@mubi5960
@mubi5960

Mubashira MSKH

*💘നീയില്ലാ ജീവിതം💘2⃣*

*💘നീയില്ലാ ജീവിതം💘2⃣*          _ഭാഗം.67_ ✍ Mubashira MSKH പതിയെ ശരീരം ആകെ കുഴഞ്ഞ് നമ്മളെ കണ്ണിലാകെ ഇരുട്ട് കയറി നമ്മള് തല കറങ്ങി അവിടെ നിലത്തേക്ക് വീണു... അപ്പൊ ആരൊക്കെയോ എന്റെ അടുത്തേക്ക് ഓടി വരുന്ന പോലെയൊക്കെ എനിക്ക് തോന്നിയെങ്കിലും ചെവിയിലൂടെ ഒരു കൂകി വിളി മാത്രം കേട്ടോണ്ട് പതിയെ എന്റെ കണ്ണുകൾ അടഞ്ഞിരുന്നു... ~~~~~~~~~~~~~~~~~~~~~~~~~~~~~~ തലക്ക് അകത്ത് ഇരുന്ന് ഡിജെ കളിക്കുന്ന പോലെ തല ഇരുന്ന് വിങ്ങി പൊട്ടുന്ന പോലെയും ശരീരമാകെ ക്ഷീണം കൊണ്ട് കുഴയുന്ന പോലെയും ഒക്കെ തോന്നിയപ്പോഴാണ് നമ്മള് പതിയെ കണ്ണ് തുറന്നത്... അപ്പൊ കറങ്ങി കൊണ്ടിരിക്കുന്ന ഫാനും നമ്മളെ അടുത്ത് ഡ്രിപ്പിട്ട് വെച്ച ഗ്ലൂക്കോസ് ബോട്ടിലും കണ്ടപ്പോ ഇപ്പോ ഉള്ളത് ഹോസ്പിറ്റലിൽ ആണെന്ന് എനിക്ക് മനസ്സിലായി... നമ്മക്ക് ആണെങ്കിൽ തല വേദനിച്ചിട്ട് കൈ തലയിൽ വെക്കാൻ വേണ്ടി കയ്യെടുത്തപ്പോ എത്ര ആയിട്ടും കൈ പൊന്തിക്കാൻ പറ്റുന്നില്ല... ഇതെന്താപ്പോ സംഭവം എന്ന് മനസ്സിലാകാതെ നമ്മള് നെറ്റി ചുളിച്ചോണ്ട് കയ്യിലേക്ക് ഒന്ന് നോക്കിയതും നമ്മളെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി വന്നു... ആ പൊറിഞ്ചു തെണ്ടി നമ്മളെ കയ്യ് ഓന്റെ കയ്യിനുള്ളിൽ ഒതുക്കി വെച്ചോണ്ട് നമ്മളെ നോക്കി ഇളിച്ചോണ്ട് ഇരിക്കാണ്... അത് കണ്ടപ്പോ ഏതൊക്കെ സൈഡിൽ കൂടിയാ നമ്മക്ക് ദേഷ്യം വരുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല... അവനോടുള്ള ദേഷ്യം കൊണ്ട് നമ്മള് ഓനെ തുറിച്ച് നോക്കി അപ്പൊ തന്നെ നമ്മളെ കൈ ഓന്റെ കയ്യിനുള്ളിൽ നിന്ന് പിൻവലിച്ചു... എന്നിട്ട് നമ്മളെ കൊണ്ട് പറ്റുന്ന തരത്തിൽ അവിടന്ന് എണീക്കാൻ ശ്രമിച്ചതും ഓൻ ഇരുന്നിടത്ത് നിന്ന് എണീറ്റ് നമ്മളെ പിടിച്ചു... "ദിലു എന്താ നീ ഈ കാണിക്കുന്നെ... നിന്റെ ബോഡി വീക്കാണ്... മര്യാദക്ക് അടങ്ങി ഒതുങ്ങി ഇവിടെ കിടക്കുന്നത് ആകും നിനക്ക് നല്ലത്..." എന്ന് ഓൻ പറഞ്ഞപ്പോ തന്നെ ഓനെ തറപ്പിച്ച് നോക്കി കൊണ്ട് ഓന്റെ കയ്യിനൊരു തട്ട് വെച്ച് കൊടുത്ത് എണീക്കാൻ കഴിയാതെ നമ്മള് വീണ്ടും ബെഡിൽ കിടന്നു... അത് കണ്ട് ഓൻ വാ പൊത്തി ചിരിയടക്കി പിടിച്ച് നിൽക്കുന്നത് കണ്ടപ്പോ നമ്മക്ക് വീണ്ടും എരിഞ്ഞ് കേറി വന്നു... ഓനോട് കുറച്ച് നല്ല പച്ചമലയാളം പറയാൻ വേണ്ടി നമ്മളെ നാക്ക് ചൊറിഞ്ഞ് വന്നപ്പോഴാണ് നമ്മള് കിടക്കുന്ന ആ ഹാളിലേക്ക് നമ്മളെ നോട്ടം ചെന്ന് പതിഞ്ഞത്... മെഡിക്കൽ കോളേജിലെ ഒരു വാർഡിലാണ് നമ്മളെ കിടത്തം... കൂടെ റൂം മേറ്റ്‌സ് ആയിട്ട് നമ്മളെ ഈ പരുവത്തിൽ ആക്കിയ തള്ളച്ചികളുമുണ്ട്... പക്ഷെ ഒരു വ്യത്യാസമേയുള്ളൂ ഒറ്റ ഒരെണ്ണത്തിനും നമ്മളെ അത്രെയും അനങ്ങാനുള്ള ശേഷിയില്ല... കയ്യിലും കാലിലും തലയിലുമൊക്കെയായി ബാൻഡേജ് ഇട്ട് നമ്മളെ തുറിച്ച് നോക്കുന്ന അവരെ കണ്ടപ്പോ നമ്മളൊന്ന് നെറ്റി ചുളിച്ചു... കാരണം അവർ ഇത്രക്ക് അവശയാകാൻ മാത്രമൊന്നും ഞാൻ അവരെ ഉപദ്രവിച്ചിട്ടില്ല... പിന്നെ എങ്ങനെ ഇവര് ഇങ്ങനെ ആയെന്ന് നമ്മള് ചിന്തിച്ച് കിടന്നപ്പോഴേക്കും അതിലെ മെയിൻ തള്ളച്ചിനെ വീൽ ചെയറിൽ ഉരുട്ടി കൊണ്ട് വന്ന് നമ്മളെ ബെഡിൽ നിന്ന് രണ്ട് ബെഡ് മാറി കിടത്തുന്നുണ്ട്... അത് കണ്ടപ്പോഴും നമ്മള് കാര്യമറിയാതെ അവരെയൊക്കെ ഒന്ന് നോക്കി ആ കോപ്പിന്റെ നേരെ തിരിഞ്ഞ് നോക്കിയതും ഓൻ നമ്മളെ നോക്കി ചിരിച്ചോണ്ട് പുരികം പൊക്കി എന്താന്ന് ആംഗ്യം കാണിച്ചു... അത് കണ്ട് നമ്മള് പല്ലിറുമ്മി ഓന്റെ നേർക്ക് ഒന്ന് കൊടുക്കാൻ വേണ്ടി കയ്യുയർത്തി എങ്കിലും ശരീരം ആകെ കുഴഞ്ഞോണ്ട് നമ്മളെ കൈ അവന് നേരെ പൊന്തിയില്ല... "രാവിലെ മുതൽ നീയൊന്നും കഴിച്ചിട്ടില്ലെന്ന് ചേച്ചി പറഞ്ഞു... അതാണ് എന്റെ നേർക്ക് ഒന്ന് കൈ പോലും പൊന്താത്തത്... നിനക്കുള്ള ഫുഡും കൊണ്ട് ചേച്ചി ഇപ്പൊ വരും..." എന്ന് ഓൻ പറഞ്ഞ് തീർന്നില്ല അപ്പോഴേക്കും ചേച്ചി ഒരു പൊതിയും കൊണ്ട് എന്റെ അടുത്തേക്ക് വന്നിരുന്നു... ചേച്ചി ആ തെണ്ടിയോട് സംസാരിച്ചിട്ട് നമ്മക്ക് നേരെ ഫുഡ് നീട്ടിയതും നമ്മള് ആ ഫുഡിലേക്കും പിന്നെ കോന്തനിലേക്കും ഒന്ന് തുറിച്ച് നോക്കി... "എനിക്ക് ഒന്നും വേണ്ട..." "ദിലു വാശി പിടിക്കാതെ ഇത് കഴിക്കുന്നത് ആകും നിനക്ക് നല്ലത്... നീ ഇത് കഴിച്ചില്ലേൽ കഴിപ്പിക്കേണ്ടത് എങ്ങനെ ആണെന്ന് എനിക്ക് നന്നായിട്ട് അറിയാം... മര്യാദക്ക് ഇത് എടുത്ത് കഴിച്ചോ..." നമ്മളെ മേലിൽ എന്തോ വലിയ അധികാരമുള്ള പോലെ ഓൻ നമ്മളോട് കുരച്ച് ചാടി അങ്ങനെ പറഞ്ഞപ്പോ എനിക്ക് അതിലേറെ ദേഷ്യം കൂടി വന്നു... നമ്മളോട് എതിർത്ത് സംസാരിച്ചൊന്നും ശീലമില്ലാതെ നമ്മള് പറഞ്ഞത് കേട്ട് അനുസരിച്ച് നിന്നിരുന്ന നമ്മളെ പൊറിഞ്ചു തന്നെയാണോ ഇതെന്ന് നമ്മള് ഒരു നിമിഷം ചിന്തിച്ച് പോയി... ജയിലിൽ കിടന്നപ്പോ നമ്മളോടുള്ള അവന്റെ മനോഭാവവും ഓന്ത് നിറം മാറുന്ന പോലെ മാറിയല്ലേ... ഇവിടന്ന് ഒന്ന് ഇറങ്ങിക്കോട്ടെ അപ്പൊ കൊടുത്തോളാം ഇവനുള്ളത്... "എന്നെ തുറിച്ച് നോക്കാതെ ഇതെടുത്ത് കഴിക്ക്... ഇല്ലെങ്കിൽ ഇതൊക്കെ കൂടിയെടുത്ത് നിന്റെ വായേല് ഞാൻ കുത്തി തിരുകും..." "ഇങ്ങോട്ട് വാടാ പട്ടി... നീ ഇതെന്റെ വായേല് കുത്തി തിരുകുന്നത് എനിക്ക് ഒന്ന് കാണണം... കുറെ നേരായല്ലോ ഇവിടെ നിന്ന് കുരക്കുന്നു... തനിക്ക് ഒന്നും വേറെ ജോലിയില്ലേ എപ്പോ നോക്കിയാലും എന്റെ പിന്നാലെ മണപ്പിച്ച് നടന്നോളും..." എന്നൊക്കെ കൂടി നമ്മള് കലിപ്പിൽ ഓനോട് എഴുന്നള്ളിച്ചതും ഓൻ അവിടെ കിടക്കുന്നവരിലേക്ക് ഒക്കെ ഒന്ന് നോക്കിയിട്ട് സിന്ധു ചേച്ചിയെ നോക്കി ഇളിച്ചോണ്ട് നമ്മളെ ചെവിന്റെ അടുത്തേക്ക് മുഖം അടുപ്പിച്ച് കൊണ്ട് വന്നു... "ഹോസ്പിറ്റൽ ആയി പോയി ഇല്ലെങ്കിൽ നിന്റെ ഈ പറച്ചിലിന് എന്താ വേണ്ടതെന്ന് എനിക്ക് നന്നായിട്ട് അറിയാം... നിന്റെ പിന്നാലെ മണപ്പിച്ച് നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു ഈ അപ്പുവിന് അതൊക്കെ കഴിഞ്ഞു... എന്ന് നീ എന്നെ തള്ളി പറഞ്ഞ് തുടങ്ങി എന്റെ വാക്കിന് ഒരു വിലയും കല്പിക്കാതെ മുഖം തിരിച്ചോ അന്ന് മുതൽ ഞാൻ മാറി... ഇപ്പൊ ഞാൻ ആ പഴയ പൊറിഞ്ചു അല്ല... ACP അഫ്‌സിയാൻ അഹമ്മദ് ആണ്... അതിന്റെ റെസ്പെക്ട് നിന്റെ സംസാരത്തിൽ നിന്ന് എനിക്ക് കിട്ടിയിരിക്കണം... ഇല്ലെങ്കിൽ......" എന്നൊക്കെ എന്നോട് ഒരു ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞോണ്ട് ഓൻ നമ്മളെ ഒന്ന് തറപ്പിച്ച് നോക്കി അവിടന്ന് തലയുയർത്തി നിന്നു... എന്നിട്ട് ഓന്റെ സ്പെക്‌സ് എടുത്ത് വെച്ചോണ്ട് ഓൻ അവിടന്ന് പോകുന്നത് കണ്ടതും നമ്മള് അന്തം വിട്ട് ഓനെ തന്നെ നോക്കി അങ്ങനെ കിടന്നു... അവൻ പറഞ്ഞത് ശരിയാണ്... അത് എന്റെ അപ്പുവല്ല... അവൻ ഒരിക്കലും എന്നോട് ഇങ്ങനെ ഒന്നും പറയില്ല... എന്താ അവന് പറ്റിയത്...? അവന്റെ പെട്ടെന്നുള്ള ഈ മാറ്റത്തിന് എന്താകും കാരണം...? അത് എന്തായാലും ഇവന്റെ ഈ മാറ്റം വല്ലാത്ത ഒരു മാറ്റം ആയി പോയി... ACP അഫ്‌സിയാൻ അഹമ്മദ് ആണ് പോലും... അവന്റെ ഡയലോഗ് ഒക്കെ കേട്ടിട്ട് ഒന്ന് കൊടുക്കാൻ തോന്നാ... അവനോട് ഉണ്ടായിരുന്ന കുറച്ച് ഇഷ്ടം പോലും ഇപ്പോ വെറുപ്പാകുന്ന പോലെയൊക്കെ തോന്നാണ്... അഫ്‌സിയാൻ അഹമ്മദ്... ഹും... എന്നൊക്കെ ചിന്തിച്ചോണ്ട് പല്ലിറുമ്മി ഓൻ പോയ ഭാഗത്തേക്ക് കണ്ണ് പായിച്ച് നമ്മള് കിടന്നതും ചേച്ചി നമ്മളെ അവിടന്ന് പിടിച്ച് എണീപ്പിച്ച് ചുവരിലേക്ക് ചാരി ഇരുത്തി... എന്നിട്ട് എന്റെ കയ്യിലേക്ക് ആ ഫുഡ് തുറന്ന് തന്ന് നമ്മളെ നോക്കി ചിരിച്ചോണ്ട് അടുത്ത് ഇരുന്നു... എന്നിട്ട് നമ്മളോട് അത് കഴിക്കാൻ പറഞ്ഞെങ്കിലും എന്തോ അവൻ പറഞ്ഞത് വാങ്ങിച്ച ഫുഡ് ആയത് കൊണ്ട് എനിക്ക് കഴിക്കാൻ തീരെ താൽപര്യമില്ല... നമ്മള് വേണ്ടെന്ന് കുറെ ചേച്ചിയോട് പറഞ്ഞ് നോക്കിയെങ്കിലും പുള്ളിക്കാരി അതൊന്നും സമ്മതിക്കാതെ നമ്മളെ വായിലേക്ക് ഫുഡ് വെച്ച് തന്നു... നമ്മക്ക് ആണേൽ നല്ല വിശപ്പ് ഉണ്ടായതോണ്ടും ചേച്ചി ഫുഡ് വായിൽ വെച്ച് തന്നതോണ്ടും നമ്മള് ഫുഡ് കഴിച്ചു... ബാക്കി ചേച്ചിയുടെ കയ്യിൽ നിന്ന് വാങ്ങി നമ്മള് തന്നത്താൻ കഴിക്കുമ്പോഴായിരുന്നു നമ്മള് ഫുഡ് കഴിക്കുന്നത് വെള്ളമിറക്കി നോക്കി കൊണ്ട് ആ തള്ളച്ചികൾ കിടക്കുന്നത് നമ്മള് കണ്ടത്... നമ്മള് അപ്പൊ തന്നെ ഒരു ചിക്കന്റെ ലെഗ് പീസ് എടുത്ത് അവരെ നോക്കി കൊണ്ട് അത് കടിച്ച് പറിച്ച് കഴിച്ചു... അത് കണ്ട് കൊതി മൂത്ത് നിൽക്കുന്ന അവരെ കണ്ടപ്പോ നമ്മള് അറിയാതെ ചിരിച്ചു പോയി... നമ്മളെ ചിരി കണ്ടതും ചേച്ചി നമ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കുന്നത് കണ്ടപ്പോ നമ്മള് എന്തേ എന്ന് തലയാട്ടി ആംഗ്യം കാണിച്ചു... "മോള് ഇങ്ങനെ ചിരിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നെ..." എന്ന് ചേച്ചി പറഞ്ഞപ്പോ നമ്മളൊന്ന് കോട്ടി ചിരിച്ചോണ്ട് ഫുഡിലേക്ക് നോക്കി ഇരുന്നു... "അല്ല ചേച്ചി... ഇവര് എങ്ങനെ ഇവിടെ എത്തി...? ഇവരെ ഇങ്ങനെ കെട്ടിപൊതിഞ്ഞ് വെക്കാൻ മാത്രം ഞാൻ അവരെ തല്ലിയിട്ടില്ലല്ലോ.... പിന്നെ എങ്ങനെ....?" എന്ന് നമ്മള് ചോദിച്ച് നിർത്തിയതും ചേച്ചി ആ തള്ളച്ചികളെയൊക്കെ ഒന്ന് തുറിച്ച് നോക്കി കൊണ്ട് നമ്മളെ നോക്കി ഒന്ന് ചിരിച്ച് തന്നു... "നീ ഇവരെയൊ‌ക്കെ തല്ലുന്ന നേരത്ത് ഞാൻ സാറിനെ വിളിച്ച് പറഞ്ഞിരുന്നു... മോള് ബോധം കെട്ട് വീണതിന് ശേഷം അങ്ങോട്ട് സാറും സാറിന്റെ ഫ്രണ്ട്സും കൂടി വന്നു... അവര് മോൾക്ക് വേണ്ടപ്പെട്ടവർ ആണെന്ന് അവരെ പെരുമാറ്റം കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി... നിന്നെ ഈ പരുവത്തിലാക്കിയ ഇവറ്റകളെയൊക്കെ അവന്മാര് തന്നെയായിരുന്നു പഞ്ഞിക്കിട്ടത്... അതിന്റെ കൂടെ ഞങ്ങളും അങ്ങ് കൂടി... അപ്പോഴേക്കും സാർ മോളേയും എടുത്തോണ്ട് ഇങ്ങോട്ട് വന്നിരുന്നു... ഇവറ്റകളെ ഒക്കെ ഇഞ്ച പരുവമാക്കിയിട്ട് ഞങ്ങള് ഇങ്ങോട്ട് വന്നപ്പോഴേക്കും ആ പയ്യന്മാര് പോയി... സാർ പറഞ്ഞു മോളെ ഈ കൻഡീഷണിൽ കാണാൻ അവർക്ക് പറ്റില്ലെന്ന്... അതോണ്ടാ പോയത്..." എന്നൊക്കെ ചേച്ചി പറഞ്ഞ് തുടങ്ങിയപ്പോ നമ്മള് നമ്മളെ അമീഗോസിനെ ഓർത്ത് ഒന്ന് പുഞ്ചിരിച്ചു... എന്റെ ദേഹത്ത് ഒരു തരി മണ്ണ് വീണാൽ പോലും അവന്മാർക്ക് അത് സഹിക്കാൻ കഴിയില്ല... അത് എനിക്ക് നന്നായിട്ട് അറിയാം... അപ്പൊ പിന്നെ എന്നെ ഈ അവസ്ഥയിൽ ആക്കിയ ഇവരെ അവര് വെറുതെ വിടോ.... അവരെ കുറിച്ച് ആലോജിച്ചപ്പോ തന്നെ നമ്മളെ വിശപ്പൊക്കെ പോയി... നമ്മള് ഫുഡ് മതിയാക്കി അവന്മാരെ കുറിച്ചും നൈറ്റ് റൈഡേഴ്‌സിനെ കുറിച്ചും ചിന്തിച്ചിരുന്നപ്പോ നമ്മളെ മനസ്സിലേക്ക് വന്നത് ആ ACPയുടെ മുഖമായിരുന്നു... അത് കണ്ണിൽ കാണുമ്പോ തന്നെ എന്തോ ദേഷ്യവും വെറുപ്പും ഒക്കെ കൂടെ എരിഞ്ഞ് കേറാണ്... അവനെ ഞാൻ ഇതുവരെ വെറുത്തിട്ടില്ല... പക്ഷെ വെറുത്ത് കഴിഞ്ഞപ്പോ ഈ ലോകത്ത് അവനെക്കാൾ കൂടുതലായി ഞാൻ ആരെയും വെറുക്കുന്നുമില്ല.... അത്രക്ക് ദേഷ്യമുണ്ട് അവനോട്... അമീഗോസിനെയും ഫാമിലിയെയും ഒക്കെ കാണാൻ തോന്നാണ്... അവരെയൊക്കെ പിരിഞ്ഞ് ഒരു ദിവസം പോലും കാണാതെ ഞാൻ ഇത്രെയും കാലം ജയിലിൽ കഴിഞ്ഞത് എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല... ആ ACP അപ്പോ വന്നതിൽ പിന്നെ നമ്മളെ കണ്മുന്നിലേക്ക് വരാതെ ചേച്ചിയോട് എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞ് ഏൽപ്പിച്ച് അവിടന്ന് പോയിരുന്നു... ഓൻ പോകുന്നത് കാണുമ്പോ പോകല്ലെടാ പൊറിഞ്ചു എന്ന് പറഞ്ഞ് അവനെ അവിടെ പിടിച്ച് വെക്കാൻ ഒക്കെ തോന്നുന്നുണ്ട്... പക്ഷെ അവൻ നമ്മളോട് പെരുമാറിയാതൊക്കെ ആലോജിക്കുമ്പോ ആ സ്നേഹം പോലും വെറുപ്പായി മാറി... നെറ്റിയിലെ മുറിവിന് രണ്ട് സ്റ്റിച്ച് ഉള്ളതോണ്ടും നമ്മളെ ബോഡി വളരെ വീക്ക് ആയതോണ്ടും രണ്ട് ദിവസം ഇവിടെ അഡ്മിറ്റ് ചെയ്യാൻ തീരുമാനിച്ചു... ഇവിടന്ന് ഇറങ്ങുമ്പോഴേക്കും നമ്മളെ റിമാൻഡ് കാലാവധി കഴിയുന്നതോണ്ട് തിരിച്ച് ഇനി ജയിലിലേക്ക് പോകേണ്ടി വരില്ല... പക്ഷെ, കേസിലെ യഥാർത്ഥ പ്രതികളെ കിട്ടാതെയോ നമ്മക്ക് ജാമ്യം കിട്ടാതെയോ പോയാൽ ഇനി അങ്ങോട്ടുള്ള ദിനങ്ങൾ ജയിലിനുള്ളിൽ നമ്മക്ക് കഴിയേണ്ടി വരും... ബേബി നമ്മക്ക് വേണ്ടി ജാമ്യത്തിന് ട്രൈ ചെയ്യുന്നുണ്ടെന്ന് ചേച്ചി നമ്മളോട് പറഞ്ഞിരുന്നു... ചിലപ്പോ ജാമ്യം കിട്ടുമായിരിക്കും... ഇല്ലെങ്കിൽ....... അന്ന് രാത്രി ചേച്ചിയും വേറെ നാല് പോലീസുകാരും ആയിരുന്നു ഞങ്ങൾക്ക് കാവലായി അവിടെ നിന്നത്... നമ്മക്ക് നല്ല ക്ഷീണം തോന്നിയത് കൊണ്ട് തന്നെ ഞാൻ പെട്ടെന്ന് ഉറങ്ങി പോയിരുന്നു... പിന്നെ എപ്പോഴോ ഒന്ന് കണ്ണ് തുറന്ന് നോക്കിയപ്പോ നമ്മളെ കയ്യിൽ ഒരു ഗ്ലൗസ് ഇട്ട കൈ കൊണ്ട് ആരോ പിടിച്ച് നിൽക്കുന്ന പോലെ നമ്മക്ക് തോന്നി... അവിടെ ആകെ ഇരുട്ടും ചുറ്റുമൊന്നും ഒരാളെയും കാണാത്ത പോലെ തോന്നിയതും നമ്മളൊന്ന് എണീറ്റ് ഇരിക്കാൻ നോക്കിയപ്പോ നമ്മളെ നേരത്തെ പിടിച്ച ആ കൈകൾ നമ്മളെ പിടിച്ച് അവിടെ ഇരുത്തി.. അപ്പൊ തന്നെ നമ്മള് അയാളിലേക്ക് നോട്ടം പായിച്ചപ്പോ ഇരുട്ടത്ത് തലയിൽ കൂടി ജാക്കറ്റിന്റെ ക്യാപ്പ് വെച്ചിട്ട് രണ്ട് കയ്യിലും ഗ്ലൗസ് ഒക്കെ ഇട്ട് നിൽക്കുന്ന ഒരാളെ നമ്മള് കണ്ടു... അയാളെ മുഖം ആ ഇരുട്ടത്ത് നമ്മക്ക് കാണുന്നില്ലെങ്കിലും അയാളെ രൂപം കാണുന്നുണ്ട്... "ആരാ താൻ...?" അയാളിൽ നിന്ന് പിടി വിടുവിച്ച് നമ്മള് അത് ചോദിച്ചതും അയാള് ശൂ പറഞ്ഞോണ്ട് നമ്മളെ ചുണ്ടിൽ വിരല് വെച്ചു... അത് കണ്ട് നമ്മള് അയാളിലേക്ക് നോട്ടം തെറ്റിച്ചപ്പോ അയാള് പതിയെ നമ്മളെ ചുണ്ടുകളിൽ നിന്ന് കയ്യെടുത്തു... "എന്റെ ഇഷൂട്ടിക്ക് സുഖല്ലേ...?" ആ ശബ്ദവും സംസാരവും കേട്ടപ്പോ തന്നെ നമ്മള് പകച്ച് പണ്ടാറടങ്ങി അവനെ നോക്കി പതിയെ നാസിഫ് എന്ന് മന്ത്രിച്ചു... "നീ വിചാരിച്ചത് ശരിയാ... ഞാൻ നാസിഫാണ്... എന്നെ കാണാൻ നിനക്ക് താല്പര്യം ഇല്ലെങ്കിലും എനിക്ക് എന്റെ ഇഷൂട്ടിയെ കാണാതിരിക്കാൻ പറ്റില്ലല്ലോ..." അവൻ അതൊക്കെ പറയുമ്പോഴും നമ്മള് ആ രൂപത്തിലേക്ക് നോക്കി കൊണ്ട് അവനെ തന്നേ മിഴിച്ച് നോക്കി കൊണ്ടിരുന്നു... "രണ്ട് ദിവസം കഴിഞ്ഞാൽ നിനക്ക് ജാമ്യം കിട്ടും... പിന്നെ നീ എന്റേത് ആയിരിക്കും ഇഷൂട്ടി... നിനക്ക് വേണ്ടി ഞാൻ കാത്തിരിക്കും... നീ എന്നെ സ്നേഹിക്കുന്നുണ്ടെന്ന ഒരു വിശ്വാസത്തിലാണ് ഞാൻ ഇപ്പോഴും കഴിയുന്നത്... അന്ന് ഞാൻ ഈ ഇരുട്ടിൽ നിന്ന് വെളിച്ചത്തേക്ക് വന്ന് നിൽക്കുമ്പോ നീ ഉണ്ടാവില്ലേ എന്റെ കൂടെ...?" എന്നൊക്കെ ഓൻ പറയുന്നത് കേട്ടപ്പോ നമ്മള് ഒന്നും പറയാൻ കഴിയാതെ ആ ഇരുപ്പ് തുടർന്നു... എന്നിട്ട് ഇനിയും മൗനം പാലിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചോണ്ട് നമ്മള് പറഞ്ഞ് തുടങ്ങി... "സോറി നാസിഫ്... നീ വിചാരിക്കുന്നത് നടക്കാൻ പോണില്ല... എനിക്ക് നിന്നെ ഇഷ്ടമല്ല... നിന്നെ എന്നല്ല ആരെയും... അതോണ്ട് ഇനിയും ഇതും പറഞ്ഞ് എന്റെ കണ്മുന്നിലേക്ക് വരാതിരുന്നത് ആകും നിനക്ക് നല്ലത്..." എന്ന് നമ്മള് പറഞ്ഞപ്പോ ഓന്റെ തല താഴ്ന്ന പോലെ നമ്മക്ക് തോന്നി... നമ്മള് അപ്പോഴും ഓനെ തന്നെ കണ്ണിമ വെട്ടാതെ നോക്കി ഇരുന്നതും ഓൻ പതിയെ പിറകിലേക്ക് നടന്നകന്ന് പെട്ടെന്ന് നമ്മളെ അടുത്തേക്ക് തന്നെ ഓടി വന്നു... "It's over ഇഷ... ഇനി ഞാൻ നിന്റെ മുന്നിലേക്ക് വരില്ല... എപ്പോഴെങ്കിലും നീയെന്നെ മനസ്സിലാക്കുമെന്ന് ഞാൻ കരുതി... അത് നടക്കാത്ത സ്ഥിതിക്ക് ഇനി എന്തിനാ ഞാൻ നിന്റെ പിറകെ നടക്കുന്നത്...? എല്ലാം ഇവിടം കൊണ്ട് അവസാനിച്ചു... I am sorry... തന്നെ ശല്യം ചെയ്തതിന് എല്ലാം... Sorry for everything... ബൈ...." എന്ന് പറഞ്ഞ് അവൻ അവിടന്ന് തിരിഞ്ഞ് ഓടി പോയതും നമ്മള് അനങ്ങാതെ കുറച്ച് നേരം അങ്ങനെ ഇരുന്നിട്ട് അവൻ പോയ ഭാഗത്തേക്ക് കണ്ണ് പായിച്ചു... മനസ്സിലൂടെ മിന്നി മറയുന്ന ഫീലൊന്നും വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ നമ്മളെ കൊണ്ട് കഴിയുന്നില്ല... ചിരിയും വരുന്നില്ല കരച്ചിലും വരുന്നില്ല... പക്ഷെ എന്തോ ഒരു വല്ലാത്ത മിസ്സിങ് തോന്നുന്നു... ~~~~~~~~~~~~~~~~~~~~~~~~~~~~~~ ഇന്നാണ് നമ്മളെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതും നമ്മളെ റിമാൻഡിന്റെ കാലാവധി തീരുന്നതും... രാവിലെ തന്നെ ആ ACP നമ്മളെ അടുത്തേക്ക് വന്നിട്ട് ചേച്ചിയോട് നമ്മളെയും കൊണ്ട് കോടതിയിലേക്ക് വരാൻ പറഞ്ഞു... ഓൻ അത് ചേച്ചിയോട് പറയുമ്പോഴൊക്കെ നമ്മളെ നോട്ടം ചെന്ന് പതിച്ചത് അവന്റെ മുഖത്തേക്ക് തന്നെ ആയിരുന്നു... നമ്മളെ നോക്കാതെ സ്പെക്‌സ് എടുത്ത് വെച്ചോണ്ട് ചേച്ചിയോട് വേറെ എന്തൊക്കെയോ അവൻ പറയുന്നുണ്ട്... മഫ്തിയിലാണ് ഓൻ ഞങ്ങളെ മുന്നിലേക്ക് വന്നത്... അതും ഒരു വൈറ്റ് ഷർട്ടാണ് അവന്റെ വേഷം... അത് കണ്ടപ്പോ നമ്മള് അറിയാതെ അവനെ തന്നെ കുറച്ച് നേരം നോക്കി നിന്നു... പിന്നെ ചേച്ചി വന്ന് നമ്മളെ അവിടന്ന് പുറത്തേക്ക് കൊണ്ട് പോകുമ്പോഴും നമ്മളെ തുറിച്ചുള്ള നോട്ടം അവനിലാണ് ചെന്ന് നിന്നത്... നമ്മളെ ജീവന് നല്ല ഭീഷണി ഉള്ളത് കൊണ്ട് ഹോസ്പിറ്റലിൽ നിന്ന് കോടതിയിലേക്ക് പോകുമ്പോ നമ്മക്ക് എസ്‌കോട്ട് ആയിട്ട് ഒരുപാട് പോലീസുകാർ ഉണ്ടായിരുന്നു... ഇത്രക്ക് ഒക്കെ പ്രൊട്ടക്ഷൻ കിട്ടാൻ മാത്രം നമ്മളെ ജീവന് ആപതുണ്ടോ എന്ന് നമ്മള് സംശയിച്ചു... അങ്ങനെ കോടതി വളപ്പിൽ നമ്മളെയും കൊണ്ടുള്ള പോലീസ് ബസ് വന്ന് നിന്നതും ബസിൽ ഉണ്ടായിരുന്ന എല്ലാ പോലീസുകാരും അതിൽ നിന്ന് ഇറങ്ങിപ്പോയി... എന്നിട്ട് അവരൊക്കെ നിരനിരയായി നിന്ന ശേഷം നമ്മളോട് ബസിൽ നിന്ന് ഇറങ്ങാൻ പറഞ്ഞതും നമ്മള് പതിയെ ബസിൽ നിന്ന് ഇറങ്ങി ചുറ്റുമൊന്ന് കണ്ണോടിച്ചു... നമ്മള് ജയിലിലേക്ക് പോകുമ്പോ എങ്ങനെ ആയിരുന്നോ ഈ കോടതി വളപ്പ് ഉണ്ടായിരുന്നത് അതുപോലെ തന്നെ മീഡിയാസിനെ കൊണ്ടും രാഷ്ട്രീയക്കാരെ കൊണ്ടും അവിടമാകെ നിറഞ്ഞിരുന്നു... അവരൊക്കെ എനിക്ക് എതിരെ മുദ്രവാക്യ വിളികൾ മുഴക്കുമ്പോഴും നമ്മള് അവരെയൊക്കെ ഒന്ന് തുറിച്ച് നോക്കി കൊണ്ട് പൊലീസുകാരെ സഹായത്തോടെ മുന്നോട്ട് നടന്നു... അപ്പോഴും നമ്മളെ ഇടവും വലവും നിന്നൊണ്ട് മീഡിയാസ് ഓരോന്ന് ചോദിക്കുന്നുണ്ടെങ്കിലും നമ്മള് അതൊന്നും മൈൻഡ് ചെയ്യാതെ നമ്മളെ കണ്ണുകൾ അവിടെയൊക്കെ ബേബിയെയും ഐഷുമ്മാനെയും അമീഗോസിനെയും തിരഞ്ഞു... പക്ഷെ അവരെയൊന്നും ആ പരിസരത്ത് നമ്മക്ക് കാണാൻ സാധിക്കാത്തതിൽ നിന്ന് നമ്മക്ക് ഒരു കാര്യം വ്യക്തമായി... നമ്മക്ക് ജാമ്യം കിട്ടാൻ ചാൻസില്ലെന്ന്... അത് മനസ്സിലേക്ക് വന്ന് കൊണ്ടിരുന്നപ്പോ പിന്നെ നമ്മളെ ചുറ്റും നടക്കുന്ന ഒന്നും ഞാൻ ശ്രദ്ധിച്ചതേയില്ല... കോടതിക്ക് അകത്ത് കുറ്റവാളികളെ കൂട്ടിൽ നിൽക്കുമ്പോ വിചാരണകൾ ഒന്നും നടക്കാതെ ജഡ്ജി പറയുന്നത് കേട്ട് നമ്മളൊന്ന് ഞെട്ടി തിരിഞ്ഞ് ജഡ്ജിയെ നോക്കി... ചില കർശനമായ നിയമങ്ങൾ നമ്മളെ മേലിൽ ചാർത്തി കൊണ്ട് നമ്മക്ക് ബെയിൽ അനുവദിച്ചിരിക്കുന്നു എന്ന് ജഡ്ജി പറഞ്ഞപ്പോ കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഞാൻ അയാളെ തന്നെ നോക്കി നിന്നു... ഈ മാസം 28ന് എല്ലാ തെളിവുകളും കോടതിയിൽ ഹാജറാക്കി എന്റെ നിരപരാദിത്യം തെളിയിച്ച് യഥാർത്ഥ പ്രതിയെ അറസ്റ്റ് ചെയ്യുന്ന വരെ നമ്മള് പുറത്തുണ്ടാകുമെന്ന് ഒക്കെ ജഡ്ജി പറഞ്ഞപ്പോ നമ്മളെ കണ്ണ് പാഞ്ഞ് ചെന്നത് ചേച്ചിയുടെ മേലിൽ ആയിരുന്നു... ചേച്ചി നമ്മളെ നോക്കി ഒന്ന് പുഞ്ചിരിക്കുന്നത് കണ്ടപ്പോ നമ്മളും ഒന്ന് ചിരിച്ച് കൊടുത്തോണ്ട് നേരെ ആ ACPയെ നോക്കി... ഓൻ അപ്പൊ നമ്മളെ കണ്ണിമ വെട്ടാതെ നോക്കി കൊണ്ട് ലൈറ്റ് ആയിട്ട് പുഞ്ചിരിക്കുന്നത് കണ്ടപ്പോ നമ്മള് ഓനെ തുറിച്ച് നോക്കി അവിടെ നിന്ന് ഇറങ്ങി ചേച്ചിയുടെ അടുത്തേക്ക് ചെന്നു... "ചേച്ചി... ഇവളെയും കൊണ്ട് നിങ്ങള് സ്റ്റേഷനിലേക്ക് പൊയ്ക്കോളൂ... ഇവളെ ഒപ്പ് വാങ്ങിച്ചിട്ട് ഇവളെ വിട്ടാൽ മതി... ഞാൻ അങ്ങോട്ട് വന്നോളാം..." നമ്മള് ചേച്ചിന്റെ അടുത്ത് നിൽക്കുന്ന നേരത്ത് ഞങ്ങളെ അടുത്തേക്ക് ആ കോപ്പ് വന്നിട്ട് ഇത് പറഞ്ഞതും നമ്മള് ഓനെ ഒന്ന് തുറിച്ച് നോക്കി... പക്ഷെ നമ്മളെ നോട്ടത്തെയൊക്കെ ഓൻ പുച്ഛിച്ച് തള്ളി അവിടന്ന് പോയപ്പോ നമ്മക്ക് ദേഷ്യം കൂടി വന്നു... ജയിലിൽ നിന്ന് ഇറങ്ങിയ സ്ഥിതിക്ക് ഇനി നിന്നെ ഞാൻ അങ്ങനെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല... നിനക്ക് ഇട്ട് ഒരു അസ്സല് പണി തന്നെ ഞാൻ തന്നിരിക്കും Mr. ACP അഫ്‌സിയാൻ അഹമ്മദ്... എന്നൊക്കെ നമ്മള് മനസ്സിൽ പറഞ്ഞോണ്ട് നിന്നതും ചേച്ചി നമ്മളെയും കൊണ്ട് കോടതിയുടെ പുറത്തേക്ക് വന്നു... അപ്പോഴും നമ്മള് തേടി കൊണ്ടിരുന്നത് ബേബിയെയും ഐഷുമ്മനെയും അമീഗോസിനെയും ആയിരുന്നു... അവരിൽ ആരും തന്നെ കോടതിയുടെ പരിസരത്ത് പോലും ഇല്ല... എന്താ സംഭവമെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നുമില്ല... നമ്മള് കോടതിയിൽ നിന്ന് ഇറങ്ങിയപ്പോ തന്നെ മീഡിയാസ് നമ്മളെ നേരെ വന്നിട്ട് ജാമ്യം കിട്ടിയതിനെ കുറിച്ചും യഥാർത്ഥ പ്രതി ഞാൻ തന്നെയാണോ എന്നൊക്കെയും മാറി മാറി എന്തൊക്കെയോ ചോദിച്ച് കൊണ്ടിരുന്നു... നമ്മള് അവരെ ഒന്നും നോക്കപോലും ചെയ്യാതെ അവരെ മറികടന്ന് ചേച്ചിയുടെ കൂടെ ജീപ്പ് ലക്ഷ്യമാക്കി നടന്നു... അപ്പൊ തന്നെ ഞങ്ങളെ നേർക്ക് ഒരു ബൈക്ക് പാഞ്ഞ് വന്നതും നമ്മള് ചേച്ചിയെ അവിടന്ന് പിറകിലേക്ക് തള്ളി മാറ്റി... അപ്പൊ ആ ബൈക്കിൽ ഹെൽമറ്റ് വെച്ച് ഇരിക്കുന്ന രണ്ട് പേരിൽ ബാക്കിൽ ഇരുന്നവൻ ഒരു വാളും പിടിച്ചോണ്ട് വീണ്ടും നമ്മളെ നേർക്ക് ആ ബൈക്ക് പറത്തി വന്നു... ആ ബൈക്ക് നമ്മളെ അടുത്ത് എത്തിയതും നമ്മളെ നേർക്ക് അയാള് വാള് വീശി... അപ്പൊ തന്നെ നമ്മളെ കയ്യിൽ ആരോ പിടിച്ച് വലിച്ച് നമ്മളെ അയാളെ നെഞ്ചിലേക്ക് ഇട്ടതും നമ്മള് പതിയെ അയാളെ നെഞ്ചിൽ നിന്ന് മുഖമുയർത്തി അയാളിലേക്ക് നോക്കി... ആ ACP തെണ്ടിയാണ് അതെന്ന് കണ്ടതും നമ്മളെ അരയിൽ പിടിച്ചിരുന്ന അവന്റെ കൈ വിടുവിച്ചോണ്ട് നമ്മള് അവനെ പിറകിലേക്ക് തള്ളി മാറ്റി... അപ്പോ തന്നെ ചേച്ചി നമ്മളെ അടുത്തേക്ക് വന്നിട്ട് നമ്മക്ക് ഒന്നും പറ്റിയില്ലല്ലോ എന്ന് അന്വേഷിച്ചപ്പോഴും നമ്മള് ഓനെ തറപ്പിച്ച് നോക്കി കൊണ്ടിരിക്കായിരുന്നു.... നമ്മള് നോക്കുന്ന പോലെ ഓനും നമ്മളെ നോക്കി നിൽക്കുന്നത് കണ്ടപ്പോ ചേച്ചി നമ്മളെയും കൊണ്ട് ജീപ്പിലേക്ക് കയറി... നമ്മളെ കൊല്ലാൻ നോക്കിയ ആ ബൈക്കിന്റെ പിന്നാലെ അപ്പോഴേക്കും ചില പൊലീസുകാർ പാഞ്ഞ് പോയിട്ടുണ്ട്... അപ്പൊ തന്നെ സ്റ്റേഷൻ ലക്ഷ്യമാക്കി ഞങ്ങളെ ജീപ്പ് കുതിച്ചുയർന്നിരുന്നു... ആ ജീപ്പിന് പിന്നാലെ എസ്‌കോട്ട് പോലെ ആ ACP ഓന്റെ താറും കൊണ്ട് വരുന്നുണ്ട്... അത് കണ്ടപ്പോ നമ്മളെ നോട്ടം മുഴുവൻ പിന്നെ അവനെയായി... നമ്മളെ പോലെ തന്നെ തിരിച്ച് ഓനും നോക്കുന്നത് കാണുമ്പോ നമ്മളും അങ്ങോട്ട് തറപ്പിച്ച് നോക്കി കൊടുക്കും... അല്ലാ പിന്നെ ഈ ദിലുവിനോടാ ഓന്റെ കളി... അങ്ങനെ സ്റ്റേഷനിൽ എത്തിയതും ചേച്ചി നമ്മളെ മുന്നിൽ അകത്തേക്ക് കയറി ചെന്നിട്ട് നമ്മളോട് പിന്നാലെ വരാൻ പറഞ്ഞു... അപ്പോ ആ ACPയും അവിടെ എത്തിയത് കണ്ട് നമ്മള് വേഗം സ്റ്റേഷന്റെ അകത്തേക്ക് കയറി... "അപ്പൊ നിനക്ക് ജാമ്യം കിട്ടിയല്ലേ... എന്ന് കരുതി വല്ലാണ്ട് നീ ആശ്വസിക്കണ്ട... ജാമ്യമേ നിനക്ക് കിട്ടിയിട്ടുള്ളൂ... നീ ഇപ്പോഴും ആ കേസിലെ പ്രതി തന്നെയാ..." എന്ന് നമ്മള് അങ്ങോട്ട് കയറി ചെന്നയുടനെ ആ നദ പറയുന്നത് കേട്ടതും നമ്മള് പല്ലിറുമ്മി കൊണ്ട് കൈ ചുരുട്ടി പിടിച്ച് ഓളെ ദഹിപ്പിക്കുന്ന തരത്തിൽ ഒന്ന് നോക്കി നിന്നു... എന്നിട്ട് അവളിൽ നിന്ന് നോട്ടം തെറ്റിച്ചോണ്ട് ചേച്ചി നമ്മക്ക് മുന്നിൽ തുറന്ന് വെച്ച രജിസ്റ്ററിൽ ഒപ്പ് വെച്ചു... "ഇതിലും കൂടി ഒപ്പിടാൻ ഉണ്ട്..." എന്ന് പറഞ്ഞ് നമ്മളെ മുന്നിലേക്ക് ആ ACP കോപ്പ് മറ്റൊരു രജിസ്റ്റർ കൂടി ഇട്ട് തന്നതും നമ്മള് ഓനെയൊന്ന് തുറിച്ച് നോക്കി... അപ്പോ ഓൻ നമ്മളെ നോക്കി ഒന്ന് പുച്ഛിച്ചു... "ചില നിബന്ധനകൾ ഒക്കെ വെച്ചിട്ടാണ് നിനക്ക് ജാമ്യം കിട്ടിയത്... അതോണ്ട് കേസ് തീരുന്ന വരെ ഈ സ്റ്റേഷൻ പരിധി വിട്ട് നീ എങ്ങോട്ടും പോകാൻ പാടില്ല... എല്ലാ ആഴ്ചയും ഇവിടെ വന്ന് മുടങ്ങാതെ ഒപ്പ് വെച്ച് പോണം... പിന്നെ ഇനി വല്ല കേസുകളിലും നീ ചെന്ന് പെട്ടാൽ തിരിച്ച് ജയിലിലേക്ക് തന്നെ നിനക്ക് മടങ്ങി പോകേണ്ടി വരും..." എന്നൊക്കെ ആ കോപ്പ് ACP പറയുന്നത് കേട്ടതും നമ്മളെ രക്തമൊക്കെ ദേഷ്യം കൊണ്ട് തിളച്ച് മറിഞ്ഞു... ഇപ്പൊ ഇവന്റെ കഴുത്ത് ഞെരിച്ച് കൊല്ലാനൊക്കെ തോന്നി പോകാണ് നമ്മക്ക്... പക്ഷെ അത് നമ്മളെ ലക്ഷ്യത്തിന് വിലങ്ങ് തടിയാകുമെന്ന് കണ്ടപ്പോ നമ്മള് കണ്ണടച്ച് പിടിച്ച് ഒരു ദീർഘ ശ്വാസം എടുത്ത് വിട്ടോണ്ട് അവനോടുള്ള ദേഷ്യം കണ്ട്രോൾ ചെയ്ത് നിന്നു... എന്നിട്ട് പതിയെ കണ്ണ് തുറന്ന് പേനയിൽ പിടി മുറുക്കി ആ രജിസ്റ്ററിൽ ഒപ്പ് വെച്ച് നമ്മള് തിരിഞ്ഞതും പെട്ടെന്ന് നമ്മളെ കഴുത്തിലേക്ക് എന്തോ ഒന്ന് വന്ന് വീണ പോലെ നമ്മക്ക് തോന്നി... നമ്മള് നെറ്റി ചുളിച്ചോണ്ട് നമ്മളെ കഴുത്തിലേക്ക് നോട്ടം തെറ്റിക്കാൻ നിന്നപ്പോഴേക്കും നമ്മളെ നെറ്റിയിൽ ഒരു ചുടുചുംബനം വന്ന് പതിഞ്ഞപ്പോ നമ്മള് കണ്ണും മിഴിച്ച് തലയുയർത്തി നോക്കി... അപ്പൊ ആ കോന്തൻ ACP നമ്മളെ നോക്കി പുഞ്ചിരിച്ചോണ്ട് നമ്മളെ രണ്ട് തോളിലുമായി അവന്റെ കൈ വെച്ച് സൈറ്റടിക്കുന്നത് കണ്ട് നമ്മള് വീണ്ടും നമ്മളെ കഴുത്തിലേക്ക് ഒന്ന് തല താഴ്ത്തി നോക്കി... അപ്പോ നമ്മളെ കഴുത്തിൽ കിടന്ന് മിന്നി തിളങ്ങുന്ന ആ സ്വർണ്ണമാല കണ്ടതും നമ്മള് അത് കയ്യിൽ എടുത്തോണ്ട് അതിലേക്ക് നോക്കി നെറ്റി ചുളിച്ച് അന്തം വിട്ടോണ്ട് ഓനിലേക്ക് നോട്ടം തെറ്റിച്ചു... *"മിസ്സിൽ നിന്നും മിസിസ്സിലേക്ക് യു ആർ വെൽക്കം... അതും Ms. ആദിലാ ഇഷയിൽ നിന്ന് Mrs. അഫ്‌സിയാൻ അഹമ്മദിലേക്ക്..."* എന്ന് ഓൻ പറയുന്നത് കേട്ട് നമ്മളെ കാതിലൂടെ കിളിയൊക്കെ പറന്ന് പോയി നമ്മള് ഒരു പ്രതിമ കണക്കെ ഓനെ തന്നെ നോക്കി ഞെട്ടി തരിച്ച് നിന്നു... ഇവൻ എന്തൊക്കെയാണ് ഈ വിളിച്ച് കൂവുന്നതെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.... അപ്പൊ തന്നെ ചേച്ചി ഞങ്ങളെ നോക്കി ക്ലാപ്പ് അടിച്ചതും നമ്മള് ഓനിൽ നിന്ന് ചേച്ചിയിലേക്ക് നോട്ടം തെറ്റിച്ചു... അപ്പോ ചേച്ചി ചിരിച്ചോണ്ട് കയ്യടിക്കുന്നത് കണ്ട് നമ്മള് ഷോക്കായി അങ്ങനെ നിന്നതും നമ്മളെ ചുറ്റും കൂടി നിന്ന എല്ലാ പോലീസുകാരും ഓരോരുത്തരായി കയ്യടിക്കാൻ തുടങ്ങി... അതൊക്കെ കണ്ട് നമ്മള് അവരിലേക്ക് ഒരു അമ്പരപ്പോടെ നോക്കി നിന്നപ്പോ നദ നമ്മളേക്കാൾ ഷോക്കായി കൊണ്ടായിരുന്നു അവിടെ നിന്നത്... അവളെ നിർത്തം കണ്ട് നമ്മളും ഓളിലേക്ക് നോക്കി നിന്നപ്പോ ഓൻ പെട്ടെന്ന് നമ്മളെ കയ്യിൽ കേറി പിടിച്ചതും നമ്മള് ഓനെ തിരിഞ്ഞ് നോക്കി.... "വാ നമുക്ക് വീട്ടിലേക്ക് പോകാം... അവിടെ എല്ലാവരും നമ്മളെ കാത്തിരിക്കാണ്..." എന്ന് പറഞ്ഞ് നമ്മളെയും കൊണ്ട് ഓൻ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയതും നമ്മള് അപ്പോഴും ഒന്നും വിശ്വസിക്കാൻ കഴിയാതെ ഓനെ തന്നെ മിഴിച്ച് നോക്കി കൊണ്ട് ഓന്റെ പിറകെ നടന്നു... എന്നിട്ട് കുറച്ച് മുൻപ് നടന്ന കാര്യങ്ങൾ ഓർത്തോണ്ട് നമ്മളെ കഴുത്തിലേക്ക് നോക്കിയതും ആ മാല കണ്ടപ്പോ നമ്മള് വീണ്ടും അവനിലേക്ക് നോക്കി... എന്നിട്ട് പെട്ടെന്ന് എന്തോ ഒരു വെളിവ്‌ വന്ന പോലെ ഓന്റെ കൈ തട്ടി മാറ്റി നമ്മള് അവിടെ നിന്നോണ്ട് ഓനെ തുറിച്ച് നോക്കിയതും താറിന്റെ ഡോർ തുറന്ന് ഓൻ നമ്മളെ നേരെ തിരിഞ്ഞ് നോക്കി പുരികം പൊന്തിച്ചു... *"എന്താ നിന്റെ ഉദ്ദേശം...? എന്താ ഇതിനൊക്കെ അർത്ഥം...? ഞാൻ മിസ്സിൽ നിന്നും മിസിസ് ആയെന്ന് നീ എന്ത് അർത്ഥത്തിലാ പറഞ്ഞത്...? നേരത്തെ നീ അവിടെ വെച്ച് നടത്തിയ നാടകം എന്തിനായിരുന്നു...?"* എന്നൊക്കെ നമ്മള് ഓനോട് ഒച്ച വെച്ച് സംസാരിച്ചതും ഓൻ താറിന്റെ ഡോർ അടച്ചിട്ട് നമ്മളെ അടുത്തേക്ക് വന്ന് നിന്നു... എന്നിട്ട് നമ്മളെ കഴുത്തിൽ കിടക്കുന്ന ആ മാല അവന്റെ ചൂണ്ട് വിരലിൽ കൊളുത്തി അവന്റെ നേരെ വലിച്ച് പിടിച്ച് ഓൻ നമ്മളെ കണ്ണിലേക്ക് നോക്കി.... "ഇതിന്റെ അർത്ഥം എന്താണെന്ന് നിനക്ക് മനസ്സിലായില്ലേ...? ഇതാണ് മഹർ... ഞാൻ നിനക്ക് നൽകിയ എന്റെ സ്നേഹത്തിന്റെ മഹർ..." എന്ന് ഓൻ പറയുന്നത് കേട്ട് നമ്മളെ നെഞ്ചിലൊരു ഇടി വെട്ടി നമ്മള് ഓനെ കണ്ണ് തള്ളി നോക്കി കൊണ്ട് നിന്നു... "ഇന്ന് രാവിലെ നമ്മുടെ നിക്കാഹ് ആയിരുന്നു... നിന്റെ ബേബിന്റെ സമ്മതത്തോട് കൂടിയാ ഞാൻ ഇത് നിന്റെ കഴുത്തിൽ ചാർത്തിയത്...." അതും കൂടി നമ്മളെ കാതിലേക്ക് വന്ന് പതിഞ്ഞപ്പോ നമ്മളെ തലയൊക്കെ കറങ്ങുന്ന പോലെ നമ്മക്ക് തോന്നി പോയി... "പിന്നെ നേരത്തെ ഞാൻ നീട്ടിയ രജിസ്റ്ററിൽ നീ ഒപ്പ് വെച്ചതോട് കൂടി നിയമപരമായും നീ എന്റെ ഭാര്യയായി കഴിഞ്ഞു... ഇനി നീ വെറും ആദിലാ ഇഷയല്ല... *ആദിലാ അഫ്‌സിയാൻ* ആണ്..." എന്ന് പറഞ്ഞ് നമ്മളെ നോക്കി ചിരിച്ചോണ്ട് ഓൻ കവിളിൽ ഒന്ന് തലോടി നമ്മളെ കയ്യും പിടിച്ച് ഓന്റെ താറിലേക്ക് നമ്മളെ കയറ്റാൻ ശ്രമിച്ചു... അതുവരെ ഷോക്കടിച്ച പോലെ നിന്ന നമ്മള് പെട്ടെന്ന് ഓന്റെ കയ്യിൽ നിന്ന് കുതറി... "എന്നെ വിട്... വിടാൻ... യൂ ചീറ്റ് മീ... നിന്നെയൊക്കെ നിഴല് പോലെ കൂടെ കൊണ്ട് നടന്നതൊക്കെ ആലോജിക്കുമ്പോ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു... എന്നെ വിട്.... leave me... leave me $@#%&..." എന്നൊക്കെ കൂടി ഓനോട് തൊണ്ട കാറി പറഞ്ഞപ്പോഴേക്കും നമ്മളെ കണ്ണിൽ ഈറൻ അണിഞ്ഞിരുന്നു... പക്ഷെ അതൊന്നും കണ്ട ഭാവം പോലും നടിക്കാതെ ഓൻ നമ്മളെ താറിലേക്ക് വലിച്ച് കയറ്റി നമ്മളെ ഇടത്കൈ വിലങ്ങ് കൊണ്ട് ലോക്കാക്കി അത് വണ്ടിയിൽ ലോക്ക് ചെയ്തു... അത് കണ്ട് നമ്മള് ഓനെ പകച്ച് പണ്ടാറടങ്ങി കണ്ണും മിഴിച്ച് നോക്കി ഇരുന്നതും ഓൻ നമ്മളെ നോക്കി സൈറ്റടിച്ച് ചിരിച്ചിട്ട് ആ ലോക്കിന്റെ കീ ഓന്റെ കയ്യിലിട്ട് അമ്മാനമടി ഓന്റെ പോക്കറ്റിലിട്ടു... നമ്മള് അപ്പൊ മുതൽ ഓനെ കണ്ണ് പൊട്ടുന്ന തെറിയും വിളിച്ച് അവിടെ ഇരുന്ന് അലറി നമ്മളെ കൈ വിടുവിക്കാൻ നോക്കിയെങ്കിലും തെണ്ടി അതൊന്നും കേൾക്കാത്ത മട്ടിൽ ഡ്രൈവിംഗ് സീറ്റിൽ ചെന്നിരുന്ന് വണ്ടി സ്റ്റർട്ടാക്കി... *"ഡാ തെണ്ടി... മര്യാദക്ക് ഈ ലോക്ക് റിലീസ് ചെയ്‌തു എന്നെ ഇവിടെ ഇറക്കി വിട്ടോ... ഇല്ലെങ്കിൽ ഞാൻ ഇവിടെ ഇരുന്ന് അലറി വിളിക്കും..."* എന്ന് ഓനോട് കുരച്ച് ചാടി നമ്മള് പറഞ്ഞപ്പോ ഓൻ FM ഓണാക്കി കൊണ്ട് നമ്മളോട് അലറിക്കോ എന്ന മട്ടിൽ കൈ കൊണ്ട് ആംഗ്യം കാണിച്ച് ചൂളം വിളിച്ച് ഓൻ ഡ്രൈവ് ചെയ്തു... അത് കണ്ടപ്പോ തന്നെ നമ്മക്ക് വന്ന കലിപ്പ് കൊണ്ട് നമ്മള് കണ്ണടച്ച് പിടിച്ച് അവിടെയിരുന്ന് തൊണ്ട കാറി അലറി... എവടെ... ഈ ചെറ്റ നമ്മളെ അലറൽ ഒന്നും കാര്യമാക്കാതെ ചൂളം വിളിച്ചോണ്ട് മൂളി പാടി കൊണ്ടിരിക്കാണ്... ഇവനോട് ഒച്ചയിട്ടും അലറിയും നമ്മളെ ശബ്ദം പോയതും നമ്മക്ക് ദേഷ്യം കൊണ്ട് കരച്ചില് ഒക്കെ വരാണ്... ഇപ്പൊ സത്യമായിട്ടും എനിക്ക് ഈ കോപ്പിനെ കൊല്ലാൻ തോന്നുന്നുണ്ട്... വണ്ടി നിർത്താൻ പറഞ്ഞിട്ട് അതൊന്നും കേൾക്കാതെ ഓൻ ഓന്റെ ഇഷ്ടത്തിന് ഡ്രൈവ് ചെയ്യുന്നത് കണ്ടപ്പോ നമ്മളും അങ്ങനെ തോറ്റ് കൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ലായിരുന്നു... അതോണ്ട് അപ്പൊ തന്നെ നമ്മളെ വലത്തെ കൈ സ്റ്റിയറിങ്ങിൽ പിടിച്ച് അത് സൈഡിലേക്ക് തിരിച്ചതും ഇതുവരെ ചൂളം വിളിച്ച് ഇരുന്ന ഓൻ പെട്ടെന്ന് ശരിക്ക് ഇരുന്ന് നമ്മളെ തുറിച്ച് നോക്കി കൊണ്ട് നമ്മളെ കൈ സ്റ്റിയറിങ്ങിൽ നിന്ന് തട്ടി മാറ്റാൻ ശ്രമിച്ചു... നമ്മള് സ്റ്റിയറിങ്ങിൽ നിന്ന് കയ്യെടുക്കാതെ അത് ആ സൈഡിലേക്കും ഈ സൈഡിലേക്കും ഒക്കെ നമ്മക്ക് തോന്നിയ പോലെ തിരിച്ചതും വണ്ടി റോഡിന്റെ ഇരുസൈഡിലേക്കും കണ്ട്രോൾ ഇല്ലാത്ത പോലെ പാഞ്ഞ് ചെന്നു... അപ്പൊ തന്നെ ഓൻ നമ്മളോട് സ്റ്റോപ്പിറ്റ് എന്ന് പറഞ്ഞ് അലറി കൊണ്ട് ബ്രേക്കിൽ ചവിട്ടിയപ്പോ വണ്ടി അവിടെ നിന്നു... അപ്പൊ ഓൻ സ്റ്റിയറിങ്ങിലേക്ക് നോക്കി കൊണ്ട് ശ്വാസം വിട്ടോണ്ട് പതിയെ നമ്മളെ നേരെ തിരിഞ്ഞ് നോക്കി... എന്നിട്ട് പെട്ടെന്ന് നമ്മളെ അടുത്തേക്ക് ഓൻ തറപ്പിച്ച് നോക്കി കൊണ്ട് വന്നതും നമ്മള് ഡോറിലേക്ക് ചാഞ്ഞിരുന്ന് ഓനെ തുറിച്ച് നോക്കി... കുറച്ച് നേരം നമ്മളെ കണ്ണിലേക്ക് അങ്ങനെ രൂക്ഷമായി ഓൻ നോക്കി ഇരുന്നിട്ട് നമ്മളെ വലം കൈ സീറ്റ് ബെൽറ്റ് കൊണ്ട് കെട്ടിയിട്ടു.... "ഇനി നീ വീട്ടിൽ എത്തുന്ന വരെ അനങ്ങി പോകരുത്..." എന്ന് ഒരു ഭീഷണിയുടെ സ്വരത്തിൽ നമ്മളെ നേരെ വിരല് ചൂണ്ടി കൊണ്ട് ഓൻ പറഞ്ഞതും നമ്മള് കൈ വിടുവിക്കാൻ വേണ്ടി ആ സീറ്റ് ബെൽറ്റിനോടും വിലങ്ങിനോടും ഒരു മല്ലയുദ്ധം തന്നെ നടത്തി... പക്ഷെ ഈ തെണ്ടി നമ്മളെ കയ്യൊന്ന് അനക്കാൻ പറ്റാത്ത വിധത്തിൽ ലോക്ക് ആക്കിയത് കൊണ്ട് നമ്മക്ക് ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു... പോരാത്തതിന് സീറ്റ് ബെൽറ്റിന്റെ മുറുക്കം കൊണ്ട് നമ്മളെ കയ്യാകെ വേദനിക്കാനും തുടങ്ങി... നമ്മള് ആ വേദന കടിച്ച് പിടിച്ചോണ്ട് ഓനെ തുറിച്ച് നോക്കി ഒന്ന് എരിവ് വലിച്ചതും ഓൻ നമ്മളെ മുഖത്തേക്ക് ഒന്ന് നോക്കി കൊണ്ട് നമ്മളെ കയ്യിലേക്ക് നോട്ടം തെറ്റിച്ചു... നമ്മളെ കയ്യ് വലിഞ്ഞ് മുറുകി ഇരിക്കുന്നത് കണ്ട് ഓൻ അപ്പൊ തന്നെ ബ്രേക്ക് ചവിട്ടി വണ്ടി നിർത്തി... എന്നിട്ട് അപ്പൊ തന്നെ സീറ്റ് ബെൽറ്റ് നമ്മളെ കയ്യിൽ നിന്ന് ഓൻ അഴിച്ച് നമ്മളെ കയ്യിലേക്ക് ഊതി... നമ്മളെ കൈ തലോടി കൊണ്ട് വേദനിച്ചോ എന്ന് ഓൻ നമ്മളോട് ചോദിച്ചതും നമ്മള് ഓനെ തുറിച്ച് നോക്കി കൊണ്ട് നമ്മളെ കൈ ഓന്റെ കയ്യിൽ നിന്നെടുത്ത് മുഖം തിരിച്ചു... അപ്പൊ തന്നെ ഓൻ വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്ത് യാത്ര തുടർന്നതും നമ്മള് മാൻഷനിൽ എത്താൻ ആയിട്ടുണ്ടായിരുന്നു... അത് മനസ്സിലായപ്പോ തന്നെ നമ്മള് ഓനെ രൂക്ഷമായി ഒന്ന് തിരിഞ്ഞ് നോക്കി... അപ്പൊ അതുവരെ ഓന്റെ മുഖത്ത് വിരിയാതിരുന്ന ഒരു പുഞ്ചിരി തൂകി കൊണ്ട് ഓൻ നമ്മളെ നോക്കി സൈറ്റടിച്ചിട്ട് മാൻഷന്റെ മുന്നിൽ വണ്ടി കൊണ്ട് പോയി നിർത്തി... അത് കണ്ടപ്പോ തന്നെ അർഷി പുറത്തേക്ക് ഓടി വന്നിട്ട് ഞങ്ങളെത്തി എന്ന് അകത്തേക്ക് നോക്കി വിളിച്ച് കൂവുന്നത് കേട്ട് നമ്മള് ഇരുന്നിടത്ത് നിന്ന് മാൻഷനിലേക്ക് നോട്ടം പായിച്ചു... മാൻഷൻ ആകെ അലങ്കരിച്ച് ഒരു കല്യാണ വീട് പോലെ വെച്ചത് കണ്ട് നമ്മള് കണ്ണും മിഴിച്ച് അവിടെയൊക്കെ കണ്ണോടിച്ചു... അപ്പോഴേക്കും ആ കോപ്പ് നമ്മളെ കയ്യിലെ വിലങ്ങ് അഴിച്ച് നമ്മളെ വണ്ടിയിൽ നിന്ന് പുറത്തിറക്കിയിരുന്നു... മാൻഷന്റെ കോലം കണ്ട് അന്താളിച്ച് നിന്നതോണ്ട് നമ്മള് ആ കോപ്പിനെ ഒന്നും ശ്രദ്ധിച്ചത് കൂടിയില്ല... അപ്പോ മാൻഷനിൽ നിന്ന് നമ്മളെ ബേബിയും ഐഷുമ്മയും അമീഗോസും അവരെ പാരൻസും ആശുവും സച്ചുവും അല്ലുവും ഗ്രാൻഡ്‌മായും ഒക്കെ ഇറങ്ങി വരുന്നത് കണ്ടതും നമ്മള് ഓടി ചെന്ന് ബേബിയെ കെട്ടിപിടിച്ചു... എന്നിട്ട് ഇതുവരെ അവരെ പിരിഞ്ഞിരുന്ന നിമിഷങ്ങളെ ഒക്കെ ഓർത്ത് നമ്മള് കരഞ്ഞോണ്ട് ബേബിയെ ഉമ്മ വെച്ച് നേരെ ഐഷുമ്മാന്റെ അടുത്തേക്ക് ചെന്നു... എന്നിട്ട് മൂപ്പത്തിയെയും കെട്ടിപ്പിടിച്ച് ഉമ്മ വെച്ച് നമ്മള് അകന്നപ്പോ നമ്മളെ പോലെ തന്നെ അവരെ കണ്ണൊക്കെ കലങ്ങിയിരുന്നു... നമ്മള് അപ്പൊ തന്നെ നമ്മളെ അമീഗോസിലേക്ക് നോട്ടം തെറ്റിച്ചപ്പോ അവന്മാര് നമ്മളെ നോക്കി ചിരിച്ചോണ്ട് കയ്യും കെട്ടി നിൽക്കായിരുന്നു... ആ നിർത്തം കണ്ടപ്പോ തന്നെ ഓടി ചെന്ന് നമ്മളെ ബ്രോന്റെ വയറ്റിനിട്ട് ഒരു കുത്ത് കൊടുത്തിട്ട് ഓനെ കെട്ടിപ്പിടിച്ചു... അപ്പോഴേക്കും ഞങ്ങൾക്ക് രണ്ട് പേർക്കും കരവലയം തീർത്തോണ്ട് അവന്മാരും ഞങ്ങളെ പൊതിഞ്ഞിരുന്നു... പിന്നെ കുറച്ച് നേരത്തിന് ഞങ്ങള് അങ്ങനെ തന്നെ നിന്നിട്ട് ഒന്ന് പുഞ്ചിരിച്ചോണ്ട് അവരിൽ നിന്ന് അകന്ന് നിന്നതും പെട്ടെന്ന് നമ്മളെ മൈന്റിലേക്ക് ആ കോപ്പിനെ ഓർമ്മ വന്നു... അതോണ്ട് നമ്മള് അപ്പൊ തന്നെ ഓനെ ഒന്ന് തിരിഞ്ഞ് നോക്കിയിട്ട് അവര് എല്ലാവരിലേക്കും നമ്മളെ നോട്ടം തെറ്റിച്ചു... "ഇവിടെ എന്താ നടക്കുന്നത്...? ഇവൻ പറയുന്നു ഇന്ന് എന്റെ നിക്കാഹ് ആയിരുന്നെന്ന്... അതും ഇവനുമായിട്ട്... ബേബിയാണ് ഇവന്റെ കയ്യിലേക്ക് എന്നെ ഏൽപ്പിച്ചത് എന്ന് കൂടി ഇവൻ പറഞ്ഞു... എന്താ ഇതൊ‌ക്കെ...? ഇവൻ പറഞ്ഞത് സത്യമാണോ... ആണോ...?" നമ്മള് അവരെയൊക്കെ നോക്കി കൊണ്ട് അങ്ങനെ ഒച്ചയിട്ട് അത് ചോദിച്ചതും പെട്ടെന്ന് അർഷി നമ്മളെ നേരെ തിരിഞ്ഞോണ്ട് അതെ എന്ന് നമ്മക്ക് മറുപടി നൽകി... അത് കേട്ട് നമ്മള് വീണ്ടും ഒന്ന് ഷോക്കായി കൊണ്ട് ഓന്റെ നേർക്ക് തിരിഞ്ഞ് നിന്നു... "ഇന്ന് നിന്റെയും അപ്പുവിനെയും നിക്കാഹ് ആയിരുന്നു... അതിന്റെ ഒരു ചെറിയ ഫങ്ഷനാ ഇനി ഇവിടെ നടക്കാൻ പോകുന്നത്... അവന്റെ ഭാര്യയാണ് നീയിപ്പോ..." എന്നൊക്കെ അർഷി പറഞ്ഞപ്പോ നമ്മള് പതിയെ നോ എന്ന് പറഞ്ഞോണ്ട് തലയാട്ടി *നോ* എന്ന് അലറി... *"നോ... ഞാൻ ഇത് വിശ്വസിക്കില്ല... എന്റെ സമ്മതം ഇല്ലാതെ എങ്ങനെ നിങ്ങളൊക്കെ കൂടി ഇതിന് കൂട്ട് നിന്നു...? ഞാൻ നിങ്ങളോട് പറഞ്ഞോ എനിക്ക് ഇവനെ ഇഷ്ടമാണെന്ന്... പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാ നിങ്ങളൊക്കെ കൂടി എന്റെ നിക്കാഹ് ഇവനുമായി നടത്തിയത്... പറ.... പറയാൻ..."* "ഇതുപോലെ ഒരു ചോദ്യം ഞാൻ നിന്നോട് തിരിച്ചും ഒന്ന് ചോദിച്ചോട്ടെ... ദേ ഈ നിൽക്കുന്ന ഇവളെ നിങ്ങൾ എല്ലാവരും കൂടി പ്ലാൻ ചെയ്ത് എന്റെ തലയിലേക്ക് കെട്ടി വെച്ച് തന്നപ്പോ എന്റെ സമ്മതം നിങ്ങൾ ആരെങ്കിലും നോക്കിയിരുന്നോ... പറ... നോക്കിയിരുന്നോ...?" അർഷി ആഷുവിനെ നമ്മളെ മുന്നിലേക്ക് വലിച്ച് നിർത്തി കൊണ്ട് ഓൻ അങ്ങനെ ചോദിച്ചപ്പോ പെണ്ണ് ഓനെ ഇടങ്കണ്ണിട്ട് തുറിച്ച് നോക്കി കൊണ്ട് മോന്ത കനപ്പിച്ച് വെച്ചിട്ടുണ്ട്... നമ്മള് ആഷുവിനെയും അർഷിയെയും നോക്കി കൊണ്ട് ഓൻ പറഞ്ഞ് വന്നതിന്റെ പൊരുള് മനസ്സിലാകാതെ ഓനെ തന്നെ മിഴിച്ച് നോക്കി... "അന്ന് നീയൊക്കെ കൂടി ഇവളെ പിടിച്ച് എന്റെ ഭാര്യ ആക്കിയപ്പോഴേ ഞാൻ നിനക്ക് ഇട്ട് ഒരു പണി ഓങ്ങി വെച്ചതാ... അത് ഈ ഒരു രൂപത്തിൽ ഞങ്ങൾ എല്ലാവരും കൂടി നടത്തി തന്നെന്ന് നീയങ്ങ് വിചാരിച്ചാൽ മതി... എനിക്ക് കണ്ണെടുത്താൽ കണ്ടൂടാത്ത ഇവളെ തന്നെ നീയൊക്കെ എന്റെ തലയിൽ കെട്ടി വെച്ചപ്പോ ഞാൻ നിന്റെ തലയിൽ കെട്ടിവെച്ചത് നീ ഇഷ്ടപ്പെടുന്ന നിന്നെ ഇഷ്ടപ്പെടുന്നവനെയാ... അങ്ങനെ ഒരു നല്ല കാര്യമെങ്കിലും ഞാൻ എന്റെ പെങ്ങക്ക് വേണ്ടി ചെയ്തില്ലേ..." എന്ന് അർഷി പറയുന്നത് കേട്ട് എല്ലാവരും കൂടി പൊരിഞ്ഞ ചിരിയായിരുന്നു... നമ്മളെ ചെറ്റ അമീഗോസ് ആണെങ്കിൽ ചിരിച്ചോണ്ട് ആ കോന്തൻ ACPന്റെ അടുത്തേക്ക് പോയിട്ട് നമ്മളെ നോക്കി ചിരിക്കുന്നുണ്ട്... ഇവർക്ക് ഒത്താശ ചെയ്‌തോണ്ട് ബേബിയും ഐഷുമ്മയും ഒക്കെ നമ്മളെ നോക്കി ചിരിക്കുന്നത് കണ്ടപ്പോ നമ്മക്ക് ദേഷ്യം വന്നു... നമ്മള് അപ്പൊ തന്നെ കാത് രണ്ടും പൊത്തി പിടിച്ചോണ്ട് *സ്റ്റോപിറ്റ്‌* എന്ന് അലറി... എന്നിട്ട് ദേഷ്യം കൊണ്ട് ശ്വാസം ഒക്കെ നിയന്ത്രണമില്ലാതെ വലിച്ച് വിട്ടോണ്ട് പതിയെ കണ്ണ് തുറന്ന് നമ്മള് എല്ലാവരെയും ഒന്ന് രൂക്ഷമായി നോക്കി... *"എനിക്ക് ഇവനെ ഇഷ്ടമല്ല... ഞാൻ ഇവനെ സ്നേഹിക്കുന്നുമില്ല... എല്ലാവരും കൂടി നിങ്ങൾക്ക് തോന്നിയ പോലെ ഓരോ തീരുമാനങ്ങൾ എടുക്കുമ്പോഴും എന്നോട് ഒരു വാക്ക് ചോദിക്കാൻ നിങ്ങൾക്ക് ആർക്കും തോന്നിയില്ലല്ലോ... നിങ്ങളോട് ഒക്കെ എനിക്ക് ഇപ്പൊ വെറുപ്പ് തോന്നുന്നു...* *എനിക്ക് ഇവനെ ഇഷ്ടമല്ല... ഞാൻ സ്നേഹിക്കുന്നത് നാസിഫിനെയാണ്... അവന്റെ കൂടെ ജീവിക്കാനാ ഞാൻ ആഗ്രഹിക്കുന്നത്... എന്റെ ജീവിതം വെച്ച് കളിച്ചപ്പോ തൃപ്തി ആയില്ലേ എല്ലാവർക്കും...?"* എന്നൊക്കെ നമ്മള് തൊണ്ട കാറി അലറി അവരോട് ചോദിച്ചോണ്ട് നിയന്ത്രണമില്ലാതെ ഒഴുകി കൊണ്ടിരുന്ന നമ്മളെ കണ്ണീര് തുടച്ചു... എന്നിട്ട് എല്ലാവരിലേക്കും ഒന്ന് നോട്ടം തെറ്റിച്ച് അവരെ തുറിച്ച് നോക്കിയപ്പോ നമ്മള് പറഞ്ഞത് കേട്ട് ഞെട്ടി നിൽക്കാണ് എല്ലാവരും... അപ്പുവിന്റെ മുഖമൊക്കെ ആകെ മാറിയിട്ടുണ്ട്... ഓന്റെ മുഖത്തെ ആ ഭാവത്തിന് എന്ത് പറയുമെന്ന് അറിയില്ല... ഒരു ഞെട്ടലോടെ എല്ലാവരും നമ്മളെ തന്നെ നോക്കി നിന്നതും നമ്മള് കൈ ചുരുട്ടി പിടിച്ച് ദേഷ്യം കണ്ട്രോൾ ചെയ്‌തോണ്ട് അകത്തേക്ക് കയറി ചെന്നു... കരയാതിരിക്കാൻ വേണ്ടി മാക്സിമം ശ്രമിച്ചോണ്ട് നമ്മള് സ്റ്റെയർ കയറി മുകളിലേക്ക് പോകാൻ നിന്നതും നമ്മളെ പിറകിൽ നിന്ന് ഒരു പിൻവിളി കേട്ട് നമ്മള് അവിടെ നിന്നു... *"ഇഷാ..."* നാസിഫിന്റെ ശബ്ദവും ആ വിളിയും കേട്ടതും നമ്മളൊന്ന് ഞെട്ടി അല്പം പതർച്ചയോടെ അവിടെ നിന്ന് ഒന്ന് തിരിഞ്ഞ് നോക്കി... അപ്പൊ നമ്മളെ പോലെ ആ വിളി കേട്ട ഭാഗത്തേക്ക് കണ്ണ് പായിക്കുന്ന എല്ലാവരെയും നോക്കി കൊണ്ട് നമ്മള് നാസിഫിലേക്ക് നോട്ടം തെറ്റിച്ചതും ബേബി നമ്മളെ നോക്കി ചിരിച്ചിട്ട് കയ്യടിച്ചു... (തുടരും) *********************************************** ഹായ് ഫ്രണ്ട്സ്, ഇന്നത്തെ പാർട്ടിളെ ട്വിസ്റ്റ് ഒക്കെ എല്ലാരും വായിച്ചല്ലോ അല്ലെ...? നിങ്ങള് ആരും പ്രതീക്ഷിക്കാത്ത ഒരുപാട് ട്വിസ്റ്റുകൾ ഇതുപോലെ നിങ്ങളെ കാത്തിരിപ്പുണ്ട്... ഇന്നത്തെ പാർട്ട് നിങ്ങൾക്കൊക്കെ ഇഷ്ടപ്പെട്ടുവെന്ന് കരുതുന്നു... അടുത്ത ഒരു കിടുക്കാച്ചി പാർട്ടുമായിട്ട് ഞാൻ നാളെ രാത്രി 9 മണിക്ക് വരാട്ടോ...
#

📙 നോവൽ

📙 നോവൽ - സിനിയില്ലാജീവിതം നി ഭാഗം 67 Mubashira MSKH - ShareChat
33.6k കണ്ടവര്‍
12 മണിക്കൂർ
*💘നീയില്ലാ ജീവിതം💘2⃣*           _ഭാഗം.66_ ✍ Mubashira MSKH നദ എന്നെ വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ചിട്ട് ഇതാരാകും എന്ന് ചിന്തിച്ചോണ്ട് നിന്നതും പെട്ടെന്ന് അയാള് അവിടന്ന് എണീറ്റ് എന്റെ നേർക്ക് തിരിഞ്ഞ് നിന്നു... അവനെ കണ്ടതും നമ്മള് ഞെട്ടി തരിച്ച് പകച്ച് നിന്നു പോയി.... ഇവൻ എന്താ ഈ സമയത്ത് ഇവിടെ...? എന്നെ ഇങ്ങോട്ട് ഇപ്പൊ വിളിപ്പിച്ചതിന്റെ ഉദ്ദേശമെന്താ...? എന്നൊക്കെ നമ്മളെ മനസ്സിലിട്ട് കൂട്ടി കുഴച്ചോണ്ട് കൈ ചുരുട്ടി പിടിച്ച് അപ്പോ തന്നെ തിരിച്ച് വാതിലിന്റെ നേരെ പോയി... "അങ്ങോട്ട് പോയിട്ട് വല്യ കാര്യം ഒന്നുമില്ല... ആ വാതില് ഇനി നാളെ രാവിലെയെ തുറക്കൂ... അത് വരെ ഈ റൂമിന്റെ ഉള്ളിൽ നിന്നും എന്ത് ശബ്ദമുണ്ടായാലും ആരും ഇങ്ങോട്ട് തിരിഞ്ഞ് നോക്കില്ല..." എന്ന് ഓൻ നമ്മളെ പിന്നിൽ നിന്ന് പറയുന്നത് കേട്ടതും നമ്മള് അപ്പൊ തന്നെ പല്ല് കടിച്ച് അവന്റെ നേരെ തിരിഞ്ഞ് നിന്ന് അടുത്തേക്ക് ചെന്നിട്ട് അവന്റെ കോളറിൽ കേറി പിടിച്ചു... "എന്താ നിന്റെ ഉദ്ദേശം...? എന്നെ ഈ മുറിയിൽ ഇട്ട് പൂട്ടാൻ മാത്രം എന്താ കാര്യം...? മര്യാദക്ക് ഈ വാതില് നീ തന്നെ തുറന്ന് തന്നോ അതാണ് നിന്റെ തടിക്ക് നല്ലത്... അത് പോയി തുറക്ക്..." എന്ന് പറഞ്ഞ് നമ്മള് ഓന്റെ കോളറിൽ നിന്ന് പിടി വിട്ട് ഡോറിന്റെ നേരെ കൈ നീട്ടി... അപ്പൊ ഓൻ നമ്മളെ തുറുക്കനെ നോക്കിയിട്ട് ഓന്റെ ഷർട്ട് നേരെയാക്കി നമ്മളെ അടുത്തേക്ക് വന്ന് നിന്നു.... "ദിലു... പ്ലീസ്... ഞാൻ പറയുന്നത് കേൾക്കാൻ നീയൊന്ന് മനസ്സ് കാണിക്കണം... അന്ന് ഞാൻ നിന്നോട് അങ്ങനെ സംസാരിച്ചതൊക്കെ അറിയാതെ എന്റെ നാവിൽ നിന്ന് വന്ന് പോയതാ... പ്ലീസ് നീ ഇനി ഇതും പറഞ്ഞ് എന്നോട് മിണ്ടാതെ കഴിയല്ലെടാ.... എനിക്ക് അത് താങ്ങാൻ കഴിയില്ല..." "എനിക്ക് നിന്റെ ഈ നാടകമൊന്നും കാണാനും താൽപര്യമില്ല കേൾക്കാനും താൽപര്യമില്ല... ഈ ഡോർ അടച്ചവരോട് തന്നെ ഇത് മര്യാദക്ക് തുറന്ന് തരാൻ പറഞ്ഞോ..." ★★★★★★★★★★★★★★★★★★★★ 【അപ്പു】 നമ്മള് പറയുന്നതൊന്നും ഒരു വക കേൾക്കാൻ ഈ കുരിപ്പ് സമ്മതിക്കാത്തത് കാണുമ്പോ ഒരെണ്ണം പൊട്ടിച്ചിട്ട് ഇങ്ങോട്ട് ശ്രദ്ധിക്കടി എന്നൊക്കെ വിളിക്കാൻ തോന്നുന്നുണ്ട്... പിന്നെ അത് വേണ്ടെന്ന് വെച്ചതാ... എന്ന് കരുതി അവള് പറയുന്നതൊക്കെ കേട്ടോണ്ട് നിൽക്കാൻ ഒന്നും എന്നെ കിട്ടില്ല... "ദിലു... നീ ആദ്യം ഞാൻ പറയുന്നത് ഒന്ന് കേൾക്ക്... നിന്നെ ഇങ്ങോട്ട് വിളിച്ച് വരുത്തിയത് ഞാൻ അല്ല..." "ഓഹോ... പിന്നെ എങ്ങനെ ആണാവോ നദയുടെ റൂമിൽ നീ എത്തിയത്...?" "അത് ഞാൻ പറയാം.. ബട്ട് നീ അതൊന്ന് കേൾക്കാൻ കൂട്ടാക്കണം..." എന്ന് നമ്മള് പറഞ്ഞപ്പോ ഓള് നമ്മളെ നോക്കി പുച്ഛിച്ച് ചിരിച്ചോണ്ട് മുഖം തിരിച്ചു... അത് കണ്ടപ്പോ ഇവളെ എന്താ പടച്ചോനെ ചെയ്യേണ്ടതെന്ന് ഒരു പിടിയും കിട്ടല്ല... "ദേ ഇങ്ങോട്ട് നോക്ക്... കമ്മീഷണറെ മകൻ ക്രിസ്റ്റിയെ നീ അത്ര പെട്ടെന്ന് ഒന്നും മറന്നിട്ടില്ലല്ലോ അല്ലെ...? ആ കമ്മീഷണർ പറഞ്ഞിട്ടാണ് നീ ഇപ്പോ എന്റെ മുന്നിൽ ഇങ്ങനെ നിൽക്കുന്നത്... ഇന്ന് ഇപ്പൊ ഈ നിമിഷം എനിക്ക് പകരം മറ്റൊരുത്തൻ ആയിരിക്കും നിന്റെ മുന്നിൽ നിന്നിട്ടുണ്ടാവുക... ആ ക്രിസ്റ്റി... ആ കൂടിക്കാഴ്ച വെറുതെ ആയിരിക്കില്ലെന്ന് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാലോ അല്ലെ...? ഇന്ന് സിന്ധു ചേച്ചി വീട്ടിലേക്ക് മടങ്ങാൻ നിൽക്കുമ്പോഴാണ് കമ്മീഷണർ ഇങ്ങോട്ട് വന്ന് ഈ ആവശ്യം നദയെ അറിയിക്കുന്നത്... ആ നേരത്ത് ചേച്ചി അത് കേട്ടിട്ട് ഇല്ലായിരുന്നു എങ്കിൽ....." "ഇപ്പൊ ആ ക്രിസ്റ്റി കൊല്ലപ്പെട്ടനേ... അതും എന്റെ ഈ കൈ കൊണ്ട്..." "അതേ... അത് എനിക്ക് അറിയായിരുന്നു... അതാണ് ഈ ന്യൂസ് കേട്ടപ്പോ തന്നെ ഞാൻ ഇങ്ങോട്ട് വന്നത്... അവന്റെ ജീവൻ രക്ഷിക്കാൻ...." എന്ന് നമ്മള് പറഞ്ഞപ്പോ പെണ്ണ് നമ്മളെ തുറിച്ച് നോക്കി കൊണ്ട് പെട്ടെന്ന് മുഖം തിരിച്ചു... അത് കണ്ടപ്പോ നമ്മക്ക് ചിരി വന്നിട്ട് അത് അവള് കാണാതെ എങ്ങനെയൊക്കെയോ വിഴുങ്ങി കളഞ്ഞു... ചേച്ചി എന്നോട് ഇക്കാര്യം വിളിച്ച് പറഞ്ഞപ്പോ പിന്നെ ഒന്നും ചിന്തിച്ച് നിൽക്കാതെ ക്രിസ്റ്റി വരുന്ന വഴിക്ക് തന്നെ അവനെ ലോക്ക് ആക്കി ഞാൻ ആ ടൈമിൽ ഇവിടെ വന്ന് കൂടി... നദയൊക്കെ വെൽ പ്ലാൻ ചെയ്ത് നേരത്തെ ഇവിടന്ന് സ്ഥലം കാലിയാക്കി പോയത് എനിക്ക് കാര്യങ്ങൾ കുറച്ചൂടി എളുപ്പമാക്കി തന്നു... ദിലു ഇപ്പോ എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ല... ഇടക്കിടക്ക് ആ വാതിലിന്റെ അടുത്തേക്ക് ചെന്നിട്ട് അത് തുറക്കാൻ ട്രൈ ചെയ്യുന്നുണ്ട്... അത് പറ്റില്ലെന്ന് കാണുമ്പോ വാതിലിനിട്ട് ഒരു ചവിട്ട് കൊടുത്തിട്ട് നമ്മളെ തുറിച്ച് നോക്കി അങ്ങോട്ടും ഇങ്ങോട്ടും നടക്കും... അവള് ഈ കാണിച്ച് കൂട്ടുന്നതൊക്കെ കയ്യും കെട്ടി നോക്കി ഇരുന്നിട്ട് നമ്മള് ചിരിക്കുന്നത് ഓള് കാണുമ്പോ എന്നെ കൊല്ലാനുള്ള ദേഷ്യത്തിൽ കൈ ചുരുട്ടി പിടിച്ച് അടുത്തേക്ക് വരുമെങ്കിലും നമ്മളെ മുഖം കണ്ടിട്ട് നിലത്ത് ഒന്ന് ആഞ്ഞ് ചവിട്ടി സോഫയിൽ പോയി ഇരുന്നു... അത് കണ്ടപ്പോ നമ്മളും ഓളെ അടുത്ത് പോയി ഇരുന്നതും പെണ്ണ് നമ്മളെ തുറിച്ച് നോക്കി കൊണ്ട് അവിടന്ന് എണീക്കാൻ നോക്കി... അത് കണ്ടപ്പോ തന്നെ നമ്മള് അവിടന്ന് എണീറ്റ് കൊടുത്തപ്പോ ഓള് നമ്മളെ മൈൻഡ് ചെയ്യാതെ മുഖം തിരിച്ചിട്ട് സോഫയിലെ പില്ലോ മടിയിൽ വെച്ച് തലക്ക് താങ്ങും കൊടുത്ത് ഓള് ആ ഇരുപ്പ് തുടർന്നു... ഞാൻ എന്തെങ്കിലും ഒന്ന് അവളോട് പറയാൻ വേണ്ടി മുതിരുമ്പോ തന്നെ ഓള് കാത് പൊത്തി പിടിച്ച് കണ്ണടച്ച് ഇരിക്കും... അത് കാണുമ്പോ ഒന്നും മിണ്ടാനും തോന്നില്ല... ഈ കുരിപ്പ് എന്താ പടച്ചോനെ ഇങ്ങനെ ആയെ...? നമ്മള് ടേബിളിൽ ചാരി ഇരുന്നോണ്ട് കുറച്ച് നേരം ഫോണിൽ കളിച്ചോണ്ടും ഓളെ ഇടക്കിടക്ക് നോക്കി കൊണ്ടും ടൈം പോയിപ്പിക്കുമ്പോഴാണ് ദിലു പില്ലോ കെട്ടിപ്പിടിച്ച് ഉറങ്ങി തൂങ്ങി സോഫയിൽ നിന്ന് വീഴാൻ പോകുന്നത് നമ്മള് ശ്രദ്ധിച്ചത്... അപ്പൊ തന്നെ ഓടി ചെന്ന് നമ്മള് ഓളെ കൂടെ ഇരുന്നതും ഓള് നേരെ എന്റെ തോളിലേക്ക് വന്ന് ചാഞ്ഞ് കിടന്നിട്ട് നമ്മളോട് ഒട്ടി ഇരുന്നു... അത് കണ്ടപ്പോ നമ്മളെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... നമ്മള് ഓളെ മുഖത്തേക്ക് നോക്കി കൊണ്ട് ഓള് ഇവിടെ കഴിയുന്നതിനെ കുറിച്ചൊക്കെ ആലോജിച്ച് അങ്ങനെ കുറച്ച് നേരം ഇരുന്നു... ഓളെ മുഖത്തേക്ക് നോക്കി എപ്പോഴോ നമ്മള് ഉറക്കിലേക്ക് വഴുതി വീണിരുന്നു... ★★★★★★★★★★★★★★★★★★★★ 【ദിലു】 പെട്ടെന്ന് ആ അപ്പുവിന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്ന് ഞെട്ടി എണീറ്റത്... അപ്പൊ കണ്ണ് തുറന്ന് നോക്കുമ്പോ നമ്മളെ തൊട്ടടുത്ത് ഇരുന്ന് ഓൻ നമ്മളെ തലയിൽ കൈ വെച്ച് ഇരിക്കാണ്... നമ്മള് ഞെട്ടി എണീക്കുന്നത് ശ്രദ്ധിച്ച് പെട്ടെന്ന് ഓനും കണ്ണ് തുറന്ന് നമ്മളെ നമ്മളെ മുഖത്തേക്ക് നോക്കി... ഒരു നിമിഷം ഞങ്ങള് പരസ്പരം മുഖത്തോട് മുഖം നോക്കി അങ്ങനെ ഇരുന്നതും പെട്ടെന്ന് ആരോ വാതിൽ തുറക്കുന്ന പോലെ ഞങ്ങൾക്ക് തോന്നി... അപ്പൊ തന്നെ മുഖത്ത് നിന്നുള്ള നോട്ടം പിൻവലിച്ച് ഞങ്ങള് വാതിലിന്റെ ഭാഗത്തേക്ക് നോക്കിയതും നമ്മള് പെട്ടെന്ന് അവിടന്ന് എണീറ്റ് നിന്നു... ആ സ്പോട്ടിൽ തന്നെ ആ തെണ്ടി നമ്മളെ കയ്യിൽ പിടിച്ച് വലിച്ച് നമ്മളെ സോഫയിലേക്ക് ഇരുത്തി... അത് കണ്ട് നമ്മള് ഓനെ ഒന്ന് തുറിച്ച് നോക്കിയപ്പോ ഓൻ ഒന്ന് കോട്ടി ചിരിച്ചോണ്ട് നമ്മളെ തലയിൽ രണ്ട് കയ്യും വെച്ച് നമ്മളെ മുടിയൊക്കെ ആകെ കൂടെ പരത്തി പറപ്പിച്ചു... അത് കണ്ട് നമ്മള് അപ്പൊ തന്നെ ഓന്റെ കയ്യിനൊരു തട്ട് കൊടുത്ത് അവിടന്ന് എണീറ്റ് പല്ലിറുമ്മി മുടി ശരിയാക്കാൻ നിന്നാപ്പോഴേക്കും ഓൻ നമ്മളെ നോക്കി ചിരിച്ചോണ്ട് വാതിലിന്റെ അടുത്തേക്ക് നടന്നിരുന്നു... ഈ കോപ്പ് എന്തിനാ നമ്മളെ നോക്കി ഇളിച്ചോണ്ട് ഇങ്ങനെ പോകുന്നേ എന്ന് മനസ്സിലിട്ട് കൂട്ടി കുഴച്ചോണ്ട് ഓനെ തന്നെ നോക്കി നിന്നതും ഓൻ പെട്ടെന്ന് ഓന്റെ ഷർട്ടിന്റെ ബട്ടൻ ഒക്കെ അഴിച്ച് ഓന്റെ മുടിയൊക്കെ ആകെ പറപ്പിച്ച് നമ്മളെ നോക്കി സൈറ്റടിച്ച് പോയി വാതില് തുറന്നു... എന്താ ഈ പൊറിഞ്ചു ഇങ്ങനെ ഒക്കെ ചെയ്‌തോണ്ട് നമ്മളെ നോക്കി ഒരു കള്ളച്ചിരി ചിരിക്കുന്നത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല... ഓൻ വാതില് തുറന്ന് കൈ രണ്ടും മേൽപ്പോട്ട് ഒന്ന് ഉയർത്തിയിട്ട് ഓന്റെ ഷർട്ടിന്റെ ബട്ടണ് ഒക്കെ നേരെയാക്കി ഇട്ട് ഇറങ്ങി പോകുന്നത് കണ്ടപ്പോ അവന് പിന്നാലെ നമ്മളും ആ റൂമിൽ നിന്നിറങ്ങി... അപ്പൊ നദ ഞങ്ങളെ രണ്ട് പേരെയും ഇങ്ങനെ ഒരുമിച്ച് കണ്ടതിൽ ഷോക്കായി കൊണ്ട് നിന്നിട്ട് ഓനെ കണ്ണിമ വെട്ടാതെ അന്തം വിട്ട് നോക്കുന്നത് കണ്ട് നമ്മളും ഓനിലേക്ക് നോട്ടം തെറ്റിച്ചു... അപ്പൊ നമ്മളെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചോണ്ട് സൈറ്റടിച്ചിട്ട് ഓൻ അവിടന്ന് ഇറങ്ങി പോയതും നമ്മള് ഓനെ തുറിച്ച് നോക്കി കൊണ്ട് നമ്മളെ സെല്ലിന്റെ അടുത്തേക്ക് നടന്നു... ആ കോപ്പ് അങ്ങനെ ഒക്കെ ചെയ്തത് എന്തിനാ എന്ന് ആ നദന്റെ മോന്തേടെ ഷേപ്പ് കണ്ടപ്പോഴാ നമ്മക്ക് മനസ്സിലായത്... അതോണ്ട് തന്നെ ഓനെ കൊല്ലാനുള്ള ദേഷ്യവും നമ്മളെ ഉള്ളിൽ നുരഞ്ഞ് പൊന്തിയിരുന്നു... എന്ന് ഈ ജയില് വിട്ട് എനിക്ക് ഒരു മോചനം ഉണ്ടാകുന്നോ അന്ന് അവന്റെ അവസാനം എന്റെ കൈ കൊണ്ടായിരിക്കും എന്ന് തീരുമാനിച്ചുറപ്പിച്ച് നമ്മള് നടന്ന് നീങ്ങി... ★★★★★★★★★★★★★★★★★★★★ ദിലുവിനെയും അപ്പുവിനെയും ഒരുമിച്ച് ആ മുറിയിൽ നിന്ന് കണ്ടതിന്റെ ഷോക്കും അവര് രണ്ട് പേരും ഇന്നലെ ഒരുമിച്ചാണ് ആ മുറിയിൽ കഴിഞ്ഞതെന്നും ആലോജിച്ച് ദേഷ്യം കടിച്ച് പിടിച്ചാണ് നദ നിൽക്കുന്നത്... അവൾക്ക് വരുന്ന ദേഷ്യത്തിന് ഇപ്പൊ തന്നെ ദിലുവിന്റെ കഴുത്ത് ഞെരിച്ച് കൊല്ലാൻ തോന്നുന്നുണ്ടെന്ന് ഓള് പറഞ്ഞിട്ട് ദിലുവിന്റെ പിന്നാലെ പോകാൻ നിന്നപ്പോഴേക്കും കൊണ്സ്റ്റബിൾ സിന്ധു അവളെ അവിടെ പിടിച്ച് നിർത്തി... "മേഡം എന്തൊക്കെയാ ഈ കാണിക്കാൻ പോകുന്നത്...? അവളെ സർ ഉപദ്രവിച്ചാൽ ഒന്നും അവള് നേരെയാകുമെന്ന് എനിക്ക് തോന്നുന്നില്ല... ഇപ്പോ ബുദ്ധിക്ക് കളിച്ചാലെ കാര്യങ്ങൾ നീങ്ങൂ... എടുത്ത് ചാടി വല്ലതും ചെയ്തിട്ട് അവളെ കയ്യിന് പണിയാക്കണോ...?" എന്ന് സിന്ധു പറയുന്നത് കേട്ടതും നദ അവരെ തുറിച്ച് നോക്കി... "അ.. അ... അല്ല... ഞാൻ പറഞ്ഞ് വന്നത് എന്താന്ന് വെച്ചാ... ഓള് ഇവിടന്ന് പോകാൻ ഇനിയും ദിവസങ്ങൾ ഇല്ലേ... അതിനുള്ളിൽ അവളെ പൂട്ടാൻ ഒരു വഴി നമ്മളെ മുന്നിൽ തെളിയില്ലേ എന്നാ..." എന്നൊക്കെ അവര് പറഞ്ഞതും നദ പല്ല് കടിച്ചോണ്ട് ദിലുവിനെയും അപ്പുവിനെയും കുറിച്ച് ആലോചിച്ചോണ്ട് ദേഷ്യം കടിച്ച് പിടിച്ച് ടേബിളിൽ ആഞ്ഞടിച്ചു... എന്നിട്ട് അവൾക്ക് ഒരവസരം വരുന്നത് വരെ കാത്തിരിക്കാൻ അവള് തീരുമാനിച്ചു... ~~~~~~~~~~~~~~~~~~~~~~~~~~~~~~ ദിവസങ്ങൾ കടന്ന് പോയി... ദിലുവിന്റെ നിരപരാദിത്യം തെളിയിക്കാൻ വേണ്ടി അപ്പു പരിശ്രമിച്ച് കൊണ്ടിരുന്നു... അതിനുള്ള ചില തെളിവുകളും അവന്റെ കയ്യിൽ കിട്ടി... രണ്ട് ദിവസം കഴിഞ്ഞാൽ ദിലുവിന്റെ റിമാൻഡ് കാലാവധി കഴിയും... അതിന് വേണ്ടി കാത്തിരിക്കാണ് എല്ലാവരും... ദിലു ജയിലിൽ നിന്ന് ഇറങ്ങാൻ പോകുന്നത് ആലോജിക്കുമ്പോ നദക്ക് ഭ്രാന്ത് പിടിക്കുന്ന പോലെയൊക്കെ തോന്നുന്നുണ്ട്... അവളെ എന്തൊക്കെ ചെയ്തിട്ടും ഒരു കാര്യവുമില്ലെന്ന് മനസ്സിലായപ്പോ ഓളെ കൊല്ലാൻ തന്നെ നദ തീരുമാനിച്ചു... ഇരു ചെവി അറിയാതെ ആ കാര്യം അങ്ങ് തീർക്കാൻ ഉള്ള ഒരു വഴിയും ആലോജിച്ച് അവള് ഓഫീസിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോഴായിരുന്നു ഹോം മിനിസ്റ്ററെ പിഎ ഒരു പെട്ടിയുമായി അവളെ അടുത്തേക്ക് വന്നത്... "ഞാൻ ഹോം മിനിസ്റ്ററെ പിഎ ആണ്... സർ പറഞ്ഞിട്ട് വന്നതാ..." എന്ന് അയാള് പറഞ്ഞപ്പോ ഓള് അയാളോട് ഇരിക്കാൻ പറഞ്ഞിട്ട് ഓള് ഓളെ സീറ്റിൽ ചെന്നിരുന്നു... "ഇപ്പൊ എന്നെ കാണാൻ വന്നതിന്റെ ഉദ്ദേശം...?" എന്ന് നദ ചോദിച്ചതും അയാള് കയ്യിലുണ്ടായിരുന്ന ആ പെട്ടി തുറന്ന് അവൾക്ക് നേരെ തിരിച്ച് വെച്ചു... രണ്ടായിരത്തിന്റെ നോട്ടുകൾ കൊണ്ട് നിറഞ്ഞ ആ പെട്ടിയിലേക്ക് ഒന്ന് നോട്ടം തെറ്റിച്ചോണ്ട് നദ നെറ്റി ചുളിച്ച് അയാളെ നോക്കി... "ഇത് നിങ്ങൾക്കുള്ള പണമാണ്... എന്തിനാണ് ഇതെന്ന് ഹോം മിനിസ്റ്റർ തന്നെ നിങ്ങളോട് പറയും..." എന്ന് പറഞ്ഞ് അയാള് മന്ത്രിക്ക് കോൾ ചെയ്തപ്പോ നദ ആ നോട്ടുകളിൽ വിരല് പായിച്ചിട്ട് അതിൽ നിന്ന് ഒരു നോട്ട് എടുത്ത് അത് തുറന്ന് ഒന്ന് കോട്ടി ചിരിച്ചിട്ട് തിരിച്ച് അതിൽ തന്നെ വെച്ചു... അപ്പൊ തന്നെ അയാള് ഫോൺ അവൾക്ക് നേരെ നീട്ടി കൊണ്ട് മന്ത്രിയാണെന്ന് പറഞ്ഞതും ഓള് ഒന്ന് സ്റ്റഡി ആയി ഇരുന്നിട്ട് ഫോൺ കാതോട് അടുപ്പിച്ചു... "എന്റെ മകളെ കൊന്നവൾ ഒരിക്കലും ജീവനോടെ ജയില് വിട്ട് പുറത്തേക്ക് വരാൻ പാടില്ല... അതിനുള്ളതാണ് ഈ പണം... താൻ എന്ത് ചെയ്യുമെന്നൊന്നും എനിക്ക് അറിയണ്ട പക്ഷെ അവള് ഇനി ഒരിക്കലും ജീവനോടെ ഇരിക്കരുത്... ഇത് വെറും അഡ്വാൻസ് മാത്രമാണ്... കാര്യങ്ങൾ വിചാരിച്ച പോലെ നടന്നാൽ ബാക്കിയും അങ്ങോട്ട് വന്ന് ചേരും..." എന്ന് പറഞ്ഞ് അയാൾ കോൾ കട്ട് ചെയ്തതും നദ ഒന്ന് പരിഹസിച്ച് ചിരിച്ചോണ്ട് തിരിച്ച് അയാൾക്ക് ഫോൺ നൽകിയിട്ട് ഒന്ന് തലയാട്ടി... അപ്പോ തന്നെ അയാള് അവിടന്ന് എണീറ്റ് പോയതും ആ റൂമിലേക്ക് കൊണ്സ്റ്റബിൾ സിന്ധു കയറി വന്നു... അപ്പൊ നദ സീറ്റിലേക്ക് ചാരിയിരുന്ന് ആടി കൊണ്ട് ആ നോട്ടുകൾ ഓരോന്നും കയ്യിലെടുത്ത് മറിച്ച് വിട്ടോണ്ട് പൊട്ടിച്ചിരിക്കാണ്... സിന്ധുവിനെ കണ്ടതും നദ അപ്പൊ തന്നെ സീറ്റിൽ നിന്ന് എണീറ്റ് ടേബിളിൽ കേറി ഇരുന്നോണ്ട് അവരെ അടുത്തേക്ക് വിളിച്ചു... "താൻ പറഞ്ഞത് ശരിയാടോ... അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കണം... ഇത് കണ്ടോ... അവളെ കൊല്ലാനുള്ള കൊട്ടേഷന് എനിക്ക് കിട്ടിയ അഡ്വാൻസാ... അവളെ കൊന്ന് കഴിഞ്ഞാൽ എനിക്ക് രണ്ടാണ് ലാഭം... ഒന്ന് കൈ നിറയെ പണം മറ്റൊന്ന് എന്റെ അഫ്‌സി..." എന്നൊക്കെ തുടങ്ങി അവള് എന്തൊക്കെയോ പറഞ്ഞ് പൊട്ടിച്ചിരിച്ചതും സിന്ധു ഞെട്ടി തരിച്ച് നിന്നിട്ട് ഓള് പറയുന്നതൊക്കെ കേട്ട് നിന്നു... ഈ വിവരം എത്രെയും പെട്ടെന്ന് ACP സാറിനെ വിളിച്ച് പറയണമെന്ന് അവരെ മനസ്സ് മന്ത്രിച്ചതും നദയുടെ കണ്ണ് വെട്ടിച്ച് അവര് പുറത്തേക്ക് ചെന്ന് അവന് കോൾ ചെയ്തു... പക്ഷെ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഓൻ എങ്ങോട്ടോ പോയത് ആയത് കൊണ്ട് അവനെ വിളിച്ചപ്പോ കിട്ടിയില്ല... ഔട്ട് ഓഫ് കവറേജ് ഏരിയ എന്നായിരുന്നു പറഞ്ഞത്... അതൊക്കെ കൂടി കേട്ടപ്പോ തന്നെ അവരെ മനസ്സിൽ ഭയം പിടി കൂടി... ഇത് ദിലുവിനെ എങ്കിലും അറിയിക്കണമെന്ന് അവർക്ക് തോന്നിയതും അവര് അവളെ അടുത്തേക്ക് പോകാൻ നിന്നപ്പോ നദ അവരെ ഓഫീസിലേക്ക് വിളിപ്പിച്ചു... "ഡോ... താൻ ഒരു കാര്യം ചെയ്യണം... ആ വിജിയേയും കൂട്ടരെയും എത്രെയും പെട്ടെന്ന് ഇങ്ങോട്ട് വിളിപ്പിച്ച് കൊണ്ട് വരണം... അവരെ കൊണ്ട് ഒരു കാര്യമുണ്ട്..." "എന്തിനാ മേഡം...?" "കാര്യം അറിഞ്ഞാലെ താൻ പോകൂ എന്നുണ്ടോ... പോയി വിളിച്ചോണ്ട് വാഡോ..." എന്ന് പറഞ്ഞ് നദ അലറിയതും അവളെ നേരെ സല്യൂട്ട് ചെയ്‌തോണ്ട് അവര് ദിലുവിന്റെ അടുത്തേക്ക് ആണ് പോകാൻ നിന്നത്... പക്ഷെ അപ്പോഴേക്കും ആ വിജിയേയും കൂട്ടരെയും മറ്റൊരു കൊണ്സ്റ്റബിൾ ഓഫീസിലേക്ക് കൊണ്ട് വരുന്നത് കണ്ടപ്പോ അവരെ പ്ലാൻ അറിയാൻ വേണ്ടി അവരും തിരിച്ച് ഓഫീസിലേക്ക് തന്നെ കേറി ചെന്നു... "ഒരു കൊട്ടേഷനുണ്ട്... നല്ല ഭംഗിയായി അത് ചെയ്ത് തീർത്താൽ നിങ്ങൾക്ക് ആയിരിക്കും ലാഭം... നിങ്ങളെ ശിക്ഷയുടെ കാലാവധി കുറയും കൈ നിറയെ കാശും കിട്ടും..." എന്ന് പറഞ്ഞ് നദ അവർക്ക് നേരെ ആ രണ്ടായിരത്തിന്റെ നോട്ട് രണ്ട് കെട്ട് അവർക്ക് എറിഞ്ഞ് കൊടുത്തതും ആ വിജിയും കൂട്ടരും അത് മറിച്ച് നോക്കി ചിരിച്ചോണ്ട് എന്താ ചെയ്യേണ്ടതെന്ന ഭാവത്തിൽ നദയെ നോക്കി... അപ്പൊ തന്നെ അവർക്ക് നേരെ ദിലുവിന്റെ ഒരു ഫോട്ടോ നീട്ടി കൊണ്ട് ഇവളെ അങ്ങ് തട്ടി കളയാൻ നദ അവരോട് പറഞ്ഞതും സിന്ധു ഞെട്ടി തരിച്ചോണ്ട് അവിടെ നിന്നു... ദിലുവിന്റെ ഫോട്ടോ കണ്ടപ്പോ തന്നെ വിജിയുടെയും കൂട്ടരുടെയും മുഖം ഒന്ന് തെളിഞ്ഞു... "ഈ കൊട്ടേഷന് കാശ് കിട്ടിയില്ലെങ്കിലും ഞങ്ങള് ഇവളെ തീർത്തിരിക്കും സാറേ... ഞാൻ ഇന്ന് ഇവിടെ കഴിയുന്നുണ്ടെങ്കിൽ അതിന് കാരണക്കാരി ഇവളും ഇവളെ കൂടെ ഉണ്ടായിരുന്നവന്മാരുമാണ്... അതോണ്ട് സർ ഒന്ന് കൊണ്ട് ടെൻഷൻ ആകണ്ട... ഇന്നത്തോടെ ഇവളെ കഥ കഴിക്കുന്ന കാര്യം ഞങ്ങളേറ്റു..." എന്ന് പറഞ്ഞ് അവര് അവിടന്ന് ഇറങ്ങി പോയതും നദയുടെ ചുണ്ടിൽ ഒരു നിഗൂഢമായ ചിരി വിടർന്നു... ആദിലാ ഇഷ ഫയൽ ക്ലോസ് ചെയ്യാനുള്ള സമയമായെന്ന് പറഞ്ഞ് ഓള് പൊട്ടിച്ചിരിക്കുന്നത് കണ്ട് സിന്ധു വീണ്ടും വീണ്ടും അപ്പുവിന് വിളിക്കാൻ ട്രൈ ചെയ്ത് കൊണ്ടിരുന്നു... പക്ഷെ അവന്റെ ഫോൺ റിങ് ചെയ്യുന്നില്ലായിരുന്നു... ★★★★★★★★★★★★★★★★★★★★ 【ദിലു】 ജെനി റിലീസ് ആയി പോയിട്ട് ഒരാഴ്ചയായി... ഇതിനിടക്ക് എന്നെ ഒരു തവണ അവള് കാണാൻ വന്നിരുന്നു... അവള് തിരിച്ച് ബാംഗ്ലൂരിൽ പോകാണെന്ന് പറഞ്ഞു... ഇനി ഇങ്ങോട്ട് തിരിച്ച് വരില്ലെന്നും... അതിന് ഞാൻ അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചപ്പോ നമ്മളെ നിരപരാദിത്യം തെളിഞ്ഞാൽ ഒരിക്കൽ കൂടി അവള് ഇങ്ങോട്ട് വരുമെന്ന് പറഞ്ഞ് അവള് മടങ്ങി പോയി.... ഇടക്കിടക്ക് ജെനിയുടെ ചളികളും തള്ളുകളും ഒക്കെ കേട്ടാണ് ഞാനും ടീച്ചറും ഒക്കെ സമയം നീക്കിയിരുന്നത് അവള് പോയപ്പോ അതിന്റെ ഒരു കുറവ് നല്ലോണം ഉണ്ടായിരുന്നു... ഇനി ഒരു രണ്ട് ദിവസം കൂടിയുണ്ട് എന്റെ റിമാൻഡ് കാലാവധി കഴിയാൻ... അത് കഴിഞ്ഞാൽ എന്താകും എന്റെ അവസ്ഥ എന്ന് എനിക്ക് അറിയില്ല... ഇവിടെ നിന്ന് ഒന്ന് പുറത്തേക്ക് കടക്കാൻ കഴിഞ്ഞാൽ പിന്നെ എന്താ വേണ്ടതെന്ന് എനിക്ക് നന്നായിട്ട് അറിയാം... ചിലതൊക്കെ ഞാനും തീരുമാനിച്ച് വെച്ചിട്ടുണ്ട്... ഇന്ന് ഗാർഡന് വെള്ളം തളിക്കേണ്ട ഡ്യൂട്ടി നമ്മക്ക് ആയിരുന്നു കിട്ടിയത്... ആ ജോലിയൊക്കെ ചെയ്യുമ്പോ നമ്മളെ മനസ്സിലേക്ക് വന്നിരുന്നത് ആഷുവിനെ നമ്മള് കുളിപ്പിച്ചതും ഓള് അർഷിയെയും കൊണ്ട് മറിഞ്ഞ് വീണതുമൊക്കെയാണ്... അതൊക്കെ മനസ്സിലൂടെ മിന്നി മറഞ്ഞപ്പോ അവരെയൊക്കെ വല്ലാണ്ട് മിസ്സ് ചെയ്ത് പോയി... ബേബിയെയും ഐഷുമ്മനെയും എന്റെ അമീഗോസിനെയും ഒക്കെ പിരിഞ്ഞ് ഞാൻ ഇത്രെയും ദിവസം കഴിഞ്ഞിട്ടേയില്ല... ഈ അകൽച്ച കൊണ്ട് അവരെ പിരിഞ്ഞ് കഴിയാനും എന്റെ മനസ്സ് പാകപ്പെട്ട് തുടങ്ങിയെന്നതാണ് സത്യം... നമ്മള് അതൊക്കെ ആലോജിച്ച് ചെടി നനച്ചോണ്ട് ഒന്ന് നെടുവീർപ്പിട്ടു... പെട്ടെന്ന് നമ്മളെ ആരോ പിടിച്ച് തള്ളിയതും നമ്മള് മുന്നിലേക്ക് രണ്ടടി വേച്ച് ചെന്ന് മതിലിൽ തട്ടി നിന്നു... നമ്മള് അപ്പൊ തന്നെ കൈ ചുരുട്ടി പിടിച്ച് തിരിഞ്ഞ് നോക്കിയപ്പോ നമ്മള് കാരണം ജയിലിൽ കിടന്ന ആ തള്ളച്ചിയും അവരെ നാല് കൂട്ടാളികളുമാണ് നമ്മളെ മുന്നിൽ നിൽക്കുന്നത്... അവരെ ആ നിൽപ് കണ്ടപ്പോ തന്നെ നമ്മക്ക് അത് വലിയ പന്തിയായി തോന്നിയില്ല... അതോണ്ട് അവർക്കിട്ട് രണ്ട് പൊട്ടിക്കാൻ ഞാനും തയ്യാറായി ആയിരുന്നു നിന്നത്... പക്ഷെ ഇപ്പോ ഒരു ഫൈറ്റ് നടത്തി ഒടുക്കം അത് എനിക്ക് പുറത്തേക്ക് കടക്കാൻ തടസമാകോ എന്ന് ചിന്തിച്ചപ്പോ മനപ്പൂർവ്വം പ്രശ്‌നത്തിന് പോകാതെ അവരെ മൈൻഡ് ചെയ്യാതെ നമ്മള് അവിടന്ന് നടന്നു... അപ്പോഴേക്കും ആ തള്ളച്ചി നമ്മളെ മുന്നിൽ കേറി നിന്നോണ്ട് നമ്മക്ക് ഒരു തടസം സൃഷ്ടിച്ച് നിന്നതും നമ്മളെ ചുറ്റും അവരൊക്കെ കൂടി നിന്നിരുന്നു... ആ നിർത്തം കണ്ടപ്പോ തന്നെ നമ്മള് ആ അഞ്ച് പേരെയും ഒന്ന് ഇടങ്കണ്ണിട്ട് നോക്കി... "നിന്നെ ഇവിടെ വെച്ച് കണ്ടപ്പോ തന്നെ ഞങ്ങള് പറഞ്ഞതാ നീ ഇവിടം വിട്ട് ജീവനോടെ പോകില്ലെന്ന്... പക്ഷെ നിനക്ക് പോകേണ്ട സമയം ആയ സ്ഥിതിക്ക് നീ ഇനി ഇവിടെ നിന്നിട്ട് എന്താ കാര്യം...? അതോണ്ട് നീയങ്ങ് പൊയ്ക്കോ... ജയിലിൽ നിന്ന് പുറത്തേക്ക് അല്ല പരലോകത്തേക്ക്..." എന്ന് പറഞ്ഞ് തീർന്നതും ആ തള്ളച്ചി പല്ലിറുമ്മി നമ്മളെ അടുത്തേക്ക് വന്നിട്ട് നമ്മളെ മുടിയിൽ പിടിച്ച് വലിച്ച് നമ്മളെയും കൊണ്ട് സ്പീഡിൽ വരാന്തയുടെ അടുത്തേക്ക് ചെന്നു... എന്നിട്ട് അവിടെ എത്തിയതും നമ്മളെ തല വരാന്തയിലെ തൂണിൽ നാലഞ്ച് തവണ ആഞ്ഞ് മുട്ടിച്ച് നമ്മളിൽ നിന്ന് പിടിവിട്ടു... തലയിൽ ആകെ ഒരു തരിപ്പും മരവിപ്പും കൂടി നമ്മളെ തല കറങ്ങാൻ തുടങ്ങി... പെട്ടെന്ന് തല വെട്ടി പൊളിയുന്ന പോലെ വേദനയും കടച്ചിലും ഒക്കെ കൂടി വന്നതും അതിന് അനുസരിച്ച് എനിക്ക് ദേഷ്യം കണ്ട്രോൾ ചെയ്യാൻ കഴിയാത്ത വണ്ണം കൂടി വന്നു... നമ്മള് തലയിൽ കൈ വെച്ചോണ്ട് അവരെ അഞ്ച് പേരെയും മാറി മാറി നോക്കാൻ തുടങ്ങി... ആ തള്ളച്ചിയെയും കൂട്ടരെയും അവിടെയുള്ള ചിലർ വേണ്ടെന്ന് പറഞ്ഞ് പിടിച്ച് മാറ്റാൻ നോക്കിയെങ്കിലും അവരെയൊക്കെ തള്ളിമാറ്റി നമ്മളെ അടുത്തേക്ക് അവർ പുച്ഛത്തോടെ ചിരിച്ചോണ്ട് നടന്ന് വന്നു... "വേണ്ട... ഇനി എന്നെ തൊട്ടാൽ പിന്നെ നിന്റെയൊന്നും കൈ നേരാം വണ്ണം പൊന്തില്ല... മര്യാദക്ക് വിട്ട് പൊയ്ക്കോ..." എന്നൊക്കെ പാതി അടഞ്ഞ കണ്ണുകളോടെ അവരെ നേരെ വിരല് ചൂണ്ടി സംസാരിച്ചോണ്ട് നമ്മള് പറഞ്ഞതും നമ്മളെ അടുത്ത് നിൽക്കുന്ന ഒരുത്തി പെട്ടെന്ന് നമ്മളെ കഴുത്തിന്റെ പിറകിൽ പിടിച്ചോണ്ട് നമ്മളെ മുന്നിലേക്ക് വലിച്ച് കൊണ്ട് പോയി സിമന്റ് ടാങ്കിലെ വെള്ളത്തിൽ നമ്മളെ തല മുക്കി... ശ്വാസം കിട്ടാതെയും ആ തള്ളച്ചിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയാതെയും ഞാൻ അവിടെ കയ്യിട്ടടിച്ച് രക്ഷപ്പെടാൻ വേണ്ടി അവരെ കയ്യിൽ മാന്തി പറിച്ചു... അപ്പൊ നമ്മളെ കൂടുതൽ വെള്ളത്തിലേക്ക് മുക്കി നമ്മക്ക് ശ്വാസം മുട്ടിയതും പെട്ടെന്ന് നമ്മളെ കയ്യിൽ എന്തോ വന്ന് തടഞ്ഞു... അപ്പൊ തന്നെ നമ്മള് അതിൽ പിടി മുറുക്കി കൊണ്ട് അതെടുത്ത് ആ തള്ളച്ചിന്റെ തലക്കിട്ട് ഒന്ന് കൊടുത്തതും അവര് എന്നിൽ നിന്നുള്ള പിടി വിട്ട് അവിടെ തെറിച്ച് വീണു... അപ്പൊ തന്നെ ആ വെള്ളത്തിൽ നിന്ന് നമ്മള് തല പൊന്തിച്ച് നല്ലോണം ശ്വാസം വലിച്ച് വിട്ട് ചുമച്ചോണ്ട് അവരെ എല്ലാവരെയും മാറി മാറി നോക്കി കിതച്ചു... എന്നിട്ട് നിലത്ത് കിടക്കുന്നവളെയും നമ്മളെ കയ്യിൽ കിട്ടിയ ഇരുമ്പിന്റെ ബക്കറ്റിലേക്കും നമ്മളെ നോട്ടം ചെന്ന് പാഞ്ഞതും അവര് ഓരോരുത്തരായി എന്റെ നേർക്ക് തല്ലാൻ ആയി വന്നു... നമ്മള് അവരെ ആ തല്ലൊക്കെ ഒഴിഞ്ഞ് മാറി കൊടുത്തോണ്ട് കയ്യിലെ ബക്കറ്റിൽ പിടിമുറുക്കി അത് കൊണ്ട് അവരെ പൊതിരെ തല്ലി... ജീവിതാവസാനം വരെ ഈ ജയിലിൽ കഴിയേണ്ടി വന്നാലും ഇനി ഒരുത്തനും നമ്മളെ മെക്കിട്ട് കേറുന്നത് സഹിച്ച് നമ്മള് നിൽക്കില്ലെന്ന് തീരുമാനിച്ചുറപ്പിച്ചായിരുന്നു ഞാൻ അവരെ തല്ലിയത്... എന്നെ കൊല്ലാനുള്ള ഉദ്ദേശമാണ് അവരുടേത് എന്ന് ആ തള്ളച്ചി എന്റെ നേർക്ക് ഒരു കത്തി ചൂണ്ടി വന്നപ്പോ നമ്മക്ക് മനസ്സിലായി... ആ തള്ള എന്റെ നേർക്ക് രണ്ട് തവണ കത്തി വീശിയപ്പോ ഞാൻ ഒഴിഞ്ഞ് മാറിയെങ്കിലും നമ്മളെ കയ്യിൽ കത്തി കൊണ്ടിരുന്നു... അത് കണ്ടപ്പോ ആ തള്ളച്ചിന്റെ മുഖത്ത് ഒരു സന്തോഷം വെട്ടി തിളങ്ങി... നമ്മള് കയ്യിലെ മുറിവിലേക്ക് നോക്കി എരിവ് വലിച്ചോണ്ട് ആ തള്ളയെ രൂക്ഷമായി നോക്കിയതും അവര് വീണ്ടും കത്തി നമ്മളെ നേർക്ക് വീശി കൊണ്ട് പാഞ്ഞ് വന്നു... അപ്പൊ തന്നെ നമ്മളെ കയ്യിൽ ഉണ്ടായിരുന്ന ആ ബക്കറ്റ് കൊണ്ട് ആ തള്ളന്റെ തലമണ്ട നോക്കി ഒന്ന് അങ്ങട്ട് കൊടുത്തതും വെട്ടിയിട്ട വാഴയെ പോലെ ആ തള്ള അവിടെ കിടന്നു... അത് കണ്ട് അപ്പൊ തന്നെ ആ തള്ളന്റെ ബാക്കി കൂട്ടര് ജീവനും കൊണ്ട് അവിടന്ന് ഓടിയൊളിക്കുന്നത് കണ്ട് തല്ല് കിട്ടി ഞെളുങ്ങിയ ആ ബക്കറ്റിലേക്ക് ഒന്ന് നോക്കി നമ്മള് അത് അവിടെ ഇട്ടു... എന്നിട്ട് തലയിൽ കൈ വെച്ച് ആകെ കുഴഞ്ഞ അവസ്ഥയിൽ പതിയെ വരാന്തയുടെ അടുത്തേക്ക് നമ്മള് നീങ്ങി ചെന്നതും നെറ്റിയിലൂടെ ഒലിച്ചിറങ്ങിയ ചോര നമ്മളെ കണ്പീലിയിലൂടെ മുന്നിലേക്ക് വന്ന് പതിഞ്ഞു... പതിയെ ശരീരം ആകെ കുഴഞ്ഞ് നമ്മളെ കണ്ണിലാകെ ഇരുട്ട് കയറി നമ്മള് തല കറങ്ങി അവിടെ നിലത്തേക്ക് വീണു... അപ്പൊ ആരൊക്കെയോ എന്റെ അടുത്തേക്ക് ഓടി വരുന്ന പോലെയൊക്കെ എനിക്ക് തോന്നിയെങ്കിലും ചെവിയിലൂടെ ഒരു കൂകി വിളി മാത്രം കേട്ടോണ്ട് പതിയെ എന്റെ കണ്ണുകൾ അടഞ്ഞിരുന്നു... (തുടരും) *********************************************** ഹായ് ഫ്രണ്ട്സ്, ഈ പാർട്ട് നല്ല ബോറായിട്ടുണ്ടാകും എന്ന് നന്നായിട്ട് നമ്മക്ക് അറിയാം... എന്ത് ചെയ്യാനാ കുറച്ച് ബോറടിയൊക്കെ സഹിച്ചേ പറ്റുള്ളൂ... പിന്നെ ഇന്നത്തെ പാർട്ടിന് ലെങ്ത് കുറഞ്ഞിട്ടുണ്ടാകും നമ്മക്ക് എഴുതാൻ സമയം കിട്ടിയിട്ടില്ല കോളേജ് ഒക്കെ തുറന്നില്ലേ അതോണ്ടാണ്... പിന്നെ ഇനി അങ്ങോട്ടുള്ള പാർട്ടുകളിൽ നിങ്ങള് വിചാരിക്കാത്തതും പ്രതീക്ഷിക്കാത്തതുമായ പല സംഭവങ്ങളും അരങ്ങേറും... അതൊക്കെ കണ്ടിട്ട് ആരുടെയും ബോധമൊന്നും പോകരുത്... 😂 പിന്നെ നമ്മളെ പഞ്ഞിക്കിടാനും വരരുത്... എന്തായിരിക്കും അതെന്ന് നിങ്ങൾക്ക് നല്ല ആകാംഷ കാണും അതൊക്കെ അടുത്ത പാർട്ടിൽ നിങ്ങൾക്ക് മനസ്സിലാകും... അപ്പോ next പാർട്ടിന് വേണ്ടി നാളെ രാത്രി 9.30 വരെ കാത്തിരിക്കണം... അപ്പോ നാളെ കാണാട്ടോ...
#

📙 നോവൽ

📙 നോവൽ - ിജിയിലാജീവിതം ാഗം 6 Mubashira MSKH - ShareChat
51.2k കണ്ടവര്‍
1 ദിവസം
*💘നീയില്ലാ ജീവിതം💘2⃣*           _ഭാഗം.65_ ✍ Mubashira MSKH അവള് പറയുന്നതൊന്നും കേൾക്കാത്ത മട്ടിൽ ഞാൻ ഇരുന്നെങ്കിലും എന്റെ മനസ്സ് എന്നോട് പറഞ്ഞിരുന്നു എന്നെ കാത്ത് അവിടെ എന്തൊക്കെയോ ഉണ്ടെന്ന്... ചിലപ്പോ ഇവള് പറഞ്ഞ പോലെ എന്റെ അന്ത്യം ഇനി അവിടെ ആയിരിക്കാം... ജയിലിൽ എത്തിയതും നദ എന്നെ കുത്തി നോവിക്കുന്ന വിധത്തിൽ എന്തൊക്കെയോ അവിടെയുള്ളവരോട് സംസാരിച്ചിട്ട് എന്നെ കൊണ്ട് റെജിസ്ട്രർ ഒപ്പ് വെപ്പിച്ചിട്ട് നമ്മളെ ചെക്ക് ചെയ്തു... എന്നിട്ട് പ്രതികൾക്ക് കൊടുക്കുന്ന വേഷം എന്റെ കയ്യിൽ തന്ന് ഡ്രസ് ചേഞ്ച്‌ ചെയ്ത് വരാൻ പറഞ്ഞു... നമ്മള് അതിനൊന്നും എതിർത്ത് പറയാതെ ആ ഡ്രസ് ചേഞ്ച്‌ ചെയ്ത് വന്നതും എന്റെ കയ്യിലേക്ക് ഒരു പായയും കമ്പിളിയും പ്ളേറ്റും ഗ്ലാസും എടുത്ത് വെച്ച് തന്നു... എന്നിട്ട് നമ്മളെയും കൊണ്ട് രണ്ട് കൊണ്സ്റ്റബിൾസ് ആ വരാന്തയിലൂടെ നടന്ന് ഒരു സെല്ലിലേക്ക് നമ്മളെ കയറ്റി... ആ ഇരുട്ടുമുറിയിൽ എത്തിയതും നമ്മള് അതിന്റെ നാല് മൂലയിലേക്കും കണ്ണുകൾ പായിച്ചു... അപ്പൊ അവിടെ എന്നെ കൂടാതെ മറ്റു രണ്ട് പേർ കൂടി ഉണ്ടെന്ന് എനിക്ക് മനസ്സിലായി... അവരെയൊന്നും നോക്കാതെ നമ്മള് നിന്നിടത്ത് നിന്ന് തന്നെ ചുമരിൽ ചാരി അവിടെ ഇരുന്നു... കയ്യിൽ ഉണ്ടായിരുന്ന സാധാനങ്ങളിലേക്ക് കണ്ണ് പായിച്ച് പല്ലിറുമ്മി കൊണ്ട് അത് എങ്ങോട്ടെന്നില്ലാതെ വീശി എറിഞ്ഞു... എന്നിട്ട് ഇന്ന് നടന്നതൊക്കെ ചിന്തിച്ച് കൂട്ടി കൊണ്ട് തലയ്ക്ക് താങ്ങും കൊടുത്ത് കണ്ണടച്ച് ഞാൻ ആ ഇരുപ്പ് തുടർന്നതും ആരോ എന്റെ അടുത്ത് വന്നിരിക്കുന്ന പോലെ എനിക്ക് തോന്നി... പക്ഷെ മുഖമുയർത്തി നോക്കാൻ എന്റെ മനസ്സ് അനുവദിക്കാത്തത് കൊണ്ട് ഞാൻ ആ ഇരുപ്പ് തുടർന്നതും അവര് എണീറ്റ് പോയെന്ന് എനിക്ക് മനസ്സിലായി... ഇനി എത്ര നാൾ ഇതിന്റെ അകത്ത് എനിക്ക് കഴിയേണ്ടി വരുമെന്ന് ഒരു ഐഡിയയും ഇല്ല... എത്രെയും പെട്ടെന്ന് പുറത്ത് കടന്ന് യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം... അതിന് വേണ്ടി അപ്പു ഇനി പലതും ചെയ്യും എന്നെനിക്ക് അറിയാം... ഞാൻ അല്ല കെൻസയെ കൊന്നതെന്ന് തെളിയിക്കപ്പെട്ടാലും ഇനി ഒരിക്കലും അപ്പുവിനോട് എനിക്ക് പഴയ പോലെ പെരുമാറാൻ കഴിയില്ല... അത്രക്ക് വെറുപ്പും അകൽച്ചയും തോന്നുന്നുണ്ട് എനിക്ക് അവനോട്... എന്റെ കൂടെ നിൽക്കേണ്ട സമയത്ത് അവൻ എന്നെ സംശയത്തിന്റെ മുന കൊണ്ട് നോക്കിയതും സംസാരിച്ചതും എനിക്ക് ഒരിക്കലും പൊറുക്കാൻ പോലും കഴിയില്ല... അതിന് എന്റെ കയ്യിൽ നിന്ന് അവന് മാപ്പും ലഭിക്കില്ല... ഒരിക്കലും... ★★★★★★★★★★★★★★★★★★★★ 【ആഷു】 എന്തൊക്കെയാണ് ഇന്ന് സംഭവിച്ചതെന്ന് ആലോചിക്കാൻ പോലും കഴിയുന്നില്ല... ആ കെൻസയെ കൊന്നത് ദിലുവാണെന്ന് പറഞ്ഞ് അവളെയും കൊണ്ട് ഇവിടന്ന് നദ പോകുന്നത് കണ്ടപ്പോ എന്താ ചെയ്യേണ്ടതെന്ന് അറിയാൻ പാടില്ലാത്ത അവസ്ഥ ആയിരുന്നു ഞങ്ങളുടേത്... ഒരിക്കലും ദിലു അത് ചെയ്യില്ല... എനിക്ക് ഉറപ്പാ... മനപ്പൂർവ്വം അവളെ കുടുക്കാൻ വേണ്ടി ആരോ കളിച്ച കളിയാണിത്... അവളെ പോലീസ് കൊണ്ട് പോയതിന് പിന്നാലെ ഉമ്മയും ഗ്രാൻഡ്‌മായും ആകെ അവശയായി ഇരിക്കുന്നത് ഒക്കെ കാണുമ്പോ സഹിക്കാൻ കഴിയുന്നില്ല എനിക്ക്... ദിലുവിനെ പുറത്തെടുക്കാൻ കഴിയില്ലെന്നും അവൾക്ക് ജാമ്യം കിട്ടിലെന്നുമൊക്കെ ആഷി അങ്കിൾ പറയുന്നത് കേട്ടപ്പോ ഞങ്ങൾ ആകെ തകർന്ന് പോയി... അവളെ ഉച്ചക്ക് കോടതിയിൽ ഹാജരാക്കും എന്ന് കേട്ടപ്പോ ഉപ്പയും ഉമ്മയും കൂടി അവളെ കാണാൻ വേണ്ടി കോടതിയിലേക്ക് ചെന്നു... അപ്പോ കോടതി വളപ്പിൽ സംഭവിച്ചതൊക്കെ ഞങ്ങൾ ടീവിയിൽ ലൈവായി കണ്ടിരുന്നു... ദിലുവിന്റെ കോലം കണ്ടിട്ട് എല്ലാവരും വിഷമിച്ച് കരയുന്നതൊക്കെ കണ്ടിട്ട് നമ്മക്കും സങ്കടം അടക്കാൻ കഴിയുന്നില്ല... കെൻസ കൊല്ലപ്പെടാൻ കാരണം ബിയർ ബോട്ടിൽ കൊണ്ടുള്ള കുത്താണെന്നൊക്കെയാ ടീവിയിൽ പറയുന്നത്... ദിലുവിന്റെ ഫിംഗർ പ്രിന്റസ് കെൻസയുടെ ബോഡിയിൽ നിന്നും ആ ബിയർ ബോട്ടിലിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്... അതൊക്കെ എങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല... ഇന്നലെ അവളും അഫ്‌സിക്കയും കൂടി ആരും അറിയാതെ വീട്ടിൽ നിന്ന് ഇറങ്ങി പോയിരുന്നെന്ന് അർഷിക്ക പറഞ്ഞപ്പോഴാ ഞാൻ അറിയുന്നത്... പിന്നെ അഫ്‌സിക്ക പറഞ്ഞതൊക്കെ വെച്ച് നോക്കുമ്പോ ദിലു ഒറ്റക്കാണ് അവിടന്ന് മടങ്ങിയത്... അപ്പൊ കാർ കെൻസ കൊല്ലപ്പെട്ട സ്ഥലത്ത് നിന്ന് കണ്ടെത്തിയെങ്കിൽ പിന്നെ എങ്ങനെ ദിലു തിരിച്ച് വീട്ടിൽ എത്തി...? ആ ചോദ്യം എന്റെ മനസ്സിൽ കിടന്ന് തട്ടി കളിച്ചതും പെട്ടെന്ന് നമ്മളെ മനസ്സിലേക്ക് മാൻഷനിലെ cctv ക്യാമറ ഓർമ്മയിലേക്ക് വന്നു... നമ്മള് അപ്പൊ തന്നെ ഓഫീസ് റൂമിലേക്ക് ചെന്ന് ആ ഫൂട്ടേജ് ചെക്ക് ചെയ്ത് നോക്കിയെങ്കിലും ദിലു ക്യാമറകൾ ഒക്കെ ഓഫാക്കിയാണ് ഇവിടന്ന് പോയതെന്ന് എനിക്ക് മനസ്സിലായി... ആകെ ഉണ്ടായിരുന്ന ഒരു പ്രതീക്ഷയും പോയല്ലോ എന്ന് ചിന്തിച്ച് കൂട്ടി നമ്മള് ആ ദിവസം മുഴുവൻ റൂമിൽ ചടഞ്ഞ് കൂടി ഇരുന്നു... ദിലുവിനെ പുറത്തിറക്കാനുള്ള വഴിയും അതിന്റെ കൂടെ ആരാകും കെൻസയെ കൊന്നിട്ട് ആ കുറ്റം അവളെ തലയിൽ ചുമത്തിയതെന്നും ഒരുപാട് ചിന്തിച്ച് നോക്കി... പക്ഷെ ആരുടെ മുഖവും നമ്മളെ മനസ്സിലേക്ക് തെളിഞ്ഞ് വരാത്തത് കണ്ടതും നമ്മക്ക് ദേഷ്യവും സങ്കടവും ഒക്കെ കൂടി വന്ന് അതൊടുക്കം കണ്ണീരായി പുറത്തേക്ക് വന്നു... ദിലുവിനെ ഞാൻ എന്റെ സ്വന്തം കൂടപ്പിറപ്പിനെ പോലെയാണ് കണ്ടിരുന്നത്... അവള് ജയിലിൽ കിടക്കുന്നത് ആലോജിക്കുമ്പോ എനിക്ക് തന്നെ അത് താങ്ങാൻ കഴിയുന്നില്ലെങ്കിൽ ഇതുവരെ അവളെ കൂടെയുണ്ടായിരുന്ന അമീഗോ ബ്രദേഴ്സിന്റെയും ഇവിടെയുള്ളവരുടെയും അവസ്ഥ എന്താകുമെന്ന് എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല.... പെട്ടെന്ന് കതക് തുറന്ന് ആരോ അകത്തേക്ക് വരുന്ന പോലെ തോന്നിയതും നമ്മള് മെല്ലെ നിലത്ത് നിന്ന് എണീറ്റ് മുഖമുയർത്തി അയാളിലേക്ക് നോട്ടം തെറ്റിച്ചു... നമ്മക്ക് മുഖം തരാതെ ബാത് ടവ്വൽ എടുത്തോണ്ട് ബാത്റൂമിലേക്ക് കയറി പോകുന്ന അർഷിക്കാനെ കണ്ടതും നമ്മക്ക് അതിലേറെ സങ്കടം വന്നു... എന്ത് പറഞ്ഞാ മൂപ്പരെ ആശ്വസിപ്പിക്കേണ്ടത് എന്നൊന്നും ഒരു പിടിയും കിട്ടുന്നില്ല... ദിലുവിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്ത സ്ഥിതിക്ക് അത് കഴിയാതെ അവൾക്ക് ഇനി ജയിലിൽ നിന്ന് ഒരു മോചനവും ഉണ്ടാകാൻ പോണില്ല... നദക്ക് അവളോട് തീർത്താൽ തീരാത്ത പകയുണ്ടാകും... അതൊക്കെ മനസ്സിൽ വെച്ചോണ്ട് അവള് ദിലുവിനെ ദ്രോഹിക്കുമോ എന്ന ഭയം എന്നിൽ ഉണ്ടെങ്കിലും അത് ദിലുവാണെന്ന ചിന്ത നമ്മളെ മനസ്സിലേക്ക് വന്നപ്പോ പതിയെ ആ പേടിയും എന്നിൽ നിന്ന് അകന്നു.... ★★★★★★★★★★★★★★★★★★★★ 【അർഷി】 ഇന്നത്തെ ദിവസം മുഴുവൻ ഞങ്ങൾ യഥാർത്ഥ പ്രതികളെയും തിരഞ്ഞ് ഞങ്ങളുടേതായ രീതിയിൽ അന്വേഷണം നടത്തായിരുന്നു... കെൻസ കൊല്ലപ്പെട്ട സ്പോട്ടിലേക്ക് ഒന്നും മീഡിയാസിനെ അടക്കം ആരെയും കടക്കാൻ സമ്മതിക്കുന്നില്ല... അവിടെയൊക്കെ സീൽ പതിപ്പിച്ചിട്ടുണ്ട്... അവളെ കൊന്നത് ദിലു ആണെന്ന് അവിടെയുള്ള മീഡിയാസും പത്രക്കാരും പ്രചരിപ്പിക്കുന്നത് കണ്ടിട്ട് ഭ്രാന്ത് പിടിക്കായിരുന്നു എനിക്ക്... കണ്ണിൽ കാണുന്നവരെയൊക്കെ ഞാൻ അവിടന്ന് തള്ളി പറഞ്ഞയക്കുന്നത് ഒക്കെ കണ്ടിട്ട് അവന്മാര് എന്നെ ബലമായി അവിടന്ന് പിടിച്ചോണ്ട് പോയി... എനിക്ക് എന്തോ എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ല... ദിലു... അവളെ കുറിച്ച് ഓർക്കുമ്പോ സങ്കടം സഹിക്കാൻ പറ്റുന്നില്ല... കെൻസയെ കൊന്നിട്ട് ആ കുറ്റം ദിലുവിന്റെ തലയിൽ ചാർത്തി കൊടുക്കാൻ മാത്രം ആർക്കാണ് അവളോട് ഇത്രക്ക് ശത്രുതയെന്നാ എനിക്ക് മനസ്സിലാകാത്തത്... എത്രെയും പെട്ടെന്ന് യഥാർത്ഥ പ്രതിയെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ട് വരണം... എന്നിട്ട് എന്റെ ദിലു അനുഭവിച്ച നരക വേദനക്ക് അവളെ കൊണ്ട് തന്നെ മറുപടി കൊടുപ്പിക്കണം എല്ലാവർക്കും... എത്ര ആയിട്ടും മാൻഷനിലേക്ക് കയറി ചെല്ലാൻ എനിക്ക് തോന്നുന്നില്ല... അവിടെയുള്ളവരുടെ വിഷമം കണ്ടാൽ എനിക്ക് എന്റെ കണ്ട്രോൾ നഷ്ടപ്പെടും... അതോണ്ട് തന്നെ ഏറെ വൈകിയാണ് ഞാൻ മാൻഷനിലേക്ക് ചെന്നത്... ആരെയും ഹാളിൽ ഒന്നും കാണാത്തത് കൊണ്ട് ഞാൻ നേരെ റൂമിലേക്ക് കേറി ചെന്നു... അവിടെ ആഷു നിലത്ത് ഇരുന്ന് ടീപോയിൽ തല വെച്ച് കിടക്കുന്നത് ഞാൻ കണ്ടിട്ടും കാണാത്ത ഭാവം നടിച്ച് ബാത്റൂമിലേക്ക് കയറി... എന്നിട്ട് ഉള്ളിലെ സങ്കടവും ദേഷ്യവുമെല്ലാം കടിച്ച് പിടിച്ചോണ്ട് ഒരു പകയായി മനസ്സിൽ ഇട്ട് നീറ്റി ഞാൻ ഫ്രഷായി റൂമിലേക്ക് വന്നു... എന്നോട് എന്തൊക്കെയോ ആഷു പറയാൻ ട്രൈ ചെയ്ത് കൊണ്ട് എന്റെ മുന്നിലേക്ക് വന്നെങ്കിലും ഞാൻ അത് മൈൻഡ് ചെയ്യാതെ ബെഡിൽ പോയി ഇരുന്ന് മുഖം പൊത്തി പിടിച്ചു... "അ... അർഷിക്കാ..." നമ്മളെ തോളിൽ കൈ വെച്ച് കൊണ്ട് വാക്കുകൾ ഇടറി ആഷു എന്നെ വിളിച്ചതും നമ്മള് മുഖത്ത് നിന്ന് കയ്യെടുത്ത് അവളെ അരയിലൂടെ കൈ ചുറ്റി കെട്ടിപിടിച്ച് അവളെ വയറിൽ തല വെച്ച് ഞാൻ കണ്ണടച്ച് പിടിച്ചു... അപ്പൊ എന്റെ കണ്ണുകൾ നിറഞ്ഞതും ആഷു എന്റെ തലയിലൂടെ അവളുടെ വിരലുകൾ പായിച്ച് കൊണ്ടിരുന്നു... എന്തോ എനിക്ക് അപ്പൊ ഒരല്പം ആശ്വാസം ലഭിച്ചതും നമ്മള് പതിയെ അവളിൽ നിന്ന് വിട്ട് അകന്ന് കണ്ണ് തുടച്ച് മുഖം തിരിച്ചോണ്ട് വേഗം കിടന്നു... അപ്പോ ആഷു എനിക്ക് അരികിൽ നിൽക്കുന്നത് ശ്രദ്ധിച്ചപ്പോ നമ്മള് പതിയെ കണ്ണുകളടച്ച് ഉറങ്ങിയ പോലെ കാണിച്ചു... അപ്പൊ ഓള് പോയി ഓളെ ബെഡിൽ കിടന്നെന്ന് മനസ്സിലായതും ഞാൻ പതിയെ കണ്ണ് തുറന്നു... എന്നിട്ട് ഓളെ തിരിഞ്ഞ് നോക്കിയപ്പോ ഓള് അപ്പുറം തിരിഞ്ഞ് കിടക്കായിരുന്നു... പിന്നെ നമ്മളും നേരെ കിടന്ന് ദിലുവിനെ കുറിച്ച് തന്നെ ആലോചിച്ചോണ്ടിരുന്നു... അവളുടെ അവസ്ഥ ഇപ്പോ എന്തായിരിക്കും...? അവള് എങ്ങനെ അവിടെ കഴിയുന്നത്...? ഇങ്ങനെ ഓരോ ചിന്തകൾ എന്നിലേക്ക് കയറി വന്നതും ദേഷ്യവും സങ്കടവും എന്റെ കണ്ണ് വീണ്ടും നനയിപ്പിച്ച് കൊണ്ടിരുന്നു... ദിലു ജയിലിൽ ഉള്ളിടത്തോളം കാലം അവള് അവിടെ സേഫ് അല്ല... ഏത് വിധേനയും ദിലുവിനെ അവര് ആക്രമിക്കും... മുസ്തഫ ഹാജി മകളെ കൊന്ന പ്രതിയെ ജീവനോടെ വെറുതെ വിടില്ലെന്ന് എന്റെ ബേബിയെ വരെ വെല്ലുവിളിച്ച സ്ഥിതിക്ക് ദിലുവിനെ എങ്ങനെയെങ്കിലും രക്ഷിച്ചേ പറ്റൂ... അതിന് ഇനി ഒരാളെ കൊണ്ടേ കഴിയൂ... *അപ്പു* ★★★★★★★★★★★★★★★★★★★★ 【ദിലു】 "ഡി... ഡി... എണീക്ക്... മതി നിന്റെയൊക്കെ ഒരു ഉറക്കം... എണീറ്റ് പോയി വല്ല പണിയും എടുക്കാൻ നോക്ക്... പോ..." സെല്ലിലെ കമ്പികളിൽ ലാത്തി വെച്ച് അടിച്ചോണ്ട് അങ്ങനെ ആരോ പറഞ്ഞതും നമ്മള് പെട്ടെന്ന് ഇരുന്നിടത്ത് നിന്ന് മുഖമുയർത്തി പുറത്തേക്ക് നോക്കി... അപ്പൊ കണ്ണുകളിലേക്ക് തുളച്ച് കയറിയ പ്രകാശം കൊണ്ട് നമ്മള് കണ്ണിന് നേരെ കൈ വെച്ചു... ഇന്നലെ ആ ഇരുപ്പ് തുടർന്നതിൽ ഞാൻ എപ്പോഴാ ഉറങ്ങി പോയതെന്ന് എനിക്ക് തന്നെ അറിയില്ല... നേരം വെളുത്തുവെന്ന് ഇപ്പോഴാണ് മനസ്സിലായത്... ഒരു രാത്രി ഞാൻ ഇവിടെ കഴിഞ്ഞു... ഇനി അങ്ങോട്ടുള്ള രാത്രികൾ എങ്ങനെ ആകും എന്റെ ലൈഫിൽ...? നമ്മള് അത് ചിന്തിച്ച് പുറത്തേക്ക് നോക്കി ഇരുന്നതും എന്റെ ഐഷുമ്മാനെക്കാൾ പ്രായം തോന്നിക്കുന്ന ഒരാളും എന്നേക്കാൾ ഒരു രണ്ട് വയസൊക്കെ കൂടുതൽ തോന്നിക്കുന്ന ഒരുത്തിയും എണീറ്റ് വന്ന് നമ്മളെ ഒന്ന് നോക്കി... "ഇന്നലെ വന്നതാണല്ലേ...? ഞങ്ങള് കണ്ടിരുന്നു...? എന്ത് കേസാ...? എത്ര കാലം ഇവിടെ ഉണ്ടാകും...?" "ഡി... ഡി... പരിചയപ്പെടലൊക്കെ പിന്നെ ഇങ്ങോട്ട് ഇറങ്ങി വാടി..." എന്നെ നോക്കി കൊണ്ട് ആ പെണ്ണ് ചോദിച്ചതിനൊക്കെ മറുപടിയായി ഒരു കൊണ്സ്റ്റബിൾ അങ്ങനെ പറഞ്ഞതും ഓള് അവരെ ഒന്ന് പുച്ഛിച്ച് നോക്കിയിട്ട് നമ്മളെ നോക്കി ഒന്ന് ചിരിച്ചു... എന്നിട്ട് ആ കൊണ്സ്റ്റബിൾ സെല്ല് തുറന്ന് കൊടുത്തപ്പോ ഓള് വീണ്ടും ആ പോലീസിനെ നോക്കി ഒന്ന് പുച്ഛിച്ച് അവിടന്ന് ഇറങ്ങി പോയി... അതിന് പിന്നാലെ ആ സ്‌ത്രീയും നമ്മളെ നോക്കി ഒരു പുഞ്ചിരി തൂകി ഇറങ്ങി പോയപ്പോ നമ്മള് അതൊക്കെ നോക്കി അവിടെ തന്നെ ഇരുന്നു... അപ്പൊ തന്നെ ആ കൊണ്സ്റ്റബിൾ എന്റെ അടുത്തേക്ക് വന്നിട്ട് നമ്മളെ അടുത്ത് മുട്ട് കുത്തി ഇരുന്നു... അത് കണ്ട് നമ്മള് അവരെ മുഖത്തേക്ക് ഒന്ന് നോക്കി... "മോള് ഇവിടെ വന്ന് പെട്ട് പോയത് ആണല്ലേ..? സൂക്ഷിക്കണം... ഇതിന് അകത്ത് വെച്ച് തന്നെ മോൾക്ക് എതിരെ പല ഗൂഡാലോചനകളും നടക്കുന്നുണ്ട്... മോള് ഒന്ന് കൊണ്ടും പേടിക്കണ്ട... മോൾക്ക് എന്ത് ആവശ്യത്തിനും എന്നെ വിളിക്കാം... മോളെ കാര്യം പ്രത്യേകം നോക്കണമെന്നാ AC സർ പറഞ്ഞിട്ടുള്ളത്... അതോണ്ട് മോളെ എന്ത് ആവശ്യവും ഈ എന്നോട് പറയാം..." എന്ന് അവര് പറഞ്ഞപ്പോ എനിക്ക് ദേഷ്യം വന്നു... മോളെ മോളെ എന്ന ആ വിളി കേൾക്കുമ്പോ ഞാൻ ശാലുമ്മയോട് പറയാറുള്ള ഡയലോഗ് ആയിരുന്നു എന്റെ മനസ്സിൽ മിന്നി മറഞ്ഞത്... അതിനേക്കാൾ ഒക്കെ ഉപരി എന്നെ കൂടുതൽ ദേഷ്യം പിടിപ്പിച്ചത് അപ്പു ജയിലിനുള്ളിലും എനിക്ക് വേണ്ടി പ്രൊട്ടക്ഷന് ആൾക്കാരെ ഏർപ്പെടുത്തിയിരുന്നു എന്നറിഞ്ഞപ്പോഴാണ്... ബുൾ ഷിറ്റ്... എന്ന് മനസ്സിൽ പ്രാകി പറഞ്ഞോണ്ട് നമ്മള് അവരെ പേരിലേക്ക് നോട്ടം തെറ്റിച്ചു... സിന്ധു എന്ന് കണ്ടതും നമ്മള് അവരെ മുഖത്തേക്ക് നോക്കി അവിടന്ന് എണീറ്റു... "സാധാരണ ജയിലിൽ കിടക്കുന്ന എല്ലാ കുറ്റവാളികൾക്കും ഈ പരിഗണന കൊടുക്കാറുണ്ടോ മാഡം...? അതോ എനിക്ക് മാത്രം സ്‌പെഷ്യൽ ആണോ...? ഇനി അങ്ങനെ ആണെങ്കിൽ തന്നെ ആ AC സാറിനോട് പോയി പറഞ്ഞേക്ക് കുറ്റം ചെയ്തിട്ടാണ് ഞാൻ ഇവിടെ വന്ന് കിടക്കുന്നതെന്ന്... അപ്പൊ ശിക്ഷ അനുഭവിച്ചല്ലേ പറ്റൂ... നിങ്ങളെ ആ സർ പോലും സംശയിക്കുന്നുണ്ട് ഞാനാണ് പ്രതിയെന്ന്... പിന്നെ എന്ത് പരിഗണന കിട്ടിയിട്ടും എന്ത് കാര്യം മാഡം...?" എന്ന് പറഞ്ഞ് തീർന്നപ്പോഴേക്കും എന്റെ കണ്ണിൽ ദേഷ്യത്തിന്റെ നനവ് പടർന്നിരുന്നു... ഞാൻ അത് കാര്യമാക്കാതെ ആ സെല്ലിൽ നിന്നിറങ്ങി സിമന്റ് കൊണ്ട് കെട്ടി പടുത്ത വാട്ടർ ടാങ്കിന്റെ അടുത്തേക്ക് ചെന്നു... എന്നിട്ട് അതിലെ വെള്ളത്തിലേക്ക് കണ്ണ് പായിച്ച് നമ്മളെ പ്രതിബിംബത്തെ തന്നെ നോക്കി അങ്ങനെ കുറച്ച് നേരം നിന്നു... പെട്ടെന്ന് ആ വെള്ളമൊക്കെ ഇളകി മറിഞ്ഞതും നമ്മള് വെള്ളത്തിൽ നിന്ന് മുഖമുയർത്തി നേരെ നോക്കി... അപ്പോ നമ്മളെ അടിമുടി നോക്കി കൊണ്ട് കുറച്ച് സ്ത്രീകൾ അവിടെ നിന്നൊണ്ട് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു... അതൊന്നും കണക്കിലെടുക്കാതെ ഞാൻ അതിൽ നിന്ന് വെള്ളം എടുത്ത് മുഖത്തേക്ക് ആഞ്ഞ് വീശി മുഖം കഴുകി... "ദേ ഇവളെ പടം പത്രത്തില്..." ഏതോ ഒരുത്തിയുടെ ശബ്ദം നമ്മളെ കാതുകളിലേക്ക് അങ്ങനെ പതിഞ്ഞതും നമ്മള് ഒന്ന് പതിയെ തിരിഞ്ഞ് നോക്കി... അപ്പൊ നമ്മളെ ചൂണ്ടി കൊണ്ടായിരുന്നു അത് പറഞ്ഞത്... അത് കേട്ടപ്പോ തന്നെ അവിടെ കൂടി നിന്നവരിൽ അധികവും ആ പത്രം വായിക്കുന്നവളുടെ ചുറ്റും കൂടി നിന്നു... എന്നിട്ട് ആ ന്യൂസ് ഒക്കെ ഉച്ചത്തിൽ വായിച്ച് എല്ലാവരെയും കേൾപ്പിച്ച് കൊടുത്തിട്ട് അവരൊക്കെ എന്നെ തുറിച്ച് നോക്കി... അതിൽ പലരുടെയും മുഖത്ത് ഭീതിയും ചിലരെ മുഖത്ത് പുച്ഛവും ഒക്കെ കലർന്ന ഭാവമായിരുന്നു ഉണ്ടായിരുന്നത്... "അപ്പൊ കൊലക്കേസ് ആണല്ലേ...? ഇത് ഫസ്റ്റ് ടൈം ആണോ... അതോ ഇതിന് മുമ്പും എക്സ്പീരിയെൻസുണ്ടോ...?" എന്ന് ഏതോ ഒരുത്തി നമ്മളെ പിറകിൽ നിന്ന് വിളിച്ച് കൂവി ചിരിച്ചതും എന്റെ കയ്യൊക്കെ ആകെ അങ്ങ് തരിച്ച് വന്നിട്ട് അവർക്കൊക്കെ ഓരോന്ന് പൊട്ടിക്കാൻ തോന്നി പോയി... പക്ഷെ, ഇവിടെ വെച്ച് ഒരു സീൻ ക്രിയേറ്റ് ചെയ്യാൻ എന്റെ മനസ് അനുവദിക്കാത്തത് കൊണ്ട് ഞാൻ അതെല്ലാം സഹിച്ച് വരാന്തയിലേക്ക് കേറി ചെന്നു... "വലിയ കാശുള്ള വീട്ടിലെ പെണ്ണാ... കേട്ടിട്ടില്ലേ ആദിൽ സാഹിബിനെ കുറിച്ച്... അയാളെ ഒരേയൊരു മകളാ... പറഞ്ഞിട്ടെന്ത് കാര്യം... മക്കള് ഇങ്ങനെ ആയാൽ തന്തക്കും തള്ളക്കും ഉള്ള സ്വസ്ഥത പോയില്ലേ..." എന്ന് ഏതോ ഒരു തള്ള നമ്മളെ നോക്കി പറഞ്ഞോണ്ട് താടിക്ക് കയ്യും കൊടുത്ത് നിൽക്കുന്നത് കണ്ടതും നമ്മള് കൈ ചുരുട്ടി പിടിച്ചോണ്ട് ആ തള്ളയെ തുറിച്ച് നോക്കി അവിടന്ന് പതിയെ നടന്നു... "ആ പെങ്കൊച്ചിനെ നീ എന്നാത്തിനാടി കൊന്നത്...? അതിന് മാത്രം എന്ത് വൈരാഗ്യമാ നിങ്ങള് തമ്മിലുള്ളത്...?" "ഹോം മിനിസ്റ്ററെ മോളെയാ കൊന്നത്... ജാമ്യം പോലും കിട്ടില്ല... ഇനി അഥവാ കിട്ടിയാൽ തന്നെ ഇവളെ ഇനി അവരൊക്കെ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ...?" "വലിയ പാട്ടും ഡാൻസും ഒക്കെ അറിയുന്ന കൂട്ടത്തിലുള്ളതാ... എന്തായാലും നവാഗതയായി വന്ന സ്ഥിതിക്ക് നീ ഒരു പാട്ട് പാടി ഡാൻസ് കളിച്ചിട്ട് ഇവിടന്ന് പോയാ മതി..." ഇങ്ങനെ ഓരോരോ കമന്റുകളും എന്റെ കാതുകളിൽ വന്ന് പതിഞ്ഞെങ്കിലും അവസാനമായി എന്റെ മുന്നിൽ കേറി നിന്നൊണ്ട് മൂന്ന് പേർ അങ്ങനെ പറഞ്ഞതും നമ്മള് മുഖമുയർത്തി അവരെ മൂന്ന് പേരെയും മാറി മാറി നോക്കി... "എന്താടി നീ നോക്കി പേടിപ്പിക്കാ...? നീ ഒരുത്തിയെ കൊന്നിട്ടല്ലേ ഇങ്ങോട്ട് വന്നത്... നാല് പേരെ കൊന്നിട്ടാടി ഞാൻ ഇങ്ങോട്ട് വന്നത്... അപ്പോ നിന്നേക്കാൾ സീനിയർ ഞാനാ... അതോണ്ട് മര്യാദക്ക് ഞാൻ പറയുന്നത് കേട്ട് അനുസരിച്ച് ഇവിടെ നിന്നോ... അതാകും നിന്റെ തടിക്ക് നല്ലത്..." എന്ന് ആ പെമ്പറന്നോത്തി നമ്മളെ മുന്നിൽ നിന്നൊണ്ട് ഡയലോഗ് അടിച്ചതും നമ്മള് പല്ല് കടിച്ച് മുഖം തിരിച്ച് നിന്നിട്ട് ചുരുട്ടി പിടിച്ച കൈ നമ്മളെ തുടയിൽ അടിച്ചോണ്ട് ഞാൻ ദേഷ്യം കണ്ട്രോൾ ചെയ്ത് വെച്ചു... "ഇത് നോക്കെടി അവള് വലിയ സീൻ ഇടുന്നത്... നീയെന്താടി എന്നെ തല്ലോ... ഹേ.. തല്ലോ... പറയെടി... എടി പറയെടി... പറയെടി..." എന്ന് പറഞ്ഞ് അവളെന്നെ പിറകിലേക്ക് തള്ളി മാറ്റി അത് അങ്ങനെ ചോദിച്ച് എന്നിലെ സിങ്കക്കുട്ടിയെ ഉണർത്താൻ ശ്രമിക്കുന്നതിന് അനുസരിച്ച് ഞാൻ കണ്ണുകൾ ഇറുക്കിയടച്ച് ദേഷ്യം കണ്ട്രോൾ ചെയ്ത് നിന്നു... "ഡി... എന്താ ഇവിടെ...? പോ... പോ... പോയി വല്ല പണിയും ചെയ്യടി... നിനക്ക് ഇന്ന് ഗാർഡൻ ഡ്യൂട്ടി അല്ലെ... പോയി അത് ചെയ്യാൻ നോക്കെടി... അവള് വെല്ലുവിളിയും മുഴക്കി വന്നേക്കുന്നു... പോയേ പോയേ..." എന്ന് ഞങ്ങൾക്ക് ഇടയിലേക്ക് ഒരു കൊണ്സ്റ്റബിൾ കേറി നിന്ന് പറഞ്ഞോണ്ട് അവളുമാരെയൊക്കെ അവിടന്ന് ആട്ടി പറഞ്ഞയച്ചപ്പോ ആ പെണ്ണ് നമ്മളെ തുറിച്ച് നോക്കി കൊണ്ട് നാവ് കടിച്ച് നമ്മളെ നേർക്ക് വിരല് ചൂണ്ടി അവിടന്ന് നടന്നകന്നു... അവര് പോയതും ആ കോണ്സറ്റബിൾ എന്റെ നേർക്ക് തിരിഞ്ഞ് നിന്നപ്പോ നേരത്തെ എന്നോട് സംസാരിച്ച ആളായിരുന്നു അതെന്ന് മനസ്സിലായി... അവര് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചപ്പോ ഞാൻ അത് മൈൻഡ് ചെയ്യാതെ ആ വരാന്തയിൽ തൂണും ചാരി ഒരു ജീവച്ഛവം പോലെ ഇരുന്നു... പിന്നെ അങ്ങോട്ട് കുറച്ച് നേരത്തിന് ആരും എന്നെ ഡിസ്റ്റർബ് ചെയ്യാൻ വന്നില്ല... ഞാൻ പതിയെ കണ്ണുകളടച്ച് അമീഗോസിന്റെ കൂടെയും ഞങ്ങളെ ഫാമിലീസിന്റെ കൂടെയും അടിച്ച് പൊളിച്ച നല്ല നല്ല നിമിഷങ്ങൾ എന്റെ ഓർമ്മയിലേക്ക് കൊണ്ട് വന്നു... അപ്പൊ ഞാൻ അവരെ കൂടെ ആയിരുന്നെന്ന ചിന്ത ആയിരുന്നു എനിക്ക് വന്നത്... പെട്ടെന്ന് അപ്പുവിന്റെ മുഖവും എന്റെ കണ്ണിൽ മിന്നി മറഞ്ഞപ്പോ ഞാൻ പെട്ടെന്ന് കണ്ണ് തുറന്നു... "ഡി... നീ ഇവിടെ വന്നിരിക്കുന്നത് അങ്ങനെ സുഖിച്ച് കഴിയാനല്ല... എണീക്കെടി അവിടന്ന്..." എന്ന് നമ്മളെ കാലിൽ തട്ടി കൊണ്ട് ആരോ പറഞ്ഞതും നമ്മള് തലയുയർത്തി ആ മുഖത്തേക്ക് ഒന്ന് നോക്കി... നദയാണ് അതെന്ന് മനസ്സിലായതും നമ്മള് തല താഴ്ത്തി പല്ല് കടിച്ചോണ്ട് ആ ഇരുപ്പ് തുടന്നു... അപ്പൊ തന്നെ ഓള് നമ്മളെ കയ്യിൽ പിടിച്ച് വലിച്ചോണ്ട് നമ്മളെ തൂണിനോട് ചാരി നിർത്തി നമ്മളെ കഴുത്തിൽ കേറി പിടിച്ചു... "നീ ഇതിന്റെ അകത്തേക്ക് വന്നിരിക്കുന്നത് അങ്ങനെ സുഖിച്ച് കഴിയാനല്ല... നീ ഇവിടെ കിടന്ന് ചക്രശ്വാസം വലിക്കുമെഡി... നിനക്ക് ഇനി ഈ ജയിലിന്റെ പുറം ലോകം കാണാൻ കഴിയില്ല... റിമാൻഡ് കാലാവധി കഴിയുന്ന വരെ നീ ഈ ജയിലിൽ കിടക്കുന്നവരുടെയും എന്റെയും പീഡനങ്ങൾ സഹിച്ച് നരകിച്ച് ചാകും... ഒടുക്കം അതൊരു ആത്മഹത്യയാക്കി മാറ്റി നിന്റെ ഫയല് ഞങ്ങള് തന്നെ ക്ലോസ് ചെയ്യും... എന്നെ കുറിച്ച് നീ ഇനി അറിയാൻ ഇരിക്കുന്നതെയുള്ളൂ..." എന്ന് നമ്മളെ തുറിച്ച് നോക്കി കൊണ്ട് ഓള് പറഞ്ഞ് തീർന്നതും നമ്മള് ഓളെ കയ്യിനൊരു തട്ട് കൊടുത്തിട്ട് കഴുത്തിൽ കൈ വെച്ച് ചുമച്ച് ഓളെ രൂക്ഷമായി നോക്കി... അപ്പൊ തന്നെ ഓള് നമ്മളെ കവിളിൽ അടിച്ചതും ആ കോണ്സറ്റബിൾ വന്ന് എന്റെയും അവളുടെയും നടുക്ക് കേറി നിന്ന് ഓളെ തടഞ്ഞു... "വേണ്ട മാഡം... ഒന്നും ചെയ്യണ്ട മാഡം... മാഡം തല്ലി ഇവളെങ്ങാനും ഇവിടെ കിടന്ന് ചത്താൽ നമ്മള് സമാധാനം പറയേണ്ടി വരും... അതോണ്ട് പ്ലീസ് മാഡം... വഴക്കൊന്നും വേണ്ട മാഡം..." എന്ന് അവര് പറഞ്ഞതും ഓള് അവരെ പിടിച്ച് മാറ്റിയിട്ട് എന്നെ തുറിച്ച് നോക്കി അവരെ നേരെ തിരിഞ്ഞു... "ദേ... ഇവളോട് വല്ല സിംപതിയോ അനുകമ്പയോ തോന്നി ഇവൾക്ക് വല്ല ഒത്താശയും ചെയ്ത് കൊടുത്താൽ പിന്നെ നീയും എന്റെ കയ്യിന്റെ ചൂടറിയും... പറഞ്ഞില്ലെന്ന് വേണ്ട..." എന്ന് നദ ആ കൊണ്സ്റ്റബിളിനോട് വിരല് ചൂണ്ടി ഒരു ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞതും അവര് 'അങ്ങനെ ഒന്നും ഉണ്ടാകില്ല... ഇവൾക്കിട്ട് പണി കൊടുക്കുന്ന കാര്യം ഞാൻ ഏറ്റു' എന്നൊക്കെ പറഞ്ഞ് നമ്മളെ ഇടങ്കണ്ണിട്ട് നോക്കി... നമ്മള് അപ്പോഴും ഓളെ രൂക്ഷമായി നോക്കി കൊണ്ട് ഉള്ളിൽ കിടന്ന് തിളച്ച് മറിയുന്ന രക്തത്തെയൊക്കെ കണ്ട്രോൾ ചെയ്ത് അങ്ങനെ അവിടെ നിന്നതും ഓള് നമ്മളെ നോട്ടം കണ്ട് നമ്മളെ അടുത്തേക്ക് വീണ്ടും വരാൻ നിന്നു... "എന്ത് കാഴ്ച കണ്ടൊണ്ട് നിൽക്കാടി... നടക്കെടി അങ്ങോട്ട്... നടക്ക്..." നദ എന്റെ അടുത്ത് എത്തുന്നതിന് മുൻപ് തന്നെ അവര് എന്നെ തള്ളി അവിടന്ന് പറഞ്ഞയച്ച് കൊണ്ട് പോയതും ഓള് നമ്മളെ നോക്കി ഒന്ന് പുച്ഛിച്ചിട്ട് തിരിച്ച് അവിടന്ന് നടന്നകന്നു... അത് കണ്ടപ്പോ തന്നെ എന്നിലുള്ള പിടി ആ കോണ്സറ്റബിൾ വിട്ടു... എന്നിട്ട് നമ്മളെ നോക്കി സോറി പറഞ്ഞോണ്ട് എന്നോട് സൂക്ഷിക്കണം എന്നൊക്കെ അവര് പറഞ്ഞപ്പോ നമ്മള് അവർക്കൊന്ന് ചിരിച്ച് കൊടുത്തിട്ട് സെല്ലിൽ കേറി ഇരുന്നു... പക്ഷെ ആ ഇരുത്തം അധിക നേരം ഉണ്ടായിരുന്നില്ല... അപ്പോഴേക്കും ഏതോ ഒരു തള്ളച്ചി വന്ന് നമ്മളെ അവിടന്ന് എണീപ്പിച്ച് പുറത്തേക്ക് വലിച്ചോണ്ട് പോയി... അപ്പോ തന്നെ ആ തളളയിൽ നിന്ന് ഞാൻ കുതറി മാറി മുന്നിലേക്ക് നോക്കിയപ്പോ നമ്മളെ മുന്നിൽ നിൽക്കുന്ന ആ സ്ത്രീയെ കണ്ടതും എവിടെയോ കണ്ട പോലെ എനിക്ക് തോന്നി... "എന്താടി... നീയെന്നെ ഇത്ര പെട്ടെന്ന് മറന്നോ...? നീ ഒക്കെ കാരണമാ ഞാൻ ഇന്ന് ഇവിടെ കഴിയുന്നത്... അതും പോരാഞ്ഞ് എന്റെ കെട്ട്യോനെയും ആങ്ങളെയേയും ഒക്കെ നീയൊക്കെ കൂടി ജയിലിൽ ആക്കിയില്ലെടി..." "വിജീ... നിനക്ക് ഇവളെ നേരത്തെ പരിചയമുണ്ടോ...?" "പിന്നെ ഇല്ലാതെ... ഇവള് കാരണാ ഞാൻ ഇവിടെ കഴിയുന്നത്... അന്ന് ഇവളും ഇവളെ മറ്റവന്മാരും കൂടി ചേർന്നാ ഞങ്ങളെയൊക്കെ അടിച്ച് അവശയാക്കി പോലീസിൽ ഏൽപ്പിച്ചത്... മറക്കില്ലത് ഒരിക്കലും..." എന്ന് ആ തള്ള നമ്മളോട് പറയുന്നത് കേട്ടപ്പോഴാണ് ഈ മുതല് ഏതാണെന്ന് നമ്മക്ക് മനസ്സിലായത്... അന്ന് കോളേജ് വിട്ട് പോകുമ്പോ ഒരു കുട്ടിയെ തട്ടിക്കൊണ്ട് പോയതിൽ ഞങ്ങള് ഇടപ്പെട്ടില്ലേ... ആ തള്ളയാ... "നീ ഇനി ഈ ജയില് വിട്ട് ജീവനോടെ പോകില്ലെടി... പതിനാല് ദിവസത്തെ ജയിൽ വാസത്തിന് അല്ലെ നീ വന്നത്... അത് എന്റെ കൈ കൊണ്ട് തന്നെ നീ തീരണമെന്ന് വിധിയുള്ളത് കൊണ്ടാ... എന്റെ കൈ കൊണ്ട് തന്നെ ആയിരിക്കും നിന്റെ അന്ത്യവും... നിന്നെ കാണുമ്പോ തന്നെ എനിക്ക്....." എന്ന് നമ്മളോട് കുരച്ച് ചാടി കൊണ്ട് ആ തള്ള പറഞ്ഞിട്ട് നാല് പാടും എന്തിനോ വേണ്ടി തിരഞ്ഞോണ്ടിരുന്നു... ഒടുക്കം ആ തള്ളന്റെ നോട്ടം ഒരു കരിങ്കല്ലിൽ ചെന്ന് നിന്നതും അത് പൊക്കിയെടുത്തോണ്ട് നമ്മളെ നേർക്ക് എറിയാൻ വന്നു... നമ്മള് അപ്പോഴും യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ ആ തളളയെ തന്നെ രൂക്ഷമായി നോക്കുന്നത് കണ്ടിട്ട് തള്ള വീണ്ടും നമ്മളെ നേരെ അതും കൊണ്ട് വന്നതും ആ കോണ്സറ്റബിൾ വന്ന് ഇടപെട്ട് അവറ്റകളെ ഒക്കെ അവിടന്ന് ആട്ടി പായിച്ചു... അപ്പൊ നേരത്തെ നമ്മളെ നേർക്ക് വിരല് ചൂണ്ടി തുറിച്ച് നോക്കിയ ഒരുത്തി കഴുത്തില് വിരല് വെച്ച് കൊന്ന് കളയുമെന്ന് ആംഗ്യം കാണിച്ചിട്ട് വീണ്ടും ഭീഷണിയുടെ രൂപത്തിൽ വിരല് ചൂണ്ടി അവിടന്ന് പോയി... അവര് പോയതും നമ്മള് ചിലതൊക്കെ മനസ്സിൽ കണക്ക് കൂട്ടി കൊണ്ട് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയപ്പോഴാണ് ആ കൊണ്സ്റ്റബിളിനെ ശ്രദ്ധിച്ചത്... വെറുതെ അല്ല അപ്പു ഇവരെ തന്നെ എന്റെ ബോഡിഗാർഡ് ആയി നിയമിച്ചത് ഈ തള്ളച്ചികളെയൊക്കെ വിരട്ടി ഓടിക്കാനുള്ള കഴിവും തന്റേടവുമൊക്കെ ഇവർക്കുണ്ട്... പക്ഷെ എനിക്ക് ഇവരെ സഹായമൊന്നും വേണ്ടെന്ന് അവരോട് പറഞ്ഞ് നമ്മള് അവിടന്ന് പോയി... പിന്നീട് അങ്ങോട്ട് എന്റെ ഈഗോയെ ഹെർട്ട് ചെയ്യുന്ന തരത്തിലുള്ളതും എന്റെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ കഴിയാത്ത തരത്തിലുമുള്ള പല സംഭവങ്ങളാണ് അവിടെ അരങ്ങേറിയത്... ഇന്നലെ മുതൽ ഇന്ന് ഇതുവരെ ഒരു തുള്ളി വെള്ളം പോലും ഞാൻ കുടിച്ചിട്ടില്ല... എന്നിട്ടും ഇവിടത്തെ ഫുഡ് കഴിക്കാൻ ഒന്നും മനസ് അനുവദിക്കാത്തത് കൊണ്ട് വിശപ്പ് വക വെക്കാതെ ഞാൻ ഒരു മൂലയിൽ ഒതുങ്ങി കൂടി... അപ്പൊ എന്റെ ദേഷ്യത്തെ കുറിച്ചും സങ്കടത്തെ കുറിച്ചും ആലോജിച്ച് ഇരുന്നപ്പോ എന്നിലെ വിശപ്പൊക്കെ അകന്ന് പോയ പോലെ എനിക്ക് തോന്നി... വിശപ്പ് വെറുമൊരു തോന്നൽ ആണെന്ന് പറയുന്നത് എത്ര ശരിയാണെന്ന് എനിക്ക് തോന്നി പോയി... പക്ഷെ ഒന്നും കഴിക്കാതെ ഇരിക്കാനും എന്നെ ആ നദ അനുവദിച്ചില്ല... അവള് എന്നെ ബലമായി സെല്ലിൽ നിന്ന് പുറത്തേക്ക് കൊണ്ട് വന്നിട്ട് എന്നെ ഫുഡ് വിളമ്പുന്ന വരിയിൽ കൊണ്ട് നിർത്തിച്ചു... അവളെ പിടിയിൽ നിന്ന് കുതറി എനിക്ക് വേണ്ടെന്ന് എത്ര പറഞ്ഞിട്ടും കേൾക്കാതെ അവള് എന്നെ അവിടെ തന്നെ നിർത്തിക്കുന്നതിൽ എന്തൊക്കെയോ ഉണ്ടെന്ന് എനിക്ക് മനസ്സിലായത് ആയിരുന്നു... അങ്ങനെ എന്റെ ഊഴം വന്നതും നേരത്തെ എന്നെ ഭീഷണിപ്പെടുത്തിയ ആ പെണ്ണ് വന്ന് എന്നെ തള്ളിമാറ്റി മുന്നിൽ കേറി നിന്നു... അപ്പൊ നമ്മള് ചുമരിലേക്ക് വേച്ച് വീഴുന്നത് കണ്ട് ആ നദ അവിടെ നിന്ന് കിണിക്കുന്നത് കണ്ടതും എന്നിലെ ദേഷ്യം നുരഞ്ഞ് പൊന്തി... "എന്തോന്ന് നോക്കി നിൽക്കാടി... പോയി വരിയിൽ ചെന്ന് നിൽക്കെടി..." എന്ന് അലറി പറഞ്ഞോണ്ട് നദ എന്നെ പിടിച്ചോണ്ട് പോയി വീണ്ടും ആ വരിയുടെ അവസാനം കൊണ്ട് ചെന്ന് നിർത്തി... അപ്പോഴും എന്നിൽ പ്രതികാര ദാഹിയായി നുരഞ്ഞ് പൊന്തുന്ന ദേഷ്യം ഞാൻ കടിച്ച് പിടിച്ച് വെച്ചിരുന്നു... അവളുടെയും മറ്റുള്ളവരുടേയും ഉന്തലും തള്ളലുമൊക്കെ സഹിച്ച് ഒടുക്കം ഫുഡ് വാങ്ങി വന്നതും ഏതോ ഒരു കഴിവേറീടെ മോള് എന്നെ ഇടങ്കാൽ വെച്ച് വീഴ്ത്തിയിട്ടു... അപ്പൊ തന്നെ എന്റെ കയ്യിൽ നിന്നും ആ ഫുഡൊക്കെ താഴെ പോയി... അതും കൂടെ ആയപ്പോ എനിക്ക് കണ്ട്രോൾ നഷ്ടപ്പെട്ടു... ഞാൻ അപ്പൊ തന്നെ എന്നെ തള്ളിയിട്ട ആ പെണ്ണിന്റെ കരണക്കുറ്റി നോക്കി ഒരെണ്ണം പൊട്ടിച്ചിട്ട് അവളെ അവിടന്ന് തള്ളിയിട്ടു... അപ്പോഴേക്കും അവിടെ ഉണ്ടായിരുന്നവരൊക്കെ ഓടി വന്ന് എന്നെയും അവളെയും അവിടന്ന് പിടിച്ച് മാറ്റി കൊണ്ട് പോയി... എല്ലാ പോലീസുകാരും കാണികളെ പോലെ അത് നോക്കി നിന്നെങ്കിലും ആരും തടയാൻ വന്നില്ല... നദ ആണെങ്കിൽ നമ്മളെ നോക്കി പുച്ഛിച്ച് ചിരിക്കുന്നത് കാണുമ്പോ ഇവിടം മുതൽ എന്റെ കൗണ്ട് ഡൗണ് സ്റ്റാർട്ടായി എന്ന് നമ്മളെ മനസ്സ് നമ്മളോട് മന്ത്രിക്കാൻ തുടങ്ങി... ഇവിടെ വെച്ചാണ് എന്റെ അന്ത്യമെങ്കിൽ എന്റെ ജീവൻ നിലക്കുന്നതിന് ഒരു സെക്കൻഡ് മുൻപെങ്കിലും ഇവളെ ജീവൻ എടുക്കാതെ ഞാൻ ചാകില്ല... അത് തീരുമാനിച്ചുറപ്പിച്ചോണ്ട് തന്നെ നമ്മള് സെല്ലിൽ ഒരു മൂലയിൽ പോയി ഇരുന്നിട്ട് എന്തൊക്കെയോ ചിന്തിച്ച് കൂട്ടി കൈ ചുരുട്ടി പിടിച്ചു... നദ... അവളെ ഞാൻ വെറുതെ വിടില്ല... എന്റെ കൈ അവളെ നേർക്ക് പൊന്തില്ലെന്ന ഒരു ധാരണ അവൾക്കുണ്ട്... അത് വൈകാതെ ഞാൻ മാറ്റി കൊടുക്കും... ~~~~~~~~~~~~~~~~~~~~~~~~~~~~~~ "ഹോം മിനിസ്റ്ററെ മോളെ കൊന്നതിന് ആണല്ലേ ഇയാളെ പോലീസ് പിടിച്ചത്...?" നമ്മളെ സെല്ലിൽ കിടക്കുന്ന ആ പെണ്ണ് നമ്മളെ അടുത്തേക്ക് വന്ന് അത് ചോദിച്ചതും നമ്മള് ഓളെ ഒന്ന് തുറിച്ച് നോക്കി... "ഞാൻ ആരെയും കൊന്നിട്ടില്ല..." "ആ അത് ഇവിടെ വരുന്ന എല്ലാവരും സ്ഥിരമായിട്ട് പറയുന്ന ഡയലോഗാ... ഇപ്പൊ തന്നെ ഞാൻ ഇവിടെ വന്ന് കിടക്കുന്നത് ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ആണല്ലോ..." എന്ന് അവള് പറഞ്ഞപ്പോ നമ്മള് ഓളെയൊന്ന് ഇടങ്കണ്ണിട്ട് നോക്കി... അപ്പോ ഓള് നമ്മളെ നോക്കി ചിരിച്ചോണ്ട് നമ്മളെ അടുത്ത് വന്ന് ഇരുന്നു... "ഞാൻ ഇതിന് മുൻപ് തന്നെ എവിടെ വെച്ചോ കണ്ടിട്ടുണ്ട്... പക്ഷെ എവിടെയാണെന്ന് എനിക്ക് എത്ര ആയിട്ടും ഓർമ്മ വരുന്നില്ല... താൻ ലണ്ടനിൽ പോയിട്ടുണ്ടോ...?" എന്ന് നമ്മളെ നോക്കി ഓള് ചോദിച്ചതും നമ്മളൊന്ന് തലയാട്ടി കൊടുത്തു... "അത് പറ... അപ്പൊ ഞാൻ തന്നെ കണ്ടത് എന്തായാലും അവിടെ വെച്ചാകും... നമ്മള് പരിചയപ്പെട്ടില്ലല്ലോ... എന്റെ പേര് ജെന്നിഫർ... എല്ലാവരും ജെനി എന്ന് വിളിക്കും..." എന്ന് പറഞ്ഞ് അവള് എന്റെ നേർക്ക് കൈ നീട്ടിയപ്പോ നമ്മള് മുഖം ചെരിച്ച് വേറെ എന്തൊക്കെയോ ഓർത്തോണ്ട് ഇരുന്നു... അത് കണ്ടപ്പോ ഓള് കൈ പിൻവലിച്ചു... "എന്റെ വീട് ബാംഗ്ലൂരാ... ഞാൻ വർക്ക് ചെയ്യുന്നത് ലണ്ടനിലും... ഇവിടെ ഒരു ഡ്രഗ് കേസിൽ പെട്ടിട്ട് രണ്ട് വർഷമായി... ഒരുത്തിക്ക് ലിഫ്റ്റ് കൊടുത്തതാ... അവളെ ബാഗ് എന്റെ വണ്ടിയിൽ വെച്ച് അവള് മൂഡും തട്ടി പോയി... എനിക്ക് പിന്നെ ചോദിക്കാനും പറയാനും ഒന്നും ആരും ഇല്ലാത്തൊണ്ട് ആരും ജാമ്യത്തിൽ എടുക്കാനോ എന്റെ നിരപരാദിത്യം തെളിയിക്കാനോ വന്നില്ല... പക്ഷെ, എന്റെ ഡിഗ്രിയും ജോബും ഒക്കെ കണ്ടിട്ട് കോടതി ശിക്ഷയിൽ ഒരു ഇളവ് തന്നു... അഞ്ച് വർഷത്തിന് പകരം രണ്ട് വർഷമാക്കി മാറ്റി... ഈ ആഴ്ച ഞാൻ റിലീസ് ആകും... ഇനി തിരിച്ച് ലണ്ടനിലേക്ക് പോയിട്ട് കാര്യമില്ല... ആ ജോബോക്കെ പോയി... ഇനി എന്താ ചെയ്യാ എന്ന് ഒരു പിടിയും കിട്ടുന്നില്ല... ഇതൊക്കെ താൻ ചോദിക്കാതെ തന്നെ ഞാൻ എന്തിനാ തന്നോട് പറയുന്നതെന്ന് ചിന്തിക്കുന്നുണ്ടാകും അല്ലെ...? അത് വേറെ ഒന്നും കൊണ്ടല്ല... ഞാൻ ഇന്ന് ഇവിടെ കഴിയാൻ കാരണക്കാരിയായവളെ ആണ് താൻ കൊന്നത്... ആ കെൻസയെ..." എന്ന് അവള് പറഞ്ഞതും നമ്മള് ഒന്ന് ഞെട്ടി അവളെ നേരെ തിരിഞ്ഞ് നോക്കി... അപ്പൊ ഓള് നമ്മളെ നോക്കി ഒന്ന് പുഞ്ചിരിച്ചു... "താൻ അല്ല അവളെ കൊന്നത് എങ്കിലും അവള് ഒരിക്കൽ കൊല്ലപ്പെടുമായിരുന്നു... അതും എന്റെ കൈ കൊണ്ട്... അതിന് വേണ്ടി കാതിരിക്കായിരുന്നു ഞാൻ... ഇനി എന്തായാലും അതിന്റെ ആവശ്യമില്ലല്ലോ..." എന്ന് പറഞ്ഞ് അവള് ചിരിച്ചപ്പോഴും നമ്മള് ഏതോ ഒരു ഹാലിൽ മറ്റെന്തൊക്കെയോ ആലോചിച്ചോണ്ട് ഇരിക്കായിരുന്നു... "പിന്നെ ദേ ഈ ഇരിക്കുന്ന ആളില്ലേ... ഇയാളെ പേര് രാധിക... സ്കൂൾ ടീച്ചറാ... മോളെ നശിപ്പിച്ച് കൊന്നവന്റെ കഴുത്തറത്തു... അതാണ് മൂപ്പത്തി ചെയ്ത തെറ്റ്..." എന്ന് ജെനി നമ്മളെ എതിരെ ഇരിക്കുന്ന ആ സ്ത്രീയിലേക്ക് വിരല് ചൂണ്ടി പറഞ്ഞപ്പോ അവര് നമ്മളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു... അപ്പൊ മുതൽ നമ്മളെ മനസ്സിലേക്ക് എന്തൊക്കെയോ ചിന്തകൾ കടന്ന് കൂടി കൊണ്ടിരുന്നു... എനിക്ക് ചെയ്ത് തീർക്കാൻ ഇനിയും ഈ ലോകത്ത് ബാക്കി എന്തൊക്കെയോ ഉണ്ടെന്ന് എന്റെ ഉൽമനസ്സിൽ ഇരുന്ന് ആരോ മൊഴിയുന്ന പോലെ ഒരു തോന്നൽ... അപ്പൊ തന്നെ ഞങ്ങളെ സെല്ലിന്റെ അടുത്ത് ആരോ വന്ന് നിൽക്കുന്ന പോലെ തോന്നിയതും നമ്മള് തലയുയർത്തി അവരെ മുഖത്തേക്ക് നോക്കി... അപ്പോഴേക്കും അവര് സെല്ല് തുറന്ന് അകത്തേക്ക് വന്നിട്ട് നമ്മളെ അടുത്ത് ഇരുന്നിരുന്നു... ആ കൊണ്സ്റ്റബിൾ ആണ് ആള്... "മോള് വല്ലതും കഴിച്ചായിരുന്നോ...?" "ഇന്നലെ വന്ന് ഇതുവരെ ഈ കുഞ്ഞ് ഒരു പച്ച വെള്ളം പോലും കുടിച്ചിട്ടില്ല സാറേ... ഞാൻ ഭക്ഷണം കൊണ്ട് കൊടുത്ത് നോക്കി... പക്ഷെ ഇവള് തിരിഞ്ഞ് പോലും നോക്കിയില്ല..." ആ ടീച്ചർ അങ്ങനെ പറഞ്ഞതും കൊണ്സ്റ്റബിൾ അവരെ കയ്യിലെ പൊതി എന്റെ നേർക്ക് നീട്ടി... അത് കണ്ട് നമ്മള് നെറ്റി ചുളിച്ച് അവരെ നോക്കിയപ്പോ അവര് ആ പൊതി തുറന്ന് നമ്മളെ ഫേവറിറ്റ് ഫുഡൊക്കെ നമ്മളെ മുന്നിലേക്ക് വെച്ച് തന്നു... എന്നിട്ട് നമ്മളോട് അത് കഴിക്കാൻ പറഞ്ഞതും അപ്പുവാകും ഇതിന് പിന്നിൽ എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ അത് വക വെക്കാതെ വേണ്ടെന്ന് നിരസിച്ചു... പക്ഷെ അവരൊക്കെ കൂടി നിർബന്ധിച്ചതോണ്ടും ഞാൻ മനസ്സിൽ കാണുന്ന കാര്യങ്ങൾ നടപ്പിലാക്കണമെങ്കിൽ എനിക്ക് അത്യാവശ്യം എനർജി വേണമെന്നുള്ളത് കൊണ്ടും ഞാൻ അത് കഴിച്ചു... എനിക്ക് ഫുഡ് കൊണ്ട് വന്ന കൂട്ടത്തിൽ ടീച്ചർക്കും ജെനിക്കുമുള്ള ഫുഡും സിന്ധു ചേച്ചീടെ കയ്യിൽ ഉണ്ടായിരുന്നു... ആ ഫുഡ് കഴിച്ച് കഴിയുമ്പോഴേക്കും ഞങ്ങള് സംസാരിച്ച് കൂട്ടായി... അങ്ങനെ ഫുഡൊക്കെ കഴിച്ച് കഴിഞ്ഞ് ചേച്ചി സെല്ല് പൂട്ടി പോകാൻ നിന്നതും നമ്മള് ജെനിയും ടീച്ചറും കാണാതെ ചേച്ചിയോട് എന്റെ ആവശ്യം അറിയിച്ചു... അത് കേട്ട് കഴിഞ്ഞപ്പോ ആദ്യം അവരൊന്ന് ഷോക്ക് ആയെങ്കിലും പിന്നെ നമ്മളെ നോക്കി ഒന്ന് ചിരിച്ച് തലയാട്ടി കൊണ്ട് അവര് അവിടന്ന് നടന്ന് നീങ്ങി... അത് കണ്ട് നമ്മളും ചുണ്ടിലൊരു നിഗൂഢമായ ചിരി വരുത്തി കമ്പിയിൽ പിടി മുറുക്കി നിന്നു... കുറച്ച് കഴിഞ്ഞ് എല്ലാവരും ഉറങ്ങിയ തക്കം നോക്കി ചേച്ചി എനിക്ക് സെല്ല് തുറന്ന് തന്നിട്ട് വേഗം പണി കഴിച്ചിട്ട് വരാൻ പറഞ്ഞ് അവര് അവിടെ നിന്നു... ജെനിയും ടീച്ചറും പൊരിഞ്ഞ ഉറക്കമായൊണ്ട് അവരെ ഒന്നും ശല്യം ചെയ്യാതെ ഞാൻ പതിയെ അവിടന്ന് പുറത്ത് കടന്ന് ചേച്ചിയെ നോക്കി... "ഇവിടന്ന് നേരെ പോയാൽ ആ വെളിച്ചം കാണുന്ന അവസാനത്തെ റൂമാണ്... നീ ചെല്ല്... എന്നിട്ട് വേഗം ഇങ്ങ് വന്നേക്കണം... ശബ്ദം ഒന്നും ആരും കേൾക്കരുത്..." എന്നൊക്കെ ചേച്ചി പറഞ്ഞതിന് നമ്മള് ഡബിൾ ഓകെ പറഞ്ഞിട്ട് അവിടന്ന് മറ്റു പൊലീസുകരുടെയൊന്നും കണ്ണിൽ പെടാതെ എങ്ങനെയൊക്കെയോ ആ റൂമിന്റെ മുന്നിൽ ചെന്നെത്തി... എന്നിട്ട് ആ റൂമിന്റെ മുകളിൽ കൊടുത്തിരിക്കുന്ന പേരിലേക്ക് നോക്കി ജയിൽ സൂപ്രണ്ട് എന്ന് എഴുതി വെച്ചത് വായിച്ച് ഒന്ന് കോട്ടി ചിരിച്ചോണ്ട് ഞാൻ മെല്ലെ ആ റൂമിന്റെ വാതില് തുറന്ന് അകത്തേക്ക് കടന്നു... അപ്പൊ നദ പാട്ടൊക്കെ പാടി ബാത്‌റൂമിൽ നീരാടി കൊണ്ടിരിക്കായിരുന്നു... അതോണ്ട് ഓള് കുളി കഴിഞ്ഞ് വരുന്നതും കാത്ത് ഞാൻ അവിടെ വാതിലിനിടയിൽ പതുങ്ങി നിന്നു... കുറച്ച് കഴിഞ്ഞ് ഒരു മൂളിപാട്ട് പാടി തല തുവർത്തി കൊണ്ട് അവള് ഇറങ്ങി വരുന്നത് കണ്ടതും നമ്മള് ഓള് കാണാതെ ഓളെ പിറകിലൂടെ ചെന്ന് ഓളെ കയ്യിലെ തുവർത്ത് വെച്ച് ഓളെ മുഖം ഒന്നാകെ മൂടി.... എന്നിട്ട്  അത് പിരിച്ച് വെച്ച് അവളെ ഒരു കയ്യ് പിറകിലേക്ക് നമ്മള് തിരിച്ചൊടിച്ചു... നമ്മളെ വേദനിപ്പിച്ച ഈ കയ്യ് ഇനി അവള് ആരുടെ നേരെയും ഉയർത്താൻ പാടില്ല... എന്നിട്ടും എന്നിലുള്ള ദേഷ്യം കെട്ടടങ്ങാത്തത് കൊണ്ട് ഞാൻ അവളെ പൊതിരെ തല്ലി... നമ്മള് ഇങ്ങോട്ട് കേറി വരുമ്പോ തന്നെ ഡോർ ലോക്ക് ചെയ്തത് കൊണ്ടും റൂമിൽ പാട്ട് വെച്ചത് കൊണ്ടും അവളെ അലർച്ച ആരും കേട്ടില്ല... നമ്മളെ ദേഷ്യം തീരുവോളം അവളെ നല്ലോണം അങ്ങ് പെരുമാറി കഴിഞ്ഞ് ഓളെ നിലത്തേക്ക് തള്ളിയിട്ട് നമ്മള് അവിടന്ന് വേഗം ഓടി നമ്മളെ സെല്ലിന്റെ അടുത്തേക്ക് ചെന്നു... അപ്പൊ തന്നെ ചേച്ചി സെല്ല് തുറന്ന് തന്നിട്ട് വേഗം കേറിക്കോ എന്ന് പറഞ്ഞപ്പോഴേക്കും നമ്മള് അകത്ത് കയറി കമ്പിളി കൊണ്ട് പുതച്ച് മൂടി കിടന്നിരുന്നു... കുറച്ച് കഴിഞ്ഞപ്പോ ആരോടൊക്കെയോ കുരച്ച് ചാടി കൊണ്ട് നദ ഞങ്ങളെ സെല്ലിന്റെ മുന്നിൽ വന്ന് നിന്നു... "കണ്ടില്ലേ... സെല്ല് ലോക്കാ... ഇതിന്റെ അകത്ത് കിടക്കുന്ന അവള് എങ്ങനെയാ സാറിനെ വന്ന് തല്ലുന്നത്...? സാറിന് തോന്നിയതായിരിക്കും സാറേ..." എന്നൊക്കെ ചേച്ചി അവളോട് പറയുന്നത് കേട്ടപ്പോ നമ്മള് അവിടെ ഒരു പുച്ഛത്തോടെ ചിരിച്ചോണ്ട് കിടക്കായിരുന്നു... അപ്പൊ നദ സെല്ലിന്റെ ലോക്ക് ഒക്കെ ചെക്ക് ചെയ്തിട്ട് കയ്യും തലയും പിടിച്ചോണ്ട് ഞൊണ്ടി ഞൊണ്ടി അവിടന്ന് പോകുന്നത് കണ്ടതും നമ്മള് തിരിഞ്ഞ് കിടന്ന് ചേച്ചിയെ നോക്കി ചിരിച്ചു... അപ്പൊ ചേച്ചി നമ്മളെ നേരെ തമ്പ്സപ്പ് കാണിച്ച് പോകുന്നത് കണ്ടപ്പോ നമ്മളൊന്ന് ഊറി ചിരിച്ചു... എന്നെ ചെയ്യാത്ത കുറ്റത്തിന് ദ്രോഹിക്കുമ്പോ ഞാൻ നിന്നോട് ഇങ്ങനെ എങ്കിലും പകരം വീട്ടണ്ടേ മോളെ നദ... ഇനി അങ്ങോട്ട് ഇങ്ങനെയുള്ള തിരിച്ചടികൾ നീ പ്രതീക്ഷിച്ച് ഇരുന്നോ... ഞാൻ കൂട്ടിൽ അടക്കപ്പെട്ടലും കാട്ടിൽ ആയാലും സിങ്കക്കുട്ടി തന്നെയാടി... എന്നൊക്കെ മനസ്സിൽ പറഞ്ഞോണ്ട് നല്ല മനസ്സമാധാനത്തോടെ നമ്മള് കണ്ണടച്ച് കിടന്നു... പിറ്റേന്ന് എണീറ്റപ്പോ തന്നെ നമ്മളെ കണ്ണിന് കുളിർമയെകുന്ന കാഴ്ചയാണ് നമ്മള് കണ്ടത്... ആ നദന്റെ കയ്യിലൊരു കെട്ടും നെറ്റിയിൽ ഒരു ബാന്റേജും മുഖത്ത് അവിടെയും ഇവിടെയും ഒക്കെ ആയിട്ടുള്ള പാടും ഒക്കെയായി അവള് നമ്മളെ തുറിച്ച് നോക്കി ഞൊണ്ടി ഞൊണ്ടി റൂമിലേക്ക് കയറി പോകുന്നത് കണ്ട് എനിക്ക് ചിരി വന്നു... അത് കണ്ട് നമ്മള് ചിരിച്ചോണ്ട് നോട്ടം തെറ്റിച്ചപ്പോ ജെനി എന്നെ നോക്കി തലയാട്ടി ചിരിക്കുന്നുണ്ടായിരുന്നു... അവൾക്ക് ഞാൻ ആണ് അതെന്ന് മനസ്സിലായെന്ന് തോന്നിയതോണ്ട് തിരിച്ച് അവളെ നോക്കി ഒന്ന് സൈറ്റടിച്ച് ചിരിച്ച് കാണിച്ചു... പിന്നീടുള്ള കുറച്ച് ദിവസം നദയുടെ ശല്യമൊന്നും നമ്മക്ക് ഉണ്ടായിരുന്നില്ലെങ്കിലും ജയിലിലെ മറ്റു കുറ്റവാളികളെ തോണ്ടലും തള്ളലുമൊക്കെ ആവശ്യത്തിൽ കൂടുതൽ നമ്മക്ക് കിട്ടിയിരുന്നു... പിന്നെ ആ നേരത്ത് ചേച്ചി വരുന്നത് കൊണ്ട് അവറ്റകൾ രക്ഷപ്പെട്ടു... ഇല്ലെങ്കിൽ പിന്നെ കാലാകാലം ഞാൻ ഇതിന്റെ അകത്ത് കഴിയേണ്ടി വന്നേനെ... ഞാൻ ഇപ്പൊ ഈ ജയിലിൽ കഴിയാൻ തുടങ്ങിയിട്ട് അഞ്ച് ദിവസം കഴിഞ്ഞു... ഇതിനിടക്ക് പല തവണ അപ്പുവും അമീഗോസും ബേബിയും ഐഷുമ്മയും ഒക്കെ എന്നെ കാണാൻ വന്നെങ്കിലും ഞാൻ അവരെയൊന്നും കാണാൻ കൂട്ടാക്കിയില്ല... അവരെ കണ്ടാൽ എനിക്ക് പിന്നെ സമനില തെറ്റുന്ന പോലെ തോന്നി പോകും... അതോണ്ട് തന്നെ അവര് കാണാൻ വന്നപ്പോഴൊക്കെ എനിക്ക് അവരെ കാണേണ്ട എന്ന് പറഞ്ഞ് ചേച്ചിയോട് പറഞ്ഞ് വിടും... "മോളെ... മോളെ കാണാൻ ഒരാള് വന്നിട്ടുണ്ട്..." ജെനി ഗാർഡനിൽ വെള്ളം ഒഴിക്കുന്നത് നോക്കി ഇരുന്ന് എന്തൊക്കെയോ ചിന്തിക്കുമ്പോഴായിരുന്നു പെട്ടെന്ന് ചേച്ചി നമ്മളോട് ഇത് വന്ന് പറഞ്ഞത്... നമ്മള് അപ്പൊ തന്നെ നോട്ടം തെറ്റിക്കാതെ എനിക്ക് ആരെയും കാണണ്ട എന്ന് ചേച്ചിയോട് പറഞ്ഞ് വിട്ടു... അപ്പൊ ചേച്ചി അവിടന്ന് പോയി കുറച്ച് കഴിഞ്ഞപ്പോ ചേച്ചി വീണ്ടും എന്റെ അടുത്തേക്ക് വന്നു... "മോളെ കാണാൻ വന്ന പയ്യൻ പോയി... പോകുന്നതിന് മുൻപ് ഇത് നിനക്ക് തരാൻ പറഞ്ഞു..." എന്ന് പറഞ്ഞ് ചേച്ചി എന്റെ നേർക്ക് ഒരു കത്ത് നീട്ടി... നമ്മള് നെറ്റി ചുളിച്ചോണ്ട് ചേച്ചിന്റെ കയ്യിൽ നിന്ന് അത് വാങ്ങി തുറന്ന് നോക്കിയതും ഇഷൂട്ടി എന്ന് എഴുതി വെച്ചത് കണ്ട് നമ്മളൊന്ന് ഞെട്ടി... അപ്പൊ നാസിഫ് ആയിരുന്നു നമ്മളെ കാണാൻ വന്നതെന്ന് മനസ്സിലായതും കുറച്ച് നേരത്തേക്ക് നമ്മള് അങ്ങനെ ഇരുന്നെങ്കിലും പിന്നെ എന്തൊക്കെയോ വെറുപ്പ് നമ്മളെ മനസ്സിലേക്ക് വരാൻ തുടങ്ങിയപ്പോ ബാക്കി വായിക്കാൻ നിൽക്കാതെ ഞാൻ അത് കീറി കളഞ്ഞു... എന്തോ എനിക്ക് ഇപ്പോ എല്ലാവരോടും വെറുപ്പ് തോന്നുന്നു... എനിക്ക് ഇപ്പോ ആരെയും വേണ്ട എന്നൊരു തോന്നലാണ് മനസ്സ് മുഴുവൻ... ഇവിടെയുള്ള ഈ ഒറ്റപ്പെടലിൽ എന്റെ മനസ്സ് വല്ലാതെ വേദനിക്കുന്നുണ്ടെങ്കിലും ഇപ്പൊ ഈ വേദനയെയും ഞാൻ ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു.... ★★★★★★★★★★★★★★★★★★★★ ഇരുട്ടടി കിട്ടിയതിന് ശേഷം ഇപ്പോഴാണ് നദയൊന്ന് എണീറ്റ് നടക്കാൻ തുടങ്ങിയത്... അവളെ അങ്ങനെ ആക്കിയത് ദിലുവാണെന്ന് അവൾക്ക് നല്ല സംശയമുണ്ട്... പക്ഷെ അത് അവളാണെന്നതിന് ഒരു തെളിവും ഇല്ലാത്തത് കൊണ്ട് നദ ബാത്‌റൂമിൽ വീണത് ആണെന്നാണ് എല്ലാവരോടും പറഞ്ഞിട്ടുള്ളത്... കമ്മീഷണർ ജയിൽ സന്ദർശിക്കാൻ വേണ്ടി വരുന്നുണ്ടെന്ന വാർത്ത കേട്ടതും നദ ഓടി ചെന്ന് അവളെ തൊപ്പിയെടുത്ത് വെച്ചോണ്ട് കമ്മീഷണറെ നോക്കി സല്യൂട്ട് ചെയ്തു... എന്നിട്ട് അയാളെയും കൂട്ടി ഓഫീസിലേക്ക് ചെല്ലുന്ന നേരത്ത് ഗാർഡനിൽ ഇരിക്കുന്ന ദിലുവിനെ കണ്ടതും അയാള് കണ്ണട ഊരി മാറ്റി അവളെ തന്നെ ഉറ്റു നോക്കി... "അതല്ലേ ആദിൽ സാഹിബിന്റെ മകൾ... ഹോം മിനിസ്റ്ററെ മോളെ കൊന്ന കേസിലെ പ്രതി..." കമ്മീഷണർ. "അതെ സർ..." നദ. "ഇവളും ഇവളെ കൂട്ടാളികളും കൂടി ചേർന്ന് എന്റെ മകന് ഇട്ട് ഒരു പണി കൊടുത്തിരുന്നു... പിന്നെ അവൻ ബെഡിൽ നിന്ന് ഒന്ന് എണീറ്റത് 6 മാസം കഴിഞ്ഞിട്ടാ... ഇവളെ കാണാൻ കൂടിയാ ഞാൻ ഇങ്ങോട്ട് വന്നത്... താൻ ഇന്ന് ഒരു കാര്യം ചെയ്യണം... ഞാൻ പറയുന്നത് കേട്ട് അനുസരിച്ചാൽ തനിക്കും അതിന്റെ പ്രയോജനം ഉണ്ടാകും..." എന്ന് അയാള് നദയെ നോക്കി പറഞ്ഞപ്പോ അവള് മറുത്തൊന്നും ചിന്തിക്കാതെ സമ്മതം മൂളി... അപ്പൊ അയാള് ഉള്ളിൽ മറ്റു പലതും ചിന്തിച്ച് കൂട്ടി കൊണ്ട് ദിലുവിനെ അടിമുടി ഒന്ന് നോക്കി നികൂടമായി ചിരിച്ചു... ★★★★★★★★★★★★★★★★★★★★ 【ദിലു】 രാത്രി എല്ലാവരും ഉറങ്ങി കാണും... പെട്ടെന്ന് ഞങ്ങളെ സെല്ല് ആരോ തുറക്കുന്ന ശബ്ദം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്... സിന്ധു ചേച്ചി ഇന്ന് നൈറ്റ് ഡ്യൂട്ടിക്ക് ഇല്ലെന്ന് പറഞ്ഞത് എന്റെ ഓർമ്മയിലേക്ക് വന്നതും ആരാകും അതെന്ന ചിന്ത എന്നിൽ ഉണ്ടായിരുന്നു... "ഡി... എണീക്ക്... നിന്നെ SI സർ വിളിക്കുന്നു... നിന്നെ ഒന്ന് കാണണമെന്ന്... എണീക്ക്..." എന്ന് ആ കൊണ്സ്റ്റബിൾ നമ്മളെ വിളിച്ചെണീപ്പിച്ച് പറഞ്ഞതും ജെനിയും ടീച്ചറും ഉറക്കത്തിൽ നിന്നുണർന്നു... "എന്തിനാ സാറേ ഇവളെ ഈ നേരത്ത് SI സർ വിളിക്കുന്നത്...?" ജെനി. "അതൊന്നും എനിക്ക് അറിയില്ല... നിനക്ക് അതൊക്കെ അറിയണമെന്നുണ്ടെങ്കിൽ ചെന്ന് നീ ചോദിക്കെടി... നീയിത് എന്ത് നോക്കി ഇരിക്കാ... എണീക്കേടി..." എന്ന് പറഞ്ഞ് അവള് എന്നെ അവിടന്ന് എണീപ്പിച്ച് നിർത്തി എന്നെ പുറത്തേക്ക് കൊണ്ട് വന്ന് സെല്ല് ലോക്ക് ചെയ്തു... അപ്പൊ ജെനിയും ടീച്ചറും നമ്മളെ തന്നെ നോക്കി നിൽക്കുന്നത് കണ്ട് നമ്മള് അവരെയും ആ കൊണ്സ്റ്റബിലിനെയും ഒന്ന് നോക്കി... "ഹ്മ്... നടക്ക്..." എന്ന് പറഞ്ഞ് അവരെന്നെ മുന്നിലേക്ക് തള്ളി പറഞ്ഞയക്കുന്നതൊക്കെ കണ്ട് എന്റെ ഉള്ളിൽ സംശയം നിഴലിച്ചു... ഈ നേരത്ത് നദ എന്നെ കാണണം എന്ന് പറഞ്ഞിട്ടുണ്ടേൽ അത് വെറുതെ ആയിരിക്കില്ല... ഇതിൽ വേറെ എന്തൊക്കെയോ ഒളിഞ്ഞിരിപ്പുണ്ട്... നമ്മള് അതൊക്കെ ചിന്തിച്ച് കൂട്ടി കൊണ്ട് നദന്റെ റൂം ലക്ഷ്യമാക്കി നടന്നതും അവളെ റൂമിന്റെ മുന്നിൽ എത്തിയപ്പോ ആ കൊണ്സ്റ്റബിൾ എന്നെ അകത്തേക്ക് തള്ളിയിട്ട് ആ റൂം പുറത്ത് നിന്ന് പൂട്ടി... അത് കണ്ടപ്പോ തന്നെ എന്റെ ഹാർട്ട് ബീറ്റ് ഉയരുന്ന പോലെയും വല്ലാത്ത ഒരു എടങ്ങേറ് മനസ്സിൽ കയറി കൂടാൻ തുടങ്ങിയതും നമ്മള് പതിയെ ആ റൂം മുഴുവൻ ഒന്ന് കണ്ണോടിച്ച് നോക്കി... അപ്പൊ എനിക്ക് മുന്നിൽ പുറം തിരിഞ്ഞ് കസേരയിൽ ഇരിക്കുന്ന അയാളിലേക്ക് എന്റെ നോട്ടം ചെന്ന് പതിച്ചു... നദ എന്നെ വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ചിട്ട് ഇതാരാകും എന്ന് ചിന്തിച്ചോണ്ട് നിന്നതും പെട്ടെന്ന് അയാള് അവിടന്ന് എണീറ്റ് എന്റെ നേർക്ക് തിരഞ്ഞ് നിന്നു... അവനെ കണ്ടതും നമ്മള് ഞെട്ടി തരിച്ച് പകച്ച് നിന്നു പോയി.... (തുടരും) *********************************************** ഹായ് ഫ്രണ്ട്സ്, ഈ പാർട്ട് നല്ല ബോർ ആയിട്ടുണ്ടാകും... ക്ഷമിക്കണം... ഞാൻ എഴുതിയതിൽ വല്ല തെറ്റുകളും ഉണ്ടെങ്കിൽ എല്ലാം പൊറുക്കണം... അടുത്ത പാർട്ട് നാളെ രാത്രി 9 മണിക്ക്... പിന്നെ നിങ്ങളോട് ഒരു കാര്യം പറയാൻ ഒരാൾ ഏൽപ്പിച്ചിട്ടുണ്ട്, മറ്റാരും അല്ല എന്നെ നിങ്ങളിലേക് എത്തിച്ച apoorvam media ആണ്, നിങ്ങൾ കാരണം ആണ് അവന്റെ ആ വീഡിയോ അത്രെയും വ്യൂസ് വന്നത് so അവന് ഒരു പുതിയ വീഡിയോ ഇട്ടിട്ടുണ്ട്, ആ വീഡിയോ മലപ്പുറത്തെ ഒരു ഉഗ്രൻ അറിയപ്പെടാത്ത place നെ കുറിച് ഉള്ളതാണ്, so ആ സ്ഥലം എന്തായാലും എല്ലാർക്കും ഇഷ്ടപെടും, നിങ്ങൾ എന്തായാലും apoorvam media -യിൽ പോയി ആ വീഡിയോ കാണണം അത് ഒരു വിപ്ലവമാക്കണം please, അവന് കുറച്ചു വ്യൂസ് കിട്ടാൻ വേണ്ടി മാത്രം അല്ല ആ സ്ഥലം ലോകം അറിയാൻ വേണ്ടിയിട്ട് കൂടെ ആണ്, so നിങ്ങൾ പോയി കാണുമെന്ന പ്രേദീക്ഷയോടെ ❤
#

📙 നോവൽ

📙 നോവൽ - നീയില്ലാ ജീവിതം ഭാഗം 5 Mubashira MSKH - ShareChat
67.3k കണ്ടവര്‍
2 ദിവസം
*💘നീയില്ലാ ജീവിതം💘2⃣*         _ഭാഗം.64_ ✍ Mubashira MSKH "യൂ ആർ അണ്ടർ അറസ്റ്റ് മിസ് ആദില ഇഷ... ഹോം മിനിസ്റ്ററുടെ മകൾ കെൻസയെ കൊന്ന കുറ്റത്തിന് നിന്നെ അറസ്റ്റ് ചെയ്യാൻ പോകാ..." എന്ന് പറഞ്ഞ് നദ എന്റെ കയ്യിൽ വിലങ്ങ് അണിഞ്ഞതും നമ്മള് ഞെട്ടി തരിച്ചോണ്ട് അപ്പുവിനെ തിരിഞ്ഞ് നോക്കി... ഓൻ നമ്മളെ മുഖത്തേക്ക് നോക്കാതെ തല താഴ്ത്തി നിൽക്കുന്നത് കണ്ട് നമ്മള് ഓനെ തന്നെ നോക്കി നിന്നതും നദ എന്റെ കയ്യിൽ പിടിച്ച് വലിച്ചു... നമ്മള് അപ്പൊ തന്നെ ദേഷ്യത്തോടെ അവളെ നോക്കി അവളെ കയ്യിൽ നിന്ന് നമ്മളെ കൈ പിന് വലിച്ചു... *"ഞാൻ ആരെയും കൊന്നിട്ടില്ല... മര്യാദക്ക് ഈ വിലങ്ങ് അഴിച്ചോ..."* "എന്താ ഇവിടെ നടക്കുന്നത്...? അപ്പു നീയെങ്കിലും പറ എന്താ സംഭവം... ഡാ..." എന്നൊക്കെ പറഞ്ഞോണ്ട് അർഷി ഓന്റെ കയ്യിൽ പിടിച്ച് കുലുക്കിയപ്പോഴും അപ്പു ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിൽക്കാണ്... "എന്താ സംഭവം എന്ന് ഞാൻ പറഞ്ഞാൽ മതിയോ...?" നദ അങ്ങനെ പറഞ്ഞോണ്ട് നമ്മളെ ഒരു പുച്ഛത്തോടെ നോക്കി ചിരിച്ചിട്ട് അർഷിന്റെ അടുത്തേക്ക് ചെന്ന് നിന്നു... "ഇന്നലെ രാത്രി കെൻസ മറിയം കൊല്ലപ്പെട്ടു... അതും ഇവളെ കൈ കൊണ്ട്... കരുതിക്കൂട്ടി ചെയ്ത ഒരു കൊലപാതകമാണ് അത്... അവൾ കൊല്ലപ്പെട്ട സ്ഥലത്ത് നിന്നും ഇവളെ ഫോണും കാറും ഒക്കെ കണ്ടെത്തിയിട്ടുണ്ട്... കൂടാതെ അവളെ കൊല്ലുമെന്ന് എല്ലാവരെ മുന്നിൽ വെച്ചും പല തവണ ഇവള് ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്... അതിനൊക്കെ സാക്ഷിയുണ്ട്... ഇതിലും വലിയ തെളിവുകളൊന്നും വേണ്ടല്ലോ ഞങ്ങൾക്ക് ഇവളെ അറസ്റ്റ് ചെയ്യാൻ... take her..." എന്നൊക്കെ പറഞ്ഞ് നദ കൂടെ ഉണ്ടായിരുന്നവരോട് എന്നെ കൊണ്ട് പോകാൻ പറഞ്ഞപ്പോഴും നമ്മള് ഞെട്ടി തരിച്ച് നിൽക്കായിരുന്നു... ഞാൻ ആരെയും കൊന്നിട്ടില്ലെന്ന് അവരോട് ഒരുപാട് വാദിച്ചെങ്കിലും എന്റെ വാക്ക് അവരൊന്ന് കേട്ടത് പോലുമില്ല... "ഇതിലെന്തോ ചതിയുണ്ട്... അവളെ കൊണ്ട് പോകാൻ പറ്റില്ല... തക്കതായ തെളിവുകൾ ഇല്ലാതെ അവളെ കൊണ്ട് പോകാൻ ഞങ്ങള് സമ്മതിക്കില്ല..." അർഷി. "സോറി മിസ്റ്റർ... നിങ്ങളുടെ വിചാരണക്ക് ഒന്നും പ്രതിയെ വിട്ട് തരുമെന്ന് കരുതണ്ട... തെളിവുകൾ ഒക്കെ ഇവൾക്ക് എതിരെയാണ്... ഫോറൻസിക് റിപ്പോർട്ട് കൂടി വന്നാൽ അത് കൂടുതൽ വ്യക്തമാകും... ഞങ്ങൾക്ക് ഇപ്പോ ഇവളെ കൊണ്ട് പോയേ പറ്റൂ... നടക്കടി അങ്ങോട്ട്..." എന്ന് പറഞ്ഞ് അവളെന്റെ കയ്യിൽ പിടിച്ച് പുറത്തേക്ക് തള്ളി പറഞ്ഞയച്ചപ്പോഴും അപ്പു ആ നിർത്തം തന്നെ തുടർന്നു... അവിടെയാണ് ഞാൻ ഏറ്റവും കൂടുതൽ തളർന്ന് പോയത്... നമ്മളെ പുറത്തേക്ക് കൊണ്ട് വന്നപ്പോ നമ്മളെ പിന്നാലെ ദിലു എന്ന് വിളിച്ച് കരഞ്ഞോണ്ട് ഐഷുമ്മയും ആന്റീസും ഒക്കെ ഓടി വന്നു... ഗ്രാൻഡ്മാ സോഫയിൽ ഇരുന്ന് വിതുമ്പുന്നത് ഒക്കെ കണ്ടപ്പോ നമ്മളെ കണ്ണും നിറയാൻ തുടങ്ങിയിരുന്നു... പക്ഷെ ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ എന്നെ അങ്ങനെ കൊണ്ട് പോകാൻ ഞാൻ അനുവദിക്കില്ല... പുറത്ത് അപ്പോഴേക്കും മീഡിയ ഞങ്ങളെ വളഞ്ഞിരുന്നു... അവര് ഓരോ ചോദ്യശരങ്ങൾ കൊണ്ട് എന്നെ വീർപ്പ് മുട്ടിക്കുമ്പോഴും ഞാൻ ഒന്നും മിണ്ടാതെ മൗനം പാലിച്ചു... അപ്പോ തന്നെ നദ എന്നെ പിടിച്ച് വലിച്ചോണ്ട് ജീപ്പിലേക്ക് കയറ്റിയതും കോളേജിൽ പോകാൻ വേണ്ടി മാൻഷനിലേക്ക് വന്ന അമീഗോസ് നമ്മളെ അടുത്തേക്ക് വന്നിട്ട് കാര്യം അന്വേഷിച്ചപ്പോ ഞാൻ ഒന്നും മിണ്ടാതെ തലക്ക് താങ്ങും കൊടുത്ത് അവിടെ ഇരുന്നു... അപ്പോഴേക്കും മാൻഷന്റെ കോംപോണ്ട് താണ്ടി ജീപ്പ് കുതിച്ചിരുന്നു... ★★★★★★★★★★★★★★★★★★★★ 【അർഷി】 *"അപ്പു... എന്താ ഇതൊക്കെ...? അവള് ആരെ കൊന്നെന്നാ പറയുന്നത്...? ഡാ നിന്നോടാ ചോദിക്കുന്നെ പറയടാ... ഇന്നലെ അവള് നിന്റെ കൂടെ അല്ലായിരുന്നോ ഉണ്ടായിരുന്നത്...? എന്നോട് പറഞ്ഞിട്ടല്ലേ നീ അവളെയും കൂട്ടി പുറത്തേക്ക് പോയത്...? പിന്നെ എങ്ങനെയാടാ അവള് കെൻസയെ കൊന്നത്...? പറയെടാ...."* എന്ന് അലറി കൊണ്ട് നമ്മള് ഓന്റെ കോളറിൽ കേറി പിടിച്ചതും ഓൻ പതിയെ എന്റെ കൈ അവന്റെ കോളറിൽ നിന്ന് വിടുവിച്ചു... എന്നിട്ട് ഒന്ന് നേടുവീർപ്പിട്ടോണ്ട് നമ്മളെയും എല്ലാവരെയും ഒന്ന് നോക്കി... "അവള് ഇന്നലെ എന്നെ കൂട്ടാതെ തനിച്ചാണ് അവിടന്ന് ഇങ്ങോട്ട് വന്നത്... ഇവിടത്തെ കാറും അവളെ ഫോണും എങ്ങനെ കെൻസന്റെ ബോഡിക്ക് അരികിൽ വന്നെന്ന് പറയേണ്ടത് ദിലുവാണ്... എല്ലാ തെളിവുകളും അവൾക്ക് എതിരെയാ... എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല... ദിലുവിനെ അറസ്റ്റ് ചെയ്യാൻ പറഞ്ഞോണ്ട് മോളിൽ നിന്ന് നല്ല പ്രഷർ ഉണ്ട്... ഇനി അവളെ രക്ഷിക്കാൻ അങ്കിൾ വിചാരിച്ചാലേ നടക്കൂ... എത്രയും പെട്ടെന്ന് ദിലുവിനെ ജാമ്യത്തിൽ ഇറക്കാനുള്ള വഴി നോക്കണം... അതേ നമുക്ക് ഇപ്പോ ചെയ്യാൻ പറ്റൂ... കെൻസയെ കൊന്നത് ഒരിക്കലും ദിലു ആകില്ല... അതില് എനിക്ക് ഉറപ്പുണ്ട്... ഇത് മനപ്പൂർവം അവളെ കുടുക്കാൻ വേണ്ടി ആരോ ചെയ്ത ചതിയാണ്... അത് ആരാണെങ്കിലും ഞാൻ കണ്ടു പിടിച്ചിരിക്കും... നിങ്ങൾക്ക് എന്നെ വിശ്വസിക്കാം... എത്രെയും പെട്ടെന്ന് ദിലുവിനെ ജാമ്യത്തിൽ എടുക്കാനുള്ള വഴി നോക്കണം..." എന്നൊക്കെ പറഞ്ഞോണ്ട് അവന്റെ കണ്ണിൽ നിന്ന് പൊടിഞ്ഞ കണ്ണീര് ആരും കാണാതെ തുടച്ച് തൊപ്പി വെച്ചോണ്ട് ഓൻ തിരിഞ്ഞ് നോക്കാതെ മാൻഷനിൽ നിന്ന് ഇറങ്ങി... അപ്പോഴേക്കും ആഷി അങ്കിൾ വക്കീലിന് വിളിച്ച് ജാമ്യത്തിന് വേണ്ട ഫോമാലിറ്റീസ് ചോദിച്ച് മനസ്സിലാക്കായിരുന്നു... നമ്മള് അപ്പോഴും ഒരു ഞെട്ടലോടെ എന്തൊക്കെയാ സംഭവിച്ചതെന്ന് ആലോചിച്ചോണ്ട് തിരിഞ്ഞ് ബേബിയെ നോക്കിയപ്പോ ബേബി എന്തൊക്കെയോ ചിന്തിച്ച് കൂട്ടി ഇരിക്കുന്നത് കണ്ടു... നമ്മള് അപ്പൊ തന്നെ ബേബിന്റെ തോളിൽ കൈ വെച്ചതും ബേബി ഒന്ന് ഞെട്ടി നമ്മളെ മുഖത്തേക്ക് നോക്കി... "ഇല്ല അർഷി... എന്റെ ദിലു ഒരിക്കലും അങ്ങനെ ഒന്നും ചെയ്യില്ല... അവളെ ആരോ ചതിച്ചതാ... ഇതിൽ എന്തൊക്കെയോ ചതിയുണ്ട്... എനിക്ക് എന്റെ ദിലുവിനെ രക്ഷിച്ചേ പറ്റൂ... ഒരു നിമിഷം പോലും എന്റെ കുട്ടിയെ സ്റ്റേഷനിൽ കഴിയാൻ ഞാൻ സമ്മതിക്കില്ല..." എന്ന് പറഞ്ഞ് ബേബി അവിടന്ന് എണീറ്റ് ഫോണിൽ ആരെയൊക്കെയോ വിളിച്ചോണ്ട് അവിടന്ന് പോയി... നമ്മള് തിരിഞ്ഞ് നോക്കിയപ്പോ അവന്മാരൊക്കെ കാര്യം അറിയാതെ നമ്മളെ നോക്കി കൊണ്ട് നിൽപ്പുണ്ടായിരുന്നു... അവര് നമ്മളെ ഇടവും വലവും നിന്നോണ്ട് ചോദ്യം ചെയ്യാൻ നിന്നതും നമ്മള് ഏതോ ഹാലിൽ നിന്നോണ്ട് സംഭവിച്ചതൊക്കെ അവരോട് പറഞ്ഞു... അതൊക്കെ കേട്ടപ്പോ അവരും ആകെ ഷോക്കായി എന്താ ചെയ്യേണ്ടതെന്നോ പറയേണ്ടതെന്നോ അറിയാതെ ഒരു മരവിപ്പിൽ അങ്ങനെ നിന്നു... അപ്പോ ആഷു ഐഷുമ്മാന്റെയും ഗ്രാൻഡ്മാന്റെയും അടുത്ത് ഇരുന്ന് അവരെ ആശ്വസിപ്പിക്കായിരുന്നു... ദിലു തിരിച്ച് വരും അവളൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ആഷു അവരോട് പറയുമ്പോഴും ഓള് ഒരു നിസ്സഹായകാവസ്ഥയിൽ എന്നെ നോക്കുന്നുണ്ടായിരുന്നു... നമ്മള് അപ്പൊ തന്നെ ചിലതൊക്കെ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചോണ്ട് പെട്ടെന്ന് ബൈക്കിന്റെ കീയും എടുത്ത് അവന്മാരോട് നമ്മളെ പിന്നാലെ വരാൻ പറഞ്ഞ് ഞങ്ങൾ പുറത്തേക്കിറങ്ങി... ★★★★★★★★★★★★★★★★★★★★ 【ദിലു】 "പറയെടി... എന്തിനാ നീ അവളെ കൊന്നത്...? അവളെ കൊന്നത് നീയല്ല എന്ന് ഒരിക്കലും വാദിക്കാൻ നോക്കണ്ട... അത് നീയാണെന്ന് എനിക്ക് നന്നായിട്ട് അറിയാം... അതോണ്ട് പറ... എന്തിനാ നീ അവളെ കൊന്നത്...? *പറയെടി..."* എന്ന് അലറി കൊണ്ട് നദ എന്റെ കവിളിൽ ആഞ്ഞടിച്ചു... നമ്മള് വേദന കടിച്ച് പിടിച്ചോണ്ട് ഓളെ രൂക്ഷമായി നോക്കിയപ്പോ ഓള് നമ്മളെ കവിളിൽ ഞെക്കി പിടിച്ച് ഓളെ നേർക്ക് നമ്മളെ മുഖം അടുപ്പിച്ച് കൊണ്ട് വന്ന് നമ്മളെ നോക്കി പുച്ഛത്തോടെ ചിരിച്ച് കവിളിൽ നിന്ന് പിടി വിട്ടു... മാൻഷനിൽ നിന്ന് നമ്മളെ നേരെ സ്റ്റേഷനിലെ ഈ ഇരുട്ട് മുറിയിലേക്ക് കൊണ്ട് വന്ന് ഇട്ടിട്ട് നമ്മളെ ഒരു ചെയറിൽ പിടിച്ചിരുത്തി കൈ രണ്ടും ചെയറിൽ കെട്ടിയിട്ടാണ് അവളെ ഈ കസർത്ത്... അവള് ഈ കെട്ടൊന്ന് അഴിച്ചിരുന്നെങ്കിൽ എന്റെ കവിളിൽ അവളെ കൈ പതിഞ്ഞതിന് ഞാൻ പകരം വീട്ടിയേനെ... "ആദില ഇഷ... ഹ... ഹ... ഹ... ഇതുപോലെ ഒരു മുഹൂർത്തം മനസ്സിൽ ആഗ്രഹിച്ച് നടക്കാൻ തുടങ്ങിയിട്ട് കാലം ഒരുപാടായി... അത് ഇത്ര വേഗം നടന്ന് കിട്ടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല..." എന്ന് പറഞ്ഞ് ഓള് പൊട്ടിച്ചിരിച്ചോണ്ട് എന്റെ മുടിയിൽ പിടിച്ച് വലിച്ച് വീണ്ടും അവളെ നേർക്ക് നമ്മളെ മുഖം കൊണ്ട് വന്നു... നമ്മള് അപ്പോഴും ആ വേദനയൊക്കെ കടിച്ച് പിടിച്ചോണ്ട് ഓളെ തുറിച്ച് നോക്കി... "ഓർമ്മയുണ്ടോ നിനക്ക്... എന്റെ കയ്യിൽ നിന്ന് അഫ്‌സിയെ വേർപ്പെടുത്തി നീ എനിക്ക് തന്ന സമ്മാനം... അത് നീ മറന്നാലും എനിക്ക് മറക്കാൻ കഴിയില്ലല്ലോ... അന്ന് ആ ക്യാംപസ് വിട്ട് പോകുമ്പോ ഞാൻ മനസ്സിൽ ഉറപ്പിച്ചതാ ഇനി നിന്റെ മുന്നിലേക്ക് ഞാൻ വരുന്നുണ്ടെങ്കിൽ അത് ഈ യൂണിഫോമിൽ ആകണമെന്ന്... പക്ഷെ അതിന് നീയായിട്ട് ഇങ്ങനെ ഒരു അവസരം ഉണ്ടാക്കുമെന്ന് ഞാൻ കരുതിയില്ല.... ഇനി പറയെടി... എന്തിനാ നീ ഹോം മിനിസ്റ്ററെ മകൾ കെൻസയെ കൊന്നത്... പറയെടി..." എന്ന് അട്ടഹസിച്ച് അവള് വീണ്ടും എന്റെ കവിളിൽ ആഞ്ഞടിച്ച് മുടിയിൽ പിടിച്ച് വലിച്ചതും നമ്മളെ ചുണ്ട് പൊട്ടി ചോര പൊടിഞ്ഞു... *"ഞാൻ ആരെയും കൊന്നിട്ടില്ല..."* നദയെ രൂക്ഷമായി നോക്കി കൊണ്ട് പല്ലിറുമ്മി നമ്മള് അങ്ങനെ പറഞ്ഞതും ഓള് ഒരു പുച്ഛത്തോടെ ചിരിച്ചിട്ട് പെട്ടെന്ന് പൊട്ടിച്ചിരിച്ച് നമ്മളെ മുന്നിലുള്ള ടേബിളിൽ കേറി ഇരുന്നു... "അറിയാമെടി... നീ ഇതേ പറയൂ എന്നെനിക്ക് അറിയാം... നീയല്ല ഇനി കെൻസയെ കൊന്നത് എങ്കിലും ഈ കേസിൽ നിന്ന് ഇനി നിനക്ക് ഊരി പോരാൻ കഴിയില്ല മോളെ... നീ ഇനി പുറം ലോകം കാണില്ല... ജയിലിന്റെ ഉള്ളിൽ കിടന്ന് അഴിയെണ്ണി നീ അതിന്റെ ഉള്ളിൽ കിടന്ന് തന്നെ പുഴുത്ത് ചാകും... അത്രക്ക് പവറുണ്ട് ഈ കേസിന്... ജാമ്യം പോലും കിട്ടില്ല... അതും നീ കൊന്നെന്ന് പറയപ്പെടുന്ന കെൻസ ചെറിയ പുള്ളിയൊന്നുമല്ല നീ ഈസിയായി ജാമ്യത്തിൽ ഇറങ്ങി പോകാൻ... ഹോം മിനിസ്റ്ററെ മകളാ... നിന്റെ തന്തേടെ കാശിന്റെ ബലത്തിൽ ഊരി പോരാൻ ശ്രമിച്ചാലും മിനിമം രണ്ടാഴ്ച എങ്കിലും നീ ജയിലിൽ റിമാൻഡിൽ കഴിയേണ്ടി വരും... ആ രണ്ടാഴ്ച മതി എനിക്ക് നിന്നെ എന്നന്നേക്കുമായി തളയ്ക്കാൻ... മൂർഖൻ പാമ്പിനെയാടി നീയന്ന് നോവിച്ചത്... അത് തിരിച്ച് കൊത്താതെ പോകില്ല... അതോണ്ട് കുറ്റം അങ്ങ് സമ്മതിച്ചേക്ക്... എന്നാ പിന്നെ ശിഷ്ട കാലം നല്ല ലാവിഷായിട്ട് നിനക്ക് ജയിലിൽ കഴിയാം... എന്ത് പറയുന്നു... കുറ്റം സമ്മതിക്കല്ലേ...?" എന്ന് ചോദിച്ചോണ്ട് ഓള് നമ്മളെ മുഖത്തേക്ക് നോക്കിയതും നമ്മള് ഓളെ തുറിച്ച് നോക്കി കൊണ്ട് ഇല്ലെന്ന് പതിയെ തലയാട്ടി... "ഞാൻ ആരെയും കൊന്നിട്ടില്ല..." "ദേ കിടക്കണ്... ഈ പെണ്ണ് എന്റെ കയ്യീന്ന് ഒരുപാട് വാങ്ങിച്ച് കൂട്ടും..." എന്ന് പറഞ്ഞ് അവള് വീണ്ടും എന്റെ രണ്ട് കവിളിലും മാറി മാറി ആഞ്ഞടിച്ച് നമ്മളെ കഴുത്തിന് കുത്തി പിടിച്ചു... "മര്യാദക്ക് കുറ്റം സമ്മതിച്ചാൽ നിനക്ക് കൊള്ളാം... ഇല്ലെങ്കിൽ പിന്നെ നിന്നെ കൊണ്ട് എങ്ങനെയാ കുറ്റം സമ്മതിപ്പിക്കേണ്ടതെന്ന് എനിക്ക് നന്നായിട്ട് അറിയാം... മുൻവൈരാഗ്യം മൂലം നീ കരുതി കൂട്ടിയാണ് കെൻസയെ ബിയർ ബോട്ടിൽ കൊണ്ട് കുത്തി കൊലപ്പെടുത്തിയതെന്നാ ഞാൻ FIRൽ ചേർക്കാൻ പോകുന്നത്... അതോണ്ട് ജാമ്യം കിട്ടി എനിക്കിട്ട് തിരിച്ച് പണിയാമെന്ന് നീ സ്വപ്നം പോലും കാണണ്ട... മര്യാദക്ക് കുറ്റം സമ്മതിച്ചാൽ നിനക്ക് കൊള്ളാം... നിന്റെ ജീവനും ആപത്തുണ്ടാകില്ല ജയിലിൽ സുഖായിട്ട് കഴിയെം ചെയ്യാം... എന്താ സമ്മതിക്കല്ലേ...? അല്ലെ...?" എന്ന് ചോദിച്ചോണ്ട് ഓള് നമ്മളെ കഴുത്തിൽ നിന്ന് പിടി വിട്ട് നമ്മളെ മുഖത്തേക്ക് തന്നെ തുറിച്ച് നോക്കിയതും നമ്മള് ചുമച്ച് അവശയായി കൊണ്ട് അവളെ നോക്കി അല്ലെന്ന് തലയാട്ടി... അപ്പോ അവള് വീണ്ടും എന്നെ ഒരുപാട് തല്ലി വേദനിപ്പിച്ചു... ആ വേദനയൊന്നും ഒന്നുമല്ലെന്ന രീതിയിൽ നമ്മള് കുറ്റം സമ്മതിക്കാതെ *"ഞാൻ ആരെയും കൊന്നിട്ടില്ല..."* എന്ന് പറഞ്ഞ് അവളോട് വാദിച്ചു... അപ്പോ വീണ്ടും അവളെ കൈ എന്റെ മുഖത്തേക്ക് ആഞ്ഞ് പതിക്കാൻ നിന്നതും ആ റൂം മുഴുവൻ ഇളക്കി മറിക്കും വിധം അവന്റെ ശബ്ദം എന്റെ കാതുകളിൽ തുളച്ച് കയറി...                *STOP IT നദ....* എന്ന് അലറി കൊണ്ട് അപ്പു ആ റൂമിലേക്ക് വന്നിട്ട് നദയെ അവിടന്ന് പിടിച്ച് മാറ്റി... എന്നിട്ട് എന്നെ നോക്കി ദേഷ്യവും സങ്കടവും കടിച്ച് പിടിച്ചോണ്ട് ഓൻ നദയെ തുറിച്ച് നോക്കി... *"ആരോട് ചോദിച്ചാ നീ ഇവളെ ഇങ്ങനെ കെട്ടിയിട്ട് മർദിച്ചത്...? ഇവളെ കോടതിയിൽ ഹാജർ ആക്കുന്ന വരെ ഒന്നും ചെയ്യരുതെന്ന് നിനക്ക് എന്താടി അറിയില്ലേ..?"* "സോറി സർ... പ്രതിയെ കൊണ്ട് കുറ്റം സമ്മതിപ്പിക്കാൻ വേണ്ടി ഒന്ന് ചെറുതായിട്ട് നോവിക്കേണ്ടി വന്നു... കുറ്റം സമ്മതിക്കാൻ പ്രതിയെ മർദിക്കുന്നതിൽ അത്ര വലിയ തെറ്റൊന്നുമില്ല..." *"അതിന് ഇവളാണ് അവളെ കൊന്നതെന്നതിന് നിന്റെ കയ്യിൽ തെളിവുണ്ടോ...? ഒരു ഫോണും കാറും കിട്ടിയെന്ന് കരുതി അത് ചെയ്തത് ഇവൾ ആയിരിക്കണമെന്നില്ല..."* "സർ എന്നോട് കുരച്ച് ചാടിയിട്ട് ഒരു കാര്യവുമില്ല... ഇവളെ ഫോണിൽ നിന്നും കാറിൽ നിന്നും ലഭിച്ച ഇവളെ ഫിംഗർ പ്രിന്റ് കൊല്ലപ്പെട്ട കെൻസയുടെ ബോഡിയിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്... മാത്രവുമല്ല കെൻസ കൊല്ലപ്പെടാൻ കാരണമായ ആ ബിയർ ബോട്ടിലിൽ നിന്നും ഇവളെ ഫിംഗർ പ്രിന്റ് ലഭിച്ചതാണ്... ഇതിൽ കൂടുതൽ എന്ത് തെളിവാണ് സർ വേണ്ടത് ഇവളാണ് പ്രതിയെന്നതിൽ... തെളിവുകൾ എല്ലാം ഇവൾക്ക് എതിരെ ആയത് കൊണ്ട് ഇവള് ഇനി കുറ്റം സമ്മതിച്ചാൽ മാത്രം മതി... ബാക്കി പിന്നെ കോടതി തീരുമാനിച്ചോളും... സോ അതിന് വേണ്ടി ഇവളെ തല്ലി... വല്യ പുണ്യാളത്തിയെ ഒന്നുമല്ലല്ലോ ഞാൻ തല്ലിയത് ഒരു കൊലപാതകിയെ അല്ലെ... അതിൽ എനിക്ക് വലിയ കുറ്റബോധം ഒന്നും തോന്നുന്നില്ല..." *"ഗെറ്റ് ഔട്ട്...."* എന്ന് അവള് പറഞ്ഞ് തീർന്നില്ല അപ്പോഴേക്കും അപ്പു അവളോട് ഗെറ്റ് ഔട്ട് പറഞ്ഞ് അലറിയതും ഓള് നമ്മളെ തുറിച്ച് നോക്കി കൈ ചുരുട്ടി പിടിച്ച് പല്ലിറുമ്മി അവിടന്ന് പുറത്തേക്ക് ഇറങ്ങി പോയി... നമ്മള് അപ്പോഴും ഓള് പറഞ്ഞത് കേട്ട് ഞെട്ടി തരിച്ച് ഇരിക്കായിരുന്നു... അപ്പൊ തന്നെ അപ്പു ഒരു ഭ്രാന്തനെ പോലെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ കഴിയാതെ ആ ടേബിളിൽ ആഞ്ഞ് ചവിട്ടി അത് മറിച്ചിട്ടു... എന്നിട്ട് നിയന്ത്രണമില്ലാതെ ശ്വാസം വലിച്ച് വിട്ടോണ്ട് ഓൻ നമ്മളെ പതിയെ തിരിഞ്ഞ് നോക്കി... "ദിലു...." എന്ന് വിളിച്ച് ഓൻ നമ്മളെ മുന്നിലെ ചെയറിൽ ഇരുന്നിട്ട് നമ്മളെ കയ്യിലെ കെട്ടൊക്കെ അഴിച്ച് മാറ്റി നമ്മളെ കെട്ടിപ്പിടിച്ച് നെറുകയിൽ ഉമ്മ വെച്ചു... അപ്പൊ അപ്പുവിന്റെ കണ്ണ് നിറയുന്നത് കണ്ടതും നമ്മളെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു... നമ്മളെ രണ്ട് കയ്യിലും കയർ വലിഞ്ഞ് മുറുകിയ ചോരപ്പാടുകൾ കണ്ട് അപ്പു അവന്റെ രണ്ട് കൈക്കുള്ളിലുമായി നമ്മളെ കൈകൾ ഒതുക്കി ഉമ്മ വെച്ച് കണ്ണടച്ച് പിടിച്ച് ഇരുന്നു... അപ്പൊ അവന്റെ കണ്ണിൽ നിന്ന് ഒഴുകുന്ന കണ്ണീര് കണ്ടതും നമ്മള് കയ്യെടുത്ത് അവന്റെ കണ്ണീര് തുടച്ച് കളഞ്ഞ് ഓനെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു... അപ്പു നമ്മളെ ഒരു കയ്യിൽ നിന്ന് പിടി വിടാതെ മറ്റേ കൈ നമ്മളെ കവിളിലേക്ക് കൊണ്ട് പോയതും വേദനയിൽ അവിടെയൊക്കെ നമ്മക്ക് ഒരു നീറ്റൽ അനുഭവപ്പെട്ടു... നമ്മള് കണ്ണടച്ച് പിടിച്ച് എരിവ് വലിക്കുന്നത് കണ്ടതും അപ്പു പെട്ടെന്ന് കൈ പിൻവലിച്ച് നമ്മളെ മുഖത്തേക്ക് നോക്കി... "എന്താടാ ഇതൊക്കെ...? എങ്ങനെയാ അതൊക്കെ സംഭവിച്ചത്...?" "എനിക്ക് അറിയില്ല അപ്പു... എനിക്ക് ഒന്നും അറിയില്ല... ഞാൻ... ഞാൻ ആരെയും കൊന്നിട്ടില്ല അപ്പു... ഇന്നലെ എന്താ സംഭവിച്ചതെന്ന് എനിക്ക് സത്യമായിട്ടും ഓർമ്മയില്ല..." എന്ന് പറഞ്ഞ് തീർന്നപ്പോഴേക്കും നമ്മളെ കണ്ണ് വീണ്ടും നിറഞ്ഞൊഴുകിയിരുന്നു... "ദിലു... നിനക്ക് ഒരിക്കലും അങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് എനിക്ക് അറിയാം... നീ നല്ലോണം ഒന്ന് ആലോജിച്ച് നോക്ക്... ഇന്നലെ നീ എന്റെ അടുത്ത് നിന്ന് കാറും കൊണ്ട് എങ്ങോട്ടാ പോയത്...?" അപ്പു പറയുന്നത് കേട്ട് നമ്മള് വീണ്ടും ഇന്നലെ നടന്നതൊക്കെ ഒന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു... ഇവന്റെ അടുത്ത് നിന്ന് കാറെടുത്ത് ഞാൻ എങ്ങോട്ടെന്നില്ലാതെ ഡ്രൈവ് ചെയ്ത് പോയതൊക്കെ ഒരു മിന്നായം പോലെ എന്റെ മനസ്സിലേക്ക് വന്നു.... "ഞാൻ... അവിടന്ന് കാറെടുത്ത് എങ്ങോട്ടോ പോയി... തലയാകെ മത്ത് പിടിച്ചതോണ്ട് കാഴ്ചയൊക്കെ മങ്ങിയാണ് കണ്ടത്... പെട്ടെന്ന്... പെട്ടെന്ന് ഏതോ ഒരു വണ്ടി കുറുകെ വന്നതും ഞാൻ കാർ ഒരു സൈഡിലേക്ക് തിരിച്ചു... അപ്പൊ എവിടെയോ ചെന്ന് കാറിടിച്ചപ്പൊ എന്റെ തല സ്റ്റിയറിങ്ങിൽ ചെന്നിടിച്ചു... പിന്നെ... പിന്നെ എനിക്കൊന്നും ഓർമ്മയില്ല... കണ്ണ് തുറന്ന് നോക്കുമ്പോ ഞാൻ മാൻഷനിൽ ആയിരുന്നു... ഇതേ നടന്നിട്ടുള്ളൂ... പിന്നെ എന്താ സംഭവിച്ചതെന്ന് എനിക്ക് അറിയില്ല... ഞാൻ ആരെയും കൊന്നിട്ടില്ല അപ്പു... നീയെങ്കിലും ഒന്ന് വിശ്വസിക്ക്..." എന്ന് പറഞ്ഞ് നമ്മള് ഓന്റെ കോളറിൽ ഒരു കൈ പിടിച്ചപ്പൊ ഓൻ ഓകെ എന്ന് തലയാട്ടി കൊണ്ട് നമ്മളെ കൈ അവനിൽ നിന്ന് വിടുവിച്ച് നമ്മളെ കണ്ണ് തുടച്ചു... എന്നിട്ട് നമ്മളെ രണ്ട് കവിളിലുമായി അവന്റെ കൈ വെച്ചിട്ട് നമ്മളെ കണ്ണിലേക്ക് തന്നെ നോക്കി ഇരുന്നു... "നീ ഒന്നൂടെ ആലോജിച്ച് നോക്ക് ദിലു... നീ കാറിടിച്ചതിന് ശേഷം ആരെയെങ്കിലും കണ്ടതായോ അല്ലെങ്കിൽ വേറെ ഏതെങ്കിലും വണ്ടിയോ അങ്ങനെ എന്തെങ്കിലും ഒന്ന്... നീ ഒന്ന് നല്ലോണം ആലോജിച്ച് നോക്ക്... നീ മാൻഷനിൽ എങ്ങനെയാ തിരിച്ചെത്തിയത് എന്നെങ്കിലും ആലോചിച്ച് നോക്ക് ദിലു..." എന്നൊക്കെ അപ്പു നമ്മളോട് പറയുമ്പോഴും നമ്മള് തലയിൽ കൈ വെച്ച് അതൊക്കെ ഓർത്തെടുക്കാൻ ശ്രമിക്കായിരുന്നു... പക്ഷെ എത്ര ചിന്തിച്ചിട്ടും അതിന് ശേഷം എന്താ സംഭവിച്ചതെന്ന് നമ്മളെ ഓർമ്മയിലേക്ക് വരാത്തത് കൊണ്ട് നമ്മള് അപ്പുവിനെ നോക്കി ഇല്ലെന്ന് തലയാട്ടി... അപ്പോഴേക്കും അപ്പുവിന്റെ മുഖമാകെ ദേഷ്യം കൊണ്ട് ചുവന്ന് തുടുത്ത് വന്നിരുന്നു... ഓൻ നമ്മളിൽ നിന്ന് പെട്ടെന്ന് മുഖം തിരിച്ചിട്ട് അവിടന്ന് എണീറ്റ് നിന്ന് ആ ചെയർ കാല് കൊണ്ട് തട്ടി തെറിപ്പിച്ചു... *"ഇങ്ങനെ ഒന്നും ഓർമ്മയില്ലെന്ന് പറയാതെ നീ അവളെ വല്ലതും ചെയ്തിട്ടുണ്ടേൽ അത് പറയാൻ നോക്ക് എന്നാലേ നിന്നെ രക്ഷിക്കാൻ എന്നെ കൊണ്ട് കഴിയൂ..."* എന്ന് നമ്മളോട് ഒച്ചവെച്ച് ശ്വാസം വലിച്ച് വിട്ടോണ്ട് ഓൻ എങ്ങോട്ടോ നോക്കി നിൽക്കുന്നത് കണ്ടതും നമ്മള് ഞെട്ടി തരിച്ച് അവനെ തന്നെ നോക്കി നിന്നു... എന്നെ നദ തല്ലിയതിനേക്കാൾ ഒക്കെ എന്നെ വേദനിപ്പിച്ചത് അവന്റെ ഈ വാക്കുകൾ ആയിരുന്നു... ആദ്യമായിട്ടാണ് അപ്പുവിനെ ഞാൻ ഇങ്ങനെ കാണുന്നത്... അതും എന്നോട് ഇങ്ങനെ ദേഷ്യപ്പെട്ട് അവൻ സംസാരിച്ച് ഞാൻ കണ്ടിട്ടേയില്ല... "അ... അപ്പൊ... ഞാനാണ് കെൻസയെ കൊന്നതെന്ന് നീയും വിശ്വസിക്കുന്നുണ്ടോ...?" എന്ന് ചങ്ക് പൊട്ടുന്ന വേദനയിൽ നമ്മള് ഓനോട് ഒരു പതിഞ്ഞ സ്വരത്തിൽ ചോദിച്ചതും അപ്പു പെട്ടെന്ന് ഞെട്ടി തരിച്ച് നമ്മളെ നോക്കി അടുത്തേക്ക് വന്ന് മുട്ടിൽ ഇരുന്നിട്ട് നമ്മളെ കയ്യിൽ പിടിച്ചു... "ദിലു... ദിലു... ഞാൻ അങ്ങനെ ഉദ്ദേശിച്ച് അല്ല... അങ്ങനെ പറഞ്ഞത്... അത് പെട്ടെന്ന്..." "വേണ്ട... ഇനി ഒന്നും പറയണമെന്നില്ല..." അവന്റെ നേരെ കൈ ഉയർത്തി കൊണ്ട് നമ്മള് അങ്ങനെ പറഞ്ഞിട്ട് പതിയെ അവന്റെ മുഖത്തേക്ക് തലയുയർത്തി ഒന്ന് നോക്കി... "ഞാനാണ് കെൻസയെ കൊന്നതെന്ന കുറ്റം സമ്മതിച്ചാൽ എല്ലാം തീർന്നില്ലേ...? അതല്ലേ നിങ്ങൾക്ക് ഒക്കെ വേണ്ടത്...? ഞാൻ കാരണം ആരുടെയും പ്രൊമോഷൻ ഒന്നും നഷ്ടമാകണ്ട... ഞാൻ കുറ്റം സമ്മതിച്ചിരിക്കുന്നു... *ഞാൻ തന്നെയാണ് കെൻസയെ കൊന്നത് അതും എന്റെ ഈ കൈ കൊണ്ട്...* മുൻവൈരാഗ്യത്തിന്റെ പേരിൽ ഞാൻ തന്നെയാ അവളെ കൊന്നത്... ഇനിയെന്താ നിങ്ങൾക്ക് വേണ്ടത്...? പറ... ഇനിയും തെളിയിക്കപ്പെടാത്ത വല്ല കേസുകളും ഉണ്ടെങ്കിൽ അതും എന്റെ തലയിൽ ചാർത്തിക്കൊ... ഞാൻ തന്നെയാ അതൊക്കെ ചെയ്തത്... എന്നെ കോടതിയിലേക്ക് കൊണ്ട് പോ... കുറ്റം ഞാൻ ഏറ്റെടുത്തോളം... *കൊണ്ട് പോ....* " എന്നൊക്കെ അവന്റെ മുന്നിൽ അലറി പറഞ്ഞോണ്ട് നമ്മള് മുഖം പൊത്തി പിടിച്ച് പൊട്ടിക്കരഞ്ഞു... അപ്പോ അപ്പു നമ്മളെ കയ്യിൽ പിടിച്ചോണ്ട് ദിലു എന്ന് വിളിച്ചതും നമ്മള് അപ്പൊ തന്നെ ഒരു വെറുപ്പോടെ ഓന്റെ കൈ തട്ടി മാറ്റി... "തൊട്ട് പോകരുത് എന്നെ... ഇനി നീയും ഞാനും തമ്മിൽ ഒരു ബന്ധവുമില്ല... എല്ലാം ഇവിടം കൊണ്ട് അവസാനിച്ചു... എപ്പോ നീ വരെ എന്നെ സംശയിച്ചോ അതോടെ ഈ ദിലു മരിച്ചു... എന്നെ ഇനി അങ്ങനെ വിളിക്കരുത്... ACP സാറിന് പോകാം... കുറ്റം ഞാൻ സമ്മതിച്ചിരിക്കുന്നു... ഇനി നിങ്ങൾക്ക് പോകാം... ദയവ് ചെയ്ത് ഇനി എന്റെ കണ്മുന്നിലേക്ക് വന്ന് പോകരുത്... പോ.... *ഇവിടന്ന് പോ....* " എന്ന് നമ്മള് അലറിയതും അപ്പു പതിയെ അവിടെ നിന്ന് എണീറ്റ് നമ്മളെ ഒന്ന് ദയനീയമായി നോക്കി ദിലു എന്ന് വിളിച്ചപ്പോഴും ഉള്ളിലെ സങ്കടങ്ങളും വേദനയും ദേഷ്യവുമൊക്കെ അടക്കി പിടിച്ച് വെച്ചോണ്ട് ഞാൻ മുഖം തിരിച്ചു... അപ്പൊ തന്നെ അപ്പു അവിടന്ന് പതിയെ നടന്ന് നീങ്ങി ആ റൂമിൽ നിന്നും ഇറങ്ങി പോയി... ഓൻ പോയ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കി കൊണ്ട് നമ്മള് എന്തിനെന്നില്ലാതെ പൊട്ടിക്കരഞ്ഞ് മുഖം പൊത്തി പിടിച്ചു... 'ഇല്ല... ഇനി ഞാൻ ഒരിക്കലും കരയില്ല... അങ്ങനെ കരഞ്ഞാൽ ഞാൻ തോറ്റ് പോയെന്നാണ് അർത്ഥം... അങ്ങനെ തോറ്റ് കൊടുക്കാൻ ഈ ദിലു തയ്യാറല്ല... ഈ കൊലപാതക കുറ്റം എന്റെ മേലിൽ ചുമത്തിയത് ആരാണെങ്കിലും അവരുടെ ലക്ഷ്യം എന്താണെങ്കിലും അത് നടപ്പിലാക്കാൻ ഞാൻ സമ്മതിക്കില്ല... പക്ഷെ ഇപ്പോ ഞാൻ ഇവിടെ മൗനം പാലിക്കണം എന്നാലേ ഞാൻ വിചാരിച്ച പോലെ കാര്യങ്ങൾ നടക്കൂ... ഒരുത്തനെയും ഞാൻ വെറുതെ വിടില്ല...' എന്ന് കരഞ്ഞ് കലങ്ങിയ കണ്ണുകൾ തുടച്ച് കൊണ്ട് നമ്മള് മനസ്സിൽ തീരുമാനിച്ച് ഉറപ്പിച്ചിട്ട് എങ്ങോട്ടെന്നില്ലാതെ രൂക്ഷമായി നോക്കി ഇരുന്നു... ★★★★★★★★★★★★★★★★★★★★ 【അപ്പു】 ദിലുവിനോട് ഞാൻ ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നു... കെൻസയുടെ കൊലപാതകത്തിന്റെ എല്ലാ എവിഡൻസും ദിലുവിന് എതിരെയാണ്... അതോണ്ട് ഇനി എന്തെങ്കിലും ഒരു തുമ്പ് കിട്ടണമെങ്കിൽ തന്നെ അതിന് ഇനി ദിലു വിചാരിച്ചാലേ കഴിയൂ... അപ്പോഴത്തെ പ്രെഷറിൽ അറിയാതെ പറഞ്ഞ് പോയതാണ് ഞാൻ അങ്ങനെ... പക്ഷെ അതിന് ദിലു ഇങ്ങനെ അറത്ത് മുറിച്ച് സംസാരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല... ആ മുറി വിട്ട് ഞാൻ ഇറങ്ങുമ്പോഴും എന്റെ കണ്ണിൽ നനവ് പടർന്നിരുന്നു... പുറത്തെത്തിയപ്പോ തന്നെ നമ്മള് കണ്ണ് തുടച്ച് സൈഡിലേക്ക് തിരിഞ്ഞ് നോക്കിയപ്പോ നദ FIRൽ എന്തൊക്കെയാ എഴുതി പിടിപ്പിക്കേണ്ടതെന്ന് പറഞ്ഞ് കൊടുത്തിട്ട് നമ്മളെ നോക്കി പുച്ഛിച്ച് ചിരിക്കുന്നുണ്ടായിരുന്നു... എന്റെ ദിലുവിനെ വേദനിപ്പിച്ച ഒരുത്തനെയും ഞാൻ ഇതുവരെ വെറുതെ വിട്ടിട്ടില്ല... അതുപോലെ ഇന്ന് അവളെ എന്റെ കണ്മുന്നിൽ ഇട്ട് തന്നെ തല്ലി ചതച്ച ഇവളെയും ഞാൻ വെറുതെ വിടില്ല... നമ്മളെ നോക്കി ഒരു പുച്ഛത്തോടെ ചിരിക്കുന്ന അവളെ കണ്ടതും എന്നിൽ ദേഷ്യം നുരഞ്ഞ് പൊന്തി നമ്മള് അപ്പോ തന്നെ കൈ ചുരുട്ടി പിടിച്ച് ദേഷ്യം കടിച്ച് പിടിച്ചോണ്ട് അവളെ നേരെ ചെല്ലാൻ നിന്നു... അപ്പോഴേക്കും പുറത്ത് അവന്മാരെ ബൈക്ക് വന്ന് നിൽക്കുന്ന ശബ്ദം കേട്ടതും നമ്മള് അങ്ങോട്ട് നോട്ടം തെറ്റിച്ചു... അപ്പോ തന്നെ ഇടിച്ച് കേറി കൊണ്ട് അർഷിയും യാസിയും കൃഷും ഇജുവും ഡെവിയും സിദുവും നമ്മളെ മുന്നിൽ വന്ന് നിരന്ന് നിന്നു... "അപ്പു... ദിലു എവിടെ...? ഞങ്ങൾക്ക് അവളെ കാണണം... അവളെ വിളിക്ക്..." അർഷി. ദിലുവിന്റെ ഇപ്പോഴത്തെ അവസ്ഥ ഇവര് കണ്ടാൽ എന്താകും ഇവന്മാര് ഇവിടെ കാണിച്ച് കൂട്ടുന്നതെന്ന് എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല... അതോണ്ട് ഞാൻ ഒന്നും മിണ്ടാതെ കൈ ചുരുട്ടി പിടിച്ച് തലയും താഴ്ത്തി അങ്ങനെ നിന്നു... "ഡാ അപ്പു... നിന്നോടാ പറഞ്ഞത്... ഞങ്ങൾക്ക് അവളെ കാണണം... അവളെ കണ്ടിട്ടേ ഞങ്ങൾ ഇവിടന്ന് പോകൂ..." സിദു. "സോറി... പ്രതിയെ അങ്ങനെ ആരുടെയും മുന്നിൽ കൊണ്ട് വന്ന് നിർത്താൻ നിർവാഹമില്ല... നിങ്ങൾക്ക് പ്രതിയെ കാണണമെന്ന് അത്രക്ക് വാശിയാണെങ്കിൽ ഉച്ചക്ക് അവളെ കോടതിയിൽ ഹാജർ ചെയ്യുമ്പോ കണ്ടാൽ മതി..." എന്ന് നദ അവന്മാർക്ക് മറുപടി കൊടുത്തതും ഞാൻ അടക്കം അവന്മാരുടെ മുഖം ഒക്കെ ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകി അവളെ കൊല്ലാനുള്ള ദേഷ്യത്തിൽ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു... അപ്പൊ തന്നെ ഒരു ലേഡി കൊണ്സ്റ്റബിൾ ചെന്ന് ദിലുവിനെ ഞങ്ങൾക്ക് മുന്നിലേക്ക് കൊണ്ട് വരുന്നത് കണ്ടതും അവന്മാര് ഞെട്ടി തരിച്ച് എന്നെയും ദിലുവിനെയും നോക്കി... എന്നിട്ട് ഓടി അവളെ അടുത്തേക്ക് ചെന്ന് അർഷി ഓളെ കെട്ടിപ്പിടിച്ചു... "ദിലു... എന്താ ഇത്...? ആരാ നിന്നെ തല്ലിയത്...?" യാസി. *"ചോദിച്ചത് കേട്ടില്ലേ...? ആരാ നിന്നെ തല്ലിയതെന്ന്...?"* അർഷി. "ഞാനാ അവളെ തല്ലിയത്... പ്രതി കുറ്റം സമ്മതിക്കാൻ വേണ്ടി ഒന്ന് നോവിക്കേണ്ടി വന്നു..." നദ അങ്ങനെ പറഞ്ഞ് തീർന്നതും അർഷി ഡീ എന്ന് അലറി അവളെ അടുത്തേക്ക് പോകാൻ നിന്നപ്പോ ദിലു തലയും താഴ്ത്തി നിന്ന് അവന്റെ കയ്യിൽ പിടിച്ച് അവനെ തടുത്തു... എന്നിട്ട് വേണ്ടെന്ന് തലയാട്ടി... "കൊണ്സ്റ്റബിൾ... ഇവളെ സെല്ലിൽ അടക്ക്... ഉച്ചക്ക് കോടതിയിൽ ഹാജറാക്കേണ്ടതാ..." എന്നൊക്കെ നദ അവന്മാരെയും നമ്മളെയും നോക്കി ഒരു പരിഹാസ ചിരി ചിരിച്ച് പറഞ്ഞതും ദിലുവിനെ അർഷിന്റെ കയ്യിൽ നിന്ന് അടർത്തി കൊണ്ട് ഓളെ സെല്ലിൽ അടച്ചു... അപ്പൊ എന്റെ പെണ്ണിന്റെ കണ്ണ് നിറയുന്നത് കണ്ടതും ഞാൻ അവിടെയും തോറ്റ് പോയി... നമ്മള് അപ്പൊ തന്നെ പുറത്തേക്കിറങ്ങി വരാന്തയിലെ തൂണിൽ കൈ വെച്ച് പുറത്തേക്ക് നോക്കി നിന്ന് കണ്ണിറുക്കി അടച്ചു.... "ഞങ്ങളെ ദിലുവിനെ ദ്രോഹിച്ചവരെ അങ്ങനെ വെറുതെ വിടുമെന്ന് ആരും കരുതണ്ട..." അർഷിന്റെ ആ വാക്കുകൾ എന്റെ കാതിൽ പതിഞ്ഞതും ഞാൻ പെട്ടെന്ന് കണ്ണ് തുറന്ന് അവരെ നേരെ തിരിഞ്ഞ് നിന്നു... "നിന്റെ കൈകളിലേക്ക് അവളെ ഏൽപ്പിക്കാൻ അല്ലെടാ ഞങ്ങൾ കരുതിയത്... എന്നിട്ടിപ്പൊ നിന്റെ കൈ വെള്ളയിൽ നിന്ന് തന്നെ ഞങ്ങളെ ദിലുവിന് ഇങ്ങനെയൊക്കെ സംഭവിച്ചില്ലേ..." കൃഷ്. "അവളെ രക്ഷിക്കാൻ കഴിയാതെ ഇങ്ങനെ തലയും താഴ്ത്തി നിൽക്കാനാണോ ഇത് നീ ഇട്ടിരിക്കുന്നത്...?" എന്ന് പറഞ്ഞ് ഇജു എന്റെ യൂണിഫോമിൽ പിടിച്ചു... ഞാൻ അപ്പോഴും ഒന്നും മിണ്ടാതെ അങ്ങനെ മൗനമായി നിന്നതും അർഷി നമ്മളെ അടുത്തേക്ക് വന്നിട്ട് നമ്മളെ തോളിൽ കൈ വെച്ചു... "എനിക്ക് ഉറപ്പുണ്ട് എന്ത് വന്നാലും നീ അവളെ രക്ഷപ്പെടുത്തുമെന്ന്... കേസ് ഭയങ്കര സ്‌ട്രോങ് ആയത് കൊണ്ട് ജാമ്യം കിട്ടാൻ പാടാണെന്നാ അങ്കിൾ വിളിച്ചപ്പോ പറഞ്ഞത്... ഇന്ന് അവളെ ജയിലിലേക്ക് പറഞ്ഞയക്കേണ്ട ഗതി വന്നാൽ പിന്നെ ഈ അമീഗോസ് ഇല്ല..." എന്നൊക്കെ ഉള്ളിലെ സങ്കടം കടിച്ച് പിടിച്ചോണ്ട് അർഷി പറഞ്ഞിട്ട് അവിടന്ന് ഇറങ്ങി പോയതും അവന് പിന്നാലെ അവന്മാരും കണ്ണ് നിറച്ച് അവിടന്ന് പോകുന്നത് ഞാൻ നോക്കി നിന്നു... ദിലുവിനെ ഇന്ന് പുറത്ത് എടുക്കാൻ ഒരു വഴിയുമില്ല... അപ്പോഴേക്കും മീഡിയക്കാരും പോലീസ് സ്റ്റേഷൻ വളഞ്ഞ് കഴിഞ്ഞിരുന്നു... പൊലീസുകാർ അവരെ ഉള്ളിലേക്ക് കടക്കാതിരിക്കാൻ വേണ്ടി പാട്പെടുമ്പോഴാണ് ഷിഫാന ആ ആൾക്കൂട്ടത്തിൽ നിന്ന് എന്നെ നോക്കി കൈ കാണിച്ചത്... നമ്മള് അപ്പൊ തന്നെ അവിടെയുള്ള ഒരു പോലീസിനോട് പറഞ്ഞ് അവളെ മാത്രം അകത്തേക്ക് വിളിപ്പിച്ചു... ഓളെ ഞാൻ എന്റെ ക്യാബിനിലേക്ക് കൊണ്ട് പോകുന്നത് കണ്ടിട്ട് നദ ഞങ്ങളെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു... അതൊന്നും വക വെക്കാതെ ഷിഫാനയോട് ഇരിക്കാൻ പറഞ്ഞിട്ട് ഞാൻ സീറ്റിൽ പോയി ഇരുന്നു... ഓള് അപ്പൊ തന്നെ എന്റെ ഷോകഭാവം കണ്ടിട്ട് ടേബിളിൽ ഒന്ന് തട്ടിയിട്ട് നമ്മളെ വിളിച്ചു... "അഫ്‌സി... are you okay..?" "I am not okay... എന്റെ പെണ്ണ് അങ്ങനെ കിടക്കുമ്പോ ഞാൻ എങ്ങനെ ഓകെ ആകാനാ ഷിഫാന..." "അഫ്‌സി... I know... നിനക്ക് അവളെ എത്ര മാത്രം ഇഷ്ടമാണെന്ന് എനിക്ക് അറിയാം... അവളെ ഈ അവസ്ഥ കണ്ട് നീ സങ്കടപ്പെട്ട് നിൽക്കാണെന്നും എനിക്ക് അറിയാം... ബട്ട് ഇപ്പോ നീ ഇങ്ങനെ ഇരിക്കാതെ കേസിലെ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ ആണ് ശ്രമിക്കേണ്ടത്... നീ പറഞ്ഞത് ഒക്കെ വെച്ച് നോക്കുമ്പോ എനിക്കും ഉറപ്പുണ്ട് ദിലുവിന് ഒരിക്കലും അതിന് കഴിയില്ലെന്ന്... പക്ഷെ ഇനി പറഞ്ഞിട്ട് ഒരു കാര്യവുമില്ല അവളെ പുറത്തെടുക്കാൻ യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ട് വന്നാലേ എന്തെങ്കിലും നടക്കൂ... ലാസ്റ്റ് നൈറ്റ് നീ അവളെ കൂടെ അല്ലായിരുന്നോ... അപ്പോ എന്താ സംഭവിച്ചത്...?" എന്ന് ഷിഫാന ചോദിച്ചപ്പോ ഇന്നലെ നടന്നതൊക്കെ ഞാൻ അവളോട് പറഞ്ഞു... എല്ലാം കേട്ട് കഴിഞ്ഞപ്പോ നമ്മളെ മനസ്സിലുള്ള സംശയങ്ങൾ തന്നെയായിരുന്നു അവളും പറഞ്ഞത്... ഈ കേസിൽ എന്നെ സഹായിക്കാൻ അവളും ഉണ്ടാകുമെന്ന് പറഞ്ഞ് ഓളെ ഫിയാൻസിയുടെ നമ്പർ എനിക്ക് തന്നിട്ട് ഓള് അവിടന്ന് പോയി... അവൻ സൈബർ സെല്ലിൽ വർക്ക് ചെയ്യാണ്... അവന്റെ നമ്പറിലേക്ക് നോക്കി കൊണ്ട് നമ്മള് ചിലതൊക്കെ തീരുമാനിച്ചുറപ്പിച്ച് അവിടന്ന് എണീറ്റു... ★★★★★★★★★★★★★★★★★★★★ 【ദിലു】 അർഷിയും അവന്മാരും അവിടന്ന് പോയതും നമ്മള് സെല്ലിൽ ഒരു മൂലയിൽ ചെന്ന് ഇരുന്ന് കാലിന്മേൽ കൈ കയറ്റി വെച്ച് എന്തൊക്കെയോ ചിന്തിച്ച് കൂട്ടി കൈ ചുരുട്ടി പിടിച്ചു... എന്നിട്ട് ചിലതൊക്കെ തീരുമാനിച്ചുറപ്പിച്ച് നമ്മള് ഒന്ന് ശാന്തമായി ഇരുന്നിട്ട് പതിയെ കണ്ണുകൾ അടച്ച് വെച്ചു... "ഡി... എണീറ്റ് വാടി... ബാക്കി ഉറക്കം ഒക്കെ ഇനി അങ്ങ് സെൻട്രൽ ജയിലിൽ... ഇങ്ങോട്ട് എണീക്കെടി..." കുറച്ച് കഴിഞ്ഞപ്പോ നമ്മളെ കാലിന് ഒരു ചവിട്ട് തന്നോണ്ട് നദ അങ്ങനെ പറഞ്ഞതും നമ്മള് ഓളെ തുറിച്ച് നോക്കി കൊണ്ട് അവിടന്ന് എണീറ്റ് നിന്നു... "നോക്കുന്ന നോട്ടം കണ്ടില്ലേ...$@#%&" എന്ന് പറഞ്ഞ് ഓള് നമ്മളെ കവിളിൽ പിടിച്ച് ഞെക്കിയതും നമ്മള് ഓളെ കൈ തട്ടി മാറ്റി ഓളെ നോക്കി പല്ല് കടിച്ചു... അപ്പൊ തന്നെ ഓള് നമ്മളെ നേർക്ക് കയ്യോങ്ങി വന്നതും നമ്മളെ കവിളിൽ അവളെ വിരലുകൾ പതിയുന്നതിന് മുൻപ് അപ്പു തടുത്ത് വെച്ചിരുന്നു... എന്നിട്ട് അവളെ അവിടന്ന് പുറത്തേക്ക് പറഞ്ഞ് വിട്ടിട്ട് അപ്പു സെല്ലിൽ ഉണ്ടായിരുന്ന മറ്റു പൊലീസുകാരോടും പുറത്തേക്ക് പോകാൻ പറഞ്ഞു... അവര് പോയതും അപ്പു എന്റെ അടുത്തേക്ക് നടന്ന് വരുന്നതിന് അനുസരിച്ച് നമ്മളും പിറകിലേക്ക് നീങ്ങി പോയി ചുമരിൽ തട്ടി നിന്നു... അപ്പോഴും നമ്മള് ആരുടെയും മുഖത്തേക്ക് നോക്കാതെ തലയും താഴ്ത്തി നിൽക്കായിരുന്നു... "ദിലു... സോറി... ഞാൻ അത് അപ്പോഴത്തെ ഹാലിൽ അറിയാതെ പറഞ്ഞ് പോയതാ... അല്ലാതെ എന്റെ ദിലൂനെ ഈ ഞാൻ സംശയിക്കോ..." എന്ന് തുടങ്ങി അവൻ എന്തൊക്കെയോ നമ്മളോട് പറഞ്ഞെങ്കിലും നമ്മള് അതൊന്നും കേട്ട ഭാവം പോലും നടിക്കാതെ തലയും താഴ്ത്തി ആ നിൽപ് തുടർന്നു... അവൻ ഇതൊക്കെ എന്നോട് പറയുമ്പോഴും എന്റെ കാതിൽ മുഴങ്ങി കേട്ടത് അവൻ നേരത്തെ നമ്മളോട് പറഞ്ഞ വാക്കുകൾ ആയിരുന്നു... "സർ... കോർട്ടിൽ ഹാജർ ചെയ്യാനുള്ള സമയമായി..." എന്ന് ആരോ വന്ന് പറഞ്ഞതും അപ്പു എന്റെ അടുത്ത് നിന്ന് വിട്ട് നിന്നിട്ട് നമ്മളെ നോക്കി കൊണ്ട് തന്നെ പിറകിലേക്ക് നടന്ന് ഒടുക്കം തിരിഞ്ഞ് നോക്കാതെ ആ സെല്ലിൽ നിന്ന് പുറത്തേക്ക് ഇറങ്ങി പോയി... തല താഴ്ത്തി നിൽക്കായിരുന്നെങ്കിലും അതൊക്കെ എനിക്ക് മനസ്സിലാക്കാൻ പറ്റിയിരുന്നു... അപ്പോഴേക്കും ആരോ വന്ന് നമ്മളെ കയ്യിൽ വിലങ്ങ് അണിയിച്ച് നമ്മളെ പുറത്തേക്ക് കൊണ്ട് വന്നു... അപ്പോ സ്റ്റേഷന്റെ പുറത്ത് രാഷ്ട്രീയക്കാരും മീഡിയാസും വളഞ്ഞിട്ടുണ്ടായിരുന്നു... അവരെയൊക്കെ പിടിച്ച് മാറ്റി കൊണ്ട് എന്നെ ജീപ്പിലേക്ക് നദ വലിച്ച് കയറ്റി... അവളെ പിടുത്തതിലൊക്കെ എന്നെ മാക്സിമം വേദനിപ്പിക്കാൻ അവള് നന്നായിട്ട് നോക്കുന്നുണ്ട്... മീഡിയക്കാർ നമ്മളെ നേർക്ക് മൈക്ക് ചൂണ്ടി കൊണ്ട് ഞാനാണോ കെൻസയെ കൊന്നത്...? എന്തിനാണ് കൊന്നത്...? മുൻവൈരാഗ്യമല്ലേ ഈ കൊലപാതകത്തിന് കാരണം...? കൂട്ട് പ്രതികൾ ഉണ്ടായിരുന്നോ...? എന്നിങ്ങനെ വായിൽ തോന്നിയതൊക്കെ വിളിച്ച് കൂവി ചോദിച്ചു... നമ്മള് അവരെയെന്നല്ല കൂടെ ഇരിക്കുന്ന ആരെയും തന്നെ മൈൻഡ് ചെയ്യാതെ തലയും താഴ്ത്തി അങ്ങനെ ആ ഇരുപ്പ് തുടർന്നു... വൈകാതെ കോടതിയിൽ എത്തിയതും നമ്മളെ ജീപ്പിൽ നിന്ന് നദ വലിച്ചിറക്കി നമ്മളെയും കൊണ്ട് കോടതിയിലേക്ക് കയറാൻ നിന്നു... അപ്പൊ മീഡിയക്കാരുടെയും രാഷ്ട്രീയക്കാരുടെയും ഇടയിൽ നമ്മള് നോക്കി നിന്നത് അപ്പുവിനെ ആയിരുന്നു... അവൻ താറിൽ നിന്ന് ഇറങ്ങി ഞങ്ങളെ പിന്നാലെ വരുന്നത് കണ്ടപ്പോ തന്നെ എല്ലാവരും അവന്റെ ചുറ്റും കൂടി നിന്ന് എന്തൊക്കെയോ ചോദിക്കാൻ തുടങ്ങി... പക്ഷെ അതിനൊന്നും മറുപടി നൽകാതെ അവരെ തള്ളി മാറ്റി അപ്പു ഞങ്ങൾക്ക് പിന്നാലെ കോടതിയിലേക്ക് കയറി വന്നു... അപ്പൊ നമ്മളെ കാത്ത് വരാന്തയിൽ നിൽക്കുന്ന ഐഷുമ്മാനെയും ബേബിയെയും കണ്ടതും ഇതുവരെ അടക്കി പിടിച്ച് വെച്ച നമ്മളെ കണ്ണീര് വീണ്ടും ഒഴുകാൻ തുടങ്ങി... ബേബിയും ഐഷുമ്മയും നമ്മളെ കെട്ടിപ്പിടിച്ച് കരയുന്നത് കണ്ടപ്പോ എനിക്ക് അത് കണ്ട് നിൽക്കാൻ പോലും കഴിഞ്ഞില്ല... നമ്മളെ അവിടന്ന് അപ്പോഴേക്കും നദ തള്ളി കൊണ്ട് പോകാൻ നിന്നതും ഞങ്ങൾക്കിടയിലേക്ക് അപ്പു കേറി നിന്നിട്ട് ബേബിയോട് സംസാരിക്കാൻ പറഞ്ഞു... "ദിലു... നിന്നെ അവര് ഉപദ്രവിച്ചോ...? അവരെന്താ നിന്നെ ചെയ്തേ..? ആരാ നിന്നെ തല്ലിയത്...?" എന്ന് പറഞ്ഞ് ബേബി നമ്മളെ കവിളിൽ കൈ വെച്ചപ്പോ നമ്മള് മൂപ്പരെ കൈ താഴ്ത്തി വെച്ചിട്ട് ഒന്നുമില്ലെന്ന് തലയാട്ടി... "ബേബി... ഞാൻ ആരെയും കൊന്നിട്ടില്ല... എന്നെ കുടുക്കിയതാണ്... ബേബി എന്നെ വിശ്വസിക്കണം... ഐഷുമ്മ..." "ഞങ്ങൾക്ക് അറിയാം നീയൊന്നും ചെയ്തിട്ടില്ലെന്ന്... നിനക്ക് അതിന് കഴിയില്ലെന്ന്... നീ വിഷമിക്കണ്ട... ബേബിന്റെ പുലിക്കുട്ടി കരയാൻ പാടില്ല... അങ്ങനെ തോറ്റ് കൊടുക്കാനും പാടില്ല... എന്റെ ദിലൂനെ എന്ത് വില കൊടുത്തും ഞാൻ പുറത്ത് കൊണ്ട് വന്നിരിക്കും... ഈ ബേബി നല്കുന്ന വാക്കാ..." എന്നൊക്കെ പറഞ്ഞ് ബേബി എന്റെ കയ്യിൽ പിടിച്ചതും എന്നെ അവരൊക്കെ കൂടി അവിടന്ന് അകത്തേക്ക് കൊണ്ട് പോയി... അത് കാണാൻ കഴിയാതെ ഐഷുമ്മ ബേബിന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കരയുന്നത് കണ്ടപ്പോ നമ്മളെ കണ്ണും നിറഞ്ഞു... ★★★★★★★★★★★★★★★★★★★★ 【അപ്പു】 കോടതിയിൽ വക്കീല് ചോദിച്ചതിനും ജഡ്ജി ചോദിച്ചതിനും ഒന്നും മറുപടി നൽകാതെ ദിലു മൗനം പാലിച്ച് തല താഴ്ത്തി നിൽക്കുന്നത് കണ്ട് നിൽക്കാൻ മാത്രേ എന്നെ കൊണ്ട് കഴിഞ്ഞുള്ളു... അതോണ്ട് തന്നെ അവളെ പതിനാല് ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിട്ട് കേസിന്റെ വിധി ഈ മാസം അവസാനത്തേക്ക് മാറ്റി വെച്ചു... അത് അറിഞ്ഞപ്പോ തന്നെ നദ സന്തോഷം കൊണ്ട് പുച്ഛിച്ച് ചിരിക്കുന്നതൊക്കെ കണ്ട് നമ്മള് പല്ലിറുമ്മി ദിലുവിലേക്ക് നോട്ടം തെറ്റിച്ചു... പിന്നെ അങ്ങോട്ട് ഒരു പ്രതിമ കണക്കെ ആയിരുന്നു അവളെ പെരുമാറ്റം... ഒരു ജീവച്ഛവം പോലെ ആരും ചോദിക്കുന്നതിനും പറയുന്നതിനും മറുപടി നൽകാതെ ആരുടെയും മുഖത്തേക്ക് പോലും നോക്കാതെ തലയും താഴ്ത്തി അവള് കോടതിയിൽ നിന്ന് ഇറങ്ങി... അപ്പൊ ഹിഷാം ദിലുവിന്റെ നേരെ വന്ന് അവളെ കഴുത്തിൽ പിടിക്കാൻ നിന്നതും നമ്മള് അതിന് മുന്നിൽ കേറി നിന്നോണ്ട് അവനെ പിറകിലേക്ക് തള്ളി മാറ്റി... അപ്പോഴേക്കും സമദ് വന്ന ഹിഷാമിനെ പിടിച്ച് വെച്ചപ്പോ ദിലുവിനെ വെറുതെ വിടില്ലെന്ന് അവൻ അവിടെ നിന്നോണ്ട് വീരവാദം മുഴക്കുന്നുണ്ടായിരുന്നു.... വീണ്ടും രാഷ്ട്രീയക്കാരുടെയും മീഡിയാസിന്റെയും ഇടയിലൂടെ ദിലുവിനെയും കൊണ്ട് പൊലീസുകാർ പോലീസ് ബസിലേക്ക് കയറി... ആ ബസ് അവിടന്ന് സെൻട്രൽ ജയിൽ ലക്ഷ്യമാക്കി സഞ്ചരിച്ച് തുടങ്ങിയതും ഞാനും അതിന് പിന്നാലെ എന്റെ താറിൽ ജയിലിലേക്ക് ചെന്നു... ഞാൻ അവിടെ എത്തിയപ്പോഴേക്കും ഓളെ ചെക്ക് ചെയ്ത് ഡ്രെസ്സൊക്കെ മാറ്റി സെല്ലിലേക്ക് കൊണ്ട് പോയിരുന്നു... അവളെയും കൊണ്ട് കൊണ്സ്റ്റബിൾസ് പോകുന്നതും നോക്കി ഞാൻ ആ വരാന്തയിൽ തന്നെ നിന്നു... എന്നിട്ട് അവളെ സെല്ലിൽ അടച്ചിട്ട് തിരിച്ച് വരുന്ന കൊണ്സ്റ്റബിൾസിൽ എനിക്ക് പരിചയമുള്ള സിന്ധു ചേച്ചിയെ ഞാൻ അവിടെ തടഞ്ഞ് നിർത്തി... കൂടെ ഉണ്ടായിരുന്ന മറ്റേ കൊണ്സ്റ്റബിൾ അവിടന്ന് പോയതും നമ്മള് ചേച്ചിന്റെ മുഖത്തേക്ക് അല്പം ദയനീയതയോടെ നോക്കി... "ചേച്ചി... ആ പോയത് എന്റെ ജീവനാ... അവൾക്ക് ഇവിടെ ഒരു കുറവും ഉണ്ടാകരുത്... അവളെ മേലിൽ എപ്പോഴും ചേച്ചിയുടെ ഒരു കണ്ണുണ്ടാകണം... ചെയ്യാത്ത കുറ്റത്തിന്റെ പേരിലാ അവളിപ്പോ ഇവിടെ വന്ന് കിടക്കുന്നത്... എന്നാലും അവളെ ചുറ്റിലും ശത്രുക്കളാ... അവൾക്കെതിരെ എന്തെങ്കിലും ഒരു നീക്കം നടക്കുന്ന പോലെ തോന്നിയാൽ ചേച്ചി അപ്പോ തന്നെ എന്നെ വിളിച്ച് കാര്യം പറയണം... ചേച്ചിക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നോട് പറയാം... അവളെ കാര്യത്തിൽ ശ്രദ്ധ വേണം... SI നദയെ കുറിച്ച് ഞാൻ പറയാതെ തന്നെ ഈ കുറച്ച് കാലം കൊണ്ട് ചേച്ചിക്ക് അറിയാലോ... അവളാണ് ജയിൽ സൂപ്രണ്ട്... ദിലുവിനെ ദ്രോഹിക്കാൻ വേണ്ടി മനപ്പൂർവം അവൾ ഇങ്ങോട്ട് മാറിയതാ... ചേച്ചി ഒന്ന് നോക്കിക്കോണെ..." എന്നൊക്കെ ഒരു വെപ്രാളത്തോടെ നമ്മള് അവരോട് പറഞ്ഞതും ചേച്ചി നമ്മളെ നോക്കി ഒന്ന് ചിരിച്ചു... "സാറിനെ കാണുമ്പോ എനിക്ക് എന്റെ മോനെയാ ഓർമ്മ വരുന്നത്... സർ ഒന്ന് കൊണ്ടും പേടിക്കണ്ട ആ മോളെ കാര്യം ഞാൻ നോക്കിക്കോളാം... ആ കുട്ടിക്ക് എതിരെ ഇവിടെ എന്തെങ്കിലും നടക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടാൽ ആ നിമിഷം തന്നെ ഞാൻ സാറിനെ അത് വിളിച്ച് പറഞ്ഞോളാം..." എന്നൊക്കെ നമ്മക്ക് അവര് വാക്ക് തന്നപ്പോ വല്ലാത്ത ഒരു ആശ്വാസം തോന്നിയെങ്കിലും ദിലുവിനെ കുറിച്ച് ഓർക്കുമ്പോ തന്നെ സങ്കടം വരുന്നു... കുറ്റവാളികളെ കൂട്ടത്തിൽ ഒരു തെറ്റും ചെയ്യാത്ത എന്റെ പെണ്ണ് കിടക്കുന്നത് ആലോജിക്കുമ്പോ ചങ്ക് പൊട്ടുന്ന പോലെ ഒരു വേദന... പിന്നെ അവിടെ അധിക നേരം നിൽക്കാതെ ചേച്ചിയുടെ കയ്യിൽ നമ്മളെ നമ്പർ കൊടുത്തിട്ട് കുറച്ച് കാശും വെച്ച് കൊടുത്ത് ഞാൻ അവിടന്ന് എങ്ങോട്ടെന്നില്ലാതെ ഡ്രൈവ് ചെയ്ത് നീങ്ങി... ★★★★★★★★★★★★★★★★★★★★ 【ദിലു】 കോടതി വളപ്പിൽ വെച്ച് എന്നെ പോലീസ് ബസിലേക്ക് നദ പിടിച്ച് കയറ്റിയപ്പോ അപ്പു അവിടെ നിൽക്കുന്നത് കണ്ടിട്ടും ഞാൻ കാണാത്ത ഭാവം നടിച്ചു... ബസിൽ കേറിയപ്പോ എന്നെ കൂടാതെ വേറെയും കേസിലെ രണ്ട് പ്രതികൾ അതിൽ ഉണ്ടായിരുന്നു... നമ്മളെ ഒരു സീറ്റിലേക്ക് നദ പിടിച്ച് ഇരുത്തിയിട്ട് നമ്മളെ ഓപ്പോസിറ്റുള്ള സീറ്റിൽ അവള് കയറിയിരുന്ന് ഞാൻ ഇരിക്കുന്ന സീറ്റിന്റെ അടുത്ത് അവള് കാല് കയറ്റി വെച്ചു... അത് കണ്ടപ്പോ തന്നെ ദേഷ്യം കൊണ്ട് നമ്മക്ക് എന്ത് ചെയ്യണമെന്ന് അറിയാൻ പാടില്ലാത്ത അവസ്ഥ ആയിരുന്നു... "ഹ... ഹ... ഹ... എനിക്ക് സന്തോഷായി... ഞാൻ വിചാരിച്ച പോലെ തന്നെ നിന്നെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തില്ലേ... ഇനി നീ അനുഭവിക്കാൻ കിടക്കുന്നതെയുള്ളൂ... യഥാർത്ഥ ജയിൽ എന്താണെന്ന് നീ അറിയും... റിമാൻഡ് കാലാവധി കഴിഞ്ഞ് ജയില് വിട്ട് പോകുന്നത് നിന്റെ ജീവനില്ലാത്ത ബോഡിയാകും... നീ ഇനി ഒരിക്കലും പുറം ലോകം കാണാൻ പോകുന്നില്ലെടി... അതിനുള്ളതൊക്കെ നിന്നെ കാത്ത് അവിടെയുണ്ട്... നീ അതിന്റെ അകത്ത് കിടന്ന് നരകിച്ച് ചാകും... എന്റെ അഫ്‌സിയെ നീ തട്ടിയെടുത്തതും എന്നെ നീ ഇഞ്ചിഞ്ചായി നോവിച്ചതോന്നും ഞാൻ മറന്നിട്ടില്ലെടി... അതോണ്ട് നിന്നെ വെറുതെ വിടുമെന്നും നീ കരുതണ്ട... ഓർത്തോ..." എന്നൊക്കെ അവള് പറയുന്നതൊന്നും കേൾക്കാത്ത മട്ടിൽ ഞാൻ ഇരുന്നെങ്കിലും എന്റെ മനസ്സ് എന്നോട് പറഞ്ഞിരുന്നു എന്നെ കാത്ത് അവിടെ എന്തൊക്കെയോ ഉണ്ടെന്ന്... ചിലപ്പോ ഇവള് പറഞ്ഞ പോലെ എന്റെ അന്ത്യം ഇനി അവിടെ ആയിരിക്കാം... (തുടരും) *********************************************** ഹായ് ഫ്രണ്ട്സ്, ഞാൻ നൽകിയ ഓണം ഗിഫ്റ്റ് നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്... നിങ്ങളെ എല്ലാവരെ സപ്പോർട്ടിനും സ്നേഹത്തിനും താങ്ക് യൂ സോ മച്.... ഇനി എന്നെ കണ്ടില്ലെന്ന പരാതി ആർക്കും ഉണ്ടാകില്ലല്ലോ അല്ലെ...? പിന്നെ ഇന്നത്തെ പാർട്ട് നല്ല ബോറായിട്ടുണ്ടാകും... നിങ്ങൾക്കൊക്കെ താങ്ങാൻ കഴിയുന്നതിനും അപ്പുറായിട്ടുണ്ടാകും ഇന്നത്തെ പാർട്ട് എന്ന് എനിക്ക് അറിയാം... ഇനി അങ്ങോട്ടുള്ള കുറച്ച് പാർട്ടുകൾ ഇതുപോലെ നിങ്ങളെ ബോറടിപ്പിക്കും ചിലപ്പോ വേദനിപ്പിക്കും... അതൊന്നും മനസ്സില് വെച്ച് നമ്മളെ ആരും പൊങ്കാല ഇടരുത് ട്ടോ... നമ്മള് പാവാണ്... എന്തായാലും ഇനി അങ്ങോട്ട് ഉള്ള എല്ലാ പാർട്ടുകളും മുടങ്ങാതെ വായിച്ച് നിങ്ങളെ അഭിപ്രായങ്ങൾ ഒക്കെ എന്നെ അറിയിക്കാൻ മറക്കരുത്... അപ്പോ അടുത്ത പാർട്ടുമായിട്ട് ഞാൻ നാളെ രാത്രി 9 മണിക്ക് വരാട്ടോ...
#

📙 നോവൽ

📙 നോവൽ - ' നീയിലാജീവിതം ഭാഗം . Mubashira MSKH - ShareChat
72.5k കണ്ടവര്‍
4 ദിവസം
*💘നീയില്ലാ ജീവിതം💘2⃣*          _ഭാഗം.63_ ✍ Mubashira MSKH "ഡാ... What happened...? ഞാൻ നിന്റെ പൊറിഞ്ചു ആടാ...." *"ഡാ പൊറിഞ്ചു..."* എന്ന് അലറി വിളിച്ചോണ്ട് നമ്മള് ഓടി ചെന്ന് ഓനെ കെട്ടിപ്പിടിച്ചു... എല്ലാം മറന്ന് ഞാൻ അവനെ എത്ര നേരം അങ്ങനെ കെട്ടിപിടിച്ച് നിന്നെന്ന് എനിക്ക് തന്നെ അറിയില്ല... പെട്ടെന്ന് അവൻ ഇത്രെയും കാലം നമ്മളെ അവോയ്ഡ് ചെയ്ത് നടന്നതൊക്കെ ഓർമ്മ വന്നതും നമ്മള് അപ്പൊ തന്നെ ഓനെ പിടിച്ച് തള്ളി മാറ്റി രൂക്ഷമായി നോക്കി നിന്നു... *"ഡാ തെണ്ടി പൊറിഞ്ചു... നിനക്ക് ഇപ്പോഴാണല്ലേ എന്നെ ഓർമ്മ വന്നത്...? ഇത്രയും കാലം ഒരു ഫോൺ പോലും ചെയ്യാതെ നീയെന്നെ പൊട്ടം കളിപ്പിക്കല്ലായിരുന്നോ... അതിന് എനിക്ക് നിന്നോട് മാപ്പില്ല... ഇന്ന് നീ തീർന്നെടാ കോപ്പേ..."* എന്ന് പറഞ്ഞോണ്ട് നമ്മള് അപ്പൊ തന്നെ ഓന്റെ കോളറിൽ കേറി പിടിച്ച് ഓനെ ജീപ്പിലേക്ക് ഒട്ടി നിർത്തിച്ചു... എന്നിട്ട് ഓന്റെ വയറ്റിനിട്ട് നാലഞ്ച് പഞ്ച് കൊടുത്തിട്ട് ഓന്റെ കഴുത്തിന് പിടിച്ച് മോന്തക്ക് ഒരു കുത്ത് കൊടുക്കാൻ വേണ്ടി കൈ ചുരുട്ടി ഓന്റെ മുഖത്തിന് നേരെ വെച്ചെങ്കിലും അവന്റെ മുഖം കണ്ടപ്പോ നമ്മളെ കൈ അറിയാതെ താഴ്ന്നു പോയി... *"Bloody @#$#@%.... എന്റെ മുന്നിൽ നിന്ന് ഇങ്ങനെ ക്ളോസപ്പിന്റെ പരസ്യം കാണിക്കാതെ പോടാ മാക്രി... ഇനി എന്റെ കണ്മുന്നിൽ നിന്നെ കണ്ട് പോകരുത്...."* "ഡാ ദിലു... ഞാൻ ഒരു തമാശക്ക്..." "മിണ്ടരുത്... അവന്റെ ഒരു തമാശ... ഇതാണോ നിന്റെ തമാശ... പക്ഷെ എനിക്ക് അത് അത്ര വലിയ തമാശയായി തോന്നിയില്ല... അതോണ്ട് ഈ തമാശയും കൊണ്ട് നീ ആ ജേർണലിസ്റ്റിന്റെ കൂടെ പൊയ്ക്കോടാ... അല്ലാ പറഞ്ഞ പോലെ അവളെന്ത്യേ...? ഡൽഹിയിൽ നിന്ന് നിനക്ക് അവളെ കൂടി ഇങ്ങോട്ട് കെട്ടിയെടുത്തോടായിരുന്നോ... എന്തിനാ ഒറ്റക്ക് വന്നേ...?" എന്നൊക്കെ നമ്മള് അവന് ഒരു അവസരം കൊടുക്കാതെ പറഞ്ഞോണ്ട് നിന്നപ്പോഴും ചുണ്ടിലൊരു ചിരിയൊതുക്കി ഓൻ എന്തൊക്കെയോ നമ്മളോട് പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു... പിന്നെ നമ്മളെ സ്വഭാവം നല്ലോണം അറിയാലോ... അവനോട് നല്ല കലിപ്പിൽ ആയോണ്ട് ഞാൻ അതിനൊന്നും മൈൻഡ് പോലും കൊടുത്തില്ല... "അഫ്‌സി.... താൻ ഇതെങ്ങോട്ടാ ജീപ്പും കൊണ്ട് പെട്ടെന്ന് പോന്നെ...? നിന്നെ ചേസ് ചെയ്ത് ഞാൻ ആകെ ടയേഡ് ആയി... എന്നാ പോക്കയിരുന്നു... പോലീസുകാർ തന്നെ നിയമം ഒക്കെ തെറ്റിച്ചാൽ ഞങ്ങൾ മീഡിയക്കാർ വെറുതെ നിൽക്കുമെന്ന് കരുതണ്ടട്ടോ..." ഞങ്ങളെ അടുത്തേക്ക് സ്‌കൂട്ടിയിൽ വന്നിറങ്ങി അപ്പുവിനെ നോക്കി ഈ ഡയലോഗ് ഒക്കെ കാച്ചുന്ന ആ മൊതലിനെ കണ്ടതും നമ്മള് ഓളെയും ഓനെയും മാറി മാറി നോക്കി ഒടുക്കം അപ്പുവിൽ ആ നോട്ടം രൂക്ഷമായി പതിപ്പിച്ച് നിർത്തി... *"ഓഹോ അപ്പൊ ഇവളെയും കൊണ്ടാണല്ലേ നിന്റെ വരവ്... ഇത് ഞാൻ പ്രതീക്ഷിച്ചില്ല... ഇനി ആരെ കാത്ത് നിൽക്കാടാ... ഇവളെയും കൂട്ടി വേഗം വീട്ടിലേക്ക് ചെല്ലാൻ നോക്ക്... ശാലുമ്മ നിലവിളക്കും പിടിച്ച് വീടിന്റെ മുന്നിൽ തന്നെ കാത്ത് നിൽപ്പുണ്ടാവും ചെല്ലട..."* ആ ജേർണലിസ്റ്റ് ഷിഫാനയെ അവിടെ ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല... അവള് അപ്പുവിനെ അഫ്‌സി എന്ന് വിളിച്ച് ഓനെ നോക്കി നിൽക്കുന്നത് ഒക്കെ കാണുമ്പോ തന്നെ എരിഞ്ഞ് കേറി വരാണ് ദേഷ്യം... യാ അല്ലാഹ്... എനിക്ക് കണ്ട്രോൾ തരൂ... "അഫ്‌സി... what happened...? Who is this...? ഞാൻ ഇടപെടണോ..?" "ഷിഫാന അത്..." അപ്പു. *"നീയാരാടി ഞങ്ങളെ കാര്യത്തിൽ ഇടപെടാൻ..? ഞങ്ങളെ കാര്യം ഞങ്ങള് നോക്കിക്കോളാം അതിൽ നീ ഇടപെടണ്ട... നിനക്ക് ഇവിടെ വോയ്സ് ഇല്ല... മര്യാദക്ക് സ്ഥലം കാലിയാക്കിക്കോ ഇല്ലേൽ എന്റെ കയ്യിന്റെ ചൂട് നീ അറിയും..."* എന്നൊക്കെ പറഞ്ഞ് നമ്മള് ഓളെ മെക്കിട്ട് കേറാൻ നിന്നതും അപ്പു നമ്മളെ അരയിലൂടെ കയ്യിട്ട് നമ്മളെ അവിടന്ന് പിടിച്ച് മാറ്റാൻ നോക്കുന്നുണ്ട്... "ദിലു... അടങ്ങി നിൽക്ക്... ഡാ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്..." *"വിടെടാ എന്നെ... ഇവളെ ഇന്ന് ഞാൻ കൊല്ലും... അവളും അവളെ ഒരു ഉണക്ക ചാനലും... അവളേത് കൊമ്പത്തെ റിപ്പോർട്ടർ ആയാലും എനിക്ക് പുല്ലാടാ പുല്ല്... എന്നെ വിട്... ഞാൻ ഇന്ന് ഇവളെ കൊല്ലും...* *ഈ കോപ്പ് കാരണല്ലേ നീയെന്നെ ഇത്രെയും കാലം ഒരു കോൾ പോലും ചെയ്യാഞ്ഞത്... അപ്പോ തൊട്ട് കാത്തിരിക്കായിരുന്നു ഇവളെ എന്റെ കയ്യിൽ കിട്ടാൻ... ഡീ... നിന്നെ ഞാൻ ഇന്ന്... വിടെടാ... ഡാ പൊറിഞ്ചു എന്നെ വിടാൻ...."* എന്നൊക്കെ പറഞ്ഞ് നമ്മള് ഓന്റെ കയ്യിൽ നിന്ന് ആ കോപ്പിന്റെ നേരെ കാല് നീട്ടി ചവിട്ടാൻ ഒക്കെ നോക്കിയെങ്കിലും അപ്പു നമ്മളെ അവിടന്ന് പിടിച്ച് മാറ്റി കൊണ്ട് നമ്മളോട് അടങ്ങി നിൽക്കാൻ പറഞ്ഞു... ഇതൊക്കെ കണ്ടിട്ടാണേൽ ആ കോപ്പ് തൊള്ളേം തുറന്ന് ആകെ കിളി പോയ മട്ടിൽ നമ്മളെ തന്നെ നോക്കി നിൽക്കാണ്... "ദിലു... കൂൾ... ഞാൻ പറയുന്നത് ഒന്ന് കേൾക്ക് നീ..." *"നീ ഒന്നും എന്നോട് പറയണ്ട... മര്യാദക്ക് എന്നെ വിട്ടോ അതാ നിനക്ക് നല്ലത്..."* "ഷിഫാന... താൻ പോ... ഞാൻ തന്നെ വിളിക്കാം... താൻ ഇപ്പോ പോ..." *"നീയിത് എവിടേക്കാടാ അവളെ പറഞ്ഞ് വിടാൻ നോക്കുന്നത്...? ഡീ... കോപ്പിലെ റിപ്പോർട്ടറെ നിന്നെ ഞാൻ വെറുതെ വിടില്ലെടി..."* എന്നൊക്കെ കൂടി നമ്മള് കാച്ചി കൊണ്ട് നിന്നപ്പോഴേക്കും ഓള് സ്കൂട്ടിയും കൊണ്ട് വന്നതിനേക്കാൾ പൊരിഞ്ഞ സ്പീഡിൽ ആയിരുന്നു തിരിച്ചവിടന്ന് പോയത്... അത് കണ്ടപ്പോ തന്നെ നമ്മള് ഓന്റെ കൈ പിടിയിൽ നിന്ന് കുതറി മാറുന്നത് ഒന്ന് നിർത്തി ഒന്ന് നേടുവീർപ്പിട്ടോണ്ട് പെട്ടെന്ന് ഓന്റെ കാലിനൊരു ചവിട്ട് കൊടുത്തു... അപ്പോ തന്നെ ഓൻ നമ്മളിലെ പിടി വിട്ടതും നമ്മള് അവന്റെ നേരെ തിരിഞ്ഞ് നിന്ന് ഓന്റെ കാലിൽ ചവിട്ടി മെതിച്ച് അങ്ങനെ നിന്നു... പൊറിഞ്ചു അപ്പൊ തന്നെ എരിവ് വലിച്ചോണ്ട് കാല്... കാല്... എന്ന് പറഞ്ഞ് അലറുന്നുണ്ട്... "അപ്പൊ അവളെയും വിളിച്ചോണ്ട് ആയിരുന്നല്ലേ പൊന്ന് മോന്റെ വരവ്... അപ്പോ ഞാൻ വിചാരിച്ചത് ഒന്നും തെറ്റിയില്ല... ഇനി എന്താന്ന് വെച്ചാ നീ ആയിക്കോ... ദിലു കൊലു എന്നൊക്കെ വിളിച്ചോണ്ട് ഇനിയെങ്ങാനും എന്റെ മുന്നിലേക്ക് വന്നാലുണ്ടല്ലോ നേരത്തെ പാതിയാക്കി വെച്ച ആ തല്ലിന്റെ ബാക്കി കൂടി ഞാൻ അങ്ങ് നടത്തും... കേട്ടോടാ പൊറിഞ്ചു..." എന്ന് പല്ല് ഞെരിച്ച് ഓനോട് ഡയലോഗ് കാച്ചി കൊണ്ട് നമ്മള് ബുള്ളറ്റിന്റെ കീയും കൊണ്ട് വണ്ടിന്റെ അടുത്തേക്ക് ചെന്ന് അത് സ്റ്റാർട്ട് ചെയ്യാൻ നോക്കിയെങ്കിലും അത് സ്റ്റാർട്ട് ആയില്ല... അത് കണ്ട് ആ പൊറിഞ്ചു അവിടെ നിന്ന് കിണിക്കുന്നത് കണ്ടപ്പോ നമ്മക്ക് വീണ്ടും ദേഷ്യം കൂടി വന്നു... അതോണ്ട് ആ സ്പോട്ടിൽ തന്നെ ബുള്ളറ്റിൽ നിന്ന് ചാടിയിറങ്ങി ആ പൊറിഞ്ചുവിനെ നോക്കി പല്ലിറുമ്മി കൊണ്ട് ഓന്റെ ബുള്ളറ്റിനൊരു ചവിട്ട് വെച്ച് കൊടുത്തു... അപ്പൊ തന്നെ ആന ചെരിയുന്ന പോലെ അത് അവിടെ ചെരിഞ്ഞ് വീണതും ചെക്കൻ നെഞ്ചിൽ കൈ വെച്ച് എന്റെ വണ്ടി എന്ന് പറഞ്ഞ് അങ്ങോട്ട് ഓടി വന്നു... അപ്പോഴേക്കും നമ്മള് കീ അവിടെ നിലത്ത് ഇട്ടിട്ട് അവനെയൊന്ന് തിരിഞ്ഞ് പോലും നോക്കാതെ നല്ല കട്ട കലിപ്പിൽ തന്നെ നടക്കാൻ തുടങ്ങി... ഓൻ നമ്മളെ പിറകിൽ നിന്നോണ്ട് നമ്മളോട് അവിടെ നിൽക്കാൻ ഒക്കെ പറയുന്നുണ്ടെങ്കിലും അതൊന്നും കേട്ട ഭാവം പോലും നമ്മള് നടിച്ചില്ല... കോപ്പ്... അവനെ ഞാൻ വെറുതെ വിട്ടെന്ന് കരുതണ്ട... വേറെ ഒരു ഡോസ് കൂടി അവന് വേണ്ടി കാത്തിരിക്കുന്നുണ്ട്... അത് ഞാൻ അവന് വൈകാതെ കൊടുത്തോളാം... എന്നെ ഇത്രെയും കാലം അവോയ്ഡ് ചെയ്തില്ലേ... അതിന്റെ ഒരു തിരിച്ചടി.... ★★★★★★★★★★★★★★★★★★★★ 【അപ്പു】 ഹായ് ഗായ്‌സ്... എന്നെ മറന്നിട്ടില്ലല്ലോ അല്ലെ..? എന്ത് ചെയ്യാനാ സെലക്ഷൻ കാര്യത്തിൽ അല്പം തിരക്കിലായി പോയി... എന്തായാലും ഞാൻ ഇപ്പോ വന്നല്ലോ ഇനി എന്നും കാണാം... ഡൽഹിയിൽ നിന്ന് ഇന്ന് രാവിലെയാണ് ഞാൻ നാട്ടിൽ എത്തിയത്... ഇന്ന് തന്നെ സ്റ്റേഷനിൽ ACP ആയിട്ട് ചാർജ് എടുക്കേം ചെയ്തു... പിന്നെ നേരത്തെ കണ്ട ആളില്ലേ ഷിഫാന... എനിക്ക് ഡൽഹിയിൽ നിന്ന് കിട്ടിയ ഒരു ഫ്രണ്ടാ... അവളും ഇന്ന് തന്നെ ഇവിടെയുള്ള ഒരു ചാനലിൽ റിപ്പോർട്ടർ ആയി ജോയിൻ ചെയ്തിരിക്കാ... ഒരു പോലീസുകാരനെ സംബന്ധിച്ചിടത്തോളം ഒരു റിപ്പോർട്ടർ കൈവശം ഉള്ളത് നല്ലതല്ലേ... അത് കൊണ്ടാ അവളോട് ഫ്രണ്ട്ഷിപ് കൂടിയത്... അല്ലാതെ ദിലു വിജാരിച്ച് വെച്ചേക്കുന്ന പോലെ ഞങ്ങൾ തമ്മിൽ ഒരു മാങ്ങാത്തൊലിയും ഇല്ല... നിങ്ങൾ എങ്കിലും എന്നെ ഒന്ന് വിശ്വസിക്കണം... മുസ്തഫ ഹാജി ഹോം മിനിസ്റ്റർ ആയതിന്റെ ആഹ്ലാദ പ്രകടനം നടക്കുന്നതിന്റെ ഇടയിലാണ് ഞാൻ നമ്മളെ അമീഗോസിനെ കണ്ടത്... അവര് ഈ റൂട്ടിലാണ് കോളേജ് വിട്ട് വരാ എന്നെനിക്ക് അറിയായിരുന്നു... അതോണ്ട് അവർക്ക് ഒരു സർപ്രൈസ് കൊടുക്കാമെന്ന് കരുതി നിന്ന നമ്മക്ക് ആയിരുന്നു അവറ്റകൾ സർപ്രൈസ് തന്നത്... വല്ലാത്ത പ്രകടനം തന്നെയായിരുന്നു അവര് അവിടെ കാഴ്ച വെച്ചത്... അവര് അവിടന്ന് പോയപ്പോ തന്നെ അവരെ പിന്തുടർന്ന് ഞാൻ കോണ്സ്റ്റബിളിനെയും കൂട്ടി ജീപ്പിൽ അവരെ ചേസ് ചെയ്തു... നമ്മള് ഇന്ന് നാട്ടിൽ എത്തിയ വിവരം നമ്മളെ ഉപ്പാക്കും ആദി അങ്കിളിനും മാത്രേ അറിയൂ... ബാക്കിയുള്ളവർക്ക് ഒക്കെ ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് ഞാനും കരുതി... നമ്മള് ഇവിടെ വന്നിറങ്ങിയപ്പോ തന്നെ ഒരു ന്യൂ സിം എടുത്തിരുന്നു... അതിൽ നിന്ന് ദിലുവിനെ കോൾ ചെയ്തപ്പോ പരിചയമില്ലാത്ത നമ്പർ കണ്ടിട്ടാകും അവള് കോൾ എടുത്തില്ല... അവന്മാരെ പോക്ക് കണ്ടാൽ തന്നെ അവരെ എനിക്ക് പിടിക്കാൻ കഴിയില്ലെന്ന് നല്ലോണം അറിയുന്നതോണ്ട് തന്നെ നമ്മള് കോണ്സ്റ്റബിളിനോട് പറഞ്ഞ് ഒരു ഷോർട്ട് കട്ടിലൂടെ ചെന്ന് കൃത്യം ദിലുവിന്റെ മുന്നിൽ തന്നെ വണ്ടി കൊണ്ട് പോയി നിർത്തി... നമ്മളെ വണ്ടി പിന്നെ നമ്മളെ തനി ഗുണം പുറത്ത് കാണിക്കുന്ന ആളായോണ്ട് അത് സ്റ്റാർട്ട് ആയില്ല... അതോണ്ട് കീ അവളെ കയ്യീന്ന് കൈക്കലാക്കാൻ നമ്മളെ കൊണ്ട് എളുപ്പത്തിൽ സാധിച്ചു... പിന്നെ അങ്ങോട്ട് എന്താ സംഭവിച്ചതെന്ന് നിങ്ങള് കണ്ടതല്ലേ... എന്റെ രൂപം കണ്ടിട്ട് ഇത്രെയും കാലം എന്റെ കൂടെയുണ്ടായിരുന്ന അവൾക്ക് പോലും മനസ്സിലായില്ലെന്ന് പറഞ്ഞാൽ വല്ലാത്ത ചേഞ്ച്‌ തന്നെയാകും നമ്മക്ക് വന്നിട്ടുണ്ടാവുക... ദിലു ഓടി വന്ന് നമ്മളെ കെട്ടിപ്പിടിച്ചപ്പോ ഞാൻ കരുതി അവളെന്നെ ക്ഷമിച്ചു എല്ലാം മറന്നെന്ന്... പക്ഷെ പിന്നീടുള്ള കുരിപ്പിന്റെ പ്രകടനം കണ്ടപ്പോഴല്ലേ എല്ലാം കണക്ക് കൂട്ടി വെച്ചിരിക്കാണ് അവളെന്ന് നമ്മക്ക് മനസ്സിലായത്... എന്തൊക്കെ പറഞ്ഞാലും നമ്മളെ അധികം നോവിക്കുന്നത് അവൾക്ക് ഇഷ്ടമല്ലെന്ന് എനിക്ക് ഉറപ്പാണ്... അതാണല്ലോ ഫൈറ്റ് പോലും പാതി വഴിക്ക് നിർത്തിയത്... പക്ഷെ പ്രതീക്ഷിക്കാതെ ദിലു ഷിഫാനയെ കുറിച്ച് പറഞ്ഞ ടൈമിൽ തന്നെ അങ്ങോട്ട് അവള് വരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല... പിന്നെ ഈ പെണ്ണിനെ ഞാൻ ഒതുക്കാൻ പെട്ട ഒരു പാട്... ഹൊ... ആലോചിക്കാൻ കൂടി വയ്യ... ഗുണ്ടകളെയും റൗഡികളെയും ഒക്കെ എങ്ങനെലും ഒതുക്കാം... പക്ഷെ ഇവളെ ഒതുക്കാൻ അല്പം പാടാണ്... വൈകാതെ ഇവളെയും ഞാൻ ഒതുക്കും... അതിനുള്ള മരുന്നൊക്കെ കൊണ്ടാണ് ഞാൻ വന്നിരിക്കുന്നത്... നമ്മളെ ബുള്ളറ്റിനെ ചവിട്ടി താഴെയിട്ട് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ കലിപ്പിൽ ഓള് നടന്നകലുന്നത്‌ കണ്ട് നമ്മക്ക് ചിരി വന്നു... പണ്ട് ചെറുപ്പത്തിൽ ഞങ്ങൾ എല്ലാവരും കൂടി കളിക്കുമ്പോ വഴക്ക് ഉണ്ടാക്കി ഒടുക്കം ദിലു പിണങ്ങി പോയിരുന്നത് ഇതുപോലെയായിരുന്നു.... ആ അഞ്ച് വയസ്കാരിയെയാണ് നമ്മള് ഇപ്പൊ ഇവിടെ കാണുന്നത്... എന്തായാലും ഓളെ അങ്ങനെ വെറുതെ വിടാൻ നമ്മക്ക് തീരെ നിർവാഹമില്ല... അവളെ കൈ വിടാൻ അല്ലല്ലോ ഞാൻ ഇത്രയൊക്കെ ചെയ്‌തത്‌... അതോണ്ട് നമ്മള് അപ്പൊ തന്നെ കൊണ്സ്റ്റബിളിനോട് ജീപ്പ് സ്റ്റേഷനിൽ കൊണ്ടിടാൻ പറഞ്ഞ് നമ്മളെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് ദിലുവിന്റെ പിന്നാലെ വിട്ടു... നമ്മള് കൊറേ ഹോണടിച്ച് നോക്കി ഓളോട് അവിടെ നിൽക്കാൻ പറഞ്ഞെങ്കിലും പെണ്ണ് അതൊന്നും കേട്ട ഭാവം പോലും നടിച്ചില്ല... ഇപ്പൊ ഈ പിണക്കത്തിന് കാരണം ഞാൻ അവളെ അവോയ്ഡ് ചെയ്തതാണോ അതോ ഷിഫാനയെ കണ്ടിട്ടാണോ എന്ന് ഒരു പിടിയും കിട്ടുന്നില്ല... എന്തായാലും അവളെ ഇങ്ങനെ വെറുതെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല... അതോണ്ട് നമ്മള് അപ്പൊ തന്നെ ഓളെ മുന്നിൽ ഒരു തടസമായി കൊണ്ട് ബുള്ളറ്റ് കൊണ്ട് ചെന്ന് നിർത്തിയതും പെണ്ണ് കലിപ്പ് മോന്തയിൽ ഫിറ്റ് ചെയ്ത് വെച്ചോണ്ട് നമ്മളെ തുറിച്ച് നോക്കാൻ തുടങ്ങി... "എടാ ദിലു ഞാൻ പറയുന്നത് ഒന്ന് ആദ്യം നീ കേൾക്ക്... വാ വന്ന് വണ്ടിയിൽ കയറ്... എന്താന്ന് വെച്ചാ നമുക്ക് പരിഹാരം കാണാം... പ്ലീസ് ഒന്ന് വന്ന് വണ്ടിയിൽ കേറടാ..." എന്ന് നമ്മള് ഓളോട് പറഞ്ഞ് കെഞ്ചിയതും ഓള് നമ്മളെ അടുത്തേക്ക് നടന്നടുത്തിട്ട് പോടാ പട്ടി എന്ന് വിളിച്ച് വീണ്ടും മുന്നോട്ട് നടന്നു... അത് കണ്ട് നമ്മള് ചിരിച്ചോണ്ട് ഓളെ നോക്കി നിന്നപ്പോഴാണ് നമ്മളെ ബാക്കി ടീംസ് ഇവളെ തിരഞ്ഞോണ്ട് തിരിച്ച് വന്നത്... അവന്മാര് വന്നയുടനെ ദിലുവിനോട് എന്താ പ്രശ്നം എന്നൊക്കെ ചോദിച്ചറിഞ്ഞപ്പോ തന്നെ ഓള് നമ്മളെ തിരിഞ്ഞ് തുറിച്ച് നോക്കിയതും അവന്മാരും നമ്മളെ ഒന്ന് തിരിഞ്ഞ് നോക്കി നെറ്റി ചുളിച്ചു... അവന്മാരെ നോട്ടം കണ്ടിട്ട് നമ്മള് ഒരു പുഞ്ചിരി തൂകി കയ്യും കെട്ടി ബുള്ളറ്റിൽ അങ്ങനെ ഇരുന്നതും അവരൊക്കെ ബൈക്കിൽ നിന്നിറങ്ങി നമ്മളെ അടിമുടി നോക്കി കൊണ്ട് അടുത്തേക്ക് വന്നു... എന്നിട്ട് മച്ചാനെ എന്ന് വിളിച്ച് നമ്മളെ ചുറ്റും കൂടി നിന്ന് ശ്വാസം മുട്ടിക്കുന്ന പോലെ കെട്ടിപിടിച്ച് വിവരങ്ങളൊക്കെ അന്വേഷിച്ച് അറിഞ്ഞതും നമ്മള് എല്ലാം പറഞ്ഞ് കൊടുത്ത് ഇതുവരെ നടന്നതും പറഞ്ഞ് ദിലുവിലേക്ക് നോട്ടം തെറ്റിച്ചു... "ഡാ അർഷി... ഇപ്പോ തന്നെ ലേറ്റായി... വീട്ടിലേക്ക് പോകാം... വാ..." എന്ന് അവള് അവിടെ നിന്ന് വിളിച്ച് കൂവിയതും അർഷി നമ്മളെ നോക്കി ഒരു ചിരി പാസാക്കി കൊണ്ട് നമ്മളെ കാതിന്റെ അടുത്തേക്ക് അവന്റെ മുഖം അടുപ്പിച്ചു... "ഡാ നീ ഷിഫാനയുമായി കമ്പനി കൂടുന്നത് അവൾക്ക് ദഹിച്ചിട്ടില്ലെടാ... അതിന്റെ ഫ്രസ്ട്രേഷനാ... എന്തായാലും നിന്റെ ദേഹത്ത് കാക്കി വീണ സ്ഥിതിക്ക് ഇനി അധികം വൈകാതെ അവളെ പ്രൊപോസ് ചെയ്യാനുള്ള മാർഗം നോക്ക്... ഇല്ലേൽ പെണ്ണ് കൈ വിട്ട് പോകും... പറഞ്ഞില്ലെന്ന് വേണ്ട..." "അത്ര പെട്ടെന്ന് ഒന്നും ഇവളെന്റെ കൈ വിട്ട് പോകില്ല മോനെ അർഷി... നിങ്ങള് വേണേൽ കണ്ടോ ഈ പിണക്കവും ദേഷ്യവുമൊക്കെ ഈ രാത്രി കടക്കില്ല... അതിന് മുമ്പ് പോയിരിക്കും... അതിനുള്ള വഴിയൊക്കെ എനിക്ക് അറിയാം... എന്തായാലും നിങ്ങള് ചെല്ല്... എനിക്ക് സ്റ്റേഷനിൽ ഒന്ന് ചെന്നിട്ട് വീട്ടിൽ പോകാനുള്ളതാ... അതിന് ശേഷം അങ്ങോട്ട് ഒക്കെ ഒന്ന് വരുന്നുണ്ട്... നിങ്ങള് ചെല്ല്...." "അപ്പോ ഓകെ ടാ... സീ യൂ ലേറ്റർ... പറഞ്ഞതൊന്നും മറക്കണ്ട... ബൈ..." എന്നൊക്കെ പറഞ്ഞ് ഹൈ ഫൈ ഒക്കെ തന്ന് അവന്മാര് അവിടന്ന് സ്ഥലം കാലിയക്കുമ്പോഴും നമ്മളെ നോട്ടം ദിലുവിനെയായിരുന്നു... നമ്മളെ രൂക്ഷമായി നോക്കി പുച്ഛിച്ചോണ്ട് അർഷിന്റെ ബൈക്കിൽ കയറി ഓള് പോകുന്നതും നോക്കി ഒന്ന് ചിരിച്ചിട്ട് നമ്മളും അവിടന്ന് സ്റ്റേഷൻ ലക്ഷ്യമാക്കി വണ്ടി കുതിച്ചു... ★★★★★★★★★★★★★★★★★★★★ 【ആഷു】 കോളേജ് വിട്ട് വരുമ്പോ റോഡിൽ നടന്ന വഴക്കിൽ ഞങ്ങളെ മൂന്ന് പേരെയും വേഗം ഒരു ഓട്ടോയിൽ കയറ്റി മാൻഷനിലേക്ക് പറഞ്ഞയച്ചതിൽ പിന്നെ ഒരു സ്വസ്ഥതയും നമ്മക്ക് കിട്ടിയിട്ടില്ല... റൗഡിയും ദിലുവും എവിടെയെന്ന് ഉമ്മയും ആന്റീസും ചോദിച്ചപ്പോ സച്ചുവും അല്ലുവും എന്തൊക്കെയോ പറഞ്ഞ് ഇപ്പൊ വരുമെന്നൊക്കെ തട്ടി വിടുന്നുണ്ടായിരുന്നു... നമ്മള് പിന്നെ ഒന്നും മിണ്ടാതെ റൂമിലേക്ക് ചെന്ന് ഫ്രഷായി ഇറങ്ങി വന്നിട്ടും അവര് ഇത് വരെ തിരിച്ച് വീട്ടിൽ എത്തിയിട്ടില്ല... അതോണ്ട് നമ്മക്ക് ടെൻഷൻ ആയെന്ന് പറഞ്ഞാൽ മതിയല്ലോ... നമ്മളെ പോലെ തന്നെ ആവശ്യമില്ലാത്ത ഓരോ കാര്യത്തിലും തലയിടുന്നത് ഇവിടെ ഉള്ളവരുടെയും ഒരു ഹോബിയാ... അതോണ്ട് പറഞ്ഞിട്ട് കാര്യമില്ല... നമ്മള് അവരെ കാണാതെ ടെൻഷൻ അടിച്ചോണ്ട് ഹാളിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടിട്ട് സച്ചുവും അല്ലുവും നമ്മളോട് കൂൾ ആക് അവരിപ്പോ എത്തും എന്നൊക്കെ പറയുന്നുണ്ട്... നമ്മള് ആ റൗഡിക്ക് വിളിച്ചിട്ടാണെങ്കിലോ കോന്തൻ ഫോൺ എടുക്കുന്നത് കൂടിയില്ല... കോന്തൻ റൗഡി എന്നൊക്കെ മനസ്സിൽ പുലമ്പി കൊണ്ട് പുറത്തേക്ക് നോക്കി നിന്നതും പെട്ടെന്ന് ദിലു അകത്തേക്ക് കയറി വന്നിട്ട് ആർക്കും മുഖം കൊടുക്കാതെ റൂമിലേക്ക് കയറി പോയി വാതിലടച്ചു... അത് കണ്ട് ഒന്നും മനസ്സിലാകാതെ ഞങ്ങളൊക്കെ കൂടി നെറ്റി ചുളിച്ചോണ്ട് നിന്നതും പിന്നാലെ നമ്മളെ ചെക്കൻ ഒരു ചിരി പാസാക്കി വരുന്നുണ്ടായിരുന്നു... അപ്പൊ തന്നെ ഉമ്മ വന്നിട്ട് ഓനോട് ദിലുവിന് എന്താ പറ്റിയെ എന്നൊക്കെ അന്വേഷിച്ചപ്പോ അഫ്‌സിക്ക നാട്ടിൽ തിരിച്ചെത്തിയ വിവരം പറഞ്ഞു... അത് കേട്ടതും ഞങ്ങളൊക്കെ ഭയങ്കര ത്രില്ലടിച്ച് നിൽക്കായിരുന്നു... മൂപ്പര് ഇപ്പോ വെറും അഫ്‌സിയാൻ അല്ല... ACP അഫ്‌സിയാൻ അഹമ്മദ്... ശോ ആലോജിക്കുമ്പോ തന്നെ രോമങ്ങളൊക്കെ എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്യുന്ന പോലെ തോന്നാ... അഫ്‌സിക്ക എല്ലാവർക്കും ഒരു സർപ്രൈസ് തന്ന് ലാന്റായതും ദിലുവുമായി ഉടക്കിയതുമൊക്കെ പറഞ്ഞോണ്ട് ഓൻ റൂമിലേക്ക് കയറി പോയപ്പോ ഉമ്മ പറയുന്നുണ്ടായിരുന്നു ഇനി എത്രയും പെട്ടെന്ന് ദിലൂനെ അഫ്‌സിക്കാൻറെ കയ്യിൽ ഏല്പിക്കണമെന്ന്... അതൊക്കെ കേട്ട് ഞങ്ങള് ചിരിച്ചോണ്ട് ഉമ്മാനെ സപ്പോർട്ട് ചെയ്തു... അപ്പൊ ഉമ്മ നമ്മളോട് റൗഡിക്കുള്ള കോഫി കൊണ്ട് പോയി കൊടുക്കാൻ പറഞ്ഞപ്പോ നമ്മള് ചെന്ന് ഓന് കോഫിയുണ്ടാക്കി... എന്നിട്ട് ഓനോട് ദിലുവിന്റെയും അഫ്‌സിക്കാൻറെയും കാര്യത്തിൽ ഒരു തീരുമാനം എടുപ്പിക്കണമെന്ന് തീരുമാനിച്ചോണ്ട് റൂമിലേക്ക് ചെന്ന് നോക്കിയപ്പോ നമ്മളെ ചെക്കൻ ഫ്രഷായി ബെഡിൽ ചെന്ന് ഇരുന്ന് ബുക്ക് വായിക്കാണ്... ഹോ... ഇവന്റെ ഒരു വായന... എപ്പോ നോക്കിയാലും ബുക്കില് കണ്ണും നട്ടിരുന്നോളും... എന്നാ പിന്നെ വല്ല മലയാള നോവലും വായിച്ചൂടെ ഓന്... ഇത് നമ്മക്ക് മനസ്സിലാകാത്ത ഉണക്ക ഇംഗ്ലീഷും കയ്യിൽ പിടിച്ചാ ചെക്കന്റെ എപ്പോഴത്തെയും നിൽപ്... നമ്മള് അപ്പൊ തന്നെ ഓന്റെ അടുത്തേക്ക് ചെന്ന് കോഫി നീട്ടിയതും ഓൻ അത് നമ്മളെ കയ്യിൽ നിന്ന് വാങ്ങി നമ്മളെ മുഖത്തേക്ക് നോക്കാതെ ബുക്കിലേക്ക് കണ്ണ് പായിച്ച് കൊണ്ട് അത് കുടിച്ചു... നമ്മള് ഓനെ നോക്കി കൊണ്ട് അടുത്തുള്ള സോഫയിൽ ഇരുന്ന് എങ്ങനെ പറഞ്ഞ് തുടങ്ങുമെന്ന് ചിന്തിച്ച് ഇരുന്നു.... "അതേയ്... എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു..." എവിടെ...? പള്ളിക്കാട്ടിലേക്ക് സലാം പറഞ്ഞ അവസ്ഥ ആയിരുന്നു നമ്മൾത്... കോപ്പ് ഒന്ന് മൈൻഡ് പോലും ചെയ്തില്ല... എന്ന് കരുതി അങ്ങനെ വിടാൻ ഞാൻ ഒരുക്കമല്ല... "ദേ ഞാൻ നിങ്ങളോടാ സംസാരിക്കുന്നത്... കേൾക്കുന്നുണ്ടോ...? ദിലുവിന്റെയും അഫ്‌സിക്കാൻറെയും കാര്യത്തിൽ പെട്ടെന്നൊരു തീരുമാനം എടുക്കണം... ദിലു അഫ്‌സിക്കയുമായി അടുക്കുമെന്നും മൂപ്പരോട് ഇഷ്ടം പറയുമെന്നും എനിക്ക് തോന്നുന്നില്ല... അതോണ്ട് നാട്ട് നടപ്പ് അനുസരിച്ച് അഫ്‌സിക്കാനോടും ഫാമിലിയോടും ഇങ്ങോട്ട് വന്ന് പെണ്ണ് ചോദിക്കാൻ പറഞ്ഞാലോ...? അഫ്‌സിക്ക ഇപ്പൊ ഈ സിറ്റിയിലെ ACP അല്ലെ... അതോണ്ട് ജോലിയെ കുറിച്ച് ടെൻഷനും വേണ്ട... നമ്മളെ ദിലുവിന് മൂപ്പരേക്കാൾ മാച്ചായ ഒരാളെ കിട്ടാനും പോണില്ല... ദിലുവിനെ മനസ്സിലാക്കുന്ന അവളെ ഒരു നല്ല പാർട്ണർ തന്നെയായിരിക്കും അഫ്‌സിക്ക... നിങ്ങള് അമീഗോസും ഫാമിലിയും എല്ലാവരും കൂടി ചേർന്ന് ദിലുവിനോട് സംസാരിച്ചാൽ അവള് അഫ്‌സിക്കയുമായുള്ള വിവാഹത്തിന് സമ്മതിക്കില്ലേ...? അതേയ്... ഞാൻ ഇയാളോടാ ഈ പറയുന്നത്... ഒന്ന് റെസ്പോൻഡ് ചെയ്താൽ എന്താ വായേലെ പല്ല് കൊഴിഞ്ഞ് പോകോ...? ഹേയ്..." നമ്മള് ഇത്രയൊക്കെ പറഞ്ഞിട്ടും ബുക്കിൽ നിന്ന് ഒരു നോട്ടം പോലും തെറ്റിക്കാത്ത ഓന്റെ അടുത്തേക്ക് ചെന്ന് നമ്മള് അപ്പൊ തന്നെ ബെഡിലിരുന്നു... എന്നിട്ട് അവൻ കട്ടിലിൽ ചാരി ഇരുന്നതിന്റെ ഇടവും വലവും ആയി നമ്മളെ കൈ കുത്തി നിർത്തി നമ്മള് ഓനെ തന്നെ തറപ്പിച്ച് നോക്കി... അപ്പൊ തന്നെ റൗഡി നമ്മളെ മുഖത്തേക്ക് പതിയെ തലയുയർത്തി നോക്കിയിട്ട് ഓന്റെ ബുക്ക് മടിയിൽ വെച്ച് നമ്മളെ കയ്യിൽ പിടിച്ച് അരയിലൂടെ കയ്യിട്ട് ഓനിലേക്ക് ചേർത്ത് ഇരുത്തി... അത് കണ്ട് നമ്മള് കണ്ണ് തള്ളി അങ്ങനെ ഇരുന്നതും ഓൻ ഒരു സൈഡിലേക്ക് കോട്ടി ചിരിച്ചു... "ദിലുവിന്റെ കാര്യത്തിൽ തീരുമാനം എടുക്കാൻ ഇവിടെ ഞങ്ങളുണ്ട്... പോരാത്തതിന് സ്വന്തമായൊരു തീരുമാനം എടുക്കാനുള്ള അവകാശം അവൾക്കുമുണ്ട്... അതോണ്ട് അവളെ തീരുമാനം എന്താണോ അതിന് അനുസരിച്ചേ ഇവിടെ എന്തും നടക്കൂ... പിന്നെ അപ്പു എങ്ങനെ ഉള്ളവൻ ആണെന്നും അവൻ ദിലുവിന് എത്രത്തോളം മാച്ച് ആണെന്നും നീ പറയാതെ തന്നെ ഞങ്ങൾക്ക് എല്ലാവർക്കും അറിയെം ചെയ്യാം... അതോണ്ട് അതൊന്നും നീ എന്നെ ബോധിപ്പിക്കാൻ വരണ്ട... ചുരുക്കി പറഞ്ഞാൽ ഞങ്ങളെ കുടുംബ കാര്യങ്ങളിൽ നീ തലയിടേണ്ടെന്ന് അർത്ഥം... ഇനി ഇതുപോലെ ഓരോന്ന് പറഞ്ഞോണ്ട് ഇങ്ങോട്ട് വന്നാലുണ്ടല്ലോ അപ്പോ ഞാൻ ശരിയാക്കി തരാം നിന്നെ... കേട്ടോടി ഉണ്ടക്കണ്ണി..." എന്നൊക്കെ കൂടി പറഞ്ഞ് ഓൻ നമ്മളെ പിടിച്ച് തള്ളിയതും നമ്മള് കട്ടിലിൽ നിന്ന് നിലത്തേക്ക് നല്ല അന്തസായി ചന്തിയും കുത്തി വീണു... അത് കണ്ട് ഓൻ പുച്ഛിച്ച് ചിരിച്ചോണ്ട് വീണ്ടും ബുക്ക് വായിക്കാൻ നിന്നപ്പോ എന്തിന്റെ കേടായിരുന്നു എനിക്ക് എന്ന് ചിന്തിച്ച് നമ്മള് സ്വയം തലക്ക് രണ്ട് മേട്ടം കൊടുത്ത് അവിടന്ന് എണീറ്റു... അപ്പൊ തന്നെ നമ്മളെ റൂമിന്റെ ഡോറിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടതും നമ്മള് ആ റൗഡിയെ തുറിച്ച് നോക്കി കൊണ്ട് ചെന്ന് വാതില് തുറന്ന് കൊടുത്തു... അപ്പോ അഫ്‌സിക്ക ഫോണിൽ നോക്കി കൊണ്ട് നിൽക്കുന്നത് കണ്ടതും നമ്മള് മൂപ്പര് അടുത്തേക്ക് ചെന്ന് കൈ കൊടുത്തു... "കൻഗ്രാറ്റ്സ് അഫ്‌സിക്ക... ഇങ്ങള് നാട്ടിൽ എത്തിയെന്ന് അറിഞ്ഞപ്പോ തൊട്ട് കാണാൻ കാത്തിരിക്കായിരുന്നു ഞാൻ... ACP അഫ്‌സിയാൻ അഹമ്മദിന് എന്റെ വക ഒരു ബിഗ് സല്യൂട്ട്... ഈ സിറ്റിയിൽ ഇനി ഒരു അനീതിയും അക്രമവും വെച്ച് പൊറുപ്പിക്കാൻ അനുവദിക്കരുത് അഫ്‌സിക്കാ അനുവദിക്കരുത്... നിങ്ങൾക്ക് എന്ത് ആവശ്യത്തിനും കൂടെ ഈ ഞാൻ ഉണ്ടാകും... all the best..." എന്ന് നമ്മള് പറഞ്ഞ് തീർന്നില്ല അപ്പോഴേക്കും നമ്മളെ തലക്ക് ഒരു പാറ വന്ന് വീണ ഒരു കനം വന്നു... നമ്മള് തല തടവി കൊണ്ട് ഒന്ന് തിരിഞ്ഞ് നോക്കിയപ്പോ റൗഡി കുരിപ്പ് നമ്മളെ തലക്ക് ആ ബുക്ക് കൊണ്ട് അടിച്ചതാണ് കോപ്പ്... "നിൻറെ ബഡായി നിർത്തിയിട്ട് അവന് വല്ലതും കുടിക്കാൻ കൊണ്ട് വാടി... ഓളെ ഒരു പ്രസംഗം..." എന്ന് ഓൻ പറഞ്ഞപ്പോ നമ്മള് ഓനെ തറപ്പിച്ച് നോക്കി കൊണ്ട് അഫ്‌സിക്കാനെ നോക്കി ഇളിച്ചിട്ട് താഴേക്ക് ഇറങ്ങി ചെല്ലാൻ നേരം ദിലു റൂമിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ടു... അഫ്‌സിക്കാനെ അവിടെ കണ്ടത് കൊണ്ടാകും സ്പോട്ടിൽ തന്നെ അവള് തിരിച്ച് റൂമിലേക്ക് പോകാൻ നിന്നതും മൂപ്പര് ഓടി ചെന്ന് ഓളെ റൂമിലേക്ക് ഇടിച്ച് കേറി ചെന്ന് ഡോർ ലോക്കാക്കി... അത് കണ്ട് നമ്മള് ഒരു കള്ളച്ചിരി പാസാക്കി തലയാട്ടി ചുമ്മാ തല ചെരിച്ചൊന്ന് നോക്കിയതും ആ റൗഡി കോന്തൻ നമ്മളെ രൂക്ഷമായി നോക്കി എന്താടി എന്ന് ആംഗ്യം കാണിച്ചു... അപ്പൊ തന്നെ നമ്മള് ഒന്നുമില്ലെന്ന് കണ്ണിറുക്കി കാണിച്ചോണ്ട് താഴേക്ക് ഒരു ഓട്ടമായിരുന്നു... ★★★★★★★★★★★★★★★★★★★★ 【ദിലു】 നമ്മള് ഫ്രഷായി കോഫി കുടിക്കാൻ വേണ്ടി താഴേക്ക് ഇറങ്ങി ചെല്ലാൻ നേരമാണ് ആ പൊറിഞ്ചു ഡ്രെസ്സൊക്കെ മാറി കുളിച്ച് കുട്ടപ്പനായി അർഷിന്റെ കൂടെ നിൽക്കുന്നത് നമ്മള് ശ്രദ്ധിച്ചത്... അപ്പൊ തന്നെ അവിടന്ന് തിരിഞ്ഞ് റൂമിലേക്ക് പോകാൻ നിന്നെങ്കിലും ആ കുരിപ്പ് ഡോറടക്കാൻ സമ്മതിക്കാതെ ഇടിച്ച് കേറി അകത്തേക്ക് വന്നിട്ട് പെട്ടെന്ന് ഡോർ ലോക്ക് ചെയ്തു... *"ഡാ എന്താടാ നിന്റെ ഉദ്ദേശ്യം...? മര്യാദക്ക് വാതില് തുറന്ന് ഇവിടന്ന് പൊയ്ക്കോ അതാ നിനക്ക് നല്ലത്... ഇല്ലെങ്കിൽ പിന്നെ ACP സർ ചാർജ് എടുത്ത ദിവസം തന്നെ കയ്യും കാലും ഒടിഞ്ഞ് ഹോസ്പിറ്റലിൽ കിടക്കും... മര്യാദക്ക് പൊയ്ക്കോ..."* എന്നൊക്കെ അവനോട് തൊണ്ടകാറി പറഞ്ഞെങ്കിലും ഓൻ അതൊന്നും മൈൻഡ് ചെയ്യാതെ നമ്മളെ റൂം മുഴുവൻ ഒന്ന് കണ്ണോടിച്ച് നോക്കി കൊണ്ട് ബെഡിൽ ഇരുന്നു... "നിന്റെ റൂമിന് ഒന്നും ഒരു മാറ്റവും ഇല്ലല്ലോടാ... ഇപ്പോഴും അതെ പോലെ തന്നെ... ഒരു വ്യത്യാസവും ഇല്ല..." "നിന്നെ പോലെ ഓന്തിന്റെ നിറം മാറുന്ന സ്വഭാവം എനിക്കില്ല... അതോണ്ട് ഞാൻ എപ്പോഴും പഴയ പോലെ തന്നെ ആയിരിക്കും... നീ ഇവിടെ കിടന്ന് വാചകമടിക്കാതെ പോകാൻ നോക്ക്..." എന്ന് പറഞ്ഞ് നമ്മള് ഡോറിന്റെ നേരെ വിരല് ചൂണ്ടിയപ്പോ ഓൻ അത് മൈൻഡ് ചെയ്യാതെ പഞ്ചിങ് ബാഗിന്റെ അടുത്തേക്ക് നെറ്റി ചുളിച്ചോണ്ട് ചെന്ന് നിന്നു... എന്നിട്ട് രണ്ട് കയ്യും അരയിൽ വെച്ചോണ്ട് അതിനെ ഒന്ന് അടിമുടി നോക്കി നമ്മളെ നേർക്ക് അത് തിരിച്ച് വെച്ചു... "എന്തോന്നാടാ ഇത്...? എന്റെ ഫോട്ടോ ഒക്കെ ഒട്ടിച്ച് വെച്ചിരിക്കുന്നു... അപ്പോ എന്നോടുള്ള ദേഷ്യം മൊത്തം ഇതിനോട് തീർക്കുന്നുണ്ടല്ലേ..?" എന്ന് പറഞ്ഞ് ചിരിച്ചോണ്ട് ഓൻ അതിൽ പഞ്ച് ചെയ്‌ത് നമ്മളെ നേർക്ക് അത് വിട്ടതും നമ്മളത് ക്യാച്ച് പിടിച്ച് ഓനെ തുറിച്ച് നോക്കി... അപ്പോ അതിന് പകരമായി ഓൻ നമ്മക്ക് ഇളിച്ച് കാണിച്ച് തരുന്നത് കണ്ടതും നമ്മള് പല്ല് ഞെരിച്ചോണ്ട് അത് അവന്റെ അടുത്തേക്ക് തന്നെ തള്ളി വിട്ടു... അത് കൃത്യം ഓന്റെ നെഞ്ചിലേക്ക് വന്ന് തട്ടിയതും ചെക്കൻ പിറകിലേക്ക് ഒന്ന് വേച്ച് പോയി നെഞ്ച് തടവാൻ തുടങ്ങി... നമ്മക്ക് അപ്പോഴും അവനോടുള്ള കലിപ്പ് കുറയാത്തത് കണ്ടതും കയ്യിൽ കിട്ടിയ സകല സാധനങ്ങൾ കൊണ്ടും അവന്റെ നേർക്ക് എറിഞ്ഞു... പലതും അവൻ ക്യാച്ച് ചെയ്ത് സോഫയിലേക്ക് ഇട്ടെങ്കിലും ചിലതൊക്കെ മാറി കളഞ്ഞ് എസ്കേപ്പ് ആയി... ഒടുക്കം എറിയാൻ ഒന്നും കിട്ടാതെ വന്ന് നമ്മള് കൈ ചുരുട്ടി പല്ല് ഞെരിച്ചോണ്ട് നിന്നപ്പോ ഓൻ നൈസ് ആയിട്ട് ഒന്ന് ചിരിച്ച് ഒരു ബോള് കയ്യിലിട്ട് അമ്മാനമാടി... "ഇതൊക്കെ വളരെ സിംപിൾ അല്ലെ...? ശരീരത്തിൽ കൊള്ളാതെ ഒഴിഞ്ഞ് മാറേണ്ട വിദ്യ ഒക്കെ ഞാൻ ട്രെയിനിങ് ടൈമിൽ ചെയ്തിട്ടുള്ളതാ... അതോണ്ട് നീ വേറെ വല്ലതും ട്രൈ ചെയ്യ്..." എന്ന് പറഞ്ഞ് ഓൻ നമ്മളെ പിരി കേറ്റി വിട്ടപ്പൊ നമ്മളെ കണ്ണിൽ പെട്ടെന്ന് അവന്റെയും നമ്മളെയും ഫോട്ടോ ഉടക്കി... അത് അപ്പൊ തന്നെ കയ്യിലെടുത്ത് നമ്മള് ഓന്റെ നേരെ എറിയാൻ നിന്നപ്പോഴേക്കും ഓൻ വേണ്ടെന്ന് പറഞ്ഞ് നമ്മളെ അടുത്തേക്ക് വന്നു... "ദിലു... വേണ്ട... അത് നീ എറിഞ്ഞ് പൊട്ടിച്ചാൽ എന്നോട് ക്ഷമിക്കാൻ പോലും നിനക്ക് കഴിയില്ലെന്നാണ് അർത്ഥം... അതോടെ നമ്മളെ ബന്ധം തന്നെ ഇല്ലാതായ പോലെയാകും... അതോണ്ട് വേണ്ട... അത് എറിയരുത്... ഇനി എന്നോട് ക്ഷമിക്കാൻ നിന്നെ കൊണ്ട് പറ്റില്ലേൽ അത് എറിഞ്ഞോ... ഞാൻ പൊയ്ക്കോളം..." എന്ന് പറഞ്ഞ് ഓൻ കയ്യും കെട്ടി എങ്ങോട്ടോ നോക്കി നിന്നിട്ട് ഇടങ്കണ്ണിട്ട് നമ്മളെ നോക്കുന്നത് കണ്ടപ്പോ തന്നെ നമ്മക്ക് മനസ്സിലായി ചെക്കൻ അടുത്ത അടവും കൊണ്ട് വന്നതാണെന്ന്... ഞാൻ ഇത് എറിയില്ലെന്ന് അവന് നന്നായിട്ട് അറിയാം... അതോണ്ട് ചുമ്മാ സീൻ ഇറക്കാ അതും നമ്മളെ മുന്നിൽ... എന്തായാലും ആവശ്യത്തിൽ അധികം നമ്മളെ കയ്യിൽ നിന്ന് ഓൻ വാങ്ങിച്ച് കൂട്ടിയില്ലേ ബാക്കിയൊക്കെ വഴിയേ കൊടുക്കാമെന്ന് ചിന്തിച്ച് നമ്മള് ഫോട്ടോ തിരിച്ച് അവിടെ തന്നെ വെച്ചു... അപ്പൊ തന്നെ ഓൻ നമ്മളെ നോക്കി ചിരിക്കുന്നത് കണ്ടപ്പോ നമ്മള് ഒരു പില്ലോ എടുത്ത് അവനെ തലങ്ങും വിലങ്ങും പൊരിഞ്ഞ അടി കൊടുത്തു... എല്ലാം കൊണ്ട് നിന്നോണ്ട് ഓൻ ചിരിക്കുന്നത് കണ്ടപ്പോ ഓനോട് ഉള്ള ദേഷ്യമൊക്കെ മറന്ന് നമ്മളും ഒന്ന് ചിരിച്ച് കൊടുത്ത് പില്ലോ അവിടെ ഇട്ട് അവനെ കെട്ടിപ്പിടിച്ചു... എന്നിട്ട് ഈ പത്ത് ദിവസം നമ്മളെ അവോയ്ഡ് ചെയ്തതിന്റെ എല്ലാ കെട്ടും മാറാപ്പും അവന്റെ മുന്നിൽ അഴിച്ച് വെച്ച് ദേഷ്യം വരുമ്പോ ഓരോന്ന് കൊടുത്ത് ഞങ്ങള് വീണ്ടും പഴയ പോലെ റൂമിൽ നിന്ന് താഴേക്ക് ഇറങ്ങി വന്നു... ഞങ്ങളെ വരവ് കണ്ടിട്ട് എല്ലാവരും അന്തം വിട്ട് നോക്കുന്നുണ്ട്... അവനോട് സംസാരിച്ച് കൂട്ട് കൂടി നിന്നതിൽ നേരം ഇരുട്ടിയതൊന്നും ഞങ്ങള് അറിഞ്ഞതേയില്ല... പിന്നെ രാത്രി ഫുഡൊക്കെ കഴിച്ചിട്ടാണ് അപ്പു ഞങ്ങളെ വീട്ടിൽ നിന്ന് മടങ്ങിയത്... ബേബിയും അപ്പുവും കൂടി അല്പം മാറി നിന്നോണ്ട് ഗാർഡൻ ഏരിയയിൽ നിന്ന് ചിരിച്ച് സംസാരിക്കുന്നതും കൈ കൊടുക്കുന്നതും ഒക്കെ നമ്മള് നിരീക്ഷിക്കുന്നുണ്ടായിരുന്നു... അന്ന് ബേബി നമ്മളോട് പറഞ്ഞതൊക്കെ നമ്മളെ മനസ്സിലേക്ക് ആ ഒരു നിമിഷം കടന്ന് വന്നെങ്കിലും അപ്പൊ തന്നെ തലയൊന്ന് കുടഞ്ഞ് അതൊക്കെ നമ്മളെ മൈന്റിൽ നിന്ന് കളഞ്ഞു... ~~~~~~~~~~~~~~~~~~~~~~~~~~~~~~ ദിവസങ്ങൾ കടന്ന് പോയി... ഇപ്പൊ അപ്പു ACP ആയി ചാർജ് എടുത്തിട്ട് ഒരാഴ്ച കഴിഞ്ഞു... ഈ ഒരാഴ്ച കൊണ്ട് തന്നെ ഡിപ്പാർട്ട്‌മെന്റിൽ നല്ലൊരു പേര് തന്നെ അവന് നേടാൻ കഴിഞ്ഞിട്ടുണ്ട്... സ്റ്റുഡന്റസിന് ഇടയിൽ നടക്കുന്ന ഡ്രഗ്സ് വിൽപനയാണ് അവൻ ആദ്യം തന്നെ നിർത്തലാക്കിയത്... അതിന്റെ സ്‌പെഷ്യൽ ഇന്റർവ്യൂയും അടുത്ത കേസിന്റെ അന്വേഷണ ചുമതലയും ഒക്കെ അവന് കിട്ടുന്നതിന് അനുസരിച്ച് ചെക്കൻ ഭയങ്കര ബിസി ആയി മാറി... പഴയ പോലെ അവന്റെ കൂടെ ടൈം സ്പെൻഡ് ചെയ്യാൻ പറ്റാതെയും എന്തിനേറെ പറയുന്നു ഒന്ന് കാണാൻ കിട്ടാതെയും ഞങ്ങള് നല്ലോണം വിഷമിച്ചു... എന്നാലും അവൻ ഈ ചെയ്യുന്നതൊക്കെ ഞങ്ങൾക്കും കൂടി വേണ്ടിയാണല്ലോ എന്നാലോജിക്കുമ്പോ അവന്റെ സാഹചര്യം മനസ്സിലാക്കി തന്നെ ഞങ്ങള് നീങ്ങി... എന്നാലും ഞങ്ങള് ഡെയിലി ജോഗിങ്ങിന് പോകുമ്പോ കാണാറുമുണ്ട് ഞങ്ങളെ കൂടെ അവൻ ടൈം സ്പെൻഡ് ചെയ്യാറുമുണ്ട്... ഇപ്പൊ ഏതോ ഒരു കൊട്ടേഷൻ കേസിന്റെ അന്വേഷണത്തിൽ ബിസിയാണ് അവൻ... ഈ കാലത്തിനിടക്ക് നാസിഫ് നമ്മക്ക് ലെറ്ററും കോളുമൊക്കെ ചെയ്തെങ്കിലും ഞാൻ ഒന്നും അറ്റൻഡ് ചെയ്യാതെ പൂർണ്ണമായും അവനെ അവോയ്ഡ് ചെയ്ത് നടന്നു... അപ്പുവിനെ എനിക്ക് നാസിഫിനെ പോലെ അവോയ്ഡ് ചെയ്ത് പോകാൻ കഴിയാത്തത് ആയത് കൊണ്ട് അവനോട് പഴയ പോലെ തന്നെ ഞാൻ പെരുമാറി... ഇന്ന് രാത്രി അപ്പുവിന്റെ കൂടെ പുറത്തേക്ക് വരുമോ എന്നവൻ ചോദിച്ചിട്ടുണ്ട്... അവനോട് മനസ്സ് വിട്ട് പഴയ പോലെ സംസാരിച്ചിട്ട് ഒരുപാട് ആയത് കൊണ്ട് മറുത്തൊന്നും ചിന്തിക്കാതെ ഞാൻ ഓകെ പറഞ്ഞു... പക്ഷെ എന്തോ മനസ്സിന് ഒരു സ്വസ്ഥതയും ഇല്ല... അപ്പു എന്നെ പ്രൊപോസ് എങ്ങാനും ചെയ്യോ എന്നാണ് നമ്മളെ ടെൻഷൻ... അങ്ങനെ ഒരു സിറ്റുവേഷൻ ഞാൻ ആയിട്ട് അവന് ഒരുക്കി കൊടുക്കില്ലെന്ന് തീരുമാനിച്ചാണ് അവനുമായി ഈ യാത്ര പ്ലാൻ ചെയ്തത്... രാത്രി എല്ലാവരും ഉറങ്ങിയതിന് ശേഷം ആരോടും പറയാതെ ആയിരുന്നു ഞാൻ മാൻഷനിൽ നിന്ന് ബേബിന്റെ കാറുമെടുത്ത് പാർക്കിലേക്ക് വണ്ടി വിട്ടത്... അവിടെ എത്തിയപ്പോ അപ്പു അവന്റെ ബുള്ളറ്റിൽ നിന്നിറങ്ങി നമ്മളെ കാറിലേക്ക് കേറി... "എങ്ങോട്ടാ പോകുന്നേ..?" അപ്പു. "എങ്ങോട്ടാ പോകേണ്ടത്...? അത് പറ..." "ആരും ഇല്ലാത്ത ഒരു സൈലന്റ് പ്ലേസ്... അന്ന് നമ്മളെ ബർത്ത് ഡേക്ക് നീ എന്നെ കൊണ്ട് പോയില്ലേ... അങ്ങോട്ട് വിട്..." എന്ന് അപ്പു പറയുന്നത് കേട്ടപ്പോ തന്നെ നമ്മള് ഒന്ന് ശ്വാസം വലിച്ച് വിട്ടോണ്ട് സ്റ്റിയറിങ്ങിൽ പിടി മുറുക്കി... അപ്പു അങ്ങോട്ട് പോകാൻ പറയുന്നത് പ്രൊപോസ് ചെയ്യാൻ ആകുമെന്ന് നമ്മളെ ഉൾമനസ് നമ്മളോട് മന്ത്രിച്ചതും നമ്മള് ഓനെ നോക്കി ഒന്ന് ഇളിച്ചു... "അങ്ങോട്ട്... നമുക്ക് പിന്നീട് ഒരിക്കൽ പോകാം... നമ്മൾ ഒരുപാടായില്ലേ പബ്ബിലേക്ക് ഒക്കെ ഒന്ന് ചെന്നിട്ട്... സോ ഇന്ന് അങ്ങോട്ട് പോകാം... നിന്റെ കൂടെ അടിച്ച് പൊളിച്ചിട്ട് ഒരുപാട് ആയെടാ പൊറിഞ്ചു..." "ദിലു... അതല്ല... എനിക്ക്..." "ഹ്മ്... വേണ്ടാ... ഒന്നും പറയണ്ട... നമ്മൾ പബ്ബിലേക്ക് പോകുന്നു..." എന്ന് പറഞ്ഞ് അവന് പറയാൻ ഒരു ഇട കൊടുക്കാതെ ഞാൻ പബ്ബിലേക്ക് വണ്ടി തിരിച്ച് വിട്ടു... ഇന്ന് സൺഡേ ആയത് കൊണ്ട് പബ്ബിൽ നല്ലോണം ആൾക്കാരുണ്ടാകും... പോരാത്തതിന് ഞങ്ങൾ നൈറ്റ് റൈഡേഴ്‌സ് ആയത് കൊണ്ട് ഫാൻസും അവിടെ കാണുമെന്ന് നമ്മക്ക് ഉറപ്പായിരുന്നു... അതാണ് പബ്ബിലേക്ക് ചെന്നത്... അവിടെ എത്തിയപ്പോ തന്നെ അപ്പുവിന് സംസാരിക്കാൻ ഒരു അവസരം കൊടുക്കാതെ അവനെയും വലിച്ചോണ്ട് അകത്തേക്ക് കയറി അവിടത്തെ ഡിജെ സോങിന് അനുസരിച്ച് നമ്മള് ചാടി കളിച്ചു... എന്നിട്ട് അപ്പുവിനോടും നമ്മളെ കൂടെ കൂടാൻ ആംഗ്യം കാണിച്ചപ്പോ അവൻ ഇല്ലെന്ന് തലയാട്ടി കൊണ്ട് അവിടെ ഡ്രിങ്ക്‌സ് ഏരിയയിൽ ഇരുന്നു... നമ്മള് കുറച്ച് നേരം അവിടെ ചാടി കളിച്ചിട്ട് നമ്മളെ അടുത്തേക്ക് വരുന്ന ഫാന്സിനോട് സംസാരിച്ച് അപ്പുവിന്റെ അടുത്തേക്ക് ചെന്നു... അപ്പൊ ഓൻ നെറ്റി തടവി കൊണ്ട് ഒരു വല്ലാത്ത അവസ്ഥയിൽ ഇരിക്കുന്നത് കണ്ട് നമ്മള് ഓനെ ഒന്ന് തോണ്ടി എന്താന്ന് ആംഗ്യം കാണിച്ചപ്പോ അവൻ ഒന്നുമില്ലെന്ന് തലയാട്ടി... നമ്മള് അപ്പോ തന്നെ രണ്ട് കോക്ക് ഓഡർ ചെയ്ത് ഒന്ന് അവനും ഒന്ന് നമ്മളും എടുത്ത് ചിയേഴ്സ് പറഞ്ഞ് കുടിച്ചു... അപ്പോഴും അപ്പു നമ്മളോട് എന്തൊക്കെയോ പറയാൻ വേണ്ടി വെമ്പൽ കൊള്ളുകയാണെന്ന് അവന്റെ മുഖം കണ്ടപ്പോ തന്നെ നമ്മക്ക് തോന്നി... അപ്പു എന്നെ പ്രൊപോസ് ചെയ്താൽ അവന്റെ മുഖത്ത് നോക്കി എനിക്ക് ഒരിക്കലും നോ പറയാൻ കഴിയില്ല... അതോണ്ട് ആ സീൻ ഞാൻ ആയിട്ട് ഉണ്ടാക്കരുത്... അതിന് ഇപ്പൊ എന്താ ചെയ്യാ എന്ന് വിചാരിച്ച് നമ്മള് നാല് പാടും നോക്കുമ്പോഴായിരുന്നു കെൻസയും കൂട്ടരും അവിടെ നിന്നോണ്ട് ഡാൻസ് കളിക്കുന്നത് നമ്മള് കണ്ടത്... എന്തായാലും ഈ അവസരം മുതലെടുത്ത് ഇവിടന്ന് എസ്കേപ്പ് ആവണം എന്ന് കരുതി പ്ലാൻ ചെയ്ത് നമ്മള് അപ്പൊ തന്നെ അവിടന്ന് എണീറ്റ് കെൻസന്റെ അടുത്തേക്ക് ചെന്നിട്ട് ഡാൻസ് കളിക്കുന്നതിനിടയിൽ അവളെ പിടിച്ച് തള്ളി... അപ്പൊ തന്നെ ഓള് നമ്മളെ തിരിഞ്ഞ് നോക്കി കൊണ്ട് ഡീ എന്ന് അലറി വന്നതും പിന്നെ അവിടെ ഒരു യുദ്ധം തന്നെയാണ് നടന്നത്... ★★★★★★★★★★★★★★★★★★★★ 【അപ്പു】 മനസ്സമാധാനത്തോടെ ഈ കുരിപ്പിനോട് ഒന്ന് മനസ്സ് വിട്ട് സംസാരിക്കാൻ വേണ്ടി പുറത്തേക്ക് കൊണ്ട് വന്നപ്പോ കുരിപ്പ് വെറുതെ ആ കെൻസയോട് ഏറ്റു മുട്ടി കൊണ്ടിരിക്കാ... നമ്മളെ കൈക്ക് പണിയുണ്ടാക്കാൻ... എന്തായാലും ഇനിയും ഞാൻ ഇടപ്പെട്ടില്ലേൽ രണ്ടും കൂടി തല്ലി ചാകും... ബട്ട് ചാകുന്നത് കെൻസായാകും എന്ന് മാത്രം... ആ ഒരു കാര്യത്തിന് കൂടി സാക്ഷിയാകാൻ എനിക്ക് വയ്യ... അതോണ്ട് നമ്മള് ദിലുവിനെ അവിടന്ന് പിടിച്ച് മാറ്റാൻ നമ്മളെ കൊണ്ട് ആകുന്ന വിധത്തിൽ ട്രൈ ചെയ്തെങ്കിലും പെണ്ണ് അമ്പിനും വില്ലിനും അടുക്കുന്നില്ല... ആ കെൻസയും അതേ പോലെ... "നിന്നെ ഇതുവരെ വെറുതെ വിട്ടതാടി ഞാൻ ചെയ്ത തെറ്റ്... നീ ഇപ്പോ കൈ വെച്ചത് ആരുടെ മേലിൽ ആണെന്ന് അറിയോ നിനക്ക്..? ഹോം മിനിസ്റ്ററുടെ മകളെ ദേഹത്ത്... ഇതിന് ഞാൻ നിന്നോട് പകരം ചോദിച്ചിരിക്കും..." "നിന്റെ ആ തന്തപ്പടിക്ക് അങ്ങനെ ഒരു സൗഭാഗ്യം വന്നത് തന്നെ എന്റെ ബേബി വിചാരിച്ചത് കൊണ്ടാടി... അന്ന് പാർട്ടിയിൽ വെച്ച് ഇണയെ ബേബിന്റെ കാല് വരെ നിന്റെ തന്ത പിടിച്ചില്ലേ... അതിന്റെ ഒരു ഔദാര്യത്തിൽ കിട്ടിയതാണ് ആ സീറ്റ്... അതോണ്ട് നീ വല്ലാണ്ട് ഞെളിയണ്ട... എന്റെ ബേബി വിചാരിച്ചാൽ നിന്റെ തന്ത ഇവിടെ കിടന്ന് തെണ്ടും... കാണാണോടി നിനക്ക്...?" എന്നൊക്കെ കൂടി ദിലുവും വിട്ട് കൊടുക്കാതെ അവളോട് കയർത്ത് സംസാരിച്ചപ്പോ കെൻസ ദിലുവിന്റെ കോളറിൽ പിടിച്ച് ഡീ എന്ന് വിളിച്ച് അലറാൻ തുടങ്ങി... ദിലു ആണേൽ വിട്ട് കൊടുക്കാതെ അവളെ കഴുത്ത് പിടിച്ച് ഞെരിച്ചോണ്ട് ഓളെ ചുമരിലേക്ക് ഒട്ടിച്ചു... "വല്ലാണ്ട് വിളച്ചിലെടുക്കല്ലേ മോളെ... കൊന്ന് കളയും ഞാൻ..." എന്ന് പറഞ്ഞ് ദിലു അവളിൽ നിന്ന് പിടി വിട്ട് നമ്മളെ അടുത്തേക്ക് വരാൻ നിന്നപ്പോ അവളെ പിന്നാലെ ആ കെൻസ വന്നിട്ട് ദിലുവിനെ അവളെ നേരെ പിടിച്ച് നിർത്തി മോന്തക്ക് ഒന്ന് കൊടുക്കാൻ കൈ വീശി... പക്ഷെ അത് അവളെ കവിളിൽ പതിയുന്നതിന് മുന്നേ തന്നെ ദിലു അവളെ കൈ പിടിച്ച് വെച്ചിരുന്നു... "നീ ഒരൊറ്റ ഒരുത്തി കാരണാ... എനിക്ക് എന്റെ അർഷിയെ നഷ്ടമായത്... എന്ന് കരുതി അവനെയും അവളെയും ഞാൻ സ്വസ്ഥതയോടെ ജീവിക്കാൻ ഒരിക്കലും അനുവദിക്കില്ല... നീ നോക്കിക്കോ..." എന്ന് അവള് പറയുന്നത് കണ്ടപ്പോ തന്നെ ദിലുവിന്റെ മുഖം വലിഞ്ഞ് മുറുകുന്നത് ഞാൻ ശ്രദ്ധിച്ചു... ദിലു മിക്കവാറും ഇവിടെ ഒരു സീൻ ക്രിയേറ്റ് ചെയ്യുമെന്ന് മനസ്സിലായതും നമ്മള് ഓളെ അരയിലൂടെ പിടിച്ച് നമ്മളിലേക്ക് അടുപ്പിച്ച് അവിടന്ന് കൊണ്ട് പോകാന് നോക്കി... പക്ഷെ നമ്മളെ കയ്യിൽ നിന്ന് കുതറി മാറി നമ്മളെ തള്ളിയിട്ടോണ്ട് ദിലു അവിടെയുള്ള ഒരു ബിയർ ബോട്ടിൽ ടേബിളിൽ അടിച്ച് പൊട്ടിച്ച് ആ കെൻസയുടെ നേരെ ചെന്നു... ഇനിയും ഞാൻ മൗനം പാലിച്ചാൽ ഇത് ഇവിടം കൊണ്ട് തീരില്ലെന്ന് മനസ്സിലായി... *"സ്റ്റോപ്പിറ്റ് ദിലു..."* പെട്ടെന്ന് നമ്മള് അങ്ങനെ അലറിയതും ദിലു അവിടെ സ്റ്റോപ്പായി എന്നിട്ട് കയ്യിലെ ബിയർ ബോട്ടിൽ നിലത്തേക്ക് ഇട്ടിട്ട് ആ കെൻസയുടെ നേരെ വിരല് ചൂണ്ടി... "ഇനി നിന്റെ ഒരു വാക്കോ നോട്ടമോ പ്രവർത്തിയോ ആഷുവിന്റെയും അർഷിയുടെയും എതിരെ ആയി പ്രവർത്തിച്ചാൽ പിന്നെ ഹോം മിനിസ്റ്റർക്ക് ഈ മോളെ മറക്കേണ്ടി വരും... ഓർത്തോ ആദില ഇഷയാണ് പറയുന്നത്..." എന്ന് പറഞ്ഞ് ദിലു അവിടന്ന് ഡ്രിങ്ക്‌സ് ഏരിയയിലേക്ക് നടന്നതും നമ്മളും അവളെ പിന്നാലെ ചെന്നു... ഓള് ദേഷ്യം കണ്ട്രോൾ ചെയ്യാൻ കഴിയാതെ മുന്നിൽ കാണുന്നതൊക്കെ തട്ടി മറിക്കുന്നത് കണ്ട് നമ്മള് ഓളെ കൈ പിടിച്ച് വെച്ചു... "Dilu behave your self... എന്തൊക്കെയാ നീ ഇവിടെ കാണിച്ച് കൂട്ടിയതെന്ന് വല്ല ബോധവുമുണ്ടോ...? നിന്നോട് ഒന്ന് മനസ്സ് വിട്ട് ഒരു ഫൈവ് മിനിറ്റ്‌സ് സംസാരിക്കാൻ വന്ന എനിക്ക് ഇത് തന്നെ വരണം... വാ ഇനി ഇവിടെ നിൽക്കണ്ട നമുക്ക് പോകാം..." എന്ന് പറഞ്ഞ് നമ്മള് ഓളെ തോളിൽ കൈ വെച്ചപ്പോ ഓള് നമ്മളെ കൈ തട്ടി മാറ്റി അവിടെ ഉണ്ടായിരുന്ന വെള്ളമെടുത്ത് ഒറ്റവലിക്ക് എടുത്ത് കുടിച്ച് മുഖം ചുളിച്ച് ആ ഗ്ലാസിലേക്ക് തന്നെ നോക്കി... "അയ്യോ മേം... അത് ഡ്രൈ വോഡ്കയാണ്... വെള്ളം പോലും ചേർത്തിട്ടില്ല..." എന്ന് ആ വെയ്റ്റർ പറയുന്നത് കേട്ടതും ഞാനും ദിലുവും ഒരുമിച്ച് വാട്ട് എന്ന് പറഞ്ഞ് അലറി... അത് അവളെ കുടലൊക്കെ കൂടി എരിക്കുന്നുണ്ടെന്ന് അവള് കാണിക്കുന്ന ഞെരി പിരി കണ്ടപ്പോ തന്നെ നമ്മക്ക് മനസ്സിലായതും നമ്മള് ഒരു ബോട്ടിൽ മിനറൽ വാട്ടർ എടുത്ത് അവൾക്ക് നേരെ നീട്ടി... അപ്പോഴേക്കും അവള് അടുത്ത ഗ്ലാസ് വോഡ്കയും വയറ്റിലാക്കിയിട്ട് മുഖം ചുളിച്ച് ആ ഗ്ലാസ്സിലേക്ക് നോക്കി അതെടുത്ത് എറിഞ്ഞു... വെള്ളം ആണെന്ന് കരുതി ഓള് അതെടുത്ത് കുടിച്ചത് ആലോജിച്ചപ്പോ സത്യം പറഞ്ഞാൽ നമ്മക്ക് ചിരിയാണ് വന്നത്... അത് കുടിച്ചോണ്ട് ഓള് അവിടെ നിന്ന് വെപ്രാളം കാണിക്കുന്നത് കണ്ടപ്പോ നമ്മള് വെള്ളം അവളെ നേർക്ക് നീട്ടി... അപ്പൊ തന്നെ അത് ഒരൊറ്റ വലിക്ക് കുടിച്ച് തീർത്തിട്ട് ഓള് തലയൊന്ന് കുടഞ്ഞ് തലയിൽ കൈ വെച്ചു... എന്നിട്ട് നമ്മളെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചിട്ട് ഒന്ന് രണ്ട് മൂന്ന് നാല്... നാല് പൊറിഞ്ചു എന്നൊക്കെ പുലമ്പി പൊട്ടിച്ചിരിച്ചു... ഓളെ ചിരി കണ്ടിട്ട് കണ്ട്രോൾ വിട്ട് നമ്മക്കും ചിരി വന്നെങ്കിലും പെണ്ണ് അവിടെ കാണിച്ച് കൂട്ടുന്നതൊക്കെ കണ്ട് തലക്ക് പ്രാന്ത് പിടിക്കാണ്... നമ്മള് അപ്പൊ തന്നെ ഓളെ അവിടന്ന് വലിച്ചോണ്ട് കൊണ്ട് പോകാൻ നോക്കി എൻട്രൻസ്‌വരെ എങ്ങനെയൊക്കെയോ കൊണ്ട് വന്നു... ഞാൻ വരില്ല... നീ പോ... എന്നൊക്കെ ചെറിയ കുട്ടികളെ പോലെ ഓള് വാശി പിടിക്കുന്നതൊക്കെ കണ്ടപ്പോ തന്നെ നമ്മള് ഓളെ തൂക്കിയെടുത്ത് കാറിലേക്ക് കയറ്റി ഇരുത്തി... എന്നിട്ട് ഡ്രൈവിംഗ് സീറ്റിലേക്ക് ചെന്ന് ഇരിക്കാൻ പോയതും നമ്മക്ക് സ്റ്റേഷനിൽ നിന്ന് ഒരു കോൾ വന്നു... ആ കൊട്ടേഷൻ ടീംസിനെ കുറിച്ച് ഒരു സൂചന കിട്ടിയിട്ടുണ്ട് എന്നോട് അത്യാവശ്യമായിട്ട് സ്റ്റേഷനിലേക്ക് ചെല്ലാൻ പറഞ്ഞതും നമ്മള് ഓകെ പറഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോ കാറും കൊണ്ട് ദിലു പോയിരുന്നു... നമ്മള് അപ്പൊ തന്നെ കാറിന്റെ പിന്നാലെ ഓടി അവളോട് വണ്ടി നിർത്താൻ പറഞ്ഞെങ്കിലും അതൊന്നും കേട്ടഭാവം പോലും നടിക്കാതെ നമ്മളെ നോക്കി ഫ്ലയിങ് കിസ്സൊക്കെ തന്ന് ഓള് പോയപ്പോ നമ്മള് അവിടെ നിന്നോണ്ട് ഛെ പറഞ്ഞ് നാല് ഭാഗത്തേക്കും തിരിഞ്ഞ് നോക്കി... ഒരു വണ്ടി പോലും കാണുന്നില്ല... ആ പെണ്ണ് ലക്ക് കെട്ട് വണ്ടി എവിടേലും കൊണ്ട് പോയി ഇടിക്കോ എന്ന പേടിയായിരുന്നു എനിക്ക് അപ്പോ... അതോണ്ട് നമ്മള് അപ്പൊ തന്നെ സ്റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞ് വണ്ടി അയക്കാൻ പറഞ്ഞു... ★★★★★★★★★★★★★★★★★★★★ 【ദിലു】 തലയാകെ വെട്ടി പൊളിയുന്ന വേദന വന്നപ്പോഴാണ് നമ്മള് കണ്ണ് തുറന്നത്... നോക്കുമ്പോ നമ്മള് മാൻഷനിൽ എത്തിയിട്ടുണ്ട്... നമ്മള് എങ്ങനെ ഇവിടെ എത്തിയെന്ന് ചിന്തിച്ച് തലക്ക് താങ്ങും കൊടുത്ത് എണീറ്റ് കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്നു... നമ്മള് ഇന്നലെ രാത്രി ഇട്ട ഡ്രെസ്സിൽ തന്നെയാണ് ഇപ്പൊ ഉള്ളത്... ഇന്നലെ രാത്രി അപ്പുവിനെ കൂട്ടാതെ ഞാൻ കാറും കൊണ്ട് ചെന്ന് എവിടെയോ ഇടിച്ച് നിന്നിരുന്നു... അതൊക്കെ എനിക്ക് ഓർമ്മയുണ്ട്... പക്ഷെ പിന്നെ എന്താ ഉണ്ടായതെന്ന് ഓർമ്മ വരുന്നില്ല... അതോണ്ട് നമ്മള് അപ്പോ തന്നെ ഒന്ന് ഫ്രഷായി എന്നത്തേയും പോലെ താഴേക്ക് ഇറങ്ങി ചെല്ലാൻ വേണ്ടി ഡോറിന്റെ അടുത്തേക്ക് ചെന്നപ്പോ അത് അകത്ത് നിന്ന് ലോക്കായിരുന്നു... അപ്പോ വീണ്ടും നാസിഫാണോ നമ്മളെ വീട്ടിൽ എത്തിച്ചതെന്ന് ചിന്തിച്ച് നമ്മള് താഴേക്ക് ഇറങ്ങി ചെന്നപ്പോ എല്ലാവരും കോളേജിൽ പോകാൻ റെഡിയായി ബ്രേക്ക് ഫാസ്റ്റ് കഴിച്ചോണ്ടിരിക്കായിരുന്നു... നമ്മളെ കണ്ടപ്പോ തന്നെ ഐഷുമ്മ കയ്യിനൊരു കിഴുക്ക് തന്നിട്ട് റൂം ലോക്ക് ചെയ്ത് കിടന്നിട്ട് കുറെ തൊണ്ട കാറി പറഞ്ഞു... നമ്മള് അതൊന്നും ചെവി കൊള്ളാതെ ബേബിയെ നോക്കി സൈറ്റടിച്ചിട്ട് ഫുഡ് കഴിച്ചോണ്ടിരുന്നപ്പോഴാണ് ആരോ കോളിങ് ബെൽ അമർത്തിയത്... അപ്പോ തന്നെ ഐഷുമ്മ ചെന്ന് വാതില് തുറന്നു കൊടുത്തപ്പോ പൊറിഞ്ചു ആയിരുന്നു അത്... "ആഹാ ഇതാര് അപ്പൂവോ... വാ വാ... ഞാൻ ബ്രേക്ക് ഫാസ്റ്റ് എടുക്കാം... വാ... നീയെന്താ അവിടെ തന്നെ നിന്ന് കളഞ്ഞേ...?" എന്നൊക്കെ പറഞ്ഞ് ഓനെ അകത്തേക്ക് ഐഷുമ്മ ക്ഷണിക്കുന്നത് കണ്ട് നമ്മള് ഓനെ ഇടങ്കണ്ണിട്ട് നോക്കിയപ്പോ ഓൻ തലയും താഴ്ത്തി നിന്നോണ്ട് യൂണിഫോമിൽ വന്ന് നിൽക്കാണ്... ഓന്റെ നിൽപ് കണ്ടിട്ട് അത്ര വല്യ പന്തി തോന്നാത്തത് കൊണ്ട് അർഷി എണീറ്റ് അപ്പുവിന്റെ അടുത്തേക്ക് ചെന്നു... "ഡാ എന്താടാ... എന്താ നിനക്ക് പറ്റിയെ..? നീയെന്താ യൂണിഫോമിൽ ഇങ്ങോട്ട്...? സ്റ്റേഷനിലേക്ക് പോയില്ലേ...?" എന്ന് ചോദിച്ചതിന് ഒന്നും ഓൻ മറുപടി നൽകാത്തത് കണ്ടപ്പോ നമ്മള് ഇനി ഇന്നലെ അവനെ അവിടെ ഇട്ടേച്ച് പോന്നതിന് ഇങ്ങനെ നിൽക്കുന്നതാണോ എന്ന് നമ്മള് സംശയിച്ചു... അപ്പൊ തന്നെ അപ്പുവിന്റെ പിറകിൽ നിന്ന് പോലീസ് യൂണിഫോമിൽ വരുന്ന നദയെ കണ്ടതും ഞങ്ങൾ എല്ലാവരും ഒന്ന് ഷോക്കായി... അവളെ കൂടാതെ വേറെയും പൊലീസുകാർ അവരെ കൂടെ ഉണ്ടായിരുന്നു... അവരെയൊക്കെ കണ്ട് ഞങ്ങള് ഞെട്ടി തരിച്ച് അവിടന്ന് എണീറ്റ് നിന്നപ്പോ നദ നമ്മളെ നോക്കി പുച്ഛിച്ച് ചിരിച്ചോണ്ട് ഓളെ കൂടെ ഉണ്ടായിരുന്നവരെയും കൂട്ടി നമ്മളെ അടുത്തേക്ക് വന്നു... "യൂ ആർ അണ്ടർ അറസ്റ്റ് മിസ് ആദില ഇഷ... ഹോം മിനിസ്റ്ററുടെ മകൾ കെൻസയെ കൊന്ന കുറ്റത്തിന് നിന്നെ അറസ്റ്റ് ചെയ്യാൻ പോകാ..." എന്ന് പറഞ്ഞ് നദ എന്റെ കയ്യിൽ വിലങ്ങ് അണിഞ്ഞതും നമ്മള് ഞെട്ടി തരിച്ചോണ്ട് അപ്പുവിനെ തിരിഞ്ഞ് നോക്കി... ഓൻ നമ്മളെ മുഖത്തേക്ക് നോക്കാതെ തല താഴ്ത്തി നിൽക്കുന്നത് കണ്ട് നമ്മള് ഓനെ തന്നെ നോക്കി നിന്നതും നദ എന്റെ കയ്യിൽ പിടിച്ച് വലിച്ചു... (തുടരും) *********************************************** ഹായ് ഫ്രണ്ട്സ്, എല്ലാവരും ഗിഫ്റ്റിന് വേണ്ടി കാത്തിരിക്കായിരിക്കും അല്ലെ... നിങ്ങൾക്കൊക്കെ അത് ഇഷ്ടമാകോ എന്നറിയില്ല... എന്റെ ഫ്രണ്ടിന്റെ ഒരു യൂട്യൂബ് ചാനലിൽ അവൻ എന്റെ ഒരു ഇന്റർവ്യൂ നടത്തി telecast ചെയ്തിട്ടുണ്ട്... എന്നെ കാണണം എന്ന് ആഗ്രഹം പ്രകടിപ്പിച്ച എന്റെ എല്ലാ വായനക്കാർക്കും വേണ്ടിയാണ് ഞങ്ങൾ ആ വീഡിയോ ചെയ്തത്... അതാണ് എന്റെ ഓണം ഗിഫ്റ്റ്... *"അപൂർവ്വം mediya"* എന്ന ഒരു യൂട്യൂബ് ചാനലിലാണ് അതുള്ളത്... അപ്പോ നിങ്ങൾ എല്ലാവരും വീഡിയോ കാണണം... ചാനൽ subscribe ചെയ്യണം... ഇഷ്ടമായൽ ലൈകും കമന്റും ചെയ്യാൻ മറക്കരുത്... പിന്നെ സ്റ്റോറി പുതിയ വഴിതിരിവിലേക്ക് പോയിരിക്കാണ്... സ്റ്റോറിയെ കുറിച്ചുള്ള അഭിപ്രായങ്ങളും നിങ്ങൾ അറിയിക്കാൻ മറക്കരുത് ട്ടോ... അടുത്ത പാർട്ട് ഇനി മറ്റന്നാൾ രാത്രി 8 മണിക്കുള്ളൂ...
#

