@murchi966537270757
@murchi966537270757

അമീർ മുഹമ്മദ്‌ അൽ ഹർബി

എന്റെ ഉമ്മയാണ് എന്റെ സ്വർഗം ആ ഉദരത്തിൽ ജനിച്ചത് എന്റെ പുണ്യം

#

📔 കഥ

വിവാഹം കഴിഞ്ഞു ഇക്കയുടെ കൈ പിടിച്ചു കാറിൽ കയറുമ്പോൾ നിറമിഴികളോടെ ഞാൻ ഉപ്പയെ ഒന്നു നോക്കി.... ഉപ്പ ഉള്ളിലെ വിഷമം മുഖത്തെ പുഞ്ചിരി കൊണ്ടു മൂടി നിൽക്കുകയാണ് ആ കണ്ണുകളിൽ ഒരു സംതൃപ്തിയും കാണുന്നു. മകളെ സുരക്ഷിതമായ കൈകളിലേക്ക് ഏൽപ്പിച്ചതിന്റെ സംതൃപ്തി. കാറിൽ കയറാൻ നിൽക്കുമ്പോൾ തിരിഞ്ഞു ഉപ്പയുടെ അടുക്കലേക്ക് തെന്നെ ചെന്നു കെട്ടിപ്പിടിച്ചു കരഞ്ഞു. ആ കാഴ്ച ചുറ്റും നിന്നവർ ചെറു പുഞ്ചിരിയോടെ നോക്കി നിന്നു. ഉപ്പ പൊറുക്കീം ഈ ഉപ്പാന്റെ നാജി മോളോട് ഇങ്ങൾ പൊറുക്കീം എന്നു പറഞ്ഞു ഞാൻ കണ്ണുകൾ തുടച്ചു തിരികെ കാറിലേക്ക് കയറി..... അലയടിക്കുന്ന കണ്ണുനീരിനെ എനിക്ക് നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.... കാറിൽ ഇരിക്കുമ്പോഴും തേങ്ങി കൊണ്ടിരുന്നു. എന്റെ വിഷമം കണ്ടു അടുത്തിരുന്ന ഇക്ക എന്റെ വലതു കരങ്ങൾക്ക് മേലെ കൈ വെച്ചു ,സമാധാനിപ്പിച്ചു. ഞാൻ ഇക്കയെ നോക്കി നിസഹായമായി ഒന്നു മന്ദഹസിച്ചു സൈഡിലേക്ക് തല ചെരിച്ചു വെച്ചു കണ്ണുകൾ ഇറുക്കി അടച്ചു. ഉപ്പയെ മനസ്സുകൊണ്ട് ശപിച്ചൊരു മകളായിരുന്നു ഞാൻ. എന്തിന്റെ പേരിൽ? സ്നേഹിച്ച പുരുഷനെ കിട്ടാത്തതിന്റെ പേരിൽ. ഉപ്പയുടെയും ഉമ്മയുടെയും ഒരേ ഒരു മകൾ ആണ് ഞാൻ ... പതിനെട്ടു വയസ്സു തികഞ്ഞപ്പോഴേക്കും ഒപ്പം ഉള്ള പെണ്കുട്ടികളുടെ എല്ലാം വിവാഹം കഴിഞ്ഞു. എത്ര വിവാഹലോചനകൾ വന്നിട്ടും ഞാൻ മാത്രം വിവാഹത്തിന് സമ്മതിച്ചില്ല. പഠിക്കണം എന്നു പറഞ്ഞു വാശിപിടിച്ചു.യഥാർതത്തിൽ ഒരാൾക്കുള്ള കാത്തിരിപ്പായിരുന്നു അത്.... ജീവനക്കാൾ ഏറെ ഞാൻ സ്നേഹിച്ചിരുന്ന റിയാസ് ഇക്കാക്കു വേണ്ടിയുള്ള കാത്തിരിപ്പ്. അത്രമാത്രം സ്നേഹിച്ചിട്ടും ആ ഇഷ്ട്ടം പറയാൻ എനിക്ക് കഴിഞ്ഞിരുന്നില്ല...വിവേകം വെച്ച നാൾ മുതൽക്കേ എന്റെ ഉള്ളിൽ കുറിച്ചിട്ട പേര് ആയിരുന്നു റിയാസ് ഇക്കയുടെ. പ്രണയം തലക്ക് മുകളിൽ കയറിയ ഞാൻ അതുവരെ പോറ്റിവളർത്തിയ എന്റെ ഉപ്പയുടെ കണ്ണിനീർ കണ്ടില്ല. പ്രായം തികഞ്ഞ മകൾ വീട്ടിൽ ഇരിക്കുമ്പോൾ മാതാപിതാക്കൾക്ക് ഉണ്ടാകുന്ന വിഷമം അറിയണം എങ്കിൽ നമ്മളും ഉപ്പയോ ഉമ്മയോ ആകണം. പെണ്ണുകാണാൻ ആരെങ്കിലും വന്നാൽ ഉമ്മയുടെ നിർബന്ധത്തിന് മാത്രം ഞാൻ അവരുടെ മുമ്പിൽ പോയി നിൽക്കും. അവസാനം വന്ന ഇക്കയുടെ ആലോചന എല്ലാം കൊണ്ടും ഒത്തിട്ടും ഞാൻ വേണ്ട എന്നു പറഞ്ഞപ്പോൾ ഉമ്മ ഒരുപാട് ചീത്ത പറഞ്ഞു. എന്റെ സൗന്ദര്യത്തിലെ അഭംഗികളും കുറവുകളും എടുത്തു പറഞ്ഞു.... വാക്കുകൾ കൊണ്ട് മനസ്സു മുറിവേറ്റപ്പോയും ഞാൻ വിവാഹം വേണ്ട എന്നു മാത്രം മന്ത്രിച്ചു. ഇരുട്ടുമുറിയിൽ മുഖം പൊത്തി കരഞ്ഞിരുന്ന എന്റെ അടുക്കലേക്ക് ഉപ്പ വന്നു കൊണ്ട് ചോദിച്ചു... ഉപ്പാന്റെ കുട്ടിയുടെ മനസ്സിൽ ആരെങ്കിലും ഉണ്ടോ ? ആ ചോദ്യത്തിനു മുന്നിൽ ഞാൻ എന്റെ മനസ്സ് തുറന്നു.എല്ലാ കാര്യങ്ങളും ഉപ്പയോട് പറഞ്ഞു ,ആ കൈകളിൽ വീണു വിവാഹം വേണ്ട എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞു. എന്നെ സമാധാനിപ്പിച്ചു എല്ലാം ശരിയാക്കാം എന്നു പറഞ്ഞു പോയ ഉപ്പ ഈ വിവാഹം കൊണ്ടു തന്നെ മുന്നോട്ട് പോകുന്നത് കണ്ടപ്പോൾ എന്റെ ഉപ്പയെ വെറുത്തുപോയി. പ്രവാസത്തിലേക്ക് ഉപ്പ മടങ്ങി പോകുന്നതിനു മുൻപ് തന്നെ എന്റെ വിവാഹം ഉറപ്പിച്ചു... തെളിച്ചമില്ലാത്ത മുഖത്തോടു കൂടി ആരുടെയൊക്കെയോ നിർബന്ധത്തിന് ഞാൻ ചടങ്ങുകൾക്ക് നിന്നു കൊടുത്തു വിവാഹത്തിന്റെ തലേ ദിവസം വരെ ഞാൻ ഉപ്പയോട് മിണ്ടിയിരുന്നില്ല. വീട്ടിലെ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോൾ ഉപ്പ വരുമ്പോൾ ഞാൻ എഴുന്നേറ്റു പോകും. അതെല്ലാം എന്റെ ഉപ്പയുടെ മനസ്സിനെനെ എത്രമാത്രം വേദനിപ്പിച്ചിരുന്നു എന്നു ഓർക്കാനുള്ള മനസ്സു പോലും എനിക്ക് ഉണ്ടായില്ല. ഉപ്പയിൽ നിന്ന് അകന്നു മാറുന്ന എന്നെ വിവാഹ തലേന്ന് ഉമ്മ എല്ലാവരും ഉറങ്ങിയ ശേഷം മാറ്റി നിർത്തി ചോദ്യങ്ങൾ കൊണ്ടു മൂടി. ശാസനകളും ചീത്തകളും മാത്രം ഉയരുന്ന ഉമ്മയുടെ നാവ് അതെല്ലാം വെടിഞ്ഞു കൊണ്ടു എന്നോട് കാര്യങ്ങൾ ചോദിച്ചു.... എന്തുകൊണ്ടാണ് ഉപ്പയോടു മിണ്ടാത്തത് എന്നു ചോദിച്ചപ്പോൾ ?നിങ്ങളുടെ ഭർത്താവിനോട് ഞാൻ ഇനി എന്റെ ഈ ജന്മത്തിൽ മിണ്ടില്ല ഉപ്പ എന്നു പോലും വിളിക്കില്ല എന്നു പറഞ്ഞപ്പോൾ ഉമ്മയുടെ കൈകൾ എന്റെ മുഖത്തു പതിഞ്ഞു... എരിയുന്ന കണ്ണുകളോടെ ഞാൻ ഉമ്മയെ നോക്കി. ആ സമയം ഉമ്മയിൽ നിന്നും അടർന്നു വീണ വാക്കുകൾക്ക് എന്റെ കണ്ണിലെ തീയിനെ അണക്കാൻ ശക്തി ഉള്ളതായിരുന്നു തിന്നിട്ട് എല്ലിൻ ഇടയി കയറിയതുകൊണ്ടാണ്നീ ഇങ്ങനെ പറയുന്നത്. ആ മനുഷ്യൻ ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ കിടന്നു രാപ്പകൽ ഇല്ലാതെ അധ്വാനിക്കുക ആണ്. ഇതുവരെ നിന്റെ ഏതെങ്കിലും ആഗ്രഹം നടത്തി തരാതെ ഇരുന്നിട്ടുണ്ടോ ആ പാവം .അതിനൊക്കെ വേണ്ടി ഉറക്കവും ഭക്ഷണവും കളഞ്ഞു ആ പാവം എടുക്കാത്ത ജോലി ഒന്നും ഇല്ല.ആ ഉപ്പയെ മറന്നു നീ ഉള്ളിൽ കയറ്റിയ പയ്യനെ കിട്ടാഞ്ഞിട്ടല്ലേ നീ ആ മനുഷ്യനോട് ഇങ്ങനെ ഒക്കെ പെരുമാറുന്നെ ?നിന്റെ ഇഷ്ട്ടം അറിഞ്ഞതിന്റെ പിറ്റേദിവസം തന്നെ ആ പാവം റിയാസിനോട് പോയി സംസാരിച്ചിരുന്നു. പണം കൊണ്ട് അമ്മാന മാടുന്ന അവന് നിന്റെ സ്നേഹത്തോട് പുഛം ആയിരുന്നു,പരിഹാസ വാക്കുകൾ ഏറ്റുവാങ്ങി കൊണ്ടായിരുന്നു ഉപ്പ അന്ന് തിരികെ വന്നത്. പിന്നെ ആണ് ഈ വിവാഹവും ആയി മുന്നോട്ട് പോയതും. ഇതുവരെ സ്വാഭാവം പോലും അറിയാത്ത ഒരുത്തനെ പ്രാണനു തുല്യം സ്നേഹിക്കുന്നതിനു മുൻപ് ജനിപ്പിച്ച ഉപ്പയെയും ഉമ്മയെയും കുറിച്ചു ഒന്നു ആലോചിക്ക്.... അവരെ മനസ്സിലാക്കാതെ എത്ര വലിയ പ്രണയിനി ആണെന്ന് പറഞ്ഞിട്ടും കാര്യം ഇല്ല. പ്രണയിക്കുന്നതിനു മുൻപ് മാതാപിതാക്കളോട് പറഞ്ഞു നോക്ക് നിങ്ങൾക്ക് നല്ല താണെങ്കിൽ ഞങ്ങൾ നടത്തിത്തരും. നിങ്ങൾക്ക് ചേരാത്തത് ആണെങ്കിൽ ഉപേക്ഷിക്കാൻ പറയും. ഒരു ഉപ്പയും ഉമ്മയും മക്കളുടെ ഇഷ്ട്ടംനല്ലത് ആണെങ്കിൽ വേണ്ട എന്നു പറയില്ല. അത്രയും പറഞ്ഞു ഉമ്മ അകത്തേക്ക് പോയി. ഉപ്പയോട് ഇത്രയും ദിവസം ഞാൻചെയ്തത് ഓർക്കുമ്പോൾ അപ്പോൾ തന്നെ ഭൂമി പിളർന്നു താഴേക്കു പോയെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു. കുറ്റബോധം കൊണ്ടു എന്റെ മനസ്സ് വെന്തു നീറി..... എന്റെ ഉപ്പ എന്റെ ചെറുപ്പത്തിൽ പാടിയിരുന്ന ആ പാട്ട് എന്റെ കാതുകളിൽ മുഴങ്ങി.കോലായിൽ നിസ്ക്കരിച്ചു കഴിഞ്ഞു പാഴയിൽ തന്നെ ഇരിക്കുന്ന ഉപ്പയുടെ അടുത്തേക്ക് ഞാൻ ചെല്ലും ഞാൻ ഉപ്പയുടെ മടിയിൽ കയറി ഇരിക്കുമ്പോൾ ഉപ്പ ആടിക്കൊണ്ടു പാട്ടു പാടും.... ഉപ്പാക്ക് ഉണ്ടൊരു പെണ്കുട്ടി ആ പൊൻകുട്ടിയുടെ പേരെന്താ.....? അത്രയും പാടി ആ വരിയിൽ ചോദ്യം എനിക്ക് നേരെ നീട്ടുമ്പോൾ ഞാൻപറയും. നാജി മോൾ....... അതു പറഞ്ഞു പാൽപല്ലു കാണിച്ചു ചിരിക്കുമ്പോൾ ഉപ്പ എന്റെ കവിളിൽ ഉമ്മ തരും....... എത്ര വലിയ കുട്ടിയായാലും എങ്ങോട്ടെങ്കിലും പോകുന്നതിനു മുൻപ് ഉപ്പാന്റെ കുട്ടി ഉപ്പാക്ക് ഒരു ഉമ്മ തന്നെ എന്ന ഉപ്പയുടെ ചോദ്യത്തിനു മുന്നിൽ ഞാൻ കവിളിൽ ഉമ്മ കൊടുക്കും ആയിരുന്നു.. .. എനിക്ക് വേണ്ടിയാണ് ഉപ്പ പ്രവാസിയായത് ,ഞങ്ങൾക്ക് വേണ്ടിയാണ് ഉപ്പയുടെ സന്തോഷങ്ങൾ ഉപേക്ഷിച്ചത്. ആ ഉപ്പയെ മറന്നു അർഹിക്കാത്ത ഒന്നിനെ സ്നേഹിച്ചതാണ് ഞാൻ ചെയ്ത തെറ്റ്. ഉപ്പയോട് ചെയ്തതിനു ,ആ മനസ്സു വേദനിപ്പിതിന്റെ പാപം ഞാൻ എവിടെ കൊണ്ടുപോയി തീർക്കും.... കുറ്റബോധം കൊണ്ട് ഉരുകുന്ന മനസ്സുമായി ആയിരുന്നു ഞാൻ കല്യാണ പെണ്ണായി നിന്നത്.... നിക്കാഹ് കഴിഞ്ഞു മഹർ എന്റെ കഴുത്തിൽ പതിഞ്ഞപ്പോൾ ശെരിക്കുംഎന്റെ കണ്ണുനീർ തുള്ളികൾ അതിൽ ഇറ്റു വീണു..... ഉപ്പയുടെ വിയർപ്പ് തുള്ളികളിൽ വളർന്ന എന്റെ ജീവിതം മറ്റൊരാളുടെ വിയർപ്പിന് കാവൽക്കാരിയായി പടിയിറങ്ങുന്നു. ഉപ്പയോടു മനസ്സു തുറന്നു ക്ഷമ യാജിച്ചപ്പോൾ മനസ്സിന് എന്തോ ഒരു ആശ്വാസം... ഉപ്പ എന്നോട് ക്ഷമിക്കില്ലേ.... മക്കളുടെ തെറ്റ് ഉപ്പയും ഉമ്മയും അല്ലാതെ മറ്റാരാണ് ക്ഷമിക്കുക... പടച്ചോൻ പോലും പൊറുക്കാത്ത തെറ്റ് ഇവർ ക്ഷമിക്കും... ചിലപ്പോൾ നമുക്ക് വേണ്ടി അതിന്റെ ശിക്ഷ ഏറ്റെടുക്കും.മറ്റാരും നമ്മെ ഇങ്ങനെ സ്നേഹിക്കില്ല.... ഇക്ക എന്റെ ചുമലിൽ സ്പര്ശിച്ചപ്പോൾ ആണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്. എന്നെനോക്കി പുഞ്ചിരിച്ചു കൊണ്ട് മുഖത്തെ കണ്ണുനീർ തുള്ളികൾ തുടച്ചു എന്നോട് ചിരിക്കാൻ പറയുമ്പോൾ ഞാൻ അറിഞ്ഞു..... ഇതുവരെ ആവശ്യമില്ലാതെ ഞാൻ സ്നേഹം കൊടുത്ത ഹൃദയത്തേക്കാൾ പതിന്മടങ്ങു എന്നെ സ്നേഹിക്കാനും സംരക്ഷിക്കാനും കഴിയുന്ന കരങ്ങൾ ആണ് കൂടെ ഉള്ളത് എന്നു........ ഈ ജീവിതത്തിൽ ആണ് എന്റെ സന്തോഷവും സങ്കടവും....ഇവിടെ ആയിരിക്കണം എന്റെ സംതൃപ്തി..... കാരണം ഇതാണ് എന്റെ വിധി..... കൊതിച്ചത് കിട്ടില്ല വിധിച്ചതെ കിട്ടു .അത് മനസ്സിലാക്കി ജീവിച്ചാൽ നമ്മുടെ ജീവിതം എന്നും സന്തോഷം ആയിരിക്കും..കിട്ടാത്തത് ഓർത്തു കാലം കഴിച്ചാൽ കരയാൻ മാത്രം ആയിരിക്കും നേരം..... അവസാനിച്ചു NB: പ്രണയം നല്ലതാണ്. പക്ഷെ പ്രണയിക്കുന്നതിനു മുൻപ് വീട്ടുകാരോട് പറയുക നമുക്ക് നല്ലത് ആണെങ്കിൽ അവർ നടത്തി തരും.അവരെ കരയിച്ചു നമുക്ക് എങ്ങനെ ജീവിക്കാം കഴിയും....... അതുകൊണ്ട് നമ്മുടെ ജീവിതത്തിൽ എന്തു കിട്ടിയാലും അതുകൊണ്ട് തൃപ്തി പെടുക ആ ജീവിതത്തിന് ഭംഗി കൂടുതലായിരിക്കും.
667 views
6 hours ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because