@musrifamuhiyadeen
@musrifamuhiyadeen

MUCHI *PKR..😘..♥Ⓜ🎶

💖I Love you chunke😘 *💘*എൻ റൂഹിൻ മുഹബ്ബത്ത്*💞* coming soon..😎 کان ماکان فات ما فات😉

baaki part വായിക്കാൻ അക്കൗണ്ട് follow ചെയ്യൂ....അക്കൗണ്ട് ലിങ്ക് ഷെയർ ചെയ്ത് ഓപ്പൺ ചെയ്യുക https://sharechat.com/profile/loveuummi എന്റെ റൂഹിന്റെ പാതിയാണവൾ *********************** 📜$hi¥ana Meh®A Part :11 ശാക്കിർ............. ഹഹഹഹ ഹഹഹ............ അപ്പൊ നീ എന്നെ മറന്നില്ല അല്ലേ ഫത്ഹ മെഹറിന്..... എങ്ങനെ മറക്കാനാ നീ നിന്റെ ലൈഫിൽ എനിക്കുള്ള പങ്കു ചെറുത് ഒന്നുമല്ലലോ...... നോ............... അപ്പോയെക്കും അവൻ നമ്മളെ മുന്നിൽ എത്തിയിരുന്നു...... നീ എത്ര അലറി വിളിച്ചിട്ടും കാര്യം ഇല്ല എല്ലാരും ഓഡിറ്റോറിയത്തിൽ ആണ്.... പ്രേതെകിച്ചു നിന്റെ രക്ഷകൻ ആയ അപ്പു.. ജംഷി...... ഹഹഹഹ ഹഹഹഹ.... ശാ..... ശാ...ശാക്കിർ...... പ്ലീസ് എന്നെ വിട്ടേക്ക്.... അങ്ങനെ പറയല്ലേ മോളെ.... നിന്നെ ഒക്കെ വിടാൻ ആവുമോ അങ്ങനെത്തെ പീസ് അല്ലേടി.....മോഹിച്ചത് നിന്നെ.... നിന്റെ വാശി.... നിന്റെ സംസാരം... എന്തിനു പറയുന്നു അന്റെ എല്ലാം ആരെയും ആർത്തിയുടെ കണ്ണിൽ നോക്കാൻ തക്ക വിധം എല്ലാം ഉണ്ട്... പക്ഷെ ആയില്ല നിന്നെ അനുഭവിക്കാൻ..... പകരം നിന്റെ ഇരട്ട സഹോദരി... ഉഫ് അടിപൊളി ആണ് ഞങ്ങൾ രണ്ടു മൂന്നു പേര് അവളെ നല്ലോണം മുതൽ ആക്കി........ അടുത്തത് നീയാടി.... നീ....... അതും പറഞ്ഞു അവന്റെ മുഖം എന്നിൽ അടുപ്പിക്കും തോറും ആരെങ്കിലും വന്നാൽ മതി എന്ന് ആയിരുന്നു...... പക്ഷെ ആരും ഇല്ലാ ഈ സമയം ആരും വരികയും ഇല്ലാ....... ഇന്നത്തോടെ ഞാനും എന്റെ സനയെ പോലെ...... ഇല്ലാ ഒരിക്കലും അങ്ങനെ നടക്കാൻ പാടില്ല എങ്ങനെ എങ്കിലും രക്ഷപെട്ടെ പറ്റു.... രണ്ടും കല്പ്പിച്ചു അവനെ പിടിച്ചു തള്ളി..... ഡോർ ഒക്കെ ലോക്ക് ആണല്ലോ റബ്ബേ... എന്താ ചെയ്യാ.... ഡീ....... എന്ന് അലറി അവൻ വന്നു ഒറ്റ അടി ആയിരുന്നു മുഖത്തു നേരെ ചുമരിൽ പോയി തട്ടി...... അങ്ങനെ അങ് പോയാലോ.. നീ സമ്മതിച്ചാൽ നമ്മളെ അറിയു....നീ സ്നേഹിക്കുന്ന ജംഷി പോലും അറിയില്ല രണ്ടാൾക്കും ആസ്വദിക്കാം....... എല്ലാം കേട്ടു കണ്ണൊക്കെ നിറഞ്ഞു ഒന്നും കാണാൻ ആവാത്ത അവസ്ഥയിൽ ആണ്...... ഇന്നത്തോടെ എന്റെ വിധി..... എല്ലാം തീരും എന്റെ ഉമ്മ ഉപ്പ ലിയു..... ഇപ്പൊ പോരാഞ്ഞിട്ട് സന അവളെ കൂടെ ഞാൻ കൊണ്ട് വന്നു...... എങ്ങനെ എങ്കിലും പോകണം പോയെ പറ്റു....ന്റെ സന.... ഫൈസി അവൻ വേണ്ടി ഇപ്പോഴും കയ്യും കാലും തളർന്നു കിടക്കുന്ന അവൻ വേണ്ടി എങ്കിലും ഞാൻ രക്ഷപെട്ടെ പറ്റു...... അവൻ മുന്നോട്ട് അടുക്കും തോറും ചങ്ക് പൊട്ടുന്ന പോലെ ആവുന്ന... എങ്ങനെ ഒക്കെയോ അവന്റെ നേരെ നോക്കി നിന്നു അവന്റെ മര്മ്മം നോക്കി നോക്കി ഒന്നു കൊടുത്തു.... ആ സമയം ഞാൻ നോക്കി വെച്ച ഒന്നുണ്ട് പൊളിഞ്ഞ ജനൽ... ❤❤❤❤❤❤❤❤❤❤❤❤❤❤ [ ജംഷി ] ഈ ഫത്തു എവിടെ ഇവളെ നോക്കാൻ വന്ന എന്നെ വേണം പറയാൻ... ഈ അപ്പൂന് നോക്കിയാൽ പോരെ.... എന്നാലും അവളെ കലിപ്പ് ആകാൻ നല്ല രസം ആണ്.... ആരെങ്കിലും ഒക്കെ ഇങ്ങനെ ഉള്ളതാണ് കോളേജ് ലൈഫ് ആസ്വദിക്കാൻ ഒരു ഇത് ഉള്ളു.... പിന്നെ ഫർഹാന അവളെ ഞാൻ ഒരിക്കലും പ്രണയിക്കില്ല ഒരിക്കലും എന്റെ ലക്ഷ്യം നിറവേറ്റാൻ ഇവൾ വേണം ന്റെ കൂടെ.... എന്റെ കുടുംബം അനുഭവിക്കുന്ന എല്ലാത്തിനും പരിഹാരം കാണണം അതിനുള്ള ഇര മാത്രമാണ് ഈ പെണ്ണ്...... പിന്നെ എന്റെ മനസിൽ പെണ്ണിന് സ്ഥാനം ഇല്ലാ ഇനി അഥവാ ഉണ്ടായാൽ അത് ഫത്ഹ മെഹറിന് ആകും.... ഈ ഖല്ബിന് അവകാശി ആയിട്ട്... അവൾ ഇപ്പൊ അറിഞ്ഞാൽ തുള്ളി ചാടും അത് വേണ്ട അവളെ ഹുങ്ക് ഒന്ന് കുറയട്ടെ..... ക്ലാസ്സിൽ എത്തിയിട്ടും അവളെ കാണാൻ ഇല്ലാ ബാഗും എല്ലാം ഉണ്ട്.... ഈ പൂതന എവിടെ റബ്ബേ.... എവിടെ തിരഞ്ഞിട്ടും കണ്ടില്ല എന്തൊക്കെയോ മനസ്സിൽ വെപ്രാളം....... പെട്ടെന്ന് ആണ് മേലെ ഭാഗത്തു എന്തൊക്കെ സൗണ്ട് കേട്ടത് ഒന്നും നോക്കാതെ അങ്ങോട്ട്‌ ഓടി ......... [ ഫത്തു ] ജനൽ വഴി ഓടി എന്നല്ലാതെ എങ്ങോട്ടാ എന്ന് ഒരു എത്തും പിടിയുമില്ല തലകറങ്ങുന്ന കാരണം എവിടെ എങ്കിലും ചെന്ന് വീഴും എന്ന് ഉറപ്പാണ്....... [ ശാക്കിർ ] ഡി ഇരണം കെട്ടവളേ എന്നെ പറ്റിച്ചു പോകാം എന്ന് കരുതിയോ....... നിന്നെ യൂസ് ആക്കി ഞാൻ പോകും മറ്റൊരാൾ അറിഞ്ഞാൽ പിന്നെ നിന്റെ കൂടെ ഇനിയും ഉണ്ടല്ലോ സിസ്റ്റേഴ്സ് അവരേം ഇതുപോലെ പിച്ചി ചീന്തും ഓർത്തോ നീ....... വാശിയോടെ നിന്നെ ഞാൻ അങ് മുതൽ ആകുവാ മോളെ അതും പറഞ്ഞു പിടിച്ചു തള്ളിയതും... നമ്മളെ ഡ്രസ്സ്‌ കീറി.......... നിലത്തേക് വീണു ആാാഹ്............ [ ഫത്തു ] ബോധം ചെറുതായി വന്നപ്പോൾ ശരീരം ആസകലം വേദന കണ്ണ് തുറന്നതും അവിടെ കണ്ടതും എന്നെ ഒക്കെ കൂടി തകർത്തു കളഞ്ഞു.... ജംഷി....... നീ... നീയോ എന്നെ...... വാക്കുകൾ പൂർത്തി ആകാൻ കഴിഞ്ഞില്ല....... [ ജംഷി ] സൗണ്ട് കേട്ട ഭാഗത്തു ഓടിയതും എന്നെ കണ്ടു മാസ്ക് വെച്ച ആരോ ഓടി പോകുകയും ചെയ്തു....... അവരെ പിന്തുടരാൻ നോക്കുമ്പോൾ കാൽ എന്തിലോ തട്ടി അവിടെ കണ്ട കാഴ്ച ശെരിക്കും വേദനിച്ചു..... ഫത്തു.... കണ്ണ് തുറക്ക് ഡാ.... എന്താ ഇത്.. ഡ്രസ്സ്‌ അവിടെ ഒക്കെ ആയി കീറിട്ട് ഉണ്ട്..... അവളുടെ ആ വട്ടമുഖത് അടികൊണ്ട വിരൽ അടയാളം.... അവൾക് ശ്വാസം കിട്ടാത്തെ പോലെ കണ്ടിട്ടാണ്.... ന്റെ വാ അവളെ വാ ആയി ചേർത്തത്... ആ സമയം കണ്ണ് തുറന്ന അവൾ ഇതൊക്കെ കണ്ടു വീണ്ടും ബോധം പോയി.... അതുകൊണ്ട് എങ്ങനെ എങ്കിലും ഹോസ്പിറ്റലിൽ എത്തിക്കണം എന്നുള്ളത് കൊണ്ട് തന്നെ... ആരെയും അറിയിക്കാതെ അവളെ കോരി എടുത്തു നടന്നു...... ഇപ്പോ ആര് അറിഞ്ഞാലും അവളെ തെറ്റുകാരി ആയി കാണും അത് വേണ്ട അവൾക് ഒന്നും തന്നെ സംഭവിച്ചില്ല എന്ന് എനിക്ക് നന്നായി അറിയാം..... അതുകൊണ്ട് കാർ കഴിവിന്റെ പരമാവധി സ്പീഡ് ആക്കി ഹോസ്പിറ്റലിൽ എത്തിച്ചു.......... ******************************** ഉമ്മച്ചി..... എന്റെ തല വേദനിക്കുന്നു.... ഉമ്മാ...... മോളെ ഫത്തു ഒന്നുല്ല ഒന്നുല്ല നിനക്ക് ഒന്ന് ഉറങ്ങി എണീറ്റാൽ ശെരിയാകും ഉറങ്ങിക്കോ മോൾ...... [ഫത്തു ] കണ്ണ് തുറന്നപ്പോ ഹോസ്പിറ്റലിൽ ആണെന്ന് മനസിൽ ആയി.... ചുറ്റും കണ്ണോടിച്ചപ്പോ... എല്ലാരും ചിരിക്കാൻ പ്രയാസ പെടുന്ന കണ്ടു മനസ്സ് ആകെ ന്തോ പോലെ...... നൂറ.... ഉമ്മയും വാപ്പയും എവിടെ........ അത്..... അത് പിന്നെ.... വീട്ടിൽ ഉണ്ട് ഉപ്പാക്ക് വയ്യ നിന്റെ അതുകൊണ്ട് ഉമ്മ വന്നില്ല.... ഇന്ന് പിന്നെ ഡിസ്ചാർജ് ആകുമല്ലോ.... കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടർ വന്നു കൂടെ അപ്പു നമ്മളെ ബ്രോസ് എല്ലാം....... എല്ലാം കയിഞ്ഞു വീട്ടിൽ പോകുമ്പോളും മനസിൽ എന്തൊക്കെ പോലെ... ആരും ഒന്നും മിണ്ടുന്നില്ല എല്ലാർക്കും മൂഡോഫ് ഞാൻ ഓരോന്ന് ചോദിക്കും അതിന് മാത്രം ഹ്മ്മ് എന്ന് മാത്രം അതോണ്ട് അതികം ചോദിക്കാൻ നിന്നില്ല തല നല്ല വേദനയും ഉണ്ട് അതോണ്ട് ഒന്ന് കണ്ണടച്ച് കിടന്നു.... വീട് എത്തിയപ്പോൾ നിറയെ ആൾകൂട്ടം എന്താണ് ഇവിടെ നൂറ........... ഒക്കെ പറയാം നീ വാ ഫത്തു.... എന്താണ് എന്ന് വെച്ചാൽ വാ തുറന്നു പറ..... പറയാം നീ വാ..... അകത്തു കയറി കണ്ട കാഴ്ച എന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ ആയില്ല......... തുടരും........ ***************************************
#

📙 നോവൽ

📙 നോവൽ - Shi¥ana Meh®A * * * * * * * * * * * * * * * * * * * * * * പാതിയാണവർ എന്റെ റൂഹിന്റെ - ShareChat
3.1k കണ്ടവര്‍
10 മണിക്കൂർ
#

📙 നോവൽ

*💘നീയില്ലാ ജീവിതം💘2⃣*         _ഭാഗം.48_ ✍ Mubashira MSKH "From, *NASIF* ...." അത് വായിച്ച ഉടനെ തന്നെ നമ്മള് അവരെയൊക്കെ ഒന്ന് തിരിഞ്ഞ് നോക്കി കൊണ്ട് വീണ്ടും ആ ബോക്സിന് നേരെ തിരിഞ്ഞു നിന്നു... ആ ബോക്സിന്റെ നാല് ഭാഗത്ത് നിന്നും ബൗ ചെയ്ത് വെച്ച ഒരു റെഡ് റിബ്ബണ് അതിന്റെ നടുക്കുണ്ട്... നമ്മള് മറുത്തൊന്നും ചിന്തിക്കാതെ ആ റിബ്ബണ് പിടിച്ച് വലിച്ചതും ആ ബോക്സിന്റെ നാല് ഭാഗവും താഴേക്ക് വന്ന് പതിക്കുന്നതിന് അനുസരിച്ച് അതിൽ നിന്ന് റെഡ് ഹാർട്ട് ബലൂണുകൾ ഉയർന്ന് പൊന്തി... അത് കണ്ട് ഞങ്ങളെല്ലാവരും ഒരു അതിശയത്തോടെ ആ ബലൂണുകൾ നോക്കി നിന്നതും അവസാനമായിട്ട് ആ ബോക്സിൽ നിന്ന് ഉയർന്ന് വന്ന ബലൂണ് കുറച്ച് വലുതായിരുന്നു... *ഹാപ്പി ബർത്ത് ഡേ ഇഷൂട്ടി* എന്ന് അതില് എഴുതി വെച്ചിട്ടുണ്ട്... ആ ബലൂണ് ആകാശത്തേക്ക് പറന്നുയരുന്നതും നോക്കി നമ്മള് അങ്ങനെ നിന്നതും കൃത്യം അതെന്റെ തലക്ക് മുകളിൽ എത്തിയപ്പോ പൊട്ടി അതിന്റെ ഉള്ളിൽ നിന്ന് ഗ്ലിറ്റേഴ്‌സ് ഒക്കെ എന്റെ മേലിലേക്ക് വീണു... നമ്മള് കൈ കൊണ്ട് അതൊക്കെ തട്ടി മാറ്റി മുകളിലേക്ക് നോക്കിയപ്പോ ആ ബലൂണിന്റെ ഉള്ളിൽ നിന്ന് ഒരു ചെറിയ പാരഷൂട്ടിൽ കെട്ടിയിട്ട ബോക്സും താഴേക്ക് വരുന്നുണ്ട്... ഇതൊക്കെ നമ്മക്ക് ഒരു പുതിയ അനുഭവമായോണ്ട് തന്നെ നമ്മളാകെ അന്തം വിട്ട് നിൽക്കാണ്... അത് താഴേക്ക് വന്ന് പതിക്കാൻ നേരത്ത് നമ്മള് കൈ നീട്ടിയപ്പോ ആ ചെറിയ ബോക്സ് നമ്മളെ കയ്യിലേക്ക് വന്ന് വീണു... നമ്മള് അപ്പൊ തന്നെ അതിൽ നിന്ന് ആ പാരഷൂട്ട് പൊട്ടിച്ചിട്ടിട്ട് ആ ബോക്സ് തുറന്ന് നോക്കി... അപ്പൊ അതിൽ ഒരു ലെറ്റർ ഉണ്ടായിരുന്നു... നമ്മളത് എടുത്ത് തിരിച്ചും മറിച്ചും നോക്കി കൊണ്ട് അത് തുറന്ന് വായിക്കാൻ തുടങ്ങി... *"മൈ ഡിയർ ഇഷൂട്ടി... എന്റെ റാണിയായി മാറാൻ വേണ്ടി നീ ഈ ഭൂമിയിലേക്ക് പിറന്ന് വീണിട്ട് ഇന്നേക്ക് കൃത്യം 19 വർഷം തികഞ്ഞിരിക്കാണ്... എന്റെ ഇഷൂട്ടിക്ക് എന്റെ ഹൃദയം നിറഞ്ഞ ഒരു പിറന്നാൾ ആശംസകൾ നേർന്നോണ്ട് ഇതിന്റെ കൂടെ ഒരു ചെറിയ ഗിഫ്റ്റും നിനക്ക് സമ്മാനിക്കുന്നുണ്ട്... അത് ആ വലിയ ബോക്സിൽ കാണും..."* അത് വായിച്ച് നിർത്തി നമ്മള് ആ വലിയ ബോക്സിന്റെ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയപ്പോ അവിടെ മറ്റൊരു ബോക്സ് കൂടി ഉണ്ടായിരുന്നു... നമ്മള് ആ ബോക്സിലേക്ക് നോക്കി കൊണ്ട് വീണ്ടും ആ ലെറ്ററിലേക്ക് നോട്ടം തെറ്റിച്ചു... *"വേഗം ചെന്ന് അതെന്താണെന്ന് തുറന്ന് നോക്ക്... അതിനുള്ളിൽ മറ്റൊരു സർപ്രൈസ് കൂടി എന്റെ ഇഷൂട്ടിക്ക് വേണ്ടി കാത്ത് നിൽക്കുന്നുണ്ട്... ചെല്ല്..."* എന്ന് വായിച്ച് കഴിഞ്ഞപ്പോ തന്നെ നമ്മള് ആ പേപ്പർ താഴ്ത്തി വെച്ചോണ്ട് ആ ബോക്സിന്റെ അടുത്തേക്ക് നടന്നു... ഇതിൽ എന്തായിരിക്കും എന്ന് നമ്മൾ മനസ് നമ്മളോട് തന്നെ മന്ത്രിക്കാൻ തുടങ്ങിയപ്പോ നമ്മള് മറിച്ചൊന്നും ചിന്തിക്കാതെ ആ ബോക്സ് തുറന്നു നോക്കി... ഒരു വൈറ്റ് ഗൗണാണ് അതിനുള്ളിലുള്ളത്... ഒപ്പം ഒരു ലെറ്ററും... നമ്മള് ഗൗണിൽ ഒന്ന് തൊട്ട് തലോടി കൊണ്ട് ആ ലെറ്റർ തുറന്ന് നോക്കി... *"ഹായ് ഇഷൂട്ടി എങ്ങനെയുണ്ട് ഞാൻ നിനക്ക് വേണ്ടി സെലക്ട് ചെയ്ത ഗൗണ്..? നിനക്ക് വേണ്ടി സ്‌പെഷ്യലായിട്ട് ഉണ്ടാക്കിയ ഗൗണാണിത്... അത് നിനക്ക് ഇഷ്ടായി കാണില്ലെന്ന് അറിയാം... കാരണം എന്റെ ഇഷൂട്ടിക്ക് ഓർമ്മ വെച്ച കാലം മുതൽ അപ്പുവിന്റെ ഡ്രസ് ഇട്ടല്ലേ ശീലമുള്ളു... ആയിക്കോട്ടെ എനിക്ക് അതിൽ യാതൊരു വിധ പ്രശ്നവുമില്ല... എന്റെ ഇഷൂട്ടിന്റെ സന്തോഷമാണ് എന്റേയും സന്തോഷം... ബട്ട് ഈ ഗിഫ്റ്റ് നീ സ്വീകരിക്കണം..."* എന്ന് വായിച്ച് നിർത്തിയിട്ട് നമ്മളൊന്ന് കോട്ടി ചിരിച്ചോണ്ട് ബാക്കിയും കൂടി വായിക്കാൻ തുടങ്ങി... *"ഞാൻ എന്റെ ഇഷൂട്ടിക്ക് ഒരു വാക്ക് നൽകിയിരുന്നു... ഈ ദിവസം എന്റെ ഇഷൂട്ടിന്റെ മുന്നിലേക്ക് ഞാൻ വരുമെന്ന്... ആ വാക്ക് ഞാൻ പാലിക്കാൻ പോകാണ്... കൃത്യം 12.30ന് ഞാൻ ഐഫ മാളിൽ എന്റെ ഇഷൂട്ടിക്ക് വേണ്ടി കാത്തിരിക്കും... നീ വരുമെന്ന് പ്രതീക്ഷിച്ച് കൊണ്ട് ഞാൻ അവിടെ തന്നെ കാണും... നീ വരുന്നതും നോക്കി..."* എന്ന് വായിച്ച് തീർന്നപ്പോ തന്നെ നമ്മള് കയ്യിലെ വാച്ചിലേക്ക് നോക്കി കൊണ്ട് നേരെ അപ്പുവിന്റെ നേരെ തിരിഞ്ഞ് അവന്റെ അടുത്തേക്ക് ഓടി ചെന്നു... "അപ്പു... പത്ത് മിനിറ്റിനുള്ളിൽ നമുക്ക് ഐഫ മാളിൽ എത്തണം... വേഗം വാ..." എന്ന് പറഞ്ഞ് നമ്മള് ഓന്റെ കൈ വലിച്ചു... "ബട്ട്... ദിലു... ഇപ്പോ... ഞങ്ങൾ ഇവിടെ ചിലതൊക്കെ നിങ്ങൾക്ക് വേണ്ടി പ്ലാൻ ചെയ്ത് വെച്ചിട്ടുണ്ട്..." അർഷി. "അതൊക്കെ ഞങ്ങള് വന്നിട്ട് നോക്കാം... ഇത് വളരെ ഇമ്പോർട്ടന്റാണ് അങ്ങോട്ട് പെട്ടെന്ന് പോകണം... അപ്പു നീ വാ..." എന്നും പറഞ്ഞ് നമ്മള് ഓന്റെ കയ്യിൽ പിടിച്ച് വലിച്ചോണ്ട് ക്ലബ്ബിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോ അവരൊക്കെ ഞങ്ങളെ ഏതോ ഒരു ഹാലിൽ നോക്കി നിൽപ്പുണ്ടായിരുന്നു... അപ്പുവിന്റെ മുഖത്ത് ആണേൽ ഞാൻ ഇതുവരെ കാണാത്ത ഒരുതരം ഭാവവും... നമ്മള് അതൊന്നും മൈൻഡ് ചെയ്യാതെ എത്രെയും പെട്ടെന്ന് ഐഫ മാളിൽ എത്തി നാസിഫിനെ കാണണമെന്ന് ചിന്തിച്ചോണ്ട് അപ്പുവിന്റെ ബുള്ളറ്റിൽ കേറി ഇരുന്നു... എന്നിട്ട് ഓനോട് ധൃതി കൂട്ടി കൊണ്ട് വേഗം വണ്ടി വിടാൻ പറഞ്ഞപ്പോ അപ്പു ഹെൽമറ്റ് വെച്ചിട്ട് അവരെയൊക്കെ ഒന്ന് നോക്കി ബൈക്ക് സ്റ്റാർട്ട് ചെയ്തു... കൃത്യം 12.30ക്ക് തന്നെ നമ്മള് ഐഫ മാളിന് മുന്നിൽ എത്തിയതും അവിടന്ന് ചാടിയിറങ്ങി തിരിഞ്ഞ് പോലും നോക്കാതെ മാളിന്റെ അകത്തേക്ക് ഓടി കയറി... പിന്നിൽ നിന്ന് അപ്പു നമ്മളെ ഒരു തവണ വിളിച്ചെങ്കിലും എന്തോ നാസിഫിനെ കാണാനുള്ള വെപ്രാളത്തിൽ എനിക്ക് തിരിഞ്ഞ് നോക്കാൻ കഴിഞ്ഞില്ല... നമ്മള് അങ്ങനെ മാളിന്റെ ഒത്തനടുക്ക് വന്ന് നിന്നോണ്ട് അവിടെ മൊത്തമൊന്ന് കണ്ണോടിച്ച് നോക്കിയപ്പോ നമ്മളെ പാസ് ചെയ്ത് പോകുന്ന പലരും നമ്മളെ നോക്കി അടുത്തേക്ക് വന്നിട്ട് നമ്മളെ കയ്യിലേക്ക് വൈറ്റ് റോസ് തന്ന് ബർത്ത് ഡേ വിഷ് ചെയ്യുന്നുണ്ട്... അത് കണ്ട് നമ്മള് നെറ്റി ചുളിച്ചോണ്ട് അവിടമാകെ ഒന്ന് കണ്ണ് പായിച്ചതും ഒരു സൈഡിൽ ഒരുപാട് പേർ കൂട്ടം കൂടി നിൽക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു... നമ്മള് അപ്പൊ തന്നെ അങ്ങോട്ട് ചെന്ന് നോക്കിയപ്പോ നമ്മളെ കണ്ടിട്ട് അവരൊക്കെ നമ്മക്ക് വഴി മാറി തന്ന് നമ്മളെ മുന്നിലേക്ക് പോകാൻ അനുവദിച്ചു... അത് കണ്ട് നമ്മള് വീണ്ടും മുഖം ചുളിച്ചോണ്ട് മുന്നോട്ട് നടന്ന് അവിടെയുള്ള പോസ്റ്ററിലേക്ക് നോക്കി... *"ഹാപ്പി ബർത്ത് ഡേ മൈ ഡിയർ സ്വീറ്റ് ഹാർട്ട് ഇഷൂട്ടി... എന്റെ വകയായി ഈ സ്വീറ്റ്‌സ് സ്വീകരിച്ച് ഈ വൈറ്റ് റോസെസ് നൽകി എന്റെ ഇഷൂട്ടിയെ എല്ലാവരും ഒന്ന് വിഷ് ചെയ്യണേ..."* എന്ന് വായിച്ചയുടനെ അതിന് താഴെയുള്ള സ്വീറ്റ് ബോക്സിലേക്കും വൈറ്റ് റോസ് കൂട്ടത്തിലേക്കും നമ്മളെ കണ്ണ് പാഞ്ഞ് ചെന്നു... അപ്പൊ തന്നെ അവിടെ കൂടി നിന്നവരൊക്കെ അതിൽ നിന്ന് വൈറ്റ് റോസ് എടുത്തോണ്ട് നമ്മക്ക് നേരെ നീട്ടി വിഷ് ചെയ്തപ്പോ ഏതോ ലോകത്തെന്ന പോലെ നമ്മള് അന്തം വിട്ടോണ്ട് അതൊക്കെ അവരെ കയ്യിൽ നിന്ന് വാങ്ങി... എന്നിട്ട് അത് പിടിച്ച് അതിലേക്ക് നോക്കി കൊണ്ട് ഒരു ചെറുപുഞ്ചിരി തൂകി നമ്മള് വീണ്ടും മാളിന്റെ നടുവിൽ വന്നു നിന്നു... അപ്പൊ പെട്ടെന്ന് മാളിൽ ആകെ ഒരു നിശബ്ദത പടർന്നതും ആ റോസിൽ നിന്ന് നോട്ടം തെറ്റിച്ചോണ്ട് നമ്മള് ചുറ്റുമൊന്ന് നോക്കി... അപ്പൊ ആ ഫ്ലോറിൽ നമ്മളെ കൂടാതെ ഒരു മനുഷ്യകുഞ്ഞ് പോലും അവിടെ ഇല്ലായിരുന്നു... എല്ലാവരും എവിടെയെന്ന് ചിന്തിച്ച് നമ്മള് മോളിലേക്ക് നോക്കിയപ്പോ ഒരുപാട് പേർ ഓരോ ഫ്ലോറിൽ നിന്നോണ്ടും താഴെ നിൽക്കുന്ന നമ്മളെ നോക്കി നിൽപ്പുണ്ട്... എന്താ ഇവിടെ നടക്കുന്നത് എന്ന് ഒന്നും മനസ്സിലാകെ ആകെ അന്താളിച്ച് നമ്മള് മോളിലേക്ക് നോക്കിയതും എണ്ണാൻ കഴിയാത്ത അത്രത്തോളം റെഡ് ഹാർട്ട് ബലൂണുകൾ എന്റെ മേലിലേക്ക് വന്ന് വീഴാൻ തുടങ്ങി... ആ ഫ്ലോർ മുഴുവൻ ബലൂണുകൾ വന്ന് വീഴുന്നത് കണ്ട് നമ്മള് ചിരിച്ചോണ്ട് അതൊക്കെ തട്ടി മാറ്റിയെങ്കിലും നമ്മളെ കാൽ മുട്ട് വരെ ബലൂണുകളുടെ പ്രളയമായിരുന്നു... നമ്മക്ക് ഇതൊക്കെ ഒരു പുതുമയുള്ള കാര്യം ആയോണ്ട് തന്നെ ആ ബലൂണുകളിലേക്ക് നോക്കി നമ്മള് നിന്നതും പെട്ടെന്ന് നമ്മളെ പിറകിൽ ആരോ വന്ന് നിൽക്കുന്ന പോലെ നമ്മക്ക് തോന്നി... അത് മനസ്സിലായ വണ്ണം നമ്മള് ഒന്ന് നീട്ടി ശ്വാസം വലിച്ച് വിട്ടോണ്ട് തിരിഞ്ഞ് നോക്കാൻ വേണ്ടി നിന്നപ്പോ അവിടെ ഉണ്ടായിരുന്നവരൊക്കെ കൂടി നമ്മളോട് തിരിഞ്ഞ് നോക്കാൻ പറഞ്ഞോണ്ട് അലമുറയിടുന്നുണ്ട്... എന്തോ ഇതുവരെ തോന്നാത്ത ഒരു തരം ടെൻഷൻ എന്നെ ആ നിമിഷം മുതൽ പിടി കൂടാൻ തുടങ്ങി... മാസങ്ങളായിട്ട് നമ്മളെ കണ്ണിൽ പൊടിയിട്ട് മുങ്ങി നടന്നിരുന്ന നാസിഫ് ഇപ്പൊ എന്റെ തൊട്ട് പിറകിൽ വന്ന് നിൽക്കുന്നു... എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.... മനസ്സ് ആകെ ഒരു എടങ്ങാർ...തിരിഞ്ഞ് നോക്കാനും അതുപോലെ നോക്കാതിരിക്കാനും നമ്മളോട് പറയുന്ന പോലെ... *"ഇഷൂട്ടി..."* അല്പം ഗൗരവമേറിയ ശബ്ദത്തോടെ നമ്മളെ പിറകിൽ നിന്ന് ആ വിളി കേട്ടതും യാന്ത്രികമായി നമ്മളെ കാലുകൾ പിന്നിലേക്ക് തിരിയാൻ നിന്നു... പക്ഷെ പെട്ടെന്ന് എന്റെ മനസ്സിലേക്ക് അന്ന് നാസിഫ് വിളിച്ചപ്പോ പറഞ്ഞ കാര്യങ്ങൾ മിന്നി മറയാൻ തുടങ്ങി... *നിന്റെ ബർത്ത് ഡേ ദിവസം ഞാൻ നിന്റെ കണ്മുന്നിലേക്ക് വന്നിരിക്കും... എപ്പോഴും പറയുന്ന പോലെയുള്ള ഒരു പാഴ്വാക്കല്ല ഇത്... ഞാൻ വന്നിരിക്കും എന്ന് പറഞ്ഞാൽ വന്നിരിക്കും... അപ്പുവിനെയും നിന്റെ അമീഗോസിനെയും ഒക്കെ നിന്നിൽ നിന്നും അകറ്റി എന്റെ മുന്നിൽ നീ വന്ന് നിൽക്കും....* ആ ഡയലോഗ് മനസ്സിലേക്ക് വന്നപ്പോ തന്നെ കാതുകളിൽ അലയടിച്ചുയർന്നത് അവൻ പറഞ്ഞ അവസാന വരികളായിരുന്നു... *അപ്പുവിനെയും നിന്റെ അമീഗോസിനെയും ഒക്കെ നിന്നിൽ നിന്നും അകറ്റി എന്റെ മുന്നിൽ നീ വന്ന് നിൽക്കും....* അത് വീണ്ടും വീണ്ടും എന്റെ കാതിൽ മുഴങ്ങി കേൾക്കാൻ തുടങ്ങിയപ്പോ നമ്മള് കണ്ണുകൾ ഇറുക്കിയടച്ചു... അപ്പോഴാണ് നമ്മള് ഇവന് വേണ്ടി നമ്മളെ അമീഗോസിനെയൊക്കെ അവിടെ ഇട്ടിട്ട് ഇങ്ങോട്ട് അപ്പുവിന്റെ കൂടെ വന്നതും അപ്പുവിനെയൊന്നും വക വെക്കാതെ നമ്മള് ഇങ്ങോട്ട് കയറി വന്നതുമൊക്കെ നമ്മളെ മനസ്സിലേക്ക് കയറി വന്നത്... അപ്പൊ തന്നെ നമ്മള് പെട്ടെന്ന് കണ്ണ് തുറന്ന് കയ്യിൽ ഉണ്ടായിരുന്ന വൈറ്റ് റോസുകൾ അവിടെ നിലത്തേക്കിട്ടു... എന്നിട്ട് അപ്പു എന്ന് ഉരുവിട്ട് കൊണ്ട് ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ നമ്മള് പാർക്കിങ്ങിലേക്ക് ഓടി ചെന്നു... ആ നാസിഫിനെ കാണാൻ വേണ്ടി ഞാൻ എന്റെ അമീഗോസിനെ വരെ തള്ളിക്കളഞ്ഞ പോലെ എനിക്ക് തോന്നാൻ തുടങ്ങിയപ്പോ എനിക്ക് എന്നോട് തന്നെ വെറുപ്പായി... നമ്മള് പാർക്കിങ്ങിൽ എത്തിയപ്പോ അപ്പു ആരോടോ ഫോണിൽ സംസാരിച്ചോണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കായിരുന്നു...      *"അപ്പൂ...."* നമ്മളെ വിളി കേട്ടതും ഓൻ ഫോൺ കാതിൽ നിന്ന് എടുത്തോണ്ട് നമ്മളെ തിരിഞ്ഞ് നോക്കി... അപ്പൊ തന്നെ നമ്മള് ചിരിച്ചോണ്ട് ഓന്റെ അടുത്തേക്ക് ഓടി ചെന്ന് ഓനെ ഇറുക്കി കെട്ടിപിടിച്ചു... "എനിക്ക് നീയും നമ്മളെ അമീഗോസും കഴിഞ്ഞേ ഏത് എരപ്പാളിയും ഉള്ളൂ... മറ്റൊരുത്തന് വേണ്ടി നിങ്ങളെ ആരെയും വിട്ട് പോകാൻ എന്നെ കൊണ്ട് കഴിയില്ല... മരണം വരെ നിന്നെയൊന്നും തനിച്ചാക്കി ഞാൻ എങ്ങോട്ടും പോകേം ഇല്ല... എനിക്ക് നിങ്ങളെക്കാൾ വലുതല്ല ഈ ലോകത്ത് ഒന്നും... ഒന്നും..." എന്ന് നമ്മള് പറഞ്ഞ് നിർത്തിയപ്പോ ഇതുവരെ ഏതോ ഹാലിൽ നിന്ന അപ്പു നമ്മളെയും ഇറുകെ കെട്ടിപ്പിടിച്ച് നിന്ന് നമ്മളെ തലയിൽ ഉമ്മ വെച്ചു... നമ്മള് അപ്പൊ തന്നെ ചിരിച്ചോണ്ട് ഓനിൽ നിന്ന് അകന്ന് നിന്നിട്ട് ഓന്റെ കയ്യിൽ പിടിച്ചു... "വാ നമുക്ക് പോകാം... അവിടെ പാർട്ടി തുടങ്ങുന്നതെയുള്ളൂ... നമുക്ക് ഒരു തകർക്കല് തകർക്കണ്ടേ..." എന്ന് നമ്മള് പറഞ്ഞപ്പോ തന്നെ അപ്പു ചിരിച്ചോണ്ട് ബുള്ളറ്റിൽ കേറി ഇരുന്നിട്ട് നമ്മളോട് കേറാൻ ആംഗ്യം കാണിച്ചു... നമ്മള് നല്ല ഹാപ്പിയിൽ ഓന്റെ ബുള്ളറ്റിന് പിറകിൽ ഇരുന്നോണ്ട് ഓനെ കെട്ടി പിടിച്ചിരുന്നു... കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ തന്നെ ഞങ്ങള് തിരിച്ച് മാൻഷനിൽ എത്തിയപ്പോ അവിടെ മൊത്തം ഒരു കല്യാണത്തിനുള്ള പടകൾ ഉണ്ടായിരുന്നു... ഈ പടകൾ ഒക്കെ ഇവിടെയുള്ളവര് തന്നെ ആയോണ്ട് തന്നെ നമ്മള് ഒന്നും ചിന്തിക്കാതെ അവരെ നോക്കി ഒക്കെ ഒന്ന് ചിരിച്ച് കൊടുത്തിട്ട് നേരെ നമ്മളെ അമീഗോസിന്റെ അടുത്തേക്ക് ചെന്ന് അർഷിയെ കെട്ടിപ്പിടിച്ചു... "I am sorry bro... ഇനി നിങ്ങളെ വിട്ട് ഞാൻ എങ്ങോട്ടും പോകില്ല..." "നിനക്ക് മറ്റാരേക്കാളും വലുത് ഞങ്ങളാണ്... അതല്ലേ നീ പറയാൻ പോകുന്നത്..." നമ്മള് പറഞ്ഞതിന്റെ പിന്നാലെ ബാക്കി അർഷി പറയുന്നത് കേട്ട് നമ്മള് നെറ്റി ചുളിച്ചോണ്ട് ഓന്റെ മുഖത്തേക്ക് നോക്കി... "നേരത്തെ അപ്പുവിനെ വിളിച്ചപ്പോ ഈ ഡയലോഗ് ഒരു തവണ ഞങ്ങള് എല്ലാവരും കേട്ടതാ... ഞങ്ങളെ ദിലൂന് ഒരിക്കലും ഞങ്ങളെ ഇട്ട് പോകാൻ കഴിയില്ലെന്ന് ഞങ്ങൾക്ക് അറിഞ്ഞൂടെ..." എന്ന് അർഷി പറയുന്നത് കേട്ട് നമ്മള് വീണ്ടും ഓനെ കെട്ടിപ്പിടിച്ചതും അതിന് പിന്നാലെ അവന്മാരൊക്കെ കൂടി വന്ന് നമ്മളെ കെട്ടിപിടിച്ച് ശ്വാസം മുട്ടിച്ചു... ഒടുക്കം എല്ലാ പാരൻസും കൂടി വന്ന് മതി സ്നേഹപ്രകടനം ബാക്കി ഫുഡ് കഴിച്ചിട്ടെന്ന് പറഞ്ഞ് ഞങ്ങളെ ഫുഡ് കഴിക്കാൻ കൊണ്ട് പോയി... ആഷുവിന്റെ കൂതറാസിനെ കണ്ടിട്ട് ഇവിടെയുള്ളവന്മാരെ മുഖമൊക്കെ തെളിഞ്ഞ് വരുന്നത് നമ്മള് ആദ്യമേ നോട്ട് ചെയ്ത് വെച്ചതാണ്... ബട്ട് ഏഞ്ചലും നമ്മളെ ഡെവിയും മാത്രം അത്ര നല്ല ടച്ചിലല്ല... സംഭവം വേറൊന്നുമല്ല... ഒരു ഞായറാഴ്ച പള്ളിയിലെ കുർബാന കൂടാൻ വേണ്ടി ഡെവിയും അങ്കിളും ആന്റിയും കൂടി പോയപ്പോ അവിടെ വെച്ച് എന്തൊക്കെയോ ഒന്നും രണ്ടും പറഞ്ഞ് ഓൻ ഒരുത്തനോട് ഉടക്കി നല്ല നാല് പെട വെച്ച് കൊടുത്തു... തല്ലി കഴിഞ്ഞതിന് ശേഷമാണ് ഓൻ അറിഞ്ഞത് അത് ഏഞ്ചലിന്റെ ഏട്ടനായിരുന്നെന്ന്... ഓളെ ഏട്ടനെ അവൾക്ക് ജീവൻ ആയോണ്ട് അപ്പൊ മുതൽ നമ്മളെ ചെക്കൻ അവൾക്ക് നമ്പർ വണ് ശത്രുവായി മാറി... അന്ന് തല്ലുണ്ടായത് അവളെ ഏട്ടൻ ഡെവിന്റെ കസിൻ സ്റ്റെല്ലയുമായി എന്തോ വാക്ക് വാദത്തിൽ ഏർപ്പെടുന്നത് കണ്ടിട്ടാണ്... എന്തായാലും അതോടെ ഏഞ്ചലിന് ഓനോട് ദേഷ്യവും കൂടി ചെക്കന് അവളെ അതോടെ വെറുപ്പുമായി... എന്നെങ്കിലും അതൊക്കെ മാറുമായിരിക്കും... ഉച്ചക്കുള്ള ഫുഡൊക്കെ കഴിച്ച് നല്ലോണം അടിച്ച് പൊളിച്ചിട്ടാണ് കൂതറാസ് അവിടന്ന് മടങ്ങിയത്... അവരുടെ ഇഷ്ടങ്ങളൊക്കെ ആദ്യം തന്നെ നമ്മളെ പാരാൻസിനോട് പറഞ്ഞിട്ടുള്ളതോണ്ട് അവർക്കൊന്നും യാതൊരു വിധ എതിർപ്പും ഇല്ലായിരുന്നു... നേരം ഇരുട്ടി തുടങ്ങിയ നേരത്തായിരുന്നു അവരെ മടക്കം... അതോണ്ട് തന്നെ മാൻഷനിൽ നിന്ന് കാറിൽ ഡ്രൈവർ അവരെ വീട്ടിൽ കൊണ്ട് വിട്ടു... യഥാർത്ഥ പാർട്ടി രാത്രി തുടങ്ങാൻ ഇരിക്കുന്നതെയുള്ളൂ എന്ന് നമ്മക്ക് അറിയാവുന്നോണ്ട് നമ്മളൊന്ന് ഫ്രഷായി വരാൻ വേണ്ടി റൂമിലേക്ക് ചെന്നു... എന്നിട്ട് മൈൻഡിൽ നിന്ന് പൂർണ്ണമായും നാസിഫിനെ തുടച്ച് നീക്കി കൊണ്ട് നമ്മള് ഫ്രഷായി റൂമിലേക്ക് ഇറങ്ങി വന്നപ്പോ ബെഡിൽ ഒരു ബോക്സ് കിടപ്പുണ്ട്... നമ്മള് അതെടുത്ത് തുറന്ന് നോക്കിയപ്പോ ഒരു ബ്ലൂ കളർ ജീൻസിന്റെ ഷർട്ടും ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിലുള്ള ഒരു മിടിയുമാണ് അതിൽ ഉള്ളത്... നമ്മള് അത് നോക്കി നെറ്റി ചുളിച്ചോണ്ട് നിന്നതും പെട്ടെന്ന് ആരോ വാതിൽ തുറന്ന് അകത്തേക്ക് വന്നു... നമ്മള് അപ്പൊ തന്നെ തിരിഞ്ഞ് നോക്കിയപ്പോ നമ്മളെ പുന്നാര ഐഷുമ്മയുണ്ട് മുപ്പത്തിരണ്ട് പല്ലും കാണിച്ച് നല്ല അഡാർ ചിരിയും ചിരിച്ചോണ്ട് അകത്തേക്കു കയറി വരുന്നു... അത് കണ്ടപ്പോ മൂപ്പത്തിന്റെ പണിയാണ് ഇത് ഇവിടെ കൊണ്ട് വന്ന് വെച്ചതെന്ന് നമ്മക്ക് മനസ്സിലായതും തിരിച്ച് നമ്മളും ഒന്ന് പല്ലിളിച്ച് കാണിച്ച് കൊടുത്തു... "മോളെ ദിലൂ... ഇന്ന് നിന്റെ ബർത്ത് ഡേ അല്ലെ അപ്പൊ ഈ ഐഷുമ്മ പറയുന്നത് എന്റെ പൊന്ന് മോള് കേൾക്കില്ലേ...?" എന്ന് നമ്മളെ താടിയിൽ പിടിച്ചോണ്ട് സോപ്പിങ് നടത്തുന്ന ഐഷുമ്മാനെ നോക്കി നമ്മള് ചിരിച്ചോണ്ട് ഇല്ലെന്ന് തലയാട്ടി... അപ്പൊ തന്നെ മുപ്പത്തി ചിരി നിർത്തി പകരം നമ്മളെ ഒരു സെന്റിയോടെ നോക്കാൻ തുടങ്ങി... "നിന്റെ ഇഷ്ടങ്ങൾക്ക് എപ്പോഴെങ്കിലും ഞങ്ങള് എതിര് നിന്നിട്ടുണ്ടോ..? നിന്നെ പത്ത് മാസം ചുമന്ന് പ്രസവിച്ച നിന്റെ ഐഷുമ്മ നിന്നോട് ആദ്യമായിട്ട് ആവശ്യപ്പെടുന്ന ഒരു കാര്യമല്ലെടാ ഇത്... എന്റെ പൊന്ന് മോള് ഈ ഡ്രെസ്സും ഇട്ടോണ്ട് താഴേക്ക് വരോ...?" "ഇത് തന്നെയല്ലേ എന്റെ പൊന്ന് ഐഷുമ്മ എല്ലാ കൊല്ലവും എന്റെ മുന്നിൽ വന്ന് നിന്നോണ്ട് പറയാറുള്ളത്... എന്നിട്ട് ഞാൻ അത് കേൾക്കാറുണ്ടോ...? ഇല്ലല്ലോ... അപ്പൊ എന്നെ വല്ലാണ്ട് നിർബന്ധിക്കണ്ട ഈ ഗേൾസ് ടൈപ്പ് ഡ്രെസ്സൊന്നും ഞാൻ ഇടില്ല..." എന്ന് നമ്മള് പറഞ്ഞപ്പോ ഇതുവരെ ഉറങ്ങി കിടന്ന ഐഷുമ്മന്റെ ഉള്ളിലെ ഭദ്രകാളി പെട്ടെന്ന് ഉറഞ്ഞ് തുള്ളി പുറത്തേക്ക് വന്നിട്ട് നമ്മളെ പിടിച്ച് ഒരു തള്ള് തന്നു... "നിനക്ക് വേണ്ടി നിന്റെ ടേസ്റ്റിലുള്ള മോഡേണ് ഡ്രസ് തന്നെ വാങ്ങിച്ചോണ്ട് വന്നിട്ട് ഇത് നീ ഇടുന്നില്ലേൽ വേണ്ട.... എല്ലാ കൊല്ലത്തെയും പോലെ ഇത് ആർക്കേലും കൊടുത്തേക്ക് അല്ലെങ്കിൽ കത്തിച്ച് കളഞ്ഞേക്ക്... ഐഷുമ്മ എന്ന് വിളിക്കുന്നുണ്ടെന്നല്ലാതെ എന്നോട് നിനക്കൊന്നും ഒരു സ്നേഹവുമില്ലെന്ന് എനിക്ക് അറിയാം... ഉണ്ടായിരുന്നേൽ എന്റെ വാക്കിന് നീ അല്പമെങ്കിലും മുൻതൂക്കം കൊടുത്തേനെ... വേണ്ട... എനിക്ക് വേണ്ടി ആരും മാറേണ്ട... നീ നിനക്ക് തോന്നിയ പോലെ എന്താന്ന് വെച്ചാ ചെയ്‌തോ സപ്പോർട്ട് ചെയ്യാൻ നിന്റെ ബേബിയുണ്ടല്ലോ കൂടെ..." എന്നൊക്കെ പറഞ്ഞോണ്ട് മൂക്കും ചീറ്റി മുപ്പത്തി റൂമിൽ നിന്ന് പോയപ്പോ നമ്മള് ചിരിച്ചോണ്ട് ആ ഡ്രെസ്സിലേക്ക് നോട്ടം തെറ്റിച്ചിട്ട് ഐഷുമ്മ പോയതും നോക്കി ഇരുന്ന് വേറെ ഒരു ഡ്രസ് കബോഡിൽ നിന്നെടുത്ത് ചേഞ്ച്‌ ചെയ്തു... ★★★★★★★★★★★★★★★★★★★★ 【അർഷി】 രാവിലെ ദിലു അങ്ങനെയൊക്കെ കാണിക്കുന്നത് കണ്ടപ്പോ ഞങ്ങളാകെ ഷോക്കായി പോയി... കാരണം അപ്പു അവളെ പ്രോപോസ് ചെയ്യാൻ വേണ്ടി നിന്ന കറക്റ്റ് ടൈമിലായിരുന്നു ആ നാസിഫിന്റെ ഗിഫ്റ്റ് ലാന്റായത്... അതൊക്കെ കണ്ടിട്ട് ഞങ്ങള് തന്നെ ആകെ അന്തം വിട്ടാണ് നിന്നത്... പിന്നെ ദിലു ഞങ്ങളെ ഒക്കെ അവിടെ ഇട്ടോണ്ട് അപ്പുവിനെയും കൂട്ടി ദൃതിയിൽ അവിടന്ന് പോയപ്പോ തൊട്ട് അപ്പുവിനെ വിളിക്കാൻ ഞങ്ങള് ശ്രമിച്ചോണ്ടിരുന്നു ഓൻ കോൾ എടുത്തില്ല... ഒടുക്കം കോൾ എടുത്തപ്പോഴാണെങ്കിലോ ചെക്കൻ ആകെ ടെൻഷനും പരവേഷവും ഒക്കെ ആയിട്ട് എന്തൊക്കെയോ വിളിച്ച് കൂവാണ്... ദിലു അവന്റെ കൈ വിട്ട് പോകുമോ എന്ന ഒരു ഭയം അവന്റെ ആ പറച്ചിലിൽ എനിക്ക് വ്യക്തമായി മനസ്സിലാക്കാൻ പറ്റി... അപ്പോഴാണ് ദിലു വന്നിട്ട് പറയുന്നതൊക്കെ ഞങ്ങള് കേട്ടത്... അത് കേട്ടപ്പോ ഞങ്ങൾക്കായിരുന്നു ഏറ്റവും കൂടുതൽ സന്തോഷം തോന്നിയത്... പിന്നെ ഒന്നും ചിന്തിക്കാതെ ഞങ്ങള് മൻഷനിലേക്ക് ചെന്ന് അവിടെ എല്ലാ കാര്യങ്ങളും അറേഞ്ച് ചെയ്ത് വെച്ചു... അങ്ങനെ നൈറ്റ് പാർട്ടിക്ക് വേണ്ടി അപ്പുവും ദിലുവും റെഡിയാകാൻ പോയപ്പോ ഞങ്ങള് പാർട്ടിക്ക് വേണ്ടി ഓരോ അറേഞ്ച്മെൻസ് നടത്തി കൊണ്ടിരുന്നു... അപ്പോഴേക്കും അപ്പു റെഡിയായി വന്നെങ്കിലും ദിലു ഇപ്പോഴും ഇറങ്ങി വന്നിട്ടില്ല... അവളെ വിളിക്കാൻ പോയ നമ്മളെ ഐഷുമ്മയാണേൽ മുഖം കടുന്നൽ കുത്തിയ പോലെ ചീർത്തിട്ട് ഇറങ്ങി വരുന്നത് കണ്ടപ്പോ തന്നെ വീണ്ടും ഡ്രസിന്റെ കാര്യം പറഞ്ഞ് അവര് തമ്മിൽ ഉടക്കിയെന്ന് നമ്മക്ക് മനസ്സിലായി... കാരണം അത് എല്ലാ കൊല്ലവും നടക്കുന്ന പരിപാടിയാണ്... അതോണ്ട് ഞങ്ങള് അത് കാര്യമാക്കാതെ ഹാളിലെ സോഫയിൽ ഇരുന്നോണ്ട് ദിലുവിന് വേണ്ടി വെയ്റ്റ് ചെയ്യുമ്പോഴാണ് ആ ഉണ്ടക്കണ്ണി ഐഷുമ്മാനോട് ഓരോന്ന് പറഞ്ഞ് മൂപ്പത്തിയെ കൂളാക്കുന്നത് നമ്മള് കണ്ടത്.... ഓള് കൊച്ചു കുട്ടികളെ പോലെ ഐഷുമ്മാനെ നോക്കി ഓരോ കോപ്രായങ്ങൾ കാണിച്ച് മൂപ്പത്തിയെ ചിരിപ്പിക്കുന്നത് കണ്ട് അറിയാതെ നമ്മളെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു... നമ്മളെ നോട്ടം ശ്രദ്ധിച്ച് ഓളും നമ്മളെ നോക്കിയപ്പോ ഒരു നിമിഷം ഞങ്ങള് അങ്ങനെ പരസ്പരം കണ്ണോട് കണ്ണ് നോക്കി... "ഒരു മയത്തിലൊക്കെ നോക്കെടാ... അത് നിന്റെ പെണ്ണ് തന്നെയാ ആള് മാറി പോയിട്ടൊന്നുമില്ല..." എന്ന് അപ്പു നമ്മളെ കയ്യിനൊരു തട്ട് തന്നിട്ട് പറഞ്ഞ് നമ്മളെ നോക്കി ഇളിച്ചതും നമ്മള് വേഗം തല ചെരിച്ച് മോളിലേക്ക് നോക്കി തൊള്ളേം തുറന്ന് നിന്നു... എന്നിട്ട് നമ്മളെ നോക്കി ചിരിക്കുന്ന അപ്പുവിന്റെ മുഖം മോളിലേക്ക് നോക്കി കൊണ്ട് തന്നെ നമ്മള് മോളിലേക്ക് തിരിച്ചപ്പോ അതുവരെ ചിരിച്ചോണ്ട് നിന്ന അവൻ പോലും ഷോക്കായി നിന്ന് പോയി... കാണുന്നത് സത്യമാണോ സ്വപ്നമാണോ എന്നൊന്നും മനസ്സിലാകാതെ മാൻഷനിലെ എല്ലാവരും മോളിൽ നിന്ന് താഴേക്കിറങ്ങി വരുന്ന ദിലുവിനെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു... ഐഷുമ്മ അവൾക്ക് വേണ്ടി സ്പെഷ്യലായിട്ട് വാങ്ങിച്ച് കൊടുത്ത ന്യൂ ഡ്രെസ്സിൽ ഓള് താഴേക്ക് വരുന്നത് കണ്ടിട്ട് എല്ലാവരുടെയും കിളി പറന്ന് പോയിട്ടുണ്ട്... അപ്പുവാണ് എല്ലാരേക്കാളും കഷ്ടം... അവൻ ആദ്യയിട്ട് കാണുന്ന പോലെ ദിലൂനെ തന്നെ അടിമുടി നോക്കി തൊള്ളേം തുറന്ന് നിൽക്കാണ്... എല്ലാവരെ അവസ്ഥയും ഇത് തന്നെ... ഐഷുമ്മ ആണേൽ ഞെട്ടി തരിച്ച് നിന്നിട്ട് ഒടുക്കം ഒരു ചിരിയും പാസാക്കി ഓളെ കെട്ടിപ്പിടിച്ച് കവിളിലൊരുമ്മ കൊടുത്തു... ഞങ്ങള് അപ്പോഴും കിളി പോയ മട്ടിൽ ഓളെ നോക്കി നിൽക്കുന്നത് കണ്ട് ഓള് ഞങ്ങളെ നോക്കി പുരികം പൊന്തിച്ചോണ്ട് അടുത്തേക്ക് വന്നു... "എന്താണ് ബ്രോ... നമ്മളെ ഈ വേഷത്തിൽ കണ്ടിട്ട് എല്ലാവരുടെയും കിളി പാറി പോയോ...? ഇനിയെങ്കിലും ആ വാ ഒന്ന് അടച്ച് വെക്ക് ഇല്ലേൽ വല്ല ഈച്ച കേറി പോകും..." എന്ന് പറഞ്ഞ് ചിരിച്ചോണ്ട് ഓള് ഞങ്ങൾക്കൊക്കെ ഇട്ട് ഓരോന്ന് തന്നപ്പോ ഞങ്ങളൊക്കെ സ്വബോധത്തേക്ക് വന്നു... ഐഷുമ്മന്റെ എന്നത്തേയും പോലെയുള്ള സെന്റിയടിയേക്കാൾ ഇന്നത്തേതിന് പവർ കൂടിയതോണ്ട് ഇട്ടതാണ് ഒരു വെറൈറ്റി ആയിക്കോട്ടെ എന്ന് ഞാനും കരുതി എന്നൊക്കെ ദിലു പറഞ്ഞപ്പോ ഇവിടെ ഒരുത്തൻ അപ്പോഴും ഓളെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നുണ്ട്... "ഡാ ഒരു മയത്തിലൊക്കെ നോക്കെടാ... നിന്റെ പെണ്ണ് തന്നെയാ ആള് മാറി പോയിട്ടൊന്നുമില്ല..." എന്ന് നമ്മളോട് അപ്പു കാച്ചിയ ഡയലോഗ് നമ്മളും തിരിച്ച് അവനിട്ട് കാച്ചിയപ്പോ ഓൻ ചിരിച്ചോണ്ട് തല ചൊറിഞ്ഞിട്ട് ദിലൂനെ നോക്കി നല്ല അഡാർ ചിരി തന്നെ പാസാക്കി കൊടുത്തു... പിന്നെ കേക്ക് കട്ടിങ്ങും ആട്ടവും പാട്ടുമൊക്കെയായി ഗംഭീരമായി ഞങ്ങളെ അമീഗോസ് തകർത്ത് തരിപ്പണമാക്കി പാർട്ടി എൻജോയ് ചെയ്യുമ്പോഴാണ് ബേബി ഞങ്ങളെ അടുത്തേക്ക് വന്നിട്ട് ബർത്ത് ഡേ ഗിഫ്റ്റാണെന്ന് പറഞ്ഞ് അവളെ കയ്യിലേക്ക് ഒരു സാധനം വെച്ച് കൊടുത്തത്... അത് കണ്ടിട്ട് ദിലു ഞെട്ടി തരിച്ച് ബേബിയെ തന്നെ കണ്ണും മിഴിച്ച് നോക്കി നിന്നപ്പോ ബേബി ഓളെ നോക്കി ചിരിച്ചോണ്ടിരുന്നു... അവള് ആഗ്രഹിക്കുന്ന എന്തോ ഒരു ഗിഫ്റ്റാണ് ബേബി അവൾക്ക് കൊടുത്തത് അതിന്റെ തിളക്കം അവളെ കണ്ണുകളിൽ കാണാൻ കഴിയുന്നുണ്ട്... ഓള് കയ്യിലേക്കും ബേബിയിലേക്കും നോക്കി കൊണ്ട് പെട്ടെന്ന് ബേബിയെ കെട്ടിപിടിച്ച് ഉമ്മ വെച്ചോണ്ട് ഓള് റൂമിലേക്ക് ഓടി പോയി... അത് കണ്ട് ഞങ്ങളൊക്കെ ഒരു സംശയത്തോടെ ഓളെ തന്നെ നോക്കി നിന്നതും കുറച്ച് കഴിഞ്ഞ് ദിലു താഴേക്ക് ഇറങ്ങി വന്നപ്പോ ഞങ്ങളാകെ അന്താളിച്ച് പോയി...              (തുടരും) ************************************************ ഹായ് ഫ്രണ്ട്സ്, ഈ പാർട്ട് ബോറായെങ്കിൽ ക്ഷമിക്കണംട്ടോ പെട്ടെന്ന് എഴുതിയതാണ് തെറ്റുകൾ ഒക്കെ ഉണ്ടാകും... ഇന്ന് രാവിലെ നമ്മക്ക് ചെറുതായിട്ട് ഒരു ആക്‌സിഡന്റ് പറ്റി... പേടിക്കാൻ ഒന്നുമില്ല ചെറുതായിട്ട് ഒരു വണ്ടി കയ്യിൽ തട്ടിയതാണ്... അതോണ്ട് ടൈപ്പ് ചെയ്യാനൊക്കെ നമ്മക്ക് ഒരുപാട് ബുദ്ധിമുട്ടുണ്ട്... കയ്യിന് കുഴപ്പമൊന്നുമില്ലെങ്കിലും ചെറുതായിട്ട് കടച്ചിലൊക്കെയുണ്ട്... അതോണ്ട് ഇനി ലെങ്ത് ഒക്കെ കുറവായിരിക്കും സ്റ്റോറിക്ക്... ഇത്രയൊക്കെ ഉണ്ടകൊള്ളു... ഡെയിലി പോസ്റ്റ് ചെയ്യാൻ ഞാൻ ശ്രമിക്കണ്ട്... അടുത്ത പാർട്ട് നാളെ രാത്രി 9 മണിക്ക് ഇൻഷ അല്ലാഹ് പോസ്റ്റാൻ നോക്കാം... #
5.5k കണ്ടവര്‍
11 മണിക്കൂർ
#

📙 നോവൽ

*💘*എൻ റൂഹിൻ മുഹബ്ബത്ത്*💞* _Part.59_ ✍️Musrifa Muhiyadeen [Muchi]♥️ ☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆ ഞാൻ ഉപ്പയെ നോക്കിയതും ഉപ്പച്ചി എന്റെ നേരെ വന്നു കൊണ്ട് പറയുന്നത് കേട്ട് ഞാൻ ഉപ്പച്ചിയെ മിഴിച്ചു നോക്കി നിന്നു..... "മോളെ ഞാൻ നിന്നെയും മിർഷുവിനെയും ഒന്നിപ്പിക്കാൻ തീരുമാനിച്ചു...എത്രയും പെട്ടെന്ന് നിങ്ങളെ എൻഗേജ്‌മെന്റ് ഉണ്ടാവും...." ഞാൻ അപ്പോ എല്ലാരേയും ഷോക്കേറ്റത് പോലെ മാറി മാറി നോക്കി..... "എന്താ നോക്കുന്നെ.... നമ്മളൊക്കെ കൂടി അത് തീരുമാനിച്ചു... അതിന് വേണ്ടിയ ഇവിടെ വന്നത് തന്നെ... ആയിഷ ആന്റിയാണ്" നമ്മൾ ഉപ്പാനെ നോക്കിയിട്ട് എന്റെ മിഴികൾ ചെന്നു തറച്ചത് ശഹലിലേക്ക് ആണ്.... ഓൻ എന്നെ തന്നെ നോക്കി നിക്കുന്നുണ്ട്.... "എന്താ മോളെ... മോൾ ഷോക്ക് ആയോ... എന്താ ഒന്നും മിണ്ടാത്തത്...". ഉപ്പച്ചി എന്റെ തലയിൽ തലോടി കൊണ്ട് ചോദിച്ചു....അപ്പോ എന്തോ വെളിവാട് വന്ന പോലെ ഒരു സംശയ രൂപേണ ഞാൻ ഉപ്പായിലേക്ക് തിരിഞ്ഞു.... "അത് ഉപ്പച്ചി...അന്ന് ഉപ്പച്ചി ഇതിന്" എന്ന് പറഞ്ഞു തീരുന്നതിന് മുന്നേ ഉപ്പച്ചി എന്റെ വാക്കുകൾക്ക് തടസം നിന്നു .... "മോൾ അന്ന് ഞാൻ പറഞ്ഞതിനെ പറ്റി ആവൂലെ ചോദിക്കുന്നെ...... അന്ന് ഞാൻ ഇതിന് സമ്മതിച്ചില്ലെന്നും വേറെ ഒരാൾക്ക് കെട്ടിക്കുമെന്ന് പറഞ്ഞത് അതിനെ പറ്റി അല്ലെ.... അത് സത്യമായിരുന്നു ...ഞാൻ അങ്ങനെ ഒരു വാക്ക് കൊടുത്തിരുന്നു..... അത് കൊണ്ടാണ് അപ്പോ അതിനെ എതിർത്തത്.... അന്ന് ഖത്തറിൽ പോയിരുന്നേൽ ഞാൻ അവനെ കൊണ്ട് നിന്നെ ഉറപ്പായും കെട്ടിക്കുമായിരുന്നു.... പക്ഷെ വിധി മറ്റൊന്നായിരുന്നു.... ഇല്ലേൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു..... അന്ന് മിർഷു നമ്മളിൽ എത്തി ചേർന്നപോഴാണ് നീ അവനെ സ്നേഹിച്ചിരുന്നെന്നും പിന്നെ ഉണ്ടായ കാര്യങ്ങൾ ഒക്കെ അറിഞ്ഞത്..... അന്ന് മുതൽ നിനക്ക് വേണ്ടി മിർഷു ചെയ്ത ഓരോ കാര്യങ്ങൾക്ക് പിന്നിലും നിന്നോടുള്ള അവന്റെ സ്നേഹം ഞങ്ങൾ നോക്കി കാണുകയായിരുന്നു..... നിന്നെ തിരിച്ചു ഞങ്ങൾക് ഇവൻ നൽകിയ ആ ദിവസം ഞാൻ ഉറപ്പിച്ചതാണ് നിന്നെ ഇവന്റെ കയിൽ ഏല്പിക്കുമെന്ന്..... നിന്റെ മുസ്തഫ അങ്കിളും ഇത് തന്നെ പറഞ്ഞു... അത് കൊണ്ടാണ് ഞാൻ അബ്ദുനെയും ആയിഷുനെയും ഇവിടേക്ക് വരാൻ പറഞ്ഞേ..... ഇപോ എല്ലാരുടെയും ചോദ്യം ആ വാക് തെറ്റിക്കുക ആണൊന്ന്.... അതിന് എനിക് ഉത്തരം എന്റെ മോളും മിർഷവുമാണ്.... ഞാൻ വാക് കൊടുത്തിരുന്നു... പക്ഷെ മകൾക് വേറെ ആളെ വേണമെന്ന് വിധിചാൽ അതിൽ ഞാൻ ഒന്നും ചെയ്യാൻ ഇല്ല.... ഞാൻ ഓനോട് പറഞ്ഞോളാം.... പിന്നെ അവനും ഇവളും കണ്ടിട്ട് പോലുമില്ലല്ലോ.... അത് കൊണ്ട് തന്നെ ഓൻ എന്നെ മനസ്സിലാക്കും.... ഒരിക്കലും എന്റെ മോൾടെ സന്തോഷത്തിന് എതിര് നിക്കില്ല.... അത് കൊണ്ട് തന്നെ ഞാൻ എന്റെ മോൾടെ കൈ മിർഷുവിന് ഏൽപ്പിക്കാൻ തീരുമാനിച്ചു.... മോൾക് ഇതിന് സമ്മതമല്ലേ...നമ്മൾ ഉറപ്പിക്കട്ടെ...." ഉപ്പച്ചി എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു...എനിക് എന്ത് പറയണം എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ.... മനസൊക്കെ ആകെ ശൂന്യം..... ഒന്നും മനസ്സിലാകുന്നില്ല... ഞാൻ എന്താ ചെയ്യേണ്ടത് എന്ന് പോലും തീരുമാനിക്കാൻ പറ്റുന്നില്ല... ഞാൻ എല്ലാവരെയും നോക്കി കൊണ്ട് നിന്നു.... "എന്തുപറ്റി എന്തേലും പറ മോളെ...എന്റെ മോൾ ആയി നമ്മളെ വീട്ടിലേക്ക് വരില്ലേ നീ...." ആയിഷാന്റി എന്റെ അടുത്തേക്ക്‌ വന്ന് ചോദിച്ചു.... ഞാൻ എന്ത് പറയണം എന്നറിയാതെ അവരെ തന്നെ നോക്കി.... "ഇനി കൂടുതൽ എന്തിനാ ചോദിക്കുന്നെ... നമ്മളെ മോൾ കാട്ടി കൂട്ടിയതൊക്കെ നമ്മൾ അറിഞ്ഞതല്ലേ.... അവൾക് സമ്മതമാവും... പെട്ടെന്ന് പറഞ്ഞപ്പോ ഷോക്ക് ആയതാണ്... മൗനം സമ്മതം.... ആയിഷു...നമ്മൾ ഇത് ഉറപ്പിക്കുന്നു... അടുത്ത ആഴ്ച എൻഗേജ്‌മെന്റ്.... അത് കഴിഞ്ഞ പെട്ടെന്ന് തന്നെ വിവിഹവും എന്ത്യേ...." ഉമ്മി അതും കൂടി പറഞ്ഞതോടെ എല്ലാരും കൂടി ചിരിച്ചിട്ട് ആ തീരുമാനത്തിന് കയ്യടിച്ചു പാസാക്കി..... അപ്പോ തന്നെ ആയിഷാന്റി വന്ന് കെട്ടിപിടിച്ചു എന്തൊക്കെയോ പറഞ്ഞു.... ഫിദ ഫസ്ന ജിനുവൊക്കെ വന്ന് കൻഗ്രാറ്റ്സ് ഒക്കെ പറഞ്ഞു കെട്ടിപിടിക്കലും വിഷ് ചെയ്യലൊക്കെ ആണ്.... ഞാൻ എല്ലാത്തിനും പ്രതിമ പോലെ നിന്ന് കൊടുത്തു.....ഇനിയെന്ത് എന്നറിയാത്ത അവസ്ഥയിലാണ്..... അപ്പോഴേക്കും മിർഷു ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നതും ഓൻ എന്തോ പറയുന്നതിന് മുന്നേ അവന്മാരൊക്കെ അവനെ കളിയാക്കി കൊണ്ട് അവിടെ നിന്ന് കൂട്ടി പോയി..... ഇന്ന് എല്ലാവർക്കും ഇതിന്റെ പേരിൽ ചെലവാണെന്ന് പറഞ്ഞിട്ട് പാച്ചു സാലിയൊക്കെ അവനെ കൊണ്ട് എന്തൊക്കെയോ ഓർഡർ ചെയ്യിക്കുന്നുണ്ട്..... നമ്മക് ഒന്നും മനസ്സിലേക്ക് സ്വീകരിക്കാൻ പറ്റുന്നില്ല... എൻഗേജ്‌മെന്റ്.. മാര്യാജ് ഒക്കെയും എന്തോ പോലെ തോന്നുവ..... അപ്പോഴേക്കും ഷഹൽ എന്റെ നേരെ വന്നതും ഞാൻ ഓനെ തന്നെ നോക്കി നിന്നു പോയി.... "ഡി... എന്താ ഇങ്ങനെ മിഴിച്ചു നിക്കുന്നെ... ഇപ്പോഴേ നാണം തുടങ്ങിയോ... കല്യാണം ഉറപ്പിച്ചല്ലേ ഉള്ളു.... അപ്പോഴേക്കും മൗനം തുടങ്ങിയോ..." ഓൻ കളിയാക്കി കൊണ്ട് പറഞ്ഞു... എനിക് ഒന്നും മിണ്ടാൻ പറ്റുന്നില്ല.... "ഹലോ...എടി ഈ ലോകത്ത് അല്ലെ... ഇപ്പോഴേ സ്വപ്നലോകത്തേക്ക് ചേക്കേറിയോ നീ... ദേ ഇങ്ങട്ട് നോക്കിക്കേ പെണ്ണേ ..." ഷഹൽ എന്നെ പിടിച്ചു ഓന്റെ നേരെ മുഖമാക്കി നിർത്തിച്ചു....നമ്മൾ ഓനെ മിഴിച്ചു നോക്കി.... "ഡി... പെണ്ണേ... കുട്ടിതേവാങ്ങേ... എന്താ ഇത്രേ ചിന്തിക്കാൻ... സന്തോഷിക്കല്ലേ വേണ്ടത്... നമ്മളെ മൊഞ്ചൻ സാറിനെ അല്ലെ കെട്ടാൻ പോവുന്നെ.... എന്തായാലും ഞാൻ ഹാപ്പി ആയി മോളെ... ഇനി ഈ കുരിപ്പിനെ ഞാൻ സഹിക്കണ്ടലോ.... അവൻ ഒരു പരുവം ആവും നിന്നെ കെട്ടികഴിഞ്ഞാൽ പ്യാവം ചെക്കൻ...ഹും. എന്തായാലും ഓന്റെ വിധി... ഓൻ സ്വയം എടുത്തു തലയിൽ വെക്കുവല്ലേ.... അപ്പോ നിനക്ക് ഇരിക്കട്ടെ അഡ്വാൻസ് ഹാപ്പി മാരീഡ് ലൈഫ്....ഇനി നമ്മൾ വിഷ് ചെയ്തില്ലെന്ന് പരാതി വേണ്ടട്ടോ..... എന്നു പറഞ്ഞു ചിരിച്ചു കൊണ്ട് ഓൻ കൈ തന്നിട്ട് മൂക്കിൽ പിടിച്ചു വലിച്ചു.... അപ്പോ തന്നെ മനസ്സ് എന്തോ ഫ്രീ ആയി തോന്നി.... ഞാൻ ഓനെ തറപ്പിച്ചു നോക്കിയതും ഓൻ മൂക്കും പിടിച്ചു മൂക്കിനെ നിരീക്ഷിക്കുന്നുണ്ട്..... "എന്താടാ കൊരങ്ങേ എന്റെ മൂക്ക് വിട്ടെ...." ഞാൻ കൈ തട്ടിക്കൊണ്ട് പറഞ്ഞു.... "ഹേയ്.. ഒന്നുമില്ല.. ഈ മൂക്ക് ഇന്ന് നല്ല ചുമന്നു കാണുന്നുണ്ട് അതാ നോക്കിയേ...." "നീ അങ്ങനെ പലതും കാണും പോടാ മരപട്ടി...." നമ്മൾ അതും പറഞ്ഞു ഓനെ തള്ളിയതും മിയ കിടന്നു ചിരിക്കാൻ തുടങ്ങി... "എന്താടി.. നിനക്കൊരു കിണി...." ഓൻ ഓളെ തറപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു.... "ഹേയ്... നിങ്ങളെ രണ്ടിന്റെയും കളി കണ്ട് ചിരിച്ചതാണ്... എന്താ രസം രണ്ടാളും തല്ല് കൂടുന്നത് കാണാൻ.... എന്റെ ഇക്കൂസിന്റെ തലയിൽ നിന്നെ കെട്ടി വെക്കാൻ ഞാൻ കരുതിയതായിരുന്നു... അപ്പോഴേക്കും മിർഷുക്ക കേറി പ്രൊപോസ് ചെയ്തു.... കയ്യിൽ കിടന്ന നെയ്യപ്പം കാക്ക കൊത്തി പോയ അവസ്ഥയാണ് ഇപോ എന്റേത്... പ്യാവം ഞാൻ..." എന്നൊക്കെ പറഞ്ഞു ഓൾ കാണിക്കുന്ന എക്സ്പ്രെഷൻ കണ്ടെച്ചാലും മതി.... ചിരിച്ചു മണ്ണ് കപ്പും.... അങ്ങനെ ഓരോന്ന് പറഞ്ഞു നിക്കുമ്പോഴാണ് മിർഷു അങ്ങോട്ട് വന്നത്.... അപ്പോ തന്നെ ഷഹൽ പോയി ഓനെ കെട്ടിപിടിച്ചിട്ട് വിഷ് ചെയ്യുന്നുണ്ട്..... അപ്പോ ഓൻ ഒരു താങ്ക്സ് പറഞ്ഞിട്ട് കള്ള ചിരിയാലെ എന്നെ നോക്കിയപ്പോ ഞാൻ പെട്ടെന്ന് മുഖം വെട്ടിച്ചു.... വീണ്ടും എന്റെ മനസ്സ് കിടന്ന് പിടക്കാൻ തുടങ്ങി... എന്തോ നടക്കാൻ പാടില്ലാത്തത് നടക്കും പോലെ ഒക്കെ.... അങ്ങനെ ഒക്കെ കൂടി ഫുടൊക്കെ തട്ടികഴിഞ്ഞിട്ടാണ് പോയത്... പോകുമ്പോ ഫിദ പോയില്ല... പോകാൻ ഉമ്മി സമ്മതിക്കില്ലെന്ന് വേണം പറയാൻ.... ഓൾ ഇപോ ഹോസ്റ്റലിൽ നിന്നാണ് പഠിത്തം... ഇനി അത് വേണ്ടെന്ന് പറഞ്ഞു ഇവിടെ നിർത്തി.... പക്ഷെ ഇവിടെ നിന്ന് ലോങ് ആണ് അവളുടെ കോളേജ്... എന്നു വെച്ച നമ്മൾ നേരത്തെ പഠിച്ചിരുന്ന സ്ഥലം.... തത്കാലം ഇവിടെ നിക്കെന്ന് പറഞ്ഞു ഉമ്മി പിടിച്ചു നിർത്തി.... പിന്നെ ഓൾ പോയില്ല.... ബാക്കി ഉള്ളോരൊക്കെ പോയി...... അവരൊക്കെ പോയി കഴിഞ്ഞിട്ടാണ് മിർഷു ആന്റി അങ്കിൾ ജാസ്മിൻ ഒക്കെ പോയത്..... പോകുമ്പോ മിർഷു എന്നോട് എന്തോ പറയാൻ വന്നതും ജാസ്മിൻ ഓരോന്ന് പറഞ്ഞു കൊണ്ട് ഓനെയും വലിച്ചു കൊണ്ട് പോയി.... അത് കണ്ട് ഫിദ ഒടുക്കത്തെ കളിയാക്കൽ ആയിരുന്നു മിർഷുനെ....പക്ഷെ എന്റെ മനസ്സ് ഇവിടെ ഒന്നും ഉറച്ചു നിക്കുന്നില്ല.... അപ്പോഴേക്കും ശഹലിനെ അവിടെ ഒന്നും കാണാനില്ലായിരുന്നു.... ഞാൻ ചുറ്റും നോക്കി.... "ഡാ... നീ എന്താ നോക്കുന്നെ... നീ ചെക്കൻ ദേ പോകുന്നു...." ഫിദ എന്നെ പിടിച്ചു മുന്നിലേക്ക് തല തിരിച്ചു കൊണ്ട് പറഞ്ഞു.... അപ്പോ മിർഷു എന്നോട് ബൈ പറഞ്ഞു പോയി.... ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു..... എന്നിട്ട് അപ്പോ തന്നെ ഞാൻ അകത്തേക്ക് പോയി... നേരത്തെ അനു ശഹലിനെയും കൂട്ടി പോകുന്നത് കണ്ടിരുന്നു.... അവളുടെ അടുത്ത് കാണുമെന്ന് കരുതി പോയതും അവിടെ അനു മാത്രമേ ഉണ്ടായിരുന്നുള്ളു..... ഞാൻ ചുറ്റും ഓനെ തിരഞ്ഞു നടന്നു.... എവിടെയും കണ്ടില്ല... "ഡി... നീ എന്താ നോക്കുന്നെ... അനുവാണ്.." "ഓൻ എവിടെ ഷഹൽ... നേരത്തെ നിന്റെ കൂടെ വന്നതായിരുന്നില്ലേ...." "ഓൻ പോയല്ലോ...." "എപ്പോ പോയി... എന്നിട്ട് ഞാൻ കണ്ടില്ല... എന്നോട് പറഞ്ഞതുമില്ല... എന്നോട് പറയാതെ പോയെന്നോ...അതെന്താ പെട്ടെന്ന് പോയെ..." "ആഹ്... എനിക്കറിയില്ല... എന്തോ തിരക്കുണ്ട് പോണോന്ന് പറഞ്ഞു പെട്ടെന്ന് പോയി..." "അല്ല നിങ്ങൾ എന്താ സംസാരിച്ചത്... നീ എന്തോ പറഞ്ഞോണ്ട് ഇങ്ങട്ട് ഓനെ കൊണ്ട് വരുന്നത് കണ്ടിരുന്നു...." "ഹേയ്... അതൊന്നുമില്ലെടാ... അവിടെ എല്ലാരും കൂടി ശബ്ദം ഉണ്ടാകുന്നുണ്ടർന്നല്ലോ... അപ്പോ ഓനോട് അവന്മാരൊക്കെ എവിടെ... എന്നൊക്കെ ചോദിച്ചു വിളിച്ചതാണ്...." ഓൾ ഇരു ഒഴുക്കൻ മട്ടിൽ പറഞ്ഞിട്ട് അവിടെ നിന്ന് പോയി.... എന്നിട്ട് ഫിദയോട് ഓരോന്ന് പറയാൻ തുടങ്ങി..... എന്നാലും ഓൻ എന്താ പറയാതെ പോയത്.... അത്രയ്ക്ക് എന്ത് തിരക്കാണ് ഓൻ... കാണിച്ചു തരാം നിനക്ക്.... എന്നൊക്കെ നമ്മൾ പറഞ്ഞിട്ട് ഓൻക് ഫോൺ ചെയ്തു... കുറെ റിങ് ആയെങ്കിലും എടുക്കുന്നില്ല.... ചിലപ്പോ ഡ്രൈവിങ്ങിൽ ആവുമെന്ന് കരുതി ഫോൺ അവിടെ വെച്ചിട്ട് ഞാൻ ഫ്രഷ് ആവാൻ പോയി..... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ [മിർഷു] ഞാൻ നേരത്തെ കരുതിയതായിരുന്നു അവളെ പ്രൊപോസ് ചെയ്യണമെന്ന്.... അപ്പോഴാണ് മുസ്തഫ അങ്കിൾ എന്നോട് അത് സൂചിപ്പിച്ചത്..... അപ്പോ ഞാൻ കരുതി ഓൾക് ഒരു സർപ്രൈസ് കൊടുത്തു കൊണ്ടാവണം പ്രൊപോസ് ചെയ്യൽ എന്ന്.... അവൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന സമയത്താവണം അവളെ പ്രൊപോസ് ചെയ്യാൻ എന്ന്... അതു കൊണ്ട് ആണ് ഓൾക് നമ്മളെ ബാക്കി കാർ ആയ ഓളെ കസിൻസിനെ കാണാൻ ആഗ്രഹമുണ്ടാവുമെന്ന് തോന്നിയത്... അത് കൊണ്ടാണ് ഞാൻ അവരെ ഒക്കെ അവൾക് മുന്നിൽ എത്തിച്ചത്... അവരെ ഒക്കെ കണ്ട് സന്തോഷത്താൽ വിടർന്നു നിക്കുന്ന ഓളെ മുഖത്തേക്ക് തന്നെ നോക്കി നിന്നിരുന്ന എന്നെ ജാസ്മിൻ തട്ടി വിളിച്ചപ്പോഴാണ് ബോധം വന്നേ... അപ്പോ തന്നെ ഞാൻ ഓളെ ഞെട്ടി നോക്കി.... ഓൾ ആണ് എനിക് ഒരു ഓൾ ദി ബെസ്റ്റും തന്നിട്ട് ഓളെ പോയി പ്രൊപോസ് ചെയ്യാൻ പറഞ്ഞത്...... പിന്നെ ഒന്നും നോക്കിയില്ല ഓളെ മുന്നിൽ ചെന്ന് അങ്ങനെയൊക്കെ പറഞ്ഞിട്ട് പ്രൊപോസ് ചെയ്തത്.... പക്ഷെ ഓളിൽ നിന്ന് ഒരു മറുപടി വരുന്നതിന് മുന്നേ എനിക് വില്ലനായി മഴ കടന്നു വന്നപ്പോ ആകെ വട്ട് പിടിച്ചു... എന്നെ മഴയത്ത് നിന്ന് ജാസ്മിൻ പിടിച്ചു വലിച്ചു കൊണ്ട് പോയതും ബാക്കി കാരൊക്കെ പോയി കാറിൽ കേറിയിരുന്നു... അപ്പോഴും നിദ അവിടെ ഉണ്ടായിരുന്നു.... അപ്പോ ആരോ ചെന്ന് ഓളെ കൂട്ടി പോയി.... ഓളെ തീരുമാനമെന്താവുമെന്ന് ഓർത്ത് വട്ട് പിടിച്ചു നിക്കുമ്പോഴാണ് നിദന്റെ വീട്ടിലെത്തിയത്.... അപ്പോ തന്നെ എല്ലാരും ഇറങ്ങുന്നതിന് മുന്നേ തന്നെ നിദ കാറിൽ നിന്ന് ഇറങ്ങി പോകുന്നത് കണ്ടിരുന്നു... എല്ലാവരും പോയതിന് ശേഷം ഞാനും ശഹലും അകത്തേക്ക് ചെന്നത്.... അപ്പോ എന്റെ ഉമ്മിയും ഉപ്പച്ചിയൊക്കെ അവിടെ വന്നിരുന്നു... അത് കണ്ടപ്പോ ആദ്യം ഷോക്ക് ആയെങ്കിലും ജാസ്മിൻ നിന്ന് എന്നെ നോക്കി ചിരിക്കുന്നത് കണ്ടപ്പോ തന്നെ അവൾ ആണ് ഇതിന്റെ പിന്നിലെന്ന് മനസിലായി..... അവര് പറയുന്ന കേട്ടപ്പോ തന്നെ എനിക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു..... ഞാനുമായി നിദയുടെ മാര്യാജ് ഫിക്സ് ചെയ്തെന്ന റിഞ്ഞപ്പോ എനിക് എന്തോ തുള്ളിച്ചാടാനൊക്കെ തോന്നുന്നുണ്ടായിരുന്നു..... എന്നാലും നമ്മൾ കൻഡ്രോൾ ചെയ്തു നിന്നു.... അടുത്ത ആഴ്ച എന്ഗേഗ്മെന്റ അവരൊക്കെ തന്നെ ഫിക്സ് ചെയ്തു... ഒന്നും എന്നോട് ചോദിച്ചില്ലെങ്കിലും നിദയോട് അവരൊക്കെ എല്ലാം ചോദിച്ചിട്ടാണ് ചെയ്തത്..... അവൾ മൗന സമ്മതം നല്കിയപ്പോ എനിക് എല്ലാം കീഴടക്കിയ സന്തോഷം ആണ് തോന്നിയെ......എങ്കിലും ആ പഴയ തെളിച്ചമൊന്നും ഇല്ല.... അതിന് കാരണം ഞാൻ തന്നെയായിരുന്നു കാരണം.... അന്ന് എന്നിലുള്ള വിശ്വാസം അവളിൽ നിന്ന് നഷ്ടപെട്ടതാണ്.... എന്നാലും ആ സ്നേഹം അങ്ങനെ പോവില്ല.... അവളെ ഇനി എനിക് സ്നേഹം കൊണ്ട് മൂടണം.... അവൾക് എന്തിനും ഏതിനും ഞാൻ ഉണ്ടാവുമെന്ന് ഉറപ്പ് തോന്നും വിധം.... എല്ലാം തിരിച്ചു പിടിക്കണം എനിക്..... എന്നൊക്കെ കണക്ക് കൂട്ടിയായിരുന്നു ഞാൻ വീട്ടിലേക്ക് പോയത്.... അതിൽ ഞാനും നിദയും ചേർന്നുള്ള സ്വപ്നലോകം നെയ്തെടുത്തു കഴിഞ്ഞിരുന്നു ഞാൻ..... 💛💛💛💛💛💛💛💛💛💛💛💛 [ഷഹൽ] പുറത്തേക്ക് പോവുമ്പോ തനുവിനെ കൂടി കൂട്ടാമെന്ന് കരുതിയിട്ടാണ് ഓളെ കോൾ ചെയ്തത് .....മാത്രവുമല്ല തനു കുറെ നാളായി പറയുന്നു മിയയെ കാണണമെന്ന്.... അതാ അവളെ കൂടി കാണിക്കണമെന്ന് കരുതിയത്... കൂടാതെ തനുവിന്റെ ഇപ്പോഴത്തെ കോലം കണ്ടിട്ട് ഓളെ ഞെട്ടിക്കുന്ന കാര്യം ഓർത്ത് നമ്മക് ചിരി വരുന്നുണ്ടായിരുന്നു....... പോകുന്ന വഴിയാണ് തനുവിനെ വിളിച്ചത് അപ്പോഴാണ് അവൾ പുറത്തേക്ക് പോകുവാ... മിർഷു വിളിച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞത്... എന്നിട്ട് അങ്ങോട്ട് ചെല്ലാനും..... എന്നിട്ട് അങ്ങോട്ട് ചെന്ന് നോക്കിയപ്പോ തനു ആരോടൊക്കെയോ സന്തോഷത്തോടെ സംസാരിക്കുന്നതാണ് കണ്ടത്..... ഓളെ കളിയും ചിരിയുമൊക്കെ കണ്ട് അങ്ങനെ നിക്കുമ്പോഴാണ് മിർഷു എന്നെ കണ്ടത്.... അവൻ ആണ് അത് ആരെന്നോകെ പറഞ്ഞത്.... അവരെ കണ്ടപ്പോ തന്നെ ഞാൻ ഊഹിച്ചതായിരുന്നു അവർ ആരെന്നൊക്കെ...... മിർഷുവും ഞാനും സംസാരിച്ചു നിക്കുന്നതിന്റെ ഇടയിൽ കേറി മിയ..... "ഹലോ... നിങ്ങൾ ആരെ കാര്യമാണ് പറയുന്നത്... തനുവോ... നിദയോ... അതിന് തനു എവിടെ അവിടെ കാണുന്നില്ലല്ലോ......" ഓളെ ആ ചോദ്യം കേട്ട് നമ്മക്ക് ചിരി വന്നതിനെക്കാൾ കൂടുതൽ മിർഷു കിടന്നു ചിരിക്കാൻ തുടങ്ങി.... അപ്പോ ഓൾ നമ്മളെ തുറിച്ചു നോക്കിയതും മിർഷു തന്നെ കാര്യങ്ങൾ പറഞ്ഞു.... അപ്പോ എന്റെ പെങ്ങളെ മോന്ത കാണണമായിരുന്നു ,,,,ഇഞ്ചി കടിച്ച അണ്ണാനെ പോലെ..... അത് കണ്ട് ചിരിച്ചു തീരുന്നതിന് മുന്നേ മിർഷു ചെന്ന് തനുവിനെ പ്രൊപോസ് ചെയ്തതും എന്റെ ചിരി കാറ്റത്ത് പറന്ന് എവിടെയോ ചെന്ന് കൂട് കൂട്ടി കഴിഞ്ഞിരുന്നു..... ആ സീൻ കണ്ടപ്പോ എന്റെ കൽബ്‌ ഒന്ന് പിടഞ്ഞു... എന്തോ കണ്ണുകൾക് ആ കാഴ്ച കാണാൻ ശക്തി ഇല്ലെന്ന് തോന്നി.... ഞാൻ അവരിലേക്ക് തന്നെ നോക്കി..... തനുവിന്റെ മുകത്ത് അപ്പോ മിർഷു പ്രൊപോസ് ചെയ്തതിന്റെ ഷോക്കും മറ്റെന്തൊക്കെയോ ആയി ആകെ മാറി മറിഞ്ഞിട്ടുണ്ടായിരുന്നു.... മിർഷു മുട്ട് കുത്തി അതൊക്കെ പറഞ്ഞപ്പോ ഓൾ എന്നെ തന്നെ നോക്കി നിക്കുവായിരുന്നു..... അതിന്റെ അർത്ഥം എനിക് മനസ്സിലായിട്ടില്ല.... ആ ഷോക്കിൽ നിന്ന് വിട്ട് പോകുന്നതിന് മുന്നേ മഴ എന്റെ ചിന്തകൾക്ക് തുടക്കം കുറിച്ചു കൊണ്ട് തനുവിന്റെ വീട്ടിലേക്ക് എത്തിച്ചു.... അപ്പോ അതിനെക്കാൾ ഏറെ എന്നെ ആടി ഉലച്ച സംഭവമാണ് നടന്നെ... മിർഷവുമായി തനുവിന്റെ മ മാര്യാജ് വീട്ടുകാർ ഫിക്സ് ചെയ്തു.... ആ ഒരു നിമിഷം ഞാൻ നിന്ന നലിപ്പിൽ ഉരുകി തീരുമെന്ന് തോന്നി പോയി... നിയന്ത്രം വിട്ട് മനസ്സ് വിങ്ങുന്നത് ഞാൻ അറിഞ്ഞു.... എങ്ങനെ എങ്കിലും അവിടെ നിന്ന് പോയ മതി എന്നായി എന്റെ മനസിൽ.... ഞാൻ തടി ഊരാൻ നിക്കുമ്പോഴാണ് തനു എന്നെ ശ്രദിച്ചത്.... അത് കണ്ടപ്പോ തന്നെ ഞാൻ മുകത്ത് കള്ള ചിരി ഫിക്സ് ചെയ്തിട്ട് ഓളോട് വിഷ് ചെയ്ത് സംസാരിക്കുമ്പോ എന്റെ ഉള്ളം പിടക്കുന്നുണ്ടായിരുന്നു...... എങ്കിലും പിടിച്ചു നിന്നു.... അത് മനസ്സിലാക്കി വേണം മിയ എന്റെ ഒപ്പം നിന്നത്.....അവളുടെ മനസ്സിലെ ആഗ്രഹം ആയിരിക്കാം അവൾ പറഞ്ഞത്.... ഒരു തമാശയാക്കി കളയാൻ തക്കവണ്ണം.... അവരുടെ ഒക്കെ ഇടയിൽ നിക്കുമ്പോഴാണ് അനു എന്നെ പിടിച്ചു ഓളെ മുറിയിലേക്ക് കൊണ്ട് പോയത്..... കാര്യം അറിയാതെ ഓളെ തന്നെ മിഴിച്ചു നോക്കി ഞാൻ നിന്നപ്പോ ഗൗരവം നിറഞ്ഞ ഒരു ചോദ്യം ആയിരുന്നു അവളെനിക്ക് നേരെ എറിഞ്ഞു തന്നത്..... "*Do you love her*...." What...? എനിക് അവൾ ചോദിച്ചതിന്റെ പൊരുൾ മനസ്സിലായെങ്കിലും അത് മറച്ചു വെച്ചു കൊണ്ട് ചോദിച്ചു.... "മനസ്സിലായില്ലേ... നീ തനുവിനെ സ്നേഹിക്കുന്നുണ്ടോ എന്ന ചോദിച്ചത്....സത്യം പറഞ്ഞ മതി... വേറെ ഒന്നും പറയണ്ട..." "അത് പിന്നെ....." "നിന്ന് പരുങ്ങേണ്ട...ഉത്തരം പറയാൻ ഇച്ചിരി ബുദ്ധിമുട്ട് ആയിരിക്കും....മനസ്സ് അവളെ സ്നേഹിക്ക് എന്നു പറയുമ്പോഴും നിന്റെ തലച്ചോർ അതിനെ നിരസിക്കുന്നുണ്ടാവും... ബോധ മനസ്സ് അതിന് സമ്മതിക്കില്ല... കാരണം മിർഷുവാണ്....." 'ഹേയ്... അങ്ങനെ ഇല്ല അനു..." "ഷഹൽ... വേണ്ട ന്യായികരിക്കണ്ട...എനിക് നിന്റെ മുകത്തീന്ന് വായിച്ചറിയാൻ പറ്റുന്നുണ്ട്....പക്ഷെ എനിക് തോന്നിയത് പറയാം... ശഹലിന് വേണ്ടി ജനിച്ചതാണ് തനു എന്ന്...... ഞാൻ ഒരുപാട് സ്വപ്നം കണ്ടിരുന്നു ആ ദിനത്തിനായി... നീ ചിന്തിക്ക്.... ഇനി എന്ത് വേണമെന്ന്....." അവൾ എന്നിലേക്ക് അങ്ങനെ ചോദ്യം തൊടുത്തു വിട്ടപ്പോ എന്തോ അവിടെ നിക്കാൻ തോന്നിയില്ല.... പിന്നെ ഇറങ്ങി വരികയായിരുന്നു.... ഒരു വാക് പോലും ആരോടും പറയാതെ മിയയെ കൂട്ടി ഇറങ്ങി... തനുവിനെ ഒന്ന് നോക്കുക മാത്രം ചെയ്യ്തു കൊണ്ട്..... അപ്പോ മിർഷുവിന്റെ ചിരിക്കുന്ന മുഖം..... മുന്നിൽ തന്നെ അവൻ ഉണ്ടായിരുന്നിട്ടും കൂടി ഞാൻ അവിടെ നിന്ന് ഇറങ്ങി വന്നത് അവൻ അറിഞ്ഞിട്ടില്ല..... കാരണം അവൻ തനുവിൽ മാത്രമായിരുന്നു കണ്ണ്..... ശരിക്കും അവനുള്ളതല്ലേ അവൾ... ഇത്രെയും നാൾ അവൾക് വേണ്ടി.... അവൾക് വേണ്ടി എന്തൊക്കെ ചെയ്തു.... അവളെ ഉപ്പാക്ക് വേണ്ടി അവളെ തിരഞ്ഞു വന്നു.... അവന്റെ സ്നേഹം സത്യമാണ്....തനു ശഹലിനുള്ളതല്ല.... നിദ മിർഷുവിനുള്ളതാണ്.... അതിലെ തനുവിനെ ആണെനിക്ക് ഇഷ്ടം... ഇന്ന് ആ തനു ഇല്ല..... മിർഷുവിന്റെ നിദ ആണ്.... അവർ ഒന്നിക്കേണ്ടതാണ്.... ഇനി അവളിൽ അവന് മാത്രേ അധികാരം.... ഞാൻ വേണ്ടതും അകലം പാലിക്കുന്നത് നല്ലതാവും... ഇല്ലേൽ എന്റെ മനസ് ഇളകിയാലോ.... അവൾക് മിർഷുവിനെ ഇഷ്ടമാണ്... അവൾ ആദ്യമായി സ്നേഹിച്ചത് അവനെയാണ്.... എന്നെ ഒരു ഫ്രണ്ട് ആയാണ് ഓൾ കാണുന്നെ... എന്റെ ഉള്ളിൽ ഇങ്ങനെ ഒരു ഇഷ്ടം അറിഞ്ഞാൽ അവൾ എന്ത് കരുതും.... പാടില്ല അവൾ അറിയണ്ട ഒന്നും.... ശഹലിന്റെ മനസ്സിൽ തന്നെ ഇതിരിക്കട്ടെ..... എന്നൊക്കെ വിചാരിച്ചു കൊണ്ടിരുന്ന എന്റെ തോളിൽ ആരോ കൈ വെച്ചതും ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കി.... "ഇക്കൂസ്‌...എന്താ ഒറ്റക്ക് റൂമിൽ വെളിച്ചം പോലും ഇടാതെ ഇരിക്കുന്നെ... നേരം ഇരുട്ടിയത് അറിഞ്ഞില്ലേ...." "മോളോ.... ഹേയ് ഇത്രേ നേരത്തെ ഇരുട്ടിയോ... " "ഇക്കൂസ്‌ഏത് ലോകത്താണ്... ദേ ടൈം നോക്കിക്കേ.... രാത്രി8 മണി ആയേക്കുന്നു.... ഞാൻ എത്രെ വിളിച്ചു ചോദിച്ചു... എന്നിട്ടും ഒന്നും പറയാതെ വന്നപ്പോഴാ ഇവിടെ ഇല്ലേ എന്നു കരുതി ഇവിടേക്ക് കേറി വന്നേ.... അപ്പോഴല്ലേ ഇത് കണ്ടത്... ഇപ്പോഴും അതേ കോലത്തിൽ തന്നെ ആണല്ലോ... ഫ്രഷ് ആയിട്ടൊന്നുമില്ലേ.... എന്ത് പറ്റി...." "ഹേയ്... ഒന്നുമില്ല മോളെ... ഞാൻ ഒന്ന് മയങ്ങി അതാ...." "ഇരുന്നിട്ടാണോ ഉറങ്ങുന്നെ....അതും ഇവിടെ.... നല്ല ആളാണ് പറയുന്നേ... ബെഡിൽ കിടന്ന ഉറക്കം വരാത്ത ആളാണ്... എന്താ ഇക്കൂസെ...." ഓൾ നിന്ന് ചിരിക്കാൻ തുടങ്ങി.... എനിക് അത് കണ്ടപ്പോ എന്തോ കലിപ്പ് വന്നു.... "ഞാൻ അങ്ങനെ എന്തും ചെയ്യും... നീ ആരാടി ചോദിക്കാൻ വരാൻ... ഇറങ്ങി പോടി..." എന്ന് നമ്മൾ കലിപ്പിൽ ഉറഞ്ഞു തുള്ളിയിട്ടും അവൾ ഒന്ന് അനങ്ങുക പോലും ചെയ്യാതെ എന്നെ നോക്കി നിന്നു.... അപ്പോഴാണ് എനിക് തന്നെ ഞാൻ എന്താ പറഞ്ഞതെന്ന് ഓർമ വന്നേ.... ഞാൻ ഓളെ ഒന്ന് സങ്കടത്തോടെ നോക്കി.... "ഇക്കൂസ്‌....എനിക്കറിയാം എന്താ പറ്റിയതെന്ന്... ഇങ്ങൾക് തനുനേ ഇഷ്ടം ആണല്ലേ... അതല്ലേ ഈ ദേഷ്യത്തിനും സങ്കടത്തിനും കാരണം...." എന്ന് എന്റെ മുഖം കൈകുള്ളിൽ ആക്കി കൊണ്ട് ഓൾ ചോദിച്ചതും ഞാൻ അവളെ കയ്യിൽ പിടിച്ചു കരഞ്ഞു പോയി..... പെട്ടെന്ന് എന്തോ ബോധം വന്നത് പോലെ ഞാൻ നേരെ നിന്നിട്ട് കണ്ണൊക്കെ നിറഞ്ഞു വന്നതിനെ മറച്ചു കൊണ്ട് ചിരിച്ചു.... അത് കണ്ടതും അവൾ എന്നെ പിടിച്ചു കരഞ്ഞിട്ട് റൂമിന്ന് ഇറങ്ങി പോകുമ്പോ അവളെന്നെ ചേർത്തു വെച്ചു കവിളിൽ ഉമ്മ വെച്ചു "ഇക്കൂസ്‌...യൂർ ദി റിയൽ ഹീറോ... ഐ ലവ് യൂ... ബ്രോ....." എന്നും പറഞ്ഞു ഓൾ പോയപ്പോ ഞാൻ ഓളെ നോക്കി അങ്ങനെ ഇരുന്നു.... പിന്നെ ചിന്തകളെ കൂടുതൽ ആഴത്തിൽ ഇറക്കാതെ ഞാൻ ഫ്രഷ് ആയി.... 💚💚💚💚💚💚💚💚💚💚💚💚 [തനു] എൻഗേജ്‌മെന്റ് ഒരുക്കങ്ങൾ തുടങ്ങിയത് കൊണ്ട് തന്നെ ക്ലാസിൽ പൊക്കൊന്നും നടന്നില്ല... അത് കൊണ്ട് തന്നെ എല്ലാവരും വീട്ടിൽ തന്നെ.... ഫങ്‌ഷൻ ഗ്രാന്റ് അല്ലേലും കുറച്ചൊക്കെ വലുതായി തന്നെ നടത്താൻ ആണ് മിർഷുന്റെ തീരുമാനം..... അത് പോലെ തന്നെ ഇവിടുള്ളോരും സമ്മതിച്ചപ്പോ അതിന്റെ ഒരുക്കങ്ങൾ തുടങ്ങി.... ഫിദ ഇവിടെ നിന്ന് പോയിട്ടില്ല.... അനുവും കോളേജിൽ പോയിട്ടില്ല... ബാക്കി കുരിപ്പുകൾ ഇടക്കിടക്ക് വന്ന് പോയിക്കൊണ്ടിരിക്കും..... പക്ഷെ ഷഹൽ ഒട്ടും വിളിക്കുന്നുമില്ല വരുന്നതും ഇല്ല... ആകെ മിസ്സിങ് തോന്നുണ്ട് ഓനെ.... വിളിച്ചാൽ എന്തേലും പറഞ്ഞു വേഗം വെക്കും.... അതൊക്കെ കാണുമ്പോ ദേഷ്യം വരും... അനുവിനോട് പരാതി പറഞ്ഞപ്പോ ഓൾ അവന് വേണ്ടി വാദിക്കാൻ നിക്കും... അവന് പ്രോജക്റ്റ് ആണ്... അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ.... ബാക്കി ലെവന്മാരും ഈ വഴിക്ക് വന്നിട്ടില്ല ആകെ കൂടി പിരാന്ത്‌ കേറി നിക്കുമ്പോഴേക്കും എൻഗേജ്‌മെന്റ് അടുത്തെത്തിയിരുന്നു..... അതിന് വേണ്ടി ഷോപ്പിങിന് വേണ്ടി പോകാൻ നിക ഇവിടുള്ളോർ.... എനിക് താല്പര്യം ഇല്ലാഞ്ഞിട്ടും അവറ്റകൾ എന്നെ കൊണ്ട് പോയി... അനുവും ഫിദയും ജാസ്മിനും ഓരോന്ന് ഷോപ്പിൽ കേറി വലിച്ചിട്ടു നോക്കുന്നുണ്ട്..... ഞാൻ വാഷ് റൂമിൽ പോയി വരാം എന്ന് പറഞ്ഞു കൊണ്ട് അവിടെ നിന്ന് നടന്നതും ആരോ എന്നെ ഫോളോ ചെയ്യുന്നത് പോലെ തോന്നി തുടങ്ങി.... നമ്മൾ പെട്ടെന്ന് തിരിഞ്ഞു നോക്കിയതും ആരും തന്നെ ഇല്ല.... നമ്മക് തോന്നിയതാണെന്ന് കരുതി വാഷ് റൂമിലേക്ക് പോയി.... അവിടെ നിന്ന് ഇറങ്ങുന്നേരം ആരോ അവിടുന്ന് പോകുന്നത് ഒരു മിന്നായം പോലെ കണ്ടതും എനിക് ആകെ പേടി തോന്നി..... പിന്നെ ഓരോ ഇടതും ഓരോ നിഴൽ വെട്ടം എന്നെ പിന്തുടരുന്നത് ഞാൻ കണ്ടു.... അതൊക്കെ കൂടി വട്ട് പിടിച്ചപ്പോ ഇവിടുന്ന് പോകാന്ന് പറഞ്ഞു ഞാൻ അവരെ വിളിച്ചു.... അവർ ഒന്നും വാങ്ങിയില്ലെന്ന് പറഞ്ഞു അവിടെ തന്നെ നിന്നതും മറ്റേ ഷോപ്പിൽ നല്ല കളക്ഷൻ ഉണ്ടെന്ന് പറഞ്ഞിട്ട് ഞാൻ അവരെയും കൂട്ടി ഇറങ്ങി..... അവരൊക്കെ പോയി വണ്ടിയിൽ കേറാൻ പോയപ്പോഴാണ് ചാവി കാണുന്നില്ല എന്നറിഞ്ഞത്.... എല്ലാവരും നോക്കിയിട്ടും കയ്യിൽ ഇല്ല.... അവരൊക്കെ എന്റെ കയ്യിൽ ആയിരുന്നെന്ന് പറഞ്ഞതും ഞാൻ ഓർത്തു... എന്റെ കയ്യിൽ ഉണ്ടായിരുന്നെന്ന്.... അപ്പോ തന്നെ ആ പാർക്കിങ്ങിൽ ഞാൻ തിരഞ്ഞു വന്ന വഴി നടന്നതും ചാവി അവിടെ വീണു കിടക്കുന്നുണ്ടായിരുന്നു..... അത് കണ്ടതും നമ്മൾ ഒന്ന് ശ്വാസം വിട്ടുകൊണ്ട് അഗെടുക്കാൻ ചെന്നു.... അതെടുത്തു കൊണ്ട് എഴുന്നേൽക്കാൻ പോയതും എന്റെ നേർക്ക് സ്പീഡിൽ വരുന്ന കാർ കണ്ടു ഞാൻ പെട്ടെന്ന് പേടിച്ചു കണ്ണൊക്കെ പുറത്തു ചാടി നിന്നു....അള്ളോഹ്.... 【തുടരും】 ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ അള്ളോഹ് കമന്റ് കണ്ട് എനിക് വട്ടാവും...മിർഷു ഫാൻസ്...ശാലു ഫാൻസ്... എല്ലാരും കൂടി ഇപ്പോഴേ എന്നെ കോല്ലോ.. ഞാൻ ഇത് മൊത്തം എഴുതാണ്ട് മുങ്ങണോ...😉😉😭😭😭എല്ലാം വഴിയേ കണ്ട് തന്നെ അറിയാം...😉🙈🙈
8.8k കണ്ടവര്‍
12 മണിക്കൂർ
#

📙 നോവൽ

ആദ്യ ഭാഗം ചോദിച്ചവർക്ക് വേണ്ടി.... .💥 💘നീയില്ലാ ജീവിതം 💘 (Full part Link) ❤ 1 മുതൽ 134 വരെ 💥 SHARE to whatsapp & READ നോവൽ വായിക്കാനായി whatsapp_ലോട്ടു shere ചെയ്യുക... ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ ✍Mubashira MSKH 134👉 https://sharechat.com/post/NyRRB8d 132 &133 👉 https://sharechat.com/post/d9AqglE 131...https://b.sharechat.com/lCt7HkcwnS 130...https://b.sharechat.com/G45LJg9SlS 129...https://b.sharechat.com/CYyTjASefS 128...https://sharechat.com/post/Oa8Pyg3 127👉 https://sharechat.com/post/5aevZxA 126👉 https://sharechat.com/post/MXz5Nxn 125👉 https://sharechat.com/post/pkV9QD3 124👉 https://sharechat.com/post/6aM7b00 123👉 https://b.sharechat.com/sawUCnmCYR 122👉 https://sharechat.com/post/r1avBOK 121👉 https://sharechat.com/post/mlab3Vk 120👉 https://sharechat.com/post/qPa1nOP 119👉 https://sharechat.com/post/wKx15EP 118👉 https://sharechat.com/post/r1DkexK 117👉 https://sharechat.com/post/Ky9eljV 116👉 https://sharechat.com/post/X61amDG 115👉 https://sharechat.com/post/Oa1mnwk 114👉 https://sharechat.com/post/B07GmWk 113👉 https://sharechat.com/post/r1Qx5pw 112👉 https://sharechat.com/post/3N6wKzn 111👉 https://sharechat.com/post/ll5lq9w 110👉 https://sharechat.com/post/VKpeAbJ 109👉 https://sharechat.com/post/r1rMd8K 108👉 https://sharechat.com/post/k68qWnZ 107👉 https://sharechat.com/post/ay14ROZ 106👉 https://sharechat.com/post/yAy9PVm 105👉 https://sharechat.com/post/wKyD5OX 104👉 https://sharechat.com/post/6axE6y8 103👉 https://sharechat.com/post/pkyAVDe 102 👉 https://sharechat.com/post/ekQG0KA ◾◾◾◾◾◾◾◾◾◾◾◾◾◾ ഭാഗം... 1 മുതൽ 101 വരെ [ links ] https://sharechat.com/post/WvkBQAx ◾◾◾◾◾◾◾◾◾◾◾◾◾◾◾◾  .
8.4k കണ്ടവര്‍
23 മണിക്കൂർ
#

📙 നോവൽ

💘നീയില്ലാ ജീവിതം💘2️⃣ ✍️Mubashira MSKH 1മുതൽ 47 വരെ ലിങ്ക്.... 1️⃣...https://sharechat.com/post/kgEqB3Z 2️⃣...https://sharechat.com/post/mBnjVrD 3️⃣...https://sharechat.com/post/lkVkGlm 4️⃣...https://sharechat.com/post/mBQ0WRk 5️⃣...https://sharechat.com/post/MxDdVg9 6️⃣...https://sharechat.com/post/j9K9OBx 7️⃣...https://sharechat.com/post/K5lqKVV 8️⃣...https://sharechat.com/post/EW7NwX6 9️⃣...https://sharechat.com/post/DwOAgl0 1️⃣0️⃣...https://sharechat.com/post/j9Eryr7 1️⃣1️⃣...https://sharechat.com/post/6Nealvx 1️⃣2️⃣...https://sharechat.com/post/1ZWbegA 1️⃣3️⃣...https://sharechat.com/post/pwRlaKD 1️⃣4️⃣...https://sharechat.com/post/J7lNdKZ 1️⃣5️⃣...https://sharechat.com/post/Oy9zG8E 1️⃣6️⃣...https://sharechat.com/post/pwRlaKD 1️⃣7️⃣...https://sharechat.com/post/j9Gv4v3 1️⃣8️⃣...https://sharechat.com/post/K5dK9Mb 1️⃣9️⃣...https://sharechat.com/post/VOBl0K9 2️⃣0️⃣...https://sharechat.com/post/AQPGJMQ 2️⃣1️⃣...https://sharechat.com/post/y7W0BVe 2️⃣2️⃣...https://sharechat.com/post/kA6AJQy 2️⃣3️⃣...https://sharechat.com/post/6RaK8Vb 2️⃣4️⃣...https://sharechat.com/post/jbROrJN 2️⃣5️⃣...https://sharechat.com/post/aKy8Zpq 2️⃣6️⃣...https://sharechat.com/post/AQ4PzEa 2️⃣7️⃣...https://sharechat.com/post/DXwZBBK 2️⃣8️⃣...https://sharechat.com/post/9mmbJkz 2️⃣9️⃣...https://sharechat.com/post/gkbAyA1 3️⃣0️⃣...https://sharechat.com/post/l1eGgWm 3️⃣1️⃣...https://sharechat.com/post/gkbDvqz 3️⃣2️⃣...https://sharechat.com/post/Oq68aW9 3️⃣3️⃣...https://sharechat.com/post/3D4vX1l 3️⃣4️⃣...https://sharechat.com/post/n1M43e0 3️⃣5️⃣...https://sharechat.com/post/RxQRa3B 3️⃣6️⃣...https://sharechat.com/post/zgQqpKx 3️⃣7️⃣...https://sharechat.com/post/0q7lKb8 3️⃣8️⃣...https://sharechat.com/post/Bgy1apO 3️⃣9️⃣...https://sharechat.com/post/KeWzZK1 4️⃣0️⃣...https://sharechat.com/post/m1VJb3X 4️⃣1️⃣....(1)...https://sharechat.com/post/n1l3Qb0 (2)....https://sharechat.com/post/rgKB0NK (3)...https://sharechat.com/post/d0bDgg8 (4)...https://sharechat.com/post/3DpB69K 4️⃣2️⃣... (1)...https://sharechat.com/post/evOZwv9 (2)...https://sharechat.com/post/KeaO06w (3)...https://sharechat.com/post/y71lO4d 4️⃣3️⃣...https://sharechat.com/post/BgVkKQk 4️⃣4️⃣...(1).....https://sharechat.com/post/AQnKmOJ (2)...https://sharechat.com/post/vJNQQ1Q 4️⃣5️⃣...(1)...https://sharechat.com/post/xwNG9gk (2)...https://sharechat.com/post/7ANrlAD 4️⃣6️⃣...(1)...https://sharechat.com/post/AQZzZgm (2)...https://sharechat.com/post/NWKpZve 4️⃣7️⃣...(1)...https://sharechat.com/post/7ANnDXA (2)...https://sharechat.com/post/d0GPVr9 തുടരും....
8.2k കണ്ടവര്‍
1 ദിവസം
#

📙 നോവൽ

*💘*എൻ റൂഹിൻ മുഹബ്ബത്ത്*💞* _Part.58_ ✍️Musrifa Muhiyadeen [Muchi]♥️ ☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆ അപ്പോഴേക്കും മിർഷു പറഞ്ഞ സ്ഥലത്തേക്ക് എത്തിയിരുന്നു... അവിടെ എത്തിയപ്പോ കണ്ട കാഴ്ച വിശ്വസിക്കുന്നതിലും അപ്പുറത്തായിരുന്നു.....ഞാൻ കാറിൽ നിന്ന് ചാടി ഇറങ്ങി..... കണ്ണും തള്ളി നോക്കി നിന്നു.... മുമ്പിൽ തന്നെ നമ്മളെ കസിൻസ് ഉണ്ട്..... പാച്ചു,,, സാലി,,,,ജിനു,,,, ഫസ്ന,,,, കൂടെ ജാസിയും..... അവരെ ഒക്കെ കണ്ടതും നമ്മൾ ഒടിചെന്നു അവരെ അടുത്തെത്തിയതും അവർ എന്നെ തന്നെ മിഴിച്ചു നോക്കിയിട്ട് എല്ലാം കൂടി എന്നെ കെട്ടിപിടിച്ചിട്ട് നമ്മക്ക് ശ്വാസം മുട്ടി..... നമ്മൾ സന്തോഷം കൊണ്ട് കണ്ണ് നിറച്ചു കൊണ്ട് അവരെ ഒക്കെ മാറി മാറി നോക്കി..... പെട്ടെന്ന് അതിൽ ഒരു മുഖം കാണാതെ വന്നതും എന്റെ മുഖം പെട്ടെന്ന് വാടി..... ഞാൻ അവരെ മിഴിച്ചു നോക്കിയതും അവർ എന്നെ നോക്കി ചിരിക്കുന്നുണ്ട്..... "എന്താടി... നമ്മളെ കണ്ടപ്പോ തന്നെ നിന്റെ മുഖം വാടിയെ.... ഹാ.. നമ്മളെ ഒന്നും നിനക്ക് ഇപോ വേണ്ടായിരിക്കും... ഇല്ലേൽ ഇത്രയും ദിവസം മരിച്ചെന്ന് വരുത്തി നമ്മളിൽ നിന്ന് ഇങ്ങനെ ജീവിക്കില്ലയിരുന്നല്ലോ....ഫസ്നയാണ്.. "ഹാ... അങ്ങനെ തന്നെയാ... എന്ന പൊക്കോ... എന്തിനാ എന്നെ കാണാൻ വന്നേ...." നമ്മക് ഇവിടെ ഫീലായി നിക്കുമ്പോ അത് കൂട്ടാൻ അവറ്റകളുടെ ഓരോ ഡയലോഗ്.... കലിപ്പ് കേറി വന്നു.... "ഡി... എന്താ ഇത്രയ്ക്ക് കലിപ്പ്...അത് ഒരാളെ കാണാത്തത് കൊണ്ടാണെന്ന് നമ്മക് അറിയാം.... "അതിന് ഓൾ ഇവിടെ നമ്മുടെ കൂടെ കാണുമെന്ന് നീ കരുതിയോ... അവൾ ഇപോ എവിടെയാ... എങ്ങനെ ആണെന്ന് നീ അറിയോ... അവളോടെങ്കിലും പറയായിരുന്നില്ലേ നീ ഇങ്ങനെ ജീവനോടെ ഉണ്ടെന്ന്.....എന്നിട്ടിപ്പോ ഓളെ എന്തിനാ അന്വേഷിക്കുന്നെ....പാച്ചു" ഓൻ തറപ്പിച്ചു നോക്കി കൊണ്ട് അത് പറഞ്ഞതും നമ്മൾ ഒന്ന് പതറി... എനിക് എന്തോ സങ്കടമൊക്കെ വരാൻ തുടങ്ങി... അവര് പറഞ്ഞതിലും കാര്യമുണ്ട്.... അവർക്കും ഞാൻ മരിച്ചില്ലെന്ന സത്യം അറിയില്ലായിരുന്നല്ലോ... അപ്പോ അവർക്ക് എത്രെത്തോളം അത് വിഷമിപ്പിച്ചിട്ടുണ്ടാവും.... ഞാൻ മരിച്ചെന്ന വാർത്ത ഫിദക്ക് സഹിക്കുന്നതിലും അപ്പുറമായിരിക്കാം.... ഞാൻ തന്നെയാ കാരണം... ഇപോ എനിക് അവളെ കാണണം.... എന്തോ അവളെ ഇവരെ കൂടെ കാണാതെ വന്നപ്പോ വല്ലാത്ത സങ്കടം പോലെ..... നമ്മൾ അതൊക്കെ ഓർത്ത് കൊണ്ട് നിന്നതും പെട്ടെന്ന് ആരോ എന്റെ പുറം പൊളിച്ചു.... നമ്മൾ ആഹ് എന്ന് അലറി വിളിച്ചു കൊണ്ട് പുറത്തേക്ക് കൈ വെച്ചു എരിവ് വലിച്ചു കൊണ്ട് തിരിഞ്ഞു നോക്കിയതും ഫിദ ഇളിച്ചോണ്ട് മുന്നിൽ നില്പുണ്ട്.... അപ്പോ നമ്മക്ക് ഉണ്ടായ സന്തോഷത്തിന് കണക്ക് ഇല്ലായിരുന്നു..... നമ്മൾ ഓടി പോയി ഓളെ കെട്ടിപിടിച്ചു കരഞ്ഞു..... എന്തോ സന്തോഷം കൊണ്ട് കണ്ണൊക്കെ നിറഞ്ഞിഴുകി എന്റേത്.... ഓൾ എന്നെ പിടിച്ചു പെട്ടെന്ന് അടർത്തി മാറ്റി.... "ഡി.... ഹംകെ... വല്ലാത്ത സ്നേഹം ആണല്ലോ ഇപോ....എവിടെയായിരുന്നു ഇത്രെയും നാളുകൾ.... അപ്പോളൊന്നും എന്നെ വേണ്ടാർന്നല്ലോ നിനക്ക്.... ഇപോ എന്തിനാ ഇത്..." ഓൾ മുഖം കൂർപ്പിച്ചു കൊണ്ട് പറഞ്ഞു....നമ്മക് അത് കേട്ടപ്പോ ചിരിയാണ് വന്നത്... കാരണം ഓളെ മുഖത്ത് വിരിയുന്ന ഓരോ നവരസം... എന്റെ പൊന്നോ... അതൊക്കെ സ്വപ്നങ്ങളിൽ മാത്രം.... നമ്മള് അറിയാതെ ഒന്ന് ചിരിച്ചു പോയത് ഓൾ കണ്ടതും ഒരുമിച്ചായിരുന്നു.....പിന്നെ ഒന്നും പറയണ്ട എന്റെ നേർക്ക് ഭദ്രകാളി ആയി വന്നതെ ഓർമ ഉള്ളു.... "ഡി.... പിശാശ്ശേ... അലവലാതി.. ഹംകെ... കുരിപ്പേ... ഇളിക്കുന്നോ... അന്റെ കോപ്പിലെ ഇളി ഞാൻ മാറ്റി തരാടി പൂതനെ....." ഓൾ അതൊക്കെ പറഞ്ഞോണ്ട് എന്നെ ഇടിച്ചു ഇഞ്ച പരുവമാക്കി.... "ഡി... ഹംകെ വിടെഡി... മതി പ്ലീസ്.. വേദനിക്കുന്നു... എന്റെ പൊറം പൊളിഞ്ഞു...." എന്നൊക്കെ വിളിച്ചു കൂവിയതും ഓൾ ഒന്ന് അടങ്ങി..... "ഡി... എന്നാലും നീ എന്നെ ഇങ്ങനെ കൊല്ലാ കൊല ചെയ്യുമെന്ന് കരുതിയില്ല... എന്നെ കൊല്ലാൻ വന്നതാണോ നീ.... തെണ്ടി..." നമ്മൾ പുറം തടവി കൊണ്ട് നടുവും നിവർത്തി ഓളോട് ആയി പറഞ്ഞു.... "ഇത്രേ ചെയ്തത് അന്റെ ഭാഗ്യത്തിനാണ്... ഇതിനേക്കാൾ കരുതിയതായിരുന്നു...നീ ജീവനോടെ ഉണ്ടെന്നും കണ്ടെന്നൊക്കെ പറഞ്ഞപ്പോ എനിക് ഉണ്ടായ ശോകും സന്തോഷവും അതിലേറെ ദേഷ്യവും എത്രയെന്ന് പറയാൻ പറ്റില്ല...." "സോറി ടാ... എന്റെ സാഹചര്യം.. ആ അവസ്ഥയിൽ അതിനൊന്നും പറ്റിയ അവസ്ഥയിൽ ആയിരുന്നില്ല ഞാൻ... ഒരുപാട് തവണ ഞാൻ കൊതിച്ചതായിരുന്നു നിങ്ങളെ ഒക്കെ കാണണമെന്നൊക്കെ അപ്പോഴും എന്തൊക്കെയോ തടസങ്ങൾ അതിന് പിന്നിലുണ്ടായി.... "എന്തായാലും നിങ്ങളൊക്കെ ഹാപ്പി ആയില്ലേ ഇപോ... നമ്മളും പെരുത്ത് ഹാപ്പി ആണ്...." "എല്ലാരേക്കാളും ഫിദുവിന് ആണ് സന്തോഷം....ഓളെ ഇത്രയും ദിവസത്തെ അവസ്ഥ വളരെ മോഷമായിരുന്നു..... അവൾ മാത്രം നീ ജീവനോടെ ഉണ്ടെന്ന് വാദിച്ചു കൊണ്ടിരിക്കയായിരുന്നു... അപ്പോഴൊക്കെ നമ്മൾ വിശ്വസിക്കാൻ കൂട്ടാക്കിയില്ല... ഇന്ന് എല്ലാം ക്ലീർ ആയി ..അവളെ വിശ്വാസം ശരിയായിരുന്നു..." എന്ന് സാലി പറഞ്ഞപ്പോ എനിക് എന്ത് പറയണമെന്ന് അറിഞ്ഞില്ല.....ഞാൻ ഒന്ന് നോക്കിയപ്പോ മിർഷു അവിടെയെങ്ങും ഇല്ല...... ഇവൻ എവിടെ പോയി എന്ന് വിചാരിച്ചു നമ്മൾ ചുറ്റും നോക്കിയപ്പോ മിർഷു അങ്ങോട്ട് മാറി നില്പുണ്ട്... കൂടെ ജാസ്മിനും ഉണ്ട്... ശാലുട്ടാനും ഓന്റെ അനിയത്തി കുട്ടി മിയയും.... അപ്പോ രണ്ടാളെയും സർപ്രൈസ് ഇതൊക്കെ ആയിരുന്നല്ലേ... ശാലൂനോട് ഞാൻ ഓന്റെ അനിയത്തിയെ കാണണമെന്ന് കുറെ ദിവസായി പറയുന്നു.... ഇപോ ദേ അവളും... മിർഷു ആണേൽ ഇവറ്റകളെയും കൊണ്ട് വന്നു... എനിക് സന്തോഷം കൊണ്ട് നിക്കാനും ഇരിക്കാനും വയ്യ... തുള്ളി കളിക്കാൻ ഒക്കെ തോന്നുന്നുണ്ട്...... നമ്മൾ അവരെയും നോക്കി നിന്നപ്പോ അനു അവരോടൊക്കെ പോയി കമ്പനി ആയിട്ടുണ്ട്.... അപ്പോഴേക്കും ശാലുവും മിർഷുവും കൂടെ അവരുടെ പെങ്ങമ്മാരും നമ്മളെ നേർക്ക് വന്നു.... മിയയും ജാസ്മിനും എന്തൊക്കെയോ പറയുന്നുണ്ട്... കൂടെ ശാലുവും മിർഷുവും വേറെ സെറ്റ് ആയി ആണ് വരവ്.... നമ്മളെ അടിത്തെത്തിയതും ജാസ്മിൻ എന്നെ വന്ന് കെട്ടിപിടിച്ചു.... എന്തൊക്കെയോ പറയാൻ തുടങ്ങിയപ്പോ മിയു തൊള്ളയും തുറന്ന് നമ്മളെ മിഴി എടുക്കാതെ നോക്കി നിക്കുവാ.... നമ്മൾ ഓളെ നോക്കി ചിരിച്ചതും ഓളെ നോട്ടം അതുപോലെ തന്നെയാ.... "ഡി വാ അടക് ...ഇത് തനു തന്നെയാ.." ശാലുട്ടൻ ഓളെ തട്ടിട്ടികൊണ്ട് പറഞ്ഞപ്പോ ഓൾ ഏതോ ലോകത്തിന്ന് ഉണർന്ന പോലെ എന്നെ നോക്കി ഇളിച്ചു തന്നു... എന്നിട്ട് നിന്ന് പരുങ്ങി കളിക്കാൻ തുടങ്ങി.... നമ്മക്ക് അതൊക്കെ കണ്ട് ചിരിയൊക്കെ വരുന്നുണ്ട്.... "എന്താടി... നിന്റെ നാക്ക് ഇറങ്ങി പോയോ... എന്താ നിന്ന് ഓരോന്ന് കാട്ടി കൂട്ടുന്നെ...." ഷഹൽ നിന്ന് കളിയാക്കി ചോദിക്കുന്നുണ്ട്.... അന്ന് നടന്നതൊക്കെ നമ്മക് ഓർമ വന്നത് കൊണ്ട് അതും പറഞ്ഞു ഷഹൽ ഓളെ കളിയാക്കാണെന്ന് മനസ്സിലായി..... ഓൾ ഓനെ നന്നായി തുറിച്ചു നോക്കെയും പിച്ചുകയൊക്കെ ചെയ്യുന്നുണ്ട്.... എന്നിട്ട് എന്നോട് വന്ന് ഓരോന്ന് സംസാരിക്കാൻ തുടങ്ങി.... നമ്മളും ഓളോട് നല്ല കമ്പനി ആയി.... പിന്നെ ഓരോ ആൾക്കാരും ഓരോന്ന് പറഞ്ഞു ചളി വാരി എറിയലും തള്ളും കൂടെ അനു എന്റെ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തതും എല്ലാം കൂടി എന്നെ കളിയാക്കി കൊല്ലാൻ തുടങ്ങി..... അവറ്റകൾക്ക് ഞാൻ താനുവായെന്ന് പറഞ്ഞപ്പോ വിശ്വസിക്കാൻ ഒക്കുന്നില്ല പോലും.... അതും പറഞ്ഞു ഒടുക്കത്തെ ഇളി.... അവരൊക്കെ ഓരോന്ന് പറഞ്ഞു നിക്കുമ്പോഴാണ് മിർഷു എന്റെ നേർക്ക് വന്നത്.... ഓന്റെ വരവ് കണ്ട് നമ്മൾ മിഴിച്ചു കൊണ്ട് ഓനെ തന്നെ നോക്കി നിന്നു..... അപ്പോഴേക്കും ഓൻ ഒന്ന് ചിരിച്ചിട്ട് ഒന്ന് നീട്ടി ശ്വാസം വിട്ടിട്ട് എന്നെ തന്നെ നോകാൻ തുടങ്ങി.... നമ്മൾ കാര്യം അറിയാതെ ഓനെ മിഴിച്ചു നോക്കിയപ്പോ എല്ലാരും നമ്മളെ ശ്രദിക്കാൻ തുടങ്ങി.... അപ്പോഴേക്കും ഓൻ അവിടെ നിലത്ത് മുട്ട് കുത്തി ഇരുന്നു.... എന്നിട്ട് എനിക് നേരെ അവന്റെ പിന്നിൽ ഒളിച്ചു വെച്ചിരുന്ന വൈറ്റ് നിറം കൊണ്ട് നിറഞ്ഞു നിക്കുന്ന റോസ പൂ ബൊക്ക എനിക് നേരെ നീട്ടി പിടിച്ചു.... നമ്മൾ ഇതൊക്കെ കണ്ട് ഓനെ കണ്ണും തള്ളി നോക്കിയതും ഓൻ എന്തൊക്കെയോ പറഞ്ഞു തുടങ്ങിയിരുന്നു..... "നിദ... എങ്ങനെ പറയണം എന്നറിയില്ല...ഞാൻ അന്ന് നിന്നോട് പറഞ്ഞത് തന്നെ.... ഒരുപാട് ഇഷ്ടം ആണ് നിന്നെ... അന്നും ഇന്നും.... എന്തോ എനിക് വാക്കുകൾ കിട്ടുന്നില്ല... കാലം നമുക്ക് മുന്നിൽ കുറേ അകലം സൃഷ്ടിച്ചു കഴിഞ്ഞു... അത് കൊണ്ട് തന്നെ പഴയ പോലെ എനിക് നിന്നോട് പെരുമാറാൻ പറ്റാത്ത പോലെ... ആകെ ഒരു ടെൻഷൻ.... കാലം എന്നിലും മാറ്റം വരുത്തിയോ എന്നൊരു സംശയം... അത് എന്തും ആകട്ടെ.... പക്ഷെ ഇന്നും മാറാതെ മായാതെ മനസ്സിൽ ഒന്നുണ്ട് നിന്റെ ഈ മുഖം.... നിന്നോടുള്ള അടങ്ങാത്ത പ്രണയവും..... ഞാൻ കാതിരിക്കുവായിരുന്നു നിനക്ക് വേണ്ടി... നീ എന്നിലേക്ക് വന്ന് ചേരുന്നതിനായി....ദിവസവും നിന്നെ തേടി അലഞ്ഞതായിരുന്നു.... നിനക്ക് അറിയോ അപ്പോഴൊക്കെ ഞാൻ എത്ര മാത്രം നിന്നെ സ്നേഹിച്ചെന്ന് ഞാൻ അറിയുകയായിരുന്നു.... *ഐ റീയലി ലവ് യൂ നിദ... ലവ്വ് യൂ ലോട്ട്*....തനു എന്റെ നിദ ആണ് എന്നറിഞ്ഞപ്പോ ഞാൻ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല... അപ്പോ തന്നെ നിന്നെ സ്നേഹം ഒ കൊണ്ട് മൂടണം എന്നൊക്കെ തോന്നിയിരുന്നു.... പക്ഷെ നമ്മുടെ അകലം അതോർത്ത് ഞാൻ അടങ്ങിയതാണ്.... പറ്റില്ല ഇനിയും എനിക്.... എനിക് വേണം നിന്നെ.... ഐ ലവ് യൂ....ഐ മിസ്സ് യൂ ടാ.... ഇതൊക്കെ കേട്ട് എന്റെ അവസ്ഥ എന്താണെന്ന് പോലും എനിക്കറിയില്ല... ഷോക്ക് അടിച്ചു ഓനെയും മിഴിച്ചു നോക്കി ഞാൻ നിന്നു.... എന്ത് ചെയ്യണം എന്ത് പറയണം എന്നറിയാത്ത അവസ്ഥ..... ഞാൻ ആകെ കുഴഞ്ഞു.... അപ്പോഴേക്കും അവൻ പറഞ്ഞ കേട്ട് എന്തോ തലയിലേക്ക് ഇടുത്തി വന്നു വീണ ഫീലാണ് എനിക്കുണ്ടായത്..... "*നിദ... വിൽ യൂ മാരി മീ*...." എന്നിട്ട് ഓന്റെ മറ്റേ കൈ എന്റെ നേർക്ക് നീട്ടിയതും നമ്മൾ ഓനെയും കയ്യിനെയും മാറി മാറി നോക്കി.... എന്നിട്ട് ചുറ്റും നോക്കിയപ്പോ എല്ലാവരും തൊള്ളയും തുറന്നു നമ്മളെ തന്നെ നോക്കി നിക്കുവാ..... ഫിദ ഒക്കെ എന്നോട് യെസ് പറയെന്ന് പറയുന്നുണ്ട്.... അപ്പോഴും എന്റെ മിഴികൾ പാഞ്ഞു ചെന്നത് ശഹലിന് നേരെ ആയിരുന്നു.... ഞാൻ ഓനെ തന്നെ മിഴിച്ചു നോക്കിയപ്പോ ഓൻ മിഴി എടുക്കാതെ എന്നെ മിഴിച്ചു നോക്കുന്നുണ്ട്... ആ കണ്ണുകളിൽ വെള്ളം നിറഞ്ഞു നിക്കുന്നുണ്ട്.... എന്തോ മുകത്തൊക്കെ ഒരു വാട്ടം പോലെ.... ഞാൻ ഓനെ നോക്കുന്നത് കണ്ടതും ഓൻ എനിക് ഒന്ന് ചിരിച്ചു തരുന്നുണ്ട്... എന്തോ എനിക് ഓനെ തന്നെ അങ്ങനെ നോക്കി നിക്കാൻ തോന്നി.... "നിദ... ഒന്നും പറഞ്ഞില്ല നീ...." എന്ന് മുട്ടുകുത്തിയ ഇടത്ത് നിന്ന് ഓൻ എഴുന്നേറ്റുകൊണ്ട് ചോദിച്ചതും നമ്മൾ നിന്ന് പരുങ്ങി....എന്തോ പരവേഷം ഒക്കെ... തൊണ്ട ഒക്കെ വറ്റി വരണ്ടു.... ഒന്ന് ശ്വാസം വിടാൻ പോലും നമ്മക് പറ്റുന്നില്ല....ആകെ ഒരു മാതിരി അവസ്ഥ... ഒന്ന് തൊണ്ട അനക്കാൻ പോലും പറ്റുന്നില്ല... ശബ്ദം ഒന്നും പുറത്തു വരുന്നില്ല..... പെട്ടെന്ന് ഒരു മഴ വന്നതും എല്ലാവരും ഓടിച്ചെന്നു കാറിൽ കേറി ഇരുന്നു.... ഞാൻ മാത്രം അതിൽ കുളിച്ചു നിന്നതും ആരൊക്കെയോ എന്നെ അവിടെ നിന്ന് പിടിച്ചു കൊണ്ട് പോയി.... ആകെ എന്തോ അവസ്ഥയിൽ ആണ് നമ്മൾ....പാച്ചുവൊക്കെ നിദയുടെ വീട്ടിൽ പോകാം.. അവിടെ വെച്ച് സംസാരിക്കാം എന്നു പറഞ്ഞത് കൊണ്ട് കാർ നേരെ എന്റെ വീട്ടിലേക് പോയി.... ഞാൻ അല്ല കാർ ഓടിക്കുന്നത്... എന്റെ ചാവി ഫിദ വാങ്ങി അവൾ ഓടിക്കുന്നുണ്ട്... നമ്മൾ ഇപോ ഒന്നും അറിയുന്ന പോലുമില്ല.... എനിക് തന്നെ അറിയില്ല എന്റെ അവസ്ഥ എന്താണെന്ന്.... കുറച്ചു നേരം കഴിഞ്ഞതും നമ്മളൊക്കെ വീട്ടിൽ എത്തിയിരുന്നു..... അവിടെ ചെന്ന് ഇറങ്ങി നേരെ ഞാൻ വീട്ടിൽ കേറിയതും അവിടെ വേറെ രണ്ടു പേരും കൂടി ഉണ്ടായിരുന്നു.... നമ്മളെ കണ്ടതും അവർ എന്റെ അടുത്തേക്ക് വന്നു... "മോളെ... എന്താ ഇത്... ആകെ നനഞ്ഞല്ലോ....എവിടെ ആയിരുന്നു എല്ലാരും....ആയിഷ ആന്റി എന്റെ കവിളിൽ പിടിച്ചു കൊണ്ട് ചോദിച്ചു.... അതിന് ഉത്തരം ജാസ്മിൻ ആയിരുന്നു പറഞ്ഞത്.... നമ്മളൊക്കെ വീണ്ടും വന്ന് അവളെ ഷോക്കടിപ്പിച്ചതാണെന്ന്..... "എന്താ മോൾ ഒന്നും മിണ്ടാതെ.. ആന്റിയെ കണ്ടിട്ടും...." ആന്റി എന്നോടായി ചോദിച്ചു... എനിക്ക് ശബ്ദം പുറത്ത് വരുന്നുണ്ടായിരുന്നില്ല..... "അത് ഉമ്മച്ചി.. അവളെ ഷോക്ക് മാറിയിട്ടില്ല... അല്ലെ നിദ..." എന്നും പറഞ്ഞു കൊണ്ട് നിദ എന്റെ തോളിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു.... "ഹോ... തന്നെ... എന്ന കൂടുതൽ കളിപ്പിക്കാതെ അവിടെ മാറി നിക്ക്... ഓൾ ഡ്രെസ്സ് ഒക്കെ മാറി വരട്ടെ...." എന്നു പറഞ്ഞു ആന്റി എന്നെ റൂമിലേക്ക് പറഞ്ഞു വിട്ടതും മിർഷുവും ശഹലും എനിക് നേരെ വന്നത്.... അവരെ രണ്ടു പേരെയും നോക്കി കൊണ്ട് നമ്മൾ നിന്നതും എന്റെ ഉമ്മി എന്നോട് പോയി മാറ്റി വാ എന്നു പറഞ്ഞു തള്ളി വിട്ടതും ഞാൻ മുറിയിലേക്ക് പോയി..... അവിടുന്ന് എന്തോ കയ്യിൽ കിട്ടിയ ഒരു ഡ്രെസ്സ് എടുത്തിട്ട് കൊണ്ട് നമ്മൾ താഴേക് വന്നു..... ഇപ്പോ മനസ്സ് മുഴുവൻ ശൂന്യമാണ്... എനിക് ഒന്നും തന്നെ ചിന്തിക്കാൻ പറ്റുന്നില്ല.... മിർഷു അവൻ എന്നെ ഇപ്പോഴും.... എനിക് വേണ്ടി ഇതൊക്കെ ചെയ്ത് തന്നിട്ടും ഞാൻ..... അന്ന് ഞാൻ സ്നേഹിച്ചിരുന്നതല്ലേ അവനെ.... എന്നിട്ടും ഇന്ന് എന്താ എനിക് ഒരു മറുപടിയും പറയാൻ പറ്റാതെ വന്നത്.... എന്നൊക്കെ ചിന്തിച്ചു നിന്നതും അതിനേക്കാൾ വലിയ ഷോക്ക് ആയിരുന്നു എനിക് പിന്നെ കിട്ടിയത്... ഉപ്പച്ചിയുടെ വാക്കുകൾ എന്റെ കാതിൽ മുഴങ്ങി കേട്ട് തുടങ്ങി.... ഞാൻ ഉപ്പയെ മിഴിച്ചു നോക്കിയതും ഉപ്പച്ചി എന്റെ നേരെ വന്നു കൊണ്ട് പറയുന്നത് കേട്ട് ഞാൻ ഉപ്പച്ചിയെ മിഴിച്ചു നോക്കി നിന്നു..... 【തുടരും】 ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ലെങ്ത് കുറവാണ്... ഇന്ന് എഴുതാൻ ടൈം കിട്ടിയില്ല അതാണ്.... നാളെ കൂട്ടി എഴുതാട്ടോ....
12.8k കണ്ടവര്‍
1 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം