@nilaav123
@nilaav123

💔🌜നിലാവിന്റെ കൂട്ടുകാരി🌛💔

💕മിഴികൾ പറഞ്ഞ പ്രണയം 💕 റജില ,ഇഷയുടെ സൗഹൃദവും പ്രണയവും ,ഇങ്ങനെയും ഒരു പ്രണയം ,പ്രണയനിലാവ് ......

https://b.sharechat.com/dO8vAtfCRU രണ്ടു കൊല്ലം ആയി ഈ ദുരന്തത്തെ സഹിക്കുന്നു .വെറും ദുരന്തം അല്ല മഹാ ദുരന്തം .എന്ത് ചെയ്യാനാ ഫ്രണ്ട് ആയി പോയില്ലേ സഹിക്കുക തന്നെ .ചുമ്മാ സഹിക്കുന്നതല്ലാട്ടോ .പോസ്റ്റ്‌ ഒക്കെ സൂപ്പർ ആണേ .ന്യൂ സ്റ്റോറീസ് നോവൽസ് മൂവി ട്രോൾസ് കട്ട ചളികൾ അസൽ തേപ്പ് കിട്ടിയൊണ്ട് വിരഹം പോസ്റ്റ്‌ വേറെയും .എല്ലാം കൊണ്ടും പോളിയാണ് പോസ്റ്റ്‌ ഒക്കെ .ആ ഒറ്റ കാരണം കൊണ്ട ഈ ദുരന്തത്തെ സഹിക്കുന്നെ .മൂഡ് ഓഫ്‌ മാറാൻ പ്രൊഫൈൽ കേറി അങ്ങ് മേയും.റിലാക്സേഷന് വേണ്ട എല്ലാം അതിൽ ഉണ്ടേ .വേണേൽ കൂടെ കൂടിക്കോളൂ .ദുരന്തം ആണേലും നമ്മടെ മുത്താട്ടോ 😍😍😍😍
#

📙 നോവൽ

📙 നോവൽ - - 6 6 Mr താടിക്കാരൻ ക @ muji123 10783 28938 പോസ്റ്റുകൾ ഫോളോവേഴ് 30CD ഷെയർചാറ്റിൽ എന്നെ ഫോളോ ചെയ്യു - ShareChat
2.7k views
2 hours ago
💕മിഴികൾ പറഞ്ഞ പ്രണയം 💕 Part 41 നിനക്ക് നാണവും മാനവും എന്നൊന്ന് ഉണ്ടോ ഫൈസി .ഡിവോഴ്സ് പേപ്പറിൽ ഒപ്പിടിച്ചശേഷം  വന്നിരിക്കുന്നു  അവളെ വീണ്ടും  വേണമെന്നും പറഞ്ഞു .എങ്ങനെയാട നീ ഇനി ഇതും പറഞ്ഞു അവളെ മുന്നിൽ പോവ്വുക . അതിന് ഒരു വഴി പറഞ്ഞു തരാനല്ലേ നിന്നെയും നോക്കി വന്നത് . കൊട്ടകണക്കിന് വഴി എന്റെ കയ്യിൽ ഉണ്ട് .പോകുമ്പോൾ പാർസൽ ആക്കി തരാം . ദേ അജു തമാശ വിട് .ഞാൻ സീരിയസ് ആണ് .എനിക്ക് സഫുനെ വേണം . നിനക്ക് ഇതെന്താ പെട്ടെന്ന് അവളോട് സ്നേഹം തോന്നാൻ കാരണം .ഡിവോഴ്സ് ചെയ്‌താൽ അവളെങ്ങനെ ജീവിക്കുമെന്നോർത്തുള്ള സഹതാപം ആണോ .അതോർത്തു നീ പേടിക്കണ്ട .അവളെ പൊന്ന് പോലെ നോക്കുന്ന ഒരു കുടുംബം അവൾക്കുണ്ട് . സഹതാപം ഒന്നുമല്ല എനിക്കിഷ്ടാ അവളെ .അവളില്ലാതെ പറ്റുന്നില്ലെടാ എനിക്ക്  . അതിന് കാരണ ചോദിച്ചേ .എപ്പോ കണ്ടാലും ആ പാവത്തിനെ കടിച്ചു കീറാൻ നിക്കുകയാരുന്നല്ലോ .ഇപ്പൊ എന്താ മനം മാറ്റം . അതൊന്നും എനിക്കറിയില്ല .എപ്പോഴോ അവളെന്റെ മനസ്സിൽ കയറികൂടി  .അവളെ കണ്ട നിമിഷം തന്നെ അവളെന്റെ ആരൊക്കെയോ ആണെന്നുള്ള തോന്നൽ എനിക്കുണ്ടായിരുന്നു .എന്തോ ഒരു മുന്ജന്മ ബദ്ധം അവളുമായി ഉണ്ടായിരുന്ന പോലെ .അവളെ കാണുമ്പോഴൊക്കെ  ദാ ഇവിടെ വല്ലാത്തൊരു ഇടിപ്പായിരുന്നു .അവൻ നെഞ്ചിൽ തൊട്ട് കൊണ്ട് പറഞ്ഞു .അവളെ കണ്ട ശേഷം കണ്ണടക്കുമ്പോഴൊക്കെ അവളുടെ മുഖം ആയിരുന്നു കാണൽ .പക്ഷേ അൻസി മനസ്സിൽ ഉണ്ടായിരുന്നത് കൊണ്ട് അവളെ മനപ്പൂർവം അവഗണിച്ചു .അവളോട് ഇഷ്ടം തോന്നിപോകുമോന്നു പേടിയായിരുന്നു എനിക്ക് .കണ്ണടച്ച് പിടിച്ച  അവളോട് മോശമായി പെരുമാറിയിരുന്നത് .അവളെ കണ്ണിൽ നോക്കിയാൽ   ഞാൻ സ്വയം മറന്നു പോകും പലപ്പോഴും .അൻസി അവളാണ് എന്റെ പെണ്ണെന്നു മനസ്സിൽ ഓരോ പ്രവിശ്യവും ഉറപ്പിക്കുമ്പോഴും സഫുവിന്റെ മുഖം ആയിരുന്നു മുന്നിൽ തെളിയുക .മനസ്സ് കൈ വിട്ടു പോകുന്നു തോന്നുമ്പോൾ  അൻസിയെ   മറയാക്കി എന്റെ മുന്നിൽ വെക്കാറാ പതിവ് .  അവളോട് ഇഷ്ടം തോന്നിപോകുന്നു പേടി വരുമ്പോഴാ അവളെ ദ്രോഹിക്കൽ .എങ്ങനെയെങ്കിലും അവൾ എന്നെ  വിട്ടു പോയികൊട്ടെന്നു കരുതി . അവളെ കരച്ചിൽ കാണുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയാ എനിക്ക് അനുഭവപ്പെടൽ .അവളെ വേദനിപ്പിക്കുന്ന ഓരോ പ്രാവശ്യവും അതിനേക്കാൾ ഇരട്ടി ഞാൻ സ്വയം വേദനിപ്പിച്ചിട്ട് ഉണ്ട് .രണ്ടിന്റെയും നടുവിൽ കിടന്നു വട്ട് പിടിക്കുകയാരുന്നു  ഞാൻ  .അവളെ വീട്ടിൽ ആക്കി വന്ന ശേഷം എന്തൊക്കെയോ എനിക്ക് നഷ്ടപെട്ടത് പോലെയായിരുന്നു തോന്നിയത് . അൻസിയോടൊത് കൂടുതൽ സമയം സ്പെൻഡ്‌ ചെയ്തു അവളെ  മറക്കാൻ ശ്രമിച്ചു .അവളെ മറന്നെന്നു നടിച്ചു . അവളെ ഇക്കാക്ക കൂട്ടി കൊണ്ട് വന്നില്ലേ .അന്ന്  പെട്ടന്ന് അവളെ കണ്ടപ്പോൾ നഷ്ടപെട്ടത് തിരിച്ചുകിട്ടിയ സന്തോഷം ആയിരുന്നു  . അവളെ ഓടി പോയി കെട്ടിപിടിക്കാന എനിക്ക് തോന്നിയത് .മനസ്സിൽ അത്രക്ക് അവളെ സാമിപ്യം ഞാൻ ആഗ്രഹിച്ചിരുന്നുവെന്ന് അന്ന് എനിക്ക് മനസ്സിലായി .അൻസിക്ക് വേണ്ടി ഞാനത് അടക്കിപ്പിടിച്ചു .അൻസിയോട് ചെയ്യുന്ന തെറ്റായി എനിക്ക് കുറ്റബോധം തോന്നി .അത് കൊണ്ട മനസ്സ് കല്ലാക്കി ഞാൻ ഡിവോഴ്സ് പേപ്പറിൽ ഒപ്പിടാൻ പറഞ്ഞത് .  സാലി അന്ന് അവളെ തൊട്ടപ്പോൾ അവനെ കൊല്ലാനുള്ള ദേഷ്യം എനിക്കുണ്ടായിരുന്നു .അവൾ അവനോട് അടുത്തിടപഴകിയപ്പോൾ എനിക്ക് ദേഷ്യവും സങ്കടവും ഒക്കെ വന്നു .അന്നെനിക്ക് മനസ്സിലായി അവൾ മറ്റൊരാളുടേത് ആവുന്നത് എനിക്ക് സഹിക്കാൻ പറ്റില്ലെന്ന് .അൻസിക്ക് വേണ്ടി സിഗരറ്റ് ഒഴിവാക്കണമെന്ന് സഫു പറഞ്ഞപ്പോൾ ഉത്സാഹത്തോടെ സമ്മതം പറഞ്ഞെങ്കിലും സിഗരറ്റ് നിർത്തി അൻസി വന്നാൽ സഫു എന്നെ വിട്ടു പോകുമല്ലോ എന്ന ചിന്തയായിരുന്നു വന്നത് .വലി നിർത്താൻ ശ്രമിക്കും തോറും സഫു ചോദ്യ ചിഹ്നം ആയി മുന്നിൽ വന്നു നിന്നു .അൻസി അന്ന് പറഞ്ഞപ്പോഴാ ഞാൻ കൂടുതൽ ആലോചിച്ചത് .എനിക്ക് സിഗരറ്റ് വലി നിർത്താൻ പറ്റാത്തതിന്റെ കാരണവും അന്ന് മനസ്സിലായി .സഫു എന്നെ വിട്ടു പോകുന്നത് ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്ന് .   അവൾ എന്നെ അവോയ്ഡ് ചെയ്തു നടന്നപ്പോൾ ഒരു നോട്ടം കൊണ്ടെങ്കിലും എന്നെ നോക്കിയിരുന്നെങ്കിൽ എന്ന് മനസ്സ് കൊതിക്കുന്നുണ്ടായിരുന്നു. ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ട് വെച്ചിട്ട് ഉണ്ടെന്ന് പറഞ്ഞത് കേട്ടപ്പൊ ആ നിമിഷം എന്നിൽ നിന്നും ജീവൻ പോയത് പോലെയാ തോന്നിയെ .മരിച്ചതിനു തുല്യം ആയിരുന്നു ഞാൻ .അവൾ ഇല്ലാതിരുന്ന ഈ രണ്ടു ദിവസം അവൾ എനിക്ക് എത്ര മാത്രം പ്രിയപ്പെട്ടതായിരുന്നുവെന്ന് എനിക്ക് മനസ്സിലാക്കി തന്നു .സഫുവിനോടൊത്തുള്ള ഓരോ നിമിഷവും  അവൾ പോലും അറിയാതെ ഞാൻ  എൻജോയ് ചെയ്യാറുണ്ടായിരുന്നുന്ന് എനിക്ക് മനസ്സിലായി .അവളെ കാണാതെ അവളോട് മിണ്ടാതെ അവളെ പ്രസൻസ് ഇല്ലാതെ എനിക്ക് ഒരു നിമിഷം പോലും ഇരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല .അൻസിയുടെ മെസ്സേജോ കോളോ ഒന്നും എന്റെ ഓർമയിൽ പോലും വന്നില്ല .സഫു വിളിയ്ക്കും msg ഇടും എന്ന് മാത്രമേ എന്റെ ആലോചനയിൽ ഉണ്ടായിരുന്നുള്ളു . അവളെ ഒരു നോക്ക് കാണാൻ അവളുടെ ശബ്ദം കേൾക്കാൻ അതിന് വേണ്ടിയാണ് മനസ്സ് തുടിച്ചത്.അവളെ എനിക്ക് എത്ര മാത്രം മിസ്സ്‌ ചെയ്തുന്നു വാക്കുകൾ കൊണ്ട് പറയാൻ പറ്റില്ല .വട്ട് പിടിച്ചു പോകുന്നു പോലും എനിക്ക് തോന്നി .ആൻസിയോടുള്ളത് വെറും അട്രാക്ഷൻ മാത്രമാണെന്ന് അപ്പൊ ഞാൻ തിരിച്ചറിഞ്ഞു .എനിക്ക് വേണമെടാ അവളെ .എന്റെ മാത്രമായി എനിക്ക് വേണം അവളെ . എനിക്ക് കേട്ടിട്ട് ചിരിയാ വരുന്നത് .രണ്ടു വള്ളത്തിൽ  കാൽ കുത്തരുതെന്ന് കാർണോർമാർ പണ്ടേ പറഞ്ഞിട്ട് ഉള്ളതാ  .മൂക്കും കുത്തി വെള്ളത്തിൽ വീഴും .ഇപ്പൊ കണ്ടു .അൻസിയും പോയി സഫുവും പോയി .നീ നടുക്കടലിലും വീണു . സഫു പോയൊന്നും ഇല്ല .അവളെ കാല് പിടിച്ചാണെങ്കിലും ഞാൻ കൊണ്ട് വരും .എനിക്ക് വേണം അവളെ .എന്റെ ജീവനേക്കാളേറെ ഞാനിപ്പോൾ അവളെ സ്‌നേഹിക്കുന്നുണ്ട് . അവൾക്ക് അതിന് നിന്നോടും ഈ പറഞ്ഞ സ്നേഹം വേണ്ടേ .എന്തുമാത്രം ദ്രോഹിച്ചിട്ടുണ്ട് നീ അവളെ .സഹികെട്ടല്ലെ ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ടിട്ട് ഉണ്ടാവുക .നിന്നെ കാണുന്നതേ ഇപ്പോൾ  വെറുപ്പായിരിക്കും . അത് കൊണ്ട് തന്നെയാ എനിക്ക് അവളോട് മിണ്ടാൻ പേടി .അവളെങ്ങാനും നോ പറഞ്ഞാൽ പിന്നെ എനിക്ക് സഹിക്കാൻ പറ്റിയെന്നു വരില്ല  . എത്രയോ വട്ടം ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് അവളെ പോലൊരു പെണ്ണിനെ ഈ ജന്മത്തിൽ കിട്ടില്ല .എല്ലാം മറന്നു ആ പാവത്തിനെ സ്നേഹിക്കെന്ന് .എന്നെ കൊല്ലാൻ വരികയല്ലേ അപ്പൊ ചെയ്തേ . ശവത്തിൽ കുത്തല്ലടാ പട്ടീ  .തെറ്റ് പറ്റി പോയി  .ഇനിയെന്താ വഴിയെന്ന് പറഞ്ഞു താ . നിനക്കറിയോ അവളെന്നെ ഒരു കാര്യവും ഇല്ലാതെ  തല്ലിയെന്ന് പറഞ്ഞില്ലേ .അവൾ എന്നെ തല്ലിയപ്പോൾ എന്തിനാ തല്ലിയതെന്ന് പോലും  എനിക്ക് മനസ്സിലായില്ല .അവളെ മുഖത്ത് കണ്ട പേടിയുടെയും സങ്കടത്തിന്റെയും ദേശ്യത്തിന്റെയും  കാരണവും തിരിഞ്ഞിരുന്നില്ല .ഞാൻ അവളെ ചീത്ത പറഞ്ഞു അവൾ കരഞ്ഞു കൊണ്ട് റൂമിൽ നിന്നും ഇറങ്ങിപോയപ്പോൾ എന്റെ ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു എനിക്ക് തോന്നിയത് .അവളെ കാണുന്നില്ലെന്ന് ഉമ്മ വന്നു പറഞ്ഞപ്പോൾ പേടി കൊണ്ട് വിറക്കുകയായിരുന്നു ഞാൻ .അവൾ ടെറസ്സിൽ ഉണ്ടെന്ന് പറഞ്ഞു ഓടി പോയി അവളെ കണ്ടപ്പോൾ എനിക്ക് ദേഷ്യവും സങ്കടവും സന്തോഷവും ഒക്കെ വന്നു .എനിക്ക് അവളെ രണ്ടു പൊട്ടിക്കാന അപ്പൊ തോന്നിയെ കുറച്ചു സമയം ആണെങ്കിലും എന്നെ തീ തീറ്റിച്ചു അവൾ . അപ്പോഴാ അവൾ അന്ന് തല്ലിയതിന്റെ കാരണം എനിക്ക് മനസ്സിലായത് .ആ തല്ലും അവളെ മുഖത്ത് കണ്ട പേടിയും ദേഷ്യവും എല്ലാം എന്നോടുള്ള സ്നേഹം ആയിരുന്നുന്ന് തിരിച്ചറിഞ്ഞത് . അന്ന് രാത്രി ആരും കാണാതെ എന്റെ റൂമിൽ വന്നു എന്റെ കയ്യിൽ മരുന്നു വെച്ചു തന്നപ്പോൾ നീറ്റൽ കൊണ്ട് ഞാൻ കൈ  വലിച്ചു .അപ്പൊ അവളെ മുഖത്തെ വേദന കണ്ടപ്പോൾ അവൾക്ക പൊള്ളിയതെന്ന തോന്നിപോയെ .എന്റെ മുടിയിൽ തലോടി എന്റെ അടുത്ത് ഇരുന്നപ്പോൾ .എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു അവൾക്ക് എന്നോടുള്ള കരുതലും സ്നേഹവും എല്ലാം .എന്നെ മനസ്സിലാക്കാൻ ഈ ജന്മം അവൾക്കല്ലാതെ മറ്റാർക്കും പറ്റില്ലെടാ .മെഹ്ഫിൽ എന്ന എന്റെ വീടിന്റെ അർത്ഥം അറിയോ നിനക്ക് ഉത്സവം .ഉത്സവം പോയിട്ട് ആരും പരസ്പരം മനസ്സ് തുറന്നു സംസാരിക്കൽ പോലും ഇല്ലായിരുന്നു ആ വീട്ടിൽ .എല്ലാവരുടെയും ചിന്തഗതി മാറ്റി മറിച്ചത് അവളാണ് .അവള ആ വീട്  ഒരു സ്വർഗ്ഗമാക്കി മാറ്റിയത്  .എവിടെയോ വെച്ചു നഷ്ടപെട്ട ഞങ്ങളുടെ സന്തോഷം തിരിച്ചു തന്നത് .ഇന്ന് പേര് പോലെ തന്നെ സന്തോഷത്തിന്റെ  ഉത്സവം ആണ് എന്റെ വീട്ടിൽ .ചെയ്ത തെറ്റെല്ലാം തിരുത്തി ആ വീട്ടിലെ ഒരു രാജകുമാരിയെ പോലെ എനിക്ക് അവളെ  വാഴിക്കണം .സ്നേഹം കൊണ്ട് മൂടണം .സന്തോഷം കൊണ്ടല്ലാതെ അവളെ കണ്ണ് നിറയാൻ ഇനി ഞാൻ വിടില്ല . ആഗ്രഹം ഒക്കെ കൊള്ളാം .നീ ആദ്യം പോയി അവളോട് നിന്റെ ഇഷ്ടം പറയാൻ നോക്ക് . Mmm .ഇന്ന് രാത്രി അവൾ വരും .അതിന് വേണ്ടി കാത്തിരിക്കുകയാ ഞാൻ  .എനിക്ക് അവളോട് പറയണം അൻസിയെ അല്ല അവളെയാണ് ഞാൻ സ്നേഹിക്കുന്നതെന്ന് .അവളില്ലാതെ ഒരു നിമിഷം പോലും എനിക്ക് ജീവിക്കാൻ പറ്റില്ലെന്ന് .ചെയ്ത തെറ്റിനെല്ലാം ആത്മാർത്ഥമായി മാപ്പും പറയണം . ഒരു കാര്യം പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് .സഫുവിനോട് ഉള്ള സ്നേഹവും അവസാനം അട്രാക്ഷൻ ആകുമോ .ഇത്രയും കാലം അൻസിയോട് പ്രാണൻ കൊടുക്കാനും തയ്യാറായിരുന്ന പ്രണയം ആയിരുന്നു  .ഇപ്പൊ അട്രാക്ഷൻ ആയി മാറി .അത് കൊണ്ട് ചോദിച്ചതാ . ഒരിക്കലും ഇല്ല .ഇന്നെനിക്ക് പ്രണയം എന്താണെന്നും അട്രാക്ഷൻ എന്താണെന്നും നല്ലോണം അറിയാം .അത് മനസ്സിലാക്കിയത് കൊണ്ടാണ് അൻസിയോട്  അട്രാക്ഷൻ ആണെന്നും സഫുവിനോട് ഉള്ളത് റിയൽ ലവ് ആണെന്നും തിരിച്ചറിഞ്ഞത് . ഇപ്പോഴെങ്കിലും നീ അവളുടെ സ്നേഹം തിരിച്ചറിഞ്ഞല്ലോ .നന്നായെടാ . ആ ഡിവോഴ്സ് പേപ്പർ വലിച്ചു കീറി കളയാൻ നോക്ക് ആദ്യം .എന്നിട്ട് നീ പോയി ധൈര്യമായി പ്രൊപ്പോസ് ചെയ്യ്  .അവൾക്ക് മനസ്സിലാവും നിന്നെ. അതൊക്കെ എപ്പോഴേ ചെയ്തു .ആദ്യം ചെയ്തത് അത് തന്നെയാ .എനിക്കും അവൾക്കും മാത്രമേ അതിനെ പറ്റി  അറിയൂ .അവൾ ആരോടെങ്കിലും പറഞ്ഞിനൊന്ന് എനിക്കറിയില്ല .ഞാൻ ആരോടും പറഞ്ഞിട്ടില്ല .ഞങ്ങൾക്ക് മാത്രമായി അറിയുന്ന കുഞ്ഞു രഹസ്യമായി അത് ഞങ്ങൾക്കിടയിൽ തന്നെ ഇരിക്കട്ടെ . വിഷ് യൂ ഓൾ ദി ബെസ്റ്റ് . ഫൈസി അവനെ നോക്കി പുഞ്ചിരിച്ചു . ********* നീയെന്താടീ ഇവിടെ തന്നെ ഇരിക്കുന്നെ .വീട്ടിൽ പോകുന്നില്ലേ  എനിക്ക് പേടിയാവുന്നെടാ അവനോട് സത്യം പറയാൻ .ഞാനാ അൻസിയെന്ന് അറിയുമ്പോൾ അവൻ എങ്ങനെയാ പ്രതികരിക്കുക. നീയതിന് അറിഞ്ഞു കൊണ്ട് തെറ്റൊന്നും ചെയ്തില്ലല്ലോ .അവൻ നിന്നെ തെറ്റിധരിച്ചതല്ലേ .അല്ലാതെ നീ അവനോട് പോയി എന്റെ പേര് അൻസിയന്ന് പറഞ്ഞൊന്നും ഇല്ലല്ലോ .അവന് പേര് മാറിയെങ്കിൽ അത് അവന്റെ തെറ്റ് .നീയെന്ത് പിഴച്ചു .ഒരു കണക്കിന് അവനെ പറഞ്ഞിട്ടും കാര്യം ഇല്ല .നിന്റെ കൂടെ എപ്പോഴും അൻസിയും ഉണ്ടായിരുന്നു .അവന്റെ കണ്ണിൽ കണ്ടത് നിന്നെയാണെന്ന് മാത്രം .അവൻ അങ്ങനെ തെറ്റിദ്ധരിച്ചതായിരിക്കും .ക്യാമ്പിൽ പേര് മാറ്റി പോയത് .അത് നല്ലൊരു  കാര്യത്തിനല്ലേ .അല്ലാതെ ആരെയും പറ്റിക്കാനൊന്നും അല്ലല്ലോ .സമീർക്ക അൻസിക്ക് പകരം നിന്നെ അയച്ചു .Id കാർഡ് മാറ്റാനൊന്നും ആരും ശ്രമിച്ചതുമില്ല .പിന്നെ  നീയെന്തിന് അങ്ങനെ വേഷം കെട്ടിയതെന്ന് ചോദിച്ചാൽ അക്കാര്യത്തിൽ സത്യം പറയണം .പറഞ്ഞേ പറ്റു .ഇല്ലെങ്കിൽ ഞാൻ പറഞ്ഞു കൊടുക്കും . അന്ന് നിന്നെ ഞാൻ കൊല്ലും .അല്ല എന്ത് സത്യം ആണാവോ പറയാൻ പോകുന്നേ . ഒരു ജിന്ന് നിന്റെ  ദേഹത്ത് കയറി കൂടിയതാണെന്ന് .എന്താടീ ആ ജിന്നിന്റെ പേര്.... മറന്നു . നന്നായിപോയി .ഞാനും മറന്നു . പറയെടി പോത്തേ ഇല്ലെങ്കിൽ ഇപ്പൊ ഫൈസിയെ വിളിക്കും ഞാൻ . ഗീത്  അതല്ല മറ്റേ ചെക്കന്റെ  സൈൻ  അത് രണ്ടാമത്തെ അല്ലേ .ആദ്യത്തെ കക്ഷീടെ .ആ  മസ്സിലൊക്കെ ഉരുട്ടി കെട്ടിയുള്ള  ഒരുത്തനില്ലേ..... അവന്റെ  അന്റെ ബാപ്പടെ പേര് .പോട മരപട്ടീ .തെണ്ടീ പട്ടീ ...ഹംകേ .....എനിക്ക് ഒരബദ്ധം പറ്റി .അത് എല്ലാരേം അറിയിച്ചു നാണം കെടുത്തിയതും പോരാ .എന്നിട്ടിപ്പോ വീണ്ടും കുത്തി പൊക്കി കൊണ്ട് വാ .എന്റെ ജീവിതമേ നീ കാരണം  നായ നക്കിയ പോലെയായി . എന്നെ തെറി വിളിച്ചോണ്ട് കാര്യം ഇല്ല മുത്തേ . തെറ്റ് പറ്റാത്തതായി ഈ ലോകത്ത് ആരാ ഉള്ളത്  .നിനക്കും പറ്റി .സമീർക്ക ഫോണും എറിഞ്ഞു പൊട്ടിച്ചു ബെൽറ്റ് കൊണ്ട് രണ്ടു തരികയും ചെയ്തപ്പോ നീ നന്നായില്ലേ .ആ ജിന്ന് ഇറങ്ങി ഓടിയ വഴിക്ക് പുല്ല് പോലും മുളച്ചിട്ട് ഉണ്ടാവില്ല  .അല്ലെടീ ഞങ്ങളറിയാതെ ഇപ്പോഴും ആ മസിൽമാനെ മനസ്സിൽ കൊണ്ട് നടക്കുകയൊന്നും അല്ലല്ലോ . ദേ സാലി എന്റെ കയ്യിൽ നിന്നും  കിട്ടുവെ . ഒരു തെറ്റൊക്കെ ഏത് പോലീസുകാരനും പറ്റും.അവൾ മുഖവും വീർപ്പിച്ചു തിരിഞ്ഞു നിന്നു . സോറി സോറി സോറി സോറി ഒരായിരം സോറി .ഞാൻ നിന്നെ ചുമ്മാ ചൂടാക്കിയതല്ലേ .അതിന്റെ പേരിൽ പിണങ്ങല്ല .അതൊക്കെ ജസ്റ്റ്‌ എ ഫൺ .അങ്ങനെയെ എല്ലാരും എടുത്തിട്ട് ഉള്ളൂ .സമീർക്ക പിന്നെ പെട്ടെന്നുള്ള ദേഷ്യത്തിന് തല്ലി പോയതാ .അതൊക്കെ വിട് .ഞാൻ ഒന്നും ആരോടും  പറയാൻ പോകുന്നില്ല .പക്ഷേ നിനക്ക് എന്തായാലും പറഞ്ഞല്ലേ പറ്റു .Eyes കളർ എങ്ങനെ മാറിയെന്നു ഫൈസി  ചോദിക്കില്ലേ . അത് ചീള് കേസ് .അപ്പൊ നോക്കീം കണ്ടും പറഞ്ഞോളാം .ടാ ....നിനക്ക് എല്ലാം തമാശയാ .  എനിക്ക് ആലോചിക്കുമ്പോൾ കയ്യും കാലും വിറക്കുന്നുണ്ട് . എന്നിട്ടാണോ അവനെ ഇട്ട് ഇങ്ങനെ കൊരങ്ങ് കളിപ്പിച്ചേ  .എല്ലാം അറിഞ്ഞിട്ടും അൻസിയുടെ പേര് പറഞ്ഞു അവനെ വട്ടാക്കിയില്ലേ  .അതിന് ചിലപ്പോൾ അവന്റെ കയ്യിൽ നിന്നുംരണ്ടു  കിട്ടാൻ ചാൻസുണ്ട് . ശിക്ഷയായി അവൻ തരുന്നത് സന്തോഷത്തോടെ രണ്ടു കയ്യും നീട്ടി വാങ്ങിക്കാൻ തയ്യാറായി ഇരുന്നോ . അവൾ അറിയാതെ അവളെ കവിളിൽ കൈ വെച്ചു പോയി .റബ്ബേ വീണ്ടും തല്ല് കിട്ടോ  .ഒടുക്കത്തെ വേദനയാടാ ആ തെണ്ടീടെ തല്ലിന് . കിട്ടും .കിട്ടാതിരിക്കില്ല .കിട്ടാനുള്ള എല്ലാ ചാൻസും ഉണ്ട് .ടീ മതി ആലോചിച്ചു കൂട്ടിയത് .എല്ലാം വരുന്നിടത്തു വെച്ചു കാണാം ഇനി  .  എണീറ്റു വീട്ടിൽ പോ .നേരം ഇരുട്ടവാറായി .അല്ലേൽ വാ ഞാൻ ഡ്രോപ്പ് ചെയ്യാം .അവൻ അവളെ കയ്യും പിടിച്ചു കാറിനടുത്തേക്ക് നടന്നു .അവളെ മനസ്സ് മുഴുവൻ വീട്ടിൽ എത്തിയാൽ എന്ത് സംഭവിക്കും എന്ന ടെൻഷൻ ആയിരുന്നു . മറ്റൊരു ചിന്തയും അവളെ വേട്ടയാടി  .ഫൈസിയുടെ മനസ്സിൽ എന്തായിരിക്കും .സാലി പറഞ്ഞത് പോലെ എന്നെ അവൻ ഇഷ്ടപ്പെടാൻ തുടങ്ങിയിട്ടുണ്ടാകുമോ .അത് കൊണ്ടായിരിക്കുമോ അൻസിയെ വേണ്ടെന്നു വെച്ചത് . കാർ സ്റ്റാർട്ട്‌ ചെയ്യാൻ നോക്കുമ്പോഴാ സാലിയുടെ ഫോൺ റിങ് ചെയ്തത് .അൻസിയാ വിളിക്കുന്നെ .നിങ്ങളുടെ കൂടിക്കാഴ്ച്ച എങ്ങനെ ഉണ്ടായിരുന്നുന്ന് അറിയാന വിളിക്കുന്നെ .ഞാൻ പറഞ്ഞിരുന്നു ഇവിടെ വരുന്ന കാര്യം .അവൻ കാൾ എടുത്തു .സന്തോഷത്തോടെയാ അറ്റൻഡ് ചെയ്തതെങ്കിലും പിന്നെ അവന്റെ മുഖം മാറുന്നത് അവൾ കണ്ടു .അവൻ ഡോർ തുറന്നു പുറത്തിറങ്ങി .ഗ്ലാസ്‌ ഉയർത്തിയത് കൊണ്ട് അവൾക്ക് അവരെ സംസാരം കേൾക്കാൻ കഴിഞ്ഞില്ല .ഒരഞ്ചു മിനിറ്റ് കഴിഞ്ഞു അവൻ വന്നു . എന്താടാ കാര്യം .ഞാൻ കേൾക്കാതെ ഒരു രഹസ്യം പറച്ചിൽ . ഞാൻ പറയുന്നത് കേട്ട് നീ ടെൻഷൻ ആവരുത് .നീ ബോൾഡ് ആണ് .ആലോചിച്ചേ എന്ത് ഡിസിഷനും എടുക്കു എന്നും അറിയാം . എന്നാലും ഒന്ന് പറഞ്ഞെന്നെ ഉള്ളൂ . ടെൻഷൻ ആക്കാതെ കാര്യം പറയ് സാലി . ഇതുസിന് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ . ഇതുസിന് പ്രോബ്ലം ഒന്നുംഇല്ലടാ .ഫൈസി ....... അവൻ ..... ഫൈസിക്ക് എന്താ...... ഫൈസി ഡിവോഴ്സ് പേപ്പറിന്റെ കോപ്പി സമീർക്കയുടെ പേരിൽ വീട്ടിലേക്കു അയച്ചു .അൻസിയാ അത് ഒപ്പിട്ടു വാങ്ങിയെ . അവളത് സമീർക്ക കാണാതെ മാറ്റി വെച്ചു .എന്താ ചെയ്യേണ്ടെന്ന് ചോദിക്കാനാ എന്നെ വിളിച്ചത് . ഫൈസി ........അവൻ ......ബാക്കി പറയാനാവാതെ അവൾ ദയനീയമായി അവനെ നോക്കി . സാലി എന്ത് പറഞ്ഞ അവളെ ആശ്വസിപ്പിക്കേണ്ടത് എന്നറിയാതെ കുഴങ്ങി നിന്നു . .......... തുടരും
#

📙 നോവൽ

📙 നോവൽ - Part 41 - മിഴികൾ പറന്ന പ്രണയം - ShareChat
16.9k views
14 hours ago
https://b.sharechat.com/gnrf57ImiV Hi മുത്തുമണീസ് നമ്മൾ ഒരാളെ പരിചയപെടുത്താൻ വന്നതാണ് .എന്റെ സ്വന്തം അനിയത്തികുട്ടിയാട്ടോ ഇവൾ . ♥️ആദമിന്റെ മൊഞ്ചത്തി ♥️എന്ന ഒരു കൊച്ചു നോവലിന് തുടക്കം കുറിച്ചു കൊണ്ട് എഴുത്തിന്റെ ലോകത്തിലേക്ക് കാലെടുത്തു വച്ചിരിക്കുകയാണ് .എല്ലാ സ്റ്റോറീസ് വിത്യസ്തമായി ആദമിന്റെയും ദിൽഷയുടെയും സ്കൂൾ ലൈഫ് പ്രണയം ആണ് ഫർസു നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത് . എല്ലാവരുടെയും സപ്പോർട്ട് ഉണ്ടെങ്കിൽ തീർച്ചയായും ഉയരങ്ങളിൽ എത്തിക്കാൻ സാധിക്കും .അപ്പൊ എങ്ങനെയാ ഒന്ന് സപ്പോർട്ട് ചെയ്തുടെ .
#

📙 നോവൽ

📙 നോവൽ - F @ r $ u Zoy @ _ _ @ farsuzoya 22 188 ഫോളോവേഴ്സസ് പോസ്റ്റുകൾ ആദമിന്റെ മൊഞ്ചത്തി ) ഷെയർചാറ്റിൽ എന്നെ ഫോളോ ചെയ്യു - ShareChat
9.9k views
1 days ago
💕മിഴികൾ പറഞ്ഞ പ്രണയം 💕 Part 40 മുത്തേ തേനേ ചക്കരേന്നൊക്കെ വിളിച്ചു ഒലിപ്പിച്ചു പിറകെ നടന്നിട്ട് തലയിൽ ആകുന്നു കണ്ടപ്പോൾ കാല് മാറുകയാണല്ലേ . അവന്റെ മുഖത്ത് വിഷാദം നിറഞ്ഞ ഒരു പുഞ്ചിരി വിരിഞ്ഞു . എന്താ ചിരിക്കുന്നെ നീ എന്നെ പ്രണയിച്ചിട്ടില്ലെന്ന് ആണോ പറയാൻ വരുന്നേ . പ്രണയിച്ചില്ലെന്ന് പറഞ്ഞാൽ അത് കളവാകും .പ്രണയിച്ചിരുന്നു അതിന്ന് കാരണം നീ ഒരു സുന്ദരി ആയത് കൊണ്ടാണ് .എന്നെ പോലെയുള്ള എല്ലാ ബോയ്സും ആഗ്രഹിക്കുന്നത് താൻ കെട്ടാൻ പൊകുന്ന പെണ്ണ് സുന്ദരി ആയിരിക്കണമെന്നാണ് .സ്വപ്നം കാണുന്നതും ഐശ്വര്യറായി പോലൊരു പെണ്ണ് വേണമെന്ന് തന്നെയാണ് .ഞാനും അത് തന്നെ ആഗ്രഹിച്ചു .അതിലെന്താ ഒരു തെറ്റ് .എനിക്ക് നിന്നോട് ഉണ്ടായിരുന്നത്  പ്രണയമൊന്നും  അല്ലായിരുന്നു .വെറും അട്ട്രാക്ഷൻ മാത്രമാണ് .അത് പ്രണയമാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു .അത് എനിക്ക് മനസ്സിലായത് ഇപ്പോഴാണെന്ന് മാത്രം .സൗന്ദര്യം ഉള്ള ഏത് വസ്തു കണ്ടാലും അത് നമ്മെ വല്ലാതെ ആകർഷിക്കും .അത് പോലെയായിരുന്നു എനിക്ക് നീയും .എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ആദ്യത്തെ പെണ്ണ്  നീയായിരുന്നു .നിന്റെ ഈ കണ്ണുകൾ അതായിരുന്നു നിന്നെ എന്നിലേക്ക്‌ ആകർഷിച്ചതും .ഈ സുന്ദരമായ കണ്ണുകളുള്ള നിന്റെ മുഖം ഓർത്താണ് എപ്പോഴും നടന്നത്.നിന്നെ കാണണം മിണ്ടണം പരിജയപെടണം അത് മാത്രം ആയിരുന്നു മനസ്സിൽ .അത് പ്രണയം ആണെന്ന് ഞാൻ കരുതി .ബട്ട്‌ അത് വെറും ക്യുരിയോസിറ്റി ആയിരുന്നു .നീ അകന്നു പോയപ്പോൾ എനിക്ക് ഒരുപാട് മിസ്സ്‌ ചെയ്തു .എനിക്ക് നിന്നോട് അപ്പൊ  ഉണ്ടായിരുന്നത് ശരിക്കും മിസ്സിംഗ്‌ അല്ലയിരുന്നു പകരം നിനക്ക് എന്തെങ്കിലും പറ്റിയോ നീ എവിടെയാണ് ഉള്ളത് .നിന്നെ ഇനി കാണാൻ പറ്റില്ലല്ലോ എന്നൊക്കെയുള്ള ആധിയായിരുന്നു .എല്ലാം  മനസ്സിലായത് ഇപ്പോഴാണെന്ന് മാത്രം .സഫുവിനെ ആദ്യമായി കണ്ടപ്പോൾ നീയുമായുള്ള സാമ്യം ആയിരുന്നു എനിക്ക് അവളോട് ദേഷ്യം ഉണ്ടാകാൻ കാരണം .പലപ്പോഴും അവൾ എന്നെ ഇറിറ്റേറ്റ് ചെയ്തപ്പോൾ അത് അവളോടുള്ള ദേഷ്യം വെറുപ്പായി  മാറി .ആ ടൈമിൽ ആണ് അവളുമായി എന്റെ വിവാഹം .എന്റെ ജീവിതം അവൾ  നശിപ്പിച്ചുന്നുള്ള തോന്നൽ അവളോടുള്ള എന്റെ പക കൂട്ടി .അവൾക്ക് നിന്നെ അറിയാമെന്നു അറിഞ്ഞപ്പോൾ എങ്ങനെയെങ്കിലും നിന്നെ കണ്ടുപിടിക്കണമെന്നായിരുന്നു മനസ് മുഴുവൻ .നിന്നെ പറ്റി അവളോട് പറയുമ്പോൾ അവളുടെ കണ്ണുകളിൽ ഞാൻ കണ്ട ഇഷ്ടക്കേട് അവളെ വേദനിപ്പിക്കാൻ എന്റെ പകക്ക് ഒരായുധം ആക്കി മാറ്റി .അവളോടുള്ള വെറുപ്പ് എന്നെ നിന്നിലേക്ക് കൂടുതൽ അടുപ്പിച്ചു  .അവളോടുള്ള ദേഷ്യം എപ്പോഴോ മനസ്സിൽ നിന്നും മാഞ്ഞുതുടങ്ങി .മാഞ്ഞു തുടങ്ങിയത് ദേഷ്യം മാത്രമല്ല .നിന്നോടുള്ള എന്റെ കൺസെപ്റ്റ് കൂടിയായിരുന്നു . അടർത്തിമാറ്റാൻ പറ്റാത്ത വിധം നീ എന്നിൽ ഉണ്ടായിരുന്നുന്ന് ഉള്ള വിശ്വാസം കൂടിയാണ് .അൻസി അന്ന് സിഗരറ്റ് നിർത്താൻ പറ്റാത്തതിന് കാരണം നിന്നെ പിറകോട്ട് വലിക്കുന്ന എന്തോ ഒന്ന് നിന്റെ മനസ്സിൽ ഉണ്ടായിരുന്നുന്ന് പറഞ്ഞപ്പോൾ ഒരു പാട് ആലോചിച്ചു അതെന്താണെന്ന് .നീ എന്റെ ജീവിതത്തിൽ വന്നാൽ ഉണ്ടാവുന്ന നഷ്ടങ്ങൾ ആയിരുന്നു അതിന് കാരണം .അപ്പൊ എനിക്ക് മനസ്സിലായി .ആ നഷ്ടങ്ങളെക്കാൾ വലുതായിരുന്നില്ല എനിക്ക് നിന്നോടുള്ള സ്നേഹമെന്ന് .അവിടം തൊട്ട് എന്റെ മനസ്സ് പതറാൻ തുടങ്ങി .നിന്നോടുള്ള എന്റെ പ്രണയത്തിന്റെ ആഴം ഞാൻ അളന്നു .നിന്റെ സുന്ദരമായ ഈ കണ്ണുകൾ ,നിന്റെഎളിമ ,വിനയം ,മറ്റുള്ളവരോടുള്ള സഹാനുഭൂതി ,അതൊക്കെയാണ് നിന്നെ എന്നിൽ ആകർഷിച്ചത് .  ഇഷ്ടം തോന്നിയിരുന്നു എനിക്ക് നിന്നോട് .പക്ഷേ അത് പ്രണയം ആയിരുന്നില്ല എന്നെനിക്ക് മനസിലായി .ഇനി നീ പറയ് എനിക്ക് നിന്നോട് ഉണ്ടായിരുന്നത് പ്രണയം ആയിരുന്നോ അട്ട്രാക്ഷൻ ആയിരുന്നോ . ആദ്യം തോന്നുന്ന അട്രാക്ഷൻ  തന്നെയല്ലേ  ശരിക്കും  പ്രണയമായി മാറുന്നത് . പകുതിയിൽ അധികം പ്രണയവും അങ്ങനെ തന്നെയാണ് .അത് കൊണ്ട് തന്നെയാണ് പാതിയിൽ അവസാനിക്കുന്നതും. അട്രാക്ഷൻ കുറഞ്ഞു വരുമ്പോൾ പ്രണയവും അങ്ങ് പോകും .അതിനേക്കാൾ മനോഹരമായത്  കാണുമ്പോൾ അതിന്റെ പിറകെയും പോകും .അത് പ്രണയത്തിൽ ആയാലും വിവാഹജീവിതത്തിൽ ആയാലും അങ്ങനെ തന്നെയാണ് .തേപ്പും ഡിവോഴ്സ് ഒക്കെ കൂടുന്നതും അത് കൊണ്ടാണ് .അവൻ ഒന്ന് നിർത്തി .പിന്നെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി . ദേഷ്യം തോന്നുന്നുണ്ടോ എന്നോട് .അങ്ങോട്ട് വന്നു ഇഷ്ടം ആണെന്ന് പറഞ്ഞു വിളിച്ചു വരുത്തിയിട്ട് ഇപ്പൊ ഇങ്ങനെയൊക്കെ പറഞ്ഞത് കൊണ്ട് . നിനക്ക് എന്നോട് പ്രണയം ആയിരുന്നു .അത് അട്രക്‌ഷൻ ആണെന്ന് ഇപ്പൊ നിനക്ക് തന്നെ തോന്നിതുടങ്ങിയ സ്ഥിതിക്ക് അതൊരിക്കലും പ്രണയം ആവില്ല .എനിക്ക് ദേഷ്യം ഒന്നും ഇല്ല . നമ്മൾ അബദ്ധത്തിൽ ഒരു തെറ്റ് ചെയ്തു .അത് മറച്ചു വെക്കാൻ വീണ്ടും വീണ്ടും തെറ്റുകൾ ചെയ്യുമ്പോഴാണ് അത് തെറ്റായി മാറുന്നെ .ചെയ്തത് തെറ്റാണെന്നു മനസ്സിലാക്കി നീ തിരുത്തിയില്ലേ .എല്ലാം എന്നോട് തുറന്നു പറഞ്ഞില്ലേ അതോടെ നിന്റെ തെറ്റുകൾ നീ തിരുത്തി .ഞാൻ വെറുതെ കഥയറിയാതെ ആട്ടം ആടിയെന്ന് മാത്രം . സോറി.ഒന്നും മനപ്പൂർവം ആയിരുന്നില്ല .  ഞാൻ എല്ലാം ഇവിടെ അവസാനിപ്പിക്കുകയാണ് .ഇത്രയും നാൾ ഞാൻ സ്വപ്നലോകത്ത് ആയിരുന്നു ഇനി എനിക്ക് ഭൂമിയിലേക്ക് ഇറങ്ങണം .എവിടെയോ വെച്ചു എനിക്ക് നഷ്ടമായ എന്റെ സ്വപ്‌നങ്ങൾ തിരിച്ചു കൊണ്ട് വരണം .   ഈ നിമിഷം മുതൽ പുതിയൊരു ആളായി മാറണം .ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് .നീയുമായുള്ള റിലേഷനും  ഇവിടെ വെച്ചു അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു .എന്നോട് പൊറുക്കണം. അവസാനമായി എന്നെ ഒന്ന്  കാണണമെന്ന ആഗ്രഹവും ഇപ്പൊ  ഇല്ലേ . ഇല്ല .കാണുന്നത് സുന്ദരം .കാണാത്തത് അധി സുന്ദരം .ചുവപ്പ് മൂക്കുത്തിയണിഞ്ഞ പൂച്ചകണ്ണുകാരിയായി എന്നും മനസ്സിൽ ഉണ്ടാകും നല്ലൊരു ഫ്രണ്ടായി .അതിനിപ്പോ ഒരു രൂപത്തിന്റെ ആവിശ്യമില്ല .ഞാൻ പോട്ടെ വിധിയുണ്ടെങ്കിൽ പിന്നെ എപ്പോഴെങ്കിലും  കണ്ടു മുട്ടാം .ഒരിക്കൽ കൂടി എല്ലാത്തിനും മാപ്പ് ചോദിക്കുന്നു .ബൈ .അവൻ നടന്നകലുന്നത്  നോക്കി അവൾ ഒരു ദീർഘ നിശ്വാസത്തോടെ അവിടെ ഇരുന്നു . മുന്നിൽ ഒരു ബോട്ടിൽ വെള്ളം വെച്ചത് കണ്ടു അവൾ മുഖം ഉയർത്തി നോക്കി .സാലി . വല്ലാത്ത ദാഹം കാണും കുടിച്ചോളൂ . അവൾ ബോട്ടിൽ എടുത്തു അങ്ങനെതന്നെ വായിലേക്ക് കമിഴ്ത്തി . മെല്ലെ കുടിക്ക് .എനിക്ക് ധൃതിയൊന്നും ഇല്ല . അവൾ കുടിച്ചു കഴിഞ്ഞു ബോട്ടിൽ തിരിച്ചു കൊടുത്തു . നേരിയ കിതപ്പോടെ അവനെ നോക്കി . ആൾമാറാട്ടത്തിന് ഇപ്പൊ പൊക്കി അകത്തിട്ട ജാമ്യം പോലും കിട്ടില്ല .ക്രിമിനൽ കേസ് ആണ് ഇത് .കേട്ടോടി അൻസി എന്ന ഫ്രോഡ് സഫു . ഫ്രോഡ് അന്റെ കെട്ടിയോൾ .മനുഷ്യൻ ഇവിടെ ഭ്രാന്ത് പിടിച്ചു നിക്കുമ്പോഴാ അവന്റെയൊരു ഒലക്കമേലെ വരവ് .എന്നാ പൊക്കി അകത്തിട് അതന്നെയ നല്ലേ . ചൂടിലാണല്ലോ മുത്തേ .കൂൾ ഡൗൺ .ടീ ഒരു ഡൌട്ട്  നിന്റെ ശബ്ദം കേട്ടിട്ടും അവന് സംശയം ഒന്നും  തോന്നിയില്ലേ . എവിടെ നിന്ന് മനസ്സിലാവാൻ .ശബ്ദം മാറ്റിയല്ലേ സംസാരിക്കുന്നെ .നമ്മൾ നല്ല മിമിക്രി ആർട്ടിസ്റ്റ് ആണ് .മറന്നോ നീ  ആ മിമിക്രിക്ക് സമീർക്ക ബെൽറ്റ്‌ കൊണ്ടടിച്ച പാട് ഇപ്പോഴും ഇല്ലേ കാലിൽ . ഈൗ .അവൾ അവനെ നോക്കി ഇളിച്ചു കാണിച്ചു . എന്നാലും കാഞ്ഞ വിത്ത് തന്നെയാ നീ .സംശയത്തിന് ഒരിടപോലും കൊടുക്കാതെ ആ ഫൈസിയെ ഇങ്ങനെ ഇട്ട് കളിപ്പിച്ചില്ലേ . അല്ല നീ ഇപ്പൊ എവിടെ നിന്ന പൊങ്ങി വന്നേ . .അൻസിയുടെയും ഫൈസിയുടെയും കണ്ടു മുട്ടൽ നേരിട്ട് കാണണമെന്ന് തോന്നി .നീ വന്നപ്പോ തൊട്ട് ഞാനും ഉണ്ടായിരുന്നു നിന്റെ പിറകിൽ .ഈ അസുലഭ മുഹൂർത്തം കാണാൻ എനിക്കാണല്ലോ കൂടുതൽ അവകാശം .കാരണം നിങ്ങളെ തമ്മിൽ പിരിച്ചത് ഞാനാണല്ലോ . .നിനക്ക് അപ്പൊ എല്ലാം അറിയാമായിരുന്നോ . Mm .സത്യം പറഞ്ഞാൽ എല്ലാം അറിഞ്ഞപ്പോൾ നിന്റെ മുഖത്തിട്ട് ഒന്ന് തരണം എന്നുണ്ടായിരുന്നു .അതിനേക്കാൾ വലിയൊരടി ഫൈസി നിനക്ക് തന്നു കഴിഞ്ഞു .ഇനിയിപ്പോ അതിന്റെ ആവശ്യം ഇല്ല .ശരിക്കും പറഞ്ഞാൽ ഫൈസിയുടെ ഭാഗത്തു നിന്നും ഇങ്ങനെയൊരു പ്രതികരണം സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല . ഞാനും ........വല്ലാത്തൊരു ചെയ്‌തായി പോയി . ഇത്രയും ദിവസം കഷ്ടപെട്ടതെല്ലാം  ചുമ്മാതായി .അല്ല നീ എങ്ങനെയാ ഇതൊക്കെ അറിഞ്ഞേ .നിന്നോടാരാ പറഞ്ഞത് . വക്കീലിന്റെ അടുത്ത് നിന്നും ഫൈസി പോകുന്നത് കണ്ടു .അന്വേഷിച്ചപ്പോഴാ ഡിവോഴ്സിന്റെ കാര്യം അറിഞ്ഞത് .അവനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു എനിക്ക് .എടുത്തു ചാടി പ്രോബ്ലം ഉണ്ടാകണ്ടേന്ന് കരുതി .അവനെ കാണുന്നതിന് മുൻപ്  നിങ്ങൾ തമ്മിൽ എന്താ പ്രശ്നം എന്നറിയാൻ അൻസിയെ പോയി കണ്ടു .അവളറിയാതെ ഒന്നും നടക്കില്ലെന്നു അറിയാം .അവളാണല്ലോ നിന്റെ ഹൃദയം സൂക്ഷിപ്പുകാരി .ശരിക്കൊന്ന് കുടഞ്ഞപ്പോൾ അവൾ സത്യം മുഴുവൻ തുറന്നു പറഞ്ഞു . ഓഹ് നീ വലിയ പോലീസുകാരനല്ലേ .കള്ളത്തരം കണ്ടു പിടിക്കാൻ ബെസ്റ്റല്ലേ .ഫൈസിയുടെ ലവർ ഞാനാണെന്ന് സമീർക്കക്ക് ഒറ്റു കൊടുത്തതും നീയല്ലേ .നീയൊക്കെ ചെയ്തതിന്റെ ഫലം മുഴുവൻ അനുഭവിച്ചതോ ഒന്നും അറിയാത്ത ഞാനും . ടീ അന്ന് ശരിക്കും എന്താ സംഭവിച്ചതെന്ന് അറിയോ .ഫൈസി ബീച്ചിൽ വെച്ചു തല്ലിയ കക്ഷിയുടെ ഇക്ക സമീർക്കന്റെ പാർട്ടിയിൽ ഉള്ളതാണ് .ഫൈസിയും അതേ .പരസ്പരം തമ്മിൽ തല്ല് ഉണ്ടായപ്പോൾ  കേസ് സമീർക്കയുടെ മുന്നിൽ എത്തി .ഞാനും ഉണ്ടായിരുന്നു കൂടെ .ഒരു പെണ്ണല്ലേ  അവൾക്ക് ഇവന്മാരുടെ തല്ല് കാരണം പേരുദോഷം ഉണ്ടാകും അവളെ കണ്ടു പിടിച്ചു അവളെ ബന്ധുക്കളെ വിവരം അറിയിച്ചു ആ പെണ്ണിനെ അടക്കി നിർത്താൻ പറയെന്നു പറഞ്ഞു .ഫൈസിയുടെ ലവറെ കണ്ടു പിടിക്കാൻ അന്വേഷണ ചുമതല ഏറ്റെടുത്ത ഞാൻ നീയാണ് അതെന്ന് അറിഞ്ഞു ഞെട്ടിപ്പോയി .സമീർക്കയും  അതറിഞ്ഞു . പിന്നെ  നിന്റെയും ഫൈസിയുടെയും പിറകെ തന്നെ സമീർക്ക ഉണ്ടായിരുന്നു .ഫൈസി ഒരു ലെറ്റർ ഒരു ചെറുക്കന്റെ കയ്യിൽ കൊടുത്തില്ലേ അത് സമീർക്ക ആയിരുന്നു വാങ്ങിയത് .എന്നിട്ട് ഫൈസിയോട് നിനക്ക് തന്നെന്നു കള്ളം പറയിപ്പിച്ചു .  വേറൊരു ഞെട്ടിക്കുന്ന സത്യം കൂടി അങ്ങനെ അറിഞ്ഞു ഫൈസിക്ക് നിന്റെ യഥാർത്ഥ പേരോ നാടോ ഒന്നും അറിയില്ലെന്ന്  .  കൂടാതെ നിനക്ക് ഫൈസി നിന്നെ സ്നേഹിക്കുന്നതും അറിയില്ലെന്നും . ഫൈസിയെ അറിയുന്ന സമീർക്ക ഇനിയൊരിക്കലും ഫൈസി നിന്നെ  കാണരുതെന്നും പറഞ്ഞു നിന്നെ അപ്പൊ തന്നെ അവിടെ നിന്നും വീട്ടിലേക്കു കൊണ്ട് വന്നു .ഒരു പ്രശ്നം ഉണ്ടാകാതിരിക്കാൻ നിന്റെ പേര് എവിടെയും വരാതിരിക്കാനും ആ പ്രോബ്ലം ഫൈസി അറിയാതെ ഒതുക്കി തീർത്തു . ഇതൊക്കെ ഞാൻ അറിഞ്ഞിരുന്നു . ഫൈസിയെ വേണ്ടാന്ന് വെച്ചു വീട്ടിലേക്ക് തിരിച്ചു വന്ന ദിവസം അൻസി പറഞ്ഞു തന്നു .അൻസിയുടെ ഫോട്ടോ ആണെന്നും പറഞ്ഞു എന്റെ ഫോട്ടോ കയ്യിൽ തന്നപ്പോ ഞെട്ടിപോയി .ഞാൻ ചെയ്തൊരു കള്ളം എന്നെ വിഴുങ്ങാൻ പാകത്തിന് തലക്ക് മുകളിൽ എത്തി നിന്നത് അന്നാണ് ഞാൻ അറിഞ്ഞത് .ഫൈസിയുടെ ഈ അവസ്ഥക്ക് കാരണക്കാരി ഞാനാണെന്ന് അറിഞ്ഞപ്പോ എന്നെ തേടിയാണ് അവൻ ഈ കാട്ടിക്കൂട്ടുന്നതൊക്കെ എന്നറിഞ്ഞപ്പോ  അവന്റെ കാൽക്കൽ വീണു മാപ്പ് പറയണമെന്ന് തോന്നി . എല്ലാം അറിഞ്ഞിട്ടും എന്ത് കൊണ്ട പിന്നെ അവനോട് സത്യം പറയാതിരുന്നത് . പറഞ്ഞാൽ വിശ്വസിക്കാവുന്ന സിറ്റുവേഷൻ അല്ലായിരുന്നു അന്ന് .ഞാനാണ് നീ അന്വേഷിക്കുന്ന അൻസി എന്ന് മുന്നിൽ പോയി പറഞ്ഞാൽ ഭാര്യ പദവി കിട്ടാൻ ഞാൻ പറയുന്ന കള്ളമായേ അവൻ കരുതുമായിരുന്നുള്ളു .തെളിയിക്കാൻ എന്ത് തെളിവാ എന്റെ കയ്യിൽ ഉള്ളത് .അത് കൊണ്ട് അൻസിയായി തന്നെ അവനോട് പറയാമെന്ന് കരുതി .അത് ഇങ്ങനെയും ആയി  . കുറച്ചു കള്ളം ഇല്ലേ സഫു ഇതിൽ .ഞാൻ ഒരു പോലീസുകാരൻ ആണ് അത് മറക്കരുത് .അങ്ങനെയായിരുന്നെങ്കിൽ നീ പോയ ഉടനെ തന്നെ അൻസിയായി വന്നു അവനോട് സത്യം പറയുമായിരുന്നു .എന്ത് കൊണ്ട അത് ചെയ്യാതിരുന്നത് . അവളുടെ മുഖത്ത് സങ്കടം വന്നത് അവൻ കണ്ടു .കണ്ണൊക്കെ നിറഞ്ഞു . ടീ എന്താ നിനക്ക് പറ്റിയെ എന്തിനാ അൻസി നീയാണെന്ന് അവനോട് പറയാതെ മറച്ചു വെച്ചത് . എനിക്കാ കുരിപ്പിനെ ഒരുപാട് ഇഷ്ടം ആയിരുന്നു .അവൻ പോലും അറിയാതെ അവനെ ഞാനൊരുപാട് സ്നേഹിച്ചു .അവൻ എന്നെ സ്നേഹിക്കണമെന്ന് ആഗ്രഹിച്ചു . അതിന് അവൻ നിന്റെ ഭർത്താവല്ലേ .നിന്റെ സ്വന്തം ആയില്ലേ .എല്ലാം അറിയുമ്പോൾ സന്തോഷത്തോടെ അവൻ നിന്നെ  സ്വീകരിക്കില്ലായിരുന്നോ . എന്നെ അവൻ ഒരിക്കലും സ്നേഹിച്ചിരുന്നില്ല .എന്നെ ഇഷ്ടം അല്ലായിരുന്നു അവന് .എന്നെ കാണുന്നതേ കലിപ്പാണ്  .ഞാനാണ് അൻസിയെന്നറിഞ്ഞാൽ അക്കാരണം കൊണ്ട് അവൻ എന്നെ സ്വീകരിക്കുമായിരിക്കും .പക്ഷേ അതൊരിക്കലും എന്നെയല്ല അവൻ മനസ്സാ സ്വീകരിച്ചത് അൻസിയെ ആണ് .അൻസി ആയത് കൊണ്ട് മാത്രമാണ് എന്നെ ഭാര്യയായി കാണുക .നിർബന്ധ പൂർവ്വം ആണ് ഞാൻ അവന്റെ ജീവിതത്തിലേക്ക് കടക്കുക .അല്ലാതെ അവൻ മനസ്സിറഞ്ഞു സ്നേഹിച്ചു എന്നെ അവന്റെ ജീവിത്തിലേക്ക് ക്ഷണിക്കുന്നതല്ല .അത് എനിക്കൊരിക്കലും അംഗീകരിക്കാൻ പറ്റിയില്ല .എന്നെങ്കിലും അവൻ എന്നെ സ്നേഹിക്കുമെന്നും മനസ്സിലാക്കുമെന്നും  കരുതി .അത് കൊണ്ട അൻസിയെ പറ്റി പറയാതിരുന്നത് .പക്ഷേ അവൻ അന്ന് ഷാഹിദിന്റെ കാര്യത്തിൽ ഡിമാൻഡ് വെച്ചു എന്നെ കൊണ്ട് പറയിപ്പിക്കാൻ ശ്രമിച്ചു .ഗതിയില്ലാതെ ഇത്തുസിന്റെ fb അകൗണ്ട് പറഞ്ഞു കൊടുത്തു .എല്ലായിടത്തും ഞാൻ തോറ്റു .ഒരിക്കലും അവൻ എന്നെ സ്നേഹിക്കില്ലെന്ന് എനിക്ക് മനസ്സിലായി .അത് കൊണ്ട് ഇന്ന് അവനോട് സത്യം എല്ലാം പറയാമെന്ന് കരുതി .എന്നിട്ട് അവൻ എന്നെ സ്വീകരിക്കണോ വേണ്ടയൊന്ന് തീരുമാനിക്കട്ടേന്ന് കരുതി .എല്ലാം എന്റെ വിധിയായി കണ്ടു വരുന്നിടത്തു വെച്ചു കാണാമെന്നു കരുതിയ ഇന്ന് അവനെ കാണാൻ ഞാൻ വന്നത് . നിനക്ക് വട്ടുണ്ടോ സഫു .അവൻ നിന്റെ ഭർത്താവാണ് .എന്നാണെങ്കിലും അവൻ നിന്നെ സ്നേഹിക്കും .നീയാണ് അൻസിയെന്നറിഞ്ഞാൽ അവന് നിന്നോടുള്ള ഇഷ്ടം കൂടുകയേ ഉള്ളൂ . ഒരിക്കലും ഇല്ല സാലി  .ഇഷ്ടം എന്നത് പിടിച്ചു വാങ്ങണ്ട ഒന്നല്ല .മനസ്സറിഞ്ഞു തരേണ്ടതാണ് .സ്വയം മനസ്സിൽ തോന്നേണ്ട ഒന്നാണ് .അന്ന് ആ പ്രോബ്ലം ഉണ്ടായിരുന്നില്ലെങ്കിൽ ഒരിക്കലും അവൻ എന്നെ കല്യാണം കഴിക്കില്ലായിരുന്നു   .  കാരണം അവന്റെ മനസ്സിണങ്ങിയ പെണ്ണ് ഞാനല്ലായിരുന്നു .ഒരിക്കലും അവന് എന്നെ അസെപ്റ്റ് ചെയ്യാൻ പറ്റുമായിരുന്നില്ല . ഇക്കാക്കയുടെ നിർബന്ധം കൊണ്ടാണ്  എന്നെ കെട്ടിയത് .ഒരു തരത്തിൽ പറഞ്ഞാൽ അടിച്ചേല്പിക്കൽ . നീയെന്താ പറഞ്ഞു വരുന്നേ . എന്തോന്ന് പറയാൻ .എന്നെ പോലെയുള്ള പെൺകുട്ടികൾ ക്ക് ആശ്വസിക്കാൻ ഒരു വാക്ക് ഉണ്ടല്ലോ വിധി .ആ വിധിയെ ഞാനും അങ്ങ് കൂട്ട് പിടിക്കും .എല്ലാം വിധിയാണ് അങ്ങനെ സ്വയം ആശ്വസിച്ചു സമാധാനിക്കും അത്ര തന്നെ .അവന് വേണമെങ്കിലും വേണ്ടെങ്കിലും അവന്റെ കൂടെ ജീവിതാവസാനം വരെ അങ്ങ് കഴിയും .പരസ്പരം ഇഷ്ടപെടാതെയും ആഗ്രഹിക്കാതെയും ഉള്ള ഒരു ജീവിതം . നിന്റെ ഫിലോസഫി ഒന്നും എനിക്ക് മനസ്സിലാവില്ല .ഒന്നറിയാം ഫൈസിക്ക് നിന്നെ ഇഷ്ടമാണ് . കോപ്പാണ് ഉള്ളത്   .മൂന്നു ദിവസം ആകാനായി ടൂറിനു പോയിട്ട് ജീവനോടെ ഉണ്ടോന്ന് പോലും തിരക്കിയിട്ടില്ല . എന്നിട്ടപ്പോ.... ..ഇഷ്ടം പോലും ഇഷ്ടം അവൾ ദേഷ്യത്തോടെ പറഞ്ഞു  സത്യം ആടോ .ഞാൻ അത് ടെസ്റ്റ്‌ ചെയ്തു നോക്കിയതാ . ടെസ്റ്റ്‌ ചെയ്തു നോക്കുകയോ .എങ്ങനെ  അന്ന് നീ ഗ്ലാസ്‌ വാങ്ങാൻ വന്നപ്പോ വീണതല്ല .ഞാൻ കാല് വെച്ചു വീഴ്ത്തിയതാ .നിന്റെ കാല് പിടിച്ചു നോക്കിയതും മനപ്പൂർവം ആണ് . എന്തിന് . അവന്റെ ഉള്ളിൽ നീ ഉണ്ടോന്ന് അറിയാനുള്ള ചെറിയൊരു ടെസ്റ്റ്‌ . എന്നിട്ടെന്താ മനസ്സിലായത് . അവന്റെ ഉള്ളിൽ നിന്നോട് സ്നേഹമുണ്ടെന്ന് .ഞാൻ നിന്നെ തൊട്ടപ്പോൾ അവന്റെ മുഖത്ത് ഇഷ്ടക്കേട് ഞാൻ കണ്ടു .നീ എന്നോട് ക്ലോസ് ആയി ഇടപെടുമ്പോൾ അവന്റെ രക്തം തിളക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു .അത് കൂട്ടാൻ വേണ്ടിയാ നിന്നോട് ഞാൻ അവന്റെ മുന്നിൽ വെച്ചു ഓവർ ആയി പെരുമാറിയത് .നമ്മുടെ സ്വന്തം എന്ന് തോന്നുന്ന  ആൾ നമ്മളെക്കാൾ കൂടുതൽ മറ്റുള്ളവരോട് ഇഷ്ടം കാണിക്കുമ്പോൾ അവർക്കത് ഇഷ്ടപ്പെടില്ല .വല്ലാതെ ഫീൽ ചെയ്യും . ദേഷ്യവും ജലസ്സ് ഒക്കെ വരും . ഫൈസിടെ മുഖത്ത് ഞാൻ അതൊക്കെ കണ്ടിരുന്നു . നിന്നെയാരാ പോലീസിൽ എടുത്തേ .അവനും അവന്റെ ഒരു പൊട്ട ടെസ്റ്റും .നിന്റെ ഈ കണ്ടുപിടിത്തം ഒക്കെ  തെറ്റാ .എന്നോട് മിനിഞ്ഞാന്ന് പറഞ്ഞതൊന്നും പറയാതിരിക്കുന്നതാ നല്ലത് .ഓർക്കുമ്പോൾ ഇപ്പോഴും നെഞ്ച് പൊടിയും . ടീ പോത്തേ ഈ സ്നേഹം എന്നു പറയുന്നത് മുത്തേ പൊന്നേ എന്നൊക്കെ പറഞ്ഞു ഒലിപ്പിച്ചു നടക്കൽ മാത്രമല്ല .ചിലരുടെ കട്ടകലിപ്പിലും കാണും സ്നേഹം   . ഓരോരുത്തർക്കും അവരുടേതായ ഒരു രീതിയുണ്ടാകും അത്പ്രകടിപ്പിക്കാൻ  ഫൈസിയുടെ കലിപ്പായിരിക്കും ചിലപ്പോൾ അവന്റെ സ്നേഹം .അത് നീ മനസ്സിലാക്കിയാൽ തീരുന്നതേ ഉള്ളൂ നിന്റെ പ്രോബ്ലം . എന്നാ എല്ലാരോടും വേണ്ടേ ഈ കലിപ്പ് സ്നേഹം  .അൻസിയായി എന്നോട് ചാറ്റുമ്പോൾ എന്തൊരു ഒലിപ്പീരാ . നിന്റെ പ്ലാൻ എന്താ ഇനി . ഈ കോസ്‌മെറ്റിക് ലെൻസ്‌ വെച്ചു  അവന്റെ മുന്നിലേക്ക് വീണ്ടും  പോകുന്നോ . അവന് വേണ്ടിയാ ഈ കോലം വീണ്ടും കെട്ടിയേ .അവന് ഇനി അൻസിയെ വേണ്ടാന്ന് പറഞ്ഞ സ്ഥിതിക്ക് ഇനി ഈ ഫ്രോഡ് അൻസി  വേണ്ട  .അൻസി ഇപ്പൊ ഇവിടെ വെച്ചു മരിച്ചു .ഇനി ഓർമകളിൽ പോലും അൻസി തിരിച്ചു വരില്ല . അതാ ഇനി നിനക്ക് നല്ലത് .അല്ലെടീ ഈ ലെൻസ്‌ എവിടെ നിന്ന കിട്ടിയത് . അതൊക്കെ ഒപ്പിച്ചു .പൈസ കൊടുത്താൽ കിട്ടാത്ത എന്താ ഇപ്പൊ ഉള്ളത് . ഒറിജിനൽ തന്നെ അല്ലേ .അല്ലേൽ കണ്ണിന് പണി കിട്ടുവെ . മറുപടി കേൾക്കാത്തൊണ്ട് സാലി അവളെ നോക്കി .അവളെന്തോ ആലോചനയിൽ ആണെന്ന് സാലി ശ്രദ്ധിച്ചു . നീ എന്താ ആലോചിക്കുന്നേ . എനിക്ക് ഇപ്പൊ ആകെയൊരു  കൺഫ്യൂഷൻ ആണ് .ഫൈസിക്ക് അൻസിയെയും വേണ്ട എന്നെയും വേണ്ട .ഇനി വേറെയാരെയെങ്കിലും  കണ്ടു പിടിച്ചു കാണുമോ .അതായിരിക്കുമോ ഇങ്ങനൊക്കെ പറഞ്ഞിട്ട് പോയത് .അവൻ പുതിയൊരാളായി മാറി .ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടെന്നൊക്കെ പറഞ്ഞിരുന്നു . സാലി പൊട്ടിച്ചിരിക്കുന്നത് കണ്ടു . എന്താടാ ഇളിക്കുന്നെ . എനിക്കും ഇപ്പൊ അങ്ങനെ തോന്നുന്നു .നിന്നെ ഡിവോഴ്സ് ചെയ്തു വേറെ കെട്ടാനുള്ള പ്ലാൻ ആണോന്ന് . അങ്ങനെ വല്ലോം അവൻ ചിന്തിച്ച അവനെ കൊന്നു ജയിലിൽ പോകും ഞാൻ പറഞ്ഞില്ലെന്നു വേണ്ട . എന്നാ ജയിലിൽ നിനക്ക് എന്റെ വക സ്പെഷ്യൽ ട്രീറ്റ്‌ ഞാൻ സ്പോൺസർ ചെയ്യുന്നു .നീ വാ നമുക്ക് അവിടെ അടിച്ചു  പൊളിക്കന്നെ . എലിക്ക് പ്രാണ വേദന പൂച്ചക്ക് വീണ വായന എന്ന് കേട്ടിട്ടേ ഉള്ളൂ .ഇപ്പൊ കണ്ടു .നീയൊക്കെ ഒരു ഫ്രണ്ടാണോ തെണ്ടീ . ഞാൻ ചുമ്മാ പറഞ്ഞതാടി എല്ലാം നിന്റെ പേടിയാ .നീ നോക്കിക്കോ വീട്ടിൽ അവൻ നിന്നെയും കാത്തിരിപ്പുണ്ടാകും .പുതിയൊരു ഫൈസിയായി .സഫുവിന്റെ സ്വന്തം ഫൈസിയായി .നീ ധൈര്യം ആയി വീട്ടിലേക്ക് ചെല്ല് .എന്നിട്ട് നടന്ന സത്യം മുഴുവൻ തുറന്നു പറയ്യ് . ........... തുടരും
#

📙 നോവൽ

📙 നോവൽ - Part 40 - മിഴികൾ പറന്ന പ്രണയം - ShareChat
29.2k views
2 days ago
💕മിഴികൾ പറഞ്ഞ പ്രണയം 💕 ✍️safna kannur Part link ----- 1-39 1 https://b.sharechat.com/jLwzWd0skU 2 https://b.sharechat.com/Inm4WzF9lU 3 https://b.sharechat.com/TIo1wWeUnU 4 https://b.sharechat.com/wDt8y6aupU 5 https://b.sharechat.com/wGw9oNc8qU 6 https://b.sharechat.com/d0tLL81XsU 7 https://b.sharechat.com/7zrZuQmhwU 8 https://b.sharechat.com/M7PjOSZpzU 9 https://b.sharechat.com/mzyXAi8JCU 10 https://b.sharechat.com/l46x7vR4FU 11 https://b.sharechat.com/B3yco0HtJU 12 https://b.sharechat.com/Rh6k1QQ3KU 13 https://b.sharechat.com/paR6HgCnOU 14 https://b.sharechat.com/I0d6Jbc2PU 15 https://b.sharechat.com/calN7zHmTU 16 https://b.sharechat.com/jVsONjS8UU 17 https://b.sharechat.com/rQmk5pKGWU 18 https://b.sharechat.com/9pj7ASltYU 19 https://b.sharechat.com/P6Kr9DlF1U 20 https://b.sharechat.com/a3MGdSvY4U 21 https://b.sharechat.com/wXq8eNui8U 22 https://b.sharechat.com/lIaSbwTBbV 23 https://b.sharechat.com/uLk31SDWeV 24 https://b.sharechat.com/FGQdIHtfiV 25 https://b.sharechat.com/86APT9TwlV 26 https://b.sharechat.com/ubTpZiRToV 27 https://b.sharechat.com/Ab0uQumesV 28 https://b.sharechat.com/mX8MZyiDtV 29 https://b.sharechat.com/jQUHIt4bxV 30 https://b.sharechat.com/0iltn8rwAV 31 https://b.sharechat.com/VPH9pWW9BV 32 https://b.sharechat.com/huMRD3xuFV 33 https://b.sharechat.com/Cf7R1RhOIV 34 https://b.sharechat.com/eqPdhEC7LV 35 https://b.sharechat.com/KDeKWlWrPV 36 https://b.sharechat.com/j0Cx2jxLSV 37 https://b.sharechat.com/8kGDLgE5VV 38 https://b.sharechat.com/GZNLybAc0V 39 https://b.sharechat.com/aku0i7rc4V
#

📙 നോവൽ

📙 നോവൽ - മിഴികൾ പറത്ത പിണയം - ses . - ShareChat
16k views
3 days ago
💕മിഴികൾ പറഞ്ഞ പ്രണയം 💕 Part 39 ഭാര്യയെന്ന നിലയിൽ ഞാൻ വെറും സീറോ ആയിപോയല്ലോടി അവൾ സങ്കടത്തോടെ പറഞ്ഞു. പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറിയിരുന്നു.  അല്ല അതിന് നീ എപ്പോഴാ ഭാര്യയായത്. അവൻ ഒരിക്കലെങ്കിലും നിന്നെ ഭാര്യയായി കണ്ടിട്ട് ഉണ്ടോ. നിങ്ങൾ ഒരുമിച്ച് ഒരു റൂമിൽ കിടന്നിട്ടുണ്ടോ.നിന്റെ  ദേഹത്ത് എപ്പോഴെങ്കിലും അവൻ തൊട്ടിട്ട് ഉണ്ടോ. അതൊക്കെ പോട്ടെ അവന്റെ ഭാഗത്തു നിന്നും  സ്നേഹത്തോടെയുള്ള  ഒരു നോക്കോ വാക്കോ ഉണ്ടായിട്ടുണ്ടോ.  ഇല്ലല്ലോ പിന്നെങ്ങനെയാ നീ അവന്റെ ഭാര്യയായത്.മഹർഅണിയിച്ചെന്ന് കരുതി ഭാര്യയാവില്ല. മനസ്സ് കൊണ്ട പരസ്പരം  ഒന്നിക്കേണ്ടത്.  സങ്കടം സഹിക്കാൻ പറ്റാത്തോണ്ട് പറഞ്ഞു പോയതാടീ. രണ്ടു  ദിവസം കഴിഞ്ഞു വീട്ടിൽ നിന്നും വന്നിട്ട്. ജീവനോടെ ഉണ്ടോന്ന് എങ്കിലും അറിയാൻ  ഒരു msg...... അല്ലെങ്കിൽ ഒരു ഫോൺ കാൾ........അത് പോലും അവൻ ചെയ്തില്ലല്ലോ.പറഞ്ഞു കഴിഞ്ഞതും  അവൾ കരഞ്ഞു പോയി.  അവന് അൻസിയെന്ന മാറാരോഗം ബാധിച്ചിരിക്കുകയല്ലേ അത് മാറാതെ അവൻ നന്നാവില്ല. അത് മാറ്റി അവിടെ നിന്നെ പ്രതിഷ്ഠിക്കാൻ നീ ശ്രമിച്ചതും ഇല്ലല്ലോ. അതെങ്ങനെയാ അവന്റെ മനസ്സ് വേദനിക്കുന്നത് നിനക്ക് സഹിക്കാൻ പറ്റില്ലല്ലോ. അൻസിയെയാ അവൻ സ്നേഹിക്കുന്നത് അത് കൊണ്ട് അൻസിയെ അവന് കാണിച്ചു കൊടുക്കണം എന്നും പറഞ്ഞല്ലായിരുന്നോ നടപ്പ്. എല്ലാം വരുത്തി വെച്ചിട്ട് ഇരുന്നു മോങ്ങുന്ന കണ്ടില്ലേ. മുഖത്തിട്ട് ഒന്ന് തരാനാ തോന്നുന്നേ. ഫൈസിയെ നിനക്ക് നഷ്ടപ്പെട്ടൊന്നും ഇല്ലല്ലോ.ഇനിയും ടൈമുണ്ട്.  ടെൻഷൻ ഒക്കെ  മാറ്റി വെച്ചു റിലാക്സ് ആകാന ഈ ടൂറിനു വന്നത്. നീ പറഞ്ഞത് കൊണ്ട് മാത്രമാണ് ഷാഹിദ് എന്നെ വരാൻ സമ്മതിച്ചത് തന്നെ. എന്നിട്ട് നീയിങ്ങനെ സാടും. നമ്മുടെ കോളേജ് ലൈഫിലെ ലാസ്റ്റ് ആണ്. ഇനിയൊരിക്കലും നമുക്ക് ഫ്രെണ്ട്സിന്റെ കൂടെ ഇങ്ങനെ അടിച്ചു പൊളിച്ചു നടക്കാൻ കഴിയോ ഇല്ലല്ലോ. തത്കാലം എല്ലാം മാറ്റി വെക്ക് എന്നിട്ട് കണ്ണൊക്കെ തുടച്ചു മൊഞ്ചത്തി കുട്ടിയായി ഇരിക്ക്. കരയല്ലെടാ  പ്ലീസ്...... സന അവളെ നോക്കി റിക്വസ്റ്റോടെ പറഞ്ഞു.  അവളെ നോക്കി ഒരു പുഞ്ചിരി വരുത്തിച്ചു.എന്നിട്ട് കണ്ണൊക്കെ തുടച്ചു. ഇല്ലെടി എല്ലാം വിട്ടു. ഐ ആം ഹാപ്പി.വെരി വെരി ഹാപ്പി.  പോരേ.  അവന്റെ ലാസ്റ്റ് സീൻ കാണുമ്പോൾ നെഞ്ച് പിടക്കുകയാണ്. ഓരോ നിമിഷവും ആഗ്രഹിക്കാറുണ്ട്  സ്നേഹത്തോടെയുള്ള സഫുന്ന് ഉള്ള ഒരു വിളിക്ക് വേണ്ടി. ഓൺലൈനിൽ വരുമ്പോൾ മനസ്സ് വല്ലാതെ തുടിക്കുകയാണ് എന്തെങ്കിലും ഒരു msg വന്നാലൊന്ന്.കാൾ വരുന്ന ശബ്ദം കേൾക്കുമ്പോൾ  അവനായിരിക്കുമോന്ന് കരുതി   ഓടി പോയ നോക്കൽ .അവൻ അല്ലെന്ന് അറിയുമ്പോൾ ഉള്ള അതിന്റെ നിരാശ....  വേദന അനുഭവിച്ചവർക്കേ അറിയൂ.  നിറഞ്ഞ കണ്ണുകൾ സന കാണാതിരിക്കാൻ  പുറത്തേക്ക് നോക്കി ഇരുന്നു.  ********* ഇന്ന് അൻസി വരുന്ന ദിവസം ആണ്. വരുമോ അവൾ. വരാതിരുന്നെങ്കിൽ ....... ജീവനോടെ ഉണ്ടെങ്കിൽ വരുമെന്നല്ലേ പറഞ്ഞത്. വരും ....വരാതിരിക്കില്ല . അവൻ കുളിച്ചു ഷർട്ട് എടുക്കാൻ ഷെൽഫ് തുറന്നപ്പോഴാണ് സഫു തന്ന വൈറ്റ് ഷർട്ട് കണ്ണിൽ ഉടക്കിയത്. അവൻ അതെടുത്തു. എന്റെ എല്ലാ ലക്കി ഡേയ്സിലും ഈ ഷർട്ട് തന്നെയാണ് ഇടൽ. ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ ദിവസം ആണ്. അത് കൊണ്ട് ഇത് തന്നെ ഇട്ടു പോകണം . അവൻ ഷർട്ട് ഇട്ടു റെഡിയായി പോകാൻ ഇറങ്ങി.ഒരിക്കൽ കൂടി കണ്ണാടിയിൽ നോക്കി.കുറച്ചു സമയം അതിൽ തന്നെ നോക്കി നിന്നു. പിന്നെ   ഭ്രാന്ത് പിടിച്ച പോലെ അവിടെ ഉണ്ടായിരുന്ന സകലതും അവൻ തട്ടി എറിഞ്ഞു.ഫോണിൽ ഞാൻ എത്തിയെന്ന് പറഞ്ഞു അൻസിയുടെ msg വന്നു .   അവൻ പത്തു മിനിറ്റ് കൊണ്ട് തന്നെ അൻസി വരാന്ന് പറഞ്ഞ റിസോർട്ടിൽ എത്തി.  അകത്തേയ്ക്ക് നടക്കും തോറും  അവന്റെ കാലുകൾ ഇടറുന്നുണ്ടായിരുന്നു. പറഞ്ഞ ടേബിളിൽ അവൾ ഉണ്ട്. കണ്ടതും അവന്റെ ഹാർട്ട് ഇടിപ്പ് കൂടുന്നത് അവൻ അറിഞ്ഞു. ആകെയൊരു പരവേശം. കയ്യും കാലും വിറക്കുന്നത് പോലെ. അവൻ അവളെ മുന്നിൽ എത്തി.പർദ്ദയാണ് ഇട്ടത് എന്നത്തേയും പോലെ ഹിജാബ് കെട്ടിയിരുന്നു. അവളുടെ കണ്ണുകൾക്ക് തിളക്കം കൂടിയത് പോലെ തോന്നി അവന്ന്. അത് നോക്കാൻ ശക്തിയില്ലാതെ അവൻ മിഴികൾ താഴ്ത്തി.  നല്ല ആളാ കൃത്യ ടൈം ആണല്ലോ. ഞാൻ വന്നിട്ട് പത്തു മിനിറ്റ് ആയി. അവൻ അവളെ നോക്കി പുഞ്ചിരിച്ചു . ഇരിക്ക് അവൾ അവളെ നേർക്കുള്ള കസേരയിലേക്ക് കൈ കാണിച്ചു. അവൻ അവിടെ ഇരുന്നു.  അവർക്കിടയിൽ വല്ലാത്തോരു മൗനം തളം കെട്ടി നിന്നു . ഹലോ ഞാൻ വന്നത് ഇങ്ങനെ മൗനവ്രതം ആചരിക്കാനല്ല. വന്നിട്ടിപ്പോ കാമണിക്കൂറിൽ അധികമായി ഒന്നും മിണ്ടാതെ മുഖം കുനിച്ചു ഇങ്ങനെ ഇരിക്കാനാണെങ്കിൽ വരേണ്ട കാര്യം ഇല്ലായിരുന്നു.  അവൻ മുഖം ഉയർത്തി അവളെ നോക്കി.  എന്താടോ ഒന്നും പറയാൻ ഇല്ലേ. ഫോണിൽ എന്തൊരു വാചകമടിയാ നേരിട്ട് കണ്ടപ്പോൾ മിണ്ടാട്ടം പോയോ.  എവിടെയാ തുടങ്ങണ്ടേ.... .. എങ്ങനെയാ തുടങ്ങണ്ടേ.... എന്താ പറയേണ്ടേ..... എന്നൊന്നും മനസ്സിലാവുന്നില്ല .അവൻ വിക്കി വിക്കി ഇത്രയും പറഞ്ഞു.  എന്ന ഞാൻ തന്നെ തുടങ്ങാം. തനിക്ക് എന്റെ മറുപടി അറിയണ്ടേ. അത് ഓർത്താണോ ഈ  ടെൻഷൻ. മറുപടി അറിയുന്നതിന് മുന്പായി എന്റെ മുഖം കാണണ്ടേ. അതിന് വേണ്ടിയല്ലേ നീ ഇത്രനാളും കാത്തിരുന്നത്. ജസ്റ്റ്‌ എ മിനിറ്റ് .അവൾ ഹിജാബ് അഴിക്കാൻ കൈ ഉയർത്തി . ആയിരുന്നു. പക്ഷേ ഇപ്പോ.....  ഇപ്പൊ എന്താ കാണണ്ടേ.അവൾ ചെറു ചിരിയോടെ ചോദിച്ചു . വേണ്ട ......അവൻ അവളെ മുഖത്ത് നോക്കാതെ മെല്ലെ പറഞ്ഞു.  വേണ്ടേ.... അവൾ ഇരുന്നിടത് നിന്നും എണീറ്റു പോയി. അവളുടെ ശബ്ദം ഉയർന്നിരുന്നു. അവളുടെ മുഖത്ത് ഒരു ഞെട്ടൽ അവൻ കണ്ടു.  നീ എന്താ ഇപ്പൊ പറഞ്ഞത് .എന്നെ കാണണം എന്ന് പറഞ്ഞിട്ടല്ലേ ഞാൻ വന്നത്. എന്നിട്ടിപ്പോ എന്റെ മുഖം കാണണ്ടന്നോ . എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് .നമുക്ക് ഒന്ന് നടന്നാലോ . അവൾ തലയാട്ടി .അവന്റെ പിറകെ നടന്നു . കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൻ പറഞ്ഞു. മാപ്പ് പറഞ്ഞാലും പൊറുക്കാൻ പറ്റാത്ത തെറ്റാണ് ഞാൻ ചെയ്തത്. ഇപ്പൊ ചെയ്യാൻ പോകുന്നതും.  പറഞ്ഞതും ചെയ്തതും ചെയ്തു കൂട്ടിയതും മൊത്തം തെറ്റുകൾ മാത്രമാണ്. ആ തെറ്റുകളുടെ ശിക്ഷയാണ് ഇപ്പൊ എന്റെ മുന്നിൽ നിൽക്കുന്ന നീ. എല്ലാം ഫോണിൽ പറഞ്ഞാൽ മതിയെന്ന കരുതിയത്. ബട്ട്‌ ഇന്ന് നീ ഇവിടെ ഉറപ്പായും വരുമെന്ന് പ്രോമിസ് ചെയ്തപ്പോൾ എനിക്ക് തിരിക്കാൻ  വരാതിരിക്കാൻ കഴിഞ്ഞില്ല. അവസാനമായി ഒന്ന് നേരിൽ കണ്ടു മാപ്പ് പറയണമെന്ന് തോന്നി.  അത് കൊണ്ട് മാത്രമാണ് വന്നത്. നീ എന്താ ......ഈ ...പറഞ്ഞു വരുന്നത് .അവളുടെ വാക്കുകളിൽ ആകാംഷ നിറഞ്ഞിരുന്നു . എനിക്ക് നിന്നോട് .......ഇപ്പൊ ..... ഞാൻ ....സത്യം പറയാലോ ഞാൻ നിന്നെ പ്രണയിച്ചിട്ടൊന്നും ഇല്ലായിരുന്നു . പിന്നെയെന്തിന    നീ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞത് .അത് കളവായിരുന്നോ  അവൻ മറുപടി പറയാതെ മുഖം കുനിച്ചു.  ഈ തല കുനിച്ചുള്ള നിൽപ്പിൽ തന്നെ മനസിലായി അതിന്റെ മറുപടി. അവൾ തളർച്ചയോടെ അവിടെ ഇരുന്നു.  ഞാനിപ്പോ ചിരിക്കണോ അതോ കരയണോ. നീയല്ലേ എന്നെ തേടി വന്നു ഇഷ്ടമാണെന്ന് പറഞ്ഞത്. എന്നെ നിർബന്ധിച്ചു ഇവിടെ വരുത്തിയതും നീ. എന്നിട്ടിപ്പോ പറയുന്നു ഞാൻ നിന്നെ സ്നേഹിച്ചിട്ടില്ലെന്ന്. രണ്ടുമൂന്നു  ദിവസം ആയി നമ്മൾ തമ്മിൽ കോൺടാക്ട് കുറവായിരുന്നു. ആ ചെറിയൊരു അകലം വന്നപ്പോഴേക്കും എന്നോടുള്ള ഇഷ്ടം പോയോ. നീ തമാശ പറയുകയാണോ . ഒന്ന് തെളിച്ചു പറയ് ഫൈസി.  പറഞ്ഞത് മുഴുവൻ സത്യം ആണ്. എനിക്ക് നിന്നോട് ഉണ്ടായിരുന്നത് പ്രണയമൊന്നും അല്ലായിരുന്നു.  പിന്നെ.......  അവൻ അവളെ തന്നെ നോക്കി കുറച്ചു സമയം നിന്നു.  അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവന്റെ മറുപടിക്കായി അവൾ അവനെ തന്നെ ഉറ്റുനോക്കിയിരുന്നു.  .............. തുടരും
#

📙 നോവൽ

📙 നോവൽ - | P a r t 3 9 - മിഴികൾ പറന്ന പ്രണയം - ShareChat
27.3k views
4 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because