📙 നോവൽ

📙 നോവൽ - ിലാജീവിതം ിഭാഗം . Mubashira MSKH - ShareChat
87.5k കണ്ടവര്‍
6 ദിവസം
*💘നീയില്ലാ ജീവിതം💘2⃣*          _ഭാഗം.62_ ✍ Mubashira MSKH അല്പം ഭീതിയോടെ നിയന്ത്രണമില്ലാതെ ശ്വാസം വലിച്ച് വിട്ടോണ്ട് നമ്മളെ കഴുത്തിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പ് തുള്ളികൾ തുടച്ച് നമ്മള് ടേബിളിന്റെ അടുത്തേക്ക് ചെന്നു... എന്നിട്ട് വിറയാർന്ന കൈകളോടെ നമ്മള് ആ ബോക്സ് പതിയെ തുറന്ന് നോക്കിയതും അതിലെ ലെറ്റർ വായിച്ച് നമ്മള് ഞെട്ടി... *പറ്റിച്ചേ... എന്റെ ഇഷൂട്ടി പേടിച്ച് പോയോ...? ഞാൻ ചുമ്മാ ഒരു തമാശക്ക് വേണ്ടി ചെയ്തത് അല്ലെ...? അതിന് എന്തിനാ നീ ഇങ്ങനെ ഓടി പാഞ്ഞ് വന്നത്...? എനിക്ക് അറിയാം ഞാൻ ഇവിടെ ഉണ്ടെന്ന് നിനക്ക് മനസ്സിലായി കാണുമെന്ന്... അതോണ്ടല്ലേ വേഗം ഓടി പിണഞ്ഞ് ഇങ്ങോട്ട് കേറി വന്നത്... നീ വിചാരിച്ചത് ശരിയാ ഞാൻ ഇവിടെ തന്നെയുണ്ട് നിന്റെ കൺവെട്ടത്ത് തന്നെയുണ്ട്... നിനക്ക് കണ്ട് പിടിക്കാൻ പറ്റുമെങ്കിൽ കണ്ട് പിടിക്ക്...* അത് വായിച്ച് തീർന്നപ്പോ തന്നെ എനിക്ക് വന്നൊരു ദേഷ്യം... ഇപ്പൊ എങ്ങാനും ആ കോപ്പിനെ എന്റെ കയ്യിൽ കിട്ടിയാൽ അവനെ ഇടിച്ച് ജ്യൂസാക്കി മാറ്റിയേനെ... ഒരു നിമിഷത്തേക്ക് എങ്കിലും ഞാൻ അനുഭവിച്ച ടെൻഷൻ... എനിക്ക് ആലോചിക്കാൻ കൂടി വയ്യ... നമ്മള് അപ്പൊ തന്നെ ടേബിളിൽ കൈ കുത്തി നിർത്തി ഒന്ന് ദീർഘ ശ്വാസം എടുത്ത് വിട്ടോണ്ട് ജഗ്ഗിലെ വെള്ളം മുഴുവൻ ഒറ്റവലിക്ക് കുടിച്ച് തീർത്തു... എന്നിട്ട് ആ പേപ്പർ ചുരുട്ടി കൂട്ടി വെളിയിൽ കളഞ്ഞിട്ട് ആ ബോക്സിന് ഒരു തട്ട് കൊടുത്ത് ബെഡിലേക്ക് ഇരുന്നു... അപ്പൊ ആ ബോക്സിൽ നിന്ന് എന്തോ വീണ് കിടക്കുന്നത് നമ്മളെ ശ്രദ്ധയിൽ പെട്ടതും നമ്മള് നെറ്റി ചുളിച്ച് അതിന്റെ അടുത്തേക്ക് ചെന്നു നോക്കി... അതൊരു വെയ്റ്ററെ ചിത്രം വരച്ച് വെച്ച ഒരു പേപ്പർ ആയിരുന്നു... അപ്പോഴാണ് നമ്മളെ കയ്യിൽ ലെറ്റർ തന്ന ആ വെയ്റ്ററെ എനിക്ക് ഓർമ്മ വന്നത്... താടിയും മുടിയും ഒക്കെ നരച്ചിട്ട് ഒരു വലിയ സോഡാക്കുപ്പി കണ്ണടയും വെച്ചായിരുന്നു അയാൾ ഉണ്ടായിരുന്നത്... അപ്പൊ അത് നാസിഫ് ആയിരുന്നോ...? നമ്മക്ക് അത് മനസ്സിലായപ്പോ തന്നെ നമ്മള് ഷിറ്റ് എന്ന് പറഞ്ഞ് അപ്പൊ തന്നെ റൂമിൽ നിന്ന് പുറത്തേക്ക് വന്ന് താഴേക്ക് നോക്കി... അപ്പൊ അയാള് എൻട്രൻസിന്റെ അവിടെ നിന്നോണ്ട് നമ്മളെ നോക്കി ചിരിച്ചിട്ട് അയാളെ കണ്ണട മാറ്റി നമ്മളെ സൈറ്റടിച്ചു... നമ്മള് അപ്പൊ തന്നെ താഴേക്ക് ഇറങ്ങി അവന്റെ അടുത്തേക്ക് ചെല്ലാൻ നിന്നതും അവൻ അവിടന്ന് പുറത്തേക്ക് ഓടിയിരുന്നു... ആ നേരത്ത് ഹാളിൽ എല്ലാവരും കപ്പിൾ ഡാൻസ് കളിക്കായിരുന്നു... അതോണ്ട് തന്നെ അവരെ ഇടയിലൂടെ എൻട്രൻസിന്റെ അടുത്തേക്ക് എത്താൻ ഞാൻ നന്നായി പാട്പ്പെട്ടു... നമ്മള് പുറത്തെത്തി കിതച്ചോണ്ട് നാല് പാടും കണ്ണോടിച്ച് നോക്കിയെങ്കിലും അവിടെയൊന്നും ഒരാളെയും കാണാൻ കഴിഞ്ഞില്ല... അപ്പൊ തന്നെ ഗേറ്റിലൂടെ പുറത്തേക്ക് കടന്ന് പോകുന്ന ഒരു ബ്ലാക്ക് ഓഡി കാർ ഹോണടിക്കുന്നത് കേട്ടതും നമ്മള് സ്പോട്ടിൽ അങ്ങോട്ട് തിരിഞ്ഞു നോക്കി... അപ്പൊ ആ കാറിൽ നിന്ന് പുറത്തേക്ക് ഒരു കൈ നീണ്ട് വന്നിട്ട് ആ താടിയും മുടിയും ഒക്കെ അവിടെ ഇട്ട് നമ്മക്ക് റ്റാറ്റ കാണിച്ച് പോകുന്നത് കണ്ടതും നമ്മള് അന്തം വിട്ട് തൊള്ളേം തുറന്ന് അങ്ങോട്ട് തന്നെ നോക്കി... ആ കാർ നമ്മളെ കണ്ണിൽ നിന്നും പൂർണ്ണമായും മാഞ്ഞ് പോയതും നമ്മള് ഛെ പറഞ്ഞ് കൈ ചുരുട്ടി പിടിച്ചോണ്ട് തിരിച്ച് അകത്തേക്ക് തന്നെ കയറി ചെന്നു... അപ്പോഴും നമ്മളെ മനസ്സിൽ ആ കോപ്പ് നാസിഫ് ആയിരുന്നു... തെണ്ടി ഇവിടെ വരെ വന്നിട്ട് നമ്മളെ കണ്മുന്നിൽ അവനെ കിട്ടിയിട്ടും... ഛെ... ഇന്നത്തോടെ അവന്റെ ഈ ഹൈഡ് ആൻഡ് സീക് പരിപാടി നിർത്തണമെന്ന് വിചാരിച്ചത് ആയിരുന്നു... അതും കളഞ്ഞു... ആ നേരത്ത് ആണേൽ വണ്ടിയുടെ നമ്പറും നോട് ചെയ്യാൻ മറന്നു... ഛെ... ഇത് വല്ലാത്ത കുരിശ് ആയല്ലോ... എന്നൊക്കെ കൂടി ഓർത്ത് ഹാളിലേക്ക് കേറിയപ്പോഴാണ് അവിടെ നിന്ന് കപ്പിൾ ഡാൻസ് കളിക്കുന്നവരുടെ മേലിലേക്ക് നമ്മളെ കണ്ണ് പാഞ്ഞ് ചെന്നത്... ബേബിയും ഐഷുമ്മയും, സന ജാസിഫ്, ഹസി നിസു, അച്ചു അരുൺ, സൽ‍മ അൻസി, ശാലുമ്മ കാക്കു ഇങ്ങനെ ഓൾഡ് പീസുകൾ ഒരുമിച്ച് നല്ല തകർപ്പൻ ഡാൻസ് തന്നെ കളിക്കുന്നുണ്ട്... കൂട്ടത്തിൽ വേറെയും ആൾക്കാരുണ്ട്... അത് ഞാൻ പറയാതെ തന്നെ ആരാണെന്ന് നിങ്ങൾക്ക് അറിയാലോ... നമ്മളെ ബ്രോയും ആഷുവും കൂടി കണ്ണും കണ്ണും നോക്കി നല്ല റൊമാന്റിക് ഫീലിൽ ഡാൻസ് കളിക്കുന്നതും നോക്കി നമ്മള് അവിടെ അങ്ങനെ നടക്കുമ്പോഴാണ് സോഫയിൽ ഇരുന്ന് ഗ്രാൻഡ്മാ താളം പിടിക്കുന്നത് നമ്മള് കണ്ടത്... അപ്പൊ തന്നെ നമ്മള് പുള്ളിക്കാരിന്റെ അടുത്തേക്ക് ഓടി ചെന്ന് മൂപ്പത്തിനെ സോഫയിൽ നിന്ന് പിടിച്ച് എണീപ്പിച്ച് നിർത്തി നമ്മളെ കൂടെ ഡാൻസ് കളിപ്പിച്ചു.... ഞങ്ങള് രണ്ടാളും കൂടി തകർത്ത് കപ്പിൾ ഡാൻസ് കളിച്ച് അവരെ ഇടയിൽ കേറിയപ്പോ നമ്മളേക്കാൾ കളിയായിരുന്നു പുള്ളിക്കാരി... നടക്കുമ്പോ മുട്ട് വേദന എന്ന് പറഞ്ഞ് നടക്കുന്ന ആള് തന്നെയാണോ ഇതെന്ന് നമ്മളൊരു നിമിഷം ചിന്തിച്ച് പോയി... ഇത് നമ്മളെ ബേബിന്റെ പ്രൊഡ്യൂസർ തന്നെ ഒരു മാറ്റവും ഇല്ല... അങ്ങനെ ഗ്രാൻഡ്മാ ഡാൻസ് കളിച്ച് കഴിഞ്ഞതും എല്ലാവരും കൂടി ചേർന്ന് ഓരിയിട്ട് കയ്യടിച്ച് പാസാക്കി കൊടുത്തു... ബേബിയൊക്കെ ആകെ കിളി പോയി നിൽക്കുന്നത് ഒക്കെ കണ്ടപ്പോ ഞങ്ങള് പൊരിഞ്ഞ ചിരിയായിരുന്നു... ★★★★★★★★★★★★★★★★★★★★ 【ആഷു】 സിദൂക്ക മൈക്ക് എടുത്ത് എല്ലാവരെയും വെൽക്കം ചെയ്ത് സംസാരിച്ച് കപ്പിൾസിനോട് ഡാൻസ് കളിക്കാൻ പറഞ്ഞപ്പോഴാണ് ഞങ്ങളെ എല്ലാ പാരൻസും കൂടി ഒരുമിച്ച് തകർപ്പൻ ആയിട്ട് ഡാൻസ് കളിക്കുന്നത് കണ്ടത്... നമ്മള് നമ്മളെ റൗഡിയുടെ അടുത്ത് നിന്ന് അതൊക്കെ കണ്ട് പാട്ടിനനുസരിച്ച് കയ്യടിച്ച് അവരെ നോക്കി നിന്നു... അപ്പോഴുണ്ട് ദിലു മോളിൽ നിന്ന് ഓടി പാഞ്ഞ് ദൃതിയിൽ പുറത്തേക്ക് ചെല്ലുന്നു... എങ്ങോട്ടാ അവളെന്ന് ചിന്തിച്ചോണ്ട് നമ്മള് നോട്ടം തെറ്റിച്ചപ്പോഴുണ്ട് ആ കെൻസ കുരിപ്പ് നമ്മളെ ചെക്കനെ നോക്കി വെള്ളമിറക്കി നിൽക്കുന്നു... അത് നമ്മക്ക് തീരെ പറ്റിയില്ല അതോണ്ട് അപ്പൊ തന്നെ ഓന്റെ കയ്യും പിടിച്ച് ഹാളിന്റെ നടുക്ക് വന്ന് നിന്നിട്ട് നമ്മളെ രണ്ട് കയ്യും ഓന്റെ തോളിലൂടെ ഇട്ടു... "എന്താടി ഉണ്ടക്കണ്ണി നീ കാണിക്കുന്നെ...?" "ഞാൻ അതിന് ഒന്നും കാണിച്ചില്ലല്ലോ... കാണിക്കാൻ പോകുന്നതല്ലേയുള്ളൂ... ദേ ആ പൂച്ചക്കണ്ണി കെൻസ നമ്മളെ തന്നെ നോക്കി നിൽക്കുന്നുണ്ട്... അൽപ നേരത്തിന് എങ്കിലും എന്നോടുള്ള ആ ദേഷ്യമൊക്കെ ഒന്ന് കുറച്ച് ഒരു രണ്ട് സ്റ്റെപ്പ് എങ്കിലും കളിക്കാൻ വാ... ഇല്ലെങ്കിൽ വേണ്ട... ഞാൻ പോകാ..." എന്ന് പറഞ്ഞ് നമ്മള് അവിടന്ന് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും അവൻ എന്റെ കയ്യിൽ പിടിച്ച് വലിച്ച് നമ്മളെ അവന്റെ നെഞ്ചിലേക്കിട്ടു... നമ്മള് ഒരു നിമിഷം പകച്ച് പണ്ടാറടങ്ങി ഓന്റെ മുഖത്തേക്ക് തലയുയർത്തി നോക്കിയതും ഓന്റെ കാന്തക്കണ്ണും വെച്ചുള്ള നോട്ടവും പുഞ്ചിരിയും കണ്ട് നമ്മള് ഓനെ തന്നെ നോക്കി നിന്നു... അപ്പോഴേക്കും ഓൻ നമ്മളെ കൈ പിടിച്ച് നമ്മളെ ഒന്ന് കറക്കി വിട്ടിട്ട് നമ്മളെ അരയിലൂടെ കൈ കൊണ്ട് പോയി നമ്മളെ കണ്ണിലേക്ക് നോക്കി ഡാൻസ് കളിക്കാൻ തുടങ്ങി... ഞങ്ങളെ ചുറ്റും എന്തൊക്കെയോ നടക്കുന്നുണ്ടെങ്കിലും അതൊന്നും അറിയാതെ ഞങ്ങള് പരസ്പരം മുഖത്തേക്ക് നോക്കി കൊണ്ട് തന്നെ കളി തുടർന്നതും ഓൻ നമ്മളെയൊന്ന് കറക്കി വിട്ട് നമ്മളെ അവന് പുറം തിരിഞ്ഞ് നിർത്തിച്ചു... എന്നിട്ട് പതിയെ നമ്മളെ ഓന്റെ നെഞ്ചിലേക്ക് ചായ്ച്ച് കിടത്തിയതും ഓന്റെ ചുടുനിശ്വാസം നമ്മളെ കാതിലൂടെയും കഴുതിലൂടെയും അരിച്ച് പോകുന്നത് അറിഞ്ഞ് നമ്മളെ മേനിയാകെ കുളിര് കേറി വന്നു... അതോണ്ട് നമ്മള് അപ്പോ തന്നെ അവന്റെ നേരെ തിരിഞ്ഞ് നിന്ന് ഓന്റെ തോളിലൂടെ രണ്ട് കയ്യും എടുത്ത് വെച്ച് ഓനെ തന്നെ നോക്കി നിന്നതും ഓൻ നമ്മളെ അരയിൽ കൈ വെച്ച് ഓനിലേക്ക് കുറച്ചൂടി ചേർത്ത് നിർത്തി... അപ്പൊ തന്നെ ഞങ്ങളെ ഇടയിലേക്ക് ദിലു ഗ്രാൻഡ്മായെയും കൂട്ടി വന്ന് കപ്പിൾ ഡാൻസ് കളിക്കുന്നത് കണ്ടതും ഞങ്ങള് എല്ലാവരും കളി നിർത്തി അവരെ നോക്കി കയ്യടിച്ചു... അപ്പോഴും നമ്മളെ കണ്ണ് ഇടക്കിടക്ക് ചെന്ന് നിന്നത് നമ്മളെ റൗഡിയുടെ മുഖത്തേക്ക് ആയിരുന്നു... നമ്മളെ പോലെ തന്നെ ഓനും നമ്മളെ നോക്കുന്നത് കണ്ട് നമ്മള് ചിരിച്ചോണ്ട് തലയും താഴ്ത്തി നിന്നിട്ട് ഗ്രാൻഡ്മായെയും ദിലുവിനെയും നോക്കി നിന്നു... അപ്പൊ നമ്മളെ അടുത്ത് നിന്നിരുന്ന ഒരാളെ കയ്യിലെ ഡ്രിങ്ക്‌സ് നമ്മളെ ഗൗണിലേക്ക് വീണതും അയാള് നമ്മളോട് സോറി പറഞ്ഞു... നമ്മള് കുഴപ്പമില്ലെന്ന് പറഞ്ഞ് ഗൗണും പിടിച്ച് വാഷ്‌റൂമിലേക്ക് ചെന്ന് ഗൗണിലെ ഡ്രിങ്ക്‌സ് കഴുകി... എന്നിട്ട് അതൊന്ന് കുടഞ്ഞ് നമ്മള് തിരിച്ച് പോകാൻ നിന്നതും പെട്ടെന്ന് നമ്മളെ റൗഡി അങ്ങോട്ട് കയറി വന്ന് നമ്മളെ പോകാൻ സമ്മതിക്കാതെ ഡോറിൽ കൈ വെച്ച് നിന്നു... അത് കണ്ട് നമ്മള് കണ്ണും മിഴിച്ച് ഓനെയും കയ്യിനെയും മാറി മാറി നോക്കി നിന്നതും ചെക്കൻ ഒരു കള്ളച്ചിരി പാസാക്കി കൊണ്ട് നമ്മളെ അടുത്തേക്ക് നടന്നടുക്കാൻ തുടങ്ങി... "എന്റെ ഭാര്യേ... നിന്നെ ഈ ഗൗണിൽ കാണാൻ എന്ത് ഭംഗിയാന്ന് അറിയോ...?" അതും പറഞ്ഞ് ഓൻ നമ്മളെ അടുത്തേക്ക് വരുന്നതിന് അനുസരിച്ച് നമ്മള് പിറകോട്ട് നടക്കാൻ തുടങ്ങി... "എ... എന്താ... എന്നുമില്ലാത്ത ഒരു ഭംഗിയെന്താ ഇന്ന്...?" "ആവോ... എനിക്ക് അറിഞ്ഞൂടാ... ഇന്ന് നിന്നെ കാണാൻ ഒരു പ്രത്യേക ഭംഗി... നീ എന്റെ അടുത്ത് ഇങ്ങനെ നിൽക്കുമ്പോ എന്റെ മനസ്സ് എന്നോട് എന്തൊക്കെയോ ചെയ്യാൻ പറയാ..." എന്നൊക്കെ പറഞ്ഞ് ഓൻ എന്റെ തൊട്ടടുത്ത് വന്ന് നിന്നതും നമ്മള് അവിടെ നിന്ന് വിറച്ചോണ്ട് ഉമിനീരിറക്കി ഇവന് ഇതെന്താ പറ്റിയെ എന്ന് ചിന്തിച്ച് നിന്നപ്പോഴേക്കും ഓൻ നമ്മളെ കഴുത്തിലേക്ക് ഓന്റെ മുഖം അടുപ്പിച്ച് കൊണ്ട് വന്നിരുന്നു... പടച്ചോനെ നമ്മളെ കണ്ട്രോൾ കളയല്ലേ എന്ന് മനമുരുകി പ്രാർത്ഥിച്ചോണ്ട് നമ്മള് കണ്ണ് തുറന്ന് നോക്കിയപ്പോഴല്ലേ ഈ റൗഡി എന്ത് കൊണ്ടാ ഇത്രക്ക് റൊമാന്റിക് ആയതെന്ന് നമ്മക്ക് മനസ്സിലായത്... ആ പൂച്ചക്കണ്ണി വാഷ് റൂമിന്റെ ഡോറിന്റെ അടുത്ത് വന്നു നിൽപ്പുണ്ട്... അപ്പൊ അവളെ കാണിക്കാനുള്ള കോപ്രായമാണ് ഇതെന്ന് മനസ്സിലായതും നമ്മള് അപ്പോ തന്നെ ഓനെ പിടിച്ച് പിറകിലേക്ക് തള്ളി മാറ്റി... "എന്താ ഇത് അർഷിക്ക ഒരു പരിസര ബോധവും ഇല്ലാതെ... ആരേലും കാണും..." "കണ്ടോട്ടെ... നീയെന്റെ ഭാര്യല്ലേ അപ്പോ ആർക്കാ അതിന് കുഴപ്പം... ഞാൻ എനിക്ക് തോന്നുമ്പോഴൊക്കെ എന്റെ ഭാര്യയെ ഇങ്ങനെ സ്നേഹിച്ചോണ്ടെ ഇരിക്കും..." എന്ന് പറഞ്ഞ് ഓൻ വീണ്ടും നമ്മളെ കെട്ടിപ്പിടിച്ച് കഴുത്തിലേക്ക് മുഖം കൊണ്ട് വന്നു... "ഛെ... ഈ മനുഷ്യന്റെ ഒരു കാര്യം... അടങ്ങി നിൽക്ക് അർഷിക്ക... ശോ... എനിക്ക് ഇക്കിളിയാകുന്നു..." എന്നൊക്കെ പറഞ്ഞ് നമ്മള് അവിടെ ഇക്കിളി ആകുന്ന പോലെയൊക്കെ ആക്റ്റ് ചെയ്‌ത് ഡോറിന്റെ അങ്ങോട്ട് നോക്കിയപ്പോ കലി തുള്ളി അവിടന്ന് പോകുന്ന കെൻസയെ കണ്ട് നമ്മളൊന്ന് ചിരിച്ചിട്ട് റൗഡിന്റെ പുറത്തൊന്ന് തട്ടി... "അതേയ്... മതി അഭിനയിച്ചത്... അവള് പോയി..." നമ്മളത് പറയാൻ കാത്ത് നിന്ന പോലെ ആ റൗഡി നമ്മളെ പിടിച്ച് ഒരു തള്ള് തന്നിട്ട് കണ്ണാടിയിൽ നോക്കി അവന്റെ ഡ്രെസ്സൊക്കെ ശരിക്ക് ആക്കി നമ്മളെ നോക്കി പുച്ഛിച്ചോണ്ട് ഓൻ അവിടന്ന് ഇറങ്ങി പോയി... അത് കണ്ടിട്ട് നമ്മള് അവിടെ നിന്ന് കഥകളി കളിച്ചോണ്ട് ഓന്റെ തലക്കിട്ട് ഒന്ന് കൊടുക്കാനൊക്കെ കൈ വീശി പിന്നാലെ ചെന്നു... പിന്നെ അതൊന്നും വേണ്ടെന്ന് നമ്മക്ക് തന്നെ തോന്നിയപ്പോ കൈ താഴ്ത്തി വെച്ച് ഓൻ നമ്മളെ അടുത്തേക്ക് വന്നതിനെ കുറിച്ചൊക്കെ ഓർത്ത് ചിരിച്ചോണ്ട് മുഖം പൊത്തി അവിടന്ന് പുറത്തേക്കിറങ്ങി... ■■■■■■■■■■■■■■■■■■■■ 【ദിലു】 അങ്ങനെ ഫങ്ഷൻ ഒക്കെ നല്ല ഗംഭീരമായിട്ട് അവസാനിച്ചു... കെൻസയും ഹാഷിമും അവരെ തന്തപ്പടിയും ഒക്കെ ഫങ്ഷൻ കഴിയുന്നതിന് മുൻപ് തന്നെ പോയിരുന്നു... അതേതായാലും നന്നായി എന്നെ ഞാൻ പറയൂ... വേറെ സീൻ ഒന്നും ക്രിയേറ്റ് ചെയ്യേണ്ടി വന്നില്ലല്ലോ... അന്ന് ഫങ്ഷന്റെ എല്ലാ വിധ ക്ഷീണവും എല്ലാവർക്കും ഉണ്ടായിരുന്നത് കൊണ്ട് എല്ലാവരും വേഗം പോയി കിടന്നുറങ്ങിയിരുന്നു... പക്ഷേ നമ്മക്ക് മാത്രം എത്ര ആയിട്ടും കിടന്നിട്ട് ഉറക്കം വരുന്നില്ല... ബേബി രാവിലെ നമ്മളോട് പറഞ്ഞത് മാത്രമായിരുന്നു മനസ് മുഴുവൻ... നമ്മള് അപ്പൊ തന്നെ വാട്‌സ്ആപ്പ് തുറന്ന് അപ്പുവിനെ നോക്കിയപ്പോ ഓൻ ഓണ്ലൈനിൽ ഉണ്ടായിരുന്നു... നമ്മള് അവന് മെസേജ് അയക്കുന്നത് കണ്ടപ്പോ ഓൻ ഓണ്ലൈനിൽ നിന്ന് പോയി... അത് കണ്ട് നമ്മക്ക് ദേഷ്യം വന്നു... നമ്മള് അപ്പൊ തന്നെ ഫോൺ ബെഡിലേക്ക് എടുത്തെറിഞ്ഞ് ടേബിളിലേക്ക് രൂക്ഷമായി നോക്കി... അപ്പൊ അവിടെ ഓന്റെയും നമ്മളെയും ഫോട്ടോ നിൽക്കുന്നത് കണ്ടതും നമ്മള് ഒരു പില്ലോ എടുത്ത് ഒരു ഏർ വെച്ച് കൊടുത്തു... അല്ലാ പിന്നെ... അവന്റെ ഒരു ഒലക്കീമലെ അവോയ്ഡ് ചെയ്യല്... അവൻ എത്രയൊക്കെ എന്നെ അവോയ്ഡ് ചെയ്താലും അവനോട് എനിക്ക് ഇഷ്ടം കൂടി ഞാൻ അവനെ ഒരിക്കലും എന്റെ ലൈഫിലേക്ക് ക്ഷണിക്കില്ല... അത് ഈ കോപ്പ് എന്താ മനസ്സിൽ ആക്കാത്തത്... ആവോ... എന്തായാലും അവനോട് ഞാൻ അങ്ങനെ ഒരു തരത്തിലുളള അടുപ്പവും കാണിക്കാനും പോണില്ല അവൻ എന്നെ പ്രൊപോസ് ചെയ്യാൻ ഞാൻ ആയിട്ട് ഒരു ഇടയും വരുത്താനും പോണില്ല... അത് ഞാൻ തീരുമാനിച്ച് കഴിഞ്ഞതാ അതിൽ ഇനി യാതൊരു മാറ്റവുമില്ല... ~~~~~~~~~~~~~~~~~~~~~~~~~~~~~~ ഞങ്ങളെ എക്സാം എല്ലാം തീർന്നു... ഇപ്പൊ പഴയ പോലെ തന്നെ കോളേജിൽ പോയി തുടങ്ങി... പക്ഷെ എന്താ കൂടെ ആ പൊറിഞ്ചു ഇല്ലെന്ന് മാത്രം... ഞാൻ വീണ്ടും പഴയ പോലെ തന്നെ ആകാൻ തീരുമാനിച്ചു... അതോണ്ട് എന്നിൽ ഒരു മാറ്റവും വരുത്താതെ നാസിഫിനെ പൂർണ്ണമായും അവോയ്ഡ് ചെയ്ത് ഞങ്ങളെ അമീഗോസിന്റെ കൂടെ ലൈഫ് അടിച്ച് പൊളിച്ച് ഇങ്ങനെ ഒക്കെ കഴിഞ്ഞ് പോകാൻ തന്നെ ഞാൻ തീരുമാനിച്ചു... ഇതുവരെ അപ്പു എനിക്ക് എങ്ങനെ ആയിരുന്നോ... ഇനി അങ്ങോട്ടും അവൻ എനിക്ക് അങ്ങനെ തന്നെ ആയിരിക്കും എന്നൊക്കെ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച് ബേബി നമ്മളോട് അങ്ങനെ ഒരു കാര്യമേ പറഞ്ഞിട്ടില്ലെന്ന മട്ടിൽ ദിവസങ്ങൾ തള്ളി നീക്കി... ഇന്ന് വ്യാഴാഴ്ച ആണ്... ആ പൊറിഞ്ചു monday നാട്ടിൽ തിരിച്ചെത്തുകയുള്ളൂ... അവൻ ഇല്ലാത്തത് കൊണ്ട് ശരിക്കും ബോറടിക്കുന്നുണ്ട് എനിക്ക്... പിന്നെ ഇവന്മാർ ഒക്കെ കൂടെ ഉള്ളത് കൊണ്ട് നല്ലോണം എൻജോയ് ചെയ്ത് മുന്നോട്ട് പോകുന്നു... "ഡാ നിങ്ങള് അറിഞ്ഞോ... ആ ക്രിസ്റ്റിയില്ലേ... കമ്മീഷ്ണറെ മോൻ... പണ്ട് നമ്മളൊക്കെ കൂടി ചേർന്ന് പഞ്ഞിക്കിട്ട മഹാൻ..." ഡെവി. "ഹാ... അവന് എന്താ..?" ഇജു. "ആ... അവനെ ഞാൻ ഇന്ന് മമ്മിയെ പള്ളിയിൽ ഡ്രോപ്പ് ചെയ്ത് വരുമ്പോ കണ്ടു... എന്നെ കണ്ടപ്പോ നമ്മളെയൊന്നും വെറുതെ വിടില്ലെന്ന് ഭീഷണിപ്പെടുത്തിയിട്ടാ അവൻ പോയത്..." ഡെവി. "അവന് നമ്മളെ കയ്യിൽ നിന്ന് കിട്ടിയത് ഒന്നും പോരെ... വീണ്ടും വാങ്ങിച്ച് കൂട്ടാൻ തന്നെയാണോ അവന്റെ ഉദ്ദേശം..." അർഷി. "അവന്റെ ആ ഭീഷണിയൊക്കെ വൈകാതെ അവസാനിക്കും... നമ്മളെ ചെക്കൻ ആ കാക്കിയൊക്കെ ഇട്ട് ഒന്ന് ഇങ്ങ് വന്നോട്ടെ അപ്പോ കാണാം ഇവിടെ നടക്കാൻ പോകുന്നത് എന്താന്ന്..." യാസി. "ഓ പിന്നെ... അവൻ ഒലത്തും... ഒന്നിനും കൊള്ളാത്ത ആ കെൻസന്റെ തന്തപ്പടിയെ പോലെയുള്ള രാഷ്ട്രീയക്കാരെ മുന്നിൽ ഓച്ഛാനിച്ച് നിൽക്കാനേ അവനെ കൊണ്ടൊക്കെ പറ്റൂ... നിങ്ങള് വേണേൽ കണ്ടോ... ആ കമ്മീഷണർ ഒക്കെ പറയുന്നത് കേട്ട് മറുത്തൊന്നും പറയാതെ അനുസരിച്ച് ഓൻ നിൽക്കുന്നത്..." "ഇവളെന്താടാ ഇങ്ങനെ ഒക്കെ പറയുന്നേ...? ഇതുവരെ അപ്പുവിനെ കുറിച്ച് വാനോളം പുകഴ്ത്തിയ ആളായിരുന്നല്ലോ... പിന്നെ എന്താപ്പോ ഇങ്ങനെ ഒരു മനംമാറ്റം..." കൃഷ്. "അത് വേറൊന്നുമല്ല ഇതുവരെ ആയിട്ട് അവൻ ഇവളെ കോണ്ടാക്ട് ചെയ്തിട്ടില്ലല്ലോ അതിന്റെ കുശുമ്പാ..." എന്ന് പറഞ്ഞ് അർഷി നമ്മളെ നോക്കി ചിരിച്ചപ്പോ നമ്മള് ഓനെ നോക്കി പുച്ഛിച്ചോണ്ട് മുഖം തിരിച്ചു... "സത്യം പറ ദിലു... നീ അവനെ നല്ലോണം മിസ് ചെയ്യുന്നില്ലേ...?" "മണ്ണാങ്കട്ട... കോളേജ് വിട്ടില്ലേ ഇനി ഇവിടെ ആരെ വായിനോക്കി നിൽക്കാ... വേഗം വീട്ടിലേക്ക് ചെല്ലാൻ നോക്ക്..." എന്ന് നമ്മള് പറഞ്ഞോണ്ട് അപ്പുവിന്റെ ബുള്ളറ്റിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തതും വണ്ടി സ്റ്റാർട്ട് ആകുന്നില്ല... ഇതിനിപ്പോ എന്താ പറ്റിയെ എന്ന് ചിന്തിച്ചോണ്ട് നമ്മള് അത് ഒന്ന് കുലുക്കി വീണ്ടും സ്റ്റാർട്ട് ആക്കാൻ നോക്കിയെങ്കിലും വണ്ടി സ്റ്റാർട്ട് ആയില്ല... "എന്റെ ദിലു... അത് അപ്പുവിന്റെ ബുള്ളറ്റ് ആണ്... അതിൽ ചാരി നിന്ന് അവനെ കുറ്റം പറഞ്ഞാൽ അത് സ്റ്റാർട്ട് ആകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...?" എന്ന് നമ്മളെ ബ്രോ പറഞ്ഞപ്പോ നമ്മള് ഓനെ നോക്കി പോടാ എന്ന് വിളിച്ച് അവന്മാരെ അവിടന്ന് ആട്ടി പായിച്ചു... അർഷിയുടെ അരയിലൂടെ കയ്യിട്ട് ആഷു അവന്റെ പിറകിൽ തന്നെ ഇരുപ്പുണ്ട്... അവന്മാര് കോളേജ് കോംപോണ്ട് താണ്ടിയതും നമ്മള് വീണ്ടും വണ്ടി സ്റ്റാർട്ട് ആക്കാൻ നോക്കിയെങ്കിലും അത് സ്റ്റാർട്ട് ആയില്ല... "സോറി... ഞാൻ പറഞ്ഞത് തെറ്റ് തന്നെയാ... നിന്റെ യജമാനനെ കുറിച്ച് ഞാൻ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു... എന്നോട് ക്ഷമിക്ക്... എനിക്ക് നിന്റെ ആ യജമാനനോട് കുറച്ച് ദേഷ്യമൊക്കെയുണ്ട്.. അത് മനസ്സിൽ വെച്ചോണ്ടാ ഞാൻ നേരത്തെ അങ്ങനെ പറഞ്ഞത്... ഇനി അവനെ പറ്റി ഞാൻ ഒരക്ഷരം പോലും മിണ്ടില്ല... എന്റെ പൊന്നല്ലേ ഒന്ന് സ്റ്റാർട്ട് ആക്... പ്ലീസ്..." എന്ന് പറഞ്ഞ് അതിന് ഒരു മുത്തം നൽകി നമ്മള് സ്റ്റാർട്ട് ആക്കിയതും വണ്ടി സ്റ്റാർട്ടായി... അത് കണ്ട് നമ്മള് അന്തം വിട്ട് തൊള്ളേം തുറന്ന് നിന്നിട്ട് പൊറിഞ്ചൂന്റെ വണ്ടി തന്നെയെന്ന് മനസ്സിൽ മൊഴിഞ്ഞ് ചിരിച്ചോണ്ട് വണ്ടി വിട്ടു... കാതിൽ ഹെഡ് സെറ്റും തിരുകി വെച്ച് പാട്ടും കേട്ടൊണ്ട് എന്തൊക്കെയോ ഓർത്ത് നമ്മള് ഈ ലോകത്തെ അല്ലെന്ന മട്ടിൽ അങ്ങനെ പോകുമ്പോഴായിരുന്നു നമ്മളെ ടീംസ് ഒക്കെ കൂടി അവിടെ നിൽക്കുന്നത് കണ്ടത്... നമ്മള് അപ്പൊ തന്നെ അവരെ അടുത്തേക്ക് ചെന്ന് ബുള്ളറ്റ് നിർത്തി ഹെൽമറ്റ് ഊരി കാതിൽ നിന്ന് ഹെഡ് സെറ്റ് അഴിച്ചു... "എന്താടാ ഇവിടെ തന്നെ നിന്നെ...? എന്താ വണ്ടി പണി തന്നോ...?" "അതല്ലെടാ... മെയിൻ റോഡ് ബ്ലോക്കാ... ആ MLA മുസ്തഫ ഹാജി ഇപ്പൊ ഹോം മിനിസ്റ്റർ ആയില്ലേ... അതിന്റെ ആഹ്ലാദ പ്രകടനം... അതോണ്ട് ഇനി അങ്ങോട്ടുള്ള വാഹനങ്ങൾ ഒന്നും ഇപ്പോ കടത്തി വിടാൻ നിർവാഹമില്ല..." സിദു. "അതോണ്ട്...? ജനങ്ങളെ ഗതാഗതമൊക്കെ തടഞ്ഞ് നിർത്തിയിട്ടാണോ ഇവരെ കസർത്ത്... അത് അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ... ഞാൻ എന്തായാലും ആ വഴി പോകാൻ തീരുമാനിച്ചു... നിങ്ങള് വരുന്നുണ്ടേൽ വാ..." എന്ന് പറഞ്ഞ് നമ്മള് മെയിൻ റോഡിലേക്ക് കടന്നതും നമ്മളെ പിന്നാലെ അവന്മാരും ബൈക്കും കൊണ്ട് വന്നു... അവിടെ എത്തിയപ്പോ പോലീസും രാഷ്ട്രീയക്കാരും കൂടി ചേർന്ന് മുട്ടൻ തല്ല് നടന്നോണ്ടിരിക്കായിരുന്നു... അത് കണ്ട് ഞങ്ങള് പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നിട്ട് മുന്നോട്ട് വണ്ടി ചലിപ്പിച്ചതും ആ രാഷ്ട്രീയ പ്രവർത്തകർ ഒരുമിച്ച് ഞങ്ങളെ വണ്ടി തടഞ്ഞ് നിർത്തി... നമ്മളും അവന്മാരും കൂടി അവരോട് മുന്നിൽ നിന്ന് മാറാൻ നല്ല കട്ട കലിപ്പിൽ തന്നെ പറഞ്ഞ് നോക്കിയെങ്കിലും നോ രക്ഷ... അപ്പൊ തന്നെ നമ്മള് വണ്ടിയിൽ നിന്നിറങ്ങിയതും ഒരുത്തൻ മുന്നിലേക്ക് തെറിച്ച് വീഴുന്നത് കണ്ട് നമ്മള് പിന്നിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കി... അപ്പൊ നമ്മളെ ബ്രോ അവിടെ ഉണ്ടായിരുന്നവരെയൊക്കെ ഒതുക്കുന്ന തിരക്കിൽ ആയിരുന്നു... ഇവന്മാര് മിക്കവാറും നമ്മളെ കൈക്കും പണിയുണ്ടാക്കും എന്ന് ചിന്തിച്ച് നിന്നപ്പോഴേക്കും അവന്മാരെ കൂട്ടത്തിൽ ഉള്ളവനെ തല്ലിയതിന് അവര് ഞങ്ങളെ അടുത്തേക്ക് വരാൻ തുടങ്ങി... അപ്പോഴേക്കും സച്ചുവിനേയും അല്ലുവിനേയും ആഷുവിനെയും ഒരു ഓട്ടോയിൽ വീട്ടിലേക്ക് അവന്മാർ പറഞ്ഞ് വിട്ടിരുന്നു... ആ ഓട്ടോക്ക് മുന്നിലും ആ ചെറ്റകൾ തടസം സൃഷ്ടിച്ചപ്പോ നമ്മളെ അമീഗോസ് എല്ലാവരും കൂടി ഒറ്റക്കെട്ടായി അവന്മാരെ അടിച്ചൊതുക്കി മൂലയിലാക്കി... അതിന്റെ ഇടക്ക് പോലീസുകാരും ഞങ്ങളെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നുണ്ട്... നമ്മള് അടിക്കാൻ ചെല്ലുമ്പോഴൊക്കെ നമ്മക്ക് തടസമായി കൊണ്ട് യാസി വന്ന് നിന്നിട്ട് നമ്മളോട് പോകാമെന്ന് പറഞ്ഞ് തള്ളി വിടും... തല്ലെന്ന് കേട്ടാൽ തന്നെ മാളത്തിൽ കേറി ഒളിക്കുന്ന ഇവനെ പറഞ്ഞിട്ടും കാര്യമില്ലെന്ന് നമ്മക്ക് അറിയാവുന്നത് കൊണ്ട് നമ്മള് അമീഗോസിനെ നോക്കി ഒന്ന് നീട്ടി വിസിലടിച്ചു... അത് കേട്ടതും അവരൊക്കെ നമ്മളെ തിരിഞ്ഞ് നോക്കിയതും നമ്മള് പോകാമെന്ന് ആംഗ്യം കാണിച്ചു... അപ്പൊ തന്നെ അവര് തല്ല് നിർത്തി അവരെയൊക്കെ അവിടന്ന് പിടിച്ച് തള്ളി മാറ്റി ബൈക്ക് സ്റ്റാർട്ട് ചെയ്ത് മെയിൻ റോഡിലൂടെ തന്നെ ഞങ്ങളെ യാത്ര തുടർന്നു... "ഡാ നിങ്ങൾക്ക് ഒന്നും പറ്റിയില്ലല്ലോ... അവന്മാർക്കിട്ട് നല്ലോണം പൊട്ടിച്ചില്ലേ..?" നമ്മള്. "പിന്നെ പറയാനുണ്ടോ... വയറ് നിറച്ച് കൊടുത്തിട്ടുണ്ട്... മുസ്തഫ ഹാജിയും അയാളെ ഒരു അണികളും... സത്യം പറഞ്ഞാൽ ഇവന്മാർക്ക് ഇട്ട് കൊടുത്തതൊക്കെ അയാൾക്കിട്ടാ കൊടുക്കേണ്ടത്... അങ്കിളിന് വല്ല ആവശ്യവും ഉണ്ടായിരുന്നോ അയാളെ റെക്കമന്റ് ചെയ്ത് ഹോം മിനിസ്റ്റർ ആക്കാൻ... ആ നേരം കൊണ്ട് അങ്കിളിന് ഒരു സീറ്റിന് വേണ്ടി ട്രൈ ചെയ്യായിരുന്നു..." ഇജു. "ബേബിക്ക് ഈ പൊളിറ്റിക്സിൽ ഒക്കെ നല്ല പിടിപാട് ആണേലും പൊളിറ്റിക്സിൽ ഇന്ട്രെസ്റ്റില്ല... എന്തായാലും അയാളെ അണികൾക്ക് ഇട്ടെങ്കിലും ഒന്ന് പൊട്ടിക്കാൻ കഴിഞ്ഞല്ലോ സമാധാനം... വൈകാതെ അയാളെയും നമ്മളെ കയ്യിൽ ഒരിക്കൽ കിട്ടും... അന്ന് കാണാം അയാള് മുട്ടിൽ ഇഴഞ്ഞ് നടക്കുന്നത്..." എന്നൊക്കെ പറഞ്ഞ് ഞങ്ങള് പൊരിഞ്ഞ ചിരി പാസാക്കുമ്പോഴായിരുന്നു ഞങ്ങളെ പിന്തുടർന്ന് പോലീസ് വരുന്നത് ശ്രദ്ധിച്ചത്... "ഡാ അർഷി പോലീസ്... പറപ്പിച്ച് വിട്ടോ അവന്മാർക്ക് നമ്മളെ മഷിയിട്ട് നോക്കിയാൽ പോലും കിട്ടരുത്... നൈറ്റ് റൈഡേഴ്‌സ് ആരാണെന്ന് അവർക്ക് ഒന്ന് കാണിച്ച് കൊടുക്കണം..." എന്ന് പറഞ്ഞ് ഡെവി ആക്സിലേറ്റർ പിടിച്ച് തിരിച്ചതും ഓൻ കണ്ണിമ ചിമ്മുന്ന നേരം കൊണ്ട് കിലോമീറ്ററുകൾ താണ്ടിയിരുന്നു... പിന്നെ പറയണ്ടല്ലോ ഞങ്ങൾ ഓരോരുത്തരായി ബൈക്കുകൾ സ്റ്റണ്ട്‌ ചെയ്ത് പറപ്പിച്ച് വിട്ടതും ആ പോലീസ് ജീപ്പിന്റെ പൊടി പോലും ഞങ്ങൾക്ക് പിന്നിലേക്ക് തിരിഞ്ഞ് നോക്കിയപ്പോ കാണാൻ പറ്റിയില്ല... നമ്മള് അത് കണ്ട് ഒന്ന് കൂക്കി വിളിച്ച് ചിരിച്ചതും നമ്മളെ ഫോൺ കിടന്ന് കാറാൻ തുടങ്ങി... നമ്മള് അപ്പൊ തന്നെ വണ്ടിയുടെ സ്പീഡ് ഒന്ന് കുറച്ച് ഫോൺ എടുത്ത് നോക്കിയപ്പോ പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നായിരുന്നു കോൾ... അതോണ്ട് തന്നെ അത് അറ്റൻഡ് ചെയ്യാതെ പോക്കറ്റിൽ ഇട്ടിട്ട് നമ്മള് അവന്മാരെ പിന്നാലെ പറപ്പിച്ച് വിട്ടതും പെട്ടെന്ന് നമ്മളെ മുന്നിലേക്ക് ഒരു വണ്ടി വന്ന് നിന്നു... നമ്മള് അപ്പൊ തന്നെ ബുള്ളറ്റ് നിരങ്ങി കൊണ്ട് സഡൻ ബ്രേക്കിട്ട് വണ്ടി നിർത്തി... *"What the hell bloody..."* ബാക്കി നമ്മളെ വായേന്ന് വീഴുന്നതിനെ മുന്നേ നമ്മള് തലയുയർത്തി ഒന്ന് മുന്നോട്ട് നോക്കിയതും അതൊരു പോലീസ് ജീപ്പ് ആണെന്ന് കണ്ടപ്പോ നമ്മളൊന്ന് ഞെട്ടി... നേരത്തെ കാണിച്ച് കൂട്ടിയതിൽ നമ്മള് ഒരു പോലീസിനെ പിടിച്ച് പൂശിയിരുന്നു... അത് അയാള് നമ്മളെ മെക്കിട്ട് കേറിയപ്പോ പറ്റിയതാണ്... എന്തായാലും ഈ നിൽപ് കണ്ടിട്ട് നമ്മളെയും കൊണ്ടേ ഈ ജീപ്പ് ഇനി ഇവിടന്ന് പോകൂ എന്ന് നമ്മക്ക് മനസ്സിലായി... നമ്മള് കാരണം ബേബി ഇനി പോലീസ് സ്റ്റേഷനിൽ കൂടി കേറിയിറങ്ങേണ്ടി വന്നാൽ തീർന്നു... അതോണ്ട് തന്നെ നമ്മള് വണ്ടി നിർത്തുന്ന പോലെ ആംഗ്യം കാണിച്ചോണ്ട് പെട്ടെന്ന് വണ്ടി സ്റ്റാർട്ട് ചെയ്ത് അവിടന്ന് പോകാൻ നിന്നതും വണ്ടി പിന്നെയും പണി മുടക്കി... അത് കണ്ട് നമ്മള് ഞെട്ടി വീണ്ടും സ്റ്റാർട്ട് ആക്കാൻ നോക്കിയെങ്കിലും നോ രക്ഷ... "എന്റെ പൊന്ന് ബുള്ളറ്റെ... ചതിക്കരുത്... ഇപ്പൊ നീ സ്റ്റാർട്ട് ആയില്ലേൽ എന്റെ ബേബി ഞാൻ കാരണം സ്റ്റേഷനിൽ കയറി ഇറങ്ങേണ്ടി വരും... പ്ലീസ് ഞാൻ നിന്റെ ക്ലച്ച് പിടിക്കാം ഒന്ന് സ്റ്റാർട്ട് ആക്..." എന്ന് പറഞ്ഞ് നമ്മള് വണ്ടി സ്റ്റാർട്ട് ചെയ്‌തതും അത് സ്റ്റാർട്ട് ആയ ആ നിമിഷം തന്നെ ബുള്ളറ്റിന്റെ കീ ആരോ കൈക്കലാക്കിയിരുന്നു... നമ്മള് അപ്പൊ തന്നെ ഹെൽമറ്റ് ഊരി നമ്മളെ കീയും കൊണ്ട് ജീപ്പിന്റെ അടുത്തേക്ക് പോകുന്ന ആ പോലീസുകാരനെ നോക്കി... "ഡോ... മര്യാദക്ക് ആ കീ തന്നിട്ട് പോകുന്നതാകും തനിക്ക് നല്ലത്... ഇല്ലെങ്കിൽ താൻ വിവരറിയും... പോലീസ് ആണെന്നൊന്നും ഞാൻ നോക്കില്ല..." എന്ന് നമ്മള് പറഞ്ഞതും അയാള് നടത്തം നിർത്തി നമ്മളെ കീ കയ്യിലിട്ട് കറക്കാൻ തുടങ്ങി... അത് കണ്ടപ്പോ നമ്മക്ക് എരിഞ്ഞ് കേറി വന്നെങ്കിലും അയാള് പെട്ടെന്ന് നമ്മളെ നേർക്ക് തിരിഞ്ഞ് നിന്ന് അയാളെ തൊപ്പിയൂരി ജീപ്പിന്റെ മോളിലേക്ക് വെച്ചു... അയാളെ മുഖം കണ്ടതും നമ്മള് പകച്ച് പണ്ടാറടങ്ങി തൊള്ളേം തുറന്ന് നോക്കി നിന്നിട്ട് ബുള്ളറ്റിൽ നിന്ന് പതിയെ ഇറങ്ങി... നല്ല വെളുത്ത നിറവും കറുത്ത കട്ടിയുള്ള മീശയും പിരിച്ച് വെച്ച് നമ്മളെ മുന്നിൽ നിൽക്കുന്ന ആ പോലീസിനെ നമ്മള് എത്ര നേരം അങ്ങനെ നോക്കി നിന്നെന്ന് എനിക്ക് തന്നെ അറിയില്ല... പോലീസുകരിൽ ഇത്രക്ക് ഗ്ലാമറുള്ള മുതലുകളും ഉണ്ടായിരുന്നോ എന്ന് ചിന്തിച്ച് നമ്മള് സ്പെക്‌സ് അഴിച്ച് അയാളെ ഒന്ന് അടിമുടി നോക്കിയതും എവിടെയോ കണ്ട പോലെ നമ്മക്ക് തോന്നി... അപ്പൊ തന്നെ അയാള് ഒന്ന് ചിരിച്ചോണ്ട് അയാളെ സ്പെക്‌സ് അഴിച്ച് നമ്മളെ നേരെ രണ്ട് കയ്യും നീട്ടി നിന്നു... "എന്താടാ എന്നെ കണ്ടിട്ട് നിനക്ക് മനസ്സിലായില്ലേ...? ഒരു പത്ത് ദിവസം കൊണ്ട് നീയെന്നെ അപ്പോഴേക്കും മറന്നോ...?" എന്ന് നമ്മളോട് അവൻ പറയുന്നത് കേട്ടപ്പോഴാണ് നമ്മളെ മുന്നിൽ നിൽക്കുന്നത് നമ്മളെ പൊറിഞ്ചു ആണെന്ന് നമ്മക്ക് മനസ്സിലായത്... അത് അറിഞ്ഞതും നമ്മള് വാ പൊത്തി പിടിച്ചോണ്ട് ഓനെ അടിമുടി നോക്കി... അവൻ ആണ് അതെന്ന് എനിക്ക് വിശ്വസിക്കാൻ പോലും പറ്റുന്നില്ല... അവന്റെ താടി മുഖത്ത് നിന്ന് പോയിട്ട് ഇത് അപ്പുവാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല... ചെക്കന് ഇമ്മാതിരി മുടിഞ്ഞ ഗ്ലാമർ ആണെന്ന് ഞാൻ അറിഞ്ഞില്ലല്ലോ പടച്ചോനെ... "ഡാ... What happened...? ഞാൻ നിന്റെ പൊറിഞ്ചു ആടാ...." "ഡാ പൊറിഞ്ചു..." എന്ന് അലറി വിളിച്ചോണ്ട് നമ്മള് ഓടി ചെന്ന് ഓനെ കെട്ടിപ്പിടിച്ചു... (തുടരും) ********************************************** ഹായ് ഫ്രണ്ട്സ്, എല്ലാവർക്കും സുഖല്ലേ... നാളെയാണ് ഞാൻ നിങ്ങൾക്ക് തരാമെന്ന് പറഞ്ഞ ഗിഫ്റ്റ് റെഡിയാക്കി വെച്ചിരിക്കുന്നത്... അത് നിങ്ങൾക്ക് ഇഷ്ടാകോ എന്ന് എനിക്ക് അറിഞ്ഞൂടാ... ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്നു... പിന്നെ അടുത്ത പാർട്ടോട് കൂടി സ്റ്റോറി മറ്റൊരു വഴിതിരിവിലേക്ക് തിരിയാണ്... അപ്പോ അടുത്ത പാർട്ട് നാളെ രാത്രി 8 മണിക്ക്...
#

📙 നോവൽ

📙 നോവൽ - നീയില്ലാ ജീവിതം ഭാവം Mubashira MSKH E | - ShareChat
80.6k കണ്ടവര്‍
7 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം