@muchippa
@muchippa

MUCHI *PKR..😘..Ⓜ🎶

💘കാണാമറയതെൻ മനസ് 💘 😘کان ماکان فات ما فات😘

#

📙 നോവൽ

*💘*കാണാമറയതെൻ മനസ്സ്*💘* *_ഭാഗം.79_* 📝Musrifa Muhiyadeen🎻 എന്താണ് നടക്കുന്നത് എന്നറിയാതെ ഞാൻ അദ്ദേഹത്തെ തന്നെ നോക്കി... പിന്നെ അദ്ദേഹം പറയുന്ന കേട്ട് എല്ലാവരും ഞെട്ടികൊണ്ട് അദേഹത്തെ നോക്കി...... "ഞാൻ അറിഞ്ഞു എല്ലാം... ഇനി ഒന്നും നോക്കാൻ ഇല്ല... ഹസ്സന്റെ ആഗ്രഹം പോലെ തന്നെ എല്ലാം നടക്കണം... ഞാൻ നടത്തും...." ഞാൻ എന്ത് എന്ന നിലയിൽ അദേഹത്തെ നോക്കിയപ്പോൾ ഡോക്ടർ വന്നത്.... അദ്ദേഹം ഉപ്പച്ചിയെ കാണാൻ അനുവാദം വാങ്ങി അകത്തേക് പോയി.... അപ്പോഴേക്കും നാജിയും ഉമ്മി ഒക്കെ അവിടേക്ക് വന്നു... നമ്മളെ എല്ലാരേയും ഒരുമിച്ചു കണ്ട് അവർ നമ്മളെ എല്ലാരേയും നോക്കി.... എന്നിട്ട് സന ഉമ്മച്ചിയോട് സംസാരിക്കാൻ പോയി.... അവർ സംസാരിച്ചു നിക്കുന്നതിനിടയിൽ സനയുടെ ഉപ്പച്ചി അകത്ത് നിന്ന് വന്നു.... സനയെ കാണണം എന്ന് ആവശ്യപെട്ടത് കൊണ്ട് സന അകത്തേക്ക് പോയി.... ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ആഷി ആണ് എന്നെ കാണാൻ വന്നത് എന്നറിഞ്ഞപ്പോൾ ഷോക്ക് ആയത് ആണ് ഞാൻ..... ഒരിക്കലും ആഷി ഇങ്ങനെ ഒരു റോളുമായി എന്റെ ജീവിതത്തിൽ കടന്നു വരുമെന്ന് ഒരിക്കലും ഞാൻ ചിന്തിച്ചതെ ഇല്ല.... ആഷിയാണ് കാണാൻ വന്നത് എന്നറിഞ്ഞപ്പോൾ മനസ്സ് ഒരു തരം മരവിപ്പ് ആണ്... എന്താ ചെയ്യുക എന്നറിയാതെ ആകെ കുഴഞ്ഞു മറിയുകയാണ് മനസ്സ്..... അപ്പോൾ ആണ് ഉപ്പച്ചി ഓരോ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നത്.... ഇതൊക്കെ ചിന്തിച്ചു കൊണ്ട് നീക്കുമ്പോൾ ആണ് ഉപ്പച്ചി വന്ന് ഇന്നേ ആഷിയുടെ ഉപ്പാക്ക് കാണണം എന്ന് പറഞ്ഞത്.... ഞാൻ ഇതൊക്കെ ഓർത്തു കൊണ്ട് അകത്തേക്ക് പോയി.... ഞാൻ അകത്തേക്ക് എത്തിയപ്പോൾ ആണ് ആ മുഖം ഓർത്തത്....അന്ന് വീട്ടിൽ വന്ന ആ കാക ആണിത്... ഉപ്പച്ചിയുടെ ഫ്രണ്ട്..... അപ്പോൾ ആഷിയുടെ ഉപ്പച്ചി ആയിരുന്നെന്ന് അറിയില്ലായിരുന്നു.... ഞാൻ ആഷിയുടെ വീട്ടിൽ ഒരുപാട് തവണ പോയിട്ടുണ്ടെങ്കിലും ഇതുവരെ നേരിട്ട് കണ്ടിട്ടില്ല ഉപ്പയെ... അത് കൊണ്ടാണ് എനിക്കന്ന് മനസ്സിലാവതിരുന്നത്.... ഞാൻ കാക യുടെ അടുത്തേക്ക് ചെന്നു.... അപ്പോൾ അദ്ദേഹം ഇന്നേ നോക്കി ചിരിക്കായിരുന്നു... ആ മുഖത്ത് ആദ്യം ഉണ്ടായിരുന്ന ആ തിളക്കം തന്നെ കാണുന്നുണ്ട്.... മോൾ വന്നോ....? എന്നെ കണ്ടപോൾ തന്നെ അത് ചോദിച്ചു.... "ആ ഇങ്ങൾക് എങ്ങനുണ്ട്....കൊഴപ്പമൊന്നുമില്ലല്ലോ...." എനിക് ഒന്നുമില്ല മോളെ.... ഞാൻ ആശിയോട് ഒരു കാര്യം പറഞ്ഞിരുന്നു... അന്റെ ഉപ്പച്ചിക്ക് അതിൽ സമ്മദ കുറവൊന്നുമില്ല.... ആഷി ആണെന്ന് അറിഞ്ഞപ്പോൾ അന്റെ ഉപ്പച്ചിക്ക് ഡബിൾ ഓകെ ആണ്... കാരണം നിങ്ങൾക്ക് നേരത്തെ അറിയാവുന്നത് കൊണ്ടാവാം..... "മോളെ ആദ്യം കണ്ടത് ഞാൻ അന്റെ വീട്ടിൽ വെച്ച് ആണെന്നല്ലേ മോൾ കരുതിയിരുന്നത്.... എന്നാൽ അതിന് മുമ്പ് കണ്ടിട്ടുണ്ടെന്നു അന്ന് ഞാൻ പറഞ്ഞത് മോൾ ഓർക്കുന്നുണ്ടോ..?" "അതേ..കാക.... ഞാൻ ഓർക്കുന്നു...അന്ന് അങ്ങ് അങ്ങനെ പറഞ്ഞിരുന്നു...." "ആ മോളെ... അന്നേ എനിക് ഇന്റെ വീട്ടിൽ നിന്ന് നാജിയുടെ എൻഗേജ്‌മെന്റ് ദിവസം കണ്ടിരുന്നു" "അപ്പോൾ കാക അതിന് അവിടെ ഉണ്ടാർന്നില്ലല്ലോ...🤔" "മോൾ അതികം ചിന്തിച്ചു കൂട്ടണ്ട... ഞാൻ ഉണ്ടാർന്നില്ല... പക്ഷെ വന്നെത്തിയപ്പോൾ അവിടെ എല്ലാരും ജുമ്മിയുടെയും സൽമാനിന്റെയും കാര്യം പറയുകയായിരുന്നു... അപ്പോൾ മോൾ സൽമാനെ കുറിച്ചു പറഞ്ഞു ജുമ്മിന്റെ ഉപ്പച്ചിയെ സമ്മദിപ്പിക്കുന്നതൊക്കെ കണ്ടതാണ്... അപ്പോൾ തന്നെ മോളെ എവിടെയോ കണ്ട് മറന്നത് പോലെ തോന്നിയതാണ്.... അന്ന് ഞാൻ ആരോടോ നിന്നെ കുറിച്ചു ചോദിച്ചപ്പോൾ നാജിയുടെയും ജൂമ്മിയുടെയും കൂട്ടുകാരി എന്നാ എല്ലാരും പറഞ്ഞത്...." പിന്നെ മോളെ അന്റെ വീട്ടിൽ നിന്ന് യാദൃശ്ചികമായി കണ്ടത്... അന്ന് നീ അബ്ദുന്റെ മോൾ ആണെന്ന് അറിഞ്ഞപ്പോൾ എനിക് ഒരുപാട് സന്തോഷമായതാ.... അപ്പോൾ തന്നെ മോളെ ഇന്റെ മരുമകൾ ആക്കിയലോ എന്ന് തോന്നിപ്പോയി... പോരാത്തതിന് അന്ന് ഞങ്ങൾ അതുറപ്പിച്ചിരുന്നു.... പിന്നീട് ഞാനും അബ്ദുവും നടത്തിയ ബിസിനസ് തകർന്നു... അങ്ങനെ നമുക്കിടയിൽ വാക് തർക്കം ഉണ്ടായി ഗൾഫിൽ പോയ ഞാൻ ഇപ്പോഴാണ് ഈ ഇടക്ക് ആണ് വീണ്ടും കണ്ട് മുട്ടിയതും പഴയ ബന്ധം പുതുക്കിയതും.... അന്ന് അത് കൊണ്ടാണ് ഞാൻ അന്റെ വിവാഹ കാര്യം എടുത്തിട്ടത്... എന്നാൽ മോൾക്ക് വേറെ ഒരാളെ ഉറപ്പിച്ചെന്നു പറഞ്ഞപ്പോൾ എനിക് വിഷമം തോന്നിയെങ്കിലും മോൾക് അത് ആവും അള്ളാഹു വിധിച്ചതെന്ന് കരുതി..... എന്നാൽ പിന്നെ സൽമാൻ ആണ് നിനക്ക് ഉറപ്പിച്ചതെന്നും അവന്റെ എൻഗേജ്‌മെന്റ് ജുമ്മിയുമായി ഉറപ്പിച്ചപ്പോൾ ആണ് എനിക് കാര്യം മനസ്സിലായത്.... ഇക്കാര്യം ഈ ഇടെ അന്റെ ഉപ്പച്ചി ഇന്നേ കണ്ടു പറഞ്ഞപ്പോൾ ആണ് ഞാൻ കാര്യങ്ങൾ അറിഞ്ഞത്.... അതോടെ ഞാൻ ആഷിയുടെ കാര്യം അന്റെ ഉപ്പച്ചിയോട് പറഞ്ഞു.... ഓൻ ഇതറിഞ്ഞപ്പോൾ സന്തോഷായി... പക്ഷെ അപ്പോൾ ആഷിയെ അന്റെ ഉപ്പച്ചിക്ക് അറിയുന്ന കാര്യം എനിക്കറിയില്ലായിരുന്നു....അവനും ഇന്റെ മോൻ ആഷി ആണെന്ന് അറിയില്ലായിരുന്നു..... ഇപ്പോൾ എന്റെ ആക്സിഡന്റ് എങ്ങനെയോ അറിഞ്ഞ കൂട്ടത്തിൽ ആഷി ആണ് ഇന്റെ മോനെന്നു അറിഞ്ഞതെന്ന് അവൻ പറഞ്ഞു... അപ്പോഴാണ് ഞാനും നിങ്ങൾ തമ്മിൽ അറിയാം നല്ല കൂട്ടുകാർ ആണെന്ന കാര്യം ഞാൻ അറിഞ്ഞത്.... അതറിഞ്ഞപ്പോൾ മോളെ എനിക് ഉണ്ടായ സന്തോഷം മോൾക്ക് പറഞ്ഞാൽ അറിയില്ല... ഞങ്ങളെ പോലെ സൗഹൃദം പുതുക്കാൻ പറ്റും നിങ്ങൾക്ക് ഈ ബന്ധം.... ഇതുവരെ എങ്ങനെ ആണോ നിങ്ങൾ സുഹൃത്തുക്കൾ ആയിരുന്നത് അത് പോലെ നിങ്ങൾക് വിവാഹ ജീവിതവും മുന്നോട്ട് കൊണ്ട് പോവാൻ സാധിക്കും.... മോളെ പറ മോളെ പറ്റില്ലേ മോൾക് അത്.... ഈ കിടപ്പിൽ കിടക്കുന്ന എനിക് ഈ ആഗ്രഹം സാധിച്ചു തരില്ലേ മോളെ നീ....? ഹസൻ കാക അത്രെയും പറഞ്ഞത് കേട്ട് എന്ത് പറയണം എന്നറിയാതെ ഞാൻ പകച്ചു നിന്നു പോയി.... ആ ചോത്യം എന്റെ നേർക്ക് ഉയർന്നപ്പോൾ എന്ത് പറയും ഞാൻ.... ഒരു ഭാഗത്ത് എവിടെ ഉണ്ടെന്ന് അറിയാത്ത എനിക്ക് വേണ്ടി കാത്ത് നിൽക്കുന്ന ഷാനു.... മറു ഭാഗത്ത് ആഷി അവന്റെ ഉപ്പച്ചിയുടെ ആഗ്രഹം... പടച്ചോനെ എന്ത് ചെയ്യും ഞാൻ.... എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്... "വേണ്ടിയിരുന്നില്ല .....എന്നോട്....അള്ളാഹ് നീ തന്നെ ഒരു വഴി കാട്ടി തരൂ... എന്താണ് ഞാൻ തീരുമാനിക്കുക.... നീ തന്നെ എനിക്കൊരു വഴി പറഞ്ഞു താ.... ഞാൻ ഷാനുവിനെ മറക്കണോ... ഇല്ല എനികതിന് സാധിക്കില്ല.... ഇല്ല എനിക് ആഷിയെ എന്റെ ഷാനുവിന്റെ സ്ഥാനത്ത് പറ്റില്ല എനിക്ക്..... ഇല്ല കഴിയില്ല എനിക്ക്. ഷാനു ആണ് എന്റെ ജീവിതത്തിൽ ഒരു ആണുണ്ടെങ്കിൽ അതവൻ മാത്രമാണ്...... മോളെ.... ആ വിളി കേട്ടപ്പോൾ ആണ് ഞാൻ ചിന്തകളിൽ നിന്നുണർന്നത്.... ഞാൻ പറഞ്ഞത് മോളെ കൊണ്ട് പറ്റില്ലേ....നീ സമ്മതിച്ചാൽ ആഷി സമ്മതിക്കും മോളെ എനിക് വേണ്ടി... നിങ്ങളെ ജീവിതം ഒരിക്കലും സന്തോഷകരമല്ലാതെ ആവില്ല മോളെ.... സമ്മദിക്കോ.... "ഇല്ല കാക എനിക് പറ്റില്ല..... നിങ്ങളെ മോനെ ആഷിയെ എനിക്ക് പറ്റില്ല.. അങ്ങനെ കാണാൻ....." ഞാൻ അത് പറഞ്ഞപ്പോൾ കാക്കയുടെ മുഖം ഒന്നു മങ്ങി... എങ്ങോട്ടോ നോക്കി കുറച്ചു നേരം കിടന്നു... ഞാൻ പുറത്ത് പോവാൻ നിന്നപ്പോൾ അദ്ദേഹം കിടന്നു പിടക്കാൻ തുടങ്ങി.... ഞാൻ അത് കണ്ടതും പേടിച്ചു വിറച്ചു എല്ലാരേയും കൂട്ടി കൊണ്ട് വന്നു.... അതോടൊപ്പം ഡോക്ടറും വന്നു.... അദ്ദേഹം നമ്മളെ ഒക്കെ പുറത്തേക്ക് പറഞ്ഞു വിട്ടു അദേഹത്തെ നോക്കി.... കുറച്ചു കഴിഞ്ഞു പുറത്ത് വന്ന ഡോക്ടർ..... "ആരാ അകത്ത് പേഷ്യന്റിന്റെ കൂടെ ഉണ്ടായിരുന്നത്....." എല്ലാരും എന്നെ നോക്കിയപ്പോൾ ഞാൻ ആണെന്ന് ഡോക്ടറോഡ് പറഞ്ഞു.... തന്നോട് പേഷ്യന്റ് എന്തെങ്കിലും പറഞ്ഞിരുന്നുവോ..... അതിന് മറുപഡിയായി താൻ വിഷമം ഉണ്ടാക്കുന്ന വല്ലതും അദ്ദേഹത്തോട് പറഞ്ഞോ.... അങ്ങനെ അല്ലാതെ ഈ വിധത്തിൽ അദ്ദേഹത്തിന്റെ കണ്ടീഷൻ മോശം ആവില്ല...... നിങ്ങൾ സൂക്ഷിചെ പറ്റുള്ളൂ....ഇല്ലങ്കിൽ അത് ആളുടെ ജീവൻ ഇല്ലാതാക്കും....ഓകെ ഇപ്പോൾ കുഴപ്പമില്ല.....ഞാൻ പോട്ടെ...." ഡോക്ടർ പോയതും നാജി അടക്കം എല്ലാരും എന്താ പറഞ്ഞത് എന്താ കാക ചോദിച്ചത് എന്നൊക്കെയാണ് അന്വേഷിക്കുന്നത്..... എനിക് എന്ത് പറയണം എന്നറിയാതെ അവിടെ തന്നെ നിന്നു പോയി ആകെ മരവിച്ച അവസ്ഥ.... ഞാൻ കാരണം ഹസ്സൻ കാകയ്ക്ക് വല്ലതും പറ്റിയാൽ..... ഞാൻ എങ്ങനെ അതിന് പ്രായശ്ചിത്തം ചെയ്യും.....അള്ളാഹ് എന്തിനാണ് എന്നോട് ഇങ്ങനെ....ഞാൻ കാരണം ഒരു ജീവൻ പോവുമെന്നോ....ഇന്റെ ഷാനുവിനെ കിട്ടാൻ ഞാൻ അത് ഹോമിക്കേണ്ടി വരുമോ..... ഇല്ല എനിക് പറ്റില്ല.... ആഷിയുടെ ഉമ്മയുടെയും നാജിയുടെ കണ്ണീർ കണ്ടില്ലെന്നു നടിക്കാൻ....അങ്ങനെ ചെയ്താൽ ഞാൻ സ്വാർത്ഥ ആയി പോവില്ലേ..... ഞാൻ ഇങ്ങനെ ആലോചിച്ചു കൂട്ടി അവിടെ നിന്നപ്പോൾ ഉപ്പച്ചി ഇന്റെ അടുത്തേക്ക് വന്നു..... ഉപ്പച്ചിക്കും അവിടെ എന്താ ഉണ്ടായത് എന്താണ് എന്നാണ് അറിയേണ്ടത്....ഉപ്പച്ചി കൂടി ചോദിച്ചപ്പോൾ ഹസ്സൻ കാക പറഞ്ഞതും ഞാൻ പറഞ്ഞ മറുപടിയുമെല്ലാം എല്ലാരോടും ഞാൻ തുറന്നു പറഞ്ഞു.... അത് കേട്ടതും എല്ലാരും എന്നെ തന്നെ നോക്കി നിക്കാണ്.....ഞാൻ എന്തോ മഹാ പാപം ചെയ്തത് പോലെ..... പിന്നെ ഒരു വഴിയും ഇന്റെ മുമ്പിൽ ഉണ്ടായിരുന്നില്ലെന്ന് ഇവരോട് ഞാൻ എങ്ങനെയാണ് പറഞ്ഞു മനസ്സിലാക്കുക..... പിന്നെ ഓരോരുത്തരും എന്നോട് ഈ മര്യാജിന് സമ്മതിപ്പിക്കാൻ ശ്രമം തുടങ്ങി.....ആഷിയുടെ ഉമ്മ നാജി ഇങ്ങനെ വന്നു പോയാൽ ഉപ്പച്ചി സൽമാൻ അടക്കം എന്നോട് അത് തന്നെ പറഞ്ഞു...... തിരികെ ഒരു മറുപടിയും നൽകാൻ കഴിയാതെ ഞാൻ അവിടെ നിശ്ശബ്‌ദം നിന്നപ്പോൾ എന്നെ ആശ്വസിപ്പിക്കാൻ ഷെമി മാത്രമേ ഉണ്ടായിരുന്നുള്ളു..... പക്ഷെ അവളുടെ മുമ്പിലും ഇനി എന്ത് എന്ന ചോത്യം മാത്രമേ എന്നോട് ചോദിക്കാൻ ഉണ്ടായിരുന്നുള്ളു...... ആഷി അവൻ ഒന്നും പറയാതെ എന്നെ പോലെ തന്നെ നിശ്ശബ്‌ദം നിപ്പാണ്.....അവനും ഇത് അംഗീകരിക്കാൻ കഴിഞ്ഞു കാണില്ല....പെട്ടെന്ന് ഉപ്പച്ചിക്ക് ആക്സിഡന്റ് അതിന്റെ പിറകെ നമ്മുടെ ബന്ധം ഉറപ്പിക്കാൻ ഉപ്പച്ചി ഫോഴ്‌സ് ചെയ്തത്...... അവനും ഇതൊന്നും സ്വപ്നത്തിൽ പോലും കണ്ട് കാണില്ല... ഒരിക്കലും ഇങ്ങനെ ഒന്നുണ്ടാവുമെന്ന്.... ഞാൻ ആഷിയെ തന്നെ നോക്കി അവിടെ ഇരുന്നു....അപ്പോഴും ഒരു ഉത്തരം എന്റെ മനസ്സിൽ വരുന്നില്ല....ഇനി എന്ത് ചെയ്യും....?എന്ന ചോത്യം മാത്രം..... കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും ഹസൻ കാക ബോധം വന്നു എന്നെയും ആഷിയെയും അന്വേഷിക്കുന്നുണ്ട് എന്ന് വന്നു പറഞ്ഞു...... പിന്നെ ഞാനും ആഷിയും അകത്തേക്ക് ചെന്നു.... അപ്പോഴും നമ്മൾ രണ്ടാളും പരസ്പരം നോക്കിയത് പോലുമില്ല..... അകത്ത് ചെന്നപ്പോൾ തന്നെ ഹസ്സൻ കാക നമ്മളെ അടുത്തേക്ക് വിളിച്ചു....നമ്മൾ അടുത്തേക്ക് ചെന്നതും നമ്മളെ രണ്ടു പേരുടെയും കൈ രണ്ടും ചേർത്ത് പിടിച്ചു..... അത് കണ്ട് ഞെട്ടി ഞാൻ ആഷിയെ നോക്കിയപ്പോൾ ഓനും അതേ അവസ്ഥയിൽ ആണ്..... എന്നിട്ട് വീണ്ടും അതേ ചോദ്യം.... എന്ത് പറയണം എന്നറിയാതെ ഞാൻ ആകെ കുഴഞ്ഞു വിഷമിച്ചു നിന്നു....അതുപോലെ ആഷിയും..... അപ്പോഴേക്കും എല്ലാരും അകത്തേക്ക് വന്നിരുന്നു....എല്ലാവരും നമ്മുടെ മറുപടിക്കായി കാത്ത് നിക്കുന്നത് പോലെ തോന്നി.... നാജി ആഷിയുടെ ഉമ്മച്ചിയൊക്കെ നമ്മൾ രണ്ട് പേരോടും കരഞ്ഞു കൊണ്ട് മാറി മാറി പറയുന്നുണ്ട്....ഇവിടെ അമ്മായിയും ഉപ്പച്ചിയും.... ഞാൻ ഒന്നും പറയാതെ ഒന്ന് വിഷമത്തോടെ ഹസ്സൻ കാകയെ നോക്കിയതും അദ്ദേഹം ശ്വാസം കിട്ടാതെ പെട്ടെന്ന് പിടയാൻ തുടങ്ങി.... അപ്പോഴേക്കും ഡോക്ടർ വന്നു ആകെ വെപ്രാളം ഒക്കെ അനുഭവപ്പെട്ടു.... അവസാനം എനിക്ക് സമ്മതം പറയേണ്ടി വന്നു.... അത് പറഞ്ഞതും ഹസ്സൻ കാക നോർമൽ ആയി....അപ്പോഴും ആഷിയുടെയും എന്റെയും കൈ അദ്ദേഹം വിട്ടിരുന്നില്ല....ഞാൻ ആഷിയെ നോക്കിയപ്പോൾ ഇതൊന്നും എനിക് താൽപര്യമില്ല എന്ന മട്ടിൽ എവിടെയോ നോക്കി നിക്കുവാണ്...... ഞാൻ സമ്മതം പറഞ്ഞതോടെ എല്ലാവർക്കും സന്തോഷം....നാജി ഒക്കെ ഒന്നും അറിയാതെ എന്നെ കെട്ടിപിടിക്കയുമൊക്കെ ചെയ്യുന്നുണ്ട്...... ഷെമി മാത്രം ദയനീയമായി എന്നെ നോക്കുന്നത് ഞാൻ കണ്ടു.....എനിക് അവരുടെ സന്തോഷം കാണുമ്പോൾ എന്തോ വീർപ്പ് മുട്ടൽ അനുഭവപ്പെടാൻ തുടങ്ങി....... ഞാൻ അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് കൈ വിടാൻ നോക്കിയതും ആഷിയെയും എന്നെയും അദ്ദേഹം അടുത്തേക്ക് കുനിഞ്ഞു വരാൻ പറഞ്ഞു..... ഞാൻ ആഷിയെ നോക്കിയതും ഓൻ എന്നെ പോലെ ചെയ്തു....അപ്പോൾ ഹസൻ കാക സന്തോഷത്തോടെ ഞങ്ങളുടെ തലയിൽ തലോടി അനുഗ്രഹിച്ചു...... അപ്പോൾ തന്നെ ഞാൻ പുറത്തേക്ക് വന്നു എന്തെന്നില്ലാത്ത കരച്ചിൽ ഒക്കെ വരുന്നുണ്ട്.....ഞാൻ അവിടെ നിന്ന് വാഷ് റൂമിലേക്ക് ഓടി..... അവിടെ പോയി മുഖം കഴുക്കുന്നതോടൊപ്പം ഇന്റെ കണ്ണു നീർ ഒഴുകി പോകുന്നത് ഞാൻ അറിഞ്ഞില്ല..... പെട്ടെന്ന് ആരോ എന്റെ ഷോള്ഡറിൽ കൈ വെച്ചതും ഞാൻ തിരിഞ്ഞു നോക്കി.....ഷെമി ആയിരുന്നു അത്....ഞാൻ മുഖം തിരിഞ്ഞു നിന്നു കണ്ണീർ തുടക്കാൻ ശ്രേമിച്ചു..... "കരഞ്ഞോ നീ....നിന്റെ കണ്ണീർ എന്റെ മുന്നിൽ നീ കരഞ്ഞു തീർത്തോ ഇല്ലെങ്കിൽ നിന്റെ ഹൃദയത്തിൽ ഉള്ള വിഷമം താങ്ങാനാവാതെ വരും....നീ കരഞ്ഞു തീർകൂ....അതിലൂടെ എങ്കിലും നിനക്ക് കുറച്ചു സമാധാനം കിട്ടട്ടെ...." പിന്നെ അണക്കെട്ട് പൊട്ടിയത് പോലെ അവൾക് മുന്നിൽ ഞാൻ കണ്ണീർ വാർത്തു...... അവളെന്നെ സമാദാനിപ്പിക്കുന്നതിനിടയിൽ നാജി വരുന്നത് കണ്ടത്...ഞാൻ വേഗം മുഖം കഴുകി തിരിഞ്ഞു നിന്നു.... "ഇതെന്താ രണ്ടാളും ഇവിടെ....നാളെ എൻഗേജ്‌മെന്റ് ആണ്....പെണ്ണ് എന്നിട്ടിവിടെ തന്നെ നിക്കാൻ ആണോ പ്ലാൻ.....എന്തൊക്കെ പണി ഉള്ളത് ആണ് ഇനി.....നാജിയാണ്.." "എന്ത്....എൻഗേജ്‌മെന്റോ....?😳 ഞാനും ഷെമിയും ഞെട്ടികൊണ്ട് അത് ചോദിച്ചത്..... "അതേ കേട്ടിട്ടില്ലേ അങ്ങനെ ഒന്ന്....നാളെ സൽമാനിന്റെയും ജുമ്മിയുടെയും ഒപ്പം നിങ്ങളുടെ രണ്ടു പേരുടെയും എൻഗേജ്‌മെന്റ് നടത്താൻ ആണ് പ്ലാൻ....ഷിയു..." "ഇത്രേ പെട്ടെന്നോ....ഷെമിയാണ്..." "അതിനെന്താ നീ ഞെട്ടുന്നെ അനകുംവേണോ.....ഷിയു" "നീ പോടി അണ്ണാച്ചി....നാളെ എന്നൊക്കെ പറയുമ്പോൾ...ഇവക്ക് റെഡി ആവണ്ടേ....ഷെമി" "അതൊക്കെ സെറ്റ് ആക്കിയിട്ടുണ്ട്....ഒരാഴ്ച കഴിഞ്ഞു മര്യാജ് ഫിക്സ് ചെയ്തിട്ടുണ്ട് അതിന്റെയും കൂടി ഇപ്പോൾ തന്നെ ഒരുക്കം തുടങ്ങി....നജിയാണ്..." "നീ എന്താണ് പറയുന്നത്....ഇത്രേ പെട്ടെന്നോ....ഷെമി" "ഡി....നിനക്ക് എന്താ കോപ്പേ ഇത്രേ ഞെട്ടൽ.....ഇവൾക് ഒരു കൂസലും ഇല്ലല്ലോ.....ഷിയു" "ഹേയ്....എനിക്കെന്താ....പെട്ടെന്ന് എന്നറിഞ്ഞപോൾ അവളും ഷോക് ആയി കാണും...അപ്പോൾ ഓൾ ചോദിക്കേണ്ടതൊക്കെ ഞാൻ ചെയ്തു സഹായിച്ചതാ.....ഷെമി" "ഹോ...വലിയ സഹായ കാരി....ഒന്ന് പോടി.....😤...നാജിയാണ്" ഇതൊക്കെ കേട്ട് എന്ത് നടക്കുന്നത് എന്ന് പോലും അറിയാത്ത അവസ്ഥയിൽ ആണ് ഞാൻ.....ഇവിടെ ഓരോന്ന് പറഞ്ഞു അവർ തല്ല് കൂടാണ്....എനിക് അവർ എന്താ പറയുന്നത് എന്ന് പോലും മനസ്സിലാവുന്നില്ല...... അങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ട് അവരെല്ലാം കൂടി എന്നെയും കൂട്ടി നേരെ പോയത് പുറത്തേക്ക് ആണ്....അവിടെ സൽമാൻ കാത്ത് നിൽപ്പുണ്ടായിരുന്നു...... അവന്റെ കാറിൽ കേറി ഷിയു അങ്ങോട്ട് പോവാം ഇങ്ങോട്ട് പോവാം എന്നൊക്കെ പറയാണ്.....നാജി ആണേൽ ആഷിയെ അന്വേഷിക്കാണ്...... അവനെ കാണാതെ ആയപ്പോൾ വിളിച്ചു നോക്കി.....എന്നിട്ടും കിട്ടാതെ ആയപ്പോൾ ഷിയു നമ്മളെ എല്ലാരേയും പിടിച്ചു കാറിൽ കയറ്റി.... പിന്നെ പോയി നിന്ന സ്ഥലം കണ്ടു ഞാൻ പകച്ചു പോയി...... ●●●●●●●●●●●●●●●●●●●●●●●●●● ഹോസ്പിറ്റലിൽ വെച്ച് നടന്ന കാര്യങ്ങൾ എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല....ഒരിക്കലും ഞാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ ആണ് നടന്നത്..... എങ്ങനെ ഇതൊക്കെ സംഭവിച്ചു എന്നറിയില്ല....എനിക് കലിപ്പ് കയറി വരുന്നുണ്ട്....പക്ഷെ അത് ആരോട് തീർക്കാൻ...... സന അവൾ ആണ് എല്ലാത്തിനും കാരണം.....അവൾ ഇതിന് സമ്മതിച്ചത് എന്തിനാ....എന്റെ സ്വപ്നങ്ങൾ ഒരു നിമിഷം കൊണ്ട് തല്ലി കെടുത്തി....പൊറുക്കില്ല ഞാൻ അവളോട്...... അല്ല ഞാൻ എന്തിനവളെ കുറ്റം പറയണം.... അവൾ എന്ത് ചെയ്തു....ഇന്റെ ഉപ്പച്ചിക്ക് വേണ്ടി അവൾ അതിന് സമ്മതിച്ചതല്ലേ....അല്ലാതെ അവൾ എന്ത് ചെയ്തു..... പിന്നെ എന്ത് വഴിയായിരുന്നു എന്റെ മുന്നിൽ....പഴിക്കേണ്ടത് എന്നെയാണ്....എന്റെ വിധിയെ ആണ്....അല്ലാതെ സന എന്ത് ചെയ്തു...... ഞാൻ ഇനി എന്ത് ചെയ്യും....അവരൊക്കെ കൂടി നാളെ എൻഗേജ്‌മെന്റ് ഫിക്സ് ചെയ്തു...ഒരാഴ്ച കഴിഞ്ഞു മര്യാജ് പോലും.... എന്തും സ്വയം തീരുമാനിച്ചിരുന്ന ഞാൻ....ഇന്ന് എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനം അത് എടുക്കുന്നത് മറ്റുള്ളവർ...... ഒന്നും ചെയ്യാനോ പറയാനോ പറ്റാത്ത അവസ്ഥയിൽ നാലു ഭാഗത്ത് നിന്നും അടക്കപ്പെട്ട കോഴിയെ പോലെ ആണ് എന്റെ അവസ്ഥ..... എനിക് ഒന്നും ചെയ്യാൻ ഇല്ല...മനസ്സ് കല്ലാക്കി കൊണ്ട് എല്ലാ നടക്കുന്ന കാര്യങ്ങൾക്കും നിന്ന് കൊടുക്കുക അല്ലാതെ......സ്നേഹിക്കുന്നവരുടെ സന്തോഷത്തിന് വേണ്ടി എന്റെ ജീവിതം ഹോമിക്കുകയാണ്.....കൂടെ സനയും..... എന്ത് തെറ്റ് ചെയ്തിട്ടാണ് ഈ വിധി...പടച്ചോനെ നീ എന്താണ് ഇങ്ങനെ ചെയ്യുന്നത് കൊണ്ട് മുന്നിൽ കാണുന്നത്...രണ്ടു പേരുടെ ജീവിതം വെച്ചു കളിക്കുന്നെ..... ഇതൊക്കെ ഓർത്ത് കൊണ്ട് കാർ എടുത്തു കൊണ്ട് ഹോസ്പിറ്റലിൽ നിന്ന് വിട്ട ഞാൻ പിന്നെ നിന്നത് ആഞ്ഞു ചവിട്ടിയുള്ള ബ്രേക് കൊണ്ടാണ്...... മുമ്പിൽ തടസ്സമായി വന്ന ഒരു കാറിൽ നിന്ന് ഇറങ്ങിയ ആളെ കണ്ട് ഞാൻ ഞെട്ടി അവിടേക്ക് തന്നെ നോക്കി....... 【തുടരും】 ★★★★★★★★★★★★★★★★★ ഡെയ്‌ലി പോസ്റ്റ് ഞാൻ ശ്രേമിക്കാഞ്ഞിട്ടല്ല.....തിരക്കുകൾ കാരണം പറ്റാത്തത് ആണ്.....ഇതൊക്കെ തട്ടി കൂട്ടി ഉണ്ടാക്കുന്നതാണ്...എങ്ങനെ ഉണ്ടെന്ന് അറിയില്ല....വായിച്ച് അഭിപ്രായം അറിയിക്കണേ.....😊
7.1k views
16 hours ago
#

📙 നോവൽ

*💘*കാണാമറയതെൻ മനസ്സ്*💘* *_ഭാഗം.78_* 📝Musrifa Muhiyadeen🎻 ഇല്ല... എനിക് ഫെമിക്ക് ഷാനു ഇല്ലാതെ ജീവിതം ഉണ്ടോ....? ഇല്ല കഴിയില്ല എനിക്ക് ഒരിക്കലും കഴിയില്ല... അവനെ ഈ മനസ്സിൽ നിന്ന് പറിച്ചെടുക്കാൻ.... എന്റെ ഉപ്പച്ചി എന്നും എന്റെ ഇഷ്ടത്തിന് എതിർ നിൽക്കാത്ത ഉപ്പ... ജീവിതത്തിൽ എന്റെ ഇഷ്ടത്തിന് മാത്രമേ എന്റെ വിവാഹം നടത്തുമെന്ന് പറഞ്ഞ ആ ഉപ്പച്ചി ഇന്ന് എന്റെ ജീവിതത്തിൽ എന്റെ ഏറ്റവും വലിയ സ്വപ്നത്തിന് തടസമായി വന്നിരിക്കുന്നത്.... ഞാൻ എന്ത് പറഞ്ഞാണ് ഉപ്പച്ചിയെ പിടിച്ചു നിർത്തുക... എന്റെ ഈ കയ്യിലുള്ള ഷാനുവിന്റെ കുറിപ്പ് കാണിച്ചോ.... അള്ളാഹ്... എന്തിന് എന്നെ പരീക്ഷിക്കുന്നു... ഇതുവരെ എന്നെ വിവാഹതത്തിന് പോലും നിര്ബന്തിക്കാത്ത ഉപ്പച്ചി എന്തിന് ഉപ്പച്ചിയുടെ കൂട്ടുകാരന്റെ മകനുമായി എന്റെ വിവാഹം ഉറപ്പിച്ചു... കുട്ടികാലത്ത് ഉറപ്പിച്ചു വെച്ചിരുന്നു എന്നു വെച് ഇപ്പോഴും എന്റെ സമ്മദം പോലും നോക്കാതെ ഉറപ്പിക്കാൻ എങ്ങനെ സാധിച്ചു.... ആരാ അവൻ... എന്റെ ഷനുവിന് പകരം എന്റെ ജീവിതത്തിൽ വരാൻ പോകുന്നത്... അവനും എന്നെ ഇഷ്ടമാവണ്ടേ... അതും കൂടി കഴിഞ്ഞു നോക്കാം... അങ്ങനെ തോറ്റു കൊടുക്കില്ല ഞാൻ... അവൻ വരട്ടെ.. എന്നിട്ട് കാണാം എന്താ ഉണ്ടാവുന്നതെന്ന്..... അങ്ങനെ ഓരോന്ന് ആലോചിച്ചു കൂട്ടി നമ്മൾ എപ്പോഴോ ഉറങ്ങിപ്പോയി..... രാവിലെ തന്നെ എഴുന്നേറ്റത് ഉപ്പച്ചിയുടെ ഫോൺ കാൾ കേട്ടാണ്.... എടുത്തപ്പോൾ തന്നെ കൊട്ട കണക്കിന് ഉപദേശം...... അതൊക്കെ കേട്ടു നിന്നു എന്നല്ലാതെ ഒന്നും സംസാരിക്കാൻ എനിക്ക് തോന്നിയില്ല.... ഉപ്പച്ചി പറയുന്നത് അവൻ ഇന്ന് വരും... മോൾക് എന്തായാലും ഇഷ്ടമാകും... ഇതെന്തായാലും നടത്തുമെന്നൊക്കെ ആണ്.... ഞാൻ മൂളി കൊടുത്തു ഫോൺ വെച്ചു പോയി..... ഷെമിയും ഞാൻ ഉപ്പച്ചിയോട് സംസാരിക്കുന്ന ശബ്‌ദം കേട്ട് എണീറ്റിരുന്നു... പിന്നെ നിസ്‌കാരൊക്കെ കഴിഞ്ഞു നമ്മൾ താഴേക്ക് ഇറങ്ങി.... അടുക്കളയിൽ അമ്മായിയും ശിയുവും ചായക്കുള്ള പണിയിലാണ്... നമ്മളും അതിന് കൂടി... അതിന്റെ ഇടയിൽ അമ്മായി ഇന്ന് വരുന്നവന്റെ കാര്യം എടുത്തു ഇട്ടു... ഞാൻ അത് കേട്ടപ്പോൾ തന്നെ താൽപര്യമില്ലാത്ത മട്ടിൽ നിന്നു... അപ്പോൾ അമ്മായിയും ഷിയു ഒക്കെ സാരമില്ല ഓനെ കണ്ടിട്ട് വേണോ വേണ്ടയോ എന്ന് തീരുമാനിക്കാം എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നു.... അപ്പോഴാണ് സൽമാൻ കിച്ചനിൽ ഹാജരായത്... പിന്നെ ഓന്റെ അടുപ്പിലെ കോമഡി കൊണ്ട് വന്നു... "അല്ല ഇവിടെ എന്തൊക്കെയാ കാണുന്നെ.... അടുക്കളയിൽ ഇതുവരെ കാണാത്ത പെണ്പടകളൊക്കെ ഇവിടെ തമ്പടിച്ചു കിടക്കാണല്ലോ... ഇന്ന് നമ്മളെയൊക്കെ വയറിന്റെ കാര്യത്തിൽ തീരുമാനമായി....." "അല്ലെടാ ഉവ്വെ...അല്ലെങ്കിൽ പോത്ത് പോലെ കിടന്നുറങ്ങുന്ന എന്റെ ബ്രതറിന്റെ ഉറക്കം ജുമ്മി ഇപ്പോഴേ കളയാൻ തുടങ്ങിയോ.... പാവം ഇക്കു....😕"ഷിയു... "പോടി അലവലാതി പെങ്ങളെ.... നീ രാവിലെ തന്നെ അടുക്കളയിൽ കേറി കസർത്ത് നടത്തല്ലേ...പിന്നെ മയ്യത്ത് ആയവരും എണീക്കും..സൽമാൻ" "ഹോ തന്നെ... അപ്പോൾ ഇജ്ജ് മയ്യത്തയിരുന്നോ...അറിഞ്ഞില്ല... ആരും പറഞ്ഞില്ല...ഷിയു" "ഡി... കൊണ്ട് പോയി പുഴുങ്ങി തിന്നേടി... അന്റെ തല തിരിഞ്ഞ കോമഡി... ഹും...😤...സൽമാൻ" "ഹോ... ആയിക്കോട്ടെ... ഇജ്ജ് അന്റെ പാട് നോക്കി പോടാ...😏😏" "ഹാ പോയി... അല്ല ഇവിടെ വേറെ ആരെയും കാണുന്നില്ലല്ലോ... ഒരു വിളഞ്ഞ വിത്ത് ഉണ്ടാർന്നു... ഇപ്പോൾ കാണുന്നതെ ഇല്ല.." സൽമാൻ എന്നെ ആക്കി കൊണ്ട് ആണ് അങ്ങനെ ചോദിച്ചത് എന്നറിഞ്ഞിട്ടും ഇന്നെന്തോ എനിക് ഓനോട് ഒന്നും തിരിച്ചു പറയാൻ തോന്നുന്നില്ല..... ഞാൻ ഒന്നും മിണ്ടാതെ നിന്നു... അത് കണ്ട് എല്ലാരും എന്നെ തന്നെ മിഴിച്ചു നോക്കുന്നുണ്ട്... ഞാൻ അവരെ നോക്കി ഒന്നു ചിരിക്കുന്ന പോലെ കാണിച്ചു.... എങ്കിലും അവരൊക്കെ എന്നെ തന്നെ നോക്കി നിക്കാണ്.... അപ്പോഴേക്കും അമ്മായി ഫുഡ് കൊണ്ട് വെച്ചിരുന്നു.... ഞങ്ങളെ കഴിക്കാൻ വിളിച്ചു.... എല്ലാരും അപ്പോൾ തന്നെ പോയി... കാക ഇല്ലേൽ എല്ലാരേയും പൊരിക്കും... ആൾ ഫുഡ് കഴിക്കുമ്പോൾ എല്ലാരും ഒരുമിച്ചു കഴിക്കുന്നതിലും പെട്ടെന്ന് വന്ന് ഇടിക്കണമെന്ന കാര്യത്തിലും കർക്കശകാരൻ ആണ്..... അങ്ങനെ നമ്മള് ഫുഡ് ഒക്കെ കഴിച്ചു നാജിക്ക് വിളിച്ചു ഉപ്പയുടെ കണ്ടീഷൻ ചോദിച്ചു... ഇപ്പോൾ കൊഴപ്പില്ല എന്നു പറഞ്ഞു.... എനിക് അങ്ങോട്ട് പോവണമെന്നുണ്ടായിരുന്നു എന്നാൽ ഇന്ന് ഉപ്പ കാരണം ഇവിടെ നിക്കേണ്ടി വന്നു... എന്തായാലും ആ കോന്തൻ വന്നിട്ട് പോട്ടെ.... സൽമാന് ഇന്ന് വീട്ടിൽ തന്നെ ഉണ്ടായിരുന്നു... ഉച്ചക്ക് എന്തോ പരിപാടി ഉള്ളത് കൊണ്ട് ഇന്ന് ഓഫിസിൽ പോയില്ലായിരുന്നു.... ഷിയു ഷെമിയൊക്കെ ഓനുമായി കത്തി അടി ആയിരുന്നു... ഞാൻ കൂടാതിരുന്നപ്പോൾ ഷെമി എന്നെ നിർബന്ധിച്ചു അവിടെ പിടിച്ചിരുത്തി.. ■■■■■■■■■■■■■■■■■■■■■ ഉപ്പച്ചി ഏതോ ഒരുത്തിയെ ചെന്നു കാണാൻ പറഞ്ഞത് മുതൽ ഒരുതരം മരവിപ്പ് ആണ് മനസ്സ്.... ഇനി എന്ത് എന്നറിയാതെ ഞാൻ കുറെ കണ്ണീർ വാർത്തു... പക്ഷെ ഉപ്പച്ചിയുടെ അവസ്‌ഥ... ഉപ്പച്ചിക് കൊടുത്ത വാക് അത് നിറവേറ്റിയെ പറ്റുള്ളൂ...... കരഞ്ഞു നിന്നാൽ ഒന്നിനും പരിഹാര മുണ്ടാവില്ല.... ഞാൻ എന്റെ ആഗ്രഹങ്ങളും പ്രതീക്ഷയും... എന്റെ പ്രണയവും എല്ലാം കുഴിച്ചു മൂടുകയല്ലാതെ ഇന്നെന്റെ മുന്നിൽ വഴിയില്ല... ഹോസ്പിറ്റലിൽ കിടക്കുന്ന ആ കുറച്ചു ജീവൻ പിടിച്ചു വച്ചിരിക്കുന്ന ഉപ്പച്ചിക്ക് വേണ്ടി ഞാൻ മാറിയെ പറ്റുള്ളൂ.....ഞാൻ കാരണം എന്റെ കുടുംബം ഒരു പാട് വേദനിച്ചതാ... ഇനി വയ്യ....പാടില്ല ഞാൻ ഇനിയും അവരെ വിഷമിപ്പിക്കാൻ.... ആഷി ഇനി പഴയ ആഷി അല്ല....ഒരു പക്ഷെ വിധി ആവാം ഇത്.... അള്ളാഹ് എനിക്ക് വേണ്ടി ഇതൊക്കെ ആവും കരുതി വെച്ചത്.... മനസ്സ് കല്ലാക്കി ജീവിക്കുക അല്ലാതെ വഴി ഇല്ല.... മരുന്ന് വാങ്ങാൻ എന്നു പറഞ്ഞു വന്ന ഞാൻ കാറിൽ കിടന്നു കൊണ്ട് ഇതൊക്കെ ചിന്തിച്ചു കൂട്ടുന്നതിനിടയിൽ ആണ് നിഷു ഫോൺ ചെയ്തത്..... അപ്പോൾ ആണ് ഞാൻ ഹോസ്പിറ്റലിൽ അവരെ നിർത്തിയാണ് വന്നതെന്ന് ഓർത്തത്... ടൈം കുറെ വൈകിയിട്ടുണ്ട്.... ഞാൻ വേഗം അകത്തേക്ക് പോയി.... അവിടെ നിഷുവും സാബിയും ഷാഹിദൊക്കെ ഉമ്മച്ചിയുടെ കൂടെ ഇരിക്കാണ്....നാജിയുടെ അടുത്ത് റാഷി സാറും ഉണ്ട്.... ഇന്നേ കണ്ടപ്പോൾ എല്ലാരും എവിടെയാണ് പോയത് എന്നൊക്കെ ചോദിക്കാണ്.... അവരോടൊക്കെ എന്തൊക്കെയോ പറഞ്ഞു ഞാൻ അവരെ വീട്ടിൽ പോകാൻ പറഞ്ഞു വിട്ടു.... ഞാൻ പറയുന്നത് കേൾക്കാതെ അവർ ഇവിടെ തന്നെ നിക്കുമെന്ന് പറഞ്ഞു... അപ്പോൾ ഉമ്മി കൂടി അവരോട് പോയി വരാൻ പറഞ്ഞതോടെ അവർ പോയി.... ഉമ്മിക്ക് കിടക്കാൻ അടുത്ത് മുറി കിട്ടി.... റാഷി സർ പോവാതെ ഇന്റെ കൂടെ നിന്നെങ്കിലും ഞാൻ നിർബന്ധിച്ചപ്പോൾ പോയി.... അങ്ങനെ ഉപ്പച്ചിയുടെ കണ്ടീഷൻഇമ്പ്രൂവ് ഉണ്ടെന്ന് ഡോക്ടർ പറഞ്ഞെങ്കിലും ഇപ്പോഴും അപകട നിലയിൽ ആണെന്ന് ഡോക്ടർ വീണ്ടും പറഞ്ഞു..... അങ്ങനെ ഓരോന്ന് വിചാരിച്ചു ഉപ്പച്ചിയുടെ അടുത്ത് തന്നെയായിരുന്നു ഞാൻ...നേരം വെളുത്തത് അറിഞ്ഞില്ല.... സുബ്ഹിക്ക് തന്നെ നിസ്കരിച്ചു വന്നു ഉമ്മച്ചിക്ക് ചായ വാങ്ങി കൊടുത്തു.... ഉപ്പച്ചിക്ക് രാത്രി ബോധം പോയത് രാവിലെയാണ് തിരിച്ചു വന്നത്.... രാവിലെ എന്നെ കണ്ടപ്പോൾ തന്നെ നേരത്തെ പറഞ്ഞ കാര്യങ്ങൾ കുറിച്ചു ചോദിക്കുവാണ്.... ഞാൻ അവസാനം ഉപ്പച്ചിയോട് പോകാൻ സമ്മദിച്ചപ്പോൾ ഉപ്പച്ചിയുടെ മുഖത്തെ തെളിച്ചം കാണണം.... മരുന്നിന് പോലും അത് നൽകാൻ കഴിയില്ല അതെന്ന് തോന്നി പോകും .... ഉപ്പച്ചി എന്നോട് ഫോൺ കൊടുക്കാൻ പറഞ്ഞു.... എന്തോ മെസ്സേജ് അയച്ചു....ഉപ്പാച്ചിക്ക് റീപ്ലേ വന്നതും എനിക് തിരിച്ചു തന്നു..... "അല്ല... ഉപ്പ ഇങ്ങൾക് സംസാരിക്കാൻ പറ്റാഞ്ഞിട്ടാണോ മെസ്സേജ് അയച്ചത്" "അല്ല മോനെ... അവന് ഞാൻ ഹോസ്പിറ്റലിൽ ആണെന്ന് അറിയില്ല.... അപ്പോൾ ഞാൻ സംസാരിച്ചാൽ ശബ്ദത്തിൽ കണ്ടു പിടിക്കും....ഓനോട് ഇപ്പോൾ പറയണ്ട... നീ ഓന്റെ മോളെ കണ്ടു വന്നതിന് ശേഷം മതി.... അഡ്രസ്സ് ഞാൻമോന്റെ ഫോണിലേക്ക് അയച്ചിട്ടുണ്ട്... മോൻ പോയി വാ... ഉമ്മച്ചിക്കും നാജിക്കൊന്നും ഇതിപ്പോൾ അറിയണ്ട....ഓകെ..." ഉപ്പച്ചി അത് പറഞ്ഞു തീർന്നതും ഡോക്ടർ അകത്തേക്ക് വന്നു... "ആഷിക്.... ഉപ്പച്ചിയെ അതികം സംസാരിപ്പിക്കരുത്....കേട്ടല്ലോ... അതികം സ്ട്രെൻ പാടില്ല...." "ഹാ ഡോക്ടർ ഞാൻ സൂക്ഷിക്കാം..." ഡോക്ടർ പരിശോധിച്ചു കഴിഞ്ഞു ഒരാഴ്ച ഹോസ്പിറ്റലിൽ തന്നെ വേണമെന്ന് പറഞ്ഞു.... ജുമ്മിയുടെ എൻഗേജ്‌മെന്റ് മാറ്റി വെക്കാൻ അമ്മോൻ പറഞ്ഞു....അപ്പോൾ ഞാൻ അത് വിലക്കി.... രാവിലെ എല്ലാവരും കാണാൻ വന്നിരുന്നു.... "നിങ്ങൾക് വേണേൽ വീട്ടിലേക്ക് പേഷ്യന്റിനെ മാറ്റാം.... എല്ലാ ഫേസ്‌ലിറ്റിസും വീട്ടിൽ അറേഞ്ച് ചെയ്താൽ മതി...." ഡോക്ടർ അത് പറഞ്ഞപ്പോൾ എല്ലാരും ഓകെ ആയി.... നാളെ ഉപ്പച്ചിക്ക് കൊഴപ്പം ഒന്നുമില്ലെങ്കിൽ വീട്ടിലേക് മാറ്റാൻ ഡോക്ടർ നിർദേഷിച്ചു..... അങ്ങനെ ഞാൻ ഉപ്പച്ചി പറഞ്ഞ അഡ്രെസ്സും തേടി നടന്നു.... അവസാനം പറഞ്ഞ വീട്ടിൽ എത്തി.... വീടിന്റെ പുറത്ത് നോക്കി കൊണ്ട് ഞാൻ കാറിൽ നിന്ന് ഇറങ്ങി.... അത്യാവശ്യം നല്ല വീട് ആണ്.... ഞാൻ ചെന്നു ബെല്ല് അടിക്കുന്നതിന് മുമ്പ് ആരോ വന്നു.... നോക്കുമ്പോൾ കണ്ട ആളെ ഞെട്ടിപ്പോയി ഞാൻ.... സൽമാൻ...😳 "ആഷി....നീയോ നീ എന്താ ഇവിടെ....ഉപ്പച്ചിക്ക് എങ്ങനുണ്ട്..." ഞാൻ ഷോക്കിൽ തന്നെ ആണിപ്പോഴും...അതോടു കൂടി ഞാൻ ഓൻ ചോദിച്ചതിന് മറുപടി നൽകി...... സൽമാൻ എന്നെ അകത്തേക്ക് കൂട്ടിപോയി....അകത്തേക്ക് എത്തിയതും ഷിയു ഷെമി സന എല്ലാരും അവിടെ സോഫയിൽ ഇരിപ്പുണ്ട്..... ഇന്നേ കണ്ടതും അവർ ഞെട്ടികൊണ്ട് എഴുന്നേറ്റു....ഞാൻ ആണെങ്കിൽ പെട്ട അവസ്ഥ ആണ്... അപ്പോൾ ഞാൻ കാണാൻ വന്ന കുട്ടി...അത് സന ആണോ.... ഉപ്പച്ചി അബ്ദുന്റെ മോൾ എന്നു പറഞ്ഞിരുന്നു... പിന്നെ ഇത് ഓളെ അമായിന്റെ വീട് ആണെന്നും.... പടച്ചോനെ എന്തൊക്കെയാ ഈ നടക്കുന്നെ... ഞാൻ എന്റെ ജീവിതത്തിൽ നിന്ന് അകലം പാലിക്കാൻ ശ്രമിക്കുന്ന ആളെയാണോ എനിക് വേണ്ടി ഉപ്പ കണ്ടെത്തിയത്..... സനയെ ആണ് ഞാൻ കാണാൻ വന്നത് എന്ന് എനിക് വിശ്വസിക്കാൻ പറ്റുന്നില്ല.... പെട്ടെന്ന് സൽമാൻ എന്നെ ഒന്ന് തോണ്ടിയപ്പോൾ ആണ് എനിക് ചിന്തയിൽ നിന്ന് ബോധം വീണത്.... ഞാൻ എന്താ എന്നു ചോദിച്ചപ്പോൾ സന എന്നോട് ഉപചിയെ പറ്റി ചോദിക്കാണ്....ഞാൻ അതിന് മറുപടി കൊടുത്തെങ്കിലും എല്ലാരുടെയും നോട്ടത്തിൽ നിന്ന് എനിക് ഒന്ന് വായിച്ചെടുക്കാൻ പറ്റി.... ഞാൻ ഇവിടെ ഇപ്പോൾ എന്തിന് വന്നു എന്ന ചോത്യം..,? ഞാൻ എങ്ങനെ പറയും എന്നറിയാതെ കുഴഞ്ഞു നീക്കുമ്പോൾ ആണ് സൽമാന് ഒരു കാൾ വന്നത്.....അത് കഴിഞ്ഞു ഓൻ എന്നെ തന്നെ നോക്കി നിക്കാണ്.... അപ്പോഴേക്കും ഓന്റെ ഉമ്മി എനിക് ചായ കൊണ്ടു വന്നിരുന്നു....അത് കുടിച്ചു കഴിഞ്ഞു ഞാൻ സ്ഥലം കാലിയാക്കാൻ തീരുമാനിച്ചു..... ഞാൻ ഇറങ്ങാന് തുടങ്ങുമ്പോൾ സൽമാൻ എന്നെ പിടിച്ചു നിർത്തി... "ആഷി...നീ ആണോ അമ്മോൻ പറഞ്ഞ ആ സനയെ കാണാൻ വന്ന പയ്യൻ....." അതല്ല ഓനെയും കാത്ത് നിന്ന നമുക്ക് മുമ്പിൽ നീ ആണ് വന്നത്... മാത്രമല്ല ഇത് എന്റെ വീട് ആണെന്ന് നിനക്കറിയില്ലേ....അമ്മോന് വിളിച്ചു ആൾ ഇവിടെ എത്തേണ്ട ടൈം കഴിഞ്ഞെന്നു പറഞ്ഞു.....അപ്പോൾ എനിക് ഡൗട് തോന്നിയതാണ്....." ഞാൻ എന്ത് പറയണം എന്നറിയാതെ വാക്കുകൾക്ക് വേണ്ടി പരതി....എല്ലാരും സൽമാനിന്റെ ഈ ചോത്യം കേട്ടതും കണ്ണും മിഴിച്ചു ആണ് നോക്കി നിക്കുന്നത്.... സനയുടെ കണ്ണ് ഇപ്പോൾ പുറത്ത് ചാടും എന്നവസ്ഥയിൽ ആണ്..... ഞാൻ ശ്വാസം വലിച്ചു വിട്ടു കാര്യം തുറന്നു പറഞ്ഞു..... "ഉപ്പച്ചി പറഞ്ഞു വന്നതാണ്... എനിക്കും ഇത് താൽപര്യമില്ലായിരുന്നു... ബട്ട് ഉപ്പച്ചിയുടെ അവസ്ഥ അത് കൊണ്ട് എനിക് സമ്മതിക്കേണ്ടി വന്നു..... പക്ഷെ ഇവിടെ എത്തുന്നത് വരെ എനിക്കറിയില്ലായിരുന്നു സന ആകും ആ പെണ്കുട്ടി എന്ന്.....അറിഞ്ഞപ്പോൾ ശരിക്കും ഞാൻ ഞെട്ടി പോയി.... പിന്നെ നിങ്ങളോട് അത് പറയാൻ തോന്നാത്തത് കൊണ്ടാണ് ഞാൻ പോവാൻ തീരുമാനിച്ചത്...." ഇത് ഞാൻ പറഞ്ഞതും എല്ലാരും ഷോക്കായി എന്നെ നോക്കാണ്....സനയുടെ മുഖത്ത് വന്ന എക്സപ്രഷൻ എന്താണെന്ന് മനസ്സിലാക്കാൻ പോലും പറ്റില്ല.... അപ്പോഴേക്കും സനയുടെ ഉപ്പച്ചിയും വന്നു....ഇന്നേ കണ്ടപ്പോൾ തന്നെ ഉപ്പച്ചി അടുത്തേക് വന്നു..... അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്ന് ഉപ്പയുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലായിട്ടുണ്ടെന്നറിഞ്ഞു....ഞാൻ ആണ് ഹസ്സൻ എന്ന ആളുടെ മകൻ എന്നും...... അദ്ദേഹം ഒന്നും പറയാതെ എന്നോട് ഹോസ്പിറ്റലിൽ പോകാം എന്ന് പറഞ്ഞു....കൂടെ എല്ലാരോടും ചെല്ലാൻ പറഞ്ഞു..... ഞാൻ ഒന്നും മനസ്സിലാകാതെ അദ്ദേഹം പറഞ്ഞത് പോലെ ചെയ്തു....സനയും ഷിയു ഷെമിയൊക്കെ എന്റെ കാറിലും സൽമാനോക്കെ അദ്ദേഹത്തിന്റെ കാറിൽ കേറി..... പിന്നെ നേരെ ഹോസ്പിറ്റലിൽ ചെന്നു നിർത്തിയതും ഞങ്ങൾ ഉപ്പച്ചി കിടക്കുന്ന മുറിയുടെ അടുത്തെത്തി നിന്നു..... എന്താണ് നടക്കുന്നത് എന്നറിയാതെ ഞാൻ അദ്ദേഹത്തെ നോക്കി....അപ്പോൾ അദ്ദേഹം പറയുന്നത് കേട്ട് ഞാനും എല്ലാരും അദേഹത്തെ ഞെട്ടി തരിച്ചു നോക്കി....... ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ലെങ്ത് കുറഞ്ഞെങ്കിൽ നോ പരാതി പരാതി പറച്ചിൽ....pattathonda.....അഭിപ്രായം പറയണേ.....
11.1k views
2 days ago
#

📙 നോവൽ

*💘*കാണാമറയതെൻ മനസ്സ്*💘* *_ഭാഗം.77_* 📝Musrifa Muhiyadeen🎻 അതെടുത്തു വായിച്ചതും ഞാൻ ഷോക്കായി നിന്നു പോയി... അപ്പോൾ ആണ് ഷെമിയുടെ ഫോൺ റിങ് ചെയ്തത്... അതേടുത്ത ഓൾ ഞെട്ടിക്കൊണ്ട് ഇന്റെ അടുത്തേക്ക് ഓടി വന്നു...... ഞാൻ ഓൾ പറയുന്നത് ഒന്നും കേൾക്കാതെ ആ കടലാസ് തന്നെ നോക്കി നിക്കാണ്... ഓൾ എന്തൊക്കെയോ എന്നെ നോക്കി പറയുന്നുണ്ട്.... അതൊന്നും ഞാൻ അറിയുന്നതെ ഇല്ല.... പെട്ടെന്ന് ഓൾ എന്നെ പിടിച്ചു കുലുക്കി എന്താ എന്നു ചോദിച്ചു കൊണ്ട് ഓൾ ആ കടലാസ് കയ്യിൽ നിന്ന് വാങ്ങി.... അത് വായിച്ചു തുടങ്ങി.... ഹായ് ഫെമി.... നീ എന്നെ കാണാൻ വരുമെന്ന് എനിക് ഉറപ്പായിരുന്നു അത് കൊണ്ട് രാവിലെ തന്നെ ഇവിടെ എത്തിയിരുന്നു.... ഒരുപാട് വൈറ്റ് ചെയ്തിട്ടും നീ വരാതായപ്പോൾ ഇന്റെ മനസ്സ് എന്നോട് നമ്മൾ തമ്മിൽ കാണാൻ സമയം ആയില്ലെന്ന് തോന്നിപ്പിച്ചു കൊണ്ടിരുന്നു.... എനിക്കറിയാം നീയും എന്നെ കാണാൻ കൊതിക്കുന്നുണ്ടാവും എന്ന്.... ഇത്രെയും വർഷങ്ങൾ നിന്നിൽ *കാണാമറയതെൻ മനസ്സ്* ആണ്.... അതേ എനിക്കറിയാം... ഇത്രെയും കാലം നിന്നെ കാണാൻ വേണ്ടി നിന്നോട് അടങ്ങാത്ത പ്രണയം ആണെനികേന്ന് പറയാൻ കൊതിച്ചിട്ടുണ്ട് ഞാൻ... അത് പോലെ നീയും ആണെന്ന് ഇന്റെ മനസ്സ് ദിനവും എന്നോട് മന്ത്രിക്കുമായിരുന്നു.... മേയ് ബി ഇന്ന് നമ്മൾ കാണാൻ അള്ളാഹു വിദിച്ചിട്ടില്ലെന്നു തോന്നുന്നു.... നീ ഇത് കാണുമെന്ന വിശ്വാസത്തിൽ ഇനി ഒരിക്കൽ കൂടി നമുക്ക് കാണും.. അന്ന് നീ എന്റേതാകുമെന്ന വിശ്വാസത്തിൽ ഞാൻ ഇതിവിടെ കുറിച്ചു വെക്കുന്നു... നമ്മൾ കാണും ഇതേ ദിവസം... ഇതേ സ്ഥലത്ത് വെചു... ഇന്ന് ഈ ദിവസത്തിൽ തന്നെ.... അടുത്ത ഇന്റെ പിറന്നാളിന്.... അതുവരെ *കാണാമറയത്ത്* തന്നെ ഇരിക്കട്ടെ അല്ലെ നമ്മുടെ മനസ്സ്.... ഇത്രെയും കാലം പറയാൻ പറ്റാത്ത പ്രണയം ഇന്ന് ഞാൻ ഈ എഴുത്തിലൂടെ നിന്നെ അറിയിച്ചു കഴിഞ്ഞു...ഇനി ഈ പ്രണയം സഫലമാകും എന്ന വിശ്വാസത്തിൽ കാത്തിരിക്കും ഞാൻ.... കാത്തിരിപ്പിലുള്ള പ്രണയം അത് വേറെ ഒന്നാണ്..... *I love u*😘 *Iam waiting for u* എന്ന് നിന്റെ സ്വന്തം അല്ല *ഫെമിയുടെ സ്വന്തം ഷാനു* ഇത്രെയും വായിച്ചു കഴിഞ്ഞു ഷെമി ആ പേപ്പർ മടക്കി പിടിച്ചു കൊണ്ട് എന്നെ തന്നെ നോക്കി.... എനിക് എന്താ ചെയ്യുക എന്നൊന്നും അറിയാതെ ആകെ മരവിപ്പ് പോലെ തോന്നി.... ഷാനു അവൻ ഇവിടെ വന്നു പോയി എനിക് ഒന്നു കാണാൻ പറ്റിയില്ല... വീണ്ടും നമുക്ക് രണ്ടാൾക്കും കാത്തിരിപ്പ് ആണല്ലോ അള്ളാഹു വിധിച്ചത്.... ശരിക്കും ഷാനു പറഞ്ഞത് പോലെ നമുക്ക് കാണാൻ സമയം ആയിട്ടില്ലെങ്കിലോ... എന്നാലും അവന്റെ മനസ്സ് ഇന്റെ മനസ്സ് പോലെയാണെന്ന് അറിഞ്ഞല്ലോ ഷാനു ഇന്റേത് മാത്രം എന്നു അറിഞ്ഞലോ...മതി ഇനി കാത്തിരിക്കാം അവനു വേണ്ടി.... എത്രെ കാലം വരെയും....ആർക്കും വിട്ട് കൊടുക്കാൻ പറ്റാത്ത പോലെ.... ഒക്കെയും ചിന്തിച്ചു നിന്നഎന്നെ പിടിച്ചു വീണ്ടുംകുലുക്കി കൊണ്ട് ഷെമി പറഞ്ഞത് കേട്ട് ഇന്റെ മനം വിങ്ങി..... ആഷിയുടെ ഉപ്പച്ചിക്ക് ഒരു ആക്സിഡന്റ് ആയി ഹോസ്പിറ്റലിൽ ആണെന്ന് നിഷുക്ക വിളിച്ചു പറഞ്ഞതാണ്..... അത് കേട്ടതും എന്റെ ചിന്തകൾ അവസാനിപ്പിച്ചു കൊണ്ട് ഞങ്ങൾ വേഗം അവിടെ നിന്ന് തിരിചു പോന്നു... എത്രെയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തുക എന്ന ലക്ഷ്യമേ എനിക്കുണ്ടാർന്നുള്ളു.... അത് മാത്രം മുന്നിൽ കണ്ടു കൊണ്ട് ഞാൻ വണ്ടി ഓടിച്ചു.... വരുന്ന വഴിക്ക് നാജിയെ വിളിച്ചെങ്കിലും ഫോൺ കിട്ടിയില്ല... ആഷിയാണേൽ ഫോൺ സ്വിറ്റ്ചെട് ഓഫ്‌ ആണ് .... ഒരു വിധം നിഷു്ക്കയോട് ചോദിച്ചറിഞ്ഞു ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി..... അവിടെ എത്തിയപ്പോൾ തന്നെ നമ്മുടെ സാബിയെ മുന്നിൽ കണ്ടു... പിന്നെ ഓനെയും കൂട്ടി ഓപ്പറേഷൻ തിയറ്ററിന്റെ മുന്നിൽ ചെന്നാണ് നമ്മൾ നിന്നത്.... ആഷി ആണേൽ അവിടെ മുഖവും താഴ്ത്തി നിക്കാണ്.... നാജിയും ഉമ്മിയും ഇരുന്ന് കരച്ചിലാണ്.... അകത്തേക്ക് നേഴ്‌സ് ഒക്കെ പോവുകയും തിരിച്ചു വരിക ഒക്കെ ചെയ്യുന്നുണ്ട്.... അവരുടെ വരവും പോക്കും നോക്കി നിക്കാണ് ആഷി... ഞാൻ അങ്ങോട്ട് ചെന്നു നാജിയുടെ അടുത്തിരുന്നു... അപ്പോൾ തന്നെ ഓൾ എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി അവളെ സമാദാനിപ്പിച്ചു ഓരോന്ന് പറയുമ്പോൾ ഷെമി ഉമ്മച്ചിയെ സമാദാനിപ്പിച്ചു.... ആഷിയെ നിഷുക്ക ഒക്കെ പറഞ്ഞു മനസ്സിലാകുന്നുണ്ട്.... പെട്ടെന്ന് ഓപ്പറേഷൻ കഴിഞ്ഞു ലൈറ്റ് മാറി വന്ന സിഗ്‌നൽ കാണിച്ചത്.... ഡോർ തുറന്നു ഇറങ്ങി വന്ന ഡോക്ടറുടെ നേർക്ക് ഓടി ചെന്ന ആഷിയെ ഡോക്ടർ കോഴ്‌പ്പം ഒന്നുമില്ല... ഓപ്പറേഷൻ സക്‌സസ് ആണെന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം പോയി..... അപ്പോൾ എല്ലാരും ശ്വാസം വിട്ടു അൽഹംദുലില്ലാഹ് എന്നു പറഞ്ഞു കൊണ്ട് ചിരിച്ചു... അപ്പോൾ ഡോക്ടർ ആശിയോട് കൂടെ ചെല്ലാൻ പറഞ്ഞു.... ഒരു നേഴ്‌സ് വന്നു പെഷ്യന്റിനെ റൂമിൽ മാറ്റിയിട്ട് കാണാൻ സാധിക്കുകയുള്ളു എന്നു പറഞ്ഞതും ആർക്കും കാണാൻ സാധിച്ചില്ല.... നമ്മൾ അതിന് പുറത്തു തന്നെ നിന്നു.... ഐസിയുവിൽ മാറ്റാണെന്ന് പറഞ്ഞു അവർ അദേഹത്തെ അവിടേക്ക് ഷിഫ്റ്റ് ചെയ്തു.... ഇത് വരെ കാണാൻ ശ്രേമിച്ചിട്ട് ഒരിക്കൽ പോലും കാണ്ടിട്ടില്ല ആഷിന്റെ ഉപ്പയെ.... ഇന്ന് രോഗി എന്ന രൂപത്തിൽ കാണാൻ വേണ്ടിയിരുന്നില്ല.... അങ്ങനെ ഓരോന്ന് ആലോചിച്ചു നമ്മൾ അവിടെ ഇരുന്നു.... ★★★★★★★★★★★★★★★★★ ജുമ്മിയുടെയും സൽമാനിന്റെയും എൻഗേജ്‌മെന്റ് ഫിക്സ് ചെയ്തത് പെട്ടെന്നായിരുന്നു.... അതിന്റെ തിരക്കൊക്കെ ആയിരുന്നു.... ഇന്ന് അതിന്റെയൊക്കെ തിരക്കിൽ പെട്ടിരുന്ന എനിക് ഒരു കാൾ വന്നു... അത് അറ്റൻഡ് ചെയ്തപ്പോൾ ആണ് ഉപ്പച്ചിയുടെ ആക്സിഡന്റ് വിവരം അറിഞ്ഞത്.... അതോടെ എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ഒരു നിമിഷം സ്തംപിച്ചു നിന്നു പോയി.....ഒരു വിധം ഹോസ്പിറ്റലിൽ എത്തിയതും വളരെ അപകട അവസ്ഥയിൽ ആയിരുന്നു ഉപ്പച്ചിയുടെ ബോഡി..... പെട്ടെന്ന് ഓപ്പറേഷൻ ചെയ്യാൻ ഡോക്ടർ പറഞ്ഞു...ഒന്നും നോക്കാതെ സൈൻ ചെയ്യതു കഴിഞ്ഞു നാജിയെ വിളിച്ചു പറഞ്ഞു... അപ്പോൾ ആണ് നിഷു എന്തോ ആവശ്യത്തിന് എന്നെ വിളിച്ചത്...പിന്നെ ഓനോട് കൂടി പറയാൻ നിന്നതും ഫോൺ സ്വിറ്റ്ചെട് ഓഫ് ആയി.... നാജിയോട് നിശുനോട് പറയാൻ പറഞ്ഞു... പിന്നെ എല്ലാരും അവിടെ എത്തി....ഉമ്മിയെ ഒക്കെ എന്ത് പറഞ്ഞു സമാദനിപ്പിക്കും എന്നറിയാതെ നിക്കുമ്പോൾ ആണ് സന ഒക്കെ വന്നത്..... പിന്നെ അവർ ഓരോന്ന് പറഞ്ഞു പിടിച്ചു വെച്ചു.... ഉപ്പച്ചിയുടെ ഓപ്പറേഷൻ കഴിഞ്ഞു കോഴപ്പമില്ല എന്നു പറഞ്ഞ ഡോക്ടർ എന്നെ അദ്ദേഹത്തിന്റെ കാബിനിൽ എന്നെ വിളിച്ചു.... കാര്യം എന്താ എന്നറിയാൻ ചെന്ന എന്നോട് ഡോക്ടർ സംസാരിച്ചു തുടങ്ങി.... "ആഷിക് അല്ലെ... താങ്കളുടെ ഉപ്പച്ചി ആണല്ലേ പേഷ്യന്റ്...അദേഹത്തിന് കാര്യമായ കോഴപ്പമില്ലെങ്കിലും അപകടത്തിൽ ഹൃദയത്തിന് കാര്യമായ പരുക്ക് പറ്റിയിട്ടുണ്ട്.... അത് കൊണ്ട് ചെറിയ സങ്കടം പോലും താങ്ങാൻ പറ്റില്ല....മാക്സിമം സന്തോഷം നൽകണം.....ഇനി മുതൽ അത് ശ്രദിക്കണം....എന്തു പറഞ്ഞാലും അനുസരിക്കേണ്ടി വരും... ഒരു വിശമവും താങ്ങാൻ പറ്റാത്ത ഹെർട് പേഷ്യന്റ് ആയിരിക്കും ഇനി മുതൽ അദ്ദേഹം... മരുന്ന് കൊണ്ട് മാത്രം ജീവിക്കാം... അദേഹത്തെ ഇനി പഴയ പടി ആകണമെങ്കിൽ എപ്പോഴും ഹാപ്പി ആയി ഇരിക്കുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കുക..... നിങ്ങൾക്ക് പറഞ്ഞത് മനസ്സിലായല്ലോ....ഇപ്പോൾ ഐസിയുവിൽ മാറ്റിയിട്ടുണ്ട് ആളെ ...കാണണമെങ്കിൽ കാണാം.....ആശികിന് പറഞ്ഞതൊക്കെ മനസ്സിലായോ...." ആ സർ... ഞാൻ അത് പോലെ ചെയ്‌തോളം.... താങ്ക്സ്... ഉപ്പച്ചിയെ തിരിച്ചു തന്നതിന്.... അപ്പോൾ ഒരു നേഴ്‌സ് വന്ന് പേഷ്യന്റിന് ബോധം വീണു ...ആഷിക് എന്ന ആളെ കാണണം എന്ന് പറഞ്ഞു എന്ന് വന്നു പറഞ്ഞത്..... "ആ... ആഷിക് ചെല്ലു... പേഷ്യന്റിന് അതികം സ്ട്രെൻ ചെയ്യാൻ അനുവദിക്കരുത്....." ഡോക്ടറോട് ഓകെ പറഞ്ഞു ഞാൻ ഐസുവിൽ ചെന്നു.... ആകെ കെട്ടപെട്ട അവസ്ഥയിൽ കിടക്കുന്ന ഉപ്പച്ചിയുടെ അരികിൽ ചെന്നു.... ഉപ്പയെ മെല്ലെ തലോടി കൊണ്ട് വിളിച്ചതും ഉപ്പച്ചി കണ്ണു തുറന്നു എന്നെ നോക്കി.... എന്നെ നോക്കി ചിരിച്ചു കൊണ്ട് ഉപ്പച്ചിക്ക് ഒന്നും പറ്റിയില്ലെന്നു പറഞ്ഞു ...ഞാൻ ഉപ്പച്ചിയെ വിളിച്ചതും ഉപ്പച്ചി എന്നോട് സംസാരിച്ചു തുടങ്ങി..... മോനെ... ഞാൻ അന്നോട് ഒരു കാര്യം പറയാൻ വന്നത് ആയിരുന്നു ഇന്ന്....അപ്പോഴാണ് ആക്സിഡന്റ് ആയത്.....എന്തായാലും അതെനിക്ക് പറയണം.... ഇനി ഒരു പക്ഷെ ഞാൻ ഉണ്ടായില്ലെങ്കിലോ അതിന് മുമ്പ് നീ അത് ചെയ്യണം....എനിക്കത് കാണണം....." ഉപ്പച്ചി അങ്ങനെ പറഞ്ഞതും അരുത് അങ്ങനെ ഒന്നുമുണ്ടാവില്ല എന്നു ഞാൻ പറഞ്ഞതും ഉപ്പചി അത് തന്നെ തുടർന്ന് പറഞ്ഞു...... ഞാൻ ഉപ്പച്ചിയോട് അത് എന്താ എന്നു അന്വേഷിച്ചപ്പോൾ ഉപ്പച്ചി പറഞ്ഞ കാര്യം കേട്ട് ഷോക്കടിച്ച അവസ്ഥ ആയിരുന്നു എനിക്ക്..... എന്ത് തിരിച്ചു പറയും എന്നറിയാതെ ഞാൻ നിശ്ശബ്‌ദം നിന്നു പോയി..... ഇന്റെ ഒരു ചങ്ങായി ഉണ്ട്... ഓന്റെ മോളുമായി അന്റെ കല്യാണം ഞാൻ കുട്ടി കാലത് പറഞ്ഞു വെച്ചതാണ്....കാലം നമ്മളെ പിരിച്ചതായിരുന്നു.... ഇന്ന് വീണ്ടും നമ്മൾ ഒന്നിച്ചു... ഞാൻ ഇന്ന് ഓ്‌നോട് ഇതിനെ പറ്റി സംസാരിച്ചിരുന്നു... അവന് സന്മാദം ആണ്... മോൻ ആ കുട്ടിയെ കണ്ട് വാ...ഇഷ്ടപ്പെടും.....ഞാൻ അവളെ കണ്ടതാണ് മോൻ ചേർന്ന കുട്ടി ആണ്.... മോൻ എനിക് വേണ്ടി അവളെ നാളെ പോയി കാണണം...ചെയ്യില്ലേ മോനെ നീ.." ഉപ്പച്ചി അത് ചോദിച്ചപ്പോൾ ഞാൻ മനസ്സില്ലാ മനസ്സോടെ തല കുലുക്കി കൊടുത്തു....അപ്പോൾ തന്നെ ഉപ്പച്ചി ഫോൺ ആവശ്യപ്പെട്ടു..... അത് വാങ്ങി കഴിഞ്ഞു അദ്ദേഹം ആർക്കോ മെസ്സേജ് ചെയ്തു....എന്നിട്ട് എനിക് ഫോൺ തന്നതും ഡോക്ടർ പുറത്ത് പോവാൻ പറഞ്ഞു..... എന്റെ സ്വപ്നം എല്ലാം തകർന്നു വീണതുപോലെ അവിടെ നിന്ന് ഞാൻ നടന്നകന്നു.....പുറത്ത് ചെന്ന എന്നോട് അവരൊക്കെ കാര്യം തിരക്കിയെങ്കിലും ഓരോന്ന് പറഞ്ഞു ഞാൻ മരുന്ന് വാങ്ങാൻ എന്ന വ്യാജേന അവിടെ നിന്ന് പുറത്തേക്ക് വന്നു..... കാറിൽ ചെന്ന് ഇരുന്ന് ഒരുപാട് കരഞ്ഞു.....ഓർമകൾ കൂട്ടിന് വേദനയായി കൂടി വന്നു...... ■■■■◆◆◆◆◆◆◆◆◆◆■◆■■■◆◆ ആഷി ഉപ്പച്ചിയെ കണ്ടു വന്നപ്പോൾ തന്നെ ബോധം പോയി...ഇനി ഉറങ്ങി എണീറ്റു കണ്ടാൽ മതിയെന്ന് പറഞ്ഞു നാജിയെ ഒക്കെ ഡോക്ടർ തടഞ്ഞു..... പിന്നെ നേരം ഒരുപാട് വൈകിയെന്നറിഞ്ഞത് ഉപ്പച്ചി എന്നെ വിളിച്ചപ്പോൾ ആണ്.....എന്നോട് എത്രെയും പെട്ടെന്ന് വീട്ടിൽ ചെല്ലാൻ പറഞ്ഞു ഫോൺ വെച്ചു...... ഞാൻ പറയുന്നത് പോലും കേട്ടില്ല...ഞാൻ നേരെ അവരോട് പോവാണെന്നു പറഞ്ഞു അവിടെ നിന്ന് ഷെമിയെയും കൂട്ടി ഇറങ്ങി..... വീട്ടിൽ എത്തിയ എനിക്ക് നേരിടേണ്ടി വരുന്നത് ദുഃഖം മാത്രമായിരിക്കും എന്നറിയാതെ ഞാൻ എത്രെയും പെട്ടെന്ന് വീട്ടിൽ എത്തി..... എന്തോ ഉപ്പച്ചി എത്തിയപ്പോൾ തന്നെ സൽമാനെ വിളിച്ചു....പിന്നെ എന്നോട് പറഞ്ഞ കാര്യം കേട്ട് ഞാൻ കരഞ്ഞു പോയി.... ഒരു വാക്ക് പോലും തിരിച്ചു പറയാൻ അനുവദിക്കാതെ ഉപ്പച്ചി തീരുമാനങ്ങൾ അടിച്ചേൽപ്പിച്ച പോലെ എനിക് തോന്നി...... ഞാൻ അകത്തു പോയി കരഞ്ഞു തീർത്തു സങ്കടങ്ങൾ.....ഷെമിയും കൂടെ ഉണ്ടായിരുന്നു... അവൾ എന്നെ എന്ത് പറഞ്ഞു സമാദാനിപ്പിക്കും എന്നറിയാതെ എന്നോടൊപ്പം കണ്ണീർ വാർത്തു..... ഞാൻ ഉപ്പച്ചിയോട് ഫോണിൽ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല....സാൽമാനോട് സംസാരിക്കാൻ വേണ്ടി പോവാൻ നിന്നപ്പോൾ അവൻ ഇറങ്ങിയിരുന്നു..... നാളെ ഞാൻ എന്ത് ചെയ്യും എന്നറിയാതെ ആകെ കുഴഞ്ഞു ഞാൻ അവിടെ ഇരുന്നു .....ഷെമി എന്നെ നോക്കിയിരുന്നു എപ്പോഴോ ഇറങ്ങിയിരുന്നു.... ഷിയു ഷെമി ഉള്ളത് കൊണ്ട് വേറെ മുറിയിൽ ആണ് കിടന്നത്.... ഓരോന്ന് ആലോചിച്ചു സങ്കടം തികട്ടി വന്നത് കൊണ്ട് എന്റെ ഏഴ് അയലത്ത് പോലും ഉറക്കം എത്തിയില്ല....... എന്റെ ഷാനു.....അവൻ ഇനി എന്റെ ഓർമ മാത്രമായി മാറുമോ....എനിക്ക് ഷാനുവിനെ.... ഇല്ല....എനിക്...ഫെമിക് ഷാനു ഇല്ലാതെ ജീവിതം ഉണ്ടോ...? 【തുടരും】 ■■■■■■■■■■■■■■■■■■■■■ ലെങ്ത് കുറവാണ്....തിരക്കിലായിരുന്നു....ഇന്ന് പോസ്റ്റണം എന്ന് കമന്റ് കണ്ടത് കൊണ്ട് ആണ് പെട്ടെന്ന് തട്ടി കൂട്ടിയത്...അതിന്റെ പോരായ്മ കാണും...അഭിപ്രായം പറയണേ...
12.1k views
4 days ago
#

📙 നോവൽ

*💘*കാണാമറയതെൻ മനസ്സ്*💘* *_ഭാഗം.76_* 📝Musrifa Muhiyadeen🎻 ഞങ്ങളെ എല്ലാരേയും ഞെട്ടിച്ചു കൊണ്ടാണ് ഷാഹിൽ ഓടി വന്നത്....എന്നിട്ട് ഓൻ പറഞ്ഞത് കേട്ട് നമ്മളൊക്കെ ഓനെ നോക്കി നിന്നു പോയി..... "ഷാഹിക്ക് ഭയങ്കര ഛർദി ആണ്... ആരെങ്കിലും വാ... ഓൾക് എന്താ പറ്റിയതെന്ന് ഒന്ന് നോക്കൂ...ഷാഹിൽ" ഓന്റെ വെപ്രാളമൊക്കെ കണ്ടപ്പോൾ തന്നെ നമ്മക്ക് കാര്യം പൊട്ടി.....അവന്റെ അവസ്ഥ കണ്ട് ചിരിക്കാതിരിക്കാനും പറ്റുന്നില്ല.... എല്ലാരും കൂടി ഓനെ നോക്കി ചിരിക്കാൻ തുടങ്ങി... ചെക്കൻ കണ്ണും മിഴിച്ചു നമ്മളെ തന്നെ നോക്കി......ഓന്റെ നോട്ടം കണ്ട് നമ്മക്ക് ചിരി കൂടുന്നതല്ലാതെ കുറയുന്നില്ല.....അപ്പോഴേക്ക് ഓൻ കലിപ്പായി..... "എന്തൊന്നാടോ തെണ്ടികളെ നിന്ന് കിണിക്കുന്നെ... അതിന് മാത്രം ഞാൻ എന്താ പറഞ്ഞേ...ശാഹിക്ക് വയ്യെന്ന് പറഞ്ഞപ്പോൾ നിങ്ങളൊക്കെ ചിരിക്കാണോ....😕" "എടാ.... പൊട്ടാ...നിനക്ക് ഒന്നും അറിയില്ലേ.... ഇങ്ങനൊരു ബുദുസ് ഫാദർ"....ആഷി... "ഫാദറോ.. അതിന് ഞാൻ എപ്പോഴ കൃസ്ത്യൻ ആയെ...🙄🙄...ഷാഹിൽ.. "അള്ളോഹ്... ഇങ്ങനൊരു മണകോണാഞ്ജൻ....ഡാ ഊളെ... നീ ഒരു വാപ്പി ആവാൻ പോവുന്നെന്നു പറഞ്ഞതാടാ.... നിഷുക്ക" "ശെരിക്കും....😳" "നീ കണ്ണും മിഴിച്ചു ഞങ്ങളെ നോക്കാതെ പിറകെ നിക്കുന്ന അന്റെ കെട്ടിയോളോട് ചോദിക്ക്....നിക്കുന്നത് കണ്ടില്ലേ കള്ളൻ ഒന്നും അറിയാൻ മേലാത്ത പോലെ... പണി പറ്റിച്ചിട്ട്....സാബിയാണ്" അത് പറഞ്ഞതും നമ്മളെയൊക്കെ നോക്കി ഓൻ ഒന്നു പല്ലിളിച്ചു കാണിച്ചു... പിന്നെ ഷാഹിയെ കെട്ടിപിടിച്ചു... കവിളിൽ ഉമ്മ ഒക്കെ കൊടുക്കുന്നുണ്ട്.... "അയ്യേ.... നമ്മളൊന്നും കണ്ടില്ലേ..." നമ്മളൊക്കെ അത് പറഞ്ഞു കണ്ണ് പൊത്തിയതും ഓൻ നമ്മളെയൊക്കെ നോക്കി ചമ്മിയ പോലെ രണ്ടും മുഖത്തോട് മുഖം നോക്കി നിന്നു.... "കൻഗ്രാറ്റ്സ് അളിയാ.... ആശിനെ വിഷ് ചെയ്തു കെട്ടിപിടിച്ചു.... പിന്നെ അങ്ങോട്ട് എല്ലാരും അവരെയൊക്കെ വിഷ് ചെയ്തു ആകെ പൊളിച്ചടുക്കി.... ആഷിന്റെ ഉമ്മി അതിന്റെ സന്തോഷത്തിൽ നമുകൊക്കെ സ്വീറ്റ്സ് തന്നു.... അതൊക്കെ കഴിഞ്ഞു പൊളിച്ചടുക്കി എല്ലാരും വീട്ടിലേക്ക് തിരിച്ചു....സൽമാന്റെ കൂടെ വീട്ടിലേക്ക് തിരിച്ചു.... വരുന്ന വഴിക്ക് സൽമാൻ വീട്ടിൽ എങ്ങനെ ജൂമ്മിയുടെ കാര്യം പറഞ്ഞു സമ്മദിപ്പിക്കും എന്നൊക്കെ പറഞ്ഞു ടെൻഷൻ അടിച്ചോണ്ടിരിക്കായിരുന്നു..... "ഡാ... കോപ്പേ.... നിനക്ക് ഇത്രേ പേടി ഉണ്ടാർന്നേൽ എന്തിനാ പ്രേമിക്കാൻ പോയേ... എന്നിട്ടിപ്പോൾ കിടന്നു ഉരുളുന്നു...." "ഡി... കുരിപ്പേ.... അതിന് എനിക് അപ്പോൾ ഒരു ചുക്കും ഇല്ലായിരുന്നു... ബട് ഇന്ന് അങ്ങനല്ല....വീട്ടുകാർ നമ്മുടെ കല്യാണം ഉറപ്പിക്കാൻ തീരുമാനം എടുത്തു കഴിഞ്ഞു... ഞാൻ പറയുന്നത് പോലും മുകവിലക്ക് അപ്പോൾ തന്നെ ഒന്നും എടുത്തില്ല... ഇപ്പോൾ ഇതും പറഞ്ഞു ചെന്നാൽ... എന്താവും... ഡി... നീ പറ... അവരൊക്കെ എങ്ങനെ പ്രതികരിക്കും എന്നറിയില്ല.......സൽമാൻ" "അള്ളോഹ്... നീ എന്തൊക്കെ ഇത് ചിന്തിച്ചു കൂട്ടുന്നെ... ഞാൻ ഇല്ലേ... എല്ലാം സോൾവ് ആക്കി തരാം മോനെ...." "ആടാ... സൽമാനെ ഇവള് പൊളിച്ചെടുക്കാനും സെറ്റക്കാനൊക്കെ മിടുക്കിയ... അനുഭവമുള്ളതല്ലേ....ഷെമി..." ഡി... അതികം ചൊറിയാൻ നിക്കണ്ട... അന്റെയും ഷാഹിദിക്കയുടെ കാര്യവും സെറ്റക്കാൻ ഞാൻ തന്നെ വേണം... മോൾ എന്നെ ചൊറിഞ്ഞാലെ ഞാൻ പൊളിച്ചടുക്കി കയ്യിൽ തരും... അത് വേണോ ചക്കരെ....😎😎" "പടച്ചോനെ വേണ്ട....എന്റെ പൊന്നല്ലേ...നീ കടം കൈ ചെയ്യരുത്... നീ എന്ത് വേണേലും ആയിക്കോ... എനിക്കും ഇതുപോലെ ഹെൽപിയാൽ മതി.... ചക്കരെ അല്ലെ....."" അതും പറഞ്ഞു ഓൾ എന്റെ കവിളിൽ ഉമ്മ വെച്ചു...😘 "അയ്യേ... കവിൾ വൃത്തി കേടാക്കി... നീ ഇത്തര കാരിയാണോ... പോയി ഷാഹിദിക്കക്ക് കൊടുക്ക്... ചെ...😝" ഞാൻ അതും പറഞ്ഞു കൊണ്ട് കവിൾ തുവർത്തി കൊണ്ട് നിന്നു... ഓൾക് കലിപ്പ് കേറി ഡി അലവലാതി എന്നും പറഞ്ഞു എന്റെ ബോഡിയിൽ തബല വായിക്കാൻ തുടങ്ങി... "ഹോ... നിർത്തോ തെണ്ടികളെ... ഇതെന്തൊന്നു ....മക്കളെ വിചാരം എന്തോന്നാ.. ഇന്ന് കാർ ആണ് അല്ലാതെ മൈതാനം ഒന്നുമല്ല..😁 ഇവിടെ പൊരിഞ്ഞ തല്ലുണ്ടാക്കി കൊണ്ടിരുന്നതിന്റെ ഇടയിൽ സൽമാൻ കേറി അങ്ങനെ പറഞ്ഞതും രണ്ടാളും കൂൾ ആയി ഇരുന്നു....... അല്ലെങ്കിൽ മാസത്തിൽ ഇടക്കൊക്കെ വരുന്ന ഓന്റെ കല്പിപ്പ് മൂഡ് ചിലപോൾ ഓണ് ആവും... പിന്നെ നമ്മളെ വല്ല പൊട്ടകിണറ്റിലും തല്ലും... ഇറ്റ്‌സ് ടൂ ഡൈൻജർ...." അത് കൊണ്ട് നമ്മൾ അടങ്ങി ഒതുങ്ങി നിന്നു.....എന്നെയും ഷെമിയെയും വീട്ടിൽ വിട്ട് സൽമാൻ പോയതും നമ്മള് വീട്ടിലേക്ക് കയറി ചെന്നതും വൈകിയത് കൊണ്ടും എല്ലാരും അവിടെ തന്നെ ഉണ്ടാർന്നു.... സൽമാൻ വൈകി ഇനി ഒരിക്കൽ വരാമെന്നു പറഞ്ഞു വീട്ടിലേക്ക് പോയി.....പിന്നെ ഷെമി അവളെ വീട്ടിലും... ഞാൻ വേഗം പോയി ഫ്രഷായി നിസ്കാരമൊക്കെ കഴിഞ്ഞു വന്നപ്പോൾ ഉമ്മച്ചി ഫങ്ഷനെ കുറിച്ചു ചോദിച്ചു.... അപ്പോൾ തന്നെ എല്ലാം പറഞ്ഞു... ഷാഹിക്ക് വിശേഷം ഉണ്ടെന്നറിഞ്ഞപ്പോൾ എല്ലാരും ഭയങ്കര ഹാപ്പി ആണ്.... പിന്നെ ഓരോന്ന് പറഞ്ഞു തുടങ്ങിയപ്പോൾ ആണ് സൽമാന്റെ കാര്യ ഓർമ വന്നത് അതിനെ പറ്റി സംസാരിക്കാം എന്നു കരുതി ഞാൻ ഉപ്പച്ചിനോട് എന്തോ പറയുമ്പോൾ ആണ് ഉപ്പച്ചിക്ക് ഒരു കാൾ വന്നത്.... പിന്നെ ഉപ്പച്ചി അതിൽ സംസാരിക്കാൻ പോയി തിരിച്ചു വരുന്നത് കാണാത്തപ്പോൾ ഉപ്പച്ചിയോട് നാളെ സംസാരിക്കാം എന്നു കരുതി ഉമ്മച്ചിയോട് ഉറങ്ങാൻ പോവാണെന്നു പറഞ്ഞു ഞാൻ റൂമിൽ പോയി.... കിടന്നത് മുതൽ ഓരോ ചിന്തകൾ മനസ്സിൽ തിങ്ങി നിറഞ്ഞു... കൂടെ പിറപ്പ് ഒന്നു തിരിഞ്ഞു പോലും നോക്കുന്നതെ ഇല്ല..... അങ്ങനെ സൽമാന്റെ കാര്യം ഞാൻ തന്നെ പറഞ്ഞു ശരിയാക്കണം എന്നു തീരുമാനിച്ചു കൊണ്ട് എപ്പോഴോ ഉറങ്ങി പോയി..... പിറ്റേന്ന് രാവിലെ തന്നെ ഞാൻ ഉപ്പച്ചിയോട് സംസാരിക്കാൻ ചെന്നതും ഉപ്പച്ചി നേരത്തെ എവിടെയോ പോയിരുന്നു..... അങ്ങനെ ദിവസങ്ങൾ കടന്നു പോയി... ഉപ്പച്ചിയോട് പറയാൻ സാധിച്ചില്ല....ജുമ്മിയോട് ഉപ്പയെ സമാദാനിപ്പിച്ചു നിർത്താൻ പറഞ്ഞു.... അങ്ങനെ ഇരിക്കെ ഉപ്പയോട് ഞാൻ അത് പറയാൻ ഇരിക്കുമ്പോൾ ആണ് ഒരു കാർ വന്നു വീടിനു മുന്നിൽ നിന്നത്.... ഉപ്പച്ചി പോയി നോക്കിയതും ആളെ കണ്ട ഉടനെ പോയി കെട്ടിപിടിച്ചു വീട്ടിലേക്ക് കൊണ്ട് വന്നു.... അവർ കുറെ നേരം നല്ല സന്തോഷത്തിൽ സംസാരിച്ചിരിക്കായിരുന്നു... അത് കണ്ടപ്പോൾ ഉപ്പച്ചിയുടെ കൂട്ടുകാരൻ ആണെന്ന് ഉമ്മച്ചി പറഞ്ഞു ...എന്നോട് ചായ കൊണ്ട് കൊടുക്കാൻ പറഞ്ഞു.... ഞാൻ അതുമായി ചെന്നതും അദ്ദേഹം എന്നെ തന്നെ കണ്ണെടുക്കാതെ നോക്കി....ഞാൻ അയാളെ നോക്കി ഒന്നു ചിരിച്ചു.... "നീ എന്താ ഓളെ ഇങ്ങനെ നോക്കുന്നെ നിനക്ക് ഓർമ ഇല്ലേ.... സന ഓളാണ്‌ ഇത്...." "അതല്ല അബ്ദു.... ഓൾ ഇത്രേയ്ക് വളർന്നോ.... അന്ന് ചെറിയതല്ലർന്നോ... കണ്ടിട്ട് മനസ്സിലായില്ല.... ഞാൻ ഇതിന് മുമ്പ് എവിടെയോ കണ്ടിട്ടുണ്ട്..." "അതിന് നീ എങ്ങനെ കാണാനാണ്.... നീ അന്ന് പോയതിന് ശേഷം ഇപ്പോഴല്ലേ നമ്മൾ കാണുന്നത്....പിന്നെങ്ങനെയ....കാലം ഒരുപാടായില്ലേ.....ഇപ്പോൾ ഇവളെ കേട്ടികാറായി...." "ആ മോൾ വല്ലാണ്ട് മാറിയിട്ടുണ്ട്... കണ്ടാൽ ആ കുട്ടി ആണെന്ന് പറയില്ല....നിനക്കു ഓർമ ഉണ്ടോ നമ്മളന്ന് ഇന്റെ മോനെ കൊണ്ട് കെട്ടിക്കാം എന്നൊക്കെ പറഞ്ഞിരുന്നില്ലേ...." "അതൊക്കെ ഹസ്സൻ നിനക്ക് ഓർമ ഉണ്ടോ.... അന്റെ മോൻ ഇപ്പോൾ എന്ത് ചെയ്യാ....." "ഓൻ ഇപ്പോൾ ഇന്നേ പോലെ ബിസിനസ് ആണ്....ഇവളെ പോലൊരു മോൾമുണ്ടല്ലോ.... നിനക്കു ഓർമ ഇല്ലേ... ഓൾക് ഇപ്പോൾ ചെക്കനെ ഒക്കെ കണ്ടെത്തി വെച്ചിരിക്കുവാ.... അന്റെ മോൾക്കോ...." "ആ... ഒന്ന് ഉറപ്പിക്കാൻ നിക്കാ... തിരക്കിൽ പെട്ടു പോയി.....അവനും ഫുൾ ബിസിനസ് തിരക്ക്.. ഇന്റെ പെങ്ങളെ മോൻ...." "ഹോ.. അപ്പോൾ അവരൊക്കെയായി നീ ഇപ്പോൾ ശരിയായോ... നന്നായി..." "അതൊക്കെ ഇന്റെ മോൾ കാരണമാടാ....ഇവൾ ഒക്കെ നമ്മളെ ഒരുമിപ്പിച്ചത്...." "ഇൻകും തോന്നി... മോളെ കാണുമ്പോൾ തന്നെ ആൾ ഉഷാർ ആണെന്ന്....നന്നായി വരട്ടെ മോളെ.." അവരെ സംസാരം ഒക്കെ കേട്ട് ഞാൻ വായും പൊളിചാണ് നിൽപ്പ്....എന്തോകെയാ പറഞ്ഞെന്ന് നമ്മക് അറിയില്ല... അവരെ സംസാരം കേട്ട് ചടച്ചപ്പോൾ ഞാൻ അവിടെ നിന്നു റൂമിൽ പോയി....പിന്നെ ഫോണിലൊക്കെ കുത്തി ഇരിക്കുമ്പോൾ ആണ് സൽമാൻ വിളിച്ചത്..... പിന്നെ ഒന്നും നോക്കിയില്ല...എല്ലാ കാര്യത്തിനും തീരുമാനം ഉണ്ടാക്കാം എന്നു കരുതി നമ്മൾ ഉപ്പച്ചിയോട് അമ്മായിയുടെ വീട്ടിൽ നാളെ എല്ലാരും കൂടി പോവാം എന്നു പറഞ്ഞു..... ആദ്യം എന്തിനാ തിരക്ക് എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞേക്കിലും പിന്നെ ഓകെ പറഞ്ഞു... പിറ്റേന്ന് തന്നെ അങ്ങോട്ട് പോയി.... കാക അവിടെ ഉള്ള കാര്യം സൽമാൻ പറഞ്ഞിരുന്നു....ഷിയുനോട് ഞാൻ നേരത്തെ പറഞ്ഞു സെറ്റാക്കിയിരുന്നു.... അവിടെ എത്തി ആകെ സംസാരമൊക്കെ ആയി ഫുടൊക്കെ കഴിച്ചു ഇരിക്കുമ്പോൾ നമ്മുടെ എൻഗേജ്‌മെന്റ് വിഷയം അവർ തന്നെ എടുത്തിട്ടു..... അതോടെ ഞാൻ ചാടി കേറി എനിക് സൽമാനെ കെട്ടാൻ പറ്റില്ല എന്ന് പറഞ്ഞു.... അതോടെ അവിടെ അമ്മായിയും ഉമ്മി ഒക്കെ കാരണം അന്വേഷിച്ചു ആകെ സീൻ ആക്കി......പിന്നെ പിടിച്ചു നീക്കതെ വന്നപ്പോൾ സൽമാൻ അവന് ജുമ്മിയെ ഇഷ്ടമാണെന്ന് പറഞ്ഞു...... അതോടെ ആകെ സീൻ ആയി... കാക കലിപ്പയി ഓനോട്... അതിന് സമ്മദിക്കില്ല എന്നൊക്കെ പറഞ്ഞു.... പിന്നെ ഷിയു ഞാൻ ഒക്കെ കൂടി ഒരു വിധം പറഞ്ഞു ജുമ്മിയെ കുറിച്ചൊക്കെ പറഞ്ഞു കൊടുത്തു അവരെ സമ്മദിപ്പിച്ചു.... മടിച്ചു മടിച്ചു അവരൊക്കെ സമ്മദം പറഞ്ഞു.... അമ്മായിക്ക് ഇന്നേ അവർക്ക് കിട്ടാത്തതിന്റെ സങ്കടം പറഞ്ഞപ്പോൾ ഷിയു നമ്മക്കിട്ട് താങ്ങിയും പാര വെച്ചും സീൻ കളറാക്കി...... അങ്ങനെ അതൊക്കെ സെറ്റായി... സൽമാനിന്റെയും ജുമ്മിയുടെയും വീട്ടുകാർ തമ്മിൽ സംസാരിച്ചു എൻഗേജ്‌മെന്റ് അടുത്ത ആഴ്ച ഫിക്സ് ചെയ്തു..... അതിന്റെ സന്തോഷത്തിൽ നമ്മൾ അവിടെ തന്നെ ഒരുകത്തിനായി കൂടി... നമ്മളിപ്പോൾ വളരെ ഹാപ്പി ആണ്... കാരണം രണ്ട് ആണ്....ഒന്ന് നിങ്ങൾക്കൊക്കെ അറിയാലോ.... മറ്റേത് എന്താണെന്നറിയോ....ഞാൻ ഇത്രെയും നാൾ കാത്തിരുന്ന എന്റെ ഷാനു.....അവൻ ഇന്നേ കാണാൻ വരുന്ന ദിവസം..... അതേ 💘കാണാമറയതെ💘 ഇന്റെ ഷാനു.....*ഫെമിയുടെ സ്വന്തം ഷാനു* അവൻ വരുന്നു..... മറ്റന്നാൾ ആണ് അവന്റെ പിറന്നാൾ അവനെ കാത്തിരുന്ന10വർഷങ്ങൾ... അത് അവസാനിക്കാൻ പോകുന്നു.... ഇത്രേയും വർഷത്തിന് ശേഷം അവന്റെ പിറന്നാൾ സമ്മാനം അത് ഏറ്റവും വിലപ്പെട്ടത് ആണ്....എന്റെ ഇത്രേയും കാലത്തെ പ്രണയം അത് എനിക് അവനോട് പറയണം..... എന്റെ ഇഷ്ടം ഒരു പ്രൊപോസലിലൂടെ അവനെ അറിയിക്കണം.... അങ്ങനെ അതിന് വേണ്ടിയുള്ള തിരക്കിൽ ആണ് നമ്മൾ....ഓരോരോ പ്ലാൻ ചിന്തിച്ചു പിന്നെയുള്ള ദിവസങ്ങൾ എനിക് ഉറക്കം വന്നില്ല..... അവനെ ഒന്നു കാണാൻ... ഒന്നു സംസാരിക്കാൻ....അവന്റെ മുഖം ഒന്നു കാണാൻ വേണ്ടി ഇന്റെ മനസ്സ് വെമ്പൽ കൊണ്ടിരിക്കയാണ്..... രണ്ട് ദിവസം എങ്ങനെയൊക്കെയോ തള്ളി നീക്കി.....ഇവിടെ ആരോടും പറയാതെ ഞാൻ രാവിലെ തന്നെ ഒരു ഫ്രിണ്ടിനെ കാണാൻ എന്നു പറഞ്ഞു ഇറങ്ങി..... സാൽമനോട് പോലും ഞാൻ ഒന്നും പറഞ്ഞില്ല.....ഷാനുവിനെ കണ്ടു കഴിഞ്ഞു എല്ലാം എല്ലാരേയും അറിയിക്കാം എന്നു കരുതി ഇറങ്ങാൻ നിന്നപ്പോൾ ആണ് ഷിയു ഒറ്റക്ക് പോവാൻ സമ്മദിക്കാത്തത്.... അപ്പോൾ ആണ് ഷെമി ഇന്നേ വിളിച്ചത്...ഒളോട് കാര്യം പറഞ്ഞു ....അപ്പോൾ ഓൾ ബസ് സ്റ്റാൻഡിൽ നിൽക്കാം പിക് ചെയ്യാൻ വാ ഓൾ കൂടെ വരാം എന്നു പറഞ്ഞത്..... അതോടെ ഞാൻ ആ കാര്യം ഷിയുനോട് പറഞ്ഞതും ഓളെ സ്കൂട്ടി കീ എനിക് നീട്ടി...ഇതിൽ പൊക്കോ എന്നു പറഞ്ഞു എന്നെ ഏല്പിച്ചു.... പിന്നെ ഒളോട് ബൈ പറഞ്ഞു ഞാൻ ഇറങ്ങി....ഷെമി പറഞ്ഞത് പോലെ അവൾ ബസ് സ്റ്റാൻഡിൽ ഉണ്ടാർന്നു....അവളെ പിക് ചെയ്തു ഞാൻ ഇന്റെ പഴയ നാട്ടിലേക്ക് ഇന്റെ ഓർമയിലേക്ക് തിരിച്ചു..... പോകുന്ന വഴിയിൽ എക്സൈറ്റ് മെന്റ് കൊണ്ട് വാ തോരാതെ ഷാനുവിനെ പറ്റി സംസാരിച്ചു കൊണ്ടാണ് ഞാൻ പോയത്.... അതിന്റെ ഇടയിലും ഷെമി അവൻ വരുമോ എന്നു സംശയം പ്രകടിപ്പിച്ചുവെങ്കിലും എന്റെ മുഖം വാടിയപ്പോൾ അങ്ങനെ വരില്ല എന്നൊക്കെ പറഞ്ഞു അവൾ സമാദാനിപ്പിച്ചു...... അങ്ങനെ പഴയ ഓർമ കൂട്ടിലേക്ക് അവസാനം നമ്മൾ എത്തി....അവിടെ എത്തിയപ്പോൾ തന്നെ ഷെമി ചാടി ഇറങ്ങി...... പിന്നെ അവിടെ കിടന്നു വിലസായിരുന്നു.....അവൾക്കിതൊക്കെ ആദ്യമായി കാണുകയല്ലേ.....അതിന്റെ ഇളക്കം ആണ് പെണ്ണിന്..... അവിടെ പോവാം ഇവിടെ പോവാം എന്നൊക്കെ പറഞ്ഞു ആകെ വയലിലും തൊടിയിലൊക്കെ ഓടി ചാടി നടന്നു...... സമയം പോയതറിഞ്ഞില്ല...പെട്ടെന്ന് ആണ് സമയം കുറെ കഴിഞ്ഞതായി അറിഞ്ഞത്.....അപ്പോൾ തന്നെ ഞാൻ ഷെമിയെ കൂട്ടി നമ്മുടെ വാകമരത്തിന്റെ അടുത്തേക്ക് പോയി..... അവിടെ എത്തിയപ്പോൾ പെണ്ണ് എന്തോ കൗതുക വസ്തു കണ്ടത് പോലെ അങ്ങും ഇങ്ങും നോക്കാൻ തുടങ്ങി..... അവിടെ ആകെ ചുറ്റി നടന്നു....പക്ഷെ ഇന്റെ മനസ്സ് ഷാനുവിനെ തിരയുക ആയിരുന്നു...... കണ്ണുകളിൽ എല്ലാം ഷാനുവാണ്.....ഞാൻ അവിടെ ഇന്റെ ആ മുള് കൊണ്ടുള്ള ഇരിപ്പിടം കുറച്ചു പഴകിയെങ്കിലും ഇപ്പോഴും അത് പോലെ ഉണ്ട്..... അവിടെ ഇരുന്നു ഓരോ ചിന്തകളിൽ മുഴുകിയപ്പോൾ ആണ് ഷെമി എന്റെ അടുത്ത് വന്നിരുന്നു എന്തോ പറഞ്ഞത്..... ഞാൻ അവളെ ഒന്നു നോക്കിയപ്പോൾ അവൾ അവളുടെ വാച്ച് പൊക്കി എനിക്ക് കാണിച്ചു....അപ്പോൾ ആണ് ടൈം കുറെ വൈകിയെന്നു ഞാൻ അറിഞ്ഞത്..... "ഷെമി....ഷാനു അവൻ വന്നില്ലല്ലോ.." "...ഡാ....അവൻ ഇനി വരുമോ...ചിലപ്പോൾ അവൻ നിന്നെ മറന്നെങ്കിലോ...നീ കരുതുന്നത് പോലെ അല്ലെങ്കിലോ......" "നോ....ഇല്ല അങ്ങനെ വരില്ല....അവൻ അങ്ങനെ ചെയ്യില്ല....എന്റെ ഈ ഞെഞ്ചിൽ ആണ് ഓൻ.. ഇല്ല അവനെന്നെ മറക്കില്ല....." ഞാൻ വിതുമ്പി കൊണ്ട് അവളെ കെട്ടിപിടിച്ചു... അവൾ ഓരോന്ന് പറഞ്ഞു എന്നെ സമാദാനിപ്പിക്കുമ്പോൾ ആണ് ഒരു കാറ്റ് വന്നു വീശിയത്..... ആ കാറ്റ് ശക്തമായതും എന്റെ കണ്ണിൽ അത് പെട്ടത്...ഇന്റെ രഹസ്യ അറ....ആ വാക മരത്തിൽ തുറക്കപ്പെട്ടിട്ടുണ്ട്....... ഞാൻ വേഗം അങ്ങോട്ടേക് ഓടി...മരം തടിച്ചു ആ അറ ഇടുങ്ങിയെങ്കിലും അതിൽ ഉള്ള വസ്തുക്കൾ അതുപോലെ ഉണ്ട്.... പെട്ടന്ന് അത് നോക്കി നിന്ന എന്റെ മുഖത്തേക്ക് ഒരു പേപ്പർ വന്നു വീണത്.....അത് മുഖത്തു നിന്നെടുത്ത് ഞാൻ വായിച്ചതും..... പെട്ടെന്ന് ഷോക്കായി നിന്നു പോയി അപ്പോൾ ഷെമിയുടെ ഫോൺ റിങ് ചെയ്തത്.....അതേടുത്ത അവൾ ഞെട്ടികൊണ്ട് ഇന്റെ അടുത്തേക്ക് ഓടി വന്നു...... 【തുടരും】 ■■■■■■■■■■■■■■■■■■■■■ ലെങ്ത് കുറഞ്ഞോ ആവോ....🙄🙄 പെട്ടെന്ന് തട്ടി കൂട്ടിയത് ആണ്...അഭിപ്രായം അറിയിക്കണേ......
10.9k views
5 days ago
#

📙 നോവൽ

*💖CrAzY lOvE💓* _Part.14_ ✍ Mubashira MSKH പിറ്റേന്ന് കോളേജിലേക്ക് ചെന്നപ്പോ തന്നെ എന്നെയും കാത്ത് കോളേജ് ഗേറ്റിൽ ഇന്നലെ കണ്ട ആ റഹീസും ഓന്റെ ഫ്രണ്ട്സും ഉണ്ടായിരുന്നു.... അവരെ ഞാൻ സഫൂന് കാണിച്ച് കൊടുത്തിട്ട് കണ്ടിട്ടും കാണാത്ത പോലെ തലയും താഴ്ത്തി അവിടന്ന് നടന്നു... അവന്മാര് നമ്മളെ മുന്നിലേക്ക് വരരുതെ എന്ന പ്രാർത്ഥന മാത്രേ എനിക്ക് അപ്പോ ഉണ്ടായിരുന്നുള്ളു... പക്ഷെ അവന്മാര് ഞങ്ങളെ പിറകേന്ന് വിളിച്ചിട്ട് ഞങ്ങളെ അവിടെ പിടിച്ച് നിർത്തിച്ചു... ഇവനോട് ഇനി എന്ത് പറയും പടച്ചോനെ എന്ന് ചിന്തിച്ചോണ്ട് ഞാനും സഫുവും കൂടി തിരിഞ്ഞ് നിന്ന് അവന്മാരെ നോക്കിയതും ഷാനുക്കയും കൂട്ടരും വരുന്നത് കണ്ട് ഞാൻ അവരെയും റഹീസിനെയും മാറി മാറി നോക്കി.... "താൻ എന്താ ഒന്നും മിണ്ടാതെ പോകുന്നെ...? ഞാൻ ഇന്നലെ ചോദിച്ച കാര്യം എന്തായി...?" റഹീസ് അത് ചോദിച്ചപ്പോ ഞാൻ നോക്കിയത് ഷാനുക്കാനെ ആയിരുന്നു... ഞങ്ങള് സംസാരിക്കുന്നത് കണ്ടിട്ടും ഇങ്ങോട്ട് ശ്രദ്ധിക്കാതെ അവരെ സ്ഥിരം പ്ളേസിൽ പോയി അവര് ഇരുന്നു... അപ്പോഴെങ്കിലും ഷാനുക്ക ഇങ്ങോട്ട് വരുമെന്ന് ഞാൻ കരുതി... പക്ഷെ നടന്നില്ല.... ഞാൻ ഷാനുക്കാനെ നോക്കുന്നത് കണ്ടിട്ട് റഹീസ് ഓന്റെ പിറകിലേക്ക് നോക്കിയിട്ട് എന്നെ വിളിച്ചു... "ഹലോ.... റൈഹാന.... താൻ ഈ ലോകത്ത് ഒന്നുമല്ലേ...? ഞാൻ ചോദിച്ച കാര്യം എന്തായി...? തനിക്ക് എന്നെ ഇഷ്ടമല്ലേ...?" ഓൻ അത് വീണ്ടും ചോദിച്ചപ്പോ ഞാൻ റഹീസിന്റെ മുഖത്തേക്ക് നോക്കി ഇവനോട് എന്ത് പറയുമെന്ന് ചിന്തിച്ച് നിന്നു.... "അ... അത്.... എനിക്ക്... എനിക്ക് ഈ പ്രേമിച്ച് നടക്കുന്നത് ഒന്നും ഇഷ്ടല്ല... അതോണ്ട് സോറി... എനിക്ക് താൽപര്യമില്ല...." എന്ന് പറഞ്ഞ് ഞങ്ങള് തിരിച്ച് പോകാൻ നിന്നു... "ഹോ... ഇതാണോ നിനക്ക് പറയാനുള്ളത്...? നിന്നോട് ഞാൻ ഇന്നലെ തന്നെ പറഞ്ഞതല്ലേ ഒരു പോസിറ്റീവ് മറുപടിയാണ് എനിക്ക് വേണ്ടതെന്ന്... അത് കേൾക്കാൻ വേണ്ടിയാ ഞാൻ വന്നത്... അത് പറഞ്ഞിട്ട് നീ പോയാൽ മതി...." "മറുപടി ഞാൻ പറഞ്ഞാൽ മതിയോ...?" റഹീസിന്റെ കയ്യീന്ന് എങ്ങനെ ഊരി പോരുമെന്ന് കരുതി നിൽക്കുമ്പോഴാണ് ഷാനുക്കയും കൂട്ടരും കൂടി ഞങ്ങളെ അടുത്തേക്ക് വന്നിട്ട് അങ്ങനെ ഒക്കെ പറഞ്ഞത്... അത് കേട്ടതും ഞാനും സഫുവും അവരെ നോക്കി ഒന്ന് ചിരിച്ചിട്ട് ഞങ്ങള് പരസ്പരം നോക്കി.... അപ്പോ റഹീസും കൂട്ടരും ഷാനുക്കാനെയും കൂട്ടരെയും നോക്കിയിട്ട് എന്താ എന്ന ഒരു ഭാവം ആയിരുന്നു... "എന്താണ് ഭായ്.... പ്രേമിക്കാൻ വേണ്ടി ഒരുത്തിയെ സെലെക്റ്റ് ചെയ്യുമ്പോ അവളെ കുറിച്ച് മിനിമം ഒരു ജനറൽ നോളേജ് എങ്കിലും വേണ്ടേ...?" ഷാനുക്ക പറയുന്നത് എന്താണെന്ന് മനസ്സിലാകാതെ ഞങ്ങള് അവരെ തന്നെ നോക്കി നിന്നു.... "മനസ്സിലായില്ല.... എന്താണാവോ ഭായ് ഉദ്ദേശിച്ചത്...?" റഹീസാണ്. "ഹാ... അതിൽ ഇപ്പോ മനസ്സിലാക്കാൻ മാത്രം എന്താ ഉള്ളെ...? നീ ഇവളെ പ്രേമിക്കാൻ നടക്കല്ലേ അപ്പോ അറ്ലീസ്റ്റ് അവളെ സ്വഭാവമെങ്കിലും എങ്ങനെ ആണെന്ന് അന്വേഷിക്കണമെന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ...." ഷാനുക്ക അത് പറഞ്ഞപ്പോ എനിക്ക് ദേഷ്യം വന്നു... എന്നെ മനപ്പൂർവ്വം ഇവന്മാരെ മുന്നിൽ നാണം കെടുത്താനാണ് ഈ വരവ്... അല്ലാതെ എന്നോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ടല്ല എന്നൊക്കെ എനിക്ക് അപ്പോഴാ മനസ്സിലായത്.... "ഇവളെ കുറിച്ച് നന്നായി അറിഞ്ഞിട്ട് തന്നെയാണോ ഇവളെ പ്രേമിക്കാൻ നടക്കുന്നത്...? വിശ്വസിക്കരുത് ഇവളെ... ഒരിക്കലും.... ആടിനെ പട്ടിയാക്കാനും പട്ടിയെ പൂച്ചയാക്കാനുമൊക്കെ നന്നായിട്ട് അറിയുന്ന കൂട്ടത്തിലാ ഇവള്.... കുറച്ച് കൂടി തെളിച്ച് പറഞ്ഞാൽ ഒരു പക്കാ ഫ്രോഡ്...." എന്ന് പറഞ്ഞ് ആ തെണ്ടി എന്നെ അടിമുടി നോക്കി ഒന്ന് പുച്ഛിച്ചിട്ട് റഹീസിന്റെ നേരെ തിരിഞ്ഞു... "അനുഭവം കൊണ്ട് പറഞ്ഞതാണ് ഭായ്... ഈ മുതലിനെ ഒന്നും കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല... അത്രക്ക് വിഷമാ ഉള്ളിൽ കൊണ്ട് നടക്കുന്നത്.... ഞാൻ പറയാനുള്ളത് പറഞ്ഞു ഇനി ഒക്കെ നിന്റെ ഇഷ്ടം...." എന്ന് പറഞ്ഞ് എന്നെ നോക്കി കൊണ്ട് അവന്മാര് അവിടന്ന് നടന്ന് നീങ്ങി... അപ്പോ റഹീസും കൂട്ടരും എന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോ തന്നെ ഞാൻ സഫൂനെയും കൂട്ടി അവിടന്ന് നടന്നിരുന്നു... ഇനി അവന്മാരെ വായിൽ ഉള്ളത് കൂടി കേൾക്കാൻ എനിക്ക് പറ്റില്ല.... ഷാനുക്കാനോടും കൂട്ടരോടും എത്ര പെട്ടെന്നാ എനിക്ക് വെറുപ്പ് കൂടിയതെന്ന് പറയാൻ കഴിയുന്നില്ല.... ഇതിന് മാത്രം ഞാൻ എന്ത് തെറ്റാ അവരോട് ചെയ്തത്...? ഒരു കള്ളം പറഞ്ഞത് ഇത്ര വലിയ തെറ്റാണോ...? "റൈനു...." സഫു എന്റെ തോളിൽ കൈ വെച്ചപ്പോ ഞാൻ ഓളെ ഒന്ന് രൂക്ഷമായി നോക്കി മുഖം തിരിച്ചു.... "ഡി പെണ്ണെ... നീയെന്തിനാ എന്നെ നോക്കി പേടിപ്പിക്കുന്നെ...? നിന്നെ നോട്ടം കണ്ടാൽ തോന്നും ഞാനാ അവന്മാരോട് അങ്ങനെ ഒക്കെ പറഞ്ഞതെന്ന്..." അവള് അത് പറഞ്ഞപ്പോഴും ഞാൻ ഒന്നും മിണ്ടാൻ നിന്നില്ല.... "ഡി റൈനു.... പോത്തെ... ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ നീ...? എടി... എനിക്ക് തോന്നുന്നത് ഷാനുക്കാക്ക് നിന്നെ ഇപ്പോഴും ഇഷ്ടാണെന്നാ...." സഫുന്റെ പറച്ചില് കേട്ട് ഞാൻ ഓളെ മുഖത്തേക്ക് നോക്കി പിരികം പൊന്തിച്ചു... "ഹാ... എനിക്ക് ഇപ്പോഴും തോന്നുന്നുണ്ട് മൂപ്പർക്ക് നിന്നെ ഇഷ്ടാണെന്ന്... നിന്നെ റഹീസിന്റെ അടുത്ത് നിന്ന് രക്ഷിക്കാൻ ആണോ അങ്ങനെ ഒക്കെ ഷാനുക്ക പറഞ്ഞതെന്ന് എനിക്ക് നല്ലോണം ഡൗട്ടുണ്ട്... നീ തന്നെ ഒന്ന് ആലോജിച്ച് നോക്ക്... അല്ലെങ്കിൽ പിന്നെ വല്ല ആവശ്യവും ഉണ്ടായിരുന്നോ മൂപ്പർക്ക് നിന്റെ കാര്യത്തിൽ ഇടപെടാൻ...." സഫു പറയുന്നത് കേട്ട് ഞാൻ നഖം കടിച്ചോണ്ട് ഓള് പറഞ്ഞതിനെ കുറിച്ച് ആലോചിച്ചു.... "സഫു... ചിലപ്പോ എന്റെ കയ്യിൽ നിന്ന് അവനെ രക്ഷപ്പെടുത്താൻ വേണ്ടി പറഞ്ഞതാണെങ്കിലോ അങ്ങനെ ഒക്കെ...?" "നീയെന്തിനാ ഇങ്ങനെ നെഗറ്റീവ് ആകുന്നെ റൈനു... നമുക്ക് പോസിറ്റീവ് ആയിട്ട് തന്നെ ചിന്തിക്കാം... നിന്നെ മറ്റൊരുത്തൻ നോക്കുന്നതും ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാഞ്ഞിട്ട് ആയിക്കൂടെ ഷാനുക്ക അങ്ങനെ ഒക്കെ ചെയ്തത്...? അല്ലെ...? എനിക്ക് അങ്ങനെയാ തോന്നുന്നത്... അത് തന്നെയാകും കാരണം... അല്ലാതെ അന്നെ വിഷമിപ്പിക്കാൻ ആകില്ല...." സഫു പറയുന്നത് കേട്ടപ്പോ എനിക്ക് സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടതെന്ന് ഒരു പിടിയുമില്ല... ഞാൻ അപ്പോ തന്നെ സഫൂനെ കെട്ടിപ്പിടിച്ച് ഓളെ കവിളിൽ ഒരുമ്മ കൊടുത്തപ്പോ ക്ലാസ് മൊത്തം ഞങ്ങളെ തന്നെ നോക്കാൻ തുടങ്ങി... അപ്പോഴാണ് ഞങ്ങള് ക്ലാസിലാണെന്ന ബോധം നമ്മക്ക് വന്നത്.... പിന്നെ അങ്ങോട്ട് എല്ലാം പോസിറ്റീവ് ആയിട്ട് തന്നെ ചിന്തിച്ച് നോക്കിയപ്പോ ഷാനുക്കാനോടുള്ള ഇഷ്ടം കൂടി കൂടി വരാൻ തുടങ്ങി... എങ്ങനെ എങ്കിലും എന്റെ ഉള്ളിലെ ഇഷ്ടം തുറന്ന് പറയാൻ വേണ്ടി ഞാൻ ശ്രമിച്ച് കൊണ്ടേ ഇരുന്നു... പക്ഷെ ഒന്നും വർക്ക്ഔട്ട് ആയില്ല.... ദിനങ്ങൾ ഓരോന്ന് കൊഴിഞ്ഞ് കൊണ്ടിരുന്നു... സൈറ വീണ്ടും കോളേജിലേക്ക് വന്ന് തുടങ്ങി... ഓളെ ഇർഫുക്ക തിരിച്ച് ഗൾഫിലേക്കും മടങ്ങി പോയി... എന്നാലും അവള് ഇപ്പോ ഞങ്ങളെ ഹോസ്റ്റലിൽ അല്ല വീട്ടിൽ നിന്നാണ് കോളേജിലേക്ക് വരുന്നത്.... ഫസ്റ്റ് സെം എക്‌സാമൊക്കെ നന്നായിട്ട് തകർത്ത് എഴുതി... സപ്ലിക്ക് വേണ്ടി കട്ട വൈറ്റിങ്ങിലാണ് ഞങ്ങള് ഇപ്പോ.... സൈറ കുറച്ച് ദിവസം ഇല്ലാത്തത് കൊണ്ട് തന്നെ കോളേജിൽ നടന്നതൊക്കെ അവളോട് വള്ളി പുള്ളി വിടാതെ പറഞ്ഞ് കൊടുത്തിരുന്നു ഞങ്ങള്.... അപ്പോഴാണ് ഞങ്ങള് മറ്റൊരു കാര്യം കൂടി അറിഞ്ഞത്... ഷാനുക്ക സൈറയോട് അവളെ കല്യാണത്തിന്റെ അന്ന് എന്റെ നിക്കാഹ് കഴിഞ്ഞോ എന്ന് ചോദിച്ചത്... ഇർഫുക്കാനെ തൊട്ട് സത്യം ചെയ്യാൻ പറഞ്ഞപ്പോ അവള് സത്യം പറഞ്ഞെന്നും സൈറ പറഞ്ഞു.... അത് കേട്ടപ്പോ ഓളെ തലക്കിട്ട് ഒന്ന് കൊടുക്കാൻ തോന്നിയെങ്കിലും ഇനി ഇപ്പോ പറഞ്ഞിട്ടും കൊടുത്തിട്ടും കാര്യമില്ലല്ലോ എന്ന് നമ്മക്ക് തോന്നി... ഷാഹിനയും ഷാനുക്കയും തമ്മിൽ ഉള്ള കൂടിക്കാഴ്ചയും സംസാരവുമൊക്കെ അവളോട് പറഞ്ഞപ്പോ അത് ഒന്നും ഓൾക്ക് വല്യ കാര്യമായി തോന്നിയില്ല... സൈറ വന്നപ്പോ ശാനുക്കാനോടും കൂട്ടരോടുമൊക്കെ സംസാരിക്കാൻ പോയിരുന്നു... അവരൊക്കെ അവളോട് പഴയ പോലെ തന്നെയാണ് പെരുമാറിയത്... നമ്മളെ കാണുമ്പോ മാത്രേ അവന്മാർക്ക് പ്രോബ്ലം ഉള്ളു.... അതോണ്ട് ഞാൻ അവരെ മുന്നിലേക്ക് അധികം ചെല്ലാറില്ല... എന്നാലും സൈറയെ കൊണ്ട് നമ്മക്ക് വേണ്ടി റെക്കമെന്റേഷൻ ഒക്കെ നടത്തിക്കാറുണ്ട്... പക്ഷെ ഒന്നും ഫലിക്കാറില്ല.... ഇങ്ങനെ ഓരോ ദിവസവും കടന്ന് പോകുന്നതിന് അനുസരിച്ച് ഞങ്ങള് തമ്മിലുള്ള അകലം കൂടുന്ന പോലെ എനിക്ക് തോന്നി തുടങ്ങി... കാരണം ഇനി അവന്മാര് ഈ കോളേജിൽ ഉണ്ടാകാൻ അധികം ദിവസങ്ങൾ ഇല്ല... രണ്ട് ദിവസം കഴിഞ്ഞാൽ അവരെ സെൻഡോഫ് ആണ്... അതോട് കൂടി എല്ലാം തീരും... പിന്നീട് എനിക്ക് ഷാനുക്കയെ കാണാനോ സംസാരിക്കാനോ ഒരിക്കലും സാധിക്കില്ല... സൈറയും സഫുവും ഒക്കെ നിർബന്ധിപ്പിച്ചപ്പോ ഷാനുക്കാക്ക് ഞാൻ വാട്സ്ആപ്പിൽ മെസേജ് അയച്ചിരുന്നെങ്കിലും തെണ്ടി എന്നെ അപ്പോ തന്നെ ബ്ലോക്ക് ആക്കി... വിളിച്ച് നോക്കിയപ്പോഴാണെങ്കിലോ കോൾ കാട്ടാക്കി കൊണ്ടിരിക്കാ... അതോണ്ട് ആ പരിപാടി അതോടെ നിർത്തി.... എന്ന് കരുതി അങ്ങേരോടുള്ള ഇഷ്ടം തുറന്ന് പറയാനുള്ള ശ്രമത്തിൽ നിന്ന് ഞാൻ പിന്മാറിയിട്ടില്ല... എനിക്ക് പല തവണ അവസരം കിട്ടിയിട്ടും എന്റെ വാക്ക് ഒന്ന് കേൾക്കാൻ പോലും കൂട്ടാക്കാതെ അവൻ പോകുന്നത് കാണുമ്പോ സങ്കടം വരും... എന്റെ സങ്കടം കാണുമ്പോ അതൊക്കെ അതിലേറെ വിഷമായത് സഫൂനും സൈറക്കുമാണ്... അതോണ്ട് അവരെ സെൻഡോഫിന്റെ അന്ന് എനിക്കും ഷാനുക്കക്കും ഒറ്റക്ക് സംസാരിക്കാൻ വേണ്ടി ഒരു അവസരം ഉണ്ടാക്കി തരാമെന്ന് അവർ വാക്ക് തന്നിട്ടുണ്ട്... ആ ഒരു വാക്കിന്റെ പുറത്താണ് ഞാൻ ഇപ്പോ നടക്കുന്നത്.... ഇന്നാണ് അവന്മാരെ സെൻഡോഫ്.... ഇന്നത്തോടെ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും... സഫുവും സൈറയും കൂടി ഞങ്ങൾക്ക് സംസാരിക്കാനുള്ള ഒരു അവസരം ഉണ്ടാക്കി തരുമെന്ന് എനിക്ക് ഉറപ്പാണ്... അപ്പോ എനിക്ക് പറയാനുള്ളത് ഒക്കെ ഷാനുക്കാനോട് പറഞ്ഞ് ഇന്നത്തോടെ എല്ലാത്തിനും ഒരു അവസാനം കാണണം.... ഉച്ചക്ക് ശേഷം ഓഡിറ്റോറിയത്തിൽ വെച്ച് അവർക്ക് ഒരു പരിപാടി കോളേജ് അറേഞ്ച് ചെയ്‌തിട്ടുണ്ട്... അതിന്റെ ഓട്ടത്തിൽ ആയിരുന്നു സഫുവൊക്കെ... കാരണം അവരെ MSF ആണ് പരിപാടിന്റെ ഒക്കെ മെയിൻ... സൈറ ഷാനുക്കാനോട് സംസാരിച്ച് മൂപ്പരെ കൊണ്ട് സമ്മതിപ്പിച്ചിട്ടുണ്ട് പരിപാടി കഴിഞ്ഞിട്ട് എന്നെ വന്ന് കാണാമെന്നും എനിക്ക് പറയാനുള്ളത് കേൾക്കാമെന്നും.... അത് ആലോജിക്കുമ്പോ തന്നെ എനിക്ക് എന്തൊക്കെയോ ടെൻഷനൊക്കെ വരുന്നുണ്ട്... എനിക്ക് കിട്ടുന്ന ലാസ്റ്റ് ചാൻസാണ്... ഇത് മിസ്ആക്കിയാൽ പിന്നെ എനിക്ക് ജീവിതാവസാനം വരെ ഓർത്ത് ഓർത്ത് നീറി കഴിയാൻ ഇത് മതിയാകും... "ഡി റൈനു... നീ ഇവിടെ വന്ന് നിൽക്കാണോ...? അവരെ പരിപാടി ഒക്കെ കഴിഞ്ഞിട്ടുണ്ട്... ഷാനുക്ക നിനക്ക് വേണ്ടി ആ മരത്തിന്റെ ചുവട്ടിൽ ഇരുപ്പുണ്ട് വേഗം അങ്ങോട്ട് ചെല്ല്..." സൈറയാണ്. "പൊന്ന് മോളെ... വളരെ കഷ്ടപ്പെട്ട് ആ സാധാനത്തിനെ കൊണ്ട് സമ്മതിപ്പിച്ചതാണ് നിന്നെ കണ്ട് സംസാരിക്കാൻ... അതോണ്ട് ഓരോന്ന് പറഞ്ഞ് കിട്ടിയ അവസരം പാഴാക്കാതെ പറയാനുള്ളതൊക്കെ പറഞ്ഞേക്കണം..." എന്നൊക്കെ കൂടി അവറ്റകൾ രണ്ടും കൂടി പറഞ്ഞ് നമ്മളെ മോട്ടിവേറ്റ് ചെയ്ത് ഒരു ഓൾ ദി ബെസ്റ്റും കെട്ടിപിടുത്തവും തന്ന് എന്നെ ഗ്രൗണ്ടിലേക്ക് പറഞ്ഞ് വിട്ടു... എന്നിട്ട് പിന്നാലെ എന്റെ ബാഗും കൊണ്ട് അവര് വന്നിട്ട് ഗേറ്റിന്റെ അടുത്ത് നിന്നു... ഞാൻ അവരെ നോക്കി ഒന്ന് നെടുവീർപ്പിട്ടിട്ട് മരച്ചുവട്ടിലേക്ക് ചെന്ന് നോക്കിയപ്പോ ഷാനുക്ക ഒറ്റക്ക് അവിടെ ഇരുന്ന് ഫോണിൽ കളിക്കുന്നത് കണ്ടു... എന്നെ കണ്ടതും ഫോണിൽ നിന്നും നോട്ടം തെറ്റിച്ച് ഫോൺ പോക്കറ്റിലിട്ട് അവിടന്ന് എണീറ്റു... ഞാൻ കയ്യും കാലും വിറച്ചോണ്ട് താഴേക്ക് നോക്കി നീങ്ങി നീങ്ങി ഷാനുക്കാൻറെ അടുത്തേക്ക് ചെന്നു.... എന്നിട്ട് പതിയെ തലയുയർത്തി മൂപ്പരെ നോക്കിയിട്ട് വീണ്ടും തല താഴ്ത്തി.... എങ്ങനെ തുടങ്ങും എന്ത് പറയും എന്നൊക്കെ നല്ലോണം റിഹേഴ്സൽ ചെയ്തിട്ടാണ് ഞാൻ വന്നത് എങ്കിലും അവിടെ എത്തിയപ്പോ എന്റെ മൈൻഡ് മൊത്തം ബ്ലാങ്കായി... എന്താ ചെയ്യേണ്ടതെന്ന് അറിയാൻ പാടില്ലാത്ത അവസ്ഥ.... "നിനക്ക് എന്താ പറയാനുള്ളതെന്ന് വെച്ചാ ഒന്ന് വേഗം പറ... എനിക്ക് പോയിട്ട് കുറച്ച് ദൃതിയുണ്ട്...." എന്ന് ഷാനുക്ക പറഞ്ഞപ്പോ ഞാൻ മൂപ്പരെ മുഖത്തേക്ക് നോക്കി കണ്ണടച്ചിട്ട് ശ്വാസം വലിച്ച് വിട്ട് കണ്ണ് തുറന്നു... എന്നിട്ട് ഷാനുക്കാക്ക് കൊടുക്കാൻ വേണ്ടി വാങ്ങിച്ച ഒരു ഗിഫ്റ്റ് ബോക്സ് എടുത്ത് ഷാനുക്കാൻറെ നേരെ നീട്ടി... "എന്തായിത്....?" ഞാൻ ഒന്നും മിണ്ടാതെ വീണ്ടും അത് ഷാനുക്കാൻറെ നേരെ നീട്ടിയപ്പോ എന്നെ നോക്കി നെറ്റി ചുളിച്ചോണ്ട് അത് വാങ്ങിച്ച് തുറക്കാൻ തുടങ്ങി.... പടച്ചോനെ അത് കാണുമ്പോ ഇങ്ങേരെ പ്രതികരണം എങ്ങനെ ആകുമെന്ന് ചിന്തിച്ചോണ്ട് ഞാൻ ഷാനുക്കാനെ തന്നെ നോക്കി നിന്നു... (തുടരും)
12.6k views
6 days ago
#

📙 നോവൽ

*💖CrAzY lOvE💓* _Part.13_ ✍ Mubashira MSKH അവൻ അവളെ അടുത്തേക്ക് പോയപ്പോ തന്നെ അവന്മാരും അവളുടെയും സജന്റെയും അടുത്തേക്ക് പോയി... ഞാൻ അവിടെ നിന്ന് കട്ട പോസ്റ്റായി കൊണ്ട് അവന്മാരെ തുറുക്കനെ നോക്കിയെങ്കിലും നമ്മളെ ഒന്ന് തിരിഞ്ഞ് പോലും നോക്കിയില്ല.... അവിടന്ന് അപ്പോ തന്നെ സഫൂനെയും കൂട്ടി ഞാൻ ക്ലാസ്സിലേക്ക് ചെന്നു... എന്നിട്ട് ബാഗ് ബെഞ്ചിലേക്ക് എറിഞ്ഞിട്ട് പുറത്ത് വരാന്തയിൽ പോയി എങ്ങോട്ടെന്നില്ലാതെ മിഴികളെ പായിച്ചു.... സഫു വന്ന് എന്റെ തോളിൽ കൈ വെച്ചപ്പോ ഞാൻ അവളെ കൈ തട്ടി മാറ്റി വീണ്ടും എങ്ങോട്ടൊക്കെയോ നോക്കി നിന്നു... അവൾക്ക് എന്റെ മാനസികാവസ്ഥ മനസ്സിലാക്കാൻ പറ്റുന്നുണ്ടെങ്കിലും സഫു എന്നോട് അതൊക്കെ വിട്ട് കള എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു... പക്ഷെ എനിക്ക് എന്തോ അത് അങ്ങനെ വിട്ട് കളയാൻ തോന്നിയില്ല... എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞ് കഴിഞ്ഞ് മാപ്പ് പറഞ്ഞിട്ടെ എല്ലാം അവസാനിപ്പിക്കൂ എന്ന് ഞാൻ ദൃഢ പ്രതിജ്ഞ ചെയ്തു... അങ്ങനെ ക്ലാസുകൾ ഒക്കെ ഓരോന്ന് എടുത്ത് തുടങ്ങി... ഞങ്ങളെ ഫസ്റ്റ് സെം എക്സാമിന്റെ നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്... രണ്ടാഴ്ച കഴിഞ്ഞാൽ എക്‌സാമാണ്... അതിന്റെ ടെന്ഷനിലാ എല്ലാവരും.... ആദ്യത്തെ എക്സാം ആയത് കൊണ്ട് അതിന്റെതായ പേടിയും ടെന്ഷനുമൊക്കെ എക്സാം കാര്യത്തിൽ എല്ലാവർക്കും ഉണ്ടായിരുന്നെങ്കിലും എനിക്ക് ഷാനുക്കാൻറെ കാര്യത്തിൽ ആയിരുന്നു ഈ പറഞ്ഞ പേടിയും ടെന്ഷനുമൊക്കെ ഉണ്ടായിരുന്നത്... അല്ലേലും പഠിക്കാൻ വരുന്നവർക്ക് പറഞ്ഞതല്ലേ ഈ എക്‌സാമും പേടിയുമൊക്കെ... നമ്മള് പിന്നെ നിവർത്തികേട് കൊണ്ട് വന്നത് ആയത് കൊണ്ട് അതിലൊന്നും അത്ര വലിയ പേടിയൊന്നും ഇല്ലെന്നു... അങ്ങനെ ടീച്ചേഴ്സ് ഒക്കെ നോട്ടിഫിക്കേഷൻ വന്നതിനെ തുടർന്ന് ഫസ്റ്റ് സെം തന്നെ ഒന്നൂടെ റിവിഷൻ ഒക്കെ എടുക്കാൻ തുടങ്ങി... അതിൽ പരം ചടപ്പിക്കുന്ന മറ്റു ക്ലാസുകൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല... കേട്ടത് തന്നെ വീണ്ടും വീണ്ടും കേട്ട് മടുത്തു... എങ്ങനെയെങ്കിലും ഇവിടന്ന് ഒന്ന് രക്ഷപ്പെടാൻ പറ്റിയിരുന്നെങ്കിൽ എന്ന് ചിന്തിച്ച് ടീച്ചേഴ്‌സിനെയൊക്കെ പ്രാകി ഓരോ ക്ലാസും കഴിഞ്ഞ് കൊണ്ടിരിക്കുമ്പോഴാണ് നാലാമത്തെ പിരീഡ് അത് സംഭവിച്ചത്... അപ്പൊ മലയാളം പിരീഡ് ആയിരുന്നു... ഞങ്ങൾക്ക് ആണെങ്കിൽ ഈ സെമിന് വന്ന ഒരു പുതിയ ടീച്ചറും... അത് പഠിപ്പിക്കുന്നത് ഒന്നും മനസ്സിലായില്ലെങ്കിലും അതിന്റെ ക്ലാസിൽ നന്നായിട്ട് നീണ്ട് നിവർന്ന് കിടക്കാനുള്ള സൗകര്യമുണ്ടാകും... അത്രക്ക് നല്ല ടീച്ചറാ... അങ്ങനെ ആ പിരീഡ് ഉറക്കം തൂങ്ങി ഞാനും സഫുവും ഇരിക്കുമ്പോഴാണ് ഒരുത്തൻ ക്ലാസിലേക്ക് വന്നിട്ട് എന്നെ ശ്രീദേവി ടീച്ചർ വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് വിളിച്ചത്... നമ്മളും അന്തം വിട്ട് എന്നെ എന്തിനാ ഇപ്പോ ആ മൂദേവി വിളിക്കുന്നതെന്ന് ചിന്തിച്ച് എണീറ്റ് നിന്ന് ഞാൻ സഫൂനെ ഒന്ന് നോക്കി... ഓള് എന്നോട് എന്താ കാര്യമെന്ന് ആംഗ്യം കാണിച്ചപ്പോ ഞാൻ അറിയില്ലെന്ന് തോള് പൊക്കി... എന്നിട്ട് ടീച്ചറെ നോക്കിയപ്പോ എന്നോട് സ്റ്റാഫ് റൂമിലേക്ക് ചെല്ലാൻ പറഞ്ഞു... ഞാൻ ഒന്ന് തലയാട്ടി കൊണ്ട് ക്ലാസിൽ നിന്ന് ഇറങ്ങിയതും എല്ലാരും എന്നെ തന്നെ നോക്കാൻ തുടങ്ങി... അങ്ങനെ ഞാൻ അവന്റെ പിന്നാലെ സ്റ്റാഫ് റൂം ലക്ഷ്യമാക്കി നടന്ന് സ്റ്റെയർ ഇറങ്ങാൻ തുടങ്ങി... അവനോട് എന്തിനാ വിളിപ്പിച്ചതെന്ന് ചോദിക്കാമെന്ന് കരുതി നിൽക്കുമ്പോ ആ ചെക്കൻ തന്നെ ഇങ്ങോട്ട് സംസാരിച്ചു... "റൈഹാന എന്നല്ലേ നിന്റെ പേര്..." "അതെ..." "എന്നെ അറിയോ നിനക്ക്...?" അവനെയൊന്ന് അടിമുടി നോക്കി കൊണ്ട് ഞാൻ ഇല്ലെന്ന് ആംഗ്യം കാണിച്ചപ്പോ ഓൻ ചിരിച്ചോണ്ട് മുന്നോട്ട് നടന്നു... എന്നിട്ട് പെട്ടെന്ന് എനിക്ക് അഭിമുഖമായി തിരിഞ്ഞ് നിന്നിട്ട് എനിക്ക് തടസമായി അവന്റെ കൈ വെച്ചു... "ഇനി താൻ താഴോട്ട് ഇറങ്ങി പോകണ്ട... തന്നെ ശ്രീദേവി മാം ഒന്നും വിളിക്കുന്നില്ല... ഞാൻ ചുമ്മ പറഞ്ഞതാ...." അവന്റെ സംസാരം കേട്ട് ഞാൻ തൊള്ളേം തുറന്ന് ഓനെ നോക്കിയപ്പോ ഓൻ കൈ താഴ്ത്തി എന്റെ അടുത്തേക്ക് വന്നു... "എന്റെ പേര് റഹീസ്... ബിബിഎ ഫൈനൽ ഇയർ സ്റ്റുഡന്റാണ്... നീയെന്നെ ശ്രദ്ധിച്ചിട്ടുണ്ടോ എന്നൊന്നും എനിക്ക് അറിയില്ല... പക്ഷെ നിന്നെ കണ്ട അന്ന് മുതൽ ഞാൻ നിന്റെ പിന്നാലെ തന്നെ ഒരു നിഴല് പോലെ കൂടെ ഉണ്ടായിരുന്നു..." ഓന്റെ ഡയലോഗ് ഒക്കെ കേട്ട് നമ്മള് കിളി പോയ അവസ്ഥയിൽ ഓനെ നോക്കി കൊണ്ട് നിന്നിട്ട് ഈ മുതലിനെ എന്നിട്ട് ഇതുവരെ നമ്മള് കണ്ടില്ലല്ലോ പടച്ചോനെ എന്ന് മനസ്സിൽ പറഞ്ഞു... സത്യായിട്ടും ഈ ആളെ ഞാൻ ഇതിന് മുൻപ് കണ്ടതായി ഓർക്കുന്നത് പോലുമില്ല.... എന്നാലും ആള് പൊളിയാണ്... ഷാനുക്കാനെ വെച്ച് നോക്കുമ്പോ ഇച്ചിരി ഗ്ലാമറൊക്കെ കൂടുതൽ ഉള്ള ഐറ്റം തന്നെയാണ് ഇവൻ... ഓനെ തന്നെ ഇങ്ങനെ വായിനോക്കി നിൽക്കുന്നത് അത്ര നല്ലത് അല്ലല്ലോ... അതോണ്ട് ഞാൻ വേഗം അവിടന്ന് മെല്ലെ തടി തപ്പി മോളിലേക്ക് പോകാൻ നിന്നു... "റൈഹാന... ഒന്നവിടെ നിൽക്കടോ... എനിക്ക് പറയാനുള്ളത് കേട്ടിട്ട് തനിക്ക് പൊയ്ക്കൂടെ... കൊറേ കഷ്ടപ്പെട്ടിട്ടാ തന്നെ ഒന്ന് ഒറ്റക്ക് കിട്ടാൻ വേണ്ടി ക്ലാസിൽ നിന്ന് ഇറക്കി കൊണ്ട് വന്നത്... എന്നിട്ട് എനിക്ക് പറയാനുള്ളത് കേൾക്കാതെ പോകാണോ...?" "ഹ്മ്...? എന്താ പറയാനുള്ളത്...? വേഗം പറ... എനിക്ക് പോകണം...." ഞാൻ അത് പറഞ്ഞപ്പോ ഓൻ ഒന്ന് നെടുവീർപ്പിട്ടിട്ട് ഒന്ന് ചുറ്റും കണ്ണോടിച്ചു... "എനിക്ക് നിന്നെ ഒരുപാട് ഇഷ്ടാണ്... നീയും എന്നെ അതുപോലെ ഇഷ്ടപ്പെടണം എന്നൊന്നും ഞാൻ പറയില്ല... പക്ഷെ ഞാൻ പറഞ്ഞ ഈ കാര്യത്തെ കുറിച്ച് നന്നായിട്ട് ആലോജിച്ച് നോക്കിയിട്ട് നാളെ തന്നെ എനിക്ക് ഒരു പോസിറ്റീവ് മറുപടി തരണം... ഓക്കേ...?" എന്ന് പറഞ്ഞ് അവൻ വരാന്തയിലൂടെ എങ്ങോട്ടോ നടന്ന് പോയി... ഞാൻ അവിടെ നിന്ന് ഓൻ പറഞ്ഞത് കേട്ട് തൊള്ളേം തുറന്ന് ഇത് എന്തോന്ന് ജന്മമെന്ന് ചിന്തിച്ച് അവന്റെ വാക്ക് മുഖവുരക്ക് എടുക്കാതെ മോളിലേക്ക് തന്നെ കേറി പോയി... അപ്പോ തന്നെ റാഫിക്ക എന്റെ പിറകിൽ നിന്ന് വിളിക്കുന്നത് കേട്ടതും ഞാൻ സ്പോട്ടിൽ തിരിഞ്ഞ് നോക്കി ഒന്ന് പുഞ്ചിരിച്ച് മൂപ്പരെ അടുത്തേക്ക് ചെന്നു... "എന്താ റാഫിക്ക.... എന്തിനാ വിളിച്ചേ...?" ഞാൻ വളരെ ആകാംഷയോടെ അത് ചോദിച്ചപ്പോഴും വല്യ താല്പര്യമൊന്നും ഇല്ലാത്ത മട്ടിൽ മുഖം കോട്ടി കൊണ്ട് റാഫിക്ക എങ്ങോട്ടോ നോക്കി പറയാൻ തുടങ്ങി... "നിന്നെ ഷാനുവിന് ഒന്ന് കാണണമെന്ന് പറഞ്ഞു... എന്തിനാണെന്ന് ഒന്നും എന്നോട് പറഞ്ഞില്ല... ലഞ്ച് ബ്രേക്കിന് ബെല്ല് അടിച്ച ഉടനെ തന്നെ ലൈബ്രറിയിലെ ലവേഴ്‌സ് കോർണറിലേക്ക് വരാൻ പറഞ്ഞു...." എന്ന് പറഞ്ഞ് എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്കാൻ പോലും കൂട്ടാക്കാതെ മൂപ്പര് അവിടന്ന് പോയി... ലൈബ്രറിയിലെ ഈ ലവേഴ്‌സ് കോർണർ എന്ന് പറയുന്നത് അവസാനത്തെ ബുക്ക് ഷെൽഫിന്റെ ഒരു മൂലയെയാണ്... അവിടെ ലവേഴ്സിനെ അല്ലാതെ വേറെ ആരെയും ഇതുവരെ ഞങ്ങള് കണ്ടിട്ടില്ല... അവർക്ക് സ്വതന്ത്രമായി സൊള്ളാനും കിസ്സടിക്കാനുമൊക്കെ ഇതിലും നല്ല പ്ലേസ് സ്വപ്നങ്ങളിൽ മാത്രമാണ്... എന്നെ ഷാനുക്ക അങ്ങോട്ട് വിളിച്ചിട്ടുണ്ടെങ്കിൽ അത് വെറുതെ ആയിരിക്കില്ലെന്ന് എനിക്ക് ഉറപ്പാ... ഇനി ചെലപ്പോ എന്നെ ക്ഷമിച്ച് എന്നെ വീണ്ടും പ്രൊപോസ് ചെയ്യാൻ ആയിരിക്കോ അങ്ങോട്ട് വിളിച്ചതെന്ന് ഞാൻ ചിന്തിച്ചെങ്കിലും എന്തോ അങ്ങോട്ട് പോകാൻ ഒരു പേടി... അതോണ്ട് വേഗം ക്ലാസ്സിലേക്ക് കയറി ചെന്ന് ഞാൻ സീറ്റിൽ പോയി ഇരുന്നു... എന്റെ മുഖത്തെ ഭാവം കണ്ടിട്ട് പലരും എന്നെ തന്നെ നോക്കി നിൽക്കാണ്... എന്തിനാ ടീച്ചർ വിളിപ്പിച്ചതെന്ന് പല സൈഡിൽ നിന്നും ചോദ്യങ്ങൾ വന്നു... ഒന്നുമില്ലെന്ന് പറഞ്ഞ് ഞാൻ അവരിൽ നിന്നും മുഖം തിരിച്ച് സഫൂനോട് നടന്നതൊക്കെ വിവരിച്ച് കൊടുത്തു... റഹീസിന്റെ കാര്യം പറഞ്ഞപ്പോ അവള് നിന്ന് കിണിച്ചെങ്കിലും റാഫിക്ക പറഞ്ഞത് പറഞ്ഞപ്പോ അവള് എന്നെ നോക്കി എന്തിനാ വിളിപ്പിച്ചതെന്ന് ചോദിച്ചു... അത് എനിക്കും അറിയില്ലെന്ന് പറഞ്ഞ് ഞങ്ങള് രണ്ടും കൂടി അത് എന്തിനാകുമെന്ന് ചിന്തിച്ചു... ഓരോന്ന് ചിന്തിച്ച് കൂട്ടുമ്പോ പേടി വരുന്നുണ്ടെങ്കിലും ഷാനുക്ക ഇനി വിളിക്കുന്നത് എന്റെ നല്ലതിനാണോ എന്ന് പറയാൻ പറ്റില്ലല്ലോ... അതോണ്ട് ഞാൻ എന്തായാലും ബെല്ലടിച്ച ഉടനെ തന്നെ ലൈബ്രറിയിലേക്ക് പോകാൻ തീരുമാനിച്ചു... അതും ഒറ്റക്ക് ഒന്നും അല്ലാട്ടോ... കൂടെ സഫുവും ഉണ്ട്... അവരെ പറ്റി ചിന്തിച്ച് നിന്നതും ബെല്ലടിച്ചതും ഒരുമിച്ചായിരുന്നു... അപ്പോ തന്നെ ഞാൻ സഫൂനെയും കൂട്ടി ലൈബ്രറിയിലേക്ക് ചെന്നു... അവിടെ അപ്പോ ഷാനുക്കയും കൂട്ടരും ബെഞ്ചിൽ ഇരുന്ന് എന്തൊക്കെയോ ബുക്ക്സ് വായിക്കാണ്... ഞങ്ങളെ കണ്ടപ്പോ തന്നെ അവര് അഞ്ച് പേരും ബുക്കിൽ നിന്ന് ഞങ്ങളെ മുഖത്തേക്ക് നോട്ടം തെറ്റിച്ചു... എന്നിട്ട് ഷാനുക്ക ആ ബുക്ക് മടക്കി വെച്ച് എന്നെ നോക്കി കൊണ്ട് അവിടന്ന് എണീറ്റിട്ട് ലവേഴ്‌സ് കോർണറിലേക്ക് നടന്നു... അപ്പോ ലൈബ്രേറിയൻ നാരായണൻ സാർ ഫുഡ് കഴിക്കാൻ വേണ്ടി അവിടന്ന് ഇറങ്ങി പോയിരുന്നു... ഷാനുക്ക പോകുന്നത് കണ്ട് ഞാൻ അങ്ങോട്ട് നോക്കിയപ്പോ എന്നോട് അവന്മാര് ചെല്ലെന്ന് ആംഗ്യം കാണിച്ചു... നമ്മക്ക് ആണെങ്കിൽ പേടിച്ചിട്ട് കയ്യും കാലും വിറക്കുന്നുണ്ട്... ഞാൻ സഫൂനെ തിരിഞ്ഞ് നോക്കി കൊണ്ട് അങ്ങോട്ട് നടക്കാൻ തുടങ്ങിയപ്പോ ഓള് ചെല്ലെന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു... നമ്മള് ഇല്ലാത്ത ധൈര്യവും കയ്യിൽ പിടിച്ച് നെഞ്ചിന്റെ അകത്ത് നടക്കുന്ന നാസിക് ധൂളിനെയും വക വെക്കാതെ അവന്റെ അടുത്തേക്ക് ചെന്ന് ഒന്ന് ദീർഘ ശ്വാസം എടുത്ത് വിട്ടു... അപ്പോ അവിടെ വേറെ രണ്ട് കപ്പിൾസ് കുറുകുന്നുണ്ടായിരുന്നു... അവരോട് ഷാനുക്ക പോകാൻ പറഞ്ഞപ്പോ തന്നെ അവരവിടെ നിന്ന് എന്നെ നോക്കി കൊണ്ട് പോയി... ഇപ്പോ ആ ഭാഗത്ത് ഞാനും ഷാനുക്കയും അല്ലാതെ മറ്റാരുമില്ല... എന്ത് വേണേലും സംഭവിക്കാമെന്ന് എന്റെ മനസ് എന്നോട് തന്നെ മന്ത്രിക്കാൻ തുടങ്ങി... എനിക്ക് ആണെങ്കിൽ ശ്വാസം മുട്ടുന്ന പോലെയും ഹാർട്ട് അറ്റാക്ക് വരുന്ന പോലെയുമൊക്കെ നല്ലോണം ഫീൽ ചെയ്യുന്നുമുണ്ട്... ഷാനുക്ക എന്റെ മുഖത്തേക്ക് നോക്കാതെ അടുത്തേക്ക് നടന്ന് വന്നിട്ട് കയ്യും കെട്ടി നിന്ന് എന്നെയൊന്ന് അടിമുടി നോക്കി... എന്നിട്ട് ഒരു വശ്യമായ പുഞ്ചിരിയിലൂടെ എന്റെ കയ്യിൽ കേറി പിടിച്ചോണ്ട് എന്നെ അടുത്തേക്ക് വലിച്ചു... നമ്മള് അപ്പോ തന്നെ പകച്ച് പണ്ടാറടങ്ങി മൂപ്പരെ പിടിച്ച് തള്ളി മാറ്റി അവിടന്ന് പോകാൻ നിന്നു... ഷാനുക്ക അങ്ങനെയൊക്കെ ചെയ്തപ്പോ സത്യം പറഞ്ഞാൽ എനിക്ക് കരച്ചിൽ വന്ന് പോയി... അതോണ്ട് തന്നെ കണ്ണുകൾ അതിന്റെ പണി കൃത്യമായി ചെയ്യുന്നുണ്ടായിരുന്നു.... ഞാൻ ഷാനുക്കാനെ തള്ളി മാറ്റി അവിടന്ന് പോകാൻ നിന്നപ്പോ മൂപ്പര് വീണ്ടും എന്റെ കൈ പിടിച്ച് വെച്ചു... "ഹാ.... നീയിതെങ്ങോട്ടാ പോകുന്നെ...? ഞാൻ വിളിപ്പിച്ചത് എന്തിനാ എന്നൊന്നും ചോദിക്കുന്നില്ലേ...? ഇല്ലെങ്കിൽ വേണ്ട ഞാൻ തന്നെ പറയാം... ഞാനേ... നിന്നെ ഒന്ന് ചെറുതായിട്ട് പീഡിപ്പിക്കാൻ വേണ്ടി വിളിപ്പിച്ചതാ..." ഷാനുക്ക പറയുന്നത് കേട്ടപ്പോ എനിക്ക് ദേഷ്യം വന്നു... മുഖമടക്കി ഒന്ന് പൊട്ടിക്കണമെന്നൊക്കെ തോന്നിയെങ്കിലും എന്റെ കൈകൾ അവന്റെ കൈകളിൽ ആയി പോയി... "ഷാനുക്ക.... എന്നെ വിട്... എനിക്ക് ഇതൊന്നും ഇഷ്ടല്ല... എന്റെ കയ്യീന്ന് വിട് പ്ലീസ്...." "നീയെന്തിനാ ഇങ്ങനെ കിടന്ന് തുള്ളുന്നത് പെണ്ണെ... ഞാൻ നിന്നെ കേറി പിടിച്ചാൽ നിന്റെ ഫൈസൽ നിന്നെ ഉപേക്ഷിച്ച് പോകോ...? അങ്ങനെ ആണെങ്കിൽ അതൊരു നല്ല കാര്യമല്ലേ...?" എല്ലാം അറിഞ്ഞ് വെച്ച് കൊണ്ട് ഷാനുക്ക അങ്ങനെയൊക്കെ പറഞ്ഞപ്പോ എനിക്ക് ശരിക്കും ദേഷ്യം വന്നു... അതുവരെ കരഞ്ഞ് കലങ്ങി നിന്ന എന്റെ മിഴികൾ ഓനെ രൂക്ഷമായി നോക്കി... "ഷാനുക്ക... എന്നെ വിട്... ഇങ്ങൾക്ക് എല്ലാം അറിയാമെന്ന് എനിക്ക് അറിയാ... എന്നെ ഇട്ട് വെറുതെ കളിപ്പിക്കാൻ നിക്കാതെ എന്നെ വിട്... എനിക്ക് പോണം..." "എനിക്ക് അറിയാമെന്നോ... എന്ത് അറിയാമെന്നാ നീ പറഞ്ഞ് വരുന്നത്..? അതുകൂടി നീയൊന്ന് പറ..." "ഷാനുക്ക എന്നെ വിട്ടെ... എനിക്ക് പോണം..." ഞാൻ കുറച്ച് കടുപ്പത്തിൽ തന്നെ അങ്ങനെ പറഞ്ഞ് ഒച്ച വെച്ചപ്പോ ഓൻ എന്റെ കയ്യിലെ പിടുത്തം ഒന്നൂടെ മുറുക്കി... "എന്നാ പറയെടി... എനിക്ക് എന്ത് അറിയാമെന്നാ നീ പറഞ്ഞെ...? അത് പറ... എന്നിട്ട് നിന്നെ വിടണോ വേണ്ടയോ എന്ന് അപ്പോ തീരുമാനിക്കാം... പറയെടി..." അങ്ങേര് കലിപ്പായി കൊണ്ട് അത് പറഞ്ഞ് എന്നെ നോക്കുന്നത് കണ്ടപ്പോഴാണ് നമ്മളെ എന്തിനാ ഇങ്ങോട്ട് വിളിച്ച് വരുത്തിയതെന്ന് ശരിക്കും മനസ്സിലായത്... എന്റെ നാവിൽ നിന്ന് തന്നെ അങ്ങേർക്ക് കേൾക്കണം ഞാൻ പറഞ്ഞതൊക്കെ കള്ളമായിരുന്നെന്നും എന്റെ നിക്കാഹ് കഴിഞ്ഞിട്ടില്ലെന്നും... അത് പറയിപ്പിക്കാൻ വേണ്ടിയാണ് എന്നെ ഇങ്ങോട്ട് വിളിച്ച് വരുത്തിയത്... അല്ലാതെ എന്നോടുള്ള അടങ്ങാത്ത പ്രേമം കൊണ്ട് എന്നെ സ്നേഹിക്കാനല്ല... എല്ലാത്തിനും ഒരു അവസാനം കാണാൻ.... "പറയെടി... എന്താ നീയൊന്നും മിണ്ടാത്തെ...? നിന്റെ നാവിറങ്ങി പോയോ...? യാതൊരു കൂസലുമില്ലാതെ ആരെയും വിശ്വസിപ്പിക്കുന്ന തരത്തിലുള്ള നുണ പറയാനൊക്കെ നിനക്ക് ആയിരം നാക്ക് ആണല്ലോ... ഇപ്പോ എന്ത്യേ ആ നാക്ക് ഒന്നുമില്ലേ...?" അതുവരെ അവന്റെ കയ്യിൽ നിന്ന് നമ്മളെ കൈ വിടുവിക്കാൻ ഞാൻ നടത്തിയ ശ്രമമൊക്കെ അപ്പോ തന്നെ നിർത്തി... എന്നിട്ട് കണ്ണടച്ച് പിടിച്ച് ഒരു ദീർഘ ശ്വാസം എടുത്ത് വിട്ട് ഷാനുക്കാനെ നോക്കി.... "ഷാനുക്ക... സോറി... I am really sorry... ഞാൻ അന്ന് അങ്ങനെയൊക്കെ വെറുതെ പറഞ്ഞതാ... എന്നോട് ക്ഷമിക്കണം... പ്ലീസ്...." "ഹ്... നീയെന്ത് വെറുതെ പറഞ്ഞെന്നാ ഈ പറഞ്ഞ് വരുന്നത്...? അത് കൂടി ഒന്ന് പറയണം..." ഷാനുക്ക ഒരു പുച്ഛത്തോടെ അത് ചോദിച്ചപ്പോ എനിക്ക് വീണ്ടും കരച്ചിലൊക്കെ വരുന്ന പോലെ തോന്നി... ഞാൻ ഷാനുക്കയിൽ നിന്ന് മുഖം തിരിച്ച് താഴോട്ട് നോക്കിയിട്ട് ഒന്ന് നെടുവീർപ്പിട്ട് വീണ്ടും ഷാനുക്കാനെ നോക്കി.... "ഷാനുക്ക പ്ലീസ്... എല്ലാം അറിഞ്ഞ് വെച്ചോണ്ട് എന്നെ ഇങ്ങനെ പൊട്ടം കളിപ്പിക്കരുത്...." "ഹോ അപ്പോ നിന്നെ പൊട്ടം കളിപ്പിച്ചതായോ കുറ്റം... നീ ഞങ്ങളെ എല്ലാവരെയും വിഡ്ഢികളാക്കിയത് ഒന്നും ഒരു പ്രശ്‌നവുമല്ലേ...?" "ഷാനുക്ക... ഞാൻ അതൊക്കെ അപ്പോ രാഗിങ്ങിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി പറഞ്ഞതാ.... നിങ്ങളെയൊക്കെ ഇത്രത്തോളം കളിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല... എന്റെ നിക്കാഹ് ഒന്നും കഴിഞ്ഞിട്ടില്ല... ഡിഗ്രി കഴിയാതെ അങ്ങനെ ഒരു പരിപാടി നടത്തി തരുകപോലും ചെയ്യില്ല എന്റെ കാക്ക... ഞാൻ അതൊക്കെ അപ്പോഴത്തെ ഒരു ആവേഷത്തിന്...." "ഹ്മ്... മതി..." ഞാൻ പറഞ്ഞ് പൂർത്തിയാക്കുന്നതിന് മുന്നേ തന്നെ എന്റെ കയ്യിൽ നിന്നും ഷാനുക്ക പിടി വിട്ട് എന്റെ നേരെ കയ്യുയർത്തി.... "നിന്റെ വിശദീകരണമൊന്നും എനിക്ക് കേൾക്കണ്ട... നിന്റെ നാവിൽ നിന്ന് തന്നെ എനിക്ക് സത്യം കേൾക്കണമായിരുന്നു... അതിന് വേണ്ടി മാത്രമാണ് നിന്നെ ഇങ്ങോട്ട് വിളിച്ച് വരുത്തിയത്... നിന്നെ ഞാൻ സ്നേഹിച്ചതൊന്നും വെറും ഒരു ക്യാംപസ് പ്രണയം മാത്രമല്ല... ശരിക്കും എന്റെ ഹൃദയം തന്ന് തന്നെയാ നിന്നെ സ്നേഹിച്ചത്.... പക്ഷെ നീ പറഞ്ഞ കള്ളം സത്യമാണെന്ന് വിശ്വസിച്ചിട്ട് പോലും നിന്നെ ഞാൻ ഉപേക്ഷിക്കാൻ തയ്യാറായിട്ടില്ല... കാരണം അത്രക്ക് ഇഷ്ടായിരുന്നു എനിക്ക് നിന്നെ.... നീ എന്റെ സ്നേഹം കാണാതെ എന്ന് മുതൽ ആ കള്ളം പറഞ്ഞ് ഞങ്ങളെയൊക്കെ വിഡ്ഢികളാക്കിയോ അപ്പോ മുതൽ തന്നെ എന്നിലെ നിന്നോടുള്ള പ്രണയവും നശിച്ചു... എനിക്ക് ഇപ്പോ നിന്നോട് വെറുപ്പ് മാത്രമേയുള്ളു... വെറുപ്പ് മാത്രം.... നിക്കാഹ് കഴിഞ്ഞെന്നൊക്കെ കള്ളം പറഞ്ഞ് നിന്റെ ഉപ്പാന്റെ പേര് നിന്റെ കെട്ട്യോന്റെ പേരാക്കി മാറ്റിയപ്പോ നീയൊന്ന് ചിന്തിച്ചില്ല... ആരെ പേരിലാണ് നീയീ കള്ളങ്ങൾ ഒക്കെ പറഞ്ഞതെന്ന്.... നാണമില്ലല്ലൊടി നിനക്ക് ഇത്രക്കും തരം താഴ്ന്ന പ്രവർത്തി ചെയ്യാൻ.... ഛെ.... എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു നിന്നെ ഒക്കെ പോയി സ്നേഹിച്ചതിന്...." ഷാനുക്ക പറയുന്നതൊക്കെ അക്ഷരം പ്രതി കേട്ട് ഞാൻ തല കുനിച്ച് കണ്ണീർ വാർത്ത് കൊണ്ടിരുന്നു... കാരണം ഇതൊക്കെ കേൾക്കാൻ ഞാൻ ബാധ്യസ്ഥയാണ്, ഷാനുക്ക പറഞ്ഞതൊക്കെ സത്യവുമാണ്... അത്കൊണ്ട് എനിക്ക് ഇതൊക്കെ കേട്ടേ പറ്റൂ.... "നീ പറഞ്ഞതൊക്കെ കള്ളമാണെന്ന് എന്ന് അറിഞ്ഞോ അന്ന് തീർന്നു എനിക്ക് നിന്നോട് ഉണ്ടായിരുന്ന ഇഷ്ടം.... എനിക്ക് നിന്നെ ഇപ്പോ കാണുന്നത് തന്നെ കലിയാ... എന്റെ സ്നേഹം മനസ്സിലാക്കാതെ ഈ കാണിച്ച പ്രവർത്തികൾക്കൊക്കെ നീയൊരിക്കൽ ഖേദിക്കും... അന്ന് നിനക്ക് ഒന്നും എന്റെ കണ്മുന്നിൽ വരാൻ പോലും അർഹത ഉണ്ടാകില്ല... എന്റെ ഫ്രണ്ട്സ് ഒക്കെ നിന്നെയും ഒരു നല്ല ഫ്രണ്ടായിട്ടാണ് കണ്ടത്... അവന്മാരെ ഫ്രണ്ട്ഷിപ്പിനെ പോലും നീ ചതിക്കായിരുന്നു... ഈ ഒരു കള്ളത്തിന് ഞങ്ങളിൽ നിന്ന് നിനക്ക് ഒരു മാപ്പും കിട്ടില്ല... അത്രക്ക് വെറുത്തു പോയി നിന്നെ..." എന്നൊക്കെ പറഞ്ഞ് ഷാനുക്ക എന്നെ മറികടന്ന് പോകാൻ നിന്നു.... "ഷാനുക്ക... പ്ലീസ്.... എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്കണം.... ഞാൻ...." "വേണ്ട... നീ ഇനിയും കള്ളങ്ങൾ പറഞ്ഞ് ഞങ്ങളെ വിശ്വസിപ്പിക്കാൻ നോക്കണ്ട... നിന്റെ ഈ കണ്ണീർ പോലും കള്ളമാണെന്ന് നന്നായിട്ട് അറിയാം... അതോണ്ട് പോയ വിശ്വാസം വീണ്ടെടുക്കാൻ വേണ്ടി ഇങ്ങനെ കിടന്ന് ബുദ്ധിമുട്ടണ്ട... അതിനി നടക്കില്ല.... ഒരിക്കലും...." എന്ന് പറഞ്ഞ് പല്ലും ഞെരിച്ച് ഷാനുക്ക അവിടന്ന് പോയപ്പോ എനിക്ക് എന്നോട് തന്നെ ദേഷ്യം വന്നു.... ഞാൻ പറഞ്ഞ കള്ളം.... അത് ഇത്രക്കൊക്കെ എന്റെ ലൈഫിനെ ബാധിക്കുമെന്ന് ഞാൻ ഒരിക്കൽ പോലും ചിന്തിച്ചില്ല.... ഞാൻ ഷെൽഫിൽ ചാരി നിന്നിട്ട് കണ്ണുകൾ ഇറുക്കിയടച്ചു... എന്നിട്ട് ഷാനുക്ക പറഞ്ഞതൊക്കെ വീണ്ടും വീണ്ടും ആലോജിച്ച് കൊണ്ട് സ്വയം എന്നെ തന്നെ പ്രാകി.... അപ്പോ സഫു എന്റെ അടുത്തേക്ക് വന്നിട്ട് എന്താ കാര്യം എന്ന് അന്വേഷിച്ചതും എനിക്ക് കരയാനും എന്നെ തന്നെ സ്വയം പഴിചാരുകയുമല്ലാതെ വേറെ നിവർത്തി ഉണ്ടായിരുന്നില്ല... അവള് എന്റെ കണ്ണ് തുടച്ചിട്ട് ക്ലാസിലേക്ക് കൊണ്ട് പോയി ഇരുത്തി എന്നിൽ നിന്നും എല്ലാം ചോദിച്ച് മനസ്സിലാക്കി... ഞാൻ ഷാനുക്ക പറഞ്ഞതൊക്കെ അവളോട് പറഞ്ഞ് കൊടുത്തപ്പോ എനിക്ക് വീണ്ടും കരച്ചില് വന്നു... നമ്മളെ കരച്ചില് കണ്ട് പലരും കാര്യം അന്വേഷിച്ച് അടുത്ത് വന്നപ്പോ തല വേദനിക്കുന്നുണ്ടെന്ന് വീണ്ടും കള്ളം പറഞ്ഞ് ഡെസ്‌ക്കില് തല വെച്ച് കിടന്നു... "റൈനു... നീ കിടക്കാണോ...? ഒന്നും കഴിക്കുന്നില്ലേ...?" "എനിക്ക് ഒന്നും വേണ്ട സഫു.... എനിക്ക് വീട്ടിൽ പോണം..." "ഡി... നീയെന്തൊക്കെയാ ഈ പറയുന്നേ...? ഇന്നലെയല്ലേ അവിടന്ന് വന്നിട്ടുള്ളൂ... എന്നിട്ട് ഇപ്പോ വീണ്ടും വീട്ടിൽ പോണമെന്ന് പറഞ്ഞാൽ..." "എനിക്ക് പറ്റില്ല സഫു ഇനിയും ഈ കോളേജിൽ പഠിക്കാൻ... ഷാനുക്കാനെയൊക്കെ കാണുമ്പോ എനിക്ക് സങ്കടം വരും.... അവരുടെ ഒക്കെ വെറുപ്പ് സമ്പാദിച്ച് അവരെ മുന്നിൽ തന്നെ കഴിയാൻ എനിക്ക് പറ്റില്ല...." "ദേ നിന്റെ ഈ സംസാരം ഒക്കെ കേട്ടിട്ട് എനിക്ക് ഒരുമാതിരി ചൊറിഞ്ഞ് വരുന്നുണ്ട്ട്ടോ... അവന്മാര് ഇക്കൊല്ലം കൂടിയേ ഇവിടെ കാണൂ... എന്ന് വെച്ചാ ഏറി പോയാൽ ഒരു മൂന്ന് മാസം കൂടി.... ഈ ഒരു ചെറിയ പ്രശ്നത്തിനെ തന്നെ ഫേസ് ചെയ്യാൻ കഴിയാതെ നീ ഒളിച്ചോടാൻ നോക്കിയാൽ നിനക്ക് ലൈഫിൽ മുഴുവൻ ഒളിച്ചോടാനെ നേരം കാണൂ.... അവന്മാര് ഇവിടന്ന് പോയാൽ പിന്നെ അതോടെ തീർന്നു എല്ലാം... അതിന് നീ നിന്റെ ലൈഫ് സ്പോയിൽ ചെയ്യാൻ നോക്കണ്ട... പിന്നെ ഷാനുക്ക.... എനിക്ക് അറിയാം നിനക്ക് ഷാനുക്കാനെ ഇഷ്ടാണെന്ന്... അവര് ഇവിടന്ന് പോകുന്നതിനുള്ളിൽ നിനക്ക് പറയാനുള്ളതൊക്കെ പറഞ്ഞ് നിന്റെ ഇഷ്ടം മൂപ്പരെ അറിയിക്കുന്ന വരെ നമ്മള് അതിന് പരിശ്രമിച്ച് കൊണ്ടേ ഇരിക്കും.... നീ ഇനി അതൊന്നും ആലോജിച്ച് തല പുണ്ണാക്കണ്ട... എന്താ വേണ്ടതെന്ന് ഞാൻ നിനക്ക് പറഞ്ഞ് തരാം...." എന്നൊക്കെ പറഞ്ഞ് അവള് എന്നെ ആശ്വസിപ്പിച്ചെങ്കിലും എനിക്ക് അപ്പോഴും മനസ്സിന് സമാധാനം ഇല്ലായിരുന്നു... അന്ന് മുഴുവൻ ആകെ മൂഡോഫായി ക്ലാസിൽ ശ്രദ്ധിക്കാതെ ഡെസ്‌ക്കില് തല വെച്ച് കിടക്കുകയായിരുന്നു എനിക്ക് പണി... കോളേജ് വിട്ടപ്പോ തന്നെ ഞാൻ സഫൂനെയും കൂട്ടി കോളേജിൽ നിന്നും ഇറങ്ങി... ആരുടെയും മുഖത്തേക്ക് നോക്കാതെ തലയും താഴ്ത്തി ഞാൻ മുന്നോട്ട് നടന്നു... അപ്പോ സഫൂനെ ഞങ്ങളെ ക്ലാസ്സിലെ അഖിൽ അവന്റെ അടുത്തേക്ക് അവളെ വിളിച്ചു... എന്നെ അവിടെ ഗ്രൗണ്ടിൽ നിർത്തിച്ച് ഓള് അവന്റെ അടുത്തേക്ക് പോയപ്പോ ഞാൻ ഒന്ന് വെറുതെ ചുറ്റും ഒന്ന് കണ്ണോടിച്ച് നോക്കി... അപ്പോ ഷാഹിനയും സജയും കൂടി ഷാനുക്കാനോടും കൂട്ടരോടുമൊക്കെ സംസാരിക്കുന്നത് ഞാൻ കണ്ടു... അത് കണ്ടപ്പോ തന്നെ ഞാൻ മുഖം തിരിച്ച് കണ്ണടച്ച് പിടിച്ചിട്ട് താഴേക്ക് നോക്കി നിന്നു... അവരെയൊക്കെ ഒപ്പം കാണുമ്പോ സഹിക്കാൻ പറ്റുന്നില്ല... അതോണ്ട് എത്രെയും പെട്ടെന്ന് ഇവിടന്ന് ഹോസ്റ്റലിലേക്ക് പോകാൻ ഞാൻ തീരുമാനിച്ചു... സഫുവാണ് ക്ലാസ് ലീഡർ... ന്യൂ ഇയർ സെലെബ്‌റേഷനെ കുറിച്ച് ഓളോട് സംസാരിക്കാനാണ് അഖിൽ അവളെ വിളിച്ചോണ്ട് പോയത്... ഞാൻ അപ്പോ തന്നെ അവളെ അവിടന്ന് വലിച്ചോണ്ട് ഗ്രൗണ്ടിൽ നിന്നും വേഗത്തിൽ ഗേറ്റ് കടന്ന് പോയി.... അപ്പോ അവരെയൊക്കെ ഒന്ന് നോക്കണമെന്ന് മനസ്സ് വല്ലാതെ മന്ത്രിച്ചെങ്കിലും എന്റെ കണ്ണുകളെ ഞാൻ തടുത്ത് നിർത്തി.... അവര് ഞാൻ പറയുന്നത് കൂട്ടാക്കാൻ സമ്മതിക്കാത്ത സ്ഥിതിക്ക് ഇനി അവരെ മൈൻഡ് ചെയ്യണ്ടെന്ന് ഞാനും തീരുമാനിച്ചു... അതോണ്ട് അപ്പോ തന്നെ അവരുടെ കാര്യം മനസ്സിൽ നിന്ന് കളയാൻ ഞാൻ തീരുമാനിച്ചു... അവരെ എനിക്ക് അറിയപോലും ഇല്ലെന്ന മട്ടിൽ ഇനി അവരെ മുന്നിലൂടെ തന്നെ ഞാൻ നടക്കും... ഇതൊക്കെ നടക്കോ എന്നൊന്നും അറിയില്ല... പക്ഷെ ഞാൻ അതൊക്കെ നടത്തിക്കാൻ ശ്രമിച്ച് കൊണ്ടിരിക്കും... എനിക്ക് അതിനെ ഇനി കഴിയൂ... അല്ലാതെ ഞാൻ പറയുന്നത് അവർ കേൾക്കാൻ കൂട്ടാക്കില്ല.... പിറ്റേന്ന് കോളേജിലേക്ക് ചെന്നപ്പോ തന്നെ എന്നെയും കാത്ത് കോളേജ് ഗേറ്റിൽ ഇന്നലെ കണ്ട ആ റഹീസും ഓന്റെ ഫ്രണ്ട്സും ഉണ്ടായിരുന്നു.... അവരെ ഞാൻ സഫൂന് കാണിച്ച് കൊടുത്തിട്ട് കണ്ടിട്ടും കാണാത്ത പോലെ തലയും താഴ്ത്തി അവിടന്ന് നടന്നു... അവന്മാര് നമ്മളെ മുന്നിലേക്ക് വരരുതെ എന്ന പ്രാർത്ഥന മാത്രേ എനിക്ക് അപ്പോ ഉണ്ടായിരുന്നുള്ളു... പക്ഷെ അവന്മാര് ഞങ്ങളെ പിറകേന്ന് വിളിച്ചിട്ട് ഞങ്ങളെ അവിടെ പിടിച്ച് നിർത്തിച്ചു... ഇവനോട് ഇനി എന്ത് പറയും പടച്ചോനെ എന്ന് ചിന്തിച്ചോണ്ട് ഞാനും സഫുവും കൂടി തിരിഞ്ഞ് നിന്ന് അവന്മാരെ നോക്കിയതും ഷാനുക്കയും കൂട്ടരും വരുന്നത് കണ്ട് ഞാൻ അവരെയും റഹീസിനെയും മാറി മാറി നോക്കി.... (തുടരും)
14.6k views
7 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because