@mubimskh143
@mubimskh143

Mubashira mubi MSKH

💘നീയില്ലാ ജീവിതം💘

*💘നീയില്ലാ ജീവിതം💘* _ഭാഗം. 67_ "കാരണം എനിക്ക് വേറെ ഒരാളെ ഇഷ്ടാണ്...അയാളെ അല്ലാതെ മറ്റാരേയും ഞാൻ സ്നേഹിക്കുന്നില്ല..." ഐഷു കരഞ്ഞ് കൊണ്ട് പറയുന്നത് കേട്ടപ്പൊ നമ്മളെ കണ്ണില് ഇരുട്ട് കേറി...ഓള് നമ്മളെ ഒഴിവാക്കാൻ വേണ്ടി വെറുതെ പറഞ്ഞതാകണേന്ന് പടച്ചോനോട് മനമുരുകി പ്രാർത്ഥിച്ചോണ്ട് നമ്മള് വീണ്ടും ഓളോട് വാദിച്ചു... "ഐഷൂ...നീ...നീ എന്നെ ഒഴിവാക്കാൻ വേണ്ടി മനപൂർവ്വം പറഞ്ഞ കള്ളമല്ലെ ഇത്...അല്ലേ...?" "അല്ല....അല്ല ആദീ...ഞാൻ പറഞ്ഞത് സത്യാ....ഞാൻ എൻറെ സമീക്കാനെ മാത്രേ സ്നേഹിച്ചിട്ടുള്ളൂ..സ്നേഹിക്കുകയുമുള്ളൂ..." ഐഷു പറയുന്നത് കേട്ട് നമ്മളെ നെഞ്ചിൽ ഒരു ഇടി വെട്ടിയ പോലെ തോന്നി...നമ്മള് അറിയാതെ തന്നെ നമ്മളെ കണ്ണും നിറഞ്ഞു. "ഡീ ഐഷൂ...നീ എന്നെ സ്നേഹിക്കുന്നില്ലാന്ന് വേണെൽ പറഞ്ഞോ അത് ഞാൻ സഹിക്കും....പക്ഷേ, നീ മറ്റൊരുത്തനെ സ്നേഹിക്കുന്നുണ്ടെന്ന് മാത്രം പറയരുത്...അത് ഞാൻ സഹിക്കില്ല..." "നീ സഹിക്കേ സഹിക്കാതിരിക്കേ എന്താന്ന് വെച്ചാ ചെയ്തോ....പക്ഷേ ഞാൻ പറഞ്ഞത് സത്യാണ്... ഇത് നിന്നോട് പല തവണ ഞാൻ പറയാൻ ശ്രമിച്ചതാണ്...അന്നൊന്നും എനിക്ക് അതിന് കഴിഞ്ഞില്ല... പിന്നെ ഇതൊന്നും ഇനി നിന്നെ അറിയിക്കണ്ടാന്ന് കരുതിയതാ...പക്ഷേ നീയായിട്ട് തന്നെ എന്നെ കൊണ്ട് പറയിപ്പിച്ചു.... ആദീ...ഞാൻ എൻറെ സമീർക്കാനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്...വിധി ഞങ്ങളെ തമ്മിൽ അകറ്റിയെങ്കിലും ആ വിധി തന്നെ ഞങ്ങളെ ഒരുമിപ്പിക്കുമെന്ന ഒരു വിശ്വാസം എനിക്കുണ്ട്...ഇന്നല്ലെങ്കിൽ നാളെ എൻറെ സമീക്ക വരും എന്നെ കൊണ്ട് പോകാൻ... ഞാൻ ആ നിമിഷത്തിന് വേണ്ടി കാത്തിരിക്കാണ്... പ്ലീസ് ആദീ....ഇനിയും നീ എൻറെ സ്നേഹം കൊതിച്ച് എൻറെ പിറകെ നടക്കരുത്...ആ സ്നേഹം നിനക്ക് കിട്ടില്ല..." ഓള് നമ്മളെ തള്ളി പറഞ്ഞ് കരഞ്ഞോണ്ട് നമ്മളെ മുന്നിൽ നിന്ന് ഓടിയകലുമ്പോഴും നമ്മക്ക് അതൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല... കാരണം അവളെ ഉള്ളിലെ സ്നേഹം മറ്റാരും കണ്ടില്ലെങ്കിലും അവളുടെ കണ്ണീരിൽ നിന്നും നമ്മക്ക് അത് മനസ്സിലാകുന്നുണ്ടായിരുന്നു... ഐഷു നമ്മളെ കടന്ന് പോയതും പിന്നാലെ അച്ചു വരുന്നത് നമ്മള് കണ്ടു...ഇവിടെ നടന്നതൊക്കെ അച്ചു ശ്രദ്ധിച്ചെന്ന് ഓളെ കണ്ടപ്പൊ തന്നെ നമ്മക്ക് മനസ്സിലായി... അതോണ്ട് നമ്മള് സത്യാവസ്ഥ അച്ചൂനോട് ചോദിച്ചു. "അച്ചു... എന്തൊക്കെയാ ഐഷു പറഞ്ഞിട്ട് പോകുന്നത്...? ഓൾക്ക്...ഓൾക്ക് വേറെ ഒരുത്തനെ ഇഷ്ടാണെന്നൊക്കെ പറയുന്നു... എനിക്ക് അറിയാം അച്ചു ഓള് അത് ചുമ്മാ പറഞ്ഞതാണെന്ന്... എന്നെ വെറുതെ കളിപ്പിക്കാൻ വേണ്ടി ഓള് പറഞ്ഞതാകും അല്ലേ അച്ചു... പറ അച്ചൂ....അങ്ങനെ തന്നെ അല്ലേ...പറ..." എന്ന് പറഞ്ഞ് നമ്മള് ഓളെ പിടിച്ച് കുലുക്കി. ഓള് പേടിച്ച് വിറച്ചോണ്ട് നമ്മളെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കി കൊണ്ട് ഓള് തല താഴ്ത്തി നിന്നു. "കാ....കാക്കൂ...അത്...ഓള് പറഞ്ഞത് സത്യാ....ഓൾക്ക് അങ്ങനെ ഒരു ഇഷ്ടമുണ്ട്..." നമ്മള് ഞെട്ടി തരിച്ചോണ്ട് അച്ചുവിൽ നിന്നും പിടി വിട്ടിട്ട് വരാന്തയിലെ ബെഞ്ചില് ഇരുന്നു...ഓള് പറഞ്ഞതൊന്നും വിശ്വസിക്കാൻ കഴിയാതെ നമ്മള് മുഖത്ത് കൈ വെച്ച് ഇരുന്നു. അപ്പൊ അച്ചു നമ്മളെ അടുത്തേക്ക് വന്ന് ഇരുന്നിട്ട് നമ്മളെ തോളില് കൈ വെച്ചു. "കാക്കൂ... ഇത് കാക്കൂനോട് പറയാൻ ഫെബി ഒരുപാട് തവണ ശ്രമിച്ചതാണ്...പക്ഷേ, അന്നൊന്നും അതിന് ഓൾക്ക് പറ്റിയില്ല... ഞാൻ ഇത് കാക്കൂനോട് മനപൂർവ്വം ഒളിപ്പിച്ചതായിരുന്നു...അതിനും ഒരു കാരണണ്ട്.... ഫെബിയെ കുറിച്ച് കാക്കൂന് ഒന്നും അറിയില്ല...രണ്ട് വർഷങ്ങൾക്ക് മുൻപ് അവള് ഇങ്ങനെ ഒന്നും അല്ലായിരുന്നു... കാക്കു എല്ലാം അറിയണം....എൻറെ ഫെബിയുടെ ജീവിതം ഇരുട്ടിലേക്ക് വീണത് എങ്ങനെയെന്ന് കാക്കു അറിയണം..." നമ്മള് അച്ചു പറയുന്നത് കേട്ട് മുഖമുയർത്തി ഓളെ നോക്കി നെറ്റി ചുളിച്ചു. അച്ചു ഓളെ നിറഞ്ഞൊഴുകുന്ന കണ്ണ് തുടച്ചിട്ട് നമ്മളെ നോക്കി... അപ്പോഴേക്കും ഞങ്ങളെ അടുത്തേക്ക് ഓളെ ഫ്രണ്ട്സും നമ്മളെ ചങ്ക്സും നടന്നടുത്തു...ഐഷൂൻറെ ലൈഫില് എന്താ സംഭവിച്ചതെന്ന് അറിയാൻ ഉള്ള ആകാംഷയിൽ എല്ലാവരും അച്ചൂനെ ഉറ്റു നോക്കി കൊണ്ടിരുന്നു. ••••••••••••••••••••••••••••••••••••••••••••••••••••• നമ്മള് കോളേജിൽ നിന്ന് കരഞ്ഞോണ്ട് അച്ചൂൻറെ വണ്ടിയും എടുത്തോണ്ട് ഇറങ്ങി പോന്നത് നേരെ ബീച്ചിലേക്കാണ്... ഇവിടെ വെച്ചാണ് നമ്മളെ സങ്കടങ്ങളെല്ലാം പറഞ്ഞ് തീർക്കുന്നതും കരഞ്ഞ് തീർക്കുന്നതും... നമ്മള് അവിടെ കടലിലെ തിരമാലകളിലേക്ക് കണ്ണും നട്ടോണ്ട് ഈറനണിഞ്ഞ നമ്മളെ മിഴികളടച്ചിട്ട് നമ്മളെ ഓർമ്മകളെ രണ്ട് വർഷം പിറകിലേക്ക് കൊണ്ട് പോയി... &&&&&&&&&&&&&&&&&&&&&&&&&&&&&&& നമ്മള് പത്താം ക്ലാസ് കഴിഞ്ഞ് വെക്കേഷനൊക്കെ അടിച്ച് പൊളിക്കുന്ന കാലം...ആയിടക്കാണ് ഹറഫൻറെ താത്താൻറെ കല്യാണം വെച്ചത്...അന്നാണ് നമ്മള് സമീക്കാനെ ആദ്യായിട്ട് കാണുന്നത് ... ഹറഫൻറെ താത്താൻറെ കല്യാണത്തിന് നമ്മളും അച്ചുവും ഹസിയും പിന്നെ ഷഹാനയും കൂടിയാണ് പോയത്...പത്തിൽ പഠിക്കുമ്പോൾ ഞങ്ങളും പിന്നെ ഹറഫയും കട്ട ചങ്ക്സായിരുന്നു...അതോണ്ട് തന്നെ ഓളെ താത്ത ഞങ്ങളെ കൂടി താത്ത ആയിരുന്നു... നമ്മളാണ് കൂട്ടത്തിൽ ഏറ്റവും വായാടി...ബെല്ലും ബ്രേക്കുമില്ലാതെ വായേൽ തോന്നിയതൊക്കെ വിളിച്ച് പറയുന്ന ഒരു സ്പെഷ്യൽ ടൈപ്പ്... അതോണ്ട് തന്നെ നമ്മളെ ടീംസിന് നമ്മള് വാ തുറക്കുന്നത് തന്നെ ഇഷ്ടല്ല...തുറന്നാ പിന്നെ നമ്മള് അടക്കൂല...അതാണ് മെയിൻ പ്രോബ്ലം... അതുപോലെ നമ്മള് അന്നും നമ്മളെ ടീമിന്റെ ചെവി കടിച്ചോണ്ട് നിൽക്കുമ്പോഴാണ് പെട്ടെന്ന് അച്ചു നമ്മളോട് വൈലൻറായത്... "ഡീ ഫെബീ..അൻറെ വാ ഒന്ന് അടക്കാൻ ഞങ്ങൾ എന്താടീ വേണ്ടത്? കുറേ നേരായി ഓള് കലപില കലപില എന്ന് ചെലച്ചോണ്ട് നിക്കുന്നു.... അൻക്ക് ഈ 24 മണിക്കൂറും വായിട്ടലച്ചിട്ട് ക്ഷീണമൊന്നും ഇല്ലേടീ..." നമ്മള് അപ്പൊ തന്നെ ഇല്ലാന്ന് കണ്ണിറുക്കി കാണിച്ചു. "എന്നാലേ ഇത് കേട്ടോണ്ട് നിൽക്കുന്ന ഞങ്ങൾക്ക് നല്ലോണം ക്ഷീണണ്ട്...അതോണ്ട് ദയവ് ചെയ്ത് നീ ഒന്ന് വാ അടക്ക്... എന്നിട്ട് നാക്കിന് ഒരല്പം റെസ്റ്റ് കൊടുക്ക് ..." ഹസിയാണ്. നമ്മള് ഓളെ നോക്കി പുച്ഛിച്ചോണ്ട് ഇല്ലെങ്കിലോന്ന് ചോദിച്ചു...അപ്പൊ തന്നെ ഷഹാനയും ഹസിയും അച്ചുവും കൂടി നമ്മളെ അങ്ങ് വളഞ്ഞു... ഹറഫ ഭയങ്കര ബിസി ആയോണ്ട് ഓള് ഓഡിറ്റോറിയത്തില് അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കേന്നു. ഭാഗ്യത്തിന് ഓള് ഇല്ലാത്തത് നന്നായി ഇല്ലെങ്കിൽ നാലും കൂടി നമ്മളെ വളഞ്ഞിട്ട് ആക്രമികച്ചേനേ... "നിനക്ക് ഒരു 5 മിനിറ്റ് മിണ്ടാതിരിക്കാൻ പറ്റില്ലെ ഫെബീ..." ഷഹാനയാണ്. "നോ.....പറ്റില്ല... മിണ്ടാതെ ഇരുന്നാലെ എനിക്ക് ബോറടിക്കും..." "നിനക്ക് ഇത്തിരി ബോറടിച്ചാലും കൊഴപ്പല്യാ...നീയൊരു 5 മിനിറ്റ് എങ്കിലും ഒന്ന് വാ അടക്ക്..." ഹസിയാണ്. "ഓ പിന്നെ... 5 മിനിറ്റ്... നടന്നത് തന്നെ... ഇന്നെ കൊണ്ട് ഒന്നും പറ്റൂല അത്ര നേരം മിണ്ടാതിരിക്കാൻ..." "ഓഹോ...ഒരു 5 മിനിറ്റ് നിനക്ക് മിണ്ടാതിരിക്കാൻ വയ്യലേ... എന്നാ പിന്നെ 5 മിനിറ്റ് വേണ്ട...ഒരു മണിക്കൂറായിക്കോട്ടെ..." അച്ചുവാണ്. "ആ..കറക്ട് ഒരു മണിക്കൂർ ആയിക്കോട്ടേ..." അവര് രണ്ട് പേരും കൂടി ഓളെ സപ്പോർട്ട് ചെയ്തോണ്ട് അങ്ങനെ പറഞ്ഞപ്പൊ നമ്മള് ഓരെ നോക്കി കൊഞ്ഞലം കുത്തി. "അമ്പടി പുളുസൂ...പൂതിണ്ടായിന്നോ...എന്നാലേ ആ പൂതി മനസ്സില് വെച്ചാ മതിട്ടോ... എന്നെ കൊണ്ട് ഒന്നും പറ്റില്ല മിണ്ടാതെ ഇരിക്കാൻ...ഞാനൊട്ട് മിണ്ടാതിരിക്കാനും പോണില്ല..." "നീ മിണ്ടാതിരിക്കും...ഇല്ലെങ്കിൽ മിണ്ടാതെ ഇരിപ്പിക്കും...അതും ഒരു മണിക്കൂർ... അഥവാ നീ എങ്ങാനും മിണ്ടി പോയാൽ...നീ ഞങ്ങൾക്ക് എല്ലാവർക്കും ഗാലക്സി വാങ്ങി തരണം..." അച്ചുവാണ്. "ആ....ഇപ്പൊ വാങ്ങി തരാ...ഒന്ന് പോടി കോപ്പാളേ...എന്നെ കൊണ്ട് ഒന്നും പറ്റില്ല... ഞാൻ വാങ്ങി തരൂലാ..." "നീ വാങ്ങി തരും ഫെബീ...നിൻറെ കയ്യീന്ന് അത് വാങ്ങിക്കാനൊക്കെ ഞങ്ങൾക്ക് നല്ലോണം അറിയാം.... ദേ ഇപ്പൊ മുതൽ നിൻറെ ടൈം സ്റ്റാർട്ട് ചെയ്തിരിക്കാണ്...ഇനി നീ മിണ്ടിയാൽ ഞങ്ങൾക്ക് ഗാലക്സി വാങ്ങി തരണം...നീ എങ്ങാനും മിണ്ടാതെ ഒരു മണിക്കൂർ പൂർത്തിയാക്കിയാൽ ഞങ്ങൾ നിനക്ക് വാങ്ങി തരും... പ്രോമിസ്... കളി തുടങ്ങീക്ക്ണ്...അതോണ്ട് മിണ്ടിയാൽ നീ കുടുങ്ങുമെന്ന് മറക്കണ്ട...". മൂന്ന് പേരും കൂടി നമ്മളെ കുടുക്കാൻ വേണ്ടി തയ്യാറാക്കിയ പദ്ധതിയില് നമ്മള് നല്ലോണം പെട്ടു.. കാരണം നമ്മക്ക് മിണ്ടാതെ ഇരിക്കാൻ ഒരു മിനിറ്റ് പോലും പറ്റൂലാന്ന് ഓർക്ക് നന്നായിട്ട് അറിയാ...അതോണ്ട് നമ്മളെ മനപ്പൂർവ്വം പെടുത്തിയതാണ്. നമ്മള് അപ്പൊ തന്നെ മിണ്ടാൻ വേണ്ടി മുന്നോട്ട് വന്നപ്പൊ അവറ്റകള് നമ്മളെ തന്നെ ഉറ്റു നോക്കി... അങ്ങനെ ഇപ്പൊ നമ്മളെ പോക്കറ്റ് നമ്മള് തന്നെ കാലിയാക്കാൻ കൂട്ട് നിൽക്കില്ലാന്ന് ദൃഢ പ്രതിഞ്ജ എടുത്തോണ്ട് നമ്മള് സീറ്റില് പോയി ഇരുന്നു. ഒരു മണിക്കൂർ പോയിട്ട് നമ്മക്ക് ഒരു മിനിറ്റ് പോലും മിണ്ടാതെ ഇരിക്കാൻ പറ്റുന്നില്ല... മിണ്ടാതെ ഇരിക്കുമ്പൊ ശ്വാസം മുട്ടുന്ന പോലെ തോന്നാണ്.. അതോണ്ട് നമ്മള് ഓരോട് വാട്ട്സപ്പിൽ കേറിയിട്ട് അവറ്റകളോട് നമ്മളെ ശിക്ഷയില് ഇത്തിരി ഇളവ് തരാൻ പറഞ്ഞ് കെഞ്ചി നോക്കി... തെണ്ടികള് ഒരു നടക്കും പോകുന്ന ലക്ഷണം കാണാത്തോണ്ട് അവറ്റകളെ നോക്കി നാല് തെറിയങ്ങ് പറഞ്ഞിട്ട് നെറ്റ് ഓഫാക്കി കാതില് ഹെഡ് ഫോണും തിരുകീ വെച്ച് പാട്ട് കേൾക്കാൻ തുടങ്ങി. എവിടെ.... അതോണ്ട് ഒന്നും നമ്മക്ക് ഒരു തൃപ്തി പോരാ...വാ തുറന്ന് രണ്ട് വർത്താനം പറയാൻ വേണ്ടി നമ്മളെ നാക്ക് തരിക്കാണ്. അപ്പോഴാണ് നമ്മളേ ഗിറ്റാർ നമ്മളെ കണ്ണിൽ പെട്ടത്. നമ്മള് മിണ്ടാൻ പറ്റാത്ത അമർഷമൊക്കെ പുതിയ ടൂൺ ആക്കി കൊണ്ട് അതില് വായിച്ചു... അത് കേട്ടോണ്ട് അവര് മൂന്നും തലയാട്ടി എന്നല്ലാതെ നോ രക്ഷ... അതോണ്ട് ഓരെ ശ്രദ്ധ പിടിച്ച് പറ്റുന്ന ശ്രമം നമ്മള് അങ്ങ് നിർത്തി... എന്നിട്ട് ഗിറ്റാർ വായിക്കുന്നതിൽ തന്നെ നമ്മള് കോൺസൺട്രേഷൻ ചെലുത്തി. അപ്പൊ കുറച്ച് കഴിഞ്ഞപ്പൊ അവര് മൂന്നും കൂടി നമ്മളെ അടുത്ത് വന്ന് ഇരുന്നു. "ഫെബീ...ഞങ്ങൾ ബെറ്റ് പിൻ വലിച്ചു...നീ മിണ്ടിക്കോ...നീ മിണ്ടാതെ ഒരു രസവുമില്ലെടീ..." ഇങ്ങനെ പറഞ്ഞോണ്ട് നാലും നമ്മളെ പിന്നാലെ കൂടിയപ്പൊ നമ്മള് അവറ്റകളോട് പറ്റൂലാന്ന് തലയാട്ടി...കാരണം അബദ്ധവശാൽ നമ്മള് മിണ്ടി പോയിട്ട് അവറ്റകള് നമ്മളോട് ഗാലക്സി എങ്ങാനും ചോദിച്ചാൽ ഇത്രയും നേരം മിണ്ടാതെ ഇരുന്നത് വെറുതേ ആവില്ലേ... എന്തായാലും നനഞ്ഞു,ഇനി കുളിച്ച് കേറാമെന്ന് തന്നെ നമ്മള് അങ്ങ് തീരുമാനിച്ചു, അതോണ്ട് നമ്മള് ഓരെ ഒക്കെ അവിടന്ന് ആട്ടി പറഞ്ഞയച്ചിട്ട് വീണ്ടും ഗിറ്റാർ വായിച്ചു. "നൈസ്..." പെട്ടെന്ന് എവിടെന്നോ ആരോ വിളിച്ച് പറയുന്നത് കേട്ട് നമ്മള് തിരിഞ്ഞ് നോക്കിയപ്പൊ ഒരു മൊഞ്ചൻ നമ്മളേ നോക്കി നിൽക്കാണ്... വെളുത്ത നിറവും നല്ല കാപ്പി കളറ് കണ്ണുകളും കുറ്റി താടിയുമുള്ള ആ മുഖത്തേക്ക് നമ്മള് എത്ര നേരം നോക്കി നിന്നെന്ന് അറീല...നമ്മളെ തോളില് ഹസിൻറെ കൈ പതിഞ്ഞപ്പോഴാണ് നമ്മളെ നോട്ടം അവനിൽ നിന്നും മാറിയത്... അവനും വേറെ ഒരു രണ്ട് പേരും കൂടി ഞങ്ങളെ അടുത്തേക്ക് വന്നപ്പൊ നമ്മള് അറിയാതെ സീറ്റീന്ന് എണീറ്റ് നിന്നു... നമ്മളെ ടീമും നമ്മളെ നോക്കി അന്തം വിട്ടോണ്ട് നമ്മളെ പിന്നാലെ എണീറ്റു... അവൻമാര് അടുത്ത് എത്തിയതും ആ മൊഞ്ചൻ നമ്മളെ നോക്കി ചിരിച്ചിട്ട് കൈ കൊട്ടി... "നൈസ് ടൂൺ... ഐ റിയലി ലൈക്ക് ഇറ്റ്... ഹായ്...എൻറെ പേര് സമീർ...ചെക്കൻറെ അടുത്ത സുഹൃത്താണ്.." എന്ന് പറഞ്ഞ് ഓൻ നമ്മളെ നേരെ കൈ നീട്ടി...നമ്മള് അപ്പൊ തന്നെ നമ്മളെ ടീംസിനെ ഇടങ്കണ്ണിട്ട് നോക്കിയിട്ട് ഒരു പരിഹാസ ചിരിയോടെ അവൻമാരെ നോക്കി. അപ്പൊ തന്നെ നല്ല കോഴികളാണ് അവരെന്ന് നമ്മക്ക് മനസ്സിലായീ... അതോണ്ട് നമ്മള് ഓരെ ഒന്ന് രൂക്ഷമായി നോക്കുക മാത്രം ചെയ്തിട്ട് മുഖം തിരീച്ചു. അപ്പൊ ഓൻ കൈ പിൻ വലിച്ചിട്ട് നമ്മളെ നോക്കി ചിരിച്ചു. "എന്താ ഇയാളെ പേര്...?" 'അറിഞ്ഞീട്ട് നിനക്ക് എന്തിനാടാ...?' "ഹലോ...ഇയാളോടാ ചോദിച്ചത്... എന്താ പേരെന്ന്..." "ഓൾക്ക് പേരിട്ടിട്ടില്ല..." അച്ചുവാണ്. "ഓഹോ...എന്നാ പിന്നെ ഞാൻ ഇട്ട് കൊടുത്തോളാം... നീയേതാ...ഞാൻ നിന്നോട് അല്ലല്ലോ ഈ ആയിഷയോടല്ലെ പേര് ചോദിച്ചത്..." ഓൻ അങ്ങനെ പറഞ്ഞതും നമ്മളും ടീംസും ഞെട്ടി കൊണ്ട് പരസ്പരം മുഖത്തേക്ക് നോക്കിയിട്ട് ഓനെ ഒരു അത്ഭുതത്തോടെ നോക്കി നിന്നു. 'എൻറെ പേര് എങ്ങനെ ഇവനറിയാം...? ശരിക്ക് ഇവനേതാ?' "തനിക്ക് എങ്ങനെ ഇവളെ പേരറിയാം...ഇവളെ നിങ്ങക്ക് അറിയോ?" ഹസിയാണ്. "ങെ...അപ്പൊ ഇയാളെ പേര് ആയിഷ എന്നാണോ? ഞാൻ ചുമ്മാ തട്ടത്തിൻ മറയത്തെ ഗിറ്റാറും പിടിച്ച് നിൽക്കുന്ന ആയിഷയെ ഉദ്ദേശിച്ചിട്ട് പേര് പറഞ്ഞതാ...അപ്പൊ അതാണോ തൻറെ പേര്..?" ഓൻറെ മറുപടി കേട്ടപ്പൊ നമ്മക്ക് ചിരി വന്നെങ്കിലും നമ്മള് അധികം അത് പുറത്ത് എടുക്കാതെ ഒരു പുഞ്ചിരിയിൽ ഒതുക്കി... അപ്പൊ ഓൻ വീണ്ടും നമ്മളെ നോക്കി . "ആയിഷ പഠിക്കാണോ?" "അല്ല ഓള് ഇപ്പൊ ഗിറ്റാർ പിടിച്ച് നിൽക്കാണ്... ഇയാക്ക് എന്താ കണ്ണ് കണ്ടൂടേ...?" നമ്മള് പറയാൻ ഉദ്ദേശിച്ച ഡയലോഗ് കറക്ട് സമയത്ത് തന്നെ ഷഹാന പറഞ്ഞു. അവള് പറഞ്ഞത് കേട്ടപ്പൊ അവൻ ഇത്തിരി ചമ്മിയെങ്കിലും നമ്മളെ നോക്കി ചിരിക്കുന്നത് ഓൻ നിർത്തിയിട്ടില്ല... "ഞാൻ നിങ്ങളോട് അല്ലല്ലോ ആയിഷയോടല്ലെ സംസാരിക്കുന്നത്....അവള് എന്താ മിണ്ടൂലേ...?" "ഇല്ല... ഓള് മിണ്ടൂല.. " അച്ചുവാണ്. "അതെന്താ മൗനവൃതമാണോ?" ഓൻറെ കൂടെയുള്ള ഒരൂത്തൻറെ വക. "മൗനവൃതമൊന്നുമല്ല...ഇവള് ഊമയാ...ഇവക്ക് സംസാര ശേഷിയില്ല ..." അച്ചു പറയുന്നത് കേട്ട് നമ്മള് അന്തം വിട്ട് ഓളെ നോക്കിയപ്പൊ ഓള് നമ്മളെ നോക്കി കണ്ണിറുക്കി കാണിച്ചു... നമ്മള് ഓളെ നോക്കി തലയാട്ടി കൊണ്ട് അവൻമാരെ നോക്കി... ഇപ്പൊ ഓൻറെ മുഖത്തെ ആ പുഞ്ചിരി എങ്ങോട്ടോ മാഞ്ഞ് പോയിട്ടുണ്ട്...ഓൻ നമ്മളെ ഒരു ദയനീയതയോടെ നോക്കിയിട്ട് അവിടന്ന് കുറച്ച് മാറി നിന്നിട്ട് ആർക്കോ ഫോൺ വിളിച്ചു... നമ്മള് നമ്മളെ ടീംസിനെ നോക്കി കൊണ്ട് നെറ്റി ചുളിച്ചിട്ട് അത് ഒന്നും കാര്യാക്കാതെ നമ്മളെ സീറ്റില് പോയി ഇരുന്നു. "എടീ ഫെബീ...നീ ഊമയാണെന്ന് പറഞ്ഞപ്പൊ ആ സമീറിൻറെ മുഖം മാറിയത് ശ്രദ്ധിച്ചോ നീ..?? നിന്നെ പ്രപ്പോസ് ചെയ്യാനുള്ള വരവായിരുന്നു...നീ ഊമയാണെന്ന് പറഞ്ഞപ്പൊ വേഗം സ്ഥലം വിട്ടത് കണ്ടോ?" നമ്മള് അച്ചൂനെ നോക്കി കൊണ്ട് ഒന്ന് നന്നായി ഒന്ന് ചിരിച്ച് കൊടുത്തിട്ട് വാച്ചിലേക്ക് നോക്കി...ഇനിയും പത്ത് മിനിറ്റ് നമ്മള് ഈ ഊമ വേഷം തുടരണമെന്ന് വളരെ വിഷമത്തോടെ നമ്മള് ഉൾക്കൊണ്ടു... നമ്മള് വാച്ചിൽ നിന്നും മുഖം തിരിച്ച് നേരേ നോക്കിയപ്പൊ ആ സമീർ മാത്രം നമ്മളെ അടുത്തേക്ക് നടന്ന് വരുന്നത് കണ്ടു... ഇനി എന്താണാവോ ഉദ്ദേശം എന്ന് ചിന്തിച്ചോണ്ട് ഞങ്ങൾ ഓനെ നോക്കിയപ്പൊ ഓൻ നമ്മളെ നേരെയാണ് വന്നത്... "ആയിഷ....തനിക്ക് മിണ്ടാൻ പറ്റാത്ത കേടല്ലെ ഉള്ളൂ...ഞാൻ പറയുന്നത് കേൾക്കില്ലേ..." "ഏയ്...കേൾവിക്കൊന്നും ഇവൾക്ക് കൊഴപ്പല്യാ...ഒൺലി മൈക്കിന് മാത്രാണ് കമ്പ്ലൈൻറ്..." ഹസി പറയുന്നത് കേട്ടപ്പൊ നമ്മള് ഓളെ തുറുക്കനെ നോക്കി കൊണ്ട് പല്ലിറുമ്പി... അതിൽ നിന്ന് തന്നെ എല്ലാം മനസ്സിലായ പോലെ ഓള് നമ്മളെ നോക്കി പല്ലിളിച്ച് കാണിച്ചു. നമ്മള് നോക്കി പുച്ഛിച്ചോണ്ട് ഓനെ നോക്കിയപ്പൊ ഓൻ നമ്മളെ നോക്കി ഒന്ന് ചിരിച്ച് തന്നു. "എന്നാലേ ഈ ആയിഷ കേട്ടോ...എനിക്ക് ഇയാളെ ഒരുപാട് ഇഷ്ടായി... ജീവിതത്തിൽ എൻറെ പാതിയായി നീ പോരുന്നോ ആയിഷ സമീർ ആയിട്ട്..." ഓൻ പറയുന്നത് കേട്ട് നമ്മള് ഞെട്ടി തരിച്ച് എണീറ്റ് നിന്ന് ഓനെ തന്നെ നോക്കി. നമ്മളെ ടീംസും അതുപോലെ തന്നെ ഷോക്കടിച്ചോണ്ട് നമ്മളെ പിന്നാലെ എണീറ്റ് നിന്നു. ഇപ്പൊ എങ്ങാനും നമ്മക്ക് മിണ്ടാൻ പറ്റിയിരുന്നെങ്കിൽ ഓൻറെ മുഖത്ത് നോക്കി നാല് പറയായിരുന്നു... അത്രക്ക് ചൊറിഞ്ഞ് വരുന്നുണ്ട് ഓൻറെ വർത്താനം കേട്ടിട്ട്... "ഒരു വായാടി പെണ്ണിനെ കൂടെ കൂട്ടാനായിരുന്നു മോഹം...പക്ഷേ, എനിക്ക് ഇപ്പൊ ഈ മിണ്ടാ പൂച്ചയെയാ ഇഷ്ടായത്...എന്താ ഇയാളെ അഭിപ്രായം...?" 'ഒരു 5 മിനിറ്റ് കൂടി വെയിറ്റ് ചെയ്യടാ ഇപ്പൊ പറഞ്ഞ് തരാ നമ്മളെ അഭിപ്രായം... ' നമ്മള് ദേഷ്യം കൊണ്ട് നെരി പിരി കൊണ്ടിട്ട് നമ്മളെ ടീംസിനെ ഒന്ന് നോക്കി... അവറ്റകള് മൂന്നും നമ്മളെ നോക്കി തലയാട്ടാണ്. "താൻ ആള് കൊള്ളാലോ...കണ്ടിട്ട് ഒരു മണിക്കൂർ പോലും ആയിട്ടില്ല...അപ്പോഴേക്കും ഓളെ പ്രപ്പോസ് ചെയ്തല്ലോ... ഇവളെ കുറിച്ച് എന്ത് അറിഞ്ഞിട്ടാ താൻ ഇഷ്ടാണെന്ന് പറഞ്ഞത്..?" "ഇവളെ കുറിച്ച് എനിക്ക് കൂടുതൽ ഒന്നും അറിയണമെന്നില്ല...പക്ഷേ വൈകാതെ നിങ്ങൾ ഒക്കെ ഇവളെ കുറിച്ച് അറിയും ആയിഷ സമീറെന്ന്..." "അത് താൻ അങ്ങ് തീരുമാനിച്ചാ മതിയോ?" പെട്ടെന്ന് നമ്മളെ നാവിൽ നിന്നും അത് കേട്ടതോണ്ടാകും ഓൻ നമ്മളെ അന്തം വിട്ട് നോക്കി നിന്നത്... "ഒരു മണിക്കൂർ തികക്കാൻ കാത്തിരിക്കേന്നു തന്നോട് രണ്ട് വർത്താനം പറയാൻ...കുറച്ച് നേരം നമ്മളൊന്ന് സൈലൻറായെന്ന് കരുതി എന്തും വിളിച്ച് പറയാമെന്ന് താൻ കരുതിയോ? എന്തൊക്കെയാ താൻ പറഞ്ഞേ...ആയിഷ സമീർ ആകാൻ കൂടെ പോരണോന്നോ... ഞാൻ ചത്താലും എൻറെ പേര് ആയിഷ ഫെബീ എന്നായിരിക്കും.. എൻറെ പേരിലൊന്നും ഒരു മാറ്റവും വരില്ല... എന്തായാലും ഇയാള് ഒരു വായാടിയെ തിരഞ്ഞ് നടന്നിട്ട് ഒരു മിണ്ടാ പെണ്ണിനെയല്ലെ കൊതിച്ചത്...അതോണ്ട് ഒരു പാവം പിടിച്ച ഒരു ഊമയെ കെട്ടി സന്തോഷായിട്ട് ജീവിക്കാൻ നോക്ക്ട്ടോ...ഇയാളെ കളിയൊന്നും ഈ ഫെബിൻറെ അടുത്ത് വില പോകില്ല...മൈൻഡ് ഇറ്റ്..." എന്ന് പറഞ്ഞ് നമ്മള് സ്ലോ മോഷനിൽ നമ്മളെ ടീമിനെയും കൂട്ടി നടന്നകന്നു...അപ്പോഴും ഓന് നമ്മള് മിണ്ടിയ ഷോക്ക് ഇതുവരെ ഓനിൽ നിന്നും വിട്ട് മാറിയിട്ടില്ലേന്നു...അത് കണ്ടപ്പോൾ നമ്മക്ക് ചിരിയാണ് വന്നത്... അങ്ങനെ നമ്മളും നമ്മളെ ടീംസും കൂടി ഹറഫയോടും ഓളെ താത്താനോടും ചെക്കനോടും യാത്ര പറഞ്ഞ് ഓഡിറ്റോറിയത്തിൽ നിന്നും ഇറങ്ങിയിട്ട് ബസ് കാത്ത് നിന്നു. "എടി ഫെബീ...ആ സമീറിനെ കാണാൻ നല്ല മൊഞ്ചുണ്ടല്ലേ...നിനക്ക് നല്ല മേച്ചുണ്ട്..." ഷഹാനയാണ്. "ആണോ...നിനക്ക് ഇഷ്ടായെങ്കിൽ നീ കെട്ടിക്കോടീ...ഈ ഫെബിയെ അതിന് കിട്ടുമെന്ന് കരുതണ്ട... നമ്മളെ ചെക്കനെ കുറിച്ച് നമ്മക്ക് ഒരുപാട് സങ്കൽപങ്ങളൊക്കെയുണ്ട്....അതിനോട് ഒക്കെ ഒത്ത് പോകുന്നവനേ മാത്രേ ഈ ഫെബീ നോക്കൂ..." "ഉം.. ഉവ്വ് ഉവ്വേ...എന്നിട്ട് നീയാ സമീറിനെ കണ്ടപ്പൊ വായി നോക്കി നിന്നതോ... ഞാൻ ഒന്നും കണ്ടില്ലെന്ന് നീ കരുതിയോ?" ഹസിയാണ്. "അ...അത്...ഒരു മൊഞ്ചനെ കണ്ടാൽ സ്വാഭാവികമായും ആരും ഒന്ന് നോക്കി പോകും...അത്ര ഉണ്ടായിട്ടുള്ളൂ... പിന്നെ എൻറെ സങ്കൽപ്പത്തിലെ ചെക്കന് ഓൻറെ അത്ര മൊഞ്ച് ഇല്ലേലും കട്ടത്താടി വേണമെന്ന് നിർബന്ധാ....പിന്നെ നമ്മളെ എല്ലാമെല്ലാമായ ബുള്ളറ്റും...അതും ഹാഷ് കളറിലുള്ളത്..." "ഉം... ഇപ്പൊ കിട്ടും അൻറെ സങ്കൽപ്പത്തിലെ ചെക്കൻ... നോക്കി നിന്നോ.. " അച്ചുവാണ്. "കിട്ടുമെടീ കിട്ടും...നീ നോക്കിക്കോ വൈകാതെ തന്നെ ഓൻ നമ്മളെ മുന്നിൽ വന്ന് ചാടും..." "ഹലോ വായാടി ..." നമ്മളെ ഉദ്ദേവിച്ചിട്ടുള്ള വിളിയാണല്ലോന്ന് തോന്നിയതോണ്ടാ നമ്മള് തിരിഞ്ഞ് നോക്കിയത്...ഊഹം തെറ്റിയിട്ടില്ല നമ്മളെ തന്നെയാ ഉദ്ദേശിച്ചത്...ആ സമീറായിരുന്നു അത്... നമ്മള് ഓനെ രൂക്ഷമായി നോക്കി കൊണ്ട് കയ്യും കെട്ടി നിന്നു...ഓൻ ഞങ്ങളെ അടുത്തേക്ക് വന്നതും അച്ചു നമ്മളെ കാതില് മൊഴിഞ്ഞു. "വൈകാതെ മുന്നില് വന്ന് ചാടുമെന്ന് നീ പറഞ്ഞപ്പൊ ഇത്ര പെട്ടെന്ന് വന്ന് ചാടുമെന്ന് നമ്മള് കരുതീല..." നമ്മള് അപ്പൊ തന്നെ ഓളെ കാലിനൊരു ചവിട്ട് കൊടുത്തു.അപ്പൊ ഹസി ഓളോട് വല്ല ആവശ്യവും ഉണ്ടായിരുന്നോന്ന് ചോദിച്ച് ഓളെ കളിയാക്കി. അപ്പോഴേക്കും ഓൻ നമ്മളെ അടുത്ത് എത്തിയിരുന്നു.ഓൻ നമ്മളെ മുന്നില് വന്ന് നിന്നിട്ട് ഓനും കയ്യും കെട്ടി നമ്മളെ നോക്കി നിന്നു.അപ്പൊ നമ്മള് കൈ താഴ്ത്തിയിട്ടപ്പൊ ഓനും കൈ താഴ്ത്തി. "എന്താടോ തനിക്ക് വേണ്ടേ...? കുറെ നേരായല്ലൊ താൻ പിന്നാലെ കൂടിയിട്ട്..." "ഞാൻ അതിന് പിന്നാലെ കൂടിയില്ലല്ലോ...കൂടാൻ പോകുന്നല്ലെയുള്ളൂ... മനസ്സിലായില്ലേ..? നിന്നെ ഒരിക്കൽ കൂടി പടച്ചോൻ എൻറെ കൺമുന്നിൽ കൊണ്ട് എത്തിച്ചാൽ പിന്നെ നിൻറെ പുറകീന്ന് ഈ സമീർ മാറില്ല..എന്നും നിൻറെ കൂടെ തന്നെ കാണും..." "അതിന് നിങ്ങള് തമ്മിൽ ഇനി കണ്ടിട്ട് വേണ്ടേ...ഇനി അഥവാ കാണുകയാണെങ്കിൽ തന്നെ ചിലപ്പൊ ഇവളെ കല്യാണമൊക്കെ കഴിഞ്ഞിട്ടുണ്ടാകും...അപ്പോഴും കൂടെ തന്നെ കാണോ താൻ...?" അച്ചുവാണ്. "അത് കൊണ്ട് അധികം വാചകമടിക്കാൻ നിക്കാതെ ഇയാള് പോകാൻ നോക്ക്.." എന്ന് പറഞ്ഞ് നമ്മള് ഓനെ നോക്കി പുച്ഛിച്ചു. അപ്പോ ഓൻ നമ്മളെ നോക്കി ചിരിച്ചിട്ട് പറഞ്ഞു. "ശരി...എന്നാ പിന്നെ കേട്ടോ...ഒരു മാസം...ഒരു മാസത്തിനുള്ളിൽ നിന്നെ ഞാൻ വീണ്ടും കണ്ട് മുട്ടാണെങ്കിൽ പിന്നെ നിന്നെ ആർക്കും ഞാൻ വിട്ട് കൊടുക്കില്ല..." ഓൻ അങ്ങനെ പറഞ്ഞപ്പൊ നമ്മക്ക് നല്ലോണം ദേഷ്യം വന്നു...നമ്മള് ഓൻറെ നേരെ കുരച്ച് ചാടി... "നമുക്ക് കാണാം....തന്നെ ഇനി ഞാൻ കാണോ ഇല്ലയോന്ന്...." "കാണണം....കാണും..." എന്ന് പറഞ്ഞ് ഓൻ നമ്മളെ നോക്കി സൈറ്റടിച്ചോണ്ട് അവിടന്ന് നടന്ന് നീങ്ങി... നമ്മള് ഓനെ ഇനിയെങ്ങാനും കാണോ എന്ന് ചിന്തിച്ച് തല പുണ്ണാക്കി കൊണ്ട് ബസിൽ കേറി പോയി. (തുടരും) ******************************************** ഈ പാർട്ട് നിങ്ങൾക്ക് എത്രത്തോളം ഇഷ്ടപ്പെട്ടെന്ന് അറീല...നിങ്ങളെ സപ്പോർട്ടിന് വളരെയധികം നന്ദി ഫ്രണ്ട്സ്....അടുത്ത ഭാഗം നാളെ രാത്രി 10 മണിക്ക്. #📙 നോവൽ
*💘നീയില്ലാ ജീവിതം💘* _ഭാഗം. 66_ ഞങ്ങളെ ഓപ്പോസിറ്റ് വന്നിരുന്നവരില് ഒരുത്തൻ ആ ഫൈസലാണ്.മറ്റവനാരാന്ന് അറിയില്ല, അവനെ കണ്ടിട്ടാണ് ഐഷു എണീറ്റ് നിന്നത്... "താ....താഹീ...താഹീ...നീ...നീയെങ്ങനെ ഇവിടെ?" ഐഷു വിക്കി വിക്കി അവനോട് സംസാരിക്കുന്നത് കണ്ടപ്പൊ തന്നെ ഓളെ അറിയുന്ന ആളാണ് അതെന്ന് നമ്മക്ക് മനസ്സിലായി. ഓൻ ആ ഫൈസലിനെ നോക്കി ഒന്ന് ചിരിച്ചിട്ട് ഐഷൂനെയും നമ്മളെയും മാറി മാറി നോക്കി കൊണ്ടിരുന്നു. ••••••••••••••••••••••••••••••••••••••••••••••••••••••••••••• 'പടച്ചോനേ... താഹി എങ്ങാനും നമ്മളെ ഇവിടെ കണ്ട വിവരമെങ്ങാനും ്മ്മായിനോട് പോയി പറഞ്ഞാൽ പിന്നെ നമ്മക്കും ഹസിക്കും ഒപ്പം തൂങ്ങേണ്ടി വരും...അതോണ്ട് ഷഹാനൻറെ കാര്യം പറഞ്ഞ് ഓനെ വശത്താക്കണം...' എന്ന് നമ്മള് മനസ്സിൽ ചിന്തിച്ചോണ്ട് ഓരെ നോക്കി ഒന്ന് ചിരിച്ചു. എന്നേയും ആദിയേയും ഒരുമിച്ച് കണ്ടത് ഓൻ പോയി പറഞ്ഞാൽ പിന്നെ നമ്മളെ ഉപ്പച്ചിക്ക് ഒരു സ്വസ്ഥതയും കൊടുക്കില്ല അമ്മായി....നമ്മള് പേരുദോഷം കേൾപ്പിക്കും വേഗം കെട്ടിച്ച് വിടാൻ നോക്കെന്നൊക്കെ പറയും.പിന്നെ അതോട് കൂടി നമ്മളെ ചാപ്റ്റർ ക്ലോസ് ആകും...ഇങ്ങനെ ഒരുപാട് ഏഷണിയും പരദൂഷണവും നിറഞ്ഞ ആളാണ് നമ്മളെ അമ്മായി... അതോണ്ട് നമ്മള് അതൊക്കെ മനസ്സിൽ കണ്ടിട്ടാണ് ഓനെ നോക്കി ചിരിച്ചത്...പക്ഷേ അതിന് ഓൻറെ പ്രതികരണം ഒരു രൂക്ഷമായ നോട്ടമായിരുന്നു.ഫൈസൽക്ക ആണെങ്കിലോ നമ്മളെ മുഖത്തേക്ക് നോക്കുന്നത് പോലുമില്ല... നമ്മക്ക് ആകെ എന്തോ പോലെ ആയി... "നീയെന്തിനാടീ നിൽക്കുന്നേ ..ബഹുമാനിക്കാണോ? നിനക്ക് ആ പതിവ് ഇല്ലാത്തത് ആണല്ലോ... എന്തായാലും പൊന്നു മോള് നിന്ന് കാല് കഴക്കണ്ട...അവിടെ ഇരുന്നോ..." നമ്മള് താഹി പറയുന്നത് കേട്ട് ആദിയെ ഒന്ന് നോക്കി കൊണ്ട് താഹിനെ നോക്കി. "ഇരിക്കടി അവിടെ..." പെട്ടെന്ന് താഹി നമ്മളോട് കുരച്ച് ചാടിയപ്പൊ നമ്മള് ഞെട്ടി തരിച്ച് വേഗം അവിടെ ഇരുന്നു... നമ്മളെ മുഖത്തെ ഞെട്ടലും പേടിയും കണ്ടിട്ട് ആ താഹി തെണ്ടി നമ്മളെ നോക്കി ചിരിക്കാണ്... എങ്ങനെ ചിരിക്കാതിരിക്കും...ഓൻ ഡീ എന്ന് വിളിച്ചാ പോടാ പട്ടീന്ന് വിളിക്കണ ആളാ നമ്മള്... ഇപ്പൊ ഓൻ ഇത്രയൊക്കെ പറഞ്ഞിട്ടും നമ്മളേ നാക്ക് ഓന് നേരെ ഒരക്ഷരം പോലും മിണ്ടാതെ ഓൻ പറഞ്ഞ് അനുസരിച്ചു...അതിൻറെ പരിഹാസം കലർന്ന ചിരിയാണ്.. തെണ്ടി. .. "ഒറ്റക്ക് വന്നിട്ട് ഇവനുമായി കോഫിയൊക്കെ കുടിക്കാൻ മാത്രം എന്ത് ബന്ധാ നിങ്ങൾ തമ്മിൽ ഉള്ളത്...?" താഹി പറയുന്നത് കേട്ടപ്പൊ നമ്മള് തിരിഞ്ഞ് ഹസിൻറെ ടേബിളിലേക്ക് നോക്കിയപ്പൊ അവിടെ ഹസിയുമില്ല നിസൂക്കയുമില്ല. പകച്ച് പണ്ടാറടങ്ങി പോയില്ലെ നമ്മള്... ഇവരെ കണ്ടിട്ട് ആ തെണ്ടി മുങ്ങിയതാകുമെന്ന് നമ്മക്ക് നല്ലോണം മനസ്സിലായി... പോരാത്തതിന് അപ്പൊ തന്നെ ആ തെണ്ടി നമ്മക്ക് ഒരു മെസേജും അയച്ചു... "എടീ ഫെബീ ഞാൻ കോഫി ഷോപ്പിന് പുറത്തുണ്ട് അവര് പോയാൽ മിസ് അടിക്ക്. " എന്നായിരുന്നു മെസേജ്... നമ്മള് തിരിച്ച് പോടീ തെണ്ടീന്ന് അയച്ചിട്ട് താഹിയെ നോക്കി. "എന്താടീ ഞാൻ ചോദിച്ചത് കേട്ടില്ലേ നീ...? ഇവനും നീയും തമ്മിൽ എന്താ ബന്ധമെന്ന്....നീ അത് പറയുന്നോ അതോ ഞാൻ ഈ കാര്യം വീട്ടിൽ അറിയിക്കണോ..?" "ഡാ താഹീ...വേണ്ടട്ടോ...ഇത് നീ വീട്ടിൽ പറഞ്ഞു കൊടുത്താലുള്ള അവസ്ഥ അറിയാലോ ... അതോണ്ട് പറയരുത് പ്ലീസ്.... ഇത് എൻറെ ഫ്രണ്ടാണ്....ആദിൽ..." എന്ന് നമ്മള് പറഞ്ഞപ്പൊ താഹി ആദിക്ക് കൈ കൊടുത്തിട്ട് പരിചയപ്പെട്ടു. "നിങ്ങൾ തമ്മിൽ വെറും ഫ്രണ്ട്സ് മാത്രാണോ അതോ ഇവൻ നിൻറെ ബോയ് ഫ്രണ്ടാണോ?" "ഡാ താഹീ...വേണ്ടട്ടോ...ഓരോന്ന് നീയായിട്ട് പറഞ്ഞു ഉണ്ടാക്കണ്ട... അല്ലേലും എനിക്ക് എന്താ ആദിനെ ബോയ് ഫ്രണ്ട് ആക്കി കൂടെ...നിൻറെ ചോദ്യം കേട്ടാൽ തോന്നുമല്ലൊ നിനക്ക് ഗേൾ ഫ്രണ്ട്സ് ഇല്ലാന്ന്...അല്ല പിന്നെ... നിനക്ക് ആവാമെങ്കിലെന്താ എന്താ എനിക്ക് ആയിക്കൂടേ...." നമ്മള് പറയുന്നത് ഒക്കെ കേട്ടോണ്ട് ആദി ഒന്നും മിണ്ടാതെ നമ്മളെ തന്നെ നോക്കി നിന്നു. "എൻറെ പൊന്നോ ....നീ എന്താ വേണേലും ആയിക്കോ മളേ... നിങ്ങൾ ഫ്രണ്ട്സാകെ പ്രേമിക്കേ എന്താന്ന് വെച്ചാ ചെയ്തോ...ഞാൻ ഒന്നും പറഞ്ഞിട്ടുമില്ല ചോദിച്ചിട്ടുമില്ല കേട്ടിട്ടുമില്ല. .എന്തിന് ഞങ്ങൾ ഇങ്ങോട്ട് വന്നിട്ട് പോലുമില്ല ...ഡാ ഫൈസി വാടാ.. നമുക്ക് പോകാം..." "ഹാ...പോകല്ലെ താഹീ...അവിടെ ഇരിക്ക്..." എന്ന് നമ്മള് പറഞ്ഞപ്പൊ അവര് അവിടെ തന്നെ ഇരുന്നു... "ഷഹാനക്ക് സുഖല്ലെടാ....ഞാൻ ചോദിച്ചെന്ന് ഓളോട് പറയണേ.." "ഉം...പിന്നെ എന്താ പറയാലോ...അല്ലാ ഇയാള് എന്താ ഒന്നും മിണ്ടാത്തേ? ഇവളെ ബോയ് ഫ്രണ്ട് എന്ന് പറയുമ്പോൾ മിനിമം ഒരു കലിപ്പനെയാ നമ്മള് ഉദ്ദേശിച്ചത്...ഇതിപ്പൊ വായേല് വിരലിട്ടാൽ പോലും കടിക്കില്ലല്ലോ..." "ഉം....അതും പറഞ്ഞ് ചെന്ന് വായേല് വിരലൊന്നും ഇട്ടേക്കല്ലേ....പിന്നെ ആ കൈ പോലും നിനക്ക് കാണാൻ പറ്റില്ല..." നമ്മളെ പറച്ചില് കേട്ട് അവര് മൂന്ന് പേരും ചിരിച്ചു. നമ്മള് അപ്പോഴാ ഫൈസൽക്കാനെ ശ്രദ്ധിച്ചത്...മൂപ്പർക്ക് നമ്മളോട് ഒരു വിരോധവും ഇല്ലാത്ത ഒരു ഭാവായിരുന്നു... "അപ്പൊ ഇത് കൊണ്ടാണോ ഫെബീ ഞാൻ നിന്നെ ഇഷ്ടാണെന്ന് പറഞ്ഞ് പിന്നാലെ നടന്നിട്ടും നിനക്ക് ഒരു വിലയില്ലാത്തത്...? നിങ്ങൾ തമ്മിൽ അപ്പൊ ഇഷ്ടത്തിലാണല്ലെ...?" പെട്ടെന്ന് ഫൈസൽക്ക അങ്ങനെ ചോദിച്ചപ്പൊ നമ്മള് ആദിയെ നോക്കി... ഓൻ നമ്മളെ നോക്കി തോൾ പൊന്തിച്ച് ചിരിച്ചു. "ഇല്ല... അങ്ങനെ... അങ്ങനെ ഒന്നുമില്ല ഫൈസൽക്ക... ഞങ്ങൾ... ഞങ്ങൾ ജസ്റ്റ് ഫ്രണ്ട്സ് മാത്രാണ്...അല്ലാതെ നിങ്ങൾ കരുതുന്ന പോലെ....." "ആ....ഓക്കേ ഓക്കേ സമ്മതിച്ചു... നിങ്ങള് ഫ്രണ്ട്സാണ്.... പക്ഷേ നിങ്ങൾക്കുള്ളിൽ ഒരു പ്രണയം ഒളിഞ്ഞ് കിടപ്പുണ്ടെന്ന് ഞാൻ അറിഞ്ഞു.... എന്നാലും നിനക്കിത് എന്നോടേലും പറയായിരുന്നു ഫെബീ...സാരല്യാ...ഞാൻ അതൊക്കെ വിട്ടു..." "ഇല്ല ഫൈസൽക്ക നിങ്ങള് കരുതുന്ന പോലെ ഞങ്ങൾ തമ്മിൽ....." "എടീ ഫെബീ...നീയത് വിട്ട് കള...നീ എന്നോട് പറയാതിരുന്നത് ഞാൻ ക്ഷമിച്ചിരിക്കുന്നു... എന്തായാലും നിങ്ങൾ തമ്മിലുള്ള ജോഡി പൊരുത്തം സൂപ്പറായിട്ടുണ്ട്... ആദീ ഞാൻ ഒരു മത്സരത്തിനൊന്നുമില്ല....അതോണ്ട് ഇവളെ ഞാൻ അങ്ങ് വിട്ട് തന്നിരിക്കുന്നു...നിങ്ങൾ എഞ്ചോയ് ചെയ്യ് മക്കളെ.. " നമ്മക്ക് ഫൈസൽക്ക പറയുന്നത് കേട്ടിട്ട് നാക്കൊക്കെ കൂടി ചൊറിഞ്ഞു വന്നു... പക്ഷേ നമ്മളെ കൊണ്ട് ഒന്നും പറയിപ്പിക്കാൻ അവറ്റകള് സമ്മതിക്കുന്നില്ല... ആദി ആണെങ്കിലോ അവര് പറയുന്നത് ഒക്കെ സമ്മതിച്ച് കൊടുക്കുന്ന രീതിയിൽ അവരെ നോക്കി ചിരിക്കാണ്... ഓൻറെ ചിരി കണ്ടപ്പൊ നമ്മള് ഓനെ നോക്കി പുച്ഛിച്ചു... "ഫെബീ...നിങ്ങളെ കാര്യം സെറ്റാകാൻ ഞാൻ വേണമെങ്കിൽ അൻറെ ഉപ്പാനോട് സംസരിക്കാം..." "എൻറെ പൊന്നു മക്കളെ... മതി എന്നെ വാരിയത്...കുറെ നേരായി രണ്ടും കൂടി നമ്മളെ ഇട്ട് താങ്ങുന്നു...എനിക്ക് ഒന്നും മനസ്സിലാകുന്നില്ലാന്ന് കരുതണ്ട...വേണ്ടാ വേണ്ടാന്ന് വെക്കുമ്പൊ രണ്ടും കൂടി നമ്മളെ തലേല് കേറി നിരങ്ങാലേ..." അപ്പൊ തന്നെ ഫൈസൽക്കയും താഹിയും കൂടി കൈ കൊട്ടി ചിരിച്ചോണ്ട് ആദിയോട് ചുമ്മാന്ന് പറഞ്ഞു... ആദിയും ബദിലിന് ഒന്ന് ചിരിച്ച് കൊടുത്തു. എന്നിട്ട് ഫൈസൽക്കയും താഹിയും കൂടി ആദിക്ക് കൈ കൊടുത്തിട്ട് യാത്ര പറഞ്ഞ് പോകാൻ നിന്നു. "പിന്നെ ആദി നേരത്തെ ഞാൻ പറഞ്ഞത് കാര്യായിട്ടാണ്...നിങ്ങൾ തമ്മിൽ നല്ല ചേർച്ചയാ...അതോണ്ട് നിങ്ങൾ തമ്മിൽ ഇനി പ്രേമിച്ചാലും നമ്മക്ക് പ്രശ്നം ഇല്ലട്ടോ... ഫെബിക്കും തന്നെ ഇഷ്ടാണെങ്കിൽ ഞങ്ങൾ ഉണ്ടാകും കൂടെ എന്തിനും കട്ട സപ്പോർട്ടായിട്ട്...അല്ലെടാ താഹീ..." ഫൈസൽക്ക പറയുന്നത് കേട്ടിട്ട് താഹി ഓൻറെ തോളിലൂടെ കയ്യിട്ടിട്ട് നമ്മളെ അടുത്തേക്ക് വന്നു... "കണ്ടോടീ എൻറെ ചെക്കൻറെ സ്നേഹം... ഇവനല്ലാതെ വേറെ ആരാ സ്നേഹിച്ച പെണ്ണിനെ മറ്റൊരുത്തന് വിട്ട് കൊടുക്കാ...നീ ഇവൻറെ മനസ് കാണാതെ പോയല്ലോടീ..." താഹി പറയുന്നത് കേട്ട് നമ്മള് തൊള്ളേം തുറന്ന് അവരെയൊക്കെ ഒന്ന് മാറി മാറി നോക്കി കൊണ്ട് അന്തം വിട്ട് നിന്നു. നമ്മളെ നിർത്തം കണ്ടപ്പൊ ആ തെണ്ടി ചെക്കൻമാര് വീണ്ടും നമ്മളെ നോക്കി പൊരിഞ്ഞ ചിരിയായിരുന്നു... നമ്മള് അവരെ ഒന്ന് രൂക്ഷമായി നോക്കി കൊണ്ട് വേഗം അവിടന്ന് ആട്ടി പായിക്കാൻ നോക്കി. "ഡാ താഹീ...നീ ഇവിടെ വെച്ച് ഞങ്ങളെ കണ്ടത് അമ്മായിനോട് പോയി പറയല്ലെട്ടാ...പറഞ്ഞാൽ പിന്നെ അത് നാട് മൊത്തം പാട്ടാകുമെന്ന് ഞാൻ പറയാതെ തന്നെ അൻക്ക് അറീലേ..." "ആ...നോക്കട്ടെ....പറയണോ വേണ്ടയോന്ന്...എന്തായാലും ഇത്രയൊക്കെ ആയ സ്ഥിതിക്ക് പറയാലേ.. .അപ്പോ എല്ലാം പെട്ടെന്ന് നടക്കും.." നമ്മക്ക് താഹി പറയുന്നത് കേട്ടപ്പൊ ഓനിട്ട് ഒന്ന് കൊടുക്കാൻ തോന്നി....അതോണ്ട് നമ്മള് ആ താഹിൻറെ കാലിന് നല്ല ചവിട്ട് കൊടുത്തു... ഓൻ വേദന കടിച്ച് പിടിച്ചോണ്ട് വീണ്ടും നമ്മളെ നോക്കി ചിരിച്ചിട്ട് ഫൈസൽക്കാനേം കൂട്ടി അവിടന്ന് പോയി. അവര് പോയപ്പൊ നമ്മള് ഒന്ന് നെടുവീർപ്പിട്ടിട്ട് ആദിയെ നോക്കി ചിരിച്ചു. "ഹാവൂ....ഇപ്പോഴാ ഒരു സമാധാനായത്...ഞാൻ എന്തൊക്കെയോ അവൻമാരെ കുറിച്ച് ചിന്തിച്ച് കൂട്ടി... ഭാഗ്യത്തിന് പേടിച്ച പോലെ ഒന്നും ഉണ്ടായില്ല..." "നിനക്ക് ഫൈസലിനെ എത്ര കാലം പരിചയണ്ട്...?" "എനിക്ക് ഫൈസൽക്കാനെ അഞ്ചിൽ പഠിക്കുമ്പൊ തൊട്ട് അറിയാ..." "ഓ...അപ്പൊ അന്ന് തുടങ്ങിയിട്ടുണ്ടോ അവന് നിന്നോടുള്ള ഇഷ്ടം...?" "ഏയ്...ഞാൻ പത്തിൽ പഠിക്കുമ്പോഴാ അറിയുന്നത് ഫൈസൽക്കാക്ക് എന്നോടുള്ള ഇഷ്ടം... അതും ഫസി വഴി... അന്ന് ഞാനത് കാര്യാക്കിയില്ല...പിന്നെ ഒരു പ്ലസ് ടു ഒക്കെ ആയപ്പോഴാ നമ്മക്കും അത് മനസ്സിലായത്..." "എന്നിട്ടും നീയെന്താ ഫൈസലിനെ സ്നേഹിക്കാഞ്ഞേ..? ഓൻ അന്നെ സീരിയസായിട്ടല്ലെ സ്നേഹിക്കുന്നത്..." ആദി നമ്മളോട് അങ്ങനെ ഒക്കെ ചോദിച്ചപ്പൊ നമ്മള് എല്ലാം തുറന്ന് പറയാൻ തീരുമാനിച്ചു. "എനിക്ക് അതിന് കഴിയില്ല ആദി...ഞാൻ..." "ഡീ ഫെബീ അവര് പോയോ...?" നമ്മള് പറഞ്ഞ് തുടങ്ങിയതും ഹസിയും നിസൂക്കയും അപ്പോഴേക്കും ഞങ്ങളെ അടുത്തേക്ക് വന്നു. "ആടീ തെണ്ടി അവര് പോയി...നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി തെണ്ടി....എന്നെ ഇവിടെ തനിച്ചാക്കിയിട്ട് നിങ്ങൾ രണ്ട് പേരും കൂടി മുങ്ങിയല്ലെ..." എന്ന് പറഞ്ഞ് നമ്മള് ഹസിൻറെ കയ്യിലടിച്ചു...ഓള് തല്ലിയ ഭാഗത്ത് തടവി കൊണ്ട് നമ്മളെ നോക്കി പല്ലിളിച്ചു. "അത് പിന്നെ ഞാൻ നിസൂക്കാനോട് സംസാരിക്കുന്നത് എങ്ങാനും അവര് കണ്ട് അത് വീട്ടിൽ അറിഞ്ഞാലോന്ന് കരുതി മുങ്ങിയതാ..." "തെണ്ടി... എന്തായാലും മുങ്ങാണ് എന്നാ പിന്നെ എനിക്ക് ഒരു സിഗ്നൽ തന്നിട്ട് മുങ്ങിയാ പോരേന്നോ...അതോണ്ട് അവരെ മുന്നിൽ എങ്ങനെ പിടിച്ച് നിന്നതെന്ന് നമ്മക്കേ അറിയൂ..." "ഹോ...സമ്മതിച്ചു... സോറി...അപ്പൊ ഞാൻ എങ്ങനെ രക്ഷപ്പെടുമെന്നെ ഞാൻ ചിന്തിച്ചൊള്ളൂ...അതോണ്ടാ നിന്നെ വിളിക്കാഞ്ഞത്...ആ.. എന്തായാലും അവര് പോയല്ലോ അത് തന്നെ സമാധാനം... എന്നാ പിന്നെ ഇനി നമ്മൾക്കും പോയാലോ ഫെബീ...നമ്മള് വന്നിട്ട് ഒരുപാട് നേരായില്ലെ..." "അതു ശരിയാ... അപ്പൊ ഞങ്ങൾ ഇറങ്ങട്ടെ...നാളെ കോളേജിൽ വെച്ച് കാണാം..." "ഇപ്പൊ തന്നെ പോണോ ഹസീ...കുറച്ച് കഴിഞ്ഞ് പോയാ പോരേ..." നിസൂക്ക ഹസിയോട് ചോദിക്കുന്നത് കണ്ടപ്പൊ നമ്മളും ആദിയും മുഖത്തേക്ക് നോക്കി കൊണ്ട് ഒന്ന് നീട്ടി മൂളി.. "എന്നാ പിന്നെ ഹസീ...നീയൊരു കാര്യം ചെയ്യ്... നീയും നിസൂക്കയും ഇവിടെ നിന്ന് പതുക്കെ സാവധാനം പറയാനുള്ളത് ഒക്കെ പറഞ്ഞ് തീർത്തിട്ട് വന്നാ മതി...ഞാൻ പോവാ..." അത് കേട്ടപ്പൊ നിസൂക്ക ആയിക്കോട്ടേന്ന് പറഞ്ഞ് തലയാട്ടി... അപ്പൊ തന്നെ ഹസി അയ്യടാന്ന് പറഞ്ഞോണ്ട് നമ്മളെ കയ്യും പിടിച്ച് പുറത്തേക്ക് നടന്നു. നമ്മള് നിസൂക്കാനെ നോക്കി കൊണ്ട് വാ പൊത്തി ചിരിച്ചിട്ട് ഹസിൻറെ പിന്നാലെ പോയി... നമ്മള് വണ്ടി സ്റ്റാർട്ടാക്കിയിട്ട് ഹസിയോട് കേറാൻ പറഞ്ഞപ്പൊ ഓള് നിസൂക്കാനെ നോക്കിയിട്ട് വിളിക്കാമെന്ന് ആംഗ്യം കാണിച്ച് വണ്ടീല് കേറി. നമ്മള് അപ്പൊ ആദിയെ നോക്കി ഇരിക്കേന്നു...നമ്മള് ഓനോട് പോകട്ടെ എന്ന രീതിയിൽ ചിരിച്ചോണ്ട് തലയാട്ടി.... അപ്പൊ ഓൻ കണ്ണിറുക്കി കാണിച്ചിട്ട് തലയാട്ടി... "രണ്ട് പേരുടേയും യാത്ര പറച്ചില് കഴിഞ്ഞെങ്കിൽ നമുക്ക് പോകായിരുന്നു..." ഹസിൻറെ പറച്ചില് കേട്ടപ്പൊ നമ്മള് ചിരിച്ചോണ്ട് അവരോടൊരിക്കൽ കൂടി യാത്ര പറഞ്ഞിട്ട് വീട്ടിലേക്ക് പോയി... യാത്രയിലുട നീളം ഹസി സംസാരിച്ചത് നിസൂക്കാനെ പറ്റി ആയിരുന്നു... അതോട് കൂടി പെണ്ണ് കൈ വിട്ട് പോയെന്ന് നമ്മക്ക് ബോധ്യായി... അന്ന് ഹസി നമ്മളെ വീട്ടിൽ ആയിരുന്നു നിന്നത്...രാത്രി കിടക്കാൻ നേരം ഓള് നിസൂക്കാക്ക് മിസ് കോളിട്ടതും മൂപ്പര് അപ്പൊ തന്നെ തിരിച്ച് വിളിച്ചു... പിന്നെ പറയണ്ടല്ലൊ രണ്ടും കൂടി സൊള്ളി സൊള്ളി നേരം വെളുപ്പിച്ചു. ഇതിന് മാത്രം ഇവർക്ക് ഇത് എന്താ സംസാരിക്കാൻ എന്ന് ചിന്തിച്ചപ്പോഴാ നമ്മക്ക് ആദി തന്ന പണി ഓർമ്മ വന്നത്... നേരം വെളുക്കുവോളം നമ്മളെ കൊണ്ട് ഐ ലൗ യു പറയിപ്പിച്ചത് ഓർത്തപ്പൊ നമ്മക്ക് ചിരി വന്നു... അന്ന് ഓൻ തന്ന ടൈം പീസ് നമ്മള് ഒരിക്കലും നശിപ്പിക്കരുതായിരുന്നു എന്ന് നമ്മക്ക് തോന്നി... നമ്മള് അതൊക്കെ ആലോചിച്ചോണ്ട് പെട്ടെന്ന് തന്നെ ഉറങ്ങി പോയി... പിന്നീട് ഉണ്ടായിരുന്ന കോളേജ് ഡെയ്സ് മുഴുവൻ എല്ലാവരും ആർട്സ് ഡേയുടെ തിരക്കിലായിരുന്നു...നമ്മളും നമ്മളെ റോക്ക് ആൻഡ്‌ റോൾ ബാൻറും പ്രാടീസൊക്കെ തകർപ്പനായിട്ട് തന്നെ ചെയ്ത് തീർത്തു... ഇപ്പൊ ഞങ്ങൾ എല്ലാവരും ഒരൊറ്റ കെട്ടാണ്... ഞങ്ങളെ സൗഹൃദം വളരെ പെട്ടെന്ന് തന്നെ നല്ല ദൃഢമായി... നമ്മളെ കുരാമീസും ആർട്സ് ഡേക്ക് ഒരു കലക്കൻ ഡാൻസ് പ്രോഗ്രാം ഉണ്ട്ട്ടോ...നമ്മളാണ് മെയിൻ ഡാൻസർ... ഞങ്ങൾ പ്രോഗ്രാമിന് ഉണ്ടെന്ന് നമ്മളെ ബ്രദേഴ്സിനോടൊന്നും ഞങ്ങൾ പറഞ്ഞിട്ടില്ല... ഓര് അതൊക്കെ അപ്പൊ കണ്ടാൽ മതി എന്നാണ് ഞങ്ങളെ തീരുമാനം... അങ്ങനെ ദിവസങ്ങളൊക്കെ ശരവേഗത്തിൽ പോയി കൊണ്ടിരുന്നു... ഇന്നാണ് ആർട്സ് ഡേ... രണ്ട് ദിവസങ്ങളിൽ ആയിട്ടാണ് ആർട്സ് നടത്തുന്നത്... ഞങ്ങളെ ഡാൻസും പിന്നെ നമ്മളെ ബാൻറിൻറെ പ്രോഗ്രാമും ഇന്നാണ്...നാളെയാണ് നമ്മളെ സിംഗിൾ സോങ്ങ്... ഞങ്ങളെ ടീമിന്റെ ഡാൻസായിരുന്നു ആദ്യം തന്നെ ഉള്ളത്... അതോണ്ട് ഞങ്ങൾ എല്ലാവരും അതിൻറെ ഒരുക്കങ്ങളിലായിരുന്നു... "ആദ്യമായിട്ട് തന്നെ നമുക്ക് മുന്നിൽ ഒരു ഡാൻസ് പെർഫോമൻസുമായിട്ട് വരുന്നത് ടീം ഫാൻസ്.... ങേ..ഫാൻസോ...?" ആദി മൈക്കിലൂടെ അനൗൺസ് ചെയ്യുന്നത് കേട്ടപ്പൊ തന്നെ ഞങ്ങൾ അഞ്ച് പേരും സ്റ്റേജില് എത്തിയിരുന്നു... ഞങ്ങളെ കണ്ടതും മൈക്ക് പിടിച്ചോണ്ട് നിന്ന ആദിയും കർട്ടൻ പിടിച്ചോണ്ട് നിൽക്കുന്ന നമ്മളെ കാക്കുവും അൻസിക്കയും അന്തം വിട്ട് നോക്കി നിന്നു... ഞങ്ങൾ അവരെ നോക്കി സൈറ്റടിച്ച് കാണിച്ച് ചിരിച്ചോണ്ട് പൊസിഷനിൽ വന്ന് നിന്നു.അപ്പൊ ആദി നമ്മളെ അടുത്തേക്ക് വന്നിട്ട് നമ്മളെ കാതില് മൊഴിഞ്ഞു. "ഐഷൂ...നല്ലോണം പ്രാക്ടീസ് ഒക്കെ ചെയ്തിട്ടാണല്ലോലേ ഈ പരിപാടിക്ക് ഇറങ്ങിയത്...അല്ലാ അന്നത്തെ പോലെയുള്ള വല്ല പരിപാടിയുമാണൃങ്കിൽ ഇപ്പൊ തന്നെ ഇറങ്ങുന്നതാകും നല്ലത്...ഇല്ലെങ്കിൽ പിന്നെ ഇവരെ മുന്നിൽ നാണം കെടും... നിനക്ക് ഇവരെ കുറിച്ച് ശരിക്ക് അറിയാഞ്ഞിട്ടാ..." "അതൊക്കെ ഞങ്ങൾ നോക്കിക്കോളാം...പിന്നെ ഞങ്ങളെ അങ്ങനെ അടച്ച് ആക്ഷേപിക്കൊന്നും വേണ്ട...ഞങ്ങളെ പെർഫോമൻസ് എങ്ങനെ ഉണ്ടെന്ന് നീ കണ്ടോ..." നമ്മളെ മറുപടി കേട്ടപ്പൊ ആദി ഒന്ന് മൂളി കൊണ്ട് അവിടന്ന് മാറി നിന്നു... ഞങ്ങൾക്ക് എല്ലാർക്കും ടെൻഷൻ ഉണ്ടെങ്കിലും അതൊന്നും നമ്മള് കണക്കിലെടുക്കുന്നില്ല...ആ സൽമ ഇല്ലല്ലോ എന്നതാണ് നമ്മളെ ആകെ പാടെയുള്ള ഒരാശ്വാസം... അങ്ങനെ കർട്ടൻ പൊങ്ങി,ഞങ്ങളെ കാതുകളിൽ പാട്ടിൻറെ കൂടെ ഞങ്ങളെ ഹൃദയമിടിപ്പും കേൾക്കാൻ തുടങ്ങി... ആദ്യം ഒരു പരിഭ്രമം തോന്നിയെങ്കിലും പിന്നീട് അതൊക്കെ പോയി... ഞങ്ങൾ അഞ്ച് പേരും നല്ല പൊളിപ്പനായിട്ട് തന്നെ കളി തുടർന്നു...നമ്മളെ സപ്പോർട്ട് ചെയ്തോണ്ട് നമ്മളെ ബ്രദേഴ്സും സ്റ്റേജിൻറെ മുന്നിൽ നിന്ന് കളിച്ചു...ഞങ്ങളെ ഡാൻസ് ശരിക്ക് അങ്ങ് തകർത്തു... അങ്ങനെ ഡാൻസ് കഴിഞ്ഞ് കർട്ടൻ താഴ്ന്നതും കയ്യടികളും വിസിലടികളും കൊണ്ട് ഞങ്ങളെ കാത് അടഞ്ഞു. നമ്മള് അപ്പൊ ആദിയെ നോക്കിയിട്ട് എങ്ങനെ ഉണ്ടായിരുന്നെന്ന് ആംഗ്യം കാണിച്ചപ്പൊ ഓൻ നമ്മളെ അടുത്തേക്ക് വന്നു... "അപ്പൊ അൻക്ക് മനുഷ്യൻമാര് കളിക്കുന്ന പോലെയും കളിക്കാൻ അറിയാലേ..." നമ്മള് അപ്പൊ ഓനെ നോക്കി കൊഞ്ഞനം കുത്തി... അത് കണ്ടപ്പോൾ ഓൻ നിന്ന് ചിരിച്ചു... "പക്ഷേ എന്തൊക്കെ പറഞ്ഞാലും നമ്മക്ക് അൻറെ വസീകരയാ ഇഷ്ടായത്...അതിനോളം വരില്ല ഇതൊന്നും..." "ഡാ..." എന്ന് പറഞ്ഞ് നമ്മള് ആദിൻറെ കയ്യിൽ നല്ലോണം ഒന്ന് പിച്ചി കൊടുത്തു..ഓൻ അത് തടവി കൊണ്ട് നമ്മളോട് വേഗം ഡ്രസ് ചെയ്ഞ്ച് ചെയ്ത് വരാൻ പറഞ്ഞു... കാരണം, നമ്മളെ റോക്ക് ആൻഡ്‌ റോൾ ബാൻറിൻറെ രണ്ടാം തിരിച്ച് വരവിനുള്ള സമയായിട്ടുണ്ട്...അതോണ്ട് നമ്മള് വേഗം ഡ്രസൊക്കെ ചേഞ്ച് ചെയ്ത് ഗിറ്റാറും കൊണ്ട് സ്റ്റേജിൻറെ അടുത്തെക്ക് പോയി... അപ്പൊ നമ്മള് ആ സാലിമിനേയും കൂട്ടരേയും അവിടെ വെച്ച് കണ്ടു...അവര് നമ്മളെ ഒരു പുച്ഛത്തോടെ നോക്കി ചിരിച്ചോണ്ട് നമ്മളെ കടന്ന് പോയി...അവൻമാര് എന്തൊക്കെയോ പ്ലാൻ ചെയ്തിട്ടുണ്ടെന്ന് നമ്മക്ക് അപ്പൊ തന്നെ ബോധ്യായി... സ്റ്റേജിൽ അപ്പൊ വേറെ പരിപാടികൾ നടക്കേന്നു... അത് കഴിഞ്ഞതും ആദി നമ്മളെ കയ്യും പിടിച്ച് സ്റ്റേജിലേക്ക് കേറി... നമ്മളെ ബാൻഡ് ടീം മുഴുവൻ അപ്പൊ തന്നെ അവിടെ ഹാജറായി...അങ്ങനെ ആദി തന്നെ അനൗൺസ് ചെയ്തോണ്ട് പരിപാടി തുടങ്ങി... കർട്ടൻ ഉയർന്നതും പലയിടത്ത് നിന്നും കൂവലുകളുടെ മഹോത്സവം തന്നെ അരങ്ങേറി...നോക്കുമ്പൊ അവരൊന്നും നമ്മളെ കോളേജിൽ ഉള്ളവര് പോലുമല്ല... അവരെ കൂകി വിളി കേട്ടപ്പൊ നമ്മക്ക് ചെറുതായിട്ട് കോൺഫിഡൻസ് കുറഞ്ഞെങ്കിലും നമ്മളെ ബാൻഡ് അതൊന്നും വക വെക്കാതെ പ്രോഗ്രാം തുടങ്ങി... അപ്പൊ നമ്മളെ കോൺഫിഡൻസൊക്കെ നല്ലോണം കൂടി... ഞങ്ങളെ തകർപ്പൻ പെർഫോമൻസ് കണ്ടിട്ട് കോളേജ് മൊത്തം ആഘോഷ തിമർപ്പിൽ ആറാടി...അതിനിടക്ക് കൂവൽ വിദഗ്ദ്ധർ കൂവിയെങ്കിലും അതൊന്നും നമ്മളെ കാതിൽ പതിഞ്ഞില്ല...പകരം ഞങ്ങളെ മ്യൂസികും സപ്പോർട്ട് ആയിട്ടുള്ളവരുടെ കയ്യടികളും വിസിലടികളും മാത്രമേ കാതിൽ പതിഞ്ഞൊള്ളൂ... ഫേമസ് ആയിട്ടുള്ള ഹിന്ദി, മലയാളം, തമിഴ് പാട്ടുകളൊക്കെ കൂടി ഞങ്ങളെ രീതിയിൽ കോഡിനേറ്റ് ചെയ്ത് ഒരു തകർപ്പൻ മാഷപ്പ്....അതൊക്കെ തന്നെ ധാരാളായിരുന്നു സ്റ്റുഡന്റ്സിൻറെ സപ്പോർട്ട് കിട്ടാൻ. അങ്ങനെ നമ്മളെ പ്രോഗ്രാം കഴിഞ്ഞതും കാത് പൊട്ടി പോകുന്ന തരത്തിലുള്ള ആർപ്പു വിളികളാണ് ഉയർന്നത്...ഞങ്ങളെ നീണ്ട നാളത്തെ പരിശ്രമം വിജയം കണ്ട സന്തോഷത്തിൽ കർട്ടൻ താഴ്ന്നതും നമ്മള് ആദിയെ കെട്ടി പിടിച്ചു... ആദി ഷോക്കേറ്റ പോലെ നിന്നിട്ട് നമ്മളെ നോക്കി ചിരിച്ചു...സ്റ്റേജില് നിന്ന് ഇറങ്ങിയതും എല്ലാവരും കൂടി ഞങ്ങളെ പ്രശംസിച്ച് വാനോളം കൊണ്ട് പോയി... നമ്മളെ കുരാമീസിൻറെ കാര്യം പിന്നെ പറയണ്ടല്ലൊ... നമ്മളെ കയ്യിൽ കിട്ടിയപ്പൊ മുതൽ ഒരു സ്വസ്ഥത തന്നിട്ടില്ല...ചക്കരമ്മല് ഈച്ച പൊതിയുന്ന പോലെ നമ്മളെ അങ്ങ് പൊതിഞ്ഞിട്ടുണ്ട്... അങ്ങനെ നമ്മളെ ഇന്നത്തെ പരിപാടിയൊക്കെ കഴിഞ്ഞല്ലൊ എന്ന ആത്മനിർവൃതിയോടെ നമ്മളും കുരാമീസും കൂടി ഓഡിയൻസ് സീറ്റില് പോയി ഇരുന്നു... എല്ലാ പരിപാടികളും ഒന്നിനൊന്ന് മികച്ചതായിരുന്നു... ഉച്ചക്ക് ലഞ്ച് കഴിച്ചിട്ട് ഞങ്ങൾ അഞ്ച് പേരും കൂടി മരച്ചോട്ടിൽ പോയി ഇരുന്നിട്ട് സൊറ പറഞ്ഞിരുന്നു. അപ്പോഴാണ് നമ്മളെ നെഞ്ചിൽ തറച്ച് കേറുന്ന പോലെ ആ പാട്ട് കേട്ടത്... "എന്നോമലേ...എൻ ശ്വാസമേ...എൻ ജീവനെ ആയിഷാ..." അത് കേട്ടതും പിന്നെ നമ്മളെ കാല് അവിടെ ഉറച്ചില്ല...ഒരോട്ടമായിരുന്നു നമ്മള് ഗ്രൗണ്ടിലേക്ക്,പിന്നാലെ നമ്മളെ കുരാമീസും.... സ്റ്റേജില് പെർഫോം ചെയ്യുന്ന ആളെ കണ്ടതും നമ്മള് തൊള്ളേം തുറന്ന് അവരെ തന്നെ നോക്കി നിന്നു... ആദിയും നിസൂക്കയുമാണ് കളിക്കുന്നത്...അതും മെയിലായിട്ട് ആദിയും ഫീമെയിൽ ആയിട്ട് നിസൂക്കയും... അവര് രണ്ട് പേരും കൂടി കാണിച്ച് കൂട്ടുന്നത് കണ്ടാൽ ചിരിക്കാൻ മറന്നവര് വരെ ചിരിച്ച് ചിരിച്ച് മണ്ണ് കപ്പും...അതും നിസൂക്കാനെ ഫീമെയിൽ വേഷം നല്ല തകർപ്പനായിട്ടുണ്ട്.നമ്മള് അപ്പൊ തന്നെ അതൊക്കെ ഫോണില് വീഡിയോ എടുത്തു. പെട്ടെന്ന് സോങ് ചെയ്ഞ്ച് ആയതും അവര് കാണിച്ച് കൂട്ടുന്നത് കണ്ടപ്പൊ നമ്മളെ കയ്യീന്ന് ഫോൺ വീഴാൻ പോയി... നമ്മളും ഹസിയും കൂടി അന്ന് രാത്രി കാണിച്ച് കൂട്ടിയ കോപ്രായങ്ങള് അതെപോലെ അവര് കളിച്ചു....അത് കണ്ടിട്ട് എല്ലാവരും പൊരിഞ്ഞ കയ്യടിയും ഹലാക്കിലെ ചിരിയുമായിരുന്നു.... നമ്മക്ക് ആണെങ്കിൽ ആകെപ്പാടെ സസി ആയ ഒരു ഫീലിങ്ങും....പിന്നെ ഇത് നമ്മളെ ഉദ്ദേശിച്ചാണെന്ന് ആർക്കും അറിയാത്തതേന്നു ഏക ആശ്വാസം... ആദിയും നിസൂക്കയും കൂടി കളിക്കുന്നത് കണ്ടപ്പോഴാണ് നമ്മക്ക് നമ്മളെ അന്നത്തെ പെർഫോമൻസ് എത്ര മാത്രം നന്നായിരുന്നുവെന്ന് മനസ്സിലായത്... ഒടുവിൽ ആ കോപ്രായം കഴിഞ്ഞതും നമ്മള് ദേഷ്യത്തോടെ ആദിനെ തപ്പി ഇറങ്ങിയെങ്കിലും ഓനേയും നമ്മളെ ബ്രദേഴ്സിനേയും പിന്നെ മഷിയിട്ട് നോക്കിയിട്ട് പോലും നമ്മള് കണ്ടില്ല ...അപ്പോഴെങ്ങാനും ആദിനെ നമ്മളെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഇടിച്ച് ഓൻറെ പരിപ്പ് നമ്മള് എടുത്തേനെ... രാത്രി വരെ പ്രോഗ്രാംസ് ഉള്ളതോണ്ട് അത് വരെയൊന്നും നിക്കാൻ നമ്മളെ കൊണ്ട് പറ്റില്ലേന്നു...അതോണ്ട് നമ്മളും അച്ചുവും കൂടി വീട്ടിലേക്ക് പോകാൻ നിന്നു... അച്ചൂൻറെ കയ്യീന്ന് നമ്മള് സ്കൂട്ടിൻറെ കീയും വാങ്ങിയിട്ട് നമ്മളെ ഗിറ്റാറ് ഓളെ ഏൽപ്പിച്ചിട്ട് വരാന്തയിലൂടെ നടക്കുമ്പോഴായിരുന്നു ആദിൻറേയും നമ്മളെ ബ്രദേഴ്സിൻറെയും ശബ്ദം നമ്മള് ഒരു ക്ലാസീന്ന് കേട്ടത്. അപ്പൊ തന്നെ നമ്മക്ക് അങ്ങോട്ട് കേറി പോകാൻ തോന്നിയെങ്കിലും അവരുടെ സംസാര വിഷയം നമ്മളാണെന്ന് തോന്നിയപ്പൊ അവിടെ തന്നെ നിന്നോണ്ട് അവര് പറയുന്നത് കേട്ടു. ••••••••••••••••••••••••••••••••••••••••••••••••••••••••••••••• "ഡാ അക്കൂ...നിങ്ങള് കരുതുന്ന പോലെ ഞാൻ ഓളെ ഫ്രണ്ടായിട്ട് ഇതുവരെ കണ്ടിട്ടില്ല...ഇനിയൊട്ടും കാണാനും പോണില്ല... ഇതൊക്കെ എനിക്ക് ഓളോട് കൂടുതൽ അടുക്കാൻ വേണ്ടി ചെയ്തതാ..." "ആദി...എനിക്ക് ഇതൊന്നും അത്ര നല്ലതായിട്ട് തോന്നുന്നില്ല...ഫെബി അന്നെ ഇപ്പൊ ഒരു നല്ല ഫ്രണ്ടായിട്ടാണ് കാണുന്നത്...ആ അവള് ഒരിക്കലും അന്നോട് ഇഷ്ടാണെന്ന് പറയുമെന്ന് എനിക്ക് തോന്നുന്നില്ല..." "അനൂ...ഞാൻ ഓളെ സ്നേഹിക്കുന്നത് സത്യാണെങ്കിൽ എൻറെ സ്നേഹം സത്യാണെങ്കിൽ ഓള് വൈകാതെ എൻറേത് ആകും..." "ഓക്കേ...സമ്മതിച്ചു...ഓള് അൻറെ സ്നേഹം മനസ്സിലാക്കി നിന്നെ തിരിച്ച് സ്നേഹിച്ചെന്ന് കരുതിക്കോ...പക്ഷെ,നിങ്ങള് തമ്മിൽ ഒന്നിക്കാൻ ആ സൽമ സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...? അതുപോട്ടെ...നിൻറെ ഉമ്മി സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...?" "ഉമ്മി സമ്മദിക്കും സിദ്ധൂ....അവരെ കുറിച്ചുള്ള സത്യങ്ങൾ അറിയുമ്പൊ ഉമ്മി എന്നേയും ഐഷൂനേയും സ്വീകരിക്കും." "എന്ത് സത്യം...? അവരെ കുറിച്ച് നിനക്ക് എന്ത് സത്യാ അറിയാ...?" നിസൂൻറെ ചോദ്യം കേട്ടപ്പോഴാണ് നമ്മള് എന്ത് മണ്ടത്തരമാ വിളിച്ച് കൂവിയതെന്ന് മനസ്സിലായത്.അതോണ്ട് നമ്മള് അത് അപ്പൊ തന്നെ തിരുത്തി പറഞ്ഞു. "അ...അത്...അതൊന്നുമില്ല...ഇപ്പൊ അതല്ലല്ലോ നമ്മളെ വിഷയം...എങ്ങനെ ഐഷൂനെ കൊണ്ട് നമ്മളെ സ്നേഹിപ്പിക്കും എന്നതല്ലേ.... ഓൾക്ക് എന്നോട് ഇഷ്ടമൊക്കെയുണ്ട് പക്ഷെ അത് തുറന്ന് പറയാത്തതാണ്...അത് ഓള് പറയണം...ഇല്ലെങ്കിൽ പറയിപ്പിക്കണം...." "ഡാ....ആദി...ഫെബി...ഫെബീ..." "ആടാ നിസൂ അവള് തന്നെ...അവളെ എങ്ങനെയാ ഒന്ന് സെറ്റാക്കാ...?" "ഡാ...അതല്ലടാ...ഫെബി അതാ അവിടെ നിക്കുന്നു..." നിസു ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയപ്പൊ നമ്മളെ ഐഷു ഉണ്ട് കണ്ണും നിറച്ചോണ്ട് നമ്മളെ രൂക്ഷമായി നോക്കി കൊണ്ടിരിക്കുന്നു....അപ്പൊ ഞങ്ങൾ ഇതുവരെ ഇവിടേ പറഞ്ഞതൊക്കെ അവള് കേട്ടെന്ന് നമ്മക്ക് ഉറപ്പായി... നമ്മള് ഐഷൂന്ന് വിളിച്ച് അടുത്തേക്ക് പോകാൻ നിന്നപ്പോഴേക്കും ഓള് അവിടന്ന് ഓടി പോയി...നമ്മള് സ്വയം തലക്ക് അടിച്ചോണ്ട് അവൻമാരെ നോക്കി കണ്ണുരുട്ടി കൊണ്ട് ഐഷൂൻറെ പിന്നാലെ പോയി... "ഐഷൂ....അവിടെ നിക്ക്...എനിക്ക് പറയാനുള്ളതൊന്ന് കേൾക്ക്..പ്ലീസ്..." എന്ന് പറഞ്ഞ് നമ്മള് ഓളെ കയ്യില് പിടിച്ചോണ്ട് അവിടെ തടഞ്ഞ് നിർത്തി...ഓള് പെട്ടെന്ന് തന്നെ കൈ പിൻവലിച്ചിട്ട് നമ്മളെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി... "എന്താ ഇനി നിനക്ക് പറയാനുള്ളത്...? അവരോട് പറഞ്ഞതൊക്കെ കള്ളാണെന്ന് പറയാൻ പോകാണോ? ഞാൻ നിന്നെ എൻറെ ഒരു നല്ല ഫ്രണ്ടായിട്ടല്ലെ കണ്ടത്...തിരിച്ച് നീയും അങ്ങനെയാകുമെന്ന് എന്നെ വിശ്വസിപ്പിച്ചീലേ...എന്താ ആദി നിനക്ക് എന്നെ ഫ്രണ്ടായിട്ട് കണ്ടാൽ..." "എനിക്ക് അങ്ങനെ കാണാൻ പറ്റില്ലെടീ....കാരണം ഞാൻ നിന്നെ അത്രക്ക് പ്രേമിക്കുന്നുണ്ട്....സ്നേഹിച്ച പെണ്ണിനെ ശത്രുവായിട്ട് കാണേണ്ടി വന്നാലും ഫ്രണ്ടായി കാണാൻ എന്നെ കൊണ്ട് ഒരിക്കലും പറ്റില്ല..." എന്ന് നമ്മള് ഓളെ നേരെ കയർത്ത് കൊണ്ട് സംസാരിച്ചപ്പൊ ഓള് ഞെട്ടിത്തരിച്ചോണ്ട് നമ്മളെ നോക്കി നിന്നു. "ഇത്രയൊക്കെ പറയുന്നുണ്ടല്ലോ...നിനക്ക് എന്നെ ഫ്രണ്ടായി കാണാൻ പറ്റുമെങ്കിൽ എന്ത് കൊണ്ട് എന്നെ സ്നേഹിച്ചൂടാ...?" "എനിക്ക് അതിന് പറ്റില്ല..." "എന്ത് കൊണ്ട് പറ്റില്ല..." നമ്മള് ഓളെ നേരെ വീണ്ടും കുരച്ച് ചാടിയപ്പൊ ഐഷു പറയുന്നത് കേട്ട് നമ്മളെ നെഞ്ചിടിപ്പ് നിലച്ച് പോയ പോലെ തോന്നി...അവള് പറഞ്ഞത് വീണ്ടും വീണ്ടും നമ്മളെ കാതിൽ മുഴങ്ങി കേട്ട് തുടങ്ങി.... "കാരണം, എനിക്ക് വേറെ ഒരാളെ ഇഷ്ടാണ്....ഞാൻ അയാളെ അല്ലാതെ മറ്റാരേയും സ്നേഹിക്കുന്നില്ല..." (തുടരും) ********************************************* ഈ പാർട്ട് എത്രത്തോളം നന്നായിട്ടുണ്ടെന്ന് അറിയില്ല...അടുത്ത ഭാഗം നാളെ രാത്രി 10 മണിക്ക്... #📙 നോവൽ
💘നീയില്ലാ ജീവിതം💘 #🏞️ ഇമേജ് സ്റ്റാറ്റസ്
*💘നീയില്ലാ ജീവിതം💘* _ഭാഗം. 65_ ആദിയോട് ഒരു വാക്ക് പോലും മിണ്ടാതെ നമ്മളെ കുരാമിസിനേയും കൂട്ടി അവിടന്ന് പോകാൻ നിന്നപ്പൊ ആരോ നമ്മളെ കൈ പിടിച്ച് അവിടെ നിർത്തി. അത് ആരാണെന്ന് അറിയാൻ വേണ്ടി നമ്മള് തിരിഞ്ഞ് നോക്കിയപ്പൊ ആ ആളെ കണ്ട് നമ്മള് ആദിയെ ഒന്ന് നോക്കി... ഓൻറെ വല്ലിമ്മയാണ് നമ്മളെ കൈ പിടിച്ച് അവിടെ നിർത്തിയത്...വീൽചെയറിലായിരുന്നു വല്ലിമ്മ... നമ്മള് ആദിയെ നോക്കിയപ്പൊ ഓൻ ഞങ്ങളെ അടുത്തേക്ക് വന്നു. എന്നിട്ട് മുട്ട് കുത്തി ഇരുന്നോണ്ട് വല്ലിമ്മാക്ക് നമ്മളെ പരിചയപ്പെടുത്തി കൊടുത്തു. "വല്ലിമ്മാ....ഇതാണ് ഞാൻ പറയാറുള്ള ഐഷു..." ആദി അതും പറഞ്ഞോണ്ട് നമ്മളെ കൈ പിടിച്ച് വലിച്ച് അവിടെ ഇരുത്തി ... വല്ലിമ്മ നമ്മളെ നോക്കി ഒന്ന് പുഞ്ചിരി തൂകിയിട്ട് നമ്മളെ കവിളില് തലോടി... എന്നിട്ട് എന്തൊക്കെയോ കൈ കൊണ്ട് ആംഗ്യം കാണിച്ചു. നമ്മക്ക് അതൊന്നും മനസ്സിലാകാത്തോണ്ട് നമ്മള് ആദിനെ നോക്കി. "എൻറെ ഉമ്മി പറഞ്ഞതൊന്നും നീ കാര്യാക്കണ്ട എന്നാ വല്ലിമ്മ പറയുന്നത്... വല്ലിമ്മാക്ക് സംസാരിക്കാനുള്ള ശേഷിയില്ല...എൻറെ ഉപ്പ മരിച്ച ശേഷം വല്ലിമ്മ ഇങ്ങനെയാണ്..." ആദി പറയുന്നത് കേട്ടപ്പൊ നമ്മക്ക് എന്തോ ഒരു വിഷമായി...നമ്മള് വല്ലിമ്മാൻറെ കയ്യിൽ പിടിച്ചിട്ട് ഞങ്ങൾ യാത്ര പറഞ്ഞ് പോകാൻ നിന്നപ്പൊ ആദി നമ്മളെ തടുത്തു. "നിങ്ങളെ ഞാൻ ഇങ്ങോട്ട് വിളിച്ച് വരുത്തിയത് അത്ര പെട്ടെന്ന് പോകാനല്ല....ഇന്ന് ഉച്ചക്ക് ഉള്ള ഫുഡ് ഒക്കെ കഴിച്ചിട്ടേ നിങ്ങൾ ഇവിടന്ന് പോകൂ..." നമ്മള് ആദിൻറെ വർത്താനം കേട്ടിട്ട് ഉമ്മിനെ ഒന്ന് തിരിഞ്ഞു നോക്കി.മൂപ്പത്തി നമ്മളെ കണ്ണുരുട്ടി പേടിപ്പിച്ചോണ്ട് നിക്കാണ്...അതോണ്ട് നമ്മള് നൈസായിട്ട് അവിടന്ന് മുങ്ങാനുള്ള പണി നോക്കി... ഇല്ലെങ്കിൽ അത് നമ്മക്ക് ഒരു പാരയാകും... "ആദീ...ഞങ്ങൾ പിന്നെ ഒരിക്കൽ വരാം...ഞാൻ ഇപ്പോഴാ ഓർത്തത് ഞങ്ങക്ക് അത്യാവശ്യായിട്ട് ടൗണിലേക്ക് പോകാൻ ഉണ്ടേന്നു...അല്ലെ അച്ചു...?" നമ്മള് ഓളെ നോക്കി കണ്ണിറുക്കിയപ്പൊ ഓള് ആ എന്ന് തലയാട്ടി ..കൂടെ നമ്മളെ ബാക്കി കുരാമീസും... ആദി അപ്പൊ നമ്മളെ രൂക്ഷമായി നോക്കി കൊണ്ട് ഓൻറെ ഉമ്മിനെയും ബ്രദേഴ്സിനേയും ഒന്ന് നോക്കി... "നിങ്ങൾ ആരും ഇവിടന്ന് എങ്ങോട്ടും പോകുന്നില്ല....നിങ്ങൾ വന്നിട്ടുണ്ടെങ്കിൽ ഞാൻ പറഞ്ഞിട്ട് ഇവിടന്ന് പോയാ മതി... " നമ്മള് ഓനോട് വേറെയും ന്യായങ്ങൾ നിരത്താൻ നിന്നെങ്കിലും ആദി അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ പെട്ടെന്ന് നമ്മളെ കയ്യും പിടിച്ചോണ്ട് ആദിൻറെ ഉമ്മിൻറെ നേരെ ചെന്നു.. ഇവനിത് എന്തിനുള്ള പുറപ്പാടാ പടച്ചോനേന്ന് ചിന്തിച്ച് നമ്മള് കുരാമീസിനെയൊക്കെ ഒന്ന് നോക്കി... ഉമ്മിൻറെ മുന്നിൽ എത്തിയതും ആദി നമ്മളെ കയ്യീന്ന് വിട്ടു. എന്നിട്ട് പെട്ടെന്ന് നമ്മളെ തോളിലൂടെ കയ്യിട്ടിട്ട് ഓൻറെ അടുത്തേക്ക് ചേർത്തു നിർത്തി... നമ്മള് ഷോക്കടിച്ച പോലെ ആദിയെ തന്നെ കണ്ണും മിഴിച്ച് നോക്കി നിന്നു. "ഉമ്മി ഒരു കാര്യം മനസ്സിലാക്കണം...ഇവളെയാണ് ഈ ആദി ജീവിതത്തിലേക്ക് ക്ഷണിക്കാൻ ഉദ്ദേശിച്ചതെങ്കിൽ അതിൽ യാതൊരു മാറ്റവും ഉണ്ടാകാൻ പോണില്ല.... അതോണ്ട് എൻറെ തീരുമാനത്തിൻറെ അമർഷം എന്നോട് തീർത്താൽ മതി...അതിന് ഇവളെ ബലിയാടാക്കണ്ടാ..." "ആദീ....നിനക്ക് ഞാൻ പറയുന്ന വാക്കിന് യാതൊരു വിധ വിലയുമില്ലേ..? മനപൂർവ്വം സൽമയെ വെദനിപ്പിക്കാൻ വേണ്ടിയല്ലെ നീ ഇവളെ ഇങ്ങോട്ട് വിളിച്ചോണ്ട് വന്നത്....?" "ഉമ്മി കരുതുന്ന പോലെ ഞാനും ഐഷുവും തമ്മിൽ ഒരു ഫ്രണ്ട്ഷിപ്പ് എന്നതിലുപരി മറ്റൊരു ബന്ധവുമില്ല.... അന്ന് എനിക്ക് ഇവളോട് തോന്നിയ മനോഭാവമല്ല എനിക്ക് ഇപ്പൊ ഉള്ളത്...ഞങ്ങൾ ജസ്റ്റ് ഫ്രണ്ട്സ് മാത്രാണ്.... ഉമ്മി അത് മനസ്സിലാക്കുന്നത് നന്നായിരിക്കും... ഇല്ലെങ്കിൽ എനിക്ക് മറ്റു പല തീരുമാനങ്ങളും എടുക്കേണ്ടി വരും..." ആദി ഓൻറെ ഉമ്മിയോട് പറയുന്നത് കേട്ടപ്പൊ നമ്മക്ക് അതൊരു വിഷമായി.നമ്മള് ഇങ്ങോട്ട് വന്നതിനെ ചൊല്ലി ഇവര് വാക്ക് തർക്കം ഉണ്ടായത്. .. ആദിൻറെ ഉമ്മി ആണെങ്കിൽ ഒരു നടക്കും പോകുന്ന ലക്ഷണമില്ല...നമ്മളെ എന്തൊക്കെയോ പറഞ്ഞ് പ്രാകി കൊണ്ടാണ് പുള്ളിക്കാരി അവിടന്ന് പോയത്... നമ്മള് അപ്പൊ ആദിൻറെ നേരെ തിരിഞ്ഞു. "എന്തിനാ ആദീ എൻറെ പേരും പറഞ്ഞ് ഉമ്മിനോട് വെറുതെ വഴക്ക് കൂടുന്നത്...? ഏതൊരു ഉമ്മയും തൻറെ മക്കളെ കാര്യത്തിൽ എടുക്കുന്ന നിലപാടല്ലെ ഉമ്മിയും എടുത്തിട്ടുള്ളൂ... ഞാൻ ഇവിടെ നിൽക്കുന്നത് അവർക്ക് ഇഷ്ടാകുന്നില്ലെങ്കിൽ ഞാൻ പോയി തന്നോളാം....പക്ഷേ അതിന് എന്തിനാ ഇങ്ങനെ ഒരു ശത്രുത ഉണ്ടാക്കുന്നത്..?" "ഐഷുത്താ എൻറെ ഉമ്മി പറയുന്നത് ഒന്നും കാര്യാക്കണ്ട...അത് മനസ്സിൽ ഒന്നും വെക്കാതെയാ അങ്ങനെ ഒക്കെ സംസാരിക്കുന്നത്...ഞങ്ങളെ ഉമ്മി ഇങ്ങനെ ഒക്കെ പറഞ്ഞെങ്കിലും നിങ്ങളോട് ഇവിടന്ന് ഇറങ്ങി പോകാൻ പറഞ്ഞില്ലല്ലോ...അതാണ് ഞങ്ങളെ ഉമ്മി.... അതൊക്കെ അപ്പോഴത്തെ വിഷമത്തിന് പറഞ്ഞതാകും...പിന്നെ അതൊക്കെ മറന്നിട്ടും ഉണ്ടാകും അതൊന്നും കാര്യാക്കണ്ട.... ഒന്നുല്ലെങ്കിലും നാളെ ഇങ്ങോട്ട് തന്നെ കേറി വരേണ്ട ആളല്ലേ അപ്പൊ ഉമ്മിൻറെ മനസ് ഐഷുത്ത മാറ്റി എടുത്തേക്ക്..." ആഷി പറയുന്നത് കേട്ട് നമ്മള് ങെ...? എന്ന ഭാവത്തിൽ ഓനെ നോക്കിയപ്പൊ ആദി അപ്പോഴേക്കും ഇടക്ക് കേറിയിട്ട് ഞങ്ങളെ വീട് കാണിക്കാൻ കൊണ്ട് പോയി... നമ്മള് ആഷി എന്താ പറഞ്ഞത് എന്താ ഉദ്ദേശിച്ചതെന്നും ആലോചിച്ച് നിന്നു...അച്ചു വന്ന് നമ്മളെ വിളിച്ചപ്പോഴാണ് നമ്മളും ഓരെ പിന്നാലെ വെച്ച് പിടിച്ചത്.... ആദി ഓൻറെ റൂമിലേക്ക് ഞങ്ങളെ വിളിച്ചപ്പൊ നമ്മള് കേറി പോയത് സൽമൻറെ റൂമിലേക്കാണ്.... എന്തായാലും ഇതുവരെ വന്നിട്ട് രോഗിയെ കാണാതെ പോകുന്നത് മോശല്ലേ...? അതോണ്ട് നമ്മള് ഓളെ റൂമിൽ കേറി. നോക്കുമ്പൊ പുള്ളിക്കാരി നല്ല ഉറക്കായിരുന്നു...നമ്മക്ക് പിന്നെ പണ്ടേ ഈ ഉറങ്ങി കിടക്കുന്നവരെ വിളിച്ച് എണീപ്പിച്ച് ശീലമില്ലാത്തോണ്ട് നമ്മള് ഓളെ അടുത്ത് കുറച്ച് നേരം ഇരുന്നിട്ട് ഓളെ തന്നെ വീക്ഷിച്ചു. നെറ്റിയിൽ ഒരു കെട്ടും ഒരു കാലും കയ്യും പ്ലാസ്റ്ററും ഇട്ടിട്ടുണ്ട് ...ഓളെ കോലം കണ്ടാൽ തന്നെ മനസ്സിലാക്കാം എങ്ങനെ ആയിരിക്കാം അവള് വീണതെന്ന്... ഇപ്പൊ ശരിക്കും ഓളെ കാണുമ്പൊ നമ്മക്ക് ഒരു പാവായിട്ട് തോന്നി...പക്ഷേ കാണുന്ന അത്ര പാവല്ല അവളെന്ന് അനുഭവിച്ച നമ്മക്ക് അല്ലെ അറിയൂ... കുറച്ച് കഴിഞ്ഞപ്പൊ ഓള് മെല്ലെ കണ്ണ് തുറന്നു. നമ്മളെ ഓള് അവിടെ ഒട്ടും പ്രതീക്ഷിക്കാത്തോണ്ട് നമ്മളെ കണ്ടപ്പൊ തന്നെ ഓള് ഞെട്ടി തരിച്ച് എണീക്കാൻ ശ്രമിച്ചു.... "സൂക്ഷിച്ച് സൂക്ഷിച്ച്...എന്താ ഇത് സൽമാ...നിനക്ക് ഒന്ന് സൂക്ഷിച്ച് എണീറ്റൂടേ... സ്റ്റിച്ച് വല്ലതും പൊട്ടി നീ വീണ്ടും ഹോസ്പിറ്റലിൽ ആയാൽ പിന്നെ ആരാ എന്നോട് യുദ്ധം ചെയ്യാൻ ഉണ്ടാകാ? അതോണ്ട് സൂക്ഷിച്ചൊക്കെ എഴുന്നേൽക്കണട്ടോ..." എന്ന് പറഞ്ഞ് നമ്മള് ഓളെ പിടിച്ചതും ഓള് കൈ കുതറി കൊണ്ട് നമ്മളെ നേരെ കുരച്ച് ചാടി. "Don't touch me bloody &*@$#..." എന്ന് നല്ല പച്ച തെറിൻറെ അഭിഷേകം തന്നെ ഓള് നമ്മളെ നേരെ ഉതിർത്തു...നമ്മളത് കേട്ടോണ്ട് ഓളെ നോക്കി നല്ലോണം ഒന്ന് ചിരിച്ച് കൊടുത്തു. "ആരോട് അനുവാദം ചോദിച്ചിട്ടാടീ നീയെൻറെ റൂമിൽ കേറിയത്..?" "ആരോടും ചോദിച്ചില്ലാ....ചോദിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നിയില്ല... കാരണം ഇതെൻറെ ഭർത്താവിന്റെ വീടാണ്...അപ്പൊ പിന്നെ എനിക്ക് എങ്ങോട്ട് വേണേലും കേറി പോകാനുള്ള ലൈസൻസുണ്ട്..." *"ഡീ...."* രോഷാകുലയായി കൊണ്ട് സൽമ നമ്മളെ നേരെ ശബ്ദം ഉയർത്തിയപ്പൊ നമ്മള് കാത് പൊത്തി പിടിച്ചു. "ശൊ ...നീയിങ്ങനെ അലറാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ സൽമാ.... നടക്കാൻ പോകുന്ന ഒരു കാര്യം മുൻകൂട്ടി തന്നെ നിന്നെ അറിയിച്ചു...അത്രയെയുള്ളൂ... നീ ഇതിനു തന്നെ ഇങ്ങനെ വൈലൻറായാൽ ഇനി എന്തൊക്കെ നീ കാണാനുള്ളതാ...അതൊക്കെ കാണുമ്പൊ നീയെന്ത് ചെയ്യും..." "നിന്നെ ഞാൻ കൊന്ന് കളയുമെടീ..." "കമോൺ സൽമാ...ഈ അവസ്ഥയിൽ നിനക്ക് മറ്റൊരാളുടെ സഹായമില്ലാതെ എണീക്കാൻ പോലും പറ്റില്ല.. ആ നീ എന്നെ എങ്ങനെ കൊല്ലാനാ?" "ഞാൻ ജീവിതകാലം മുഴുവൻ ഇങ്ങനെ കിടക്കുമെന്ന് നീ കരുതിയോ...? കൂടി പോയാൽ രണ്ട് മാസം...അത്രയുള്ളൂ ഇനി നിനക്ക് ആയുസ്സ്.. ഞാൻ ഇവിടന്ന് ഒന്ന് എണീറ്റോട്ടെ...അന്ന് നിൻറെ അവസാനായിരിക്കും.... ഇപ്പൊ നീ എന്നോട് നാവിട്ടലക്കുന്ന പോലെ അപ്പൊ ചെയ്യാൻ നിനക്ക് പറ്റിയെന്ന് വരില്ല..." "ഓഹോ....ഭീഷണിയാണോ...? പക്ഷെ അത് നമ്മളെ അടുത്ത് വില പോകില്ലല്ലോ മോളേ... കാരണം... എൻറെ കൂടെ എന്തിനും ഏതിനും നിഴല് പോലെ ആദിയുണ്ട് കൂട്ടിന്....അവൻ കൂടെ ഉണ്ടായാൽ മാത്രം മതി പിന്നെ ഈ ലോകം തന്നെ എൻറെ കാൽച്ചുവട്ടിലാ... ഞാനും ആദിയും തമ്മിൽ ഇഷ്ടത്തിലാണ്...ആദിൻറെ പഠനം കഴിഞ്ഞാ ഉടനെ തന്നെ ഞങ്ങളെ കല്യാണം ഉണ്ടാകും... അതോട് കൂടി നിൻറേയും സാലിമിൻറേയും ഇവിടത്തെ പൊറുതി ഞാൻ എന്നന്നേക്കുമായിട്ട് അവസാനിപ്പിക്കും... മര്യാദക്ക് എന്നെ അനുസരിച്ച് നിൽക്കാൻ പറ്റുമെങ്കിൽ വീടിന്റെ ഏതെങ്കിലും ഒരു കോണിൽ ചുരുണ്ട് കൂടി നിനക്ക് കഴിയാം...ഇല്ലെങ്കിൽ വീടിന് പുറത്താകും നിൻറെ സ്ഥാനം..." നമ്മള് ചുമ്മാ ഓളെ ഇട്ട് കളിപ്പിക്കാൻ വേണ്ടി നോക്കിയതാണേലും നമ്മള് പറഞ്ഞ് പറഞ്ഞ് കാട് കേറി പോയെന്ന് നമ്മക്ക് തോന്നി...അതോണ്ട് ആ ഡയലോഗോട് കൂടി നമ്മള് നിർത്തി... പക്ഷേ സൽമ അപ്പോഴാണ് തുടങ്ങിയത്... "ഡീ...നീയൊരു കാര്യം മനസ്സിലാക്കിക്കോ...നീ എത്ര തന്നെ കിണഞ്ഞ് പരിശ്രമിച്ചാലും ആദി നിൻറേതാകില്ല...കാരണം അവൻ നിന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ല...അവൻറെ സ്നേഹം ലഭിച്ചിട്ടുള്ളത് ഈ എനിക്ക് മാത്രാണ്..." "അത് പഴങ്കഥയല്ലെ സൽമാ...ഇപ്പൊ ആദി എന്നെ മാത്രാണ് സ്നേഹിക്കുന്നത്...അതിനുള്ള തെളിവാണ് ഞാൻ ഇപ്പൊ ഇവിടെ നിൽക്കുന്നത്...അവനാണ് എന്നെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നത്... എന്തിനാണെന്ന് അറിയോ..? നിന്നോട് ഇതൊക്കെ പറയാനും...നിൻറെ സായൂജ്യമറിയാനും...പിന്നെ എന്നെ ഇത്രയും കാലം ചക്ര ശ്വാസം വലിപ്പിച്ചതിന് പകരം ചോദിക്കാനും. ." എന്ന് പറഞ്ഞ് നമ്മള് ഓളെ കയ്യിൽ പിടിച്ചതും അവള് കിടന്ന് അലറാൻ തുടങ്ങി... അപ്പോഴാണ് നമ്മള് ആ കാര്യം ശ്രദ്ധിച്ചത്...നമ്മള് ഓളെ പ്ലാസ്റ്ററിട്ട കയ്യിലാണ് കേറി പിടിച്ചത്...അതാണ് ഈ സൈറണ് കാരണം... നമ്മള് അപ്പൊ തന്നെ ഓളോട് ഒരു സോറി പാസാക്കി കൊണ്ട് കൈ തടവി കൊടുത്തതും ഓള് കൈ പിൻവലിച്ച് വീണ്ടും കൈ കേട് വരുത്തി.... നമ്മക്ക് ഓളെ അലർച്ചയൊക്കെ കണ്ടപ്പൊ ചിരി വരേന്നു. ഓളെ അലർച്ച കേട്ടിട്ട് നമ്മളെ കുരാമീസും ബ്രദേഴ്സും ആദിയും ആഷിയുമൊക്കെ കൂടി റൂമിലേക്ക് കേറി വന്നു... കേറി വന്ന പാടെ ആദി നമ്മളെ കൈ പിടിച്ച് നോക്കി കൊണ്ട് എന്തോ തിരഞ്ഞു... "ഐഷൂ നിനക്ക് കുഴപ്പൊന്നും ഇല്ലല്ലോ..? ഇവിടന്ന് ഒരു അലർച്ച കേട്ടപ്പൊ ഞാൻ കരുതി നിനക്ക് പെയിൻ വന്നോന്ന്..." ആദി പറയുന്നത് കേട്ടപ്പൊ നമ്മക്ക് ഒന്നും മനസ്സിലായില്ല...അതോണ്ട് നമ്മള് നെറ്റി ചുളിച്ചോണ്ട് ആദിയേയും കൂടെയുള്ളവരെയും ഒന്ന് നോക്കി... അച്ചു അപ്പൊ നമ്മളെ നോക്കി കണ്ണിറുക്കി കാണിച്ചു...അപ്പൊ നമ്മളെ പരിപാടിക്ക് ശേഷമുള്ള ഐറ്റമാണെന്ന് നമ്മക്ക് മനസ്സിലായി... പക്ഷേ, ആദി അടുത്തതായിട്ട് പറയുന്നത് കേട്ട് നമ്മളെ കിളി പറന്ന് പോയി ലൈനിൻറെ കമ്പിയില് തട്ടി ഷോക്കടിച്ച് ചത്ത് പോയി... "നിന്നോട് ഡോക്ടർ ഈ സമയത്ത് സൂക്ഷിച്ച് നടക്കാൻ പറഞ്ഞിട്ടില്ലേ? ഇപ്പോഴും കൊച്ച് കുട്ടിയാണെന്നാണോ വിചാരം...? ഒരു കൊച്ച് കുട്ടി വയറ്റിലുള്ള കാര്യം നീ മറക്കണ്ട..." അത് കേട്ടപ്പൊ നമ്മള് ഞെട്ടി തരിച്ചോണ്ട് ആദിയെ നോക്കി... ഓൻ നമ്മളെ നോക്കി ചിരിച്ചോണ്ട് സൽമയെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കി... അപ്പൊ നമ്മളും സൽമയെ തിരിഞ്ഞ് നോക്കിയപ്പൊ ഓളെ മുഖത്ത് ദേഷ്യവും സങ്കടവും ഒരുപോലെ മിന്നി മറയുന്നുണ്ട്...അത് കണ്ടപ്പൊ നമ്മക്ക് ഒരു ചെറിയ സന്തോഷമൊക്കെ തോന്നിയെങ്കിലും ആദി പറഞ്ഞത് മാത്രം നമ്മക്ക് ഇഷ്ടായില്ല... അതോണ്ട് സൽമയെ നോക്കി ഒരു ലോഡ് പുച്ഛം വിതറി കൊണ്ട് നമ്മള് പുറത്തിറങ്ങി.പിന്നാലെ അവരും വന്നു... നമ്മള് അവരെയൊക്കെ ഒന്ന് തുറുക്കനെ നോക്കിയപ്പൊ അവരൊക്കെ കൂടി ഒരു പൊട്ടിച്ചിരി ആയിരുന്നു...അതൊക്കെ കൂടി ആലോചിച്ചപ്പൊ നമ്മക്കും ചിരി കൺട്രോൽ ചെയ്യാൻ പറ്റാതെ നമ്മളും പൊട്ടിച്ചിരിച്ചു... അപ്പോഴാണ് നമ്മള് ആദിയെ കണ്ടത്.അപ്പൊ തന്നെ നമ്മള് ഓൻറെ അടുത്തേക്ക് ചെന്നിട്ട് ഓൻറെ വയറ്റിനിട്ട് ഒരു കുത്ത് കൊടുത്തു. "ഡാ ആദി....എന്തൊക്കെയാടാ നീ വിളിച്ച് കൂവിയത്? എൻറെ വയറ്റില് കുഞ്ഞുണ്ട്,ഡോക്ടർ സൂക്ഷിക്കാൻ പറഞ്ഞതാ.... എന്തൊക്കയാടാ ഇത്..?" "ഓഹോ അത് ശരി...നിനക്ക് എന്നെ ഭർത്താവ് ആക്കുന്നതിന് കുഴപ്പല്യ...ഞാൻ നിൻറെ വയറ്റില് കുഞ്ഞുണ്ടെന്ന് പറഞ്ഞതായോ കുറ്റം...?" ആദി പറയുന്നത് കേട്ട് അവിടെ വീണ്ടും ഒരു കൂട്ടച്ചിരി മുഴങ്ങി...നമ്മള് അപ്പൊ സൽമയോട് കാച്ചിയ ഡയലോഗ് ഒക്കെ അവര് കേട്ടിട്ടുണ്ടെന്ന് നമ്മക്ക് അതോടെ ഉറപ്പായി...നമ്മള് ഓനെ നോക്കി ഒരു വളിച്ച ഇളി പാസാക്കി കൊണ്ട് ഒരു സോറിയങ്ങ് കീച്ചി.. ഓനും അതിന് പകരായിട്ട് നമ്മളെ നോക്കി ഒന്ന് ചിരിച്ചു... "ദേ അവള് ഇങ്ങനെ വീണ് കിടക്കുന്നുണ്ടെന്ന് കരുതി അധികം നെളിയാനൊന്നും നിക്കണ്ട...ഇപ്പൊ രണ്ട് പേരും കൂടി അവിടെ കാട്ടി കൂട്ടിയതിനൊക്കെ അവള് എന്തായാലും പകരം ചോദിച്ചിരിക്കും...അതോണ്ട് നീ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാകും ഫെബീ..." കാക്കു പറയുന്നത് കേട്ടപ്പൊ എല്ലാവരെ ചിരിയും മാഞ്ഞ് നമ്മളെ തന്നെ നോക്കി നിന്നു... നമ്മള് അതൊന്നും നമ്മക്ക് വിഷയല്ല എന്ന രീതിയിൽ ചിരിച്ച് തള്ളി... ആദിൻറെ മുഖത്തും ടെൻഷനുണ്ടെങ്കിലും ഓനും അത് പുറത്ത് കാണിച്ചില്ല...പക്ഷേ ഓൻറെ മുഖം കണ്ടപ്പോ നമ്മക്ക് അങ്ങനെ തോന്നി... അങ്ങനെ ഉച്ചക്ക് നല്ല സൂപ്പർ ഫുഡും കഴിച്ച് കുറച്ച് നേരം വല്ലിമ്മാൻറെ കൂടെ ചിലവഴിച്ചതിന് ശേഷം ഞങ്ങൾ ഇറങ്ങി... നമ്മള് ആദിയോട് നാളെ കോഫീ ഷോപ്പ് എന്ന് ആംഗ്യം കാണിച്ചപ്പൊ ഓൻ ഓക്കെ പറഞ്ഞു. ഞങ്ങൾ അവിടന്ന് ഇറങ്ങാൻ നേരം ആഷി നമ്മളെ അടുത്തേക്ക് വന്നിട്ട് സിനൂനോട് സോറി പറയാൻ പറഞ്ഞ് വിട്ടു... നമ്മള് ഓനെ നോക്കി കൊണ്ട് തലയാട്ടി തിരിഞ്ഞ് നടന്നതും നമ്മളെ എതിരെ വന്ന ആളുമായി നമ്മള് കൂട്ടിമുട്ടി. നോക്കുമ്പോൾ ആ സാലിമായിരുന്നു... ഓൻ നമ്മളെ കണ്ടതും ആദിയേയും നമ്മളേയും മാറി മാറി നോക്കി. "ഹോ...വന്ന് വന്ന് ഇപ്പൊ വീട്ടിൽ കേറി വന്നും നീ അഴിഞ്ഞാടാൻ തുടങ്ങിയോടീ..." "സൂക്ഷിച്ച് സംസാരിക്കണം..." എന്ന് പറഞ്ഞ് നമ്മള് ഓന് നേരെ വിരല് ചൂണ്ടി. ഓൻ അപ്പൊ നമ്മളെ വിരല് പിടിച്ച് തിരിച്ചു. "ഇല്ലെങ്കിൽ നീയെന്ത് ചെയ്യുമെടീ..." എന്ന് പറഞ്ഞ് തീരുന്നതിന് മുന്നേ ആദി ഓനെ തല്ലിയിരുന്നു...തല്ല് കിട്ടിയതോണ്ട് ഇനി ഇവിടെ ഒരു തല്ലിൻറെ പൊടി പൂരമാകുമെന്ന് കരുതിയെങ്കിലും നമ്മക്ക് തെറ്റി... സാലിം ആ തല്ല് കൊണ്ട് നിന്നിട്ട് ഞങ്ങളെ നോക്കി ഒന്ന് പരിഹസിച്ച് ചിരിച്ചോണ്ട് അകത്തേക്ക് കേറി പോയി...അവൻറെ ചിരിക്ക് അർത്ഥം നമ്മക്ക് മനസ്സിലായില്ലെങ്കിലും ആദിക്ക് മനസ്സിലായെന്ന് നമ്മക്ക് തോന്നി. ഞങ്ങൾ അവിടന്ന് വേഗം അവരോട് യാത്ര പറഞ്ഞ് ഇറങ്ങി. ഞങ്ങളെ ബ്രദേഴ്സ് ഒക്കെ വേറെ ഭാഗത്തേക്കും നമ്മളും കുരാമീസും വേറെ വഴിയിലേക്കും പിരിഞ്ഞു... നമ്മളെ കുരാമീസിന് അപ്പൊ പറയാനുണ്ടായിരുന്നത് ആദിൻറെ ഉമ്മിനെ പറ്റി മാത്രമായിരുന്നു... " എന്തൊരു സാധനാ ആദിൽക്കാൻറെ ഉമ്മ....അതിന് തീരെ കണ്ണിച്ചോരയില്ല....ഫെബിയെ പറ്റി എന്തൊക്കെ അനാവശ്യങ്ങളാ അവര് പറഞ്ഞത്..." നസിയാണ്. "ശരിയാ.... ആ വീട്ടിൽ ഇത്തിരി മനുഷ്യപറ്റുള്ളത് ആദിൽക്കക്കും ആഷിക്കും വല്ലിമ്മാക്കുമാണ്...ബാക്കി മൂന്നും കണക്കാ...അതും ആദിൽക്കാൻറെ ഉമ്മ ആദിൽക്കാനെ സപ്പോർട്ട് പോലും ചെയ്യുന്നില്ല..." ഷംനയാണ്. "നീ ആ വീട്ടിലേക്ക് എങ്ങാനും മരുമകളായി കേറി ചെന്നാ പിന്നെ അവിടെ എന്നും അമ്മായിയമ്മ പോരാകും..." സനയാണ്. "അതൊക്കെ മുൻക്കൂട്ടി കണ്ടതോണ്ടല്ലെ ഞാൻ ആദിയോട് ഇഷ്ടല്ലാന്ന് പറഞ്ഞത്...ഇത് ഇങ്ങനെ ഒക്കെ ആകൊള്ളൂന്ന് നമ്മക്ക് നേരത്തെ അറിയായിരുന്നു..." എന്ന് പറഞ്ഞ് നമ്മള് ഓരെ നോക്കി കണ്ണിറുക്കി. അവറ്റകള് അപ്പൊ നമ്മളെ നോക്കി ഓ പിന്നെ... എന്ന് പറഞ്ഞ് ആർത്ത് കൂവി... കുറച്ച് കഴിഞ്ഞപ്പൊ ഞാനും അച്ചുവും മാത്രായി.ബാക്കി മൂന്നും വേറെ ഒരു വഴിയിലേക്ക് തിരിഞ്ഞു. അച്ചൂനും പറയാൻ ഉണ്ടായിരുന്നത് ആദിൻറെ ഉമ്മാനെ പറ്റി ആയിരുന്നു ..ഓള് പറയുന്നത് ഒക്കെ നമ്മള് കേട്ട് നിന്നു എന്നല്ലാതെ നമ്മളൊന്നും മിണ്ടിയിരല്ല... ••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••• ഇന്നലെ അവര് വീട്ടിലേക്ക് വന്നതിൻറെ പുകില് ഇപ്പോഴും മാറിയിട്ടില്ല...അതിനിടക്ക് ആ സാലസാലിം ഉമ്മിൻറെ അടുത്ത് പോയി കൊച്ച് കുട്ടികളെ പോലെ പരാതിയും പറഞ്ഞ് ചെന്നേക്കുന്നു.... അതിനും നമ്മക്ക് ഉമ്മിൻറെ വായേന്ന് ഒരുപാട് കേട്ടെങ്കിലും നമ്മളത് കാര്യാക്കിയില്ല...കാരണം നമ്മളിത് ഇന്നും ഇന്നലേം കാണാൻ തുടങ്ങിയതല്ലല്ലൊ...അതോണ്ട് അതിൽ പുത്തരി ഒന്നും ഇല്ലേന്നു. നമ്മള് നിസൂനേയും കൂട്ടി നമ്മളെ ബുള്ളറ്റില് കോഫീ ഷോപ്പിലേക്ക് ചെന്നു. നിസൂനോട് നമ്മള് ഇപ്പോഴും എന്തിനാ ഓനെ ഇങ്ങോട്ട് കൊണ്ട് വന്നതെന്ന് പറഞ്ഞിട്ടില്ല... ഓൻ പലതവണ ചോദിച്ചെങ്കിലും നമ്മള് അതൊക്കെ ഉണ്ടെന്ന് മാത്രം പറഞ്ഞു... നമ്മളാകും ആദ്യം എത്തിയതെന്നാ നമ്മള് കരുതിയത്...പക്ഷേ ഐഷുവും ഹസിയും നേരത്തെ തന്നെ എത്തിയിട്ടുണ്ട്... ഹസിയെ കണ്ടതും നിസു നമ്മളെ നോക്കി കൊണ്ട് നിന്ന് പരുങ്ങാൻ തുടങ്ങി... "ഹലോ നിസൂക്കാ...എന്താ അവിടെ തന്നെ നിന്ന് കളഞ്ഞേ...ഇങ്ങു വാ...ഞങ്ങൾ എത്ര നേരായി നിങ്ങളെ വെയിറ്റ് ചെയ്യാന്ന് അറിയോ? മനുഷ്യൻ ആയാലേ കുറച്ചൊക്കെ കൃത്യനിഷ്ടത വേണം... മനസ്സിലായോ?" ഐഷു നമ്മളെ നേരെ അതൊക്കെ കൂടി തൊണ്ട കാറി പറഞ്ഞപ്പോഴേക്കും നമ്മള് നിസൂനേയും വലിച്ച് അവരെ അടുത്ത് ഇരുന്നിരുന്നു... "എന്തായാലും ഞങ്ങൾ വന്നില്ലെ ഐഷൂ...അല്ലാ നിങ്ങളൊന്നും ഓഡർ ചെയ്തില്ലേ..? ബേറർ..." നമ്മള് അവിടെ ഉള്ള ഒരു ബേററെ വിളിച്ച് അവർക്കൊക്കെ വേണ്ടത് ഓഡർ ചെയ്തു... എന്നിട്ട് നമ്മളും ഐഷുവും ഓരോന്ന് സംസാരിച്ച് ഇരുന്നു എന്നല്ലാതെ അവറ്റകള് രണ്ടും ഒരക്ഷരം പോലും മിണ്ടുന്നില്ല... ഇനി അവർക്ക് പ്രൈവസി വേണ്ടി വരുമെന്ന് കരുതി നമ്മള് ഐഷൂനേയും കൂട്ടി മറ്റൊരു ടേബിളിലേക്ക് മാറി ഇരുന്നു... അപ്പൊ മുതൽ ഐഷു നമ്മളോട് ഒന്നും മിണ്ടിയില്ല... ഇന്നലെ ഉമ്മി പറഞ്ഞതൊക്കെ ഓള് ഇപ്പോഴും മനസ്സിൽ വെച്ച് നടക്കാണോ എന്ന് നമ്മക്ക് തോന്നി... "ഐഷൂ...ഇന്നലെ എൻറെ ഉമ്മി അങ്ങനെ ഒക്കെ പറഞ്ഞതൊന്നും താൻ മനസ്സിൽ വെക്കണ്ട... എനിക്ക് അറിയാം ഉമ്മി പറഞ്ഞതൊക്കെ നിനക്ക് നല്ലോണം വിഷമായിട്ടുണ്ടെന്ന്... എൻറെ ഉമ്മിക്ക് വേണ്ടി ഞാൻ നിന്നോട് സോറി ചോദിക്കാണ്...സോറിയെടാ..." "എന്താ ആദി ഇതൊക്കെ... ഞാൻ അതൊക്കെ അപ്പോഴേ വിട്ട് കളഞ്ഞു... എനിക്ക് ആരോടും ദേഷ്യമോ പരാതിയോ പരിഭ്രമോ ഒന്നുമില്ല... നീ അതൊന്നും ആലോചിച്ച് ടെൻഷനാകണ്ട..." "പിന്നെ എന്താടീ നിൻറെ മോന്തക്ക് ഇത്രക്ക് കനം...? ഒരു കൊട്ട കണക്കിന് സങ്കടം നിഴലിക്കുന്നുണ്ടല്ലോ മുഖത്ത്...എന്താ കാര്യം...?" നമ്മളെ ചോദ്യത്തിന് ഒരു ചെറു പുഞ്ചിരി നൽകി കൊണ്ട് ഐഷു കോഫിയിലേക്ക് തന്നെ നോക്കി ഇരുന്നു.... ഓളെ ഇരുത്തം കണ്ടപ്പൊ തന്നെ കക്ഷി ഇവിടെ ഒന്നുമല്ലെന്ന് നമ്മക്ക് മനസ്സിലായി. അതോണ്ട് നമ്മള് ഓളെ കാലിനൊരു ചവിട്ടങ് കൊടുത്തു... അത് കിട്ടിയപ്പൊ ഓള് ചിന്തയിൽ നിന്നും ഉണർന്ന് നമ്മളെ തറപ്പിച്ച് നോക്കി കൊണ്ട് നമ്മക്കും തിരീച്ച് തന്നു നല്ല അഡാറ് ചവിട്ട്...നമ്മള് കാലും തടവി ഓളെ നോക്കി കൊഞ്ഞനം കുത്തിയപ്പൊ ഓള് ചിരിച്ചോണ്ട് നമ്മളെ പുച്ഛിച്ച് തള്ളി. അപ്പൊ ഐഷു കുറച്ച് റിലാക്സായി...ഓള് നമ്മളോട് ആർട്സ് ഡേ പ്രോഗ്രാമിനെ കുറിച്ചൊക്കെ ഒരുപാട് സംസാരിച്ചു. കുറച്ച് കഴിഞ്ഞപ്പൊ ഐഷു നമ്മളെ തോണ്ടി കൊണ്ട് നിസൂനേയും ഹസിനേയും ചൂണ്ടിക്കാട്ടി... നോക്കുമ്പോൾ അവറ്റകള് രണ്ട് പേരും കൂടി ഒരുമിച്ച് ഇരുന്നാണ് സംസാരിക്കുന്നത്...അത് കണ്ടപ്പൊ നമ്മളെ വയറ് കത്തുന്ന പോലെ തോന്നി... കാരണം നമ്മളെ പെണ്ണിന്റെ കൂടെ നമ്മക്ക് ഇരിക്കാൻ പറ്റിയില്ലല്ലോ...ഓള് നമ്മളെ ഓപ്പോസിറ്റല്ലെ ഇരിക്കുന്നത്. നമ്മള് അവിടെ ഇരുന്നിട്ട് അവരെ നോക്കുമ്പോഴുണ്ട് ആരോ നമ്മളെ അടുത്ത് വന്ന് ഇരിക്കുന്നു...അതാരാപ്പൊ എന്ന് ചിന്തിച്ച് തിരിഞ്ഞ് നോക്കിയപ്പൊ നമ്മളെ ഐഷുവാണ് കൂടെ ഇരിക്കുന്നത്... ഓള് നമ്മളെ നോക്കി സൈറ്റടിച്ചിട്ട് നമ്മളെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തിട്ട് അതിൽ തോണ്ടി കളിക്കാൻ തുടങ്ങി... ഇവളിതെന്ത് ജന്തുവാ പടച്ചോനേ എന്ന് ചിന്തിച്ചോണ്ട് നമ്മള് ഓളെ തന്നെ നോക്കി ഇരുന്നു... നമ്മളെ നോട്ടം കണ്ടപ്പൊ ഓള് എന്തേന്ന് പുരികം പൊന്തിച്ചു...നമ്മള് ഒന്നുല്യാന്ന് തലയാട്ടി കൊണ്ട് ഓളെ നോക്കി ഒന്ന് ചിരിച്ചു... അത് കണ്ടപ്പൊ ഓളും ഒരു കള്ളച്ചിരിയോടെ നമ്മളെ ഫോണിലേക്ക് നോക്കി കൊണ്ടിരുന്നു. "ഇതില് എൻറെ ബർത്ത് ഡേ ഫോട്ടോസ് ഇല്ലേ ആദീ...?" "അതിൽ ഉണ്ടാകൊല്ലോ...നീ നോക്ക്..." അപ്പോഴാണ് നമ്മക്ക് മറ്റൊരു കാര്യം ഓർമ്മ വന്നത്... നമ്മള് മൈ ഐഷൂ എന്ന് പറഞ്ഞ് ഉണ്ടാക്കി വെച്ച ഒരു സീക്രട്ട് ഫോൾഡറിലാണ് അത് ഒളിപ്പിച്ച് വെച്ചിരിക്കുന്നതെന്ന്...അതോണ്ട് നമ്മള് അപ്പൊ തന്നെ ഓളെ കയ്യീന്ന് ഫോൺ തട്ടി വാങ്ങി.... "ഹോ...ഇൻറെ പടച്ചോനേ... ഫോൺ വേണമെങ്കിൽ ചോദിച്ചാ പോരേ അതിന് ഇങ്ങനെ തട്ടി പറിക്കണോ?" നമ്മള് ഓളെ നോക്കി ഒന്ന് പല്ലിളിച്ചിട്ട് വേഗം ഫോണില് ഒരു ലോക്കിട്ട് വെച്ച് ഓൾക്ക് തന്നെ തിരിച്ച് ഫോൺ കൊടുത്തു. ഓള് ഫോണിൻറെ ലോക്ക് തുറന്നു തരാൻ നമ്മളോട് ഒരുപാട് കെഞ്ചിയെങ്കിലും നമ്മളത് കാര്യാക്കാതെ കോഫി കുടിച്ചോണ്ടിരുന്നു. പെട്ടെന്ന് ആരോ വന്ന് ഞങ്ങളെ രണ്ട് പേരുടേയും ഓപ്പോസിറ്റ് വന്നിരുന്നു... അവരെ കണ്ടതും ഐഷു ഞെട്ടി തരിച്ച് കൊണ്ട് എണീറ്റ് നിന്നു... അതിലെ ഒരുത്തനെ നമ്മക്ക് പരിചയമുണ്ടെങ്കിലും മറ്റവനെ നമ്മള് ആദ്യായിട്ടാണ് കാണുന്നത്...ഒരുത്തൻ ആ ഫൈസൽ ആണ്...മറ്റവൻ ആരാണെന്നറിയില്ല....ഐഷു അവനെ കണ്ടിട്ടായിരുന്നു എണീറ്റ് നിന്നത്. "താ....താഹീ....താഹീ നീ...." (തുടരും) ******************************************* നിങ്ങൾ ആകാംശയോടെ കാത്തിരിക്കുന്ന ഐഷൂൻറെ പാസ്റ്റ് അറിയാൻ ഇനിയും രണ്ട് ഭാഗം നിങ്ങൾ കാത്തിരിക്കണം... ഈ പാർട്ട് അത്ര പോരാന്ന് അറിയാം...അടുത്ത ഭാഗം എത്രയും പെട്ടെന്ന് പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം... #📙 നോവൽ
*💘നീയില്ലാ ജീവിതം💘* _ഭാഗം.64_ ഓൻ എന്താകും ഹസിയോട് പറയാൻ പോകുന്നതെന്ന് ചിന്തിച്ച് നമ്മക്ക് തലക്ക് വട്ടായി... ഒടുവിൽ ആദി പറയുന്നത് കേട്ട് ഹസിയും നമ്മളും തൊള്ളേം തുറന്ന് ഓനെ നോക്കി നിന്നു... "എന്താ ആദീ നീ പറഞ്ഞത്....? നിസൂക്കക്ക് ഇവളെ ഇഷ്ടായെന്നോ...? ഇനി ഒരു പെണ്ണിന് തൻറെ ജീവിതത്തിൽ സ്ഥാനമില്ലാന്ന് പറഞ്ഞ് നടന്ന നിസൂക്കാക്ക് ഇവളെ ഇഷ്ടായെന്നോ...." നമ്മള് അതും പറഞ്ഞ് അന്തം വിട്ട് ഹസിനെ നോക്കി. ഓളെ ഉണ്ടക്കണ്ണ് പുറത്തേക്ക് ചാടാനായ പോലെ തള്ളി വന്നത് കണ്ടപ്പൊ നമ്മള് ഓളെ നോക്കി ഹലാക്കിലെ ചിരിയായിരുന്നു... അത് കണ്ടപ്പൊ ഹസി നമ്മളെ തലയണ കൊണ്ട് തല്ലാൻ തുടങ്ങി... നമ്മള് അപ്പൊ തന്നെ ചിരി കൺട്രോൽ ചെയ്തിട്ട് ഓളെ കയ്യീന്ന് അത് വാങ്ങി വെച്ചിട്ട് ഓളെ കൈ പിടിച്ചു.... എന്നിട്ട് കണ്ണിമ വെട്ടാതെ നമ്മള് ഓളെ തന്നെ നോക്കി നിന്നു. "ഹസീ...നിന്നോട് ഞാൻ ഇന്നേവരെ ഇങ്ങനെ ഒരു കാര്യം ചോദിച്ചിട്ടില്ല....പക്ഷേ, ഇപ്പൊ ചോദിക്കേണ്ട ഒരു സാഹചര്യം വന്നതോണ്ട് ചോദിക്കാണ്.... നിനക്ക് ഞങ്ങളെ നിസൂക്കാനെ ഇഷ്ടല്ലേ?" ഓള് അത് കേട്ടപ്പൊ എന്ത് പറയണമെന്ന് അറിയാതെ നമ്മളെ തന്നെ മിഴിച്ച് നോക്കി കൊണ്ട് വാക്കുകൾക്ക് വേണ്ടി പരതി... അത് കണ്ടപ്പൊ ആദിയും നമ്മളെ കൂടെ കൂടി ഓളെ മനസ്സിലുള്ള കാര്യം ചൂഴ്ന്നെടുക്കാൻ ശ്രമിച്ചു... ഒരുപാട് നേരത്തെ ചോദ്യം ചെയ്യലിനൊടുവിൽ ഓൾക്ക് നിസൂക്കാനോട് ഇഷ്ടക്കുറവൊന്നുമില്ലാന്ന് വ്യക്തമാക്കി... ആ നിലപാട് കേട്ടപ്പൊ നമ്മക്കും ആദിക്കും അത് ഒരുപോലെ സന്തോഷം ഉണ്ടാക്കി.... "നിനക്ക് ഓനോട് ഇഷ്ടക്കുറവൊന്നും ഇല്ലാത്ത സ്ഥിതിക്ക് നിനക്ക് ഓനെ ഇഷ്ടാണെന്ന് പറയട്ടെ...." ആദിയാണ്. "അള്ളോ....അതൊന്നും വേണ്ട...ഇൻക്ക് അതിന് മുൻപ് നിസൂക്കാനെ നേരിട്ട് കണ്ട് ചിലതൊക്കെ സംസാരിക്കണം.... എന്നിട്ട് എന്താണ് എൻറെ തീരുമാനമെന്ന് ഞാൻ നിസൂക്കാനെ തന്നെ അറിയിച്ചോളാം...." "ആ...അത് നല്ലൊരു ഐഡിയയാണ്...എന്നാ പിന്നെ നമുക്ക് അങ്ങനെ തന്നെ ചെയ്യാം.... ഈ വരുന്ന സൺഡേ നമുക്ക് എൻറെ കോഫീ ഷോപ്പില് വെച്ച് മീറ്റ് ചെയ്യാം... എന്താ വേണ്ടതെന്ന് നിങ്ങൾ തീരുമാനിക്ക്.... അപ്പൊ ശരിയെന്നാ...ഞാൻ ഇറങ്ങാ...ഇതുപോലെ വീണ്ടും അടുത്ത തവണ വരാൻ നോക്കാം...അപ്പോഴെങ്കിലും ഡാൻസ് കളിക്കാൻ പഠിച്ചിട്ട് നീയാ പണിക്ക് ഇറങ്ങിയാ മതീട്ടോ ഐഷൂ..." ഓൻ അതും പറഞ്ഞോണ്ട് നമ്മളെ നോക്കി ആക്കി ചിരിച്ചോണ്ട് പോകാൻ നിന്നപ്പൊ നമ്മള് ഓൻറെ നടുപൊറം നോക്കി ഒരെണ്ണം കൊടുത്തിട്ട് ഒരു ലോഡ് പുച്ഛം വാരി എറിഞ്ഞു... "ആ പിന്നെ ഒര കാര്യം പറയാൻ വിട്ട് പോയി... ഓൻ പറഞ്ഞിട്ടല്ലട്ടോ ഹസീ ഞാൻ നിന്നോടിത് ചോദിച്ചത് .... എന്ന് കരുതി ഓന് അന്നെ ഇഷ്ടല്ലാന്നല്ലട്ടോ.... ഓന് അന്നേ ഇഷ്ടാണ്...അത് ഓന് തന്നെ അന്നോട് നേരിട്ട് പറയണമെന്നാണ് ആഗ്രഹം... പക്ഷേ, നിനക്ക് ഓനോട് അങ്ങനെ ഒരു ഇഷ്ടല്ലെങ്കിൽ അത് ഓന് താങ്ങാൻ പറ്റില്ല... അതാ ഞാൻ നേരത്തെ തന്നെ നിന്നോട് ചോദിച്ചത്... എന്തായാലും നിനക്ക് എതിർപ്പൊന്നും ഇല്ലാത്ത സ്ഥിതിക്ക് ഞാൻ ഓനേയും കൂട്ടി സൺഡേ വരും...നിങ്ങൾ രണ്ട് പേരും അങ്ങോട്ട് വരണം... പിന്നെ ഞാൻ ഇങ്ങനെ ഒരു കാര്യം നിങ്ങളോട് പറഞ്ഞിട്ടുമില്ല...നിങ്ങളൊട്ട് അറിഞ്ഞിട്ടുമില്ല ...അങ്ങനെ നിന്നേക്കണം കേട്ടല്ലോ ...?" ഞങ്ങൾ രണ്ട് പേരും ആദിയോട് ഓക്കെ പറഞ്ഞ് ഓനെ വേഗം അവിടന്ന് പറഞ്ഞയക്കാൻ നോക്കി. "അപ്പൊ ശരി...ഞാൻ എന്നാ പോകട്ടെ വസീകരാ....നാളെ കോളേജിൽ വെച്ച് കാണാം.... ബൈ ഐഷൂ...ബൈ ഹസീ..." എന്ന് പറഞ്ഞ് ആദി അവിടന്ന് ഇറങ്ങിയപ്പൊ നമ്മള് ഓനെ നോക്കി കൊഞ്ഞനം കുത്തി കൊണ്ടിരുന്നു. ഹസി നമ്മളെ നോക്കി വാ പൊത്തി ചിരിച്ചോണ്ട് ആദിയോട് ബൈ പറഞ്ഞു. നമ്മള് ഓൻ കണ്ണിൽ നിന്നും മായുന്നത് വരെ അവിടെന്ന് നോക്കി നിന്നു. ഓൻ പോയപ്പൊ എന്തൊക്കെയോ വല്ലാണ്ട് ഓനെ മിസ് ചെയ്യുന്ന പോലെ നമ്മക്ക് തോന്നി...അതോണ്ട് നമ്മള് അവിടെ കുറച്ച് നേരം ഇരുന്നിട്ട് മാനത്തെ നിലാവിനേയും താഴെ പൂത്തു നിൽക്കുന്ന വൈറ്റ് റോസുകളെയും നോക്കി.... എന്തൊക്കെയോ ഒരു നൊസ്റ്റാൾജിക് ഫീല് തോന്നി തുടങ്ങി. നമ്മള് പതിയെ കണ്ണുകളടച്ച് രണ്ട് വർഷം പിറകിലേക്ക് സഞ്ചരിച്ചു... അപ്പൊ തന്നെ ഹസി വന്ന് നമ്മളെ പിടിച്ച് കുലുക്കിയിട്ട് നമ്മളെയും കൂട്ടി ബെഡിൽ പോയി കിടന്നു.... ഓള് എന്തൊക്കെയോ പറയുന്നുണ്ട് പക്ഷേ നമ്മള് അതൊന്നും കേൾക്കുന്നില്ല...ആദിയാണ് കണ്ണടച്ചാൽ മുന്നിൽ നിൽക്കുന്നത്.... 'സത്യം പറഞ്ഞാൽ രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഞാൻ ആദിയെ കണ്ട് മുട്ടുന്നതെങ്കിൽ ഒരിക്കലും ഓനെ ഞാൻ ഇങ്ങനെ പിറകെ നടത്തിക്കില്ലായിരുന്നു....പക്ഷേ ഇതാകും എൻറെ വിധി....അതാണ് എനിക്ക് ആദിയെ സ്വീകരിക്കാനോ ഉപേക്ഷിക്കാനോ കഴിയാത്തത്..... എന്നിരുന്നാലും ഇപ്പൊ മനസ്സിന് ഒരല്പം ആശ്വാസമുണ്ട്... ആദി നമ്മളെ ഒരു ഫ്രണ്ടായിട്ടാണല്ലൊ കാണുന്നത്... അത് ഒരു കണക്കിന് നല്ലതാണ്.... അതോണ്ട് എന്നെ കുറിച്ച് എനിക്ക് ആദിയോട് ഒന്നും വെളിപ്പെടുത്തേണ്ട കാര്യം വരുന്നില്ല... കാരണം, അതൊക്കെ ആദി അറീഞ്ഞിട്ടും ഇനി കാര്യമില്ല...അതോണ്ട് അത് രഹസ്യമായിട്ട് തന്നെ ഇരിക്കട്ടെ...' നമ്മളിങ്ങനെ ഓരോന്ന് ചിന്തിച്ചോണ്ട് എപ്പോഴോ ഉറങ്ങി പോയി... പിറ്റേന്ന് കോളേജിൽ പോകാനൊക്കെ എന്തോ ഒരു ത്രില്ല്... അതോണ്ട് നേരത്തെ തന്നെ നമ്മളെ ഒരുക്കമൊക്കെ കഴിഞ്ഞ് നമ്മള് ബസ് സ്റ്റോപ്പിൽ എത്തിയിരുന്നു. അച്ചൂനോട് ഇന്നലെ നടന്ന കാര്യങ്ങൾ ഒക്കെ നമ്മള് അപ്പൊ തന്നെ പറഞ്ഞു.... അത് കേട്ടപ്പൊ മുതൽ ഓളും നമ്മളെ പോലെ ഭയങ്കര ആകാംഷയിലാണ്. കോളേജിൽ വെച്ച് ഞങ്ങൾ നിസൂക്കാനെ കണ്ടപ്പൊ വെറുതെ എന്തൊക്കെയോ അർത്ഥം വെച്ചോണ്ട് സംസാരിച്ചിരുന്നു... നമ്മള് പറയുന്നത് മൂപ്പർക്ക് അധികം പിടി കിട്ടിയിട്ടില്ല എന്നതാണ് ആശ്വാസം.... ക്ലാസിൽ ഇരിക്കുമ്പൊ ആദിൻറെ ക്ലാസിലേക്ക് നോക്കിയിട്ട് ഓനോട് ആംഗ്യം കാണിച്ച് സംസാരിക്കലായിരുന്നു നമ്മക്ക് പണി...അത് കണ്ടിട്ട് എല്ലാരും കൂടി നമ്മളെ കളിയാക്കിയെങ്കിലും നമ്മളത് വക വെച്ചില്ല.... കാരണം ആദി ഇപ്പോ നമ്മളെ ബെസ്റ്റ് ഫ്രണ്ട്സിൽ ഒരാളാണ്... അതോണ്ട് ഓനോട് അങ്ങനെ ഒരു മനോഭാവാണ് ഇപ്പോ നമ്മക്ക് ഉള്ളത്.... ആ ഫ്രണ്ട്ഷിപ്പിനെ മറ്റൊരു അർത്ഥത്തിൽ കണ്ടത് എൻറെ തെറ്റായിരുന്നു... ഉച്ചക്ക് ആർട്സ് ഡേ സംബന്ധിച്ച് ഞങ്ങൾക്ക് ഒരു മീറ്റിങ് വിളിച്ചു... നമ്മള് ആദ്യം തന്നെ അവിടെ എത്തിയിരുന്നു... മീറ്റിങ് തുടങ്ങി പരിപാടികളെ കുറിച്ചും അവിടെ നടത്തേണ്ട അറേഞ്ച്മെൻസിനെ കുറിച്ചും ഒരുപാട് ചർച്ചകളൊക്കെ നടത്തി.... നോട്ടീസ് എഴുതുന്ന തിരക്കിലായിരുന്നു അപ്പൊ നിസൂക്ക. നമ്മക്ക് അപ്പൊ പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തോണ്ട് നമ്മള് മൂപ്പരെ അടുത്ത് പോയി ഇരുന്നു... അങ്ങനെ നോട്ടീസ് എഴുതി കഴിഞ്ഞ് മൂപ്പരത് ആദിക്ക് കൊണ്ട് കൊടുത്തു. ആദി ലിസ്റ്റ് തയ്യാറാക്കി കൊണ്ടിരിക്കേന്നു... നമ്മക്ക് അവരോട് ഒക്കെ കൂടി ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു... അത് എങ്ങനെ തുടങ്ങുമെന്ന് ചിന്തിച്ച് നിന്ന് അവസാനം നമ്മളത് പറഞ്ഞ് തുടങ്ങി.... "ഗായ്സ്..... വൺ മിനിറ്റ് എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്കണം..." അത് പറഞ്ഞപ്പൊ അവരൊക്കെ കൂടി നമ്മളെ നോക്കി എന്താന്ന് ചോദിച്ചു... നമ്മള് അവരെയൊക്കെ ഒന്ന് നോക്കി ചിരിച്ചോണ്ട് തുടർന്നു... "രണ്ട് വർഷം മുൻപ് നിങ്ങള് നിർത്തി വെച്ച നിങ്ങളെ ബാൻഡ് വീണ്ടും ഡബിൾ സ്ട്രോങായിട്ട് തിരിച്ച് വരണം....ഇത് ഞാൻ ചോദിക്കുന്ന എൻറെ ബർത്ത് ഡേ ഗിഫ്റ്റ് ആയിട്ട് ഇതിനെ കണ്ടാൽ മതി....എന്ത് പറയുന്നു...?" നിസൂക്ക അപ്പൊ തന്നെ ആദിയെ ഒന്ന് നോക്കി. അവര് പരസ്പരം മുഖത്തേക്ക് നോക്കി നിന്നു എന്നല്ലാതെ അവയൊന്നും മിണ്ടുന്നത് നമ്മള് കണ്ടില്ല... "എന്താ നിസൂക്ക നമുക്ക് ആ പഴയ ബാൻഡ് തിരിച്ച് കൊണ്ട് വരണ്ടേ...?" "ഫെബീ....അത്...എല്ലാം ആദിയാണ് തീരുമാനിക്കേണ്ടത്...അവനാണ് ആ ബാൻഡ് ഉണ്ടാക്കിയത് തന്നെ... ആദിക്ക് സമ്മതമെങ്കിൽ...." എന്ന് പറഞ്ഞ് നിസൂക്ക ആദിയെ നോക്കിയപ്പൊ നമ്മളും ഓനെ നോക്കി. "ആദി...എന്താ തൻറെ അഭിപ്രായം...? നിങ്ങളെ ബാൻഡ് വീണ്ടും തിരിച്ച് വരണമെന്ന് എനിക്ക് നല്ല ആഗ്രഹമുണ്ട്....പറ്റിയാൽ ഫീമെയിൽ സിങ്ങറായിട്ട് നമ്മക്കും ഒരു ചാൻസ് തരണം... എന്തേ...?" നമ്മളെ പോലെ തന്നെ എല്ലാവരും അപ്പൊ ഉറ്റു നോക്കിയത് ആദിയെയാണ്. ഓൻ ഒന്നും മിണ്ടാതെ നിന്നിട്ട് ഞങ്ങളെ എല്ലാവരേയും ഒന്ന് നോക്കി... കാക്കുവും നിസൂക്കയും അൻസിക്കയും കൂടി ആദിനോട് പ്ലീസ് ഡാ എന്ന് പറഞ്ഞപ്പൊ ആദി നമ്മളെ നോക്കി കൊണ്ട് ഒന്ന് പുഞ്ചിരി തൂകി തലയാട്ടി.... അത് കണ്ടതും എല്ലാവരും കൂടി ആർത്ത് ഉല്ലസിച്ചു.... അന്ന് തന്നെ ഞങ്ങൾ പ്രാക്ടീസ് തുടങ്ങി. ഞാനും ആദിയുമാണ് മെയിൻ സിങ്ങേഴ്സ് വിത്ത് ഗിറ്റാർ... കൂടെ കോറസായി കൊണ്ടും ആളുണ്ട്.. അനൂക്കയാണ് വയലിൻ കൈകാര്യം ചെയ്യുന്നത്. സിദ്ധുവേട്ടൻ പിയാനോയും പിന്നെ നിസൂക്ക ഡ്രംസും ആണ് വായിക്കുന്നത്...അക്കുവേട്ടൻ മൗത്തോർഗണും വായിക്കുന്നുണ്ട്... സ്റ്റുഡന്റ്സിനെ കയ്യിലെടുക്കാനുള്ള നുറുങ്ങു വിദ്യകളൊക്കെ അഞ്ചിൻറെ കയ്യിലും ആവശ്യത്തിൽ കൂടുതൽ ഉണ്ടെന്ന നമ്മക്ക് അന്നത്തോടെ മനസ്സിലായി... നമ്മള് ഒരുപാട് നിർബന്ധിച്ചപ്പൊ അവര് അവസാനായിട്ട് ചെയ്ത പരിപാടി അവര് നമ്മക്ക് മുന്നിൽ അവതരിപ്പിച്ചു ... അത് കണ്ടപ്പോ നമ്മള് അറിയാതെ തന്നെ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു...കൂടെ നാലഞ്ച് വിസിലും... അവര് അഞ്ച് പേരും കൂടി ഒരുമിച്ചാൽ അവര് തകർക്കുമെന്ന് നമ്മക്ക് ഒറപ്പായി...അതിൻറെ കൂടെ നമ്മളും കൂടി കൂടിയാലോ...? പിന്നെ പറയെ വേണ്ടല്ലൊ പൊളിച്ചടുക്കി കയ്യിൽ തരും... പിന്നീട് അവിടന്ന് അങ്ങോട്ടുള്ള ദിവസങ്ങളിൽ ഞങ്ങൾ ആറ് പേരും കൂടി പ്രാക്ടീസൊക്കെ ഗംഭീരായിട്ട് തുടങ്ങി... നമ്മള് ഒരു സിംഗിൾ സോങും നേരത്തെ പ്ലാൻ ചെയ്തിരുന്നു.. അപ്പൊ അതിനിടക്ക് നമ്മള് അതിലും ശ്രദ്ധ കേന്ദ്രീകരിക്കും... നമ്മളെ രണ്ട് ബ്രദേഴ്സ് ടീമും കൂടി വേറെയും ഒരുപാട് പരിപാടികളൊക്കെ പ്ലാൻ ചെയ്തിട്ടുണ്ട്...എന്താണെന്ന് മാത്രം അവര് പറഞ്ഞു തരുന്നില്ല...അതൊക്കെ സ്റ്റേജില് കേറുമ്പൊ കണ്ടാൽ മതിയത്രെ.... ഇങ്ങനെ ഞങ്ങൾ ആ ഒരാഴ്ച കോളേജിൽ അടിച്ച് പൊളിച്ച് പോയപ്പോഴാണ് ആദി ഞങ്ങളെ അവൻറെ വീട്ടിലേക്ക് ക്ഷണിക്കുന്നത്... നമ്മളെ കുരാമീസിനൊക്കെ പൂർണ്ണ സമ്മതം ആയിരുന്നെങ്കിലും നമ്മക്ക് എന്തോ അത് വേണ്ടാന്ന് തോന്നി. "അത് വേണ്ട ആദി...അവിടെ സൽമയുണ്ടാകും,ആ അവസ്ഥയിൽ നിൻറെ കൂടെ ഞങ്ങൾ അങ്ങോട്ട് വന്നിട്ട് അത് ഓള് കണ്ട് കൂടുതൽ പ്രശ്നം ഒന്നും ഉണ്ടാക്കണ്ടാ..." "ഐഷൂ ഞാൻ നിങ്ങളെ എൻറെ വീട്ടിലേക്കാണ് ക്ഷണിച്ചത്...അല്ലാതെ ആ സൽമൻറെ സുഖ വിവരം അന്വേഷിക്കാനല്ല.... നിങ്ങള് എന്നെ നിങ്ങളെ ഫ്രണ്ട് ആയിട്ട് കാണുന്നുണ്ടെങ്കിൽ നാളെ എൻറെ വീട്ടിലേക്ക് വരാം...ഞാൻ ആരേയും നിർബന്ധിക്കില്ല..." എന്ന് പറഞ്ഞ് മോന്തയും വീർപ്പിച്ചോണ്ട് ആദി കാൻറീനിൽ നിന്നും ഇറങ്ങി പോയി... ഇപ്പോ ഞങ്ങളെ പ്രധാന മീറ്റിങ് പോയിന്റാണ് കാൻറീനും പിന്നെ ഞങ്ങളെ സ്വർഗവും... ആദി പിണങ്ങി പോയപ്പൊ തൊട്ട് നമ്മക്ക് നേരെ നമ്മളെ കുരാമീസും ബ്രദേഴ്സും കൂടി കൊരച്ച് ചാടി വന്നു... "എന്താടീ ഫെബീ അൻറെ പ്രശ്നം? ആ സൽമ അവിടെ ഉണ്ടെന്ന് കരുതി ഇപ്പോ എന്താ...? നമ്മള് ഓളെ കാണാനല്ലല്ലോ പോകുന്നത്...കാക്കു വിളിച്ചിട്ടല്ലെ...അതും കാക്കൂൻറെ വീട്ടിലേക്ക്.... അതിലെന്താ പ്രശ്നം?" അച്ചുവാണ്. "ആദ്യായിട്ടാണ് ആദി എല്ലാവരേയും ഒരുമിച്ച് വീട്ടിലേക്ക് ക്ഷണിക്കുന്നത്...അപ്പൊ തന്നെ അത് വേണ്ടാന്ന് പറയുമ്പൊ അവന് അത് ഫീലായിട്ടുണ്ടാകും.." അനൂക്കയാണ്. "ഫെബീ...നീ വന്നാലും ഇല്ലെങ്കിലും ഞങ്ങൾ എല്ലാവരും അങ്ങോട്ട് പോകാൻ തീരുമാനിച്ചു... നീ വരുന്നുണ്ടോ ഇല്ലയോ?" നസിയാണ്. "നിങ്ങൾ ഇങ്ങനെ ഒക്കെ പറയാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ...ആ സൽമ അവിടെ ഉണ്ടായതോണ്ട് ഓള് ഇനി എന്നെ കണ്ട് അത് കൂടുതൽ പ്രശ്നം ആകണ്ടാന്നേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ..." "എന്തായാലും ഇത്രയൊക്കെ ആയ സ്ഥിതിക്ക് നാളെ നമുക്ക് ഓൻറെ വീട്ടിലേക്ക് ഒന്ന് പോകാം ഫെബീ....അവൻ വിളിച്ചതല്ലേ...?" നിസൂക്കയാണ്. "ഓക്കേ...പോകാം...നാളെ നമ്മള് എല്ലാവരും കൂടി ആദിയുടേ വീട്ടിലേക്ക് പോകാം ...ഞാൻ വരാം..." നമ്മള് പറയുന്നത് കേട്ടിട്ട് അവർക്കൊക്കെ ഒരുപാട് സന്തോഷായി...അവര് നമ്മളോട് അത് ആദിയോട് പോയി പറയാൻ പറഞ്ഞു. "ദേ നോക്ക് ഫെബീ നീ കാരണം ആദി മൂഡൗട്ടാകരുത്...ചെന്ന് ഓനോട് സംസാരിക്ക്...." കാക്കുവാണ്. നമ്മള് അപ്പൊ തന്നെ ഓനെ തപ്പി കാൻറീനിൽ നിന്ന് ഇറങ്ങി. ആദീ ഗ്രൗണ്ടിൽ ഒരു മരച്ചോട്ടിൽ ഇരിക്കായിരുന്നു. നമ്മള് ഓൻറെ അടുത്തേക്ക് വരുന്നത് കണ്ടപ്പൊ ഓൻ ഫോൺ എടുത്ത് അതില് തോണ്ടി കളിക്കാൻ തുടങ്ങി. നമ്മള് ഓൻറെ അടുത്ത് ചെന്ന് ഇരുന്നപ്പൊ ചെക്കന് നമ്മളെ യാതൊരു മൈൻഡും ഇല്ല,ഫോണിലേക്കാണ് നോട്ടം... അതോണ്ട് നമ്മള് ഓൻറെ കയ്യീന്ന് ഫോൺ തട്ടി വാങ്ങി.ഓൻ ഒന്നും മിണ്ടാതെ മോന്തയും വീർപ്പിച്ച് അവിടന്ന് എണീറ്റ് പോകാൻ നിന്നപ്പൊ നമ്മള് ഓൻറെ കയ്യിൽ പിടിച്ച് ഓനെ അവിടെ ഇരുത്തി. എന്നിട്ടും ഓൻ നമ്മളെ മുഖത്തേക്ക് നോക്കാതെ തല തിരിച്ചിട്ട് വേറെ എങ്ങോട്ടോ നോക്കാണ്... "ആദീ....ഇങ്ങോട്ട് നോക്ക്....ഇങ്ങോട്ട് നോക്കെടാ..." എന്ന് പറഞ്ഞ് നമ്മള് ഓൻറെ മുഖം നമ്മളെ നേരെ തിരിച്ചു... "സൽമ അവിടെ ഉണ്ടെന്ന് കരുതി എനിക്ക് അതൊന്നും ഒരു പ്രശ്നമേയല്ല... പക്ഷേ,അത് നിനക്കൊരു പ്രശ്നാകോ എന്ന് കരുതിയാ ഞാൻ അങ്ങനെ പറഞ്ഞത്..." "ഐഷൂ അതൊന്നും എന്നെ ഒരു തരത്തിലും ബാധിക്കുന്ന പ്രശ്നമല്ല...അവളെയൊന്നും ഞാൻ മുഖവുരക്ക് എടുത്തിട്ട് പോലുമില്ല...നിനക്ക് ഓളെ പേടിയാണെങ്കിൽ നീ വരണ്ട..." "ഓ പിന്നെ... ഓളെ പേടിക്കാൻ പോവല്ലെ ഞാൻ... എന്ത് വന്നാലും ശരി നാളെ ഞാൻ വീട്ടിലേക്ക് വന്നിരിക്കും...അത് മാത്രല്ല രോഗിക്ക് ഒരു മുഖദർശനവും കൊടുക്കും പോരേ..." ആദി നമ്മളെ നോക്കി ഒന്ന് ചിരിച്ച് തന്നു. പിന്നെ കുറച്ച് നേരം നമ്മള് ആദിയോട് സംസാരിച്ചിരുന്നു. പിറ്റേന്ന് ഒരു ശനിയാഴ്ചയാണ്...നമ്മളും കുരാമീസും ബ്രദേഴ്സും കൂടി അങ്ങനെ ആദിൻറെ വീട്ടിലേക്ക് വന്നു... ഞങ്ങളെ കണ്ടപ്പൊ തന്നെ സെക്ക്യൂരിറ്റി വാതില് തുറന്ന് തന്നു.ഞങ്ങളെ കാത്ത് മുറ്റത്ത് തന്നെ ആദിയും ആഷിയും ഉണ്ടായിരുന്നു. അവര് രണ്ട് പേരും കൂടി ഞങ്ങളെ വീട്ടിലേക്ക് ക്ഷണിക്കുമ്പോഴാണ് നമ്മളെ കണ്ണ് ഗാർഡനിലേക്ക് ചെന്നത്... അവിടെ മൊത്തം വൈറ്റ് റോസ് ചെടികൾ മാത്രമെ ഉണ്ടായിട്ടുള്ളൂ ... അത് കണ്ടപ്പൊ ആദി ഇപ്പോഴും നമ്മളെ പഴയ പോലെ സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലായി... അതോണ്ട് നമ്മള് ഗാർഡനിൽ നിന്നും മുഖം തിരിച്ച് നേരെ നോക്കിയത് ആദിയെ ആയിരുന്നു... ഓൻ നമ്മളെ നോക്കി പല്ലിളിച്ചോണ്ട് നമ്മളെ അകത്തേക്ക് ക്ഷണിച്ചു... നമ്മള് ഓനെ തുറുക്കനെ നോക്കി കൊണ്ട് അകത്തേക്ക് കേറിയപ്പൊ ഓൻ സ്വയം തലക്കടിച്ചത് നമ്മള് കണ്ണാടിയിലൂടെ കണ്ടു. അത് കണ്ടപ്പൊ നമ്മക്ക് ചിരി വന്നു.നമ്മള് അതൊന്നും മൈൻഡാക്കിയില്ല. നമ്മളും കുരാമീസും കൂടി തൊള്ളേം തുറന്ന് ഓൻറെ വീടിന്റെ ഭംഗി ആസ്വദിക്കേന്നു...ആദി ഞങ്ങളെ സോഫയില് ഇരുത്തിയിട്ട് ഓൻറെ സെർവൻറിനെ വിളിച്ച് ഞങ്ങൾക്ക് കുടിക്കാൻ ജ്യൂസ് കൊണ്ട് തന്നു. ഞങ്ങൾ അതെടുത്ത് കുടിക്കുമ്പോഴും ചുറ്റും കണ്ണോടിക്കായിരുന്നു.അപ്പൊ അച്ചു നമ്മളെ തോണ്ടി കൊണ്ട് ശല്യം ചെയ്തു. "ഡീ ഫെബീ...നിൻറെ നോട്ടം കണ്ടാൽ തോന്നും നീയിങ്ങോട്ട് ആദ്യായിട്ട് വരാണെന്ന്..." "ഡീ നസീ ഞാൻ വന്നെന്നത് നേരാ... പക്ഷേ അപ്പൊ രാത്രി ആയോണ്ട് നമ്മള് അധികം ശ്രദ്ധിച്ചിട്ടില്ലേന്നു...ഇപ്പോഴാ നമ്മള് ശരിക്കും ഈ വീട് കാണുന്നത്..." "എന്താ ഐഷു അവിടെ ഒരു രഹസ്യം... എൻറെ വീട് എങ്ങനെയുണ്ട് ഇഷ്ടായോ?" ആദിയുടെ ചോദ്യത്തിന് നമ്മള് ഒരു പുച്ഛം കലർന്ന ചിരി പാസാക്കി കൊടുത്തു... അങ്ങനെ ചെയ്യാനും കാരണമുണ്ട്... ഇത്രയൊക്കെ വലിയ വീട് ഉണ്ടായിട്ടും എന്താ കാര്യം? ഓന് മനസ്സമാധാനം എന്ന് പറയുന്ന സാധനം ഇല്ലല്ലോ... ആദി ഞങ്ങൾക്ക് അപ്പൊ ആഷിയെ പരിചയപ്പെടുത്തി തന്നു. ആഷിക്ക് നമ്മളെ ഇതിന് മുൻപ് നല്ല പരിചയമുള്ള പോലെ ആയിരുന്നു ഓൻറെ സംസാരം... അതോണ്ട് ഞങ്ങള് പെട്ടെന്ന് തന്നെ കൂട്ടായി... അപ്പോഴാണ് ഞങ്ങളെ ഇടയിലേക്ക് ആദിൻറെ ഉമ്മി വന്നത്.... ഉമ്മിയെ കണ്ടപ്പൊ തന്നെ ഞങ്ങൾ എണീറ്റ് നിന്നു. ആദിൻറെ ഉമ്മിൻറെ നോട്ടം മുഴുവൻ അപ്പൊ നമ്മളെ മാത്രായിരുന്നു...അതും നമ്മളെ രൂക്ഷമായിട്ട് അടിമുടി നോക്കുന്നുണ്ട്. "ഗായ്സ്.... ഇതാണ് എൻറെ ഉമ്മി ആയിഷ..." അത് കേട്ടപ്പൊ നമ്മള് ഒരു അത്ഭുതത്തോടെ ആദിയെ നോക്കി... ഓൻ അപ്പൊ നമ്മളെ നോക്കി ഒന്ന് പുഞ്ചിരി തൂകി. ഓൻറെ ഉമ്മിൻറെ പേരും ആയിഷ ആയതോണ്ടാണ് ഓൻ നമ്മളെ അങ്ങനെ വിളിക്കുന്നതെന്ന് നോ നമ്മക്ക് അപ്പോഴാ മനസ്സിലായത്... ഞങ്ങൾ ആദിൻറെ ഉമ്മിനെ നോക്കി ഒന്ന് ചിരിച്ച് കൊടുത്തെങ്കിലും മൂപ്പത്തിൻറെ മുഖത്ത് വല്യ ഭാവ വ്യത്യാസമൊന്നും ഉണ്ടായില്ല... അത് കണ്ടപ്പൊ നമ്മക്ക് എന്തൊക്കെയോ പന്തികേട് തോന്നി... അപ്പോഴേക്കും ആദി ഞങ്ങളെയൊക്കെ ഉമ്മിക്ക് പരിചയപ്പെടുത്തി കൊടുക്കാൻ തുടങ്ങി. "ഉമ്മീ... ഇത്..." നമ്മളെ ചൂണ്ടി കൊണ്ട് ആദി പറഞ്ഞ് മുഴുവൻ ആക്കിയില്ല, അതിന് മുന്നെ ഓൻറെ ഉമ്മി ഇടക്ക് കേറി. "എൻറെ മോനേ വശീകരിച്ച് പോക്കറ്റിലിട്ട് നടക്കുന്നവൾ...അല്ലേ...?" ഓൻറെ ഉമ്മി പറയുന്നത് കേട്ട് നമ്മളെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി... ആദി ഓൻറെ ഉമ്മിയെ തടുക്കാൻ പല തവണ ശ്രമിച്ചുനോക്കിയെങ്കിലും മൂപ്പത്തി അതൊന്നും വക വെക്കാതെ ഇതുപോലെ എന്തേക്കെയോ നമ്മളെ നോക്കി വിളിച്ച് കൂവി... സൽമക്ക് വേണ്ടി വാദിക്കലായിരുന്നു മെയിൻ പരിപാടി... ഓനെ നമ്മള് വശീകരിച്ച് വെച്ചതോണ്ടാണ് സൽമ ഇപ്പോ അങ്ങനെ കിടക്കുന്നത്.. എന്നിങ്ങനെ എന്തൊക്കെയോ പറഞ്ഞു....ഇടക്ക് എപ്പോഴോ വളർത്തി വലുതാക്കിയവരെ കുറിച്ചും പറഞ്ഞപ്പൊ അത് നമ്മക്ക് സഹിച്ചില്ല. നമ്മക്ക് അതൊക്കെ കൂടി കേട്ടിട്ട് എന്തോ പിന്നെ അവിടെ നിൽക്കാൻ ഒരു നിമിഷം പോലും തോന്നിയില്ല... അതോണ്ട് ആദിയോട് ഒരു വാക്ക് പോലും മിണ്ടാതെ നമ്മളെ കുരാമീസിനേയും കൂട്ടി അവിടന്ന് പോകാൻ നിന്നപ്പോ ആരോ നമ്മളെ കൈ പിടിച്ച് അവിടെ നിർത്തി... ആരാണെന്ന് അറിയാൻ വേണ്ടി തിരിഞ്ഞ് നോക്കിയപ്പൊ ആ ആളെ കണ്ട് നമ്മള് ആദിനെ ഒന്ന് നോക്കി. (തുടരും) ****************************************** നിങ്ങൾ കരുതുന്ന പോലെ അത്ര നന്നായിട്ട് എഴുതിയിട്ടില്ലെന്ന് അറിയാം...ഈ പാർട്ട് പെട്ടെന്ന് എഴുതി കൂട്ടിയതാണ്, അതോണ്ട് ലെങ്ത്ത് കുറഞ്ഞിട്ടുണ്ട്, ഐഷൂൻറെ പാസ്റ്റ് വെളിപ്പെടുത്താനും കഴിഞ്ഞിട്ടില്ല... അടുത്ത പാർട്ടിൽ അത് ഉൾപ്പെടുത്താൻ ശ്രമിക്കാം... അടുത്ത ഭാഗം ഇന്ന് രാത്രി 9 മണിക്ക്. #📙 നോവൽ
*💘നീയില്ലാ ജീവിതം💘* _ഭാഗം.63_ അച്ചു നമ്മളെ വീട്ടിൽ ഇറക്കി വിട്ടിട്ട് നാളെ കാണാമെന്ന് പറഞ്ഞ് പോയി.നമ്മള് ആദി പറഞ്ഞതൊക്കെ കൂടി ആരോചിച്ച് ഓനെ ഓർത്തോണ്ട് ഗേറ്റ് തുറന്ന് വീട്ടിലേക്ക് കടന്നതും മുറ്റത്ത് നമ്മളേയും കാത്ത് നിൽക്കുന്നവരെ കണ്ട് നമ്മള് അമ്പരന്ന് നിന്നു. ഉപ്പച്ചിയും ഉമ്മച്ചിയും ഷാദിയും സിനുവും ഹസിയും ജസിയും എല്ലാവരും മുറ്റത്ത് നിന്നോണ്ട് നമ്മളെ നോക്കാണ്...ഇതെന്താപ്പൊ കഥ എന്ന് ചിന്തിച്ചോണ്ട് നമ്മള് ചുറ്റും ഒന്ന് കണ്ണോടിച്ചപ്പൊ കണ്ട കാഴ്ച കണ്ട് നമ്മള് ഞെട്ടി പോയി... മുറ്റത്ത് മുഴുവൻ വൈറ്റ് റോസ് ചെടികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു...നമ്മള് അത് കണ്ടിട്ട് വാ പൊത്തി കൊണ്ട് ചിരിക്കണോ കരയണോ എന്ന് അറിയാൻ പാടില്ലാത്ത അവസ്ഥയില് അവരെ നോക്കി... "ഇത്...ഇതൊക്കെ എവിടെന്നാ....ആരാ കൊണ്ട് വന്നേ...?" "അത് തന്നെയാ ഞങ്ങക്കും അറിയേണ്ടത്...ഇതൊക്കെ എവിടെന്നാ? നീ വരുന്നതിന് 10 മിനിറ്റ് മുൻപാണ് ഒരു ലോറിയില് ഇതൊക്കെ കൊണ്ട് വന്ന് ഇവിടെ ഇറക്കിയത്... ആരാ എന്താന്ന് ചോദിച്ചപ്പൊ ഇത് ആയിഷാ ഫെബിൻറെ വീടല്ലെ അവർക്ക് വന്നതാണ് എന്ന് പറഞ്ഞ് അവര് പോയി.... ആരാടീ അവര്....? ആരാ ഇതൊക്കെ ഇങ്ങോട്ട് അയച്ചത്..?" ഉമ്മച്ചി പറയുന്നത് കേട്ടപ്പൊ തന്നെ ഇതൊക്കെ ആദിൻറെ പണിയാണെന്ന് നമ്മക്ക് മനസ്സിലായി...നമ്മള് ആ റോസിൻറെ അടുത്തേക്ക് ചെന്നിട്ട് അതൊക്കെ ഒന്ന് തലോടി ഉമ്മച്ചിൻറെ അടുത്തേക്ക് പോയി മൂപ്പത്തിനെ കെട്ടി പിടിച്ച് ഒരുമ്മ കൊടുത്തു...എന്നിട്ട് ഓരെ നോക്കി ചിരിച്ചോണ്ട് അകത്തേക്ക് കേറിയതും ഹാളിലെ കാഴ്ച്ച കണ്ട് നമ്മള് അവിടെ സ്തംഭിച്ച് നിന്നു... ഹാള് മൊത്തം വർണ്ണക്കടലാസ് കൊണ്ട് അലങ്കരിച്ച് വെച്ചിട്ട് നമ്മളെ ചെറുപ്പം മുതൽക്കെയുള്ള ഫോട്ടോസ് ഒക്കെ കൂടി ചേർത്ത് കൊണ്ട് ഒരു കൊളാഷ് ഉണ്ടാക്കി വെച്ചിരിക്കുന്നു... നമ്മള് അത് നോക്കി അന്തം വിട്ട് നിന്നപ്പോഴുണ്ട് എല്ലാരും കൂടി ഹാപ്പി ബർത്ത് ഡേ പാടി കൊണ്ട് നമ്മളെ അടുത്തേക്ക് വരുന്നു... അത് വരെ കരയാതെ പിടിച്ച് നിന്ന നമ്മക്ക് അതൊക്കെ കണ്ടപ്പൊ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയി...നമ്മള് ഓടി ചെന്ന് ഉപ്പച്ചിനെ കെട്ടി പിടിച്ചു... " ഉപ്പച്ചീ....നിങ്ങക്കൊക്കെ ഇത് ഓർമ്മ ഉണ്ടാകുമെന്ന് എനിക്ക് അറീലേന്നു... എന്തിനാ ഇതൊക്കെ ഉപ്പച്ചീ...ഇതൊന്നും വേണ്ടേന്നല്ലോ...." "ഇതൊന്നും ഞങ്ങള് ചെയ്തതല്ല...എല്ലാത്തിൻറേയും പുറകില് ദേ അവനാ..." എന്ന് പറഞ്ഞ് ഉപ്പച്ചി ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ നമ്മള് ഞെട്ടി. ഫൈസൽക്കയും താഹിയും(നമ്മളെ അമ്മായിൻറെ മോനാണ് താഹിർ...ഫൈസൽക്കയും ഓനും കട്ട ചങ്ക്സാണ്...താഹി വഴിയാണ് നമ്മള് ഫൈസൽക്കാനെ പരിചയപ്പെടുന്നത്.) നമ്മളെ നോക്കി ചിരിച്ചോണ്ട് അതാ നിക്കുന്നു... നമ്മക്ക് എന്ത് പറയണമെന്ന് ഒരു പിടിയും കിട്ടാതെ നമ്മള് ഫൈസൽക്കാനെ നോക്കി ഒന്ന് ചിരിച്ചു...മൂപ്പര് നമ്മളെ അടുത്തേക്ക് വന്ന് നമ്മളെ വിഷ് ചെയ്തോണ്ട് നമ്മക്ക് കൈ തന്നു... "ഇപ്പൊ നിൻറെ കയ്യിൽ പിടിക്കുന്നതിൽ അൻക്ക് വിരോദമില്ലല്ലോ...?" ഒരു കള്ളച്ചിരിയോടെ മൂപ്പരത് പറഞ്ഞതും നമ്മള് ചിരിച്ചോണ്ട് മൂപ്പർക്ക് കൈ കൊടുത്തു... എന്നിട്ട് മൂപ്പര് നമ്മക്ക് നേരെ ഒരു കവറ് നീട്ടി... നമ്മളത് വാങ്ങി തുറന്ന് നോക്കിയപ്പൊ ഒരു പിങ്ക് കളർ ചുരിദാറായിരുന്നു അത്....നമ്മള് മൂപ്പരോട് താങ്ക്സ് പറഞ്ഞ് തിരിഞ്ഞതും എല്ലാരും കൂടി നമ്മളെ റൂമിലേക്ക് പായിച്ചു...എന്നിട്ട് ആ ചുരിദാറ് ഇട്ടോണ്ട് വരാൻ പറഞ്ഞു... നമ്മള് റൂമില് പോയി ആ കവറെടുത്ത് ബെഡിലേക്ക് ഇട്ടിട്ട് ബാഗ് ഊരി ടേബിളില് വെച്ചു...അപ്പൊ നമ്മളെ കുരാമീസ് തന്ന റ്റെഡി ബെയറും കൊണ്ട് സിനു നമ്മളെ റൂമിലേക്ക് വന്നു... നമ്മളത് ഓളേ കയ്യിന്ന് വാങ്ങിയിട്ട് ഓളെ അവിടന്ന് ആട്ടി പായിച്ചു...എന്നിട്ട് വേഗം പോയി കുളിച്ച് ഫ്രഷായി വന്നിട്ട് ഫൈസൽക്ക തന്ന ഡ്രസ് എടുത്ത് ഇട്ടോണ്ട് താഴേക്ക് ഇറങ്ങി... നമ്മളെ കണ്ടപ്പൊ തന്നേ ഹസിയും ജസിയും കൂടി നമ്മളെ വലിച്ചോണ്ട് ടേബിളിൻറെ അടുത്തേക്ക് കൊണ്ട് പോയി... നമ്മള് നോക്കുമ്പൊ ടേബിളില് നമ്മളെ ഫോട്ടോയുള്ള ഒരു വലിയ കേക്ക് ഇരിക്കുന്നു... നമ്മള് അത് കണ്ടപ്പൊ എല്ലാവരേയും ഒന്ന് നോക്കി ചിരിച്ചിട്ട് കേക്ക് മുറിച്ച് എല്ലാവർക്കും കൊടുത്തു... അപ്പോഴേക്കും നമ്മളെ ഉമ്മച്ചി നല്ല ബിരിയാണിയും കൊണ്ട് വന്നു...ഞങ്ങള് എല്ലാവരും ചേർന്ന് അതൊക്കെ കഴിച്ചിട്ട് ഒരുപാട് നേരം സംസാരിച്ചിരുന്നു... ഫൈസൽക്ക തന്ന ചുരിദാറ് നമ്മക്ക് നല്ല മാച്ചുണ്ടെന്ന് അവര് പറഞ്ഞപ്പോഴാ നമ്മള് തന്നെ അത് ശ്രദ്ധിച്ചത്...നമ്മക്ക് നന്നായിട്ട് ആ ഡ്രസ് ചേരുന്നുണ്ട്.... നമ്മള് അതിന് ഒരു താങ്ക്സ് പറയാൻ വേണ്ടി ഫൈസൽക്കാനെ തിരഞ്ഞപ്പൊ മൂപ്പര് നമ്മളെ ഉപ്പച്ചിനോട് സംസാരിച്ച് നിക്കാണ്... നമ്മള് ഹസിൻറേയും ജസിൻറേയും അടുത്ത് നിന്നും എണീറ്റിട്ട് അവരെ അടുത്തേക്ക് പോയപ്പോഴാണ് അവരെ സംസാരം ശ്രദ്ധിച്ചത്... "അത് ഫൈസലേ....ഓള് പഠിക്കല്ലെ...ഇപ്പൊ തന്നെയൊന്നും ഓളെ കല്യാണത്തെ കുറിച്ച് ഞങ്ങള് ആലോചിക്കുന്നില്ല... പോരാത്തതിന് അൻക്ക് എല്ലാം അറിയുന്നതല്ലേ... പഴയതൊക്കെ മറന്ന് ഓള് ഇപ്പോഴാണ് പഴയ ജീവിതത്തിലേക്ക് മടങ്ങി വന്നത്...അപ്പോഴേക്കും കല്യാണം എന്നൊക്കെ പറഞ്ഞ്..." "അങ്ങനെ അല്ല ഉപ്പാ...ഒരുപാട് കാലായിട്ട് മനസ്സില് കൊണ്ട് നടക്കുന്ന ഒരു മോഹം അത് പറഞ്ഞെന്നെയുള്ളൂ... ഫെബിക്ക് ഇഷ്ടാണെങ്കിൽ മാത്രം മതി,ഓളെ നിർബന്ധിക്കൊന്നും വേണ്ട... എത്ര കാലം വേണേലും ഓൾക്ക് വേണ്ടി കാത്തിരിക്കാൻ ഞാൻ തയ്യാറാണ്... പക്ഷെ, ഉപ്പ ഒരു വാക്ക് തരണം.... ഓളെ ആദ്യായിട്ട് പെണ്ണ് കാണാനുള്ള അവസരം എനിക്ക് തരണമെന്ന്....ഫെബിക്ക് ഇഷ്ടപ്പെട്ടാൽ മാത്രം കല്യാണം മതി....അത് വരെ ഇത് ഓളെ അറിയിക്കണ്ട..." അവരെ വർത്താനം കേട്ടപ്പൊ നമ്മക്ക് എന്തോ പോലെയായി...നമ്മള് അവിടെ വന്ന് നിന്നതൊന്നും അവര് അറിഞ്ഞിട്ടില്ലാത്തോണ്ട് നമ്മള് വേഗം റൂമിലേക്ക് ഓടി പോയി... റൂമിലെത്തിയ ഉടനെ തന്നെ നമ്മള് ആ ഡ്രസ് ഊരിയിട്ട് നമ്മളെ ചുരിദാറ് ഇട്ടിട്ട് പോയി കിടന്നു...നേരം പത്ത് മണിയോട് അടുത്തിട്ടുണ്ട്... ഫൈസൽക്ക പോകാണെന്ന് അവിടെ നിന്ന് ആരൊക്കെയോ വിളിച്ച് കൂവുന്നുണ്ട് ...നമ്മള് ഒന്നും മിണ്ടാതെ അവിടെ തന്നെ കിടന്നു... കുറച്ച് കഴിഞ്ഞപ്പൊ നമ്മള് എണീറ്റിട്ട് കിളി വാതില് തുറന്ന് പുറത്തേക്ക് നോക്കി ഇരുന്നു...നിലാവിൻറെ വെളിച്ചത്തിൽ വൈറ്റ് റോസൊക്കെ നന്നായിട്ട് പ്രകാശിക്കുന്നുണ്ട്...നമ്മക്ക് അത് കണ്ടപ്പൊ എന്തെന്നില്ലാത്ത ഒരു ആശ്വാസവും സന്തോഷവുമൊക്കെ തോന്നി.... നമ്മള് അതിലേക്ക് ഒക്കെ ഒന്ന് കണ്ണോടിച്ച് കൊണ്ട് നിലാവിനേയും നോക്കി ഇരുന്നു....അപ്പൊ അവിടെ തെളിഞ്ഞ് വന്നത് ആദിൻറെ മുഖമായിരുന്നു...അതും ഓൻ പുഞ്ചിരി തൂകി നിൽക്കുന്ന ഓൻറെ മുഖം... നമ്മള് അത് നോക്കി ഇരുന്ന് ആദിയെ സ്വപ്നം കണ്ടോണ്ട് ഇരിക്കുമ്പോ ആരോ വന്ന് നമ്മളെ തോളില് കൈ വെച്ചു...നമ്മള് ഞെട്ടി തിരിഞ്ഞ് നോക്കിയപ്പൊ ഹസി ആയിരുന്നു അത്... "ഹൊ ജന്തു...നീയായിരുന്നോ...മനുഷ്യനെ പേടിപ്പിച്ച് കളഞ്ഞല്ലോടീ ശവമേ...." നമ്മള് എണീറ്റ് ചെന്ന് ഓളെ നടുപൊറം നോക്കി ഒരെണ്ണം കൊടുത്തു. ഓള് കിണിച്ചോണ്ട് അത് കൊണ്ട് നിന്നു... "ആരെ സ്വപ്നം കണ്ടോണ്ടിരിക്കായിരുന്നു ബർത്ത് ഡേ ഗേൾ...? ആദിൽക്കയേയോ...അതോ ഫൈസൽക്കാനെയോ...?" നമ്മള് ഓളെ ഒന്ന് തുറുക്കനെ നോക്കി കൊണ്ട് മുഖം തിരിച്ചിട്ട് കിളി വാതിലിൻറെ അവിടെ പോയി ഇരുന്നു...അപ്പൊ ഹസി നമ്മളെ റ്റെഡിയേയും പിടിച്ചോണ്ട് നമ്മളെ അടുത്ത് വന്നിരുന്നു... "ഫെബീ ഇത് ആര് തന്നതാ...?" "ഇത് നമ്മളേ കുരാമീസിൻറെ വക കിട്ടിയതാ..." "ഓഹോ....അല്ലാ അപ്പൊ ആദിൽക്ക ഒന്നും തന്നില്ലേ...?" നമ്മള് ഓളേ നോക്കി ഒന്ന് പുഞ്ചിരിക്ക മാത്രം ചെയ്തിട്ട് മുറ്റത്തെ റോസ് ഗാർഡനിലേക്ക് നോക്കി... "ഡി ഫെബി..നിനക്ക് ഫൈസൽക്ക തന്ന സർപ്രൈസ് പാർട്ടി ഇഷ്ടായോ...?" "ഇതാണോ സർപ്രൈസ് പാർട്ടി...? നമ്മക്ക് ഇതിനേക്കാൾ വലിയ സർപ്രൈസ് കോളേജീന്ന് കിട്ടിയതാ മോളേ.... സർപ്രൈസ് എന്ന് വെച്ചാ അതാണ് സർപ്രൈസ്...കോളേജ് മൊത്തം എന്നെ തന്നെ ഉറ്റുനോക്കുന്ന ഒരു കിടിലൻ സർപ്രൈസ്..." "എന്ത് സർപ്രൈസ്...? ആരെ സർപ്രൈസ്...?" ഹസിനോട് നമ്മള് അപ്പൊ തന്നെ ഇന്ന് കോളേജിൽ വെച്ച് നടന്നതൊക്കെ നമ്മള് വള്ളി പുള്ളി വിടാതെ പറഞ്ഞ് കൊടുത്തു...ഓള് അതൊക്കെ കേട്ടോണ്ട് മൂക്കത്ത് വിരലും വെച്ചോണ്ട് നമ്മളെ നോക്കി നിന്നു... "വോാാവ് ഫെബീ....ആദിൽക്ക ഇത്രേം വലിയ സർപ്രൈസാണോ നിനക്ക് തന്നത്...? ഛെ അതൊന്നും കാണാൻ പറ്റിയില്ലല്ലോ....അല്ലാ അച്ചുവും നിൻറെ ഫ്രണ്ട്സുമൊക്കെ ഡാൻസ് കളിച്ചോ...?" "കളിച്ചോന്നോ...ഇൻ്റെ മോളേ...ഓരെ കളിയൊന്ന് കാണേണ്ടത് തന്നെയാണ്...എന്ത് രസണ്ടെന്ന് അറിയോ... അത് കാണുമ്പൊ നമ്മക്കും കൂടെ പോയി കളിക്കാൻ തോന്നും..." "ശൊ...മിസ്സായി പോയല്ലോ...അല്ലാ അപ്പൊ ആ റോസൊക്കെ കൊണ്ട് വന്നത് ആദിൽക്കയാണോ...?" "ആകാനാണ് കൂടുതൽ ചാൻസ്....നിനക്ക് അറിയോ മൂപ്പരിപ്പൊ നമ്മളെ ബെസ്റ്റ് ഫ്രണ്ടാണ്...ഞങ്ങളിന്ന് ശരിക്കും കൂട്ടായി.... മനസ് വിട്ട് ഒരുപാട് നേരം ഞങ്ങള് സംസാരിച്ചു..." നമ്മള് വാ തോരാതെ ആദിയെ പറ്റി തന്നെ പറയുന്നത് കണ്ടിട്ട് ഹസി ഒരു ചെറു പുഞ്ചിരി തൂകി കൊണ്ട് നമ്മളെ തന്നെ നോക്കി നിന്നു...നമ്മള് എന്തേന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചപ്പൊ ഓള് കണ്ണിമ വെട്ടാതെ നമ്മളെ നോക്കി. "നിൻറെ കണ്ണിലെ ഈ തിളക്കവും ഈ വായാടിത്തരവും ഇങ്ങനെ കൺകുളിർക്കെ കണ്ടിട്ട് ഒരുപാട് കാലമായ പോലെ തോന്നാ...അതാ നിന്നെ തന്നെ നോക്കി നിന്നത്..." നമ്മള് ഹസിനെ നോക്കി ചിരിച്ചോണ്ട് അവിടന്ന് എണീറ്റ് ബെഡില് പോയി ഇരുന്നു...ഹസി അവിടെ ഇരുന്ന് കൊണ്ട് തന്നെ നമ്മളെ നേരെ തിരിഞ്ഞ് ഇരുന്നു... "ഇത്രയൊക്കെ നിനക്ക് വേണ്ടി ആദിൽക്ക ചെയ്തിട്ടും അൻക്ക് മൂപ്പരോട് ഇഷ്ടമൊന്നും തോന്നുന്നില്ലേ..." "ആര് പറഞ്ഞു ഇല്ലെന്ന്...ആദി എൻറെ ബെസ്റ്റ് ഫ്രണ്ട്സിൽ ഒരാളാണ്...അപ്പൊ എനിക്ക് ഓനോട് ഇഷ്ടമുണ്ടാകില്ലേ..." "ഓ......ഞാനത് അല്ല ഉദ്ദേശിച്ചത്..." "നീ കൂടുതലൊന്നും ഉദ്ദേശിക്കണ്ടട്ടോ മോളേ..." എന്ന് പറഞ്ഞ് നമ്മള് സബ് ഓണാക്കി പാട്ട് വെച്ചു...അത് കേൾക്കുമ്പൊ ഹസി എണീറ്റ് നമ്മളെ റൂമീന്ന് ഓടുമെന്ന് കരുതിയെങ്കിലും ഓള് അവിടെ ഇരുന്നിട്ട് നമ്മളെ നേരെ ഒരു ലോഡ് പുച്ഛമെറിഞ്ഞ് തന്നു... നമ്മളത് കണക്കിലെടുക്കാതെ "വസീകരാ....എൻ നെഞ്ചിനിക്കാ ഉൻ പൊൻമടിയിൽ തൂങ്കിനാൽ പോതും....." എന്ന് പാടി കൊണ്ട് ഓളേയും കൊണ്ട് ഒരു റൊമാൻറിക് ഡാൻസ് തന്നെ നമ്മള് കളിച്ച് തുടങ്ങി... ഹസി നമ്മളെ കൂടെ കളിക്കില്ലെന്ന് കരുതിയെങ്കിലും ഓള് നമ്മളേക്കാൾ വലിയ കളി ആയിരുന്നു...ഞങ്ങള് രണ്ട് പേരും കൂടി എന്തൊക്കെയോ കോപ്രായങ്ങള് കാണിച്ച് കൂട്ടി കൊണ്ട് ആ പാട്ടിനെയങ്ങ് കൊന്ന് കൊല വിളിച്ചു... നമ്മള് ആണെങ്കിൽ ഹസിൻറെ ഡാൻസ് കണ്ടിട്ട് പൊരിഞ്ഞ ചിരിയിലാണ്...നമ്മളെ ചിരി കണ്ടപ്പൊ ഹസി നമ്മളേയും കൊണ്ട് കളിക്കാൻ തുടങ്ങി.... ഞങ്ങള് രണ്ട് പേരും കൂടി പൊട്ടത്തികളെ പോലെ കളിച്ചോണ്ട് നിൽക്കുമ്പൊ പെട്ടെന്ന് ഹസി ഷോക്കടിച്ച പോലെ നിന്നു...നമ്മള് ഓളെ നോക്കി എന്താന്ന് കൈ കാണിച്ചപ്പൊ നമ്മളെ പുറകില് നിന്നും ആരോ ചിരിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന പോലെയുള്ള അടക്കി പിടിച്ച ചിരി കേട്ടു... നമ്മള് പെട്ടെന്ന് തന്നെ തിരിഞ്ഞ് നിന്നിട്ട് അതാരാണെന്ന് നോക്കിയതും ഞങ്ങളെ രണ്ട് പേരുടേയും തൊലിയുരിഞ്ഞ് പോകുന്ന പോലെ നമ്മക്ക് തോന്നി.... ആദി നമ്മളെ കിളി വാതിലിൻറെ അവിടെ ഇരുന്നോണ്ട് വാ പൊത്തി പിടിച്ച് ചിരിക്കാൻ കഷ്ടപ്പെടാണ്...ഞങ്ങള് രണ്ട് പേരും ഓനെ കണ്ടെന്ന് മനസ്സിലായപ്പൊ ചെക്കൻ പെട്ടെന്ന് പൊട്ടി ചിരിച്ചു...അത് കേട്ടപ്പൊ നമ്മളും ഹസിയും കൂടി ഒരു തലയണ എടുത്തോണ്ട് ഓൻറെ വായേല് കുത്തി... "ശൂ....മിണ്ടല്ലെടാ കോന്താ...ആരേലും കേട്ട് വന്നാൽ ഞങ്ങള് രണ്ടാളും പെടും... നീയിപ്പോ എന്തിനാ ഇങ്ങോട്ട് വന്നത്...? നമ്മള് കോളേജില് വെച്ച് കണ്ടതല്ലേ...പിന്നെ എന്താ...?" ആദി എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും നമ്മക്ക് അതൊന്നും വ്യക്തമായില്ല...അപ്പൊ തന്നെ ഹസി നമ്മളേ തലക്ക് ഒരു മേട്ടം തന്നു... "ആദ്യം ഓൻറെ വായേന്ന് അതെടുക്ക് എന്നാലല്ലേ ഓൻ പറയുന്നത് കേക്കൂ..." നമ്മള് അപ്പൊ തന്നെ ഒരു സോറി പാസാക്കി കൊണ്ട് തലയണ എടുത്ത് മാറ്റി. അപ്പൊ തന്നെ ആ കോന്തൻ വീണ്ടും ഞങ്ങളെ രണ്ടിൻറെയും മുഖത്തേക്ക് നോക്കി കൊണ്ട് പൊട്ടിച്ചിരിച്ചു... "ഫെബി അതെടുത്ത് ഇതിൻറെ വായേല് കുത്തി കയറ്റുന്നത് തന്നെയാകും ബെറ്റർ....അല്ലാതെ ഇങ്ങേര് ഈചിരി നിർത്തൂല..." നമ്മള് ഓൻറെ വായേല് വീണ്ടും അത് കുത്തി തിരുകാൻ നിന്നപ്പൊ ഓൻ പെട്ടെന്ന് നമ്മളെ കൈ പിടിച്ച് തടുത്തു...എന്നിട്ട് നമ്മളെ നോക്കി കൊണ്ട് വീണ്ടും ചിരിക്കാൻ തുടങ്ങി... "ഹ...ഹ...എൻറെ ഐഷൂ...അറിയാൻ പാടില്ലാത്ത കാര്യത്തിന് വെറുതെ എടുത്ത് ചാടണോ....അതും ഈ പാട്ടിനൊക്കെ ഇങ്ങനെ കളിക്കാന്ന് വെച്ചാ....ഹ...ഹ....കഷ്ടമുണ്ട്ട്ടോ ഐഷു....ഹ...ഹ...ഹ..." നമ്മക്കും ഹസിക്കും ഓൻറെ ചിരി തീരെ പിലിച്ചില്ല...അതോണ്ട് ഓനെ ഞങ്ങള് രൂക്ഷമായി നോക്കി കൊണ്ട് തലയണ കൊണ്ട് അടിക്കാൻ തുടങ്ങി..... "ഞങ്ങള് ഞങ്ങളെ റൂമില് നിന്ന് പലതും കാണിച്ച് കൂട്ടും നീ അതൊക്കെ എന്തിനാ കാണുന്നത്...? നിനക്ക് അൻറെ വീട്ടില് കിടന്നാൽ പോരെ...ഈ സമയത്ത് എന്തിനാ ഇങ്ങോട്ട് കേറി വന്നത്...?" "എടീ തല്ലല്ലെടീ ഭദ്രകാളീ...ഞാൻ നിനക്ക് തന്ന ഗിഫ്റ്റ് നിനക്ക് ഇഷ്ടായോന്ന് ചോദിക്കാൻ വന്നതല്ലേ... ഞാൻ അറിഞ്ഞോ നിങ്ങള് രണ്ടും കൂടി ഇവിടെ കെടന്ന് കളിക്കാണെന്ന്...." എന്ന് പറഞ്ഞ് ആ കോന്തൻ വീണ്ടും ചിരിച്ചപ്പോ നമ്മള് ഓനെ നോക്കി കൊഞ്ഞനം കാണിച്ചിട്ട് ഹസിനെ നോക്കി ചിരിക്കാൻ തുടങ്ങി... ഞങ്ങള് മൂന്നും കൂടി കുറേ നേരം അങ്ങനെ ചിരിച്ചോണ്ട് നിന്നു...ആദിൻറെ ഗിഫ്റ്റ് ആ വൈറ്റ് റോസ് ഗാർഡനാണെന്ന് മനസ്സിലായപ്പൊ നമ്മക്ക് അത് ഒരുപാട് ഇഷ്ടായെന്ന് ഓനോട് പറഞ്ഞു.... പിന്നെ നമ്മളും ഹസിയും കൂടി ഒരുപാട് നേരം അവിടെ ഇരുന്ന് സംസാരിച്ചു...ആദി അധികവും നമ്മളെ മൈൻറാക്കാതെ ഹസി നോക്കിയാണ് സംസാരം...അത് കണ്ടപ്പൊ നമ്മക്ക് ദേഷ്യം വന്നെങ്കിലും നമ്മള് അതൊക്കെ കൺട്രോൾ ചെയ്തോണ്ട് അവര് സംസാരിക്കുന്നതും നോക്കി ഇരുന്നു.... "ആദിൽക്കാ...ആ സൽമക്ക് ഈയിടയായി കുറച്ച് കൂടുന്നുണ്ട്...ഓള് കാരണം ഫെബീ രണ്ടാഴ്ച്ചയോളം കാലൊടിഞ്ഞ് വീട്ടില് കിടന്നില്ലേ....ഇനിയും അവള് എന്തൊക്കെ കൊണ്ട് വരില്ലാന്ന് ആര് കണ്ടു...അതോണ്ട് നമുക്ക് ഓളെയങ്ങ് തട്ടിയാലോ..." "അത് ഞാൻ പല തവണ ചിന്തിച്ച കാര്യായിരുന്നു...പക്ഷേ ഓളേ കൊന്നിട്ട് വെറുതെ എൻറെ ജീവിതം കൂടി പാഴാക്കണോന്ന് കരുതി വെറുതെ വിട്ടതല്ലേ... എന്ന് കരുതി ഇവളെ തള്ളിയിട്ടതിന് നമ്മളും പകരം വീട്ടാതിരുന്നിട്ടില്ലട്ടോ... അതേ പോലെ തിരിച്ച് നമ്മളും ഓളെ സ്റ്റയർകേസീന്ന് തള്ളിയിട്ടിട്ടുണ്ട്...ഇപ്പോഴും ഹോസ്പിറ്റലിലാ ഓള്.... മിനിമം ഒരു മാസത്തേക്ക് ഓളെ ഒരു ശല്യവും ഉണ്ടാകില്ലെന്ന് ഉറപ്പാ... ഇതൊന്നും ഇവള് നിന്നോട് പറഞ്ഞില്ലേ...?" "പിന്നേ...അതൊക്കെ എന്നോട് പറഞ്ഞു....അതിൻറെ കൂടെ ഓള് വേറൊരു കാര്യം കൂടി നമ്മളോട് പറഞ്ഞായിരുന്നു... ഇങ്ങള് ഓളെ ഫ്രണ്ടാക്കിയെന്ന്...ശരിയാണോ?" അപ്പൊ ആദി നമ്മളെ ഒന്ന് നോക്കി കൊണ്ട് അതേന്ന് തലയാട്ടി... "എന്ത് ചെയ്യാം ഹസീ....സാഹചര്യം കൊണ്ട് എനിക്ക് അപ്പൊ ഓളെ ഫ്രണ്ടാകേണ്ടി വന്നു...സത്യം പറഞ്ഞാൽ ഞങ്ങള് തമ്മിലുള്ള ഫൈറ്റ് തീരാനാ നമ്മള് ഓളോട് കൂട്ടായത്....ഇതിപ്പൊ ഞങ്ങളെ തമ്മില് കൂടുതൽ അടിപ്പിക്കാണ് എന്നല്ലാതെ അടുപ്പിക്കുന്നില്ല..." ഓനത് പറഞ്ഞ് തീരേണ്ട താമസം നമ്മള് അപ്പൊ തന്നെ ഓൻറെ കയ്യിനിട്ട് നല്ലൊരു നുള്ള് കൊടുത്തു. "കണ്ടോ പറഞ്ഞ തീർന്നില്ല അപ്പോഴേക്കും വന്നു വീണ്ടും അടികൂടാൻ... നീയൊക്കെ എങ്ങനെ ഇതിനെ സഹിക്കുന്നൂ...? ഭാഗ്യത്തിന് എൻറെ ഫ്രണ്ടാക്കിയത് നന്നായി ഇവളെ എങ്ങാനും കെട്ടിയിരുന്നേൽ നമ്മളെ കാര്യം കട്ടപൊക ആയേനെ..." അതും പറഞ്ഞോണ്ട് ഓനും ഹസിയും കൂടി പൊരിഞ്ഞ ചിരി ആയിരുന്നു...അത് കണ്ടപ്പൊ നമ്മക്ക് ഫീലായെങ്കിലും ആ ഫീലിങ്സ് അവരെ രണ്ടിനേയും തല്ലി നമ്മള് തീർത്തു. പിന്നെ അങ്ങോട്ട് ചിരിയുടെ മേളമായിരുന്നു ഞങ്ങള്...ഇടക്കിടക്ക് ഓരോന്ന് പറഞ്ഞ് നമ്മളും ആദിയും തല്ലുണ്ടാക്കും ഹസി അത് കണ്ടിട്ട് കെടന്ന് കിണിക്കും അപ്പോഴാണ് ആദി ഓൾക്ക് നേരെ ഒരു വെടി ഉതിർത്തത്... "ഹസി തനിക്ക് ഈ പ്രേമമൊന്നുമില്ലേ...?" "ഏ...യ്...നമ്മളെ ഒന്നും അതിന് കിട്ടില്ല ആദിൽക്കാ....അതുമല്ല നമ്മളെയൊക്കെ ആര് പ്രേമിക്കാനാ...?" "അങ്ങനെ ഒന്നും പറയണ്ട നിന്നെ പ്രേമിക്കാനൊക്കെ ഇവിടെ ആളുണ്ട്..." "ആര്...? നീയോ..." ഹസിയാണ് ചോദിക്കാന്ന് കരുതിയോ നിങ്ങള് ...എന്നാലെ ചോദിച്ചത് നമ്മളാ...കാരണം ഓനാണ് ആ ആളെന്ന് എങ്ങാനും ഓൻ പറയോ എന്ന ടെൻഷനിൽ ചോദിച്ചതാ... അപ്പൊ ഓന് ആണെങ്കിൽ ഒടുക്കത്തെ ജാഡയും... "അതേ...എന്താ എനിക്ക് പ്രേമിക്കാൻ പറ്റില്ലേ...? നിനക്കോ എന്നെ വേണ്ട...അപ്പൊ പിന്നെ വേണ്ടവരെ തേടുന്നതല്ലെ നല്ലത്..." എന്ന് ആദി പറഞ്ഞപ്പൊ നമ്മള് ഓൻറെ വയറ്റിനിട്ട് ഒരു കുത്ത് കൊടുത്തിട്ട് ഓൻറെ കട്ട താടി പിടിച്ച് ഒരു വലിയങ്ങ് വലിച്ചു... നമ്മളെ അടുത്ത് നിന്നും പെട്ടെന്നുണ്ടായ പ്രതികരണായോണ്ട് കോന്തൻ ഒരു അലർച്ചയായിരുന്നു... നമ്മളും ഹസിയും പേടിച്ച് വേഗം ഓൻറെ വാ പൊത്തി പിടിച്ചു... "ഡാ....മിണ്ടല്ലേ....ആരേലും കേട്ടിട്ടുണ്ടേൽ ഞങ്ങള് പെട്ടു...പടച്ചോനേ...ആരും കേട്ടിട്ടുണ്ടാകരുതേ...." അപ്പൊ തന്നെ നമ്മളെ പൊന്നാര ഉമ്മച്ചിയും ഉപ്പച്ചിയും കൂടി വാതിലിൽ വന്ന് കൊട്ടാൻ തുടങ്ങി...നമ്മളും ഹസിയും ഞെട്ടി തിരിഞ്ഞോണ്ട് പരസ്പരം മുഖത്തോട് മുഖം നോക്കിയിട്ട് ആദിയെ ആ കിളി വാതിലിലൂടെ സംസൈഡിലേക്ക് ഇറക്കി വിട്ടു... എന്നിട്ട് നമ്മള് ഹസിനോട് പോയി വാതില് തുറക്കാൻ പറഞ്ഞു...ഓള് ആദ്യം പറ്റില്ലെന്ന് തലയാട്ടിയെങ്കിലും നമ്മള് കണ്ണുരുട്ടിയപ്പൊ ഓള് വേഗം പോയി വാതില് തുറന്നു... "ഹ...ആ...ആരിത്....ഇങ്ങളെന്താ കുഞ്ഞാമാ ഈ നേരത്ത്...? വല്ല ആണിൻറേയും ശബ്ദം കേട്ട് ഓടി വന്നതാണോ..?" ആ പൊട്ടത്തിയെ വാതില് തുറക്കാൻ പറഞ്ഞ് വിട്ട നമ്മളെ പറഞ്ഞാ മതിയല്ലോ...നമ്മള് സ്വയം നമ്മളെ തലക്ക് അടിച്ചിട്ട് ഹസിനെ തള്ളി മാറ്റി മുന്നില് നിന്നു... "എന്താ ഉമ്മച്ചീ....എന്താ ഉപ്പച്ചീ....എന്താ കാര്യം...?" "അല്ലാ ഇവിടന്ന് ഒരാണ് അലറുന്ന ശബ്ദം കേട്ട പോലെ തോന്നി..." "ആഹാ...തോന്നായതാണെന്ന് ഇങ്ങള് തന്നെ പറഞ്ഞിട്ട് പിന്നെ എന്തിനാ ഉമ്മച്ചിയെ ഇങ്ങട്ട് വന്നത്..? ഉപ്പച്ചിയേ ഉമ്മച്ചിനെ ഒന്ന് വിളിച്ചോണ്ട് പോയേ..." "ഡീ...വല്ലാണ്ട് ചെലക്കല്ലെ....അല്ലാ നേരം പന്ത്രണ്ട് മണി ആയിട്ടും നിങ്ങക്കെന്താടീ ഉറക്കമൊന്നുല്യേ...?" "അ...അത്....അത് ഉമ്മച്ചിയേ കോളേജില് ആർട്ട്സ് ഡേ വരാണ്....അപ്പൊ ഞങ്ങള് അതിൻറെ പ്രാക്ടീസ് ചെയ്യേന്നു...." "അതിന് ഇവള് അൻറെ കോളേജില് അല്ലല്ലോ...പിന്നെ എന്തിനാ ഓള് കളിക്കുന്നത്?" "അ..അത്...കുഞ്ഞാമാ ഞാൻ ഓളെ സഹായിക്കേന്നു...ഏതൊക്കെ സ്റ്റെപ്പ് ചെയ്യണം വേണ്ടാന്നൊക്കേ... അല്ലേടീ..." "ഹാ...ആ....ആ...അതേ...ഇനി ഇങ്ങള് പോയ്ക്കോളീ...ഞങ്ങള് ഉറങ്ങിക്കോളാ..." "അല്ലാ എന്നാലും ഒരു ആണിൻറെ ശബ്ദം കേട്ടല്ലോ അത് എവിടെന്നാ?" "ഫൗസിയാത്താ....അത് ചിലപ്പൊ ഞങ്ങള് പാട്ട് ഇട്ടപ്പൊ അതീന്ന് കേട്ടതാകും...എന്തൊക്കെ സംശയങ്ങളാ... ഉപ്പച്ചിയേ ഈ ഉമ്മച്ചിനെ ഇവിടന്ന് കൊണ്ടോയിക്കാണീ....ഞങ്ങക്ക് ഒറക്കം വരുന്നുണ്ട്..." അത് കേക്കേണ്ട താമസം നമ്മളെ ഉപ്പച്ചി ഉമ്മാനേം വിളിച്ചോണ്ട് അവിടന്ന് പോയി...ഞങ്ങള് അപ്പൊ തന്നെ വാതിലടച്ചിട്ട് ഒന്ന് നെടുവീർപ്പിട്ടു... അപ്പോ തന്നെ ആദി വീണ്ടും റൂമിലേക്ക് കേറി വന്നു... "നിങ്ങള് ആർട്ട്സ് എന്ന് പറഞ്ഞപ്പോഴാ ഓർമ്മ വന്നത്...നമ്മളെ കോളേജിലെ ആർട്സാണ് അടുത്ത മാസം...അതിൻറെ മീറ്റിങ്ങൊക്കെ നടത്തണ്ടേ...?" "അതൊക്കെ കോളേജില് വെച്ച് നടത്താം...ഇപ്പോ നീ ഇവിടന്ന് ഒന്ന് പോ ആദി..." "എനിക്ക് പറയാനുള്ളത് പറയാതെ ഞാൻ എങ്ങനെ പോകാ ഐഷൂ..." "ഇനിയെന്ത് കുന്താ പറയാനുള്ളത്...?" "അന്നോടല്ല എനിക്ക് പറയാനുള്ളത്...ഹസിയോടാണ്..." എന്ന് പറഞ്ഞ് ആദി നമ്മെ തള്ളി മാറ്റി കൊണ്ട് ഹസിൻറെ അടുത്തേക്ക് ചെന്നു...ഓൻ എന്താകും ഓളോട് പറയാൻ പോകുന്നതെന്ന് ചിന്തിച്ച് നമ്മക്ക് തലക്ക് വട്ടായി... ഒടുവിൽ ആദി പറയുന്നത് കേട്ട് ഹസിയും നമ്മളും തൊള്ളേം തുറന്ന് ഓനെ നോക്കി നിന്നു... (തുടരും) ********************************************************** ഈ പാർട്ട് നിങ്ങളെ ഒരുപാട് ബോറടിപ്പിച്ചുവെന്ന് അറിയാം...എഴുതാനുള്ള ടൈം കിട്ടാത്തോണ്ടാണ് പാർട്ടിൻറെ ലെങ്ത്ത് കുറഞ്ഞത്... അടുത്ത ഭാഗത്തിൽ ഐഷൂൻറെ പാസ്റ്റ് വെളിപ്പെടുത്തുന്നതാണ്... അടുത്ത ഭാഗം ഇനി തിങ്കളാഴ്ച്ച രാവിലെ പോസ്റ്റ് ചെയ്യുകയുള്ളൂ... ഞാൻ ഒരു വിദ്യാർത്ഥിനി ആയോണ്ട് തന്നെ കഥ പോസ്റ്റ് ചെയ്യാൻ ചില പരിമിതികളൊക്കെ ഉണ്ട്...അതോണ്ടാണ് തിങ്കളാഴ്ച്ച പോസ്റ്റുന്നത്...എല്ലാവരും ക്ഷമയോടെ കാത്തിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. #📙 നോവൽ
*💘നീയില്ലാ ജീവിതം💘* _ഭാഗം. 62_ ഐഷുവും ഓളെ ഫ്രണ്ട്സും പിന്നെ നമ്മളെ ചങ്ക്സും കൂടി നമ്മള് എന്താ പറയായെന്ന് പ്രതീക്ഷിച്ചോണ്ട് നമ്മളെ തന്നെ നോക്കി നിക്കാണ്...ഞാൻ എന്താ ചെയ്യാ പടച്ചോനേ...? ഐഷൂനെ ഒരിക്കലും നമ്മളെ ഫ്രണ്ടായിട്ട് നമ്മക്ക് കാണാൻ പറ്റില്ല... പക്ഷേ, ഓൾക്ക് നമ്മളോട് ഉള്ള മനോഭാവം മാറാൻ ഒരു ഫ്രണ്ടായി തുടർന്ന് ഓളെ മനസ് കീഴടക്കണം...അതിന് ഇപ്പൊ നമ്മക്ക് ഇതല്ലാതെ വേറെ മാർഗമില്ല... നമ്മള് ഐഷൂനെ നോക്കി പുഞ്ചിരി തൂകി കൊണ്ട് ഓൾക്ക് കൈ കൊടുത്തു... നമ്മള് കൈ കൊടുത്തത് വിശ്വസിക്കാൻ പറ്റാതെ ഓളെ കാപ്പി കണ്ണുകൾ വിടർന്ന് നമ്മളെ തന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു... നമ്മള് കൈ പിൻവലിച്ച് നമ്മളെ ചങ്ക്സിൻറെ നേരെ തിരിഞ്ഞപ്പൊ അവറ്റകളെ മോന്ത കടുന്നല് കുത്തിയ പോലെ ഉണ്ടായിരുന്നു.. നമ്മള് അത് കാര്യാക്കാതെ ഓരെ നോക്കി ചിരിച്ചോണ്ട് ഐഷൂനെ ഒന്ന് നോക്കി... ഓള് നമ്മളെ തന്നെ നോക്കി കൊണ്ട് നിക്കാണ് ഇപ്പോഴും... നമ്മള് അപ്പൊ ഓളെ നോക്കി സൈറ്റടിച്ചപ്പൊ ഓള് ചിരിച്ചോണ്ട് തല തിരിച്ചു... അപ്പോഴേക്കും സിയാദും അൻസിയും കൂടി ഐഷൂൻറെ ഫേവറിറ്റ് ബ്ലാക്ക് ഫോറസ്റ്റ് കേക്കും കൊണ്ട് ഓളെ മുന്നിലേക്ക് വന്നു... ഓള് അത് കണ്ട് സന്തോഷം കൊണ്ട് തുള്ളിച്ചാടി... സിയാദ് ആ കേക്കില് കാൻഡിൽസ് വെച്ച് തിരി കത്തിക്കാൻ നിന്നപ്പൊ അച്ചു അത് തടുത്തു... "വേണ്ട സിയാദ്ക്കാ...ഇത് കത്തിക്കേണ്ടത് ഇവരാണ്... കാരണം, ഒരുപാട് നാളത്തെ വഴക്കിന് ശേഷം ഒന്നിച്ചവരല്ലേ അപ്പൊ ഇത് കത്തിക്കേണ്ടതും ഇവരാണ്... എല്ലാ ബർത്ത് ഡേക്കും മെഴുകുതിരി ഊതിയല്ലേ ശീലം...ഇന്നത്തേത് ഒരല്പം വെറൈറ്റി ആയിക്കോട്ടേ...നിങ്ങൾ രണ്ട് പേരും കൂടി ഇത് തെളിയിച്ചിട്ട് നീ കേക്ക് കട്ട് ചെയ്താൽ മതി..." അച്ചു ഇത് പറഞ്ഞതും എല്ലാവരും അതിനോട് യോജിച്ചു... ഐഷു ഇതിന് ഒരിക്കലും സമ്മതിക്കില്ലാന്ന് നമ്മക്ക് ഉറപ്പേന്നു... പക്ഷേ, നമ്മളെ ഞെട്ടിച്ച് കൊണ്ട് ഐഷു ഒരു കാൻഡില് കത്തിച്ചിട്ട് നമ്മളെ നേരെ നീട്ടി... നമ്മള് അന്തം വിട്ട് ഓളെ നോക്കി നിന്നപ്പൊ "പിടിക്ക് മാഷേ.." എന്ന് പറഞ്ഞ് അത് നമ്മളെ കയ്യിൽ തന്നിട്ട് ഓളും നമ്മളും കൂടി കേക്കിലെ മെഴുകുതിരി കത്തിച്ചു... അത് കണ്ട് എല്ലാവരും കൂടി ആർത്ത് അട്ടഹസിച്ച് കൊണ്ട് നമ്മളെ കാത് അടപ്പിച്ചു.... ഐഷു കേക്ക് കട്ട് ചെയ്യാൻ വേണ്ടി കത്തി എടുത്തിട്ട് ആ കേക്കിനെ തന്നെ നോക്കി കൊണ്ട് ഒരല്പ നേരം നിന്ന് കൊണ്ട് ഓള് നമ്മളെ നോക്കി. •••••••••••••••••••••••••••••••••••••••••••••••••••••• 'നീ നമ്മക്ക് കൈ തരുമെന്ന് നമ്മള് സ്വപ്നത്തിൽ പോലും കരുതീല ആദീ ...നിനക്ക് നമ്മളെ ഒരിക്കലും ഫ്രണ്ട് ആയിട്ട് കാണാൻ പറ്റില്ലാന്ന് മറ്റാരേക്കാളും നന്നായിട്ട് നമ്മക്ക് അറിയാം.... പക്ഷേ, ഇപ്പൊ നീ നമ്മക്ക് കൈ തന്നപ്പൊ എന്തോ ഒരു വേദന.... എല്ലാം നല്ലതിനായിരിക്കും ആദീ...അതാകും വൈകി ആണെങ്കിൽ പോലും നിനക്ക് നമ്മളോട് ഫ്രണ്ട് ആകാൻ പറ്റിയത്..' "ഡീ ഫെബീ...എന്ത് സ്വപ്നം കണ്ടോണ്ട് നിക്കാടീ നീ... വേഗം ഈ കേക്കൊന്ന് കട്ട് ചെയ്യ്.. ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നത് കണ്ടില്ലേ..." അച്ചൂൻറെ ശബ്ദം കേട്ട് നമ്മള് ഓനിൽ നിന്നും മുഖം തിരിച്ചിട്ട് കേക്ക് കട്ട് ചെയ്യാൻ തുടങ്ങി. അപ്പൊ അവരൊക്കെ കൂടി "സന്തോഷാ ജന്മദിനം ഫെബിക്ക്.... സന്തോഷാ ജന്മദിനം ഫെബിക്ക്...." എന്ന് കൈ കൊട്ടി കൊണ്ട് പാടാൻ തുടങ്ങി... നമ്മള് അത് കേട്ടിട്ട് എല്ലാം മറന്ന് പൊട്ടി ചിരിച്ചോണ്ട് കേക്ക് കട്ട് ചെയ്തിട്ട് അച്ചൂന് കൊടുത്തു.ഓളും നമ്മളെ വായേല് കേക്ക് വെച്ച് തന്നു... നമ്മള് അടുത്ത പീസ് എടുത്തോണ്ട് നേരെ തിരിഞ്ഞത് ആദിൻറെ നേർക്കായിരുന്നു... ഓൻ നമ്മളെ നോക്കി പുഞ്ചിരി തൂകി കൊണ്ട് നമ്മളെ കയ്യീന്ന് കേക്ക് വാങ്ങാൻ നിന്നപ്പൊ നമ്മള് ഓൻറെ കൈ മാറ്റിയിട്ട് അത് ഓൻറെ വായില് വെച്ച് കൊടുത്തു. അത് കണ്ടിട്ട് ആദി വണ്ടറടിച്ചോണ്ട് നമ്മളെ നോക്കുന്നത് കണ്ടിട്ട് നമ്മക്ക് ചിരി വന്നു... ഇതൊക്കെ കണ്ടോണ്ട് നിന്ന നമ്മളെ കുരാമീസും ബ്രദേഴ്സും കൂടി കുറുക്കൻമാരെ പോലെ ഓരിയിടാൻ തുടങ്ങി... നമ്മള് ചിരിച്ചോണ്ട് ആദിക്ക് കേക്ക് കൊടുത്ത് കൈ എടുത്തപ്പൊ കയ്യിലെ ക്രീം ഓൻറെ മുക്കില് തേച്ചു ... നമ്മള് ഓൻറെ മുഖത്തേക്ക് നോക്കി കൊണ്ട് പൊട്ടി ചിരിക്കാൻ തുടങ്ങി... നമ്മളെ ചിരി കണ്ടിട്ട് എല്ലാവരും നമ്മളെ തന്നെ നോക്കി നിൽക്കാണ്... പെട്ടെന്ന് ആദി വന്ന് ആ കേക്ക് വാരിയിട്ട് നമ്മളെ വായേല് കുത്തി തിരുകിയിട്ട് നമ്മളെ മുഖത്ത് ഫേഷ്യല് ചെയ്തു... എന്നിട്ട് നമ്മളെ ചൂണ്ടി കൊണ്ട് ഓൻ ഹലാക്കിലെ ചിരി... അത് കണ്ടപ്പൊ നമ്മക്ക് വാശി കൂടി...നമ്മളും കേക്ക് വിരിയിട്ട് ഓൻറെ മുഖത്തും ഫേഷ്യല് ചെയ്തു... ഇതൊക്കെ കണ്ടോണ്ട് കുരാമീസും ബ്രദേഴ്സും പൊരിഞ്ഞ ചിരിയാണ്...അവര് ചിരിക്കുന്നത് കണ്ടപ്പൊ നമ്മളും ആദിയും പരസ്പരം മുഖത്തേക്ക് നോക്കിയിട്ട് കയ്യിൽ കേക്ക് വാരിയിട്ട് അവരെ മുഖത്തൊക്കെ വാരി പൊത്തി... അല്ലാ പിന്നെ... ഞങ്ങളോടാ അവരെ കളി... പിന്നെ പറയണ്ടല്ലൊ ഗ്രൗണ്ട് മൊത്തം കേക്കിൻറെ ആറാട്ടായിരുന്നു.എല്ലാരും കൂടി അവിടന്നും ഇവിടന്നുമൊക്കെ ആയിട്ട് കേക്ക് ഏറ്...എന്നിട്ടും ഒരുപാട് കേക്ക് ബാക്കി വന്നു... നമ്മള് അതൊക്കെ അവിടെ ഉണ്ടായിരുന്നവർക്ക് കൊടുത്തിട്ട് വേഗം അവിടന്ന് മുങ്ങിയിട്ട് മുഖമൊക്കെ കഴുകി വന്നു.... ഉച്ചക്ക് ശേഷം ഞങ്ങൾ ആരും ക്ലാസില് കേറിയില്ല...ഞങ്ങൾ എല്ലാവരും കൂടി കാൻറീനിലേക്ക് ആയിരുന്നു പോയത്... അവിടെ വെച്ച് നമ്മളെ കുരാമീസ് ഒക്കെ കൂടി നമ്മക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് തന്നു... ഒരു വലിയ റ്റെഡി ബെയറിനെയാണ് അവര് തന്നത്... അത് കണ്ടപ്പോ നമ്മള് സന്തോഷം കൊണ്ട് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുത്തു... അപ്പൊ നമ്മളെ ബ്രദേഴ്സും ആദിയും കൂടി ഞങ്ങളെ കളിയാക്കി... കൊച്ചു കുട്ടിയെന്നൊക്കെ പറഞ്ഞ് ഒരുപാട് കമൻറടിച്ചു... നമ്മള് ഓരെ നോക്കി പുച്ഛിച്ച് തള്ളി കൊണ്ട് ആ റ്റെഡിയെ കെട്ടി പിടിച്ച് നിന്നു. അപ്പൊ നമ്മളെ ബ്രദേഴ്സ് ഒക്കെ കൂടി നമ്മളെ നോക്കി അമുൽ ബേബി എന്ന് പറഞ്ഞ് ഫോട്ടോ എടുത്തിട്ട് സ്റ്റാറ്റസ് വെച്ചു...ഞങ്ങൾ കേക്ക് കൊണ്ട് കാണിച്ച് കൂട്ടുന്ന കോപ്രായങ്ങളൊക്കെ അവര് സ്റ്റാറ്റസിട്ട് നമ്മളെ അങ്ങോട്ട് വെറുപ്പിച്ച് കൊന്നു... കുറച്ച് കഴിഞ്ഞപ്പൊ എല്ലാവരും ഓരോന്ന് സംസാരിച്ച് മുഴുകി ഇരുന്നപ്പൊ നമ്മള് ആദിനെ നോക്കി... ഓനെ അപ്പൊ അവിടെയൊന്നും കാണാൻ ഇല്ലേന്നു... ഓൻ ഇതെവിടെ പോയെന്ന് ചിന്തിച്ചോണ്ട് നമ്മള് കാൻറീനിൽ നിന്നും അവരെ കണ്ണ് വെട്ടിച്ച് ഗ്രൗണ്ടിലേക്ക് പോയി. അപ്പൊ ആദി അവിടെ ഒരു മരച്ചോട്ടിൽ ഏതോ ദിക്കിലേക്ക് നോക്കി കൊണ്ട് ഇരിക്കുന്നത് കണ്ടു...നമ്മള് അപ്പൊ തന്നെ ആദി നമ്മക്ക് തന്ന വൈറ്റ് റോസും കയ്യിൽ പിടിച്ചോണ്ട് ഓൻറെ അടുത്ത് പോയി ഇരുന്നു. നമ്മള് ഓൻറെ അടുത്ത് വന്ന് ഇരുന്നതൊന്നും മൂപ്പര് അറിഞ്ഞിട്ടില്ല...പുള്ളിക്കാരൻ എന്തോ ഗാഢമായ ചിന്തയിലാണ്... "കണ്ടിട്ട് എന്തോ വലിയ ചിന്തയിലാണെന്ന് തോന്നുന്നു...എന്താ കാര്യം...? നമ്മളോടും കൂടി പറയോ...?" അപ്പൊ ഞെട്ടി തിരിഞ്ഞ് നമ്മളെ നോക്കി കൊണ്ട് ചിരിച്ചു. "അങ്ങനെ പറയാൻ മാത്രം ഒന്നുല്യാ...ഞാൻ ചുമ്മാ വെറുതെ ഇവിടെ വന്ന് ഇരുന്നു എന്നെയുള്ളൂ..." നമ്മള് ഒന്ന് മൂളി കൊടുത്തോണ്ട് തലയാട്ടി ചിരിച്ചു... പിന്നെ കുറച്ച് നേരത്തിന് ഞങ്ങൾ രണ്ട് പേരും ഒന്നും മിണ്ടിയില്ല... നമ്മള് ആ വൈറ്റ് റോസില് നോക്കി ഇരുന്നിട്ട് എന്തൊക്കെയോ ചിന്തിച്ച് കൂട്ടി... "താങ്ക്സ്...ജീവിതത്തിൽ ഇത്രയും അധികം ഞാൻ സന്തോഷിച്ച ഒരു ജന്മദിനം എനിക്ക് ഉണ്ടായിട്ടില്ല... ഇതിന് നിങ്ങളോടൊക്കെ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല..." ആദി നമ്മള് പറയുന്നത് കേട്ടിട്ട് മുഖത്ത് ഒരല്പം ഗൗരവം വരുത്തി. "ഫ്രണ്ട്സിനിടയിൽ നോ താങ്ക്സ് നോ സോറി...ഒൺലി ഫൈറ്റ് ആൻഡ് ഹാപ്പി..." ആദി പറയുന്നത് കേട്ട് നമ്മള് ചിരിച്ചോണ്ട് ആദിയെ നോക്കി... ഓനെ തന്നെ നോക്കി നിൽക്കുമ്പോ എന്തൊക്കെയോ കുറ്റബോധമൊക്കെ തോന്നാണ്..ഓനില് നിന്നും കണ്ണെടുക്കാനേ തോന്നുന്നില്ല...ഇപ്പൊ തന്നെ ഓനോട് നമ്മക്ക് പറയാനുള്ളത് പറഞ്ഞാലോ...? എന്ന് ചിന്തിച്ചോണ്ട് ഒടുവിൽ നമ്മള് അത് പതുക്കെ ഓനോട് പറയാൻ തീരുമാനിച്ചു "ആദീ..." നമ്മള് അങ്ങനെ വിളിച്ചപ്പൊ ഓൻ നമ്മളെ ഒന്ന് നോക്കി...പറഞ്ഞത് അബദ്ധായോന്ന് ചിന്തിച്ചോണ്ട് നമ്മള് ഓനോട് സോറി പറഞ്ഞു. "സോറി...വയസ്സിന് മൂത്തവരെ പേര് വിളിക്കാൻ പാടില്ലല്ലോലേ...ഞാൻ പിന്നെ എന്താ ഇയാളെ വിളിക്കാ? എനിക്ക് ആദിൽക്കാന്ന് വിളിക്കുന്നതിനേക്കാൾ ആദീ എന്ന് വിളിക്കുന്നതാണ് ഇഷ്ടം..." "എന്നാ നീ എന്നെ ആദീന്ന് വിളിച്ചാ മതി....പക്ഷേ എനിക്ക് നീ എന്നെ കോന്താന്ന് വിളിക്കുന്നതാണ് ഇഷ്ടം..." "എന്നാ പിന്നെ അങ്ങനെ തന്നെ ആയിക്കോട്ടേ കോന്താ..." എന്ന് പറഞ്ഞ് ഞങ്ങൾ രണ്ട് പേരും കൂടി ഒരുപാട് ചിരിച്ചു. "ഞാൻ അപ്പൊ തന്നെ എന്താ വിളിക്കേണ്ടത്..? ഫെബീ എന്നല്ലേ...?" "എനിക്ക് ആദി എന്നെ ഐഷൂന്ന് വിളിക്കുന്നത് തന്നെയാ ഇഷ്ടം... അത് കേൾക്കാനും ഒരു സുഖമൊക്കെയുണ്ട്..." നമ്മളത് പറഞ്ഞ് ഓനെ നോക്കി സൈറ്റടിച്ച് കാണിച്ച് ചിരിച്ചു. ഓൻ ചിരിച്ചോണ്ട് തലയാട്ടിയിട്ട് വീണ്ടും എങ്ങോട്ടോ നോക്കി നിന്നു... "ആദീ...നിൻറെ ബർത്ത് ഡേ എന്നാ?" "ഉം...എന്തേ...?" ആദി നമ്മളെ നോക്കി നെറ്റി ചുളിച്ചു. "അല്ലാ...അന്ന് നിനക്കിട്ട് ഒരു കിടിലൻ സർപ്രൈസ് തരാൻ വേണ്ടി ആയിരുന്നു... എന്തായാലും നമ്മക്ക് വേണ്ടി ഇത്രയൊക്കെ ചെയ്ത അൻക്ക് തിരിച്ച് നമ്മള് എന്തേലും ചെയ്യണ്ടേ...?" "എനിക്ക് അങ്ങനെ വലിയ സർപ്രൈസ് ഒന്നും വേണ്ട...നേരിട്ടോ അല്ലാതെയോ നീ തന്നെ ആദ്യം വന്ന് എന്നെ വിഷ് ചെയ്യണം...എനിക്ക് അത്രയേ വേണ്ടൂ..." ഒരു കള്ളച്ചിരിയോടെ ആദി പറയുന്നത് കേട്ട് നമ്മള് അയ്യോടാ...എന്ന് പറഞ്ഞ് ഓൻറെ കയ്യിനൊന്ന് കൊടുത്തിട്ട് ചിരിച്ചു... "നിൻറെ ബർത്ത് ഡേ ഒക്കെ നല്ല ഗംഭീര പരിപാടി ആയിട്ടാകുമല്ലേ നടത്തുന്നത്...?" നമ്മക്ക് എന്തോ അറിയാൻ ഉള്ള ആകാംശയിലാണ് നമ്മളത് ചോദിച്ചത്... ആദി നമ്മളെ നേരെ ഒരു ചെറു പുഞ്ചിരി നൽകി കൊണ്ട് അവിടന്ന് എണീറ്റ് നടന്നു. നമ്മളും ഓൻറെ കൂടെ വെച്ച് പിടിച്ചു. ഒരല്പ നേരം നടന്നിട്ട് ആദി പറഞ്ഞ് തുടങ്ങി. "ഗംഭീര പരിപാടിയൊക്കെ ആയിരുന്നു നടത്തിയത്... ഇപ്പോഴല്ല.. പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ്...." "എന്ന് വെച്ചാ... അതിന് ശേഷം ചെറുതായിട്ടാണോ ആഘോഷിക്കാ?" "അതിനു ശേഷം ഞാൻ ബർത്ത് ഡേ ആഘോഷിച്ചിട്ടേയില്ല...." "അതെന്താ...?" നമ്മളത് ചോദിച്ചപ്പൊ ഓൻ ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് നമ്മളെ നോക്കി അവിടെ നിന്നു. "എൻറെ പത്താമത്തെ പിറന്നാളിനായിരുന്നു....എൻറെ ഉപ്പ.... ഉപ്പ ഞങ്ങളെ വിട്ട് പോയത്..." ആദി അത് പറയുമ്പോൾ ഓൻറെ ശബ്ദം ഇടറുന്നുണ്ട്...ഓൻറെ കണ്ണ് നിറഞ്ഞത് കണ്ടപ്പൊ ചോദിക്കണ്ടായിരുന്നു എന്ന് നമ്മക്ക് തോന്നി...ആദിയോട് നമ്മള് എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് നമ്മക്ക് ഒരു എത്തും പിടിയും കിട്ടിയില്ല... ആദി കണ്ണ് തുടച്ചിട്ട് നമ്മളെ നോക്കി വീണ്ടും തുടർന്നു. "അന്ന് ഞങ്ങൾ എല്ലാവരും ദുബായിൽ സെറ്റിലായിരുന്നു...ഞാൻ,ഉപ്പ, ഉമ്മി,ആഷി, വല്ലിമ്മ പിന്നെ സൽമയും സാലിമും ഓരെ ഉപ്പയും... ഭാര്യ മരിച്ചതിന് ശേഷം മക്കളെ നോക്കാൻ കഷ്ടപ്പെടുന്ന അമ്മോനെ കണ്ടിട്ട് സഹതാപം കൊണ്ട് അവരേയും കൂട്ടിയാണ് ഒരിക്കൽ ഉപ്പച്ചി ദുബായിലേക്ക് വന്നത്...അന്ന് തൊട്ട് ഞങ്ങളെ ചെലവിൽ ജീവിച്ചവരായിരുന്നു അവര്... അവർക്കൊന്നും യാതൊരു വിധ കുറവുകളും വരുത്താതെ സ്വന്തം മക്കളെ പോലെയാണ് നോക്കിയതൊക്കെ... സത്യം പറഞ്ഞാൽ എന്നേയും ആഷിയേയും സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ എൻറെ ഉപ്പ സ്നേഹിച്ചത് സൽമയേയും സാലിമിനേയും ആയിരുന്നു.... പക്ഷേ, പാല് കൊടുത്ത കൈക്ക് തന്നെ തിരിച്ച് കൊത്തുന്ന വിഷ സർപ്പങ്ങളാണ് അവരെന്ന് മനസ്സിലാക്കാൻ ഞങ്ങക്ക് കഴിഞ്ഞില്ല... അതോണ്ട് ഞങ്ങക്ക് ഞങ്ങളെ ഉപ്പാനെ നഷ്ടായി..." ആദി പറയുന്നത് കേട്ടിട്ട് നമ്മക്ക് എന്താ പറയേണ്ടതെന്ന് കിട്ടുന്നില്ല... "അന്ന് എൻറെ ബർത്ത് ഡേയുടെ തലേന്ന് ബിസിനസിലെ ചില തിരുമറികൾ ഉപ്പ കണ്ടെത്തി... അത് അമ്മോനാണ് ചെയ്തതെന്ന് അറിഞ്ഞപ്പൊ എല്ലാവരെ മുന്നിൽ വെച്ചും അയാളെ ഉപ്പ ശകാരിച്ചു... തട്ടിപ്പ് നടത്തിയ തുക എത്രയും പെട്ടെന്ന് തിരിച്ച് നൽകാനും ഇല്ലെങ്കിൽ പോലീസിൽ അറിയിക്കുമെന്നും ഉപ്പ ഭീഷണിപെടുത്തി... അന്ന് രാത്രി ഉപ്പ വീട്ടിലേക്ക് മടങ്ങി വരുമ്പോ ഉപ്പാൻറെ കാറില് ഒരു ട്രെക്ക് വന്ന് ഇടിച്ച് ഉപ്പ....." ബാക്കി പൂർണ്ണമാക്കാൻ കഴിയാതെ ആദി വിതുമ്പി...അത് കണ്ടപ്പോ അറിയാതെ നമ്മളെ കണ്ണും നിറഞ്ഞു. നമ്മള് ആദിൻറെ തോളിൽ കൈ വെച്ച് ഓനെ ആശ്വസിപ്പിച്ചപ്പൊ ഓൻ കണ്ണ് തുടച്ചിട്ട് തുടങ്ങി നോക്കി പുഞ്ചിരിച്ചു... "സോറി...ഒരു നല്ലൊരു ദിവസായിട്ട് ഞാൻ തൻറെ മൂഡ് കൊളാക്കിയല്ലെ...?" നമ്മള് ഇല്ലാന്ന് തലയാട്ടിയപ്പൊ ആദി ചിരിച്ചോണ്ട് തിരിച്ച് ആ മരച്ചോട്ടിൽ പോയി ഇരുന്നു... നമ്മളും ഓൻറെ പിന്നാലെ പോയി അവിടെ ഇരുന്നു. കുറച്ച് നേരത്തിന് ഞങ്ങൾ രണ്ട് പേരും ഒന്നും മിണ്ടിയില്ല... എന്നാലും ആദി വീണ്ടും തുടർന്നു. "ഉപ്പാനേയും നോക്കി എല്ലാം ഒരുക്കി വെച്ച് നമ്മള് കാത്തിരുന്നപ്പൊ ഉപ്പാൻറെ പൊതിഞ്ഞു കെട്ടിയ ശരീരമാണ് നമ്മളെ മുന്നിലേക്ക് വന്നത്... അന്ന് ആ പത്ത് വയസുകാരന് തൻറെ പിറന്നാൾ സമ്മാനം എവിടെയെന്ന് ചോദിച്ച് കരയാൻ മാത്രേ കഴിഞ്ഞുള്ളൂ... ഉപ്പാക്ക് ഒരു ആക്സിഡൻറ് പറ്റിയതാണെന്നാണ് ഞങ്ങളോട് പറഞ്ഞത്. സൽമയുടെ ഉപ്പ... അയാള് അങ്ങനെ ഒക്കെ പറഞ്ഞ് എല്ലാവരേയും വിശ്വസിപ്പിച്ചു... സഹോദരസ്നേഹം കൊണ്ട് നമ്മളെ ഉമ്മിയും അത് കണ്ണും പൂട്ടി വിശ്വസിച്ചു... നമ്മക്ക് ആണെങ്കിൽ അന്നൊന്നും അയാളെ ചതിയെ കുറിച്ചൊന്നും ഒന്നും അറിയില്ലായിരുന്നു... ഞാൻ അതൊക്കെ മനസ്സിലാക്കിയത് രണ്ട് കൊല്ലം മുൻപാണ്...അതുവരെ ഞാൻ അവരെ സ്നേഹിക്കേ ചെയ്തിട്ടുള്ളൂ...പക്ഷേ അതൊക്കെ അറിഞ്ഞതിന് ശേഷം എനിക്ക് അവരോട് ക്ഷമിക്കാൻ പറ്റിയില്ല... എൻറെ ഉപ്പാക്ക് സംഭവിച്ചത് ഒരു അപകടമല്ല കരുതി കൂട്ടി ചെയ്ത കൊലപാതകമാണെന്ന് അവരുടെ നാവിൽ നിന്ന് തന്നെ കേട്ടപ്പോ എല്ലാം ഉമ്മിയോട് തുറന്നു പറയാൻ ശ്രമിച്ചു.. പക്ഷേ അയാളിൽ ഉമ്മിക്ക് ഉണ്ടായിരുന്ന വിശ്വാസം അതൊന്നും നമ്മള് പറയുന്നത് കേൾക്കാൻ കൂട്ടാക്കിയില്ല... അയാൾ ഇതുപോലെ ഒരുപാട് പേരെ ജീവനെടുത്തിട്ടുണ്ട്...പക്ഷേ അതിനൊന്നും എൻറെ കയ്യിൽ മതിയായ തെളിവുകളില്ല...അതൊക്കെ കിട്ടിയാൽ എന്നോ അവര് അഴി എണ്ണിയേനെ... ഞങ്ങളെ കുടുംബത്തിൽ ആരെങ്കിലും മരിച്ചാൽ പിന്നീട് മൂന്ന് വർഷത്തിന് ആ വീട്ടിൽ ഒരു നല്ല പരിപാടികളും നടക്കാൻ പാടില്ല ...പണ്ട് മുതലെ ശീലിച്ച സമ്പ്രദായം ആയോണ്ട് പിന്നീട് അതിന് ശേഷം എൻറെ പിറന്നാൾ ആഘോഷിച്ചിട്ടില്ല....ആഘോഷിക്കാൻ ഞാൻ സമ്മതിച്ചിട്ടില്ല... ആ ദിവസങ്ങളിൽ ഉപ്പാൻറെ ഖബറിടത്തിൽ ചെന്ന് ഒരുപാട് കരയും പ്രാർത്ഥിക്കും, യതീം കുട്ടികൾക്ക് വേണ്ടതൊക്കെ എത്തിച്ച് കൊടുക്കും അവരെ കൂടെ അന്നൊരു ദിവസം ചിലവഴിക്കും...ഇതാണ് എൻറെ ആഘോഷം.... തനിക്ക് ഞാൻ പറയുന്നതൊക്കെ കേട്ടിട്ട് ബോറടിച്ചുലേ...?" കരയാൻ വിതുമ്പി നിൽക്കുന്ന ആദിയെ നമ്മള് കെട്ടി പിടിച്ച് കരഞ്ഞു.... നമ്മള് അനുഭവിച്ച വേദന ഒന്നും ഒന്നുമല്ലെന്ന് ആദി പറയുന്നത് കേട്ടപ്പോ നമ്മക്ക് തോന്നി...ആദി ഇനിയും എന്തൊക്കെയോ മറച്ച് വെക്കുന്നുണ്ട്...ഒരു പക്ഷേ അതൊന്നും ആദി ഓർക്കാൻ പോലും ആഗ്രഹിക്കാത്ത വല്ലതും ആയിരിക്കും... ആദി നമ്മളെ ഓനിൽ നിന്നും അടർത്തിയിട്ട് നമ്മളെ നോക്കി പുഞ്ചിരി തൂകി... ഇത്രയും വിഷമങ്ങൾ ഉള്ളിലൊതുക്കി കൊണ്ട് ആദിക്ക് എങ്ങനെ പുറമേ ചിരിക്കാൻ കഴിയുന്നു എന്ന് നമ്മള് അത്ഭുതപ്പെട്ടു.. ഇപ്പൊ ഞങ്ങളെ രണ്ട് പേരുടെയും മൂഡ് ശരിയല്ലാത്തോണ്ട് നമ്മക്ക് പറയാനുള്ളത് നമ്മള് ഓനോട് പറഞ്ഞില്ല... "ഐഷു...ഞാൻ ഇപ്പൊ നിന്നോടീ പറഞ്ഞതൊന്നും മറ്റാരോടും പറയരുത് ...എൻറെ ഫ്രണ്ട്സിന് പോലും ഇതൊന്നും അറിയില്ല... ഇതുപോലെ മറ്റൊരു കാര്യം കൂടി നമ്മള് ഓരോട് മറച്ച് വെച്ചിട്ടുണ്ട്... അതൊക്കെ അവര് അറിഞ്ഞാൽ പിന്നെ എന്താ സംഭവിക്കാ എന്ന് പറയാൻ പറ്റില്ല..." അതെന്താണെന്ന് നമ്മള് ചോദിക്കാൻ തുനിഞ്ഞപ്പോഴേക്കും നമ്മളെ ബാക്കിക്കാര് അവിടെ ഹാജറായിരുന്നു. "കുറെ നേരായല്ലൊ രണ്ടും കൂടി അവിടന്ന് പോന്നിട്ട്...ഇതിന് മാത്രം എന്താ ഇത്രക്ക് സംസാരിക്കാൻ.. " "അത് നിസൂക്കാ ..ഞങ്ങൾ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യേന്നു...മൂത്ത കുട്ടി ആണാകണോ പെണ്ണാകണോന്ന്..." നമ്മളെ പറച്ചില് കേട്ടിട്ട് ആദി നമ്മളെ ഒരു നോട്ടം ...നമ്മള് ഓനെ നോക്കി സൈറ്റടിച്ചിട്ട് ചിരിച്ചു. "ഓഹോ...അപ്പോഴേക്കും അവിടെ വരെ ഒക്കെ എത്തിയോ കാര്യങ്ങൾ.... എന്നിട്ട് എന്ത് തീരുമാനിച്ചു...?" "ഒന്നും തീരുമാനം ആയിട്ടില്ല കാക്കൂ...ആദിക്ക് പെൺകുട്ടി മതിയെന്നാ പറയുന്നത്...നമ്മക്ക് ആണേൽ ആൺക്കുട്ടിയെ മതി...ഇങ്ങെര് ആണേൽ പറഞ്ഞിട്ട് കേക്കുന്നുമില്ല..നിങ്ങളൊക്കെ സമയം കിട്ടുമ്പോൾ ഒന്ന് പറഞ്ഞ് മനസ്സിലാക്കിപ്പിക്കിട്ടോ..." എന്ന് പറഞ്ഞ് നമ്മള് കുരാമീസിനേയും കൂട്ടി അവിടന്ന് വേഗം ഓടി. തിരിഞ്ഞ് നോക്കുമ്പോൾ എല്ലാവരും കൂടി ആദിൻറെ ചുറ്റും നിന്നോണ്ട് ഓനെ പൊങ്കാല ഇടുന്നുണ്ട്... ഓൻ അപ്പൊ നമ്മളെ നോക്കി കണ്ണുരുട്ടിയപ്പൊ നമ്മള് ഓനൊരു ഫ്ലൈയിംഗ് കിസും ബൈയും പറഞ്ഞ് ക്ലാസിലേക്ക് ഓടി. ഞങ്ങൾ ക്ലാസില് എത്തിയതും ലോങ് ബെൽ അടിച്ചതും ഒരുമിച്ചായോണ്ട് ബാഗും എടുത്തോണ്ട് ഞങ്ങൾ ഓടി . നമ്മളെ ബാക്കി മൂന്ന് കുരാമീസിനോടും യാത്ര പറഞ്ഞ് ഞങ്ങൾ രണ്ട് പേരും കൂടി സ്കൂട്ടിയുടെ അടുത്തേക്ക് നടന്നു. "ഡീ ഫെബീ...സത്യം പറ...കാക്കൂനോട് നീ നിനക്ക് പറയാനുള്ളത് ഒക്കെ പറഞ്ഞോ...?" "ഇല്ലടീ... പറയാൻ പറ്റിയില്ല..." "പിന്നെ നീ എന്തിനാ കരഞ്ഞത്..? നിൻറെ കണ്ണൊക്കെ കലങ്ങിയിട്ടുണ്ടല്ലൊ....നീ പഴയതൊക്കെ വീണ്ടും ആലോചിച്ചോ...?" നമ്മള് അച്ചൂനോട് ഒന്നും മിണ്ടാതെ ഓളെ കൂടെ ഇരുന്നു...വീട്ടിൽ എത്തുന്നത് വരെ ഞങ്ങൾ ഒന്നും മിണ്ടിയില്ല.... സത്യം പറഞ്ഞാൽ നമ്മക്ക് ഒന്നും മിണ്ടാൻ തോന്നിയില്ല... അച്ചു നമ്മളെ വീട്ടിൽ ഇറക്കി വിട്ടിട്ട് നാളെ കാണാമെന്ന് പറഞ്ഞ് പോയി. നമ്മള് ആദി പറഞ്ഞതൊക്കെ ആലോചിച്ച് ഓനെ ഓർത്തോണ്ട് ഗേറ്റ് തുറന്ന് വീട്ടിലേക്ക് കടന്നതും മുറ്റത്ത് നമ്മളേയും കാത്ത് നിൽക്കുന്നവരെ കണ്ട് നമ്മള് അമ്പരന്ന് നിന്നു. (തുടരും) ************************************************* ഈ പാർട്ട് അത്ര നന്നായിട്ടില്ലെന്ന് അറിയാം...ഈ പാർട്ടിൽ ലെങ്ത്ത് കുറഞ്ഞിട്ടുണ്ട് അടുത്ത ഭാഗം ലെങ്ത്ത് കൂട്ടാൻ നോക്കാം...എഴുതിയതിൽ വല്ല തെറ്റുകളും ഉണ്ടെങ്കിൽ ക്ഷമിക്കണം... അടുത്ത ഭാഗം നാളെ രാത്രി 9 മണിക്ക് ഉള്ളൂ.. #📙 നോവൽ