@nilaav123
@nilaav123

💔🌜നിലാവിന്റെ കൂട്ടുകാരി🌛💔

💕മിഴികൾ പറഞ്ഞ പ്രണയം 💕 ചില മൗനങ്ങൾ വേദനയാണ് ചില മൗനങ്ങൾ പ്രതിഷേധവും.... ചില മൗനങ്ങൾ വാശിയാണ്. ചിലത് വെറുപ്പും.... ചിലത് പ്രതികാരവും, ചിലത

#

📙 നോവൽ

💝💘റജില 💘💝 ✍️സഫ്ന kannur Part 35,36,37,38 എന്താടീ ഉണ്ടകണ്ണും ഉരുട്ടി നോക്കി പേടിപ്പിക്കുന്നെ. വരുന്നുണ്ടെങ്കിൽ വാ ഇല്ലെങ്കിൽ ഞാനെന്റെ പാട്ടിനു പോകും. ആവിശ്യം എന്റേത് ആയി പോയി. ഇല്ലെങ്കിൽ കാണിച്ചു തരുമായിരുന്നു. അവൾ മെല്ലെ പിറു പിറുത്തു. പറഞ്ഞത് കേട്ടു. സത്യം പറഞ്ഞാൽ എനിക്ക് ഒരു നിർബദ്ധവും ഇല്ല വരണൊന് നാശം പിടിക്കാൻ ഇറങ്ങി പുറപ്പെട്ടു പോയില്ലേ ബസ് എങ്കിൽ ബസ് നടക്ക് അങ്ങനെ വഴിക്ക് വാ. അവൾ ബസ്സിൽ കയറി ഒരു സീറ്റിൽ ഇരുന്നു. അറിയാതെ പറഞ്ഞു പോയി എനിക്ക് ഒരുപാട് ഇഷ്ടാ ലോങ്ങ്‌ ഡ്രൈവിംഗ് എന്ന്. അത് പറഞ്ഞതും അവിടെ കാർ നിർത്തി നേരെ ഇവിടെ ബസ്‌സ്റ്റാന്റിലേക്ക് വന്നു. ഇങ്ങനൊരു ജന്മം. സ്വയം ബുദ്ധിമുട്ടിയാലും പ്രശ്നം ഇല്ല. എന്നെ കഷ്ടപെടുത്തണോന്ന് മാത്രമേ ചിന്തയുള്ളൂ. എനിക്കാണേൽ ഈ ബസ്സിൽ പോകുന്നതേ ഇഷ്ടമല്ല. എവിടെ പോവുകയാണേലും സ്വയം ഡ്രൈവ് ചെയ്യാനാ ഇഷ്ടം. അവൻ കയറി വരുന്നത് കണ്ടു. അവളെ സീറ്റിന് നേരെ ഉള്ള സീറ്റിൽ അവൻ ഇരുന്നു. കൂടെ ഇരികിലെന്ന് അറിയാമായിരുന്നെങ്കിലും ആഗ്രഹിച്ചിരുന്നു അവൻ അടുത്ത് ഇരുന്നിനെങ്കിലെന്ന്. അവൾ ഇടക്കിടക്ക് അവനെ നോക്കികൊണ്ടിരുന്നു. ഒരിക്കൽ പോലും അവൻ നോക്കിയില്ല. ബസ് കുറച്ചു ദൂരം എത്തിയതും അവളുടെ അടുത്ത് ഒരാൾ വന്നിരുന്നു. ഹലോ എവിടെക്കാ അഫു. നീയിവിടെ അവൾ മെല്ലെ നദീറിനെ നോക്കി. അവൻ ഇങ്ങോട്ട് തന്നെ നോക്കി നിൽക്കുന്ന കണ്ടു. അപ്പൊ എന്നെ ശ്രദ്ധിക്കുന്നൊക്കെ ഉണ്ട്. അഫു നദീറിനെ നോക്കി. നദീറും ഉണ്ടായിരുന്നോ. ഞാൻ കരുതി ഇവൾ തനിച്ചാണെന്ന്. നദീറിന് എന്നെ ഓർമ്മയുണ്ടോ. എങ്ങനെ മറക്കും. അമ്മാതിരി ഇൻട്രഡക്ഷൻ അല്ലേ തന്നിരുന്നത്. ഫസ്റ്റ് ലവർ..... ഈ അലവലാതി ഇപ്പൊ എങ്ങനെ ഇവിടെ എത്തി.നദീർ മനസ്സിലെ ഇഷ്ടക്കേട് മറച്ചു വെച്ചു അവനെ നോക്കി ചിരിച്ചു. അഫു എവിടെക്കാ ബാംഗ്ലൂർ. തനിച്ചിരിക്കുന്ന കണ്ടപ്പോൾ ഞാൻ കരുതി ഇവൾ മാത്രേ ഉള്ളൂന്ന്. എന്താ വേറെ ഇരിക്കണേ. രണ്ടാൾക്കും വിന്ഡോ സൈഡ് ഇരിക്കണം. തല്ലാവണ്ടെന്ന കരുതി നദീർ പറഞ്ഞു. ഓ അങ്ങനെ. എനിക്ക് ആ പ്രോബ്ലം ഇല്ല. അപ്പൊ ഇവിടെ തന്നെ ഇരിക്കാം. റജു എന്താ മിണ്ടാതിരിക്കുന്നെ. സുഖല്ലേ നിനക്ക്. അവൾ മെല്ലെ അവന്റെ കാലിൽ ചവിട്ടി. അവൻ മൈന്റ് ചെയ്തില്ല. നിന്റെ വിശേഷങ്ങൾ പറ. അന്ന് ശരിക്കും പരിചയപ്പെടാൻ പറ്റിയില്ല. നീ എന്തു ഭാവിച്ച.ഇവന്റെ മുന്നിൽ നീ എന്റെ എക്സ് ലവർ ആണ്. അറിയാടീ അത് കൊണ്ട് തന്നെ ഇരുന്നേ. അവനോട് പോകാൻ പറ. നീയിപ്പം അങ്ങനെ തനിച്ചു പോകണ്ട. അവൻ നിന്റെ കൂടെ ഇരുന്നു പോകും അല്ലെങ്കിൽ ഇരുത്തിക്കും. നിന്റെ പ്ലാൻ എന്താ വെയിറ്റ് ആൻഡ് സീ. ഊ ഊ. ആയിക്കോട്ടെ. അല്ലടാ ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയോ. ഇയ്യ് ചോദിക്ക് മുത്തേ. ആൻസർ ഉണ്ടെങ്കിൽ പറയാം. എന്തിനാ ഇങ്ങനെ ജോലിയും കൂലിയും കളഞ്ഞു എന്റെ പിറകെ നടക്കുന്നെ. നിന്റെ സ്വത്ത് അടിച്ചു മാറ്റാൻ. അതുപോയില്ലേ അവൻ നിരാശയോടെ പറഞ്ഞു. ഇനിയിപ്പോ കുറച്ചു ബാങ്ക് ബാലൻസ് ഉണ്ടെന്നല്ലേ പറഞ്ഞേ അതിലാ ഒരു പ്രതീക്ഷ. അവൾ അവന്റെ കയ്യിൽ പിടിച്ചു നുള്ളി. പെട്ടന്ന് ആയോണ്ട് അവൻ ആ ആ എന്താടി കാണിക്കുന്നേ വേദന എടുക്കുന്നു എന്നും പറഞ്ഞു കൈ തടവി. നദീർ അത് കണ്ടു. അവന് ദേഷ്യം വരുന്നുണ്ടായിരുന്നു. കാര്യം പറയെടാ തെണ്ടീ. അവന്റെ മുഖത്ത് ഗൗരവം നിറഞ്ഞു. എന്റെ പ്രാണനാ എനിക്ക് നഷ്ടപ്പെട്ടെ. അവന് വേണ്ടി ഇത്രയെങ്കിലും ചെയ്യേണ്ടേ ഞാൻ. ഇപ്പോഴും മനസ്സിൽ നിന്നും പോകുന്നില്ല വേദന കൊണ്ട് പിടയുന്ന അവന്റെ മുഖം. അവസാന ശ്വാസത്തിലും ഒന്നേ പറഞ്ഞുള്ളൂ. എന്റെ പൊന്നുനെ നോക്കണേടാന്ന്. എന്റെ കയ്യിൽ നിന്നെ ഏൽപ്പിച്ചിട്ട അവൻ പോയെ. അവന്റെ ആത്മാവിന് വേണ്ടി ഞാൻ ഇത്രയെങ്കിലും ചെയ്യേണ്ടേ. അവന്റെ കണ്ണ് നിറഞ്ഞത് അവൾ കണ്ടു. കണ്ണുനീരിന് പകരം അവിടെ രക്തമാണെന്ന അവൾക്ക് തോന്നിയെ. അവൾ അവളുടെ കണ്ണ് നിറഞ്ഞത് കാണാതിരിക്കാൻ പുറത്തേക്ക് നോക്കിയിരുന്നു. അഫു കണ്ണടച്ച് ഒരു നിമിഷം ഇരുന്നു. മനസ്സ് ഒന്ന് റിലാക്സ് ആക്കി. അവൻ മുഖത്ത് ചിരി വരുത്തി. നിന്റെ ലവ് സ്റ്റോറി ഇതുവരെ പറഞ്ഞില്ലല്ലോ. ടീ നീ ആദ്യമായിട്ട് ഇവനെ കണ്ടപ്പോൾ നിന്റെ മനസ്സിൽ എന്താ തോന്നിയത്. അവളുടെ മുഖത്ത് ഒരു ചിരി വന്നു. തെമ്മാടി. തല്ലുണ്ടാക്കാൻ നടക്കുന്നവൻ. അവൻ അത്ഭുദത്തോടെ അവളെ നോക്കി. ഫസ്റ്റ് ഇമ്പ്രഷൻ ഈസ്‌ ബെസ്റ്റ് ഇമ്പറേഷൻ. മം. ഞാൻ ആദ്യം ഇവനെ കണ്ടപ്പോൾ നടുറോട്ടിൽ വെച്ചു തല്ലുണ്ടാക്കുകയാരുന്നു. സജു പിടിച്ചു മാറ്റാൻ പോയി. ഇവൻ സജുവിനെയും പിടിച്ചു തള്ളി. സജുവിനെ ഉപ്പ പിടിച്ചു വലിച്ചു കൊണ്ട് വരുകയാരുന്നു. അല്ലെങ്കിൽ സജുവും നദീറും തമ്മിൽ തല്ലു നടക്കുമായിരുന്നു. പിന്നെങ്ങനെയാ ഈ തെമ്മാടി മനസ്സിൽ കേറി പറ്റിയെ. നദീർ അസ്വസ്ഥതയോടെ അവളെ നോക്കികൊണ്ടിരുന്നു. ഇവർക്കെന്താ ഇത്രയും സംസാരിക്കാൻ. അവൾ ഇടക്കിടക്ക് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. ആദ്യായിട്ട അവൾ ഇങ്ങനെ ചിരിക്കുന്നത് കണ്ടത്. ചിരിക്കുമ്പോൾ താടിക്കുഴിയിൽ വിരിയുന്ന നുണക്കുഴി അവളെ മൊഞ്ച കൂട്ടുന്ന പോലെ തോന്നി. ആ നുണക്കുഴി പോലും ഇപ്പോഴാ താൻ കാണുന്നതെന്ന സത്യം അവൻ വേദനയോടെ തിരിച്ചറിഞ്ഞു. തനിച്ചു ഇരുത്തേണ്ടിയിരുന്നില്ല അവളെ. ഇവൻ ഇടക്ക് കയറി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അവൻ ബസ്സിന്റെ കമ്പിയിൽ കൈ ചുരുട്ടി അടിച്ചു കൊണ്ട് അരിശം തീർത്തു. രാത്രി ഫുഡ്‌ കഴിക്കാൻ ബസ് കുറച്ചു സമയം നിർത്തി. അവൻ അവളെയും കൂട്ടി ഒരു തട്ടുകടയിലേക്ക് പോയി. വെറുതെ അഫുവിനോട് വരുന്നൊന്ന് ചോദിച്ചു. ചോദിക്കാൻ കാത്തിരുന്ന പോലെ അവൻ കൂടെ പോയി. അവനും റജിലയും സംസാരിക്കുന്നത് കാണുമ്പോൾ അവന് ദേഷ്യം ഇരച്ചു കയറുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ചു വീണ്ടും ബസ്സിലേക്ക് അവൾ പോയി സീറ്റിൽ ഇരുന്നു. അഫു പിറകിലേക്ക് പോകുന്ന കണ്ടു അവൾ വിളിച്ചു. ഇവിടെ ഇരിക്കുന്നില്ലേ നദീർ വരും നിന്റെയടുത്ത് ഇരിക്കാൻ. നിനക്ക് വട്ടുണ്ടോ അവനൊന്നും വ.....രി......ല്ല നദീർ വന്നു അവളെ അടുത്ത് ഇരുന്നു. . എന്തായിക്കാണുന്നെ സ്വപ്നം ആണോ. അവൾ മെല്ലെ അവളെ നുള്ളി. വേദനിക്കുന്നുണ്ട്. സ്വപ്നം അല്ല. അവൾ അത്ഭുദത്തോടെ അഫുവിനെ നോക്കി.അവൻ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു വേറെ സീറ്റിൽ പോയി ഇരുന്നു. അവൾക്ക് സന്തോഷം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അവളെ ഫോണിൽ മെസ്സേജ് സൗണ്ട് കേട്ടു നോക്കി. അഫുവാണ്. ഇതിനാണ് മോളെ അസൂയ എന്ന് പറയുക. അവൾ തിരിച്ചു ഒരു സ്മൈലി അയച്ചു. ഇടം കണ്ണിട്ട് അവൾ ഇടക്കിടക്ക് നദീറിനെ നോക്കുന്നുണ്ടായിരുന്നു. അവൻ അവളെ ഒരിക്കൽ പോലും തിരിഞ്ഞു നോക്കിയില്ല. എന്നാലും സാരമില്ല ഇവന്റെ കൂടെ ഇരിക്കാൻ കഴിഞ്ഞല്ലോ അതന്നെ ഭാഗ്യം. അവൻ അവളെ മുട്ടാതെ പരമാവധി അകന്നായിരുന്നു ഇരുന്നത്. അവൾക്ക് ഉറക്കം വന്നു. സീറ്റിൽ ചാരി കിടന്നു ഉറങ്ങിയെങ്കിലും ഇടക്കിടക്ക് മുന്നോട്ട് വീഴാൻ നോക്കുന്നുണ്ടായിരുന്നു. അവൻ അവളുടെ തല അവന്റെ ചുമലിലെക്ക് ചാരി ഇരുത്തി. അഫുവിന്റ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. ****** 💝💘റജില 💘💝 Part 36 ഇടക്ക് ഉറക്കം ഞെട്ടി കണ്ണ് തുറന്നു നോക്കിയപ്പോൾ അവന്റെ ദേഹത്തോട്ട് ചാരിഇരുന്നു ചുമലിൽ തല വെച്ചു കിടക്കുകയാണ്.കലിപ്പൻ ഇത് അറിഞ്ഞില്ലേ. മെല്ലെ ഇടം കണ്ണിട്ട് അവനെ നോക്കി. ഉറക്കം ഒന്നും അല്ല.എന്തോ ഓർത്തോണ്ട് ഇരിക്കുകയാണ്. എന്നിട്ടും ഇവൻ എന്താ തള്ളി മാറ്റാതെ. ഒന്ന് ടെസ്റ്റ്‌ ചെയ്തു നോക്കിയാലോ. അവൾ അവന്റെ കൈക്കുള്ളിലൂടെ കയ്യിട്ട് മുറുക്കെ കെട്ടിപിടിച്ചു. അവന്റെ ചുമലിലേക്ക് ഒന്നൂടി അടുപ്പിച്ചു തല വെച്ചു കിടന്നു. അവൻ അവളെ ഒന്ന് നോക്കി. അവളെ ഒന്ന് തട്ടിവിളിച്ചു. അവൾ അറിയാത്ത ഭാവത്തിൽ തന്നെ നിന്നു. പിന്നെ അവൻ വിളിച്ചതും ഇല്ല. ഇവൻ നന്നായോ ഇത്രപെട്ടെന്നോ എന്താ ഇത് കാക്ക മലർന്നു പറക്കുന്നൊന്നും ഇല്ലല്ലോ. അവൾ അങ്ങനെ തന്നെ കിടന്നു. ബസ്സ്‌ ഇറങ്ങിയതും അവൾ ഒരു ടാക്സി പിടിച്ചു.പോകാൻ നേരം അഫുവിനെ നോക്കിയെങ്കിലും കണ്ടില്ല. അല്ലെങ്കിലും എവിടെ നിന്നും വരുന്നൂന്നോ പോകുന്നുന്നോ ഒരിക്കലും പറയാൻ പറ്റില്ല. ബാംഗ്ലൂർ ടൗണിൽ നിന്നും കുറച്ചു ഉള്ളോട്ട് ആയിരുന്നു വീട്. നല്ല മോഡേൺ ടൈപ്പ് വീട്. ഇരുനില. ആ വീടിനേക്കാൾ അവനെ ആകർഷിച്ചത് തൊട്ടടുത്ത വീടായിരുന്നു. നല്ല മോഡേൺ ഹൈടെക് വീട്. മൊത്തത്തിൽ പണക്കാരുടെ ഏരിയ ആണെന്ന് കാണുമ്പോൾ തന്നെ മനസ്സിലാകും. ആ വീട് എല്ലാം വീടിനേക്കാളും മോഡി കൂടിയതാണ്.വൈറ്റ് കളർ പെയിന്റ്. വല്ലാത്തൊരു പ്രൗഢി തോന്നിച്ചു ആ വീടിന്.മു റ്റം നിറയെ റോസാ ചെടി. എല്ലാം പൂവിട്ടു നിക്കുന്നു. അധികവും വൈറ്റ് റോസാപ്പൂക്കൾ. എന്റെ ഫേവറിറ്റ് ആണ് അത്. എന്തോ ആ വീടിനോട് അട്ടച്ച്മെന്റ്റ് പോലെ. അവൻ ആ വീട് തന്നെ നോക്കുന്നത് കണ്ടു അവൾ തട്ടി വിളിച്ചു. ഇതാണ് വീട്. അവൻ മൂളികൊണ്ട് അവളെ പിറകെ പോയി. അവൻ ബെല്ലടിച്ചു. അവൾ അതിനൊന്നും കാത്തു നിൽക്കാതെ ഡോർ തുറന്നു. അകത്തേക്ക് കയറി. അവൾ ഓടിച്ചെന്നു ഒരു റൂമിലേക്ക്‌ കയറി. അവൻ എന്താ ചെയ്യേണ്ടേന്ന് തിരിയാത്ത പോലെ അവിടെ തന്നെ ചുറ്റി പറ്റി നിന്നു. മോനെന്താ അവിടെ നിക്കുന്നെ കേറിവാ. ആ കാന്താരി എവിടെ അവൾ ഉള്ളിലേക്ക് പോയി. നല്ല ആളാ നിന്നെ കൂട്ടാതെയോ. അവളോട്‌ രണ്ടു പറഞ്ഞിട്ട് തന്നെ കാര്യം. അവനെയും കൂട്ടി ആ റൂമിലേക്ക്‌ പോയി.ഒരു സ്ത്രീ കിടന്നിട്ട് കണ്ടു. നാല്പതു അമ്പത് വയസ്സ് പ്രായം തോന്നിക്കും. നല്ല ഐശ്വര്യം തുളുമ്പുന്ന മുഖം. എവിടെയോ കണ്ടു മറന്ന മുഖം. കണ്ണുകളിൽ എന്തോ ശൂന്യത പോലെ. അവൾ കഞ്ഞി കൊടുക്കാൻ ശ്രമിക്കുന്നത് കണ്ടു. കുടിക്കാതെ മുഖം തിരിച്ചു കൊണ്ടിരുന്നു. അടുത്ത് ഒരു നഴ്‌സ് ഉണ്ട്. അവളുടെ ആന്റി ആയിരിക്കും അത് അവൻ ഊഹിച്ചു. അവനെ കണ്ടതും അവനെ തന്നെ നോക്കി നിൽക്കുന്ന കണ്ടു. . അവനെ വിളിക്കുന്നത് പോലെ തോന്നി. അവന്റെ നേർക്ക് കൈ ചൂണ്ടി. യാന്ത്രികം എന്ന പോലെ അവൻ അവരുടെ അടുത്തേക്ക് പോയി. റജില എണീറ്റു കൊടുത്തു. അവൻ അവിടെ ഇരുന്നു. അവന്റെ കൈ പിടിച്ചു. അവരുടെ കയ്യിൽ ഉണ്ടായിരുന്ന തണുപ്പ് തന്റെ ഹൃദയത്തിലേക്കാണ് കയറുന്നതെന്ന് അവന് തോന്നി. കണ്ണുകൾ നിറഞ്ഞൊഴുകുന്നുമുണ്ട്.അവൻ റജിലയെ നോക്കി. ഇതാരാണെന്ന് മനസ്സിലായോ അവരുടെ ചുണ്ടുകൾ മെല്ലെ മന്ത്രിക്കുന്നത് പോലെ പറഞ്ഞു സജു. അവൾ തിരുത്താൻ പോയില്ല. അവളുടെ കണ്ണ് നിറഞ്ഞത് അവൻ ശ്രദ്ധിച്ചു. ഇന്നലെ മുതൽ ഒന്നും കഴിച്ചിട്ടില്ല. ഡ്രിപ്പ് ഇടുന്നതാ നല്ലതെന്ന് ഡോക്ടർ പറഞ്ഞു. ആ നേഴ്സ് അങ്കിളിനോട് പറയുന്നത് കേട്ടു. അവൻ നേരത്തെ റജില കൊടുക്കാൻ ശ്രമിച്ചകഞ്ഞി എടുത്തു. അവരെ വായിൽ വെച്ചു കൊടുത്തു. അവർ അത് കുടിച്ചു. റജു അങ്കിളിനെയും നദീറിനെയും നോക്കി. കൊടുത്ത കഞ്ഞി മുഴുവൻ ആന്റി കുടിക്കുന്നത് അവൾ അത്ഭുതത്തോടെ നോക്കി. അവർ എന്തൊക്കെയോ എന്നോട് പറയാൻ ശ്രമിക്കുന്നത് പോലെ നദീറിന് തോന്നി. ആദ്യായിട്ട ഇവരെ കാണുന്നെ. പക്ഷേ ഒരുപാട് പരിജയം ഉള്ള പോലെ. എന്റെ ആരൊക്കെയോ ആണെന്നുള്ള തോന്നൽ. തനിക്ക് എന്താ സംഭവിക്കുന്നതെന്ന് പോലും മനസ്സിലാകുന്നില്ല. സജു എന്ന് പറയുന്ന കേട്ടിട്ടും എന്ത് കൊണ്ടാ തനിക്ക് തിരുത്താൻ പറ്റാതിരുന്നത്. അവന് അവിടെ നിന്നും എഴുന്നേൽക്കാനും തോന്നിയില്ല.എന്തോ തന്നെ അവിടെ പിടിച്ചു നിർത്തുന്ന പോലെ. ആകെയൊരു മൂകത അവിടെ തളം കെട്ടി നിന്നു. ആന്റി ഉറങ്ങിയെന്നു കണ്ടപ്പോൾ അവൻ എണീറ്റു. അവർ തന്റെ കൈ അപ്പോഴും മുറുകെ പിടിച്ചിരുന്നു. അവൻ കൈ വിടുവിച്ചു എണീറ്റു. നിങ്ങൾ പോയി ഫ്രഷ് ആയി വാ. യാത്ര ക്ഷീണം ഉണ്ടാകില്ലേ അവൾ പോയി. അവളുടെ പിറകെ നദീറും. താങ്ക്സ് എന്തിന് ആന്റിക്ക്...... അവൻ ഒന്ന് മൂളി. അവർക്കെന്താ അസുഖം. സജു മരിച്ചത് അറിഞ്ഞ അന്ന് തളർന്നു വീണതാ പിന്നെ എണീറ്റിട്ടില്ല. വല്ലപ്പോഴും എന്തെങ്കിലും സംസാരിച്ചാൽ ആയി. ഇപ്പൊ കുറച്ചു സീരിയസ് ആണ്. ഒറ്റ മകനാണോ സജു മം മം. നീ ഫ്രഷ് ആവ്. അവൾ പുറത്തേക്ക് പോയി. അവൻ ആ റൂമിലൂടെ കണ്ണോടിച്ചു. അവളുടെ റൂം ആണെന്ന് മനസ്സിലായി.അവളുടെ ബുക്‌സും കുറച്ചു സാധനങ്ങളും അവിടെ കണ്ടു. സജുവും അവളും കൂടിയുള്ള ഒരു സെൽഫിയും. ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്. സജുവിന്റെ അതേ മുഖച്ഛായ ആണ് അവളുടെ ആന്റിക്കും. അതാണ് എവിടെയോ കണ്ട പോലെ തോന്നിയത്. അവൻ അവിടെ കണ്ട വാതിൽ തുറന്നു. പുറത്തേക്ക് ബാല്കണിയുണ്ട്. അവിടെ നിന്നാൽ നേരത്തെ കണ്ട വീട് ശരിക്കും കാണാം.ചെറിയൊരു മതിൽ ഉണ്ടെന്നേ ഉള്ളൂ രണ്ടു വീടും തമ്മിൽ. അപ്പോഴാ അവനൊരു കാഴ്ച കണ്ടേ. റജു ഒരു കല്ലിൽ ചവിട്ടി ആ മതിൽ കയറി അപ്പുറത്തേക്ക് തുള്ളി. ശരിക്കും ഒരാൻ കുട്ടിയെ തോന്നിച്ചു . ആ വീട്ടിലേക്ക് കുറച്ചു സമയം നോക്കി. പിന്നെ ആ റോസ് ഗാർഡനിലേക്ക് പോയി. ഒരുപാട് വൈറ്റ് റോസാപ്പൂക്കൾ പറിച്ചെടുത്തു. തിരിച്ചു അതേ പോലെ ഇപ്പുറത്തേക്കും മതിൽ ചാടി. ഇതെന്തു ജന്മ റബ്ബേ. കള്ളം പറയൽ മാത്രമല്ല. മോഷ്ടിക്കലും ഉണ്ടോ. തുള്ളിയത് നേരെ അങ്കിളിന്റെ മുന്നിലും. അവളെ ചെവിക്ക് പിടിക്കുന്നത് കണ്ടു. ഒരു മാറ്റവും ഇല്ലല്ലേ ചുട്ടയിലെ ശീലം ചുടലവരെ. പ്പൂക്കൾക്കെല്ലാം ഒരു വാട്ടം. വാച്ച്മാൻ വെള്ളം ഒഴിക്കൽ ഇല്ലേ. ആ പാവത്തിന്റെ മെക്കിട്ട് കേറണ്ട. ചൂടിന്റെ കടുപ്പം കൊണ്ട. നിന്റെ ഗാർഡനിലെ പണി കഴിഞ്ഞേ അയാൾ വേറെന്തും ചെയ്യൂ. നിനക്ക് നദീറിന് കൂട്ടി പോകരുന്നില്ലേ വീട്ടിലേക്ക്. അവന് ഒരു സർപ്രൈസ് ആയിക്കോട്ടെ. നാളെ കൂട്ടി വരാം ഈ പാവപ്പെട്ടവളുടെ വീട് കാണാൻ. അവന് അപ്പൊ ഇതുവരെ ഒന്നും അറിയില്ലേ. ഇത് നിന്റെ വീടെന്നും പറഞ്ഞില്ലേ ഇല്ല. ഒരു സർപ്രൈസ് ആയിക്കോട്ടേന്ന് കരുതി. ഇതിപ്പോ അവന്റെ വീടാ അങ്കിലേ. അവനേക്കാൾ അങ്കിൾ ആണ് സത്യം അറിയുമ്പോ ഞെട്ടുക. അവൾ മനസ്സിൽ ഓർത്തു. അവളുടെയും അങ്കിളിന്റെയും സ്നേഹപ്രകടനം കണ്ടപ്പോൾ ഉപ്പയും മോളും ആണെന്ന് തോന്നിപോകും. അവരുടെ മുന്നിൽ എത്തുമ്പോൾ അവൾക്ക് ഒരു കൊച്ചു കുട്ടിയുടെ പ്രകൃതം ആണ്. അവൻ കുളിച്ചു വരുമ്പോൾ റൂമിൽ രണ്ടുമൂന്നിടത് ഫ്‌ളവർ ബേസിൽ ആ റോസാപൂക്കൾ വെച്ചിട്ടുണ്ടായിരുന്നു. എനിക്ക് വേണ്ടിയാണോ ഇത്. എന്റെ ഫേവറൈറ് ആണിതെന്ന് അവൾ എങ്ങനെ അറിഞ്ഞു. അവൻ ആ പൂക്കൾ ഒന്ന് തലോടി. പിറകിൽ നിന്നും അവൾ കാണുന്നുണ്ടായിരുന്നു അത്. അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. നിന്റെ ഇഷ്ടാനിഷ്ടങ്ങൾ എല്ലാം എനിക്ക് അറിയാം. നിന്റെ ഓർമക്കായി ഞാൻ നട്ടുപിടിപ്പിച്ചതാ ആ പൂക്കൾ മുഴുവൻ. ******* എന്റെ കൂടെ കിടക്കാൻ പറ്റില്ല. ഇത് നിന്റെ ബെഡ്‌റൂമോ അതോ എന്റെയോ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു. പിന്നെ വേണ്ടാന്ന് കരുതി വായിൽ വന്നത് വിഴുങ്ങി. നിന്റെ റൂമാണോന്ന് അല്ലേ ചോദിക്കാൻ വന്നത്. ഇവന് മനസ്സ് വായിക്കാനും കഴിവുണ്ടോ. അവൾ അല്ലെന്ന് തലയാട്ടി. മുഖം കണ്ടപ്പോ മനസ്സിലായി. അങ്ങനെതന്നെയാ കരുതിയേ. നിനക്ക് എന്താ. വേണേൽ ഇവിടെ കിടന്നോ അല്ലേൽ നിലത്തു കിടന്നോ. ഞാനേതായാലും ഇവിടെയാ കിടക്കാൻ പൊന്നെ. അവൾ കട്ടിലിൽ കേറി കിടന്നു. ഇത്രക്ക് ധൈര്യം ഉണ്ടോ നിനക്ക്. കരാട്ടെ അറിയാനുള്ള അഹങ്കാരം ആണേൽ വേണ്ട. നമ്മളെ നാടൻ തല്ലിന്റെ ഏഴയലത്തു വരില്ല അതൊന്നും. നമസ്കാരം ഉണ്ട് മാഷേ എന്നെ വിട്ടേക്ക്. സ്വപ്നത്തിൽ പോലും ഞാൻ അങ്ങനെയൊന്നും കരുതിയിട്ടില്ല. പിന്നെ കൈക്കരുത് കാണിക്കൽ ഉണ്ട്. സഹായത്തിന് ആരും ഇല്ലേൽ അത് തനിക്കിട്ട് വെച്ചതാണെന്ന് അവന് മനസ്സിലായി. എനിക്ക് നല്ല ക്ഷീണം ഉണ്ട്. ഞാൻ ഉറങ്ങാൻ പോവ്വാ. ഇന്നലെ ബസ്സിൽ ആയോണ്ട് ഉറക്കം ശരിയായില്ല. സോ ഗുഡ് നൈറ്റ്‌. അവൾ കണ്ണടച്ചു കിടന്നു. ഉള്ളിൽ ചെറിയ പേടിയും ഉണ്ട്. ഇവൻ ഇതിന് പകരം എന്താണാവോ ചെയ്യുക. ചവിട്ടി താഴെ ഇടോ ഇനി. എന്നാൽ അവന്റെ ഭാഗത്ത്‌ നിന്നും ഒന്നും ഉണ്ടായില്ല. അവൾ മെല്ലെ കണ്ണ് തുറന്നു നോക്കി. അവൻ കിടന്നു ഉറങ്ങുന്ന കണ്ടു. എന്നാലും ഇവൻ ഇത്ര പെട്ടെന്ന് മാറോ. വിശ്വസിക്കാൻ പറ്റുന്നില്ല. ഇനി എന്റെ വീടല്ലെന്ന് കരുതിയാവും. അവൾ വീണ്ടും കിടന്നു. കുറെ കഴിഞ്ഞപ്പോൾ അവൾ ഉമ്മാന്ന് ഉച്ചത്തിൽ നിലവിളിച്ചോണ്ട് എണീറ്റു. എന്താ എന്തു പറ്റി റജു. നദീർ കണ്ണ് തിരുമ്മി എണീറ്റു. വാതിലിൽ മുട്ട് കേട്ടു. മോളേ വാതിൽ തുറക്ക്. എന്താ പറ്റിയെ. ഒന്നും ഇല്ല അങ്കിളെ. കട്ടിലിൽ നിന്നും ഒന്ന് വീണു. നീയെന്താടി കൊച്ചു കുട്ടിയോ കട്ടിലിൽ നിന്നും വീഴാൻ. ഞാൻ അപ്പോഴേ പറഞ്ഞതാ അങ്കിളേ അറ്റത്തു കിടക്കണ്ടാന്ന്. പിന്നെ പുറത്ത് നിന്നും ശബ്ദം ഒന്നും കേട്ടില്ല. അല്ലാ നീ എപ്പോഴാ കട്ടിലിൽ നിന്നും വീണേ. ബെഡിൽ തന്നെയാണല്ലോ ഉള്ളെ. കള്ളം പറഞ്ഞു നല്ല ശീലാണല്ലേ. ഇനി വീണാലോ അവനെ രൂക്ഷമായി ഒന്ന് നോക്കി. അവൾ ഒരു പുതപ്പും തലയിണയും എടുത്തു നിലത്ത് കിടക്കാൻ നോക്കി. ടീ എന്തിനാ അവിടെ കിടക്കുന്നേ. നിന്റെ ബെഡ് അല്ലേ ഇവിടേ കിടക്കുന്ന് പറഞ്ഞിട്ട്. വേണ്ടായേ ഞാൻ താഴെ കിടന്നോളാം അവൾ തൊഴുതു കൊണ്ട് പറഞ്ഞു. അതെന്താ ഇവിടെ കിടന്നാൽ അവന്റെ മുഖത്ത് ചിരി അവൾ കണ്ടു. ഇവിടെ കിടന്നോ എനിക്ക് പ്രോബ്ലം ഒന്നും ഇല്ലട്ടോ എന്നാലേ എനിക്കുണ്ട് പ്രോബ്ലം . ഞാൻ ഇവിടെ കിടന്നോളാം. എന്നോട് കളിച്ചാലേ ഇങ്ങനെയിരിക്കും. നീയായിട്ട് തന്നെ പോയില്ലേ. തിരിച്ചു ചെയ്യാൻ അറിയാഞ്ഞിട്ടല്ല. വേണ്ടെന്ന് വെച്ചിട്ടാ. അത് എനിക്കും മനസ്സിലായി. അതിനുള്ള ഗഡ്‌സും നിനക്ക് ഉണ്ട്. എന്നിട്ടും എന്താ പ്രതികരിക്കാതെ. തിരിച്ചു വരുമെന്ന് ഉറപ്പുള്ളവരോട് പിണങ്ങാനും തല്ല് കൂടാനും ഒരു രസമാണ്. അല്ലാത്തവരോട് മൗനമാണ് നല്ലത്. നിന്റെ വിജയമായി നീ അത് കണ്ടോള്ളൂ. എന്തിനാ ഇങ്ങനെ സഹിക്കുന്നെ പോയിക്കൂടെ. തിരിച്ചു ഞാൻ ഒന്ന് ചോദിച്ചോട്ടെ. നിന്റെ ഹൃദയത്തിൽ ഇപ്പോഴും എനിക്ക് ഒരു സ്ഥാനം ഉണ്ട്. അതെനിക്ക് മനസ്സിലാക്കാനും പറ്റുന്നുണ്ട്. എന്നിട്ടും എന്തിനാ എന്നോട് ഇങ്ങനൊക്കെ ചെയ്യുന്നേ. അവൻ ഒന്നും മിണ്ടാതെ മുഖം തിരിച്ചു കിടന്നു. 💝💘റജില 💘💝 Part 37 ഹലോ ഉറങ്ങിയതാണോ അതോ ചോദിച്ചതിന് ഉത്തരം ഇല്ലേ. കണ്ണ് നിറഞ്ഞത് അവൾ കാണാതിരിക്കാൻ അവൻ തലയിണയിൽ മുഖം പൂഴ്ത്തി കിടന്നു. രാവിലെ നിർത്താതെ വാതിലിൽ മുട്ട് കേട്ടാണ് ഉറക്കം ഞെട്ടിയത്. ഇങ്ങനെ വാതിൽ തല്ലിപ്പൊളിക്കാൻ മാത്രം എന്താ സംഭവിച്ചേ. അവൾ എണീറ്റു വാതിലിനടുത്തേക്ക് പോകുമ്പോഴേക്കും നദീർ വാതിൽ തുറന്നിരുന്നു. നേഴ്സ് ആണ്. മുഖം ഒക്കെ കരഞ്ഞപോലെയുണ്ട് അവൾക്കെന്തോ ഉള്ളിൽ ഒരു ഭയം കേറി. എന്താ ചേച്ചി. എന്താ കാര്യം മാഡം...... അവർ ഒന്നും മിണ്ടാതെ ആന്റിയുടെ റൂമിന് നേരെ കൈ ചൂണ്ടി. അവൾ അവരെ ഒന്ന് നോക്കിയിട്ട് ആ റൂമിലേക്ക് ഓടി. പിന്നാലെ നദീറും. അങ്കിൾ അവിടെ ഭിത്തിയിൽ ചാരി നിൽപ്പുണ്ട്. കരഞ്ഞു കലങ്ങിയ പോലെ കണ്ണുകളും മുഖവും. അവൾ ആന്റിയുടെ അടുത്തേക്ക് ചെന്നു. കണ്ണുകൾ അടഞ്ഞു കിടക്കുന്നു. മുഖത്ത് ഇത് വരെയില്ലാത്ത ശാന്തത. ആന്റി.... ആന്റി.. അവൾ കുറെ തട്ടി വിളിച്ചു. ആന്റി എണീക്ക്.ഒന്ന് കണ്ണ് തുറക്ക്. ഇങ്ങ് നോക്കിയേ അവൾ കരഞ്ഞു കൊണ്ട് കുലുക്കി വിളിക്കാൻ തുടങ്ങി. നദീർ അവരുടെ കൈ പിടിച്ചു നോക്കി. അവന്റെ ശരീരത്തിലൂടെ ഒരു വിറയൽ പടർന്നു കയറി.നദീർ റജിലയുടെ ചുമലിൽ കൈ വെച്ചു. അവൾ അവനെ നോക്കി. നദീർ നോക്കിയേ ആന്റി വിളിച്ചിട്ട് അനങ്ങുന്നില്ല. ഇനി അവർ വിളികേൾക്കില്ല റജു. അവർ നമ്മളെ വിട്ടു പോയി. അവന്റെ വാക്കുകൾ ഇടറിയിരുന്നു. ഒരു കരച്ചിലിന്റെ ചീള് പുറത്തു വരാതെ അവളെ തൊണ്ടയിൽ കുരുങ്ങി. അവൾ ബോധംകെട്ട് താഴേക്ക് വീണു .നിലത്ത് എത്തുന്നതിനു മുന്പേ അവൻ അവളെ പിടിച്ചു. . അവൻ ആ സ്ത്രീയുടെ മുഖത്തേക്ക് തന്നെ നോക്കി. ഇന്നലെ രാത്രി ഉറങ്ങുന്നത് വരെ അവരുടെ കൂടെയായിരുന്നു. നദീർ തന്നെ ആയിരുന്നു കഞ്ഞി കൊടുത്തതും. പോകാൻ നേരം കൈ പിടിച്ചു വെച്ചു അവനെ തന്നെ നോക്കി. തട്ടി മാറ്റാൻ തോന്നിയില്ല. സജുവിനെയാണ് തന്നിലൂടെ അവർ കാണുന്നതെന്ന് അവൻ മനസ്സിലാക്കിയിരുന്നു. മറുപടി ഒന്നും ഇല്ലായിരുന്നിട് കൂടി അവരോട് വെറുതെ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു. അവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയും ഇടക്ക് കണ്ണിൽ നിന്നും വരുന്ന കണ്ണീർതുള്ളിയും അവൻ പറയുന്നത് മുഴുവൻ അവർക്ക് മനസ്സിലാവുന്നുണ്ടായിരിന്നു എന്നതിന്റെ തെളിവായിരുന്നു. ഉറങ്ങിയതിനു ശേഷം ആണ് ഞാൻ റൂമിലേക്ക് പോയത്. തകർന്നു നിക്കുന്ന അങ്കിളിനെ ആശ്വസിപ്പിക്കണോ ഇവളെ നോക്കണോ. ഒട്ടും പ്രതീക്ഷിക്കാതെ ഒരു മരണത്തിനു സാക്ഷ്യം വഹിക്കേണ്ടി വന്ന പകപ്പും അവനിൽ ഉണ്ടായിരുന്നു. . അവൻ അവളെ എടുത്തു റൂമിലേക്ക് പോയി. അവളെ ബെഡിൽ കിടത്തി മുഖത്ത് വെള്ളം തളിച്ചു. കണ്ണ് തുറന്നതും അവൾ പൊട്ടിക്കരച്ചിലോടെ അവന്റെ നെഞ്ചത്തേക്ക് വീണു. അവൻ അവളെ പിടിച്ചു മാറ്റിയില്ല. അവൻ പോലും അറിയാതെ അവളെ ചേർത്തു പിടിച്ചു. ഇടക്ക് ഇടക്ക് ആന്റിടെ കാര്യം പറഞ്ഞു ഏങ്ങലടിക്കുന്നുണ്ടായിരുന്നു. അവനിൽ എന്തൊക്കെയോ ഉത്തരവാദിത്തം വന്നു നിറയുന്നത് പോലെ അവന് തോന്നി.ഈ കർമത്തിന് സാക്ഷ്യം വഹിക്കാനാണോ ഞാൻ ഇവിടെ എത്തിയത്. ആയിരിക്കും. ആ സ്ത്രീ തന്റെ ഹൃദയത്തിൽ എവിടെയോ ഒരു സ്ഥാനം പിടിച്ചിരുന്നു. റജൂ നീയാ അങ്കിളിനെ ആശ്വസിപ്പിക്കണ്ടേ ആ നീ ഇങ്ങനെ തളർന്നാലോ. എഴുന്നേൽക്ക് അങ്കിളിന്റെ അടുത്തേക്ക് ചെല്ല്. അവൻ അവളെ എഴുന്നേൽപ്പിച്ചു ആ റൂമിലേക്ക് ചെന്നു. ഓരോരുത്തരായി വന്നു കൊണ്ടിരുന്നു. ആളുകളെ കൊണ്ട് വീട് നിറയാൻ തുടങ്ങി. നദീർ അവരുടെ കർമങ്ങൾക്ക് എല്ലാത്തിനും മുന്നിൽ തന്നെ നിന്നു ചെയ്തു. കൂട്ടിന് അഫുവും ഉണ്ടായിരുന്നു. അവനത് ആശ്വാസമായി തോന്നി. ഓരോരുത്തരായി പോയിക്കൊണ്ടിരുന്നു. വൈകുന്നേരം ആയപ്പോഴേക്കും അഫു ഒഴിച്ചു ബാക്കി എല്ലാവരും പോയി.അഫു അങ്കിളിന്റെ അടുത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു. നദീറിന് ഒരു കാര്യം മനസ്സിലായി അഫു അവളുടെ ലവർ മാത്രമല്ല ഈ വീടുമായി അവന്ന് വേറെ എന്തോ കണക്‌ഷൻ കൂടി ഉണ്ട്. അവൻ അങ്കിലിന്റെ അടുത്ത് പോയി ഇരുന്നു. അവരെ ചുമലിൽ കൈ വെച്ചു. അങ്കിൾ അവന്റെ കൈ പിടിച്ചു. അവന് സങ്കടം വരുന്നുണ്ടായിരുന്നു അവരെ മുഖം കാണുമ്പോൾ ഇപ്പൊ സ്വന്തം എന്ന് പറയാൻ ഇവർക്ക് ആരും ഇല്ലല്ലോ. മോനോട് എങ്ങനെയാ നന്ദി പറയേണ്ടെന്ന് അറിയില്ല. അവസാന നിമിഷം ഒരുപാട് സന്തോഷത്തോടെയാ അവൾ പോയെ. നിന്നിലൂടെ സജുവിനെ അവൾ കണ്ടേ. മോന്റെ കൈ കൊണ്ട് വയറു നിറയെ ഭക്ഷണം കഴിച്ചു. എങ്ങനെയാ എന്തു പറഞ്ഞ ആശ്വസിപ്പിക്കേണ്ടെന്ന് അറിയില്ല. എനിക്ക് കുഴപ്പം ഒന്നും ഇല്ല. അവൾ ഒരുപാട് അനുഭവിച്ചു. ഇപ്പൊ സജുന്റെ അടുത്തേക്കല്ലേ പോയത്. അവൾക്കും..... ബാക്കി പറയാൻ ആവാതെ വിങ്ങി പൊട്ടി. അഫു രണ്ടാൾക്കും ചായ എടുത്തു വന്നു കുടിക്ക്. രാവിലെ മുതൽ ഒന്നും കഴിച്ചിട്ട് ഉണ്ടാവില്ലല്ലോ. നദീർ അപ്പോഴാ അത് ഓർത്തത് തന്നെ. റജൂ എന്തെങ്കിലും കുടിച്ചു കാണുമോ. നദീർ കുടിച്ചു കഴിഞ്ഞ റജുവിനും എന്തെങ്കിലും കൊണ്ട് കൊടുക്ക്. ഞാൻ എത്ര പറഞ്ഞിട്ടും ഒന്നും കഴിച്ചില്ല. അവൻ അവളുടെ അടുത്തേക്ക് പോയി. അവൾ കിടക്കുകയാരുന്നു. അവൻ അവളുടെ അടുത്ത് പോയിരുന്നു. കരഞ്ഞു തളർന്നിരുന്നു. റജൂ എണീറ്റു വല്ലതും കുടിക്ക്. അവൾ വേണ്ട എന്ന് തലയാട്ടി. പറയുന്ന കേൾക്ക് എഴുന്നേൽക്ക്. അവൻ പിടിച്ചെഴുന്നേല്പിച്ചു ഇരുത്തി. ചായ കൊടുത്തു. അവൾ ഒരിറക്ക് ഇറക്കി അവന് തന്നെ കൊടുത്തു. അവനത് അവളെ വായിൽ വെച്ചു കൊടുത്തു. അവൾക്ക് എതിർക്കാൻ തോന്നിയില്ല. അവൻ അവളെ ചുമലിലേക്ക് ചാരി ഇരുന്നു. എത്ര സമയം അങ്ങനെ ഇരുന്നൂന്ന് അവന് തന്നെ ഓർമയില്ല. അഫു പോകാൻ നേരം വിളിച്ചപ്പോഴാ അവൻ എണീറ്റെ. അവൾ ഉറങ്ങിയിരുന്നു. അവളെ മെല്ലെ അവിടെ കിടത്തി അവൻ എണീറ്റു. രാത്രി അടുത്ത വീട്ടിൽ നിന്നും ഫുഡ്‌ കൊണ്ട് വന്നെങ്കിലും ആരും കഴിച്ചില്ല. നദീറിനും ഒന്നും കഴിക്കാൻ തോന്നിയില്ല. റജൂ കിടന്നിടത് നിന്നും എണീറ്റില്ല. അവന് എഴുന്നേൽപ്പിക്കാനും തോന്നിയില്ല. അവനും അവളെ അടുത്ത് കിടന്നു. ഉറക്കം വരാതെ അവൻ ഫോണും നോക്കി കിടന്നു. ഇടക്ക് അവളുടെ കൈകൾ തന്നെ വരിഞ്ഞു മുറുകുന്നത് അവൻ അറിഞ്ഞു. ഇടക്കിടക്ക് തേങ്ങലും കേട്ടു. അവൻ അവളുടെ മുടിയിലൂടെ തലോടി കൊണ്ടിരുന്നു. എപ്പോഴോ ഉറങ്ങി പോയി. ***** രാവിലെ എഴുന്നേറ്റു റജൂ ബാൽക്കണിയിൽ കാലിൽ മുഖം പൂഴ്ത്തി ഇരിക്കുന്ന കണ്ടു. അങ്കിൾ ചാരുകസേരയിൽ തലക്ക് കയ്യും വെച്ചു കണ്ണടച്ചു കിടക്കുന്നുണ്ട്. അവൻ അടുക്കളയിൽ പോയി ചായ ഉണ്ടാക്കി വന്നു. രണ്ടാൾക്കും കൊടുത്തു. നിബന്ധിപ്പിച്ചു കുടിപ്പിച്ചു. കുറച്ചു കഴിഞ്ഞു അഫുവും വന്നു. അവൻ റജുവിനെ പിടിച്ചെഴുന്നേല്പിച്ചു അടുക്കളയിലേക്ക് കൂട്ടീട്ട് പോകുന്ന കണ്ടു. അവളെ ദേഹത്ത് അവൻ തൊടുന്നത് അവനിൽ ദേഷ്യം പിടിപ്പിക്കുന്നുണ്ടായിരുന്നു. അവളെ കൊണ്ട് തന്നെ അഫു കഞ്ഞി വെപ്പിച്ചു. എല്ലാവരും കുടിക്കുന്നത് പോലെ വരുത്തി. അവൾ വീണ്ടും റൂമിലേക്ക് തന്നെ പോയി.അഫുവിന്റെ പെരുമാറ്റത്തിൽ ആ വീടിന്റെ മുക്കും മൂലയും വരെ അവന് കാണാപ്പാഠമാണെന്ന് നദീറിന് മനസ്സിലായി. വൈകുന്നേരം പെട്ടന്ന് ആണ് നദീറിന്റെ ഉപ്പ വന്നത്.ഉപ്പാനെ കണ്ടതും അവനിൽ അസ്വസ്ഥത ഉണ്ടാക്കി. എന്തിനാപ്പൊ ഉപ്പ ഇങ്ങോട്ട് വന്നേ. എന്റെ പ്ലാൻ ഒക്കെ ഇപ്പോഴേ തകിടം മറിഞ്ഞിരിക്ക. അതിന്റെ കൂടെ ഉപ്പയും കയറി വന്നു. . നാളെ ഇവിടെ നിന്നും പോകാമെന്ന് കരുതിയതാ. റജിലയെ കൂട്ടാതെ പോകാൻ ഇനി ഉപ്പ വിഡോ. വല്ലാത്ത കുരിശിൽ ആണല്ലോ പെട്ടത്.റജുവിനെ കാണുമ്പോൾ സങ്കടം സഹിക്കുന്നില്ല. പക്ഷേ വേണ്ട അവൾ ഇനി ഇവിടെ തന്നെ നിന്നോട്ടെ. എങ്ങനയാ ഇനി അത് അവളോട്‌ പറയുക ഈ സങ്കടത്തിന്റെ കൂടെ അതും കൂടി. പക്ഷേ പറഞ്ഞേ പറ്റു. എങ്ങനെ. പിറ്റേന്ന് ഉപ്പ നാട്ടിലേക്ക് വരാൻ തീരുമാനിച്ചു. നദീറും വരുന്നൂന്ന് പറഞ്ഞിരുന്നു. റജില വരുന്നില്ലെന്ന പറഞ്ഞേ. കുറച്ചു ദിവസം കൂടി ഇവിടെ നിക്കണോന്ന്. ഞാൻ പിന്നെ നിര്ബന്ധിച്ചില്ല അവളുടെ ഇഷ്ടം പോലെ ചെയ്യട്ടെ. ഉപ്പ അങ്കിളിനോട് പറയുന്ന കേട്ട് നദീറിന ഷോക്ക് ആയത്. അവളോട്‌ എങ്ങനെ അങ്ങോട്ട്‌ പറയുന്നു കരുതി ഇരിക്കുമ്പോഴാ ഇങ്ങോട്ട് പറഞ്ഞേ. എന്റെ ജോലി കുറഞ്ഞല്ലോ. നദീറിന് ചിന്തകൾഎല്ലാം അടിമറിക്കുന്നതായിരുന്നു അങ്കിളിന്റെ വാക്കുകൾ. വേണ്ട. അവളെ നിങ്ങളുടെ കൂടെ കൂട്ടിട്ട് പോകണം. ഇവിടിരുന്ന അതിന്റെ സങ്കടം കൂടി എനിക്ക് കാണാൻ വയ്യ. . പിന്നെ കാര്യങ്ങളൊക്കെ അഫു പറഞ്ഞു അറിഞ്ഞിരുന്നു. ഒന്ന് എനിക്ക് മനസ്സിലായി നദീറിനെ മനസ്സ് കൊണ്ട് അവൾ അംഗീകരിച്ചുനന്. എനിക്ക് അത് മതി.അല്ലെങ്കിലും അതിന്റെ ഒക്കെ അവകാശി അവനും കൂടി തന്നെയല്ലേ. അവളെ എങ്ങനെയെങ്കിലും തിരിച്ചു കൂട്ടിട്ട് പോകണം. എനിക്ക് ഒരു വാക്ക് തന്ന മതി. എന്റെ മോൾക്ക്‌ സന്തോഷം എന്ന ഒന്ന് കൊടുക്കാൻ എനിക്കിതുവരെ പറ്റിയിട്ടില്ല. അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. കോളേജിൽ പഠിക്കണം എന്ന്. അത് നിറവേറ്റികൊടുക്കണം. എന്റെ മോൾക്ക്‌ സന്തോഷം മാത്രേ ഉണ്ടാവാൻ പാടുള്ളൂ. . അതൊരു പാവാ. പുറമെ കാണിക്കുന്ന തന്റേടം ഒന്നും അതിനില്ല.ഒരിക്കലും അവളെ കണ്ണുനിറയ്ക്കരുത്. ഇതൊക്കെ ഇപ്പൊ എന്തിനാ എന്നോട് പ്രത്യേകം പറയുന്നേ. എന്റെ സ്വന്തം മോളായിട്ടേ കണ്ടിട്ടുള്ളു. അവൾക്ക് ഒരു കുറവും ഉണ്ടാവില്ല അവിടെ. നദീറിന്റെ ഭാഗത്ത്‌ നിന്നും അവളെ വേദനിപ്പിക്കുന്ന തരത്തിൽ ഒന്നും ഉണ്ടാവില്ല. ഞാൻ വാക്ക് തരികയാ അത്. തന്റെ കാര്യത്തിൽ അപ്പൊ ഒരു തീരുമാനമായി. സന്തോഷം. അവൻ തലയിൽ കൈവെച്ചു കൊണ്ട് പറഞ്ഞു. അഫു എന്ത് പറഞ്ഞുന്ന. എന്തിന്റെ അവകാശിയാ ഞാൻ. അതൊന്നും മനസ്സിലാകുന്നില്ലല്ലോ. എന്തൊക്കെയോ വിളിച്ചു പറയണം എന്നുണ്ടായിരുന്നു അവന്. മരണ വീടായതിനാൽ ഒരു പ്രശ്നം ഉണ്ടാകണ്ടേന്ന് കരുതി അവൻ മിണ്ടാതിരുന്നു. ആദ്യമൊന്നും വരാൻ അവൾ കൂട്ടാക്കിയില്ല. ഇവിടെ എനിക്ക് ചെയ്തു തീർക്കാൻ കുറച്ചു ജോലി ഉണ്ട്. പിന്നെ ഞാനും വരും നാട്ടിലേക്ക്. അങ്കിൾ എങ്ങനെയൊക്കെയോ പറഞ്ഞു സമ്മതിപ്പിച്ചു അവരുടെ കൂടെ വിട്ടു. മൂന്ന് പേർക്കും മൗനമായിരുന്നു തിരിച്ചു വീട്ടിൽ എത്തുന്ന വരെ. വീട്ടിൽ എത്തിയിട്ടും അവൾക്ക് ഒരു മാറ്റവും ഉണ്ടായില്ല. എപ്പോഴും ഒരേ കിടത്തം. റൂമിൽ നിന്നും പുറത്തിറങ്ങില്ല. ആരോടും മിണ്ടുകയും ഇല്ല. അധികവും എന്തൊക്കെയോ ചിന്തിച്ചു കരയുന്നതും കാണാം. രാത്രിയായാൽ നിലത്ത് കിടക്കും. നദീറിന് അവളെ കാണുമ്പോൾ എന്തിനെന്നില്ലാതെ മനസ്സ് നീറുന്നുണ്ടായിരുന്നു.പക്ഷേ അവളോട്‌ സംസാരിക്കാനൊന്നും പോയില്ല. രണ്ടുമൂന്ന് ദിവസം ഇങ്ങനെ പോയി. പിന്നെ ഉപ്പ നിർബന്ധിച്ചു കോളേജിൽ അയച്ചു. അതിന് ശേഷം കുറച്ചു മാറ്റം അവളിൽ വന്നു തുടങ്ങി.അവൾ ആദ്യത്തെപ്പോലെ ആക്റ്റീവ് ആവാൻ തുടങ്ങി. അവളുടെ ആ അവസ്ഥ അസീന വല്ലാണ്ട് മുതലെടുക്കുന്നുണ്ടായിരുന്നു. നദീറിന്റെ കാര്യങ്ങളെല്ലാം അവൾ മനപ്പൂർവം ഏറ്റെടുത്തു. റജിലയിൽ ഇത് ദേഷ്യം വരുത്തുന്നുണ്ടായിരുന്നെങ്കിലും അവൾ ഒന്നും പ്രതികരിച്ചില്ല. തളർന്നിരിക്കുന്നു അവസ്ഥയിലും നദീറിന്റെ സാമിപ്യം അവൾ കൊതിച്ചിരുന്നുവെങ്കിലും അങ്ങനൊരാൾ ആ വീട്ടിൽ ഉണ്ടെന്ന് പോലും ഓർക്കാത്ത രീതിയിലായിരുന്നു അവന്റെ പെരുമാറ്റം. നദീറിന്റെ അടുത്ത് നിന്നും വല്ലാതെ അവോയ്‌ഡും അവൾ മനസ്സിലാക്കുന്നുണ്ടായിരുന്നു. **** കുറച്ചു ദിവസം കഴിഞ്ഞു. കുടുംബത്തിലെ ഒരു വീട്ടിൽ ഒരു ഫങ്ക്ഷൻ ഉണ്ടായിരുന്നു. എല്ലാവരെയും ക്ഷണിച്ചു. റജില ഒരു തരത്തിലും പോകാൻ തയ്യാറായില്ല.മരിച്ചിട്ട് അത്രയല്ലേ ആയുള്ളൂന്ന കരുതി പിന്നെ ആരും നിർബന്ധിച്ചും ഇല്ല. അസീനയും നദീറും മാത്രേ പോയുള്ളു. നദീറിന്റെ കൂടെ അവൾ പോകുന്നത് റജിലക്ക് ഒട്ടും ഇഷ്ടം ആയിരുന്നില്ല. അവളിൽ അത് വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കി. രാത്രി പത്തു മണിയായിട്ടും അവർ തിരിച്ചു എത്തിയില്ല. രണ്ടു പേരെയും ഫോണിൽ വിളിച്ചിട്ട് കിട്ടുന്നതും ഉണ്ടായിരുന്നില്ല. അവൾക്ക് വല്ലാത്ത ടെൻഷൻ അനുഭവപ്പെടാൻ തുടങ്ങി. അവൾ അവരെയും കാത്തു ഇരുന്നു. നിർത്താതെ ഫോൺ ബെല്ലടിക്കുന്ന കേട്ടാണ് ഉറക്കം ഞെട്ടിയത്. അവൾ സമയം നോക്കി ഒരുമണിയാവാറായി. നദീർ ഇതുവരെ വന്നിട്ടില്ലെന്ന് മനസ്സിലായി. ഇവർ ഇതെവിടെ പോയി. ഫോൺ എടുത്തു നോക്കി സാലിയാണ്. അവൾ തിരിച്ചു വിളിച്ചു. എന്താ സാലി. നദീർ എവിടെ എത്തിയില്ലേ. അവിടെ എത്തിയൊന്ന് നോക്കാൻ വിളിച്ചതാ. ഇപ്പൊ എത്തുമായിരിക്കും. എത്താൻ സമയം ആയി. ഇപ്പൊ എത്തും പേടിക്കണ്ട. ഞാൻ പിന്നെ വിളിക്കാം. ഇവനിതെന്തു പറ്റി. ഉറക്കത്തിൽ പിച്ചും പേയും പറഞ്ഞതാണോ. അവൾ താഴെ കാർ വന്ന ശബ്ദം കേട്ടു. പിച്ചും പേയും അല്ല. അവൻ എന്നോട് എന്തോ പറയാൻ ഉണ്ടായിരുന്നുന്ന് ഒരു തോന്നൽ. എന്തായിരിക്കും. നദീർ എത്തിയൊന്ന് അറിയാൻ അല്ല അവൻ വിളിച്ചത്. ഇനി എന്റെ സംശയം ആണോ അത്. ***** . വെറുപ്പ് തോന്നുകയാ എനിക്ക് എന്നോട് തന്നെ. എന്നെങ്കിലും മനസ്സ് മാറുന്നുമെന്ന് കരുതിയാ ആട്ടും തുപ്പും കേട്ട് ഇവിടെ കഴിഞ്ഞതും. ഇനി വേണ്ട. കാണണ്ട എനിക്ക് ഇനി നിന്നെ. ഒരിക്കൽ പോലും എന്റെ മുന്നിൽ ഇനി വന്നു പോകരുത്. വെറുപ്പാ നിന്നോട് ഇപ്പൊ തോന്നുന്നേ. ഐ ഹേറ്റ് യൂ. ഞാൻ പോവ്വുകയാ ഈ വീട്ടിൽ നിന്നും നിന്റെ മനസ്സിൽ നിന്നും. ഇനി ഒരിക്കലും കണ്ടു മുട്ടാതിരിക്കട്ടെ. നദീറിന്റെ കയ്യിൽ നിന്നും ആ പേപ്പർ പണവും താഴെ വീണു. അവന്റെ കയ്യിൽ നിന്നും വീണ പൈസ ഫാനിന്റെ ശക്തിയായ കാറ്റിൽ അവനു ചുറ്റും പാറി നടന്നു. എന്തോ ഓർത്തത് പോലെ അവൻ പെട്ടന്ന് താഴേക്ക് ഓടി. മുന്നിൽ അസീന. എവിടെക്കാ ഇത്ര ധൃതിയിൽ. അതിനുത്തരം പറഞ്ഞത് കൈകൊണ്ടായിരുന്നു.നീയും ഒരു പെണ്ണല്ലെടീ. എന്നിട്ടും നിനക്ക് ഇതെങ്ങനെ ചെയ്യാൻ തോന്നി. അവളെ മാനത്തിന് വില പറയുന്നോ. അവൾ കവിളിൽ കൈ വെച്ചു അവന്റെ മുന്നിൽ കയറി നിന്നു. നദീർ പ്ലീസ് എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്ക്. ഞാനൊന്നും ചെയ്തിട്ടില്ല. ഇന്നലെ എനിക്കും റജുവിനും ഇടയിൽ സംഭവിച്ചത് അറിയാവുന്നത് നിനക്ക് മാത്രമാണ്. മാത്രമല്ല ഇന്നലെ പാർട്ടിയിൽ വെച്ചു നീ ചെയ്തതിന് സാലി സാക്ഷിയാണ്. ഏതേലും ആത്മാഭിമാനം ഉള്ള പെണ്ണ് സഹിക്കുമോടീ നീ റജിലയോട് ചെയതത് . ആത്മാഭിമാനം ഉള്ള പെണ്ണ് തന്നെയാണോ അവൾ ഉറപ്പുണ്ടോ നിനക്ക്. അവളെ വിവാഹം കഴിഞ്ഞത് ആണ്. അത് നീ മറന്നുപോയോ. ആയിരിക്കാം. പക്ഷേ അവൾ ആണൊരുത്തനെ അറിഞ്ഞിനെങ്കിൽ അത് എന്നിലൂടെ ആണ്. അത് മനസ്സിലാക്കാൻ ആരും പറഞ്ഞു തരണമെന്നില്ല. കണ്ടു പോകരുത് ഇനിയെന്റെ മുന്നിൽ. അവളെ തള്ളിമാറ്റി അവൻ പോയി. ഉപ്പ റജൂ പോയിട്ട് ഒരുപാട് സമയം ആയോ. എങ്ങനെയാ പോയത്. അരമണിക്കൂർ അത്രയേ ആയുള്ളൂ. ഔട്ടോ പിടിച്ച പോയത്. എന്താ. അവളിപ്പോ ഇങ്ങ് വരും. പെട്ടെന്ന് വരാന് പറഞ്ഞ പോയെ. എന്താ എന്തെങ്കിലും പ്രശ്നം ഉണ്ടോ. ഒന്നും ഇല്ല. ഉപ്പ ഒന്ന് വിളിച്ചു നോക്കിയേ എവിടെയാ ഉള്ളതെന്ന്. നിനക്ക് വിളിച്ചോടെ. എന്റെ ഫോൺ ഓഫ്‌ ആണ്. വിളിച്ചിട്ട് അവൾ കട്ടാക്കുകയാണ് ചെയ്തത്. അവൻ ഫോൺ ലൗഡ് സ്‌പീക്കറിൽ ഇട്ടു വിളിച്ചു. ഞാൻ ലേറ്റ് ആകും മൂത്താപ്പ.പിന്നെ വിളിക്കാം. അവൾ ഫോൺ കട്ട് ചെയ്തു. ട്രെയിനിന്റെ ശബ്ദം അവൻ കേട്ടു. അവൻ ഓടി പോയി. എവിടെക്കാടാ പോകുന്നേ. എന്തേലും പ്രശ്നം ഉണ്ടോ. ഒന്നും ഇല്ല ഉപ്പ. ഇപ്പൊ വരാം. അവളുടെ ആ എഴുത്തിൽ ഉണ്ടായിരുന്ന ഓരോ വാക്കും തന്റെ ഹൃദയം കീറി മുറിക്കുന്ന പോലെയാണ് തോന്നിയത്. കണ്ണുകൾ നിറഞ്ഞു അവന് മുന്നിലുള്ളതൊന്നും കാണുന്നുണ്ടായിരുന്നില്ല. ഞാനല്ല അത് ചെയ്തതെന്ന് അവൾ വിശ്വാസിക്കോ. ഒരിക്കലും ഇല്ല. അവളെ സംബന്ധിച്ചിടത്തോളം എനിക്കും അവൾക്കും മാത്രമേ അത് അറിയൂ.മൂന്നാമതൊരാൾ ഒരിക്കലും അറിയില്ല. അവന് വട്ടുപിടിക്കുന്ന പോലെ തോന്നി. *** അവൾ ട്രെയിനിൽ കയറി സീറ്റിൽ ചാരി ഇരുന്നു. സാലിയുടെയും മൂത്താപ്പയുടെയും ഒരുപാട് കാൾ. ഒന്നും അറ്റൻഡ് ചെയ്തില്ല. അവൾ ഫോൺ പുറത്തേക്കു ചാടാൻ നോക്കുമ്പോഴാ സാലിയുടെ ഒരു മെസ്സേജ് കണ്ണിൽ ഉടക്കിയത്. നദീറിനു ഒരാക്സിഡന്റ്. കുറച്ചു സീരിയസ് ആണ്. ഇതേ കള്ളം ഒരിക്കൽ പറഞ്ഞത് കൊണ്ട് അവൾക്ക് ഒരു ഞെട്ടലും ഉണ്ടായില്ല. ഇനിയില്ല ഈ നാട്ടിലേക്ക്. നദീറിന്റെ മുന്നിലേക്കും. അത്രമാത്രം മനസ്സ് മുറിഞ്ഞിരിക്കുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ ഫോൺ പുറത്തേക്ക് വലിച്ചെറിഞ്ഞു. ട്രെയിൻ പുറപ്പെടാൻ ടൈം ആയി അനൗൺസ്മെന്റ് കേട്ടു. റജൂ പറഞ്ഞത് സത്യാ. അവന് കുറച്ചു സീരിയസ് ആണ്. നിന്നെ തിരക്കി ഇവിടേക്ക് വരുമ്പോൾ ധൃതിയിൽ ഏതോ ലോറിക്ക് കൊണ്ട് ഇടിച്ചു. ഇപ്പൊ icu വിലാ. ഞാൻ പറഞ്ഞത് വിശ്വസിക്കില്ലെന്ന് അറിയുന്നത് കൊണ്ടാണ് നേരിട്ട് വന്നേ. സാലി കിതച്ചുകൊണ്ട് ഒറ്റശ്വാസത്തിൽ ഇത്രയും പറഞ്ഞു. അവൾ അവന്റെ ഡ്രസ്സ്‌ കണ്ടു. രക്തത്തിൽ കുളിച്ചിരിക്കുന്നു. അവന്റെ മുഖത്തും കൈകളിലും എല്ലാം രക്തപാട് ഉണ്ട്. നദീറിന്..... വാക്കുകൾ പുറത്തേക്ക് വരാതെ അവൾ സാലിയെ നോക്കി. ട്രെയിൻ സ്റ്റാർട്ട്‌ ആയി. സാലി അവളെ കയ്യിൽ പിടിച്ചു പുറത്തേക്ക് ഓടി. അവൾക് എതിർക്കാൻ കഴിഞ്ഞില്ല. .................. 💝💘റജില 💘💝 Part 38 I love u യാ അള്ളോഹ് ഞാനെന്താ ഈ കേൾക്കുന്നേ. ഇനി എന്നോട് തന്നെയല്ലേ. വീണ്ടും ആ വാക്കുകൾ ചെവിയിൽ പതിച്ചു. നീയില്ലാതെ പറ്റുന്നില്ലെടാ love u so much. ഈ ഒരു വാക്ക് കേൾക്കാൻ വേണ്ടിയാണ് ഇത്രയും നാൾ കാത്തിരുന്നത്. പെട്ടന്ന് വിചാരിക്കാതെ കേട്ടത് കൊണ്ടാകണം കണ്ണുകൾ നിറഞ്ഞു. ഇവന് എന്നോടുള്ള വെറുപ്പ് ഒക്കെ മാറിയോ. അതോ ബോധം ഇല്ലാതെ ഓരോന്ന് വിളിച്ചു ഓതുന്നതോ. വിശ്വസിക്കാനാവാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി. അവന്റെ കണ്ണുകളിൽ എപ്പോഴത്തെയും പോലെ ദേഷ്യം ഇല്ല. പകരം എന്നോ മാഞ്ഞു പോയ തന്നോടുള്ള പ്രണയം അവിടെ കണ്ടു. തന്റെ അരകെട്ടിലൂടെയുള്ള പിടിത്തം മുറുകി വരുന്നത് അവളറിഞ്ഞു. അവൾ കൈ വിടുവിച്ചു. എഴുന്നേൽക്കാൻ നോക്കി. അവളെ കയ്യിൽ പിടിച്ചു ബെഡിലേക്ക് വലിച്ചിട്ടു. നദീർ എന്നെ വിട്. എന്താ ഈ കാണിക്കുന്നേ ബാക്കി പറയാൻ അനുവദിക്കാതെ അവന്റെ ചുണ്ടുകൾ തന്റെ അധരങ്ങളെ സ്വന്തമാക്കിയിയിരിന്നു. എതിർപ്പുകൾ ഓരോന്നായി അവന്റെ മുന്നിൽ അഴിഞ്ഞു വീഴുന്നത് അവൾ അറിഞ്ഞു. അവന്റെ നെഞ്ചിൽ ചൂട് പറ്റി കിടന്നു നേരം പുലർന്നു എണീക്കുമ്പോൾ അറിഞ്ഞു. ഞാൻ എല്ലാ അർത്ഥത്തിലും അവന്റെ ഭാര്യയായി കഴിഞ്ഞിരുന്നൂന്ന്. രാവിലെ ഓഫീസിൽ പോകാൻ നേരം അവന്റെ മുന്നിൽ പെട്ടെങ്കിലും നാണം കൊണ്ടാണോന്ന് അറിയില്ല അവന്റെ മുഖത്ത് നോക്കാൻ പറ്റിയിരുന്നില്ല. ആദ്യമായി അവനെ കാണുന്നപോലെ. ആദ്യമായി അവൻ പോകാൻ നേരം എന്നെ തിരിഞ്ഞു നോക്കുന്നത് കണ്ടു. കണ്ണുകൾ പരസ്പരം ഉടക്കിയപ്പോൾ മുഖം താഴ്ത്തി പോയി. എനിക്ക് ഈ ലോകം തന്നെ കൈപ്പിടിയിൽ ആയ സന്തോഷം ആയിരുന്നു. ഇന്ന് വലിയ സന്തോഷത്തിലാണല്ലോ. എന്താ കാര്യം. വിലമതിക്കാനാവാത്ത ഒരു നിധി കിട്ടി മാഷേ. നദീറിന്റ ഉപ്പാന്റെ മുഖത്ത് ചെറിയ ഒരു നുള്ളും കൊടുത്തു റൂമിലേക്ക് ഓടിപ്പോകുമ്പോൾ അറിഞ്ഞില്ല. അണയാൻ പോകുന്ന വിളക്കായിരുന്നു ആ സന്തോഷമെന്ന്. റൂമിലെ മേശയുടെ മേൽ വെച്ചിരുന്ന കടലാസിലേക്കും പൈസയിലേക്കും കണ്ണുടക്കി. അതെടുത്തു വായിച്ചു നോക്കിയതും ഭൂമി മൊത്തം കറങ്ങുന്ന പോലെയാണ് തോന്നിയത്. മനോഹരമായ ഒരു രാത്രി എനിക്ക് സമ്മാനിച്ചതിന് ഒരുപാട് നന്ദിയുണ്ട്. ഒരു രാത്രിക്ക് തന്റെ വിലയെത്രയാണെന്ന് അറിയില്ല. ഇത് മതിയാകുമെന്ന് കരുതുന്നു. കുറച്ചു നോട്ടുകെട്ടുകളും അതിന്റെ കൂടെ വെച്ചിരുന്നു. ആ നിമിഷം മരിച്ചു പോയിരുന്നെങ്കിൽ എന്നായിരുന്നു ആഗ്രഹിച്ചിരുന്നത് .ഒരു തുള്ളി കണ്ണുനീര് പോലും വീണില്ല. മരവിപ്പായിരുന്നു മൊത്തം. ആരോടും യാത്ര ചോദിച്ചില്ല. ഫ്രണ്ടിനെ കാണാൻ പോവുകയാണെന്നും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി. ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല. ഇങ്ങനെ ഒരു ലെറ്റർ എഴുതി വെച്ചു പോകാൻ മാത്രം എന്താ നദീരുമായി പ്രോബ്ലം. ലെറ്റർ തന്നപ്പോ കാരണം പറഞ്ഞില്ലേ. അവൻ തന്നതല്ല ഇത്. ആക്സിഡന്റ് ആയി ഹോസ്പിറ്റലിൽ കൊണ്ട് പോകുമ്പോൾ ഒന്നേ പറഞ്ഞുള്ളൂ. ബാംഗ്ലൂർക്ക് പോകുന്ന ട്രെയിനിൽ റജുവുണ്ട് എനിക്ക് അവളെ കാണണമെന്ന് മാത്രം. ഓപ്പറേഷൻ തിയേറ്ററിൽ കയറ്റുമ്പോൾ നേഴ്സ് തന്നെ ഷർട്ടിന്റെ പോക്കറ്റിൽ ഉണ്ടായിരുന്നതാ ഇത്. അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.അവൾ ഫോണിൽ എന്തോ ചെയ്യുകയാണ്. മുഖത്ത് ഗൗരവം ഉണ്ട്. സാലി പിന്നെ ഒന്നും ചോദിച്ചില്ല. അവളെ മനസ്സ് മുഴുവൻ നദീറയിരുന്നു. എത്ര വെറുപ്പാണെന്ന് പറഞ്ഞാലും അപകടം പറ്റിയെന്ന് കേട്ടപ്പോൾ മനസ്സ് പതറി. അവന്ന് ഒരാപത്തും വരുത്തരുതേയെന്ന് മനസ്സുരുകി പ്രാർത്ഥിച്ചു. ഹോസ്പിറ്റൽ എത്തിയതും ഓടുകയാരുന്നു നദീറിന്റെ ഉപ്പയും ഉമ്മയും മുന്നിൽ icu ടെ മുന്നിൽ തന്നെയുണ്ട്. എന്റെ മോനെ കൊലക്ക് കൊടുത്തപ്പോൾ സമാധാനം ആയല്ലോ. പറഞ്ഞതല്ലേ അവന്റെ ജീവിതത്തിൽ നിന്നും പോകാൻ. കരഞ്ഞു നിലവിളിച്ചോണ്ട് നദീറിന്റെ ഉമ്മ അവളുടെ അടുത്തേക്ക് പാഞ്ഞടുത്തു. വാക്കുകൾ ഒന്നും പുറത്തേക്കു വന്നില്ല. നദീറിന്റെ ഉമ്മ തന്നെ പിടിച്ചു കുലുക്കി എന്തൊക്കെയോ പറയുന്നുണ്ട്. ഉപ്പ അവളെ നോക്കി സാരമില്ല എന്ന അർത്ഥത്തിൽ കണ്ണോണ്ട് കാണിച്ചു. ഞാൻ...... ഞാൻ..... ഞാൻ കാരണം അല്ല അവനിത് സംഭവിച്ചത്. അവന്റെ ശ്രദ്ധക്കുറവ് കൊണ്ടാണ് ആക്സിഡന്റ് ഉണ്ടായത്. നീ അല്ലേലും നിന്റെ ഭാഗമല്ലേ ന്യായീകരിക്കൂ. അപ്പോഴേക്കും രണ്ടു പോലീസ്കാർ അങ്ങോട്ട്‌ വന്നു. കൂടെ വേറൊരാൾ ഉണ്ട്. അവർ വന്നപാടെ റജില അങ്ങോട്ട്‌ പോയി സംസാരിച്ചു. ഇയാളെ ലോറിയുമായി ആക്സിഡന്റ് ഉണ്ടായേ. നദീറിന്റെ ഭാഗത്ത് ആണ് തെറ്റ്. റോങ് സൈഡിലാ വണ്ടി ഓടിച്ചത്. ഓവർ സ്പീഡും. തെളിവ് ഉണ്ട്. അവൾ ഉമ്മാനെ നോക്കി. അവർ പിന്നെ ഒന്നും മിണ്ടിയില്ല. സാലി അന്തം വിട്ടു അവളെ തന്നെ നോക്കി. ആരാ കംപ്ലൈന്റ് കൊടുത്തേ. ഈ ലോറി ഡ്രൈവർ നിർത്താതെ കടന്നു കളഞ്ഞതാ. എന്നിട്ട് ഇത്ര പെട്ടെന്ന് അറസ്റ്റ് ചെയ്തോ. ആ എസ് ഐ ആണേൽ ഇവളെ മാഡം മാഡം എന്ന് വിളിച്ചു വേറേം എന്തൊക്കെയോ സംസാരിക്കുന്നുമുണ്ട്. ഇവൾ കുറഞ്ഞ പുള്ളിയൊന്നും അല്ലല്ലോ. ഓരോ ദിവസം ഇവളെ കാണുമ്പോഴും പുതിയ ആളായിട്ട തോന്നുന്നേ . ആരാ റജില പേഷ്യന്റിനെ വേണേൽ കണ്ടോ. നേഴ്സ് പറയുന്ന കേട്ടു സാലി അവളെ രൂക്ഷമായി നോക്കി. ഞാനൊന്ന് കാണാൻ കെഞ്ചിപറഞ്ഞിട്ട് കേട്ടില്ല. എന്നിട്ട് രജുനോട് അങ്ങോട്ട്‌ കാണാൻ പറയുന്നോ. സാലിടെ നോട്ടം കണ്ടു നേഴ്സ് പറഞ്ഞു. സോറി ഇത് ഡോക്ടറെ ഓഡർ ആണ്. എനിക്ക് റൂൾസ്‌ അനുസരിച്ചേ പറ്റു. ഇവൾ ഫുൾ ടൈം എന്റെ കൂടെ ഉണ്ട് . എന്നിട്ടും ഇതൊക്കെ എങ്ങനെ. അവൻ അമ്പരപ്പോടെ അവളെ നോക്കി. ഇവൾ ശരിക്കും ആരാ. ***** നദീറിന്റെ കിടപ്പു കണ്ടു നെഞ്ച് നീറുന്ന പോലെയുണ്ട്. അവൾ പോലും അറിയാതെ കണ്ണ് നിറഞ്ഞൊഴുകി. അവന്റെ അടുത്തേക്ക് ചെന്നു. അവനെ തൊടാൻ കൈ നീട്ടിയെങ്കിലും എന്തോ ഓർത്തപോലെ അവൾ പിറകോട്ട് വലിച്ചു. നേഴ്സ് അടുത്ത് വന്നു. വേണേൽ വിളിച്ചു നോക്കിക്കോളൂ.കുറച്ചു നേരത്തെ ബോധം വന്നതാ. ഉറക്കായിരിക്കും. ഇപ്പൊ കുഴപ്പം ഒന്നും ഇല്ല. വൈകുന്നേരം റൂമിലേക്ക് മാറ്റും. വേണ്ട ഉറങ്ങിക്കോട്ടെ. അവൾ പുറത്തിറങ്ങി. അവൾ പോയതും. അവൻ കണ്ണ് തുറന്നു. അവളെ പിറക് വശേ കണ്ടുള്ളു. അവന് അവളെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് തോന്നി. അതാ വന്നതറിഞ്ഞിട്ടും കണ്ണ് തുറക്കാഞ്ഞേ. അവന് പാർട്ടി നടന്ന രാത്രി ഓർമ വന്നു. ഫ്രണ്ട്സ് മൊത്തം ഉണ്ടായിരുന്നു. ടൈം പോയതറിഞ്ഞില്ല. വരാൻ നോക്കുമ്പോഴാ അസീന ഒരു കൂൾ ഡ്രിങ്ക്സ് കൊണ്ട് തന്നെ. അത് കുടിച്ചു കുറച്ചു കഴിഞ്ഞ മുതൽ വല്ലാത്ത പരവേശം പോലെ തോന്നി. എല്ലാവരെയും കാണുന്നു മിണ്ടുന്നു. പക്ഷേ കാല് നിലത്തുറക്കുന്നുണ്ടായിരുന്നില്ല. തലയൊക്കെ വേദനിക്കുന്ന പോലെ. വീട്ടിൽ എത്തിയത് പോലും അറിഞ്ഞില്ല. റജൂ എന്നെ റൂമിലേക്ക് കൂട്ടിയിട്ട് പോയത് ഓർക്കുന്നു. അവളെ ചുമലിൽ കയ്യിട്ട് പോയെ. അവളെ കണ്ടതും ഞാൻ പഴേ നദീറയത് പോലെ. അവളുടെ പ്രസൻസ് സിരകളിൽ ചോരയോട്ടം കൂട്ടിയ പോലെ. മൈന്റ് എത്ര വേണ്ടെന്ന് വെച്ചിട്ടും മനസ്സ് കൊണ്ട് കണ്ട്രോൾ കിട്ടിയില്ല. ഒരു നിമിഷം അവൾ എന്റേത് മാത്രമാണെന്ന് തോന്നി. ബോധം വരുമ്പോൾ എല്ലാം കഴിഞ്ഞിരുന്നു. സ്വയം ശപിക്കാനേ കഴിഞ്ഞുള്ളു. മറ്റൊരുത്തന്റെ ഭാര്യയെ അത് ആലോചിക്കാൻ പോലും പറ്റുന്നില്ല. രാവിലെ എഴുന്നേറ്റു കുളിച്ചു പോകുമ്പോൾ തന്റെ നെറ്റിയിൽ അവൾ തന്ന ചുംബനത്തിന്റെ കുളിര് ഇപ്പോഴും തന്റെ നെറ്റിയിൽ ഉള്ള പോലെ തോന്നി. നിന്നെ പലപ്പോഴും വേദനിപ്പിക്കുമ്പോ നിനക്ക് വേദനിക്കുന്നതിന്റെ നൂറിരട്ടി വേദന എനിക്കുണ്ട്. പക്ഷേ നിന്റെ ഭർത്താവിന്റെ മുന്നിൽ അതൊന്നും ഒന്നും അല്ല. അത്രമാത്രം അവൻ നിന്നെ സ്നേഹിക്കുന്നു. നീ ഇത്രയും വൃത്തികേടുകൾ ചെയ്തു കൂട്ടിയിട്ടും. അവനെ ഒഴിവാക്കി ഇറങ്ങി വന്നിട്ടും. അതൊക്ക പ്രായത്തിന്റെ പക്വതയില്ലായ്മയാണെന്ന് പറഞ്ഞു നിന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടെങ്കിൽ എന്റെ സ്നേഹം അതിന്റെ ഏഴയലത്തു വരില്ല. പക്ഷേ നിന്നെ ഒരു വൃത്തികെട്ടവളായി ഒരിക്കലും കരുതിയിരുന്നില്ല. ആ എഴുത്ത് എഴുതിയതും പൈസ തന്നതും ഒന്നും ഞാനല്ല. മനസ്സിൽ പോലും അങ്ങനൊന്നും കരുതിയിരുന്നില്ല. അതെങ്കിലും എനിക്ക് നിന്നെ വിശ്വസിപ്പിക്കണം. ****** പോലീസിൽ കംപ്ലൈന്റ് കൊടുത്തത് നീയാണോ. പെട്ടന്ന് കേട്ടപ്പോൾ ആഷിക് ആയിരിക്കും ഇതിന്റെ പിന്നിലെന്ന് കരുതി. ഇവിടത്തെ ഐ ജി അങ്കിളിന്റെ ഫ്രണ്ട് ആണ്. ആ പരിചയത്തിന്റെ പുറത്ത് അന്വേഷിക്കാൻ പറഞ്ഞിരുന്നു. നദീറിന് ഓവർ സ്പീഡ് കൊണ്ട് പറ്റിയതാ ആക്സിഡന്റ്. വല്ലാതെ പേടിച്ചു. സാരമില്ല അവനിപ്പോ പേടിക്കാനൊന്നും ഇല്ല ഇടത്തെ കാലിന് പൊട്ടൽ ഉണ്ട്. അതിന്റെ ഓപ്പറേഷൻ കഴിഞ്ഞു. ഒരു മാസം റസ്റ്റ്‌ വേണമെന്ന പറഞ്ഞേ. വലത്തേ കയ്യും പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. പിന്നെ ചെറിയ ചെറിയ മുറിവും. വൈകുന്നേരം റൂമിലേക്ക് മാറ്റും. അവളുടെ മനസ്സിലേക്ക് ഇതൊന്നും കേറിയില്ല. ഈ അവസരത്തിൽ ഞാൻ ഇവിടം വിട്ടു പോയാൽ മൂത്താപ്പയുടെ മനസ്സിൽ വെറുക്കപ്പെട്ടവളാവില്ലേ .അവന്റെ മുഖം പോലും ഇനി കാണണ്ട എനിക്ക്.എന്താ ഇപ്പൊ ഞാൻ ചെയ്യുക. അവൻ ഹോസ്പിറ്റൽ വിട്ടു പോകുന്നത് വരെ തനിക്ക് ഇനി ഇവിടം വിട്ടു പോകാൻ പറ്റില്ല. അവൾക് ഒന്ന് ഉറക്കെ പൊട്ടികരയണം എന്ന് തോന്നി. എന്തൊരു വിധിയാ റബ്ബേ എനിക്ക്. ***** ഇങ്ങനെ വെടി കൊണ്ട പോലെ പോകാൻ മാത്രം നിനക്ക് എന്താ പറ്റിയെ. അവൾ എന്തിനാ വീട് വിട്ടു പോയെ. നദീർ ഒന്നും മിണ്ടിയില്ല. ടാ കോപ്പേ നിന്നോടാ ചോദിച്ചേ. അത് പിന്നെ..... പിന്നെ... ബാക്കിയില്ലേ അവൻ മുക്കിയും മൂളിയും എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു. സാലി അവന്റെ മുഖത്തേക്ക് തന്നെ നോക്കി. മൊത്തത്തിൽ പറഞ്ഞാൽ അസീന തന്ന ഡ്രിങ്ക്സ് പണി തന്നു. അവളെ കുറ്റം പറയാൻ പറ്റില്ല. അവളെ മാനത്തിന് നീ വില പറഞ്ഞുന്നെ അവൾ കരുതു.മൊത്തത്തിൽ കയ്യിന്ന് പോയി. അവൻ ഒന്ന് മൂളുക മാത്രം ചെയ്തു. ടാ റജില ശരിക്കും ആരാ. അവൾ നമ്മൾ അറിഞ്ഞത് പോലെ ഒന്നും അല്ല. ഇന്ന് ഫുൾ ടൈം എന്റെ കൂടെ ഉണ്ടായിരുന്നു. ഫോണിൽ കുറച്ചു എന്തോ ടൈപ്പ് ചെയ്യുന്ന കണ്ടിരുന്നു. പിന്നെ ഇവിടെ എത്തിയപ്പോൾ പോലീസ് ആ ലോറി ഡ്രൈവറെ കൊണ്ട് വന്നു. ഡോക്ടർസ് ആണെങ്കിൽ വലിയ ബഹുമാനം. മൊത്തത്തിൽ എനിക്ക് ഒന്നും മനസ്സിലാവുന്നില്ല. ഞാൻ മനസ്സിലാക്കിയത് ഒന്നും സത്യമല്ലെന്ന് എനിക്കും ഇപ്പൊ തോന്നുന്നു. എനിക്ക് അറിയണം അവളാരാണെന്ന് .അത് അറിഞ്ഞാലേ ഇനി മനസ്സിലെ ഭാരം കുറയു.ഇനി ചോദിച്ചാൽ അവൾ ഒന്നും പറയുന്നു തോന്നുന്നില്ല. അവളെ പറ്റി ആർക്കാ എല്ലാ അറിയുക. നിനക്ക്. എനിക്കോ. എനിക്ക് എന്ത് കുന്തം അറിയാമെന്ന അവളുടെ ഡയറി. അതിൽ ഉണ്ടാവും എല്ലാം. അതിന് അത് തുറക്കാൻ പറ്റണ്ടേ. കീ എവിടെയാണെന്ന് എനിക്കറിയാം. എവിടെയാ ഉള്ളത് എന്ന് പറ ഞാനെടുത്തോളം. നിനക്ക് കിട്ടില്ല. എനിക്കെ ആ താക്കോൽ കിട്ടൂ. അവന്റെ മുഖത്ത് ഒരു ചിരി വിടർന്നു. നിനക്ക് മാത്രം എടുക്കാൻ പറ്റുന്ന സ്ഥലം ഏതാണാവോ. അവളെ കഴുത്തിൽ ഒരു മാലയുണ്ട്. അതിന്റെ ലോക്കറ്റ് ആണ് ആ ഡയറിയുടെ താക്കോൽ. പൊളിച്ചു മുത്തേ.എന്നാ പിന്നെ നിനക്ക് ആദ്യമേ എടുക്കൽ അല്ലായിരുന്നോ. ഇന്നലെ രാത്രിയല്ലേ അതിന് കണ്ടത്. അവൻ കണ്ണടിച്ചോണ്ട് പറഞ്ഞു. ഈ ഒറ്റകയ്യും വെച്ചു നീ ചെല്ല്. അവള് ചോദിച്ചാലുടനെ തരും. നിന്നെ കാണുന്നതേ അവൾക് ഇപ്പൊ കലിയാണ്. റൂമിൽ കൊണ്ട് വന്നിട്ട് ഇത്രേം ടൈം ആയി ഒന്ന് വന്നു നോക്കിയോ അവൾ. നീ കണ്ടോ ഞാനാ മാല എടുത്തിരിക്കും. ഈ ഒരു കൈ തന്നെ ധാരാളം. ...............
733 കണ്ടവര്‍
1 മണിക്കൂർ
-----------666666 --------- മോനെ കലിപ്പാ ദൃഷ്ടി ദോഷത്തിന് വല്ലതും ചെയ്തോളൂട്ടോ 😉😉😉.കേറി കേറി എങ്ങോട്ടാ .100000 അടിക്കോ ഇപ്പോഴെങ്ങാനും .എനിക്ക് തീരെ അസൂയ ഇല്ല😎😎അറിയാലോ അല്ലെ .വീട്ടിൽ ഉപ്പും മുളകും കടുകും ഒക്കെ തപ്പിയെടുത്തു ഉഴിഞ്ഞിട്ട് കിടന്നുറങ്ങിക്കോ 😜😜 പൊളിപ്പൻ ഫാൻസി നമ്പർ ആട്ടോ 😍😍😍 സ്റ്റോറികളുടെ കൂമ്പാരം അല്ലെ കയ്യിൽ ഇരിക്കുന്നേ പോരാത്തതിന് തള്ളിന്റെ ആശാനും പിന്നെങ്ങനെ ഇമ്മാതിരി ഫാൻസി നമ്പർ കിട്ടാതിരിക്കും .വേഗം കൂടെ കൂടിക്കോളുട്ടോ .കൈ നിറയെ സ്റ്റോറിയുണ്ട് മനം നിറയെ വായിക്കാം .ഇടക്കിത്തിരി വെറുപ്പിക്കലും .പാവം ജീവിച്ചു പോയിക്കോട്ടെന്നെ അതാരും മൈന്റ് ചെയ്യണ്ട 😄😄😄
#

📙 നോവൽ

📙 നോവൽ - - ആ പോസ്റ്റ് ചെയ്തത് : @ vipinpkd Posted on : ShareChat கமிக ' നോവലുകൾ ചളികൾ ( ©കട്ടക്കലിപ്പൻ @ vipinpkd 19333 66666 Posts Followers 802992400 Copyright owned by respective Writers , All Stories Collect from Socialmedias . . . . . Follow me on ShareChat - # - നോവൽ - - 666666 - ~ ~ ~ ~ ~ ~ ~ ~ ~ lot ' s of LOVE . . . - Google Play - ShareChat
1.2k കണ്ടവര്‍
2 മണിക്കൂർ
#

📙 നോവൽ

💘റജില 💘 ✍️safna kannur ഫുൾ പാർട്ട്‌ Part 22-----28 എന്റെ കെട്ടിയോനായി കൂടെ നിക്കോ അവൻ കേട്ടത് വിശ്വസിക്കാനാവാതെ അത്ഭുതത്തോടെ അവളെ നോക്കി. പെട്ടന്ന് കയ്യിൽ കേറി പിടിച്ചു ഇങ്ങനെ ചോദിച്ചാൽ ആരുടെ മനസ്സിലായാലും ഒരുപാട് ലഡ്ഡു പൊട്ടും . കേൾക്കാൻ ഒരുപാട് ആഗ്രഹിച്ചതാണെങ്കിലും അവൾ പറഞ്ഞ ഈ ടൈം വെച്ചു നോക്കുമ്പോൾ എന്തെങ്കിലും കുനിഷ്ട് ആകാന സാധ്യത. നീ ഇപ്പൊ എന്താ ചോദിച്ചേ എന്റെ ഭർത്താവായി കുറച്ചു നേരം ആക്ട് ചെയ്യാൻ പറ്റോന്ന് അപ്പോഴേ തോന്നി. ഫുഡ്‌ കൂടുതലായി കഴിച്ചു നിനക്ക് മെന്റൽ ആയോ. അവൻ സംശയത്തോടെ അവളെ നോക്കി. ഞാൻ സീരിയസ് ആയി ചോദിച്ചതാ. ഒരാളെ മുന്നിൽ കുറച്ചു സമയം മതി. പ്ലീസ്. അവൻ കണ്ണും മിഴിച്ചു അവളെ തന്നെ നോക്കി ആദ്യം കാര്യം പറയ്. എന്നിട്ട് തീരുമാനിക്കാം വേണോ വേണ്ടയൊന്ന്. അവൾ കുറച്ചു മുന്നിലായി ബൈക്കിൽ ചാരി നിക്കുന്ന ഒരു ചെറുപ്പക്കാരനെ കാണിച്ചു കൊടുത്തു. ഏകദേശം എന്റെ പ്രായം വരും അവനും. അത് ആരാ എന്റെ എക്സ് ബോയ് ഫ്രണ്ട്. അതെന്താ എക്സ് ആയി പോയെ. നീ തേച്ചോ അതോ അവനോ. ഉള്ളിലെ നീരസം പുറത്ത് കാണിക്കാതെ അവൻ ചോദിച്ചു. എന്നേക്കാൾ സുന്ദരിയും പണവും ഉള്ള ഒരുത്തിയെ കണ്ടപ്പോൾ യാതൊരു ദയാദാക്ഷ്യണ്യവും ഇല്ലാതെ എന്നെ ഇട്ട് അവളെ കൂടെ പോയി. പിന്നെ ഇപ്പോഴാ കാണുന്നെ. അവന്റെ മുന്നിൽ എനിക്ക് ഒന്ന് ഷൈൻ ചെയ്യണം. അവൻ പോയിട്ടും എനിക്ക് ഒരു ചുക്കും ഇല്ല. അവനെക്കാൾ മൊഞ്ചുള്ള ഒരുത്തനെ കെട്ടി സുഖമായി ജീവിക്കുകയാണെന്ന് അവനെ അറിയിക്കണം. സ്വീറ്റ് റിവഞ്ജ് അല്ലേ. അവൻ ചിരിച്ചു. . നിന്നെ കെട്ടിയാൽ ജീവിതം കോഞ്ഞാട്ട ആകുന്ന അവന് മനസ്സിലായിക്കാണും. അവൻ രക്ഷപെട്ടു ഓടിപ്പോയതാടീ . അവന്റെ മാരേജ് കഴിഞ്ഞോ. ആർക്കറിയാം. പിന്നെ ഇന്ന കാണുന്നെന്ന് പറഞ്ഞില്ലേ അവനുമായി ഇപ്പൊ കണക്ഷൻ ഒന്നും ഇല്ല സമാധാനം ആയി. ഏതായാലും എനിക്ക് മൊഞ്ചുണ്ടെന്ന് സമ്മതിച്ചല്ലോ കാര്യം കാണാൻ കഴുതക്കാലും പിടിക്കും അവൾ മെല്ലെ പറഞ്ഞു പറഞ്ഞത് ഞാൻ കേട്ടു. കഴുത കാലും പിടിക്കും എന്ന് പറ. എന്നെ സഹായിച്ചതല്ലേ. തിരിച്ചു ഒരു ഹെല്പ് ചെയ്തില്ലെന്ന് വേണ്ട. താങ്ക്സ്. കൊളമാക്കരുത് അഭിനയത്തിൽ നിന്റത്ര വരില്ലെങ്കിലും മാക്സിമം ശ്രമിക്കാം. നീ വാ അവൻ അവളുടെ ചുമലിലൂടെ കയ്യിട്ടു. അവൾ പെട്ടെന്ന് കുതറി മാറി. നീയെന്താ കാണിക്കുന്നേ നീ അല്ലേ പറഞ്ഞേ. ഹസ്സായി അഭിനയിക്കാൻ. അതിന് ദേഹത്ത് കൈ വെക്കുകയാ ചെയ്യുക. ഭാര്യയെ തൊടാൻ പാടില്ല അല്ലേ. അതിപ്പൊഴാ അറിഞ്ഞേ അവൻ ആക്കിയതാണ് അവൾക്ക് മനസ്സിലായി. തൊടാതെ ഉള്ള ആക്ടിങ് മതി. നിനക്ക് ഇഷ്ടം അല്ലെങ്കിൽ വേണ്ട. എനിക്ക് ഇങ്ങനെയൊക്കെയെ അഭിനയിക്കാൻ പറ്റു അവസരം മുതലാക്കുകയാണ് തെണ്ടി. എന്റെ അവസ്ഥ ഇതായിപോയി. അല്ലെങ്കിൽ കാണിച്ചു കൊടുക്കാമായിരുന്നു. അതികം ടച്ചിങ്‌ പാടില്ല. നോക്കാം. ഉറപ്പൊന്നും പറയാൻ പറ്റില്ല അവൾ ദേഷ്യത്തോടെ പല്ലിറുമ്മി. ശരി വാ പോകാം. അവൻ അവളെ തോളത്തുകൂടി തന്നെ കയ്യിട്ടു. അവന്റെ അടുത്തെത്താറായതും അവൾ അവനോട് കൂടുതൽ ചേർന്നു നിന്നു. ഹായ് അഫു ഓർമ്മയുണ്ടോ സർപ്രൈസ്. നീയെന്താടി ഇവിടെ. സുഖമാണോ അവൻ റജിലക്ക് നേരെ കൈ നീട്ടി. നദീർ ഉടനെ അവന്റെ കൈ പിടിച്ചു ഷേക്ക് ഹാൻഡ് കൊടുത്തു. സുഖം. ഇതാരാ കൂടെയുള്ളത്. എന്റെ ഹസ്ബൻഡ്. നിന്റെ മാര്യേജ് കഴിഞ്ഞോ. കഴിഞ്ഞു. ഒരു വർഷം ആയി അവൾ മെല്ലെ ഇടം കണ്ണിട്ട് കാറിൽ വന്നവരെ നോക്കി. തൊട്ടടുത്തു തന്നെയാണ് അവർ ഉള്ളത്.അവർ കുറച്ചുകൂടി അടുത്തു വന്നു. എവിടെ പോയി വരുന്നതാ രണ്ടാളും കൂടി. ഞങ്ങൾ വെറുതെ കറങ്ങാൻ ഇറങ്ങിയതാ. ഇവൾക്ക് നൈറ്റ്‌ ഡ്രൈവിംഗ് ആണ് ഇഷ്ടം.ഇവളുടെ ആഗ്രഹമല്ലേ ഞങ്ങൾ ഇടക്കിടക്ക് വരാറുള്ളതാ. കൊല്ലം ഒന്നായിട്ടും റൊമാൻസ് ആണല്ലോ ഇപ്പൊ അടിച്ചു പൊളിച്ചില്ലെങ്കിൽ പിന്നെപ്പോഴാ ഇതൊക്കെ. നിന്റെ മാര്യേജ് കഴിഞ്ഞോ. ഇല്ലടി. നോക്കുന്നുണ്ട്. അത് പറഞ്ഞതും നദീറിന്റെ ഭാവം മാറി .പോട്ടെ. കുറച്ചു തിരക്കുണ്ട്. പിന്നെ കാണാം. റജിലക്ക് ചിരി വന്നെങ്കിലും. അവൾ പിടിച്ചു നിന്നു. എന്നാ പിന്നെ കാണാം ബൈ അകലെ നിന്നും പോലീസ് ജീപ്പിന്റെ സൈറൺ കേട്ടു. അവൾ അഫുവിനെ നോക്കി കണ്ണിറുക്കി കാണിച്ചു. അവൾ നദീറിന്റെ കൂടെ ബൈക്കിൽ കയറി. അവനെ കെട്ടിപിടിച്ചു ഇരുന്നു. പോകാം. എന്റെ പൊന്നു അഫു നീ കാരണം ആണ് ഇങ്ങനൊരു ചാൻസ് കിട്ടിയത് ഒരായിരം നന്ദി. അവൻ മനസ്സിൽ പറഞ്ഞു. കാറിൽ വന്നവർ അഫുവിന് ചുറ്റും നിക്കുന്നത് അവൾ കണ്ണാടിയിലൂടെ കണ്ടു. അതാരാ ഇപ്പൊ നിന്നോട് സംസാരിച്ച പെൺകുട്ടി. റസീന. നിങ്ങൾക്ക് അവളെ അറിയോ എവിടെയോ കണ്ടു പരിജയം അതാ ചോദിച്ചത്. അവളെ വീട് എവിടെയാ അവൾ ഗൾഫിൽ ഫാമിലി അടക്കം സെറ്റിൽഡാണ് .ജനിച്ചതും വളർന്നതും എല്ലാം അവിടെയാണ്. ഇപ്പൊ ഭർത്താവിന്റെ കൂടെ നാട്ടിൽ ആണ് . ഗൾഫിൽ ഞങ്ങളുടെ ഓപ്പോസിറ്റ് ഫ്ലാറ്റ് ആണ്. അങ്ങനെയുള്ള പരിജയം ആണ്. നിങ്ങൾ ഉദ്ദേശിച്ച ആൾ ഇവൾ തന്നെയാണോ. ശബ്ദം അല്ലേ കേട്ടുള്ളൂ. അത് കൊണ്ട് ആളെ മനസ്സിലായില്ല. ഒരു സംശയം അതാ ചോദിച്ചത്. അവൻ ഫോണെടുത്തു ഒരു പെൺകുട്ടിയുടെ ഫോട്ടോ അവർക്ക് കാണിച്ചു കൊടുത്തു. ഇതാണ് റസീന. ഇപ്പൊ പോയ പെൺകുട്ടി. ഇതാണോ നിങ്ങൾക്ക് പരിജയം ഉള്ള കക്ഷി. അല്ല ഞങ്ങൾക്ക് ആളുമറിയത.അവർ പോയി. **** അവൾ നദീറിന്റെ ദേഹത്ത് നിന്നും കയ്യെടുത്തു അകന്നു ഇരുന്നു. എനിക്ക് പ്രോബ്ലം ഒന്നും ഇല്ല. അങ്ങനെ തന്നെ ഇരുന്നോ. എന്നാലേ എനിക്ക് ഉണ്ട്. നീ എന്താടാ പെട്ടന്ന് വന്നെ. മര്യാദക്ക് സംസാരിച്ചും കൂടി ഇല്ല. എത്ര കാലം കൂടിയ അവനെ കണ്ടേ. അഭിനയിച്ചു പൊലിപ്പിക്കണം എന്നുണ്ടായിരുന്നു. അവന്റെ മാരേജ് കഴിഞ്ഞില്ലെന്ന് പറഞ്ഞേപ്പം ഒരു ഡൌട്ട്. . നീ വീണ്ടും അവന്റെ കൂടെ പോയാലോ. അനസ് വഴിയാധാരം ആവില്ലേ. അനസിനല്ല അവനാ പേടിന്ന് അവൾക്ക് മനസ്സിലായിരുന്നു. നടന്നിട്ട് പോയാൽ ഇതിലും വേഗം എത്തുമല്ലോ . നിനക്ക് സ്പീഡ് പേടിയാണോ. നിനക്ക് പേടിയാന്ന് കരുതിയാ. അല്ലെങ്കിൽ കാണാമായിരുന്നു. ചെറുതായിട്ട മഴ പൊടിയൻ തുടങ്ങി. എവിടെയെങ്കിലും കേറി നിക്കുന്നോ. വെറുതെ മഴ കൊണ്ട് പനി പിടിക്കണ്ട. കേറി നിക്കാനോ നീ ഏത് ജനറേഷൻ ആടോ. ഞാൻ ഒരു ലോങ്ങ്‌ ഡ്രൈവിംഗ് പോയാലോന്നാ ആലോചിക്കുന്നേ. നിനക്ക് തണുപ്പോ പനിയോ വന്നാൽ മെഡിസിനുമായി ആൾക്കാർ ക്യു നിക്കും. നമ്മളെ മൈന്റ് ചെയ്യാൻ പോലും ആരും ഉണ്ടാവില്ല. എല്ലാം ഒറ്റക്ക് അനുഭവിക്കണ്ടേ. ഞാൻ നോക്കിക്കോളാം എന്ന് പറയണം എന്നുണ്ടായിരുന്നു അവൾക്ക്. അവൾ മുഖത്ത് നിന്നും ഷാൾ അഴിച്ചു മാറ്റി. കൈ രണ്ടും ഇരുവശത്തേക്കും നീട്ടി ആകാശത്തേക്ക് നോക്കി. കണ്ണടച്ചു മഴത്തുള്ളികൾ മുഖത്തേക്ക് വീഴുന്നതും ആസ്വദിച്ചു നിന്നു. നദീർ മിററിലൂടെ കാണുന്നുണ്ടായിരുന്നു. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ അവളുടെ മുഖത്തെ മഴത്തുള്ളികൾ മിന്നി തിളങ്ങുന്നുണ്ടായിരുന്നു. സ്വയം മറന്നു നിൽക്കുന്ന അവളെയും നോക്കി ഒരു നിമിഷം അവനും നിന്നു. മഴക്ക് ശക്തി കൂടിയെങ്കിലും അവളുടെ മുഖത്തെ സന്തോഷം കണ്ടു നദീർ എവിടെയും കയറി നിന്നില്ല. വാതിൽക്കൽ തന്നെ ഉപ്പ നിൽക്കുന്നുണ്ടായിരുന്നു. ഉപ്പാക്ക് ഉറക്കവും ഇല്ലേ. പണിയായല്ലോ. ഇന്ന് വഴക്കിന്റെ പൊടിപൂരം ആയിരിക്കും. ഞാൻ മഴകൊണ്ട് കയറി വന്നാൽ തന്നെ പൂര തെറി വിളിയാ. ഇവൾ കൂടെ ഉള്ളതോണ്ട് ഇന്ന് പറയേണ്ടി വരില്ല. മഴയും നനഞ്ഞു കേറിവരുന്ന രണ്ടാളെയും ദേഷ്യത്തോടെ ഉപ്പ നോക്കി. നദീർ റജിലയെ നോക്കി. ആയിരം പ്രാവിശ്യം പറഞ്ഞതാ കാറിൽ പോകാം. മഴക്കാറുണ്ടെന്ന്. കേൾക്കണ്ടേ. ഒരു വസ്തു പറഞ്ഞാൽ കേൾക്കില്ല. എന്നെ ആകെ മഴയത്തു കുളിപ്പിച്ചപ്പോൾ സമാധാനം ആയല്ലോ. മെനക്കെടുത്താൻ ഇറങ്ങിക്കോളും ഓരോന്ന്. എനിക്ക് വല്ല അസുഖവും വന്നാൽ അപ്പൊ പറഞ്ഞുതരാം ബാക്കി. റജില വായും പൊളിച്ചു അവനെ നോക്കി നിന്നു. ഇവനാൾ കൊള്ളാലോ. എത്ര പെട്ടെന്നാ പ്ലേറ്റ് അട്ടിമറിച്ചേ. അവൾ ചെറിയ കുട്ടിയല്ലേ നദീറ അവൾക്കറിയോ മഴ പെയ്‌യൊന്ന്. അതിന് ഇങ്ങനെ വഴക്ക് പറയല്ല. മോള് ഇതൊന്നും സരമാക്കണ്ടാട്ടൊ പോയി തലയൊക്കെ തോർത്തിയിട്ട് വാ. അവൾ വേഗം ഉള്ളിലേക്ക് പോയി നദീർ ഉപ്പാനെ നോക്കി. നമ്മളോടാ കളി. ഇങ്ങേര് എന്റെ ഉപ്പയാണോ അതോ അവളുടെയോ ഇപ്പൊ എനിക്കും ഡൗട്ടുണ്ട്. അവനും പോയി. കുറച്ചു കഴിഞ്ഞു റജില തിരിച്ചു വന്നു എന്താ ഉറങ്ങാഞ്ഞത്. പേടിച്ചോ. എനിക്ക് ജീവനുള്ളിടത്തോളം നദീറിന് ഒരു പോറൽ പോലും ഏൽക്കില്ല. ഒന്ന് പോടീ. നിന്റെ അങ്കിൾ എന്നേ ഉറങ്ങാൻ വിടണ്ടേ. നീ എത്തിയൊന്നും ചോദിച്ചു ഒരേ വിളിയാരുന്നു. എന്റെ മോനെ പറ്റി അറിയാഞ്ഞിട്ട നിനക്ക്. അവന്മാരെ പൊടിപോലും ബാക്കിയുണ്ടാവില്ലായിരുന്നു ഇന്ന്. നീ നിന്റെ അങ്കിളിനെ വിളിക്കേണ്ട ഒരാവശ്യവും ഇല്ലായിരുന്നു. നദീറിനെ ആരെക്കാളും എനിക്കറിയാം. എനിക്ക് വേണ്ടി കൊല്ലാനും അവൻ മടിക്കില്ല. അത് കൊണ്ട് തന്നെയാണ് പേടിയും. അവൾ മനസ്സിൽ ഓർത്തു. ഞാൻ നാട്ടിലുണ്ടോന്ന് അവർക്ക് ചെറിയ ഒരു സംശയം മാത്രമേ ഉള്ളൂ. അവരുടെ ഒക്കെ ഉള്ളിൽ ഞാൻ ഇപ്പോഴും ബാഗ്ലൂരിൽ തന്നെയാ.അവരുടെ കണ്ണിൽ എനിക്ക് ഇവിടെ ആകെ ഈ ഓഫീസ് ആയി മാത്രേ ബന്ധം ഉള്ളൂ. ഇന്ന് നദീറുമായി ഒരു ഉടക്ക് ഉണ്ടായാൽ എനിക്ക് ഇവിടെ പിന്നെ നിൽക്കാൻ ആവില്ല. അത് കൊണ്ടാ ഞാൻ അങ്കിളിനെ വിളിച്ചേ. അങ്കിളാ ഇങ്ങനെ ഒരു ഐഡിയ പറഞ്ഞു തന്നെ. ഒന്ന് ശ്രമിച്ചു നോക്കെന്ന്. അഫു വിളിച്ചിരുന്നു. അവർക്ക് ഡൗട്ടൊന്നും ഇല്ല. തിരിച്ചു പോയിരുന്നെന്ന്. അവർ എന്റെ പിന്നാലെ വരാതിരിക്കാനാ പോലീസിൽ അറിയിച്ചത്. അല്ലെങ്കിലും ഷബീറിന്റെ തലയിൽ കുരുട്ട് ബുദ്ധി കൂടുതലാ. എപ്പോഴാ മൂപ്പര് തിരിച്ചു വരിക എന്തെ എന്നെ ഓടിക്കാൻ ധൃതിയായോ അവൻ വന്നാലും നിന്നെ ഞാൻ വിട്ടു കൊടുത്താലല്ലേ. നിന്നെ ഒരുപാടിഷ്ടം ആണല്ലേ അവന്. രക്തബന്ധത്തേക്കാൾ വില സ്നേഹബന്ധത്തിനാണെന്ന് അങ്കിളിനെ കണ്ടാ ഞാൻ പഠിച്ചത് . പാവം എന്നെ സന്തോഷിപ്പിക്കാൻ സ്വയം സന്തോഷിച്ചു നടക്കുവാ .എന്നാലും ആ മനസ്സിലെ പിടപ്പ് എനിക്കറിയാം. ഞാൻ കാരണം എല്ലാർക്കും നഷ്ടമേ സംഭവിച്ചിട്ടുള്ളൂ.ഏറ്റവും കൂടുതൽ അങ്കിളിനും. ജീവിച്ചിരിക്കുന്ന രക്ത സാക്ഷിയാ എന്റെ അങ്കിൾ. ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ മൂത്താപ്പയോട് ഞാൻ ഇതുവരെ കള്ളം പറഞ്ഞിട്ട് ഇല്ലല്ലോ നിനക്ക് സജീറിനെ ഇഷ്ടമായിരുന്നോ വേദന നിറഞ്ഞ ഒരു ചിരി അവളുടെ മുഖത്ത് നിറഞ്ഞു.ഉപ്പാക്ക് ഇഷ്ടം ആയിരുന്നു അവനെ. ഞാൻ വെറുതെ ചോദിച്ചെന്നെ ഉള്ളൂ. അവളുടെ തലയിൽ തടവി.മോള് പോയി കിടന്നോ. ഞാൻ സജീറിനെ സ്നേഹിച്ചിരുന്നോ. അവൾ സ്വയം ചോദിച്ചു. ***** ടാ തെണ്ടീ ഞാനാണോ ബുള്ളറ്റിൽ പോകണം എന്നു പറഞ്ഞേ. ഉപ്പാന്റെ വഴക്ക് കേൾക്കാൻ വയ്യാത്തോണ്ട് പറഞ്ഞതാടോ. അവൾ അവന് നേരെ ഒരു പാക്കറ്റ് നീട്ടി. എന്താ ഇത്. തണുപ്പ് പിടിക്കാതിരിക്കാൻ നിന്റെ ഉപ്പ തന്നതാ. തലയിൽ തടവാൻ പറഞ്ഞു. സത്യം പറ ഇത് എനിക്കോ നിനക്കോ എനിക്ക് തന്നതാ. നിനക്ക് തരാന്ന് കരുതി. വേണമെങ്കിൽ യൂസ് ചെയ്തോ. അവൻ അവളുടെ മുന്നിൽ അവന്റെ തലതാഴ്ത്തി ഇനി തേച്ചോ നിനക്ക് തേച്ചാൽ പോരേ നിനക്ക് വേണമെങ്കിൽ മതി. എനിക്ക് നിർബന്ധം ഒന്നും ഇല്ല. ഇനി ഞാൻ കാരണം പനിപിടിച്ചുന്ന് പരാതിയും കൊണ്ട് വരണ്ട. അവൾ തലയിൽ ഇട്ട് കൊടുത്തു. ഇത് തരാൻ വേണ്ടി മാത്രം നീ വരില്ല. എന്തെങ്കിലും പറയാൻ ഉണ്ടോ നിനക്ക്. ഞാൻ അല്ല നിന്റെ ഫയൽ നശിപ്പിച്ചത്. അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി. എനിക്ക് അറിയാം അത് അവൾ ഞെട്ടലോടെ അവനെ നോക്കി. നീ വായ തുറന്നാൽ കളവേ പറയു.പക്ഷേ നിന്റെ ഉണ്ടക്കണ്ണുകൾ ഒരിക്കലും നുണ പറയില്ല. അതിൽ നോക്കിയാൽ എനിക്ക് മനസ്സിലാവും. അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരുന്നു. ഈ കണ്ണുകൾ പറയുന്നുണ്ട് ഇപ്പൊ നീ പറഞ്ഞത് സത്യമാണെന്ന്. അവന്റെ നോട്ടം തന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലെ തോന്നി. അവൾ പെട്ടെന്ന് തന്നെ നോട്ടം മാറ്റി പോകാൻ നോക്കി. ടീ പാത്തു സോറി. ദേഷ്യം ഉണ്ടോ എന്നോട് ഉണ്ട്. നീ എന്നോട് വഴക്കിട്ടോ. പിണങ്ങിക്കോ. ദേഷ്യപ്പെടുകയും ചെയ്തോ. പക്ഷേ മിണ്ടാതിരിക്കല്ല. അത് മാത്രം സഹിക്കാൻ പറ്റുന്നില്ല. ഫീൽ ചെയ്തോ നിനക്ക് മം. സോറി. നിന്നെ വെറുതെ വട്ടക്കാന് മിണ്ടാതിരുന്നു എന്നേ ഉള്ളൂ. എനിക്ക് പിണക്കം ഒന്നും ഇല്ല. 💘റജില 💘 Part 23 ഫ്രണ്ട്സ് അവൾ പ്രതീക്ഷയോടെ അവനു നേരെ കൈ നീട്ടി. ഒന്ന് റൂമിൽ നിന്നും ഇറങ്ങി പോയിതരുമോ അവൻ കൈ കൂപ്പി കൊണ്ട് പറഞ്ഞു. അവൾ നിരാശയോടെ കൈ വലിച്ചു. നിനക്ക് എന്താ എന്നെ ഫ്രണ്ടായി കണ്ടാൽ സ്നേഹിക്കുന്ന പെണ്ണിനെ ഫ്രണ്ടായോ പെങ്ങളായോ കാണാൻ തല്ക്കാലം ഞാൻ ഉദ്ദേശിക്കുന്നില്ല. റിയലി സോറി. എന്നാ നിന്നെ ലവറായി കാണാൻ ഞാനും ഉദ്ദേശിക്കുന്നില്ല. ഒരു നിർബന്ധവും ഇല്ല. ഭർത്താവായി കണ്ടാൽ മതി. നിന്നോട് സംസാരിക്കുന്ന എന്നെ പറഞ്ഞമതിയല്ലോ. അവൾ മുഖവും കോട്ടി ഇറങ്ങി പോയി. ഗുഡ് നൈറ്റ്‌ സ്വീറ്റ് ഹാർട്സ്. ബാഡ് നൈറ്റ്‌ താങ്ക്യൂ **** അവൾ ഉറങ്ങാൻ കിടന്നെങ്കിലും ഉറക്കം വന്നില്ല. മൂത്താപ്പയുടെ ചോദ്യം അവളുടെ മനസ്സാകെ ഇളകി മറിച്ചിരുന്നു. സജീറിനെ എനിക്ക് ഇഷ്ടമായിരുന്നോ. അവൾ ബാഗ് തുറന്നു ആൽബം എടുത്തു അതിൽ നിന്നും അവന്റെ ഫോട്ടോസ് എടുത്തു. അവന്റെ ഫോട്ടോയിലൂട കയ്യോടിച്ചു. ആ ഫോട്ടോസിലേക്ക് കണ്ണുനീർ വീണു കൊണ്ടിരുന്നു. അവൾക്ക് ആകെ വട്ടു പിടിക്കുന്ന പോലെ തോന്നി. വാതിലിൽ മുട്ടുന്ന കേട്ടാണ് നദീറിന്റെ ഉമ്മ വാതിൽ തുറന്നു നോക്കിയത്. എന്താ മോളെ ഈ രാത്രിയിൽ. റജിലയെ കണ്ടു അയാളും ഒന്ന് പേടിച്ചു ഞാനിവിടെ കിടന്നോട്ടെ പെട്ടെന്നുള്ള ചോദ്യത്തിൽ അവർ വല്ലാതായി. അതിനെന്താ മോള് വാ. നദീറിന്റെ ഉപ്പ അവളുടെ മുഖത്തേക്ക് നോക്കി. അവൾ ഒരു പാട് കരഞ്ഞിരുന്നു എന്ന് മനസ്സിലായി. കണ്ണൊക്കെ ചുവന്നു കൺപോളകൾ വീർത്തിരുന്നു. സജീറിനെ പറ്റി ചോദിച്ചത് അവൾക്ക് വല്ലാതെ ഫീൽ ചെയ്തിരുന്നു. എന്ന് മനസ്സിലായി.ചോദിച്ചു പോയതാരുന്നു. ഞാൻ അപ്പുറത്തെ റൂമിൽ കിടന്നോളാം. മോള് ഇവിടെ കിടന്നോ. അയാൾ പോയി. അവൾ നദീറിന്റെ ഉമ്മാന്റെ കൂടെ കിടന്നു.അവർ റജിലയുടെ നെറ്റിയിൽ തൊട്ട് നോക്കി. ചെറിയ ചൂട് ഉണ്ടല്ലോ. നിനക്ക് പനിക്കുന്നുണ്ടോ. അവൾ ഇല്ലെന്ന് തലയാട്ടി. ശരീരത്തെക്കാൾ മനസ്സ് ചുട്ടുപൊള്ളുന്നുണ്ട്. നദീറിന്റെ ഉമ്മ അവളുടെ തലയിലൂടെ തഴുകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. അവൾ അവരെ കെട്ടിപിടിച്ചു കിടന്നു. റസിയയോട് പിണങ്ങി ചെറുപ്പത്തിൽ എപ്പോഴും തന്നെ കെട്ടിപിടിച്ചു കിടക്കുന്ന ഒരു അഞ്ചുവയസ്സുകാരിയെ അവർക്ക് ഓർമ വന്നു. ഉമ്മാനെ ഓർമ വന്നു കാണും. പാവം. അവർ അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു. *** രാവിലെ എന്തോ ആവിശ്യത്തിന് ഉപ്പാന്റെ റൂമിൽ കയറി വന്ന നദീർ കിടക്കയിൽ അവൾ കിടന്നു ഉറങ്ങുന്നത് കണ്ടു അത്ഭുതപ്പെട്ടു. ഇവൾ ഇവിടെയാണോ കിടന്നത്. ഞാൻ പോലും എന്റെ ഉമ്മാന്റെ കൂടെ കിടന്ന കാലം മറന്നു.കണ്ണ് ഉള്ളപ്പോൾ കണ്ണിന്റെ വില അറിയില്ലെന്ന് പറയുന്നത് എത്ര ശരിയാ. ഇവൾക്ക് ഉമ്മ ഇല്ലാത്തത് കൊണ്ട് അതിന്റെ വില അവൾ ശരിക്കും അറിയുന്നുണ്ടാവും. അവന് അവളോട്‌ സഹതാപം തോന്നി. ഉപ്പ പേപ്പർ വായിക്കുകയാണ്. ഉമ്മ അടുക്കളയിൽ തിരക്കിലും. അവൻ അവളുടെ അടുത്ത് ചെന്നു ഇരുന്നു. നല്ല ഉറക്കമാണ് അവളുടെ മുഖത്തു വീണു കിടക്കുന്ന മുടിയിഴകൾ മാറ്റി. അവളുടെ മുഖത്തേക്ക് തന്നെ നോക്കി. കൊച്ചു കുട്ടികളെ പോലെ എന്തു നിഷ്കളങ്കതയാണ് അവളുടെ മുഖത്ത്. മുഖത്ത് നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല. അവൻ പോലും അറിയാതെ അവളുടെ കവിളിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞു.മീശ കൊണ്ടത് കൊണ്ടാകണം അവൾ അവിടെ ഒന്ന് ചൊറിഞ്ഞു. ഒന്നുകൂടി ചുരുണ്ടു കിടന്നു. അവൻ എണീറ്റു വരാൻ നോക്കിയതും അവൾ അവന്റെ കയ്യിൽ കിടന്നു. വയറിലൂടെ ചുറ്റിപിടിച്ചു. അവന് എഴുന്നേൽക്കാൻ പറ്റിയില്ല. ഇങ്ങനെ കിടക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട് മോളെ. ഇപ്പൊ കിടന്നാൽ ഇന്ന് തന്നെ ഞാൻ വീട്ടിൽ നിന്നും പെട്ടിയും കിടക്കയും എടുത്തു ഇറങ്ങേണ്ടി വരും. അവൻ കയ്യെടുത്തു മാറ്റാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. വരിഞ്ഞു മുറുക്കിയ പോലെ പിടിച്ചിരിക്കുന്നെ. റബ്ബേ ആരെങ്കിലും കയറി വന്നാൽ ഇന്നത്തോടെ തീർന്നു. റജു എണീറ്റെ സജു ഒരു പത്ത് മിനുറ്റ് കൂടി പ്ലീസ് എണീക്കടീ. ഈ കയ്യെങ്കിലും എടുക്ക്. നിനക്ക് ഉറക്കവും ഇല്ലേ സജു. ശല്യപെടുത്താനായി രാവിലെ എത്തിക്കോളും. സജു അല്ലേടി പോത്തേ. ഞാൻ നദീറ. അവൾ ഞെട്ടി എണീറ്റു. അടുത്ത് കിടക്കുന്ന നദീറിനെ കണ്ടതും ഒറ്റ തള്ള് അവൻ ബെഡിൽ നിന്നും കയ്യും കുത്തി നിലത്തേക്ക് വീണു. എന്റെ കൈ. നിനക്കെന്താടി വട്ടു പിടിച്ചോ നീ എന്താ ഇവിടെ. കൈ വേദന എടുക്കുന്നുണ്ടെങ്കിലും സജു ആരാന്നു അറിയാനായിരുന്നു അവന് ആകാംഷ. ആരാ സജു. അവനെ തന്നെ ഓർമിച്ചു കിടന്നത് കൊണ്ട് ആയിരിക്കും അവന്റെ പേര് വിളിച്ചത്. നീയെന്താ ഇവിടെ ചെയ്യുന്നേ. അവൻ നിന്ന് പരുങ്ങി. ഞാൻ ചുമ്മാ...... ഞാൻ ഉമ്മാനെ കാണാൻ വന്നതാ. സജു ആരാ അവൻ വിഷയം മാറ്റി. എന്നെക്കണ്ടാൽ ഉമ്മയാണെന്ന തോന്നുന്നേ. വിളച്ചിലെടുക്കല്ലേ ആരോ വാതിൽ തുറക്കുന്ന കണ്ടു അവൻ നിലത്ത് നിന്നും എണീറ്റു. അസീന. നദീറിനെ കണ്ടു അവളുടെ മുഖം ഇരുണ്ടു. ഇതാരാ റജില. നിന്നെ നോക്കി റൂമിൽ പോയിരുന്നു. കിടക്കയിൽ നിന്നും കിട്ടിയതാ. എന്തു മൊഞ്ജഡോ ഇവന് ഹിന്ദി നടന്മാരെ പോലെയുണ്ട്. സജീറിന്റെ ഫോട്ടോസ്. റജിലയുട തൊണ്ട വരണ്ടു. നെറ്റിയിൽ വിയർപ്പു പൊടിയാൻ തുടങ്ങി. അസീനയോട് ദേഷ്യവും തോന്നി. ഇവൾക്ക് എന്തിന്റെ കേടാ. എപ്പോഴും എന്റെ പിറകെ ആണല്ലോ. നദീർ അവളുടെ കയ്യിൽ നിന്നും ഫോട്ടോസ് വാങ്ങി. കുറച്ചു പഴയ ഫോട്ടോ ആണ്. അവന്റെ കൂടെ പല വിധത്തിൽ എടുതിട്ടുണ്ട്. നദീറിന് നെഞ്ചിൽ ഒരു പിടച്ചിൽ തോന്നി. നോക്കേണ്ടിയിരുന്നില്ല. അവളെ ഫോട്ടോയിലാണെങ്കിലും വേറൊരാളെ കൂടെ കാണുന്നത് സഹിക്കാൻ പറ്റുന്നില്ല. ആരാ ഇത് അവൾ ആ ഫോട്ടോ അവന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി അവൾ പോകാൻ നോക്കിയതും അവൻ കൈ വെച്ചു തടഞ്ഞു.അവനെ പറ്റി പറഞ്ഞിട്ട് പോ സജീർ. എന്റെ ഫ്രണ്ട് ആണ്. അവൾ അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു. ഉറക്കത്തിൽ അപ്പോൾ വിളിച്ചത് അവനെ ആണ്. ഇവൻ ഇപ്പൊ എവിടെയുണ്ട്. എങ്ങനെയുള്ള പരിജയമാ അവൾ അതിന് മറുപടി പറയാതെ പോകാൻ നോക്കിയതും അവൻ അവളുടെ കയ്യിൽ പിടിച്ചു. അവൾ ബലമായി കൈ എടുത്തു മാറ്റാൻ നോക്കി . അവൻ കൂടുതൽ മുറുക്കി പിടിച്ചു. അവൾക്ക് കൈ വേദനിക്കുന്നതിനേക്കാൾ മനസ്സായിരുന്നു വേദനിക്കുന്നത്. അവൾ നിസ്സഹായാവസ്ഥയോടെ അവനെ നോക്കി. സജീറുമായി എങ്ങനെയാ പരിജയം നിനക്ക് എന്താ അത് പറയുന്നതിന്. അവൻ ശരിക്കും നിന്റെ ആരാ അവൾ പെട്ടെന്ന് പൊട്ടിക്കരഞ്ഞോണ്ട് അവന്റെ നെഞ്ചിലേക്ക് വീണു. അവൻ അവളെ ചേർത്തു പിടിക്കണോ വേണ്ടയോ എന്നറിയാതെ ഞെട്ടി തരിച്ചു നിന്നു. ഇതിന് മാത്രം ഞാൻ എന്താ ചെയ്തത്.അവനും വല്ലാതായി. റജു സോറി. പറയാൻ ഇഷ്ടം അല്ലെങ്കിൽ വേണ്ട. തേങ്ങി കരച്ചിലിനിടയിലും അവൾ മെല്ലെ പറയുന്നത് അവൻ കേട്ടു. അവനിപ്പോ ജീവിച്ചിരിപ്പില്ല. ഇവളുടെ ലവറാനോ ഇനി. ഫോട്ടോസിലോക്കെ കാണുമ്പോൾ വെറുമൊരു ഫ്രണ്ട്ഷിപ് അല്ല അതെന്ന് വ്യക്തമാണ്. അതാണ്‌ ആരാണെന്നു അറിയാൻ എനിക്കും വാശി കൂടിയത് . ഇവളുടെ ഇപ്പോഴത്തെ ആക്റ്റിട്യൂട് വെച്ചു നോക്കുമ്പോൾ അങ്ങനെയവനാണ് സാധ്യത. അതായിരിക്കുമോ എന്നെ അവോയ്ഡ് ചെയ്യുന്നത്. അസീനയുടെ കണ്ണിൽ നിന്നും തീ പാറുന്നത് രണ്ടു പേരും കണ്ടില്ല. അവൾ ഒന്ന് കുരച്ചു. റജിലക്ക് അപ്പോഴാ സ്ഥലകാല ബോധം വന്നത് അവൾ രണ്ടു പേരെയും നോക്കാതെ പുറത്തേക്ക് ഇറങ്ങിപോയി. അവന് ഓഫീസിൽ മീറ്റിംഗ് ഉള്ളത് കൊണ്ട് പെട്ടെന്ന് തന്നെ അവനും റെഡിയായി പോയി. ***** റജില റൂമിൽ പോയി . അവൾ കണ്ണാടിയുടെ മുന്നിൽ നിന്നു. അവൾ അവളെത്തന്നെ നോക്കി നിന്നു. ഞാൻ എന്താ ഇപ്പൊ ഇങ്ങനെ തനിക്ക് എന്താ പറ്റിയെ. ഇവിടെ ഇവരുടെ കൂടെ കഴിയുന്ന ഓരോ നിമിഷവും ഞാൻ ആകെ മാറിക്കൊണ്ടിരിക്കുന്നു. ഞാൻ വെറുമൊരു സാദാ പെണ്ണാണെന്ന് തോന്നിപ്പിക്കുന്നു.എവിടെയോ മണ്ണടിഞ്ഞു പോയ പഴയ റജിലയായി ഞാൻ മാറുന്നു. മനസ്സിലെ സങ്കടങ്ങൾ കനലായി ചുട്ടുപഴുക്കുന്നിടത് സങ്കടങ്ങൾ കയറി വരുന്നു . ആരുടെ മുന്നിലും ഇനി തോൽക്കില്ല . ഇനി ഒരിക്കലും കരയില്ല. ഇതൊക്കെ എങ്ങനെ എന്റെ മൈൻഡിൽ നിന്നും പോയി. എവിടെ നിന്ന ഇപ്പൊ സങ്കടങ്ങൾ കയറി വരാൻ തുടങ്ങിയത്. ഇത്രയും കാലം തനിച്ചായിരുന്നു. ഫ്രണ്ടായിട്ട് പോലും ആരെയും കൂടെ കൂട്ടിയിരുന്നില്ല. ഇപ്പൊ ഇവരുടെ കൂടെ കൂടിയപ്പോൾ ആരൊക്കെയോ ഉണ്ടെന്നുള്ള തോന്നൽ വന്നു. അവൾ കണ്ണ് തുടച്ചു. ഇല്ല ഇനി കരയില്ല. ആരെയും വേണ്ട എനിക്ക്.എനിക്ക് ആരും ഇല്ല. എനിക്ക് ഞാൻ മാത്രമേ ഉള്ളൂ.അത് മതി ഇനിയും അങ്ങോട്ട്‌. പഴയ റജില ആയിരിക്കും ഇനി അങ്ങോട്ട്.അവന്റെ നാശം അത് മാത്രമേ ഇനി എന്റെ ചിന്തയിൽ ഉണ്ടവു. അവൾ അങ്കിളിനെ വിളിച്ചു. എന്റെ പാസ്സ്പോർട്ട്‌ എത്രയും പെട്ടെന്ന് തിരിച്ചു താ. എനിക്ക് ഇനി ഇവിടെ നിൽക്കാൻ വയ്യ. നദീറിന്റെ ഫോൺ വന്നു. ഓഫീസിൽ നിന്നാണ്. ഇന്ന് മീറ്റിംഗ് ഉണ്ട്. അതിന്റെ കാര്യം പറയാനായിരിക്കും. മനസ്സ് ശരിയാവാതെ ഇന്നിനി ഒന്നും പറ്റില്ല.ബിസിയാണ്. നദീറിന് നല്ലതെന്നു തോന്നുന്ന ഡിസിഷൻ എടുത്തോ എന്ന് msg അയച്ചു ഫോൺ ഓഫ്‌ ചെയ്തു. അവൻ ഓഫീസിൽ നിന്നും വന്നതും റജിലയെ നോക്കി.അവന് ഒരു സ്വസ്ഥതയും ഉണ്ടായിരുന്നില്ല ഓഫീസിൽ ഇരുന്നിട്ട്. വീട്ടിൽ ആകെ ബഹളം. കുട്ടികളുടെ ചിരിയും ഒച്ചപ്പാടും. ഇത്താത്തയും മക്കളും വന്നെന്ന് അവന് മനസ്സിലായി.കുട്ടികളുടെ കൂടെ കളിച്ചു ചിരിച്ചു ഹാപ്പിയായി ഇരിക്കുന്നു റജു . ഇവളുടെ മുഖത്തെ സന്തോഷം വെറും മുഖം മൂടിയാണ്. ഇന്നത്തോടെ അത് മനസ്സിലായി. അവളുടെ നെഞ്ച് പൊട്ടുന്ന കരച്ചിൽ രാവിലെ ഞാൻ നേരിട്ട് അറിഞ്ഞതാണ്. അവന് അവളോട്‌ തനിച്ചു സംസാരിക്കണം എന്നുണ്ടായിരുന്നെങ്കിലും ഒരവസരവും കിട്ടിയില്ല. അവൾ എപ്പോഴും എല്ലാവരുടെയും കൂടെ തന്നെ നടന്നു. സജീർ എങ്ങനെയാ മരിച്ചത്. അവനുമായി ശരിക്കും ഇവൾക്ക് എങ്ങനെയാ റിലേഷൻ. ഒരു ചോദ്യ ചിഹ്നമായി സജീർ അവന്റെ മനസ്സിൽ കിടന്നു. **** രാവിലെ ചായ കുടിച്ചോണ്ട് ഇരിക്കുമ്പോഴാ നദീറിന്റെ ഇത്താത്തയുടെ നാല് വയസ്സുള്ള കാന്താരി പിടിച്ചു വലിച്ചു കൊണ്ട് പോയത്. വന്നപ്പോൾ മുതൽ എന്റെ കൂടെയാണ്. വെറുതെയല്ല ഉള്ള ചോക്ലേറ്റ് മൊത്തം വാങ്ങി കൊടുത്തു കയ്യിലെടുത്തതാണ്. നീ എവിടെക്കാ എന്നെയും വലിച്ചു കൊണ്ട് പോകുന്നേ. അസീനതാത്തയുടെ റൂമിൽ. മാമ ചെയ്യുന്ന കണ്ടോ. അവളുടെ കയ്യിൽ നിന്നും ചായയും ഗ്ലാസും താഴെ വീണു. നദീർ ശബ്ദം കേട്ടു തിരിഞ്ഞു നോക്കി. അയ്യേ മാമ അസീനതാത്തക്ക് മുത്തം കൊടുത്തേ. നദീർ തലയിൽ കൈ വെച്ചു അവളെ നോക്കി. എന്റെ പോന്നു മോളെ അവളെ കണ്ണിൽ കരട് പോയി എടുത്തു കൊടുത്തത. ഞാൻ എല്ലാരോടും പറയും ഇത് അസീന അവളെ കൂട്ടി അകത്തേക്ക് പോയി. പറയാതിരുന്നാൽ ചോക്ലേറ്റ് തരാം. അവളെ നോക്കണോ റജിലയെ നോക്കണോ എന്ന കൺഫ്യൂഷനിൽ കുറച്ചു സമയം നിന്നു. അസീന അവളെ മാനേജ് ചെയ്യുന്ന കണ്ടു നദീർ റജിലയുടെ അടുത്തേക്ക് പോയി. അവൾ നിലത്ത് വീണ ഗ്ലാസും കഷ്ണവും പെറുക്കുകയാരുന്നു. റജു ഞാൻ....ആ കുട്ടി പിശാച് വെറുതെ പറയുന്നതാ. അവൾ മുഖം ഉയർത്തി നോക്കിയത് പോലും ഇല്ല. അവൻ അവളുടെ കയ്യിൽ പിടിച്ചു. കൈയെടുക്ക്. അവളുടെ ശബ്ദം ഉയർന്നിരുന്നു സത്യായിട്ടും അവളെ കണ്ണിൽ പൊടി വീണത് എടുത്തു കൊടുത്തത. അവൾ കൈ തട്ടിതെറിപ്പിച്ചു. അവനോടുള്ള വാശി പോലെ ഗ്ലാസ്‌ കഷ്ണം മുഴുവൻ കൈ കൊണ്ട് വാരി എടുത്തു. കൈ മുറിഞ്ഞു ചോര വിരലുകൾക്കിടയിലൂടെ ഇറ്റി വീഴുന്നുണ്ടായിരുന്നു. ടീ നീ കരുതുന്ന പോലൊന്നും ഇല്ല. നീ തെറ്റിധരിച്ചിരിക്കുകയാ. എന്റെ കണ്ണിനു കുഴപ്പം ഒന്നും ഇല്ല. നായയുടെ വാല് എത്ര കൊല്ലം കുഴലിൽ ഇട്ടാലും നീരില്ല. അതിന്റെ അർത്ഥം മനസ്സിലായത് പോലെ അവൻ നിന്ന നിൽപ്പിൽ തന്നെ നിന്നു. 💘റജില 💘 Part 24 ടീ കോപ്പേ എന്റെ മുന്നിൽ എത്തുമ്പോൾ മാത്രം നിന്റെ വായിലെ നാവ് എന്താടി ഇറങ്ങിപോകുന്നെ. ദിവസം ഒന്നായി സോറിയും പറഞ്ഞു പിന്നാലെ നടക്കുന്നു. ഇത് എന്റെ റൂം ആണ് . ഇറങ്ങിപ്പോ എന്ന് പറയിപ്പിക്കുന്നതിലും നല്ലത് സ്വയം ഇറങ്ങി തരുന്നതാണ്. എന്റെ വീട ഇത്. അത് മറക്കണ്ട ആയിരിക്കും. ഇപ്പൊ ഇത് നിന്റെ ഉപ്പ എനിക്ക് തന്ന റൂം ആണ്. ഈ വീട്ടിൽ താമസിക്കുന്നിടത്തോളം ഇത് എന്റെ റൂം ആണ്. അവകാശം പറയാൻ വന്നതല്ല ഞാൻ. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. സത്യം. ഞാൻ കണ്ടതാണ്. ടീ പുല്ലേ അനാവശ്യം പറയരുത്. നീ എന്തു കണ്ടുന്ന. അവന് കലി കയറി. എനിക്ക് നിന്നോട് ഒന്നും പറയാനില്ല. ദയവുചെയ്തു ഒന്ന് പോയിത്താ. എനിക്ക് മനസ്സില്ല പോകാൻ. പറയാനുള്ളത് പറഞ്ഞിട്ടേ പോകു എന്ന പറഞ്ഞു തുലക്ക് അവളും ദേഷ്യത്തോടെ പറഞ്ഞു. അവളെ ദേഷ്യം കണ്ടതും അവൻ ഒന്നടങ്ങി. ഇവിടെ ദേഷ്യപ്പെട്ടാൽ പ്രശ്നം കൂടുകയെ ഉള്ളൂ. അവളെ കൈ മരുന്നു വെച്ചു കെട്ടിയിരുന്നു. അത് കണ്ടപ്പോൾ ഉള്ളം പിടയുന്നത് പോലെ തോന്നി. അന്ന് മുറിഞ്ഞിടത് മരുന്ന് വെക്കാൻ പോലും സമ്മതിച്ചില്ല. അതിന് ശേഷം കണ്ടാൽ മിണ്ടലും ഇല്ല. ഒഴിഞ്ഞു മാറിപോവുകയാണ് ചെയ്യൽ. അവളെ കണ്ണിൽ പൊടി വീണു കണ്ണ് തുറക്കാൻ കഴിയുന്നില്ലന്ന് ഒക്കെ പറഞ്ഞപ്പോൾ നോക്കിയതാ ഞാൻ. അല്ലാതെ വേണ്ടാത്ത രീതിയിൽ അവളെ ഇത് വരെ ഞാൻ നോക്കിയിട്ടില്ല. നോക്കിയിട്ട് ഉണ്ടാകില്ല. കിസ്സ് കൊടുത്തല്ലേ ഉള്ളൂ. റബ്ബ് സത്യം നിനക്കല്ലാതെ ഞാനിതുവരെ വേറെ ഒരാൾക്കും കിസ്സ് കൊടുത്തിട്ടില്ല. നീ ഇപ്പൊ എന്താ പറഞ്ഞേ . എനിക്ക് കിസ്സ് തന്നെന്നോ എപ്പോ അറിയാതെ വായിൽ നിന്നും വീണു പോയതാരുന്നു. ഇനിയിപ്പോ അതായിരിക്കും അടുത്ത പ്രോബ്ലം. സത്യം പറയ് നദീറെ.നീ എപ്പോഴാ എനിക്ക് കിസ്സ് തന്നെ. ഇന്നലെ . ഒരബദ്ധം പറ്റിയതാ സോറി. നിന്നെയൊക്കെ വിശ്വസിച്ചു എങ്ങനെയാടോ ഇവിടെ കിടന്നുറങ്ങുക. അമ്മാതിരി കിടപ്പ് കണ്ടാ ആർക്കായാലും വലതും തോന്നും. ഞാനായതോണ്ട് ഒരു കിസ്സ് മാത്രല്ലേ തന്നുള്ളൂ. വൃത്തികെട്ടവൻ. നാണം ഇല്ലല്ലോ ഒരു വൃത്തികേടും ഇല്ല. എന്റെ പെണ്ണാണെന്ന് ഉറപ്പുള്ളത് കൊണ്ടു തന്നെയാ ചെയ്‌തത്‌. അതിനെ പറ്റി കൂടുതൽ പറയാതിരിക്കുന്നതാ നല്ലത്. അല്ലെങ്കിൽ ഞാൻ അന്ന് ചെയ്തതും പിടിച്ചു ഇവൻ കയറിയാൽ ഉത്തരം മുട്ടിപോകും. എന്നാലും തെണ്ടി എപ്പോഴാ കിസ്സ് തന്നത്. ഞാൻ അറിഞ്ഞു പോലും ഇല്ലല്ലോ. അതോണ്ടായിരിക്കും അസീനക്കും കിസ്സ് കൊടുത്തേ എത്ര പറഞ്ഞാലും മനസ്സിലാകില്ലെന്ന് വെച്ചാൽ എന്താ ഇപ്പൊ ചെയ്യുക. മഞ്ഞകണ്ണോണ്ട് കണ്ടാൽ എല്ലാം മഞ്ഞയായിട്ടേ കാണൂ. കളവ് ആയിരം പ്രാവിശ്യം പറഞ്ഞാലും സത്യമാകില്ല. ഒരുപാട് വാദിച്ചെങ്കിലും അവൾ പറഞ്ഞത് തന്നെ പറഞ്ഞോണ്ടിരുന്നു ഞാനവൾക്ക് കിസ്സ് കൊടുത്തത് തന്നെയാ. ഇനിയും കൊടുക്കും. നിനക്ക് എന്താ. നിനക്ക് കൊഴപ്പം ഒന്നും ഇല്ലല്ലോ. നിന്റെ ആരും അല്ലല്ലോ ഞാൻ. അവന് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. നീ ആർക്ക് വേണേലും കിസ്സ് കൊടുക്കുകയോ കെട്ടിപിടിക്കുകയോ എന്ത് വേണേലും ചെയ്തോ. എനിക്ക് ഒരു പ്രോബ്ലവും ഇല്ല. എന്നെ വിട്ടേക്ക്. അവന് തടയാൻ കഴിയുന്നതിന് മുന്നേ അവൾ റൂമിൽ നിന്നും ഇറങ്ങി പോയി. നാശം പിടിക്കാൻ ഏത് നേരത്താണാവോ നിന്നെ പ്രണയിക്കാൻ തോന്നിയത്. ഞാൻ ആരോടും എന്നെ പ്രണയിക്കണം എന്ന് പറഞ്ഞു പിറകേ നടന്നിട്ടില്ല. എന്റെ പിറകെ ആരും വരികയും വേണ്ട. അവൾ വിളിച്ചു പറഞ്ഞു. സോറി നദീർ നീ കരുതുന്ന പോലെ എനിക്ക് നിന്നെ സംശയം ഒന്നും ഇല്ല. എങ്ങനെയെങ്കിലും നിന്നെ അകറ്റി നിർത്തണോന്ന് കരുതിയിരിക്കുമ്പോഴാ ഇങ്ങനെ ഒരു ചാൻസ് കിട്ടിയത്. നിനക്ക് ഒരിക്കലും ഞാൻ ചേരില്ല. അല്ല ചേരാൻ പാടില്ല. പക്ഷേ നിന്നെ വേറെ ആരുടേയും ആയി കാണാനും പറ്റുന്നില്ല. അത് കണ്ടുനികനും എനിക്ക് ആവില്ല. ഇനി കുറച്ചു ദിവസം കൂടിയേ ഞാൻ ഇവിടെ ഉണ്ടാവു.ഞാൻ പോയാലും നീ സങ്കടപ്പെടാതിരിക്കാൻ ഇതേ എനിക്ക് വഴിയുള്ളു. അവൻ റൂമിൽ നിന്നും ഇറങ്ങിയപ്പോൾ അസീനയെ കണ്ടു. സോറി നദീർ. അവൾ തെറ്റിദ്ധരിച്ചുവല്ലേ. ഞാൻ പറഞ്ഞോളാം എന്താ നടന്നതെന്ന്. അതൊന്നും വേണ്ട. അവളെ എനിക്കറിയാം വാശി കുറച്ചു കൂടുതലേന്നേ ഉള്ളൂ. എന്നോട് അധികം മിണ്ടാതിരിക്കാൻ ഒന്നും അവൾക്ക് പറ്റില്ല. ഞങ്ങൾക്കിടയിൽ ഇതൊക്കെ എപ്പോഴും ഉള്ളതാ .ശരിക്കും പറഞ്ഞാൽ തല് കൂട്ടിയില്ലെങ്കിൽ ഒരു സമാധാനവും ഉണ്ടാകില്ല. അവൻ അതും പറഞ്ഞു പോയി. എങ്ങനെയാ ഇവളുടെ പിണക്കം ഒന്ന് മാറ്റുക. എത്ര പിണങ്ങിയാലും വഴക്ക് പറഞ്ഞാലും ഇതുപോലെ മിണ്ടാതിരിക്കലില്ല ആദ്യമായിട്ടാ ഇതുപോലെ. അതിന് മാത്രം എന്താ സംഭവിച്ചെന്ന മനസ്സിലാവാതെ. ഞാൻ മിണ്ടാതിരുന്നപ്പോ അവൾ പറഞ്ഞ ഡയലോഗ് ആണ് അവന് ഓർമ വന്നേ. നീ എന്നോട് വഴക്കിട്ടോ. പിണങ്ങിക്കോ. ദേഷ്യപ്പെടുകയും ചെയ്തോ. പക്ഷേ മിണ്ടാതിരിക്കല്ല. അത് മാത്രം സഹിക്കാൻ പറ്റുന്നില്ല. ഇപ്പോ അത് തിരിച്ചു അവളോട്‌ പറയണ്ട ഗതികേടിലെത്തി. ശരിക്കും സഹിക്കാൻ പറ്റുന്നില്ല അവൾ അവോയ്ഡ് ചെയ്യുന്നത് കാണുമ്പോൾ. പുറത്ത് ഒക്കെ ഒന്ന് കറങ്ങാൻ പോയാലോ. അവളും ഒന്ന് റിലാക്സ് ആകും.എന്റെ മനസ്സിൽ ഉള്ളത് പറയാൻ ഒരവസരം കിട്ടിയാലോ. ഇവിടെ നിന്നും ഒന്നും നടക്കില്ല. അവൻ മെല്ലെ എല്ലാവരുടെയും മുന്നിൽ കാര്യം അവതരിപ്പിച്ചു. മനസ്സിൽ നന്നായി പ്രാർത്ഥിക്കുകയും ചെയ്തു ആരും വരല്ലേ. എല്ലാർക്കും കൂടി ഒന്ന് കറങ്ങാൻ പോയാലോ. മുതിർന്നവർ ആരും വരുന്നില്ലെന്ന് പറഞ്ഞു.സമാധാനം ആയി. ബാക്കിയുള്ളവർ പ്രശ്നം ഇല്ല. റജിലയും വരുന്നില്ലെന്ന് പറയുന്നത് കേട്ടു നദീർ നാസിയെ നോക്കി. ഇവൾക്ക് വേണ്ടിയാ പോകുന്നത് തന്നെ. എന്നിട്ട് ഇവൾ വരാതിരുന്നാൽ എങ്ങനെയാ. നാസില ഒരുപാട് നിർബന്ധിച്ചെങ്കിലും അവൾ ഒഴിഞ്ഞു മാറി. നദീർ മെല്ലെ ഇത്താത്താന്റെ മോളെ സോപ്പിട്ടു. അവളും റജിലയും തമ്മിലുള്ള കൂട്ടുകെട്ട് അവനും ശ്രദ്ധിച്ചിരുന്നു. എന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നും പറഞ്ഞു റജിലയുടെ പിറകേ തന്നെയാണ് ഫുൾ ടൈം. ഈ കുട്ടിപ്പിശാജ് തന്നെയാണ് എനിക്ക് പണി തന്നതും. ആവിശ്യം എന്റേതായൊണ്ട് വേറെ രക്ഷയില്ല. നിച്ചുന്നാണ് എല്ലാവരും വിളിക്കൽ. നിച്ചു മോള് ബെസ്റ്റ് ഫ്രണ്ടിനെ കൂട്ടാതെയാണോ വരുന്നേ. നാണക്കേട്. ഇത്താത്ത വരുന്നില്ലെന്ന് പറഞ്ഞു. ഞാൻ വിളിച്ചതാ. നിന്നോട് ഇഷ്ടം ഇണ്ടെങ്കിൽ എന്തായാലും വന്നേനെ. അപ്പൊ ഫ്രണ്ടെന്ന് പറയുന്നതൊക്കെ വെറുതെയാണ്. അവളുടെ കുഞ്ഞുമുഖത്ത് സംശയത്തിന്റെ നിഴൽ വീഴുന്നത് അവൻ കണ്ടു. അവൾ റജിലയുടെ അടുത്തേക്കോടി. നദീർ പറഞ്ഞത് പോലെ പറഞ്ഞു കൊടുത്തു. മാമൻ പറയുന്നത് സത്യാണോ. നദീറിനെ അവൾ രൂക്ഷമായി നോക്കി. നിച്ചുന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് അവൾക്കും അറിയാം. എന്നോട് ഇഷ്ടം ഇല്ലാത്തോണ്ടല്ലേ വരാത്തത്. ഞാൻ റെഡിയാവാൻ പോകുവാരുന്നു. നീയില്ലാതെ ഞാൻ ഇവിടെ തനിച്ചു നിക്കുന്നതെന്തിനാ. ഞാനും വരുന്നു. നിച്ചു നദീറിനെ നോക്കി കൊഞ്ഞനം കുത്തി. നോക്കിയേ എന്റെ ഫ്രണ്ട് വരുന്നത്. എന്നോട് ഇഷ്ടം ഉണ്ടെന്ന് മനസ്സിലായില്ലേ. അവന്റെ മുഖത്തും ഒരു ചിരി വിടർന്നു. നാസിലയും അസീനയും റജിലയും നിച്ചുവും മാത്രമേ വന്നുള്ളൂ. അവൻ സാലിയെയും കൂട്ടി. റജിലയെ തനിച്ചു കിട്ടാൻ വേണ്ടിയാണ് കഷ്ടപ്പെട്ട് വന്നത്. പക്ഷേ അവൾ നിച്ചുനെയും കൂട്ടി കടൽ തീരത്തൂടെ നടന്നും പാർക്കിൽ കളിച്ചും സമയം കളയുകയല്ലാതെ നദീറിനെ മൈന്റ് ചെയ്യുക പോലും ചെയ്തില്ല. ഒരു വഴി പറഞ്ഞുതാടോ. നാളെ അനസ് വരുന്നുണ്ട്. അവൻ സംസാരിക്കുന്നതിന് മുൻപ് എനിക്ക് അവളുടെ മനസ്സിൽ എന്താണെന്നു അറിയണം. അതിന് വേണ്ടിയാ കഷ്ടപ്പെട്ട് ഇവിടെ വന്നത്. ആ കാന്താരിയെ കൂടെ കൂട്ടാൻ ഞാൻ പറഞ്ഞോ. അവൾ ഉള്ളത് കൊണ്ടാ ആ പിശാച് വന്നത് തന്നെ. എന്നോട് ഇപ്പൊ മൂന്ന് ദിവസായി മിണ്ടിയിട്ട്. മുന്നിൽ നിൽക്കൽ പോലും ഇല്ല. ടാ സത്യത്തിൽ നീ അസീനക്ക് മുത്തം കൊടുത്തിനോ എന്റെ കയ്യിൽ നിന്നും വാങ്ങുവെ നീ എന്നോട് ചൂടായിട്ട് എന്താ കാര്യം.എല്ലാം ഒപ്പിക്കുമ്പോ ഓർക്കണമായിരുന്നു. നിനക്ക് സഹായിക്കാൻ പറ്റോ അത് പറ ഹെല്പ് ചെയ്തില്ലെന്ന് വേണ്ട ആ കാന്താരിയെ അവളുടെ അടുത്ത് നിന്നും മാറ്റാൻ കഴിയൊന്ന് ഞാൻ ഒന്ന് ശ്രമിച്ചു നോക്കാം. റജിലയെ നീ തനിച്ചു കിട്ടുവോന്ന് നോക്ക്. അവൻ നിച്ചുനെ ഐസ് ക്രീം വാങ്ങി തരാമെന്നും പറഞ്ഞു സോപ്പിട്ടു കൂട്ടി പോയി. കൂടെ നാസിലയും. നാസില അസീനയെയും കൂടെ കൂട്ടി. നാസിലയോട് നദീർ പറഞ്ഞു വെച്ചിരുന്നു റജിലയെ തനിച്ചു വിടാൻ. എല്ലാരും ഓരോ വഴിക്ക് പോയി. അവൾ കുറച്ചു ദൂരെയായി പാറക്കൂട്ടങ്ങൾ ഉള്ള സ്ഥലത്ത് ഒഴിഞ്ഞ ഒരിടം നോക്കി ഇരുന്നു. ആർത്തലച്ചു വരുന്ന ഈ തിരമാല പോലെയാണ് ഇപ്പൊ മനസ്സ്. ഇനി രണ്ടു ദിവസം കൂടിയേ ഉള്ളൂ ഇവിടെ. എന്റെ വിസ ശരിയായി. മൂത്താപ്പയോട് ചോദിച്ചാൽ ഒരിക്കലും വിടില്ല. അങ്കിളിനോട് അനസിന്റെ കാര്യം ഇതുവരെ മൂത്താപ്പ പറഞ്ഞിട്ടും ഇല്ല. എങ്ങനെയാ ഒരു കണക്കിന് പറയുക. മകന്റെ പെണ്ണിനെ വേറൊരാളെ കൊണ്ട് കെട്ടിക്കാൻ എങ്ങനെ സമ്മതം ചോദിക്കും. നേരിട്ട് കാണാൻ കാത്തിരിക്കുകയാരിക്കും അങ്കിളിനെ. എല്ലാം ഓർത്തിട്ട് തല പെരുത്ത് കയറുന്നുണ്ട്.മൂത്താപ്പ അങ്കിളിനെ കാണാൻ പാടില്ല. എല്ലാത്തിനും വഴി ഇവിടെ നിന്നും പോകുന്നത് തന്നെയാണ്. തിര എണ്ണി കഴിഞ്ഞോ നദീർ. അവൾ എഴുന്നേറ്റു പോകാൻ നോക്കി. അവൻ തടസ്സം നിന്നപോലെ അവളുടെ മുന്നിൽ നിന്നു. മുന്നിൽ നിന്നും മാറി നിക്ക്. എനിക്ക് പോകണം എന്തിനാ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ. ഞാൻ തെറ്റ് ചെയ്തില്ലെന്ന് എത്ര വട്ടം പറഞ്ഞു.എനിക്ക് ഏറ്റവും വലുത് എന്റെ ഉമ്മയാണ്. ആ ഉമ്മാനെ തൊട്ട് വേണമെങ്കിൽ ഞാൻ സത്യം ഇടാം എന്നാലെങ്കിലും വിശ്വസിക്കോ. ദയനീയമായി അവനത് പറഞ്ഞപ്പോൾ അവൾക്ക് മനസ്സ് നീറുന്ന പോലെ തോന്നി. അതൊന്നും വേണ്ട എനിക്ക് വിശ്വാസമാണ് നിന്നെ. പിന്നെന്തിനാ എന്നെ ഇങ്ങനെ അകറ്റി നിർത്തുന്നെ. നിനക്ക് തോന്നുന്നതാ അത്. എനിക്ക് നിന്നോട് ദേഷ്യം ഒന്നും ഇല്ല സത്യം. ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ നിനക്ക് എന്നെ ഇഷ്ടം ആണോ. നമുക്ക് പിന്നെ സംസാരിക്കാം പിന്നെയല്ല ഇന്ന് എനിക്ക് അറിയണം. ഇഷ്ടം അല്ലെങ്കിൽ അതും പറയാം. മറുപടി പറയാൻ അവൾക്ക് ആലോചിക്കാനൊന്നും ഉണ്ടായിരുന്നില്ല. എനിക്കിഷ്ടം അല്ല. അതിന്റെ കാരണം എനിക്ക് അറിയണം. ഇഷ്ടമല്ല അത്രതന്നെ വെറുതെ പറഞ്ഞാൽ പോര ഇത്. നിന്റെ മരിച്ചുപോയ ഉപ്പാനെയും ഉമ്മനെയും തൊട്ട് സത്യം ഇട്ട് പറയ് അത്. പിന്നൊരിക്കലും നിന്റെ പിറകേ ഞാൻ വരില്ല. സത്യം. അവളുടെ കണ്ണുകളിൽ ഒരു നടുക്കം അവൻ കണ്ടു. എനിക്ക് ഒരിക്കലും അവരെ തൊട്ട് കളവ് പറയാൻ പറ്റില്ല. ഇവനോട് സത്യവും. ആകെ പെട്ടല്ലോ. അവൾ ദേഷ്യം ഭാവിച്ചു. എന്നെ കൊണ്ട് അങ്ങനെ സത്യം ഇടാനൊന്നും പറ്റില്ല. എനിക്ക് ഇഷ്ടം അല്ലെന്ന് പറഞ്ഞില്ലേ. പിന്നെന്തിനാ എന്നെ ഇങ്ങനെ ശല്യം ചെയ്യുന്നേ. നിനക്ക് എന്നെ ഇഷ്ടം ആണ് റജു അത് എനിക്ക് നന്നായി അറിയാം. നിന്നെ കൊണ്ട് ഇന്നത് പറയിച്ചിട്ടേ ഞാൻ വിടു. ശല്യം ആണല്ലേ ഞാൻ..... കുറെയായല്ലോ ഇത് പറയുന്നു. ഇനിയീ ശല്യം നിന്റെ പിറകെ വരില്ല. ഒരിക്കലും നിനക്ക് ഇനി എന്നെകൊണ്ട് ശല്യം ഉണ്ടാവില്ല. അവൻ ആ പാറക്കെട്ടിന് മുകളിലൂടെ പിറകോട്ട് നടന്നു കൊണ്ടായിരുന്നു ഇത് പറഞ്ഞത്. നീ എന്താ കാണിക്കുന്നേ. നദീർ ഇങ്ങോട്ട് വാ. അവിടെയൊക്കെ വഴുക്കുന്നുണ്ട്. അതിന് നിനക്ക് എന്താ. നിനക്ക് ഞാനൊരു ശല്യം അല്ലേ. ശല്യം ഒഴിവായെന്ന് കരുതി സന്തോഷിക്ക്. നദീർ പ്ലീസ് കുട്ടിക്കളിയല്ല ഇത്. കയറി വാ. എനിക്കും മതിയായി കൊല്ലം കുറെയായി ഞാൻ ഇതും പറഞ്ഞു നിന്റെ പിറകെ നടക്കുന്നു. എനിക്ക് ഇന്ന് വ്യക്തമായി ഉത്തരം കിട്ടണം. യെസ് or നോ. അല്ലെങ്കിൽ സത്യായിട്ടും ഞാൻ ഇവിടെ നിന്നും ചാടും. ഉമ്മയാണേ സത്യം ഞാൻ ചാടും. ഉമ്മാനെ തൊട്ട് സത്യം ഇട്ട സ്ഥിതിക്ക് സംഗതി സീരിയസ് ആണ്. എന്താ ഇപ്പൊ ചെയ്യുക. അവൻ പിറകിലോട്ട് വീണ്ടും നടന്നു. എനിക്ക് ഇഷ്ടം ആണ്. എങ്ങനെയൊക്കെയൊ അവൾ പറഞ്ഞൊപ്പിച്ചു. ഞാൻ ഇവിടെ നിന്നും ചാടുമെന്ന് പേടിച്ചു പറഞ്ഞതാണോ. അങ്ങനെയാണെങ്കിൽ വേണമെന്നില്ല. ഇഷ്ടം അല്ലെന്നു സത്യം ഇട്ടു പറഞ്ഞാലും മതി. അല്ലെടാ പട്ടീ എനിക്ക് ശരിക്കും നിന്നെ ഇഷ്ടാ. പറഞ്ഞു കഴിഞ്ഞതും അവൾ പൊട്ടി കരഞ്ഞു. അവൻ ഓടി വന്നു അവളെ കെട്ടിപിടിച്ചു. ഇത് ആദ്യമേ തുറന്നു പറഞ്ഞു കൂടായിരുന്നോ പിശാചേ. എന്നെ ഇങ്ങനെ വട്ടം കറക്കണ്ട ആവിശ്യം ഉണ്ടായിരുന്നോ. സന്തോഷം കൊണ്ട് അവന്റെ കണ്ണും നിറയുന്നുണ്ടായിരുന്നു. ഇനി എന്തൊക്കെയാ പ്രശ്നം ഉണ്ടാവുക.അവളുടെ ഉള്ളം പേടി കൊണ്ടു വിറക്കുന്നുണ്ടായിരുന്നു. നദീർ അവളുടെ പേടിച്ചുള്ള നിൽപ്പ് കണ്ടു. അവളുടെ മുഖം അവൻ കയ്യിലെടുത്തു.എന്താ നിന്നെയിങ്ങനെ അലട്ടുന്ന പ്രശ്നം. ഇനിയെങ്കിലും പറഞ്ഞുകൂടേ എന്താണെന്ന്. എന്തിനും ഞാൻ ഉണ്ടാവും നിന്റെ കൂടെ. അവൾ ഒന്നും മിണ്ടിയില്ല. പകരം കണ്ണുകൾ നിറഞ്ഞൊഴുകി. അവനാ കണ്ണുകൾ തുടച്ചു. അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു. അവന്റെ നെഞ്ചോട് ചേർത്തു പിടിക്കുമ്പോഴും അവൾക്ക് ഒന്നും എതിർക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അവൾ മനസ്സിൽ ഒരു തീരുമാനം ഉറപ്പിച്ചു എടുത്തിരുന്നു. ഞാൻ ഇന്ന് രാത്രി തന്നെ ഈ നാട് വിട്ട് പോകും. ഇനിയൊരിക്കലും നീ എന്നെ കാണില്ല. 💘റജില 💘 Part 25 വൺ മോർ ഫോട്ടോ പ്ലീസ് ടാ തെണ്ടീ കളിക്കല്ലേ ഡിലീറ്റ് ആക്ക്. റജിലയെ വിടാതെ തന്നെ നദീർ പറഞ്ഞു. ഭാവിയിൽ നിങ്ങളെ മക്കൾക്ക്‌ കാണിച്ചു കൊടുക്കാടാ. സൂപ്പർ പ്രൊപ്പോസ് അല്ലേ. അതും ചാവുമെന്നും പറഞ്ഞു ഭീഷണി പെടുത്തി പ്രണയം പറയിപ്പിച്ചത്. അപ്പൊ കുറച്ചു ഫോട്ടോസ് കൂടി ഇരിക്കട്ടെന്നേ ഒരു കണക്കിന് നീ കുറേ എടുത്തു വെച്ചോ. ഇവളെ സ്വഭാവം വെച്ചു കുറച്ചു സമയം കഴിഞ്ഞാൽ ഞാൻ ഇഷ്ടം ആണെന്ന് പറഞ്ഞിട്ടേ ഇല്ലെന്ന്. പറയാൻ ചാൻസുണ്ട് അതൊക്കെ എടുത്തോളാം ഇപ്പൊ അവളെ വിട്ടേക്ക്. ബീച്ചാണെന്ന് മറക്കരുത്.ആളുകൾ ശ്രദ്ധിക്കുന്നുണ്ട്. കണ്ടോട്ടെ മോനെ. അത്രമാത്രം കഷ്ടപെട്ടിട്ടുണ്ട് ഈ മുതല് ഒന്ന് ഇഷ്ടമാണെന്ന് പറയാൻ. അങ്ങനെ ഇപ്പൊ ആരും കാണണ്ട. അവൾ അവനെ തള്ളി മാറ്റി. അങ്ങനെ അമ്പതാമത്തെ പെണ്ണും ഒക്കെയായി. റജു നെറ്റി ചുളിച്ചു അവനെ നോക്കി. എന്റെ പൊന്നു സാലി ഇപ്പോ തന്നെ ഡിവോഴ്സ് ആക്കന്ന് നീ നേർച്ച നേർന്നിട്ട് ഉണ്ടോ അവനെ വഴക്ക് പറയൊന്നും വേണ്ട. ഉള്ളത് തന്നെ ആയിരിക്കും. ഇവനല്ലേ ബ്രോക്കർ. ചുമ്മാ പറഞ്ഞതാ റജില. അതും പിടിച്ചു കേറല്ലേ. കാര്യങ്ങൾ ഇത്രത്തോളം ആയ സ്ഥിതിക്ക് വീട്ടിൽ ആര് പറയും. അതും ഞാൻ തന്നെ ഏറ്റെടുക്കണോ ബ്രോക്കർ ഫീസ് തന്നാൽ മതി. നദീറിന്റെ ഫോൺ റിങ്ങ് ചെയ്തത് അപ്പോഴാണ്. അവൻ അറ്റൻഡ് ചെയ്തു. ഉപ്പയാണ് എത്രയും പെട്ടെന്ന് വീട്ടിലേക്ക് തിരിച്ചു പോകാൻ പറഞ്ഞു. കാര്യം ചോദിച്ചില്ലേ പെട്ടന്ന് വാ. ആവിശ്യം ഉണ്ടെന്നും പറഞ്ഞു വെച്ചു. എന്തെങ്കിലും അത്യാവശ്യം ഉണ്ടാവും. റജിലയിൽ ഒരു വിറയൽ പടർന്നു. എന്തെങ്കിലും പ്രോബ്ലം ഉണ്ടായി കാണുമോ. എന്റെ ഫോൺ ആണെങ്കിൽ എടുക്കാനും മറന്നു. വാ പോകാം. റജില പോകാൻ തിരക്ക് കൂട്ടി. നിന്നെയല്ലടി വിളിച്ചത് എന്നെയാ. അതിന് നീയെന്തിനാ ടെൻഷൻ അടികുന്നെ. എനിക്ക് എന്തോ തീരെ വയ്യ അതാ പോകാം. നദീർ വീട്ടിലെത്തുന്നത് വരെ കാറിന്റെ മിററിലൂടെ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പുറത്തേക്ക് നോക്കിയിരിക്കുന്നെങ്കിലും അവളുടെ മുഖത്ത് പരിഭ്രാന്തി ഉണ്ടായിരുന്നു. ആകെ പേടിച്ച പോലെ. ഇവൾക്കെന്താ പറ്റിയെ. വീട്ടിലെത്തിയതും കാറിൽ നിന്നിറങ്ങി അവൾ വീട്ടിലേക്ക് ഓടിക്കയറുകയാരുന്നു. സിറ്ഔട്ടിൽ ഇരിക്കുന്ന ആളെ കണ്ടതും അവൾ സ്റ്റക്കായി നിന്നു അങ്കിൾ...... എന്താടി എന്നെ ഇവിടെ തീരെ പ്രതീക്ഷിച്ചില്ല അല്ലേ. അവൾ നിന്നിടത്ത് നിന്നും അനങ്ങിയില്ല. അയാൾ അവളെ അടുത്ത് ചെന്നു. ഇവൾ തടിച്ചു വീപ്പക്കുറ്റി പോലെയായല്ലോ. നിനക്ക് ഇവിടെ തീറ്റ തന്നെയാണോ പണി. ഞാൻ തടിച്ചൊന്നും ഇല്ല. അതൊന്നുമല്ല നല്ല മാറ്റം ഉണ്ട്. കുറെയായില്ലേ കണ്ടിട്ട്. എപ്പോഴാ ലാൻഡ് ചെയ്തേ. ആന്റിക്ക് എങ്ങനെയുണ്ട്. ഇപ്പൊ തിരിച്ചു പോകുമോ. നിന്റെ അങ്കിൾ നാളെയെ പോകുന്നുള്ളൂ. എല്ലാം സാവധാനം സംസാരിക്കാം. നദീറിന് ആളെ മനസ്സിലായില്ലെങ്കിലും അവൻ സലാം പറഞ്ഞു കൈ കൊടുത്തു. എന്റെ മോനാണ് നദീർ പൊന്നു പറഞ്ഞിട്ടുണ്ട്. ഇവനെ പറ്റി ആരാ പൊന്നു അയാൾ ഒന്ന് ചിരിച്ചു. റജുനെ സജീർ അങ്ങനെയാ വിളിക്കൽ. ഞങ്ങൾക്കും ഇപ്പൊ അത് ശീലായി. സജീർ ആരാ. ഇവരൊക്കെ റജൂമായി എന്താ ബന്ധം. അങ്കിൾ വാ നമുക്ക് റൂമിലേക്ക്‌ പോകാം. അവൾ അയാളെയും കൂട്ടി റൂമിലേക്ക്‌ പോയി. അവളുടെ ആരാ ഉപ്പ അത്. ആരാണെന്ന് ചോദിച്ചാൽ.... അവളുടെ എല്ലാം. നദീർ സംശയത്തോടെ ഉപ്പാനെ നോക്കി. അവളെ ഉപ്പയും ഉമ്മയും മരിച്ച ശേഷം അവരുടെ വീട്ടിലാണ് അവൾ താമസിക്കൽ .അവളെ വളർത്തിയതും പഠിപ്പിച്ചതും എല്ലാം അവരാണ് .അവരെ ഭാര്യക്ക് തീരെ സുഖമില്ല. ചികിത്സക്കായി ഒരിടം വരെ പോയിരുന്നു. അപ്പോൾ വീട്ടിൽ അവൾ തനിച്ചായത് കൊണ്ട ഇവിടെ ആക്കിയിട്ട് പോയെ. അതും പറഞ്ഞു ഉപ്പ പോയി. ഇനി ഇവളെ കൂട്ടിയിട്ട് പോകാൻ വന്നതായിരിക്കുമോ . അവൾ കൂടെ പോകുമോ. ഇത് വല്ലാത്ത കുരിശായല്ലോ. **** അങ്കിൾ എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ. എന്തെങ്കിലും പ്രശ്നം ഉണ്ടോ. നീ ഒന്ന് ശ്വാസം വിട് പൊന്നൂ. എന്തിനാ ഇങ്ങനെ ഭാരിച്ച കാര്യങ്ങൾ ആലോചിച്ചു ടെൻഷൻ അടിക്കുന്നെ. നിന്നെ കാണാതെ ഇരിക്കാൻ പറ്റുന്നില്ലെടി. വല്ലാതെ മിസ്സ്‌ ചെയ്തു. ഉടനെ തന്നെ കേറിയിങ്ങ് വന്നു. വിളിച്ചാൽ ഞാൻ അങ്ങോട്ട്‌ വരുമായിരുന്നുമില്ലേ. ആന്റിയെ തനിച്ചാക്കി ഇത്രയും ദൂരം വരണ്ടായിരുന്നു. അവളെ ഉമ്മ വന്നിട്ടുണ്ട്. അതല്ലെ ധൈര്യത്തിൽ വന്നേ. അല്ലാതെ എന്റെ പെണ്ണിനെ ഒറ്റക്കിട്ട് ഞാൻ പോരോ. അയാൾ ചിരിച്ചോണ്ട് പറഞ്ഞു. അതൊക്കെ പോട്ടെ നീ പാസ്സ്പോർട്ടിന് ശ്രമിച്ചത് എന്തിനാ. വിസയും റെഡിയാക്കിന്ന് അഫു പറഞ്ഞു. എനിക്ക് ഇവിടെ എന്തോ പറ്റുന്നില്ല. ഞാൻ കുറച്ചു ദിവസം മാറിനിന്നാലൊന്ന് ആലോചിച്ചു അതാ. ഇവിടെ നിന്നും വരാൻ തോന്നുന്നില്ല. ഇവിടെ തന്നെ കൂടിയാലോന്ന് ആലോചിക്കുവാനൊക്കെ പറഞ്ഞിട്ട് ഇപ്പോഴെന്താ പറ്റിയെ. അവളൊന്നും മിണ്ടാതെ തലകുനിച്ചു നിന്നു. അവളുടെ മുഖം ഉയർത്തി നോക്കി. എന്താ പറ്റിയെ എന്റെ കാന്താരിക്ക് ആകെ തകർന്നു പോയത് പോലെ. എന്തെങ്കിലും പ്രശ്നം ഉണ്ടോ ഇവിടെ. കാസിം എന്തോ നേരിട്ട് പറയാനുണ്ട് കാണാൻ പറ്റുമോന്നും ചോദിച്ചിരുന്നു . എല്ലാം കൂടി നോക്കുമ്പോൾ ഇവിടെ എന്തോ നടന്നിട്ടുണ്ട്. വാതിൽ തുറന്നു മൂത്താപ്പ വരുന്നത് കണ്ടു. കഴിഞ്ഞില്ലേ സ്നേഹപ്രകടനം. ഞങ്ങൾ ചുമ്മാ കൊച്ചു വർത്താനം പറയുകയാരുന്നു. കുറേ ദിവസം ആയില്ലേ കണ്ടിട്ട്. എന്നാ പറഞ്ഞത് മതി എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്. അങ്കിളിനെയും കൂട്ടി പോയി. അവൾക്ക് ഊഹിക്കാൻ പറ്റുന്നുണ്ടായിരുന്നു കാര്യം എന്താണെന്ന്. അവൾ തളർന്നത് പോലെ അവിടെ ഇരുന്നു. എല്ലാം കയ്യിൽ നിന്നും പോകുവാണല്ലോ. ഇന്ന് രാത്രി ഇവിടെ നിന്നും പോകണംന്ന് കരുതിയതാരുന്നു. ഇനി അതും നടക്കില്ല. അവൾ നെറ്റിയിൽ അമർത്തി തടവി. *** നദീറിന് കിടന്നിട്ട് ഉറക്കം വന്നില്ല. എന്താ തനിക്ക് ചുറ്റും നടക്കുന്നെ. റജിലയോട് സംസാരിക്കണം എന്നുണ്ടായിരുന്നു. അവളുടെ റൂം വരെ രണ്ടു പ്രാവിശ്യം പോയി നോക്കി. ഉപ്പയും അയാളും അവളെ റൂമിൽ തന്നെ ഉണ്ട്. ഇവർക്കെന്താ അവളോടിത്ര സംസാരിക്കാൻ. അവൻ റൂമിലേക്ക്‌ തന്നെ തിരിച്ചു വന്നു. ഇതിനായിരുന്നോ ഇവിടെ നിന്നും പോകാൻ പ്ലാനിട്ടത്. ഞാൻ അത്...... നീ അനസിന് വാക്ക് കൊടുത്തോ കാസിം. ഇവള് സമ്മതിക്കും വിവാഹത്തിന്. എനിക്ക് പറ്റില്ല അങ്കിൾ. ദയവു ചെയ്തു എന്നെ നിർബന്ധിക്കരുത്. അനസിന് എന്താ ഒരു കുറവ്. അവനല്ല എനിക്കാ കുറവ്. നിങ്ങൾ എന്താ എല്ലാം അറിയാത്ത പോലെ പറയുന്നേ. ഞാൻ കാരണം ഇനിയും ജീവിതങ്ങൾ നശിക്കണം എന്നാണോ ഇനി ആരുടേയും ജീവിതം നശിക്കില്ല മോളെ. നശിപ്പിക്കാൻ അവന് കഴിയില്ല. ആ സന്തോഷ വാർത്ത നേരിട്ട് പറയാൻ കൂടിയ ഞാൻ വന്നത്. അവൻ ചത്തോ അതിന്. ഇല്ലല്ലോ. ജയിലിൽ ആയല്ലേ ഉള്ളൂ.ഞാൻ അറിഞ്ഞിരുന്നു ഇന്നലെ തന്നെ. നിന്റെ ഉപ്പയും ഉമ്മയും ആഗ്രഹിക്കുന്നുണ്ടാവും നീ വിവാഹം കഴിച്ചു നല്ല നിലയിൽ ജീവിക്കാൻ. അവരുടെ സ്ഥാനത്തു നിന്നും അത് ചെയ്യേണ്ടത് ഞങ്ങളുടെ കടമയാണ്. ഈ വിവാഹത്തിന് എന്റെ മോള് സമ്മതിക്കണം സജീറിന്റെ സ്ഥാനത്തു ഇനിയൊരാൾ കൂടി എനിക്ക് അത് ആലോചിക്കാൻ കൂടി വയ്യ. മോള് അതൊക്കെ മറക്കണം. എത്ര നിസ്സാരമായ അങ്കിളിന് ഇത് പറയാൻ കഴിഞ്ഞേ. മറക്കേണ്ടത് മറന്നേ പറ്റു. സജീറിന് അത്രയേ ആയുസ്സുണ്ടായിരുന്നുള്ളു. അയാളുടെ വാക്കുകൾ ഇടറിയിരുന്നു. കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനി എന്റെ മോള് അതൊന്നും ആലോചിക്കേണ്ട. എനിക്ക് പറ്റുന്നില്ല അതിന്. അനസിനെ നിങ്ങൾ എല്ലാം മറച്ചു വെച്ചു ചതിക്കാൻ നോക്കുവാണോ. ഒരിക്കലും ഇല്ല മോളെ. ആ പിശാചിന് ഇനി ഒരു മോചനം ഉണ്ടാവില്ല. എല്ലാ തെളിവും അവന് എതിരാണ്. അവനിനി പുറം ലോകം കാണില്ല. എന്റെ മോൾക്ക്‌ ഇനി ധൈര്യമായി പുറത്തിറങ്ങി നടക്കാം. മോളെ കഴിഞ്ഞകാലം ഇനി ഓർമയിൽ പോലും ഉണ്ടാവരുത്. ആരും അറിയുകയും വേണ്ട. എന്റെ മോള് അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്തിട്ട് ഇല്ലല്ലോ. നദീറിന് അവരെന്താ സംസാരിക്കുന്നതെന്ന് അറിയാഞ്ഞിട്ട് ഒരു സമാധാനവും കിട്ടുന്നുണ്ടായിരുന്നില്ല. അവൻ ആറൂമിന്റെ ജനൽ തുറന്നു നോക്കി. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും അനസുമായിട്ടുള്ള വിവാഹത്തിന് ഞാൻ സമ്മതിക്കില്ല. എനിക്ക് അവനെ വിവാഹം കഴിക്കാൻ പറ്റില്ല. രണ്ടാളും എന്നോട് പൊറുക്കണം. ഈ വിവാഹം നടക്കും. ഞാൻ നടത്തും.അയാളുടെ ശബ്ദം ഉയർന്നിരുന്നു. ഈ വിവാഹത്തിന് നീ സമ്മതിച്ചില്ലെങ്കിൽ പിന്നെ എനിക്ക് ഇങ്ങനെ ഒരു മോളില്ലെന്ന് ഞാൻ കരുതും. പിന്നെ ഒരിക്കലും നീ ഞങ്ങളെ കാണുകയും ചെയ്യില്ല. പ്ലീസ് അങ്കിൾ ഇങ്ങനൊന്നും പറയല്ലേ. എനിക്ക് നിങ്ങൾ അല്ലാതെ വേറെ ആരാ ഉള്ളത്. എന്റെ അവസ്ഥ ഒന്ന് മനസ്സിലാക്ക്. അവൾ അയാളുടെ കാൽക്കൽ വീണു. നീ പറയലുണ്ടല്ലോ ഉപ്പാന്റെ സ്ഥാനത്താ കാണുന്നതെന്ന്. നിന്റെ ഉപ്പയാ പറഞ്ഞതെങ്കിൽ നീ അനുസരിക്കുമായിരുന്നില്ലേ. ഞങ്ങളെ അന്യരായി കണ്ടതോണ്ടല്ലേ ഞാൻ പറയുന്നത് അനുസരിക്കാത്തത്. നിനക്ക് ആലോചിച്ചു തീരുമാനിക്കാം എന്തു വേണമെന്ന്. ഒന്നുകിൽ അനസുമായുള്ള വിവാഹത്തിന് സമ്മതിക്കാം. അല്ലെങ്കിൽ അഫുവിനെ വിളിച്ചു ഇപ്പോൾ തന്നെ ഇവിടെ നിന്നും പോകാം. രണ്ടാമത്തേത സ്വീകരിക്കുന്നതെങ്കിൽ പിന്നെ ഞാൻ മരിച്ചുന്ന് അറിഞ്ഞാൽ പോലും കാണാൻ വന്നേക്കരുത്. അയാൾ റൂമിൽ നിന്നും ഇറങ്ങി പോയി. മൂത്താപ്പയെങ്കിലും അങ്കിളിനെ ഒന്ന് പറഞ്ഞു മനസ്സിലാക്ക്. ഇല്ല മോളെ എന്റെ അഭിപ്രായവും അത് തന്നെയാണ്. നീ ഈ വിവാഹത്തിന് സമ്മതിക്ക്. മോളെ നല്ല ഭാവിക്ക് വേണ്ടിയാ ഇത് പറയുന്നേ. അവർ പോയതും വാതിൽ വലിച്ചടച്ചു അവൾ കിടക്കയിലേക്ക് വീണു പൊട്ടിക്കരഞ്ഞു. തലയിണക്കിടയിൽ നിന്നും ഒരു ഫോട്ടോ എടുത്തു. എന്തിനാ എന്നെ വിട്ടു പോയെ. എന്നെക്കൂടി കൊണ്ട് പോകാമായിരുന്നില്ലേ. ഇത്രയൊക്കെ അനുഭവിക്കാൻ മാത്രം എന്തു മഹാപാപ ഞാൻ ചെയ്തേ. അവളുടെ കരച്ചിൽ കണ്ടു നിൽക്കാൻ നദീറിന് കഴിഞ്ഞില്ല. അവൻ റൂമിലേക്ക്‌ പോയി. ഇവർ എന്തിനാ അനസുമായുള്ള വിവാഹത്തിന് അവളെ ഇങ്ങനെ നിർബദ്ധിക്കുന്നേ. എനിക്ക് അവളെ നഷ്ടപ്പെടുമോ. ഉപ്പാനോട് എങ്ങനെയാ ഇക്കാര്യം സംസാരിക്കുക. ആദ്യം അവളുടെ തീരുമാനം അറിയട്ടെ എന്നിട്ട് ഉപ്പാനോട് സംസാരിക്കാം. ***** ഇങ്ങനെയൊന്നും പറയേണ്ടിയിരുന്നില്ല അവളോട്‌. ആ പാവത്തിനു നല്ല വിഷമമായിക്കാണും. എനിക്കും അറിയാടോ അത്. അവളുടെ മനസ്സിൽ ഇപ്പോഴും സജീർ മരിച്ചത് അവൾ കാരണം ആണെന്ന് തന്നെയാ. ആ ചിന്ത പോകാത്തിടത്തോളം അവൾ അനസിനെ എന്നല്ല. ഒരു വിവാഹത്തിനും സമ്മതിക്കില്ല. അത് കൊണ്ടാ അങ്ങനൊക്കെ പറഞ്ഞത്.അനസ് അറിഞ്ഞിടത്തോളം നല്ലവൻ തന്നെയാ. വേലക്കാരിയാണെന്ന് അറിഞ്ഞിട്ടല്ലേ അവളെ സ്നേഹിച്ചത്. അവൻ അവളെ പൊന്നു പോലെ നോക്കിക്കോളും. അവൾക്ക് നല്ലൊരു ജീവിതം കിട്ടണമെന്നേ എനിക്കും ഉള്ളൂ. ഞാനൊന്ന് തമാശക്ക് പിണങ്ങിയാൽ പോലും സഹിക്കില്ല അവൾക്ക്. സജീറിന്റെ സ്നേഹം കൂടിയ അവള് ഞങ്ങൾക്ക് തരാറുള്ളത്. അവനെ പോലെ ഞങ്ങളെ സ്നേഹിച്ചു കൊല്ലുവാ അവൾ. അവള് ഈ വിവാഹത്തിന് സമ്മതിക്കും നീ നോക്കിക്കോ. 💘റജില 💘 പാർട്ട്‌ 26 നീ കടലിൽ ചാടുമെന്ന് ഭീഷണി പെടുത്തിയോണ്ട് മാത്രമാണ് ഞാൻ ഇഷ്ടം ആണെന്ന് പറഞ്ഞത്. അല്ലാതെ ഞാൻ നിന്നെ സ്നേഹിചിട്ട് ഒന്നും ഇല്ല. ആണോ മുത്തേ. ഞാൻ വിശ്വസിച്ചു. ഇനി വേറെ എന്തെങ്കിലും പറയാനുണ്ടോ. അവന്റെ മുഖത്ത് പുച്ഛം കലർന്ന ഭാവം അവൾ കണ്ടു. പെട്ടെന്ന് അവൻ അവളുടെ അരകെട്ടിലൂടെ കയ്യിട്ട് പിടിച്ചു അവന്റെ ദേഹത്തേക്ക് അടുപ്പിച്ചു. അവന്റെ മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചു. അവന്റെ ശ്വാസം തന്റെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു. അവളുടെ ഹൃദയം പെരുമ്പറ പോലെ കൊട്ടാൻ തുടങ്ങി. ഇവൻ എന്തു ചെയ്യാനാ ഭാവം എന്ന് മനസ്സിലാകുന്നില്ലല്ലോ. നീ എന്താ ചെയ്യുന്നേ എന്നെ വിട്. ടീ കോപ്പേ അത്യാവശ്യം ആയി ഒന്ന് കാണാൻ പറ്റുമോന്നും ചോദിച്ചു ടെറസ്സിലേക്ക് വിളിപ്പിച്ചപ്പോഴേ ഒരു തേപ്പിന്റെ സ്മെല്ല് അടിച്ചതാ. നീ എന്നെ ആദ്യം വിട് പ്ലീസ്. എന്നിട്ട് സംസാരിക്കാം. വിടാം അതിന് മുൻപ് എന്റെ കണ്ണിലേക്ക് നോക്കിയിട്ട് പറയ് നീ ഒരിക്കൽ പോലും എന്നെ സ്നേഹിച്ചിട്ടില്ലെന്ന്. അവൾ മുഖം ഉയർത്തി നോക്കിയില്ല. അവന്റെ കണ്ണിൽ നോക്കിയാൽ ഞാൻ എന്നെ തന്നെ മറക്കും. അവനെ സ്നേഹിച്ചിട്ടില്ലെന്ന് എനിക്ക് ഒരിക്കലും പറയാനും പറ്റില്ല. നോക്കെടീ അവന്റെ ശബ്ദം ഉയർന്നപ്പോൾ അവൾ അറിയാതെ തന്നെ നോക്കി പോയി. ഇനി പറ എന്താ നിന്റെ പ്രശ്നം. ഞാൻ അനസുമായുള്ള വിവാഹത്തിന് സമ്മതിച്ചു. ദയവു ചെയ്തു നീ പ്രശ്നം ഒന്നും ഉണ്ടാകരുത്. ഇന്നലെ നിങ്ങൾ സംസാരിക്കുന്നത് കുറച്ചു കേട്ടു. നിനക്ക് ഇഷ്ടം അല്ലെന്ന് പറഞ്ഞിട്ടും നിന്റെ അങ്കിൾ എന്താ കേൾക്കാത്തത്. വളർത്തിയതിന്റെ പ്രതിഫലം ചോദിക്കുകയാണോ. പോകാൻ പറയെടി അവരോട്. അവളുടെ മുഖ ഭാവം മാറിയത് പെട്ടെന്നായിരുന്നു. അവളുടെ മുഖത്ത് ദേഷ്യം നിറഞ്ഞു. അവനെ തള്ളി മാറ്റി. എന്റെ അങ്കിളിനെ പറ്റി മോശമായി ഒന്നും പറയണ്ട എനിക്കിഷ്ടം അല്ല അത്. നിനക്ക് എന്താ അവരോട് ഇത്ര സെന്റിമെന്റ്സ്. പോറ്റി വളർത്തിയ കണക്കാണേൽ എത്രയെന്ന് പറയാൻ പറ. എത്രയായാലും ഞാൻ കൊടുത്തോളം. അവന്റെ മുഖത്ത് ദേഷ്യം പടരുന്നത് അവൾ കണ്ടു. നിന്റെ ഉപ്പാനോടും ഉമ്മനോടും ഇതേ ചോദ്യം ഞാൻ ചോദിച്ചാലോ. എത്ര കൊടുക്കും നീ അവർക്ക്. അയാൾ നിന്റെ ഉപ്പയൊന്നും അല്ലല്ലോ അതിന്. ഏതോ ഒരാൾ. അവളുടെ മനസ്സിലൂടെ ഒരു മിന്നൽ പിളർപ്പ് പോയി. നിനക്ക് ഒരിക്കലും ആ കടം വീട്ടാൻ പറ്റില്ല നദീർ. എന്റെ ഈ ജന്മം മുഴുവൻ അവരുടെ കാൽക്കീഴിൽ വെച്ചാലും എനിക്ക് പോലും അത് വീട്ടാൻ പറ്റില്ല. മകന്റെ മരണത്തിന് കാരണകാരിയായ എന്നെ മകളെ പോലെ സ്നേഹിക്കുന്ന അവർക്ക് മുന്നിൽ അടിയറവു വെച്ചതാ എന്റെ ജീവിതം. അവൾക്ക് അതൊക്കെ അവനോട് പറയണം എന്നുണ്ടായിരുന്നു. അല്ലെങ്കിൽ ഈ അവസാന നിമിഷം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. എന്നെന്നേക്കുമായി അവനെ എനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു. മറ്റന്നാൾ എന്റെ എൻഗേജ്മെന്റ് ആണ്. നാസിയുടെ വിവാഹത്തിന്റെ അന്ന് തന്നെ മാര്യേജ് നടത്താനും തീരുമാനിച്ചു. .അത് പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. ഞാൻ ഒഴിഞ്ഞു പോകണം അല്ലേ. നിനക്ക് എങ്ങനെ ഇത് പറയാൻ കഴിയുന്നു. ഞാൻ സംസാരിച്ചോളാം നിന്റെഅങ്കിളിനോട്. ഇനി അതിന്റെ ആവിശ്യം ഇല്ല. എനിക്ക് ഒരിക്കലും നിന്നെ ഇനി അംഗീകരിക്കാനും പറ്റില്ല. എന്നെ മറക്കണം. ഞാൻ ആരെ ഇഷ്ടപ്പെടണം മറക്കണം എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം. . എന്താ വേണ്ടതെന്ന് എനിക്ക് നന്നായി അറിയാം. നീ പറഞ്ഞു തരണ്ട അവൾ ഒന്നും മിണ്ടാതെ ഇറങ്ങി പോയി. അവൻ തടഞ്ഞില്ല. ഇനിയും ഞാൻ മിണ്ടാതിരുന്നാൽ നഷ്ടം എനിക്ക് മാത്രമാണ്. നിന്നെ നഷ്ടപ്പെടുത്താൻ എനിക്ക് വയ്യ റജു. അവൻ ഇറങ്ങാൻ നോക്കുമ്പോൾ അവന്റെ ഉമ്മ കയറി വന്നു. അവൻ പെട്ടെന്ന് ഒന്ന് ഞെട്ടി.എല്ലാം കേട്ടു കാണുമോ. അവൻ ഒന്നും മിണ്ടാതെ ഇറങ്ങി പോകാൻ നോക്കി. നദീർ ഒന്ന് നിന്നെ. പറഞ്ഞതെല്ലാം ഞാൻ കേട്ടു. നിന്റെ തീരുമാനം എന്താ ഇനി. എനിക്ക് അവളെ വേണം. അത് നടക്കില്ല. അവളുടെ വിവാഹം ഉറപ്പിച്ചു കഴിഞ്ഞു. നിന്റെ ഉപ്പ വാക്കും കൊടുത്തു. വാക്കല്ലേ കൊടുത്തുള്ളൂ. കല്യാണം കഴിഞ്ഞൊന്നും ഇല്ലല്ലോ എന്ത് പറഞ്ഞാലും ഈ വിവാഹം നടക്കില്ല. ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ അവളെ മറ്റാരും കല്യാണം കഴിക്കില്ല. നദീറാ പറയുന്നേ അവന്റെ ശബ്ദം ഉയർന്നിരുന്നു. എന്നാ എന്റെ പൊന്നുമോൻ ഒന്ന് കൂടി അറിഞ്ഞോ. ഈ കല്യാണം നടന്നില്ലെങ്കിൽ പിന്നെ ഇങ്ങനെ ഒരു ഉമ്മ ഇല്ലെന്ന് നീയും കരുതിക്കോ. ഉമ്മാ.... ആ വിളിയിൽ ഉണ്ടായിരുന്നു. അവന്റെ ദേഷ്യവും സങ്കടവും എല്ലാം. എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു അവളെ നീ മറക്കണം.അല്ലെങ്കിൽ എന്നെ. രണ്ടിൽ ആര് വേണമെന്ന് നീ തീരുമാനിച്ചോ. ഉമ്മ പോയിട്ടും അവൻ നിന്ന നിൽപ്പിൽ നിന്നു. അവന് കേട്ടത് വിശ്വസിക്കാൻ കഴിഞ്ഞില്ല . ഈ ഉമ്മാക്ക് എന്ത് പറ്റി. അവളോട്‌ ഉള്ള ഇഷ്ടം ഒക്കെ ഇത്ര പെട്ടെന്ന് പോയോ. എല്ലാം കേട്ടു കൊണ്ട് റജില താഴെ നിൽപ്പുണ്ടായിരുന്നു. മോൾ എന്നോട് ക്ഷമിക്കണം. എന്റെ സ്വാർത്ഥത ആണെന്ന് അറിയാം.അറിഞ്ഞു കൊണ്ട് അവനെ ആപത്തിലേക്ക് തള്ളിയിടാൻ എനിക്കാവില്ല. നദീറിനുമായുള്ള വിവാഹത്തിന് മോള് ഒരിക്കലും സമ്മതിക്കരുത്. അപേക്ഷയായി കരുതണം. അവർ അവളുടെ മുന്നിൽ കൈ കൂപ്പി. അവൾ ആ കൈ പിടിച്ചു. എന്തൊക്കെയാ ഈ കാണിക്കുന്നേ. അവൾ ഉള്ളിലെ സങ്കടം പുറത്ത് കാട്ടിയില്ല. ഞാൻ നദീറിനെ സ്നേഹിക്കുന്നൊന്നും ഇല്ല. അവൻ ചുമ്മാ ആളെ വട്ടാക്കുന്നതാ. ഞാനായിട്ട് അവന്റെ ജീവിതം നശിപ്പിക്കില്ല. സത്യം. നാസില അവളെ ഉമ്മാനോട് നദീർ റജിലയെ സ്നേഹിക്കുന്ന കാര്യം പറഞ്ഞിരുന്നു. അവരായിരുന്നു അവളെ കൊണ്ട് അങ്ങനെയൊക്കെ പറയിപ്പിച്ചത്. മകനെ സ്നേഹിക്കുന്ന ആരായാലും അതേ ചെയ്യൂ. *** അവളുടെ അവസ്ഥ ഇപ്പോഴാ മനസ്സിലായെ സ്നേഹിക്കുന്നവർക്ക് മുമ്പിൽ നമ്മുടെ ഇഷ്ടങ്ങൾ അടിയറവു പറയേണ്ടി വരുന്ന അവസ്ഥ. എന്റെ ഉമ്മാന്റെ വാക്ക് ധിക്കരിക്കാൻ എനിക്ക് ഒരിക്കലും ആവില്ല. അതുപോലെ തന്നെയാവില്ലേ അവളും സമ്മതിച്ചിട്ട് ഉണ്ടാവുക. നിന്റെ ഉമ്മക്കെന്താടാ ഇത്ര വാശി. ഒരനാധ പെണ്ണയൊണ്ട് ആണോ.അതോ സ്ത്രീധനം കിട്ടില്ലെന്ന്‌ കരുതിയോ. സ്ത്രീ ധനം ആണെന്ന് തോന്നുന്നില്ല സാലി . ഉപ്പ ആദ്യം ഇതിനെ പറ്റി പറഞ്ഞപ്പോൾ മാമി സമ്മതിച്ചിരുന്നില്ല. സ്ത്രീധനം ഒന്നും ഇല്ലാതെ ഒരനാഥയെ കെട്ടേണ്ട ഗതികേട് ഒന്നും അനസിന് ഇല്ലെന്ന് പറഞ്ഞു ബഹളം ആയിരുന്നു. പിന്നെ ഉപ്പ ചോദിക്കുന്ന സ്ത്രീധനം തരുന്ന് പറഞ്ഞപ്പോഴാ സമ്മതിച്ചേ. എന്നിട്ട് എത്രക്ക് കച്ചവടം ഉറപ്പിച്ചു. മാമി 25ലക്ഷം രൂപയും 100പവനും വേണമെന്ന് പറഞ്ഞു. അവളെ അങ്കിൾ അമ്പത് ലക്ഷം രൂപയും 200പവനും തരാന്ന് പറഞ്ഞു. ഇതെന്താടാ ബമ്പർ ലോട്ടറിയോ. ഇത്രയും പൈസക്കാരിയാണോ അവൾ. അറിയില്ല. ആ കക്ഷി ഒരു അഡ്വക്കേറ്റ് ആണ്. പൂത്ത കാശ് ഉണ്ടാകുമായിരിക്കും. പിന്നെ മക്കളൊന്നും ഇല്ലല്ലോ. ഇവൾക്ക് കൊടുക്കാന്നു കരുതിക്കാണും. കുറച്ചു കാലം എന്നെയും ദത്തെടുക്കാൻ പറയാന്ന് തോന്നുന്നു. നിന്റെ ചളി കേൾക്കാനല്ല വന്നത്. എനിക്ക് ആകെ വട്ടുപിടിക്കുകയാ. ഉമ്മാനോട് ഒന്ന് കൂടി സംസാരിച്ചു നോക്ക്. അല്ലാതെ വേറെന്ത് വഴി. നീ അവളെ കെട്ടിയാൽ ജീവിച്ചിരിക്കില്ലന്ന് കട്ടായം പറഞ്ഞു. ഞാൻ കാല് പിടിക്കാൻ ഒക്കെ പോയതാ. ഉപ്പാനോട് പോലും ഇതേപ്പറ്റി പറയരുതെന്ന പറഞ്ഞിരിക്കുന്നെ. ഇക്കണക്കിന് പോയ ഞാൻ അറ്റാക്ക് വന്നു ചാവും. ചത്തോ അതാ നല്ലത്. കൊല്ലം കുറെയായി എവിടേം കേൾക്കാത്ത പ്രേമവും കൊണ്ട് ഇറങ്ങിയിട്ട്. നദീർ ഒന്നും മിണ്ടിയില്ല. അവന്റെ നെഞ്ചിലെ പിടപ്പ് സാലിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു. ടാ നീ അവളെ പറ്റി ഒന്നാലോചിച്ചു നോക്കിയേ. നിനക്ക് ഇതൊക്കെ പറയാൻ ഞാനുണ്ട്. അവൾക്കോ. ഏതോ വീട്ടിൽ ആരുടെയൊക്കെയോ കൂടെ. ഒന്ന് കരയാൻ പോലും ആ പാവത്തിന് കഴിയുന്നുണ്ടകോ. നീ പോയി അവളെ ആശ്വസിപ്പിക്ക്. അതും ശരിയാണ്. ഞാൻ പോലും കുറ്റപ്പെടുത്താലെ ഉള്ളൂ. എന്റെ അതേ അവസ്ഥ തന്നെയല്ലേ അവൾക്കും. അതാണ്‌ പറഞ്ഞത്. പിന്നെ പറ്റുമെങ്കിൽ അവള് ചെയ്തപോലെ വിധിന്നും പറഞ്ഞു ആശ്വസിക്കാൻ നോക്ക്. നീ നിന്റെ ഇഷ്ടം വേണ്ടാന്ന് വെക്ക് രണ്ടു കുടുംബവും സന്തോഷം ആയിട്ട് ജീവിക്കട്ടെ. അനസിന അവളെ വിധിച്ചിനെങ്കിൽ അങ്ങനെ. ബാക്കി കേൾക്കാൻ നിക്കാതെ നദീർ എണീറ്റു പോയി. **** ഷബീർ പിറ്റേന്ന് രാവിലെ തന്നെ പോയി. ഉപ്പയും കൊണ്ട് വിടാൻ കൂടെ പോയി. നദീർ അവളെ റൂമിൽ പോയി നോക്കി. നിലത്തിരുന്ന് കിടക്കയിൽ തലയും വെച്ചു കിടക്കുന്ന കണ്ടു. കണ്ണ് തുറന്നിട്ട ഉള്ളതെങ്കിലും ഈ ലോകത്ത് ഒന്നും അല്ല അവനെന്ന് അവൾക്ക് മനസ്സിലായി. നിന്റെ ആരേലും ചത്തോ ഇങ്ങനെ റൂമിൽ മൂടിപ്പിടിച്ചു ഇരിക്കാൻ. നാസില പറഞ്ഞല്ലോ റൂമിൽ നിന്നും ഇറങ്ങിയിട്ട് ഇല്ലെന്ന്. അവൻ അവളുടെ അടുത്ത് പോയി നിലത്ത് ഇരുന്നു. അവൾ എണീറ്റിരുന്നു. അവന്റെ മുഖത്തേക്ക് നോക്കി.അവന് യാതൊന്നും സംഭവിച്ചിട്ട് ഇല്ലെന്ന് തോന്നി. വിഷാദ ഭാവം ഒക്കെ പോയി ആൾ സ്മാർട്ട്‌ ആയിന്. നിനക്ക് എന്താ ഇത്ര ടെൻഷൻ. അനസിനെ ഇഷ്ടം അല്ലേ. അവളും സന്തോഷം ഭാവിച്ചു. ഇഷ്ടം ആയോണ്ടാല്ലേ കല്യാണത്തിന് സമ്മതിച്ചത്. എന്നിട്ട മുഖം ഒക്കെ ഇങ്ങനെ അവൾ ചിരിച്ചു. ഇങ്ങനെ മതി എന്നും. കേട്ടോടി ഫ്രണ്ട്സ് അവൻ അവൾക്ക് നേരെ കൈ നീട്ടി. ഇവന് പെട്ടെന്ന് എന്തു പറ്റി. ഉമ്മ ആത്മഹത്യ ഭീഷണി ഉയർത്തിയത് കേട്ട് പേടിച്ചോ. ആയിരിക്കും അവന് ഉമ്മയെന്ന് വെച്ചാൽ ജീവനാണ്. അവൾക്ക് കൈ പൊന്തിയില്ല. അവൻ തന്നെ അവളുടെ കൈ എടുത്തു പിടിച്ചു. ഇനി നീ പറഞ്ഞത് കേട്ടില്ലെന്ന് വേണ്ട. എന്നും കൂടെയുണ്ടാകും നിന്റെ ബെസ്റ്റ് ഫ്രണ്ട് ആയിട്ട്. അത് പറയുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞിരുന്നു. അവൾ കാണാതിരിക്കാൻ അവൻ എണീറ്റു പോയി. അനസ് വരുമ്പോഴേക്കും എല്ലാരും അവന് സർപ്രൈസ് കൊടുക്കാൻ പാർട്ടി ഒക്കെ വെച്ചിരുന്നു. എല്ലാത്തിനും നദീർ ആയിരുന്നു മുമ്പിൽ. റജില ഒരു പ്രതിമയെ പോലെ നിൽക്കുക മാത്രമേ ചെയ്തുള്ളു. മാമിക്ക് ഇപ്പൊ അവളെ കാര്യം നോക്കി അവളെ പിറകെ നടക്കാനേ നേരം ഉള്ളൂ. പണത്തിനോട് ഇത്രയും ആർത്തിയോന്ന് തോന്നിപ്പോയി അവൾക്ക്. അസീനക്ക് ആയിരുന്നു കൂടുതൽ സന്തോഷം. നദീറിന്റെ തലയിൽ നിന്നും ഒഴിഞ്ഞ്‌ പോകുവല്ലോ. ഇക്കാക്കഎങ്കിൽ ഇക്കാക്ക ആര് കെട്ടിയാലും പ്രശ്നം ഇല്ല. നദീറിനെ എനിക്ക് കിട്ടിയാൽ മതി. വന്നു കയറിയതും അനസിന് ശരിക്കും സർപ്രൈസ് ആയി . അവൻ വിശ്വസിക്കാൻ കഴിയാതെ എല്ലാവരെയും നോക്കി. നദീർ ഒരു മോതിരം എടുത്തു അവന് കൊടുത്തു ഇന്ന് നല്ല ദിവസം ആണ്. സന്തോഷം ആയി അവളെ അണിയിച്ചു കൊടുക്ക്. താങ്ക്സ് മുത്തേ നദീറിനെ അവൻ കെട്ടിപിടിച്ചു. അവൻ ആ റിങ്ങുമായി റജിലയുടെ മുന്നിൽ പോയി നിന്നു. എല്ലാവരും ആദ്യം ഇഷ്ടം ആണെന്ന് ആയിരിക്കും പറയുക. ആ ചാൻസ് ഇവർ കളഞ്ഞു കുളിച്ചു. ഇനിയിപ്പോ അതിന്റെ ആവിശ്യം ഇല്ലല്ലോ എന്നാലും ചോദിക്കുവാ വിൽ യൂ മാരി മി. അവൾ നദീറിനെ നോക്കി. അവൻ കാണാത്ത പോലെ മുഖം തിരിച്ചു. അവൾക്ക് നെഞ്ച് നുറുങ്ങുന്ന വേദന തോന്നി. എന്റെ സജു ഉണ്ടായിരുന്നെങ്കിൽ ഇന്ന് നദീർ ആയിരുന്നെനെ ഈ സ്ഥാനത്ത്. അനസിന്റെ മുഖത്ത് ചെറിയ ടെൻഷൻ നിറഞ്ഞു. എന്താ ഇഷ്ടം അല്ലെന്നു ഉണ്ടോ. ഇല്ലെങ്കിൽ ഇപ്പൊ തുറന്നു പറയാം. അവൾ ചിന്തയിൽ നിന്നും ഉണർന്നു. അവൾ മുഖത്ത് ചിരി വരുത്തിച്ചു. അവന് നേരെ കൈ നീട്ടി. അവൻ മോതിരം ഇട്ടു കൊടുത്തു. ഇത്രയും സ്നേഹനിധിയായ ഇവളെഅങ്കിൾ എന്താ ഈ ചടങ്ങിന് വരാഞ്ഞത് എന്ന ചിന്ത നദീറിന് ഉടലെടുത്തു. റജില മെല്ലെ നദീറിനെ നോക്കി. അവനെ അവിടെയെങ്ങും പിന്നെ കണ്ടില്ല. അവൻ റൂമിൽ പോയി വാതിലടച്ചു ഇരുന്നു. അവൾ മറ്റൊരാളെ ആകുന്നത് സഹിക്കാൻ പറ്റുന്നില്ല. കണ്ടിരുന്ന സ്വപ്നങ്ങൾ വെറുതെയാണെന്ന് അറിയുമ്പോൾ...കാത്തിരുന്ന ജീവിതം കിട്ടില്ലെന്നറിയുമ്പോൾ നെഞ്ചകം പിടയുന്ന ഒരു വേദനതോന്നുവാ. എത്രയൊക്കെ സ്വയം ആശ്വസിക്കാൻ ശ്രമിച്ചിട്ടും പറ്റുന്നില്ല. 💘റജില 💘 Part 27 നിന്നെയും കെട്ടണം അവനെയും കെട്ടണം എന്താപ്പോ ചെയ്യാ. അവൻ പൊട്ടിച്ചിരിച്ചു. എനിക്ക് സമ്മതാടീ . നീ കെട്ടിക്കോ. രണ്ടാളെ കല്യാണം കഴിക്കാൻ പറ്റോ എന്റെ പെണ്ണിന്റെ മനസ്സ് കവരാൻ മാത്രം എന്താ അവൻ നിനക്ക് കലക്കിതന്നെ. നിന്നെ കണ്ടാ പ്രേമിക്കാൻ തോന്നണ്ടേ അതല്ലേ പറ്റിയത് അയ്യടാ എനിക്കിട്ട് തന്നെ വെക്ക്. പ്രണയം അങ്ങനെയാ മോളെ. ഒരു നിമിഷം മതി ഒരാളോട് പ്രണയം തോന്നാൻ. കൊല്ലം കുറെയായി നിന്റെ കൂടെ കൂടിട്ട്. എന്നിട്ട് നിന്നോടെന്താ പ്രണയം തോന്നാതിരുന്നത്. എനിക്ക് തോന്നിയിരുന്നു. നിനക്ക് തോന്നാത്തത് എന്റെ കുഴപ്പാണോ. കോപ്പാണ്. നിന്റെ പേഴ്സിലെ പൂച്ചക്കണ്ണി ആരാടാ തെണ്ടീ. അത് നീ എന്നെ പ്രേമിക്കുന്നത് വരെ താൽക്കാലികം ആയി നോക്കിയതാ Oh പിന്നേ അവൾ തേച്ചിട്ട് പോയി അല്ലേ അവൾ പോയാ അവളെ അനിയത്തി . നമ്മൾക്ക് ആരെങ്കിലും വേണമെന്നേ ഉള്ളൂ. അല്ലടീ നീ എന്നെ കെട്ടോ. ഇല്ലേൽ വേഗം പറ. മറ്റവളുടെ അനിയത്തി ഇപ്പൊ ഫ്രീയാ. പോടാ മരപ്പട്ടി. നിനക്ക് ഒക്കെ അത്രെയേ ഉള്ളൂ. സീരിയസ് ആടീ. നീ എന്നെ കെട്ടോ ഞാൻഇപ്പൊ എന്തു ചെയ്യാനാ. ഉപ്പ പറയുന്നു ഞാൻ നിന്റെ പെണ്ണാണെന്ന്. എന്റെ ഉപ്പ നിന്റെ ഉപ്പാക്ക് വാക്ക് കൊടുത്തത്രെ. വാക്കിന്റെ കാര്യം വിട്. എന്റെ മറുപടി ഞാനിത് വരെ പറഞ്ഞിട്ട് ഇല്ല. ആലോചിച്ചിറ്റ് പറയന്നെ പറഞ്ഞുള്ളൂ. അല്ലേടി നദീർ ഇപ്പോഴും നിന്നെ സ്നേഹിക്കുന്നുണ്ടാവോ. കോഴീടെ സ്വഭാവം ആണ് അവന് കേട്ടിടത്തോളം നീയെല്ലെടാ പട്ടീ പറഞ്ഞെ. അവന് വേറെ ലവർ ഇല്ലെന്ന്. അത് നാട്ടിലുള്ള ഒരുത്തൻ പറഞ്ഞതാ. എന്ന് വെച്ചു നിന്നെ കാത്തിരിക്കണം എന്നുണ്ടോ. ചിലപ്പോൾ അവന് നിന്നെ ഓർമ പോലും ഉണ്ടാവില്ല. അങ്ങനെയാണെങ്കിൽ നിന്നെ കെട്ടിക്കോളാം. എന്താ പൂതി. സെക്കന്റ്‌ ചാൻസ് എനിക്ക് അല്ലേ. എനിക്കൊന്നും വേണ്ട നിന്നെ. നമ്മൾ വേണ്ടാന്ന് വെച്ചാലും ഈ കല്യാണം നടക്കും. അവൾ നിരാശയോടെ പറഞ്ഞു. ഇപ്പൊ പഠിത്തത്തിൽ ശ്രദ്ധിക്കാൻ നോക്ക്. പിന്നെ പ്രണയവും മണ്ണാങ്കട്ടയും ഒക്കെ ഇവിടെ നിർത്തിക്കോണം. മുട്ടേന്നു വിരിഞ്ഞിനില്ല പെണ്ണ്. അപ്പൊ നിനക്ക് എന്നെ കെട്ടേണ്ടേ. കെട്ടാൻ പറ്റിയ മുതല്. ഉപ്പ വാക്കുറപ്പിച്ചിനെങ്കിൽ ഉപ്പ കെട്ടിക്കോണം എന്നെ നോക്കണ്ട. അല്ല പിന്നെ അപ്പൊ ഇനി നിന്റെ ഉപ്പാനെയും ഞാൻ കെട്ടണോ. ആക്കല്ലേ മോളെ . വിട്ടേക്ക്. എന്റെ ഉപ്പ എന്തു കണ്ടനാവോ നിന്നെ എന്റെ തലയിൽ കെട്ടി വെക്കാൻ നോക്കുന്നേ. ഉപ്പാനോട് ഇതിന് മാത്രം എന്തു തെറ്റാ ഞാൻ ചെയ്തിന്. എനിക്ക് എന്താടാ ഒരു കുറവ് കുറവല്ല മോളേ കൂടുതൽ. ഒരെല്ല് കൂടുതലാ നിനക്ക്. ഞാൻ കെട്ടുന്ന പെണ്ണിന് കുറച്ചു മൊൻജൊക്കെ വേണ്ടേ. എനിക്ക് മൊഞ്ജ്‌ കുറവാ അത് ഞാൻ സഹിച്ചു. ഏതായാലും നിന്നെ കെട്ടാൻ പോകുന്നൊനും ഇല്ലല്ലോ അങ്ങനെ പറയരുത്. എന്റെ ജാതകത്തിൽ കണ്ടക ശനിയാ. അങ്ങനെ വരുമ്പോൾ നിന്നെ കെട്ടാൻ ചാൻസ് കൂടുതലാ. അത് കൊണ്ട് നദീറിനെ അധികം സ്വപ്നം കാണണ്ട. നീയിനി മൂന്നാല് വർഷം കഴിഞ്ഞല്ലേ വരൂ. അപ്പോഴേക്കും ഞാൻ നദീറിന്റെ കൂടെ പോയിട്ട് ഉണ്ടാവും. നോക്കിക്കോ എന്നാ അതൊന്നു കാണണമല്ലോ. നീ പോകുവോ എന്റെ സമ്മതം ഇല്ലാതെ. പോകും പോകും പോകും എന്നാലേ ഞാൻ വാക്ക് കൊടുക്കാൻ പോവ്വാ. നിന്നെ കെട്ടാൻ എനിക്ക് സമ്മതമാണെന്ന് . അപ്പോഴോ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ സജു. അതൊക്കെ കാര്യത്തിൽ എടുക്കാവോ ആണോ മോളെ തമാശ ആണെന്ന് പറയണ്ടേ . ടീ ഇനി പറയാൻ പോകുന്നത് സീരിയസ് ആണ്. ശ്രദ്ധിച്ചു കേൾക്കണം. നിനക്ക് ഇപ്പൊ അവനോട് തോന്നുന്നത് വെറും അട്രാക്ഷൻ മാത്രമാണ്. അവനുമായി ചാറ്റ് ചെയ്യുകയും സംസാരിക്കുകയും ഒക്കെ ചെയ്തപ്പോൾ തോന്നിയ ഒരിഷ്ടം. നിന്റെ പ്രായത്തിന്റെ കുഴപ്പം ആണത്. കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ നിനക്ക് അവനെ വെറും ഓർമ മാത്രം ആയിത്തീരും. അങ്ങനെ ആയില്ലെങ്കിൽ അവനും ആ ഇഷ്ടം നിന്നോട് ഉണ്ടെങ്കിൽ ഞാൻ നടത്തിത്തരും നിങ്ങളെ കല്യാണം.അത് വരെ അവനുമായി നോ കോൺടാക്ട്. കേട്ടല്ലോ. കേട്ടു. പ്രോമിസ് പക്കാ പ്രോമിസ്. നീ പറയുന്നതിലപ്പുറം എനിക്ക് വേറെ എന്തെങ്കിലും ഉണ്ടോ . എല്ലാം തകിടം മറിഞ്ഞത് എത്ര പെട്ടെന്നാ. വരേണ്ടിയിരുന്നില്ല ഈ നശിച്ച നാട്ടിലേക്ക്.ഇവിടെ കാല് കുത്തിയപ്പോഴൊക്ക നഷ്ടങ്ങൾ മാത്രേ ഉണ്ടായിട്ടുള്ളൂ. എന്റെ ഉപ്പ ഉമ്മ സജു. എന്റെ സന്തോഷം സമാധാനം എല്ലാം എനിക്ക് നഷ്ടപ്പെട്ടു. ഇപ്പൊ നദീറും. എന്റെ ജീവിതം ഇപ്പൊ എവിടെക്കാ പോകുന്നേ അത് പോലും മനസ്സിലാവുന്നില്ലല്ലോ.അനസിനെ ഭർത്താവായി അംഗീകരിക്കാൻ പറ്റുന്നില്ല. എങ്കിലും ചതിച്ചുകൊണ്ട് എനിക്ക് ഒരു ജീവിതം വേണ്ട. എല്ലാം അവനോട് തുറന്നു പറയണം. അവനായിട്ട് ഒഴിഞ്ഞു പോകുന്നെങ്കിൽ പോയികോട്ടെ. എത്ര നക്ഷത്രങ്ങൾ ഉണ്ട് എണ്ണി കഴിഞ്ഞോ കഴിയാറായി. നീ എന്താ ഇവിടെ. ഞാനല്ലേ അത് ചോദിക്കണ്ടേ നീയെന്താ തനിച്ചു ടെറസ്സിൽ വന്നിരിക്കുന്നെ. ഒറ്റക്കിരിക്കണംന്ന് തോന്നി. എല്ലാവരും പോയോ ഇല്ല. ഞാൻ അവിടെ നിന്നും മുങ്ങി. ഞാനിപ്പോ നിന്നെ പറ്റി ചിന്തിച്ചേ ഉള്ളൂ. അപ്പൊ കറക്ട സമയത്താണ് വന്നത്. എന്താ ചിന്തിച്ചത് എന്നെ പറ്റി എന്തറിഞ്ഞിട്ടാ അനസ് ഈ വിവാഹത്തിന് സമ്മതിച്ചത് ഒന്നും അറിയണ്ടെങ്കിലോ. പാസ്ററ് ഈസ് പാസ്റ്റ്. അല്ല അനസ്. അനസ് അറിയണം ഞാനാരാണെന്ന്. ഞാൻ എങ്ങനെ ഇവിടെ എത്തിയെന്ന്. അൻവർ റസിയ ദമ്പതികളുടെ ഏക പുത്രി. ഫാത്തിമ അൻവർ. കോടിക്കണക്കിന് രൂപ ആസ്തിയുള്ള യുവ ബിസിനസ്കാരി. അവൾ അത്ഭുതത്തോടെ അവനെ നോക്കി. നിനക്ക് എന്നെ മുന്പേ അറിയാമായിരുന്നോ. ഇല്ല. നിന്റെ അങ്കിൾ കാണാൻ വന്നിരുന്നു. എല്ലാം പറഞ്ഞു. അവരുടെ മകനുമായി നിന്റെ വിവാഹം ഉറപ്പിച്ചത്. ആക്സിഡന്റിൽ അവർ മരിച്ചതുൾപ്പെടെ. വേറൊന്നും പറഞ്ഞില്ലേ പറഞ്ഞു ഈ കാന്താരിയുടെ കണ്ണ് നിറയാതെ നോക്കണമെന്ന്. അത് മാത്രം അവർക്ക് സഹിക്കില്ലെന്ന്. നീ അറിയാത്ത വേറെയും കാര്യങ്ങൾ ഉണ്ട് അനസ്. അത് കൂടി നീ അറിയണം. സജുവിന് സംഭവിച്ചത് അവളെ അത് മുഴുവനാക്കാൻ അനസ് സമ്മതിച്ചില്ല. . എനിക്ക് നിന്റെ പാസ്റ്റ് ഒന്നും അറിയണംന്ന് ഇല്ല. അറിയണം.എന്റെ ജീവിതത്തിൽ അങ്കിൾ പറയാത്ത വേറെയും ഒരുപാട് കാര്യങ്ങൾ ഉണ്ട്. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണ്. ഇവിടെ വന്ന അന്ന് തന്നെ എന്റെ മനസ്സിൽ കയറിയതാ നീ. എനിക്ക് നിന്നെ പറ്റി വേറൊന്നും അറിയണംന്ന് ഇല്ല. ഒന്ന് മാത്രം അറിഞ്ഞാൽ മതി. എന്നെ കല്യാണം കഴിക്കാൻ നിനക്ക് പൂർണ സമ്മതം അല്ലേ. പിറകിൽ നദീർ വന്നു നിന്നത് അവൾ കണ്ടു. സമ്മതമാണ്. അത് ശരി അവിടെ നിന്നും മുങ്ങിയത് ഇവളുമായി സൊള്ളാൻ ആണല്ലേ. പോടാ ഞാൻ ഇവിടെ വന്നപ്പോൾ കണ്ടതാ. നിന്നെ അവിടെ തിരക്കുന്നുണ്ട്. പോകാൻ തുടങ്ങുകയാരുന്നു. അപ്പോഴാ നീ വന്നേ. നീ കൂടി വാ അല്ലെങ്കിൽ ഇവിടെയിരുന്ന് വേണ്ടാത്തതൊക്കെ ചിന്തിച്ചു കൂട്ടും. അനസ് അവളുടെ കയ്യിൽ പിടിച്ചു താഴേക്ക് പോയി. പോകുമ്പോൾ അവൾ തിരിഞ്ഞു നോക്കി. നദീർ പുഞ്ചിരിയോടെ നോക്കി നിക്കുന്ന കണ്ടു. മനസ്സ് കീറി മുറിയുന്ന വേദനയുണ്ട്. മനസ്സിലെ സങ്കടം മറച്ചു വെച്ചു പുറമെ സന്തോഷം അഭിനയിക്കാൻ വല്ലാത്ത പാടാണെന്ന് അവന് മനസ്സിലായി. എവിടേക്കെങ്കിലും ഇറങ്ങി പോയാലോന്ന് വരെ തോന്നുന്നുണ്ട്. നാസിലയെ ഓർക്കുമ്പോൾ അതിനും കഴിയുന്നില്ല. **** ഇത്ര ഭാഗ്യം ഇല്ലാത്തവനായി പോയല്ലോടാ ഞാൻ. കാമുകിയുടെ കല്യാണം നടത്തി കൊടുക്കേണ്ടി വരുന്ന കാമുകൻ. ഇതിന് മാത്രം എന്തു മഹാപാപം ആട ഞാൻ ചെയ്തിന്. പറഞ്ഞു കഴിഞ്ഞതും അവൻ പൊട്ടിക്കരഞ്ഞു. കരയല്ലേടാ അവൾ നിനക്ക് വിധിച്ചിട്ടില്ല. അങ്ങനെ കരുതി സമാധാനിക്ക്. സഹിക്കാൻ പറ്റുന്നില്ല സാലി. അവൾ അനസിന്റെ പെണ്ണാണെന്ന് ഇപ്പോഴും മനസ്സ് അംഗീകരിക്കുന്നില്ല. എനിക്ക് വേണം അവളെ അവളില്ലാതെ പറ്റില്ല എനിക്ക്. നാളെ രാവിലെ അവളെ വിവാഹം ആണ്. അവളെ കിട്ടിയില്ലെങ്കിൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല. നദീർ തമാശയും കളിയും അല്ല ഇത്.അവസാന നിമിഷം ഇങ്ങനെയൊക്കെ പറഞ്ഞാൽ എന്തു ചെയ്യാനാ. വിളിച്ചു വരുത്തിയ നാട്ടുകാരുടെ മുന്നിൽ എല്ലാവരും നാണം കെടും. നിന്റെ അനിയത്തിയുടെ ജീവിതത്തെ വരെ അത് ബാധിക്കും. നിന്റെ ഉപ്പ എല്ലാവരുടെയും മുന്നിൽ തല കുനിച്ചു നിക്കുന്നത് കൂടി നീ കാണേണ്ടി വരും. ഞാൻ... ഞാൻ.... എന്റെ മനസ്സിലെ സങ്കടം അടക്കാൻ പറ്റാതെ പറഞ്ഞതാടാ. നിന്നോട് അല്ലാതെ വേറാരൊടാ ഇതൊക്കെ പറയുക. എനിക്ക് മനസ്സിലാവും നിന്നെ.നീ വീട്ടിലേക്കു പോകാൻ നോക്ക്. എല്ലാവരും അന്വേഷിക്കുന്നുണ്ടാവും. നിന്റെ അനിയത്തിയുടെ കല്യാണം കൂടിയാണ് നാളെ അത് മറക്കരുത്. നിന്റെ വീട്ട്കാർക്ക് വേണ്ടി നീ എല്ലാം മറന്നേ പറ്റു.എഴുന്നേൽക്ക് ഞാൻ കൊണ്ട് വിടാം നിന്നെ. സമയം ഒരുപാട് ആയി. വേണ്ട ഞാൻ പോയിക്കൊള്ളാം. ഞാൻ പ്രശ്നം ഒന്നും ഉണ്ടാകില്ല നീ പേടിക്കണ്ട.പെട്ടന്ന് മനസ്സ് പതറി പോയി അതാ. അവൻ എഴുന്നേറ്റു പോകുന്നതും നോക്കി സാലി കുറച്ചു സമയം നിന്നു. . ഇന്ന് മൈലാഞ്ചി കല്യാണം ആയിരുന്നു. എല്ലായിടത്തും സന്തോഷത്തോടെ ഓടി നടന്നു എല്ലാ കാര്യവും ചെയ്തത് അവനാണ്.പാർട്ടി അവസാനിച്ചു എല്ലാവരും പോയതിന് ശേഷം ആണ് ഞാൻ അവിടെ നിന്നും വന്നത്. അതിന്റെ പിറകെ ഇവനും വീട്ടിലേക്ക് കയറി വന്നു. അപ്പോഴേ തോന്നിയിരുന്നു. അവൻ സന്തോഷം അഭിനയിക്കുകയായിരുന്നെന്ന്. പാവം. അവനും കണ്ണ് നിറയുന്നുണ്ടായിരുന്നു. *** രണ്ടു പേരുടെയും നിക്കാഹ് കഴിഞ്ഞു. ആരോ വന്നു പറഞ്ഞതും അവളുടെ നെഞ്ചിൽ ഒരു പിടച്ചിൽ അനുഭവപ്പെടുന്നത് പോലെ തോന്നി. അവൾക്ക് ഒന്ന് പൊട്ടിക്കരയണംന്ന് തോന്നി. അസീന വന്നു അവളെ കൂട്ടിപോകുമ്പോഴും അവൾ ഒരു പ്രതിമയെ പോലെ നിന്നു കൊടുത്തു. മഹർ അണിയിക്കാൻ നേരം മുന്നിൽ നിൽക്കുമ്പോൾ അവൾ മുഖം ഉയർത്തി നോക്കിയത് പോലും ഇല്ല.മഹർ കഴുത്തിലണിയും നേരം ദേഹത്ത് കൈ തട്ടിയപ്പോൾ അവളുടെ ശരീരത്തിലൂടെ ഒരു വിറയൽ പാഞ്ഞു. മുഖം ഉയർത്തി നോക്കി അവൾ ഒരു ഞെട്ടലോടെ പിറകോട്ട് മാറി. തന്റെ കഴുത്തിൽ മഹർ അണിയുന്നത് തടയാൻ പോലും അവൾക്ക് കഴിഞ്ഞില്ല. അതിനു മുന്പേ ബോധം നഷ്ടപ്പെട്ടു അവൾ നിലത്തേക്ക് വീണു. 💘റജില 💘 Part 28 അവൾ കണ്ണു തുറന്നു . ഞാൻ ഇതെവിടെയാ. എന്താ എനിക്ക് സംഭവിച്ചത്. അവൾക്ക് പതിയെ കഴിഞ്ഞതൊക്കെ ഓർമ വന്നു . അനസിന്റെ സ്ഥാനത്ത് നദീർ ആണെന്ന് കണ്ടതും ചുറ്റും കറങ്ങുന്നത് പോലെയാണ് തോന്നിയത്. ഇനി തോന്നലായിരുന്നോ അത് . അവൾ തന്റെ ഒർണമെന്റ്സിലേക്ക് നോക്കി. അവൻ അണിയിച്ച മാല കഴുത്തിൽ തന്നെ ഉണ്ട്. അവൻ എവിടെ. കണ്ണ് തുറന്നോ. പേടിച്ചു പോയല്ലോ. മഹർ അണിയിക്കുമ്പോൾ ബോധം പോയ പെണ്ണ് നീ മാത്രേ ഉണ്ടാകു. അവൾ ചുറ്റും നോക്കി.നദീറിന്റെ മടിയിലാണ് ഞാൻ തലവെച്ചിട്ട് ഉള്ളത്.അവൾ ഞെട്ടി എഴുന്നേറ്റു. നീയെന്ത് ധൈര്യത്തില എന്റെ കഴുത്തിൽ മഹർ ഇട്ടത്. എന്റെ ഭാര്യയുടെ കഴുത്തിൽ മഹർ അണിയിക്കാൻ ഞാൻ എന്തിനാ പേടിക്കുന്നെ നിന്റെ ഭാര്യയോ . അനാവശ്യം പറയരുത്. അനസിന്റെ ഭാര്യയാ ഞാൻ നിന്നെ വിവാഹം ചെയ്തത് ഞാനടീ കോപ്പേ അപ്പൊ അനസോ അവന് നിന്നെ വേണ്ടാന്ന് പറഞ്ഞു. കെട്ടി ഒരുങ്ങിയതല്ലേ അത് വിചാരിച്ചു നിന്നെ ഞാൻ കെട്ടി. എല്ലാം തമാശയാണോ നിനക്ക്. അവൾ അവന്റെ മുഖത്ത് തല്ലിയ പാടുകൾ കണ്ടു. നിന്റെ മുഖത്ത് എന്താ. നിന്നെ ആരാ തല്ലിയത്. ഉപ്പ കല്യാണഗിഫ്റ്റ് ആയി മുഖത്തിട്ട് ഒന്ന് പൊട്ടിച്ചു. കാര്യം പറയുന്നുണ്ടോ നദീറ. അനസിന് എന്താ സംഭവിച്ചേ. അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. ആരോ വാതിലിൽ മുട്ടുന്ന കേട്ടു. പിന്നെ പറഞ്ഞു തരാം. പോട്ടെ. വാതിലിന് അടുത്തെത്തിയതും അവൻ തിരിച്ചു വന്നു. എന്താ പോകുന്നില്ലേ. അവൾക്ക് എന്താ സംഭവിച്ചെന്ന് അറിയാത്തതിന്റെ ടെൻഷനായിരുന്നു . നിന്നെ ആരാ തല്ലിയത്. എന്തിനാ തല്ലിയെ. അനസ് എന്താ കല്യാണത്തിൽ നിന്നും ഒഴിഞ്ഞു മാറിയെ.ഒന്ന് പറഞ്ഞിട്ട് പോ നദീറെ. പറഞ്ഞു തരാം ഇപ്പൊ സമയം ഇല്ല. പുറത്ത് നിന്നും വാതിലിന് മുട്ട് കൂടുന്നുണ്ടായിരുന്നു. അവൾ വാതിൽ തുറക്കാൻ നോക്കിയതും അവൻ തടഞ്ഞു. ഒരു മിനിറ്റ് എന്താ ഇവിടെയെത്താൻ ഒരു പാട് കഷ്ടപ്പെട്ടത വെറുതെ എങ്ങനെയാ പോവ്വാൻ പറ്റോ. അവന്റെ മുഖത്ത് ഒരു കുസൃതി ചിരി വന്നത് അവൾ കണ്ടു. അതിന് ഞാൻ എന്തു വേണം. ഞാൻ അല്ലല്ലോ നിന്നെ ബാക്കി പറയാൻ അനുവദിക്കാതെ അവൻ അവളുടെ മുഖം കയ്യിലെടുത്തു ചുണ്ടിൽ ഒരു മുത്തം കൊടുത്തു. അവൾ ഒരു നിമിഷം സ്റ്റക്കായി നിന്നു. എനിക്ക് ഇന്ന് ഒരുപാട് തല്ല് കിട്ടി. അതിന്റെ വേദന മാറാൻ......സോറി പിന്നെ ഒരു കാര്യം ഇപ്പൊ ഞാൻ നിന്റെ കെട്ടിയോന. മര്യാദക്ക് ഇക്കാന്ന് വിളിച്ചോളണം. ഇനിയെങ്ങാനും എടാ പോടാ നദീർ ഇങ്ങനൊക്കെ വിളിച്ചാൽ അടിച്ചു മുഖത്തിന്റെ ഷേപ്പ് ഞാൻ മാറ്റും പറഞ്ഞില്ലെന്നു വേണ്ട. സന്തോഷിക്കുകയാണോ വേണ്ടേ അതോ കരയുകയോ . ഞാൻ ഈ കണ്ടതെല്ലാം സത്യം ആണോ. ഇവൻ ഇപ്പൊ എന്റെ സ്വന്തം ആയോ. അവൻ ഇറങ്ങി പോയിട്ടും നിന്നിടത്തു നിന്നും അനങ്ങാനാവാതെ അവൾ അവിടെ തന്നെ നിന്നു. ***** റജില റൂമിൽ നിന്നും പുറത്തിറങ്ങിയില്ല .അവളെ അന്വേഷിച്ചു ആരും വന്നതും ഇല്ല. അവൾ ജനലിലൂടെ പുറത്ത് നടക്കുന്നതൊക്കെ നോക്കി ഇരുന്നു. എന്താ സംഭവിച്ചെന്ന് അറിയാഞ്ഞിട്ട് ഒരു സമാധാനവും കിട്ടുന്നുണ്ടായിരുന്നില്ല. നദീറിന്റെ മുഖത്തെ തല്ലിന്റെ പാട് കണ്ടത് വെച്ച് നല്ലതല്ല സംഭവിച്ചെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. നാസിലയും ചെക്കനും യാത്ര അയക്കാനുള്ള തിരക്കിലാണ് എല്ലാവരും. അതിനിടയിൽ എന്നെ ആർക്കും ഓര്മയില്ലെന്ന് തോന്നുന്നു. നാസിലയുടെ വിട പറയൽ ചടങ്ങ് കണ്ടപ്പോൾ അവൾ പോലും അറിയാതെ കണ്ണ് നിറഞ്ഞൊഴുകി.അവൾക്ക് ഉപ്പനെയും ഉമ്മനെയും മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു. അവർ ഉണ്ടായിരുന്നെങ്കിൽ........ നാസിലയെ എല്ലാവരും കൂടി യാത്ര അയച്ചു. ഒട്ടു മിക്ക ആളും പോയി. വീട്ടിലെ ബഹളവും മറ്റും കുറഞ്ഞു വന്നു. വാതിൽ തുറക്കുന്ന ശബ്ദം കേട്ടു അവൾ കണ്ണും മുഖവും ഒക്കെ തുടച്ചു. അങ്കിൾ. അവൾ അടുത്തേക്ക് ഓടിച്ചെന്നെങ്കിലും അയാൾ തടഞ്ഞു. നിനക്ക് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഞാൻ തന്നിരുന്നതാ. എന്നിട്ടും നീ... ഞാൻ എന്തു ചെയ്തുന്ന. ഞാൻ ഒരിക്കലും അങ്കിളിനോട് ഒന്നും പറയാതിരുന്നിട്ടില്ല. പിന്നെ ഇതെന്താ അയാൾ ഫോൺ അവൾക്ക് നേരെ നീട്ടി. അത് നോക്കിയതും അവൾ ഒന്നും പറയാതെ തളർന്ന പോലെ അവിടെ ഇരുന്നു. നിനക്ക് നദീറിനെ ഇഷ്ടം ആയിരുന്നെങ്കിൽ ഞങ്ങൾ നടത്തിത്തരുമായിരുന്നു .ഇങ്ങനൊരു ചതി ഞങ്ങളോട് വേണ്ടായിരുന്നു. ഹോട്ടൽ റൂമിൽ വെച്ചു അവന്റെ മേലെ വീണപ്പോൾ എടുത്ത ഫോട്ടോ. ഇത്താത്താന്റെ റൂമിൽ കെട്ടിപ്പിടിച്ചു കിടന്നിരുന്ന ഫോട്ടോയും. അവൾക്ക് നദീറിനെ കൊല്ലണ്ട ദേഷ്യം ഉണ്ടായിരുന്നു. ഇതൊന്നും സത്യം അല്ല. നദീർ ഒരു തമാശക്ക് ചെയ്തതാ . ഇതാണോ തമാശ. ആണോന്ന്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. സത്യം ഞാൻ അറിഞ്ഞോണ്ട് ചെയ്തതല്ല ഇതൊന്നും. അവൾ പൊട്ടികരഞ്ഞു അയാൾ അവളുടെ തലയിൽ കൈ വെച്ചു. എന്റെ മോളെ എനിക്ക് അറിയാം. സത്യം ഇടേണ്ട ആവിശ്യം ഒന്നും ഇല്ല. ഞാൻ ചുമ്മാ ഒന്ന് വിരട്ടിയതാടീ. ജീവനും കയ്യിൽ പിടിച്ചു ഓടുന്നതിനിടക്ക് നിനക്ക് ഏതായാലും പ്രേമിക്കാൻ ടൈം കിട്ടില്ല. അത് എനിക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. എന്താ സംഭവിച്ചത്. അനസ് ഈ ഫോട്ടോ കണ്ടാണോ വിവാഹത്തിൽ നിന്നും ഒഴിഞ്ഞത്. രാവിലെ അനസിനെ കാണാഞ്ഞിട്ട് അവന്റെ റൂമിൽ പോയി നോക്കി. അവന് ഈ വിവാഹത്തിന് ഇഷ്ടമല്ല എന്ന് പറഞ്ഞു. ഈ ഫോട്ടോയും കാണിച്ചു തന്നു. അന്നേരത്തെ ദേഷ്യത്തിന് ഞാൻ കാസിമിനെ വഴക്ക് പറഞ്ഞു. നദീറിനോടും ഞാൻ ചൂടായി. കാസിം നദീറിനെ തല്ലി. കൂട്ട ബഹളം ആയിരുന്നു.നദീറിനും ഈ ഫോട്ടോയെ പറ്റി ഒന്നും അറിയില്ലെന്ന പറഞ്ഞെ. അനസ് വീട്ടിൽ നിന്നും ഇറങ്ങി പോയി. കാസിം നദീറിനോട് നിന്നെ കെട്ടാൻ പറഞ്ഞു. അവൻ ഒരെതിർപ്പും പറയാതെ സമ്മതിക്കുകയും ചെയ്തു. മോൾക്ക്‌ ഇഷ്ടക്കുറവ് ഉണ്ടോ ഈ വിവാഹത്തിന്. അവൾ ഇല്ലെന്ന് തലയാട്ടി. നദീർ മനപ്പൂർവം ചെയ്തതാണ് എന്നിട്ട് ഒന്നും അറിയാതെ പോലെ നിന്നു. വല്ലാത്ത ജന്മം തന്നെ. ഞാൻ ഇറങ്ങുകയാ. അവിടത്തെ അവസ്ഥ അറിയാലോ.നദീറിനെയും കൂട്ടി ഒരു ദിവസം അങ്ങോട്ട്‌ വാ. അങ്കിൾ പോയി. അവൾ റൂമിൽ നിന്നും പുറത്തിറങ്ങി. ആരും അവളെ കണ്ടഭാവം നടിച്ചില്ല. ഹൃദയം നുറുങ്ങുന്ന വേദന തോന്നി അവൾക്ക്. ഒരു രാജകുമാരിയെ പോലെ ഇവിടെ ജീവിച്ചിട്ട് ഇപ്പൊ എല്ലാർക്കും വെറുക്കപ്പെട്ടവളായി. കുറച്ചു ബന്ധുക്കൾ ഇടക്ക് വന്നു പോയിക്കൊണ്ടിരുന്നു. ആരോ ഇടക്ക് ഭക്ഷണം കഴിക്കാനും വിളിക്കാൻ വന്നു. വേണ്ടായിരുന്നെങ്കിലും ഇരുന്നു എണീറ്റു .അവൾ റൂമിലേക്ക്‌ തന്നെ തിരിച്ചു വന്നു. നദീറിനെ എങ്കിലും കണ്ടാൽ മതിയാരുന്നു. അവനും ഇതെവിടെ പോയി. **** നീയെന്താ കല്യാണത്തിന് വരാതിരുന്നേ. അവിടെ കല്യാണം ആണോ അടിയന്തിരം ആണോ നടക്കാന്ന് പറയാൻ പറ്റില്ലല്ലോ. മനപ്പൂർവം എന്നെ കുരുക്കിൽ ചാടിച്ചിട്ട് മുങ്ങിയതാണല്ലേ. കുറച്ചു തല്ല് കിട്ടിയാലെന്താ അവളെ നിനക്ക് തന്നെ കിട്ടിയില്ലേ എന്നാലും ഇത്രേം കുരുട്ട് ബുദ്ധി നിന്റെ തലേൽ ഉണ്ടെന്ന് ഇന്ന അറിഞ്ഞേ. സത്യം പറഞ്ഞാൽ നീ ഇവിടെ നിന്നും പോയത് മുതൽ എന്റെ മനസ്സമാധാനം മൊത്തം പോയി. നീ വല്ല കടും കയ്യും ചെയ്യൊന്ന് വരെ തോന്നി. കുറേ ആലോചിച്ചപ്പോൾ അനസിനോട് എല്ലാം തുറന്നു പറയുന്നതാ നല്ലെന്ന് തോന്നി. അവനെ വിളിക്കാൻ ഫോൺ എടുത്തപ്പോഴാ ഈ ഫോട്ടോസിന്റെ കാര്യം ഓർമ വന്നേ പഴേ സിമ്മിൽ വാട്സാപ്പ് ആക്കി അതിൽ അയച്ചു കൊടുത്തു. എന്റെ തടിയും നോക്കാം. കാര്യം നടക്കും. വീട്ടിൽ എന്താ അവസ്ഥ അനസ് ഇറങ്ങി പോയി. എന്റെ മോളെ നാണം കെടുത്താനാണോ എല്ലാരും ഇറങ്ങി തിരിച്ചെന്ന് പറഞ്ഞു അവളെ അങ്കിൾ ഒരേ പുകില്. അവൾക്ക് ഉണ്ടായ മാനക്കേടിന് പകരം എന്റെ മോൻ അവളെ കെട്ടിക്കൊളുംന്ന് ഉപ്പ പറഞ്ഞു. സംഭവം ക്ലീൻ. ഉമ്മ എന്താ പറയുന്നേ വീട്ടിലെ അവസ്ഥ അറിയില്ല. അവളെ എല്ലാരും കൂടി പൊരിക്കുന്നുണ്ടാവും . പാവം. പോയി നോക്കട്ടെ. *** നദീറിനെ നോക്കി ഇരുന്നു ഉറങ്ങി പോയി. ഇടക്ക് ഉറക്കം ഞെട്ടിയപ്പോൾ ടൈം നോക്കി. മണി ഒന്നായി. ഇവൻ ഇതെവിടെ പോയി. അവൾ അവളുടെ റൂമിൽ തന്നെയാരുന്നു ഇരുന്നത്. നദീർ വന്നിട്ട് അവന്റെ റൂമിൽ പോകാനായിരുന്നു കരുതിയത്. ഇവിടെ ആരും അതിന് ശേഷം മിണ്ടിയിട്ട് ഇല്ല. ഇതുവരെ വന്നില്ലേ അവൻ. അവന്റെ ഫോണിൽ വിളിച്ചു നോക്കി. സ്വിച് ഓഫ്‌. അവൾക്ക് ഉള്ളിൽ എന്തോ ഭയം തോന്നി. അവന്റെ റൂമിൽ പോയി നോക്കിയാലോ. എന്നിട്ട് ആരോടെങ്കിലും അന്വേഷിക്കാം. അവൾ അവന്റെ റൂം തുറന്നു നോക്കി. ലൈറ്റ് ഓഫ്‌ ആയിരുന്നു. സ്വിച് കണ്ടു പിടിച്ചു അവൾ ഓൺ ആക്കി. റൂമിന്റെ അവസ്ഥ കണ്ടതും അവൾ ഞെട്ടി തരിച്ചു.ആകെ അലങ്കോലമായി കിടക്കുന്നു. ആരോ ഫ്‌ളവർ ഒക്കെ കൊണ്ട് മൊത്തം അലങ്കരിച്ചിരുന്നു. അതൊക്കെ വലിച്ചു പൊട്ടിച്ചു താഴെ വലിച്ചെറിഞ്ഞിന്. റൂമിലുള്ള മിക്കതും പൊട്ടിച്ചിതറിയിട്ടുണ്ട്. റൂമിന്റെ ഒരു മൂലയിൽ നദീർ കാൽമുട്ടിൽ തല താഴ്ത്തി ഇരിക്കുന്നു. എന്താ പറ്റിയത് ഇവന്. ഇവിടെ എന്താ സംഭവിച്ചത്. അവൾ അവന്റെ അടുത്തേക്ക് ചെന്നു. അവന്റെ ചുമലിൽ തട്ടി വിളിച്ചു നദീർ തൊട്ട് പോകരുതെന്നെ. അവന്റെ മുഖം കോപത്താൽ വിറച്ചിരുന്നു.മുഖത്തേക്ക് നോക്കുമ്പോൾ തന്നെ അവൾക്ക് പേടി തോന്നി. അവൾ കൈ എടുത്തു. എന്താ ഇതൊക്കെ. എന്താ നിനക്ക് പറ്റിയെ. ഞാൻ ആരാ നിന്റെ അവളൊന്നും മിണ്ടിയില്ല. നിന്നോടാ ചോദിച്ചേ നിന്റെ ആരാന്ന്. അലറുന്നത് പോലെയാ അവൾക്ക് തോന്നിയെ. ഭർത്താവ്. അറിയാതെ അവളെ വായിൽ നിന്നും പുറത്തു വന്നു അപ്പൊ ഇതോ അവന്റെ കയ്യിലെ മാര്യേജ് സർട്ടിഫിക്കേറ്റ് കണ്ടു അവൾ ഞെട്ടി. പറയെടി ഇതോ. ലീഗൽ ആയി നിന്റെ ഭർത്താവ് ഇപ്പൊ ആരാ. മതപരമായി വിവാഹം കഴിച്ച ഞാനോ. നിയമപരമായി രജിസ്റ്റർ വിവാഹം കഴിച്ച അവനോ ......തുടരും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എന്റെ പൊന്നോ ഇനി വയ്യ എഡിറ്റ്‌ ചെയ്തു പോസ്റ്റാൻ .സത്യം ആയിട്ടും പറ്റാഞ്ഞിട്ടാ . നീ തന്നെ ഇരുന്നു share ആക്കിക്കോട്ടോ . ഫുൾ പാർട്ട്‌ ലിങ്ക് പോസ്റ്റ്‌ ചെയ്തിട്ട് ഉണ്ട് .pdf പോസ്റ്റ്‌ ചെയ്തിട്ടുണ്ട് .പോരാത്തതിന് പോസ്റ്റ്‌ ഫുൾ സ്റ്റോറിയും ഉണ്ട് പ്രഫൽ .ഇരുന്നു വായിച്ചോ .😉😉 💔🌜നിലാവിന്റെ കൂട്ടുകാരി 🌛💔 @nilaav123 Sry മുത്തേ ടൈം ഇല്ലാഞ്ഞിട്ട
21.8k കണ്ടവര്‍
1 ദിവസം
#

📙 നോവൽ

💘റജില 💘 ✍️safna kannur ഫുൾ part Part 14-----21 ഞങ്ങൾ എന്താടീ നിന്റെ ജോലിക്കാരോ മനസ്സിലായില്ല കാറിൽ നിന്നും സാധങ്ങൾ ഒക്കെ ആരെടുക്കുന്ന കരുതിയ കയ്യും വീശി പോണേ ഏത് സാധനങ്ങൾ അവൻ കാറിലേക്ക് നോക്കി. ഒന്നും കാണുന്നില്ല. ഇതെവിടെ പോയി. അവൻ ചുറ്റും നോക്കി. കുട്ടിപ്പട്ടാളത്തിന്റെ കയ്യിൽ സാധങ്ങൾ കണ്ടു. ഒരു ബാഗ് മാത്രമേ അവളുടെ കയ്യിൽ ഉള്ളൂ. അവർ എല്ലാം വീതിച്ചു എടുക്കുന്നു. എല്ലാർക്കും ഷെയർ ചെയ്യണേ. തല്ല് ഉണ്ടാകരുത്. അവൾ വിളിച്ചു പറഞ്ഞു. ഇവർക്ക് വേണ്ടിയാണോ ഇതൊക്കെ വാങ്ങിയത് നിന്റെ വീട്ടിലേക്ക് അല്ലേ. എല്ലാർക്കും. ഇവിടുള്ളവർ എല്ലാം എന്റെ സ്വന്തമാണ്. നേരത്തെ ഇത്താത്തയുടെ മോൻ എന്ന് പറഞ്ഞ ചെറുക്കനും അവരുടെ കൂടെ വന്നു. *** ദാ കണ്ടോളൂ റജിലയുടെ കൊട്ടാരം. അവൾ നേരത്തെ കാണിച്ച വീടിന്റെ മുന്നിലെത്തി. ചെറിയ ഒരു ഓടിട്ട വീട്. കുറച്ചെങ്കിലും വൃത്തിയും കാണാൻ കൊള്ളുന്നതും ആ വീട് തന്നെയാണ്. പക്ഷെ അവിടെ ഒരു കല്യാണ വീടിന്റെ യാതൊരു ചമയവും ഇല്ല. പെയിന്റ് പോലും അടിച്ചിട്ട് ഇല്ല. കല്യാണം ആണെന്ന് പറഞ്ഞതും കളവാണോ. ഉമ്മാ ഇതാരാ വന്നതെന്ന് നോക്കിയേ. ആചെറുക്കൻ വിളിച്ചു പറഞ്ഞു. മെലിഞ്ഞു ഒരു നാല്പത്തഞ്ചു വയസ്സെങ്കിലും പ്രായമുള്ള ഒരു സ്ത്രീ ഇറങ്ങി വന്നു. ഇത് എന്റെ ഇത്താത്ത. അവളെ കണ്ടതും ആ സ്ത്രീ ഒന്ന് ഞെട്ടിയത് പോലെ തോന്നി. ഇവളുമായി യാതൊരു സാമ്യവും ഇല്ല. നിന്നോട് ഇനി ഇവിടേക്ക് വരരുതെന്ന് പറഞ്ഞതല്ലേ. ഞാൻ പിന്നെ എവിടേക്ക് പോകാന എവിടേക്കെങ്കിലും. ഇപ്പൊ ഇറങ്ങണം ഇവിടെ നിന്നും. ഞാൻ സൗദയുടെ കല്യാണം കൂടാൻ വേണ്ടിയാ വന്നത്. കൂടിയിട്ട് പോയി കൊള്ളാം. എന്റെ മകളുടെ കല്യാണത്തിന് ഞാൻ ആരെയും ക്ഷണിച്ചിട്ട് ഇല്ല. നിന്നോട് ഇവിടെ നിന്നും ഇറങ്ങി പോകാനാ പറഞ്ഞത്. കല്യാണം കൂടാൻ വന്നിട്ട് ഉണ്ടെങ്കിൽ കൂടിയിട്ടേ പോകു. ആ സ്ത്രീ അവളുടെ നേർക്ക് കൈ കൂപ്പി. ദയവുചെയ്തു മോള് തിരിച്ചു പോകണം. അപേക്ഷയാണ.അവരുടെ കണ്ണ് നിറഞ്ഞിരുന്നു. അകത്തുനിന്നും പ്രായമുള്ള ഒരു സ്ത്രീയും ഇറങ്ങി വന്നു.അവൾ അവരെ ഓടിച്ചെന്നു കെട്ടിപിടിച്ചു. ഉമ്മാമ സുഖമാണോ. നീ എന്തിനാ വന്നേ. വരരുതെന്ന് പറഞ്ഞതല്ലേ. എന്റെമോള് പെട്ടന്ന് തിരിച്ചു പോയിക്കോ. ദൂരെ നിന്നും കണ്ടിട്ട് പോയിക്കൊള്ളാം.അത് തടയാൻ ആർക്കും കഴിയില്ലല്ലോ. അവൾ ഇറങ്ങി പോയി. പിന്നാലെ സാലിയും നദീറും ഒന്ന് നിന്നെ ഇവിടെ എന്തൊക്കെയാ നടക്കുന്നെ. കണ്ടില്ലേ എന്താണെന്നു. നിങ്ങളോട് പറഞ്ഞതല്ലേ വരണ്ടന്ന്. എല്ലാം കണ്ടു തൃപ്തി ആയല്ലോ. ഇനി തിരിച്ചു പൊയ്ക്കൂടേ. കണ്ടമൃഗത്തിന്റെ തൊലികട്ടിയാ. വീട്ടിൽ നിന്നും ഇറക്കി വിട്ടിട്ടും വല്ല കൂസലും ഉണ്ടോന്ന് നോക്കിയേ. അവൾ കുറച്ചു ദൂരെ ഒരു ഇടിഞ്ഞു പൊളിഞ്ഞു വീഴാറയ ഷെൽട്ടറിൽ പോയി ഇരുന്നു. അവൾ പെട്ടെന്ന് പൊട്ടിച്ചിരിച്ചു എന്താടി ഇളിക്കുന്നെ നിങ്ങളെ കാണുമ്പോ പഴയൊരു പരസ്യത്തിലെ നായക്കുട്ടിയെ ഓർമ വന്നു. ഒരു ചെറുക്കന്റെ പിന്നിൽ തന്നെ നടക്കുന്ന ആലോചിച്ചു നോക്കിയാൽ അത് തന്നെയാണ് അവസ്ഥ. ഇവളെ പിന്നാലെ നടക്കുക തന്നെയല്ലേ ചെയ്യുന്നേ നിന്നെയെന്ത വീട്ടിൽ കയറ്റാതെ. അതിനു മാത്രം എന്താ ഒപ്പിച്ചത് സാലി ചോദിച്ചു. ടാ സാലി എനിക്ക് വേറെരു ഡൗട്ടുണ്ട് നമ്മളെ പറഞ്ഞയക്കാൻ ഇവൾ കാണിക്കുന്ന ഡ്രാമ ആണോന്നു. കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്ത ഇനമാ ഇത്. നിന്നോട് ഞാൻ പറഞ്ഞോ എന്റെ പിറകെ കെട്ടിയെടുക്കാൻ. പറഞ്ഞോന്നു. അവൾ അവന്റെ നേരെ തട്ടിക്കയറി . ഇത്താത്ത ഇവിടെയിരിക്കയാണോ ഞാൻ എവിടെയൊക്കെ തിരക്കി. ഇത്താത്തയുടെ മോൻ എന്ന് പരിചയപ്പെടുത്തിയ കക്ഷിയാണ്. ടാ കുട്ടിത്തേവാങ്കെ എന്തൊക്കെയുണ്ട് നാട്ടിലെ വിശേഷം. ഇത്തൂസ് ഇല്ലാതെന്ത് വിശേഷം അല്ലടാ വീട്ടിലെന്താ പന്തലൊന്നും ഇടാഞ്ഞത്. പെയിന്റും അടിച്ചില്ലേ. ഇനി കല്യാണം മാറ്റി വെച്ചോ അപ്പൊ കാര്യം ഒന്നും അറിഞ്ഞില്ലേ. ഞാൻ കരുതി എല്ലാം അറിഞ്ഞിട്ടാ വന്നെന്ന. എന്നോട് ആരും ഒന്നും പറഞ്ഞില്ല എന്തെങ്കിലും പ്രശ്നം ഉണ്ടോ നിന്നെ കേറാൻ വിടാത്ത വീട്ടിൽ കോളനിയിൽ ഉള്ള ആരും കയറില്ലെന്ന പറയുന്നേ. കല്യാണത്തിന് പോലും ആരും കൂടില്ലന്ന്. എന്തിന് ജോലിക്ക് വിളിച്ചാൽ പോലും ആരും വരാറില്ല . ഉപ്പ വാശിക്ക് പുറത്തു നിന്നും പണിക്ക് ആളെ കൂട്ടി വന്നെങ്കിലും മുനീർക്കയും ടീമും വിട്ടില്ല. ഉപ്പയുമായി കുറച്ചു ഉരസലൊക്കെ ഉണ്ടായി. ഉമ്മ കരഞ്ഞു കാല് പിടിച്ചോണ്ടാ വെറുതെ വിട്ടത്. അപ്പൊ അങ്ങനെയൊക്കെയാ കാര്യങ്ങൾ അല്ല ഇത്തുസേ ഇവരൊക്കെ ആരാ. എന്തിനാ വന്നത്. എന്റെ ഫ്രണ്ട്സാ. നാട് കാണാൻ വന്നതാ. നിന്റെ പേരെന്താ നദീർ അവനോട് ചോദിച്ചു നാസിം അപ്പൊ എങ്ങനെയാ നിങ്ങൾ പോകുവല്ലേ. വരുന്നോ എന്റെ കൂടെ. നദീറിന്റെ പെട്ടെന്നുള്ള ചോദ്യം കേട്ട് അവൾ എണീറ്റു നിന്നു. എന്താ ഇപ്പൊ ചോദിച്ചേ അല്ലാ.... ഞങ്ങളെ കൂടെ നാട്ടിലേക്ക് വരുന്നൊന്ന്. ഏതായാലും നിന്നെ വീട്ടിൽ കയറ്റില്ലല്ലോ. പിന്നെ ഇവിടെ നിന്നിട്ടെന്താ. കല്യാണം കൂടാൻ വന്നിനെങ്കിൽ കൂടിയിട്ടേ പൊകൂ. നിങ്ങൾ വിട്ടോ. അതാണ്‌ എന്റെ ഇത്തൂസ്. ഇന്ന് ഇവിടെ പൊളിയാരിക്കും. ലവ് യൂ ലവ് യൂ റ്റൂ ഞങ്ങൾ പോകണോ വേണ്ടയൊന്ന് ഞങ്ങൾ തീരുമാനിച്ചോളാം.നിന്റെ കാലിൽ അല്ലല്ലോ നടക്കുന്നെ. ഇടക്കിടക്ക് പോയിക്കോ എന്ന് പറയാൻ. വിശന്നിട്ടു വയ്യ വല്ല ഫുഡും കിട്ടുമോ. ഇവിടെ ഫൈവ്സ്റ്റാർ ഹോട്ടൽ ഒന്നും ഇല്ല. ചെറിയൊരു ചായക്കട ഉണ്ട്. അവിടെ ചോറ് കിട്ടും. പോയി നോക്കിക്കോ. ആദിത്യമര്യാദ എങ്കിലും കാണിക്കെടീ. ആദ്യായിട്ട് നാട്ടിൽ വന്നിട്ട് ഇങ്ങനെയാണോ പെരുമാറുക. സൽക്കരികേണ്ട മുതല്. ആര് പറഞ്ഞു വരാൻ. അവൾ കവിളിൽ കൈ വെച്ചു പറഞ്ഞു. ഏതായാലും വാ എനിക്കും അവിടെ വരെ പോകേണ്ട ആവിശ്യം ഉണ്ട്. കട കണ്ടപ്പോൾ അവർക്ക് കയറാൻ തോന്നിയില്ല. ഒന്ന് മടിച്ചു നിന്നു. റജിലക്ക് അത് മനസ്സിലായി. കാണാൻ ഇങ്ങനെയാണേലും നല്ല വൃത്തിയുള്ള ഫുഡാ. ധൈര്യായിട്ട് കഴിച്ചോ. കുറച്ചു പ്രായം ഉള്ള ആൾ ഇറങ്ങി വന്നു ടീച്ചർ എപ്പോഴാ വന്നേ. വാ കയറി ഇരിക്ക് ഇപ്പൊ വന്നേ ഉള്ളൂ. നമ്മളെ ടീംസ് ഒക്കെ എവിടെയാ ഇക്കാ ടീച്ചറോ ഇവൾ ടീച്ചറാണോ ആർക്കറിയാം. അവർ ചോറ് കഴിക്കുമ്പോൾ അഞ്ചാറു ബോയ്സ് വന്നു അവരുടെ മുന്നിൽ ഇരുന്നു. എല്ലാത്തിനും നല്ല കട്ടത്താടി കണ്ടു സാലി അവരെ നോക്കി നിന്നു. അവരെ ഹെയർസ്റ്റേയിലും വേഷം ഒക്കെ കണ്ടു. അവർ മനസ്സിൽ ഓർത്തു. ഇമ്മാതിരി പിള്ളേരും ഈ കോളനിയിൽ ഉണ്ടോ. അവർ റജിലയെ തന്നെ നോക്കി ഇരുന്നു വായിൽ പ്ലാസ്റ്റർ ഒന്നും ഒട്ടിച്ചിട്ടില്ല. ഇനി സംസാരശേഷി പോയോ. അല്ലെങ്കിലും കുറച്ചു മൊഞ്ചുള്ളവർക്ക് അഹങ്കാരം കൂടുതൽ ആയിരിക്കും അതാ മിണ്ടാതെന്ന് തോന്നുന്നു. എന്നാലും ഉണ്ടക്കന്നും ഉരുട്ടി നോക്കുന്നത് കാണാൻ ഒടുക്കത്തെ മൊഞ്ചാണ് കമെന്റ് മൊത്തം റജിലയോട് ആണെന്ന് അവർക്ക് മനസ്സിലായി അതിനു മറുപടി പറഞ്ഞത് മുന്നിലുള്ള വെള്ളം അവരുടെ മേലേക്ക് ഒഴിച്ചായിരുന്നു. അവർ എണീറ്റു പിറകോട്ടു മാറി .റജില കയ്യിൽ കിട്ടിയതൊക്കെ എടുത്തു അവരെ എറിയാൻ തുടങ്ങി. അവർ ഒഴിഞ്ഞു മാറി കൊണ്ടിരുന്നു. നിനക്കെന്താടി വട്ടായോ.ഒന്ന് മതിയാക്ക് അവൾ അവിടെ ഒരു ബെഞ്ചിൽ പോയിരുന്നു. കാര്യം പറയ് മുത്തേ. അല്ലാതെ മുഖവും വീർപ്പിച്ചു ഇരുന്നിട്ട് കാര്യം ഇല്ല. അവരും അവളുടെ ചുറ്റും പോയി ഇരുന്നു അവരുടെ സംസാരത്തിൽ നിന്നും പരിജയം ഉള്ളത് ആണെന്ന് അവർക്ക് മനസ്സിലായി. ഈ പന്നിയുടെ വായിൽ നിന്നും ഒന്നും പുറത്തു വരില്ലല്ലോ. എനിക്ക് എല്ലാം കണ്ടു കലി കയറുന്നുണ്ട്. നദീർ പറഞ്ഞു എന്റെ വീട് മരണവീടാനോ അതോ കല്യാണവീടോ.വീട് ബഹിഷ്കരിക്കാൻ നിങ്ങൾ ആരാ. ഞങ്ങളെ പെങ്ങൾക്ക് കയറാൻ പറ്റാത്ത വീട്ടിൽ ഞങ്ങളും കയറുന്നില്ല. നിന്നെ ആദ്യം വീട്ടിൽ കയറ്റട്ടെ എന്നിട്ട് തീരുമാനിക്കാം അത് കല്യാണ വീടകണോന്ന്. അതിൽ ഒരു വിട്ടുവീഴ്ചയും ഇല്ല. അപ്പോഴേക്കും അവളെ ഇത്താത്ത ഓടി വന്നു. നീ പോവില്ലെന്ന് തന്നെയാണോ. അവൾ എവിടെയും പോകില്ല. കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു. എന്റെ പൊന്നു ഇത്താത്ത ഞാൻ കൊച്ചു കുട്ടിയൊന്നും അല്ല. എന്നെ അയാൾ ഒന്നും ചെയ്യില്ല. അത് പേടിച്ചല്ലേ ഇത്താത്ത എന്നോട് പോകാൻ പറഞ്ഞു കൊണ്ടിരിക്കുന്നെ. എല്ലാരും കേൾക്കാൻ പറയുവാ ഈ കല്യാണം നല്ല രീതിയിൽ നടന്നില്ലെങ്കിൽ പിന്നെ ഞാൻ ഈ നാട്ടിൽ കാലു കുത്തില്ല. ഉമ്മാനെ തൊട്ട് സത്യം ഇട്ട പറയുന്നേ. അവർ എല്ലാവരും ഒന്ന് ഞെട്ടിയപോലെ തോന്നി. നീ പറഞ്ഞത് പോലെ ഒക്കെ ഞങ്ങൾ ചെയ്യാം. പക്ഷേ നീ കൂടെ ഉണ്ടായിരിക്കണം. പറ്റുമോ. നീ ആ വീട്ടിലേക്കു വരണം. സമ്മതം ഇത്താത്ത എന്തു പറയുന്നു. എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ. ഇവളില്ലാതെ എന്തു കല്യാണം . ആ കാലമാടൻ എന്റെ കുട്ടിയെ ഒന്നും ചെയ്യാതെ നോക്കിയാൽ മതി. പേടിച്ചിട്ടാ പോകാൻ പറഞ്ഞത് . പോകാൻ പറ അയാളോട്. നിനക്ക് പേടിയുണ്ടോടി. ഇല്ലെന്ന് അവൾ തലയാട്ടി. ഇതാരാ പുതിയ രണ്ടുപേർ എന്റെ ഫ്രണ്ട്സാ. അവൾ അവരെ പരസ്പരം പരിചയപ്പെടുത്തി. പിന്നെ എല്ലാം കൗതുകത്തോടെ നോക്കി നിക്കുവായിരുന്നു നദീറും സാലിയും. കോളനി മൊത്തം ആ വീട്ടിൽ എത്തിയിരുന്നു. പൈന്റടിക്കുന്നവര് ഒരു ഭാഗത്ത്‌. പന്തൽ ഇടുന്നു ചിലർ. വൈകുന്നേരം ആകുമ്പോഴേക്കും അതൊരു കല്യാണവീടായി മാറി. റജിലയും അവരുടെ കൂടെ കൂടി അവരെ സഹായിച്ചു കൊണ്ടിരുന്നു. ഏതായാലും വന്നു. നോക്ക് കുതിയെപ്പോലെ ഇരിക്കാതെ സഹായിക്കാൻ നോക്ക്. അതൊക്കെ ചെയ്യാം. നിന്നെ ആരാ വീട്ടിൽ കയറ്റത്തെ. എന്താ ശരിക്കും പ്രോബ്ലം. അവൾ അവന്റെ മുന്നിലായി ഇരുന്നു. എന്റെ ഇത്താത്തയുടെ ഭർത്താവ്. അവരുടെ വീടാണ് ഇത്. ആൾ ലേശം പിശകാ. മര്യാദയ്ക്ക് പണിക്കും പോകില്ല. എന്നും കള്ളും കുടിച്ചു തല്ലും ബഹളവും. ഒരു ദിവസം രാത്രി ഇത്താത്തയെ തല്ലുന്നകണ്ടു എനിക്ക് സഹിച്ചില്ല. അയാൾക്ക്‌ ഇട്ടു രണ്ടു പൊട്ടിച്ചു. എന്നെ ഇറക്കി വിട്ടു. ഇനി ഈ വീട്ടിൽ കാല് കുത്തരുതെന്നും പറഞ്ഞു. ഇവർ ഇതിന്റെ പേരിൽ മൂപ്പരുമായി ഉടക്കി. ഇത്താത്തയുടെ ഭർത്താവിനെ തല്ലുകയും ചെയ്തു. അതിന്റെ ഒക്കെ ദേഷ്യം എന്നോടായി. അന്ന് ഇത്താത്ത എന്നെ വണ്ടി കേറ്റി വിട്ടതാ. എന്നെ അയാൾ എന്തെങ്കിലും ചെയ്യുന്നു പേടിച്ച ഇത്താത്ത വീട്ടിൽ കയറ്റാതെ. ഇത്താത്തക്ക് ഞാൻ എന്ന് വെച്ചാ ജീവനാ. സ്വന്തം മോളെ പോലെ തന്നെയാ കാണുന്നതും. നിങ്ങളെ നാട്ടിൽ എനിക്ക് ഒരു ഫ്രണ്ട് ഉണ്ട്. അവിടെ എന്തെങ്കിലും ജോലി ശരിയാക്കി തരാന്ന് പറഞ്ഞു. നിന്റെ ഉപ്പാന്റെ അടുത്ത് അങ്ങനെയാ എത്തിയത്. ഇനി എന്തെങ്കിലും അറിയണോ. നിന്റെ ഉപ്പയും ഉമ്മയും അവൾ മുകളിലേക്ക് കൈ കാണിച്ചു. ഈ തലതിരിഞ്ഞ ജന്മത്തെ സഹിക്കണ്ടല്ലോന്ന് കരുതി നേരത്തെ പോയി. അവളുടെ കണ്ണ് നിറഞ്ഞു. അവൾ എണീറ്റു പോയി. എന്താടാ നദീർ ഇതൊക്കെ. എനിക്ക് ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല. അവൻ ഒന്ന് മൂളുകമാത്രം ചെയ്തു. പാവം. ഈ വീടും അവളുടെ അവസ്ഥയൊക്കെ കാണുന്നത് നാണക്കേടായത് കൊണ്ടായിരിക്കും എല്ലാം മറച്ചു വെച്ചത്. അതിനെ തല്ലുകയും ചെയ്തു. കെട്ടു കഴിഞ്ഞു കൊടുക്കുന്നതിൽ നിന്നും ഒന്ന് കുറച്ചോളാം എന്താ പറഞ്ഞേ ഞാൻ ഇവരോട് ചോദിക്കാൻ പോവുകയാ ഈ കാന്താരിയെ എനിക്ക് തരുമോന്നു. അവൻ നദീറിനെ അഭിമാനത്തോടെ നോക്കി. നന്നായെടാ പാവപ്പെട്ട വീട്ടിലെ ആണെന്നറിഞ്ഞിട്ടും വേണ്ടാന്ന് വെച്ചില്ലല്ലോ. നീ മാസ്സട അവളില്ലാതെ എനിക്ക് പറ്റില്ലെടാ. എനിക്കവളെ വേണം. ഞാൻ ഉപ്പാനോട് പറയാൻ പോവ്വുകയാ എല്ലാം. **** ഉമ്മാ ഉപ്പ വരുന്നുണ്ട്. ഇത്താത്തയുടെ ഭർത്താവ് എന്ന് പറയുന്ന ആൾ വരുന്നത് കണ്ടു. എന്താ സംഭവിക്കുകയെന്ന് എല്ലാരും ഉറ്റു നോക്കികൊണ്ടിരുന്നു. അയാൾ വന്നതും റജിലയുടെ അടുത്തേക്ക് പോയി. മോള് എന്നോട് പൊറുക്കണം. എനിക്ക് ഒരബദ്ധം പറ്റിയതാണ്. ഇനി ഒരിക്കലും ഞാൻ കുടിക്കില്ല. എല്ലാവരും അത്ഭുതത്തോടെ നോക്കി. ഇതെന്തു മറിമായം. ഇയാൾ ഇത്ര പെട്ടന്ന് നന്നായോ. അവളുടെ മുഖത്ത് ഒരു പുഞ്ചിരി വന്നു. സാലി നദീറിനെ നോക്കി ചിരിച്ചു . നിന്റെ തല്ലിന് ഇത്രയും സ്ട്രോങ്ങ്‌ ഉണ്ടോ. അയാൾ എത്ര പെട്ടെന്നാ മാറിയത്. എന്റെ പെണ്ണിനെ നോവിച്ചാൽ പിന്നെ ഞാൻ കയ്യും കെട്ടി നോക്കിയിരിക്കോ. അയാളുടെ മോളെ കല്യാണം ആയി പോയി അല്ലേൽ ഇപ്പൊ ഹോസ്പിറ്റലിൽ കിടന്നേനെ. അവളുടെ ഫ്രണ്ട്സ് നദീറിന് നേരെ നോക്കി സല്യൂട്ട് ചെയ്തു. *** നാട് കാണാൻ ഇറങ്ങിയപ്പോൾ ചായ കുടിക്കാനെന്നും പറഞ്ഞു ആ കടയിലേക്ക് നദീറും സാലിയും പോയി. ടീച്ചർ എവിടെ അവൾ അവിടെ തിരക്കിലല്ലേ. അല്ല റജിലയെ എന്തിനാ ടീച്ചർ എന്ന് വിളിക്കുന്നെ. അയാൾ ഒന്ന് ചിരിച്ചു. ഇവിടത്തെ പിള്ളേർക്ക് ഇവിടിരുന്നു ക്ലാസ്സ്‌ എടുക്കൽ ഉണ്ട്. അവര് വിളിക്കുന്ന കേട്ട് എനിക്കും ശീലായി. അവളെ ഇവിടെ എല്ലാവർക്കും വലിയ കാര്യമാണല്ലോ. പിന്നില്ലാതെ ഞങ്ങളുടെ മാലാഖയാ അത്. ഇവിടത്തെ കുട്ടികൾ വെക്കേഷൻ ആവാൻ കാത്തിരിക്കുന്നത് സ്കൂൾ പൂട്ടാനല്ല. അവളെ കാണാനാ. എല്ലാ വെക്കേഷനും വരും. അവൾക്ക് ഇത്താത്തന്ന് വെച്ചാ ജീവനാണ്. വന്നാൽ കോളനി മൊത്തം ഉത്സവംപോലെയാണ്. ഇവിടത്തെ കുട്ടികളെ മൊത്തം ചിലവും അവളാ നോക്കുന്നത്. പാവം മോളാ. പണത്തിന്റെ യാതൊരു അഹങ്കാരവും ഇല്ല. ഇന്നത്തെ കാലത്ത് മനസ്സിൽ നന്മയുള്ളവർ ചുരുക്കാ.അവൾക്ക് എവിടെ പോയാലും നല്ലതേ വരൂ. എന്താടാ ഈ കേൾക്കുന്നേ. അവൾ ഇവിടെ ഉള്ളത് അല്ലേ. ഇയാൾ എന്തൊക്കെയാ പറയുന്നേ. മിണ്ടാതിരിക്ക്. അവൾക്ക് ഇത്താത്തന്ന വെച്ചാൽ ജീവന അല്ലേ നദീർ പറഞ്ഞു. പിന്നല്ലാതെ അവൾ കുട്ടിയായിരിക്കുമ്പോൾ അവളെ നോക്കാൻ വീട്ടിൽ ജോലിക്ക് പോയതാ അവര്. ഇപ്പൊ അവരെ നോക്കുന്നത് അവളാ. ആരും ഇല്ലെന്നുള്ള സങ്കടം മറക്കുന്നത് ഇവിടെ വരുമ്പോഴാണെന്ന് അവൾ പറയും. അപ്പൊ ഈ ഇത്താത്ത അവളുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന ആളാണോ നിങ്ങൾക്ക് ഇതൊന്നും അറിയില്ലേ അവൾ ഒന്നും പറഞ്ഞില്ല. ബന്ധുവിന്റെ കല്യാണം ആണ് എന്ന് പറഞ്ഞ ക്ഷണിച്ചത്. അവളുടെ മനസ്സിൽ ബന്ധു തന്നെയാ. അവളെ വീട്ടിൽ ജോലിക്ക് നിന്നിരുന്നതാ. റജിലയുടെ ഉപ്പയും ഉമ്മയും മരിച്ചപ്പോൾ ജോലി മതിയാക്കി ഇവൾ ഇങ് പോന്നു. റജില പിന്നെ എല്ലാ വെക്കേഷനും ഇവരെ കാണാൻ വരും. പിന്നെ ഞങ്ങൾ ഒക്കെയായി കൂട്ടായി. ഇവിടത്തെ ഒരാളെ പോലെ തന്നെയാ ഇപ്പൊ അവൾ. ഞങ്ങൾക്കൊക്കെ എന്താവശ്യം ഉണ്ടെങ്കിലും ഓടി വരും. ഇപ്പൊ ആ കല്യാണത്തിന് വേണ്ട എല്ലാ ചിലവും അവളാണ്. കടയിലേക്ക് ആള് വന്നതോടെ അയാൾ പോയി. എന്താടാ ഇത് ശരിക്കും റജിലയാരാ.അവളുടെ വീട്ടിലെ വേലക്കാരി ഇത്താത്ത. അവളോ നിന്റെ വീട്ടിലെ വേലക്കാരി. എനിക്കൊന്നും മനസ്സിലാവുന്നില്ല വായെടുത്ത കളവേ പറയു പിശാച് അവളെ കൊണ്ട് സത്യം പറയിക്കാൻ കഴിയൊന്ന് ഞാനും ഒന്ന് നോക്കട്ടെ. കാണിച്ചു കൊടുക്കാം ഞാനാരെന്ന്. അവരെ തിരക്കി പിറകെ വന്ന റജില കടയുടെ പിന്നിലേക്ക് മറഞ്ഞു നിന്നു. ഇനി എന്ത് കളവ റബ്ബേ പറയുക. കലിപ്പിലാണല്ലോ. ഇപ്പുറത്തെ കവിളും പോക്കാ.നല്ലൊരു മറുപടിയില്ലാതെ ഇവന്റെ അടുത്തേക്ക് പോയാൽ പെടും. ഏതായാലും സത്യം പറയാൻ പറ്റില്ല. ഇവിടുന്ന് മുങ്ങിയാലോ. 💘റജില 💘 Part 15 എന്താടി ഒളിഞ്ഞു നോക്കുന്നെ ഒളിഞ്ഞു നോക്കുന്ന സുഖം നേർക്ക് നേരെ നോക്കിയാൽ കിട്ടോ. ഇതിൽ ആരാ നിന്റെ കലിപ്പൻ അവൾ നദീറിനെ ചൂണ്ടി കാണിച്ചു. എന്തു മൊഞ്ചാടി അവനെ കാണാൻ. നിനക്ക് എന്താ അവനെ കെട്ടിയാൽ എല്ലാം അറിയുന്ന ഇത്താത്ത തന്നെ ഇത് പറയണം ഇത്താത്ത അവളെ ചേർത്ത് പിടിച്ചു. എന്റെ മോൾക്കും വേണ്ടേ നല്ലൊരു ജീവിതം. അവന് നിന്നെ ഇഷ്ടം ആണെന്നല്ലേ പറഞ്ഞത്. ഞാൻ സംസാരിക്കട്ടെ അവനോട്. ഞാൻ ഇപ്പൊ താമസിക്കുന്നത് എവിടെയാണെന്ന് അറിയോ. ഇവന്റെ വീട്ടിൽ. ഇവന്റെ ഉപ്പയാ എന്നെ അന്ന് രക്ഷിച്ചു കൂട്ടികൊണ്ട് പോയത്. ആര് കാസീംകന്റെ മോനാണോ ഇത്. ഇത്താത്ത പൊട്ടിച്ചിരിച്ചു എന്താ ചിരിക്കുന്നെ അവൻ നിന്നെയും കൊണ്ടേ പോകു മോളെ. അവന് നിന്നെ ചെറുപ്പത്തിലെ ഒരു കണ്ണ് ഉള്ളതാ. നിന്നെ പ്രസവിച്ചു ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഇവൻ കാണാൻ വന്നു അന്നേ അവൻ പറഞ്ഞത് എന്താന്ന് അറിയോ ഇവളെ ഞാൻ കല്യാണം കഴിക്കട്ടെന്ന. അന്ന് ഞങ്ങൾ ഇതും പറഞ്ഞു ഒരുപാട് ചിരിച്ചു. ഒരു നഴ്സ്സറി ചെറുക്കന്റെ തമാശയും പറഞ്ഞു. അന്ന് നിന്റെ ഉപ്പ അവനോട് പറഞ്ഞു നീ കെട്ടിക്കോട ഞാൻ സപ്പോർട്ട് ചെയ്യാം. ഒളിച്ചോടൊന്നും വേണ്ടാന്ന്. വളർന്നു വന്നപ്പോഴും ഇതന്നെ പറയൽ.നിന്നെ അവൻ പാത്തു എന്ന വിളിക്കൽ. നിനക്കണേൽ അങ്ങനെ വിളിക്കുമ്പോൾ പെട്ടെന്ന് ദേഷ്യം വരും. ഒരു ദിവസം അവനെ പിടിച്ചു നീ സ്റ്റെപ്പിൽ നിന്നും തള്ളിയിട്ടു. മൂന്നു സ്റ്റിച്ച ചെക്കന്റെ നെറ്റിയിൽ. ഇപ്പോഴും ഉണ്ടാവും ആ പാട്. എന്നും തല്ലും വഴക്കും ആയിരുന്നു നിങ്ങൾ തമ്മിൽ. എനിക്ക് ഒന്നും ഓർമയില്ല. ഇങ്ങനൊക്കെ ഫ്ലാഷ് ബാക്ക് ഉണ്ടായിരുന്നോ. അപ്പൊ ചെറുപ്പത്തിലേ പെൺപിള്ളേരെ നോക്കലാണല്ലേ പണി. ഇപ്പോഴും ഒരു മാറ്റവുംഇല്ല പെൺകുട്ടിയോളെ പിറകെ തന്നെയാ. നിനക്ക് അഞ്ചു വയസ്സുള്ളപ്പോഴാ അവർ ഗൾഫിലേക്ക് പോയത്. പിന്നെ അവിടെ തന്നെയാരുന്നു താമസവും. വല്ലപ്പോഴെ നാട്ടിൽ വരൂ. ദൂരം നിങ്ങളെ അകറ്റി. ഇപ്പൊ കണ്ടില്ലേ നീ അവന്റെ അടുത്ത് തന്നെ എത്തിയത്. മുന്പേ എത്തിയിരുന്നു ഇത്താത്ത കക്ഷിക്ക് എന്നെ അപ്പൊ മനസ്സിലാവാഞ്ഞിട്ട. ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇവനെ ഞാൻ പരിചയപ്പെട്ടിരുന്നു. അപ്പോഴേ എന്റെ ഫ്രണ്ടാ ഇവൻ. ഞാൻ എന്നെ പറ്റി ഒന്നും പറയാറും ഇല്ലല്ലോ . അപ്പൊ എളുപ്പമായില്ലേ കാര്യങ്ങൾ. അവന്റെ ഉപ്പ കണ്ണും പൂട്ടി സ്വീകരിക്കും നിന്നെ. ഞാൻ സംസാരിക്കട്ടെ. ഇത്താത്തയെന്ത അതിന്റെ മറുപുറം ചിന്തിക്കാതെ. എന്റെ കാര്യം ഒക്കെ അറിയുന്നതല്ലേ. ഇവന്റെ ഉപ്പാക്ക് എല്ലാം അറിയുന്നത് കൊണ്ട് എന്നെ വിശ്വസിച്ചു.അവൻ വിശ്വസിക്കണം എന്നുണ്ടോ. എല്ലാം അറിയുമ്പോൾ ഇപ്പൊ കാണിക്കുന്ന സ്നേഹം പോലും ഉണ്ടായിന്ന് വരില്ല. എന്റെ മാര്യേജ് സർട്ടിഫിക്കേറ്റ് കൊണ്ട ഇപ്പൊ അവർ നടക്കുന്നെ. എന്നെ കണ്ടു പിടിക്കാൻ നെട്ടോടം ഓടുകയാ ആ പിശാചുക്കൾ. ഇവൻ എന്നെ സ്നേഹിക്കുന്നത് എങ്ങാനും അറിഞ്ഞാൽ ഇവനെ കൊന്നു കളയാനും മടിക്കില്ല. അത് നീ പേടിക്കണ്ട. തന്റേടം ഉള്ള ചെറുക്കന.എന്റെ കെട്ടിയോൻ എങ്ങനെ നന്നായിന്ന് നീ കരുതുന്നെ. അവൻ പോയി രണ്ടു പൊട്ടിച്ചിട്ട. അങ്ങനെ ഒക്കെ സംഭവിച്ചോ. ഇവൻ ആള് കൊള്ളാലോ. അതാ പറഞ്ഞെ ഇവന്റെ കയ്യിൽ നീ സുരക്ഷിതയായിരിക്കും. എന്നാലും ശരിയാവില്ല ഇത്താത്ത അവന്റെ ഉപ്പാനോട് ഞാൻ ചെയ്യുന്ന ചതിയായിരിക്കും അത് . സ്വന്തം മോന്റെ ജീവൻ അപകടത്തിൽ ആക്കാൻ ഏതെങ്കിലും ഉപ്പ തയ്യാറാവോ. അവന്റെ ഉപ്പാക്ക് ഇപ്പൊ സ്വന്തം മോളെ പോലെയാ ഞാൻ. അത് എന്നും അങ്ങനെതന്നെ ഉണ്ടാവണം. നദീർ കാരണം അത് നഷ്ടപ്പെടാൻ പാടില്ല. ഇപ്പൊ അവന്റെ ഉപ്പ എനിക്ക് ചെക്കനെ നോക്കുകയാ.അതും എല്ലാം മറച്ചു വെച്ച കല്യാണം നോക്കുന്നെ . എനിക്ക് ഒരു കല്യാണം വേണ്ട ഇത്താത്ത. എനിക്ക് മടുത്തു ഈ ജന്മം. ചിലപ്പോൾ തോന്നും രണ്ടുപേരെയും കൊന്ന് ജയിലിൽ പോയാലോന്ന്. വേണ്ടാത്തതൊന്നും ചിന്തിക്കേണ്ട. നീ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ. പിന്നെന്തിനാ പേടിക്കുന്നെ. ഒരു കണക്കിന് നീ പറഞ്ഞതും ശരിയാ. വേറെ ചെക്കന്മാരെ തേടുന്ന സമയം അവനെ കൊണ്ട് കെട്ടിച്ച പോരെ. നോക്കിക്കോ എന്റെ മോളെ കെട്ടാൻ ഒരു രാജകുമാരൻ തന്നെ വരും. വരും വരും കാത്തിരുന്നോ. അതൊക്കെ വിട് ഇത്താത്ത ഞാൻ ഇപ്പൊ അതൊന്നും ചിന്തിക്കൽ ഇല്ല. എനിക്ക് ഇപ്പൊ ഇവന്റെ മുന്നിൽ നിന്നും രക്ഷപ്പെടാൻ എന്തെങ്കിലും വഴിയുണ്ടേൽ പറഞ്ഞു താ. കുരുട്ടു ബുദ്ധി കൂടുതലുള്ള നിനക്കാണോ വഴിക്ക് പഞ്ഞം. ഇവന്റെ മുന്നിൽ അതൊന്നും പോകില്ല ഇത്താ. ഇന്നലെ എന്നെ തല്ലി. ഇപ്പുറത്തെ കവിളും പോക്കാ. എല്ലാ പെൺപിള്ളേരെ കാണുമ്പോഴും ഒടുക്കത്തെ ഒലിപ്പീര. എന്റെ മുന്നിൽ എത്തിയാൽ കട്ടകലിപ്പും. നിന്നോട് കൂടുതൽ ദേഷ്യം കാണിക്കുന്ന ആൾ തന്നെയാ നിന്നെ കൂടുതൽ സ്നേഹിക്കുന്നതും സംരക്ഷിക്കുന്നതും. അത് മനസ്സിലാക്കാതെ പോയാൽ അതായിരിക്കും നിന്റെ വലിയ നഷ്ടവും. അതും പറഞ്ഞു ഇത്താത്ത പോയി ഇത്താത്തക്ക് അറിയില്ലല്ലോ എന്റെ അവസ്ഥ. അവനെ കാണുമ്പോൾ ഏതോ മായാ ലോകത് എത്തിയ പോലെയാണ്. എത്ര ശ്രമിച്ചിട്ടും മനസ്സിനെ അടക്കി നിർത്താൻ പറ്റുന്നില്ല. കൈ വിട്ട് പോകുന്നു തോന്നുമ്പോഴാ അവനുമായി ഉടക്കി സംസാരിക്കൽ. അവനെ കാണുന്നിടത്തു നിന്നെല്ലാം അവൾ മുങ്ങി നടന്നു. അവൻ ഒരുപാട് ട്രൈ ചെയ്‌തെങ്കിലും നടന്നില്ല അവളെ കാണാൻ എന്താടാ വഴി. എന്നോട് ഇനി അവളെപ്പറ്റി മിണ്ടിയാൽ കൊന്നുകളയും പന്നി. അവളെക്കാളും ഭേദം റസിയ തന്നെയാ അല്ലെങ്കിൽ വീട്ടിൽ ഒരുതിയുണ്ടല്ലോ ഒരു ജാഡക്കാരി അവളെയെങ്ങാനും നോക്ക്. റസിയ...... ഒന്ന് പോടോ. റജിലയുടെ മുന്നിൽ അവരൊക്കെ എന്ത്. എനിക്ക് ഇപ്പൊ അവളോട്‌ സ്നേഹം കൂടിട്ടെ ഉള്ളൂ. വീട്ടിലെ സെർവന്റിനെ ഇത്താത്തന്നും വിളിച്ചു സ്വന്തം കൂടെപ്പിറപ്പിനെ പോലെ സ്നേഹിക്കാൻ കാണിക്കുന്ന മനസ്സ് അത് വലുത് തന്നെയാടാ.അവളോട്‌ ഈ കോളനിയുള്ളവർ കാണിക്കുന്ന സ്നേഹം നീ കണ്ടില്ലേ. അതൊക്കെ അവളെ മനസ്സിലെ നന്മ തന്നെയാ. എന്നിട്ടെന്താ പൊന്നുമോന്റെ സ്നേഹം കണ്ടില്ലെന്നു നടിക്കുന്നെ. അവളെന്തിനാ കള്ളം പറയുന്നേ. എന്തെങ്കിലും ഉണ്ടാവുമെടാ. അതാണ്‌ കണ്ടു പിടിക്കണ്ടേ. അവൾ എന്നിൽ നിന്നും എന്തൊക്കെയോ മറച്ചു പിടിക്കുന്നുണ്ട്.ഞാൻ കണ്ടു പിടിക്കും അത് ******* മൈലാഞ്ചി കല്യാണം തുടങ്ങി. ആളുകളൊക്കെ വരാൻ തുടങ്ങി അവൻ റജിലയെ ഒന്ന് രണ്ടു പ്രാവശ്യം കണ്ടെങ്കിലും അവൾ മൈൻഡ് ചെയ്തില്ല. അവനത് മനസ്സിലായി.എന്തിനാ ഇവൾ എന്നെ അവോയ്ഡ് ചെയ്യുന്നേ. ഞാൻ ഇപ്പൊ എന്ത് ചെയ്തു. പാട്ടും ഡാൻസും ഒക്കെയായി ഒരു മേളം തന്നെയായിരുന്നു അവിടെ. എല്ലാത്തിനും മുമ്പിൽ റജില തന്നെയാരുന്നു. സാലിയും അവരോടൊപ്പം കൂടി. നദീറിന് ഒരു മൂഡ് ഇല്ലാത്ത പോലെ മാറി നിന്നു. റജില അവനെ അവോയ്ഡ് ചെയ്യുന്നത് അവന് സഹിക്കുന്നുണ്ടായിരുന്നില്ല. മനസ്സിൽ ഒരു നീറൽ പോലെ . അവൾ കോളനിയിൽ ഉള്ള ഒരു ചെറുക്കനുമായി ഒന്നിച്ചു ഡാൻസ് കളിക്കുന്ന കണ്ടു. അവന് കലി കയറി.അവൻ ദേഷ്യത്തോടെ അവിടെ നിന്നും പോയി. വീടിന്റെ പിറകിൽ നിന്നും അവളുടെ സുഹൃത്തിൽ ഒരാൾ സിഗരറ്റ് വലിക്കുന്ന കണ്ടു. അവൻ അത് പിടിച്ചു വാങ്ങി വലിച്ചു. കക്ഷി എത്ര തടഞ്ഞിട്ടും നദീർ നിർത്തിയില്ല. നദീറിന് താൻ ഏതോ ലോകത് എത്തുന്ന പോലെ തോന്നി. അവന് ചുറ്റും കറങ്ങുന്ന പോലെ. അവൻ അവിടെ ഒരു കസേരയിൽ തല കറങ്ങി ഇരുന്നു. അവളെ ഫ്രണ്ട് തലക്ക് കയ്യും വെച്ചു നിന്നു. അവനെ ദേഷ്യം പിടിപ്പിക്കാൻ തന്നെയാണ് അവന് ഇഷ്ടവില്ലന്ന് അറിഞ്ഞിട്ടും ഡാൻസ് കളിക്കാനൊക്കെ കൂടിയത്.ദേഷ്യം പിടിച്ചു എണീറ്റു പോകുന്നത് അവൾ കണ്ടിരുന്നു. പോകട്ടെ. എന്നിൽ നിന്നും അകന്നു പോകുന്നത് തന്നെയാണ് നല്ലത്. എന്നെ സ്നേഹിച്ചവരെ ഒക്കെ എനിക്ക് നഷ്ടപ്പെട്ടിട്ടെ ഉള്ളൂ. ഇവനെ കൂടി നഷ്ടപ്പെടാൻ വയ്യ. എന്നോട് അടുക്കും തോറും ഇവൻ അപകടത്തിലേക്ക പോകുന്നത്. അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീരിന് ചുടുചോരയുടെ ഗന്ധം ആണെന്ന് അവൾക്ക് തോന്നി. **-- ഉറങ്ങാൻ കിടന്നപ്പോൾ ആണ് ജനലിന് ഒരു മുട്ട് കേട്ടത്. എല്ലാവരും പോയതിനു ശേഷം ആണ് വന്ന് കിടന്നത് ആരായിരിക്കും.ഇവിടെ കിടക്കാൻ റൂം ഒന്നും ഇല്ലാത്തത് കൊണ്ട് നദീറിനെയും സാലിയെയും കോളനിയിലെ ഒരാളുടെ വീട്ടിൽ കിടക്കാൻ ഏർപ്പാട് ആക്കിയിരുന്നു. ജനൽ തുറന്ന് നോക്കി സാലിയും ടീമും ആണ്. പുറത്തേക്ക് വാ നിങ്ങൾ പോയില്ലേ. എന്താ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ. അവർ നദീറിനെ ചൂണ്ടി കാണിച്ചു. കസേരയിൽ ചാഞ്ഞു കിടക്കുന്ന അവനെ കണ്ടു. ഇവൻ എന്താ പറ്റിയത്. കൂട്ടത്തിൽ ഒരുത്തന്റെ തലക്ക് ഒന്ന് കൊടുത്തു കൊണ്ട് പറഞ്ഞു. ഈ പിശാച് എന്തോ ലഹരി ഉപയോഗിക്കൽ ഉണ്ട്. അത് ഇവൻ വലിച്ചു. ഇപ്പൊ നദീറിന് ബോധം കഥയും ഇല്ല. അവൾ ദേഷ്യത്തോടെ അവനെ നോക്കി. സോറി റജില പറ്റി പോയി. ഇന്ന് കല്യാണം ആയോണ്ടാ. സോറി. ഇവന് കൊടുത്തതൊന്നും അല്ല. പിടിച്ചു വാങ്ങി വലിച്ചത. ആരോടോ ഉള്ള ദേഷ്യം തീർക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്. തടഞ്ഞിട്ട് നിന്നില്ല ഇനിയിപ്പോ എന്താ ചെയ്യുക. ഒന്നും ചെയ്യാനില്ല. ആദ്യമായിട്ട് ആയോണ്ടാ. രാവിലേക്ക് ശരിയായിക്കോളും. ഞങ്ങളെ കൂടെ കൂട്ടിട്ട് പോകാൻ കഴിയില്ല.ഇവിടെ എവിടെയെങ്കിലും അഡ്ജസ്റ്റ് ചെയ്യണം. അതിനാ വിളിച്ചേ. പുറത്തു കിടത്താൻ പറ്റില്ല. നിന്റെ ഇത്താത്തയുടെ ഭർത്താവ് പണി തരുമോന്നു പേടിയുണ്ട്. ഇവിടെ കിടക്കാൻ സ്ഥലം ഇല്ല. നിന്റെ റൂമിൽ കിടത്ത്. നീ എവിടെയെങ്കിലും അഡ്ജസ്റ്റ് ചെയ്യ്. അതെ വഴിയുള്ളു. അവൾ ഇത്താത്തയുടെ ഭർത്താവിനെ ഓർത്ത് ഒന്നും മിണ്ടിയില്ല. അവർ നദീറിനെ റൂമിൽ കിടത്തിയിട്ട് പോയി. ഞാനിനി എവിടെ കിടക്കും. ഉള്ള സ്ഥലത്തൊക്കെ ആളുണ്ട്. ഈ കട്ടിൽ ആണെങ്കിൽ ഒരാൾക്കേ കിടക്കാൻ കഴിയു. എവിടെയും അഡ്ജസ്റ്റ് ചെയ്യാൻ പോലും പറ്റില്ല.നിലത്ത് കിടക്കാനാണെങ്കിൽ ഒരു പുതപ്പ് പോലും ഇല്ല . അവൾ അവനെ വിളിച്ചു നോക്കി. അറിയുന്ന കൂടി ഇല്ല. കുറച്ചു വെള്ളം എടുത്തു മുഖത്ത് ഒഴിച്ചു. ഒന്ന് ഞരങ്ങിയതല്ലാതെ ഒരു റിപ്ലൈ ഇല്ല. അവനെ ഒരു സൈഡിലേക്ക് ആക്കി കിടത്തി. നിലത്ത് ഇരുന്നു. കട്ടിലിൽ തല വെച്ചു അവനെ നോക്കി കിടന്നു അപ്പോഴാ ഇത്താത്ത പറഞ്ഞ കാര്യം ഓർമ വന്നത്. അവന്റെ നെറ്റിയിൽ വീണ മുറിവ് ഉണ്ടോന്ന് നോക്കി. നെറ്റിയിൽ ഒരു സൈഡിലായി ചെറിയൊരു പാട് കണ്ടു. മുടി നീട്ടി വളർത്തിയത് കൊണ്ട് പെട്ടെന്ന് ഒന്നും ആരും കാണില്ല. ഈ പാട് ഉള്ളത് കൊണ്ട് അത്ര പെട്ടെന്നൊന്നും ഇവൻ എന്നെ മറന്നിട്ട് ഉണ്ടാവില്ല. അവനെയും നോക്കിക്കിടന്നു എപ്പോഴോ ഉറങ്ങി. നദീർ ഉറക്കം ഞെട്ടി എഴുന്നേറ്റു . അവൻ കണ്ണ് തുറന്നു ചുറ്റും നോക്കി. ഞാൻ ഇതെവിടെയാ. എപ്പോഴാ വന്നു കിടന്നേ. തല വേദനിച്ചിട്ട് വയ്യ. അവൻ മെല്ലെ എണീറ്റു. റജിലയെ കണ്ടു. ഇവളെ റൂമാണോ ഇത്. ഇവളാണോ എന്നെ കൊണ്ട് കിടത്തിയത്. അവന് അവളുടെ ഇരിപ്പ് കണ്ടു പാവം തോന്നി. . അവൻ സമയം നോക്കി. മണി നാലേ ആയുള്ളൂ. രാത്രി മുതൽ ഇങ്ങനെയായിരിക്കില്ലേ ഇരിക്കുന്നത്. അവൻ മെല്ലെ അവളെ എടുത്തു കട്ടിലിൽ കിടത്തി. . അവൻ ആ റൂം മൊത്തം നോക്കി. അവളുടെ ബാഗ് മാത്രേ ഉള്ളൂ. അവൻ അതെടുത്തു തുറന്നു നോക്കി. അവളുടെ ഡയറി കണ്ടു. പക്ഷേ അത് ലോക്ക് ചെയ്യാവുന്ന തരത്തിൽ ഉള്ള ഡയറി ആണ്. ഇതിന്റെ താക്കോൽ എവിടെയായിരിക്കും. മൊത്തം പരതിയിട്ടും കിട്ടിയില്ല. ആ ബാഗിൽ അവൻ കടയിൽ നിന്നും ഇട്ടു നോക്കിയ ഷർട്ട്‌ കണ്ടു. ഇവൾ ഇതെന്തിനാ വാങ്ങിയത്. എനിക്ക് വാങ്ങിയതായിരിക്കുമോ. ആവും ഞാൻ ഇട്ടു നോക്കുന്നത് അവൾ കണ്ടിരുന്നു. അവൻ അവളുടെ അടുത്തേക്ക് പോയി. അവളുടെ മുഖത്തിന് നേരെയായി മുട്ട് കുത്തി നിന്നു. അവളെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.അവളുടെ മുഖത്ത് തല്ലിയതിന്റെ ചെറിയ പാട് ഇപ്പോഴും ഉണ്ട്. അവൻ അവിടെ കൈ വെച്ചു സോറി. നിനക്ക് എന്നോട് ഇഷ്ടം ഉണ്ട്. അത് കൊണ്ട് തന്നെയാ ഈ ഷർട്ട് നീ വാങ്ങിയത്. പിന്നെ എന്തിനടി എന്നെ ഇങ്ങനെ കളിപ്പിക്കുന്നെ. ശരിക്കും നീയാരാ. നിനക്ക് എന്താ സത്യം പറഞ്ഞാൽ. നിന്റെ പാസ്ററ് എന്തായാലും അതെനിക്ക് ഒരിക്കലും ഒരു പ്രശ്നം അല്ല. എന്തായാലും തുറന്നു പറഞ്ഞൂടെ. ഉറങ്ങികിടക്കുന്ന ഇവളോട് സംസാരിച്ചിട്ട് എന്ത് മറുപടി കിട്ടാനാ.അല്ലെങ്കിലും കിട്ടിയിട്ട് ഒരു കാര്യവും ഇല്ല. കളവ് മാത്രമേ പറയു.അവളെ തന്നെ നോക്കി നിന്നപ്പോൾ അവന് ഒരു കുസൃതി തോന്നി. ഇങ്ങനെ ഒരു ചാൻസ് ഇനി കിട്ടീന്ന് വരില്ല. അവളെ സൈഡിലേക്ക് ആക്കി അവനും ആ കട്ടിലിൽ കിടന്നു. അവളെ കൈ എടുത്തു അവന്റെ മേലെ വെച്ചു. എന്നിട്ട് മൊബൈലിൽ കുറേ ഫോട്ടോ എടുത്തു. അവൻ എഴുന്നേക്കാൻ നോക്കുമ്പോഴായിരുന്നു അവളെ ഉറക്കം ഞെട്ടിയത്. അവൾ അവനെ കണ്ടു ഞെട്ടി എണീറ്റു. നീ എന്താ ചെയ്യുന്നേ. ഞാൻ എങ്ങനെയാ കട്ടിലിൽ എത്തിയത്. നിന്നോട് അങ്ങോട്ട എനിക്ക് ചോദിക്കാനുള്ളത്. എന്നെ നീ അല്ലേ നിന്റെ കൂടെ കിടത്തിയത്. എന്നിട്ട് എന്റെ മെക്കിട്ട് കേറുന്നോ. കള്ളം പറയല്ലേ നദീറെ. ഞാൻ താഴെയാ കിടന്നിരുന്നേ. പിന്നെ ഞാനാണോ എടുത്തു കിടത്തിയത്.പുറത്ത് കിടന്ന ഞാൻ എങ്ങനെയാ ഉള്ളിൽ എത്തിയെ. പറന്നു വന്നതൊന്നും അല്ലല്ലോ. നിന്റെ സാലി തന്നെയാ ബോധവും കഥയും ഇല്ലാത്ത നിന്നെ ഇവിടെ കൊണ്ട് കിടത്തിയത്. ഇവിടെ കിടത്തിയെന്നും വെച്ചു നിന്നോടാരാ എന്റെ കൂടെ കേറികിടക്കാൻ പറഞ്ഞേ. അവൻ ഉറപ്പിച്ചു പറയുന്ന കേട്ടു അവൾക്കും തോന്നി. ഇനി ഞാൻ ഉറക്കത്തിൽ കേറി കിടന്നത് ആയിരിക്കുമോ. നീ തന്നെയാ എടുത്തു കിടത്തിയത്. ഞാൻ ആണെങ്കിൽ ഞാൻ തന്നെ സമ്മതിച്ചു. അപ്പൊ ഇതോ അവൻ ഫോണിൽ ഫോട്ടോ എടുത്തു കാണിച്ചു കൊടുത്തു. അവനെയും കെട്ടിപിടിച്ചു കിടക്കുന്ന ഫോട്ടോ. അവൾക്ക് നാണക്കേടും സങ്കടവും ഒക്കെ വരുന്നുണ്ടായിരുന്നു. ഉറക്കത്തിൽ അങ്ങനൊക്കെ സംഭവിച്ചു. സോറി. ഉടക്ക് ഉണ്ടക്കുന്ന കരുതിയെ. അവൾക്ക് പ്രോബ്ലം ഒന്നും ഇല്ലേ. ഇങ്ങോട്ട് സോറി ഒക്കെ പറയുന്നു. എന്നെ കെട്ടിപിടിച്ചു കിടന്നിട്ട് സോറി എന്നോ. അവൻ ദേഷ്യത്തോടെ ചോദിച്ചു സംഭവിച്ചു പോയി ഇനി പറഞ്ഞിട്ട് എന്താ കാര്യം. വേണേൽ നീ എന്നെയും കെട്ടിപ്പിച്ചു ഒരു ഫോട്ടോ എടുത്തോ. ഇതെന്തു ജന്മം റബ്ബേ. നാണം ഇല്ലേ നിനക്ക്. എന്തിനാ നാണിക്കുന്നേ ഒരു സഹോദരൻ സഹോദരിയെ കെട്ടിപിടിച്ചു കിടന്നെന്ന് കരുതി ഭൂകമ്പം ഒന്നും സംഭവിക്കില്ല. സഹോദരിയോ ആര് ഞാൻ തന്നെ. നിന്റെ സഹോദരി ഏത് വകയിൽ അവൾ ഒരു ഫോട്ടോ അവന് കാണിച്ചു കൊടുത്തു. അവൻ ഞെട്ടി എണീറ്റു നിന്നു. കണ്ടത് സത്യമാവല്ലേ. നീ ശരിക്കും ആരാ കണ്ടിട്ട് മനസ്സിലായില്ലേ. ആളെ അറിയോ നിനക്ക്. അവൻ മെല്ലെ തലയാട്ടി. എന്റെ ഉപ്പാന്റെ ഏട്ടൻ.ഉപ്പയുമായി വർഷങ്ങളായി ദേഷ്യത്തിലാണ്.മിണ്ടൽ ഇല്ല. ബാംഗ്ലൂർ എവിടെയോ ഉണ്ടെന്നു മാത്രമേ അറിയൂ.നാട്ടിൽ വരാറില്ല. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ ഒന്നും ഇതുവരെ അറിയില്ല. അവരെ മോളാണോ ഇവൾ. ഭൂമി പിളർന്നു ഒന്ന് താഴേക്ക് പോയിരുന്നെങ്കിൽ. 💘റജില 💘 Part 16 ദയവുചെയ്ത് അറ്റാക്ക് ഒന്നും വന്നേക്കരുത്. ഇവിടെ അടുത്തെങ്ങും നല്ലൊരു ഹോസ്പിറ്റൽ പോലും ഇല്ല. വേദനയിൽ പൊതിഞ്ഞ ഒരു ചിരി അവന്റെ മുഖത്ത് കണ്ടു. ടാ സാലി ശരിക്കും അവൾ എന്റെ പെങ്ങൾ തന്നെ ആയിരിക്കുമോ നദീറിന്റെ വേദന അവന് മനസ്സിലാവുന്നുണ്ടായിരുന്നു. വർഷങ്ങളായി സ്നേഹിക്കുന്ന പെണ്ണ് ഒരു സുപ്രഭാതത്തിൽ പെങ്ങളാവുക. ആർക്കായാലും സഹിക്കൂല നീ ഇങ്ങനെയൊരു പൊട്ടനായല്ലോ. അവൾ പറയുന്നതിൽ എന്തെങ്കിലും ലോജിക് ഉണ്ടോന്ന് നോക്കിയേ അവൻ പ്രതീക്ഷയോടെ സാലിയെ നോക്കി. അവൾ എത്ര മാത്രം കള്ളം പറഞ്ഞിരിക്കുന്നു. ഇതും അങ്ങനെ ആയിക്കൂടെ. നിന്റെ ഉപ്പയുമായി നല്ല അറ്റാച്ച് അല്ലെ ഇവൾ. അതുവഴി നിങ്ങളെ ഹിസ്റ്ററി അവൾക്ക് അറിയുമെങ്കിൽ അങ്ങനെ ആയിക്കുടെ. ഞാൻ അവളെ ഇത്രയും കാലം മനസ്സിലാക്കിയതിൽ വെച്ച് എനിക്ക് തോന്നിയിട്ട് ഉള്ളത് അവൾ നിന്നെ ഒഴിവാക്കുയാണെന്ന. അവൾ ആരായാലും വിട്ടേക്കേടാ എത്രയെന്നു വെച്ച നാണം കെടുക. നീ പറഞ്ഞത് ശരിയാടാ. പെട്ടെന്ന് കേട്ടപ്പോൾ ഒന്ന് പതറിപ്പോയി. അവഗണിച്ചിട്ടും ആട്ടിയോടിച്ചിട്ടും പിന്നേം പിറകെ പോകുന്നത് അവളെ എന്റെ ജീവനേക്കാളേറെ സ്നേഹിച്ചത് കൊണ്ടാ.വേണ്ടാന്ന് വെക്കാൻ പറ്റുന്നില്ലെട. എന്നാലും ഇപ്പൊ അവളെന്നോട് ചെയ്തത് കുറച്ചു കൂടിപോയി. നീ ഏതെങ്കിലും വഴി കൺഫോം ആക്ക്. തൊണ്ണൂറ് ശതമാനത്തിന്റെ കാര്യാ പറഞ്ഞത്. ബാക്കി...... അവൻ മൂളുക മാത്രം ചെയ്തു. **** റജില എവിടെ ഇത്താത്ത റൂമിൽ ഉണ്ടാവും. അവന്റെ ഉപ്പാന്റെഏട്ടന്റെ ഫോട്ടോ അവർക്ക് കാണിച്ചു കൊടുത്തു. ഇയാളെ അറിയോ ഇത്താത്തക്ക്. ഈ കോളനിയിൽ ഉള്ളതാണോ. അറിയില്ല. ആരാ ഇത്. എന്താ കാര്യം ഒന്നുമില്ല ചുമ്മാ അറിയോന്ന് ചോദിച്ചതാ. അവന് സന്തോഷവും ദേഷ്യവും ഒക്കെ ഒന്നിച്ചു വന്നു. അവൾക്ക് ഒരു സഹോദരനയല്ലേ വേണ്ടത്. ഇനിയിപ്പോ അവളുടെ ആഗ്രഹം സാധിച്ചു കൊടുത്തില്ലെന്ന് വേണ്ട. അവൻ റൂമിലേക്ക്‌ ചെന്നു. വാതിൽ അടച്ചിരുന്നു . വാതിൽ ലോക്ക് ഇട്ടിരുന്നില്ല . അവൻ തുറന്നു അകത്തു കയറി. ഒരു നിമിഷം സ്തംഭിച്ചു നിന്നു. കുളി കഴിഞ്ഞു തല തുവർത്തുകയാരുന്നു റജില. ആദ്യമായിട്ടായിരുന്നു തട്ടം ഒന്നും ഇടാതെ അവളെ കാണുന്നത്. അവളെ ഇങ്ങനെ കാണന കൂടുതൽ മൊഞ്ജ്‌..എന്തു ഭംഗിയാ ഇവളെ മുടി കാണാൻ. മുട്ടോളം എത്തുന്നുണ്ട് മുടി. ഇത് ഇവൾ എങ്ങനെയാ ആരും കാണാതെ ഒളിപ്പിച്ചു വെക്കുന്നെ. കണ്ടിട്ട് സഹിക്കുന്നില്ലല്ലോ കൺട്രോൾ തരണേ അവൻ അവനോട് തന്നെ പറഞ്ഞു.അവൾ കണ്ടുവെന്ന് അവൻ കണ്ടു. ഇതെന്താടി പാരച്ചൂട്ട് വെളിച്ചെണ്ണയുടെ പരസ്യമോ. അവൾ എവിടെയൊക്കെയോ പരതി ഒരു തട്ടം എടുത്തിട്ടു. ഒരു റൂമിലേക്ക്‌ വരുമ്പോൾ മര്യാദ കാണിച്ചുടെടോ. അവൾ ചൂടായി. മര്യാദ കാണിക്കേണ്ട മുതൽ. കവിളത്തു നോക്കി രണ്ടെണ്ണം പൊട്ടിക്കാന തോന്നുന്നേ. അവൻ അത് മനസ്സിൽ വെച്ചു അവളെ നോക്കി ചിരിച്ചു. പെങ്ങളെ റൂമിലേക്ക്‌ വരാൻ ഒരാങ്ങളക്ക് എന്തിനാ അനുവാദം. വേണോ പെങ്ങളെ അവൾക്ക് പെട്ടെന്ന് എന്താ പറയണ്ടെന്ന് തിരിഞ്ഞില്ല .അഥവാ ഡ്രസ്സ് മാറ്റൽ ആണെങ്കിലോ. അപ്പൊ വാതിൽ കുട്ടിയിടാതെയാ നീ ഡ്രസ്സ്‌ മാറൽ. അവൾക്ക് ഉത്തരം മുട്ടി. എന്തിനാ ഇപ്പൊ വന്നത്. എത്ര വർഷം കൂടിയിട്ട കാണുന്നെ. എന്നിട്ട് ഒരു സ്നേഹവും ഇല്ലാതെയാണോ ഇക്കാക്കയോട് പെരുമാറുന്നെ . ഇങ്ങ് വാ ചോദിക്കട്ടെ വിശേഷങ്ങൾ ഒക്കെ. അവളെ കയ്യിൽ പിടിച്ചു അവന്റെ കൂടെ ബെഡിൽ ഇരുത്തി. അവൾ പെട്ടെന്ന് തന്നെ കൈ വിടുവിച്ചു എണീറ്റു നിന്നു. പണി കിട്ടിയല്ലോ. ചെറുക്കനും ടീമും വരാറായി. ഡ്രസ്സ്‌ മാറ്റണം കുറച്ചു തിരക്കുണ്ട്. അതാ... അത് പറഞ്ഞപ്പോഴാ ഓർത്തത്. ഞങ്ങൾ ഒന്നും എടുക്കാതെ അല്ലെ വന്നത്. കുളിച്ചിട്ടും മാറ്റിയിനൊന്നും ഇല്ല. ഒരു തോർത്ത്‌ മുണ്ട് പോലും എടുത്തിട്ടും ഇല്ല. അല്ല എന്തിനാപ്പൊ ടെൻഷൻ അടിക്കുന്നെ. ഇവിടെ അല്ലെ ഒരു ഷർട്ട് കാണുന്നെ. അവൻ നേരത്തെ എടുത്തു വെച്ചിരുന്ന ഷർട്ട് കയ്യിൽ എടുത്തു. ഇത് ആർക്കാ വാങ്ങിയത്. അവൾ നിന്നു വിയർക്കുന്നത് അവൻ കണ്ടു. അത് ചുമ്മാ... എനിക്ക് ഇടാൻ നീ ബോയ്സിന്റെ ഷർട്ട് ഇടോ അതിന്. എന്തായാലും സാരമില്ല ഒരു ദിവസത്തേക്ക് ഇക്കാക്ക ഇട്ടോളാം .അവളെ തോർത്തും സോപ്പും കൂടി ചോദിക്കാതെ ബാഗിൽ നിന്നും അവൻ എടുത്തു. എന്റെ തോർത്ത്‌.......അവൾ അത് തിരിച്ചു വാങ്ങാൻ കൈ നീട്ടി. അനിയത്തീടെ തോർത്തല്ലേ എനിക്ക് പ്രശ്നം ഇല്ല. അഡ്ജസ്റ്റ് ചെയ്തോളാം. ഇക്കാക്ക കുളിച്ചിട്ട് വരാട്ടോ. വന്നിട്ട് സംസാരിക്കാം. ഒരു പാട് വിശേഷങ്ങൾ പറയാനുണ്ട്. അവൻ പോയി. അവൻ പോയതും അവൾ വാതിൽ അടച്ചു. അവന്റെ ഇക്കാക്ക പറച്ചിൽ കുറച്ചു കൂടുതലാ. എന്നെ ആക്കിയിട്ട് പറയുന്ന പോലെയുണ്ട്. അവൻ പണിയാകുന്ന തോന്നുന്നേ. എങ്ങനെയാ ആ ഷർട്ട് കൊടുക്കുവാന്ന് കരുതി ഇരിക്കുകയാരുന്നു. അത് നടന്നല്ലോ. അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ***** ടാ നിന്റെ പെങ്ങൾ വരുന്നു. നദീർ ഫോണിൽ നിന്നും മുഖം ഉയർത്തി നോക്കി. അവന് അവളെ മുഖത്തു നിന്നും കണ്ണെടുക്കാൻ തോന്നിയില്ല. തൂവെള്ള ചുരിദാർ ഇട്ടു നടന്നു വരുന്ന അവളെ മാലാഖയെ പോലുണ്ട്. കണ്ണുകൾ നീട്ടി എഴുതിയിരുന്നു. നീ പറയുന്ന പോലെ അവളെ കണ്ണുകൾ തന്നെയാ അവളുടെ ആകർഷീനിയത അല്ലെടാ. കണ്ടിട്ട് സഹിക്കുന്നില്ല മച്ചു. ഇപ്പൊ വരാട്ടോ. അവൻ അവളുടെ അടുത്തേക്ക് പോയി. കെട്ടിപിടിച്ചു. അവൾ ഷോക്കടിച്ചത് പോലെയായി .അവനെ ആ ഷർറ്റ് ഇട്ടു കണ്ടു വണ്ടർ അടിച്ചു നിൽക്കുവായിരുന്നു. അപ്പോഴാ അവൻ വന്നു കെട്ടിപിടിച്ചെ. നീ എന്താ കാണിക്കുന്നേ വിട്. എന്റെ പോന്നു അനിയത്തീ സഹിക്കുന്നില്ല ഇക്കാക്കക്ക് ഇത്രയും നാൾ നീ എവിടെയാരുന്നു .ഒരു ഫോണെങ്കിലും നിനക്ക് വിളിച്ചിരുന്നെങ്കിൽ. എന്നാലും ഇത്രയും വർഷം ഇങ്ങനെയൊരു അനിയത്തി ഉണ്ടെന്നു അറിയാതെ പോയല്ലോ അവൻ അവളെയും ചേർത്തു പിടിച്ചു സാലിയുടെ മുന്നിലേക്ക് പോയി. അവൾ കുതറി മാറാൻ നോക്കുന്നുണ്ടെങ്കിലും അവൻ വിട്ടില്ല. സാലി കണ്ടോ എന്റെ മൂത്താപ്പയുടെ മോളാ ഇത്. വിട് നദീർ എല്ലാവരും നോക്കുന്ന. അതിനെന്താ. എന്റെ പെങ്ങളെ ഒന്ന് കെട്ടിപ്പിടിക്കാനും പാടില്ലെന്നുണ്ടോ. വിളറി വെളുത്ത അവളുടെ മുഖം കണ്ടു സാലിക്ക് ചിരി വന്നെങ്കിലും പിടിച്ചു നിന്നു. ഇത്താത്ത തിരക്കുന്നുണ്ടാവും ഞാൻ പോട്ടെ. അവൾ എങ്ങെയൊക്കെയോ കൈ വിടുവിച്ചു ഉള്ളിലേക്ക് പോയി. കലക്കിയെടാ സാലി അവനു കൈ കൊടുത്തു. അവളെ കൊണ്ട് ഞാൻ ഇങ്ങോട്ട് പറയിപ്പിക്കും എന്റെ പെങ്ങൾ അല്ലെന്നു. എന്നോടാ കളി. അവൾ അവളുടെ തലക്ക് തന്നെ ചെറുതായി അടിച്ചു. ഏതു കഷ്ടകാലം പിടിച്ച നേരത്താ റബ്ബേ പെങ്ങളാണെന്ന് പറയാൻ തോന്നിയത്. ചെറുക്കനും പെണ്ണും പോയി വൈകുന്നേരത്തോടെ ഏകദേശം ആൾക്കാരൊക്കെ പോയി. ഇനി ഞങ്ങൾ പോട്ടെ. എല്ലാരോടും ആയി നദീറും സാലിയും യാത്ര ചോദിച്ചു. ഞാനും വരുന്നു. റജില പറഞ്ഞു. നിനക്ക് കുറച്ചു ദിവസം കഴിഞ്ഞു പോയാൽ പോരെ. അവളുടെ ഫ്രണ്ട്സ് പറഞ്ഞു. ഇല്ലെടാ പോകേണ്ട ആവിശ്യം ഉണ്ട്. ഞാൻ പിന്നെ ഒരു ദിവസം വരും. ഇപ്പൊ പോയെ പറ്റു.അത് കൊണ്ടാ. എല്ലാവരോടും യാത്ര ചോദിച്ചു വരുമ്പോൾ അവളുടെ മുഖത്ത് സങ്കടം നിഴലിച്ചിരുന്നു . മറ്റുള്ളവരുടെ കാര്യം ആണെങ്കിൽ പറയുകയും വേണ്ട. ഇത്താത്ത അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു. മോള് പോകുമ്പോൾ പോലും ഇത്രയും കരഞ്ഞിട്ട് ഉണ്ടാവില്ല. ഇവൾ ശരിക്കും ഒരു സംഭവം ആണല്ലേ നദീർ. ഇവരെയൊക്കെ സങ്കടം കണ്ടോ നീ സാലി പറഞ്ഞു. റജില കാറിൽ കയറുന്ന വരെ എല്ലാവരും കൂടെ വന്നു. ഇത്താത്ത നദീറിനെ നോക്കി പറഞ്ഞു. എന്റെ മോളെ നിന്നെ ഏൽപ്പിക്കുകയാ. അവളെ ശ്രദ്ധിക്കണേ മോനെ. അവൻ തലയാട്ടി. ***** അവൾ തലതാഴ്ത്തി ഇരുന്നു. പിന്നെ കുറച്ചു സമയം കഴിഞ്ഞപ്പോൾ സീറ്റിൽ ചാരിയിരുന്നു ഉറങ്ങുന്നത് കണ്ടു. ഇന്നലെ മര്യാദക്ക് ഉറങ്ങിയില്ലല്ലോന്ന് ഓർത്ത് നദീർ ശല്യപെടുത്തിയും ഇല്ല. രാത്രി ഏറെ വൈകിയാണ്. വീട്ടിൽ എത്തിയത്. രാവിലെ നിർത്താതെ വാതിലിൽ മുട്ട് കേട്ടായിരുന്നു വാതിൽ തുറന്നത് റജിലയായിരുന്നു. നിനക്ക് ഉറക്കവും ഇല്ലെടി മനുഷ്യനെ മെനക്കെടുത്താൻ രാവിലെ തന്നെ കെട്ടിയെടുത്തിന് എന്റെ ഡയറി എവിടെ. നിന്റെ ഡയറിയോ എനിക്ക് എന്തിനാ അത്. പുഴുങ്ങി തിന്നാനോ കളിക്കാതെ താ നദീർ. നീയാ അതെടുത്തെന്നു എനിക്ക് അറിയാം. രാവിലെതന്നെ തെറി വിളിപ്പിക്കാതെ ഒന്ന് പോയെ . ഞാൻ കണ്ടൊന്നും ഇല്ല. എനിക്ക് ഉറങ്ങണം. നല്ല യാത്ര ക്ഷീണം ഉണ്ട്. നീ കാറിലിരുന്ന് ഫുൾ ടൈം ഉറങ്ങിയിരുന്നല്ലോ .അവൻ ബെഡിൽ പോയി കിടന്നു. നദീർ പ്ലീസ്. എനിക്ക് അത് വേണം. നീ തന്നെയാ അതെടുത്തെ. നീയെ എന്റെ റൂമിൽ വന്നിട്ട് ഉള്ളൂ. അവൾ ആ റൂം മൊത്തം പരതാൻ തുടങ്ങി. ടീ കോപ്പേ മര്യാദക്ക് ഇറങ്ങിപോകുന്നുണ്ടോ. നീ എടുത്തില്ലെങ്കിൽ പിന്നെ നിനക്ക് എന്തിനാ പേടി ഞാൻ പരതി നോക്കുന്നതിന് നിന്റെ ഇഷ്ടം പോലെ ചെയ്യ് . ഞാൻ ഉറങ്ങാൻ പോവ്വുകയാ. ആ ഡയറി സാലിയുടെ കയ്യിൽ കൊടുത്തതു നന്നായെന്ന് തോന്നി. ഇവിടെ ആയിരുന്നെങ്കിൽ ഇവൾ പരതി പിടിച്ചേനെ. അവൾ തിരച്ചിൽ മതിയാക്കി. ഇവൻ അല്ലെങ്കിൽ പിന്നെ അതെവിടെ പോയി. ഇനി കോളനിയിൽ വെച്ചു തന്നെയായിരിക്കുമോ നഷ്ടപ്പെട്ടെ. എന്താ കിട്ടിയോ. പോകുമ്പോൾ ആ വാതിൽ കൂടി അടച്ചേക്ക്. അവൾ വാതിൽ വലിച്ചടച്ചു. അവളുടെ ദേഷ്യം മുഴുവൻ അതിലടങ്ങിയിട്ടുണ്ടെന്ന് അവന് മനസ്സിലായി. എന്തായിരിക്കും അതിൽ. ലോക്ക് പൊട്ടിക്കാന സാലിടെ കയ്യിൽ കൊടുത്തത്. **** അവൾ ആകെ മൂഡ് ഓഫ്‌ ആയിരുന്നു.എന്റെ എല്ലാ കാര്യങ്ങളും അതിൽ എഴുതിയിട്ടുണ്ട്. ചെറുതിലെ ഉള്ള ശീലമാണ്. ഡയറി എഴുത്.ഉറങ്ങുന്നെന് മുന്നേ അന്ന് നടന്നത് മുഴുവൻ അതിൽ എഴുതിയിട്ടെ ഉറങ്ങൂ.എന്റെ ബെസ്റ്റ് ഫ്രണ്ട് എന്റെ ഡയറി തന്നെയാണ്. ഹലോ എന്താ ആലോചിച്ചു നിക്കുന്നെ നാസില. കല്യാണം ഒക്കെ എങ്ങനെ അടിച്ചു പൊളിച്ചോ . ഞാൻ കരുതി ആ പേരും പറഞ്ഞു മുങ്ങിന്ന. ഇപ്പോഴൊന്നും വരില്ലെന്ന് വിചാരിച്ചു. അടിപൊളി തന്നെ. ജോലിക്കാരി അധികം ലീവ് എടുക്കുന്നത് നല്ലതല്ലല്ലോ വീട്ടിലെക്കാൾ നല്ല ഭക്ഷണവും താമസ സൗകര്യവും ഉള്ളത് കൊണ്ടല്ലേ പെട്ടെന്ന് തന്നെ കെട്ടിയെടുത്തത്. അവിടത്തേക്കാൾ സുഖം ഇവിടല്ലേ. അസീന. ഈ പിശാചിന് എന്തിന്റെ കേടാ. മെക്കിട്ട് കേറണോന്ന് തന്നെയെ ഉള്ളൂ. നാസില സാരമാക്കേണ്ടെന്ന് കണ്ണോണ്ട് കാണിച്ചു. അവൾ ഒന്നും മിണ്ടാതെ പോയി. നദീറിന്റെ ഉമ്മ വന്ന ശേഷം അധികമൊന്നും മിണ്ടിയില്ല. അങ്ങോട്ട്‌ പോയി എന്തെങ്കിലും ചോദിച്ചാൽ മുക്കിയും മൂളിയും എന്തെങ്കിലും പറഞ്ഞാൽ ആയി. വന്നത് ഇഷ്ടപ്പെട്ടില്ലേ. അവൾക്ക് നന്നായി ഫീൽ ചെയ്യിന്നുണ്ടായിരുന്നു. ഇനി മാമി വല്ലതും പറഞ്ഞു പിരി കേറ്റിയതാണോ. അസീനയാണെങ്കിൽ ഏതോ ശത്രുവിനോട് പെരുമാറുന്നത് പോലെയാണ്. ഇവൾക്ക് എന്നോട് എന്തിനാ ദേഷ്യം എന്ന പിടി കിട്ടാത്തത്. നാസിലാക്കണേൽ സ്നേഹം കവിഞ്ഞു ഒഴുകുകയും ചെയ്യുന്നു. എല്ലാർക്കും എന്താ പറ്റിയെ. ജോലിയൊക്കെ കഴിഞ്ഞു വെറുതെ ഇരിക്കുമ്പോളാണ് പേപ്പർ വായിക്കണം എന്ന് തോന്നിയത്. അവൾ മുഴുവൻ സ്ഥലതും പരതി നോക്കിയിട്ടും പേപ്പർ കിട്ടിയില്ല. ഇനി വന്നില്ലേ. എന്താ മോൾ തിരയുന്നെ പേപ്പർ വന്നില്ലേ ഇല്ല അതെന്താ അറിയില്ല ഇന്ന് വന്നില്ല. വന്നിരുന്നു ഉപ്പ. ഞാൻ കുറച്ചു നേരത്തെ വായിച്ചതാണല്ലോ നദീറിനെ നോക്കി പറയല്ലന്ന് പറഞ്ഞത് അവൾ കണ്ടു. ഞാൻ വായിക്കാൻ പാടില്ലാത്ത എന്തു ന്യൂസ്‌ ആണ് അതിൽ ഉള്ളെ. നദീറെ പേപ്പർ എന്നിട്ട് എവിടെ. അവന് എന്താ പറയേണ്ടെന്ന് മനസ്സിലായില്ല. ഇവൾ പേപ്പർ വായിച്ചാൽ ഉപ്പാക്ക് എന്താ. ആവോ എവിടെയെങ്കിലും കാണും. അവൻ ഉള്ളിലേക്ക് പോയി. ഞാൻ കണ്ടില്ലേ. ഇന്ന് വന്നില്ലെന്ന കരുതിയെ. എന്തിനാ നദീറിന്റെ ഉപ്പ കളവ് പറയുന്നത് അവൾ സോഫയുടെ അടിയിലായി പേപ്പർ കണ്ടു. അവൾ പേപ്പർ എടുത്തതും അയാൾ അത് വാങ്ങി. നീ വായിക്കണ്ട അതെന്താ. കളിക്കാതെ പേപ്പർ താ നീ വായിക്കണ്ടന്ന് പറഞ്ഞില്ലേ നദീർ മറഞ്ഞു നിന്നു നോക്കുന്നുണ്ടായിരുന്നു രണ്ടു പേരെയും. ഞാനും വായിച്ചതാണല്ലോ അതിൽ എന്താ ഇത്ര പ്രത്യേകത. അതേ മൂപ്പിലാനേ ന്യൂസ്‌ വായിക്കാൻ വേറെയും വഴിയുണ്ട്. നെറ്റിൽ വായിച്ചോളാം ഞാൻ. അവൾ പോകാൻ നോക്കിയതും ഉപ്പ പേപ്പർ കൊടുത്തു. അവൾ അത് തുറന്നു എല്ലാ പേജിലും കണ്ണോടിച്ചു. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വീണു പേപ്പർ നനഞ്ഞു കുതിർന്നു. ഉപ്പ ഒന്ന് ആശ്വസിപ്പിക്കുന്നത് പോലും ഇല്ലല്ലോ. എന്തായിരിക്കും ന്യൂസ്‌. അവൾ കണ്ണ് തുടച്ചു പേപ്പർ ചുരുട്ടി എറിഞ്ഞു റൂമിലേക്ക്‌ ഓടി. ഉപ്പ സോഫയിൽ തന്നെ നെറ്റിക്ക് കയ്യും വെച്ചു ഇരുന്നു. പോയ സ്പീഡിൽ തന്നെ റജില തിരിച്ചു വരുന്നത് കണ്ടു. ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിരുന്നു. കാറിന്റെ കീ എടുക്ക്. ഉപ്പ ഒന്നും മിണ്ടിയില്ല. കീ തരുന്നുണ്ടോ ഇല്ലയോ അവളുടെ ശബ്ദം ഉയർന്നിരുന്നു. ഒച്ച വെക്കേണ്ട. നീ എവിടേക്കും പോകുന്നും ഇല്ല. കീ തരുമോ ഇല്ലയോ അതോ ടാക്സി പിടിക്കണോ. എന്റെ ഉപ്പാനെ ഭീഷണിപെടുത്താൻ ഇവളാരാ. എന്തൊക്കെയാ നടക്കുന്നെ. പോകുന്നെങ്കിൽ ഒന്നിച്ചു പോകാം. അല്ലെങ്കിൽ ആരും പോകുന്നില്ല. അവൾ പോകാൻ നോക്കിയതും ഉപ്പ തടഞ്ഞു. അവൾ തള്ളി മാറ്റി പോകാൻ നോക്കിയതും ഉപ്പ അവളെ പിടിച്ചു വെച്ചു. അവൾ സകല ശക്തിയും എടുത്തു കുതറി മാറുന്നുണ്ടായിരുന്നു. അവസാനം അവൾ തളർന്ന പോലെ നിലത്തിരുന്നു. ഞാൻ ഒരാണായിരുന്നെങ്കിൽ എന്റെ ഉപ്പാക്ക് ഈ ഗതി വരുമായിരുന്നോ. എന്നെ തടയുമായിരുന്നോ നിങ്ങൾ. ഒന്നിനും കൊള്ളാത്ത ജന്മം ആയിപോയല്ലോ എന്റേത്. അവൾ പൊട്ടിക്കരഞ്ഞു. അവളുടെ കരച്ചിൽ കണ്ടു അവൻ പോലും അറിയാതെ കണ്ണ് നിറഞ്ഞു. അവന്റെ ഉപ്പ തോളിൽ കൈ വെച്ചതും അവൾ തട്ടി മാറ്റി റൂമിലേക്ക്‌ പോയി. പിന്നെ അവൻ റജിലയെ പുറത്തൊന്നും കണ്ടില്ല. വാതിൽ അടഞ്ഞു തന്നെ കിടന്നു. ഉച്ചക്കും രാത്രിയിലും നാസില ഫുഡ്‌ കഴിക്കാൻ വിളിച്ചെങ്കിലും തല വേദന എടുക്കുന്നു. വിശപ്പില്ല എന്ന മറുപടി മാത്രം വന്നു. ഉമ്മയും ഒരു പ്രാവിശ്യം വിളിച്ചു. അവൾ വാതിൽ തുറന്നില്ല. ജോലിക്കാരിക്ക് ഇത്രയും അഹങ്കാരം പാടില്ല എന്ന് പറഞ്ഞു മാമി മുറ വിളി കൂട്ടുന്നുണ്ടായിയുന്നു. ഉപ്പ അപ്പോൾ ഇറങ്ങി പോയി രാത്രി യായിരുന്നു വന്നത്. അവൻ ന്യൂസ്‌ പേപ്പർ മൊത്തം അരിച്ചു പെറുക്കിയിട്ടും ഒന്നും കാണാൻ കഴിഞ്ഞില്ല. അല്ലെങ്കിലും എന്ത് എന്ന് കരുതിയ പരത്തുന്നത്. അവൾക്ക് എന്താ പറ്റിയതെന്ന് അറിയാതെ അവന് കിടന്നിട്ട് ഉറക്കം വന്നില്ല. എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചുന്ന് പറയാം. എന്ത് വന്നാലും ഉപ്പയോട് റജിലയെ പറ്റി സംസാരിക്കും എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചിരുന്നു. രാവിലെ എണീറ്റെങ്കിലും ഉപ്പ എവിടേക്കോ പോയി എന്ന് അറിഞ്ഞു. ഉപ്പ വരാൻ അവൻ കാത്തിരുന്നു. അവൻ റജിലയെ നോക്കി അവൾ ഒന്നും സംഭവിക്കാത്ത പോലെ ജോലി എടുക്കുന്നു. മാമിയോടൊപ്പം ഉമ്മയും അവളെ വഴക്ക് പറയുന്നുണ്ടായിരുന്നു. അവൾ ഇതൊന്നും എന്നെയല്ലേ എന്ന ഭാവത്തിൽ തിരിഞ്ഞു നോക്കിയത് പോലും ഇല്ല. അവന് അത്ഭുതം തോന്നി. ഇതെന്തു ജന്മം. കുറച്ചു കഴിഞ്ഞു അവൾ അടുക്കളയിൽ നിന്നും പുറത്തു വന്നു. അവൻ വിളിച്ചെങ്കിലും അവൾ തിരിഞ്ഞു നോക്കിയില്ല. അവന് ദേഷ്യം വന്നു കയ്യിൽ പിടിച്ചു വലിച്ചു. അവൾ തിരിഞ്ഞു നോക്കി. നിനക്ക് എന്താടി ചെവി കെട്ടുടെ ഒരു മിനുറ്റ്. അവൾ കൈ വിടുവിച്ചു ചെവിയിൽ നിന്നും പഞ്ഞി എടുത്തു ചാടി. ഇനി പറ എന്താ കാര്യം. അവന് ചിരി വന്നു. വെറുതെ അല്ല ഉമ്മയും മാമിയും ഇത്രയും പറഞ്ഞിട്ടും ഒരു റെസ്പോന്സും ഇല്ലാതിരുന്നത്. നീ ആള് കൊള്ളാല്ലോ. അവർ ഇന്ന് എന്നെ പൊരിക്കും എന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു അതാ മുൻകരുതൽ എടുത്തേ. എന്തിനാ വിളിച്ചേ. ഇന്നലെ എന്താ പറ്റിയെ ചെറിയ തലവേദന അതാ വാതിലും അടച്ചു കിടന്നേ. അസീന വിളിക്കുന്ന കേട്ടു. ആ പെണ്ണിന് മെന്റലാന്ന തോന്നുന്നേ ഞാൻ വെറുതെ ഇരിക്കുന്നത് കണ്ടു കൂടാ. എന്തെങ്കിലും ജോലി പറയാനായിരിക്കും വിളിക്കുന്നെ അവൾ പോയി. അവൾ ഒഴിഞ്ഞു മാറിയതാണെന്ന് അവന് മനസ്സിലായി. എന്റെ ഒരുപാട് അലക്കാനുണ്ട്. പോയി അലക്ക്. വാഷിംഗ്‌മിഷീനിലെ അലക്കാന് പാടില്ല. പുതിയ ഡ്രെസ്സാ. എനിക്ക് അതിൽ അലക്കിയെ ശീലം ഉള്ളൂ. സോറി. അങ്ങനെ അല്ലെ പടിക്കൽ പോയി അലക്കി പടിക്ക്. കേടു വന്നാൽ ചീത്ത വിളിക്കാൻ നിക്കണ്ട. വേണമെങ്കിൽ മാത്രം അലക്കാൻ തന്ന മതി. എനിക്ക് അലക്കി ശീലം ഇല്ല. അലക്കാൻ പറഞ്ഞാൽ അലക്കിയ മതി. വൈകുന്നേരം അസീനയുടെ ഉമ്മാന്നുള്ള വിളി കേട്ട എല്ലാരും ഓടിച്ചെന്നെ. മാമിയെ കെട്ടിപിടിച്ചു അവൾ കരഞ്ഞു. റജില എന്നെ തല്ലി. കവിളിൽ അഞ്ചു വിരലും ഉണ്ടായിരുന്നു. മാമി അവളെ നേർക്ക് കൈ വീശിയതും അവൾ ആ കൈ തടഞ്ഞു. അവൾ തെറ്റ് ചെയ്തു അത് കൊണ്ട് ഞാൻ തല്ലി. നദീറിന് അവളുടെ മാറ്റം കണ്ടു അത്ഭുതം തോന്നി. കണ്ണ് പൊട്ടുന്ന വഴക്ക് പറഞ്ഞാലും അനങ്ങൽ ഇല്ല. ഇതിന് മാത്രം എന്താ അസീന ചെയ്തേ. ഉമ്മ അസീനയോട് ചോദിച്ചു എന്താ ഉണ്ടായത്. അസീന ഡ്രസ്സ്‌ അലക്കാൻ തന്നിരുന്നു. ഞാൻ പറഞ്ഞതാ എനിക്ക് അലക്കി ശീലം ഇല്ലെന്ന്. അവൾക്ക് ഞാൻ അലക്കണംന്ന് ഒരേ നിർബന്ധം. അലക്കിയപ്പോ ഡ്രെസ്സില് വർക്ക് കുറച്ചു പോയി. അതിന് എന്റെ ഉമ്മാനെ ചീത്ത വിളിച്ചു. എനിക്ക് സഹിച്ചില്ല. തല്ലി പ്പോയി. ഉമ്മ ഒന്നും മിണ്ടിയില്ല. മാമി അവളുടെ മെക്കിട്ട് കേറി. എന്റെ മോളെ ഞാനിതുവരെ തല്ലിയിട്ടില്ല. ചീത്ത വിളിച്ചാൽ നീ ആരെയും തല്ലുമോ. എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ. എന്റെ വീട്ടുകാരെ പറയണ്ട സഹിച്ചെന്ന് വരില്ല. ഇതിന്റെ പേരിൽ ഒരു വഴക്ക് വേണ്ട റജില അസീനയോട് ഒരു സോറി പറയ്. നിനക്ക് എന്നോട് പറഞ്ഞ പോരായിരുന്നോ. അവളെ തല്ലുകയാണോ വേണ്ടേ. റജിലയുടെ കണ്ണ് നിറയുന്നത് നദീർ കണ്ടു. എന്നോട് പൊറുക്കണം. ഞാൻ മാപ്പ് പറയില്ല. എന്റെ ഉമ്മാനെ പറഞ്ഞോണ്ട ഞാൻ തല്ലിയത്. എന്നോട് മാപ്പ് പറയാൻ പറ്റില്ലെങ്കിൽ ഇവളെ ഇപ്പൊ ഇവിടെ നിന്നും പറഞ്ഞു വിടണം. അല്ലെങ്കിൽ ഞാൻ ഇവിടെ നിക്കില്ല. അസീന പറഞ്ഞു. നദീറിന്റെ ഉമ്മ പറഞ്ഞത് കേട്ട നാസിലയും നദീറും ഞെട്ടി. ഇവിടെ ഇപ്പൊ ഒരു ജോലിക്കാരിയുടെ ആവിശ്യം ഇല്ല. ഞങ്ങൾക്ക് ചെയ്യാൻ പറ്റിയ ജോലിയെ ഇവിടുള്ളൂ. റജില ഒന്നും മിണ്ടിയില്ല. അവളുടെ റൂമിലേക്ക്‌ പോയി. പെട്ടെന്ന് തന്നെ തിരിച്ചു വന്നു അവളുടെ കയ്യിൽ അവളുടെ ബാഗ് ഉണ്ടായിരുന്നു. ഉമ്മ ഉപ്പ വന്നിട്ട് തീരുമാനിച്ച പോരെ. നദീർ പറഞ്ഞു. അവനെ രൂക്ഷമായി നോക്കി അവൻ പിന്നെ മിണ്ടിയില്ല. ഉപ്പ ഉണ്ടെങ്കിൽ എന്തായാലും ഇവളെ വിടില്ലായിരുന്നു. അവൾ പോകാൻ നേരം നദീറിന്റ ഉമ്മയുടെ അടുത്തേക്ക് ചെന്നു. അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ പൊറുക്കണം. 💘റജില 💘 Part 17 അവളെ തിരിച്ചു വിളിക്ക് ഉമ്മാ. നദീർ അവസാന പ്രതീക്ഷയോടെ പറഞ്ഞു. ഞാൻ ഒന്ന് വഴക്ക് പറഞ്ഞുന്ന് വെച്ച് എല്ലാം ഇട്ടെറിഞ്ഞു പോകാൻ മാത്രം ബന്ധമേ എന്നോടവൾക്ക് ഉള്ളെങ്കിൽ എവിടെയാന്നു വെച്ച പോയികോട്ടെ അത് കേട്ടതും റജില ഒന്ന് നിന്നു. പോകുന്നത് ഒക്കെ കൊള്ളാം. ഇപ്പൊ ഇവിടുന്ന് ഇറങ്ങിയ പിന്നെ ഈ വീട്ടിന്റെ പടി പിന്നെ കയറാന്ന് കരുതണ്ട. അവൾ ഓടി വന്നു ഉമ്മാനെ കെട്ടിപ്പിടിച്ചു എല്ലാവരും ഒരുനിമിഷം സ്തംഭിച്ചു നിന്നു. എന്താ ഈ കാണുന്നെ. പറയാരുന്നില്ലേ എന്നോട് ഒരു വാക്ക് എങ്കിലും. ഒരു ജോലിക്കാരി വന്നിരിക്കുന്നു..... സോറി. അവളുടെ ഒരു സോറി... അവളെ ഇരു കവിളത്തും നെറ്റിയിലുമൊക്കെ മാറിമാറി മുത്തം കൊടുക്കുന്ന ഉമ്മാനെ കണ്ടു നദീറിന് ഒന്നും മനസ്സിലായില്ല. ഇവള് ആരാ ഇവരുടെ ഒക്കെ. ഉപ്പാക്കും ഉമ്മാക്കും ഇത്രയും വേണ്ടപ്പെട്ടവളായിട്ടും എനിക്ക് എന്താ അറിയാത്തത്. ഇനി ഉമ്മാക്ക് സഹോദരൻ ഒന്നും ഇല്ലല്ലോ. എന്റെ പെങ്ങൾ തന്നെയാണോ ഇനി.അവനു ഉള്ളിൽ ഒരു പേടി തോന്നി. ഇവിടെ ഒരു ജോലിക്കാരിയെ വേണ്ടന്നെ പറഞ്ഞുള്ളു. നിന്നെ വേണ്ടാന്ന് പറഞ്ഞില്ല. ഇതാരാ മാമി ചോദിച്ചു. എന്റെ മോളാ ഇത്. എന്നെ കളിപ്പിക്കാൻ വെറുതെ ജോലിക്കാരിനും പറഞ്ഞു വന്നതാ. .മറ്റുമ്മ .......സോറി... ഞാൻ.... അവൾക്ക് കരച്ചിൽ വന്നു വാക്കുകൾ പുറത്തു വരുന്നുണ്ടായിരുന്നില്ല. മറ്റുമ്മ അല്ല ഉമ്മ. അങ്ങനെ വിളിച്ചാൽ മതി. എന്റെ മോള് തന്നെയ നീ. എന്റെ സ്വന്തം മോള്. ഉമ്മയുടെയും കണ്ണ് നിറഞ്ഞിരുന്നു. ഉമ്മാക്ക് ഇവളെ നേരത്തെ അറിയോ നാസില ചോദിച്ചു എന്റെ സുഹൃത്തിന്റെ മോളാ ഇത്. ടാ നദീറെ നിനക്ക് മനസ്സിലായില്ലേ ഇവളെ. നിന്റെ പാത്തുവാ ഇത്. അവൻ അറിയാതെ അവന്റെ നെറ്റിയിലെ പാടിൽ കൈ വെച്ചു. പാത്തു..... എന്റെ ബാല്യകാല സഖി. നിന്റെ നെറ്റിയിൽ എന്താ എന്ന് എന്നോട് ഒരായിരം പ്രാവശ്യം എങ്കിലും ആൾക്കാർ ചോദിച്ചിട്ട് ഉണ്ടാവും. മുടി നീട്ടി വളർത്തിയത് മുതലാ ആ ചോദ്യം നിന്നത് തന്നെ. എന്റെ മുഖത്ത് സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ച ഇവളെ അത്ര പെട്ടെന്ന് മറക്കാൻ പറ്റുമോ. അസീന മുഖവും വീർപ്പിച്ചു അവിടെ നിന്നും ഇറങ്ങി പോയി. ഉമ്മന്റേയും അവളുടെയും സ്നേഹപ്രകടനം ഒക്കെ കുറച്ചു അടങ്ങി ഉമ്മയെ തനിച്ചു കിട്ടിയപ്പോൾ നദീർ മെല്ലെ അവളെ പറ്റി ചോദിച്ചു. റജിലയുടെ ഉപ്പയും ഉമ്മയും എങ്ങനെയാ മരിച്ചത്. അവൾക്ക് ബന്ധുക്കൾ ഒന്നും ഇല്ലേ. നാല് വർഷം മുൻപ് ഒരാക്സിഡന്റിൽ മരിച്ചു. അവൾക് സ്വന്തം എന്ന് പറയാൻ ബന്ധുക്കൾ ഒന്നും ഇല്ല. അതെന്താ ഉപ്പന്റെയും ഉമ്മന്റേയും ഫാമിലി. അതൊക്കെ വലിയ കഥയാണ്. ഞാനും അവളുടെ ഉമ്മയും ഒരേ നാട്ടുകാർ ആണ്. എന്റെ ഉറ്റ ചങ്ങാതിയാണ് ഇവളുടെ ഉമ്മ റസിയ . പഠിച്ചതും വളർന്നതും എല്ലാം ഒരുമിച്ചായിരുന്നു. അത് പോലെ നിന്റെ ഉപ്പന്റെ സുഹൃത്താണ് അവളുടെ ഉപ്പ. എന്റെ കല്യാണത്തിന് റസിയയെ കണ്ടു ഇഷ്ടപ്പെട്ടു.പിന്നെ ഒരു വർഷം പൊരിഞ്ഞ പ്രണയം ആയിരുന്നു രണ്ടു പേരും തമ്മിൽ . കൂട്ട് നിക്കാൻ ഞങ്ങളും. പ്രണയം വീട്ട്കാർ അറിഞ്ഞു. പിന്നെ എല്ലായിടത്തും ഉള്ളത് പോലെ തല്ലും വഴക്കും ഒക്കെയായി. റസിയയുടെ വീട്ട്കാർ വലിയ തറവാടികളും പണക്കാരും ആയിരുന്നു. അവളുടെ ഉപ്പ പാവപ്പെട്ട വീട്ടിലെയും. അവളുടെ വീട്ട്കാർ വിവാഹത്തിന് സമ്മതിച്ചില്ല. വേറെ ഒരാളുമായിട്ട് വിവാഹം ഉറപ്പിക്കുകയും ചെയ്തു. രണ്ടു പേരും ഒളിച്ചോടി രജിസ്റ്റർ വിവാഹം ചെയ്തു. എല്ലാത്തിനും ഒത്തശ ചെയ്തത് നിന്റെ ഉപ്പയാണ്. രണ്ടു പേരെയും വീട്ടിൽ കയറ്റിയില്ല. നിന്റെ ഉപ്പ അവരെ നമ്മുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നു. കുറച്ചു കാലം ഞങ്ങളുടെ കൂടെയാരുന്നു താമസം. പിന്നെ തൊട്ടടുത്തു തന്നെ വാടക വീടെടുത്തു.അധികം വൈകാതെ ബാംഗ്ലൂരിൽ നല്ലൊരു ജോലി കിട്ടി.ഒരു കുട്ടി ജനിച്ചാലെങ്കിലും റസിയയുടെ വീട്ട്കാർ ദേഷ്യം മാറുമെന്നായിരുന്നു കരുതിയത്. ദുരഭിമാനവും പിടിച്ചു നിന്നിരുന്ന അവർ റജിലയെ വന്നു കണ്ടത് കൂടിയില്ല. ആരും ഇല്ലെന്നുള്ള ദുഃഖം ഞങ്ങൾ അവരെ അറിയിച്ചിട്ടും ഇല്ല. ഒരു വീട് പോലെയാ ഞങ്ങൾ കഴിഞ്ഞിരുന്നത്. കുറച്ചു വർഷം കഴിഞ്ഞപ്പോൾ ഞങ്ങൾ ഗൾഫിൽ സ്ഥിരതാമസവുമായി.പിന്നെ കുറേ നാല് കഴിഞ്ഞു അവർ ബാംഗ്ലൂരിലേക്ക് താമസം മാറിയെന്നൊക്കെ നിന്റെ ഉപ്പ പറഞ്ഞറിഞ്ഞിരുന്നു. പിന്നെ ഞങ്ങളുമായി അധികം കോൺടാക്ട് ഉണ്ടായിരുന്നില്ല. നാലുവർഷം മുൻപ് ഒരാക്സിഡന്റിൽ അവർ മരിച്ചു. അതിന് ശേഷം ഹോസ്റ്റൽ ആയിരുന്നു താമസം. അവിടുന്ന് യാതൃക്ഷമായി കണ്ടപ്പോൾ ഉപ്പ ഇവിടേക്ക് കൂട്ടിവന്നതാ. ഇവളാ പറഞ്ഞതത്രെ . എന്തെങ്കിലും ജോലി ചെയ്തു ജീവിച്ചോളാം ജോലിക്കാരിന്ന് പറഞ്ഞാൽ മതിന്ന്. ഇന്നലെ അവർ മരിച്ച ദിവസം ആയിരുന്നു. അതാ അവൾ തലവേദനയെന്നും പറഞ്ഞു വാതിൽ അടച്ചു കിടന്നത്.സങ്കടം ഇല്ലാണ്ടിരിക്കോ പാവം കുട്ടി. ഇത്ര ചെറുപ്പത്തിലേ..... ഒരു നെടു വീർപ്പും ഇട്ടു ഉമ്മ എണീറ്റു പോയി. ഉമ്മയോട് ഉപ്പ മുഴുവൻ കാര്യവും പറഞ്ഞിട്ടില്ല. അവൾക്കും ഉപ്പാക്കും തമ്മിൽ വേറെയും എന്തോ രഹസ്യം കൂടി ഉണ്ട്. ****** ഒരു രക്ഷയും ഇല്ല മോനെ ആ ഡയറി തുറക്കാൻ പറ്റുന്നില്ല. അവളാരാണെന്ന് അറിഞ്ഞെട. അവൻ മുഴുവൻ കാര്യവും പറഞ്ഞുകൊടുത്തു. അപ്പൊ കാര്യം എളുപ്പമായില്ലേ. ചോദിക്കാനും പറയാനും ആരും ഇല്ല.തല്ല് കിട്ടാനുള്ള ചാൻസും ഇല്ല. ഉപ്പാക്കും ഉമ്മാക്കും അവളെ ഒരുപാട് ഇഷ്ടവുമാണ് വേറെന്താ വേണ്ടേ. ഇല്ലെടാ അവൾക്ക് ചുറ്റും ഇപ്പോഴും എന്തൊക്കെയോ ദുരൂഹത ബാക്കി ഉണ്ട്. എന്ത് കോപ്പ് എങ്കിലും ആവട്ട്. നീ പോയി അവളോട്‌ പ്രൊപ്പോസ് ചെയ്യ്. അല്ലേൽ അനസ് ഓവർടേക്ക് ചെയ്യും. പറഞ്ഞില്ലെന്നു വേണ്ട. അവൻ നാട്ടിൽ പോയിരിക്കുകയാ ഇനി കെട്ടിയെടുക്കാതിരുന്ന മതിയാരുന്നു. ****** റജില റൂമിൽ തുണി മടക്കി വെക്കുകയാരുന്നു. നദീർ അവളുടെ പിറകെ പോയി നിന്നു. അവൾക്ക് ആരോ എന്റെ പിന്നിൽ ഉണ്ടെന്ന് തോന്നി. തിരിഞ്ഞു നോക്കിയെങ്കിലും കണ്ടില്ല. അവൻ മാറി നിന്നു. അവൻ വീണ്ടും അവളുടെ പിറകെ പോയി നിന്നു. അവളുടെ നേർക്ക് കൈ നീട്ടിയതേ അവന് ഓര്മയുണ്ടായിരുന്നുള്ളു. ഉമ്മാ എന്ന നിലവിളിയോടെ അവൻ കുനിഞ്ഞിരുന്നു. നദീർ ആണെന്ന് കണ്ടതും അവൻ കാണാതെ കയ്യിലിരുന്ന കത്തി അലമാരയിൽ ഒളിപ്പിച്ചു. എന്താടീ പട്ടീ നീ എന്നെ ചെയ്തേ. അവൻ വയറും പിടിച്ചു എഴുന്നേറ്റു നിൽക്കാൻ നോക്കി. വേച്ചു വീഴാൻ നോക്കിയതും അവൾ പിടിച്ചു. അനുവാദം ഇല്ലാതെ റൂമിൽ കയറിയാൽ ഇങ്ങനെ ഇരിക്കും. പെട്ടന്ന് ആയിപ്പോയി അല്ലെങ്കിൽ കാണായിരുന്നു. ഉമ്മാന്ന് വിളിച്ചത് നന്നായി അല്ലെങ്കിൽ കത്തികൂടി കയറിയേനെ അവൾ മനസ്സിൽ പറഞ്ഞു. അവൻ എന്താ നടന്നതെന്ന് റിവേഴ്‌സ് ചെയ്തു നോക്കി. അടിവയറ്റിൽ കാലുകൊണ്ട് ചവിട്ടിയതാണ്. നല്ലൊരു അഭ്യാസിക്ക് മാത്രമേ ഇങ്ങനെ ചെയ്യാൻ കഴിയൂ. ഇവൾക്ക് അറിയാത്ത എന്തെങ്കിലും ഉണ്ടോ. ഈ പിശാചിനോട് ഇടപെടുമ്പോൾ സൂക്ഷിച്ചുമാത്രേ ചെയ്യാവു. വേദന സഹിക്കാൻ പറ്റുന്നില്ല. അവൾ ബെഡിലേക്ക് ഇരുത്തി അവനെ. ഇവൻ കാണാതെ മുങ്ങി നടക്കുകയായിരുന്നു റൂമിലേക്ക്‌ കയറി വരുന്ന് കരുതിയില്ല. പറഞ്ഞത് കളവാണെന്ന് മനസ്സിലായ സ്ഥിതിക്ക് തല്ല് ഉറപ്പാണ്. നീ എങ്ങനെയാടീ എന്റെ സഹോദരിയായത്. എന്തിനാ കളവു പറഞ്ഞേ. അല്ലെങ്കിലും വാ എടുത്ത കളവേ പറയു. ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരും അങ്ങനെയാകുമ്പോ നീ എന്റെ സഹോദരൻ അല്ലെ. മോള് കോമഡി പറഞ്ഞതാരുന്നോ. ചിരി വരുന്നില്ല. വരുമ്പോൾ ചിരിച്ചാൽ മതി. നിനക്ക് എന്നെ ആദ്യമേ അറിയാമായിരുന്നിട്ടും എന്താ പറയാതിരുന്നത്. എനിക്ക് നിന്നെ ഓർമ കൂടി ഉണ്ടായിരുന്നില്ല. പിന്നെയല്ലേ പരിജയം പുതുക്കൽ. എന്നാ എനിക്ക് നല്ല ഓർമയുണ്ട്. എങ്ങനെ മറക്കും. നോക്കെടീ നീ തന്ന സമ്മാനം. അവൻ മുടി മേലോട്ടാക്കി നെറ്റി കാണിച്ചു കൊടുത്തു. അത് നിന്റെ കയ്യിലിരിപ്പിന് കിട്ടിയതാരിക്കും. കയ്യിലിരിപ്പ് ആർക്കാണെന്ന് കാണിച്ചു താരാടീ. അവൻ എഴുന്നേൽക്കാൻ നോക്കിയതും വേദന കൊണ്ട് അവിടെത്തന്നെ ഇരുന്നു. എന്ത് വേദനയാടീ പിശാചേ. മർമം നോക്കി ചവിട്ടിയതാ കുറച്ചു നേരം കിടക്ക് മാറിക്കൊള്ളും. അവൾ മെല്ലെ റൂമിൽ നിന്നും പോകാൻ നോക്കി. അങ്ങനെ അങ്ങ് പോകാൻ വരട്ടെ. ലോക്ക് ഇട്ടു താക്കോൽ എടുത്തിട്ട വന്നത്. നീ പിന്നെ എവിടേക്ക് പോകാനാ പോവുന്നെ. തനിക്ക് എന്താ വട്ടായോ. വാതിൽ തുറക്ക്. വട്ടു തന്നെയാ മോളെ. നിന്നെ കണ്ടപ്പോൾ മുതൽ. നിനക്ക് എന്താടി എന്നെ കെട്ടിയാൽ കണ്ട പെണ്ണിന്റെ പിറകേ പോകുന്ന ഒരുത്തനെ എനിക്ക് വേണ്ട. ഞാൻ ഏത് പെണ്ണിന്റെ പിറകേയാടീ കോപ്പേ പോയിന്. നീ അല്ല ഞാനാ പോയത്. ഒന്നല്ല ഒരുപാട് പെണ്ണിന്റെ. ടാ ഏതെങ്കിലും ഒരു പെണ്ണിനെ നോക്കണം. അല്ലാതെ എല്ലാ പെണ്ണിന്റെയും പിറകെ പോകരുത്. ടീ അത് വായിനോട്ടം അത് എല്ലാരോടും പറ്റും. പക്ഷേ പ്രണയം അത് ഒരാളോടെ പറ്റു.ഒൺലി ഫോർ യൂ ഒന്ന് പോടോ അപ്പൊ ജുമാനയോടോ. അസൽ തേപ്പല്ലേ അവസാനം നീ അവൾക്ക് കൊടുത്തേ. അത് ഇടക്ക് നീ കേറി വന്നതോണ്ട് അല്ലെ. ബ്രേക്ക്‌അപ് ആയത്. അതേ ഇടക്ക് ഇനിയും ഒരുപാട് പേരു വരും. അപ്പൊ ഞാൻ പുറത്തും ആവും. റിസ്ക് എടുക്കാൻ ഞാനില്ല.തുറന്നു പറയാം എനിക്ക് നിന്നോട് ഇതുവരെ പ്രണയം തോന്നിയിട്ടില്ല. ഇനി തോന്നുകയും ഇല്ല. ദയവുചെയ്തു ബുദ്ധിമുട്ടിക്കരുത്. അവന്റെ മുഖത്തു നോക്കാതെ ആയിരുന്നു അവളത് പറഞ്ഞത്. അവൾ അവന്റെ മുഖത്തേക്ക് നോക്കി. അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഇരിക്കുന്നു. ഡയലോഗ് മാറ്റിപിടിച്ചോടെ. കേട്ടു ബോറടിച്ചു. ഒന്നുമില്ലെങ്കിൽ അടുത്ത പ്രാവശ്യം ഇത് ഇംഗ്ലീഷിൽ എങ്കിലും പറയ്. അവളുടെ മുഖത്തും ഒരു ചിരി വന്നു. നിന്നെ പോലെ നീ മാത്രമേ ഉണ്ടാവു. കേട്ടോടാ കോഴീ. എന്നെ ഒന്ന് റൂമിൽ എത്തിക്കോ. നടക്കാൻ വയ്യ. അവൻ കൈ നീട്ടി. അവൾക്ക് പാവം തോന്നി.അവൾ കൈ പിടിച്ചു. എണീക്ക്. അവളെ ചുമലിൽ പിടിച്ചു അവൻ നടന്നു. റൂമിൽ എത്തിയതും അവൻ ശരിക്കും നടന്നു പോയി. അവൻ ആക്കിയതാണെന്ന് അവൾക്ക് മനസ്സിലായി. നിന്നെ ഞാനിന്ന് അവൾ തലയിണയെടുത് അവനെ എറിഞ്ഞു. അവൻ ഒഴിഞ്ഞു മാറി. കിട്ടിയ ചാൻസ് എന്തിനാ വേണ്ടെന്ന് വെക്കുന്നെ സോറി. അവളെ നദീറിന്റെ ഉപ്പ വിളിക്കുന്നത് കേട്ടു അവൾ പോയി. വന്നിട്ട് കാണിച്ചു തരാം തെണ്ടീ -**** എവിടെ പോയതാരുന്നു രാവിലെ കണ്ടില്ലല്ലോ. നിനക്ക് ഒരു ചെക്കനെ നോക്കാൻ ചിരിച്ചോണ്ട് പറഞ്ഞു എന്നിട്ട് കിട്ടിയോ കിട്ടി. നീ പറഞ്ഞത് പോലെ തന്നെ ഉശിരുള്ള ഒരു ആൺകുട്ടിയെ. അവളുടെ നെഞ്ചിലൂടെ ഒരു മിന്നൽ പിളർപ്പ് പോയത് പോലെ തോന്നി. ആരാ ആള്.പറഞ്ഞത് തമാശ ആയിരിക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ടായിരുന്നു ചോദിച്ചത്. എന്റെ പെങ്ങളെ മോൻ തന്നെയാ കക്ഷി. അനസ് അവൻ ഒരാവശ്യത്തിന് നാട്ടിൽ പോയിരിക്കുകയാ. വന്നിട്ട് നേരിട്ട് പറയും എന്നിട്ട് നീ അറിഞ്ഞമതിന്ന് പറഞ്ഞതാ. എനിക്ക് മനസ്സിൽ നിക്കതോണ്ട് നിന്നോട് പറഞ്ഞതാ. ആള് എങ്ങനെ ഇഷ്ടായോ. നിന്നെ അവന് ഇഷ്ടം ആണത്രേ. അവന്റെ ഉമ്മയോട് സംസാരിക്കാനാ എന്നോട് പറഞ്ഞത്. സമയം വരട്ടെ എന്നിട്ട് വേണം അവളോട്‌ പറയാൻ. അവൾക്ക് ചുറ്റും കറങ്ങുന്നത് പോലെ തോന്നി. അവൻ ഇങ്ങനെയൊരു പണി തരുന്ന് കരുതിയില്ല. അവളുടെ പിറകേ വന്ന നദീർ സ്റ്റക്കായി അവിടെ തന്നെ നിന്നു. അവന് ഹൃദയമിടിപ്പ് നിന്നത് പോലെ തോന്നി. അവൾ ഒന്നും മിണ്ടിയില്ല. കണ്ണ് നിറഞ്ഞത് കാണാതിരിക്കാൻ അവൾ നിലത്തോട്ട് നോക്കി നിന്നു. മോൾ എനിക്ക് വാക്ക് തന്നതാ ഞാൻ ആരെ ചൂണ്ടി കാട്ടിയാലും കെട്ടുമെന്ന്. 💘റജില 💘 പാർട്ട്‌ 18 ഹൈ സാലറിയും നല്ല ജോബും കണ്ടപ്പോൾ കാലുമാറി അല്ലേടി കോപ്പേ നദീറിന്റെ റൂമിന്റെ അടുത്തെത്തിയതും ഇതും പറഞ്ഞു അവളെ റൂമിലേക്ക്‌ വലിച്ചിട്ടതും പെട്ടെന്ന് ആയിരുന്നു. അവന്റെ മുഖത്തേക്ക് നോക്കിയതും ഭയം ആയിരുന്നു തോന്നിയത്. അവൻ ദേഷ്യം കൊണ്ട് വിറക്കുന്നത് പോലെ തോന്നി. അവൻ രണ്ടു ചുമലിലും പിടിച്ചു അവന് നേർക്ക് നിർത്തി. അവൻ എല്ലാം അറിഞ്ഞുന്ന് ആ ചോദ്യത്തിൽ തന്നെ അവൾക്ക് മനസ്സിലായി. അവൾ ഒന്നും മിണ്ടാതെ പോകാൻ നോക്കി. കല്യാണത്തിന് ഇഷ്ടമല്ലന്ന് എന്താടി ഉപ്പാനോട് പറയാതിരുന്നത്. അവളൊന്നും മിണ്ടിയില്ല. നിന്നോടാ ചോദിച്ചേ. ഇഷ്ടല്ലന്ന് എന്താ പറയാഞ്ഞതെന്ന്. അവൾക്ക് അവന്റെ പിടിത്തത്തിൽ കൈ വേദന എടുക്കാൻ തുടങ്ങി. അവൾ ബലമായി കൈ വിടിവിച്ചു പോകാൻ നോക്കി. അവൻ കൈ പിറകിലേക്ക് ആക്കി പിടിച്ചു. എനിക്ക് വേദന എടുക്കുന്നു നദീർ എന്നെ വിട്. മറുപടി പറഞ്ഞിട്ട് പോടീ ഞാനല്ല വിവാഹം ഉറപ്പിച്ചത്. നിന്റെ ഉപ്പയാണ്. സമ്മതം അല്ലെന്ന് പറയാൻ നിന്റെ വായിൽ നാവില്ലായിരുന്നോ അനസിനെ കല്യാണം കഴിക്കാൻ എനിക്ക് സമ്മതമാണ്. അതിന് നിനക്ക് എന്താ. എനിക്കിഷ്ടം ഉള്ള ആളെ ഞാൻ കെട്ടുന്നു. ഞാൻ അല്ലാതെ മറ്റാരും നിന്നെ കെട്ടുമെന്ന് സ്വപ്നത്തിൽ പോലും നീ കരുതണ്ട നിന്റെ ഉപ്പ ആരെ ചൂണ്ടി കാണിച്ചു പറഞ്ഞാലും അവനെ കല്യാണം കഴിക്കാമെന്ന് ഞാൻ വാക്ക് കൊടുത്തതാണ്. എനിക്ക് വേറെ ഒന്നും പറയാനില്ല. അതിനർത്ഥം നിനക്ക് ഇഷ്ടം ഉണ്ടായിട്ട് അല്ല വിവാഹത്തിന് സമ്മതിച്ചത്. കൊടുത്ത വാക്ക് പാലിക്കുകയാണല്ലേ. ഉപ്പാനോട് ഞാൻ സംസാരിച്ചോളാം. സംസാരിക്കാനോ.... എന്ത് സംസാരിക്കാൻ എന്നെ കെട്ടാൻ നിനക്ക് എന്ത് യോഗ്യതയാ ഉള്ളെ ജോലിയും ഇല്ല കൂലിയും ഇല്ല. ഫ്രെണ്ട്സിന്റെ കൂടെ തെണ്ടിത്തിരിഞ്ഞു നടന്നോളും. എന്നിട്ട് എന്നെ കെട്ടാൻ വന്നിരിക്കുന്നു. അവൻ അവളെ വിട്ടു നീ ഇപ്പൊ എന്താ പറഞ്ഞത് ഒന്നൂടി പറഞ്ഞേ. അവളൊന്നും മിണ്ടിയില്ല. അതൊക്കെ നോക്കിയാണപ്പോ മോള് തേച്ചിട്ട് പോകാൻ നോക്കുന്നെ അല്ലേ ഇത് കൊള്ളാലോ. തേച്ചുന്ന് പറയാൻ എപ്പോഴടാ ഞാൻ നിന്നെ സ്നേഹിച്ചത്. മുഖത്ത് നോക്കി പറയെടീ അത്. നിനക്ക് എന്താ പറഞ്ഞാൽ മനസ്സിലാവാത്തത്. എനിക്ക് നിന്നെ ഇഷ്ടമല്ല.ഞാനിതുവരെ നിന്നെ സ്നേഹിച്ചിട്ടും ഇല്ല. അനസിനെ വിവാഹം കഴിക്കാൻ എനിക്ക് സമ്മതവുമാണ്. ദയവുചെയ്തു എന്റെ കാര്യത്തിൽ ഇടപെടരുത്.ഇനിയും എന്നെ ഇഷ്ടമാണെന്നും പറഞ്ഞു ശല്യപിടുത്തനാ ഭാവമെങ്കിൽ ഞാൻ ഇവിടെ നിന്നും ഇറങ്ങിപോകും. പറഞ്ഞില്ലെന്നു വേണ്ട. കേട്ടത് വിശ്വസിക്കാനാവാതെ അവൻ അവളെ തന്നെ നോക്കി. ഞാൻ നിനക്ക് ശല്യമാണല്ലേ. തുറന്നു പറഞ്ഞതിന് നന്ദി. ഇനി നിന്റെ മുന്നിൽ പോലും ഞാൻ വരില്ല.മതിയായി എനിക്ക്. എല്ലാം മതിയായി. ആരെയാണെന്ന് വെച്ചാൽ നീ കെട്ടിക്കോ. എനിക്കെന്താ. കാണണ്ട എനിക്ക് ഇനി നിന്നെ. അവൻ അവളെ തള്ളി റൂമിന് വെളിയിലാക്കി വാതിൽ വലിച്ചടച്ചു. എന്തൊക്കെയോ വലിച്ചെറിഞ്ഞു പൊട്ടിക്കുന്ന ശബ്ദം അവൾ കേട്ടു. അവൾ അവളുടെ റൂമിലേക്ക്‌ ഓടി പോയി . അതുവരെ അടക്കി വെച്ചിരുന്ന സങ്കടം മുഴുവൻ പൊട്ടി കരച്ചിലായി പുറത്തു വന്നു.മനസ്സ് കല്ലാക്കിയ നദീറിനോട് അത്രയും പറഞ്ഞത്. അനസിനെ എന്നല്ല ആരെയും ഞാൻ വിവാഹം കഴിക്കില്ല. ആവില്ല എനിക്ക് അതിന്. എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചത് പോലെ അവൾ എണീറ്റു കണ്ണ് തുടച്ചു. ഫോണെടുത്തു. ഒരു മെസ്സേജ് അയച്ചു. എനിക്ക് ഒരാഴ്ചക്കുള്ളിൽ എന്റെ പാസ്സ്പോർട്ടും ഗൾഫിലേക്ക് ഒരു വിസയും റെഡിയാക്കണം എത്രയും പെട്ടെന്ന് ആവോ അത്രയും പെട്ടെന്ന് . നദീർ ഭ്രാന്ത് പിടിച്ച പോലെ കയ്യിൽ കിട്ടിയതെല്ലാം എടുത്തു വലിചെറിഞ്ഞു പൊട്ടിച്ചെറിഞ്ഞു. അവസാനം തളർന്നത് പോലെ ബെഡിലേക്ക് വീണു. ***** കാക്ക മലർന്നു പറക്കുന്നുണ്ടോന്ന് നോക്കട്ടെ എല്ലാവരും ഒന്നിച്ചിരുന്നു ചായ കുടിക്കുമ്പോൾ നാസില പറഞ്ഞത് കേട്ടു എല്ലാവരും അവളെ നോക്കി. അവൾ കൈ ചൂണ്ടി കാണിച്ചു. നദീർ ഇറങ്ങി വരുന്നത് കണ്ടു. ടാ സമയം മാറിപ്പോയോ ഏഴേ ആയുള്ളൂ. പത്തുമണിയെങ്കിലും ആവാതെ എഴുന്നേൽക്കാത്ത കക്ഷിയാ. അവളെ തലക്ക് ഒരു കൊട്ടും കൊടുത്തു അവനും അവിടെ ഇരുന്നു. കളിയാക്കല്ലേ. ഇന്ന് ഒരു ഇന്റർവ്യൂ ഉണ്ട്. അങ്ങനെ പറ. റജില അവനെ ശ്രദ്ധിച്ചു. തന്നെ നോക്കുന്നത് പോലും ഇല്ല. അവൾ അവന് ചായ കൊണ്ടു കൊടുത്തു. ഞാൻ പോയി റെഡിയായി വരാം. അവൻ എണീറ്റു. ചായ കുടിക്കുന്നില്ലേ എനിക്ക് ഇപ്പൊ വേണ്ട. അവൻ എണീറ്റു പോയി. ഞാൻ കൊണ്ട്കൊടുതോണ്ടാണോ കുടിക്കാതെ പോയത്. ആവും. ഇന്നലെ പറഞ്ഞത് കുറച്ചു കൂടിപ്പോയിന്ന് അവൾക്കും തോന്നിയിരുന്നു. പക്ഷേ ഇവന്റെ നല്ലതിന് വേണ്ടിയാണ് ഞാൻ ഇതൊക്കെ ചെയ്തത്. എന്നെങ്കിലും ഒരിക്കൽ അവനത് മനസ്സിലാവും. എങ്കിലും ഇവൻ അവോയ്ഡ് ചെയ്യുമ്പോൾ മനസ്സിൽ ഒരു നീറ്റൽ. റജില സിറ്റൗട്ടിൽ ഇരുന്നു പേപ്പർ വായിക്കുകയാരുന്നു . അപ്പോഴാ നദീർ റെഡിയായി ഇറങ്ങി വന്നത്. എവിടെയാ ഇന്റർവ്യൂ അവൻ ഒന്നും മിണ്ടിയില്ല. നോക്കിയതും ഇല്ല. ചെവി കേൾക്കുന്നില്ലേ നിനക്ക്. അതോ കേൾവി ശക്തി പോയോ ഇനി. അപ്പോഴാ അസീന വന്നത്. എവിടെക്കാണാവോ യാത്ര. ഒരുങ്ങി ഇറങ്ങിയിട്ടുണ്ടല്ലോ. ഇന്ന് എനിക്ക് ഒരു ഇന്റർവ്യൂ ഉണ്ട്. കിട്ടാൻ ചാൻസ് ഒന്നും ഇല്ല. എന്നാലും ട്രൈ ചെയ്തില്ലെന്ന് വേണ്ട. അപ്പൊ എന്നോട് മിണ്ടില്ലെന്ന് തീരുമാനിച്ചുറപ്പിച്ചതാണ്. എത്ര നാൾ മിണ്ടാതിരിക്കുമെന്ന് എനിക്കും ഒന്ന് കാണണമല്ലോ. അസീനയോട് സംസാരിക്കുമ്പോൾ അവൾക് ദേഷ്യവും വരുന്നുണ്ടായിരുന്നു. വിഷ് യൂ ഓൾ ദി ബെസ്റ്റ്. അവൾ കൈകൊടുത്തു. അവൻ തിരിച്ചു അവളെ കയ്യിൽ പിടിച്ചതും റജിലക്ക് പെട്ടെന്ന് ദേഷ്യം വന്നു. കയ്യിലിരുന്ന പേപ്പർ ചുരുട്ടി എറിഞ്ഞു അവൾ എണീറ്റു പോയി. നദീർ മൈന്റ് ചെയ്യാതെ പുറത്തേയ്ക്കും പോയി.കാണുന്നിടത്തുനിന്നെല്ലാം ഒഴിഞ്ഞു മാറുന്ന നദീർ ഇന്ന് പതിവിനു വിപരീതമായി കണ്ടപ്പോൾ അസീനക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. നദീർ റജിലയെ കാണുന്നിടത്തു നിന്നെല്ലാം ഒഴിഞ്ഞു മാറി നടന്നു. അതിനേക്കാൾ അവൾക്ക് ദേഷ്യവും സങ്കടവും വന്നത് അസീനയോട് കൂടുതൽ അടുപ്പം കാണിക്കുന്നത് കാനുമ്പോഴായിരുന്നു. റജിലയോട് ഉള്ള വാശിക്ക് ജോലി അന്വേഷിച്ചു ഇറങ്ങിയതാണെങ്കിലും എവിടെയും ശരിയാവാത്തതിൽ അവനും നിരാശ തോന്നാൻ തുടങ്ങി. പിറ്റേന്ന് ഒരുപാട് സന്തോഷത്തോടെ സ്വീറ്റ്സും വാങ്ങിയായിരുന്നു നദീർ വന്നത്. ജോലി ശരിയായി. എല്ലാവർക്കും അവൻ മധുരം കൊടുത്തു. റജിലയുടെ അടുത്തെത്തിയപ്പോൾ ഒഴിഞ്ഞു മാറി പോകാൻ നോക്കിയെങ്കിലും അവൾ അവന്റെ മുന്നിൽ കേറി നിന്നു അവന്റെ കയ്യിൽ നിന്നും സ്വീറ്റ്സ് എടുത്തു തിന്നു. കൺഗ്രാജുലേഷൻ അവൻ ഒന്നും മിണ്ടാതെ പോയി. അവൾക്ക് വല്ലാതെ ഫീൽ ചെയ്തു അത്. അവനോട് സംസാരിക്കുമ്പോൾ വഴക്കിടാനും പിണങ്ങാനെ നേരം ഉള്ളൂ. പക്ഷേ മിണ്ടാതിരിക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല. ****** സോറി റജില അവൾ അസീനയെ നോക്കി പുഞ്ചിരിച്ചു. എനിക്ക് ദേഷ്യം ഒന്നും ഇല്ല. തല്ലിയതിന് ഞാനും മാപ്പ് ചോദിക്കുന്നു. ഇവള് ഇത്ര പെട്ടെന്ന് നന്നായോ. അത്ഭുതം ആണല്ലോ. റജില മനസ്സിൽ ഓർത്തു. **** രാത്രി ഉപ്പ എവിടെയാ ജോലി എന്നുചോദിച്ചു ഓഫീസിന്റെ പേര് പറയുന്നത് കേട്ടു ഞെട്ടി. റജിലയുടെ നേർക്ക് നോക്കി. അവൾ കണ്ണടിച്ചു കാണിച്ചു. അവളെ തനിച്ചു കിട്ടിയതും ചോദിച്ചു. അവന് അറിയോ നീയാ ജോബ്‌ കൊടുത്തതെന്ന്. ഇല്ല എന്താ പിന്നെ ഉദ്ദേശം അവന് അതിന് ഉള്ള ക്വാളിഫിക്കേഷൻ ഉണ്ട്. അത് കൊണ്ട് തന്നെയാ കൊടുത്തത്. മാത്രമല്ല എന്റെ ഓഫീസിൽ ഒരു കലിപ്പന്റെ കുറവ് ഉണ്ട്. അതും കൂടി നികത്താന്ന് കരുതി. അവനറിയണ്ട ഞാനാ അതിന്റെ എംഡി യെന്ന്. എം ടി യുടെ നെയിം കാണുമ്പോൾ സംശയം വരില്ലേ. ഫാത്തിമ അൻവർ എവിടെ കിടക്കുന്നു. റജില ഫാത്തിമ എവിടെ കിടക്കുന്നു. രണ്ടുപേരും ഒരാളാണെന്ന് അവൻ ഒരിക്കലും അറിയാൻ പോകുന്നില്ല. എനിക്ക് അവനെ കൊണ്ട് ഓഫീസിൽ കുറച്ചു കാര്യം കൂടി ഉണ്ട്. അവന്റെ ചൂടൻ സ്വഭാവം കൊണ്ട് മാത്രമേ അത് നടക്കൂ. പിന്നെ മേനേജറോഡ് പ്രത്യേകം പറഞ്ഞിട്ട് ഉണ്ട് നദീറിനു അവിടെ ഒരു കുറവും ഉണ്ടാവാൻ പാടില്ലെന്ന് അത് പോരേ. പോടീ അവിടുന്ന്. എനിക്കറിഞ്ഞുടെ നീ അവനെ സ്വന്തം സഹോദരനായാണ് കാണുന്നതെന്ന്. അവൾക് ആ സഹോദരൻ എന്ന വാക്ക് ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നത് പോലെ തോന്നി. 💘റജില 💘 പാർട്ട്‌ 19 ടാ ജോലിയൊക്കെ എങ്ങനെ എന്ത് ജോലി. പാപി ചെന്നിടം പാതാളം അതെന്താ നിനക്ക് ഇഷ്ടയില്ലേ ജോബ്‌ സിറ്റിയിലെ പേരുകേട്ട ഒരു ഓഫീസ് തന്നെയാ അത്. ശരിക്കും പറഞ്ഞാൽ അവിടെ ജോലി കിട്ടിയത് തന്നെ എന്റെ ഭാഗ്യമായ ഞാൻ കണ്ടത്. എന്നാ ശരിക്കും പറഞ്ഞാൽ ഇപ്പൊ അവിടെ എല്ലാം തല കീഴായ നടക്കുന്നെ. തോന്നുമ്പോൾ വരാം പോകാം. ഒരു ആത്മാർത്ഥതയും ഇല്ലാതെ എന്തൊക്കെയോ കാട്ടി കൂട്ടുന്നു. ആരും നിയന്ത്രിക്കാൻ ഇല്ലാത്ത അവസ്ഥ. ഈ പോക്ക് പോയാൽ എപ്പോ അത് അടച്ചു പൂട്ടിന്ന് ചോദിച്ചാൽ മതി. രാത്രി ഭക്ഷണം കഴിക്കാൻ എല്ലാവരും ഒന്നിച്ചു ഇരുന്നപ്പോൾ നദീറിനോട് ഉപ്പ ജോലിയെപ്പറ്റി ചോദിക്കുകയാരുന്നു. അതിന്റെ മേനേജറും എം ടി യുമൊക്കെ എങ്ങനെയാ അവർക്കും ഇതേ ആക്റ്റിട്യൂട് തന്നെ ആണോ. മാനേജർ ആള് പാവമാണ്. അതാ ബാക്കിയുള്ളവർ തോന്നിയപോലെ നടക്കുന്നെ. ആ കക്ഷി ഉള്ളോണ്ട ഇപ്പോഴും ഓഫീസ് അവിടെ ഉള്ളെ. പിന്നെ എം ഡി അഹങ്കാരം തലക്ക് പിടിച്ച ഒരു പെണ്ണാണെന്ന പറഞ്ഞു കേട്ടെ. ഭർത്താവിനെ എല്ലാവരുടെയും മുന്നിൽ വെച്ചു തല്ലി പുറത്താക്കിയത്രേ. ഉമ്മാനെ ആണെങ്കിൽ ആ ഓഫീസിന്റെ പടി കേറാൻ പാടില്ലെന്ന ഓഡർ. ഇവളൊക്കെ പെണ്ണാണോ. അവളെയൊക്ക തല്ലികൊല്ലാൻ ആളില്ലാഞ്ഞിട്ട. റജിലക്ക് പെട്ടെന്ന് തരിപ്പിൽ കയറി. അവൾ നിർത്താതെ ചുമക്കാൻ തുടങ്ങി. എല്ലാവരും അവൾക്ക് വെള്ളം കൊടുക്കുകയും പുറം തടവിക്കൊടുക്കുകയും മറ്റും ചെയ്യുന്നുണ്ടായിരുന്നു. നദീർ മാത്രം അവളെ നോക്കുകയോ മൈന്റ് ചെയ്യുകയോ ചെയ്യാതെ ഭക്ഷണം കഴിച്ചു. കുറച്ചു കഴിഞ്ഞു അവൾ നോർമലായി. നദീറിന്റെ ഉപ്പ അവളെ നോക്കി ചിരിച്ചു. ശ്രദ്ധിച്ചു ഭക്ഷണം കഴിച്ചൂടെ. ഇപ്പൊ പണിയായേനെ. നദീർ പറഞ്ഞത് കേട്ടാണ് അവൾക്ക് തരിപ്പിൽ പോയതെന്ന് അവർക്ക് മനസ്സിലായിരുന്നു. അവൾ ചിരിക്കുക മാത്രം ചെയ്തു. നദീർ മെല്ലെ ഇടം കണ്ണിട്ട് അവളെ നോക്കി മുഖം മൊത്തം ചുവന്നു തുടുത്തിരുന്നു. കണ്ണൊക്കെ നിറഞ്ഞു വല്ലാത്ത ഒരു അവസ്ഥയിലാണ് അവൾ. അവളെ പറ്റി പറഞ്ഞപോലെയുണ്ട് ഇവളെ റിയാക്ഷൻ. പെട്ടന്ന് അവൾ അവനെ നോക്കി രണ്ടു പേരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞപ്പോൾ അവൻ നോട്ടം മാറ്റി. അല്ല നദീറെ എം ഡി യെ പറ്റി അവർകൊക്കെ ഇത്ര നല്ല മതിപ്പാണോ. അവരാരും ശരിക്കും ഈ ഫാത്തിമ അൻവറിനെ കാണൽ കൂടി ഇല്ല. വല്ലപ്പോഴെ കേറി വരൂ. വന്ന അന്ന് പുകിലാത്രേ. വലിയ സ്ട്രിക്ട് ആണെന്ന കേട്ടെ. ഇപ്പൊ കുറച്ചു മാസേ ആയുള്ളൂ ഇങ്ങനെ ഓഫീസ് തല തിരിഞ്ഞിട്ട്. അല്ലെങ്കിൽ വന്നില്ലെങ്കിലും വീഡിയോ കാളിലൂടെയും മറ്റും ഓഫീസ് നിയന്ത്രിക്കും. എന്തൊക്കെയോ പ്രോബ്ലം ഉണ്ടെന്ന് കേൾക്കുന്നു. പിന്നെ ആ കെട്ടിയോൻ എന്ന് പറയുന്നവനും അത്ര നല്ലതൊന്നും അല്ല. തനി റൗഡിയാണെന്ന കേട്ടെ. കല്യാണം കഴിഞ്ഞില്ലെന്നും കെട്ടാൻ പോകുന്നവനാണെന്നും ഒക്കെ ന്യൂസ്‌ കേട്ടു. നിന്റെ നിലപാട് എന്താ എന്നിട്ട്. ഇനി പോകുന്നില്ലേ. പോകാതെ പിന്നെ. നമ്മൾക്കെന്താ ഇതിൽ കാര്യം. പോയി നമ്മളെ ജോലി നോക്കി വരന്നെല്ലാതെ. ശമ്പളം കിട്ടിയ മതിയല്ലോ. നദീറെ മറ്റുള്ളവർ അങ്ങനെയാണെന്ന് കരുതി നീയും അങ്ങനെയാവുകയല്ല വേണ്ടത് . നിനക്ക് കിട്ടുന്ന ശമ്പളത്തിന് നീ ആത്മാർത്ഥമായി ജോലി ചെയ്യ്. നീ അസിസ്റ്റന്റ് മാനേജർ അല്ലെ. നിനക്ക് അവരെ നിയന്ത്രിക്കാൻ പറ്റുമല്ലോ. എന്തിനാ വെറുതെ പുലിവാൽ പിടിക്കാൻ പോകുന്നെ. അവിടുള്ള ഒരുത്തനുമായിട്ട് പോയ അന്ന് തന്നെ ഉടക്കിതാ.രണ്ടു പൊട്ടിക്കാൻ കൈ ഇമരുന്നുണ്ട്. ഏതായാലും പോകുന്നെന്ന് മുന്നേ ഞാൻ അത് ചെയ്തിരിക്കും. എന്നോടാ കളി. ആ ഫാത്തിമക്ക് മര്യാദക്ക് വന്നു ഓഫീസ് കാര്യം നോക്കിയാൽ പോരേ. അവളുള്ളപ്പോ എല്ലാവരും ഡീസന്റാണെന്ന കേട്ടത്. അവൾക്ക് വേണ്ടേൽ പിന്നെ ഞങ്ങൾക്കെന്തിനാ ഓഫീസ് നീ കണ്ടില്ലേ അവരെ. ഇല്ല .ഫോൺ വിളിച്ചു സംസാരിച്ചിരുന്നു. മദാമ്മയുടെ മോളെന്ന വിചാരം. ജന്തുന്റെ വായിൽ നിന്നും ഒറ്റ വാക്ക് മലയാളം വീഴില്ല. ഒടുക്കത്തെ ഇംഗ്ലീഷ്. എന്നാ കേൾക്കുന്നവന് വല്ലതും മനസ്സിലാവുന്നുണ്ടോന്നെങ്കിലും ആലോചിക്കണ്ടേ. ഞാൻ എല്ലാത്തിനും മൂളിക്കൊടുക്കും. അല്ലാതെന്തു ചെയ്യാനാ. കാസിംക്ക റജിലയെ നോക്കി. അവൾ ചിരിഅടക്കി പിടിച്ചു ഇരിക്കുന്ന കണ്ടു. അല്ല ഇക്കാക്ക അവരോട് പറയാരുന്നില്ലേ ഞാൻ പാവം മലയാളിയാ ഇംഗ്ലീഷ് അറിയില്ലെന്ന് നാസില കളിയാക്കി. ആക്കല്ലേ മോളേ കുറച്ചു പിറകോട്ടാണേലും പിടിച്ചു നിക്കാനുള്ള ഇംഗ്ലീഷ് ഒക്കെ അറിയാം.നമ്മൾക്ക് എന്തിനാടീ സായിപ്പിന്റെ ഭാഷ. അവളെ എന്നേലും കണ്ടുമുട്ടുകയാണെങ്കിൽ അവൾക്ക് ഞാൻ മലയാളം പഠിപ്പിച്ചു കൊടുത്തോളം. അവൻ എണീറ്റു പോയി. റജിലയെ കാസിംക്ക വിളിപ്പിച്ചു. എന്തൊക്കെയാ കേൾക്കുന്നേ ഇതൊക്കെ തന്നെയാ ഓഫീസിന്റെ അവസ്ഥ. നിനക്ക് ഓഫീസ് കാര്യങ്ങൾ ഒക്കെ അറിയോ കുറച്ചൊക്കെ. അങ്കിൾ എന്നെ പ്ലസ് വണ്ണിന് പഠിക്കുമ്പോഴേ ഓഫീസിൽ കൂട്ടി പോകും. എല്ലാ മീറ്റിങ്ങിലും പങ്കെടുപ്പിക്കും. ചെറിയ ചെറിയ വർക്കും ചെയ്യിക്കുമായിരുന്നു . പ്ലസ് ടു കഴിഞ്ഞു പിന്നെ പഠിക്കാൻ വിട്ടില്ല. ഫുൾ ടൈം അങ്കിൾ ഓഫീസ് കാര്യം മാത്രമേ പഠിക്കാൻ അനുവദിച്ചുള്ളു. കൂടാതെ ഡ്രൈവിംഗും കാരാട്ടെയും . അൻവറിന്റെ ബുദ്ധിശക്തിയാ എനിക്ക് കിട്ടിയതെന്ന് എപ്പോഴും പറയും. ഞാൻ ചോദിക്കൽ ഉണ്ട് എന്നെ എന്തിനാ ഇതൊക്കെ പഠിപ്പിക്കുന്നതെന്ന്. ആവിശ്യം എപ്പോഴാ വരികന്ന് പറയാൻ പറ്റില്ലെന്ന പറയൽ. ഒക്കെ മുൻകൂട്ടി കണ്ട കക്ഷി എന്നെ പഠിപ്പിച്ചതെന്ന് പിന്നെയല്ലേ മനസ്സിലായെ. അതൊക്കെ പോട്ടെ. നിങ്ങളെ മോന്റെ കഷ്ടകാലം നാളെ തൊട്ട് തുടങ്ങുകയാ. അതെന്താ.നീ എന്താ ചെയ്യാൻ പോകുന്നേ. മാനേജർ ഒരു രണ്ടാഴ്ചത്തേക്ക് ലീവിന് പോവ്വുകയാ. ഫുൾ കൺട്രോൾ നിങ്ങളെ മോനെ ഏല്പിച്ചിട്ട്. എന്റെ മോനായത് കൊണ്ട് പറയുകയല്ല. ഇട്ടിട്ട് ഇങ്ങ് പോരും പറഞ്ഞില്ലെന്നു വേണ്ട. ഉത്തരവാദിത്തബോധം തൊട്ട് തീണ്ടിയിട്ടില്ല. അതൊക്കെ ഞാൻ നോക്കിക്കൊള്ളാം. എനിക്ക് ചെയ്യാൻ പറ്റാത്ത പലതും അവൻ പോലും അറിയാതെ അവനെ കൊണ്ട് ഞാൻ ചെയ്യിക്കും. അത് പറയുമ്പോൾ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച ഭാവം ആയിരുന്നു അവൾക്ക്. **** രാവിലെ ജോലിക്ക് പോകാൻ ഇറങ്ങുമ്പോൾ റജില അവന്റെ മുന്നിൽ പോയി നിന്നു. പോക്ക് കാണുമ്പോൾ കലക്ടർ ഉദ്യോഗത്തിനാണെന്ന വിചാരം. അവൻ മൈന്റ് ചെയ്യാതെ പോകാൻ നോക്കി. ഒരു ഓലകെട്ടു ഓഫീസിൽ ജോലി കിട്ടിയെന്നു വെച്ചു ഇത്ര അഹങ്കാരം പാടില്ല അവൾ പറഞ്ഞു. നിന്റെ കോന്തന്റെ അത്ര സാലറി ഇല്ലെങ്കിലും നല്ല അന്തസ്സ് ഉള്ള ജോലി തന്നെയാ എന്റേത്. അതിന്റെ അഹങ്കാരം ഉണ്ടെന്ന് കൂട്ടിക്കോ. പിന്നേ വലിയൊരു ജോലി എത്ര നാൾ ഉണ്ടാവും. ജോലി. നിന്റെയൊക്കെ കയ്യിലിരിപ്പ് വെച്ചു ഒരാഴ്ച. അതിൽ കൂടുതൽ നീ ജോലി ചെയ്യോ. അവൾ കളിയാക്കികൊണ്ടായിരുന്നു പറഞ്ഞത്. എന്താടി കളിയാക്കുന്നെ. ഉള്ളതല്ലേ പറഞ്ഞത്. നീയൊക്കെ എത്ര നാൾ ജോലി ചെയ്യാനാ.ഞാൻ അന്ന് ജോലിയും കൂലിയും ഇല്ലെന്ന് പറഞ്ഞതോണ്ട് എന്റെ കണ്ണ് പൊട്ടിക്കാൻ പോകുന്നതല്ലേ. ഞാൻ എനിക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. ഗൾഫിലേക്ക് പോകുന്ന വരെ ഞാൻ ഈ ജോബ്‌ ചെയ്യും. അവന് വാശി കേറിയെന്ന് അവൾക്ക് മനസ്സിലായി. എന്നാ ചെയ്തു കാണിക്ക്. എന്നിട്ട് ഡയലോഗ് പറയ് കാണിച്ചാൽ..... നീ പറയുന്നതെന്തും ഞാൻ അനുസരിക്കും. ഒക്കെ എഗ്രിഡ് അവൻ പോകുന്നതും നോക്കി അവൾ കുറച്ചു സമയം നിന്നു. സോറി നദീർ. എന്റെ ഉപ്പാന്റെ ഒരായുസ്സാ ആ ഓഫീസ്. അത് നശിക്കുന്നത് കാണാൻ കെല്പില്ല. എനിക്ക് ഇപ്പൊ ഓഫീസിൽ പോകാനും പറ്റില്ല. ഓഫീസിലെ സംഭവം അറിഞ്ഞപ്പോൾ നദീറിന് ആദ്യം ദേഷ്യം വന്നെങ്കിലും റജിലയെ ഓർത്തപ്പോൾ അടങ്ങി. പിന്നെ ചെറിയൊരു സന്തോഷവും തോന്നി. എം ഡി യുടെ പുതിയ മെയിൽ എല്ലാർക്കും കിട്ടിയിട്ടുണ്ട്. മാനേജർ തിരിച്ചു വരുന്നത് വരെ പൂർണ്ണ അധികാരം നദീറിന് ആയിരിക്കും. ****** നാസിലയുടെയും ഉമ്മന്റേയും കൂടെ തന്നെയായിരുന്നു റജില എപ്പോഴും. അവരുടെ കൂടെ കൂടി പാചകവും വീട്ടു ജോലിയുമൊക്ക പഠിക്കാൻ തുടങ്ങി. മാമി ആദ്യത്തെ പോലെ വഴക്ക് പറയുകയില്ലെങ്കിലും വലിയ മൈന്റ് ഒന്നും ഇല്ല. അസീന പിണക്കം ഒക്കെ മാറി കൂട്ട് കൂടുകയും ചെയ്തു. വൈകുന്നേരം മുകളിൽ നിന്നും ഇറങ്ങി സ്റ്റെപ്പിന് ചവിട്ടിയതേ ഓർമ ഉണ്ടായിരുന്നുള്ളു.വഴുക്കി താഴേക്കു വീണു. ഉമ്മാന്നുള്ള വിളി തൊണ്ടയിൽ കുരുങ്ങി പുറത്തു വന്നില്ല. അവൾ കണ്ണുകൾ ഇറുക്കെ അടച്ചു . കുറച്ചു കഴിഞ്ഞു അവൾ മെല്ലെ കണ്ണ് തുറന്നു നോക്കി. ഞാൻ ഇതെവിടെയാ മുകളിൽ നിന്നും വീണത് ഓർമയുണ്ട്. എന്നിട്ട് എനിക്ക് ഒന്നും പറ്റിയില്ലേ. തന്നെ ആരോ താങ്ങി നിർത്തിയിട്ടാണ് ഉള്ളതെന്ന് അവൾക്ക് മനസ്സിലായി. നദീർ. അവന്റെ കൈകളിൽ ആണ് ഞാൻ ഉള്ളത്. അവൻ തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്നു. എന്നാലും കൃത്യ ടൈമിന് എങ്ങനെ ഇവനെത്തി. എന്താ ഉദ്ദേശം. താഴെ ഇറങ്ങുന്നില്ലേ അവളൊന്നും മിണ്ടിയില്ല. അവൾക്ക് ശരിക്കും പറഞ്ഞാൽ ഇറങ്ങാൻ തോന്നിയില്ല. അവളവന്റെ മുഖത്തേക്ക് തന്നെ നോക്കി.അവനാകെ മാറിയപോലെ തോന്നി. അവന്റെ മുഖത്ത് പഴയ തെളിച്ചമോ കുസൃതിയോ ഒന്നും കാണാനില്ല. ഒരു പുഞ്ചിരി പോലും കണ്ടിട്ട് ദിവസങ്ങളായി. അവൾക്ക് മനസ്സിലൊരു നീറ്റൽ തോന്നി. ഞാനല്ലേ ഇതിനൊക്കെ കാരണം. അവന് അന്ന് പറഞ്ഞത് ഇത്രമാത്രം ഫീൽ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അവൻ ബലമായി അവളെ താഴെ നിർത്തി.ഒന്നും മിണ്ടാതെ പോയി. എന്നാലും എങ്ങനെയാ വഴുക്കിയത് . അവൾ നിലം മുഴുവൻ സൂക്ഷിച്ചു നോക്കി. സ്റ്റെപ് ഇറങ്ങുന്നിടത് എണ്ണ മയം അവൾ കണ്ടു. ഇതെങ്ങനെ ഇവിടെ വന്നു. കുറച്ചു ദൂരെ തൂണിന് പിന്നിൽ മറഞ്ഞു നിന്ന അസീനയുടെ മുഖം ദേഷ്യം കൊണ്ട് വിറച്ചിരുന്നു. നാശം പിടിക്കാൻ ഭാഗ്യം ഇവളെ കൂടെയാ. നദീറിന് വരാൻ കണ്ട സമയം. *** റജില നദീറിന്റെ റൂമിലേക്ക്‌ പോയി. മനപ്പൂർവം വാതിലിൽ മുട്ടാതെ ആണ് റൂമിലേക്ക്‌ കയറിയത്. വഴക്ക് പറയാനാണെങ്കിലും കലിപ്പൻ വാ തുറന്നലോ. അവൻ ബെഡിൽ കിടന്നു ലാപ്ടോപ്പിൽ എന്തോ ചെയ്യുകയാണ്. ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയെങ്കിലും വീണ്ടും അതിലേക്കു തന്നെ തിരിഞ്ഞു. താങ്ക്സ് അവൻ തിരിഞ്ഞു നോക്കുകയോ മിണ്ടുകയോ ചെയ്തില്ല. നിന്റെ വായിലെന്താടാ പ്ലാസ്റ്റർ ഒട്ടിച്ചിനോ. അവൾക്ക് ദേഷ്യം വന്നു. ഒരു റിപ്ലൈ കാണാഞ്ഞ് അവന്റെ മുന്നിൽ പോയി നിന്നു. ലാപ്ടോപ് ഓഫ്‌ ആക്കി അവൻ വീണ്ടും ഓൺ ചെയ്തു. അവൾ വീണ്ടും ഓഫ്‌ ആക്കി. അവൻ ഓൺ ആക്കി തിരിഞ്ഞു കിടന്നു. അവൾ ലാപ്ടോപ് ബലമായി പിടിച്ചു വാങ്ങി. മേശൻമേൽ വെച്ചു. നിനക്ക് എന്താ ഇപ്പൊ വേണ്ടേ. അവൻ ദേഷ്യത്തോടെ ഒച്ചയെടുത്തു ചോദിച്ചു. നിനക്ക് എന്തിനാ എന്നോട് ദേഷ്യം. എന്നെ കാണുമ്പോൾ ഒഴിഞ്ഞു മാറുന്നത് എന്തിനാ ഞാൻ ശല്യം അല്ലെ നിനക്ക്. ഇഷ്ടം അല്ലാത്തവരെ ശല്യപെടുതണ്ടാന്ന് കരുതി. ആർക്കും ശല്യമാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതും പറഞ്ഞു അവൻ ഇറങ്ങി പോയി. അവൾക്ക് ദേഷ്യവും സങ്കടവും കരച്ചിലും ഒക്കെ വന്നു. അവനെ കാണുന്നിടത്ത് നിന്നെല്ലാം അവൾ സോറി പറഞ്ഞുകൊണ്ടിരുന്നു. ഫോണിൽ മിനുട്ട് വെച്ച് സോറിന്ന് മെസ്സേജ് ഇടാൻ തുടങ്ങി. വിളിക്കുകയും ചെയ്തു കൊണ്ടിരുന്നു. സഹികെട്ടു അവൻ ഫോൺ ഓഫ്‌ ആക്കി. 💘റജില 💘 പാർട്ട്‌ 20 പുതച്ചിരുന്ന ബെഡ്ഷീറ്റ് എടുത്തു മാറ്റി ചുറ്റും നോക്കി. ഇതാരാ എന്നെ പുതപ്പിച്ചത് . ഓപ്പോസിറ്റ് സോഫയിൽ നദീർ കിടക്കുന്നത് കണ്ടു . അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അവൻ ഫോണും ഓഫ്‌ ചെയ്തു പുറത്തേക്കു ഇറങ്ങി പോയതാരുന്നു. രാത്രി വൈകിയിട്ടും കാണാഞ്ഞപ്പോൾ ചെറിയ പേടി തോന്നി. അവനെയും കാത്തിരുന്നു ഹാളിലെ സോഫയിൽ കിടന്നു ഉറങ്ങി പോയി. അവൾ അവന്റെ അടുത്തേക്ക് പോയി. അവന്റെ മുന്നിലായി മുട്ട് കുത്തിയിരുന്നു. അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ട് മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു. ടാ പിശാചേ ഞാൻ നിന്നെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് നിനക്ക് അറിയോ . എന്റെ ഉപ്പനെയും ഉമ്മനെയും കഴിഞ്ഞാൽ ഞാൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിച്ചത് നിന്നെയാണ്. ഇപ്പോഴൊന്നും തോന്നിയ ഇഷ്ടം അല്ല എനിക്ക് നിന്നോട്.ഒരു ഒമ്പതാം ക്ലാസ്സ്‌കാരിക്ക് കൗമാര പ്രായത്തിൽ തോന്നിയ ഒരു അട്രക്‌ഷൻ. അങ്ങനെയാ കരുതിയുള്ളൂ. ഞാൻ വളർന്നു വരുന്നതിനനുസരിച്ചു എനിക്ക് നിന്നോടുള്ള ഇഷ്‌ടവും കൂടി വളർന്നു വന്നു. അന്ന് എനിക്ക് മനസ്സിലായി വെറുമൊരു അട്രക്‌ഷൻ അല്ല എനിക്ക് നീയെന്ന്. എന്റെ ലൈഫിൽ നിന്നോളം സ്വാധീനിച്ച വേറൊരാളും ഉണ്ടായിട്ടില്ല. എന്നെക്കാളും മറ്റാരേക്കാളും ഞാൻ നിന്നെ സ്നേഹിക്കുന്നു. പക്ഷേ എനിക്ക് ഒരിക്കലും നിന്നെ എന്റെ ലൈഫിൽ കൂടെ കൂട്ടാൻ പറ്റില്ല. അത് നിന്നോടുള്ള സ്‌നേഹകൂടുതൽ കൊണ്ടാണ്. എവിടെയായാലും ആരുടെ കൂടെയായാലും നീ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതി എനിക്ക്. അവൾ അവന്റെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു. അവനെ തന്നെ കുറച്ചു സമയം നോക്കി നിന്നു. കണ്ണുകൾ നിറഞ്ഞൊഴുകിയപ്പോൾ അവൾ എണീറ്റു പോയി. അവൾ പോയതും അവൻ കണ്ണു തുറന്നു. ഞാൻ എന്താ ഇപ്പൊ കണ്ടത് സ്വപ്നമാണോ.ദേഹം ആകെ കോരിത്തരിക്കുന്ന പോലെ. അവൻ നെറ്റിയിൽ തൊട്ട് നോക്കി. അവളുടെ ചുണ്ടുകൾ ഇപ്പോഴും അവിടെയുള്ളത് പോലെ തോന്നി അവന്. ഇവളെ മനസ്സിലാക്കാൻ പറ്റുന്നില്ലല്ലോ. ശരിക്കും ഇവളുടെ പ്രശ്നം എന്താ. എന്നെ ഇവൾക്ക് ഇഷ്ടം ആണ്. എന്നോട് തുറന്നു പറയാത്തത് എന്ത് കൊണ്ടാപിന്നെ . എന്നെ വിശ്വാസം ഇല്ലാത്തത് കൊണ്ടായിരിക്കോ. നിന്നെ എനിക്ക് അത്രക്ക് ഇഷ്ടം ആയോണ്ടാ നിന്നോട് ദേഷ്യം പിടിച്ചപോലെ നടക്കുന്നത്. അനസിനെന്നല്ല ഒരാൾക്കും വിട്ടുകൊടുക്കില്ല നിന്നെ. ഞാൻ നിന്നെ വേദനിപ്പിക്കാറുണ്ട്. പക്ഷേ അപ്പോഴൊക്കെ നീ വേദനിക്കുന്നതിന്റെ നൂറിരട്ടി വേദനിക്കുന്നത് ഞാനാണ്.സോറി റജു. റിയലി സോറി **** നദീറെ നിനക്ക് എന്താ പറ്റിയെ. ഉമ്മാന്റെ പരിഭ്രാന്തി നിറഞ്ഞ വിളി കേട്ടാണ് ഉറക്കം ഞെട്ടിയത്. അവൻ കണ്ണും മിഴിച്ചു ചുറ്റും നോക്കി. വീട്ടിലുള്ള എല്ലാവരും ചുറ്റും ഉണ്ട്. ഉമ്മ നെറ്റിയിൽ കൈ വെച്ചു നോക്കി. പനിയൊന്നും ഇല്ലല്ലോ. എന്താ കാര്യം. എല്ലാരും എന്താ ഇവിടെ. അതാ ഇപ്പൊ നന്നായേ. നീ എന്താ ഇവിടെ അപ്പോഴാ അവന് കാര്യം ഓടിയത്. ഡ്രസ്സ്‌ പോലും ചേഞ്ച്‌ ചെയ്യാതെ ഹാളിലെ സോഫയിൽ കിടന്നുറങ്ങിയതിന്റെ റിയാക്ഷൻ ആണ്. അവൻ മെല്ലെ റജിലയെ നോക്കി. ഞാനീ നാട്ടുകാരനെ അല്ലേ എന്ന മട്ടിൽ കടലയും തിന്നു ഇരിക്കുന്നു. ഫോണും നോക്കി ഉറങ്ങിപോയതാ ഉമ്മാ. നീയും നിന്റെ ഒരു ഫോണും എടുത്തു അടുപ്പിൽ ഇടും ഒരു ദിവസം പറഞ്ഞില്ലെന്നു വേണ്ട. പേടിച്ചു പോയല്ലോടാ.ചെറിയ ഒരടിയും കൊടുത്തു ഉമ്മ പോയി. അവളും ഇവിടെയാണോ കിടന്നേ. നാസില ചെവിയിൽ മെല്ലെ ചോദിച്ചു. പോടീ അവിടുന്ന് അവളെ തല്ലാൻ കയ്യോങ്ങിയതും ചിരിച്ചു കൊണ്ട് അവളൊഴിഞ്ഞു മാറി. ഇന്നലെ രാത്രി ലേറ്റ് ആയ വന്നേ നാസിലയാണ് വാതിൽ തുറന്നു തന്നത്. അവളാ പറഞ്ഞത് റജില ഹാളിൽ കിടക്കുന്ന കാര്യം. വിളിക്കാൻ തോന്നിയില്ല. ഒരു പുതപ്പും പുതച്ചു കൊടുത്തു. അവളെയും നോക്കി കിടന്നതായിരുന്നു. എന്തായാലും ഇവിടെ കിടന്നത് വേസ്റ്റ് ആയില്ല. റജിലയെ നോക്കിയതും അറിയാതൊരു പുഞ്ചിരി മുഖത്ത് വിരിഞ്ഞു. നാസീ ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു. അതി മനോഹരമായ ഒരു സ്വപ്നം. അസീനയും നാസിലയും അവന്റെ അടുത്തേക്ക് ചെന്നു. റജില അവനെ ശ്രദ്ധിക്കാത്ത പോലെ ഇരുന്നു. എന്തു സ്വപ്നാ കണ്ടത് . വെളുപ്പാൻ കാലത്ത് കണ്ടതാണെങ്കിൽ നടക്കും. ഞാൻ ഉറങ്ങുമ്പോൾ ഒരു സുന്ദരിയായ പെണ്ണ് എന്റെ അടുത്ത് വന്നു എന്നിട്ട് എന്നിട്ട്...... അവൻ റജിലയെ നോക്കി.തരിച്ചു നിന്ന പോലെയുണ്ട് അവളുടെ നിൽപ്പ്. മുഖം ഒക്കെ വിളറി വെളുത്തിരുന്നു. അവന് ഉള്ളിൽ ചിരി പൊട്ടി ബാക്കി പറ വന്നിട്ട് എന്താ സംഭവിച്ചേ. എന്ത് സംഭവിക്കാൻ അപ്പോഴല്ലേ നിങ്ങൾ വിളിച്ചുണർത്തിയത്. വല്ലാത്ത ജന്മം തന്നെ. മനുഷ്യനെ വെറുതെ വട്ടക്കാൻ. അവൾക്ക് അപ്പോഴാ ശ്വാസം നേരെ വീണത്. സ്വപ്നത്തിലേ നിന്റെ അടുത്ത് വരാൻ ചാൻസുള്ളൂ. ജീവിതത്തിൽ ഒരു ചാൻസും ഇല്ല സ്വപ്നത്തിലെങ്കിലും നടന്നോട്ടെ.റജിലയെ നോക്കി അർത്ഥം വെച്ചു നാസില പറഞ്ഞു . നാസിലയും അസീനയും പോയി. ഇനിയും നിന്നാൽ പണി കിട്ടും.ഈ പിശാച് അപ്പൊ ഉറങ്ങിയിരുന്നില്ലേ. കണ്ണടച്ച് കിടന്നതാണോ. എങ്ങനെയാ ഇനി ഇവനെ ഫേസ് ചെയ്യുക. റജില മെല്ലെ അവിടെ നിന്നും എണീറ്റു. ടീ പാത്തൂ നീ പോകാൻ വരട്ടെ ഒന്ന് അവിടെ നിന്നെ യാ അല്ലാഹ് കാത്തോണേ വേണ്ടാത്ത പണിക്ക് നിന്നിട്ടല്ലേ സ്വയം പിറുപിറുത്തു കൊണ്ട് ചുറ്റും നോക്കി ആരും ഇല്ല. ആരേലും അറിഞ്ഞ ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല. അവിടത്തെന്നെ നിന്നു. കാലുകൾ അനങ്ങുന്നില്ല. ചെറുതായിട്ട് വിറക്കുക്കുന്നുണ്ടോ. ഉണ്ട് അവൾ കൈകൾ കൂട്ടിപ്പിടിച്ചു തല കുനിച്ചു നിന്നു. ഇന്നത്തോടെ എല്ലാം തീർന്നു. എന്നെ എന്താടി വിളിക്കാതിരുന്നത്. അവൾ മനസ്സിലാവാത്ത പോലെ അവനെ നോക്കി. വിളിക്കാനോ എവിടേക്ക്. നിന്റെ വീട്ടിലേക്ക് സൽക്കാരത്തിന്. അവന്റെ സ്ഥിരം കലിപ്പ് മൂഡ് ഓൺ ആയതും ശ്വാസം നേരെ വീണു. കിസ്സിനെ പറ്റി ചോദിക്കാനല്ല. നിനക്ക് പേടിയാവണ്ട തനിച്ചല്ലെന്ന് കരുതി കൂട്ട് കിടന്നതും പോര എന്നിട്ട് കൊതുകുകടി കൊള്ളാൻ എന്നെ അവിടെ ഇട്ടിട്ട് നീ എണീറ്റു പോയി അല്ലേടി പിശാചേ അവൻ ഒന്നും അറിഞ്ഞിട്ടില്ല ഭാഗ്യം. ഞാൻ പറഞ്ഞോ ഇവിടെ കിടക്കാൻ. അല്ലെങ്കിലും നിനക്ക് ഉപകാരം ചെയ്യുന്ന എന്നെ തല്ലാൻ ആളില്ലാഞ്ഞിട്ട. സാരമില്ല കിടന്നതിന് ഉപകാരം ഉണ്ടായിന് എന്ത് ഉപകാരം. ഞാൻ നേരെത്തെ പറഞ്ഞ സ്വപ്നത്തിലെ സുന്ദരി എന്റെ അടുത്തു വന്നു എനിക്ക് ഒരു കിസ്സും തന്നു. അതിലും വലുതായിട്ട് എന്താ വേണ്ടേ. അതൊരു ലെവലായിരുന്നു മോളെ....... സ്വപ്നത്തിൽ ഇങ്ങനെ ആയിരുന്നെങ്കിൽ നേരിട്ട് എങ്ങനെ ആയിരിക്കും. ചിന്തിക്കാൻ വയ്യേ.... ഇന്ന് മുതൽ ഇവിടെ സോഫയിൽ തന്നെ കിടന്നാലൊന്ന ആലോചിക്കുന്നേ. അവനത് സ്വപ്നം ആണെന്ന് കരുതിയിരിക്കുന്നെ. രക്ഷപെട്ടു. ഇനി എന്നെ ആക്കിയതാണോ പറയാൻ പറ്റില്ല. അവൾ അവനെ നോക്കി. തന്നെ തന്നെ നോക്കി നിൽക്കുന്ന കണ്ടു.അവളെ നോക്കി കണ്ണിറുക്കി കാണിച്ചു അവൻ പോയി. ആ കണ്ണിറുക്കലിന്റെ അർത്ഥം മനസ്സിലാവാതെ അവൾ അവിടെ തന്നെ നിന്നു. **** അവൻ ഓഫീസിലേക്ക് പോയി. അവന് ശരിക്കും വട്ടു പിടിക്കുന്നുണ്ടായിരുന്നു.അവിടെ. റജില ഇടക്കിടക്ക് അവനെ വിളിച്ചു ഓരോ ഫയൽസിന്റെയും ഡീറ്റെയിൽസ് അയച്ചു തരാൻ പറഞ്ഞു കൊണ്ടിരുന്നു. ഗൗരവത്തോടെ മാത്രമേ അവൾ അവനോട് സംസാരിച്ചിരുന്നുള്ളു. ആ കലിപ്പ് മൊത്തം ബാക്കിയുള്ളവരോട് അവൻ തീർത്തു.താൻ ഒരാൾ വിചാരിച്ചത് കൊണ്ട് മാത്രം ഒന്നും നടക്കാൻ പോകുന്നില്ലെന്ന് അവന് മനസ്സിലായിരുന്നു. ഉടക്ക് ഉണ്ടാക്കിയ ഒരുത്തനെ ഒന്ന് പൊട്ടിച്ചതോടെ അവനെ എല്ലാവർക്കും ഉള്ളിൽ ഭയവും തോന്നി. എല്ലാവരും അവനെ പേടിച്ചു ഉഴപ്പ് നിർത്തി സ്മാർട്ട്‌ ആവാൻ തുടങ്ങി പെൻഡിങ്ങിൽ ഉള്ള ഫയൽ മൊത്തം അവന്റെ മുന്നിൽ എത്തി. അവൻ അതും നോക്കി തലക്ക് കൈ വെച്ചിരുന്നു. അത്രമാത്രം ഫയൽസ് കുന്നു കൂടി കിടക്കുന്നുണ്ടായിരുന്നു. മാനേജർ അവനെ വിളിച്ചു ഹെല്പ് ചെയ്യുന്നുണ്ടായിരുന്നു. അത് അവന് വലിയ ആശ്വാസമായി തോന്നി. തന്റെ ഓഫീസ് പഴയ നിലയിലേക്ക് ആവുന്നത് റജിലക് തോന്നി. നദീറിന് ജോലിഭാരം കൂടുന്നത് അവൾക്ക് സങ്കടം ഉണ്ടാക്കുന്നുണ്ടായിരുന്നു. മാനേജരും അവനും കൂടി ചെയ്തിരുന്ന ജോലി അവനിപ്പോ ഒറ്റക്കാണ് ചെയ്യുന്നത്. അവൾക്കും സഹായിക്കണം എന്നുണ്ടായിരുന്നു. പക്ഷേ എങ്ങനെ എന്ന് അവൾക്ക് മനസ്സിലായില്ല. തനിക്ക് നേരിട്ട് ഇടപെടാനും പറ്റില്ല. നദീറിന് ഫാത്തിമ അൻവറിനെപ്പറ്റി ഉണ്ടായ തെറ്റിദ്ധാരണ കുറെയൊക്കെ മാറാൻ തുടങ്ങി. ബിസിനെസ്സ് കാര്യങ്ങളിൽ മാത്രമേ അവൾ സ്ട്രിക്ട് ഉള്ളൂ. അവനുമായി ഒരു ഫ്രണ്ട്ഷിപ് അവൾ ഉണ്ടാക്കി എടുത്തു. അധികം സംഭാഷണം ഒഴിവാക്കാൻ അവൾ ചാറ്റ് ചെയ്യലായിരുന്നു കൂടുതലും. സൗണ്ട് മനസ്സിലാകാതിരിക്കാൻ അതാണ്‌ കൂടുതൽ നല്ലത്. സംസാരിക്കുമ്പോൾ ഇംഗ്ലീഷും മലയാളവും കൂട്ടി കലർത്തി സംസാരിച്ചു. അവന് അവരെ നേരിട്ട് കാണാൻ താല്പര്യം ഉണ്ടെന്നു അറിയിച്ചു. അവൾ ശരിക്കും പെട്ടപോലെയായി. ചെറിയൊരു ടൂറിലാണ് നാട്ടിൽ എത്തിയാലുടനെ കാണാം എന്നു പറഞ്ഞു ഒഴിഞ്ഞു. മോൾ എന്താ ആലോചിക്കുന്നേ നദീറിന് എന്നെ നേരിട്ട് കാണണമെന്ന് നിനക്ക് അവനോട് സത്യം പറഞ്ഞൂടെ. എന്തിനാ ഒളിച്ചു വെക്കുന്നെ അവൾ ഒന്നും മിണ്ടിയില്ല. പറയാൻ തുടങ്ങിയാൽ തുടക്കം മുതൽ പറയേണ്ടി വരും. അവൻ എന്നെ സ്നേഹിക്കുന്നത് എങ്ങാനും അറിഞ്ഞാൽ ഈ സ്നേഹം പോലും എനിക്ക് നഷ്ടപ്പെടും അത് വയ്യ. അവൾ വിഷയം മാറ്റി. മൂത്താപ്പ നദീറിനെ എനിക്ക് തരുന്നോ മോളെന്താ ഉദ്ദേശിച്ചേ നദീറിനെ എന്റെ ഓഫീസിൽ സ്ഥിരമായി നിയമിച്ചാലോന്ന്. കണക്കായി.എന്നെ ഹെല്പ് ചെയ്യാൻ പറഞ്ഞിട്ട് കേൾക്കാത്ത കക്ഷിയാ.ഇപ്പൊ ജോലിക്ക് പോകുന്നത് പോലും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. അവൻ ചോദിക്കുന്ന സാലറി കൊടുക്കാം. എം ഡി യാക്കാനും ഞാൻ റെഡിയാണ് അവൻ വരുമെങ്കിൽ കൂട്ടിക്കോ. എനിക്ക് ഒരു കുഴപ്പവും ഇല്ല. നിനക്ക് തന്നെ നോക്കി നടത്തിക്കൂടേ അത്. പിന്നെന്തിനാ അവൻ. ഇപ്പൊ നല്ല മാറ്റം ഉണ്ട് ഓഫീസിൽ. ഇപ്പോഴാ അവിടെ ഒരു ഉണർവ് ഒക്കെ വന്നെ.എന്റെ ഉപ്പ ഉണ്ടായിരുന്നെങ്കിൽ...... അനസ് വന്നോട്ടെ പിന്നെ നദീറിന്റെ ആവിശ്യം ഒന്നും ഉണ്ടാവില്ല. അവൻ മതി നിന്റെ ബിസിനസ് ഒക്കെ നോക്കി നടത്താൻ. അവളിൽ ഒരു നീറ്റൽ ഉണ്ടായി. അതിനു മുൻപ് ഞാൻ ഇവിടെ നിന്നും പോകും. എനിക്ക് ഒരിക്കലും അനസിനെ എന്റെ ഭർത്താവ് ആയി കാണാൻ പറ്റില്ല. **** നദീറിന്റെ ഉച്ചത്തിലുള്ള കോലാഹളം കേട്ടാണ് എല്ലാവരും അവന്റെ റൂമിലേക്ക്‌ പോയത്. ആരാ എന്റെ റൂമിൽ കേറിയത്. അതിനു ഇപ്പൊ എന്താ പറ്റിയത്. അവൻ നനഞ്ഞു കുതിർന്ന രണ്ടു മൂന്ന് ഫയൽ ഉമ്മാക്ക് നേരെ നീട്ടി. കണ്ടോ ഇത് നാളെ എനിക്ക് അത്യാവശ്യമായി വേണ്ട ഫയലാണ്. ഇതെങ്ങനെയാ നനഞ്ഞത്. ആര പണിയാ ഇത്. ആരും ഒന്നും മിണ്ടാത്തത് കണ്ടു അവനു കലിയിളകി. നിങ്ങളോട ചോദിച്ചേ ആരാ ഇത് ചെയ്തതെന്ന്. ഏതു കഷ്ടകാലം പിടിച്ച നേരത്താണാവോ ഇങ്ങോട്ട് കൊണ്ട് വരാൻ തോന്നിയത്. അവൻ ആ ഫയൽ വലിച്ചെറിഞ്ഞു. റജില മെല്ലെ ആ ഫയൽ ഏതെന്ന് നോക്കി. നാളെ ബോർഡ് മീറ്റിംഗ് ഉണ്ട്. അതിന്റെ പ്രിപറേഷൻ നോട്ട് ആണ്. വെറുതെ അല്ല കലിയിളകിയത്. ആർക്കും ഒന്നും പറയാൻ ഇല്ലേ. റജില കുറച്ചു നേരത്തെ റൂമിലേക്ക്‌ വന്നിരുന്നു. നിന്റെ കയ്യിൽ നിന്നും ആയതാണോ. അസീനയുടെ ചോദ്യം കേട്ട് എല്ലാവരും അവളെ നോക്കി. എന്റെ കയ്യിൽ നിന്നും ഒന്നും അല്ല. ഞാനിത് കണ്ടിട്ട് കൂടി ഇല്ല. നദീർ അവളുടെ അടുത്ത് ചെന്നു. നീയാണോ ഇത് ചെയ്തത്. സത്യായിട്ടും എനിക്ക് അറിയില്ല. അലക്കാനുള്ള ഡ്രസ്സ്‌ എടുത്തു വരാൻ നാസില പറഞ്ഞത് കൊണ്ട് വന്നതാ എനിക്ക് ഒന്നും അറിയില്ല. സത്യം പറ റജു നീയല്ലേ ചെയ്തത്. സത്യായിട്ടും എനിക്ക് അറിയില്ല. എല്ലാവരും അവളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. എന്റെ ഓഫീസ് ഫയൽ ഞാൻ എന്തിനാ നശിപ്പിക്കുന്നെ. അത് ഇവിടെ പറയാനും പറ്റില്ലല്ലോ. എല്ലാവരും അവൾ തെറ്റു ചെയ്തപോലെ നോക്കുന്നത് കണ്ടു അവൾക്ക് സങ്കടം വന്നു. ആരും വിശ്വസിക്കുന്നും ഇല്ലല്ലോ. അപ്പോഴാ നദീറിന്റെ ഉപ്പ കയറി വന്നത്. എന്താ ഇവിടെ പ്രശ്നം. നദീറിന്റെ എന്തോ ഫയൽ വെള്ളം നനഞ്ഞു ചീത്തയായെന്ന് .റജില ചെയ്തുന്ന ഇപ്പൊ പറയുന്നേ അവൾ ദയനീയമായി അവരെ നോക്കി ഒരിക്കലും റജില ആയിരിക്കില്ല ഇത് ചെയ്തത്. പക്ഷേ അവളെ ഇപ്പൊ ന്യായീകരിക്കാനും പറ്റില്ല. പറ്റിയത് പറ്റി. നിനക്ക് അത് വീണ്ടും ടൈപ്പ് ചെയ്ത പോരേ നിസ്സാരമായി ഉപ്പ പറയുന്നത് കേട്ട് അവന് ദേഷ്യം വന്നെങ്കിലും അടക്കി പിടിച്ചു. ഈ രാത്രിയിൽ എങ്ങനെ ചെയ്യാനാ. ഞാൻ ഒറ്റക്ക് ചെയ്താലൊന്നും തീരില്ല ഇത്. നാളെ രാവിലെക്ക് വേണ്ടത എനിക്ക്.എല്ലാവരോടും എന്ത്‌ മറുപടി പറയും ഇനി. അവൻ നെറ്റിയിൽ കൈ വെച്ചു. റജിലയെ രണ്ടു തെറി വിളിക്കണം എന്നുണ്ട് എല്ലാരും ഉള്ളത് കൊണ്ട് സഹിച്ചു പിടിച്ചു നിന്നു. ഫയൽ വെച്ച മേശപ്പുറത്തു ജഗ്ഗും വെള്ളം കാണുന്നില്ലേ ആരുടെയെങ്കിലും കയ്യിൽ നിന്നും തട്ടി അബദ്ധത്തിൽ മറിഞ്ഞതാവും. നീ ഒന്ന് ക്ഷമിക്. റജിലയും നിന്നെ ഹെല്പ് ചെയ്യും. അവൾക്ക് അറിയാം ഇതൊക്കെ. റജില ഞെട്ടലോടെ നദീറിന്റെ ഉപ്പാനെ നോക്കി. ഇവൾക്ക് അറിയോ അതിന് ഇവൾ ബാംഗ്ലൂരിൽ കുറച്ചു കാലം ഏതോ ഓഫീസിൽ വർക് ചെയ്തിരുന്നു. അല്ല മോളേ അവൾക്ക് അപ്പോഴാ ശ്വാസം വീണത്. അവൾ അതെയെന്ന് മൂളി. പ്രശ്നം തീർന്നല്ലോ ഇനി എല്ലാരും പോയെ. റജില പോകാൻ നോക്കിയതും അവൻ കൈ വെച്ചു തടഞ്ഞു. നിന്നോട് മിണ്ടാത്തതിന്റെ ദേഷ്യം തീർക്കാൻ ഇമ്മാതിരി ചീപ്പ് പണി ചെയ്യരുതായിരുന്നു. നദീർ പ്ലീസ് ഇത് ഞാനല്ല ചെയ്തത്. അത് പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറിയിരുന്നു . ചെയ്തതും പോര കള്ളവും പറയുന്നോ. ഒന്ന് തന്നാലുണ്ടല്ലോ അവൻ അവളുടെ നേരെ കയ്യോങ്ങി. വാതിലിന് പിറകിൽ നിന്നിരുന്ന അസീനയുടെ മുഖത്ത് ഗൂഢമായ ഒരു ചിരി ഉണ്ടായിരുന്നു. ഇത് തുടക്കമാ റജില. നിങ്ങളെ തമ്മിൽ അകറ്റിയിട്ടേ ഞാൻ അടങ്ങു. എന്റെ സത്യാവസ്ഥ എങ്ങനെയാ റബ്ബേ ഞാൻ തെളിയിക്കുക. 💘റജില 💘 Part 21 കാറിൽ പോകാം നമ്മടെ ഈ മുത്തിന്റെ മുന്നിൽ എന്ത് കാർ. എനിക്ക് ഇതിൽ പോയ മതി. ഞാൻ കാറിലെ വരുന്നുള്ളു. ഈ പൊട്ട ബൈക്കിൽ കേറാൻ ഞാനില്ല. ബൈക്ക് എന്ന് വെച്ചു കൊച്ചാക്കല്ലേടീ. റോയൽ എൻഫീൽഡ് മാ ഹീറോ. എന്ത് കുന്ത്രാണ്ടം എങ്കിലും ആയിക്കോട്ടെ. ഞാൻ ഇതിൽ കയറില്ല. നീ ഏത് പട്ടിക്കാട്ടിൽ നിന്നാടി വരുന്നേ. എല്ലാരും ഇതിൽ ഒന്ന് കേറാൻ കൊതിച്ചിരിക്കുമ്പോഴാ അവളുടെ ഒരു ജാട. നദീർ പ്ലീസ് കാറിൽ പോകാം. എനിക്ക് ഇതിൽ ഇഷ്ടമല്ല. ഞാനിത് വരെ ഇതിൽ കയറിയിട്ടില്ല. അത് സാരമില്ല. ഒരിക്കൽ കയറാനെ മടിയുണ്ടാകു. പിന്നെ ശീലം ആയിക്കൊള്ളും.പിന്നെ നീ ഇതിൽ നിന്നും ഇറങ്ങില്ല. നിന്റെ ഇഷ്ടം പോലെ എന്താന്ന് വെച്ച ചെയ്തോ.പാവം തോന്നി സഹായിക്കാന്ന് വെച്ചപ്പോൾ തലയിൽ കേറുന്നോ. അവൾ തിരിച്ചു പോകാൻ നോക്കി. നിക്കെടി അവിടെ. എല്ലാം ചെയ്തു വെച്ചിട്ട് ഒന്നും അറിയാത്ത പോലെ പാവത്താൻ ചമയുന്നോ. എനിക്ക് ആരെയും ബോധിപ്പിക്കേണ്ടതില്ല എന്റെ നിരപരാധിത്വം. വേണേൽ വിശ്വസിക്ക് ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. പറഞ്ഞത് കേട്ട മതി.കേറാൻ നോക്ക്. അവൻ അവളുടെ കയ്യിൽ പിടിച്ചു. ഞാൻ ഒരു കാര്യം വിചാരിച്ചാൽ അത് ചെയ്തേ അടങ്ങു. മര്യാദക്ക് ഇതിൽ കയറിക്കോ. ഇല്ലേൽ തൂക്കി എടുത്തു ഇതിൽ ഇരുത്തും എന്നെ കൊണ്ട് ദയവു ചെയ്തു അങ്ങനെ ഒരു മഹനീയ കാര്യം കൂടി ചെയ്യിക്കരുത്. ഇവൻ അതും ചെയ്യും. അതിനേക്കാൾ ഭേദം സ്വയം കയറുന്നത് തന്നെയാ. അവൾ കയറി. അവന്റെ ദേഹത്തു മുട്ടാതെ അകന്നു ഇരുന്നു. പിടിച്ചിരുന്നോ അഹന്ത കാട്ടിയാൽ താഴെ എത്തും. പറഞ്ഞില്ലെന്നു വേണ്ട. എന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം. എനിക്കാരുടെയും ഉപദേശം വേണ്ട. അവൻ പിന്നെ ഒന്നും മിണ്ടിയില്ല. നിനക്ക് കാണിച്ചു തരാടീ അവൻ മനസ്സിൽ പറഞ്ഞു. ***** അൻവറെ എനിക്ക് ഒരു എൻഫീൽഡ് വേണം. അത് കുറച്ചു കുറഞ്ഞു പോയില്ലേ മോളേ. ഇതിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളു. വാങ്ങികൊടുക്ക് പുന്നാര മോന്. ഇനി ഇതിന്റെ ഒരു കുറവ് വന്നൂന്ന് വേണ്ട. ദേ ഉമ്മാ ഇത് ആണുങ്ങൾ തമ്മിലുള്ള കാര്യാ. പെണ്ണുങ്ങൾ ഇടപെടേണ്ട. നിങ്ങൾ ഒറ്റ ആളാ ഇവളെ ഇങ്ങനെ ചീത്തയാക്കുന്നെ. അവള് ഒരാഗ്രഹം പറഞ്ഞു. അതിന് നീയിങ്ങനെ മെക്കിട്ട് കേറല്ലേ. അല്ലേടി നിനക്ക് എന്തിനാ ഇപ്പൊ ബുള്ളറ്റ്. അതൊരു സംഭവം അല്ലേ. ഒന്ന് ഓർത്ത് നോക്കിയേ അതും ഓടിച്ചു വരുന്ന ഒരു സീൻ. പൊളിയാ മോനേ. ഇന്നലെ കുത്തിയിരുന്ന് നസ്രിയ ബൈക്ക് ഓടിക്കുന്ന ഫിലിം കണ്ടപ്പോഴേ തോന്നിയതാ എന്തോ കുനിഷ്ടിനാനെന്ന്. ഇതിന്റെ മുന്നിൽ അതൊക്കെ എന്ത് ഉമ്മാ. ബുള്ളറ്റ് ഓടിക്കാനുള്ള മിനിമം ആരോഗ്യംഎങ്കിലും ആദ്യം ഉണ്ടാവട്ടെ എന്നിട്ട് ആലോചിക്കാം. നീർക്കോലിടെ ശരീരവും കൊണ്ടാ എൻഫീൽഡ് ഓടിക്കണ്ടേ. സൈക്കിൾ പോക്കാനുള്ള കെൽപ് എങ്കിലും നിനക്ക് ഉണ്ടോ. അല്ല മോളേ നീ ഇപ്പോഴെത്രയില പഠിക്കുന്നെ എട്ടാം ക്ലാസ്സ്‌. അതും ഓർമയില്ലേ നീ മറന്നു പോയന്ന് കരുതി ഓർമിപ്പിച്ചത. എന്റെ പോന്നു മോള് സ്കൂട്ടി പഠിക്കാൻ പോയ ക്ഷീണം ഇനിയും മാറിയിട്ടില്ല. അപ്പോഴാ എൻഫീൽഡ്. അവർ കളിയാക്കി ചിരിച്ചു. കളിയാക്കണ്ട. നോക്കിക്കോ എന്റെ വാശിയാ ഇനി ഇത്. എന്നെങ്കിലും ഒരിക്കൽ നിങ്ങളെ മുന്നിലൂടെ ബുള്ളറ്റും ഓടിച്ചു ഞാൻ വരും. അതിന് കഴിഞ്ഞില്ലേൽ എന്റെ പേര് മാറ്റി വിളിച്ചോ. അത് അല്ലേലും ഞങ്ങൾക്ക് ആലോചനയുണ്ട്. നിനക്ക് ഒരു ആണിന്റെ പേരായിരുന്നു ഇടേണ്ടത്. സ്വഭാവം ഏതായാലും അങ്ങനെയാണല്ലോ. ഒന്നിനും പറ്റിയില്ലേൽ ബുള്ളറ്റ് ഉള്ള ഒരുത്തനെ പ്രേമിച്ചു അവന്റെ പിറകിൽ കേറിയിരുന്നാണെങ്കിലും ഞാനെന്റെ ആഗ്രഹം നിറവേറ്റും. നോക്കുമ്പോ കാണാൻ കൊള്ളാവുന്ന ഒന്നിനെ നോക്കണെടീ. എനിക്ക് പറ്റിയ പോലെ അബദ്ധം പറ്റരുത്. അത് ശരി ഇപ്പൊ രണ്ടും ഒന്നായല്ലേ. എനിക്ക് എന്താടി കുറവ്. ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. പറ്റിപോയില്ലേ രണ്ടും തല്ലുകൂടി വിഷയം മാറ്റണ്ട. എനിക്ക് ബുള്ളറ്റ് വേണം. നോട്ടും ബുക്കും റൂമും എല്ലാം റോയൽ എൻഫീൽഡിന്റെ ഫോട്ടോ കൊണ്ട് നിറയാൻ തുടങ്ങി. അത് ഓടിക്കുന്നവനെ പോലും ഹീറോയായി കാണാൻ തുടങ്ങി. എന്റെ എൻഫീൽഡ് പ്രണയം സഹിക്കാൻ പറ്റാതെ ആയി വീട്ടിലുള്ളവർക്ക്. ഒരു ദിവസം രാവിലെ എണീറ്റതും കണികണ്ടത് റോയൽ എൻഫീൽഡിൽ കേറി ഹീറോയെ പോലെ കേറി വരുന്ന ഉപ്പനെയാണ്. എനിക്ക് ഓടിക്കാൻ പറ്റിയില്ലെങ്കിലും ഉപ്പാന്റെ പിറകിൽ ഇരുന്നു എന്റെ സ്വപ്നം നിറവേറ്റി . ബാംഗ്ലൂർ സിറ്റി മൊത്തം അതിന്റെ പിറകിൽ ഇരുന്നു ചുറ്റി കറങ്ങുമ്പോൾ ലോകം കയ്യടക്കിയ ഭാവം ആയിരുന്നു. ഉപ്പ പോയത്തോടെ എല്ലാം അവസാനിച്ചു.പിന്നെ പ്രണയം മരണത്തിനോടെ തോന്നിയിട്ട് ഉള്ളൂ. അതിന് ശേഷം ആദ്യായിട്ട ഇതിൽ കയറുന്നെ. അവൾ അവന്റെ പിറകിൽ മുഖം ചേർത്തു കെട്ടിപിടിച്ചു. ഇവൾക്ക് പെട്ടന്ന് എന്താ പറ്റിയെ. ഇത്രയും ടൈം ദേഹത്ത് ടച്ച്‌ ചെയ്യാൻ ഉള്ള പണി പതിനെട്ടും നോക്കിയിട്ട് ഇരുന്നിടത് നിന്ന് അനങ്ങിയില്ല. എന്നിട്ട് ഇപ്പൊ ബമ്പർ ലോട്ടറി അടിച്ച പോലെ വരിഞ്ഞു മുറുക്കി കെട്ടിപിടിച്ചു ഇരിക്കുന്നു. ആകെ കുളിരു കോരുന്ന പോലെ. എത്രയോ പ്രാവശ്യം ഇങ്ങനൊരു യാത്ര സ്വപ്നം കണ്ടിരിക്കുന്നു. ഇത്ര വേഗം നിറവേറുമെന്ന് കരുതിയില്ല. ഷർട്ടിൽ നനവ് പടർന്നപ്പോഴാണ് അവൾ കരയുകയാണെന് മനസ്സിലായത്. പേടിച്ചിട്ടായിരിക്കുമോ. ഇതുവരെ കയറിയിട്ടില്ലെന്നല്ലേ പറഞ്ഞത്. വെറുതെ ഓവർ സ്പീഡിലൊക്കെ ഓടിച്ചു. ടീ എന്താ പറ്റിയെ. പേടിച്ചോ. ഞാൻ ചുമ്മാ... ഒരു മറുപടിയും ഉണ്ടായില്ല. കരയുന്നതൊക്കെ കൊള്ളാം മൂക്ക് ചീറ്റി എന്റെ ഷർട്ടിൽ തന്നെ തോർത്താതിരുന്ന മതി.അതും ഏറ്റില്ല. ഇവൾക്കെന്താ പറ്റിയെ എന്ത് വന്നാലും തർക്കുത്തരം പറയും എന്നല്ലാതെ കരയാറില്ല. പേടിച്ചിട്ടു തന്നെ ആയിരിക്കുമോ. അവൻ പിന്നെ മെല്ലെയെ ഓടിച്ചുള്ളൂ. അവളുടെ പിടിത്തത്തിന് മുറുക്കം കൂടിയതല്ലാതെ കുറഞ്ഞില്ല. **** ഹലോ ഒന്ന് ഇറങ്ങുമോ ഓഫീസ് എത്തി. അവൾ കണ്ണും മുഖവുമൊക്കെ തുടച്ചു.ഇറങ്ങി അവന്റെ മുഖത്തേക്ക് നോക്കിയില്ല. നീ എന്തിനാ കരഞ്ഞത്. കണ്ണിൽ വെള്ളം നിറഞ്ഞതാ. എന്ത് ചോദിച്ചാലും കള്ളമേ പറയു. അവൻ അത് വിശ്വസിച്ച പോലെ മൂളി. വാച്ച്മാൻ വരുന്നത് കണ്ടു അവൾ ഷാൾ കൊണ്ട് മുഖം മറച്ചു. ഇപ്പോൾ കണ്ണുകൾ മാത്രമേ കാണുന്നുള്ളൂ. സർ ഈ ടൈം ഇവിടെ. കുറച്ചു വർക് അത്യാവശ്യം ആയി ചെയ്തു തീർക്കാനുണ്ട്. റജിലയെ തന്നെ അയാൾ നോക്കുന്നത് കണ്ടു. വൈഫ്‌ ആണ്. കൂടെ വരുന്നൂന്ന് പറഞ്ഞതോണ്ട് കൂട്ടിയതാ. അയാൾ ഓഫീസ് തുറന്നു. അയാൾ പോയതും അവൾ തട്ടി കയറി . നിന്നോടാരാ വൈഫ്‌ എന്ന് പറയാൻ പറഞ്ഞേ രാത്രിയിൽ ഒരു പെണ്ണിനേയും കൂട്ടി വന്നു ഇവിടെ ഇരുന്നാൽ എന്നെപ്പറ്റി അയാൾഎന്തു കരുതും. തെറ്റിദ്ധരിക്കില്ലേ അവൾ ഒന്ന് മൂളി. അവൾ മിസ്സിസ് നദീർ എന്ന് പറയാൻ നോക്കുമ്പോഴാണ് അവൻ വൈഫ്‌ എന്ന് പറഞ്ഞത്. അല്ലെങ്കിലും പലപ്പോഴും ഞാൻ മനസ്സിൽ കരുതുമ്പോഴേക്കും അവനത് ചെയ്യാറുണ്ട്. അവൾ ഓഫീസ് മൊത്തത്തിൽ കണ്ണോടിച്ചു. . അവൾ തന്റെ റൂം തുറന്നു നോക്കി. ആ കസേരയിൽ ഇരുന്നു. ഇവിടെ അവസാനമായി വന്നത് ആ ചെകുത്താനെ പുറത്താക്കാനാണ്. ആഗ്രഹം ഒക്കെ നല്ലതാണ് അധികമാകരുത്. എംഡി യുടെ റൂം ആണ്. പുറത്തിറങ്ങ്. ആ പിശാച് അറിഞ്ഞാൽ പണിയാകും. എല്ലായിടത്തും ക്യാമറ ഉണ്ട്. ഫോണിൽ മേഡം എന്ന് തികച്ചു വിളിക്കില്ല. ഒടുക്കത്തെ ബഹുമാനം. പുറത്ത് പിശാച്. അവൾക്ക് ചിരി വന്നു. എന്താടി ഇളിക്കുന്നെ മാഡത്തോടുള്ള ബഹുമാനം കണ്ടു ചിരി വന്നതാ. അവൾ പുറത്തിറങ്ങി. അവന്റെ കൂടെ അവന്റെ ക്യാബിനിലേക് പോയി. ഞാൻ പറഞ്ഞു തരാം. അത് പോലെ ചെയ്താൽ മതി ഞാൻ തനിച്ചു ചെയ്തോളാം. ഡീറ്റെയിൽസ് തന്ന മതി. എന്ത് എന്ന് വെച്ച് ചെയ്തോളാമെന്ന് പറയുന്നേ. വായിച്ചു നോക്കിയാൽ എനിക്ക് മനസ്സിലാവും. ഓവർ കോൺഫിഡൻസ് പാടില്ല ചെയ്തു കഴിഞ്ഞു തെറ്റുണ്ടെങ്കിൽ പറഞ്ഞ മതി. അവൻ അവൾ ചെയ്യുന്നതും നോക്കി ഇരുന്നു. എത്രയും പെട്ടെന്ന് തന്നെ എനിക്ക് ഇവിടെ നിന്നും പോയെ പറ്റു.ഇവിടെ നിക്കുന്ന ഓരോ നിമിഷവും അപകടം പിടിച്ചതാണ്. അവൾ പെട്ടെന്ന് തന്നെ എല്ലാം ചെയ്തു തീർത്തു. അവൻ എല്ലാം വായിച്ചു നോക്കി. നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു. നിനക്ക് അറിയാത്തതായി എന്തെങ്കിലും ഉണ്ടോ. എന്നാ പോകാം. അവൾ എണീറ്റു. നിനക്ക് എന്താ ഇത്ര തിരക്ക്. വിശന്നിട്ട് കുടൽ കരിയുന്നു. തീറ്റഎന്നുള്ള വിചാരം മാത്രമേ ഉള്ളു. നീ വരുന്നുണ്ടോ. വരുന്നു . അല്ലെങ്കിൽ നീ ഓഫീസ് ഫയൽ മൊത്തം തിന്നും. അതാ സൈസ്. ഓഫിസിൽ നിന്നും ഇറങ്ങാൻ നേരം അവൾ ഒന്നുകൂടി തിരിഞ്ഞു നോക്കി. ഞാൻ തിരിച്ചു വരും. ആരെയും പേടിക്കാതെ എല്ലാ വിധത്തിലും പൂർണ അധികാരത്തോടെ.എത്രയും പെട്ടെന്ന് തന്നെ. ഉണ്ടക്കണ്ണും വെച്ചു അധികം നോക്കല്ല. കണ്ണ് കൊള്ളും. ചളിയടിക്കല്ലേ. ഇല്ലവേ. എന്നാ പോകാം. കുറച്ചു ദൂരം കഴിഞ്ഞു. ഒരു തട്ടുകടയിൽ അവൻ നിർത്തി. എന്താ ഇവിടെ നിനക്ക് അല്ലേ വിശക്കുന്നുന്ന് പറഞ്ഞേ. ഞാൻ വീട്ടിൽ നിന്നും കഴിച്ചോളാം. പറഞ്ഞത് കേട്ട മതി. തിരിച്ചു തർക്കുത്തരം വേണ്ട. ഞാനാരാ നിന്റെ കെട്ടിയോളോ. പറഞ്ഞത് കേൾക്കാൻ എന്ന് തിരിച്ചു പറയാൻ നാവ് തരിക്കുന്നുണ്ട്. ഈ സ്ഥലത്തു നിക്കുന്ന ഓരോ നിമിഷവും തനിക്ക് പണിയാകും എന്ന ഓർമയിൽ അവൾക്ക് ചെറിയ പേടിയും തോന്നി.അവൾ ചുറ്റും നോക്കി രണ്ടു മൂന്ന് പേരെ ഭക്ഷണം കഴിക്കാൻ ഉള്ളൂ. അവർ ഞങ്ങളെ തന്നെ ശ്രദ്ധിക്കുന്നത് കണ്ടു. നീ വരുന്നുണ്ടോ ജാട കളിക്കാതെ. അവൾ ഒന്ന് മടിച്ചു. അവൻ അവളെ കയ്യിൽ പിടിച്ചു അവിടേക്ക് പോയി. അവൾക്ക് പിന്നെ എതിർക്കാൻ തോന്നിയില്ല.അല്ലെങ്കിലും ഇഷ്ടമില്ലാഞ്ഞിട്ടല്ല. ആരാ ഇതൊക്കെ ആഗ്രഹിക്കാത്തത്. ഇഷ്ടപ്പെട്ട ആളുടെ കൂടെ യാത്ര. ഒന്നിച്ചിരുന്നു ഫുഡ്‌ കഴിക്കൽ. എനിക്കും ഉണ്ടായിരുന്നു കുന്നോളം മോഹങ്ങൾ. എല്ലാം വിധിയെന്ന രണ്ടക്ഷരത്തിൽ ഒതുങ്ങി. അല്ല ഒതുക്കി ചേട്ടാ സ്ഥിരം ഡിഷ്‌. രണ്ടു പ്ലേറ്റ് സ്ഥിരം കസ്റ്റമർ ആണല്ലേ. വല്ലപ്പോഴും . സൂപ്പർ ഫുഡ്‌ ആണ് ഇവിടുത്തെ. ഞാനും സാലിയും ഇടക്ക് ഇവിടെ വരൽ ഉണ്ട്. ഇനി ഇത് ഉമ്മാനോട് പറയാൻ നിക്കണ്ട കൂടെയാരാ നദീറെ വഴിന്ന് കിട്ടിയതാ വഴിന്ന് കിട്ടാൻ ഞാനെന്താടാ പൂച്ചകുട്ടിയോ. അല്ല പട്ടിക്കുട്ടി. നേരെത്തെ വൈഫ്‌ എന്ന് പറഞ്ഞത് പിടിച്ചില്ലല്ലോ അത് മാത്രമേ പറയാൻ ഉള്ളോ. പെങ്ങള ചേട്ടാ അവന്റെ മുഖത്ത് ദേഷ്യം വന്നത് അവൾ കണ്ടു. അവൾ മൈന്റ് ചെയ്യാതെ അവിടെയുള്ള ബെഞ്ചിൽ പോയിരുന്നു. രണ്ടു ബെഞ്ചു മാത്രമേ ഉള്ളൂ. ചെറിയൊരു ടേബിളും. ഒന്നിൽ ആളുണ്ട്. അവൻ തന്നെ ഫുഡ്‌ കൊണ്ട് കൊടുത്തു.പെങ്ങളെന്ന് പറഞ്ഞതിന്റെ നീരസം മാറിയിട്ടില്ല. അത് മുഖത്ത് കാണുന്നുണ്ട്. അവൾ ഒന്നും മിണ്ടാതെ കഴിച്ചു. അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി. മുഖം മറച്ചത് കൊണ്ട് ഫുഡ്‌ ഇഷ്ടായിനോ ഇല്ലയൊന്ന് മനസ്സിലാവുന്നതും ഇല്ലല്ലോ.കഷ്ടപ്പെട്ട് ഇങ്ങനെ കഴിക്കുന്നത് എന്തിനാ. ഭക്ഷണം കഴിക്കുമ്പോഴെങ്കിലും മുഖത്ത് നിന്നും ഷാൾ അഴിച്ചു മാറ്റിക്കൂടെ. എന്നൊക്കെ ചോദിക്കണം എന്നുണ്ടെങ്കിലും അവൻ ഒന്നും മിണ്ടിയില്ല. അവന്റെ മനസ്സ് അറിഞ്ഞത് പോലെ അവൾ പറഞ്ഞു. തന്റെ ടേസ്റ്റ് സമ്മതിച്ചിരിക്കുന്നു. ഫുഡ്‌ സൂപ്പർ ആണ്. അവന്റെ മുഖം തെളിഞ്ഞു. ഇനി വേണോ. വേണ്ട വയറു നിറഞ്ഞു. അവൻ എണീറ്റു. കൈ കഴുകി വന്നു. അവൾ എഴുന്നേൽക്കാൻ നോക്കിയതും കുറച്ചു മുന്നിലായി നിർത്തിയ കാറും അതിൽ നിന്നും ഇറങ്ങിയ മൂന്ന് പേർ ഞങ്ങളെ തന്നെ നോക്കി നിക്കുന്നത് കണ്ടു എഴുന്നേൽക്കുന്നില്ലേ എനിക്ക് ഇനിയും വേണം നീ അല്ലേ വേണ്ടാന്ന് പറഞ്ഞത് ഇപ്പൊ വേണമെന്ന് തോന്നി. നിനക്ക് തോന്നുമ്പോൾ വേണമെന്ന് പറയാൻ ഇതെന്താ നിന്റെ വീടാണോ. പറച്ചിൽ കേട്ടാൽ നീയാ ഉണ്ടാക്കി തരുന്നെന്ന് തോന്നുമല്ലോ. നിന്റെ വയറ്റിൽ എന്താ കൊക്കപ്പുഴു ഉണ്ടോ. തിന്നത് ഇത്ര വേഗം ദഹിക്കാൻ. ചേട്ടാ ഒരു പ്ലേറ്റ് കൂടി. ഇത് നിന്റെ ഫൈവ്സ്റ്റാർ ഹോട്ടലല്ല. വിളിച്ചു പറയുമ്പോൾ കൊണ്ട് തരാൻ. എന്ന നീ പോയി എടുത്തിട്ട് വാ ഞാനാരാ നിന്റെ സർവെന്റോ ഞാൻ പോയി എടുത്തോളാം അവൾ ദേഷ്യം പിടിച്ചപോലെ എഴുന്നേൽക്കാൻ നോക്കി. ഞാൻ എടുത്തു തരാം ഒന്നു മില്ലേലും എന്റെ പെങ്ങളല്ലേ. പെങ്ങൾ എന്ന് പറയുമ്പോൾ സ്വരം കടുത്തിരുന്നു അവൻ പോയതും അവൾ ഫോണെടുത്തു msg അയച്ചു. അവൻ ഫുഡും എടുത്തു വന്നു. കഴിക്ക് തീറ്റ പണ്ടാരം അവൾ മടിച്ചു കളിക്കുന്നത് കണ്ടു അവന് ദേഷ്യം വന്നു. എന്താടി വിശപ്പ് പോയോ കൊതി കൂടാൻ വായും നോക്കി നിന്നാൽ എങ്ങനെയാ കഴിക്കാൻ തോന്നുക. ഇങ്ങനെയും ഉണ്ടോ ഒരു ജന്മം . അവൻ തിരിഞ്ഞു ഇരുന്നു. അവൾ പാതി അവൻ കാണാതെ കളഞ്ഞു. കുറച്ചു സമയം കഴിഞ്ഞു അവൻ തിരിഞ്ഞു നോക്കി. ഇനിയും കഴിച്ചില്ലേ. എനിക്ക് മതി. നമുക്ക് പോകാം. അവരെയും കടന്നാണ് പോകേണ്ടത്. റജില അവന്റെ കയ്യിൽ മുറുകെ പിടിchu. പ്ലീസ് ചെക്ക് prfl 💔🌜നിലാവിന്റെ കൂട്ടുകാരി 🌛💔 stry full und
18.9k കണ്ടവര്‍
1 ദിവസം
#

📙 നോവൽ

ഫുൾ പാർട്ട്‌ 💘റജില 💘 ✍️safna kannur Part 7-13 അവൻ നെഞ്ചിടിപ്പോടെ കാത്തിരുന്നു. അവൾ നടക്കും തോറും ഷാൾ അഴിഞ്ഞു കൊണ്ടിരുന്നു. റൂമിൽ നിന്നും പുറത്തു കടക്കാനുള്ള ധൃതിയിൽ അവൾ ഷാൾ അഴിയുന്നത് അറിഞ്ഞിരുന്നില്ല. വാതിൽക്കൽ എത്തിയതും ഷാൾ മുഴുവനായും തലയിൽ നിന്നും ഊരി വീണു. അവൾക്ക് പെട്ടന്ന് എന്താ ചെയ്യേണ്ടെന്ന് തിരിഞ്ഞില്ല. തിരിഞ്ഞു നോക്കിയാൽ അവൻ കാണും. അവന്റെ പണി തന്നെയായിരിക്കും ഇത്. തട്ടം ഇടാതെ പുറത്തേക്കും പോകാൻ പറ്റില്ല. അവൾ രണ്ടു സൈഡിലേക്കും നോക്കി. കസേരയിൽ അവന്റെ ഷർട്ട്‌ കണ്ടു. ഞൊടിയിടയിൽ അത് എടുത്തു തലയിൽ ഇട്ടു. അവൻ എഴുന്നേൽക്കാൻ നോക്കുമ്പോഴേക്കും അവൾ ഓടി പോയിരുന്നു. ടീ എന്റെ ഷർട്ട്‌. അവൾ തിരിഞ്ഞു നോക്കിയില്ല. ഛെ ജസ്റ്റ്‌ മിസ്സായല്ലോ. ഇത് അവൾ തന്നെയാണ്. അല്ലെങ്കിൽ തട്ടം എടുത്തേ പോകുമായിരുന്നുള്ളു. അപ്പോഴാണ് അനസ് കേറി വന്നത്. എന്തു മൊഞ്ചാടാ ഇവൾക്ക്. മാനത്തുദിച്ചു നിക്കുന്ന ചന്ദ്രൻ പിറകെ നിക്കേണ്ടി വരും. എത്രയോ ഗ്ലാമർ താരങ്ങൾ എന്റെ ലിസ്റ്റിൽ ഉണ്ടെന്നോ. അവരൊക്കെ ഇവളുടെ മുന്നിൽ മുട്ട് മടക്കും.ഇവൾ എനിക്ക് പണിയാകുന്ന തോന്നുന്നെ. നീ കണ്ടോ അവളുടെ മുഖം ഇപ്പൊ ഇവിടുന്ന് ഇറങ്ങി പോയില്ലേ. മുഖം മറച്ചിരുന്നില്ലല്ലോ.നീ കണ്ടില്ലേ. ഒറ്റ നോട്ടെ കണ്ടുള്ളു.അത് തന്നെ ധാരാളം. അവൻ ബെഡിലേക്ക് വീണു. നദീർ മെല്ലെ അവളെ ഷാൾ കാൽ കൊണ്ട് കട്ടിലിന്റെ അടിയിലേക്ക് നീക്കി. ഇനി ഇവനോട് ഇത് വിശദീകരിക്കാൻ വയ്യ. ഇനി എന്താ വഴി. റജില നേരെ റൂമിലേക്ക്‌ പോയി. അവൾ വേറെ ഷാൾ എടുത്തിട്ടു. ഇങ്ങനൊരു പണി പ്രതീക്ഷിച്ചില്ല. നദീർ ഇനി അടങ്ങി ഇരിക്കില്ല. അതുറപ്പാണ്. ഇത് തുടക്കം മാത്രമായിരിക്കും. അവൾ ആ ഷർട്ട്‌ എടുത്തു അലമാരയിൽ വെച്ചു. അവൾ അടുക്കളയിലേക്ക് പോയി ബാക്കിയുള്ള ജോലിയും വേഗം തീർത്തു.റൂമിലേക്ക്‌ വന്നു. നദീറിന്റെ മാമിക്ക് തന്നെ പിടിച്ചിട്ടില്ല . എന്ത് ജോലി ചെയ്താലും അതിൽ അവർ കുറ്റം കണ്ടുപിടിച്ചു വഴക്ക് പറയും. നദീറിന്റെ ഉമ്മ ഒരു പാവമാണ്. നാസില ഒരു ഫ്രണ്ടിനെ പോലെയാണ് പെരുമാറുന്നത്. പിന്നെയുള്ളത് അനീസ അവളെ വന്നപ്പോൾ കണ്ടതെ ഉള്ളൂ. അടുക്കളയിൽ വന്നതേയില്ല. അനസ് തന്നെ തന്നെ നോക്കി നിൽക്കുന്നത് പലപ്പോഴും കണ്ടിരുന്നു. നദീറിനെ പോലെ ഒരു പഞ്ചരയാണ് അവനും.കണ്ടാൽ പാവമാണെന്ന് തോന്നുന്നു. ഇവിടെ ഞാൻ ഇപ്പൊ സേഫ് ആണ്. നദീറിന്റെ പേരും പറഞ്ഞു ഇവിടുന്ന് പോയാൽ ഇനി വേറെ ഇത് പോലൊരു സ്ഥലം കിട്ടണമെന്നില്ല. പോകണമെന്ന് കരുതിയാലും നദീറിന്റെ ഉപ്പ വിടില്ല. അവരെ വെറുപ്പിച്ചു തനിക്ക് പോകാനും പറ്റില്ല. ആകെയുള്ള ആശ്വാസം ഇപ്പൊ അവരെ ഉള്ളൂ. നദീറിനെ മാത്രം പേടിച്ചാൽ മതി. വേലക്കാരിയാണെന്ന് അറിയുമ്പോൾ അവൻ പിന്മാറി പോയിക്കോളും ഓരോന്ന് ഓർത്തു അവൾ ഉറക്കിലേക്ക് വീണു. വാതിലിൽ മുട്ട് കേട്ടാണ് എണീച്ചത്. അവൾ ഞെട്ടി എണീറ്റു.ഫോണിൽ ടൈം നോക്കി. 7.30.ഒരുപാട് നാളുകൾക്കു ശേഷം എല്ലാം മറന്നു സുഗമായി ഉറങ്ങിയത് ഇന്നലെയാണ്. അലാറം അടിഞ്ഞിട്ടും അതാണ് അറിയാതിരുന്നത്. അല്ലേൽ സുബ്ഹിക്ക് എണീക്കുന്നതാണ്. നിസ്കാരം കളാകായതിൽ അവൾക്ക് സങ്കടം വന്നു. അവൾ വേഗം എണീറ്റു വാതിൽ തുറന്നു. നാസിലായാണ്. എഴുന്നേറ്റ് വരുന്ന കണ്ടില്ല. അതാ വാതിലിൽ മുട്ടിയെ. ഇവിടെ എല്ലാരും രാവിലെ എഴുന്നേൽക്കും. സോറി. ഞാൻ ഉറങ്ങി പോയി. നാസില പോയി. അവൾ വേഗം നിസ്കരിച്ചു.റെഡിയായി അടുക്കളയിലേക്ക് പോയി. മാമിയുടെ മുഖത് ഇഷ്ടക്കേട് അവൾ കണ്ടു. ഉമ്മ നോക്കി ചിരിച്ചു. പെണ്കുട്ടിയോൾ ഇങ്ങനെ കിടന്നുറങ്ങു്ന്നത് നല്ല ശീലം അല്ല. ഞാൻ രാവിലെ എണീക്കും. ഇന്ന് ഉറങ്ങിപോയതാ. ഇനി ഇങ്ങനെ ഉണ്ടാവില്ല. ക്ഷമിക്കണം. എണീക്കണം. രാവിലെതന്നെ ജോലി എല്ലാം ചെയ്യുകയും വേണം. പോയി മുറ്റം അടിച്ചു വാരി വാ. മാമി മുറുമുറുപ്പോടെ അതും പറഞ്ഞു പോയി. അവൾക്ക് ചായ കുടിക്കണം എന്നുണ്ടായിരുന്നു. പതിവായുള്ള ശീലം ആണ്. രാവിലെ എണീറ്റാൽ ചായ നിർബന്ധം ആണ്.ചായ കുടിക്കാതെ നിന്നിടത് നിന്നും അനങ്ങില്ലെന്ന് പറയുന്നതാ ശരി. ഇവരോട് എങ്ങനെയാ ചോദിക്കുക. ഇങ്ങോട്ട് ചോദിക്കുന്നതും ഇല്ലല്ലോ. അവൾ മാച്ചിലും എടുത്തു മുറ്റത്തേക്ക് ഇറങ്ങി.കണ്ണ് ഒഴിച്ചു ബാക്കി ഷാൾ കൊണ്ട് ചുറ്റി കെട്ടി. മുറ്റം അടിച്ചു വാരുമ്പോഴാണ് നദീർ വന്നത്. ചൂലാണല്ലോ കണി. ഇന്നത്തെ ദിവസം പോക്കാണ്. അവൾ നദീറിനെ നോക്കി. ജോഗിങ് കഴിഞ്ഞുള്ള വരവാണ്. നല്ല ശീലം ഒക്കെ ഉണ്ടോ ഇവന്. അവനവന്റെ കയ്യിലിരിപ്പ് പോലെ ഇരിക്കും അന്നത്തെ ദിവസം. അവനെ നോക്കാതെ അവൾ പറഞ്ഞു. എനിക്ക് ഇതിൽ വിശ്വാസം ഒന്നും ഇല്ല.വെറുതെ പറഞ്ഞതാടോ. എന്ത് കണി കണ്ടാലും എനിക്ക് ഒരുപോലെയാണ്. എല്ലാ ദിവസവും പോക്ക് തന്നെ. നല്ലത് മാത്രം ചിന്തിക്കുക. നല്ലത് മാത്രം ചെയ്യുക. സ്വയം സന്തോഷിക്കാനും കഴിയും.മറ്റുള്ളവരെ സംതോഷിപ്പിക്കാനും. കഴിയും. സന്തോഷവും സമാധാനവും ഒക്കെ കൊണ്ട് എന്റെ പെണ്ണ് പോയി.അവൻ കൊള്ളിച്ചു പറഞ്ഞു. അവൾ പിന്നെ ഒന്നും ചോദിച്ചില്ല. അടിച്ചു വാരുന്നതിൽ തന്നെ ശ്രദ്ധിച്ചു. നദീർ അവൾ അടിച്ചു വരുന്നത് നോക്കി കുറച്ചു സമയം നിന്നു. മാച്ചിൽ പിടിക്കാൻ പോലും അറിയാത്ത മാതിരിയാണ് കളി. ശരിക്കും വൃത്തിയാവുന്നത് പോലും ഇല്ല . ഇതിനു മുൻപ് അവൾ അടിച്ചു വാരിയിട്ടില്ലെന്ന് അവനു തോന്നി. ഡ്രെസ്സ് ആണെങ്കിൽ വിലകൂടിയ ചുരിദാർ കുറച്ചു പഴയത് പോലെ. മൊത്തത്തിൽ അവന് അവളെ ഒരു വേലക്കാരിയായി തോന്നിയില്ല . എന്തൊക്കെയോ മിസ്റ്റേക്ക് തോന്നി അവന്. ഉപ്പാക്ക് എങ്ങനെയാ ഇവളെ അറിയുക. മോർണിംഗ് ഫാത്തിമാ ദേ അടുത്തത്. ഇവനൊന്നും വേറെ പണിയില്ലേ. മനുഷ്യനെ മെനക്കെടുത്താൻ. പിണക്കിയാൽ ഇവിടെ നിൽക്കാൻ കഴിഞ്ഞെന്ന് വരില്ല. മോർണിംഗ് അവൾ തിരിച്ചു പറഞ്ഞു. അല്ല അനസേ. നീ നേരത്തെ എണീക്കൽ ഉണ്ടോ. എപ്പോ തുടങ്ങി ഇതൊക്കെ നദീറെ കളിക്കല്ലേ. എങ്ങനെയെങ്കിലും ഒന്ന് നല്ല ഇമേജ് ഉണ്ടാക്കികോട്ടെ. അനസ് മെല്ലെ അവനോട് പറഞ്ഞു. അവർ ഉള്ളിലേക്ക് പോയി. നിനക്ക് എന്തിന്റെ വട്ടാടാ അവൾ ഇവിടുത്തെ വേലക്കാരിയാ. ഉപ്പാക്ക് വേണ്ടപ്പെട്ട കുട്ടിയും. ഉപ്പ കണ്ടാൽ സീനാകുമെ. അതിന് ഞാനവളെ തമാശയായല്ല നോക്കുന്നത്. ശരിക്കും എനിക്ക് അവളെ ഇഷ്ടപ്പെട്ടു. ആരാ എന്താ ഒന്നും അറിയാതെ. നിനക്ക് എന്താ വട്ടായോ. ആയി മോനെ. പ്രണയഭ്രാന്ത്. അവളെ കണ്ടപ്പോൾ തുടങ്ങിയതാ. കഴിയുമെങ്കിൽ ഹെല്പ് ചെയ്യ്. നിന്റെ ഉമ്മ കേൾക്കണ്ട നിന്നെയും അവളെയും കൊല്ലും. ഭൂലോകം അടിമറിഞ്ഞാലും അവളെ ഞാൻ സ്വന്തമാക്കും. ആദ്യം അവളെ സമ്മതം അറിയട്ടെ. ബാക്കി പിന്നെ. ഒന്നൂടി ആലോചിച്ചിട്ട് പോരെ. അവൻ ഒന്നും മിണ്ടാതെ ഉള്ളിലേക്ക് പോയി. ഇവൻ രണ്ടും കല്പിച്ചാണല്ലോ. നാശം പിടിക്കാൻ ഇത് റജിലയാണെങ്കിൽ എനിക്ക് ആലോചിക്കാൻ വയ്യ. പിശാചിന്റെ മോന്ത കാണാൻ എന്താ ഒരു വഴി.വൈകും തോറും അനസ് പാരയായി വരും. അവൻ റജിലയെ നോക്കി അവൾ മുറ്റം അടിക്കുന്ന തിരക്കിലാണ്. ഇത് തന്നെ അവസരം അവളുടെ റൂം തപ്പിയാൽ എന്തെങ്കിലും കിട്ടാതിരിക്കില്ല. മെല്ലെ അവളുടെ റൂമിലേക്ക്‌ പോയി. അലമാരയിൽ കുറച്ചു ഡ്രസ്സ്‌ മാത്രമേ ഉണ്ടായിരുന്നുള്ളു. കട്ടിലിനടിയിൽ ഒരു ബാഗ് കണ്ടു. അത് നമ്പർ ലോക്ക് ഇട്ടു പൂട്ടിയിരുന്നു. ഇതിന് മാത്രം എന്തു കോപ്പാണ് ഇതിൽ.മൊത്തത്തിൽ പരതിയിട്ടും അവന് ഒന്നും കിട്ടിയില്ല.അവൻ റൂം മൊത്തം ഒന്ന് കണ്ണോടിച്ചു നോക്കി. അലമാരയുടെ മുകളിലായി അവളുടെ ഹാൻഡ് ബാഗ് അവൻ കണ്ടു. അവൻ ഒരു കസേര വെച്ചു കയറി അത് തുറന്നു നോക്കി. അതിൽ അവൾ ഉപയോഗിക്കുന്ന കുറച്ചു സാധനങ്ങൾ മാത്രേ ഉണ്ടായിരുന്നുള്ളു. അവൻ ദേഷ്യത്തോടെ അതിൽ ഉള്ളത് മൊത്തം അലമാരയുടെ മേലെ ചെരിഞ്ഞു. നിരാശയോടെ താഴെ ഇറങ്ങാൻ നോക്കുമ്പോൾ ഒരു കടലാസ്സിൽ അവന്റെ കണ്ണുടക്കി. അവൻ അത് തുറന്നു നോക്കി. അവന് സന്തോഷം കൊണ്ട് തുള്ളിചാടണമെന്ന് തോന്നി. അവളെ പൂട്ടാൻ ഇത് തന്നെ ധാരാളം. അവൻ അതിൽ മുത്തം കൊടുത്തു. പെട്ടെന്നാണ് വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്. തിരിഞ്ഞു നോക്കി. റജില. അവൾ ദേഷ്യത്തോടെ അവനെ നോക്കി. താൻ എന്താടോ ചെയ്യുന്നെ. അനുവാദം ഇല്ലാതെ റൂമിൽ കേറാൻ നിനക്ക് നാണം ഇല്ലേ. എന്റെ വീടാണ് ഇത്. എനിക്കിഷ്ടം ഉള്ളത് ചെയ്യും. നീയാരാ അത് ചോദിക്കാൻ. ഒരു വേലക്കാരി. അതും നാടും പേരും പറഞ്ഞു എല്ലാരേയും പറ്റിച്ച ഒരു കള്ളി. ഞാനാരെയും പറ്റിച്ചിട്ടില്ല. അവൾ അവന്റെ കയ്യിലുള്ള കാർഡ് കണ്ടു. കോളേജിൽ ചേരുമ്പോൾ എടുത്ത ബസ് പാസ്സ്. അതിൽ ഫോട്ടോയും ഉണ്ട്. നീ ഫാത്തിമ അല്ല റജിലയാണെന്ന് തെളിയിക്കാൻ ഇത് മതി. അവൾ അത് അവന്റെ കയ്യിൽ നിന്നും പിടിച്ചുവാങ്ങാൻ ശ്രമിച്ചു. അവളുടെ പെട്ടന്ന് ഉള്ള നീക്കത്തിൽ നദീറിന് തടയാൻ കഴിഞ്ഞില്ല. അവൾക്ക് ആ പാസിൽ പിടിത്തം കിട്ടിയിരുന്നു . അവൻ ശക്തിയിൽ പാസ് തിരിച്ചു വലിച്ചു . കസേരയിൽ നിന്നും ബാലൻസ് തെറ്റി അവൻ പിറകോട്ട് വീണു. പാസിൽ നിന്നും പിടി വിടാത്തത് കൊണ്ട് അവളും.ഒരു നിമിഷത്തേക്ക് എന്താ സംഭവിച്ചെന്ന് അവൾക്ക് മനസ്സിലായില്ല. നദീറിന്റെ കൈ തന്റെ ദേഹം വരിഞ്ഞു മുറുക്കെ പിടിച്ചപ്പോൾ അവൾ ഞെട്ടലോടെ മനസ്സിലാക്കി അവന്റെ മേലെ ആണ് ഞാനുള്ളത്. അവൾ എഴുന്നേൽക്കാൻ നോക്കിയതും അവൻ മുറുക്കെ പിടിച്ചു. നദീ വിട്. അവൾക്ക് എഴുന്നേൽക്കാൻ പറ്റിയില്ല. അവൾ ശക്തി ഉപയോഗിക്കുമ്പോൾ പിടിത്തത്തിന് മുറുക്കം കൂടി വന്നു. നദീർ വിട്. പ്ലീസ്. യാചനയോടെ അവൾ അവനെ നോക്കി. ഒരു കൈ കൊണ്ട് മെല്ലെ അവളുടെ പാതി അഴിഞ്ഞ ഷാൾ അവൻ മുഖത്ത് നിന്നും മാറ്റി. അവൾക്ക് എതിർക്കാൻ കഴിഞ്ഞില്ല. അവൻ അവളെത്തന്നെ നോക്കി. . ദേഷ്യവും സങ്കടവും സന്തോഷവും ഒക്കെ കൊണ്ട് അവന് വാക്കുകൾ പുറത്തേക്കു വന്നില്ല. ഒരു നോക്ക് കാണുവാനും മിണ്ടുവാനും എത്ര നാളായി ഭ്രാന്തുപിടിച്ച പോലെ നടക്കുന്നു. ഇപ്പൊ തന്റെ ഇത്ര അടുത്ത് തന്റെ പെണ്ണ്. അവന് താൻ സ്വപ്നലോകത്ത ഉള്ളത് എന്ന് തോന്നി. അവന്റെ പിടിത്തത്തിന് മുറുക്കം കുറഞ്ഞുന്ന തോന്നിയതും അവൾ അവനെ തളളി മാറ്റി എഴുന്നേറ്റു. അവൻ അവിടത്തന്നെ കിടന്നു അവളെ തന്നെ നോക്കി. എണീക്കേടോ ഇപ്പൊ ആരേലും വരും ഒന്ന് പുറത്തിറങ്ങ്. വന്നോട്ടെ എനിക്ക് പ്രശ്നം ഒന്നും ഇല്ല. നിന്റെ കളവ് ഞാൻ എല്ലാരോടും പറഞ്ഞു കൊടുക്കും. ഞാൻ ഒരു കള്ളത്തരവും കാണിച്ചിട്ടില്ല. നിന്റെ പേര് എന്താടി പിന്നെ നുണയല്ലേ എല്ലാരോടും പറഞ്ഞെ. റജില ഫാത്തിമ. റജില എന്നും വിളിക്കും. ഫാത്തിമ എന്നും വിളിക്കും. പാസ്സ് ശരിക്കും നോക്ക് നെയിം എന്താന്ന്. അവൻ അതിൽ നോക്കി. ശരിയാണ്. താഴെ നിന്നും അവളെ വിളിക്കുന്ന ശബ്ദം കേട്ടു. എവിടെ പോയി കിടക്കുവാടി. കെട്ടിലമ്മയാണെന്ന വിചാരം. മാമി. നദീറിനെ തന്റെ ബെഡിൽ കണ്ടാൽ ഇന്നത്തോടെ തീർന്നു. അവൾ നദീറിനെ നോക്കി കൈ കൂപ്പി. ദയവുചെയ്തു ഒന്ന് പോയി താ. അവൻ കാലിൽ കാലും കയറ്റി വെച്ചു മലർന്നു കിടന്നു. നീ എന്തു ഭാവിച്ചാ എനിക്ക് ഒരുപാട് സംശയം ഉണ്ട് അതൊക്കെ തീർത്തു തന്നാൽ പോയി കൊള്ളാം. എന്തു സംശയം. നീ ശരിക്കും ആരാ. എങ്ങനെയാ ഇവിടെ എത്തിയത്. എന്റെ ഉപ്പയുമായി എന്താ കണക്ഷൻ. നീ കോളേജ് നിർത്തിയത് എന്തിനാ. ഒറ്റശ്വാസത്തിൽ ചോദിക്കാതെ ഓരോന്നായി ചോദിക്കേടോ. എനിക്ക് വന്ന നല്ല ഒരാലോചനയാ നീ മുടക്കിയത്. എന്നെപ്പോലത്തെ പാവപ്പെട്ടവൾക്ക് ഒരിക്കലും സ്വപ്നം പോലും കാണാൻ പറ്റാത്ത പണക്കാരൻ ചെറുക്കൻ.എന്റെ ഭാഗ്യം തട്ടിത്തെറിപ്പിച്ച നിന്നോട് എങ്ങനെ പ്രതികാരം തീർക്കും എന്ന് ആലോചിച്ചു നിക്കുമ്പോഴാ നീ വലിയ പണക്കാരൻ ആണെന്ന് അറിഞ്ഞത്. അപ്പൊ തോന്നി നിന്നെ തന്നെ കെട്ടിയ പോരെന്ന്. നിനക്ക് ആണെങ്കിൽ എന്നെ ഇഷ്ടവുമാണല്ലോ. നിന്റെ ഉപ്പാനെ എനിക്ക് പരിജയം ഒന്നും ഇല്ല. നിന്റെ ഉപ്പാനോട് ജീവിക്കാൻ ഗതിയില്ലെന്ന് പറഞ്ഞു കരഞ്ഞപ്പോൾ ഇവിടെ കൂട്ടി വന്നു. ഇവിടത്തെ ജോലിക്കാരിയായി വന്നത് നിന്നെ കാണാൻ വേണ്ടിയാണ്. നീ കോടീശ്വരൻ ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ എപ്പോഴേ നിന്നെ പ്രേമിച്ചേനെ.ആ ഇനിയും വൈകിയിട്ട് ഒന്നും ഇല്ല. നിന്റെ കെട്ടൊന്നും കഴിഞ്ഞില്ലല്ലോ. അവൻ എണീറ്റു നിന്നു പോയി.അവന് ആദ്യായി അവളോട്‌ ദേഷ്യം തോന്നി. നിനക്ക് സ്നേഹത്തേക്കാൾ വലുത് ക്യാഷ് ആണോ. പിന്നല്ലാതെ നിങ്ങൾ പണക്കാർക്ക് അത് പറഞ്ഞ മനസ്സിലാവില്ല. എനിക്ക് ഒരു പണക്കാരനെ കെട്ടണം. സുഖമായി ജീവിക്കണം എന്നെ ഉള്ളൂ. അവന് മനസ്സിൽ ഒരു നീറ്റൽ തോന്നി. ഇവളെയാണോ റബ്ബേ ഇത്രയും നാൾ നെഞ്ചിൽ കൊണ്ട് നടന്നത്. എനിക്ക് പരിജയം ഉള്ള റജില ഉണ്ടായിരുന്നു. അവളുടെ മനസ്സ് കണ്ട ഞാൻ സ്നേഹിച്ചത് അവൾ മരിച്ചു. എനിക്ക് പണം മോഹിച്ചു നടക്കുന്ന ഒരുത്തിയെ വേണ്ട.എന്നെ സ്വപ്നം കണ്ടു ഇവിടെ കഴിയുകയും വേണ്ട. എനിക്ക് നിന്നെ തന്നെ വേണമെന്ന് ഒരു നിർബന്ധവും ഇല്ല. നീ കണ്ടുപിടിച്ചു താ നല്ലൊരു പണക്കാരൻ ചെക്കനെ ഞാൻ അപ്പൊ ഇവിടുന്ന് പോയിക്കൊള്ളാം. അത് വരെ ഇവിടെയുണ്ടാകും. അവൾ അവനെ മെല്ലെ നോക്കി. കണ്ണ് നിറഞ്ഞിരുന്നു അവന്റെ. അത് കാണാൻ കെല്പില്ലാതെ അവൾ റൂമിൽ നിന്നും ഇറങ്ങി പോയി. ഒന്ന് നിന്നെ അവനും പിറകെ പോയി.ഞാൻ കണ്ടു പിടിച്ചു തരും അങ്ങനൊരാളെ ഇപ്പൊ നീ ഇവിടുന്ന് പോകണം. ഒരിക്കലും ഇല്ല. എന്തു വലിയ വീടാ ഇത്.നല്ല നല്ല ഫുഡും. വലിയ ജോലിയൊന്നും അതും ഇല്ല. സത്യം പറഞ്ഞാൽ സുഖവാസം. ഇതൊക്കെ വിട്ട് പോകാന്നു വെച്ചാൽ എനിക്ക് ലോട്ടറി അടിച്ചതാ ഇത്. അത് കൊണ്ട് സോറി. ഞാൻ പോവില്ല. നീ എത്രയും പെട്ടന്ന് ചെക്കനെ കണ്ടുപിടിക്ക് ഞാൻ പോയിക്കൊള്ളാം. നിന്നെ ഇവിടുന്ന് ഓടിച്ചാൽ പോരെ. എന്നാ പൊന്നു മോൻ ആ വഴി നോക്ക്. അവൾ വെല്ലുവിളി പോലെ പറഞ്ഞു. നീ തന്നെ എത്രയും പെട്ടന്ന് ഇവിടുന്ന് പോയിക്കോളും. കാണിച്ചു തരാടീ ഇവിടുത്തെ സുഖവാസം. 💘റജില 💘 Part 8 എന്തൊക്കെയായിരുന്നു മലപ്പുറം കത്തി അമ്പും വില്ലും എന്നിട്ടോ പവനായി ശവമായി. ശവത്തിൽ കുത്തല്ലേടാ പട്ടീ അന്നേ ഞാൻ പറഞ്ഞതാ അവൾ ഉടായിപ്പ് ആണെന്ന്. കേട്ടില്ല. എന്നെ തിന്നാൻ വരുമായിരുന്നല്ലോ. ഇപ്പൊ എങ്ങനെയുണ്ട്. . സാലി താടിക്ക് കയ്യും വെച്ചു നദീറിനെ നോക്കി. നദീറിന്റെ തളർന്നുള്ള ഇരിപ്പ് കണ്ടു അവനും സങ്കടം വരുന്നുണ്ടായിരുന്നു. വിട്ടേക്ക് മച്ചു. അവൾക്ക് ഭാഗ്യം ഇല്ല നിന്റെ കൂടെ ജീവിക്കാൻ അത്രന്നെ. പറ്റുന്നില്ലെടാ ഇന്നോ ഇന്നലെയോ അല്ല അവൾ നെഞ്ചിൽ കേറിയിട്ടു വർഷങ്ങളായി. സഹിക്കാൻ പറ്റുന്നില്ല. എന്നാ പോയി അവളെ കെട്ട് അല്ല പിന്നെ അവളെ വീട്ടിൽ നിന്നും പറഞ്ഞു വിടണം. എന്നിട്ടേ ഉള്ളൂ ഇനി ബാക്കി എന്തും. എനിക്ക് കാണണ്ട ഇനി അവളെ. നദീറിന്റെ മുഖത്ത് അവളോടുള്ള ദേഷ്യം സാലി കണ്ടു. സാലിയോട് അങ്ങനെ പറഞ്ഞെങ്കിലും അവന് നെഞ്ചിൽ ഒരു നീറ്റൽ തോന്നി. അവളെ മറക്കാൻ ഈ ജന്മം കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. അത്രമാത്രം അവളെ ഞാൻ സ്നേഹിക്കുന്നുണ്ട്. **** നിക്ക് നിക്ക് ചായ കുടിക്കാൻ വരട്ടെ. നദീറിന്റെ ഉപ്പ സിറ്റൗട്ടിൽ ഇരുന്നു ചായ കുടിക്കാൻ നോക്കുമ്പോൾ റജില ഓടി ചെന്നു. എന്താ കാര്യം അവൾ ആ ചായ വാങ്ങി. ഒന്നൂല്യ മനുഷ്യനിവിടെ ഒരു ചായ തന്നെ കിട്ടിയില്ല അപ്പോഴാ രണ്ടാമത്തെ ചായ. അങ്ങനെ ഇപ്പൊ കുടിക്കണ്ട. അത് ഞാൻ കുടിച്ചോളാം. ടീ അത് മധുരം ഇല്ലാത്ത ചായയാ എന്തു പണ്ടാരം ആയാലും സാരമില്ല. തല പെരുത്തു കയറുവാ. രാവിലെ ചായ നിർബദ്ധമാ കുടിക്കാതെ നോ രക്ഷ. നിനക്ക് ചായ തന്നില്ലേ ആരും ഇല്ല. ചോദിക്കാൻ ഒരു മടി. നമ്മൾ സർവന്റ് അല്ലെ നിന്നോട് ഞാൻ പറഞ്ഞോ അങ്ങനെ പറയാൻ. നീയായിട്ട് ഉണ്ടാക്കി വെച്ചതല്ലേ അനുഭവിച്ചോ അത് പ്രോബ്ലം ഒന്നും ഇല്ല. കല്യാണ വീടല്ലേ ഇത്. ഒരുപാട് ആൾക്കാർ ഇടക്കിടക്ക് വരും. നൂറു ചോദ്യങ്ങൾ ഉണ്ടാകും. ഇതാകുമ്പോൾ ഒറ്റയടിക്ക് മറുപടി പറയാലോ ജോലിക്കാരി. മാത്രമല്ല എനിക്ക് ഒരു സുരക്ഷ കൂടിയാ ഈ വേഷം. ആ അതും ശരിയാ. അവൾ ചായ കുടിക്കുന്നത് നോക്കി ഇരുന്നു. തട്ടം കൊണ്ട് ഗ്ലാസ്‌ പിടിച്ചു കുടിക്കുന്നത് കണ്ടു ചോദിച്ചു. നല്ല ചൂട് ഉണ്ടോ ചൂട് തട്ടുമ്പോൾ കൈ പുകച്ചിൽ എടുക്കുന്നു എന്ത് പറ്റി കൈക്ക്. അവളുടെ കൈ പിടിച്ചു നോക്കി. രണ്ടുമൂന്ന് ഇടത് ചുവന്നിരുന്നു. തഴമ്പ് വരുന്നതാ. എന്ന് വെച്ചാ. ആദ്യായിട്ട് ജോലി ചെയ്യുന്നോർക്ക് വരുന്നതാ. ഇനി പോവില്ലേ ഇത്. ചെറിയ വേദന ഉണ്ട്. മുറ്റം അടിച്ചിരുന്നു. നല്ല സോഫ്റ്റ്‌ ചൂൽ ഒക്കെ വാങ്ങിക്കോടെ സോഫ്റ്റ്‌ ചൂല്ലോ. സത്യം പറയെടി ഇതിനു മുൻപ് നീ ജോലി ചെയ്തിട്ടുണ്ടോ നമ്മൾക്ക് അതിന് എവിടുന്നാ സമയം മാഷേ. ഫൈറ്റിങ് അല്ലേ എനിക്ക് പണി. അപ്പൊ ഒരു ജോലിയും അറിയില്ലേ. നിനക്ക് ഫുഡ് ഉണ്ടാക്കാൻ..... കുറച്ചൊക്കെ... ഒപ്പിക്കാം.... അവൾ കണ്ണടിച്ചോണ്ടു ചെറിയ ചമ്മലോടെ പറഞ്ഞു. നല്ല കാര്യായി അയാൾ പൊട്ടിച്ചിരിച്ചു. ആരും കേൾക്കണ്ട. ഈ അറിവും വെച്ചു ജോലിക്ക് വന്ന ആദ്യത്തെ ആളായിരിക്കും നീ. കളിയാക്കണ്ട. ഉമ്മ ജോലിയൊന്നും ചെയ്യിക്കാതെ പുന്നാരിച്ചാനേ വളർത്തിയത്.ജോലി ചെയ്യേണ്ട ആവിശ്യം ഒന്നും ഇല്ലാന്ന് കരുതിക്കാണും . എന്നിട്ട് അവസാനം എന്നെ തനിച്ചാക്കി അങ്ങ് പോയി. അത് പറഞ്ഞപ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു. പിന്നെ ഇത്താത്ത ഉമ്മയില്ലാത്ത കുട്ടിയല്ലെന്നും പറഞ്ഞു സെന്റി. മൊത്തത്തിൽ ഞാൻ കുഴിമടിച്ചിയായി. പിന്നെ അധികവും ഹോസ്റ്റലിൽ ആയിരുന്നു. ഞാൻ കുറച്ചു കാലം ഇത്താത്തയുടെ വീട്ടിൽ ഉണ്ടായിരുന്നു കുറച്ചു പാചകം ഒക്കെ അവിടുന്ന് പഠിച്ചിരുന്നു. ഇത്താത്തന്ന് വെച്ചാൽ... അന്ന് കണ്ടില്ലേ അവർ തന്നെ. ഇത്താത്തന്ന ഞാൻ വിളിക്കൽ. അവരെ കെട്ടിയോൻ അവരെ കള്ളും കുടിച്ചു വന്നു തല്ലുമായിരുന്നു. ഒരു ദിവസം സഹികെട്ടു ഞാൻ അയാൾക്കിട്ട് രണ്ടു പൊട്ടിച്ചു. അതോടെ അവിടത്തെ വാസം പോയി കിട്ടി. ഇവിടെ ഇനി എത്രനാളുണ്ടാവും ആർക്കറിയാം. നിനക്ക് സമ്മതമാണെങ്കിൽ ജീവിതകാലം മുഴുവൻ അവളുടെ മുഖത്ത് ഒരു ചിരി വന്നു. ഇപ്പൊ ഇങ്ങനയൊക്കെ പറയും. എല്ലായ്യിടത്തും നിന്നും പുറത്താക്കിന്ന് പറയുന്നതാ ശരി. അവസാനം ഇവിടെയും അതന്നെ ഉണ്ടാവും. സമാധാനം ആഗ്രഹിക്കാത്ത ആരാ ഉണ്ടാവുക. അനുഗ്രഹീത ജന്മനെ എന്റേത്. നീ ഇവിടെയാ ഉള്ളതെന്ന് ആർകെങ്കിലും അറിയോ ഇല്ല.എന്റെ സിം ഞാൻ മാറ്റി. സ്ഥിരമായി ഒരേ നമ്പർ ഉപയോഗിക്കൽ ഇല്ല. ഇത്താത്തക്ക് മൂത്താപ്പയുടെ നമ്പർ കൊടുത്തിട്ടുണ്ട് അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കും. ഞാൻ പോട്ടെ . ഇനി ചായ അടിച്ചു മാറ്റി കുടിച്ചത് ആരും കാണണ്ട. അവൾ അടുക്കളയിലേക്ക് പോയി. എങ്ങനെ ജീവിക്കണ്ട മോളാ ഇത് പാവം. അവളെ നോക്കി നെടുവീർപ്പിട്ട് ഇട്ട് കൊണ്ട് പറഞ്ഞു അവൾ ഓരോന്നായി നോക്കി പഠിച്ചും. മറ്റും അഡ്ജസ്റ്റ് ചെയ്തു അടുക്കളയിൽ പിടിച്ചു നിന്നു. ***** ഈ അനസിനെ കൊണ്ട് തോറ്റല്ലോ റബ്ബേ. പോകുന്നിടത്തെല്ലാം ഉണ്ടാവും ഒലിപ്പീര് പ്രേമവും കൊണ്ട്. കാണുമ്പോൾ കലിയ വരുന്നേ. എന്ത് കണ്ടാവോ പിറകേ കൂടിന്. അവൾക്ക് നദീറിനെ ഓർമ വന്നു. അവൻ ഇത് പോലെ വന്നപ്പോൾ എനിക്ക് ഒരു ശല്യമായി തോന്നിയിട്ടില്ല. ശരിക്കും ഞാനത് ഇഷ്ടപ്പെട്ടിരുന്നില്ലേ. ഉണ്ടാവും അതല്ലേ അവൻ ശല്യമായി തോന്നാതിരുന്നത്. അല്ല കക്ഷി എവിടെപ്പോയി പിന്നെ കണ്ടില്ലല്ലോ. നിന്നോട് മുറ്റം അടിക്കാൻ പറഞ്ഞിരുന്നോ. അവൾ പെട്ടെന്ന് ഞെട്ടിപ്പോയി. മാമി. ഇവർക്ക് മെല്ലെ സംസാരിച്ചോടെ ഞെട്ടിപ്പോയല്ലോ ഞാൻ അടിച്ചു വാരി. ആരുടെ മുറ്റം അപ്പുറത്തെ വീട്ടിലെയോ. അപ്പുറത്തെ വീടോ അങ്ങനൊരു വീട് എവിടേം കണ്ടില്ലല്ലോ ഇവര് എന്തൊക്കെയാ പറയുന്നേ അവൾ മനസ്സിൽ അവളോട്‌ തന്നെ ചോദിച്ചു. എന്താടി മിണ്ടാത്തെ ഞാൻ അടിച്ചു വാരിയതാ ഇവിടുത്തെ മുറ്റം മാമി അവളുടെ കയ്യും വലിച്ചു പിടിച്ചു മുറ്റത്തേക്ക് പോയി. മുറ്റം കണ്ടതും അവളുടെ കണ്ണ് തളളിപ്പോയി. ഇത്..... അവൾ മാമിയെ നോക്കി നിന്ന് പരുങ്ങി ഇതാര പണിയാ റബ്ബേ. രാവിലെ അടിച്ചു വാരുമ്പോൾ ഇത്രേം ചപ്പുചവറുകൾ ഉണ്ടായിരുന്നില്ല.ഇനി കൊടുംകാറ്റ് വന്നോ. ഇവര് പറഞ്ഞാലും വിശ്വസിക്കുന്ന തോന്നുന്നില്ല. ഞാൻ ഇപ്പൊ വൃത്തിയാക്കികൊള്ളം. അവരുടെ മറുപടിക്ക് കാക്കാതെ വേഗം മുറ്റത്തേക്ക് ഇറങ്ങി. അല്ലേൽ തെറിയായിരിക്കും ഇനി വരിക. അവൾ എങ്ങനെയൊക്കെയോ അടിച്ചു വാരി. നടുവും പുറവും പോയി. നടുവിന് കയ്യും കൊടുത്തു മുകളിലേക്ക് നോക്കിയപ്പോൾ ബാൽക്കണിയിൽ നദീർ നോക്കി നിക്കുന്ന കണ്ടു. വേഗം തീർക്കേടോ എന്നാലല്ലേ അടുത്ത പണി തരാൻ പറ്റു. ഈ പിശാചിന്റെ പണിയായിരുന്നോ ഇത്. അവൾ ദേഷ്യത്തോടെ അവനെ നോക്കി. ഞാനെന്താ കുപ്പിയിൽ നിന്നും വന്ന ഭൂതമോ. തീരുമ്പം പണി തരാൻ. അവൻ മറുപടിയൊന്നും പറയാതെ അവിടെ നിന്നും പോയി. അവൾ ഉള്ളിലേക്ക് കയറുമ്പോൾ നദീർ മുകളിൽ നിന്നും ഇറങ്ങി വന്നു. ഉമ്മാ മുകളിൽ മുഴുവനും പൊടിയാണല്ലോ അടിച്ചു വാരിയില്ലേ ഇനിയും. അവൾക്ക് മനസ്സിലായി ഇത് തനിക്കിട്ടാണെന്ന്. ആലോചിച്ചു തീരുമ്പോഴേക്കും വിളി വന്നു. ഫാത്തിമാ ഒന്ന് വൃത്തിയാക്കിയിട്ട് വാ അവൾ മുകളിലേക്ക് പോയി നോക്കി. എവിടെയും ഒരു വൃത്തികേടും അവൾ കണ്ടില്ല. അവൾ നദീറിനെ നോക്കി. എവിടെയാടോ പൊടി. വേലക്കാരി പറഞ്ഞത് കേട്ടാൽ മതി. ഇങ്ങോട്ട് ചോദ്യം വേണ്ട. അവൾ അവനെ രൂക്ഷമായി നോക്കി. അവൻ അവളുടെ അടുത്തേക്ക് ചെന്നു. അവൻ അടുത്ത് വരും തോറും തന്റെ ഹൃദയ ഇടിപ്പ് കൂടുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. ഇവനെ കാണുമ്പോൾ മാത്രമെന്താ ഇങ്ങനെ. പണി തുടങ്ങീട്ടെ ഉള്ളൂ മോളേ നിന്റെ ഇവിടത്തെ സുഖവാസം അവസാനിക്കുമോന് ഞാനൊന്ന് നോക്കട്ടെ. ഹ അതിനുള്ള പണിയാണോ. എന്നാ പറയണ്ടേ ചക്കരേ.അല്ല എനിക്ക് ചെക്കനെ നോക്കുന്നില്ലേ അപ്പൊ. അല്ലേൽ വേണ്ട ഈ അനസ് ആൾ എങ്ങനെയാ. അവനാണേൽ എന്റെ മേലൊരു കണ്ണും ഉണ്ടേ. ക്യാഷ് പാർട്ടി ആണേൽ അവൻ തന്നെ മതി. നിനക്ക് ജോലി എളുപ്പവും ആകുമല്ലോ. അത് പറഞ്ഞപ്പോൾ അവന്റെ മുഖത്ത് ദേഷ്യം വന്നത് അവൾ കണ്ടു. കലിപ്പ് ഭാവം ആണേലും എന്തു മൊഞ്ചാ റബ്ബേ കാണാൻ. ഒരു നിമിഷം അവനെത്തന്നെ നോക്കി നിന്നുപോയി. അവൻ പോയിക്കഴിഞ്ഞും അവൾ കുറച്ചു സമയം ആ നിൽപ്പ് തന്നെ നിന്നു. അവൻ അവളെ ഒരു മിനിറ്റ് ഇരിക്കാൻ പോലും സമ്മതിക്കാതെ ഓരോ ജോലി പറഞ്ഞു കൊണ്ടേ ഇരുന്നു. ഒരു മടിയും കൂടാതെ അവൾ അതൊക്കെ ചെയ്തു. ഇടക്കിടക്ക് അവൻ ജ്യൂസ് വെള്ളം സ്നാക്ക്സ് തുടങ്ങി ഓരോ കരണമുണ്ടാക്കി അവന്റെ റൂമിൽ വരുത്തിച്ചു കൊണ്ടിരുന്നു. റൂം മുകളിൽ ആയത് കൊണ്ട് അവൾക്ക് കാൽ വേദനിക്കാൻ തുടങ്ങി.വീട്ടു ജോലി ഈസിയാണെന്ന് ആയിരുന്നു ഇതുവരെ കരുതിയിരുന്നത്. അത് മാറി കിട്ടി. ആദ്യമായിട്ട് ചെയ്യുന്നത് കൊണ്ടും ശരിക്കും അറിയാത്തത് കൊണ്ടും അവൾ പെട്ടെന്ന് തന്നെ തളർന്നു. അവന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റില്ലെന്ന് അവൾക്ക് മനസ്സിലായി. ഫാത്തിമ നിന്നോട് ഇക്കാക്ക ജ്യൂസ് ഉണ്ടാക്കി മുകളിൽ കൊണ്ട് കൊടുക്കാൻ പറഞ്ഞു. ഇപ്പൊ കൊണ്ട് കൊടുത്തോളം. വേണ്ടിട്ട് ഒന്നും അല്ല ജ്യൂസ്. എന്നെ ബുദ്ധിമുട്ടിക്കണം എന്നെ അവന് ഉള്ളൂ. നിന്റെ ജ്യൂസ് കുടി ഇപ്പൊ നിർത്തിത്തരാം. സഹിക്കുന്നേനും ഒരു പരിധിയില്ലേ. അവൾ ഓറഞ്ചു ജ്യൂസ് ഉണ്ടാക്കി അതിൽ പഞ്ചസാരയ്ക്ക് പകരം നാലഞ്ചു സ്പൂൺ ഉപ്പും കലക്കി. നദീറിന് കൊടുത്തു. ഒരിറക്ക് കുടിച്ചതും അവൻ ബാത്‌റൂമിലേക്ക്‌ ഓടി. ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് ചെന്നു. എന്താടി ഇതിൽ കലക്കിയത് അവൾക്ക് ഉള്ളിൽ ചെറിയ പേടിയുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ അവനോട് ഒച്ചയെടുത്തു തന്നെ പറഞ്ഞു. ഉപ്പ്. ഇംഗ്ലീഷിൽ സാൾട്ട് എന്ന് പറയും. നിന്റെ വയറ്റിൽ കൊക്കപ്പുഴു ഉണ്ടെങ്കിൽ ചാത്തോട്ടെന്ന് കരുതി. കഴിക്കുന്നതൊക്കെ എവിടെയാടോ പോകുന്നെ. ഇനി ജ്യൂസ് വെള്ളം എന്നൊക്കെ പറഞ്ഞു എന്നെ വിളിച്ചാലുണ്ടല്ലോ വിമ്മായിരിക്കും കലക്കി തരിക പറഞ്ഞില്ലെന്നു വേണ്ട. നീർക്കോലിക്ക് ജീവൻ വെച്ചല്ലോ. വെച്ചു അല്ലേൽ നീ തലേൽ കേറി നിരങ്ങും. വേലക്കാരി പറയുന്നത് കേട്ടാൽ മതി ഭരിക്കാൻ വരണ്ട. വരുന്നില്ല. എന്റെ മെക്കിട്ട് കേറാനും വരണ്ട. നാസിയുടെ കല്യാണം കഴിയുന്നത് വരെ ഞാൻ ഇവിടെയുണ്ടാകും. ജോലി ഭാരം കൂട്ടിന്ന് വെച്ചു ഞാൻ പോകാനൊന്നും പോണില്ല. വേലക്കാരിയുടെ പണി തന്നെയാ ജോലി ചെയ്യൽ. അവൾ കലിപ്പോടെ വാതിലും വലിച്ചടച്ചു പോയി. ഈ ജ്യൂസിനുള്ള പണി നിനക്ക് ഇപ്പൊ തരാം. 💘റജില 💘 Part 9 ഇത് കുറച്ചു കൂടിപോയെടാ. ഒന്നുല്ലേലും അതൊരു പെണ്ണല്ലേ. അവളോട്‌ കേറി വരാൻ പറയ്. നല്ല കാറ്റും മഴയും ഉണ്ട്. സാലി പറയുന്നത് കേട്ട് നദീർ പുറത്തേക്ക് വന്നു നോക്കി. മഴയത്ത് കാർ കഴുകുന്നത് കണ്ടു അവനും പാവം തോന്നി. ജ്യൂസിന് പതിലായി കാർ കഴുകിയിട്ട് വീട്ടിൽ കേറിയ മതീന്ന് പറഞ്ഞിരുന്നു. മഴ വരുന്നുണ്ട് പിന്നെ കഴുകാന്നു പറഞ്ഞിട്ടും ഞാൻ കേട്ടില്ല. അതിന് പകരം വീട്ടുകയാണ് മഴയത്ത് കാർ കഴുകി. ടാ നദീറെ എന്തു പണിയാട ഇത് വല്ല അസുഖവും വരും ആ പാവത്തിന്. അനസ് പറഞ്ഞു അവൾ മഴ നനയുന്നതിന് ഞാൻ എന്തു പിഴച്ചു.ഇത് നല്ല കഥ ഞാൻ പറഞ്ഞോ മഴ കൊള്ളാൻ. നീ പറയാതെ അവൾ കേറി വരില്ല. കേറിപോടീ. കഴുകിയത് മതി അവൻ വിളിച്ചു പറഞ്ഞു. ഒരുപാട് പ്രാവിശ്യം വിളിച്ചെങ്കിലും അവൾ തിരിഞ്ഞു നോക്കിയത് പോലും ഇല്ല. ഇനി കേൾക്കുന്നില്ലേ അതോ കേൾക്കാത്ത പോലെ നടിക്കാനോ. വേണേൽ കേറി വരട്ടെ എനിക്ക് ഇനി വിളിക്കാനൊന്നും വയ്യ. കൊച്ചു കുട്ടിയൊന്നും അല്ലല്ലോ അനസ് അവളെത്തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ അവന് ദേഷ്യവും വരുന്നുണ്ടായിരുന്നു. അവൻ അവളെ നോക്കി ഡ്രെസ്സ് നനഞ്ഞു ദേഹത്ത് ഒട്ടി നിക്കുന്നത് കണ്ടു. ശരീര വടിവ് എടുത്തു കാണിക്കുന്നുണ്ടായിരുന്നു. സാലിയും അനസും ഇനി അതാണോ നോക്കുന്നെ. എങ്ങനെ നോക്കാതിരിക്കും അമ്മാതിരി കാഴ്ച അല്ലേ. എനിക്ക് തന്നെ കണ്ടിട്ട് നോക്കാതിരിക്കാൻ പറ്റുന്നില്ല. സഹികെട്ട് അവൻ ഒരു കുടയും എടുത്തു അവളുടെ അടുത്തേക്ക് പോയി. നിന്നോട് അല്ലെടി പറഞ്ഞെ കേറിപ്പോകാൻ. അവൾ കേൾക്കാത്ത ഭാവത്തിൽ വീണ്ടും കഴുകാൻ നോക്കിയതും അവന് കലി കയറി. അവൻ അവളുടെ കയ്യിൽ കേറി പിടിച്ചു. അവൾ കലിപ്പ് ഭാവത്തോടെ അവനെ നോക്കി. കയ്യിൽ നിന്ന് വിട്. എടുത്ത ജോലി പൂർത്തിയാക്കിയിട്ട് വന്നോളാം. ഇനി ചെയ്യാത്തതിന്റെ പേരിൽ ആകാശം ഇടിഞ്ഞു വീണാലോ. ഹോ വാശി. ഞാൻ വിളിച്ചത് കേട്ടിട്ടും കേൾക്കാത്ത പോലെ നടിച്ചതാണല്ലേ. ആണെങ്കിൽ.... നിന്നോട് പലവട്ടം പറഞ്ഞിട്ട് ഉണ്ട് എന്നോട് തർക്കുത്തരം പറയരുതെന്ന്. കഴുകിയത് മതി. കേറിപ്പോ. കയ്യിൽ നിന്ന് വിട് എന്നാലല്ലേ പോകാൻ പറ്റു. അവൻ വിട്ടു. അവൻ അനസിനെ നോക്കി. ഇങ്ങോട്ട് തന്നെ നോക്കി നിക്കുന്ന കണ്ടു. അവൻ അവളെ മറങ്ങി നിന്നു. മുന്നിന്ന് മാറി നിക്ക്. എന്റെ പിറകെ വന്ന മതി. മാറനല്ലെ പറഞ്ഞെ. അവൾ അവനെ തള്ളിമാറ്റി പോകാൻ നോക്കി. ഷാൾ ശരിക്കിട്ട് പോടീ പിശാചേ അവൾ ദേഹത്തേക്ക് നോക്കി.അവൾക്ക് കാര്യം മനസ്സിലായി. സോറി ശ്രദ്ധിച്ചില്ല. ഷാൾ നേരെയാക്കി. നനഞ്ഞു കുതിർത്തോണ്ട് ഷാൾ കൊണ്ടൊന്നും കാര്യമില്ല. വേറാരേലും കണ്ടോ ഈ വേഷത്തിൽ. അവൾ ചുറ്റും നോക്കി. അനസിനേയും സാലിയെയും കണ്ടു. അവൾ അവന്റെ പിറകേ നിന്നു. ഇവരെ മുന്നിലൂടെയേ അകത്തേക്ക് പോകാനും പറ്റു. പിറക് വശത്തൂടെ പോയ മതി. കുടയും എടുത്തോ. അവൾ നന്ദിയോടെ അവനെ തന്നെ നോക്കി. താങ്ക്സ് കോപ്പ് കേറിപോടീ അവിടുന്ന്. വല്ലാത്തൊരു ചൂടൻ തന്നെ. എന്തു പറഞ്ഞാലും കലിപ്പ് തന്നെ. ഇങ്ങനെയും ഉണ്ടോ മനുഷ്യന്മാർ. അവൾ ഓടിപോകുന്നതും നോക്കി അവൻ കുറച്ചു സമയം അവിടെ നിന്നു. **** രാത്രി ആയപ്പോഴേക്കും അവൾ തുമ്മൽ തുടങ്ങി. ഫുഡ്‌ കഴിക്കാൻ വന്നപ്പോൾ നദീർ കണ്ടു അവൾ തുമ്മിക്കൊണ്ട് നടക്കുന്നത്. അവന് ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വന്നില്ല. എന്തോ വല്ലായ്മ പോലെ . അവൾക്ക് വിക്‌സോ മരുന്നോ കിട്ടിക്കാണോ. സുഖമില്ലാതായാൽ അവളെ ഇവിടെ ആരേലും നോക്കുവോ. വേണ്ടായിരുന്നു ഒന്നും. പാവം. പെട്ടന്ന് തന്നെ മാറ്റി ചിന്തിക്കുകയും ചെയ്തു. അഹങ്കാരം കൊണ്ടല്ലേ അങ്ങനെതന്നെ വേണം. മഴ വന്ന കേറി നിന്നോടെ. അനുഭവിക്കട്ടെ കുറച്ച്. മനസ്സ് അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ഞു കൊണ്ടിരിക്കുന്നു. അവസാനം വിക്‌സും തണുപ്പിന്റെ ടാബ്‌ലറ്റ്സ് എടുത്തു അവളുടെ റൂമിലേക്ക്‌ പോയി. റൂം പൂട്ടിയിരുന്നില്ല. അവൻ അത് മേശപ്പുറത്തു വെച്ചു തിരിച്ചു പോകാൻ നോക്കുമ്പോൾ അവൾ റൂമിലേക്ക്‌ കേറി വന്നു. കൊച്ചു മുതലാളി എന്താ സെർവന്റിന്റെ റൂമിൽ. തണുപ്പിന്റെ ഗുളിക മേശൻമേൽ വെച്ചിട്ടുണ്ട്. എന്നോട് ഇപ്പോഴും ഇഷ്ടം ഒക്കെയുണ്ട് അല്ലേ. ഇഷ്ടം..... അവൻ പുച്ഛത്തോടെ അവളെ നോക്കി. ഉണ്ടായിരുന്നു. ഇപ്പൊ ഇല്ല.ഒരു ആണിന്റെ ഭാഗ്യം എന്താന്നറിയോ ജീവൻ പോയാലും നമ്മളെ വിട്ട് പോകില്ലെന്ന് ഉറപ്പുള്ള ഒരു പെണ്ണിനെ കിട്ടുന്നത്. പണവും സൗന്ദര്യവും ഇന്ന് വരും നാളെ പോകും. നിന്നെപ്പോലെ പണത്തിനു പിറകെ പോകുന്ന ഒരു പെണ്ണിനെ കെട്ടിയാൽ അവിടെ തീർന്നു.പൈസ തീർന്നാൽ വേറെ ആളെ തേടി പോകില്ലേ. ഡ്രെസ്സ് മാറുന്ന പോലെ ലവറെ മാറ്റുന്ന നീ തന്നെ ഇത് പറയണം. അതിന് അവൻ മറുപടിയൊന്നും പറഞ്ഞില്ല. റൂമിൽ നിന്നും ഇറങ്ങാൻ നോക്കുമ്പോൾ അനസ് വരുന്ന കണ്ടു. ഇതിനൊന്നും ഉറക്കവും ഇല്ലേ.നാശം ഇവളുടെ റൂമിൽ നിന്നും ഇറങ്ങി വരുന്ന കണ്ടാൽ നൂറു ചോദ്യമായിരിക്കും. അവൻ റൂമിലേക്ക്‌ തന്നെ കയറി. അവളും കണ്ടു അനസ് വരുന്നത്. അവൻ മിണ്ടരുതെന്ന് കാണിച്ചു വാതിലിന്റെ പിറകെ നിന്നു. ഫാത്തിമാ ഉറങ്ങിയില്ലേ കിടക്കാൻ പോകുവാ. അനസ് എന്താ ഇവിടെ അവൻ വിക്സ് എടുത്തു അവൾക്ക് നേരെ നീട്ടി. എന്തിനാ മഴ നനഞ്ഞേ അതല്ലേ തണുപ്പ് പിടിച്ചേ. No താങ്ക്സ്. എന്റെ കയ്യിൽ ഉണ്ട്. എന്നാലും വെച്ചോളൂ. കൊണ്ട് വന്നതല്ലേ. അവൻ അവളുടെ കയ്യിൽ വെച്ച് കൊടുത്തു. അവൻ കയ്യിൽ പിടിച്ചതും അവൾ കൈ വലിച്ചു . അവൾക് വല്ലായ്മ തോന്നി. അനസ് പോയിക്കൊള്ളൂ. എനിക്ക് ക്ഷീണം ഉണ്ട് ഒന്ന് കിടക്കണം. എന്ത് ആവിശ്യം ഉണ്ടേലും വിളിക്കണം. അവന്റെയൊരു ഒലിപ്പിക്കൽ. ഇവനെയൊക്കെ എന്താ വേണ്ടത്. നദീറിന് ദേഷ്യം ഇരച്ചു കയറുന്നുണ്ടായിരുന്നു. അവൾ വാതിൽ അടച്ചു. നിന്റെ കാര്യം നോക്കാൻ ആളൊക്കെയുള്ളത് മറന്നു പോയി. അവന്റെ വാക്കുകളിലെ ആക്കൽ അവൾക്ക് മനസ്സിലായി. അവൾക്ക് ഉള്ളിൽ ചിരിയാണ് വന്നത്. അനസ് വന്നത് ഇഷ്ടപ്പെട്ടില്ല. അതിന്റെ നീരസം മുഖത്ത് കാണുന്നുണ്ട്. നിനക്കെന്താ അതിന്. അവനെങ്കിലും എന്നോട് സ്നേഹം ഉണ്ടല്ലോ. കണ്ടില്ലേ വിക്സ് ഒക്കെ കൊണ്ട് വന്നത്. അല്ല പോകുന്നില്ലേ ഇയാൾ. ഇവിടെ നിക്കാനുള്ള പ്ലാൻ ആണോ. അവൻ വാതിൽ തുറക്കാൻ നോക്കിയതും പുറത്ത് ഉപ്പാന്റെ ശബ്ദം കേട്ട് അവൻ ഞെട്ടി. അവളും. റബ്ബേ എന്താ ഇനി ചെയ്യുക. പെട്ടല്ലോ. അവൻ അവളെ നോക്കി. അവളെ മുഖത്തും പേടി കണ്ടു. ഉപ്പാക്ക് എന്താ ഇവിടെ കാര്യം ഫാത്തിമാ വാതിൽ തുറക്ക്. അവൾ പേടിയോടെ അവനെ നോക്കി. പോയി തുറക്ക് അവൻ കണ്ണ്‌ കൊണ്ട് കാണിച്ചു. അവൻ വാതിലിന് പിറകിൽ തന്നെ നിന്നു. കിടന്നോ നീ. ഇല്ല. . നീ മഴ നനഞ്ഞിനോ പെട്ടന്ന് തണുപ്പ് പിടിച്ചത് എന്താ. നിനക്ക് മരുന്നോ മറ്റോ വേണോ അവളുടെ നെറ്റിയിൽ കൈ വെച്ചു നോക്കി. ചെറിയ ചൂടുണ്ടല്ലോ. ഡോക്‌ടറെ കാണിക്കാൻ പോണോ. നദീറിന് അത്ഭുതം തോന്നി. സ്വന്തം മകളോടെന്ന പോലെയാണ് ചോദ്യവും പെരുമാറ്റവും. ചെറിയൊരു ജലദോഷം അത്രേ ഉള്ളു. രാവിലേക്ക് മാറി കൊള്ളും. ടാബ്‍ലറ് ഉണ്ട്. നിന്റെ ഇത്താത്ത വിളിച്ചിരുന്നു. മോളെ കല്യാണം ആണല്ലേ.പിന്നെ ഒരു നമ്പർ തന്നിരുന്നു. തിരിച്ചു വിളിക്കാൻ പറഞ്ഞു. ഏതോ ഒരു മുനീന്റെ നമ്പർ ആണെന്ന് പറഞ്ഞു. ആരാ അത്. എന്റെ ഫ്രണ്ടാണ്. ഞാൻ വിളിച്ചോളാം. ഉപ്പ അവൾക്ക് നേരെ ഒരു ഫോൺ നീട്ടി.അവൻ ഞെട്ടിപ്പോയി ഐ ഫോൺ. പുതിയ ഐ ഫോൺ ആണെന്ന് അവന് മനസ്സിലായി. ഇനി മുതൽ ഇതിൽ വിളിച്ചാൽ മതി. നെറ്റ് കാൾ ചെയ്യാൻ പറ്റുന്ന രീതിയിൽ ആക്കിയിട്ടുണ്ട്. നമ്പർ കാണിക്കില്ല. ഇനി സിം മാറ്റിക്കൊണ്ട് ഇരിക്കണ്ട. ഇതിൽ വിളിച്ചോ. ഫോൺ നീട്ടികൊണ്ട് അയാൾ പറഞ്ഞു. അവൾ വാങ്ങാൻ മടിച്ചത് കൊണ്ട് പറഞ്ഞു. മര്യാദയ്ക്ക് വാങ്ങെടി. പൈസ ശമ്പളത്തിന് പിടിച്ചോളാം. ഇവക്കെത്രയാ അപ്പൊ ശമ്പളം. നദീർ കണക്കു കൂട്ടി നോക്കി. അവൾ മടിച്ചത് നദീർ ഉള്ളത് കൊണ്ടാണ്. അവൾക്ക് നദീറിന്റെ ഉപ്പ എങ്ങനെയെങ്കിലും പോയ മതിന്നു ഉള്ളു. എന്താ ഇപ്പൊ ചെയ്യുക. അവൾ ഫോൺ വാങ്ങി. വിളിച്ചു നോക്ക്. പിന്നെ വിളിച്ചോളാം. കാൾ കണക്ട് ആവുന്നോണ്ട് നോക്ക്. ഉപ്പ ഫോൺ വാങ്ങി നമ്പർ ഡയൽ ചെയ്‌തു അവൾക്ക് കൊടുത്തു. ലൗഡ് സ്പീക്കറിലാ ഉള്ളത്. അവൾക്ക് എന്താ ചെയ്യേണ്ടെന്ന് മനസ്സിലായില്ല. നദീർ റൂമിലുള്ളത് ഉപ്പക്ക് അറിയില്ലല്ലോ. ഫോൺ റിങ് ചെയ്യുന്നതിന് അനുസരിച്ച് അവളുടെ ഹാർട്ട് ഇടിപ്പും കൂടി വന്നു. കാൾ കണക്ട് ആയി. ഹലോ അവൾക്ക് ശബ്ദം പുറത്തേക്ക് വന്നില്ല. അവൾ ഉപ്പാനെയും നദീറിനെയും നോക്കി. എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. റജിലയാണ്. ജീവിച്ചിരിപ്പുണ്ടോ പന്നി. പിന്നെ മുട്ടൻ തെറിയാരുന്നു കേട്ടത്. അവൾ നദീറിന്റെ ഉപ്പാനെ നോക്കി ചമ്മലോടെ നോക്കി ചിരിച്ചു. പിന്നെ ആരോടോ ടാ റജിലയുടെ ഫോൺ എന്ന് വിളിച്ചു പറയുന്ന കേട്ടു. പിന്നെ ഒരുപാട് പേരുടെ ബഹളായിരുന്നു. എല്ലാവരുടെയും ശബ്ദം കേട്ട് നദീറിന് പോലും ചെവി പൊത്താൻ തോന്നി. ഞാൻ പിന്നെ വിളിക്കാം. കുറച്ചു തിരക്കിലാ. അവൾ ഫോൺ കട്ടുചെയ്തു. നദീറിന് മനസ്സിലായി ഞാൻ ഉള്ളത് കൊണ്ടാണ് കട്ടാക്കിയതെന്ന്. എന്താ സംസാരിക്കാഞ്ഞത് ഞാൻ ഉള്ളത് കൊണ്ടാണോ. ആ താടിയും മുടിയും മുറിക്കാൻ കാശില്ലാത്തൊരല്ലേ ഇവന്മാർ. അവൾ ചിരിച്ചു ഫാഷനാ അത്. പാവം പിള്ളേരാ. കാണാൻ അങ്ങനെയാണെന്ന് ഉള്ളൂ. സ്നേഹിച്ച ചങ്ക് പറിച്ചു കൊടുക്കുന്ന ടീമാ.ഞാൻ എന്ന് വെച്ചാ വലിയ കാര്യാ അവർക്ക്. പിന്നെ ഞങ്ങളെ സംസാരം കേട്ടാൽ ശരിയാവില്ല. നമ്മളെ ലാംഗ്വേജ് ഒക്കെ അങ്ങനെയാണ്. എല്ലാരുടെയും തെറി വിളിയാരിക്കും ഇനി. അതിന് മാത്രം എന്താ ഒപ്പിച്ചത്. മാസം നാലായി അവിടെ നിന്നും മുങ്ങിയിട്ട്. യാത്ര പോലും ചോദിച്ചില്ല ആരോടും. അതിന്റെ കലിപ്പ് ആണ്. ഇപ്പോഴാ പിന്നെ വിളിക്കുന്നെ. . ഇത്താത്തക്ക് സൗര്യം കൊടുത്തു കാണില്ല. അതാ വിളിക്കാൻ പറഞ്ഞിട്ട് ഉണ്ടാവുക.കല്യാണത്തിന് പോകുന്നുണ്ടോന്ന് അറിയാൻ ആയിരിക്കും. സത്യം പറ മോളെ ഇവിടുന്ന് എപ്പോഴാ മുങ്ങുന്നേ. നാളെയൊ മറ്റന്നാളോ. തിരിച്ചു വരുമോ അതോ..... വരാതെ പിന്നെ. ഇനി ഇവിടെ നിന്ന് എങ്ങോട്ടും ഇല്ല. ഒരുപാട് ഇഷ്ടമായി ഇവിടെ. നദീറിനെ നോക്കിയാ അത് പറഞ്ഞത്. അവൾ മെല്ലെ റൂമിൽ നിന്നും പുറത്തിറങ്ങി. പിന്നാലെ ഉപ്പയും. പിന്നെ പറയുന്നതൊന്നും അവൻ കേട്ടില്ല. നദീറിന് മനസ്സിലായി അവൾ മനപ്പൂർവം പുറത്തെക്ക് പോയതാണ്‌ . ഉപ്പയെ പരിജയം ഇല്ലെന്ന് അവൾ പറഞ്ഞത് കളവാണ്. ഐ ഫോണൊക്കെ വാങ്ങി കൊടുക്കാൻ മാത്രം ഇവൾ ഉപ്പാന്റെ ആരാ.ഇവൾ ഒറ്റ മോളാണെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ ഇത്താത്തന്ന പറയുന്നത് ആരാ. അവൾ പറയുന്നത് മുഴുവൻ കളവാണ്. എന്നോട് ഇവൾ എന്തൊക്കെയോ മറച്ചു പിടിക്കുന്നുണ്ട്. ഉപ്പാക്ക് ഇവളെ നേരത്തെ പരിജയം ഉണ്ട്. സംസാരത്തിൽ നിന്നും അത് വ്യക്തമാണ്. ഒരുപാട് ചോദ്യങ്ങൾ അവന്റെ മനസ്സിൽ ഉയർന്നു വന്നു. കണ്ടു പിടിക്കണം. കുറച്ചു കഴിഞ്ഞാണ് അവൾ തിരിച്ചു വന്നത്. അല്ലെടി നീ ഒന്ന് തുമ്മുമ്പോഴേക്കും സഹായഹസ്തവുമായി എത്ര ആളാ. നമ്മളൊക്കെ പനിച്ചു കിടന്നാലും സുഖമയോന്ന് ചോദിക്കാൻ പോലും ആളില്ല. അവൾ മറുപടിയായി ചിരിക്കുക മാത്രം ചെയ്തു. ഉപ്പ പോയി. പോകാൻ നോക്ക്. ആരെങ്കിലും കണ്ടാൽ എനിക്ക് പണിയാകും. നീ ശരിക്കും ആരാ. എവിടെയാ നിന്റെ വീട്. നേരത്തെ ഫോണിൽ കേട്ട ആൾക്കാരൊക്കെ നിന്റെ ആരാ ഒന്ന് പോയെ നദീറെ.എനിക്ക് ഉറങ്ങണം. പറഞ്ഞിട്ട് ഉറങ്ങിക്കോ. അവൾ അവനെ പിടിച്ചു തള്ളിപുറത്താക്കി വാതിൽ അടച്ചു. മുന്നിൽ നാസി.കുരിശായല്ലോ. അവൻ ഒന്നും മിണ്ടാതെ പോകാൻ നോക്കി. ഇക്കാക്ക ഒന്ന് നിന്നെ. നന്നാവാനുള്ള ഒരു ഉദ്ദേശവും ഇല്ലേ. നാണം ഇല്ലല്ലോ നട്ടപാതിരാക്ക് കണ്ട പെണ്ണിന്റെ റൂമിൽ പോകാൻ. അവരുടെ സംസാരം കേൾക്കാൻ വേറൊരാൾ കൂടി പിറകിൽ ഉണ്ടെന്നു രണ്ടുപേരും അറിഞ്ഞില്ല. 💘റജില 💘 Part 10 നന്നാവാനുള്ള ഒരു ഉദ്ദേശവും ഇല്ലേ. നാണം ഇല്ലല്ലോ നട്ടപാതിരാക്ക് കണ്ട പെണ്ണിന്റെ റൂമിൽ പോകാൻ. ഞാൻ വിക്സ് കൊടുക്കാൻ പോയതാ. അവളാരാ നിന്റെ കെട്ടിയോളോ. പറയിക്കണ്ട എന്നെ കൊണ്ട് ഒന്നും. ഞാൻ കണ്ടു തള്ളി പുറത്താക്കുന്നെ. ഇത്രക്ക് ചീപ്പാകരുത്. ടീ പോത്തേ വേണ്ടാതീനം പറയരുത്. എന്റെ റജിലയാടീ അത്. പറഞ്ഞു കഴിഞ്ഞപ്പോഴാ അവന് വേണ്ടായിരുന്നുന്ന് തോന്നിയത്. റജിലയോ. അവൾ വിശ്വാസം വരാത്ത പോലെ അവനെ നോക്കി. നീ നുണ പറയല്ലല്ലോ. അല്ലെടി അവളാണ് അത്. സത്യാണോ.അവൾ ഇഷ്ടം ആണെന്ന് പറഞ്ഞോ. സൂപ്പർ സെലെക്ഷൻ. എന്തു മൊഞ്ചാടാ അവൾക്ക്. വെറുതെയല്ല ഇക്കാക്ക മൂക്കും കുത്തി വീണത്. എനിക്ക് അവളെ വന്നപ്പോഴേ ഇഷ്ടായിന്. പാവാ ആൾ. പാവം. എനിക്ക് പറ്റിയ അബദ്ധം ആണ് അവൾ. അവൻ മനസ്സിൽ പറഞ്ഞു. ഞാൻ ഉമ്മയോട് പറയട്ടെ കളിക്കല്ലേ നാസി. വേണ്ടാത്ത പുലിവാൽ പിടിക്കണ്ട.അവൾ ഇപ്പൊ ഇവിടുത്തെ വേലക്കാരിയാണ്. അവളുടെ മുഖത്ത് നിരാശ നിറഞ്ഞു. ഉപ്പയും ഉമ്മയും സമ്മതിക്കൊ ഒരു ജോലിക്കാരിയെ വിവാഹം കഴിക്കാൻ. സംശയാണ്. അവളാന്ന് അറിഞ്ഞപ്പോൾ തന്നെ നിനക്ക് പറഞ്ഞു വിടൽ അല്ലേ. ഇനി എങ്ങനെയാ ഇവരെക്കൊണ്ട് സമ്മതിപ്പിക്കുക. എന്റെ പൊന്നു മോള് ഭാരിച്ച കാര്യങ്ങൾ ഒന്നും ആലോചിക്കണ്ട. പോയി കിടന്നു ഉറങ്ങ്. **** ഡ്രെസ്സ് മാറുന്ന പോലെ ലവറെ മാറ്റുന്ന നീ തന്നെ ഇത് പറയണം. അവളുടെ ആ വാക്കുകൾ കാതിൽ മുഴുങ്ങുന്ന പോലെ അവന് തോന്നി. നദീർ അവളുടെ ഫോട്ടോ എടുത്തു നോക്കി. ഇവളെ പരിചയപ്പെട്ട ശേഷം ഒരു പെണ്ണിയെയും അവളുടെ സ്ഥാനത് കാണാൻ കഴിഞ്ഞിട്ടില്ല. മനസ്സിൽ ആഴത്തിൽ പതിഞ്ഞ ഒരാളെ ഉണ്ടായിട്ടുള്ളൂ അത് അവൾ മാത്രമാണ്. ആദ്യമൊക്കെ വെറും ഒരു ഫ്രണ്ട്ഷിപ് മാത്രേ അവളോട്‌ ഉണ്ടായിരുന്നുള്ളു. അത് പ്രണയമായി മാറിയത് ഞാൻ പോലും അറിഞ്ഞില്ല. അവളുടെ സ്വഭാവം ആയിരുന്നു എന്നെ കൂടുതലായി ആകർഷിച്ചത്. എല്ലാരോടും സ്നേഹത്തോടെ പെരുമാറുന്ന ഒരു പച്ചപ്പാവം. പണത്തിന്റെ പിറകെ പോകുന്ന ഒരു ടൈപ്പ് ആയിരുന്നില്ല അവൾ. അവൾക്ക് എങ്ങനെയാ ഇങ്ങനെ മാറാൻ കഴിഞ്ഞേ. അവളെ കാണണ്ട വെറുപ്പാന്നൊക്കെ വാക്ക് കൊണ്ട് മാത്രേ പറയാൻ പറ്റുന്നുള്ളു. അവളെ മറക്കാൻ ഈ ജന്മം എനിക്ക് കഴിയോ. തോന്നുന്നില്ല. . വെറുക്കാനും വയ്യ. മറക്കാനും വയ്യ. സ്നേഹിക്കാനും വയ്യ. വല്ലാത്ത ഒരാവസ്ഥയാണല്ലോ ഇത്. ഇങ്ങനെ പോയാൽ വട്ടു പിടിക്കും. വെറുമൊരു വേലക്കാരിയല്ല അവൾ. ഇപ്പോഴും മനസ്സ് അത് തന്നെ പറയുന്നു. എന്നെ ഒഴിവാക്കാൻ അവൾ ഇങ്ങനൊക്കെ പറയുന്നതാണോ. ഇടക്ക് അങ്ങനെയും ഒരു തോന്നൽ. ഒരുപാട് ചിന്തകൾക്ക് ശേഷം അവൻ ഒരു തീരുമാനത്തിൽ എത്തി. എന്നെ ഇപ്പൊ സഹായിക്കാൻ ഉപ്പാക്ക് മാത്രമേ കഴിയൂ. എനിക്കറിയണം അവളാരാണെന്ന്.നാളെ തന്നെ ഉപ്പാനോട് സംസാരിക്കണം. ***** വീട്ടു ജോലിക്കാരിയെ കല്യാണത്തിന് കൂടെ കൂട്ടാനോ. അതും വിഐപി കളൊക്കെ വരുന്ന ഫംക്‌ഷന അത്. അവരൊക്കെ എന്തു കരുതും. നമ്മുടെ സ്റ്റാറ്റസ് ഒക്കെ നോക്കണ്ടേ. രാവിലെ എണീറ്റു വരുമ്പോൾ തന്നെ കേട്ട ഡയലോഗാണ്. എന്താനാവോ കാര്യം. നദീർ ഡൈനിങ് ഹാളിലേക്ക് പോയി നോക്കി. വീട്ടിലെ എല്ലാരും ഉണ്ടല്ലോ. കാര്യമായ ചർച്ചയാണ്. ഇന്ന് ഒരു ബന്ധുവിന്റെ കല്യാണം ഉണ്ട്. കുറച്ചു ദൂരെയാണ്. എല്ലാർക്കും പോകണം. റജില ഇവിടെ തനിച്ചാണ്. അതാണ്‌ പ്രശ്നം. അവളെയും കൂടെ കൂട്ടാം എന്ന് നാസില പറഞ്ഞതിന് മറുപടി പറഞ്ഞതാണ് ഉപ്പ. ഉമ്മാക്കും അത് തന്നെ അഭിപ്രായം. ബാക്കി ആർക്കും അവൾ വരുന്നതിൽ താല്പര്യം ഇല്ല. അത് കേട്ടപ്പോൾ മനസ്സിൽ വല്ലാതെ ഫീൽ ചെയ്തു. ഇന്നലെ രാത്രി കണ്ട സ്നേഹമൊക്കെ എവിടെ പോയി. അപ്പൊ സ്റ്റാറ്റസ് ഒന്നും ഇല്ലായിരുന്നല്ലോ. എന്തു വന്നാലും അവളെ കൂടെ കൂട്ടാൻ പറ്റില്ല. നിർബന്ധം ആണെങ്കിൽ അവളെ കൂട്ടിക്കോ ഞാൻ വരുന്നില്ല. ഉപ്പ അന്തിമ തീരുമാനം പറഞ്ഞു എണീറ്റു. നദീർ മെല്ലെ അവളെ നോക്കി. അവൾക്ക് ഇതൊക്കെ എന്ത് എന്ന ഭാവം. ഇതെന്തു ജന്മം റബ്ബേ. ഇവൾക്ക് സങ്കടം ഒന്നും വരലില്ലെ. അവളെ തനിച്ചാക്കി പോകാൻ തന്നെ തീരുമാനം ആയി. എനിക്ക് എന്തോ അത് ഉൾകൊള്ളാൻ ആയില്ല. ഇവളെപ്പറ്റി ഉപ്പാനോട് ചോദിച്ചിട്ട് ഇനി കാര്യമുണ്ടെന്ന് തോന്നുന്നില്ല എനിക്കും ജോലിക്കാരിനുള്ള മറുപടിയെ കിട്ടൂ. അനസ് പറഞ്ഞു ഞാൻ വരുന്നില്ല കല്യാണത്തിന്. എനിക്ക് വേറെ പ്രോഗ്രാം ഉണ്ട്. നദീറിന്റെ മനസ്സിൽ ഇടി വെട്ടിയ പോലെയായി. ഇവൾ ഇവിടെ ഒറ്റക്ക് നിക്കുമ്പോൾ.... അവൻ അത് കരുതിതന്നെ ആയിരിക്കും പോകാത്തത്. ഇവനെ കൊണ്ട് തോറ്റല്ലോ. നീ പ്രോഗ്രാം മാറ്റി വെക്ക്. ഇവരെ പിന്നെ ആരാ കൊണ്ട് വിടുക. നീയില്ലെ പിന്നെന്താ. ഞാനില്ല. എനിക്ക് അത്യാവശ്യം ആയി ഒരു സ്ഥലം വരെ പോകണം. പോയെ പറ്റു.രാത്രിയെ തിരിച്ചെത്തു. അനസ് പരമാവധി ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും അവനെ കൊണ്ട് സമ്മധിപ്പിച്ചേ നദീർ വിട്ടുള്ളു. നദീർ പെട്ടെന്ന് തന്നെ റെഡിയായി പോവുകയും ചെയ്തു. *** ആര് വന്നാലും വാതിൽ തുറക്കേണ്ട. ആളില്ലെന്ന് കരുതി പോയിക്കൊള്ളും. ലാൻഡ് ഫോണും അറ്റൻഡ് ചെയ്യണ്ട. എന്ത് ഉണ്ടെങ്കിലും വിളിക്കണം.വീടിന് മുന്നിലെ കടയിൽ എന്റെ സുഹൃത്താണ്. അവനെ പറഞ്ഞേൽപ്പിച്ചുണ്ട് ഇങ്ങോട്ട് ഒന്ന് ശ്രദ്ധിക്കാൻ. പരമാവധി വേഗത്തിൽ തിരിച്ചെത്താൻ നോക്കാം. പേടിയുണ്ടോ നിനക്ക് ഏയ്‌ ഇല്ല. നിങ്ങൾ പോയിക്കോ. ഇതൊക്കെ എനിക്ക് ശീലമാണ്. നേരത്തെ അങ്ങനൊക്കെ പറഞ്ഞതിന് സങ്കടം ഉണ്ടോ. നാസിലാക്ക് നിർബന്ധം നിന്നെ കൂടെ കൂട്ടണം എന്ന്. പിന്തിരിപ്പിക്കാൻ വേറെ വഴി ഇല്ലാത്തോണ്ടാ. അത് മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ ഉണ്ട് മാഷേ. നിങ്ങൾ വിട്ടോ. എല്ലാം ശരിയാകും. അവളുടെ തലയിൽ തലോടികൊണ്ട് അതും പറഞ്ഞു അയാൾ പോയി. നദീറിന്റെ ഉപ്പ പോകുന്നതും നോക്കി അവൾ കുറച്ചു സമയം നിന്നു. നദീർ സ്നേഹിക്കുന്ന കാര്യം അറിയുമ്പോൾ ഈ സ്നേഹമൊക്കെ പോകും. അറിയാതിരുന്ന മതിയാരുന്നു. ലോകത്ത് ഇത്രേം പേരുണ്ടായിട്ടും ഇങ്ങേരുടെ മോന് എന്നെ തന്നെ പ്രേമിക്കാൻ തോന്നിയല്ലോ റബ്ബേ. പ്രേമവും വേണ്ട കല്യാണവും വേണ്ട. നദീറിനെ എങ്ങനെയെങ്കിലും അകറ്റി നിർത്തിയെ മതിയാകു. പാല് തന്ന കൈക്ക് തന്നെ തിരിച്ചു കൊത്തിയത് പോലെയാകും. ഈ നസിലാക്ക് എന്താ പറ്റിയെ രാവിലെ തുടങ്ങിനല്ലോ . ചായ കുടിക്കാൻ ക്ഷണിക്കുന്നു. എന്തേലും ജോലി ചെയ്യാൻ തുടങ്ങുമ്പോ വരും ഹെല്പ് ചെയ്യാൻ. ഉപ്പാനോട് കല്യാണത്തിന് കൂടെ കൂട്ടാൻ വഴക്കിടുന്നു. പെട്ടെന്ന് എവിടെ നിന്നു പൊട്ടിമുളച്ചു സ്നേഹം. ആ എന്തേലും ആകട്ട്. എല്ലാവരും പോയപ്പോൾ ശരിക്കും ഒറ്റക്കായി. ഉള്ളിൽ ചെറിയ പേടിയും വന്നു റൂമിൽ പോയി വാതിലടച്ചു ഇരുന്നു. ഇത് വരെ ഇല്ലാത്ത ഭയം പിടിപെടുന്ന പോലെ. ആരേലും കൂട്ടിന് ഉണ്ടായിരുന്നെങ്കിൽ. വൈകുന്നേരം ആയപ്പോൾ നദീർ തിരിച്ചു വന്നു. ഉള്ളിൽ തോന്നിയ സന്തോഷവും ആശ്വാസവും പുറമെ കാണിക്കാതെ വന്നത് ഇഷ്ടപ്പെടാത്ത മാതിരി ഇരുന്നു. രാത്രിയെ വരുന്നു പറഞ്ഞിട്ട് നേരത്തെ ആണല്ലോ. എന്റെ വീട് എനിക്ക് ഇഷ്ടമുള്ളപ്പോ വരും നീയാരാ ചോദിക്കാൻ. ആജ്ഞാപിക്കലും പേടിപ്പിക്കലും വേണ്ട. നിന്നെ പേടിച്ചൊന്നും അല്ല ഇത്രയും നാൾ നീ പറഞ്ഞിരുന്നത് കേട്ടിരുന്നത്. ബാക്കിയുള്ളവരെ പേടിച്ച. ഇപ്പൊ ഇവിടെ ആരും ഇല്ല. അത് കൊണ്ട് നീ എന്റെ മെക്കിട്ട് കേറാൻ വരണ്ട. അല്ലേലും എനിക്ക് ഇത് തന്നെ വേണം. ഈ പിശാച ഒറ്റക്കല്ലെന്ന് കരുതിയ കല്യാണത്തിന് പോലും പോകാഞ്ഞത്. അവൻ മനസ്സിൽ പറഞ്ഞു. വെള്ളം കുടിക്കാൻ പോയപ്പോൾ അവൻ അടുക്കളയിൽ നോക്കി. അടുക്കളയിൽ ഫുഡ്‌ ഉണ്ടാക്കിയ ഒരു അടയാളം പോലും ഇല്ല. ഇവൾ ഒന്നും കഴിച്ചില്ലേ. ഉണ്ടാക്കാൻ ഉള്ള മടി കൊണ്ടാകും മടിച്ചി. എടീ ഒരു ചായ ഉണ്ടാക്കിയെ എടീ പോടീന്നൊക്കെ കെട്ടിയോളെ പോയി വിളിച്ചോണം. മേഡം ഒരു ചായ ഉണ്ടാക്കി തരുമോ. പ്ലീസ്. കൈ കൂപ്പിക്കൊണ്ട് അവൻ പറഞ്ഞു. അവൾക്ക് ചിരിവന്നെങ്കിലും പുറത്ത് കാട്ടിയില്ല. അവൾ ചായ കൊണ്ട് കൊടുത്തു. ഒരിറക്ക് കുടിച്ചതും അവൻ തുപ്പി. അവളെ ദേഹത്തേക്കും തെറിച്ചു. എന്താടോ കാണിക്കുന്നേ. അവൻ തലയ്ക്കു കൈ വെച്ച് അവളെ തന്നെ നോക്കി. നിനക്ക് ഒരു ചായ ഉണ്ടാക്കാൻ പോലും അറിയില്ലേ. ചായ അല്ലെ ഇത് ഇത് ചായ ആണോ. കുടിച്ചു നോക്കിയേ പൊന്നു മോള്. അവൾ കുടിച്ചു നോക്കി അവൾ തുപ്പണോ വേണ്ടയോ എന്നറിയാതെ അവനെ നോക്കി. കഷ്ടപ്പെട്ട് അത് ഇറക്കി.ഓക്കാനം വന്നു. ചായപ്പൊടിയാണോ പഞ്ചസാരയാണോ കൂടിയത്. രണ്ടും ഉണ്ടെന്നു തോന്നുന്നു. ആലോചിക്കേണ്ട ഡപ്പയിലുള്ള ചായപ്പൊടി മൊത്തം അതിലുണ്ട്. സത്യം പറ ചായ ഉണ്ടാക്കാൻ അറിയോ. ഉണ്ടാക്കിട്ട് ഉണ്ടോ. ഇല്ല ഫസ്റ്റ് ടൈം ആണ്. കണ്ടിട്ട് ഉണ്ട് ഉണ്ടാക്കുന്നത്. ആണോ. അവൻ അത്ഭുതം ഭാവിച്ചു പറഞ്ഞു. നോക്കി പഠിച്ചു ഉണ്ടാക്കിയതാണല്ലേ. അപാര ജന്മം തന്നെ. നിന്നെയൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. നിന്റെ വീട്ടുകാരെ പറഞ്ഞാൽ മതി. നിന്റെ ഉമ്മാക്ക രണ്ടു കൊടുക്കണ്ടേ. ഒരു പണിയും പഠിപ്പിക്കാതെ വീട്ടുജോലിക്ക് വിട്ടോളും. മറ്റുള്ളോർക്ക് പണിയാക്കാൻ. അവൾ മറുപടി ഒന്നും പറഞ്ഞില്ല. ഉമ്മാനെ പറഞ്ഞതും അവൾക്ക് സങ്കടം വന്നു. കണ്ണൊക്കെ നിറഞ്ഞു. അവൻ കാണാതിരിക്കാൻ ഹാളിലേക്ക് പോയി. മറുപടി ഒന്നും ഇല്ലല്ലോ. പിണങ്ങിയോ. ഉമ്മാനെ പറഞ്ഞത് പിടിച്ചില്ലായിരിക്കും. Tv യിൽ സോങ് കേൾക്കുന്ന ശബ്ദം കേട്ടു. അവൻ അടുക്കളയിൽ പോയി ചായ ഉണ്ടാക്കി. അവൾക്കും ഒരു ഗ്ലാസ്‌ കൊണ്ട് കൊടുത്തു. എനിക്ക് വേണ്ട. വേണ്ടേൽ വേണ്ട അവിടെ വെച്ചേക്ക്‌. ബാക്കിയുള്ളോണ്ട് തന്നന്നെ ഉള്ളൂ. അവൻ ചായ കുടിക്കുന്നതും നോക്കി കുറച്ചു സമയം നിന്നു. വേണം എന്നുണ്ട് എങ്ങനെ ഇപ്പൊ കുടിക്കും. വേണ്ടാന്ന് വെറുതെ പറഞ്ഞു. ഉച്ചക്കും ഒന്നും കഴിച്ചില്ല. ചമ്മലോടെ ആണെങ്കിലും അവൾ അതെടുത്തു കുടിച്ചു നോക്കി. സൂപ്പർ. ഇവന് ചായ ഉണ്ടാക്കാനൊക്കെ അറിയോ. കൊള്ളാലോ അടിപൊളി ചായ. നീയല്ലേ വേണ്ടാന്ന് പറഞ്ഞെ. വെറുതെ കളയണ്ടെന്ന് കരുതി. ഉവ്വുവ്വ്. അവൾ കുടിക്കുന്നത് കണ്ടു അവന്റെ മുഖത്ത് ചിരി വന്നു. നിനക്ക് പാചകം ഒന്നും അറിയില്ലേ. എന്തു ജോലിക്ക് വേണ്ടിയാ പിന്നെ ഇവിടെ വന്നത്. അടിച്ചുവാരൽ. തുടക്കൽ. പിന്നെ കല്യാണ വീടല്ലേ എന്തെങ്കിലൊക്കെ ഹെല്പ്. പാചകം അറിയില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു. അടിച്ചു വരുന്ന കാര്യം പറയല്ലേ. മാച്ചിൽ കൊണ്ടുള്ള സർക്കസ് ഞാൻ കണ്ടിരുന്നു. നിനക്ക് ശരിക്കും പറഞ്ഞാൽ ഒരു ജോലിയും അറിയില്ല. പിന്നെന്തിനാടി പെട്ടിയും കിടക്കയും എടുത്തു ഇങ്ങോട്ട് കെട്ടിയെടുത്തത്. നിന്നെ കാണാൻ. ഒന്നുകിൽ നീ. അല്ലെങ്കിൽ വേറെ ഏതേലും കാശുകാരൻ പയ്യൻ. പെട്ടെന്ന് ചെറുക്കനെ നോക്ക്. ഞാൻ പോയിക്കൊള്ളാം. ഇവിടത്തെ ജോലി ചെയ്തു മടുത്തു. അവൻ അത് കേൾക്കാത്ത പോലെ ടീവിയിൽ തന്നെ നോക്കി ഇരുന്നു. അവൾ ഫോണും എടുത്തു റൂമിലേക്കും പോയി. നദീറിന്റെ ഉപ്പ റജിലയെ വിളിച്ചു നോക്കി. നദീർ വീട്ടിൽ ഉണ്ടെന്നു പറഞ്ഞപ്പോൾ പരിപാടിയൊക്കെ കഴിഞ്ഞു വരാന് പറഞ്ഞു. അല്ലെങ്കിൽ പെട്ടെന്ന് തന്നെ ഇറങ്ങാൻ എല്ലാരോടും പറഞ്ഞതരുന്നു. ശരീരം ഇവിടെയാണെകിലും മനസ്സ് മുഴുവൻ വീട്ടിലായിരുന്നു. അവളെ എത്രയും പെട്ടെന്ന് നല്ലൊരു ചെക്കനെ കണ്ടുപിടിച്ചു കല്യാണം നടത്തിയേ പറ്റു. **** ഫുഡ്‌ ഉണ്ടാകുന്നില്ലേ രാത്രി. ഹോട്ടലിൽ നിന്ന് പാഴ്സൽ വാങ്ങ്. അല്ലെങ്കിൽ നീ ഉണ്ടാക്കിക്കോ. നീയാരാ കൊച്ചമ്മയോ. പോയി ഉണ്ടാക്കെടി എനിക്ക് അറിയില്ല ഉണ്ടാക്കാൻ. നെറ്റിൽ നോക്കി ഉണ്ടാക്കി പടിക്കെടി. കെട്ടിയോനെങ്കിലും ഉപകാരം ഉണ്ടാവട്ടെ. അതല്ലേ പണക്കാരനെ കെട്ടുന്നേ. ജോലിക്കാർ ഉണ്ടാക്കി കോളും. പ്ലാൻ കൊള്ളാലോ. എന്തായാലും എനിക്ക് ഇപ്പൊ എന്തെങ്കിലും ഉണ്ടാക്കിതരണം. എനിക്ക് പറ്റില്ല. വേണേൽ ഉണ്ടാക്കി കഴിച്ചോ അവൾ ഫോണും നോക്കി ഇരുന്നു. നിന്നെ കൊണ്ട് ഉണ്ടാക്കി കഴിച്ചിട്ടേ ഉള്ളൂ ഇന്ന്. നേരാം വണ്ണം പറഞ്ഞ ഇവൾ കേൾക്കില്ല. എന്നാ പാർസൽ വാങ്ങാം. നിനക്ക് എന്താ വേണ്ടേ. അവൻ അവളെ അടുത്ത് ചെന്നിരുന്നു. അവളുടെ ശ്രദ്ധ ഫോണിൽ നിന്നും പോയതും ഫോൺ പിടിച്ചു വാങ്ങിയതും ഒന്നിച്ചായിരുന്നു. എന്റെ ഫോൺ. നദീർ ഫോൺ താ. തരാം. ആദ്യം പോയി ഫുഡ്‌ ഉണ്ടാക്ക്. എന്നിട്ട് ഇതിൽ തോണ്ടി എത്ര നേരം വേണേലും ഇരുന്നോ. എനിക്ക് അറിയില്ല ഉണ്ടാക്കാൻ. നെറ്റിൽ സേർച്ച്‌ ചെയ്യ്. എന്നിട്ട് റെസിപ്പി നോക്കി ഉണ്ടാക്ക്. അതിന് ഫോൺ താ. ഉണ്ടാക്കി തരാം. അവൻ അവന്റെ ഫോൺ കൊടുത്തു. ഇതിൽ നോക്കി ചെയ്താൽ മതി. ഇവൻ രണ്ടും കല്പിച്ചാണല്ലോ. ഉണ്ടാക്കികോളം. സത്യം. എന്റെ ഫോൺ താ. മെയിൽ ഒരുപാട് വരുന്നുണ്ടല്ലോ. നിനക്ക് ആരാ മെയിൽ ഒക്കെ അയക്കാൻ. അവളിൽ ഒരു ഞെട്ടൽ നദീർ കണ്ടു. ഫോൺ ലോക്ക് ആയി. അല്ലേൽ നോക്കായിരുന്നു അതെങ്ങാനും ഓപ്പൺ ആക്കിയാൽ എല്ലാം തീർന്നു. ഇപ്പൊ ലോക്ക് ആയിക്കാണും. അതാ ഒരു ആശ്വാസം ഫോൺ താടോ ഫുഡ്‌ തന്നാൽ ഫോൺ. അല്ലെങ്കിൽ ഇന്ന് ഫോൺ ഇല്ല. ഇന്ന് ഫോൺ കിട്ടിയേ തീരൂ. അർജന്റ് ആയി ചെയ്തു തീർക്കണ്ട ഒരുപാട് ജോലിയുണ്ട്. എതിർക്കാൻ നിന്നാൽ അവന് വാശി കൂടും. എനിക്ക് ലൈറ്റായിട്ട് ചപ്പാത്തിയും ചില്ലിചിക്കനും ഉണ്ടാക്കി തന്ന മതി. തെറി വിളിക്കണം എന്നുണ്ടെങ്കിലും പിടിച്ചു നിന്നു. ഇതിന് പകരം വീട്ടാൻ എനിക്കും കിട്ടും അവസരം കാണിച്ചു താരാട്ടാ. ആയിക്കോട്ടെ മുത്തേ. ഇപ്പൊ ഫുഡ്‌ ഉണ്ടാക്കാൻ നോക്ക്. എനിക്ക് കുറച്ചു വർക് ഉണ്ട്. ഉണ്ടാക്കി കഴിഞ്ഞു വിളിക്ക്. അവൻ ഫോണും നോക്കി ഇരുന്നു ഉറങ്ങി. അവളുടെ നിലവിളി കേട്ടാണ് നദീറിന് ഉറക്കം ഞെട്ടിയത്. അവൻ ഞെട്ടി എണീറ്റു. ചുറ്റും ഇരുട്ട്. കറന്റ് എപ്പോ പോയി. അവന് എന്തോ പേടി തോന്നി. ഫോണിൽ ലൈറ്റ് ഓൺ ആക്കി. അടുക്കളയിലേക്ക് പോയി. റജൂ..... അവൻ ഉറക്കെ വിളിച്ചു. വിളിച്ചതും അവൾ ഓടി വന്നു അവനെ കെട്ടിപിടിച്ചു. നിലാവിന്റെ വെളിച്ചത്തിൽ ജനലിനരികിൽ കൂടി ഒരു നിഴൽ നടന്നു നീങ്ങുന്നത് അവൻ കണ്ടു. 💘റജില 💘 Part 11 അവൾ ഓടി വന്നു കെട്ടിപ്പിടിച്ചപ്പം ഉണ്ടായ ഷോക്കിൽ ഫോൺ കയ്യിൽ നിന്നും വീണു. ആകെയുള്ള വെളിച്ചവും പോയി. അവളെയും ചേർത്തു പിടിച്ചു ഈ ജന്മം മുഴുവൻ നിക്കാനുള്ള കൊതിയുണ്ടെങ്കിലും അവളെ കെട്ടിപിടിച്ചു ഇരിക്കാനുള്ള സാഹചര്യം അല്ലാത്തോണ്ട് പതിവ് കലിപ്പ് മൂഡ് ഓൺ ആക്കി. പൊന്നു kseb ഒരായിരം നന്ദി. കറൻറ് ഇപ്പോഴൊന്നും വരല്ലേ ഇത് പോലൊരു ചാൻസ് ഇനി ഈ ജന്മത്തിൽ കിട്ടില്ല. പോടാ പട്ടീ. എനിക്ക് ഇരുട്ട് പേടിയാ.പിന്നെ പുറത്ത് എന്തൊ ശബ്ദവും കേട്ടു. അതാ ഞാൻ.... അപ്പൊ ആളെ കണ്ടല്ല ഇവൾ നിലവിളിച്ചത്. ഞാൻ കരുതി എന്നെ കെട്ടിപ്പിടിക്കാൻ ഒരു കാരണം ഉണ്ടാക്കിയതാണെന്ന്. അവൾ അവനെ വിട്ടു. നിന്റെ ആരേലും ചത്തോ ഇങ്ങനെ നിലവിളിക്കാൻ. എന്റെ ഫോൺ നോക്കെടി. ഇരുട്ടത്ത് അവൾ ഒന്നും കാണുന്നുണ്ടായിരുന്നില്ല. ഫോണിന് എന്തു പറ്റി. എന്തു പറ്റിയെന്നോ. ഒന്ന് തന്നാലുണ്ടല്ലോ . എന്റെ ഫോൺ എവിടെ. അത് ഓൺ ആക്ക്. അത് റൂമിലാ ഉള്ളത്. നീ ഇവിടെ നിക്ക്. ഞാൻ ഇപ്പൊ വരാം എവിടേക്ക് പോവ്വാ. ഇൻവേറ്റർ ഓൺ ആക്കട്ടെ ഞാനും വരുന്നു. എനിക്ക് പേടിയാ ഒറ്റക്ക് നിക്കാൻ. പറയലോഡ് കൂടി അവന്റെ കയ്യിൽ കേറി പിടിച്ചു. എനിക്ക് തന്നെ കണ്ണ് കാണുന്നില്ല. ഇനി തപ്പിത്തടഞ്ഞു വീഴണ്ട. ഇവിടെ നിക്ക് ഞാൻ പെട്ടെന്ന് വരാം. കയ്യിലെ പിടിത്തത്തിന് മുറുക്കം കൂടുകയാ ചെയ്തത്. അവൻ പിന്നെ ഒന്നും പറഞ്ഞില്ല . ജനലിന്റെ അവിടെ വീണ്ടും നിഴലനക്കം നദീർ കണ്ടു. അവൻ അറിയാതെ തന്നെ അവളെ ചേർത്ത് പിടിച്ചു. അവൾ എതിർത്തും ഇല്ല. എങ്ങനെയൊക്കെയോ തപ്പി തടഞ്ഞു അവൻ ഇൻവേറ്റർ ഓൺ ആക്കി. അവൾ കയ്യിൽ നിന്നും വിട്ടു. അവൻ നിലത്ത് നിന്നും ഫോൺ എടുത്തു. ശരിയാക്കി. ഭാഗ്യത്തിന് ഒന്നും പറ്റിയിരുന്നില്ല. ഞാൻ പുറത്ത് ഒന്ന് നോക്കിയിട്ട് വരാം. ഫ്യുസ് പോയതാണെങ്കിലോ. ഞാനും വരും കൂടെ. എനിക്ക് തനിച്ചു നിക്കാൻ എന്തോ പേടിപോലെ ഇവളെയും കൂട്ടി പുറത്ത് പോകുന്നത് റിസ്കാണ്. പോവ്വതിരിക്കാനും പറ്റില്ല. പോകുന്നിടത്തെല്ലാം കൂടെ കൂട്ടാൻ നീയെന്താ എന്റെ കെട്ടിയോളോ. അവൻ ചൂടായി. അവൾക്കും ദേഷ്യം വന്നു. ഇപ്പൊ കറൻറ് ഉണ്ടല്ലോ. പിന്നെ നോക്കിയാ മതി. അല്ലേൽ എന്നെ കൂടെ കൂട്ട്. ഞാൻ പിന്നെ ശരിയാക്കിക്കോളാം.നിനക്ക് അടുക്കളയിൽ പണിയില്ലേ. പോയി ചെയ്യ്. അവളെ ഒഴിവാക്കാൻ പറഞ്ഞു. നീ കൂടെ വാ ഞാൻ ഇനി തനിച്ചു പോവില്ല. ഇത് വലിയ കുരിശായല്ലോ നടക്ക് അവൻ അടുക്കളയിലെക്ക് പോയി. അവൻ സാലിക്ക് മെസ്സേജ് അയച്ചു കാര്യം പറഞ്ഞു. അവൻ തിരിച്ചു വിളിച്ചു. ഫോണിൽ സംസാരിക്കുന്ന ഭാവത്തിൽ അവൻ അടുക്കളയിൽ നിന്നും പുറത്തിറങ്ങി. നീ ഒന്ന് പുറത്തിറങ്ങി നോക്ക്. അവൾ വിടണ്ടേ. കൂടെ വരുന്നും പറഞ്ഞു വാശി. റിസ്കാട അത്. അതല്ലേ നിന്നെ വിളിച്ചേ. ഒരു കണക്കിന് അവൾ അറിയണ്ട അതിന്റെ പേരിലായിരിക്കും ഇനി നിലവിളി.തനിച്ചല്ലേ ഇവിടെ. വിടുന്നില്ലെന്ന് വെച്ചാ നിന്നെയും കെട്ടിപ്പിടിച്ചു ഇരിക്കാനോ. ടാ കോപ്പേ എന്നെ കൊണ്ട് തെറി വിളിപ്പിക്കല്ലേ. പറ്റുമെങ്കിൽ വാ. കൂടെ ആരെയെങ്കിലും കൂട്ടിക്കോ. ചൂടാവാതെ മച്ചു. ഫോൺ വെക്ക് ഞാൻ നിന്റെ വീട്ടിൽ എത്തി. നമ്മളെ ടീം ഉണ്ട് കൂടെ. K. സൂക്ഷിച്ച്. അവന് കൂട്ടുകാരെ കുറിച്ച് അഭിമാനം തോന്നി. എന്തിനും കൂടെയുള്ള ഇവരാണ് ആകെയുള്ള സമ്പാദ്യം. ഒരു ഫോൺ ചെയ്തേ ഉള്ളൂ. എന്താന്ന് പോലും തിരക്കാതെ അവരെത്തി. റജില അറിയാതിരിക്കാൻ എന്താ വഴി. അവൻ ഉച്ചത്തിൽ ഫോണിൽ ഒരു തമിഴ് സോങ് വെച്ചു. ഒന്ന് ഓഫ്‌ ആക്കുന്നുണ്ടോ. മനുഷ്യന്റെ ചെവി പൊട്ടിപോകുമല്ലോ. വേണേൽ ചെവി പൊത്തിക്കോ. അല്ലെങ്കിൽ വേണ്ട ഞാൻ റൂമിൽ പോയി കേട്ടോളാം. എനിക്ക് പാട്ട് കേൾക്കണം. പിന്നെ അവളൊന്നും മിണ്ടിയില്ല. അവൻ അവളെ നോക്കി. ദേഷ്യം കടിച്ചമർത്തി നിർത്തിയതെന്ന് മനസ്സിലായി.മുഖം ഒക്കെ ചുവന്നു തുടുത്തു നിൽക്കുന്നത് കാണാൻ തന്നെ നല്ല ഭംഗി ഉണ്ട്. അവൻ അപ്പോഴാ അവളെ ശരിക്കും ശ്രദ്ധിച്ചേ. മുഖത്തും ഡ്രെസ്സിലും ഒക്കെ ഗോതമ്പു പൊടി. ആദ്യായിട്ട് അടുക്കളയിൽ കയറിയതാണെന്ന് കാണുമ്പോൾ തന്നെ തിരിയുന്നുണ്ട്. നീ എന്താ മാവ് കൊണ്ട് ഫേഷ്യൽ ചെയ്തോ അവൾ ദേഷ്യത്തോടെ നോക്കുക മാത്രം ചെയ്തു. അവന് പുറത്ത് എന്താ നടക്കുന്നെന്ന് അറിയാഞ്ഞിട്ട് ഇരിക്കപ്പൊറുതി ഇല്ലായിരുന്നു. മെല്ലെ എണീക്കാൻ നോക്കുമ്പോഴേക്കും അവൾ വന്നു അവന്റെ മുന്നിൽ ഇരുന്നു. അവൻ എന്താന്ന് പുരികം ഉയർത്തി ചോദിച്ചു. അവൾ നിന്ന് പരുങ്ങുന്ന കണ്ടപ്പോൾ അവന് മനസ്സിലായി എന്തോ പറയാനുണ്ട്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറ മോളെ. കൈയോണ്ടും കാലോണ്ടൊന്നും ഡാൻസ് കളിക്കണ്ട. അത് പിന്നെ.... പിന്നെ... പിന്നെ തക്കാളി വെച്ചപോരേ കറി. അവന് ചിരി വന്നെങ്കിലും ഗൗരവത്തിൽ തന്നെ ഇരുന്നു. ചിക്കന് എന്താ കുഴപ്പം ടാ ഈ ചിക്കനിലൊക്കെ ഹോർമോൺ കുത്തിവെച്ചിട്ടുണ്ടെന്ന കേള്ക്കുന്നെ. ആരും വാങ്ങൽ കൂടി ഇല്ല ഇപ്പൊ. ആരോഗ്യത്തിന് മോശാ. എന്റെ ആരോഗ്യം ഞാൻ നോക്കിക്കോളാം. നീ കഷ്ടപെടണ്ട. പോയി ഉണ്ടാക്കെടി കറി. ഒരു പാചകവും അറിയാത്ത അടുക്കള കണ്ടിട്ട് കൂടി ഇല്ലാത്ത ഒരുത്തിയെ ഇവന് ഭാര്യയായി കിട്ടണേ റബ്ബേ ഞാൻ നിന്നെ കെട്ടുന്നില്ല അതിന് കേട്ടണോന്ന് ഞാൻ പറഞ്ഞില്ലല്ലോ ലോകത്ത് നീയിപ്പറഞ്ഞ ഐറ്റം ഒന്നേ ഉണ്ടാകു. അത് നീയാണ്. അവൾ മുഖവും കൂർപ്പിച്ചു അവനെ നോക്കി കൊണ്ട് ചിക്കൻ എടുത്തു വന്നു. ഓക്കാനം കേട്ടു അവൻ അവളെ നോക്കി. കോഴി വൃത്തിയാക്കുന്ന കോലം കണ്ടു. അവന് ചിരി വന്നു. എന്തൊക്കെയോ മെല്ലെ പിറുപിറുക്കുന്നുമുണ്ട്. അത് മിക്കവാറും എന്നെ തെറി വിളിക്കുന്നതായിരിക്കും. രണ്ടുമൂന്നു പ്രാവിശ്യം വോമിറ്റ് ചെയ്യാൻ നോക്കി. മൂക്ക് മുട്ടെ കേറ്റുമ്പോൾ ഇല്ലല്ലോ ഈ ഞെട്ടൽ. അവളൊരു നോട്ടം നോക്കി താൻ ഇപ്പൊ ദഹിച്ചു പോകുന്നു തോന്നി അവന്. ഇങ്ങനെ കഷ്ടപ്പെട്ട് അവൾ ഫുഡ്‌ ഇണ്ടാക്കണമെങ്കിൽ ആ ഫോണിൽ കാര്യമായിട്ട് എന്തോ ഉണ്ട്. അല്ലാതെ ഇവൾ ഇതൊന്നും ചെയ്യില്ല. സാലിയുടെ കാൾ വന്നത് കൊണ്ട് അവൻ അറ്റൻഡ് ചെയ്തു. നിനക്ക് തോന്നിയതാണോ. ഇവിടെങ്ങും ആരുമില്ല. മൊത്തം തപ്പി. തോന്നൽ അല്ല. ഞാൻ ശരിക്കും കണ്ടതാട ഇപ്പൊ ഇവിടെങ്ങും ആരും ഇല്ല. എന്നാ ഞങ്ങൾ പോട്ടെ. ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്. വീട്ടിൽ കേറുന്നില്ലേ പ്രേമിക്കുന്ന പെണ്ണ്.വീട്ടിലാണേൽ ആരും ഇല്ല.അവളാണേൽ വിടാതെ പിടിച്ചിരിക്കല്ലേ. നിങ്ങളെ റൊമാൻസിലേക്ക് സ്വർഗ്ഗത്തിലെ കട്ടുറുമ്പായി ഞങ്ങളില്ല മുത്തേ. അടിച്ചു പൊളിക്ക്. അവൻ ഫോൺ വെച്ചു. റൊമാൻസ്.... അവന് അറിയാതെ മുഖത്ത് ചിരി വന്നു. ഇപ്പൊ അവൾക്ക് എന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ടാവും. അപ്പോഴാ റൊമാൻസ്. എന്നാലും ആരായിരിക്കും പുറത്ത് ഉണ്ടായിരുന്നത്. നല്ല പൊക്കം ഉണ്ട് കക്ഷിക്ക്. അവന്റെ ചിന്തകൾക്ക് തടസ്സം കുറിച്ചുകൊണ്ട് റജിലയുടെ ശബ്ദം കേട്ടു. എന്റെ കണ്ണ്...... നോക്കിക്കോ ഇതിനെല്ലാം പകരം വീട്ടിയിട്ടേ ഞാൻ പോകൂ. ചിക്കൻ വൃത്തിയാക്കി കഴിഞ്ഞു. ഉള്ളി മുറിക്കുകയാണ് . കണ്ണിൽ നിന്നും വെള്ളം വരുന്നുണ്ട്. നീറുന്നത് കൊണ്ടാകും ഇടക്ക് കണ്ണുകൾ തുറന്നും അടച്ചും കോപ്രായങ്ങൾ കാട്ടുന്നുണ്ട്. നല്ല മനസ്സോടെ ചെയ്യടി അല്ലേൽ ദഹിക്കില്ല. അവൻ വിളിച്ചു പറഞ്ഞു. മറുപടിയൊന്നും പറഞ്ഞില്ല. ഉമ്മാ..... എന്റെ കൈ. അവൻ കൈ നോക്കി. കൈ മുറിഞ്ഞു ചോര വരുന്ന കണ്ടു. ശ്രദ്ധിച്ചു മുറിക്കലെല്ലേ. ഒരു കാര്യവും നേരാം വണ്ണം ചെയ്യില്ല. മുറിവിന് വെക്കണ്ട മരുന്ന് എവിടെയാ ഉള്ളെ. അവൻ എല്ലായ്യിടത്തും പരതുന്നുമുണ്ട്. മരുന്ന് എവിടെയെങ്കിലും കണ്ടിനോ. അവൾ ഇല്ലന്ന് തലയാട്ടി. ചോര നിലത്തേക്ക് ഇറ്റി വീണു വെളുത്ത ടൈൽസിൽ ചോര പൂക്കളം തന്നെ തീർക്കുന്നുണ്ടായിരുന്നു. മുറിവിൽ അമർത്തി പിടിക്കുകയെങ്കിലും ചെയ്യടി പോത്തേ. ബ്ലഡ്‌ പോകുന്ന കണ്ടില്ലേ. അവൻ ഓടി വന്നു. മുറിവിൽ അമർത്തി പിടിച്ചു. പൈപ്പിൽ കാണിച്ചു കഴുകി. മുറിവിൽ കെട്ടാൻ അറ്റ്ലീസ്റ്റ് തുണിയെങ്കിലും എവിടേലും കണ്ടിനോ. ചെറിയ മുറിവേ ഉള്ളൂ. ബ്ലഡ്‌ നിക്കുന്നില്ലല്ലോ. അവൻ അവളുടെ വിരൽ വായിൽ വെച്ചു. അവൾ ഞെട്ടലോടെ അവനെ നോക്കി.ആകെ കുളിര് കോരുന്ന പോലെ തോന്നി. അവൾ മുറിവിന്റെ വേദന മറന്നു കൗതുകത്തോടെ അവനെ നോക്കി. കൈ മുറിഞ്ഞത് എന്റെയാണോ അതോ അവന്റെയൊ.വെപ്രാളവും ടെൻഷനും കാണുമ്പോൾ അവന്റെ കൈ മുറിഞ്ഞപോലെയാണ്. കലിപ്പും ചീത്ത വിളിയും വെറും പുറംതോട് മാത്രമാണ്. അവന്റെ കണ്ണുകളിൽ ഇപ്പോൾ തെളിഞ്ഞു കാണാം എന്നോടുള്ള സ്നേഹവും കരുതലും. എല്ലാം മറന്നു അവൾ അവനെ തന്നെ നോക്കി നിന്നു പോയി. അവനും കണ്ടു. അവൾ തന്നെ തന്നെ നോക്കുന്നത്. അവൻ കൈ വിട്ടു. സോറി. പെട്ടെന്ന് ഞാൻ... അവൻ അവളെ നോക്കാതെ അകത്തേക്ക് പോയി. അവൾ അപ്പോഴും നിന്ന നിൽപ്പിൽ തന്നെയായിരുന്നു. "നിന്റെ ജീവിതത്തിലേക്ക് ഞാൻ അല്ലാതെ മറ്റാരെങ്കിലും കടന്നു വന്നാൽ പിന്നെ അവന്റെ അന്ത്യമായിരിക്കും. "ആ വാക്കുകൾ ഓർമ വന്നതോടെ അവളുടെ ചിന്തകൾ നിന്നു. . നദീർ.. വേണ്ട.. എന്റെ ജീവിതത്തിലേക്ക് ഒരുത്തനും വരണ്ട. അറിയാതെ അവളുടെ കണ്ണ് നിറഞ്ഞൊഴുകി. മനസ്സിലെ സങ്കടം ഒന്ന് കരഞ്ഞു തീർക്കാൻ പോലും കഴിയാതെ അടക്കിപ്പിച്ചു മറ്റുള്ളവരുടെ മുന്നിൽ ചിരിച്ചു കൊണ്ട് നിക്കേണ്ടി വരുന്ന അവസ്ഥ. അവൾക്ക് അവളോട്‌ തന്നെ പുച്ഛം തോന്നി. ഹലോ ഏത് ലോകത്താ. നദീർ അവളെ തട്ടിവിളിച്ചു. ബാൻഡേജ് ഇതാ. അവൻ തന്നെ കെട്ടികൊടുത്തു. കുടിയോ വലിയോ ഉണ്ടോ നിനക്ക്. അവൻ അവളെത്തന്നെ നോക്കി. മനസ്സിലായില്ല. സ്‌മോക്ക് ഡ്രിങ്ക്സ് അങ്ങനെ എന്തേലും ഉണ്ടോന്ന്. ഡെറ്റോൾ ഇട്ട് കഴുകാനോന്ന് അറിയാന. ഉണ്ട്. അത് മാത്രമല്ലടി മറ്റു പലതും ഉണ്ട്. നിന്റെ സ്വഭാവം വെച്ച് വേറെയാ ചോദിക്കണ്ടേ. അവൾ അർത്ഥം വെച്ച് പറഞ്ഞു ചോദിക്കടീ ഇനി അതിന്റെ ഒരു കുറവ് വേണ്ട. ഒന്നും പറഞ്ഞില്ലേ. അവൾ വീണ്ടും കത്തിയെടുത്തു പോകുന്ന കണ്ടു അവൻ പറഞ്ഞു. ഞാൻ ചെയ്തോളാം നീ പോയിക്കോ. ഇത്രയും ഞാൻ ഒറ്റക്കല്ലേ ചെയ്തേ ഇനി ആരുടെയും ഹെല്പ് എനിക്ക് ഇനി വേണ്ട. വേണ്ടേൽ വേണ്ട അല്ല പിന്നെ. അഹന്തക്ക് എന്നിട്ടും ഒരു കുറവുമില്ല. അവൻ ഫോണും നോക്കി ഇരുന്നു. നോക്കുന്നത് ഫോണിലായിരുന്നെങ്കിലും ചിന്ത മുഴുവൻ പുറത്ത് കണ്ട രൂപം തന്നെ ആയിരുന്നു. ആരായിരിക്കും അത്. എന്തിനായിരിക്കും വന്നത് അപ്പോഴാണ് സാലിയുടെ ഫോൺ വന്നത്. എന്താടാ നീ പറഞ്ഞത് കാര്യാ. അവിടെ ആരോ വന്നിരുന്നു. അത് എനിക്കും അറിയാം കാര്യം പറയെടോ. മുന്നിലുള്ള കടക്കാരൻ പറഞ്ഞു. ഒരാൾ കാറിൽ അവിടെ വന്നിരുന്നൂന്ന്. ഞങ്ങൾ വരുന്നതിന് തൊട്ട് മുന്പ പോയതെന്ന്. അവർ ആളെ കണ്ടിനോ ഇല്ലട ക്യാപ് താഴ്ത്തി വെച്ചോണ്ട് മുഖം കണ്ടില്ലത്രേ. തമിഴ്‌നാട് രജിസ്ട്രേഷനാ കാർ. മോഷ്ടിക്കാൻ അല്ല. കാരണം ആ ടൈം ആരും ഉറങ്ങിയിട്ട് ഉണ്ടാവില്ലെന്ന് ഉറപ്പല്ലേ. സംശയിക്കാൻ തോന്നിയതും ഇല്ലന്ന അവർ പറഞ്ഞെ. ഗേറ്റ് തുറന്നു മുമ്പിലൂടെയാ കേറിയത് പോലും. പിന്നെ വേറെ രീതിയിലും സംശയിക്കാം. ഒന്നുകിൽ വല്ല ഞരമ്പ് രോഗികളും ആയിരിക്കും. അല്ലേൽ നിന്റെ റജിലയുടെ ലവറയിരിക്കും അവളെ കാണാൻ വന്നതാണെങ്കിലോ. തനിച്ചാണെന്ന് പറഞ്ഞു കാണും. നീ പറയാതെ കേറി വന്നതല്ലേ. നിന്നെ കണ്ടു തിരിച്ചു പോയിക്കാണും. .വെറുതെ ഓരോന്ന് പറയല്ലേ. അവളാ ടൈപ്പ് ഒന്നും അല്ല സമാധാനം കളയാൻ ഇറങ്ങിക്കോളും. അവന്റെയൊരു സംശയം ഫോൺ വെച്ചിട്ട് പോടോ തെണ്ടീ. എന്നാലും ആരായിരിക്കും അത്. ഇനി സാലി പറഞ്ഞത് പോലെ അവളെ കാണാൻ വന്നതായിരിക്കോ. ***** നീ കാണുന്ന പോലെയല്ലല്ലോ. അടിപൊളിയായിട്ടുണ്ട് ചില്ലിചിക്കൻ. കൈപുണ്യമൊക്കെ ഉണ്ട്. ആദ്യായിട്ട് ഉണ്ടാക്കിയതാണെന്ന് പോലും പറയില്ല. ഇവൻ ഇനി കളിയാക്കിയതാണോ. അല്ലെന്ന് തോന്നുന്നു.തിന്നുന്നുണ്ട്. തുപ്പിയൊന്നും ഇല്ല. അപ്പൊ സത്യമായിരിക്കും. ചപ്പാത്തി എടുത്തതും അവന് ചിരി വന്നു. അവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി. എന്താടോ ഇളിക്കുന്നെ. ഇതേതു രാജ്യത്തെ മേപ്പാണ്. കരിഞ്ഞുണങ്ങി പല ആകൃതിയിലുള്ള ചപ്പാത്തി എടുത്തു അവൻ ചോദിച്ചു. അങ്ങനൊക്കെ പറ്റു.വേണേൽ തിന്നിട്ട് പോയിക്കോ ഉത്തരവ് മഹാറാണി. അവൻ ഒന്ന് കടിച്ചു നോക്കിട്ട് പറഞ്ഞു. ഇത് ജ്യൂസ് ആക്കി കൊണ്ട് തരുമോ. തണുത്ത വെള്ളത്തിൽ വേണോ. അതോ പാലിലോ ഏതാ ഇഷ്ടം. അവൻ തലക്ക് കയ്യും കൊടുത്തു അവളെ നോക്കി ഇവൾ കാര്യത്തിലാണോ ചോദിക്കുന്നെ. നിന്നെ കെട്ടുന്നവന്റെ കാര്യം പോക്കാടി. നീ കെട്ടണ്ട എന്നെ. പോരെ. എത്രയും പെട്ടെന്ന് എനിക്ക് ചെക്കനെ നോക്ക്. എന്നാ ഇതൊന്നും സഹിക്കണ്ടല്ലോ. എന്റെ കല്യാണവും മുടക്കി. എന്നെ ഈ വീട്ടിലെ വേലക്കാരിയും ആക്കിയത് പോര. നിന്റെ ഉപ്പ വരട്ടെ ഞാൻ പറയുന്നുണ്ട്. നീയാ എന്റെ കല്യാണം മുടക്കിയെന്ന്. അത് പറയുമ്പോൾ മാത്രം അവന് മിണ്ടാട്ടം ഇല്ലന്ന് അവൾ മനസ്സിലാക്കിയിരുന്നു. അതിന് കാരണം എന്താണെന്നു എത്ര ആലോചിച്ചിട്ടും മനസ്സിലാവാത്തത്. അവൾ ഒരു കഷ്ണം തിന്ന് നോക്കി. മരക്കഷ്ണം പോലെയുണ്ട്. ചപ്പാത്തി ചവച്ചിട്ട് മുതിയുന്ന കൂടി ഇല്ല. എന്തെ കഴിക്കുന്നില്ലേ . എനിക്ക് ഉണ്ടാക്കാൻ ഒന്നും അറിയില്ലടോ. അല്ലാതെ കരുതിക്കൂട്ടി ചെയ്തത് അല്ല. .ഇനിയെന്താ കഴിക്കുക. പട്ടിണി കിടക്കാം. അല്ലാതെ ഇപ്പൊ എന്ത് ചെയ്യാൻ എന്റെ ഉമ്മ പറയൽ ഉണ്ട്. രാത്രി പട്ടിണി കിടക്കരുതെന്ന്.ഉമ്മാക്ക് ഇഷ്ടമല്ല അത്. ഞാൻ കാരണം നീ ഭക്ഷണം കഴിക്കാതെ.സോറി സോറി പറഞ്ഞപ്പോൾ അവന് പാവം തോന്നി. എന്തായാലും ഉണ്ടാക്കിയല്ലോ. സാരമില്ല ഇങ്ങനെയല്ലേ പടിക്കൽ. നീ പോയി ബ്രെഡ്‌ എടുത്തു വാ. ബ്രെഡ്‌ കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം. ഇതൊക്കെ പറഞ്ഞു തന്ന ഉമ്മ എന്താ അടുക്കളപ്പണി പഠിപ്പിക്കാഞ്ഞത്. ഇനി എന്റെ ഫോൺ തന്നൂടെ. പ്ലീസ്. അവൾ വിഷയം മാറ്റിയതെന്ന് അവന് മനസ്സിലായി. തന്നേക്കവേ എനിക്ക് എന്തിനാ നിന്റെ ഫോൺ. ഇത് കഴിച്ചു കഴിയുന്ന വരെ സമയം തരുമോ. അല്ലേൽ വേണ്ട റൂമിലെ മേശയിൽ ഉണ്ട് പോയി എടുത്തോ. അവൾ ഓടി പോകുന്ന കണ്ടു അവൻ നോക്കി. ഇതിന് മാത്രമെന്താ ആ ഫോണിൽ. ഉപ്പ കൊടുത്ത ഫോൺ അല്ല അത്. വേറെയാണ്.ഇതും വിലകൂടിയ ഫോൺ ആണ്. ഇവൾക്ക് ഒരുപാട് ഫോണുണ്ടോ. അതോ മറ്റേത് ഉപ്പാക്ക് തിരിച്ചു കൊടുത്തോ. ദിവസം കഴിയുംതോറും ഇവൾ ഒരു ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുകയാണല്ലോ. **** ഉച്ചക്ക് മുകളിൽ നിന്നും സ്റ്റെപ് ഇറങ്ങി വരുമ്പോഴാണ് ഒപോസിറ്റ് ആരോ കയറി വരുന്നത് കണ്ടത്. മുഖം കണ്ടതും അവൾ തിരിച്ചു ഓടി കയറി. ഈ കാലമാടന് ഇവിടെയെന്താ കാര്യം. എന്നെ കണ്ടാൽ ഇന്നത്തോടെ എല്ലാം തീർന്നു. എവിടെയാ ഇപ്പൊ ഒളിക്കുക. എന്റെ റൂമിൽ എത്താൻ ടൈം ഇല്ല. അടുത്ത റൂം നദീറിന്റെ ആയിരുന്നു.വാതിൽ അടച്ചിരുന്നു അവൾ തുറന്നു നോക്കി. ഭാഗ്യം ലോക്ക് ഇട്ടിട്ടില്ല. അവൾ റൂം തുറന്നു കയറി. നദീർ അവിടെ ഇല്ലായിരുന്നു. രക്ഷപെട്ടു. അവൾ വാതിൽ മെല്ലെ അടച്ചു. വാതിൽ മുട്ടുന്ന കേട്ടു അവൾ ഞെട്ടി ഇങ്ങോട്ടാണോ ഇയാളെ കെട്ടിയെടുത്തത്. നാശം പിടിക്കാൻ അവൾ ചുറ്റും നോക്കി കട്ടിലിനടിയിൽ ഒളിച്ചാലോ. കയറുന്നത് റിസ്കാണ്. പറ്റുമെന്നു തോന്നുന്നില്ല. അവൾ ബാത്റൂം കണ്ടു. അവൾ ബാത്‌റൂമിൽ കയറി വാതിലടച്ചു. കാത് പൊട്ടുന്ന തെറികേട്ട് അവൾ തിരിഞ്ഞു നോക്കി. നദീർ. അവൾ അവന്റെ വായ .പൊത്തിപ്പിടിച്ചു ............... 💘റജില 💘 Part 12 നിനക്ക് മേനേഴ്സ് എന്നൊരു സാധനം ഉണ്ടോടി പുല്ലേ. അവളുടെ കൈ അവൻ തട്ടി തെറിപ്പിച്ചു അവൾ അവനെ നോക്കി പെട്ടെന്ന് തന്നെ തിരിഞ്ഞു നിന്നു. തോർത്ത്‌ മുണ്ട് മാത്രമേ ഉടുത്തിട്ടുള്ളൂ. ദേഹം മുഴുവൻ സോപ്പ് തേച്ചിട്ടുമുണ്ട്. അവളെ കണ്ടപ്പോൾ കൈ കൊണ്ട് മറച്ചു പിടിച്ചപോലെ നിന്നു. പിന്നെങ്ങനെ തെറി വിളിക്കാതിരിക്കും. ഒരബദ്ധം പറ്റിപ്പോയി സോറി. രണ്ടു മിനിറ്റ് ഞാൻ പോയിക്കൊള്ളാം. രണ്ടു മിനിറ്റോ ഇപ്പൊ ഇറങ്ങിക്കോണം. ഇറങ്ങിക്കോളാം. ദയവു ചെയ്തു ശബ്ദം ഉണ്ടക്കല്ല. അയാൾ പോയ ശേഷം പൊക്കോളാം. ആര് പോയ ശേഷം. പുറത്ത് നിന്നും വാതിലിൽ മുട്ടുന്ന ശബ്ദം അവൻ കേട്ടു. ആരാ അത്. അവൾ ഒന്നും മിണ്ടിയില്ല. നിന്നോടല്ലേ ചോദിച്ചെ ആരാന്ന്. ആരായാലും കണ്ടില്ലെടി മേനേഴ്സ് എന്താന്ന്. നിനക്ക് ലോക്ക് ഇട്ടൂടെ. അത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്. എന്റെ റൂം എന്റെ ബാത്റൂം. എനിക്ക് ഇഷ്ടമുള്ള പോലെ ചെയ്യും വേണമെങ്കിൽ തുറന്നിട്ടും കുളിക്കും. നീയാരാടീ ചോദിക്കാൻ. അറിയവേ നീ അതും ചെയ്യും അതിനപ്പുറവും ചെയ്യും. അറിയാല്ലോ എന്നാ മോള് ഇറങ്ങിക്കെ. നദീറെ നീ കുളിക്കുകയാണോ. അവന് ആളെ മനസ്സിലായി.സാലിയുടെ ഇക്കാക്ക. റജിലയെ കെട്ടാൻ നിന്നവൻ. അവൾ അവന്റെ നേർക്ക് കൈകൂപ്പി. ദയവു ചെയ്‌തു നാണം കെടുത്തരുത്. കുളിക്കുകയാ. വേഗം ഇറങ്ങ് എനിക്ക് നിന്നെ കൊണ്ട് ഒരാവിശ്യമുണ്ട്. അവൻ അവളെ നോക്കി. അവൻ പോകാതെ ഇവളെയെങ്ങനെ പുറത്തിറക്കും. ഇവളെ പുറത്തിറക്കാതെ കുളിക്കാനും പറ്റില്ല. ടാ ഞാൻ കേറിയതേ ഉള്ളൂ. കുറച്ചു ലേറ്റ് ആകും. നീ വാ ഞാൻ വെയിറ്റ് ചെയ്തോളാം. എനിക്ക് തിരക്ക് ഒന്നും ഇല്ല. നദീർ മെല്ലെ വാതിൽ വിടവിലൂടെ നോക്കി. ബെഡിൽ ഇരുന്നിട്ട കക്ഷി ഉള്ളത്. എങ്ങനെയെങ്കിലും ഇറങ്ങി പോടീ കോപ്പേ.അവൻ കണ്ടാൽ ചീത്തപ്പേരിന് വേറെ എവിടെയും പോകണ്ട നിനക്ക് എന്ത് ചീത്തപ്പേര്. നീ എന്റെ കെട്ടിയോളല്ലേ ഒന്നിച്ചു കുളിക്കാൻ. ഒന്ന് ഇറങ്ങടി എനിക്ക് കുളിക്കണം. പ്ലീസ് നദീറെ എന്തു വേണേലും ചെയ്തോളാം. നീ എന്തിനാ അവനെ കാണുമ്പോൾ ഒളിക്കുന്നെ. അവന് ഞാൻ വേലക്കാരിയാന്ന് അറിയില്ല. ചീറ്റ് ചെയ്യരുന്നോ അവനെ അല്ല. ഞാൻ ആദ്യായിട്ട ഇങ്ങനെ ജോലിക്ക് വരുന്നേ. നാണക്കേടാണ് അത് കൊണ്ട പ്ലീസ്. അവൻ ഞാൻ ഇവിടെയുള്ളത് അറിയരുത്. അറിയിക്കില്ല ഇപ്പൊ എന്റെ ആവശ്യമാണ് ഇത്. അവനെ തന്നെ സെറ്റാക്കി തരാടി നിനക്ക്. എന്റെ തലേന്ന് ഒഴിവാകുമല്ലോ . അതിന് അവളൊന്നും മിണ്ടിയില്ല. അതൊക്കെ പോട്ടെ ഞാൻ എങ്ങനെ കുളിക്കും. നീ കുളിച്ചോ. ഞാൻ നോക്കില്ല സത്യം തിരിഞ്ഞു നിന്നോളാം. ഞാൻ കുളിച്ചോളാം. നിനക്ക് പ്രോബ്ലം ഇല്ലേൽ എനിക്ക് എന്താ. കൂടെ വരുന്നോ. എവിടേക്ക് കുളിക്കാൻ വൃത്തികേട് പറയുന്നോ വായിനോക്കി. നിനക്ക് കാണിക്കാം. ഞാൻ പറഞ്ഞതാ കുഴപ്പം. കുളിക്കുമ്പോൾ നോക്കി ഇരിക്കാം അതിന് കുഴപ്പം ഇല്ല. അവൾ ഷാൾ കൊണ്ട് കണ്ണ് കെട്ടി. ഇപ്പൊ കുഴപ്പം ഇല്ലല്ലോ. കുളിച്ചു കഴിഞ്ഞ പറഞ്ഞ മതി. വേറെ വഴി ഒന്നും ഇല്ലാത്തോണ്ട് അവൻ കുളിച്ചു. അവൻ പുറത്തിറങ്ങി വാതിൽ പുറത്ത് നിന്നും പൂട്ടി. **** പെണ്ണുങ്ങൾ കുളിക്കാൻ പോലും ഇത്രയും ടൈം എടുക്കില്ലല്ലോടാ പെണ്ണിന്റെ കൂടെ കുളിച്ചോണ്ടാ അവൾക്ക് ഹാർട്ടിടിപ്പ് നിന്നപോലെ തോന്നി. പെണ്ണിന്റെ കൂടെയോ. ചുമ്മാ പറഞ്ഞതാടാ. റജിലയും അവരുടെ സംസാരം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. നിന്റെ കല്യാണക്കാര്യം എന്തായി. പെണ്ണ് ശരിയായോ. നോക്കുന്നുണ്ട് നിനക്ക് റജിലയുടെ ആലോചന വന്നിനല്ലോ അതെന്താ വേണ്ടാന്ന് വെച്ചേ. അത് നടക്കില്ലെടാ . അവൾക്ക് ലവർ ഉണ്ടെന്ന്. അതൊക്കെ വെറുതെ പറയുന്നതാവും. അനേഷിച്ചിനോ നീ. ആരാ ഈ പ്രൊപോസൽ കൊണ്ട് വന്നത് നിന്റെ ഉപ്പ പറഞ്ഞതാ.അപ്പൊ പിന്നെ വേറെ ഒന്നും ചിന്തിക്കണ്ടല്ലോ. നല്ലതല്ലാത്ത ഒന്നും പറയില്ലല്ലോ.അത് കൊണ്ട് ഒന്നും ആലോചിക്കാതെ അങ്ങ് സമ്മതിച്ചു. പഠിക്കുന്ന കോളേജ് പറഞ്ഞപ്പോൾ സാലിയോട് വെറുതേ ചോദിച്ചതാ അറിയോന്ന്. അവൻ പറഞ്ഞു ലവർ ഉണ്ട് വിട്ടേക്കെന്ന്. സത്യം പറയാലോ എനിക്ക് ഒരുപാട് ഇഷ്ടായിന് അവളെ. എന്ത് മൊഞ്ചടാ അവളെ കാണാൻ. മനസ്സിന് പോകുന്നില്ല ഇപ്പോഴും. നദീറിന് നെഞ്ചിൽ ഒരു പിടച്ചിൽ തോന്നി. അവളെ ആരും നോക്കുന്നതും സ്നേഹിക്കുന്നതും അംഗീകരിക്കാൻ പറ്റുന്നില്ല. ഇവനുമായി കല്യാണം ഏകദേശം ഫിക്സയിന്ന് അറിഞ്ഞപ്പോൾ സമനില തെറ്റുന്ന് വരെ തോന്നി. അതാ അന്ന് അവളെ കണ്ടപ്പോൾ അങ്ങനൊക്കെ സംഭവിച്ചേ. ഇപ്പോഴത്തെ കാലത്ത് പ്രേമിക്കാത്ത പെണ്ണുണ്ടോ. അതൊക്കെ പ്രായത്തിന്റെ ആയിരിക്കും.അല്ലേൽ ആരെങ്കിലും കല്യാണം മുടക്കാൻ പറഞ്ഞതായിരിക്കും. അവൻ റജില കേൾക്കാൻ പറഞ്ഞു. ഞാൻ സാലി പറഞ്ഞപ്പോൾ അവളോട്‌ സംസാരിച്ചിരുന്നു.അവളും പറഞ്ഞു ആരെയോ സ്നേഹിക്കുന്നുണ്ടെന്നും അവനില്ലാതെ ജീവിക്കാൻ പറ്റില്ല ഈ വിവാഹത്തിന്ന് പിന്മാറണം എന്നൊക്കെ പറഞ്ഞു ഒരേ സെന്റി. നിന്റെ ഉപ്പാനെ പേടിച്ചു സമ്മതിച്ചതാ പോലും. ഉപ്പനോട് ഇതൊന്നും പറയരുത് എന്നും പറഞ്ഞു എന്നെ കൊണ്ട് സത്യം ഇടീച്ചു. ഇപ്പൊ നിന്റെ ഉപ്പാക്ക് എന്നോട് ചെറിയ ദേഷ്യം ഉള്ളത് പോലെയാണ്. അത് മാറ്റാനും കൂടിയ ഈ വരവ്. അപ്പൊ ഈ വിവാഹം മുടങ്ങാൻ കാരണം ഞാനല്ല. അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അവൾ പറഞ്ഞതെല്ലാം കളവാണ്. ഓരോന്നായി പുറത്ത് വരികയാണ്. ഇവനോട് ചോദിച്ചാൽ അവളെ പറ്റി എന്തെങ്കിലും വിവരം കിട്ടിയാലോ. അവളെ ഫാമിലിയൊക്കെ എങ്ങനെയാ. നീ അവളുടെ വീട്ടിൽ പോയിട്ട് ഉണ്ടോ. ഒന്നും അറിയില്ല മോനെ ഒന്നും അറിയാതെ ആടോ പെണ്ണ് കെട്ടാൻ പോയെ. നിന്റെ ഉപ്പ എന്റെ ഉപ്പാനോട് വന്നു സംസാരിക്കുന്നത് കണ്ടു. എന്റെ ഉപ്പ കേട്ട ഉടനെ തന്നെ മാരേജ് ഫിക്സ് ചെയ്തു. ഫോട്ടോയിൽ അവളെ കണ്ടപ്പോൾ തന്നെ ഞാൻ ഫ്ലാറ്റ് ആയി. പിന്നെ ഞാനും ഒന്നും ചിന്തിച്ചില്ല. അല്ലേൽ തന്നെ പെണ്ണ് നോക്കി നോക്കി മടുത്തു നിൽക്കുന്ന ടൈമും. ആരെയെങ്കിലും ഒന്ന് കെട്ടിയ മതിന്ന ചിന്തിച്ചു നടക്കുമ്പോഴാ. അത് പോയി. ഇനി പറഞ്ഞിട്ട് എന്തിനാ. നീ വാ എനിക്ക് വേറെ കുറച്ചു പണിയുണ്ട്. അവർ പുറത്തേയ്ക്ക് പോകുന്ന ശബ്ദം കേട്ട് അവൾ വാതിൽ തുറക്കാൻ നോക്കി. പുറത്ത് നിന്നും പൂട്ടിയ പിശാച് പോയത്. തുറക്കാൻ മറന്നതാണോ അതോ കരുതി കൂട്ടി പൂട്ടിയതോ. കുറച്ചു സമയം കഴിഞ്ഞു അവൻ തിരിച്ചു വന്നത്. വാതിൽ പൂട്ടിയിട്ടാണോടോ പോകുന്ന പിശാചേ അവൾ പുറത്തിറങ്ങാൻ നോക്കിയതും അവൻ ലോക്കിട്ട് വാതിലിന് ചാരി നിന്നു. വാതിൽ തുറക്ക് ആരാടീ നിന്റെ കല്യാണം മുടക്കിയത്. അവൾ ഒന്നും മിണ്ടിയില്ല. നിന്നോടാ ചോദിച്ചേ. ഞാനാണോ കല്യാണം മുടക്കിയത്. അവൾ അവനെ തള്ളി മാറ്റി പോകാൻ നോക്കി. അവൻ അവളുടെ കൈ പിടിച്ചു പിറകിലേക്ക് ആക്കി പിടിച്ചു. നദീർ വിട് വേദനയെടുക്കുന്നു. പറയെടി ആരാ കല്യാണം മുടക്കിയത്. ഞാൻ തന്നെ. എന്തിന് എനിക്ക് ഇഷ്ടപ്പെട്ടില്ല അത് കൊണ്ട അവനെന്താ കുറവ്. നീ പറഞ്ഞ പോലെ പണക്കാരൻ ആണല്ലോ. അതൊക്കെ ഞാൻ വെറുതെ പറഞ്ഞതാ. എനിക്ക് ഒരാളെ ഇഷ്ടാ. എന്റെ വീട്ട്കാർ അവനെ കെട്ടാൻ വിടില്ലെന്ന് ഒരേ വാശി. അവൻ ഇപ്പൊ ഗൾഫിലാണ്. നാട്ടിൽ വന്നയുടനെ അവന്റെക്കൂടെ ഞാൻ പോകും.അവൻ വരുന്ന വരെ എങ്ങനെയെങ്കിലും പിടിച്ചു നിക്കണം എന്നേ ഉള്ളൂ.അതാ ഞാൻ കല്യാണം മുടക്കിയത്. എന്റെ കയ്യിൽ നിന്നും വിട്. പ്ലീസ് അവൻ കയ്യിൽ നിന്നും വിട്ടു. അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി. പറയുന്നത് മുഴുവൻ കള്ളമാണെന്ന് ആ കണ്ണുകൾ വിളിച്ചു പറയുന്നത് പോലെ തോന്നി അവന്. എന്തൊക്കെയാ എന്നിട്ട് എന്നെ പറഞ്ഞെ കല്യാണം മുടക്കിയത് ഞാനാണെന്നും പറഞ്ഞ്. മെക്കിട്ട് കേറുമായിരുന്നല്ലോ. അതിന് എന്തെങ്കിലും തിരിച്ചു തരണ്ടേ. എന്ത് എന്തെങ്കിലും അവൻ അവളുടെ അടുത്തേക്ക് വന്നു. അവൾക്ക് ഉള്ളിൽ ചെറിയ പേടി തോന്നി. അവൾ പിറകോട്ട് നടന്നു. ചുമരിന് തട്ടി നിന്നു. എന്നെ താഴെ തിരക്കുന്നുണ്ടാവും മുന്നിന്ന് മാറ്. പോകാന്നേ ഒരു മിനിറ്റ്. പറയലോഡ് കൂടി ബക്കറ്റും വെള്ളവും എടുത്തു അവളുടെ തലയിൽ കൂടി ഒഴിച്ചു. ഇനി പോയിക്കോ. ദേഷ്യം വന്നെങ്കിലും അത് അടക്കിപിടിച്ചു.അവൾ ചുറ്റും നോക്കി. ഒരു മിനിറ്റ് അവൻ പോകാൻ നോക്കിയതും അവൾ വിളിച്ചു. എന്താ ഇത് ആരോടും പറയരുത് ഏത് തലയിലൂടെ വെള്ളം വീഴുന്ന കണ്ടു അവൻ പിറകോട്ട് മാറി. പകുതിയും നനഞ്ഞിരുന്നു അപ്പോഴേക്കും. ഷവറിന്റെ നേരെ താഴെയാണ് നിന്നിരുന്നത്. നിന്നെ ഞാനിന്ന്..... അവൻ അടുത്തേക്ക് വന്നപ്പോഴേക്കും അവൾ പുറത്ത് എത്തിയിരുന്നു. അവന്റെ മുഖത്ത് ഒരു പുഞ്ചിരി വന്നു. അവൾ വാതിൽക്കൽ എത്തിയതും അസീന കേറി വരുന്നത് കണ്ടു. അവളുടെ ദേഹത്തു തൊട്ടില്ല എന്ന മട്ടിൽ നിന്നു. എവിടെ നോക്കിയാടി നടക്കുന്നെ. സോറി കണ്ടില്ല. കാണില്ല. ഭൂമിയിൽ ഒന്നും അല്ലല്ലോ നിൽപ്പ്. ഭൂമിലല്ലാതെ ആകാശത്താണോ ഇപ്പൊ ഉള്ളെ അവൾ പതിയെ പറഞ്ഞു. ഉമ്മാന്റെ സ്വഭാവം അതേ പടി കിട്ടിയത് അവൾക്കാണ്. അനസ് ആൾ പാവം ആണ്. നിനക്ക് എന്താ ഇവിടെ കാര്യം. നീ എന്താ ഇങ്ങനെ നനഞ്ഞിരിക്കുന്നെ. ബാത്റൂം ക്ലീൻ ആക്കാൻ വന്നതാ.നദീർ വിളിച്ചു പറഞ്ഞു. അവനും നനഞ്ഞിരിക്കുന്ന കണ്ടു അവളുടെ മുഖം ചുളിഞ്ഞു. ഷവർ കേടായി. അത് നന്നാകാൻ നോക്കിയതാ നനഞ്ഞു. അവൻ ടവൽ എടുത്തു തല തുവർത്തിക്കൊണ്ട് പറഞ്ഞു. റജില വേഗം അവിടെ നിന്നും പോയി. അനീസ റൂമിലേക്ക്‌ കേറി വന്നു. ഇവരെയൊന്നും കൂടുതൽ അടുപ്പിക്കരുത്. തലയിൽ കേറി നിരങ്ങും.വിശ്വസിക്കാൻ പറ്റില്ല ഇങ്ങനുള്ളവരെയൊന്നും. റജിലയെ പറ്റി പറയുന്ന കേട്ടപ്പോൾ ദേശ്യം വന്നെങ്കിലും അവനൊന്നും പറഞ്ഞില്ല. ഒരു ജോലിയും പറഞ്ഞാൽ കേൾക്കില്ല . അടുക്കള പണിയാണേൽ അറിയും ഇല്ല. നിന്റെ ഉപ്പാക്ക് വട്ടുണ്ടോ. ഇങ്ങനെ ഒരാളെ ജോലിക്ക് വെക്കാൻ. എനിക്ക് പുറത്ത് പോകേണ്ട ഒരവിശ്യം ഉണ്ട്. പോട്ടെ. ഇനിയും ഇവിടെ നിന്നാൽ ഇവളെയെന്തെങ്കിലും ഞാൻ പറഞ്ഞു പോകും. അവൻ പോയി. അവൾക്ക് മനസ്സിലായിരുന്നു റജിലയെ പറഞ്ഞത് അവന് ഇഷ്ടായില്ലെന്ന്. നദീറും നാസിലയും രാത്രി സംസാരിക്കുന്നത് അവൾ കേട്ടിരുന്നു. . എന്തു കൈവിശാ ഇവൾ അനസിനും നദീറിനും കൊടുത്തത്. രണ്ടും ഇവളെ പിറകെയാണ്. ഭൂലോക രാംഭയാണെന്ന വിചാരം.ഇവളുള്ളോണ്ടാണ് നദീർ ഇപ്പൊ എന്നോട് തീരെ മിണ്ടാത്തത്. റജിലയോടുള്ള ദേഷ്യം അവളിൽ ആളിക്കത്തി. ****** ഞാൻ നാളെ ഇത്താത്തയുടെ വീട്ടിൽ പോകും. എനിക്ക് ടിക്കറ്റ് ബുക്ക്‌ ചെയ്തു തരണം. കല്യാണത്തിന്റെ അന്ന് പോയ പോരെ. നിനക്ക് ആ കോളനിലെ പിള്ളേരുമായിട്ട് കറങ്ങി നടക്കാനല്ലേ നാളെത്തന്നെ പോകുന്നെ. കല്യാണത്തിന്റെ തലേ ദിവസമാണ് പോകണ്ടേ അപ്പോഴേ അടിച്ചു പൊളിക്കാൻ പറ്റു.കോളനിലെ കല്യാണം കൂടിയിട്ട് ഇല്ലല്ലോ. അതിന്റെ രസമൊന്നും നിങ്ങളെ വി ഐ പി കല്യാണത്തിന് കിട്ടില്ല. അതൊരു സംഭവ. വരുന്നോ എന്റെ കൂടെ. ഞാനില്ല മോളേ.... ആ കഞ്ചാവടിച്ചു നടക്കുന്ന പിള്ളേരല്ലേ. . അവർക്കെന്താടി താടിയും മുടിയും വെട്ടിയാൽ. എന്റെ ഓൾഡ് ജനറേഷനേ . ആപിള്ളേർ കേൾക്കണ്ട. അവർ കഞ്ചാവൊന്നും അല്ല. ഇപ്പോഴത്തെ ഫാഷനാ അത്. എത്ര കഷ്ടപെട്ടിട്ട അവർ അങ്ങനെ വളർത്തുന്നതെന്ന് അറിയോ. പണക്കാർ വെച്ച ഫാഷൻ പാവപ്പെട്ടവർ ആണെങ്കിൽ കഞ്ചാവ്. നിങ്ങൾ ഒക്കെ എപ്പോഴാ നന്നാവുക. ഫാഷൻ..കാണുമ്പോൾ കലി കയറുവാ.നീ പോയിട്ട് വന്നാൽ മതി. അല്ല നിന്നെ ഇനി ആ വീട്ടിൽ കയറ്റുമോ. എവിടെയാ നീ താമസിക്കുക. ഒരു വാതിൽ അടച്ചാൽ ഏഴു വാതിൽ മലർക്കെ തുറക്കും എന്നല്ലേ. നിനക്ക് എവിടുന്നാ ഇത്രയും ധൈര്യം കിട്ടുന്നെ. ജയിക്കണം എന്ന ആത്മവിശ്വാസം മതി. ധൈര്യം ഒക്കെ താനേ വന്നോളും. തോൽക്കുന്നിടത്ത് എന്റെ ജീവിതവും അവസാനിക്കും. നീ പുലികുട്ടിയാടി. തോൽക്കില്ല. നീ ഇനി ഇങ്ങോട്ട് തിരിച്ചു വരുമോ. ജീവനോടെ ഉണ്ടെങ്കിൽ വരും. വായെടുത്ത നല്ലതൊന്നും പറയില്ല. ഒന്ന് തന്നാലുണ്ടല്ലോ. അവളെ തല്ലാൻ കയ്യോങ്ങി. നീ വന്നില്ലെങ്കിൽ ഞാൻ കൊണ്ട് വരും പറഞ്ഞില്ലെന്നു വേണ്ട. അവൾ ഒഴിഞ്ഞു മാറി കൊണ്ട് എണീറ്റു പോകാൻ നോക്കി. ഒന്ന് നിന്നെ നിന്റെ ലവർ എപ്പോഴാ നിന്നെ കൂട്ടാൻ വരിക. അവൾ ചിരിച്ചോണ്ട് പറഞ്ഞു. സോറി.ആ കക്ഷി വന്നപ്പോഴേ കരുതിയതാ കുരിശാണെന്ന്. ശരിക്കും ഉണ്ടോ അങ്ങനൊരാൾ എവിടുന്ന്. പിന്നെന്തിനാ അവനോട് അങ്ങനൊക്കെ പറഞ്ഞെ. ഇഷ്ടായില്ലെങ്കിൽ എന്നോട് പറയരുന്നില്ലേ. എനിക്ക് ഈ ചോക്ലേറ്റ് പിള്ളാരൊന്നും ശരിയാവില്ല. മാത്രമല്ല എന്നെ പറ്റി എല്ലാം അറിയുന്ന ഒരാളെ മതി. എങ്ങനെയുള്ള ചെറുക്കനെയാ ഇനി ഞാൻ തപ്പണ്ടേ രാജകുമാരിക്ക്. അവൾ ഒരു നിമിഷം ആലോചിച്ചു. എന്നിട്ട് പറഞ്ഞു. എന്റെ ഉമ്മാന്ന് പറഞ്ഞു നടക്കുന്ന പൂതനയില്ലെ അവരുടെയും എന്നെ കെട്ടാൻ നടക്കുന്ന ആ കാലമാടന്റെയും മുഖത്ത് നോക്കി ഇതെന്റെ പെണ്ണാണെന്ന് പറയാൻ തന്റേടം ഉള്ള നട്ടെല്ലുള്ള ഒരു കട്ടക്കലിപ്പനെ. കൊട്ടേഷൻ ടീമിൽ ഉള്ള ഒരുത്തനെ മതീന്ന് നേർക്ക് നേരെ പറഞ്ഞ പോരെ. അവൾ പൊട്ടിച്ചിരിച്ചു. ഒരു കാര്യം ചെയ്യ് നീ കണ്ടുപിടിക്ക് അങ്ങനൊരാളെ. എന്നിട്ട് എനിക്ക് കാണിച്ചു താ. ഞാൻ കെട്ടിച്ചു തരാം. പെർമിഷൻ തന്നേ. പിന്നെ കാലുമാറരുത്. ഞാൻ കണ്ടുപിടിക്കും. ഞാൻ തന്നെ കണ്ടുപിടിച്ചോളാം. നീ കഷ്ടപ്പെടണ്ട. **** അസീനക്ക് ഒരു ചിന്തയെ ഉണ്ടായിരുന്നുള്ളു. നദീർ. അവനെ ആർക്കും വിട്ടുകൊടുക്കില്ല. എന്ത് ചെയ്തിട്ടാണെങ്കിലും അവനെ ഞാൻ സ്വന്തം ആക്കിയിരിക്കും. ഇവിടെ എല്ലാവർക്കും റജിലയെ വലിയ കാര്യമാണ്. അത് കാണുമ്പോഴാ കലി കയറുന്നെ. അവളെ ഇവിടെ നിന്നും എങ്ങനെയെങ്കിലും പറഞ്ഞു വിട്ടാലേ ശരിയാകൂ. രാത്രി എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു. റജിലയാരുന്നു ഫുഡ്‌ കൊണ്ടുവെച്ചിരുന്നത്. അവൾ എല്ലാർക്കും ഉള്ള കറിയും എടുത്തു വരുമ്പോൾ അസീന അവളുടെ കാൽ തടഞ്ഞു. അവൾ വീഴാൻ നോക്കി. അവളുടെ കയ്യിൽ നിന്നും കറിയും പ്ലേറ്റും താഴെ വീണു പൊട്ടിച്ചിതറി. അവൾ എന്താ ചെയ്യണ്ടെന്ന് അറിയാതെ എല്ലാരേയും നോക്കി. അസീനയുടെ കാൽ തട്ടിയാണ് വീണതെന്ന് അവൾ കണ്ടിരുന്നു. അസീന ഇതൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ ഇരുന്ന കണ്ടപ്പോൾ അവൾക്ക് മനസ്സിലായി മനപ്പൂർവം ചെയ്തതാണെന്ന്. നദീറും അനസും എണീറ്റു നിന്നു. അടുക്കളയിൽ നിന്നും മാമിയും ഉമ്മയും ഓടിയെത്തി. മാമി അവളെ വഴക്ക് പറയാൻ തുടങ്ങി. ഉമ്മയും വഴക്ക് പറഞ്ഞപ്പോൾ റജിലയുടെ കണ്ണ് നിറഞ്ഞു. വേണ്ടാത്ത പല വാക്കുകളും പറയാൻ തുടങ്ങിയപ്പോൾ നദീറിന്റെ ഉപ്പാക്ക് ദേഷ്യം അടക്കാൻ കഴിഞ്ഞില്ല. കയ്യിൽ നിന്നും അറിയാതെ വീണു. അതിന് ഇങ്ങനെ വഴക്ക് പറയണ്ട ആവിശ്യം ഇല്ല. അസീനയുടെയോ നാസിലയുടെയോ കയ്യിൽ നിന്നാണെങ്കിൽ ഇങ്ങനെ പറയോ ഇല്ലല്ലോ. അവളും ഇവളെ പോലത്തെ കുട്ടി തന്നെയല്ലേ. റജില വേണ്ടായെന്ന് കണ്ണ് കൊണ്ട് കാണിച്ചു. അവർ പെട്ടെന്ന് എണീറ്റു പോയി. നദീർ സഹതാപത്തോടെ അവളെ നോക്കി. അതിനേക്കാൾ അവന് അത്ഭുതവും തോന്നി. ഉപ്പാക്ക് പെട്ടെന്നൊന്നും ദേഷ്യം വരില്ല. ഇവളെ പറഞ്ഞതും ആളാകെ മാറി. അവൾക്ക് അസീനയോട് ദേഷ്യവും സങ്കടവും ഒക്കെ വരുന്നുണ്ടായിരുന്നു. അവൾ അടുക്കളയിലേക്ക് പോയി. അവിടെ നിന്നും മാമി അവളെ വഴക്ക് പറയുന്നത് നദീർ കേട്ടു. അവന് ഭക്ഷണം കഴിക്കാൻ തോന്നിയില്ല. അവനും എണീറ്റു പോയി. റജില മുകളിലെ ബാൽക്കണിയിൽ പോയിരുന്നു. അവൾക്ക് മാമി വഴക്ക് പറഞ്ഞതിൽ ആയിരുന്നില്ല സങ്കടം. നദീറിന്റെ ഉമ്മ ഇതുവരെ ഒന്നും പറഞ്ഞിട്ട് ഇല്ല. ആദ്യായി അവർ വഴക്ക് പറഞ്ഞപ്പോൾ വല്ലാതെ ഫീൽ ചെയ്തു. അവൾക്ക് അവളുടെ ഉമ്മയെ ഓർമ വന്നു. അറിയാതെ അവളുടെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി. . അനസിനെ കണ്ടതും അവൾ കണ്ണ് തുടച്ചു. എന്റെ ഉമ്മാക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു സോറി. അതൊന്നും സാരമില്ല. എന്റെ ഭാഗത്തും തെറ്റുണ്ടല്ലോ. നാളെ വീട്ടിലേക്ക് പോകുവാണെന്നു കേട്ടു. എപ്പോഴാ തിരിച്ചു വരിക. ഇത്താത്തയുടെ മോളെ കല്യാണം ആണ്. അത് കഴിഞ്ഞ്. ചിലപ്പോൾ കുറച്ചു ദിവസം കഴിയും. ഞങ്ങളെയൊന്നും ക്ഷണിക്കുന്നില്ലേ. പാവപ്പെട്ടവരുടെ വീട്ടിലെ കല്യാണത്തിന് വരോ അതിന്. പിന്നെ വരാതെ. ക്ഷണിച്ചു നോക്ക്. എനിക്ക് വേറൊരു കാര്യം പറയാനുണ്ടായിരുന്നു. എന്താ അവൻ നിന്ന് പരുങ്ങുന്ന കണ്ടപ്പോഴേ അവൾക്ക് കാര്യം മനസ്സിലായി.എങ്ങനെയാ ഇപ്പൊ മുങ്ങുക ദൂരെ നിന്നും നദീർ കാണുന്നുണ്ടായിരുന്നു അവർ സംസാരിക്കുന്നത്. അനസിന്റെ പരുങ്ങൽ കണ്ടപ്പോൾ കാര്യം പന്തിയല്ലെന് അവന് തോന്നി. അവൻ പ്രൊപ്പോസ് ചെയ്യോ ഇനി. എന്ത് കൊണ്ടും എന്നേക്കാൾ ബെറ്ററാണ് എഞ്ചിനീയർ ആണ് കക്ഷി.നമ്മൾ ജോലിയും കൂലിയും ഇല്ലാത്തവൻ. പോരാത്തതിന് അവളുടെ നോട്ടത്തിൽ കോഴിടെ സ്വഭാവവും. അവൻ അവരുടെ അടുത്തേക്ക് പോയി. ഇനിയെന്തെങ്കിലും പൊട്ടിക്കാനുണ്ടൊന്നുള്ള ആലോചനആണോ. എത്ര വിലയുള്ള പ്ലേറ്റ് ആണെന്ന് അറിയോ. എന്റെ ശമ്പളത്തിൽ നിന്നും പിടിച്ചോ അതിന്റെ പൈസ അവൾക്ക് ദേഷ്യം വന്നു. എല്ലാം നശിപ്പിച്ചു. അനസിന് നദീർ എങ്ങനെയെങ്കിലും പോയ മതീന്ന് ആയിരുന്നു. അനസ് ഞാൻ പോവ്വാ. ഇവനോട് സംസാരിച്ചാൽ ശരിയാകില്ല. അവൾ മനപ്പൂർവം മുങ്ങിയതാരുന്നു. അനസിനെ എങ്ങനെ ഒഴിവാക്കുന്നു നോക്കുമ്പോഴാ കറക്ട് ആയി നദീർ വന്നെ. കെട്ടിയെടുക്കാൻ കണ്ട സമയം. അവളോട്‌ ഇഷ്ടന്ന് പറയാൻ തുടങ്ങുകയാരുന്നു. അതോണ്ടല്ലേ വന്നത് അവൻ മനസ്സിൽ പറഞ്ഞു. സോറി ഇനിയും ടൈം ഉണ്ടല്ലോ അനസ് പോയി. ഇവനോട് എല്ലാം തുറന്നു പറയണം. അല്ലെങ്കിൽ ഞാൻ ഇവനോട് ചെയ്യുന്ന ചതിയായിരിക്കും അത്. അതിനു മുൻപ് റജില ഉപ്പാന്റെ ആരാണെന്നു കണ്ടുപിടിക്കണം. അവർ തമ്മിൽ എന്താണ് കണക്ഷൻ. നദീർ സാലിയോട് ഇതേപ്പറ്റി പറഞ്ഞു. ടാ ഇനി സിനിമയിൽ ഒക്കെ കാണുന്ന പോലെ അവൾ നിന്റെ സിസ്റ്റർ ഒന്നും ആകില്ലല്ലോ. നിന്റെ ഉപ്പാനെ വിശ്വസിക്കാമോ. നദീറിന്റെ തെറി വിളികേട്ട് സാലി ചെവി പൊത്തിപ്പിടിച്ചു. എന്ത് ചോദിച്ചാലും കുനിഷ്ട് വർത്താനേ പറയു.നിന്നോട് പറയുന്ന എന്നെ വേണം ആദ്യം തല്ലാൻ. **** റജില പോകാൻ ഇറങ്ങുമ്പോൾ എല്ലാരോടും യാത്ര ചോദിച്ചു. നദീറിന്റെ ഉമ്മ അവളുടെ കയ്യിൽ കുറച്ചു പൈസ കൊടുത്തു. ഒരു വഴിക്ക് പോകുന്നതല്ലേ വെച്ചോ. അവൾ നദീറിന്റെ ഉപ്പാനെ നോക്കി. വാങ്ങിക്കോ എന്ന് കണ്ണ് കൊണ്ട് കാണിച്ചു. ടിക്കറ്റ് ഓക്കേ അല്ലെ. ടിക്കറ്റ് അല്ല നദീർ ആണ് കൊണ്ട് വിടുന്നത്. അവൾ ഞെട്ടലോടെ അയാളെ നോക്കി. വട്ടുണ്ടോ . മോനോട് സ്നേഹം ഒന്നും ഇല്ലേ . എന്ത് വന്നാലും അവന്റെ കൂടെ ഞാൻ പോകില്ല. വാശി പിടിക്കണ്ട പോകാൻ നോക്ക്.അവന് അത് വഴി എവിടെയോ പോകാനുണ്ടെന്ന് പറഞ്ഞു. കൂട്ടത്തിൽ നിന്നെ ഡ്രോപ്പ് ചെയ്യുന്നുന്നെ ഉള്ളൂ. അവൾക്ക് എതിർത്തിട്ട് കാര്യമില്ലെന്ന് മനസ്സിലായി. നദീർ ഷൂവിന്റെ ലൈസ് കെട്ടുന്ന കണ്ടു. പോകാം. അവൻ എണീറ്റു വന്നു. അവന്റെ മുഖത്ത് എന്തൊക്കെയോ വെട്ടിപ്പിടിച്ച ഭാവം ആയിരുന്നു. ഇവൻ എന്നെപ്പറ്റി അറിയാൻ ഒപ്പിച്ച യാത്രയാണിതെന്ന് അവൾക്ക് മനസ്സിലായി. പാതിക്ക് വെച്ചു ഞാൻ മുങ്ങും. നിനക്ക് ഒരിക്കലും ഞാൻ ആരാണെന്നു കണ്ടെത്താൻ കഴിയില്ല. അവൻ കാറിൽ കേറി. അവൻ ഷൂ ഇടാൻ ഇരുന്ന സ്ഥലത്ത് അവന്റെ പേഴ്സ് അവൾ കണ്ടു. മൂപ്പർ എടുക്കാൻ മറന്നതാണ്. അവൾ ആരും കാണാതെ അതെടുത്തു അവളുടെ ബാഗിൽ ഇട്ടു. നിനക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത യാത്രയാക്കി ഞാനിത് മാറ്റിതരാം. എന്നോട് ചെയ്തതിനെല്ലാം പകരം വീട്ടാൻ പറ്റിയ അവസരം കൂടിയാണ് ഇത്. 💘റജില 💘 Part 13 നിന്റെൽ കാശ് ഉണ്ടോ. ഉണ്ടല്ലോ ഇനി തന്നില്ലെന്ന് വേണ്ട. 50 രൂപയെടുത്തു നദീറിന് കൊടുത്തു. വായിൽ നിന്നും വന്ന തെറി റജിലയുണ്ടല്ലോന്ന് ഓർത്ത് വിഴുങ്ങി. സന്ദർഭം നോക്കാതെ കോമഡി കാണിക്കല്ലേ. എന്താ നിർത്തിയെ വിളിക്കെടാ തെറി. പാൽ വാങ്ങാൻ കടയിൽ പോവുകയാരുന്ന എന്നെ ഇവളെ ഒന്ന് ഡ്രോപ്പ് ചെയ്തിട്ട് വരാം നീ കയറ് എന്നും പറഞ്ഞു കാറിൽ കയറ്റി. പത്തു ഇരുപത് കിലോമീറ്റർ കൂട്ടി വന്നിട്ട്.ക്യാഷ് ഉണ്ടോന്നോ. അറ്റ്ലീസ്റ്റ് ഒരു നല്ല ഷർട്ടും പാന്റ് എങ്കിലും ഇട്ടിനെങ്കിൽ എനിക്ക് സങ്കടം ഉണ്ടാവില്ലായിരുന്നു . അവൻ ഇട്ടിരുന്ന പഴയ ട്രാക്ക്സ്യുട്ടിലേക് നോക്കി. നിന്നോടാരാ കോപ്പേ ചാടികേറി വരാൻ പറഞ്ഞേ. ഞാൻ കരുതിയത് വല്ല ബസ്റ്റോപ്പിലോ റയിൽവേ സ്റ്റേഷനിലോ ആണെന്നല്ലേ. പിറകിൽ നിന്നും ഹോൺ അടി കൂടി. അവൻ കാർ സ്റ്റാർട്ട്‌ ആവാത്ത പോലെ ചെയ്തു എന്തെങ്കിലും ചെയ്തേ പറ്റു.എന്നാലും എന്റെ പേഴ്‌സ് എവിടെയാ പോയെ. റജിലയുടെ കയ്യിൽ പൈസ ഉണ്ട്. ഉമ്മ കൊടുക്കുന്ന കണ്ടിരുന്നു. ആത്മാഭിമാനം കൊണ്ട് ചോദിക്കാൻ പറ്റുന്നില്ല. വേറെ ഒരു രക്ഷയും ഇല്ല. ടീ ക്യാഷ് കൊടുക്ക്. നിനക്ക് പിന്നെ തരാം. അവൾ ചിരി വന്നത് ഉള്ളിലൊതുക്കി.എത്ര ടൈമായി ഇതിന് വേണ്ടി കാത്തിരിക്കുന്നു. എന്റെൽ വെക്കാൻ തന്നിരുന്നോ ചോദിക്കുമ്പോൾ തരാൻ. കലിപ്പ് വന്നെങ്കിലും പിടിച്ചു നിന്നു. നിന്റെ കയ്യിലുള്ള പൈസ കൊടുക്ക്. ഞാൻ പിന്നെ തരാം. എപ്പോ തരാൻ. എനിക്ക് ആവിശ്യം ഉള്ള പൈസയാണ്. നിന്നോട് പറഞ്ഞതല്ലേ എന്നെ ബസ്സ്റ്റോപ്പിൽ ഇറക്കാൻ. കയ്യിൽ അഞ്ചിന്റെ പൈസ ഇല്ല. ഫുൾ ടാങ്ക് പെട്രോളും അടിച്ചു എന്നിട്ട് എന്നോട് ക്യാഷ് കൊടുക്കാൻ. എനിക്ക് ബസ്സിനാണെങ്കിൽ പത്തിരുന്നൂർ രൂപയെ വേണ്ടു. വാശി കാണിക്കല്ല. പ്ലീസ്. ഒന്ന് പൈസ കൊടുക്ക്. നിനക്ക് വീട്ടിൽ എത്തിയാലുടനെ അയച്ചു തരാം. അവൻ താഴ്മയോടെ പറഞ്ഞു. എന്റെ പൊന്നു റജു ഒന്ന് പൈസ കൊടുക്ക്. പിറകിലുള്ളവർ ഇപ്പൊ തന്തക്കും തള്ളക്കും എല്ലാം വിളിക്കും സാലി പറഞ്ഞു. അവൾ പൈസ കൊടുത്തു. കുറച്ചു ദൂരം കഴിഞ്ഞു. നദീർ റോഡരുകിലായി കാർ നിർത്തി പുറത്തിറങ്ങി. പിന്നാലെ സാലിയും. എന്താടാ കാർ നിർത്തിയെ പൈസ ഇല്ലാതെ എവിടേക്ക് പോകാൻ. തിരിച്ചു പോയാലോടാ. ഇവളെ സഹിക്കുന്നേലും നല്ലത് അതാണ്‌. ഇപ്പൊ തന്നെ പെട്രോൾ അടിച്ച പൈസയുടെ കാര്യം ഒരു അഞ്ചാറു പ്രാവശ്യം പറഞ്ഞു. എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട് പോയിട്ട് തിരിച്ചു വരുന്ന കാര്യാ പറഞ്ഞത്. അല്ലാതെ ഇവളെ ബസ് കേറ്റിവിടുന്നതല്ല. ഉപ്പ എന്റെ ഫ്രണ്ടിന്റെ ട്രാവൽസിലാ ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ പോയത്. അങ്ങനെയാ ഇവൾക്ക് പോകേണ്ട സ്ഥലം അറിഞ്ഞതും. ഒന്നും അറിയാത്ത പോലെ ഉപ്പാനോട് ഞാൻ ഇന്ന് ഇവിടേക്ക് വരുന്നുണ്ടെന്നു പറഞ്ഞതും.ഉപ്പ ഇവളെ ഡ്രോപ്പ് ചെയ്യാൻ എന്നോട് പറഞ്ഞതും. എനിക്ക് അറിയണം ഇവൾ ആരാണെന്ന്. ഇത് ലാസ്റ്റ് ചാൻസ് ആണ്. പക്കാ പ്ലാൻ ആണല്ലോ. എല്ലാം പോയില്ലേ. പോയിട്ട് തിരിച്ചു വരവ് നടക്കില്ല. ഇവൾ കൂടെ വരണമെന്നും ഇല്ലല്ലോ. കണ്ണും പൂട്ടി മുന്നോട്ട് വിട്ടാലോ മുത്തേ . നീ കൂടെ നിക്കോ. പിന്നില്ലാതെ. പക്ഷേ എന്റെ ഡ്രസ്സ്‌....... നമുക്ക് ഒപ്പിക്കടോ.അവൻ കൈ നീട്ടി. സാലി കൈ പിടിച്ചു. എന്തായാലും നമുക്ക് നേരിടാടാ. ഈ സമയം റജിലയും കണക്ക് കൂട്ടുകയാരുന്നു. എങ്ങനെ ഇവരെ കണ്ണ് വെട്ടിക്കാൻ പറ്റും. പൈസ ഇല്ലാത്തോണ്ട് തിരിച്ചു പോയ മതിയാരുന്നു ഇവർ. പരമാവധി വെറുപ്പിക്കുന്നുണ്ട് കാശിന്റെ കാര്യവും പറഞ്ഞു അവർ വന്നു കാർ സ്റ്റാർട്ട്‌ ചെയ്തു. പോകാം. അവൾ മൂളി. എന്ത് പ്ലാൻ ഇട്ട രണ്ടും തിരിച്ചു വന്നതാവോ എന്നെ അടുത്ത സ്റ്റോപ്പിൽ ഇറക്കിയ മതി. എന്റെ ഫ്രണ്ട് ഉണ്ട് അവിടെ. ഞങ്ങൾ ഒന്നിച്ചു പോയിക്കൊള്ളാം. നദീറിന്റെ മുഖത്ത് ചിരി വന്നു. മുങ്ങാൻ ഉള്ള അടവാണ്. അവൾക്ക് കൂടി ഇരിക്കാൻ കാറിൽ സ്ഥലം ഉണ്ട്. അവളെയും കൂട്ടിക്കോ. അവളെ വീട്ടിൽ പോയി കൂട്ടണം. സാലി ഇപ്പൊ പറഞ്ഞേ ഉള്ളു. വൈകുന്നേരത്തെ ചായ കിട്ടിയില്ലെന്ന്. ഞങ്ങളെ കയ്യിൽ ആണെങ്കിൽ പൈസയും ഇല്ല. അവിടെ പോയാൽ ഫ്രീയായിട്ട് ചായ കിട്ടുമല്ലോ. ഇവൻ രണ്ടും കല്പിച്ചാണല്ലോ. അവൾ ഒന്നും പറഞ്ഞില്ല. അവളുടെ മനസ്സ് മുഴുവൻ നദീറിനെ എങ്ങനെ ഒഴിവാക്കാം എന്നായിരുന്നു. അവൻ പെട്ടെന്ന് കാർ നിർത്തി. ചെക്കിങ് ആണെന്ന് തോന്നുന്നു. വണ്ടിക്ക് ബുക്കും പേപ്പറും ഒന്നും ഇല്ലേ. അതുണ്ട്. ലൈസൻസ് ഇല്ല. ഫൈൻ അടക്കാൻ കാശും ഇല്ല. നല്ല കാര്യം. നിന്റെൽ കാശ് ഉണ്ടല്ലോ. പിന്നെന്താ പ്രോബ്ലം. നീ കൊടുക്ക്. നിനക്ക് അല്ലെ വീട്ടിൽ പോകണ്ടേ. നിങ്ങൾ തിരിച്ചു പോയിക്കോ. ഞാൻ ബസ്സിന്‌ പോയിക്കൊള്ളാം. എന്റെൽ കാശ് ഒന്നും ഇല്ല. ഉണ്ടെന്ന് എനിക്കറിയാം. കളിക്കാതെ കാശ് എടുക്കെടി. ഞങ്ങൾക്കിത് വലിയ പ്രോബ്ലം ഒന്നും അല്ല സ്ഥിരായിട്ട് പൊക്കുന്നത് തന്നെയാ . നിനക്ക് ലേറ്റ് ആകും അത്രയേ ഉള്ളൂ. പറഞ്ഞില്ലെന്നു വേണ്ട. എന്റെ കയ്യിൽ ഇല്ല. സത്യം. എവിടെയെങ്കിലും atm ഉണ്ടെങ്കിൽ പറയ്. എടുക്കാം. അവൻ കാർ സൈഡാക്കി നിർത്തി. പുറത്തിറങ്ങി. ചുറ്റും നോക്കി. നോ രക്ഷ. വൺ വേ ആയോണ്ട് തിരിച്ചു പോകാനും പറ്റില്ല. എന്താടാ ചെയ്യാ. അറിയാത്ത സ്ഥലവും. ഇന്ന് ആരെയാണാവോ കണി കണ്ടേ. കാർ സ്റ്റാർട്ട്‌ ആവുന്ന ശബ്ദം കേട്ട് രണ്ടു പേരും തിരിഞ്ഞു നോക്കി. റജില. നിനക്ക് ഡ്രൈവിങ് അറിയോ. അവൾ ലൈസൻസ് എടുത്തു കാണിച്ചു. നദീറും സാലിയും മുഖത്തോട് മുഖം നോക്കി. അവർ രണ്ടു പേരും കാറിൽ കേറി. നദീർ അവളുടെ ഡ്രൈവിംഗ് ശ്രദ്ധിച്ചു.ഡ്രൈവിങ്ങിൽ എക്സ്പേർറ്റ് ആണ്. ആറുമാസായി ലൈസെൻസ് കിട്ടിയിട്ട്. ഇവളുടെ ഡ്രൈവിങ് കണ്ടിട്ട് വർഷങ്ങളായി ഡ്രൈവ് ചെയ്യുന്ന പോലെയാണ്. നീ ആൾ കൊള്ളാലോ. വയസ്സ് 19. ഡ്രൈവിംഗ് അറിയാം. ലൈസൻസ് ഉണ്ട് .എത്രയാ Atm കാർഡ്.കൂടാതെ ക്രെഡിറ്റ്‌ കാർഡ്. പാൻ കാർഡ് തുടങ്ങി എല്ലാം ഉണ്ട് കയ്യിൽ. ജോലിയോ വീട്ടുജോലി. എന്നാലോ ഒരു ഗ്ലാസ്‌ കഴുകാൻ പോലും മര്യാദയ്ക്ക് അറിയില്ല. അടുക്കള കണ്ടിട്ടേ ഇല്ല. ടാ സാലി ഇത്രേം സാലറി ഉണ്ടെങ്കിൽ നമുക്കും പോയാലോ വീട്ടു ജോലിക്ക്. റജില അവളുടെ ബാഗ് നോക്കി. അത് നദീറിന്റെ കയ്യിൽ കണ്ടു. മൊത്തം ചെക്ക് ചെയ്തല്ലോ. നാണം ഇല്ലല്ലോ മറ്റുള്ളവരുടെ ബാഗ് ചോദിക്കാതെ എടുക്കാൻ. ഇല്ല. നിന്റെ കയ്യിൽ കാശുണ്ടെന്ന് മനസ്സിലായി. ഒരു പറ്റുബുക്ക്‌ വാങ്ങിക്കോ. ഇവിടുന്ന് നിന്റെ വീട്ടിൽ എത്തുന്ന വരെയുള്ള ഞങ്ങളെ ചിലവ് എഴുതിക്കോ അതിൽ. നാളെ രാവിലെ നിന്റെ അക്കൗണ്ടിൽ പൈസ ഇട്ട് തന്നോളം. ഉത്തരവ്. വേറെ എന്തെങ്കിലും വേണോ. എനിക്ക് വേണം. ഒരു ജോഡി ഡ്രെസ്സ്. ഒരു കല്യാണവീട്ടിലൊക്കെ പോകുമ്പോൾ അതിന്റെ ഗമയിൽ ഒക്കെ പോകണ്ടേ. എന്നെ വീട്ടിൽ കയറ്റുമൊന്ന് തന്നെ അറിയില്ല. അപ്പോഴാ. ഇവന്മാരെ ... അവൾ ഒരു വലിയ ഷോപ്പിംഗ് മാളിൽ കാർ നിർത്തി. ഒരു ചെറിയ കടയിൽ മതിയാരുന്നു. ഇവിടൊക്കെ മുടിഞ്ഞ റേറ്റ് ആയിരിക്കും. ഇവൾ വലിയ കാശുകാരിയാടാ. കണ്ടില്ലേ സെറ്റപ്പൊക്കെ. ഫ്രീയായിട്ട് വാങ്ങി തരും വേണേൽ Atm കാർഡ് ഉണ്ടായിട്ട് കാര്യമില്ല. അതിൽ കാശും കൂടി വേണം. അതിലൊക്കെ നോ ബാലൻസ്. ഓഓഓ. വിശ്വസിച്ചു നീ പോയി ഡ്രെസ്സ് എടുത്തോ ബിൽ ഞാൻ പേ ചെയ്തോളാം മുങ്ങാനുള്ള പ്ലാൻ ആണോ. ഞാൻ കൂടി വന്നോളാം പോരെ. അവർ മൂന്നാളും കൂടി പോയി. സാലിക്ക് ഡ്രെസ്സ് എടുക്കുമ്പോൾ നദീർ ഒരു റെഡ്‌മെറൂൺ ഷർട്ട് എടുത്തു കണ്ണാടിയിൽ നോക്കി വെച്ച് നോക്കുന്നുണ്ടായിരുന്നു അവന് അത് നന്നായി ചേരുന്നുണ്ടായിരുന്നു. റജില നോക്കുന്നത് കണ്ണാടിയിലൂടെ അവൻ കണ്ടു. കണ്ണുകൾ പരസ്പരം ഉടക്കിയപ്പോൾ അവൾ മിഴികൾ താഴ്ത്തി. അവൻ ആ ഷർട്ട് അവിടെ തന്നെ വെച്ചു. സാലി ഒരു പാന്റും ഷർട്ടും എടുത്തു. അവർ കാണാതെ അവൾ ആ ഷർട്ട് കൂടി എടുത്തു. ബില്ല് അടച്ചു. നിന്റെ വീട്ടിലേക്ക് ഇനി എത്ര ദൂരം ഉണ്ട്. 50km. അറിയാഞ്ഞിട്ട് ചോദിക്കുവാ നീ എങ്ങനെയാ ഇത്രേം ദൂരത്ത് നിന്നും ഞങ്ങളെ നാട്ടിൽ എത്തിയത്. ബസ്സിന് കോമഡിയാ. ചിരിക്കാൻ ടൈം ഇല്ല. എങ്ങനെയാണേലും രാത്രി ആവും വീട്ടിൽ എത്താൻ. ഞാൻ വീട്ടിൽ ഒന്ന് വിളിച്ചു പറയട്ടെ. അവർ ടെൻഷൻ ആവും. അവൾ ഫോണും എടുത്തു കുറച്ചു ദൂരേക്ക് പോയി. പോകാം. അവൾ തിരിച്ചു വന്നു. പാതിവഴിക്ക് എത്തിയതും കാർ കേടായി. ഒരു രക്ഷയും ഇല്ല. എന്താ പറ്റിയെന്നു പോലും മനസ്സിലാവുന്നില്ല. അടുത്തെങ്ങും ഒരു കടപോലും ഇല്ല. 7മണിയും ആയി. അവൻ ടയറിന് ആഞ്ഞടിച്ചു. നീ എന്റെ കാറിൽ കാൽ കുത്തിയത് മുതൽ എന്റെ കഷ്ടകാലം തുടങ്ങി . എന്റെ ജീവിതത്തിൽ ഇതുവരെ ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ല. നദീർ അവളോട്‌ ചൂടായി. ഞാൻ പറഞ്ഞോ എന്നെ കൊണ്ട് വിടാൻ. എന്നെ എന്റെ വഴിക്ക് വിട്ടേക്ക്. ഞാൻ പോയിക്കൊള്ളാം. അവൾ ബാഗും എടുത്തു പുറത്തിറങ്ങി. നിക്കെടി അവിടെ. പുര കത്തുമ്പോൾ വാഴ വെട്ടുന്നോ. ഇവിടെങ്ങും ഒരു വർക്ഷോപ്പ് പോലും ഇല്ല. എങ്ങനെ നന്നാക്കാന. എനിക്ക് വീട്ടിൽ പോകണം. ഇവിടെ നിന്നിട്ട് ഞാൻ എന്തു ചെയ്യാനാ. വീട്ടിൽ സമയത്ത് എത്തണം. ഒന്നിച്ചല്ലേ വന്നത് പോകുന്നതും ഒന്നിച്ച് തന്നെ ആയിരിക്കും. അതൊക്കെ പോട്ടെ ഇവിടെ അടുത്തെങ്ങും വർക്കശാപ് ഇല്ലെന്ന് നിന്നോട് ആര് പറഞ്ഞു. അവൾ ഒരു നിമിഷം പതറി. എനിക്ക്.... എനിക്ക് അറിയാം ഈ സ്ഥലം. അത് കൊണ്ട് പറഞ്ഞതാ. എങ്ങനെ അറിയാന്ന്. എനിക്ക് അറിയാം അത്ര തന്നെ. അവൾ പോകാൻ നോക്കി. അവൻ അവളുടെ ബാഗ് പിടിച്ചു വെച്ചു. നിനക്ക് അറിയുന്ന സ്ഥലം ഞങ്ങൾക്ക് അറിയാത്ത സ്ഥലവും. അപ്പൊ നീ പോയാൽ എങ്ങനെയാ. എന്റെ ബാഗ് താടോ. ഒന്നിച്ചു പോകാന്നേ. അതല്ലേ അതിന്റെ ശരി. സാലി പറഞ്ഞു. അവൾ ഒരു നിമിഷം ആലോചിച്ചു നിന്നു. ഇന്ന് ഇനി ഏതായാലും കാർ നന്നാകാൻ കഴിയുമെന്ന് തോന്നുന്നില്ല. എന്താ നിങ്ങളെ പ്ലാൻ. എന്തു പ്ലാൻ. മേലെ ആകാശം. താഴെ ഭൂമി. എനിക്ക് അങ്ങനെ അല്ല. ചോദിക്കാനും പറയാനും ആളുണ്ട്. ഇങ്ങനൊരു സ്ഥലത്ത്. ഒരു മനുഷ്യനെയും കാണാനും ഇല്ല. കണ്ടിട്ട് തന്നെ പേടിയാവുന്നു. എന്നാ അവരെ വിളിച്ചു പറയ്. വന്നു കാർ നന്നാക്കാൻ. എന്താന്ന് വെച്ച ആലോചിച്ചു തീരുമാനിക്ക്. എന്നിട്ട് എന്നെ വിളിക്ക്. അവൾ കാറിൽ കയറി ഇരുന്നു ടാ ഇനിയിപ്പോ എന്താ ചെയ്യാ. ആരെങ്കിലും വരുമോന്ന് നോക്കാം. ഒരു കാർ വരുന്നത് കണ്ടു. നദീർ കൈ കാണിച്ചു. കുറച്ചു ദൂരെയായി അത് നിർത്തി. നദീർ അവരുടെ അടുത്തേക്ക് പോയി. അൻപതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളായിരുന്നു കാറിൽ ഉണ്ടായിരുന്നത് കാർ കേടായി . അടുത്ത് ഏതെങ്കിലും വർക്ഷോപ്പോ മറ്റോ ഉണ്ടെങ്കിൽ ഒന്ന് ഹെല്പ് ചെയ്യോ. അടുത്ത് ഒരു ചെറിയ വർക് ഷോപ്പ് ഉണ്ട്. ഞാൻ ആളെ പറഞ്ഞു വിടാം. താങ്ക്സ് അങ്കിൾ. അവൻ കാറിനടുത്തേക്ക് തിരിച്ചു വന്നു. ടാ സാലി രക്ഷപെട്ടു. ആളെ അയക്കന്ന പറഞ്ഞെ. ടീ പോത്തേ നീ അല്ലെ പറഞ്ഞെ. അടുത്ത് വർക്ഷോപ് ഇല്ലെന്ന് ഉണ്ടല്ലോ. കാറിൽ നോക്കിയ അവൻ ഞെട്ടിപോയി. ടാ അവളെവിടെ പോയി. സാലിയും വന്നു നോക്കി. നീ അവരോടു സംസാരിക്കുന്നത് നോക്കി നിൽക്കുകയാരുന്നു ഞാനും. ശ്രദ്ധിച്ചില്ലെടാ അവന് ചെറിയ പേടി തോന്നി. അവൻ കുറച്ചു ദൂരത്തേക്കെല്ലാം അവളെ വിളിച്ചു ഓടി പോയി നോക്കി. അവന് പേടിയും സങ്കടവും ഒക്കെ വരുന്നുണ്ടായിരുന്നു. അവസാനം തളർന്ന പോലെ റോഡിൽ കുത്തിയിരുന്നു. ചുമലിൽ കൈവെച്ചത് കണ്ടു. അവൻ നോക്കി സാലി. അവൾക്ക് ഇരുട്ട് പേടിയാ. തനിച്ചു എവിടേം പോകില്ല.അവൾക്ക് എന്തെങ്കിലും അപകടം പറ്റിയിട്ട് ഉണ്ടാവുമോ പേടിയാവുന്നെടാ. അവന്റെ കണ്ണ് നിറഞ്ഞു. എവിടുന്ന് വെച്ചാ അന്വേഷിക്കുക. ഒരു ഫോൺ നമ്പർ പോലും കയ്യിൽ ഇല്ല. സാലി ഒരു കടലാസ് അവന് നേരെ നീട്ടി. അവന്റെ പേഴ്‌സും. ഇത് എവിടുന്നു കിട്ടി. വായിച്ചു നോക്ക്. എന്നെ അന്വേഷിക്കണ്ട. ഞാൻ പോവുന്നു. സോറി. പറഞ്ഞാൽ നിങ്ങൾ വിടില്ലെന്നും അറിയാം. നിങ്ങളെ എന്റെ വീട്ടിലേക്ക് ക്ഷണിക്കാൻ പറ്റാത്ത സാഹചര്യം ആയത് കൊണ്ടാണ്. നിങ്ങൾ തിരിച്ചു പോയിക്കോ. നിന്റെ പേഴ്‌സ് ഇതിന്റെ കൂടെ വെക്കുന്നു. എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിക്കാം. ഫോൺ നമ്പറും വെച്ചിട്ടുണ്ട്. അവൻ ദേഷ്യം കൊണ്ട് വിറച്ചു. അവളെ ചീത്ത വിളിച്ചോണ്ട് ആ കടലാസ് ചുരുട്ടി എറിഞ്ഞു. കയ്യിൽ കിട്ടിയിരുന്നെങ്കിൽ രണ്ടു പൊട്ടിക്കാന തോന്നുന്നേ.സാലി പറഞ്ഞു. ഇനി എന്തു ചെയ്യും. കാണിച്ചു കൊടുക്കാം അവൾക്ക് ഞാനാരാണെന്ന്. അവളെ എങ്ങനെ തിരിച്ചു വരുത്തിക്കണമെന്ന് എനിക്ക് അറിയാം. നീ വിളിക്ക് ഇനി എന്നിട്ട് ഞാൻ പറഞ്ഞത് പോലെ ചെയ്യ്. Mm ഹലോ . അവൾ അറ്റൻഡ് ചെയ്തു. ഇത് ചീറ്റിങ്ങ് ആയി പോയി റജില . പറഞ്ഞിട്ട് പോകാമായിരുന്നു. സോറി. നിങ്ങൾ പോയിക്കൊള്ളൂ.ഞാൻ എന്റെ ഫ്രണ്ടിന്റെ കൂടെയാണ്. പേടിക്കുകയൊന്നും വേണ്ട പിന്നെ അവൾ കേട്ടത് സാലിയുടെ പരിഭ്രാന്തിയോടെ നദീറെന്ന് ഉള്ള വിളിയാരുന്നു. ടാ എന്താ പറ്റിയെ. സൂക്ഷിച്ചു നടക്കണ്ടേ. അവൾ ഒരുപാട് പ്രാവിശ്യം ഹലോ എന്ന് പറഞ്ഞെങ്കിലും മറുപടി ഒന്നും ഉണ്ടായില്ല. അവൾ ഫോൺ കട്ട് ചെയ്യാതെ അവരുടെ സംസാരം ശ്രദ്ധിച്ചു. ടാ വേദനയുണ്ടോ. ഒരുപാട് ബ്ലഡ്‌ പോകുന്നുണ്ടല്ലോ. പിന്നെ ഫോൺ കട്ടായി. അവളുടെ ശരീരത്തിലൂടെ ഒരു വിറയൽ പാഞ്ഞു പോയി. നദീറിന് എന്താ പറ്റിയെ. അവന് വല്ല അപകടവും പറ്റിയോ. ഒരുപാട് തവണ വിളിച്ചെങ്കിലും പിന്നെ ഫോൺ ആരും എടുത്തില്ല. അവൾക്ക് ശരീരം തളരുന്ന പോലെ തോന്നി. ഹൃദയം കിടന്നു പിടക്കുന്നു. നദീറിന് അപകടം ഒന്നും സംഭവിക്കല്ലേ. എന്തിനാടാ ഇതൊക്കെ. അവൾ തിരിച്ചു വരുമോ വരും. നിന്റെ ഒടുക്കത്തെ ആക്ടിങ് അല്ലേ അകലെ നിന്നും ഒരു ഓട്ടോ വരുന്നത് കണ്ടു. അതിൽ നിന്നും റജില ഇറങ്ങി. നദീറിന്റെ അടുത്തേക്ക് ഓടി വന്നു. അവൾ അവനെ അടി മുടി നോക്കി.അവൾക്ക് കാര്യം മനസ്സിലായി അവൾ എന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ നദീറിന്റെ കൈ അവളെ കവിളിൽ പതിഞ്ഞിരുന്നു. വേണ്ടെടാ വിട്ടേക്ക്. സാലി വന്നു അവനെ പിടിച്ചു വെച്ചു. കൊല്ലുകയാ വേണ്ട ഈ പിശാചിനെ. ആ ലെറ്റർ കിട്ടുന്ന വരെ ഞാൻ അനുഭവിച്ച വേദന അത് എനിക്കെ അറിയു. പാതിജീവൻ പോയി. സോറി. അവളുടെ ഒരു സോറി....അവൻ വീണ്ടും തല്ലാൻ കയ്യോങ്ങി. അവൾ കവിളിൽ കൈ വെച്ചു. എന്തു വേദനയടാ പിശാചേ. ഒടുക്കത്തെ തല്ലായിപോയി. നിന്നെ ഒരിക്കലും മറക്കില്ലട്ടാ സാലി ഇതെല്ലാം കണ്ടു അന്തം വിട്ടു നിക്കുന്ന ഓട്ടോ കാരനെ അവൾ കണ്ടു. ഇവർ എന്നേം കൊണ്ടേ പോകു മോനെ നീ വിട്ടോ. നിനക്ക് അറിയുന്ന ആളാണോ ഇത്. വഴിന്ന് കിട്ടി കേറി. സാലി നീ ഈ ഓട്ടോയിൽ പോയി വർക്ഷോപ്പിൽ നിന്നും ആളെ കൂട്ടി വാ. സാലി പോയി. അവർക്കിടയിൽ നിശബ്ദത തളം കെട്ടി നിന്നു. അവൾ അവനോട് ഒന്നും മിണ്ടിയില്ല കാറിൽ കേറി ഇരുന്നു. അവനും ഒന്നും മിണ്ടാൻ തോന്നിയില്ല. നദീർ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഇടക്ക് കാറിലേക് നോക്കുന്നുമുണ്ട്. സാലി പെട്ടെന്ന് തന്നെ തിരിച്ചു വന്നു. കാർ ശരിയാക്കി അയാൾ ആ ഓട്ടോയിൽ തന്നെ പോയി. അപ്പൊ എങ്ങനയാ കാര്യങ്ങൾ. നിന്റെ വീട്ടിലേക്ക് പോകുവല്ലേ. അവൾ കവിളിൽ തലോടി കൊണ്ട് പറഞ്ഞു. ഏതായാലും കഷ്ടപ്പെട്ട് വന്നതല്ലേ കല്യാണം കൂടിയിട്ട് പോകാം. തല്ല് കിട്ടിയപ്പോൾ ഇവൾക്ക് ബുദ്ധി വന്നല്ലോ സാലി. നാളെ രാവിലയെ ഇനി പോകാൻ പറ്റു.ഇന്ന് എവിടെയെങ്കിലും റൂം എടുക്കേണ്ടി വരും. അല്ലെങ്കിൽ കാറിൽ തന്നെ ഇരിക്കാം. നിന്റെ വീട്ടിൽ പോയാലെന്താ നാളെ രാവിലയെ പോകാൻ പറ്റു.അവിടെ താമസിക്കാൻ റൂം ഒന്നും ഇല്ല. ഇവിടെ അടുത്ത് ഒരു റിസോർട്ട് ഉണ്ട്. ഇന്ന് അവിടെ കഴിയാം. ഈ റിസോർട്ട് കഴിഞ്ഞ പിന്നെ അടുത്തെങ്ങും ഇല്ല. അവർ അത് സമ്മതിച്ചു. അവർ റിസോർട്ടിലേക്ക് പോയി. സാലിയോട് പോയി റൂം എടുക്കാൻ പറഞ്ഞു. ഒരു റൂമേ ഉള്ളൂ. സാലി തിരിച്ചു വന്നു പറഞ്ഞു. നീ റൂമിൽ കിടന്നോ. ഞങ്ങൾ വിസിറ്റേഴ്സ് റൂമിലോ കാറിലോ അഡ്ജസ്റ് ചെയ്തോളാം. ഞാൻ ഒറ്റക്കോ. എനിക്ക് പേടിയാ. അല്ലാതെ പിന്നെ ഞങ്ങളുടെ കൂടെ കിടക്കാനോ. ഞാൻ തനിച്ചു പോവില്ല. അറിയാത്ത സ്ഥലം. അറിയാത്ത ആൾക്കാരും. അവള് പറഞ്ഞതിലും കാര്യമുണ്ടെടാ. ഇന്നത്തെ കാലാ വിശ്വസിക്കാൻ പറ്റില്ല. നീ ഇവളെയും കൂട്ടി റൂം എടുക്ക്. ഞാൻ എവിടെയെങ്കിലും ഒപ്പിച്ചോളാം. നേരം പുലരുന്ന വരെയുള്ള കാര്യമല്ലേ. ഇവന്റെ കൂടെയോ ഒരു റൂമിൽ അതും പറ്റില്ല. പിന്നെന്തു ചെയ്യും പിശാചേ. അവന് ദേഷ്യം വന്നു. അല്ലെങ്കിൽ നിന്റെ വീട്ടിലേക്ക് തന്നെ പോകാം. അവിടത്തെ അവസ്ഥ ഓർത്തപ്പോൾ അവൾ സമ്മതിച്ചു. എന്താ പേര്. മിസ്സിസ് നദീർ. നദീർ കണ്ണും മിഴിച്ചു അവളെ നോക്കി. അഡ്രെസ്സ് എഴുതിയത് അവൻ നോക്കി. അതിലും എഴുതിയത് മിസ്സിസ് നദീർ. റൂം കാണിച്ചു തന്നിട്ട് റൂം ബോയ് പോയതും അവൻ കലിപ്പോടെ അവളുടെ അടുത്തേക്ക് ചെന്നു. ആരോട് ചോദിച്ചിട്ടടി മിസ്സിസ് നദീർ എന്ന് പേര് കൊടുത്തേ കെട്ടിയോന്റെ പേര് മാറ്റാൻ പറ്റോ. സാലി ഹസ്ബൻഡ് ആൻഡ് വൈഫ് എന്നാ പറഞ്ഞിന്. പിന്നെ ഞാൻ എന്തു ചെയ്യാനാ. അവൻ ഒന്ന് അടങ്ങി. അവൻ സോഫയിൽ പോയി കിടന്നു. നീ ബെഡിൽ കിടന്നോ. അവൾ അവനെ നോക്കി കിടന്നു. എന്താ നോക്കുന്നെ. തല്ലാൻ വരുന്നുണ്ടോന്ന്. ഒരു സോറി എങ്കിലും പറഞ്ഞൂടെ തെണ്ടീ. ഇപ്പോഴും വേദന ഉണ്ട്. നദീർ അവളുടെ കവിളിൽ നോക്കി. കവിളിൽ വിരൽ പാട് ചുവന്നു തിണർത്തിരുന്നു. പെട്ടെന്നുള്ള ദേഷ്യത്തിന് തല്ലിപോയതായിരുന്നു. നീ എന്തിനാ തിരിച്ചു വന്നത് തല്ല് വാങ്ങാൻ അവന്റെ മുഖത്ത് പുഞ്ചിരി വന്നു. നിനക്ക് എന്നോട് ദേഷ്യം ഒന്നും ഇല്ലേ. വരാനുള്ളത് വഴിയിൽ തങ്ങില്ലെന്നല്ലേ. രണ്ടിന്റെയും പ്ലാൻ ഒരുപാട് ഇഷ്ടായി. എന്നാലും കുറച്ചു കൂടിപ്പോയി. നിന്റെ വീട്ടിൽ ആരൊക്കെയുണ്ട്. ഇത്താത്ത. അവരുടെ ഭർത്താവ് ഇത്താത്തയുടെ മക്കൾ. ഉമ്മമ്മ. എല്ലാരും ഉണ്ട്. ഉപ്പയും ഉമ്മയും അവളുടെ കണ്ണ് നിറഞ്ഞു.ഒന്നും മിണ്ടാതെ അവനെ നോക്കി നിന്നു. അവർ ജീവിച്ചിരിപ്പില്ലേ അവളുടെ നിൽപ്പ് കണ്ട് അവന് സങ്കടം വന്നു സോറി. വേദനയിൽ പൊതിഞ്ഞ ഒരു ചിരി അവളുടെ മുഖത്ത് കണ്ടു. നീ എങ്ങനെയാ എന്റെ നാട്ടിൽ എത്തിയത്. മറുപടിയൊന്നും കിട്ടാത്തത് കൊണ്ട് അവൻ എണീറ്റു വന്നു നോക്കി. ഉറങ്ങിയോ ഉറക്കം നടിച്ചതാണെന്ന് മനസ്സിലായി.ഇവൾ ഇപ്പോഴും എന്തൊക്കെയോ മറച്ചു വെക്കുന്നുണ്ടെന്ന് അവന് തോന്നി. ഒരു നിമിഷം അവൻ അവളെത്തന്നെ നോക്കി നിന്നു പോയി. വെളുത്തു തുടുത്ത അവളുടെ കവിളത്തു ആ പാടുകൾക്ക് പോലും മൊഞ്ചുണ്ടെന്ന് അവന് തോന്നി. കവിളിൽ തൊടാൻ കൈ നീട്ടിയെങ്കിലും അവൻ ഒന്ന് മടിച്ചു കൈ പിൻവലിച്ചു. ***** രാവിലെ റജില ആണ് അവനെ വിളിച്ചുണർത്തിയത്. ഹലോ കെട്ടിയോനെ എണീക്കുന്നില്ലേ. എന്തുറക്കമാണ്. അവൻ കണ്ണും തിരുമ്മി എണീറ്റു. നേരം ഒരുപാട് ആയോ. ഒൻപതു മണിയായി. എന്നാ കുറച്ചു കൂടി ഉറങ്ങട്ടെ. എണീറ്റിട്ടു ഇപ്പൊ വേറെ പണിയൊന്നും ഇല്ലല്ലോ. അവൻ പുതപ്പും പുതച്ചു തിരിഞ്ഞു കിടന്നു. അവൾ കുറച്ചു വെള്ളം എടുത്തു മുഖത്ത് ഒഴിച്ചു. ടീ നിന്നെ ഇന്ന് ഞാൻ. അവൻ അവളെ കയ്യിൽ പിടിച്ചു വലിച്ചു. അവൾ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. അവന്റെ മേലേക്ക് വീണു. അവൾ എണീക്കാൻ നോക്കിയെങ്കിലും അവൻ വിട്ടില്ല. കെട്ടിയോൾ എവിടെക്കാ പോകുന്നെ ചോദിക്കട്ടെ. സോറി. ഇന്നലെ നിന്നെ കാണാത്ത ടെൻഷനിൽ ആകെ വട്ടുപിടിച്ച പോലെയായി. അതാ തല്ലിയത്. കലിപ്പൻ തന്നെയാണോ ഇത് പറയുന്നേ. അതും ഇത്രയും സോഫ്റ്റ്‌ ആയിട്ട്. വിശ്വസിക്കാനാവാതെ അവൾ അവനെ തന്നെ നോക്കി. കണ്ടാൽ കീരിയും പാമ്പും. ആരും ഇല്ലെങ്കിൽ റൊമാൻസും. അവൾ ഞെട്ടിപ്പിടിച്ചു എണീറ്റു. സാലി. ഞാൻ പോയി റെഡിയാവട്ടെ എന്നും പറഞ്ഞു അവൾ മുഖത്ത് നോക്കാതെ പോയി. കൃത്യ ടൈമിന് തന്നെ എത്തിയല്ലോ തെണ്ടീ അതേടാ ഞാൻ അവിടെ കൊതുക് കടിയും കൊണ്ട് കിടന്നപ്പോൾ സുഗിക്കായിരുന്നില്ലേ രണ്ടും. അവൻ തലയിണ എടുത്തു എറിഞ്ഞു. എണീറ്റു റെഡിയാവാൻ നോക്ക്. പോകുന്ന വഴിക്ക് കുറച്ചു സാധനം വാങ്ങാൻ ഉണ്ടെന്നും പറഞ്ഞു ഒരു ഷോപ്പിംഗ്മാളിൽ കാർ നിർത്തി. അവരും കൂടെ പോയി. എല്ലാ കടയിലും കയറി ഇറങ്ങി പൈസ പോലും നോക്കാതെ അവൾ വാങ്ങിക്കൂട്ടുന്ന സാധനം കണ്ടു അവർ ഞെട്ടിപ്പോയി.കട മൊത്തത്തിൽ വാങ്ങുകയാണോന്ന് പോലും തോന്നിപ്പോയി. ഒരു കട പോലും കേറാൻ ബാക്കിയില്ല. ബേക്കറി. സൂപ്പർ മാർക്കറ്റ്. ഫ്രൂട്ട്. തുണിക്കട. അവസാനം ജ്വല്ലറി. ഒന്ന് മതിയാക്കോ കാറിൽ വെക്കാൻ ഇനി സ്ഥലം ഇല്ല. അല്ലേടി നിന്റെ വീട്ടിലേക്കു തന്നെയാണോ ഇത്രയും. കല്യാണം ആയിട്ട് അവരൊന്നും വാങ്ങിയിട്ടില്ലേ. അവൾ ചിരിക്കുക മാത്രം ചെയ്തു. അവൾ പറഞ്ഞ വഴിയിലൂടെ പോയി അവസാനം ഒരു കോളനിയിൽ എത്തി. ഇനി മുന്നോട്ട് കാർ പോകില്ല. നടക്കണം. അവൻ കാർ നിർത്തി പുറത്തിറങ്ങി. ചുറ്റും നോക്കി. ചെറിയൊരു കോളനി. അടുപ്പിച്ചു അടുപ്പിച്ചു കുറേ വീട്. പാവപ്പെട്ടവർ മാത്രം ജീവിക്കുന്ന ഏരിയ ആണെന്ന് കാണുമ്പോൾ മനസ്സിലാകും അധികം വൃത്തിയൊന്നും ഇല്ല. തുറന്നിട്ട ഓടകൾ കണ്ടപ്പോൾ അവൻ മുഖം ചുളിച്ചു. ഇവിടെയാണോ ഇവൾ താമസിക്കുന്നത്. കുറച്ചു ദൂരെയായി ചെറിയൊരു ഓടിട്ട വീട് അവൾ കാണിച്ചു. അതാണ്‌ എന്റെ വീട്. നദീർ വിശ്വസിക്കാനാവാതെ അവളെതന്നെ നോക്കി. റജിലതാത്ത വന്നേ.ഏതോ ഒരു ചെറിയ ചെക്കൻ വിളിച്ചു പറഞ്ഞു. പിന്നെന്താ സംഭവിച്ചെന്ന് നദീറിനും സാലിക്കും മനസ്സിലായില്ല. പിന്നെ മൊത്തം ബഹളവും പടയും. കോളനിയിലെ മൊത്തം കുട്ടികളും അവിടെ എത്തി. അവളുടെ ചുറ്റും കൂടി. അവന് അന്ന് രാത്രി ഫോൺ വിളിച്ചത് ഓർമ വന്നു. ഇതേ ബഹളം തന്നെയാണ് അന്നും കേട്ടത്. അതിൽ ഒരു കുട്ടിയെ ചേർത്തു പിടിച്ചു അവൾ പറഞ്ഞു ഇതാണ് എന്റെ ഇത്താത്തയുടെ ഇളയ മകൻ. കണ്ടതും കേട്ടതും വിശ്വസിക്കാനാവാതെ നദീർ സാലിയെ തന്നെ നോക്കി നിന്നു . ഫുൾ postiyin .pls check prfl 💔🌜നിലാവിന്റെ കൂട്ടുകാരി 🌛💔
19k കണ്ടവര്‍
1 ദിവസം
#

📙 നോവൽ

റിപോസ്റ്റ് ആണ് .ഒരു ഫ്രണ്ടിന് വേണ്ടിയാണ് .വായിച്ചവർ ഒന്ന് ക്ഷമിച്ചേക്ക് 💘റജില 💘 ✍️safna kannur ഫുൾ പാർട്ട്‌ Part 1 :റജൂ പ്ലീസ്... ഒരഞ്ചുമിനുട്ട്... എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്ക്.  :എനിക്കിഷ്ടല്ല നിന്നെ .  സംസാരിക്കാൻ താല്പര്യവും ഇല്ല. എന്തിനാ എന്നെ ഇങ്ങനെ ശല്യം ചെയ്യുന്നേ. നിന്നെ കല്യാണം കഴിക്കാൻ എനിക്ക് സമ്മതവും അല്ല.   :സമ്മതിച്ചില്ലേൽ നിന്നെയും കൊല്ലും ഞാനും ചാവും നദീറാ പറയുന്നേ  :എന്നാ കൊല്ലടോ !കൊല്ലാൻ അവൾ അവന്റെ അടുത്തേക്ക് ചെന്നു   എന്താ കൊല്ലുന്നില്ലേ :പൊന്നു റജൂ ഞാനൊരു ആവേശത്തിന് പറഞ്ഞു പോയതാ സോറി  :ഇപ്പം ആവേശം തണുത്തൊ  :നീയിങ്ങനെ മുട്ടി നിന്നാൽ ആവേശം മറ്റു പലതുമായി പോകും  അവൾ പിറകോട്ട് മാറി നിന്നു അവനെ രൂക്ഷമായി നോക്കി  :നോക്കി പേടിപ്പിക്കേണ്ട നിന്നെ കെട്ടാൻ ഞാനാരെയും സമ്മതിക്കില്ല  :അത് പറയാൻ നീയാരാ  :നിന്റെ  ലവർ  :ഞാനെപ്പൊഴാടോ നിന്നെ പ്രണയിച്ചേ  :കണ്ണിൽ ചോരയില്ലാത്ത വർത്താനം പറയരുത് നിനക്ക് എന്നെ  ഇഷ്ടമായിരുന്നു .  :ഞാൻ പറഞ്ഞോ അങ്ങനെ. പറഞ്ഞോന്ന്.  : ശബ്ദം കുറച്ചു പറയെടീ ഭാവി ഭർത്താവാ ഞാൻ. ആൾക്കാർ ശ്രദ്ധിക്കുന്നു. തർക്കിക്കുന്നില്ല  നീ എന്നെയല്ല ഞാൻ നിന്നെയാരുന്നു സ്നേഹിച്ചത് പക്ഷേ നിനക്ക് എന്നെ ഇഷ്ടമായിരുന്നു.   :എനിക്കാരോടും ഇഷ്ടവും ഇല്ല. നിന്നെ കല്യാണം കഴിക്കാൻ എനിക്ക് സമ്മതവും അല്ല.  :ടീ നിനക്ക് ദേഷ്യം വരുമ്പോൾ കാണാൻ നല്ല മൊഞ്ചാ. നീ എപ്പഴും ദേഷ്യപ്പെട്ടൊണ്ട് നടന്നോ മൊഞ്ച കൂടിക്കോട്ടെ.  :തനിക്ക് എത്ര പറഞ്ഞാലും മനസ്സിലാവില്ലേ  :ഇല്ല.... മനസ്സിലാവില്ല... എനിക്ക് നിന്നെ വേണം അതിനിത്തിരി നാണം കെട്ടാലും സാരമില്ല.  :തന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല  ഞാൻ പോവ്വാ. :ഞാൻ ഡ്രോപ്പ് ചെയ്യാടി  :വേണ്ടായേ ഞാൻ ബസ്സിന് പോയിക്കൊള്ളാം വഴിയിൽ ഒരുപാട് പെൺപിള്ളേർ ഉണ്ട് അവർക്ക് കൊടുക്ക് ലിഫ്റ്റ്  :ഞാനതൊക്കെ നിർത്തി ഇനി നിന്നെയെ കാറിൽ കയറ്റൂ  :അതീ ജന്മത്തിൽ നടക്കില്ല.  :റജൂ I Love you  അവളൊന്നും പറയാതെ പോയി.  ഇതൊക്കെ കണ്ടുനിന്ന നദീറിന്റെ ചങ്ക്  സാലിം അവനെ കൊല്ലാനുള്ള ദേഷ്യത്തോടെ നോക്കി.  നദീർ  അവനെ നോക്കി ചിരിച്ചോണ്ട് കണ്ണടിച്ചു കാണിച്ചു.  സാലി വേഗം കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്തു നദീർ കയറുന്നതിന് മുൻപ് ഒറ്റപ്പോക്ക്.  ടാ തെണ്ടീ കളിക്കല്ലേട  അവൻ പിറകേ പോയെങ്കിലും സാലി നിർത്തിയില്ല.  നദീർ ഫോണെടുത്തു അവനെ വിളിച്ചു  :തിരിച്ചു വാടാ  :വേണേൽ ബസ്സിന് വാ അവൾക്ക്  കൂട്ടായിക്കോട്ടെ  :മുത്തേ തിരിച്ചു വാടാ പേഴ്‌സ് കാറിലാ കയ്യിൽ കാശില്ല  :ആഹാ അങ്ങനെയാണോ എന്നാ നടന്ന് വാ  :ചങ്കേ സോറിഡാ  കുറേ തെറിവിളിച്ചു സാലി ഫോൺ കട്ടാക്കി.  പിന്നെ വിളിച്ചിട്ട് എടുത്തില്ല  പെണ്ണും പോയി ചങ്കും പോയി നടുറോട്ടിലുമായി "പ്രണയത്തിലും സൗഹ്രദത്തിലും ആദ്യം വേണ്ടത്  സത്യം പറയുന്ന നാവാണെന്ന് ഇന്ന് മനസ്സിലായി. "അല്ലേലും കിട്ടുമ്പോഴല്ലേ പഠിക്കൂ. ബസ്സിന് പോകണേൽ പൈസയില്ല. ഓട്ടോയിൽ  പോകാം വീട്ടിന്നു കൊടുത്താൽ മതിയല്ലോ.  അവൻ ടാക്സി സ്റ്റാൻഡിലേക്ക് നടന്നു.  വീട്ടിൽ എത്തിയപ്പോൾ സാലി ചായ കുടിക്കുന്നത് കണ്ടു. ഉമ്മയും അടുത്തുണ്ട്. നദീറിനെ കണ്ടിട്ടും കാണാത്ത പോലെ സാലിം  ഇരുന്നു. :ഉമ്മാ നല്ലൊരു പെണ്ണുണ്ട് നദീറിന് നോക്കുന്നോ  നദീർ ചങ്കിടിപ്പോടെ അവനെ നോക്കി.  :പോകുന്നെന്ന് മുൻപ് ഉറപ്പിക്കണോന്ന് എനിക്കുണ്ട് അവൻ സമ്മതിക്കുന്നില്ലെടാ . :അവന് സമ്മത അവനാ എന്നോട് പറഞ്ഞേ വീട്ടിൽ പറയാൻ  :എവിടെയാ പെണ്ണ്  :നമ്മളെ മജീദ്ക്കാന്റെ രണ്ടാമത്തെ മോൾ. റസിയ  :  എനിക്കറിയില്ല അവനോട് ചോദിച്ചിട്ട് പറയാം മോനേ അവനല്ലേ ഇഷ്ടപ്പെടേണ്ടത്  :അവന് ഇഷ്ടാ  :അതേ ഉമ്മാ ഇവര്  തമ്മിൽ പ്രണയത്തിലാ എന്റെ ചങ്ങാതിമാർ  പറഞ്ഞാ ഞാനറിഞ്ഞേ ഉമ്മാനോട് പറയാനിരിക്കരുന്നു.നല്ല മൊഞ്ചത്തികുട്ടിയാ ഞാൻ കണ്ടിരുന്നു. ഇക്കാന്റെ ഫോണിൽ ഫോട്ടോയുമുണ്ട്.  നദീറിന്റെ അനിയത്തി നാസില ഇടക്ക് കേറി പറഞ്ഞു.  :അത് ശരി എല്ലാരും കൂടി കെട്ടുറപ്പിച്ചിട്ടാണല്ലേ എന്റെ മുന്നിൽ പൊട്ടൻ കളിക്കുന്നത് എത്ര കാലായി തുടങ്ങിയിട്ട്   നദീർ സാലിയെ നോക്കി കൈകൂപ്പി. ഇതിലും ഭേദം എന്നെ അങ്ങ് കൊല്ലടാ  :ഉമ്മാ ഇവര് വെറുതെ പറയുന്നതാ  :അല്ലേലും ജുമാന ഇനി ഇക്കാന്റെ പിറകേ വരില്ല അവളുടെ എൻഗേജ് കഴിഞ്ഞതാ റസിയ പിന്നെ ഫ്രീയാണ്  ഉമ്മാ :എനിക്കേ അടുക്കളയിൽ ജോലി ഉണ്ട് നിങ്ങളെ കുട്ടി കളിക്ക് ഞാനില്ല. സാലി പറഞ്ഞപ്പോൾ ഞാൻ കരുതി സത്യമാ യിരിക്കുമെന്ന്.  :അല്ല ഇക്കാക്കാ  ഇപ്പോഴത്തെ പെണ്ണിന്റെ പേരെന്താ  :ഒരുപാട് ഉണ്ട് അതിലേതാ നീ ഉദ്ദേശിക്കുന്നത് സാലി പറഞ്ഞു.  :ഇപ്പം ഇക്കാക്ക ആരോടോ പ്രൊപ്പോസ് ചെയ്തില്ലേ  അവളുടെ പേര് ? :റജില.  ജുമാനയുടെ ഫ്രണ്ടാ  ഇക്കാക്കക്ക്   വട്ടായോ കാമുകിയുടെ ഫ്രണ്ടിനെ സ്നേഹിക്കുകയോ  :മോളൂ ഇത് വട്ടല്ല ഇപ്പോഴാ ഞാൻ ശരിക്കും പ്രണയിക്കുന്നത്. :പ്രണയം.....കോപ്പാണ്. നിന്നെ ഞാനായൊണ്ടാ വെറുതെ വിട്ടേ എന്റെ കസിന്  ഉറപ്പിച്ച  പെണ്ണാ അത് റജില. അഞ്ചാറുമാസം പരതിയിട്ട എന്റെ വീട്ടുകാർ കണ്ടെത്തിയ മുതലാ. അടുത്തയാഴ്ച്ച പെണ്ണ് കാണാൻ പോവാന്നിരുന്നതാ . ഇനി എത്ര പേരോട്  സമാധാനം പറയണം  പന്നീ. ആലോചന വന്നപ്പോഴേ ഞാൻ പറഞ്ഞതല്ലേ അന്നേരം പറഞ്ഞു അവൾക്ക് നല്ലൊരു ജീവിതം കിട്ടുമല്ലോ അതുമതി എനിക്കെന്ന്. എന്നിട്ടിപ്പോ.... നിന്റെ പെങ്ങളുണ്ടായിപ്പോയി നാല് തെറി വിളിക്കാനാ തോന്നുന്നേ.  :ഇക്കാക്കനോട് വേറെ നോക്കാൻ പറ ഇവളെ കെട്ടാനുള്ള പൂതി മാറ്റിവെച്ചേക്ക്.  :അല്ലേലും ഇവളെ ഇനി വേണ്ട. ഞാൻ ഇക്കനോട് പറഞ്ഞു ആ പെണ്ണിന് ലവർ ഉണ്ട് വേറെ നോക്കാന്ന്.  :താങ്ക്യൂ മുത്തേ നിന്നെയൊക്കെയാടാ ശരിക്കും ചങ്കെന്ന് പറയുന്നത്.  :ഒരു കൊച്ചിന്റെ കല്യാണം മുടക്കിയിട്ട് വീരവാദം പറയാ ശരിയായില്ല ഇക്കാക്കാ. ഒരു മാസം കഴിഞ്ഞാൽ എന്റെയും കല്യാണാ അത് മുടങ്ങിയാൽ നിങ്ങൾക്കൊക്കെ എത്ര സങ്കടം ഉണ്ടാവും . അത് പോലെയല്ലേ ഇതും.  :ടീ അങ്ങനൊന്നും അല്ല കാര്യങ്ങൾ. നീ കേൾക്ക് എന്റെ റജുവിനെ പറ്റി  എന്നിട്ട് പറ ഞാൻ ചെയ്തത് തെറ്റാണൊന്ന്.  :ഞാൻ പറഞ്ഞു തരാം അതാ എളുപ്പം സാലി പറഞ്ഞു കുറച്ച് ബാക്കിലോട്ട് പോണം. ബാക്ക് എന്നു വെച്ചാ ഞങ്ങൾ ഡിഗ്രിക്ക് പഠിക്കുന്ന സമയം................. റജില Part 2  ഞങ്ങൾ ഡിഗ്രിക്ക് പഠിക്കുന്ന സമയം  ഒരു ദിവസം ഞങ്ങൾ ചങ്ക്‌സ് എല്ലാരും കൂടി ബസ്‌സ്റ്റോപ്പിൽ വായിനോക്കി ഇരിക്കുകയാരുന്നു. അപ്പോഴാ റജില അത് വഴി പോയത്.  :   ടീ ഒന്ന് നിന്നേ  ആരെയാ എന്ന മട്ടിൽ റജില  ഇവനെ നോക്കി ഇവൻ എന്ന് വെച്ചാ ഈ കഥയിലെ നായകനെ പേര്  നദീർ അതായത് നിന്റെ ഇക്കാക്കയെ . സ്കൂളിന് അടുത്തുള്ള കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്നു . കാണാൻ അവിഞ്ഞ ഒരു ലുക്ക്‌. മോനേ ചക്കരേ സത്യം പറയ് അസൂയ പാടില്ല കാണാനൊപ്പിക്കാം എന്റെ ഇക്കാക്ക മൊഞ്ചനാ. അതിൽ വിട്ട് വീഴ്ച ഇല്ല. വേണ്ടവേ...... മൊഞ്ചനെങ്കിൽ മൊഞ്ചൻ. ക്യാമ്പസ് ഹീറോ ഒരു  പെൺകുട്ടികളെയും  നിരുത്സാഹപ്പെടുത്താറും ഇല്ല എല്ലാവരോടും നല്ല കമ്പനിയുമാണ്. അത്യാവശ്യം രണ്ടുമൂന്നു ലവറും ഉണ്ടായിരുന്നു. അവര് കളഞ്ഞിട്ടു പോയോ അതോ ഇവൻ കളഞ്ഞിട്ട് പോയോ എന്നറിയില്ല. സാധാരണ സംഭവം ആയോണ്ട് ഞങ്ങൾ ചോദിക്കറും ഇല്ല.  അത്യാവശ്യം തല്ല് കൊള്ളിത്തരവും  കൂടെ ഉണ്ട് . റജുല നിങ്ങളെ  നാട്ടുകാരിയും  കൂടിയാണ്.                      ഓഹ് റജുലയെ പരിചയപ്പെടുത്താൻ  മറന്നു പോയി ഈ കഥയിലെ നായിക. മോശമല്ലാത്ത സൗന്ദര്യം അത്രയേ ഉള്ളൂ.  ആകർഷീണമായ മുഖം.വെളുപ്പല്ല മുഖത്തിന്റെ സൗന്ദര്യം എന്ന് തോന്നിപ്പിക്കുന്ന മുഖകാന്തി. അവളെ കണ്ണുകൾക്ക് വല്ലാത്ത ആകർഷീണയതയാണ്. വളരെ മെലിഞ്ഞ ശരീര പ്രകൃതി. പക്ഷേ ആര് കണ്ടാലും ഒന്ന് നോക്കിപോകും.  വർഷങ്ങൾക്കു മുന്പാണെ ഇതൊക്കെ . എല്ലാരുമായും പെട്ടെന്ന് കൂട്ടുകൂടും.ഒരു ജോളി ടൈപ്. ആർക്കുംഇതുവരെ പിടികൊടുത്തിട്ടില്ല.ഒന്ന് രണ്ടു പേർ  പ്രൊപ്പോസ്  ചെയ്‌തെങ്കിലും നൈസ് ആയിട്ട് ഒഴിഞ്ഞു മാറി . അതോണ്ട് തന്നെ ലവർ ഒന്നും ഇല്ല.എനിക്കും ഒരു കണ്ണുണ്ടായിരുന്നു. അവൾ വീണില്ല. നിന്റെ ഇക്കാക്കക്ക് പിന്നെ വെളുത്തു തുടുത്ത മദാമ്മമാരോടാണ് പ്രിയം. അതോണ്ട് അവൾ അപ്പോഴൊന്നും മനസ്സിൽ കേറീട്ടില്ല.  :നിന്നെ തന്നെയാ വിളിച്ചേ  :എന്താ  കാര്യം  :നിന്റെ ഫ്രണ്ട് ജുമാനയില്ലേ  അവളോട് ചോദിച്ചുന്ന പറയണം ഫോൺ നമ്പർ കൂടി വാങ്ങിത്തന്നാൽ ഉപകാരം.  കുറേ ദിവസായി കാണുന്നു ഇവൻ അവളുടെ പിറകേ നടക്കുന്നത്. അവൾക്കും അവനെ ഇഷ്ടമാണ്. പക്ഷേ കാണിക്കാറില്ല. മറ്റൊന്നുമല്ല അവൾക്ക് വേറെയും ഒരുപാട് ലവർ ഉണ്ട്. എല്ലാവരേയും വെറുതെ കളിപ്പിക്കലാണ് അവൾ. റജുലയുടെ അടുത്ത കൂട്ടുകാരിയും ആണ് ജുമാന . സൗന്ദര്യം അളവിൽ കവിഞ്ഞു കിട്ടിയത് കൊണ്ട്  അതിന്റെ ചെറിയൊരു അഹങ്കാരം ഉണ്ടെന്നേ ഉള്ളൂ.വേറെ വൃത്തികേട് ഒന്നുമില്ലാട്ടോ ജുമാനക്ക്.  :എനിക്ക് വയ്യ വേണേൽ നേരിട്ട് ചോദിച്ചോ  :അതെന്താ വയ്യാതെ  :തനിക്ക് ബ്രോക്കർ നിക്കലല്ല എനിക്ക് പണി  :ഹാ അങ്ങനെ  :വേണേൽ ഫീസ് തരാം  :അത് കയ്യിൽ വെച്ചോ എനിക്ക് വേണ്ട  റെജുല വേഗം സ്കൂളിലേക്ക് നടന്നു.  ജുമാനയോട് കാര്യം പറഞ്ഞു  :സമ്മതം മൂളാല്ലേ . നല്ല മൊഞ്ചൻ ഫ്രീക്കനേ കിട്ടുമ്പോൾ എന്തിനാ വേണ്ടെന്ന് വെക്കുന്നെ.  : ടീ നീ വിചാരിക്കുന്ന പോലെയൊന്നുമല്ല എനിക്കറിയാം  അവനെ എന്റെ നാട്ടിലല്ലേ ഒരു വായിനോക്കി.  ഇതുവരെ സീരിയസ് ആയിട്ട് ഒരു പ്രണയം പോലും അവനില്ല. എല്ലാം കളിപ്പീരാണ് :അതിനു എനിക്കും അങ്ങനെ തന്നെ അല്ലേ.  :എന്നാലും ഇത് വേണ്ടടി അവൻ നാട്ടിൽ കച്ചറ പിള്ളേരുടെ കൂടെയൊക്കെയാ നടത്തം എനിക്കെന്തോ അവനെ അത്ര.........  :ഒന്ന് പോടീ ഞാനിതെത്ര ആൺ പിള്ളേരെ കണ്ടതാ പ്രശ്നം തോന്നിയാൽ ഞാൻ നൈസായി മുങ്ങും.  :നിന്റെ ഇഷ്ടം പോലെ എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു.  നദീർ നേരിട്ട് പ്രൊപ്പോസ് ചെയ്തു ജുമാന അസ്സപ്റ്റും ചെയ്തു. അവർക്കിടയിൽ നോക്ക് കുത്തിയുടെ വേഷം ആയി മാറി റജുല. രണ്ടു പേരുടെയും പ്രണയം കാണുമ്പോൾ പരസ്പരം ജീവൻ വേണേൽ കൊടുക്കും എന്ന മട്ടാണ്. ഇനി ഇത് ശരിക്കും പ്രണയം തന്നെയാണോസംശയം വരുമ്പോഴേക്കും അവൻ മറ്റുള്ള പെൺപിള്ളേരോട്  സംസാരിക്കുന്നത് കാണുമ്പാൾ മാറും അത്ര ഒലിപ്പീരാണ് നിന്റെ ഇക്കാക്ക.     റജുല അവനെ പറ്റി പറഞ്ഞത് ജുമാന അവനോട് പ്രണയസല്ലാപത്തിനിടക്ക് ഒരിക്കൽ പറഞ്ഞു പോയി. അന്ന് മുതൽ ഇവൻ  അവളെ കാണുമ്പോൾ സുഹൃത്തുക്കളെ  കൂടെ കൂടി എവിടെ കണ്ടാലും പാരവെപ്പും കളിയാക്കലും  തുടങ്ങി.മെലിഞ്ഞോണ്ട് നീർക്കോലിന്ന്   ഇരട്ടപ്പേരും ഇട്ടു.  ഇതിനെ ചൊല്ലി റജുലയും ജുമാനയും തമ്മിൽ തെറ്റി. ഇവൻ  അതോടെ റജുലയോട് സോറി പറഞ്ഞു. നദീറും ജുമാനയും  തമ്മിൽ പിണക്കം മാറി വീണ്ടും കൂട്ടായി. നദീറിനെ  ഫ്രണ്ടായി കാണാനോ കൂട്ടുകൂടാനോ എന്നലും റജുല നിന്നില്ല. ഇവനെ വിശ്വസിക്കാനും. അവളെ മനസ്സിൽ ഇവൻ  ഒരു ബാഡ്ബോയ് തന്നെയാരുന്നു.  റജില Part 3           ഇവരുടെ പ്രണയം  പൂത്ത് പന്തലിച്ചു നിക്കുന്ന സമയം.ഇവർ പ്രണയ ജോടികൾ ആയി എല്ലായിടത്തും പാറി നടക്കുമ്പോൾ ഞാനും റജിലയും ഇവർക്ക് കാവൽ നി ക്കുകയായിരുന്നു. ഒരു ദിവസം  ബസ്സ്‌ കാരും ഏതോ പാർട്ടിക്കാരും ഒക്കെയായി ചെറിയൊരു കശപിശ. ബസ്സ് ഡ്രൈവർമാർ ഇനി ഇന്ന് സർവീസ് വേണ്ടാന്ന് തീരുമാനിച്ചു. അതും വൈകുന്നേരം സ്കൂൾ ടൈമിൽ  ചർച്ചക്ക് വെച്ചെങ്കിലും ഒത്ത് തീർപ്പായില്ല. അങ്ങനെ മാഷന്മാരെൻല്ലാം കൂടി ടാക്സി പിടിച്ചും വീട്ടിൽ അറിയിച്ചും കുട്ടികളൊക്കെ സേഫ് ആക്കാൻ തുടങ്ങി. നടന്നു പോകാനുള്ള ദൂരമുള്ളവർ നടന്നും പോയി. ഇതൊന്നും അറിയാതെ നമ്മുടെ റജിലയും ടീമും കംപ്യൂട്ടർ ലാബിൽ ആയിരുന്നു. ടീച്ചേർസ് മറന്നുപോയി എന്ന് പറയുന്നതാവും ശരി. അവര് ലാബിന്ന് പുറത്ത് വന്നപ്പോഴാ കാര്യങ്ങൾ അറിഞ്ഞേ. ഏറെക്കുറെ എല്ലാ പിള്ളേരും പോയിക്കഴിഞ്ഞിരുന്നു റെജുലയുടെ നാട്ടിലെ കുട്ടികൾ  മുഴുവനും പോയി. അവൾ നടന്നു പോയിക്കൊള്ളാന്ന് പറഞ്ഞു. അരമണിക്കൂർ ഉണ്ട് ഷോർട്ട് വഴിയിലൂടെ പോകാൻ. ഞങ്ങൾ കോളേജ് വിട്ട് വരുമ്പോൾ ഉണ്ട് ഇവൾ തനിച്ചു പോകുന്നു. ചോദിച്ചപ്പോൾ കാര്യം പറഞ്ഞു. അവൾക്ക്  ഒറ്റക്ക് പോകാൻ ഉള്ളിൽ പേടിയുണ്ടെങ്കിലും അത് പറഞ്ഞില്ല. ഞങ്ങൾക്ക് പക്ഷേ അത്  അവളുടെ മുഖത്ത് നിന്നും മനസ്സിലാക്കാൻ പറ്റുമായിരുന്നു. നദീർന്ന് അവളെ തനിച്ചു വിടാൻ മടി അവളോട്‌ ബൈക്കിൽ കേറുമെങ്കിൽ കൊണ്ടാക്കി തരാന്ന് പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല. ഇവന് അവളുടെ മനസ്സിൽ അത്ര നല്ല ഇമേജായിരുന്നു. ഞങ്ങൾക്ക് ആണെങ്കിൽ അന്ന് കളിയും ഉണ്ടായിരുന്നു. ഇവനാണ് ടീമിലെ മെയിൻ ആള് . അവൾ ബൈ പറഞ്ഞു പോയെങ്കിലും ഇവന് വല്ലാത്ത പേടി ഇടവഴിയാണ് തനിച്ചു അതികം ആൾ താമസം ഇല്ലാത്ത ഏറിയ എന്നൊക്കെ പറഞ്ഞു ഇവൻ അലമ്പ് തുടങ്ങി. ഇവൻ ഞങ്ങളോട് പോകാൻ പറഞ്ഞു അവളുടെ പിറകെ പോയി. സമയത്ത് എത്തിയില്ലെങ്കിൽ അവന്ന് പകരം ടീമിൽ വേറെയാരെയെങ്കിലും  ആക്കി കളി തുടങ്ങിക്കോ എന്നും പറഞ്ഞു. ഞങ്ങൾക്കൊക്കെ അത്ഭുതം ആയിരുന്നു അത്. അത്ഭുതം അല്ല വിശ്വസിക്കാൻ ഒരിക്കലും പറ്റാത്ത സംഭവം കൂടിയായിരുന്നു അത്.അവന്റെ ഫുട്ബോൾ ഭ്രാന്ത് അത്രത്തോളം ആയിരുന്നു.   പരീക്ഷയുടെ ടൈമിൽ ഫുഡ്‌ ബോൾ  ഉള്ളത് കൊണ്ട് പരീക്ഷ അവൻ വേണ്ടെന്ന് വച്ചു അത്രക്ക് ഇഷ്ടാ ഫുട്ബോൾ. ബാനർ കെട്ടാനും ഫാൻസ്‌ അസോസിയേഷനും എല്ലാത്തിനും മുന്നിൽ ഉണ്ടാവും.  അങ്ങനെയുള്ള അവനാ അങ്ങനെ പറഞ്ഞത്. അവര് തമ്മിൽ അടുത്തത് ആ യാത്രയിലൂടെ ആയിരുന്നു. അടുത്തെന്ന് വെച്ചാ അവനോടുള്ള അവളുടെ കാഴ്ച പാട് മാറിയെന്നു മാത്രം. അവൻ മുന്നിൽ നടന്നു അവൾ പിറകെയും രണ്ടുപേരും പരസ്പരം ഒന്നും മിണ്ടിയിട്ട് കൂടിയില്ല. വീടിനു അടുത്തുള്ള റോഡ് വരെ അവൻ കൂടെപോയി. അവള് ഒരു താങ്ക്സ് പോലും പറയാതെ പോയി. ഞങ്ങൾ അത് പറഞ്ഞു അവനെ കളിയാക്കിയപ്പോൾ ഇവൻ പറഞ്ഞത് എന്താന്ന് അറിയോ അവളുടെ കണ്ണിൽ ഞാനൊരു വായിനോക്കിയാണെന്ന് എനിക്കറിയാം. അത്കൊണ്ട് അത്രയേ ഉണ്ടാവൂ. പിന്നെ ആ സ്ഥാനത്തു ഏത് പെണ്കുട്ടിയായാലും ഞാൻ കൂടെ പോകുമായിരുന്നു ആ വഴി അത്ര സേഫ് അല്ല ടാ അതോണ്ടാ കൂടെ പോയെ അല്ലാതെ അവളെ ഞാനൊരിക്കലും വേണ്ടാത്ത രീതിയിൽ കണ്ടിട്ടില്ല.  പിറ്റേന്ന് അവൾ ഞങ്ങളുടെ അടുത്തുവന്നു നദീറിനോട് താങ്ക്സ് പറഞ്ഞു. താങ്ക്സ് മാത്രമല്ല അവള് ഫ്രണ്ട് റിക്വസ്റ്റ് കൂടി ചോദിച്ചു :എന്നെ പറ്റി മോശം അഭിപ്രായം മാറിയോ കച്ചറകളോടാണ്  മിണ്ടുന്നത്‌ ഓർമ വേണം.  :സോറി എനിക്ക് തെറ്റ് പറ്റിയതാ മറ്റുള്ളവർ പറയുന്ന കേട്ട് ഞാനും പറഞ്ഞു. :ഇപ്പം എന്താ അഭിപ്രായം  :ഈ കച്ചറകൾ എന്ന് വെച്ചാ ഫ്രണ്ട്സുമായി കൂട്ടുകൂടി നാട്ടാരെ സേവിക്കലും സെക്കന്റ്‌ ഷോക്ക് പോക്കും തിന്മ കണ്ടാൽ മുഖം നോക്കാതെ പ്രതികരിക്കലും ചങ്ക്‌സിന് വേണ്ടി ജീവത്യാഗം ചെയ്യലും ഇച്ചിരി പാർട്ടി പ്രവർത്തനവും അതിനു വേണ്ടി പോസ്റ്റർ ഒട്ടിക്കാനൊക്കെ  പോയി തല്ല് പിടിക്കുകയും ഫുട്ബോൾ ഭ്രാന്തും  ഒക്കെയാണെന്ന് ഇപ്പോഴാ മനസ്സിലായത് അതോണ്ട് നാട്ടുകാർ ഇട്ട് തന്ന പേരാണ് കച്ചറകൾ.  സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും. അതോണ്ട് കൂട്ടുകൂടാൻ കച്ചറകളാ നല്ലെന്ന് എനിക്ക് തോന്നി.  ആ ഡയലോഗിൽ ഇവൻ മൂക്കും കുത്തി വീണു.  :നീ  എനിക്ക് പറ്റിയ കമ്പനിയാട്ടോ എന്നെ ഇത്രേം മനസ്സിലാക്കാൻ വേറെയാർക്കും കഴിഞ്ഞിട്ടുണ്ടാവില്ല.  :പക്ഷേ അസ്സൽ വായിനോക്കിയാണ്  നീ. കോഴിടെ സ്വഭാവവും :നീ പോയെ നീയുമായുള്ള ഫ്രണ്ട്ഷിപ്  ഞാൻ കട്ട് ചെയ്തു.  പിന്നെ അവൾ കണ്ടാൽ ചിരിക്കുകയും മിണ്ടുകയും ഒക്കെ ചെയ്യാൻ തുടങ്ങി.  മോർണിംഗും നൈറ്റും വിഷ് ചെയ്തു  തുടങ്ങിയ ചാറ്റിങ്  ലോങ്ങ്‌ ചാറ്റിങ്ങിലും എത്തി. ജുമാന വിളിച്ചില്ലേലും msg അയച്ചില്ലേലും പ്രശ്നമില്ല അവളുടെത് കണ്ടില്ലേൽ മിസ്സ്‌ ചെയ്യാൻ തുടങ്ങി ഇവന്.  ജുമാനക്കും അത് തോന്നിത്തുടങ്ങി അവളെക്കാൾ കൂടുതൽ പരിഗണന റജിലക്ക് കൊടുക്കുന്നുണ്ടോന്ന്. അതിന്റെ നീരസവും തുടങ്ങി. അത് മനസ്സിലാക്കിയ റജില ഇവനുമായുള്ള ഫ്രണ്ട്ഷിപ് കട്ട് ചെയ്തു. എപ്പോഴും തിരക്ക് കാണിച്ചുംഫോൺ  യൂസ് ചെയ്യാതെയും ഇവനെ അകറ്റി നിർത്തി കാരണം അവൾ നല്ലൊരു കുട്ടിയാരുന്നു. ഫ്രെണ്ട്ഷിപ്പിന്റെ വില അവൾക്ക് നല്ലോണം അറിയാമായിരുന്നു. പക്ഷേ ഇവന്റെ മനസ്സിൽ നിന്നും ജുമാന പടിയിറങ്ങി അവിടെ  റജില കയറി കൂടിയിരുന്നു. അത് ഇവന് മനസ്സിലായത് അവൾ സ്കൂൾ മാറി പോയ ശേഷമായിരുന്നു. ഒൻപതിൽ പടിക്കുമ്പോഴാ ഈ സംഭവം. പത്താം ക്ലാസ് അവൾ വേറെ സ്കൂളിൽ ആണ് പഠിച്ചത്. അവൾ വീടുമാറി പോയതാണ് കാരണം.   കോമഡി എന്താന്ന് വെച്ചാൽ ജുമാനക്ക് ബെറ്റർ ഓപ്ഷൻ ഇവനെന്ന് തോന്നിയത് കൊണ്ടോ അവൾ നന്നാവാൻ തീരുമാനിച്ചത് കൊണ്ടാണോ എന്നറിയില്ല ഇവനോട് റിയൽ ലവ്  ആയിരുന്നു.പക്ഷേ  റജില പോയത് ഇവന്റെ ഹൃദയവും കൊണ്ടായിരുന്നു.അതോണ്ട് തന്നെ  ജുമാനയും ഇവനും തമ്മിൽ ബ്രെയ്ക്കപ്പും ആയി.  ആ സംഭവത്തോടെ ഇവൻ വേറെ പെണ്ണിന്റെ പിറകേ പോയിട്ടില്ലട്ടോ.റജില ശരിക്കും മിസ്സിംഗ്‌ ആവുകയാ ചെയ്തേ. എവിടേക്ക് പോയി എന്നത് ആർക്കും അറിയില്ല.   എവിടേക്ക് എന്ന് മാത്രമല്ല ആർക്കും അങ്ങനൊരാൾ ആ ഏരിയയിൽ താമസിച്ചത് പോലും അറിയില്ല. മൊത്തത്തിൽ ഒരു ദുരൂഹതയാണ് അവൾ. പിന്നെ ഇവനും റജിലയും തമ്മിൽ  കോൺടാക്ട് ഒന്നും ഉണ്ടായിരുന്നില്ല.   ഒന്ന് പോടാ അങ്ങനെ എന്തെങ്കിലും ദുരൂഹത ഉണ്ടായിരുന്നെങ്കിൽ അവൾ വീണ്ടും ഈ നാട്ടിലേക്ക് വരുമായിരുന്നോ. അത് നമുക്ക് പിന്നെ സംസാരിക്കാം. ഇപ്പൊ നിന്റെ ലവ് സ്റ്റോറി ഇവൾക്ക് പറഞ്ഞു കൊടുക്കട്ടെ : പിന്നെപ്പോഴാ റജില കൊണ്ടുപോയ ഹൃദയം റസിയക്ക് കിട്ടിയേ  : കിട്ടിയതല്ല അവളോടുള്ള വാശിക്ക് കൊടുത്തതാ. ഫ്രീയായിട്ട് കിട്ടിയതോണ്ട് റസിയ  തിരിച്ചും കൊടുത്തില്ല സാലി പൊട്ടിച്ചിരിച്ചു.  :ടാ സാലി കുറച്ച് കൂടുന്നുണ്ടേ  :ഇങ്ങള് ബാക്കി പറ സാലിം ഇക്കാക്ക.  റജില Part 4 വർഷങ്ങൾ കഴിഞ്ഞു. ഏറെക്കുറെ എല്ലാം മറവിയും കൊണ്ടുപോയി . റജിലയും ഓർമ്മത്താളുകളിലേക്ക് പോയി. ഇവൻ വീണ്ടും പെൺകുട്ടികളുടെ പിറകേ പോവാനും തുടങ്ങി. ഞങ്ങൾ പഠിപ്പൊക്കെ കഴിഞ്ഞു തെണ്ടി തിരിയുന്ന സമയം. ഡിഗ്രിക്ക് റജില നീ പഠിച്ച കോളേജിലാ . നീ പഠിപ്പ് പാതിക്ക് വെച്ച് നിർത്തിയിട്ടല്ലേ അല്ലേൽ നിനക്ക് കാണാമായിരുന്നു അവളെ. അതിനടുത്തുള്ള ഗ്രൗണ്ടിലാ ഞങ്ങളുടെ വിളയാട്ടം . കളിയും നടക്കും അസ്സൽ വായിനോട്ടവും. ഫസ്റ്റ് ഇയർന്ന് സ്റ്റുഡന്റ് വന്നപ്പോൾ ഞങ്ങൾ സജീവമായി ഗ്രൗണ്ടിൽ ഉണ്ടാവും.  :അവൾ പറഞ്ഞപോലെ അസ്സൽ കോഴികളാ അല്ലേ രണ്ടും.  :അവരൊക്കെ സേഫ് ആയി വീട്ടിൽ എത്തുന്നുണ്ടോന്ന് നോക്കുന്നത് വായിനോട്ടാ ഒരു സഹായം അല്ലേ അത്.  :അതേയതേ ബാക്കി പറ  :അവിടുള്ള സെക്കന്റിയർ സ്റ്റുഡന്റാ റസിയയും അമൃതയും അമൃത ഇവന്റെ ഫ്രണ്ടാ. അങ്ങനെയാ റസിയയെയും പരിജയം. റസിയക്ക്  ഇവനോട് ഒടുക്കത്തെ പ്രണയം ആയിരുന്നു. ഇവന് അതറിയാം അറിയാത്തപോലെ നടക്കും. ഇവന്റെ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ അപ്പോഴും റജിലയുടെ ഓർമ്മകൾ ഉണ്ടായിരുന്നു. ഇനി കാണുമോന്ന് പോലും അറിയതോണ്ട് ഇവൻ ഒരിക്കലും അത് ആരോടും പറഞ്ഞിരുന്നില്ല. അത് കൊണ്ട് തന്നെ അവളെ മറക്കാൻ വേണ്ടിയാ പിന്നെ ഇവൻ വേറെ പെൺപിള്ളേരെ പിറകേ പോയത് തന്നെ. പക്ഷേ എല്ലായിടത്തും പരാജയം ആയിരുന്നു.  :മതി സാലി ബാക്കി ഞാൻ പറഞ്ഞോളാം അല്ലെങ്കിൽ നീയെന്നെ എല്ലാപെൺപിള്ളേരെയും പിറകേ നടക്കുന്ന വായിനോക്കിയായി മാറ്റും.  :വേണ്ട സാലിക്കാക്ക തന്നെ പറഞ്ഞാൽ മതി. ഇത്രേം കാലം എന്നോടൊന്നും പറഞ്ഞില്ലല്ലോ. ഇനി പറയണ്ട.  :നീ ചോദിക്കാഞ്ഞിട്ടല്ലേ പറയാതിരുന്നത്  :ഓഹ് പിന്നേ അല്ലേൽ  ചോദിച്ചാലുടനെ പറഞ്ഞേനെ.  :തല്ല് വേണ്ട ഞാൻ തന്നെ പറഞ്ഞോളാം. അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ   ഫോണും വിളിച്ചോണ്ട് ബൈക്കിൽ വരുകയാരുന്നു. ആ കോളേജ് വളവിൽ വെച്ച് എന്റെ  ബൈക്ക് ഒരു പെണ്ണിന്റെ മേൽ തട്ടി. അത് അവളായിരുന്നു റജില. ഞങ്ങൾക്ക് അപ്പോൾ അവളെ മനസ്സിലായിരുന്നില്ല അത്രക്ക് മാറിയിരുന്നു അവൾ. നീർക്കോലിയെ പോലെ ഇരുന്നവൾ തടിച്ചു വെളുത്തു തുടുത്തു മൊഞ്ചത്തികുട്ടിയായി മാറിയിരുന്നു. അത്ര തടിയില്ല കണക്കായ തടി. സത്യം പറയാലോ നാസീ ഇങ്ങനെയൊക്കെ എൻട്രി സിനിമയിലെ കണ്ടിട്ടുള്ളു. എന്നാലും അവൾക്ക് വന്ന മാറ്റം പറയാതിരിക്കാൻ വയ്യ. ആകെക്കൂടി ഇഷ്യു ആയി. അവൾ പെട്ടെന്ന് ഒഴിഞ്ഞു മാറിയൊണ്ട് ചെറിയ മുറിവേ ഉണ്ടായിയുന്നുള്ളൂ. നെറ്റിയിലും കയ്യിലും ഒക്കെ. ഞങ്ങൾ ചങ്ക്‌സും കോളേജ് സ്റ്റുഡന്റഡും ഒക്കെയായി വല്യ പ്രശ്നമായി മാറി അത്. തെറ്റ് എന്റെ ഭാഗത്താണെങ്കിലും ഞങ്ങൾ അത് അവളെ മേലേക്ക് ഇട്ടു.നമ്മളെ തടി നോക്കണ്ടേ. സംഭവം കണ്ട കുറച്ച് സ്റ്റുഡന്റസ് അവളുടെ കൂടെയും.ആരൊക്കെയോ  അവളെ അടുത്ത നഴ്സിംഗ് ഹോമിൽ കൊണ്ടുപോയി ഡ്രെസ്സ് ചെയ്തു വന്നു.വേണേൽ കേസാക്കാമെന്ന് ചിലർ. ഒത്തുതീർപ്പിന് അവസാനം അന്തിമ തീരുമാനം അവൾക്ക് വിട്ട് കൊടുത്തു. അപ്പോഴാ ഇവനും  അവളും നേർക്ക് നേരെ കണ്ടത്. അവളെ മനസ്സിലായില്ലെങ്കിലും അവളെ കണ്ടപ്പോ ഇവൻ ഫ്ലാറ്റ്. ഇവൻ അവളുടെ കൂടെ നിക്കൊന്ന് പോലും എനിക്ക് തോന്നിപ്പോയിരുന്നു. അമ്മാതിരി നിൽപ്പായിരുന്നു അവളുടെ മോന്തയും നോക്കി. അവൾപറഞ്ഞു പരാതിയില്ലെന്ന്.തെറ്റ് അവളെ ഭാഗത്തും ഉണ്ടെന്ന്. പ്രശ്നം തീർന്നെങ്കിലും അവൾ എന്തിനാ അങ്ങനെ പറഞ്ഞെന്നു ആലോചിച്ചു നടക്കുകയാരുന്നു ഞങ്ങൾ. റജിലാന്നുള്ള പേര് കൂടികേട്ടപ്പോൾ അവളെ ഒന്നുകൂടി കാണണം എന്ന് ഇവന് തോന്നി. എവിടെയോ   കണ്ടു മറന്ന പോലെ തോന്നിയിരുന്നു ഇവന്. അതിന് വേണ്ടി എന്നെകൊണ്ട് മാപ്പ് പറയിക്കാനും ഇവൻ തീരുമാനിച്ചു . അവളെന്റെ  റജില ആയിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും ചെയ്തിരുന്നു ഇവൻ . രണ്ടുമൂന്നു ദിവസം കഴിഞ്ഞാ അവൾ പിന്നെ കോളേജിൽ വന്നേ. ഞങ്ങൾ  അമൃത വഴി അവളോട്‌  വൈകുന്നേരം ഒന്ന് കാണണം എന്ന് പറഞ്ഞു. എന്നെ കാണണ്ടവർ എന്റെ അടുത്തേക്ക് വരാൻ പറയെന്നായിരുന്നു അവളുടെ മറുപടി. അഹങ്കാരം ആയി തോന്നിയെങ്കിലും  അവളെപ്പറ്റി അറിയണം  എന്ന് ഉള്ളതോണ്ട് ഞങ്ങൾ കോളേജ് വിട്ടപ്പോൾ അങ്ങോട്ട്‌ പോയി. നദീർ അവളോട് ചോദിച്ചു  :ഇവന്റെടുത്തല്ലേ തെറ്റ്  പിന്നെന്തിനാ അങ്ങനെ പറഞ്ഞേ  :ഞാൻ കംപ്ലയിന്റ് കൊടുത്തിനെങ്കിൽ ഇവനിപ്പം കേസിന്റെ പിറകേ പോയേനെ.  :അതിനു തനിക്ക് എന്താ  ഇവനെന്റെ ഫ്രണ്ടാ അതോണ്ട് അങ്ങനെ പറഞ്ഞു. :നിനക്കെന്നെ മുൻ പരിജയം ഉണ്ടോ സാലി ചോദിച്ചു  :ഫ്രണ്ടോ എങ്ങനെ എവിടെ വച്ചാ നിനക്ക് എന്നെ പരിജയം  :ടാ  കോഴികളെ   എന്നെ മനസ്സിലായില്ലേ നിങ്ങൾക്ക്. റജിലയാ ഞാൻ ജുമാനയുടെ ഫ്രണ്ട്  അപ്പോഴത്തെ ഇവന്റെ അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റില്ല. മനസ്സിൽ എത്ര ലഡു പൊട്ടിയെന്ന് ഇവന് തന്നെ അറിയില്ല. . ജുമാനയുടെ ഫ്രണ്ട് എന്ന് പറഞ്ഞത് അത്ര ഇഷ്ടപ്പെട്ടില്ല. എന്റേം കൂടി ഫ്രണ്ടല്ലേ. എനിക്ക് അങ്ങനല്ലേലും അവൾക്ക് ഞാൻ ഫ്രണ്ടല്ലേ.എന്നൊക്കെ പറഞ്ഞു വല്ലാത്ത ഫീൽ ആയിരുന്നു ഇവന്.  ഞാനും  അവളും കൂടി പഴയ കാര്യങ്ങൾ അയവിറക്കുമ്പോൾ ഒരു വാക്ക് പോലും പുറത്തേക്ക് വരാതെ ഇവൻ  വല്ലാത്ത വീർപ്പുമുട്ടൽ അനുഭവിക്കുകയാരുന്നു.ആദ്യായിട്ടായിരുന്നു ഒരു പെണ്ണിന് മുന്നിൽ നിന്നും ഒന്നും മിണ്ടാനാവാതെ ഇവൻ നിക്കുന്നത് ഞാൻ കണ്ടത്  .  എല്ലാ  പെൺകുട്ടികളെയും നിമിഷനേരം കൊണ്ട്  വരുതിയിലാക്കുന്ന ഇവൻ  അവളുടെ മുന്നിൽ നിൽകുമ്പോൾ വിയർക്കുകയായിരുന്നു. അവൾ യാത്ര ചോദിച്ചുപോയത് പോലും  ഇവനറിഞ്ഞില്ല.  :അത് പിന്നെ  നിനക്കൊന്നും മനസ്സിലാവില്ല.  ഞാൻ നോക്കിയ ഒരു പെണ്ണിനെ കണ്ടപ്പോളും എനിക്ക് തോന്നിയിട്ടില്ല  എന്റെ പാതിയാണെന്ന്.   ഇനിയൊരിക്കലും ഇവളെ വിട്ട് പിരിയില്ലെന്ന്. എന്റെ റജുവിനെ പരിചയപ്പെട്ടപ്പോഴാ അങ്ങനെ തോന്നിയിട്ടുള്ളൂ.  എന്നിട്ടെന്തേ ഒരു തല്ല് കിട്ടിയപ്പം ആ ചിന്തകൾ റസിയയുടെ അടുത്തേക്ക് പോയെ തല്ലാനോ? ആര്. എന്തിന് റജില ഇവന് പ്രണയ സമ്മാനം കൊടുത്തു. ഒരു പല്ല് പോയൊന്നു ഡൗട്ടുണ്ട്. അത് പിന്നെ പെട്ടന്ന് ദേഷ്യം വന്നപ്പോ അങ്ങനൊക്കെ പറ്റി പോയി. നീ കളിയാക്കുകയൊന്നും വേണ്ട. റജിലയോടുള്ള ഇഷ്ടം അപ്പോഴും പോയൊന്നും ഇല്ല. റസിയയെ ഞാൻ പ്രേമിച്ചിട്ടും ഇല്ല. എല്ലാരുടെയും സൗന്ദര്യം നോക്കിയാ ഞാൻ പ്രേമിച്ചത്. റജുലയുടെ മനസ്സ് കണ്ടാ അവളെ സ്നേഹിച്ചത്.അതോണ്ട് തന്നെയാ മറ്റൊരു പെണ്ണിന് വർഷങ്ങൾ കഴിഞ്ഞിട്ടും എന്റെ ഹൃദയത്തിൽ കയറാൻ കഴിയാഞ്ഞത്.  പക്ഷേ റസിയ എന്റെ ജീവിതത്തിൽ വില്ലത്തിയായാണ് വന്നത്. അന്ന് റജുവായിട്ടാണ്  എന്നെ വിട്ട്  പോയത്.  എന്നാൽ  ഇന്ന്  റസിയ ഞങ്ങളെ തമ്മിൽ അകറ്റുകയാരുന്നു.  അതൊന്നും അല്ലെടി. അവൾ ആൾ മൊത്തത്തിൽ വശപ്പിശകാ. എന്റെ അഭിപ്രായത്തിൽ ഇവനെ മനപ്പൂർവം ഒഴിവാക്കിയതാ. ടാ കോപ്പേ കുറെയായി അവക്കിട്ട് താങ്ങുന്നു. വേണ്ടാത്ത കാര്യം പറയണ്ട. എന്നോട് ചൂടായിട്ട് കാര്യം ഇല്ല. അവളെ ഇപ്പോഴും എനിക്ക് ഡൗട്ടാണ്. എന്തേലും ആകട്ട് റജില എന്തിനാ ഇക്കാക്കാനേ തല്ലിയതെന്ന് പറ 💘റജില💘 Part 5 എങ്ങനെയെങ്കിലും അവളുടെ മനസ്സിൽ കയറി പറ്റാനുള്ള ശ്രമമായിരുന്നു പിന്നീട് ഇവന് . അതിൽ പാതി വിജയിച്ചുവെന്ന് തന്നെ പറയാം. അവൾ വീണ്ടും പഴയ പോലെ അടുപ്പം കാണിക്കാൻ തുടങ്ങി. പക്ഷേ പ്രണയം പറയാൻ ഇവന്  പേടിയാരുന്നു. അവൾ  ഇഷ്ടല്ലാന്ന് പറയൊന്നുള്ള പേടി .കാരണം ഇവനെ പറ്റി നല്ലോണം അവൾക്കറിയാല്ലോ.  നേരിട്ട് പറയാൻ മടിയുള്ളത് കൊണ്ട്  അമൃതയെ കൂട്ട്  പിടിച്ചു. അമൃത വഴി റസിയ ഇക്കാര്യം അറിഞ്ഞു . റസിയക്ക് അത് സഹിക്കുന്നേലും അപ്പുറമായിരുന്നു. റസിയ റജിലയുടെ ശത്രുവായി മാറി. പക്ഷേ അത് പുറത്ത് കാണിക്കാതെ അവളുമായി കൂട്ട് കൂടുകയാ ചെയ്‌തേ ഇവനോടാണെങ്കിൽ  അവൾ നിനക്ക് നല്ലചേർച്ചയാ നല്ല കുട്ടിയാണെന്നൊക്കെ പറഞ്ഞു നല്ല അടുപ്പവും തുടങ്ങി.                        റജിലയോട് അവൾ പറഞ്ഞത് ഇവൻ അവളെ സ്നേഹിക്കുന്നുണ്ടെന്നാ. അവൾ അത് വിശ്വസിക്കുകയും ചെയ്തു. ഇതൊന്നും അറിയാതെ ഇവൻ  റജിലയെ  എങ്ങനെ പ്രൊപ്പോസ് ചെയ്യുമെന്ന് ആലോചിച്ചു നടക്കുകയാരുന്നു.  അതിനിടയ്ക്കാണ് അവളുടെ പിറകേ ഒരുത്തൻ നടക്കാൻ തുടങ്ങിയത്. അത് കണ്ടപ്പോൾ ഇവന് പേടി തുടങ്ങി അവൾ അവന്റെ കൂടെയെങ്ങാനും പോകുമോന്ന്. ഇവൻ രണ്ടും കല്പ്പിച്ചു അവളോട്‌ തുറന്നു പറയാൻ തന്നെ തീരുമാനിച്ചു. അമൃതയോട് ഇവൻ പറഞ്ഞിരുന്നു ഇന്ന് ഞാൻ അവളോട്‌ ഇഷ്ടന്ന്  പറയുമെന്ന്. ഇവൻ മുക്കിയും മൂളിയും എങ്ങനൊക്കെയോ അവളോട്‌ കാര്യം പറഞ്ഞു . അവൾ ഇവനോട് തിരിച്ചു പറഞ്ഞു അവളുടെ വടക്ക് കിഴക്കേ അറ്റത്തു വേറൊരു ത്തനെ കുടിയിരിത്തിയിട്ടുണ്ടെന്ന്.   നിന്നെ ഞാൻ ഒരു ഫ്രണ്ടായി മാത്രേ കണ്ടിട്ടുള്ളൂന്ന്. അവനില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ലാന്ന്. ആദ്യമായി ഇവന്റെ  കണ്ണ് നിറഞ്ഞു കണ്ടത് അന്നാണ്. . അന്നാ എനിക്ക് മനസ്സിലായത് ഇവൻ എത്രത്തോളം അവളെ സ്‌നേഹിക്കുന്നുണ്ടെന്ന്. സാരമില്ലടാ എനിക്ക് സങ്കടോന്നും ഇല്ലാന്ന് ഇവൻ പറഞ്ഞപ്പോൾ  എന്റെ ചങ്കിന്റെ ഹൃദയം  നുറുങ്ങുന്ന വേദന ഞാൻ അറിഞ്ഞു. അവൾ ഇവനെ പിന്നെ കണ്ടഭാവം നടിക്കാതെയായ.ഇവനാണെങ്കിൽ സങ്കടത്തോടെ ആണെങ്കിലും സത്യവുമായി പൊരുത്തപ്പെടാൻ ശ്രമിച്ചുകൊണ്ടിരുന്നു.  അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം അവളെ പിറകേ നടക്കുന്ന അവനെ ഒരു ദിവസം ഞാൻ കണ്ടു. ഞാൻ  വെറുതെ ഒന്ന് മുട്ടി നോക്കി. ഒന്നുമില്ലേലും അവനും നിരാശ കാമുകനാണല്ലോ. അവൻ പെട്ടെന്ന് തന്നെ ഞങ്ങളുമായി  കൂട്ടാവുകയും ചെയ്തു. തമാശകൾക്കിടയിൽ ഒരിക്കൽ ആ കക്ഷി പറയാ റജിലയെ വേണ്ടാന്ന് വെച്ച ഇവൻ  ശരിക്കും പൊട്ടനാണ് എന്ന്. ഞങ്ങൾ  ഞെട്ടിപ്പോയി അത് കേട്ട്.  റജിലയെ ഞാൻ വേണ്ടാന്ന് വെച്ചെന്നോ? അവൾക്ക് വേറൊരാളെ ഇഷ്ടായിരുന്നു അത് കൊണ്ട് ഞാൻ ഒഴിഞ്ഞുമാറിയതാണ്.  :ആ ഒരാൾ താനായിരുന്നു.  :റജില അങ്ങനെ പറഞ്ഞോ  : നേരിട്ട് പറഞ്ഞില്ല.  അവളെന്റെ ഫ്രണ്ടായിരുന്നു  പലപ്പോഴും അവളുടെ സംസാരത്തിൽ താൻ കടന്നു വരാറുണ്ടായിരുന്നു. നിർബന്ധിച്ചു ചോദിച്ചപ്പോൾ  എനിക്ക്  പറഞ്ഞു  തന്നു തന്നെ പറ്റി. കൈവിട്ട് പോയ നല്ലൊരു സുഹൃത്ത് ആയിരുന്നു  അവൾക്കു നീ.നിന്നെ പറ്റി പറയുമ്പോൾ നൂറു നാവായിരുന്നു അവൾക്ക്.  ഇവിടെ വെച്ച് നിന്നെ കണ്ടപ്പോൾ അവൾക്ക് ഒരുപാട് സന്തോഷം ആയിരുന്നു.  നീ  അവളെ പ്രൊപ്പോസ് ചെയ്തിരുന്നെങ്കിൽ തീർച്ചയായും അവൾ അസപ്റ്റ്  ചെയ്തേനെ.നീയും റസിയയും തമ്മിൽ ഇഷ്ടത്തിലാണെന്ന് അറിഞ്ഞോണ്ടാ അവൾ അങ്ങനെ പറഞ്ഞത് അവൾക്ക് വേറെ ലവർ ഒന്നും ഇല്ല.  :ഞാനും റസിയയും തമ്മിൽ ഇഷ്ടത്തിലാണെന്ന് ആരാ പറഞ്ഞേ  :റജിലയാ എന്നോട് പറഞ്ഞത്. എന്താ സത്യം അല്ലേ  :ഞാൻ റസിയയെ അങ്ങനെ ഒരിക്കലും കണ്ടിട്ടില്ല. അവൾ എന്നെ തെറ്റിധരിച്ചത്‌ ആണ്. അവൾക്ക് വേറെ ലവർ ഇല്ലന്ന് കേട്ടതും ഇവന്റെ മനസ്സിൽ ഉണങ്ങി കരിഞ്ഞ മോഹങ്ങൾ വീണ്ടും തളിർത്തു. ഇവൻ  റജിലയെ കണ്ടു സംസാരിക്കാൻ തീരുമാനിച്ചു. അവളോട്‌ സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ നിന്നില്ല സഹികെട്ട് ഇവൻ ഒരിക്കൽ  അവളേ തടഞ്ഞു നിർത്തി കാര്യം പറയാൻ ശ്രമിച്ചു.പോകാൻ നോക്കിയ  അവളെ കയ്യിൽ കേറി പിടിക്കുകയും ചെയ്തു. അവൾ ഇവനെ തല്ലി. ഇന്ന് എന്നെ കണ്ടു റസിയയെ വേണ്ടെന്ന് വെച്ചു. നാളെ വേറൊരുത്തി വന്നാൽ അവളുടെ പിറകെയും പോകില്ലെന്ന് എന്താ ഉറപ്പ് എന്നും ഡയലോഗ് കാച്ചി. അതും കുറച്ച് കുട്ടികളുടെ മുന്നിൽ വെച്ച്. മറ്റുള്ളവരുടെ മുന്നിൽ വെച്ച് നാണം കെട്ട ഇവന്  പിന്നെ അവളോട്‌ ദേശ്യയിരുന്നു. ആ ദേഷ്യത്തിന് റസിയയോട്  പോയി ഇഷ്ടന്ന് പറഞ്ഞു. കിട്ടിയ ചാൻസ് റസിയ നന്നായി മുതലാക്കുകയും ചെയ്തു.റജില കാണാൻ വേണ്ടി അവളുടെ മുന്നിൽ വെച്ച് ഉത്തമ പ്രണയ ജോഡികളായി ആടിപാടി നടക്കുകയും ചെയ്തു.  ആയിടക്കാണ് എന്റെ കസിൻ റജിലക്ക് ആലോചനയുമായി പോയത്. ഇവനോട് പറഞ്ഞപ്പോൾ ഇവനാണ് പറഞ്ഞേ ആലോചനയുമായി മുന്നോട്ട് പോയിക്കൊന്ന്.അമൃതയും റസിയയും തമ്മിൽ എന്തോ കാര്യത്തിന് തെറ്റി. അമൃത ഇവനോട് ഫോൺ വിളിച്ചു റജില തല്ലാനുണ്ടായ കാരണം പറഞ്ഞു കൊടുത്തു. റസിയ റജിലയോട് പറഞ്ഞുവത്രേ ഇവനും റസിയയും തമ്മിൽ ഇഷ്ടത്തിലാണെന്നും അവളെ കണ്ടപ്പോൾ മുതൽ അവോയ്ഡ് ചെയ്യുകന്നും അത് കൊണ്ട് ദയവുചെയ്ത് നദീറിനെ കാണുകയോ മിണ്ടുകയോ ചെയ്യരുതെന്നും. വേറെയും എന്തൊക്കെയോ പറഞ്ഞു കരഞ്ഞെന്ന്. ആ ദേഷ്യാ റജില ഇവനോട് തീർത്തെ. അത്  അറിഞ്ഞപ്പോൾ ഇവൻ റസിയയെ കട്ട് ചെയ്തു വീണ്ടും റജിലയുടെ അടുത്തേക്ക് തന്നെ എത്തി. റജില ഇവൻ പറഞ്ഞതൊന്നും വിശ്വസിക്കാൻ തയ്യാറായില്ല. മാത്രല്ല വീട്ടിലാണെങ്കിൽ കല്യാണാലോചന ഏകദേശം ഫിക്സും ആയല്ലോ. ഇവൻ പെരുവഴിയും ആയി.  :അപ്പോൾ റജില വൺ സൈഡ് ലവ് ആണല്ലേ   നാസില പൊട്ടിചിരിച്ചോണ്ട് പറഞ്ഞു. ഇക്കാക്കാന്റെ പ്ലാൻ എന്താ ഇനി  :അവളെ എനിക്ക് തന്നെ വേണം. ഇന്നും ഇന്നലെയൊന്നും അല്ല അവളെന്റെ മനസ്സിൽ കയറിയത് വർഷങ്ങളായി ഖൽബിൽ കേറിയിട്ട്. ഇനി ആര് വിചാരിച്ചാലും അത് മായുകയും ഇല്ല.  :എന്നിട്ടാണോ റസിയയോട് പോയി ഇഷ്ടന്ന് പറഞ്ഞത്.  :ഇഷ്ടന്ന് പറഞ്ഞതൊക്കെ സത്യാ. പക്ഷേ അവളോട്‌ ഞാൻ എല്ലാം പറഞ്ഞിരുന്നു റജിലയെ മറക്കാൻ പറ്റില്ലെന്നും പറഞ്ഞിരുന്നു . എനിക്ക് അവളെ വേണം ഇനി എന്ത് ചെയ്തിട്ടാണെങ്കിലും അവളെ കൊണ്ട് എന്നെ ഇഷ്ടന്ന് പറയിപ്പിക്കുകയും ചെയ്യും അവളെ കെട്ടുകയും ചെയ്യും.  ഉപ്പാന്റെ കാർ വന്നത് കണ്ടു അവർ സംസാരം നിർത്തി. നല്ല ദേഷ്യത്തിൽ ആണ് കയറി വന്നത്.ഫോണിൽ ആരോടോ ദേഷ്യപ്പെട്ടു സംസാരിക്കുന്നും ഉണ്ട്. എന്തോ ആവിശ്യം ഉണ്ടെന്നും പറഞ്ഞു രാവിലെ പോയതാണ്. അവനോട് ഇനി പറയാൻ നിൽക്കണ്ട. അവനെക്കാൾ നല്ല ചെറുക്കനെ വേറേം കിട്ടും. എന്താ ഉപ്പ കാര്യം. ആരോടാ ദേഷ്യപ്പെടുന്നെ എനിക്ക് വേണ്ടപ്പെട്ട ഒരു പെൺകുട്ടിയുടെ കല്യാണം ഞാൻ മുൻകൈ എടുത്തു നടത്താൻ ഇരുന്നതാ. ആ ആലോചന ആരോ മുടക്കിയെന്ന്. കല്യാണം മുടക്കിയെന്നോ  നദീർ ഞെട്ടലോടെ ചോദിച്ചു എന്താ കാരണം  :അവൾക്ക് ലവറുണ്ടെന്ന് ആരോ വിളിച്ചു പറഞ്ഞെന്ന്.  :ശരിക്കും ഉണ്ടോ ഉപ്പ :ഇല്ല അവൾ ഒരു പാവം കുട്ടിയാണ്. ഞാൻ കണ്ടുപിടിച്ചോളാം അവന്മാരെ. കയ്യിൽ കിട്ടിയാൽ വെറുതെ വിടില്ല അവനെ.ആകെ നാണം കേട്ട പോലെയായി. ഞാനാ ചെറുക്കനെ കണ്ടു പിടിച്ചത്. ദേഷ്യത്തോടെ അതും പറഞ്ഞു ഉപ്പ അകത്തേക്ക് പോയി. പിന്നാലെ നാസിയും. നദീറും സാലിയും റജിലയുടെ വിഷയം വിട്ട് ഇതിന്റെ പിറകെയായി ചർച്ച. ഇങ്ങനെയുള്ളവരെ  കണ്ടുപിടിച്ചു രണ്ടുപൊട്ടിക്കുകയാ വേണ്ടത്. അല്ലേൽ അവരെയെന്തിനാ പറയുന്നേ ഇമ്മാതിരി ആൾക്കാർ പറയുന്ന കേട്ട് കല്യാണത്തിന്ന് ഒഴിയുന്ന കെട്ടാൻ പോകുന്ന ചെറുക്കനെയാ തല്ലേണ്ടത് അവന് അന്വേഷിച്ചു നോക്കിക്കൂടെ.  ഇതും കേട്ടോണ്ട് ആണ് നാസില തിരിച്ചു വന്നത്. :അത് ശരിയാ ഇക്കാക്ക അവനാണ് രണ്ടു കൊടുക്കേണ്ടത് നാസില പറഞ്ഞു.  :ഈ കല്യാണം മുടക്കിയവരുടെ വീട്ടിലെ പെങ്കൊച്ചിനെ ഈ ഗതി വരണം എന്നാലേ ഇവരൊക്കെ പഠിക്കൂ  :അത് വേണ്ട സാലിക്ക അവരെന്തു പിഴച്ചു ഇമ്മാതിരി ഇക്കാക്കമാറ് ഉണ്ടായത് അവളുടെ തെറ്റല്ലല്ലോ. അല്ലാ ഈ കല്യാണം മുടക്കിയവരെ കിട്ടിയാൽ തല്ലുന്ന്  പറഞ്ഞത് സത്യാണോ  :പിന്നല്ലാതെ കിട്ടിയാൽ എപ്പം തല്ലീന്ന് ചോദിച്ചാൽ പോരേ.  :എന്നാ ഇക്കാക്ക ആ അടി സലിക്കനെ അടി. പിന്നെ അവന്റെ ഇക്കാക്കനേയും.  :നാസീ നീ എന്തൊക്കെയാ പറയുന്നേ  :റജുലയാടാ ഉപ്പ പറയുന്ന പെൺകുട്ടി. :യാ അള്ളോ  റജുലയൊ. സാലി വാ പൊളിച്ചു നിന്നു  :നദീർ ഞെട്ടലോടെ ഒന്നും മിണ്ടാതെ നാസിയെ തന്നെ നോക്കി നിന്നു.  :എന്താ രണ്ടാൾക്കും നാക്ക് ഇറങ്ങിപോയോ എന്തെല്ലാം ഡയലോഗ് ആയിരുന്നു. ഉപ്പ കട്ട കലിപ്പിലാ നിങ്ങളാണ് ഇതിന്റെ പിന്നിലെന്ന് അറിഞ്ഞാൽ പിന്നെ തീർന്നു രണ്ടും . അല്ലേലും നിങ്ങൾ പറഞ്ഞ പോലെ എന്റെ കല്യാണം മുടങ്ങിയാലേ നിങ്ങൾക്കും ആ സങ്കടം മനസ്സിലാവൂ.  :ടീ നാസീ നിനക്ക് ആളുമറിയതാണോ. അല്ല ഉപ്പയോട് ചോദിച്ചു ഡീറ്റെയിൽസ്. സാലിയുടെ കസിൻ ആണ് ചെക്കൻ എന്ന് പറഞ്ഞു. അപ്പൊ റജിലയല്ലേ പെണ്ണ്. നദീർ ഒന്ന് മൂളി. ഉപ്പാക്ക് റജിലയുമായി എന്താ ബന്ധം അതറിയില്ല. ഇത്രേം ദേഷ്യം വരണമെങ്കിൽ കാര്യമായി എന്തോ ഉണ്ട്. സുഹൃത്തിന്റെ മോൾ ആണെന്ന പറഞ്ഞത്. എന്നാലും എന്റെ ഇക്കാക്കക്ക് ഈ പെണ്ണിനേ കിട്ടിയുള്ളൂ പ്രേമിക്കാൻ.ഉപ്പ അന്വേഷിക്കുന്നുണ്ടത്രേ ഇതിന്റെ പിന്നിലാരാണെന്ന്. അവരങ്ങാനും സാലികനെ  തിരിച്ചറിഞ്ഞാൽ..... എനിക്ക് ആലോചിക്കാൻ പോലും വയ്യ.  :നീ പേടിക്കാതിരി നിന്റെ ഉപ്പ അറിയൊന്നും ഇല്ല. എന്റെ ഇക്ക എന്തായാലും എന്റെ പേര് പറയില്ല.  :ഇക്കാക്കാന്റെ പ്ലാൻ എന്താ. വീണ്ടും അവളെ പിറകേ പോകാനാ.  :എന്തു വന്നാലും അവളെ ഞാനാർക്കും വിട്ടു കൊടുക്കില്ല.  :കൊടുക്കണ്ടാ മോൻ കെട്ടിപിടിച്ചോണ്ട് ഇരുന്നോ. അവൾക്ക് ഇഷ്ട്ടം ആണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. നീ അവളെ ശല്യം ചെയ്യുകയാണെന്ന് നിന്റെ ഉപ്പാനോട് അവൾ പറഞ്ഞാലോ സാലി ദേഷ്യത്തോടെ പറഞ്ഞു.  :ഞാൻ അവളെ നോക്കുന്നതിന് ഉപ്പക്ക് സന്തോഷം ആയിരിക്കും. നോക്കിക്കോ. :ടാ പൊട്ടാ ഇപ്പം അവർക്ക് മുന്നിൽ നീ കല്യാണം മുടക്കിയവനാ  .അതും നിന്റെ ഉപ്പാക്ക് നാണക്കേട് ഉണ്ടാക്കിയ സംഭവം ആണ് ഇത്. ആ ദേഷ്യം  നിന്നോട് കാണിക്കില്ലെന്ന് എന്താ ഉറപ്പ്. നിന്റെ ഉപ്പക്കും ഉണ്ടാവും ദേഷ്യവും സങ്കടവുമൊക്കെ.  :ഞാനിപ്പം  എന്ത്  വേണമെന്ന നിങ്ങൾ പറയുന്നേ  :തൽക്കാലം റജുലയെ അവളെ വഴിക്ക് വിട്ടേക്ക് ഇക്കാര്യം ആരോടും പറയുകയും വേണ്ട  നാസിയുടെ കല്യാണം കഴിഞ്ഞു ഇനി അവളെപ്പറ്റി ചിന്തിച്ചാൽ മതി.  :എന്ത് കഷ്ടകാലാന്ന്  നോക്കണേ !എല്ലാ പ്രണയത്തിലും പെണ്ണിനും ചെറുക്കനും ഇഷ്ടവാത്തത് ആയിരിക്കും പ്രശ്നം. എനിക്ക് നേരെ തലതിരിച്ചും എങ്ങനേലും ഒന്ന് സെറ്റാകാൻ നോക്കുമ്പം കൃത്യായിട്ട് വന്നോളും ഓരോ നൂലാമാലകൾ നാസിയും സാലിയും പൊട്ടിച്ചിരിച്ചു  എന്താണാവോ രണ്ടും ഇളിക്കുന്നത്  അല്ലടാ നിന്റെ പറച്ചിൽ കേട്ടാൽ തോന്നും നിങ്ങൾ തമ്മിൽ മുടിഞ്ഞ പ്രണയം ആണെന്ന്.  കണ്ട പെണ്ണിന്റെ ഒക്കെ പിറകേ പോയിട്ടല്ലേ ഇങ്ങനൊക്കെ ആയത് തെറ്റൊക്കെ ആർക്കും പറ്റും. എന്തായാലും അവളെ ഇനി വേറാർക്കും വിട്ടു കൊടുക്കില്ല.  :ആദ്യം അവളുടെ വീട്ടുകാരുടെ അടുത്തുന്ന് തല്ലു കിട്ടാണ്ടിരിക്കാനുള്ള വഴി നോക്ക്. അവർക്ക് ഇത്രേം മൊഞ്ചുള്ള ചെക്കനെ എവിടുന്നു കിട്ടാനാ. അവർ രണ്ടു കയ്യും നീട്ടി സ്വീകരിക്കും. ഉവ്വുവ്വേ. മനക്കോട്ടയും കെട്ടി ഇരിക്ക്. *** റജില പിന്നെ കോളേജിൽ വന്നില്ല. നദീർ അവളുടെ മൊബൈലിൽ വിളിച്ചു നോക്കി. സ്വിച് ഓഫ്‌.ഇതുവരെ അഡ്രെസ്സ് പറഞ്ഞു കൊടുക്കാത്തൊണ്ട് എവിടെയാണെന്ന് വെച്ചാ അന്വേഷിക്കുക. . അവൻ ദിവസവും പ്രതീക്ഷയോടെ കോളേജ് വരെ പോയി നോക്കും. അവന് ആകെ വട്ടു പിടിക്കുന്ന പോലെ തോന്നി. കല്യാണത്തിരക്കിലും അവൻ റജിലയെ പറ്റി അന്വേഷിച്ചു കൊണ്ടിരുന്നു. ഒരാഴ്ചക്ക് ശേഷം വീട്ടിൽ ഉപ്പാന്റെ പെങ്ങളും മക്കളും ഒക്കെ നേരത്തെ എത്തി. അതിന് കാരണവും ഉണ്ട് ഉപ്പാന്റെ പെങ്ങൾക്ക് അവരുടെ മകളെ കൊണ്ട് നദീറിനെ കെട്ടിക്കാൻ ചെറിയൊരു പ്ലാനും ഉണ്ട് .അവർക്ക് രണ്ടു മക്കളാണ് അനസും അസീനയും. അനസ് ആയി നല്ല കമ്പനിയാണ്. സെയിം എയ്‌ജ്മാണ്. റജില മനസ്സിൽ ഉള്ളതോണ്ട് അവൻ അസിയെ തിരിഞ്ഞു നോക്കൽ കൂടി ഇല്ല. എല്ലാവരും ഫുഡ്‌ കഴിക്കാൻ ഇരുന്ന ടൈം ഉപ്പ പറഞ്ഞു. വീട്ടിൽ സഹായത്തിനു ഒരാളെ ഏർപ്പാടാക്കിട്ട് ഉണ്ട്. ഒരു ചെറിയ പെൺകുട്ടിയാണ്. എനിക്ക് അറിയുന്ന കുട്ടിയാണ്. ഗതികേട് കൊണ്ട് ജോലിക്ക് വരുന്നുന്നെ ഉള്ളു. ഒരു വേലക്കാരിയായി അവളെ ആരും കാണരുത്. നാളെ വൈകുന്നേരം അവൾ വരും. 💘റജില 💘 Part 6 ആരാടാ ഈ മൊഞ്ചത്തി. ഇപ്പൊഴാടാ മോനെ ഇത് കല്യാണവീടായത്. കളർ ഫുൾ ആകാൻ ആളുമെത്തി. നദീർ ഫോണിൽ നിന്നും മുഖം ഉയർത്തി നോക്കി. പിറകു വശമേ കാണുന്നുള്ളൂ. ഔട്ടോക്കാരന് പൈസ കൊടുക്കുകയാണ്. ഫർദയാണ് വേഷം. മനസ്സിൽ ലഡു പൊട്ടണ്ട മോനെ. വീട്ടിൽ ഉമ്മാക്ക് സഹായത്തിനു ഒരു കുട്ടി വരുമെന്ന് പറഞ്ഞിരുന്നു അവളായിരിക്കും. ആരായാലെന്താ മോനെ. കണ്ണ്‌ മാത്രമേ കണ്ടുള്ളു. ടാ ആ കണ്ണുകൾ ഇത്ര ബ്യൂട്ടിഫുൾ ആണെങ്കിൽ അവളുടെ മുഖം എങ്ങനെയായിരിക്കും. ആലോചിച്ചിട്ട് എന്റെ പൊന്നേ..... എന്താ അനസേ ഒറ്റ നോട്ടത്തിൽ തന്നെ അവൾ കേറി കൊത്തിന്ന് തോന്നുന്നല്ലോ. പറയാനുണ്ടോ മച്ചു് അവളുടെ മുഖം കാണാൻ കൊതിയായിട്ട് വയ്യ. അത്രക്ക് ഉണ്ടോ. അവൻ പറഞ്ഞത് കേട്ടു ചെറിയൊരു ക്യുരിയോസിറ്റി നദീറിനും തോന്നി. ബോംബെ വാലയുടെ മനസിളക്കാൻ മാത്രം സുന്ദരിയാരാണാവോ അവൻ അവളെ നോക്കി നിന്നു. റജില ആ വീടും പരിസരവും ചുറ്റും നോക്കി.സ്വന്തം ഐഡന്റിറ്റി മറച്ചു വെച്ച് ഇനി എത്രനാൾ ഇവിടെ. എത്രാമത്തെ വേഷം കെട്ടല ഇത്. ഇത് അവസാനത്തെ ആകണേ. നദീറിന്റെയും റജിലയുടെയും കണ്ണുകൾ പരസ്പരം ഇടഞ്ഞു. അറിയാതെ അവൻ വിളിച്ചു പോയി റജില റജിലയും അപ്പോഴാണ് അവനെ കണ്ടത്.യാ അല്ലാഹ് നദീറിന്റെ വീടാണോ ഇത്. . ആരുടെ മുന്നിൽ നിന്നും ഓടിയൊളിച്ചുവോ.അവസാനം ഇവന്റെ വീട്ടിൽ തന്നെ എത്തി. തിരിച്ചു ഈ ഔട്ടോയിൽ തന്നെ പോയാലോ. എന്തൊക്കെയാ ഇനി ഇവിടെ സംഭവിക്കുക. ഇവന്റെ മുന്നിൽ എത്രനാൾ നാടകം കളിക്കാൻ തനിക്ക് ആവും. അവൾക്ക് പെട്ടന്ന് എന്താ ചെയ്യേണ്ടെന്ന് മനസ്സിലായില്ല ആരാടാ റജില. ഇവളെ പേരാണോ അവന് മറുപടി പറയാൻ വാ തുറക്കാൻ പറ്റിയില്ല.അവൾ ഇവിടെ.ഷോക്ക് അടിച്ച പോലെ നിന്നു. അവൻ അവളുടെ അടുത്തേക്ക് നടന്നു. ഫാത്തിമാ എന്താ അവിടെ തന്നെ നിന്നെ കേറിപ്പോര് ഇത് തന്നെയാ വീട്. ഉപ്പ പറയുന്ന കേട്ട് അവൻ പിടിച്ചു നിർത്തിയപോലെ നിന്നു. ഫാത്തിമ.... ഇത് റജിലയല്ലേ. ഉപ്പാ ഇത് ഇത് ഫാത്തിമ ഞാൻ പറഞ്ഞിരുന്നില്ലേ ഇന്ന് വരുമെന്ന് ആ കുട്ടിയാ. എനിക്ക് ആള് മാറിയോ. ഇല്ല. ഒരിക്കലും ഇല്ല ഇത് റജില തന്നെയാണ്. എന്റെ ഉറക്കം കെടുത്തിയിരുന്ന ആ കണ്ണുകൾ. അത് ഏത് ആൾക്കൂട്ടത്തിനിടയിലും എനിക്ക് തിരിച്ചറിയാൻ പറ്റും. ഇത് അവള് തന്നെയാണ്. ഉപ്പാക്ക് ആള് മാറിയതാണോ.റജില വീട്ടിൽ ജോലിക്ക് പോവ്വാൻ മാത്രം പാവപ്പെട്ട വീട്ടിലെയാണോ.അത് കൊണ്ടാണോ അവളുടെ ഡീറ്റെയിൽസ് മറച്ചു പിടിച്ചത്. ഒന്നും മനസ്സിലാവുന്നില്ലല്ലോ. കേറിവാ മോളേ. അവൾ നദീറിനെ നോക്കാതെ ഉള്ളിലേക്ക് നടന്നു. ടാ നിനക്ക് അവളെ നേരത്തെ അറിയോ എനിക്ക് അറിയുന്ന കുട്ടിയെ പോലെ തോന്നി. അവനും ഉള്ളിലേക്ക് നടന്നു. ഉപ്പ എല്ലാരേയും പരിചയപ്പെടുത്തി കൊടുക്കുകയാണ്. നദീറിനെ കണ്ടതും അവൾ മൂട് പടം താഴ്ത്തി. ഇത് എന്റെ മോൻ നദീർ. പഠിപ്പൊക്കെ കഴിഞ്ഞു. ഗൾഫിലേക്ക് പോകാൻ പോവ്വാ. ഇവളുടെ കല്യാണം കഴിയാൻ നിൽക്കുവാണ്. അവൾ അവനെ നോക്കി. അവന്റെ മനസ്സ് ഉറപ്പിച്ചു പറഞ്ഞു ഇത് റജില തന്നെ. പക്ഷേ അവളുടെ കണ്ണിൽ അറിയുന്ന ഭാവം പോലും ഇല്ലാത്തത് അവനിൽ നിരാശ ഉണ്ടാക്കി. ഇനി ഒരു പോലുള്ള ഏഴുപേർ ഉണ്ടെന്നല്ലേ.ഏഴു കണ്ണുകളും ഇനി ഒരു പോലത്തെ ഉണ്ടാവോ. അങ്ങനെയാവോ ഇത് റജിലയല്ലേ ഇനി. ആണെങ്കിൽ പേര് മാറ്റി പറഞ്ഞു എല്ലാരേയും കപളിപ്പിക്കുന്നത് എന്തിന്.നൂറായിരം ചോദ്യങ്ങൾ അവന്റെ മനസ്സിൽ ഉദിച്ചു. എല്ലാത്തിനും ഉത്തരം കിട്ടണമെങ്കിൽ അവളുടെ മുഖം കാണണം. അതിനു എന്താ വഴി. നാസി ഇവൾക്ക് റൂം കാണിച്ചു കൊടുക്ക്. നാസില അവളെയും കൂട്ടി പോയി. ആകെ കൺഫ്യൂഷൻ ആയല്ലോ. എങ്ങനെയെങ്കിലും മുഖം കണ്ടേ തീരൂ. അതേ ചിന്തയോടെ ആയിരുന്നു അനസും. *** നാസില പോയതും മൂഡ് പടം വലിച്ചെറിഞ്ഞു. അവൾ ബെഡിലേക്ക് വീണു. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വീണു തലയിണ നനഞു കുതിർന്നു.നദീർ തീരാത്ത ഒരു നോവായി എന്നും മനസ്സിൽ ഉണ്ട്. . പെണ്ണെന്നും അവന്റെ കളിപ്പാവയാണെന്ന് അറിയാം. എത്രയോ പെൺകുട്ടികളിൽ ഒരാൾ മാത്രമാണ് ഞാൻ . എന്നിട്ടും എന്തു കൊണ്ട അവനെ വെറുക്കാൻ പറ്റാത്തത്.അവനെ കാണുമ്പോൾ ഹൃദയമിടിപ്പ് നിൽക്കുന്ന പോലെ തോന്നുന്നു. അവന്റെ മുന്നിൽ പിടിച്ചു നിന്നേ പറ്റു. അവന്റെ മുന്നിൽ എന്നല്ല ആരുടെ മുന്നിലും ഇനി തോൽക്കാൻ ഇല്ല.അവൾ കണ്ണ്‌ തുടച്ചു. ജയിക്കണം. നദീർ അതിന് തടസ്സം ആയി ഉണ്ടാവാൻ പാടില്ല. അവന് ഇപ്പൊ ഒരു സംശയം മാത്രേ ഉള്ളൂ. തിരിച്ചറിയുന്നത് വരെ ഇവിടെ പിടിച്ചു നിക്കണം.അവന്റെ മുന്നിൽ പെടാതിരിക്കാൻ കഴിവതും ശ്രമിച്ചേ പറ്റു. പിടിക്കപ്പെട്ടാൽ....ഇല്ല അതിനു മുൻപ് ഇവിടെ നിന്നും പോകണം. അവൾ ഫർദ മാറ്റി ചുരിദാർ എടുത്തിട്ടു. . മൂക്ക് വരെ താഴ്ത്തിഷാൾ ഇട്ടു . കണ്ണാടിയിൽ നോക്കി മുഖം ശരിക്കും കാണാൻ കഴിയുന്നില്ല . തല കുനിച്ചു നടക്കുകയും ചെയ്താൽ തൽക്കാലത്തേക്ക് ഇത് മതി. അവൾ റൂമിൽ നിന്നും പുറത്തിറങ്ങി. മുന്നിൽ നദീർ. റജില ഒന്ന് നിന്നെ. എന്റെ പേര് ഫാത്തിമ. ആരാ ഈ റജില. നേരത്തെയും വിളിക്കുന്ന കേട്ടു. ശബ്ദം കഴിയുന്നത്ര സോഫ്റ്റാക്കി പതുക്കെയാണവൾ സംസാരിച്ചത്. അവന് പിന്നെ എന്തു പറയണമെന്ന് അറിയാതെ പരുങ്ങി. എനിക്ക് ആള് മാറിയതാണോ ഇനി. ശബ്ദം ഒക്കെ വിത്യാസം ഉള്ളത് പോലെ. മുഖം ഇപ്പോഴും കാണുന്നില്ല.ഇവളെന്തിനാ മുഖം മറച്ചു നിക്കുന്നെ. അത് തന്നെ കളവ് അല്ലേ. മനസ്സ് സമ്മധികുന്നില്ല അത് റജിലയല്ലെന്ന്. അവൾ പോയി. നദീറും അനസും ഇല്ലാത്ത ഓരോ ആവശ്യവുമായി അടുക്കളയിയും അവിടെയും ഇവിടയുമൊക്കെ ആയി റജിലയെ ചുറ്റി പറ്റി നിന്നു.അവൾ മുഖം ഉയർത്തി നോക്കിയത് പോലും ഇല്ല. അവളും കാണുന്നുണ്ടായിരുന്നു ഇവരുടെ കോപ്രായങ്ങൾ. ഉള്ളിൽ അവൾക്ക് ചിരിയും വരുന്നുണ്ടായിരുന്നു. ഇവൾക്ക് എങ്ങനെയാ കണ്ണ് കാണുന്നെ അനസേ. നടക്കുമ്പോൾ തട്ടി വീഴുന്നതും ഇല്ലല്ലോ. നദീർ കുറച്ചു സങ്കടത്തോടെ പറഞ്ഞു. നല്ല ദീനിബോധം ഉള്ള കുട്ടിയാടാ.അതാ മുഖം താഴ്ത്തി നടക്കുന്നെ. ആണുങ്ങളെ മുന്നിൽ മാത്രേ ഇങ്ങനുള്ളു. അല്ലാത്തപ്പോൾ തട്ടം ഉയർത്തിയ നടപ്പ്. ഐ ലൈക്‌ ഇറ്റ് നദീർ അവനെ നോക്കി പുഞ്ചിരിച്ചു. എന്നേക്കാൾ വലിയ വായിനോക്കിയാണല്ലോ മോനെ. റബ്ബേ ഇനി ഇത് റജിലയാണെങ്കിൽ എനിക്ക് പാരയും ആകോ ഇവൻ. ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ ഇങ്ങനെ ടെൻഷൻ അടിച്ചു നടക്കണ്ടായിരുന്നു. ഉറങ്ങാൻ തന്നെ ഇന്ന് പറ്റുമെന്നു തോന്നുന്നില്ല. ഒന്നൂടി ട്രൈ ചെയ്തു നോകാം. അവൻ അടുക്കളയിലേക്ക് ചെന്നു. എല്ലാവരും ഓരോ ജോലിയിലാണ്. ഫാത്തിമാ എന്റെ റൂമിൽ ജഗ്ഗിൽ കുടിക്കാൻ വെള്ളം കൊണ്ട് വെക്കണം. അവൾ മൂളി. എന്തെങ്കിലും പണിയാണോ ഇനി. അവൾ വെള്ളം റൂമിൽ കൊണ്ട് വെച്ചു നദീർ ഫോണിൽ നോക്കികൊണ്ട്‌ ബെഡിൽ കിടപ്പുണ്ട്. അവളെ മൈൻഡ് ചെയ്തില്ല. അവിടെ മേശമേൽ വെച്ചേക്ക്‌. അവൾക്ക് ഉള്ളിൽ അത്ഭുതവും ചെറിയ ടെൻഷനും തോന്നി. എന്തായിരിക്കും മനസ്സിൽ. പെട്ടെന്ന് തോൽവി സമ്മതിച്ചു തരുന്ന കക്ഷിയല്ല. അവൾ വെള്ളം വെച്ചു തിരിച്ചു നടന്നു. ബെഡിന്റെ അടുത്ത് കൂടിയാണ് പോകേണ്ടത്. അവൾ മുന്നിലൂടെ പോയപ്പോൾ അവൻ മെല്ലെ ഷാളിന്റെ അറ്റം കട്ടിലിന്റെ കൈവരിയിൽ കൊളുത്തി. ഒരു സെക്കൻഡ് കൊണ്ട് അത് ചെയ്തു ഒന്നും അറിയാത്ത പോലെ ഫോണിലേക്ക് തന്നെ നോക്കി നിന്നു. അവൻ നെഞ്ചിടിപ്പോടെ കാത്തിരുന്നു. അവൾ നടക്കും തോറും ഷാൾ അഴിഞ്ഞു കൊണ്ടിരുന്നു. റൂമിൽ നിന്നും പുറത്തു കടക്കാനുള്ള ധൃതിയിൽ അവൾ ഷാൾ അഴിയുന്നത് അറിഞ്ഞിരുന്നില്ല. വാതിൽക്കൽ എത്തിയതും ഷാൾ മുഴുവനായും തലയിൽ നിന്നും ഊരി വീണു . ഫുൾ പോസ്റ്റുന്നുണ്ട് .പ്രഫൽ ചെക്ക് ചെയ്തു നോക്കെ .ഒറ്റ പാർട്ടിൽ പോസ്റ്റ്‌ ചെയ്യാൻ പറ്റാത്തൊണ്ട
33.5k കണ്ടവര്‍
1 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം