@najirinu
@najirinu

❤ñĄjį ŘïŇű❤

💝ഇഷാ വിത്ത് കലിപ്പൻ 💝

#

📙 നോവൽ

💕ഇഷാ വിത്ത് കലിപ്പൻ 💕 Part _ ♸♸_ ✒:Naji Rinu 📚വായനാമുറി 📚 https://sharechat.com/profile/356415 ❤❤❤❤❤❤❤❤❤❤❤❤❤❤❤ വീട്ടിൽ എത്തി ഫ്രഷായി നല്ല ക്ഷീണം ഉള്ളതോണ്ട് നന്നായി കിടന്നുറങി ... പിറ്റേന്ന് ഞാൻ ഹോസ്പിറ്റലിൽ പോയി നിഷൂക്ക പഴയപ്പോലെ ആ പെണ്ണിന്റെ പുറകെ ആയിരുന്നു......എനിക്ക് മൊത്തത്തിൽ പ്രാന്തായി തുടങ്ങിയിരുന്നു.......അന്ന് രാത്രി എന്റെ ഡയറിയോട് എന്റെ സങ്കടങൾ പറഞ്ഞോണ്ടിരിക്കുമ്പോഴാണ് എന്റെ മുഖത്ത് എന്തോ വീണതും എന്റെ ബോധം മറഞ്ഞതും .....പിന്നെ എന്താ നടന്നതെന്നെനിക്കോർമയില്ല .... ഓർമ വന്നപ്പോൾ ഞാനേതോ കടപ്പുറത്തെ മണൽ പരപ്പിലായിരുന്നു ...കൂരാകൂരിരുട്ടും പോരാത്തതിന് ഒരുപാട് ജീവികളുടെ ശബ്ദവും......ഞാൻ എങ്ങനെ ഇവിടെ എത്തി .... ഞാൻ ധരിച്ചിരുന്ന എന്റെ നൈറ്റി മാറ്റി ഈ ഉടുപ്പിട്ടതാരാ ......എനിക്ക് എന്താ സംഭവിച്ചത് ...എന്നെ ആരേലും നശിപ്പിച്ചോ ....എനിക്ക് ഒരു പിടുത്തവും കിട്ടുന്നില്ല...... ഇരുട്ടിൽ ഒന്നും തന്നെ കാണാൻ കഴിയുന്നുണ്ടായാരുന്നില്ല ....കുറച്ചു നേരം ഞാൻ അമ്പരപ്പോടെ അവിടെ നിന്നു....അൽപ്പം കഴിഞ്ഞു ഒരുഭാഗത്ത് മാത്രം എൽഇഡി ബൾബുകൾ പ്രകാശിച്ചു...ആ വെളിച്ചത്തിൽ ഒരു വലിയ ക്ലോക്കിൽ സമയം 12 മണി മുഴങി....പെട്ടെന്ന് ആണ് എന്റെ ചുറ്റിലും പലനിറത്തിലുള്ള എൽഇഡി ബൾബുകൾ പ്രകാശിച്ചതും ഒപ്പം വലിയ പൊട്ടിതെറി ശബ്ദത്തിൽ ഗിൽറ്റ് പേപ്പേർസ് തലയിലൂടെ വീണതുടങിയതും .......അവിടെ ഒരു ബൊക്ക കണ്ടു ഞാൻ അതെടുത്തപ്പോ അതിനകത്തിന്നൊരു കത്ത് കിട്ടി അതിൽ ഇങനെ എഴുതിയിരിക്കുന്നു പ്ലീസ് വാൽക്ക് ടു റെഡ് ബൾബ്......ഞാൻ റെഡ് ബൾബ് കുറെ തിരഞ്ഞു അവസാനം ഞാൻ നിന്ന സ്ഥലത്തിന് കുറച്ചു അപ്പുറത്തായി റെഡ് ബൾബ് കത്തി നിൽക്കുന്നത് കണ്ടു....അവിടെ എത്തിയപ്പോൾ എന്റെ അരികിലൂടെ കുറെ ഹാർട്ട് ഷെയ്പ്പിലുള്ള ബലൂണുകൾ ഉയർന്നു പൊങി നിമിഷ നേരം കൊണ്ട് അവ ഒരൊന്നായി പൊട്ടി...അതിൽ നിന്നും റോസാപ്പൂവിതളുകൾ എന്റെ മേലിലൂടെ നിലം പതിച്ചു ......അപ്പോഴും ഇതൊക്കെ ആരാ ചെയ്യുന്നതെന്ന് മനസ്സിലിയില്ല .....നിഷൂക്ക ഇങ്ങനെ ഒക്കെ ചെയ്യണമെങ്കിൽ ഇക്കാക്കെന്നോട് ഒരിറ്റു സ്നേഹമെങ്കിലും വേണം അതിപ്പോ ഇല്ലാത്ത സ്ഥിതിക്ക്.......ഇനിയാരാ ഇതിന്റെ ഒക്കെ പിന്നിൽ.....🤔🤔🤔..... ആലോചനയിലിരിക്കുമ്പോഴാണ് എന്റെ കാതോരത്താരോ ഇഷമോളേ എന്ന് മൊഴിഞ്ഞത്.......ഞാൻ ചുറ്റിലും നോക്കിയിട്ടും ആ വോയിസിനുടമയെ കാണാൻ എനിക്ക് കഴിഞ്ഞില്ല...... പെട്ടെന്ന് എന്റെ മുന്നിൽ നീളത്തിൽ എൽഇഡി ബൾബുകൾ പ്രകാശിച്ചു....... ഞാൻ അവിടെ തെളിഞ്ഞ വഴിയിലൂടെ മുന്നോട്ട് കുതിച്ചപ്പോ എന്റെ തോളിലൂടെ ഒരു ഷീല വന്നു വീണു .....അതിൽ എന്റെ കണ്ണുകൾ കെട്ടാനായി എഴുതി വച്ചിരുന്നു.....ഞാൻ പേടിയോടെ അതിലുള്ളപ്പോലെ ചെയ്തു.....അതിൽ മുന്നോട്ട് നടക്കാനായും എഴുതിയിരുന്നു ....ഞാൻ പതിയെ മുന്നോട്ട് ചുവട് വച്ചു......പെട്ടെന്ന് എന്റെ മുഖത്തെ കെട്ട് ആരൊ അഴിച്ചു മാറ്റി.......പക്ഷെ കണ്ണുകൾ മങിയതിനാൽ കെട്ടയിച്ചയാളെ കാണാൻ പറ്റിയില്ല......ഞാൻ ആകെ അന്തം വിട്ട് നിൽക്കുമ്പോഴാണ് വൈറ്റ് കളർ കൂർത്ത ധരിച്ച് കയ്യിലൊരു വലിയ പൊതിയുമായി എന്റെ മൊഞ്ചൻ മുട്ടു കുത്തി എന്റെ മുന്നിലിരിക്കുന്നു ...ഇതൊക്കെ സ്വപ്നമാണോന്നറിയാൻ ഞാനെന്നെതന്നെ നുള്ളി നോക്കി വേദനിക്കുന്നുണ്ട് ....അപ്പോ ഇവിടെ നടക്കുന്നതെല്ലാം പകൽ പോലെ സത്യമാണ് ... ഇഷാ .....മൈ ഡാർലിങ് .....ഹാപ്പി ബർഡേ മൈ സ്വീറ്റ് വൈഫ്...... മാഷാ അല്ലാ ....അപ്പോ ഇന്നാണാ ദിനം ഞാൻ കരഞ്ഞപ്പോൾ എന്റെ ഉമ്മ സന്തോഷിച്ച ദിവസം...... ഞാൻ ഈ ഭുമിയിലേക്ക് പിറന്നു വീണ ദിവസം...... ഞാനതൊക്കെ പാടെ മറന്നിരുന്നു ...... ടീ .... ഇതൊന്ന് വാങെടോ ....എനിക്ക് ഇതിങനെ പിടിച്ചിരിക്കാനൊന്നും വയ്യ ..... നിഷൂക്കാ..... എന്താടോ കണ്ണു നിറക്കുന്നത്... നിന്റെ മിഴികള് നിറയുന്നതെനിക്കിഷ്ടല്ലാന്ന് നിനക്കറിയില്ലേ .... തുടക്ക് എന്നിട്ടൊന്നു ചിരിക്ക് ..... എടോ ....എണീക്ക്....നമുക്ക് കേക്ക് കട്ട് ചെയ്യാം...... ഞാൻ നിന്നെ സ്നേഹം കൊണ്ട് വേദനിപ്പിച്ചതല്ലെടീ ....... ഈ നിസാമിന് നിന്നെ മറന്നു വേറൊരു പെണ്ണിനെ മോഹിക്കാൻ കഴിയില്ലെന്ന സത്യം നീയിനിയും മനസ്സിലാക്കിയില്ലാല്ലേ പെണ്ണേ .... എനിക്ക് ജീവനുള്ളോട്ത്തോളം നീ എന്റെ മാത്രം ആയിരിക്കും.....എന്റെ മാത്രം.....എന്റെ കുറുമ്പ് ഞാനെന്റെ പെണ്ണിനോടല്ലാതെ വേറാരോടാ കാണിക്കാ..... ഇഷാ .... ഇന്നാ ഇത് പിടി വാ കേക്ക് കട്ട് ചെയ്യാം..... എന്നെ വലിയൊരു കേക്കിന് മുന്നിൽ കൊണ്ട് പോയി നിർത്തി......അവിടെ നിൽക്കുന്നവരെയൊക്കെ കണ്ട് ഞാനാകെ വല്ലാണ്ടായി നിഷൂക്ക ഫാമിലി....എന്റെ ഫാമിലി ഒപ്പം ഞാൻ വെറുപ്പോടെ കണ്ടിരുന്ന ഡോ .നുഹയും അവളുടെ കുഞ്ഞാവയും ഹസ്ബൻഡും ......അപ്പോ എല്ലാവരും കൂടെ ഞമ്മള പൊട്ടത്തിയാക്കിയതാല്ലേ ......നിസാമേ ഇതിന് ഇഷാ പകരം ചോദിച്ചിരിക്കും ..... പെണ്ണേ ഇനിയെന്താ ....വേഗം കട്ട് ചെയ്യ്... അങനെ ഞാൻ കേക്ക് കട്ട് ചെയ്ത് ആദ്യ പീസ് എന്റെ ഉമ്മാക്ക് കൊടുക്കാനായി ഒരുങി ഉമ്മയത് നിഷൂക്കാക്ക് കൊടുക്കാൻ പറഞ്ഞു ......അങ്ങനെ ആ പീസ് നിഷൂക്കാന്റെ വായിൽ വച്ചു കൊടുത്തു.... അതിന്റെ ബാക്കി എന്റെ വായിലും വച്ചു തന്നു .....പിന്നെ എല്ലാരൂടെ എന്റെ മുഖത്ത് കേക്ക് കൊണ്ട് ഫേഷ്യലെയ്തു തന്നു ..... നിഷൂക്ക എന്നെ എല്ലാവരുടെ ഇടയിൽ നിന്നും ഒരൊഴിഞ്ഞ സ്ഥലത്തു കൊണ്ട് പോയി എന്റെ മുഖത്തിന്റെ കോലം കണ്ണാടിയിൽ കാണിച്ചു തന്നു....ഞാൻ പോലും അൽഭുതപ്പെട്ടുപോയി എന്റെ കോലം കണ്ട്......നിഷൂക്ക ചിരിച്ചോണ്ട് എന്റെ കയ്യിലേക്ക് ഒരു ബോട്ടിൽ ന്ന് വെള്ളം ഒഴിച്ചു തന്നു .... ഞാൻ എന്റെ മുഖം വൃത്തിയാക്കി തുടക്കാൻ കർച്ചീഫും നിഷൂക്ക തന്നെ തന്നു..... മുഖം തുടച്ചോണ്ടിരിക്കുമ്പോ നിഷൂക്ക പറഞ്ഞു തുടങ്ങി....ഇഷാ ..... പെണ്ണേ സോറി ......നിന്നെ ഒന്ന് വട്ടാക്കി നോക്കിയതാണ് ......ഇക്കാന്റെ പെണ്ണിന് എല്ലാം ഒത്തിരി നൊന്തെന്നെനിക്കറിയാം ..... ഞാൻ ചെയ്തതൊന്നും നിന്നോടുള്ള ഇഷ്ടമില്ലായിക കൊണ്ടൊന്നുമല്ല ..... ഈ ഭൂമിയിൽ നിന്നോട് തോന്നിയ ഇഷ്ടം വേറൊരു പെണ്ണിനോടും എനിക്ക് തോന്നില്ലാ .......ബികോസ് യു സ്പെഷൽ റ്റു മി ഇഷാ ... 😍😍😍 ..... എന്റെ സർപ്പറൈസ് ബർത്ത് ഡേ പാർട്ടി എങ്ങനെ ഉണ്ട് പൊളിച്ചില്ലേ...... എന്താടി കാന്താരി കുറുമ്പാണോ ..... ഡോണ്ട് ടച്ച് മി ......സർപ്പറൈസ് ഒക്കെ നിങളന്നെ വച്ചേര് എനിക്ക് ഒന്നും വേണ്ട..... ഇങ്ങനെ ഒക്കെയാണല്ലേ നിങളുടെ കളിപ്പിക്കൽ .........മനസ്സിനെ ഒരുവിധത്തിൽ സന്തോഷവതിയാക്കുമ്പോഴേക്കും വീണ്ടും ദുഃഖത്തിലേക്കായും ..... വേണ്ട നിഷൂക്ക കൂടുതൽ പറഞ്ഞു കുഴങണ്ട ...... എനിക്കും വേദനിപ്പിച്ചാ നോവുന്ന ഒരു മനസ്സ്.....നിങളെപ്പോഴും പറയാറുണ്ടല്ലോ എന്റെ കണ്ണുകൾ നിറയുന്നത് കാണാൻ നിങ്ങൾക്ക് കാണാൻ കഴിയില്ലന്ന് ഈ ദിവസത്തിന് മുമ്പ് വരെ എത്ര തവണയാണ് ഞാൻ നിങ്ങൾക്ക് മുന്നിൽ കണ്ണീരണിഞ്ഞിട്ടുള്ളത് എന്നിട്ടതിന് നിങളെന്തെങ്കിലും ആശ്വാസ വാക്കേകിയോ ...... പറ ...... ഇഷാ.......😭😭😭😭😭.....റിയലി സോറി ഡിയർ...... ക്ഷമിക്ക് മോളേ എനിക്ക് പറ്റി പോയി ....ഇത്രയും നീ തീ തിന്നെന്നറിഞ്ഞില്ല ...... ഹേയ് .....എന്താ നിങൾ കാലിൽ വീണു കരയുന്നേ ...... എണീക്ക്...... ചർമ്മത്തിലേറ്റ മുറിവ് പെട്ടെന്ന് ഉണങും പക്ഷെ മനസ്സിനുണ്ടായ മുറിവ് അത് ഒരിക്കലും ഉണങില്ല ......അതെന്നും പച്ച മുറിവിയെന്നെ കിടക്കും... ഇഷാ ...അവിടെ നിക്ക് പെണ്ണേ ....ഞാൻ പറയുന്നത് .... വേണ്ട ഇനിയൊന്നും പറയേണ്ട.......സ്നേഹത്തിലുള്ള എന്റെ വിശ്വാസം നഷ്ട്ടപ്പെട്ടു ..... 😢😢😭😭😭😭😭........ ഇഷാ ......അവിടെ... നോ ...ഫോളോ മി ... എന്താ മോളേ ....എന്താ നിനക്ക് പെട്ടെന്ന് പറ്റിയത് .....എന്തിനാ കരയുന്നത്......ഉപ്പാനോട് പറ.... ഉപ്പാ എനിക്ക് വീട്ടിൽ പോണം ...... മോളേ ......ഇങക്ക് എന്നെ കൊണ്ടാക്കി തരാൻ പറ്റോ ഇല്ലേ ..... മോനേ ....എന്താ പ്രശ്നം....ഇവള് എന്താ പെട്ടെന്ന് ഇങ്ങനെ....നിങ്ങൾ തമ്മിലെന്തേലും ഇഷു.....ഇല്ലുപ്പാ ....അവളെന്തോ വാശി കാണിക്കാ....എന്താന്നറിയില്ല ..... ഉപ്പാ..... ഇതാ വരുന്നു....മോനേ എന്നാ ഞങ്ങൾ.... ഓകെ ഉപ്പാ.... ................. ഇഷനെ മാകിസിമം വെറുപ്പിച്ചു ......അതിനിടക്ക് എന്റെ പെങമ്മാരുടെ വിവാഹവും പുതുക്കവുമൊക്കെ തകൃതിയായി നടന്നു.....വിവാഹത്തിനിടക്ക് ഇഷക്ക് ചെറിയ പരിക്ക് പറ്റി ....അതെന്നെ വല്ലാണ്ടെ ഹർട്ടെയ്തു .....അവളോടുള്ള ഇഷ്ടം കൊണ്ടാണിട്ടോ ഞാനിങനെ ഒക്കെ.....വിവാഹം കഴിഞ്ഞു രണ്ടാമത്തെ ദിവസം അവളുടെ ബർത്ത് ഡേ ആയിരുന്നു ....... അതോണ്ടന്നവൾക്ക് സർപ്പറൈസ് പാർട്ടി ഞാൻ അറേജ് ചെയ്തു.....രാത്രി 11.30 ക്ക് ഞാനവളുടെ മുറിയിൽ ചെന്ന് അവളെ തൽക്കാലത്തേക്ക് ബോധം മറക്കുന്ന സ്പ്രേ അവളുടെ മുഖത്തേക്കടിച്ചതും അവളുടെ ബോധം പോയി .....ഞാൻ അവളെ ഞാൻ അവൾക്ക് വേണ്ടി വാങിയ ഉടുപ്പണിയിച്ചു ......അവളെ പൊക്കിയെടുത്തു ബീച്ചിലേക്ക് പോയി ....അവിടെ ആണ് ഒക്കെ അറേജ് ചെയ്തത് ....അവിടെ അവളുടെ ഫാമിലിയോടും പിന്നെ അവളെ ഞാൻ വട്ടാക്കിയിരുന്ന ഡോക്ടർ നുഹയുടെ ഫാമിലിയോടും എത്താൻ പറഞ്ഞിരുന്നു...... ഞാൻ അവളെ ഒരു സ്ഥലത്ത് നിറുത്തി മാറി നിന്നു ഇരുട്ടായതിനാൽ അവൾക്ക് നിലാവെളിച്ചത്തിലേ എന്തേലും കാണാൻ പറ്റൂ .....അവൾ ബോധം വന്നെഴുന്നേറ്റു ..... കുറച്ചു നേരം പകച്ചു നിന്നു .....പതിയെ ഇരുട്ടിന്റെ മറവിൽ ഞാനവിടെ സജീകരിച്ചിരുന്ന എൽഇഡി ബൾബുകൾ പ്രകാശിപ്പിച്ചു...... അവൾ മുന്നോട്ട് വന്നു കൊണ്ടിരുന്നു..... അവിടെ സജ്ജീകരിച്ച വലിയ ക്ലോക്കിൽ സമയം 12 മണിയടിച്ചു ... പിന്നവിടുന്നങോട്ടവൾക്ചൊത്തിരി സർപ്പറൈസുകൾ ഞാൻ കൊടുത്തു....കേക്ക് കട്ടിങ് കഴിഞ്ഞു പെണ്ണിനെ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോയി മുഖമൊക്കെ വൃത്തിയാക്കിപ്പിച്ചു ഞാൻ ചെയ്ത കുറ്റങ്ങൾക്കൊക്കയവളോട് ക്ഷമ ചോദിച്ചു.....ഒക്കെ കേട്ട് അവസാനം എന്റെ പെണ്ണ് ഒറ്റ പൊട്ടി തെറിക്കലായിരുന്നു ...... എനിക്ക് സങ്കടം വന്നു ഞാനവളുടെ കാലിൽ വീണു പക്ഷെ അവളതൊക്കെ നിരസിച്ചു വാശി പിടിച്ചു അവളുടെ വീട്ടാരുടെ കൂടെ പോയി ..... എന്റെ പെണ്ണല്ലേ വാശി കേറിയാ എനിക്ക് അപ്പുറം ആണ് ..... സമയണ്ടല്ലോ ശരിയാക്കാം .... അങനെ ആ പരിപാടി അവസാനിച്ചു എല്ലാവരും വീട്ടിലേക്ക് പോയി .....പിന്നെ ഇതൊന്നും എന്റെ വീട്ടാർക്കറിയില്ലാട്ടോ ഞാൻ ഹോസ്പിറ്റലിലേക്കെന്ന് പറഞ്ഞു പോന്നതാ ......😉😉😉.... വീട്ടിലെത്തി കിടന്നതേ ഓർമയുള്ളൂ ഉറങ്ങി പോയി ....രാവിലെ സ്ഥിരം കേൾക്കുന്ന അലാറം ട്യൂൺ കേട്ടാണ് പിറ്റേന്ന് ഉണർന്നത് ...... എണീറ്റ് ജോഗിങിന് പോയി അത് കഴിഞ്ഞു വന്നു ബ്രേക്ക് ഫാസ്റ്റ് കഴിച്ചു ഫ്രഷാവാൻ വാഷ് റൂമിൽ പോയി.......ഫ്രഷായി അവളെനിക്ക് ബർത്ത് ഡേ ഗിഫ്റ്റ് തന്നിരുന്ന ഡ്രസ്സും ഷൂവും വാച്ചും ധരിച്ച് കാറിന്റെ കീയെടുത്ത് നേരയവളുടെ വീട്ടിലേക്ക് വിട്ടു..... അവിടെ ചെന്നപ്പോൾ അവള് ഡ്രസ്സിങിലാണെന്ന് പറഞ്ഞു.....ഞാൻ പിന്നെ നേരെയവളുടെ റൂമിലേക്ക് വച്ചു പിടിച്ചു...... റൂമിൽ ചെന്നപ്പോൾ ഞാനവളെ കണ്ട് അന്തം വിട്ടുന്ന് പറഞ്ഞാൽ മതിയല്ലോ .....പെണ്ണ് ഈർക്കിലിക്ക് ശീലചുറ്റിയപ്പോലെ സാരി ചുറ്റിക്ക്ണ് ....ഞാനവളെ ചൊടിപ്പിക്കാനായിട്ട് വിളിച്ചു പറഞ്ഞു എന്തോന്നാടി ഇത് പാടത്ത് കോലം നിൽക്കാനുള്ള പുറപ്പാടാണോ ..... എവിടെ നോ റീപ്ലേ ......അവളുടെ ഒരു റീപ്ലേക്കായി ഞാൻ പലയടവും പയറ്റി എവിടെ നോ രക്ഷ ഒരക്ഷരമവൾ മിണ്ടിയില്ല ..... അവസാനം കലിപ്പായി ഞാനവളെ വലിച്ചെന്റെ നെഞ്ചിലേക്കിട്ടു ....അവളുടെ സുറുമ കണ്ണുകൾ കണ്ട് പറയാൻ വന്നതൊക്കെ മറന്നു പോയി .....ഞാനതിൽ ലയിച്ചിരുന്നു.. ..... പെട്ടെന്ന് അവളെന്നെ തട്ടിയിട്ട് അവളുടെ ബാഗും ബൈക്കിന്റെ കീയുമെടുത്ത് മുന്നോട്ട് നടന്നു... ഇപ്പോഴും അവളൊരക്ഷരം ഉരുവിട്ടില്ല .....അവള് മിണ്ടായിട്ട് എനിക്ക് എന്തോ പോലെയായി .....അവള് താഴേക്ക് പോയി ബൈക്ക് സ്റ്റാർട്ടാക്കി ഞാൻ അവളുടെ വണ്ടിക്കടുത്ത് ചെന്ന് വണ്ടിയുടെ കീ ഊരി അവളോട് ബൈക്കിൽ ന്ന് ഇറങ്ങാൻ പറഞ്ഞു ......അവളുടെ ഉമ്മ മാത്രേ വീട്ടിൽ അന്നേരം ഉണ്ടായിരുന്നുള്ളൂ ഉമ്മ പിന്നെ ഞങ്ങളുടെ അടുത്തേക്ക് വന്നില്ല ..... അവളൊരനക്കം വണ്ടിയില്ന്നനങിയതുല്ല വാ തുറന്നു സംസാരിച്ചതൂല്ല ...... കൺട്രോൾ വിട്ടു ഞാനവളെ അങെടുത്ത് പൊക്കിയെടുത്തു കൊണ്ട് പോയി എന്റെ കാറിലിരുത്തി ........വണ്ടി ലോക്ക് ചെയ്തോണ്ട് അവക്ക് പുറത്തിറങാൻ പറ്റില്ല .....ഞാൻ അവളുടെ ബാഗ് അവളുടെ ബൈക്കിൽ ന്നെടുത്ത് ശേഷം കാറിനടുത്ത് ചെന്ന് ലോക്ക് തുറന്നു കാറിൽ കേറി ലോക്കാക്കി വണ്ടി സ്റ്റാർട്ടാക്കി വണ്ടി കത്തിച്ചു വിട്ടു......വണ്ടി നിന്നത് എന്റെ വീടിന് മുന്നിലായിരുന്നു......അവിടെ ജോലിക്കാരല്ലാതെ വേറാരുമില്ലായിരുന്നു ... ഉപ്പയും ഉമ്മയും നിഷന്റെ വീട്ടിലേക്ക് പോയതാണ്... ഞാൻ അവളെ എന്റെ വീടിനകത്തേക്ക് കൊണ്ട് പോയി അവിടെ അവൾക്ക് വേണ്ടി മാത്രം ഞാൻ പണികഴിപ്പിച്ച രഹസ്യ മുറിയിലേക്ക് അവളെ കൊണ്ട് പോയി ....പെണ്ണ് പ്രതിമ പോലെ എന്റെ കൂടെ വന്നു ഒരക്ഷരം മിണ്ടുന്നില്ല.....അവിടത്തെ വാതിൽ തുറന്നു അവളെ ആ മുറിക്കത്തേക്ക് കടത്തി ....അവിടുത്തെ ലൈറ്റിട്ടതും അവളാകെ അന്തം വിട്ടു .....എന്താന്നല്ലേ അതിനകത്ത് അവളുടെ ഓരോ പിക്കും ഞാൻ പെയ്ന്റ് ചെയ്ത് തൂക്കിയതാണ് .....പോരാത്തേന് ഒരു വലിയ ഡയറി അവിടെ അവൾക്ക് കാണാൻ വിധത്തിൽ അവിടത്തെ ടേബിൾ വെച്ചിരുന്നു......അതിന്റെ ചട്ടയിൽ ഞങ്ങളുടെ ഫോട്ടോ കൊത്തിയതായിരുന്നു ....എല്ലാം കണ്ട് കഴിഞ്ഞവൾ ഡയറി തുറന്നു.....അതിന്റെ ആദ്യ പേജിൽ അവളവളുടെ ഡയറിയിൽ എഴുതിയപ്പോലെ ❤ ഇഷാ വിത്ത് കലിപ്പൻ❤ എന്ന് നല്ല ഭംഗിയിൽ എഴുതിയിരുന്നു...... അത് കണ്ടോണ്ടാ തോന്നുന്നു അവളെന്നെ മിഴിച്ചു നോക്കി...... അവളെഴുതുന്നപ്പോലെ ഞാനും ഡയലി ഡയറിയെഴുതാറുണ്ട്ട്ടോ ......എന്റെ പെണ്ണിനെ നഷ്ട്ടപ്പെട്ടപ്പോ അതൊക്കെ നിന്നു പോയിരുന്നു ഇപ്പോൾ വീണ്ടും തുടങ്ങി..... ഇവൾ ജനിച്ച ദിവസം തന്നെ അവളറിഞ്ഞോട്ടേ അവളെ ഞാനെത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന സത്യം...... അവളതിലെ ഓരോ പേജും മറിക്കലും വായിക്കലും തുടർന്നു കൊണ്ടിരുന്നു.....ഞാനവൾക്ക് കുടിക്കാൻ പൈനാപ്പിൾ ജ്യൂസ് കൊണ്ട് കൊടുത്തു.....പെണ്ണ് മറുത്തൊന്നും പറയാതെ അത് വാങി കുടിച്ചു .....വീണ്ടും വായന തുടങ്ങി...... ഒക്കെ തീർന്നതും അവൾ പൊട്ടി കരഞ്ഞു.....അവളോടി വന്നു എന്റെ ആധരങൾ കീഴടക്കി......അവളുടെ കണ്ണുനീരെന്റെ കവിളിലൂടെ ഒലിച്ചിറങി ....ഞാനവളെ എന്നിലേക്ക് ചേർത്ത് നിർത്തി........പെട്ടെന്ന് അവൾ ഒരു ചോദ്യം ചോദിച്ചു ശരിക്കും നിങളാരാ ..... നിങളെ എനിക്ക് മനസ്സിലാക്കാൻ പറ്റുന്നില്ല നിഷൂക്ക.....ഇഷാ .......ഞാനിങനെയൊക്കെയാടീ ......എന്ന് കരുതി നിന്നെ വിട്ടൊരിക്കലും എങും പോവില്ല... അവളോട് ഞാൻ മുഖം വാഷെയ്യാൻ പറഞ്ഞു......അത് കഴിഞ്ഞവൾ തിരിച്ചു വന്നു....പിന്നെ ഞങ്ങൾ ഹോസ്പിറ്റലിലേക്ക് വച്ചു പിടിച്ചു......ഇപ്പോ അവളൊന്ന് നോർമലായിട്ടുണ്ട് ..... അവിടെ അവള്ക്ക് നല്ലൊരു സ്വീകരണമാണ് കിട്ടിയത് ....ബർത്ത് ഡേ ആയോണ്ട് കേക്ക് ഒക്കെ കട്ട് ചെയ്യിപ്പിച്ചായിരുന്നു സ്വീകരണം ..... പിന്നീട് രണ്ട് പേരും ജോലിയിൽ മുഴുകി... ജോലിക്കിടെ ഞാനവളെ ഫോൺ ചെയ്തു പെണ്ണ് ഫോൺ കട്ടെയ്തു .......വീണ്ടും ട്രൈ ചെയ്തു അവസ്ഥ മുമ്പത്തെപ്പോലെ തന്നെ ..... എന്നെ കലിപ്പാക്കാ കാന്താരി....ശരിയാക്കി തരാം ...... ഞാനവളുടെ കാബിനിലേക്ക് ചെന്നപ്പോ അവിടെ അവളുടെ കാബിനകത്തിന്ന് ലോക്കായിരുന്നു .....ഞാൻ കുറെ തുറക്കാൻ പറഞ്ഞു വാതിൽ കൊട്ടി വാതിൽ തുറന്നില്ല ....അവസാനം ഞാൻ വാതിൽ ചവിട്ടി പൊളിച്ചു......അന്നേരം അവിടെ കണ്ട കാഴ്ച എന്നെ വല്ലാണ്ടെ തളർത്തി..... (തുടരും ) 👉 ഫ്രണ്ട്സ് നിങളൊക്കെ സ്റ്റോറി മറന്നു തുടങ്ങി കാണുമല്ലേ .....എഴുതാൻ ഒരു സമയം കിട്ടാത്തോണ്ടാണ് ഇത്രയും വലിയ ഇടവേള എടുക്കെണ്ടി വന്നത് ..... നിക്കാഹ് കഴിഞ്ഞു ഒത്തിരി തിരക്കിൽ പെട്ടുപ്പോയി .....കിട്ടിയ സമയത്തിനുള്ളിൽ തട്ടി കൂട്ടി എഴുതിയതാണ് ......എല്ലാവരും സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു..... അഭിപ്രായങ്ങൾ കമന്റ് ചെയ്യുക ഈ പാർട്ട് ഇഷ്ടപ്പെട്ടാ ലൈക്ക് പ്ലീസ്....
42.3k കണ്ടവര്‍
24 ദിവസം
.💝ഇഷാ വിത്ത് കലിപ്പൻ 💝 part 6⃣5⃣ ✒: Naji Rinu 📚വായനാമുറി 📚 https://sharechat.com/profile/356415 💕💕💕💕💕💕💕💕💕💕💕💕💕 എന്തായാലും പെണ്ണിന്റെ കലിപ്പ് മാറ്റണേ ഇതേ നടക്കൂ .... അങനെ പോയി കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങൾ ട്രാഫിക് ജാമിൽ പെട്ടെത് ....അവള് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു ഞാനത് കാര്യമാക്കിയില്ല ....അങനെ നിൽക്കുമ്പോഴാണ് ഇന്നലെ ബീച്ചിൽ ന്ന് കണ്ട ആ ഷഹന എന്ന പെൺകുട്ടി എന്നെ കാണുന്നതും സീബ്രാ ലൈൻ കടന്നു ഞങളുടെ അടുത്തേക്ക് വന്നതും.....അവളുടെ ഇളിച്ചു കാട്ടി വരവ് കണ്ട് ഞമ്മള പെണ്ണും പിള്ള ന്റെ നഖം ഞമ്മള പുറത്തു ആഴ്ന്നിറങാൻ തുടങ്ങി..... ഷഹനാ അടുത്ത് വന്നു ഹലോ പറഞ്ഞു....ഇന്നവൾ ജീൻസ് പാന്റും ടോപ്പുമൊക്കെയാണ് ധരിച്ചത് ....മോഡേൺ ലുക്കിലാണ് ....ഞാൻ തിരിച്ചു ഹലോ പറഞ്ഞു ....അവൾ കൂടെയുള്ളത് വൈഫാണോന്ന് ചോദിച്ചു ഞാൻ ആണെന്ന് പറഞ്ഞു..... ഷി ഈസ് ലക്കി ഗേൾ.... ഞാൻ എന്റെ പെണ്ണിന്റെ മുഖത്തേക്ക് നോക്കാൻ വേണ്ടി തിരിഞ്ഞപ്പോ ഞമ്മള പെണ്ണിനെ പുറകിൽ കാണാനില്ല ...ഇതിത്രപ്പെട്ടെന്നെവിടെപോയി.....ഷഹനാ അത് കണ്ട് ചിരിക്കുവായിരുന്നു .....അപ്പോഴത്തേക്കും ട്രാഫിക് ജാമ് തീർന്നിരുന്നു .....ഞാനവളെ ചുറ്റിലും നോക്കി പക്ഷെ കണ്ടില്ല....അവസാനം ഒരു ഓട്ടോയിൽ അവൾ കയറുന്നത് കണ്ടു ....ഞാൻ വണ്ടി അത് ലക്ഷ്യമാക്കി വിട്ടു ...ആ ഓട്ടോ ചെന്ന് നിന്നത് ഞമ്മള ഹോസ്പിറ്റലിന് മുന്നിലാണ് അവൾ ഓട്ടോ ക്ക് കാശും കൊടുത്തു ഉള്ളിലോട്ട് കയറി പോയി.... .......... ബുള്ളറ്റ് കൊണ്ട് വന്നത് ഞമ്മള കെട്യൊനാണ് ....വിളിച്ചാ ഫോൺ എടുക്കാത്ത ആളെന്തിനാ ഇപ്പോ ഇങോട്ട് കെട്ടിയെടുത്തേ ....ഞാൻ ചെക്കനോട് വണ്ടി മാറ്റാൻ പറഞ്ഞു .....ഓഞ്ഞ ഡയലോകും കാച്ചി എന്നയങട് എടുത്തോണ്ട് പോയി വണ്ടിയിലിരുത്തി ഞാൻ അപ്പോൾ തന്നെ അതിമ്മേന്നിറങി.....ഞമ്മക്ക് അതിൽ പോവാൻ താൽപര്യം ഒക്കെ ഉണ്ട് പക്ഷെ വേണ്ട.....കലിപ്പനല്ലേ ചെക്കന്റ കലിപ്പിന് മുന്നിൽ ഞമള് തോറ്റു അവസാനം വണ്ടിയിൽ കയറേണ്ടി വന്നു ..... ഞങ്ങൾ പരസ്പരം അടിയുണ്ടാക്കികൊണ്ടിരുന്നു . ....ചെക്കന് വണ്ടി ഹോസ്പിറ്റലിലേക്കല്ല കൊണ്ട് പോകുന്നതെന്ന് റൂട്ട് മാറിയപ്പോൾ മനസ്സിലായി ......പോയികൊണ്ടിരിക്കുമ്പോ ട്രാഫികിൽപ്പെട്ടു .....അപ്പോഴാണ് ഏതോ ഒരു പെണ്ണ് ഹായ് പറഞ്ഞു നിഷൂക്കാന്റെ അടുത്ത് വനത്....ഞമ്മക്കവളെയത്രെ പിടിച്ചില്ല നിഷൂക്കാനെ ഞമള് നുള്ളി പറിച്ചു...... പക്ഷെ ചെക്കനതൊന്നും കാര്യാക്കിയില്ല ....അവളോട് സംസാരിച്ചു കൊണ്ടിരുന്നു......അവസാനം ഞമ്മള് വണ്ടിമ്മന്നിറങി അടുത്തുള്ള ഓട്ടോസ്റ്റാന്റിലേക്ക് നടന്നു.....അവിടുന്ന് ഒരു ഓട്ടോ വിളിച്ചു ഞമ്മള് നേരെ ഹോസ്പിറ്റലിലേക്ക് പോയി ......ഹോസ്പിറ്റലിലേക്ക് കയറുമ്പോൾ നിഷൂക്കാന്റെ ബുള്ളറ്റിന്റെ ശബ്ദം കാതിലേക്ക് തുളച്ചു കയറുന്നുണ്ടായിരുന്നു .... ഞാനത് കാര്യമാക്കാതെ ഉള്ളിലേക്ക് കയറി ചെന്നു ....ഞമ്മള് ഡ്രസ്സിങ് റൂമിലേക്ക് നടന്നു.....അപ്പോഴാണ് എന്റെ ഓപ്പോസിറ്റ് സൈഡീന്ന് ഒരു ഗ്ലാമർ ചെക്കൻ നടന്നു വന്നത് .... പടച്ചോനെ എന്നാ ഗ്ലാമർ .....എന്നെപ്പോലത്തെ പാവങളെ ഫ്ലാറ്റാക്കാനായിട്ട് ഓരോന്ന് ഇറങിക്കോളും രാവിലെ തന്നെ.....😑😑....പെട്ടെന്ന് അവനെന്നോട് ലാബ്റൂമെവിടേന്ന് ചോദിച്ചു.......ഇവെനെന്താ പ്രവഹിക്കാൻ പോവാണോ ....🤔🤔... ഹലോ ....ഞാൻ ചോദിച്ചത് ....2 ഫ്ലോറിൽ റൈറ്റ് സൈഡിലൂടെ പോയാ കാണുന്നതാണ് ലാബ്റും ....ടാൻക്സ് .... ഇതും പറഞ്ഞു ചെക്കൻ പോയി ....ഇപ്പോൾ ഞമ്മളാര് ശശി ....😐... അപ്പോഴാണ് ആരോ ചിരിക്കുന്ന ശബ്ദം കേട്ടത് ...ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ആളെ കാണുന്നില്ല ..... ഒന്നൂടെ തിരിഞ്ഞപ്പോ ആളെ കണ്ടത് ..... നിഷൂക്കാനെ ആണ് ....അങേര് ഞമ്മള ഫോളോ ചെയ്ത് പോന്നതാണെന്ന് തോന്നുന്നു.... എന്താടീ അവനെ വളക്കാൻ പറ്റിയില്ലേ....അതിന് ആരാ അവനെ വളക്കാൻ പോയേ ... തലേൽ കേറിയ കുരിശ് മാറി തരാണേൽ വളക്കായിരുന്നു ... 😏😏😏.... ഓ .....ടീ ഇന്ന് നീ ഡ്യൂട്ടിക്ക് പോവേണ്ട .....നമുക്ക് ഒരു സ്ഥലം വരെ പോവാനുണ്ട് .....പോവാനുണ്ടേ ഇങള് തനിച്ചങ് പോയേച്ചാ മതി ... ഞാനെങും ഇല്ലാ... ഇങള് മാറി നിന്നേ എനിക്ക് ഇന്ന് ഡ്യൂട്ടിക്ക് കയറിയേ പറ്റൂ ..... പോവണ്ടാ .....നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ലേ .....നിങള് പറയുന്നത് മനസ്സിലാക്കാൻ നിന്നാൽ അങനെ നിക്കേണ്ടി വരും എന്നല്ലാതെ ഒരു കാര്യവും ഉണ്ടാവില്ല..... എനിക്ക് പോയിട്ട് പണിയുണ്ട് തൽക്കാലം ഇങള് ഒറ്റക്ക് പൊയിക്കോ....ഇഷാ നിക്ക് ....അവസാനമായി പറയാ ...പോവണ്ടാ ..... ഞാൻ ഒരു കാര്യം തീരുമാനിച്ചാൽ അത് നടത്തിയിരിക്കും ..... ഓ .....എന്നാൽ നീ നി ന്റെ പാട് നോക്കി പോ....😤😡😡😡😡😡😠...... അല്ല പിന്നെ..... ഞാൻ സത്യം പറഞ്ഞാൽ ഇന്നലെ വിളിക്കാത്തേന് ഷോ കാട്ടിയതാ.....ഞാൻ തിരിച്ചു വിളിക്കും കരുതി മുന്നോട്ട് നടന്നു.....പക്ഷെ ഞമ്മള് പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ നിഷൂക്കാനെ അവിടെ കാണാനില്ലായിരുന്നു......ഞാൻ അവിടെ മൊത്തം നോക്കി പക്ഷെ കണ്ടില്ല..... പടച്ചോനെ കളി കാര്യായോ ..... ഞാൻ ഡ്യൂട്ടിക്ക് കയറാൻ ഡ്രസ്സ് ഒക്കെ മാറി ....രജിസ്റ്ററിൽ ഒപ്പ് വക്കാൻ ചെന്നപ്പോൾ നിഷൂക്കാന്റെ കാബിനിനകത്ത് നല്ല സംസാരം കേൾക്കുന്നുണ്ട് .... ഒരു പെണ്ണിന്റെ ശബ്ദം ആണ് കേട്ടത് അതോണ്ട് കേട്ടപ്പാടെ ഞാൻ വാതിൽ തുറന്നു ......തുറന്നപ്പോൾ കണ്ട കാഴ്ച നിഷൂക്ക ഏതോ ഒരുത്തിയുമായി കൊഞ്ചി കുഴയാണ് ....ഇത് വരെ കാണാത്ത ആരോ ആണ് ....ഏതാ ഈ പുതിയ അവതാരം .....എടാ കലിപ്പാ എന്നെ ത്വലാക്ക് ചൊല്ലി അവളെ കെട്ടാനാണ് പ്ലാനെങ്കിൽ മോനേ നിസാമേ നിങളെ രണ്ടാളിം കൊന്നു ഞാൻ ചാവും .... പെട്ടെന്ന് കട്ട കലിപ്പിൽ നിഷൂക്ക എന്തൊക്കെയോ വിളിച്ചു പറഞ്ഞത് ..... ഇവിടെ സീരിയസ്സ് മാറ്റർ സംസാരിച്ചു കൊണ്ടിരിക്കുമ്പോ കാബിനിലേക്കെന്തിനാണ് കടന്നു വന്നത് ....ഡോ.ഇഷാ മെഹറിൻ ഗെറ്റൗട്ട് ഫ്രം മൈ കാബിൻ ..... കണ്ട്രി ഫെലോസ് .....@@##$$%%##### തെറികളുടെ പൂരമായിരുന്നു പിന്നെ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു .....ഞാൻ ഡോർ ക്ലോസാക്കി ഡ്രസ്സിങ് റൂമിലേക്ക് തന്നെ പോയി ....അവിടുന്ന് മുഖം വാഷ് ചെയ്ത് കഴിഞ്ഞു മുഖത്ത് സന്തോഷം ഫിറ്റ് ചെയ്ത് എന്റെ കാബിനിലേക്ക് നടന്നു...അപ്പോഴാണ് ഹിബ വരുന്നത് കണ്ടത് ...ഹിബ എന്നെം കൊണ്ട് നിഷൂക്കാന്റെ കാബിനിലേക്ക് പോയി ... എനിക്ക് അങോട്ട് പോവാൻ തീരെ താൽപര്യം ഇല്ലായിരുന്നു ...... ഹിബ വാതിൽ തുറന്നപ്പോൾ നിഷൂക്കാന്റെ കൂടെ ഉണ്ടായിരുന്ന ആ പെണ്ണും നിഷൂക്കയും രണ്ട് ഭാഗത്തേക്ക് നിന്നു .....അപ്പോ അവർക്കിടയിലെന്തോ നടന്നിട്ടുണ്ട് ....നോ ....അതിന് ഞാൻ സമ്മതിക്കില്ല .... ഹിബാ .... ഇതാണ് എന്റെ പുതിയ അസിസ്റ്റന്റ് ഡോക്ടർ....ഡോ. നുഹാ തസ്നി ...ദുബായില് ഡോക്ടർ ആയിരുന്നു ....ഇപ്പോൾ നാട്ടിൽ വേണംന്നുള്ളോണ്ട് ഇവിടെ കയറി .....പുള്ളിക്കാരി ഭയങ്കരം ഗ്രാജുഏറ്റ്ഡ് ആണ് ..... ഇന്റർവ്യൂ ബോർഡിനെ ഇവൾ മുൾമുനയിൽ നിർത്തി.... ഇതുപോലത്തെ ഡോക്ടർമാരെയാണ് നമുക്കാവശ്യം.....അല്ലാതെ അവിടെ നിൽക്കുന്ന അവളെപ്പോലത്തെ ഡോക്ടർമാരെയല്ല .... സർ... ഡോ.ഇഷക്ക് എന്താ കുഴപ്പം.....ഇഷയുടെ ചികിത്സക്ക് വേണ്ടി മാത്രം ദിനേനെ വരുന്ന പേഷ്യൻസ് എത്രയോ ആണ് ...എന്നിട്ടും സർ ഇവള് മോശമാണ് പറഞ്ഞാൽ.....ഇതാ രജിസ്റ്റർ രണ്ടാളും ഒപ്പ് വച്ച് ഡ്യൂട്ടി ചെയ്യാൻ നോക്ക് .... തൊരപ്പൻ.....പറയുന്നത് കേട്ടില്ലേ .....എന്തിനാ വേദനിപ്പിക്കുന്നേ ....ഒരുപാട് എന്നെ മറവിയുടെ രൂപത്തിൽ വേദനിപ്പിച്ചു ....ഇനി ഇങനെയും ..... ഞാൻ മൂകമായി എല്ലാം കേട്ട് രജിസ്റ്ററിൽ ഒപ്പിട്ട് എന്റെ ഡ്യൂട്ടി നിർവ്വഹിക്കാനായി ചെന്നു .... ഞാൻ എന്റെ ദുഃഖം മറന്നു ഡ്യൂട്ടിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു ......ഒപിയിൽ നല്ല തിരക്കായിരുന്നു.....ഞാൻ കുറച്ചായില്ലേ ലീവായിട്ട് അതോണ്ടാണ് ... അതിനിടക്കാണ് എന്റെ കാബിനിലേക്ക് നിഷൂക്കാന്റെ കൂടെ നേരത്തെ ഉണ്ടായിരുന്ന ആ ഡോക്ടർ വന്നത് ....അവളെനിക്ക് ഒരു ലഡു തന്നു ഇവിടെ ന്യൂ ആണെന്ന് പറഞ്ഞു......ഞാൻ ഒരു പുഞ്ചിരി സമ്മാനിച്ചു ഒരു ഓൾ ദ ബെസ്റ്റ് പറഞ്ഞു ആളെ പറഞ്ഞയച്ചു.... അവൾ പോയി കഴിഞ്ഞു ആ ലഡു ഞാൻ ബാസ്കറ്റിലിട്ടു .....ആർക്കു വേണം അവളുടെ പാക്കര ലഡു....😏😏😏... ഉച്ചക്ക് ഫുഡ് കഴിക്കാൻ പോയപ്പോൾ അവിടെ ഉണ്ട് നിഷൂക്കയും അവളും ഒരുമിച്ചിരുന്നു ഫുഡ് കഴിക്കുന്നു .....കഴിക്കുന്നേനിടക്ക് ഇടകണ്ണിട്ട് എന്നെ നോക്കി പുരികം പൊക്കി എന്തേന്ന് ചോദിച്ചു....ഞാൻ പുച്ഛത്തിലൊരു നോട്ടം നോക്കി കഴിക്കുന്നേൽ ശ്രദ്ധ കേന്ദ്രീകരിച്ചു......ഒരു വറ്റ് പോലും കഴിക്കാൻ പറ്റുന്നില്ല.....അവസാനം കഴിക്കൽ നിർത്തി ഞാൻ കൈ കഴുകാൻ ചെന്നു ....അപ്പോ ഉണ്ട് നിഷൂക്കയും അവളും ചിരിച്ചോണ്ട് സംസാരിച്ചു കൈ കഴുകാൻ വരുന്നു .... ഞാൻ പിന്നെ അവിടെ നിന്നില്ല .....കാബിനിൽ ചെന്നു എന്റെ ഡ്യൂട്ടിയിലേർപ്പെട്ടു ..... വൈകുന്നേരം പോകാനായി ഇറങിയപ്പോഴാണ് ഓട്ടോക്കാണ് വന്നത് ന്ന് ഓർമായത് .....ഓട്ടോ കിട്ടണേ ഹോസ്പിറ്റലിൽ ന്ന് കുറച്ചു നടക്കണം ..അങനെ ഞാൻ സ്റ്റാന്റിലേക്ക് നടന്നു..... ......... അവളുടെ പുറകിൽ തന്നെ ഞാൻ ചെന്നു അവിടത്തെ കാഴ്ച കണ്ട് ഞമക്ക് ചിരി വന്നു ...അവളെ മാക്സിമം വെറുപ്പിച്ചു ....അവളോട് ഡ്യൂട്ടിക്ക് പോവേണ്ടാന്ന് പറഞ്ഞു.....പെണ്ണ് കേൾക്കാതെ പോയി ....ഇനിയിപ്പോ ഞമ്മള പ്ലാൻ നടക്കൂല അതോണ്ട് അവക്ക് ശരിക്കും ഏൽക്കുന്ന പണിയാലോചിച്ച് ഞാൻ എന്റെ കാബിനിലേക്ക് നടന്നു....അപ്പോഴാണ് പുതിയ ഡോക്ടർ എന്റെ അടുത്ത് വന്നതും എന്നെ പരിചയപ്പെട്ടതും ... ഞാൻ അവളെ എന്റെ കാബിനിലേക്ക് കൊണ്ട് പോയി ..... അവിടുന്ന് അവള് അവളുടെ ഡീറ്റെയിൽസ് പറഞ്ഞു തന്നു ....ആള് അപാര കോഴിയാണെന്ന് അവളുടെ വർത്താനത്തീന്ന് മനസ്സിലായി ..... എന്തായാലും ഇഷക്ക് ചെറിയ ഡോസ് കൊടുക്കാൻ മാത്രം ആയി....അങ്ങനെ ഇരിക്കുമ്പോ ഇഷാ കാബിനിലേക്ക് വന്നു...ഞാൻ അവളെ ഗെറ്റൗട്ടടിച്ചു .....പാവം കണ്ണുകൾ നിറച്ചോണ്ടാണിറങി പോയത് .. അവളുടെ കണ്ണുകൾ നിറയുന്നത് എനിക്ക് ഇഷ്ടമല്ല .... ഞാൻ അവളുടെ പിറകിൽ എണീറ്റ് പോവാൻ നിന്നു ..... പക്ഷെ എന്നെ ഡോക്ടർ നുഹ തടഞ്ഞു അവള് വീണ്ടും ഓരോന്ന് പറഞ്ഞു...... കുറച്ചു കഴിഞ്ഞപ്പോൾ ഹിബ വീണ്ടും ഇഷനെ കൊണ്ട് കാബിനില് വന്നു....ഇഷ എന്റെ മുഖത്തേക്ക് നോക്കുന്നേയുണ്ടായിരുന്നില്ല ....ഞാൻ നുഹയെ ഹിബക്ക് പരിചയപ്പെടുത്തി കൊടുത്തു ഒപ്പം ഇഷനെ നല്ലോണം ആക്കി പറഞ്ഞു.....അപ്പോ പെണ്ണിന്റെ ചുവന്നുതുടു ത്ത ആ കവിളുകൾ കണ്ടാൽ ഒരു കടി വച്ചു കൊടുക്കാൻ തോന്നും ..... പക്ഷെ ഞാനവളെ മാക്സിമം കലിപ്പാക്കി .....അവസാനം രജിസ്റ്ററിൽ ഒപ്പ് വച്ച് അവര് പോയി ....നുഹയെ തൽക്കാലം എന്റെ പേർസണൽ അസിസ്റ്റന്റ് ഡോക്ടർ ആക്കി.....അതോണ്ട് അവള് ഫുള്ള് എന്റെ കൂടെ ആയിരുന്നു..... ഉച്ചക്ക് ഫുഡ് കഴിക്കാൻ ചെന്നപ്പോൾ നുഹയും കൂടെ പോന്നു... കഴിച്ചോണ്ടിരിക്കൈമ്പോഴാണ് ഇഷാ ഞങളുടെ ഓപ്പോസിറ്റ് ടേബിൾ കഴിക്കുന്നത് കണ്ടത് .....കഴിച്ചോണ്ടിരുന്ന അവൾ എന്നെ കണ്ടോണ്ടാ തോന്നുന്നു എണീറ്റ് പോയി ....ഒരു തുള്ളി പോലും കഴിച്ചിട്ടില്ല .. പിന്നെ കൈ കഴുകാൻ ഞാൻ ചെന്നപ്പോ ഇഷാ അവിടുന്ന് പെട്ടെന്ന് തടി തപ്പി..... അന്ന് വൈകുന്നേരം വീട്ടിലേക്ക് പോവാൻ ബുള്ളറ്റ് സ്റ്റാർട്ടാക്കി അപ്പോൾ ഡോ .നുഹ അവളെ സ്റ്റാന്റിൽ ഡ്രോപ്പ് ചെയ്ത് തരാൻ പറഞ്ഞു.....എനിക്ക് നോ പറയാൻ പറ്റില്ല കാരണം അവളെയെനിക്കാവശ്യം ആയിരുന്നു .....പോവാൻ ഒരുങിയപ്പോഴാ ഇഷയെ ഓർമ വന്നേ.....ഞാൻ അരുൺ ന്റെ കാർ വാങ്ങി അവനോട് എന്റെ വണ്ടി കൊണ്ട് പോവാൻ പറഞ്ഞു......അങനെ പോയി കൊണ്ടിരിക്കുമ്പോഴാണ് ഇഷാ റോഡിലൂടെ നടന്നു പോകുന്നത് കണ്ടത് ഞാൻ വണ്ടി നിർത്തി ഡോർ തുറന്നു അവളോട് കയറാൻ പറഞ്ഞു.....അവള് ഒര് നിലക്കും കേറില .....അവസാനം നുഹ കുറെ നിർബന്ധിച്ചപ്പോ അവൾ പുറകിൽ കയറി ...മുന്നിലായിരുന്നു നുഹ ഇരുന്നത് .... ഇഷക്കതിഷ്ടായില്ലാന്ന് അവളുടെ മുഖ ഭാവങ്ങൾ കണ്ണാടിയിലൂടെ കണ്ടപ്പോൾ മനസ്സിലായി ......അങനെ സ്റ്റാന്റിൽ എത്തിയപ്പോൾ നുഹ ഇറങ്ങി പോയി ....ഒപ്പം ഇഷയും ഇറങ്ങി ......പക്ഷെ ഞാൻ പോവല്ലേ പറഞ്ഞു അവളോട് നിക്കാൻ പറഞ്ഞു....പെണ്ണ് കൂട്ടാക്കാതെ പോവാൻ നിന്നു ... ഞാൻ പുറത്തിറങ്ങി അവളെയങ് പൊക്കിയെടുത്തു മുന്നിലെ സീറ്റിലിരുത്തി .....ആള് കട്ടകലിപ്പിലെന്നെ നോക്കി പേടിപ്പിക്കുന്നുണ്ട് ....ഞാൻ കാറിന്റെ ഡോർ ലോക്കാക്കി ഞാൻ ഡ്രൈവ് സീറ്റിൽ ഇരുന്നു വണ്ടി സ്റ്റാർട്ടാക്കി ....അവള് വണ്ടി നിർത്താൻ പറയുന്നുണ്ട് ഞാൻ കേട്ടില്ല .....ഞാൻ അവളെ വീട്ടിൽ കൊണ്ട് പോയി നിർത്തി....അവളൊന്നും പറയാതെ കാറീന്ന് ഇറങ്ങി പോയി ....പിന്നീടങോട്ട് ഞങ്ങൾ തമ്മിൽ യുദ്ധം ആയിരുന്നു .....ഹോസ്പിറ്റലിൽ തല്ല് കൂടൽ ഫോണിൽ അടികൂടൽ മൊത്തത്തിൽ അടി കൂടലന്നെയായിരുന്നു പരിപാടി ......അങനെ ദിവസങ്ങൾ കടന്നു പോയി .... രണ്ട് ദിവസം കൂടെ കഴിഞ്ഞാൽ ഹിബയുടെയും നിഷന്റിം കല്യാണം ആണ് ....ഞങ്ങള ഓഡിറ്റോറിയത്തിൽ വച്ചാണ് കല്യാണം......ഞാൻ അതിന്റെ നെട്ടോട്ടത്തിലായോണ്ട് ഇഷനോട് ഇപ്പോൾ വല്ലാതെ മിണ്ടാറില്ല ....രണ്ടാൾക്കും ഈഗോ ആണ് ...... .......... ഞാൻ നടന്നു പോകുമ്പോൾ ആണ് നിഷൂക്ക കാറ് കൊണ്ട് വന്നു എന്റെ അടുത്ത് നിറുത്തിയതും കയറാൻ പറഞ്ഞതും .....ഞാൻ കൂട്ടാക്കിയില്ല....പക്ഷെ അതിനകത്തെ ആളെ നിർബന്ധം പിടിക്കലോണ്ട് ഞാൻ കയറി . ..ഞാനിരിക്കേണ്ട സ്ഥാനത്ത് അവൾ ......എനിക്ക് ആകെ ദേഷ്യം വന്നു..ഞാനെന്റെ ശ്രദ്ധ പലയിടത്തേക്കും പായിച്ചു... സ്റ്റാൻഡിൽ എത്തിയപ്പോൾ അവളിറങി ഒപ്പം ഞാനും ഇറങ്ങി പോയി ..... പക്ഷെ നിഷൂക്ക എന്നെ പൊക്കിയെടുത്തു കാറിലിരുത്തി വീട്ടിൽ കൊണ്ടാക്കി .....ഞാൻ ചെക്കനെ മൈന്റാക്കാതെ വീട്ടിലേക്ക് കയറി പോയി ..... പിന്നീട് ഞങ്ങൾ വിളിക്കും ഹോസ്പിറ്റലിന്ന് കാണും പക്ഷെ അപ്പോഴൊക്കെ ഞങ്ങൾ അടിപിടിയിലായിരിക്കുമെന്ന് മാത്രം..... നിഷയുടെയും ഹിബന്റെയും കല്യാണം ആണ് കുറച്ചു ദിവസം കഴിഞ്ഞു ഓഡിറ്റോറിയത്തിൽ വച്ചായതിനാൽ എനിക്ക് പങ്കെടുക്കാലോയെന്ന സന്തോഷത്തിലാണ് .....കല്യാണത്തിന് ഡ്രസ്സ് എടുക്കാൻ പോയപ്പോൾ അവരെന്നെയും കൊണ്ടുപോയി.....എനിക്ക് ഗോൾഡൻ കളർ ലഹങ്ക എടുത്തു....നിഷൂക്ക മാച്ചിങ്ങ് കളറെന്നെ എടുത്തത്ന്ന് പറഞ്ഞു നിഷ......അപ്പോഴും ഞങ്ങൾ നല്ല നിലക്കല്ലായിരുന്നു ......അങനെ മെഹന്തി രാവ് വന്നു.....അത് വീട്ടിൽ വച്ചായോണ്ട് എനിക്ക് പങ്കെടുക്കാൻ പറ്റിയില്ല .....പിറ്റേന്ന് കല്യാണത്തിന് ഞനൊരുങി കൊണ്ടിരിക്കുമ്പോ പുറത്തു ബുള്ളറ്റിന്റെ ശബ്ദം കേട്ടത് ....അത് ഞമ്മള മഹാനാണെന്ന് ഞമക്ക് മനസ്സിലാക്കാൻ കൂടുതൽ സമയം വേണ്ടായിരുന്നു ... ഞാൻ എന്റെ ഒരുങൽ കഴിഞ്ഞു റൂമിൽ ന്ന് പുറത്തിറങുമ്പോ നിഷൂക്ക ഉണ്ട് ഉള്ളിലോട്ട് വരുന്നു .....പടച്ചോനെ കൺട്രോൾ തരണേ എന്നാ മൊഞ്ചാ പഹയന് ....ഗോൾഡൻ കളർ ഷർവാണിയിൽ ചെക്കൻ ഹെവി ലുക്കായിരുന്നു .... അകത്തേക്ക് വന്നു ചെക്കൻ ഒന്നും മിണ്ടാതെ ഒരേ നിൽപ്പായിരുന്നു .....ഞാൻ ചെക്കനെ മാറ്റി നിർത്തി ഒരൊറ്റ പോക്കായിരുന്നു ....പക്ഷെ ആ പോക്ക് നിഷൂക്ക എന്റെ കൈപിടുച്ചു വച്ചു നിർത്തിച്ചു .... ഹലോ മാഡം എങോട്ടാ ധൃതി പിടിച്ച് .....ഇത്രയും സുന്ദരമായ എന്നെ കണ്ടിട്ട് നിനക്ക് എന്നെ മൈന്റാക്കാതെ എങനെ പോവാൻ തോന്നുന്നു .....സ്വയം സുന്ദരനാണെന്ന് ആർക്കും പറയാം ...പക്ഷെ അത് കാണുന്നവർക്കൂടെ തോന്നണം ..... ആണോടീ ....ദേ....വേണ്ട....വിടി ....ഇങളോട് വിടാനാ പറഞ്ഞത് ..... എന്റെ കുറുമ്പി പെണ്ണേ ഇങനെ കലിപ്പാവല്ലേ ....ഈ കലിപ്പാവുന്ന സമയത്ത് നി ന്റെ മുഖം ചുമക്കുന്നത് കണ്ടാൽ നിനക്കൊരു കടി വച്ചു തരാൻ തോന്നും...... അത് നിങളെ മറ്റോള് നുഹക്ക് കൊടുത്തേര് എനിക്ക് വേണ്ട .....ഞാൻ കെട്ടിയ എന്റെ മറ്റോൾ നീയല്ലേ അപ്പോൾ.....വേണ്ട കൂടുതൽ പറയണമെന്നില്ല ... ഇഷാ .....ടി പെണ്ണേ ....ഇങോട്ട് നോക്ക് ......നീയെന്നെ ഇനിയും മുഴുവൻ മനസ്സിലാക്കിയില്ലാല്ലേ .... ഇനിയെന്ത് മനസ്സിലാക്കാനാ .....😏😏😏😏😤..... ആ .....ആ..... ഛേ വൃത്തി കെട്ട സാധനം..... എന്റെ 32 പല്ലും നല്ല ഭംഗിയായി നിന്റെ മുഖത്ത് പതിഞ്ഞിട്ടുണ്ട് ......നല്ല ചന്തമുണ്ട് നിന്നെ ഇപ്പോൾ കാണാൻ......അവിടെ നിക്കെടി ...കാന്താരി.....ദേ ദുഷ്ടാ എന്റെ കൂടെ വരണ്ടാ... വന്നാൽ നീ എന്നാ പൺട്രൂവേ .....നീ എന്നാ പൺട്രുവേ ...... ഒതഞ്ചിടുവേ...... അത്രയ്ക്ക് വേണോ മോളേ തള്ള്..... എന്തേ പെണ്ണേ മേക്കപ്പെയ്യാഞ്ഞേ .....ആരെ കാണിക്കാനാ അതൊക്കെ.... എന്നെ .... ഇങളെ .... അത് കാണണംന്നുണ്ടേ ആദ്യം ഇങള് കണ്ട പെണ്ണുങളെ കൂടെ അഴിഞ്ഞാടലൊന്ന് നിർത്തി ..... അടികൂടി നിൽൻക്കുമ്പോഴാണ് നിഷൂക്കാന്റെ ഫോണ് ബെല്ലടിച്ചത് .... ഫോൺ വച്ചു നിഷൂക്ക എന്നോട് കൂടെ പോരാൻ പറഞ്ഞു ..... ടീ വേഗം വാ ഓഡിറ്റോറിയത്തിന്നാ വിളിക്കുന്നത് ....പിന്നെ വെയിറ്റ് ചെയ്യാ എല്ലാവരും..... മടിച്ച് കൊണ്ട് ഞാൻ ചെക്കന്റ കൂടെ പോയി ......പോവുമ്പോൾ രണ്ടാളും ഒന്നും മിണ്ടിയില്ല ......അങനെ ഓഡിറ്റോറിയത്തിൽ ചെന്നപ്പോ എനിക്കവിടെ നല്ല സ്വീകരണമാണ് കിട്ടിയത് .....പിന്നെ ഫോട്ടോ എടുപ്പും ഫുഡ് കഴിക്കലും ഒക്കെ ആയിരുന്നു.... അത് കഴിഞ്ഞു ഞാൻ ഏല്ലാവരോടും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് നിഷൂക്കാന്റെ പുതിയ അസിസ്റ്റന്റ് ഡോക്ടർ നുഹ കാറിൽ വന്നിറങിയത് .....അവള് പുട്ടിയിട്ട് മുഖം ആകെ വെള്ളപാണ്ട് വന്നപ്പോലെ ആക്കി വച്ചീണ് ..... മൂപ്പത്തി സാരിയാണ് ഉടുത്തത് .....നിഷൂക്കാനെ മഴക്കാനായിട്ട് കെട്ടിയെടുത്തതാ അവൾ ...... ഞാൻ നിഷൂക്കാ അവിടെയെവിടേലും ഉണ്ടോ നോക്കി.......ഭാഗ്യം എവിടെയും കാണുന്നില്ല .... പക്ഷെ എന്റെ തോന്നലിന് വിരാമമിട്ട് നിഷൂക്ക ആ പിരാന്തത്തിന്റെ അടുത്തേക്ക് ചെന്ന് അവളെ സ്റ്റേജിലേക്ക് കൊണ്ട് പോയി ..... അവളോടൊത്ത് ഫോട്ടോ സെൽഫി.....എന്തൊക്കെ കാണണം ..... അങനെയിരിക്കുമ്പോഴാണ് എന്റെ അടുത്ത് ഒരു ചുള്ളൻ ചെക്കൻ വന്നു ഇരുന്നത് .....ഞാൻ അവനോട് പെട്ടെന്ന് കൂട്ടായി ...... അവനോട് സംസാരിച്ചു ഇരിക്കുമ്പോഴാണ് നിഷൂക്ക എന്റെ അടുത്ത് വന്ന് എന്നെ വലിച്ചോണ്ട് പോയത് ....ഞാൻ കുറെ വിടാൻ പറഞ്ഞു.....ഒപ്പം എന്നോട് സംസാരിച്ചോണ്ടിരുന്ന ചെക്കനും വിടാൻ പറഞ്ഞു.......നിഷൂക്കാന്റെ ഒറ്റ ഡയലോഗിൽ അവന്റെ വാ അടഞ്ഞു പോയി .... എന്റെ പെണ്ണിനെ എങോട്ട് കൊണ്ട് പോണംന്ന് ഞാനാണ് തീരുമാനിക്കുന്നത് .....അല്ലാതെ നീയല്ല പന്ന @#$$#######*&... ... വിട് വേദനിക്കുന്നു .....നിനക്ക് വേദനിക്കണം .....ആരാടി അവൻ ....ആര് .... നിനക്ക് നേരത്തെ വക്കാലത്ത് പറഞ്ഞവൻ.....ആരായാലും ഇങെക്കെന്താ ..... ടീ .....തല്ല് ....തല്ലി കൊല്ല്....ഒരുപാട് ദിവസായീ ഇത് സഹിക്കാൻ തുടങ്ങിയിട്ട് .....ഇങക്ക് ആ ഡോക്ടറെ കെട്ടണംന്നുണ്ടേ ഇന്നാ ഈ നിമിഷം എന്നെ തല്വാക്ക് ചെല്ലിയേര് ...... ആ.....😢😢😢..... ഇതിനടിക്കല്ലാ കൊല്ലാ വേണ്ടിയേ .... മരണംകൊണ്ടല്ലാതെ ഞാൻ നിന്നെ വിട്ട്പോവൂല മിസിസ് ഇഷാ മെഹറിൻ ...... എനിക്ക് സങ്കടത്തെ പിടിച്ചു നിർത്താനായില്ല .....ഞാൻ അവിടുന്ന് മുഖം കഴുകാനായി പൈപ്പിനടുത്തേക്ക് ഓടി .....ഓടുന്നതിനിടെ എന്റെ കയ്യ് അവിടെ ഉണ്ടായിരുന്ന ഒരു കമ്പിയിൽ തട്ടി കോറി....ബ്ലഡ് വരുന്നത് കാര്യമാക്കാതെ ഞാൻ മുഖം കഴുകാനായി ഓടി..... നിഷൂക്ക വന്നെന്നെ തടഞ്ഞു......എന്റെ കൈ പിടിച്ചു അവിടെ നിൽക്കാൻ പറഞ്ഞു.....നിഷൂക്കാന്റെ കയ്യിലൂടെ ബ്ലഡ് ഒഴുകാൻ തുടങ്ങിയപ്പോ ആണ് കൈ മുറിഞ്ഞത് നിഷൂക്ക കാണുന്നത്..... ഇഷാ ....കൈ ....എന്താ പറ്റിയത് ...ഇത്രയും ബ്ലഡ്......നിഷൂക്ക കയ്യിലെ ടവ്വലെടുത്ത് എന്റെ കൈ കെട്ടി കുടിക്കാൻ വെള്ളം കൊണ്ട് വന്നു തന്നു ..... എന്റെ ഡ്രസ്സിലാകെ ബ്ലഡായിരുന്നു .....നിഷൂക്ക എന്നെ കൊണ്ട് പോയി കാറിൽ കയറ്റി ഞാൻ ഒരു പാവ കണക്കെ ചെക്കന്റ കൂടെ പോയി .....നിഷൂക്ക കാർ വേഗത്തിൽ പായിച്ചു .... വണ്ടി നിന്നത് ഹോസ്പിറ്റലിൽ ആണ് .....അവിടുന്ന് കൈ കാണിച്ചു രണ്ടു സ്റ്റിച്ചിട്ടു .....അത് കഴിഞ്ഞു പോവുമ്പോൾ നിഷൂക്ക വണ്ടീലിരുന്ന് കണ്ണീർ വാർക്കായിരുന്നു .....എനിക്കത് വല്ലാണ്ടായി ..... തിരിച്ചു ഓഡിറ്റോറിയത്തിലേക്കന്നെ പോയി .....അവിടെയെത്തും വരെ രണ്ടാളും ഒന്നും മിണ്ടിയില്ല .....കൈക്ക് പറ്റിയതൊക്കെ ഏതാണ്ട് എല്ലാവരും അറിഞ്ഞു..... നിഷന്റെ പുതുക്കം ഇന്നും ഹിബന്റെ പുതുക്കം നാളെയും ആണ് .... നിഷനെ അവളുടെ വീട്ടിലാക്കാൻ ഞങളൊക്കെ പോയി .... തിരിച്ചു വന്നു ഞാനെന്റെ വീട്ടിലേക്ക് പോയി...നിഷൂക്ക അവരുടെ വീട്ടിലേക്കും പോയി ..... പിറ്റേന്ന് ഹിബന്റെ പുതുക്കത്തിന് ഞാൻ ലൈറ്റ് റോസ് ഗൗണായിരുന്നു ധരിച്ചത് ....നിഷൂക്ക സെയിം കളർ ഷർട്ടും പാന്റും ഇന്നാക്കി ധരിച്ച്ക്ക്ണ് .... ഞമ്മളോട് കലിപ്പിലാണേലും ഞമ്മളോട് ഇഷ്ടകുറവൊന്നൂല്ല .... ഹിബന്റെ വീട്ടിൽ എന്നെ ഭയങ്കരം കേയറിങായിരുന്നു ..... അവിടുന്ന് അന്ന് വൈകുന്നേരം ആണ് വീട്ടിലേക്ക് പോന്നത് .... വീട്ടിൽ എത്തി ഫ്രഷായി നല്ല ക്ഷീണം ഉള്ളതോണ്ട് നന്നായി കിടന്നുറങി ... പിറ്റേന്ന് ഞാൻ ഹോസ്പിറ്റലിൽ പോയി നിഷൂക്ക പഴയപ്പോലെ ആ പെണ്ണിന്റെ പുറകെ ആയിരുന്നു......എനിക്ക് മൊത്തത്തിൽ പ്രാന്തായി തുടങ്ങിയിരുന്നു.......അന്ന് രാത്രി എന്റെ ഡയറിയോട് എന്റെ സങ്കടങൾ പറഞ്ഞോണ്ടിരിക്കുമ്പോഴാണ് എന്റെ മുഖത്ത് എന്തോ വീണതും എന്റെ ബോധം മറഞ്ഞതും .....പിന്നെ എന്താ നടന്നതെന്നെനിക്കോർമയില്ല .... ഓർമ വന്നപ്പോൾ ഞാനേതോ കടപ്പുറത്തെ മണൽ പരപ്പിലായിരുന്നു ...കൂരാകൂരിരുട്ടും പോരാത്തതിന് ഒരുപാട് ജീവികളുടെ ശബ്ദവും......ഞാൻ എങ്ങനെ ഇവിടെ എത്തി .... ഞാൻ ധരിച്ചിരുന്ന എന്റെ നൈറ്റി മാറ്റി ഈ ഉടുപ്പിട്ടതാരാ ......എനിക്ക് എന്താ സംഭവിച്ചത് ...എന്നെ ആരേലും നശിപ്പിച്ചോ ....എനിക്ക് ഒരു പിടുത്തവും കിട്ടുന്നില്ല...... (തുടരും......) 👉 ഇഷയെ ആരാണ് കൊണ്ട് പോയത് ....അവളെങനെ ആ മണൽ പരപ്പിലെത്തി ..... അവളെ ആരെങ്കിലും തട്ടി കൊണ്ട് പോയതാണോ .....അവളെ ആരേലും ഉപദ്രവിച്ചോ .... 👉 എല്ലാം അടുത്ത പാർട്ടിൽ കണ്ടറിയാം ..... 👉 2 3 പാർട്ടോട് കൂടി ഈ സ്റ്റോറി തൽക്കാലത്തേക്ക് ഞാൻ അവസാനിപ്പിക്കാൻ പോവാണ് ......ഇത് കൂടുതൽ നീട്ടി കൊണ്ട് പോയാൽ നല്ല ബോറായിരിക്കും ... ഇതിന്റേതായ ഭംഗി കിട്ടണേ ഇത് കുറഞ്ഞ പാർട്ടുകൾ കൊണ്ട് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു ...... 👉 നിങളൊക്കെ നൽകുന്ന സപ്പോർട്ട് ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ അപ്പുറത്താണ് ..... എല്ലാവരോടും ഞാൻ അതിന് അതിയായി കടപ്പെട്ടിരിക്കുന്നു ..... ഇത്രയും പാർട്ടുകൾ പിന്നിട്ടപ്പോൾ എന്റെ കൂടെ കട്ടക്ക് നിന്ന എന്റെ എല്ലാ പ്രിയ വായനക്കാർക്കും ഒരായിരം ടാൻക്സ്...... 👉 ഇത് കൂടുതൽ എഴുതാൻ ഞമ്മളെകൊണ്ട് പറ്റില്ല ഞമളിപ്പോ നല്ല തിരക്കിലാണ് .... 👉 എന്റെ എൻഗേജ്മെന്റ് ആയിരുന്നു 2 ദിവസം മുന്നെ അതോണ്ട് അതിന്റെ തിരക്കിലായിരുന്നു അതോണ്ടാണ് സറ്റോറി പോസ്റ്റാൻ ലേറ്റായത് .....വരുന്ന ഏപ്രിൽ 15 തിങ്കളാഴ്ച എന്റെ നിക്കാഹ് ആണ് ഇനി ഞാനതിന്റെ തിരക്കിലായിരിക്കും അതോണ്ട് നെക്സ്റ്റ് പാർട്ട് എപ്പോ പോസ്റ്റുംന്ന് ഞമ്മക്ക് പറയാൻ കയ്യൂല ..... എല്ലാവരും സഹകരിക്കണം.....ഒപ്പം നിങ്ങളുടെ ഒക്കെ പ്രാർത്ഥനയിൽ എന്നെ കൂടെ ഉൾപ്പെടെടുത്തിയേക്കണേ ..... 👉 ഈ പാർട്ട് ഇഷ്ടപ്പെട്ടാ ലൈക്ക്.....ആന്റ് കമ്മന്റ് .....
#

📙 നോവൽ

📙 നോവൽ - - By ഇഷാ വിത്ത് കലിപ്പൻ _ Naji Rinu Part 65 - ShareChat
53.8k കണ്ടവര്‍
1 മാസം
#

📙 നോവൽ

💕ഇഷാ വിത്ത് കലിപ്പൻ 💕 part 6⃣4⃣ ✒:Naji Rinu 📚 വായനാമുറി 📚 https://sharechat.com/profile/356415 ₩₩₩₩₩₩₩₩₩₩₩₩₩₩₩₩₩₩₩₩₩₩ വീട്ടിൽ ചെന്നപ്പോൾ വാതിൽ ലോക്ക് ....കുറെ ബെല്ലടിച്ചു ആരും വന്നില്ല .....അവസാനം ഞാൻ തുറക്കട്ടെ കരുതി പൂമുഖത്തെ ചാരു കസേരിലിരുന്നു ....പെട്ടെന്നായിരുന്നു എന്റെ അടുത്തിന്ന് വലിയ ശബ്ദത്തിൽ എന്തോ പൊട്ടിയതും എന്റെ തലയിലൂടെ വർണ്ണ കടലാസുകൾ വീണതും... എന്താപ്പോ സംഭവംന്ന് കരുതി നോക്കിയപ്പോ എന്റെ വീട്ടിലെ എല്ലാവരും ഇളിച്ചു കാട്ടി നിൽക്കുന്നുണ്ട് .....പെട്ടെന്ന് നിഷ ഹാപ്പി ബർത്ത് ഡേ നിഷൂക്ക ന്നും പറഞ്ഞു എന്റെ അടുത്ത് വന്നു എന്റെ കയ്യിൽ ഒരു പൊതി വച്ചു തന്നു .....ഇങക്ക് മനസ്സിലായില്ലേ എന്റെ വീട്ടാരും എന്റെ ബർത്ത് ഡേ സർപ്പറൈസായി എനിക്ക് തന്നു ......അതിന്റെ ഒരു ഭാഗം ആണ് നിങളിപ്പോ കണ്ടത് ...എന്റെ ഇത്തൂസിന്റെ വകയും കിട്ടി ഗിഫ്റ്റ് .....പിന്നെ ഞമ്മള ഉമ്മ വന്നു ഞമ്മള കണ്ണുകൾ കെട്ടി എങോട്ടോ നടത്തിച്ചു ....കുറച്ചു കഴിഞ്ഞു കണ്ണിലെ കെട്ടയിച്ചു എന്നോട് കണ്ണു തുറക്കാൻ പറഞ്ഞു....ഞാൻ അന്തം വിട്ട് പോയി അത്രയും മനോഹരമായി എന്റെ ബർത്ത് ഡേ കേക്കും മറ്റും സെറ്റ് ചെയ്തിരിക്കുന്നു..... എന്റെ ചെറുപ്പം മുതൽ വലുപ്പം വരെയുള്ള പിക്സൊക്കെ അവിടെ ചുമരിൽ തൂക്കി ഇട്ടിരുന്നു ...ഉപ്പ എന്റെ അടുത്ത് വന്നു ഹാപ്പി ബർത്ത് ഡേ നിഷോന്ന് പറഞ്ഞു കേക്ക് മുറിക്കാൻ കത്തി കയ്യിൽ വച്ചു തന്നു ....ഞമ്മള ഫാവർ കേക്ക് ബ്ലാക്ക് ഫോറസ്റ്റ് ആയിരുന്നു.....അങനെ എല്ലാവരും ഹാപ്പി ബർത്ത് ഡേ പാടി വിഷ് ചെയ്തു ഞാൻ കേക്ക് കട്ട് ചെയ്തു ആദ്യം എന്റെ ഉമ്മാക്കും പിന്നെ ഉപ്പാക്കും എന്റെ പെങമ്മാർക്കും കൊടുത്തു .....പിന്നെ എന്റെ അളിയന്മാരും അവിടെ ഉണ്ടായിരുന്നു.....എല്ലാവരും എനിക്ക് ഗിഫ്റ്റ് തന്നു ...ഇഷക്ക് ഇവിടെ നടന്നതൊക്കെ വാട്ട്സാപ്പിക മെസ്സേജ് അയച്ചു പറഞ്ഞു......അവൾ വീഡിയോ കോൾ ചെയ്യാൻ പറ്റോന്ന് ചോദിച്ചു.....ഞാൻ ഒക്കെ പറഞ്ഞു.....അങനെ അവൾ വിളിച്ചു കുറച്ചു നേരം ഞങ്ങൾ തനിച്ച് സംസാരിച്ചു....പിന്നെ അവൾക്ക് വീട്ടിലെ എല്ലാവരെയും കാണിച്ചു കൊടുത്തു.....അതിനിടക്ക് നിഷ അവളൊട് ചോദിച്ചു ഇഷാ നീയെന്താ ഞമ്മള കാക്കൂന് ബർത്ത് ഡേ ആയിട്ട് കൊടുത്തത് ....അവൾ ആകെ ചമ്മി ന്ന് പറയാലോ ....പക്ഷെ പെണ്ണ് അവസാനം പറഞ്ഞു ഞാൻ കൊടുത്തത് ചെറുതാ...നിഷൂനെ ശരിക്കും ചെക്ക് ചെയ്താൽ എന്താ കൊടുത്തത്ന്ന് മനസ്സിലാവും ....ഒക്കെ ഞാൻ അവര്ക്ക് പറഞ്ഞു കൊടുക്കുംന്ന് പറഞ്ഞു പെണ്ണ് ഫോൺ കട്ടാക്കി....പിന്നെ നടന്നതൊക്കെ എന്റെ പെങമ്മാരോട് പറഞ്ഞു....അവര് എന്നെ കളിയാക്കി കൊന്നു ......എന്ന് കരുതി ഞമ്മള് എല്ലാം അവരോട് പറഞ്ഞിട്ടില്ലാട്ടോ ......അങനെ എല്ലാം പറയാൻ പറ്റില്ലല്ലോ....😉😉😉😉😉😉😉..... എന്തായാലും എന്റെ വീട്ടാര് ഞമ്മളോട് ഇത്ര സ്നേഹം കാണിക്കുംന്ന് ഞമ്മള് വിചാരിച്ചില്ല .... എന്തായാലും വീട്ടാരുടെ സർപ്പറൈസും ഒത്തിരി ഇഷ്ടപ്പെട്ടു .....ഇന്ന് ഞാൻ വല്ലാണ്ട് സന്തോഷിക്കുന്ന ദിവസമാണ്.....ഈ സന്തോഷം എനിക്ക് എന്നും നൽകണേയല്ലാ .....ഞാൻ എല്ലാത്തിനും പടച്ച റബ്ബിനോട് നന്ദി പറഞ്ഞു.... ഉച്ചക്ക് നല്ല ഫുഡ് ഒക്കെ ഉണ്ടായിരുന്നു.....അത് കഴിഞ്ഞു അളിയന്മാരോട് സംസാരിച്ചു ഇരുന്നു..... ............. നിഷൂക പോയപ്പോൾ എനിക്ക് ആകെ എന്തോ ....പോവുന്നില്ലാന്ന് പറഞ്ഞു ഇവിടെ ചുറ്റിപ്പറ്റി നിന്നപ്പോ ഞാൻ പോവാൻ പറഞ്ഞു പറഞ്ഞയച്ചു .... അത് വല്യ അബന്തമായി പോയിന്ന് ഇപ്പോൾ മനസ്സിലായി .....ഇപ്പോൾ വിളിച്ചാ ഫോൺ എടുക്കലുണ്ടാവില്ല ആട്ടിപായിച്ചതല്ലേ ...കലിപ്പിലാവും ....ഉപ്പ കഞ്ഞി വേണംന്ന് പറഞ്ഞപ്പോൾ ഉപ്പാക്കും ഉമ്മാക്കും കഞ്ഞി വിളമ്പി കൊടുത്തു ഞാൻ കുളിക്കാൻ പോയി . ..കുളി കഴിഞ്ഞു ഡ്രസ്സൊക്കെ മാറി കണ്ണാടിക്ക് മുന്നിൽ നിന്ന് നന്നായിട്ടൊരുങി ....എന്തിനാ ഒരുങിയത്ന്ന് നിങക്ക് വഴിയെ മനസ്സിലായിക്കോളും ....അത് കഴിഞ്ഞു അലമാര തുറന്നു സൂക്ഷിച്ചു വച്ച നിഷൂക്കാന്റെ ഷർട്ട് എടുത്തു ധരിച്ചു കുറച്ചു സെൽഫി ഒക്കെ എടുത്തു.....എന്നിട്ടത് അത് പോലെ മടക്കി അലമാരയിൽ തന്നെ വച്ചു.... ശേഷം ബെഡിലിരുന്ന് ഫോൺ എടുത്തു ഡാറ്റ ഓണാക്കിയതും ഫോണിൽ മെസ്സേജിന്റെ ചാകരയായിരുന്നു ....ഞമ്മളെ എല്ലാവർക്കും ഇത്ര കാര്യമോ .....എന്തായാലും വേണ്ടില ഞാൻ ഏതാണ്ട് മെസ്സേജ് ഒക്കെ വായിച്ചു റീപ്ലേ കൊടുത്തുകൊണ്ടിരിക്കുമ്പോഴാണ് നിഷൂക്കാന്റെ മെസ്സേജ് കണ്ടത് ......നിഷൂക്കാക്ക് വീട്ടാര് നല്ല സർപ്പറൈസ് ബർത്ത് ഡേ പാർട്ടി കൊടുത്തു ന്നൊക്കെയാണ് മെസ്സേജ് അയച്ചിരിക്കുന്നേ ....ഞാൻ അതിന് റീപ്ലേ കൊടുക്കുന്നേന് പകരം നിഷൂക്കാനെ വീഡിയോ കോൾ ചെയ്തു ....എന്റെ കോൾ പ്രതീക്ഷിച്ചപ്പോലെ നിഷൂക്ക ഫോൺ എടുത്തു....പാർട്ടിയുടെ തിരക്കിലായിരുന്ന നിഷൂക്ക എനിക്ക് വേണ്ടി റൂമിലേക്ക് കേറി എന്നിട്ട് സംസാരിച്ചു തുടങ്ങി..... രണ്ട് പേരും പറയുന്നത് ഒരുപോലെയാണ് .....അതിനിടക്ക് ഉമ്മയൊക്കെ അകത്ത് വന്നു പിന്നെ അവരും കുറെ സംസാരിച്ചു....അത് കഴിഞ്ഞു ഉപ്പ ...പിന്നെ അളിയന്മാര് രണ്ട് പേരും....അവസാനം നാത്തൂമാര് ഞമ്മളെ പിടിച്ച പിടിയാലെ പിടിച്ചു....അവർക്ക് നിഷൂക്കാക്ക് വീട്ടിൽ എന്തായിരുന്നു പരിപാടി എന്നാണ് അറിയേണ്ടത് ഞമ്മള് മെല്ലെ ഒക്കെ ഇക്കാന്റെ തലയിലിട്ട് ഞമ്മള തടി കൈച്ചിലാക്കി .....😉😉😉😉... ഫോൺ കട്ടാക്കി ഞാൻ താഴേക്ക് ചെന്നപ്പോൾ ഉച്ചക്കുള്ളതൊക്കെ ഉപ്പച്ചി പുറത്തിന്ന് കൊണ്ട് വന്നിരിക്കുന്നു ....ഇതാണ് ഇവിടുത്തെ പ്രശ്നം....ഞമ്മള് മടിയത്തിയാവ്ണത് എന്താ മനസ്സിലായില്ലേ ഉമ്മാക്ക് വയ്യാഞ്ഞ പിന്നെ ഉപ്പാ ഫുഡ് പുറത്തിന്നു കൊണ്ട് വരും പിന്നെങനെ ഞമ്മള് വല്ലതും ഉണ്ടാക്കും.....അങനെ ഉപ്പ കൊണ്ട് വന്ന കുയ്മന്തിയും അൽഫാമും ഞങ്ങൾ ഒരുമിച്ചിരുന്നു കഴിച്ചു.....കഴിച്ചു കഴിഞ്ഞു വൃത്തിയാക്കുന്ന പരിപാടി ഞമ്മള തലയിലായി .....വീട്ടില് വരുന്ന ചേച്ചീനെ ഉപ്പച്ചി ഞമ്മള മടി കാരണം വരണ്ടാന്ന് പറഞ്ഞു പറഞ്ഞു വിട്ടു ...എന്താ ചെയ്യാ പാവം ഞമ്മൾ ....ഉള്ള സമാധാനം ഇവിടുന്ന് ഒക്കെ പഠിച്ചു പോയിട്ട് വല്യ കാര്യൊന്നൂല്ല നിഷൂക്കാന്റെ വീട്ടിൽ എല്ലാത്തിനും സെർവെന്റ്സുണ്ട് .....ആ ഒറ്റ ആശ്വാസത്തിലാണ് ......പക്ഷെ ഞമ്മള കെട്യോന് ഇനി വല്ല റൂളും അവിടെ ഞമ്മള് ചെന്നാ കൊണ്ട് വരോന്നാണ് ഞമ്മള പേടി ....ഇഷാ ബി പോസിറ്റീവ് .....അങനെ അലോചനിക്കിടയിലൂടെ വൃത്തിയാക്കലൊക്കെ കഴിഞ്ഞു ഞമ്മള് റൂമിൽ ചെന്നു ..... യൂടൂബ് തുറന്നു ഓഫ് ലൈൻ വീഡിയോസ് കണ്ട്കൊണ്ടിരുന്നു ...... ....... എന്താ അറിയില്ല ഇഷനെ വല്ലാണ്ട് മിസ്സെയ്യുന്നൂ ....ഞാൻ മെല്ലേ അളിയന്മാരടുത്തിന്ന് എസ്കേപ്പായി .....റൂമിൽ ചെന്നപ്പോൾ ആ പൂതന ഹാലിയ ഉണ്ട് മുറിയിൽ ....അവള് ഞമ്മള വശീകരിക്കാനെന്നപ്പോലെ സാരിയുടുത്ത് വയറൊക്കെ കാണിച്ചു ഞമ്മള കണ്ണാടിക്കു മുന്നിൽ നിൽക്കുന്നുണ്ട് .....ഇവളിതെന്തിനുള്ള പുറപ്പാടാ ....എന്തായാലും കരുതിയിരുന്നോ നിസാമേ ....ഞാൻ എന്നോട് തന്നെ പറഞ്ഞു.....ഞാൻ വാതിൽ രണ്ട് കൊട്ട് കൊട്ടിയപ്പോ അവള് തിരിഞ്ഞു എന്നെ നോക്കി ചിരിച്ചു.....കയ്യിലുള്ള ലിപ്സിറ്റിക് മുഴുവൻ ചുണ്ടിൽ തേച്ച് പിടിപ്പിച്ചിട്ടുണ്ട് .....എന്ന് കരുതി ഈ നിസാമി ന്റെ കൺട്രോൾ പോവുന്ന് ഇങളാരും കരുതേണ്ട ....എന്റെ കൺട്രോൾ പോവും എന്റെ ഭാര്യയുടെ മുന്നിൽ മാത്രം.....മറ്റേതൊരു പെണ്ണിന് മുന്നിലും ഞാൻ അവളെ മുന്നിൽ നിൽക്കുന്ന പോലെ നിൽക്കില്ല....അവളെന്റെ അടുത്തെത്തിയതും ഞാൻ പരുക്കമായ ശബ്ദത്തിൽ ചോദിച്ചു നിനക്കെന്താ ഈ മുറിയിൽ കാര്യം.....ഈ മുറി ഞാൻ ഒരുപാടാഗ്രഹിച്ചതായിരുന്നു .....വിധിയത് എനിക്ക് അന്യമാക്കി തന്നു .....അവളതും പറഞ്ഞു എന്റെ ഷോൾഡറിൽ കൈ വച്ചതും എന്റെ കൈപടങൾ അവളുടെ മുഖത്ത് പതിഞ്ഞതും ഒരുമിച്ചായിരുന്നു .....ടീ .....ഇതുപോലെ നീ നി ന്റെ കെട്ടിയവന്റെ മുന്നിൽ പോയി നിൽക്ക് എന്നിട്ടയിഞ്ഞാട് ....പക്ഷെ ഈ നിസാമി ന്റെ മുന്നിൽ ഈ വേഷം കെട്ടൽ വേണ്ട.....എനിക്ക് സ്നേഹം തരാന് എന്റെ ഭാര്യയുണ്ട് ....എനിക്ക് ആസ്വദിക്കാനും എന്റെ മുന്നിൽ അയിഞ്ഞാടാനും എന്റെ ഭാര്യയെ മതി അവൾക്ക് മാത്രേ അതിനവകാശവുമുള്ളൂ .....ഇനി മേലാൽ നീ എന്നോട് രണ്ടു പറയിപ്പിച്ചാ എടീ പിന്നെ എനിക്കറിയാം എന്താ വേണ്ടതെന്ന് .....താഴേന്ന് ഉമ്മയൊക്കെ എന്താന്ന് ചോദിച്ചു വിളി തുടങ്ങിയപ്പോ ചുവന്നുതുടുത്ത കവിള് തടവികൊണ്ട് അവള് താഴേക്ക് ഇറങ്ങി പോയി ....ഞാൻ ഒന്നൂല്ലാന്ന് വിളിച്ചു പറഞ്ഞു എന്റെ റൂമിന്റെ ഡോർ ക്ലോസാക്കി ....ബെഡിൽ കിടന്നു എന്റെ ഉള്ളിൽ അവളോടുള്ള ദേഷ്യം ആളികത്തായിരുന്നു ......സമാധാനം കിട്ടാൻ വേണ്ടി ഇഷനെ വിളിച്ചു.....വിളിച്ചപ്പോ പൂര ബി സി.....ഓൺലൈൻ കാണിച്ചത് കണ്ട് മെസ്സേജ് അയച്ചു എവിടെ അതൊന്ന് നോക്കുന്നു കൂടിയില്ല ....ഇഷാ ഞാൻ അവസാനമായി വിളിക്കാ ഇനി നീ ഫോൺ എടുത്തില്ലേ ഇനി ഞാൻ വിളിക്കൂല .....ഞാൻ വീണ്ടും വിളിച്ചു അപ്പോഴും മുമ്പത്തെ സ്ഥിതി തന്നെ ഞാൻ ഫോൺ സോഫയിലേക്ക് ഒരേറായിരുന്നു അത് നിലത്തു വീണുടഞ്ഞോ എന്നറിയില്ല ചടപടേന്ന് ശബ്ദം കേട്ടീണ് .....പൊട്ടീണേ അത്രയും സമാധാനം ഇഷനെ ഇനി വിളിക്കണ്ടല്ലോ .....ഓളെ തിരക്കൊക്കെ കഴിയട്ടെ .....അല്ല പിന്നെ..... റൂമിൽ ഇരുന്നു ആകെ നട്ടപിരാന്ത് പിടിക്കാൻ തുടങ്ങി അവസാനം ലാപ് തുറന്നു പക്ഷെ എന്തോ അവളെ ഫേസതിൽ കണ്ടതും കലിപ്പ് കൂടി ..ഞാനതടച്ചു വച്ചു ബെഡിൽ കിടന്നു മഴങി..... ഹലോ ....ഹലോ ....നിഷൂക്കാ....ഈ വിൻഡോ ഒന്ന് തുറയക്ക്....ഇത്രയും കഷ്ടപ്പെട്ട് എന്റെ കലിപ്പനെ തണുപ്പിക്കാൻ വന്നിട്ട് ദേ ഇപ്പോൾ ഇതൊക്കെ അടച്ചിട്ടേക്കുവാ ....എടാ കലിപ്പാ വിൻഡോ ഓപ്പൺ ചെയ്യ് .....ചെയ്യില്ലേ വേണ്ട ഞാൻ വന്ന വഴി പോവാ..... ഇഷാ നീ ....ഇവിടെ....എന്താ നിങക്ക് എന്റെ വീട്ടിലേക്ക് പാത്തും പതുങിയും വരുന്നപ്പോലെ നിങളെ വീട്ടിലേക്ക് എനിക്ക് വരാൻ പാടില്ലേ ....അതല്ല ....ഈ വെളിച്ചമുള്ള നേരത്ത് നിന്നെ ആരേലും കണ്ട് കാണില്ലേ ....എന്നെ ആരും കണ്ടിട്ടില്ല പോരെ ....ദേ സംസാരിച്ചു നിൽക്കാതെ എന്നെ അകത്ത് കയറ്റ് എന്റെ ഭർത്താവേ ......ഹാ...സോറി മുത്തേ.....വാ കേറിപോര് ....അല്ല ചെക്കാ എന്താ ഇങളെ ഈ കുട്ടികുറുമ്പിന് കാരണം....ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ മാത്രം ഒക്കെ.....ടീ എന്റെ മീശയിൽ പിടിച്ചു കളിക്കല്ലേ ...അതൊരു രസല്ലേ ....രസം നി ന്റെ.....അജ്ജ ജോ ഞമ്മള സുന്ദരൻ ആകെ കലിപ്പിലാണല്ലോ .....ഈ മൂട് പെട്ടെന്ന് മാറ്റണം .... ഞാൻ ഒരു സമ്മാനം തരട്ടേ നിഷൂക്ക .....ആ താ ....നി ന്റെ അടുത്തിന്ന് എന്തും സ്വീകരിക്കും.....എന്നാൽ ആ കണ്ണൊന്നടക്ക് .....ഞാൻ പറയുന്ന വരെ തുറക്കരുത് ....ഇല്ല തുറക്കൂല പ്രോമിസ്സ് ....ഹാ...ഓകെ......ഉമ്മാ............😲😲😲😲😲😲😲😲😲😲😲....... എടാ ...നിഷോ....വാതിൽ തുറയക്ക്....എന്താ അനക്ക് പറ്റിയത് ....പടച്ചോനെ ടീ കുരുപ്പെ ഇഷാ അന്നെ ഞാൻ .....ഏ ....റബ്ബേ അവളിതെവിടെപോയി ഇത്ര പെട്ടെന്ന്.....എനിക്ക് കടി തന്ന് ആള് സ്കൂട്ടായോ ....അതോ ഒളിച്ചിരിക്കാണോ ..... ടാ...വാതിൽ തുറയക്ക് എന്തിനാ യ്യ് ആർത്ത് വിളിച്ചേ .....ഒന്നൂല്ലുമ്മാ .....ഇങള് പൊയിക്കോളി .... ഞാൻ കട്ടിലിനടിയിലും മറ്റുമായി റൂമ് മൊത്തം ഇഷനെ തപ്പി പക്ഷെ അവളെ പൊടിപോലും എവിടിം കാണാനില്ല.....വിൻഡോയിലേക്ക് നോക്കിയപ്പോൾ അതൊക്കെ ക്ലോസാണ് .....അപ്പോഴാണ് കാര്യം മനസ്സിലായേ ഇത് വരെ കണ്ടതൊക്കെയും സ്വപ്നം ആയിരുന്നുന്ന് .....പടച്ചോനെ എന്താ ഇത് ഇങനെ ഒക്കെ.....ടീ കൊഷ യ്യ് ഞമ്മള നാറ്റിച്ചേ അടങൂല്ലേ ....എന്തൊക്കെയോ പിറുപിറുത്ത് ഞമ്മള് ഞമ്മള ഫോൺ എവിടെ ന്ന് നോക്കി.....സോഫക്കടിയിൽ ഞമ്മള ഐഫോൺ പൊട്ടി പൊടിഞ്ഞു ചിതറി കിടക്കുന്നുണ്ട് ....എനിക്ക് ഇങനെ തന്നെ വേണം .....അപ്പത്തെ കലിപ്പിലെറിഞ്ഞും ചെയ്ത് ഇപ്പോ വേണ്ടായിരുന്നു തോന്നുന്നു......ഇനിയിപ്പോ ഇഷനെ എങനെ കോണ്ടാക്ട് ചെയ്യും ....പഴയഫോണൊക്കെ കൊടുത്തൊഴിച്ചു .. ഇനിയിപ്പോ .....അല്ലെ അവളെ വിളിക്കേണ്ട... അവള് കാരണം തന്നെയാണ് ഫോൺ പൊട്ടി പാളീസായത് .....എനിക്ക് കുറച്ചു വാശിയാ ....അവളൊന്നു പേടിച്ചോട്ടേ ..... .............. അതിനിടക്ക് എന്റെ ചങ്ക്സ് ഗ്രൂപ്പ് വീഡിയോ കോൾ ചെയ്തു ഞമ്മള് അതിൽ ലയിച്ചു ചേർന്നു.....അവര് വക്കുമ്പോ ഏതാണ്ട് വൈകുന്നേരം ആയി കാണും.....അപ്പോഴാണ് നിഷൂക്കാന്റെ മിസ്സ്ഡ് കോള്സും ഒരുപാട് മെസ്സേജസൊക്കെ കാണുന്നത്....ഞാൻ അപ്പോൾ തന്നെ തിരിച്ചു വിളിച്ചു പക്ഷെ ഫോൺ സ്വിച്ച് ഓഫ് ന്നാ പറയുന്നത് .....ഇതെന്താ ഇത്ര പെട്ടെന്ന് ഇങനെ .....ഫോൺ ഇവിടുന്ന് ഫുള്ള് ചാർജാക്കിയാണല്ലോ പോയത് പിന്നെന്താ .....ഞാൻ കുറെ ട്രൈ ചെയ്തു പക്ഷെ കിട്ടിയില്ല ...ഞമ്മക്കാകേ കരച്ചിൽ വന്നു....ഇനി വിളിച്ചു കിട്ടാത്തോണ്ട് കലിപ്പ് കാണിക്കാവും ....ഒരുവിധത്തിൽ മനസ്സു ശാന്തമാക്കി ഞാൻ താഴേക്ക് പോയി പൂന്തോട്ടമൊക്കെ നനച്ചു ... ഉമ്മാനോട് സംസാരിച്ചിരുന്നു ....എന്റെ മനസ്സിലപ്പോഴും അസ്വസ്ഥത ആയിരുന്നു .....എന്റെ മുഖം വല്ലാണ്ടിരിക്കുന്നത് കണ്ട് ഉമ്മ കാര്യം എന്താണെന്ന് ചോദിച്ചു....ഞാൻ ഒന്നുമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു ....പക്ഷെ ഉമ്മ വിട്ടില്ല .....അവസാനം ഉമ്മാനോട് കാര്യം പറഞ്ഞു....അപ്പോ ഉമ്മ നിഷക്ക് വിളിച്ചു നോക്കാൻ പറഞ്ഞു....അങനെ ഞാൻ നിഷനെ വിളിച്ചു....കുറേ റിംഗ് ചെയ്തപ്പോൾ അവൾ ഫോൺ എടുത്തു...ഞാൻ എല്ലാ വിശേഷങളും ചോദിച്ചു കഴിഞ്ഞു നിഷൂക്കാ വീട്ടിൽ ഉണ്ടോന്ന് ചോദിച്ചു....ഫോൺ വിളിച്ചു കിട്ടുന്നില്ലാന്നും പറഞ്ഞു.....അവൾ ഫോൺ കൊടുക്കാ എന്നോട് വെയ്റ്റ് ചെയ്യാൻ പറഞ്ഞു.....കുറച്ചു കഴിഞ്ഞു നിഷ പറഞ്ഞു നിഷൂക്ക അങാടീ പോയെന്ന് .....നിഷൂക്കാന്റെ ഫോൺ റൂമിലൊന്നുല്ലാന്നും പറഞ്ഞു.....അപ്പോ മനപൂർവം ഇടങേറാക്കാല്ലേ ശരിയാക്കി തരാം....അന്ന് പിന്നെ നിഷൂക്കാന്റെ കോൾ വന്നതേയില്ല എന്നെ വേണ്ടത്തോരെ എനിക്കും വേണ്ട....എന്ന് മനസ്സിനോട് പറഞ്ഞു ഞമ്മള് ഞമ്മളേതായ പണിയിൽ മുഴുകി.....നാളെ മുതൽ ഹോസ്പിറ്റലിൽ പോണം .....ഞാൻ അതിന് വേണ്ടി എല്ലാം തയ്യാറാക്കി വച്ചു കിടന്നു ....കിടന്നിട്ട് ഉറക്കം വന്നില്ല ....വരാഞ്ഞപ്പോ എന്റെ സങ്കടം ഞാൻ എന്റെ ഡയറിയിൽ എഴുതി തീർത്തു.....അതിന്മേൽ കിടന്ന് എപ്പോഴോ ഉറങ്ങി പോയി ... പിറ്റേന്ന് നേരത്തെ എഴുന്നേറ്റു പണികളൊക്കെ ചെയ്തു പോവാൻ റെഡിയായി ഉമ്മാക്ക് ഒരു മുത്തം ഒക്കെ കൊടുത്ത് വണ്ടിയുടെ കീ എടുക്കുമ്പോഴാണ് പുറത്തിന്ന് ഒരു ബുള്ളറ്റിന്റെ ശബ്ദവും ഹോണടിയും കേട്ടത് ....ബുള്ളറ്റ് ഞമ്മള വീക്ക്നസായോണ്ട് ഞമ്മള് പുറത്തേക്കു നടന്നു .... .............. വീട്ടിൽ ഇരുന്നിട്ട് ഇനി വല്യ കാര്യൊന്നൂല്ല കാരണം കയ്യിൽ ഫോണില്ല... ഇനിയിപ്പോ അങാടീക്ക് ഇറങാ കരുതിയാ ഫ്രണ്ട്സൊക്കെ ട്രിപ്പിലുമാണ് ...ഇതിപ്പോ ഹലാക്കിലെ അവിലും കഞ്ഞി ആയീണ് ഞമ്മള അവസ്ഥ.....അവസാനം ഒന്നു ശാന്തമാവാൻ ബീച്ചിലേക്ക് പോവാന്ന് കരുതി ഞമ്മള് ആക്ടീവ എടുത്തു നേരെ ബീച്ചിലോട്ട് വിട്ടു ....അവിടെ ചെന്ന് കാറ്റും കൊണ്ടിരിക്കാൻ നല്ല സുഖമുണ്ട് എന്റെ ദേഷ്യമൊക്കെ ശാന്തമാവുപോലെ തോന്നി....കുറെ കപ്പിൾസ് കൈകോർത്ത് എനിക്ക് മുന്നിലൂടെ നടന്നു പോകുന്നത് കണ്ടപ്പോൾ ഇഷനെ കൂടെ കൂട്ടിയിരുന്നേ അതുപോലെ ഞങ്ങൾക്കും നടക്കാമായിരുന്നെന്ന് തോന്നി.....അങനെ ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് ഒരു പർദ്ദ കാരി പെൺകുട്ടി എന്റെ ചുമലിൽ കൈവച്ചേ മാശേ എന്നു വിളിച്ചത് ....എന്നോട് നല്ല അടുപ്പം ഉള്ളപോലെയാണ് അവൾ വിളിച്ചത് .....അവൾ ഹിജാബ് ധരിച്ചോണ്ട് കണ്ണുകൾ മാത്രം ആയിരുന്നു കാണുന്നുണ്ടായിരുന്നത് .....എന്തായാലും കിടിലൻ ഉമ്മച്ചികുട്ടി......അവളുടെ വെള്ളാരം കണ്ണുകൾ സുറുമായാൽ നല്ല ഭംഗിയുണ്ടായിരുന്നു കാണാൻ.....എന്തോ ഒരു ആകർക്ഷണം എനിക്ക് തോന്നി.....അവള് വീണ്ടും ചോദിച്ചു മാഷിന് വിരോധമില്ലെങ്കിൽ മാഷിന്റെ അടുത്ത് ഞാൻ ഇരുന്നോട്ടേ .... ഓ ...ഓഫ്കോസ്..... അങനെ ഞാൻ അങോട്ട് സംസാരിച്ചു തുടങ്ങുന്നേന് മുന്നെ അവൾ അവളെ കുറിച്ചു എല്ലാം എന്നോട് പറഞ്ഞു...അവൾ കൊമ്പത്തെ ടീമാണ് ഷഹനാ എന്നാണ് പേര് പേരു പോലെ അവളും സുന്ദരിയായിരിക്കും .....അങനെ പറയാൻ കാരണം ഇതുവരെ അവൾ ഹിജാബുയർത്തിയിട്ടില്ല .....പിന്നെ വീട്ടിൽ ന്ന് എന്തോ പ്രശ്നത്തിന് വാപ്പാനോട് തെറ്റി പോന്നതാണെന്ന് പറഞ്ഞു.....നെഴ്സിങ് കഴിഞ്ഞു ട്രെയിനിങിന് കേറാൻ നിൽക്കാണെന്നു പറഞ്ഞു......അവളുടെ ഒരു വിധം ഡീറ്റേൽസൊക്കെ പറഞ്ഞു കഴിഞ്ഞു അവൾ ഹിജാബുയർത്തി ഞാൻ ഊഹിച്ചപ്പോലെ അടിപൊളി മൊഞ്ചത്തിയായിരുന്നു അവൾ .....അല്ലാ ഈ കാഴ്ച എങാനും എന്റെ ഭാര്യ കണ്ടാൽ അവൾ ഞങ്ങളെ രണ്ട് പേരെയും കൊന്ന് അവളും ചാവും...... അവസാനം അവൾ എന്റെ ഡീറ്റേൽസ് ചോദിച്ചു....ഞാൻ മാരീഡ് ആണെന്ന വിവരം ഒഴികെ ബാക്കി ഒക്കെ പറഞ്ഞു......ഞാൻ ഡോക്ടർ ആണെന്ന് അറിഞ്ഞപ്പോ അവൾ എന്നോട് ഒന്നൂടെ അടുത്തിരുന്നു .....ഇവളുടെ പോക്ക് പ്രൊപ്പോസിലേക്കാണെന്ന് മനസ്സിലാക്കാൻ എനിക്ക് പറ്റിയില്ല.....അവസാനം അവൾ ചോദിച്ചു വിൽ യു മാരീഡ് മി ന്ന് .....ഞാൻ നോ എന്ന് ചിരിച്ചോണ്ട് പറഞ്ഞു.... അപ്പോൾ അവൾ പ്രതീക്ഷയോടെ ചോദിച്ചു എനിക്ക് എന്താ കുറവ് ന്ന് ....ഞാൻ പറഞ്ഞു തനിക്ക് ഒരു കുറവുല്ല നീ വെരി ബ്യൂട്ടിഫുൾ ലേഡി ആണ് .....പക്ഷെ എന്റെ സ്നേഹം ഒരാൾക്കേ ഞാൻ കൊടുക്കു .... ആരാണവൾ ..... മൈ വൈഫ്..... വാട്ട് .....അപ്പോ ഇങള് മാരീഡ് ആണോ ....യെസ്....ആം മാരീഡ്.....വൈഫും ഡോക്ടർ ആണ് പേര് ഇഷാ മെഹറിൻ......നിന്നോട് ആദ്യേ ഞാൻ എന്നെ കുറിച്ചു പറയാനൊരുങിയതാ പക്ഷെ നീ അതിനെനിക്ക് സമയം തന്നില്ല ....അയാം റിയലി സോറി......നിനക്ക് എന്നെക്കാളും സുമുഖനും സുന്ദരനുമായ ഒരു ഭർത്താവിനെ കിട്ടും..... അത് നിങളെ പോലെയാവില്ലല്ലോ ..... ഇനിയിപ്പോ പറഞ്ഞിട്ട് കാര്യല്ലല്ലോ ... ഞാൻ ഒന്നും ആലോചിക്കാതെ മനസ്സിൽ നിങളെ കുടിയിരുത്തിപോയി ......എന്റെ മിസ്റ്റേക്കാ ഞാനാ സോറി പറയേണ്ടത് .....അപ്പോ മാഷേ എവിടേലും വച്ചു കാണാം....ബായ്...ഓകെ ബായ്..... ഇതാണ് പെണ്ണിങളെ കുഴപ്പം മുന്നും പിന്നും നോക്കാതെ അങ് ചാടി വീഴും ...അതിനൊക്കെ പാവം ഞമ്മള പോലെയുള്ളവർ ഇരയാവും ചെയ്യും .....പിന്നെ എനിക്ക് എന്തോ അവിടെ നിൽക്കാൻ തോന്നിയില്ല ....ഞാൻ വണ്ടി വീട്ടിൽ ക്ക് വിട്ടു....വീട്ടിൽ ചെന്നപ്പോ നിഷ ഉണ്ട് പൂമുഖത്ത് മുഖം വീർപ്പിച്ചിരിക്കുന്നൂ .....എന്താ ഈ ഇരുപ്പിന്റെ കാരണമെന്നന്യേഷിക്കാൻ ചെന്ന എനിക്ക് നല്ല മുട്ടൻ ചീത്ത കേൾക്കേണ്ടി വന്നു...എന്തിനാന്നല്ലേ ഫോൺ സ്വിച്ച് ഓഫ് ആക്കി വച്ചു എന്നും പറഞ്ഞു.....അവസാനം ഫോൺ നിലത്തു വീണു പൊട്ടി കേടുവന്നതാന്ന് പറഞ്ഞു .... അപ്പോൾ ആണ് അവളൊന്നടങിയത് ....ഇഷാ വിളിച്ചിരുന്നു എന്തേലും പ്രശ്നം ഉണ്ടോ ചോദിച്ചു ഫോൺ എടുക്കാത്തോണ്ട് .....എനിക്ക് ഫോൺ തന്നു വിളിച്ചു നോക്കാൻ പറഞ്ഞു.....ഞാൻ നിഷനോട് മെസ്സേജ് അയച്ചു പറയാൻ പറഞ്ഞു എന്റെ റൂമിലേക്ക് നടന്നു.... നിഷ എന്തൊക്കെയോ വിളിച്ചു കൂവുന്നുണ്ടായിരുന്നു ഞാൻ അത് കാര്യമാക്കിയില്ല ... റൂമിൽ ചെന്ന് ഫ്രഷായി നിസ്കരിച്ചു പടച്ചോനോട് എന്റെ പെണ്ണിനും വീട്ടാർക്കും എനിക്കും ഒക്കെ വേണ്ടി പ്രാർത്ഥിച്ചു ..... അത് കഴിഞ്ഞു കുറച്ചു നേരം ക്വുർആൻ പാരായണം ചെയ്തു .....അത് കഴിഞ്ഞു ചുമ്മാ കിടന്നപ്പോഴാണ് ഇഷാ പോരുമ്പോൾ തന്ന ഗിഫ്റ്റ് ഓർമായത് അത് ഞമ്മള ബുള്ളറ്റിമ്മേ തന്നെ വച്ചതായിരുന്നു ....താഴേക്ക് ചെന്ന് ആരും കാണാതെ അത് റൂമിൽ കൊണ്ട് വന്നു ഡോർ ലോക്കാക്കി ബെഡിൽ ഇരുന്നു ആ ഗിഫ്റ്റ് പൊട്ടിച്ചു ......അതൊരു ആൽബം ആയിരുന്നു......അതിന്റെ പുറം ചട്ടയിൽ ഞങ്ങൾ രണ്ട് പേരും ഡോക്ടർ വേഷത്തിൽ നിൽക്കുന്ന ഫോട്ടോ ഉണ്ട്.....അതിൽ ഗോൾഡ് കളറിൽ 💖 ഇഷാ വിത്ത് കലിപ്പൻ 💖 എന്നെഴുതിരിക്കുന്നു ..... അതിൽ ഫസ്റ്റ് പേജ് മറിച്ചതും ഞാനാകെ ചിരിച്ചു എന്താന്നല്ലേ എന്റെയും അവളുടെയും ചെറുപ്പത്തിലെ ഫോട്ടോ ചേർത്ത് ഒട്ടിച്ച് വച്ചിരിക്കുന്നു.....ഓരോ പേജിലും ഞങളുടെ പല പ്രായത്തിലെ ഫോട്ടോസ് ആണ് .....കുറെ മറിച്ചപ്പോ ഒരു പേജിൽ ഞങ്ങൾ ആദ്യമായി അൺഎക്സ്പെക്ട്ഡായി എടുത്ത പിക്ക് അതെനിക്ക് വല്ലാണ്ട് ഇഷ്ടായി പേടിച്ച് കണ്ണുകൾ മുറുക്കിയടച്ച അവളെ താങി പിടിച്ചു അവളുടെ മിഴികളിലേക്ക് ഞാൻ നോക്കി നിൽക്കുന്ന പിക്ക്....ഇപ്പോ എനിക്ക് അവളോട് ദേഷ്യം ഒന്നൂല്ലാട്ടോ അതൊക്കെ ഞാൻ ബീച്ചിൽ വച്ചു കളഞ്ഞു....പിന്നെ ഫുള്ള് അവളെന്നെ വരച്ചതാണ് .... ഒക്കെ ഒറിജിനാലിറ്റി ഫീൽ ചെയ്യുന്നതായിരുന്നു ....വെറുതെതല്ല പെണ്ണ് ആരെയും കാണിക്കരുതെന്ന് പറഞ്ഞത് ....എന്തായാലും ഇവളുടെ ഈ ഗിഫ്റ്റ് എനിക്ക് ഒത്തിരി ഇഷ്ടായി ....ഞാൻ അത് ഭദ്രമായി എന്റെ ഷെൽഫിൽ വച്ചു പൂട്ടി.....ഉമ്മ ഫുഡ് കഴിക്കാൻ വിളിച്ചപ്പോൾ കഴിക്കാനായി ചെന്നു .....കഴിക്കാനെല്ലാവരും ഇരുന്നു....ഞാൻ കഴിച്ചു തുടങ്ങിയപ്പോ എന്റെ അടുത്ത് വന്നു ഹാലിയ ഇരുന്നു കേറിലേ കലിപ്പ് ...ഞാൻ കഴിക്കുന്നത് നിർത്തി കൈ കഴുകാൻ പോയി .....ഉപ്പ കഴിക്കായിട്ട് എന്തൊക്കെയോ പറയുന്നുണ്ട് .....എനിക്ക് വേണ്ടായിട്ടാന്ന് പറഞ്ഞു.....ഞാൻ റൂമിൽ ചെന്ന് വാതിലടക്കാനൊരുങിയപ്പോ ഇത്തൂസ് ഹിബ വാതിൽ തള്ളി തുറന്നു അകത്ത് കേറി ...എന്നോട് ലോക്കാക്കാൻ പറഞ്ഞു....ഞാൻ ഇത്താനോട് എന്താ കാര്യം ന്ന് ചോദിച്ചു .....ഇത്ത എന്നോട് ദേഷ്യത്തോടെ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല പക്ഷെ ഇന്ന് ഈ നിമിഷം അങനെയാണ് ഇത്ത സംസാരിച്ചത് ... എടാ നിഷോ....എന്താ നി ന്റെ ശരിക്കുള്ള പ്രശ്നം....നിഷ പറഞ്ഞു ഫോൺ കേടായെന്ന് ....ഫോൺ കേടായതല്ലന്ന് എനിക്ക് നന്നായറിയാം ..നി ന്റെ വാശി കാരണം കേടയതാണ്......ഇഷനോട് എന്താ നിനക്ക് പ്രശ്നം ... എനിക്ക് ഒരു പ്രശ്നം ഇല്ല .....എന്റെ ഫോൺ കേടയാതോണ്ടാ ഞാൻ വിളിക്കാതെ ....എന്നാൽ എന്റെ ഫോൺ ഇന്നാ വിളിച്ചു നോക്ക്....അതിന്റെ ആവശ്യല്ല ഞാനവളോട് നേരിട്ട് പറഞ്ഞോളാ ....ഇന്നവിടുന്ന് പോന്നിട്ടല്ലെയുള്ളൂ അപ്പോഴത്തേക്കും അവൾക്ക് എന്നെ കാണാൻ പറ്റാണ്ടായോ ....ടാ....ഇനി നീ മിണ്ടിയാ നിനക്ക് ഞാൻ ഒന്നങട് തരും ....എന്തോ പ്രശ്നം ഇല്ലാതെ നീ ഇങനെ പറയില്ല ....പറ ....എന്താ ശരിക്കും പ്രശ്നം......പുന്നാര ഇത്തൂസെ കുറച്ചു സമാധാനം തരോ .....ഓ ...നിനക്ക് സമാധാനം വേണം ...ഓകെ നീ എന്താന്ന് വച്ചാ ആവ് ...ഞാൻ പോവാ.... എങനെ ഇപ്പോൾ ഞാൻ നടന്നതൊക്കെ അവളോട് പറയാ.. .പറഞ്ഞാ തന്നെ അവളെന്നെ നിർത്തി പൊരിക്കില്ലേ ....തൽക്കാലം ഞമ്മള് നാളെ ഇഷനെ കൂട്ടാൻ അവളുടെ വീട്ടിലേക്ക് പോവുന്നു ....ഈ തീരുമാനം എടുത്തു ഞാൻ ഉറങ്ങി ...പിറ്റേന്ന് ജോഗിങ് ഒക്കെ കഴിഞ്ഞു ഞാൻ ഫ്രഷായി പ്രാതലൊക്കെ കഴിച്ചു ഞമ്മള ബുള്ളറ്റ് സ്റ്റാർട്ടാക്കി .....ഉപ്പ വന്നു തടസ്സം നിന്നു . എങോട്ടാ പോണത് ന്ന് ചോദിച്ചു....ഞാൻ ഹോസ്പിറ്റലിലേക്ക് എന്നു പറഞ്ഞപ്പോൾ ഉപ്പ പോവണ്ടാന്ന് പറഞ്ഞു....ഞാൻ അതു കാര്യമാക്കാതെ വണ്ടി ഇഷന്റെ വീട്ടിൽ ക്ക് വിട്ടു ....അവിടെ എത്തി ഹോണടിച്ചപ്പോ പെണ്ണ് ചുവന്ന ചുരിദാർ ഒക്കെ ധരിച്ചു അതെലേക്ക് ബ്ലാക്ക് ആന്റ് റെഡ് കോമ്പിനേഷൻ ഷാൾ സ്കാഫ് ചെയ്ത് മൊഞ്ചത്തിയായി പുറത്തേക്ക് വന്നു.....അവളുടെ കടും കാപ്പി മിഴികളാണ് ഞമ്മള വീക്ക്നസ് .....അതവൾ സുറമയാൽ ഭംഗിയാക്കീട്ടുണ്ട് ... അവൾ എന്റെ അടുത്ത് നടന്നു വന്നു എന്നെ ഹലോ മിസ്റ്റർ എന്നു വിളിച്ചപ്പോഴാണ് ഞാൻ ബോധത്തിലേക്ക് വന്നത് .....ഇതുവരെ അവളുടെ മൊഞ്ചിൽ ലയിച്ചിരിക്കായിരുന്നു ...... ഹലോ മിസ്റ്റർ ....നിങളോടാണ് .... ഹാ പറ മാഡം ഞാൻ കേൾക്കാൻ റെഡിയാണ്... തന്റെ വണ്ടിയൊന്ന് അവിടുന്ന് മാറ്റി വക്കോ എനിക്ക് എന്റെ വണ്ടി കൊണ്ട് പോവാനായിരുന്നു ....മാഡം എങോട്ടാണാവോ പോവുന്നത് ....അതറിഞ്ഞിട്ട് നിങക്കെന്താ .... ഓ ...ഹോ ....ഹോസ്പിറ്റലിലേക്കാണേ ഞാനും അങോട്ടേക്കാണ് ഞാൻ ഡ്രോപ്പ് ചെയ്യാം ....തൽക്കാലം നിങളെ സഹായം എനിക്ക് വേണ്ട..... ആള് കട്ട കലിപ്പിലാണ് എന്തേലും ചെയ്തില്ലേ മിക്കവാറും എനിക്ക് ഡിവോസ് നോട്ടീസ് കിട്ടും....ആള് വണ്ടി സ്റ്റാർട്ടാക്കുന്നുണ്ട് .....നിങള് കണ്ടോ ഇനിയാണ് രസം..... ഞമ്മള് അവളുടെ വണ്ടിയുടെ കീയങട് ഊരാൻ പോവാ ....അവളെ കൊണ്ട് പോവാനാ ഞാനിപ്പോ ഇങോട്ട് വന്നേ എന്നിട്ടവളങനെ ഒറ്റക്ക് പോവാൻ പറ്റോ .... ദേ...മിസ്റ്റർ.....ആ കീ ഇങു തരാനാ പറഞ്ഞേ .....വന്നു വണ്ടി കേറ് ....എനിക്ക് നിങളെ ലിഫ്റ്റ് വേണ്ടന്നല്ലേ മലയാളത്തിൽ പറഞ്ഞത് ....ആണോ .... അങനെ ആണ്ല്ലേ .... ദേ....കലിപ്പാ എന്നെ താഴേ ഇറക്ക്...... ആ ...കടിക്കല്ലേ മൂദേവി ... അതാണ് താഴേക്ക് ഇറക്കാൻ പറഞ്ഞത് ...ഇല്ല മോളേ ....നിന്നെ ഞമ്മള വണ്ടിയിൽ ഞമ്മളിരുത്തും .. നീയെന്റ വണ്ടിയിൽ എന്റെ കൂടെ പോരേം ചെയ്യും .... ടീ ....ഇഷാ മെഹറിൻ.....കേറെടി വണ്ടിമ്മേ ... കേറി....വണ്ടി എടുക്ക്.... ഹാ അങനെ മര്യാദിക്ക് പറയുന്നതങട് കേക്ക്..... ടീ .... എന്താ കോന്താ.... ഇക്കാന്ന് വിളിയെടീ മൂദേവി....ഓ ഇങക്ക് എന്തും വിളിക്കാമെങ്കിൽ എനിക്കും വിളിക്കാലോ .... ഞാൻ വിളിക്കുന്നപ്പോലെയല്ല നീ വിളിക്കുന്നത്....ആണോ ....അല്ല ഇങളിതെങോട്ടാ പിരാന്താ പോണത്... എവിടേക്കായാലും അവിടെ എത്തുമ്പോൾ അറിയാം എങോട്ടാന്ന് ട്ടോ ...ഓ ... പാവം കലിപ്പിലാണ് .... അവളെ കലിപ്പാക്കാൻ നല്ല രസാണ് ....ഞങളിപ്പോ മുന്നാറിലേക്ക് ഒരു കുഞ്ഞു റൈഡിന് പോവാണ് ...അവള് ഹോസ്പിറ്റലിലേക്കാണ് ഇറങ്ങിയത് പക്ഷെ ഞമ്മള് അവളെ അങോട്ട് കൊണ്ട് പോവാൻ ആഗ്രഹിക്കുന്നില്ല.... എന്തായാലും പെണ്ണിന്റെ കലിപ്പ് മാറ്റണേ ഇതേ നടക്കൂ .... അങനെ പോയി കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങൾ ട്രാഫിക് ജാമിൽ പെട്ടെത് ....അവള് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു ഞാനത് കാര്യമാക്കിയില്ല ....അങനെ നിൽക്കുമ്പോഴാണ് ഇന്നലെ ബീച്ചിൽ ന്ന് കണ്ട ആ ഷഹന എന്ന പെൺകുട്ടി എന്നെ കാണുന്നതും സീബ്രാ ലൈൻ കടന്നു ഞങളുടെ അടുത്തേക്ക് വന്നതും.....അവളുടെ ഇളിച്ചു കാട്ടി വരവ് കണ്ട് ഞമ്മള പെണ്ണും പിള്ള ന്റെ നഖം ഞമ്മള പുറത്തു ആഴ്ന്നിറങാൻ തുടങ്ങി..... (തുടരും....... ) 👉 ഈ പാർട്ട് എത്രത്തോളം നന്നായെന്നറിയില്ലാ ... വായിച്ചു കഴിഞ്ഞു ഇഷ്ടപ്പെട്ടാലും പാർട്ട് ബോറായി തോന്നിയിട്ടുണ്ടേലും അഭിപ്രായം കമന്റ് ചെയ്യുക ..... ഇഷ്ട്ടപ്പെട്ടാ മറക്കാതെ ലൈക്ക് ചെയ്യുക ....
62.8k കണ്ടവര്‍
1 മാസം
#

📙 നോവൽ

.💖 ഇഷാ വിത്ത് കലിപ്പൻ 💖 part 6⃣3⃣ ✒:Naji Rinu 📚 വായനാമുറി 📚 📚📚 📚 📚 https://sharechat.com/profile/356415 ############################### സമയം 11.45 ആയി കാണും ഞാൻ ബാൽക്കണിയിൽ ചെന്നിരുന്ന് എനിക്ക് ആകെ കരച്ചിൽ വന്നു ....ഞാൻ ഉച്ചക്ക് വിളിച്ചതിന് ശേഷം നിഷൂക്കാന്റെ ഫോണ് സ്വിച്ച് ഓഫ് ആയിരുന്നു....അതോണ്ട് വരോ എന്നൊന്നും അറീല്ല ....ഞാൻ നിലാവിനെ നോക്കി കണ്ണീർ വാർത്തപ്പോയാണ് എന്റെ കണ്ണുകൾ ആരോ പൊത്തിയത്.... ഞാൻ കൈകളെ തട്ടി മാറ്റി ആർത്ത് വിളിക്കാൻ ഒരുങി പക്ഷെ പേടി കാരണം തൊണ്ട കുയ്യീന്ന് വാക്കുകൾ വന്നില്ല .... ഇഷാ .. ..... ഹു ആർ യൂ ....ശബ്ദം ഇടറികൊണ്ട് ഞാൻ ചോദിച്ചു...... ടീ ....കോപ്പേ എന്നോട് നട്ടപ്പാതിരക്ക് വരാൻ പറഞ്ഞു ഇപ്പോ ഹു ആർ യൂ ന്നോ ..... ഇങള് ഇവിടേ.....ഗോവയിലാണെന്ന് പറഞ്ഞു ഇപ്പോൾ എന്റെ കുൺമുന്നിൽ .....സത്യം പറ എന്നെ പറ്റിക്കാൻ വന്ന ആരോ അല്ലെ നിങ്ങൾ..... ടീ ഇഷാ......ഇത് ഞാൻ തന്നെ ആണ് നി ന്റെ മാപ്പിള നിസാം ...... അവിടെ നിക്ക് എന്നിട്ട് ന്റെ മുഖത്തോട്ടൊന്ന് നോക്ക്.... എന്നാലും ഇങള് ......ഇവിടെ..... ടി ബ..ബ്ബ .അടിക്കണ്ട .....എനിക്ക് എന്റെ പെണ്ണിനേക്കാൾ വലുതല്ല ഒന്നും.......അത് നീ ആദ്യേ മനസ്സിലാക്കിയിരുന്നേ ഇങനെ നിരാശ പെടില്ലായിരുന്നു .... നീ വരാൻ പറഞ്ഞാൽ ഏത് കോണിലാണേലും വഴിയുണ്ടാക്കി ഞാൻ വരും .....ടീ മെല്ലെ മുറുക്ക് എനിക്ക് ശ്വാസം കിട്ടുന്നില്ല ...... ........................ ഞമ്മളെ പെണ്ണിനെ ഹോസ്പിറ്റലിൽ ചെന്ന് ഞമ്മള് നന്നായി സുശ്രൂഷിച്ചു .....3 ദിവസം കഴിഞ്ഞു അവൾ ഡിസ്ചാർജായി വീട്ടിലെത്തി....അവളെ കൊണ്ടാക്കാൻ ഞാനും പോയിരുന്നു.....എനിക്ക് അർജന്റ് കോൾ വന്നു ഞാൻ പെട്ടെന്ന് എന്റെ വീട്ടിലേക്ക് തന്നെ പോയി .... ഗോവ ട്രിപ്പ് കുറച്ചു നേരത്തെ ആക്കി....സോ അതിന് വേണ്ടി പർച്ചേസിങിന് പോവാൻ ഫ്രണ്ട്സ് വീട്ടിൽ ഞമ്മള കാത്തിരിക്കുന്നുണ്ടായിരുന്നു.......ഞമ്മളതിനിടക്ക് പെണ്ണിനോട് പോവാൻ സമ്മതം ചോദിച്ചു.....പെണ്ണ് പോവേണ്ടെന്ന് പറഞ്ഞു.....അവൾക്ക് എന്നെ കാണാണ്ട് നിൽക്കാൻ കഴിയില്ല ന്ന് .....ഞാൻ അവളോട് താഴ്മയോടെ ചോദിച്ചിട്ടും പെണ്ണ് സമ്മതിച്ചില്ല....അവസാനം ഞാൻ ഫോൺ ഓഫാക്കി... .......പിന്നെ ഒക്കെ പെട്ടെന്ന് ആയിരുന്നു.....അങനെ രാത്രി 8 മണിക്ക് ഗോവ ട്രിപ്പ് ആരംഭിച്ചു....... അവളെ പൊരുത്തമില്ലാതെ പോവുന്നെതെന്നുള്ളോണ്ട് മനസ്സിൽ വല്ലാത്തൊരു അലട്ടലായിരുന്നു ....ഫ്രണ്ട്സിന്റെ കൂടെ എൻജോയ് ആയപ്പോൾ അതൊക്കെ പാടെ മറന്നു .....ഞാൻ അവിടെ എത്തി റൂമിൽ കയറി പെണ്ണിന് കുറെ സെൽഫി അയച്ചു കൊടുത്തു ......ആള് നല്ല കട്ട കലിപ്പിലാ ....ഒന്നിനും റെസ്പോണ്ട് തന്നില്ല ....പക്ഷെ വിട്ടതൊക്കെ അവൾ അപ്പക്കപ്പോ കാണുന്നുണ്ട്.... മാത്രല്ല വിളിച്ചാലും എന്തേലും പറഞ്ഞു ഫോൺ വെക്കും..... ...ട്രിപ്പ് കഴിഞ്ഞു ചെന്നിട്ട് വേണം അവളെ മെരുക്കിയെടുക്കാൻ ....ട്രിപ്പ് ന്റെ 3 ആമത്തെ ദിവസം ഞാൻ ഗോവയിലെ ഒരു പാർക്കിൽ ഫ്രണ്ട്സിനോത്ത് ടൈം സ്പെന്റ് ചെയ്യുമ്പോഴാണ് മെസ്സേജ് നോട്ടിഫിക്കേഷൻ വന്നത് .....നോക്കിയപ്പോൾ വാട്ട്സാപ്പിൽ ഞമ്മള കെട്യോള മെസ്സേജ് ആണ് ....നാളെ രാത്രി അവളുടെ അടുത്തേക്ക് വരാൻ പറഞ്ഞാണ് മെസ്സേജ്.....എന്തിനാ ഏതാ എന്നൊന്നൂല്ല ....വന്നില്ലേ ഇനി ഇഷനെ കുറിച്ച് ഞമ്മളലാലോചിക്കണ്ടാന്ന് ..... പെണ്ണ് ഇത്തിരി സീരിയസ്സാ....സാരല്ല .....ഇസ്ഹാഖ് ഫോട്ടോ എടുക്കാൻ വിളിച്ചതോണ്ട് അതിന് നല്ലൊരു റീപ്ലേ കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല .....പിന്നെ റൂമിൽ ചെന്നപ്പോൾ രാത്രി 12 മണി ....അപ്പോ നോക്കിയപ്പോൾ ഫോണ് ചാർജ് കഴിഞ്ഞു ഓഫായിക്ക്ണ് ....ഇനിയിപ്പോ അവക്ക് ഞമ്മള് സർപ്രൈസ് കൊടുക്കേണ്ടി വരും.....എനിക്ക് എന്തോ സർപ്പറൈസ് പെണ്ണൊരുക്കുന്നുണ്ട് അതിനാണ് വരാൻ പറഞ്ഞത് .....ഞമ്മള് പിന്നെ ഒന്നും നോക്കീല്ല ബസ്സ് ടിക്കറ്റ് ബുക്ക് ചെയ്ത് ഫ്രണ്ട്സിനോട് നാട്ടിലേക്ക് പോവാന്ന് പറഞ്ഞു....പക്ഷെ അവരെന്ത് വന്നാലും ശരി 7 ഡേ ട്രിപ്പ് ഉണ്ടേൽ ആ 7 ദിവസവും അടിച്ചു പൊളിക്കാൻ ഞാൻ ഇവിടെ വേണംന്ന് ....അവര് എന്നെ വിടുന്ന പ്രശ്നം ഇല്ലാന്ന് ....ഞമ്മളാകെ പെട്ട് ... ഫ്രണ്ട്സിനെ പറഞ്ഞു മനസ്സിലാക്കാം പക്ഷെ ഞമ്മള കെട്യൊളെ എന്ത് പറഞ്ഞു മനസ്സിലാക്കിയാലും ശരി പെണ്ണിന് തലേ കേറൂല .....ആള് വല്ല കടും കയ്യും ചെയ്താ ....അതോണ്ടാണ് ഞമ്മള് ഇപ്പോൾ പോവാന്ന് വച്ചത് .....അവസാനം ഫ്രണ്ട്സിനെ ഒരുവിധത്തിൽ മയക്കിയെടുത്തു ഞാൻ നാട്ടിലേക്ക് തിരിച്ചു.....പിറ്റേന്ന് വൈകുന്നേരം ആണ് ഞാൻ വീട്ടിൽ എത്തുന്നത് .....വീട്ടിൽ ചെന്നപ്പോ അല്ലേ രസം ഞമള് ട്രിപ്പ് പോയപ്പോൾ ഞമ്മള വീട്ടാര് ഞമ്മള കൊണ്ടോവാതെ ഊട്ടി , മൈസൂർ ട്രിപ്പ് പോയിക്ക്ണ് ..... ഞാൻ വീട്ടിൽ ചെന്നപ്പോൾ വീട്ടിൽ സെക്ക്യൂരിറ്റി മാത്രേ ഉള്ളൂ ... അയാളാണ് അവര് പോയതൊക്കെ പറഞ്ഞത് ....അകത്ത് കടക്കണേൽ വാതിൽ തുറക്കണം പക്ഷെ കീ എവിടെ എന്നറിയില്ല ....സെക്യൂരിറ്റിനെ ഏൽപ്പിച്ചിട്ടില്ലാന്ന് പറഞ്ഞു.....അവസാനം ഉപ്പാക്ക് വിളിച്ചപ്പോൾ കീ അവരുടെ കയ്യിൽ ആണെന്ന്....കാരണം ഞമ്മള് 7 ദിവസത്തെ ട്രിപ്പിന് പോയതല്ലേ.... അതോണ്ട് കൊണ്ട് പോയതാണ് ...ഇതിപ്പോ ഞാൻ നേരത്തെ വരും എന്ന് ആര് കണ്ടു ....ഉപ്പ ഞമ്മള പൊരിച്ചു ....നീണ്ട ട്രിപ്പ് 3 ദിവസം കൊണ്ട് കഴിഞ്ഞോ .... ഒരുവിധത്തിൽ എന്തൊക്കെയോ പറഞ്ഞു ഞാൻ തടി തപ്പി....ഞമ്മള് പെട്ട്ന്ന് പറഞ്ഞാൽ മതിയല്ലോ .......ഞമള് കുറെ വീടിന്റെ മുന്നിൽ ഇരുന്നു.....അവസാനം ഏണി ഉപയോഗിച്ച് ഞമ്മള റൂമിന്റെ അടുത്തെത്തി ....ഭാഗ്യത്തിന് ജനൽ ഓപ്പൺ ആയിരുന്നു......ജനൽ വഴി റൂമിലേക്ക്കടന്നു.....ഫ്രഷായി വന്നു ബെഡിലേക്ക് ഒരു വീഴ്ച ആയിരുന്നു......കിടന്നപ്പാടെ ഉറങ്ങി... മഗ്രിബ് ബാങ്ക് കേട്ടാണ് ഉണർന്നത് .....പിന്നെ വുളൂ എടുത്തു പള്ളിയിൽ പോയി .....പോരുന്ന വഴിക്ക് ഹോട്ടലിൽ കയറി ഫുഡ് കഴിച്ചു.....വീട്ടിൽ ചെന്നു ....അടുക്കള ഭാഗം ഉള്ളീന്ന് പൂട്ടിയതിനാൽ കീ അകത്ത് ഉണ്ടായിരുന്നു....അവിടെ തുറന്നാണ് വീട്ടീന്ന് പുറത്തു പോയത്.......റൂമിൽ ചെന്ന് അവളെ വിളിക്കാൻ വേണ്ടി ഫോൺ എടുത്തു......അപ്പോഴാണ് ഫോൺ ഇതുവരെ ചാർജ് ചെയ്തില്ലെന്നോർമായത് .....ഫോൺ ചാർജിലിട്ടു ലാപ്പ് എടുത്തു ഓരോന്ന് നോക്കി കൊണ്ടിരുന്നു...... എന്നാലും അവളെന്തിനാണാവോ ഇന്ന് വരാൻ പറഞ്ഞത് .......അതെന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും പിടുത്തം കിട്ടിയില്ല ....സമയം രാത്രി 11 മണിയായി.....അപ്പോഴാണ് അവള് വരാൻ പറഞ്ഞ കാര്യം ഓർത്തത് ....അവൾക്ക് സർപ്രൈസ് കൊടുക്കാനായി ഞാൻ അവളുടെ വീട്ടിലേക്ക് ചെന്നു .....ഞാൻ ബൈക്ക് അവളുടെ വീടിന്റെ ഗേറ്റിന് അടുത്തെത്താറയപ്പോ സ്പീഡ് കുറച്ചു നിർത്തി ....ശേഷം അവള് വരാന്തേലെവിടേലും ഉണ്ടോന്ന് നോക്കി.....എന്റെ പ്രതീക്ഷ തെറ്റിയില്ല അവൾ മുകളിലത്തെ നിലയില് വരാന്തയില് എങോട്ടാ കണ്ണും നട്ടിരിക്കുന്നുണ്ട് .... ഞാൻ ശബ്ദം ഉണ്ടാക്കാതെ അവളുടെ വീടിന്റെ വരാന്തയിലെത്തി.....അവളുടെ പിറകിലൂടെ ചെന്ന് അവളുടെ കണ്ണുകൾ പൊത്തി.....പെണ്ണ് നന്നായി പേടിച്ചു .....ഞാൻ ആണെന്ന് പറഞ്ഞിട്ടും വിശ്വസിക്കുന്നില്ല ....അവസാനം അവക്ക് മുന്നിൽ ചെന്ന് നിന്നപ്പോ പെണ്ണ് കരഞ്ഞോണ്ട് എന്നെ ഒരു കെട്ടി പിടുത്തം ആയിരുന്നു......അവള് സങ്കടം തീരും വരെ അങനെ നിന്നു ....എനിക്ക് അടർത്തി മാറ്റാൻ തോന്നിയില്ല ... അവളുടെ വീട്ടിലേ ക്ലോക്കിൽ 12 മണി മുട്ടി .....പെട്ടെന്ന് ആണ് പെണ്ണ് എന്റെ പിടി വിട്ട് ഓടി പോയത് .....ഞാൻ അവള് പോയ വഴി ചെന്നപ്പോൾ അവളുടെ റൂമിലാണ് എത്തി നിന്നത് ....പക്ഷെ അവളെ കാണുന്നില്ല പോരാത്തേന് റൂമിലാകെ ഇരുട്ട് .....പെട്ടെന്ന് പലനിറത്തില് എൽഇഡി ബൾബുകൾ അവളുടെ റൂമിൽ പ്രകാശിച്ചൂ .... ഇതെന്താ സംഭവം എന്നാലോചിച്ചപ്പോഴാണ് എന്റെ തലയിലൂടെ കുറെ ഗിൽറ്റ് പേപ്പർ വന്നു വീണത് ......ഞാൻ നെട്ടിതിരിഞ്ഞു പുറകിലേക്ക് നോക്കിയപ്പോൾ ഇഷയുണ്ട് വൈറ്റ് ഗൗണൊക്കെ ഇട്ട് ഇളിച്ചു കാട്ടി നിൽക്കുന്നു ... പെണ്ണ് ഇതിനിടക്ക് എപ്പോഴാണ് ഡ്രസ്സ് മാറിയതെന്നറിയില്ല ..... എന്തായാലും ഉഷാറായിക്ക്ണ് .....അപ്പോഴും ഞമ്മക്ക് സംഭവം എന്താണന്ന് മനസ്സിലായില്ല .... നിഷൂക്കാ..... ഹാപ്പി ബർത്ത് ഡേ റ്റു യൂ ... . മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദ ഡേ മൈ സ്വീറ്റ് ഹാർട്ട്.....😍😍😍😍😍😍😍😍... ടാൻക്സ് ഡിയർ ....😗😗😗.... ഞാൻ വന്നില്ലായിരുന്നേൽ .... എല്ലാം വെറുതെ ആവുമായിരുന്നു ..... എനിക്ക് പോലും ഓർമയില്ല എന്റെ ബർത്ത് ഡേ ആണെന്ന കാര്യം ......നീ .....സത്യം പറയാലോ പെണ്ണേ നീ ആള് വേറെ ലെവലാണ് ....ഇത്രയും വലിയ സർപ്രൈസൊന്നും ഞാൻ പ്രതീക്ഷിച്ചില്ല .... ഈ സെറ്റപ്പൊക്കെ ഉണ്ടാക്കാൻ മോള് കുറച്ചു കഷ്ട്ടപ്പെട്ടു കാണുമല്ലോ ..... ആ കഷ്ടപ്പെട്ടു ....ഉപ്പച്ചിയുടെ സപ്പോർട്ടുണ്ടായതോണ്ട് ഒക്കെ നന്നായി ഫിനിഷാക്കാൻ പറ്റി .....ടീ നീ എന്താ കാണിക്കുന്നേ .....കണ്ണു കെട്ടട്ടെ നെക്സ്റ്റ് സർപ്രൈസ് തരാൻ ആണ് .....എനിയെന്താ ....വാ പറയാം..... ഹലോ .....നോക്കി കണ്ണു തുറക്കി..... ഹരേ വാ .....😙😙.... ഒരു രക്ഷിം ഇല്ല മോളേ പൊളിച്ചടക്കി....എന്താന്നല്ലേ പെണ്ണ് എന്റെ ഫോട്ടോ പ്രിന്റ് ചെയ്ത കേക്ക് ഒരു ടേബിൾ കാന്റിൽസൊക്കെ കത്തിച്ചു വച്ച് സെറ്റ് ചെയ്തിട്ടുണ്ട്.....അതിന്റെ മുന്നിൽ ആണ് ഇപ്പോൾ നിൽക്കുന്നത് ....എന്താ നിഷൂക്കാ....ഒന്നൂല്ലാ അവളെ നെറ്റിയിൽ ചുമ്പനം കൊടുത്തതാണ് .... മൂപ്പത്തിക്ക് നാണം വന്നു .... നിഷൂക കേക്ക് കട്ട് ചെയ്യ് ..... ഹാപ്പി ബാർഡേറ്റൂയൂ ഹാപ്പി ബാർഡേറ്റൂയൂ ... ഹാപ്പി ബാർഡേറ്റൂയൂ മൈ നിഷൂക്ക ...... അങനെ കേക്ക് മുറിച്ച് അവളുടെ വായിൽ ഒരു പീസ് വച്ചു കൊടുത്തു അവളെനിക്കും തന്നു .... നിഷൂക്കാ ഹാപ്പി ബേർഡേ ..... ഓ ഗിഫ്റ്റ് ..... ടാൻക്സ് മൈ ഡാർലിംഗ് .... ഇതെന്താ സംഭവം..... ഓപ്പൺ ആ ക്ക്...... വ്വാവ് .....ഇത് ഇട്ട് കൂടെ തന്നാൽ ഉഷാറാകുമിയിരുന്നു .......ഓകെ......ഞങളുടെ രണ്ട് പേരുടെയും പേര് കൊത്തിയ വിലപിടിപ്പുള്ള റിംഗ് ആണ് അത് ....എങനെയുണ്ട് ഇഷ്ടായോ നിഷൂക്കാ.....എല്ലാം ഇഷ്ടായി ഒപ്പം എന്റെ പെണ്ണിനെയും ഒത്തിരി ഇഷ്ടായി .... നിഷൂക്കാ .....അടുത്തേക്ക് വരല്ലീ .....നോക്കി.....വേണ്ട..... നീ എനിക്ക് ഇത്രയൊക്കെ സർപ്രൈസ് തന്നതല്ലേ ....അപ്പോ നിനക്ക് എന്തേലും തിരിച്ചു തരേണ്ടേ ........ഇത് തുടക്കം.....ഇന്ന് ഞാൻ ഇവിടെ സ്റ്റേ ആണ് .... വാട്ട് 😲😲.... നെട്ടണ്ടാ ഞാൻ കാര്യത്തിലാണ് പറഞ്ഞത് ....വീട്ടിൽ ഞാൻ ഒറ്റെക്കാ ...അവരൊക്കെ ട്രിപ്പിലാണ് ....അപ്പോ പിന്നെ ഇവിടെ നിന്നാ എനിക്ക് നീ കൂട്ടുണ്ടാവുമല്ലോ .....അല്ല നിഷൂക്ക അത് വേണോ .....വേണല്ലോ ......ഇവിടെ ഒക്കെ ക്ലീനാക്ക് എന്നിട്ട് നമുക്ക് കിടക്കാ.....പടച്ചോനെ ....പണി പാളിയല്ലോ .....ചെക്കന് തീരെ ക്ഷമയില്ലാത്ത ആളാണ്.....ഇന്ന് ഇവിടെ നിൽക്കാണേ ഇന്റെ കാര്യം ഗോവിന്ദാ......ചെക്കന് ഒക്കെ തീരുമാനിച്ചു ഉറപ്പിച്ചു പോന്നതാ ഇനിയൊന്നും പറഞ്ഞാലും ആള്ക്ക് ഏഷൂല ......റബ്ബേ എന്തേലും ഒരു വഴി നീ തന്നെ കാണിച്ചു താ.....ടീ .....നീ യെന്താലോചിച്ച് നിൽക്കാ....ഇതൊക്കെ വൃത്തിയാക്കെടൊ .... നിഷൂക്കാ നിങളിവിടെ ഇരി ഞാൻ ഒന്നു ഫ്രഷായി വരാ..... ഞമ്മള ഹൃദയം ഡിജെ കളിക്കുന്നുണ്ടായിരുന്നന്നേരം .....ഞാൻ ഫ്രഷായി വന്നപ്പോഴല്ലേ രസം പാവം നല്ല ഉറക്കത്തിലാണ് ....ഞാൻ നിഷൂക്കാന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു എണീറ്റപ്പോ ചെക്കൻ ഞമ്മളെ കൈ പിടിച്ചു ഒറ്റവലി ....ഞമ്മള് ദേ കിടക്കുന്നു നിഷൂക്കാന്റെ നെഞ്ചത്ത് .....ചെക്കന് ഉറക്കത്തിലാണ് എന്നെ പിടിച്ചു വലിച്ചത് ന്ന് ഇക്കാന്റെ പിടുത്തത്തിൽ നിന്നു മനസ്സിലായി .... ആ പിടി വിടിവിക്കാൻ എനിക്കെന്തോ തോന്നിയില്ല ..... ടീ .....ഇഷാ ...എണീക്ക് .... നേരം വെളുത്തോ ... എന്റെ മോള് സമയം എന്തായെന്ന് നോക്ക് .....അല്ലാ 6 മണി.....ഇങള് ഇന്റെ മുറീൽ .....അല്ലോ ഇനിയെങനെ ഇങള് പുറത്തു കടക്കും .....വാതിൽ തുറന്നു പുറത്തു കടക്കും....ദേ ഒറ്റ വീക്ക് വച്ചു തരും ഞാൻ തമാശിക്കല്ലേ ഞാൻ കാര്യത്തിലാണ് പറിണത് ....ടീ ഏതായാലും നി ന്റെ ഉപ്പ എല്ലാത്തിനും സപ്പോർട്ടാന്നാ യ്യ് പറഞ്ഞത് ....അപ്പോ പിന്നെ എന്നെ ഇവിടെ കണ്ടുന്ന് കരുതി എന്താ .....ഞാൻ അന്യനല്ലല്ലോ നി ന്റെ ഭർത്താവല്ലേ .....അത് പിന്നെ....എന്ത് പിന്നെ ഒരു പിന്നിം ഇല്ല എഴുന്നേൽക്ക് എന്തായാലും ...... ഞങ്ങൾ രണ്ടാളും ഫ്രഷായി വന്നു നിസ്കാരം ഒക്കെ കഴിഞ്ഞു മടിച്ച് മടിച്ച് താഴേക്ക് ഇറങി .....നിഷൂക്ക കൂളായിട്ടാണ് നിൽക്കുന്നത് ... ഹാ ... എണീറ്റോ രണ്ടാളും...... മോനേ ഹാപ്പി ബർത്ത് ഡേ ..... ടാൻക്സ് ഉപ്പാ.... നീ എങോട്ടോ പോയതാണെന്നൊക്കെ അവൾ പറഞ്ഞിരുന്നു.....പോയ കാര്യം കഴിഞ്ഞോ .... ആ അതൊക്കെ കഴിഞ്ഞു..... മോളേ യ്യ് ഞങ്ങൾക്ക് രണ്ട് പേർക്കും നല്ല കോഠിയിട്ടോണ്ട് വാ....ഉമ്മ എണീറ്റിട്ടില്ലാ തലവേദന ആയി കിടക്കാ..... അല്ലാ ... ഉമ്മാക്കെന്താ പെട്ടെന്ന് ഇങനെ ..... എന്താന്നറിയില്ല ....നിന്റെ മരുന്ന് വല്ലതുമുണ്ടേ കൊടുക്ക് .. . ആ ഞാൻ കൊടുക്കാ.....ആദ്യം ഞാൻ കോഫിയുണ്ടാക്കട്ടേ .....ആ....ചെല്ല് .... ഉപ്പാ കോഫി റെഡി എടുത്തു കുടിക്ക് ..... ടീ ഇഷാ എന്റേൽ മധുരം കുറച്ചു കുറവാ..... മധുരം ഇല്ലേ ഇങള് കുടിക്കെണ്ടാ .... മോൻ അടുക്കളയിലേക്ക് ചെല്ല് അവളെടുത്ത് തരും പഞ്ചസാര പാത്രം ..... മധുരം ഇല്ലായിട്ടൊന്നുമല്ലാ ചെക്കന് റൊമാൻസ് കളിക്കാനാണ് .....അത് ഞമ്മക്കറിയുന്നോണ്ടാണ് ഞമ്മള് ഒഴിഞ്ഞു മാറാൻ നോക്കിയത് ....ഉപ്പ അത് കൊളമാക്കി തന്നു ..... ടീ .....ഇത് കുറച്ചു നീ കുടിക്ക് നി ന്റെ മധുരം ആണ് കുറവ് ..... ആ ....ഇപ്പോൾ കോഫി അടിപൊളിയാണ് ....അല്ല പാത്തുമ്മാ ഇന്ന് അടുക്കള ഡ്യൂട്ടി നിനക്കാവുമല്ലോ ....ഉമ്മാക്ക് സുഖമില്ലെന്നല്ലേ ഉപ്പ പറഞ്ഞത് ..... ആണ് ...അതിനിപ്പോ എന്താ .....അല്ല അതിന് മഹതിക്ക് വല്ലതും ഉണ്ടാക്കാനറിയോ തിന്നാനല്ലാതെ ....എനിക്ക് ഉണ്ടാക്കാനും തിന്നാനും അറിയാ ....ഓ ....ഞാൻ എന്തായാലും ഹോട്ടലിന്ന് കഴിക്കാ....എനിക്ക് വയ്യാ എന്റെ വയറ് കേട് വരുത്താൻ.....ഇങള് തിന്നണ്ട .. 😏😏 മോനേ .... ആ എന്താ ഉപ്പാ നീ പുറത്തേക്കു പോരുന്നോ ചുമ്മാ നടക്കാൻ..... ഹാ ...ഞാൻ വരാം .....അങനെ ഞമ്മള് അമ്മോശാക്കന്റെ കൂടെ പോയി ..... നിഷൂക്കാന്റെ വിചാരം ഞമ്മക്ക് അടുക്കള പണിയറിയില്ലെന്നാണ് ....അറിയാത്ത കുഴപ്പം ഒന്നൂല്ലാ പക്ഷെ മഠിയാണെന്നേയുള്ളൂ ......അങനെ ഒരു 8 മണിയായപ്പോത്തേക്കും നല്ല പത്തിരിയും ബീഫ് വരട്ടിയതും തയ്യാറാക്കി ടേബിൾ കൊണ്ട് വച്ചിരുന്നു ....ഞമ്മള ഉമ്മാനെ കഴിക്കാൻ വിളിച്ചു കൊണ്ട് വന്നു ടേബിൾ ഇരുത്തിയപ്പോ ഉപ്പയും നിഷൂക്കയും പുറത്തു പോയി വന്നു ....ഞാൻ അവരോട് കഴിക്കാൻ ഇരിക്കാൻ പറഞ്ഞു....അവര് ഇരുന്നു ഒപ്പം ഞമ്മളും കഴിക്കാനിരുന്നു .... ഉപ്പച്ചി ഫുഡ് സുപ്പറാണെന്ന് പറഞ്ഞു.....ഞമ്മള മുഖം അപ്പോഴും നിഷൂക്ക എന്ത് പറയും എന്ന് നോക്കിയിരിക്കായിരുന്നു പക്ഷെ ഒന്നും പറഞ്ഞില്ല ....അടുക്കള പണി തീർത്തു റൂമിൽ ചെന്നപ്പോൾ നിഷൂക്കാനെ അവിടെയൊന്നും കാണാനില്ല ....ഇതെവിടെ പോയിയെന്ന് നോക്കിയപ്പോഴാണ് എന്നെ ആരോ ബെഡിലേക്ക് തള്ളിയിട്ടത് .... തള്ളിയിട്ടത് ഞമ്മള ചെക്ക് നാണ്....അവന് കുളി കഴിഞ്ഞു നിൽക്കാ തോന്നുന്നു തലയിലാകെ വെള്ളം ഉണ്ട് ചെക്കന് മുഖം എന്റെ മുഖത്തോടടുപ്പിച്ച് ചെക്കന്റ മുടിയൊറ്റയിളക്കൽ വെള്ളതുള്ളികൾ എന്റെ മുഖത്തേക്ക് പതിഞ്ഞു.... ഇഷാ .....ബ്രേക്ക് ഫാസ്റ്റ് സൂപ്പറായിരുന്നുട്ടോ .....ഞാൻ കരുതി നിനക്ക് അടുക്കള പരിപാടി അറിയില്ലാന്ന് ........നീ ഞാൻ വിചാരിച്ചൈഇനേക്കാളും പൊളിയാണ് ...... നോക്കി ഇങള് എന്റെ മേലേന്ന് എഴുന്നേൽക്ക് എനിക്ക് വേദനിക്കുന്നു .....വേദന അല്ല നിനക്ക് ഞാനെന്തേലും ചെയ്യൂന്നുള്ള പേടിയാണ് .....അല്ല അതല്ല നിഷൂക്ക ...... എന്തെല്ലാന്ന് .....നിഷൂക്കാ ...ഇങളെ ഫോൺ....അതടിക്കട്ടെ ഇപ്പോ ഞാൻ ബിസിയാണ് ..... മോനേ നിസാമേ .....ടീ ....ഇക്കാ വിളിയെടീ .....എന്ത് വിളിച്ചാലും ഇങളന്നല്ലേ.....ദേ ഫോൺ വീണ്ടും അടിക്കുന്നാ .....ആരാണാവോ ....ഹലോ ..... ടാ യ്യ് എവിടെ.....യ്യ് വീട്ടിൽ വന്നീണ് പറഞ്ഞു എങോട്ടേ പോയത് ....അത് പിന്നെ ഉപ്പാ ഞാൻ ....എന്താടാ നി ന്റെ സംസാരത്തിലൊരു വി ക്ക്.....അത്പിന്നെ ഞാൻ ഇഷന്റെ വീട്ടിൽ ആണ് .. ഓ ....എന്നാൽ നീ പെട്ടെന്ന് വീട്ടിലോട്ട് വാ ഞങ്ങൾ വീട്ടിലുണ്ട് ....അല്ലുപ്പാ ഇങളെ ട്രിപ്പും ഇത്ര പെട്ടെന്ന് കഴിഞ്ഞോ നീ പോയി പിറ്റേ ദിവസം ഞങളും പോയീണ്... 2 ഡേ ട്രിപ്പ്....അത് കഴിഞ്ഞു....നീ വാ എന്തായാലും.....ഓകെ .... ടീ നിനക്ക് സമാധാനായല്ലോ വീട്ടിൽ ന്ന് ഉപ്പ ....അവര് ട്രിപ്പ് കഴിഞ്ഞു വന്നു ന്ന് ...എന്നോട് വീട്ടിൽ ക്ക് വരാൻ..... എന്നാല് മോന് ചെല്ല് .....ഇളിക്ക് ...നല്ലോണം ഇളിക്ക് .....ഞാൻ പോയാ അപ്പോ മുതൽ നീയെന്നെ ആഗ്രഹിക്കും .....അതുറപ്പല്ലേ ....ഇങള് ചെല്ലി ....ഇങളോട് റൊമാൻസ് കളിക്കാൻ ഞമ്മക്ക് നേരല്ല ...ഇന്ന് ഡ്യൂട്ടി ഞമ്മള തലയിലാണ് .... അതോണ്ട് ഞമ്മള് ഇന്ന് ബിസിയാണ്......നീ നി ന്റെ ബിസിനെ കെട്ടി പിടിച്ചു ഇരുന്നോ ....ഞാൻ പോവാ.....നോക്കി പോവല്ലീ .....ഇന്നാ ഇതൂടെ കൊണ്ട് പൊഴിക്കോ.....ഇതെന്താ ....ഇതാ ചെറിയൊരു ഗിഫ്റ്റ് കൂടെ ....ഇത് ആരും കാണാണ്ട് പൊട്ടിക്കണേ .......ഓകെ......ടീ ...എന്താ ...ഞാൻ പോവാ....പൊഴിക്കോ.....അതല്ല ....എന്തല്ല.... ചെക്കന്റ ചൊറിച്ചിൽ മാറ്റാൻ ഞമ്മള് നല്ല മരുന്ന് കൊടുത്തു .....മുഖത്ത് അഡാർ കടി വച്ചു കൊടുത്തു...... ആ.....വേണ്ടിയിരുന്നില്ല ....മറ്റേ ഭാഗത്തൂടെ വേണോ .... വേണ്ടായേ ഇതന്നെ ധാരാളം...... ഈ മനുഷ്യന്റെയൊരു കാര്യം......എന്താടീ കവിളുകൾ ചുമന്നു തുടുക്കുന്നേ ....നിങള് മധുരം തന്നോണ്ട് .....മനസ്സിലായില്ലേ ചെക്കന് ചുളുവിൽ ഞമ്മള ആധരങൾ കീയ്യടക്കി .....ഞാൻ എന്നെ തന്നെ മറന്ന നിമിഷമായിരുന്നത് ..... എന്നാ മോളേ ഞാൻ പോവാ ....ഓകെ ....വിളിക്കണ്ടീ വീട്ടിൽ എത്തീട്ട് ...ഓകെ.... സത്യം പറഞ്ഞാൽ അവളുടെ അടുത്തിന്ന് പോരാൻ തോന്നുന്നില്ലായിരുന്നു ....ഷി ഈസ് മാജിക്ക്.....അവളോടൊത്തുള്ള ഓരോ നിമിഷവും വണ്ടർഫുള്ളാണ് .... അങനെ ഞമ്മള് അവളുടെ വീട്ടാരോട് യാത്ര പറഞ്ഞു ഞമള വീട്ടിൽ എത്തി ....വീട്ടിൽ ചെന്നപ്പോൾ വാതിൽ ലോക്ക് ....കുറെ ബെല്ലടിച്ചു ആരും വന്നില്ല .....അവസാനം ഞാൻ തുറക്കട്ടെ കരുതി പൂമുഖത്തെ ചാരു കസേരിലിരുന്നു ....പെട്ടെന്നായിരുന്നു എന്റെ അടുത്തിന്ന് വലിയ ശബ്ദത്തിൽ എന്തോ പൊടൂടിയതും എന്റെ തലയിലൂടെ വർണ്ണ കടലാസുകൾ വീണതും... (തുടരും ) ഈ പാർട്ട് ഇഷ്ടപ്പെട്ടാ ലൈക്ക് പ്ലീസ്......
53.7k കണ്ടവര്‍
1 മാസം
💞ഇഷാ വിത്ത് കലിപ്പൻ 💞 ( ഈ സ്റ്റോറി ഇനിയും വായിച്ചു തുടങ്ങാത്തവർക്കായി .... വായിക്കാൻ വാട്ട്സാപ്പിലേക്ക് ലിങ്ക് ഷെയർ ചെയ്ത് വായിക്കുക ) (1 മുതൽ 62 വരെ link) ✒Naji Rinu * പാർട്ട് 1 * https://b.sharechat.com/Zt1700WO5Q * പാർട്ട് 2 * https://b.sharechat.com/cxmVU8eQ5Q * പാർട്ട് 3 * https://b.sharechat.com/PNlcajuV6Q * പാർട്ട് 4 * https://b.sharechat.com/h97WNFYN8Q * പാർട്ട് 5 * https://b.sharechat.com/3PG0xXfmaR * പാർട്ട് 6 * https://b.sharechat.com/vP8iIIQ2bR * പാർട്ട് 7 * https://b.sharechat.com/U9dWF8lOdR * പാർട്ട് 8 * https://b.sharechat.com/WZO5Pa7RfR * പാർട്ട് 9 * https://b.sharechat.com/RhhegdashR * പാർട്ട് 10 * https://b.sharechat.com/kYZ8RcPIiR * പാർട്ട് 11 * https://b.sharechat.com/7mzGXISNkR * പാർട്ട് 12 * https://b.sharechat.com/EiS5TSpKnR * പാർട്ട് 13 * https://b.sharechat.com/qYNHecuKpR * പാർട്ട് 14 * https://b.sharechat.com/9drLuSsmrR * പാർട്ട് 15 * https://b.sharechat.com/G6RigZT3sR * പാർട്ട് 16 * https://b.sharechat.com/NhSPSVWOuR * പാർട്ട് 17 * https://b.sharechat.com/6xpjQc6BxR * പാർട്ട് 18 * https://b.sharechat.com/vHiJjH1izR * പാർട്ട് 19 * https://b.sharechat.com/F6iw24kVAR * പാർട്ട് 20 * https://b.sharechat.com/ZLb76pWyCR * പാർട്ട് 21 * https://b.sharechat.com/dF1j2pRoER * പാർട്ട് 22 * https://b.sharechat.com/gk9GcH1XFR * പാർട്ട് 23 * https://b.sharechat.com/YenFLHQEJR * പാർട്ട് 24* https://b.sharechat.com/FWs9kqZ4LR * പാർട്ട് 25 * https://b.sharechat.com/oHWs2T6lXS * പാർട്ട് 26 * https://b.sharechat.com/zdKWjNHhTR * പാർട്ട് 27 * https://b.sharechat.com/6SGZATKSUR * പാർട്ട് 28 * https://b.sharechat.com/IVocjZPkYR * പാർട്ട് 29 * https://b.sharechat.com/S3mBDCEw1R * പാർട്ട് 30 * https://b.sharechat.com/CCX49dXa3R * പാർട്ട് 31* https://b.sharechat.com/FqP1FkMQ4R * പാർട്ട് 32* https://b.sharechat.com/Get1g3lM9R * പാർട്ട് 33 * https://b.sharechat.com/btI77tetbS * പാർട്ട് 34 * https://sharechat.com/post/wKq1K68 * പാർട്ട് 35 * https://b.sharechat.com/iazVtZZKtS * പാർട്ട് 36 * https://b.sharechat.com/nxfwjhQlAS * പാർട്ട് 37 * https://b.sharechat.com/BVCXBVijFS * പാർട്ട് 38 * https://b.sharechat.com/icGJfGkqKS * പാർട്ട് 39 * https://b.sharechat.com/cVrbyqZiRS * പാർട്ട് 40 * https://b.sharechat.com/cfdTpt1vVS * പാർട്ട് 41 * https://b.sharechat.com/v3TAF6elZS * പാർട്ട് 42 * https://b.sharechat.com/2dz8uz1G2S * പാർട്ട് 43 * https://b.sharechat.com/7lMF0EQF7S * പാർട്ട് 44 * https://b.sharechat.com/IJ2I6XG4aT * പാർട്ട് 45 * https://b.sharechat.com/nAPsY42ZfT * പാർട്ട് 46 * https://b.sharechat.com/qUuSWAHQlT * പാർട്ട് 47 * https://b.sharechat.com/A0nVctqvsT * പാർട്ട് 48 * https://b.sharechat.com/rHeKXE0VwT * പാർട്ട് 49 * https://b.sharechat.com/u01geb5RBT * പാർട്ട് 50 * https://b.sharechat.com/mj2vF67AHT * പാർട്ട് 51 * https://sharechat.com/post/ezRWOb * പാർട്ട് 52 * https://b.sharechat.com/tWUzHJxVYT * പാർട്ട് 53 * https://b.sharechat.com/APShGOYbcU * പാർട്ട് 54 * https://b.sharechat.com/Iq37ilfQ7U?referrer=copiedLink * പാർട്ട് 55 * https://b.sharechat.com/pc0V4qlfrU * പാർട്ട് 56 * https://b.sharechat.com/uOZ8KSDAuU * പാർട്ട് 57 * https://b.sharechat.com/TzjB6wHtEU * പാർട്ട് 58 * https://b.sharechat.com/8cubvzNTPU * പാർട്ട് 59 * https://b.sharechat.com/6iEd6TA13U * പാർട്ട് 60 * https://b.sharechat.com/x05gsWsK6U * പാർട്ട് 61 * https://b.sharechat.com/LYcic73gfV?referrer=copiedLink * പാർട്ട് 62 * https://b.sharechat.com/NuUWoYbYtV?referrer=copiedLink
#

📙 നോവൽ

📙 നോവൽ - ഇമാ വിത് ലിപ്പൻ - ShareChat
27.1k കണ്ടവര്‍
1 മാസം
💝 ഇഷാ വിത്ത് കലിപ്പൻ 💝 part 6⃣2⃣ ✒:Naji Rinu 📚വായനാമുറി 📚 https://sharechat.com/profile/356415***************---------------------------**************** .....ഞാൻ ലഗേജ് കൊണ്ട് അകത്തേക്ക് കയറുമ്പോൾ ആണ് എതിരെ വന്നയാളുമായി ഞാൻ കൂട്ടിയിടിച്ചത് .....ആരാ ആ മഹത് വ്യക്തിയെന്ന് നോക്കിയപ്പോൾ എനിക്ക് അവരെ നോക്കേണ്ടിയിരുന്നില്ലാന്ന് തോന്നി...... വന്നത് വേറാരുമല്ല ഹാലിയ ..... ഇവളിപ്പോ എന്തിനാ ഇങോട്ട് കെട്ടിയെടുത്തേ ....അവള്ക്ക് അവളുടെ ചെക്കന്റ വീട്ടിൽ നിന്നാ പോരേ ....എന്റെ കൈക്ക് പണിയുണ്ടാക്കാനാ തോന്നുന്നു ഇങോട്ട് കെട്ടി എടുത്തേ ... നിഷൂക്കാ.... ടീ മാറി നിൽക്ക് ...... ഇല്ല ....ഇനി എന്റെ പെണ്ണിനോടല്ലാതെ മറ്റൊരു പെണ്ണിനോട് എനിക്ക് യാതൊരു അടുപ്പവും ഇല്ല .... എനിക്ക് എന്റെ ബെസ്റ്റ് ഫ്രണ്ടായിട്ടും എന്റെ കാമുകിയായിട്ടും എന്റെ ഭാര്യയായിട്ടും എന്റെ എല്ലാം എല്ലാം ആയ ഇഷാ മോളുണ്ട് ....അവളുണ്ടാവുമ്പോ വേറാരും എനിക്ക് വേണ്ട .....ഹാലിയ എന്തിനുള്ള പുറപ്പാടാണെന്നറിയില്ല ....എന്തായാലും വേണ്ടീല ഞാൻ അവളെ മറി കടന്നു സ്റ്റേയർകേസ് കയറി എന്റെ മുറിയിലെത്തി ഡോർ ലോക്കാക്കി .....ശേഷം ഫോൺ ചാർജിലിട്ട് ഫ്രഷാവാൻ പോയി ....തിരികെ വന്നു ബെഡിലെക്ക് ഒരു വീഴലായിരുന്നു ....ഞാൻ എന്റെ പെണ്ണിനെ ഓർത്ത് എന്റെ തലയണയെ കെട്ടി പിടിച്ചു കിടന്നു .....അവളുടെ വീട്ടിൽ നിന്നു ഉറങ്ങി എഴുന്നേറ്റതാ പക്ഷെ ഉറക്കം ഞമ്മള വിട്ടു പോവാത്തോണ്ട് വീണ്ടും നന്നായി ഉറങ്ങി ..... .............. എനിക്ക് തീരെ വയ്യ .....ട്രിപ്പ് പോയി ഞമക്ക് പനി പിടിച്ചു .....ഞമ്മള പനിക്ക് ഒരു തരത്തിൽ ഞമ്മളന്നെ കാരണം ....എന്തായാലും വരാനുള്ളത് വരും വഴിൽ തങില്ലല്ലോ .....നിഷൂക്കാന്റെ സിസ്റ്റേർസ് ഞമ്മളോട് കുറെ സാധനങ്ങൾ കൊണ്ട് വരാൻ പറഞ്ഞിരുന്നു ......അതോണ്ട് തന്നെ നിഷൂക്ക അറിയാതെ ഞമ്മള് അവർക്ക് വേണ്ടതൊക്കെ പർച്ചേസെയ്തിരുന്നു ...ചുളുവിൽ നിഷൂക്ക പോകുമ്പോൾ മൂപ്പരെ ലഗേജിലത് വച്ചു കൊടുത്തു......നിഷൂക്ക വീട്ടിൽ എത്തിയോ അറിയാൻ വേണ്ടി ചെക്കനെ വിളിച്ചു .....വീട്ടിൽ എത്തി ന്ന് പറഞ്ഞു ......പിന്നെ ഞാൻ വച്ച സാധനങ്ങളെ കുറിച്ച് ചോദിച്ചു.....ഞാൻ അതിന് നല്ലൊരു മറുപടി കൊടുത്തു.......നിഷൂക്ക എന്നോട് റസ്റ്റ് എടുക്കാൻ പറഞ്ഞു ഫോൺ കട്ടാക്കി......ഞാൻ സൊള്ളാൻ വേണ്ടി വിളിച്ചതാ .....പക്ഷെ.......എന്താ ചെയ്യാ ....എനിക്ക് പനി കൂടി കൂടി വന്നു......പതിയെ എനിക്ക് തലകറക്കം വന്നു ഞമ്മള് ബെഡിലേക്ക് ചാഞ്ഞു.....പിന്നെ എന്താ നടന്നതെന്നറിയില്ല .....ഞാൻ കണ്ണുകൾ തുറന്നപ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആണ് ..... ഉമ്മയും ഉപ്പയും എന്റെ അടുത്തുണ്ടായിരുന്നു ....മോളേ ആർയൂ ഓകെ ....ഓകെ ആണ് ഉമ്മാ..... അല്ല എനിക്ക് എന്താ പറ്റിയത് .....ഞാൻ നിന്നെ ഒരുപാട് വിളിച്ചു വിളി കേൾക്കാത്തോണ്ട് നി ന്റെ അടുത്തേക്ക് വന്നു .....വന്നപ്പോൾ നീ ബെഡിൽ കിടക്കായിരുന്നു .....ആദ്യം ഞാൻ കരുതി ഉറങാണെന്ന് നീ വിളിച്ചിട്ടും ഉണരുന്നത് കാണാഞ്ഞപ്പോ നി ന്റെ കയ്യിൽ പിടിച്ചു.....പിടിച്ചപ്പോ നല്ല ചൂടുണ്ടായിരുന്നു .....തലകറങ്ങിയതാവുംന്ന് ഉപ്പ വന്നപ്പോൾ പറഞ്ഞു .....പിന്നെ ഞങ്ങൾ നിന്നേംകൊണ്ടിങ് പോന്നു......പനി മാറുന്ന വരെ ഇവിടെ കിടക്കാനാ ഡോക്ടർ പറഞ്ഞത് ....വാട്ട് ....എന്നെ കൊണ്ടൊന്നുംമേല ഇവിടെ കിടക്കാൻ ......നീ കിടന്നേ പറ്റൂ ....😔😔എന്തു കഷ്ടമാണിത് .....ഉമ്മാ എന്റെ ഫോൺ കൊണ്ടോന്നീണോ .... ഇല്ല നിന്നെ കൊണ്ട് പോരുന്നേനിടക്ക് അതൊന്നും നോക്കിയില്ല......നിഷൂക്ക വിളിക്കൂലേ .....ആ നീയത് പറഞ്ഞപ്പോയാ അവരോട് നീ ഇവിടെ ആണെന്ന കാര്യം വിളിച്ചു പറഞ്ഞില്ലല്ലോ എന്നോർമായത് ....ഉപ്പാനെ ആരെ വിളിക്കുന്നേ... അറീല .... മോളേ ഇന്നാ നിനക്കാ ...എനിക്കോ ....ആ ....ഹലോ .... പെണ്ണേ എന്തേ പറ്റിയത് .....ഒന്നൂല്ലാ ചെറുതായി തലമിന്നിയതാ ......ഞാൻ വരാട്ടോ നി ന്റെ അടുത്തേക്ക്.....നീയായിട്ടുണ്ടാക്കിയതാ പനി.....ഇങള് വരൊന്നും വേണ്ട .....ഇവിടെ ഉമ്മയും ഉപ്പയും ഉണ്ട്....അവരു മതി .....അത് പറഞ്ഞാൽ പറ്റില്ല ഞാൻ വരാം.....നിന്നെ ഒരുപാട് വിളിച്ചു മെസ്സേജും അയച്ചു അവസാനം ഉപ്പാക്ക് വിളിച്ചത് .....നീ ഫോൺ എടുക്കാത്തോണ്ട് ഞാൻ ആകെ പേടിച്ചു ..... നോക്കി ഇങളിങോട്ട് വരണ്ടാ ഇന്നിപ്പോ .....നിങക്കൂടെ പനി കിട്ടാൻ ....കിട്ടിക്കോട്ടേ അതിനെന്താ ....ദേ.....വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കേണ്ടേ . ...അല്ല പാത്തുമ്മാ അനക്ക് ഈ തല്ലു കൂടാൻ ഒരു കുഴപ്പും ഇല്ലല്ലോ ....പിന്നെന്തിനാ ഹോസ്പിറ്റലിൽ പോയേ... ഇങളെ കിട്ടിയാൽ ഏതസുഖവും വഴി മാറും ....😍😍😍😍.... മോളേ കൂടുതൽ തള്ളല്ലേ .....കാര്യം പറഞ്ഞതാ.....ഞാൻ ഉപ്പാക്ക് കൊടുക്കാ സംസാരിക്കാൻ പറ്റുന്നില്ല .....ഇഷാ .....ഞാൻ വരണോ .......വേണ്ട ......വരുവാണേ നാളെ വാ ...... .............. വൈകുന്നേരം ഇഷനെ വിളിച്ചപ്പോൾ പെണ്ണ് ഫോൺ എടുക്കുന്നില്ലെ....കുറെ മെസ്സേജും അയച്ചു നോക്കി ഒരു റസ്പോൺസും കാണുന്നില്ല ....അവെക്കെന്തോ സംഭവിച്ചോ അറിയാൻ അവസാനം ഞാൻ അവളുടെ ഉപ്പാനെ വിളിച്ചു.....അപ്പോഴാ കാര്യങളുടെ കിടപ്പ് മനസ്സിലായേ .....അവള് തലകറങ്ങി വീണു ഹോസ്പിറ്റലിൽ അഡ്മിറ്റാണ് പോലും ന്ന് ....ഓളെ ഫോൺ വീട്ടിൽ ആണെന്ന് പറഞ്ഞു ......വിളിച്ചിട്ട് കിട്ടാഞത് വെറുതെയല്ല... അവളെ ശബ്ദം കേൾക്കാൻ വേണ്ടി ഫോൺ അവൾക്ക് കൊടുക്കാൻ പറഞ്ഞു ......അവള് സംസാരിച്ചു തുടങ്ങി.....അവസാനം അവളുടെ പെരുമാറ്റം അവൾ പനി പിടിച്ചു കിടക്കാണെന്ന് പറയാത്ത കോലത്തിലായിരുന്നു ....കുറച്ചു അടി കൂടി കഴിഞ്ഞു പെണ്ണ് ഫോൺ അവളുടെ ഉപ്പാക്കെന്നെ കൊടുക്കാണെന്ന് പറഞ്ഞു .....അപ്പോഴത്തെ സംസാരം അവൾക്ക് തീരെ വയ്യാത്ത പോലെയായിരുന്നു .....നാളെ എന്തായാലും ഹോസ്പിറ്റലിൽ പോണം .....ഇന്നിപ്പോ അവള് വരണ്ടാ പറഞ്ഞതല്ലേ.... എന്നു കരുതി അവളങനെ കിടക്കായതോണ്ട് വിഷമം ഇല്ലെന്നല്ലട്ടോ ....അവളെ കാണാൻ പോവാൻ മനസ്സു വെമ്പുന്നുണ്ട് .....ഞമള് വിവരം ഞമ്മള വീട്ടാരോട് പറഞ്ഞപ്പോൾ അവര്ക്ക് ഇപ്പോൾ തന്നെ കാണാൻ പോവണംന്ന് ......ഞാൻ എന്തു പറയാൻ പോവെണ്ടാന്ന് പറയാൻ പറ്റില്ലല്ലോ ....കുറച്ചു കഴിഞ്ഞു ഉമ്മയും ഉപ്പയും അവളെ കാണാൻ പോയി ....എന്നോട് പോരണ്ടാന്ന് പ്രത്യേകം പറഞ്ഞു ......ഞമ്മള സ്വഭാവം നന്നായി അറിയുന്നോണ്ടാ പോരണ്ടാന്ന് പറഞ്ഞത് ...😉😉.... പാവം ഞാൻ ..... വീട്ടിൽ നിഷയും ഹിബയും ഹാലിയയും ഒക്കെ ഉണ്ട് .....അവരൊക്കെ എന്തൊക്കെയോ ഏർപ്പാടിലാണ് ....ഞമ്മളാണേൽ ആകെ പോസ്റ്റ്.....ഞാൻ റൂമിൽ കേറി ഞമ്മള ഫോൺ എടുത്തു അവളെ ഫോട്ടോസുകൾ നോക്കിയങനെ കിടന്നു.......പെട്ടെന്ന് എന്റെ കയ്യിലെ ഫോൺ ആരോ തട്ടി പറിച്ചു....നോക്കിയപ്പോൾ ഞമ്മള ചങ്ക് ഇസ്ഹാഖ് ആണ് ...... എടാ ......ട്രിപ്പ് കഴിഞ്ഞു വന്നിട്ടും നീ സ്വപ്ന ലോകത്താണോടാ .. . ഏയ് ....അങനെ ഒന്നൂല്ലാ .....പിന്നെ എന്നതാ അവളുടെ ഫോട്ടോ നോക്കി പരിപാടി...... ഒന്നൂല്ലാ ചുമ്മാ ......അവള് ഹോസ്പിറ്റലിൽ ആണ് പനിയാണ് ......അവളും എന്റെ വീട്ടാരും അവളെ കാണാൻ വരരുതെന്ന് പറഞ്ഞു എന്നെ ഇവിടെ നിർത്തിയേക്കുവാ .....അവളെ ഈ ഒരവസ്ഥേ വല്ലാണ്ട് മിസ്സെയ്യുന്നു ..... മതി ...മതി ....ഒലിപ്പില്ലേ ടാ...... നീ പോടാ ......ടാ .... അതൊക്കെ തമാശായെടുത്തേര് .... ആ ....അല്ല ഇങോട്ടേക്ക് വന്ന ഉദ്ദേശം എന്താ ....അത് പിന്നെ ഞമ്മള ടൂറിസം ക്ലബ് ഒരു 7 ഡേ ഗോവാ ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ട് അപ്പോ നിനക്ക് അതിന് പങ്കെടുക്കാൻ പറ്റോന്നറിയാനാണ് ...... വാ.....ഗോവാ ......ഞാൻ എപ്പോഴേ റെഡി.....എന്നാണ് പോവുന്നത് .....അടുത്ത 25 ന് രാവിലെ 8 മണിക്ക് ഇവിടുന്ന് യാത്ര തുടങ്ങും.....അതിന് കുറച്ചു പൈസ അഡ്വാൻസ് കൊടുത്തു രജിസ്റ്റർ ചെയ്യണം ആദ്യം.....നി ന്റെ പേര് ഞങ്ങൾ എഴുതീണ് പൈസ നീ ഇപ്പോ തന്നാ ഞാൻ പോകുമ്പോൾ കൊടുത്തോളാ.....എത്രയാണ് വേണ്ടത് ....2000 രൂപ.....ഓകെ....ഇന്നാ അപ്പോൾ സെറ്റ് ..... ഫ്രണ്ട്സിന്റെ കൂടെ യാത്ര.....അത് വേറൊരു ലെവലാണ് ......അവന് കാശ് കൊണ്ട് കുറച്ചു കഴിഞ്ഞു പോയി .....വീണ്ടും ഞമ്മള് പോസ്റ്റ്... അവളുടെ കയ്യിൽ ഫോണില്ലാത്തോണ്ട് ഒന്നു കോണ്ടാക്റ്റ് ചെയ്യാൻ ഒരു മാർഗവുമില്ല .....ഞമ്മക്കാകെ ചടച്ചു......പിന്നെ ചടപ്പ് മാറ്റാൻ യൂടൂബ് തുറന്നു ഫിലീം കണ്ടു ....അത് ഏതാണ്ട് തീരാറയപ്പോ ഉപ്പയും ഉമ്മയും തിരിച്ചു വന്നു......ഉമ്മ ഫുഡ് കഴിക്കാൻ വിളിച്ചു ......താഴേക്ക് ചെന്നു .....ഫുഡ് കഴിക്കുമ്പോ ഉമ്മ അവളുടെ കാര്യം എടുത്തിട്ടത് ...ഇഷക്ക് തീരെ വയ്യാ .....നല്ല പനിയാണ് .....പിന്നെ കൊടുക്കുന്നതൊന്നും കഴിക്കുന്നുല്ല .....അവള് വന്നപ്പോൾ തൊട്ട് ഒന്നും കഴിച്ചിട്ടില്ലാന്ന് പറഞ്ഞു.....ഉമ്മയും ഉപ്പയും ഒക്കെ കുറെ കഞ്ഞി കുടിക്കാൻ പറഞ്ഞു പക്ഷെ അവള് കേട്ടില്ലാന്നൊക്കെ ഉമ്മ പറഞ്ഞു കൊണ്ടിരുന്നു......അതൊക്കെ കേട്ടപ്പോ ഞാൻ കഴിക്കുന്നത് നിർത്തി എണീറ്റ് പോയി .... എടാ നിഷോ ഇത് മുഴുവൻ കഴിച്ചു പോ...... കാക്കൂന് ഇഷാത്ത കഴിക്കാതെ ഇനി ഒന്നും പോവൂല ..... നിഷ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ഞാൻ അത് കാര്യമാക്കിയില്ല .....ഞാൻ റൂമിൽ ചെന്ന് അവളുടെ ഉപ്പാനെ ഫോൺ വിളിച്ചു അവൾക്ക് കൊടുക്കാൻ പറഞ്ഞു .....അവള് ഒന്നും കഴിക്കാതെ നല്ല മയക്കത്തിലാണെന്ന് പറഞ്ഞു.....ഞാൻ അവളെയുന്നേൽക്കുമ്പോ എന്നെ വിളിക്കാൻ പറഞ്ഞു ഫോൺ വച്ചു......രാത്രി ഒരു 12 മണി കഴിഞ്ഞിട്ടും കോളൊന്നും വന്നില്ല .....അവസാനം ഞാൻ രണ്ടും കൽപ്പിച്ചു വീട്ടിൽ നിന്നിറങി ഹോസ്പിറ്റലിലേക്ക് .....ഏതാണ്ട് 12.45 ആയപ്പോൾ ഞാൻ അവളെ അഡ്മിറ്റ് ചെയ്ത സിറ്റി ഹോസ്പിറ്റലിലെത്തി .....അവിടെ എത്തിയപ്പോഴാണ് അവളേത് വാർഡിലാണെന്നറിയില്ലല്ലോ എന്നോർത്തേ ....ഞാൻ കൗണ്ടറിൽ ചെന്നപ്പോൾ 2 സിസ്റ്റർമാരേ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നുള്ളൂ .....ഞാൻ പനിയുള്ളവരെ വാർഡ് എവിടെ ന്ന് ചോദിച്ചു.....12 മുതൽ 22 വാർഡ് വരെ ആണ് വാർഡ് ന്ന് പറഞ്ഞു......അവിടെ പോയി എങ്ങനെ കണ്ട് പിടിക്കാനാ അവളുടെ റൂമ് .....ഞാൻ ആ നേഴ്സിനോട് തന്നെ ഇഷാ എന്നയാളെ അഡ്മിറ്റ് ചെയ്തീണോന്ന് ചോദിച്ചു......അവര് അവിടുത്തേ രജിസ്റ്റർ നോക്കി ഉണ്ടെന്ന് പറഞ്ഞു......അവര് റൂം നമ്പർ പറഞ്ഞു തന്നു.... 20 ആമത്തെ റൂമിൽ ആണെന്ന് പറഞ്ഞു......അങനെ ഞാൻ ആ റൂമ് ലക്ഷ്യം വച്ചു നടന്നു......അങനെ ഞാൻ എന്റെ പെണ്ണിന്റെയടുത്തെത്തി ....അവിടെ ചെന്നപ്പോൾ ഡോർ ക്ലോസ്ഡാണ് ....ഞാൻ അവളുടെ ഉപ്പാന്റ ഫോണിലേക്ക് വിളിച്ചു വാതിൽ തുറക്കാൻ പറഞ്ഞു .....അവര് തുറന്നു തന്നു.....അപ്പോ കണ്ട കാഴ്ച ഇഷാ പനി കാരണം നെരിപിരി കൊള്ളുന്നതാണ് ....പാവം ....ഞാൻ അവളുടെ അരികിൽ ചെന്നു ഇരുന്നു......അവളുടെ ഉമ്മ അന്നേരം അവിടുന്ന് എഴുന്നേറ്റ് മാറി നിന്നു .....ഞാൻ അവളുടെ പനിച്ചു വിറക്കുന്ന കൈകൾ എന്റെ കൈക്കുള്ളിലാക്കി ......പെട്ടെന്ന് അവൾ കണ്ണുകൾ തുറന്നു.....അവളുടെ കടും കാപ്പി മിഴികള് ചുവന്നുതുടുത്തിരുന്നു ....ഇഷാ ....എന്താടീ പെണ്ണേ നീയൊന്നും കഴിക്കാത്തേ ....വയ്യേലും അൽപ്പെമെങ്കിലും കഴിച്ചൂടാര്ന്നോ .....എനിക്ക്..... വേണ്ടത്തോണ്ടാ .....ഞാൻ തന്നാൽ കഴിക്കോ....എനിക്ക് വേ.....ഇനി നീ പറയണ്ടാ എങനെ തരണമെന്നെനിക്കറിയാ ....ഞാൻ അവളുടെ ഉമ്മാനോട് കഞ്ഞി ഒരു പാത്രത്തിൽ തരാൻ പറഞ്ഞു .....അവളുടെ ഉമ്മ അതെടുത്ത് തന്നു......ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു.....അവളുടെ ഉപ്പയും ഉമ്മയും അപ്പോൾ പുറത്തു പോയിരുന്നു.....ഞാൻ അവളെ തലയണ വച്ചു ചാരി കിടത്തി കഞ്ഞി മുക്കി കൊടുത്തു.....പെണ്ണ് വേണ്ടാന്നും പറഞ്ഞു വാ തുറന്നില്ല .....അവസാനം ഞാൻ ഒരടവങട് പയറ്റി .....അവളുടെ തത്തമ്മ ചുണ്ടുകൾ ഞാനങട് കീയ്യടക്കി ....ശേഷം അവള്ക്ക് കഞ്ഞിയും കൊടുത്തു.....പെണ്ണ് താനെ പാത്രത്തിലെ കഞ്ഞി മുഴുവൻ കുടിച്ചു .....ഞാൻ തൊർത്ത് നനച്ചു അവളുടെ മുഖം ഒക്കെ വൃത്തിയാക്കി കൊടുത്തു.....അപ്പോഴാണ് ഒരു നേഴ്സ് ഇഞ്ചക്ഷൻ എടുക്കാൻ വന്നത് ....എന്നോട് നേഴ്സ് ഇഷാ വല്ലതും കഴിച്ചോന്ന് ചോദിച്ചു......ഞാൻ കഞ്ഞി കുടിച്ചെന്ന് പറഞ്ഞു......ഓകെ.....ഈ ഇഞ്ചക്ഷൻ ഫുഡ് കഴിക്കാതെ കൊടുക്കാൻ വയ്യ ....അതാണ് ..ചോദിച്ചത്ന്ന് അവര് പറഞ്ഞു....ഫുഡ് കഴിക്കാത്തോണ്ട് രണ്ട് മൂന്ന് തവണ ഇഞ്ചക്ഷൻ എടുക്കാൻ അവളുടെ റൂമിൽ വന്നു പോയതാണെന്ന് പറഞ്ഞു.....വന്ന നേഴ്സ് നല്ല കിടുക്കാച്ചി ഉമ്മച്ചി കുട്ടിയായിരുന്നു ....അവള് ചിരിച്ചോണ്ട് സംസാരിക്കുന്നത് നോക്കി നിന്നത് ഞമ്മള കേട്യോക്ക് പിടിച്ചില്ലാ....അവള് നോക്കി പേടിപ്പിക്കുന്നുണ്ട് ....ആ നേഴ്സ് ഇഷന്റെ ആരാന്ന് ചോദിച്ചു....ഞാൻ എന്റെ പെങളാണെന്ന് കള്ളം പറഞ്ഞു......അപ്പോ അവരുടെ മുഖത്ത് ഒരു നാണം വിരിഞ്ഞു......ഇഷനെ ഒന്നു ചൂടാക്കാൻ ഞാൻ ആ നെഴ്സിനെ പരിചയപ്പെട്ടു.... റിയാ സിത്താര എന്നാണ് പേര് ന്ന് പറഞ്ഞു .....ഞാൻ എന്നെ പരിചയപ്പെടുത്തി....ആയിശ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോക്ടർ ആണെന്ന് പറഞ്ഞു .....ആള്ക്ക് ഞമ്മള ബോധിച്ചു തോന്നുന്നു അവള് അവളുടെ നമ്പർ ഒരു തുണ്ടു പേപ്പറിലെഴുതി എനിക്ക് തന്നു ... അവള് പോകുമ്പോൾ വിളിക്കണംന്നാഗ്യം കാണിച്ചു.....ഞാൻ സിത്താരക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു അവിടുന്ന് പറഞ്ഞയച്ചു.....തിരിഞ്ഞു ഞമ്മള ഭാര്യേനെ നോക്കിയപ്പോൾ ആളുണ്ട് നാഗവല്ലിയായി നിൽക്കുന്നു......അടുത്തേക്ക് ചെന്നാ കനത്തിൽ എന്തേലും കിട്ടും ......ഇഷാ .....ഇപ്പോ നിന്നെ കാണാൻ നല്ല മൊഞ്ചുണ്ട് ..... ആ .....ന്റെ പെണ്ണേ.....എന്തോന്നടിയാടീ ....എന്റെ മുഖം പരന്നുപോയല്ലോ ...... പെട്ടെന്ന് ആണ് അവള് എഴുന്നേറ്റിരുന്നെന്നെ കെട്ടി പിടിച്ചതും പൊട്ടി കരഞ്ഞതും .....അവളുടെ പനിയുടെ ചൂട് എന്നിലേക്ക് പടർന്നു പിടിച്ചു.....അവളുടെ കണ്ണു നിറഞ്ഞത് ഞമ്മക്ക് പിടിച്ചില്ലാ....ഞാൻ അവളെ ഒന്നൂടെ ചേർത്ത് പിടിച്ചു സിത്താര തന്ന പേപ്പർ വേസ്റ്റ് ബാസ്കറ്റിലേക്കിട്ടു ....ഇഷാ ......സോറിട്ടോ .....എനിക്ക് കുറുമ്പ് കളിക്കാൻ എന്റെ കുറുമ്പി പെണ്ണ് നീ മാത്രേ ഉള്ളൂ .....നി ന്റെ സ്ഥാനത്ത് മറ്റൊരാക്കും ഈ നിസാമിന് ജീവനുള്ളോട്ത്തൊളം കാലം സ്ഥാനം ഉണ്ടാവില്ല .... നിന്നെ ചൂടാക്കിയതല്ലേ ഞമ്മള് ....പെട്ടെന്ന് അവളെന്റെ കവിളിലാകെ ഉമ്മ കൊണ്ട് കീയ്യടക്കിയത് .....അത് കുറച്ചു മുമ്പ് എന്റെ മുഖത്തവളടിച്ചതിനാണ് .....അവസാനം പെണ്ണ് സോറി നിഷൂക്കാന്ന് പറഞ്ഞു കരച്ചിലിനാക്കം കൂട്ടി ....നമ്മൾ ഒന്നാണ് സോ നമുക്കിടയിൽ നോ സോറി .....നീ എന്നെ ശാശിച്ചതല്ലേ ....അതിന് ഞാനർഹനാണ് .....സാരമില്ല പോട്ടെ...... അവളോട് കിടന്നു ഉറങ്ങാൻ പറഞ്ഞു ഞാൻ അവളുടെ അടുത്തിന്ന് മാറി നിന്നപ്പോഴാണ് ഞങ്ങളുടെ ലീലാവിലാസങൾ ഇഷന്റെ ഉപ്പയും ഉമ്മയും കാണുന്നുണ്ടായിരുന്നുന്ന് മനസ്സിലായത് ....ഞാനാകെ ചമ്മിയെന്ന് പറഞ്ഞാൽ മതിയല്ലോ ...ഛേ.....അവളുടെ ഉപ്പ മൗനത്തെ മാറ്റി ചോദിച്ചു മോനേ അവള് കഞ്ഞി കുടിച്ചോ......ആ കുടിച്ചു ....ഞാൻ കുടിപ്പിച്ചു .....നീ ബെഡിൽ കിടന്നോ ഞങ്ങൾ നിലത്ത് പായ വിരിച്ചോള ... വേണ്ട ഉപ്പാ ഞാൻ വീട്ടിൽ പോവാ... നാളെ വരാം....എന്തേലും ഉണ്ടേൽ വിളിക്കി ... അല്ല ഈ സമയം വീട്ടിൽ ചെന്നാ ....ഞാൻ പോന്നതെന്നെ ആരും അറിഞ്ഞിട്ടില്ല.....പോന്നപ്പോലെ തിരിച്ചു ചെല്ലും.... അവളോട് അവള് ചോദിക്കാണെൽ ഞാൻ നാളെ വരും പറഞ്ഞേക്കണ്ടീ ... ആ ആയിക്കോട്ടേ ..... വീട്ടിൽ എത്തി മെയിൻ ഡോർ ശബ്ദം ഉണ്ടാക്കാതെ തുറന്നു അകത്ത് കേറി റൂമിൽ ചെന്ന് കിടന്നു....കിടന്നെ പാടെ ഉറങ്ങി......പിറ്റേന്ന് എണീക്കാൻ കുറച്ചു ലേറ്റായി ...അതോണ്ട് ജോഗിങിന് പോവലൊന്നും നടന്നില്ല .....ഉമ്മ ഹോസ്പിറ്റല്ക്ക് കൊണ്ടോവാൻ ഫുഡ് ഉണ്ടാക്കായിരുന്നു രാവിലെ തന്നെ ....ഉപ്പ എന്തോ ആവശ്യത്തിന് പുറത്തു പോയി ....അങനെ ഒക്കെ റെഡിയായി ഒരു 10 മണിയായപ്പോ ഞാനും ഉമ്മയും വീണ്ടും ഹോസ്പിറ്റലിലേക്ക് പോയി ...... .......... നിഷൂക്കാന്റെ സാമിപ്യം ഞമക്കൊരാശ്വാസമാണ് ഏത് ഘട്ടത്തിലും .....ഞാൻ മനപൂർവം വരണ്ടാന്ന് പറഞ്ഞു ഫോൺ വച്ചു....കുറച്ചു കഴിഞ്ഞു എന്റെ അമ്മോശാക്കയും അമ്മായിമ്മയും എന്നെ കാണാൻ വന്നു.....ഞാൻ നിഷൂക്ക ഉണ്ടോന്നാണ് നോക്കിയത് ....പക്ഷെ നിഷൂക്ക ഇല്ലായിരുന്നു...സത്യം പറഞ്ഞാൽ എനിക്ക് മൂപ്പരേ കാണണം എന്റെ ഈഗോ അതിന് സമ്മതിക്കുന്നില്ല..... അവര് കുറെ കഴിഞ്ഞേരെയാണ് പോയത് ...പക്ഷെ ഞമ്മള്ക്ക് ആകെ അശ്വസ്ഥതയായിരുന്നു .....അവര് പോയാരെ ഉമ്മ കഞ്ഞി തന്നു .. പക്ഷെ എനിക്ക് വേണ്ടാന്ന് പറഞ്ഞു ഞാൻ വാശി പിടിച്ചു......നെഴ്സ് ഇൻഞ്ചക്ഷനെടുക്കാൻ വന്നു 2 തവണ മടങിപോയി ഒന്നും കഴിക്കാത്തോണ്ട് ....ഉമ്മാനോട് ഞാനുറങിയെഴുന്നേറ്റിട്ട് കുടിച്ചോളാന്ന് പറഞ്ഞു.....സമയം ഏതാണ്ട് 1 മണിയെങാനും ആയപ്പോൾ എന്റെ കയ്യാരോ കൂട്ടി പിടിച്ചു.....എന്റെ രോമങളൊക്കെ രോമാഞ്ചം കൊള്ളാൻ തുടങ്ങിയപ്പോ മനസ്സിലായി ഞമ്മള കെട്ടയോനാണ് പിടിച്ചതെന്ന്... ... ചെക്കന് ചുളുവിൽ ഞമ്മള കഞ്ഞി കുടിപ്പിച്ചു ....നിഷൂക്കാനെ കണ്ടപ്പോൾ തന്നെ ഒരാശ്വാസം ......പിന്നെ ഇൻഞ്ചക്ഷനെടുക്കാൻ നെഴ്സ് വന്നു.....നിഷൂക്ക നേഴ്സിന്റെ ഡീറ്റെയിൽസൊക്കെ വാങി ....ഞമക്കാകേ ദേഷ്യം വന്നു.....നെഴ്സ് പോയാരെ കൊടുക്കേണ്ടതൊക്കെ കൊടുത്തു....എന്റെ ദേഷ്യത്തേ സ്നേഹത്താല് നിഷൂക്ക ശമിപ്പിച്ചു.... ഇത്രേയുള്ളു ഞാൻ ദേഷ്യം വന്നാൽ നാഗവല്ലിയാണ് ....പക്ഷെ നിഷൂക്ക അറീഞ്ഞൊന്നു സ്നേഹിച്ചാ അതാവിയായി പോവാൻ നിമിഷങൾ മതി ..... എന്നോട് ഉറങ്ങാൻ പറഞ്ഞു......ഞാൻ പതിയെ സുഖ നിദ്രയിലാണ്ടു ....പിറ്റെന്ന് ഉണർന്നപ്പോൾ നിഷൂക്കാനെ കാണാനില്ല.....എന്റെ കളി കണ്ട് ഉമ്മ നിഷൂക്ക പോയിന്ന് പറഞ്ഞു......ഇന്ന് വരും പറഞ്ഞാ പോയത്ന്ന് പറഞ്ഞു ..... അപ്പോൾ ആണ് ആരോ വാതിൽ മുട്ടിയത് ഉമ്മ വാതിൽ തുറന്നു.. ഉപ്പ ഡ്രസ്സ് മാറാനും ഞങ്ങൾകുള്ളത് കൊണ്ട് വരാനും വേണ്ടി വീട്ടിൽ പോയതാണ് .... വാതിൽ തുറന്നപ്പോൾ വന്നവരെ കണ്ട് എന്റെ കണ്ണുകൾ പ്രകാശിച്ചു...വന്നത് നിഷൂക്കയും ഉമ്മയും ആണ് ....ഉമ്മാന്റെ കയ്യില് കുറച്ചു പൊതിയുണ്ടായിരുന്നു ...ഞങ്ങൾക്ക് ഫുഡ് കൊണ്ട് വന്നതാണ്.....ഉമ്മ അതൊക്കെ എന്റെ ഉമ്മാന്റെ കയ്യിൽ കൊടുത്തു എന്റെ അടുത്ത് വന്നു ഇരുന്നു.....എന്റെ നെറ്റിയിൽ തൊട്ട് ചോദിച്ചു.....ഇപ്പോൾ പനി വിട്ടല്ലേ .....പനി വിട്ടു ക്ഷീണം ഉണ്ട് നല്ലോണം .....ഞമ്മള ഉമ്മയാണ് പറഞ്ഞത് .....ഇഷമോളേ നീ എന്തേലും കഴിച്ചോ ... ഇല്ല കഞ്ഞി കൊണ്ടോന്നിട്ടില്ല ഉമ്മ പോവാൻ നിക്കായിരുന്നു .....ഇനി കൊണ്ട് വരേണ്ട.....ഞാൻ കൊണ്ട് വന്നീണ് എന്റെ മോക്ക്......അമ്മായിമ്മക്ക് എന്താ സ്നേഹം ....ഞമ്മള ചെക്കനപ്പോ ഞമ്മള ഉമ്മാനോട് സൊള്ളാണ് .....ഉമ്മ ഒരു പാത്രത്തിൽ കഞ്ഞിയും പയറുപ്പേരിയും കൊണ്ട് വന്നു ഞമക്ക് തന്നു .....ഞമ്മളത് വാങി കുടിക്കാൻ തുടങ്ങിയപ്പോ ഞമ്മള ചെക്കനടുത്ത് വന്നു അത് വാങി .....മൂപ്പര് എനിക്ക് കഞ്ഞി കോരി തന്നു .... ഞമ്മള അമ്മായിമ്മയത് കണ്ട് ഞമ്മള നോക്കി പുഞ്ചിരിച്ചു ......ഞമ്മള ഉമ്മ ഇതെന്താപ്പോ എന്നാ മട്ടിൽ നോക്കുന്നുണ്ട് .....എനിക്ക് കോരി തരുന്നേനിടക്ക് നിഷൂക്ക പനി കുറവുണ്ടോന്ന് ചോദിച്ചു......എന്റെ നെറ്റിയിൽ തൊട്ടു ....ഇപ്പോൾ കുഴപ്പം ഒന്നൂല്ലാ നീ നോർമലാണ് .....ഞാൻ ചെക്കന് കേൾക്കാൻ പാകൊത്ത ശബ്ദത്തിൽ പറഞ്ഞു ആഗ്രഹിച്ച ആളടുത്തുണ്ടായോണ്ട് പൂർണ്ണമായും കുറഞ്ഞീണ് ന്ന് പറഞ്ഞു.....അന്നേരം നിഷൂക്ക എന്റെ കണ്ണുകളിലേക്കങനെ നോക്കി നിന്നു .....കുറച്ചു കഴിഞ്ഞു ഉപ്പ വന്നു......അന്നേരം നിഷൂക്കയും ഉമ്മയും വീട്ടിലേക്ക് പോയി ....ചെക്കന് പോയപ്പോൾ എന്തോ ഒരു വല്ലായ്മ ...... ഉള്ള സമാധാനം ഉപ്പ ഞമ്മള ഫോൺ കൊണ്ട് വന്നിരുന്നു......ഞമ്മള് ഫോണിൽ ഡേറ്റ ഓണാക്കി.....റബ്ബേ 2000 ൽപ്പരം മെസ്സേജ് വന്നു കിടപ്പുണ്ട് കുറച്ചു നിമിഷം കൊണ്ട്......അധികം ഞമ്മള കെട്ട്യോന്റെ മെസ്സേജ് ആണ് .....ഞാൻ ഫോൺ മെല്ലെ അവിടെ തന്നെ വച്ചു കുറച്ചു സമയം കൊണ്ട് സംഭവിച്ചതാലോചിച്ച് പുഞ്ചിരി തൂകി.....3 ദിവസത്തിന് ശേഷം ഞമ്മള് ഡിസ്ചാർജ് ആയി വീട്ടിൽ എത്തി.....നിഷൂക്ക കൂടെ പോന്നിരുന്നു ......ഏതോ ചെങായി വിളിക്കുന്നുന്ന് പറഞ്ഞു പെട്ടെന്ന് പോയി .....ഞമ്മള ഫോൺ വീട്ടിൽ എത്തിയാരാണ് ശരിക്കും കയ്യിലെടുക്കുന്നത് .....മെസ്സേജിന്റെ പെരുമഴയായിരുന്നു ....ഒരു വിധം എല്ലാത്തിനും റീപ്ലേ കൊടുത്തു ഞാൻ ഫോൺ ബെഡിലിട്ടു ഫ്രഷാവാൻ പോയി ....ഫ്രഷായി വന്നപ്പോൾ ഞമ്മള ചെക്കന് വിളിക്കുന്നു .... ഹലോ ....നീ എവിടാരുന്നു പെണ്ണേ .....ഞാൻ ഫ്രഷാവായിരുന്നു ......പിന്നെ ഞാനൊരു കാര്യം പറഞ്ഞാൽ നീ സമ്മതിക്കോ .....എന്താ കാര്യം പറി എന്നിട്ടല്ലേ സമ്മതിക്കോ ഇല്ലേന്നൊക്കെ .....ഇന്ന് രാത്രി ഞാൻ ഗോവേ പോവാണ് ......ട്രിപ്പ് 25 ന് ആയിരുന്നു എന്തോ ഇഷ്യൂ കാരണം ഡേറ്റ് ഒന്നിങോട്ടാക്കി .... ....നാട്ടിലെ ടൂറിസം ക്ലബിന്റെ കീഴിൽ....നാട്ടിലെ ചെക്കന്മാര് മൊത്തം ഉണ്ട്....എത്ര ദിവസാ....🤔 7 ദിവസം....... ഇങള് പോവണ്ടാ .....ഈ ദിവസത്തിനിടക്ക് ഇങളെ നേരിട്ട് കാണണം തോന്നിയാൽ ഞാനെന്ത് ചെയ്യും ......ഇഷാ അതൊക്കെ പെട്ടെന്ന് കയ്യും......ഇങള് പോവണ്ടാന്ന് പറഞ്ഞാൽ പോവണ്ടാ .....അതെന്താ പോയാൽ.....ഞാൻ കാര്യം പറഞ്ഞു കഴിഞ്ഞു.....പൊന്നേ വാശി പിടിക്കല്ലേ ....ഞാൻ വന്നിട്ട് നിന്നേം കൊണ്ട് പോവാ......മുത്തല്ലേ പ്ലീസ് ഇക്ക പോയിക്കോട്ടെ....മോനേ നിസാമെ ഈ സോപ്പ് പതയൂല ....ഇങക്ക് ഇന്നെ ഇഷ്ട്ടമുണ്ടേ ഇങള് പോവൂല .....ടീ ....നിന്നെ ഇഷ്ടമുണ്ട് ....പക്ഷെ ഞാൻ പോകാതിരുന്നാ എന്റെ ഫ്രണ്ട്സെന്നെ പഞ്ഞിക്കിടും ....ഇങക്ക് ഫ്രണ്ട്സോ ഞാനോ വലുത് .....ഇൻ ക്ക് രണ്ടും വലുതാണ് ....മോസ്റ്റ് ആരാ .....രണ്ടും മോസ്റ്റാ ....ഇങള്ക്ക് ഞമ്മള് പറഞ്ഞത് കേൾക്കാൻ പറ്റൂലേ ഫോൺ വച്ചേര് ......ഇങളെന്താന്ന് വച്ചാ ചെയ്യ് .....ഞാനെന്തിനാ ഈ വാശി പിടിക്കുന്നത്ന്ന് ..... വേറൊന്നുമല്ല 4 ദിവസം കഴിഞ്ഞാൽ ചെക്കന്റ ബർത്തി ഡേ ആണ് .....കഴിഞ്ഞ പ്രാവിശ്യത്തെ മൂഞ്ചി പോയി ...ഇത് സർപ്പറൈസായി വിഷ് ചെയ്യണംന്ന് കരുതിയതാണ് ....പക്ഷെ നിഷൂക്ക ഇന്ന് പോയാൽ തിരിച്ചു വരണേൽ 7 ഡേ കയ്യും.... പെട്ടെന്ന് ഫോൺ കട്ടായി ....ഞമ്മക്കാകെ ഇടങേറായി ... ഞാൻ കുറച്ചു കരഞ്ഞു പിന്നെ ഡയറിയെടുത്ത് ഓരൊന്നെഴുതി കൂട്ടി ...... നിഷൂക ഞാൻ പറഞ്ഞ വാക്കുകൾ കേൾക്കാതെ ട്രിപ്പിന് പോയി ....അവിടുന്ന് ഓരോ പിക്കൊക്കെ അയച്ചു തന്നു ഞമ്മള് ഒന്നിനും റിപ്ലേ കൊടുക്കാതെ വിളിച്ചാ മര്യാദിക്ക് സംസാരിക്കാതെ ദിവസം നീക്കി.....അങനെ ചെക്കന്റ ബർത്ത് ഡേന്റെ തലെ ദിവസം ഉച്ചക്ക് ഞാൻ നിഷൂക്കാനോട് എന്നെ കാണാൻ വരോന്ന് ചോദിച്ചു......എന്നെ കളിയാക്കി ചെക്കന് ഫോൺ വച്ചു ....ഞാൻ വരുമെന്ന് പ്രതീക്ഷിക്കാതെ നിഷൂക്കാനോട് 11 മണിയാവുമ്പോ വീട്ടിലേക്ക് വരാൻ പറഞ്ഞു......മെസ്സേജയച്ചു .....അത് നോക്കി പോയെന്നെല്ലാതെ റീപ്ലേ തന്നില്ല .....ഞാൻ അന്ന് എന്റെ റൂമിൽ അങേരെ ബർത്ത് ഡേക്ക് വേണ്ട എല്ലാ സജീകരണങളും ചെയ്തു.....ചെക്കന് അടിപൊളി ഗിഫ്റ്റും വാങി വച്ചു .....കേക്ക് വാങി ഫ്രിഡ്ജിൽ സൂക്ഷിച്ചു.....പിന്നെ റൂമിൽ കാന്റിൽസ് കൊണ്ടും റോസാപ്പൂകൊണ്ടൊക്കെ അലങ്കരിച്ചു .....സമയം 11.45 ആയി കാണും ഞാൻ ബാൽക്കണിയിൽ ചെന്നിരുന്ന് എനിക്ക് ആകെ കരച്ചിൽ വന്നു ....ഞാൻ ഉച്ചക്ക് വിളിച്ചതിന് ശേഷം നിഷൂക്കാന്റെ ഫോണ് സ്വിച്ച് ഓഫ് ആയിരുന്നു....അതോണ്ട് വരോ എന്നൊന്നും അറീല്ല ....ഞാൻ നിലാവിനെ നോക്കി കണ്ണീർ വാർത്തപ്പോയാണ് എന്റെ കണ്ണുകൾ ആരോ പൊത്തിയത്.... (തുടരും....) നിങളെ വെയിറ്റ് ചെയ്തു മടുപ്പിച്ചതിന് ആദ്യം തന്നെ സോറി പറയാണ്.....എക്സാം ആയോണ്ടാണ് പോസ്റ്റാതിരുന്നത.... ......ഈ പാർട്ട് വായിക്കുക വായിച്ചു കഴിഞ്ഞു ഇഷ്ടപ്പെട്ടാൽ ആ ലൈക്ക് ഒന്നടിച്ചേക്കണേ .......അഭിപ്രായം കമന്റായും അയക്കണം ..... നിങ്ങളുടെ ഒക്കെ കട്ട സപ്പോർട്ട് ഇനിയുള്ള ഓരോ പാർട്ടെഴുതാനും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..... By Naji Rinu.....
#

📙 നോവൽ

📙 നോവൽ - ഇഷാ വിത് 0 . ലിപ്പൻ Part 62 BY Naji Rinu - ShareChat
44.5k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം