@nanmayidevazhi
@nanmayidevazhi

മുന്നേറുക നന്മയുടെ വഴിയിൽ

I love ShareChat

*🌹☆҉➹⁀നന്മയുടെ വഴി‿➹⁀☆҉🌹* *⁀⁀⁀⁀⁀⁀⁀⁀☆҉﷽☆҉⁀⁀⁀⁀⁀⁀⁀⁀* പള്ളിയില്‍ നിന്നും ജുമുഅ കഴിഞ്ഞ് ഇറങ്ങിയതാണ്. പുറത്തിറങ്ങി ഷൂ തിരഞ്ഞ്പിടിച്ച് സോക്സ്‌ ഇടുന്ന സമയത്താണ് പള്ളിയുടെ ഗേറ്റിന്‍റെ മുന്നില്‍ പരിചയമുള്ള ഒരു മുഖം തട്ടം വിരിച്ച് നില്‍ക്കുന്നത് അവന്‍റെ കണ്ണിലുടക്കിയത്. വേഗം സോക്സ്‌ വലിച്ച് കയറ്റി അവന്‍ അങ്ങോട്ട്‌ നടന്നു. ഉമ്മാ... നജീബിന്‍റെ  ഉമ്മയല്ലേ... ഇങ്ങളെന്താ  ഇവിടെ...?!" അത് കേട്ട ഉടനെ ആ  ഉമ്മ ഒന്ന് ഞെട്ടി തിരിഞ്ഞ് നോക്കി... ആ മുഖത്ത് വല്ലാത്ത  കുറ്റബോധവും നാണക്കേടും കാണാമായിരുന്നു... പള്ളി കഴിഞ്ഞ് ആളുകളൊക്കെ പുറത്ത് വരുന്ന സമയമായോണ്ട് അതികമൊന്നും ആ ഉമ്മാട് ചോദിക്കാന്‍ സൈഫു മുതിര്‍ന്നില്ല. അവന്‍ കുറച്ച് അകലേക്ക് മാറി നിന്നു. പള്ളി കഴിഞ്ഞ് പുരത്തിറങ്ങുന്നവരിൽ പകുതി പേരും നജീബിന്‍റെ ഉമ്മ വിരിച്ച ആ ചെറിയ തട്ടം കണ്ടിട്ടും കാണാത്തപോലെ മൊബൈല്‍ ഫോണും എടുത്ത് മുന്നിലൂടെ പോയി. ചിലര്‍ അതിലേക്ക് പോക്കറ്റിലേ ഏറ്റവും മൂല്യം കുറഞ്ഞ തുട്ടുകള്‍ എടുത്തിട്ടു. ചിലര്‍ തന്‍റെ ധാര്‍ഷ്ട്യം അഞ്ച് രൂപയുടെ തുട്ട് അവരുടെ തട്ടത്തിലേക്ക് എറിഞ്ഞ് കൊടുത്തും നടന്നു നീങ്ങി. എല്ലാം കണ്ട് സൈഫു കുറച്ചകലെ മാറി ആ ഉമ്മയെ നോക്കിക്കൊണ്ട് നിന്നു. അവരുടെ മുഖം അവന്‍റെ മനസ്സില്‍ നിന്ന് മായുന്നില്ല. തന്‍റെ  ചെങ്ങായി നജീബിന്‍റെ ഉമ്മ. പ്ലസ്ടൂവില്‍ തന്നെക്കാള്‍ നല്ല മാര്‍ക്ക് ഉണ്ടായിട്ടും ഡിഗ്രിക്ക് പോകാതെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കാഷ്യര്‍ ആയി ജോലിക്ക് പോകുന്ന അവനോട് എത്രയോ വട്ടം ചോദിച്ചിരിക്കുന്നു... "അളിയാ നിനക്ക് നല്ല മാര്‍ക്ക് ഉണ്ടല്ലോടാ ഡിഗ്രിക്ക് ഗവണ്മെന്റില്‍ കിട്ടാനുള്ള മാര്‍ക്ക് ഉണ്ട്. പഠിക്കാന്‍ പോയ്ക്കൂടെ അളിയാ "എന്ന്. അതിനവന്‍ അന്ന് പറഞ്ഞ മറുപടി ഇത്തരത്തില്‍ ഒരു കുടുംബ സാഹചര്യം അവന്‍റെ ഉമ്മ വഴി തന്‍റെ കണ്ണ് നനക്കുമെന്ന് താന്‍ കരുതിയില്ല. പഠിക്കാന്‍ ആഗ്രഹമൊക്കെ ഉണ്ടെടാ... ഗവണ്മെന്റില്‍ കിട്ടിയാല്‍  പിന്നെ അതികം ഫീസും വേണ്ടി വരില്ല. പക്ഷെ: ഉമ്മാനെ എത്രയാന്ന് വെച്ചിട്ടാടാ വല്യ വീട്ടിലേക്ക് പറമ്പ് നനക്കാനും, അടുക്കളപ്പണിക്കും വിടുക. പാവാ ഡാ എന്‍റെ ഉമ്മ. ആകെ എല്ലും തോലുമായിരിക്കുന്നു. കല്യാണപ്രായം കഴിഞ്ഞ ഒരു താത്തയും വീട്ടിലുള്ളത് നിനക്കറിയാലോ" എന്നാണ്..." ശെരിയാണ് അവന്‍റെ ഉമ്മ എല്ലും തോലുമായിരിക്കുന്നു..., കണ്ണുകള്‍ കുഴിയിലേക്ക് പോയിരിക്കുന്നു., എടുത്തണിഞ്ഞ മുഷിഞ്ഞ പര്‍ദ്ദയിലൂടെയും എല്ല് മുഴച്ച് നില്‍ക്കുന്നുണ്ട്. കണ്ണില് പെയ്ത് മരിച്ച ഒരു മഴക്കാലം വെറുങ്ങലിച്ച് നില്‍ക്കുന്നുണ്ട്. എന്ത് പറ്റി ഈ ഉമ്മാക്ക് നാട്ടില്‍ നിന്നും ഒരുപാട് ദൂരെയുള്ള ഈ പള്ളിയില്‍ തന്നെ വന്നു യാചിക്കാന്‍...? അത്രക്കും ദാരിദ്ര്യമായോ ആ കുടുംബത്തിന്...? ചോദ്യങ്ങളൊക്കെ അവനില്‍ നിന്നും ആ  ഉമ്മ നില്‍ക്കുന്ന സ്ഥലത്തിലേക്ക് പോകാന്‍ കഴിയാതെ പകുതി വെച്ച് മുറിഞ്ഞു. അന്നേരം ആ ഉമ്മ ദൂരെ നിന്ന് സൈഫുവിനെ വീണ്ടും കണ്ടു. പെട്ടന്ന് ആ ഉമ്മ തന്നോട്  പോകല്ലേ അവിടെ നില്‍ക്ക് എന്ന് കണ്ണുകള്‍ കൊണ്ട് പറയുന്നതായി തോന്നി സൈഫുവിന്. ജുമുഅ നിസ്കരിച്ച് പുറത്തിറങ്ങിയവരിലെ അവസാനത്തെ ആളിലെ അവസാനത്തെ തുട്ടും ആ തട്ടം സ്വീകരിച്ചപ്പോള്‍ കിട്ടിയ പൈസ കൂട്ടിവെച്ച് ആ ഉമ്മ തന്‍റെ തട്ടം കോരിയെടുത്തു. മെല്ലെ സൈഫു നില്‍ക്കുന്നിടത്തേക്ക് നടന്നടുത്തു..." "സൈഫുമോനല്ലേ...? മനസ്സിലാവാഞ്ഞിട്ടല്ല ഉമ്മാക്ക് നിന്നെ കണ്ടപ്പോള്‍ പേടിയായി... ഇയ്യ് നജീബിനോട് പറയോ എന്ന പേടികൊണ്ടാ ഞാന്‍...." മുഴുവനാക്കാന്‍ കഴിയാതെ ആ  ഉമ്മയൊന്നു വിങ്ങിപ്പൊട്ടി... കരയല്ലേ  ഉമ്മാ... ഞാനൊന്നും ആരോടും  പറയൂല... ഇങ്ങള് വരിന്‍ നമുക്ക് എന്‍റെ കോളേജ് കാന്റീനില്‍ നിന്ന്  എന്തേലും കഴിച്ച് സംസാരിക്കാം... ഈ പൊരി വെയിലത്ത് കുറേ നേരായില്ലേ നിക്കാന്‍ തുടങ്ങീട്ട്. അത്രയും പറഞ്ഞ് അവനാ ഉമ്മയെ തന്‍റെ കോളേജ് കാന്റീനിലേക്ക് കൂട്ടി നടന്നു. "കൃഷ്ണേട്ടാ രണ്ട്, ചായയും, പൊറോട്ടയും "സൈഫു കാന്റീനില്‍ എത്തിയപാടെ വിളിച്ച് പറഞ്ഞു... "ഇക്ക് വേണ്ട മോനെ... വെശപ്പൊന്നും ഇല്ലാ ഉമ്മാക്ക്." "അത് പറ്റില്ല. ഇത്രയും ദൂരം വന്നിട്ട് ഒന്നും കഴിക്കാതെ  എങ്ങനെയാ..." സൈഫുന്‍റെ  നിര്‍ബന്ധത്തിന് വഴങ്ങി ആ ഉമ്മാടെ മുന്നില്‍ പൊറോട്ടയും കൃഷ്ണേട്ടന്‍റെ സ്പെഷ്യല്‍ ചിക്കന്‍ കറിയും സ്ഥാനമുറപ്പിച്ചു. അത് കഴിച്ച് കൊണ്ടിരിക്കെ ആ ഉമ്മ സൈഫുനോട് ചോദിച്ചു: "മോന്‍ ഇവിടെയാണോ പഠിക്കുന്നത്...? ഇക്ക് അറിയില്ലായിരുന്നു. അറിഞ്ഞെങ്കില്‍ ഞാന്‍ വരൂലായിരുന്നു." അത്രയും പറഞ്ഞപ്പോള്‍ വായില്‍ വെച്ച പൊറോട്ടക്കഷ്ണം ഇറങ്ങാതെ കണ്ണ് നിറച്ച് ആ  ഉമ്മ ഒന്ന് തേങ്ങി... "കരയല്ലേ ഉമ്മാ... ഞാന്‍ ആരോടും പറയൂല... എന്നാലും ഇങ്ങളും എനിക്ക് എന്‍റെ  ഉമ്മയെപ്പോലെയാ... ഇങ്ങനെ... നിങ്ങളെ ഇവിടെ കണ്ടപ്പോള്‍ എന്തോ വല്ലാതായി... നജീബ് കാഷ് വീട്ടില്‍ തരുന്നില്ലേ... പിന്നെ എന്താ ഇങ്ങനെ ആവാന്‍" സൈഫു അത്രയും പറഞ്ഞപ്പോള്‍ ആ ഉമ്മ തന്‍റെ തട്ടം കൊണ്ട് വീണ്ടും തന്‍റെ കണ്ണ് തുടച്ച് ചായ ഒരു വലിക്ക് മോന്തിക്കുടിച്ചു... "ഹേയ് നജിമോന്‍ പാവാ മോനെ... അവന്‍ അദ്ധ്വാനിച്ച് ഉണ്ടാക്കുന്ന കാഷ് കൊണ്ട് തന്നെയാ  എല്ലാം നടന്ന് പോകുന്നത്. ഓന്‍റെ ഉപ്പാന്‍റെ ക്ഷയരോഗത്തിനുള്ള മരുന്നും ചികിത്സയും ഒക്കെ അവനാ നോക്കുന്നത്. പഴയപോലെ എന്നെ ഒരു പണിക്കും വിടുന്നില്ല. എല്ലാം ഇന്‍റെ കുട്ടീടെ ചുമലിലാ. ഇടക്കൊക്കെ അവനെ കാണുമ്പോള്‍ കരയാനല്ലാതെ ഈ എനിക്ക് വേറെ എന്തിനാ കഴിയാ... ഇന്‍റെ കുട്ടിക്ക് സ്വസ്ഥതയോടെ ഒരു ദിവസം പോലും ഉറങ്ങാന്‍ പറ്റിയിണ്ടാവില്ല. മൂത്ത മോള്‍ ഹാജറാക്ക് വരുന്ന കല്യാണമൊക്കെ മുടങ്ങിപ്പോവാ... എല്ലാതും പണത്തിന്‍റെ പേരിലാ... അതൊക്കെ കാണുമ്പോള്‍ സഹിക്കാന്‍ പറ്റാതെ അകലെയുള്ള ഒരു കൂട്ടുകാരിയുടെ വീട്ടിലേക്കാണ് എന്ന് നജീബിനോട് നുണ  പറഞ്ഞ് പോന്നതാ... ഇങ്ങനെ തട്ടം നിരത്തി ഇരക്കാന്‍... അപ്പൊ അവനറിയാത്ത പള്ളിതേടി ഇവിടെ എത്തി..." അത്രയും കേട്ടപ്പോള്‍ സൈഫുവിന്‍റെ അടക്കിപ്പിടിച്ച കണ്ണുനീര് കാന്ടീനിലെ  ഡസ്കില്‍ പതിഞ്ഞു... യാ റബ്ബ്... ഞാനൊക്കെ ദിവസവും സ്വര്‍ഗ്ഗത്തിലല്ലേ ജീവിക്കുന്നത്. പഠിക്കുന്നത്, തിന്നുന്നത്, കിടക്കുന്നത്, കോളെജിലേക്ക് ആയിരം വേണം എന്ന് പറഞ്ഞാല്‍ 'ഉപ്പാടെ അലമാറയില്‍ നിന്നെടുത്തോ' എന്ന് പറയുന്ന ഉമ്മ. അളിയന് നൂറ് പവനും ഒരു സ്വിഫ്റ്റ് കാറും കൊടുത്ത് പെങ്ങളെ കെട്ടിച്ച മുന്തിയ തറവാട്ടിലെ ഒരേ ഒരു ആണ്‍കുട്ടി. സൗകര്യങ്ങളുടെ  പെരുമഴക്കാലമാണ് തന്നില്‍. ഇപ്പോള്‍ ഈ കേട്ടതോ... തന്‍റെ കൂടെ പ്ലസ്ടൂ വരെ പഠിച്ച ചെങ്ങാതിയുടെ കണ്ണ് നിറക്കുന്ന ജീവിത കഥ. പക്ഷെ: അവനിതൊന്നും ആരോടും പറഞ്ഞിരുന്നില്ലല്ലോ റബ്ബേ... ക്ലാസില്‍ നിന്ന് ടൂര്‍ പോകുമ്പോള്‍ എല്ലാവരും പേര് കൊടുത്തു. അവനോഴിച്ച്. അന്ന് താനടക്കമുള്ളവരെല്ലാം അവനെ പിന്തിരിപ്പന്‍ എന്നും സ്കൂള്‍ ജിവിതം എന്ജോയ്‌ ചെയ്യാത്തവന്‍ എന്നും പേരെടുത്ത് പറഞ്ഞ് എത്രയോ കളിയാക്കിയിരിക്കുന്നു. ടൂര്‍ കഴിഞ്ഞ് വന്നപ്പോള്‍ ടൂറിലുണ്ടായ രസകരമായ നിമിശങ്ങള്‍ പറഞ്ഞ് അവനെ എത്ര കൊതിപ്പിച്ചിരിക്കുന്നു. ഇന്ന് അവന്‍റെ ഉമ്മ പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ കാണുന്നുണ്ട് കണ്ണിലൊരു നനവ്‌ പടര്‍ത്തിയ നജീബിനേ... യാ റബ്ബ്... ഞാന്‍ ധിക്കാരിയായി കാലം കഴിക്കുകയായിരുന്നോ... എന്‍റെതല്ലാത്ത പ്രശ്നങ്ങളൊന്നും എന്നെ ബാധിച്ചില്ലായിരുന്നു. പക്ഷെ: ഇത്... ഈ ഉമ്മാക്ക് പകരം തന്‍റെ ഉമ്മയാണ്‌ ഇങ്ങനെ നിന്നിരുന്നത് എങ്കിലോ... ബിസിനസ്സുമായി ഓടിപ്പായുന്ന തന്‍റെ ഉപ്പാക്കാണ് ക്ഷയരോഗം പിടിപെട്ട് കിടക്കയില്‍ ജീവിതം തള്ളിനീക്കേണ്ടി വന്നെങ്കിലോ... പഠിക്കാന്‍ ആഗ്രഹവും നല്ല മാര്‍ക്കും ഉണ്ടായിട്ടും നാട്ടിലെ മുഴു പിശുക്കനായ മുതലാളിയുടെ അടിമപ്പണിക്കാരനായി സൂപ്പര്‍ മാര്‍ക്കറ്റില്‍ താനാണ് ഇരിക്കേണ്ടത് എങ്കിലോ... അള്ളാഹ് ഓര്‍ക്കാന്‍ കൂടി വയ്യ...  വിധി എന്തൊരു ക്രൂരതയാണ് കാണിക്കുന്നത് ഈ ഉമ്മാനോടും ആ മകനോടും... പലതും ആലോചിച്ച് കണ്ണ് നിറച്ചപ്പോള്‍ ആ ഉമ്മ തുടച്ചിട്ടും തുടച്ചിട്ടും കണ്ണീര് നില്‍ക്കാത്ത തന്‍റെ കണ്ണിനെ പ്രാകുകയായിരുന്നു... കാന്ടീനിലെ കാഷ് കൊടുത്ത് അവനാ ഉമ്മയേയും കൂട്ടി നടന്ന് നീങ്ങി. വഴിയരികില്‍ കണ്ട ഏ.ടി.എമ്മിലേക്ക് അവന്‍ കയറി. സെമസ്റ്റര്‍ ഫീസ്‌ കൊടുക്കാറായി എന്നപേരില്‍ ഉപ്പാനോട് നുണ പറഞ്ഞ് കൂട്ടുകാരുമൊത്ത് ഗോവയിലേക്ക് ടൂര്‍ പോകാന്‍ വേണ്ടി വാങ്ങിയ പന്ത്രണ്ടായിരം രൂപ മുഴുവനായും എടുത്തു. വീണ്ടും നടക്കവേ ആ ഉമ്മാടെ ബാഗ് ചോദിച്ച് വാങ്ങി... അതിലേക്ക് ആ പന്ത്രണ്ടായിരം രൂപ മടക്കി വെച്ചുകൊടുത്തു. അത്രയും കാഷ് തന്‍റെ ബാഗില്‍ വെക്കുന്നത് കണ്ട ആ ഉമ്മ അവനെ വിലക്കി. "നീ എന്താണ് മോനെ കാണിക്കുന്നത്. ഇത്രയും കാഷ് നിനക്കെവിടുന്നാ... വേണ്ട ഉമ്മാക്ക് വേണ്ടമോനെ..." ആ ഉമ്മ അത്രയും പറഞ്ഞപ്പോള്‍ സൈഫു ഉമ്മാനെ അടുത്ത് നിര്‍ത്തി പറഞ്ഞു... "ഉമ്മാ... ഇങ്ങടെ  മകന്‍  നജീബാണ്‌ ഇങ്ങനെ കുറച്ച് കാഷ് തരുക എന്നുവെച്ചാല്‍ നിങ്ങള് അത് വാങ്ങൂലേ... ഞാനും വേറെരു നജീബാണ്‌ ഉമ്മാ... ഇത് പൊരുത്തമുള്ള കാശാണ്... ഇതിന് ഏറ്റവും അര്‍ഹതയും നിങ്ങള്‍ക്കാണ്... പന്ത്രണ്ടായിരം രൂപ  നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ഒന്നും ആവില്ല എന്നറിയാം... പക്ഷെ: എന്നെകൊണ്ട്‌ ഇപ്പോള്‍ കഴിയുന്നത് ഇത്രയാണ്. വൈകാതെ ഉമ്മാടും ഉപ്പാടും പറഞ്ഞ് ഞങ്ങളാല്‍ കഴിയുന്നത് ചെയ്യാം... "അത്രയും പറഞ്ഞ് അവനാ ഉമ്മയെ സ്നേഹത്തോടെ നോക്കി. അതുവരെ തേങ്ങിക്കരഞ്ഞ ഉമ്മ ഒന്ന്കൂടി വിങ്ങിപ്പൊട്ടി അവനെ പുണര്‍ന്നു... _*👉 ജീവിതത്തിൽ ഉപകാര പ്രദമായ നല്ല അറിവുകൾ ലഭിക്കാൻ നന്മയുടെ വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*_ https://chat.whatsapp.com/Hzv1blV1Xn78EQinUKvEsc "ഇന്‍റെ കുട്ടീനെ പടച്ചോന്‍ കാക്കും" അത്രയും പറഞ്ഞ് സ്നേഹത്തോടെ ആ  ഉമ്മ അവനെ പുണര്‍ന്നു... റോഡ്‌ സൈഡാണെന്ന് കൂടി അവന്‍ മറന്നു. ആ  ഉമ്മാടെ മുഷിഞ്ഞ പര്‍ദ്ദക്ക് സ്വര്‍ഗ്ഗത്തിലെ അത്തറിന്‍റെ മണമുള്ളതായി തോന്നി അപ്പോളവന്. ഒരു ഓട്ടോറിക്ഷയും പിടിച്ച് അതിന്‍റെ കാഷും കൊടുത്ത് ഏല്പിച്ച് ആ ഉമ്മാനെ വീട്ടിലേക്ക്  യാത്രയാക്കി അവന്‍ തിരിച്ച് നടക്കുമ്പോള്‍ അവന്‍റെ മനസ്സ് നിറഞ്ഞിരുന്നു. പെട്ടന്ന് തന്‍റെ ഉപ്പാക്ക് അവന്‍ ഫോണ്‍ വിളിച്ചു. "ഉപ്പാ... എന്നോട് നിങ്ങള് പൊറുക്കണം. ഒരുപാട് തവണ നുണ പറഞ്ഞ് കാഷ് വാങ്ങിയിട്ടുണ്ട് പലതിനും. പക്ഷെ: മിനിഞ്ഞാന്ന് സെമസ്റ്റര്‍ ഫീസ്‌ കൊടുക്കാനെന്ന പേരില്‍ വാങ്ങിയ പന്ത്രണ്ടായിരം എനിക്ക് പൊരുത്തപ്പെട്ട് തരണം. അത് മാത്രം ഉപ്പ എനിക്ക് പൊരുത്തപ്പെട്ട് തരണം. അത്  അതിന് അര്‍ഹതപ്പെട്ട കൈകളില്‍ ഞാന്‍ എല്പിച്ചിട്ടുണ്ട്..." മറു തലക്കല്‍ ഉപ്പ പറഞ്ഞൊരു മറുപടിയും വല്ലാതെ കനമുള്ളതായിരുന്നു... "മോനെ... സൈഫൂ... അത് മാത്രമല്ല നിനക്ക്  നിന്‍റെ  ചെറിയ ആവിശ്യങ്ങള്‍ക്ക്  നീ നുണ പറഞ്ഞിട്ടാണെങ്കിലും നീ വാങ്ങിയ എല്ലാ കാശും ഉപ്പ പൂര്‍ണ്ണ പൊരുത്തത്തോടെ തന്നതാണ്... എനിക്ക് മാത്രമല്ല എല്ലാ ഉപ്പമാര്‍ക്കും മക്കള് നുണപറഞ്ഞ് വാങ്ങുന്നതും ആവിശ്യത്തിന് വാങ്ങുന്നതും വേര്‍തിരിച്ച് അറിയാന്‍ കഴിയും. ചില ഉപ്പമാര് അത് മക്കളിലൂടെ തിരുത്തും. ചിലര് എന്നെപോലെ മക്കള്‍ക്ക് സത്യം പറയാനുള്ള മനസ്സ് കിട്ടും വരെ ഇതാ... എന്നെപ്പോലെ ഇതുവരെ ക്ഷമിച്ച് കൊടുക്കും. ഇക്ക് നീയായിട്ട് ഒരേ ഒരു മകാനല്ലെടാ ഉള്ളൂ... നിനക്കല്ലാതെ മറ്റാര്‍ക്കാ ഞാന്‍ അദ്വാനിക്കുന്നത്." നിറഞ്ഞ കണ്ണിലേക്ക് വീണ്ടും വീണ്ടും മഴക്കാലം ചേക്കേറിയപോലെ സൈഫു വീണ്ടും കരഞ്ഞു... ഉപ്പാനോട് സലാം പറഞ്ഞ് ഫോണ്‍ വെക്കുമ്പോള്‍ ഗോവയിലേക്ക് ടൂര്‍ പോകാന്‍ പ്ലാന്‍ ഇട്ട ചെങ്ങാതി അവനെ വിളിച്ചു. ഫോണ്‍ എടുത്ത ഉടനെ മറുതലക്കല്‍ കൂട്ടുകാരന്‍ പറയുന്നുണ്ടായിരുന്നു. "അളിയാ വണ്ടി ബുക്ക് ചെയ്തുട്ടോ. അപ്പൊ നമ്മള് ഈ ശെനിയാഴ്ച ഗോവയെന്ന സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നു. നീ അരുണിനോടും ഷജീര്‍നോടും വിളിച്ച് പറഞ്ഞേക്ക്... ബാക്കിയുള്ളവര്‍ക്ക് ഞാന്‍ വിളിച്ചോളാം..." പെട്ടന്ന് സൈഫു തന്‍റെ കണ്ണ് തുടച്ച് ഒന്ന് ചിരിച്ചു. എന്നിട്ട് അവനോടായ് പറഞ്ഞു... "അളിയാ... ഞാന്‍ ഒഴിവാകുവാടാ ടൂറില്‍ നിന്ന്. പന്ത്രണ്ടായിരം കൊടുത്ത് ഗോവയെന്ന നിങ്ങളുടെ മാത്രം സ്വര്‍ഗ്ഗത്തിലേക്ക് ഞാനില്ല. അതേ പന്ത്രണ്ടായിരം കൊണ്ട് ഞാനിന്ന് ശെരിക്കുമുള്ള സ്വര്‍ഗ്ഗത്തില്‍ പോയിരുന്നുടാ... പള്ള നിറയെ ഹൌളുല്‍ കൌസറുകുടിച്ച സന്തോഷമുണ്ടെടാ ഇപ്പോള്‍..... ഞാനില്ല.... നിങ്ങളെന്നോട് ക്ഷമിക്ക്." അത്രയും പറഞ്ഞ് ഫോണ്‍ വെച്ച് നടക്കവേ... അന്ന് വരെ അവനെ തലോടിയിട്ടില്ലത്ത നന്മയുടെ മാലാഖമാര്‍ അവന് ചുറ്റും കാവല് തീര്‍ക്കുകയായിരുന്നു...! (സൈഫുവിനേ പരിചയപ്പെടുത്താനല്ല ഇതെഴുതിയത്. സൈഫു ആയിരത്തില്‍ ഒരുവനാവാം. പക്ഷെ: ആ ഉമ്മ നമുക്ക് ചുറ്റിലുമുണ്ട്. വെള്ളിയാഴ്ച പള്ളിക്ക് പുറത്ത് തട്ടം വിരിച്ചും ഷാള് വിളിരിച്ചും. അമ്പലത്തിന് പുറത്തും കൈ നീട്ടിയും നില്‍ക്കുന്ന ഉമ്മമാരെയും അമ്മമാരെയും കണ്ടിട്ടില്ലേ നിങ്ങള്‍. ഉണ്ട് നമ്മള്‍ കണ്ടിട്ടുണ്ട്.. നിസ്കാരവും പ്രാര്‍ഥനയും കഴിഞ്ഞ് ദൈവത്തിന്‍റെ സ്പര്‍ശം കിട്ടിയെന്ന് സ്വയം അഹങ്കരിച്ച് വരുന്ന നമുക്ക് പുറത്ത് വിരിച്ച് യാചിക്കുന്നവരുടെ പാത്രവും തുണിയും കാണുമ്പോള്‍ അറപ്പും വെറുപ്പും തോന്നാറുണ്ടോ. എങ്കില്‍  ഉറപ്പിക്കുക. പടച്ചോന്‍ നിന്‍റെ പ്രാര്‍ത്ഥന സ്വീകരിച്ചിട്ടില്ല. നിങ്ങള്‍ പടച്ചോന്‍റെ ഭവനം സ്പര്‍ശിച്ചു എന്നല്ലാതെ, പടച്ചോന്‍ നിങ്ങളുടെ മനസ്സിനെ സ്പര്‍ശിച്ചിട്ടില്ല. നിങ്ങള്‍ക്കറിയോ ഓരോ മഹല്ലിലും വെള്ളിയാഴ്ച ആ പള്ളിയിലെ ഖത്തീബിന് ലഭിക്കുന്നതില്‍ കൂടുതല്‍ മയ്യിത്ത് നിസ്കരിക്കാനുള്ള കുറിപ്പ് മാത്രമല്ല. മക്കളെ കെട്ടിച്ചയക്കാന്‍ കഴിവില്ലാത്ത ഉമ്മമാരുടെ ഇരക്കാനുള്ള അനുമതി ചോദിച്ചുള്ള അപേക്ഷ  കൂടിയാണ്. അതേ... പള്ളിമുറ്റത്ത് വിരിക്കുന്ന ഒരു തട്ടവും തുണിയും പറയാതെ പറയുന്നുണ്ട് ചോര്‍ന്നൊലിക്കുന്ന ഒരു കൂരയുടെ കഥ..., ഒപ്പം. കല്യാണപ്രായം തികഞ്ഞിട്ടും പണംകൊണ്ട് ഒത്ത് നോക്കുമ്പോള്‍ പുറകിലായിപ്പോയ പെങ്ങളുമാരുടെ കഥ... കേള്‍ക്കാന്‍ നമുക്ക് കാതുകളും. ചില കാഴ്ച്ചകളെങ്കിലും കാണാന്‍ കണ്ണും  മനസ്സും ഉണ്ടാട്ടെ. #🙏🏼 ഭക്തി #💓 ജീവിത പാഠങ്ങള്‍ #പാവങ്ങൾ #പാവങ്ങൾ
#

🙏🏼 ഭക്തി

🙏🏼 ഭക്തി - ShareChat
163 കണ്ടവര്‍
22 മണിക്കൂർ
#

🙏🏼 ഭക്തി

മുന്നേറുക നന്മയുടെ വഴിയിൽ
#🙏🏼 ഭക്തി *🌹☆҉➹⁀നന്മയുടെ വഴി‿➹⁀☆҉🌹* *⁀⁀⁀⁀⁀⁀⁀⁀☆҉﷽☆҉⁀⁀⁀⁀⁀⁀⁀⁀* _*നന്മയുടെ കണികള്‍*_ ഒന്നു വായിക്കൂ ------------ ഇന്നലെ ദുബായിൽ നിന്ന് വന്നതേയുള്ളു ഭയങ്കര തലവേദന ഒന്നു കിടക്കാമെന്ന് കരുതി കിടന്നതാണ്.  കോരിച്ചൊരിയുന്ന മഴ കൂട്ട് ഉണ്ടായിരുന്നതിനാൽ ഞാൻ നല്ല അസ്സലായിട്ട് ഉറങ്ങി... ഉണർന്നപ്പോൾ സമയം പതിനൊന്നര...  കണ്ണൊക്കെ വലിച്ചു തുറന്ന് പയ്യെ ഹാളിലോട്ട് ചെന്നപ്പോൾ അവിടെയെങ്ങും ഉമ്മയെ കാണാൻ ഇല്ല. തിരക്കി ചെന്നപ്പോൾ അടുക്കളയുടെ പുറകുവശത്ത് മുറ്റമടിക്കുന്ന സൗണ്ട് കേട്ടു. നോമ്പുകാലത്ത് ഈ ഉച്ച സമയത്ത് അടിച്ചു വാരുന്നോ എന്നും പിറുപിറുത്ത് അങ്ങോട്ട് ചെന്നപ്പോൾ ഉമ്മ അവിടെ നിൽക്കുന്നത് കണ്ടു. അടിച്ചു വാരുന്ന സൗണ്ട് കേൾക്കുകയും ചെയ്യുന്നു. പുറകുവശത്ത് കുറച്ചു ഉള്ളിലോട്ട് മുഴുവൻ വാഴ കൃഷിയാണ്. ഇന്റർലോക്ക് ഇടാൻ സമ്മതിക്കാതെ ഉപ്പ സൂക്ഷിച്ച സ്ഥലം. അതുകൊണ്ട് ഇപ്പോ നല്ല നാടൻ പഴം കഴിക്കാൻ പറ്റുന്നു.. "അതോ...  അത് അവിടെ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന നാണിയമ്മയാ..." ഉമ്മ ഇത് പറയുമ്പോൾ വാഴയിലയിൽ നിന്നും ദേഹത്ത് പറ്റിയ വെള്ള തുള്ളികൾ തുടച്ചു കൊണ്ട്, ഒരു എഴുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു അമ്മൂമ്മ വാഴകൾക്ക് ഇടയിൽ നിന്നും ഇറങ്ങി വന്നു. ഒരു ബ്ലൗസും മുഷിഞ്ഞ ഒരു മുണ്ടും ആയിരുന്നു വേഷം... തല മുഴുവൻ നരച്ചിട്ടുണ്ട്. ചുക്കി ചുളിഞ്ഞ തൊലി പ്രായകൂടുതൽ കൊണ്ട് കൂനിക്കൂടിയ ഉണങ്ങിയ ശരീരം.  "ഇതാണല്ലേ മരുമോള്. ഞാൻ ആദ്യമായിട്ട് കാണുന്നതാ എന്നും പറഞ്ഞു കൊണ്ട് ആ അമ്മൂമ്മ ഞങ്ങളടുത്തേയ്ക്ക് വന്നു.  ഉം...  മരുമോളല്ല മോൾ തന്നെയാ..." എന്ന് ഉമ്മ പറഞ്ഞു... അതും കേട്ട് ചിരിച്ചുകൊണ്ട് എന്റടുത്തേയ്ക്ക് വന്നു. "മക്കളെ പോലുള്ള മരുമക്കളെ കിട്ടാനും ഭാഗ്യം വേണം." ഞാൻ അവരെ നോക്കി ചിരിച്ചു. "ഞാൻ ഇടയ്ക്കൊക്കെ ഇവിടെ വരാറുണ്ട്.  അപ്പോഴൊന്നും മോള് ഇവിടെ ഇല്ലായിരുന്നു.  ഇവിടുത്തെ മോൻ വന്നില്ലേ..." "ഇല്ല... ഞാനും മോനും മാത്രമേ വന്നുള്ളൂ..." "പോവാറായോ... " "ഇല്ല ഒരുമാസം കൂടെ കാണും..." "ഞാൻ വെള്ളം എടുത്തിട്ട് വരാം... എന്ന് പറഞ്ഞു ഉമ്മ അടുക്കളയിലേക്ക് കയറി പുറകെ ഞാനും... "എന്തിനാ ഉമ്മാ അവരെ കൊണ്ട് അവിടെ വൃത്തിയാക്കിപ്പിക്കുന്നെ... പാവം... "ഞാൻ പറഞ്ഞിട്ട് കേൾക്കണ്ടെ....  രാവിലെ വന്നതാ.. എന്തെങ്കിലും സഹായിക്കണം എന്നും പറഞ്ഞു. ഞാൻ നൂറുരൂപ കൊടുത്തു പക്ഷെ വെറുതെ വേണ്ട എന്തെങ്കിലും ചെയ്തു തരാമെന്നും പറഞ്ഞു നിർബന്ധത്തിൽ ചെയ്യുന്നതാണ്‌..." _*👉 ജീവിതത്തിൽ ഉപകാര പ്രദമായ നല്ല അറിവുകൾ ലഭിക്കാൻ നന്മയുടെ വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*_ https://chat.whatsapp.com/Hzv1blV1Xn78EQinUKvEsc "കണ്ടോ നിങ്ങളെ കൊണ്ട് ഞാനാ ഇതൊക്കെ ചെയ്യിപ്പിക്കുന്നത് എന്നും പറഞ്ഞു ഇവളെന്നെ വഴക്ക് പറയുവാ... ഉമ്മാ വെള്ളം കൊണ്ട് കൊടുത്തു കൊണ്ട് പറഞ്ഞു... " ഉമ്മാ വേണ്ടെന്ന് പറഞ്ഞതാ മോളെ... ഞാനായിട്ട് ചെയ്യുന്നതാണ്‌...  വെറുതെ പൈസ വാങ്ങിച്ചു ശീലമില്ല...  അതാ... എനിക്ക് സന്തോഷമേ ഉള്ളൂ...  എന്നെകൊണ്ട്‌ ആവുന്നത് ചെയ്യും അത്രയേ ഉള്ളൂ... ഞാൻ ചിരിച്ചുകൊണ്ട് അകത്തേയ്ക്ക് പോയി.  ഞാൻ ഹാളിൽ ചെന്നപ്പോൾ മുൻവശത്തെ ഡോറിൽ ചാരി നിന്ന് ഒരു കുട്ടി അകത്തേയ്ക്ക് നോക്കി നിൽക്കുന്നു. ഞാൻ അടുത്തേയ്ക്ക് ചെന്നപ്പോൾ അവൻ പുറകുവശത്തേയ്ക്ക് ഓടി.  ഞാനും അവനു പുറകെ പോയി... അവൻ ആ അമ്മൂമ്മയുടെ അടുത്തേയ്ക്ക് ഓടിപ്പോയി.  "അതാരാ ഉമ്മാ... ആ കുട്ടി..." "അത് അവരുടെ ചെറുകുട്ടിയാ.... അവരുടെ കൂടെ വന്നതാ..." ഞാൻ അങ്ങോട്ട് ചെന്ന് അവനെ വിളിച്ചു... എന്നെ കണ്ടപ്പോൾ അവൻ അവരുടെ പുറകിൽ ഒളിച്ചു. "ഇങ്ങ് വന്നേ ചോദിക്കട്ടെ..." "മോനേ ചെല്ല് വിളിക്കുന്നത് കണ്ടില്ലേ..." അവൻ മടിച്ചു നിൽക്കുന്നത് കണ്ട്‌ ആ അമ്മൂമ്മ അവനോട് പറഞ്ഞു... മടിച്ചു മടിച്ചു അവൻ എന്റടുത്തേയ്ക്ക് വന്നു.  എല്ലും തോലുമായ ഒരു കുട്ടി... എണ്ണയില്ലാതെ പാറിപ്പറന്നു കിടക്കുന്ന തലമുടി... ബട്ടൻസ് എല്ലാം പോയി പിന്നുകൊണ്ട് രണ്ടറ്റവും കോർത്ത്‌ ഇട്ടിരിക്കുന്ന ഷർട്ട്.  മുട്ടിനു മുകളിൽ നിൽക്കുന്ന ഒരു നിക്കർ.. ഇതായിരുന്നു അവന്റെ രൂപം. "മോന്റെ പേരെന്താ..." ഞാൻ അവനോട് ചോദിച്ചു... "വിഷ്ണു വന്നേ നമുക്ക് അങ്ങോട്ട്‌ പോകാം...  ഇവിടെ ഒക്കെ ഭയങ്കര കൊതുക് അല്ലേ... അത് കടിച്ചാൽ പനി വരും.. " ഞാൻ അവന്റെ കൈയും പിടിച്ചു നടന്നു. "വിഷ്ണു എന്താ ചെരുപ്പ് ഇടാതെ അവിടെ ഇറങ്ങിയത്... കാലിൽ എന്തെങ്കിലും കൊള്ളില്ലേ... " "എനിക്ക് ചെരുപ്പ് ഇല്ല..." അവൻ അത് പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ ഷൂ റാക്കിൽ നിറഞ്ഞിരിക്കുന്ന മോന്റെ ചെരുപ്പുകളിലേയ്ക്ക് ആണ് നീണ്ടത്... നാട്ടിൽ വന്ന് ഒന്നോ രണ്ടോ മാസം തങ്ങാനായി വാങ്ങിക്കൂട്ടുന്നതാണ് അത്. ഇന്റർലോക്ക് ഇട്ട തറയിൽ ഇറങ്ങുമ്പോൾ പോലും ചെരുപ്പിടാതെ ഇറങ്ങിയാൽ വഴക്ക് പറയുന്നത് ഓർത്ത്‌ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി... "വിഷ്ണു പഠിക്കാൻ പോകുന്നില്ലേ..." "ഇല്ല അടുത്ത വർഷം മുതൽ സ്കൂളിൽ വിടാമെന്ന് അമ്മൂമ്മ പറഞ്ഞിട്ടുണ്ട്..." "വിഷ്ണുവിന് എത്ര വയസ്സായി... " "നാല്..." "ഉം..." ഞാൻ അവനെയും കൊണ്ട് ഹാളിലേക്ക് പോയി... "വിഷ്ണു വല്ലതും കഴിച്ചോ..." "വെള്ളം കുടിച്ചു... വീട്ടിൽ പോകുമ്പോൾ അമ്മാമ്മ ചോറ് വാങ്ങി തരും..." "അപ്പോ നീ രാവിലെ ഒന്നും കഴിച്ചില്ലേ..." "ഇല്ല....  അമ്മാമ്മ പറഞ്ഞു ഉച്ചയ്ക്ക് ചോറും മീൻപൊരിച്ചതും വാങ്ങി തരാമെന്ന്... ഞാൻ അടുക്കളയിൽ പോയി രണ്ടു അപ്പവും മുട്ടകറിയും എടുത്തുകൊണ്ട് വന്ന് അവനു കൊടുത്തു...  "എനിക്ക് വേണ്ട .... എന്നേ എന്ത് വിളിക്കണം എന്നറിയാതെ ആ കുഞ്ഞ് വിഷമിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി മോൻ എന്നെ  ആന്റി എന്നു വിളിച്ചോട്ടോ എന്നു ഞാൻ പറഞ്ഞപ്പോ എന്നേ നോക്കി ചിരിച്ചു എന്നിട്ട് പറഞ്ഞു ആന്റി ആരുടെ കൈയിൽ നിന്നും ഒന്നും വാങ്ങി കഴിക്കരുതെന്നാ അമ്മാമ്മ പറഞ്ഞത്... " "അമ്മാമ്മയുടെ അടുത്ത് ഞാൻ പറഞ്ഞോളാം വിഷ്ണു ഇപ്പോ ഇത് കഴിക്ക്..." നിർബന്ധിച്ചു അത് അവന്റെ കൈയിൽ കൊടുത്തിട്ട് ഞാൻ അമ്മൂമ്മയുടെ അടുത്തേയ്ക്ക് പോയി...   നാണിയമ്മേ.... ഒന്നിങ്ങു വന്നേ... " കൈയ്യിൽ ഇരുന്ന മൺവെട്ടി അവിടെ ഇട്ട് മുണ്ടിന്റെ തുണ്ടിൽ കൈയും തുടച്ചു അവർ എന്റടുത്തേയ്ക്ക് വന്നു. "എന്താ മോളെ.... അവർ ഒന്നും മിണ്ടിയില്ല... ഞാൻ ഒന്നൂടെ ചോദിച്ചപ്പോൾ തലതാഴ്ത്തി... ഒരു മൂളലിൽ ഉത്തരം ഒതുക്കി. "എന്തിനാ കള്ളം പറയുന്നേ....  നിങ്ങൾ രണ്ട് പേരും ഒന്നും കഴിച്ചില്ല എന്ന് മോൻ പറഞ്ഞല്ലോ... " "അത് മോളെ...." "ഒന്നും പറയണ്ട... അമ്മ അതൊക്കെ അവിടെ ഇട്ടിട്ട് കൈയും കാലും ഒക്കെ കഴുകിയിട്ട് വന്നേ..." "എന്തിനാ മോളെ...  എനിക്ക് ഒന്നും വേണ്ട..." "അമ്മ ഇങ്ങോട്ട് ഒന്നും പറയണ്ട...  വേഗം കൈയൊക്കെ കഴുകിയിട്ട് വരൂ... ഞാൻ അകത്തേയ്ക്ക് പോയി ഉമ്മാ കാര്യം പറഞ്ഞു... "എന്റെ അള്ളാ... വല്ലതും കഴിച്ചോ എന്ന് ചോദിച്ചപ്പോൾ കഴിച്ചെന്നാണ് അവർ പറഞ്ഞത്... നീ ഇങ്ങോട്ട് വിളിക്ക് അവരെ..." "ഫ്രിഡ്ജിൽ മാവ് ഉണ്ട്... നീ അത് ഇങ്ങ് എടുത്തേ..." ഉമ്മാ പറഞ്ഞു... ഉമ്മ അപ്പം ചുടാൻ തുടങ്ങിയപ്പോഴേയ്ക്കും ആ അമ്മ കൈയ്യൊക്കെ കഴുകി അങ്ങോട്ട്‌ വന്നു.  "അയ്യോ എനിക്ക് വേണ്ടി ഉണ്ടാക്കണ്ട...  ഉണ്ടെങ്കിൽ മോന് എന്തെങ്കിലും കൊടുത്താൽ മതി..." "അവന് ഞാൻ കൊടുത്തു...  നാണിയമ്മ ഇങ്ങോട്ട് കയറി വരൂ..." "വേണ്ട മോളെ...  ഇനി ഒന്നും ഉണ്ടാക്കണ്ട... നോമ്പും പിടിച്ചു നിങ്ങൾ കഷ്ടപ്പെടണ്ട..." "നമുക്ക് ഒരു കഷ്ടപ്പാടും ഇല്ല... ഞാൻ നേരത്തെ ചോദിച്ചപ്പോൾ നിങ്ങൾ എന്തിനാ കള്ളം പറഞ്ഞേ... " ഉമ്മാ അവരോടു ചോദിച്ചു... "അത് മോളെ...  നീ പൈസ തന്നല്ലോ... പോകുമ്പോൾ അവന് വല്ലതും വാങ്ങി കൊടുക്കാം എന്ന് കരുതി..." "വേണ്ട മോളെ ഞാൻ ഇവിടെ ഇരുന്നോളാം എന്നും പറഞ്ഞു അവർ അവിടെ അടുക്കളയുടെ പടിയിൽ ഇരിക്കാൻ ഒരുങ്ങി..." വേണ്ട അവിടെ ഇരിക്കണ്ട എന്നും പറഞ്ഞു ഉമ്മാ നാണിയമ്മയെ പിടിച്ചു കൊണ്ട് പോയി ഡൈനിങ്ങ്‌ ടേബിളിൽ ഇരുത്തി. ഞാൻ അപ്പവും കറിയും കൊണ്ട് പോയി ആ അമ്മയ്ക്ക് കൊടുത്തു.  ഓരോ ഗ്ലാസ്‌ ചായയും അവർക്ക് കൊടുത്തു. അപ്പോഴേയ്ക്കും അവൻ കഴിച്ചു തീർന്നിരുന്നു.. നിറകണ്ണുകളോടെ ആ അമ്മ അവനെ നോക്കുന്നത് കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു. അവന്റെ ചായ ചൂടാറ്റി അവന് കൊടുത്തു.  അതും കുടിച്ച് അവൻ ഹാളിൽ കിടന്ന ഒരു ബോളും എടുത്ത് പുറത്തേയ്ക്ക് പോയി. "ഇവൻ ഒരാളെ ഉള്ളോ... ഞാൻ ആ അമ്മയുടെ അടുത്ത് ചോദിച്ചു..." "ഓ... മോളെ ഒരാളെ ഉള്ളൂ... " നിറഞ്ഞു നിന്ന കണ്ണീർ തുള്ളികൾ ആ കണ്ണിൽ നിന്നും തുളുമ്പി ഒഴുകി... "ക്ഷമിക്കണം... ഞാൻ അറിയാതെ..." "അവന് ആരുമില്ല മോളെ അവന്റെ അച്ഛനും അമ്മയും എല്ലാം ഞാൻ തന്നെ... ഇവനെ പ്രസവിച്ചു ആറുമാസം കഴിഞ്ഞപ്പോൾ ഒരു പനി വന്നു ഞങ്ങളെ വിട്ട് പോയതാ എന്റെ മോള്... അവൾ മരിച്ചു രണ്ട് മാസം കഴിയും മുന്നേ കൂലിപ്പണിക്ക് വരുമായിരുന്ന ഏതോ പെണ്ണുമായി നാട് വിട്ടതാ ഇവന്റെ അച്ഛൻ... പിന്നെ തിരിഞ്ഞ് നോക്കിയിട്ടില്ല. എന്തെങ്കിലും വീട്ട് ജോലികൾ ഒക്കെ  ചെയ്തു കൊടുത്തു കിട്ടുന്ന കാശ് കൊണ്ടാണ് അവനെ ഇത്രയും ആക്കിയത്. പ്രായം കൂടിയത് കാരണം ആരും ഇപ്പൊ ജോലിക്ക് വിളിക്കാറുമില്ല... പിന്നെ ആരെങ്കിലും തരുന്ന കാശ് കൊണ്ടാണ് ഓരോ ദിവസവും കടന്നു പോകുന്നത്..."            "അവിടെ ആ മുക്കിലെ വീട്ടിൽ രാവിലെ പോയി മുറ്റവും വൃത്തിയാക്കി ചന്തയിൽ പോയി സാധനങ്ങളും വാങ്ങി കൊണ്ട് കൊടുക്കുമ്പോൾ അവർ അമ്പതുരൂപ തരും അതും കൊണ്ട് പോയി ഒരു ഊണ് വാങ്ങും.  രാവിലെയും വൈകിട്ടുമായി ഞാനും അവനും കൂടെ അത് കഴിക്കും. രണ്ട് ദിവസമായി അവർ എവിടെയോ പോയി. അതും കിട്ടിയില്ല. കഴിഞ്ഞ ദിവസം അമ്പലത്തിൽ കല്യാണം ഉണ്ടായിരുന്നു അവിടെ പോയി ഭക്ഷണം കഴിച്ചു.  അവിടുന്ന് കിട്ടിയ രണ്ട് പഴം മാത്രമേ ഇന്നലെ ഉണ്ടായിരുന്നുള്ളൂ...  ഇന്നും എങ്ങനെ അതിനെ പട്ടിണിക്കിടും എന്ന് കരുതിയാണ് ഞാൻ ഇങ്ങോട്ട് വന്നേ..." എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.  കരച്ചിൽ പിടിച്ചു നിർത്താൻ കഴിയാതെ മമ്മി അടുക്കളയിലേക്ക് പോയി. "എന്റെ പൊന്നുമോൻ പാവമാണ് മോളെ... വിശക്കുന്നെന്ന് എന്റെടുത്ത് ഇതുവരെയും പറഞ്ഞിട്ടില്ല.  വീട്ടിനടുത്തുള്ള പൈപ്പിൽ പോയി അവൻ വെള്ളം കുടിച്ച് വിശപ്പടക്കുന്നത് കണ്ട്‌ സഹിക്കാൻ കഴിയാതെ ആണ് ഞാൻ അവനെയും കൊണ്ട് വന്നത്.  എന്റെ മോൻ എത്ര ദിവസം പട്ടിണി കിടക്കും മോളെ..." ഇതും പറഞ്ഞു അവർ പൊട്ടി കരയാൻ തുടങ്ങി... "എന്റെ മോൻ ഒരു പരിധി എത്തിയിട്ടേ എന്റെ ജീവൻ എടുക്കാവോളെ... എന്ന ഒരു അപേക്ഷയെ എനിക്ക് സർവേശ്വരനോട്‌ ഉള്ളൂ... " "എല്ലാം ശരിയാകും... അമ്മ കരയാതെ ഇത് കഴിക്ക്..."  എന്നും പറഞ്ഞു ഞാൻ അവന്റടുത്തേയ്ക്ക് പോയി... ആ കരച്ചിൽ കാണാനുള്ള ശേഷി എനിക്ക് ഇല്ലായിരുന്നു എന്നതാണ് സത്യം... "വിഷ്ണു..." ഞാൻ വിളിച്ചപ്പോൾ ഒട്ടും ആശങ്കപ്പെടാതെ അവൻ എന്റടുത്തേയ്ക്ക് വന്നു.  "വിഷ്ണു ഇങ്ങ് വന്നേ..." ഞാൻ അവനെ വിളിച്ചു കൊണ്ട് പോയി മോന്റെ കളിപ്പാട്ടങ്ങളിൽ നിന്നും രണ്ട് മൂന്നെണ്ണം എടുത്ത് കൊടുത്തു.  മടിച്ചു നിന്ന അവനെ കൈയിൽ ഞാൻ അത് വെച്ചു കൊടുത്തു. "വേണ്ട ആന്റി...  അമ്മാമ്മ വഴക്ക് പറയും .." "അമ്മാമ്മ ഒന്നും പറയില്ല.. " അവൻ അതും കൊണ്ട് ആ അമ്മയുടെ അടുത്ത് പോയി... "അമ്മാമ്മ ആ ആന്റി തന്നതാ...." "നീ അത് തിരിച്ചു കൊടുക്ക് മോനെ..." "തിരിച്ചു വാങ്ങിക്കാനല്ല ഞാൻ അവന് കൊടുത്തത്...  അമ്മ വഴക്ക് പറയണ്ട അത് അവൻ എടുത്തോട്ടെ... നീ പോയി കളിച്ചോ മോനെ....  " അവൻ അതും കൊണ്ട് സിറ്റൗട്ടിൽ പോയിരുന്നു കളിച്ചു. ആ അമ്മ പാത്രവും എടുത്ത് അടുക്കളയിലേക്ക് പോയി...  ഉമ്മാ അത് വാങ്ങി കഴുകി വെച്ചു... അവർ വെളിയിൽ ഇറങ്ങി വീണ്ടും ജോലി ചെയ്യാൻ പോയി. ഞാൻ അലമാര തുറന്ന് മോന് പെരുന്നാൾ പ്രമാണിച്ച് കിട്ടിയ പുതിയ ഉടുപ്പുകളിൽ നിന്നും രണ്ട് പാന്റും രണ്ട് ഷർട്ടും എടുത്ത് അവന് പുതിയതായി വാങ്ങിയ ചെരുപ്പും എടുത്ത് ഉമ്മയുടെ അടുത്തേയ്ക്ക് ചെന്നു.  " ഉമ്മാ ഞാൻ ഇത് അവന് കൊടുത്തോട്ടെ..." "എന്റെ പൊന്നുമോളെ ഞാൻ ഇത് നിന്റെടുത്ത് അങ്ങോട്ട് പറയാനിരിക്കുവായിരുന്നു..  ദാ ഇതും കൂടെ കൊടുക്ക് മോളെ..." എന്നും പറഞ്ഞു കുറച്ചു പൈസ ഉമ്മാ എന്റെ കൈയിൽ തന്നു. "ഇത് അയ്യായിരം രൂപ ഉണ്ട്... പള്ളിയിൽ കൊടുക്കാൻ വെച്ചിരുന്നതാണ്...  നീ ഇതും കൂടെ അവർക്ക് കൊടുക്ക്... കഴിക്കാൻ ആഹാരം ഇല്ലാതെ കഷ്ടപ്പെടുന്നവർക്ക് ആണ് ആദ്യം കൊടുക്കേണ്ടത്... ആ പുണ്യം മതി നമുക്ക്...  അത് തന്നെയാ നബിയും പറഞ്ഞേക്കുന്നത്.. " ഞാൻ അതെല്ലാം ഒരു കവറിൽ ആക്കി അവിടെ വെച്ചിട്ട് ആ അമ്മയെ വിളിച്ചു കൊണ്ട് വന്നു.. എന്നിട്ട് ആ കവർ ആ അമ്മയുടെ കൈയ്യിൽ കൊടുത്തു.. "എന്താ മോളെ ഇത്..." "ഇത് അവന് രണ്ട് ഡ്രെസ്സും ഒരു ചെരുപ്പുമാണ്...  വേണ്ടെന്ന് മാത്രം പറയരുത്.. അമ്മയുടെ മകൾ തരുന്നതാണെന്ന് കരുതിയാൽ മതി..." ആ അമ്മയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.. "അമ്മ കരയണ്ട.... എന്തിനാ കരയുന്നേ.... ദാ ഇത് കുറച്ചു പൈസ ഉണ്ട്..  വീട്ടിലേക്ക്  സാധനങ്ങൾ ഒക്കെ വാങ്ങിച്ചു മോന് എന്തെങ്കിലും ഒക്കെ വെച്ചു കൊടുക്കണം... " ആ അമ്മ അതും വാങ്ങി അവിടെ ഇരുന്ന് കരയാൻ തുടങ്ങി... ഉമ്മാ അവരെ പിടിച്ചു എഴുന്നേൽപ്പിച്ചു. "കരയണ്ട...  നമുക്ക് ഉള്ളതിൽ ഒരു പങ്ക് കഷ്ടപ്പെടുന്നവർക്ക് കൊടുക്കേണ്ടത് നമ്മുടെ കടമയാണ് അത് വാങ്ങിക്കേണ്ട അർഹത നിങ്ങൾക്കും ഉണ്ട്. വിഷമിക്കണ്ട..." "നിങ്ങളുടെ നല്ല മനസ്സിന് നല്ലതേ ഉണ്ടാകൂ..." "മോനെയും കൂട്ടി പെരുന്നാളിന് വരണം... അത് മാത്രമല്ല എന്ത് ആവിശ്യമുണ്ടെങ്കിലും വരണം... " ഉമ്മാ പറഞ്ഞു.... പെട്ടന്ന് ഞാൻ ഇടയിൽ കേറി പറഞ്ഞു ഇനി ഇവനെ ഞങ്ങൾ പഠിപ്പിച്ചോളാം അതോർത്ത് നാണിയമ്മ വിഷമിക്കേണ്ട കേട്ടോ .അതും കൂടി കേട്ടപ്പോൾ നാണിയമ്മയുടെ കരച്ചിൽ കൂടി.അവർ തൊഴുതു ഞാൻ ആ കൈകൾ കൂട്ടി പിടിച്ചു ഇനി ഈ കൈകൾ അരുടെ നേരേയും കൂപ്പണ്ടാട്ടോ. അവർ ഡ്രസ്സുകളുമെടുത്തു കൊണ്ട് അവന്റടുത്തേയ്ക്ക് ചെന്നു അവനെ കെട്ടിപിടിച്ചു അവന്റെ നെറുകയിൽ ഒരു മുത്തം കൊടുത്തു.. അവർ അവനുമായി പോകാൻ ഇറങ്ങിയപ്പോൾ ഗേറ്റിനടുത്ത് എത്തിയ അവൻ തിരിച്ചു വന്ന് എന്റെ കൈ പിടിച്ചു മുത്തിയപ്പോൾ ആയിരം പെരുന്നാൾ ഒന്നിച്ചു വന്ന സന്തോഷമാണ് തോന്നിയത്. " പെരുന്നാളിനു പുതിയ ഉടുപ്പുമിട്ട് രാവിലെ ഇങ്ങ് വരണം കേട്ടോ... " എന്നും പറഞ്ഞു  അവന്റെ നെറ്റിയിൽ ഉമ്മവെച്ചപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവൻ നടന്നകലുന്നതും നോക്കി കുറേ നേരം ഞാൻ ഗേറ്റിന് മുന്നിൽ നിന്നു.... നാല് വയസ്സുകാരന്റെ പക്വതയല്ല അവനിൽ പ്രകടമായത് പതിനാല് വയസ്സുകാരന്റെ പക്വതയാണ് അവന്റെ കണ്ണുനീരിൽ എനിക്ക് കാണാൻ കഴിഞ്ഞത്... അവർ പോയപ്പോ ഉമ്മാ എന്നെ കെട്ടി പിടിച്ചു മോളേ ഞാൻ വർഷങ്ങളായി അവരെ കാണുന്നതാ അവർ ഇതുപോലെ വരും ഞാൻ അവർ ചോദിക്കുന്ന പൈസ കൊടുക്കും അവർ എന്തെങ്കിലുമൊക്കെ ചെയ്യുകയും ചെയ്യും. പക്ഷെ ഇന്ന് നീയാണ് എന്റെ ഉള്ള് തുറപ്പിച്ചത് നമ്മൾ അറിയണം എന്തിന് അവർ ഇങ്ങനെ വരുന്നു ഈ ചെറിയ തുകകൾ വാങ്ങുന്നു എന്നൊക്കെ ഇന്ന് നിന്റെ ഈ നല്ല മനസ്സ് കൊണ്ട് ആ കുഞ്ഞിനും ആ വയസ്സായ സ്ത്രീക്കും എന്ത് ആശ്വാസമാണ് ഉണ്ടായത് നന്ദി മോളെ ************ ജീവിത യാഥാർത്യങ്ങളെ തൊട്ടുണർത്തുന്ന ഒരു കഥ മാത്രമാണ് ഇത്.  പക്ഷെ ഇതിലെ കഥാപാത്രങ്ങൾ ആയ ആ ഉമ്മയും മരുമകളുമായി താരതമ്യം ചെയ്യുവാൻ നമ്മളിൽ എത്ര പേർക്ക് അർഹതയുണ്ടാവും സ്വയം വിചിന്തനം ചെയ്യൂ, എന്നിട്ട് അൽപ്പം നന്മയുടെ കണികൾ ഒരു നേരത്തെ അന്നത്തിന് കഷ്ടപെടുന്നവർക്കായി മാറ്റിവെക്കൂ. വില കൂടിയ ഭക്ഷണവും ഡ്രസ്സ് എടുക്കാനും, അടിച്ചുപൊളിക്കാനും നമ്മൾ മാറ്റി വയ്ക്കുന്ന പണത്തിന്റെ ഒരംശം ഒരു നേരം ഭക്ഷണം കഴിക്കാൻ ഇല്ലാത്തവന് വേണ്ടി മാറ്റി വെക്കൂ. ജീവിതയാത്രയിൽ നാമെല്ലാവരും വഴിയാത്രക്കാരാണ്... കൂട്ടി വെച്ച സമ്പാദ്യവും ,പണവും ,ആർക്കും ഉപകരിക്കുന്നില്ലെങ്കിൽ പിന്നെന്ത് കാര്യം.. .😰 ഈ സ്റ്റോറി ഷെയർ ചെയ്താൽ ഒരു പക്ഷെ നിങ്ങൾ കാരണം പലർക്കും  ഒരു നേരത്തെ അന്നം കിട്ടാൻ അത് സഹായം ആകും... #🙏🏼 ഭക്തി
221 കണ്ടവര്‍
1 ദിവസം

234 കണ്ടവര്‍
1 ദിവസം
*🌹☆҉➹⁀നന്മയുടെ വഴി‿➹⁀☆҉🌹* *⁀⁀⁀⁀⁀⁀⁀⁀☆҉﷽☆҉⁀⁀⁀⁀⁀⁀⁀⁀* _*നന്മയുടെ കണികള്‍*_ ഒന്നു വായിക്കൂ ------------ ഇന്നലെ ദുബായിൽ നിന്ന് വന്നതേയുള്ളു ഭയങ്കര തലവേദന ഒന്നു കിടക്കാമെന്ന് കരുതി കിടന്നതാണ്.  കോരിച്ചൊരിയുന്ന മഴ കൂട്ട് ഉണ്ടായിരുന്നതിനാൽ ഞാൻ നല്ല അസ്സലായിട്ട് ഉറങ്ങി... ഉണർന്നപ്പോൾ സമയം പതിനൊന്നര...  കണ്ണൊക്കെ വലിച്ചു തുറന്ന് പയ്യെ ഹാളിലോട്ട് ചെന്നപ്പോൾ അവിടെയെങ്ങും ഉമ്മയെ കാണാൻ ഇല്ല. തിരക്കി ചെന്നപ്പോൾ അടുക്കളയുടെ പുറകുവശത്ത് മുറ്റമടിക്കുന്ന സൗണ്ട് കേട്ടു. നോമ്പുകാലത്ത് ഈ ഉച്ച സമയത്ത് അടിച്ചു വാരുന്നോ എന്നും പിറുപിറുത്ത് അങ്ങോട്ട് ചെന്നപ്പോൾ ഉമ്മ അവിടെ നിൽക്കുന്നത് കണ്ടു. അടിച്ചു വാരുന്ന സൗണ്ട് കേൾക്കുകയും ചെയ്യുന്നു. പുറകുവശത്ത് കുറച്ചു ഉള്ളിലോട്ട് മുഴുവൻ വാഴ കൃഷിയാണ്. ഇന്റർലോക്ക് ഇടാൻ സമ്മതിക്കാതെ ഉപ്പ സൂക്ഷിച്ച സ്ഥലം. അതുകൊണ്ട് ഇപ്പോ നല്ല നാടൻ പഴം കഴിക്കാൻ പറ്റുന്നു.. "അതോ...  അത് അവിടെ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന നാണിയമ്മയാ..." ഉമ്മ ഇത് പറയുമ്പോൾ വാഴയിലയിൽ നിന്നും ദേഹത്ത് പറ്റിയ വെള്ള തുള്ളികൾ തുടച്ചു കൊണ്ട്, ഒരു എഴുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു അമ്മൂമ്മ വാഴകൾക്ക് ഇടയിൽ നിന്നും ഇറങ്ങി വന്നു. ഒരു ബ്ലൗസും മുഷിഞ്ഞ ഒരു മുണ്ടും ആയിരുന്നു വേഷം... തല മുഴുവൻ നരച്ചിട്ടുണ്ട്. ചുക്കി ചുളിഞ്ഞ തൊലി പ്രായകൂടുതൽ കൊണ്ട് കൂനിക്കൂടിയ ഉണങ്ങിയ ശരീരം.  "ഇതാണല്ലേ മരുമോള്. ഞാൻ ആദ്യമായിട്ട് കാണുന്നതാ എന്നും പറഞ്ഞു കൊണ്ട് ആ അമ്മൂമ്മ ഞങ്ങളടുത്തേയ്ക്ക് വന്നു.  ഉം...  മരുമോളല്ല മോൾ തന്നെയാ..." എന്ന് ഉമ്മ പറഞ്ഞു... അതും കേട്ട് ചിരിച്ചുകൊണ്ട് എന്റടുത്തേയ്ക്ക് വന്നു. "മക്കളെ പോലുള്ള മരുമക്കളെ കിട്ടാനും ഭാഗ്യം വേണം." ഞാൻ അവരെ നോക്കി ചിരിച്ചു. "ഞാൻ ഇടയ്ക്കൊക്കെ ഇവിടെ വരാറുണ്ട്.  അപ്പോഴൊന്നും മോള് ഇവിടെ ഇല്ലായിരുന്നു.  ഇവിടുത്തെ മോൻ വന്നില്ലേ..." "ഇല്ല... ഞാനും മോനും മാത്രമേ വന്നുള്ളൂ..." "പോവാറായോ... " "ഇല്ല ഒരുമാസം കൂടെ കാണും..." "ഞാൻ വെള്ളം എടുത്തിട്ട് വരാം... എന്ന് പറഞ്ഞു ഉമ്മ അടുക്കളയിലേക്ക് കയറി പുറകെ ഞാനും... "എന്തിനാ ഉമ്മാ അവരെ കൊണ്ട് അവിടെ വൃത്തിയാക്കിപ്പിക്കുന്നെ... പാവം... "ഞാൻ പറഞ്ഞിട്ട് കേൾക്കണ്ടെ....  രാവിലെ വന്നതാ.. എന്തെങ്കിലും സഹായിക്കണം എന്നും പറഞ്ഞു. ഞാൻ നൂറുരൂപ കൊടുത്തു പക്ഷെ വെറുതെ വേണ്ട എന്തെങ്കിലും ചെയ്തു തരാമെന്നും പറഞ്ഞു നിർബന്ധത്തിൽ ചെയ്യുന്നതാണ്‌..." _*👉 ജീവിതത്തിൽ ഉപകാര പ്രദമായ നല്ല അറിവുകൾ ലഭിക്കാൻ നന്മയുടെ വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*_ https://chat.whatsapp.com/Hzv1blV1Xn78EQinUKvEsc "കണ്ടോ നിങ്ങളെ കൊണ്ട് ഞാനാ ഇതൊക്കെ ചെയ്യിപ്പിക്കുന്നത് എന്നും പറഞ്ഞു ഇവളെന്നെ വഴക്ക് പറയുവാ... ഉമ്മാ വെള്ളം കൊണ്ട് കൊടുത്തു കൊണ്ട് പറഞ്ഞു... " ഉമ്മാ വേണ്ടെന്ന് പറഞ്ഞതാ മോളെ... ഞാനായിട്ട് ചെയ്യുന്നതാണ്‌...  വെറുതെ പൈസ വാങ്ങിച്ചു ശീലമില്ല...  അതാ... എനിക്ക് സന്തോഷമേ ഉള്ളൂ...  എന്നെകൊണ്ട്‌ ആവുന്നത് ചെയ്യും അത്രയേ ഉള്ളൂ... ഞാൻ ചിരിച്ചുകൊണ്ട് അകത്തേയ്ക്ക് പോയി.  ഞാൻ ഹാളിൽ ചെന്നപ്പോൾ മുൻവശത്തെ ഡോറിൽ ചാരി നിന്ന് ഒരു കുട്ടി അകത്തേയ്ക്ക് നോക്കി നിൽക്കുന്നു. ഞാൻ അടുത്തേയ്ക്ക് ചെന്നപ്പോൾ അവൻ പുറകുവശത്തേയ്ക്ക് ഓടി.  ഞാനും അവനു പുറകെ പോയി... അവൻ ആ അമ്മൂമ്മയുടെ അടുത്തേയ്ക്ക് ഓടിപ്പോയി.  "അതാരാ ഉമ്മാ... ആ കുട്ടി..." "അത് അവരുടെ ചെറുകുട്ടിയാ.... അവരുടെ കൂടെ വന്നതാ..." ഞാൻ അങ്ങോട്ട് ചെന്ന് അവനെ വിളിച്ചു... എന്നെ കണ്ടപ്പോൾ അവൻ അവരുടെ പുറകിൽ ഒളിച്ചു. "ഇങ്ങ് വന്നേ ചോദിക്കട്ടെ..." "മോനേ ചെല്ല് വിളിക്കുന്നത് കണ്ടില്ലേ..." അവൻ മടിച്ചു നിൽക്കുന്നത് കണ്ട്‌ ആ അമ്മൂമ്മ അവനോട് പറഞ്ഞു... മടിച്ചു മടിച്ചു അവൻ എന്റടുത്തേയ്ക്ക് വന്നു.  എല്ലും തോലുമായ ഒരു കുട്ടി... എണ്ണയില്ലാതെ പാറിപ്പറന്നു കിടക്കുന്ന തലമുടി... ബട്ടൻസ് എല്ലാം പോയി പിന്നുകൊണ്ട് രണ്ടറ്റവും കോർത്ത്‌ ഇട്ടിരിക്കുന്ന ഷർട്ട്.  മുട്ടിനു മുകളിൽ നിൽക്കുന്ന ഒരു നിക്കർ.. ഇതായിരുന്നു അവന്റെ രൂപം. "മോന്റെ പേരെന്താ..." ഞാൻ അവനോട് ചോദിച്ചു... "വിഷ്ണു വന്നേ നമുക്ക് അങ്ങോട്ട്‌ പോകാം...  ഇവിടെ ഒക്കെ ഭയങ്കര കൊതുക് അല്ലേ... അത് കടിച്ചാൽ പനി വരും.. " ഞാൻ അവന്റെ കൈയും പിടിച്ചു നടന്നു. "വിഷ്ണു എന്താ ചെരുപ്പ് ഇടാതെ അവിടെ ഇറങ്ങിയത്... കാലിൽ എന്തെങ്കിലും കൊള്ളില്ലേ... " "എനിക്ക് ചെരുപ്പ് ഇല്ല..." അവൻ അത് പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ ഷൂ റാക്കിൽ നിറഞ്ഞിരിക്കുന്ന മോന്റെ ചെരുപ്പുകളിലേയ്ക്ക് ആണ് നീണ്ടത്... നാട്ടിൽ വന്ന് ഒന്നോ രണ്ടോ മാസം തങ്ങാനായി വാങ്ങിക്കൂട്ടുന്നതാണ് അത്. ഇന്റർലോക്ക് ഇട്ട തറയിൽ ഇറങ്ങുമ്പോൾ പോലും ചെരുപ്പിടാതെ ഇറങ്ങിയാൽ വഴക്ക് പറയുന്നത് ഓർത്ത്‌ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി... "വിഷ്ണു പഠിക്കാൻ പോകുന്നില്ലേ..." "ഇല്ല അടുത്ത വർഷം മുതൽ സ്കൂളിൽ വിടാമെന്ന് അമ്മൂമ്മ പറഞ്ഞിട്ടുണ്ട്..." "വിഷ്ണുവിന് എത്ര വയസ്സായി... " "നാല്..." "ഉം..." ഞാൻ അവനെയും കൊണ്ട് ഹാളിലേക്ക് പോയി... "വിഷ്ണു വല്ലതും കഴിച്ചോ..." "വെള്ളം കുടിച്ചു... വീട്ടിൽ പോകുമ്പോൾ അമ്മാമ്മ ചോറ് വാങ്ങി തരും..." "അപ്പോ നീ രാവിലെ ഒന്നും കഴിച്ചില്ലേ..." "ഇല്ല....  അമ്മാമ്മ പറഞ്ഞു ഉച്ചയ്ക്ക് ചോറും മീൻപൊരിച്ചതും വാങ്ങി തരാമെന്ന്... ഞാൻ അടുക്കളയിൽ പോയി രണ്ടു അപ്പവും മുട്ടകറിയും എടുത്തുകൊണ്ട് വന്ന് അവനു കൊടുത്തു...  "എനിക്ക് വേണ്ട .... എന്നേ എന്ത് വിളിക്കണം എന്നറിയാതെ ആ കുഞ്ഞ് വിഷമിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി മോൻ എന്നെ  ആന്റി എന്നു വിളിച്ചോട്ടോ എന്നു ഞാൻ പറഞ്ഞപ്പോ എന്നേ നോക്കി ചിരിച്ചു എന്നിട്ട് പറഞ്ഞു ആന്റി ആരുടെ കൈയിൽ നിന്നും ഒന്നും വാങ്ങി കഴിക്കരുതെന്നാ അമ്മാമ്മ പറഞ്ഞത്... " "അമ്മാമ്മയുടെ അടുത്ത് ഞാൻ പറഞ്ഞോളാം വിഷ്ണു ഇപ്പോ ഇത് കഴിക്ക്..." നിർബന്ധിച്ചു അത് അവന്റെ കൈയിൽ കൊടുത്തിട്ട് ഞാൻ അമ്മൂമ്മയുടെ അടുത്തേയ്ക്ക് പോയി...   നാണിയമ്മേ.... ഒന്നിങ്ങു വന്നേ... " കൈയ്യിൽ ഇരുന്ന മൺവെട്ടി അവിടെ ഇട്ട് മുണ്ടിന്റെ തുണ്ടിൽ കൈയും തുടച്ചു അവർ എന്റടുത്തേയ്ക്ക് വന്നു. "എന്താ മോളെ.... അവർ ഒന്നും മിണ്ടിയില്ല... ഞാൻ ഒന്നൂടെ ചോദിച്ചപ്പോൾ തലതാഴ്ത്തി... ഒരു മൂളലിൽ ഉത്തരം ഒതുക്കി. "എന്തിനാ കള്ളം പറയുന്നേ....  നിങ്ങൾ രണ്ട് പേരും ഒന്നും കഴിച്ചില്ല എന്ന് മോൻ പറഞ്ഞല്ലോ... " "അത് മോളെ...." "ഒന്നും പറയണ്ട... അമ്മ അതൊക്കെ അവിടെ ഇട്ടിട്ട് കൈയും കാലും ഒക്കെ കഴുകിയിട്ട് വന്നേ..." "എന്തിനാ മോളെ...  എനിക്ക് ഒന്നും വേണ്ട..." "അമ്മ ഇങ്ങോട്ട് ഒന്നും പറയണ്ട...  വേഗം കൈയൊക്കെ കഴുകിയിട്ട് വരൂ... ഞാൻ അകത്തേയ്ക്ക് പോയി ഉമ്മാ കാര്യം പറഞ്ഞു... "എന്റെ അള്ളാ... വല്ലതും കഴിച്ചോ എന്ന് ചോദിച്ചപ്പോൾ കഴിച്ചെന്നാണ് അവർ പറഞ്ഞത്... നീ ഇങ്ങോട്ട് വിളിക്ക് അവരെ..." "ഫ്രിഡ്ജിൽ മാവ് ഉണ്ട്... നീ അത് ഇങ്ങ് എടുത്തേ..." ഉമ്മാ പറഞ്ഞു... ഉമ്മ അപ്പം ചുടാൻ തുടങ്ങിയപ്പോഴേയ്ക്കും ആ അമ്മ കൈയ്യൊക്കെ കഴുകി അങ്ങോട്ട്‌ വന്നു.  "അയ്യോ എനിക്ക് വേണ്ടി ഉണ്ടാക്കണ്ട...  ഉണ്ടെങ്കിൽ മോന് എന്തെങ്കിലും കൊടുത്താൽ മതി..." "അവന് ഞാൻ കൊടുത്തു...  നാണിയമ്മ ഇങ്ങോട്ട് കയറി വരൂ..." "വേണ്ട മോളെ...  ഇനി ഒന്നും ഉണ്ടാക്കണ്ട... നോമ്പും പിടിച്ചു നിങ്ങൾ കഷ്ടപ്പെടണ്ട..." "നമുക്ക് ഒരു കഷ്ടപ്പാടും ഇല്ല... ഞാൻ നേരത്തെ ചോദിച്ചപ്പോൾ നിങ്ങൾ എന്തിനാ കള്ളം പറഞ്ഞേ... " ഉമ്മാ അവരോടു ചോദിച്ചു... "അത് മോളെ...  നീ പൈസ തന്നല്ലോ... പോകുമ്പോൾ അവന് വല്ലതും വാങ്ങി കൊടുക്കാം എന്ന് കരുതി..." "വേണ്ട മോളെ ഞാൻ ഇവിടെ ഇരുന്നോളാം എന്നും പറഞ്ഞു അവർ അവിടെ അടുക്കളയുടെ പടിയിൽ ഇരിക്കാൻ ഒരുങ്ങി..." വേണ്ട അവിടെ ഇരിക്കണ്ട എന്നും പറഞ്ഞു ഉമ്മാ നാണിയമ്മയെ പിടിച്ചു കൊണ്ട് പോയി ഡൈനിങ്ങ്‌ ടേബിളിൽ ഇരുത്തി. ഞാൻ അപ്പവും കറിയും കൊണ്ട് പോയി ആ അമ്മയ്ക്ക് കൊടുത്തു.  ഓരോ ഗ്ലാസ്‌ ചായയും അവർക്ക് കൊടുത്തു. അപ്പോഴേയ്ക്കും അവൻ കഴിച്ചു തീർന്നിരുന്നു.. നിറകണ്ണുകളോടെ ആ അമ്മ അവനെ നോക്കുന്നത് കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു. അവന്റെ ചായ ചൂടാറ്റി അവന് കൊടുത്തു.  അതും കുടിച്ച് അവൻ ഹാളിൽ കിടന്ന ഒരു ബോളും എടുത്ത് പുറത്തേയ്ക്ക് പോയി. "ഇവൻ ഒരാളെ ഉള്ളോ... ഞാൻ ആ അമ്മയുടെ അടുത്ത് ചോദിച്ചു..." "ഓ... മോളെ ഒരാളെ ഉള്ളൂ... " നിറഞ്ഞു നിന്ന കണ്ണീർ തുള്ളികൾ ആ കണ്ണിൽ നിന്നും തുളുമ്പി ഒഴുകി... "ക്ഷമിക്കണം... ഞാൻ അറിയാതെ..." "അവന് ആരുമില്ല മോളെ അവന്റെ അച്ഛനും അമ്മയും എല്ലാം ഞാൻ തന്നെ... ഇവനെ പ്രസവിച്ചു ആറുമാസം കഴിഞ്ഞപ്പോൾ ഒരു പനി വന്നു ഞങ്ങളെ വിട്ട് പോയതാ എന്റെ മോള്... അവൾ മരിച്ചു രണ്ട് മാസം കഴിയും മുന്നേ കൂലിപ്പണിക്ക് വരുമായിരുന്ന ഏതോ പെണ്ണുമായി നാട് വിട്ടതാ ഇവന്റെ അച്ഛൻ... പിന്നെ തിരിഞ്ഞ് നോക്കിയിട്ടില്ല. എന്തെങ്കിലും വീട്ട് ജോലികൾ ഒക്കെ  ചെയ്തു കൊടുത്തു കിട്ടുന്ന കാശ് കൊണ്ടാണ് അവനെ ഇത്രയും ആക്കിയത്. പ്രായം കൂടിയത് കാരണം ആരും ഇപ്പൊ ജോലിക്ക് വിളിക്കാറുമില്ല... പിന്നെ ആരെങ്കിലും തരുന്ന കാശ് കൊണ്ടാണ് ഓരോ ദിവസവും കടന്നു പോകുന്നത്..."            "അവിടെ ആ മുക്കിലെ വീട്ടിൽ രാവിലെ പോയി മുറ്റവും വൃത്തിയാക്കി ചന്തയിൽ പോയി സാധനങ്ങളും വാങ്ങി കൊണ്ട് കൊടുക്കുമ്പോൾ അവർ അമ്പതുരൂപ തരും അതും കൊണ്ട് പോയി ഒരു ഊണ് വാങ്ങും.  രാവിലെയും വൈകിട്ടുമായി ഞാനും അവനും കൂടെ അത് കഴിക്കും. രണ്ട് ദിവസമായി അവർ എവിടെയോ പോയി. അതും കിട്ടിയില്ല. കഴിഞ്ഞ ദിവസം അമ്പലത്തിൽ കല്യാണം ഉണ്ടായിരുന്നു അവിടെ പോയി ഭക്ഷണം കഴിച്ചു.  അവിടുന്ന് കിട്ടിയ രണ്ട് പഴം മാത്രമേ ഇന്നലെ ഉണ്ടായിരുന്നുള്ളൂ...  ഇന്നും എങ്ങനെ അതിനെ പട്ടിണിക്കിടും എന്ന് കരുതിയാണ് ഞാൻ ഇങ്ങോട്ട് വന്നേ..." എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.  കരച്ചിൽ പിടിച്ചു നിർത്താൻ കഴിയാതെ മമ്മി അടുക്കളയിലേക്ക് പോയി. "എന്റെ പൊന്നുമോൻ പാവമാണ് മോളെ... വിശക്കുന്നെന്ന് എന്റെടുത്ത് ഇതുവരെയും പറഞ്ഞിട്ടില്ല.  വീട്ടിനടുത്തുള്ള പൈപ്പിൽ പോയി അവൻ വെള്ളം കുടിച്ച് വിശപ്പടക്കുന്നത് കണ്ട്‌ സഹിക്കാൻ കഴിയാതെ ആണ് ഞാൻ അവനെയും കൊണ്ട് വന്നത്.  എന്റെ മോൻ എത്ര ദിവസം പട്ടിണി കിടക്കും മോളെ..." ഇതും പറഞ്ഞു അവർ പൊട്ടി കരയാൻ തുടങ്ങി... "എന്റെ മോൻ ഒരു പരിധി എത്തിയിട്ടേ എന്റെ ജീവൻ എടുക്കാവോളെ... എന്ന ഒരു അപേക്ഷയെ എനിക്ക് സർവേശ്വരനോട്‌ ഉള്ളൂ... " "എല്ലാം ശരിയാകും... അമ്മ കരയാതെ ഇത് കഴിക്ക്..."  എന്നും പറഞ്ഞു ഞാൻ അവന്റടുത്തേയ്ക്ക് പോയി... ആ കരച്ചിൽ കാണാനുള്ള ശേഷി എനിക്ക് ഇല്ലായിരുന്നു എന്നതാണ് സത്യം... "വിഷ്ണു..." ഞാൻ വിളിച്ചപ്പോൾ ഒട്ടും ആശങ്കപ്പെടാതെ അവൻ എന്റടുത്തേയ്ക്ക് വന്നു.  "വിഷ്ണു ഇങ്ങ് വന്നേ..." ഞാൻ അവനെ വിളിച്ചു കൊണ്ട് പോയി മോന്റെ കളിപ്പാട്ടങ്ങളിൽ നിന്നും രണ്ട് മൂന്നെണ്ണം എടുത്ത് കൊടുത്തു.  മടിച്ചു നിന്ന അവനെ കൈയിൽ ഞാൻ അത് വെച്ചു കൊടുത്തു. "വേണ്ട ആന്റി...  അമ്മാമ്മ വഴക്ക് പറയും .." "അമ്മാമ്മ ഒന്നും പറയില്ല.. " അവൻ അതും കൊണ്ട് ആ അമ്മയുടെ അടുത്ത് പോയി... "അമ്മാമ്മ ആ ആന്റി തന്നതാ...." "നീ അത് തിരിച്ചു കൊടുക്ക് മോനെ..." "തിരിച്ചു വാങ്ങിക്കാനല്ല ഞാൻ അവന് കൊടുത്തത്...  അമ്മ വഴക്ക് പറയണ്ട അത് അവൻ എടുത്തോട്ടെ... നീ പോയി കളിച്ചോ മോനെ....  " അവൻ അതും കൊണ്ട് സിറ്റൗട്ടിൽ പോയിരുന്നു കളിച്ചു. ആ അമ്മ പാത്രവും എടുത്ത് അടുക്കളയിലേക്ക് പോയി...  ഉമ്മാ അത് വാങ്ങി കഴുകി വെച്ചു... അവർ വെളിയിൽ ഇറങ്ങി വീണ്ടും ജോലി ചെയ്യാൻ പോയി. ഞാൻ അലമാര തുറന്ന് മോന് പെരുന്നാൾ പ്രമാണിച്ച് കിട്ടിയ പുതിയ ഉടുപ്പുകളിൽ നിന്നും രണ്ട് പാന്റും രണ്ട് ഷർട്ടും എടുത്ത് അവന് പുതിയതായി വാങ്ങിയ ചെരുപ്പും എടുത്ത് ഉമ്മയുടെ അടുത്തേയ്ക്ക് ചെന്നു.  " ഉമ്മാ ഞാൻ ഇത് അവന് കൊടുത്തോട്ടെ..." "എന്റെ പൊന്നുമോളെ ഞാൻ ഇത് നിന്റെടുത്ത് അങ്ങോട്ട് പറയാനിരിക്കുവായിരുന്നു..  ദാ ഇതും കൂടെ കൊടുക്ക് മോളെ..." എന്നും പറഞ്ഞു കുറച്ചു പൈസ ഉമ്മാ എന്റെ കൈയിൽ തന്നു. "ഇത് അയ്യായിരം രൂപ ഉണ്ട്... പള്ളിയിൽ കൊടുക്കാൻ വെച്ചിരുന്നതാണ്...  നീ ഇതും കൂടെ അവർക്ക് കൊടുക്ക്... കഴിക്കാൻ ആഹാരം ഇല്ലാതെ കഷ്ടപ്പെടുന്നവർക്ക് ആണ് ആദ്യം കൊടുക്കേണ്ടത്... ആ പുണ്യം മതി നമുക്ക്...  അത് തന്നെയാ നബിയും പറഞ്ഞേക്കുന്നത്.. " ഞാൻ അതെല്ലാം ഒരു കവറിൽ ആക്കി അവിടെ വെച്ചിട്ട് ആ അമ്മയെ വിളിച്ചു കൊണ്ട് വന്നു.. എന്നിട്ട് ആ കവർ ആ അമ്മയുടെ കൈയ്യിൽ കൊടുത്തു.. "എന്താ മോളെ ഇത്..." "ഇത് അവന് രണ്ട് ഡ്രെസ്സും ഒരു ചെരുപ്പുമാണ്...  വേണ്ടെന്ന് മാത്രം പറയരുത്.. അമ്മയുടെ മകൾ തരുന്നതാണെന്ന് കരുതിയാൽ മതി..." ആ അമ്മയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.. "അമ്മ കരയണ്ട.... എന്തിനാ കരയുന്നേ.... ദാ ഇത് കുറച്ചു പൈസ ഉണ്ട്..  വീട്ടിലേക്ക്  സാധനങ്ങൾ ഒക്കെ വാങ്ങിച്ചു മോന് എന്തെങ്കിലും ഒക്കെ വെച്ചു കൊടുക്കണം... " ആ അമ്മ അതും വാങ്ങി അവിടെ ഇരുന്ന് കരയാൻ തുടങ്ങി... ഉമ്മാ അവരെ പിടിച്ചു എഴുന്നേൽപ്പിച്ചു. "കരയണ്ട...  നമുക്ക് ഉള്ളതിൽ ഒരു പങ്ക് കഷ്ടപ്പെടുന്നവർക്ക് കൊടുക്കേണ്ടത് നമ്മുടെ കടമയാണ് അത് വാങ്ങിക്കേണ്ട അർഹത നിങ്ങൾക്കും ഉണ്ട്. വിഷമിക്കണ്ട..." "നിങ്ങളുടെ നല്ല മനസ്സിന് നല്ലതേ ഉണ്ടാകൂ..." "മോനെയും കൂട്ടി പെരുന്നാളിന് വരണം... അത് മാത്രമല്ല എന്ത് ആവിശ്യമുണ്ടെങ്കിലും വരണം... " ഉമ്മാ പറഞ്ഞു.... പെട്ടന്ന് ഞാൻ ഇടയിൽ കേറി പറഞ്ഞു ഇനി ഇവനെ ഞങ്ങൾ പഠിപ്പിച്ചോളാം അതോർത്ത് നാണിയമ്മ വിഷമിക്കേണ്ട കേട്ടോ .അതും കൂടി കേട്ടപ്പോൾ നാണിയമ്മയുടെ കരച്ചിൽ കൂടി.അവർ തൊഴുതു ഞാൻ ആ കൈകൾ കൂട്ടി പിടിച്ചു ഇനി ഈ കൈകൾ അരുടെ നേരേയും കൂപ്പണ്ടാട്ടോ. അവർ ഡ്രസ്സുകളുമെടുത്തു കൊണ്ട് അവന്റടുത്തേയ്ക്ക് ചെന്നു അവനെ കെട്ടിപിടിച്ചു അവന്റെ നെറുകയിൽ ഒരു മുത്തം കൊടുത്തു.. അവർ അവനുമായി പോകാൻ ഇറങ്ങിയപ്പോൾ ഗേറ്റിനടുത്ത് എത്തിയ അവൻ തിരിച്ചു വന്ന് എന്റെ കൈ പിടിച്ചു മുത്തിയപ്പോൾ ആയിരം പെരുന്നാൾ ഒന്നിച്ചു വന്ന സന്തോഷമാണ് തോന്നിയത്. " പെരുന്നാളിനു പുതിയ ഉടുപ്പുമിട്ട് രാവിലെ ഇങ്ങ് വരണം കേട്ടോ... " എന്നും പറഞ്ഞു  അവന്റെ നെറ്റിയിൽ ഉമ്മവെച്ചപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവൻ നടന്നകലുന്നതും നോക്കി കുറേ നേരം ഞാൻ ഗേറ്റിന് മുന്നിൽ നിന്നു.... നാല് വയസ്സുകാരന്റെ പക്വതയല്ല അവനിൽ പ്രകടമായത് പതിനാല് വയസ്സുകാരന്റെ പക്വതയാണ് അവന്റെ കണ്ണുനീരിൽ എനിക്ക് കാണാൻ കഴിഞ്ഞത്... അവർ പോയപ്പോ ഉമ്മാ എന്നെ കെട്ടി പിടിച്ചു മോളേ ഞാൻ വർഷങ്ങളായി അവരെ കാണുന്നതാ അവർ ഇതുപോലെ വരും ഞാൻ അവർ ചോദിക്കുന്ന പൈസ കൊടുക്കും അവർ എന്തെങ്കിലുമൊക്കെ ചെയ്യുകയും ചെയ്യും. പക്ഷെ ഇന്ന് നീയാണ് എന്റെ ഉള്ള് തുറപ്പിച്ചത് നമ്മൾ അറിയണം എന്തിന് അവർ ഇങ്ങനെ വരുന്നു ഈ ചെറിയ തുകകൾ വാങ്ങുന്നു എന്നൊക്കെ ഇന്ന് നിന്റെ ഈ നല്ല മനസ്സ് കൊണ്ട് ആ കുഞ്ഞിനും ആ വയസ്സായ സ്ത്രീക്കും എന്ത് ആശ്വാസമാണ് ഉണ്ടായത് നന്ദി മോളെ ************ ജീവിത യാഥാർത്യങ്ങളെ തൊട്ടുണർത്തുന്ന ഒരു കഥ മാത്രമാണ് ഇത്.  പക്ഷെ ഇതിലെ കഥാപാത്രങ്ങൾ ആയ ആ ഉമ്മയും മരുമകളുമായി താരതമ്യം ചെയ്യുവാൻ നമ്മളിൽ എത്ര പേർക്ക് അർഹതയുണ്ടാവും സ്വയം വിചിന്തനം ചെയ്യൂ, എന്നിട്ട് അൽപ്പം നന്മയുടെ കണികൾ ഒരു നേരത്തെ അന്നത്തിന് കഷ്ടപെടുന്നവർക്കായി മാറ്റിവെക്കൂ. വില കൂടിയ ഭക്ഷണവും ഡ്രസ്സ് എടുക്കാനും, അടിച്ചുപൊളിക്കാനും നമ്മൾ മാറ്റി വയ്ക്കുന്ന പണത്തിന്റെ ഒരംശം ഒരു നേരം ഭക്ഷണം കഴിക്കാൻ ഇല്ലാത്തവന് വേണ്ടി മാറ്റി വെക്കൂ. ജീവിതയാത്രയിൽ നാമെല്ലാവരും വഴിയാത്രക്കാരാണ്... കൂട്ടി വെച്ച സമ്പാദ്യവും ,പണവും ,ആർക്കും ഉപകരിക്കുന്നില്ലെങ്കിൽ പിന്നെന്ത് കാര്യം.. .😰 ഈ സ്റ്റോറി ഷെയർ ചെയ്താൽ ഒരു പക്ഷെ നിങ്ങൾ കാരണം പലർക്കും  ഒരു നേരത്തെ അന്നം കിട്ടാൻ അത് സഹായം ആകും... #🙏🏼 ഭക്തി
#

🙏🏼 ഭക്തി

🙏🏼 ഭക്തി - ' നമുടെ ' കണ്ണീരാപ്പാൻ . . . ' നന്മ - ShareChat
209 കണ്ടവര്‍
1 ദിവസം
*🌹☆҉➹⁀നന്മയുടെ വഴി‿➹⁀☆҉🌹* *⁀⁀⁀⁀⁀⁀⁀⁀☆҉﷽☆҉⁀⁀⁀⁀⁀⁀⁀⁀* *_✖️❌തൊടരുത് NO❌✖️_* _അവധിക്കാലം വന്നെത്തി. കുട്ടികളെ അടുത്ത വീടുകളിൽ, ബന്ധുക്കളുടെ വീടുകളിൽ കൊണ്ടു വിടുമ്പോൾ ശ്രദ്ധിക്കുക. ബാല ലൈംഗിക പീഡനത്തിന് ഒരു കുട്ടിയും ഈ വേനൽ അവധിക്കാലത്ത് ഇരയാകാതെയിരിക്കട്ടെ._ _സ്വകാര്യ ഭാഗങ്ങളിൽ ആരെയും തൊടാൻ അനുവദിക്കരുത് എന്ന് മക്കളെ പറഞ്ഞു പഠിപ്പിക്കുക. അങ്ങനെ തൊടുകയോ, ഉമ്മവെക്കുകയോ, ചെയ്യുകയാണെങ്കിൽ അമ്മയോടൊ, അച്ഛനോടോ പറയണം എന്ന് പറയുക. ഇത് പല രക്ഷകർത്താക്കളും കുട്ടികളോട് പറയാൻ മടിക്കുന്നു. മടിക്കേണ്ട കാര്യം ഒന്നും തന്നെയില്ല, നിങ്ങൾ തീർച്ചയായും കുട്ടികളോട് ഇത്‌ പറയണം._ _*👉 ജീവിതത്തിൽ ഉപകാര പ്രദമായ നല്ല അറിവുകൾ ലഭിക്കാൻ നന്മയുടെ വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*_ https://chat.whatsapp.com/Hzv1blV1Xn78EQinUKvEsc _"No" അല്ലെങ്കിൽ "അരുത്" എന്ന് പറയുവാൻ കുട്ടികളെ പഠിപ്പിക്കുക. Uncle ആണല്ലോ no പറയണോ എന്ന് ചിന്തിക്കാതെ, ആരായാലും no പറയേണ്ട സാഹചര്യം ആണെങ്കിൽ പറയുക എന്ന് പഠിപ്പിക്കുക._ _എന്തും മക്കൾക്ക് തുറന്ന് രക്ഷകർത്താകളോട് പറയുവാനുള്ള സ്വാതന്ത്ര്യം കൊടുക്കുക. എന്തിനും ഏതിനും വഴക്കു പറഞ്ഞു അവരിൽ നിങ്ങളോട് അകാരണമായ ഭയം ഉണ്ടാക്കാതെയിരിക്കുക._ _വേദനയോടെ തന്നെ കുറിക്കട്ടെ കൂടുതലും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവർ അധികവും അടുത്ത ബന്ധുക്കളോ, അവരെ അടുത്ത് അറിയാവുന്നവരോ ആകാം. നമ്മൾ കുട്ടികളെ "obey" അല്ലെങ്കിൽ മുതിർന്നവരെ അനുസരിക്കുവാൻ പഠിപ്പിക്കുന്നു. പക്ഷെ കുട്ടികളോട് അവരുടെ സ്വകാര്യ ഭാഗങ്ങളിൽ തൊട്ടാൽ അവരെ അനുസരിക്കേണ്ടതില്ല എന്ന് പറഞ്ഞു പഠിപ്പിക്കുന്നുണ്ടോ? അതു കൂടി കുട്ടികളോട് പറയുക._ _കുട്ടികളെ അടുത്ത വീടുകളിലോ ബന്ധുക്കളുടെ വീട്ടിലോ ആക്കി ജോലിയ്ക്ക് പോകുന്നവർ ഒരു വ്യക്തിമാത്രമുള്ള വീടുകൾ അല്ലാതെയുള്ള വീടുകളിൽ ആക്കുന്നതാവും നല്ലത്._ _എന്തും മക്കൾക്ക് തുറന്ന് രക്ഷകർത്താകളോട് പറയുവാനുള്ള സ്വാതന്ത്ര്യം കൊടുക്കുക. എന്തിനും ഏതിനും വഴക്കു പറഞ്ഞു അവരിൽ നിങ്ങളോട് അകാരണമായ ഭയം ഉണ്ടാക്കാതെയിരിക്കുക._ വേദനയോടെ തന്നെ കുറിക്കട്ടെ കൂടുതലും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവർ അധികവും അടുത്ത ബന്ധുക്കളോ, അവരെ അടുത്ത് അറിയാവുന്നവരോ ആകാം. നമ്മൾ കുട്ടികളെ "obey" അല്ലെങ്കിൽ മുതിർന്നവരെ അനുസരിക്കുവാൻ പഠിപ്പിക്കുന്നു. പക്ഷെ കുട്ടികളോട് അവരുടെ സ്വകാര്യ ഭാഗങ്ങളിൽ തൊട്ടാൽ അവരെ അനുസരിക്കേണ്ടതില്ല എന്ന് പറഞ്ഞു പഠിപ്പിക്കുന്നുണ്ടോ? അതു കൂടി കുട്ടികളോട് പറയുക. കുട്ടികളെ അടുത്ത വീടുകളിലോ ബന്ധുക്കളുടെ വീട്ടിലോ ആക്കി ജോലിയ്ക്ക് പോകുന്നവർ ഒരു വ്യക്തിമാത്രമുള്ള വീടുകൾ അല്ലാതെയുള്ള വീടുകളിൽ ആക്കുന്നതാവും നല്ലത്. രാത്രി കുട്ടികളെ കഴിവതും ഉറങ്ങുവാൻ നേരമാകുമ്പോൾ തിരികെ വീട്ടിൽ കൊണ്ടുവരാൻ സാധിക്കുമെങ്കിൽ അതാകും നല്ലത്. പല കുട്ടികളും രാത്രികളിൽ ബന്ധുക്കൾ പോലും അവരെ ലൈംഗികമായി ചൂഷണം ചെയ്യപ്പെടാം. "മോനെ,അല്ലെങ്കിൽ മോളെ നമുക്കു ഒരു കളി കളിക്കാം. മോന്റെ അവിടെ ചേട്ടൻ തൊടാം. മോൻ ചേട്ടന്റെ അവിടെയും തോടണം" എന്ന രീതിയിൽ ഒരു "game" അല്ലെങ്കിൽ ഇതൊരു കളിയായി അവതരിപ്പിക്കുന്നു. അതുകൊണ്ട് കുട്ടികളോട് രക്ഷകർത്താക്കൾ പറയുക ഒരു രീതിയിലും സ്വകാര്യ ഭാഗങ്ങളിൽ തൊടുന്നത് കളിയല്ലെന്നും, ആരെങ്കിലും നിർബന്ധിച്ചാൽ വന്നു പറയുവാനും പഠിപ്പിക്കുക. "നീ വീട്ടിൽ പറഞ്ഞാൽ നിനക്ക് തന്നെയാ നാണക്കേട് " അല്ലെങ്കിൽ " നീ വീട്ടിൽ പറഞ്ഞാൽ രക്ഷകർത്താക്കൾ വിഷമിക്കും, നിന്നെ അവർ അടിക്കും" എന്നോക്കെ പറഞ്ഞു കുട്ടികളെ അവർ ഭയപ്പെടുത്താം. കുട്ടികളോട് നിങ്ങൾ പറയണം നിങ്ങൾക്ക് എന്ത് വിഷമം വന്നാലും എന്നോട് പറയണം, സ്വകാര്യ ഭാഗങ്ങളിൽ തോട്ട് ഉപദ്രവിച്ചാൽ തീർച്ചയായും പറയണം. അമ്മയ്ക്ക് ദേഷ്യം വരില്ല കേട്ടോ. തുറന്ന് പറയണം എന്ന് പഠിപ്പിക്കുക. ഇതൊക്കെ ആണെങ്കിലും ചിലപ്പോൾ അവർ നിങ്ങളിൽ നിന്ന് മോശം അനുഭവങ്ങൾ പല കാരണകൾ കൊണ്ട് മറച്ചു വെക്കാം. പീഡിപ്പിക്കപ്പെടുന്ന 10 കുട്ടികളിൽ ഒരു കുട്ടി മാത്രമേ ഇതിനെകിരിച്ചു രക്ഷകർത്താക്കളോട് തുറന്നു പറയാറുള്ളൂ. അതുകൊണ്ട് കുട്ടികളിൽ പതിവില്ലാത്ത മാറ്റം പെരുമാറ്റത്തിലോ, സംസാരത്തിലോ, പഠനത്തിലോ ഉണ്ടായാൽ ശ്രദ്ധിക്കുക. വിഷമിക്കാതെ അവരോട് തുറന്ന് സംസാരിക്കുക. അച്ഛനോ, അമ്മയ്ക്കോ ആകാം. എന്നിട്ടും ഫലം കണ്ടില്ലെങ്കിൽ ഒരു സൈക്കോലോജിസ്റ്റിനെ കുട്ടിയെ കാണിക്കുക. കുട്ടികളെ സസൂക്ഷ്മം ശ്രദ്ധിക്കുക. തിരക്കു പിടിച്ച ജീവിതത്തിൽ അവരെ ശ്രദ്ധിക്കുവാൻ പ്രത്യേകം ശ്രമിക്കണം. വിടർന്നു വരുന്ന പനിനീർപ്പൂക്കളാണ് അവർ. അതിൽ ഒരു ക്രിമിയും കടന്നു കൂടി അതിന്റെ ഇതളുകൾ പോലും കേടു വരരുത്. അനുവദിക്കരുത്. #👨‍👩‍👧‍👦 കുടുംബം #കുട്ടി #കുട്ടികൾ #👶Kids Health
#

👨‍👩‍👧‍👦 കുടുംബം

👨‍👩‍👧‍👦 കുടുംബം - ShareChat
271 കണ്ടവര്‍
2 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം