@nanmayudevazhi
@nanmayudevazhi

നന്മയുടെ വഴി

I love ShareChat

*🌹☆҉➹⁀നന്മയുടെ വഴി‿➹⁀☆҉🌹* *⁀⁀⁀⁀⁀⁀⁀⁀☆҉﷽☆҉⁀⁀⁀⁀⁀⁀⁀⁀* _*👉 പട്ടിണിയെ പ്രണയിച്ച ഭരണാധികാരി*_ ● ടിടിഎ ഫൈസി പൊഴുതന കടുത്ത ദാരിദ്ര്യത്തിന്റെ കനലില്‍ വെന്തുനീറി നിസ്വനായ സഅ്ദുബ്‌നു ഖൈസമ വിടപറഞ്ഞതോടെ ബാലനായ മകന്‍ ഉമൈറുബ്‌നു സഅ്ദും ഉമ്മയും ശരിക്കും ഒറ്റപ്പെട്ടു. പക്ഷേ, ദുരവസ്ഥ ഏറെ നീണ്ടുനിന്നില്ല. കാരുണ്യവാന്റെ കടാക്ഷത്താല്‍ ഔസ് ഗോത്രത്തിലെ ധനികനായ സുവൈദിന്റെ പുത്രന്‍ ജുലാസ് ഉമൈറിന്റെ മാതാവിനെ പുനര്‍വിവാഹം ചെയ്തതോടെ കഷ്ടപ്പാടുകള്‍ക്കറുതിയായി. സ്വന്തം പുത്രനെ പോലെ ഉമൈറിനെ സ്‌നേഹിച്ച ജുലാസ് ബ്‌നു സുവൈദ് പിതാവിന്റെ അഭാവമറിയിക്കാതെ വളര്‍ത്തി. വളര്‍ത്തു പിതാവിനോട് ഉമൈറിനും ഏറെ ബഹുമാനവും സ്‌നേഹവുമായിരുന്നു. അവനില്‍ തെളിഞ്ഞു കണ്ട തന്റേടവും ധീരതയും സാമര്‍ത്ഥ്യവും അദ്ദേഹത്തെ സന്തോഷിപ്പിച്ചു. സത്യസാക്ഷ്യം സ്വീകരിക്കുമ്പോള്‍ സഅദിന് പത്തുവയസ്സാണ്. ആ കുഞ്ഞു ഹൃദയത്തില്‍ ഇസ്‌ലാം നന്നായി വേരൂന്നി. ചെറുപ്പമാണെങ്കിലും തിരുദൂതരുടെ പിന്നില്‍ നിസ്‌കരിക്കുന്നതില്‍ കണിശത പാലിച്ചിരുന്നു ഉമൈര്‍. കൃത്യമായി പള്ളിയിലെത്തും. ചിലപ്പോള്‍ വളര്‍ത്തുപിതാവിനൊപ്പം. അല്ലെങ്കില്‍ ഒറ്റക്ക്. അവന്റെ ദീനിയ്യായ വളര്‍ച്ചയും താല്‍പര്യവും മാതാവില്‍ വലിയ സംതൃപ്തിയുണ്ടാക്കി. ഹിജ്‌റ ഒമ്പതാം വര്‍ഷം റോമക്കാര്‍ക്കെതിരെയുള്ള പടനീക്കത്തിന് തബൂക്കിലേക്ക് തയ്യാറാകാന്‍ പ്രവാചകര്‍ നിര്‍ദേശം നല്‍കി. ചില പടപ്പുറപ്പാടുകളിലൊന്നും ലക്ഷ്യസ്ഥാനം വെളിപ്പെടുത്തിയായിരുന്നില്ല അവിടുന്ന് പോരാളികളെ പറഞ്ഞയച്ചിരുന്നത്. വഴി മധ്യേയായിരിക്കും ലക്ഷ്യമറിയിക്കുക. എന്നാല്‍ തബൂക്കിനെക്കുറിച്ച് ആദ്യമേ പറയുകയുണ്ടായി. യാത്രാദൈര്‍ഘ്യവും ശത്രുക്കളുടെ മേധാവിത്വവും പ്രതികൂല കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ പ്രത്യേകതയുമൊക്കെയായിരിക്കണം ഈ വിളംബരത്തിനു പിന്നില്‍. പുറപ്പാടിനു ശേഷം ഇച്ഛാഭംഗമരുതല്ലോ. സാഹചര്യങ്ങള്‍ വിലയിരുത്തി സജ്ജീകരണങ്ങള്‍ ചെയ്യാനും ഇതു സഹായകമാകും. വെയില്‍ ചൂടില്‍നിന്നു രക്ഷപ്പെടാന്‍ ജനം തണലിടങ്ങള്‍ തേടിക്കൊണ്ടിരുന്ന അക്കാലത്ത് വളരെയേറെ ദുര്‍ഘടങ്ങള്‍ സഹിച്ച് സൈന്യം മുന്നേറാന്‍ തീരുമാനിച്ചു. വിശ്വാസ സ്വാതന്ത്ര്യം അനുവദിക്കാതെ റോമക്കാര്‍ മുസ്‌ലിം പീഡനം തുടരുന്ന സാഹചര്യത്തില്‍ അതല്ലാതെ മാര്‍ഗമുണ്ടായിരുന്നില്ല. യുദ്ധസന്നാഹങ്ങള്‍ വീക്ഷിച്ചപ്പോള്‍ ഉമൈറിനും പോരാട്ടവീഥി താല്‍പര്യമായി. മുഹാജിര്‍-അന്‍സ്വാര്‍ സ്ത്രീകള്‍ സ്വന്തം ആഭരണങ്ങള്‍ ദീനീ മാര്‍ഗത്തില്‍ ചെലവഴിക്കാനായി തിരുസവിധത്തില്‍ സമര്‍പ്പിച്ചുകൊണ്ടിരുന്നു. ഉസ്മാന്‍(റ) ആയിരം സ്വര്‍ണനാണയങ്ങള്‍ നല്‍കി. അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ) ഇരുന്നൂറ് ഊഖിയ സ്വര്‍ണക്കട്ടികള്‍ പ്രവാചകരുടെ പക്കല്‍ അര്‍പിച്ചു. ഒരാള്‍ തന്റെ ശയ്യയാണു വില്‍പനക്കു വെച്ചിരുന്നത്. അതു വിറ്റ് കിട്ടുന്ന പണം കൊണ്ട് പടവാള്‍ വാങ്ങി സമരത്തിനു പുറപ്പെടുകയാണു ലക്ഷ്യം. ഇതെല്ലാം കണ്ടപ്പോള്‍ സ്വന്തം ശരീരം ദീനിനു വേണ്ടി സമര്‍പ്പണം ചെയ്യാന്‍ ഉമൈര്‍(റ) കൊതിച്ചു. ഇത്രയൊക്കെ ആവേശ രംഗങ്ങളുണ്ടായിട്ടും എന്താണ് തന്റെ വളര്‍ത്തു പിതാവ് ജുലാസ് ഒന്നുമറിയാത്ത ഭാവത്തില്‍ നടക്കുന്നത്? സാമ്പത്തികവും ശാരീരികവുമായ എല്ലാം ഒത്തിണങ്ങിയിട്ടും അദ്ദേഹം പുറപ്പെടാത്തതെന്ത്? ഉമൈര്‍ സ്വയം ചോദിച്ചു. ധര്‍മസമരത്തെക്കുറിച്ചു പറയണം. അതിനു പ്രേരിപ്പിക്കണം. അദ്ദേഹം ഉറച്ചു. സൗകര്യം ഒത്തുവന്നപ്പോള്‍ എല്ലാം വിശദമായി പറഞ്ഞു. നിര്‍വികാരനായി മുഴുവന്‍ കേട്ട ജുലാസിന്റെ പ്രതികരണമിങ്ങനെയായിരുന്നു: പ്രവാചകനാണെന്ന മുഹമ്മദിന്റെ വാദം ശരിയാണെങ്കില്‍ നമ്മളൊക്കെ കഴുതകളെക്കാള്‍ മോശക്കാരാണ്.’ _*👉ജീവിതത്തിൽ ഉപകാര പ്രദമായ നല്ല അറിവുകൾ ലഭിക്കാൻ നന്മയുടെ വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*_ https://chat.whatsapp.com/Hzv1blV1Xn78EQinUKvEsc #🙏🏼 ഭക്തി #☪ ഖുർആൻ വചനം #🛐 മുത്ത്നബി ഉമൈര്‍(റ) തരിച്ചുപോയി. വിശ്വാസിയില്‍ നിന്നൊരിക്കലുമുണ്ടാകാന്‍ പാടില്ലാത്തതാണ് വളര്‍ത്തുപ്പ പറഞ്ഞിരിക്കുന്നത്. മുര്‍തദ്ദ് (മതപരിത്യാഗി) ആകാന്‍പോന്ന പ്രതികരണം. ബുദ്ധിയും പക്വതയുമുള്ള ഒരു വിശ്വാസി അങ്ങനെ പറയുമായിരുന്നില്ല. പ്രശ്‌നം ഗുരുതരമാണെങ്കിലും പിതൃതുല്യനായ ഇദ്ദേഹത്തെക്കുറിച്ച് പരാതി പറയുന്നതെങ്ങനെ? പറയാതിരിക്കുന്നതെങ്ങനെ? ഉമൈര്‍ ധര്‍മസങ്കടത്തിലായി. ഒടുവില്‍ അദ്ദേഹം ജുലാസിനോട് പറഞ്ഞു: മുഹമ്മദുര്‍റസൂലിനു ശേഷം എനിക്കു പ്രിയപ്പെട്ടത് താങ്കളാണ്. നിങ്ങള്‍ എനിക്കു ചെയ്ത സഹായങ്ങളും പരിഗണനകളും സ്‌നേഹവും ഒരിക്കലും മറക്കാനാവുകയുമില്ല. ഈ പരാമര്‍ശം ഞാന്‍ പ്രവാചകരെ അറിയിച്ചാല്‍ താങ്കള്‍ക്ക് എന്നോടു വിരോധമാകും. പറയാതിരുന്നാല്‍ എന്നില്‍ നിന്നുള്ള വിശ്വാസ വഞ്ചനയുമാകും. വിശ്വാസ വഞ്ചന മുഅ്മിനിനു ചേര്‍ന്നതല്ല. അതിനാല്‍ ഞാനിത് തിരുനബിയോട് പറയുകയാണ്. പോംവഴി കണ്ടുകൊള്ളുക.’ പിന്നെ ഒരോട്ടമായിരുന്നു പ്രവാചക സന്നിധിയിലേക്ക്. മസ്ജിദുന്നബവിയില്‍ ചെന്നാണു നിന്നത്. റസൂലിനെ കാര്യം ധരിപ്പിച്ചു. ജുലാസിനെ വിളിക്കാന്‍ അവിടുന്ന് ആളയച്ചു. അദ്ദേഹമെത്തിയ പാടെ പ്രവാചകരുടെ ചോദ്യം: ഉമൈറുബ്‌നു സഅദ് കേള്‍ക്കേ താങ്കളങ്ങനെ പറഞ്ഞോ? ‘അല്ലാഹുവിന്റെ ദൂതരേ, അവന്‍ പച്ചക്കള്ളം പറഞ്ഞതാണ്.’ ശ്രോതാക്കള്‍ ഇരുവരുടെയും മുഖത്തേക്കു മാറിമാറി നോക്കി അടക്കം പറഞ്ഞു: ‘ധര്‍മബോധത്തിലും അനുസരണയിലും വളര്‍ന്ന അവന്‍ കള്ളം പറയില്ല. ആ മുഖത്തുനിന്നു തന്നെ നിഷ്‌കളങ്കത വായിച്ചെടുക്കാം’. ‘ഉപകാരിയെ ഉപദ്രവിക്കുന്ന നന്ദികെട്ടവനാണവന്‍’-ഹൃദയത്തില്‍ കാപട്യം സൂക്ഷിച്ചിരുന്ന ഒരാളുടെ പ്രതികരണം. ‘നാഥാ, ഇതിന്റെ സത്യാവസ്ഥ വ്യക്തമാക്കുന്ന ഒരു ദൃഷ്ടാന്തം നിന്റെ ദൂതര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കേണമേ.’ ഉമൈര്‍ ആസദസ്സില്‍ വെച്ച് കരളുരുകി തേടി. വിറക്കുന്ന ആ ചുവന്നുതുടുത്ത മുഖത്തേക്കു റസൂല്‍ നോക്കി. അവന്‍ കരയുകയാണ്. ‘അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ പറഞ്ഞതാണു ശരി. വേണമെങ്കില്‍ സത്യം ചെയ്യാം. ഉമൈര്‍ ബോധിപ്പിച്ചതു പോലെയൊന്നും ഞാന്‍ പറഞ്ഞിട്ടില്ലെന്ന് റബ്ബിനെ മുന്‍നിറുത്തി ഞാനിതാ സത്യം ചെയ്യുന്നു.’ തന്റെ ഭാഗം നന്നാക്കാന്‍ ജുലാസ് പറഞ്ഞു. ഇതു കൂടിയായതോടെ പലരും ഉമൈറിനെ സംശയിച്ചു. എന്തുചെയ്യണമെന്നറിയാതെ അദ്ദേഹം വിഷമവൃത്തത്തിലായി. തിരുദൂതര്‍ക്ക് വഹ്‌യിന്റെ ലക്ഷണം. സ്വഹാബത്ത് നിശ്ശബ്ദതയോടെ കാതോര്‍ത്തു. അപ്പോള്‍ ഉമൈര്‍ ആശ്വസിക്കുന്നതും വളര്‍ത്തുപിതാവ് വിയര്‍ക്കുന്നതും അവര്‍ കണ്ടു. നാഥനോട് കളവു ബോധിപ്പിക്കാനാവില്ലല്ലോ. ‘തങ്ങള്‍ പറഞ്ഞില്ലെന്ന് അവര്‍ അല്ലാഹുവിനെ മുന്‍നിറുത്തി സത്യം ചെയ്യുന്നു. അവിശ്വാസത്തിന്റെ വാക്ക് അവന്‍ പറഞ്ഞിട്ടുണ്ട്. ഇസ്‌ലാം സ്വീകരിച്ച ശേഷം അവിശ്വസിച്ചു… പശ്ചാത്തപിച്ചാല്‍ അവര്‍ക്കു നല്ലത്. വൈമുഖ്യം കാണിച്ചാല്‍ അല്ലാഹു അവര്‍ക്ക് വേദനാജനകമായ ശിക്ഷ കൊടുക്കും’ (സൂറതുത്തൗബ 74). വചനപ്പൊരുളോര്‍ത്ത് ജുലാസ് പേടിച്ചു. ഏറെ നേരം മൗനിയായി. പിന്നെ പറഞ്ഞു: യാ റസൂലല്ലാഹ്, കള്ളമാണ് ഞാന്‍ പറഞ്ഞത്. ഉമൈര്‍ പറഞ്ഞത് സത്യവും. ഞാന്‍ ഖേദിച്ചു മടങ്ങുന്നു. എന്റെ തൗബ സ്വീകരിക്കാന്‍ അങ്ങ് പ്രാര്‍ത്ഥിച്ചാലും. എന്റെ ജീവന്‍ ഞാനങ്ങേക്കു സമര്‍പ്പിക്കാം.’ ആനന്ദക്കണ്ണീര്‍ പൊഴിച്ചു നില്‍ക്കുന്ന ഉമൈര്‍(റ)ന്റെ ചെവിക്കു പിടിച്ച് സ്‌നേഹപൂര്‍വം പ്രവാചകര്‍ അരുളി: കുഞ്ഞേ, നിന്റെ കാത് അതിന്റെ ധര്‍മം നിറവേറ്റി. നിന്റെ രക്ഷിതാവ് നിന്നെ ശരിവെക്കുകയും ചെയ്തു. പ്രസ്തുത സംഭവം ജുലാസില്‍ വലിയ മാറ്റത്തിനു നിദാനമായി. വിശ്വാസം കൂടുതല്‍ തിളക്കമുള്ളതായി. ഉമൈറിനെ പൂര്‍വോപരി ലാളിച്ചും സ്‌നേഹിച്ചും വളര്‍ത്തി. ‘അല്ലാഹു അവന് അര്‍ഹമായ പ്രതിഫലം നല്‍കട്ടെ. എന്നെ അവിശ്വാസത്തില്‍ നിന്നും നരകത്തില്‍ നിന്നും അവനാണ് രക്ഷിച്ചത്.’ ജൂലാസ് പിന്നീട് പലപ്പോഴും അനുസ്മരിക്കുമായിരുന്നു. കാലം അതിന്റെ പ്രയാണം വേഗതയില്‍ നിര്‍വഹിച്ചുകൊണ്ടിരുന്നു. ദമസ്‌കസിന്റെയും അലപ്പോയുടെയും ഇടയിലാണ് ഹിംസ് പട്ടണം സ്ഥിതി ചെയ്യുന്നത്. ആരെ ഗവര്‍ണറാക്കിയാലും അവിടെ അധികകാലം വാഴില്ല. ഗവര്‍ണറുടെ കുറ്റവും കുറവുകളും കണ്ടുപിടിച്ച് നിവേദനങ്ങളും പരാതികളുമായി നാട്ടുകാര്‍ ഖലീഫയെ സമീപിക്കും. പരാതി വര്‍ധിക്കുമ്പോള്‍ ഗവര്‍ണര്‍ സ്ഥാനമൊഴിയുകയോ കേന്ദ്രം മടക്കിവിളിക്കുകയോ ചെയ്യും. നീണ്ട ആലോചനക്കു ശേഷം രണ്ടാം ഖലീഫ ഉമര്‍(റ) അവിടേക്ക് ഉമൈര്‍(റ)നെ പ്രതിനിധിയായി നിയമിച്ചു. സിറിയയില്‍ ധര്‍മസമരത്തില്‍ വ്യാപൃതനായിരിക്കെയായിരുന്നു നിയമനം. അദ്ദേഹം ഹിംസിലെത്തി. ഭരണ കേന്ദ്രമായ പള്ളിയിലേക്ക് ജനങ്ങളെ വിളിച്ചു വരുത്തി പ്രഖ്യാപിച്ചു: ജനങ്ങളേ, ഇസ്‌ലാമാണ് ശക്തി. നീതി അതിന്റെ മഹത്ത്വവും സത്യം അതിന്റെ കവാടവുമാണ്. ആ കവാടം തകര്‍ക്കപ്പെട്ടാല്‍ മതത്തിന്റെ പവിത്രതക്കു നാശം പറ്റും. സുശക്തമായ ഭരണം നിലനില്‍ക്കുന്നിടത്തോളം കാലം മതം സുഭദ്രമായിരിക്കും. ഭരണത്തിന്റെ ശക്തി വാള്‍ പ്രയോഗമോ ചാട്ടവാറടിയോ അല്ല. സത്യത്തെ അംഗീകരിച്ച് നീതി വിധിക്കലാണ്.’ കാര്യമായ കുഴപ്പങ്ങളില്ലാതെ ഒരു വര്‍ഷം കടന്നു പോയി. ഒരു നാള്‍ ഖലീഫയുടെ നിര്‍ദേശപ്രകാരം അദ്ദേഹം തലസ്ഥാനത്തേക്കു തിരിച്ചു. ലഭ്യമായ നികുതി, ആഹാര സഞ്ചി, ഭക്ഷണത്തളിക, വെള്ളപ്പാത്രം, ആയുധം എന്നിവ തോളില്‍ ചുമന്ന് കാല്‍നടയായി മദീനയില്‍ വന്ന അദ്ദേഹത്തെ ഖലീഫ ആകെയൊന്നു നോക്കി. ദുരിത യാത്ര കാരണം ആകെ ക്ഷീണിച്ചിരിക്കുന്നു. ഉമര്‍(റ) ആരാഞ്ഞു: ‘ഉമൈര്‍ എന്തു പറ്റി?’ റബ്ബിന്റെ അനുഗ്രഹത്താല്‍ ആരോഗ്യവാനും സന്തുഷ്ടനായുമാണ് ഞാന്‍ വന്നിരിക്കുന്നത്. താങ്കള്‍ കല്‍പിച്ചതു പോലെ എന്റെ സമ്പാദ്യങ്ങളെല്ലാം കൊണ്ടു വന്നിട്ടുണ്ട്. ‘താങ്കള്‍ എന്തൊക്കെയാണ് കൊണ്ടുവന്നിട്ടുള്ളത്’ ഭക്ഷണ സഞ്ചി, കഴിക്കാനുപയോഗിക്കുന്ന തളിക, വുളൂഇനും കുടിക്കാനും വെള്ളമെടുക്കുന്ന പാത്രം. ‘നടന്നാണോ വന്നത്?’ അതേ. ‘ഗവര്‍ണറായിട്ടും വാഹനമൊന്നും ലഭിച്ചില്ലേ?’ ഞാന്‍ ആവശ്യപ്പെട്ടില്ല. അവര്‍ തന്നതുമില്ല. ‘ബൈതുല്‍ മാലിലേക്ക് വല്ലതും…’ ഇല്ല. ‘കാരണം?’ ‘ഹിംസിലെത്തിയ ഉടന്‍ നികുതി പിരിക്കാന്‍ പറ്റിയവരെ ഏല്‍പിച്ചു. അവര്‍ കൊണ്ടുവന്നത് അവരുമായി കൂടിയാലോചിച്ച് അര്‍ഹതപ്പെട്ടവര്‍ക്കു അപ്പപ്പോള്‍ തന്നെ നല്‍കി. ബാക്കി വന്നത് ന്യായമായ കാര്യങ്ങള്‍ക്കായി വിനിയോഗിച്ചു.’ പിന്നെ അദ്ദേഹം തന്നെ ചുമതലയില്‍ നിന്നു മാറ്റണമെന്നു ശക്തമായി ആവശ്യപ്പെട്ടു. എന്നിട്ടു കുടുംബ സമേതം മദീനക്കു പുറത്തു താമസമാക്കി. ഒരിക്കല്‍ ഹാരിസ് എന്ന ദൂതന്‍ വശം നൂറു ദീനാറടങ്ങുന്ന കിഴി കൊടുത്ത് ഖലീഫ ഉമര്‍(റ) പറഞ്ഞു: താങ്കള്‍ ഉമൈറുബ്‌നു സഅദിന്റെ അതിഥിയായി ചെല്ലുക. ഐശ്വര്യമാണ് അദ്ദേഹത്തില്‍ കാണുന്നതെങ്കില്‍ തിരിച്ചുപോരുക. പ്രാരാബ്ധമാണ് കാണുന്നതെങ്കില്‍ ഇത് അദ്ദേഹത്തിനു സമ്മാനിക്കുക.’ ആഗതനെ സ്വീകരിച്ചിരുത്തി ഉമൈര്‍(റ) ചോദിച്ചു: താങ്കള്‍ എവിടുന്നാണ്? ദൂതന്‍: മദീനയില്‍ നിന്നു വരുന്നു. ‘അവിടത്തെ മുസ്‌ലിംകളുടെ വിശേഷങ്ങള്‍?’ നല്ലത് തന്നെ. ‘ഖലീഫക്കോ?’ ആരോഗ്യവാനും സാത്വികനും. ‘നീതി നടപ്പാക്കുന്നില്ലേ?’ തീര്‍ച്ചയായും. ഒരു വേണ്ടാകൃത്യത്തിന് സ്വന്തം മകനെ ശിക്ഷിക്കുകയും തന്മൂലം അവന്‍ മരണപ്പെടുകയും ചെയ്തു. അപ്പോള്‍ മഹാന്‍ പ്രാര്‍ത്ഥിച്ചു: നാഥാ, നീ അദ്ദേഹത്തെ സഹായിക്കേണമേ. നിന്നെ അത്യധികം സ്‌നേഹിക്കുന്നവനായാണ് ഞാനദ്ദേഹത്തെ കാണുന്നത്.’ ഖലീഫയുടെ ദൂതന്‍ മൂന്നു ദിവസം ഉമൈര്‍(റ)ന്റെ വസതിയില്‍ അതിഥിയായി താമസിച്ചു. ഓരോ രാത്രിയിലും ഓരോ ചപ്പാത്തി നല്‍കിവിരുന്നുകാരനെ സല്‍കരിച്ചു. മൂന്നാം നാള്‍ ഉമൈര്‍(റ)ന്റെ അയല്‍ക്കാരന്‍ വിരുന്നുകാരനോട് പറഞ്ഞതിങ്ങനെ: താങ്കള്‍ ഉമൈര്‍(റ)നെയും വീട്ടുകാരെയും വല്ലാതെ കഷ്ടപ്പെടുത്തിയല്ലോ.’ കഥയറിയാതെ സ്തബ്ധനായ വിരുന്നുകാരനോട് അയല്‍ക്കാരന്‍ വെളിപ്പെടുത്തി: ആകെ ഒരേയൊരു ചപ്പാത്തിയാണ് അവരുടെ ഒരു ദിവസത്തെ ഭക്ഷണം. അതാണ് കഴിഞ്ഞ മൂന്നു ദിവസവും താങ്കള്‍ക്കവര്‍ തന്നത്. എന്നിട്ടവര്‍ പട്ടിണി കിടക്കുകയായിരുന്നു. അവരിപ്പോഴാകെ പരവശരായിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ഇനിയും അവരെ പ്രയാസത്തിലാക്കരുത്. താങ്കള്‍ക്ക് ഇനി എന്റെ വീട്ടില്‍ താമസമാക്കാം.’ കാര്യം ബോധിച്ച ഹാരിസ്(റ) ഖലീഫ ഏല്‍പിച്ച പണക്കിഴി ഉമൈര്‍(റ)നു കൈമാറിക്കൊണ്ട് പറഞ്ഞു: ഇത് അമീറുല്‍ മുഅ്മിനീന്‍ താങ്കള്‍ക്കു തരാന്‍ എന്നെ ഏല്‍പിച്ചതാണ്.’ ‘ഇത് ഖലീഫക്കു തന്നെ കൊടുക്കുക. ഉമൈറിന് ആവശ്യമില്ലെന്നറിയിക്കുകയും ചെയ്യുക.’ ഇതുകേട്ട് സഹധര്‍മിണി ഇടപെട്ടു: പ്രിയപ്പെട്ടവരേ, സ്വീകരിച്ചോളൂ. ആവശ്യം വന്നാല്‍ ഉപയോഗിക്കുകയോ ധര്‍മം ചെയ്യുകയോ ആവാം.’ ഉടന്‍ ഹാരിസ്(റ) കിഴി അവിടെ വെച്ചു യാത്രയായി. ഉമൈര്‍(റ) അതെടുത്ത് ചെറിയ കിഴികളിലാക്കി അഗതികള്‍ക്കും ശുഹദാക്കളുടെ സന്തതികള്‍ക്കുമെല്ലാം വിതരണം ചെയ്തു. അതു തീര്‍ത്ത ശേഷമേ അദ്ദേഹം അന്തിയുറങ്ങിയുള്ളൂ. ദൂതനില്‍ നിന്ന് വിവരങ്ങളറിഞ്ഞ ഖലീഫ ഉമൈര്‍(റ)ന് കത്തയച്ചു: ഉടന്‍ വന്നു കാണുക. വൈകാതെ മഹാന്‍ മദീനയിലെത്തി. ഖലീഫ സ്‌നേഹ പുരസ്സരം അടുത്തിരുത്തി വിശേഷങ്ങളാരാഞ്ഞു. ഒടുവില്‍, പണം എന്തിനു വിനിയോഗിച്ചുവെന്നു തിരക്കി. അദ്ദേഹം പ്രതികരിച്ചു: അതങ്ങ് എനിക്കു തന്നതല്ലേ. ഇനി ചോദിക്കാനെന്തവകാശം! അറിഞ്ഞേ തീരൂ എന്നായി ഖലീഫ. അപ്പോള്‍ മഹാന്‍ പറഞ്ഞു: സമ്പത്തും സന്താനങ്ങളും പ്രയോജനപ്പെടാത്ത നാളില്‍ ഉപയോഗിക്കാനായി സൂക്ഷിച്ചിരിക്കുകയാണ്.’ ഇതു കേട്ടു കരഞ്ഞുപോയി ഉമര്‍(റ). അദ്ദേഹം പറഞ്ഞു: സ്വന്തം ആവശ്യങ്ങള്‍ അവഗണിച്ച് അന്യരെ പരിഗണിക്കുന്ന വ്യക്തിത്വമാണ് താങ്കളെന്ന് ഞാനിതാ സാക്ഷ്യം വഹിക്കുന്നു. ശേഷം, ഒരൊട്ടകത്തിനു വഹിക്കാവുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങളും രണ്ട് തുണിയും ഉമൈറിനു നല്‍കാന്‍ ഖലീഫ ഉത്തരവിട്ടു. ‘ഭക്ഷണമൊന്നും വേണ്ട. ഞാനിങ്ങോട്ട് വരുമ്പോള്‍ രണ്ട് ചാക്ക് ഗോതമ്പുണ്ട് വീട്ടില്‍. അത് തീരുമ്പോഴേക്ക് റബ്ബ് വേറെ നല്‍കും. തുണി ഞാന്‍ കൊണ്ടുപോകാം. ഭാര്യ ധരിക്കുന്നത് ദ്രവിച്ചിരിക്കുന്നു. അവള്‍ക്കുടുക്കാം.’ പിന്നീടദ്ദേഹം കൂടുതല്‍ ജീവിച്ചില്ല. പരലോക യാത്രയില്‍ ഐഹികം ഭാരമാകരുതെന്നു കരുതി എല്ലാം നാഥനു സമര്‍പ്പിച്ച മഹാന്റെ സമ്പാദ്യം ഇലാഹീ പ്രീതി മാത്രമായിരുന്നു. ‘മുസ്‌ലിംകളെ ബാധിക്കുന്ന കാര്യങ്ങളില്‍ ഉമൈറുബ്‌നു സഅദിനെ പോലുള്ള ഏതാനും പേരെ ലഭിച്ചിരുന്നെങ്കിലെന്നു ഞാനാഗ്രഹിക്കുന്നു’-മഹാന്റെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ ഉമര്‍(റ) പ്രസ്താവിച്ചു. (അല്‍ ഇസ്വാബ 3/32, ഉസ്ദുല്‍ഗാബ 1/293, സുവറുന്‍ മിന്‍ ഹയാതിസ്സ്വഹാബ 241-256)
#

🙏🏼 ഭക്തി

🙏🏼 ഭക്തി - പട്ടിണി കിടക്കുന്നവനോട് ( ചോദിച്ചാൽ അറിയാം പച്ചവെള്ളത്തിന് എത് മധുരമുണ്ടെന്ന് . - ShareChat
318 കണ്ടവര്‍
2 ദിവസം
*🌹☆҉➹⁀നന്മയുടെ വഴി‿➹⁀☆҉🌹* *⁀⁀⁀⁀⁀⁀⁀⁀☆҉﷽☆҉⁀⁀⁀⁀⁀⁀⁀⁀* _*👉 വീഡിയോ ഗെയിമുകൾ: ഇതുകൂടി ശ്രദ്ധിക്കുക*_ *● സൈനുദ്ദീൻ ഇർഫാനി മാണൂർ* വിവിധയിനം നാടൻകളികളായിരുന്നു ഒരു കാലത്ത് നമ്മുടെ ഗ്രാമങ്ങളുടെ ആത്മാവ്. അടിച്ചിട്ട് ഓട്ടം, സാറ്റ് കളി, കുഴിപ്പന്തുകളി, കൊട്ടിയും പൂളും, അത്തള പിത്തള തവളാച്ചി, ആരുടെ കയ്യിൽ മോതിരം, ഏറു പന്ത്, അമ്മാനക്കളി, അല്ലി മുല്ലി ചമ്മന്തി, ആകാശം ഭൂമി, കണ്ണു കെട്ടിക്കളി, തലപ്പന്തു കളി തുടങ്ങി പ്രാദേശികമായ വകഭേദങ്ങളോട് കൂടിയതും ഗ്രാമീണ ജീവിത രീതികളുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതുമായ കളിയും വിനോദങ്ങളും കുട്ടികൾക്ക് ശാരീരിക വ്യായാമവും മാനസിക ഉന്മേഷവും നൽകുന്നതായിരുന്നു. എന്നാൽ ഇന്നു കാലത്തിന്റെ മാറ്റം കളികളിലും കണ്ടു തുടങ്ങി. കമ്പ്യൂട്ടർ, ടി വി, ടാബ്, മൊബൈൽ ഫോൺ എന്നിവയിലാണ് ഭൂരിഭാഗം കുട്ടികളും കൂടുതൽ സമയം ചെലവഴിക്കുന്നത്. അതാകട്ടെ അവരുടെ ശാരീരിക ഘടനയിൽ തന്നെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ പുതിയ കാലത്ത് ഇതു സംബന്ധമായ അറിവും പരിചയവും കുട്ടികൾക്കും ഉണ്ടാകുന്നതു നല്ലതാണ്. എന്നാൽ ഇവ അതിരുകടക്കാതിരിക്കാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ച് പുതിയ തലമുറയുടെ ഇഷ്ട വിനോദമായ വീഡിയോ ഗെയിമുകളിലുള്ള താൽപര്യം. പിതാവ് വീഡിയോ ഗെയിം വാങ്ങി നൽകിയില്ലെന്നാരോപിച്ച് ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി ഹൈദരാബാദിൽ ആത്മഹത്യ ചെയ്ത വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 18 കാരനായ അഭിനയ് ആണ് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നു ചാടി ആത്മഹത്യ ചെയ്തത്. ഒരു വീഡിയോ ഗെയിം വാങ്ങി നൽകണമെന്ന് ഒരാഴ്ച മുമ്പ് അച്ഛനോട് പറഞ്ഞിരുന്നുവെങ്കിലും പഠനത്തെ ബാധിക്കുമെന്നു കരുതി വാങ്ങിക്കൊടുക്കാതിരുന്നതാണ് വിദ്യാർത്ഥിയെ ചൊടിപ്പിച്ചത്. തങ്ങളുടെ മക്കൾ എപ്പോഴും വീഡിയോ ഗെയിം കളിയുടെ ലോകത്താണെന്നും അവനൊരു മൊബൈലിന്റെയും കമ്പ്യൂട്ടറിന്റെയും ആളാണെന്നുമെല്ലാം മക്കളെക്കുറിച്ച് അഭിമാനത്തോടെ പറഞ്ഞിരുന്ന മാതാപിതാക്കളെ പോലും ഭയപ്പെടുത്തുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ജീവനേക്കാളേറെ സ്‌നേഹിക്കുന്ന മക്കൾ ബ്ലൂ വെയ്ൽ (നീലത്തിമിംഗലം) പോലെയുള്ള കൊലയാളി ഗെയിമിനടിമപ്പെട്ട് സ്വന്തം ജീവൻ പോലും നഷ്ടപ്പെടുത്തുന്ന ദുരവസ്ഥയിലാണ് കാര്യങ്ങളെത്തി നിൽക്കുന്നത്. കളികൾ പോലും കാര്യത്തിലാവുന്ന ഇക്കാലത്ത് എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് മാതാപിതാക്കളുള്ളത്. _*👉ജീവിതത്തിൽ ഉപകാര പ്രദമായ നല്ല അറിവുകൾ ലഭിക്കാൻ നന്മയുടെ വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*_ https://chat.whatsapp.com/Hzv1blV1Xn78EQinUKvEsc പതിനെട്ടു വയസ്സിനു താഴെയുള്ള കുട്ടികളിൽ നിന്നു പോലും കൊലപാതകത്തിന്റെയും ബലാത്സംഗത്തിന്റെയും വാർത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്. രണ്ടു മൂന്നു വർഷങ്ങൾക്കു മുമ്പ് നെടുങ്കണ്ടത്ത് ഒരു യു കെ ജി വിദ്യാർത്ഥിയെ കുളത്തിൽ മുക്കി കൊലപ്പെടുത്തിയതിന് അറസ്റ്റിലായത് പത്തു വയസ്സുകാരനായിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കൗമാരക്കാരിൽ കുറ്റകൃത്യങ്ങൾ പകർച്ചവ്യാധി പോലെ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നു. അവയുടെ പല കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അക്രമ സ്വഭാവമുണ്ടാക്കുന്ന ഗെയിമുകളോടുള്ള താൽപര്യം. പെൺകുട്ടികളുടെ വസ്ത്രമഴിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള കളികളാണ് ഇപ്പോൾ പല വീഡിയോ ഗെയിമുകളിലൂടെയും പ്രചരിക്കുന്നത്. ജപ്പാനിൽ നിന്നുള്ള റേപ്പ് ഗെയിമുകളാണ് മാനഭംഗത്തെ വിനോദമായി ചിത്രീകരിച്ച് ലൈംഗിക വൈകൃതങ്ങളുടെ ലോകത്തേക്ക് കൗമാരക്കാരെ ആകർഷിക്കുന്നത്. ഒരു അമ്മയെയും രണ്ട് പെൺകുട്ടികളെയും തീവണ്ടിയിലും പാർക്കിലും വിശ്രമ മുറിയിലും വെച്ച് മാനഭംഗപ്പെടുത്തി പകപോക്കുന്ന തരത്തിലുള്ള കളികളാണ് ഇപ്പോൾ കൂടുതൽ വ്യാപകം. കള്ളക്കടത്ത് വഴിയോ ഓൺലൈൻ ഷോപ്പിംഗ് വഴിയോ ഇതിന്റെ വ്യാജ പകർപ്പുകൾ പലതും വിപണിയിലെത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യേഗസ്ഥർ വെളിപ്പെടുത്തുന്നത്. മൊബൈൽ ഗെയിമുകളിൽ കുട്ടികൾ കൂടുതൽ സമയം ചെലവഴിക്കുന്നത് അവരുടെ സ്വഭാവ വൈകല്യത്തിനു കാരണമാകുമെന്നാണ് പഠനം. തുടർച്ചയായി കൂടുതൽ സമയം ഗെയിം കളിക്കുന്നവരിൽ ദേഷ്യവും ആക്രമണ സ്വഭാവവും കൂടുതലായി കണ്ടുവരുന്നുണ്ട്. 85 ശതമാനം കുട്ടികൾക്കും വീഡിയോ ഗെയിം കളിക്കുന്നതിനു സ്വന്തമായി മൊബൈലോ ടാബോ ഉണ്ട്. ശരാശരി മൂന്ന് മണിക്കൂറാണ് ദിവസവും 75 ശതമാനം പേർ ഇതിനായി ചെലവഴിക്കുന്നത്. ഓൺലൈൻ ഗെയിമുകൾ കളിക്കുന്നവർ 55 ശതമാനം വരും. മുമ്പ് പാമ്പ് ആപ്പിൾ തിന്നുന്ന ഗെയിമാണ് കുട്ടികൾ കളിച്ചിരുന്നതെങ്കിൽ ഇന്ന് എതിരാളിയെ വെടിവെച്ചു കൊല്ലുകയും അതിനു സ്റ്റാർ ലഭിക്കുകയും ചെയ്യുന്ന കളികളും കാർ റൈസിംഗിൽ തന്റെ എതിരിൽ വരുന്ന വാഹനങ്ങളെയും വ്യക്തികളെയും കനാലിലേക്ക് ചാടിച്ചും ഇടിച്ചുതെറിപ്പിച്ചും ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന ഗെയിമുകളുമാണ് അവർ കളിക്കുന്നത്. ലിവർപൂളിൽ പതിനഞ്ചുകാരനായ വിദ്യാർത്ഥി വ്യാജ തോക്കുപയോഗിച്ച് ബാങ്ക് കൊള്ളയടിച്ചതിനു പ്രചോദനമായത് വീഡിയോ ഗെയിമാണെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബാങ്കിലെത്തിയ ബാലൻ കാഷ്യർമാരെ തോക്കു ചൂണ്ടി വിരട്ടിയ ശേഷം 3,200 ഡോളർ കൊള്ളയടിക്കുകയായിരുന്നു. മകന്റെ കൈവശം കൂടുതൽ പണം കണ്ടെത്തിയതിനെത്തുടർന്ന് അമ്മ തന്നെ നടത്തിയ ചോദ്യം ചെയ്യലിലാണ് അവൻ കുറ്റം സമ്മതിച്ചത്. സ്‌കൂളിൽ മാതൃകാ വിദ്യാർത്ഥിയായി പ്രശംസ നേടിയ കുട്ടിയായിരുന്നു ഈ പതിനഞ്ചുകാരനെന്നും വീഡിയോ ഗെയിമുകൾ കുട്ടിയുടെ മനസ്സിനെ സ്വാധീനിച്ചിട്ടുണ്ടെന്നും മോഷണവുമായി ബന്ധപ്പെട്ട വീഡിയോകൾക്ക് കുട്ടികളുടെ മനസ്സിനെ നന്നായി സ്വാധീനിക്കാൻ സാധിക്കുന്നുവെന്നതു തെളിഞ്ഞിട്ടുണ്ടെന്നുമാണ് ജഡ്ജി പറഞ്ഞത്. കൗമാരക്കാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം തകർക്കാനായുള്ള കമ്പ്യൂട്ടർ വീഡിയോ ഗെയിം സെന്ററുകളും നിലവിലുണ്ട്. ഗെയിമിൽ വൻ വിജയം നേടിയാൽ കോടിക്കണക്കിനു രൂപ നേടാമെന്നും രാജ്യാന്തര ചാമ്പ്യന്മാരായി മാറാമെന്നുമുള്ള പ്രലോഭനത്തിലാണു കുട്ടികൾ വീഴുന്നത്. ഗെയിം കളിക്കാൻ പണം കിട്ടാതെ വരുമ്പോൾ മോഷണം ശീലമാക്കുന്ന കുട്ടികളും കൂട്ടത്തിലുണ്ട്. പന്ത്രണ്ടിനും ഇരുപത്തിയഞ്ചിനുമിടയിലുള്ള കുട്ടികളാണ് ഇത്തരം ഗെയിം മാഫിയകളുടെ കെണിയിൽ പെടുന്നതിലേറെയും. ആദ്യഘട്ടത്തിൽ സാർവത്രിക പ്രചാരം നേടിയ ഗെയിമുകൾ കളിപ്പിക്കുകയും പിന്നീട് വാർ ഗെയിമുകളിലേക്ക് ആകർഷിക്കുകയും ചെയ്യുന്നതാണ് രീതി. അമിതമായ വീഡിയോ ഗെയിം താൽപര്യം മുതിർന്നവരെയും മാനസിക സമ്മർദത്തിലും പിരിമുറുക്കത്തിലും കൊണ്ടെത്തിക്കുന്നുണ്ടെന്നാണ് പുതിയ വാർത്തകളിൽ നിന്നു ബോധ്യപ്പെടുന്നത്. മൂന്നു ദിവസം തടർച്ചയായി വീഡിയോ ഗെയിം കളിച്ച യുവാവ് മരണപ്പെട്ട വാർത്ത ഈയിടെ മാധ്യമങ്ങളിൽ വന്നിരുന്നു. വടക്കൻ തായ്‌വാനിലെ കവോസിയുങ് സിറ്റിയിലെ ഇന്റർനെറ്റ് കഫേയിലായിരുന്നു സംഭവം. ദീർഘനേരം വീഡിയോ ഗെയിം കളിച്ചതിനെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് 32 കാരനായ യുവാവിന്റെ മരണത്തിനിടയാക്കിയത്. യുവാവ് ഇന്റർനെറ്റ് കഫേയിലെ സ്ഥിരം സന്ദർശകനായിരുന്നുവെന്നും ദിവസങ്ങളോളം തുടർച്ചയായി വീഡിയോ ഗെയിം കളിക്കാറുണ്ടായിരുന്നുവെന്നുമാണ് കഫേ ഉടമയുടെ മൊഴി. ക്ഷീണിക്കുമ്പോൾ കഫേയിൽ തന്നെ ഇരുന്നുറങ്ങാറുള്ള ഇയാൾ പതിവു പോലെ ഉറങ്ങുകയാണെന്നാണ് അവർ ആദ്യം കരുതിയത്. എന്നാൽ പിന്നീട് യുവാവിന്റെ ശ്വാസോച്ഛ്വാസം നിലച്ചുവെന്നു വ്യക്തമായതിനെ തുടർന്ന് ഉടൻ ആശുപത്രയിലേക്കു മാറ്റുകയായിരുന്നു. യഥാർത്ഥ ജീവിതത്തിനുള്ളതിനേക്കാൾ പ്രാധാന്യം കളിക്കു നൽകുന്ന അവസ്ഥയാണ് ഇപ്പോൾ പലർക്കുമുള്ളത്. പാശ്ചാത്യൻ നാടുകളിലെ യുവതലമുറയുടെ രീതിയും സ്വഭാവവും നമ്മുടെ നാട്ടിലും വ്യാപകമായി തുടങ്ങിയിട്ടുണ്ട്. വീഡിയോ ഗെയിം കളിയിൽ മുഴുകി കൊണ്ടിരിക്കുന്നതിനിടെ കരഞ്ഞു ശല്യമുണ്ടാക്കിയ കുഞ്ഞിനെ നിഷ്ഠൂരം കൊലപ്പെടുത്തിയ 19കാരനായ പിതാവിന് 27 വർഷം തടവുശിക്ഷ ലഭിച്ച വാർത്ത വാഷിംഗ്ടണിൽ നിന്നാണു റിപ്പോർട്ടു ചെയ്യപ്പെട്ടത്. കരഞ്ഞു ശല്യമുണ്ടാക്കിയ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നാണ് അയാൾ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചത്. വീഡിയോ ഗെയിമിന്റെ രസം കെടുത്തിയ മകനെ അപ്പോഴത്തെ ദേഷ്യത്തിൽ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ താണെന്നാണ് യുവാവ് പൊലീസിനു നൽകിയ മൊഴി. കഴിഞ്ഞ വർഷം ലണ്ടനിലും ഇതിനു സമാനമായ ഒരു സംഭവത്തിൽ യുവാവിനു കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ഈ സംഭവത്തിൽ അമ്മയുടെ കാമുകനാണ് വീഡിയോ ഗെയിം തടസ്സപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിനെ നിലത്തടിച്ചു കൊന്നത്. പതിനഞ്ചു മാസം മാത്രം പ്രായമായ കുഞ്ഞിനെയാണ് ഇരുപത്തിയെട്ടുകാരൻ നിഷ്‌കരുണം കൊല ചെയ്തത്. ഒരു കാർ ആക്‌സിഡന്റിൽ ഉണ്ടായേക്കാവുന്ന അത്രയും മുറിവുകളാണ് കുഞ്ഞിന്റെ ദേഹത്ത് ഉണ്ടായിരുന്നതെന്നാണ് ഡോക്ടർമാർ വെളിപ്പെടുത്തിയത്. കുറച്ചു മുമ്പ് ഏറെ വിവാദം സൃഷ്ടിച്ച ബ്രസീലെ ഒരു ഫുട്‌ബോൾ ക്ലബ്ബിലെ കളിക്കാരുടെ മരണത്തിനിടയാക്കിയ വിമാനത്തകർച്ചയുടെ പ്രധാന കാരണവും വീഡിയോ ഗെയിം ആയിരുന്നുവത്രെ. വിമാനം തകർന്നു വീഴാൻ കാരണം ഇന്ധനം തീർന്നതാണെങ്കിലും ഇന്ധനം നിറയ്ക്കാത്തതിന്റെ കാരണം കളിക്കാരിൽ ഒരാളുടെ കാണാതായ വീഡിയോ ഗെയിം തപ്പാൻ വിമാന ജോലിക്കാർ ഉൾപ്പടെയുള്ളവർ രംഗത്തിറങ്ങിയതോടെ വിമാനം പുറപ്പെടാൻ 20 മിനിട്ടു വൈകിയതും തന്മൂലം ഇന്ധനം നിറയ്ക്കാൻ കഴിയാതിരുന്നതുമാണ്. ബ്രസീലിനും കൊളംബിയയ്ക്കും ഇടയിലുള്ള കോംബിജയിലെ വിമാനത്താവളത്തിൽ നിന്നാണ് ഇന്ധനം നിറയ്‌ക്കേണ്ടിയിരുന്നത്. എന്നാൽ, വിമാനം പുറപ്പെടാൻ വൈകിയതോടെ ഇവിടെ എത്താനും വൈകിയതു കൊണ്ടാണ് മുൻകരുതലായി നിറയ്‌ക്കേണ്ട ഇന്ധനമില്ലാതെ വിമാനം യാത്ര തുടർന്നത്. ഒടുവിൽ ഇന്ധനം തീരുകയും വിമാനം തകർന്നു വീഴുകയുമായിരുന്നു. ഫുട്‌ബോൾ ടീമിന്റെ ഡയറക്ടറാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തത്. അമിതമായി വീഡിയോ ഗെയിം കളിക്കുന്നതു മൂലം കളിക്കാരിൽ സൃഷ്ടിക്കപ്പെടുന്ന അടിമത്തം വ്യക്തിപരവും വിദ്യാഭ്യാസപരവും കുടുംബപരവും സാമ്പത്തികവും തൊഴിൽപരവുമായ നിരവധി പ്രശ്‌നങ്ങൾക്കു കാരണമാകുന്നുണ്ടെന്നാണ് നിരവധി പഠനങ്ങളിൽ തെളിഞ്ഞിട്ടുള്ളത്. പെൺകുട്ടികളെക്കാളും സ്ത്രീകളെക്കാളും കൂടുതൽ വീഡിയോ ഗെയിമിന് അടിമകളാവുന്നത് ആൺകുട്ടികളും പുരുഷന്മാരുമാണത്രെ. ഹിംസാത്മകമായ വീഡിയോ ഗെയിമുകൾ വ്യക്തികളിൽ വിഷാദ രോഗത്തിനു വഴിയൊരുക്കുന്നു. ഗെയിമുകളിൽ ഏറ്റവും കൂടുതൽ പ്രചാരം ലഭിക്കുന്നത് ഹിംസാത്മകമായ വീഡിയോ ഗെയിമുകൾക്കാണെന്നതു കൂടി നാം മനസ്സിലാക്കേണ്ടതാണ്. വിവിധ തലങ്ങളിലൂടെ മുന്നേറുന്ന ക്രിമിനൽ വീഡിയോ ഗെയിമുകൾ കൗമാരക്കാരുടെ അക്രമവാസന വലിയ അളവിലാണ് വർധിപ്പിക്കുന്നത്. വീഡിയോ ഗെയിമുകൾക്കായി കൂടുതൽ സമയം ചെലവഴിക്കുന്നത് കുട്ടികളുടെ വിദ്യാഭ്യാസ പരമായ കഴിവുകളെ ബാധിക്കുന്നുണ്ടെന്നും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള കഴിവിനെയും അതു വഴി പഠനത്തെയും ബാധിക്കുന്നുണ്ടെന്നും കൂടാതെ, ഉറക്കസംബന്ധമായ തകരാറുകൾക്ക് കാരണമാവുന്നുണ്ടെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തോടുള്ള വിരക്തി അല്ലെങ്കിൽ അമിതമായ വിശപ്പ്, മൈഗ്രേൻ, നടുവേദന, വ്യക്തി ശുചിത്വമില്ലായ്മ എന്നിവയും ഗെയിം അടിമത്തം മൂലം ഉണ്ടാകുമെന്നും അവർ നിരീക്ഷിക്കുന്നു. കുട്ടികളുടെ വീഡിയോ ഗെയിം ഭ്രമം അവസാനിപ്പിക്കുന്നതിനു വേണ്ടി രക്ഷിതാ ക്കൾക്കു പലതും ചെയ്യാൻ കഴിയുമെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്. ഗെയിം കളിക്കുന്നതു കാണുമ്പോൾ ദേഷ്യപ്പെടുകയും അവരുടെ കയ്യിൽ നിന്ന് ഉപകരണങ്ങൾ വാങ്ങി വെക്കുകയും ചെയ്യുന്നതിനേക്കാൾ നല്ലത് ഇത്തരം ഹരങ്ങൾ കൊണ്ടുള്ള ദോഷങ്ങൾ അവർക്കു പറഞ്ഞു മനസ്സിലാക്കി കൊടുക്കലാണ്. നല്ല വാക്കുകളാണ് പലപ്പോഴും ശിക്ഷയേക്കാൾ ഗുണം ചെയ്യുക. കമ്പ്യൂട്ടർ, മൊബൈൽ ഉപയോഗങ്ങളിൽ നിന്നു പൂർണമായി കുട്ടികളെ വിലക്കുന്നതിനു പകരം കൃത്യ സമയം പാലിക്കാൻ അവരെ ശീലിപ്പിക്കുകയാണ് വേണ്ടത്. കുട്ടികളെ തനിയെ കളിക്കാനനുവദിക്കാതെ പകരം അവരുടെ കൂടെക്കൂടുന്നത് ഇന്റർനെറ്റ് പോലുള്ളവ അവർ ദുരുപയോഗം ചെയ്യാതിരിക്കാനും സഹായകമാണ്. മാത്രമല്ല, ഇത് ഇരുകൂട്ടരും തമ്മിലുള്ള ആശയവിനിമത്തിനു സഹായിക്കുകയും ചെയ്യും. പരിധി വിടാത്ത വിധത്തിൽ കുട്ടികളെ പുറത്തു പോയി കൂട്ടുകാരുമൊത്തുള്ള കായികാധ്വാനമുള്ള കളികൾക്കു പ്രേരിപ്പിക്കുന്നത് ആരോഗ്യത്തിനും നല്ലതാണെന്നതിനു പുറമെ സാമൂഹ്യ ബന്ധം വളർത്തിയെടുക്കാനും സഹായിക്കും. കുട്ടികളെ ഇതിൽ നിന്നെല്ലാം വിലക്കി മാതാപിതാക്കൾ തന്നെ കമ്പ്യൂട്ടറിനും വീഡിയോ ഗെയിമുകൾക്കും മുമ്പിൽ ദീർഘസമയം ചെലവഴിക്കുന്നത് വീട്ടിൽ തികച്ചും പ്രതികൂലമായ സാഹചര്യമാണ് സൃഷ്ടിക്കുക. മാതാപിതാക്കൾ വീട്ടിലുള്ള സമയങ്ങളിലെങ്കിലും മൊബൈൽ ഫോണും കമ്പ്യൂട്ടറും ടിവിയുമൊക്കെ ഒഴിവാക്കി മക്കളോടൊന്നിച്ചിരുന്നാൽ തന്നെ വലിയ അപകടത്തിൽ നിന്നു കുടുംബത്തെയും മക്കളെയും രക്ഷപ്പെടുത്താനാവും. #👶Kids Health
#

👶Kids Health

👶Kids Health - ShareChat
820 കണ്ടവര്‍
2 ദിവസം
*🌹☆҉➹⁀നന്മയുടെ വഴി‿➹⁀☆҉🌹* *⁀⁀⁀⁀⁀⁀⁀⁀☆҉﷽☆҉⁀⁀⁀⁀⁀⁀⁀⁀* _*👉 മഹാവ്യാധിക്ക് മനുഷ്യരാണ് മരുന്ന്*_ മഹാവ്യാധിക്ക് മനുഷ്യരാണ് മരുന്ന് ”ലാഭാനാം ഉത്തമം കിം” ചോദ്യം യക്ഷന്റേതാണ്. ജ്യേഷ്ഠ പാണ്ഡവനായ യുധിഷ്ഠിരനോട്. മഹാഭാരതത്തിലെ വിഖ്യാതമായ യക്ഷപ്രശ്നമാണ് സന്ദര്‍ഭം. ലോകത്തെ ലാഭങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായ ലാഭം ഏതാണ്? യുധിഷ്ഠിരന്റെ മറുപടി ഇതായിരുന്നു: ”ലാഭാനാം ശ്രേയ ആരോഗ്യം.”ആരോഗ്യലാഭമാണ് ലോകത്തില്‍ സര്‍വോത്തമമായ ലാഭം. ലാഭം സംബന്ധിച്ച പഴയ ഒരു വിചാരമാണ് യക്ഷപ്രശ്നത്തിലെ ഈ സംവാദം. മഹാഭാരതം പ്രചാരത്തിലാവുന്ന കാലത്ത് ലാഭം ഒരു ലോകവ്യവസ്ഥ ആയിരുന്നില്ല എന്ന് നമുക്ക് അറിയാം. ലാഭം ലോകവ്യവസ്ഥയായി തീര്‍ന്നത് കച്ചവടം എന്ന മാനുഷികവ്യവഹാരം അധിനിവേശത്തിന്റെ ഉപാധി ആയതിനെ തുടര്‍ന്നാണെന്നും നാം വ്യാപാരങ്ങളുടെ ലോകചരിത്രത്തില്‍ നിന്ന് മനസ്സിലാക്കിയിട്ടുണ്ട്. അധിനിവേശം എന്നത് ഒരു ദേശത്തെ ജനതക്ക് മേല്‍ മറ്റൊരു ജനതയുടെ അധികാരരൂപങ്ങള്‍ നടത്തുന്ന കയ്യേറ്റമാണ്. കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകളുടെ ലോകചരിത്രം ഇത്തരം അധിനിവേശങ്ങളുടേതായിരുന്നുവല്ലോ? അങ്ങനെ ലാഭം എന്ന ആശയം അതിശക്തമായ ഒരു ഭൗതികസാന്നിധ്യമായി മാറുകയും മാനുഷിക വ്യവഹാരങ്ങളുടെ ആദ്യത്തെയും പലപ്പോഴും അവസാനത്തെയും ഉപാധിയായി മാറുകയും ചെയ്തു. അധിനിവേശത്തിന് ലോകത്തൊരിടത്തും മാനുഷികമായ മുഖം സാധ്യമല്ല. അതിനാല്‍ അധിനിവേശത്താല്‍ നിര്‍മിക്കുന്ന ലാഭത്തിനും മാനുഷികമാവുക വയ്യ. മാനുഷികമായ വ്യവഹാരങ്ങളുടെ നീക്കിബാക്കി എന്ന നിലയില്‍ നിന്ന് അധിനിവേശപാപത്തിന്റെ ശമ്പളം എന്ന പദവിയിലേക്ക് ലാഭം എന്ന പ്രമേയം നിലംപൊത്തി. യക്ഷപ്രശ്നത്തില്‍ നാം കണ്ട ആരോഗ്യലാഭം എന്ന ആശയം മാനുഷികമായ ഒരു വിചാരമാണ്. അത്തരം വിചാരങ്ങള്‍ക്ക് അധിനിവേശത്തില്‍ ഇടമില്ല. അധിനിവേശത്തിലെ ആരോഗ്യലാഭം എന്നത് ആരോഗ്യവ്യവസായത്തിന്റെ ലാഭമായി മാറി. നിങ്ങള്‍ മനസ്സിലാക്കിയതുപോലെ കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ഈ ആമുഖം. മനുഷ്യരുടെ സാമൂഹികജീവിതത്തിന്റെ തുടക്കം മുതല്‍ മഹാമാരികളുണ്ട്. പകര്‍ച്ചവ്യാധികളുണ്ട്. ഒട്ടും കൃത്യമല്ലാത്ത ഇടവേളകളില്‍ അത് മനുഷ്യരെ കൂട്ടത്തോടെ കൊന്നൊടുക്കിയിട്ടുണ്ട്. എ ഡി 165 ല്‍ ഏഷ്യാമൈനറിലും ഈജിപ്തിലും ഗ്രീസിലും ഇറ്റലിയിലുമായി ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ പ്ലേഗ് ഓര്‍ക്കാം. എഴുതപ്പെട്ട ചരിത്രത്തിലെ ഏറ്റവും ആധികാരികമായ മഹാമാരി. ആറാം നൂറ്റാണ്ടില്‍; 541-ല്‍ യൂറോപ്പിലെ പാതി ജനതയെ കൊന്നുകളഞ്ഞ ജസ്റ്റീനിയന്‍ പ്ലേഗ് പതിനാലാം നൂറ്റാണ്ടിലും ആവര്‍ത്തിച്ചു. അക്കുറി ഏഴുവര്‍ഷമായിരുന്നു താണ്ഡവം. അത്തവണ ഏഷ്യയില്‍ നിന്ന് കപ്പല്‍ കയറിയെത്തി ആഫ്രിക്കയെയും യൂറോപ്പിനെയും കശക്കി ആ മഹാമാരി. 1852-ല്‍ മൂന്നാം കോളറ വന്നു. ഇന്ത്യ ആയിരുന്നു പ്രഭവകേന്ദ്രം. പിന്നെ എബോള, സാര്‍സ് അങ്ങനെ നീളുന്നു മഹാമാരികളുടെ ലോകചരിത്രം. അക്കൂട്ടത്തിലേക്കാണ് കോവിഡിന്റെ കടന്നിരിപ്പ്. ചൈനയാണ് പ്രഭവസ്ഥാനം. മുന്‍കാല മഹാമാരികളെക്കാള്‍ കോവിഡിനെ അപകടകാരിയാക്കുന്നത് അതിന്റെ വ്യാപനസ്വഭാവമാണ്. മറ്റൊന്ന് ആഗോളവല്‍കരണവും വ്യാജആധുനികതയുമായി അതിനുള്ള ആഴബന്ധമാണ്. _*👉ജീവിതത്തിൽ ഉപകാര പ്രദമായ നല്ല അറിവുകൾ ലഭിക്കാൻ നന്മയുടെ വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*_ https://chat.whatsapp.com/Hzv1blV1Xn78EQinUKvEsc #🏃‍♂️ ഓട്‌ വൈറസേ കണ്ടം വഴി #👍 കൊറോണ അറിയിപ്പുകൾ #😨 കൊറോണ വൈറസ് #😐 GO കൊറോണ GO മറ്റുമഹാമാരികളെ വ്യാപന സമയത്ത് തന്നെ മനസ്സിലാക്കല്‍ എളുപ്പമായിരുന്നു. അതിന്റെ ആക്രമണം ബാധിക്കുന്ന മനുഷ്യരെ പൊടുന്നനെ കിടപ്പിലാക്കും. രോഗാണുക്കള്‍ പടരുന്ന വഴിപോലും തിട്ടപ്പെടുത്താം. ഒട്ടും മാന്യനല്ലാത്ത രോഗാണു എന്ന് ഇന്നത്തെ ഭാഷ. കൊവിഡിന്റെ കാരണക്കാരനായ കൊറോണ തുലോം വ്യത്യസ്തനാണെന്ന് നിങ്ങള്‍ കണ്ടുകഴിഞ്ഞു. അത് വാഹകനെ പൊടുന്നനെ കിടപ്പിലാക്കില്ല. അത് രോഗലക്ഷണങ്ങളെ മൂടിവെക്കാന്‍ സമര്‍ഥനാണ്. മാത്രവുമല്ല, ആധുനികമായ ജീവിതപരിസരത്തുനിന്ന് മനുഷ്യനെ ഒറ്റപ്പെടുത്തുന്ന ഒരു ലക്ഷണവും കൊറോണ അതിന്റെ ഇരയില്‍ പ്രത്യക്ഷമാക്കില്ല. രോഗവാഹകന്റെ സാമൂഹികമായ പ്രതിബദ്ധത ഒന്നുമാത്രമാണ് രോഗം വ്യാപിക്കാതിരിക്കാന്‍ സഹായകമാവുക. ഒരാള്‍ മറച്ചുവെച്ചാല്‍ ലോകം തകിടം മറിയും. ഈ വാചകമാണ് ഇനി നമ്മള്‍ നടത്തുന്ന കൊവിഡ് വിചാരങ്ങളുടെ കേന്ദ്രം. ലാഭകേന്ദ്രിതമായ ഒരു ലോകക്രമം സാമൂഹികത എന്ന ആശയത്തെ അടിത്തട്ടില്‍ ആവിഷ്‌കരിക്കാതിരിക്കുകയും പുറംമോടിയില്‍ ആഘോഷത്തോടെ ആവിഷ്‌കരിക്കുകയും ചെയ്യുമെന്ന് പൊതുവേ മനസ്സിലാക്കപ്പെട്ടിട്ടുണ്ട്. വിശദീകരിക്കാം. ആഗോളീകരണത്തിന്റെ, ലാഭകേന്ദ്രിത ലോകക്രമത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ മുതലാളിത്ത രാജ്യങ്ങളാണല്ലോ? അടിത്തട്ട് എന്ന ഒരു പരിഗണന നിങ്ങള്‍ക്ക് അത്തരം സമൂഹങ്ങളില്‍ കാണാന്‍ കഴിയില്ല. അടിത്തട്ടില്‍ അവര്‍ ഒറ്റയൊറ്റയായ വീടുകളാണ്. മിക്കപ്പോഴും ഒറ്റയൊറ്റയായ മനുഷ്യര്‍ പോലുമാണ്. അതായത് ഏറ്റവും സങ്കീര്‍ണമായ കുടുംബബന്ധങ്ങളാണ് അത്തരം സമൂഹങ്ങളിലേത്. കുടുംബമാണ് മനുഷ്യരെ സാമൂഹികവത്കരിക്കുന്ന ആദ്യ അടിസ്ഥാനഘടകം എന്ന് നമുക്കറിയാം. അതേപോലെ അടിത്തട്ട് സാമൂഹികത എന്ന ഒരു ബന്ധനിലയുണ്ട്. സാമൂഹികശാസ്ത്രം ധാരാളമായി ചിന്തിക്കുന്ന ഒരു മേഖലയാണത്. കേരളത്തില്‍ ഇരുന്ന് ഇതുവായിക്കുന്ന നിങ്ങള്‍ക്ക് ഒട്ടും അപരിചിതമല്ല ആ ബന്ധനില. വീട് വിട്ട് പുറത്തേക്കിറങ്ങുന്ന നിങ്ങള്‍ എല്ലാദിവസവും തന്നെ ആദ്യം പങ്കെടുക്കുന്ന സാമൂഹിക ബന്ധനില അടിത്തട്ട് സാമൂഹികതയാണ്. നിങ്ങള്‍ ഒരു സംഘടനാപ്രവര്‍ത്തകന്‍ ആണെങ്കില്‍ നിങ്ങള്‍ ആ സംഘടനയുടെ നിങ്ങളുടെ പ്രദേശത്തെ ഘടകവുമായി ബന്ധപ്പെടും, സൗഹൃദപ്പെടും. അത് അടിത്തട്ട് സാമൂഹിക ബന്ധനിലയാണ്. ഗ്രാമങ്ങള്‍, ചെറുപട്ടണങ്ങളായ ഗ്രാമങ്ങള്‍ എന്തിന് കേരളത്തിലെ വലിയ നഗരങ്ങള്‍ പോലും അടിത്തട്ട് സാമൂഹികതയുടെ പലപല യൂണിറ്റുകളാണ്. അയല്‍പക്കം അത്തരത്തിലുള്ള മറ്റൊരു സാമൂഹിക ബന്ധനിലയാണ്. ഇങ്ങനെ നിരവധി ഉദാഹരണങ്ങള്‍. ലാഭകേന്ദ്രിതവും അതിനാല്‍ തന്നെ വ്യക്തിമൂല്യ രഹിതവുമായ സമൂഹങ്ങള്‍ ഇത്തരം അടിത്തട്ട് ബന്ധനിലകള്‍ സൃഷ്ടിക്കാറില്ല. മുകേഷ് അംബാനിക്ക് അടിത്തട്ട് ബന്ധനിലകള്‍ അസാധ്യമാണ്. മുകേഷ് അംബാനിക്ക് അയല്‍പക്കം എന്ന ആശയം അസാധ്യമാണ്. അത്രേയുള്ളൂ. ഇനി കൊവിഡിലേക്ക് വരാം. ചൈനയില്‍ നിന്ന് പ്രവഹിച്ചതായി ഇപ്പോള്‍ മനസ്സിലാക്കുന്ന കൊവിഡ് ഇപ്പോള്‍, ഈ കുറിപ്പ് എഴുതുമ്പോള്‍ ഏറ്റവും വലയ്ക്കുന്നത് യൂറോപ്പിനെയാണ്. ഇറ്റലിക്കാരനായ ജെയ്സണ്‍ യാനോവിറ്റ്സ് ട്വീറ്റ് ചെയ്ത് സാമൂഹിക മാധ്യമങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്ത ഒരു കുറിപ്പ് ഇങ്ങനെ വായിക്കാം. ”എല്ലാവര്‍ക്കും അറിയാം ഇറ്റലി ക്വാറന്റൈനിലാണെന്ന്. ഇവിടുത്തെ അവസ്ഥ വളരെ മോശമാണ്. പക്ഷേ അതിലും പരിതാപകരമാണ് തങ്ങള്‍ക്കൊന്നും പറ്റില്ലെന്ന് കരുതുന്ന മറ്റു രാജ്യക്കാരെ കാണുന്നത്. ഞങ്ങള്‍ക്ക് അത് മനസ്സിലാവും. കാരണം രണ്ടാഴ്ച മുമ്പ് വരെ ഞങ്ങളും അങ്ങനെത്തെന്നെ ആയിരുന്നു. സ്റ്റേജ് 1 കൊറോണ എന്നൊരു വൈറസ് ഉണ്ട്. രാജ്യത്ത് ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഓ.. പേടിക്കാനൊന്നും ഇല്ല. അതൊരു പകര്‍ച്ചപ്പനി മാത്രമാണ്. മാത്രമല്ല എനിക്ക് 75 വയസ്സായിട്ടും ഇല്ല. ഞാന്‍ സുരക്ഷിതനാണ്. വെറുതെ എന്തിനാണ് പോയി മാസ്‌കും സാനിറ്റൈസറും ഒക്കെ വാങ്ങിവെച്ച് കാശ് കളയുന്നത്? വെറുതെ പേടിച്ച് ആധി കൂട്ടാതെ ഞാന്‍ സാധാരണത്തെ പോലെത്തന്നെ ജീവിക്കാന്‍ പോകുകയാണ്. സ്റ്റേജ് 2 കേസുകളുടെ എണ്ണം കാര്യമായി കൂടുന്നു. രാജ്യത്ത് ചില റെഡ് സോണുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ചില നഗരങ്ങള്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുന്നു. കുറേ ആളുകള്‍ ഇന്‍ഫെക്റ്റഡ് ആണ് (ഫെബ്രുവരി 22). ഇത് കഷ്ടമാണ്. പക്ഷേ ഗവണ്മെന്റ് ശ്രദ്ധിക്കുന്നുണ്ട്. പേടിക്കാനൊന്നും ഇല്ല. കുറച്ച് മരണങ്ങള്‍ ഒക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊക്കെ വയസ്സായവരാണ്. മീഡിയയും സര്‍ക്കാരും ചുമ്മാ വ്യൂവര്‍ഷിപ്പിനും പ്രശസ്തിക്കും വേണ്ടി പാനിക്ക് ഉണ്ടാക്കുകയാണ്. എന്തൊരു വൃത്തികെട്ടവന്മാര്‍. മനുഷ്യര്‍ അവരുടെ ജീവിതം സാധാരണപോലെത്തന്നെ കൊണ്ടുപോവും. ഇതു കാരണം ഞാന്‍ എന്റെ സുഹൃത്തുക്കളെ കാണാതിരിക്കാണോ.. ഉവ്വ, നടന്നതുതന്നെ. ഇതൊന്നും എന്നെ ബാധിക്കില്ല. ഞാന്‍ സുരക്ഷിതനാണ്. സ്റ്റേജ് 3 കേസുകള്‍ ഭീകരമായി വര്‍ധിച്ചിരിക്കുന്നു. ഒറ്റദിവസം കൊണ്ട് ഇരട്ടിയോളം കൂടി. ഒരുപാട് ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്നു. കൂടുതല്‍ ഭാഗങ്ങള്‍ റെഡ് സോണ്‍ ആക്കി. 4 റീജിയണുകള്‍ കൂടി ക്വാറന്റൈന്‍ ചെയ്തു (മാര്‍ച്ച് 7). ഇറ്റലിയുടെ 25% ഇപ്പോള്‍ ക്വാറന്റൈനിലാണ്. സ്‌കൂളുകളും കോളജുകളും അടച്ചു. പക്ഷേ ബാറുകളും ഹോട്ടലുകളും ജോലിസ്ഥലങ്ങളും ഇപ്പോഴും തുറന്നിരിക്കുകയാണ്. ഒഫീഷ്യല്‍ ഓര്‍ഡര്‍ ഇറങ്ങുന്നതിന് മുന്നേ തന്നെ ചില മാധ്യമങ്ങള്‍ ചോര്‍ത്തി പ്രസിദ്ധീകരിക്കുന്നു. തുടര്‍ന്ന് 10000 ത്തോളം ആളുകള്‍ റെഡ് സോണില്‍ നിന്ന് സൂത്രത്തില്‍ കടന്നുകളഞ്ഞ് ഇറ്റലിയുടെ മറ്റുഭാഗങ്ങളിലുള്ള തങ്ങളുടെ വീടുകളിലേക്ക് പോകുന്നു(ഈ ഭാഗം പിന്നീട് പ്രധാനമാണ്). ബാക്കി 75% ഭാഗത്ത് ആളുകളും അവരുടെ ജീവിതം സാധാരണ പോലെത്തന്നെ തുടരുന്നു. അവര്‍ക്കിപ്പോഴും കാര്യത്തിന്റെ ഗൗരവം മനസ്സിലായിട്ടില്ല. എവിടെ തിരിഞ്ഞാലും അകലം പാലിക്കാനും കൈ വൃത്തിയായി സൂക്ഷിക്കാനും അനാവശ്യമായ യാത്രകള്‍ ഒഴിവാക്കുവാനുമുള്ള നിര്‍ദേശങ്ങളാണ്. എല്ലാ 5 മിനുട്ടിലും ടിവിയില്‍ ഈ നിര്‍ദേശങ്ങള്‍ കാണിക്കുന്നുണ്ട്. പക്ഷേ ഇതൊന്നും ആളുകളുടെ മനസ്സിലേക്ക് കയറിയിട്ടില്ല. സ്റ്റേജ് 4 കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. സ്‌കൂളുകളും യൂണിവേഴ്സിറ്റികളും ഒരു മാസത്തോളമായി അടച്ചിട്ടിരിക്കുകയാണ്. ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. ഹോസ്പിറ്റലുകള്‍ ഒക്കെ നിറഞ്ഞിരിക്കുന്നു. ബാക്കി യൂണിറ്റുകള്‍ എല്ലാം ഒഴിപ്പിച്ച് കൊറോണ രോഗികള്‍ക്കായി ക്രമീകരിച്ചിരിക്കുന്നു. രക്ഷപ്പെടാനുള്ള സാധ്യത നോക്കി ആളുകള്‍ക്ക് മുന്‍ഗണന കൊടുക്കേണ്ട ഗതികേടിലേക്ക് ഡോക്ടര്‍മാര്‍ എത്തിയിരിക്കുന്നു. എന്നുവച്ചാല്‍ വയസ്സായവരെയും നിലവില്‍ ഗുരുതര പ്രശ്നമുള്ളവരെയും തഴയേണ്ട അവസ്ഥ. എല്ലാവരെയും രക്ഷിക്കാനുള്ള സൗകര്യങ്ങള്‍ ഇല്ല. അതുകൊണ്ട് നല്ല ഫലം ഉറപ്പുള്ളവയ്ക്ക് മാത്രം മുന്‍ഗണന. ആവശ്യത്തിന് സ്ഥലം ഇല്ലാത്തതുകൊണ്ട് ആളുകള്‍ മരിക്കുന്നു. എന്റെ ഒരു ഡോക്ടര്‍ സുഹൃത്ത് വിളിച്ചിരുന്നു. അവന്‍ ആകെ തളര്‍ന്നു പോയിരിക്കുന്നു. കാരണം അന്നേദിവസം മാത്രം 3 പേരെ മരിക്കാന്‍ വിടേണ്ടി വന്നുവത്രേ. നഴ്സുമാര്‍ കരയുന്നു. അവര്‍ക്ക് ആളുകള്‍ മരിക്കുന്നത് കയ്യുംകെട്ടി നോക്കി നില്‍ക്കാനേ കഴിയുന്നുള്ളൂ. മരിക്കുന്നവര്‍ക്ക് നല്‍കാന്‍ ആകെ അവരുടെ കയ്യിലുള്ളത് കുറച്ച് ഓക്സിജന്‍ മാത്രമാണ്. ഒരു സുഹൃത്തിന്റെ ബന്ധു ആവശ്യത്തിന് ചികിത്സ കിട്ടാതെ മരണപ്പെട്ടുവത്രേ. കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുന്നു. സിസ്റ്റം തകര്‍ന്നിരിക്കുന്നു. എവിടെ തിരിഞ്ഞാലും കൊറോണയല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ല. സ്റ്റേജ് 5 റെഡ് സോണില്‍ നിന്ന് സൂത്രത്തില്‍ കടന്നുകളഞ്ഞ 10000 ആളുകളെ മറന്നുപോയിട്ടില്ലല്ലോ? ഇവര്‍ കാരണം രാജ്യം മൊത്തം മാര്‍ച്ച് 9 ഓടെ ക്വാറന്റൈന്‍ ചെയ്യേണ്ടി വന്നിരിക്കുന്നു. വൈറസിന്റെ വ്യാപനം മാക്സിമം തടയുക എന്നതാണ് ലക്ഷ്യം! ആളുകള്‍ക്ക് ഇപ്പോഴും ജോലിക്ക് പോകാം പലചരക്കുകള്‍ വാങ്ങിക്കാം മരുന്ന് വാങ്ങിക്കാം. ഇതൊന്നും ഇല്ലെങ്കില്‍ സാമ്പത്തിക രംഗം തകരും (ഇപ്പോഴേ തകര്‍ച്ചയിലാണ്). പക്ഷേ വ്യക്തമായ കാരണം ഇല്ലാതെ സ്വന്തം താലൂക്ക് വിട്ടുപോകാന്‍ കഴിയില്ല. ആളുകള്‍ക്ക് പേടി വന്നിരിക്കുന്നു. ഒരുപാട് ആളുകള്‍ മാസ്‌കും ഗ്ലൗസും ഒക്കെ ഉപയോഗിക്കുന്നുണ്ട്. പക്ഷേ ഇപ്പോഴും തങ്ങള്‍ വൈറസ്സിന് തൊടാന്‍ കഴിയാത്ത മരണമാസുകള്‍ ആണെന്ന് കരുതുന്ന ഒരു കൂട്ടരുണ്ട്. അവരിപ്പോഴും വലിയ കൂട്ടമായി റെസ്റ്റോറന്റുകളിലും ബാറുകളിലും കറങ്ങിനടക്കുന്നു. സ്റ്റേജ് 6 2 ദിവസത്തിനുശേഷം എല്ലാം അടച്ചിരിക്കുന്നു. ഓഫീസുകള്‍, ഹോട്ടലുകള്‍, ഷോപ്പിങ്ങ് സെന്ററുകള്‍, തിയറ്ററുകള്‍. സൂപ്പര്‍മാര്‍ക്കറ്റുകളും മെഡിക്കല്‍ ഷോപ്പുകളും ഒഴികെ എല്ലാം. സര്‍ട്ടിഫിക്കേറ്റ് ഉണ്ടെങ്കിലേ ഇനി സഞ്ചരിക്കാന്‍ കഴിയൂ. പേര് , എവിടുന്ന് വരുന്നു, എവിടേക്ക് പോകുന്നു, എന്തിന് പോകുന്നു എന്നിവ അടങ്ങിയ ഒഫീഷ്യല്‍ രേഖയാണ് ഈ സര്‍ട്ടിഫിക്കറ്റ്. ഒരുപാടിടത്ത് പൊലീസ് ചെക്പോസ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നു. അനാവശ്യമായി പുറത്ത് കാണുന്നവര്‍ക്ക് 206 യൂറോ വരെ ഫൈന്‍ ചുമത്തും. കൂടാതെ ഈ ആള്‍ നേരത്തെതന്നെ കൊറോണ പോസിറ്റീവ് ആയ ആളാണെങ്കില്‍ കൊലപാതക ശ്രമത്തിന് 1 മുതല്‍ 12 വര്‍ഷം വരെ തടവ് ലഭിക്കും. നിര്‍ത്തുന്നതിന് മുന്‍പ്: ഇന്നുവരെ (മാര്‍ച്ച് 12 ) ഉള്ള അവസ്ഥയാണിത്. ഓര്‍ക്കുക ഇത്രയും സംഭവിച്ചത് 2 ആഴ്ചയിലാണ്.” ലോകത്തെ ഏറ്റവും ആധുനികമെന്ന് ഘോഷിക്കപ്പെട്ട ഒരിടത്തെ, ഇറ്റലിയിലെ ഒരു ദൃശ്യമാണിത്. വിശദീകരണം വേണ്ടാത്തവിധം വിവരണാത്മകം. കടകവിരുദ്ധമായ മറ്റൊരു കാഴ്ച കാണാം കേരളത്തില്‍. നിങ്ങള്‍ ഓര്‍ക്കുന്നുണ്ട്, കണ്ടുകൊണ്ടിരിക്കുന്നുണ്ട്. വുഹാനില്‍ നിന്ന് വന്ന ആദ്യരോഗിയോട് കേരളം ഒറ്റമനസ്സോടെ നടത്തിയ ഐക്യപ്പെടലാണ് ഒന്നാമത്തേത്. എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ച അടിത്തട്ട് സംവിധാനങ്ങളില്‍ നിങ്ങളുമുണ്ടായിരുന്നുവല്ലോ? എത്ര ഗംഭീരമായാണ് കേരളത്തിലെ ഭരണകൂടം, ആരോഗ്യവകുപ്പ് കൊറോണയെ നേരിട്ടതെന്ന് നേരിടുന്നതെന്ന് നമ്മള്‍ കണ്ടു. ചെറിയ വീഴ്ചകളെ പെരുപ്പിച്ച പ്രതിപക്ഷ നേതാവിനെ കേരളം അപഹാസ്യനാക്കിയതുപോലും നമ്മള്‍ കണ്ടു. വിജയിച്ചു എന്ന അതിവാദമല്ല. ലോകം അക്ഷരാര്‍ഥത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന കൊടിയ സന്ദര്‍ഭമാണല്ലോ ഇത്? നിശ്ചയമായും കൊറോണക്ക് ശേഷം ലോകം പഴയതുപോലെ ആവില്ല എന്നും നമുക്കറിയാം. പക്ഷേ, കേരളത്തില്‍ എന്തുകൊണ്ട് ലോകത്തിന് അത്ഭുതമാകും വിധം ഇത് സാധിച്ചു എന്നാണ് അന്വേഷിക്കേണ്ടത്. അതിന്റെ കാരണം അടിത്തട്ട് സാമൂഹികതയുടെ ശക്തമായ സാന്നിധ്യമാണ് എന്ന് മനസ്സിലാക്കാന്‍ കഴിയണം. കാരണം ആ ബന്ധനിലയിലാണ് മാനവികതയുടെ ഭാവി. വഴിയോരങ്ങളില്‍ മനുഷ്യര്‍ പ്രതിരോധത്തിനായി നിലകൊള്ളുന്ന കാഴ്ച, കൈകഴുകി തോല്‍പിക്കാം എന്ന മുദ്രാവാക്യം അടിത്തട്ട് ബന്ധനിലകള്‍ സമര്‍ഥമായി ഏറ്റെടുക്കുന്ന കാഴ്ച എല്ലാം കാണുന്നുണ്ടല്ലോ? പ്രളയകേരളത്തില്‍ കണ്ടതിന്റെ മറ്റൊരാവിഷ്‌കാരം. സംവിധാനങ്ങളുടെ ശക്തിക്കും പണത്തിനും ഒന്നും ചെയ്യാന്‍ ആവാത്ത ഘട്ടങ്ങളില്‍ മനുഷ്യര്‍ പരസ്പരം ചേര്‍ന്ന് നടത്തിയ ഇടപെടലുകളുടെ മഹാകാവ്യം. അമേരിക്കന്‍ ഐക്യനാടുകളിലെ ചുഴലിക്കാറ്റുകളെ ഓര്‍ക്കുക. തകര്‍ന്നുപോയതെല്ലാം അതേപടി തുടരുന്നത് ഓര്‍ക്കുക. ആഗോളീകരണത്തില്‍ ഉല്‍പന്നങ്ങളും ആശയങ്ങളും എന്നപോലെ രോഗങ്ങളും ആഗോളമാണ്. കൊറോണ അതിനാല്‍ അവസാനത്തേതല്ല. ഇന്ന് ആധുനിക മുതലാളിത്ത രാജ്യങ്ങള്‍ അടിത്തട്ട് ബന്ധങ്ങളുടെ അഭാവത്താല്‍ രോഗത്തോട് ഒറ്റയ്ക്ക് പൊരുതിവീഴുകയാണ്. ”സ്‌കാന്‍ഡിനേവിയയിലേക്ക് നോക്കൂ, അവിടെ സമരങ്ങളില്ല, മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തനമില്ല, മതസംഘാടനങ്ങളില്ല, വടംവലികളും ഓണാഘോഷങ്ങളുമില്ല, എത്ര അച്ചടക്കമുള്ള മാന്യരായ ജനത” എന്ന ഗീര്‍വാണങ്ങളെ നാം പലപ്പോഴും അഭിമുഖീകരിച്ചിട്ടുണ്ട്. ”അമേരിക്കന്‍ ജനതയെ കണ്ടുപടിക്കണം” എന്ന് നാം കേള്‍ക്കാറുണ്ട്. ശരിയാണ് അത്ര ആധുനികരല്ല നാം. അത്ര ആധുനികമാവാതിരുന്നതിന് നാം നന്ദിയുള്ളവരാവുകയാണ് വേണ്ടത്. ഈ കുറിപ്പ് എഴുതുമ്പോള്‍ കേരളത്തില്‍ ഐസൊലേഷനിലുള്ള, വീടുകളില്‍ നിരീക്ഷണത്തിലുള്ള മനുഷ്യരെ ആഹ്ലാദിപ്പിക്കാന്‍ എന്തുവേണമെന്നതിനെക്കുറിച്ച് കയ്യകലത്തില്‍ കൂട്ടമായിരുന്ന് ചെറുപ്പക്കാര്‍ പദ്ധതിയിടുകയാണ്. അയല്‍പക്കത്തെ ചെറുപ്പക്കാരാവണം അവര്‍. അതിനാല്‍ നാം ഉറപ്പിച്ചുപറയണം, മനുഷ്യരാണ് മഹാവ്യാധികളുടെ മരുന്നെന്ന്. മനുഷ്യരുടെ അഭാവമാണ് യൂറോപ്പിനെ ഇപ്പോള്‍ പിടികൂടിയിരിക്കുന്ന ഭൂതമെന്ന്. കെ കെ ജോഷി
#

🏃‍♂️ ഓട്‌ വൈറസേ കണ്ടം വഴി

🏃‍♂️ ഓട്‌ വൈറസേ കണ്ടം വഴി - ShareChat
399 കണ്ടവര്‍
2 ദിവസം
*🌹☆҉➹⁀നന്മയുടെ വഴി‿➹⁀☆҉🌹* *⁀⁀⁀⁀⁀⁀⁀⁀☆҉﷽☆҉⁀⁀⁀⁀⁀⁀⁀⁀* _*അവര്‍ ആരോപിക്കുന്നു, മനുഷ്യനാണ് യഥാര്‍ത്ഥ വൈറസ്*_ അവര്‍ ആരോപിക്കുന്നു, മനുഷ്യനാണ് യഥാര്‍ത്ഥ വൈറസ് ഞാനാലോചിക്കുകയായിരുന്നു: സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വം മാത്രമാണ് ഈ കൊറോണ വൈറസ് ആകപ്പാടെ ആഗ്രഹിക്കുന്നതെന്ന് വരുമോ?! ഇങ്ങനെയൊരു ചിന്ത പങ്കുവെച്ചതിന്റെ പേരില്‍, നിന്റെ തല അറുത്തെറിയുന്നതിനു മുമ്പ്, എന്റെ വീടിന് തീവെക്കും മുമ്പ്, എനിക്ക് പറയാനുള്ളത് മുഴുവന്‍ പറയാനനുവദിച്ചാലും! കൊറോണ വൈറസിനെ ന്യായീകരിക്കുവാനുള്ള ഒരുദ്ദേശ്യവുമെനിക്കില്ല. കൊറോണയുടെ പേരില്‍ നിങ്ങളെത്രമാത്രം പേടിച്ചരണ്ടിരിക്കുകയാണോ, അത്ര തന്നെ പേടിയിലാണ് ഞാനും. നിങ്ങളെപ്പോലെത്തന്നെ ഞാനും കൈ കഴുകാനുള്ള ത്രിതല പദ്ധതിയെ പിന്തുടരുന്ന ഒരാളാണ്: ആദ്യം ഞാന്‍ സോപ്പുപയോഗിച്ച് കൈ കഴുകുന്നു, തുടര്‍ന്ന് ഡെറ്റോള്‍ ഉപയോഗിച്ച് കഴുകുന്നു, ഒടുവില്‍ ഗോമൂത്രം ഉപയോഗിച്ചും കഴുകുന്നു. നിങ്ങളെപ്പോലെത്തന്നെ ഞാനും എല്ലാ പ്രഭാതങ്ങളിലും ചാണകക്കുഴമ്പില്‍ ചുട്ടെടുത്ത പലഹാരങ്ങള്‍ കഴിച്ച് കൊറോണ വൈറസിനെതിരായി പ്രതിരോധ ശേഷി വികസിപ്പിച്ചെടുക്കുന്ന ഒരാളാണ്. ഇതിലെല്ലാമുപരി, ഞാന്‍ പ്രയോഗവത്കരിക്കുവാന്‍ പരിശ്രമിക്കുന്നതും നിങ്ങളോടെല്ലാവരോടും ശുപാര്‍ശ ചെയ്യാനാഗ്രഹിക്കുന്നതുമായ സുപ്രധാന കാര്യം, ബഹുമാനപ്പെട്ട യു പി മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്ജിയുടെ ഉപദേശമാണ്:കൊറോണ വൈറസിനെ മറികടക്കുവാന്‍ മാനസിക പിരിമുറുക്കങ്ങളെ മറികടന്നാല്‍ മതി എന്നതാണത്. ഞാനീ പറഞ്ഞത്ര എളുപ്പമല്ല അത് പ്രാവര്‍ത്തികമാക്കുന്നത് എന്നെനിക്ക് നന്നായറിയാം. മാനസിക പിരിമുറുക്കം(സ്ട്രെസ്സ്) ഇല്ലാതിരിക്കുന്നതിലാണ് നിങ്ങളുടെ അതിജീവനം ആശ്രയിച്ചുനില്‍ക്കുന്നത് എന്ന് തിരിച്ചറിയുന്നതോടെ മാനസിക പിരിമുറുക്കം അനുഭവിക്കാതിരിക്കാന്‍ പ്രയാസമായിരിക്കും എന്നെനിക്കറിയാം. ചെറിയൊരളവിലെങ്കിലും സ്ട്രെസ്സ് അനുഭവിക്കുന്നത് ഭയാനകമായ കൊറോണാ വൈറസിന് നിങ്ങളുടെ ശരീരത്തെ വിധേയപ്പെടുത്തുവാനിടയാക്കും എന്ന അറിവ് തന്നെ സ്ട്രെസ്സ് വര്‍ധിപ്പിക്കുവാന്‍ ഹേതുവാകും. നിങ്ങളുടെ വര്‍ധിച്ചുവരുന്ന സ്ട്രെസ്സ് ലെവല്‍ കാരണം നിങ്ങളുടെ സ്ട്രെസ്സ് ലെവല്‍ വര്‍ധിച്ചുവരുമെന്ന സുസ്ഥിരമായ അവബോധം നിങ്ങളുടെ സ്ട്രെസ്സ് ലെവലിനെ കൂടുതല്‍ വര്‍ധിപ്പിക്കുകയും ഒടുക്കം ഒരു കൊറോണാവാഹകന്‍ മുമ്പിലേക്ക് ചാടിവീണ് ഇന്നാ പിടിച്ചോ എന്ന മട്ടില്‍ രോഗാണുവിനെ സമ്മാനിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുന്ന തലത്തിലേക്ക്, നിരന്തരം സ്ട്രെസ്സിനെ ദൃഢീകരിക്കുന്ന ഒരു പിരിയന്‍ ഗോവണിയായി നിങ്ങള്‍ പരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്യുമെന്ന് ചുരുക്കം (മുരളീധരന്‍ മന്ത്രിയുടെ പെട്രോളിയം തീരുവ വര്‍ധനവ് ലോജിക്കല്‍ ന്യായീകരണം ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്!-വിവര്‍ത്തകന്‍). ഒരു കാര്യം കൂടി വ്യക്തമാക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു: കൊറോണാ വൈറസിനെ പിന്തുണക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ല ഞാന്‍. എന്നാല്‍ നമ്മളൊരു ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമാണ് എന്നതിനാലും ഞാന്‍ ഒരു ലിബറല്‍ ആണ് എന്നതിനാലും ഓരോ സ്റ്റോറിയുടെയും ഇരുപുറവും തുറന്നുകാണിക്കുക എന്നത് ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് എന്റെ ചുമതലയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍തന്നെ, കൊറോണാ വൈറസ് രോഗത്തിന്റെ /കോവിഡ്-19ന്റെ കവറേജില്‍ നിഷ് പക്ഷതയുടെ, വസ്തുനിഷ്ഠതയുടെ, സമതുലനത്തിന്റെ ഒരു ഛായപോലും പുലര്‍ത്തുന്നതില്‍ എന്റെ സഹപ്രവര്‍ത്തകര്‍ക്ക് വന്നുഭവിക്കുന്ന പരാജയം എന്നെ ഏറെ ഖിന്നനാക്കുകയാണ്. ഒുരു ജീവിവര്‍ഗം/ സ്പീഷീസ് എന്ന നിലയ്ക്ക്, ഒരു കാലത്ത് ഡൈനസോറുകള്‍ അലങ്കരിച്ചിരുന്ന പദവിയിലാണ് ഇന്ന് മനുഷ്യര്‍ വിരാജിക്കുന്നതെന്ന് നമുക്കറിയാം. ഉച്ചസ്ഥായിയില്‍ നിലകൊള്ളുന്ന ഹിംസ്രജന്തുക്കളാണ് നാം. ഈ ഭൂഗോളത്തിലെ മറ്റെല്ലാ ജീവിവര്‍ഗങ്ങളെയും അടിച്ചമര്‍ത്തുവാന്‍ ശേഷിയുള്ള അധീശത്വ വര്‍ഗമാണിന്ന് മനുഷ്യര്‍. പക്ഷേ, ഇവിടെ നിലനില്‍ക്കുന്ന ഒരേയൊരു വീക്ഷണകോണ്‍ മനുഷ്യന്റെ വീക്ഷണം മാത്രമാണ് എന്ന് അതിന് അര്‍ഥമുണ്ടോ? ജൈവവൈവിധ്യത്തിന്റെ ബൃഹത്തായ ശോഷണത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമായി ഭവിക്കുന്നത് ഈയൊരു മനോഭാവം മാത്രമല്ലേ? എന്നിട്ടും വൈറസിന്റെ അഭിവീക്ഷണത്തില്‍ കൂടി ഇടം നല്‍കുന്ന ഒരു വാര്‍ത്തയോ ലേഖനമോ മുഖപ്രസംഗമോ ഞാനിതുവരെ കണ്ടിട്ടില്ല. _*👉ജീവിതത്തിൽ ഉപകാര പ്രദമായ നല്ല അറിവുകൾ ലഭിക്കാൻ നന്മയുടെ വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*_ https://chat.whatsapp.com/Hzv1blV1Xn78EQinUKvEsc #🚫 ഇന്ത്യ ലോക്ക് ഡൗൺ #🏃‍♂️ ഓട്‌ വൈറസേ കണ്ടം വഴി #🚷ജനതാ കർഫ്യൂ #🏠 Stay Home #😨 കൊറോണ വൈറസ് വൈറസുകളുടെ അക്രമോത്സുകതയെ-അത് മനുഷ്യര്‍ക്കെതിരായാലും ശരി മറ്റ് വൈറസുകള്‍ക്കെതിരായാലും ശരി-ഞാനൊരു തരത്തിലും സാധൂകരിക്കുവാന്‍ ശ്രമിക്കുന്നില്ലെന്ന് ഊന്നിപ്പറയാന്‍ ഈ സന്ദര്‍ഭത്തില്‍ എന്നെ അനുവദിക്കണം. മനുഷ്യവംശത്തിനെതിരായ രാജ്യദ്രോഹപ്രസ്താവന നടത്തിയ പ്രമുഖ കമ്പ്യൂട്ടര്‍ വൈറസ് ഏജന്റ് സ്മിത്തിനെ ഞാനെപ്പോഴും തള്ളിപ്പറയുന്നതിന്റെ കാരണം മറ്റൊന്നല്ല. പ്രസിദ്ധമായ ത്രിഖണ്ഡ ഡോക്യുമെന്ററി ‘ദിമാട്രിക്സ്’ കണ്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഞാനീ പറയുന്നത് എളുപ്പം മനസ്സിലാകും. ഇനിയഥവാ അത് കണ്ടിട്ടില്ലെങ്കില്‍ നിങ്ങളതുടനെ കാണണം. മനുഷ്യവംശത്തെക്കുറിച്ചുള്ള വൈറസിന്റെ കാഴ്ചപ്പാടുകള്‍ പ്രതിഫലിപ്പിക്കുന്ന ഒരേയൊരു ആധാരരേഖയാണത്. ‘മാട്രിക്സ്’ ത്രയം കണ്ടിട്ടില്ലാത്തവര്‍ക്ക് വേണ്ടി, നിര്‍മിതബുദ്ധിയാല്‍ സൃഷ്ടിക്കപ്പെട്ട ഏജന്റ് സ്മിത്ത് എന്ന വൈറസ് നടത്തിയ ആ പ്രസ്താവം ഞാനിവിടെ ഉദ്ധരിക്കുകയാണ്: ‘നിങ്ങളുടെ സ്പീഷീസിനെ വര്‍ഗീകരിക്കുവാന്‍ ശ്രമിച്ചപ്പോള്‍ എനിക്ക് ബോധ്യപ്പെട്ട ഒരു കാര്യം നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സസ്തനികളല്ല എന്നതാണ്. ഈ ഗ്രഹത്തില്‍ അധിവസിക്കുന്ന എല്ലാ സസ്തനികളും അന്ത: പ്രേരിതരായി തങ്ങളുടെ പരിസ്ഥിതിയ്ക്കനുരൂപമായ ഒരു സമതുലിതാവസ്ഥ സ്വയം രൂപീകരിച്ചെടുക്കുന്നുവെങ്കിലും നിങ്ങള്‍ മാത്രം അത് ചെയ്യുന്നില്ല. നിങ്ങള്‍ ഒരു പ്രദേശത്തേക്ക് ചെന്നെത്തുകയും സ്വയം ഇരട്ടിക്കുകയും വീണ്ടും വീണ്ടും ഇരട്ടിച്ചുകൊണ്ടേയിരിക്കുകയും ചെയ്യും. ആ പ്രദേശത്തെ മുഴുവന്‍ സ്വഭാവിക പ്രകൃതി വിഭവങ്ങളും ഉപയോഗിച്ച് തീര്‍ന്നുകഴിഞ്ഞാല്‍, ഇനി മറ്റൊരു പ്രദേശത്തേക്ക് വ്യാപിക്കുക മാത്രമാണ് അതിജീവനത്തിനുള്ള പോംവഴി എന്ന് നിങ്ങള്‍ തിരിച്ചറിയും. ഈ ഗ്രഹത്തില്‍ ഇതേ മാതൃക പിന്തുടരുന്ന മറ്റൊരു ജീവിവര്‍ഗം കൂടിയുണ്ട്. അതെന്താണെന്നറിയാമോ? വൈറസ് ആണത്. മനുഷ്യകുലമേ, നിങ്ങള്‍ ഒരു മഹാരോഗമാണ്; ഈ ഗ്രഹത്തെ കാര്‍ന്നുതിന്നുന്ന കാന്‍സറാണ് നിങ്ങള്‍. നിങ്ങള്‍ പ്ലേഗ് രോഗമാണെങ്കില്‍ അതില്‍ നിന്നീ ലോകത്തെ രക്ഷിക്കുന്ന പ്രത്യൗഷധമാണ് ഞങ്ങള്‍.’ ഒന്നാലോചിച്ചുനോക്കൂ, ഇപ്പറഞ്ഞത് പോലെയാണ് യഥാര്‍ത്ഥത്തില്‍ കാര്യങ്ങള്‍ എങ്കില്‍?! നമ്മുടെ സര്‍വ സാമ്പത്തിക മാതൃകകളും ഈ പ്രപഞ്ചത്തിന്റെ വിഭവശേഷിയെ നിശ്ശൂന്യമാക്കുന്ന വിധത്തിലാണ് ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത് എന്ന നിരീക്ഷണത്തെ ആര്‍ക്കെങ്കിലും നിഷേധിക്കുവാന്‍ സാധിക്കുമോ? നിങ്ങള്‍ക്കിഷ്ടമുള്ള ഏത് ബയോളജിസ്റ്റിനോട് വേണമെങ്കിലും അന്വേഷിച്ചോളൂ-അവര്‍ പറഞ്ഞുതരും, ഈ ഗോളത്തിലെ ഏറ്റവും ആദിമനിവാസികളിലൊന്നാണ് വൈറസുകളെന്ന്. ആദ്യ മാനവന്‍ പ്രത്യക്ഷപ്പെടുന്നതിനും കാലങ്ങള്‍ക്ക് മുമ്പേ അവരിവിടെ ഉണ്ടായിരുന്നു. ഏറെ മനോഹരമായിരുന്ന, ഏറെ വാസയോഗ്യമായിരുന്ന മറ്റൊരു ഗ്രഹത്തില്‍ ജീവിച്ച്, അവിടുത്തെ വിഭവങ്ങളെല്ലാം തിന്ന് തീര്‍ത്ത് ഇപ്പോള്‍ ഭൂമിയിലേക്ക് കാലെടുത്ത് വെച്ച കുടിയേറ്റക്കാരാണ് മനുഷ്യര്‍ എന്നാവും വൈറസുകള്‍ തിരിച്ചറിയുന്നുണ്ടാവുക. നിബിഡവനങ്ങള്‍ മരുഭൂമിയാക്കിയും മഹാനദികളെ കൊന്നൊടുക്കിയും സമുദ്രാന്തര്‍ ഭാഗങ്ങള്‍ പോലും മലിനീകരിച്ചും തങ്ങളുടെ വന്യമായ ഈ കുതിപ്പ് മനുഷ്യന്‍ ഇനിയും തുടരുകയാണെങ്കില്‍ ഈ ഗ്രഹത്തിന്റെ ആയുസ്സ് അധികമൊന്നും ശേഷിക്കുവാനിടയില്ലെന്ന് എല്ലാ മനുഷ്യേതര ജീവിവര്‍ഗങ്ങളും 2020 മാര്‍ച്ചോടെ തിരിച്ചറിഞ്ഞു കഴിഞ്ഞതായി വിശ്വസനീയ വൃത്തങ്ങള്‍ നിന്നെ അറിയിക്കുന്നു. ഈ ഗോളത്തിലധിവസിക്കുന്ന എല്ലാ മനുഷ്യേതര ജീവിവര്‍ഗങ്ങളും ചേര്‍ന്ന് നടത്തുന്ന വിപ്ലവത്തിലെ മുന്നണിപ്പോരാളികളാണ് വൈറസുകളെങ്കില്‍? ജൈവ മണ്ഡലത്തിന്റെ നേര്‍ക്കുള്ള ഏറ്റവും ഭീകരമായ ഭീഷണിയോട് അടരാടുന്ന പ്രകൃതിയുടെ ഒളിപ്പോരാളികളാണ് അവര്‍ എങ്കില്‍? മനുഷ്യനെ കൊറോണ വൈറസുകള്‍ അടച്ചിടുന്ന തടങ്കല്‍പ്പാളയങ്ങളാണ് ക്വാറന്റൈനുകള്‍(സംസര്‍ഗ നിഷേധം) എങ്കില്‍? ഈ ചോദ്യത്തോട് സത്യസന്ധമായി പ്രതികരിക്കുക: ഭൂമുഖത്ത് കൂടുതല്‍ ജീവവര്‍ഗങ്ങള്‍ക്ക് വിനാശഭീഷണി ഉയര്‍ത്തുന്നത് ഇവരിലാരാണ്-ഹോമോസേപിയന്‍സ് ആണോ ‘സാര്‍സ്-കോവ് 2’ ആണോ? ഇനി പറയൂ: കോവിഡ്-19 സ്റ്റോറിക്ക് രണ്ട് വശങ്ങളില്ലേ? എന്റെ ഉത്തരം ഇതാണ്: തീര്‍ച്ചയായും ഉണ്ട്വൈറസിന്റെ പക്ഷവും ‘സാര്‍സ്-കോവ്2’ വിന്റെ പക്ഷവും. (കടപ്പാട്: ദി ഹിന്ദു സന്‍ഡേ മാഗസിന്‍) ജി സമ്പത്ത് വിവ. കെ സി ഷൈജല്‍
#

🚫 ഇന്ത്യ ലോക്ക് ഡൗൺ

🚫 ഇന്ത്യ ലോക്ക് ഡൗൺ - ShareChat
353 കണ്ടവര്‍
2 ദിവസം
*🌹☆҉➹⁀നന്മയുടെ വഴി‿➹⁀☆҉🌹* *⁀⁀⁀⁀⁀⁀⁀⁀☆҉﷽☆҉⁀⁀⁀⁀⁀⁀⁀⁀* *_👉 കൊറോണക്കാലത്തെ കച്ചവടക്കാരോട് #🚫 ഇന്ത്യ ലോക്ക് ഡൗൺ #😐 GO കൊറോണ GO #😨 കൊറോണ വൈറസ് #😢 കോവിഡ് 19 #💪 നമ്മൾ അതിജീവിക്കും _* അളവു-തൂക്കങ്ങളില്‍ തികഞ്ഞ നീതി പാലിക്കുക (വിശുദ്ധ ഖുർആൻ 6/152) ത്രാസൊപ്പിച്ചു നീതി പാലിക്കണമെന്ന നിയമം അല്ലാഹു സ്ഥാപിച്ചിരിക്കുന്നു. നിങ്ങള്‍ ത്രാസില്‍ കൃത്രിമം കാണിച്ചുകൂടാ എന്നതത്രെ അതിന്റെ താല്‍പര്യം. നീതിപൂര്‍വം ശരിയാംവണ്ണം തൂക്കുക. ത്രാസില്‍ കുറവ് വരുത്തരുത് (വിശുദ്ധ ഖുർആൻ 55/7,8) കള്ളത്താപ്പുകാര്‍ക്കു മഹാനാശം! ആളുകളിൽ നിന്നു അളന്നെടുക്കുമ്പോള്‍ തികച്ചു വാങ്ങുകയും അളന്നോ തൂക്കിയോ കൊടുക്കുമ്പോള്‍ കമ്മി വരുത്തുകയും ചെയ്യുകയത്രെ അവരുടെ സമ്പ്രദായം (വിശുദ്ധ ഖുർആൻ 83/1-3). പൂഴ്ത്തിവെപ്പുകാരൻ എത്ര ദുഷ്ടൻ! വില താഴ്ന്നതായി കേട്ടാൽ അവൻ ദുഃഖിതനാവുന്നു. വില കൂടിയെന്നു കേട്ടാലോ സന്തോഷിക്കുന്നു (ഹദീസ്). പൂഴ്ത്തിവെക്കുന്നവൻ കുറ്റവാളിയാകുന്നു (ഹദീസ്) _*👉ജീവിതത്തിൽ ഉപകാര പ്രദമായ നല്ല അറിവുകൾ ലഭിക്കാൻ നന്മയുടെ വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*_ https://chat.whatsapp.com/Hzv1blV1Xn78EQinUKvEsc
#

🚫 ഇന്ത്യ ലോക്ക് ഡൗൺ

നന്മയുടെ വഴി-GATE
WhatsApp ग्रुप आमंत्रण
341 കണ്ടവര്‍
2 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം