@muchi1879
@muchi1879

💜ISHQU 💙

📚 STORY PROMOTER 📒

*💞MERA NAAM ISHQ💞* *PART_19* *Aashu* ⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐ "നോ ആമി... ഈ ഇശ്ഖ് ആരാണെന്ന് എല്ലാർക്കും മുന്നില് വെളുപ്പെടുത്തിയിട്ടെ ഞാൻ പോകൂ..." അവൻ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി... അതിനേക്കാൾ ഇരട്ടി ഞെട്ടലായിരുന്നു എനിക്ക് ഇവിടെ നടക്കുന്നതിനൊക്കെ സാക്ഷിയായിട്ട് താഴെ നിൽക്കുന്ന പപ്പായിയെ കണ്ടപ്പോ... രണ്ടു പേരുടെയും ഇടയിൽ നിന്ന് ഞാൻ ഉരുകി ഇല്ലാണ്ടായ നിമിഷം... 💜💜💜💜💜💜💜💜💜💜💜 സ്റ്റേജിൽ നിന്നോണ്ട് ഇശ്ഖ് വിളിച്ചു പറയുന്ന ഓരോന്നിനും സാക്ഷിയായി കൊണ്ട് സഹൽ കാണികളിലെ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു... അവന്റെ മനസ്സ് നിറയെ അപ്പൊ ഇശ്ഖ് ആരാണെന്ന ചോദ്യമായിരുന്നു... ആ മുഖം എവിടെയോ വെച്ച് കണ്ടു മറന്നൊരു മുഖമാണെന്ന് അവന്റെ ഉൾമനസ്സ് വിളിച്ചു പറഞ്ഞോണ്ടിരുന്നു... എന്നാൽ അത് എവിടെയാണെന്ന് മാത്രം സഹലിന് പിടി കിട്ടിയില്ല... മൗനമായി നിന്ന് അവൻ അതൊക്കെ ശ്രദ്ധിക്കുമ്പോഴാണ് സഹലിന്റെ മനസിലേക്ക് പെട്ടന്ന് മിഷാലിന്റെ മുഖം തെളിഞ്ഞു വന്നത്... ഓർമയിൽ ആ മുഖം തെളിഞ്ഞതും ഒരുതരം ഞെട്ടലോടെ അവൻ ഇശ്‌ഖിനെ തന്നെ നോക്കി നിന്നു... 'ഇശ്ഖ്...?! അപ്പൊ ഈ ചെറുക്കൻ മിഷാലിന്റെയും ദുആന്റെയും മകനാണോ...?' അവനത് സ്വയം ചോദിച്ചിട്ട് ഇശ്‌ഖിനെ ഒന്നൂടെ ഒന്ന് നോക്കി... എവിടെയാണ് താൻ ആ മുഖം മറന്നതെന്ന് ഓർമയിൽ വന്നതും സഹൽ അപ്പൊ തന്നെ സ്റ്റേജിലേക്ക് കയറി ചെന്നിട്ട് ഇശ്‌ഖിന് ഫേസ് ടൂ ഫേസ് ആയി നിന്നു... അത് കണ്ട് ഒരു പുച്ഛത്തോടെ ഇശ്ഖ് അവനെ നോക്കി ചിരിച്ചു... "ഖൈഷാൻ ഇശ്ഖ്... അല്ലെ...? മതി ഇനി നീ ആരാണെന്നും ഏതാണെന്നും വിവരിച്ചു പറയണമെന്നില്ല... നീ ആരുടെതാണെന്ന് എനിക്ക് മനസിലായി കഴിഞ്ഞു..." സഹൽ പറഞ്ഞത് കേട്ട് ഒട്ടും പതറാതെ ഇശ്ഖ് അവന്റെ കണ്ണുകളിലേക്ക് നോക്കിയിട്ട് ആമിയുടെ കയ്യിൽ നിന്നും പതുക്കെ പിടിവിട്ടു... "വെൽ... കുറച്ചു വൈകിയിട്ടാണെങ്കിലും നിനക്ക് ഞാൻ ആരാണെന്നത് മനസിലായല്ലോ... എന്റെ ജോലി കുറഞ്ഞു കിട്ടി... എന്നാലും നീയെന്റെ പപ്പയെ മറക്കാൻ പാടില്ലായിരുന്നു..." സഹലിന്റെ അടുത്തേക്ക് കുറച്ചും കൂടി നീങ്ങി നിന്നിട്ട് അവന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ഇശ്ഖ് അത് പറഞ്ഞപ്പോ സഹൽ ഗാർഡ്സിനെ വിളിച്ച് ഗെസ്റ്റിനെയൊക്കെ പറഞ്ഞു വിട്ടു... എന്നിട്ട് ഇശ്‌ഖിന് നേരെ നിന്നു കൊണ്ട് ക്ലാപ് ചെയ്യാൻ തുടങ്ങി... "കൊള്ളാം... നിന്നെ ആരാ ഇങ്ങോട്ട് പറഞ്ഞു വിട്ടത്...? നിന്റെ തന്ത മിഷാൽ ഹാഫിസ് ആണോ...? അതെന്താ അവന് എന്റെ മുന്നിൽ വന്നു നിൽക്കാനുള്ള ധൈര്യമില്ലേ...? അത് കൊണ്ടാണോ അവൻ നിന്നെ ഇങ്ങോട്ട് വിട്ടത്...?" അത് കേട്ടതും കലിപ്പ് കേറി വന്ന് ഇശ്ഖ് അവന്റെ കോളറിൽ പിടിച്ചു വലിച്ച് സ്റ്റേജിലെ ഭിത്തിയോട് ചേർത്തു നിർത്തി... *"ഡാാാാ... എന്റെ പപ്പയെ കുറിച്ച് ഒരക്ഷരം മിണ്ടിയാൽ നിന്റെ നാക്ക് ഞാനിങ്ങ് പിഴുതെടുക്കും... നിനക്ക് എന്ത് ധൈര്യം ഉണ്ടായിട്ടാ എന്റെ മുഖത്ത് നോക്കി നീയെന്റെ പപ്പയെ കുറിച്ച് പറഞ്ഞെ... ആ പേര് ഉച്ഛരിക്കാനുള്ള യോഗ്യത പോലും നിനക്കില്ല മനസ്സിലായോ..."* കത്തി ജ്വലിക്കുന്ന കണ്ണുകളോടെ അവൻ സഹലിനെ നോക്കിയിട്ട് അവന്റെ മുഖത്തിന് നേരെ കൈ കൊണ്ട് പോയതും എല്ലാരും വന്ന് ഇശ്‌ഖിനെ പിടിച്ചു വെച്ചു... "ഇശ്‌ഖേ വേണ്ടെടാ വിട്ടേക്ക്... അയാളോടൊക്കെ മിണ്ടിയിട്ട് ഒരു കാര്യവുമില്ല... വിട്..." ഹുബ്ബ്‌ വന്ന് അവനെ പിടിച്ചു മാറ്റിയപ്പോ ദേഷ്യം കണ്ട്രോൾ ചെയ്യാൻ കഴിയാതെ അവൻ സഹലിനിട്ട് ഒരെണ്ണം പൊട്ടിച്ചു... അത് കണ്ടതും ആമി പേടിച്ചു വിറച്ചോണ്ട് പുറകിലേക്ക് മാറി നിന്നു... "നീയെന്റെ കുടുംബത്തിനോട് ചെയ്തത് ആരൊക്കെ മറന്നാലും ഈ ഇശ്ഖ് മറക്കാൻ പോവുന്നില്ല... നീ കാരണം ഞങ്ങക്കുണ്ടായ നഷ്ടങ്ങൾ നിന്നെ കൊണ്ട് തിരിച്ചു തരാൻ പറ്റോ...? പറ്റുവോന്ന്..." അതും ചോദിച്ച് അവൻ വീണ്ടും സഹലിന് നേരെ ചീറി പാഞ്ഞു... "ഇശ്‌ഖേ... വേണ്ടെടാ മതി... വാ നമുക്ക് പോവാം..." "എന്നെ വിട് ഹുബ്ബെ... നഷ്ടങ്ങളുടെ വില എന്താണെന്ന് ഇയാളും അറിയണം... എന്റെ ഏയ്ഞ്ചലിന്റെ കണ്ണീരിന്റെ വില എന്താണെന്ന് ഇയാള് മനസിലാക്കണം... അത്രയൊക്കെ തെറ്റുകൾ ചെയ്തിട്ടും ഒരു കുറ്റബോധവും ഇല്ലാതെ നിൽക്കുന്നത് കണ്ടില്ലേ..." ദേഷ്യം കണ്ട്രോൾ ചെയ്യാൻ കഴിയാതെ വന്നപ്പോ ഇശ്ഖ് സഹലിന്റെ അരയിൽ നിന്നും ഗൺ എടുത്ത് സഹലിന് നേരെ ചൂണ്ടിയതും ഗ്രാൻഡ്പ വന്ന് അവനെ പിടിച്ചു മാറ്റി... "മോനെ ഇശ്‌ഖേ... വേണ്ടാ മോനെ പ്രശ്നം ഒന്നും ഉണ്ടാക്കല്ലേ... അവനെ കൊന്നിട്ട് നീയെന്തിനാ ജയിലിൽ പോയി കഴിയുന്നെ..." "അതെടാ വിട്ടേക്ക്... അയാളെ പോലുള്ളവരോട് ഏറ്റുമുട്ടിയിട്ട് നീയെന്തിനാ നിന്റെ വില കൂടി കളയുന്നെ... നമുക്ക് പോവാം..." പലരും പലതും പറഞ്ഞ് അവനെ പിന്തിരിയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സഹൽ തന്റെ പപ്പയെ കുറിച്ച് പറഞ്ഞ ദേഷ്യമായിരുന്നു ഇശ്‌ഖിന്റെ മനസ്സിൽ... ഇശ്ഖ് വീണ്ടും അവന് നേരെ ചെന്നതും സഹൽ കോട്ട് ശെരിയാക്കി കൊണ്ട് ഇശ്‌ഖിനെ തള്ളി മാറ്റി... "നീയെന്താടാ ചെക്കാ എന്നെ പേടിപ്പിക്കാണോ...? അതും എന്റെ വീട്ടിലേക്ക് വന്നിട്ട് എന്നോട് നീ ഷോ കാണിക്കാണോ...? നിനക്ക് അറിയില്ല ഈ സഹൽ ആരാണെന്ന്... ഗാർഡ്സ്, ഇവനെ പിടിച്ച് പുറത്താക്കി ഗേറ്റടയ്ക്ക്..." സഹൽ അവന്റെ വേലക്കാരോട് ഓർഡർ ചെയ്തത് കേട്ടിട്ട് ഇശ്ഖ് പെട്ടന്ന് പൊട്ടിച്ചിരിച്ചു... ചിരി കണ്ട്രോൾ ചെയ്തു കൊണ്ടവൻ സഹലിനെ നോക്കിയിട്ട് പിന്നേം നിന്ന് ചിരിച്ചു... "എക്സ്ക്യൂസ്മി...??!! സോറി...? ഗാർഡ്സോ...?! ഏത് ഗാർഡ്സ്...?! ഇയാള് ഇത് എന്തോന്നാ പറയുന്നെ...?!" എന്നും ചോദിച്ച് ഇശ്ഖ് വീണ്ടും നിന്ന് ചിരിച്ചപ്പോ സഹൽ അടക്കം എല്ലാരും ഒന്നും മനസിലാകാതെ ഇശ്‌ഖിനെ നോക്കി നിന്നു... "ഡാ ചെറുക്കാ... നീ കളിക്കുന്നത് ആരോടാണെന്ന് ഓർത്തു വെച്ചോ... എന്നോട് മുട്ടി ജയിക്കാൻ നിന്റെ പപ്പയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നെ അല്ലെ നിനക്ക്..." സഹൽ അതും പറഞ്ഞ് ഒച്ച വെച്ചപ്പോ ഇശ്ഖ് അവന്റെ ചുണ്ടിൽ വിരല് വെച്ചു... "ശ്... ശബ്ദം താഴ്ത്തി സംസാരിച്ചാൽ മതി... ഇത് നിന്റെ വീടോ നീ ഇവിടത്തെ മുതലാളിയോ ഒന്നുമല്ല ഓർഡർ ഇടാൻ... ഗാർഡ്സ് എന്ന് നീ അഹങ്കാരത്തോടെ വിളിച്ചവർ ഇപ്പൊ നിന്റെ വാലാട്ടും പട്ടികളും അല്ല... അവരിപ്പോ ഈ ഇശ്‌ഖിന്റെ ആളുകളാ... അവര് മാത്രമല്ല... നിന്റെ സ്വന്തമെന്ന് നീ കരുതുന്ന പലതും ഇപ്പൊ ഇശ്‌ഖിന്റേതാണ്... എന്തിനേറെ പറയുന്നു നിന്റെ ഒരേയൊരു മകൾ പോലും..." അത് കേട്ട് ഞെട്ടി കൊണ്ട് സഹൽ ഇശ്‌ഖിനെ നോക്കിയിട്ട് ആമിയുടെ നേർക്ക് ദൃഷ്ടി പായിച്ചു... "ഒറ്റ രാത്രി... ഒരൊറ്റ രാത്രി കൊണ്ടാണ് ഞാൻ നിന്റെ എല്ലാ സ്വത്തുക്കളും എന്റെതാക്കി മാറ്റിയത്... മുള്ളിനെ മുള്ള് കൊണ്ടെടുക്കുക എന്ന് പറയുന്നത് പോലെ ചതിക്ക് പകരം ചതി തന്നെ..." അതും പറഞ്ഞ് വിജയിച്ചവന്റെ ചിരിയും ചിരിച്ച് ഇശ്ഖ് സഹലിനെ നോക്കി ചുണ്ട് കോട്ടി... "ഡാാാ.... അപ്പൊ നീ രണ്ടും കല്പിച്ചായിരുന്നല്ലെ ഇങ്ങോട്ട് വന്നത്... നിന്നെ ഞാൻ കാണിച്ചു തരാടാ... ഈ സഹൽ ആരാണെന്ന് നിനക്ക് ഞാൻ കാണിച്ചു തരാ..." എന്നും പറഞ്ഞ് സഹൽ അവന് നേരെ ചെന്നപ്പോ അവിടെ ഉണ്ടായിരുന്നവരൊക്കെ കഥയറിയാതെ ആട്ടം കാണുകയായിരുന്നു... "തന്നെ കുറിച്ചുള്ള എല്ലാ കാര്യവും അറിഞ്ഞിട്ട് തന്നെയാടോ ഞാൻ കളിക്കാൻ ഒരുങ്ങിയിറങ്ങിയത്... നഷ്ടങ്ങൾ എന്താണെന്ന് താനും കൂടി അറിയണ്ടേ മാമാ... ഇപ്പൊ നിന്റെ പ്രിയപ്പെട്ട മകളും എന്റേതാണ്... ആ നഷ്ടത്തേക്കാൾ വലുതായിട്ടൊന്നും നിനക്കില്ലെന്ന് എനിക്കറിയാം... വർഷങ്ങൾക്ക് മുമ്പ് എന്റെ ഫാമിലി അനുഭവിച്ചതിന്റെ പകുതി വേദനയെങ്കിലും നീ അനുഭവിക്കണം... അതെന്റെ ഒരു വാശിയാ... കളി ഇവിടം കൊണ്ടൊന്നും തീർന്നിട്ടില്ല... നിന്റെ പുക കണ്ടിട്ടേ ഇശ്ഖ് അടങ്ങിയിരിക്കൂ..." അതും പറഞ്ഞവൻ ഗൺ സഹലിന്റെ അരയിൽ തന്നെ കുത്തി തിരുകിയിട്ട് ആമിക്ക് നേരെ തിരിഞ്ഞു... "ഇനി എനിക്ക് ചോദിക്കാനുള്ളത് നിന്നോടാ... നിനക്ക് എന്റെ കൂടെ വരണെങ്കിൽ ഇപ്പൊ ഈ നിമിഷം എല്ലാം ഉപേക്ഷിച്ചു കൊണ്ട് എന്റെ കൂടെ വരാം... അതല്ലാ നിനക്ക് നിന്റെ ഈ ക്രിമിനൽ തന്തയുടെ കൂടെ തന്നെ കഴിയണമെന്നാണെങ്കിൽ എനിക്ക് വേറെയൊന്നും പറയാനില്ല... നീ എന്റെ കൂടെ വരുന്നുണ്ടോ ഇല്ലയോ...? Say Yes or No...?" അവൾക്ക് നേരെ അങ്ങനെയൊരു ചോദ്യം എയ്ത് വിട്ടു കൊണ്ടവൻ അവൾടെ മറുപടിക്ക് വേണ്ടി കാത്തു നിന്നത് പോലെ തന്നെ ശ്വാസം പിടിച്ചു വെച്ച് ബാക്കിയുള്ളവരും ആമിയുടെ മറുപടിക്കായി കാതോർത്തു നിന്നു... അവന്റെ ആ ചോദ്യത്തിന് കണ്ണ് നിറച്ചോണ്ട് അവൾ തല കുനിച്ചു നിന്നിട്ട് പെട്ടന്ന് കണ്ണ് തുടച്ചു കൊണ്ട് എല്ലാരേയും നോക്കി... "അയാം സോറി ഇശ്ഖ്... ഇപ്പൊ എനിക്ക് നിന്റെ കൂടെ വരാൻ പറ്റില്ല... നിന്നെ എനിക്ക് ഒരുപാട് ഇഷ്ടാ... ഈ ലോകത്തുള്ള മറ്റെന്തിനേക്കാളും ഒക്കെ എനിക്ക് നിന്നെ ഇഷ്ടാ... ബട്ട്‌ എന്റെ പപ്പായി എന്നെ നിന്റെ കയ്യിൽ ഏല്പിക്കാതെ ഞാൻ നിന്റെ കൂടെ ഇറങ്ങി വരില്ല... അയാം സോറി..." "ആമി നീയിത് എന്തൊക്കെയാ പറയുന്നെ...? നീയല്ലേ അവനോട് പറഞ്ഞിട്ടുള്ളത് അവൻ വിളിച്ചാൽ ഇറങ്ങി പോകുമെന്ന്... എന്നിട്ട് ഇപ്പൊ എന്താ നിനക്ക് പറ്റിയെ...?" "മോളെ ആമി... മോള് ഇശ്‌ഖിന്റെ കൂടെ ചെല്ല്... നിന്റെ പപ്പായി ഒരിക്കലും നിന്നെ അവന്റെ കയ്യിൽ ഏല്പിക്കാൻ പോകുന്നില്ല... മടിച്ചു നിൽക്കാതെ അവന്റെ കൂടെ ചെല്ല് മോളെ..." ഗ്രാൻഡ്പയും ജാനും ഒക്കെ ഇങ്ങനെ ഓരോന്നും പറഞ്ഞോണ്ട് നിന്നപ്പോ ഇശ്ഖ് ഒന്നും പറയാതെ എല്ലാം കേട്ട് സൈലന്റായി നിക്കുന്നത് കണ്ടിട്ട് അവൾ തുടർന്നു... "എല്ലാവരും എന്നോട് ക്ഷമിക്കണം... ആരെന്തൊക്കെ പറഞ്ഞാലും ശെരി എനിക്ക് ജന്മം തന്ന എന്റെ പപ്പായി എന്നെ ഇശ്‌ഖിന് നിക്കാഹ് കഴിപ്പിച്ചു കൊടുക്കുന്നത് വരെ ഞാൻ അവന്റെ കൂടെ പോകില്ല... ശെരിയാ ഞാൻ പറഞ്ഞിരുന്നു ഇശ്‌ഖിന്റെ കൂടെ ഇറങ്ങി പോകുമെന്ന്... പക്ഷെ ഇപ്പൊ എനിക്ക് തോന്നുന്നു ഞാൻ അങ്ങനെ ഇറങ്ങി പോവുകയാണെങ്കിൽ അതൊരു നല്ല ബന്ധമായിരിക്കില്ല എന്ന്... അതൊരു തെറ്റായ വഴിയായിരിക്കും എന്ന്... അഹങ്കാരം തലക്ക് പിടിച്ചിരുന്ന എന്നെ തെറ്റുകളിൽ നിന്നും പിന്തിരിയിപ്പിച്ച് നന്മയിലേക്ക് കൊണ്ട് വന്നത് ഇശ്ഖാണ്... ആർക്ക് മനസിലായില്ലെങ്കിലും എന്നെ അവന് മനസിലാവുമെന്ന് എനിക്ക് വിശ്വാസമുണ്ട്..." അവൾ പറഞ്ഞ മറുപടി കേട്ട് എല്ലാവരുടെയും വാ അടഞ്ഞു... ഇശ്ഖ് പോലും അത് കേട്ട് ഒരക്ഷരം മിണ്ടാതെ നിന്നു... "ഇശ്ഖ് എനിക്ക് വാക്ക് തന്നിട്ടുണ്ട്... അവൻ എന്നെയല്ലാതെ മറ്റൊരാളെ കല്യാണം കഴിക്കില്ലെന്ന്... അതുപോലെ തന്നെ എന്റെ കഴുത്തിൽ മറ്റൊരാളുടെ മഹർ വീഴില്ലെന്നും... ആ ഒരു ഉറപ്പും കൊണ്ട് ഞാൻ അവനെ കാത്തിരിക്കും... എത്ര കാലം വേണേലും കാത്തിരിക്കും..." കാര്യങ്ങൾ ധൈര്യപൂർവ്വം പറഞ്ഞു തുടങ്ങിയിട്ട് അവസാനം എത്തിയപ്പോഴേക്കും അവൾടെ വാക്കുകൾ ഇടറി കണ്ണുകൾ നിറഞ്ഞു വന്നു... ഇനിയും ഇവിടെ നിക്കാണെങ്കിൽ താൻ പൊട്ടി കരയുന്നത് എല്ലാരും കാണുമെന്നായപ്പോ ആർക്കും മുഖം കൊടുക്കാതെ അവൾ പെട്ടന്ന് തന്നെ അവിടന്ന് ഇറങ്ങി പോയി... ആമി പോയതും അവൾക്ക് പുറകെ തന്നെ പോകാൻ നിന്ന ജന്നത്തിനെ ഇശ്ഖ് തടഞ്ഞു... "വേണ്ട ജാൻ... ഇപ്പൊ അവളെ ആരും ഡിസ്റ്റർബ് ചെയ്യാതിരിക്കുന്നതാ നല്ലത്..." ആമിയെ മനസിലാക്കിയെന്നോണം ഇശ്ഖ് അത് പറയുമ്പോ അവന്റെ മനസ്സ് എന്തിനെന്നില്ലാതെ സന്തോഷിക്കുകയായിരുന്നു... "ഇപ്പൊ എന്തായെടാ നിന്റെ അഹങ്കാരം കുറഞ്ഞോ...? നീ വിളിച്ചപ്പോ അവൾ നിന്റെ കൂടെ ഇറങ്ങി വന്നില്ലല്ലോ...? ആഹ് കാരണം എന്റെ മകളാ അവൾ... ഇത്രയൊക്കെ അവൾക്ക് നിന്റെ മുഖത്ത് നോക്കി പറയാൻ പറ്റുമെങ്കിൽ നിന്നെ വേണ്ടാ എന്ന് കൂടി ഞാൻ അവളെ കൊണ്ട് പറയിപ്പിക്കും... അതിന് വേണ്ടി കാത്തിരുന്നോ നീ... നേരത്തെ നീ പറഞ്ഞ ആ യോഗ്യത ഉണ്ടല്ലോ... അതിപ്പോ നിനക്കില്ല... എന്റെ മകളെ സ്വന്തമാക്കാനുള്ള യോഗ്യത നിനക്കില്ലെടാ നായെ..." താൻ തന്നെ വിജയിച്ചെന്ന് കരുതി സഹൽ നിന്ന് കുരച്ചപ്പോ ഇശ്ഖ് അത് കണ്ട് കലിപ്പാകാതെ അവനെ നോക്കി പുഞ്ചിരിച്ചു... "താനൊരു പമ്പര വിഡ്ഢിയാണല്ലോ സഹലെ... തന്റെ മകൾ പറഞ്ഞത് എന്താണെന്ന് താൻ വ്യക്തമായി കേട്ടില്ലെന്ന് തോന്നുന്നു...? എന്നാ ഞാൻ തനിക്ക് വ്യക്തമാക്കി തരാം... തന്റെ പ്രിയപ്പെട്ട മകൾ പറഞ്ഞത് അവൾക്ക് ഈ ലോകത്തുള്ള മറ്റെന്തിനേക്കാളും ഒക്കെ ഇഷ്ടം ഈ എന്നെയാണെന്നാ... നീ പഠിപ്പിച്ചു കൊടുത്ത തെറ്റുകളിൽ നിന്നും എനിക്കവളെ പിന്തിരിയിപ്പിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ ഇശ്‌ഖിന് അവളെ സ്വന്തമാക്കാനും അറിയാം... താൻ ചെവിയിൽ നുള്ളിക്കോടോ കെളവാ... ഇപ്പൊ അവൾ എല്ലാരുടെയും മുന്നില് വെച്ചിട്ട് പറഞ്ഞിട്ട് പോയ കാര്യങ്ങൾ തല പോയാലും അവളിനി മാറ്റി പറയില്ല... എന്നെ ഇഷ്ടമല്ലാ എന്ന് അവളെ കൊണ്ട് പറയിക്കാൻ പറ്റുമോ എന്ന് താനൊന്ന് ശ്രമിച്ചു നോക്ക്... തന്നെ ഞാൻ വെല്ലുവിളിക്കാണ്..." അത്രയും പറഞ്ഞിട്ട് സഹലിനെ നോക്കി വെല്ലുവിളിച്ചു കൊണ്ട് ഇശ്ഖ് ഇറങ്ങി പോയപ്പോ പുറകെ തന്നെ ബാക്കിയുള്ളവരും ഇറങ്ങി പോയി... മുന്നില് എല്ലാം കണ്ട് മിണ്ടാണ്ട് നിക്കുന്ന ലൈഖയെയും അവൾടെ സഹോദരനെയും ഒന്നാക്കി നോക്കിയിട്ട് അവർ ഹെവനിൽ നിന്നും പടിയിറങ്ങി... കൂടുതൽ ചർച്ചിക്കാൻ നിൽക്കാതെ വണ്ടിയിൽ കയറി ഇരുന്ന് അവർ അപ്പൊ തന്നെ വീട്ടിലേക്ക് വിട്ടു... 💜💜💜💜💜💜💜💜💜💜💜 വീട്ടിലെത്തിയിട്ട് ആർക്കും മുഖം കൊടുക്കാതെ ഞാൻ മുറിയിലേക്ക് കയറി പോയത് കണ്ടിട്ട് എന്താ സംഭവമെന്ന് എല്ലാരും ഹുബ്ബിനോടും ജന്നത്തിനോടും ചോദിക്കുന്നുണ്ടായിരുന്നു... അവറ്റകൾ രണ്ടും ഹുദാ ഗവാ എന്ന് മറുപടി പറഞ്ഞിട്ട് എന്റെ പുറകെ തന്നെ കയറി വന്നു... "ഡാ ഇശ്‌ഖേ... എന്നാലും ആമി എന്താടാ അങ്ങനെ പറഞ്ഞെ...? നിന്നെ അവള് ഒരുപാട് സ്നേഹിക്കുന്നില്ലെ എന്നിട്ടും എന്തിനാ അവൾ അങ്ങനെയൊക്കെ പറഞ്ഞിട്ട് നിന്നെ ഒഴിവാക്കി വിട്ടത്...? ഇതിപ്പോ ആ തെണ്ടി സഹലിന്റെ മുന്നിൽ വെച്ച് അവൾ നിന്നെ തോൽപ്പിച്ചു കളഞ്ഞത് പോലെയായില്ലെ..." ഹുബ്ബ്‌ പറഞ്ഞതിനോട് ജാനും യോജിച്ചപ്പോ ഞാൻ അവർക്ക് നേരെ തിരിഞ്ഞു... "ആരാ പറഞ്ഞെ അവളെന്നെ തോൽപ്പിച്ചതാണെന്ന്...? സത്യം പറഞ്ഞാ ഇപ്പഴാ എനിക്ക് അവളോടുള്ള സ്നേഹം ഒന്നൂടെ കൂടിയത്... ഇന്ന് അവള് പറഞ്ഞ ഓരോ വാക്കും നമ്മളെ ഓരോരുത്തരെയും ചിന്തിപ്പിക്കുന്നതായിരുന്നു... നിക്കാഹ് കഴിയാതെ ഞാൻ ഒരിക്കലും അവളെ എന്റെ കൂടെ താമസിക്കാൻ ക്ഷണിക്കില്ല... എന്നിട്ടും ഞാനിന്ന് അവളോട്‌ അങ്ങനെ ചോദിച്ചത് അവൾടെ മറുപടി എന്താണെന്ന് അറിയാൻ വേണ്ടി മാത്രാ... ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറത്തെ മറുപടിയാ അവൾ എനിക്ക് തന്നത്... ഞാൻ ഈ ലോകത്തിൽ വെച്ച് കണ്ട ഏറ്റവും അഹങ്കാരിയായ പെണ്ണും അതിനേക്കാളേറെ പാവമായ പെണ്ണും അത് രണ്ടും അവളാ... ആദ്യം എനിക്ക് അവളോട്‌ വെറുപ്പായിരുന്നെങ്കിൽ ഇപ്പൊ എനിക്ക് അവളോട്‌ റെസ്‌പെക്ട് തോന്നുന്നു... അവളെക്കാൾ നല്ലൊരു പെണ്ണിനെ മഷിയിട്ടു നോക്കിയാൽ പോലും എനിക്ക് കിട്ടില്ലെടാ... ആ അവളെ ഞാൻ എങ്ങനെയാ വിട്ടു കളയാ...? എനിക്ക് വേണ്ടി എത്ര കാലം വേണമെങ്കിലും കാത്തിരിക്കാമെന്ന് അവൾ പറഞ്ഞില്ലേ... ആ ഒരു വാക്ക് പോരേ എനിക്ക് സമാധാനത്തോടെ പോയി വരാൻ..." "ഓ... എന്റെ പൊന്നിശ്ഖെ കരയിപ്പിച്ച് സീൻ ഡാർക്ക്‌ ആക്കല്ലെ... നിന്റെ ഓരോ ഡയലോഗും എന്റെ ചങ്കിൽ കൊള്ളുന്നെടാ കോപ്പേ... മതിയാക്ക്... സഹൽ അല്ല അവനെ പോലുള്ള ആയിരം പേർ വന്നാലും ആമി ഇശ്‌ഖിന് ഉള്ളതാ..." ഹുബ്ബ്‌ അതും പറഞ്ഞു വന്ന് എന്നെ ഹഗ് ചെയ്തപ്പോ വലിയൊരു ഭാരം എന്റെ മനസ്സിൽ നിന്നും ഒഴിഞ്ഞു പോയത് പോലെ... അവനെ എന്നിൽ നിന്നും അടർത്തി മാറ്റിയിട്ട് ഞാൻ പോയി ഫ്രഷായി ഇറങ്ങി വന്നു... മൈൻഡ് ഒന്ന് ഫ്രീയാക്കാൻ വേണ്ടി ഞാൻ അപ്പൊ തന്നെ ഏയ്ഞ്ചലിന്റെ അടുത്തേക്ക് വിട്ട് ഏയ്ഞ്ചലിനോട് എല്ലാ സംഭവവും തുറന്നു പറഞ്ഞു... ഇന്ന് ഹെവനിൽ വെച്ച് ഉണ്ടായതെല്ലാം... "എന്റെ റബ്ബേ... അവിടെ ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടാണോ ഇശ്ഖെ നീ കയറി വന്നെ...? ഇനീപ്പോ ആ സഹലെങ്ങാനും ഇങ്ങോട്ട് കേറി വന്നാൽ എന്തൊക്കെ പ്രശ്നാ ഇവിടെ ഉണ്ടാവാ...? മിശുച്ചാനോട് നമ്മള് മറച്ചു വെച്ചത് ഓൻ അറിഞ്ഞാലുള്ള ഒരു പ്രശ്നം... പിന്നെ നിന്റെ പ്രണയം എന്ന മറ്റൊരു പ്രശ്നം... അതും പോരാഞ്ഞിട്ട് ഇന്നത്തേതും കൂടി കേട്ടാൽ ഉഷാറായി... ഇതൊക്കെ അറിഞ്ഞാൽ നിന്റെ പുന്നാര പപ്പ നമ്മളെ രണ്ടിനെയും പടിയിറക്കി പിണ്ഡം വെക്കും..." "എന്ത് തന്നെ ആയാലും ശെരി ഏയ്ഞ്ചൽ... ഇന്ന് തന്നെ ഞാൻ എല്ലാ കാര്യവും പപ്പയോട് തുറന്നു പറയാൻ പോവാ... ഇനി മറച്ചു വെക്കുന്നത് ശെരിയല്ല... എനിക്ക് എന്റെ പപ്പയോട് എന്തുമാത്രം ഇഷ്ടമുണ്ടെന്ന സത്യം ഇന്നാണ് എനിക്ക് മനസിലായത്... ആ പപ്പയോട് ഇനി എനിക്കൊന്നും മറച്ചു വെക്കാൻ പറ്റില്ല ഏയ്ഞ്ചൽ..." "എടാ മോനെ നീയെ പോത്ത് പോലെ വളർന്നാലും ആ പഴയ കുഞ്ഞ് ഇശ്ഖ് തന്നെയാ അതിൽ ഒരു മാറ്റവും ഇല്ല... എന്നെ ഇവിടന്ന് ഇറക്കി വിട്ടാലും ശെരി നിന്റെ പപ്പ എല്ലാം അറിഞ്ഞാ മതിയെന്ന്... ഏതായാലും മൂപ്പരോട് നീ എല്ലാ സത്യവും പറയാൻ തീരുമാനിച്ച സ്ഥിതിക്ക് ഞാൻ ഒരാഴ്ചത്തേക്ക് തറവാട്ടിൽ ചെന്ന് താമസിച്ചാലോന്ന് ആലോയിക്കാ..." "അതിന്റെ ഒന്നും ഒരു ആവശ്യവും ഇല്ലാട്ടോ... ഞാനേ എന്റെ പപ്പയുടെയും ഏയ്ഞ്ചലിന്റെയും കട്ട പ്രണയവും റൊമാൻസും കണ്ടു വളർന്നവനാ... അത് മാത്രമല്ല നിങ്ങടെ രണ്ടിന്റെയും ടോം ആൻഡ് ജെറി ഗെയിം കൂടി ഞാൻ കണ്ടിട്ടുണ്ട്... അതിനേക്കാളൊക്കെ ഇരട്ടി അണ്ടർസ്റ്റാൻഡിങ് കൂടി ഞാൻ നിങ്ങളിൽ ശ്രദ്ധിച്ചിട്ടുണ്ട്... ആ നിങ്ങൾക്കിടയിൽ ഒരു കുത്തി തിരുപ്പ് ഉണ്ടാക്കണമെന്നത് എന്റെ വളരെ കാലത്തെ ഒരു ആഗ്രഹമായിരുന്നു..." എന്ന് ഞാൻ പറഞ്ഞതും ഏയ്ഞ്ചൽ എന്റെ തലമണ്ട നോക്കി ഒരെണ്ണം തന്നു... "അങ്ങനെയൊന്നും ഞങ്ങൾക്കിടയിൽ പ്രശ്നം ഉണ്ടാക്കാൻ നിനക്കെന്നല്ല സാക്ഷാൽ ഞങ്ങക്ക് പോലും പറ്റില്ല... നമുക്ക് മൂപ്പരോട് ഒന്ന് പറഞ്ഞു നോക്കാം നീ വാ... മിശുച്ചാന്റെ വായിലിരിക്കുന്നത് കേൾക്കാണ്ട് ഒരു സുഖമില്ലല്ലെ..." "അതന്നെ..." ഞങ്ങള് രണ്ടും അതും പറഞ്ഞ് താഴേക്ക് ഇറങ്ങി ചെന്നപ്പോ പപ്പ ഏതോ വർക്കിൽ മുഴുകി ഇരിക്കായിരുന്നു... ഞാൻ ഏയ്ഞ്ചലിനെ നോക്കിയിട്ട് പറ എന്ന് പറഞ്ഞ് കച്ചറയാക്കിയപ്പോ ഏയ്ഞ്ചൽ മെല്ലെ തൊണ്ടയനക്കിയിട്ട് പപ്പാന്റെ അടുത്ത് ചെന്നിരുന്നു... "എന്താപ്പോ രണ്ടും കൂടി ഒരുമിച്ച് ഒരു വരവ്...? കുറച്ചായല്ലോ ഉമ്മാനെയും മോനെയും ഇങ്ങനെ ഒരുമിച്ചു കണ്ടിട്ട്..." "അ... അത് പിന്നെ... മിശുച്ചാ... നിങ്ങള് കലിപ്പാവൂലെങ്കിൽ മാത്രം ഞാനൊരു നഗ്നസത്യം തുറന്നു പറയണമെന്ന് ആഗ്രഹിക്കുന്നു..." "നീയാദ്യം കാര്യം എന്താണെന്ന് പറയ് എന്നാലല്ലേ കലിപ്പാവുന്നതാണോ കൂൾ ആവുന്നതാണോ എന്ന് പറയാനൊക്കു..." "ആഹ്... അതെന്താന്ന് ചോദിച്ചാലുണ്ടല്ലോ... ദയവ് ചെയ്ത് കേട്ടു കഴിഞ്ഞിട്ട് നിങ്ങള് സാധനങ്ങളൊന്നും എറിഞ്ഞു പൊട്ടിക്കരുത് എന്ന് മാത്രമല്ല ഞാൻ പറയാൻ പോകുന്നത് മുഴുവനും കേൾക്കാനുള്ള ക്ഷമ കാണിക്കണം..." "നീയിത് എന്തൊക്കെയാടി പറയുന്നെ...? കൺഫ്യൂസ്ഡ് ഉണ്ടാക്കാതെ കാര്യം പറയ് ദുആ..." ഏയ്ഞ്ചൽ ഇന്നൊന്നും പറയാൻ തുടങ്ങില്ലെന്ന് മനസിലായപ്പോ ഞാൻ തന്നെ പറയാൻ തുനിഞ്ഞിറങ്ങി... "പപ്പാ അത് വേറൊന്നും അല്ല... ഏയ്ഞ്ചൽ പറയാൻ വന്നത് എന്താണെന്ന് വെച്ചാൽ ഞാനും ഏയ്ഞ്ചലും കൂടി പപ്പയ്ക്ക് ഒരു കാര്യം ഒളിപ്പിച്ചു വെച്ചു..." മൂപ്പരുടെ കയ്യീന്ന് ഒരെണ്ണം കിട്ടാണെങ്കിൽ കിട്ടിക്കോട്ടെ എന്ന് കരുതി കണ്ണടച്ചു പിടിച്ച് നിന്ന് ഞാൻ എല്ലാ കാര്യവും അങ്ങ് തുറന്നു പറഞ്ഞു... ഇത്രയും കാലം സഹലിനെ അന്യോഷിച്ചു നടന്നതും, അവനെ നിയമത്തിന് മുന്നില് കൊണ്ട് വരുന്നതിനു മുമ്പ് നമ്മളോട് ചെയ്തതിന് ഒക്കെ പകരം ചോദിക്കണം എന്ന ഉദ്ദേശവും, കൂടാതെ ആമി സഹലിന്റെ മകളാണെന്നും ലൈഖ ജീവനോടെ ഉണ്ടെന്നും അവരുടെ കൂടെ തന്നെ ഏതോ ഒരു അങ്കിളും ഉണ്ടെന്നും അങ്ങനെ തുടങ്ങി എനിക്ക് ആമിയെ ഇഷ്ടമാണെന്ന് വരെ മൂപ്പരോട് അങ്ങ് തുറന്നു പറഞ്ഞു... എല്ലാം കേട്ടു കഴിഞ്ഞ ശേഷം ഒന്നും പറയാതെ മൗനം കൊണ്ട് പ്രതികാരം ചെയ്ത് ഇരിക്കാണ് എന്റെ പപ്പ... അത് കണ്ടിട്ടാണെങ്കിൽ ഏയ്ഞ്ചലിന് സങ്കടായിട്ടുണ്ട്... പപ്പ മിണ്ടാതിരിക്കുന്നത് മാത്രം ഏയ്ഞ്ചൽ സഹിക്കില്ല... മൂപ്പരെ ഒന്ന് പതപ്പിക്കാൻ വേണ്ടി ഞാൻ അപ്പൊ തന്നെ പപ്പാന്റെ അടുത്ത് ചെന്നിരുന്നു... "അയാം റിയലി സോറി പപ്പാ... ഞങ്ങള് ഇങ്ങളോട് എല്ലാം മറച്ചു വെച്ചത് തെറ്റ് തന്നെയാ... അത് ഇങ്ങളെ കലിപ്പ് അറിയാവുന്നത് കൊണ്ടാ... ഇങ്ങള് ഇതൊക്കെ അറിയാണെങ്കിൽ വലിയൊരു പ്രശ്നം ഉണ്ടാവുമെന്ന് ഏയ്ഞ്ചൽ പേടിച്ചു... അത് മാത്രല്ല ഇങ്ങള് ഏയ്ഞ്ചലിന് വാക്ക് കൊടുത്തതല്ലേ സഹലുമായിട്ട് ഇനി ഒരു പ്രശ്നത്തിനും പോകില്ലെന്ന്... അയാൾക്കുള്ള മരണമണി പപ്പാന്റെ ഈ ഇശ്ഖാണ് മുഴക്കാൻ പോവുന്നത്... അവനെ നിയമത്തിന് മുന്നിൽ കൊണ്ട് വരുന്നതിനു മുമ്പ് എനിക്ക് അവനോട് പലതിനും പകരം ചോദിക്കണം... ഇതൊക്കെ കേട്ടിട്ടും പപ്പ എന്താ ഒന്നും മിണ്ടാതെ...?" എന്നും ചോദിച്ച് ഞാൻ മൂപ്പരുടെ മുഖത്തേക്ക് നോക്കിയപ്പോ മൂപര് പെട്ടന്ന് തല ഉയർത്തിയിട്ട് എന്നെ നോക്കിയ ശേഷം ഏയ്ഞ്ചലിന്റെ നേർക്ക് തിരിഞ്ഞു... "കൊള്ളാം... ഉമ്മയും മോനും കൂടി ഇനി എന്തൊക്കെ എനിക്ക് മറച്ചു വെച്ചിട്ടുണ്ട്...?" "മിശുച്ചാ സത്യായിട്ടും വേറൊന്നും ഞങ്ങള് മറച്ചു വെച്ചിട്ടില്ല... ഇത്രയും കാര്യങ്ങൾ മാത്രേ ഞങ്ങള് മറച്ചു വെച്ചുള്ളൂ അല്ലെടാ മോനെ...?" "ആഹ് അതെ..." ഞാനും ഏയ്ഞ്ചലും കൂടി പപ്പാന്റെ ലെഫ്റ്റും റൈറ്റും ഇരുന്ന് മൂപ്പരെ തണുപ്പിക്കാൻ നിന്നപ്പോ പപ്പ വേറെ എന്തൊക്കെയോ ആലോയിച്ചിരിക്കാൻ തുടങ്ങി... "പപ്പ എന്താ ആലോയിക്കുന്നെ...?" "അല്ലടാ ഞാൻ ആലോയിക്കായിരുന്നു ലൈഖയും സഹലും ജീവനോടെ ഉണ്ടല്ലോ അപ്പൊ പിന്നെ അന്ന് ആരൊക്കെയാ മരിച്ചതെന്ന്... അതുമാത്രം അല്ല ഏതാ ഈ പുതിയ കഥാപാത്രം...? ലൈഖയുടെ ആ സഹോദരൻ ആരാ...?" "എനിക്ക് അവരെയൊന്നും മുമ്പ് കണ്ടുള്ള പരിജയം ഒന്നും ഇല്ലാത്തത് കൊണ്ട് ഞാനത് കാര്യമാക്കിയില്ല..." "എനിക്ക് അവിടം വരെ ഒന്ന് ചെല്ലണം..." എന്ന് പപ്പ പറഞ്ഞതും ഏയ്ഞ്ചൽ പെട്ടന്ന് രൂപം മാറി ഭദ്രകാളി ഡെവിളായി... "എന്തിന്...? അതൊന്നും വേണ്ടാ... ഞാൻ നിങ്ങളെ പോകാൻ സമ്മതിക്കില്ല..." "എനിക്ക് അവരോട് ചോദിക്കണം ആരൊക്കെയാ അന്ന് മരിച്ചതെന്ന്... വേറൊരു പ്രശ്നത്തിനും പോവില്ലെന്ന് ഞാൻ നിനക്ക് വാക്ക് തന്നതല്ലേ ദുആ... പിന്നെന്തിനാ നിന്റെ ഈ ഉറഞ്ഞു തുള്ളല്..." "നിനക്ക് എന്ത് കാര്യാ അറിയണ്ടേ മിഷ്...?" ഞങ്ങള് സംസാരിച്ചിരിക്കുന്ന നേരത്താണ് പെട്ടന്ന് അങ്ങനെ ഒരു ചോദ്യം ഉയർന്നു വന്നത്... ഇതിപ്പോ ആരാ എന്ന സംശയത്തോടെ ഞങ്ങള് മൂന്നും പെട്ടന്ന് തിരിഞ്ഞു നോക്കിയപ്പോ ആമിയുടെ മമ്മ ലൈഖയാണ്... "നിന്റെ എല്ലാ ചോദ്യത്തിനുമുള്ള ഉത്തരം എന്റെ കയ്യിലാണ് ഉള്ളത്... വിരോധമില്ലെങ്കിൽ എന്നെ അത് പറയാൻ സമ്മതിക്കണം..." അവരെ കണ്ടതും പപ്പയും ഏയ്ഞ്ചലും പെട്ടന്ന് എണീറ്റു നിന്നു... പപ്പയാണെങ്കിൽ അവരെ കണ്ട ദേഷ്യത്തിൽ കലിപ്പ് കണ്ട്രോൾ ചെയ്തു നിക്കാ... "നീയോ...? നീയെന്താ ഇവിടെ...? നിന്നെ ആരാ ഇങ്ങോട്ട് കയറ്റി വിട്ടത്...? നീയുമായിട്ടുള്ള എല്ലാ ബന്ധവും മിഷാൽ വർഷങ്ങൾക്ക് മുമ്പ് തന്നെ മുറിച്ചു മാറ്റിയതാണ്... സോ എന്റെ കണ്മുന്നിൽ വന്നിങ്ങനെ നിക്കാതെ ഇറങ്ങി പോകാൻ നോക്ക്..." "പ്ലീസ് മിഷ്... ഞാൻ പറയുന്നത് ഒന്ന് കേൾക്ക്..." "എനിക്ക് നിന്റെ ഒരു ന്യായീകരണവും കേൾക്കാൻ താല്പര്യമില്ല... വെറുതെ എന്റെ ക്ഷമയെ പരീക്ഷിക്കാതെ പോകുന്നതാ നിനക്ക് നല്ലത്..." ആ സ്ത്രീയും പപ്പയും പരസ്പരം വിട്ടു കൊടുക്കാതെ തർക്കിച്ചു നിന്നപ്പോ ബാക്കിയുള്ളവരെല്ലാരും അങ്ങോട്ടേക്ക് ഇറങ്ങി വന്നു... 💙💙💙💙💙💙💙💙💙💙💙 *{ ഷെയ്ൻ }* താഴെ ഹാളിൽ നിന്നും ആരുടെയൊക്കെയോ ശബ്ദം ഉയർന്നു വരുന്നത് കേട്ടിട്ടാണ് ഞാനും ഇൻഷുവും ഒക്കെ താഴേക്ക് ഇറങ്ങി ചെന്നത്... അപ്പൊ ഞങ്ങടെ മുന്നില് നിൽക്കുന്ന ലൈഖയെ കണ്ടിട്ട് ഞങ്ങൾ എല്ലാരും ഒരുപോലെ ഞെട്ടി... ഇവൾ ഇപ്പഴും ജീവനോടെയുണ്ടോ...? കണ്മുന്നിൽ കാണുന്നത് വിശ്വസിക്കാൻ കഴിയാതെ ഞാനും ഇൻഷുവും അപ്പൊ തന്നെ മിഷൂന്റെ അടുത്തേക്ക് ചെന്ന് കാര്യം അന്യോഷിച്ചു... "ഡാ മിഷൂ... എന്താടാ ഇവിടെ പ്രശ്നം...? ഇവളെങ്ങനെ ഇവിടെ...? അപ്പൊ ഇവള് ചത്തില്ലേ...? മനുഷ്യന്റെ മനസമാധാനം കളയാൻ വേണ്ടി ഇപ്പഴും ജീവനോടെയുണ്ടോ നാശം... നിനക്കെന്താടി വേണ്ടേ ഇറങ്ങി പോടീ ഇവിടന്ന്..." "നിക്ക് ഷെയ്‌നൂ... ലൈഖ എന്തിനാ വന്നതെന്ന കാര്യം അവൾ പറഞ്ഞിട്ട് പോട്ടേ..." ഞാൻ അവളെ ഇറക്കി വിടാൻ നിന്നപ്പോ ഇൻഷു വന്ന് എന്നെ തടഞ്ഞു... "അവൾക്ക് കൊറേ കള്ളങ്ങൾ പറയാൻ കാണും അതൊക്കെ നീ കേൾക്കാൻ പോകാണോ ഇൻഷു...? എന്നാ അത് ഈ വീട്ടിൽ വെച്ച് വേണ്ടാ... ഇവളോട് ഇവിടന്ന് ഇറങ്ങി പോകാൻ പറ..." "ഒരു മിനിറ്റ് വെയിറ്റ് ചെയ്യ് മിഷൂ... അവൾക്ക് പറയാനുള്ളത് അവൾ പറയട്ടെ... പറയ് ലൈഖാ എന്തിനാ നീ ഇങ്ങോട്ട് വന്നത്...?" നമ്മടെ കലിപ്പൻ ക്ഷമയോടെ അവളോട്‌ അത് ചോദിക്കുന്നത് കേട്ടിട്ട് അവന്റെ അത്രയൊന്നും കലിപ്പില്ലാത്ത ഞാനും മിഷുവും അത് കണ്ട് അന്തം വിട്ടു നിന്നു... "എനിക്ക് നിങ്ങളോടൊക്കെ സോറി പറയണം പ്രതേകിച്ച് മിഷൂനോട്... ഞാൻ അവനോട് ഒരുപാട് തെറ്റുകൾ ചെയ്തു... അവന്റെ ജീവിതം പോലും ഞാൻ മരണ തുല്യമാക്കിയിട്ടുണ്ട്... എല്ലാത്തിനും എനിക്ക് സോറി പറയണം..." "നിന്റെ നാടകം കാണാൻ ഇവിടെ ആർക്കും സമയമില്ല... സോ വന്ന കാര്യം എന്താണെന്ന് വെച്ചാ പറഞ്ഞിട്ട് പോകാൻ നോക്ക്..." മിഷു ഇടക്ക് കേറി അത് പറഞ്ഞപ്പോ അവൾ പറയാൻ വന്നതിനെ തുടർന്നു... "ഞാൻ എല്ലാം പറയാം പക്ഷെ അതിന് മുമ്പ് എനിക്ക് ഒരാളെ പരിജയപ്പെടുത്താനുണ്ട്... അകത്തേക്ക് കയറി വാ..." എന്നും പറഞ്ഞ് അവൾ പുറത്തേക്ക് നോക്കി നിന്നപ്പോ ഞങ്ങൾ എല്ലാരും അങ്ങോട്ടേക്ക് നോട്ടം തെറ്റിച്ചു... അപ്പൊ ഞങ്ങളെ മുന്നിലേക്ക് നടന്നു വരുന്ന ആളെ കണ്ടതും ഞങ്ങള് എല്ലാരും ഒരുപോലെ ഞെട്ടി... *"ഖൈസ്....??!"* ഒരുതരം ഞെട്ടലോടെ ഞങ്ങൾ ആ പേര് ഒപ്പം ഉരുവിട്ടു കൊണ്ട് പരസ്പരം നോക്കി... "ഖൈസോ...? ഇവൻ എന്താ ഇവിടെ...?" "ഇവൻ വെറും ഖൈസ് അല്ല... ഖൈസ് ഇബ്രാഹിം ആണ്... എന്റെ ഒരേയൊരു സഹോദരൻ... നിങ്ങൾ അന്യോഷിക്കുന്നവരിൽ ഒരാളാണ് ഖൈസ്..." അവൾ പറയുന്നത് ഒന്നും വിശ്വസിക്കാനാകാതെ തരിച്ചു നിക്കായിരുന്നു ഞങ്ങൾ... അപ്പഴാണ് ഖൈസ് സംസാരിച്ചു തുടങ്ങിയത്... "എന്നെ നിങ്ങൾക്ക് റൗഫിന്റെ സുഹൃത്തെന്ന പേരിൽ മാത്രമേ പരിജയം കാണൂ... അവന്റെ സുഹൃത്തായി കൊണ്ട് ഞാൻ അവനൊപ്പം കൂട്ടുകൂടിയത് തന്നെ മിഷാലിനോട് പ്രതികാരം ചെയ്യാനാണ്... എന്റെ സഹോദരിയുടെ ലൈഫ് തകർത്തവനോടുള്ള പ്രതികാരം തീർക്കാൻ... പക്ഷെ മിഷാൽ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഇവൾ എന്നോട് തുറന്നു പറഞ്ഞിരുന്നില്ല... സഹലും പറഞ്ഞില്ല... ഇവർക്ക് രണ്ടിനും നിന്നോട് പകയായിരുന്നു മാത്രമായിരുന്നു... ഇവളെ മറന്നിട്ട് ദുആയെ സ്വീകരിച്ചതാണ് ഇവൾക്ക് നിന്നോട് ഉണ്ടായിരുന്ന ദേഷ്യം... സഹലിനും അത് പോലെ തന്നെയായിരുന്നു... അതൊക്കെ ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാം എന്നാലും നിങ്ങൾക്ക് സത്യമെന്താണെന്ന് അറിയാൻ താല്പര്യം കാണും അതോണ്ട് പറയാ... അന്നാ ബംഗ്ലാവ് കത്തി മൂന്ന് പേർ മരിച്ചു എന്നത് സത്യാ... അതിൽ ജീവനോടെ രക്ഷപെട്ടത് ഞങ്ങള് മൂന്നും പേരുമാണ്... മരിച്ചത് ഷാനയും ഡാനിയും പിന്നെ..." അത്രയും പറഞ്ഞ് അവൻ നിർത്തിയപ്പോ ഞങ്ങൾ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി... "ആ മൂന്നാമത്തെ ആൾ... അത് റൗഫാണ്..." അത് കേട്ടതും ഞങ്ങൾ വീണ്ടും ഞെട്ടി... "റൗഫോ...?" "അതെ... ബംഗ്ലാവിന് തീ പിടിച്ചപ്പോ രക്ഷപെടുന്നതിന്റെ ഇടയിൽ വെച്ച് മിഷൂന്റെ തലക്കടിച്ചവരിൽ ഒരാൾ ഞാനും മറ്റേത് റൗഫും ആണ്... ഞാൻ പറഞ്ഞിട്ടാണ് റൗഫ് അന്ന് എന്നെ സഹായിച്ചത്... കൂടെ നിന്ന് ചതിച്ചത് കൊണ്ടായിരിക്കാം അതവന്റെ ജീവൻ തന്നെ എടുത്തു കളഞ്ഞത്..." വർഷങ്ങൾക്ക് ശേഷം ആ സത്യം മറ നീക്കി പുറത്ത് വന്നപ്പോ ഇത്രക്കും വലിയൊരു ഷോക്ക് തരുമെന്ന് കരുതിയില്ല... ആകെ ഒരു അന്ധാളിപ്പ്... റൗഫ് നാടുവിട്ടു പോയെന്നാ ഞങ്ങളൊക്കെ കരുതിയിരുന്നത് പക്ഷെ ഇത്... മരണം ഇരന്നു വാങ്ങിയതാണ് അവൻ... കൂടെ നിന്ന് ചതിച്ചു കൊണ്ട്... ഷോക്ക് വിട്ടു മാറാതെ ഞങ്ങളൊക്കെ അങ്ങനെ നിന്നപ്പോ ലൈഖ വീണ്ടും സംസാരിച്ചു തുടങ്ങി... അതും ദുആയോട്... "ഞാൻ നിന്നോടാണ് ഏറ്റവും കൂടുതൽ ദ്രോഹം ചെയ്തതിട്ടുള്ളത് ദുആ... കാരണം ഞാൻ മിഷാലിനോടുള്ള പ്രണയത്തിൽ അന്ധയായിരുന്നു... എനിക്ക് അവനെന്ന് വെച്ചാൽ ജീവനായിരുന്നു... അത് കൊണ്ടാണ് ഞാൻ ജോക്കറായി വന്ന് നിന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നത്... നിനക്ക് നിന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ട വിഷയത്തിൽ എനിക്ക് ഒരു പങ്കുമില്ലാ... ഞാനത് അറിയുന്നത് പോലും സഹൽ പറയുമ്പോഴാ... അപ്പഴേക്കും ഞങ്ങടെ കല്യാണം കഴിഞ്ഞിരുന്നു... രജിസ്റ്റർ മാര്യേജ്... അതായിരുന്നു നടന്നത്... അവനെ കെട്ടണമെന്ന് പറഞ്ഞ് സഹൽ എന്നെ ടോർച്ചർ ചെയ്ത് പ്രാന്ത് പിടിപ്പിച്ചപ്പോ അവസാനം ഞാൻ സമ്മതിച്ചു... ഒടുവിൽ ആ ബന്ധത്തിൽ ഞങ്ങക്ക് കുട്ടിയും ആയി... അതാണ് ആമി... അവൾ ജനിച്ചതിന് ശേഷമാണ് ഞങ്ങടെ ലൈഫിൽ പ്രശ്നങ്ങൾ തുടങ്ങിയത്... നിന്നെ കിട്ടാത്തതിന്റെ ദേഷ്യം സഹലിന് ഇപ്പഴും ഉണ്ട്... എപ്പഴും അതും പറഞ്ഞായിരുന്നു ഞങ്ങടെ വഴക്ക്... അവസാനം അത് ഡിവോഴ്സിൽ എത്തി... ബന്ധം പിരിഞ്ഞ ശേഷം ജീവിതം നില നിർത്താൻ വേണ്ടി ഞാൻ തുടർന്നും അഭിനയിക്കായിരുന്നു... സഹൽ അവന്റെ ഉപ്പച്ചിയുടെ ബിസ്സിനെസ്സ് നോക്കി നടത്തി തട്ടിപ്പും വെട്ടിപ്പും കൊണ്ട് ഒരു കോടീശ്വരനായി... എന്നാൽ ഇന്ന് ഇശ്ഖ് അവനെ ഒന്നും ഇല്ലാത്തവനാക്കി മാറ്റി... ഇപ്പൊ സഹൽ വെറും സഹൽ മാത്രമാണ്... ഒറ്റ നിമിഷം കൊണ്ട് പിച്ചക്കാരനായവൻ... എന്നാലും അവൻ എന്റെ മോൾടെ കല്യാണം ത്വാഹയുടെ കൂടെ നടത്തുമെന്ന വാശിയിലാ... ഞാൻ നിങ്ങടെ എല്ലാരുടെയും കാലു പിടിക്കാം... എന്റെ ആമിയെ നിങ്ങൾ അവന്റെ കയ്യിൽ നിന്നും രക്ഷിക്കണം... അവൻ അവളോട്‌ കാണിക്കുന്നത് യഥാർത്ഥ സ്നേഹമല്ല... അവനൊരു നല്ല ഉപ്പയല്ല... പണത്തിന് വേണ്ടി മാത്രമാണ് അവനാ വിവാഹം ഉറപ്പിച്ചത് പോലും... ആ വിവാഹം കൊണ്ട് അവന്റെ ബിസ്സിനെസ്സ് ഉയരാൻ വേണ്ടി മാത്രം... അല്ലാതെ ആമിയോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല..." എല്ലാം കേട്ട് തലക്ക് പ്രാന്ത് പിടിച്ച അവസ്ഥയിലായി ഞങ്ങൾ എല്ലാരും... ലൈഖ അപ്പഴേക്കും കണ്ണ് നിറച്ചിട്ടുണ്ട്... "ഇത് മാത്രേ എനിക്ക് നിങ്ങളോട് പറയാനുള്ളൂ... ഞാനിനി ഒരിക്കലും നിങ്ങടെ മുന്നിലേക്ക് ഒരു ആവശ്യവും പറഞ്ഞു വരില്ല... ഈ നാട്ടിലേക്ക് പോലും കാലു കുത്തില്ല സത്യം... പക്ഷെ എന്റെ ആമി... എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല... കോടതി അവളെ സഹലിന്റെ കൂടെ പറഞ്ഞയച്ചത് കൊണ്ട് എനിക്ക് അവളെ കൂടെ കൊണ്ട് പോകാൻ പറ്റില്ല... ഞാൻ നിങ്ങളോട് അപേക്ഷിക്കാണ് പ്ലീസ് നിങ്ങൾ അവളെ കൈ വിടരുത്... അവൾക്ക് ഒരു കാര്യവും അറിയില്ല... ഞങ്ങൾ ചെയ്ത തെറ്റിന് അവളോട്‌ ദേഷ്യം കാണിക്കരുത്... അവളെ അവന്റെ അടുത്ത് നിന്നും രക്ഷിക്കണം..." അത്രയും പറഞ്ഞിട്ട് തിരിഞ്ഞു പോലും നോക്കാതെ ലൈഖ ഇറങ്ങി പോയപ്പോ ഖൈസും പുറകെ തന്നെ ഇറങ്ങി പോയി... കുറച്ച് നേരം കൊണ്ട് ഇവിടെ നടന്നതും കണ്ടതും കേട്ടതും ഒക്കെ വിശ്വസിക്കാൻ കഴിയാത്ത ഹാങ്ങോവറിൽ ആയിരുന്നു ഞങ്ങള് അപ്പൊ... അവർ പോകേണ്ട താമസം മിഷു കലിപ്പിൽ മുറിയിലേക്ക് കയറി പോയിട്ടുണ്ട്... പുറകെ തന്നെ ദുആയും... 💜💜💜💜💜💜💜💜💜💜💜 *{ ദുആ }* ലൈഖ വെളിപ്പെടുത്തിയ കാര്യങ്ങളൊക്കെ കേട്ട് വിശ്വസിക്കാൻ കഴിയാതെ ചിന്തയിലാണ്ടു നിൽക്കായിരുന്നു നമ്മള്... അപ്പഴാണ് നമ്മളെ ചെക്കൻ മുറിയിലേക്ക് കയറി പോകുന്നത് കണ്ടത്... ഞാനും അപ്പൊ തന്നെ ഓന്റെ പുറകെയോടി... "മിശുച്ചാ അവിടെ നിക്ക്... നിങ്ങള് ഇത് എങ്ങോട്ടാ മനുഷ്യാ... അവിടെ നിക്കാൻ..." എന്നും പറഞ്ഞ് നമ്മള് അവന്റെ മുന്നില് കേറി നിന്നു... "മതി ദുആ ഇനി നീ ഒന്നും പറയണ്ടാ... ഇശ്‌ഖിന് പ്രേമിക്കാൻ വേറെ ആരെയും കിട്ടിയില്ലേ...? അവനോട് പോയി പറഞ്ഞേക്ക് ഇത് ഒരിക്കലും നടക്കില്ലെന്ന്... അവളെയങ്‌ മറക്കാൻ പറഞ്ഞേക്ക് ഇശ്‌ഖിനോട്..." "മിശുച്ചാ... നിങ്ങള് എന്തോന്നാ ഈ പറയുന്നെ... ഇശ്ഖ് നമ്മടെ മോൻ അല്ലെ... അപ്പൊ അവന്റെ സന്തോഷമല്ലെ നമുക്ക് വലുത്..." "ശെരിയാ... പക്ഷെ സഹലിനെ കുറിച്ച് ഓർക്കുമ്പോ തന്നെ എന്റെ ക്ഷമ കൈവിട്ടു പോവാ... അവന്റെ ചോരയിൽ പിറന്നതാണ് ആ കുട്ടി... അപ്പൊ ഏത് നിമിഷം വേണേലും അവൾ സഹലിന്റെ ഒപ്പം ചേർന്ന് നമ്മടെ മോനെ ചതിക്കും..." "ആമി അങ്ങനെയൊരു പെണ്ണല്ല... അവൾക്ക് ഇശ്‌ഖിനെ ഒരുപാട് ഇഷ്ടാ... അതോണ്ട് ഇശ്‌ഖിനെതിരായിട്ട് അവൾ ഒന്നും ചെയ്യില്ല എനിക്ക് ഉറപ്പാ..." "എന്ന് നിനക്കെങ്ങനെ ഉറപ്പു പറയാൻ പറ്റും...? നിനക്ക് പറ്റിയാലും എനിക്ക് പറ്റില്ല... ഞാൻ ഇതിന് സമ്മതിക്കാൻ പോണില്ല... ഇശ്ഖ് എത്രയും പെട്ടന്ന് ക്യാമ്പിലേക്ക് തന്നെ തിരിച്ചു പോട്ടേ അതാ നല്ലത്... സഹൽ അവന്റെ മകളെ കെട്ടിക്കെ കെട്ടിക്കാതിരിക്കെ എന്താച്ചാ ചെയ്യട്ടെ..." എന്റെ റബ്ബേ... ഇങ്ങേരോട് ഞാനിനി ഏത് മലയാളത്തിൽ പറയാനാ... ഇപ്പൊ ചെകുത്തന്റേം കടലിന്റേം നടുക്ക് പെട്ടത് ഞാനാ... എങ്ങനെയെങ്കിലും മിശുച്ചാനെ കൊണ്ട് സമ്മതിപ്പിക്കണം... 💜💜💜💜💜💜💜💜💜💜💜 "ഹോ അങ്ങനെ ആ യുദ്ധമൊന്ന് കഴിഞ്ഞു കിട്ടി... പ്രതീക്ഷിച്ചത് പോലത്തെ ഭൂകമ്പം ഒന്നും ഉണ്ടായില്ലല്ലോ സമാധാനം..." എല്ലാവരും രംഗം വിട്ടു പോയപ്പോ ഹുബ്ബ്‌ അതും പറഞ്ഞ് സോഫയിലേക്ക് മറിഞ്ഞു... "പാവം എന്റെ ഇശ്ഖ്... ഇതിന്റെ പേരിൽ അവന് ഇനി സ്നേഹിച്ച പെണ്ണിനെ കല്യാണം കഴിക്കാൻ പറ്റില്ലല്ലോ... അവനിനി എങ്ങനെ ഒരച്ഛനാകും എന്ന് ഓർക്കുമ്പോഴാ എനിക്ക്..." എനിക്കിട്ട് നല്ലോണം കൊട്ടി കൊണ്ട് കോപ്പൻ അവിടെ കിടന്ന് ഡയലോഗ് അടിച്ചപ്പോ ഞാൻ അവന്റെ നടുപുറം നോക്കി ഒരൊറ്റ ചവിട്ട് വെച്ചു കൊടുത്തു... "നീയെന്താടാ പുല്ലേ പൊര കത്തുമ്പോ ബീഡി വലിക്കാണോ...? ഞാൻ കല്യാണം കഴിച്ചില്ലെങ്കിൽ നീയും കഴിക്കില്ല... നിന്നെ കൊണ്ട് ഞാൻ കഴിപ്പിക്കില്ല കേട്ടോടാ പട്ടി കുബ്ബെ..." "അള്ളോഹ്... എന്റെ പൊന്നിശ്ഖെ ചതിക്കരുത്... ഞാൻ ഒരു തമാശ പറഞ്ഞതല്ലേ അപ്പഴേക്കും നീ സീരിയസായോ... കല്യാണമൊക്കെ നമുക്ക് ഒളിച്ചോടി പോയിട്ടാണേലും കഴിക്കാം നീ വിഷമിക്കണ്ട... പോരെ...?" "ഒന്നും നടക്കാൻ പോണില്ല ഹുബ്ബെ... എനിക്ക് ഡ്രസ്സ്‌ പാക്ക് ചെയ്യണം... ഈ പോക്ക് കഴിയുന്നതും നേരത്തെ ആക്കിയാലോന്ന് ആലോയിക്കാ ഞാൻ..." "ഹെന്തിന്...?! നിനക്ക് ആമിയെ കണ്ട് സംസാരിക്കണ്ടെ...? അത് മാത്രല്ല അവൾക്കിട്ട് ഒരു പണി കൊടുക്കണമെന്ന് ഞാൻ കൊറേയായി ആലോയിക്കുന്നു... ഇനിയെങ്കിലും എനിക്കത് കൊടുക്കണം..." "പണിയോ...? എന്തോന്ന് പണി...?" "ആഹ് അതൊക്കെയുണ്ട്... നീ കണ്ടോ മേരാ ഇശ്‌ഖേ..." അവൻ അതും പറഞ്ഞ് മേലോട്ട് നോക്കി കിടന്നപ്പോ സൈക്കോയുടെ ഏതോ വേർഷൻ ആണെന്നാ എനിക്ക് തോന്നിയത്... അവനെ അവിടെ ഒറ്റക്ക് ചിന്തിക്കാൻ വിട്ടിട്ട് ഞാൻ മുറിയിലേക്ക് കയറി പോയി... പിന്നീടുള്ള ദിവസങ്ങളെല്ലാം ആമിയെ കാണാൻ പോകാതെ വീട്ടിൽ തന്നെ കഴിച്ചു കൂട്ടായിരുന്നു ഞാൻ... അവളെന്നെ ഒരുപാട് വിളിച്ചെങ്കിലും ഞാൻ കോൾ എടുത്തില്ല... ദേഷ്യം കൊണ്ടൊന്നും അല്ല അവളെ ഇങ്ങോട്ട് വരുത്തിക്കാൻ വേണ്ടിയാണ്... പക്ഷെ പെണ്ണ് വീട്ടിൽ നിന്നും മുറ്റത്തേക്കു പോലും ഇറങ്ങിയിട്ടില്ലെന്ന് സൈനുത്ത വിളിച്ചു പറഞ്ഞു... നാളെയാണ് എനിക്ക് തിരിച്ചു പോകേണ്ടത്... ഇനി ഉടനെയൊരു തിരിച്ചു വരവ് ഉണ്ടാകുമോ എന്ന് പോലും ഉറപ്പില്ല... ഏതായാലും എനിക്ക് പോയേ തീരൂ... കൊണ്ട് പോകാനുള്ളതൊക്കെ പാക്ക് ചെയ്യുന്നതിന്റെ ഇടയിൽ വെച്ചാണ് എനിക്കൊരു വാട്സാപ്പ് മെസ്സേജ് വന്നത്... നോക്കിയപ്പോ ആമിയാണ്... ഓപ്പൺ ചെയ്യാതെ നിന്നിട്ട് കൊറേ കഴിഞ്ഞ ശേഷം തുറന്നു നോക്കി... ഒരു വോയിസ്‌ മെസ്സേജ് ആയിരുന്നു... "ഇശ്ഖെ നീ എവിടെയാ...? പ്ലീസ് എനിക്ക് നിന്നെ ഉടനെ ഒന്ന് കാണണം... ഇവിടെ ആകെ പ്രോബ്ലം ആണ്... ഇനി നമ്മൾ തമ്മിൽ കാണുമോ എന്ന് പോലും എനിക്ക് ഉറപ്പില്ല... പ്ലീസ് അവസാനമായി നീ എന്നെയൊന്ന് കാണാൻ വരണം... ഇതെന്റെ അപേക്ഷയാണ്..." അത്രയും പറഞ്ഞു കൊണ്ട് ആ വോയിസ്‌ ക്ലിപ്പ് അവസാനിച്ചപ്പോ ഞാൻ നെറ്റി ചുളിച്ചു കൊണ്ട് അവൾക്ക് കോൾ ചെയ്തെങ്കിലും അവൾടെ ഫോൺ ഓഫ് ആയിരുന്നു... അവിടെ എന്തൊക്കെയോ പ്രോബ്ലം ആണെന്നല്ലെ അവൾ പറഞ്ഞെ...? ഇനീപ്പോ എന്തായിരിക്കും അടുത്ത പ്രശ്നം...? *തുടരും* --------------------------- നമ്മള് ഉണ്ടല്ലോ ഈ മറവിയുടെ അൽ ഉസ്താദ് ഷാർജ ഷെയ്ഖ് ബിൻത്ത് അൽ കാസിം ബുർജ് ഖലീഫയാണ്... മനസിലായില്ലേ...😨 മ്മക്ക് അൺലിമിറ്റഡ് മറവി ആണെന്ന്...😭 അത് കൊണ്ട് തന്നെ നമ്മളെ ഈ സ്റ്റോറിയിൽ നമ്മള് കൊറേ കൊറേ കൊറേ കാര്യങ്ങളൊക്കെ വിട്ടു പോയിട്ടുണ്ടാകും ഇനി വിട്ടു പോകാനും ഉണ്ടാകും...😌 അതൊക്കെ സ്റ്റോറി തീർന്നിട്ട് നിങ്ങള് എന്നോട് ചോദിച്ചാ മതി ഞാൻ പറഞ്ഞു തരാട്ടോ...😂 അല്ലാതെ ഇപ്പൊ ആദ്യം മുതലെ ഇരുന്ന് വായിക്കാന്ന് പറഞ്ഞാ യാ അല്ലാഹ് ഞാൻ ഇവിടെ കിടന്ന് ചിരിച്ചു മരിക്കും... അമ്മാതിരി ദുരന്തം അല്ലെ...
#

📙 നോവൽ

📙 നോവൽ - 41 Welza Vlaam - ShareChat
2.3k കണ്ടവര്‍
22 മണിക്കൂർ
#

📙 നോവൽ

*❤️ പ്രവാസിയുടെ ഊമപെണ്ണ് ❤️* *✍️ Muhammed Rafi* *❤️FULL PART LINK❤️* *📚 @വായനശാല 📚* *സ്റ്റോറി വായിക്കുവാനായി "Whatsapp" ലോട്ടു share ചെയ്തതിനു ശേഷം ലിങ്ക് open ചെയ്തു വായിക്കുക* *പാർട്ട് 1* https://sharechat.com/post/xwK70VX *പാർട്ട് 2* https://sharechat.com/post/6RP5kQ4 *പാർട്ട് 3* https://sharechat.com/post/7Ab0lwD *പാർട്ട് 4* https://sharechat.com/post/Jez9lZ3 *പാർട്ട് 5* https://sharechat.com/post/3D563E3 *പാർട്ട് 6* https://sharechat.com/post/pv0bR93 *പാർട്ട് 7* https://sharechat.com/post/evJWPg4 *പാർട്ട് 8* https://sharechat.com/post/3D563bw *പാർട്ട് 9* https://sharechat.com/post/kAmBKrv *പാർട്ട് 10* https://sharechat.com/post/VOEZ1n4 *പാർട്ട് 11* https://sharechat.com/post/aKz4B43 *പാർട്ട് 12* https://sharechat.com/post/9mQP0Q4 *പാർട്ട് 13* https://sharechat.com/post/d04pvAw *പാർട്ട് 14* https://sharechat.com/post/m1e0plQ *പാർട്ട് 15* https://sharechat.com/post/Jez9xB3 *പാർട്ട് 16* https://sharechat.com/post/bQzJDj1 *പാർട്ട് 17* https://sharechat.com/post/0q6rBEe *പാർട്ട് 18* https://sharechat.com/post/jb3eGWN *പാർട്ട് 19* https://sharechat.com/post/BgM7pzM *പാർട്ട് 20 (Last Part)* https://sharechat.com/post/BgM7pMV *പുതിയ കഥകളുമായി വീണ്ടും വരും നിങ്ങളെ മുൻപിൽ*      *നിങ്ങളെ എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു* *🔥Follow Vayanashala🔥* https://sharechat.com/profile/vayanashala/ #📔 കഥ #📙 നോവൽ
1.6k കണ്ടവര്‍
1 ദിവസം
🔥അഭിമന്യു🔥 പാർട്ട്‌ 18 ആൻവി _______________________________________ "അത് എന്താന്ന് വെച്ചാൽ.... " എന്നും പറഞ്ഞു അവൻ എന്നേ ഒന്ന് കൂടി ചേർത്ത് പിടിച്ചു.... "വെച്ചാൽ... " ഞാൻ ഇപ്പൊ കേൾക്കും എന്ന് കരുതി കാതുകൂർപ്പിച്ചു നിന്നു "എന്താ ന്നു വെച്ചാൽ... എനിക്ക് ഇപ്പൊ വിശക്കുന്നു..ആദ്യം വല്ലതും കഴിക്കാം...എന്നിട്ട് പറയാം... നമുക്ക് ഒരു സ്ഥലത്ത് കൂടെ പോകാൻ ഉണ്ട്.. " അതും പറഞ്ഞു അവൻ മുകളിലേക്ക് ഓടി കയറി... പട്ടി.. മനുഷ്യനെ കളിപ്പിക്കാ.. പിന്നാലെ ഞാൻ ചെന്നപ്പോഴേക്കും അവൻ ടെറസിലേക്ക് ഉള്ള ഡോർ ലോക്ക് ചെയ്തു... "എന്തിനാ അത് ലോക്ക് ചെയ്തത്.. " "അതോ... കാരണം ഉണ്ട് എന്ന് കൂട്ടിക്കോ... ഇപ്പൊ എന്റെ കൂടെ വാടി കൊരങ്ങി... " എന്നും പറഞ്ഞു അവൻ എന്റെ കയ്യും പിടിച്ചു നേരെ പോയത് കിച്ചണിലേക്ക് ആണ്.. അവിടെ എന്തൊക്കെയോ കൊറേ സാധനങ്ങൾ ഇരിപ്പുണ്ട്.... അവൻ എന്റെ കയ്യിലേക്ക് ഒരു കാരറ്റ് എറിഞ്ഞു തന്നു.. ഞാൻ അത് ക്യാച്ച് പിടിച്ചു... നേരെ ചാടി കയറി സ്ലാബിൽ ഇരുന്നു.... എന്നിട്ട് കാരറ്റ് അരിഞ്ഞു...അതിന്റെ കൂടെ തിന്നലും.... അഭി ഒരു യിപ്പിയുടെ പാക്കറ്റ് എടുത്ത് പൊട്ടിച്ചു... അവൻ തന്നെ ആയിരുന്നു പാചകം ... *See more* at https://sharechat.com/post/evydzlA
#

📙 നോവൽ

📙 നോവൽ - cies - ShareChat
1.1k കണ്ടവര്‍
1 ദിവസം
#

📙 നോവൽ

🔥അഭിമന്യു🔥 പാർട്ട്‌ 17 ആൻവി ______________________________________ "ഐശു.... ഡി...എന്താ പറ്റിയത്...." ഞാൻ റൂമിൽ ചെന്നപ്പോൾ പേടിച്ചു കഴുത്തിൽ തടവി കൊണ്ട് കരയുന്നുണ്ട്....എന്നേ കണ്ടപ്പോൾ ബെഡിൽ നിന്ന് എണീറ്റ് ഓടി വന്നു കെട്ടിപിടിച്ചു... "എടി എന്ത് പറ്റി... എന്തിനാ കരയുന്നെ... " അവളുടെ മുഖം കോരി എടുത്ത് കൊണ്ട് ഞാൻ ചോദിച്ചു... അവൾ ബാൽക്കണിയിലേക്ക് കൈ ചൂണ്ടി...അപ്പൊ തന്നെ എന്റെ നെഞ്ചിൽ മുഖം അമർത്തി കരയാൻ തുടങ്ങി.... "അവിടെ എന്താ... " "അവിടെ ആരോ... ഞാൻ ഞാൻ... ഒരാൾ...എന്നേ.. " അവൾ വാക്കുകൾ കിട്ടാതെ വിറക്കുന്നുണ്ടായിരുന്നു..എന്നേ മുറുകെ പിടിച്ചു കരഞ്ഞു... ഞാൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ബാൽക്കണിയിലേക്ക് ചെന്നു...നോക്കി....പക്ഷേ അവിടെ ആരെയും കണ്ടില്ല... നേരത്തെ കണ്ട ആൾ തന്നെ ആണോ റൂമിൽ വന്നത്?? അല്ല അയാൾ ഓടി പോകുന്നത് ഞാൻ കണ്ടതാ... പിന്നേ ആരാ വന്നത്....ഇനി ഇവൾക്ക് തോന്നിയത് ആണോ.... "ഐശു....നീ ശെരിക്കും കണ്ടോ..?? " "കണ്ടു... ഞാൻ കണ്ടതാ...മുഖം മൂടി ഇട്ടു കയ്യിൽ കയറും ആയി.. എന്നേ.... എന്നേ " അവൾ തേങ്ങി കൊണ്ട് പറഞ്ഞു.... അതിന്റെ കൂടെ കഴുത്തിൽ പിടിച്ചിട്ടുമുണ്ട്.. ... *See more* at https://sharechat.com/post/n19kO6d
1k കണ്ടവര്‍
1 ദിവസം
*ഖൽബിലെ ചൂടൻ 3...💞* *❤️FULL PART LINK❤️* *✍ Twinkle AS * *📚 @വായനശാല 📚* *സ്റ്റോറി വായിക്കുവാനായി "Whatsapp" ലോട്ടു share ചെയ്തതിനു ശേഷം ലിങ്ക് open ചെയ്തു വായിക്കുക* *പാർട്ട് 1* https://sharechat.com/post/MvMl7p9/ *പാർട്ട് 2* https://sharechat.com/post/0qGAvKk/ *പാർട്ട് 3* https://sharechat.com/post/Ke8yRwV/ *പാർട്ട് 4* https://sharechat.com/post/8wEgmb3/ *പാർട്ട് 5* https://sharechat.com/post/ZxE0wQ8/ *പാർട്ട് 6* https://sharechat.com/post/4RkD6Z1/ *പാർട്ട് 7* https://sharechat.com/post/pvBAmJb/ *പാർട്ട് 8* https://sharechat.com/post/OqdZdKB/ *പാർട്ട് 9* https://sharechat.com/post/EykOel6/ *പാർട്ട് 10* https://sharechat.com/post/Eyml7qM/ *പാർട്ട് 11* https://sharechat.com/post/gkDQmzA/ *പാർട്ട് 12* https://sharechat.com/post/ev0wNGE/ *പാർട്ട് 13* https://sharechat.com/post/RxExxza/ *പാർട്ട് 14* https://sharechat.com/post/d0M0WAE/ *പാർട്ട് 15* https://sharechat.com/post/GylXr30/ *പാർട്ട് 16* https://sharechat.com/post/n1GJyZ0/ *പാർട്ട് 17* https://sharechat.com/post/9mQXlpz *പാർട്ട് 18* https://sharechat.com/post/5NjvPyp/ *പാർട്ട് 19* https://sharechat.com/post/rgrRvvK/ *പാർട്ട് 20 (Last Part)* https://sharechat.com/post/GyzK1M5 *പുതിയ കഥകളുമായി വീണ്ടും വരും നിങ്ങളെ മുൻപിൽ*      *നിങ്ങളെ എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു* *🔥Follow Vayanashala🔥* https://sharechat.com/profile/vayanashala/ #📔 കഥ #📙 നോവൽ
#

📙 നോവൽ

📙 നോവൽ - FULL PART LINK Ghudan Qalbi fe Cho LAST PART TWINKLE AS - ShareChat
5.7k കണ്ടവര്‍
1 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം