@muchippa
@muchippa

😘💖MUCHI *PKR❤😍

💘കാണാമറയതെൻ മനസ് 💘 😘کان ماکان فات ما فات😘

#

📙 നോവൽ

*💘*കാണാമറയതെൻ മനസ്സ്*💘* *_ഭാഗം.68_* 📝Musrifa Muhiyadeen🎻 അവളെ ഞാൻ ഒന്ന് തറപ്പിച്ചു നോക്കിയതും പെണ്ണ് ചിരി നിർത്തി നടന്നു... പിറകെ ഞാനും... പെട്ടെന്ന് അവിടെ കാർഡ് ബോർഡിൽ കണ്ട പേരാണ് എന്നെ പിടിച്ചു നിർത്തിയത്...ഞാൻ അതും നോക്കി കൊണ്ട് അവിടെ നിന്നു.... "ഡി... എന്ത് കണ്ടോൻഡ്‌നിക്കാ അവിടെ... ഇങ് വന്നേ...ഷെമിയാണ്" "അതുപിന്നെ ഈ പേര് എവിടെയോ കേട്ടത് പോലെയുണ്ട്... എവിടെയാണോ ആവോ..." "അന്റെ കെട്ടിയോന്റെ തലേൽ എഴുതി വെച്ചേക്കായിരുന്നു... അത് കണ്ട് ആരോ വായിച്ചത് കേട്ടതാവും... "ഒന്നു പോടി.. കോപ്പേ... വെറുതെ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്,..." "പിന്നല്ലാതെ...അതിനുമാത്രം ആരെ പേര് ആണ് കണ്ടത് ഞാൻ നോക്കട്ടെ..." ഓളത് നോക്കി വായിച്ചു.... "Shahina Weds Shahil shaheer ഇത് എന്തുവാടി... ഇത് കണ്ടിട്ടാണോ നീ വട്ടു പറഞ്ഞത്... ഇത് ഷാഹിന്റെയും ചെക്കന്റെയും പേരല്ലേ...." "അതല്ലെടി ഓന്റെ പേര് എവിടെയോ കേട്ടു മറന്നത് പോലെ..." "അള്ളോഹ്... ഈ കുരിപ്പിനെ ഞാൻ ചവിട്ടി കൂട്ടും... function തുടങ്ങാറായി....ഓളെ ഡ്രസ് കണ്ടാൽ തന്നെ പൂരം കഴിഞ്ഞു വന്നതുപോലെ ഉണ്ട് എന്നിട്ട് ഓൾ ഷാഹിന്റെ ചെക്കന്റെ പേരിന്റെ ചരിത്രം കണ്ടു പിടിക്കാൻ നടക്കുന്നു.... ഈ പേര് ഒരാൾക്ക് മാത്രേ കാണുള്ളൂ... വാടി കോപ്പേ അവിടെ നിക്കാതെ...😡😡😠😠" പടച്ചോനെ കട്ടകലിപ്പ് അതുകണ്ടാൽ അർജ്ജുനൻ യുദ്ധം ഉപേക്ഷിച്ചു പോവും... ഹിഹി... ഓൾ പറഞ്ഞതു നേരാ...ഒരാൾക്ക് മാത്രമല്ലല്ലോ ഈ പേര് ഉണ്ടാവുക....എന്തേലും ആവട്ടെ നമ്മക്ക് എന്ത്... "ആ ഷെമി... നടക്കൂ വേഗം..." ഓളെന്നെ നോക്കി ഒന്നു ദഹിപ്പിച്ചു കൊണ്ട് നടന്നു ഞാനും.... അകത്തു പോയി നേരെ വാഷ് റൂമിലേക്ക് വിട്ടു..അവിടെ പോയി ഒക്കെയും വാഷ് ചെയ്തു... വെള്ളമൊക്കെ തട്ടി മുഴുവനും ശരിയാക്കി..... "ഡി... കഴിഞ്ഞില്ലേ... വേഗം വാ.. ഷെമിയാണ്..." "പോടി.. ഊളെ... ഇവിടെ ഒന്നു ശരിയാക്കി കഴിഞ്ഞില്ല... നോക്കി നിക്കാതെ നിനക്കു ഇതൊന്ന് ഹെൽപിയാലെന്താ...." "ഹോ.. പിന്നെ.. ഒന്നു വേഗം ചെയ്തു വാടി... ഞാൻ ചെയ്യാൻ വന്നാൽ എന്തേലും ആയാൽ എന്റെ മെക്കിട്ട് കേറാൻ അല്ലെ.... ഞാൻ ഇല്ലേ.." പടച്ചോനെ എന്തൊരു കഷ്ടം ആണ് ഇവളെ ഒരു സഹായത്തിന് കിട്ടൂല... ഫ്രണ്ട് ആണ് പോലും ഫ്രണ്ട്... ഒന്നുമല്ല തേങ്ങയാണ്....😤😤 അവളെ പറഞ്ഞിട്ടും കാര്യമില്ല... നമ്മള് ഇച്ചിരി നല്ല കുട്ടി ആയതുകൊണ്ട് എന്തേലും ആയാൽ ഒന്നും പറയില്ല... പ്യാവം ആണ്... അങ്ങോട്ട് അതുപോലൊന്നും കൂടി കൊടുക്കും..😎. എന്താലെ കിട്ടിയത് തിരിച്ചു കൊടുകണ്ടേ.ഹിഹി...😝😝 എന്നാൽ നമ്മളങ്ങോട്ട് വിടുന്നതാണ് നല്ലത് ഇനിയും ഇവിടെ നിന്നാൽ അവൾ മൈക് വെക്കും... പിന്നെ അവളോട് മല്ലിട്ട് നിന്നാൽ അവിടെ മര്യാജ് കൂടി കഴിയും... നമ്മൾ ഒന്നുകൂടി കണ്ണാടി നോക്കി ഒക്കെ പെർഫെക്ട് ആണെന്ന് തോന്നിയപ്പോൾ ഷെമിയുടെ അടുത്തേക്ക് വിട്ടു..... നമ്മൾ നേരെ സ്റ്റേജിനടുത്തേക്ക് പോയി.... അവിടെ ഷാഹി തനിച്ചു പോസ്റ്റായി നിക്കാണ്.... ഇതെന്തു കഥ ബാക്കിയുള്ളോരൊക്കെ എവിടെ... എന്നും ചിന്തിച്ചോണ്ട് സ്റ്റേജിൽ എത്തിയതും അള്ളോഹ് ഷാഹി തെറി അഭിഷേകം തുടങ്ങി... ചെവിയിൽ നിന്നും കണ്ണിൽ നിന്നൊക്കെ പൊന്നീച്ച പറന്നു.... അമ്മാതിരി തെറി ആയിരുന്നു.... "ഡി... ഹംകെ... ഒന്ന് നിർത്ത്... ഇന്ന് നിന്റെ കല്യാണം ആണ്... ഇത് കേട്ടാൽ ചെക്കൻ അന്നെ വേണ്ടെന്നു പറഞ്ഞു ഇട്ടേച് പോകും....😂😂" "ഹോ.. തന്നെ.. എന്നാലോൻ പോകുന്നത് കണ്ടിട്ടു തന്നെ കാര്യം..." "ഡി... കുട്ടി എന്ത് ഉദ്ദേശിച്ചാണ് ഇതൊക്കെ വേണ്ടാട്ടോ....😮 Actually കുട്ടിയുടെ പ്രോബ്ലെം എന്താണ്....എന്തിനു വേണ്ടിയാണ് താങ്കൾ ഇങ്ങനെ heat ആവുന്നത്... പറയൂ... എന്തിനാ കണ്ണിൽ കണ്ടവർ പറയുന്ന തെറികളൊക്കെ ഇങ്ങനെ wast ചെയ്യുന്നത്....😝😝" നമ്മളെ ഈ ഡയലോഗ്‌ അടി കേട്ടിട്ട് രണ്ടാളും തൊള്ളേയും തുറന്ന് ആണ് നിക്കുന്നത്.... ഇത് കണ്ടാൽ പട്ടി കടിച്ചവന്റെ മോന്താക്ക് വീണ്ടും സിംഹം കടിച്ച പോലുണ്ട്.... ഹിഹി നമ്മളോടാ കളി... നമ്മക്ക് തന്നെ അറിഞ്ഞൂടാ നമ്മളെന്താ പറഞ്ഞതെന്ന്.... 😛 "അല്ല ഷെമി ...നീ ഇവളെ കൂടെ കൊണ്ട് വരുമ്പോൾ ഏതെങ്കിലും ഭ്രാന്തൻ നായയെ കണ്ടിരുന്നോ....ഷെമിയാണ്" "ഇല്ലാലോ... എന്താടാ ചോദിച്ചത്...ഷെമി..." "അല്ലെടാ മുത്തേ... ഇത്രെയും ദിവസം നേരെ ഉണ്ടായിരുന്ന ഇതിനിപ്പോൾ എന്നാ പറ്റി....ഷാഹി" ഹോ... മതി പെണ്ണുങ്ങളെ... എന്നെ വലിയ പട്ടിയാണ് കടിച്ചത്... അപ്പോൾ എന്നെ കൂടുതൽ ചൊറിഞ്ഞാൽ കേറി മാന്തുവേ.... നമ്മളെ സംസാരം കേട്ട് അവരൊക്കെ ചിരിക്കാൻ തുടങ്ങി...കൂടെ നമ്മക്കും.... സത്യത്തിൽ അവളെ കലിപ്പ് മാറ്റാനുള്ള ഐഡിയ ആയിരുന്നു ഇത്... ഹിഹി... "അല്ലെടാ... നീ നേരത്തെ തെറി വിളിച്ചത് എന്തിനായിരുന്നു.....ഷെമിയാണ്" "പിന്നെ രാവിലെ എത്താൻ പറഞ്ഞിട്ട് നിനങ്ങളിപ്പോഴാണോ വരുന്നത്... നമ്മളിവിടെ പോസ്റ്റാണ്.... അതിന്റെ ചോറുക്ക് തീർത്തതാണ്....ഷാഹി" "അല്ലെടാ നാജി എവിടെ...അവൾ നേരത്തെ ഇറങ്ങിയതാണല്ലോ...." "അവൾ നിങ്ങളെ വരുന്നത് കാണാത്തത് കൊണ്ട് പുറത്ത് പോയിട്ടുണ്ട്... നിങ്ങളെ അന്വേഷിച്ചു.. തേയ് വന്നു...ഷാഹി" നമ്മൾ നാജിയെ കണ്ടതും വേഗം പോയി കെട്ടി പിടിച്ചു... കാരണം നമ്മളിപ്പോൾ കാണാതെ കുറെ ദിവസമായി... അങ്ങനെ വൈകിയതിന് ഓളെ വക കൂടി കേൾക്കാൻ തുടങ്ങിയതും ഷെമി വൈകാനുള്ള കാരണം വള്ളി പുള്ളി വിടാതെ അവർക്ക് പറഞ്ഞു കൊടുത്തു..... ഇത് കേട്ടതും രണ്ടും കൂടി ഒടുക്കത്തെ കിണിക്കൽ തുടങ്ങി... ബ്ലഡി ഫൂൾസ്....😤 പിന്നെ നമ്മള് ഫോട്ടോ എടുകലൊക്കെ കഴിഞ്ഞുനീക്കുമ്പോൾ നിക്കാഹ് കഴിഞ്ഞു ഷാഹിലും വീട്ടുകാരും മഹർ ചാർത്താൻ വന്നു.... കൂടെ നമ്മളെ ചെക്കൻ മരുമുണ്ട്.... അടിപൊളി ഡ്രെസ്സിങ്ങിൽ മൂന്ന് പേരുമുണ്ട്....അങ്ങനെ മഹർ ചാർത്തി കഴിഞ്ഞു എല്ലാരും ഫോട്ടോ എടുപ്പൊക്കെ തുടങ്ങി..... നമ്മള് ടീമൊക്കെ കൂടി കത്തി അടിച്ചു നിന്നു..... പിന്നെ ചെന്നു ഫുടൊക്കെ തട്ടി വന്നപ്പോഴാണ് നമ്മള് ഓളെ കണ്ടത്.... നമ്മള് ഓളെ അടുത്തേക്ക് വിട്ടു.... ഷാന..... സന...ഷെമി...നിങ്ങൾ എന്താ ഇവിടെ... "അല്ലെടി.... നീ എന്താ ഇവിടെ കണ്ടിട്ട് 3 വര്ഷതോലമായില്ലേ...." "ആ....ഡാ... പയ്യൻ ഷാഹിൽ എന്റെ czn ആണ്...." "അതെയോ....ഷാഹിന നമ്മളെ ചങ്ക് ആണ്...." "ഹോ...അപ്പോൾ അവൾ പറഞ്ഞ സന... ഷെമി...ഇത് നാജിയനല്ലേ.... അപ്പോൾ അത് നീയൊക്കെ ആയിരുന്നോ....." "പറ...അന്റെ അനിയത്തി എവിടെ.... ഷാഹിന...." അപ്പോഴേക്കും അവൾ ഇതുസ് എന്നും വിളിച്ചോണ്ട് എന്റെ അടുത്ത് വന്നു.... ഷാഹിന മോൾ ആകെ മാറിയിട്ടുണ്ട്...അന്ന് ചെറുതായിരുന്നു ഇന്ന് വളർന്ന് നല്ല മൊഞ്ചത്തി ആയിട്ടുണ്ട്.... നമ്മൾ ഒളോടൊക്കെ കത്തി അടിച്ചു നിക്കുന്നതിനിടയിൽ ആണ് നമ്മളെ ഉമ്മച്ചിയെയും ഉപ്പച്ചിയെയൊക്കെ കാണുന്നെ... ഇവരെപ്പോ വന്നു എന്നും കരുതി ഞാൻ അവരോട് ഇപ്പോൾ വരാം എന്നും പറഞ്ഞു അവരുടെ അടുത്തേക്ക് വിട്ടു..... "അല്ല... ഇങ്ങളൊക്കെ എപ്പോൾ വന്നു...ഞാൻ കണ്ടതില്ലല്ലോ...." "നേരത്തെ വന്നു മോളെ....അന്നെ നമ്മൾ ഷാഹി മോളോട് ചോദിച്ചപ്പോൾ ഇവിടെ എങ്ങോട്ടോ പോവുന്നത് കണ്ടുവെന്ന് പറഞ്ഞു....നമ്മൾ പോവലാണ് മോളെ....നീ പിന്നെയല്ലേ....നമ്മക്ക് വേറെ ഒരു പരിപാടി കൂടി ഉള്ളത് നിനക്ക് അറിയില്ലേ.... ഉപ്പച്ചി.." "ആ...ഉപ്പച്ചി... ഇങ്ങള് പൊക്കോ...ഞാൻ ഒക്കെ കഴിഞ്ഞു വരാം...." ഉപ്പച്ചിയും ഉമ്മച്ചിയും പോയതും ഷിനു ആണേൽ അവിടെ നിന്നു അനങ്ങിയിട്ടു പോലുമില്ല.....അവൻ എവിടെയോ നോക്കി നിക്കുവാണ്... ഇവനിതെന്തു കണ്ടു നിക്കുന്നെന്നു ഞാൻ ഓൻ നോക്കുന്ന ഭാഗത്ത് നോക്കിയപ്പോൾ ആണ് നമ്മക്ക് എന്താന്നു പൊട്ടിയത്..... ഉപ്പച്ചി വിളിക്കുന്നത് പോലും കേൾക്കാതെ ഓൻ നോക്കുന്നത് ഷാഹിനയെ ആണ്....ഞാൻ വേഗം ഓനെ നുള്ള് വെച്ചു കൊടുത്തു....അല്ലെങ്കിൽ കണ്ട പെണ് പിള്ളേരുടെ വായ് നോക്കി എന്നും ഉപ്പ എടുത്തിട്ട് പെരുമാറും... ചെക്കൻ ബോധം എന്നത് ഇല്ലേ...ഇങ്ങനെ ഒന്നും നോക്കാതെ വാ പൊളിച്ചു നിക്കുന്നെ..... അപ്പോൾ തന്നെ ഓൻ എരിവ് വലിച്ചു എന്നെ നോക്കി.... "എന്താടി... ഇതുസേ....എന്റെ കൈ പൊന്നാക്കി.." "ഡാ... മരങ്ങോട... ഇങ്ങനെ വാ പൊളിച്ചു നിക്കാതെ പോവാൻ നോക്ക് ഉപ്പച്ചി വിളിക്കുന്ന ത് കേട്ടില്ലേ...." ഇതുസേ.... ഓൻ ഒന്നു ചിണുങ്ങാനും പരുങ്ങാനൊക്കെ തുടങ്ങി...."എന്താടാ കൊപ്പെ...." "അതല്ല...അവളെന്താ ഇവിടെ...." ആര്....? "ഷാഹിന.....ഇതുസ് എന്താ അറിയാൻ പാടില്ലാത്ത പോലെ" നമ്മള് ഷാഹിന ഷാന ആരാന്നു പറഞ്ഞില്ലല്ലേ ചങ്ങായിമാരെ....ഷഹന അവൾ നമ്മളെ കൂടെ പ്ലസ് ടു പഠിച്ചതാണ്....അവളെ അനിയത്തി ഷാഹിന....അവളുടെ കാര്യം ആണ് ഇവൻ പറയുന്നത്....നിങ്ങൾക് അറിയില്ലേ....നമ്മളെ ഷിനു പിറകെ നടക്കുന്ന കുട്ടി....അന്നെന്നോട് വളക്കാൻ ഹെല്പ് ചോദിച്ചു വന്നത്... ഇപ്പോഴും ഇവർ സെറ്റായില്ല.... അവൻ ഇപ്പോഴും അവളെ പിറകെ നടക്കുക തന്നെ.....നമ്മള് എല്ലാം അറിഞ്ഞിട്ടും ഒന്നുമറിയാത്ത പോലെ ശിനുവിന്റെ മുന്നിൽ നിന്നു... "എന്ത് അറിയാം എന്ന്....അത് ഷാന യുടെ അനിയത്തി അല്ലെ അന്റെ കൂടെ പടിചിരുന്ന...." "ഇതുസേ....ഒന്നും അറിയാത്ത ആൾ...കോപ്... അന്റെ തല പൊട്ടിക്കും ഞാൻ... പോത്തിന്റെ തലയിൽ ആണോ ഞാൻ വേധം ഓതിയത്..... പോടി..." "എന്താ ഷിനു നീ വരുന്നില്ലേ...." പെട്ടെന്ന് ഉപ്പച്ചി അതും ചോദിച്ചു കൊണ്ട് നമ്മളെ അടുത്ത് വന്നു....ഷിനു എന്നെ ഒന്ന് നോക്കി പോണോ വേണ്ടയോ എന്ന പോലെ....ഞാൻ ഓനെ നോക്കി ചിരിച്ചു..... "ഹാ ഉപ്പച്ചി.... ഓൻ വരുന്നുണ്ടെന്ന്..." "എന്നാൽ വാ....ഉപ്പച്ചി" ഓൻ എന്നെ നോക്കി പല്ലിറുമ്പി...ഞാൻ ഓനെ നോക്കി നല്ല നൈസ് ആയി ചിരിച്ചു കാണിച്ചു....നിനക്കു കാണിച്ചു തരാടി എന്നും പറഞ്ഞു അവൻ പോവാൻ നിന്നതും...നമ്മള് ഉപ്പച്ചിയെ വിളിച്ചു......ഉപ്പച്ചി എന്താ എന്നും പറഞ്ഞു അവിടെ നിന്നു..... "ഉപ്പച്ചി... ഇങ്ങള് ഉമ്മച്ചിയെയും കൂട്ടി പൊക്കോ....ഷിനു പിന്നെ എന്റെ കൂടെ വരും...." "ഹോ... ആയിക്കോട്ടെ...നിങ്ങക്ക് വരുമ്പോൾ വൈകിയാൽ ആളുണ്ടല്ലോ കൂടെ... എന്നാൽ നമ്മള് പോവ...." അതും പറഞ്ഞു ഉപ്പച്ചി പോയി.....ഞാൻ ഷിനുനേ നോക്കിയപ്പോൾ ചെക്കൻ...അള്ളോഹ് ഓന്റെ മുഖം കാണണം കൂരിരുട്ടിൽ ചന്ദ്രൻ മുഴുവനായി ഉദിച്ചു നിക്കുന്നത് പോലുണ്ട്..... ഓൻ എന്നെ കെട്ടിപിടിച്ചിട്ടു പറയാ ഇങ്ങള് എന്റെ മുത്താണ് എന്ന്.... "ഹോ അത് പവിഴം ആവുന്നത് എപ്പോഴാണാവോ" "ഒന്ന് പോടി ഇതുസേ...അന്റെ കോപ്പിലെ ചളി ഒന്നു നിർത്തുവോ...." "അതൊക്കെ നിർത്താൻ പറ്റുന്ന ഒന്നാണോ🙄..കൂടപ്പിറപ്പല്ലേ അതൊക്കെ...😝" "അള്ളോഹ്...ഒന്ന് നിർത്തി തരുമോ... തേയ് വീണ്ടും...ഞാൻ ഒന്നും പറഞ്ഞില്ലേ...." "അങ്ങനെ വഴിക്കു വാ മോനെ..." "അതൊക്കെ പോട്ടെ.. ഷാഹിന എന്താ ഇവിടെ ഇതുസേ....." "അവളെ കസിൻ ആണ് ഷാഹിൽ....അങ്ങനെയാണ് നമ്മൾ കണ്ടത്....മോനെ അന്റെ ഓൾ മൊഞ്ചത്തി ആയല്ലോ....നീ ഓളെ പിറകെ മണപ്പിച്ചു നടക്കുക തന്നെയാണോ എന്തേലും improvement ഉണ്ടോ....ഒടുക്കം വല്ല പയ്യനും കൊത്തി പോവോ.....😛" "തേയ്....ഇതുസേ വേണ്ട....അങ്ങനെ ഓളെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല....ഓളെ ഞാൻ കുപ്പിയിലാക്കും" "കുപ്പിയിലാക്കുന്നതൊക്കെ കൊള്ളാം....നാട്ടുകാർ ഒടുക്കം എടുത്ത് മേയാൻ ഉള്ളത്തൊനും ഉണ്ടാക്കി വെക്കല്ലേ....." "അതൊന്നും ഉണ്ടാവില്ല....ഇതുസേ എന്നെ ഒന്ന് കാര്യമായി ഹെല്പ് ചെയ്യണം പ്ളീസ്....പൊന്ന് ഇതുസ് അല്ലെ....." "ഓകെ....അതൊക്കെ ചെയ്യാം...ഇപ്പോൾ നീ ഓളോട് പോയി സംസാരിക്കു....അവളെ aatitude അറിയാലോ...." "പണി കിട്ടോ...ഇതുസ്..." "ഇല്ലെടാ...നീ ചെല്ലു....ഞാൻ ഉണ്ടല്ലോ ഇവിടെ...പിന്നെ നിങ്ങൾ ഒരേ ക്ലാസ്സിൽ അല്ലെ ആർക്കും ഡൗട് തോന്നില്ല....ഓകെ" "ഇതെന്താ ഇവിടെ അനിയനും ഇതുസും കൂടി രഹസ്യം....." അത് കേട്ടതും നമ്മൾ കേട്ട ഭാഗത്തേക്ക് നോക്കി....നമ്മളെ ടീം മൊത്തം ഉണ്ട്.....ഷിനു ഒന്ന് പരുങ്ങി ഒന്നുമില്ലെന്ന്‌പറഞ്ഞു..... "എന്താടി....നിന്നെ നമ്മൾ തിരയായിരുന്നു....തേയ് ഷാഹി ഫോട്ടോ എടുക്കാൻ വിളിക്കുന്നു....വേഗം വാ....ഷെമിയാണ്" ആ വരുന്നു.... ഷിനുവിനോട് ഓകെ പറഞ്ഞു ഞാൻ പോയി.... നമ്മൾ സ്റ്റേജിൽ കേറി പോയി....എല്ലാരും നമ്മളെ തന്നെ നോക്കി നികുവാണ്....എല്ലാരും ബോയിസും ഗേൾസും ഒരേ കളറിലുള്ള ഡ്രെസ്സിൽ ആണ് നിക്കുന്നത്.... എല്ലാരും അടിപൊളി ആയി ഒരുങ്ങിയിട്ടുണ്ട്...നമ്മളെല്ലാരും ഷാഹിലിനെ പരിജയപ്പെട്ടു....നല്ല അടിപൊളിയായി സംസാരിക്കുന്ന ആളാണ്...നമ്മക്കൊക്കെ പറ്റിയ കൂട്ട്...... കുറച്ചു സമയത്തിൽ നമ്മൾ അവിടെ നിന്നു സംസാരിച്ചു ഓരോരോ പോസിൽ ഫോട്ടോ എടുത്തു....എങ്കിലും ആ ഫോട്ടോയിലൊക്കെ ആഷിയുടെ കുറവ് നമുക്ക് എല്ലാവർക്കും നല്ലോണം ഫീൽ ആയി..... അതൊക്കെ കഴിഞ്ഞപ്പോൾ ഷാഹിലിന് ഒറ്റ നിർബന്ധം എന്റെ വയലിൻ കേൾക്കണം എന്നു.... ഞാൻ ഒഴിഞ്ഞു മാറാൻ നോക്കിയപ്പോൾ നമ്മളെ ടീം ഒക്കെ വാശി പിടിക്കാൻ തുടങ്ങി....അതിന്റെ ഇടയിൽ നിഷുക്ക എന്റെ പേര് അനൗൻസ് ചെയ്തു..... നമ്മൾ പെട്ടു...പിന്നെ അതിനു റെഡി ആയി നിന്നപ്പോൾ എനിക്ക് ആ ട്യൂണിന് ഒരു സോങ് പാടിയാൽ നന്നായിരിക്കുമെന്നു തോന്നിയത്.... നമ്മൾ ഷാഹിലിനിട്ട് തിരിച്ചു പണിതു...ഓനെ കൊണ്ട് പാടിക്കാൻ നിഷുക്കയോട് പറഞ്ഞപ്പോൾ ഓൻ നിഷുക്ക നെ തടഞ്ഞു..... എല്ലാരും ഓനെ എന്താ എന്ന രീതിയിൽ നോക്കി....അപ്പോൾ ഓൻ ചിരിച്ചു കൊണ്ട് നമ്മളെ നോക്കി പറയുന്ന കേട്ട് നമ്മൾ ഓനെ തന്നെ നോക്കി.... "നിങ്ങൾക് പാട്ടല്ലേ വേണ്ടേ...പൊന്നു ചങ്ങായി മാരെ എന്നെ വിട്ടേക്....എന്റെ കല്യാണത്തിന് എന്നെ നാറ്റിക്കരുത്....അതിനുള്ള ആൾ എന്റെ കയ്യിൽ ഉണ്ട്....." അവൻ അതും പറഞ്ഞു അവിടെ കൂടി നിക്കുന്ന ആള്കാരിൽ ഒരാളെ വിളിച്ചു....അയാൾ നോക്കുന്നതെ ഇല്ല.....ഞാൻ ഒന്ന് കൂടി നോക്കിയപ്പോൾ ഞെട്ടിപ്പോയി..... അവൻ....നേരത്തെ കണ്ട ജാഡ തെണ്ടി....ഇവന്റെ കൂടെ ...നോ വേ... ഓന്റെ മുഖം കണ്ടില്ലെങ്കിലും ഡ്രസ് കണ്ടു നമ്മക് ആളെ മനസ്സിലായി...ഷെമി എന്നെ നോക്കി ഇളിക്കുന്നത് കണ്ടപ്പോൾ തന്നെ ഓൾക് കാര്യം പിടി കിട്ടിയെന്നു മനസ്സിലായി..... അപ്പോഴേക്കും ഓൻ ആരോടോ മുടിഞ്ഞ സംസാരത്തിൽ ആണ്....ഷാഹിൽ ഫോൺ എടുത്ത് ഓനെ വിളിച്ചു ഓൻ ഫോൺ അറ്റൻഡ് ചെയ്തു കൊണ്ട് നമ്മളെ ഭാഗത്തേക്ക് തിരിഞ്ഞു...... ഫോണിൽ സംസാരിച്ചു കൊണ്ട് വരുന്ന ഓനെ കണ്ടതും നമ്മളെ കിളി പോയി....ഞെട്ടികൊണ്ട് എല്ലാരും ഓനെ തന്നെ നോക്കി നിന്നു...... 【തുടരും】 ★★★★★★★★★★★★★★★★★ ലെങ്ത് കുറഞ്ഞതിൽ പരാതി പറയരുത് പ്ളീസ്....എനിക് pattathonda....😭😭 ഈ പാർട് എങ്ങനെയുണ്ടെന്നു അറിയില്ല...ഇഷ്ടയാലും ഇല്ലെങ്കിലും അറിയിക്കണേ...😊
10.2k views
17 hours ago
#

📙 നോവൽ

*💘*കാണാമറയാതെൻ മനസ്സ്*💘* 📝Musrifa Muhiyadeen🎻 ഇതുവരെയുള്ള 0⃣1⃣____6⃣7⃣ ഫുൾ പാർട് ലിങ്ക് 0⃣1⃣..https://sharechat.com/post/NyK73Jv 0⃣2⃣..https://b.sharechat.com/SDdosS0I3P 0⃣3⃣..https://b.sharechat.com/Xtsl8eXp5P 0⃣4⃣..https://b.sharechat.com/0iNoE27g8P 0⃣5⃣..https://b.sharechat.com/A5tkVKdkaQ 0⃣6⃣..https://b.sharechat.com/wb9Ie5w1bQ 0⃣7⃣..https://b.sharechat.com/K6BWPJcIdQ 0⃣8⃣..https://b.sharechat.com/LzOHL1jmfQ 0⃣9⃣..https://b.sharechat.com/OvfTkRGzgQ 1⃣0⃣..https://b.sharechat.com/tEcsNUdDiQ 1⃣1⃣..https://b.sharechat.com/dXTzmmiDmQ 1⃣2⃣..https://b.sharechat.com/mEO5b7thpQ 1⃣3⃣..https://b.sharechat.com/xwS9QvmssQ 1⃣4⃣..https://b.sharechat.com/Nff9ipukvQ 1⃣5⃣..https://b.sharechat.com/uXx7CYDCxQ 1⃣6⃣..https://b.sharechat.com/OWyEZ1 1⃣7⃣..https://b.sharechat.com/OlbMfowfEQ 1⃣8⃣..https://b.sharechat.com/ZAMGMCzVFQ 1⃣9⃣..https://b.sharechat.com/xh7gsZCiIQ 2⃣0⃣..https://b.sharechat.com/ER48TdPXJQ 2⃣1⃣..https://b.sharechat.com/sKWriKACOQ 2⃣2⃣..https://b.sharechat.com/GER19j6gSQ 2⃣3⃣..https://b.sharechat.com/nL3oHnERTQ 2⃣4⃣.https://b.sharechat.com/Br7FLdMyXQ 2⃣5⃣..https://b.sharechat.com/rZfoZiNk0Q 2⃣6⃣..https://b.sharechat.com/g7QpOKy92Q 2⃣7⃣..https://b.sharechat.com/6QAjucPB5Q 2⃣8⃣..https://b.sharechat.com/456j22Pb8Q 2⃣9⃣..https://b.sharechat.com/HZXJ1bbh9Q 3⃣0⃣..https://b.sharechat.com/CEy7PoWBbR 3⃣1⃣..https://b.sharechat.com/dmNRAK8IpR 3⃣2⃣..https://b.sharechat.com/kwtCaYpDuR 3⃣3⃣..https://b.sharechat.com/DINcoTpDxR 3⃣4⃣..https://b.sharechat.com/cCTcpFl9AR 3⃣5⃣..https://b.sharechat.com/Qmtu2ejnDR 3⃣6⃣..https://b.sharechat.com/y6RmTi9UHR 3⃣7⃣..https://b.sharechat.com/PZFfhtGpKR 3⃣8⃣..https://b.sharechat.com/H5op2SExOR 3⃣9⃣__4⃣5⃣..https://b.sharechat.com/e37zWEdKpS 4⃣5⃣__6⃣0⃣https://b.sharechat.com/4EED0UcddT 5⃣1⃣..https://b.sharechat.com/OfQTXg6QhT 6⃣2⃣..https://b.sharechat.com/nMQrkRaWmT 6⃣3⃣..https://b.sharechat.com/gKiMHus5pT 6⃣4⃣..https://b.sharechat.com/9WZSlavrtT 6⃣5⃣..https://b.sharechat.com/hppepVHJwT 6⃣6⃣..https://b.sharechat.com/B9FYMJv3zT 6⃣7⃣..https://b.sharechat.com/V9gItPyuDT തുടരും....
10.2k views
2 days ago
*💘*കാണാമറയാതെൻ മനസ്സ്*💘* *_ഭാഗം.67_* 📝Musrifa Muhiyadeen🎻 .എങ്ങനെ ചവിട്ടതിരിക്കും അതുപോലെ ആയിരുന്നില്ലേ നമ്മളെ ആക്ഷൻ...അപ്പോൾ തന്നെ റിങ് സ്റ്റോപ്പായി.... നമ്മക്ക് കലി കേറി വന്നു.... "ഡാ... കോപ്പേ... അന്റെ ഒലകമേലെ ബ്രൈക് പിടിച്ചപ്പോഴേക്കും ഇതിന്റെ റിങ് തീർന്നു കിട്ടി..." "അതിനെന്താടി കോപ്പേ കിടന്നു കാറുന്നെ ....തിരിച്ചു വിളിച്ചാൽ പോരെ...." ഓൻ അത് പറഞ്ഞപ്പോഴാണ് നമ്മളതോർത്തത്... ഹേയ്ഷ്... നമ്മളെന്തൊരു പൊട്ടിയാണ്... നമ്മള് തലക്കിട്ടൊന്നു കൊടുത്തു വിളിക്കാൻ ഒരുങ്ങിയതും എനിക്ക് വേണോ വേണ്ടയോ എന്ന് ഡൗട് തോന്നി..... അങ്ങനെ നോക്കി നിക്കുമ്പോഴേക്കും തേയ് വരുന്നു വീണ്ടും ഫോൺ... നമ്മളൊന്ന് നോക്കിയപ്പോൾ അവൾ തന്നെ വേഗം എടുത്തു..... ആരാ വിളിച്ചെന്നറിയോ ചങ്ങായിമാരെ... ഷാഹി ആണ്... നമ്മള് നിങ്ങളോട് നേരത്തെ പറഞ്ഞില്ലേ....നമ്മളെ ടീമിലെ എല്ലാരും പിരിഞ്ഞു പോയി... അവരവരുടെ തിരക്കുകളായി ഇപ്പോൾ പഴയ പോലെ കൂട്ടിലേന്ന്....അതാണ് ഫോൺ വിളിക്കാൻ മടിച്ചത്... ബാക്കി അവളോട് സംസാരിക്കുമ്പോൾ അറിയാം.... "ഹലോ" സന.... "ഹാ ഷാഹി.....പറ എന്താ വിശേഷിച്ചു ..." "നീ എന്താ സന ഇങ്ങനെ... നമ്മള് ജസ്റ്റ് പരിജയം മാത്രമുളവരോട് സംസാരിക്കുന്ന പോലെ..." ആ അങ്ങനെയാണ്... പോടി ഹംകെ നീ.... എത്രെ ദിവസായി അന്റെ ഒരു വിവരമില്ലാത്തത്... "സോറി ഡി... നീയൊക്കെ നിങ്ങളുടെ പടിത്തവുമായി പോവുമ്പോൾ ഞാൻ എന്റെ തിരക്കിൽ പെട്ടുപോയി... എന്നാലും എന്നും നിങ്ങളെ ഓരക്കാറുണ്ടെടാ മുത്തേ...." അതൊക്കെ പോട്ടെ... സന അന്റെ വിശേഷം എന്താ....അതുപറ...ഷാഹിയാണ്.." "എന്ത് വിശേഷം...ഇങ്ങനെ കട്ട പോസ്റ്റായി നിക്ക... ഇപ്പോൾ ഒന്ന് പുറത്തിറങ്ങിയത് ആണ്....." "അനക് ഒന്നും വിശേഷമില്ലേൽ എനിക് ഉണ്ട്... അത് പറയാനാണ് വിളിച്ചത്...." "ആ.. അപ്പോൾ പോരട്ടെ... വിശേഷക്കാരിയുടെ വിശേഷങ്ങൾ..." "എന്റെ കല്യാണമാണ് അടുത്ത ആഴ്ച... അത് പറയാനാണ് വിളിച്ചത്..." "എന്ത് കല്യാണമോ...😳" "അതേടി... കല്യാണം... ഈ വാക്ക് നീ ഇതുവരെ കെട്ടിട്ടില്ലെന്ന പോലെ ചോതിക്കുന്നെ..." "അതല്ലെടി ഹംകെ...നിന്റെ കല്യാണം അതും അടുത്ത ആഴ്ച... അതിന് നീ ഇപ്പോഴാണോ പറയുന്നേ.. അപ്പോൾ നിന്റെ engagement ഒക്കെ എപ്പോഴാ കഴിഞ്ഞേ..." "അതിനതോന്നും ഉണ്ടായില്ല...." "അള്ളോഹ്... അന്റെ കല്യാണം തന്നെയാണോ.... ഇതൊക്കെ നടത്താതെ ..." "ഡി. .ഇപ്പോൾ അനക് എന്താടി മാണ്ടേ...അന്റെ ചോത്യം ചെയ്യലൊന്നു നിർത്തൂ...ഞാൻ പറയാം....." "ആ പറഞ്ഞു തുലക്ക്....." "ഇതൊക്കെ പെട്ടെന്ന് ഫിക്സ് ചെയ്തതാണ്.കാര്യമായി function ഒന്നുമുണ്ടായില്ല... അതുകൊണ്ട് എല്ലാരേയും ഇപ്പോഴാണ് അറിയിക്കാൻ പറ്റിയത്.... പിന്നെ ഉണ്ടല്ലോ നമ്മളെ ടീം പഴയതുപോലെ എന്റെ കൂടെ തന്നെ വേണം കേട്ടല്ലോ..." "അതുപിന്നെ പറയണോ... അന്റെ കല്യാണം നമ്മളടിച്ചു പൊളിക്കല്ലേ...." "അതികം പൊളികണ്ട...ഇപ്പോൾ എടുത്ത് വല്ല പൊട്ടകിണറ്റിലും കൊണ്ട് പോയി ഇടും ഞാൻ...." പെട്ടെന്ന് നമ്മളെ സംസാരം തെറ്റിച്ചു കൊണ്ട് ഷിനു അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഓനേ നോക്കിയപ്പോൾ ചെക്കൻ മിററിലൂടെ നോക്കാണ്.... "എന്താടാ... മരങ്ങോടാ നിനക്ക്....എന്തിനാ നീ കിടന്നു കാറുന്നെ...." "പിന്നെ... ഇത് റോഡ് ആണ്... ഇവിടെ നിന്നു കൊണ്ട് നിങ്ങൾ സംസാരിക്കുന്നത്.... എല്ലാരും നോക്കുന്നുണ്ട്....ഷിനുവാണ്.." "അതിന് അന്നോടാരാണ് പറഞ്ഞത് ഇവിടെ വണ്ടി നിർത്തിയിടാൻ... നീ അല്ലല്ലോ സംസാരിക്കുന്നത്..." "ഡി... കോപ്പേ... നീ തന്നെയല്ലെടി വണ്ടി നിർത്താൻ പറഞ്ഞു നേരത്തെ കായറിയത്...എന്നിട്ടിപ്പോൾ അന്റെ തലമണ്ട ഞാൻ അടിച്ചു പൊട്ടിക്കും" ഹും..😠😠" പടച്ചോനെ ഇവന് കലിപ്പ് കയറിയല്ലോ...ഇനിയിപ്പോൾ അവനെന്നെ കൊണ്ട് പോയി മയ്യതാക്കോ.... നമ്മളെന്തൊരു മണ്ടി ആണ്... ഞാൻ തന്നെ അല്ലെ ഓനോട് ബൈക്ക് സ്റ്റോപ് ആകാൻ പറഞ്ഞേ....ഇനി ഇവനെ ഒന്നു പതപ്പിച്ചേ പറ്റുള്ളൂ..... പെട്ടെന്ന് നല്ല പഞ്ചിൽ തെറി വിളിക്കുന്നത് കേട്ടിട്ടാണ് നമ്മള് ഫോൺ നോക്കിയേ... പടച്ചോനെ തേയ് മറ്റൊരെണ്ണം... അള്ളോഹ് ഇന്ന് എല്ലാരേയും കലിപ്പ് കാണാനാണല്ലോ എന്റെ യോഗം.... ഞാൻ ഫോൺ കാതോട് അടുപ്പിച്ചിട്ട് സോറി പറഞ്ഞതും ഇവിടൊരുത്തൻ വണ്ടി സ്റ്റാർട്ട് ചെയ്യാണ്... അപ്പോഴേക്കും അവളെ തെറി അഭിഷേകം കഴിഞ്ഞു.... ഷിനു ആണ് ഇത് കേൾപ്പിച്ചത് അതുകൊണ്ട് നമ്മള് ഫോൺ ഓന്റെ ചെവിയിൽ കൊണ്ട് വെച്ചു.... ഓൻ അത് കേട്ട് ആകെ സ്റ്റക്കായി നിക്കാണ്... പടച്ചോനെ മിററിലൂടെ ഓന്റെ മുഖം കണ്ടിട്ട് ചിരി അടക്കാൻ പറ്റുന്നില്ല.... "എന്റെ പൊന്ന് ഇതുസേ... ഒന്ന് നിർത്തോ... എന്റെ ചെവി മൊത്തം നിറഞ്ഞു... ഇനി ഇതൊക്കെ പോവാൻ ബ്ലാങ്ക് ആയി സ്ഥലം കിടപ്പില്ല...." ഷിനു ഷാഹിയോടായി ഫോണിൽ അത് പറഞ്ഞപ്പോൾ എനിക്ക് ചിരിക്കണോ കരയാണോന്ന് അറിയതെയായി...അത്രയ്ക്ക് ദയനീയമായ സ്വരത്തിൽ ആണ് ഓൻ അത് പറഞ്ഞത്.... "ഹോ... സോറി ഷിനു... ടാ അവൾ എന്നെ പോസ്റ്റാക്കിയതിന് കൊടുത്തതാണ്...ഷാഹി" "എന്റെ പൊന്ന് ഷാഹിത്ത...ഇവളെ തെറി സഹിക്കാൻ പറ്റുന്നില്ല... കൂടെ ഇങ്ങളതും... അള്ളോഹ് എന്റെ കാറ്റ് പോയേനെ... ഇതൊക്കെ എവിടുന്ന് വരുന്നു... വല്ല കോഴ്സും പടിച്ചോ..." "അതൊക്കെ വിടെടാ.. നീ ഇപ്പോൾ വല്യ ആളായല്ലോ... അന്ന് മിണ്ടാപൂച്ച ആയിരുന്നല്ലോ... ടാ.. അപ്പോൾ നിന്റെ ഇതുസിനെ എന്റെ കല്യാണത്തിന് നീ തന്നെ കൊണ്ട് വരണം... കൂടെ നീയും എല്ലാറ്റിനും എന്റെ അനിയനായി വേണം... കേട്ടല്ലോ...." "ഹോ.. ആയിക്കോട്ടെ ഉത്തരവ് പോലെ.... ഇതുസ് വേഗം ഫോൺ വെച്ചോളി.... ഇല്ലെങ്കിൽ നമ്മൾ പെരുവഴിയിൽ തന്നെ നിക്കേണ്ടി വരും....." "ഹോ...എന്നാ മോൻ അവിടെ നിന്നു വെയിൽ കൊള്ളാതെ വിട്ടോ....ഞാൻ വെച്ചു...." ഓൻ ഫോൺ എന്റെ കയ്യിൽ തന്നു സ്പീഡിൽ വിട്ടു... കണ്ണടച്ചു തുറക്കുമ്പോഴേക്കും അവിടെ എത്തിയിരുന്നു.... ഞങ്ങൾ അവിടെ എത്തുമ്പോൾ തന്നെ എല്ലാരും പുറത്ത് തന്നെ നിൽപ്പുണ്ടായിരുന്നു.... അമ്മോനും ഇന്നുണ്ട്.... "അള്ളോഹ്... എത്തിയോ പടനായകന്മാർ.... രാവിലെ ഇറങ്ങിയതാണല്ലോ... എവിടെ യുദ്ധം കഴിഞ്ഞു വന്നതാണ് രണ്ടും...സൽമാൻ" "അങ്ങ് ഇന്ത്യൻ ബോർഡറിൽ ഒരു വലിയ യുദ്ധം ഉണ്ടാർന്നു... അതുകഴിഞ്ഞുള്ള വരവാ....ഒരു കുപ്പി എന്തേലും കുടിക്കാൻ തരുവോ" "ഹോ... പടച്ചോനെ ഈ ഹംകിൻ ഇതിന്റെ വിചാരമേ ഉള്ളു....എന്നിട്ടിത്തൊക്കെ....സൽമാൻ" "അതെവിടേലും പോവട്ടെ...ഇജ്ജ് എന്ത് മനുഷ്യൻ ആണ്....വീട്ടിൽ വന്നു കേറിയവരെ വീട്ടിലേക്ക് വിളിക്കാതെ കുടിക്കാൻ ചോദിച്ചതിന് തല തിന്നാൻ വരുന്നവൻ...ഷെയിം...😤" "ഡി... കുരിപ്പേ... മാണ്ട..." "ഹൗ... രണ്ടും നിർത്തിക്കൊളി... മതി... തുടങ്ങിക്കോളും... രണ്ടും കണക്കാണ്.... ഇനി ഒന്നും മിണ്ടണ്ട" ശിയു നല്ല കട്ട കലിപ്പിൽ അങ്ങനെ പറഞ്ഞതും നമ്മള് നിർത്തി.... എന്തിനാ എല്ലാരും കൂടി കലിപ്പ് ഉണ്ടാക്കുന്നെ... വെറുതെ ഇന്ന് കളിപ്പന്മാരുടെ ദിനമോ എന്തോ...ഫുൾ കലിപ്പ് മൂഡ് എല്ലാർക്കും.... "ഹാ... ഡി മോളെ സന നീ എന്ത്‌ചിന്തിച്ചോണ്ട് നിക്ക അവിടെ അകത്തേക്ക് വാ....അമ്മായി" ആ വന്നു അമ്മായി എന്നും പറഞ്ഞു നമ്മളകത്തേക്ക് പോയി.... പിന്നെ ഓരോന്ന് പറഞ്ഞു നേരം പോയതറിഞ്ഞില്ല...... ഉച്ചക്ക് അമ്മായിയുടെ വക അടിപൊളി ഫുഡ് ഒക്കെ തട്ടി സൊറയൊക്കെ പറഞ്ഞിരുന്നു..... സംസാരത്തിനിടയിൽ എന്നെ സൽമാൻ ചെന കുരിപ്പേ എന്നു വിളിച്ചതും ഞാൻ ഓനെ തന്നെ നോക്കി....ഓൻ അപ്പോൾ തന്നെ കാര്യം മനസിലാക്കി..... പിന്നെ ആഷിയെ കുറിച്ചായി അവരൊക്കെ സംസാരം....അവൻ വരും എന്നൊക്കെ.... അവന്റെ കാര്യം പറഞ്ഞു തുടങ്ങിയപ്പോൾ എനിക് എന്തോ ഓനോട് ദേഷ്യമാണ് ഒരു തരം... എന്താണെന്ന് അറിയില്ല... ഞാൻ ഒരുപട് അവനെ മിസ് ചെയ്തിരുന്നു...ആദ്യമൊക്കെ അതൊരു വേദനയ്യയിരുന്നു... പിന്നെ പിന്നെ ശീലമായി വന്നു.....ഇപ്പോൾ എനിക് എന്ത് ഫീൽ ആണെന്ന് പോലും അറിയില്ല.... അവിടെ അടിച്ചുപൊളിച്ചു വൈകുന്നേരം അവരെ കൂടെ മൊത്തം കറക്കൊക്കെ കഴിഞ്ഞു നമ്മൾ വീട്ടിലേക്ക് പോന്നു.... വീട്ടിലെത്തിയപ്പോൾ ആണ് ഞാൻ ഫോൺ എടുക്കുന്നത് തന്നെ... വെറുതെ ഇരുന്നു മുഷിഞ്ഞപ്പോൾ നെറ്റ് ഓൻ ചെയ്തു വാട്സാപ്പിലൊക്കെ കയറി നോക്കിയപ്പോൾ ഷട പട മെസ്സേജ് വരുന്നുണ്ട്..... ഇതെന്തു കഥ ഇങ്ങനെ മെസ്സേജ് സാധാരണ വരാറില്ലല്ലോ..... ഞാൻ നോക്കിയപ്പോൾ നമ്മളെ പഴയ ഗ്രൂപ്പ് വീണ്ടും ആക്ടിവ് ആയിട്ടുണ്ട്..... എല്ലാർവരും ഗ്രൂപ്പിൽ പൊളിക്കാണ്... ഇവരിതെന്തു പറയാണെന്നു നോക്കിയപ്പോൾ ഷാഹിന്റെ മര്യാജ് ഡിസ്കഷൻ ആണ്...ഡ്രസ് കോഡ് എന്തൊക്കെയോ നമ്മളും കൂടി അവരൊപ്പം.... എല്ലാവരും ഓരോന്ന് പറയുന്നുണ്ടെങ്കിലും എല്ലാവർക്കും ആഷി ഇല്ലാത്തതിന്റെ പരിഭവം ഉണ്ട്... ഷാഹിക്ക് അവൻ വരാതിരുന്നാൽ ഒരുപാട് സങ്കടമാവും... അവൾ പല വഴി അവനുമായി കോണ്ടകറ്റ് ചെയ്യാൻ നോക്കിയതാണ്.... എല്ലാവർക്കും വിശ്വാസമായിരുന്നു അവനൊന്നും സംഭവിച്ചിട്ടുണ്ടാവില്ല... എന്നെങ്കിലും വരുമെന്ന് എല്ലാവർക്കും പ്രതീക്ഷ ഉണ്ട്.... അങ്ങനെ നമ്മൾ ഡ്രസ് കോഡ് ഒകെ ഫിക്സ് ചെയ്തു....ഷെമി അതിനിടയിൽ വീട്ടിൽ എത്തിയിരുന്നു....ഷോപ്പിങ് ഒക്കെ ചെയ്യുമ്പോൾ ഒറ്റക്ക് പോവേണ്ടി വരുമെന്ന ടെന്ഷന് പോയി കിട്ടി... അങ്ങനെ മര്യാജ് ദിവസം എത്തി.....നമ്മളൊക്കെ അവിടെ തന്നെ ആയിരുന്നു...മേഹന്ദി ഇടുന്നത് നമ്മക്ക് താത്പര്യമില്ലാത്തത് കൊണ്ട് മേഹന്ദി ഫക്ഷണിൽ നമ്മൾ കട്ട പോസ്റ്റായി..... രാത്രി ഒരുപാട് വൈകിയാണ് നമ്മള് വീട്ടിലേക്ക് തിരിച്ചെത്തിയത്....നിഷുക്ക കല്യാണ തിരക്കിലായിട്ടു പോലും നമ്മളെ വെറുതെ വിട്ടില്ല... രാത്രി നമ്മളെ കൊണ്ടു വിട്ടു രാവിലെ നേരത്തെ എത്തണം എന്ന വേണിങ്ങും തന്നു വിട്ടു..... വീട്ടിൽ എത്തിയിട്ട് നമ്മൾ വേഗം ഫ്രഷ് ആയി കിടന്നു....ഇന്നെന്താണെന്നു അറിയില്ല... കൂടെ പിറപ്പ് വരുന്നതെ ഇല്ല....ഞാൻ ഓരോന്ന് ആലോജിച്ചു അങ്ങനെ കിടന്നു...... ഇന്ന് നമ്മളെല്ലാരും ഷാഹിന്റെ കല്യാണം പൊളിക്കാമെന്നു കരുതിയെങ്കിലും എന്തോ നമ്മുടെ കൂട്ടത്തിലെ ഒരാളുടെ കുറവ് നന്നായി അറിയാൻ പറ്റുമായിരുന്നു.... നാജി ഒക്കെ വന്നെങ്കിലും അവളുടെ മുഖത്ത് തെളിച്ചമുണ്ടായിരുന്നില്ല... അവൾ ദിവസവും ആഷിയെ ഒരുപാട് മിസ് ചെയ്യുന്നുണ്ടാവും... കാരണം അവരേന്നും ഒരുമിച്ചായിരുന്നിലേ.... അവൻ പോയതിന് ശേഷം അവൾ അതനുഭവിക്കുന്നത് ഞങ്ങൾ നേരിട്ട് കണ്ടതാണ്....ഇന്ന് ഞങ്ങൾ എല്ലാരും വീണ്ടും ഒന്നിച്ചതിന്റെ സന്തോഷത്തിലായിരുന്നെങ്കിലും ആഷിയുടെ കുറവ് എല്ലാവരുടെയും മുഖത്ത് തെളിച്ച കുറവ് കാണായിരുന്നു...... ആഷി... നീ എവിടെയാണ്....ഒന്ന് വന്നിരുന്നെങ്കിൽ..... അങ്ങനെ ഓരോന്ന് ചിന്തിച്ചു കൂട്ടി നമ്മളെപ്പോഴോ കൂടപ്പിറപ്പിന്റെ കൂട്ടു പിടിച്ചു..... രാവിലെ തന്നെ നമ്മൾ ആലറാം വെച്ചു എഴുന്നേറ്റു... കാരണം നമ്മക്ക് നല്ല മൊഞ്ചത്തി ആയി ഒരുങ്ങനെൽ കുറച്ചു.. അല്ല കുറച്ചധികം ടൈം വേണ്ടി വരും...😎.അപ്പോൾ പിന്നെ ഇതൊക്കെ അല്ലെ...എന്താലെ എന്നെ കൊണ്ട് ഞാൻ തോറ്റു....😛 നമ്മള് രാവിലെ തന്നെ കുളിച്ചൊരുങ്ങി നല്ല ഗോൾഡൻ ആൻഡ് മെറൂണ് കളറിലുള്ള ഗൗണും ബ്ലൂ കളറിലുള്ള സ്‌കാഫും ചെയ്തു നല്ല മൊഞ്ചത്തിയായി..... എന്നിട്ട് നാലഞ്ചു പ്രാവശ്യം കണ്ണാടി നോക്കി....ഹരേ... വാഹ്....എന്തൊരു മൊഞ്ചണ് നമ്മക്ക്....ഇപ്പോൾ കണ്ടാൽ നമ്മക്ക് തന്നെ നമ്മളെ പ്രേമിക്കാൻ തോന്നുന്നുണ്ട്...😝 പിന്നെ നമ്മക്ക് ഈ മാക് അപ് തീരെ ഇഷ്ടമില്ലാത്തത് കൊണ്ട് അതിനെ ഹറാമാക്കി... അല്ലെങ്കിൽ തന്നെ നമ്മൾ അടിപൊളി natural ബ്യൂട്ടി അല്ലെ.....പിന്നെ എന്തിനാ ഈ ഓഞ്ഞ മാക് അപ്....😤😤 അപ്പോൾ തന്നെ പുറത്തു നിന്ന് മൈക്ക് കേൾക്കാൻ തുടങ്ങി....പടച്ചോനെ എന്റെ വീട്ടിൽ തന്നെ ഒരു മൈക്ക് ഉണ്ടല്ലോ....ദിവസവും എന്റെ പേര് വിളിക്കുന്ന.....ഇതിപ്പോൾ വഴി പോണോരും തുടങ്ങിയോ..... എന്റെ തല വിധി....ഇനി നിന്നാൽ നാട്ടിലുള്ളോർ മാത്രല്ല സംസ്ഥാനം മുഴുവനും ഇളകിയാലോ എന്ന് കരുതി നമ്മള് വേഗം ഇറങ്ങി.... പുറത്ത് ചെന്നപ്പോ തേയ് നിക്കുന്നു നമ്മളെ വട്ടത്തി... ആരന്നല്ലേ... അവൾ തന്നെ ആ കസിൻ എന്നു പറയുന്നവൾ..... "നീ എന്താടി കിടന്നു കാറുന്നെ....രാവിലെ മുത്തമ്മ അനക് ചായ തന്നില്ലേ....." "ഡി....പോത്തെ....അനോട് ഇന്നലെ നിഷുക്ക രാവിലെ തന്നെ അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടില്ലേ....എന്നിട്ടിപ്പോഴാണോ നീ ഒരുങ്ങി ഇറങ്ങുന്നെ...."ഷെമി "അതിനിപ്പോൾ9മണി ആയല്ലേ ഉള്ളൂ...ഇനിയും ഒരു മണിക്കൂർ ഇല്ലേ നികാഹിന് അതിന് മുമ്പ് പോയാ പോരെ....." "ഡി....ബുദുസെ.... ടൈം നോക്കിയേ 9.45ആയി.... അപ്പോഴാണ് നമ്മള് ടൈം നോക്കിയേ...പകച്ചു പോയി ബാല്യം...ഞാൻ 9മണിക്ക് റെഡി ആയതാണല്ലോ....അപ്പോൾ എങ്ങനെ...😮 അപ്പോഴാണ് നമ്മൾ കണ്ണാടിയുടെ മുന്നിൽ നിന്നു കഥ കളി കളിച്ചത് ഓർമ വന്നത്‌....പടച്ചോനെ മുക്കാൽ മണിക്കൂർ നമ്മൾ അവിടെ നിന്നതോ...എന്റെ കാര്യം.... അതും പറഞ്ഞു നമ്മള് തലക്കടിച്ചു.... "ഡി....എന്ത് ചിന്തിച്ചു നികാ.. ഇനിയെങ്കിലും ഇറങ്ങോ ആവോ....." ഷെമി തിരക്ക് കൂട്ടാൻ തുടങ്ങി.....പിന്നെ അവിടെ നിന്നാൽ ഉമ്മച്ചിയും കൂടി മൈക് ഓണാക്കും എന്നുള്ളത് കൊണ്ട് നമ്മള് ഇറങ്ങി.... ഷിനു ഉമ്മച്ചിയും ഉപ്പച്ചിയൊക്കെ മുത്തമ്യൊക്കെയായി പിന്നെ വരാണെന്നു പറഞ്ഞു.....അങ്ങനെ നമ്മള് ഒരു ഓട്ടോ റിക്ഷ പിടിച്ചു ഓഡിറ്റോറിയതിലേക് വിട്ടു...അവിടെയാണ് മര്യാജ്..... അവിടെ എത്തി നമ്മൾ ഇറങ്ങി നടക്കുമ്പോഴാണ് ഒരു ഓഡി കാർ നമ്മക്ക് നേരെ പാഞ്ഞു വന്നത്...അതിനു പിന്നിൽ ഒരു പോലെയുള്ള രണ്ട് കാറുകൾ..... നമ്മളത് നോക്കി അവിടെ തന്നെ നിന്നു പോയി....നമ്മളടുതത്തെത്തിയതും അവിടെ ഉണ്ടായിരുന്ന ഒരു ചെളി കുഴിയിൽ ടയർ വീണതും നമ്മളെ ഡ്രെസ് മൊത്തം നനഞ്ഞു.... ഇപ്പോൾ കണ്ടാൽ കൃഷി യിടത്തിൽ നോക്കു കുതിയായി വെച്ചതിന്റെ കോലം ആയിട്ടുണ്ട്..... നമ്മള് ഓനെ നോക്കി പ്രാകി കൊണ്ട് ഷെമിയെ നോക്കിയപ്പോൾ ഓളെ പൊടി പോലുമില്ല.....ഇവളിതെവിടെ പോയി....ആവിയായോ റബ്ബേ..... ഞാൻ ചുറ്റും നോക്കി അപ്പോൾ അവളുണ്ട് എന്നെ നോക്കി ഇളിച്ചു ഫ്രണ്ടിൽ നിക്കുന്നു....ഓൾ എന്നെ നോക്കി നന്നായി ചിരിക്കുന്നുണ്ട്... "ഡി... കോപ്പേ... ചിരിക്കാതെടി....അന്റെ ദേഹത്തും ഞാൻ ഇങ്ങനെ ആക്കി തരും കേട്ടല്ലോ....." "ഡി....പോത്തെ അന്നോട് ഞാൻ അവിടെ നിന്നും മാറി നിക്കാൻ പറഞ്ഞതല്ലേ....നീ എന്ത് കണ്ടു നിക്കായിരുന്നു.....ഇതിപ്പോൾ ഇനി എങ്ങനെ കല്യാണത്തിന് പോവും.... നിന്റെ വേഷം കണ്ടാൽ വല്ല നോക്കു കുത്തിയെ പോലുണ്ട്...." "ഡി....ഇനി എന്താ ചെയ്യാ....ഞാൻ പെട്ടല്ലോ....ആ ജാഡ തെണ്ടി....അവന്റെ ഒരു കാർ....അതുകണ്ട് നിന്ന് എന്റെ ഡ്രസ്സ് പോയി....എന്നിട്ട് അവൻ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ പോയത് കണ്ടില്ലേ...അവനെ എന്റെ കയ്യിൽ കിട്ടിയാൽ പപ്പടം പോലെ ഇടിക്കും ഞാൻ.....😠 "ഡി....ഓനെ പ്രാകി നിന്നാൽ മര്യാജ് കഴിയും....നീ ഒന്ന് വന്നേ...പോയി ഇതൊക്കെ ഒന്ന് ശരിയാക്കാൻ പറ്റോ ന്ന് നോക്കാം" "ആ...പക്ഷെ....ഈ കോലത്തിൽ എങ്ങനാടി..." "നീ വാ....ആ പിറകിലൂടെ അകത്തേക്ക് വഴി ഉണ്ട്....അവിടെ വാഷ് റൂം ഉണ്ട്...." "ഇതൊക്കെ നിനക്കെങ്ങനെ അറിയാം...അതിലെ പോയാൽ വേറെ പണി എന്തേലും കിട്ടുമോ..." "ഇല്ലെടി....ഞാനിവിടെ മുമ്പ് വന്നിട്ടുണ്ട്....നീ വാ...." പിന്നെ ഓൾ പറഞ്ഞ വഴിയിലൂടെ വച്ചു പിടിച്ചു.....നമ്മൾ അതിലൂടെ പോവുമ്പോൾ ആണ് ആ കാർ അവിടെ നിർത്തി ഇട്ടേക്കുന്നത് കണ്ടത്..... അതിനോട് ദേഷ്യം തീർക്കാൻ തോന്നിയെങ്കിലും നമ്മുടെ അവസ്ഥ മോശമായത് കൊണ്ട് നമ്മൾ വിട്ടു...അപ്പോഴാണ് ആ ഓഡി കാറിൽ നിന്നും ഒരുത്തൻ ഇറങ്ങുന്നത് കണ്ടത്...... സൈഡിൽ നിന്നും കണ്ടത് കൊണ്ട് ആളെ വ്യക്തമായി കാണുന്നില്ല....ബ്ലാക്ക്‌ആൻഡ് വൈറ്റ് സൂട്ടും കോട്ടുമാണ് അവന്റെ വേഷം....ടൈപ്റ്റോപ് സ്റ്റൈലിൽ ആണ് ആൾ.... അവൻ ഒരു ഫോണിൽ സംസാരിച്ചു കൊണ്ട് കാറിൽ നിന്നും ഇറങ്ങി....അവനെ കണ്ടതും ഓന്റെ നേർക്കു പോവാൻ വേണ്ടി ഞാൻ കാലു വെതും ഷെമി എന്റെ കൈ പിടിച്ചു വെച്ചു..... ഓന്റെ ഭാഗ്യം നമ്മളെ ഷെമി പിടിച്ചത്....അല്ലേൽ ഓൻ ഇന്ന് ഇക്ഷ... ഇഞ് അങ്ങനെ പലതും എണ്ണിയേനെ..... അങ്ങനെ ഓൻ ഫോണിൽ സംസാരിച്ചോണ്ട് അകത്തേക്ക് പോവുന്നതും നോക്കി ഞാൻ ഓനെ നോക്കി തെറി പറയുന്ന കേട്ട് ഇവിടൊരുത്തി പൂര ചിരിയാണ്.... അവളെ ഞാൻ ഒന്ന് തറപ്പിച്ചു നോക്കിയതും പെണ്ണ് ചിരി നിർത്തി നടന്നു....ഞാൻ പിറകെയും....പെട്ടെന്ന് അവിടെ കാർഡ് ബോർഡിൽ കണ്ട പേര് എന്നെ അവിടെ പിടിച്ചു നിർത്തി..... 【തുടരും】 ■■■■■■■■■■■■■■■■■■■■■ ലെങ്ത് കുറഞ്ഞുകാണും...അതുപോലെ ബോറാവും...തെറ്റും കാണും ഒരുപാട്...തിരക്കിൽ എഴുതി കൂടിയതാണ്....അതൊക്കെ തിരുത്തി വായിക്കുക....അഭിപ്രായം പറയണേ....😊
#

📙 നോവൽ

📙 നോവൽ - D atortom കാണാമറയതെൻ മനസ്സ് written Bye Chlauijo Withiyailen  - ShareChat
11.7k views
2 days ago
#

📙 നോവൽ

ഈ പാർട്ട് പോസ്റ്റ് ചെയ്യാൻ വൈകിയതിൽ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു... സോറി ഫ്രണ്ട്സ്... *💖CrAzY lOvE💓* _Part.7_ ✍ Mubashira MSKH സഫുവും സൈറയും കൂടി ഓന്റെ ഇടവും വലവും നിന്നോണ്ട് ഓനോട് കെഞ്ചുന്നത് ഒന്നും ഓൻ വക വെക്കുന്നില്ല.... ഓന്റെ നോട്ടം മുഴുവൻ നമ്മളിലാണ്... ഞാൻ എന്താ പറയാൻ പോകുന്നതെന്ന് മാത്രമാണ് അവന്റെ ചിന്ത....നമ്മള് ഒന്നും മിണ്ടാൻ നിന്നില്ല.... പക്ഷെ അവൻ പറയുന്ന കാര്യം കേട്ടപ്പോ മിണ്ടാതിരുന്നാൽ ശരിയാവില്ലെന്ന് എനിക്ക് തോന്നി.... "ഓക്കേ... നമ്മുടെ ഇത്രെയും കാലത്തേ പരിചയം വെച്ച് ഞാൻ ഇത് ആർക്കും കാണിച്ച് കൊടുക്കാതെ ഇപ്പോ തന്നെ ഡിലീറ്റ് ചെയ്യാം.... പക്ഷെ...." "പക്ഷെ....?" സൈറയും സഫുവും കൂടി ഒരുമിച്ച് ഓനോട് അത് ചോദിച്ചതും ഓൻ ചിരിച്ചോണ്ട് എന്നെ ഒന്ന് നോക്കി... പകരം നമ്മള് എന്താ എന്ന ഭാവത്തിൽ ഓനെ നോക്കി പുരികം പൊന്തിച്ചു... "പക്ഷെ.... ഇതൊക്കെ ഞാൻ ചെയ്യണമെങ്കിൽ നിങ്ങളെ ഈ ഫ്രണ്ട് ഇന്ന് എന്റെ കൂടെ പുറത്തേക്ക് വരണം..." ഓൻ പറയുന്നത് കേട്ട് ഞങ്ങളാകെ ഷോക്കായി അവനെ നോക്കി... സൈറയും സഫുവും എന്നെയും അവനെയും മാറി മാറി നോക്കിയിട്ട് ഓനെ വീണ്ടും സോപ്പിടാൻ നോക്കാണ്... "ഷാനുക്ക.... എന്താ ഈ പറയുന്നേ...? അവള് എങ്ങനെ ഇങ്ങളെ കൂടെ വരാ...? അവളെ കുറിച്ച് എല്ലാം ഇങ്ങൾക്ക് അറിയുന്നത് അല്ലെ...?" സൈറയാണ്. "അതിന് എന്താ സൈറ... ഇന്നൊരു ദിവസം എന്റെ കൂടെ ഇവള് പുറത്തേക്ക് വന്നാൽ ഓളെ ഇക്ക ഓളെ ഇട്ടേച്ച് പോകോ....? ആ പേടി അവൾക്കുണ്ടെങ്കിൽ അവള് വരണ്ടാട്ടോ... ഞാൻ നിർബന്ധിക്കില്ല... പകരം ഇതൊക്കെ ഞാൻ അങ്ങ് ഓഫീസിൽ ഏൽപ്പിക്കും അത്രേ ചെയ്യൂ...." ആ വായിനോക്കി പറയുന്നത് ഒക്കെ കേട്ടിട്ട് എനിക്ക് ആകെ എരിഞ്ഞ് കേറാൻ തുടങ്ങി... ഇതുവരെ അവനോട് തോന്നിയ ഇഷ്ടം പോലും ദേഷ്യമായി മാറാൻ അധികം ടൈം ഒന്നും വേണ്ടി വന്നില്ല... "ദേ വല്ലാണ്ട് വിളച്ചില് എടുക്കണ്ട... താൻ പറഞ്ഞെന്ന് കരുതിയോ ഭീഷണിപ്പെടുത്തിയെന്ന് വെച്ചോ ഞാൻ തന്റെ കൂടെ വരുമെന്ന് താൻ സ്വപ്നത്തിൽ പോലും കരുതണ്ട.... പിന്നെ നിന്നെ പോലെയുള്ള ഒരുത്തന്റെ കൂടെ ഊര് ചുറ്റാൻ വരാൻ മാത്രം ഞാൻ അത്രക്ക് മണ്ടിയല്ല... ഇയാള് ഈ വീഡിയോ ഒക്കെ ഓഫീസിൽ കാണിച്ച് കൊടുക്കുമെന്നല്ലേ പറഞ്ഞത്...? എന്നാ പിന്നെ അത് അങ്ങ് ചെയ്‌തോ... ഇതിന്റെ പേരിൽ എന്ത് ഭവിഷ്യത്ത് വന്നാലും ഞങ്ങള് അങ്ങ് സഹിച്ചു... തനിക്ക് എന്ത് ചെയ്യാൻ പറ്റാ എന്ന് വെച്ചാ ചെയ്യ്... സൈറാ... സഫു... വാ...." എന്നൊക്കെ കൂടി ഒരൊറ്റ ശ്വാസത്തിൽ പെട്ടെന്ന് അവനോട് പറഞ്ഞ് നിർത്തിയിട്ട് ഞാൻ അവരെയും കൊണ്ട് അവിടന്ന് പോകാൻ നിന്നതും പെട്ടെന്ന് എന്റെ ഫോൺ റിങ് ചെയ്തു... എടുത്ത് നോക്കിയപ്പോ കാക്കയാണ് വിളിക്കുന്നത്... സാധാരണ ഈ നേരത്ത് വിളിക്കാറില്ലാത്തത് കൊണ്ട് എന്തോ അത്യാവശ്യം കാണുമെന്ന് ഞാൻ അപ്പോഴേ ഊഹിച്ചു... അതോണ്ട് അവരിൽ നിന്നും ഒരല്പം മാറി നിന്ന് ഞാൻ കോൾ അറ്റൻഡ് ചെയ്തു.... "ഹലോ... കാക്കാ... എന്താ ഈ നേരത്ത് ഒരു വിളി.... സാധരണ ഇത് പതിവ് ഇല്ലാത്തത് ആണല്ലോ... എന്താ കാര്യം...?" "പ്രത്യേകിച്ച് കാരണമൊന്നുമില്ല റൈനു... നാളെയും മറ്റന്നാളും നിനക്ക് ലീവ് അല്ലെ... അപ്പോ ഞാൻ ഇന്ന് വരും നിന്നെ കൊണ്ട് പോകാൻ... റെഡിയായി നിന്നോണ്ടി എന്ന് പറയാൻ വിളിച്ചതാ... ഇവിടെ ഉമ്മാക്ക് പുന്നാര മോളെ കാണാൻ ഒരു പൂതി... രണ്ടാഴ്ച ആയില്ലേ നീ ഇങ്ങോട്ട് വന്നിട്ട് അതാണ്...." "എനിക്കും നിങ്ങളെ ഒക്കെ കാണാൻ കൊതിയാവുന്നുണ്ട് കാക്ക... അതോണ്ട് ഇന്ന് നേരത്തെ വരണേ..." എന്ന് പറഞ്ഞ് ഞാൻ തിരിഞ്ഞ് നോക്കിയപ്പോ എന്റെ പിറകിൽ ആ വായിനോക്കി രണ്ടും കയ്യും കെട്ടി എന്നെ നോക്കി നിൽപ്പുണ്ടായിരുന്നു... അപ്പോ തന്നെ ഞാൻ കാക്കാനോട് ക്ലാസ് കഴിഞ്ഞ് വിളിക്കാമെന്ന് പറഞ്ഞ് ഫോൺ വെക്കാൻ നിന്നതും ആ വായിനോക്കി എന്റെ ഫോൺ കയ്യീന്ന് തട്ടിപ്പറിച്ച് വാങ്ങി... എന്നിട്ട് ഫോൺ കാതോട് അടുപ്പിച്ചിട്ട് എന്നെ നോക്കി കണ്ണിറുക്കി കൊണ്ട് ഓൻ കാക്കാനോട് സംസാരിച്ച് മുന്നോട്ട് നടന്നു... അത് കണ്ടപ്പോ എനിക്ക് അതിലേറെ ദേഷ്യം വന്നു... ഫോണിങ്ങോട്ട് താടാ എന്ന് പറഞ്ഞ് നമ്മള് ഓന്റെ പിറകെ പോകാൻ നിന്നതും സൈറയും സഫുവും കൂടി എന്നെ അവിടെ പിടിച്ച് വെച്ചു... "റൈനു... നീ ഞങ്ങള് പറയുന്നത് കേൾക്കില്ലേ മുത്തെ...?" സഫുവാണ്. "ആ വീഡിയോ എങ്ങാനും ഓൻ ഇവിടെ ഉള്ളോരെ കാണിച്ചാൽ അതോടെ ഞങ്ങളെ പഠിപ്പ് നിൽക്കും... പിന്നെ നിനക്ക് തന്നെ അറിയാലോ അടുത്ത മാസം എന്റെ കല്യാണം ആണെന്ന്... ഇത് എങ്ങാനും ഒരു ഇഷ്യൂ ആയി ഇർഫുക്കാന്റെ ഫാമിലി എങ്ങാനും അറിഞ്ഞാൽ.... എനിക്ക് ഓർക്കാൻ കൂടി വയ്യെടി...." എന്ന് പറഞ്ഞ് സൈറ കരച്ചിലിന്റെ വക്കോളാം എത്തിയിട്ടുണ്ട്... എന്താ രണ്ടും കൂടി പറഞ്ഞ് വരുന്നതെന്ന് ഏകദേശം പിടി കിട്ടിയെങ്കിലും നമ്മള് ഒന്നും മിണ്ടാതെ അവരെ തന്നെ നോക്കി നിന്നു... "അതോണ്ട് ഷാനുക്ക പറയുന്ന പോലെ ചെയ്ത് നീ ആ വീഡിയോ ഡിലീറ്റ് ചെയ്യിപ്പിക്കണം.... പ്ലീസ് ഡി... ഇല്ലേൽ എന്റെ പഠിപ്പ് എന്റെ ഉപ്പ അതോടെ നിർത്തും... പ്ലീസ് റൈനു...." എന്ന് സഫുവും കൂടി പറഞ്ഞപ്പോ എന്താ പറയേണ്ടതെന്ന് ഒരു എത്തും പിടിയും കിട്ടാതെ ഞാൻ മോന്തയും വീർപ്പിച്ച് ആ വായിനോക്കിയെ നോക്കിയപ്പോ എന്റെ കാക്കാനോട് എന്തൊക്കെയോ ഫോണിൽ സംസാരിക്കുന്നത്... അവൻ എന്തൊക്കെയാകും കാക്കാനോട് എഴുന്നള്ളിക്കുന്നതെന്ന് അറിയാൻ വേണ്ടി ഞാൻ അവന്റെ അടുത്തേക്ക് ചെന്നതും പിന്നാലെ നമ്മളെ ചങ്ക്സും വന്നു... "അപ്പോ ഞാൻ പറഞ്ഞ് വന്നത് ഹാരിസിന് മനസ്സിലായെന്ന് കരുതുന്നു... ഞാൻ പറഞ്ഞത് ഒന്നും മറക്കരുത്..." എന്നൊക്കെ അവൻ പറയുന്നത് കേട്ടതും നമ്മള് അപ്പോ തന്നെ അവന്റെ കയ്യീന്ന് ഫോൺ തട്ടി പറിച്ച് വാങ്ങിയിട്ട് കോൾ കട്ട് ചെയ്തു... എന്നിട്ട് ഓനെ തുറുക്കനെ നോക്കി കൊണ്ട് പല്ലിറുമ്പി.... "എന്തൊക്കെയാടോ താൻ എന്റെ കാക്കാനോട് പറഞ്ഞത്...?" "നിന്നോട് എന്താണോ പറഞ്ഞെ... അത് തന്നെയാ നിന്റെ കാക്കാനോടും പറഞ്ഞെ..." യാതൊരു കൂസലുമില്ലാതെ ഓൻ പറയുന്നത് കേട്ടപ്പോ നമ്മള് ഞെട്ടി തരിച്ച് പോയി... കാരണം ഇവൻ പറയുന്നത് ഒക്കെ കേട്ടിട്ട് എന്താകും കാക്ക ഇവന് നൽകിയ മറുപടിയെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല... എന്റെ നിക്കാഹ് കഴിഞ്ഞിട്ടില്ലെന്ന വിവരം കാക്ക ഇവനോട് പറഞ്ഞ് കാണോ എന്നൊന്ന് ഞാൻ സംശയിച്ചെങ്കിലും ഓന്റെ നോട്ടവും സംസാരവും കണ്ടിട്ട് അത് അറിഞ്ഞിട്ടില്ലെന്ന് മനസ്സിലായി... അതോണ്ട് നമ്മള് പിന്നെ അവിടെ നിന്ന് അധികം വാചകം ഒന്നും അടിക്കാൻ നിക്കാതെ വേഗം ക്ലാസ്സിലേക്ക് പോകാൻ ഒരുങ്ങിയതും അവൻ എന്റെ മുന്നിൽ ഒരു തടസ്സമായി വന്ന് നിന്നിട്ട് എന്നെയും എന്റെ ചങ്ക്സിനെയും ഒന്ന് നോക്കി.... "ഹാ... നിങ്ങള് അങ്ങനെ പോകാൻ ആയിട്ടില്ലല്ലോ മക്കളെ... നീ ഇന്ന് എന്റെ കൂടെ പുറത്തേക്ക് വരോ ഇല്ലയോ എന്ന് പറഞ്ഞിട്ട് ഇവിടന്ന് പോയാൽ മതി..." "ഞാൻ തന്റെ കൂടെ എങ്ങോട്ടും വരാൻ പോണില്ല... ഞാൻ ഇന്ന് എന്റെ വീട്ടിലേക്ക് പോകാണ്... എന്നെ കൊണ്ട് പോകാൻ എന്റെ കാക്ക വരും... അതോണ്ട് ആ പൂതിയും വെച്ച് എന്റെ പിറകെ നടക്കാൻ നോക്കണ്ട..." "ഓ... അപ്പോ നീയിന്ന് നാട്ടിലേക്ക് പോകാണല്ലേ... അപ്പോ ഓക്കേ... നീയെന്റെ കൂടെ പുറത്തേക്ക് വരണ്ട... പകരം...." എന്ന് പറഞ്ഞ് അവൻ എന്റെ അടുത്തേക്ക് വന്നതും ഞാൻ ഒന്ന് പിറകോട്ട് നടന്നിട്ട് ഓനെ ഉറ്റു നോക്കി... "പകരം... നിന്റെ ഫോൺ ഒന്ന് എനിക്ക് തരണം..." ഓൻ പറയുന്നത് കേട്ടിട്ട് എന്തിന് എന്ന നിലയിൽ ഞങ്ങള് മൂന്നും അവനെ നോക്കി കൊണ്ട് നിന്നപ്പോ ഓൻ എന്റെ കയ്യീന്ന് ഫോൺ വാങ്ങിയിരുന്നു... "ഇതിന്റെ ലോക്ക് ഒന്ന് തുറന്നെ റൈനു..." എന്ന് അവൻ നമ്മളോട് പറഞ്ഞപ്പോ നമ്മള് രണ്ട് കയ്യും കെട്ടി ഓനെ നോക്കി കൊണ്ട് ഇല്ലെങ്കിലോ എന്ന ഭാവത്തിൽ നിന്നു... അത് കണ്ട് ഓൻ ഒന്ന് ചിരിച്ചിട്ട് എന്റെ ഫോണിലേക്ക് നോക്കി കൊണ്ട് വീണ്ടും ഭീഷണിപ്പെടുത്തിയപ്പോ സൈറയും സഫുവും കൂടി എന്റെ ഇടവും വലവും നിന്നോണ്ട് പറഞ്ഞ് കൊടുക്കടി പ്ലീസ് എന്ന് പറഞ്ഞ് കെഞ്ചാൻ തുടങ്ങി... അവരെ കെഞ്ചൽ കേട്ടിട്ട് നമ്മള് അപ്പോ തന്നെ ഫോൺ അവന്റെ കയ്യീന്ന് വാങ്ങിയിട്ട് ലോക്ക് തുറന്ന് തിരിച്ച് കൊടുത്തു... ഓൻ ഫോണിലേക്ക് നോക്കി ചിരിച്ചോണ്ട് ഗാലറി തുറന്നിട്ട് നമ്മളെ ഓരോരോ പോസിലുള്ള ഫോട്ടോസ് ഒക്കെ എടുത്ത് നോക്കി ചിരിച്ചു... "നിക്കാഹ് കഴിഞ്ഞെന്ന് പറഞ്ഞിട്ട് ഇതിൽ ഒന്നും നിന്റെ കെട്ട്യോന്റെ ഒരൊറ്റ ഫോട്ടോസും കാണുന്നില്ലല്ലോ... പോരാത്തതിന് നിക്കാഹിന്റെയോ മിട്ടായി കൊടുക്കലിന്റെയോ ഒന്നും ഫോട്ടോസ് ഇല്ല... അവന്റെ ഒരൊറ്റ ഫോട്ടോ പോലും കാണുന്നില്ല...." എന്ന് പറഞ്ഞ് ഓൻ ഫോണിൽ നിന്ന് നമ്മളെ നേരെ നോട്ടം തെറ്റിച്ചപ്പോ ഞാൻ ഒന്ന് പകച്ച് പോയി... പിന്നെ നമ്മക്ക് പെട്ടെന്ന് പെട്ടെന്ന് കള്ളം പറയാൻ കിട്ടുന്നത് കൊണ്ട് തന്നെ തലയിൽ ഉദിച്ചത് അവനോട് വിളമ്പി... "അത് എന്റെ ന്യൂ ഫോൺ ആണ് ഇത്... ഇക്കാൻറെ ഫോട്ടോസ് ഒക്കെ എന്റെ പഴയ ഫോണിലാ... അതിലെ മെമ്മറി ഒക്കെ വീട്ടിലാ... അതൊന്നും ഇതിലേക്ക് ആക്കിയിട്ടില്ല..." ഒട്ടും പതറാതെ ഞാൻ അത് പറഞ്ഞോണ്ട് സൈറയേയും സഫുവിനെയും ഒന്ന് നോക്കിയപ്പോ അവറ്റകൾ നമ്മളെ നോക്കി കൊണ്ട് എന്തോന്നാടി എന്നൊരു ഭാവമായിരുന്നു... നമ്മളെ മറുപടി കേട്ടപ്പോ അവൻ അപ്പോഴും ഓരോരോ സംശയങ്ങളും കൊണ്ട് ഇറങ്ങി... "എന്നാലും.... സ്വന്തം കെട്ട്യോന്റെ കൂടെ നിന്നിട്ടുള്ള ഒരു ഫോട്ടോസും ഇല്ലെന്ന് പറയുമ്പോ.... അറ്റ്ലീസ്റ്റ് ഇപ്പോ ദുബായിൽ ഇരിക്കുമ്പോ അയച്ച് തന്ന ഒരു പിക് എങ്കിലും കാണണ്ടേ...." എന്തൊക്കെയോ സംശയങ്ങൾ ഇതിനോടകം അവനിൽ കൂടിയിട്ടുണ്ടെന്ന് മനസ്സിലാക്കിയതും ഞാൻ പെട്ടെന്ന് തന്നെ അവനിൽ നിന്നും ഫോൺ വാങ്ങാൻ ഒരു ശ്രമം നടത്തി നോക്കി... ബട്ട് ആ വായിനോക്കി അപ്പോഴേക്കും അവന്റെ കൈ മേൽപ്പോട്ട് ഉയർത്തിയിട്ട് എന്നെ നോക്കി കണ്ണുരുട്ടി... എന്നിട്ട് വീഡിയോന്റെ കാര്യം പറഞ്ഞ് വീണ്ടും നമ്മളെ അടങ്ങി നിർത്തിച്ചു... അത് കണ്ട് നമ്മള് ഓനെ നോക്കി പല്ലിറുമ്പി മുഖം തിരിച്ചത് കണ്ട് ഓൻ ചിരിച്ചോണ്ട് നമ്മളെ ഫോണിലേക്ക് തന്നെ നോട്ടം തെറ്റിച്ചു... എന്നിട്ട് അതിൽ നിന്ന് അവന്റെ ഫോണിലേക്ക് കോൾ ചെയ്തിട്ട് നമ്മളെ നമ്പർ ഓൻ സേവ് ചെയ്ത് തിരിച്ച് നമ്മക്ക് തന്നെ അവൻ ഫോൺ തന്നു... "എനിക്ക് കിട്ടേണ്ടത് കിട്ടി... ഇനി നിങ്ങള് പൊയ്ക്കോ..." ഓന്റെ ഡയലോഗ് കേട്ടിട്ട് എന്തെങ്കിലും ഒക്കെ പറയണമെന്നുണ്ട്... പക്ഷെ എന്താ പറയേണ്ടതെന്ന് കിട്ടുന്നില്ല... അതോണ്ട് നമ്മള് ഒന്നും മിണ്ടാതെ കയ്യും കെട്ടി താഴേക്ക് നോക്കി നിന്നെങ്കിലും സൈറയും സഫുവും കൂടി അവന്റെ അടുത്തേക്ക് ചെന്നു.... "ഷാനുക്ക... ഇങ്ങൾക്ക് കിട്ടേണ്ടത് കിട്ടിയില്ലേ ഇനിയെങ്കിലും ആ വീഡിയോ ഒന്ന് ഡിലീറ്റ് ചെയ്തൂടെ... പ്ലീസ്...." "സോറി സൈറ... എനിക്ക് അത്ര പെട്ടെന്ന് ഒന്നും ഇത് ഡിലീറ്റ് ആക്കാൻ പറ്റില്ല... ഇത് വെച്ച് എനിക്ക് ഒരുപാട് കളിക്കാൻ ഉള്ളതാ... എന്ന് കരുതി നിങ്ങള് പേടിക്കൊന്നും വേണ്ട... ഈ വീഡിയോസ് ഒന്നും ഞാൻ ആർക്കും കാണിച്ച് കൊടുക്കാനും പോണില്ല ഡിലീറ്റ് ചെയ്യാനും പോണില്ല... അതോർത്ത് ആരും വിഷമിക്കണ്ടട്ടോ..." എന്നും പറഞ്ഞ് ഓൻ എന്നെ നോക്കി ചിരിച്ചോണ്ട് അവിടന്ന് പോയതും അവറ്റകൾ രണ്ടും കൂടി ഓനെ പ്രാകാൻ തുടങ്ങി... നമ്മള് ആണെങ്കിൽ അവളുമാര് പറയുന്നത് ഒന്നും കേൾക്കുന്നത് പോലുമില്ല... എന്താകും ഓൻ കാക്കാനോട് പറഞ്ഞിട്ടുണ്ടാവാ എന്ന ചിന്ത മാത്രമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്... ★★★★★★★★★★★★★★★★★★★ ഇന്നലെ യൂണിയന്റെ ഇനോഗ്രഷൻ നടക്കുന്നത് കൊണ്ട് നേരത്തെ തന്നെ കോളേജിലേക്ക് വന്നിരുന്നു... എന്നിട്ട് പ്രോഗ്രാമിന് വേണ്ട തയ്യാറെടുപ്പുകളും അതിഥികൾക്ക് വേണ്ട സൗകര്യങ്ങളും ഒക്കെ ഒരുക്കാൻ വേണ്ടി ഓഡിറ്റോറിയത്തിലേക്ക് ചെന്നു... അവിടന്ന് നമ്മളെ കൊണ്ട് പറ്റുന്ന എല്ല പണിയും ചെയ്ത് തീർത്ത് ഓഡിറ്റോറിയത്തിൽ നിന്ന് ഇറങ്ങുമ്പോഴാണ് കോളേജിന്റെ പിറകിലൂടെ 3 ഗേൾസ് പോകുന്നത് കണ്ടത്.... ഈ സമയത്ത് ബാഗും കൊണ്ട് കോളേജിന്റെ ആ വഴിക്ക് ചെല്ലണമെങ്കിൽ അത് അത്ര നല്ല ഉദ്ദേശത്ത് കൂടിയല്ലെന്ന് എനിക്ക് ഉറപ്പായിരുന്നു... അതോണ്ട് തന്നെ അവര് അറിയാതെ അവരെ ഫോളോ ചെയ്ത് ഞാനും പോയി... അപ്പോ അവര് മൂന്നും കൂടി മതില് ചാടാൻ വേണ്ടി കഷ്ടപ്പെടായിരുന്നു... എന്തായാലും ഇവരെ മൂന്ന് പേരെയും കയ്യോടെ പിടിക്കണം എന്നുള്ളത് കൊണ്ട് ഞാൻ അതൊക്കെ ഫോണിൽ പകർത്തി... അപ്പോഴാണ് ഞാൻ ആ മൂന്നിന്റെയും ശരിക്കും ശ്രദ്ധിച്ചത്... റൈനുവും സഫുവും സൈറയും ആയിരുന്നു അത്... അവറ്റകൾ മൂന്നും കൂടി ഈ നേരത്ത് ക്ലാസ് നടക്കുമ്പോ എങ്ങോട്ടാകും എന്ന് ചിന്തിച്ചോണ്ട് സമയം വൈകിക്കാതെ അവരെ പിന്നാലെ ഞാനും ചെന്നു... ഒടുക്കം തിയേറ്ററിൽ കേറി സിനിമയും കണ്ട് കയ്യടിച്ചും കൂവിയും വിസിലടിച്ചുമൊക്കെ ഇറങ്ങി വരുന്ന അവരെ കണ്ടപ്പോ അത് എന്റെ ഫോണിൽ പകർത്താതിരിക്കാൻ എനിക്ക് തോന്നിയില്ല... എന്തായാലും ഇത് എനിക്ക് ഗുണമേ ചെയ്യൂ എന്ന് എനിക്ക് ഉറപ്പായിരുന്നു... അതോണ്ട് ഈ വീഡിയോ കാര്യം ഞാൻ ആരോടും മിണ്ടിയില്ല... പ്രോഗ്രാമിന്റെ ഇടയിൽ വന്നതിന് അവന്മാരൊക്കെ നമ്മളോട് ദേശ്യപ്പെട്ടെങ്കിലും ഒരു സോറി പറഞ്ഞപ്പോ അത് പോയി... ഞാൻ അപ്പോഴും ഇത് വെച്ച് എന്ത് കളി കളിക്കുമെന്ന് ആലോചിച്ച് നിൽക്കേന്നു... ഇന്ന് അവളുമാരെ മൂന്നിനെയും കയ്യോടെ കിട്ടിയപ്പോ അവർക്കിട്ട് ഒന്ന് ആഞ്ഞ് തന്നെ വീശി നോക്കി... ബട്ട് റൈനുവിന് മാത്രം അത് കൊള്ളേണ്ടിടത്ത് കൊണ്ടില്ല... നമ്മളോട് നീയെന്താന്ന് വെച്ചാ ചെയ്‌തോ എന്നൊക്കെ അവള് പറഞ്ഞപ്പോ എനിക്ക് എന്താ ചെയ്യേണ്ടതെന്ന് ഒരു എത്തും പിടിയും ഇല്ലെന്നു... അപ്പോഴാണ് അവളെ കാക്ക വിളിച്ചിട്ട് ഓള് ഞങ്ങളിൽ നിന്നും അല്പം മാറി നിന്ന് അവനോട് സംസാരിക്കാൻ പോയത്.... സഫുവിനും സൈറക്കും ഇത് വീട്ടിൽ അറിഞ്ഞാൽ വലിയ പ്രോബ്ലം ആകുമെന്ന് അറിയുന്നോണ്ട് തന്നെ നമ്മളെ സോപ്പിടാൻ നോക്കുന്നുണ്ട്... പക്ഷെ നമ്മക്ക് വേണ്ടത് അവള് കെഞ്ചുന്നത് ആയതോണ്ട് അവളുമാരോട് റൈനുവിനോട് വന്ന് എന്നെ സോപ്പിടാൻ പറ എന്ന് പറഞ്ഞ് ഞാൻ അവളെ അടുത്തേക്ക് ചെന്നു... എന്നെ കണ്ടതും അവള് വേഗം കോൾ കട്ടാക്കാൻ നോക്കിയതും ഞാൻ അവളെ കയ്യിൽ നിന്നും ഫോൺ വാങ്ങിയിട്ട് ഓളെ കാക്കാനോട് സംസാരിച്ചു... സത്യം പറഞ്ഞാൽ എന്താ സംസാരിക്കേണ്ടതെന്ന് എനിക്ക് ഒരു ഐഡിയയും ഇല്ലെന്നു... അതോണ്ട് ആദ്യമൊക്കെ ബ ബ്ബ ബ്ബ പറയായിരുന്നു ഞാൻ.... അപ്പോഴാണ് ഞാൻ റൈനുവിനെ നോക്കിയത്... ഓളെ ചുറ്റും നിന്ന് സഫുവും സൈറയും കൂടി ഓളെ കൺവിൻസ് ചെയ്യിക്കാൻ നോക്കുന്നത് കണ്ടപ്പോ ഞാൻ അറിയാതെ തന്നെ ഹാരിസിനോട് പറഞ്ഞ് പോയി എനിക്ക് അവളെ ഇഷ്ടാണെന്... നിക്കാഹ് കഴിഞ്ഞ പെണ്ണായത് കൊണ്ടും ഒരു ആങ്ങളയോട് തന്നെ ഈ കാര്യം പറഞ്ഞത് കൊണ്ടും അടി ഏത് വഴിയിൽ നിന്നാകും വരാ എന്ന് പറയാനേ പറ്റില്ല... പക്ഷെ ഞാൻ ആ നേരത്ത് അതൊന്നും ചിന്തിക്കാതെ റൈനുവിനോട് പറഞ്ഞതൊക്കെ ഹാരിസിനോടും പറഞ്ഞു... എല്ലാം കേട്ട് കഴിഞ്ഞാൽ തെറിയാകും മറുപടിയെന്ന് പ്രതീക്ഷിച്ച എനിക്ക് തെറ്റി പോയി... പകരം ഒരു അടക്കി പിടിച്ച ചിരിയാണ് ഞാൻ കേട്ടത്... എന്താണെന്ന് മനസ്സിലാകാതെ ഞാൻ ഹലോ എന്ന് പറഞ്ഞപ്പോ അവിടന്ന് ചിരി നിർത്തിയിട്ട് ഇത്തിരി ഗൗരവത്തിൽ തന്നെ അവൻ മറുപടി തന്നു... അവന്റെ പേര് ഹാരിസ് ആണെന്നും ഒരു മെക്കാനിക്ക് ആണെന്നും എന്നെ ഒന്ന് നേരിട്ട് കാണണമെന്നും... ആദ്യം അത് എനിക്കുള്ള ട്രാപ് ആണോ എന്ന് ഞാൻ സംശയിച്ചെങ്കിലും അവൻ തന്നെ ഇങ്ങോട്ട് കേറി പറഞ്ഞ സ്ഥിതിക്ക് ഞാനും ഓക്കേ പറഞ്ഞു... അപ്പോ ഇന്ന് വൈകിട്ട് റൈനുവിനെ കൊണ്ട് പോകാൻ ഹാരിസ് വരുമ്പോ എന്നെ കാണണം എന്ന് പറഞ്ഞു... ഞാൻ ഓക്കേ എല്ലാം പറഞ്ഞ പോലെ എന്ന് പറഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോ എന്നെ തന്നെ രൂക്ഷമായി നോക്കുന്ന റൈനുവിനെയാണ് കണ്ടത്... ഹാരിസിന് എന്നോട് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞപ്പോഴും അവന്റെ സംസാരത്തിന്റെ രീതി കേട്ടപ്പോഴും എനിക്ക് എന്തൊക്കെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഫീൽ ചെയ്ത പോലെ തോന്നി... അത് എന്താകുമെന്ന് ക്ലിയർ ചെയ്യാനാ റൈനുവിന്റെ കയ്യീന്ന് ഫോൺ വാങ്ങിയിട്ട് ഗാലറി എടുത്ത് നോക്കിയത്... അതിൽ അവളുടെയും ഫ്രണ്ട്സിന്റെയും ഫാമിലിന്റെയും ഫോട്ടോസ് ഉണ്ടെന്ന് അല്ലാതെ നിക്കാഹ് കഴിഞ്ഞതിന്റെയോ മിട്ടായി കൊടുക്കൽ നടന്നതിന്റെയോ ഒന്നും ഒരു ഫോട്ടോസും ഉണ്ടായിരുന്നില്ല... പോരാത്തതിന് അവളെ ചെക്കൻ ആണെന്ന് തോന്നിപ്പിക്കുന്ന ഒരുത്തന്റെ ഫോട്ടോയും ഞാൻ അതിൽ കണ്ടില്ല... എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ എന്തൊക്കെയോ ഒരു മിസ്റ്റേക്ക് പോലെ തോന്നി... അതോണ്ടാണ് അവളോട് അങ്ങനെ ഒക്കെ പറഞ്ഞത്... അവള് അതിന് ഒന്ന് പരുങ്ങി കൊണ്ട് എന്റെ കയ്യീന്ന് ഫോൺ തട്ടി പറിച്ച് വാങ്ങാൻ നോക്കിയപ്പോ തന്നെ കാര്യങ്ങൾ ഏകദേശം പിടി കിട്ടിയ പോലെ തോന്നി... അവളെ നമ്പറിൽ നിന്ന് എന്റെ ഫോണിലേക്ക് ഒരു മിസ്സ് കോൾ ചെയ്തിട്ട് ഞാൻ നമ്പർ സേവ് ചെയ്ത് വെച്ചിട്ട് അവൾക്ക് തന്നെ ഫോൺ തിരികെ നൽകി... എന്തൊക്കെയോ അവള് ഒളിക്കുന്നത് പോലെയൊക്കെ തോന്നുന്നുണ്ട്... അവള് ഇനി കള്ളം പറഞ്ഞതാണോ അവളെ നിക്കാഹ് കഴിഞ്ഞു എന്ന്... അപ്പോ ആ മാല...? ഈ ഫൈസൽ എന്ന് പറയുന്ന ആള്.... ഇതൊക്കെ എന്താകും... ഇതിനൊക്കെ ഉള്ള മറുപടി ഹാരിസിൽ നിന്ന് അറിയണമെന്ന് തീരുമാനിച്ച് ഉറപ്പിച്ച് ഞാൻ വൈകുന്നേരമാകാൻ കാത്തിരുന്നു... എന്തായാലും അവള് എന്തൊക്കെയോ മറച്ച് വെക്കുന്നുണ്ടെന്നുള്ളത് ഉറപ്പാ... അതെന്താകുമെന്ന് കണ്ട് പിടിക്കണം... പോരാത്തതിന് ഈയിടെയായി അവളോട് കൂടുതൽ അടുപ്പവും എനിക്ക് തോന്നുന്നുണ്ട്... അത് എന്താണെന്ന് മനസ്സിലാകുന്നില്ല... എന്തായാലും ഇതിനുള്ള മറുപടി ഒക്കെ എനിക്ക് ഹാരിസിൽ നിന്ന് ലഭിക്കുമെന്ന് കരുതുന്നു... അവനോട് തന്നെ ചോദിച്ച് നോക്കണം... ★★★★★★★★★★★★★★★★★★★ "ഡി റൈനു.... എന്താ അനക്ക് പറ്റിയെ... ഷാനുക്ക പോയപ്പോ തൊട്ട് നീയെന്തൊക്കെയോ ചിന്തയിൽ ആണല്ലോ... എന്താടി കാര്യം...?" സൈറയാണ്. "സൈറ.... ആ വായിനോക്കിക്ക് എന്തൊക്കെയോ സംശയം ഉള്ള പോലെ തോന്നുന്നു... ഫോണിൽ ഫോട്ടോസ് കാണാത്തോണ്ട് ഞാൻ പറഞ്ഞത് ഒക്കെ കള്ളമാണെന്ന് അവൻ മനസ്സിലാക്കിയിട്ട് ഉണ്ടാകോ എന്നൊരു തോന്നൽ..." വൈകിട്ട് ഹോസ്റ്റലിൽ എത്തി വീട്ടിലേക്ക് പോകാൻ വേണ്ടി റെഡിയായി കൊണ്ടിരിക്കുന്നതിനിടക്ക് ഞാൻ അവർക്ക് മറുപടി നൽകി... "എനിക്കും ആ സംശയം ഉണ്ട് റൈനു... ഷാനുക്ക എന്തൊക്കെയോ നിന്നെ കുറിച്ച് അറിഞ്ഞിട്ടുണ്ട്...." "അങ്ങനെ ആണെങ്കിൽ പിന്നെ എന്തിനാ ഇവളെ കാക്കാനോട് ഷാനുക്ക അങ്ങനെ ഒക്കെ പറഞ്ഞത്...? അപ്പോ ഒന്നും അറിഞ്ഞ് കാണാൻ വഴിയില്ല സഫു...." "പക്ഷെ സൈറ.... ഷാനുക്ക എന്താ ഓളെ കാക്കാനോട് പറഞ്ഞതെന്ന് നമ്മള് കേട്ടിട്ടില്ലല്ലോ... പിന്നെ എങ്ങനെ ഉറപ്പിക്കാൻ പറ്റും ഒന്നും അറിഞ്ഞിട്ടില്ലെന്ന്..." " നീ പറഞ്ഞതും ശരിയാ സഫു..... എടി റൈനു ഷാനുക്ക വല്ലതും അറിഞ്ഞിട്ടുണ്ടെങ്കിൽ നീ പെട്ട് പോകുമല്ലോ മോളെ..." "ഡി... പേടിപ്പിക്കല്ലേ.... അത്ര പെട്ടെന്ന് ഒന്നും ഞാൻ പേടിക്കില്ല... എനിക്ക് അവനെ പേടിയുമില്ല.... അവൻ ഇനി അത് അറിഞ്ഞാൽ തന്നെ എനിക്ക് പുല്ലാണ്... ഞാൻ പറഞ്ഞത് ഒക്കെ കേട്ട് വിശ്വസിച്ച അവന്മാര് മണ്ടൻ... അല്ലാതെ ഞാൻ എന്ത് പറയാനാ....?" "ഡി നീ വല്ലാതെ അവരെ അങ്ങനെ പുച്ഛിച്ച് തള്ളണ്ട.... മൂർക്കൻ പാമ്പിനെയാ നീ നോവിച്ച് വിട്ടത് അത് തിരിച്ച് കൊത്തില്ലെന്ന് എന്താ ഇത്ര ഉറപ്പ്...?" സൈറയാണ്. "ശരിയാ... ഷാനുക്ക അത് അറിഞ്ഞിട്ടുണ്ടെങ്കിൽ നിനക്ക് ഇട്ട് ഒരു പണി എത്രെയും പെട്ടെന്ന് തന്നെ കിട്ടും..." രണ്ടും കൂടി ചേർന്ന് നമ്മളെ ഉള്ള ധൈര്യം കൂടി കളയാൻ നോക്കിയെങ്കിലും നമ്മളത് കാര്യമാക്കിയില്ല... എന്നാലും അവര് പറഞ്ഞ പോലെ സൂക്ഷിക്കുന്നത് നല്ലത് ആണെന്ന് എനിക്കും തോന്നി... ആദ്യം കാക്കാനോട് എന്താ അവൻ പറഞ്ഞതെന്ന് അറിയണം... അതിന് എന്താ കാക്ക അവന് നൽകിയ മറുപടി എന്നും അറിയണം... എന്നിട്ടെ എന്തും തീരുമാനിക്കാൻ പറ്റൂ.... എന്നൊക്കെ മനസ്സിൽ ഉറപ്പിച്ചോണ്ട് ഞാൻ ബാഗ് പാക്ക് ചെയ്ത് കാക്കാക്ക് വിളിച്ചു... ഓൻ ഹോസ്റ്റലിൽ എത്താറായി ഇറങ്ങിക്കോ എന്ന് പറഞ്ഞതും അവളുമാരേയും കൂട്ടി ബാഗും എടുത്ത് വാർഡന്റെ അടുത്തേക്ക് ചെന്നു... എന്നിട്ട് പോകുന്നതിന്റെ പെർമിഷൻ ഒക്കെ വാങ്ങിച്ച് പുറത്ത് ഗാർഡനിൽ ഇരുന്ന് അവനെ വെയിറ്റ് ചെയ്തു... അപ്പോഴാണ് എന്റെ ഫോണിലേക്ക് അറിയാത്ത നമ്പറിൽ നിന്നും ഒരു കോൾ വന്നത്... എടുത്ത് നോക്കിയപ്പോ ആ വായിനോക്കിയായിരുന്നു ആള്.... "ഹലോ.... ആരാ....?" "ഹലോ... എന്റെ ശബ്ദം കേട്ടിട്ടും അനക്ക് എന്നെ മനസ്സിലായില്ലേ റൈനു.... ഞാൻ ഷംനാദാ...." ഓൻ ആണെന്ന് കേട്ടപ്പോ തന്നെ ഫോൺ കട്ടാക്കാൻ നിന്നെങ്കിലും എന്തോ മനസ്സ് അതിന് അനുവദിച്ചില്ല... അതോണ്ട് ഞാൻ അവനോട് സംസാരിച്ചു.... "എന്തിനാ വിളിച്ചേ...? എന്താ കാര്യം...?" "എന്തിനാ റൈനു നീ ഇങ്ങനെ ചൂടാകുന്നെ...? ഞാൻ ഒരു കാര്യം അറിയാൻ വേണ്ടി വിളിച്ചതല്ലേ..." "എന്ത് കാര്യം...?" "അന്നെ കൊണ്ട് പോകാൻ അന്റെ കാക്ക വന്നോ...?" "അതെന്തിനാ നീ അറിയുന്നെ...? നിനക്ക് നിന്റെ കാര്യം നോക്കിയാൽ പോരെ...?" "നിന്റെ കാക്ക തന്നെയാ എന്നോട് പറഞ്ഞത് അവന് എന്നെ നേരിട്ട് കാണണം എന്തോ സംസാരിക്കാനുണ്ട് വൈകിട്ട് വന്നാൽ കാണാൻ പറ്റോ എന്ന്...?" "വാട്ട്...?" ഓൻ പറയുന്നത് കേട്ട് നമ്മള് ആകെ ഞെട്ടി... എന്തിനാകും ഇവനെ കാക്ക കാണാൻ വിളിച്ചതെന്ന് ചിന്തിച്ചിട്ട് എനിക്ക് ഒന്നും പിടി കിട്ടുന്നില്ല.... എന്റെ വാട്ട് പറച്ചിലിന്റെ ശബ്ദം കേട്ട് സഫുവും സൈറയും കൂടി കാര്യം തിരക്കിയെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല.... "നീയെന്തിനാടി ഇങ്ങനെ കിടന്ന് അലറുന്നെ...? അതിന് മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.... ഹാരിസിന് എന്നെ കാണണം എന്ന് പറഞ്ഞു... അത്രയല്ലേയുള്ളൂ...." "എ...എന്തിന്...?" "ആ.... എനിക്കറിയില്ല...." "നിങ്ങൾ തമ്മിൽ നേരത്തെ പരിചയമുണ്ടോ...?" "ഏയ്.... ഇങ്ങനെയൊക്കെ അല്ലെ പരിചയപ്പെടാ.... അതോണ്ട് ഞാൻ അവൻ വരുന്നതും കാത്ത് ഇവിടെ തന്നെ നില്പുണ്ട്.... അവൻ വന്നാൽ പറയണേ...?" "ഇവിടേയോ...?" "അതെ... നിന്റെ ഹോസ്റ്റലിന്റെ മുന്നിൽ ഞാനുണ്ട്.... നിന്റെ കാക്ക വരുമ്പോ അറിയിക്കണേ...." എന്ന് പറഞ്ഞ് ചിരിച്ചോണ്ട് ഓൻ ഫോൺ വെച്ചതും എന്തിനാ കാക്ക അങ്ങനെ ഒക്കെ പറഞ്ഞതെന്ന് ചിന്തിച്ച് തലക്ക് ആകെ പ്രാന്ത് പിടിക്കുന്ന പോലെ തോന്നി... ഗാർഡനിൽ നിന്ന് ഗേറ്റിലൂടെ പുറത്തേക്ക് നോക്കിയപ്പോഴാണെങ്കിൽ ആ വായിനോക്കി അവിടെ തന്നെ നിന്നോണ്ട് ഫോണിൽ കളിക്കാണ്... കാര്യം മനസ്സിൽ ആകാതെ സൈറയും സഫുവും കൂടി എന്താന്ന് ചോദിച്ചപ്പോ അവരോട് ആ വായിനോക്കി പറഞ്ഞതൊക്കെ പറഞ്ഞ് കൊടുത്തു... അത് കേട്ടപ്പോ അവറ്റകളും നമ്മളെ പോലെ എന്തിനാകും കാക്ക അവനെ വിളിപ്പിച്ചത് എന്നായിരുന്നു ചിന്തിച്ചത്.... അപ്പോ തന്നെ കാക്ക വരുന്നത് കണ്ടതും നമ്മള് ബാഗ് പോലും എടുക്കാതെ വേഗം അവന്റെ അടുത്തേക്ക് ഓടി ചെന്നു... നമ്മളെ പരക്കം പാച്ചില് കണ്ടിട്ട് സൈറയും സഫുവും കൂടി പിന്നാലെ നമ്മളെ ബാഗും എടുത്ത് വന്നു... നമ്മള് വേഗം കാക്കാൻറെ കൂടെ ബൈക്കിൽ കയറിയിട്ട് ആ വായിനോക്കിയെ ഇടങ്കണ്ണിട്ട് നോക്കി കൊണ്ട് വേഗം വണ്ടി വിടെന്ന് പറഞ്ഞ് ദൃതി കൂട്ടി... "എന്താടി റൈനു നിനക്ക് ഇത്രക്ക് ദൃതി... വീട്ടിൽ ഉള്ളോരെ കാണാൻ ഇത്രക്ക് കൊതിയായോ...?" "ഓ... അതൊക്കെ പിന്നെ പറയാ... വേഗം വണ്ടിയെടുക്ക്...." "ഡി റൈനു... നിനക്ക് ഈ ബാഗ് ഒന്നും വേണ്ടേ....?" എന്ന് ചോദിച്ചോണ്ട് ഗേറ്റ് കടന്ന് വന്ന് സഫുവും സൈറയും കൂടി നമ്മക്ക് ബാഗ് തന്നപ്പോ നമ്മള് സ്വയം തലക്ക് ഒരു മേട്ടം മേടി കൊണ്ട് അത് അവരെ കയ്യീന്ന് വാങ്ങിച്ചു.... "സൈറ അടുത്ത മാസം കല്യാണമല്ലേ അന്റെ ഇർഫാൻ നാട്ടിൽ ഉണ്ടോ...?" "ഇല്ല ഹാരിസ്ക്ക... മൂപ്പര് അടുത്ത ആഴ്ച വരോള്ളു.... വന്നാൽ പിന്നെ ഞാനും ലീവാകും...." എന്ന് പറഞ്ഞ് സൈറ ഒന്ന് ചിരിച്ചു... അപ്പോഴാണ് ഞാൻ ആ വായിനോക്കിയെ ശ്രദ്ധിച്ചത്... ഞങ്ങളെ കണ്ടതും ഓൻ ഞങ്ങളെ അടുത്തേക്ക് നടന്ന് വരുന്നത് നമ്മള് കണ്ടു... അത് കണ്ടപ്പോ തന്നെ നമ്മള് വീണ്ടും ദൃതി കൂട്ടി കൊണ്ടിരുന്നു... "കാക്ക വാ പോകാം... ഇപ്പോ തന്നെ ലേറ്റ് ആയി... വണ്ടിയെടുക്ക്... വേഗം പോ... പോ...." "എന്താടി റൈനു അനക്ക്....? ഞാൻ അവരോട് സംസാരിക്കല്ലേ...? ഇതാരാ പുതിയ കക്ഷി കോളേജ് മേറ്റ് ആണോ...?" സഫുവിനെ ചൂണ്ടി കൊണ്ട് ഓൻ അത് ചോദിച്ചപ്പോഴും ഞാൻ നോക്കിയത് ആ വായിനോക്കിയെ ആയിരുന്നു... ഓൻ ഇപ്പോ ഞങ്ങളെ തൊട്ടടുത്ത് എത്താൻ ആയിട്ടുണ്ട്... അവൻ അടുത്ത് എത്തുന്നതിന് മുൻപ് തന്നെ ഇവിടന്ന് പോകണം.... "അതെ... അവളെ പേര് സഫുവാന... സിംഗിൾ ആണ് ... നിനക്ക് വേണേൽ ഞാൻ ഓളെ ഒപ്പിച്ച് തരാ.... ബാക്കി ഡീറ്റൈൽസ് വീട്ടിൽ ചെന്നിട്ട് വിശദമായി പറഞ്ഞും തരാ... ഇപ്പോ വേഗം വണ്ടിയെടുക്ക്...." എന്നൊക്കെ കൂടി നമ്മള് ഒരൊറ്റ ശ്വാസത്തിൽ പറഞ്ഞ് നിർത്തിയതും സഫുവിന്റെയും കാക്കന്റെയും കിളി എങ്ങോട്ടൊക്കെയോ പറന്ന് പോയി... രണ്ടും കൂടി ഒരു അവിഞ്ഞ ചിരി പാസാക്കി കൊണ്ട് കാക്ക ചുമ്മാ എന്ന് പറഞ്ഞ് ബൈക്ക് സ്റ്റാർട്ട് ചെയ്തതും ആ വായിനോക്കി ബൈക്കിന് മുന്നിൽ വന്ന് നിന്നു.... "ഹായ് ഹാരിസ്.... ഞാൻ ഷംനാദ്.... എന്നെ കാണണമെന്ന് പറഞ്ഞിട്ട് എന്താ ഒന്നും മിണ്ടാതെ പോകുന്നെ...?" ഓൻ അത് പറഞ്ഞതും ഞാൻ പകച്ച് പണ്ടാറടങ്ങി സൈറയേയും സഫുവിനെയും ഒന്ന് നോക്കി... അവറ്റകൾ രണ്ടും നമ്മളെ നോക്കി അന്തം വിട്ട് നിൽക്കാണ്.... നമ്മളെ പുന്നാര കൂടപ്പിറപ്പ് കുരിപ്പ് ആണെങ്കിൽ ഓൻ ഷംനാദ് ആണെന്ന് കേട്ടപ്പോ തന്നെ നമ്മളെ കണ്ണാടിയിലൂടെ നോക്കിയിട്ട് ഓൻക്ക് കൈ കൊടുത്ത് സംസാരിക്കാൻ തുടങ്ങി.... എന്താകും കാക്ക ഓനോട് സംസാരിക്കാൻ പോകുന്നതെന്ന് എനിക്ക് ആലോജിച്ച് നോക്കിയിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.... ഞാൻ പറഞ്ഞത് കള്ളമാണെന്ന് എങ്ങാനും മനസ്സിലാകുന്ന തരത്തിൽ ഇവന്റെ വായെന്ന് എന്തേലും വീണാൽ എന്താകും ഇവിടെ നടക്കാ...? ആലോജിക്കുമ്പോ ഒന്നും വേണ്ടടിയിരുന്നില്ലെന്ന് വരെ എനിക്ക് തോന്നി പോയി.... "ഹാരിസിന് എന്നെ കാണണം എന്തൊക്കെയോ സംസാരിക്കണം എന്ന് പറഞ്ഞിട്ട് എന്താ കാര്യം എന്ന് പറഞ്ഞില്ലല്ലോ....?" "എല്ലാം ഇവളെ കാര്യം തന്നെയാണ് ഷംനാദ്...." എന്ന് കാക്ക പറയുന്നത് കേട്ട് ഞാൻ അവന്റെ തോളിൽ കൈ വെച്ച് ഒന്ന് പിടി മുറുക്കി.... (തുടരും) ******************************************** സോറി ഫ്രണ്ട്സ് നിങ്ങള് പ്രതീക്ഷിച്ച പോലെയൊന്നും ഈ പാർട്ട് നന്നായിട്ടുണ്ടാകില്ല... എനിക്ക് എഴുതാൻ ഒന്നും തോന്നുന്നില്ല.... മനസ്സാകെ അസ്വസ്ഥമാണ്.... അതോണ്ട് ഈ പാർട്ട് ബോറിങ് ആയിരിക്കും.... അടുത്ത പാർട്ട് എപ്പോ പോസ്റ്റുമെന്ന് ഉറപ്പ് നൽകാൻ പറ്റില്ല.... എനിക്ക് ഒരു ബ്രേക്ക് അത്യാവശ്യമാണ്.... ഇൻഷാ അല്ലാഹ് പെട്ടെന്ന് തന്നെ ഈ സ്റ്റോറി മുഴുവനാക്കി നിർത്തുന്നത് ആയിരിക്കും.... നിങ്ങളെ സപ്പോർട്ടിന് ഒക്കെ ഒരുപാട് നന്ദിയുണ്ട് ഫ്രണ്ട്സ്... താങ്ക്യൂ സൊ മച്ച്....
13.9k views
2 days ago
#

📙 നോവൽ

*💘*കാണാമറയാതെൻ മനസ്സ്*💘* *_ഭാഗം.66_* 📝Musrifa Muhiyadeen🎻 .അപ്പോൾ ആഷി പറയുന്നത് കേട്ട് എന്റെ കാതുകളെ എനിക്ക് വിശ്വസിക്കാനായില്ല.... "അതേ... ഞാനാണ് ചെയ്തത് ഏന്ത്യയെ... ഇത് കേൾകാനല്ലേ നിങ്ങളൊക്കെ നിക്കുന്നത്......ഞാൻ അല്ലെന്നു പറഞ്ഞാൽ വിശ്വാസികുമോ നിങ്ങൾ....." ആഷി അതു പറഞ്ഞു എല്ലാരേയും നോക്കി... അപ്പോഴേക്കും എല്ലാരും പരസ്പരം എന്തൊക്കെയോ പറഞ്ഞു ബഹളമുണ്ടാക്കാൻ തുടങ്ങി... "നീ തന്നെയാണ് ഇതൊക്കെ ചെയ്തത്.... അതിനി നീ എന്ത് പറഞ്ഞാലും ആരും വിശ്വസിക്കാൻ പോവുന്നില്ല...എല്ലാം നേരിൽ കണ്ട് അറിഞ്ഞതാണ് ഞങ്ങളൊക്കെ..." അത് പറഞ്ഞത് ആ ഫർസിയുടെ കൂട്ടത്തിൽ ഉള്ള അവളെ ചങ്കയിരുന്നു..... "ആഷിക്... ഞങ്ങളൊക്കെ കണ്ടു ബോത്യപ്പെട്ടു... ഇനി നടപടിയുണ്ടാകും.... നീ ഇപ്പോൾ ഇവിടുന്ന് പോകു.... ഞാൻ വിളിക്കാം.... താൻ എന്തെങ്കിലും പറഞ്ഞു ബോത്യപ്പെടുത്താൻ ഉണ്ടെങ്കിൽ അപ്പോഴാകാം...പ്രിൻസിപ്പൽ" ആഷി ആകെ കലിപ്പ് കേറി നിക്കായിരുന്നു... അവിടെ നിന്നു ഇറങ്ങി ഒറ്റ പോകായിരുന്നു... സർ എല്ലാരോടും പിരിഞ്ഞു പോവാൻ പറഞ്ഞു ഫർസിയെ ടീച്ചേഴ്സ് കൂട്ടി പോയി.... ആഷിയുടെ പിറകെ നമ്മളെ ടീമിലെ എല്ലാരും ചെന്നെങ്കിലും ഓൻ കാറെടുത്ത് പോയി കഴിഞ്ഞിരുന്നു.... നമ്മളെ ഒന്നു നോക്കുക പോലും ചെയ്യാതെ.... എന്റെ മനസ്സിൽ കുറെ ചോഥ്യങ്ങൾ വന്നു ചേർന്നു... എന്താ അവിടെ നടന്നത്... ആശിയാണോ...അവനെന്താ ഒന്നും പറയാത്തത്.... അഥവാ അവനെ കുരുക്കിയതാനെൽ ആരായിരിക്കും... ഞാൻ ഇതൊക്കെ ചിന്തിച്ചിരുന്നു... നമ്മളെ ടീം എല്ലാരും ഓനെ എങ്ങോട്ട് പോയെന്നറിയതെ മാറി മാറി വിളിച്ചോണ്ടിരുന്നു...... ആദ്യം റിങ് ചെയ്യുന്നുണ്ടായിരുന്നു...പിന്നെ അതും നിന്നു... സ്വിറ്റ്ച്ചട് ഓഫ് ആണ്... അങ്ങനെ അവരൊക്കെ കൂടി അവനെ അന്വേഷിച്ചിറങ്ങി.... ഞങ്ങക്ക് ഇതൊക്കെ കാരണം ആകെ മൂഡ് പോയി... ആഷി എവിടെ പോയെന്നറിയതെ ടെന്ഷന് ആയി... നാജി നല്ല വിഷമത്തിൽ ആയിരുന്നു... നിഷുക്കാനെ വിളിച്ചപ്പോൾ ഒരു വിവരവും കിട്ടിയില്ല എന്നു പറഞ്ഞു... നിങ്ങൾ അവിടെ നീക്കാതെ വീട്ടിൽ പൊക്കോ എന്നും പറഞ്ഞു... നേരവും വൈകിയിരുന്നു..... പ്രോഗ്രാമോക്കെ കഴിഞ്ഞു പോവുന്ന എല്ലാവരും നമ്മളെയൊക്കെ ഒരു വേറെ രീതിയിൽ നോക്കാനും എന്തൊക്കെയോ പറയാനും തുടങ്ങി... അത് കൊണ്ട് നമ്മളൊക്കെ വേഗം അവിടെ നിന്നു പോയി..നാജിയെ ബസ്സിൽ കയറ്റി വിട്ടു നമ്മള് പോന്നു... അന്ന് വീട്ടിൽ എത്തിയിട്ടും ഒരു മനസ്സമാദാനവുമില്ല.... സാബിയെയും നിഷുക്കാനെയൊക്കെ വിളിച്ചു...ആർക്കും ഒരു വിവരവുമില്ലെന്നു പറഞ്ഞു... ആഷി പതിവായി പോവുന്നിടവും മറ്റു സ്ഥലങ്ങളൊക്കെ അന്വേഷിച്ചു... എവിടെയും ഇല്ല.... നാജി ആണേൽ വീട്ടിൽ എല്ലാം അറിഞ്ഞിട്ടു ഉമ്മച്ചിയൊക്കെ വിഷമത്തിലാണെന്നു പറഞ്ഞു ഒറ്റ കരച്ചിലാണ്.... ഇതൊക്കെ കേട്ട് എനിക് ആകെ ഭ്രാന്തു പിടിക്കുന്ന പോലെയായി.... ഫുഡ് കഴിക്കാതെ പോയി കിടന്നു.... ഉമ്മച്ചി എന്താ കഴിക്കാതെ എന്നൊക്കെ ചോദിച്ചു ശല്യവുമായി വന്നെങ്കിലും നമ്മള് ഉറങ്ങാണെന്നു പറഞ്ഞു വാശി പിടിച്ചപ്പോൾ ഉമ്മച്ചി പോയി.... പിറ്റേന്ന് ക്ലാസുള്ളത് കൊണ്ട് രാവിലെ റെഡി ആയി.... ആഷിയുടെ വിവരം അറിയാതെ ആകെ ഒരു മൂഡ് ഓഫ് ആണ്... പിന്നെ ഉമ്മച്ചി എന്താന്നോക്കെ ചോദിച്ചു വരുമെന്ന് കരുതി ഞാൻ വേഗം ഇറങ്ങി.... കോളേജിൽ ചെന്നപ്പോൾ എല്ലാരും വന്നിട്ടുണ്ട്.. ഷെമിയും ഞാനും അവരൊക്കെ ഇരിക്കുന്ന നമ്മുടെ ആൽ മരച്ചുവട്ടിൽ പോയിരുന്നു.... എല്ലാവർക്കും ആഷി എവിടെ പോയെന്നറിയതെ ടെന്ഷനിൽ ആണ്... നാജി ഇന്ന് വന്നിട്ടില്ല.... വിളിച്ച്പ്പോൾ വരുന്നില്ലെന്നു പറഞ്ഞു... കോളേജിൽ എല്ലാവർക്കും ഇപ്പോൾ ആഷിയെ പറ്റി പറഞ്ഞു നടക്കാനെ നേരമുള്ളു...ഞങ്ങളെ കാണുമ്പോഴൊക്കെ അവനെ എന്തൊക്കെയോ പറയും... ഞങ്ങൾ മറുത്ത് എന്തേലും പറഞ്ഞാൽ അവരൊക്കെ ആഷി പിന്നെന്തിന് ആരോടും പറയാതെ എവിടേക്കോ ഒളിച്ചോടിയതെന്നാണ് ചോത്യം.... അതോടെ നമുക്ക് ഒന്നും പറയാൻ പറ്റാതെയായി.... അപ്പോഴാണ് ആ ശിഹാബ് വരുന്നത് എന്റെ നേർക്കായി.... വന്നപ്പോൾ തന്നെ ഓൻ എന്തോ വിജയിയെ പോലെ നമ്മളെയൊക്കെ നോക്കി ഒരു മാതിരി ചിരിക്കാൻ തുടങ്ങി... നമ്മളൊക്കെ മൈൻഡ് ചെയ്യാതെ പോവനൊരുങ്ങിയപ്പോൾ അവൻ നമ്മളെ തടഞ്ഞു.... "അങ്ങനെ അങ്ങ് പോയാലോ... നിങ്ങളെയൊക്കെ ഹീറോ... ആ കലിപ്പൻ അവനെവിടെ.... കൂട്ടത്തിൽ കാണാനില്ലല്ലോ.... എന്തു പറ്റി...." "ഹോ.. സോറി... ഞാൻ അത് മറന്നു... ഇന്നലെ എങ്ങോട്ടോ ഇറങ്ങി പോയവൻ തിരിച്ചു വന്നില്ലെന്നു പറയുന്ന കേട്ടു... ശരിയാണോ..." ഓന്റെ വർത്താനം കേട്ട് എനിക്കാകെ ചൊറിഞ്ഞു വരുന്നുണ്ട്....നമ്മളെ ടീമിന്റെ കാര്യവും അതുപോലെയാണ്...... "ആണെടാ... അതിനിപ്പോൾ നിനക്കെന്താ... നീ ചൊറിയാൻ നിക്കാതെ പോടാ...നിഷുക്ക" "ഹോ... എനിക്കെന്താ... എന്റെ റൂട്ടിലുള്ള തടസ്സത്തിനെയല്ലേ നീക്കി തന്നത്... അപ്പോൾ എനിക്ക് സന്തോഷമാണ് പെരുത്ത്...." "നീ അങ്ങനെ അതികം സന്തോഷിക്കണ്ട... അവൻ വരും ഞങ്ങൾകൊക്കെ ഉറപ്പാണ്...സാബി" "നിങ്ങൾ ഉറപ്പിച്ചോ... ഞാൻ പറയുന്നു അവൻ വരില്ലെന്ന്... അങ്ങനെ വരാതിരിക്കാൻ ഞാൻ നോക്കും... ഇല്ലേൽ ഇത്ര കഷ്ടപ്പെട്ട് ഞാൻ അവനെ ഇവിടുന്ന് പുറത്താക്കി ഓടിപ്പിക്കുമായിരുന്നോ.. ശിഹാബ് അത് പറഞ്ഞതും നമ്മളൊന്നും മനസിലാകാതെ ഓനെ തന്നെ നോക്കി.... ഇവനിതെന്തൊക്കെയ പറയുന്നേ.... "ഡാ... നീ ഇപ്പോൾ എന്താ പറഞ്ഞേ... ഒന്നു കൂടി പറഞ്ഞേ... ഷാഹിദിക്ക.." "ഹേയ്.. ഞാൻ ഒന്നും പറഞ്ഞില്ല.. നീ കേട്ടതാവും."...ശിഹാബ് "ഡാ... നീ എന്തോ പറഞ്ഞു... പറയെടാ... അതിനർത്ഥം ഇന്നാലെയൊക്കെ നടന്നത് നീ ചെയ്‌തതെന്നല്ലേ നീ പറഞ്ഞേ....ഷാഹിയാണ്... നിങ്ങൾ കേട്ട സ്ഥിതിക്ക് ഞാൻ പറയാം...ആ ഞാൻ തന്നെയാണ് എല്ലാം ചെയ്തത്.... ഇന്നലെ ഞാൻ മനപ്പൂർവം ഒരു കാരണമുണ്ടാക്കി ഫർസിയെ ലാഭിനടുത്തുള്ള മുറിയിലേക്ക് വരുത്തിച്ചു.... ആഷി അതിന് മുമ്പായി ഒരു പ്രോഗ്രാം ലിസ്റ്റ്തിരയുന്നത് കണ്ടിരുന്നു.... അത് എന്റെ കയ്യിൽ കിട്ടിയപ്പോൾ തന്നെ ഞാൻ അത് ലാബിനടുത്തുള്ള റൂമിൽ കൊണ്ട് വച്ചിരുന്നു..... അതിലെ പോയ രണ്ടാലോട് ഇവിടെ ലിസ്റ്റുണ്ടെന്നു ആശിയോട് ആ കാര്യം പറയാൻ എൽപിച്ചു...അവർ പറഞ്ഞത് പോലെ ചെന്നു പറഞ്ഞതും ആഷി അതേടുക്കാൻ വരുമേന്ന് എനിക്കുറപ്പായിരുന്നു.... ഫർസിയുള്ള മുറിയിലേക്ക് ആഷി ലിസ്റ്റ് എടുക്കാൻ പോയ സമയം നോക്കി ഇരുട്ടുള്ള മുറിയിലേക്ക് ഞാൻ ഫർസിയെ പിടിച്ചു കയറ്റി....പിന്നെ എന്റെ പ്ലാൻ വർക് ഔട്ട് ചെയ്യുകയായിരുന്നു ഞാൻ.... ഞാൻ പ്രതീക്ഷിച്ചതുപോലെ ആഷി അതിലൂടെ പോകുമ്പോൾ ഞാൻ ചില ശബ്ദങ്ങൾ അവനെ കേൾപ്പിക്കാൻ ഇടയാക്കി...... ഞാൻ വിചാരിച്ചതുപോലെ അവൻ മുറി ചവിട്ടി തുറന്നു അകത്തേക്ക് കയറിയതും... ഇരുട്ടത്ത് മറഞ്ഞു നിന്ന ഞാൻ ആഷിയെ തള്ളിയിട്ടു കൊണ്ട് ഓടി...അതിനിടയിൽ ഞാൻ അവന്റെ ഷർട്ടിന് ചെറിയ പണിയും കൊടുത്തിട്ടാണ് ഓടിയെ.... പ്രതീക്ഷിച്ചതു പോലെ... അവിടെ ഞാൻ കാരണം ഉണ്ടായ അവളുടെ നിലവിളിയുടെ ശബ്ദം കേട്ട് എല്ലാരും ഓടി കൂടി.... അവരുടെ ഇടയിൽ ഞാനും ഒന്നും അറിയാത്ത പോലെ നടിച്ചു.... അവൻ ഒന്നും പറയാതെ എല്ലാവരെയും ചോഥ്യങ്ങൾക്കു മുന്നിൽ ദേഷ്യപ്പെട്ടു ഇറങ്ങി പോവുമ്പോൾ ഞാൻ മനസ്സിലാക്കിയതാണ് ..... ഇനി അവൻ വരില്ല....അത്രേയ്ക്ക് അവനിന്നാലെ എല്ലാരേയും മുന്നിൽ നാണം കേട്ടിട്ടുണ്ട്....അവന് വരില്ല.... ശിഹാബ് ഇതൊക്കെ പറഞ്ഞപ്പോൾ ഞമ്മള് ആകെ ഞെട്ടിപ്പോയി....ഇതൊക്കെ സംഭവിച്ചിട്ടും ആഷി ഒന്നും പറഞ്ഞിലേന്നു മാത്രമല്ല... അവനെന്താ ആരോടും ഒന്നും പറയാതെ പോയേ..... അവനിതൊക്കെ പറഞ്ഞത് എല്ലാവരും കേട്ടിട്ടുണ്ട്....ഫർസിയടക്കം..... "ഡാ... നീ എന്നോട് ഇതൊക്കെ ചെയ്തു... എന്നിട്ട് മറ്റൊരാളുടെ തലയിൽ കെട്ടി വച്ചു... ഇന്നത്തോടെ ഞാൻ അന്റെ പിറകെ നടക്കുന്നത് നിർത്തി....I hate u...." അത്രെയും പറഞ്ഞു ഓൾ കാരഞ്ഞോണ്ട് പോവുന്നത് കണ്ടപ്പോൾ ആർക്കും സഹിച്ചില്ല....അവൾ അവൻ പോകുമ്പോൾ എന്തൊക്കെയോ വിളിച്ചു കൂവുന്നുണ്ട്..... "ഡി... നീ പൊക്കോ... നീ വെറുക്കണം എന്നെ അതിനും കൂടി തന്നെയാണ് ഞാൻ ഇതിപ്പോൾ എല്ലാരും കേൾക്കെ പറഞ്ഞത്.....കുറെ ദിവസമായി എന്റെ വഴിയിൽ നിന്ന് നിന്നെ ഒഴിപ്പിക്കാൻ ഞാൻ നോക്കുന്നു.....ഹഹ ഇപ്പോഴെങ്കിലും നടന്നല്ലോ..." അതും പറഞ്ഞു ചിരിച്ചു കൊണ്ട് എന്റെ നേർക്കു തിരിഞ്ഞു..... "ഡോ... പുല്ലേ... നീ നിന്റെ വൃത്തി കെട്ട കളി കൊണ്ട് ആഷിയെ തകർത്തെന്നു കരുതണ്ട... അവൻ വരും..... നീ പോടാ...😠നിഷുക്ക" നിഷുക്ക അവന്റെ കോളർ പിടിച്ചു ഇത്രെയും പറഞ്ഞപ്പോഴേക്കും പ്രിൻസി വന്നു...രണ്ടാളും അപ്പോഴേക്കും മാറി നിന്നു.... ശിഹാബിനെ സസ്‌പെൻഡ് ചെയ്തു.. ആഷിയെ എത്രെയും പെട്ടെന്ന് കോളേജിൽ തിരിച്ചു കൊണ്ട് വരണമെന്നും പറഞ്ഞു സർ പോയി.. "ആഷി... അവൻ നിങ്ങളെയൊക്കെ വിട്ട് പോവില്ല... അവൻ വരും... വന്നില്ലെങ്കിൽ നിങ്ങൾ കൊണ്ട് വരണം... കേട്ടല്ലോ... എല്ലാവരും പഴയ പോലെ ഉഷാറാവ് കേട്ടോ..'" റാഷിദ് സർ നമ്മളോട് അതും പറഞ്ഞു നമ്മളെ ഉന്മേഷമുണ്ടാക്കി പോയി... അങ്ങനെ അന്നത്തെ ക്ലാസ് തട്ടി മുട്ടിയൊക്കെ കഴിഞ്ഞു.... നാജിയോട് ഒക്കെ വിളിച്ചു പറഞ്ഞു ആഷി തിരിച്ചു വരുമെന്ന് നമ്മള് ഉറപ്പിച്ചു.... നാജി ക്ലാസ്സിൽ വന്നു തുടങ്ങി.... ദിവസങ്ങൾ കടന്നു പോയി... ആഷി വരികയോ നമുക്ക് ഒരു വിവരം ലഭിക്കുകയോ ചെയ്തില്ല.... പറ്റുന്ന രീതിയിലൊക്കെ നമ്മൾ പലയിടത്തും അന്വേഷിച്ചു....ഒരുവിവരവും കിട്ടിയില്ല...... ആഴ്ചകൾ മാസങ്ങൾ ഒക്കെ കഴിഞ്ഞു.... കോളേജിൽ ആഷി ഇല്ലാത്തതിന്റെ കുറവ് നന്നായി അറിയുന്നുണ്ട്....അത് കൊണ്ട് തന്നെ നമ്മളെ ടീം പഴയ പോലെ ഉഷാരോന്നുമില്ല..... അങ്ങനെ ഈ എക്സമൊക്കെയായി ഈ അധ്യയന വർഷം കഴിഞ്ഞു....നമ്മുടെ ഫൈനൽ yearsinte സെന്റ് ഓഫ് ഒക്കെ കഴിഞ്ഞു...... ആഷി ഇല്ലാത്തത് കൊണ്ട് കാര്യമായ പരിപാടികളൊന്നും ഉണ്ടായിരുന്നില്ല... അവനല്ലേ എല്ലാം നന്നായി ചെയ്തിരുന്നത്....അതുപോലെ വേറെ ആരുമില്ല... നിഷുക്ക ഒന്നും അതിന് intrest കാണിച്ചില്ല..... ശിഹാബ് പഴയ ഒലിപ്പീരൊക്കെയായി പിറകെ നടന്നിരുന്നു...അന്ന് കൂടി അവൻ എന്റെ പിറകെ വന്നപ്പോൾ എനിക്ക് ദേഷ്യമായിരുന്നു....ആഷിയെ ഇവിടെ നിന്നും നമ്മളിൽ നിന്നു ആകറ്റിയതിന്റെ ദേഷ്യം...... അന്ന് എല്ലാവരും പിരിഞ്ഞു....നാജി പഴയ പോലെ ഉഷാറൊന്നുമില്ല... വീട്ടിൽ ഉമ്മച്ചി ആകെ തളർന്നെന്നു പറഞ്ഞു....ആഷി തിരിച്ചു വരുമെന്ന് കരുതി ആണ് ഇപ്പോൾ അവരൊക്കെ ജീവിക്കുന്നത്...... അങ്ങനെ സെന്റ് ഓഫ് കഴിഞ്ഞു എല്ലാരും പിരിഞ്ഞു.....പിന്നീട് കോളുകൾ മാത്രം... രണ്ടു മാസം ലീവു കഴിഞ്ഞു കോളേജിൽ പോവാൻ ഒരു താൽപര്യമില്ലായിരുന്നു...... നമ്മുടെ പഴയ ടീം ഒന്നുമില്ലാത്ത കോളേജ്......ആകെ എന്തോ ബോർ ആണ്...നാജിയൊക്കെ വരില്ലെന്ന് പറഞ്ഞു....വീട്ടിലെ അവസ്ഥ ഓർത്ത്....അതൊക്കെ അറിഞ്ഞപ്പോൾ എനിക് ആശിയോട് ഇങ്ങനെയൊക്കെ ചെയ്യുന്നതോർത്ത് ദേഷ്യം തുടങ്ങി.... പിന്നീട് അവനെ കുറിച്ചു അന്വേഷിക്കാനൊന്നും നിന്നില്ല....നാജിയോട് കലിപ്പയി കോളേജിൽ വരാൻ നിർബന്ധിച്ചു... അങ്ങനെ ഞങ്ങൾ ത്രിമൂർത്തികൾ മാത്രം ആയി കോളേജിൽ....പഴയ രസമില്ലെങ്കിലും കോളേജ് തട്ടിമുട്ടി മുന്നോട്ടു പോയി...... നമ്മളെ ടീമൊക്കെ ഓരോ ജോലിയിൽ കേറി അവരുടെ തിരക്കിലായി....പഴയ പോലെ ആരും അത്രേയക്ക് ബന്ധമില്ലാതെയായി... ഞങ്ങൾ കോളേജും വീടുമായി ഒതുങ്ങി..... അതിനിടക്ക് ഇടക്കൊക്കെ ശിഹാബ് വന്നു എന്തൊക്കെയോ പറയുമെങ്കിലും ഞാൻ ചെവി കൊടുക്കാറില്ല...അവനിപ്പോൾ ഉപ്പാന്റെ ബിസ്നസ് ഒക്കെ നടത്തിയും ചിലവഴിച്ചും നടക്കാണ്.... പിന്നെ ഒരു നല്ല കാര്യം കോളേജിൽ സംഭവിച്ചു.....പിജി പഠിക്കുവാണ് ഇപ്പോൾ നമ്മളെ ശത്രു...സോറി ഇപ്പോ മിത്രം ആണിട്ടോ....അവളിപ്പോൾ പഴയതൊക്കെ മറന്നു നമ്മളോട് നല്ല കൂട്ടാണ്...... അങ്ങനെ മാസങ്ങൾ കടന്നു പോയി ആ അധ്യയന വർഷവും കഴിഞ്ഞു....രണ്ട് വർഷം പെട്ടെന്ന് കഴിഞ്ഞു.പോയി....ഇപ്പോൾ നമ്മൾ ഡിഗ്രി complete ചെയ്തു വീട്ടിൽ ഇരിക്കാണ്..... പഴയ പോലെ കാര്യമായ പരിപാടികളൊന്നുമില്ലാതെ നടക്കുന്ന കാലം.....ഷിനു 10കഴിഞ്ഞു നിക്കാണ്.... അവനോട് തല്ല് കൂടിയും ഉറങ്ങിയൊക്കെ നേരം കളയുന്നതാണ് മെയിൻ പരിപാടി.... ഷെമി ആണേൽ കസിന്റെ വീട്ടിൽ പോയി....അവളും ഇല്ലാതെ കട്ട ബോർ ആണ് അവസ്ഥ.....എന്താ ചെയ്യ....ഉമ്മച്ചി ആണേൽ രാവിലെ തൊട്ട് മൈക് സ്റ്റാർട്ട് ആകും..... എന്തിനാണെന്നറിയോ വീട്ടിൽ ചടഞ്ഞു കൂടി ഇരിക്കുന്നതിന്.....സൽമാൻ വിളിച്ചു വഴക്ക് പറഞ്ഞതോടെ അങ്ങോട്ടേക് ഇറങ്ങാന്ന് കരുതി.... രാവിലെ തന്നെ ഒരുങ്ങി ഇറങ്ങി....ഇന്ന് സൽമാൻ ഫ്രീ ആണെന്ന് പറഞ്ഞത് കൊണ്ടാണ് ഇറങ്ങിയത്.... ഇപ്പോൾ ചെക്കൻ ഭയങ്കര ബിസി ആണ്....അവന്റെ ഉപ്പച്ചിന്റെ ബിസിനസ് ഒക്കെ അവനാണ് ഇപ്പോൾ നോക്കുന്നത്....ഒരു ദിവസം റെസ്റ്റ് ഇല്ലാതെ പണിയാണ്..... അതുപോലെ ഈ രണ്ടു വർഷം കൊണ്ട് അവൻ ഒരുപാട് മാറി....നല്ല ഉത്തരവാദിത്യ ബോധവും കാര്യ വിവരൊക്കെ ഉള്ളവനായി....പഴയ എന്നോട് തല്ല് കൂടി നടന്ന സൽമാൻ അല്ല ഇപ്പോൾ അവൻ....അതുകൊണ്ട് തന്നെ നമ്മൾ തമ്മിൽ ഇപ്പോൾ അതികം കാണാറില്ല..... ചുരുക്കി പറഞ്ഞാൽ നമ്മളിപ്പോൾ പഴയ പോലെ കമ്പനി അല്ലെന്ന്....ചെക്കൻ വലിയ ആളായി പോയി....പിന്നെ നമ്മളെയൊക്കെ കാണോ.....😭😭😭 ഷോ...നിങ്ങളോട് കഥ പറഞ്ഞിരുന്നാൽ ഇന്ന് പോവലിണ്ടാവില്ല.....തേയ് ഒരുത്തൻ കിടന്നു കാറാൻ തുടങ്ങി..... "എന്താടാ....തൊരപ്പ കിടന്നു കാറുന്നെ....ഞാൻ വരുന്നേ കണ്ടില്ലേ...." "അള്ളോഹ്....മഹാറാണി ആകതയായിരുന്നുവോ....നാം അറിഞ്ഞില്ലേ" "ഒന്ന് പോടാ ഷിനു....മരങ്ങോട .....അന്റെ കാൽ കാശിന് കൊള്ളാത്ത വർത്താനം കൊണ്ട് വന്നേക്കുന്നു...ബ്ലഡി ഫൂൾ....😤" "ബ്ലഡി ഫൂൾ അന്റെ അമ്മായി.....പോടി ഉണ്ടാക്കണ്ണി" "എന്റെ അമ്മായിയോ...അത് ആയിട്ടില്ല...ആവുമ്പോൾ അറിയിക്കാം.....പിന്നെ ഉണ്ടക്കണ്ണി അന്റെ കിട്ടിയോൾ...." "ഡി...കോപ്പെ ഇതുസേ....വേണ്ട അതികം ചൊറിയാൻ നിക്കണ്ട...." "ചൊറിഞ്ഞാൽ നീ എന്തോ ചെയ്യും..." നമ്മള് അത് ചോദിചതെ ഓർമ ഉള്ളു.. പിന്നെ ഭൂമി മൊത്തം കറങ്ങുന്ന പോലെ തോന്നി....ഒന്ന് കറങ്ങി വന്നപ്പോൾ നമ്മളൊന്ന് സ്റ്റഡി ആയി ഒന്ന് എന്താ സംഭവിച്ചതെന്ന് ഓർത്തപ്പോൾ ആണ് പൊറം വേദനിച്ചത്...... പടച്ചോനെ അവനെന്റെ ദേഹത്ത് ഒന്നു കൈ കൊണ്ട് മുട്ടിയതാണ്...അതിത്രയ്ക്ക് വേദനിച്ചെങ്കിൽ പടച്ചോനെ ഓൻ തള്ളിയിരുന്നുവെങ്കിൽ ഞാൻ ഇന്ന് ഭൂമിയുടെ അടിയിലെ അറകളൊക്കെ കണ്ടേനെ...... പൊറം തടവി കൊണ്ട് ഓനെ ഒന്ന് നോക്കിയപ്പോൾ ചെക്കൻ പല്ലിളിച്ചു കാണിക്കാണ്.....ഓന്റെ ആ കോപ്രായം കണ്ടപ്പോൾ ഓനെ ചുരുട്ടി കൂട്ടി വല്ല ടാങ്കിലോ മറ്റോ ഇടനൊക്കെ തോന്നുന്നുണ്ട്.....പക്ഷേ വീണ്ടും നമ്മളെ ബോഡിയെ കുറിച്ചു ഓർത്തപ്പോൾ വേണ്ടെന്നു വെച്ചു..... ഇപ്പോൾ പഹയന് ഭയങ്കര മസിൽ ആണ്....ദിവസവും അതിനെ നോക്കി നടക്കാണ്... കാണാൻ നത്തോലി പോലിരിക്കുവെങ്കിലും ഇപ്പോൾ ഓനെ കണ്ടാൽ ഒരു ഒന്നൊന്നര മൊഞ്ചനാണ്.....എന്റെ അനിയനല്ലേ അപ്പോൾ പിന്നെ ആവാതിരിക്കോ....😛😎😂ഹിഹി..... എന്നാലും ഇവന് എന്തെകിലും കൊടുത്തില്ലേൽ നമ്മക്ക് സമാദാനം പോര....അപ്പോൾ അവനൊന്ന് കൊടുക്കണ്ടേ....അല്ലെ ചങ്ങായിമാരെ.....😋 ഞാൻ ഓന്റെ നല്ല സ്പൈക് ആക്കി വെച്ചിരിക്കുന്ന ഓന്റെ മുടി പിടിച്ചു വലിച്ചു..... ഓൻ കലിപ്പ് കേറി എന്റെ അടുത്തേക്ക് വന്നതും നമ്മള് ഓടി....നേരെ ചെന്നു പെട്ടത് ഉപ്പച്ചിയുടെ മുന്നിൽ.....ഉപ്പച്ചിയെ കണ്ടതും നമ്മള് ഡീസന്റ് ആയി..... "എന്താ ഇവിടെ രണ്ടാളും....ഷിനു നീ എന്താ ഇതുസിനെ ഓടിക്കുന്നെ.....വെറുതെ വഴക്ക് കൂടി നിക്കാതെ പെട്ടെന്ന് റെഡി ആയി പോവാൻ നോക്ക്.....അമ്മായി ഇപ്പോ വിളിച്ചു വെച്ചേ ഉള്ളു....എപ്പോഴാ വരുന്നെന്നു ചോദിച്ചു......" "ഉപ്പച്ചി ഞാൻ ഒന്നും ചെയ്‌തില്ല...ഇവളെന്നെ....." "ഇവളോ....അന്റെ ഇതുസ് ആണ്....അങ്ങനെ വിളിച്ചാൽ മതി....ഇവളെന്നൊക്കെ വിളിച്ചാൽ......" "അത് ഉപ്പച്ചി....ഇതുസ്...പിന്നെ..." ഓൻ ഉപ്പച്ചി പറയുന്ന കേട്ടിട്ട് നല്ലോണം പേടിച്ച പോലെ എന്തൊക്കെയോ പറയുന്നുണ്ട്...ഉപ്പച്ചി അപ്പോഴേക്കും സ്റ്റോപ് പറഞ്ഞു..... "മതി ....നീ ഒന്നും പറയണ്ട.....നീ എന്തേലും കാണിച്ചു കാണും.....ഇവൾ അങ്ങനെ ചെയ്യില്ല....കുരുത്തക്കേട്.....നിനകിച്ചിരി കൈ തരിപ്പ് കൂടുതലാണ്...," നമ്മള് ഉപ്പച്ചിയുടെ മുന്നിൽ നല്ല നൈസ് ആയി പാവത്തെ പോലെ അഭിനയിച്ചു കൊടുത്തു.....ഉപ്പച്ചി ഓനെ പറഞ്ഞപ്പോൾ ഞാൻ ഓനെ നോക്കി ചിരിക്കാണ്....ഓൻ ഇതൊക്കെ കണ്ടു ദേഷ്യം കൊണ്ട് പല്ലു കടിച്ചു പിടിച്ചു നിലത്തു കാലിറ്റടിച്ചു ഒറ്റ പോകായിരുന്നു പുറത്തോട്ട്.... ഞാൻ ഉപ്പച്ചിയോട് വരാൻ പറഞ്ഞപോൾ വരുന്നില്ലെന്നു പറഞ്ഞു.....ഉമ്മച്ചിക്ക് അടുത്തൊരു വീട്ടിൽ ഫങ്ങ്ഷൻ ഉണ്ട് അത് കൊണ്ട് വരുന്നില്ല......അങ്ങനെ രണ്ടാളോടും പോവന്നു പറഞ്ഞു ഇറങ്ങി...... ഓന്റെ കൂടെ ബൈക്കിൽ ആണ് പോവുന്നത്....ചെക്കൻ ലൈസെൻസ് ആയില്ലെങ്കിലും ബൈക് കൊണ്ടേ ഇപ്പോൾ എവിടേക്കും പോവുള്ളു....പോലീസ് പൊക്കിയാൽ അഴിയെണ്ണം അല്ല പിന്നെ....🤗 അങ്ങനെ ഓന്റെ ബൈക്കിൽ കേറിയപ്പോൾ തന്നെ ചെക്കൻ ഒറ്റ പറപ്പിക്കലയിരുന്നു....പടച്ചോനെ മയ്യത്തായില്ലേൽ അമ്മായിയെയോകെ കാനാം എന്നും മനസ്സിൽ കരുതി ഓനെയും മുറുകെ പിടിച്ചിരുന്നു...... കുറച്ചു കഴിഞ്ഞപോൾ സ്പീഡ് കുറച്ചു....മിററിലൂടെ ഓനെ നോക്കിയപ്പോൾ ചെക്കൻ കലിപ്പൊക്കെ മാറി ചിരിക്കാണ്..... "ഡാ...മരങ്ങോട".....എന്നും പറഞ്ഞു ഞാൻ ഓന്റെ പൊറം നോക്കി ഒന്നു കൊടുത്തു....പിന്നെ വേണ്ടായിരുന്നെന്നു തോന്നി.....എന്റെ കൈ പോയി...😭 എന്തൊരു ബോഡി ആണ് ചെക്കന്....ഓൻ ഞാൻ കൈ നോക്കുന്നത് കണ്ടിട്ട് ഭയങ്കര ചിരിയാണ്..... "ഡാ...ചിരിക്കാതെ നേരെ നോക്കി വണ്ടി ഓടിക്കേടാ....." നമ്മളിച്ചിരി കലിപ്പയതും ചെക്കൻ മിണ്ടാണ്ടിരുന്നു....പെട്ടെന്ന് എന്റെ ഫോൺ റിങ് ചെയ്തതും ഞാൻ എടുത്തു നോക്കി...... അതിൽ കണ്ട നമ്പർ.... ഞാൻ ഞെട്ടിപ്പോയി....ഞാൻ ഷിനുനോട് വണ്ടി നിർത്താൻ പറഞ്ഞതും ഓൻ ഞെട്ടികൊണ്ടു ഒറ്റ ബ്രൈക് ചവിട്ടലായിരുന്നു.....അപ്പോഴേക്കും ഫോൺ റിങ് തീർന്നിരുന്നു..... എങ്ങനെ ചവിട്ടതിരിക്കും അത് പോലെയായിരുന്നു എന്റെ ആക്ഷൻ...അത് റിങ് സ്റ്റോപ് ആയതും എനിക്കാകെ കലി കയറി.... 【തുടരും】 ★★★★★★★★★★★★★★★★★ ബോറയെങ്കിൽ പറയണം.....ലെങ്ത് കുറയുന്നുണ്ടെന്നു അറിയാം.. തിരക്കയതാണ് കാരണം....ഇത് കൂട്ടാൻ ശ്രമിച്ചിട്ടുണ്ട്....അഭിപ്രായം അറിയിക്കണേ.....😍😍
13.9k views
4 days ago
*💘*കാണാമറയതെൻ മനസ്സ്*💘* *_ഭാഗം.65_* 📝Musrifa Muhiyadeen🎻 ഞാനും ഷെമിയും ഞെട്ടികൊണ്ട് അങ്ങോട്ട് നോക്കിയതും അവിടെ ആരോ നിക്കുന്നത് കണ്ടു...ഞങ്ങൾ അവിടെ പോയി നോക്കിയതും കണ്ടത് ആരോ അവിടെ നിന്നും ഓടി പോകുന്നതാണ്... ആരാണെന്നു ഞങ്ങൾക് കാണാനായില്ല... അതാരുവമെന്നു നമ്മക്ക് ആശങ്കയായി.... എന്നാലും ആരാവുമത്.... അത് ആരായാലും ഞാൻ പറഞ്ഞതൊക്കെ കേട്ടിട്ടുണ്ട്... കേട്ടു പക്ഷെ നമ്മളെ കണ്ടപ്പോൾ എന്തിനാ നമ്മളിൽ നിന്നും മറഞ്ഞത്.... എന്നിങ്ങനെ നൂറു കൂട്ടം ചോത്യങ്ങളായി എന്റെ മനസ്സ് കുഴഞ്ഞു.... "സന... ഡി... ഇതെന്തു ചിന്തിക്ക...നീ വാ... അവിടെ ആരുമില്ല... ആരായാലും ഇവിടെ ഒന്നും കാണാനില്ല...." "അതാടി... ഞാൻ ചിന്തിക്കുന്നെ... ആരായിരിക്കും അത്... നമ്മൾ വരുമ്പോൾ എന്തിനാ അയാൾ പോയത്...." "ഡി... അതാരേലുമാവട്ടെ...നീ വന്നേ പോവാം... ഇപ്പോൾ തന്നെ വൈകി..." അവൾ അത് പറഞ്ഞപ്പോഴാണ് കുറെ വൈകിയെന്നു നമ്മക്ക് അറിഞ്ഞത്... പിന്നെ പെട്ടെന്നു ഞങ്ങൾ കോളേജിൽ നിന്ന് പുറപ്പെട്ടു.... നമ്മള് ഗേറ്റിനടുത്തേക്ക് നടന്നു പോകുമ്പോഴാണ് ആഷി കാറുമായി പോകുന്നത് കണ്ടത്... ആഷി ഇതുവരെ പോയില്ലായിരുന്നോ... ഷെമിയും അതിനെ കുറിച്ചു ചോദിച്ചു... എന്തെലുമാവട്ടെ എന്നും കരുതി നമൽ ബസ്റ്റോപ്പിൽ പോയി നിന്നു.... കുറച്ചു നേരം വൈറ്റ് ചെയ്തപ്പോഴ് ആണ് ബസ് വന്നത്.... അത് കൊണ്ട് നമ്മള് പെട്ടെന്ന് തന്നെ ബസിൽ ചാടി കേറി... വേറൊന്നും കൊണ്ടല്ല.. ഉമ്മ വടിയെടുക്കുന്ന കാര്യം ഓർത്താണ്... കുറെ വൈകിയിട്ടുണ്ട്... ബസിൽ കയറിയപ്പോൾ സീറ്റൊക്കെ ഒഴിവാണ്.. നമ്മള് ഒരു സീറ്റിൽ ഇരുന്നു... എന്താണെന്ന് അറിയില്ല... ഇന്ന് മനസ്സൊക്കെ ശൂന്യമായിരുന്നു.. വെറുതെ പുറം കാഴ്ചകൾ കണ്ടു ഇരുന്നു ഞാൻ... പെട്ടെന്ന് ഷെമി എന്നെ തോണ്ടി വിളിക്കുന്നു... "എന്താടി... കോപ്പേ... നീ എന്താ തോണ്ടി കളിക്കുന്നെ..." "അതല്ലെടി...നീ പറഞ്ഞല്ലോ ഷാനു നെയാണ് നീ സ്നേഹിക്കുന്നത് എന്ന്... അവനും നിന്നെ ഇതുപോലെ സ്നേഹിക്കുന്നുണ്ടാവുമോ..." അവളത് പറഞ്ഞപ്പോൾ എനിക് എന്തോ ദേഷ്യം വന്നു.. അവളെയൊന്ന് തറപ്പിച്ചു നോക്കി... "നീ ഇങ്ങനെ നോക്കണ്ട.. ഞാൻ പറയട്ടെ... നിങ്ങൾ അന്ന് ചെറുതായിരുന്നു... പിരിയുമ്പോൾ നിങ്ങൾക് മറക്കാൻ പറ്റാത്ത പോലെ അടുത്തിരുന്നു...അതൊക്കെ ശരിയാ എങ്കിലും...." അത് പറഞ്ഞു അവളൊന്നു നിർത്തി ഞാൻ അവളെ തന്നെ നോക്കി നിന്നു... "സന നിന്റെ മനസ്സിൽ ഉള്ളത് പോലെ അവന്റെ മനസ്സിലും ഇഷ്ടം ഉണ്ടാവുമെന്ന് ഉറപ്പാണോ... അങ്ങനെ അല്ലെകിൽ.... അവൻ നിന്നെ മറന്നെങ്കിൽ....നീ എന്ത് ചെയ്യും...." അവളത് പറഞ്ഞതും എനിക്ക് എന്തൊക്കെയോ തലയിലൂടെ ഓടി... പെട്ടെന്ന് ഓളോട് തട്ടി കേറി..... "ഡി... നീ ചൂടാവല്ലേ... ഞാൻ നിന്നോട് കാര്യയി ചോദിച്ചതാണ്... ഇത്രെയും കാലം നിങ്ങൾ കണ്ടിട്ടു പോലുമില്ല... ഓർമകളിൽ ജീവിക്കുകയാണ്... ജീവിത തിരക്കിൽ ഓൻ നിന്നെ മറന്നുപോയെങ്കിൽ..." "അങ്ങനെ വരില്ലെടാ... അവനെന്നെ മറക്കാൻ കഴിയില്ല... ഞാൻ ഓർക്കുന്നത് പോലെ അവനും എന്നെ ഓർക്കുന്നുണ്ടാവും... എന്റെ സ്നേഹത്തിൽ എനിക് വിശ്വാസമുണ്ട്...." "ശെരി... അതാവും ശരി...അവന്റെ മനസ്സിലും ഇങ്ങനെ ഉണ്ടായാൽ മതി ..എന്തായാലും വരാമെന്നു പറഞ്ഞ ദിവസം...അന്നവൻ വന്നില്ലെങ്കിലോ.." "ഷെമി... നീ എന്നെ തളർത്താണോ... അങ്ങനെ ഉണ്ടാവില്ല... അവൻ വരും" "ഒരുപക്ഷേ അവൻ വന്നില്ലെങ്കിലോ... അപ്പോൾ നീ എന്ത് ചെയ്യും..." "എനിക്കറിയില്ലെടാ.... ഞാൻ തകർന്നു പോകും... അന്നെന്റെ അവസ്ഥ എന്താവുമെന്നു എനിക് നിശ്ചയമില്ലെടാ..." ഡാ....അവൻ വരണമെന്ന് തന്നെയാണ് എന്റെ പ്രാർത്ഥന... നിന്നെ പോലെ അവനും നിന്നെ ഓർത്തിരിക്കണമെന്നാണ് എന്റെയും ആഗ്രഹം... ഞാൻ ഇതൊക്കെ ചോദിച്ചത് നിന്നെ വിഷമിപ്പിക്കാനല്ല മുത്തേ.... ഒരു പക്ഷെ നിന്റെ ആഗ്രഹത്തിന് വിപരീതമായി എന്തേലും സംഭവിച്ചാൽ നീ തകരരുത്... അതിനാണ് ഇതൊക്കെ ഞാൻ നിന്നെ ഓര്മിപ്പിച്ചത്.... അന്ന് നിന്റെ അവസ്ഥ എന്താവുമെന്നു എനിക്ക് നിന്റെ ഈ ഭാവത്തിൽ നിന്നു തന്നെ മനസ്സിലാക്കാൻ പറ്റുന്നുണ്ട്..... "പറ്റില്ലെടാ എനിക് നിന്നെ ഒന്നു കരയുന്നത് പോലും കാണാൻ... സഹിക്കില്ല എനിക് നീ ഒന്ന് തളർന്നാൽ..." അവള് ആകെ സെന്റി അടിച്ചു എന്നെക്കൂടി വല്ലാതാക്കി... ബ്ലഡി ഫൂൾ.... "എന്തോന്നാടി കുരിപ്പേ.... സെന്റി അടിച്ചു എന്നെ വെറുപ്പിക്കാതെ പോയേ... അവളുടെ ബെസമം...." പെട്ടെന്ന് ആണ് ആരോ വിളിച്ചു കൂവുന്നെ ശബ്‌ദം കേട്ടത്...നമ്മള് രണ്ടാളും അങ്ങോട്ട് നോക്കിയപ്പോൾ കണ്ടക്റ്റർ ഉണ്ട് നല്ല കലിപ്പിൽ നമ്മളെ നോക്കി തെറി പറയുന്നു... ഇതിപ്പോ എന്തിനാ എന്നും ചിന്തിച്ചോണ്ട് ഞാൻ ചുറ്റും നോക്കിയപ്പോഴ്‌ ആണ് നമ്മളെ സ്റ്റോപ് എത്തിയ കാര്യം നമ്മളറിഞ്ഞത്...അള്ളോഹ് ചുമ്മാതല്ല ഇയാൾ കിടന്നു കാറുന്നെ... ഞാൻ ഷെമിയേയും കൂട്ടി നമ്മളെ നോക്കി നിക്കുന്ന എല്ലാർക്കും ക്ലോസപ്പിന്റെ പരസ്യം കാണിച്ചോണ്ട് ബസ്സിൽ നിന്ന് ഇറങ്ങി.... ബസ്സിന്ന് ഇറങ്ങിയതും നമ്മള് കതൊക്കെ ഒന്ന് കുടഞ്ഞു... അത് കണ്ടതും ഷെമി തുടങ്ങി ചോത്യോതര വേള ഉണ്ടാകാൻ.... "എന്താടി... അന്റെ കാതിൽ എന്തേലും പോയോ... ഇങ്ങനെ അതിനോട് മല്ലിടാൻ....🙄... "ഒന്ന് പോടി... ആ കണ്ടക്ടറുടെ വായിലുള്ളത് കേട്ടിട്ട് എന്റെ ചെവിയുടെ നല്ല പാതി പോയി...😝 "ഒന്ന് വാചകം അടിച്ചോണ്ട് നടക്കേടി പോത്തെ..." പിന്നെ വേഗം വീട്ടിലേക്ക് വിട്ടു...ചെന്നെത്തിയതും ഉമ്മച്ചിയുണ്ട് ചോത്യ ശരങ്ങളുമായി... പിന്നെ പരിവാടി ആയതു കൊണ്ട് കാര്യമായി കിട്ടിയില്ലേലും നാളെ നേരത്തെ എത്തണമെന്ന് ഓർഡർ കിട്ടി... അനുസരിക്കാൻ പറ്റോ.. ഇല്ലയോ എന്നറിയാവുന്നത് കൊണ്ട് ചുമ്മാ മൂളികൊടുത്ത് നമ്മള് മുറിയിലേക്ക് വച്ചു പിടിച്ചു.... നമ്മളെ പതിവ് പരിവാടിയൊക്കെ കഴിഞ്ഞു രാത്രി ഉപ്പച്ചി വന്നപ്പോൾ തന്നെ ഫുഡും തട്ടി നമ്മള് കിടക്കാൻ പോയി..... കിടക്കുന്നതൊക്കെ ഉപ്പച്ചിന്റെ വഴക്ക് കേൾക്കുന്നത് കൊണ്ടാണ്...എത്രെ നേരത്തെ കിടന്നാലും നമ്മളെ കൂട പിറപ്പിന് വരാൻ വലിയ ഡിമാന്റ് ആണ്.... അങ്ങനെ മോളിലുള്ള ഫാനും കണ്ടു കിടന്നപ്പോൾ ഇന്ന് നടന്നതൊക്കെ മനസ്സിലേക്ക് വെള്ളം ടാങ്ക് പൊട്ടി വരുന്നത് പോലെ തള്ളി കേറി വന്നു... എങ്കിലും ആരായിരിക്കും അതൊക്കെ കേട്ടിട്ടുണ്ടാവുക... അയാൾ എന്തിന് മറഞ്ഞു നിന്നു.... ആഷിയായിരിക്കോ.... ഇല്ല... അവൻ ആവില്ല...അവനാണെങ്കിൽ എന്നോട് നേരിട്ട് ചോദിക്കുമായിരുന്നു....അവനായിരിക്കില്ല... പക്ഷേ അവൻ അതുവരെ എവിടെയായിരുന്നു.... ശിഹാബ് പറഞ്ഞതുപോലെ ആഷി അവനെന്നോട് അങ്ങനെ ഒന്നുണ്ടാവുമോ.... ഓരോന്ന് ചിന്തിച്ചു കൂട്ടി കിടന്നു എപ്പോഴോ നമ്മളുറങ്ങി..... ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ഞാനും ശിഹാബും തമ്മിൽ തല്ലുമ്പോഴാണ് നമ്മളെ ഞെട്ടിചു കൊണ്ട് സന നിർത്താൻ ഉച്ചത്തിൽ കയർത്തു സംസാരിച്ചത്...പിന്നെ ഒരൊറ്റ ഓട്ടമായിരുന്നു..... അത് അവസാനിച്ചത് ഷെമിയുടെ മുന്നിൽ ആണ്... അവളെയും കൂട്ടി അവളെങ്ങോട്ടോ പോയി.... അപ്പോൾ തന്നെ ശിഹാബും അവിടെ നിന്നും പോയി.... അവളെന്താ പെട്ടെന്ന് പൊട്ടിത്തെറിച്ചതെന്നു ഓർത്തുകൊണ്ട് അവളെങ്ങോട്ടാ പോയതെന്ന് തിരഞ്ഞു.... അവിടെ മൊത്തം നോക്കിയിട്ടും അവളെ കണ്ടു കിട്ടിയില്ല... പിന്നെ ഷെമി കൂടെ ഉള്ളത് കൊണ്ട് അവൾ വീട്ടിലേക്ക് പോയി കാണുമെന്നു കരുതി.... അപ്പോഴാണ് പ്രിൻസിപ്പിൽ സാറിന് എന്നെ കണ്ടത്..... അദ്ദേഹം എന്താ വീട്ടിൽ പോവത്തത് എന്നു തിരക്കി നാളത്തെ പ്രോഗ്രാമിനെ കുറിച്ചൊക്കെ പറഞ്ഞു തുടങ്ങി..... അപ്പോഴാണ് നാജി ഫോൺ വിളിച്ചത്... ഫോൺ എടുത്തപ്പോൾ തന്നെ പൂര തെറിയായിരുന്നു... എങ്ങനെ പരായതിരിക്കും അവളെ കാറിൽ പോസ്റ്റാക്കി ഇരുത്തി വന്നിട്ട് മണിക്കൂർ ഒന്നാവാൻ പോവുന്നു.... അപ്പോൾ അത്രേ പറഞ്ഞില്ലെകിലെ അത്ഭുതമുള്ളൂ... പിന്നെ സാറിനോട് നാളെ കാണാം എന്നും പറഞ്ഞു ഇറങ്ങി.... വീട്ടിൽ വന്നപ്പോൾ തന്നെ ആകെ ക്ഷീണം.... ഫ്രഷായി നിസ്കാരമൊക്കെ കഴിഞ്ഞു ഉറങ്ങാൻ പോയി.... പോയപ്പോൾ തൊട്ട് ഉറക്കം വരുന്നതെ ഇല്ല..... ആ ശിഹാബ് എന്നെയും സനയെയും ചേർത്തു പറഞ്ഞ കാര്യങ്ങൾ ആണ് വരുന്നത്....അത് ഓർക്കുമ്പോൾ തന്നെ കലി കേറാണ്.... അവൻ എന്തു കരുത്തിയിട്ടാണ് ഇങ്ങനെയൊക്കെ പറഞ്ഞു പരത്തുന്നത്..... പന്ന മോൻ... ഓൻക് എന്റെ മനസ്സ് അറിഞ്ഞിട്ടു വേണ്ടേ... എന്റെ മനസ്സിൽ ഒരാൾക്കു മാത്രമാണ് സ്ഥാനം... അതു മറ്റാർക്കും കിട്ടില്ല....ആരു വിചാരിച്ചാലും അതു മാറില്ല.... സന... അവളെന്തു കരുതിയിട്ടുണ്ടാവും....അവൻ അങ്ങനെയൊക്കെ വിളിച്ചു പറഞ്ഞപ്പോൾ... അവൾക്കും ദേഷ്യം വന്നു കാണും....അതാ അവൾ ഞങ്ങളോട് തട്ടി കയറിയത്.... ഇനി എന്നോട് ദേഷ്യം തോന്നി കാണുമോ....അങ്ങനെ ഓരോന്ന് ആലോചിച്ചു എന്റെ ചിന്തകൾ കാട് കയറി പോയി.... രാവിലെ നേരത്തെ കോളേജിൽ എത്തണമെന്ന് സർ ഇന്നലെ പറഞ്ഞിരുന്നു... ഞാൻ രാവിലെ തന്നെ പെട്ടെന്ന് പോവാൻ റെഡി ആയി.... ഞാൻ ഇറങ്ങാൻ നോക്കുമ്പോൾ നാജി റെഡി ആയില്ല... എനിക്ക് കലിപ്പ് കേറി വന്നു... അവളോഡ് തട്ടി കേറി... അതുകെട്ടപ്പോൾതന്നെ ഓൾ റെഡി ആയി കാറിൽ കയറി ഇരുന്നു... ഞാനും പെട്ടെന്ന് ഉമ്മച്ചിയോട് പറഞ്ഞു ഇറങ്ങി.. പോകുന്ന വഴിക്ക് നാജി മുഖം വീർപ്പിച്ചിരിക്കാണ്.... ഞാൻ ഒന്നും ചോദിച്ചിട്ടും മിണ്ടുന്നില്ല പെണ്ണ്..... എനിക് ദേഷ്യം വന്നെങ്കിലും അതോടെ ഇത് കൂടുതൽ പ്രശ്നവും..അതുകൊണ്ട് ഞാൻ ഇച്ചിരി മയത്തിൽ സംസാരിച്ചു.... എവിടെ പെണ്ണ് നോ മൈന്റ്....അവസാനം അവൾക്ക് രാവിലെ തന്നെ ഐസ് ക്രീം കൊടുത്തതോടെ പെണ്ണ് ok ആയി.... ഐസ് ക്രീം എന്നു വെച്ചാൽ ജീവനാണ് ഇവക്ക്.... അങ്ങനെ നമ്മള് കോളേജിൽ എത്തി....ഞാൻ എന്റെ വർക് ഒക്കെയായി തിരക്കിലാവൊന്നുളത് കൊണ്ട് ഷാഹിയോടും നിശുനോടൊക്കെ വേഗം വരാൻ പറഞ്ഞിരുന്നു.... ഇല്ലേൽ നാജി ഇന്നലെ പോസ്റ്റാക്കിയതിനും ഇന്നത്തെതിനും കൂടി എനിക്കിട്ട് പണിതാലോ... അങ്ങനെ അവളെ നമ്മളെ ആല്മരച്ചോട്ടിൽ കത്തി അടിക്കാൻ വിട്ടു കോളേജിലേക്ക് വിട്ടു..... പിന്നെ പ്രോഗ്രാം തുടങ്ങി... ഞാൻ അതിന്റെയൊക്കെ തിരക്കിൽ ആയി... ഞാൻ എന്തോ ആവശ്യത്തിന് വേണ്ടി ലാഭിനടുത്തുള്ള ക്ലാസ് റൂമിലേക്ക് പോയിരുന്നു.... എന്തോ പ്രോഗ്രാം ലിസ്റ്റ് മിസിങ്ങായി...അത് തിരഞ്ഞു നടക്കുമ്പോഴാണ് ഒരുത്തൻ വന്നു അതാവിടെയുണ്ടെന്നു പറഞ്ഞത്... അതെങ്ങനെ അവിടെ എത്തിയെന്നൊക്കെ ചിന്തിച്ചുവെങ്കിലും ഇപ്പോൾ അതിനെ കുറിച്ചു ചിന്തിക്കാൻ സമായമില്ലാത്തത് കൊണ്ട് ഞാൻ അവിടേക്ക് ചെന്നു..... നോക്കിയപ്പോൾ അവിടെ കിടപ്പുണ്ട് അത്... ഞാൻ അതെടുത്തു വേഗം തിരിച്ചു വരുന്നതിനിടയിൽ ഒരു മുറിയിൽ നിന്നും എന്തോ അവശബ്‌ദം ഒക്കെ കേൾക്കുന്നതായി ശ്രദിച്ചത്..... ഇപ്പോൾ ഇവിടെ ആരെയും കാണാനില്ലല്ലോ...എന്താ ശാബ്ദമൊക്കെ....പെട്ടെന്ന് എന്തോ വീഴുന്നത് പോലെ കേട്ടതും ഞാൻ ചെന്നു നോക്കി.... ഒരു ക്ലാസ് റൂമിൽ നിന്നാണ് ശബ്‌ദം ഡോർ അടഞ്ഞു കിടക്കുന്നു... പെട്ടെന്ന് ഒരു പെണ്ണ് കരയുന്ന പോലെ ശബ്‌ദം കേട്ടതും ഞാൻ ആ മുറിയുടെ ഡോർ ചവിട്ടി തുറന്നു.... അകത്ത് നോക്കിയപ്പോൾ മൊത്തം ഇരുട്ടാണ്...ഒരു പെണ്ണ് കരയുന്നത് പോലെയൊക്കെ കേൾക്കുന്നുണ്ട്.... ഞാൻ അകത്തേക്ക് കയറി ചുറ്റും നോക്കി...പെട്ടെന്ന് ആരോ എന്നെ തള്ളിയിട്ട് ഡോറിന്റെ ഭാഗത്തേക്ക് ഓടി....പെട്ടെന്ന് തന്നെ ഡോർ അടക്കപ്പെട്ടു.... ഞാൻ ഡോർ തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒരു പെണ്ണ് നിലവിളിച്ചു....ശബ്‌ദം ഈ മുറിയിൽ നിന്നാണെന്നു മനസ്സിലാക്കിയ ഞാൻ ആ ഭാഗത്തേക്ക് പോയി.... അപ്പോഴാണ് ഒരു പെണ്ണ് അവിടെ ഇരുന്നു കരയുന്നത് കണ്ടത്...ഞാൻ അവളുടെ അടുത്തേക്ക് ചെന്നതും ഡോർ ആഞ്ഞു തുറക്കപ്പെട്ടു..... ■■■■■■■■■■■■■■■■■■■■■ ഞാൻ ഇന്ന് കോളേജിൽ എത്തിയപ്പോൾ നമ്മളെ ടീം മൊത്തം ഇരുന്ന് ഭയങ്കര കത്തി അടിയാണ്.... ഷെമിയും ഞാനും എത്തി കഴിഞ്ഞു ഷെമി ഷാഹിദിക്കാനോട് സോളളൽ തുടങ്ങി....ആഷി മാത്രം ഉണ്ടായിരുന്നില്ല..... നമ്മൾക്ക് ഇന്ന് കാര്യമായ പരിപാടികളൊന്നുമില്ല....നമ്മളെ ടീമിനൊക്കെ കുറച്ചൊക്കെ അല്ലറ ചില്ലറ പരിപാടികൾ ഉണ്ടായിരുന്നു.... നമ്മള് എല്ലാവർക്കും കട്ട സപ്പോർട്ടായി എല്ലാം കണ്ടിരുന്നു...എല്ലാരും പൊളിച്ചു.... ആഷിയെ ഇന്ന് ആർക്കും കാണാൻ പോലും കിട്ടുന്നില്ല....അങ്ങനെ കുറച്ചു സമയായി എല്ലാരും അവനെ അന്വേഷിക്കാണ്....എന്തോ ആവശ്യത്തിന്..... അവനെ കാണുന്നില്ലെന്ന് പറഞ്ഞു കൊണ്ട് എല്ലാരും ചോദിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒരു പെണ്ണ് നിലവിളിക്കുന്ന ശബ്‌ദം കേട്ടത്.... പരിവാടി സ്റ്റോപ് ആയി നിക്കുന്നത് കൊണ്ട് എല്ലാരും നന്നായി കേട്ടു...എല്ലാവർക്കും വെപ്രാളമായി അങ്ങോട്ടേക് ചെന്നു.... ഒരു ക്ലാസ് മുറിയിൽ നിന്നുമാണ് ശബ്‌ദം കേട്ടത്....ഡോർ അടഞ്ഞു കിടക്കായിരുന്നു....അകത്തു നിന്നു ലോക് ആണെന് കരുതി എല്ലാരും അതിനെ ചവിട്ടി തുറന്നു..... ഇരുട്ടുള്ള മുറിയിൽ പെട്ടെന്ന് പ്രകാശം വന്നതും കണ്ട കാഴ്ച ആഷി ഉണ്ട് അകത്ത്...അവന്റെ അടുത്ത് കരഞ്ഞു കൊണ്ട് ആകെ തളർന്നു ഡ്രെസ്സൊക്കെ കീറിയ അവസ്ഥയിൽ ഫർസി..... ആ കാഴ്ച നമ്മളെ ആകെ അമ്പരപ്പിച്ചു....ആഷിയുടെ ഡ്രെസ്സൊക്കെ കുറച്ചു കീറിയിട്ടുണ്ട്...ഇതിന്റെയൊക്കെ അർത്ഥം എന്താണ്..... എനിക്കൊന്നും മനസ്സിലാവുന്നില്ല....നമ്മളെയൊക്കെ കണ്ടതും ഞെട്ടികൊണ്ട് ആഷി എഴുന്നേറ്റു നിന്നു...അവൻ നമ്മളെയോക്കെ മാറി മാറി നോക്കുന്നുണ്ട്.... നമ്മളെ കൂട്ടത്തിലുള്ള ഫർസിയുടെ ചങ്കസ് ചെന്നു ഓളെ പിടിച്ചെണീപ്പിചു നിർത്തി...... എല്ലാരും കാര്യം തിരക്കുന്നുണ്ട്....കോളേജിലെ മൊത്തം സ്റ്റുഡൻസും എന്തൊക്കെയോ അടക്കം പറയുന്നുണ്ട്..... നമ്മളെ ടീമൊക്കെ എന്താ നടക്കുന്നെന്നു അറിയാതെ മുഖത്തോട് മുഖം നോക്കി നിന്നു..... പെട്ടെന്ന് ഫർസി ആഷിയെ ചൂണ്ടി കാണിച്ചു പറയുന്നത് കേട്ട് ഞെഞ്ചിൽ ഇടുതീ വീണത് പോലെ അനുഭവപ്പെട്ടു..... .. ഇവൻ എന്നെ കയറി പിടിച്ചു...ഇവൻ എന്നോട് ദേഷ്യമുണ്ടായിരുന്നു...അതിന് ഇങ്ങനെ എന്റെ മാനം വെച്ചു പകരം വീട്ടുമെന്ന് കരുതിയില്ല...നിങ്ങൾ വന്നതുകൊണ്ട് ആണ്...അല്ലേൽ ഇവനെന്നെ...... അതും പറഞ്ഞു നിർത്തി അവൾ കരയാൻ തുടങ്ങി....ആകെ തളർന്നിട്ടുണ്ട്...ആ ഫർസി അല്ല ഇത്.. ആകെ പേടിച്ചു നിക്കാണ്...ഏതൊരു പെണ്ണും ഇങ്ങനെ ഒക്കെ ഉണ്ടായാൽ തകർന്നു പോവും..... പക്ഷെ....ആഷി...അവനിങ്ങനെ ചെയ്യുമോ...ഇല്ല...എനിക്കിത് വിശ്വസിക്കാൻ സാധിക്കുന്നില്ല..... ഞാൻ ഓരോന്ന് ചിന്തിച്ചു കൊണ്ട് ഓനെ തന്നെ നോക്കിയപ്പോൾ ഓൻ ഞങ്ങളെയൊക്കെ നോക്കി നിക്കയിരുന്നു..... പെട്ടെന്ന് അവിടെ കൂടിയിരുന്ന കുട്ടികളോക്കെ എന്തൊക്കെയോ ആഷിയെ വിളിച്ചു പറയാൻ തുടങ്ങി.... മാന്യത നടിച്ചു നടക്കായിരുന്നു ഇപ്പോഴാണ് ഇവനെയൊക്കെ തനി നിറം അറിയുന്നത് എന്നൊക്കെ.... അവർ പലതും വിളിച്ചു കൂവുന്നുണ്ട്...അതിന്റെ ഇടക്ക് ചിലവന്മാർ അവനെ തല്ലാൻ തുടങ്ങി....അവൻ നിന്നു കൊള്ളുന്നതല്ലാതെ ഒന്നും മിണ്ടിയില്ല...... ആഷി എന്താ ഇങ്ങനെ...ഒന്നും പ്രതികരിക്കാത്തത്.....നമ്മളെ ടീം തടുകാനൊക്കെ നോക്കുന്നുണ്ട്.... അവിടെ പ്രശ്നം വശളാവുന്നത് കണ്ടതും പ്രിൻസിപ്പാൾ എല്ലാരേയും പിടിച്ചു മാറ്റി..... സർ...ആശിയോട് ചോദിച്ചു.... "ഇതൊക്കെ എന്താ ആഷിക്....ഞാൻ എന്താ കാണുന്നത്....ഇതൊക്കെ സത്യമാണോ......" തനിക്ക് എന്തെങ്കിലും പറയാനുണ്ടോ...നീ എന്താ മിണ്ടാതെ നിക്കുന്നത്...ഇതൊക്കെ എന്താണ് പറയൂ...." സർ ചോദിച്ചതുകേട്ടു അവൻ ഒന്നും മിണ്ടിയില്ല....വീണ്ടും അതൊക്കെ തന്നെ ചോദിച്ചപ്പോൾ ആഷി പറഞ്ഞതു കേട്ട് എന്റെ ഞെഞ്ചിൽ പാറകല്ലു വെച്ചതുപോലെയായി.... എന്റെ കാതുകളെ വിശ്വസിക്കാൻ ആയില്ല.... 【തുടരും】 ●●●●●●●●●●●●●●●●●●●●●●●●●● ലെങ്ത് കുറഞ്ഞു കാണുമെന്ന് തോന്നുന്നു... തിരക്കായത് കൊണ്ടാണ്....ഈ പാർട് തട്ടി കൂട്ടി ഉണ്ടാക്കിയതാണ്...ബോറയെങ്കിൽ പറയണേ.....
#

📙 നോവൽ

📙 നോവൽ - 2 123RE zlurifa - കാ കാമ മതമ | hiyaeleon S 11 69 . 2 123R  - ShareChat
13.9k views
6 days ago
*💘*കാണാമറയതെൻ മനസ്സ്*💘* *_ഭാഗം.64_* 📝Musrifa Muhiyadeen🎻 ".അതേ ...ഷാനു.... *ഫെമിയുടെ സ്വന്തം ഷാനു*" "ഫെമിയുടെ ഷാനുവോ...." അതായത് നിന്റെ ഷാനുവോ...."😳 ഷെമി ആകാംഷയോടെ എന്നെ നോക്കി ചോദിച്ചു.....ഓൾ ആകെ കോണ്ഫ്യൂഷനിൽ ആണ്..... "നിന്നോട് പറയാം ഞാൻ എല്ലാം.... എന്റെ കുട്ടികാലത്തിലേക്ക് പോവാം... അല്ലെ..." ഞാൻ 4ൽ പടിക്കായിരുന്നു... ആ കാലത്തിൽ എല്ലാ വകൃതിയും കാട്ടി നടക്കുന്ന പ്രായം... നിനക്കറിയില്ലേ ഷെമി... ഞാൻ അന്ന് എന്റെ നാട്ടിലായിരുന്നു... വയലുകളും ചെറിയ തോടുകളും അരുവിയൊക്കെയുള്ള.... നല്ല ഗ്രാംമീണ പ്രദേശം... നീ വന്നിട്ടില്ലല്ലോ അതാ... നിനക്ക് അവിടെ ഒന്നും അറിയാത്തത്..... ഞാൻ എന്നും സ്കൂൾ വിട്ടു വന്നാൽ പിന്നെ അവിടെയൊക്കെ ഓടി നടക്കും... വയലിലും ആറ്റിലൊക്കെയായി... എന്റെ കൂടെ കുറച്ചു പിള്ളേരും കാണും... എനിക്ക് അവിടെയൊക്കെ പോയി ഇരിക്കാൻ വലിയ ഇഷ്ടമാണ്... ഒക്കെ ചുറ്റി കറങ്ങി നേരം ഇരുട്ടുമ്പോൾ ആണ് വീട്ടിൽ എത്തുക.... അപ്പോഴേക്കും ഉമ്മ നല്ല കലിപ്പിൽ ഒരു വടിയും പിടിച്ചു നിക്കുന്നുണ്ടാവും... കുറച്ചൊക്കെ നമ്മൾ അതിന്റെ പ്രയോഗം അനുഭവിച്ചിട്ടുണ്ടങ്കിലും എപ്പഴും അത് വാങ്ങുന്നത് മോശമല്ലേ ഉമ്മച്ചിക്ക്... അവരുടെ മോൾ തല തെറിച്ചു പോയതിന്... നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഞാൻ എന്റെ തെണ്ടൽ നിർത്തിയെന്നു... അതൊന്നുമല്ല... നമ്മള് ഉമ്മാന്റെ കയ്യിൽ നിന്ന് അടി കിട്ടാതിരിക്കാൻ പുതിയ അടവുകൾ കണ്ടെത്തി... ഹിഹി നമ്മളോടാ ഉമ്മച്ചിന്റെ കളി..😎 അങ്ങനെ നമ്മൾ അല്ലറ ചില്ലറ കുരുത്തക്കേടും നാടുതെണ്ടലുമായി പോകുന്ന കാലം... ഒരു ദിവസം ഞാൻ അതിലൂടെ പോകുമ്പോൾ ആണ് ഒരുത്തൻ എന്റെ ഇഷ്ടപെട്ട വാക മരത്തിനടിയിലെ എന്റെ ഇരിപ്പിടം കയ്യേറിയിരിക്കുന്നത് കണ്ടത്.... നമ്മക് ദേഷ്യം കേറി വന്നു... ഈ സ്ഥലം ഞാൻ പറഞ്ഞില്ലല്ലേ... എന്റെ എല്ലാ ദിവസത്തെയും തെണ്ടലിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ്... ഒരു ദിവസം പോലും ഇവിടെ വരാതിരിക്കില്ല... അത്രേയ്ക് ഇഷ്ടമാണ്... ഞാൻ സ്കൂളിൽ പോകാൻ തുടങ്ങിയ കാലം തൊട്ടേ ഇതൊക്കെ എന്റെ പ്രിയപ്പെട്ടതാണ്... ഈ വാകമരം അതിൽ എനിക്ക് ഒരുപാട് ഓർമകളുണ്ട്... അതിൽ ഒരു പൊത്ത് ഉണ്ട്... രണ്ടാം ക്ലാസ്സിൽ നിന്നു തുടങ്ങിയതാണ് ആ പൊത്തുമായി എനിക്കുള്ള ബന്ധം..... അതിൽ ഞാൻ എനിക്ക് വിലപ്പെട്ട സാധനങ്ങളൊക്കെ സൂക്ഷിച്ചു വെക്കാറുണ്ട്... കാര്യം നമ്മുടെ സ്ഥലം ആണ് ഇത് എന്നാലും പുറം പോക് പോലെ കിടക്കായിരുന്നു.... വീടിന് കുറച്ചകലെയാണ് ഇതുള്ളത്... വയലിനടുത്തതായി..... ആ പൊത്തിൽ ഒരുപാട് എനിക്കിഷ്ടപ്പെട്ട സാദനങ്ങളുണ്ട്...അതൊക്കെ ഞാൻ ഇവിടെയാണ് സൂക്ഷിക്കാർ... അത് മറ്റാരും കണ്ടുപിടിക്കാതെ ഇരിക്കാൻ ഞാൻ അത് മറച്ചു വെക്കാൻ മാരത്തിന്റെ അതേ നിറത്തിലുള്ള ഒരു ചെറുവാതിൽ പോലെ ഉണ്ടാക്കി വെച്ചിട്ടുണ്ട്.... അത് കണ്ടാൽ അവിടെ അങ്ങനെ ഒന്നുണ്ടെന്ന് ആർക്കും അറിയില്ല... ഇതിനെ കുറിച്ച് ഞാൻ അല്ലാതെ മറ്റാരർക്കും അറിവില്ല... എന്റെ കുട്ടിപട്ടാളങ്ങൾക് പോലും... അവരൊക്കെ പോയി കഴിഞ്ഞാണ് ഞാൻ ഇവിടെ വരാർ.... ഹോ... നമ്മളത് മറന്നു.. ബാക്കി പറയണ്ടെ... അതൊക്കെ പറഞ്ഞു കാര്യം മറന്നു... അവന്റെ കൂടെ ഓനെ പോലെയുള്ള നാല് ചെക്കമാരുമുണ്ട്.... അവരവിടെ കിടന്നു വിലസാണ്...എന്റെ അവിടെ ഇരിക്കാൻ ഉണ്ടാക്കിയ സ്ഥലത്തു കേറി അവന്മാർ തുള്ളി കളിക്കാണ്... "ഡാ... ഇറങ്ങേടാ.. മാക്രികളെ ഇവിടെ നിന്നു..." ഞാൻ അവിടെ ചെന്ന് അവരോട് കലിപ്പായി...അവരെല്ലാരും എന്നെ തന്നെ കണ്ണുരുട്ടി നോക്കി....അതിൽ ഒരുത്തൻ എന്നോട് തട്ടി കേറി... "ഡി... ആരെടി.. നീ...നമ്മളോട് ഇവിടെ നിന്നു ഇറങ്ങാൻ പറയാൻ..." "ഞാൻ ആരുമായിക്കോട്ടെ... ഇതെന്റെ സ്ഥലം ആണ്...ഇവിടെ കേറാൻ നിങ്ങളോട് ആരാ പറഞ്ഞേ." "ഡാ.. ഷാനു... ഇവള് നമ്മളോട് ചോദിക്കുന്നത് കേട്ടില്ലേ...ഞങ്ങളോട് ആരാ കയറാൻ പറഞ്ഞെന്ന്... ആരെങ്കിലും പറഞ്ഞോ...” "അല്ലെടാ... പച്ചി... അവൾ പറഞ്ഞതുപോലെ ചോദിച്ചു കയറാൻ ഇത് വല്ല കൊട്ടാരവുമാണോ..."ഹഹ... അവരുടെ കൂട്ടത്തിൽ എല്ലാരും ചെറുതാണ്... നരുന്ത് പോലുള്ളത്...അതിൽ ഒരുത്തൻ നല്ല നീളവും കാണാൻ നല്ല കലിപ്പൻ ലുക്ക് ഉള്ള ഒരുത്താനാണ് അതും പറഞ്ഞു എന്റെ നേർക്ക് ചിരിച്ചു കൊണ്ട് വന്നത്... അവരുടെ വിളി കേട്ടപ്പോൾ ഓന്റെ പേര് ഷാനു ആണെന്ന് മനസ്സിലായി.... "ഡാ.. ഇത് കൊട്ടാരം തന്നെയാണ് എന്ത്യേ.... എന്റെ സ്ഥലമാണ്... ഈ ഫെമിയുടെ ...ഇവിടെ വരണേൽ എന്റെ അനുവാദം വേണം... പിന്നെ ഇതിൽ തൊടാൻ പ്രത്യേകിച്ചു..." "ഹോ... അതിന് മാത്രം ഇതെന്താ. .വല്ല നിദികൂമ്പാരമാണോ....ഇത്രെമേൽ സൂക്ഷിച്ചു കൊണ്ട് നടക്കാൻ... ഷാനു" "അതേടാ... അങ്ങനെ തന്നെയാണ്... നീ ഒന്ന് പോയേ...." "അങ്ങനെ നീ പറയുമ്പോൾ പോകാനോ നമ്മള് വന്നത്.. നമ്മക്ക് അറിയാം പോവാൻ.. അത് നമ്മക് തോന്നുമ്പോൾ...."അല്ലെ പച്ചിയെ... ഷാനു അത് പറഞ്ഞുകൊണ്ട് അവനോട് ചോദിച്ചതും ഓൻ ആന്ന് പറഞ്ഞു തലയാട്ടി ചിരിക്കാണ്... കൂടെ വാലാട്ടികളായി ബാക്കി രണ്ടും.. എനിക്ക് കലിപ്പ് കേറി വന്നു.... "ടാ... നമുക്ക് പോയേക്കാം...ഷാനു... അവള് കലിപ്പാവുന്നെ കണ്ടില്ലേ അല്ലെങ്കിൽ തന്നെ നീ പറഞ്ഞിട്ടു ആണ് നമ്മളിവിടെക്ക് വന്നത്... നമ്മക്കെന്താ വാ പോവാം....പാച്ചി.." "അങ്ങനെ പോയലെങ്ങനെ ശരിയാവും... നമ്മളിതിന്റെ മുകളിൽ കയറിയതിനല്ലേ ഇവള് ഇത്രെയും പുകിൽ ഉണ്ടാക്കിയെ... അപ്പോൾ ഒരു മറുപടിയും കൊടുക്കാതെ പോവുന്നത് ശരിയല്ലല്ലോ ...അപ്പോൾ ഞാൻ ഷനുവല്ലാതാവും'"" അവൻ അതും പറഞ്ഞു എന്നെ നോക്കി പുച്ഛിച്ചിട്ട് ഞാൻ അവിടെ ഉണ്ടാക്കി വെച്ച നേരത്തെ അവർ കയറി നിന്നു കൊളമാക്കിയ എന്റെ മുളകമ്പ് അവൻ ചവിട്ടി.... എന്നിട്ടും പൊട്ടാഞ്ഞിട്ട് അവൻ അത് എന്തൊക്കെയോ ചെയ്തു പൊളിച്ചിട്ടു.... ഇതൊക്കെ കണ്ടു എനിക്ക് ദേഷ്യവും അതിലേറെ സങ്കടവും കൂടി വന്നു.... അതൊക്കെ അവനോട് എന്തൊക്കെയോ വിളിച്ചു പറഞ്ഞു തീർത്തു..... "ഡാ.. പോവാം ഷാനു... ഇവളുടെ വായിലിരിക്കുന്നത് കേൾക്കാതെ... പാച്ചിയാണ്..." അപ്പോൾ തന്നെ ഓൻ എന്നെ ആക്കി ചിരിച്ചു കൊണ്ട് അവിടെ നിന്നു പോവാൻ നിന്നതും ഞാൻ തടഞ്ഞു വെച്ചു.... "ഡാ... തെണ്ടി....നീ ഈ ചെയ്തതിന് ഞാൻ പകരം ചെയ്തില്ലേൽ എന്റെ പേര് ഫെമി എന്നല്ല.... നീ നോക്കിക്കോ.." "ഒന്ന് പോടി....നമുക്ക് കാണാം..." അതും പറഞ്ഞു കൊണ്ട് അവന്മാർ അവിടെ നിന്നും പോയി.... എനിക്ക് ആകെ സങ്കടമായി.... നമ്മളെ കൂടെ ഉള്ള കുട്ടിസ് ഒക്കെ എന്നെ സമാദാനിപ്പിച്ചു...അപ്പോഴേക്കും നേരം ഇരുട്ടിയിട്ടുന്നു... അവരൊക്കെ വീട്ടിലേക്ക് പോയി.. ഞാൻ അവിടെ ഇരുന്നു ഒരുപാട് കരഞ്ഞു... എന്നിട്ട് വീട്ടിൽ ചെന്നപ്പോൾ ഉമ്മച്ചി ലേറ്റ് ആയതിന് പൊതിരെ തല്ലി... ഇന്ന് എന്തോ ഒന്നിനും എനിക് വേദന തോന്നിയില്ല... മനസ്സിൽ ആ വേദന ഉള്ളത് കൊണ്ടാവാം.... അതിനെ കുറിച്ചു ഓർക്കുമ്പോഴൊക്കെ ഓനോടുള്ള ദേഷ്യം കൂടി വരും.... പിന്നെ ദിവസവും അവനെ കാണും കാണുമ്പോഴൊക്കെ എനിക്ക് അവനോടുള്ള ദേഷ്യം കൂടി വന്നു... അവന്റെ കൂടെ ഉള്ളവരൊക്കെ എന്നെ കാണുമ്പോൾ ഓരോന്ന് പറഞ്ഞു കളിയാക്കൽ ആണ് മെയിൻ പരിപാടി.... നമ്മളും കട്ടക്ക് നാലെണ്ണം പറയും... അങ്ങനെ ഇരിക്കെ ഞാൻ അവനൊരു പണി കൊടുക്കാൻ കാത്തിരിക്കുകയായിരുന്നു.... അപ്പോഴാണ് അവന്മാർ സ്ഥിരമായി ഇരിക്കുന്ന മറച്ചുവട് കണ്ടെത്തിയത്... പിന്നെ എപ്പോഴും അവർ അവിടെ കാണും... ഞാൻ ഒരു ദിവസം അതിലെ പോയപ്പോൾ ആ മരത്തിൽ ഉറുമ്പ് കൂട് ഒരുപാട് മരത്തിൽ കണ്ടു... ചുരുക്കി പറഞ്ഞാൽ ആ മരത്തിൽ മൊത്തം ഉറുമ്പുകൾ കൂട് കെട്ടി നിക്കാണ്... അപ്പോഴാണ് എനിക് ഒരു ബുദ്ധി തോന്നിയത്....ഇത് വച്ചൊരു കളി കളിക്കും ഞാൻ.... അതിനെ പറ്റി ചിന്തിച്ചപ്പോൾ അത് എനിക്ക് തന്നെ പണിയാവുമെന്നു കരുതി മാനവും നോക്കി നിന്നപ്പോൾ ആണ് അതിന്റെ അപ്പുറത്ത് വേറൊരു മരം കണ്ടത്.... ഇതു തന്നെ.. നമ്മളിന്ന് ഓനിട്ട് നല്ല പണി കൊടുക്കും.. അതോടെ ഓന്റെ അഹങ്കാരം തീർന്നോളും... ഹഹ... ഇന്ന് ഓൻ നമ്മളോട് ചെയ്തതിന് അനുഭവിക്കും... നമ്മൾ മരത്തിൽ ചാടി കയറി.. നമ്മള് പിന്നെ മരം കേറി ആയതു കൊണ്ട് ഈസി ആയി മിനിറ്റുകൾ കൊണ്ട് അതിന്റെ മുകളിൽ എത്തി.... കയ്യിൽ ഒരു കൊക്ക് വെച്ചുള്ള വടിയും കരുതിയിരുന്നു... അവരെയും കാത്തു ഞാൻ അവിടെ പാട്ടും പാടി ഇരുന്നു.... പെട്ടെന്ന് എന്തോ ശബ്‌ദം കേട്ട് നോക്കിയതും അവന്മാർ വരുന്നത് കണ്ടു... ഞാൻ അപ്പോൾ തന്നെ റെഡി ആയിരുന്നു..... അവന്മാർ അവിടെ വന്നു ഇരുന്നതും. ഞാൻ വേഗം എന്റെ പണി സ്റ്റാർട്ട് ചെയ്തു... കയ്യിൽ കരുതിയ കംമ്പ് കൊണ്ട് ആ മരത്തിന്റെ ചില്ലയെ ഇളക്കി... അതോടെ ഉറുമ്പുകൾ തേയ്‌ കിടക്കുന്നു താഴെ.... അവന്മാർ ഉറുമ്പ് അരിച്ചതും ബ്രേക് ഡാൻസ് കളിക്കാൻ തുടങ്ങി... അവന്മാർ മുകളിലൊക്കെ നോക്കുന്നുണ്ടെങ്കിലും നമ്മളെ കണ്ടിലേട്ടൊ.... നമ്മക്ക് അവരെ കളിയോക്കെ കണ്ടു ചിരി പൊട്ടി വന്നു.... ഞാൻ അറിയാതെ പൊട്ടി ചിരിച്ചതും പടച്ചോനെ എന്റെ കൈ വിട്ടു ഞാൻ കിടക്കുന്നു ചക്ക വെട്ടിയിട്ടത് പോലെ താഴെ.... യാ റബ്ബി....എന്റെ ഊര... എല്ലാം പോയി.. ആകെ പഞ്ചറായി... എന്നാലും താഴെ പുല്ലുള്ളത് കൊണ്ട് നമ്മക്ക് അധികമൊന്നും പറ്റിയില്ല... ഇല്ലേൽ രണ്ട് മാസം കാലൊക്കെ പൊളിഞ്ഞു ബെഡ് റെസ്റ്റ് ആയേനെ... ഞാൻ എങ്ങനെയൊക്കെയോ എഴുന്നേറ്റു.. ഹൗ... എന്തൊരു വേദന... അങ്ങനെ ഒരു വിധം എണീറ്റു നിന്ന എന്റെ മുന്നിൽ എട്ട് കാലുകൾ... ഞാൻ ഒന്ന് തലയുയർത്തി നോക്കിയതും രാവണന്റെ മുഖവും കാണിച്ചു നിക്കാ എല്ലാരും... പടച്ചോനെ പെട്ട്... ഇവന്മാർക്കൊക്കെ ഇതെന്റെ പണിയാണെന്നു മനസ്സിലായെന്നു അവരെ നോട്ടം കണ്ടപ്പോൾ നമ്മക്ക് മനസ്സിലായി.... ഞാൻ ആകെ ചമ്മി.. അവരെ ഒന്ന് പാളി നോക്കിയിട്ട് അവിടെ നിന്നും പോവാൻ നോക്കിയതും ആ ഷാനു എന്നെ തടഞ്ഞു.... "അങ്ങനെ പോയാലോ... മോൾ നമ്മക്കിട്ട് പണിതിട്ട് പോകാനോ..." ഞാൻ ഒന്നും അറിയാതെ പോലെ ഞാൻ എന്ത് ചെയ്തു എന്ന് ചോദിച്ചതെ ഓര്മയുള്ളു... ഓൻ കലി തുള്ളാൻ തുടങ്ങി.... "ഡാ.. ഷാനു മതി...അവൾക് ഉള്ളത് നമ്മളെന്തിനാ കൊടുക്കുന്നെ... അവൾക് തന്നെ കിട്ടിയില്ലേ.. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു എന്നു പറഞ്ഞപ്പോലെ അവളുടെ കോലം കണ്ടില്ലേ നീ....വാ മതി പോവാം...." അതും പറഞ്ഞു അവരൊക്കെ കൂടി അവനെയും കൂട്ടി പോയി...പോവുമ്പോൾ ഓൻ എന്നെ നോക്കി ദഹിപ്പിച്ചിട്ടു ഒറ്റ പോക്ക് പോയി... നമ്മള് വീഴാൻ കണ്ട സമയം എന്നു പറഞ്ഞു സ്വയം തലക്കടിച്ചു കാലൊക്കെ ഒന്നു ശരിയാക്കി വീട്ടിലേക് വിട്ടു.... വീട്ടിലെത്തിയപ്പോൾ ഉമ്മക്ക് എന്റെ നടത്തൊക്കെ കണ്ടു എന്തോ ഒപ്പിച്ചു വന്നതാണെന്ന് മനസ്സിലായി...ഞാൻ ഒന്നും വിട്ടു പറഞ്ഞില്ല.... വെറുതെ ഉമ്മച്ചിന്റെ നഗവല്ലി രൂപം കാണണ്ടല്ലോ....അങ്ങനെ ഉമ്മാന്റെ ഉഴിയലും മരുന്ന് അഭിഷേകം ഒക്കെ കൊണ്ട് നമ്മളെ ബോഡി ഒക്കെ ഡബിൾ ഓകെ ആയി.... അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പിന്നെ ഇടക്കൊക്കെ ഓനെ കണ്ടിരുന്നുള്ളൂ...ഒരു ദിവസം പാടതിലൂടെ നടക്കുമ്പോൾ ഓൻ അവിടെ ഉണ്ടായിരുന്നു... അവൻ ഒറ്റക്കാണ്... നേർക്കു വന്നാൽ എന്തെങ്കിലും നടക്കുമെന്ന് ഉറപ്പുള്ളത് കൊണ്ട് നമ്മള് റൂട്ട് മാറ്റി... അപ്പുറത്തെ ആറ്റിന്റെ വഴിയിലൂടെ പോയി... നല്ല വെള്ളം ഒഴുകുന്ന ആറ്റിൽ ആണ്...നമ്മൾ അതിന്റെയൊക്കെ ഭംഗി കണ്ടു ആസ്വദിച്ചു നടന്നു....പെട്ടെന്ന് എന്റെ കാൽ തെന്നിയതെ ഓർമയുള്ളൂ.... ഞാൻ അപ്പോഴേക്കും ആറ്റിൽ ചെന്നു വീണിരുന്നു...പടച്ചോനെ മരണത്തെ മുകാ മുഖം കണ്ടു ഞാൻ...മുങ്ങിയും പൊങ്ങിയും.. ഞാൻ രക്ഷിക്കാൻ നില വിളിച്ചു....എന്റെ ബോധം പോയി... പിന്നെ ബോധം വീണത് ഞാൻ വെള്ളം പുറത്തേക്കു ഛർദ്ദിച്ചു കൊണ്ടാണ്....ശ്വാസമൊക്കെ നേരെ വീണപ്പോൾ ഞാൻ ചുറ്റും നോക്കി.... അപ്പോൾ എന്റെ അടുത്തു നനഞ്ഞു കുളിച്ചു നിക്കുന്നു അവൻ...ഷാനു... ഞാൻ അവനെ നോക്കിയപ്പോൾ ചെക്കൻ എഴുന്നേറ്റു നിന്നു... എന്നോട് കൊഴപ്പില്ലല്ലോ എന്നും ചോദിച്ചു എണീപിച്ചതും അള്ളോഹ് കണ്ണു പൊട്ടുന്ന തെറി..... നിനക്കെന്താടി കണ്ണു കാണില്ലേ.. നോക്കി നടന്നൂടെ...അതുവഴി പോയതെന്തിനെന്നൊക്കെ..... കേട്ട് എന്റെ ചെവിയുടെ ഫ്യൂസ് വരെ പോയി...ഓൻ കലിപ്പ് ആവുന്നത് കണ്ടപ്പോൾ എനിക് ചിരിയാണ് വന്നത്.... അതു കണ്ടതും ഓൻ അതു നിർത്തി...പിന്നെ.....എന്നെ നോക്കി കണ്ണുരുട്ടാൻ തുടങ്ങി..... ഞാൻ ഓനെ നോക്കി ചിരിച്ചു താങ്‌സ് പറഞ്ഞപ്പോൾ ഓൻ എന്നെ നോക്കി...ഞാൻ ഫ്രണ്ട്‌സ് എന്നു പറഞ്ഞു.....ഓൻ കുറച്ചു നേരം നിന്നിട്ട് കൈ തന്നു.... പിന്നെ ഓനെ കുറിച്ചു പറഞ്ഞു എന്നെ പരിജയപ്പെടുത്തി.....പേര് എനിക്കറിയാവുന്നത് കൊണ്ട് ഓൻ 8ൽ പഠിക്കുന്ന കാര്യവും വീട് എവിടെയാണെന്നൊക്കെ പറഞ്ഞു.... പിന്നെ അങ്ങോട്ട് ഞങ്ങൾ നല്ല കൂട്ടായി...അവന്റെ കൂടെയായി തെണ്ടലൊക്കെ....എന്റെ സ്ഥലം ഇഷ്ടയതുകൊണ്ട് അന്ന് കയറിയതെന്നു ഓൻ പറഞ്ഞപ്പോൾ ഞാൻ അവിടേക്കു കൊണ്ട് പോയി.... പിന്നെ എന്നും അവിടെ വെച്ചു നമ്മള് കാണും....എന്റെ രഹസ്യ അറയെ പറ്റി പറഞ്ഞു അവനത് കാണിച്ചു കൊടുത്തു......അങ്ങനെ ദിവസങ്ങൾ ആഴ്ചകൾ മാസങ്ങൾ കഴിഞ്ഞു.... ഇപ്പോൾ അവൻ9ലും ഞാൻ5ലും ആയി....നമ്മുടെ ബന്ധം മനസ്സുകൾ ഒരു അകലാൻ പറ്റാത്ത പോലെ അടുക്കാൻ തുടങ്ങി.....ഒരു വർഷം കൊണ്ട് നമ്മളിൽ കാര്യമായ മാറ്റം ഉണ്ടായി..... അതിന്റെ ഇടയ്ക്ക് ആണ് ഒരു ദിവസം അവന്റെ ഉപ്പ ഗൾഫിൽ പോവന്നും കൂടെ അവനും പോകുന്നുണ്ടെന്നു പറഞ്ഞത്.... അന്ന് അവസാനമായി ആ വാക മരച്ചുവട്ടിൽ വെച്ചു നമ്മള് തിരിച്ചറിഞ്ഞു നമുക്ക് ഒരിക്കലും അകലാൻ കഴിയില്ലെന്ന്.... അന്ന് ഓന്റെ ബർത്ഡേ ആയിരുന്നു.. അവന് ഞാൻ ഒരു ലോക്കറ്റ് കൊടുത്തു.....അതിൽ ഇങ്ങനെ എഴുതിയിരുന്നു..... *ഫെമിയുടെ സ്വന്തം ഷാനു* അത് നോക്കി അവൻ ഒന്ന് ചിരിച്ചിട്ട് എനിക്ക് തിരികെ ഒരു ലോക്കറ്റ് തന്നു.. അതിൽ എന്റെയും അവന്റെയും ഫോട്ടോ ആയിരുന്നു.... അന്ന് 10വർഷം കഴിഞ്ഞു ഇതേ ദിവസം ഇവിടെ വരുമെന്ന് പറഞ്ഞു അവൻ യാത്രയായി.... അതിന് ശേഷം ഞാൻ അവനെ കണ്ടിട്ടില്ല....അവൻ വരുന്നതും കാത്തു നിൽപ്പാണ്.... ആ ദിവസത്തിനായി...അവന്റെ ഓർമകൾ വരുമ്പോൾ എനിക് ഒരുപാട് സങ്കടം തോന്നും അതാണ് ഞാൻ എന്റെ വീട്ടുകാരോട് പോലും ഫെമി എന്നു വിളിക്കരുതെന്ന് പറഞ്ഞത്.... കാരണം അവന് ഈ പേര് ഒരുപാട് ഇഷ്ടമാണ്...അവൻ മാത്രമേ ഇതു വിളികാവുന്ന് അന്ന് ഞാൻ ഉറപ്പിച്ചു.... പിന്നെ ഞങ്ങൾ ഇങ്ങോട്ട് താമസം മാറിയത്...അതോടെ എന്റെ ഓർമകൾക്ക് കൂട്ടുണ്ടായിരുന്ന വാക മരം എന്നീ ൽ നിന്നും അകന്നു....ഇപ്പോൾ കൂട്ടിനായി അവന്റെ ലോക്കറ്റ് മാത്രമാണ് എന്റെ കയ്യിൽ.... എന്റെ മനസ്സ് പറയുന്നു.. അവൻ എനിക്ക് വേണ്ടി എവിടെയോ കാത്തിരിക്കുന്നണ്ട്.... അകലെ അങ്ങ് 💘കാണാമറയത്ത്💘 ഞാൻ അത്രെയും പറഞ്ഞു തീർന്നതും എന്റെ ചിന്തകളെ ഉണർത്തിയത് എന്തോ വീഴുന്ന ശബ്‌ദം കെട്ടിടാണ്... ഞാനും ഷെമിയും ഞെട്ടികൊണ്ട് അങ്ങോട്ട് നോക്കിയതും അവിടെ ആരോ നിക്കുന്നത് കണ്ടു.....നോക്കിയപ്പോൾ കണ്ടത് ഞങ്ങൾ ഞെട്ടി തരിച്ചു നിന്നു പോയി..... 【തുടരും】 ★★★★★★★★★★★★★★★★★ ഈ പാർട് നിങ്ങൾ കരുതിയ പോലുള്ള പാസ്‌റ്റ് ആയൊന്നു അറിയില്ല.. എനിക് പറ്റുന്ന പോലെ എഴുതിയിട്ടുണ്ട്.. ബോറായെങ്കിൽ തീർച്ചയായും പറയണം.....
#

📙 നോവൽ

📙 നോവൽ - - 4 കാണാമറയതെൻ മനസ്സ് Tritten Bye Mustifa Muhtiyadeen  - ShareChat
12.4k views
8 days ago
ShareChat Install Now
ShareChat - Best & Only Indian Social Network - Download Now
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because