@naaniyyee
@naaniyyee

Rubeena Ibrahim

ജീവിതത്തിൽ മറക്കാൻ പറ്റാത്ത ദിവസം..6|2|2019

സർവ്വ സന്നാഹങ്ങളുമായി ഇന്ത്യ തയ്യാർ, ആകാംക്ഷയോടെ ഉറ്റുനോക്കി ലോകം ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി എഫ് ജവാന്‍മാരുടെ ജീവനെടുത്ത ഭീകര ആക്രമണത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ഇന്ത്യ. ലോകത്തിലെ ഏറ്റവും ശക്തമായ രഹസ്യാന്വേഷണ ഏജന്‍സിയായ ഇസ്രയേലിന്റെ മൊസാദുമായും അമേരിക്കയുടെ സി.ഐ.എയുമായും സഹകരിച്ചാണ് ഇന്ത്യന്‍ നീക്കങ്ങള്‍. ഭീകരതാവളങ്ങള്‍ കൃത്യമായി ഇവരുടെ സഹായത്തോടെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റോ കണ്ടു പിടിച്ചതായാണ് സൂചന. എപ്പോള്‍ എങ്ങനെ ആക്രമണം നടത്തണമെന്ന കാര്യത്തില്‍ മൂന്ന് സേനാ മേധാവികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ചേര്‍ന്ന് തീരുമാനിക്കും. ഒരാക്രമണം കൊണ്ടു മാത്രം നിര്‍ത്തില്ലെന്നും തുടര്‍ച്ചയായ ആക്രമണവും പ്രതിരോധവും വേണ്ടി വരുമെന്നുമുള്ള നിഗമനത്തിലാണ് ഇന്ത്യന്‍ സൈന്യം. സൈനികരുടെ അവധിയെല്ലാം റദ്ദാക്കി മടങ്ങാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കരസേന, നാവിക സേന,വ്യോമസേനാ വിഭാഗങ്ങള്‍ ഒരിക്കലും മറക്കാത്ത മുറിപ്പാടുകള്‍ ഭീകരര്‍ക്കും അവരെ സഹായിക്കുന്ന പാക്ക് സൈന്യത്തിനും നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം ഏത് നിമിഷവും അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ ആക്രമണം പ്രതീക്ഷിക്കുന്ന പാക്കിസ്ഥാനും മുന്‍ കരുതല്‍ നടപടി സ്വീകരിച്ച് സൈന്യത്തെ സജ്ജമാക്കുന്നതായാണ് റിപ്പോര്‍ട്ട്. ചൈനീസ് പിന്തുണയിലാണ് പാക്കിസ്ഥാന്റെ സകല പ്രതീക്ഷയും. മറ്റ് ഒരു രാജ്യവും പാക്കിസ്ഥാന് സഹായം വാഗ്ദാനം ചെയ്തിട്ടില്ല. ഇന്ത്യയുടെ തിരിച്ചടിയെ ചെറുക്കാന്‍ പാക്ക് സൈന്യത്തെ ചൈന സഹായിക്കാന്‍ ഇറങ്ങിയാല്‍ റഷ്യ ഇടപെടുമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. അമേരിക്കക്ക് എതിരെ പല ഘട്ടത്തിലും ഒരുമിച്ച് നിന്ന റഷ്യയുടേയും ചൈനയുടേയും എതിര്‍പ്പാണ് ഉത്തര കൊറിയക്കെതിരായ സൈനിക നടപടിയില്‍ നിന്നും അമേരിക്ക പോലും പിന്‍മാറാന്‍ കാരണമായിരുന്നത്. ഇന്ത്യയുടെ എക്കാലത്തെയും അടുത്ത സുഹൃത്തായ റഷ്യ ഭീകര ആക്രമണത്തെ ശക്തമായി അപലപിച്ച് ഇതിനകം തന്നെ രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യക്ക് പാക്കിസ്ഥാനോടും ഭീകരരോടും തീര്‍ക്കാനുള്ള കണക്ക് അവര്‍ തന്നെ തീര്‍ക്കട്ടെ എന്ന നിലപാടിലാണ് റഷ്യ, ഇതില്‍ ചൈന ഇടപെടാന്‍ ശ്രമിച്ചാല്‍ രംഗത്തിറങ്ങുമെന്ന നിലപാടിലാണ് റഷ്യന്‍ പ്രസിഡന്റ വ്‌ലാഡിമിര്‍ പുടിന്‍. ഉന്നത സൈനിക നേതൃത്വങ്ങളുമായി വിഷയം പുടിന്‍ ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇന്ത്യക്കൊപ്പം നില്‍ക്കണമെന്ന ശക്തമായ വികാരമാണ് റഷ്യന്‍ സൈന്യത്തിനുമുള്ളത്.മുന്‍പ് ഇന്ത്യ- പാക്ക് യുദ്ധം നടന്നപ്പോള്‍ പാക്കിസ്ഥാനെ സഹായിക്കാനെത്തിയ അമേരിക്കന്‍ കപ്പല്‍പടയെ തടഞ്ഞ് തിരിച്ചയച്ചത് സോവിയറ്റ് യൂണിയന്റെ കപ്പല്‍പടയായിരുന്നു. എക്കാലത്തും ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയായാണ് റഷ്യയും ഫ്രാന്‍സും അറിയപ്പെടുന്നത്. ഇന്ത്യന്‍ സൈനിക കരുത്ത് തന്നെ ഈ ശക്തികളാല്‍ രൂപപ്പെടുത്തിയെടുത്തതാണ്. ഇപ്പോള്‍ അമേരിക്കയും ജപ്പാനും ഇസ്രയേലും, ഇറാനും ബ്രിട്ടണും ഓസ്‌ട്രേലിയയുമടക്കം ലോകത്തെ മിക്ക രാജ്യങ്ങളും ഇന്ത്യക്ക് എന്ത് സഹായവും ചെയ്യാന്‍ രംഗത്തുണ്ട്. ഇത് തന്നെയാണ് പാക്കിസ്ഥാന്റെ ചങ്കിടിപ്പിക്കുന്നത് ഇന്ത്യ ശക്തമായി കടന്നാക്രമിക്കുമെന്ന കാര്യത്തില്‍ പാക്ക് സൈന്യത്തിനും ഭരണകൂടത്തിനും ഒരു സംശയവുമില്ല. പക്ഷേ അത് എപ്പോള്‍, എങ്ങനെ എവിടെ എന്ന കാര്യത്തില്‍ മാത്രമാണ് അവര്‍ക്ക് പിടി കിട്ടാത്തത്. ഇന്ത്യയുടെ തന്ത്രങ്ങള്‍ ഒരേ സമയം നിരവധി സ്ഥലങ്ങള്‍ ടാര്‍ഗറ്റ് ചെയ്തായിരിക്കുമെന്നാണ് ചൈനയും കരുതുന്നത്. അമേരിക്കയുമായി നിലവില്‍ വാണിജ്യ യുദ്ധത്തില്‍ ഏര്‍പ്പെട്ട ചൈന, ഈ അവസരം അമേരിക്ക മുതലെടുക്കുമെന്ന ആശങ്കയിലാണ്.ഇന്ത്യക്ക് ലോക രാഷ്ടങ്ങള്‍ക്കിടയിലുള്ള പിന്തുണ തന്നെയാണ് ചൈനയുടെയും ഉറക്കം കെടുത്തുന്നത്. പാക്കിസ്ഥാനെ സൈനികമായി സഹായിക്കുന്ന സമീപനം ചൈന സ്വീകരിച്ചാല്‍ ചൈനയുടെ നിലനില്‍പ്പിനെയും അത് ബാധിക്കുമെന്നാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാണിക്കുന്നത്. ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണ് ഇപ്പോള്‍ ചൈന. കാശ്മീരില്‍ ഭീകരാക്രമണത്തിന് നേതൃത്വം കൊടുത്ത മസൂദ് അസ്ഹറിനെ സംരക്ഷിക്കുന്ന നിലപാട് ചൈന സ്വീകരിക്കുന്നത് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ അവരുടെ പ്രതിച്ഛായക്ക് ഇതിനകം തന്നെ മങ്ങല്‍ ഏല്‍പ്പിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലൂടെ ഗോദര്‍ തുറമുഖത്തേക്ക് ചൈന നിര്‍മ്മിക്കുന്ന സാമ്പത്തിക പാത സംഘര്‍ഷമുണ്ടായാല്‍ ഇന്ത്യന്‍ സൈന്യം തകര്‍ക്കുമെന്ന ആശങ്കയും ചൈനക്കുണ്ട്.അതു കൊണ്ട് തന്നെ കരുതലോടെയാണ് ചൈനയുടെ നീക്കം. ഇന്ത്യയെ കടന്നാക്രമിക്കുന്ന നിലപാട് ചൈന സ്വീകരിച്ചാല്‍ അമേരിക്കയേക്കാള്‍ ചൈനയെ ഭയപ്പെടുത്തുന്നത് റഷ്യയുടെ നിലപാടാണ്. ഒരിക്കലും ഇന്ത്യയെ കൈവിട്ട കളിക്ക് റഷ്യ നില്‍ക്കില്ലന്നത് തന്നെയാണ് ആശങ്കക്ക് അടിസ്ഥാനം. ഇന്ത്യ ചൈന യുദ്ധകാലത്ത് ഇന്ത്യന്‍ മണ്ണില്‍ നിന്നും ചൈനക്ക് മടങ്ങേണ്ടി വന്നത് തന്നെ സോവിയറ്റ് യൂണിയന്റെ കര്‍ക്കശമായ ഇടപെടലിനെ തുടര്‍ന്നായിരുന്നു. അതേസമയം,പാക്കിസ്ഥാനെതിരെ യോജിച്ച നീക്കത്തിന് തയ്യാറാണെന്ന് അമേരിക്ക ഔദ്ദ്യോഗികമായി തന്നെ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.
#

📰 ippol kittiya vartha

📰 ippol kittiya vartha - ShareChat
1.3k views
1 days ago
#

😝 അടിച്ചുമാറ്റിയ പോസ്റ്റുകൾ

പക്ഷികളും മൃഗങ്ങളും മറ്റും ചേർന്ന് സ്കൂൾ തുടങ്ങാൻ തീരുമാനിച്ചു. പ്രാവ് , അണ്ണാൻ , മീൻ , നായ , മുയൽ, തവള , എന്നിവരാണ് ആദ്യ പഠിതാക്കൾ. വിദ്യാഭ്യാസ സമിതി കൂടി. പറക്കൽ, നീന്തൽ, മാളമുണ്ടാക്കൽ, മരം കയറ്റം, എന്നീ പാഠ്യ വിഷയങ്ങൾ തീരുമാനിച്ചു. എല്ലാവരും എല്ലാം പഠിക്കണം. പറക്കലിൽ പ്രാവിന് A+കിട്ടി. പക്ഷെ.. മാളമുണ്ടാക്കാൻ ശ്രമിച്ചു ചുണ്ടിനും ചിറകിനും പരുക്ക് പറ്റി. പിന്നീട് പറക്കലിലും ശരാശരിയിൽ താഴെയായി മാർക്ക്‌ . മരംകയറ്റത്തിലും നീന്തലിലും തോൽക്കുകയും ചെയ്തു. അണ്ണാൻ മരംകയറ്റത്തിൽ A+ നേടിയപ്പോൾ നീന്തലിൽ പരാജയപെട്ടു. മീനായിരുന്നു മികച്ച നീന്തൽക്കാരൻ. പക്ഷെ വെള്ളത്തിന്റെ പുറത്തു വരാൻ കഴിയില്ല. മുയൽ വേഗത്തിൽ മാളമുണ്ടാക്കുകയും ഓടുകയും ചെയ്യുമെങ്കിലും മരംകയറാൻ അറിയില്ല. വാർഷിക പരീക്ഷയിൽ ശരാശരി ചെയ്തു തവള സ്വർണ മെഡൽ നേടി. അഭിരുചികളെ അവഗണിച്ചുള്ള യാത്രകൾ ആനന്ദരഹിതവും മറ്റാർക്കോ വേണ്ടിയുള്ളതുമാണ്. എല്ലാ വിഷയങ്ങളിലും ഒരു പോലെ മികവ് പുലർത്തുന്നവരെ കണ്ടെത്തുന്നതിനേക്കാൾ , ഓരോ വിഷയങ്ങളിലും അഗ്രഗണ്യരെ കണ്ടെത്തുന്നതിലല്ലേ വിദ്യാഭ്യാസത്തിന്റെ കാതൽ. എല്ലാവർക്കും ഒരു കഴിവെങ്കിലും കാണും . സ്വന്തം എന്ന് പറഞ്ഞു അഭിമാനിക്കാൻ. അത് പരിപോഷിപ്പിക്കാനുള്ള സ്ഥലം ഇല്ലെങ്കിൽ അവർ മറ്റെവിടെങ്കിലും ചെന്നെത്തി മണ്ടൻമാരെന്ന് മുദ്രകുത്തപ്പെടും. സ്വന്തം കഴിവ് തെളിയിക്കാൻ ഒരു സാധ്യതയുമില്ലാത്ത ഇടങ്ങളിൽ വളരുന്നവരുടെ നിലവിളി സമ്മാനം നേടിയവർക്കുള്ള കരഘോഷങ്ങൾക്കിടയിൽ ആരെങ്കിലും ശ്രദ്ധിക്കുമോ??.. കടപ്പാട്.....Ayisha
407 views
1 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because