നോക്കിയിട്ട് പെട്ടെന്ന് പൊട്ടിച്ചിരിച്ചു... എന്നിട്ട് ആഷു അർഷിയെ വലിച്ചോണ്ട് പോയത് ഓർത്ത് ചിരിച്ചിട്ട് നമ്മള് ദിലുവിന്റെ നേരെ ഹൈ ഫൈ കാണിച്ചതും ആ ചിരിയിൽ ഓള് അറിയാതെ തന്നെ എനിക്ക് കൈ തന്ന് പൊട്ടിച്ചിരിച്ചു... അപ്പൊ എന്നോട് ഓള് ചിരിച്ചോണ്ട് എന്തൊക്കെയോ പറയാൻ തുനിഞ്ഞെങ്കിലും പെട്ടെന്ന് എന്തോ ഓർമ്മ വന്ന പോലെ ഓള് ചിരി നിർത്തി നമ്മളിൽ നിന്ന് മുഖം തിരിച്ചു... അത് കണ്ട് നമ്മളൊന്ന് ലൈറ്റ് ആയിട്ട് പുഞ്ചിരി തൂകി ഓളെ അടുത്തേക്ക് പോകാൻ നിന്നതും ഓള് താഴേക്ക് ഇറങ്ങി പോയിരുന്നു... 'പോട്ടെ... എത്ര കാലം ഓള് എന്നിൽ നിന്ന് ഇങ്ങനെ അകന്ന് പോകുമെന്ന് എനിക്ക് ഒന്ന് കാണണം... താഴെ അവൾക്ക് വേണ്ടി ഒരു ചെറിയ വലിയ ബോംബ് തന്നെ പൊട്ടിക്കാൻ കാത്ത് നിൽക്കാണ് നമ്മളെ അമ്മായിയപ്പൻ... അതോണ്ട് ഇനി അവൾക്ക് എന്നിൽ നിന്ന് അകലാൻ ഒരു രക്ഷയുമില്ല... വൈകാതെ ഓളെ ഞാൻ എന്റെ പെണ്ണാക്കി മാറ്റും....' എന്നൊക്കെ ചിന്തിച്ചോണ്ട് നമ്മള് അവിടെ നിന്നിട്ട് ഓള് പോകുന്നത് നോക്കി ഒന്ന് ചിരിച്ചിട്ട് അർഷിന്റെ റൂമിന്റെ നേരെ മുഖം തിരിച്ചു... ഡോർ ലോക്കാണെന്ന് കണ്ടതും നമ്മള് ഉള്ളിലൊരു അടക്കിപിടിച്ച കള്ളച്ചിരി പാസാക്കി കൊണ്ട് താഴേക്ക് ഇറങ്ങി ചെന്നു... ★★★★★★★★★★★★★★★★★★★★ 【ആഷു】 നമ്മള് റൗഡിയെ വലിച്ച് റൂമിന്റെ അകത്തേക്ക് ആക്കിയിട്ട് വാതില് അടച്ചതും ചെക്കൻ ആകെ ഞെട്ടി പണ്ടാറടങ്ങി നമ്മളെ കണ്ണും മിഴിച്ച് നോക്കി നിൽപ്പുണ്ട്... എന്തായാലും ഓനെ അങ്ങനെ വെറുതെ വിടാൻ നമ്മള് ഉദ്ദേശിച്ചിട്ടില്ലാത്തത് കൊണ്ട് തന്നെ നേരത്തെ നിർത്തി വെച്ചതിൽ നിന്ന് നമ്മള് വീണ്ടും തുടങ്ങി... നമ്മള് ഓനെ ഒരർത്ഥം വെച്ച മട്ടിൽ നോക്കി കൊണ്ട് ഓന്റെ അടുത്തേക്ക് നടന്നതും ഓൻ അതിന് അനുസരിച്ച് പിറകോട്ട് നീങ്ങി പോകാൻ തുടങ്ങി... അത് കണ്ടപ്പോ സത്യം പറഞ്ഞാൽ നമ്മക്ക് ചിരിയാണ് വന്നത്... ഓൻ നമ്മളെ പേടിച്ച് പിറകോട്ട് പോകുന്നത് കാണുമ്പോ ആരായാലും ചിരിച്ച് പോകില്ലേ... അതോണ്ട് നമ്മള് ഓനെ നോക്കി വയറ് പൊത്തി പിടിച്ച് ഹലാക്കിലെ ചിരി പാസാക്കി കൊണ്ടിരുന്നു... എന്നിട്ട് ഓന്റെ മുഖത്തേക്ക് വിരല് ചൂണ്ടി കൊണ്ട് പറയാൻ വാക്കുകൾ കിട്ടാതെ നമ്മള് വിക്കി വീണ്ടും പൊട്ടിച്ചിരിക്കുന്നത് കണ്ടിട്ട് ചെക്കൻ നമ്മളെ ഒന്ന് തുറിച്ച് നോക്കി... അത് കണ്ട് നമ്മള് ചിരി അടക്കി പിടിച്ച് ഡീസന്റ് ആകാൻ നോക്കിയെങ്കിലും ഓൻ പിന്നിലേക്ക് പോയത് ആലോജിച്ച് നമ്മള് വീണ്ടും പൊട്ടിച്ചിരിച്ചു... അപ്പൊ തന്നെ റൗഡി നമ്മളെ കൈ പിടിച്ച് വലിച്ച് ഓന്റെ അടുത്തേക്ക് നിർത്തി... പെട്ടെന്ന് പ്രതീക്ഷിക്കാതെ നടന്ന അറ്റാക്ക് ആയോണ്ട് നമ്മള് ആദ്യമൊന്ന് പകച്ചെങ്കിലും പിന്നെ ആ പേടിയൊന്നും പുറത്ത് കാണിക്കാതെ ഓനെ നോക്കി ഒന്ന് ഇളിച്ച് കൊടുത്തു... അപ്പോഴും നമ്മളെ ഹാർട്ട് ബീറ്റ് വല്ലാത്ത രീതിയിൽ കുതിച്ചുയർന്ന് പോകുന്നുണ്ടായിരുന്നു... "കുറെ നേരായല്ലോ നീ തുടങ്ങിയിട്ട്... എന്താടി നിനക്ക് വേണ്ടേ...?" എന്ന് നമ്മളെ കയ്യിലെ പിടി മുറുക്കി കൊണ്ട് റൗഡി കുറച്ച് കലിപ്പിൽ നമ്മളോട് ചോദിച്ചതും നമ്മളൊന്ന് എരിവ് വലിച്ചിട്ട് ഇടങ്കണ്ണിട്ട് ഓനെ നോക്കി സൈറ്റടിച്ചു... അത് കണ്ടപ്പോ തന്നെ ഓൻ നമ്മളിലെ പിടി വിട്ടിട്ട് മുഖം തിരിച്ച് നിന്നു... അത് കണ്ട് നമ്മള് ചിരി അടക്കി പിടിച്ചോണ്ട് ഓന്റെ മുഖം നമ്മളെ നേർക്ക് തിരിച്ച് വെച്ച് ഓന്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു... അത് കണ്ടിട്ട് ഓൻ നമ്മളെ സൂക്ഷിച്ച് നോക്കി നെറ്റി ചുളിച്ചോണ്ട് നമ്മളെ കൈ ഓന്റെ കവിളിൽ നിന്ന് എടുത്ത് അവിടന്ന് പോകാൻ നിന്നതും നമ്മള് ഓടി ഓന്റെ മുന്നിൽ കേറി നിന്ന് രണ്ട് കയ്യും നീട്ടി... "അങ്ങനെയങ്ങ് പോയാലെങ്ങനെയാ ശരിയാകാ...? ഞാൻ ഇതുവരെ ഇയാൾക്ക് പനിഷ്മെന്റ് തന്നിട്ടില്ല... അത് എന്റെ കയ്യീന്ന് വാങ്ങിക്കാതെ ഇങ്ങള് ഇവിടന്ന് പോകാമെന്ന് എന്റെ റൗഡി ബേബി വിചാരിക്കണ്ടട്ടോ..." എന്ന് നമ്മള് പറഞ്ഞതും ഓൻ ഓന്റെ അരയിൽ കൈ വെച്ച് മുഖം തിരിച്ച് നിന്നിട്ട് ഒന്ന് നെടുവീർപ്പിട്ട് നമ്മളെ മുഖത്തേക്ക് തിരിഞ്ഞു നോക്കി... ഓന്റെ നോട്ടം കണ്ടിട്ട് നമ്മള് നല്ല പ്രസന്നമായ ഒരു ചിരി പാസാക്കി കൊടുത്തതും ഓൻ പറയുന്നത് കേട്ട് നമ്മളെ വയറിലൂടെ ഒരു കാളലങ്ങ് കേറി പോയി... "ഓകെ... നിന്റെ പണിഷ്മെന്റ് എന്താന്ന് വെച്ചാ നടക്കട്ടെ... അത് എന്താന്ന് നീ പറയാതെ തന്നെ എനിക്ക് അറിയാം... അതോണ്ട് നീ തന്ന് ബുദ്ധിമുട്ടണമെന്നില്ല... ഞാൻ തന്നോളാം... പോരെ...?" എന്ന് പറഞ്ഞ് ഓൻ നമ്മളെ നോക്കി പുഞ്ചിരിച്ചോണ്ട് സൈറ്റടിച്ചപ്പോ നമ്മള് തൊള്ളേം തുറന്ന് ഓനെ നോക്കി കൊണ്ട് ഒരു അവിഞ്ഞ ചിരി പാസാക്കി കൊടുത്തു... അത് കണ്ടിട്ട് ഓൻ നമ്മളെ അടുത്തേക്ക് പതിയെ നടന്നടുക്കാൻ തുടങ്ങിയതും നമ്മള് പിറകിലേക്ക് നീങ്ങി ചെന്നു... സത്യം പറഞ്ഞാൽ ഇവന് എന്താ കൊടുക്കേണ്ടത് പണിഷ്മെന്റ് ആയിട്ടെന്ന് എനിക്ക് ഒരു ഐഡിയയും ഇല്ലെന്നു... ഇപ്പൊ ഓൻ പറയുന്നത് കേട്ടിട്ടും ഓന്റെ വരവ് കണ്ടിട്ടും ആണെങ്കിൽ നെഞ്ചിലെ ഡിജെ സോങ് നമ്മളെ കാതിൽ വരെ മുഴങ്ങി കേൾക്കുന്നുണ്ട്... "അ... അതേയ്... ഞാൻ... ഞാൻ അതൊന്നുമല്ല... പണിഷ്മെന്റ് ആയിട്ട്... വിചാരിച്ചേ..." എന്നൊക്കെ എങ്ങനെയൊക്കെയോ പതറി കൊണ്ട് നമ്മള് പറഞ്ഞ് തീർത്തതും ഓൻ പറയുന്നത് കേട്ട് വീണ്ടും നമ്മളെ വയറ് കാളി... "പക്ഷെ ഞാൻ അതാണ് പണിഷ്മെന്റ് ആയിട്ട് വിചാരിച്ചത്... അതോണ്ട് എന്തായാലും വിചാരിച്ച സ്ഥിതിക്ക് ഞാൻ അതങ്ങ് നടപ്പാക്കാൻ തീരുമാനിച്ചു..." ഓൻ അത് പറഞ്ഞ് തീർന്നപ്പോഴേക്കും നമ്മള് പിന്നിലേക്ക് നീങ്ങി ചെന്ന് സോഫയിൽ ഇരുന്നിരുന്നു... അത് കണ്ടപ്പോ ഓൻ കീഴ്ചുണ്ട് കടിച്ച് വിട്ടിട്ട് ഒരു ചിരി പാസാക്കി നമ്മളെ അടുത്തേക്ക് നീങ്ങി വന്നു... നമ്മള് കയ്യും കാലും വിറച്ചോണ്ട് ഓനെ ഒന്ന് ദയനീയമായി നോക്കി വേണ്ടെന്ന് തലയാട്ടി തല ചെരിച്ചപ്പോ സോഫയിലെ പില്ലോ നമ്മളെ കണ്ണിൽ പെട്ടു... അപ്പൊ തന്നെ അത് കയ്യിലെടുത്തിട്ട് ഓൻ നമ്മളെ നേർക്ക് വന്നതും പില്ലോ കൊണ്ട് ഓനെ നമ്മള് പൊതിരെ തല്ലി... ഓൻ നമ്മളോട് അടങ്ങി നിൽക്കാൻ ഒക്കെ പറഞ്ഞെങ്കിലും കിട്ടിയ ചാൻസ് അല്ലെ എന്ന് കരുതി നമ്മള് നമ്മളെ ദേഷ്യം തീരുന്ന വരെ ഓനെ അടിച്ചു... അപ്പൊ തന്നെ ഓൻ അത് നമ്മളെ കയ്യിൽ നിന്ന് പിടിച്ച് വാങ്ങിയിട്ട് നമ്മളെ അത് വെച്ച് തിരിച്ച് അടിക്കാൻ തുടങ്ങി... റൗഡി കോന്തൻ നമ്മള് അടിച്ചതിനേക്കാൾ നല്ല ഊക്കിലാണ് നമ്മളെ തല്ലുന്നത്... അതോണ്ട് അരിശം മൂത്തപ്പോ നമ്മള് അവിടെ ഉണ്ടായിരുന്ന വേറെ ഒരു പില്ലോ എടുത്ത് അവനെയും തിരിച്ചു തല്ലാൻ തുടങ്ങി... അല്ലാ പിന്നെ ഈ ആഷൂനോടാ ഓന്റെ കളി... ലാസ്റ്റ് തല്ലി തല്ലി ആ പില്ലോന്റെ ഉള്ളിലുള്ള പഞ്ഞിയും തെർമോകോൾ ബോൾസും ഒക്കെ പുറത്തേക്ക് വന്ന് പാറി കളിച്ചു... എന്നിട്ടും ഈ റൗഡി കോന്തൻ നമ്മളെ അടിക്കുന്നത് നിർത്താത്തത് കണ്ടപ്പോ നമ്മള് ഓന്റെ താടി പിടിച്ച് ഒരു വലിയങ്ങ് കൊടുത്തു... അതിന് ഓൻ നിന്നിടത്ത് നിന്ന് രണ്ട് ചാട്ടം ചാടിയിട്ട് നമ്മളെ രൂക്ഷമായി നോക്കി അടുത്തേക്ക് വന്നതും നമ്മള് ഓടി ചെന്ന് ടേബിളിൽ ഉണ്ടായിരുന്ന ഗ്ലാസ്സിലെ വെള്ളമെടുത്ത് ഓന്റെ മുഖത്തേക്ക് ഒഴിച്ചു... കൃത്യം ഓന്റെ മോന്തയിൽ തന്നെ അത് ചെന്ന് ലാന്റായതും ചെക്കൻ ഓന്റെ മുഖം തുടച്ചിട്ട് *ഡി ഉണ്ടക്കണ്ണി...* എന്ന് അലറി നമ്മളെ അടുത്തേക്ക് വരുന്നത് കണ്ട് നമ്മള് ഹലാക്കിലെ ചിരി ആയിരുന്നു... പക്ഷെ റൗഡി അതിലൊന്നും നിർത്താതെ നമ്മളെ അടുത്തേക്ക് വന്നിട്ട് ടേബിളിൽ ഉണ്ടായിരുന്ന ജഗ് എടുത്ത് നമ്മളെ നോക്കി... നമ്മള് അപ്പൊ തന്നെ ചിരി നിർത്തി ഓനെ നോക്കി വേണ്ടെന്ന് തലയാട്ടി... "അർഷിക്കാ... വേണ്ടാ... സോറി... ഇനി ഞാൻ അങ്ങനെ ചെയ്യൂലാ... പ്ലീസ്... അത് ഒഴിക്കരുത്... പ്ലീസ്... പ്ലീ.......................സ്..." ലാസ്റ്റിലെ നമ്മളെ പ്ലീസിന് എന്താ ഇത്രക്ക് നീളം എന്നാണോ നോക്കുന്നെ...? ആ റൗഡിയോട് നമ്മള് കെഞ്ചിയിട്ടും ഓൻ അത് കേട്ട ഭാവം നടിക്കാതെ നമ്മളെ നേർക്ക് അതൊഴിച്ചപ്പോ അറിയാതെ നീണ്ട് പോയതാ ആ പ്ലീസ്... ആ റൗഡി കോന്തൻ നനഞ്ഞതിനേക്കാൾ നന്നായിട്ട് നമ്മളിപ്പോ നനഞ്ഞിട്ടുണ്ട്... നനഞ്ഞു എന്ന് പറയാൻ പറ്റില്ല കുളിച്ചു... നമ്മളെ ഈ കോലം കണ്ടിട്ട് ആണെങ്കിൽ ആ ഹംക്ക് ഹലാക്കിലെ ചിരിയാണ് ചിരിക്കുന്നത്... 'നമ്മളെ ഈ കോലത്തിൽ ആക്കിയിട്ട് നിന്ന് കിണിക്കാണല്ലേ... കാണിച്ച് തരാ റൗഡി ഈ ആഷു ആരാണെന്ന്...' എന്നൊക്കെ നമ്മള് മനസ്സിൽ പറഞ്ഞോണ്ട് വയറ് പൊത്തി ചിരിക്കുന്ന നമ്മളെ റൗഡിന്റെ അടുത്തേക്ക് ചെന്ന് ഓന്റെ കയ്യും പിടിച്ച് ബാത്റൂമിലേക്ക് കയറി ചെന്നു... അപ്പോഴും ഈ കോപ്പ് ചിരി നിർത്താതെ നാളെ നോക്കി ഭയങ്കര ചിരിയിലാണ്... "നിന്നെയിപ്പോ കണ്ടാൽ ശരിക്കും നനഞ്ഞ കോഴിയെ പോലെയുണ്ട്..." എന്ന് പറഞ്ഞ് ആ റൗഡി വീണ്ടും നമ്മളെ കളിയാക്കി ചിരിച്ചു... അത് കണ്ടിട്ടാണേൽ നമ്മക്ക് എരിഞ്ഞ് കേറി വരാണ് ദേഷ്യം... "ആണോ...? എന്നാലേ നനഞ്ഞ റൗഡിയെ ഞാൻ ഇനി കാണിച്ച് തരാട്ടോ..." എന്ന് പറഞ്ഞ് ഓനെ പിടിച്ച് പിറകിലേക്ക് തള്ളിയതും ഓൻ ചുവരിൽ ചെന്നിടിച്ച് അവിടെ സ്റ്റിക്കറായി നിന്നു... അപ്പൊ തന്നെ നമ്മള് ഓടി ചെന്ന് ഷവർ അങ്ങ് ഓണാക്കിയതും നല്ല തണുത്ത വെള്ളം അവന്റെ തലയിലൂടെ ഒലിച്ചിറങ്ങിയപ്പോ ചെക്കൻ ഫ്രീസായ പോലെ ഒരു സെക്കന്റ് സ്തംഭിച്ച് നിന്നിട്ട് മുഖം തുടച്ച് നമ്മളെ നോക്കി.... അത് കണ്ടപ്പോ നമ്മക്ക് ഉണ്ടായ ഒരു സന്തോഷം... ശോ പറഞ്ഞറിയിക്കാൻ കഴിയുന്നില്ലന്നെ... അതോണ്ട് നമ്മള് ഓനെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് ഇപ്പൊ എങ്ങനെയുണ്ടെന്ന മട്ടിൽ പുരികം പൊക്കിയതും ഓൻ വായിൽ ഉണ്ടായിരുന്ന വെള്ളം നമ്മളെ മുഖത്തേക്ക് നീട്ടി തുപ്പി ചിരിച്ചു... ആ റൗഡി കോപ്പ് അപ്രതീക്ഷിതമായി ചെയ്ത കാര്യം ആയോണ്ട് നമ്മള് തൊള്ളേം തുറന്ന് നമ്മളെ അടിമുടി നോക്കി ഓനെ രൂക്ഷമായി നോക്കിയിട്ട് *റൗഡി* എന്ന് അലറി ഓന്റെ അടുത്തേക്ക് ചെന്നു... അപ്പൊ തന്നെ ഓൻ നമ്മളെ പിടിച്ച് വലിച്ച് ആ ശവറിന്റെ ചോട്ടിൽ നിർത്തി... നമ്മള് ഓന്റെ കയ്യിൽ നിന്ന് കുതറി മാറാൻ കുറെ നോക്കിയെങ്കിലും അത് നടക്കാഞ്ഞത് കണ്ടപ്പോ എന്തായാലും നനഞ്ഞു ഇനി കുളിച്ച് കേറാമെന്ന മട്ടിൽ നമ്മള് അടങ്ങി നിന്ന് ഓന്റെ മുഖത്തേക്ക് ഒന്ന് തലയുയർത്തി നോക്കി... ഇപ്പൊ ഞങ്ങള് രണ്ട് പേരും ശവറിന്റെ ചോട്ടിൽ നിന്നോണ്ട് പരസ്പരം മുഖത്തോട് മുഖം നോക്കി നിൽക്കാണ്... ഓൻ നമ്മളെ തന്നെ നോക്കി കൊണ്ട് അടുത്തേക്ക് വന്നിട്ട് നമ്മളെ ചുവരിനോട് പറ്റിച്ച് നിർത്തി നമ്മളെ രണ്ട് സൈഡിലും ഓന്റെ കൈ കുത്തി നിർത്തി... എന്നിട്ട് ഒരു കള്ളച്ചിരി പാസാക്കി കൊണ്ട് ഓൻ നമ്മളെ നേർക്ക് മുഖം അടുപ്പിച്ച് കൊണ്ട് വന്നതും ഓൻ ചെയ്ത പോലെ തന്നെ നമ്മളെ വായിൽ ഉണ്ടായിരുന്ന വെള്ളം നല്ല അന്തസായി ഓന്റെ മുഖത്തേക്ക് തുപ്പി... അത് നമ്മളിൽ നിന്ന് പ്രതീക്ഷിക്കാത്തോണ്ട് തന്നെ റൗഡി കണ്ണടച്ച് അങ്ങനെ പ്രതിമ കണക്കെ നിൽക്കുന്നത് കണ്ടിട്ട് നമ്മള് വാ പൊത്തി പിടിച്ച് ചിരിച്ചു... നമ്മളെ ചിരി കേട്ടപ്പോ ഓൻ പതിയെ കണ്ണ് തുറന്ന് നമ്മളെ മുഖത്തേക്ക് നോക്കിയതും നമ്മള് ചിരി കടിച്ച് പിടിച്ച് നിന്നു... "എന്റെ മുഖത്തേക്ക് വെള്ളം തുപ്പിയില്ലേ അതോണ്ടാ ഇപ്പോ ഇങ്ങളെ മുഖത്തേക്കും ഞാൻ വെള്ളം തുപ്പിയത്..." എന്ന് പറഞ്ഞ് നമ്മള് വാ പൊത്തി പിടിച്ച് ചിരിച്ചപ്പോ ഓൻ ഓഹോ എന്ന മട്ടിൽ പുരികം പൊന്തിച്ചിട്ട് പെട്ടെന്ന് നമ്മളെ എടുത്ത് ഓന്റെ തോളിലേക്കിട്ടു... അത് കണ്ട് നമ്മള് പകച്ച് പണ്ടാറടങ്ങി ഓനോട് നമ്മളെ താഴെയിറക്കാൻ പറഞ്ഞപ്പോ റൗഡി അതൊന്നും കേൾക്കാത്ത മട്ടിൽ നമ്മളെ കൊണ്ട് പോയി ബാത് ടബ്ബിലേക്ക് ഒരൊറ്റ ഇടലായിരുന്നു... നമ്മള് മുങ്ങി പൊന്തി അവസാനം അതിന്റെ വക്കിൽ പിടിച്ചോണ്ട് അവിടെയിരുന്ന് ആ റൗഡിയെ തുറിച്ച് നോക്കി... നമ്മളെ നോട്ടം കണ്ടിട്ട് ഓൻ ഒന്ന് പുച്ഛിച്ച് ചിരിച്ചിട്ട് കയ്യിലെ പൊടി തട്ടുന്ന പോലെ തട്ടി നമ്മളോട് എണീറ്റ് പോകാൻ പറഞ്ഞു... "എണീറ്റ് പോടി ഉണ്ടക്കണ്ണി... ഇനി ഇമ്മാതിരി വേലത്തരവും കൊണ്ട് എന്റെ മുന്നിലേക്ക് എങ്ങാനും വന്നാലുണ്ടല്ലോ അന്ന് നീ ചാടി ചാകാൻ പോയ ആ പാലത്തിന്റെ മോളിൽ നിന്നാകും നിന്നെ അടുത്തത് ആയിട്ട് കൊണ്ടിടാൻ പോകുന്നത്... ഓർത്തോ..." എന്നൊക്കെ ഓൻ പറയുന്നത് കേട്ട് നമ്മള് ബാത് ടബ്ബിൽ ഇരുന്നോണ്ട് തന്നെ കയ്യും കെട്ടി ഓനെ തുറിച്ച് നോക്കി പുച്ഛിച്ചിട്ട് മുഖം തിരിച്ചു... "ഡി കോപ്പേ... നിന്നോടാ പറഞ്ഞേ എണീറ്റ് പോകാൻ... എനിക്ക് ഒന്ന് ഫ്രഷാകണം... ഏതായാലും നനഞ്ഞു ഇനിയങ്ങ് കുളിച്ച് കയറണം... നീ പോയേ..." 'ഓഹോ... ഇത്രയൊക്കെ ആയതും പോര ഇനി നിനക്ക് ഞാൻ ഇവിടന്ന് പോയിട്ട് നീരാടണം അല്ലെ... നിന്നെ ഞാൻ നന്നായിട്ട് കുളിപ്പിച്ച് തരാ... നീയെങ്ങനെയാ കുളിക്കുന്നത് എന്ന് എനിക്കൊന്ന് കാണണം...' "സോറി റൗഡി ബേബി... എന്തായാലും ഇത്രയൊക്കെ ആയ സ്ഥിതിക്ക് എനിക്ക് ഇവിടന്ന് എണീറ്റ് പോകാൻ മനസ്സില്ല... എന്റെ മുന്നിൽ നിന്ന് കുളിക്കാൻ പറ്റുമെങ്കിൽ താൻ കുളിച്ചാൽ മതി... അല്ലെങ്കിൽ കുളിക്കണ്ട..." "ഹോ... അപ്പോ നീ കുളി സീൻ കാണാൻ വേണ്ടി ഇരിക്കാണല്ലേ... നിനക്ക് ഞാൻ കാണിച്ച് തരാടി എന്റെ കുളി സീൻ... ഇറങ്ങി പോടി പോത്തെ...." "എന്തൊക്കെ പറഞ്ഞ് ഒച്ച വെച്ചിട്ടും ഒരു കാര്യവുമില്ല റൗഡി... ഞാൻ എണീറ്റ് പോകില്ലെന്ന് പറഞ്ഞാൽ എണീറ്റ് പോകില്ല..." "ഓഹോ... അപ്പൊ നീ രണ്ടും കല്പിച്ചാണല്ലേ...?" "ഞാൻ രണ്ട് മാത്രല്ല എല്ലാം കൽപ്പിച്ച് തന്നെയാ ഇരിക്കുന്നെ... വാചകമടിക്കാതെ കുളിക്കുന്നുണ്ടേൽ കുളിക്ക്... ഇല്ലേൽ ഇറങ്ങി പോ...." എന്ന് നമ്മള് ഓനെ പിരി കേറ്റി വിട്ടോണ്ട് പറഞ്ഞതും ചെക്കൻ നമ്മളെ തുറിച്ച് നോക്കി കൊണ്ട് ഓന്റെ ഷർട്ടിന്റെ ബട്ടൻസ് അഴിച്ച് ഷർട്ട് നിലത്തേക്ക് അഴിച്ചിട്ടു... അത് കണ്ട് നമ്മള് ഒരല്പം പതറി കൊണ്ട് ഓനെ നോക്കി ചിരിച്ചപ്പോഴേക്കും ഓൻ ഓന്റെ ടീഷർട്ട് ഊരി കഴിഞ്ഞിരുന്നു... അതും കൂടി ആയപ്പോഴേക്കും നമ്മളെ കണ്ണ് രണ്ടും തള്ളി പുറത്തേക്ക് വന്നിട്ടുണ്ട്... ഓന്റെ വെളുത്ത സിക്സ് പാക്ക് ബോഡി നനഞ്ഞ് നിൽക്കുന്നത് കണ്ടപ്പോ തന്നെ നമ്മള് വേഗം മുഖം തിരിച്ച് ഓനെ ഇടങ്കണ്ണിട്ട് നോക്കി... ഓന്റെ ആ നിൽപ് കൊണ്ട് തൊണ്ടയിലെ വെള്ളമൊക്കെ വറ്റി വരണ്ട് ഒരു കഥയായിട്ടുണ്ട്... നമ്മള് ഇടങ്കണ്ണിട്ട് നോക്കുന്നത് കണ്ടിട്ട് ആണേൽ ഓൻ നമ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി കൊണ്ട് ഓന്റെ ജീൻസിന്റെ ബട്ടൺ ഊരി... അത് കാണേണ്ട താമസം സ്വിച്ചിട്ട പോലെ ഒരൊറ്റ എണീക്കൽ ആയിരുന്നു നമ്മള്... എന്നിട്ട് ഓന്റെ ഭാഗത്തേക്ക് നോക്കാതെ വേഗം ബാത് ടബ്ബിൽ നിന്നിറങ്ങി തിരിഞ്ഞ് നോക്കാതെ റൂമിലേക്ക് പോകാൻ നിന്നെങ്കിലും ആ റൗഡി അപ്പോഴേക്കും നമ്മളെ കൈ പിടിച്ച് വലിച്ച് ഓന്റെ മുന്നിലേക്ക് നിർത്തി... "ഹ... എങ്ങോട്ടാ നീ പോകുന്നേ...? നിനക്ക് അല്ലെ ഞാൻ കുളിക്കുന്നത് കാണണമെന്ന് പറഞ്ഞത്... അത് കണ്ടിട്ട് പോടി.. " എന്ന് ഓൻ പറഞ്ഞപ്പോ തന്നെ നമ്മള് ഓന്റെ മുഖത്തേക്ക് പകച്ച് പണ്ടാറടങ്ങി നോക്കി കൊണ്ട് വേണ്ടെന്ന് തലയാട്ടിയിട്ട് ഓന്റെ കയ്യിൽ നിന്ന് നമ്മളെ കൈ വിടുവിച്ചതും ചെക്കൻ ഓന്റെ ജീൻസിന്റെ സിപ് അഴിച്ചു... അതിന്റെ ശബ്ദം കേട്ടതും വാണം വിട്ട പോലെ ഒരൊറ്റ പാച്ചിൽ ആയിരുന്നു നമ്മള് റൂമിലേക്ക്... അത് കണ്ടിട്ട് ആ റൗഡി അവിടെ നിന്ന് നല്ലോണം കിണിക്കുന്നുണ്ട്... റൂമിൽ എത്തിയതും നമ്മള് ബാത്റൂമിന്റെ വാതിലടച്ച് നെഞ്ചിൽ കൈ വെച്ചോണ്ട് ഒന്ന് നെടുവീർപ്പിട്ടു... ആ റൗഡി കോന്തൻ കാരണം നമ്മള് ഇന്ന് അറ്റാക്ക് വന്ന് ചത്ത് പോയേനെ... 'അയ്യേ... ആ റൗഡിക്ക് ഒരു നാണവുമില്ലേ...? നമ്മളെ മുന്നിൽ അഴിച്ചിട്ട് നിൽക്കാൻ ഒരുങ്ങാ എന്നൊക്കെ പറഞ്ഞാൽ... അയ്യേ... അല്ലെങ്കിലും ഓനെ പറഞ്ഞിട്ടും വല്യ കാര്യമൊന്നും ഇല്ലല്ലോ ഓനെ പിരി കേറ്റി വിട്ട് ഓരോന്ന് ചെയ്യിപ്പിച്ചതും നമ്മള് അല്ലെ... ഭാഗ്യത്തിന് ചെക്കന്റെ ചാരിത്ര്യം ഒന്നും നമ്മളെ കൊണ്ട് നഷ്ടമായില്ലല്ലോ അത് തന്നെ സമാധാനം...' എന്നൊക്കെ മനസ്സിൽ പറഞ്ഞ് ചിരിച്ചോണ്ട് നമ്മള് കബോഡിൽ നിന്ന് ഒരു ഡ്രസ് എടുത്ത് ഡ്രസിങ് റൂമിലേക്ക് കയറി... ★★★★★★★★★★★★★★★★★★★★ 【ദിലു】 നമ്മള് താഴേക്ക് ഇറങ്ങി വന്നപ്പോ പാർട്ടിക്കുള്ള ഒരുക്കങ്ങൾ നടത്താണ് നമ്മളെ അമീഗോസ്... നമ്മളെ കണ്ടപ്പോ നമ്മളോട് പോയി റെസ്റ്റ് എടുക്കാൻ അവന്മാര് പറഞ്ഞെങ്കിലും നമ്മള് അത് കേൾക്കാത്ത മട്ടിൽ അവരെ കൂടെ കൂടി അവരെ സഹായിച്ചു... അപ്പൊ യാസി ഓരോ ചളി പറഞ്ഞോണ്ട് ഞങ്ങളെ ഓരോരുത്തരേയും വെറുപ്പിച്ച് കൊല്ലായിരുന്നു... സഹിക്കാൻ കഴിയാതെ വന്നപ്പോ ഓനെ ഞങ്ങൾ ഒക്കെ കൂടി ചേർന്ന് പൊങ്കാല ഇട്ടപ്പോ ഓൻ അടങ്ങി നിന്നു... അത് കണ്ട് ഞങ്ങള് പൊട്ടിച്ചിരിക്കുമ്പോഴായിരുന്നു ആ പൊറിഞ്ചു ഞങ്ങളെ അടുത്തേക്ക് വന്നത്... ഓനെ കണ്ടതും നമ്മള് അപ്പൊ തന്നെ അവരെ അടുത്ത് നിന്ന് പോയി ട്രീ ഹൗസിൽ കേറി ഇരുന്നു... അത് കണ്ട് ഓൻ താഴെ നിന്ന് നമ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി പുഞ്ചിരിക്കുന്നത് കണ്ടപ്പോ നമ്മള് മുഖം തിരിച്ച് കളഞ്ഞ് അവന്റെ കൺ വെട്ടത് കാണാത്ത വിധത്തിൽ അപ്പുറത്തേക്ക് ചെന്നിരുന്നു... എന്നിട്ട് ആ മരത്തിലേക്കൊക്കെ കണ്ണോടിച്ച് ആകാശത്തിലെ മേഘങ്ങളെയൊക്കെ നോക്കി നേരെ മാൻഷനിലേക്ക് നോട്ടം തെറ്റിച്ചു... അപ്പൊ അവിടെ പുറത്ത് ഗാർഡൻ ഏരിയയിൽ നിൽക്കുന്ന അല്ലുവിനെയും ഇജുവിനെയും കണ്ടപ്പോ നമ്മളൊന്ന് ചിരിച്ചോണ്ട് അവിടന്ന് എണീറ്റു... *"ഡാ... ഇജൂ... എല്ലാം മുകളിൽ നിന്ന് ഒരാൾ കാണുന്നുണ്ടെന്ന് മറക്കല്ലേ..."* എന്ന് നമ്മള് വിളിച്ച് കൂവിയതും ഓനും അല്ലുവും പെട്ടെന്ന് നമ്മളെ തിരിഞ്ഞ് നോക്കിയിട്ട് ഒരു അവിഞ്ഞ ചിരി പാസാക്കി തന്നു... നമ്മളെ കൂവൽ കേട്ടപ്പോ തന്നെ ബാക്കിയുള്ളവന്മാരും അവരെ അടുത്തേക്ക് ചെന്ന് നോക്കിയിട്ട് രണ്ടിനെയും ഒരുമിച്ച് കണ്ടതിൽ അവരെ കളിയാക്കി എന്തൊക്കെയോ കമന്റിട്ട് കൊല്ലുന്നുണ്ട്... നമ്മള് അത് കണ്ട് ചിരിച്ചോണ്ട് താഴേക്ക് ഇറങ്ങി പോകാൻ വേണ്ടി തിരിഞ്ഞപ്പോഴാണ് നമ്മളെ പിറകിൽ കൈ കെട്ടി നമ്മളെ നോക്കി നിൽക്കുന്ന ആ പൊറിഞ്ചുവിനെ കണ്ടത്... ഓനെ കണ്ടപ്പോ തന്നെ നമ്മളെ മുഖത്ത് ഉണ്ടായിരുന്ന ചിരി മാഞ്ഞ് പോയി പകരം മുഖം കനപ്പിച്ച് വെച്ചോണ്ട് ഓനെ മറികടന്ന് പോകാൻ നിന്നു... അപ്പോഴേക്കും ഓൻ നമ്മളെ മുന്നിൽ ഒരു വഴിമുടക്കിയായി വന്ന് നിന്നിരുന്നു... ഓനെ മൈൻഡ് ചെയ്യാതെ ഓന്റെ സൈഡിലൂടെ പോകാൻ നിന്നപ്പോ ഓൻ അങ്ങോട്ടും മറ്റേ സൈഡിലൂടെ പോകാൻ നിന്നപ്പോ അങ്ങോട്ടും ഓൻ നീങ്ങി വരുന്നത് കണ്ട് നമ്മള് ഓനെ തുറിച്ച് നോക്കി... "എനിക്ക് എന്റെ ഇഷൂട്ടിയോട് മനസ് വിട്ട് ഒരു ടു മിനിറ്റ്‌സ് സംസാരിക്കണം... എനിക്ക് പറയാനുള്ളത് കേട്ടിട്ട് നീ ഇവിടന്ന് പോയാൽ മതി..." എന്ന് ഓൻ നല്ല സോഫ്റ്റിൽ നമ്മളെ നോക്കി പറഞ്ഞതും നമ്മള് പല്ലിറുമ്മി ഓനെ നോക്കിയിട്ട് ഓനെ പിറകിലേക്ക് തള്ളി മാറ്റി... "എനിക്ക് നീ പറയുന്നത് ഒന്നും കേൾക്കണ്ടെങ്കിലോ..." എന്ന് അട്ടഹസിച്ച് നമ്മള് ഓനെ മാറി കടന്ന് സ്റ്റെപ് ഇറങ്ങാൻ നിന്നതും... "ഓകെ... കേൾക്കണ്ട... ഒടുക്കം എല്ലാം അറിയുമ്പോ എന്താ എന്നോട് ഇതൊന്നും പറയാഞ്ഞത് എന്നൊക്കെ ചോദിച്ചോണ്ട് എന്റെ അടുത്തേക്ക് വന്നേക്കരുത്... കേട്ടല്ലോ..." എന്ന് ഓൻ പറയുന്നത് കേട്ട് നമ്മള് അവിടെ നിന്നോണ്ട് ഓനെ തിരിഞ്ഞ് നോക്കി... അപ്പൊ ഓൻ ഒന്ന് നെടുവീർപ്പിട്ട് നമ്മളെ നോക്കി പുഞ്ചിരിച്ചപ്പോ നമ്മള് തിരിച്ച് ഓന്റെ അടുത്തേക്ക് തന്നെ നടന്നടുത്തു... "എന്താ ഇനി നിനക്ക് പറയാനുള്ളത്...?" "ഇങ്ങനെ കുരച്ച്‌ ചാടാതെ നല്ല മയത്തിൽ എന്നോട് ചോദിച്ചാൽ ഞാൻ പറഞ്ഞ് തരാം..." എന്ന് ഓൻ പറഞ്ഞ് മുഖം തിരിച്ചപ്പോ നമ്മള് പല്ലിറുമ്മി ഓനെ നോക്കി തിരിച്ച് നടക്കാൻ ഒരുങ്ങിയതും പെട്ടെന്ന് ഓൻ നമ്മളെ കൈ പിടിച്ച് വലിച്ച് ഓന്റെ അടുത്തേക്ക് ചേർത്ത് നിർത്തി... അത് കണ്ട് നമ്മള് പകച്ച് പണ്ടാറടങ്ങി ഓനെ കണ്ണും മിഴിച്ച് നോക്കി നിന്നതും നമ്മളെ ഹാർട്ട് ബീറ്റൊക്കെ വേഗത്തിൽ കുതിച്ചുയർന്ന് നമ്മളെ വയറിനുള്ളിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീല് അനുഭവപ്പെട്ടു... നമ്മള് ഓനെ കണ്ണിമ വെട്ടാതെ നോക്കുന്നത് പോലെ ഓൻ തിരിച്ചും നമ്മളെ നോക്കി നിന്നതും ഓൻ നമ്മളെ ചുണ്ടിലേക്ക് നോക്കി കൊണ്ട് പതിയെ ഓന്റെ മുഖം നമ്മളിലേക്ക് അടുപ്പിച്ച് കൊണ്ട് വന്നു... ഓന്റെ കയ്യിൽ നിന്ന് കുതറി മാറാൻ കഴിയാതെ നമ്മള് ഒരു പ്രതിമ കണക്കെ അങ്ങനെ ഓന്റെ മുന്നിൽ നിന്ന് കൊടുത്തോണ്ട് പതിയെ കണ്ണുകൾ ഇറുക്കിയടച്ചു... *"ഡാ ദിലൂ.... എല്ലാം താഴെ നിന്ന് ഞങ്ങള് കാണുന്നുണ്ടെന്ന് മറന്നേക്കല്ലേ..."* പെട്ടെന്ന് ഇജുവിന്റെ ശബ്ദം നമ്മളെ കാതുകളിലേക്ക് അങ്ങനെ തുളച്ച് കേറിയപ്പോഴാണ് നമ്മള് കണ്ണ് തുറന്നത്... എന്നിട്ട് ശബ്ദം കേട്ട ഭാഗത്തേക്ക് തല ചെരിച്ച് ഞങ്ങള് നോക്കിയപ്പോ ഇജുവും അല്ലുവും സച്ചുവും യാസിയും കൃഷും ഡെവിയും സിദുവും നമ്മളെ ഐഷുമ്മയും ബേബിയും രണ്ട് അങ്കിൾസും ആന്റീസും എന്തിന് ഏറെ പറയുന്നു നമ്മളെ ഗ്രാൻഡ്‌മായും അടക്കം ഞങ്ങളെ നോക്കി കൊണ്ട് താഴെ നിൽപ്പുണ്ട്... ആഷുവിന്റെയും നമ്മളെ പുന്നാര ബ്രോന്റെയും ഒരു കുറവേ അവിടെയുള്ളൂ.. ബാക്കിയുള്ള എല്ലാവരും ആയി... അവരെ കണ്ടപ്പോ തന്നെ നമ്മള് ഈ പൊറിഞ്ചുവിന്റെ കൈ നമ്മളിൽ നിന്ന് വിടുവിക്കാൻ നോക്കിയെങ്കിലും ഓൻ അവരൊന്നും എനിക്ക് പ്രശ്നമല്ല എന്ന മട്ടിൽ നമ്മളെ നോക്കി കൊണ്ട് ഓനിലേക്ക് കുറച്ചൂടി അടുപ്പിച്ച് നിർത്തി... "ഡാ ACP സാറേ... പബ്ലിക് ആയിട്ട് ഇതൊന്നും വേണ്ടാട്ടോ... ഇവിടെ എട്ടും പൊട്ടും തിരിയാത്ത പിഞ്ചു കുഞ്ഞുങ്ങൾ ഉള്ളതൊന്നും മറന്ന് പോകരുത്..." ഡെവി. "നീ പിഞ്ചു കുഞ്ഞാണല്ലേ...?" എന്ന് തിരിച്ച് സിദു ചോദിച്ചപ്പോ ചെക്കൻ അതേ എന്ന് തലയാട്ടി കൊണ്ട് വിരലൂമ്പി കണ്ണുകൾ തുടരെ തുടരെ ചിമ്മി... അത് കണ്ട് എല്ലാരും കൂടി ചിരിക്കുന്നത് കണ്ട് നമ്മള് ഒന്ന് ചെറുതായി പുഞ്ചിരി തൂകിയതും ആ പൊറിഞ്ചു പെട്ടെന്ന് നമ്മളെ നേരെ തിരിഞ്ഞു നോക്കി... ഓന്റെ നോട്ടം കണ്ടപ്പോ തന്നെ നമ്മള് ചിരി വിഴുങ്ങി ഓനിൽ നിന്ന് മുഖം തിരിച്ചതും ഓൻ നമ്മളെ കവിളിൽ നല്ല അഡാർ കിസ്സടിച്ചു... അത് കിട്ടിയ ഷോക്കിൽ നമ്മള് കണ്ണും മിഴിച്ച് ഓനെ നോക്കി... *"ഡാ ACP നമ്മളെ സിങ്കക്കുട്ടിയെ കിസ്സടിച്ചെടാ...."* എന്ന ക്രിഷിന്റെ അലർച്ച കേട്ടതും നമ്മള് കവിളിൽ കൈ വെച്ച് താഴോട്ട് നോട്ടം തെറ്റിച്ചു... അപ്പോ തന്നെ എല്ലാരും കണ്ണ് പൊത്തി പിടിച്ചോണ്ട് അവിടന്ന് സ്ഥലം കാലിയാക്കിയിരുന്നു... അത് കണ്ട് നമ്മള് തിരിച്ച് ആ കോപ്പിനെ നോക്കിയപ്പോ ഓൻ നമ്മക്ക് സൈറ്റടിച്ച് കാണിച്ച് തന്നു... "ഇപ്പോഴത്തേക്ക് ഇത്രയുള്ളൂ... ബാക്കി പിന്നെ തരാട്ടോ ഇഷൂട്ടി...." എന്ന് പറഞ്ഞ് ചിരിച്ചോണ്ട് നമ്മളെ കവിളിൽ പിച്ചി കൊണ്ട് ഓൻ അവിടന്ന് ഇറങ്ങി പോയപ്പോ നമ്മളെ ചുണ്ടിലും അറിയാതെ ഒരു ചിരി വിരിഞ്ഞു... പക്ഷെ അടുത്ത സെക്കന്റിൽ തന്നെ അത് എന്റെ മുഖത്ത് നിന്ന് മാഞ്ഞ് പോകേം ചെയ്തു... 'അപ്പുവിന് എന്തൊക്കെയോ എന്നോട് പറയാനുണ്ട്... പക്ഷെ അത് തുറന്ന് പറയാൻ അവന് ഒരു അവസരം കിട്ടുന്നില്ല... ഇനി നമ്മളെ കുറിച്ച് വല്ലതും അവൻ അറിഞ്ഞ് കാണോ... നോ... അതിന് സാധ്യത ഇല്ല... അത് അറിഞ്ഞിരുന്നേൽ അവന്റെ റിയാക്ഷൻ ഇങ്ങനെ ആകില്ല... ചിലപ്പോ എന്നെ കളിപ്പിക്കാൻ വേണ്ടി വെറുതെ ഓരോന്ന് പറഞ്ഞ് ഉണ്ടാക്കിയതാകും ആ പൊറിഞ്ചു... ഇപ്പൊ തന്നെ എന്നോട് എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട് എന്താ അവൻ കാണിച്ച് കൂട്ടിയത്... അതോണ്ട് അവൻ വെറുതെ പറയുന്നത് തന്നെയാ...' എന്നൊക്കെ ചിന്തിച്ചോണ്ട് ഒന്നും നടന്നിട്ടില്ലെന്ന മട്ടിൽ നമ്മള് താഴേക്കിറങ്ങി അവരെ കൂടെ ഗാർഡനിൽ ചെന്നിരുന്നു... അപ്പൊ നമ്മളെ നോക്കി അവരൊക്കെ കൂടി അടക്കി പിടിച്ച് ചിരിക്കുന്നതൊക്കെ കണ്ടിട്ട് നമ്മള് അവരെ തുറിച്ച് നോക്കിയതും അവരൊന്നും കണ്ടില്ലായെ എന്ന മട്ടിൽ മുഖം തിരിച്ചു... അവരെ എക്സപ്രഷൻസ് ഒക്കെ കണ്ടിട്ട് നമ്മള് ഒന്ന് ചിരിച്ചിട്ട് തല ചെരിച്ച് നോക്കിയതും നമ്മളെ കൂടെ വന്നിരിക്കുന്ന ആ പൊറിഞ്ചുവിനെകണ്ട് നമ്മള് പെട്ടെന്ന് മുഖം തിരിച്ച് അവിടന്ന് എണീറ്റ് പോകാൻ നോക്കി... പക്ഷെ ഓൻ അപ്പോഴേക്കും നമ്മളെ കയ്യിൽ പിടിച്ചോണ്ട് നമ്മളെ അവിടെ തന്നെ ഇരുത്തിച്ചിരുന്നു... പിന്നെ ഇതൊക്കെ കണ്ടോണ്ട് ബേബിയും ഐഷുമ്മയും ഉള്ളതോണ്ട് നമ്മള് അധികം ബലം പിടിക്കാതെ ഓന്റെ കയ്യിൽ നിന്ന് നമ്മളെ കൈ വിടുവിച്ചിട്ട് അവിടെ തന്നെ ഇരുന്നു... അപ്പൊ ആഷു ഡ്രസ് ഒക്കെ ചേഞ്ച് ചെയ്ത് ഞങ്ങളെ അടുത്തേക്ക് വന്ന് ഇരിക്കുന്നത് കണ്ടതും നമ്മള് നെറ്റി ചുളിച്ച് ഓളെ നോക്കിയിട്ട് പിന്നെ എന്തോ ഒന്ന് ഓർത്തിട്ട് തലയാട്ടി ചിരിച്ചോണ്ട് പിന്നാലെ വരുന്ന നമ്മളെ ബ്രോയിലേക്ക് നോട്ടം തെറ്റിച്ചു... അവൻ വന്ന പാടെ ആഷുവിന്റെ അടുത്തുള്ള സീറ്റിൽ ഇരുന്നിട്ട് എല്ലാവരിലേക്കും നോട്ടം തെറ്റിച്ചപ്പോഴും നമ്മളെ നോട്ടം അവരെ രണ്ട് പേരുടെയും മുഖത്ത് ആയിരുന്നു... അവരെ കാണുമ്പോ തന്നെ നമ്മളെ കണ്ണിലേക്ക് ഓടി വരുന്നത് സോഫയിൽ കിടക്കുന്ന ആ സീനാണ്... അർഷി എല്ലാവരെയും നോക്കി കൊണ്ട് ഒടുക്കം ആ നോട്ടം നമ്മളിൽ വന്ന് നിർത്തിയപ്പോ നമ്മള് ചിരി കടിച്ച് പിടിച്ചോണ്ട് തലയാട്ടി... അത് കണ്ട് ഓൻ നമ്മളിൽ നിന്ന് പെട്ടെന്ന് മുഖം തിരിക്കുന്നത് കണ്ടിട്ട് നമ്മക്ക് വീണ്ടും ചിരി പൊട്ടിവന്നു... പക്ഷെ ആ ചിരി പുറത്തേക്ക് വരുന്നതിന് മുമ്പ് തന്നെ ബേബി പറയുന്ന കാര്യം കേട്ടതും എന്നിലെ ചിരി മാഞ്ഞ് പോയി പകരം ഒരു അന്താളിപ്പോടെ നമ്മള് ആ പൊറിഞ്ചുവിലേക്കും നമ്മളെ ബ്രോയിലേക്കും തിരിച്ചു.... (തുടരും) *********************************************** സോറി... സോറി... സോറി... സോറി... സോറി... സോറി... സോറി... സോറി.... സോറി... സോറി... സോറി.... ഈ പാർട്ട് പോസ്റ്റാൻ വൈകിയതിൽ ഒരായിരം വട്ടം സോറി... ഈ പാർട്ട് പെട്ടെന്ന് എഴുതി തീർത്തത് ആണ് അതോണ്ട് തെറ്റുകൾ ഉണ്ടാകും... നമ്മള് ഇത്തിരി ബിസി ആയിരുന്നു ഇന്ന്... നമ്മളെ കസിന്റെ കല്യാണമാണ് അടുത്ത ആഴ്‌ച... അതോണ്ട് അതിന്റെ തിരക്കിലാണ് നമ്മള്... അടുത്ത പാർട്ട് ഇൻഷാ അല്ലാഹ് നാളെ രാത്രി 9 മണിക്ക് പോസ്റ്റാട്ടോപോസ്റ്റാട്ടോ...
#

📙 നോവൽ

📙 നോവൽ - ShareChat
85.7k കണ്ടവര്‍
8 ദിവസം
*💘നീയില്ലാ ജീവിതം💘2⃣*           _ഭാഗം.75_ ✍ Mubashira MSKH ഒടുക്കം നമ്മളെ നിരപരാദിത്യം തെളിയിച്ച് കൊണ്ട് കെൻസയുടെ കൊലപാതകി ആരാണെന്ന് വ്യക്തമാക്കി വക്കീല് തെളിവുകൾ ഹാജർ ആകിയതും നമ്മളൊന്ന് ഞെട്ടി... എന്നിട്ട് നമ്മളെ ഓപ്പോസിറ്റ് ആയിട്ട് കൂട്ടിൽ നിൽക്കുന്ന ആ വ്യക്തിയിൽ നമ്മളെ നോട്ടം നമ്മള് രൂക്ഷമായി തന്നെ പതിപ്പിച്ചു.... ★★★★★★★★★★★★★★★★★★★★ 【അപ്പു】 കോടതിയിൽ എത്തി ദിലുവിനെതിരെ പ്രതിഭാഗം വക്കീൽ കേസ് വാദിക്കുമ്പോഴും നമ്മക്ക് നല്ലോണം പ്രതീക്ഷ ഉണ്ടായിരുന്നു ഈ കേസിൽ ഞങ്ങളെ ജയിക്കൂ എന്ന്... പ്രതിഭാഗത്തിന്റെ അവസരം കഴിഞ്ഞപ്പോ ഞങ്ങളെ വക്കീൽ ചിരിച്ച് കൊണ്ട് നമ്മളെ ഒന്ന് നോക്കിയിട്ട് സീറ്റിൽ നിന്ന് എണീറ്റു... "മൈ ലോഡ്... വിധി നടപ്പിലാക്കുന്നതിന് മുൻപ് എനിക്ക് ചിലരെ വിചാരണ ചെയ്യണം... മേ ഐ...?" "യൂ മേ പ്രൊസീഡ്..." എന്ന് ജഡ്ജ് പറഞ്ഞതും വക്കീൽ നമ്മളെ നോക്കി ഒന്ന് ചിരിച്ചിട്ട് വിചാരണ ചെയ്യേണ്ടവരുടെ ലിസ്റ്റ് കൊടുത്തു... അത് അനുസരിച്ച് ആദ്യം തന്നെ വിളിച്ചത് നമ്മളെ പേരായിരുന്നു... "ACP അഫ്‌സിയാൻ അഹമ്മദ്...." എന്ന് നമ്മളെ പേര് വിളിച്ചതും നമ്മള് ദിലുവിന്റെ ഓപ്പോസിറ്റ് കൂട്ടിൽ ചെന്ന് നിന്ന് ജഡ്ജിയെ നോക്കിയതിന് ശേഷം ആ നോട്ടം ദിലുവിൽ ചെന്ന് നിർത്തി... അതിന് ഓള് നമ്മളെ ഒന്ന് പുച്ഛിച്ചിട്ട് മുഖം തിരിച്ച് നിന്നു... "Mr. ACP അഫ്‌സിയാൻ അഹമ്മദ്... പ്രതിയെന്ന് കുറ്റം ചുമത്തപ്പെട്ട എന്റെ കക്ഷി ആദിലാ ഇഷയെ നിങ്ങൾക്ക് പരിചയമുണ്ടോ...?" വക്കീലിന്റെ ചോദ്യം കേട്ട് നമ്മള് ഒരു പുഞ്ചിരി തൂകി ദിലുവിനെ നോക്കിയിട്ട് വക്കീലിനോട് ഉണ്ടെന്ന് പറഞ്ഞു... "എങ്ങനെയാണ് നിങ്ങൾ തമ്മിൽ പരിചയം...?" "ഞങ്ങൾ ചെറുപ്പം മുതലേ ഒരുമിച്ചാണ് കളിച്ച് വളർന്നതൊക്കെ... കൂടാതെ she is my wife now..." എന്ന് നമ്മള് പറഞ്ഞതും ദിലു പെട്ടെന്ന് നമ്മളെ നേരെ തിരിഞ്ഞ് നോക്കി... അപ്പോ ഓളെ നോക്കി നമ്മള് വീണ്ടും ഒന്ന് പുഞ്ചിരി തൂകി... അതിന് ശേഷം വക്കീല് നമ്മളോട് ചോദിച്ചത് അന്ന് നടന്ന കാര്യങ്ങളെ കുറിച്ചായിരുന്നു... അതൊക്കെ നടന്നത് പോലെ വള്ളിപുള്ളി തെറ്റാതെ നമ്മള് പറഞ്ഞ് കൊടുത്തിട്ട് അവിടന്ന് ഇറങ്ങി പോയതും ദിലു നമ്മളെ കണ്ണിമ വെട്ടാതെ എന്തോ അർത്ഥം വെച്ച് വല്ലാത്തൊരു നോട്ടം നോക്കി... "മേ ലോഡ്... അടുത്തത് ആയിട്ട് കൊല്ലപ്പെട്ട കെൻസയുടെ ബ്രദറിന്റെ സുഹൃത്തും അതിലുപരി അവരുടെ ഫാമിലി ഫ്രണ്ടുമായ സമദ് സമാനിനെ വിചാരണ ചെയ്യാൻ അനുവദിക്കണമെന്ന് കോടതിയോട് അപേക്ഷിക്കുന്നു..." "ഗ്രാൻഡഡ്...." "Thank you my lord..." അപ്പൊ തന്നെ ഹാഷിമിന്റെ കൂടെ ഇരിക്കുന്ന സമദ് അല്പം പരുങ്ങി ചെറിയ ഭീതിയോടെ ഹാഷിമിനെ നോക്കി കൊണ്ട് കൂട്ടിൽ വന്ന് നിന്നു... എന്നിട്ട് കോടതി മുൻപാകെ സത്യം മാത്രമേ വെളിപ്പെടുത്തുകയുള്ളൂ എന്നൊക്കെ പറഞ്ഞോണ്ട് ഒന്ന് നെടുവീർപ്പിട്ട് വക്കീലിനെ നോക്കി... "സമദ് സമാൻ... അല്ലെ...?" "അ... അതേ സർ..." "താൻ ഭയങ്കര നേർവസ് ആണെന്ന് തോന്നുന്നു... എന്തെങ്കിലും ടെൻഷൻ ഉണ്ടോ...?" "ഏയ്... നോ ഐ ആം ഓകെ..." "ഓകെ... ഈ നിൽക്കുന്ന എന്റെ കക്ഷിയെ നിങ്ങൾക്ക് പരിചയമുണ്ടോ...?" എന്ന വകീലിന്റെ ചോദ്യത്തിന് ഓൻ ഒരു കള്ളനോട്ടം പാസാക്കി കൊണ്ട് ഒന്ന് തലയാട്ടി... "എങ്ങനെയാണ് പരിചയം...?" "അത്... ഞങ്ങൾ ഒരു കോളേജിലാണ് പഠിക്കുന്നത്... അവിടന്ന് ഞങ്ങൾ ചില പ്രോബ്ലെംസ് ഒക്കെ ഉണ്ടായിട്ടുണ്ട്..." "ആരൊക്കെ തമ്മിലാണ് പ്രോബ്ലെംസ് ഉണ്ടാകാർ...?" "അത്... ഇവളുമായും ഇവളെ ബ്രദർ അർശികുമായിട്ടാണ് പ്രോബ്ലെംസ് ഉണ്ടാകാർ... കെൻസയെ പലപ്പോഴും ഇവള് കൊന്ന് കളയുമെന്ന് പബ്ലിക്കായി പറഞ്ഞിട്ടുണ്ട്..." "ഹ്മ്.... ഓകെ... അത് വിട്... കെൻസ കൊല്ലപ്പെടുന്നതിന് മുൻപ് അവസാനമായി താൻ എന്നാണ് അവളെ കണ്ടത്...?" "അത്... അന്ന് വൈകിട്ട് കോളേജിൽ വെച്ച്..." "ഓകെ... അതിന് ശേഷം പിന്നെ നിങ്ങള് കണ്ടിട്ടില്ലേ...?" "ഇല്ല സർ..." അപ്പൊ തന്നെ വക്കീല് ഒരു കള്ളച്ചിരി പാസാക്കി കൊണ്ട് ജഡ്ജിന്റെ നേരെ തിരിഞ്ഞു... "മേ ലോഡ്... കെൻസ കൊല്ലപ്പെട്ട അന്ന് വൈകിട്ട് കോളേജിൽ വെച്ചാണ് സമദ് അവളെ അവസാനമായി കാണുന്നതെന്ന് പറഞ്ഞതിൽ യാതൊരു ലോജിക്കും കാണാൻ കഴിയുന്നില്ല... കാരണം കെൻസ കൊല്ലപ്പെട്ടത് ഒരു ഞായറാഴ്ച ആയിരുന്നു... അന്ന് എങ്ങനെയാണ് കോളേജിൽ വെച്ച് അവര് മീറ്റ് ചെയ്തിട്ടുണ്ടാവുക... that not possible... അല്ലെ സമദ്..." എന്ന് വക്കീല് അവനെ വെള്ളം കുടിപ്പിക്കുന്ന രീതിയിൽ ചോദ്യം ചെയ്തതും എന്റെ മുഖത്തൊരു ചിരി പടർന്നു... സമദ് ആണെങ്കിൽ ആകെ വിയർത്ത് കുളിച്ചിട്ടുണ്ട്... "ഇനി പറ സമദ്... സൺഡേ കോളേജ് ലീവ് വെച്ചിട്ട് താൻ എങ്ങനെയാ കെൻസയെ വൈകിട്ട് കോളേജിൽ വെച്ച് മീറ്റ് ചെയ്‌തത്...?" "അ... അത്... ഞാൻ... അറിയാതെ... പറഞ്ഞതാ... എനിക്ക് അത് ശരിക്ക് ഓർമ്മയില്ല..." "കൂൾ... താൻ എന്തിനാ ഇങ്ങനെ വിയർക്കുന്നെ...? ദാഹിക്കുന്നുണ്ടോ... വെള്ളം വേണോ..?" എന്നൊക്കെ ചോദിച്ച് വക്കീൽ അവന്റെ നേർക്ക് ഒരു ഗ്ലാസ് വെള്ളം നീട്ടിയതും ഓൻ വിറയാർന്ന കൈകൾ കൊണ്ട് അത് വാങ്ങിയിട്ട് ഒറ്റവലിക്ക് കുടിച്ച് തീർത്തു... "Are you okay?" എന്ന് വക്കീൽ ചോദിച്ചപ്പോ അവനൊന്ന് തലയാട്ടി മൂളി കൊടുത്തു... എന്താ നടക്കുന്നതെന്ന് മനസ്സിലാകാതെ ഹാഷിം സമദിനെ തന്നെ നല്ല ഗൗരവത്തിൽ നോക്കുന്നുണ്ട്... "സമദ്... കെൻസ കൊല്ലപ്പെട്ട അന്ന് രാത്രി താൻ എവിടെയായിരുന്നു...?" "ഞാൻ... ഞാൻ വീട്ടിൽ ഉണ്ടായിരുന്നു... അന്ന് ഹാഷിമിന്റെ കൂടെ പുറത്തൊക്കെ പോയി തിരിച്ച് വന്നപ്പോഴേക്കും ടയേഡ് ആയി ഞാൻ നേരത്തെ കിടന്നിരുന്നു..." "സമദ് ഇപ്പോ പറഞ്ഞത് കള്ളമാണെന്ന് ഞാൻ പറഞ്ഞാൽ........" എന്ന് വക്കീൽ പറഞ്ഞതും ഓൻ ഉമിനീരിറക്കി കൊണ്ട് എല്ലാവരിലേക്കും കണ്ണ് പായിച്ചതും വക്കീൽ തുടർന്നു... "കെൻസ കൊല്ലപ്പെട്ട ആ രാത്രി താൻ അവളെ കൂടെ പബ്ബിൽ ഉണ്ടായിരുന്നെന്നും അവളെ അവസാന ശ്വാസം നിലച്ച് പോകുന്ന വരെ അവളെ അടുത്ത് തന്നെ ഉണ്ടായിരുന്നെന്നും ഞാൻ പറഞ്ഞാൽ താൻ അത് നിഷേധിക്കുമോ...?" പെട്ടെന്ന് ഒറ്റശ്വാസത്തിൽ വക്കീൽ അത് പറഞ്ഞതും സമദ് കേട്ടപാതി കേൾക്കാത്ത പാതി നിഷേധിക്കും എന്ന് പറഞ്ഞ് അലറി... അത് കേട്ട് വക്കീല് ഒന്ന് ചിരിച്ചോണ്ട് ഒരു പെൻഡ്രൈവ് കയ്യിലെടുത്ത് ജഡ്ജിന്റെ നേരെ തിരിഞ്ഞു... "മേ ലോഡ്... കെൻസ കൊല്ലപ്പെട്ട ആ രാത്രി അവളെ കൂടെ സമദ് ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഈ പെൻഡ്രൈവിൽ ഉള്ളത്... പബ്ബിൽ cctv ഇല്ലെങ്കിലും ഹോട്ടലിന് എതിർവശത്തുണ്ടായിരുന്ന ഒരു കടയിൽ നിന്ന് ലഭിച്ച cctv ഫൂട്ടേജ് ആണ് ഇത്... ഇതിൽ സമദ് കെൻസയുടെ കൂടെ കാറിൽ വന്ന് ഇറങ്ങുന്നതും എന്റെ കക്ഷി ആദിലാ ഇഷ പബ്ബിൽ നിന്ന് കാറിൽ കേറി പോയതിന് ശേഷം പബ്ബിൽ നിന്ന് ഇവരിറങ്ങി പോകുന്നതും ആയിട്ടുള്ള വീഡിയോ പതിഞ്ഞിട്ടുണ്ട്... ഈ വീഡിയോ ഫൂട്ടേജ് ബഹുമാനപ്പെട്ട കോടതി മുൻപാകെ ഞാൻ ഹാജറാക്കുന്നു..." എന്ന് പറഞ്ഞ് വക്കീല് അത് കൈമാറിയതും ജഡ്ജി അത് ലാപ്‌ടോപ്പിൽ കുത്തി വെച്ച് ആ വീഡിയോ പ്രോജക്ടറിൽ കാണിച്ചു... വക്കീല് പറഞ്ഞ പോലെയൊക്കെ അതിൽ കാണിച്ചതും സമദ് നിന്നിടത്ത് നിന്ന് വിറക്കാൻ തുടങ്ങി... "ഇനി പറയൂ സമദ്... അന്ന് രാത്രി താനും കെൻസയും കൂടി എങ്ങോട്ടാണ് പോയത്...? ആരാണ് കെൻസയെ കൊന്നത്...?" "എനിക്ക് അറിയില്ല... എനിക്കൊന്നും അറിയില്ല..." "താൻ ഒന്നും ഒളിക്കാൻ നോക്കണ്ട സമദ്... തന്റെ കൂടെയാണ് കെൻസ കാറിൽ കേറി പോയത്... അവള് അവസാനമായിട്ട് ടൈം സ്പെൻഡ് ചെയ്‌തതും തന്റെ കൂടെയാണ്... അതോണ്ട് പറ... എന്താണ് എന്ന് രാത്രി ശരിക്കും സംഭവിച്ചത്...?" വക്കീലിന്റെ ചോദ്യം കേട്ട് എല്ലാവരും സമദിനെ തന്നെ ഉറ്റു നോക്കി കൊണ്ടിരുന്നപ്പോ ഓൻ ഒന്നും മിണ്ടാതെ തല താഴ്ത്തി ഒരു കുറ്റവാളിയെ പോലെ അവിടെ നിന്നു... "മേ ലോഡ്... അന്ന് രാത്രി എന്താണ് സത്യത്തിൽ നടന്നതെന്ന് ഞാൻ പറയാം... എന്റെ കക്ഷി ആദിലാ ഇഷയും കൊല്ലപ്പെട്ട കെൻസയും തമ്മിൽ പബ്ബിൽ വെച്ച് വാക്ക് തർക്കത്തിൽ ഏർപ്പെട്ട് ഒടുക്കം അതൊരു കയ്യാങ്കളിയിൽ ചെന്ന് അവസാനിക്കുന്നു... അവിടന്ന് എന്റെ കക്ഷിയെ ACP അഫ്‌സിയാൻ അഹമ്മദ് ബലമായി പിടിച്ച് മാറ്റി അവിടന്ന് കൊണ്ട് പോകാൻ ശ്രമിക്കുന്നതിനിടയിൽ എന്റെ കക്ഷി അറിയാതെ മദ്യപിക്കുകയും ശേഷം മദ്യം തലക്ക് പിടിച്ച് സ്വബോധം നഷ്ടപ്പെട്ട് അവിടന്ന് ഒറ്റക്ക് കാറുമെടുത്ത് പുറത്തേക്ക് പോയി... അവിടെ വെച്ച് ഡ്രൈവിങ്ങിനിടയിൽ സ്വബോധം പോയി എന്റെ കക്ഷി ഒരു മരത്തിൽ കൊണ്ട് പോയി കാർ ഇടിച്ച് നിർത്തി പൂർണ്ണമായും അബോധാവസ്ഥയിൽ ആയി... ആ സമയം കെൻസയെയും കൊണ്ട് സമദ് പബ്ബിൽ നിന്നും പുറത്തേക്കിറങ്ങിയിട്ട് അവളെയും കൊണ്ട് വീട് ലക്ഷ്യമാക്കി ഡ്രൈവ് ചെയ്യുമ്പോഴും എന്റെ കക്ഷിയുമായി വഴക്കിട്ടതിന് കെൻസയെ സമദ് ശകാരിക്കുന്നു... ആവശ്യത്തിൽ അധികം മദ്യപിച്ചത് കൊണ്ട് തന്നെ രണ്ട് പേരും മനസ് വിട്ട് പലതും സംസാരിക്കുന്നു... ആ സംസാരത്തിനിടയിൽ സമദ് അവന്റെ ഉള്ളിൽ ഉണ്ടായിരുന്ന കെൻസയോടുള്ള സ്നേഹത്തെ കുറിച്ച് വെളിപ്പെടുത്തിയതും അവളെ മനസ്സിൽ മറ്റൊരാളാണെന്ന് അവള് തീർത്ത് പറയുന്നതിൽ സമദിന് അരിശം കൊള്ളുന്നു... അവരോടുള്ള ദേഷ്യത്തിന് അവൻ സ്പീഡിൽ വണ്ടി കുതിച്ചുയർത്തുമ്പോഴാണ് വഴിയരികിൽ എന്റെ കക്ഷിയുടെ കാർ മരത്തിൽ ചെന്നിടിച്ച് നിൽക്കുന്നത് സമദ് കാണുന്നത്... ഇതുവരെ ഞാൻ പറഞ്ഞതൊക്കെ സത്യമല്ലേ സമദ്...? ശേഷം എന്താണ് ഉണ്ടായതെന്ന് താൻ തന്നെ പറയുന്നോ... അതോ ഞാൻ തന്നെ വെളിപ്പെടുത്തണോ...? താൻ എന്തിനാണ് എങ്ങനെയാണ് കെൻസയെ കൊന്നതെന്ന് പറയണം മിസ്റ്റർ സമദ് സമാൻ..." എന്ന് വക്കീല് പറഞ്ഞതും ദിലു ഒന്ന് ഞെട്ടി കൊണ്ട് സമദിനെ രൂക്ഷമായി നോക്കി പല്ലിറുമ്മി കൂട്ടിൽ പിടിമുറുക്കി നിന്നു... ഹാഷിം ആണെങ്കിൽ ഇവിടെ നടക്കുന്നത് ഒക്കെ കണ്ടിട്ട് ആകെ ഷോക്കായി ഇരിക്കാണ്... അവന്റെ നോട്ടം അപ്പോഴും സമദിൽ മാത്രമായിരുന്നു... സംഭവിച്ചതൊക്കെ സമദിന്റെ വായിൽ നിന്ന് തന്നെ കൊണ്ട് വരാൻ കൊലയാളി അവൻ ആണെന്ന് പറഞ്ഞ് വക്കീൽ വാദിച്ച് അവനിൽ പ്രഷർ ചെലുത്തിയപ്പോ അതൊന്നും കേട്ടോണ്ട് നിൽക്കാൻ കഴിയാതെ അവൻ കാത് രണ്ടും പൊത്തി പിടിച്ച് നിന്നിട്ട് അവിടെ നിന്ന് അലറി... *"അതേ.... ഞാൻ ആണ് കെൻസയെ കൊന്നത്... അതും എന്റെ ഈ കൈ കൊണ്ട്..."* എന്ന് അവൻ വെളിപ്പെടുത്തിയതും ഞങ്ങൾ എല്ലാവരും നേരിയ ഒരു ചിരി മുഖത്ത് പടർത്തി കൊണ്ട് അവനെ തന്നെ വീക്ഷിച്ചു... അത് കേട്ടിട്ട് ഹാഷിം നിന്നിടത്ത് നിന്ന് എണീറ്റ് *ഡാ* എന്ന് അലറിയതും അവന്റെ കൂടെ ഉണ്ടായിരുന്നവർ അവനെ അവിടെ പിടിച്ച് വെച്ചു... അപ്പൊ വക്കീൽ നമ്മളെ ഒന്ന് നോക്കിയതും നമ്മള് തുടര് എന്ന അർത്ഥത്തിൽ അവനോട് തലയാട്ടി... "പറയൂ സമദ്... എന്തിനാണ് താൻ കെൻസയെ കൊന്നത്...? അന്ന് രാത്രി എന്താണ് ശരിക്കും സംഭവിച്ചത്...?" വക്കീലിന്റെ ചോദ്യം കേട്ടതും ഓൻ പതിയെ തലയുയർത്തി വക്കീലിനെ നോക്കി അന്നത്തെ കാര്യങ്ങൾ ഓർത്തെടുത്ത് പറയാൻ ശ്രമിച്ച് കൊണ്ടിരുന്നു... "എനിക്ക് കെൻസയെ ചെറുപ്പം മുതലേ ഇഷ്ടമായിരുന്നു... അവളെ സ്വന്തമാക്കാൻ എനിക്ക് അതിയായ ആഗ്രഹവും ഉണ്ടായിരുന്നു.... അവളെ സ്നേഹിച്ച് അവളെ പിന്നാലെ ഞാൻ നടക്കുമ്പോഴും അവൾക്ക് വേണ്ടിയിരുന്നത് ആ അർഷിയെ ആയിരുന്നു... അത് എനിക്ക് താങ്ങാൻ കഴിയുന്നതിനു അപ്പുറമുള്ള കാര്യമാണ്... എന്നാലും കെൻസ എന്നോട് പെരുമാറിയിരുന്ന പെരുമാറ്റവും അവളെ മട്ടും ഭാവവുമൊക്കെ കണ്ടപ്പോ ഞാൻ കരുതി അവൾക്ക് എന്നോട് ഒരു ചെറിയ തോതിൽ എങ്കിലും ഇഷ്ടവും താൽപര്യവുമുണ്ടാകുമെന്ന്... പക്ഷെ അതൊക്കെ എന്റെ വെറും തോന്നല് മാത്രമാണെന്ന് അവള് വീണ്ടും വീണ്ടും തെളിയിച്ച് തന്നു... അവളോട് സ്നേഹം മൂത്ത് ഭ്രാന്തായി മാറിയപ്പോ അർഷിയെ എന്നന്നേക്കുമായി ഇല്ലാതാക്കാൻ ഞാൻ തീരുമാനിച്ചു... പക്ഷെ അതിനൊന്നും ഒരു അവസരം എനിക്ക് ഒത്തു വന്നില്ല... എന്നാലും എന്റെ ഉള്ളിലെ ഇഷ്ടം ഞാൻ അതുപോലെ കൊണ്ട് നടന്നു... ഒടുക്കം അന്ന് രാത്രി പബ്ബിൽ വെച്ച് ഇവളുമായി തല്ലുണ്ടായതിന് ശേഷം ഇവള് അവിടന്ന് പോയതും ഞാൻ കെൻസയെയും കൊണ്ട് അവിടന്ന് യാത്രയായി... ആവശ്യത്തിൽ അധികം ഞാനും അവളും മദ്യപിച്ചത് കൊണ്ട് തന്നെ ഞാൻ എന്റെ ഉള്ളിലെ ഫീലിംഗ്‌സ് വീണ്ടും അവളെ അറിയിച്ചു... അതൊക്കെ കേട്ടപ്പോ അവള് എന്നെ അടച്ചാക്ഷേപിച്ചിട്ട് അവൾക്ക് ഇപ്പോഴും ആ അർഷിയെ തന്നെയാണ് ഇഷ്ടമെന്ന് പറഞ്ഞപ്പോ എനിക്ക് ഭ്രാന്ത് പിടിച്ചു... അവളോടും അവനോടും ഒക്കെയുള്ള ദേഷ്യം ഞാൻ ഡ്രൈവിങ്ങിൽ തീർത്ത് പോയി കൊണ്ടിരിക്കുമ്പോഴാണ് ഇവളെ കാർ മരത്തിൽ ഇടിച്ച് നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചത്... ഞാൻ അപ്പോ തന്നെ കാർ ഒരു സൈഡിലേക്ക് ഒതുക്കിയിട്ട് അവിടന്ന് ഇറങ്ങി ഇവളെ കാറിന്റെ നേരെ നടന്നടുത്തപ്പോ എന്റെ പിന്നാലെ കെൻസയും ബിയർ കുടിച്ചോണ്ട് ഇറങ്ങി വന്ന് എന്നെ തള്ളി മാറ്റി കാറിന്റെ ഡോർ തുറന്ന് ഇവളെ തുറിച്ച് നോക്കി... 'ഇവള് ഒറ്റൊരുത്തി കാരണാ എനിക്ക് എന്റെ അർഷിയെ നഷ്ടമായത്... ഇവളെ ഇനി ഞാൻ ജീവനോടെ വെച്ചേക്കത്തില്ല...' എന്നൊക്കെ പറഞ്ഞ് കെൻസ ആ ബിയർ ബോട്ടിൽ കാറിൽ അടിച്ച് പൊട്ടിച്ചിട്ട് ഇവളെ നേർക്ക് പാഞ്ഞടുത്തതും ഞാൻ അവളെ തടയാൻ വേണ്ടി ശ്രമിച്ചു... എന്റെ വാക്കിനെയൊന്നും വക വെക്കാതെ അവള് ഇവളെ കൊല്ലാൻ വേണ്ടി വീണ്ടും വന്നതും ഞാൻ അവളെ പിടിച്ച് മാറ്റുന്നതിനിടയിൽ ആ ബിയർ ബോട്ടിൽ അവളെ ശരീരത്തിൽ തന്നെ തറച്ച് കയറി... അത് കണ്ടതും ഞാൻ ആകെ ഷോക്കായി... അറിയാതെ എന്റെ കൈ കൊണ്ട് തന്നെ കെൻസയെ കുത്തി പരിക്കേല്പിച്ചത് കണ്ടതും പിന്നെ എന്താ ചെയ്യേണ്ടതെന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല... അവള് വേദന കൊണ്ട് ഞെരി പിരി കൊണ്ട് നമ്മളെ കയ്യിൽ കിടന്ന് പിടഞ്ഞ് തീർന്നപ്പോ ഞാൻ ഒരു ഭ്രാന്തനെ പോലെ അവിടെ കിടന്ന് നിലവിളിച്ചു... കെൻസയെ കൊന്നത് ഞാൻ അല്ല... എനിക്ക് അതിൽ ഒരു പങ്കുമില്ല... എന്നൊക്കെ വരുത്തി തീർക്കാൻ വേണ്ടി ഞാൻ തന്നെയാണ് ഇവളെ കൈ രേഖ ആ ബോട്ടിലിൽ പതിപ്പിച്ചതും ഇവളെ ഫോണും കാറും അവിടെ ഉപേക്ഷിച്ച് ബോധം നശിച്ച് കിടന്ന ഇവളെ എടുത്ത് ഓളെ വീട്ടിൽ കൊണ്ട് പോയി കിടത്തിയതും... ഞാൻ അല്ല കെൻസയെ കൊന്നത് അത് ഇവളാണെന്ന് ഞാൻ വരുത്തി തീർത്തു... അതിന് എനിക്ക് കൂട്ടായി SI നദ കൂടി ഒത്താശ ചെയ്തപ്പോ ഇവളെ പൂട്ടുക എന്നത് ഈസിയായി മാറി... എനിക്ക് ഇവരോട് ഉണ്ടായിരുന്ന പകക്ക് കെൻസ ഇവളെ കൊല്ലുന്നത് ഞാൻ തടയതിരിക്കാൻ ശ്രമിക്കേണ്ടത് ആയിരുന്നു... പക്ഷെ അത് നാളെ അവളെ ലൈഫിന് ഒരു പ്രോബ്ലെം ആകാതിരിക്കാൻ വേണ്ടി ആയിരുന്നു ഞാൻ അവളെ തടഞ്ഞത്... എന്നിട്ട്... എന്റെ കൈ കൊണ്ട് തന്നെ അവള് കൊല്ലപ്പെട്ടു... അറിഞ്ഞ് കൊണ്ടല്ലെങ്കിലും ഞാൻ എന്റെ കെൻസയെ കൊന്നു... yes... ഞാനാണ് അവളെ കൊന്നത്... എന്നിട്ട് ആ കുറ്റം മനപ്പൂർവ്വം ഇവളെ മേലിൽ അടിച്ചേല്പിക്കുകയായിരുന്നു... അതേ... ഞാൻ ആണ് അത് ചെയ്‌തത്... ഞാനാണ് അത് ചെയ്‌തത്... ഞാനാണ് അത് ചെയ്‌തത്...." എന്നൊക്കെ ഒരു സൈക്കോയെ പോലെ വിളിച്ച് കൂവുന്ന സമദിനെ കണ്ട് എല്ലാവരും അമ്പരന്ന് നിൽക്കുമ്പോഴും ദിലു ഓനെ തുറിച്ച് നോക്കി നിൽക്കായിരുന്നു... ഹാഷിം ആണെങ്കിൽ അപ്പൊ തന്നെ കലി തുള്ളി കണ്ണ് നിറച്ചോണ്ട് അവിടെ നിന്നും ഇറങ്ങി പോയി... "മേ ലോഡ്... കെൻസയെ കൊന്നത് സമദ് തന്നെയാണെന്ന് പ്രതി തന്നെ കുറ്റം സമ്മതിച്ച സ്ഥിതിക്ക് എന്റെ കക്ഷി നിരപരാദി ആണെന്ന് കോടതിക്ക് വെളിപ്പെട്ടുവെങ്കിൽ എന്റെ കക്ഷിയെ കുറ്റവിമുക്തയാക്കി ഈ കോടതി നിരുപാധികം വിട്ടയക്കണമെന്ന് ഞാൻ താഴ്മയോടെ അപേക്ഷിക്കുന്നു... That's all your owner..." എന്ന് പറഞ്ഞ് വക്കീൽ നമ്മളെ നോക്കി ചിരിച്ചിട്ട് പോയി സീറ്റിൽ ഇരുന്നതും നമ്മളൊന്ന് നെടുവീർപ്പിട്ടൊണ്ട് ജഡ്ജിയിലേക്ക് നോട്ടം തെറ്റിച്ചു... മാനസിക നില തെറ്റിയ പോലെ സമദ് വീണ്ടും വീണ്ടും അവനാണ് അത് ചെയ്തതെന്ന് പുലമ്പുന്നത് കണ്ടിട്ട് എല്ലാവരുടെ നോട്ടവും അവനിൽ ആയിരുന്നു ചെന്ന് പതിച്ചത്... ഒടുവിൽ കേസിന്റെ വിധി ജഡ്ജി പ്രഖ്യാപിച്ചു... ദിലുവിനെ നിരുപാധികം വിട്ടയക്കുന്നതിനോടൊപ്പം സമദിനെ ജീവപര്യന്തം കഠിന തടവിന് കോടതി ശിക്ഷിച്ചു... കൂടാതെ കേസിന്റെ വഴി തിരിച്ച് വിട്ടതിന് നദയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു... അത് അറിഞ്ഞപ്പോ എല്ലാവരെ മുഖത്തും ഒരു തെളിച്ചം പടർന്നു... ഇത്രെയും കാലം ഈ കേസിന് പിന്നാലെ നടന്നതിന്റെ ഫലം കണ്ടതിൽ സന്തോഷം കൊണ്ട് വക്കീൽ വന്ന് നമ്മളെ കെട്ടിപിടിച്ചപ്പോ നമ്മളെ നോട്ടം ചെന്ന് പതിഞ്ഞത് ദിലുവിൽ ആയിരുന്നു... ഓള് നമ്മളെ കണ്ണിമ വെട്ടാതെ ഏതോ ഒരു ഹാലിൽ നോക്കി നിന്നോണ്ട് അവിടന്ന് ഇറങ്ങി പതിയെ നമ്മളെ അടുത്തേക്ക് നടന്ന് വന്നു... നമ്മള് ഓളെ നോക്കി സന്തോഷത്തോടെ കെട്ടിപ്പിടിക്കാൻ നിന്നതും ഓള് നമ്മളിൽ നിന്ന് മുഖം തിരിച്ച് അവിടന്ന് ഒഴിഞ്ഞ് മാറി നടന്നകന്നു... അത് കണ്ട് നമ്മള് ഓളെ തന്നെ വീക്ഷിച്ച് നിന്നപ്പോ വക്കീൽ വന്ന് നമ്മളെ തോളിൽ തട്ടിയിട്ട് ചെല്ലടാ എന്ന് പറഞ്ഞതും അവന് ഒരു ചിരി നൽകി കൊണ്ട് ദിലുവിന്റെ പിന്നാലെ നമ്മളും കോടതിയുടെ വരാന്തയിലൂടെ നടന്നു... ഓള് കണ്ണ് നിറയുന്നതൊക്കെ തുടച്ച് നമ്മളെ വിളിക്കൊന്നും ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ നടന്നെങ്കിലും പെട്ടെന്ന് ഓള് നടത്തം നിർത്തി മുന്നോട്ട് നോക്കി... അത് കണ്ട് നമ്മളും ഓളെ അടുത്ത് എത്തിയപ്പോ അങ്ങോട്ട് നോട്ടം പതിപ്പിച്ചതും സമദിനെ അറസ്റ്റ് ചെയ്ത് കോടതി വളപ്പിലൂടെ കൊണ്ട് പോകാൻ നോക്കുന്ന കാഴ്ചയാണ് കണ്ടത്... രാഷ്ട്രീയ പ്രവർത്തകരും മീഡിയാസും അവന്റെ ചുറ്റും കൂടി നിന്നോണ്ട് കാണിക്കുന്ന കോപ്രായങ്ങൾ ഒക്കെ കണ്ടിട്ട് ദിലു ഒന്ന് കോട്ടി ചിരിച്ചു... നമ്മള് അപ്പൊ തന്നെ ഓളെ തോളിൽ വേണോ വേണ്ടയോ എന്ന മട്ടിൽ കൈ വെക്കാൻ കൊണ്ട് പോയതും പെട്ടെന്ന് ഒരു അലർച്ച കേട്ട് ഞങ്ങളെ നോട്ടം മുഴുവൻ അങ്ങോട്ട് ചെന്ന് നിന്നു... "നീയെന്റെ പെങ്ങളെ കൊന്നു അല്ലെടാ... ഇനി നീയും ജീവിച്ചിരിക്കണ്ട...." എന്ന് പറഞ്ഞോണ്ട് ഹാഷിം ഒരു കത്തിയെടുത്ത് സമദിന്റെ വയറ്റിൽ കുത്തി കയറ്റി... കൂടി നിന്ന പോലീസുകരെയൊക്കെ അവൻ തള്ളി മാറ്റി വീണ്ടും കത്തി വലിച്ചൂരി അവനിൽ കുത്തി ഇറക്കാൻ നിന്നതും നമ്മള് *നോ* എന്ന് അലറി വിളിച്ചോണ്ട് അവന്റെ അടുത്തേക്ക് ഓടി... എന്നിട്ട് ഹാഷിമിനെ ബലമായി അവിടന്ന് പിടിച്ച് വെച്ച് സമദിന്റെ അടുത്തേക്ക് ചെന്നു... "Call the ambulance immediately..." എന്ന് നമ്മള് അവിടെ ഉണ്ടായിരുന്ന ഒരു പോലീസിനോട് പറഞ്ഞതും അയാൾ ആംബുലൻസിന് കോൾ ചെയ്ത നേരത്ത് അവിടെ കൂടി നിന്നവരിൽ ഒരുത്തൻ പോലീസിന്റെ നേർക്ക് കല്ലെറിഞ്ഞു... പക്ഷെ ആ കല്ല് കൊണ്ടത് ദിലുവിന്റെ നെറ്റിയിൽ ആയിരുന്നു... ഏർ കൊണ്ടതും ഓള് തലയിൽ കൈ വെച്ചോണ്ട് കണ്ണുകൾ പതിയെ അടച്ച് അവിടെ മയങ്ങി വീഴാൻ പോകുന്നത് കണ്ട് നമ്മള് സമദിന്റെ അടുത്ത് നിന്ന് ഓടി വീഴാൻ നിൽക്കുന്ന ദിലുവിനെ താങ്ങി പിടിച്ച് എന്റെ നെഞ്ചോട് ചേർത്ത് വെച്ചു... അതു കൂടി കണ്ടപ്പോഴേക്കും എനിക്ക് നിയന്ത്രണം വിട്ടു... *"ചാർജ്...."* എന്ന നമ്മളെ അലർച്ച കേട്ടതും എല്ലാ പോലീസുകാരും കൂടി അവിടെയുള്ളവരെ അടിച്ചൊതുക്കി ഓടിക്കാൻ തുടങ്ങി... അപ്പോഴേക്കും അങ്ങോട്ടേക്ക് ആംബുലൻസ് ചീറി പാഞ്ഞ് കോടതി വളപ്പിൽ എത്തിയിരുന്നു... സമദിനെ എടുത്തോണ്ട് ചിലർ ആംബുലൻസിൽ കയറ്റിയപ്പോ അതിന്റെ കൂടെ ദിലുവിനെയും കയറ്റി നമ്മള് ആ ഡ്രൈവറോട് വേഗം ഹോസ്പിറ്റലിൽ എത്തിക്കാൻ പറഞ്ഞ് തിരിഞ്ഞതും തല്ലിന്റെ പവർ കൂടി വന്നിരുന്നു... നമ്മള് അപ്പോ തന്നെ കൂടി വന്ന ഫ്രസ്ട്രേഷനും ദേഷ്യവുമൊക്കെ കയ്യിൽ കിട്ടിയവന്മാരിൽ തീർത്തോണ്ടിരുന്നപ്പോഴാണ് ഹാഷിമിനെ അവിടന്ന് എല്ലാവരും കൂടി കൊണ്ട് പോകുന്നത് നമ്മള് കണ്ടത്... ഹാഷിമിനെ പിടിച്ച് വെക്കാൻ വേണ്ടി നമ്മള് അവരെ അടുത്തേക്ക് ചെന്നപ്പോഴേക്കും നമ്മളെ തടുത്ത് നിർത്താൻ നാലഞ്ച് പേർ മുന്നിൽ വന്ന് നിന്നു... അവന്മാരെയെല്ലാം തല്ലിയൊതുക്കി തിരിഞ്ഞപ്പോഴേക്കും ഹാഷിമിനെയും കൊണ്ട് അവർ അവിടന്ന് എസ്കേപ്പ് ആയിരുന്നു... അപ്പോ തന്നെ നമ്മളെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടതും നമ്മള് കോൾ അറ്റൻഡ് ചെയ്ത് കാതോട് അടുപ്പിച്ച് അവര് പറയുന്നത് കേട്ട് നമ്മളൊന്ന് ഞെട്ടി.... ★★★★★★★★★★★★★★★★★★★★ 【ദിലു】 ഹോസ്പിറ്റൽ നിന്ന് നമ്മള് കണ്ണ് തുറന്ന് നോക്കിയപ്പോ കൂടെ ഉണ്ടായിരുന്നത് ആ പൊറിഞ്ചു ആയിരുന്നു... ഓനെ കണ്ടപ്പോ തന്നെ കയ്യിലെ ഡ്രിപ്പ് വലിച്ചൂരി വേദനയൊക്കെ കടിച്ച് പിടിച്ചോണ്ട് നമ്മള് അവിടന്ന് എണീറ്റ് പോകാൻ നിന്നു... "ദിലു... നീയെന്താ ഈ കാണിക്കുന്നെ... മര്യാദക്ക് അവിടെ അടങ്ങി കിടന്നോ... നിന്റെ ഈ തുള്ളിച്ചാട്ടം ഒക്കെ അവസാനിപ്പിക്കുന്നതാകും നിനക്ക് നല്ലത്... ഇല്ലെങ്കിൽ നീയെന്റെ കയ്യീന്ന് മേടിക്കുവേ..." എന്നൊക്കെ ഓൻ പറഞ്ഞപ്പോ നമ്മള് പല്ലിറുമ്മി ഓനെ നോക്കി കൊണ്ട് രണ്ട് പറയാൻ വേണ്ടി തുനിയുമ്പോഴായിരുന്നു ബേബിയും ഐഷുമ്മയും കൂടി അങ്ങോട്ട് കേറി വന്നത്... വന്നപാടെ നമ്മളെ രണ്ട് സൈഡിലും വന്ന് നിന്നിട്ട് എനിക്ക് എന്തെങ്കിലും പറ്റിയോ എന്നൊക്കെ വേവലാതിയിൽ ചോദിക്കുന്ന അവരെ കണ്ടപ്പോ നമ്മക്ക് ചിരി വന്നു... "ബേബി... ഐഷുമ്മ കൂൾ... എനിക്ക് ഒരു കുഴപ്പവുമില്ല... അതോർത്ത് ആരും ടെൻഷൻ ആകണ്ട കേട്ടല്ലോ... ഒരു കല്ല് ചെറുതായി കൊണ്ടു അത്രേയുള്ളൂ... അല്ലാതെ ഒരു കുഴപ്പവുമില്ല..." "ആ ഹാഷിം സമദിനെ കുത്തി കൊന്നെന്ന ന്യൂസ് ഒക്കെ കൂടി കേട്ടിട്ട് തന്നെ ആകെ പരിഭ്രാന്തിയിലാ ഞങ്ങൾ ഇങ്ങോട്ട് ഓടി വന്നത്... നിനക്ക് ഒരു കുഴപ്പവും ഇല്ലല്ലോ ആശ്വാസമായി..." എന്നൊക്കെ ഐഷുമ്മ പറയുന്നത് കേട്ടിട്ട് നമ്മള് സമദ് ചത്തോ എന്ന് അവരോട് തിരിച്ച് ചോദിച്ചതും അവര് പറയുന്നത് കേട്ടിട്ട് നമ്മള് പൊറിഞ്ചുവിലേക്ക് നോട്ടം തെറ്റിച്ചു... അപ്പൊ ഓനും അതേ എന്ന മട്ടിൽ ഒന്ന് തലയാട്ടി കാണിച്ചു... അധികം പരിക്കൊന്നും ഇല്ലാത്തൊണ്ട് നമ്മളെ പെട്ടെന്ന് തന്നെ ഡിസ്ചാർജ് ചെയ്തു... എനിക്ക് നല്ലോണം റെസ്റ്റ് വേണം എന്നൊക്കെ ഡോക്ടർ പറഞ്ഞപ്പോ ആ പൊറിഞ്ചു അതൊക്കെ അവനേറ്റു എന്ന മട്ടിൽ ഇടങ്കോലിട്ട് എന്തൊക്കെയോ സംസാരിച്ച് ഞങ്ങളെയും കൂട്ടി മാൻഷനിലേക്ക് ചെന്നു... അവിടെ എത്തിയപ്പോ ഒരു ചെറിയ പാർട്ടിക്കുള്ള ആഘോഷം തന്നെ മാൻഷനിൽ അരങ്ങേറുന്നുണ്ടായിരുന്നു... അതിനൊക്കെ മുന്നിൽ നിന്നോണ്ട് നമ്മളെ ബാസ്കറ്റ് ബോൾ ചാമ്പ്യൻ ബ്രോയും... ഓൻ ഇന്ന് ലാന്റായിട്ടുള്ളൂ ഹൈദരാബാദിൽ നിന്ന്... ഓൻ തിരിച്ച് വന്നതിന്റെ എല്ലാ ഹാപ്പിനെസും ഇപ്പൊ ആഷുവിന്റെ മുഖത്ത് കാണാൻ സാധിക്കുന്നുണ്ട്... നമ്മളെ ബ്രോ പോയ കാര്യം നല്ല വെടിപ്പായി ചെയ്ത് കപ്പും കൊണ്ട് വന്നതിന്റെ സന്തോഷത്തിലും ഞാൻ നിരപരാദിയാണെന്ന് തെളിഞ്ഞതിന്റെ സന്തോഷത്തിലുമാണ് പാർട്ടി നടക്കുന്നത്... നമ്മളെ നെറ്റിയിലെ മുറിവ് കണ്ടിട്ട് എന്താ പറ്റിയതെന്ന് കാര്യമായി അന്വേഷിക്കുന്നുണ്ട് അവന്മാര് എങ്കിലും നമ്മള് ഒന്നുമില്ലെന്ന് പറഞ്ഞ് അവരിൽ നിന്ന് ഒഴിഞ്ഞ് മാറി റൂമിലേക്ക് ചെന്നു... എല്ലാം പ്രതീക്ഷിച്ചതിന് അപ്പുറത്താണ് അവസാനിച്ചത്... ഞാൻ അല്ല കെൻസയെ കൊന്നതെന്ന് തെളിയിക്കപ്പെട്ടു... പക്ഷെ സമദ് കൊല്ലപ്പെടുകയും ഹാഷിം ഒളിവിൽ ആകുകയും ചെയ്തു... അത് ഇനി എന്തോ ആയിക്കൊള്ളട്ടെ... ഇനി എന്റെ നാളുകളാണ് വരാൻ പോകുന്നത്... എനിക്ക് ഈ സ്റ്റേഷൻ പരിധി വിട്ട് ഇപ്പോ എങ്ങോട്ട് വേണമെങ്കിലും പോകാം... അതിന് ആരും തടസം നിൽക്കില്ല... അപ്പൊ ഇനി ഞാൻ എന്റെ ലക്ഷ്യത്തേക്ക് കൂടുതൽ അടുത്തു വന്നെന്ന് തന്നെയാണ് അതിന് അർത്ഥം... പക്ഷെ ഇവിടന്ന് എങ്ങനെ ഇനി ഞാൻ പുറത്ത് കടക്കും...? എത്രെയും പെട്ടെന്ന് തന്നെ എനിക്ക് ഇവിടന്ന് പോയേ പറ്റൂ... അതും ഇവരെയൊ‌ക്കെ കണ്ണ് വെട്ടിച്ച്... എന്താ ഇപ്പോ ചെയ്യാ...? എന്നൊക്കെ നമ്മള് തല പുകഞ്ഞ് ആലോചിച്ചോണ്ട് തിരിഞ്ഞതും നമ്മളെ പിറകിൽ വന്ന് നിൽക്കുന്ന പൊറിഞ്ചുവിൽ തട്ടി നമ്മള് അവിടെ സ്റ്റക്കായി നിന്നു... എന്നിട്ട് ഓന്റെ നെഞ്ചിൽ നിന്നും മുഖം പതിയെ ഉയർത്തി ഓന്റെ മുഖത്തേക്ക് നോക്കിയതും ഓൻ ചിരിച്ചോണ്ട് നമ്മളെ നെറ്റിയിലെ മുറിവിലേക്ക് ഊതി മുടിയെടുത്ത് കാതിലേക്ക് ചേർത്ത് വെച്ചു... നമ്മള് അപ്പോ തന്നെ ഓനെ പിറകിലേക്ക് തള്ളി മാറ്റി ഓനെ തുറിച്ച് നോക്കി കൊണ്ട് വേഗം റൂമിൽ നിന്ന് പുറത്തേക്കിറങ്ങി... അപ്പൊ അവിടെ റൂമിന്റെ പുറത്ത് നടക്കുന്ന കാഴ്ച കണ്ടതും നമ്മള് തൊള്ളേം തുറന്ന് അങ്ങോട്ട് തന്നെ നോക്കി നിന്നു... ★★★★★★★★★★★★★★★★★★★★ 【അർഷി】 നമ്മള് ഹൈദരാബാദിലേക്ക് ചെന്ന് കപ്പ് വിൻ ചെയ്ത് തിരിച്ച് മാൻഷനിലേക്ക് എത്തിയപ്പോ നമ്മളെ കാത്ത് ഉണ്ടായിരുന്ന ഗുഡ് ന്യൂസ് ദിലുവിന്റെ നിരപരാദിത്യം തെളിയിക്കപ്പെട്ടു എന്നതും സമദ് കൊല്ലപ്പെട്ടു എന്നതും ആയിരുന്നു... അതിന്റെ കൂട്ടത്തിൽ നമ്മള് ജയിച്ചതും കൂടി അറിയിച്ചപ്പോ ഡബിൾ ഹാപ്പി ആയി എല്ലാവരും... നമ്മള് വന്നത് കണ്ടപ്പോ തന്നെ നമ്മളെ ഉണ്ടക്കണ്ണി തുള്ളിച്ചാടി നമ്മളെ അടുത്തേക്ക് വന്നെങ്കിലും നമ്മള് ഓളെ മൈൻഡ് ചെയ്യാതെ അവന്മാരെ കൂടെ പാർട്ടിക്ക് വേണ്ട അറേഞ്ച്‌മെൻസ് ഒക്കെ നടത്തി കൊണ്ടിരുന്നു... അതിന് പെണ്ണ് മോന്തയും വീർപ്പിച്ച് നമ്മളെ നോക്കി നിന്നെങ്കിലും നമ്മള് അങ്ങോട്ട് നോക്കാനെ നിന്നില്ല... വൈകാതെ ദിലുവിനെയും കൂട്ടി ബേബിയും ഐഷുമ്മയും അപ്പുവും കൂടി വന്നപ്പോ പെണ്ണിന്റെ നെറ്റിയിലെ ബാൻഡേജ് കണ്ട് ഞങ്ങളൊക്കെ ഷോക്കായി... അത് ചെറുതായി കല്ല് കൊണ്ടതാണ് കുഴപ്പമില്ലെന്നൊക്കെ ഒരു ഉഷാറില്ലാത്ത മട്ടിൽ പറഞ്ഞോണ്ട് ഞങ്ങളെ അവോയ്ഡ് ചെയ്ത് ദിലു റൂമിലേക്ക് കയറി ചെന്നപ്പോ അപ്പു പറഞ്ഞു അവള് കുറച്ച് നേരം റെസ്റ്റ് എടുക്കട്ടേ എന്ന്... എന്തായാലും കുറച്ച് കഴിഞ്ഞാൽ അവള് ഇറങ്ങി വരുമല്ലോ അപ്പോ പാർട്ടി തുടങ്ങാം അപ്പോഴേക്കും നമ്മളും ഒന്ന് ഫ്രഷായി വരാം എന്നൊക്കെ പറഞ്ഞ് നമ്മള് മോളിലേക്ക് കയറിയപ്പോ പിന്നാലെ അപ്പുവും വന്ന് നമ്മളെ നോക്കി സൈറ്റടിച്ചോണ്ട് ദിലുവിന്റെ റൂമിലേക്ക് കേറി ചെന്നു... അത് കണ്ട് നമ്മളൊന്ന് ചിരിച്ചോണ്ട് റൂമിലേക്ക് പോകാൻ വേണ്ടി തിരിഞ്ഞതും നമ്മളെ ഉണ്ടക്കണ്ണി നമ്മളെ മുന്നിൽ നിന്നോണ്ട് നമ്മളെ ഉണ്ടക്കണ്ണും കാണിച്ച് നോക്കി പേടിപ്പിക്കുന്നുണ്ട്... പെട്ടെന്ന് ഓളെ നമ്മളെ അടുത്ത് നിന്ന് കണ്ടതും നമ്മള് ചെറുതായി ഒന്ന് ഞെട്ടിയെങ്കിലും ഈ കുരിശ് ആയിരുന്നോ എന്ന് മനസ്സിൽ മൊഴിഞ്ഞോണ്ട് നമ്മള് ഓളെ മറികടന്ന് റൂമിലേക്ക് പോകാൻ നിന്നു... അപ്പൊ തന്നെ ഉണ്ടക്കണ്ണി നമ്മളെ മുന്നിൽ കേറി നിന്നിട്ട് തടസം സൃഷ്ടിച്ചപ്പോ ഓളെ മൈൻഡ് ചെയ്യാതെ നമ്മള് മറ്റേ സൈഡിലൂടെ പോകാൻ നിന്നു... അപ്പോ കോപ്പ് വീണ്ടും നമ്മളെ പോകാൻ അനുവദിക്കാതെ മുന്നിൽ വന്ന് നിന്നതും നമ്മള് ദേഷ്യമൊക്കെ കണ്ട്രോൾ ചെയ്ത് വെച്ച് ഒന്ന് നെടുവീർപ്പിട്ട് ഓളെ തുറിച്ച് നോക്കി... *"എന്താടി ഉണ്ടക്കണ്ണി വഴിമുടക്കി നിൽക്കുന്നെ... മാറി പോടി അവിടന്ന്..."* എന്ന് നമ്മള് പറഞ്ഞിട്ട് അതൊന്നും കേട്ടഭാവം പോലും നടിക്കാതെ ഓള് എന്തൊക്കെയോ മനസ്സിൽ തീരുമാനിച്ച് ഉറപ്പിച്ച മട്ടിൽ നമ്മളെ അടുത്തേക്ക് കയ്യൊക്കെ കയറ്റി വെച്ചോണ്ട് നടന്ന് വന്നു... ഓളെ ആ വരവ് കണ്ടിട്ട് അത്ര വലിയ പന്തി തോന്നതോണ്ട് നമ്മള് ഓളെ നോക്കി നെറ്റി ചുളിച്ചോണ്ട് പതിയെ പിന്നോട്ട് നടന്നു... "ഡി... എന്താടി നീയെന്നെ ഇങ്ങനെ നോക്കുന്നെ...? എന്നോടുള്ള പേടിയൊക്കെ മാറിയോ...? കയ്യൊക്കെ കയറ്റി വെച്ച് ഇങ്ങനെ എന്റെ അടുത്തേക്ക് വരാൻ നീയാരാടി ഗുണ്ടയോ...? ഡി... ഉണ്ടക്കണ്ണി നിന്നോടാടി ഞാൻ ചോദിക്കുന്നത്... എന്താടി നിന്റെ ഉദ്ദേശം...?" എന്നൊക്കെ നമ്മള് ഒരു ലോഡ് ചോദ്യങ്ങൾ ഓളെ മുന്നിൽ ഇറക്കിയെങ്കിലും ഓള് അതൊന്നും കേട്ടഭാവം പോലും നടിക്കാതെ നമ്മളെ കണ്ണിൽ നോക്കി കൊണ്ട് നമ്മളെ അടുത്തേക്ക് നടന്നടുത്ത് പെട്ടെന്ന് സ്റ്റോപ്പായി... അത് കണ്ട് നമ്മളും നടത്തം നിർത്തിയതും ഓള് നമ്മളെ പിടിച്ച് പിറകിലേക്ക് തള്ളി... നമ്മള് അപ്പൊ തന്നെ പിറകിലെ സോഫയിലേക്ക് മലർന്നടിച്ച് വീണതും എന്തോ വലിയ കാര്യം ചെയ്ത പോലെ ഉണ്ടക്കണ്ണി നമ്മളെ നോക്കി ഒരു ചിരി പാസാക്കി നമ്മളെ അടുത്തേക്ക് വന്നു... നമ്മളെ നോക്കി കൊണ്ട് ഏതോ ഒരു ഹാലിൽ നടന്ന് വന്നതോണ്ട് തന്നെ മുന്നിൽ കിടക്കുന്ന ടീപോയി ശ്രദ്ധിക്കാതെ ഉണ്ടക്കണ്ണി നമ്മളെ നെഞ്ചിലേക്ക് കമിഴ്ന്നടിച്ച് ലാന്റായി... നമ്മള് അപ്പോ തന്നെ കണ്ണടച്ച് പിടിച്ച് എരിവ് വലിച്ച് വേദന കടിച്ച് പിടിച്ചിട്ട് പതിയെ കണ്ണ് തുറന്ന് ഓളെ നോക്കിയതും ഓള് നമ്മളെ നെഞ്ചിൽ കൈ വെച്ചോണ്ട് പാവത്താനെ പോലെ ചുണ്ട് ചുളുക്കി നമ്മളോട് സോറി പറഞ്ഞു... അത് കണ്ട് ചിരിച്ചോണ്ട് നമ്മള് സോഫയിലേക്ക് കുറച്ചൂടി ചാഞ്ഞ് കിടന്നതും നമ്മളെ ഉണ്ടക്കണ്ണി നമ്മളെ നെഞ്ചിൽ മുഖം പൂഴ്ത്തി വെച്ചിട്ട് നമ്മളെ ഇടങ്കണ്ണിട്ട് നോക്കി... ഓളെ നോട്ടം കണ്ടിട്ട് നമ്മള് എന്താടി എന്ന മട്ടിൽ ഓളെ നോക്കി പുരികം പൊന്തിച്ചതും ഓള് ഒരു കള്ളച്ചിരി പാസാക്കി കൊണ്ട് നമ്മളെ മുഖത്തിന് നേരെ ഓളെ മുഖം അടുപ്പിച്ച് കൊണ്ട് വന്നു... കണ്ടിട്ട് ഉണ്ടക്കണ്ണി നമ്മളെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന കാമുകനെ വിളിച്ചുണർത്തുന്ന എല്ലാ ലക്ഷണവും നമ്മള് കാണുന്നുണ്ട്... പെണ്ണിനെ കൊണ്ട് ഒന്ന് എണീക്കാനും വയ്യ ഓളെ തള്ളി മാറ്റാനും വയ്യ എന്ന് പറഞ്ഞ അവസ്ഥയായി... "ഇത്രേയും ദിവസം എന്നെ എന്താ ഒരു കോൾ പോലും ചെയ്യാഞ്ഞത്...? അതുപോട്ടെ ഞാൻ അയച്ച മെസേജിനും കോളിനും ഒന്നും ഒരു റിപ്ലൈ പോലും തന്നില്ലല്ലോ... എന്നോടുള്ള ഇഷ്ടം എന്തിനാ ഇങ്ങനെ മൂടി വെക്കുന്നെ...? അതങ്ങ് തുറന്ന് പറഞ്ഞൂടെ...? എന്തായാലും നമ്മളെ ഇത്രെയും കാലം അവോയ്ഡ് ചെയ്തതിന് ഒരു അഡാർ സമ്മാനം തന്നെ ഞാൻ എന്റെ റൗഡി ബേബിക്ക് തന്നിരിക്കും... അത് ഞാൻ തീരുമാനിച്ച് ഉറപ്പിച്ചതാ...." "എ... എന്ത് സമ്മാനം...?" "ഹ എന്തിനാ ഇത്രക്ക് ദൃതി...? അതൊക്കെ കിട്ടുമ്പോ മനസ്സിലാക്കിയാൽ പോരെ എന്റെ റൗഡി...." എന്നൊക്കെ പറഞ്ഞ് ഓള് നമ്മളെ കവിളിൽ പിച്ചി വലിച്ചു... നമ്മക്ക് അപ്പോ തന്നെ ദേഷ്യം കൊണ്ട് ഓളെ മറിച്ചിട്ട് ഒരു പോക്ക് പോകാൻ തോന്നിയത് ആയിരുന്നു പിന്നെ നമ്മക്ക് ഇഷ്ടപ്പെട്ട കുരിപ്പ് ആയോണ്ട് നമ്മള് അടങ്ങി നിന്നതാ... പക്ഷെ അവളെ ഈ സമീപനം അത് അത്ര നല്ലതായി എനിക്ക് തോന്നിയില്ല... കാരണം എന്റെ ഹാർട്ട് ബീറ്റും കൺട്രോളും ഒക്കെ ഏത് റൂട്ടിലൂടെയാ പാഞ്ഞ് പോകുന്നതെന്ന് എനിക്ക് പറയാൻ പറ്റുന്നില്ലന്നെ... ഉണ്ടക്കണ്ണി ആണേൽ നമ്മളെ വശീകരിക്കുന്ന പോലെയുള്ള നോട്ടമെറിഞ്ഞ് കണ്ണൊക്കെ തുടരെ തുടരെ ചിമ്മിയടച്ച് നമ്മളെ നേർക്ക് ഓള് ചുണ്ടും കൂർപ്പിച്ച് വരുന്നുണ്ട്... മിക്കവാറും ഇവള് നമ്മളെ കയ്യീന്ന് പണി വാങ്ങിച്ച് കൂട്ടും എന്ന് അറിയാവുന്നൊണ്ട് നമ്മള് ഓളെ വാ അടക്കാൻ വേണ്ടി കൈ വലിക്കാൻ നിൽക്കുമ്പോഴായിരുന്നു ഞങ്ങളെ ഈ കിടത്തം കണ്ടോണ്ട് ദിലു റൂമിൽ നിന്ന് ഇറങ്ങി വന്നത്... വന്നപാടെ ഞങ്ങളെ കണ്ടതും ഓള് തൊള്ളേം തുറന്ന് അന്തം വിട്ട് ഞങ്ങളെ തന്നെ നോക്കി നിന്നു... അത് കണ്ട് നമ്മള് ആ ഉണ്ടക്കണ്ണിയിലേക്ക് നോട്ടം തെറ്റിച്ചപ്പോ ഓള് പെട്ടെന്ന് നമ്മളെ മേലിൽ നിന്ന് എണീറ്റ് നമ്മളെ മടിയിൽ ഇരുന്നതും നമ്മള് അവിടന്ന് എണീറ്റ് ഓളെ പിടിച്ച് ഒരു തള്ള് കൊടുത്തു... പെണ്ണ് അപ്പോ തന്നെ നിലത്തേക്ക് വീഴാൻ നിന്നെങ്കിലും പെട്ടെന്ന് ചാടി എണീറ്റ് ശരിക്ക് നിന്നിട്ട് ദിലുവിനെ നോക്കി വേണ്ടാത്ത കുറെ ചമ്മിയ എക്‌സ്പ്രഷനൊക്കെ വാരി വിതറി ഓള് നമ്മളെ ഇടങ്കണ്ണിട്ട് നോക്കി... ഓളെ കോപ്രായം കണ്ട് നമ്മള് ചിരി കടിച്ച് പിടിച്ച് ഓളെ നോക്കുന്നത് കണ്ടപ്പോ ഓള് റൂമിലേക്ക് വാ ശരിയാക്കി തരാമെന്ന മട്ടിൽ തലയാട്ടി ദിലുവിനെ നോക്കി പല്ലിളിച്ച് റൂമിലേക്ക് ഓടി പോയി... അത് കണ്ട് നമ്മള് അപ്പോ തന്നെ പൊട്ടിച്ചിരിച്ചോണ്ട് തല ചെരിച്ച് ദിലുവിനെ നോക്കിയപ്പോ ഓളും അപ്പുവും കയ്യും കെട്ടി നമ്മളെ വല്ലാത്ത ഒരു മട്ടിൽ നോക്കി നിൽപ്പുണ്ടായിരുന്നു... അത് കണ്ടപ്പോ തന്നെ നമ്മള് ഒന്ന് ഡീസന്റായി കൊണ്ട് വേഗം അവിടന്ന് എണീറ്റ് റൂമിലേക്ക് പോകാൻ നിന്നു... പക്ഷെ ഈ അവസരത്തിൽ റൂമിലേക്ക് കയറി ചെന്ന് വെറുതെ ഒരു സീൻ ക്രിയേറ്റ് ചെയ്യണോ എന്നാലോജിച്ച് നമ്മള് അവിടെ നിന്ന് തല പുകച്ചതും പെട്ടെന്ന് റൂമിന്റെ വാതിൽ തുറന്ന് ഉണ്ടക്കണ്ണി നമ്മളെ കോളറിൽ പിടിച്ച് അകത്തേക്ക് വലിച്ച് ഡോർ കൊട്ടിയടച്ചു... (തുടരും) *********************************************** ഇന്നലെ നിങ്ങളെ എല്ലാവരുടെയും വായിൽ നിന്ന് ആവശ്യത്തിൽ അധികം കേട്ടതോണ്ട് എന്തായാലും സ്റ്റോറി നമ്മള് നിർത്തേണ്ട എന്ന് തന്നെ തീരുമാനിച്ചിട്ടുണ്ട്... അപ്പോ എല്ലാവരും സ്റ്റോറി വൺ ഹാഫ് സെഞ്ച്വറി (150) അടിക്കുന്ന വരെ നമ്മളെ കൂടെ കട്ട സപ്പോർട്ടായിട്ട് ഇതുപോലെ കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിച്ചോണ്ട് വീണ്ടും തുടങ്ങാണ്.... എല്ലാവരുടെയും ഡൗട്ടുകൾ ഒക്കെ ഈ സ്റ്റോറി കഴിയുമ്പോഴേക്കും തീരുമെന്ന് നമ്മക്ക് നല്ല വിശ്വാസമുണ്ട്... ഇന്നത്തെ പാർട്ട് എങ്ങനെ ഉണ്ടായിരുന്നെന്ന് നമ്മക്ക് ഒരു ഐഡിയയും ഇല്ല... ഇൻഷാ അല്ലാഹ് അടുത്ത നല്ല കിടിലൻ പാർട്ടുമായിട്ട് നമ്മള് നാളെ രാത്രി 9 മണിക്ക് വരാട്ടോ....
#

📙 നോവൽ

📙 നോവൽ - ShareChat
93.8k കണ്ടവര്‍
10 ദിവസം
#

📙 നോവൽ

*💘നീയില്ലാ ജീവിതം💘2⃣*          _ഭാഗം.74_ ✍ Mubashira MSKH അതൊക്കെ കൂടി നമ്മളെ തലയാകെ പെരുപ്പിച്ച് കൊണ്ട് വന്നതും നമ്മള് തലയിൽ കൈ വെച്ച് RK എന്ന് അലറി ബെഡിലേക്ക് ഇരുന്നു... അപ്പോ തന്നെ നമ്മളെ അലർച്ച കേട്ട് ശാലുമ്മയും സെർവൻസും റൂമിലേക്ക് ഓടി വന്നതും നമ്മള് നിറഞ്ഞ് വന്ന കണ്ണ് തുടച്ചിട്ട് സെർവൻസിനോട് ആ റൂം ക്ലീൻ ചെയ്യാൻ പറഞ്ഞിട്ട് നമ്മള് റൂമിൽ നിന്ന് ഇറങ്ങി പോയി... ★★★★★★★★★★★★★★★★★★★★ 【ആഷു】 ഇന്ന് കോളേജിൽ നമ്മളെ റൗഡിന്റെ കൂടെ പോകുമ്പോഴും നമ്മളെ മനസ്സിൽ ഉണ്ടായിരുന്നത് ഇവനെ കൊണ്ട് എങ്ങനെ നമ്മളെ ഇഷ്ടമാണെന്ന് പറയിപ്പിക്കും എന്നതായിരുന്നു... എത്ര ആലോചിച്ചിട്ടും നമ്മളെ തലക്കുള്ളിൽ ഒരു കുരുട്ടു ബുദ്ധിയും ഉദിക്കുന്നില്ല... കോളേജിൽ എത്തിയപ്പോ തന്നെ നമ്മള് ഓന്റെ ബൈക്കിൽ നിന്ന് ഇറങ്ങിയിട്ട് ഓനെ തന്നെ നോക്കി നിന്നു... അത് കണ്ടിട്ട് ഓൻ നമ്മളെ നോക്കി എന്താ എന്ന് പുരികം പൊന്തിച്ചപ്പോ നമ്മള് ഒന്നുമില്ലെന്ന് ചിരിച്ചോണ്ട് തലയാട്ടി ഓനെ നോക്കി സൈറ്റടിച്ചിട്ട് സച്ചുവിനെയും കൂട്ടി ക്ലാസിലേക്ക് നടന്നു... അപ്പോഴൊക്കെ നമ്മളെ മനസ്സിൽ ഉണ്ടായിരുന്നത് നമ്മളെ റൗഡി മാത്രമായിരുന്നു... ക്ലാസ്സിൽ എത്തിയപ്പോ നമ്മളെ കൂതറാസിനോട് നമ്മളെ ഉള്ളിലെ കാര്യങ്ങൾ ഒക്കെ തുറന്ന് പറഞ്ഞതും അവറ്റകൾ നമ്മളെ കളിയാക്കി കൊന്നു എന്ന് തന്നെ പറയാം... എന്നാലും പ്രതീക്ഷ കൈ വിടേണ്ട കൂടെ ഞങ്ങളുണ്ട് എന്തിനും എന്നൊക്കെ അവര് നല്ലോണം കട്ട സപ്പോർട്ടും തരുന്നുണ്ട്... അതോണ്ട് എന്തായാലും നമ്മളെ റൗഡിയെ കൊണ്ട് നമ്മളെ ഇഷ്ടമാണെന്ന് പറയിപ്പിക്കണം... അതും എത്രെയും പെട്ടെന്ന് തന്നെ... അങ്ങനെ അന്നത്തെ ദിവസം എങ്ങനെയൊക്കെയോ തള്ളി നീക്കി കൊണ്ട് പോകുമ്പോഴായിരുന്നു നമ്മളെ ഞെട്ടിച്ച് കൊണ്ട് പ്രിൻസിപ്പൽ മൈക്കിലൂടെ ഒരു കാര്യം അനൗൻസ് ചെയ്തത്... അത് കേട്ടപ്പോ കോളേജ് മൊത്തം ആഹ്ലാദ തിമർപ്പിൽ ആറാടിയെങ്കിലും നമ്മളെ മനസ്സിനെ മുറിവേല്പിക്കുന്ന വാർത്ത ആയിരുന്നു അത്... ★★★★★★★★★★★★★★★★★★★★ 【അർഷി】 നമ്മളെ ഉണ്ടക്കണ്ണിയെ വിഷമിപ്പിച്ച എന്ത് വാർത്തയാ പ്രിൻസിപ്പൽ അനൗൻസ് ചെയ്തത് എന്നല്ലേ നിങ്ങള് ആലോജിക്കുന്നെ...? അത് മറ്റൊന്നുമല്ല... എന്നെ ബാസ്കറ്റ് ബോൾ ചാംപ്യൻസിൽ സെലക്ട് ചെയ്തില്ലേ അതിന്റെ മത്സരം നടക്കാൻ പോകാണ് ഹൈദരാബാദിൽ വെച്ച്... അതിന് വേണ്ടി നമ്മള് ഹൈദരാബാദിലേക്ക് കുറച്ച് ദിവസത്തിന് പോകാണ്... ഇത് കേട്ടോണ്ട് നമ്മളെ ഉണ്ടക്കണ്ണിക്ക് വെറുതെ ഇരിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ..? അതിന്റെ ഫുൾ സങ്കടവും ഇപ്പൊ അവളെ മുഖത്ത് നിഴലിക്കുന്നുണ്ട്... അവളെ പിരിഞ്ഞ് കുറച്ച് ദിവസം മാറി നിൽക്കാ എന്നൊക്കെ പറയുമ്പോ നമ്മക്കും അത് സങ്കടമൊക്കെ ഉണ്ടാകുമെങ്കിലും അവള് നമ്മളോട് വെച്ച ചലഞ്ചിൽ ഓളെ തോൽപ്പിക്കാൻ നമ്മക്ക് കിട്ടിയ ഒരു അവസരമാണ് ഈ യാത്ര... കുറച്ച് ദിവസമെങ്കിലും കുറച്ച് ദിവസം അത്രെയും നാൾ ഓളോട് ഇഷ്ടം തുറന്ന് പറയേണ്ട സാഹചര്യം എനിക്ക് ഉണ്ടാകില്ലല്ലോ... എനിക്ക് ഉറപ്പാ ഞാൻ അവളെ കൂടെ സ്പെൻഡ് ചെയ്യുന്ന ഏത് നിമിഷം വേണേലും ഞാൻ അറിയാതെ തന്നെ അവളോട് എന്റെ ഇഷ്ടം തുറന്ന് പറയുമെന്ന്... അത്രക്ക് മനസ്സിന് കണ്ട്രോൾ ഇല്ലാതെ പോയിരിക്കുന്നു... എങ്ങനെ പോകാതിരിക്കും... ആ ബേബിന്റെ മോൻ അല്ലെ ഞാൻ... ഐഷുമ്മാന്റെയും ബേബിന്റെയും രക്തം എന്റെ ഉള്ളിൽ ഉണ്ടാകുമ്പോ ഞാൻ ഇങ്ങനെ ആയില്ലെങ്കിലെ അത്ഭുതമുള്ളൂ... പക്ഷെ ദിലു മാത്രം എന്ത് കൊണ്ടാ ഇത്രക്ക് ഡിഫ്രണ്ട് എന്നാ എനിക്ക് മനസ്സിലാകാത്തത്... അപ്പു ആയത് കൊണ്ട് മാത്രമാണ് അവളെ ഇങ്ങനെ തളച്ചിടാൻ കഴിയുന്നത്... വേറെ വല്ലവരും ആയിരുന്നേൽ എന്നോ അവന്റെ ഒക്കെ കഥ ഓള് തീർത്തേനെ... എന്തായാലും അവളെ കാര്യം ഇനി അപ്പു നോക്കിക്കോളും അതിൽ എനിക്ക് ഇനി ടെൻഷൻ ഇല്ല... ബട്ട് ആഷു... ഞാൻ പോയാൽ പിന്നെ എന്റെ ഉണ്ടക്കണ്ണി ഇവിടെ ഒറ്റക്ക് ആയിരിക്കും... എന്റെ നോട്ടം അവളിൽ ഇല്ലാത്ത ഒരു സാഹചര്യം ഉണ്ടായാൽ ചിലപ്പോ അത് ഹാഷിമിന് കിട്ടിയ ഒരു ചാൻസ് ആയി മാറും... ഇനി എന്ത് ചെയ്യും...? ആഷുവിനെ ഹാഷിമിന്റെ കയ്യിൽ നിന്ന് രക്ഷപ്പെടുത്താൻ എന്തെങ്കിലും ഒരു വഴി കണ്ടെത്തിയെ പറ്റൂ... അതും പോരാഞ്ഞ് ഏത് നിമിഷം വേണമെങ്കിലും അയാനും അവളെ നേർക്ക് തിരിയാം... ഞാൻ അവളെ കൂടെ ഇല്ലെന്ന് കാണുമ്പോ അവന്മാര് എന്തും ചെയ്യാൻ മടിക്കില്ല... ഞാൻ വരുന്ന വരെ അവളെ എങ്ങനെ സേഫ് ആക്കും...? അവളെ എന്റെ കൂടെ കൊണ്ട് പോയാലോ...? വേണ്ട മോനെ... അത് പിന്നെ നിനക്ക് തന്നെ വിനയാകും... പിന്നെ ഇനിയിപ്പോ എന്താ ചെയ്യാ...? എന്നൊക്കെ ചിന്തിച്ച് നിന്നപ്പോഴേക്കും നമ്മളെ മനസ്സിലേക്ക് നല്ലൊരു ആശയം തന്നെ കടന്ന് വന്നു... ഞാൻ ഇവിടെ ഇല്ലെങ്കിലും ആഷു നല്ല സുരക്ഷിത ആയിരിക്കും... എനിക്ക് ഇനി ആ കാര്യത്തിലും ടെന്ഷനില്ല... ★★★★★★★★★★★★★★★★★★★★ 【ആഷു】 നമ്മക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറമായിരുന്നു നമ്മളെ റൗഡി നമ്മളെ വിട്ട് കുറച്ച് ദിവസം മാറി താമസിക്കാൻ പോകാണെന്ന വാർത്ത... കോളേജ് വിട്ട് മാൻഷനിലേക്ക് തിരിച്ച് പോകുമ്പോ എല്ലാവരും അവനോട് ചർച്ച ചെയ്‌തത് ഈയൊരു കാര്യമാണ്... പക്ഷെ അവന് നമ്മളെ അത്ര പോലും വിഷമമൊന്നും ഉള്ളതായി ഓന്റെ മോന്ത കണ്ടിട്ട് നമ്മക്ക് തോന്നിയില്ല... റൗഡിക്ക് സന്തോഷമായി കാണും കുറച്ച് ദിവസം നമ്മളിൽ നിന്ന് രക്ഷപ്പെട്ടതിന്... അവനോട് എങ്ങനെലും നമ്മളെ ഇഷ്ടമാണെന്ന് പറയിപ്പിക്കാൻ നിക്കുമ്പോ എല്ലാം നശിപ്പിച്ച്... ഇനി ഇവൻ പോയാൽ എന്നാ ഇങ്ങോട്ട് തിരിച്ച് വരാ...? അവൻ ഇല്ലാതെ ഞാൻ എങ്ങനെ ഇവിടെ ഒറ്റക്ക് കഴിയും...? ഞാനും പോകും എന്റെ റൗഡിന്റെ കൂടെ... എനിക്ക് വയ്യ ഓൻ ഇല്ലാതെ ഇവിടെ കഴിയാൻ... അതിനെ പറ്റി നമ്മള് ഓനോട് പറഞ്ഞപ്പോ ഓൻ നമ്മളോട് കുരച്ച് ചാടി എന്നോട് പോയി പണി നോക്കാൻ പറഞ്ഞു... നമ്മളെ റൗഡി നാളത്തെ ഫ്ളൈറ്റിന് തന്നെ ഹൈദരാബാദിലേക്ക് പോകും... അതോർത്തിട്ട് നമ്മക്ക് ഒരു സമാധാനവും ഇല്ലെങ്കിലും ആ റൗഡിക്ക് ഒരു കുഴപ്പവുമില്ല... മാൻഷനിലെ എല്ലാവരും ഭയങ്കര ഹാപ്പിയാണ് ഓൻ കളിക്കാൻ പോകുന്നതിന്... നമ്മക്ക് മാത്രം അതൊന്നും തീരെ ഉൾക്കൊള്ളാൻ പറ്റിയിട്ടില്ല... എങ്ങനെയെങ്കിലും ഓന്റെ ഈ പോക്ക് കാൻസൽ ആക്കിയാലോ എന്ന് വരെ നമ്മള് ചിന്തിച്ചെങ്കിലും നമ്മളെ റൗഡിന്റെ ഡ്രീം നമ്മളായിട്ട് നശിപ്പിക്കണ്ട എന്ന് കരുത്തിയതോണ്ട് നമ്മള് ഒന്നും മിണ്ടാൻ നിന്നില്ല... അന്ന് നമ്മള് ആരോടും ഒരക്ഷരം പോലും മിണ്ടാൻ പോയിട്ടില്ല... നമ്മളെ റൗഡിയോട് പോലും നമ്മളൊന്നും മിണ്ടിയില്ല... റൗഡി ആണേൽ നമ്മളോടും ഒന്നും മിണ്ടാൻ വരാതെ അവന്റെ തിങ്‌സ് ഒക്കെ പാക്ക് ചെയ്യുന്ന തിരക്കിലും ആയിരുന്നു... കോപ്പ് ഓന്റെ മോന്തയിൽ ഒരു വിഷമാവുമില്ല... നമ്മളെ വിട്ട് പോകുന്നത് ഓർത്തിട്ട്... ശരിക്ക് അവന് എന്നെ ഇഷ്ടം തന്നെയാണോ എന്തോ...? എന്തായാലും ഓൻ പോട്ടെ... എന്നിട്ട് പോയി വരട്ടെ... അപ്പൊ ഇവനെ എന്താ വേണ്ടതെന്ന് എനിക്ക് നന്നായിട്ട് അറിയാം... അപ്പൊ ഞാൻ കാണിച്ച് തരാം നമ്മളെ റൗഡി നമ്മളോട് I love you എന്ന് വിളിച്ച് കൂവുന്നത്..... നമ്മള് ചിലതൊക്കെ മനസ്സിൽ കണക്ക് കൂട്ടി വെച്ചിട്ട് ഓന്റെ ബാഗിൽ ഓൻ അറിയാതെ നമ്മളെ ഓർമ്മയ്ക്ക് നമ്മളെ ഡയറിയും അതിൽ വെച്ചിട്ട് നമ്മള് പോയി ഓന്റെ ബെഡിൽ കിടന്നു... അപ്പോ ഓൻ നമ്മളെ ഒന്ന്  തറപ്പിച്ച് നോക്കി കൊണ്ട് റൂമിലേക്ക് കയറി വന്നിട്ട് നമ്മക്ക് മുഖം തിരിഞ്ഞ് ബെഡിൽ കിടന്ന് എപ്പോഴോ ഉറങ്ങി പോയി... ഓൻ ഉറങ്ങിയെന്ന് മനസ്സിലായപ്പോ നമ്മള് ഓന്റെ നേർക്ക് തിരിഞ്ഞ് കിടന്ന് ഓനെ കെട്ടി പിടിച്ചു... നമ്മളെ റൗഡി നമ്മളെ ഇട്ടിട്ട് പോകല്ലേ... ഇനി കുറച്ച് കാലം നമ്മക്ക് ഓനെ കാണാൻ പോലും പറ്റില്ല... അതോണ്ട് ആ വിഷമം ഒക്കെ ഓനെ കെട്ടിപ്പിടിച്ച് നമ്മള് തീർത്തിട്ട് നമ്മളും എപ്പോഴോ ഉറങ്ങി പോയി... ★★★★★★★★★★★★★★★★★★★★ 【അപ്പു】 സ്റ്റേഷനിൽ നിന്ന് നമ്മള് തിരിച്ച് വീട്ടിലേക്ക് വന്നത് നല്ലോണം വൈകിയാണ്... നമ്മള് വീട്ടിലേക്ക് കേറി വന്നപ്പോ തന്നെ ഉമ്മച്ചിയും ഉപ്പച്ചിയും ഫുഡ് കഴിക്കുന്ന കാഴ്ചയാണ് നമ്മള് കണ്ടത്... ദിലു എവിടെയെന്ന് അന്വേഷിച്ചപ്പോ ഓള് ഫുഡ് വേണ്ടെന്ന് പറഞ്ഞ് പോയി കിടന്നുവെന്ന് ഉമ്മച്ചി പറഞ്ഞു... അത് കേട്ട് നമ്മളൊന്ന് ഇരുത്തി മൂളി കൊണ്ട് അവൾക്ക് കൊണ്ട് വന്ന ഡ്രെസ്സും കൊണ്ട് നമ്മള് റൂമിലേക്ക് ചെന്നു... അപ്പൊ റൂമിൽ ആരും ഇല്ലായിരുന്നു... നമ്മള് കവറൊക്കെ ബെഡിലേക്ക് ഇട്ടിട്ട് ദിലുവിനെയും അന്വേഷിച്ച് റൂമും ബാൽക്കണിയും ഒക്കെ നടന്നു... അപ്പോഴാണ് അബിന്റെ റൂമിൽ വെളിച്ചം കത്തുന്നത് നമ്മള് ശ്രദ്ധിച്ചത്... അവിടെയിപ്പോ ആരാ ഉള്ളതെന്ന് ചിന്തിച്ചോണ്ട് നമ്മള് ചെന്ന് ഡോർ തുറന്ന് നോക്കിയപ്പോ ദിലു സോഫയിൽ ഇരുന്ന് ഏതോ മാഗസിൻ മറിച്ച് നോക്കുന്നതാണ് നമ്മള് കണ്ടത്... അബിന്റെ റൂം ഒക്കെ നല്ലോണം ക്ളീൻ ആക്കി അവിടെ പൊട്ടിയിരുന്ന സാധനങ്ങൾ ഒക്കെ പുതിയത് കൊണ്ട് വെച്ചിട്ടൊക്കെയുണ്ട്... കൂട്ടത്തിൽ അബിന്റെ ഫോട്ടോസും കണ്ടപ്പോ നമ്മക്ക് ദേഷ്യം എരിഞ്ഞ് കേറി വന്നു... നമ്മള് അപ്പൊ തന്നെ റൂമിലേക്ക് കയറി ചെന്നിട്ട് അവിടമൊക്കെ ഒന്ന് കണ്ണോടിച്ച് നോക്കിയപ്പോ ദിലു നമ്മളെ കണ്ടതും മാഗസിൻ അവിടെ വെച്ചിട്ട് അവിടന്ന് എണീറ്റ് നിന്നു... "എന്തായിതൊക്കെ...? ആരോട് ചോദിച്ചിട്ടാ നീയീ റൂമിലേക്ക് കയറിയത്...? ദിലു മര്യാദക്ക് ഈ റൂം വിട്ട് നീ പുറത്തിറങ്ങുന്നത് ആകും നിനക്ക് നല്ലത്... എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ നിക്കണ്ട..." എന്നൊക്കെ കൂടി അബിയോടുള്ള കലിപ്പുമൊക്കെ ചേർത്ത് നമ്മള് ഓളോട് പറഞ്ഞതും ഓള് അതൊന്നും കേട്ടഭാവം പോലും നടിക്കാതെ നമ്മളെ മറികടന്ന് പോയ്‌ ബാൽക്കണിയിൽ നിന്നു... നമ്മള് അപ്പൊ തന്നെ ഓളെ പിന്നാലെ കേറി ചെന്നിട്ട് ഓളെ കയ്യിൽ പിടിച്ച് വലിച്ച് നമ്മളെ മുന്നിലേക്ക് നിർത്തിച്ചു... "ഞാൻ നിന്നോടാണ് സംസാരിക്കുന്നത്... എന്താ നീ ഒന്നും കേട്ടില്ലേ...?" എന്ന് നമ്മള് ചോദിച്ചതും ഓള് നമ്മളെ കയ്യിൽ നിന്ന് ഓളെ കൈ പെട്ടെന്ന് വിടുവിച്ചിട്ട് നമ്മളിൽ നിന്ന് മുഖം തിരിച്ച് നിന്നു... അതൊക്കെ കണ്ടിട്ട് നമ്മക്ക് വീണ്ടും ദേഷ്യം വന്നതും നമ്മള് ഓളെയും വലിച്ചോണ്ട് ആ റൂമിൽ നിന്ന് പുറത്തേക്ക് പോകാൻ നിന്നു... "എന്നെ വിട്.... വിടെടാ...." എന്നൊക്കെ പറഞ്ഞ് നമ്മളെ കയ്യിൽ നിന്ന് ഓള് കുതറി മാറിയിട്ട് നമ്മളെ രൂക്ഷമായി നോക്കി കൊണ്ടിരുന്നു... "തൊട്ട് പോകരുത് എന്നെ... ഞാൻ ഇനി ഈ റൂമിലാ താമസിക്കാൻ പോകുന്നത്... എനിക്ക് നിന്റെ കൂടെ കഴിയാൻ ഒരു താൽപ്പര്യവുമില്ല... അങ്ങനെ കഴിയേണ്ടി വന്നാൽ അത് നമ്മളിൽ ഒരാളെ മരണത്തിലാകും ചെന്ന് അവസാനിക്കാ... അതോണ്ട് എന്നെ എന്റെ വഴിക്ക് വിട്ടേക്ക്... ഇപ്പോ ഈ റൂമിൽ നിന്ന് ഞാൻ അല്ല നീയാണ് ഇറങ്ങി പോകേണ്ടത്... ഇവിടന്ന് പോ... ഇറങ്ങി പോ..." എന്ന് ഒച്ച വെച്ച് ഓള് നമ്മളെ റൂമിൽ നിന്ന് ഉന്തി തള്ളി പുറത്താക്കി വാതില് കൊട്ടിയടച്ചു... ഓളെ ഈ പെരുമാറ്റം കണ്ടിട്ട് നമ്മള് ഒന്നും തിരിച്ച് പറയാനൊന്നും പോകാതെ റൂമിലേക്ക് നടന്നു... എന്നിട്ട് ചിലതൊക്കെ മനസ്സിൽ തീരുമാനിച്ച് ഉറപ്പിച്ചോണ്ട് നമ്മള് കിടന്നുറങ്ങി... പിറ്റേന്ന് അർഷി ഹൈദരാബാദ് പോകുന്നത് കൊണ്ട് ഹാഫ് ഡേ ലീവ് എടുത്ത് ദിലുവിനെയും കൊണ്ട് ഞങ്ങൾ മൻഷനിലേക്ക് ചെന്നു... എന്റെ കൂടെ വരാൻ ഒന്നും തീരെ താല്പര്യം ഇല്ലാത്ത പോലെ ആയിരുന്നു അവളെ കോപ്രായങ്ങൾ ഒക്കെ... എല്ലാം കണ്ടിട്ടും കാണാത്ത മട്ടിൽ നമ്മള് നടിച്ചപ്പോ ഓളും നമ്മളെ മൈൻഡ് ചെയ്തില്ല... നമ്മളെ അളിയൻ പോകുന്നത് കണ്ടിട്ട് നമ്മളെ അമീഗോസിനും പാരൻസിനുമൊക്കെ സങ്കടം ഉണ്ടെങ്കിലും അവരെക്കാൾ ഒക്കെ നല്ലോണം സങ്കടം നിഴലിക്കുന്നത് ആഷുവിന്റെ മുഖത്ത് ആയിരുന്നു... ചെക്കൻ ആണേൽ അവളോട് ഒന്ന് യാത്ര പോലും പറയാതെയാണ് മാൻഷനിൽ നിന്ന് എയർപോട്ടിലേക്ക് പോയത്... കൂടെ അവളെ കൂട്ടാൻ എല്ലാവരും പറഞ്ഞെങ്കിലും ഓൻ അതൊന്നും കേട്ടഭാവം പോലും നടിച്ചില്ല... ഹാ നമ്മളെ കെട്ട്യോളെ ആങ്ങളയല്ലേ... അവന്റെ അടുത്ത് നിന്ന് ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി... അങ്ങനെ അർഷി പോയതും ഞങ്ങള് വീണ്ടും തിരിച്ച് വീട്ടിലേക്ക് വന്നിട്ട് ദിലുവിനെ വീട്ടിലാക്കി നമ്മള് സ്റ്റേഷനിലേക്ക് ചെന്നു... ഓളോട് ഒട്ടാനും ചില അല്ലറ ചില്ലറ റൊമാൻസ് ഇറക്കാനും നമ്മള് പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും പെണ്ണിന്റെ കയ്യിന്റെ ചൂട് അറിയുമ്പോ ആ സാഹസത്തിന് അധികം മുതിരാറില്ല നമ്മള്... ഇന്ന് സ്റ്റേഷനിലേക്ക് വളരെ അത്യാവശ്യമായി പോകണം... കെൻസയുടെ കൊലപാതകി ആരാണെന്ന് എനിക്ക് ഇപ്പൊ പൂർണ്ണമായും മനസ്സിലായി കഴിഞ്ഞു... ഇനി വെറും മൂന്ന് ദിവസം കൂടിയേ അയാൾക്ക് പുറംലോകം കാണാനുള്ള അവകാശമുള്ളൂ... കോടതിയിൽ അയാൾക്കെതിരെ ഹാജർ ആക്കേണ്ട മുഴുവൻ തെളിവുകളും ഇപ്പൊ എന്റെ പക്കലുണ്ട്... ദിലുവിനോട് ഞാൻ അങ്ങനെയൊക്കെ അന്ന് സംസാരിച്ചത് കൊണ്ടാണ് ഓള് നമ്മളോട് ഈ അകൽച്ച കാണിക്കുന്നതെന്ന് എനിക്ക് അറിയാം... ആ അകൽച്ച ഞാൻ എത്രെയും പെട്ടെന്ന് തന്നെ കുറക്കും... അവൾക്ക് എന്നോടുള്ള മനോഭാവം അന്നത്തോടെ പൂർണ്ണമായും മാറും... അവള് വീണ്ടും ഞങ്ങളെ അമീഗോസിന്റെ പഴയ ദിലുവാകും അതെനിക്ക് ഉറപ്പാ... ആ ദിവസത്തിന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്... അന്ന് ചിലതൊക്കെ എനിക്ക് ദിലുവിനോട് വെളിപ്പെടുത്തണം.... അതൊക്കെ അറിയുമ്പോ അവള് വീണ്ടും എന്നിൽ നിന്ന് അകലുമോ അതോ എന്നോട് ക്ഷമിക്കോ എന്നൊക്കെ കണ്ട് തന്നെ അറിയണം... ആ ദിവസത്തെ കുറിച്ച് ആലോജിക്കുമ്പോ വല്ലാത്ത ടെൻഷൻ തോന്നുന്നുണ്ട് നമ്മക്ക്... ★★★★★★★★★★★★★★★★★★★★ 【ദിലു】 അർഷി ഹൈദരാബാദിൽ പോയതിൽ പിന്നെ ആഷു കോളേജിലേക്ക് പോയിട്ടില്ലെന്ന് സച്ചു നമ്മളോട് പറഞ്ഞു... അവന്മാരെയൊക്കെ പേടിച്ചിട്ടാകും അവള് പോകാത്തതെന്ന് നമ്മള് കരുതിയെങ്കിലും നമ്മളെ ബ്രോനെ മിസ് ചെയ്തിട്ടാണ് അവള് പോകാഞ്ഞതെന്ന് പിന്നീടാ നമ്മക്ക് മനസ്സിലായത്... നമ്മളും കോളേജിന്റെ പടി കണ്ടിട്ട് ഒരുപാട് ദിവസമായി... ഇനിയൊരു പഠനം അത് നമ്മക്ക് ഉണ്ടാകില്ലെന്ന് നമ്മക്ക് ഉറപ്പാ... ഇനിയാ ക്യാമ്പസിലേക്ക് നമ്മക്ക് തിരിച്ച് പോകാനും കഴിയില്ല... ഇനി ഒരിക്കലും പോകേണ്ടിയും വരില്ല... നാളെയാണ് കേസിന്റെ വിധി വരുന്നത്... വീണ്ടും എന്നെ തന്നെ ജയിലിൽ പിടിച്ചിടോ അതോ യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തി അറസ്റ്റ് ചെയ്യോ എന്നൊക്കെ കണ്ട് തന്നെ അറിയണം... ആ ACP പൊറിഞ്ചു ഈയിടെയായി ഭയങ്കര ബിസിയാണ്... നമ്മളെ ഒക്കെ കണ്ടാൽ പോലും മൈൻഡ് ചെയ്യാതെ മുഖം തിരിച്ച് നടന്ന് ഫയൽസ് നോക്കി ഇരിക്കും... എന്തായാലും നാളത്തോടെ എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാകും... നാളത്തെ വിധി വരുന്നത് എനിക്ക് അനുകൂലമാണെങ്കിൽ പിന്നെ ഈ നാട്ടിൽ ഞാൻ ഒരിക്കൽ പോലും നിക്കില്ല... പിന്നീട് എന്താ വേണ്ടതെന്ന് എനിക്ക് നന്നായിട്ട് അറിയാം... ~~~~~~~~~~~~~~~~~~~~~~~~~~~~~~ പിറ്റേന്ന് രാവിലെ തന്നെ പൊറിഞ്ചു നമ്മളെയും കൊണ്ട് കോടതി ലക്ഷ്യമാക്കി യാത്ര തിരിച്ചു... ബേബിയും ഐഷുമ്മയും ഒക്കെ കൂടെ വരാമെന്ന് പറഞ്ഞെങ്കിലും നമ്മള് വേണ്ടന്ന് പറഞ്ഞ് അവരെ തടുത്ത് ഞങ്ങള് രണ്ട് പേരും മാത്രമാണ് കോടതിയിലേക്ക് ചെന്നത്... കോടതി വളപ്പിൽ എന്നത്തേയും പോലെ തന്നെ മുദ്രാവാക്യം മുഴക്കി കൊണ്ട് രാഷ്ട്രീയക്കാരും അവർക്കിടയിൽ ഇടിച്ച് കേറി നമ്മക്ക് നേരെ മൈക്ക് നീട്ടി വരുന്ന പത്രക്കാരെയും മീഡിയാസിനെയും നമ്മള് കണ്ടിട്ടും കാണാത്ത ഭാവത്തിൽ അകത്തേക്ക് കയറി... നമ്മക്ക് അവരിൽ നിന്നൊക്കെ ഒരു കവചം തീർത്തോണ്ട് കൂടെ തന്നെ പൊറിഞ്ചുവുമുണ്ട്... കോടതിയുടെ അകത്ത് എത്തിയതും നമ്മളെ കേസ് വാദിക്കുന്ന വക്കീലിന്റെ അടുത്തേക്ക് പൊറിഞ്ചു ചെന്നിട്ട് നമ്മളെ സിന്ധു ചേച്ചിന്റെ അടുത്ത് കൊണ്ട് നിർത്തിച്ചു... ചേച്ചി നമ്മളോട് സുഖവിവരമൊക്കെ അന്വേഷിക്കുമ്പോഴും നമ്മളെ കണ്ണ് എന്തിനോ വേണ്ടി ആ കോടതി വളപ്പ് മുഴുവൻ കണ്ണോടിച്ച് നോക്കി... അപ്പൊ തന്നെ കെൻസയുടെ കേസ് വിളിച്ചതും ചേച്ചി എന്നെയും കൊണ്ട് അകത്തേക്ക് ചെന്ന് നമ്മളെ പ്രതി കൂട്ടിൽ നിർത്തിച്ചു... നമ്മക്ക് ഓപ്പോസിറ്റ് ആയിട്ട് പ്രതിഭാഗം വക്കീല് ഓരോരോ തെളിവുകളും സാക്ഷികളും നിരത്തുമ്പോ നമ്മള് മൗനത്തെ കൂട്ട് പിടിച്ച് അങ്ങനെ നിന്നു... നമ്മളോട് അയാള് ചോദിക്കുന്നതിനൊക്കെ എന്നാലും നമ്മള് മറുപടി നൽകിയിരുന്നു... അങ്ങനെ പ്രതിഭാഗത്തിന്റെ വിചാരണ കഴിഞ്ഞ് കുറ്റം നമ്മളാണ് ചെയ്തതെന്ന് വരുത്തി തീർത്ത് അയാള് പോയി ഇരുന്നപ്പോ നമ്മളെ വക്കീല് എണീറ്റ് വന്ന് നമ്മക്ക് അനുകൂലമായി കേസ് വാദിച്ചു... വക്കീല് നമ്മളെ നിരപരാദിത്യം തെളിയിച്ച് കൊണ്ട് നിരത്തി വെച്ച തെളിവുകളും സാക്ഷികളുമൊക്കെ കണ്ടിട്ട് നമ്മള് തന്നെ ഞെട്ടി നിൽക്കാണ്... ഇതിനൊക്കെ പിന്നിൽ ആരാകുമെന്ന് നമ്മക്ക് പിന്നെ നല്ലോണം അറിയുന്നത് കൊണ്ട് വലിയ അത്ഭുതമൊന്നും നമ്മക്ക് തോന്നിയില്ല... ഒടുക്കം നമ്മളെ നിരപരാദിത്യം തെളിയിച്ച് കൊണ്ട് കെൻസയുടെ കൊലപാതകി ആരാണെന്ന് വ്യക്തമാക്കി വക്കീല് തെളിവുകൾ ഹാജർ ആകിയതും നമ്മളൊന്ന് ഞെട്ടി... എന്നിട്ട് നമ്മളെ ഓപ്പോസിറ്റ് ആയിട്ട് കൂട്ടിൽ നിൽക്കുന്ന ആ വ്യക്തിയിൽ നമ്മളെ നോട്ടം നമ്മള് രൂക്ഷമായി തന്നെ പതിപ്പിച്ചു.... (തുടരും) *********************************************** നല്ല ലെങ്ത്തിൽ പോസ്റ്റാം എന്ന് പറഞ്ഞിട്ട് ഇത്ര കുറച്ച് പോസ്റ്റിയത് കണ്ടിട്ട് നമ്മളോട് ആരും പിണങ്ങരുത്ട്ടോ... നിങ്ങളെ മനസ്സിൽ കയറി കൂടുന്ന പോലെ നല്ല വണ്ണം എഴുതണമെങ്കിൽ അതുപോലെയുള്ള ഒരു സാഹചര്യം ലഭിക്കണം... നമ്മക്ക് ആണേൽ ഈയിടെയായി സ്റ്റോറി എഴുതാൻ വല്ലാത്ത മടിയാണ്... എത്ര ആലോചിച്ചിട്ടും ഈ മടി മാറ്റാൻ നമ്മളെ കയ്യിൽ ഒരു മാർഗവും കാണുന്നില്ല... നിങ്ങളെ കയ്യിൽ അതിന് വല്ല ഐഡിയയുമുണ്ടോ...? ചില നേരത്ത് തോന്നും പെട്ടെന്ന് ഇത് അവസാനിപ്പിച്ചിട്ട് പോയാലോ എന്ന്... പക്ഷെ അങ്ങനെ ചെയ്യാൻ നമ്മക്ക് ഒരിക്കലും പറ്റില്ല... ഞാൻ വിചാരിച്ച പോലെ അല്ലാതെ ഈ സ്റ്റോറി ഒരിക്കലും നമ്മള് നിർത്താനും പോണില്ല... ഇന്നത്തെ പാർട്ട് വായിച്ചപ്പോ തന്നെ മനസ്സിലായി കാണും നമ്മക്ക് ഭയങ്കര മടിയാണ് എഴുതാനെന്ന്... കാരണം അത്രക്ക് ബോറായിട്ടുണ്ടാകും ഈ പാർട്ട്... അടുത്ത പാർട്ട് ഇനി എപ്പോ എങ്ങനെ പോസ്റ്റുമെന്ന് നമ്മക്ക് തന്നെ ഒരു പിടുത്തവും കിട്ടുന്നില്ല... നമ്മക്ക് എഴുതാൻ interest കുറഞ്ഞ് വരാണ്... അതോണ്ട് സ്റ്റോറി പെട്ടെന്ന് നിർത്തിയാലോ എന്നൊരു ചിന്ത നമ്മക്കുണ്ട്... എന്താ നിങ്ങളെ അഭിപ്രായം...?
81.7k കണ്ടവര്‍
11 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം