@muneer6132
@muneer6132

muneer

പ്രണയം ജരാനരകൾ ബാധിക്കാത്ത പ്രാണന്റെ പ്രതിഭാസം..❤

#

📔 കഥ

ഒളിച്ചോട്ടം °°°°°°°°°° " ആ...അമ്മേ... " എന്ന് ഉറക്കെ വിളിച്ചതും ഞാനവളുടെ വായ പൊത്തിപിടിച്ചതും ഒരിമിച്ചായിരുന്നു. എന്റെ തുറിച്ചുള്ള നോട്ടം കണ്ടിട്ടാണോ അതോ കാലിൽ മുള്ള് തറച്ച് വേദനിച്ചിട്ടാണോ എന്നറിയില്ല അവളുടെ കണ്ണിൽ കണ്ണീർ തളം കെട്ടി കിടന്നിരുന്നു. പിന്നെ പറയണ്ടല്ലോ പുകില് എന്റെ മനസ്സലിഞ്ഞു. അല്ലേലും അതങ്ങനാണല്ലോ. ഞാൻ അവിടെ ഇരുന്ന് പതിയെ അവളുടെ കാലിലെ മുള്ള്ങ്ങ് ഊരി എടുത്തു. നൊന്ത് കാണുമോന്നറിയാൻ മുഖത്തോട്ട് നോക്കിയപ്പോൾ എന്റമ്മോ.. നെഞ്ചിലാരോ പടക്കം കൊണ്ടിട്ട പോലെ ചടപ്പാടാന്ന് ഒരു പൊട്ടിത്തെറി ആയിരുന്നു. അവളുടെ ആ ചൊക്കിപ്പയം പോലുള്ള ചുണ്ടും, നീണ്ട് വളഞ്ഞ മൂക്കും, ഉണ്ടകണ്ണും ആകക്കൂടി നല്ല ചേലായിരുന്നു കാണാൻ. അന്ധകാരം കട്ടപിടിച്ചു കിടക്കുന്ന ഇടവഴികളിലൂടെ ബാഗും തോളിലിട്ട് അവളുടെ കൈയ്യും പിടിച്ചോണ്ട് റെയിൽവേ സ്റ്റേഷനിലേക്കുള്ള ഓട്ടത്തിനിടെയാണ് കാലൻ പണി തന്നത്. ട്രെയിൻ വരാൻ ഇനി അധിക സമയവുമില്ല അവൾക്കാണേൽ നടക്കാനും പറ്റാത്തില്ല. അവിടെ ഞങ്ങൾ നിൽക്കുന്നത് ആരുടേലും കണ്ണിൽ പെട്ടാൽ പിന്നെ അതുമതി എന്റെ കാര്യം ഗോവിന്ദാ. എന്ത് ചെയ്യണമെന്ന് ഒരെത്തും പിടിയും അറിയാണ്ടിരിക്കുമ്പോളാണ് ഒരു ചങ്കിനെ ഓർമവന്നത് ഒട്ടും താമസിച്ചില്ല അപ്പോതന്നെ ഫോണിൽ വിളിച്ചു. " മച്ചാനെ പണിപാളീന്നാ തോന്നുന്നേ.. ഞങ്ങളിവിടെ വഴിയിൽ കുടുങ്ങി പോയാടാ..ചെകുത്താനും കടലിനും നടുവിലാണിപ്പോ. നീ അന്റെ ജീപ്പ് എടുത്തു വരുവോ.. " പിന്നീട് നടന്നതെല്ലാം പെട്ടന്നായിരുന്നു. അവൻ ജീപ്പ് കൊണ്ട് വന്നു റെയിൽവേ സ്റ്റേഷനിൽ ഇറക്കി. ട്രെയിൻ അപ്പോയേക്കും എത്തിയിരുന്നു. പിന്നെ ഒന്നും നോക്കിയില്ല അവളേം തൂക്കിയെടുത്ത് ടിക്കറ്റ് പോലും എടുക്കാണ്ട് ഒരോട്ടമായിരുന്നു. രാത്രി ആയത് കൊണ്ട് തന്നെ ട്രെയിനിൽ വലിയ തിരക്കൊന്നും കണ്ടില്ല. അടുത്ത് കണ്ട സീറ്റിൽ അവളെ ഇരുത്തി അടുത്തുതന്നെ ഞാനുമിരുന്നു. വിജനമായ വഴിത്താരയിലൂടെ , ഇഴഞ്ഞും പതുങ്ങിയും ട്രെയിന്‍ ഓടിക്കൊണ്ടിരുന്നു . പുറത്ത് നിലാവെളിച്ചം പാല്‍പ്പുഞ്ചിരി തൂകി നില്‍ക്കുന്നു. മുരണ്ടും കുണുങ്ങിയും കുതിച്ചും കിതച്ചും ട്രെയിന്‍ പൊയ്ക്കൊണ്ടിരുന്നു. മിന്നാമിനുങ്ങുകളെ ഓര്‍മ്മിപ്പിക്കത്തക്ക വിധം, ഇരുട്ടില്‍ നിരനിരയായും വരിവരിയായും അങ്ങുമിങ്ങും ഇലക്ട്രിക് വിളക്കുകള്‍ പ്രകാശിക്കുന്നു. ഞാൻ ചുറ്റിലും നോക്കി. പരിചിത മുഖങ്ങൾ കാണാതായപ്പോൾ ചുണ്ടിൽ ചിരി വിടർന്നു. അതിനെ തല്ലികെടുത്തി കൊണ്ട് ടി.ടി.ആര്‍ ടിക്കറ്റ് പരിശോധനയ്ക്കായി മുമ്പിൽ വന്ന് നിന്നു. കുറെ കെഞ്ചി നോക്കിയെങ്കിലും ഫൈൻ അടക്കേണ്ടി വന്നു. അതിനെന്താ.. ഇനി ആരെയും പേടിക്കണ്ടല്ലോ. ഇവൾ എനിക്ക് സ്വന്തം. ഞങ്ങൾ കൈകൾ കോർത്തിണക്കി. എന്റെ കണ്ണുകൾ അനുസരണയില്ലാതെ വീശിയടിച്ച കാറ്റിനൊപ്പം പുറത്തേക്ക് നീങ്ങി. മഴയുടെ നനുത്ത സ്പര്‍ശം ഭൂമിയെ തലോടി. യാത്രക്കാര്‍ സുഖനിദ്രയിലാണ്. എന്തോ ഞങ്ങൾക്ക് മാത്രം ഉറങ്ങാൻ കഴിഞ്ഞില്ല അല്ലാ ഉറങ്ങാൻ തോന്നിയില്ല. അതിനുള്ള സമയമായിരുന്നില്ല അത്. നാടും.. വീടും.. കൂട്ടുകാരും... എല്ലാം വിട്ട് രണ്ട് ശരീരവും ഒരു മനസ്സുമായി ഒളിച്ചോട്ടമെന്ന ഒറ്റപെടലിൽ പെട്ട് പോയിരിക്കുന്നു. ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ബാക്കി എല്ലാം ഈശ്വരനിൽ ആർപ്പിച്ചു കൊണ്ട് ഞാനെന്റെ കിനാവുകളിലേക്ക് ഊളിയിട്ടതും അവളെന്റെ കയ്യില്‍ പിടിച്ചു വലിച്ചു ചിണുങ്ങി. " എന്റെ കാൽ വേദനിക്കുന്നു.. " ഒരു ചെറിയ മുള്ളല്ലേ.. ആണി ഒന്നുമല്ലല്ലോ.. എന്ന് പറയണമെന്ന് തോന്നിയെങ്കിലും പറഞ്ഞില്ല പകരം വാക്കുകളെ വഴി മാറിയൊഴുക്കി അവളുടെ കടുംചുവപ്പായിരുന്ന അധരത്തിൽ ഒരു മുത്തം കൊടുത്തു. ആ ചുണ്ടിൽ നേരിയ ചിരി പടർന്നു പിടിച്ചു നുണക്കുഴികൾ നാണത്താൽ ചുവന്നു. തണുത്ത കാറ്റിൻെറ മർമ്മരം. എങ്ങും നിശബ്ദം. " ഇപ്പൊ വേദന എങ്ങനെണ്ട് ..? ഞാൻ പറഞ്ഞത് അവൾ കേട്ടില്ലേ ? മറുപടിയൊന്നും കിട്ടിയില്ല. അവൾ മിന്നൽ പിണറുകളെ നോക്കിയിരിക്കുന്നു. അവ ഭൂമിയെ തുളച്ച് ആഴത്തിലേക്ക് ഇറങ്ങാന്‍ വെമ്പുന്ന വമ്പന്‍ മരത്തിന്‍റെ വേരുപോലെ ആഴ്ന്നിറങ്ങുന്നു. ഞാൻ ചുറ്റുപാടും അലസമായി കണ്ണോടിച്ചു. കുറച്ചകലെ പ്രായമായ ഒരു സ്ത്രീയെ കണ്ടതും എനിക്ക് അമ്മയെ ഓർമ്മ വന്നു എന്റെ കണ്ണ് താനേ നിറഞ്ഞു. ഇടയ്ക്ക് ഒരു സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ഒരു ചൂട് കട്ടൻ ചായ കിട്ടിയിരുന്നെങ്കില്‍... എന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷേ കിട്ടിയില്ല പകരം ഒരു കാപ്പി ഒപ്പിച്ചു. അവളത് ഊതി കുടിക്കുന്നത് കാണാൻ മുഖത്ത് നോക്കിയപ്പോൾ കണ്ണീർ തുള്ളികൾ ചാലിട്ടൊഴുകുന്നതാണ് കാണാൻ സാധിച്ചത്. ഖലബ് ഒന്ന് പിടഞ്ഞു. " എന്തിനാ.. പെണ്ണേ കരയുന്നേ.. വേദനിക്കുന്നുണ്ടോ ? " മറുപടിയായി പൊട്ടിക്കരഞ്ഞു കൊണ്ട് അവളെന്റെ മാറിലേക്ക് വീണു. " എന്നെ ഉപേക്ഷിക്കുമോ ..? അവൾ ഏങ്ങലടിക്കുകയാണ്. പാവം വീട്ടുകാരെ ഓർത്തുക്കാണും. നഷ്ടപെട്ടതെന്തോ ഒരിക്കലും തിരിച്ചു കിട്ടുകയില്ലന്ന് അറിയുന്ന ഒരു കൊച്ചുകുട്ടിയുടെ മനസ്സും ഭാവവും ആയിരുന്നു അവള്‍ക്കപ്പോള്‍. " അതിനല്ലല്ലോ ഞാൻ നിന്നെ സ്നേഹിച്ചത്. എനിക്ക് ജീവനുള്ള കാലത്തോളം നീ എന്റെ കൂടെ ഉണ്ടാവും. നമ്മളിൽ ഒരാൾ മരിക്കാതെ നമ്മളൊരിക്കലും പിരിയത്തില്ല " ഞാനവളെ അണച്ചുപിടിച്ചു. അവളെന്റെ കണ്ണുകളിലേക്ക് നോക്കി. “ ഞാനിയാളെ വിശ്വസിച്ചോട്ടെ “എന്ന് കണ്ണുകള്‍ നിശബദ്ദമായി ചോദിക്കുകയാണന്ന് എനിക്ക് തോന്നി. മറുപടിയായി കവിളിലൊരു മുത്തം കൊടുത്ത് മാറോട് ചേർത്ത് പിടിച്ചു അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു. അങ്ങനെ എത്ര നേരം ഇരുന്നെന്ന് അറിയില്ല. ചായ കുടിച്ചില്ലാ ഓർമ്മ വന്നതും ക്ലാസ് ചുണ്ടിലേക്ക് അടുപ്പിച്ചു. എന്നാൽ അപ്പോയേക്കും ചായയുടെ ചൂട് ആറിയിരുന്നു. ഒരു മുഹബ്ബത്തുള്ള സുലൈമാനി മരണപ്പെട്ട പോലെ എനിക്ക് തോന്നി. ട്രെയിൻ കൂകി വിളിച്ച് മുന്നോട്ടും എന്റെ ഓർമ്മകൾ പാഞ്ഞു കൊണ്ട് പിന്നോട്ടും കുതിച്ചു. ഞാൻ അഞ്ചിൽ പഠിക്കുമ്പോൾ ആയിരുന്നു ആതിരയെ ആദ്യമായി കാണുന്നത്. അവളും കുടുംബവും എന്റെ വീടിനടുത്തേക്ക് താമസം മാറി വന്നതാണ്. അവളുടെ അച്ഛനും അമ്മയും ടീച്ചർ ആയത് കൊണ്ട് വല്ലപ്പോഴും മാത്രേ ഞാൻ അവളെ കണ്ടിട്ടൊള്ളൂ. അവരുടെ വീടിന് പിന്നിലായിട്ട് ഒരു കുളമുണ്ട്. കളി കഴിഞ്ഞാൽ പിന്നെ എന്റെ കുളി അവിടുന്നാണ്. ഒരു ദിവസം കളി കഴിഞ്ഞു കുളത്തിൽ പോകുമ്പോൾ പെട്ടെന്ന് ഒരു നിലവിളി കേട്ടു. ഓടി ചെന്ന് നോക്കിയപ്പോൾ എനിക്ക് ശെരിക്കും ചിരിയാണ് വന്നത്. ഒരു വശത്ത് അവളുടെ വീടിന്റെ ചുമരിൽ ഒരു എട്ടുകാലി വലവീശി ഇരകളെ കാത്തിരിക്കുന്നു. മറു വശത്ത് എട്ടുകാലിയെ കണ്ട് പേടിച്ച് ഒരു മരത്തിന് പിന്നിലായിട്ട് ഒളിച്ചിരിക്കുന്ന ആതിര. എങ്ങ് നിന്നോ നേരിയ കാറ്റടിക്കുന്നു. എണ്ണമായമില്ലാത്ത പാറിപറക്കുന്ന അവളുടെ മുടികളിൽ പൊന്നിൻ കിരണങ്ങൾ ഉമ്മ വെക്കുന്നുണ്ട്. കണ്ണെല്ലാം മുറുക്കിയടച്ച്, ശ്യാസം വിടാതെ പതുങ്ങിയിരിക്കുന്ന അവളെ ഇന്നും എനിക്കോർത്ത് എടുക്കാൻ കഴിയും. '' ചായ.. കാപ്പി.. വടേയ്... സമൂസ '' ആ വിളി ഞാൻ അറിയാതെ തന്നെ എന്റെ മധുരമുള്ള ഓർമ്മകളെ കൊന്ന് കളഞ്ഞു. പിന്നെ കൈയ്യിലെ വാച്ചിലേക്ക് നോക്കി സമയം 02:15 ആയിട്ടുണ്ട്. പുറത്ത് മഞ്ഞ്‌ പെയ്യുന്ന പോലെ. ഞാൻ അവളെ നോക്കി. എന്റെ തോളിൽ തലചായ്ച്ചു കൊച്ചുകുട്ടിയുടെ ലാഘവത്തോടെ ഉറങ്ങുകയാണ് ആതിര. വിളിച്ചുണർത്തിയില്ല. ഉറങ്ങിക്കോട്ടെ നല്ല ക്ഷീണം കാണും. ഞാൻ വീണ്ടും ഫ്ലാഷ്ബാക്കിലോട്ട് നീങ്ങി. മുന്നിൽ ചിരിച്ചോണ്ടിരിക്കുന്ന എന്നെ കണ്ടതും അവൾ ഓടി വന്ന് എന്റെ കൈയ്യിൽ പിടിച്ച് കൊഞ്ചി. " ഏട്ടൻ അതിനെ പിടിച്ച് പുറത്ത് കളയുവോ ..? " പേടിച്ചുള്ള അവളുടെ ആ നോട്ടവും, കൊഞ്ചി കൊണ്ടുള്ള ചോദ്യവും കേട്ടപ്പോൾ എന്തോ ചിരിക്കാൻ തോന്നിയില്ല. പകരം കൂട്ട്കൂടാൻ തോന്നി. പിന്നെ ഒന്നും നോക്കിയില്ല ഞാനതിനെ എടുത്ത് പുറത്ത് കൊണ്ടുപോയി കളഞ്ഞു. അന്ന് മുതൽ നല്ല കളിക്കൂട്ടുകാരായിരുന്നു ഞങ്ങൾ. ആ സൗഹൃദം ഞങ്ങളോട്‌ കൂടെ വളർന്നു. അത് അങ്ങ് പിന്നെ വളർന്നു പന്തലിച്ചു വലിയൊരു തണൽ മരമായി. ഞങ്ങളതിനെ പ്രണയമെന്ന് പേരിട്ടു വിളിച്ചു. പിന്നീട് അങ്ങോട്ട് ഞങ്ങളുടെ ദിനരാത്രങ്ങളായിരുന്നു. സൂര്യൻ ഉദിച്ചു പൊങ്ങുന്നതും, മാനത്ത് ചന്ദ്രൻ നിലാവ് പൊയിക്കുന്നതും, നക്ഷത്രങ്ങൾ കഥ പറയുന്നതും, കാറ്റ് വീശിയടിക്കുന്നതും, മഴ ആർത്തിരമ്പി പെയ്യുന്നതും, എല്ലാം...എല്ലാം... ഞങ്ങൾക്ക് വേണ്ടിയായിരുന്നോ.. ?? ആവോ ആർക്കറിയാം. " മോനെ...? ഓൾടെ കാൽ എന്താ നീലിച്ചിരിക്കുന്നേ.. ? ചോര ഇണ്ടല്ലോ ..! " നേരത്തെ ഞാൻ കണ്ട പ്രായമായ സ്ത്രീ ആണ് ചോദിച്ചത്. കേട്ട പാതി അവളുടെ കാലിലേക്ക് നോക്കി. അവിടെയാകെ നീലനിറം. മനസ്സിൽ ഉത്തരമില്ലാത്ത വാനോളം ചിന്തകൾ തല ഉയർത്തി നോക്കി. കണ്ണിൽ ഇരുട്ട് കയറുന്ന പോലെ. നെഞ്ചിനുള്ളിൽ മിന്നൽ പിണർപ്പുകൾ, എന്റെ കണ്ണീർത്തുള്ളികൾ അനുവാദമില്ലാതെ പുറത്തേക്കൊഴുകി. കൈ കാലുകൾ തളർന്നെങ്കിലും ധൈര്യം സംഭരിച്ച് ഞാനവളെ തട്ടി വിളിച്ചു. കേട്ടില്ലാ.. പിന്നേം വിളിച്ചു അപ്പോഴും മറുപടി വന്നില്ല... ആരോ നെഞ്ചിൽ കനൽ കോരിയിട്ടുവോ !!!! ഇല്ലാ.... അവൾ വിളികേൾക്കുന്നില്ല...അവിടെ ഒരു വലിയ സത്യം പിറവി എടുക്കുവായിരുന്നു. ഒരുപാട് പ്രതീക്ഷകളും, ആഗ്രഹങ്ങളും, സ്വപ്നങ്ങളും, കണ്ണുനീർ തുള്ളികളായി അവളുടെ കവിളിലൂടെ താഴേക്ക് ഊർന്നിറങ്ങി. " പാമ്പ് കൊത്തിയതാണ് " ആൾക്കൂട്ടത്തിനിടെ ആരോ പറഞ്ഞു.. END #📔 കഥ
2.4k കണ്ടവര്‍
5 ദിവസം
#

📝 ഞാൻ എഴുതിയ വരികൾ

ഇനിയാരും ഇതിനെ ദൈവത്തിന്റെ നാടെന്ന് വിളിക്കരുത്. ഇതെന്തൊരു നാടാണ് ! ഇവിടുള്ളോരൊക്കെ എന്തൊരു മനുഷ്യരാണ്. ! ഉടുതുണി യില്ലാത്തവർക്കുടുക്കാൻ കടയിലെ തുണികളെല്ലാം വാരി ചാക്കിലാക്കുന്ന തെരുവ് കച്ചവടക്കാർ അമ്മ നഷ്ടപ്പെട്ട പിഞ്ചു കുഞ്ഞിനെ മാറി മാറി മുലയൂട്ടുന്ന ദുരിതാശ്വാസ ക്യാമ്പ്‌ലെ അമ്മമാർ മകളുടെ കല്ല്യാണം മുടങ്ങുമെന്ന് പേടിച്ചു കരഞ്ഞ അമ്മയോട് 10പവൻ സ്വർണം നൽകാമെന്ന് ഫിറോസ് കുന്നുംപറമ്പിൽ ഫിറോസ് എത്തും മുമ്പേ സ്വർണമെത്തിച്ചു നൽകി ഷാൻ കല്യാണത്തിന്നാവശ്യമായ വസ്ത്രങ്ങൾ സ്പോൺസർ ചെയ്ത് ബാവ ഹമീദ് സൗജന്യമായി ക്യാമറ മാൻ ആവാമെന്ന് ഫ്രാങ്കോ സെബാസ്റ്റ്യൻ പന്തലൊരുക്കാനും ഭക്ഷണം നല്കാനും മറ്റു ചിലർ തെക്കും വടക്കും കൂട്ടി യോജിപ്പിക്കാൻ മേയർ ബ്രോയുടെ 50ൽ പരം ലോഡുകൾ ദുരിതാശ്വാസ ക്യാമ്പിലേക് പോകുന്ന ലോറികൾ തടഞ്ഞു വെച്ചു ചായ കുടിച്ചിട്ട് പോയാ മതിയെന്ന് പറയുന്നവർ വീടുകൾ വൃത്തിയാക്കാൻ ഒഴുകിയെത്തുന്ന യുവാക്കളെ നിയന്ത്രിക്കാനാവാതെ കളക്ടറും ഉദ്യോഗസ്ഥരും ക്യാമ്പിലേക്കുള്ള സാധനങ്ങളുമായി പോയ പിക്കപ്പ് കുടുങ്ങിയെന്നും പറഞ്ഞു പോസ്റ്റ്‌ ഇട്ടപ്പഴേക്കും ദേ വന്നു മഹിന്ദ്രയുടെ സഹായ ഹസ്തം ഇതെന്തൊരു നാടാണ്. ഇനിയാരും ഇതിനെ ദൈവത്തിന്റെ നാടെന്ന് വിളിക്കരുത് ഇത് ദൈവങ്ങളുടെ നാടാണ് ❤ പ്രളയമേ ഇനിയും വരണമിതിലേ തോൽവികളേറ്റു വാങ്ങാൻ... #📝 ഞാൻ എഴുതിയ വരികൾ
1.7k കണ്ടവര്‍
8 ദിവസം
###ഇരന്നു വാങ്ങുന്നത്### മഴ പറയുന്നു. ഒരു കുഴപ്പവും ഇല്ലാതെ പ ണ്ടും ഞാനൊരുപാട് പെഴ്തതാ. പക്ഷെ ഇന്ന് നിങ്ങൾ എന്റെ വഴി തടഞ്ഞു.... പുഴ പറയുന്നു. പണ്ടും ഞാൻ ഒരുപാട് ഒഴുകിയതാ. പക്ഷെ ഇന്ന് നിങ്ങളെന്റെ നെഞ്ച് തകർത്ത് എന്റെ കരകൾ കയ്യേറി.... ഭൂമിപറയുന്നു. പണ്ട് ഞാനൊരുപാട് വെള്ളം കുടിച്ചതാ. പക്ഷെ ഇന്ന് നിങ്ങളെന്റെ വായിൽ കോൺക്രീറ്റ് ഇട്ടടച്ചു. ഞാൻ വെള്ളം ശേഖരിച്ചിരുന്ന പാടവും കുളങ്ങളും നിങ്ങൾ മണ്ണിട്ട് നികത്തി..... മല പറയുന്നു. പണ്ട് ഞാൻ പേമാരിയിൽ അനങ്ങാതെ ഉറച്ചു നിന്നതാ. പക്ഷെ ഇന്ന് നിങ്ങളെന്റെ കാലുകൾ മുറിച്ചെടുത്തു. അത് കൊണ്ടാണ് എനിക്ക് പിടിച്ചു നിൽക്കാൻ കഴിയാതെ ഉരുൾ പൊട്ടലിൽ വീഴുന്നത്...... ഇപ്പോൾ മഴ ചോദിക്കുന്നു. കെട്ടിയടച്ച തോടുകളും പുഴകളും തുറന്നു വിടുമോ? ഞാൻ എന്റെ വഴിയിൽ പോയ്കോളാം... പുഴ ചോദിക്കുന്നു. എന്റെ കരകളിലെ കയ്യേറ്റങ്ങൾ ഒഴിഞ്ഞു തരുമോ? ഞാൻ എന്റെ വഴിയിൽ പോയ്കോളാം... ഭൂമി ചോദിക്കുന്നു. ഞാൻ വെള്ളം ശേഖരിച്ചിരുന്ന പാടവും കുളങ്ങളും തിരിച്ചു തരുമോ?.... മലയും ചോദിക്കുന്നു. ഇനിയെങ്കിലും എന്റെ കാലുവെട്ടുന്നത് നിറുത്തുമോ? ഞാൻ ഒരു കാലിലെങ്കിലും പിടിച്ചു നിന്നൊളാം......... നമ്മൾ മനുഷ്യർ പ്രകൃതിയുടെ ഉടമകൾ അല്ല. കാവൽക്കാർ മാത്രം ആണെന്ന് തിരിച്ചറിയുക. അല്ലാത്ത പക്ഷം പ്രകൃതി എന്താണെന്ന് നമ്മെ പഠിപ്പിക്കും. പഠിക്കാത്തവർക്ക്തുടർച്ചയായി രണ്ടാം വർഷവും ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണ് ഈ കാലവർഷം..... മുരുകൻ കാട്ടകടയുടെ കവിത ഓർമ്മ വരുന്നു. " പകയുണ്ട് ഭുമിക്ക് പുഴകൾക്ക് മലകൾക്ക് ..." 🙏🙏🙏🙏🙏🙏🙏🙏 #📔 കഥ #🌊 വെള്ളപ്പൊക്കം #പെരുമഴ
#

📔 കഥ

നന്മ 48
WhatsApp Group Invite
2.7k കണ്ടവര്‍
11 ദിവസം
#

🙏🏼 പ്രാര്‍ത്ഥനകള്‍

മണ്ണും മഴയും ജീവനുകളെടുത്ത് കുത്തിയൊലിച്ച് പായുകയാണ്..പ്രാർത്ഥനകൾ ഇടമുറിയാതെ മഴയോളം ശക്തിയിൽ നാഥനിലേക്കുയരട്ടെ... മരിച്ച് ആറടി മണ്ണിൽ പോകേണ്ടവർ ജീവനോടെ മണ്ണിൽ അമർന്ന് തീരുകയാണല്ലോ അല്ലാഹ്...ഈ കെടുതിക്ക് ആശ്വാസം നൽകണേ അല്ലാഹ്... ഒരായുസ്സിൻരെ വിയർപ്പും സ്വപ്നങ്ങളുമാണ് ഒരു നിമിഷം കൊണ്ട് ഇടിഞ്ഞ് ഇരുന്ന് പോകുന്നത്...കണ്ണീരണിയിക്കല്ലേ അല്ലാഹ്... ഹാജറിൻരെ സംസം വിളിക്ക് പുണ്യ തീർത്ഥം കൊണ്ട് കണ്ണീരൊപ്പിയ റബ്ബേ ഈ മഴക്കും അനുഗ്രഹ പെയ്ത്തിൻരെ സംസം നൽകണേ അല്ലാഹ്... اللهم حوالينا لاعلينا...... #🙏🏼 പ്രാര്‍ത്ഥനകള്‍
2k കണ്ടവര്‍
14 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം