@najirinu
@najirinu

❤ñĄjį ŘïŇű❤

💝ഇഷാ വിത്ത് കലിപ്പൻ 💝

💖ഇഷാ വിത്ത് കലിപ്പൻ 💖 💞part 55💞 🖋:Naji rinu 📚വായനാമുറി 📚 . . . . . https://sharechat.com/profile/356415💛💛💛💛💛💛💛💛💛💛 ചെക്കന് എന്നെ കണ്ടതോടെ പിരിപോയി തോന്നിണ്ട് അമ്മാതിരി വശീകരണനോട്ടമാണ് ചെക്കൻ നോക്കുന്നത് ... പെട്ടെന്ന് അങേര് എന്റെ കൈ പിടിച്ചു ഒറ്റവലിയായിരുന്നു ......അങേരെ നെഞ്ചിലേക്ക് ഞാൻ ചെന്ന് വീണതും ഞങ്ങളുടെ രണ്ട് പേരെ യും ഹാർട്ട് ബീട്ട് നന്നായി ഉയർന്നു.....ന്റെ അല്ലോ അങേര ചാര കണ്ണിലേക്ക് നോക്കി നിൽക്കാൻ ഒരു പ്രത്യേക രസംതന്നെയാണ് .....ഇഷാ കൺട്രോൾ.....പെട്ടെന്ന് അങേരെന്തോ ബോധം വന്നപ്പോലെ അങേരെനെഞ്ചത്തിന്ന് മാറി നിൽക്കാനായി ആഞ്ജാപിച്ചു ..... ........................ ഉപ്പയേക്കാൾ വാശി ആയതിനാൽ ഞാൻ വീട്ടിലേക്ക് ഇനി കയറി ചെല്ലില്ലായെന്ന തീരുമാനത്തിൽ ഉറച്ചു നിന്നു .....എനിക്ക് താമസിക്കാൻ ഒരു വീട് ആവശ്യമായിരുന്നു .....പിന്നെ അതന്യേഷിച്ചു നടക്കലായിരുന്നു നമ്മള പണി .....അക്കൗണ്ടിലെ കുറച്ചു എമൗണ്ട് ചിലവാക്കി ഒരു കിടിലൻ വില്ല ഞാൻ വാങി ......ഒരു മുറി മാത്രം ഞാൻ ഉപയോഗിക്കാനെടുത്ത് ബാക്കി ഭാഗം വാടകയ്ക്ക് കൊടുത്തു......വില്ല വാങ്ങിയത് മൊതലാവാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത്....എന്റെ മനസ്സിലെ ചിന്ത മുഴുവൻ ഞാൻ മഹറ് ചാർത്തിയ പെണ്ണിനേക്കാൾ കൂടുതൽ ഹാലിയയെ കുറിച്ച് ആണ് ....പാവം അവളെ കോണ്ടാക്ക്റ്റ് ചെയ്യാൻ ഒരു മാർഗവുമില്ല .....ഞാൻ പിന്നെ എന്റെ ഫാമിലിയെ കുറിച്ചോ എന്റെ കെട്ട്യോള കുറിച്ചോ ചിന്തിക്കാറില്ല .....അവരെയൊക്കെ എന്റെ ഡിഷ്നറിയിൽ നിന്നും ഞാൻമായിച്ചു കളഞ്ഞു.....ഇപ്പോൾ എനിക്ക് എന്റെ ലോകം മാത്രം ആണ് ......ഇടക്ക് ഉപ്പ ഹോസ്പിറ്റലിൽ വരാറുണ്ട്....പക്ഷെ ഉപ്പാനെ പരമാവധി മീറ്റ് ചെയ്യാതിരിക്കാൻ ശ്രമിക്കും.... വിവരങ്ങൾ പറയാൻ ഹിബ ഇടക്കിടെ അടുത്ത് വരും പക്ഷെ എനിക്കത് കേൾക്കാൻ താൽപര്യമില്ലാന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറും......എന്റെ വാക്കുകൾതാങാനാവാതെ അവൾ കരയുന്നത് കാണാം പക്ഷെ അതൊന്നും ഞാൻ കാര്യത്തിൽ എടുക്കാറില്ല...... വീട്ടിൽ നിന്നും മാറി താമസിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഏതാണ്ട് 1 മാസത്തോളം ആയി .....എന്റെ കുഞ്ഞു പെങള് നിഷ ഇടക്കിടെ വിളിക്കാറുണ്ട് ....അവള്ക്ക് ആ ഇഷനെ കുറിച്ച് പറയാൻ നൂറ് നാവാണ്...ഉമ്മ അപൂർവമായി സംസാരിക്കും .....ഉമ്മ വിളിച്ചാൽ കരയാനേ ഉമ്മാക്ക് നേരമുള്ളൂ.....പിന്നെ ഇഷന്റെ കഴുത്തിൽ ഞാനണിയിച്ച മഹർ വീട്ടിലേക്ക് തിരിച്ചു പോകുമ്പോൾ എന്റെ ഉപ്പാന്റ കയ്യിൽ ഊരികൊടുത്താണ് പോയത് ......കുറച്ചു കഴിഞ്ഞു അവര് ആ മാല വീണ്ടും അവൾക്ക് അണിയിച്ചു കൊടുത്തു ന്നൊക്കെ നിഷ വിളിച്ചപ്പോൾ പറഞ്ഞു......ഉമ്മയും അതെന്നെ പറഞ്ഞു......അവര് പറയുന്നതൊക്കെ കൂടെ കേട്ട് എനിക്ക് ഇഷയോട് ചെറിയ ഒരു ഇഷടമൊക്കെ തോന്നി .....എന്ന് കരുതി ഒരു ലൗ ഒന്നും അല്ലാട്ടോ തോന്നിയത് ....ജസ്റ്റ് ഒരു അട്രാക്ഷൻ ..... വീണ്ടും ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു ....തിങ്കളാഴ്ച്ച ആയോണ്ട് ഹോസ്പിറ്റലിൽ നല്ല തിരക്കുള്ള ദിവസം ആണ് ....ഒരുപാട് പേഷ്യന്റ്സുണ്ടാകും ....അതോണ്ട് നേരത്തെ തന്നെ ഹോസ്പിറ്റലിലേക്ക് പോയി ....അവിടെ എത്തി കാർ പൻർക്ക് ചെയ്തു എന്റെ കാബിനിലേക്ക് നടന്നു.....കാബിനിൽ ചെന്നു സീറ്റിൽ ഇരുന്നു ... റജിസ്റ്റാറൊക്കെ നേരയാക്കി വച്ചു......ഡോക്ടേർസിനെ കാത്തിരുന്നു......ആരോ വാതിൽ തുറന്നു അകത്തേക്ക് വരുന്നു ....പെട്ടെന്ന് ആയോണ്ട് ആളെ എനിക്ക് ശരിക്കും മനസ്സിലായില്ല ..... രജിസ്റ്ററിൽ ഒപ്പ് വച്ച് ഒപ്പിട്ട ആള് എന്റെ മുഖത്തേക്ക് നോക്കിയതും എന്റെ ക ൺട്രോൾ മുഴുവൻ പോയി .....ഞാൻ മതിമറന്നവളിൽ ലയിച്ചങനെ നിന്നു . ...പതിയെ ഞാൻ പോലും അറിയാതെ എന്റെ കൈകൾ അവളെ പിടിച്ചുപ എന്നിലേക്കപുപ്പിച്ചു ... ഹൃദയം അന്നേരം ഡിജെ കളിക്കുന്നുണ്ടായിരുന്നു .......കുറച്ചു കഴിഞ്ഞതും എനിക്ക് ഹാലിയേനെ ഓർമ വന്നു ഞാനവളെ എന്നിൽ നിന്നകറ്റി ....ഇപ്പോഴും മനസ്സവളെ അംഗീകരിക്കുന്നില്ല ......അതെന്തോണ്ടാന്നറിയില്ല ...... അപ്പോഴാണ് അരുൺ അകത്തേക്ക് വന്നത് ......പെട്ടെന്ന് അവളെ കണ്ടതും അവന് അർഥം വച്ചു പുഞ്ചിരിച്ചു .....മനസ്സിലായില്ലേ ആളുകൾക്കിടയിൽ അവള് എന്റെ ഭാര്യ.....പക്ഷെ എനിക്കവള് വെറും എന്റെ കീഴിലെ ഡോക്ടർ മാത്രം.....അരുണിനെ കണ്ടതും അവള് ഹലോ പറഞ്ഞു അരുൺ ന്റെ അടുത്ത് ചെന്നു ....അവര് എന്നെ കേൾക്കെ എന്തൊക്കെയോ പറയുന്നുണ്ട് കുറച്ചു കഴിഞ്ഞു അവള് പുറത്തു പോയി അരുൺ എന്റെ അടുത്ത് വന്നു.....ഞാൻ അരുണിന് രജിസ്റ്റർ കൊടുത്തു ഒപ്പിടാൻ .....അത് കഴിഞ്ഞു അവന് പുറത്തു പോയി ....കുറച്ചു കഴിഞ്ഞു ഞാനും കാബിനിന്ന് പുറത്തിറങ്ങി ഒപിയിലേക്ക് നടന്നു ...ഉച്ചവരെ ഒപിയിലായിരുന്നു .....അത് കഴിഞ്ഞു ഫുഡ് കഴിക്കാൻ വേണ്ടി കാന്റീനിലേക്ക് നടന്നു..... ........... അങേരിൽ നിന്നും മാറി നിന്നപ്പോഴാണ് അരുണ് കാബിനിലേക്ക് വന്നത് .....എന്നെയും നിഷൂക്കാനിം ഒരുമിച്ചു കണ്ടോണ്ടാ തോന്നിണ്ട് അരുൺ അർത്ഥം വച്ചു ചിരിച്ചു .....അരുൺ എന്റെ അടുത്ത് വന്ന് വിശേഷങളൊക്കെ ചോദിച്ചു......കാരണം ഞാൻ ഇപ്പോൾ ഒരുപാട് ആഴിചയായി ഹോസ്പിറ്റലിലേക്ക് വന്നിട്ട് ..... അതാണ് വിശേഷങൾ ചോദിച്ചത് .....അത് കഴിഞ്ഞു ഞാൻ ഒപിക്ക് പോയി ....അത് കഴിഞ്ഞപ്പോഴത്തേക്കും ഉച്ചയായിരുന്നു .... വിശപ്പ് കാരണം നേരെ കാന്റീനിലേക്ക് വിട്ടു ....കാന്റീനിൽ ചെന്ന് കൈ വാഷ് ചെയ്യാനായി പൈപ്പിനടുത്തേക്ക് നടന്നു .....അവിടുന്ന് കൈ കഴുകി കൊണ്ടിരിക്കുമ്പോഴാണ് എന്റെ പുറകിൽ ഒരു നിഴലനനക്കം ഉള്ളതുപോലെയെനിക്ക് തോന്നിയത് ....തോന്നിയതല്ല ശരിക്കും ആരോ എന്റെ പുറകിൽ ഉണ്ടായിരുന്നു ....എന്റെ ചെവിക്കരികിൽ ആരുടെയോ ചുടു നിശ്വാസം പതിച്ചു ....ഞാൻ പെട്ടെന്ന് നെട്ടിതിരിഞ്ഞു നോക്കിയപ്പോൾ ഏതോ ഒരു നരമ്പു രോഗിയാണ്.... ഞാൻ തിരിഞ്ഞു നിന്നതും അയാൾ എന്റെ കൈ പിടിച്ചു അയാളിലേക്ക് ചേർത്ത് പിടിച്ചു ......വെറ്റില നുറുക്കിയ സ്മെൽ അന്നേരം എന്റെ മൂക്കിലേക്ക് അടിച്ചു കേറി... അയാളെ തള്ളി മാറ്റാൻ ശ്രമിച്ച എനിക്ക് അതിന് കഴിഞ്ഞില്ല ...അമ്മാതിരി പിടുത്തം ആണ് പിടിച്ചിരിക്കുന്നത് ....ഞാൻ അദ്ദേഹത്തിന്റെ കൈ ക്ക് ഒരു കടി വച്ചു കൊടുത്തതും അയാളെന്നിലെ പിടി വിട്ടു....ഞാൻ പേടിച്ചു പിറകിലേക്ക് നോക്കി കൊണ്ട് എന്റെ കാബിൻ ലക്ഷ്യമാക്കി ഓടി .....അപ്പോൾ എതിരെ വന്ന ആരോ തട്ടി ഞാൻ വീഴാൻപോയി.....വീഴാൻപോകുമ്പോൾ കണ്ണടക്കുന്ന സ്വഭാവം ഉള്ളതിനാൽ ആളെ മനസ്സിലായില്ല ......പക്ഷെ ഞാൻ വീഴാത്തതായി അനുഭവപ്പെട്ടപ്പോ എനിക്ക്മനസ്സിലായി ഞാൻ സുരക്ഷിതമായ കൈകളിൽ സേഫ് ആണെന്ന് ....എന്റെ ഹാർട്ട് ബീട്ട് ഉയരാൻ തുടങ്ങി.....അതെ ഞാൻ എന്റെ ചെക്കന്റ കയ്യിൽ ആണ് ഇപ്പോൾ....നിഷൂക്കാന്റെ സ്പർശനം എനിക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയും.....പെട്ടെന്ന് നിഷൂക്കാ എന്നെ പിടിച്ചു അങേരെ പുറകിലേക്ക് നിർത്തിച്ചു ....അതെന്തിനാന്നറിയാൻ കണ്ണു തുറന്നപ്പോൾ കണ്ടത് നിഷൂക്ക ആ നരമ്പുരോഗിക്കിട്ട് രണ്ട് പൊട്ടിക്കുന്നതാണ് .....അടി കിട്ടിയ സ്പോട്ടിൽ ആ ചെങായി അവിടുന്ന് മുങി... എനിക്ക് ആപ്പോഴത്തെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുമായാരുന്നില്ല .....ഞാൻ അങേരെ കെട്ടി പിടിച്ചു ടാൻക്സ് ഇക്കാ ന്ന് അങേര്ക്ക് കേൾക്കാൻ പാകത്തിൽ പറഞ്ഞു......ഞാനത് പറയലും അങേരെന്നെ ഇറുകെ പുണർന്നതും ഒരുമിച്ചായിരുന്നു .....സ്പോട്ടിൽ ആശിക് 2 ഫിലീമിലെ അബ് തുംഹി ഹോ എന്ന പാട്ട് ഹോസ്പിറ്റലിനടുത്തൂടെ പോയ അനൗൺസ്മന്റ് വണ്ടിയിൽ നിന്നും കേട്ടു ... സീനറിക്ക് പറ്റിയ ബാഗ്രൗണ്ട് മ്യൂസിക്.......😍😍😍......നിഷൂക്ക റിയലി ലവ്വ് യൂ .......ഇതമ്മള് മനസ്സിൽ പറഞ്ഞതാട്ടോ .....ചെക്കന് ഒരേ സമയം വെറൈറ്റി സ്വഭാവം ആണ് ..... എത്ര നേരം അങനെ നിന്നെന്നറിയില്ല .....ആരുടെയോ ചുമക്കൽ കേട്ടതും നിഷൂക്ക എന്നിലെ പിടി വിട്ടു.....ആരാന്ന് നോക്കിയപ്പോൾ ഹിബയും അരുണും രേഷ്മയും ഒക്കെ ആണ് .....അവര് ഫുഡ് കഴിക്കാൻ വന്നതാണ് ......അവരെ കണ്ടതും നിഷൂക്ക പഴയ കലിപ്പൻ നിഷൂക്ക ആയി..... ............... കാന്റിലേക്ക് നടക്കുമ്പോഴാണ് എന്നെ ആരോ വന്ന് കൂട്ടിയിടിച്ചത് ......നോക്കിയപ്പോൾ ഡോ.ഇഷാ ആണ് .....ആരെയോ കണ്ട് പേടിച്ച് ഓടി വരുന്ന വഴിയാണ് ...അവളുടെ ഹൃദയ മിടിപ്പ് അത്ര ഉച്ചത്തിൽ കേൾക്കാമായിരുന്നു ... വീഴാൻപോയ അവളെ ഞാൻ എന്റെ കയ്യിൽ പിടിച്ചു നിർത്തി.. അന്നേരം അവള് കണ്ണുകൾ അടച്ചു പിടിച്ചിരുന്നു.....പെട്ടെന്ന് ആണ് ഒരു പിരാന്തൻ അവളെ മേൽ കൈ വക്കാനായി വന്നത് ....ഞാൻ ഒന്നും നോക്കാതെ രണ്ടെണ്ണം അങട്കൊടുത്തു ....അടി ന്റെ പവറോണ്ട് ആ ഭ്രാന്തൻ അവിടുന്ന് സ്കൂട്ടായി ...പെട്ടെന്ന് ആണ് ഇഷാ എന്നെ കെട്ടി പിടിച്ചത് .....എനിക്ക് അതെന്തോ തടുക്കാൻ തോന്നിയില്ല ....നിയമപരമായി അവളിന്നെന്റെ ഭാര്യ ആണ് .....അവളെ സംരക്ഷിക്കേണ്ട കടമ എനിക്കുണ്ട് .....അതായിരിക്കും ഞാൻ പോലും അറിയാതെ ഇങനെ ഒക്കെ ഞാൻ അവള്ക്ക് വേണ്ടി ചെയ്തത് .....അവളെ ഞാൻ ഒന്നൂടെ ചുറ്റി പിടിച്ചു.....നല്ല കോമ്പിനേഷൻ സോങ് പുറത്തിന്നു കേൾക്കുന്നുണ്ടായതിനാൽ സീൻ കിടുവായിരുന്നു .....അങനെ പരിസരം മറന്ന് നിൽക്കുമ്പോഴാണ് ഞങളെ ആക്കി ചുമക്കുന്നത് കേട്ടത് ...ശബ്ദം കേട്ടതും ഞാൻ അവളിലെ പിടി വിട്ടു ഡീസന്റായി ....... ചുമച്ചത് അരുണും ഹിബയും ഒക്കെ ആണ് .....അരുൺ അടുത്ത വന്ന് പൊളിച്ചു ട്ടോ ന്ന് പറഞ്ഞു......ഹിബ എനിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു........പക്ഷെ ഞാൻ അതൊന്നും വക വെക്കാതെ കഴിക്കാനായി ടേബിളിൽ ചെന്നിരുന്നു .......എനിക്ക് ഓപ്പോസിറ്റായി ഹിബയും അരുണും ഇഷയും കഴിക്കാനായി ഇരുന്നു .....ഞങ്ങൾ സദ്യക്ക് ഓർഡർ കൊടുത്തു.....ഫുഡിനായി കാത്തിരിക്കുമ്പോഴാണ് എന്നെ തന്നെ വീക്ഷിച്ചു കൊണ്ടിരിക്കുന്ന ഇഷയെ കണ്ടത് .........അവളുടെ കടും കാപ്പി മിഴികളെന്നെ വല്ലാതെ ഭ്രാന്താക്കുന്നു .....ടീ ഇങനെ നോക്കല്ലേ .....സത്യം പറയാലോ എനിക്ക് എത്ര ഇഷനെ അംഗീകരിക്കാൻ കഴിയുന്നില്ലേലും അവളടുത്തുള്ളപ്പോൾ ഞാൻ വല്ലാണ്ട് സന്തോഷിക്കുന്നുണ്ട് ......അവളുടെ കടും കാപ്പി മിഴികളിലേക്കെപ്പോഴും നോക്കി നിൽക്കാൻ തോന്നുന്നു .....ഇത്തൂസ് എന്റെ പ്ലേറ്റിലേക്ക് ചോറ് വിളമ്പിയപ്പോഴാണ് ഞാൻ ബോധമണ്ടലത്തിലേക്ക് തിരിച്ചു വന്നത് .....ഞാൻ പെട്ടെന്ന് എല്ലാരുടെയും മുഖത്ത് നോക്കിയപ്പോ അവര് ചിരി അടക്കി പിടിക്കാൻ ശ്രമിക്കുന്നുണ്ട്.. ഛേ.. ആകെ ചമ്മി....ഇഷാ അപ്പോഴത്തേക്കും അവളുടെ കഴിക്കൽ പരിപാടി ആരംഭിച്ചിരുന്നു .....അവളുടെ ശ്രദ്ധ ഇപ്പോൾ ഫുള്ള് ഫുഡിലേക്കാണ് .....തിന്നുന്നത് കണ്ടാൽ ഇതുവരെ മുഴു പട്ടിണിയാണെന്നേ തോന്നൂ ..... അമ്മാതിരി കഴിക്കൽ ആണ് ..... ഞാനും പിന്നെ കഴിക്കാൻ തുടങ്ങി.....അപ്പോൾ ഒരു ഇളം തെന്നൽ ഞങളെ തഴുകി കൊണ്ട് പോയി .....ആ കാറ്റിലവളുടെ സ്കാഫ് ചെയ്ത ഷാളിന്റെ ഒരറ്റം പാറി പറന്നു ......അതിനിടയിലൂടെ അവളുടെ കഴുത്തിൽ ഞാനണിഴിച്ച മഹർ വെട്ടി തിളങുന്നുണ്ടായിരുന്നു .....എന്റെ നോട്ടം അവള് മനസ്സിലാക്കിയതും അവള് ഷാള് നേരെയാക്കി .....കഴിച്ചു കഴിഞ്ഞതും അവള് പെട്ടെന്ന് എണീറ്റ് പോയി ....പതിയെ എന്റെ കൂടെ കഴിക്കാനായി ഇരുന്നവരൊക്കെ എണീറ്റ് പോയി അവസാനം ഞാനും കഴിച്ചു കഴിഞ്ഞു കൈ കഴുകാനായി പോയി .....അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച ഇഷാ രണ്ട് ദിവസം മുന്നേ ചാർജെടുത്ത ഡോ.റഷാദുമായി കൊഞ്ചി കുഴഞ്ഞ് സംസാരിക്കാണ്....അവള് ചിരിച്ചു വർത്താനം പറയുന്നതിനനുസരിച്ച് അവ നും ചിരിക്കുന്നുണ്ട് ആ കാഴ്ച എനിക്ക് എന്തോ സഹിച്ചില്ല ....ഇവളെ ഇഷ്ടമില്ലാത്ത ഞാനെന്താ ഇങനെ ഒക്കെ ചിന്തിക്കുന്നേ .....എനിക്ക് അവളെ കാര്യം നോക്കേണ്ട ആവശ്യം ഇല്ല എന്ന് മനസ്സിനോട് പറഞ്ഞു ഞാൻ കൈ കഴുകി കൊണ്ടിരുന്നു .....എന്റെ കുറച്ചപ്പുറത്താണ് അവര് രണ്ടാളും സംസാരിക്കുന്നത് ... അപ്പോഴാണ് ഇഷാ പറയുന്നത് എന്റെ ചെവിയിലേക്ക് തുളച്ചു കയറിയത് .....അവനവളെ ഡിന്നറിന് ക്ഷണിച്ചതാണ് .....അതിനവള് സമ്മതവും കൊടുത്തു ......ഇന്ന് രാത്രി 8 മണിക്ക് സിറ്റി റസ്റ്റോറണ്ടിൽ മീറ്റ് ചെയ്യാംന്ന് പറഞ്ഞു ......അത് കേട്ടതും എന്റെ ഹൃദയത്തിലേക്ക് ആരോ അമ്പെയ്തപ്പോലത്തെ വേദന ......ഞാൻ സ്പോട്ടിൽ നിന്നും ദേഷ്യം കടിച്ചു പിടിച്ചു കാബിനിലേക്ക് ചെന്നു .....എനിക്ക് ആകെ ഭ്രാന്ത് പിടിക്കാൻ തുടങ്ങി.....അതിനിടക്ക് ഒരു എമർജൻസി കേസ് വന്നു.....പിന്നെ ഫുള്ള് തിയറ്ററിലായിരുന്നു അത് കഴിഞ്ഞപ്പോൾ ഏതാണ്ട് രാത്രി 6 മണി ആയിക്കാണും ... ............... പിന്നെ നിഷൂക്ക ഫുഡ് കഴിക്കാനായി ടേബിളിൽ പോയിരുന്നു ......എന്നെയും നിഷൂക്കാനെയും അടുപ്പിക്കാനായി ഹിബ എന്നെ വലിച്ചു അങേരിരിക്കുന്ന ഓപ്പോസിറ്റ് ഇരുത്തിച്ചു .....ഞങ്ങളുടെ കൂടെ തന്നെ അരുണും രേഷ്മയും ഇരുന്നു.....അങേരെ തൊട്ടടുത്ത് കണ്ടതും എന്നിലെ കോഴി ഉണർന്നു ....അങേരെ കണ്ണുകളിലേക്കങനെ നോക്കിയിരുന്നു....അങേരും എന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കുന്നുണ്ട്....അതിനിടക്ക് ഫുഡ് വന്നത് ഞങ്ങൾ അറിഞ്ഞില്ല.....എന്റെ പ്ലേറ്റിലേക്ക് ഫുഡ് ഇട്ടതും ഞാൻ ഡിസന്റായി ഫുഡ് കഴിക്കാനായി തുടങ്ങി....അങേരും ഫുഡ് പ്ലേറ്റിലേക്കിട്ടപ്പോഴാണ് ഫുഡ് മുന്നിലെത്തിയത് അറിയുന്നത് ....ഇതൊക്കെ നമ്മള് ഇടംകണ്ണോണ്ട് കണ്ടതാണ്ട്ടോ .....പിന്നെ ഞാൻ ഫുഡിൽ കോൺസണ്ട്രേറ്റ് ചെയ്തു.....കഴിച്ചു കഴിഞ്ഞു കൈ കഴുകാൻ എണീറ്റ് പോയി ...കഴുകി തിരിഞ്ഞപ്പോൾ ആണ് എന്റെ എളേമാന്റെ മോന് റഷാദിനെ കണ്ടത് ....അവന് 2 ദിവസം മുന്നേ ഇവിടെ ജോയിൻ ചെയ്തതാണ് ....ന്യൂറോളജിസ്റ്റ് ആണ് .....അങ്ങനെ ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് നിഷൂക്ക കൈ കഴുകാൻ വന്നത് ...ഞാൻ അങേര് എന്നെ ശ്രദ്ധിക്കോ അറിയാൻ വേണ്ടി റഷാദിനോട് സിറ്റി റസ്റ്റോറണ്ടിൽ രാത്രി മീറ്റ് ചെയ്യാം ന്ന് പറഞ്ഞു....ഇടം കണ്ണിട്ട് അങേരെ നോക്കിയപ്പോൾ ദേഷ്യം ഇരുമ്പി നിൽക്കുന്നത് അങേരെ മുഖത്ത് ശരിക്കും കാണാമായിരുന്നു.....ആള് അവിടുന്ന് പെട്ടെന്ന് സ്കൂട്ടാവലായിരുന്നു ......ഇപ്പോൾ അങേരെ മനസ്സിൽ ഞാനേതാണ്ട് കേറി പറ്റിയിട്ടുണ്ടെന്ന് മനസ്സിലായി ......വൈകാതെ അങേരെ ഞാൻ എന്റെ മാത്രം ആക്കും...... റഷാദ് നിഷൂക്കാനെ കുറിച്ച് ചോദിച്ചു .....അവന് എന്നെ ഇപ്പോഴും അംഗീകരിച്ചില്ലേയെന്ന് ചോദിച്ചു....... അംഗികരിച്ചോണ്ടിരിക്കാണെന്ന് പറഞ്ഞു .......അതിന്റെ ഭാഗമാണ് ഇന്ന് ഞമ്മള് മീറ്റ് ചെയ്യാന്ന് പറഞ്ഞത് ...ആ പറഞ്ഞത് നിഷൂക്ക ശരിക്ക് കേട്ടീണ് .....ഇവിടുന്ന് ആള് കലിപ്പോടെ ആണ് പോയത് .....സോ ....അങേരെന്നെ അംഗീകരിച്ചു തുടങ്ങി....ആ ....എന്തായാലും ശരി ...നിന്നെ എത്രയും പെട്ടെന്ന് അന്റെ ചെക്കന് അംഗീകരിക്കേട്ടെ .....ആഫ്റ്റർനൂൺ 2 ആക്സിഡണ്ട് കേസ് കിട്ടി....അവരെ ഡ്രസ്സ് ചെയ്ത് കഴിഞ്ഞപ്പോൾ അതിലൊരാൾക്ക് തലക്ക് നന്നായി പറ്റിയതിനാൽ മേജർ സർജറി ആവശ്യമാതിരുന്നു .....പിന്നെ അതിനായി തയ്യാറെടുത്തു ....3 മണിക്ക് ആരംഭിച്ച സർജറി 6 മണിക്ക് ആണ് കഴിഞ്ഞത് ...സർജറി വിജയിച്ചു....24 മണിക്കൂർ കഴിഞ്ഞാൽ ആള്ക്ക് ബോധം വരും.....ബന്ധപ്പെട്ടവരെ ഈ കാര്യങളൊക്കെ ധരിപ്പിച്ച് ഞാൻ വീട്ടിലേക്ക് പോകാനായി ഒരുങി ...ഡ്രസ്സിംഗ് റൂമിൽ ചെന്ന് യൂണിഫോം മാറ്റി ചുരിദാർ ധരിച്ചു പുറത്തിറങ്ങി....ബൈക്കിനടുത്ത് ചെന്നപ്പോൾ ബൈക്ക് പഞ്ചറായിക്ക്ണ് ....വീട്ടിൽ വിളിക്കാൻ നോക്കിയപ്പോൾ ഫോൺ ചാർജ് കഴിഞ്ഞു ഓഫായി .....നിഷൂക്കാന്റെ വണ്ടി നോക്കിയപ്പോ ആളെ വണ്ടി അവിടെ ഇല്ലായിരുന്നു......പിന്നെ ഞാൻ സ്റ്റാന്റിലേക്ക് നടന്നു.....അപ്പോഴത്തേക്കും റോഡിൽ നന്നായി ഇരുട്ട് പടർന്നിരുന്നു ..... നടന്നോണ്ടിരിക്കുമ്പോഴാണ് എന്നെ കുറെ മുഖം മൂടിയിട്ട ആളുകൾ പുറകിലൂടെ വന്നു കയറി പിടിച്ചത് ....അവര് ക്ലോറോഫോം മണപ്പിച്ചതാ തോന്നുന്നു പിന്നെ എനിക്ക് ഒന്നും ഓർമയില്ല ..... ............................. എമർജൻസി കഴിഞ്ഞു ഞാൻ വില്ലയിലേക്ക് പോയി .....ഇഷാ ഇന്നാ റഷാദിനെ മീറ്റ് ചെയ്യാണെന്ന് പറഞ്ഞതോണ്ട് എനിക്ക് എന്തോ നെഞ്ചത്ത് കല്ല് വച്ചപ്പോലെയാണ് .... ഞാൻ അവളെ മനസ്സിൽ നിന്നും കളഞ്ഞു വില്ലയിലേക്ക് വിട്ടു.....പോയി കൊണ്ടിരിക്കുമ്പോൾ ആണ് എന്റെ മൊബൈൽ ഫോൺ കാബിനില് മറന്നു വച്ചു പോന്നതോർമ വന്നത് ...ഞാൻ തിരിച്ചു ഹോസ്പിറ്റലിലേക്കെന്നെ വിട്ടു ....വണ്ടി ഏതാണ്ട് സ്റ്റാണ്ടിൽ നിന്നും പിന്നിട്ടതും കുറച്ചു പേര് ഒരു പെൺകുട്ടിയെ തോളിലിട്ട് കൊണ്ട് പോകുന്നത് കണ്ടു ....ഇഷാ ഇന്ന് ധരിച്ചപോലത്തെ ചുരിദാർ ആണ് അവളുടെ വേഷം .... ഞാൻ വണ്ടി സ്ലോ ആക്കിയപ്പോൾ കണ്ടത് ആ പെൺകുട്ടിയെ റോഡിൽ കിടത്തി അവളുടെ വസ്ത്രങ്ങൾ വലിച്ചു കീറുന്നതാണ് ......പെട്ടെന്ന് എന്റെ ചിന്തയിലെന്തൊക്കെയോ മിന്നി മറിഞ്ഞു.....അതേ .....ആ പെൺകുട്ടി......ഇഷാ ...ഇഷാ മെഹറിൻ ഞാൻ മുമ്പ് ജീവന് തുല്യം സ്നേഹിച്ച എന്റെ പ്രാണ സഖി .....ഞാൻ കാറിൽ നിന്നും ഇറങ്ങി അവളുടെ അടുത്തേക്ക് ഇറങ്ങി ഓടി .....ഇഷാ....നോ ......ടാ നായിന്റെ മക്കളെ അവളെ ഒന്നും ചെയ്യല്ലേ .... അവളെന്റെയാ എന്റെ മാത്രം.....പെട്ടെന്ന് എനിക്ക് തലകറക്കം വന്നു എന്റെ ചെവിയിൽ നിന്നൊക്കെ ബ്ലഡ് വരാൻ തുടങ്ങി.....എനിക്ക് പഴയതെല്ലാം ഓർമയിലേക്ക് വരാൻ തുടങ്ങി.... (തുടരും ) ഇഷയെ ആ തെരുവോര ഭ്രാന്തന്മാർ നശിപ്പിക്കുമോ .... അതോ നിഷുവിന്റെ സ്വന്തമായി ഇഷയെ അവന് തിരികെ കിട്ടുമോ ....നിഷൂ ഇഷയോടൊത്തുള്ള പഴയ കാല പ്രണയം ഓർത്ത് ഇഷയെ തന്റെ നല്ല പാതിയാക്കുമോ ....❔❔❔ കാത്തിരുന്ന് കാണാം..... ഈ പാർട്ട് ഇഷ്ടപ്പെട്ടാൽ ലൈക്ക് മി ....
#

📙 നോവൽ

📙 നോവൽ - ഇഷം വിത് കലിപ്പൻ Part 55 Naji Rinu - ShareChat
30.1k views
1 days ago
#

📙 നോവൽ

💞💞 ഇഷാ വിത്ത് കലിപ്പൻ💞💞 💖 part 54💖 🖋:Ńājî Řıňû ❣❣❣❣❣❣❣❣❣❣❣ ഞാൻ അവളെ എന്നിൽ നിന്നും അടർത്തി മാറ്റി അവളുടെ മുഖം ഉയർത്തിയതും അവള് കണ്ണുകൾ തുറന്നു... അവളുടെ കടും കാപ്പി മിഴികള് സുറുമയാൽ വെട്ടി തിളങുന്നുണ്ടായിരുന്നു ......ഞാൻ അറിയാതെ അതിൽ ലയിച്ചു പോയി ......ആ ഒരു നിമിഷം എനിക്ക് അവളോടുള്ള ഇഷ്ടക്കേട് എങോട്ടോ പോയി .....അത് കഴിഞ്ഞു ഫോട്ടോ ഷൂട്ടായിരുന്നു ....പിന്നെ കേക്ക് കട്ടിങ് ....ഞാൻ കേക്ക് മുറിച്ച് അവളുടെ വായിലേക്ക് ഒരു പീസ് വക്കാൻ ഒരുങിയതും ടാ എന്നൊരു വിളി ആ കഷ്ണം എന്റെ കയ്യിൽ നിന്നും താഴേക്ക് വീണു ......... എല്ലാവരുടെയും നോട്ടം ആ വാക്കുകളുടെ ഉടമസ്ഥനെ തപ്പായിരുന്നു ....എല്ലാവരെയും പോലെ ഞാനും ആ പറഞ്ഞ ആളിലേക്ക് എന്റെ നോട്ടം ഉന്നയിച്ചു.....അതെ ഇതവനല്ലേ.....അന്ന് ഷാമിലിന്റെ മാര്യേജ് ഫക്ഷന് ഇഷയുടെ കൂടെ കണ്ട ചെങായി ....ഇവന് ഇവിടെ കിടന്നു ഉച്ച വെക്കാൻ മാത്രം ഇവളുമായിട്ട് ഇവനെന്താ ബന്ധം....ഇങ്ങനെ കുറെ ചോദ്യങ്ങൾ എന്റെ മനസ്സിലേക്ക് അന്നേരം കടന്നു വന്നു...... ടാ....നിങളെ ഞാൻ ഒരുമിച്ചു ജീവിക്കാൻ സമ്മതിക്കില്ലെടാ ....അവളെന്റെയാ ......ചെറിയ പ്രായം തൊട്ട് ഖൽബിൽ കൊണ്ട് നടക്കാണ് ഞാനവളെ ......ടാ........ ഓ ...അപ്പോ ഇവന് ഇവളെ പണ്ട് മുതലേ ഇഷ്ടമാണോ ..എന്നിട്ട് എന്തേ ഇവന് നേരത്തെ ഇവളെ സ്വന്തമാക്കാഞ്ഞേ ... അവനെ കണ്ടതോട് കൂടി എനിക്ക് അവളോടുള്ള ദേഷ്യം കൂടി വന്നു....... അവന് സ്റ്റേജിലേക്ക് കയറി വരുന്നത് കണ്ട് ഇഷാ പേടിച്ച് മാറി നിൽക്കുന്നുണ്ട്...ഒപ്പം അവളുടെ കടും കാപ്പി മിഴികള് നിറഞ്ഞു തുളുമ്പിയിട്ടുണ്ട് .....അവളവനെ ഭയക്കുന്നുണ്ട്......അവന് ഞങ്ങളുടെ അടുത്തേക്ക് എത്താനായാതും എന്റെ ഉപ്പയും അവളുടെ ഉപ്പയും വന്നു അവനെ അവിടുന്ന് വലിച്ചു കൊണ്ട് പോയി ....പോകുന്നിനിടക്ക് അവന് ഞങളെ ഒരുമിച്ചു ജീവിക്കാൻ സമ്മതിക്കില്ലാന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.....ഇത്രയും വലിയ ഫക്ഷന് കൊളമാവാൻ ഈ ഒരൊറ്റ നിമിഷം ധാരാളമായിരുന്നു .......എല്ലാവരും അടക്കം പറയുന്നുണ്ട് ..... .............. നിഷൂക്ക എന്നെ അടർത്തി മാറ്റി എന്റെ മിഴികളിലേക്ക് പ്രേമാർദ്രമായ ഒരു നോട്ടമെറിഞ്ഞു .....ന്റെ അല്ലോ എല്ലാ കൺട്രോളും പോയികിട്ടി ...പിന്നെ ഫോട്ടോ എടുക്കലിലായിരുന്നു .......അത് കഴിഞ്ഞ് കേക്ക് കട്ടിംങ് ആയിരുന്നു.... നിഷൂക്കാനെ ഇപ്പോൾ മനസ്സിലാക്കാൻ പറ്റുന്നില്ല ഒരേ സമയം ഡിഫറന്റ് സ്വഭാവം ആണ് .....കേക്ക് മുറിച്ച് എന്റെ വായിലേക്ക് വെക്കുമ്പോൾ ആ മുഖത്തെ പ്രസരിപ്പ് ഒന്ന് കാണണമായിരുന്നു....പെട്ടെന്ന് ആണ് ആ കാലമാടൻ ഷിയാസ് ടാ എന്നൊരു വിളിയുമായി മുന്നോട്ട് വന്നത് .....അവനെ കണ്ടതും എന്റെ എല്ലാ സന്തോഷവും അവസാനിച്ചു......അപ്പോൾ എന്റെ കണ്ണുകൾ തിരിഞ്ഞത് ഷാഹിനയെയായിരുന്നു ....അവളെ യും എന്റെ ബാക്കി ഫ്രണ്ട്സിനെ ഒന്നും അവിടെ എങും കാണാൻ ഇല്ല.....അപ്പോൾ എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് ...പെട്ടെന്ന് ആണ് എന്റെ ഫോണിലേക്ക് ലക്ഷ്മിയുടെ മെസ്സേജ് വന്നത് ...വേറെ ഒന്നുമല്ല ഷാഹിന ഓടുന്ന വണ്ടിക്ക് മുന്നിലേക്ക് ചാടി ആക്സിഡണ്ട് ആയി ഹോസ്പിറ്റലിൽ ആണ് സീരിയസ്സാണ്ന്നും ആയിരുന്നു......എന്താ കാര്യം ന്നോന്നും അതിൽ ഇല്ലാതിരുന്നതിനാൽ എനിക്ക് ആകെ തളരുപോലെ തോന്നി.....ഇനി ഷിയാസ് പറഞ്ഞപ്പോലെ എന്നെ അവന് കിട്ടാത്തോണ്ട് ഷിയാസിന്റെ ഇക്കയുമായിട്ടുള്ള അവളുടെ എൻഗേജ്മെന്റ് ഇവന് ബ്രേക്ക് അപ്പ് ആക്കി കാണും.....എനിക്ക് എന്റെ കരച്ചിലിനെ നിയന്ത്രിക്കാനായില്ല ....കണ്ണുകൾ എന്തിനെന്നില്ലാതെ ഒഴുകി കൊണ്ടിരുന്നു......അപ്പോഴത്തേക്കും ഷിയാസ് സ്റ്റേജിലേക്ക് കയറി വരുന്നുണ്ടായിരുന്നു...പക്ഷെ ഞങ്ങളുടെ ഉപ്പമ്മാര് അവനെ തടഞ്ഞു അവിടുന്ന് കൊണ്ട് പോയി....അവന് ആ സമയത്ത് എന്തെക്കൊയോ വിളിച്ചു പറയുന്നുണ്ടായിരുന്നു.......ആളുകൾ എല്ലാം അടക്കം പറയാൻ തുടങ്ങിയും എനിക്ക് ആകെ കൂടെ ഭ്രാന്ത് പിടിച്ചു......ഞാൻ കാരണം നിഷക്കും ഹിബക്കും ആകെ നാണക്കേടായി.....സന്തോഷ മുഹൂർത്തം പെട്ടെന്ന് സ്മഷാനമുഹൂർത്തം ആയി .....ഒരുവിധത്തിൽ എല്ലാം ശരിയായി.....പക്ഷെ അപ്പോഴും എനിക്ക് ഷാഹിനാനെ കുറിച്ചായിരുന്നു പേടി ....അവള്ക്ക് ഞാൻ കാരണം ഇങ്ങനെ സംഭവിച്ചാൽ ....ഞാനാകെ ആശയകുഴപ്പത്തിലായി .......പിന്നെ എന്റെ ഉപ്പ എന്റെ അടുത്ത് വന്നു ചോദിച്ചു......മോളേ...എന്താ ഇവിടെ നടക്കുന്നതൊക്കെ .....ഇപ്പോൾ വന്ന ചെങായി ആരാ......നിന്നെ കുറെ ആയി സ്നേഹിക്കുന്നു എന്നൊക്കെ പറയുന്നു... എന്താ സത്യം....പറ മോളേ ......എനിക്ക് കരച്ചിൽ പിടിച്ചു നിർത്താനാവാതെ ഞാൻ ഉപ്പായെ കെട്ടി പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു ഉപ്പാ അവന് എന്റെ പുറകെ നടക്കുന്നു കുറെ ആയി ....അവന്റെ ഭീഷണിക്ക് മുന്നിൽ ഒരുവിധത്തിൽ ആണ് ഞാൻ പിടിച്ചു നിന്നത് ....എനിക്ക് എന്റെ നിഷൂക്കാനെ അല്ലാതെ മറ്റാരെയും ഈ ലോകത്ത് സ്നേഹിക്കാൻ കഴിയില്ല......അവനെ എനിക്ക് ഇഷ്ടമല്ല ഉപ്പാ നിങ്ങൾ എന്നെ മനസ്സിലാക്കണം..... എനിക്ക് വേണ്ടി വക്കാലത്ത് പിടിക്കാൻ എന്റെ ചെക്കനുണ്ടാകുമെന്ന് കരുതിയ എനിക്ക് തെറ്റി ....അങേര് എന്റെ ഉപ്പാനോട് പറഞ്ഞതു കേട്ട് ആ നിമിഷം ഭൂമി പിളർന്ന് താഴേക്ക് പോയെങ്കിലെന്ന് ഞാനാഗ്രഹിച്ചു ...... ഉപ്പാ .....എനിക്ക് ആദ്യമേ ഇവളുമായിട്ടുള്ള ബന്ധത്തിന് താൽപര്യമില്ല .....എന്റെ ഉപ്പാന്റ വാക്കുകൾ ധിക്കരിച്ച് എനിക്ക് ശീലമില്ലാത്തതോണ്ട് ആണ് ഇതിന് ഞാൻ മുന്നിട്ടിറങിയത് ......എന്തായാലും ഇവൾക്ക് ഇങ്ങനെ ഒരു കാമുകനുള്ള സ്ഥിതിക്ക് എനിക്ക് ഇവളെ ഭാര്യയായി സ്വീകരിക്കാൻ കഴിയില്ല......അവനോട് ചെന്ന് പറഞ്ഞേര് ഞാൻ ഇവളെ അവനു വിട്ടു തന്നെന്ന് ... നിഷൂക്കാ.... 😲😲😲 😢😢😢😢😢 ടാ എന്റെമോളെ കുറിച്ച് അനാവശ്യം പറഞ്ഞാലുണ്ടല്ലോ .......മകൾ ചെയ്ത് തെറ്റാണെന്ന് പറഞ്ഞതാണോ അനാവശ്യം ..... പക്ഷെ നിഷൂക്കാന്റെ ഉപ്പാന്റ പരുക്കമായ കൈകൾ അപ്പോഴേക്കും അങേര മുഖത്ത് പതിഞ്ഞിരുന്നു ......വെളുത്ത മുഖം ചുവപ്പ് നിറമായിരുന്നു .....നിഷൂക്ക കിട്ടിയ ദേഷ്യത്തിൽ മൂഖമായി സ്റ്റേജിൽ നിന്നും ഇറങ്ങി പോയി ..... പെട്ടെന്ന് ആണ് അത് സംഭവിച്ചത്...... ടീ .....ഇനി നീ ആരെ കാത്ത് നിൽക്കാ......ഇറങ്ങി പോര് അവിടുന്ന് .....ഇതുപോലെ ഒരുത്തന്റെ കൂടെ ഇജ്ജ് ജീവിക്കാനിറങിയാൽ എന്റെ കുട്ടി ഒരുപാട് കണ്ണീർ കുടിക്കേണ്ടിവരും....... നിഷൂക്കാന്റെ ഉപ്പ എന്റെ ഉപ്പാനോട് എന്തൊക്കെയോ പറഞ്ഞു .....പക്ഷെ എന്റെ ഉപ്പാ നിഷൂക്ക എന്റെ കഴുത്തിലണിഞ്ഞ മഹർ ഊരി നിഷൂക്കാന്റെ ഉപ്പാന്റ കയ്യിൽ കൊടുത്തു എന്നെ വലിച്ചു കൊണ്ട് പുറത്തേക്ക് നടന്നു... ....ഒപ്പം എന്റെ ഉമ്മയും ഞങ്ങളുടെ കൂടെ പോന്നു .....നിക്കാഹ് കഴിഞ്ഞ നിമിഷം തന്നെ ചെക്കന് വേണ്ടാ പറഞ്ഞു പോകുന്ന ആദ്യത്തെ പെണ്ണ് ഞാനായിരിക്കും ...... ഓഡിറ്റോറിയത്തിലാകെ ഞങളെ അടക്കം പറച്ചിലായി പിന്നെ.....പുറത്തേക്ക് പോകുമ്പോൾ എന്റെ കണ്ണുകൾ നിഷനെയും ഹിബനെയും തിരഞ്ഞു......അവരുടെ കണ്ണുകളും നിറഞ്ഞു തുളുമ്പിയിരുന്നു ..... സത്യം പറഞ്ഞാൽ ഞങ്ങളുടെ ഫാമിലി മൊത്തത്തിൽ ആ ഷിയാസ് കാരണം ചീന്ന് നാറി .... വീട്ടിൽ എത്തും വരെ എല്ലാവരും മൗനത്തിലായിരുന്നു എല്ലാവരും ........ഞങ്ങള് വീട്ടിൽ എത്തിയപ്പോൾ തന്നെ ഞങ്ങളുടെ കുടുംബക്കാർ ഫുള്ള് ഞങ്ങളുടെ വീട്ടിലേക്ക് തിരിച്ചു വന്നു ...... ഞാൻ അവരെ ഒന്നും വക വെക്കാതെ എന്റെ റൂമിലേക്ക് കയറി ബെഡിൽ കിടന്നു പൊട്ടിപൊട്ടി കരഞ്ഞു.......😢😢....റബ്ബേ എന്തൊര് പരീക്ഷണമാണിത് .....ഇന്നത്തെ പരിപാടി മുഴുവൻ തല കുത്തനെയായി .....ഇനി നിഷയുടെയും ഹിബന്റെയും കാര്യം എന്തായോ എന്തോ ....ഞാൻ കാരണം അവർക്ക് അവരുടെ ബന്ധം നഷ്ട്ടപ്പെടാതിരിക്കട്ടെ .....അപ്പോഴാണ് ഷാഹിനാനെ ഓർമ വന്നത് ഞാൻ ഫ്രഷായി ഡ്രസ്സ് മാറ്റി വണ്ടിയുടെ കീ കയ്യിൽ എടുത്തു താഴേക്ക് ഇറങി .....ഞാൻ പുറത്തു വന്നത് കണ്ട് കസിൻസ് ഫുള്ള് എന്നെ പൊതിഞ്ഞു.......അവരോട് ഞാൻ ഷാഹിനാനെ കാണാൻ പോകാന്ന് പറഞ്ഞപ്പോൾ ആണ് എല്ലാവരും അവള്ക്ക് അപകടം സംഭവിച്ചത് അറിയുന്നത് .....എല്ലാവരും എന്നെ പോകുന്നത് തടഞ്ഞിട്ടും ഞാനത് വകവെക്കാതെ വണ്ടി എടുത്തു അവളെ അഡ്മിറ്റ് ചെയ്ത ഹോസ്പിറ്റലിലേക്ക് പോയി .....അവിടെ എത്തിയപ്പോൾ എന്റെ ഫ്രണ്ട്സും അവളുടെ ഉപ്പയും ഉമ്മയും കരഞ്ഞോണ്ട് ഐ സി യുവിന് മുന്നിൽ ഇരിക്കുന്നതാണ് കണ്ടത് ....ഞാൻ അവളുടെ ഉമ്മാന്റെ അടുത്ത് പോയതും അവര് എന്റെ മോള്ന്നും പറഞ്ഞു കരയാണ്.......എനിക്ക് അവരെ എങനെ പറഞ്ഞു സമാധാനിപ്പിക്കണമെന്നറിയില്ലായിരുന്നു ....അവളുടെ കാര്യം വളരെ സീരിയസ്സായിരുന്നു ..... ......... നിമിഷ നേരം കൊണ്ട് ഒരുപാട് പ്രശ്നങ്ങൾ അരങ്ങേറി... ഞാൻ മുടക്കാതെ തന്നെ എന്റെ നിക്കാഹ് മുടങ്ങി കിട്ടി ......ഉപ്പാന്റ കയ്യിൽ നിന്നും നന്നായി കിട്ടി ഞാൻ സ്പോട്ടിൽ അവിടെ നിന്നും വീട്ടിലേക്ക് തിരിച്ചു........എന്റെ ഫ്രണ്ട് ഇസ്ഹാഖിനെ കൂട്ടിയാണ് പോയത് ....ഞാൻ വീട്ടിൽ ചെന്ന് അകത്തേക്ക് കടന്നു......വീട്ടു ജോലിക്കാര് വീട്ടിൽ ഉള്ളതിനാൽ വീട് അടച്ചുപൂട്ടിയിരുന്നില്ല...... .ഞാൻ എന്റെ മുറിയിൽ കയറി ആകെ ഒച്ച വച്ചു......കുറച്ചു കഴിഞ്ഞു എന്റെ ബാക്കികാരൊക്കെ വന്നു......എല്ലാവരും എന്നെ ആണ് കുറ്റം പറഞ്ഞത് .....ഞാൻ അതിനർഹനായിരുന്നു ......അവളുടെ കഴുത്തിൽ ഞാനണിഞ്ഞ മഹർ എനിക്ക് നേരെ നീട്ടി ഉപ്പ എന്നോട് വീട്ടിൽ നിന്നും ഇറങ്ങി പോവാൻ പറഞ്ഞു........നീ എനിക്ക് പിറന്ന മകനല്ലാന്നൊക്കെ വിളിച്ചു പറഞ്ഞു.....കലിപ്പ് കേറി ഞാൻവീട്ടിൽ നിന്നും ഇറങ്ങി ബൈക്ക് എടുത്തു എങോട്ടെന്നില്ലാതെ പോയി .....പകുതിയിൽ വച്ചു എന്റെ ഫ്രണ്ട്സ് വണ്ടി കൊണ്ട് വന്നു എന്നെ തടഞ്ഞു......അവര് എന്നെ കടപ്പുറത്തേക്ക് കൊണ്ട് പോയി ... ഞാൻ ധരിച്ച കോട്ട് നേരത്തേ ഊരിവച്ചതിനാൽ എന്നെ കണ്ടാൽ പുതിയാപ്പിള ലുക്ക് ഇല്ല .....എന്റെ ഫ്രണ്ട്സൊക്കെ എന്നെ ഒത്തിരി ചീത്ത പറഞ്ഞു......ഞാൻ ചെയ്തത് ശരിയല്ലെന്ന് പറഞ്ഞു.....അവരുടെ ഒക്കെ വാക്കുകൾ ഞാൻ ചെയ്തത് ഇത്രയും ഭീകരമായ ഒരു കാര്യം ആണ് എന്നെനിക്ക് ബോധ്യമായി ......ഹാലിയയെ ഓർമ വന്നത് അതാണ് ഞാനങനെ ഒക്കെ പറഞ്ഞു കൂട്ടിയത് .... പക്ഷെ......ഇഷയുടെ ജീവിതത്തെ കുറിച്ച് ചിന്തിച്ചപ്പോൾ എനിക്ക് ആകെ എന്തോ ആയി .....പക്ഷെ ഇപ്പളും അവളെ അംഗീകരിക്കാൻ മനസ്സ് അനുവദിക്കുന്നില്ല .... അന്ന് രാത്രി ഇസ്ഹാഖിന്റെ കൂടെ അവന്റെ വീട്ടിലേക്ക് പോയി .....വീട്ടിൽ നിന്ന് ഇറങ്ങി പോവാൻ പറഞ്ഞതിനാൽ അങട് കയറിചെല്ലാനൊക്കില്ല ...... ................. ഞാൻ കാര്യങ്ങൾ ചോദിച്ചറിയാൻ എന്റെ ഫ്രണ്ട്സിന്റെ അരികിൽ ചെന്നു ....അവര് പറഞ്ഞത് ഞാൻ ഊഹിച്ച കാര്യങ്ങൾ തന്നെ ആയിരുന്നു.......അവളുടെ എൻഗേജ്മെന്റ് അവളുടെ ചെക്കന് ബ്രേക്കപ്പ് ചെയ്തു ഈ ബന്ധം ശരിയാവില്ലെന്ന് പറഞ്ഞു ........അതവൾക്ക് താഞാനാവാതെ അവള് ഓഡിറ്റോറിയത്തിൽ നിന്നും ഇറങ്ങി ഓടിയതാണ് ...... എതിരെ വന്ന കാർ അവളെ ഇടിച്ചു തെറിപ്പിച്ചു ....തലക്ക് ആയത്തിൽ മുറിവ് ഉള്ളതിനാൽ അവള് രക്ഷപ്പെടുമോ എന്നറിയില്ല .....പടച്ചോനെ .....നീ എല്ലാത്തിനും ഒരവസാനം ഉണ്ടാക്കണേ ...... അന്ന് എന്റെ ഉപ്പയും ഉമ്മയും ഹോസ്പിറ്റലിലേക്ക് വന്നു .....1 മാസം ഞാൻ പ്രാർത്ഥനയും കാര്യവുമായി നടന്നു......ഇന്ന് ഷാഹിന എണീറ്റ് നക്കാനായി ഒരു വലിയ ഓപ്പറേഷനിലൂടെ അവളെ പൂർണമായും ആരോഗ്യവതിയാക്കി എടുത്തു......പക്ഷെ നിഷൂക്ക അങേര് എനിക്ക് ചോദ്യ ചിന്നമായിരുന്നു ..... അന്നത്തെ സംഭവത്തിന് ശേഷം നിഷൂക്കാന്റെ ഫാമിലി ഞങളുടെ വീട്ടിൽ വന്നു എന്റെ കഴുത്തിൽ അവനണിയിച്ച മഹറ് ഇട്ടു തന്നു ....എന്ത് വന്നാലും ശരി ഞാൻ അവരുടെ മരുമകളാണെന്നവര് തീർത്തു പറഞ്ഞു.....എന്റെ ഉപ്പ എതിര് പറഞ്ഞെങ്കിലും ഞാനെനിക്ക് അവരെ മരുമകളായി ജീവിക്കണമെന്നതിൽ ഉറച്ചു നിന്നു ....ഉപ്പാക്ക് അതിന് സമ്മതിക്കേണ്ടി വന്നു.....നിഷൂക്കാനെ ഉപ്പ വീട്ടിൽന്ന് പുറത്താക്കി അന്ന് ...അതിന് ശേഷം വീട്ടിലേക്ക് തിരിച്ചു വന്നിട്ടില്ല ....നിഷൂക്ക സ്വന്തമായി വാങിയ ഏതോ വില്ലയിൽ താമസിച്ചു വരാണ് ഇപ്പോൾ......എന്നോടോ നിഷൂക്കാന്റെ വീട്ടുകാരുമായോ ഒരു കോൺട്ക്റ്റും അങേര്ക്ക് ഉണ്ടായിരുന്നില്ല ....പക്ഷെ എനിക്ക് എന്റെ മാരനിൽ പ്രതീക്ഷയുണ്ടായിരുന്നു ....എന്നെ പൂർണ്ണമനസ്സോടെ അങേര് സ്വീകരിക്കുമെന്ന് ....ഷാഹിനാന്റെ ചെക്കനെ കുറെ കഴിഞ്ഞാണ് അവൾക്ക് ഇങനെ ഒക്കെ പറ്റിയതറിഞ്ഞത് .....അവന് അവളെ കെട്ടിക്കോളാമെന്ന് പറഞ്ഞു വീണ്ടും വന്നപ്പോൾ അവളുടെ വീട്ടുകാർ എതിർത്തു....പക്ഷെ ഷാഹിന അവൾക്ക് അവനെ വേണമെന്ന് വാശിപിടിച്ചതോണ്ട് അവർക്ക് സമ്മതിച്ചു കൊടുക്കേണ്ടി വന്നു .... പിന്നെ ഇത്രയും പ്രശ്നം ഉണ്ടാക്കിയ ഷിയാസിന്റെ നിക്കാഹ് കഴിഞ്ഞു...അവന്റെ പെണ്ണ് വേറാരുമല്ല ഹാലിയ ........വില്ലനും വില്ലത്തിയും ഒന്നിച്ചു .....ഇതൊക്കെ ഷാഹിനാന്റെ ചെക്കൻ വഴി ആണ് അറിഞ്ഞത് ....അവരുടെ മാര്യേജ് ആദ്യേ ഉറപ്പിച്ചു വച്ചതായിരുന്നു വീട്ടുകാർ....ഇതൊന്നും ഹാലിയയോ ഷിയാസോ അറിഞ്ഞിരുന്നില്ല....അവരറിഞ്ഞതും ഒരുപാട് പൊട്ടി തെറി ഉണ്ടായെങ്കിലും ഷിയാസ് ഹാലിയയെ അംഗീകരിച്ചു......അവര് നാട്ടിലേക്ക് വരാത്തതോണ്ട് പാവം ഞമ്മള ചെക്കന് ഇപ്പോഴും മഹറ് ചാർത്തിയ പെണ്ണിനെ സ്വപ്നം കാണാതെ അവളെ സ്വപ്നം കണ്ട് നടക്കാണ്... ഇത് ഡോ.അരുൺ വഴി അറിഞ്ഞതാണ് .... ഞാൻ ഹോസ്പിറ്റലിൽ പോക്ക് ഇപ്പോൾ ഇടക്ക് മാത്രം ആണ് ....മിക്ക സമയവും ഷാഹിനക്ക് കൂട്ടിരിക്കും .... ഇന്ന് തിങ്കളാഴ്ച ഞാൻ ഹോസ്പിറ്റലിൽ പോവാണ്....എന്റെ ചടപ്പ് മാറ്റാൻ എന്നോട് ഹോസ്പിറ്റലിലേക്ക് പോവാനായി എന്റെ ഉപ്പ പറഞ്ഞു .....അങനെ ഞാൻ ഹോസ്പിറ്റലിൽ എത്തി ഡോക്ടർ വേഷം മാറി രജിസ്റ്ററിൽ ഒപ്പ് വക്കാൻ വേണ്ടി നിഷൂക്കാന്റെ കാബിനിലേക്ക് ചെന്നു ......അവിടെ ചെന്ന് വാതിൽ തുറന്നപ്പോൾ ആള് എന്തോ ചിന്തയിലാണ്...പെട്ടെന്ന് എന്നെ കണ്ടതും അങേര് എന്നെ അൽഭുതത്തോടെ നോക്കി.....എനിക്ക് നേരെ രജിസ്റ്റർ നീട്ടി ഒപ്പ് വക്കാൻ പറഞ്ഞു.....ഞാൻ ഒപ്പ് വക്കുമ്പോയും എന്റെ കണ്ണുകൾ അങേരെ കണ്ണിലേക്കും അങേരുടെ ചാരകണ്ണുകൾ എന്റെ കണ്ണിലേക്കും ഫോക്കസ് ആയി നിന്നു .....ചെക്കന് എന്നെ കണ്ടതോടെ പിരിപോയി തോന്നിണ്ട് അമ്മാതിരി വശീകരണനോട്ടമാണ് ചെക്കൻ നോക്കുന്നത് ... പെട്ടെന്ന് അങേര് എന്റെ കൈ പിടിച്ചു ഒറ്റവലിയായിരുന്നു ......അങേരെ നെഞ്ചിലേക്ക് ഞാൻ ചെന്ന് വീണതും ഞങ്ങളുടെ രണ്ട് പേരെ യും ഹാർട്ട് ബീട്ട് നന്നായി ഉയർന്നു ....... (തുടരും.......) ഈ പാർട്ട് ഇഷ്ടപ്പെട്ടാൽ വായിച്ചു കഴിഞ്ഞു ലൈക്ക് അടിച്ചേക്കണേ ....
51k views
5 days ago
#

📙 നോവൽ

💝ഇഷാ വിത്ത് കലിപ്പൻ 💝 💕part 53 💕 ✒:Ńājî Řıňû... 📚വായനാമുറി 📚 ... ... ... ... ... https://sharechat.com/profile/356415💗💗💗💗💗💗💗💗💗💗💗💗 ഞങ്ങൾ 3 പേരും അത് ഇട്ട് നോക്കാനായി ഡ്രസ്സിംഗ് റൂമിലേക്ക് പോയി ...ഞാൻ പെട്ടെന്ന് തന്നെ അതൊക്കെ ധരിച്ച് അതിന്റെ കട്ടിയുള്ള ഷാൾ മണവാട്ടികളിടുന്നപ്പോലെ ഇട്ട് പുറത്തിറങ്ങി.... ഞാൻ അവിടെ കണ്ട കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോഴാണ്.....ഞാൻ എന്റെ പുറകിൽ എന്നെ തന്നെ മിഴിച്ചു നോക്കി വെള്ളം ഇറക്കുന്നയാളെ കണ്ടത് ....അത് വേറാരുമല്ല നിഷൂക്ക ആയിരുന്നു.....അങേരുടെ നോട്ടം ഞാൻ കണ്ടുന്ന് മനസ്സിലായതും അങേര് ഡ്രസ്സ് സൂപ്പർ ആണെന്ന് പറഞ്ഞു എനിക്ക് കണ്ണാടിയിൽ കാണും വിധം ആഗ്യം കാണിച്ചു .....അതെനിക്ക് ഒരുണർവുണ്ടാക്കി ....ഞാനതിനങേർക്ക് ഒരു നേർത്ത പുഞ്ചിരി സമ്മാനിച്ചു.....ഞങ്ങളുടെ റൊമാൻസ് വീണ്ടും തൂടങീന്ന് കരുതിയ എനിക്ക് തെറ്റി...അപ്പോഴത്തേക്കും നിഷയും ഹിബയും ലഹങ്ക ധരിച്ച് പുറത്തു വന്നിരുന്നു.....അവരെ കണ്ടതോടെ നിഷൂക്ക അവിടുന്ന് മുങി....അപ്പോഴത്തേക്കും അവര് 2 പേരും എന്റെ അടുത്ത് വന്നിരുന്നു .....അവരെക്കാളും മൊഞ്ചത്തി ഞാനാണെന്ന് പറഞ്ഞു അവര് എന്നെ പുകയ്ത്താൻ തുടങ്ങി....ഞമ്മക്ക് അത് പെരുത്തിഷ്ടായി ......പിന്നെ നിഷൂക്കാന്റെ ഉമ്മയും ഉപ്പയും ഞങ്ങളുടെ അടുത്തേക്ക് വന്നു.......നിഷൂക്കാന്റെ ഉമ്മ ഞാൻ ആണ് ഏറ്റവും ബ്യൂട്ടിഫുൾ എന്ന് പറഞ്ഞു എന്നെ പുകഴ്ത്താൻ തുടങ്ങി.....അത് നിഷക്ക് പിടിച്ചില്ലാ.....അവള് ഉമ്മാനെ നോക്കി പേടിപ്പിക്കുന്നുണ്ടായിരുന്നു.... അങേരെ കാണാത്തോണ്ട് ഒരു തരം വീർപ്പുമുട്ടലായിരുന്നു..... എന്തോ ഇവിടുന്ന് എങനേലും രക്ഷപ്പെട്ടാൽ മതിയായിരുന്നു..... എനിക്ക് പഴയതൊക്കെ ഓർമ വന്നു .....അറിയാതെ എന്റെ കണ്ണുകൾ നനവ് പടർന്നു........അത് നിഷൂക്കാന്റെ ഉപ്പ ശ്രദ്ധിക്കുന്നുണ്ടായിരുന്നെന്ന് പെട്ടെന്ന് എന്നെ ഇഷമോളെ എന്ന വിളിയിൽ നിന്ന് മനസ്സിലായി ......ഞാൻ നെട്ടിതരിച്ച് വിളിച്ച ഭാഗത്തേക്ക് നോക്കി എങ്ങനെയൊക്കെയോ കണ്ണൊക്കെ തുടച്ച് സംസാരിക്കാൻ തുടങ്ങി....പക്ഷേ അതിന് മുമ്പ് എന്നെ എന്റെ അമ്മോഷാക്ക എന്നെ ചേർത്ത് പിടിച്ചു സംസാരിച്ചു തുടങ്ങിയിരുന്നു ..... മോളേ നീ തളരരുത് ഞങ്ങളുടെ ഒക്കെ പ്രതീക്ഷ നിന്നിലാണ്..... നിനക്ക് കഴിയും നിഷൂനെ പഴയ നിഷുവായി തിരിച്ചു കൊണ്ട് വരാൻ......അവന്റെ ഉള്ളിലെ വറ്റാത്ത പ്രണയമാണ് ഇഷാ മോളേ നീ .....നിങ്ങൾ ഞങളിൽ നിന്നെല്ലാം മറച്ചു പിടിച്ച സത്യം അതായിരുന്നു ....നിങ്ങളുടെ പ്രണയം......വിധിയുടെ വിളയാട്ടം നിങളെ അകറ്റിയെങ്കിൽ അതിനേക്കാൾ ശക്തിയിൽ ആ വിധി തന്നെ നിങളെ ഒന്നിപ്പിക്കും ....ഉപ്പാന്റ ഓരോ വാക്കും എന്നിലേക്ക് അമ്പ് തറക്കും പോലെയാണ് വന്നു കൊണ്ടത് .....ഉപ്പാന്റ വാക്കുകൾ എന്നിൽ അലയടിച്ചു കൊണ്ടിരുന്നു....ഞാൻ എന്റെ സങ്കടത്തെ മുഴുവനായി ഉള്ളിലൊളിപ്പിച്ചു ഇനി കരഞ്ഞു തളരില്ല എന്നാ തീരുമാനത്തോടെ . ... ......................... അവളെ കാണാതിരിക്കാൻ വേണ്ടി മാറി നിന്നതാണ്.....പക്ഷെ അവളിവിടെഎവിടെയോ എത്തിയെന്നറിഞ്ഞതും എന്റെ ഹൃദയം ഹൈസ്പീഡിൽ മിടിക്കാൻ തുടങ്ങി.....പതിയെ ഞാൻ നിന്നിടത്തും നിന്നും ചലിച്ചു.....എനിക്കറിയില്ല അവളുള്ളപ്പോൾ എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് ....എന്തോ ഒരു കാന്തിക ശക്തി അവളിലേക്ക് എന്നെ കൊണ്ട് പോകുന്നു......ഞാൻ അവരൊക്കെ നിൽക്കുന്ന സ്ഥലത്തെത്തിയപ്പോ അവിടെ കണ്ട കാഴ്ച എന്റെ കണ്ണുകളെ വിസ്മയിപ്പിക്കുന്നതായിരുന്നു ......വേറൊന്നുമല്ല ...അവൾ എനിക്ക് വേണ്ടി എന്റെ വീട്ടുകാർ കണ്ടെത്തിയവൾ ഡോ .ഇഷാ മെഹറിൻ ഗോൾഡ് ആന്റ് പീച്ച് കളർ കോമ്പിനേഷൻ ലെഹങ്ക ഇട്ട് കണ്ണാടിക്ക് മുന്നിൽ നിൽക്കുന്നു ......മൈ ഫാവർ കളർ...... അവളതിൽ അതീവ സുന്ദരിയായിരുന്നു....ആരും ഒന്നു നോക്കി പോകും .....ഞാൻ അവള്ക്ക് പുറകിലായി ചെന്ന് നിന്നു .....എന്റെ നോട്ടം അവൾ മനസ്സിലാക്കിയതും ഞാൻ ഡ്രസ്സ് പൊളിയാണെന്ന് ആഗ്യം കാണിച്ചു .....അതിനവൾ പുഞ്ചിരി തൂകി......ന്റെ സാറെ ........അവളുടെ ചിരിയിൽ ഞാൻ ശരിക്കും ഫ്ലാട്ടായി ......അപ്പോഴാണ് എന്റെ അനിയത്തി നിഷയും ഇത്തൂസ് ഹിബയും അതേ വേഷത്തിൽ അങോട്ട് വരുന്നത് കണ്ടത്..... പെട്ടെന്ന് എന്തോ ബോധം വന്നപ്പോലെ ഞാൻ അവിടുന്ന് പോന്നു ......ഞാൻ ജെൻസിന്റെ സെക്ഷനിൽ ചെന്നു ഷർട്ട് തെരായാൻ തുടങ്ങി.....അങനെ തിരഞ്ഞുകൊണ്ടിരിക്കുമ്പോയാണ് എന്റെ ഫോൺ ബെല്ലടിച്ചത് .....നോക്കിയപ്പോൾ നെറ്റ് നമ്പർ ആണ് ....അപ്പോൾ വിളിക്കുന്നത് ഹാലിയ ആയിരിക്കും.......അങനെ ഞാൻ കോൾ എടുത്തു ഹലോന്ന് പറഞ്ഞു ചെവിയിൽ വെച്ചതും ഒരു പൊട്ടികരച്ചിലായിരുന്നു കേട്ടത് .....എനിക്ക് അത് എന്തോ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല......ഹലോ ....എന്താ ...എന്താ ഫെബി നിനക്ക് പറ്റിയത് .....എന്തിനാ കരയുന്നത് .... ഉപ്പാക്ക് എന്തേലും.....പറ .....വാട്ട് ഹാപ്പന്റ് .....നിഷൂക്ക......😭😭😭😭....ടീ കരയാതെ എന്താ പ്രശ്നം പറ......ഇവിടെ എന്റെ നിക്കാഹ് ഉറപ്പിച്ചു.......അതിനാണ് എന്നെ ഉപ്പാക്ക് സുഖമില്ലെന്ന് പറഞ്ഞു ഇവിടെക്കു കൊണ്ട് വന്നത് ......നിഷൂക്ക....എനിക്ക് നിങളില്ലാതെ കഴിയില്ല ..... ഇവിടെ ഞാൻ വീർപ്പുമുട്ടി കഴിയാണ് ...നിങളെ ഒന്ന് ഫോൺ ചെയ്യാൻ പോലും എന്നെ ഇവരാരും സമ്മതിക്കുന്നില്ല .....ആ ......ഉപ്പാ.....തല്ല...... ........................... ഹാലിയയെ അവളുടെ ഉപ്പ അവളുടെ നിക്കാഹ് നടത്താനാണ് ഗൾഫിലേക്ക് കൊണ്ട് പോയതെന്ന് അവളോട് പറഞ്ഞതും അവള് ഉറഞ്ഞു തുള്ളി.....പക്ഷെ അവളുടെ ഉപ്പാന്റ വാക്കുകൾക്ക് മുന്നിൽ അവളുടെ പത്തി താഴ്ത്തേണ്ടി വന്നു.......പക്ഷെ അവള്ക്ക് നിഷുവിനോടുള്ള സ്നേഹം കൂടിയതല്ലാതെ കുറഞ്ഞില്ല ....അവനെ കോൺടാക്ട് ചെയ്യാതിരിക്കാൻ അവളുടെ ഫോൺ വരെ അവളുടെ ഉപ്പ വാങ്ങി വച്ചു.....അവൾക്ക് വേണ്ടി അവളുടെ വീട്ടുകാർ കണ്ടെത്തിയ ചെക്കൻ വല്യ കൊമ്പത്തെ ടീമാണ് പോരാത്തേന് അവളുടെ ഉപ്പാന്റ ഉറ്റ സുഹൃത്തിന്റെ മോനും ....അതോണ്ട് അവളുടെ ഉപ്പാ അവനുമായിട്ടുള്ള ബന്ധത്തിൽ ഉറച്ചു നിന്നു .....അങ്ങനെയിരിക്കെ അവളുടെ ഉപ്പാന്റ ഫോണീന്ന് ഉപ്പ കാണാതെ അവള് നിഷുവിനെ വിളിച്ചു പക്ഷെ വാക്കുകൾ മുഴുവനാക്കും മുമ്പ് അവളുടെ ഉപ്പ അവളെ അതിൽ നിന്നും തടഞ്ഞു...... ........ ഹലോ ......ഫെബീ .....ചെ കട്ടായി.....റബ്ബേ ....അവള്ക്ക് ......പക്ഷെ എന്റെ മനസ്സ് പതറിയില്ല ......അവളെ ഞാൻ സ്നേഹിക്കരുതെന്നാണ് എന്റെ മനസ്സ് ഇപ്പോൾ എന്നോട് ഓതി കൊണ്ടിരിക്കുന്നത് .....എനിക്കറിയില്ല എന്റെ മനസ്സ് ആ കടും കാപ്പി മിഴികളെ കീഴടക്കിയിരിക്കുന്നു...... പക്ഷെ എനിക്ക് അവളെ അംഗീകരിക്കാൻ പറ്റുന്നില്ല...... ചിന്തയിലാണ്ടിരിക്കുമ്പോഴാ ഉപ്പാന്റ കോൾ വന്നത് .......എന്നോട് എവിടെ പോയി കിടക്കാന്നൊക്കെ ചോദിച്ചു ഉപ്പ ചൂടാവാൻ തുടങ്ങി.....ഞാൻ ഇപ്പോൾ വരാംന്നും പറഞ്ഞു ഫോൺ കട്ടാക്കി........അങനെ ഞാൻ എനിക്ക് ഇഷ്ട്ടപ്പെട്ട 2 ഷർട്ട് പാക്ക് ചെയ്യാൻ പറഞ്ഞു എന്റെ ഫാമിലിക്കടുത്തേക്ക് നടന്നു......അവിടെ എത്തിയപ്പോൾ അവര്ക്ക് വേണ്ടതൊക്കെ എടുത്തു എന്നെ കാത്തിരിക്കുന്നതാണ് കണ്ടത്.....എല്ലാവരെ മുഖവും കണ്ടിട്ട് അവരുടെ മുഖത്തെല്ലാം എന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ട്...... പക്ഷെ അക്കൂട്ടത്തിൽ ഒരാളുടെ കുറവുണ്ടായിരുന്നു.....അവൾ ഇഷാ മെഹറിൻ .....എന്റെ കണ്ണുകൾ അവളെ തിരഞ്ഞു......ഉമ്മാ എന്റെ അടുത്ത് വന്നു പറഞ്ഞു നീ എത്ര ഓടിയൊളിച്ചാലും ശരി നി ന്റെ ബീവി ഞങ്ങളുടെ ഇഷാ മോള് ആയിരിക്കും......അവൾക്ക് പോയിട്ടെന്തോ ദൃതിയുണ്ടെന്ന് പറഞ്ഞു കുറച്ചു മുമ്പെ പോയി . ....നിന്നോടു പോവാന്ന് പറയാൻ വേണ്ടി നിന്നെ ചോദിച്ചിരുന്നു ..അതാ ഉപ്പാ വിളിച്ചത് പക്ഷെ അവള്ക്ക് തിരക്കായതോണ്ട് പോയി .....ഇനി വാ നിനക്ക് ശരിക്കും ഉള്ളത് വീട്ടിലെത്തിയിട്ട് തരാം...... .............. അങ്ങനെ ഷോപ്പിംഗ് കഴിഞ്ഞിട്ടും നിഷൂക്കാനെ കാണാത്തോണ്ട് ഞാൻ പോകാനായി ഇറങ്ങി.....നിഷൂക്കാനോട് പറയണംന്നുണ്ടായിരുന്നു .....ഉപ്പാ അപ്പോഴത്തേക്കും അവനെ വിളിച്ചു വരാൻ പറഞ്ഞു....പക്ഷെ എനിക്ക് അങേരെ പെരുമാറ്റം സഹിക്കാനാവൂലാത്തൊണ്ട് ഞാൻ അവിടുന്ന് ധൃതി പിടിച്ചു പോന്നു ......വീട്ടിൽ എത്തി റൂമിൽ ചെന്ന് ഫ്രഷായി എന്റെ ഡയറി എടുത്തു ഇന്നത്തെ ഓരോ കാര്യങ്ങൾ അതിൽ കുറിച്ചു......എഴുത്ത് കഴിഞ്ഞു ഞാൻ ഉമ്മാന്റെ അടുത്ത് ചെന്നു ....ഉമ്മ ചപ്പാത്തി ഉണ്ടാക്കായിരുന്നു ഞാൻ ചപ്പാത്തി ചുട്ടുകൊടുത്തു ...കഴിക്കാനായി പ്ലേറ്റ് കഴുകി ടേബിൾ കൊണ്ട് വച്ചു ....അപ്പോഴത്തേക്കും ഉപ്പച്ചി അങാടീന്ന് വന്നു.....പിന്നെ 2 ചപ്പാത്തി ബീഫ് കറി കൂട്ടി കഴിച്ചു എഴുന്നേറ്റു റൂമിൽ ചെന്നു വാതിലടച്ചു എന്റെ ലാപ്ടോപ്പും ഓപ്പൺ ചെയ്തു .....അതിന്റെ വാൽപേപ്പർ കണ്ട് എനിക്ക് എന്തൊക്കെയോ ഓർമയിലേക്ക് വന്നു......ഞങ്ങൾ അന്ന് റൈഡിന് പോയപ്പോൾ ബുള്ളറ്റിൽ വച്ച് എടുത്ത സെൽഫി ആണ് വാൽപേപ്പർ ......എനിക്ക് നിഷൂക്കാന്റെ കൂടെയുള്ള ഓരോ നിമിഷവും ഓർമ വന്നു .....എന്റെ മനസ്സു പറയുന്നു എന്റെ നിഷൂക്ക എന്നെ മനസ്സിലാക്കും .....കുറച്ചു കഴിഞ്ഞു ഉറക്കം വന്നു ഞാൻ കിടന്നു...പക്ഷെ ഉറങ്ങാൻ പറ്റിയില്ല.....പലതും എന്റെ ഉറക്കിനെ കെടുത്തി കൊണ്ടിരുന്നു.....പിറ്റെന്ന് അലാറത്തിന്റെ ശബ്ദം കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത് ....പിന്നെ പണികളൊക്കെ കഴിഞ്ഞു ഞാൻ ഡ്യൂട്ടിക്ക് പോകാനായി ഇറങ്ങി....... ................ വീട്ടിൽ ന്ന് എല്ലാവരുടെയടുത്തിന്നും നല്ലോണം കിട്ടി ....എല്ലാവരുടെയും കിയുക്ക് കേട്ട് എനിക്ക് കലി കേറി ഞാൻ റൂമിൽ കയറി ഒറ്റക്കിരുന്നു ..... റിലാക്സായി ഫുഡ് കഴിച്ചു ഉറങാനായി കിടന്നു......പതിയെ രണ്ട് മുഖങൾ എന്റെ മനസ്സിലേക്ക് കടന്നു വന്നു.....ഒന്ന് ഹാലിയയുടെ മുഖം മറ്റൊന്ന് ഡോ.ഇഷയുടെ മുഖം......ഇവര് രണ്ടുമാണ് ഇന്നെന്റെ മെയിൻ പ്രശ്നം.....ഇതിലാരെ ഞാൻ സ്വീകരിക്കും ......അപ്പോഴാണ് ഹാലിയ ഇന്ന് വിളിച്ച കാര്യം ഓർമ വന്നത് ....ഞാൻ അവളുടെ വാട്ട്സാപ്പ് തുറന്നു ലൈനിൽ ഉണ്ടോ നോക്കി പക്ഷെ അവള് ലൈനിൽ വന്നിട്ട് 3 വീക്ക് മുന്നെ ആണ് ....ഇനിയവളെ വിളിക്കാൻ എന്താ വഴി .....വഴിയൊന്നും ഓർമയിലേക്ക് വരാത്തോണ്ട് ചുമ്മാ ഉറങി .....കണ്ണുകളിൽ അപ്പോ ഹാലിയയുടെ മുഖം മിന്നി മറിഞ്ഞു......പതിയെ ഞാൻ ഉറങീ ....പിറ്റെന്ന് 4 മണിക്ക് എണീറ്റ് ഫ്രഷായി ജോഗിങിനിറങി ....അത് കഴിഞ്ഞു വന്നു കുളിച്ചു പ്രാതൽ കഴിച്ചു ഹോസ്പിറ്റലിലേക്ക് പോകാനായി ഇറങ്ങി.....അപ്പോ ഉപ്പാക്ക് എങോട്ടോ പോകാനുണ്ട് പറഞ്ഞു വന്നു...കൂടെ ഞാനും വരണംന്ന് പറഞ്ഞു...അങനെ ഉപ്പാന്റ കൂടെ ഞാൻ പോയി ....ഉപ്പാ ജങ്ഷൻ കഴിഞ്ഞു പേരു കേട്ട ജ്വല്ലറിയായ ദുബായ് ഗോൾഡ്ന് മുന്നിൽ വണ്ടി നിർത്താൻ പറഞ്ഞു ... അപ്പോ തന്നെ ഞാൻ ഊഹിച്ചെടുത്തു ഇത് അവൾക്കുള്ള മഹർ വാങ്ങാനുള്ള പുറപ്പാടാണ്ന്ന് .....ഞാൻ ഉപ്പാനോട് പോവാൻ പറഞ്ഞു ഞാൻ വണ്ടീൽ തന്നെ ഇരുന്നു......പക്ഷെ ഉപ്പ രണ്ട് വർത്താനം പറഞ്ഞതും ഞാൻ താനെ ഉപ്പാന്റ കൂടെ ചെന്നു ...അങനെ അതിനകത്തേക്ക് കയറി അവിടെ വരുന്നവരെ സ്വീകരിക്കാനായി രണ്ട് മേക്കപ്പിട്ട സ്ത്രീകൾ ക്ലോസപ്പും കാട്ടി നിൽക്കുന്നുണ്ട്......അവര് ഞങളേ വിനയപൂർവ്വം അകത്തേക്ക് ക്ഷണിച്ചു......ഉപ്പ അവിടുത്തെ മാനേജറോട് എന്തൊക്കെയോ സംസാരിച്ചു പിന്നെ എന്നെയും കൂട്ടി അതിന്റെ മുകളിലെ നിലയിലേക്ക് കൊണ്ട് പോയി .....അവിടെ ഞങ്ങൾക്ക്ഇരിക്കാനായി രണ്ട് ചെയറിട്ട് തന്നു .....അപ്പോഴത്തേക്കും 2 ലേഡീസ് വന്നു ജ്യൂസ് കൊണ്ട് വന്നു തന്നു ......ഉപ്പ ട്രേയിൽന്ന് രണ്ട് ഗ്ലാസ് ജ്യൂസ് എടുത്ത് ഞങ്ങളുടെ മുന്നിലെ ടേബിൾ വച്ചു.....അത് കഴിഞ്ഞു ഞങ്ങൾക്ക് മുന്നിൽ സെയിൽസ്മാൻ പല ഡിസൈൻ മാല നിരത്തി .....ഉപ്പ അതിൽ നിന്നും 3 എണ്ണം സെലക്ട് ചെയ്ത് അതിൽന്ന് ബെസ്റ്റ് സെലക്ട് ചെയ്യാൻ പറഞ്ഞു ഞാൻ അതിൽ ഏതോ ഒന്ന് എടുത്തോന്ന് പറഞ്ഞു ജ്യൂസ് കുടിച്ചൊണ്ടിരുന്നു .....ഉപ്പാ ഞാൻ പറഞ്ഞ തന്നെ എന്റെ പേര് എഴുതിയിട്ട് നിർമ്മിച്ചു വക്കാൻ പറഞ്ഞു...... എന്നോട് കാശ് കൊടുക്കാൻ പറഞ്ഞു....ഞാൻ അതിന്റെ റൈറ്റ് എത്ര ന്ന് വച്ചാൽ കാർഡിന്ന് എടുക്കാൻ പറഞ്ഞു എന്റെ കാർഡ് കൊടുത്തു......അവര്ക്ക് വേണ്ട കാശ് എടുത്തു അവര് കാർഡ് തിരികെ തന്നു .......അത് കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.......പക്ഷെ ഉപ്പ കുറച്ചു പോയതും ഒരു ഇടവഴിയിലൂടെ വണ്ടി വിടാൻ പറഞ്ഞു.....ഉപ്പ പറഞ്ഞതനുസരിച്ച് മുന്നോട്ട് പോയപ്പോൾ അവസാനം വണ്ടി നിന്നത് ഒരു ഓർഫനേജിന് മുന്നിൽ ആണ് .....ഉപ്പാ അവിടെ അടുത്തുള്ള കടയിൽ കയറി കുറെ മിഠായിയും പലഹാരങളും വാങി വണ്ടിയിൽ കൊണ്ട് വച്ചു ....ശേഷം വണ്ടി ഓർഫനേജിനുള്ളിലേക്ക് കയറ്റി ..... ഞാൻ വണ്ടിയിൽ നിന്നും ഇറങാത്തത് കണ്ട് ഉപ്പ എന്നോട് ഇറങിവരാൻ പറഞ്ഞു......അങ്ങനെ ഞങ്ങൾ ചെന്നെത്തിയത് ഒരു വലിയ ഹാളിലേക്ക് ആണ് .....അവിടെ പല പ്രായത്തിലുള്ള കുട്ടികൾ കളിക്കുന്നുണ്ട് ......ഞങളെ കണ്ടതും അവരൊക്കെ ഞങ്ങളുടെ ചുറ്റും കൂടി .....ഉപ്പ മിഠായിയും പലഹാരങളും അവർക്ക് വീതിച്ചു കൊടുത്തു......അതിൽ പല കുട്ടികളും ടാൻക്സ് അങ്കിൾ എന്ന് പറയുന്നുണ്ട് .....അപ്പോൾ ആ കുഞ്ഞുങ്ങളുടെ മുഖത്ത് വന്ന സന്തോഷം അതൊന്നു കാണണമായിരുന്നു......ഉപ്പാന്റ കണ്ണുകൾ നിറയുന്നുണ്ടായിരുന്നപ്പോൾ ......ഉപ്പ എന്നെ ചേർത്ത് പിടിച്ചു പുറത്തേക്ക് നടന്നു.....ഉപ്പാ പറഞ്ഞു തുടങ്ങി....എടാ നിഷോ......എന്റെ മോള് ഇവിടെ വളർന്നതാണ്.....എന്റെ ഹിബ മോള്......പാവാണവൾ ....ജനിച്ച് വീണത് മാതൃത്വം നുകരാനാവാതയാണ് .......+2 പഠനം വരെ അവൾ വളർന്നത് ഇവിടെ ആയിരുന്നു.......അവളുടെ ലോകം ഇവിടെ ആയിരുന്നു.....അതുവരെ അവൾക്ക് ഞാൻ വെറും സ്പോൺസർ ആയിരുന്നു......അവൾക്കും അറിയില്ലായിരുന്നു അവളുടെ ഉപ്പ ഞാനാണെന്ന് ....അവൾക്ക് ഡോക്ടർ ആകണെന്നാഗ്രഹം പറഞ്ഞതോണ്ട് അവളെ ഞാൻ MBBS ന് വിട്ടു......അന്നവളൊട് അവളൊരനാഥയെല്ലന്ന സത്യം അവളോട് ഞാൻ തന്നെ നേരിട്ട് പറഞ്ഞു.....അതവളിൽ അങേയറ്റേ സന്തോഷം ഉണ്ടാക്കി .....അവൾക്ക് നിങളെ ഒക്കെ കാണണംന്ന് പറഞ്ഞു...പക്ഷെ ഞാനവളെ അതിൽ നിന്നകറ്റി ...അവള് കാരണം നമുക്കിടയിലുള്ള സന്തോഷം കളയേണ്ടെന്ന് കരുതി ......പക്ഷെ നിഞളെന്നെ തോൽപ്പിച്ച് കളഞ്ഞു..... അതിന് ശേഷം ഞങ്ങൾക്കിടയിൽ യാത്രയിലുടനീളം മൗനമായിരുന്നു .....വീട്ടിൽ എത്തി ഫുഡ് കഴിച്ചു റൂമിലേക്ക് പോവാൻ നിന്നപ്പോ ഉമ്മയും പെങമ്മാരും മഹറിന്റെ പിക്ക് ചോദിച്ചു... എന്റേലില്ലാന്ന് പറഞ്ഞപ്പോൾ ഉമ്മാന്റെ കയ്യീന്ന് കണക്കിന് കിട്ടിപിന്നെ ഉപ്പ കാണിച്ചു കൊടുത്തു അത് സോൾവാക്കി ....വൈകുന്നേരം നിഷക്കും ഹിബക്കും ടൗണിൽ ന്ന് എന്തൊക്കെയോ പർച്ചേസിങുണ്ട് പറഞ്ഞു എന്നോട് കൂടെ വരാൻ പറഞ്ഞു....പിന്നെ അത് കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ നേരെ ഇരുട്ടിയിരുന്നു ....പിന്നെ ഫ്രഷായി കിടന്നു.....ഉറക്കം വരാത്തോണ്ട് ബാൽക്കണിയിലിരുന്ന് ചുമ്മാ നിലാവ് വീക്ഷിച്ചു..... അപ്പോഴാണ് ഹിബ വന്നു എന്താ ടാ നീ ഇപ്പോഴേ കിനാവ് കാണാണോ.....ഇനി 5 ദിവസം കാത്തിരുന്നാ മതി ഇഷാ നിനക്ക് സ്വന്തം.....എനിക്കതെന്തോ അലോസരമായി തോന്നി ഞാൻ റൂമിൽ ചെന്ന് കതകടച്ചു കിടന്നു.....പിറ്റെന്ന് പുറത്തേക്കിറങിയപ്പോൾ ഉപ്പ വീട്ടിൽ വിരുകാർ വരുന്നുണ്ട് അവർക്ക് ഫുഡ് ഉണ്ടാക്കാൻ സാധനങ്ങൾ മേടിക്കാൻ പോവാൻ പറഞ്ഞു ...പിന്നെ 4 ദിവസവും വീട്ടിൽ ആയിരുന്നു.......ഇന്ന് എന്റെ നിക്കാഹ് ആണ് ....എനിക്ക് തീരെ താൽപര്യം ഇല്ലാത്തതിനാൽ ഞാനിത് നടക്കാതിരിക്കാനായി ഉപ്പാന്റ കാല് പിടിച്ചു പക്ഷെ ഉപ്പ ഉറച്ച തീരുമാനത്തിലായിരുന്നു ......2 മണിക്ക് ആണ് നിക്കാഹ്.....എന്റെ ഫ്രണ്ട്സൊക്കെ വന്നു എന്നെ ചമയിപ്പിച്ചു ഓഡിറ്റോറിയത്തിലേക്ക് കൊണ്ട് പോയി .....അപ്പോഴും ഇതെങെനേലും മുടങണേന്ന് ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു..... ............ ഹോസ്പിറ്റലിൽ ചെന്നപ്പോൾ നിഷൂക്ക ലിവായിരുന്നു ....അതോണ്ട് ഹാൽഫ് ഡേ ലീവെടുത്ത് വീട്ടിലേക്ക് പോയി .....വൈകുന്നേരം ഉപ്പ എന്നെ ഉഷാറാക്കാൻ ബീച്ചിലേക്ക് പോയി ....വീട്ടിൽ എത്തിയപ്പോൾ നേരം ഒരുപാട് ആയിരുന്നു .....വീട്ടിൽ എത്തി ഫ്രഷായി അന്നത്തെ ഡയറി എഴുതി കിടന്നു......പിറ്റെന്ന് ഹിബ വിളിച്ചു എന്നോട് നിക്കാഹ് കഴിഞ്ഞു ഹോസ്പിറ്റലിൽ പോയാമതീന്ന് പറഞ്ഞു......ഞാൻ നിഷൂക്ക ഹോസ്പിറ്റലിൽ പോയോന്ന് ചോദിച്ചപ്പോൾ അങേരെ നിഷൂക്കാന്റെ ഉപ്പ പോകാതെ തടഞ്ഞു നിർത്തി വീട്ടിൽ ന്ന് പറഞ്ഞു....അങനെ ഞാൻ എന്റെയും നിഷൂക്കാന്റെയും നിക്കാഹ് രാവിനായി കാത്തിരുന്നു ....ഇന്ന് എന്റെ നിക്കാഹ് ആണ് ....ഞാൻ നല്ല സന്തോഷത്തോടെ ഉച്ചയാവാറായപ്പോയത്തേക്കും അണിഞ്ഞൊരുങി നിന്നു .....1 മണിയായപ്പോ ഉപ്പാന്റ കൂടെ ഞങ്ങള് ഓഡിറ്റോറിയത്തിലേക്ക് പോയി ....അവിടെ ചെന്നപ്പോ എന്നെപ്പോലെതന്നെ നിഷയും ഹിബയും അണിഞ്ഞൊരുങി സ്റ്റേജിൽ നിൽപ്പുണ്ട് .....നിക്കാഹ് ഓഡിറ്റോറിയത്തിനടുത്തെ പള്ളിയിൽ വച്ചായതിനാൽ ചെക്കമ്മാര് 3 പേരും പള്ളിയിൽ ആണെന്ന് അവിടുന്ന് ആരെക്കെയോ പറയുന്നത് കേട്ടു.... ഞാൻ നിഷയുടെയും ഹിബയുടെയും അടുത്തേക്ക് പോയി ....ഞാൻ നടന്നു പോകുമ്പോൾ എല്ലാവരും എന്നെ നോക്കുന്നുണ്ടായിരുന്നു ..ഒപ്പം എന്നെ പുകയ്ത്തുന്നുണ്ടായിരുന്നു ....എന്റെ ഫാമിലിയും ഫ്രണ്ട്സും ഒക്കെ സ്റ്റേജിന് മുന്നിലെ ചെയറിൽ ഇരിക്കുന്നുണ്ടായിരുന്നു ....കുറച്ചു കഴിഞ്ഞു എന്റെ ചങ്ക് ലക്ഷ്മി ചെക്കൻ വരുന്നുണ്ടെന്ന് പറഞ്ഞു ആക്ഷൻ കാണിച്ചു....എന്റെ കണ്ണുകൾ എന്റെ മൊഞ്ചനെ കാണാനായി തിടുക്കം കൂട്ടി .... അതുപോലെ നിഷയും ഹിബയും അവരുടെ ചെക്കമ്മാരെ കാണാനായി തിടുക്കം കൂട്ടി .... അങനെ എന്റെ ഹൃദയം അന്നേരം ഹൈ സ്പീഡിൽ മിടിക്കാൻ തുടങ്ങി.....കോൽക്കളിയുടെ അകമ്പടിയോടെ ചെക്കമ്മാർ 3 പേരും സ്റ്റേജിലേക്ക് വന്നു....നിഷയുടെയും ഹിബയുടെയും ചെക്കന്മാര് അവരെ നോക്കി പുഞ്ചിരിച്ചു....പക്ഷെ നിഷൂക്ക മാത്രം എന്നെ കണ്ട ഭാവം നടിക്കുന്നില്ല ....ഞാൻ സങ്കടത്തിന്റെ വക്കിലെത്തി ....എന്റെ അടുത്ത വന്ന് നിഷൂക്ക മഹറുമായി നിന്നു അതുപോലെ നിഷയുടെയും ഹിബയുടെയും ചെക്കന്മാരും അവരുടെ അടുത്ത് മഹറുമായി നിന്നു അവരൊക്കെ നല്ല റൊമാന്റിക്ക് മൂടിലാണേൽ ഞങ്ങൾ മാത്രം സങ്കടത്തിന്റെ ആയക്കടലിലാണ് .....ഞങ്ങളുടെ ഉപ്പമാര് മഹർ കെട്ടാൻ പറഞ്ഞപ്പോൾ ഒരേ സമയം ഞങ്ങളുടെ ചെക്കന്മാര് ഞങ്ങളുടെ കഴുത്തിൽ മഹറ് ചാർത്തി ....നിഷൂക്ക എന്റെ കഴുത്തിൽ മഹറ് കെട്ടിയും എന്റെ കണ്ണുകളിൽ നിന്നും ആനന്ദ കണ്ണീർ ഒഴുകി......പെട്ടെന്ന് ഞങ്ങളുടെ ഫാമിലിയിലെ ചെക്കന്മാര് ഗിൽട്ട് പേപ്പർ നിറച്ച റോൾ പൊട്ടിച്ചതും ഞാൻ പേടിച്ച് നിഷൂക്കാനെ ഇറുകെ പുണർന്നു .....അപ്പോ എന്റെ ഹൃദയത്തിലൂടെ ഒരു മിന്നൽ പ്രവാഹം കടന്നു പോയി ...... .......................... അങ്ങനെ ഞാൻ നടക്കരുതെന്നാഗ്രഹിച്ച എന്റെ നിക്കാഹ് നടന്നു ....ഞാൻ ഫുള്ള് മൂടൗട്ടായതിനാൽ ഓഡിറ്റോറിയത്തിലെത്തിയിട്ടും ഞാൻ നിക്കാഹ് ചെയ്ത പെണ്ണിനെ കാണാനായി എന്റെ മുഖം ഉയർന്നില്ല ....പിന്നെ മഹറിടലൊക്കെ യാന്തികമായിട്ടാണ് കഴിഞ്ഞത് ...പെട്ടെന്ന് തലയിലൂടെ ഗിൽട്ട് പേപ്പർ വീണതും ഇഷാ എന്നെ കെട്ടി പുണർന്നതും ഒരുമിച്ചായിരുന്നു .....പെട്ടെന്ന് എന്റെ ഹൃദയ മിടിപ്പ് ഉയർന്നു എനിക്ക് എന്തൊക്കെയോ ഓർമയിലേക്ക് വരും പോലെ തോന്നി.......അപ്പോ ഞങ്ങളുടെ നിറുത്തം കണ്ട് എല്ലാവരും ചിരിക്കുന്നുണ്ടായിരുന്നു .... ഞാൻ അവളെ എന്നിൽ നിന്നും അടർത്തി മാറ്റി അവളുടെ മുഖം ഉയർത്തിയതും അവള് കണ്ണുകൾ തുറന്നു... അവളുടെ കടും കാപ്പി മിഴികള് സുറുമയാൽ വെട്ടി തിളങുന്നുണ്ടായിരുന്നു ......ഞാൻ അറിയാതെ അതിൽ ലയിച്ചു പോയി ......ആ ഒരു നിമിഷം എനിക്ക് അവളോടുള്ള ഇഷ്ടക്കേട് എങോട്ടോ പോയി .....അത് കഴിഞ്ഞു ഫോട്ടോ ഷൂട്ടായിരുന്നു ....പിന്നെ കേക്ക് കട്ടിങ് ....ഞാൻ കേക്ക് മുറിച്ച് അവളുടെ വായിലേക്ക് ഒരു പീസ് വക്കാൻ ഒരുങിയതും ടാ എന്നൊരു വിളി ആ കഷ്ണം എന്റെ കയ്യിൽ നിന്നും താഴേക്ക് വീണു ......... തുടരും..... ( ഒരുപാട് ലേറ്റായതിൽ ക്ഷമ ചോദിക്കാണ് സുഖമില്ലാത്തോണ്ട് ആണ് ഇത്രയും ലേറ്റ് ആയത് ......ഈ പാർട്ട് ഇഷ്ടപ്പെട്ടാ വായിച്ചു കഴിഞ്ഞു ആ ലൈക്ക് ബട്ടൺ ഒന്നമർത്തിയേക്കണേ ....)
45.2k views
10 days ago
#

📙 നോവൽ

💝ഇഷാ വിത്ത് കലിപ്പൻ 💝 ❣❣part 52 ❣❣ ✒:Naji Rinu..... 📚വായനാമുറി 📚 . . . . https://sharechat.com/profile/356415 ❤❤❤❤❤❤❤❤❤❤❤❤ ഉമ്മാന്റെ നിർബന്ധത്തിന് വയങി ഞാൻ പെണ്ണു കാണലിന് നിന്ന് കൊടുക്കാമെന്നേറ്റു .. ആരായാലും ശരീ ഇഷ അവനെ കണ്ടം വഴി ഓടിക്കും ഉറപ്പാ .......ഞാൻ വല്യ മേക്കപ്പൊന്നൂല്ലാതെ അവനെ കാത്തിരുന്നു......അങ്ങനെ എന്റെ മുറിയിലേക്ക് ആരോ കടന്നു വരുന്നപ്പോലെ ശബ്ദം കേട്ടു .. .ഞാൻ തല തിരിഞ്ഞന്നെ നിന്നു......സലാം പറഞ്ഞ ശബ്ദം കേട്ട് ഞാൻ മുഖം തിരിച്ചപ്പോൾ എന്നെ പെണ്ണ് കാണാൻ വന്ന ആളെ കണ്ട് എന്റെ കണ്ണിൽ നിന്നും ആനന്ദ കണ്ണീർ പൊഴിഞ്ഞു ....... പക്ഷെ.......... നിഷൂക്കാന്റെ സംസാരം കേട്ട് ചങ്കിന് കുത്തേറ്റ പോലത്തെ ഫീലിങാണ് വന്നത് .... ടീ .. ഡോക്ടർ ഇഷാ ....നീ എന്നെ മോഹിക്കണ്ടാ ......മോഹിച്ചിട്ടുണ്ടേ ഉള്ളിൽ തന്നെ വച്ചേര് ....ഞാൻ ഇങോട്ട് വന്നത് തന്നെ എന്റെ ഉപ്പാന്റ നിർബന്ധത്തിന് വയങിയാണ് ... എനിക്ക് ഒരാളെ ഇഷാടാ .....ഇതാണ് ആള് ഹാലിയ ...ഹാലിയ ഫെബി ....എന്റെ ഭാര്യയാവേണ്ടവൾ .....നീ അവളുടെ ഏയലകത്ത് വരൂലെടീ അത്രയും ഗ്ലാമറാ അവളെ കാണാൻ......ഇനിയിപ്പോ എല്ലാവരും കൂടെ നമ്മുടെ നിക്കാഹോ കല്യാണമോ നടത്താണേൽ നിന്നെ ഞാൻ ഒരിക്കലും എന്റെ ഭാര്യ ആയി അംഗീകരിക്കില്ല ....ആളുകൾക്കിടയിൽ മാത്രം നീ എന്റെ ഭാര്യ ആയിരിക്കും.....എനിക്ക് നീ ആരുമാകില്ല ....ഇങനെ ഒക്കെ സംഭവിക്കൂ ..... നിഷൂക്ക......ഒന്നു നിർത്തോ ....മതി കുത്തി നോവിച്ചത് ......ഇത്രയും ദിവസം നിങ്ങൾ എന്നെ മനസ്സിലാക്കും കരുതി പുറകെ നടന്നു പക്ഷെ എന്നെ ഒരു തരിപോലും നിങ്ങൾ മനസ്സിലാക്കിയില്ലല്ലോ ......നമ്മുടെ പ്രണയം യാഥാർത്ഥ്യം ആയിരുന്നു.......എന്താ അതൊന്നും നിങ്ങൾ ഓർക്കാത്തത് ...... എനിക്ക് ആകെ ഭ്രാന്ത് കേറി വായിൽ വന്നതെല്ലാം വിളിച്ചു പറഞ്ഞു പൊട്ടി പൊട്ടി കരഞ്ഞു...... ...... അവളോട് ഓരോന്ന് പറയുമ്പോഴും എന്റെ മനസ്സ് അത് പറയല്ലേ ഇത് പറയല്ലേന്ന് ഓതി കൊണ്ടിരുന്നു......അവള്ക്ക് എന്തോ പ്രത്യേകതയുണ്ട് അവൾ അടുത്തുണ്ടേ എന്റെ മനസ്സ് അവളുടെ സ്നേഹത്തിനായി കൊതിക്കുന്നു...... ഞാൻ ഹാലിയയെ സ്നേഹിക്കുന്നു പറഞ്ഞപ്പോൾ എന്റെ മനസ്സിന് എന്തോ ഭാരം വരുംപ്പോലെ ....എന്തുകൊണ്ടാ ഇങ്ങനെ ഒക്കെ....ഒരു എത്തും പിടിയും കിട്ടുന്നില്ല .... അവസാനം അവൾ പ്രതികരിച്ചു.....അവൾ പറഞ്ഞ ഓരോന്നും കേട്ടതും എന്റെ തലക്ക് എന്തോ കനം വെക്കുപ്പോലെ തോന്നി.....എന്തൊക്കെയോ എന്റെ ബ്രെയിൻ ചിന്തിക്കാൻ തുടങ്ങി ഒന്നും വ്യക്തമല്ല ആരുടെയോ കടും കാപ്പി മിഴികളാണ് ഓർമകളിൽ മിന്നി മറയുന്നത് ....പെട്ടെന്ന് എനിക്ക് എന്റെ ബോധം മറയുമ്പോലെ തോന്നി....പിന്നെ എന്താ നടന്നത് ന്ന് ഒരു പിടിയും ഇല്ല ..... ഞാൻ ഏതാണ്ടൊക്കെ പറഞ്ഞു കഴിഞ്ഞതും നിഷൂക്കാ ബോധം അറ്റ് താഴേക്ക് വീണതും ഒരുമിച്ചായിരുന്നു ....പിന്നെ ഞാൻ ഒരാർപ്പ് വിളിയായിരുന്നു ... നിഷൂക്കാ.............😲😲😲😲😲....... കണ്ണ് തുറയക്ക് ഇങക്ക് ഒന്നൂല്ലാന്ന്.... ഉമ്മാ..................നിഷൂക്കാ....... എന്റെ ആർപ്പ് വിളി കേട്ട് എന്റെ ഉമ്മയും നിഷൂക്കാന്റെ ഉപ്പയും അയൽവക്കത്തെ റസിയ ഇത്തയും ഒക്കെ ഓടി ഞങ്ങളുടെ അടുത്തേക്ക് വന്നു .... മോളെ ....എന്താ ...എന്താ നിഷൂന് പറ്റിയത് ...ഞാൻ പഴയ കാര്യങ്ങൾ ഒക്കെ പറഞ്ഞു തുടങ്ങിയതാ അപ്പോഴത്തേക്കും നിഷൂക്ക ബോധം മറഞ്ഞു താഴെ വീണു .....മോളെ നീ കരയല്ലേ ...നീ അവന്റെ പൾസൊന്ന് നോക്ക് .... അങനെ തേങി കരഞ്ഞു കൊണ്ട് ഞാൻ അങേര പൾസ് നോക്കി ആൾക്ക് ജീവനുണ്ട് ...പക്ഷെ എന്തൊക്കെയോ മിസ്സണ്ട്രസ്റ്റാന്റിങ് അങേര ശരീരത്തിലുണ്ട് ....ഞാൻ നിഷൂക്കാന്റെ ഉപ്പാനോട് വണ്ടി സ്റ്റാർട്ടാക്കാൻ പറഞ്ഞു ഞങ്ങൾ എല്ലാവരും കൂടെ ചേർന്ന് നിഷൂക്കാനെ താഴെ കൊണ്ട് പോയി കാറിൽ പുറകിലത്തെ സീറ്റിൽ കിടത്തി ഞാനും വണ്ടിയിൽ കയറി അപ്പോഴത്തേക്കും വണ്ടി ഓടി തുടങിയിരുന്നു ....ഞാൻ നിഷൂക്കാന്റെ തലയെടുത്ത് എന്റെ മടിയിൽ വച്ച് അങേരെ മുടിയിയകളിലൂടെ മെല്ലെ തലോടി .....വണ്ടി നല്ല സ്പീഡിൽ ആണ് മുന്നോട്ട് പോകുന്നത് ...കുറച്ചു കഴിഞ്ഞു അങേരെ താങിപിടിച്ച എന്റെ ഒരു കൈക്ക് എന്തോ നനവ് വന്നപ്പോലെ തോന്നി.....ഞാൻ വെറുതെ കൈയ്യിലേക്ക് നോക്കിയതും ഞാനാകെ തകർന്നു പോയി .....നിഷൂക്കാന്റെ ചെവിയിൽ നിന്നും ബ്ലഡ് ഒലിച്ചിറങാണ് ......അങ്കിൾ ഫാസ്റ്റ്......നിഷൂക്ക ക്രിറ്റിക്കൽ സ്റ്റേജിലേക്ക് കടന്നു.....ചെവീന്ന് ബ്ലഡ് വരുന്നുണ്ട് .....😢😢😢.....ഫാസ്റ്റ്.... ഓകെ .....മോളെ മാക്സിമം ആണ് ഈ പോവുന്നത് ....... അങനെ കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ ഞങ്ങളുടെ ഹോസ്പിറ്റലിൽ എത്തി ....നിഷൂക്കാന്റെ ഉപ്പ കാറിന്ന് ഇറങ്ങി ഒരു സ്റ്റ്രക്ച്ചറും കുറച്ചു നെഴ്സ്മാരെയും കൊണ്ട് വന്നു.....നിഷൂക്കാനെ സ്റ്റ്രക്ച്ചറിൽ കിടത്തി ഹൈ ക്വാളിഫൈഡ് ഐസിയുവിലേക്ക് കൊണ്ട് പോയി ...നിഷൂക്കാന്റെ കൂടെ ഞാനും ഐസിയുവിനകത്ത് കേറി ....മൂർത്തി സാർ ആയിരുന്നു എല്ലാത്തിനും നേതൃത്വത്തം കൊടുത്തത് ... ഒത്തിരി നിമിഷം കൊണ്ട് നിഷൂക്കാന്റെ ബ്ലഡ് ഒരുപാട് പോയിരുന്നു......നിഷൂക്കാക്ക് ബ്ലഡ് ആവശ്യം ആണെന്ന് മൂർത്തി സാർ പറഞ്ഞതും ഞാൻ എന്റേന്ന് എടുത്തോളാൻ പറഞ്ഞു...... അങനെ അങേര്ക്ക് തൊട്ടടുത്ത ബെഡിൽ എന്നെയും ബ്ലഡ് എടുക്കാനായി കിടത്തി ....നിഷൂക്കാന്റെ കിടപ്പ് കണ്ടിട്ട് എനിക്ക് സങ്കടത്തെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല....കുറച്ചു കഴിഞ്ഞു ബ്ലഡ് എടുത്ത സ്ഥലത്ത് അരുൺ പഞ്ഞി വച്ചു എനിക്ക് കുടിക്കാൻ ഫ്രൂട്ടി തന്നു ഞാൻ അത് വേണ്ട പറഞ്ഞ് കോൾഡ് വാട്ടർ തരാൻ പറഞ്ഞു ഞാൻ നിന്ന നിൽപ്പിൽ ചെറിയ ബോട്ടിൽ വാട്ടർ ഫുള്ള് കുടിച്ചു ....അതേ സമയം അവിടെ ഒരു ഭാഗത്ത് മറച്ച് വച്ചിട്ടുണ്ട്....ഞാൻ അങോട്ട് പോകാൻ നിന്നപ്പോ അരുൺ അങോട്ട് പോകേണ്ടാന്ന് പറഞ്ഞു.... അവിടെ നിഷൂക്കാന്റെ ഓപ്പറേഷൻ നടക്കാണ് പറഞ്ഞു.....24 മണിക്കൂർ കഴിഞ്ഞേ എന്തേലും പറയാൻ പറ്റൂന്ന് പറഞ്ഞതും എനിക്ക് ആകെ തളർച്ച വന്ന് ഞാൻ അവിടെ ഉള്ള ഒരു ചെയറിൽ കാറ്റ് അയിച്ച ബലൂൺ കണക്കെ ഇരുന്നു......നാഥാ ....ജീവനോടെ തന്നേക്കണേ എന്റെ പ്രാണനെ ....പഴയ നിഷൂവായിട്ട് അങേരെ തിരിച്ചു തരണേ ....മറിച്ചാണേൽ എന്നേം കൂടെ കൊണ്ട് പോ .......😭😭😭😭.... ഓപ്പറേഷൻ കയ്യും വരെ ഞാൻ അതിനകത്ത് ഇരുന്ന ഇരുപ്പിൽ ആയിരുന്നു.....3 മണിക്കൂർ കഴിഞ്ഞു മൂർത്തി സാർ ബാക്കി നെഴ്സ്മാർ സീനിയർ ഡോക്ടേസ് ഒക്കെ ആ മറച്ചു വച്ചതിനടുത്തിന്ന് പുറത്തു വന്നു ....ഞാൻ മൂർത്തി സാറെ അടുത്ത് ചെന്ന് കാര്യങ്ങൾ തിരക്കി......അപ്പോൾ അയാൾ പറഞ്ഞു 24 മണിക്കൂർ കഴിഞ്ഞേ എന്തേലും പറയാൻ പറ്റൂ .....ഞാൻ അങേർക്ക് കാവലിരുന്നോളാം ന്ന് പറഞ്ഞതും സാർ സമ്മതം തന്നു .....അങനെ അങേര് കണ്ണു തുറക്കുന്നത് കാണാൻ വേണ്ടി അങേരെ അടുത്ത് ചെയറിട്ട് അങേരെ നോക്കിയങനെ കിടന്നു......സമയം ഓടി കൊണ്ടിരുന്നു..... കുറച്ചു കഴിഞ്ഞപ്പോൾ ഹിബഅകത്തേക്ക് വന്നു എനിക്ക് കഴിക്കാൻ ഫുഡ് കൊണ്ട് വന്നതാണ്....ഞാൻ ഫുഡ് വേണ്ട ന്ന് പറഞ്ഞു.....പക്ഷെ അവൾ എന്നേ കഴിപ്പിച്ചേ അടങൂന്ന് ....അങ്ങനെ രണ്ട് ഉരുള ചോറ് കഴിച്ചു കുറച്ചു വെള്ളവും കുടിച്ച് ഞാൻ കഴിക്കൽ നിർത്തി.....ഹിബ അത് മുഴുവൻ കഴിക്കാൻ നിർബന്ധിച്ചു പക്ഷെ ഞാൻ അതിന് കൂട്ടാക്കിയില്ല....അവളോട് എന്റെ അടുത്തിന്ന് പോവാൻ പറഞ്ഞു ഞാൻ ഒച്ച വച്ചു.... പിന്നെ അവളവിടുന്ന് പോയി .....ഊണും ഉറക്കവും ഇല്ലാതെ എന്റെ പ്രാണന് വേണ്ടി മണിക്കൂറുകളോളം കാവലിരുന്നു ....ആ സമയത്തിനിടക്കൊന്നും ഒരുമാറ്റവും അങേരിൽ എനിക്ക് കാണാൻ സാധിച്ചില്ല.....ഞാൻ അപ്പോഴും റബ്ബിനോട് അങേരെ തിരിച്ചു വരവിനായി പ്രാർത്ഥിച്ചു കൊണ്ടിരുന്നു......പിറ്റെന്ന് രാവിലെ ഞാൻ അങേരെ നോക്കിയപ്പോൾ ആണ് അങേര് കണ്ണുകൾ തുറന്നു എന്നെ തന്നെ മിഴിച്ചു നോക്കി നിൽക്കുന്നത് കണ്ടത് .....എനിക്ക് സന്തോഷത്തിന് അതിരില്ലായിരുന്നു.... പക്ഷെ അതിന് ആയുസ്സ് കുറവായിരുന്നു......അടുത്തുള്ള മെഷീനിൽ നിന്നും ബീപ് ബീപ് ശബ്ദം പുറത്തു വന്നപ്പോൾ മനസ്സിൽ ആയി അരുതാത്തതെന്തോ സംഭവിക്കുന്നുണ്ട് ....ഞാൻ തട്ടി പിടഞ്ഞെയുന്നേറ്റ് നോക്കിയപ്പോൾ അങേരെ ഓക്സിജൻ മാസ്ക് മുഖത്തിന്ന് വേർപ്പെട്ടിട്ടുണ്ട് .....ഞാൻ വേഗം അത് ശരിയാക്കി വച്ചു ബീപ് ശബ്ദം ഉച്ചത്തിലായതും ഞാൻ മൂർത്തി സാറെ വിളിക്കാനായി തിരിഞ്ഞതും ഡോക്ടറും കുറച്ചു നേഴ്സുമാരും അകത്തേക്ക് കടന്നു വന്നു....അകത്തേക്കെത്തിയതും ഡോക്ടർ നിഷൂക്കാന്റെ അടുത്ത് ചെന്ന് സെതസ്കോപ്പ് വച്ച് പരിശോധിക്കാൻ തുടങ്ങി..... അതുകഴിഞ്ഞ് ഒരു ഇഞ്ചക്ഷൻ വച്ചതും നിഷൂക്ക മയക്കത്തിലേക്ക് വീണു ...... അത് കഴിഞ്ഞു മൂർത്തി സാർ സാറിന്റെ കൂടെ പുറത്തേക്ക് വരാൻ പറഞ്ഞു.....നിഷൂക്കാന്റെ സിറ്റുഏഷനെ കുറിച്ചൊക്കെ പറയാനൃയിരിക്കും .....അങനെ ഞാൻ മനസ്സില്ലാ മനസ്സോടെ നിഷൂക്കാന്റെ അടുത്തിന്ന് മൂർത്തി സാറിൻറെ കൂടെ പോയി ....ഐസിയുവിന് പുറത്തെത്തിയതും പുറത്തു എല്ലാവരും ഉണ്ട് ....അതിൽ ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ആളെ കണ്ടു ....ആരാന്നല്ലേ 2 മാസം മുന്നേ ഗൾഫിലേക്ക് പറന്ന എന്റെ പൊന്നുപ്പച്ചി .....ഞാൻ ഉപ്പച്ചിനെ കണ്ടതും കണ്ണുകൾ നിറച്ചു ഉപ്പാന്റ അടുത്ത് ചെന്ന് ഉപ്പാനെ കെട്ടി പിടിച്ചു കരഞ്ഞു.....മോളെ കരയല്ലെടോ ....നീ ഒരു ഡോക്ടർ അല്ലേ ...അതിന്റെ സ്റ്റാന്റേഡ് കാണിക്ക്...ഉപ്പാ ....😢😢.... ഇന്റെ കുട്ടി ന്റെ സങ്കടം കാണാൻ വയ്യാത്തോണ്ടാണ് ഉപ്പ ഇങോട്ട് പോന്നത് .....അവിടെ നിങളൊന്നുല്ലാതെ ഹൃദയം പൊട്ടി പോകുമെന്ന അവസ്ഥയിലായിരുന്നു.... മോളേ പടച്ചോൻ നമ്മളെ കൈവിടില്ല ....അപ്പോഴാണ് മൂർത്തി സാർ കാബിനിലേക്ക് വരാൻ പറഞ്ഞതോർമ്മ വന്നത് .....ഞാൻ ഉപ്പാനോട് ഇപ്പോൾ വരാം ന്നും പറഞ്ഞു മൂർത്തി സാർ ന്റെ കാബിനിലേക്ക് നടന്നു......എന്റെ ഉമ്മയും നിഷൂക്കാന്റെ ഉപ്പയും ഉമ്മയും നിഷൂക്കാന്റെ കുഞ്ഞു പെങള് നിഷയും ഒക്കെ കണ്ണ് നിറച്ചു ഇരിക്കുന്ന ഇരുപ്പ് എന്നെ വല്ലാതെ തളർത്തി ....ഒപ്പം മറ്റേ കുരിപ്പും ഉണ്ട് ...അവൾ എന്നെ കണ്ടതും ഞാൻ അവളെ പുച്ഛത്തോടെ നോക്കി എന്റെ നടത്തത്തിന്റെ സ്പീഡ് കൂട്ടി ...അങ്ങനെ ഞാൻ മൂർത്തി സാർ ന്റെ കാബിനടുത്ത് എത്തി വാതിൽ തുറന്നു മേ ഐ കമിങ് ന്ന് പറഞ്ഞു....സാർ ഉള്ളോട്ട് വരാൻ പറഞ്ഞു....ശേഷം ചെയറിലിരിക്കാൻ പറഞ്ഞു....അങനെ അയാൾ പറഞ്ഞു തുടങ്ങി...ഡോക്ടർ ഇഷാ .....നിസാമി ന്റെ അവസ്ഥ ഇപ്പോൾ മുമ്പത്തേക്കാളും മെച്ചപ്പെട്ടിട്ടുണ്ട് ...നി ന്റെ സാമിപ്യം ഒരുപക്ഷേ നിസാമി ന്റെ ഓർമ തിരിച്ചു കൊണ്ട് വരാൻ സാധിച്ചേക്കും ....അവൻ പഴയത് ഓർത്ത് എടുക്കാൻ ഉള്ള ശ്രമം നടത്തുന്നുണ്ട്... ഇപ്പോൾ സംഭവിച്ചതെല്ലാം അതിന്റെ ഭാഗമാണ്...പിന്നെ നിങ്ങളുടെ ബന്ധത്തെ കുറിച്ച് എനിക്ക് നന്നായി അറിയാവുന്നോണ്ടാണ്ടാണ് ഇതൊക്കെ നിന്നോട് പറയുന്നത് ....അവന് പഴയത് ഓർക്കാനുള്ള സിറ്റൂഷനുണ്ടാക്കി കൊടുക്കാണ് വേണ്ടത് ....പക്ഷെ അത് ഒരുപക്ഷേ അവന്റെ ജീവന് ആപത്തായിരിക്കും ....എനിക്ക് അത് ഉറപ്പിച്ചു പറയാൻ പറ്റില്ല .....അതോണ്ട് ദൈവത്തോട് നന്നായി പ്രാത്ഥിക്കുക ....ദൈവം കൈവിടില്ല .....അയ്യേ ഡോക്ടർ ഇഷാ എന്താ കൊച്ച് പിള്ളേരെപ്പോലെ കരയുന്നത്.... ഓർമകൾക്ക് വല്ലാത്തെ മൂർച്ചാണ് സർ ..... ആ ....ആണ് ..... പിന്നെ ഇനി നിസാമി ന്റെ മുന്നിൽ നീ പോവാണേൽ ഡോക്ടർ വേഷത്തിൽ പോയാൽ മതി .....ചിലപ്പോൾ നേരത്തെപ്പോലെ ഇൻചക്ഷൻ കൊടുക്കേണ്ടി വരും.......യെസ് സർ ....... കുറച്ചു സംസാരത്തിന് ശേഷം സർ പൊക്കോളാൻ പറഞ്ഞു .....അങനെ ഞാൻ വീണ്ടും ഐസിയൂവിനടുത്തേക്ക് തിരിച്ചു നടന്നു........അവിടെ എത്തിയതും നിഷൂക്കാന്റെ ഉപ്പ എന്റെ അടുത്ത് വന്നു സർ എന്താ പറഞ്ഞത്ന്ന് ചോദിച്ചു.....ഞാൻ ഡോക്ടർ പറഞ്ഞത് മുഴുവൻ ഉപ്പനോട് പറഞ്ഞു.......ഒക്കെ കേട്ട് കഴിഞ്ഞപ്പോൾ ഉപ്പ എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു.....ഇഷാ മോളേ പടച്ചോൻ നമ്മളെ കൈവിടില്ല ....നീ ധൈര്യമായിഇരി... അങ്ങനെ കുറച്ചു സംസാരത്തിന്ശേഷം ഞാൻ മൂർത്തി സാർ പറഞ്ഞപ്പോലെ ഡോക്ടർ യൂണിഫോം ധരിച്ച് ഐസിയുവിനകത്തേക്ക് കയറി ......അകത്ത് ചെന്നപ്പോൾ കണ്ടത് നിഷൂക്ക ഘാടമായ ചിന്തയിലാണ്.....പടച്ചോനെ ഉള്ള ഓർമ കൂടി പോയോ....എന്തായാലും ശരി ഈ ഇഷക്ക് ചെയ്യാൻ പറ്റുന്നതൊക്കെ ഇഷാ ചെയ്യും ഒപ്പം പഴയ നിഷുവായിട്ട് ഞാൻ തിരിച്ചു കൊണ്ട് വരും......ഇതൊക്കെ മനസ്സിൽ ചിന്തിച്ച് കൊണ്ട് ഞാൻ അങേരെ അടുത്ത് ചെന്നു .....ആൾ അപ്പോഴും ചിന്തയിലാണ്.... ........... എനിക്ക് എന്താ സംഭവിച്ചത് ന്ന് ഒരൈഡിയയുംമില്ല .....ഞാൻ കണ്ണ് തുറന്നപ്പോൾ ഹോസ്പിറ്റലിലെ ബെഡിൽ ആണ് കിടക്കുന്നത് ....തലക്ക് എന്തോ ഭാരം ....അപ്പോഴാണ് ഞാൻ കണ്ടത് എന്നെ തന്നെ നോക്കി നിൽക്കുന്ന കടും കാപ്പി മിഴികള് അതെന്നെ വല്ലാതെ വലച്ചു ........ആ മിഴികൾ എന്നെ പഴയ ഓർമ്മകളിലേക്ക് കൊണ്ട് പോയി ....പക്ഷെ അതൊന്നും വ്യക്തമായി മനസ്സിലാക്കാൻ പറ്റുന്നില്ല.....വീണ്ടും ചിന്തകൾക്ക്തുടക്കം ഇട്ടതും എനിക്കെന്തോ അസ്വസ്ഥത അനുഭവപ്പെട്ടു.....പതിയെ കണ്ണുകളടഞ്ഞു ......ഉമ്മാന്റെ കൈ സ്പർശനം ഏറ്റാണ് പിന്നീട് ഞാൻ കണ്ണുകൾ തുറക്കുന്നത് .......ഉമ്മ കണ്ണ് നിറക്കാൻ തുടങ്ങി.....ഞാൻ ഉമ്മാനെ ഒരുവിധത്തിൽ സമാധാനിപ്പിച്ചു........പക്ഷെ അവസാനം ഉമ്മ പറഞ്ഞ വാക്കുകൾ ഇടിത്തീ വീണപ്പോലെയായിരുന്നു ......വരുന്ന വെള്ളിയാഴ്ച എന്റെ നിക്കാഹ് ആണെന്ന്....വധു ഡോക്ടർ ഇഷ ......ഉമ്മാ.....നിങ്ങൾ ആരോട് ചോദിച്ചാ എന്റെ നിക്കാഹ് ഉറപ്പിച്ചത് .....എനിക്ക് ഇതിന് സമ്മതമല്ല ....ആർക്ക് വേണം നി ന്റെ സമ്മതം .......ഇനി നീ ഒന്നും പറഞ്ഞിട്ട് കാര്യല്ല ഞങ്ങൾ എല്ലാം തീരുമാനിച്ചു കഴിഞ്ഞു.......ഒപ്പം തന്നെ നി ന്റെ 2 പെങന്മാരുടെ നിക്കാഹും ..... 2 ആ മതൊരു പെങളോ ....അതാരാ .....മോനേ നിങ്ങൾക്കെല്ലാവർക്കും ഒരു തെറ്റ് പറ്റി .... നി ന്റെ കൂടെ ഇവിടെ വർക്ക് ചെയ്യുന്ന ഹിബ നിന്നിലോടുന്ന രക്തം തന്നെ അവളിലും ഓടുന്നത് .....ഇതൊക്കെ ഞാനെങനെ എന്നല്ലേ നീ ചിന്തിക്കുന്നത് .....ഒക്കെ അവളെന്നോട് പറഞ്ഞു.......എനിക്ക് അന്റെ ഉപ്പാനോട് വെറുപ്പ് തോന്നിയ നിമിഷം ആയിരുന്നു.....പക്ഷെ അവള് എന്നോട് അപേക്ഷ കണക്കെ പറഞ്ഞത് എന്റെ ചങ്കിന് കൊണ്ടു .....ഇനി മുതൽ എനിക്ക് 3 മക്കളാണ്....ഒരാണും രണ്ട് പെണ്ണും......ഉപ്പാക്ക് എന്നോട് പറയായിരുന്നു എല്ലാം.....പക്ഷെ ഒന്നും പറഞ്ഞില്ല ....ഈഗോ അതിന് ഉപ്പാനെ സമ്മതിച്ചില്ല......ഉപ്പാനെപ്പോലെ നിനക്കും എല്ലാം അറിയായിരുന്നുല്ലേ ...നീ യും എല്ലാം മറച്ചു വച്ചു......അന്റെ ഉമ്മാന്റെ മനസ്സ് കല്ലൊന്നുമല്ല സത്യങളൊന്നും അംഗീകരിക്കാതിരിക്കാൻ .....നിനക്കെങ്കിലും പറയാമായിരുന്നു ... എന്തായാലും ശരി .... ഇനി മുതൽ അവള് നമ്മുടെ കൂടെ നമ്മുടെ വീട്ടിൽ........നിങ്ങളുടെ 3 പേരുടെയും നിക്കാഹ് Gc ഓഡിറ്റോറിയത്തിൽ വെച്ച് അടുത്ത മാസം ഏഴാന്തി വെള്ളിയാഴ്ച 4 മണിക്ക് ആണ് ഉറപ്പിച്ചത് ...... നിന്ക്ക് വല്യ കുഴപ്പങളൊന്നൂല്ലാന്ന് മൂർത്തി ഡോക്ടർ പറഞ്ഞു......അതോണ്ട് ഫിക്സ് ചെയ്ത ഡേറ്റിൽ തന്നെ ആ മംഗള കർമം നടത്താം .....ഉമ്മാ...കൂടുതൽ സ്റ്റ്രെയിൻ കൊടുക്കരുത്ന്ന് ഡോക്ടർ പറഞ്ഞതോണ്ട് നീ കെടന്നോ ........ ഞാൻ പുറത്തു ഉണ്ട് .... ....... എന്തൊക്കെ ഉമ്മ ഇപ്പോൾ പറഞ്ഞിട്ടു പോയത് .....എന്റെ നിക്കാഹോ .....അതും ഞാനാഗ്രഹിക്കാത്ത വ്യക്തിയുമായി ....നെവർ .....ഇത് നടക്കില്ല ......അവൾ ....ഹാലിയ .....അവളെ ഞാൻ സ്നേഹിച്ചിരുന്നു .....അവളെപ്പോലെ ഇഷനെ എങ്ങനെ ഞാൻ അംഗീകരിക്കും .....ഇത്രയും സമയം ആയിട്ടും ഹാലിയ എന്നെ കാണാൻ വന്നില്ലല്ലോ ....അവൾക്കെന്തേ പറ്റിയത് ......എന്റെ ചിന്തകൾ കാടുകയറി .....അപ്പോഴാണ് ഡോറ് തുറക്കുന്ന ശബ്ദം കേട്ടത് ......ഞാൻ ഹാലിയ ആയിരിക്കും കരുതി.....പക്ഷെ ഒരു ലേഡീ ഡോക്ടർ ആണ് വന്നത് .....എന്റെ അടുത്ത് വന്നു അവൾ മാസ്ക്ക് വച്ചതിനാൽ മുഖം വ്യക്തമായിരുന്നില്ല ....പക്ഷെ അവളുടെ കടും കാപ്പി മിഴികള് ഇമവെട്ടുന്നത് കാണാൻ നല്ല ചേലുണ്ടായിരുന്നു ......പെട്ടെന്ന് എനിക്ക് സ്വബോധം വന്നത് ......അവൾ അപ്പോൾ എന്തൊക്കെയോ എന്നോട് പുലമ്പുന്നുണ്ടായിരുന്നു .....അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ മനസ്സിലായി ഇത് എനിക്ക് വേണ്ടി വീട്ടാര് കണ്ടെത്തിയ പെൺകുട്ടി ഡോക്ടർ ഇഷ മെഹറിൻ ആണെന്ന് ..... എന്റെ ഹൃദയം വല്ലാണ്ട് മിടിക്കുന്നുണ്ടായിരുന്നപ്പോൾ .....ഇവൾക്ക് ഇതെന്താ ഇത്ര പ്രത്യേകത.... ഇവൾ എപ്പോ അടുത്ത് വന്നാലും എന്റെ ഹൃദയം ഡിജെ കളിക്കാണ് ......പടച്ചോനെ ഇവളുമായിട്ട് എനിക്ക് എന്തോ അടുത്ത ബന്ധം ഉണ്ട് അതെന്താണെന്നറിഞ്ഞിരുന്നേൽ കുറച്ചു സമാധാനം കിട്ടുമായിരുന്നു ...... ഹലോ .... മിസ്റ്റർ നിസാം ....ആ കൈ ഒന്നു തരോ പ്രഷർ ചെക്ക് ചെയ്യാനായിരുന്നു .... അവളോട് ഉള്ളിൽ ദേഷ്യം തോന്നിയെങ്കിലും അവളോടത് പ്രകടിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല......ഞാൻ പോലും അറിയാതെ അവൾക്കരികിലേക്കെന്റെ കൈ ഉയർന്നു......അവൾ അവളുടെ പരിപാടി കഴിഞ്ഞു പോയതൊന്നും ഞമ്മളറിഞ്ഞിട്ടില്ല ..... ഏതോ ലോകത്തായിരുന്നു........എനിക്ക് വീണ്ടും തലകറങും പോലെ തോന്നി......ആരുടെയോ കടും കാപ്പി മിഴികള് എന്റെ കണ്ണിൽ മിന്നി മറഞ്ഞു പതിയെ ഞാൻ മയക്കത്തിലേക്ക് പോയി ..... എടീ അവനോട് നീ പറഞ്ഞോ എല്ലാം.......പറഞ്ഞു....എല്ലാം.....എന്താ നിന്റ മുഖത്തൊരു ഗൗരവം ......അവന് അവന്റെ നിക്കാഹിന് സമ്മതമെല്ലെന്നാ പറയുന്നത് ....അതിന്റെ ഒരു ഇത് .....അവന് എന്റെ മോനാ ഞാൻ പറഞ്ഞതിലപ്പറം അവൻ ഒന്നും ചെയ്യില്ല.....അവനെകൊണ്ടതിന് കയ്യില്ല ......ഫെബി മോളേ ഗൾഫിലേക്കന്നെ കൊണ്ട് പോയതോണ്ട് അവന് വല്ലാതെ ഒന്നും പ്രതികരിക്കില്ല....നമ്മൾ സ്റ്റ്രെയിൻ കൊടുത്തു അവനെകൊണ്ട് ഇങനൊക്കെ ചെയ്യിപ്പിച്ചാൽ എന്തേലും പ്രൊബ്ലം അവൻ നേരിടേണ്ടി വരുമോന്നാണ് എന്റെ പേടി .....നീ ധൈര്യമായി ഇരി പടച്ചോനുണ്ട് നമ്മുടെ കൂടെ ....അവന് നമ്മുടെ പഴയ നിഷുവായിട്ട് തന്നെ തിരിച്ചു വരും അതിന് അവരെ രണ്ട് പേരെയും ഒന്നിപ്പിക്കണം ......ഇഷാ മോളായിരുന്നു അവനെ മൊത്തത്തിൽ മാറ്റി എടുത്തിരുന്നത് .....ഇനിയും അവളെ കൊണ്ട് കഴിയും അവനെ പഴയ ഓർമ്മകളിലേക്ക് തിരിച്ചു കൊണ്ട് വരാൻ..... .............. (മണിക്കൂറുകൾക്ക് മുമ്പ് ഹാലിയക്ക് സംഭവിച്ചത്...... ) ഹലോ ....ഉമ്മാ ....അസ്സലാമു അലൈക്കും..... വലൈക്കുമുസ്സലാം ......മോളേ നിനക്ക് സുഖല്ലേ .....ഇപ്പോ കുറച്ചു സുഖക്കേടുണ്ട് .....അന്റെ സ്വഭാവത്തിന് ഒരു മാറ്റവുമില്ലാലെ .....ആയിശാന്റിയെ നീ വരച്ച വരയിൽ നിർത്തി കാണുംല്ലേ .....മോളേ ഞങ്ങൾ നിനക്ക് ഇങോട്ടേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.....നീ എത്രയും പെട്ടെന്ന് ഇങോട്ട് വരണം ....ഞാൻ എന്റെ കോഴ്സ് കമ്പ്ലീറ്റാക്കാതെ എങോട്ടും വരുന്നില്ല .....ഉമ്മാ ....എന്തിനാ ഇങള് കരയുന്നത്......അത് മോളേ ഉപ്പാക്ക് ഇന്നലെ രാത്രി നെഞ്ചുവേദന വന്നു ഹോസ്പിറ്റലിൽ കൊണ്ട് പോയി .....ഡോക്ടർമാര് കുറച്ചു സീരിയസ്സാന്നാ വിധി എഴുതിയത്.. .. ഉപ്പാക്ക് നിന്നെ കാണണംന്ന് പറഞ്ഞു......ഉമ്മാ ...ഉപ്പാ ......ഇല്ല ഉപ്പാക്ക് ഒന്നൂല്ല..... എപ്പോഴാണ് ടിക്കറ്റ്......ഇന്ന് രാത്രി 10 മണിക്ക്......നിനക്ക് വേണ്ടതൊക്കെ ആന്റിയുടെ വീട്ടിൽ ചെന്ന് റെഡിയാക്കി വച്ചോ ......അവിടുത്തെ ഡ്രൈവർ നിന്നെ എയർപ്പോട്ടിൽ ഡ്രോപ്പ് ചെയ്തോളും ......അങനെ തന്റെ ഉപ്പാക്ക് സുഖമില്ലാന്നറിഞ്ഞ ഹാലിയ കെട്ടും കെട്ടി വീണ്ടും ഗൾഫിലേക്ക് പോയി .....പക്ഷെ അവിടെ അവളെ കാത്തിരിക്കുന്നത് അവളാഗ്രഹിക്കാത്ത ചില കാര്യങ്ങൾ...... .................. നിഷൂക്കാക്ക് എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.........ഞാൻ പ്രഷർ ചെക്ക് ചെയ്യുമ്പോഴെല്ലാം അങേര് പ്രമാർദ്രമായ കണ്ണുകൾ കൊണ്ട് എന്റെ മിഴികളിലേക്കങനെ നോക്കി ഇരുന്നു........അങ്ങനെ അത് കഴിഞ്ഞു ഞാൻ കാബിനില് ചെന്ന് കുറച്ചു നേരം ഇരുന്നു.. പിന്നെ എന്റെ ഫാമിലി കൂടെ എന്റെ വീട്ടിലേക്ക് പോയി ....അങനെ ദിനങ്ങൾ ഓരോന്നായി കൊഴിഞ്ഞു....അതിനിടക്ക് നിഷൂക്കാനെ ഡിസ്ചാർജ് ആക്കി......പിന്നെ അങേരെന്നെ അംഗീകരിച്ചില്ലേലും അങേരുടെ വീട്ടുക്കാരെന്നെ മരുമകളായി സ്വീകരിച്ചു.......എന്റെ നിക്കാഹ് ഉറപ്പിച്ചു.....എന്റെ പ്രാണായ നിഷൂക്കയുമായിട്ടന്നെ .....പക്ഷെ അങേര്ക്ക് ഇപ്പോഴും എന്നെ ഓർമ വന്നിട്ടില്ലാട്ടോ .......പക്ഷെ എന്നെ കണ്ടാൽ അങേര് ഏതോ മായാലോകത്തെന്നപ്പോലെ ചിന്തയിലാണ്..... ഇടക്ക് പൊട്ടി തെറിക്കും ...മൂപ്പര് കലിപ്പനായോണ്ട് ഞമ്മക്ക് അതൊരു പ്രശ്നം അല്ല .... പിന്നെ ഹിബയുടെ പാസ്സ് നിഷൂക്കാന്റെ ഉമ്മയോട് അവൾ തന്നെ സാഹചര്യം വന്നപ്പോൾ പറഞ്ഞു......ഒപ്പം അവളുടെ മാരനെ കുറിച്ചും ...... ഉമ്മ ആദ്യം എല്ലാം കേട്ട് വല്ലാത്തൊരു ഷോക്കിലായിരുന്നു .....പക്ഷെ അവള് ഉമ്മാനെ സ്വന്തം ഉമ്മയെപ്പോലെ മയക്കി എടുത്തു....അവളെ നിഷൂക്കാന്റെ ഇത്തൂസായി അവരുടെ 3 മക്കളിൽ ഒരാളായി കൊണ്ട്.......അവളുടെ നിക്കാഹും ഉണ്ട്ട്ടോ അതുപോലെ കുഞ്ഞു പെങള് നിഷാനയുടെയും നിക്കാഹും ....ഞങ്ങളുടെ എല്ലാവരുടേയും നിക്കാഹ് ഒരേ ഓഡിറ്റോറിയത്തിൽ വച്ചാണ് ...... അങനെ ഞാൻ ആ സന്തോഷ സുദിനത്തെ വരവേൽക്കാൻ കാത്തിരുന്നു ...... .......... പതിയെ ഞാൻ ഹോസ്പിറ്റൽ വാസം അവസാനിച്ചു വീട്ടിലെത്തി.........പിന്നെ കുറച്ചു ദിവസം ബെഡ് റസ്റ്റ് ആയിരുന്നു.....അത് കഴിഞ്ഞു പഴയപ്പോലെ ഹോസ്പിറ്റലിൽ പോയി തുടങ്ങി......ഉപ്പാന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടായിരുന്നില്ല......ഞാൻ ഇഷനെ ഭാര്യ സ്ഥാനത്ത് കാണണമെന്നായിരിക്കും പടച്ചോന്റെ വിധി .....പക്ഷെ എനിക്ക് അവളെ അങനെ കാണാൻ കഴിയില്ല....പക്ഷെ അവളുടെ കടും കാപ്പി മിഴികള് എനിക്ക് ഒത്തിരി ഇഷ്ടമാണ് .... പലപ്പോഴും അവളെ തന്നെ നോക്കി നിന്നു പോയിട്ടുണ്ട്......ഹാലിയനെ ഓളെ ഉപ്പാക്ക് സുഖമില്ലാന്ന് പറഞ്ഞു ഗൾഫിലേക്ക് തിരിച്ചു കൊണ്ട് പോയീ ......ഇന്ന് എന്റെ ഇത്തൂസ് ഞങ്ങളുടെ കൂടെ ഞങ്ങളുടെ വീട്ടിൽ ഉണ്ട്.. അവൾ എന്റെ കൂടെ ആണ് ഹോസ്പിറ്റലിൽ പോവലും വരലും ഒക്കെ......അവളുള്ളതോണ്ട് ഒരു സമാധാനം.......അങനെ ദിവസങ്ങൾ കൊഴിഞ്ഞു പോയി ......ഞങ്ങള് 3 മക്കളുടെയും നിക്കാഹ് ഒരുമിച്ചു ഒരേ ഓഡിറ്റോറിയത്തിൽ വച്ചാണ് ...അതിന് ഇനി എണ്ണപ്പെട്ട ദിവസങ്ങൾ മാത്രം.......ഞാൻ ഒരിക്കലും ആഗ്രഹിക്കാത്ത ഒന്നാണ് എന്റെ ലൈഫിൽ കുറച്ചു ദിവസം കഴിഞ്ഞു സംഭവിക്കാൻ പോവുന്നത് ....വീട്ടാരുടെ നിർബന്ധത്തിന് വഴങ്ങി ഞാനും അവരുടെ കൂടെ നിക്കാഹിന് വേണ്ടി ഡ്രസ്സ് എടുക്കാൻ പോയി .....എന്റെ വീട്ടാര് ഇഷനെ കൂടി ഷോപ്പിലേക്ക് വരുത്തിച്ചു .....അവള് വരുന്നുന്നറിഞ്ഞപ്പോ എനിക്ക് ആകെ ചടച്ചു ....ഞാൻ അവിടുന്ന് മെല്ലെ സ്കൂട്ടായി വേറെ സ്ഥലത്തേക്ക് മാറി നിന്നു...... ....... അങനെ ഇരിക്കെ നിഷൂക്കാന്റെ ഉപ്പ അവരുടെ ഷോപ്പിലേക്ക് വരാൻ പറഞ്ഞത് .... അവര് ഷോപ്പിംഗിന് വന്നതാണ്...... നിക്കാഹിനിടാൻ അവര് ഡിസൈൻ ചെയ്യുന്ന ഡ്രസ്സ് എന്റെ അവളില് എടുക്കാൻ ആണ് അവര് വിളിച്ചത് .....നിഷൂക്ക എന്നെ അംഗീകരിക്കാത്തോണ്ട് അങേരെ മുന്നിലേക്ക് പോവാൻ ഇപ്പോൾ ചെറിയ ചമ്മലുണ്ട് ....പക്ഷെ അവര് എല്ലാവരും വിളിച്ചപ്പോൾ പോവേണ്ടി വന്നു...ഞാൻ കാർ എടുത്താണ് പോയത് ....അങനെ ഞാൻ ഷോപ്പിലെത്തി അവരെന്നെ ബ്രൈഡ് ഡ്രസ്സ് സെക്ഷനിലേക്ക് കൊണ്ട് പോയി ....ഞാൻ ഞമ്മള മാരനെ അവിടെ ഒക്കെ തിരഞ്ഞു.....പക്ഷെ അങേരെ പൊടിപ്പോലും കാണാൻ പറ്റിയില്ല......ഞാൻ വരുന്നതറിഞ്ഞ് മാറി നിന്നതായിരിക്കും .... നിങളെന്നെ എത്ര അകറ്റിയാലും ശരി എന്നെ മനസ്സിലാക്കും വരെ ഞാൻ നിങ്ങളുടെ പുറകെ ഉണ്ടാവും നോക്കിക്കോ .....ഇത് മനസ്സിൽ ഉരുവിട്ടതാട്ടോ .... നിഷയും ഹിബയും നിഷൂക്കാന്റെ ഉപ്പയും ഉമ്മയും ഒക്കെ ഇവിടെ തന്നെ ഉണ്ട്.....മഹാനെ മാത്രം കാണാനില്ല .....ഇഷാ കാക്കൂനെ മഷിയിട്ട് തിരിഞ്ഞാലും കാണൂല....ആള് ഇങള് വരുന്നുന്ന് പറഞ്ഞപ്പോഴത്തേക്കും ഇവിടുന്ന് മുങി .... എന്റെ തിരച്ചിൽ കണ്ടിട്ട് നിഷ പറഞ്ഞതാണ് ..... ഞങ്ങൾ 3 പേർക്കും ഒരേ കളർ ലഹങ്കയാണ് അവര് സെലക്ട് ചെയ്ത് വച്ചത് ......ഗോൾഡ് ആന്റ് പീച്ച് കളർ കോമ്പിനേഷൻ കളർ ആയിരുന്നു ലഹങ്ക .....എനിക്ക് അത് ഒത്തിരി ഇഷാടായി ......ഞമ്മള മൊഞ്ചന്റെ ഫാവർ കളർ ആണ് ഇത് .....അതോണ്ട് ഇത് ഞമ്മക്ക് ശരിക്കും ഇഷ്ടായി .....ഞങ്ങൾ 3 പേരും അത് ഇട്ട് നോക്കാനായി ഡ്രസ്സിംഗ് റൂമിലേക്ക് പോയി ...ഞാൻ പെട്ടെന്ന് തന്നെ അതൊക്കെ ധരിച്ച് അതിന്റെ കട്ടിയുള്ള ഷാൾ മണവാട്ടികളിടുന്നപ്പോലെ ഇട്ട് പുറത്തിറങ്ങി.... ഞാൻ അവിടെ കണ്ട കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോഴാണ്.....ഞാൻ എന്റെ പുറകിൽ എന്നെ തന്നെ മിഴിച്ചു നോക്കി വെള്ളം ഇറക്കുന്നയാളെ കണ്ടത് .... (തുടരും) 💕💕ഒരുപാട് തിരക്കിലാണ് ഇപ്പോൾ എഴുതാൻ സമയം കിട്ടുന്നില്ല......അതാണ് പോസ്റ്റാൻ ലേറ്റാവുന്നത് .....ഇനിയും നിങ്ങളുടെ ഒക്കെ സഹകരണവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു .......ഈ പാർട്ട് എത്രത്തോളം നന്നായെന്നറിയില്ല വായിച്ചു കഴിഞ്ഞു ഇഷ്ടപ്പെട്ടാൽ ആ ലൈക്ക് ബട്ടൺ ഒന്ന് അമർത്തിയേക്കണേ ....💕💕💕
31.7k views
18 days ago
#

📙 നോവൽ

💕*ഇഷാ വിത്ത് കലിപ്പൻ *💕 💝 part 51 💝 ✒:Naji rinu 📚വായനാമുറി 📚 📚 📚 📚 https://sharechat.com/profile/356415 ********************************** ഞാൻ ഒരു വയലറ്റ് ഗൗൺ ആയിരുന്നു ധരിച്ചിരുന്നത് ...ഇപ്പോൾ പഴയപ്പോലെ ഒരുങാറില്ല നമ്മളെ കാണാൻ ആരുമില്ലല്ലോ ....പക്ഷെ ഞമ്മള ചങ്കത്തികൾ എന്നെ മേക്കപ്പിൽ കുളിപ്പിച്ചു.....അങനെ ഞങ്ങൾ എല്ലാവരും കൂടെ കല്യാണത്തിന് തലേന്നന്നെ പോയി ....അവിടെ എത്തി കവാടത്തിലേക്ക് കടന്നതും എന്നെ തന്നെ മിഴിച്ചുനോക്കുന്ന ഒരാളെ ഞാൻ കണ്ടു ... വേറെ ആരുമല്ല ഷാഹിനാന്റെ ചെക്കന്റ അനിയൻ ഷിയാസ് പണ്ടാറമടങാൻ ഞാൻ ധരിച്ച സെയിം കളർ ഷർട്ട് ആണ് ധരിച്ചത്.....എങനേലും അകത്തെത്തിയാമതിയെന്നാലോചിച്ചപ്പോഴക്കും കുരിശ് എന്റെ അടുത്ത് എത്തിയിരുന്നു..... ഹലോ ...ഇഷാ ....എന്താടോ താൻ എന്നെ കണ്ടിട്ട് കാണാത്തപ്പോലെ പോകാനൊരുങുന്നത് ..ആ എന്റെ മൂത്തച്ചി ഇണ്ടല്ലോ കൂടെ ....ഏ മിസ്റ്റർ വഴീന്ന് മാറ് എനിക്ക് പോണം.....അലീന എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു പക്ഷെ ഈ കുരിശിനെ എങ്ങനെ ഒഴിവാക്കും എന്നുള്ള ടെൻഷൻ ആയതിനാൽ അതൊന്നും ഞാൻ കേട്ടില്ല...... എന്താ പെണ്ണേ ...നിന്നെ കെട്ടാൻ പോണ ചെക്കനോട് നീ ഇങനെ ആണോ പെരുമാറാൻ പോവുന്നത് .....ഷാഹിന ഒരക്ഷരം മിണ്ടുന്നില്ല....പൊതുവേ എനിക്ക് വേണ്ടി വാതിക്കുന്ന വക്കീൽ അവളായിരുന്നു ...ഷിഹാസിനെ പേടിയായതിനാൽ അവള് വാ തുറന്നില്ല പക്ഷെ ലക്ഷ്മി ഇതൊക്കെ എപ്പോ സംഭവിച്ചു ന്ന് ചോദിച്ചതും ഞാൻ അവളെ കണ്ണുരുട്ടി പേടിപ്പിച്ചു...... അങനെ എന്ത് ചെയ്യണംന്നറിയാതെ നിൽക്കുമ്പോഴാണ് ഷൈമ ഞങ്ങളുടെ അടുത്തേക്ക് വന്നത്....പിന്നെ ഞങ്ങൾ ഷൈമന്റെ മുറിയിലേക്ക് ചെന്നു അവിടുന്ന് സെൽഫി എടുക്കലും സ്റ്റാറ്റസ് വക്കലും ഏനി പിന്നെ പരിപാടി....കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ ഉമ്മ വന്നു ഫുഡ് കഴിക്കാൻ വേണ്ടി ഞങളെ എല്ലാവരെയും കൊണ്ട് പോയി....ഫുഡ് അടിക്കുന്നേനിടയിലാണ് ഷൈമന്റെ ഫോണിൽ വാട്ട്സാപ്പിൽ വീഡിയോ കോൾ വന്നത് ...അവളുടെ തൊട്ടടുത്തന്നെ ഇരുന്നതിനാൽ എനിക്ക് അത് ശരിക്കും കാണാമായിരുന്നു.....അവളുടെ ചെക്കനാണ് വിളിച്ചത്ട്ടോ .....അവൾ കോൾ ആദ്യം കട്ടാക്കി...വീണ്ടും വിളിച്ചപ്പോൾ ഞാൻ കാൾ എടുത്തു......പക്ഷെ അതിൽ തെളിഞ്ഞു കണ്ട മുഖം മറ്റൊരാളുടേതായിരുന്നു .... ................... അങനെ ഞങ്ങൾ 5 പേര് ഷാമിലിന്റെ വീട്ടിലെത്തി.....അവന്റെ ഉപ്പാ ഞങളോട് അകത്ത് കയറാൻ പറഞ്ഞു...അവന് അവന്റെ മുറീലുണ്ട് കുളിക്കാണ് പറഞ്ഞു .....അങ്ങനെ ഞങ്ങൾ അപ്പോ തന്നെ അവന്റെ മുറിയിലേക്ക് വച്ചു പിടിച്ചു.....അവിടെ എത്തിയപ്പോൾ അല്ലേ രസം ചെക്കന് പാട്ടും പാടി കുളിക്കാണ് ....ഇവനെ പെണ്ണിന്റെ കഷ്ടം ആയിരിക്കും കാരണം അവന്റെ പാട്ട് പക്കാ ബോറാണ് .....ഞങൾ 5 പേരും അവൻ വരുന്നതും കാത്ത് അവന്റെ ബെഡിൽ ഇരുന്നു.....കുറച്ചു കഴിഞ്ഞു അവന് മൂളിപ്പാട്ടും പാടി പുറത്തു വന്നപ്പോൾ അവന് ഞങളെ കണ്ട് ആകെ ചമ്മിയകോലത്തിലായി ....പിന്നെ അതിന്റെ പേരും പറഞ്ഞു അവനെ കളിയാക്കി കൊന്നു.....അത് കഴിഞ്ഞു അവനെ അണിയിച്ചൊരുക്കി ....കുറച്ചു കഴിഞ്ഞു അവന്റെ ഉപ്പ വന്നു ഫുഡ് കഴിക്കാൻ പറഞ്ഞു അങനെ ഞങ്ങൾ ഫുഡ് കഴിക്കാൻ പന്തലിലേക്ക് പോയി ഫുഡൊക്കെ കഴിച്ചു റസ്റ്റ് എടുക്കാ കരുതി അവിടെ കുറച്ചു ചെയറുകളിലിരുന്നതും അവിടുത്തെ കാരണവന്മാര് എട്ടിന്റെ പണി തന്നു .....കല്യാണത്തിനുള്ള പച്ചക്കറി മറ്റു സാധനങ്ങൾ ഒക്കെ വാങാൻ ഞങളെ ഓരോരുത്തരെയും ഏൽപ്പിച്ചു.....പിന്നെ അതിന്റെ നെട്ടോട്ടത്തിലായിരുന്നു ...അങ്ങനെ രാത്രി ആയപ്പോൾ ഞങ്ങളുടെ ഡ്യൂട്ടി ഏതാണ്ട് തീർത്തു പിന്നെ ഷാമിലിനെ ഒരുക്കാൻ പോയി ...അവനെ സുന്ദരനാക്കി പുറത്തേക്ക് കൊണ്ട് വന്നു പിന്നെ പലവിധ പരിപാടികൾ അരങേറി ....അതിനിടക്ക് ഷാമില് നിരാശനായി നിൽക്കുന്നത് കണ്ട ഞാൻ എന്താ കാര്യം ന്ന് ചോദിച്ചപ്പോൾ അവന്റെ പെണ്ണ് ഫോൺ എടുക്കുന്നില്ലാന്ന് ...തിരക്കിലായതിനാൽ ഓളെ വിളിക്കാൻ പറ്റിയില്ല അതിന്റെ ദേഷ്യം കാണിക്കാ തോന്നുന്നു ന്നൊക്കെ പറഞ്ഞു ചെക്കൻ ഫുള്ള് സെന്റി ...അങനെ ഞാൻ അവന്റെ ഫോൺ വാങ്ങി വീഡിയോ കാൾ ചെയ്തു നോക്കി കാൾ അപ്പോൾ തന്നെ എടുത്തു....പക്ഷെ സ്ക്രീനിൽ വന്ന മുഖം ഡോക്ടർ ഇഷയുടേതായിരുന്നു ....ഇവൾക്കെന്താ ഷാമിലിന്റെ പെണ്ണിന്റെ ഫോണിൽ കാര്യം...എന്നെ കണ്ടതും അവൾ ഒന്ന പുഞ്ചിരിച്ചു.....ന്റെ അല്ലോ അതെന്റെ ഖൽബിലാ പതിഞ്ഞത് ....പക്ഷെ നിമിഷ നേരം കൊണ്ട് അവളോടുള്ള എന്റെ ദേഷ്യം പുറത്തു ചാടി ഞാൻ ആ ചിരിയെ പുച്ഛിച്ചു തള്ളി..... അപ്പോൾ തന്നെ അവളുടെ കണ്ണുകളിൽ നിന്നും ഒരിറ്റ് കണ്ണുനീര് അവളുടെ കവിൾ തടത്തിലൂടെ ഒലിച്ചിറങി ....എന്നെ അത് എന്തോ അലോസരമായി തോന്നി....എന്റെ മനസ്സ് വല്ലാതെ വിങ്ങി എന്താണെന്ന് മാത്രം മനസ്സിൽ ആകുന്നില്ല .. ഞാൻ ഫോൺ ശാമിലിന് കൊടുത്തു കുറച്ചപ്പുറത്തേക്ക് മാറി നിന്നു....എന്തൊക്കെയോ ചിന്തകൾ എന്റെ ഓർമകളിലൂടെ കടന്നു പോയി ... ആകെ തലചുറ്റുംപോലെ തോന്നി ഞാൻ ശാമിലിനോട് നാളെ വരാം ന്നും പറഞ്ഞു വീട്ടിൽ പോയി ....വീട്ടിലെത്തി ആരോടും ഒന്നും പറയാതെ റൂമിൽ കയറി ബെഡിലേക്ക് ഒരു വീഴലായിരുന്നു ...കണ്ണുകൾ അടച്ചതും അവളുടെ നിറഞ്ഞ കണ്ണുകൾ മാത്രം തെളിഞ്ഞു വന്നു.....എനിക്ക് ആകെ പ്രാന്ത് പിടിച്ചു ഞാൻ തലയണ തലക്ക് മുകളിൽ വച്ച് ഒച്ചയില്ലാതെ ആർത്തു .....അവളോടുള്ള ദേഷ്യം എന്നിൽ കത്തികൊണ്ടിരുന്നു .... .......... ഞാൻ ഒരിക്കലും വിചാരിക്കാത്ത ആളെയാണ് ഞാൻ കണ്ടത് എന്റെ നിഷൂക്കയെ എന്നെ കണ്ടതും അങേരെ തനി സ്വരൂപം പുറത്തു വന്നു .......അത് സഹിക്കാനാവാത്തോണ്ട് കണ്ണുനീര് തുടച്ചു ഫോൺ ഷൈമക്ക് കൊടുത്തു ഫുഡ് കഴിക്കലിൽ കോൺസണ്ട്രേറ്റ് ചെയ്തു....കഴിച്ചെന്നു വരുത്തി ഞാൻ എണീറ്റു ...അപ്പോഴത്തേക്കും അവളുടെ ഫോൺ വിളി കഴിഞ്ഞു ഫുഡ് കഴിക്കലും കഴിഞ്ഞിരുന്നു......ഞങ്ങൾ വീണ്ടും അവളുടെ മുറിയിലേക്ക് പോയി . . അവിടെ ഇരുന്നു സൊറ പറഞ്ഞിരുന്നു രാത്രി 12 കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്ക് മടങ്ങി......വീട്ടിൽ എത്തി ഫ്രഷായി അലമാരയിൽ നിന്നും എന്റെ ഡയറി എടുത്തു അന്നത്തെ വിശേഷങൾ അതിൽ കുറിച്ചു .....നിഷൂക്കാനെ ഓർമ്മ വന്നപ്പോൾ ഞാൻ അങേര ഷർട്ട് എടുത്തു ധരിച്ചു തേങ്ങി കരഞ്ഞു....😢.... റബ്ബേ നിഷൂക്കാന്റെ ഓർമ തിരിച്ചു കൊടുക്ക് എന്നെകൊണ്ട് അങേരില്ലാതെ പറ്റുന്നില്ല......പതിയെ അങേരെ ഷർട്ടും ധരിച്ച് ഞാൻ ബെഡിൽ കിടന്നു മയങി....പിറ്റെന്ന് ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത് ....വിളിക്കുന്നത് ലക്ഷ്മി ആണ് അവള് താഴെ വന്നു എന്നെ കാത്തിരിക്കാണെന്ന് ....ഇത്രയും നേരത്തെ പോണോന്ന് ചോദിച്ചപ്പോൾ അവളുടെ വായേലെ തെറി മുഴുവൻ ഞാൻ കേൾക്കേണ്ടി വന്നു.....വേറൊന്നുമല്ല ഷൈമനെ അണിയിച്ചൊരുക്കാൻ നേരത്തെ പോണം പറഞ്ഞു പ്ലാൻ ഇട്ടതൊക്കെ ഞാനാ ....ഇപ്പോൾ സമയം 7 .30 .....8 മണിയാവുമ്പോഴേക്കും പോവാന്ന് പറഞ്ഞു വച്ചതാ ..... പക്ഷെ ഞമ്മള് എണീക്കുന്ന സമയം ബെസ്റ്റ് അല്ലേ ....പിന്നെ ഞാൻ അവളോട് എന്റെ മുറിയിലേക്ക് വരാൻ പറഞ്ഞു അവൾ വന്നു വീണ്ടും കുറെ തെറികൾ സഹിക്കേണ്ടി വന്നു ....അവസാനം ഞാൻ പെട്ടെന്ന് ഫ്രഷായി വരാന്ന് പറഞ്ഞു കുളിമുറിയിലേക്ക് വച്ചു പിടിച്ചു.....കുളി കഴിഞ്ഞു ഇറങ്ങിയപ്പോ ഉമ്മ ചായ കുടിക്കാൻ വിളിച്ചു ഞാൻ ലക്ഷ്മിയെയുംകൊണ്ട് പ്രാതൽ കഴിക്കാൻ താഴേക്ക് പോയി ....ലക്ഷ്മിടെ വാവനെ അവളുടെ ചെക്കന് കൊണ്ട് വരാന്ന് പറഞ്ഞതോണ്ട് അവൾ രക്ഷപെട്ടു.....അതുകഴിഞ്ഞ് എനിക്ക് ലക്ഷ്മി സാരി ചുറ്റി തന്നു പിന്നെ മേക്കപ്പ് സെക്ഷൻ ആയിരുന്നു വല്യ ബോറില്ലാത്ത രീതിയിൽ ഞാൻ മേക്കപ്പ് ചെയ്തു നന്നായി സ്കാഫ് ചെയ്തു കാറിന്റെ കീ എടുത്തു ഫോൺ സൈഡ് ബാഗിലിട്ട് ഷാഹിനയെയും അലീനയെയും പിക്ക് ചെയ്തു ഷൈമന്റെ വീട്ടിലേക്ക് കത്തിച്ചു വിട്ടു....അവിടെ എത്തിയപ്പോൾ സമയം 8.45 ആയിക്ക്ണ് ....ഞങ്ങൾ അവിടെ എത്തിയതും അവളുടെ ഉമ്മ ഞഞളോട് അവളുടെ മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു....പെണ്ണ് ഞങ്ങൾ വരാത്തോണ്ട് ഒരുങീട്ടില്ല ....അങനെ ഞങ്ങൾ അവളുടെ റൂമിൽ ചെന്നു ....ഞങ്ങൾ നേരം വൈകിയതിന് അവള് കുറെ ചീത്ത പറഞ്ഞു....എല്ലാവരും ഞാൻ എണീക്കാൻ വൈകിന്ന് പറഞ്ഞു അവരുടെ തടി കൈച്ചിലാക്കി .... അവസാനം ഞാൻ പറഞ്ഞു ഇങനെ അടികൂടി നിന്നാൽ ഒരുങാൻ കഴിയില്ല ന്ന് ...അത് എല്ലാവരും ശരി വച്ചു അങനെ അവളെ നന്നായി അണിയിച്ചൊരുക്കി ......ലൈറ്റ് പിങ്ക് ലഹങ്ക ആണ് അവളുടെ ഡ്രസ്സ്.....അവളുടെ ചെക്കന്റ വീട്ടാര് തലേന്ന് കൊണ്ടുകൊടുത്തതാണ് .....മേക്കപ്പ് കഴിഞ്ഞു അവളെ കണ്ണാടിക്ക് മുന്നിൽ നിറുത്തിയപ്പോ അവൾക്കന്ന സംശയം ഇത് അവളാണോന്ന് ..കാരണം അവളെ കാണാൻ അത്രയും മൊഞ്ച് ഉണ്ടായിരുന്നു......അവളെ ഒരുക്കി പുറത്തു ഇറക്കിയപ്പോയേക്കും സമയം 10 കഴിഞ്ഞിരുന്നു.........പിന്നെ അവളുടെ കൂടെ ഒരുപാട് സെൽഫി എടുത്തു സ്റ്റാറ്റസ് ഇട്ടു.....ഞങ്ങളുടെ ഡ്രസ്സ് കോഡ് കണ്ട് എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു കിടുക്കിന്നൊക്കെ പറഞ്ഞ് .....അങനെ ഞങ്ങൾ ഒരു മൂലയിൽ ചെയറിട്ട് സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോയാണ് തൻഹ അവളുടെ ചെക്കന്റ കൂടെ അവളുടെ ബേബിയെയും കൊണ്ട് കടന്നു വന്നത്....ഞാൻ കസേരേന്ന് ചാടി എണീറ്റ് അവളുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങി .....അവളെപ്പോലെ തന്നെ ഒരു കുഞ്ഞു മാലാഖ ആയിരുന്നു അവളുടെ കുഞ്ഞും ....ആള് നല്ല ഉറക്കത്തിലാണ് ഒരു ശബ്ദവും അറിഞ്ഞതായി ബാവിക്കുന്നില്ല. .. പിന്നെ അവരും ഞങ്ങളുടെ കൂടെ സംസാരത്തിൽ ഏർപ്പെട്ടു ....അത് കഴിഞ്ഞു ഞങ്ങൾ ഫുഡ് കഴിക്കാൻ ചെന്നു .....അപ്പോ ലക്ഷമിക്ക് കാൾ വന്നു ...അവളുടെ ചെക്കന് അവളുടെ കുഞ്ഞാവനിം കൊണ്ട് വന്നിട്ടുണ്ട് ന്ന് പറഞ്ഞു....അവള് ഫുഡ് സെക്ഷനിലേക്ക് വരാൻ പറഞ്ഞു അങനെ അവര് വന്നു അവളുടെ ചെക്കനെപ്പോലെ കിടുക്കൻ ലുക്കിൽ ആണ് അവളുടെ കുട്ടി.....അവന് ഞങളെ ഒന്നും ഇഷ്ടപ്പെട്ടില്ലാ അതോണ്ട് അവനനവന്റെ അച്ചനോട് ഒട്ടി നിന്നു...ലക്ഷ്മിന്റെ അടുത്തും പോവാതായി ...പതിയെ ഞങ്ങൾ അവനെ മയക്കി എടുത്തു......പിന്നെ ഞങ്ങൾ എല്ലാവരും ചേർന്ന് സ്റ്റേജിൽ നിന്ന് പുതുനാരി ഷൈമയോടൊപ്പം നിന്ന് ഫോട്ടോ എടുത്തു...... സമയം 2 ആയപ്പോൾ ചെക്കന്റ വീട്ടിൽന്ന് പെണ്ണുങൾ അവളെ ഒരുക്കാൻ വന്നു.......കുറച്ചു കഴിഞ്ഞു അവളുടെ ചെക്കനും വന്നു .... ................... പിറ്റേന്ന് വല്യ ഉഷാറില്ലാതെ ഉണർന്നു ഒരുവിധത്തിൽ ഒരുങ്ങി ശാമിലിന്റെ വീട്ടിലേക്ക് പോയി ...ഞങ്ങൾ റെഡ് കളർ ഷർട്ടും മുണ്ടുമാണ് ധരിക്കുന്നത് ......അങനെ അവന്റെ വീട്ടിൽ എത്തി അവിടെ എന്നെ എല്ലാവരും കാത്തിരിക്കായിരുന്നു ......പിന്നെ ഞങ്ങൾ ഒരുമിച്ചു ഒരുപാട് സെൽഫി എടുത്തു....അത് കഴിഞ്ഞു ഒരുപാട് പണികളിൽ തിരക്കിലായിരന്നു ....അതിനിടക്ക് ഫുഡൊക്കെ ആവശ്യത്തിലധികം കഴിച്ചു .....അങനെ 2.30 ആയപ്പോൾ പുതിയാപ്പിളന്റ കൂടെ പെണ്ണിന്റെ വീട്ടിലേക്ക് പോവാനായി ഇറങ്ങി.... എന്റെ വണ്ടിയായിരുന്നു പുതിയാപ്പിളക്ക് വേണ്ടി അറേയ്ഞ്ജ് ചെയ്തത്.....വണ്ടിയുടെ ഡ്രൈവർ ഞാനായിരുന്നു .....അങനെ 3.00 മണിക്ക് ഞങ്ങൾ അവന്റെ മൊഞാചത്തീന്റെ വീട്ടിൽ ഞങ്ങൾ എത്തി .....അപ്പോഴത്തേക്കും പുതിയണ്ണിനെ അവന്റെ പെങളും അമ്മായിമാരും ഒരുക്കി കൊണ്ട് വന്നിരുന്നു.......അവിടെ എന്റെ കണ്ണുകൾ തിരിഞ്ഞത് ഇഷയെ ആയിരുന്നു.....ഛേ....എന്തൊക്കെ ഞാൻ ചിന്തിക്കുന്നത് .... മുഖം കണ്ണിൽ നിന്നും മാഞ്ഞു പോവുന്നില്ല .....എത്ര ഞാൻ വേണ്ട വച്ചിട്ടും അവളുടെ ആ ചിരിയും കളിയും അവളിലേക്ക് എന്നെ കൂടുതൽ അടുപ്പിക്കുന്നു .... ഞാൻ ധരിച്ച സെയിം കളർ സാരിയാണ് അവൾ ധരിച്ചത് ....അതിലവൾ അതീവ സുന്ദരിയായിരുന്നു ......അപ്പോഴാണ് അവളുടെ തൊട്ട് പുറകെ ഏതോ ചെക്കനെയും കണ്ടത് അവനവളോട് എന്തൊക്കെയോ പറയുന്നുണ്ട് പക്ഷെ അവളതിന് മറുപടി കൊടുക്കുന്നില്ല... .... ചെക്കന്റെ കൂടെ നിഷൂക്ക ഉണ്ടായിരുന്നു.....മൂപ്പര് കിടുവായിട്ടുണ്ട് ഞങ്ങൾ റെഡ് ആന്റ് ഗ്രേ കോമ്പിനേഷൻ സാരി ആണേൽ അവര് റെഡ് ഷർട്ടും മുണ്ടും ആണ് ധരിച്ചത്.....ഞാൻ നിഷൂക്കാനെ നോക്കി വെള്ളം ഇറക്കുന്നത് കണ്ട് അലീന എനിക്കിട്ട് നന്നായി താങുന്നുണ്ട് .....ഡീ അതൊക്കെ ഓൾറെഡീ സെറ്റാണ്ന്നാ കണ്ടിട്ട് തോന്നുന്നത് ....ആണോ അറീലേനി ആരും പറഞ്ഞതുമില്ല ......അവന് സിങ്കിളാ അതെനിക്ക് ഉറപ്പാ..... നി ന്റെ ഉറപ്പ് നിന്നെ കാക്കട്ടേ...... അതിനിടക്ക് ആ ഷിയാസ് ഒലിപ്പിച്ചോണ്ട് വന്നു.....അവന് ഷൈമന്റെ കാക്കന്റെ ചെങായി ആണ് ......അതാണ് ഇവിടെ തന്നെ ചുറ്റിപറ്റി നിൽക്കുന്നത് .....എങനേലും ഈ കുരിശ് പോയാമതിയേനി എന്നാലോചിച്ച് നിൽക്കുമ്പോഴാണ് നിഷൂക്ക എന്നെ നോക്കിയത് ...അപ്പോൾ നിഷൂക്കാന്റെ മുഖത്ത് ദേഷ്യം നിഴലിക്കുന്നുണ്ടായിരുന്നു .......അതിനർത്ഥം എന ഓർമ്മവന്നെന്നാണോ .....പക്ഷെ അതെന്റെ തോന്നലായിരുന്നുന്നറിയാൻ നിമിഷ നേരം മതിയായിരുന്നു.....പിന്നെ നിഷൂക്കാ എന്നെ നോക്കിയത് പുച്ഛ ഭാവത്തിൽ ആണ് ....കുറച്ചു കഴിഞ്ഞു ഷൈമയുടെ കരച്ചിലും പിയിച്ചിലുമായിരുന്നു ....അങനെ അവള് ജനിച്ചു വളർന്ന വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക് .....അവളെ ഞങ്ങൾ ഫ്രണ്ട്സ് കാറിൽ കയറ്റി കൊടുത്തു.....പെണ്ണ് അപ്പോഴും കരയുകയായിരുന്നു.... ഓരോ പെൺകുട്ടിയും അങനൊരു സിറ്റുഏഷനിൽ കൂടി കടനാനു പോകേണ്ടവളാണ് ..... അവിടുന്ന് അവരെ യാത്രയാക്കി മാറി നിന്നപ്പോയാണ് അതിനകത്തെ ഡ്രൈവർ നിഷൂക്ക ആണെന്ന് മനസ്സിലായത് .....അപ്പോൾ തന്നെ അങേര് മിററിലൂടെ ഞാൻ നോക്കുന്നത് കണ്ടു ....ചെക്കൻ എന്നെ നോക്കി കണ്ണുരുട്ടി .....ഞമ്മക്ക് പിന്നെ അത് പുത്തരിയല്ലാത്തൊണ്ട് വല്യ മൈന്റ് കൊടുത്തില്ല..... അവളെ യാത്രയാക്കി ഞങ്ങൾ ഞങ്ങളുടെ വണ്ടിയിൽ തന്നെ അവളുടെ ചെക്കന്റ വീട്ടിലേക്ക് പോയി .....അവിടെ നല്ല പാർട്ടി ആയിരുന്നു......എല്ലാ വിധ ഫുഡും ഉണ്ടായിരുന്നു.......പക്ഷെ ഞാൻ അവിടെ എത്തിയതും നിഷൂക്കാനെ തിരയാൻ തുടങ്ങി....പക്ഷെ അങേര പൊടിപ്പോലും അവിടെ എവിടെയും കണ്ടില്ല.....എനിക്ക് ആകെ ചടച്ചു......പിന്നെ ഞങ്ങൾ അവളുടെയും അവളുടെ ചെക്കന്റ കൂടെയും നിന്ന് ഒരുപാട് ഫോട്ടോ എടുത്തു......പക്ഷെ ഞാൻ അതിലൊന്നും വല്യ ഇന്റ്രസ്റ്റില്ലാതെയാണ് നിന്നത് ......കുറച്ചു കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.......വീട്ടിലെത്തി ഫ്രഷായി നിസ്കരിച്ചു പടച്ചറബ്ബിനോട് നിഷൂക്കാന്റെ ഓർമ തിരിച്ചു കിട്ടാൻ വേണ്ടി സുതീർകമായി പ്രാർത്ഥിച്ചു ......അതിനിടക്ക് ആണ് എന്റെ ഫോൺ ബെല്ലടിച്ചത് .....കുറെ അടിഞ്ഞപ്പോ എണീറ്റ് പോയി കാൾ അറ്റന്റ് ചെയ്തു... .ഗൾഫീന്ന് ഉപ്പച്ചിയാണ് വിളിച്ചത് .....ഉപ്പാക്ക് സങ്കടം വരാതിരിക്കാൻ വളരെ കൂളായിട്ട് ഞാൻ ഉപ്പാനോട് സംസാരിച്ചു.....പിന്നെ ഉമ്മാക്ക് കൊണ്ട് കൊടുക്കാൻ പറഞ്ഞു ഞാൻ ഫോൺ താഴെ പോയി ഉമ്മാക്ക് കൊടുത്തു എന്റെ മുറിയിലേക്ക് തിരിച്ചു പോന്നു.......പിന്നെ എന്റെ ഡയറി എടുത്തു അന്നത്തെ സംഭവങ്ങൾ ഓരോന്നായി അതിൽ കുറിച്ചു .....കുറച്ചു കഴിഞ്ഞു ഉമ്മ ഫോൺ കൊണ്ട് വന്നു....എന്നോട് ഫുഡ് കഴിക്കാൻ വരാൻ പറഞ്ഞു....ഞാൻ വിശപ്പില്ലാന്ന് പറഞ്ഞു തടിയൂരി ....പക്ഷെ ഉമ്മ കണ്ണിൽ വെള്ളം നിറച്ചപ്പോൾ ഞാൻ കുറച്ചു കഴിച്ചു........പിന്നെ ബാൽക്കണിയിലെ ഊഞ്ഞാലിലിരുന്ന് നോവൽ വായിച്ചു മാനത്തേക്ക് നോക്കിയങനെ നിന്നു .....പതിയെ എന്റെ ഓർമയിലേക്ക് നിഷൂക്കനോടൊപ്പം ഞാൻ ചിലവയിച്ച ഓരോ നിമിഷങളും ചിത്രം പോലെ കടന്നു വന്നു....അറിയാതെ എന്റെ കണ്ണുകൾ ഈറണഞ്ഞു ......അന്ന് അവിടെ കിടന്നു ഉറങിപോയി ...... ................ ആ ഇഷാ വശ്യതയോടെ എന്നെ നോക്കിയതും എനിക്ക് കലിപ്പ് കേറി ഞാൻ അവളുടെ നോട്ടത്തെ പുച്ഛിച്ചു തള്ളി......പിന്നെ കുറച്ചു നേരം ശാമിലിന്റെ പെണ്ണിനെ കാത്തിരുന്നു......അവസാനം അവൾ വന്നു ....ഞാൻ ഡ്രൈവർ ആയതിനാൽ അവന്റെ കൂടെ തന്നെയായിരുന്നു.....ആ ഇഷാ ഏന്തി വലിഞ്ഞ് നോക്കുന്നത് കണ്ടപ്പോയേ ഞാൻ മുഖം കോട്ടി .....പിന്നെ അവരെ ശാമിലിന്റെ വീട്ടിലിറക്കി വണ്ടി പാർക്ക് ചെയ്യാൻ പോയപ്പോൾ ആണ് എന്റെ ഫോൺ ബെല്ലടിച്ചത് .....നോക്കിയപ്പോൾ ഉമ്മ ആണ് ....ഹാലിയക്ക് എന്തോ പറ്റീ ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ വേഗം വരാൻ പറഞ്ഞു....പിന്നെ ഒന്നും നോക്കാതെ വണ്ടി റിവേയ്സ് എടുത്തു വീട്ടിലേക്ക് കത്തിച്ചു വിട്ടു......വീട്ടിൽ ചെന്നപ്പോൾ പൂമുഖത്തെ വാതിൽ അടച്ചു വച്ചിരിക്കുകയാണ് ഞാൻ വാതിൽ കുറെ മുട്ടി ....ഇനി അവര് പോയോ കരുതി ഉമ്മാക്ക് വിളിക്കാൻ ഫോൺ എടുത്തതും വാതിൽ തുറന്നു....വാതിൽ തുറന്നു വന്നു നിൽക്കുന്ന ആളെ കണ്ട് എനിക്ക് ആകെ ദേഷ്യം കേറി ...വേറാരുമല്ല എന്തോ പറ്റിന്ന് പറഞ്ഞ ഹാലിയ ആണ് ക്ലോസപ്പും കാണിച്ച് നിൽക്കുന്നത് ....ടീ നിനക്ക് എന്തോ പറ്റീന്ന് പറഞ്ഞു ഉമ്മ വിളിച്ചത് പിന്നെ....നിഷൂക്കാ ഇങളെ വിളിച്ചത് ഞാനാ ....ഉമ്മയും ഉപ്പയും ആരോ കാണാൻ വേണ്ടി പോയതാ ആന്റി ഫോൺ എടുത്തിട്ടില്ല ......ഞാൻ തനിച്ചിരുന്നു ബോറടിച്ചപ്പോ ഇങളെ പെട്ടെന്ന് വരുത്താൻ ഉമ്മാന്റെ ഫോണിൽ ന്ന് വിളിച്ചതാ .....ടീ ഒരു വീക്ക് വച്ചു തന്നാലുണ്ടല്ലോ ....ഞാനാകെ പേടിച്ചു പോയി .....അപ്പോൾ എനിക്ക് എന്തേലും പറ്റിയാ നിങക്ക് നോവുമോ .....നോവാണ്ടേ .....ലവ്വ് യൂ ഹാലിയ .....വാട്ട് ..... ശരിക്കും....നിന്നെ എനിക്ക് ഇഷ്ടമാണ്..... ടാ .....എന്ത് തോണിവാസാ നീ ഈ വിളിച്ചു പറയുന്നത് ...... ഇവള് നി ന്റെ പെങള് ആണ് ....കാമുകി അല്ല .....ഉപ്പാ .....മിണ്ടി പോവരുത് .......നീ നാളെ എന്റെ കൂടെ ഒരു സ്ഥലം വരെ വരണം നി ന്റെ കല്യാണം നിശ്ചയിക്കാൻ പോവാ....നിനക്ക് പെണ്ണിനെ ഞളൊക്കെ ആദ്യേ കണ്ട് എല്ലാം പറഞ്ഞു ഉറപ്പിച്ചു വച്ചതാണ് .....ഇനി അതിലപ്പുറം ഒന്നും നടക്കില്ല ഈ അഹമ്മദിന് ജീവനുള്ളോട്ത്തോളം കാലം ......ഓർത്തു വച്ചോ ...... ഞാൻ പറഞ്ഞതെല്ലാം എന്റെ ഉപ്പയും ഉമ്മയും കേട്ടു ......ഉപ്പാന്റെ 5 വിരലും മുഖത്തു കൃത്യമായി പതിഞ്ഞു.......ഉപ്പ കണ്ടെത്തിയ പെണ്ണ് ആരായാലും ശരി ഞാൻ ഹാലിയനെ അല്ലാതെ കെട്ടൂല ....ഉപ്പാക്ക് വാശിയാണേൽ എനിക്ക് അതിനേക്കാളും വലിയ വാശിയാ ....ഉപ്പായുടെ തെറിയബിഷേകം കേട്ട് അവള് പേടിച്ചിട്ടുണ്ട് .... ഫെബി മോളേ നിന്നെ ഞാൻ കുറ്റം പറയുന്നില്ല...ഇവനാണ് തെറ്റ് കാരൻ .......മോള് ക്ക് ഇവനോട് എന്താണെന്ന് എനിക്കറിയില്ല ഇനി അഥവാ വല്ല ഇഷ്ടവും തിരിച്ചു നിനക്കും ഉണ്ടേൽ ഇപ്പോഴേ മാറ്റി വച്ചേര് ...അത് നടക്കില്ല....പിന്നെ നി ന്റെ നിക്കാഹ് ആണ് 2 മാസം കഴിഞ്ഞാൽ....ഞെട്ടണ്ടാ നി ന്റെ വാപ്പ നിനക്ക് ചെക്കനെ കണ്ടെത്തി അന്റെ ഉപ്പാന്റ ചെങായിട മോനാണ് പയ്യൻ....അവര് നിനക്ക് സർപ്പറൈസാക്കി വച്ചതാ... നിന്നോട് പറയണ്ടാന്ന് പറഞ്ഞേൽപ്പിച്ചതാ പക്ഷെ നിങ്ങളുടെ ഇപ്പോഴത്തെ സിറ്റുഏഷനിൽ അത് പറയണം തോന്നി അതാ പറഞ്ഞത് ..... ഞാൻ പിന്നെ അവിടെ നിന്നില്ലാ ...ദേഷ്യത്തോടെ വീട്ടിൽ നിന്നും ഇറങ്ങി നേരെ കടപ്പുറത്തേക്ക് പോയി അവിടെ തിരമാലയെ വീക്ഷിച്ചുകൊണ്ടിരുന്നു .....രാത്രി ആയപ്പോൾ എന്റെ ഫോൺ ബെല്ലടിച്ചു ....ഉമ്മയാണ് വിളിച്ചത്....... ഉമ്മാ എനോട് വീട്ടിലേക്ക് വരാൻ പറഞ്ഞു വിളിക്കാണ് ..... ഞാൻ വര്ണില്ലാന്ന് പറഞ്ഞപ്പോൾ ഉമ്മ പറഞ്ഞു അനക്ക് ഇന്റെ മയ്യത്ത് കാണണ്ടേ പെരീക്ക് വന്നോന്ന് ....അതെന്റെ ഹൃദയത്തിൽ കൊണ്ടു .....പിന്നെ വീട്ടിലേക്കു പോയി ഉമ്മ ഫുഡ് വിളമ്പി കാത്തിരിക്കാണ്.... ഞാൻ വന്നതും എല്ലാവരും കഴിക്കാൻ ഇരുന്നു....അപ്പോൾ ഒക്കെ എന്നെ കാത്തിരിക്കായിരുന്നു ...ഉപ്പാ വല്യ മിണ്ടാട്ടമില്ലാതെ ഇരിക്കാണ് .....മൗനത്തെ കീറിമുറിച്ച് ഉമ്മ സംസാരിച്ചു തുടങ്ങി....പക്ഷെ ഉപ്പ ഫുഡ് മുഴുവൻ ആക്കാതെ എണീറ്റ് പോയി ....പിന്നെ എനിക്ക് തിന്നിട്ട് പോയില്ല ഞാൻ കഴിക്കൽ മതിയാക്കി എണീറ്റ് പോയി ..... ........... ടീ ....യ്യ് ഉറങ്ങിയോ ....ഇല്ല ....എന്താ പറഞ്ഞൊളി .....ഞമ്മള മോനെന്താ ഇങനെ .....ഇഷാ മോള് പാവാ... അവളൊത്തിരി വേദന തിന്നുന്നുണ്ട് .....ആ പെൺകുട്ടിയുടെ ശാപം അവന് വരാതിരിക്കാനാ ഓർമയില്ലാഞ്ഞിട്ടും ഈ സാഹസത്തിന് ഞാൻ മുതിരുന്നത് ..... രണ്ട് പേർക്കും ഒത്തിരി ഇഷ്ടായിരുന്നു വിധിയവരെ ഇങ്ങനെ ഒരവസ്ഥയിലാക്കി .....എന്തായാലും ഇനി വൈകിക്കണ്ട അവരുടെ നിക്കാഹ് ഞാനങട് നടത്താൻ പോവാ... അത് നല്ല തീരുമാനം ആണ് ....അവന് പതിയെ ഇഷാമോളെ അംഗീകരിച്ചോളും ..... ഇങള് ഓളെ ഉപ്പാനെ വിളിച്ചു പറയ് നാളെ അവളെ കാണാൻ വരും ന്ന് .... ആ ....പറഞ്ഞു നാക്കെടുത്തിലൂലാ ഇതാ ഇങട് വിളിക്കുന്നു .... അസ്സലാമു അലൈക്കും അഹമ്മദേ .. വലൈക്കുമുസ്സലാം ....അവിടെ എന്തുണ്ട് വിശേഷം സുഖമല്ലേ ... എന്ത് സുഖം... എന്റെ മോളെ കാര്യം ആലോചിച്ചാ എനിക്ക് ആകെ ഇടങേറാണ് ..... പാവം അവൾക്ക് വാക്ക് കൊടുത്തു പോന്നതാ അവളുടെ പ്രിയനെ അവൾക്ക് തന്നെ കൊടുക്കുന്ന് .... പക്ഷെ അവന് അവളെ അംഗീകരിക്കാതെ ഞമ്മക്ക് എന്ത് ചെയ്യാൻ കഴിയും.....കബീറേ അതൊന്നും ആലോചിച്ച് യ്യ് ടെൻഷൻ ആ വേണ്ട ഒക്കെ ഞാൻ ശരിയാക്കും ......പിന്നെ ഞങ്ങൾ നാളെ അവളെ പെണ്ണ് കാണാൻ പോയാല്ലോ .....അല്ല അവന് ഇഷ്ടല്ലാതെ എങ്ങനെ.....അതൊക്കെ ഞാൻ ശരിയാക്കി.....എനിക്ക് അങോട്ട് പോവാവോ ....അങെനെയെങ്കിൽ നിങ്ങൾ കണ്ടോളൂ ...ഞാൻ ഷാഹിനാനെ വിളിച്ചു പറയാം.....എന്നാൽ ശരി ...... ....... എന്താ അങ്കിൾ പറയുന്നത് എനിക്ക് ഒന്നും മനസ്സിൽ ആവുന്നില്ല....എന്റെ ഉപ്പ എന്റെ നിക്കാഹ് ഉറപ്പിച്ചെന്നോ ....ഇല്ല....ഇത് നടക്കില്ല.....ഈ ഹാലിയക്ക് ജീവനുണ്ടേ എന്നെ കെട്ടുന്നത് നിഷൂക്ക ആയിരിക്കും......ഇത് വരെ നിഷൂക്ക എന്റെ സ്നേഹം തിരിച്ചറിഞ്ഞില്ല ...ഇപ്പോൾ അങേരത് മനസ്സിലാക്കി...ഇനി ഞാൻ വാശി പിടിച്ചിട്ടാണേലും ഞങ്ങളുടെ കാര്യം സെറ്റാക്കും .. ........ പിറ്റെന്ന് ഞാൻ ഹോസ്പിറ്റലിലേക്ക് പോവാനിറങിയപ്പോത്തേക്കും ഉപ്പച്ചി വന്നു എന്നോട് കാറിൽ കയറാൻ പറഞ്ഞു....ആദ്യം കൂട്ടാക്കിയില്ല പിന്നെ ഉപ്പാന്റ ദേഷ്യത്തിന് മുന്നിൽ പത്തി താഴ്ത്തേണ്ടി വന്നു......അങ്ങനെ ഇന്ന് ഞാൻ ലൈഫിൽ ആദ്യായിട്ട് പെണ്ണ് കാണാൻ പോവാണ് ....എനിക്ക് എല്ലാവരെയും പോലെ ടെൻഷനൊന്നൂല്ല ....കാരണം ഞാൻ ഹാലിയേനെ സ്നേഹിക്കുന്നുണ്ട് എനിക്ക് വേറെ ആരെയും അവിടെ കാണാൻ കഴിയില്ല.....അങ്ങനെ ഞങ്ങൾ ഉപ്പ പറഞ്ഞ വീട്ടിലെത്തി ഞാൻ ശരിക്കും വാച്ച് ചെയ്തപ്പോൾ മനസ്സിലായി ഇത് ഉപ്പാന്റ ഫ്രണ്ട് കബീർക്കാന്റെ വീടാണ്ന്ന് ....അപ്പോൾ ഞാൻ കാണാൻ പോകുന്നത് ഡോക്ടർ ഇഷനെ ആണ് ......എന്തായാലും ഇത് നടക്കാൻ പോണില്ല......അല്ലേ ഈ നിസാമതിന് സമ്മതിക്കില്ല.......അങ്ങനെ അകത്തേക്ക് കയറി ഹാളിലെ സോഫയിൽ ചെന്നിരുന്നു...... ........... രാവിലെ ഉമ്മ വന്നു വിളിച്ചപ്പോൾ ആണ് ഞാൻ എണീറ്റത് ....പിന്നെ ഒക്കെ പെട്ടെന്ന് തീർത്തു ഹോസ്പിറ്റലിലേക്ക് പോകാനായി ഇറങ്ങി.....അപ്പോൾ ഉമ്മ വന്നു ഇന്ന് പോണ്ടാന്ന് പറഞ്ഞു കാരണം ചോദിച്ചപ്പോൾ എന്നെ ആരോ പെണ്ണ് കാണാൻ വരുന്നുന്ന് ....ഞാൻ അപ്പോൾ തന്നെ തട്ടി കയറി പറഞ്ഞു വരുന്നോരോട് വരണ്ടാ പറ എനിക്ക് ഒരാളെ ഇഷ്ടാ അയാളെ അല്ലാതെ കെട്ടൂലന്നും പറ....അതൊക്കെ നീ വരുമ്പോൾ പറഞ്ഞാമതി ....അവര് ഇപ്പോൾ ഇവിടെ എത്തും .....ഉമ്മാന്റെ നിർബന്ധത്തിന് വയങി ഞാൻ പെണ്ണു കാണലിന് നിന്ന് കൊടുക്കാമെന്നേറ്റു .. ആരായാലും ശരീ ഇഷ അവനെ കണ്ടം വഴി ഓടിക്കും ഉറപ്പാ .......ഞാൻ വല്യ മേക്കപ്പൊന്നൂല്ലാതെ അവനെ കാത്തിരുന്നു......അങ്ങനെ എന്റെ മുറിയിലേക്ക് ആരോ കടന്നു വരുന്നപ്പോലെ ശബ്ദം കേട്ടു .. .ഞാൻ തല തിരിഞ്ഞന്നെ നിന്നു......സലാം പറഞ്ഞ ശബ്ദം കേട്ട് ഞാൻ മുഖം തിരിച്ചപ്പോൾ എന്നെ പെണ്ണ് കാണാൻ വന്ന ആളെ കണ്ട് എന്റെ കണ്ണിൽ നിന്നും ആനന്ദ കണ്ണീർ പൊഴിഞ്ഞു ....... പക്ഷെ.......... (തുടരും ) ഒരുപാട് ലേറ്റായിട്ടുണ്ട് .....ചില പേഴ്സണൽ പ്രോബ്ലംസ് കാരണം ആണ് പോസ്റ്റാൻ ഇത്രയും ലേറ്റാവുന്നത് ....നിങ്ങൾ എല്ലാവരും സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു ..... ഈ പാർട്ട് ഇഷ്ടപ്പെട്ടാൽ പ്ലീസ് ലൈക്ക് മീ ...... (ഇനി കഥ ചില നിർണ്ണായകഘട്ടത്തിലേക്ക്.....)
23.9k views
22 days ago
#

📙 നോവൽ

*💕ഇഷാ വിത്ത് കലിപ്പൻ💕* *1 മുതൽ 50 വരെ (link)* *✍🏻 Naji Rinu* *( സ്റ്റോറി വായിക്കാൻ whatsappil ലേക്ക് share ചെയ്ത് വായിക്കുക )* *1-10* https://b.sharechat.com/vj0K1R2kTR *11-18* https://b.sharechat.com/tRdiMailTR *19-24* https://b.sharechat.com/hw9e5etlTR *പാർട്ട്‌ 25* https://b.sharechat.com/BD1Rf0BmXS?referrer=whatsappShare *പാർട്ട്‌ 26-27* https://b.sharechat.com/0YvnbUcUUR *പാർട്ട്‌ 28* https://b.sharechat.com/3Dq009ylYR *പാർട്ട്‌ 29* https://b.sharechat.com/Wu6Lus1w1R *പാർട്ട്‌ 30* https://b.sharechat.com/Hjje8oib3R *പാർട്ട്‌ 31* https://b.sharechat.com/QBXwiWPQ4R *പാർട്ട്‌ 32* https://b.sharechat.com/tCyQfvdN9R *പാർട്ട്‌ 33* https://b.sharechat.com/u4SvzcntbS *പാർട്ട്‌ 34* https://b.sharechat.com/c6erkdsPjS *പാർട്ട്‌ 35* https://b.sharechat.com/rfKnKjNGtS?referrer=whatsappShare *പാർട്ട് 36* https://b.sharechat.com/Td8cedJlAS *പാർട്ട്‌ 37* https://b.sharechat.com/pOpCFCNjFS *പാർട്ട്‌ 38* https://b.sharechat.com/YDk01xMrKS *പാർട്ട്‌ 39* https://sharechat.com/post/QqPXXkv *പാർട്ട്‌ 40* https://b.sharechat.com/8sjtSh7vVS *പാർട്ട്‌ 41* https://b.sharechat.com/g70yQjWlZS *പാർട്ട്‌ 42* https://b.sharechat.com/AhM2N9KG2S *പാർട്ട്‌ 43* https://b.sharechat.com/uFtrw90F7S *പാർട്ട്‌ 44* https://b.sharechat.com/QXWUJkO4aT *പാർട്ട്‌ 45* https://sharechat.com/post/pwkvpXa *പാർട്ട്‌ 46* https://b.sharechat.com/k8qp51SQlT *പാർട്ട്‌ 47* https://sharechat.com/post/J77d7N8 *പാർട്ട്‌ 48* https://b.sharechat.com/yjLCULuWwT *പാർട്ട്‌ 49* https://b.sharechat.com/yQVX73vSBT *പാർട്ട്‌ 50* https://b.sharechat.com/XlnjlbxCHT *തുടരും*
15.6k views
28 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because