_ഇന്ന് ലോക ഭിന്നശേഷി ദിനം_
```സ്വപ്നം കാണുന്നത് ഭിന്നശേഷിക്കാരുടെ അത്യാഗ്രഹം എന്ന് പറഞ്ഞ് പുച്ഛിക്കുന്നതിലല്ല,കാണുന്ന സ്വപ്നങ്ങൾ അവർക്ക് കൂടി നേടാനുള്ള സാഹചര്യങ്ങൾ നെയ്ത് കൊടുക്കുന്നതിലാകണം ഓരോരുത്തരുടെയും കടമയും തിരിച്ചറിവും.```
* ```അടുത്ത ഭിന്നശേഷി ദിനം വരുന്നതിന് മുൻപെങ്കിലും പറയത്തക്ക മാറ്റങ്ങൾ വരട്ടെ. ഭിന്നശേഷിയുള്ള വ്യക്തികൾക്കായി നെയ്തെടുക്കപ്പെട്ട ഓരോ സ്ഥലങ്ങളും അവരുടെ കഥ പറയട്ടെ. ഭിന്നശേഷി സൗഹൃദമല്ലാത്ത ചുറ്റുപാടുകളെ പേടിച്ച് ആരും ഇനി സ്വപ്നങ്ങൾക്ക് മുന്നിൽ പകച്ചു നിൽക്കാതിരിക്കട്ടെ.കുഞ്ഞു മുറിക്കുള്ളിൽ വലിയ ലോകം തീർക്കുന്നവർ ഫീനിക്സ് പക്ഷികളെപ്പോലെ പറക്കട്ടെ. ഇനിയും ഭിന്നശേഷി ആഘോഷിക്കപ്പെടാതിരിക്കട്ടെ. ഭിന്നശേഷി സമൂഹത്തിന്റെ അതിജീവനത്തിന്റെ കൂടെ ഈ ലോകത്തു പറക്കാൻ പാകത്തിൽ സജ്ജമാക്കി കൊടുക്കണം ഈ സമൂഹം .```
🔅 _*ഫിമി ഒത്ത്ഡോല എന്നൊരാളുണ്ട്. ആഫ്രിക്കയിലെ കോടീശ്വരനാണ്. ആയുസിലെ ഏറ്റവും അർത്ഥപൂർണ്ണമായ നിമിഷമേതാണെന്ന് അദ്ദേഹത്തോടൊരാൾ ഈയടുത്ത് ചോദിച്ചു. പലതും ഓർത്തെടുത്തു. സമ്പാദിക്കാൻ മോഹിച്ചു പാഞ്ഞ യൗവനം, മടുപ്പില്ലാത്ത ഉത്സാഹത്തോടെ കൈവരിച്ച നേട്ടങ്ങൾ, വാങ്ങിക്കൂട്ടിയ ആഢംബരങ്ങൾ.. എല്ലാം നന്ദിയോടെ ഓർത്തെടുത്തു. എന്നാലും ഏറ്റവും അർത്ഥപൂർണമായ നിമിഷം? ‘ഈയടുത്ത് എന്റെ സുഹൃത്തൊരു സഹായം ചോദിച്ചു. നടക്കാൻ കഴിയാത്ത കുറേ കുട്ടികൾ താമസിക്കുന്ന കേന്ദ്രമുണ്ട്. അവർക്കു വേണ്ടിയാണ്. വീൽച്ചെയർ കിട്ടിയാൽ ആ കുട്ടികൾക്ക് വലിയ ഉപകാരമാകും. എന്റെ കമ്പനി അതേറ്റെടുത്തു. വീൽച്ചെയർ കൈമാറുന്ന ചടങ്ങിൽ ഞാനുണ്ടാകണമെന്ന് സുഹൃത്ത് നിർബന്ധിച്ചു. ഞാൻ പോയി. വേദിയിലേക്ക് ഇഴഞ്ഞു വന്ന കുട്ടികൾ വീൽച്ചെയറിൽ തിരിച്ചു പോകുന്നതു കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. മുഴുവൻ കുട്ടികളും മുറ്റത്ത് വീൽച്ചെയറിലിരുന്ന് പുഞ്ചിരിച്ചപ്പോൾ പൂമ്പാറ്റകളെപ്പോലെ തോന്നി.*_
_*‘പക്ഷേ, എന്റെ ആയുസിലെ ഏറ്റവും അർത്ഥപൂർണമായ നിമിഷം പിന്നെയാണ് സംഭവിച്ചത്.*_ _*തിരികെപ്പോരാൻ ഒരുങ്ങുമ്പോൾ ഒരു കുഞ്ഞ് എന്റെ കാലിൽച്ചുറ്റിപ്പിടിച്ച് മുഖത്തേക്ക് നോക്കുന്നു. ഞാൻ പുഞ്ചിരിച്ചു. എന്തേ ഇങ്ങനെ നോക്കുന്നൂവെന്ന് ചോദിച്ചപ്പോൾ അവളൊരു മറുപടി പറഞ്ഞു:*_
_*‘പ്രാർത്ഥിക്കുമ്പോൾ എനിക്കീ മുഖം ഓർക്കാനാണ്..*_
🔅 _*ഡിസംബർ 3 മാറ്റി നിർത്തിയാൽ ഒരു വർഷത്തിൽ പിന്നെയും 364 ദിവസങ്ങളുണ്ട്. ആ ദിവസങ്ങളിലത്രയും ഒറ്റമുറിക്കുള്ളിൽ നാലു ചുമരുകൾക്കുള്ളിൽ ശ്വാസത്തിനു പോലും വിലക്കിട്ട, അരികുപറ്റിച്ചേർന്നു പാതി മുറിഞ്ഞ ജീവിതങ്ങളെക്കുറിച്ച് എപ്പോഴെങ്കിലും നമ്മുടെ സമൂഹം അങ്ങനെയുള്ള ഭിന്നശേഷി ക്കാരെ പറ്റി അവരുടെ ജീവിതത്തെ പറ്റി ചിന്തിച്ചിട്ടുണ്ടോ ഓരോ വികലാംഗ ദിനത്തിനും "അപൂർണ്ണതയാൽ പൂർണ്ണരായവർ" എന്നും "കുറവുകളെ അതിജീവിച്ചു വിജയം നേടിയവർ "എന്നും ഒക്കെ ഹെഡിംഗ് ഇട്ടും പോസ്റ്ററും ലൈക് അടിച്ചും കമെന്റും ഇട്ടു കൊണ്ട് അന്നേ ദിവസം ആഘോഷമാക്കി തീർക്കുന്നു , മറ്റു ദിവസങ്ങളിലും നമ്മളെപ്പോലെ തന്നെ ഈ ലോകത്ത് ജീവിക്കാനും സ്വപ്നം കാണാനും അർഹതപ്പെട്ടവരാണ് ഭിന്നശേഷിക്കാർ എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?*_
🔅 _*ഓരോ യാത്രകളും സ്വപ്നങ്ങളും മനസ്സിലോട്ട് ഓടി വരുമ്പോൾ അതിനെയൊക്കെ തള്ളി നീക്കിക്കൊണ്ട് പലപ്പോഴും മുന്നിൽ വില്ലനായി വന്നു നിൽക്കാറുള്ളത് ഭിന്നശേഷി സൗഹൃദം അല്ലാത്ത ചുറ്റുപാടുകൾ തന്നെയാണ്.കാടും മലയും കടലും തുടങ്ങി സ്വപ്നങ്ങൾ ഓരോന്നും കൈക്കുമ്പിളിൽ കൊണ്ട് തരാൻ ഹൃദയത്തിൽ വേരുറപ്പിച്ച ഒത്തിരി മനുഷ്യർ ചുറ്റിലുമുണ്ടെങ്കിലും ചില മനുഷ്യരുടെ ഇറങ്ങിപ്പോക്കിനപ്പുറം ഭിന്നശേഷി സൗഹൃദം അല്ലാത്ത ഈ സമൂഹത്തിൽ പകച്ചു നിൽക്കാനെ ഓരോ ഭിന്നശേഷിക്കാരനും കഴിയൂ.*_
_*"ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞവർ" ആണ് ഭിന്നശേഷിക്കാർ എന്നൊക്കെ പറഞ്ഞ് ഘോര ഘോരം ഭിന്നശേഷിയെ പറ്റി പറയുന്ന രാഷ്ട്രീയക്കാരും മറ്റ് ചിലരും അത് ആരവങ്ങളുയർത്താൻ വിധത്തിൽ ഭംഗിയേറിയ, മധുരിക്കുന്ന വാക്കുകളിൽ മാത്രം ഒതുക്കുന്നു .*_ _*ഭിന്നശേഷിക്കാർ നേരിടുന്ന അവസ്ഥയെ പറ്റിയോ ,ഓരോ ദിവസവും വേദനകൾ കൂടാതെ ജീവിച്ചു തീർക്കാൻ കഴിയണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് കഴിയുന്ന ഒത്തിരി ബുദ്ധിമുട്ടുകൾ സഹിക്കുന്ന ഭിന്നശേഷി ആളുകളുടെ അതിജീവനത്തെ പറ്റിയോ ഇനി എന്നാണ് ഈ സമൂഹവും ഗവണ്മെന്റ് കളും മനസ്സിലാക്കാൻ പോകുന്നത്.*_
_*ചവിട്ടു പടികൾ കയറാൻ കഴിയാതെയും, ഭിന്നശേഷി സൗഹൃദം ആയ ബിൽഡിംഗുകൾ ഇല്ലാത്തത് കാരണവും പല ബുദ്ധിമുട്ടുകൾ നേരിടേണ്ടി*_ _*വരുകയും അതുപോലെ ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ വാങ്ങാനും ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിക്കാനും, ഷോപ്പിംഗ് എന്ന പേരിൽ അടിച്ചു പൊളിക്കാനും ഒക്കെ വിലക്കപ്പെട്ട ഒരു സമൂഹം ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്ന് ആരോർക്കാനാണ്.*_ _*രോഗികൾ കയറിചെല്ലേണ്ട ആശുപത്രികളിൽ പലതിലും വീൽ ചെയർ സൗഹൃദം അല്ലാത്ത ബാത്ത് റുമുകൾ ആണ്. ഈ സമൂഹം, ഭിന്നശേഷി സമൂഹത്തെ എങ്ങനെയാണ് നോക്കി കാണുന്നത് എന്നതിന്റെ നേർ സാക്ഷ്യങ്ങൾ ആണ് അതെല്ലാം, നിയമങ്ങൾ ഉണ്ടായിട്ടു പോലും അതൊന്നും പാലിക്കപെടുന്നില്ലാ എന്നത് വലിയൊരു വിരോധാഭാസം ആണ്.*_
_*വീൽചെയറിൽ ആയ അല്ലെങ്കിൽ മറ്റ് ഡിസബിലിറ്റി ഉള്ളവരെ കല്യാണം കഴിച്ചു സുഖമായി പ്രണയിച്ചു ജീവിക്കുന്നവരും ഉണ്ട്.*_ _*നമ്മുടെ സമൂഹത്തിൽ പ്രണയം ആരുടേം കുത്തക ഒന്നും അല്ല.ഭിന്നശേഷി ആയ വ്യക്തികളുടെ ഹൃദയത്തിലും പ്രണയവും ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം ഉണ്ട്.*_
_*ആരോഗ്യമുള്ളവരെ പോലെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഇമോഷൻസും ഒക്കെയുള്ള മനുഷ്യരാണ് ഓരോ വ്യക്തികളും.*_
_*നിങ്ങൾ കാണുന്ന ഓരോ കാഴ്ചകളും,കേൾക്കുന്ന ഓരോ ആരവങ്ങളും, ശ്വസിക്കുന്ന ഓരോ ശ്വാസവും നോർമൽ ആരോഗ്യമുള്ള വ്യക്തി സമൂഹത്തിന് മാത്രം അനുഭവിക്കാൻ സൃഷ്ടിക്കപ്പെട്ടവയല്ല.കൂടെയുണ്ടെന്ന പാഴ്വാക്കിനപ്പുറത്ത്, നിങ്ങളനുഭവിക്കുന്ന ഓരോ കാര്യങ്ങളും ഭിന്നശേഷി സമൂഹത്തിനും അനുഭവിക്കാൻ കഴിയുംവിധം മാറ്റങ്ങൾ കൊണ്ട് വരാൻ വേണ്ടി നിങ്ങളും ഭിന്നശേഷി സമൂഹത്തിന് വേണ്ടി ആത്മാർത്ഥമായി പ്രവൃത്തിക്കണം. 'സ്വപ്നം കാണുന്നത് ഭിന്നശേഷിക്കാരുടെ അത്യാഗ്രഹം എന്ന് പറഞ്ഞ് പുച്ഛിക്കുന്നതിലല്ല,കാണുന്ന സ്വപ്നങ്ങൾ അവർക്ക് കൂടി നേടാനുള്ള സാഹചര്യങ്ങൾ നെയ്ത് കൊടുക്കുന്നതിലാകണം ഓരോരുത്തരുടെയും കടമയും തിരിച്ചറിവും.*_
🔅. _*ഇസ്തിരിപ്പെട്ടി എന്ന തലക്കെട്ടിൽ ജോയ് വടക്കുമ്പാട്ടിന്റെ കവിതയുണ്ട്;*_
_*'നിന്നെ സുന്ദരനാക്കാൻ ഒരു ജന്മം മുഴുവൻ ഞാൻ തീ തിന്നു.*_
_*തീ തിന്നതിലല്ല എന്റെ വിഷമം.*_
_*പിന്നെയും പിന്നെയും നീ മുഷിയുന്നതിലാണ്*_
_*എന്റെ ഉള്ളുപൊള്ളുന്നത്.*_
_*നമ്മുടെ റൂമിലേക്ക് വരൂ.റൂമിൽ നല്ല വൃത്തിയുണ്ടെന്ന് വെറുതേ വിചാരിക്കുന്നതാണ്. ആ കർട്ടണുകൾ മുഴുവനുമൊന്ന് നീക്കി നോക്കൂ. പറ്റുന്നത്ര വെളിച്ചം റൂമിലാകെയൊന്ന് പരത്തിനോക്കൂ.*_ _*വിചാരിച്ചത്ര വൃത്തിയിലല്ല റൂമെന്ന് തെളിയും.*_ _*സൂക്ഷ്മമായി പറ്റിക്കിടക്കുന്ന പൂപ്പലും പൊടിയും തെളിയണമെങ്കിൽ ചെറിയ വെളിച്ചം പോരാ. ജ്വലിക്കുന്ന വെളിച്ചം വേണം. അങ്ങനൊരു മഹാവെളിച്ചത്തിരുന്നാൽ പിന്നെയും പിന്നെയും മുഷിയുന്ന നമ്മളെക്കണ്ട് നമ്മുടേതന്നെ ഉള്ളുപൊള്ളും.*
_*എങ്ങനെ പോകുന്നു എന്ന ചോദ്യത്തിന് ‘സുഖമായി കഴിയുന്നു’ എന്നാണുത്തരം.* _*സുഖമായി തുടങ്ങുന്നൂ എന്നല്ല, സുഖമായി കഴിയുന്നൂവെന്ന്....* _*കഴിഞ്ഞു കഴിഞ്ഞു പോവുകയാണ്. തെല്ലൊന്ന് മയങ്ങി ഉണർന്നു നോക്കുമ്പോഴേക്ക് വളർച്ച പൂർത്തിയായി നിൽക്കുന്ന ആയുസ്. അത് നമുക്ക് മറ്റുള്ളവർക്ക് കൂടി പ്രകാശം പരത്തുന്നതാക്കാം.*_
🔅 _*അടുത്ത ഭിന്നശേഷി ദിനം വരുന്നതിന് മുൻപെങ്കിലും പറയത്തക്ക മാറ്റങ്ങൾ വരട്ടെ. ഭിന്നശേഷിയുള്ള വ്യക്തികൾക്കായി നെയ്തെടുക്കപ്പെട്ട ഓരോ സ്ഥലങ്ങളും അവരുടെ കഥ പറയട്ടെ. ഭിന്നശേഷി സൗഹൃദമല്ലാത്ത ചുറ്റുപാടുകളെ പേടിച്ച് ആരും ഇനി സ്വപ്നങ്ങൾക്ക് മുന്നിൽ പകച്ചു നിൽക്കാതിരിക്കട്ടെ.കുഞ്ഞു മുറിക്കുള്ളിൽ വലിയ ലോകം തീർക്കുന്നവർ ഫീനിക്സ് പക്ഷികളെപ്പോലെ പറക്കട്ടെ.*_
_*ഇനിയും ഭിന്നശേഷി ആഘോഷിക്കപ്പെടാതിരിക്കട്ടെ. ഭിന്നശേഷി സമൂഹത്തിന്റെ അതിജീവനത്തിന്റെ കൂടെ ഈ ലോകത്തു പറക്കാൻ പാകത്തിൽ സജ്ജമാക്കി കൊടുക്കണം ഈ സമൂഹം .*_
#💪🏻 ആരോഗ്യ നുറുങ്ങുകൾ