@muchippa
@muchippa
😘💘MUCHI *PKR💘😍
💘കാണാമറയതെൻ മനസ് 💘
#

📙 നോവൽ

*💘*കാണാമറയതെൻ മനസ്സ്*💘* *_ഭാഗം.47_* 📝Musrifa Muhiyadeen🎻 പകച്ചു കൊണ്ട് നമ്മള് നോക്കിയപ്പോൾ എന്റെ രണ്ടു കണ്ണും തള്ളി പുറത്തു ചാടി..... ആഷി..... അവൻ നല്ല മൊഞ്ചനായിട്ട് വന്നു നിക്കാ എന്റെ മുന്നിൽ... ഇവനേറ്റവിടുന്നെത്തി ഇവിടെ... അവന്റെ വേഷം കണ്ടാൽ ആരും കണ്ണെടുക്കില്ല... അത്രേയ്ക്ക് മൊഞ്ചനായിട്ടുണ്ട്.... എന്റെ അതേ ഡ്രസ് ആണ് ഓന്റെയും വേഷം... ഞാൻ വൈറ്റ് പാന്റും ബ്ലൂ കളർ ടോപ്പുമാണ് ഇട്ടേക്കുന്നത്... അതിനോടൊത്ത സ്‌കാഫും ....ഞാൻ ഓനെ തന്നെ നോക്കി നിക്കായിരുന്നു..... സന....എന്ത് നോക്കി നിക്കാ... പോവുന്നില്ലേ.... അപ്പോഴാണ് നമ്മക്ക് ബോധം വീണത്...ഞാൻ ഞെട്ടി കൊണ്ട് ഓനെ നോക്കി.... നീ എന്താ ഇങ്ങനെ നോക്കുന്നെ.... ഞാൻ എന്തിനാ ഇങ്ങോട്ട് വന്നെന്നുചിന്തിക്കുവാണല്ലേ.... ഷെമി ഇവിടെ ഇല്ലെന്ന് ഇന്നലെ നാജി വിളിച്ചപ്പോൾ പറഞ്ഞിട്ടുണ്ട്....അത് കൊണ്ട് നാജിയാ പറഞ്ഞേ നിന്നെ കൂട്ടികൊണ്ട് ചെല്ലാൻ..... ഹോ... അപ്പടി താനാ... ഒന്ന് പോടി കുരിപ്പേ... വേഗം വണ്ടിയിൽ കേറാൻ നോക്ക്.. പോവുന്ന വഴിക്ക് എനിക്ക് ഒരു സാധനം വാങ്ങാനുള്ളതാണ്..... ഹോ... ഓന്റെ കലിപ്പ്... ഒന്ന് പോടാ കലിപ്പൻ തെണ്ടി... ഞാൻ ഇപ്പൊ കേറുന്നില്ലെങ്കിലോ.... ഡി... വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ വരാൻ നോക്ക്.... എനിക്ക് മനസ്സില്ല... ഓന്റെ തിരക്ക്... എന്നാ നീ വരണ്ട... ഒറ്റക്ക് വന്നോ... ഞാൻ പോവാണ്.... നീ ബസ് കേറി വന്നോ... ഓനതും പറഞ്ഞു കൊണ്ട് കാറിൽ കയറി... ഓൻ കാർ സ്റ്റാർട്ട് ചെയ്യാൻ നിന്നതും നമ്മക്ക് പണി കിട്ടിയെന്ന് ഉറപ്പായി... ഇപ്പോൾ ബസ് പോയി കഴിയേണ്ട ടൈം ആയി... ഇനി പോയാലും കുറെ വൈകിയേ ബസ് വരുള്ളൂ....പിന്നെ അത് കോളേജിൽ എത്താൻ കുറെ വൈകുമെന്നുറപ്പാണ്.... ഇനി എന്ത് ചെയ്യും... എന്തായാലും ഓനോട് തന്നെ എന്തേലും പറഞ്ഞു കൂടെ പോവാം.... ഓനെ നോക്കിയപ്പോൾ ഓൻ കാർ തിരിക്കാൻ നിക്കാണ്.... ഇനി ഒന്നും നോക്കിയിട്ട് കാര്യമില്ല... ഓന്റെ കാലു പിടിക്ക തന്നെ... കാര്യം കാണാൻ കഴുതാക്കലും പിടി്ക്കാന്നല്ലേ..... നമ്മൾ വേഗം ചെന്ന് ഓന്റെ കാറിന്റെ മുന്നിൽ നിന്നു... എന്താടി നീ ചാവാൻ പോവാണോ... വണ്ടിന്റെ മുന്നീന്ന് മാറെഡി.... നമ്മള് ഇപ്പോൾ ഓനോട് കലിപ്പ് ആയാൽ അത് നമ്മക്ക് പാരയാവുമെന്നുള്ളത് കൊണ്ട് നമ്മള് വേഗം ചെന്ന് ഓന്റെ കാറിന്റെ ഡോറും തുറന്ന് അതിൽ കയറി ഇരുന്നു..... ഓൻ എന്താന്നു പൂരികം പൊക്കി.... നമ്മള് നൈസ് ആയി അവിഞ്ഞ ചിരി പാസാക്കി വണ്ടി എടുക്കാൻ പറഞ്ഞു.... ഓൻ ഒന്ന് നോക്കി കണ്ണുരുട്ടിയിട്ട് വണ്ടി എടുത്തു... ഓന്റെ മുഖം കണ്ടാൽ തോന്നും ആരോ അവനെ പിടിച്ചു തിന്നാൻ നോക്കിയെന്ന്...മുഖവും വീർപ്പിച്ചു വെച്ചിരിക്ക കലിപ്പൻ തെണ്ടി..... നമ്മള് അങ്ങനെ ഓനെ നോക്കി ഓരോന്ന് പിറു പിറുതൊണ്ടിരുന്നു... .അവനുണ്ടോ നോ മൈൻഡ്... ഇങ്ങനെ ഒരാൾ കാറിലുണ്ടെന്നു പോലും നോക്കാതെ ആണ് ഓന്റെ ഇരുത്തം.... മുന്നോട്ട് വണ്ടി ഓടിച്ചു പോവാണ്.... നമ്മക്ക് മിണ്ടാണ്ടിരുന്നിട്ട് ഒരു സമാദാനവുമില്ല...നമ്മള് മ്യൂസിക് ഓണ് ചെയ്തു....അപ്പോഴേക്കും നല്ല അടിപൊളി മെലഡി ഹിന്ദി സോങ് വന്നു... അതിന്റെ മ്യൂസിക് കേട്ടിട്ട് നമ്മള് അതിനൊത്ത താളം കൈ തട്ടി കൊണ്ട് പിടിച്ചോണ്ടിരുന്നു.... അത് കണ്ടതും ഓൻ പാട്ട് ഓഫ്‌ചെയ്തു... നമ്മക്ക് അങ് തരിച്ചു കേറി വന്നു.... നമ്മള് ഓണ് ചെയ്തു... അപ്പോൾ ഒരു മലയാളം സോങ് വന്നു.. അതും ഒരു പൊട്ട പാട്ട്... ഓൻ എന്നെ നോക്കിയപ്പോൾ ഞാൻ അത് മാറ്റി... അപ്പോഴുണ്ട് അടുത്തത് ഓൻ അപ്പോൾ തന്നെ അത് ഓഫ്‌ചെയ്യാനായി കൈ വെച്ചതും നമ്മളത് തടയാനായി കൈ വച്ചതും ഒരുമിച്ചായിരുന്നു.. അപ്പോൾ തന്നെ ഓന്റെ കൈ കൊണ്ട് നല്ല റൊമാന്റിക് സോങ് തുടങ്ങി..... അത് കേട്ട് നമ്മളിങ്ങനെ നോക്കി നിന്നതും ഹോർന് അടിയുടെ കാതടപ്പിക്കുന്ന ശബ്‌ദം കേട്ട് നമ്മക്ക് ബോധം വീണത്.... നോക്കുമ്പോൾ ആഷി കാർ നിർത്തിയിട്ടാനുള്ളത് അതും നടുറോഡിൽ....ഇതിപ്പോ എങ്ങനെ സംഭവിച്ചുന്നു പറഞ്ഞു അവൻ ഓന്റെ കാലിൽ നോക്കിയപ്പോഴുണ്ട്... ഓൻ ബ്രൈകും ചവിട്ടി നിക്കാണ്... ഓൻ ഓന്റെ തലകിട്ടൊന്നു കൊടുത്തിട്ട് ഒന്നു കൊടുത്തിട്ട് വേഗം വണ്ടി സ്റ്റാർട്ട് ആക്കി.... ഓന്റെ ഈ കാട്ടി കൂട്ടലൊക്കെ കണ്ട് നമ്മക് നല്ലോണം ചിരി വരുന്നുണ്ട്.... നമ്മളെത്രേ ചിരി അടക്കാൻ നോക്കിയിട്ടും ചിരി പുറത്തു ചാടി.... അത് കേട്ടതും ഓൻ എന്നെ ഓന്റെ കാപ്പി കണ്ണും കാണിച്ചു പേടിപ്പിക്കാൻ നോക്കാണ്..... ഇതും കൂടി ആയപ്പോൾ നമ്മക്ക് ചിരി കൂടി എന്നല്ലാതെ കുറയുന്നില്ല... നമ്മള് ഓനിൽ നിന്ന് തിരിഞ്ഞിരുന്നു വാ പൊത്തി പിടിച്ചു ചിരി അടക്കി വെച്ചു.... ഇല്ലെങ്കിൽ ഓൻ എന്നെ എടുത്തു വെളിയിൽ കളഞ്ഞാലോ.... അത് നമ്മക്ക് ബുദ്ധിമുറ്റവുമല്ലോ എന്ന് കരുതി ആണിട്ടോ... അല്ലാതെ ആ കലിപ്പൻ തെണ്ടിനെ പേടിച്ചിട്ടൊന്നുമല്ല..... പെട്ടെന്ന് ഓൻ ചിരിക്കുന്ന കണ്ടപ്പോൾ നമ്മൾ തൊള്ളയും തുറന്നു നോക്കി നിന്നു പോയി.... ഓന്റെ ചിരി കണ്ട് ഫ്യൂസ് പോയി നിക്കുന്ന എന്നെ കണ്ട് ഓൻ വീണ്ടും ചിരിക്കാൻ തുടങ്ങി.... അത് കണ്ടപ്പോൾ എനിക്കും ചിരി വന്നു.... പിന്നെ ചിരിച്ചു ഒരു പരുവയപ്പോൾ രണ്ടു പേരും നിർത്തി..... പിന്നെ കോളേജിലെ പരിവാടിയെ കുറിച്ചൊക്കെ സംസാരിച്ചു പോയി അവിടെ എത്തിയത് പോലും അറിഞ്ഞില്ല.... ആഷി എന്തോ വാങ്ങാനുണ്ടെന്നു പറഞ്ഞ സാധനം വാങ്ങിയില്ലെന്നു പറഞ്ഞപ്പോഴാണ് ഓൻ അതോർക്കുന്നത്.... അത് സാബിയോട് വാങ്ങി കൊണ്ട് വരാൻ ഫോൺ വിളിച്ചു പറഞ്ഞിട്ട് ഓനും എന്റെ കൂടെ കാറിന്ന് ഇറങ്ങി നടന്നു വന്നു.... നമ്മള് ഓരോന്നു പറഞ്ഞു കൊണ്ട് കോളേജിന്റെ ഗ്രൗണ്ടിലൂടെ നടക്കുന്ന നമ്മളെയും നോക്കി നിക്കാണ് എല്ലാരും.... ഇവരൊക്കെ എന്താ ഇങ്ങനെ നോക്കുന്നത് ഓർത് നമ്മക്കാകെ ഷോക്കായി.... അപ്പോഴാണ് നമ്മക്ക് ഡ്രെസ്സിന്റെ കാര്യം ഓർമ വന്നത്... അപ്പൊ അതാണ് കാര്യം.... നമ്മളെ ഇപ്പോൾ കണ്ടാൽ കപ്പിൾസ് ആണന്നെ പറയൂ...അവരെ നോട്ടം കണ്ട് നമ്മക്കാകെ ചടച്ചു..... അപ്പോഴേക്കും നമ്മളെ ടീം മൊത്തം ഇതേ വേഷത്തിൽ നമ്മളെ അടുതേക്ക് വന്നു.... എല്ലാവരും നമ്മളെ പോലെയുള്ള ഡ്രെസ്സിൽ പൊളിച്ചിട്ടുണ്ട്..... അതോടെ എല്ലാവരുടെയും നോട്ടം നമ്മളിലാണെങ്കിലും ഇപ്പോൾ ആ നോട്ടമല്ല അതിൽ.... പിന്നെ ഷാഹിക്കയും ഉണ്ടിട്ടോ അതേ വേഷത്തിൽ... ഇപ്പോൾ നമ്മളെ ടീമിൽ ഒരാള് കൂടി ഉണ്ട്.... പിന്നെ ഷെമി ഇപ്പോൾ ഓന്റെ പിരടിയിലായി...പാവം ഇപ്പോൾ അവളെ സഹിച്ചോണ്ടിരിക്ക.... കൂടെ അവരെ റൊമാൻസ് നമ്മളും.... അങ്ങനെ നമ്മളെല്ലാം കൂടി നമ്മുടെ ക്ലാസ്സിൽ പോയി... പൂക്കള മത്സരമൊക്കെ ഉള്ളതാണ്.... അതിന് നല്ല പിള്ളേരൊക്കെ ഉണ്ട്.... നമുക്ക് അതിൽ താത്പര്യമില്ലെങ്കിലും പൂ ഒക്കെ റെഡി ആക്കി കൊടുക്കാൻ സഹായിച്ചു.... എന്നാൽ ആഷിയും നമ്മളെ ബാക്കി ടീമും നല്ല ഉഷാറിലാണ്... എല്ലാം നല്ല ഫോമിൽ തന്നെ ചെയ്യുന്നുണ്ട്... അതിന് കാരണമുണ്ട്... അവർ ഫൈനൽ ഇയേഴ്‌സ് ആയതുകൊണ്ട് ഫസ്റ്റ് എടുക്കാൻ ആണ് അവരെ ശ്രെമം.... അങ്ങനെ അതൊക്കെ ബാംഗിയായി അവർ ചെയ്തു വന്നപ്പോൾ നമ്മളൊക്കെ സെൽഫി എടുത്ത് പൊളിച്ചു.... അപ്പോഴേക്കും ജഡ്ജസ് വന്നു നമ്മക്ക് ഒന്നു ചെയ്തില്ലെൻകിലും സെക്കന്റ് കിട്ടി...ഫസ്റ്റ് നമ്മളെ ടീം തന്നെ വാങ്ങി... നമ്മള് ഫോട്ടോ എടുത്തു പൊളിക്കുമ്പോൾ ആണ് ഒരുത്തൻ വായും നോക്കി നിക്കുന്നത് നമ്മക്ക് കണ്ടത്.... അവനെ കണ്ടതും നമ്മക്ക് എന്തോ പോലെ തോന്നി... അവന്റെ നോട്ടം എന്തോ എന്നെ വല്ലാതെ ചടച്ചു.....നമ്മലവിടുന്നു മാറി നിൽക്കാനായി പോവുമ്പോഴേക്കും എല്ലാരും കൂടി കാരണം തിരക്കി.... ഞാൻ കാര്യം പറഞ്ഞപ്പോൾ തന്നെ ആഷി ഉണ്ടോ കേൾക്കുന്നു.... ഓന്റെ കലിപ്പ് മൂഡ് ഓണ് ചെയ്തു....ഓന്റെ നേർക്കു പോവാൻ നിന്നതും ആ ഫർസി അവന്റെ മുന്നിലേക്ക് വന്നതും ഒരുമിച്ചായിരുന്നു.... നമ്മള് ഒക്കെ കൂടി ആഷിയെ പിടിച്ചു വെച്ചു....അപ്പോഴേക്കും അവിടെ ശിഹാബും ഫർസിയും കൂടി പൊരിഞ്ഞ വഴക്കായിരുന്നു....അവസാനം ഓൾ കാരഞ്ഞോണ്ട് പോവുന്നത് കണ്ടപ്പോൾ എനിക്കെന്തോ സഹിച്ചില്ല.... അപ്പോൾ എനിക് ഒളോട് സഹതാപം തോന്നി..... ശിഹാബിനോട് ദിവസം കൂടുന്തോറും എന്തോ വെറുപ്പ് തോന്നാൻ തുടങ്ങാണ്.... എന്തൊക്കെയാ നടക്കുന്നെന്നു എനിക്ക് തന്നെ അറിയുന്നില്ല... എന്റെ ചുറ്റും... ഇതൊക്കെ എന്നവസാനിക്കും..... ഓരോന്ന് ചിന്തിച്ചു സമയം പോയി....ഇനിയും ഉണ്ടിട്ടോ പരിപാടികൾ...ആഷി ഫുൾ അങ് റെഡി ആക്കിയിട്ടുണ്ട്....ഓണ സദ്യ.... നമ്മള് അതൊക്കെ തട്ടി പായസവും അകത്താക്കി പോയി ആൽ മരത്തിനടിയിൽ കാറ്റ് കൊണ്ട് നല്ല കത്തി അടിയായിരുന്നു..... അപ്പോഴേക്കും ആഷി ഉണ്ട് വരുന്നു... ഇനി വടം വലി അതുപോലെയുള്ള പ്രൊഗ്രാംസ് ഒക്കെ ഉണ്ടെന്ന് പറഞ്ഞു കൊണ്ട്....ചെക്കൻ നല്ല തിരക്കിലാണ്.....ഒന്ന് കാണാൻ കൂടി സമയമില്ല..... നമ്മളോടൊക്കെ അവിടേക്ക് ചെല്ലാൻ പറഞ്ഞിട്ട് ഓൻ പോയി...പിന്നെ പ്രോഗ്രാം തുടങ്ങാറായപ്പോൾ നമ്മളും പോയി...പിന്നെ പൊടി പൂരം തന്നെ ആയിരുന്നു അവിടെ....വടം വലിയും ചട്ടി പൊട്ടിക്കലും ഒക്കെ ആയി പൊളിച്ചടുക്കി.... എല്ലാറ്റിലും നമ്മളുണ്ടായിരുന്നു..... അതൊക്കെ കഴിഞ്ഞപ്പോൾ വൈകുന്നേരം കുറെ വൈകയിരുന്നു... അങ്ങനെ എല്ലാരും പോവാൻ തുടങ്ങി....നമ്മളെ ടീം മാത്രം ബാക്കിയായി....എല്ലാവർക്കും പോകാൻ മടി ആണ് ഇന്ന്.... ഇന്ന് നമ്മൾ പോയാൽ ഇനി കാണുക പത്ത് ദിവസത്തെ ലീവ് കഴിഞ്ഞേ ഉള്ളു അതിന്റെ വിഷമത്തിലാണ് എല്ലാരും.... പിരിയാൻ മടി എല്ലാവർക്കും....അവസാനം പിയുണ് വന്ന് പോവാൻ പറഞ്ഞപ്പോൾ നമ്മൾ എല്ലാരും ബൈ പറഞ്ഞു കെട്ടിയിപ്പിടിച്ചു പിരിഞ്ഞു..... അങ്ങനെ പോവാൻ നിക്കുമ്പോഴാണ് ആഷി എല്ലാവരോടും നിക്കാൻ പറഞ്ഞത്....ഓനെ കണ്ടാൽ നല്ല ഗൗരവമുണ്ട് എന്തോ സീരിയസ് ആയി പറയാനുള്ളത് പോലെയാണ് ഓന്റെ പ്രവർത്തികൾ.... ഓൻ അങ്ങനെ നമ്മളെ എല്ലാം നോക്കി നിക്കുന്നതല്ലാതെ ഒന്നും മിണ്ടുന്നില്ല.. .ഡാ... കോപ്പേ....എന്താ എല്ലാരേയും വിളിച്ചു നിർത്തി മിണ്ടാണ്ട് നിക്കുന്നെ... എന്താ കാര്യം....നിഷുക്കയാണ് പറയാം.... ഇതെന്തുവാ വലിയ ആന കാര്യമാണോ...ഇങ്ങനെ കാത്ത് നിക്കാൻ....പറയെടാ.. സാബി യാണ് അതുതന്നെ.... ഷാഹിക്ക എല്ലാരും കൂടി കലപില കൂട്ടാൻ തുടങ്ങിയപ്പോൾ ഓൻ സംസാരിക്കാൻ തുടങ്ങി..... ഒന്ന് അടങ്... നമ്മള് പറയട്ടെ... നമ്മക്കെല്ലാർക്കും പത്ത് ദിവസം പിരിഞ്ഞു നിക്കുന്നതിലല്ലേ സങ്കടം അത് തീർക്കാൻ ഒരു വഴിയുണ്ട് നമ്മളെ കയ്യിൽ..... ആഷി പറയുന്ന കേട്ടിട്ട് എല്ലാരും അതെന്താനാവോ എന്നും പറഞ്ഞു കൊണ്ട് മുകത്തോട് മുഖം നോക്കാൻ തുടങ്ങി.... എന്താടാ അന്റെ മനസ്സിൽ പറ.... ഷാഹിയാണ്.... ഓ...പറയാം... നമുക്ക് എല്ലാവർക്കും കൂടി ഒരു ഹോളിഡേ ട്രിപ്പ് പോയാലോ... എല്ലാ സ്ഥലത്തേക്കും... എന്ത് പറയുന്നു.... ഇത് കേട്ടപ്പോൾ എല്ലാവർക്കും നല്ല സന്തോഷമുണ്ടാക്കിയെങ്കിലും വീട്ടിൽ സമ്മദിക്കോ എന്നോർത്താണ് എല്ലാവരുടെയും ടെൻഷൻ..... ഷാഹിയെ നിഷുക്ക ഉള്ളത് കൊണ്ട് റെഡി ആകും....നാജിക്ക് ആഷിയും എനിക്കും ഷെമിക്കും ആണ് ഇപ്പോൾ തടസം.....നമ്മുടെ വീട്ടുകാർ അങ്ങനെ വിടുന്ന കൂട്ടത്തിലല്ല.... ഇതിനുള്ള മാർഗം ചിന്തിക്കാലയി പിന്നെ നമ്മളെ പണി.... നമ്മള് എല്ലാരും കൂടി എന്ത് ചെയ്യുമെന്ന് ആലോചിക്കുമ്പോൾ ആഷി ഓൻ സംസാരിച്ചു ശരിയാക്കാം എന്നു പറഞ്ഞു.... നമ്മക്ക് എന്നിട്ടും സമ്മതിക്കില്ലെന്ന് തോന്നാണ്....ആഷി എല്ലാം ശരിയാക്കാം എന്നു പറഞ്ഞു....നമ്മളെ വീട്ടിൽ കൊണ്ട് വിട്ടു....ഷെമിയുടെ വീട്ടുകാർ എന്നെ വി്ട്ടാൽ വിടുമെന്ന് ഉറപ്പാണ്....അത് കൊണ്ട് എന്റെ വീട്ടിലാണ് അവതരിപ്പിക്കേണ്ടത്..... നമ്മള് വീട്ടിലെത്തിയപ്പോൾ തന്നെ ഉമ്മച്ചിയോട് കാര്യം പറഞ്ഞു... ഉമ്മച്ചി അപ്പോൾ തന്നെ നോ പറഞ്ഞു..... ഇനിയുള്ളത് ഉപ്പച്ചി മാത്രാണ്....അതിലെ പ്രതീക്ഷയുള്ളൂ.... ഉമ്മച്ചി ഉപ്പച്ചി സമ്മതിക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞു..... ആഷി ഉപ്പച്ചിയോട് സംസാരിക്കാൻ തന്നെ ആണ് തീരുമാനം....ഓനെ വിളിച്ചു ഉമ്മച്ചി പറഞ്ഞ കാര്യം പറഞ്ഞപ്പോൾ ഞാൻ എല്ലാം റെഡി ആകാം...ഇപ്പോൾ ഉപ്പനെ കാണാൻ പോവാന്ന് പറഞ്ഞു വെച്ചു.... നമ്മക്ക് ആണേൽ ഇതെന്താവുന്നുള്ള റെൻഷനിലാണ്... ഉപ്പച്ചി എന്ത് തീരുമാണിച്ചിട്ടുണ്ടാവുമെന്ന് ആലോചിച്ചോണ്ടിരുന്നപ്പോൾ തന്നെ ഉപ്പച്ചി വന്നു..... നമ്മള് വന്നു ഉപ്പച്ചിയുടെ മുന്നിൽ നിന്നു.... ഉപ്പച്ചി എന്നെ കണ്ട ഭാവം പോലും കാണിക്കാതെ അകത്തേക്ക് കേറി പോയി...ഉപച്ചിന്റെ മുഖം ആകെ ചുമന്നിട്ടുണ്ട് ...... ഇതെന്തു കഥയാണ് എന്നും ചിന്തിച്ചു കൊണ്ട് അകത്തേക്ക് ഞാനും പോയി....ഉപ്പച്ചി പോയി സോഫയിൽ ഇരുന്ന് ഒന്നും മിണ്ടുന്നില്ല....ഉമ്മച്ചി ഓരോന്ന് ചോദിച്ചെങ്കിലും ഒന്നും വിട്ടു പറയുന്നില്ല...... ഉപച്ചിന്റെ ഭാവം കണ്ടിട്ടു നമ്മക്ക് പേടിയൊക്കെ കൂടി വന്നെങ്കിലും നമ്മൾ ഉപ്പച്ചിനോട് സംസാരിക്കാൻ തീരുമാനിച്ചു.... ഉപ്പച്ചി....എന്താ പറ്റിയെ....ഉപ്പച്ചി ഒന്നും മിണ്ടാത്തതെന്താ....🙂 എവിടുന്ന് നോ റെസ്പോണ്ടസ്....പിന്നെ ഒന്നും നോക്കിയില്ല ഓരോന്ന് ചോദിച്ചു കൊണ്ട് നമ്മള് ശല്യം ചെയ്തു..... പെട്ടെന്ന് ഉപ്പച്ചി എണീറ്റ് ഒച്ചവെച്ചതും ഉപച്ചിന്റെ കൈ എന്റെ നേർക്കു പൊങ്ങിയതും ഒരുമിച്ചായിരുന്നു.... പെട്ടെന്ന് നമ്മള് ഒന്നും അറിയാതെ പേടിച്ചു അങ്ങനെ എന്താ നടക്കുന്നെന്ന് അറിയാതെ ഉപ്പച്ചിനെ തന്നെ നോക്കി പോയി.... അപ്പോൾ ഉപച്ചിന്റെ കൈ എന്റെ കവിളിൽ എത്തിയിരുന്നു..... 【തുടരും】 ★★★★★★★★★★★★★★★★★ ബോറയെങ്കിൽ പറയണേ.....ഈ പാർട് എങ്ങനെ ഇഷ്ടപ്പെട്ടുവോ ഇല്ലയോ എന്തായാലും തുറന്നു പറയുക...നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് എഴുത്തുകാരുടെ വിജയം😊
11k views
15 hours ago
#

📙 നോവൽ

*💘നീയില്ലാ ജീവിതം💘* Hai friends, നിങ്ങളെ ഓരോരുത്തരുടെയും സ്നേഹത്തിനും സപ്പോർട്ടിനുമൊക്കെ എത്ര തന്നെ നന്ദി പറഞ്ഞാലും മതിയാകില്ല... ഈ സ്റ്റോറിക്ക് ഒരു വിജയം ഉണ്ടെങ്കിൽ തന്നെ അതിന്റെ എല്ലാ ക്രെഡിറ്റും നിങ്ങൾക്ക് ഉള്ളതാണ്... നിങ്ങള് മനസ്സിലേറ്റിയ ആദിയെയും ഐഷുവിനെയും പിരിയുന്നതിന്റെ സങ്കടം നിങ്ങൾക്ക് ഉണ്ടെന്ന് അറിയാം... പക്ഷെ അവര് ഒരിക്കലും നിങ്ങളെ മനസ്സിൽ നിന്നും പോകില്ലെന്ന വിശ്വാസം എനിക്കുണ്ട്... അതാണ് ഈ സ്റ്റോറിയുടെ വിജയവും... നിങ്ങളോട് ഒക്കെ എങ്ങനെ നന്ദി പറയണമെന്ന് സത്യായിട്ടും എനിക്ക് അറിയില്ല ഫ്രണ്ട്സ്... താങ്ക്യൂ സൊ മച്ച് ഫോർ യുവർ ഓൾ സപ്പോർട്ട് ഇൻ ദിസ് സ്റ്റോറി... നിങ്ങൾ ഒക്കെ ആഗ്രഹിക്കുന്ന പോലെയുള്ള ഒരു നല്ല ക്ലൈമാക്സും കൊണ്ട് ഞാൻ 16ന് വരും... എക്സാം ടൈം ആയത് കൊണ്ട് ഒരുപാട് പഠിക്കാനുണ്ട്... അതാണ് ലാസ്റ്റ് പാർട്ട് ഇത്രക്ക് ഡീലയ് ആകുന്നത്... എക്സാം നല്ല പോലെ എഴുതാൻ കഴിയണേന്ന് പ്രാർത്ഥിക്കണം... Insha allah... ആദിയെയും ഐഷുവിനെയും പോലെ നിങ്ങളെ മനസ് കീഴടക്കാൻ മറ്റു രണ്ട് കഥാപാത്രങ്ങളെയും കൊണ്ട് ഞാൻ വീണ്ടും വരും... അവരെയും നിങ്ങൾ രണ്ട് കയ്യും നീട്ടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു....
11.7k views
1 days ago
#

📙 നോവൽ

*💘നീയില്ലാ ജീവിതം💘* _ഭാഗം.133_ "ഹായ്... ആദിന്റെ ഐഷു.... വാതില് അടച്ച് നീയിതെങ്ങോട്ടാ പോകാൻ നോക്കുന്നെ...? വാതിലൊന്ന് തുറക്ക് ആദിന്റെ ഐഷു... നമുക്ക് ചെറിയ കൊച്ചു വർത്താനമൊക്കെ പറഞ്ഞോണ്ടിരിക്കാം..." എന്ന് പറഞ്ഞോണ്ട് സാലിം വാതിൽ തള്ളി തുറന്നതും നമ്മള് നിലത്തേക്ക് വീണു... അവൻ എന്റെ അടുത്തേക്ക് നീങ്ങി വരുന്നതിന് അനുസരിച്ച് ഞാൻ പിന്നിലേക്ക് നീങ്ങി പോയി കൊണ്ടിരുന്നു... "ഹാ.... നീയെന്താ പെണ്ണെ എന്നെ ഇങ്ങനെ പേടിക്കുന്നെ...? ഞാൻ നിന്നെ പിടിച്ച് തിന്നാൻ ഒന്നും വന്നതല്ല..." അവനതും പറഞ്ഞോണ്ട് എന്റെ അരികിൽ മുട്ട് കുത്തി ഇരുന്നിട്ട് എന്റെ തലയിൽ തലോടി... നമ്മള് അപ്പൊ തന്നെ ഒരു അറപ്പോടെ അവന്റെ കൈ തട്ടി മാറ്റിയിട്ട് അവനെ രൂക്ഷമായി നോക്കിയപ്പോ ഓൻ നമ്മളെ നോക്കി ഒരു പുച്ഛത്തോടെ ചിരിച്ചു... "എന്താ ഇത് ആദിന്റെ ഐഷു...? വീട്ടിലേക്ക് വന്ന ഒരു അതിഥിയെ ഇങ്ങനെയാണോ ട്രീറ്റ് ചെയ്യാ...? അകത്തേക്ക് വിളിച്ചതോ ഇല്ല... എന്നാൽ പിന്നെ അറ്റ്ലീസ്റ്റ് അവിടെ ഒന്ന് ഇരിക്കാനോ കുടിക്കാൻ എന്താ വേണ്ടതെന്ന് ചോദിക്കാനോ നീ നിന്നില്ലല്ലോ...? It's too bad... എണീറ്റെ... എന്നിട്ട് എനിക്ക് പോയി ഒരു സ്പെഷ്യൽ കോഫി കൊണ്ട് താ... ഹ... എണീക്ക് ഐഷു...." എന്ന് പറഞ്ഞ് അവൻ എന്റെ കൈ പിടിച്ച് വലിച്ച് എണീപ്പിച്ച് നിർത്തിയതും ഞാൻ അവനെ പിടിച്ച് തള്ളിയിട്ടു... എന്നിട്ട് ആദിയെ വിളിക്കാൻ ആയിട്ട് ലാൻ ഫോണിന്റെ അടുത്തേക്ക് ചെന്ന് ആദിക്ക് കോൾ ചെയ്തതും അവനാ ലാൻഫോൺ എറിഞ്ഞ് പൊട്ടിച്ചു... "ആർക്കാ ഇത്രക്ക് ദൃതിയിൽ വിളിക്കുന്നത്...? ഞാൻ ഇവിടെ എത്തിയിട്ടുണ്ടെന്ന് നിന്റെ കെട്ട്യോനോട് വിളിച്ച് പറയാൻ നിനക്ക് ഇത്രക്ക് ദൃതിയെന്തിനാ മോളെ...? അതിനൊക്കെ ഇനിയും സമയം കിടക്കല്ലേ... വാ... ആദിന്റെ ഐഷു എന്റെ അടുത്തേക്ക് വന്നെ... എനിക്ക് നിന്നോട് കൊറേ സംസാരിക്കാനുണ്ട്... വാ... വാടി..." സാലിം വളരെ രൂക്ഷമായി നോക്കി കൊണ്ട് കാതടപ്പിക്കുന്ന തരത്തിൽ ഉച്ചത്തിൽ ഒച്ചയിട്ട് നമ്മളെയും വലിച്ചോണ്ട് പോകാൻ ഒരുങ്ങിയതും നമ്മള് അവിടെ ഉണ്ടായിരുന്ന ഒരു ഫ്‌ളവർ വേസ് എടുത്ത് അവനെ എറിയാൻ തുനിഞ്ഞു... പക്ഷെ അപ്പോഴേക്കും അവൻ അത് എന്റെ കയ്യിൽ നിന്നും ബലമായി പിടിച്ച് വാങ്ങിയപ്പോ നമ്മള് അവനെ പിടിച്ച് തള്ളി... അവൻ അപ്പോ തന്നെ ഡൈനിങ്ങ് ടേബിളിൽ ചെന്ന് വീണതും അവിടെ ഉണ്ടായിരുന്ന പാത്രങ്ങളൊക്കെ നിലത്തേക്ക് വീണുടഞ്ഞു... പേടിച്ചിട്ടാണെങ്കിൽ നമ്മക്ക് കരച്ചിലൊക്കെ വരുന്നുണ്ട്... എത്രെയും പെട്ടെന്ന് ആദിയെ വിവരം അറിയിക്കണമെന്ന് തീരുമാനിച്ച് നമ്മളെ ഫോൺ എടുക്കാൻ മോളിലേക്ക് ഓടി... അവൻ അപ്പൊ തന്നെ എന്റെ പിറകെ ഓടി വരാൻ നിന്നതും ഐഷു പൂച്ച സാലിമിന്റെ നേരെ അവളെ കൂർത്ത നഖങ്ങൾ കൊണ്ട് പാഞ്ഞടുത്ത് അവന്റെ കാലിൽ മാന്തി... അപ്പൊ തന്നെ സാലിം അലറി കൊണ്ട് അവിടെ ഉണ്ടായിരുന്ന ഒരു വേസ് എടുത്ത് ഐഷു പൂച്ചന്റെ തലക്കിട്ട് ഒന്ന് കൊടുത്തു... അത് അപ്പോ തന്നെ ചോരയിൽ കുളിച്ച് കൊണ്ട് തെറിച്ച് വീഴുന്നത് കണ്ടതും നമ്മള് കരഞ്ഞോണ്ട് ഐഷുവിന്റെ അടുത്തേക്ക് ഇറങ്ങി ഓടാൻ നിന്നു... അപ്പോഴേക്കും നമ്മളെ മുന്നിലേക്ക് സാലിം ഒരു തടസമായി വന്ന് നമ്മളെ അടുത്തേക്ക് സ്റ്റെയർ കയറി വരാൻ തുടങ്ങിയതും നമ്മള് അവിടന്ന് മോളിലേക്ക് തന്നെ ഓടി പോയി... അപ്പൊ നമ്മളെ പിന്നാലെ സാലിമും ഓടി വരുന്നത് കണ്ടപ്പോ ജീവനും കയ്യിൽ പിടിച്ച് ഒരോട്ടമായിരുന്നു റൂമിലേക്ക്... എന്നിട്ട് ചെന്നയുടനെ തന്നെ വാതില് കൊട്ടിയടക്കാൻ ഒരു ശ്രമം നടത്തി നോക്കിയെങ്കിലും അവൻ അപ്പോഴേക്കും വാതില് അടക്കുന്നതിന് തടസമായി നിന്നിരുന്നു... ഞാൻ എന്റെ സർവ്വശക്തിയും ഉപയോഗിച്ച് വാതില് അടക്കാൻ ഒരുപാട് ശ്രമിച്ച് നോക്കി... പക്ഷെ, അവന്റെ ശക്തിക്ക് മുന്നിൽ എന്റെ ബലം ചോർന്ന് പോയി കൊണ്ടിരുന്നു... അതോണ്ട് തന്നെ അവനൊന്ന് ആഞ്ഞ് തള്ളിയപ്പോഴേക്കും ഞാൻ അവിടന്ന് ജനലിന്റെ അടുത്തേക്ക് തെന്നി നീങ്ങിയിരുന്നു... പേടിച്ച് വിറച്ച് കൊണ്ട് ഞാൻ പതിയെ തിരിഞ്ഞ് നോക്കിയപ്പോ എന്റെ തൊട്ട് മുന്നിൽ നിന്ന് കൊണ്ട് എന്റെ മുഖത്തേക്ക് തന്നെ രൂക്ഷമായി നോക്കുന്ന അവനെയാണ് ഞാൻ കണ്ടത്... എന്റെ ശക്തിയെല്ലാം ചോർന്ന് പോയി തല കറങ്ങുന്ന പോലെയും ശരീരം തളരുന്ന പോലെയും എനിക്ക് തോന്നി തുടങ്ങി... "എന്ത് പറ്റി..? ഓടി തളർന്ന് പോയോ ഐഷു...? എന്തിനാ വെറുതെ എന്നെയും ഇട്ട് ഓടിപ്പിച്ചത്...? കണ്ടില്ലേ ഇപ്പോ ഞാനും ഒരുപാട് ക്ഷീണിച്ച് പോയി... വാ ഇനി നമുക്ക് കുറച്ച് നേരം കിടക്കാം... ആ ക്ഷീണമൊക്കെ ഒന്ന് മാറട്ടെ..." എന്ന് പറഞ്ഞ് അവൻ ഒരു വശ്യമായ കൊലച്ചിരിയോടെ എന്റെ കയ്യിൽ പിടിച്ചതും പുറത്ത് ആദിയുടെ കാർ വന്ന് നിൽക്കുന്ന ശബ്ദം കേട്ടു... നമ്മള് അപ്പോ തന്നെ ജനൽ വഴി പുറത്തേക്ക് നോക്കിയതും ആദി കാറിൽ നിന്നും ഇറങ്ങുന്നത് കണ്ടു... ഞാൻ പുറത്തേക്ക് കയ്യിട്ട് ആദി എന്ന് വിളിക്കാൻ മുതിർന്നതും സാലിം എന്റെ വാ പൊത്തി പിടിച്ച് എന്നെ ജനലിന്റെ അടുത്ത് നിന്നും വലിച്ച് കൊണ്ട് പോകാൻ നോക്കി... നമ്മള് എത്രയായിട്ടും ജനലിന്റെ കമ്പിയിൽ നിന്നും പിടി വിടാതെ അതിൽ മുറുകെ പിടിച്ചിട്ട് നിറമിഴികളോടെ ആദിയെ നോക്കി നിന്നപ്പോഴേക്കും സാലിം എന്റെ കൈ രണ്ടും പിടിച്ച് വെച്ച് എന്നെ ബാത്റൂമിലേക്ക് കൊണ്ട് പോയി അവിടെ പൈപ്പ് തിരിച്ചിട്ടു... എന്നിട്ട് ഡോറടച്ചിട്ട് നമ്മളെയും കൊണ്ട് റൂമിന്റെ വാതിലിന്റെ പിറകിലേക്ക് കൊണ്ട് പോയി നിർത്തിച്ചു... "ശൂ... മിണ്ടി പോകരുത്... അവൻ ഇങ്ങോട്ട് വന്നിട്ടെ ഇല്ല എന്ന മട്ടിൽ അടങ്ങി ഒതുങ്ങി ഇവിടെ നിന്നോണം...." എന്ന് പറഞ്ഞ് എന്നിലെ പിടി സാലിം ഒന്ന് കൂടി മുറുക്കിയപ്പോ തന്നെ അവന്റെ ഉള്ളിലെ ഭയം ഇപ്പോ എത്രത്തോളം ഉണ്ടെന്ന് എനിക്ക് മനസ്സിലാക്കാൻ പറ്റി... കാരണം, അവന്റെ ഹൃദയമിടിപ്പ് ഇപ്പോ എത്രത്തോളം വേഗത്തിലാ കുതിച്ചുയരുന്നതെന്ന് എന്റെ കാതുകൾക്ക് വരെ കേൾക്കാൻ സാധിക്കുന്നുണ്ടായിരുന്നു.... ★★★★★★★★★★★★★★★★★★★ ഐഷുവിനെ ഇടക്കിടക്ക് വാശി കേറ്റി വിട്ട് വഴക്ക് കൂടുന്നത് എനിക്ക് ഭയങ്കര ഇഷ്ടാ... അതാണ് കുറച്ച് മുന്നേ നിങ്ങള് ഡൈനിങ്ങ് ടേബിളിൽ വെച്ച് കണ്ട തിരക്ക്... അവളോട് വഴക്ക് കൂടുമ്പോ അവളെ ആ കാപ്പി ഉണ്ടക്കണ്ണുകൾ പുറത്തേക്ക് അങ്ങനെ തള്ളി വരുന്നത് കാണാൻ തന്നെ നല്ല ചേലാ... അത് കാണാനാ അവളെ ഒന്നാമത് ഞാൻ ഇങ്ങനെ വട്ട് കളിപ്പിക്കുന്നത്... ഇന്ന് അവളോട് തല്ല് കൂടി വേഗം ഓഫീസിലേക്ക് പുറപ്പെട്ടത് കൊണ്ടാകും ഓഫീസിന്റെ ഒരു പ്രധാനപ്പെട്ട ഫയൽ എടുക്കാൻ ഞാൻ മറന്നത്... അതെടുക്കാൻ വേണ്ടി തിരിച്ച് വീട്ടിലേക്ക് വന്ന് നോക്കുമ്പോ ഗേറ്റിന്റെ അടുത്ത് ഒരൊറ്റ സെക്യൂരിറ്റികളെയും കാണാൻ ഇല്ലായിരുന്നു... വല്ല ചായയോ മറ്റോ കുടിക്കാൻ വേണ്ടി പോയതാകുമെന്ന് കരുതി ഞാൻ അത് മൈൻഡ് ചെയ്യാതെ വീട്ടിലേക്ക് വന്നു... എന്നിട്ട് കോളിംഗ് ബെല്ലമർത്താൻ വേണ്ടി നിന്നപ്പോഴാണ് ഡോർ തുറന്ന് കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചത്... സാധാരണ ഇവളെ ഒറ്റക്കാക്കി ഞാൻ എവിടെയും ഇതുവരെ പോയിട്ടില്ല... അവൾക്ക് കൂട്ടിന് ജാനു ചേച്ചിയെ എങ്കിലും നിർത്താറുണ്ടായിരുന്നു... ഇത് ഇപ്പൊ ഒറ്റക്ക് ആയ സ്ഥിതിക്ക് വാതില് അടക്കാതെ അവള് വീടിന്റെ അകത്ത് ഇരിക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു... പക്ഷെ ഈ വാതിലും തുറന്ന് ഇട്ടിട്ട് ഇവളെന്താ ഈ കാണിക്കുന്നത് എന്ന് ചിന്തിച്ചോണ്ട് നമ്മള് അകത്തേക്ക് കയറിയപ്പോ നിലത്ത് ഒരുപാട് സാധനങ്ങൾ ചിന്നി ചിതറി കിടക്കുന്നത് കണ്ടു.... "എന്നോട് ഉള്ള വാശിക്ക് ഈ എറിഞ്ഞ് പൊട്ടിച്ചതൊന്നും ഇവള് ഇത് വരെ ക്ലീൻ ചെയ്തില്ലേ...? ഐഷു..... ഐഷു..... ഡി.... ഇതൊക്കെ ഇങ്ങനെ ഇട്ടിട്ട് എവിടെ പോയി കിടക്കാടി നീ...? ഹോ... എന്നോട് പിണക്കത്തിലാകും അല്ലെ... അതോണ്ട് ആകും ഒന്നും മിണ്ടാത്തത്... ആയിക്കോട്ടെ.... നിന്നെ ഡിസ്റ്റർബ് ചെയ്യാൻ ഞാൻ വരുന്നില്ല ഭാര്യേ... ഞാൻ ഇവിടെ ഒരു ഫയല് വെച്ചിരുന്നു... അതെടുക്കാൻ വേണ്ടി വന്നതാ... ഈ ടേബിളിൽ ഞാൻ വെച്ച ആ റെഡ് ഫയൽ എന്ത്യേടി എന്റെ ഭാര്യേ....? എന്താടി നിനക്ക് എന്തേലും ഒക്കെ ഒന്ന് മിണ്ടിയാൽ...? നീ ആ ഫയല് ഇവിടെ എങ്ങാനും കണ്ടോ....? ഐഷൂ... ഐഷൂ...." നമ്മള് എത്രയൊക്കെ തൊണ്ട കാറി വിളിച്ചിട്ടും അവളിൽ നിന്നും ഒരു പ്രതികരണവും കേൾക്കാത്തത് കണ്ടപ്പോ എന്നിൽ ഒരു ഭയം പിടി കൂടാൻ തുടങ്ങി... ഞാൻ ഒരല്പം ഭീതിയോടെ തന്നെ ഐഷു എന്ന് വിളിച്ച് സ്റ്റെയർ കയറാൻ ചെന്നപ്പോഴാണ് നമ്മളെ ഫോൺ പെട്ടെന്ന് റിങ് ചെയ്തത്... നോക്കുമ്പോ ഓഫീസിൽ നിന്നായിരുന്നു കോൾ... 11 മണിക്ക് ഒരു കോൺഫറൻസ് വെച്ചിട്ടുണ്ടായിരുന്നു... അതിന്റെ ഫയലാണ് എടുക്കാൻ മറന്നത്... അവരോട് ഞാൻ പെട്ടെന്ന് വരാമെന്ന് പറഞ്ഞ് കോൾ വിളിച്ചോണ്ട് തന്നെ മുകളിലേക്ക് കയറി ചെന്നു.... "ഐഷു.... മൈ സ്വീറ്റ് വൈഫ്.... എന്റെ ആ റെഡ് ഫയൽ നീ ഇവിടെ എങ്ങാനും കണ്ടോ...? നീയിത് എവിടെയാ പെണ്ണെ...? ഞാൻ പറയുന്നത് ഒന്നും നീ കേൾക്കുന്നില്ലേ...?" എന്ന് ചോദിച്ചോണ്ട് നമ്മള് റൂമിലേക് കയറി നോക്കിയപ്പോ ബാത്‌റൂമിൽ നിന്ന് പൈപ്പ് തുറന്ന് വിട്ട ശബ്ദം കേട്ടു... "ഹോ.... എന്റെ കെട്ട്യോള് കുളിക്കായിരുന്നോ...? അതാണോ ഞാൻ ഇത്രക്ക് തൊണ്ട കാറി വിളിച്ച് കൂവിയിട്ടും കേൾക്കാഞ്ഞത്...? ഹാ എന്നാ കുളി നടക്കട്ടെ.... ഞാൻ എന്റെ ആ ഫയലൊന്ന് തപ്പി എടുക്കട്ടെട്ടോ...." എന്ന് പറഞ്ഞ് നമ്മള് ടേബിളിന്റെ നേരെ തിരിഞ്ഞപ്പോ തന്നെ നമ്മളെ ഫയൽ അവിടെ കിടക്കുന്നത് കണ്ടു... നമ്മള് അത് അപ്പോ തന്നെ എടുത്ത് നോക്കിയിട്ട് ആ ഫയല് തന്നെയാണെന്ന് ഉറപ്പ് വരുത്തി... "എടി ഭാര്യേ... നീയാണല്ലേ എന്റെ ഫയല് താഴേന്ന് എടുത്തോണ്ട് വന്നത്...? എന്നിട്ട് നീ സുഖായിട്ട് നീരാടാ....? എന്നാ പിന്നെ വീടിന്റെ ഡോർ ഒന്ന് ലോക്ക് ചെയ്തൂടെ നിനക്ക്.... കള്ളന്മാരെ ശല്യമാ ചുറ്റും... എന്തെങ്കിലും എടുത്തോണ്ട് പോയാലും കുഴപ്പമില്ല നീ ഇവിടെ തനിച്ചാണെന്ന കാര്യം മറക്കാതിരുന്നൂടെ.... എന്താടി നിൻറെ വയേൽ പഴം കുത്തി തിരുകി വെച്ചിട്ടുണ്ടോ...? എന്തെങ്കിലുമൊക്കെ മിണ്ടിയാലെന്താ നിനക്ക്...? ഹോ... അപ്പൊ എന്നോട് മിണ്ടില്ലെന്ന് നല്ല വാശിയിൽ നിൽക്കണല്ലേ...? എന്നാ ഓക്കേ... നീ നിന്റെ വാശിയും കെട്ടിപ്പിടിച്ച് അതിന്റെ അകത്ത് തന്നെ നിന്നോ... എനിക്ക് 11 മണിക്ക് ഒരു പ്രധാനപ്പെട്ട കോൺഫറൻസ് ഉണ്ട്... അത് അറ്റൻഡ് ചെയ്തെ പറ്റൂ.... നിന്റെ വാശിയൊക്കെ മാറിയാൽ എനിക്ക് ഒന്ന് വിളിക്കോണ്ടി... ഇന്ന് ഇവനിങ് നമുക്ക് ഒരു ഔട്ടിങ് പോകാം... ഓക്കേ... ബൈ ഐഷൂ... വൈകിട്ട് കാണാം... ഞാൻ ഡോർ ലോക്ക് ചെയ്യുന്നുണ്ട്ട്ടോ..." എന്നൊക്കെ പറഞ്ഞോണ്ട് നമ്മള് ഫയലും മറിച്ച് നോക്കി കൊണ്ട് റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി വാതിലടച്ചതും എന്തോ ഒന്ന് നിലത്തേക്ക് വീഴുന്ന ശബ്ദം കേട്ട് ഫയലിൽ നിന്നും നോട്ടം തെറ്റിച്ച് ഞാൻ താഴേക്ക് നോക്കിയപ്പോ ഐഷുവിന്റെ വിരലിൽ കിടന്ന റിങ് കണ്ടു... നമ്മള് അതിലേക്ക് നെറ്റി ചുളിച്ചോണ്ട് നോക്കിയിട്ട് അതെടുത്തതും എന്റെ കയ്യിലേക്ക് രക്ത തുള്ളികൾ ഉറ്റി വീഴാൻ തുടങ്ങി... അത് കണ്ട് ഞാൻ ഷോക്കായി ഡോറിലേക്ക് നോക്കിയപ്പോ ഐഷുവിന്റെ വിരലുകൾ ഡോറിനിടയിൽ കുടുങ്ങി ചോരയിൽ കുളിച്ച് നിൽക്കുന്നത് കണ്ടു... നമ്മള് അപ്പോ തന്നെ ഫയലൊക്കെ അവിടെ ഇട്ടിട്ട് ഐഷു എന്ന് വിളിച്ച് ഡോർ തുറന്ന് നോക്കിയതും സാലിം അവളെ വാ പൊത്തി പിടിച്ച് ഡോറിന്റെ പിറകിൽ നിൽക്കുന്നത് കണ്ടു... എന്നെ കണ്ടതും സാലിം നിന്ന് വിയർക്കാൻ തുടങ്ങി... തളർന്ന് നിൽക്കുന്ന ഐഷുവിനെ എന്റെ നെഞ്ചിലേക്ക് തള്ളിയിട്ട് കൊണ്ട് അവൻ അവിടന്ന് ഓടി പോയി... ഞാൻ ഐഷുവിനെ താങ്ങി പിടിച്ച് അവളെ കവിളിൽ തട്ടി വിളിച്ചതും ക്ഷീണിച്ച കണ്ണുകൾ കൊണ്ട് എന്റെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് അവളൊന്ന് പുഞ്ചിരി തൂകി ആദി എന്ന് വിളിച്ച് എന്റെ കൈകളിലേക്ക് മയങ്ങി വീണു.... ★★★★★★★★★★★★★★★★★★★ ആദി വീട്ടിലേക്ക് കയറി വന്നിട്ട് പറയുന്നതൊക്കെ ഞാൻ കേൾക്കുന്നുണ്ടെങ്കിലും എനിക്ക് ഒന്നും സംസാരിക്കാൻ പറ്റിയില്ല... എന്നെ ഒന്ന് അനങ്ങാൻ പോലും സമ്മതിക്കാത്ത വിധത്തിൽ അവൻ എന്നെ അവന്റെ കൈക്കുള്ളിൽ ബന്ധിപ്പിച്ചിരുന്നു... ആദി ഫയല് തിരഞ്ഞ് റൂമിലേക്ക് എന്തായാലും വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു... അപ്പോഴെങ്കിലും ആദി എന്നെ കാണുമെന്ന് ഞാൻ പ്രതീക്ഷിച്ചു... പക്ഷെ, ഞാൻ കുളിക്കാണെന്ന് തെറ്റിദ്ധരിച്ച് ആദി അവിടന്ന് ഫയലും കൊണ്ട് പോയപ്പോ തളർന്ന് പോയി ഞാൻ... ഒന്ന് അലമുറയിട്ട് കരയാൻ പോലും കഴിയാതെ ഞാൻ മൗനമായി തേങ്ങി... ആദി വാതിൽ അടക്കുന്നതിനെ തടയാൻ വേണ്ടിയാണ് ഞാൻ വാതിലിൽ കൈ കൊണ്ട് പോയി വെച്ചത്... പക്ഷെ അത് ശ്രദ്ധിക്കാതെ അവൻ ഡോർ അടച്ചതും എന്റെ ജീവൻ പോകുന്ന പോലെ തോന്നി പോയി... കൈയാകെ തരിപ്പ് കയറി മരവിച്ച അവസ്ഥ... കണ്ണൊക്കെ അടഞ്ഞ് പോകുന്ന പോലെ.... കാഴ്ചകളൊക്കെ മങ്ങി തെളിഞ്ഞ് കാണുന്ന പോലെ.... ഒടുക്കം കണ്ണുകൾ പൂർണ്ണമായും അടയാൻ നിന്നതും വാതിൽ തുറന്ന് വന്ന ആദിയുടെ നെഞ്ചിലേക്ക് സാലിം എന്നെ പിടിച്ച് തള്ളി... അപ്പൊ തന്നെ എന്റെ ഹൃദയതുടിപ്പ് ഉയർന്നതും ഞാൻ പതിയെ കണ്ണ് തുറന്നു... ആദി എന്നെ നെഞ്ചോട് ചേർത്ത് വെച്ച് കരഞ്ഞ് കലങ്ങിയ കണ്ണുകൾ കൊണ്ട് എന്നെ നോക്കി വിളിക്കുന്നത് കണ്ടപ്പോ ആദി വന്നെന്ന സന്തോഷത്തിൽ എന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നെങ്കിലും ആദി എന്ന് വിളിച്ചപ്പോഴേക്കും ഞാൻ മയങ്ങി വീണിരുന്നു.... പിന്നീട് കണ്ണ് തുറന്ന് നോക്കിയപ്പോ തലക്ക് ഒക്കെ എന്തോ വലിയ ഭാരം ഉള്ള പോലെ തോന്നി... തലയിൽ കൈ വെച്ച് ഞാൻ പതിയെ ഒന്ന് ചുറ്റും കണ്ണോടിച്ച് നോക്കിയപ്പോ നമ്മളെ കോന്തനുണ്ട് നമ്മളെ നോക്കി ക്ലോസപ്പിന്റെ പരസ്യം കാണിക്കുന്നു.... ഓന്റെ ചിരി കണ്ടപ്പോ തന്നെ നമ്മക്ക് അങ്ങോട്ട് എരിഞ്ഞ് കേറി വന്നു... ഓന്റെ മോന്തയടക്കി ഒന്ന് കൊടുക്കാൻ വേണ്ടി കയ്യുയർത്താൻ നോക്കിയപ്പോഴാ കയ്യിലെ വേദന കൂടിയത്... അപ്പോ തന്നെ ഞാൻ കയ്യിലേക്ക് നോക്കിയപ്പോ കൈയാകെ ബാന്റേജ് ഇട്ടിരിക്കായിരുന്നു... കയ്യനക്കിയതോണ്ട് നമ്മളെ കൈ നന്നായിട്ട് വേദനിക്കാൻ തുടങ്ങി... നമ്മള് വലത്തേ കൈ പിടിച്ച് ആഹ് എന്ന് പറഞ്ഞ് എണീറ്റ് ഇരുന്നപ്പോ ആദി എന്നെ ശരിക്ക് ഇരിക്കാൻ സഹായിച്ചു... "സൂക്ഷിച്ച്... കയ്യ് ഒരു രണ്ട് മാസത്തേക്ക് അനക്കരുതെന്നാ ഡോക്ടർ പറഞ്ഞത്... അതോണ്ട് അധികം സ്‌ട്രൈൻ ചെയ്യണ്ട..." എന്ന് ആദി പറയുന്നത് കേട്ടപ്പോ ഓനെ നമ്മള് തുറുക്കനെ നോക്കി കൊണ്ട് ഓന്റെ കൈ തട്ടി മാറ്റി... "തൊട്ട് പോകരുത് എന്നെ..." "എന്താടി പെണ്ണെ അനക്ക് വീണ്ടും ചെന്നി പിരാന്ത് തുടങ്ങിയോ...?" "ഇല്ല തുടങ്ങാൻ പോകുന്നതെ ഉള്ളു... നീയൊക്കെ കൂടി തന്നെയല്ലേ എന്നെ വീണ്ടും പിരാന്ത് പിടിപ്പിക്കുന്നത്..." "ഹ... എന്റെ ഭാര്യേ നീയിങ്ങനെ പറഞ്ഞ് കണ്ണ് നിറക്കാൻ മാത്രം ഇവിടെ ഇപ്പോ എന്താ ഉണ്ടായേ...?" "എന്താ ഉണ്ടായേ എന്നോ...? എന്താ ആദി നീ ഒന്നും അറിയാത്ത പോലെ ചോദിക്കുന്നെ...? ആ സാലിം വീട്ടിലേക്ക് വന്ന് എന്നെ ഉപദ്രവിക്കാൻ നോക്കിയതൊന്നും ഒന്നുമല്ലേ...?" "അതിന് നിനക്ക് ഒന്നും പറ്റിയില്ലല്ലോ ഐഷു... അപ്പോഴേക്കും ഞാൻ വന്നില്ലേ...? നിന്നെ ഉപദ്രവിക്കാൻ ഞാൻ ആരെയെങ്കിലും അനുവദിക്കോ നീ പറ...." "അതില്ല... കാരണം എന്നെ ഉപദ്രവിക്കാൻ വേണ്ടിയല്ലേ നീ ഉണ്ടായത്... അതിന്റെ ഒരു ഉദാഹരണമല്ലേ ദേ എന്റെ ഈ കയ്യിൽ കിടക്കുന്നത്..." നമ്മളത് പറഞ്ഞപ്പോ ആദി ഒരു വളിച്ച ഇളി പാസാക്കി തന്നു... അത് കണ്ട് നമ്മക്കും ചിരി വന്നെങ്കിലും നമ്മളത് പുറത്ത് കാണിച്ചില്ല... "എന്നിട്ട് ആ സാലിം എവിടെ..? അവനെ എന്താ ചെയ്തെ...?" "അവനെ എന്ത് ചെയ്യാനാ...? അവൻ നിന്നെ എന്റെ കയ്യിലേക്ക് തള്ളിയിട്ടിട്ട് അവിടന്ന് ഓടി കളഞ്ഞില്ലേ... അവൻ ആദ്യമേ അങ്ങോട്ട് വരുമെന്ന് ഒരു സൂചന കിട്ടിയിരുന്നെങ്കിൽ അവനെ പിടിക്കാമായിരുന്നു..." "നിനക്ക് ശരിക്കും ബുദ്ധിയില്ലേ ആദി...? അതോ ബുദ്ധിയില്ലാത്ത പോലെ അഭിനയിക്കാണോ...?" "അതെന്താ ഭാര്യേ നീ അങ്ങനെ ചോയിച്ചേ...? എനിക്ക് ബുദ്ധിയില്ലെന്ന് നിനക്ക് തോന്നുന്നുണ്ടോ...? ഇനി അഥവാ ഇല്ലെങ്കിൽ തന്നെ അത് നിന്നെ കൊണ്ടാ... നീയല്ലേ എന്നെ കൊണ്ട് ഉപ്പ് തീറ്റിക്കുന്നത്...." നമ്മള് സീരിയസ് ആയിട്ട് ഇവിടെ സംസാരിക്കുമ്പോ ആദി അവിടെ നിന്ന് ഡയലോഗ് അടിച്ച് ചിരിക്കുന്നത് കണ്ട് നമ്മക്ക് ദേഷ്യം വന്നു... നമ്മള് അപ്പോ തന്നെ തലയണ കൊണ്ട് അവനിട്ട് ഒരു ഏർ കൊടുത്തിട്ട് ഓനെ രൂക്ഷമായി നോക്കി.... "നിനക്ക് എല്ലാം തമാശ... അവനെ പിടിക്കാൻ പറ്റിയ നല്ലൊരു അവസരാ നീ പാഴാക്കിയത്... അതോട് കൂടെ അവന്റെ ശല്യം അങ്ങ് തീർന്നേനെ... ഇനിയും അവൻ നമ്മളെ ലൈഫിലേക്ക് കടന്ന് വരില്ലെന്ന് എന്താ ഉറപ്പ്...? ഗേറ്റിന്റെ അടുത്ത് സെക്യൂരിറ്റീസിനെ കാണാത്തപ്പോ തന്നെ നീ അലർട്ട് ആകണമായിരുന്നു... എന്നാൽ പിന്നെ ഇങ്ങനെ ഒന്നും സംഭവിക്കില്ല... അതോ പോട്ടെ എന്ന് വെക്കാം... നമ്മളെ ഐഷു പൂച്ചയെ അവൻ വേസ് വെച്ച് തല്ലി വീഴ്ത്തി അവള് ചോരയിൽ കിടക്കുന്നത് പോലും നീ ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞാൽ അത് ഇത്തിരി കടന്ന് പോയി ആദി... അവിടെയുള്ള സാധാനങ്ങളൊക്കെ തട്ടി വീണത് കണ്ടിട്ടും നീ ചോദിക്കുന്നതിനും പറയുന്നതിനും എന്നിൽ നിന്നും മറുപടി വരാത്തത് കാണുമ്പോഴെങ്കിലും എനിക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമെന്ന് നീ മനസ്സിലാക്കുമെന്ന് കരുതി... എന്നിട്ടും നിനക്ക് മനസ്സിലായില്ല... ഞാൻ കുളിക്കാണെന്ന് കരുതി നീ ഡോറും അടച്ച് എന്റെ കയ്യും ഒടിച്ച് പോയേക്കുന്നു... എന്ന പിന്നെ അങ്ങനെ അങ്ങ് പോയാൽ പോരെന്നോ.... എന്തിനാ തിരിച്ച് വന്നേ...?" നമ്മള് ചുമ്മാ ചെക്കനെ പിരി കേറ്റി വിടാൻ അങ്ങനെ ഓരോന്ന് പറഞ്ഞ് നിന്നപോഴും ഓൻ അതൊക്കെ ഒരു പുഞ്ചിരിയോടെ കേട്ട് ഇരിക്കായിരുന്നു... എന്നിട്ട് ഓന്റെ കോട്ടിന്റെ പോക്കറ്റിൽ നിന്നും എന്റെ റിങ് എടുത്തിട്ട് എന്റെ ഇടത് കയ്യിലെ വിരലിൽ അണിഞ്ഞ് തന്നു.... "ഇത് നിന്റെ കയ്യിൽ തന്നെ ഇട്ട് തരാൻ വേണ്ടിയാ തിരിച്ച് റൂമിൽ കയറിയത്... അപ്പോ നോക്കുമ്പോ ആ സാലിം അന്നെ പിടിച്ച് വെച്ചിട്ട് എന്നെ നോക്കി കൊണ്ട് നിൽക്കാ... എന്നെ കണ്ടതും ഓൻ നിന്നെ എന്റെ നെഞ്ചിലേക്ക് ഇട്ടിട്ട് അവിടന്ന് എങ്ങോട്ടോ ഓടി പോയി... അപ്പോഴേക്കും നിന്റെ ബോധവും പോയതോണ്ട് എനിക്ക് ഇത് നിനക്ക് ഇട്ട് തരാനും പറ്റിയില്ല.... സമാധാനായി... ഇപ്പോഴേലും നിന്റെ വിരലിൽ ഇത് അണിയാൻ പറ്റിയല്ലോ..." ഓൻ നമ്മളെ ആക്കി കൊണ്ട് ഓരോന്ന് പറയുന്നത് കേട്ട് നമ്മള് ഓനെ തന്നെ നോക്കി ഇരുന്നപ്പോ ആദി പെട്ടെന്ന് നമ്മളെ നെറ്റിയിൽ ഉമ്മ വെച്ച് എന്നെ ഓന്റെ നെഞ്ചോട് ചേർത്ത് വെച്ചു.. "ഞാൻ വരില്ലെന്ന് കരുതിയോ നീ...?" വളരെ പതിഞ്ഞ സ്വരത്തിൽ ആദി അത് ചോദിച്ചപ്പോ നമ്മള് ഓനെ കെട്ടിപ്പിടിച്ചിട്ട് ഇല്ലെന്ന് മൂളി കൊണ്ട് തലയാട്ടി... "സാലിം നിന്നെ വല്ലതും ചെയ്യുമെന്ന് പേടിച്ചോ എന്റെ ഐഷു....?" അതിന് നമ്മള് അതെ എന്ന് ചെറുതായി തലയാട്ടിയപ്പോ ആദി എന്റെ തലയിൽ തലോടി കൊണ്ട് നെറുകയിൽ ഉമ്മ വെച്ച് എന്റെ മുഖം അവന്റെ കൈക്കുള്ളിൽ ഒതുക്കി... "എന്റെ ഐഷൂട്ടി ഇനി ഒന്ന് കൊണ്ടും പേടിക്കണ്ട... ആ സാലിം ഇനി നമ്മളെ ജീവിതത്തിലേക്ക് കടന്ന് വരില്ല... അവനുള്ളത് പടച്ചോൻ കൊടുത്തിട്ടുണ്ട്...." ആദി പറയുന്നത് കേട്ട് ഒന്നും മനസ്സിലാകാതെ ഞാൻ ഓനെ നെറ്റി ചുളിച്ച് നോക്കിയപ്പോ ഓൻ പുഞ്ചിരിച്ചിട്ട് എന്റെ അടുത്ത് ഇരുന്ന് ബാന്റേജ് ഇട്ട എന്റെ കയ്യിൽ പിടിച്ചു... "നല്ല വേദനയുണ്ടോ നിനക്ക്...?" "പിന്നെ ഇല്ല... വാതിലിനിടയിൽ കൈ കുടുങ്ങിയാലേ നല്ല സുഖായിരിക്കും... എന്റെ ജീവൻ പോയില്ലെന്നെ ഉള്ളു... എന്ത് വേദനയായിരുന്നു.... ആ വേദന അറിയണെങ്കിലെ ഇങ്ങളെ കയ്യും വാതിലിനിടയിൽ കുടുങ്ങണം അപ്പോഴേ മനസ്സിലാകൂ...." നമ്മളത് പറഞ്ഞതും ആദി നമ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കുന്നത് കണ്ടപ്പോഴാ നമ്മള് പറഞ്ഞതിനെ കുറിച്ച് നമ്മള് ആലോചിച്ചത്... ഇതിന് മുമ്പ് നമ്മളും ഒരിക്കൽ ആദിന്റെ കൈ വാതിലിനിടയിൽ കുടുക്കിയത് ഓർമ്മ വന്നതും നമ്മള് ഓനെ നോക്കി സൈക്കിളീന്ന് വീണ ഒരു ചിരി പാസാക്കി കൊടുത്തപ്പോ നമ്മളെ കെട്ട്യോൻ നമ്മക്ക് കുടിക്കാൻ ജ്യൂസ് നീട്ടി... "ഹ്മ്..... ശരിയാ... ഡോറിനിടയിൽ കൈ കുടുങ്ങിയാലേ നല്ല സുഖായിരിക്കും... നമ്മക്കും അനുഭവം ഉള്ളതല്ലേ... ഇന്നാ... കുടിക്ക് ക്ഷീണത്തിന് നല്ലതാ..." "നിങ്ങക്ക് എന്റെ കൈ കെട്ടിയിരിക്കുന്നത് കണ്ടൂടെ മനുഷ്യാ..? എനിക്ക് വായിൽ വെച്ച് താ...." നമ്മള് പറയുന്നത് കേട്ട് ആദി എന്തോ ഓർത്ത് ചിരിച്ചോണ്ട് നമ്മക്ക് കുടിക്കാൻ വായിൽ വെച്ച് തന്നു... അപ്പോഴത്തെ ഓന്റെ മുഖം കണ്ടപ്പോ എന്റെ അമ്മോ.... കണ്ണെടുക്കാൻ തന്നെ തോന്നുന്നില്ല... സ്വന്തം കെട്ട്യോനെ തന്നെ വായിനോക്കുന്ന നമ്മളെ ഒക്കെ സമ്മതിക്കണം അല്ലെ...? "മതിയെടി പെണ്ണെ എന്റെ ചോര ഊറ്റിയത്...?" "ങേ...? ചോര ഊറ്റെ....? അതിന് ഞാൻ ചോരയല്ലല്ലോ ജ്യൂസ് അല്ലെ കുടിക്കുന്നത്...?" "നീ കുടിക്കുന്നതിനെ പറ്റിയല്ല ഞാൻ പറഞ്ഞത്... നീ എന്നെ നോക്കുന്നതിനെ പറ്റിയാ..." ആദി പറയുന്നത് കേട്ട് നമ്മക്ക് ചടച്ചെങ്കിലും നമ്മളത് പുറത്ത് കാണിച്ചില്ല... "അതിന്... അതിനിപ്പോ എന്താ തെറ്റ്...? ഞാൻ എന്റെ കെട്ട്യോനെ അല്ലെ നോക്കുന്നത്...? അതിൽ ഇപ്പോ ആർക്കാ മുടക്ക്...?" "ഹ്മ്.... ആർക്കും ഒരു മുടക്കുമില്ല എന്റെ ഭാര്യേ...." "ഹാ... എന്നാലേ അധികം വാചകം അടിക്കാൻ നിക്കാണ്ട് ആ ജ്യൂസ് തരാൻ നോക്ക്...." നമ്മള് പറഞ്ഞത് അപ്പാടെ കേട്ട് അനുസരിക്കുന്ന ആദിയെ കണ്ടപ്പോ നമ്മക്ക് ചിരിയും അതിലുപരി സന്തോഷവും തോന്നി പോയി... എനിക്ക് അല്ലാതെ വേറെ ആർക്കാ ഇങ്ങനെ നല്ല അനുസരണയുള്ള ഭർത്താവിനെ കിട്ടാ...? ആദിയെ പോലെ ഒരുത്തനെ കിട്ടാൻ വേണ്ടി കഴിഞ്ഞ ജന്മത്തിൽ ഞാൻ വല്ല പുണ്യവും ചെയ്ത് കാണും.... എന്റെ ആദിയെ തന്നെ എനിക്ക് ഭർത്താവായി തന്നതിൽ പടച്ചോനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല... "എടി ഭാര്യേ.... ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ സത്യം പറയോ...?" നമ്മള് ജ്യൂസ് കുടിക്കുന്നതിനിടക്ക് ഒന്ന് മൂളി കൊടുത്തു... "എന്റെ കൈ വാതിലിൽ കുടുങ്ങിയപ്പോ ഞാൻ നിന്നെ ഇട്ട് വട്ട് കളിപ്പിച്ചതിനൊക്കെ പകരം വീട്ടല്ലേടി നീ...?" "അതെ... അത് ഇപ്പോഴാണോ എന്റെ കെട്ട്യോന് മനസ്സിലായത്...?" "ഛെ... അത് നേരത്തെ മനസ്സിലായിരുന്നെങ്കിൽ ഞാൻ നിന്റെ കൈ വാതിലിൽ കുടുക്കില്ലായിരുന്നു..." നമ്മളെ കോന്തൻ പറയുന്നത് കേട്ടതും നമ്മളെ തരിപ്പിൽ കേറി നമ്മള് ഓനെ തന്നെ മിഴിച്ച് നോക്കി.... "അ... അപ്പൊ മനപ്പൂർവ്വം എന്റെ കയ്യ് കുടുക്കിയതാണോ മനുഷ്യാ നിങ്ങള്...?" "ഏയ്... ഞാൻ അങ്ങനെ ചെയ്യോ...? വാതിലിനിടയിൽ നീ കൈ വെച്ചത് അറിയാതെയാണ് ഞാൻ ഡോർ അടച്ചതെങ്കിലും എനിക്ക് ഇപ്പോ ഒരു സമാധാനം ഒക്കെ ഉണ്ട്..." "എന്ത് സമാധാനം...?" "പരസഹായമില്ലാതെ ഞാൻ രണ്ട് മാസം നടന്ന പോലെ നീയും നടക്കുമല്ലോ എന്ന സമാധാനം... നിന്റെ വലം കൈ ആയിട്ട് ഇനി നിന്റെ കൂടെ ഞാൻ വേണമല്ലോ എന്ന സമാധാനം...." ആദി അത് പറഞ്ഞ് ഒരു കള്ളച്ചിരി പാസാക്കിയപ്പോ നമ്മള് തൊള്ളേം തുറന്ന് ഓനെ നോക്കിയിട്ട് ഓന്റെ വയറ്റിനിട്ട് ഒരു കുത്ത് കൊടുത്ത് ചിരിച്ചു.... അപ്പോ ഓനും അതുപോലെ ചിരിച്ചിട്ട് എന്നെ ചേർത്ത് നിർത്തി.... അപ്പൊ തന്നെ നമ്മളെ പടകളൊക്കെ ഹോസ്പിറ്റൽ റൂമിലേക്ക് തള്ളി കേറി വന്നതും ആദി എന്നെ വിട്ട് കുറച്ച് അകന്ന് നിന്നു... "ഹോ... ഞങ്ങള് വന്നെന്ന് കരുതി നിങ്ങളെ റൊമാൻസ് ഒന്നും കുറക്കാൻ നോക്കണ്ടാ മക്കളെ... നിങ്ങള് കെട്ടിപ്പിടിച്ചോളി... ഞങ്ങള് വേണേൽ പോയിട്ട് പിന്നെ വരാം..." കാക്കു പറയുന്നത് കേട്ട് അവരൊക്കെ കൂടി ചിരിച്ചപ്പോ നമ്മക്ക് ആകെ ചടച്ചു... ആദിയും ഏതാണ്ട് ആ അവസ്ഥയിൽ തന്നെ ആയിരുന്നു... അവരൊക്കെ കൂടി നമ്മളെ ചുറ്റും കൂടി ഇരുന്നിട്ട് നമ്മളെ കയ്യൊക്കെ തടവി കൊണ്ട് വേദന എങ്ങനെയുണ്ടെന്ന് അന്വേഷിച്ചു... "ഫെബി... ഇപ്പോ എങ്ങനെ ഉണ്ടെടി വേദനയൊക്കെ...?" "കുഴപ്പമില്ല അച്ചു... ഇപ്പോ കുറവുണ്ട്... നിനക്ക് സുഖമല്ലേ അച്ചു... എന്ത് പറയുന്നു നിന്റെ ബേബി...?" "സുഖം... ഇന്ന് ചെക്കപ്പ് ഉള്ളതാ... അതിന് വേണ്ടി വരുമ്പോഴാണ് കാക്കു വിളിച്ച് പറഞ്ഞത് നീ ഇവിടെ ഉള്ള കാര്യം...." അത് അച്ചു പറഞ്ഞപ്പോ നമ്മള് നമ്മളെ കെട്ട്യോനെ ഒന്ന് നോക്കി... അപ്പോ തന്നെ അച്ചു അവിടന്ന് എണീറ്റിട്ട് ആദിന്റെ അടുത്ത് പോയി.... "എന്നാലും എന്ത് പണിയ കാക്കു ഇങ്ങള് ചെയ്തെ..? ഡോറടക്കുമ്പോ ഒന്ന് നോക്കിയും കണ്ടും അടച്ചൂടെ...? അന്ന് ദുബായിൽ വെച്ച് നിങ്ങളെ കൈ കുടുക്കിയതിന് പകരം വീട്ടിയതാണോ...?" "അത് തന്നെയാ അച്ചു... അന്ന് ഇങ്ങേര് അനുഭവിച്ച വേദന എന്നെ അറിയിക്കാൻ വേണ്ടിയാ എന്റെ കൈ വാതിലിൽ കുടുക്കിയത്..." നമ്മള് അത് പറഞ്ഞപ്പോ തന്നെ ഹസിയും ശാലുവും സൽമയും ഒക്കെ കൂടി ആദിനോട് ഓരോന്ന് പറഞ്ഞ് ഓന്റെ കാതടപ്പിക്കുന്നത് കണ്ടപ്പോ നമ്മക്ക് ചിരി വന്നു.... "അല്ലാ... എന്നിട്ട് അവൻ എവിടെ ആ സാലിം....? ജീവനോടെ ഉണ്ടോ... അതോ തീർന്നോ....?" എന്ന് അൻസിക്ക ആദിയോട് ചോദിച്ചപ്പോ ഓൻ ഒന്ന് പുഞ്ചിരി തൂകി കൊണ്ട് എന്റെ അടുത്ത് വന്ന് ഇരുന്നു... "ഇനി അവൻ ഞങ്ങളെ എന്നല്ല ആരുടേയും ലൈഫിലേക്ക് കടന്ന് വരില്ല... അവന്റെ ചാപ്റ്റർ ഇന്നത്തോടെ ക്ലോസായി...." ആദി അതും പറഞ്ഞ് എല്ലാവരെയും നോക്കി ചിരിച്ചപ്പോഴാണ് നിസൂക്ക നമ്മളെ ഐഷു പൂച്ചയെയും കൊണ്ട് റൂമിലേക്ക് വരുന്നത് കണ്ടത്... നമ്മക്ക് ആ കാഴ്ച്ച കണ്ടതും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയി... നമ്മളെ ഐശൂന്റെ തലയിൽ ഒരു കെട്ടും കെട്ടി നിസൂക്ക നമ്മളെ അടുത്തേക്ക് അതിനെ കൊണ്ട് വന്നപ്പോ നമ്മളതിനെ കെട്ടിപ്പിടിച്ച് ഒരുപാട് ഉമ്മ കൊടുത്തു.... ആദി പറഞ്ഞിട്ട് നിസൂക്ക ഐശൂനെ വെറ്റിനറി ഹോസ്പിറ്റലിൽ കാണിച്ചിട്ട് വരുന്ന വഴിയാണെന്നും അവൾക്കിപ്പോ ഒരു കുഴപ്പവുമില്ലെന്നും കേട്ടപ്പോഴാണ് നമ്മക്ക് സമാധാനായത്.... "എടാ ആദി... ഞാൻ ഇങ്ങോട്ട് വരുന്ന വഴിക്ക് ആ സാലിമിന്റെ ബോഡി റോഡിൽ ചോരയിൽ കുളിച്ച് കിടക്കുന്നത് കണ്ടു.... എന്താ സംഭവിച്ചേ....?" നിസൂക്ക ചോദിച്ചത് കേട്ട് ഞങ്ങള് എല്ലാവരും ആദിയെ തിരിഞ്ഞ് നോക്കിയപ്പോ ഒന്നും അറിയാത്ത പോലെ ആദി എന്റെ കയ്യീന്ന് ഐഷുവിനെ വാങ്ങി കൊഞ്ചിച്ചിട്ട് ഞങ്ങളെ എല്ലാവരുടെയും മുഖത്തേക്ക് നോക്കി... "നിങ്ങള് എല്ലാവരും എന്നെ ഇങ്ങനെ നോക്കുന്നത് കണ്ടാൽ തോന്നും ഞാൻ എന്തോ ചെയ്തതാണെന്ന്...." "പിന്നെ.... നീയല്ലാതെ വേറെ ആരാ അവനെ കൊന്നത്...?" കാക്കുവാണ്. "അത് എനിക്ക് അറിയില്ല സിയാദേ... പക്ഷെ അത് ആരായാലും അയാളോട് നമ്മക്ക് തീർത്ത തീരാത്ത കടപ്പാട് വേണം...." "ആദി... നീ ഉരുണ്ട് കളിക്കാതെ കാര്യം പറ...."നമ്മളാണ്. "എന്റെ ഭാര്യേ... നീ ഇങ്ങനെ ടെൻഷൻ അടിക്കല്ലേ... അത് നിനക്ക് തന്നെയാ കേട്..." "ആദി കൊഞ്ചാതെ എന്താ സംഭവിച്ചതെന്ന് പറ...." "ഓക്കേ... ഓക്കേ... പറയാം.... നിന്നെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് വരുന്ന വഴിയിൽ വെച്ച് ഞാനും കണ്ടതാ അവൻ ചോരയിൽ കുളിച്ച് ഡെഡ് ബോഡിയായി റോഡിൽ കിടക്കുന്നത്... ആരാ എന്താ എന്നൊന്നും അറിയില്ല... ഇടിച്ചിട്ടിട്ട് നിർത്താതെ ഒരു കാർ ചീറി പാഞ്ഞ് പോയെന്ന് മാത്രം അവിടെ കൂടി നിന്നവര് പറയുന്നത് കേട്ടു... ചിലപ്പോ അവൻ ചെയ്ത തെറ്റുകളുടെ ഫലമാകാം ഇങ്ങനെ ഒരു മരണം... എന്തായാലും നമുക്ക് ഒക്കെ ഇനി സമാധാനത്തോടെ ജീവിക്കാലോ അതിനെ കുറിച്ച് ആലോചിച്ച് എല്ലാവരും സന്തോഷിക്കാൻ നോക്ക്..." "ആദി... അപ്പൊ സാലിമിനെ ആരാ വണ്ടിയിടിച്ചതെന്ന് നിനക്ക് അറിയില്ലേ...?" സൽ‍മ ചോദിക്കുന്നത് കേട്ടിട്ട് എനിക്ക് അറിയില്ലെന്ന് ആദി ആംഗ്യം കാണിക്കുന്നത് കണ്ടപ്പോ നമ്മക്ക് അത് അങ്ങോട്ട് പൂർണ്ണമായും വിശ്വസിക്കാൻ തോന്നിയില്ല... കാരണം നമ്മളെ കെട്ട്യോൻ അല്ലെ... നമ്മളിൽ നിന്നൊക്കെ ഒരുപാട് രഹസ്യങ്ങൾ മൂടി വെക്കാൻ നല്ല മിടുക്കുള്ള പാർട്ടി... അതോണ്ട് കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ പറ്റില്ല... അതോണ്ട് അവൻ പറഞ്ഞത് നമ്മള് മാത്രം അപ്പാടെ വിഴുങ്ങിയിട്ടില്ലേന്നു... അങ്ങനെ സാലിം ചാപ്റ്റർ ഒക്കെ എല്ലാവരും അതോട് കൂടി സംസാരിക്കുന്നത് നിർത്തിയിട്ട് സനയെയും അഖിലയെയും നാട്ടിലേക്ക് വരുത്തിക്കാൻ ഉള്ള പ്ലാനിനെ കുറിച്ച് സംസാരിച്ച് ഇരുന്നു... അവര് രണ്ട് പേരും ഇപ്പോ കെട്ട്യോന്മാരെ കൂടെ ദുബായിലാണ്... രണ്ട് പേർക്കും വിശേഷം ഉള്ള സ്ഥിതിക്ക് അവിടന്ന് ഇങ്ങോട്ട് കൊണ്ട് വരാൻ ആണ് എല്ലാവരുടെയും തീരുമാനം.... "അല്ലാ ഫെബിയെ... നിനക്കും വേണ്ടേ ഞങ്ങളെ പോലെ വയറും വീർപ്പിച്ച് നടക്കാൻ ഒരു അവസരം... അതോ ഇതുപോലെ ഒക്കെ അങ്ങനെ നടക്കാൻ തന്നെയാണോ രണ്ടിന്റെയും പ്ലാൻ...?" ഹസി ചോദിക്കുന്നത് കേട്ട് നമ്മള് ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിന്ന് ആദിയെ ഇടങ്കണ്ണിട്ട് നോക്കിയപ്പോ ആദി ഒരു കള്ളച്ചിരി പാസാക്കി കൊണ്ട് എന്നിലേക്ക് ഒട്ടി ഇരുന്നു.... "ഇവൾക്ക് സമ്മതം ആണെങ്കിൽ ദേ വേണേൽ ഇവള് ഇപ്പോ തന്നെ പ്രെഗ്നന്റാകും..." "അത് വേണോ മോനെ ആദി... ഞങ്ങള് ഇവിടന്ന് പോയിട്ട് വീട്ടിൽ വെച്ചൊക്കെ പോരെ..." എന്ന് അൻസിക്ക പറയുന്നത് കേട്ടതും നമ്മളെ തൊലിയുരിഞ്ഞ പോലെ തോന്നി പോയി... അവറ്റകൾ ഒക്കെ കൂടി ആദി പറയുന്നത് കേട്ടിട്ട് ആണെങ്കിൽ ഹലാക്കിലെ കളിയാക്കലും ചിരിയുമാണ്... അപ്പോഴാണ് അങ്ങോട്ട് ഡോക്ടർ കേറി വന്നത്... നമ്മളെ പൾസും ബിപിയും ഒക്കെ ചെക്ക് ചെയ്തിട്ട് ഒരു റെസിപ്റ്റ് എഴുതി ആദിക്ക് നേരെ നീട്ടി... " ആദിൽ ഈ മരുന്ന് പെട്ടെന്ന് വാങ്ങണം... പിന്നെ ശ്രീജ ഡോക്ടർ പറഞ്ഞത് ഒക്കെ ഓർമ്മയുണ്ടല്ലോ... നല്ലോണം റസ്റ്റ് വേണ്ട ടൈമാണ് ഇപ്പൊ... അതോണ്ട് അധികം സ്‌ട്രൈൻ ചെയ്യിക്കണ്ട... കയ്യിലെ മുറിവുള്ളത് കൊണ്ട് റെസ്റ്റിലൊക്കെ ഒരു കൺട്രോൾ ഉണ്ടാകുമല്ലോ അല്ലെ...?" "എസ് ഡോക്ടർ... എന്തായാലും കുറച്ച് ദിവസം ലീവ് എടുത്തിട്ട് ഇവളെ കൂടെ തന്നെ സ്പെൻഡ് ചെയ്യാനാ എന്റെ തീരുമാനം...." "ഗുഡ്... ഈ സമയത്ത് ഭാര്യയുടെ അടുത്ത് ഭർത്താവിന്റെ സാമീപ്യം ഉണ്ടാകുന്നത് എന്ത് കൊണ്ടും നല്ലതാ... മരുന്നൊക്കെ കൃത്യ സമയത്ത് തന്നെ കൊടുക്കണം... നല്ലോണം റസ്റ്റ് എടുക്കണം.. ഭാരിച്ച പണിയൊന്നും ചെയ്യിക്കണ്ട... എന്തായാലും നാളെ ഡിസ്ചാർജ് ചെയ്ത് പോകുന്നതിന് മുൻപ് ഡോക്ടർ ശ്രീജയെ പോയി കാണുന്നത് നന്നായിരിക്കും..." "ഓക്കേ ഡോക്ടർ... അങ്ങനെ തന്നെ ചെയ്‌തോളം..." എന്ന് ആദി പറഞ്ഞപ്പോ ആ ഡോക്ടർ എന്നെ നോക്കി ചിരിച്ചിട്ട് റസ്റ്റ് എടുക്കാൻ പറഞ്ഞ് അവിടന്ന് പോയി... ഡോക്ടറും ആദിയും കൂടി സംസാരിക്കുന്നത് കേട്ടിട്ട് ഒന്നും മനസ്സിലാകാതെ നമ്മളും നമ്മളെ ഗാങ്ങും കൂടി ആദിയെ തന്നെ ഉറ്റു നോക്കിയപ്പോ ഓൻ മരുന്ന് വാങ്ങി വരാമെന്ന് പറഞ്ഞ് അവിടന്ന് മുങ്ങാൻ നോക്കി... പക്ഷെ അപ്പോഴേക്കും നമ്മളെ ബ്രദേഴ്‌സ് ഓനെ അവിടെ പിടിച്ച് നിർത്തിയിട്ട് ഓന്റെ ചുറ്റും നിന്നു.... "എന്തൊക്കെയാടാ ഡോക്ടർ പറഞ്ഞിട്ട് പോകുന്നത്...? ഇവൾക്കെന്താ ശരിക്കും പ്രോബ്ലം...? കയ്യിലെ ഈ മുറിവല്ലാതെ അവൾക്ക് മറ്റെന്തെങ്കിലും പ്രശ്നമുണ്ടോ...?" കാക്കുവാണ്. "ഏയ്.... അവൾക്ക് അങ്ങനെ പ്രത്യേകിച്ച് പ്രശ്നം ഒന്നുമില്ല...." "പിന്നെ എന്തിനാ ആ ഡോക്ടർ അങ്ങനെ ഒക്കെ പറഞ്ഞത്...?" ഹസിയാണ്. "അത് അവളോട് റസ്റ്റ് എടുക്കാൻ പറഞ്ഞതല്ലേ...." "അതിന് എന്തിനാ നീ ഇവളെ കൂടെ തന്നെയുള്ളതാ നല്ലതെന്ന് പറയുന്നേ... സത്യം പറയെടാ തെണ്ടി... എന്താ ഇവൾക്ക്...?" അൻസിക്കയാണ്. "ഹോ... എന്റെ അൻസി.... നിങ്ങളെ ഒക്കെ ഈ കെട്ട്യോളുമാർക്ക് എന്താണോ ഉള്ളത് അത് തന്നെയാ അവൾക്കും..." ആദി പറയുന്നത് ഒന്നും മനസ്സിലാകാതെ ഞാനടക്കം എല്ലാവരും അവനെ തന്നെ ഉറ്റു നോക്കി കൊണ്ടിരുന്നപ്പോ ആദി ചിരിച്ചോണ്ട് എന്റെ അടുത്ത് വന്നിരുന്നു... എന്നിട്ട് നമ്മളെ കൈ പിടിച്ച് നമ്മളെ വയറ്റിൽ വെച്ചിട്ട് ഓൻ നമ്മളെ നോക്കി സൈറ്റടിച്ചു... ഓൻ കാണിക്കുന്നത് കണ്ടിട്ട് എനിക്ക് ചിരിക്കണോ കരയണോ എന്ന് അറിയാൻ പാടില്ലാത്ത ഒരു അവസ്ഥ വന്നു... നമ്മള് ഓനെ നോക്കി കൊണ്ട് ആണോ എന്ന് തലയാട്ടിയപ്പോ ഓൻ അതെ എന്ന് കണ്ണിറുക്കി കാണിച്ച് തന്നതും നമ്മള് ആദിയെ പരിസരം മറന്ന് കെട്ടിപ്പിടിച്ചു... അത് കണ്ട് കാര്യം പിടി കിട്ടിയ നമ്മളെ ചങ്കുകൾ ഒക്കെ കൂടി എസ് എന്ന് പറഞ്ഞ് അവര് പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം കൊണ്ട് തുള്ളിച്ചാടി... നമ്മക്ക് ആണെങ്കിൽ സന്തോഷം കൊണ്ട് എന്തൊക്കെയാ ചെയ്യേണ്ടതെന്ന് ഒരു പിടിയും കിട്ടുന്നില്ല... ഈയൊരു നിമിഷത്തിന് വേണ്ടി ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്... എന്റെ ആഗ്രഹം ഇന്നത്തോടെ പടച്ചോൻ നിറവേറ്റി തന്നിരിക്കാണ്... എന്റെ ഉള്ളിൽ മറ്റൊരു ജീവൻ കൂടി തുടിച്ച് കൊണ്ടിരിക്കുന്നു... എന്റെയും ആദിയുടെയും കുഞ്ഞ്... എനിക്ക് ഇതിൽപ്പരം ഇനിയെന്ത് സന്തോഷാ വേണ്ടത്.... "എടാ ആദി തെണ്ടി... എന്നാലും നീയിത് ഞങ്ങളോട് മറച്ച് വെച്ചിട്ട് എന്തൊക്കെ നാടകമാടാ കളിച്ചത്...?" കാക്കുവാണ്. "നമ്മളോ പോട്ടെ എന്ന് വെക്കാം... ദേ ഇവളെ പോലും അറിയിക്കാതെ ഈ തെണ്ടി കാണിച്ച് കൂട്ടിയതോ..." നിസൂക്കയാണ്. "അത് ഞാൻ എന്റെ കെട്ട്യോൾക്ക് ഒരു സർപ്രൈസ് കൊടുക്കാൻ വേണ്ടി മറച്ച് വെച്ചതല്ലേ... പക്ഷെ അപ്പോഴേക്കും ആ ഡോക്ടർ ഇടയിൽ കേറി വന്ന് എല്ലാം കുളമാക്കി... ഇല്ലേൽ ഇവളെ ഞാൻ ഇത് ഇപ്പോഴൊന്നും അറിയിക്കില്ലായിരുന്നു...." ആദി നമ്മളെ ഇടങ്കണ്ണിട്ട് നോക്കി കൊണ്ട് അങ്ങനെ പറഞ്ഞപ്പോ നമ്മക്ക് ഓനോട് ദേഷ്യം വന്നെങ്കിലും നമ്മളെ കുഞ്ഞിന്റെ വാപ്പയല്ലേ എന്ന് കരുതി വെറുതെ വിട്ടു... "എന്നാലും ഇത് വല്ലാത്ത കഥയായി പോയി... സാധാരണ ഭാര്യമാരാ ഭർത്താക്കന്മാരോട് താൻ ഗർഭിണിയാണെന്ന് അറിയിക്കാറ്... ഇവിടെ അത് നേരെ മറിച്ചാണല്ലോ സംഭവിച്ചത്..." അരുൺ പറയുന്നത് കേട്ട് അവരൊക്കെ കൂടി ചിരിച്ചോണ്ട് നമ്മളെ അടുത്തേക്ക് വന്നു... എന്നിട്ട് അച്ചുവും ഹസിയും ശാലുവും സൽമയുമൊക്കെ നമ്മളെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു... "ഹാ... ഇനി ഇവിടെയുള്ള ഈ ഭർത്താക്കന്മാരൊക്കെ അങ്ങ് വെളിയിലേക്ക് വന്നേ... അവരിനി കുറച്ച് നേരം തനിച്ച് ഇരുന്നോട്ടെ...." എന്ന് പറഞ്ഞ് സൽ‍മ അൻസിക്കാനെ പിടിച്ച് വലിച്ച് പുറത്തേക്ക് കൊണ്ട് പോയപ്പോ മൂപ്പര് ആദിയോട് ചെലവിനെ കുറിച്ച് പറയായിരുന്നു... നിസൂക്ക ആണെങ്കിൽ മരുന്ന് മൂപ്പര് വാങ്ങി കൊണ്ട് തരാമെന്ന് പറഞ്ഞും ഹസിയേയും കൊണ്ട് ഇറങ്ങി പോയി... പിന്നാലെ ബാക്കി ഉള്ളവരും അവിടന്ന് ഇറങ്ങി പോയപ്പോ റൂം ആകെ ഒരു നിശബ്ദത പടർന്നു... ആദി അപ്പൊ എന്റെ അടുത്ത് വന്ന് ഇരുന്നിട്ട് നമ്മളെ കയ്യിൽ ഒരുമ്മ തന്ന് നമ്മളെ മുഖത്തേക്ക് നോക്കിയതും നമ്മള് ഓനെ രൂക്ഷമായി നോക്കാൻ തുടങ്ങി... നമ്മളെ നോട്ടം കണ്ടിട്ട് ഓൻ നമ്മളെ നോക്കി ഒരു അവിഞ്ഞ ചിരി പാസാക്കിയതും ഓന്റെ മോന്തയടക്കി നമ്മളൊന്ന് പൊട്ടിച്ചു... അടി കിട്ടിയതും കവിളത്ത് കയ്യും വെച്ച് നമ്മളെ കണ്ണും മിഴിച്ച് ഓൻ നോക്കുന്നത് കണ്ടപ്പോ ഓന്റെ താടി പിടിച്ച് ഒരു വലിയങ്ങ് കൊടുത്തു... ഓൻ വേദന കൊണ്ട് സരിഗമ പാടുന്നത് കേട്ടിട്ട് നമ്മക്ക് ചിരി വന്നു... "എടി ഭാര്യേ... നിനക്ക് എന്താടി ഭ്രാന്ത് പിടിച്ചോ... എന്തിനാ വെറുതെ എന്നെ തല്ലുന്നേ...? നീയൊരു ഉമ്മയാകാൻ പോകാണെന്ന സന്തോഷ വാർത്ത കേൾക്കുമ്പോ നീ എന്നെ സന്തോഷം കൊണ്ട് ഉമ്മ വെക്കുമെന്ന് കരുതി നിക്കുമ്പോ നീയെന്റെ കരണം പുകച്ചല്ലോ..." "പിന്നെ ഞാൻ നിന്നെ എന്താ വേണ്ടത്...? കെട്ടിപ്പിടിച്ച് ഉമ്മ വെക്കണോ... അതോ മറുപടി തരണോ...? എന്തിനാടാ കോന്താ എന്നോട് ഈ കാര്യം മറച്ച് വെച്ചത്...? ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ ആരെങ്കിലും മറച്ച് വെക്കാൻ ശ്രമിക്കോ...? അപ്പോ അങ്ങനെ ചെയ്ത നിന്നെ പിന്നെ ഞാൻ മടിയിൽ ഇരുത്തി കൊഞ്ചിക്കണോ....?" "ഹോ.... എന്റെ ഐഷൂ... നീയിങ്ങനെ ഹീറ്റ് ആകല്ലേ പെണ്ണെ.... ദേ വേറെ ഒരാള് കൂടി നിന്റെ വയറ്റിലുള്ളത് ഓർമ്മ വേണം... അതോണ്ട് വല്ലാണ്ട് തുള്ളി കളിയ്ക്കാൻ ഒന്നും നിൽക്കണ്ട...." എന്ന് പറഞ്ഞ് ആദി നമ്മളെ വയറ്റിൽ കൈ വെച്ചതും നമ്മള് ഓന്റെ കയ്യിനൊരു തട്ട് കൊടുത്തു.... "നീ ഒരു ഫ്രോഡാ... എപ്പോഴും ആൾക്കാരെ പറ്റിക്കാൻ നടക്കുന്ന സാധനം... എന്തായാലും നിന്നെ പോലെ ഞാൻ എന്റെ മോനെ വളർത്തില്ല..." "ഹോ... അപ്പോ മോൻ ആണെന്ന് നീയങ്ങ് ഉറപ്പിച്ചോ...?" "ഹാ ഉറപ്പിച്ചു... ഇത് മോൻ തന്നെയാ... അതോണ്ട് ഓനെ ഞാൻ വാപ്പാനെ പോലെ വളർത്താൻ തീരെ ഉദ്ദേശിച്ചിട്ടില്ല... എന്റെ ഉള്ളിൽ ഇങ്ങനെ ഒരു ജീവൻ തുടിക്കുന്ന കാര്യം എന്നാലും എന്നോട് മറച്ച് വെക്കാൻ നിനക്ക് എങ്ങനെ തോന്നി...?" എന്ന് പറഞ്ഞ് നമ്മള് ചുമ്മ കണ്ണ് നിറച്ചപ്പോ ആദി നമ്മളെ കണ്ണ് തുടച്ചിട്ട് നമ്മളെ നെറ്റിയിൽ ഉമ്മ വെച്ചു... "എടി പെണ്ണെ... ഞാൻ പോലും അത് അറിഞ്ഞത് നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നതിൽ പിന്നെയാ... നീ തല കറങ്ങി വീണതും നിനക്ക് ക്ഷീണം ഉണ്ടായതുമൊക്കെ ടെൻഷൻ അടിച്ചിട്ടും കൈ മുറിഞ്ഞിട്ടും മാത്രമല്ലെന്ന് ഡോക്ടർ പറഞ്ഞപ്പോ എനിക്ക് ഉണ്ടായ സന്തോഷം അത് നിന്നെ കൂടി ഒരു സർപ്രൈസിലൂടെ അറിയിക്കണമെന്ന് ഞാൻ കരുതി... പക്ഷെ അപ്പോഴേക്കും അത് ഇങ്ങനെയൊക്കെ അങ്ങ് ആയി തീർന്നു പോയി.... എന്നോട് ക്ഷമിക്ക് എന്റെ ഭാര്യേ...." എന്ന് പറഞ്ഞ് ആദി നമ്മളോട് കെഞ്ചുന്നത് കണ്ടപ്പോ ഇതുവരെ പിടിച്ച് വെച്ച എല്ലാ ദേഷ്യവും അങ്ങ് കാറ്റിൽ പറത്തി വിട്ട പട്ടം പോലെ എങ്ങോ പാറി പോയി... എന്നിട്ട് ആദിയെ കെട്ടിപ്പിടിച്ചിട്ട് ഓന്റെ കവിളിലും നെറ്റിയിലുമൊക്കെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞ് അവന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു... അന്ന് തന്നെ നമ്മളെ ഉമ്മച്ചിയും ഉപ്പച്ചിയും ഷാദിയും കൂടി ഹോസ്പിറ്റലിലേക്ക് വന്ന് നമ്മളെ കണ്ടു... അവരോട് കൈ മുറിഞ്ഞത് അറിയാതെ വാതിലിനിടയിൽ കുടുങ്ങിയത് ആണെന്ന് കള്ളം പറഞ്ഞു... പിന്നെ അതിനെ പറ്റി കൂടുതൽ കാര്യങ്ങൾ ചോദിക്കുന്നതിന് മുന്നേ തന്നെ ആ സന്തോഷ വാർത്ത അവരെ കൂടെ അങ്ങ് അറിയിച്ചതും ഷാദി അപ്പൊ തന്നെ ആദിയെ കെട്ടിപ്പിടിച്ച് ആദിയോട് കൺഗ്രാറ്റ്‌സ് പറയുന്നത് കേട്ടപ്പോ ഞങ്ങള് എല്ലാവരും കൂടി പൊരിഞ്ഞ ചിരി ആയിരുന്നു.... പിന്നെ ഉമ്മച്ചിയും ഉപ്പച്ചിയും ഷാദിയുമൊക്കെ നമ്മളെ അടുത്ത് നിന്ന് മാറാതെ എന്നെയും ആദിയെയും ഒപ്പം പിടിച്ചിരുത്തി അവരെ സന്തോഷങ്ങൾ പങ്ക് വെക്കാൻ തുടങ്ങി... സിനു കോളേജ് ട്രിപ്പ് പോയതാണെന്ന് ഉമ്മച്ചി പറഞ്ഞപ്പോ തന്നെ ഞാൻ ആദിയെ നോക്കി ഒന്ന് ചിരിച്ചു.... കാര്യം മനസ്സിലാക്കിയ പോലെ ഒന്ന് ചിരിച്ചിട്ട് ആദി അവിടന്ന് ഫോണും കൊണ്ട് എണീറ്റ് പോയി... കുറച്ച് കഴിഞ്ഞപ്പോ ഒരു പരിഭ്രാന്തിയോടെ ആദി വന്നിട്ട് ഞങ്ങളെയൊക്കെ മാറി മാറി നോക്കി... "എന്താ ആദി...? എന്താ പറ്റിയെ...? സിനുവിനും ആഷിക്കും വിളിച്ചില്ലേ....?" നമ്മളെ ചോദ്യം കേട്ടതും ആദി തല താഴ്ത്തി നിന്നിട്ട് എന്തോ ഒന്ന് പറയാൻ തുനിഞ്ഞതും ഷാദിന്റെ ഫോൺ റിങ് ചെയ്തു... ഓൻ കോൾ അറ്റൻഡ് ചെയ്തിട്ട് ഞങ്ങളെ നോക്കുന്നത് കണ്ടപ്പോ എന്റെ ഉള്ളിൽ ടെൻഷൻ കൂടാൻ തുടങ്ങി..... (തുടരും) ********************************************* എന്റെ പ്രിയ വായനക്കാർ മനസ്സിൽ ഏറ്റി നടന്ന ആദിയുടെയും ഐഷുവിന്റെയും കഥ നാളത്തോട് കൂടി അവസാനിക്കാൻ പോകയാണ്... ഇതുവരെ കട്ട സപ്പോർട്ട് നൽകി കൂടെ ഉണ്ടായിരുന്ന എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.... അടുത്ത ഭാഗം നല്ലൊരു കിടുക്കാച്ചി എൻഡിങ്ങോടെ അവസാനിപ്പിക്കുന്നത് ആകും... വൈകാതെ തന്നെ അവസാന പാർട്ടുമായി ഞാൻ വരുന്നതാകും....കാത്തിരിക്കണേ.... ********************************************
15.6k views
2 days ago
#

📙 നോവൽ

*💘*കാണാമറയതെൻ മനസ്സ്*💘* *_ഭാഗം.46_* 📝 Musrifa Muhiyadeen🏅 .ഒരു നിമിഷം ഞാൻ ഒന്ന് പതറി.... ആ നോട്ടത്തിൽ...ശിഹാബ് അവൻ എന്നെ തുറിച്ചു നോക്കി നിക്കാണ്.... അവന് ആ പൂ വാങ്ങി എന്നെ നോക്കിയതും അവൻ എന്റെ അടുത്തേക്ക് വന്നു.... ആ പയ്യന്റെ കയ്യിന്ന് ആ പൂ തട്ടി പറിച്ചു വാങ്ങി അവനെ അവിടുന്ന് ആട്ടി ഓടിപ്പിച്ചു... അവനെന്നെ തുറിച്ചു നോക്കി നിക്കാണ്....ഞാൻ അവനെ മറികടന്നു പോവാൻ നോക്കിയതും ഓൻ എന്റെ മുന്നിൽ കേറി നിന്നു.... അപ്പോൾ തന്നെ എനിക്ക് കലിപ്പ് കേറി വന്നു.... എന്താടാ... മുന്നിൽ നിന്നു മാറ്.... നിനക്കെന്താ വേണ്ടേ.... ഡി.... നീ എവിടേക്കാണ്... ഇവിടെ നടത്തിയ കോപ്രായമൊക്കെ ഞാൻ കണ്ടു.... ഞാൻ തന്നാൽ നീ വാങ്ങില്ലെന്നു ഉറപ്പായിരുന്നു.... അതു കൊണ്ടാ ഞാൻ ഒരുത്തന്റെ കയ്യിൽ ആ പൂ കൊടുത്തത്..... ഇത് കേട്ടപ്പോൾ ആണ് നമ്മളെ ടീമിന് നമ്മൾ നേരത്തെ കാണിച്ചതിന്റെ കാര്യം മനസ്സിലായത്....എല്ലാ എണ്ണവും ഞാൻ അവരെ നോക്കിയപ്പോൾ ക്ലോസെപ്പിന്റെ പരസ്യം കാണിച്ചു നിക്കാണ്..... ഹോ... എന്നാൽ നിനക്കു അതിനുള്ള മറുപടി തന്നില്ലേ... അതുകൊണ്ട് വേഗം വണ്ടി വിട്ടോ.... ഡി... അത്ര പെട്ടെന്നൊന്നും ഞാൻ നിന്റെ ജീവിതത്തിന്ന് ഒഴിഞ്ഞു പോവില്ല....നീ എനിക്കുള്ളത് ആണ്... അപ്പോൾ അവസാനം വരെ കാണും.. ഹോ... അത് നമുക്ക് കാണാം.. ഇപ്പോൾ ഇയാൾ പോയേ.... ഞാൻ പൊക്കോലാം.. എനിക്ക് നല്ലൊരു സമ്മാനം നിനക്ക് തരണമെന്നുണ്ടായിരുന്നു... അത് നീ ഒരിക്കലും വാങ്ങില്ല.. ..അതിൽ എനിക്ക് വിഷമമില്ല... ജീവിത കാലം മുഴുവൻ നീ എന്റെ കൂടെ കാണുമല്ലോ... അതപ്പോൾ തീർത്തോളം... എനിക്കിതൊക്കെ കേട്ട് ദേഷ്യവും അതിനെക്കാളേറെ അവനോട് സഹതാപമാണ് തോന്നുന്നത്... ഓൻ ഒന്നും മനസ്സിലാകാത്തതിൽ..... അതൊക്കെ നിന്റെ ആഗ്രഹം മാത്രമാണ്... അതൊരിക്കലും നടക്കില്ല... ഇപ്പോൾ തന്നെ അതൊക്കെ നീ മറക്കാൻ നോക്ക്... അതാണ് നിനക്ക് നല്ലത്.... അതൊക്കെ നടക്കും... നടത്തിക്കും ഞാൻ... നീ കണ്ടോ... എനിക്ക് പറയാനുള്ളത് നല്ല രീതിയിൽ ആണ് ഇതു വരെ നിന്നോട് പറഞ്ഞത്... നിനക്ക് ഇതു തന്നെയാ പറയാനുള്ളത് എങ്കിൽ ഞാൻ പോവാണ്.... ഡി... അതൊക്കെ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.. നിന്റെ മനസ്സ് എങ്ങോട്ട് പോവാണെന്നു... അതൊരിക്കലും നടക്കില്ല...നടത്തിക്കില്ല ഈ ശിഹാബ്.... ഇതവൻ ആഷിയെ നോക്കി കൊണ്ടാണ് എന്നോട് പറഞ്ഞത്... ഇന്നലെ ഉണ്ടായതിനെ പറ്റി ആവും അവൻ പറയുന്നത്... അതുകൊണ്ട് നമ്മള് കാര്യമാക്കിയില്ല....അവനെ മൈൻഡ് ചെയ്യാതെ വേഗം നമ്മുടെ ടീമിന്റെ അടുത്തുവന്നു അവരോട് പോവാന്ന് പറഞ്ഞു.... അവരൊക്കെ ശിഹാബിന് നേരെ തിരിഞ്ഞതായിരുന്നു... ഞാൻ വേണ്ടാന്നു പറഞ്ഞു.... ഇന്ന് ഈ ദിവസത്തിലുള്ള സന്തോഷം കളയണ്ടെന്നു കരുതി.... അങ്ങനെ നമ്മള് അവിടുന്ന് വരുമ്പോഴും അവന്റെ നോട്ടം എന്നിൽ തന്നെയായിരുന്നു.... നമ്മള് ഒന്നും കാര്യമാക്കാതെ ആഷിന്റെ കാറിൽ കേറി പോന്നു..... അതികം വൈകാതെ വീട്ടിലെത്തി... വീട്ടുകാരൊക്കെ പുറത്ത് തന്നെ നമ്മളെ കത്തിരിക്കായിരുന്നു.....കൂടെ ഒരാൾ കൂടി നമ്മളെയും കാത്തു നിൽക്കുന്നുണ്ടായിരുന്നു.... ആരാണെന്നല്ലേ.... അയാളെ കണ്ട് നമ്മക്കെല്ലാർക്കും സന്തോഷമായെങ്കിലും ഇവിടെ ഒരാൾ നിക്കണോ പോണോ എന്ന നിലയിലാണ്.... ഓൾ വീട്ടിലേക്ക് പോയി വരാന്നു പറഞ്ഞു കൊണ്ട് മുങ്ങാൻ നിന്നതും നമ്മൾ എല്ലാരും കൂടി ഷെമിയെ പിടിച്ചു വെച്ചു..... നമ്മള് അകത്തേക്ക് കയറി.... അപ്പോൾ തന്നെ ഉമ്മച്ചി വൈകിയതിന് വഴക്ക് പറഞ്ഞു തുടങ്ങി........ ഉമ്മച്ചി എന്താ ഇത്... ഇവരെ മുന്നിൽ വെച്ച് എന്നെ വഴക്ക് പറഞ്ഞു നാണം കെടുത്തല്ല.... ഞാനല്ല.... ഇവരൊക്കെ കൂടിയ നേരം വൈകിപ്പിച്ചത്.... ഇതൊക്കെ കണ്ട് എല്ലാ എണ്ണവും എന്നെ നോക്കി ഹലാക്കിലെ ചിരി ആയിരുന്നു.... നമ്മള് അത് പറഞ്ഞപ്പോൾ ഉമ്മച്ചി ആണോ എന്ന് ചോദിച്ചു കോണ്ട് അവരെ നോക്കിയതും ഞങ്ങളൊന്നും അറിഞ്ഞില്ലേ എന്നും പറഞ്ഞു കൊണ്ട് എല്ലാ എണ്ണവും എങ്ങോട്ടോ നോക്കി നിക്കാണ്.... ഓരേ കാടികൂട്ടൽ കണ്ട് നമ്മക്ക് ചിരിയൊക്കെ വന്നെങ്കിലും പിടിച്ചു നിന്നു..... അപ്പോഴാണ് ഞാൻ ഷാഹിക്ക എന്നെ നോക്കി നിക്കുന്നത് കണ്ടത്.... ഉമ്മച്ചി... ഒന്ന് നിർത്തി നിങ്ങൾ.... ഇവിടെ ഒരാൾ എന്നെ കാണാൻ വന്നിട്ട് ഉമ്മച്ചി ആളോട് സംസാരിക്കാനുള്ള ഗ്യാപ് പോലും തന്നില്ലല്ലോ.... അത് പറഞ്ഞപ്പോൾ ഉമ്മച്ചി ഒന്നും മിണ്ടിയില്ല... നമ്മള് വേഗം ഷാഹിക്കാന്റെ അടുത്ത് ചെന്നു... പുള്ളിക്കാരനോട് സംസാരിച്ചപ്പോൾ ഓനുണ്ടോ മിണ്ടുന്നത്.... എന്നെ ഞാൻ നിന്നിരുന്ന അങ്ങോട്ട് നോക്കി നിക്കാണ്..... അപ്പോഴല്ലേ നമ്മക്ക് കാര്യം ഓടിയത്.. എന്നെ അല്ലായിരുന്നു ഷാഹിക്കാന്റെ നോട്ടം എന്റെ പിറകിലുണ്ടായിരുന്ന ഷെമിയെ ആയിരുന്നു... ഇപ്പോഴും ഓളെ വായ് നോക്കി നിക്കാണ്.... ഞാൻ ഉച്ചത്തിൽ ഷാഹിക്ക എന്നു വിളിച്ചതും ഓൻ നെറ്റിത്തറിച്ചോണ്ട് എന്നെ നോക്കുന്നത് കണ്ടിട്ട് എനിക്ക് ചിരി വന്നു.... അതോടെ എല്ലാർക്കും കാര്യം മനസ്സിലായിട്ടുണ്ട്.... എല്ലാവരും ഷാഹിക്കാനെ നോക്കി ആക്കി ചിരിക്കാൻ തുടങ്ങി... ഇക്കാ ആകെ ചൂളിപോയി.... ഷെമി ആണെങ്കിൽ തലയും താഴ്ത്തി നിക്കാണ്...അവളുടെ കളി കണ്ട് നമ്മക്ക് ചിരിക്കാനോക്കെ തോന്നുന്നുടെങ്കിലും ഉമ്മച്ചിക്ക് ഡൗട് തോന്നുണ്ടെന്നു കരുതി അടങ്ങി നിന്നു..... ഷാഹിക്ക എനിക്ക് ഗിഫ്റ്റോക്കെ തന്നു എന്നെ വിഷ് ചെയ്തു... സത്യത്തിൽ ഞാൻ ശാഹിക്കാനെ വിളിച്ചു വരാൻ പറഞ്ഞതാണ്... ഷെമിയുടെ എതിർപ്പ് കിട്ടാത്ത സ്ഥിതിക്ക് അവൾക്ക് കൊഴപിണ്ഡവില്ലെന്നു തോന്നി.... പിന്നെ നമ്മളെ ടീമിൽ കൂടാനൊന്നോക്കെ ഉണ്ട്.. ബട്ട് ഷെമിയുടെ തീരുമാനം കൂടി ചോദിക്കണം... ഇല്ലെങ്കിൽ അത് പ്രശ്നമാകും....എന്തായാലും ഇന്ന് ഒളോട് സംസാരിക്കണം.... അങ്ങനെ നമ്മളെ കേക്ക് ഒക്കെ മുറിച്ചു... എല്ലാരും കൂടി മുഖത്തൊക്കെ തേച്ചു കച്ചര പിച്ചറയാക്കി....അതൊക്കെ കഴിഞ്ഞു എല്ലാരും എന്റെ ഉമ്മച്ചിയുടെ സ്‌പെഷ്യൽ ഫുഡ് ഒക്കെ തട്ടി കഴിഞ്ഞപ്പോൾ തന്നെ നേരം ഇരുട്ടി തുടങ്ങി..... എന്നിട്ടും ഒന്നിനും പോവാൻ ഉദേശമില്ല... കാരണം എന്താന്നറിയോ .....ആഷിന്റെ പാട്ടും എന്റെ വയലിൻ ട്യൂനും കേൾക്കാതെ പോവുന്നില്ലെന്നു വാശി പിടിച്ചു നിക്കാണ് എല്ലാ എണ്ണവും.... അങ്ങനെ ആഷി കലക്കൻ ഒരു ഹിന്ദി മെലഡി സോങ് കാച്ചി കൂടെ നമ്മുടെ വക ട്യൂനും നമ്മള് പൊളിച്ചടുക്കി... അതിന് എല്ലാരും താളം പിടിച്ചു കൂടെ കൂടി... അതിൽ ഒരാൾ മാത്രം ഒരാളിൽ നിന്ന് കണ്ണെടുക്കാതെ നോക്കി നിക്കുന്നത് നമ്മക്ക് നല്ലോണം കാണായിരുന്നു.... ഇവരുടെ കാര്യത്തിൽ പെട്ടെന്ന് തീരുമാനം ആകനൊന്ന് ഞാൻ അപ്പോൾ തന്നെ മനസ്സിൽ കരുതി... അങ്ങനെ നമ്മുടെ കലാ പരിപാടി കഴിഞ്ഞപ്പോൾ എല്ലാരും യാത്ര പറഞ്ഞു കൊണ്ട് ഇറങ്ങി... നാളെ കോളേജിൽ കാണാന്ന് പറഞ്ഞു കൊണ്ട് ഞാൻ ബൈ പറഞ്ഞു..... അവരൊക്കെ പോയപ്പോൾ തന്നെ ഷെമി വീട്ടിലേക്ക് പോവാൻ നിന്നതും നമ്മള് വിടുമോ.... അവളെ പിടിച്ചു നിർത്തിച്ചു.... അവള് ഫ്രഷ് ആയി പിന്നെ വരുന്നു എന്ന് പറഞ്ഞപ്പോൾ നമ്മള് അതിന് ശെരി വെച്ചു പോയി വരാൻ പറഞ്ഞു വിട്ടു..... ഞാനും അകത്തേക്ക് പോയി ഡ്രെസ്സൊക്കെ മാറി ഒന്ന് ഫ്രഷായി നിസ്കരിച്ചു... ഇന്നത്തെ ക്ഷീണം കാരണം ബെഡിലേക്ക് വീണു.... ഫോൺ എടുത്തു തോണ്ടി കൊണ്ടിരുന്നു... അപ്പോൾ ഇന്ന് എടുത്ത ഫോട്ടോ ഒക്കെ കണ്ടു.... നെറ്റ് ഓൻ ചെയ്തപ്പോഴുണ്ട് ശട പാടെന്നു മെസ്സേജ് വരാൻ തുടങ്ങി... നോക്കിയപ്പോൾ ഗ്രൂപ്പിൽ ഇന്നത്തെ പിക് ഒക്കെ ഫുൾ വെറുപ്പിക്കലാണ്നമ്മളെ ടീം... സ്റ്റാറ്റസ് പിന്നെ പറയണ്ടല്ലോ.... എല്ലാ എണ്ണവും നന്നായി പൊളിച്ചിട്ടുണ്ട്.... അപ്പോഴാണ് സല്മാന്റെ സ്റ്റാറ്റ് കണ്ടത്.... ഇന്ന് വിഷ് ചെയ്യാൻ പറ്റാത്തതിനും വരാൻ പറ്റത്തതിനും സോറി പറഞ്ഞിട്ടുണ്ട്.....അതോടൊപ്പം കുറെ പേർസണൽ മെസ്സേജും ഇട്ടിട്ടുണ്ട്... ഷിയു വിളിച്ചപ്പോൾ പറഞ്ഞിരുന്നു ഓൻ ഒരു ടൂറിലാണെന്ന്... അവിടെ range കുറവാണെന്നൊക്കെ..... അവൻ വരാത്തതിൽ വിഷം തോന്നിയെങ്കിലും നമ്മളെ ടീം ഉള്ളത് കൊണ്ട് നമ്മളത് മറന്നു.... എന്തായാലും ഇന്ന് എല്ലാരും കൂടി പൊളിച്ചു....എന്നാലും ആഷി ഇങ്ങനെ ഒരു സർപ്രൈസ് തരുമെന്ന് ഒരിക്കലും കരുതിയില്ല.... എന്റെ മനസ്സ് കണ്ടതുപോലെ എനിക്കിഷ്ടപെട്ടതൊക്കെ അവനെങ്ങനെ മനസ്സിലായി...... ആ ശിഹാബ് വന്ന് കുറച്ചു കുളമാക്കിയെങ്കിലും നമ്മളത് മൈൻഡ് ചെയ്യാത്തൊൻഡ്ഡ് ഇന്ന് മോഷമായൊന്നും സംഭവിച്ചില്ല.... അടുത്തത് അവനെന്ത് ഒലിപ്പീര് കൊണ്ട് വരുവോ എന്തോ.... ഓരോ കുരിശുകൾ.... പടച്ചോനെ കൂടെ നിന്നെക്കണേ.... അങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ട് കിടക്കുമ്പോഴാണ് ഉമ്മച്ചി താഴെ നിന്ന് വിളിച്ചു കൂവാൻ തുടങ്ങിയത്.... എന്താ എന്ന് ചോദിച്ചു കൊണ്ട് നമ്മള് താഴേക്ക് വന്നു.....അവിടെ എത്തിയതും ഒരു നിമിഷം പേടിച്ചു പോയി..... ടോ.... എന്ന ശബ്‌ദം കേട്ടതും നമ്മള് നോക്കലും ആരോ എന്റെ കണ്ണ് പൊത്തി പിടിച്ചു... ഇതിപ്പോൾ ആരായിരിക്കും എന്ന് വിചാരിച്ചു കൊണ്ട് നമ്മള് കൈ തൊട്ടു നോക്കി എവിടെ മനസ്സിലാവാൻ.... ആരെന്നു ചോദിച്ചിട്ട് ആരും മിണ്ടുന്നില്ല... പെട്ടെന്ന് എന്റെ കണ്ണ് തുറന്നതും അവിടെ കണ്ടത്....ഞാൻ തൊള്ളയും തുറന്ന് നോക്കി പോയി.... സൽമാൻ നിക്കുന്നു കയ്യിൽ ഒരു ഗിഫ്റ്റും പിടിച്ചു കൊണ്ട്.....മുമ്പിൽ ടേബിളിൽ കേക്കും..... അപ്പോൾ തന്നെ ഒൻ എന്റെ നേർക്ക് ആ ബോക്സ് നീട്ടി.... നമ്മളത് വാങ്ങുമ്പോൾ എല്ലാരും കൂടി ആർത്തു വിളിച്ചു....ഷിയുവും കൂടി വന്നിട്ടുണ്ട്.... പെട്ടെന്ന് ആണ് അമ്മയിനെ ഓർത്തത്..... സൽമാൻ....നിങ്ങളെ കൂടെ കാകുവും അമ്മായിയും വന്നില്ലേ... അവരെ കൂടെ കൂടാത്തതെന്താ..... ഉമ്മി വരുന്നില്ലെന്നു പറഞ്ഞു ...ഇന്ന് വരില്ലെന്ന് പറഞ്ഞു കൊണ്ട് ഇവിടെ വന്ന് സർപ്രൈസ് തരണം നിനക്കെന്നു ഇക്ക വിളിച്ചു പറഞ്ഞിരുന്നു.....ഷിയു... പിന്നെ നമ്മളങ് വന്നു....എങ്ങനെയുണ്ട് സർപ്രൈസ്....സൽമാൻ ആണ്.... പൊളിച്ചു... ഇന്ന് സർപ്രൈസ് തന്നെയായിരുന്നു....എല്ലാരും എന്നെ കരയിപ്പിച്ചു.... അതൊക്കെ നമ്മള് അറിഞ്ഞു.... ആഷിയും ടീമും പൊളിച്ചടുക്കിയല്ലേ...അമ്മായി പറഞ്ഞു നമ്മളോട്......സൽമാൻ ആണ്..... ഹാ... അവര്... എല്ലാം കൂടി നന്നായി എന്നെ വശം കെടുത്തിയ പോയേ... അതെന്തായാലും പോട്ടെ... ഇതിലെന്താ ചെക്കാ.... ഞാൻ നോക്കട്ടെ..... പിന്നെ.... നോക്കാനല്ലെടി തന്നെ പോത്തെ.... വേഗം നോക്ക്.... നമ്മള് അത് നോക്കിയപ്പോൾ നല്ല ബ്ലൂ കളർ ഗൗണ് ആണ്....കൂടെ മിക്സിങ് കളർ ഷാളും ഉണ്ട്.... കണ്ടപ്പോൾ തന്നെ നമ്മള് താങ്‌സ് പറഞ്ഞു കൊണ്ട് തുള്ളിച്ചാടി...അത്രയ്ക്ക് ബംഗിയുണ്ട് അതിന്..... പിന്നെ കേക് മുറിക്കുമ്പോൾ ഷെമി വന്നു....അങ്ങനെ കേക്ക് ഒക്കെ മുറിച്ചു പിക് എടുക്കലൊക്കെ കഴിഞ്ഞു ആ കേക്കിൽ ഉള്ളതൊക്കെ മുകത്തൊക്കെ ആകിയപ്പോൾ നമ്മക്ക് മതിയായി.... പിന്നെ രാത്രി ഫുഡ് ഒക്കെ കഴിച്ചപ്പോൾ തന്നെ കുറെ വൈകിയിട്ടുണ്ട്.....സൽമാനും ഷിയുവും പോകാനൊരുങ്ങിയപ്പോൾ ഉപ്പച്ചിയും നമ്മളൊക്കെ അവരെ കുറെ തടഞ്ഞു.....എവിടെ.. അവർക്ക് നാളെ രാവിലെ തിരക്കുണ്ടെന്നു പറഞ്ഞു കൊണ്ട് അവരിറങ്ങി.....നമ്മള് ആകെ ക്ഷീണിച്ചതുകൊണ്ട് ഉമ്മച്ചിയോടും ഉപ്പച്ചിയോടും ഉറങ്ങാൻ പോവാന്ന് പറഞ്ഞപ്പോൾ ഉപ്പച്ചി ഒരു കാര്യം കഴിഞ്ഞു പോവാന്ന് പറഞ്ഞു... നമ്മളിപ്പോ ഇതെന്താ ഉപ്പച്ചിക്ക് ഉറങ്ങാനായില്ലേ......എന്നെയും ഇവിടെ പിടിച്ചു വെച് ഇതെങ്ങോട്ട് ആണ് എന്നൊക്കെ ചിന്തിച്ചോണ്ട് നിന്ന നമ്മക്ക് നേരെ ഉപ്പച്ചി ഒരു ബോക്സ് വെച്ചു നീട്ടി..... നമ്മള് ഉപ്പച്ചിയെ ഒന്നു നോക്കിയപ്പോൾ ഉപ്പച്ചി വാങ്ങിക്കെന്നു പറഞ്ഞു കൊണ്ട് എന്റെ കയ്യിൽ അത് വെച്ചു തന്നു.... നമ്മളത് വാങ്ങി തുറന്നു നോക്കിയപ്പോൾ നല്ല അടിപൊളി സ്റ്റാർ ലോകേട്ടിൽ മുത്ത് പതിപ്പിച്ച ചൈൻ ആണ് അതിൽ.......... നമ്മള് അതെടുത്ത് കൊണ്ട് ഉപ്പച്ചിനെ കെട്ടിപിടിച്ചു ഉമ്മ വെച്ചു.....അപ്പോൾ ഷിനു തുടങ്ങിയില്ലേ പരാതി പെട്ടി തുറക്കാൻ..... ഉപ്പച്ചി....ഇതുസിന്റെ പിറന്നാളിന് നിങ്ങളൊക്കെ പൊളിച്ചടുക്കി....എന്റെ പിറന്നാളിന് ഇതൊക്കെ ഉണ്ടായില്ലല്ലോ....ഇപ്പോൾ അവക്ക് ഇത്രെയും വിലയുള്ളത് കൊടുത്താലോ......എനിക്ക് ഇതൊന്നും കിട്ടിയില്ലല്ലോ..... അതൊക്കെ പോട്ടെ ഞാൻ ഒന്ന് ഉപ്പാച്ചിയോട് ചോദിച്ചിരുന്നു അത് വാങ്ങിച്ചു തന്നോ.....,😒 ഹോ....അസൂയക്കാര....നിനക്ക് എന്താ ഉപ്പച്ചി വാങ്ങി തരാഞ്ഞെ..... നമ്മള് ഒരു ഫോൺ ചോദിച്ചിട്ട് ഉപ്പച്ചി തന്നോ..... ഹോ.....അതാണോ ഉപ്പച്ചി10കഴിഞ്ഞു തരാന്ന് പറഞ്ഞതല്ലേ...... അതെനിക്ക് ഇപ്പോൾ വേണം.... എന്റെ ഫ്രണ്ട്സിനോക്കെ ഉണ്ട്.... ഹോ... ഉപ്പച്ചി ഇവന് ഒരു ഫോൺ കൊടുത്തേക്ക്....അവന്റെ പൂതിയല്ലേ ഉപ്പച്ചി..... ആ നീ പറഞ്ഞത് കൊണ്ട് കൊടുക്കാണ്....എന്തെങ്കിലും ഇവനൊപ്പിച്ചാൽ നിനക്ക് കിട്ടും.... ഓകെ....ഉപ്പച്ചി ഇവനെ ഞാൻ നോക്കി കൊള്ളാം... അത് ഉപ്പച്ചി പറഞ്ഞതും ഓൻ ഉപ്പച്ചിനെ കെട്ടിപിടിച്ചു താങ്ക്സ് പറഞ്ഞിട്ട് എന്റെ അടുത്ത് വന്ന് താങ്‌സ് ഇതുസ് എന്നും പറഞ്ഞു എന്റെ കവിളും പിച്ചിയിട്ട് ഒനുനറങ്ങാൻ പോയി...... നമ്മളും ഓന്റെ കളി കണ്ടു ചിരിച്ചുകൊണ്ട് ഷെമിയെയും കൂട്ടി കിടക്കാൻ പോയി.....നമ്മൾ രണ്ടും ഇന്നത്തെ ക്ഷീണം കാരണം ഒറ്റ വീഴലായിരുന്നു ബെഡിലേക്ക്...... ഷെമി ഉറങ്ങാൻ തുടങ്ങുമ്പോൾ ആണ് എനിക്ക് അവളോട് സംസാരിക്കാൻ ഉള്ളത് ഓർമ വന്നേ...നമ്മള് ഓളെ പുതപ്പ് വലിച്ചു മാറ്റി..... എന്താടി.....ശവമേ....ഉറങ്ങാനും സമ്മദിക്കില്ല.....നിനക്ക് ഉറക്കമില്ലേ... കിടന്നുറങ്ങേടി ഹംകെ..... അതൊക്കെ ഞാൻ ഉറങ്ങും....ഞാൻ നിന്നോട് ഒരു കാര്യം സംസാരിക്കാനിരിക്കുമ്പോൾ നീ കിടന്നുറങ്ങാനൊടി ബലാലെ..... പടച്ചോനെ....നിനക്കെന്താ ഇപ്പോൾ എന്നെ ഉറക്കം കളഞ്ഞിട്ട് സംസാരിക്കാൻ....പറഞ്ഞു തുലക്ക്..... ഡി....അത് നീ ഷാഹിക്കാനെ കുറിച്ച് എന്താ തീരുമാനം...... എന്ത് തീരുമാനം....എനിക്കറിയില്ല.... ഡി.....അങ്ങനെ പറഞ്ഞാൽ പറ്റില്ല....ഷാഹിക്കാനെ നമ്മളെ ടീമിൽ ചേർക്കാനാണ് എല്ലാവരുടെയും തീരുമാനം....അപ്പോൾ നിനക്ക് ബുദ്ധിമുട്ട് തോന്നാറുതെന്നു കരുതി... അതാണ് ചോദിച്ചത്...... അങ്ങനെ ചോദിച്ചാൽ എനിക്റിയില്ലെടാ.....എന്തായാലും നിങ്ങക്കൊക്കെ അത് നല്ലതാണെന്നു തോന്നുന്നെങ്കിൽ അത് ചെയ്യ്....എനിക്ക് ആ കാര്യത്തിൽ ഒരു തീരുമാനം പറയാൻ പറ്റുന്നില്ല..... നീ ....എനിക്ക് ടൈം തരണം....ഞാൻ ചിന്തിക്കട്ടെ..... ഹോ....അതുമതി....നിന്റെ തീരുമാനമാണ്....എന്നാലും ഞാൻ പറയുന്നത് നീ കേൾക്കോ....എന്റെ അഭിപ്രായത്തിൽ ഷാഹിക്കാനെ നിനക്ക് നന്നായി യോജിക്കും.... സ്വഭാവമൊക്കെ നോക്കിയാൽ നമ്മളെ കൂടാതെക്കൽ ബെസ്റ്റ് ആണ്...നീ ചിന്തിക്ക്....എന്നിട്ട് നല്ല തീരുമാനം എടുക്കാൻ നോക്ക്..... ഞാൻ അതും പറഞ്ഞു കൊണ്ട് ലൈറ്റ് അണച്ചു കിടന്നു.....എന്നിട്ടും അവലുറങ്ങുന്നെ ഇല്ല..... ഡി....കോപ്പേ....അതും ചിന്തിച്ചു കിടക്കാതെ ഉറങ്ങാൻ നോക്ക്....നാളെ ക്ലാസുള്ളതാണ്.... അത് പറഞ്ഞപ്പോൾ തന്നെ ഓൾ തിരിഞ്ഞു കിടന്നു കൊണ്ട് ഞാൻ ഇപ്പോഴേ ഉറങ്ങി എന്നും പറഞ്ഞു കൊണ്ട് പുതപ്പ് മൂടി... അത് കണ്ട് നമ്മക്കും ചിരി വന്നെങ്കിലും നമ്മളും കിടന്നുറങ്ങി.... *********************************** നമ്മളിന്ന് സനക്ക് കൊടുത്ത സർപ്രൈസ് അവൾക് നന്നായി ഇഷ്ടപെട്ടിട്ടുണ്ട്....അവളത്തിന് താങ്‌സ് പറയുമെന്ന് ഉറപ്പുലത് കൊണ്ടാണ് നമ്മള് ഓരോന്ന് പറഞ്ഞു കൊണ്ട് അവളെ അതിൽ നിന്ന് തിരിച്ചത്... കാരണം ഓളെ വായിൽ നിന്ന് അത് കേൾക്കാൻ എനിക്കിഷ്ടല്ല....എന്തോ അതൊക്കെ ഞാൻ ചെയ്യേണ്ടതാണെന്നാണ് എന്റെ മനസ്സ് എന്നോട് പറഞ്ഞത്.... ഇന്ന് അവളെ പിറന്നാളാണ് എന്ന ്എനിക് അവളെന്തൊ ഇലക്ഷൻ ടൈമിൽ പറഞ്ഞപ്പോൾ അതോർത് ഞാൻ വച്ചിരുന്നു..... അവളുടെ സംസാരത്തിൽ നിന്നും എനിക്ക് അവളുടെ ഇഷ്ടങ്ങൾ അറിഞ്ഞിരുന്നു....അങ്ങനെയാണ് ആ ഗിഫ്റ്റ് കൊടുത്തത്...... അവർക്കത് ഇഷ്ടപെട്ടല്ലോ അതുമതി.....ഇന്ന് അവൾ ആ ഡ്രെസ്സിൽ കൂടുതൽ സുന്ദരിയായി എനിക്ക് തോന്നിയതാണോ....അതോ ഞാൻ അവളെ തന്നെ നോക്കിയിരുന്നത് എന്റെ കണ്ണുകൾക്ക് മാത്രേ അറിയൂ.... എന്തിന് ഞാൻ അവളെ മാത്രം ഇങ്ങനെ ഓർക്കുന്നു....എന്റെ ഓർമകളിൽ അവളുള്ളപ്പോൾ.....സന എന്റെ ഫ്രണ്ട് ആണെങ്കിലും അതിനപ്പുറം ഞാൻ അവളോട് അടുക്കാൻ തോന്നുന്നതെന്താ...... നോ... ഇതെന്തൊക്കെയാണ് ചിന്തിക്കുന്നത്......അവളെന്റെ ഫ്രണ്ട് ആണ്... അതാ കാരണം.....വേറൊന്നുമല്ല......എന്റെ മനസ്സിൽ എന്നും അവൾ മാത്രമാണ്......അകലെ ഉള്ള അവൾ ......ഞാൻ എന്നും കാണാൻ കൊതിക്കുന്ന അവൾ...... എന്തൊക്കെയോ ചിന്തിച്ചു കൂട്ടി എപ്പോഴോ നമ്മലുറങ്ങി..... @@@@@@@@@@@@@@@@@ പിന്നീട് ഉള്ള ദിവസങ്ങൾ കോളേജ് പൊളിച്ചടുക്കി നമ്മൾ....അങ്ങനെ ഓരോ ദിവസവും കടന്നു പോയി..... അങ്ങനെ ഇരിക്കുമ്പോഴാണ് ഓണ പരിപാടികൾ കോളേജിൽ നടത്താൻ ഉദ്ദേശിക്കുന്നത്...... പിന്നെ ആഷി അതിന്റെ പിറകെയായി തിരക്കിലാണ്.....നമ്മളും ഓന്റെ പ്ലാനിലൊക്കെ ഹെല്പ് ചെയ്ത് കൊണ്ട് കൂടെ തന്നെ ഉണ്ടായിരുന്നു..... നമ്മളെല്ലാരും ഡ്രസ് കോടിനെ പറ്റി സംസാരിച്ചു....ആദ്യം എന്തൊക്കെയോ പറഞ്ഞുകൊണ്ട് എല്ലാരും ഒഴിഞ്ഞെങ്കിലും അവസാനം എല്ല്ലാരും ഓകെ പറഞ്ഞു...... ഇന്നാണ് പരിപാടി.... നമ്മള് രാവിലെ തന്നെ നല്ല മൊഞ്ചത്തിയായി ഒരുങ്ങി...3...4പ്രാവശ്യം കണ്ണാടി നോക്കിയിട്ട് ബാഗും എടുത്തുകൊണ്ട് വീട്ടിൽ നിന്നിറങ്ങി..... വീടിന്റെ ഗേറ്റ്‌തുറന്നതും ഒരാൾ എന്റെ നേർക്കു വന്നതും ഒരുമിച്ചായിരുന്നു...... നമ്മൾ പെട്ടെന്ന് പേടിച്ചുപോയി....പകച്ചു കൊണ്ട് നോക്കിയപ്പോൾ ഞെട്ടികൊണ്ട് എന്റെ കണ്ണ് രണ്ടും പുറത്തു ചടറായി..... 【തുടരും】 ★★★★★★★★★★★★★★★★★ ഈ പാർട് ബോറയെന്ന് അറിയാം അടുത്തത് നന്നാക്കാൻ നോക്കാം....കുറചു തിരക്കിലാണ്...അടുത്ത part വൈകും....പെട്ടെന്ന് പോസ്റ്റാൻ നോക്കാം ഇന്ഷാ അല്ലാഹ്....അഭിപ്രായം പറയണേ
9k views
3 days ago
#

📙 നോവൽ

https://b.sharechat.com/BWj7HeROoS?referrer=whatsappShare 💥 നീയില്ലാ ജീവിതം ❤ 1 മുതൽ 131 വരെ 💥 SHARE & READ ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ 🔥🔥കട്ടക്കലിപ്പൻ🔥🔥 ✍mubashira 128 to 131 👉 https://sharechat.com/post/7d4ZM7n 127👉 https://sharechat.com/post/5aevZxA 126👉 https://sharechat.com/post/MXz5Nxn 125👉 https://sharechat.com/post/pkV9QD3 124👉 https://sharechat.com/post/6aM7b00 123👉 https://b.sharechat.com/sawUCnmCYR 122👉 https://sharechat.com/post/r1avBOK 121👉 https://sharechat.com/post/mlab3Vk 120👉 https://sharechat.com/post/qPa1nOP 119👉 https://sharechat.com/post/wKx15EP 118👉 https://sharechat.com/post/r1DkexK 117👉 https://sharechat.com/post/Ky9eljV 116👉 https://sharechat.com/post/X61amDG 115👉 https://sharechat.com/post/Oa1mnwk 114👉 https://sharechat.com/post/B07GmWk 113👉 https://sharechat.com/post/r1Qx5pw 112👉 https://sharechat.com/post/3N6wKzn 111👉 https://sharechat.com/post/ll5lq9w 110👉 https://sharechat.com/post/VKpeAbJ 109👉 https://sharechat.com/post/r1rMd8K 108👉 https://sharechat.com/post/k68qWnZ 107👉 https://sharechat.com/post/ay14ROZ 106👉 https://sharechat.com/post/yAy9PVm 105👉 https://sharechat.com/post/wKyD5OX 104👉 https://sharechat.com/post/6axE6y8 103👉 https://sharechat.com/post/pkyAVDe 102 👉 https://sharechat.com/post/ekQG0KA ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ ഭാഗം... 1 മുതൽ 101 വരെ [ links ] https://sharechat.com/post/WvkBQAx ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ °•꧁🔥കട്ടക്കലിപ്പൻ🔥 ꧂°•. നോവൽ വായിക്കാനായി whatsapp_ലോട്ടു shere ചെയ്യുക...  
14.4k views
4 days ago
#

📙 നോവൽ

*💘നീയില്ലാ ജീവിതം💘* _ഭാഗം.132_ നമ്മള് എന്താ എന്ന് ഓനോട് ആംഗ്യം കാണിച്ചപ്പോ ഓൻ മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ചിട്ട് ടേബിളിൽ ഉണ്ടായിരുന്ന ഒരു ഫ്‌ളവർ വേസ് എടുത്ത് കയ്യിൽ വെച്ചു... നമ്മള് ഓൻ കാണിക്കുന്നത് കണ്ടിട്ട് ഓനെ തന്നെ ഉറ്റു നോക്കിയപ്പോ ഓൻ ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് വാതില് തുറന്ന് ആ വേസ് എറിയാൻ നിന്നു.... അത് കണ്ട് വാതില് മുട്ടിയ സിനു ആദിയെയും നമ്മളെയും അന്താളിച്ച് നോക്കുന്നത് കണ്ടപ്പോ നമ്മള് ആദിയെ തള്ളി മാറ്റി അവളെ മുന്നില് നിന്നിട്ട് ഓളെ നോക്കി ഒരു അവിഞ്ഞ ചിരി പാസാക്കി കൊടുത്തു.... അപ്പോ തന്നെ ആദിയും അതെ പോലെ ഓളെ നോക്കി ഇളിച്ചോണ്ട് വേസ് എടുത്ത് ടേബിളിൽ വെച്ചു.... "താത്ത.... ഞാൻ നിങ്ങളെ ഡിസ്റ്റർബ് ചെയ്തില്ലല്ലോ അല്ലെ....?" "ഏയ്... അതൊന്നും ഇല്ല നീ വന്ന കാര്യം പറ സിനു...." "അല്ലാ... ആദിൽക്ക എന്തിനാ എന്നെ ഫ്‌ളവർ വേസ് എടുത്ത് എറിയാൻ നിന്നെ...? ഞാൻ വന്നത് ഇഷ്ടായില്ലേ...?" ഓള് ചോദിക്കുന്നത് കേട്ടിട്ട് ഞാനും ആദിയെ തിരിഞ്ഞ് നോക്കി കൊണ്ട് എന്താണെന്ന രീതിയിൽ പുരികം പൊക്കി... അപ്പൊ തന്നെ ആദി പരുങ്ങി കൊണ്ട് സ്ഥലകാല ബോധമില്ലാതെ എന്തൊക്കെയോ പറഞ്ഞിട്ട് പോയി കിടന്നു... ഓന്റെ കാട്ടികൂട്ടൽ കണ്ടിട്ട് സിനു ഫ്യൂസ് പോയ പോലെ നിൽക്കുന്നത് കണ്ടിട്ട് നമ്മക്ക് ചിരി വന്നപ്പോ നമ്മള് ഓളെ തട്ടി വിളിച്ചു... "നീ ഓൻ പറഞ്ഞതൊന്നും നോക്കണ്ട... അത് ഇടക്ക് അങ്ങനെ തന്നെയാ... നീ എന്താ വന്നതെന്ന് പറ... നിനക്ക് എന്തേലും വേണോ...?" "അതൊന്നും അല്ല താത്ത..." "പിന്നെന്താടി....?" "അത് ഇന്ന് ഇങ്ങള് എന്റെ കൂടെ കിടക്കോ...?" സിനു പറയുന്നത് കേട്ടപ്പോ നമ്മക്ക് ചിരി വന്നെങ്കിലും അത് പുറത്ത് കാണിക്കാതെ നമ്മള് ചിരി അടക്കി വെച്ച് ആദിയെ തിരിഞ്ഞ് നോക്കിയപ്പോ ഓൻ കിടന്നിടത്ത് നിന്ന് എണീറ്റിട്ട് നമ്മളെ തന്നെ നോക്കായിരുന്നു... നമ്മള് അപ്പോ തന്നെ സിനൂന്റെ നേരെ തിരിഞ്ഞിട്ട് ഓളെ നോക്കി ഒന്ന് ചിരിച്ചു... "അല്ലാ എന്താ ഇപ്പോ പെട്ടെന്ന് ഇങ്ങനെ വന്ന് വിളിക്കാൻ കാരണം...?" ആദി ഞങ്ങളെ അടുത്തേക്ക് എണീറ്റ് വന്നിട്ട് അത് ചോദിച്ചപ്പോ നമ്മള് ചിരിക്കാതിരിക്കാൻ വേണ്ടി ദീർഘ ശ്വാസം എടുത്ത് വിടായിരുന്നു... "അ... അത്... ആദിൽക്ക പുതിയ സ്ഥലമല്ലേ... അതോണ്ട് ഒറ്റക്ക് കിടക്കാൻ ഒരു പേടി... അതാ ഞാൻ....!!! ഇത്തൂസ് എന്നും നിങ്ങളെ കൂടെയല്ലേ കിടക്കാർ ഇന്ന് ഒരു ദിവസം എന്റെ കൂടെ കിടക്കട്ടെ... പ്ലീസ് ആദിൽക്ക... പ്ലീസ്...." സിനു അതും പറഞ്ഞ് എന്റെ കൈ പിടിച്ച് വലിക്കാൻ തുടങ്ങിയപ്പോ നമ്മള് പൊട്ടിച്ചിരിച്ചോണ്ട് നമ്മളെ കെട്ട്യോന്റെ മുഖത്തേക്ക് ഒന്ന് നോക്കി... നമ്മളെ ചിരി കണ്ടിട്ട് കോന്തൻ നമ്മളെ തുറുക്കനെ ഇടങ്കണ്ണിട്ട് നോക്കുന്നുണ്ട്... അത് കണ്ടപ്പോ തന്നെ നമ്മള് ചിരി അടക്കി പിടിച്ച് വെച്ച് ഓന്റെ മുഖത്തേക്ക് നോക്കി... അപ്പോ ആദി സിനുവിനെ നോക്കി ചിരിച്ചിട്ട് "ഹ്മ്... കൊണ്ട് പൊയ്ക്കോ" എന്ന് പറഞ്ഞപ്പോ നമ്മക്ക് പിന്നേം ചിരി വന്നു... അത് കേൾക്കേണ്ട താമസം സിനു അപ്പൊ തന്നെ ഓനോട് താങ്ക്സ് പറഞ്ഞിട്ട് എന്നെയും വലിച്ചോണ്ട് അവിടന്ന് പോയി... നമ്മള് അപ്പോ ഒന്ന് തിരിഞ്ഞ് നോക്കിയതും ആദി നമ്മളെ പുച്ഛിച്ച് ചിരിച്ചിട്ട് പോടീ കുരിപ്പേ എന്ന് ആംഗ്യം കാണിച്ച് വാതിലടച്ചു.... അത് കണ്ട് നമ്മള് വീണ്ടും ചിരിച്ചോണ്ട് സിനുവിന്റെ കൂടെ ചെന്ന് കിടന്നു... അപ്പൊ ഓള് നെഞ്ചിൽ കൈ വെച്ച് നെടുവീർപ്പിട്ട് നമ്മളെ കെട്ടിപ്പിടിച്ച് കിടക്കുന്നത് കണ്ടപ്പോ തന്നെ നമ്മക്ക് എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി.... "ഡി... സിനു...." "ഹ്മ്...." "സത്യം പറ... സ്ഥലം മാറി കിടന്ന പേടി കൊണ്ട് തന്നെയാണോ നീയെന്നെ ഇങ്ങോട്ട് വിളിച്ച് വരുത്തിയെ...?" "അ... അതെന്താ നീ അങ്ങനെ ചോദിച്ചേ...?" "അല്ലാ.... സാധാരണ ഏത് പാതാളത്തിൽ പോയി കിടന്നാലും ഒറ്റക്ക് കിടക്കണം എന്ന നിബന്ധന മാത്രമുള്ള നീ പെട്ടെന്ന് നിന്റെ കൂടെ വന്ന് കിടക്കണമെന്ന് പറഞ്ഞപ്പോ എന്തോ..... ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേന്ന് ഒരു ഡൗട്ട്...." "അ... അത്.... അത് പിന്നെ...." "ഹ്മ്... പറ... എന്താ കാര്യം...? ആ ആഷി ഇങ്ങോട്ട് എങ്ങാനും കേറി വരുമെന്ന് പറഞ്ഞോ...?" നമ്മള് ചോദിക്കേണ്ട താമസം പെണ്ണ് അപ്പോ തന്നെ തലകുലുക്കി സമ്മതിച്ചു... അത് കണ്ട് ഞാൻ ഒന്ന് തലയാട്ടി ചിരിച്ചപ്പോ ഓൾക്ക് ആകെ ചടച്ചു... "അല്ലാ... അനക്ക് എങ്ങനെ മനസ്സിലായി അതാണ് കാരണമെന്ന്....?" "ഹ്മ്..... എനിക്ക് എല്ലാം മനസ്സിലാകും മോളെ... അന്റെ പ്രായം കഴിഞ്ഞിട്ട് തന്നെയല്ലേ ഞാനും വന്നത്... അല്ലാ എന്നിട്ട് അവൻ വന്നോ..." "ഇതുവരെ വന്നില്ല... പക്ഷെ ഇനി വരുമോ എന്നൊരു പേടി... പിന്നെ പുറത്ത് ഗാർഡനിൽ കൂടി ആരൊക്കെയോ നടക്കുന്ന പോലെയും ചാടുന്ന പോലെയും ഓടുന്ന പോലെയുമൊക്കെ തോന്നാ... അതാ ഞാൻ പേടിച്ച് അന്റെ അടുത്തേക്ക് വന്നത്... സോറി...." "ഏയ്... അതൊന്നും സാരമില്ല... നീ ചിലപ്പോ കേട്ടത് പുറത്തുള്ള സെക്യൂരിറ്റി നടക്കുന്ന ശബ്ദം വല്ലതും ആകും... എന്തായാലും ഞാൻ ഇല്ലേ കൂടെ... കണ്ണടച്ച് കിടന്നോ... ആരും വരില്ല...." എന്ന് പറഞ്ഞ് നമ്മള് ഓളെ സമാധാനിപ്പിച്ച് ഉറക്കിയിട്ട് നമ്മളും ഒന്ന് മെല്ലെ കണ്ണടച്ച് കിടന്നു... കുറച്ച് കഴിഞ്ഞപ്പോ ആരോ റൂമിന്റെ മുന്നിലൂടെ നടന്ന് പോകുന്ന പോലെ ശബ്ദം കേട്ടതും നമ്മള് ഞെട്ടി എണീറ്റ് ചുറ്റും ഒന്ന് കണ്ണോടിച്ചു... സിനു നല്ല ഉറക്കിലായിരുന്നു... അതോണ്ട് ഓൾക്ക് പുതച്ച് കൊടുത്തിട്ട് നമ്മളും കിടക്കാൻ നിന്നപ്പോ ജനലിന്റെ അടുത്തൂടെ ആരോ പോയ നിഴല് നമ്മള് കണ്ടു... മിക്കവാറും അത് ആഷി ആകാൻ ആകും സാധ്യത എന്ന് നമ്മക്ക് നല്ലോണം അറിയുന്നതോണ്ട് നമ്മള് മെല്ലെ അവിടന്ന് എണീറ്റ് വാതില് തുറന്ന് പുറത്തേക്ക് തലയിട്ട് നോക്കിയപ്പോ അവിടെ ഒന്നും ആരും ഇല്ലായിരുന്നു.... നമ്മള് അപ്പോ തന്നെ റൂമിൽ നിന്ന് ഇറങ്ങി വാതിലടച്ചിട്ട് ആഷിന്റെ റൂം ലക്ഷ്യമാക്കി നടന്നു... അപ്പോ ആരോ നമ്മളെ ഫോളോ ചെയ്ത് നടന്ന് വരുന്ന പോലെ തോന്നിയതും ഞാൻ പെട്ടെന്ന് തിരിഞ്ഞ് നോക്കി... പക്ഷെ അവിടെ ആരും ഇല്ലായിരുന്നു... നമ്മക്ക് തോന്നിയതാകുമെന്ന് കരുതി കൊണ്ട് നമ്മള് ആഷിന്റെ റൂം തുറന്ന് നോക്കിയപ്പോ ചെക്കൻ നല്ല ഉറക്കിലാണ്... അപ്പോ പിന്നെ ആരാകും അതിലൂടെ പോയതെന്ന് ചിന്തിച്ച് കൊണ്ട് നമ്മള് തിരിച്ച് റൂമിലേക്ക് പോകാൻ നിന്നപ്പോഴാ ആദിയെ ചെന്ന് നോക്കാൻ നമ്മക്ക് തോന്നിയത്... നമ്മള് അപ്പോ തന്നെ തിരിച്ച് ആദിന്റെ റൂമിന്റെ അടുത്തേക്ക് ചെന്ന് വാതിൽ തുറന്ന് നോക്കിയപ്പോ ഓനും നല്ല പൊരിഞ്ഞ ഉറക്കിലാണ്... പിന്നെ ആരാകും അത്... എത്ര ആലോചിച്ചിട്ടും മനസ്സിന് ഒരു സമാധാനവും കിട്ടുന്നില്ല... ഒടുക്കം നമ്മക്ക് തോന്നിയതാകുമെന്ന് സ്വയം പറഞ്ഞോണ്ട് തിരിച്ച് സിനുവിന്റെ അടുത്തേക്ക് തന്നെ ചെന്ന് വാതിലടച്ചതും വീണ്ടും ആരോ അത് വഴി പാസ് ചെയ്ത പോലെ നമ്മള് കണ്ടു... അപ്പോ തന്നെ നമ്മള് വാതില് തുറന്ന് പുറത്തേക്ക് നോക്കിയെങ്കിലും അവിടെയൊന്നും ആരും ഉണ്ടായിരുന്നില്ല... ഇനി വല്ല പ്രേതോ ജിന്നോ മറ്റോ ആകോ പടച്ചോനെ എന്ന് പറഞ്ഞോണ്ട് നമ്മള് വേഗം വാതിലടച്ച് പോയി മൂടി പുതച്ച് കിടന്നു... പക്ഷെ എത്ര ആയിട്ടും നമ്മക്ക് ഉറക്കം മാത്രം വരുന്നില്ല... കണ്ണടച്ചാൽ ആരോ അടുത്തൂടെ പോകുന്ന പോലെയൊക്കെ തോന്നാണ്... പിന്നീട് എപ്പോഴോ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് കിടന്ന് നമ്മളും ഉറങ്ങി പോയി.... ××××××××××××××××××××××××××××××××××× "ഡി... താത്ത..." എന്ന് വിളിച്ച് സിനു എന്നെ തൊട്ടപ്പോഴേക്കും നമ്മള് അലറി കൊണ്ട് എണീറ്റ് ഇരുന്നു... നമ്മളെ അലർച്ച കേട്ട് ഓള് ഞെട്ടി നമ്മളെ നോക്കുന്നത് കണ്ട് നമ്മള് സ്വബോധത്തിലേക്ക് വന്നു... എന്നിട്ട് ഓളെ നോക്കി ഒന്ന് ചിരിച്ചിട്ട് അവിടന്ന് എണീറ്റു.... "എന്താടി നീ വല്ല പ്രേതത്തെയും സ്വപ്നം കണ്ടോ...? ഇങ്ങനെ കിടന്ന് അലറുന്നു..." "അ... അത്‌... അതൊന്നുമില്ല... നീ ഇന്ന് എപ്പോഴാ തിരിച്ച് വീട്ടിൽ പോണേ...?" "ഞാൻ ഉച്ച ആകുമ്പോഴേക്കും പോകും... എന്തേ എന്നെ ഇവിടന്ന് ആട്ടിപ്പായിക്കാഞ്ഞിട്ട് നിനക്ക് ഉറക്കം വരുന്നില്ലേ...?" ഓള് ചിരിച്ചോണ്ട് അത് ചോദിച്ചപ്പോ നമ്മളൊന്ന് ചിരിച്ചിട്ട് ഓളെ ചെവിക്ക് ഒരു കിഴുക്ക് വെച്ച് കൊടുത്തു... "അതോണ്ട് അല്ല ചോദിച്ചത്... നിനക്ക് കോളേജ് തുടങ്ങാൻ ആയില്ലേ... അപ്പോ ഇന്ന് എന്തൊക്കെയോ വാങ്ങാൻ പോകണമെന്ന് ഇന്നലെ ഉമ്മച്ചി പറയുന്നത് കേട്ടിരുന്നു അതോണ്ട് ചോദിച്ചതാ..." "ഓ.... അതോണ്ട് ആണോ നീ ചോദിച്ചേ...? ഞാൻ കരുതി ഇനിയും ഞാൻ ഇവിടെ നിന്നാൽ ആദിൽക്കന്റെ കൂടെ നിനക്ക് കിടക്കാൻ പറ്റില്ലെന്ന് വിചാരിച്ചാ നീ അങ്ങനെ ചോദിച്ചതെന്ന്...." ഓള് അതും പറഞ്ഞ് വീണ്ടും നിന്ന് കിണിച്ചപ്പോ നമ്മള് ഒന്നും മിണ്ടാതെ ഒന്ന് പുഞ്ചിരി തൂകി കൊണ്ട് ബെഡ്‌ഷീറ്റോക്കെ മടക്കി വെക്കാൻ തുടങ്ങി... അപ്പൊ സിനു നമ്മളെ പിറകിലൂടെ വന്നിട്ട് നമ്മളെ കഴുത്തില് കയ്യിട്ട് തോളിൽ മുഖം വെച്ചു... "സത്യം പറ താത്ത... ആദിൽക്കന്റെ കൂടെ കിടക്കാഞ്ഞിട്ട് നിനക്ക് ഇന്നലെ ഉറക്കം വന്നിട്ടില്ലല്ലോ...?" ഓളെ ചോദ്യം കേട്ട് ഞാൻ ഓളെ മുഖത്തേക്ക് ഒരു സംശയത്തോടെ നോക്കിയപ്പോ ഓള് ഒരു കള്ളച്ചിരിയോടെ എന്റെ കവിളിൽ പിടിച്ച് നുള്ളി... "കൊച്ചുകള്ളി... ഞാൻ കണ്ടു ഇന്നലെ രാത്രി ഒരു പോള കണ്ണടക്കാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് കിടന്ന് നേരം വെളുപ്പിക്കുന്നത്.... എന്റെ താത്ത... എന്നാലും ആദിൽക്കാനെ ഒരു ദിവസം പോലും നിനക്ക് വിട്ട് പിരിഞ്ഞിരിക്കാൻ പറ്റില്ലേ....? അത്രക്ക് ഇഷ്ടാണോ അനക്ക് ആദിൽക്കാനെ...?" സിനു ചോദിക്കുന്നത് കേട്ട് നമ്മള് ഒന്നും മിണ്ടാതെ ആദിനെ പറ്റി ചിന്തിച്ച് ഏതോ ലോകത്ത് എന്ന പോലെ നിന്നപ്പോ സിനു നമ്മളെ പിടിച്ച് കുലുക്കി.... "ഹലോ... അപ്പോഴേക്കും സ്വപ്‌നം കാണാൻ തുടങ്ങിയോ...? എന്റെ താത്താ... ഞാൻ ഇന്ന് തന്നെ പൊയ്‌ക്കോളാം ഇങ്ങനെ സ്വപ്‌നം ഒന്നും കണ്ട് നിൽക്കണ്ടന്നെ... നിങ്ങൾക്ക് ഇടയിലേക്ക് ഒരു കട്ടുറുമ്പായിട്ട് ഞാൻ ഇനി ഒരിക്കലും വരില്ലായെ... ഇന്നലത്തോടെ മടുത്തു..." ഓള് അതും പറഞ്ഞ് ചിരിച്ചോണ്ട് ബാത്റൂമിലേക്ക് പോയപ്പോ എന്റെ മനസ്സിൽ എന്തൊക്കെയോ അസ്വസ്ഥതകൾ കയറി കൂടാൻ തുടങ്ങി... ഇന്നലെ ആരാകും അതിലൂടെ പോയതെന്ന് ചിന്തിക്കുമ്പോ വീണ്ടും ഉള്ള സമാധാനം കൂടി പോകാണ്... ഇന്നലെ നടന്നത് ആദിയോട് തുറന്ന് പറയണോ അതോ വേണ്ടയോ, അതിനി എനിക്ക് തോന്നിയാതാകോ എന്നൊക്കെ ചിന്തിച്ചിട്ട് എന്താ ചെയ്യേണ്ടതെന്ന് ഒരു എത്തും പിടിയും കിട്ടിയില്ല.... ★★★★★★★★★★★★★★★★★★★ ഇന്നലെ ആഷി എന്റെ കാല് പിടിച്ചിട്ടാ ഞാൻ സിനുവിനെ ഞങ്ങളെ കൂടെ വിടുമോ എന്ന് ഉമ്മാനോടും ഉപ്പാനോടും പോയി ചോദിച്ചത്... എന്നിട്ട് ഒടുക്കം അവളെ പറഞ്ഞ് വിട്ടിട്ടാണെങ്കിലോ നമ്മളെ കഞ്ഞീല് നമ്മള് തന്നെ മണ്ണ് വാരിയിട്ട അവസ്ഥയിലായി... എല്ലാത്തിനും ആ ആഷിയെ പറഞ്ഞാൽ മതിയല്ലോ... അവൻ വല്ലതും പറഞ്ഞ് അവളെ പേടിപ്പിച്ച് കാണും അതാ ഇന്നലെയും നമ്മക്ക് ഒറ്റക്ക് കിടക്കേണ്ടി വന്നത്... എന്നാലും അവളൊന്ന് ഉറങ്ങിയതിന് ശേഷം എന്റെ കെട്ട്യോൾക്ക് എന്റെ അടുത്തേക്ക് ഒന്ന് വരായിരുന്നു... പെണ്ണ് അതും ചെയ്തില്ല.... വരട്ടെ... ഇന്ന് എന്തായാലും അവളെ എങ്ങോട്ടും വിടുന്ന പ്രശ്നമില്ല... ഇന്ന് മുതൽ ഞാൻ ഓഫീസിൽ പോയി തുടങ്ങാണ്... ഇതുവരെ ദുബായിലെ ബിസിനെസ്സ് ഒക്കെ നോക്കി നടത്തിയിട്ടുള്ളൂ എങ്കിലും നാട്ടിലെ ബിസിനസ്സിൽ ഒന്നും ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും ഞാനും എന്റെ പാർട്ണർസും ചെയ്തിട്ടില്ല... വൈകാതെ തന്നെ ദുബായിലെ ബിസിനെസ്സ് ഒക്കെ നോക്കി നടത്താൻ ജോണിനെയും ജാസിയേയും ഏർപ്പാട് ചെയ്യണം... അവര് ഫാമിലിയടക്കം ചെന്ന് അതൊക്കെ ഒന്ന് നോക്കി നടത്തട്ടെ... പിന്നെ നാട്ടിൽ എന്റെ കൂടെ വർക്ക് ചെയ്യാൻ സിയാദും അൻസിയും നിസുവും ഉള്ളതോണ്ട് കമ്പനി കാര്യങ്ങളിൽ അധികം പ്രഷർ ചെലുത്തേണ്ട കാര്യമില്ല... ദുബായിലെ കാര്യങ്ങളൊക്കെ ജാസിയേയും ജോണിനെയും ഏല്പിക്കുന്നതിൽ അവർക്കും എതിർപ്പില്ലാത്തൊണ്ട് അവരെ സൗകര്യം അനുസരിച്ച് അവർ പൊയ്‌ക്കോട്ടെ.... അതിന് മുമ്പ് എല്ലാവർക്കും കൂടി ഒരു ഹണിമൂൺ ട്രിപ്പ് ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട്... ഇപ്പോ തന്നെ ഹസി കേറിങ് ആയതോണ്ട് അവളെ അധികം ഒന്നും എങ്ങോട്ടും പോകാൻ അനുവദിക്കുന്നില്ല... കുറച്ച് കൂടി കഴിഞ്ഞാൽ പിന്നെ തീരെ പോകാൻ സമ്മതിക്കില്ല... അതോണ്ട് അതിന് മുമ്പ് തന്നെ എല്ലാവരും കൂടി ചേർന്ന് മലേഷ്യയിലേക്ക് ഒരു ട്രിപ്പ് പോകണം... ടിക്കറ്റും ഫെസിലിറ്റീസുമൊക്കെ ഒരു കോൾ ചെയ്താൽ തന്നെ അറേഞ്ച് ചെയ്യാവുന്നതെയുള്ളൂ... പക്ഷെ അതിനൊക്കെ മുൻപ് നമ്മളെ ബീവിന്റെ സമ്മതം കൂടി നമ്മക്ക് അറിയണം... എന്നിട്ടെ തീയതി ഒക്കെ തീരുമാനിക്കുന്നുള്ളൂ.... ഇന്ന് രാവിലെ ഞാൻ എണീറ്റപ്പോ തന്നെ ആവി പറക്കുന്ന കോഫിയാണ് ടേബിളിൽ കണ്ടത്... പിന്നെ ഓഫീസിൽ പോകുമ്പോ ഇടാനുള്ള ഡ്രെസ്സൊക്കെ അവള് അയേൺ ചെയ്ത് വെച്ചിട്ടുമുണ്ട്... പക്ഷെ നമ്മളെ പൊണ്ടാട്ടിയെ മാത്രം ഇതുവരെ ഈ പരിസരത്തേക്ക് കണ്ടില്ല... ഞാൻ പിന്നെ കുളിയും റെഡിയാകലുമൊക്കെ കഴിഞ്ഞ് താഴേക്ക് ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ വന്നപ്പോഴുണ്ട് ഓള് എല്ലാവർക്കും ഫുഡ് വിളമ്പാൻ നിൽക്കുന്നു... "ആഹാ... ഓഫീസിൽ പോകാൻ റെഡിയായി കൊണ്ട് ഇത്തൂസിന്റെ ഹീറോ വന്നല്ലോ.... ഇനി എങ്കിലും ആ മുഖത്ത് ഒരല്പം ചിരി വരോ...?" നമ്മള് വന്ന് ടേബിളിൽ ഇരുന്നപ്പോ സിനു പറയുന്നത് കേട്ട് ഐഷുവിനെ നോക്കിയപ്പോഴാ അവള് ഈ ലോകത്ത് ഒന്നും അല്ലെന്ന് നമ്മക്ക് മനസ്സിലായത്... ഞാൻ വന്ന് ഇരുന്നത് പോലും അറിഞ്ഞിട്ടില്ലാത്ത പോലെ ആർക്കൊക്കെയോ ഫുഡ് വിളമ്പി കൊടുക്കാണ് ഓള്... "മോളെ ഫെബി... ആദിക്ക് വിളമ്പി കൊടുക്ക് അവന് ഓഫീസിൽ പോകാൻ ഉള്ളതല്ലേ..." ഉമ്മി പറയുന്നത് കേട്ട് ഐഷു പെട്ടെന്ന് ചിന്തയിൽ നിന്ന് ഉണർന്നിട്ട് നമ്മളെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി നമ്മക്ക് ഫുഡ് വിളമ്പാൻ തുടങ്ങി... ഓളെ ആ പെട്ടെന്നുള്ള മാറ്റം കണ്ട് നമ്മള് ഓളെ തന്നെ കണ്ണിമ വേട്ടതെ നോക്കിയെങ്കിലും നമ്മളെ കെട്ട്യോള് മാത്രം നമ്മളെ മുഖത്തേക്ക് ഒന്ന് നോക്കിയത് പോലുമില്ല... എന്തായാലും അവളെ ശ്രദ്ധ നമ്മളെ മാത്രം ആകണമെന്ന് നമ്മക്ക് നല്ലോണം നിർബന്ധമുള്ളതോണ്ട് നമ്മള് ആഷിയെയും സിനുവിനെയും ഉമ്മിയെയും ഒന്ന് ഇടങ്കണ്ണിട്ട് നോക്കി... മൂന്ന് പേരും തീറ്റയിൽ ശ്രദ്ധ ചെലുത്തി നിൽക്കുന്നത് കൊണ്ട് നമ്മള് അപ്പൊ തന്നെ ഐഷുവിന്റെ വയറ്റിനിട്ട് ഒരു കിഴുക്ക് വെച്ച് കൊടുത്തു... പെണ്ണ് അപ്പൊ തന്നെ ഓളെ ഉണ്ടകണ്ണും കാണിച്ച് നമ്മളെ നോക്കി കണ്ണുരുട്ടിയിട്ട് അവര് കാണുമെന്ന് ആംഗ്യം കാണിച്ചപ്പോ നമ്മള് ചിരി അടക്കി പിടിച്ചോണ്ട് വീണ്ടും അവളെ പിടിച്ച് നുള്ളി... പക്ഷെ ഇപ്രാവശ്യം നമ്മള് ചെയ്തത് സിനുവും ആഷിയും കണ്ടിട്ടുണ്ട്... അവര് രണ്ട് പേരും കൂടി പ്ലേറ്റിലേക്ക് നോക്കി കൊണ്ട് ചിരി അടക്കി പിടിക്കുന്നത് കണ്ടിട്ട് ഐഷു നമ്മളെ രൂക്ഷമായി നോക്കി... നമ്മള് ഓളെ നോക്കി ഒന്നുമില്ലെന്ന് കണ്ണിറുക്കി കാണിച്ചപ്പോ നമ്മളെ കെട്ട്യോള് നമ്മളെ കാലിന് നല്ല അഡാർ ചവിട്ടങ്ങ് തന്നു... നമ്മള് അപ്പൊ തന്നെ തരിപ്പിൽ കയറിയിട്ട് ഇരുന്ന് ചുമച്ചോണ്ട് തലക്ക് അടിച്ചു... "ഐഷുത്താ.... ഇക്കൂസിന് കുടിക്കാൻ വെള്ളം കൊടുക്ക്... കാലിൽ തട്ടിയത് തലയിൽ കയറി കാണും...." എന്ന് പറഞ്ഞ് ഓനും സിനുവും കൂടി അടക്കി പിടിച്ച് ചിരിച്ചത് കണ്ട് ഐഷു നമ്മളെ കാലിൽ നിന്ന് അവളെ കാലെടുത്തിട്ട് നമ്മളെ തലക്കിട്ട് രണ്ട് കൊട്ടും കുടിക്കാൻ വെള്ളവും തന്ന് ഓള് ഒരു അവിഞ്ഞ ചിരി പാസാക്കിയപ്പോ നമ്മളും അവരെ നോക്കി ഒന്ന് ചിരിച്ച് കൊടുത്ത് വേഗം ഫുഡ് കഴിച്ച് എണീറ്റു... എന്നിട്ട് കൈ കഴുകി വന്ന് ഓഫീസ് ഫയൽസൊക്കെ എടുത്തിട്ട് ഐഷുവിനോട് യാത്ര പറഞ്ഞ് ഇറങ്ങാൻ നിന്നപ്പോ നമ്മളെ പെണ്ണിന്റെ മുഖത്ത് അപ്പോഴും തെളിച്ചം ഇല്ലായിരുന്നു... "എന്താ ഐഷു... എന്താ നിനക്ക് പറ്റിയെ...? രാവിലെ മുതൽ നിന്റെ മുഖത്ത് അത്ര തെളിച്ചം പോരല്ലോ എന്താ കാര്യം...?" "ഒന്നുമില്ല ആദി... നിനക്ക് വെറുതെ തോന്നുന്നതാകും... എനിക്ക് ഒരു കുഴപ്പവുമില്ല... എന്റെ കെട്ട്യോൻ ഇപ്പോ ഓഫീസിൽ പോകാൻ നോക്ക്... വേഗം..." എന്ന് പറഞ്ഞ് അവളെന്നെ തള്ളി കൊണ്ട് പാർക്കിങ്ങിലേക്ക് കൊണ്ട് പോയി... നമ്മള് ബാഗും ഫയൽസുമൊക്കെ കാറിൽ വെച്ചിട്ട് തിരിഞ്ഞ് ഐഷുവിനെ നോക്കി ചിരിച്ചു... "ഹാ... പിന്നെ... അടുത്ത ആഴ്ച നമ്മള് എല്ലാവരും കൂടി ഒരു ഹണിമൂൺ ട്രിപ്പ് പ്ലാൻ ചെയ്തിട്ടുണ്ട്... അൻസിന്റെയും സൽമന്റെയും കല്യാണം കഴിയട്ടെ എന്ന് കരുതി കാത്തിരിക്കായിരുന്നു.... എന്താ നിന്റെ അഭിപ്രായം...?" "അത് ഒന്നും വേണ്ട ആദി... ഞാൻ എങ്ങോട്ടുമില്ല... എനിക്ക് എവിടേം പോകണ്ട...." "അതെന്താ ഇപ്പോ അങ്ങനെ...? നിന്നെ കെട്ടി കൊണ്ട് വന്നതിൽ പിന്നെ വിരുന്നിനല്ലാതെ ഈ വീടിന്റെ പുറത്തേക്ക് പോലും നിന്നെ കൊണ്ട് പോയിട്ടില്ലെന്ന് ഉമ്മിക്ക് ഭയങ്കര പരാതിയാ... എനിക്ക് വയ്യ ഇനിയും അത് കേട്ടൊണ്ട് നിൽക്കാൻ... അതോണ്ട് നമ്മള് അടുത്ത ആഴ്ച മലേഷ്യയിലേക്ക് പോകുന്നു... അതിൽ ഒരു മാറ്റവുമില്ല...." എന്ന് പറഞ്ഞ് നമ്മള് ഒളോട് ചൂടായി കൊണ്ട് കാറിൽ കയറി ഡോർ വലിച്ചടച്ച് അവിടന്ന് ഓഫീസിലേക്ക് പുറപ്പെട്ടു... പിന്നെ ആർക്കായാലും ദേഷ്യം വരില്ലേ... അവളെ ഓരോ ന്യായങ്ങൾ... ★★★★★★★★★★★★★★★★★★★ 'ഛെ... ഞാൻ ഒരിക്കലും ആദിയോട് അങ്ങനെ പറയരുതായിരുന്നു... ഇന്നലത്തെ സംഭവം ഓർത്തിട്ടാ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത്.. അല്ലേലും ഞാൻ എന്തിനാ ഇപ്പോ അതൊക്കെ ആലോചിക്കുന്നത്...? നോ... എല്ലാം എന്റെ മൈൻഡിൽ നിന്ന് ഡിലീറ്റ് ആക്കണം... എന്നിട്ട് ട്രിപ്പിന് പോകാനുള്ള തയ്യാറെടുപ്പുകളൊക്കെ നടത്തണം... കല്യാണം കഴിഞ്ഞിട്ട് ആദ്യമായാണ് ഒരു ട്രിപ്പ് പോകുന്നത് അതും നമ്മളെ ഫ്രണ്ട്സിന്റെയും ബ്രദേഴ്സിന്റെയും കൂടെ... ഇതിൽപ്പരം എനിക്ക് എന്താ വേണ്ടത്... ആദിക്ക് ഇപ്പോ എന്നോട് ദേഷ്യം ആയിരിക്കോ എന്തോ...? കുറച്ച് കഴിഞ്ഞിട്ട് വിളിച്ച് നോക്കാം.. കോന്തന്റെ മൂഡ് എങ്ങനെ ഉണ്ടെന്ന് നോക്കാലോ...' നമ്മള് അങ്ങനെ ഓരോന്ന് ചിന്തിച്ച് പോയി ഫുഡ് കഴിക്കാൻ ഇരുന്നപ്പോ സിനു പോയി റെഡിയായിട്ട് ഇറങ്ങി വരുന്നത് കണ്ടു... "ഡി... നീയിത്ര നേരത്തെ പോകാണോ...?" "ഹാ താത്ത... നയനയൊക്കെ നേരത്തെ തന്നെ വീട്ടിലേക്ക് വരുമെന്ന് വിളിച്ച് പറഞ്ഞിരുന്നു... അതോണ്ട് എനിക്ക് ഇപ്പോ തന്നെ പോയെ പറ്റൂ...." ഓള് അത് പറഞ്ഞ് തീർന്നില്ല അപ്പോഴേക്കും കോളേജിൽ പോകാൻ റെഡിയായി കൊണ്ട് ആഷിയും ഇറങ്ങി വരുന്നത് കണ്ടപ്പോ തന്നെ നമ്മക്ക് ഏകദേശം കാര്യങ്ങൾ പിടി കിട്ടിയിരുന്നു... ആഷി ഇപ്പൊ പിജി ചെയ്യാണ് അതും ഞങ്ങള് പഠിച്ച കോളേജിൽ... അവിടെ തന്നെയാണ് സിനുവിനും നയനക്കും ഒക്കെ ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയിട്ടുള്ളത്.... "ആഷി... നീ കോളേജിൽ പോകല്ലേ...? പോകുന്ന വഴിക്ക് ഇവളെ ഒന്ന് വീട്ടിൽ കൊണ്ട് വിട്ടേക്ക്..." ഉമ്മി അതും പറഞ്ഞോണ്ട് അടുക്കളയിൽ നിന്ന് വന്നപ്പോ നമ്മളൊന്ന് ചിരിച്ചോണ്ട് രണ്ടിന്റെയും മുഖത്തേക്ക് ഒന്ന് നോക്കി... സിനു അതൊന്നും വേണ്ടെന്ന് പറഞ്ഞ് ഒഴിയാൻ നോക്കുന്നുണ്ടെങ്കിലും അവളും അത് തന്നെയാണ് ആഗ്രഹിക്കുന്നതെന്ന് നമ്മക്ക് നല്ലോണം മനസ്സിലാകുന്നുണ്ട്... "ഏയ്... ഉമ്മി ഞാൻ ആ വഴിയല്ല പോകുന്നത്... അതോണ്ട് എനിക്ക് വയ്യ ഇവളെ ഡ്രോപ്പ് ചെയ്യാൻ..." ആഷി കുറച്ച് ബിൾഡ് അപ്പിന് വേണ്ടി അങ്ങനെ പറഞ്ഞ് നിന്നപ്പോ സിനു തൊള്ളേം തുറന്ന് നിന്ന് ഓനെ നോക്കായിരുന്നു... "എന്നാ നീ ഇത്ര ബുദ്ധിമുട്ടി അവളെ കൊണ്ട് വിടണമെന്നില്ല ആഷി.. അവളെ ഡ്രൈവർ കൊണ്ട് വിട്ടോളും..." നമ്മള് അത് പറഞ്ഞതും സിനുവിന് ചിരി വന്നു... ആഷി ആണെങ്കിൽ പറഞ്ഞതും അബദ്ധായോ എന്ന നിലയിൽ നിൽക്കാണ്... "അ... അതൊന്നും സാരമില്ല ഐഷുത്താ... ഒന്നുമില്ലെങ്കിലും ഇങ്ങളെ അനിയത്തിയല്ലേ... അപ്പൊ നിങ്ങളൊക്കെ ഇങ്ങനെ പറഞ്ഞ് നിർബന്ധിക്കുമ്പോ എങ്ങനെയാ പറ്റില്ലെന്ന് പറയാ... അതോണ്ട് കുട്ടിയെ ഞാൻ ഡ്രോപ്പ് ചെയ്‌തോളം എനിക്ക് നോ പ്രോബ്ലം..." ആഷി വീണിടത്ത് കിടന്ന് ഉരുളുന്നത് കണ്ട് നമ്മളും ഒന്ന് ചിരിച്ച് കൊടുത്തിട്ട് അവന്റെ കൂടെ തന്നെ സിനുവിനെ പറഞ്ഞ് വിട്ടു... ആദിന്റെ ബുള്ളറ്റിലാണ് അവര് രണ്ട് പേരും കൂടി പോയത്... അവരെ പോക്ക് കണ്ടിട്ട് രണ്ടും കൂടി പ്ലാൻ ചെയ്തത് ആണോ ഇതെന്ന് നമ്മക്ക് നല്ലോണം ഡൗട്ടുണ്ട്.... ××××××××××××××××××××××××××××××××××× ആദി ഓഫീസിൽ എത്തിയോ എന്നറിയാൻ വേണ്ടി നമ്മള് ഒന്ന് വിളിച്ചപ്പോ കോന്തൻ ഇപ്പോ ബിസി ആണെന്നും പറഞ്ഞ് ചൂടായി കൊണ്ട് ഫോൺ വെച്ചു... ഓൻ ഇങ്ങനെ ചൂടാകാൻ മാത്രം നമ്മള് എന്താ പറഞ്ഞതെന്ന് എത്ര ആലോചിച്ചിട്ടും നമ്മക്ക് പിടി കിട്ടിയില്ല... അതോണ്ട് നമ്മളും ഓനെ മൈൻഡ് ചെയ്യണ്ടെന്ന് തീരുമാനിച്ചു... വാശി അവന് മാത്രം ഉണ്ടായാൽ പോരല്ലോ... രാത്രി ഓഫീസിൽ നിന്നും വന്നിട്ട് നമ്മളെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ ഓൻ ഫുഡൊക്കെ കഴിച്ച് എണീറ്റ് റൂമിൽ പോകുന്നത് കണ്ടിട്ട് നമ്മക്ക് തന്നെ അത്ഭുതായി... ഇങ്ങനെ ചെറിയ കാര്യത്തിന് പോലും പിണങ്ങാൻ ആദി കൊച്ചു കുട്ടിയാണോ എന്ന് വരെ നമ്മള് ചിന്തിച്ചു പോയി... പിന്നെ അവനെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ലല്ലോ... നമ്മളും അത്രക്ക് മോശമൊന്നുമല്ല... ആദിയോട് വഴക്കിടാൻ കിട്ടുന്ന ഒരു അവസരവും നമ്മള് പാഴാക്കാറില്ല... അതെന്ത് ചെറിയ കാര്യമായാലും ശരി... ആദി ഫുഡ് കഴിച്ച് പോയതിന് പിന്നാലെ നമ്മളും ഫുഡൊക്കെ കഴിച്ച് എല്ലാ പണിയും തീർത്ത് ജാനു ചേച്ചിയെ സഹായിച്ചിട്ട് റൂമിലേക്ക് ചെന്നപ്പോ ഓൻ തലയിൽ കൈ വെച്ചോണ്ട് കിടന്ന് ഉറങ്ങാണ്.... ഇത്ര പെട്ടെന്ന് കോന്തൻ ഉറങ്ങിയോ എന്ന് സംശയിച്ച് നമ്മള് ഓന്റെ അടുത്ത് ചെന്ന് നോക്കിയതും ഓൻ പെട്ടെന്ന് തിരിഞ്ഞ് കിടന്നു.... ഇനി ചെലപ്പോ ഓഫീസിലെ സ്‌ട്രെസിന്റെ ക്ഷീണം കാരണമാകും കോന്തൻ പെട്ടെന്ന് ഉറങ്ങിയത് എന്ന് കരുതി പിന്നെ ഞാനും ശല്യം ചെയ്യാൻ നിൽക്കാതെ തലയണയും പുതപ്പും എടുത്ത് സോഫയിൽ പോയി കിടക്കാൻ നിന്നു.... അപ്പോഴാണ് നമ്മള് ആ കാഴ്ച കാണുന്നത്... സോഫയിട്ട ഭാഗത്ത് സോഫ പോയിട്ട് അതിന്റെ ഒരു പൊടി പോലും അവിടെയൊന്നും കാണാൻ ഇല്ല... അതിപ്പോ എവിടെ പോയെന്ന് ചിന്തിച്ച് നമ്മള് റൂം മൊത്തം ഒന്ന് കണ്ണോടിച്ച് നോക്കിയപ്പോഴുണ്ട് നമ്മളെ കെട്ട്യോൻ അടക്കി പിടിച്ച് ചിരിക്കുന്നു... അപ്പോ തന്നെ സോഫ ഇവിടന്ന് എങ്ങോട്ടാ എണീറ്റ് പോയതെന്ന് നമ്മക്ക് നല്ല ബോധ്യമായി... കോന്തൻ ഉറങ്ങാതെ നമ്മളെ ഇടങ്കണ്ണിട്ട് നോക്കി നമ്മളെ നിരീക്ഷിച്ചോണ്ട് ഇരിക്കാണ്... ഇന്ന് ഓനോട് ട്രിപ്പിന് പോകാൻ ഞാൻ റെഡിയാണെന്നൊക്കെ പറയണം എന്ന് കരുതി അവന് വിളിച്ചപ്പോ ഒടുക്കത്തെ ജാഡ അല്ലായിരുന്നോ അപ്പോ നമ്മളും അൽപ്പം വെയിറ്റ് ഇട്ട് നിന്നു... നമ്മള് പുതപ്പ് നിലത്ത് വിരിച്ചിട്ട് അവിടെ അങ്ങ് കിടന്നു... അല്ലാ പിന്നെ ഈ ഫെബിയോടാ ഓന്റെ കളി... കുറച്ച് കഴിഞ്ഞപ്പോ കോന്തന്റെ അനക്കം ഒന്നും കേൾക്കാത്തോണ്ട് ഉറങ്ങിയെന്ന് കരുതി നമ്മള് തിരിഞ്ഞ് കിടന്നപ്പോഴുണ്ട് ഓൻ നമ്മളെ നോക്കി കൊണ്ട് കട്ടിലിൽ കിടക്കുന്നു... അപ്പോ തന്നെ നമ്മള് ഓനെ നോക്കി പുച്ഛിച്ചിട്ട് തിരിഞ്ഞ് കിടന്നു.... അപ്പൊ ആദി എങ്ങോട്ടോ എണീറ്റ് പോകുന്ന പോലെ നമ്മക്ക് തോന്നി... തിരിഞ്ഞ് നോക്കിയപ്പോ ടേബിളിന്റെ അടുത്തേക്കാണ് പോകുന്നത്... വെള്ളം കുടിക്കാൻ ആകുമെന്ന് ചിന്തിച്ച് നമ്മളത് കാര്യമാക്കാതെ വീണ്ടും തിരിഞ്ഞ് കിടന്നു... അപ്പൊ പെട്ടെന്ന് എസിന്റെ സ്പീഡ് കൂടി വന്ന് റൂമാകെ തണുപ്പ് പടർന്ന് പിടിക്കാൻ തുടങ്ങി... നമ്മളാണെങ്കിൽ നിലത്ത് കിടന്നതോണ്ട് നിലമാകെ ഐസിനെ പോലെ തണുത്ത് ഉറഞ്ഞിട്ടുണ്ട്... മിക്കവാറും നമ്മളും ഐസ് ആകുമെന്ന് മനസ്സിലായപ്പോ തന്നെ നമ്മള് വേഗം എണീറ്റ് ടേബിളിൽ ഉണ്ടായിരുന്ന എസിന്റെ റിമോട്ട് കൊണ്ട് സ്പീഡ് കുറച്ചു... എന്നിട്ട് ഓനെ നോക്കി കണ്ണുരുട്ടിയിട്ട് വീണ്ടും പോയി കിടന്നു... അപ്പൊ തന്നെ ആദി എണീറ്റ് വന്ന് വീണ്ടും എസിന്റെ സ്പീഡ് കൂട്ടിയതും നമ്മള് ഓന്റെ കയ്യീന്ന് റിമോട്ട് തട്ടി പറിച്ച് വാങ്ങി സ്പീഡ് കുറച്ചു... അപ്പോ ഓൻ എന്റെ കയ്യീന്ന് അത് വാങ്ങി ഫുൾ സ്പീഡിൽ അത് കൂട്ടി വെച്ചിട്ട് അതെടുത്ത് എറിഞ്ഞു... റിമോട്ട് അപ്പൊ തന്നെ രണ്ട് കഷ്ണമായിട്ട് ചിന്നി ചിതറി... അത് കണ്ട് നമ്മള് തൊള്ളേം തുറന്ന് നമ്മളെ കോന്തനെ നോക്കിയപ്പോ ഓൻ നമ്മളെ പുച്ഛിച്ച് ചിരിച്ചോണ്ട് ബെഡിൽ പോയി മൂടി പുതച്ച് കിടന്നു... നമ്മള് നിലത്ത് വിരിച്ച പുതപ്പെടുത്ത് നമ്മളെ മൂടിയിട്ട് ആ കോന്തനെ നോക്കി കണ്ണുരുട്ടിയെങ്കിലും ഓൻ അതൊന്നും വക വെക്കാതെ നല്ല സുഖത്തോടെ കിടന്നുറങ്ങാണ്... ഇനിയിപ്പോ എസിന്റെ സ്വിച്ച് ഓഫ് ആക്കുകയല്ലാതെ വേറെ മർഗമില്ലെന്ന് മനസ്സിലായപ്പോ നമ്മള് ചെന്ന് എസി ഓഫാക്കി വീണ്ടും നിലത്ത് കിടന്നു... അപ്പൊ തന്നെ ആദി കോന്തൻ പോയി എസി ഓണാക്കിയത് കണ്ടപ്പോ നമ്മക്ക് ദേഷ്യവും സങ്കടവും ഒക്കെ കൂടി ഒരുമിച്ച് വരാൻ തുടങ്ങി... "ഇത് ഭയങ്കര കഷ്ടാട്ടോ... ഈ തണുപ്പത്ത് അല്ലെങ്കിലും എന്തിനാ ആദി എസി ഫുൾ സ്പീഡിൽ ഇട്ടത്... അതൊന്ന് ഓഫ്ആക്ക്... ഇല്ലേൽ ഞാൻ ഇപ്പോ തണുത്ത് മരവിച്ച് ചാകും..." "ഇത് എന്റെ റൂം... എന്റെ ഇഷ്ടത്തിന് അനുസരിച്ച് ഞാൻ ഇവിടെ എന്ത് വേണേലും ചെയ്യും... എസി ഇടേണ്ടതും ഓഫ് ആക്കേണ്ടതും എന്റെ ഇഷ്ടം... അതിൽ നീ ഇടപെടണ്ട... നിനക്ക് ഇത്രക്ക് ബുദ്ധിമുട്ടാണെങ്കിൽ ഇവിടന്ന് ഇറങ്ങി പൊയ്ക്കോ..." ഓന്റെ പറച്ചില് കേട്ടപ്പോ തന്നെ നമ്മള് അവിടന്ന് എണീറ്റ് തലയണ കൊണ്ട് അവനിട്ട് ഒരു ഏർ കൊടുത്തതും കോന്തൻ അത് ക്യാച്ച് പിടിച്ചു... "അങ്ങനെ നീ പറഞ്ഞു എന്ന് കരുതി ഇറങ്ങി പോകാനെ ഞാൻ ഇവിടത്തെ വേലക്കാരിയൊന്നുമല്ല... നാലാൾ കാൺകെ എന്റെ കഴുത്തിൽ മഹർ ചാർത്തി ഈ വീടിന്റെ പടി ചവിട്ടി വന്നവളാ... അപ്പൊ അതിന്റേതായ എല്ലാ അവകാശവും എനിക്കുണ്ട്... അത് ഈ റൂമിന്റെ കാര്യത്തിൽ ആയാലും ശരി നിന്റെ കാര്യത്തിൽ ആയാലും ശരി..." എന്ന് പറഞ്ഞ് നമ്മള് പുതപ്പ് കൊണ്ട് മേലാകെ പൊതിഞ്ഞിട്ട് കട്ടിലിന്റെ അടിയിൽ ചുരുണ്ടു കൂടി കിടന്നു.... നമ്മള് പറഞ്ഞതൊക്കെ കേട്ടിട്ട് നമ്മളെ കോന്തൻ നമ്മളെ വന്ന് ഓന്റെ കൂടെ കിടക്കാൻ വിളിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല... നമ്മള് ആണെങ്കിൽ ഇവിടെ നിലത്ത് തണുത്ത് ഉറഞ്ഞ് ഒരു പരുവമായി കൊണ്ടിരിക്കാ.... ഇനിയും ആ കോന്തൻ വന്ന് വിളിക്കുമെന്ന് പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായോണ്ട് രണ്ടും കൽപ്പിച്ച് നമ്മള് ബെഡിൽ കിടക്കാൻ തീരുമാനിച്ചു... ഇല്ലെങ്കിലേ നാളെ നമ്മളെ ഡെഡ് ബോഡിയാകും കാണാ.... അതോണ്ട് നമ്മള് മെല്ലെ കട്ടിലിന്റെ അടിയിൽ നിന്നും എണീറ്റ് വന്നിട്ട് ആദി ഉറങ്ങിയോ എന്ന് നോക്കി... ഓൻ അപ്പുറം തിരിഞ്ഞ് കിടക്കുന്നതോണ്ട് ഉറങ്ങാണോ അതോ കണ്ണ് തുറന്ന് കിടക്കാണോ എന്ന് മനസ്സിലാകുന്നില്ല... ഇനി ഇപ്പോ എന്ത് തന്നെ ആയാലും ശരി ഇനിയും ഇവിടെ ഇങ്ങനെ നിന്ന് മരവിക്കാൻ നമ്മക്ക് തീരെ താല്പര്യം ഇല്ലാത്തൊണ്ട് വേഗം ബെഡിൽ പോയി കിടന്ന് ആദിയെ കെട്ടിപ്പിടിച്ചു.... അപ്പൊ തന്നെ ഓൻ നമ്മളെ ഭാഗത്തേക്ക് തിരിഞ്ഞ് കിടന്നിട്ട് നമ്മളെ നോക്കി എന്തേ എന്ന രീതിയിൽ പുരികം പൊന്തിച്ചു... നമ്മള് അപ്പോ തന്നെ ഓനിൽ നിന്ന് കയ്യെടുത്തിട്ട് ഒന്നുമില്ലെന്ന് കണ്ണിറുക്കി കാണിച്ചു... അത് കണ്ട് ഓൻ ഒരു കള്ളച്ചിരി പാസാക്കുന്നത് കണ്ടപ്പോ നമ്മള് ഓന്റെ വയറ്റിനിട്ട് ഒരു കുത്ത് കൊടുത്തിട്ട് ഓനെ കെട്ടിപ്പിടിച്ച് കിടന്നു... "എന്തേടി.... നിന്റെ വാശിയൊക്കെ കളഞ്ഞോ.....?" "ഹ്മ്...." "എന്തേ ഇത്ര പെട്ടെന്ന് കളഞ്ഞത്...?നാളെ രാവിലെ വരെ പിടിച്ച് വെച്ചൂടായിരുന്നോ...?" "അങ്ങനെ ചെയ്തിരുന്നെങ്കിലേ നാളെ എന്റെ തണുത്തുറഞ്ഞ ശരീരം വെള്ള പുതപ്പിക്കേണ്ടി വന്നേനെ...." നമ്മളത് പറഞ്ഞതും ആദി നമ്മളെ ഓനിൽ നിന്നും അകറ്റിയിട്ട് നമ്മളെ കണ്ണുരുട്ടി പേടിപ്പിക്കാൻ തുടങ്ങി.... അത് കണ്ട് നമ്മള് ഒരു അവിഞ്ഞ ചിരി പാസാക്കിയപ്പോ ഓൻ നമ്മളെ കാത് പിടിച്ച് തിരിച്ച് പൊന്നാക്കി.... "ഇനി മേലാൽ അങ്ങനെ വല്ലതും നീ പറയോ... പറയോന്ന്....?" "ഇല്ലാ..... വേദനിക്കുന്നുണ്ട് കോന്താ.... എന്റെ കാത്....വിട്...." അപ്പോ തന്നെ ആദി കാതിൽ നിന്നും പിടി വിട്ടിട്ട് എന്റെ തലയിൽ തലോടി ഓന്റെ നെഞ്ചോട് ചേർത്ത് വെച്ചു... "തമാശക്ക് ആണെങ്കിൽ പോലും നീ ഒരിക്കലും അങ്ങനെ ഒന്നും പറയരുത് ഐഷു... എനിക്ക് അത് സഹിക്കാൻ കഴിയില്ല...." "ഇനി ഞാൻ അങ്ങനെ ഒന്നും പറയില്ല എന്റെ കോന്താ... എന്റെ ആദിക്ക് വിശമായാൽ പിന്നെ എനിക്കും അത് വിശമാകും...." "അതിരിക്കട്ടെ.... നീയിപ്പോ എന്നെ എന്താ വിളിച്ചേ....? കോന്താ... ആദി എന്നല്ലേ....? നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ അങ്ങനെ വിളിക്കരുതെന്ന്.... ഇനി മേലാൽ അങ്ങനെ വിളിച്ച് പോകരുത് കേട്ടല്ലോ..." "ഓക്കേ കോന്താ ഇനി ഞാൻ അങ്ങനെ വിളിക്കില്ല...." നമ്മളതും പറഞ്ഞ് ഓനെ നോക്കി ചിരിച്ചപ്പോ ആദി നമ്മളെ വയറിൽ പിടിച്ച് ഇക്കിളിയാക്കി.... "എന്താടി നീ പറഞ്ഞെ...? നിന്നെ ഞാൻ ഇന്ന് ശരിയാക്കുമെടി...." "ഞാൻ വെറുതെ പറഞ്ഞതാ ...ഹ...ഹ...ഹ... ആദി... അടങ്ങി നിൽക്ക്...." "ഇനി നീ അങ്ങനെ വിളിക്കോ...? ഇല്ലാന്ന് പറ... ഇല്ലാന്ന് പറയെടി...." "ഇല്ലാ.... ഞാൻ ഇനി വിളിക്കൂലാ കോന്താ...." എന്ന് പറഞ്ഞ് ആദിന്റെ കൈക്കുള്ളിൽ കിടന്ന് നമ്മള് ചക്രശ്വാസം വലിച്ചു... അവനെ പിന്നെ കോന്താ എന്ന് വിളിച്ചതിന് നമ്മളെ ഇക്കിളിയല്ല ആക്കിയത്... പകരം നല്ല അഡാർ മറുപടിയാ തന്നത്... പിന്നെ ഉണ്ടായത് എന്താണെന്ന് പറയാൻ പാടില്ല.. അതൊക്കെ സെൻസർ ബോർഡ് നിരോധിച്ചിരിക്കാ... അതോണ്ട് എല്ലാവരും പോയി കിടക്കാൻ നോക്കിയേ... ഞങ്ങളും ഒന്ന് പോയി സുഖായിട്ട് കിടന്നുറങ്ങട്ടെ... അപ്പൊ എല്ലാവർക്കും ഗുഡ് നൈറ്റ്... ××××××××××××××××××××××××××××××××××× മൂന്ന് മാസങ്ങൾക്ക് ശേഷം..... "ഐഷൂ.... എന്റെ ഷർട്ട് എവിടെടി...." "ഓ....... അതൊക്കെ ഞാൻ അയേൺ ചെയ്ത് ആ ടേബിളിൽ വെച്ചേക്കുന്നത് കണ്ടൂടെ മനുഷ്യാ...." "അപ്പൊ എന്റെ വാച്ചും പേഴ്സും എന്ത്യേ...?" "അതല്ലേ ആ കബോഡിൽ വെച്ചേക്കുന്നത്.... എല്ലാത്തിനും എന്നെ ഇങ്ങനെ വിളിക്കാതെ അതൊക്കെ നിനക്ക് തന്നെ ഒന്ന് നോക്കി എടുത്തൂടെ ആദി.... എനിക്ക് ഇവിടെ അടുക്കളയിൽ നൂറ് കൂട്ടം പണിയുണ്ട്.... ഇന്ന് ആണെങ്കിൽ ജാനു ചേച്ചി പണിക്ക് വന്നിട്ടില്ല.... ഉമ്മിയാണെങ്കിൽ ഉംറക്ക് പോയതാ... ആഷി ആണെങ്കിൽ കോളേജ് ട്രിപ്പ് എന്ന് പറഞ്ഞ് രണ്ട് ദിവസായിട്ട് ഒരു വിവരവുമില്ല... ഇതിനിടക്ക് ഈ വീട്ടിലെ എല്ലാ പണിയും ഒറ്റക്ക് എടുത്ത് നിനക്ക് കഴിക്കാൻ വേണ്ടി വെച്ചുണ്ടാക്കി തന്നാൽ അതിലൊക്കെ ഒരു നൂറ് കൂട്ടം കുറ്റം.... എന്നാൽ പിന്നെ ഒരു നല്ല വാക്ക് പറയാ അതില്ല.... അല്ലേലും കെട്ടി കൊണ്ട് വന്ന പുതുക്കത്തിലെ ഈ സ്നേഹമൊക്കെ കാണൂ എന്ന് പറയുന്നത് എത്ര ശരിയാ... അതിന്റെ ഒരു വലിയ ഉദാഹരണം തന്നെയല്ലേ ഈ ഞാൻ.... അല്ലേലും ഇതൊക്കെ ഞാൻ ആരോട് പറയാനാ ആര് കേൾക്കാനാ... നീയെങ്കിലും ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ ഐഷു....? എവടെ... നീയും ആ കോന്തന്റെ സൈഡല്ലേ... ഞാൻ അല്ലെ ഇപ്പൊ വലഞ്ഞത്...." "ആരോടാടി കാലത്തേ തന്നെ ഇങ്ങനെ കത്തിയടിക്കുന്നത്....? ആ നേരത്ത് നിനക്ക് വല്ല പണിയും ചെയ്തൂടെ..." നമ്മള് ആദിക്ക് കഴിക്കാൻ വേണ്ടി ഫുഡ് ഉണ്ടാക്കുന്നതിനിടക്ക് കേറി വന്ന് ആദി പറയുന്നത് കേട്ടപ്പോ നമ്മക്ക് ദേഷ്യം വന്നു... നമ്മള് അപ്പോ തന്നെ അവിടെ ഉണ്ടായിരുന്ന ഫ്‌ളവർ വേസ് എടുത്ത് നിലത്തേക്ക് എറിഞ്ഞ് പൊട്ടിച്ചു... "ദേ നോക്ക് ആദി... അല്ലേൽ തന്നെ ഇവിടെ തീയിൽ ചവിട്ടി നിൽക്കാ... അതിനിടക്ക് നീയും കൂടി കേറി വന്ന് മണ്ണെണ്ണ ഒഴിക്കാൻ നോക്കല്ലേ... പിന്നെ നിന്നെയും എരിച്ച് കളഞ്ഞിട്ടെ ആ തീ കെടു...." നമ്മള് പറയുന്നത് കേട്ടിട്ട് ആദി ചിരിച്ചോണ്ട് ഐഷു പൂച്ചയെ എടുത്ത് സോഫയിൽ പോയി ഇരുന്നിട്ട് ഓന്റെ ഏതൊക്കെയോ ഫയൽസ് നോക്കാൻ തുടങ്ങി.... നമ്മള് ഫുഡൊക്കെ റെഡിയാക്കി വെച്ച് ഓനോട് വന്ന് കഴിക്കാൻ പറഞ്ഞപ്പോ ഓൻ ഐഷുവിനെ അവിടെ വെച്ചിട്ട് ടേബിളിലേക്ക് വന്നു.... "പോയി കൈ കഴുകി വാ ആദി... ഐഷുവിനെ എടുത്തിട്ട് കൈ കഴുകാതെയാണോ ഫുഡ് കഴിക്കാൻ പോണേ...." നമ്മളെ പറച്ചില് കേട്ടിട്ട് ആദി ഒന്ന് ഇരുത്തി മൂളി കൊണ്ട് പോയി കൈ കഴുകി വന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ തുടങ്ങി... കൂടെ നമ്മളും ഇരിക്കുന്നുണ്ട്ട്ടോ.... "ആദി.... സനക്ക് വിശേഷമുണ്ടെന്ന് ജാസി വിളിച്ച് പറഞ്ഞിരുന്നു... നമുക്ക് ഒന്ന് അവിടം വരെ പോയാലോ...?" "ഹ്മ്.... ജാസി എനിക്കും വിളിച്ചിരുന്നു... എന്തായാലും അഖിലയെ കാണാൻ പോകാനിരിക്കല്ലായിരുന്നോ അപ്പോ അങ്ങോട്ടും പോകാം..." ആദി പറയുന്നത് കേട്ട് ഞാൻ ചിരിച്ചോണ്ട് ഒന്ന് തലയാട്ടി ഫുഡ് കഴിച്ചു... നമ്മളെ ഫ്രണ്ട്സിൽ ഇപ്പോ ഞാൻ ഒഴികെ ബാക്കിയുള്ളവരൊക്കെ പ്രെഗ്നന്റാ... എന്തിനേറെ പറയുന്നു നമ്മളെ ശാലുവിന് വരെ വയറ്റിലുണ്ട്... ഇപ്പോ നമ്മള് മാത്രം ഇങ്ങനെ ഒഴിഞ്ഞ് നടക്കുന്നതിന്റെ അസൂയ മൊത്തം അവറ്റകൾക്ക് നമ്മളോട് ഉണ്ടെങ്കിലും നമ്മക്ക് ഒരു ചെറിയ വിഷമം ഇല്ലാതില്ലാതില്ലാ... ഹാ എന്നേലും ഒരിക്കൽ നമ്മളെ മാവും പൂക്കുമായിരിക്കും... "ഐഷു... എന്താ ഈ കറിക്ക് തീരെ ഉപ്പില്ലാത്തത്...." "ആര് പറഞ്ഞു... പാകത്തിന് ഉപ്പുണ്ടല്ലോ..." "ഒലക്കയാണ്... എനിക്ക് വയ്യ ഒരു രുചിയുമില്ലാത്ത ഈ ഫുഡ് കഴിക്കാൻ...." എന്ന് പറഞ്ഞ് ഓൻ ആ പ്ളേറ്റ് എനിക്ക് നേരെ നീട്ടിയപ്പോ നമ്മള് ടേബിളിൽ ഉണ്ടായിരുന്ന ഉപ്പ് പാത്രം എടുത്ത് അതിലെ ഉപ്പ് മുഴുവൻ കറിയിൽ കൊട്ടിയിട്ട് ഓന്റെ നേരെ നീക്കി വെച്ചു... "ദാ... ഇപ്പോ കഴിച്ചോ... ഉപ്പ് നല്ലോണം ഇട്ടിട്ടുണ്ട്.... കഴിക്ക്..." "ഡി... ഞാൻ പറഞ്ഞെന്ന് കരുതി നീ ഉപ്പ് മുഴുവൻ കൊട്ടിയിട്ട് എന്നെ ഉപ്പ് തീറ്റിക്കാൻ നോക്കാണോ...?" "അതെ... ഈയിടെയായി നിനക്ക് ഇത്തിരി കുബുദ്ധി കൂടുതലാ... അത് ഇതോടെ തീരട്ടെ... കഴിക്ക് അത്..." നമ്മള് ഓനോട് ചൂടായി കൊണ്ട് അതും പറഞ്ഞ അവിടന്ന് എണീറ്റ് അടുക്കളയിലേക്ക് ചെന്നപ്പോ ആദി പൊരിഞ്ഞ ചിരിയായിരുന്നു... നോക്കണ്ടാ ഇത് ഇവിടെ സ്ഥിരം പതിവാ... എന്റെ വായേന്ന് സ്ഥിരം രണ്ടെണ്ണം കേൾക്കാതെയും തല്ല് കിട്ടാതെയും മൂപ്പര് ഓഫീസിൽ പോകില്ല... അത്രക്ക് സ്നേഹവും നമ്മളോട്... അതോണ്ട് നമ്മള് ഓന് സ്ഥിരം കൊടുക്കാറുള്ള കോട്ട കൊടുത്തിട്ട് ഓനെ ഓഫീസിലേക്ക് പറഞ്ഞയച്ചു... എന്നിട്ട് ഇന്ന് രാവിലെ മുതൽ ഓനുമായി വഴക്കിട്ട് പൊട്ടിച്ച സാധനങ്ങളൊക്കെ പെറുക്കി വെച്ച് നമ്മള് പാത്രം കഴുകാൻ നിന്നു.... അപ്പോഴാണ് ആരോ കോളിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ടത്... നമ്മള് അപ്പോ തന്നെ കൈ കഴുകി വാതിലിന്റെ അടുത്തേക്ക് പോകാൻ നിന്നപ്പോ ടേബിളിൽ ആദിന്റെ ഒരു ഫയൽ ഇരിക്കുന്നത് കണ്ടു... അപ്പോ കോന്തൻ ഫയലെടുക്കാൻ മറന്നിട്ട് അതെടുക്കാൻ വന്നത് ആണെന്ന് മനസ്സിലായതും നമ്മള് ആ ഫയലെടുത്ത് റൂമിൽ കൊണ്ട് പോയി വെച്ചിട്ട് ഒന്നും അറിയാത്ത പോലെ ചെന്ന് വാതില് തുറന്ന് കൊടുത്തു.... അപ്പൊ അവിടെയൊന്നും ആരെയും കാണുന്നില്ലായിരുന്നു... ഗേറ്റിന്റെ അവിടെ നോക്കിയപ്പോ അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റി ചേട്ടന്മാരെയും കാണാനില്ല... ഇവര് ഇതെങ്ങോട്ടാ പോയെ...? ആരാ ബെല്ലടിച്ചത് എന്ന് ആലോചിച്ച് നമ്മള് ചെന്ന് വാതിലടക്കാൻ നിന്നതും പെട്ടെന്ന് സാലിം വന്ന് നമ്മളെ വാതിലടക്കാൻ സമ്മതിക്കാതെ തടസ്സം സൃഷ്ടിച്ചു... "ഹായ്... ആദിന്റെ ഐഷു.... വാതില് അടച്ച് നീയിതെങ്ങോട്ടാ പോകാൻ നോക്കുന്നെ...? വാതിലൊന്ന് തുറക്ക് ആദിന്റെ ഐഷു... നമുക്ക് ചെറിയ കൊച്ചു വർത്താനമൊക്കെ പറഞ്ഞോണ്ടിരിക്കാം..." എന്ന് പറഞ്ഞോണ്ട് സാലിം വാതിൽ തള്ളി തുറന്നതും നമ്മള് നിലത്തേക്ക് വീണു... (തുടരും) ******************************************** ഈ പാർട്ട് ബോറായതിൽ ക്ഷമിക്കണം... സമയ പരിധി മൂലമാണ് ലെങ്ത്ത് കുറയുന്നത്... അടുത്ത ഭാഗം നാളെ രാത്രി 10.30ന്...
63.5k views
5 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because