My boss.. 31
ആദം നിഹയെ അന്വേഷിച്ചു ആ പറമ്പ് മുഴുവൻ അലഞ്ഞു നടന്നു.. ഒടുവിൽ കറിവേപ്പില മരത്തിന്റെ കീഴിൽ എത്തിയതും നിഹയുടെ ഒരു ചെരിപ്പ് അവിടെ കിടക്കുന്നത് കണ്ടു അവൻ കുളത്തിലേക്ക് നോട്ടം പായിച്ചു.... വെള്ളത്തിനുള്ളിൽ നിന്നും വലിയ ശബ്ദത്തോടെ കുമിളകൾ പൊങ്ങുന്നത് കണ്ടതും ആദത്തിന്റെ നെഞ്ചോന്ന് പിടഞ്ഞു.... അവൻ കുളത്തിന്റെ പടവിലൂടെ ശ്രദ്ധിച്ചു താഴെ ഇറങ്ങി.. അവിടെ ഒരു ഭാഗത്തു നിഹയുടെ ചുരിദാറിന്റെ ഷാൾ കിടക്കുന്നത് കണ്ടതും ആദം കൂടുതൽ ഒന്നും ചിന്തിക്കാൻ നിന്നില്ല വെള്ളത്തിലേക്ക് എടുത്ത് ചാടി... നിമിഷം നേരംകൊണ്ട് അവൻ വെള്ളതിൽ നിന്നും ഉയർന്നു പൊങ്ങുമ്പോൾ അവന്റെ കയ്യിൽ ബോധമറ്റ് കിടക്കുന്ന നിഹയും ഉണ്ടായിരുന്നു... നിഹയെ പടവിൽ കിടത്തി അവളുടെ വയറ് നല്ല വണ്ണം അമർത്തിയതും അവളുടെ മൂക്കിൽ നിന്നും വായിൽ നിന്നും വെള്ളം പുറത്തു വന്നു.... അതും കട്ടിയുള്ള ചെളി വെള്ളം.. അവളുടെ ശരീരത്തിനകത്തേക്ക് നല്ലപോലെ ചെളി പ്രവേശിച്ചിട്ടുണ്ടെന്ന് അവനു മനസ്സിലായി... അവൻ വായിൽ കൂടി കൃത്രിമ ശ്വാസം കൊടുത്ത് നോക്കി എന്നിട്ടും അവൾ കണ്ണ് തുറന്നില്ല..പിന്നീട് ഒരു നിമിഷംപോലും പാഴാക്കാതെ ആദം നിഹയുമായി വീട്ടിലേക്ക് തിരിച്ചു.... ആദത്തിന്റെ കയ്യിൽ വാടിയ ചേമ്പിൻ തണ്ട് പോലെ തളർന്നു വീണു കിടക്കുന്ന നിഹയെ കണ്ട് ആനിയുടെ ഹൃദയംപോലും നിലച്ചു പോവുമെന്ന് തോന്നി...പിന്നീട് ആദവും അവന്റെ മമ്മ ആനിയും ചേർന്നു പെട്ടെന്ന് തന്നെ നിഹയെ സാമൂവലിന്റെ ആശുപത്രിയിൽ എത്തിച്ചു... അതിനിടയിൽ ആനി ജോണിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു..പെട്ടെന്ന് തന്നെ അവര് എല്ലാവരും ഹോസ്പിറ്റലിലേക്ക് എത്തി..
ഇതേ സമയം വീട്ടിൽ....കൊച്ചു ത്രേസ്യാ ട്രീസയെ ചോദ്യം ചെയ്യുകയാണ്...
ഇല്ല ത്രേസ്യാമ്മച്ചി.. എന്റെ കൊച്ച് ഇത് ചെയ്തിട്ടില്ല.. അവൾ ഉള്ളത് ഉള്ളത് പോലെ പറയുന്ന കൂട്ടത്തിലാ..ക്ലാര ട്രീസയെ ന്യായീകരിക്കാൻ ശ്രമിച്ചു..
ഹ്മ്മ്.... ഞാനിപ്പൊ ഇത് വിശ്വസിക്കുന്നു....പിന്നെ ഒരു കാര്യം ഞാൻ ആരെയും കൊല്ലാൻ ഒന്നും പറഞ്ഞിട്ടില്ല.. അവൾക്ക് ചെറിയ പണി കൊടുത്ത് അവളെ ഇവിടുന്ന് ഓടിക്കണം അത്രേ പറഞ്ഞിട്ടുള്ളു...ആ കൊച്ചിന് എന്തേലും പറ്റി ഇനി ഇതിന്റെ പേരിൽ ആദം എനിക്ക് നേരെ തിരിഞ്ഞാൽ ബാക്കി അപ്പോ ഞാൻ പറയാം എന്നും പറഞ്ഞു ത്രേസ്യാ അവിടുന്ന് പോയതും ക്ലാരയും ട്രീസയും
ത്രേസ്യയെ എന്തൊക്കെയോ പറഞ്ഞു പ്രാകുവാണ്....
സാമൂവൽ ഡോക്ടർ തന്നെയായിരുന്നു
നിഹയെ പരിശോധിച്ചത്...അവളിപ്പോ ഉള്ളത് ഒരു ക്രിട്ടിക്കൽ സ്റ്റേജിൽ ആണെന്ന് അയാൾ എല്ലാവരെയും അറിയിച്ചു... ചെളിവെള്ളം മൂക്ക് വഴി
ശരീരത്തിലേക്ക് പ്രവേശിച്ചിട്ടുണ്ടെന്നും മൂക്കിലൂടെ വയറിട്ട് അതൊക്കെ കളഞ്ഞതിന് ശേഷം മാത്രമേ എന്തെങ്കിലും പറയാൻ പറ്റുള്ളുവെന്നും പ്രാർത്ഥിക്കുക മാത്രമേ മുന്നിൽ ഓപ്ഷൻ ഉള്ളുവെന്നും പറഞ്ഞതും ആദം തളർന്നു പോയിരുന്നു......അവളെയോർത്തു അവൻ ഹൃദയം നുറുങ്ങുന്ന വേദനയോടെ മണിക്കൂറുകളോളം ഐ സി യുവിന് മുന്നിൽ ഇരുന്നു.... അതിനിടയിൽ നിഖിൽ വഴി അക്ഷര ഇക്കാര്യം അറിയുകയും അനിയും രേഷ്മയും യാഗും അക്ഷരയും അവളുടെ അച്ഛനും അമ്മയും എല്ലാവരും അവിടുന്ന് പുറപ്പെടുകയായിരുന്നു........ രാത്രിയോടെ അവരൊക്കെ അവിടെ എത്തി... അപ്പോഴും ആദം അടക്കം വീട്ടുകാർ എല്ലാവരും ഐ സി യുവിന് മുന്നിൽ ഇരുന്നിട്ടുണ്ട്...
നിഹയുടെ വീട്ടുകാര് വന്നതും ആദത്തിന്
അവരോടൊക്കെ എന്ത് പറയണം എന്നറിഞ്ഞില്ല...അനി സാമൂവൽ ഡോക്ടറെ നേരിൽ കണ്ടു കാര്യങ്ങൾ അന്വേഷിച്ചു... നിഹയുടെ കണ്ടിഷൻ മോശമാണെന്നു അറിഞ്ഞതും അനിയുടെ ഉള്ളം വിങ്ങി..... നിഹയെ കുറച്ചു നാളെങ്കിലും വേദനിപ്പിക്കേണ്ടി വന്നല്ലോ എന്നോർത്ത് അവനു കുറ്റബോധം തോന്നി. ഒപ്പം ആദത്തിനോടുള്ള ദേഷ്യവും പകയും ഇരട്ടിച്ചു.. ഡോക്ടറുടെ മുറിയിൽ നിന്നും ഇറങ്ങി വന്ന അനി ആദത്തിന്റെ അരികിൽ വന്നിരുന്നു...തന്റെ അരികിൽ അനി വന്നിരുന്നിട്ടും ആദം തല ഉയർത്തിയില്ല...
എന്റെ കൊച്ചിനെ കൊലയ്ക്ക് കൊടുത്തപ്പോൾ നിനക്ക് സമാധാനം ആയില്ലെ.. പതിഞ്ഞ സ്വരത്തിൽ ആയിരുന്നു അനിയത് പറഞ്ഞത്...അന്നേരം ആദം തല ഉയർത്തി നോക്കി..അനിയുടെ കണ്ണിൽ അവനെ ചുട്ടെരിക്കാൻ പാകത്തിൽ അഗ്നിയെരിയുന്നുണ്ടായിരുന്നു... അനിയുടെ മുന്നിൽ തല ഉയർത്തി പിടിച്ചു നിൽക്കാൻ താൻ അർഹനല്ല എന്ന് തോന്നിയ ആദം മറുപടി ഒന്നും പറയാതെ തലകുനിച്ചു....
നിന്നെ കുറിച്ചു എനിക്ക് എല്ലാം അറിയാം..... എല്ലാം....
അനി അത് പറഞ്ഞതും ആദം അനിക്ക് നേരെ മുഖമുയർത്തി...
നീയെന്താ കരുതിയത് ഞാൻ ഒന്നും അറിയില്ലെന്നോ... എന്റെ കൊച്ച് കണ്ണൊന്നു തുറന്നോട്ടെ.. പിന്നേ ഒരു നിമിഷം പോലും ഞാൻ അവളെ നിന്റെ അരികിൽ നിർത്തില്ല.. ഞാൻ കൊണ്ട് പോവും അവളെ...വേണ്ടി വന്നാൽ അവളോട് ഞാൻ എല്ലാം തുറന്നു പറയും...തന്നെപോലൊരുത്തന്റെ കൂടെ ജീവിച്ചു കളയാനുള്ളതല്ല അവളുടെ ജീവിതം.... നിന്റെ ശത്രുക്കളാണ് അവളുടെ ജീവനെടുക്കാൻ ശ്രമിക്കുന്നത് ഇതിപ്പോ മൂന്നു തവണയാണ് അവളുടെ ജീവൻ അപകടത്തിൽ പെടുന്നത്....കടുത്ത ഭാഷയിൽ അത്രയും പറഞ്ഞു അനി അവിടുന്ന് എഴുന്നേറ്റ് പോയി....അന്നേരം ഇതൊക്കെ കേട്ടു കൊണ്ട് യാഗ് അവരുടെ തൊട്ടരികിൽ ഉണ്ടായിരുന്നത് ഇരുവരും അറിഞ്ഞില്ല..
അനി പറഞ്ഞ ഓരോ വാക്കുകളും തീചുള പോലെ ആദമിന്റെ ഹൃദയത്തിലേക്ക് തുളച്ചു കയറി...നിഹ എല്ലാം അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്നോർത്ത് അവന്റെ ഉള്ളിൽ ആധി നിറഞ്ഞു... അവന്റെ ചിന്തകൾ പലവഴിക്ക് സഞ്ചരിച്ചു... ദീർഘമായി നിശ്വസിച്ഛ് മറ്റെല്ലാം മറന്നു നിഹ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതും കാത്തു അവൻ പുലരുവോളം അവിടിരുന്നു.... അന്നേരം അവനു കൂട്ടായി നിഹയുടെ മധുരമുള്ള ഓർമകളും ഉണ്ടായിരുന്നു... നിഹയെ ആദ്യമായി കണ്ടത് മുതലുള്ള ഓരോ നിമിഷങ്ങളും അവന്റെ മനസ്സിലൂടെ കടന്നു പോയി.....താൻ അവളെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് ഓരോ നിമിഷവും അവൻ മനസ്സിലാക്കുകയായിരുന്നു...
പിറ്റേന്ന് നേരം വെളുത്തതും നിഹയെ ഐ സിയുവിന്റെ ഗ്ലാസ് ഡോറിലൂടെ ഒന്ന് നോക്കി അവൻ അവിടുന്ന് ഇറങ്ങി നടന്നു.... നിഹയുടെ വീട്ടുകാരുടെ മുന്നിൽ നിൽക്കുമ്പോൾ അവനെന്തോ വല്ലായ്മ തോന്നി.... തന്റെ അശ്രദ്ധ മൂലമാണ് ഇതൊക്കെ സംഭവിച്ചത് എന്നൊരു തോന്നൽ....പിന്നീട് അവൻ സാമൂവൽ ഡോക്ടറുടെ പേർസണൽ റൂമിലാണ് ചിലവഴിച്ചത്..ഓരോ നിമിഷവും അവൾ കണ്ണ് തുറക്കുന്നതും കാത്തു അവൻ അവിടെ കഴിച്ചു കൂട്ടി ..അങ്ങനെ കാത്തിരിപ്പിനൊടുവിൽ മൂന്നാം നാൾ നിഹ കണ്ണ് തുറന്നു .. ആദം ഒന്ന് ഫ്രഷാവാൻ വേണ്ടി വീട്ടിലേക്ക് ചെന്നതായിരുന്നു..... അന്നേരമാണ് മമ്മയുടെ കോൾ വരുന്നത്... പിന്നെ നിഹയെ കാണാനുള്ള ഓട്ടമായിരുന്നു... ഹോസ്പിറ്റലിന്റെ റീസെപ്ഷനിൽ എത്തിയതും മുന്നിൽ നിൽക്കുന്നു അനി.. ആളെ ശ്രദ്ധിക്കാതെ ആദം മുന്നോട്ട് നടക്കാനൊരുങ്ങി....
"അവളോടുള്ള നിന്റെ സ്നേഹം സത്യമാണെങ്കിൽ നീ അവളെ കാണരുത്.."
അനിയുടെ വാക്കുകൾ കേട്ട് ആദം ഒരു നിമിഷം സ്തംഭിച്ചു പോയി..
മനസ്സിലായില്ല...!!
ആദം അനിക്ക് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു..
മനസ്സിലാവാനെന്തിരിക്കുന്നു അവൾക്ക് നേരെ വന്ന ഓരോ വധശ്രമവും എന്തിനു നിങ്ങൾക്ക് സംഭവിച്ച ആക്‌സിഡന്റ് പ്പോലും നിന്റെ ശത്രുക്കൾ ഒരുക്കിയ കെണിയാണ്... ഇനി ഞാനെന്ത് ധൈര്ര്യത്തിലാണ് അവളെ നിന്നെ ഏല്പിച്ചു പോവേണ്ടത്.....നീ അവളുടെ മരണമാണ് ആഗ്രഹിക്കുന്നതെങ്കിൽ നിനക്ക് അവളെ ചെന്നു കാണാം .... മറിച്ചു നീ അവളെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടെങ്കിൽ നീ തിരിച്ചു പോവണം..... നീ ഇപ്പോഴും നീ ഒന്ന് മറന്നു പോവുന്നു ഞാൻ ഒരു സഹോദരനാണ്.... അവളെ ഇങ്ങനെ കാണേണ്ടി വന്ന എന്റെ അവസ്ഥ നീ ഒന്ന് ചിന്തിച്ചു നോക്ക്....ഈ കയ്യിൽ കിടന്നു വളർന്ന കൊചാണ്.. ഈ നെഞ്ചിൽ കിടത്തിയാ ഞാനവളെ ഉറക്കിയത്.. എനിക്ക് അനിയത്തി ആയിരുന്നില്ല മകൾ ആയിരുന്നു.. എനിക്ക്.. എനിക്ക് എന്റെ കൊച്ചിനെ തിരികെ തന്നൂടെ... ഇത് എന്റെ ഒരു അപേക്ഷയാണ്... അനിയുടെ തൊണ്ട ഇടറി തുടങ്ങി.... അനി അത്രയും പറഞ്ഞതും ആദം മുന്നോട്ട് വെച്ച കാൽ പിൻ വലിച്ചിരുന്നു.....
ഞാൻ തിരിച്ചു പോവുകയാണ്..കൊണ്ട് പൊയ്ക്കോളൂ അവളെ... ഞാൻ കാരണം അവൾക്ക് ഒന്നും സംഭവിക്കാൻ പാടില്ല... അത്രയും പറഞ്ഞു ആദം തിരിഞ്ഞു നടന്നു.... അനി തന്റെ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു നിഹ കിടക്കുന്ന മുറി ലക്ഷ്യം വെച്ചു നടന്നു...അനിയേ അന്വേഷിച്ചു ഗ്രൗണ്ട് ഫ്ലോറിലേക്ക് വന്നതായിരുന്നു യാഗ്.... അന്നേരമാണ് ആദവും അനിയും തമ്മിൽ നടന്ന സംഭാഷണം യാഗ് കേൾക്കാനിടയാവുന്നത്... സ്റ്റയറിന്റെ മുകൾ ഭാഗത്തു നിൽക്കുവായിരുന്നു എല്ലാം കഴിഞ്ഞു ആദം മടങ്ങി പോവുന്നത് കണ്ടതും യാഗ് വേദനയോടെ നോക്കി നിന്നു ..
തന്റെ അനിയേട്ടൻ എല്ലാം മറന്നു തന്റെ അരികിലേക്ക് ഓടി എത്തിയ സന്തോഷത്തിലാണ് നിഹ....ഒരു നിമിഷം ഇതൊക്കെ സത്യമാണോ എന്നു വരെ അവൾ ചിന്തിച്ചു...അനിയേട്ടനും ഏട്ടത്തിയും അച്ചുവും വല്യച്ഛനും വല്യമ്മയയും യാഗും ആനിയമ്മയും പപ്പയും ആന്റിമാരും അങ്കിളുമാരും കുട്ടിപട്ടാളങ്ങളും എല്ലാവരും നിഹയെ കാണാൻ ഹോസ്പിറ്റലിൽ എത്തിയിട്ടുണ്ട്...അപ്പോഴും താൻ കാണാൻ ആഗ്രഹിച്ച ആള് മാത്രം വന്നില്ലല്ലോ എന്ന പരിഭവം അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു...
ആദം എവിടെ ഇതുവരെ വന്നില്ലല്ലോ.. ജോൺ ആനിയോട് ഗൗരവത്തിൽ ചോദിച്ചു... അവനോട് ഞാൻ വിളിച്ചു പറഞ്ഞതാ.. ഇപ്പോ വരാന്നു പറഞ്ഞതാണല്ലോ എന്നും പറഞ്ഞു ആനി വീണ്ടും ആദത്തിന്റെ ഫോണിലേക്കു വിളിച്ചു... ആദം കോൾ എടുത്തു...ഫോണിൽ സംസാരിക്കുന്നതിനിടയിൽ ആനി യുടെ മുഖം മങ്ങുന്നതും പുറത്തേക്ക് പോവുന്നതും ജോൺ ശ്രദ്ധിച്ചു... കുറച്ചു കഴിഞ്ഞതും ആനി തിരികെ മുറിയിലേക്ക് വന്നു...
എന്താ അവൻ പറഞ്ഞത് ജോൺ ഗൗരവത്തിൽ ചോദിച്ചു.
അത് പിന്നേ അവൻ..അവൻ ഇന്ന് വരാൻ പറ്റില്ലെന്ന്.. അവനെന്തോ പെട്ടെന്ന് ഒരു മീറ്റിംഗ് അറ്റൻഡ് ചെയ്യാനുണ്ടെന്ന്.. അവൻ പോയെന്ന്...ഇനി രണ്ടു ദിവസം കഴിഞ്ഞേ വരുള്ളുവെന്ന്... ഡിസ്ചാർജ് ആയാൽ നിഹമോളെ അവളുടെ ഏട്ടന്റെ കൂടെ പറഞ്ഞു വിട്ടോളാനും അവൻ പറഞ്ഞു...
ആനി പറഞ്ഞ കാര്യങ്ങൾ കേട്ടു ജോണിന് ദേഷ്യമാണ് തോന്നിയത്..ഇവനിത് പെട്ടെന്ന് എന്ത് പറ്റി അയാൾ ചിന്തിച്ചു..അയാൾ ഒന്നും പറയാതെ പുറത്തേക്ക് നടന്നു... എന്നാൽ ഇതൊക്കെ കേട്ടതും നിഹയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി... തന്നെയൊന്ന് കാണാൻ വരാൻ പറ്റാത്ത എന്തു തിരക്കാണുള്ളത്.... അപ്പോ എന്നെക്കാൾ വലുത് മറ്റു പലതും ആണല്ലേ... വേണ്ട.. എനിക്കും ആരെയും കാണണ്ട.... അവൾ സ്വയമേ ഒന്ന് പറഞ്ഞു...നിഹയ്ക്ക് സങ്കടം അടക്കാനായില്ല... അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി..... നിഹയുടെ സങ്കടം ആനിയ്ക്ക് കണ്ടു് നിൽക്കാനായില്ല....
നീയൊന്ന് വിളിച്ചു നോക്ക് മോളെ... ആനി നിഹയോട് പറഞ്ഞു.....
ആനിയമ്മ പറഞ്ഞതല്ലേ ഒന്ന് വിളിച്ചു നോക്കാം..ഇനി ചിലപ്പോൾ തന്നെ പറ്റിക്കാൻ വേണ്ടി പറഞ്ഞതാനെങ്കിലോ എന്ന് കരുതി നിഹ തന്റെ ഫോണിൽ നിന്നും അവനെ വിളിച്ചപ്പോൾ അവൾ കോൾ കട്ട് ചെയ്ത് സ്വിച് ഓഫ് ചെയ്ത് കളഞ്ഞു... നിഹയുടെ കണ്ണുകൾ പൂർവാധികം ശക്തിയോടെ നിറഞ്ഞു.. ഇതൊക്കെ കാണുകയാണ് യാഗ്.. തന്റെ അപ്പയുടെ കരച്ചിൽ കണ്ടു നിൽക്കാനാവാതെ അവൻ മുറിയിൽ നിന്നും ഇറങ്ങി നടന്നു.. വരാന്തയിൽ എത്തിയ യാഗ് തന്റെ അച്ഛനെ ഒന്ന് നോക്കി അന്നേരം ആദ്യമായി അവനു തന്റെ അച്ഛനോട് ദേഷ്യം തോന്നി... അവൻ ഒന്നും മിണ്ടാതെ അവിടെ ഉണ്ടായിരുന്ന ചെയറിൽ വന്നിരുന്നതും അവന്റെ മുഖത്തെ സങ്കടം കണ്ടു അവന്റെ അമ്മയും അവന്റെ അരികിൽ വന്നിരുന്നു..
അച്ഛൻ എന്തിനാ അമ്മേ അപ്പയെയും ആ അങ്കിളിനെയും പിരിക്കാൻ ശ്രമിക്കുന്നത്... ആ അങ്കിൾ പാവാണ്.. അങ്കിളിനു അപ്പയെ ഒരുപാട് ഇഷ്ടാണ്...
യാഗ് പറയുന്നതൊന്നും രേഷ്മയ്ക്ക് മനസ്സിലായില്ല...
നീ എന്തൊക്കെയാ കണ്ണാ ഈ പറയുന്നത്...
അമ്മേ... അച്ഛൻ...
അന്നേരം തന്റെ അച്ഛൻ വരുന്നത് കണ്ടു യാഗ് പകുതിക്ക് വെച്ചു നിർത്തി അവിടുന്ന് എഴുന്നേറ്റ് നടന്നു..
ആദം തന്റെ ഫ്ലാറ്റിലായിരുന്നു.. കൂടെ നിഖിലും ഉണ്ട്...സോഫയിൽ കണ്ണടച്ച് കിടക്കുന്ന ആദത്തെ കണ്ടു് നിഖിലിന്
നല്ല വിഷമം തോന്നി..
ആദം..... നീയൊന്ന് എഴുന്നേറ്റ് വല്ലതും കഴിച്ചേ... ഇങ്ങനെ ഒന്നും കഴിക്കാതെയും കുടിക്കാതെയും ഇരുന്നാൽ നിന്റെ സങ്കടം മാറുമോ... മതി... ഒന്നെഴുന്നേറ്റെ....നിഖിൽ ആ അവന്റെ തോളിൽ കൈവെച്ചു കൊണ്ട് പറഞ്ഞു..
എടാ.. എനിക്ക്.. എനിക്ക് അവളില്ലാതെ പറ്റുന്നില്ല.. അവളെ ഒന്ന് കണ്ടാൽ മതി....ഇല്ലെങ്കിൽ ഞാൻ മരിച്ചു പോവുമെന്ന് തോന്നുകയാണ് ...ഞാനിപ്പോ അവളെ അത്ര മാത്രം സ്നേഹിക്കുന്നുണ്ട്....അവളില്ലാതെ ഞാൻ വെറും ശൂന്യമാണ്...
Because she is my love... she is my life she is my strength, and she she is my everything.....
അതും പറഞ്ഞു ആദം കണ്ണുകൾ അടച്ചു.. അവളുടെ മുഖം അവന്റെ കണ്മുന്നിൽ തെളിഞ്ഞു..
പിന്നെ എന്തിനാ നീ അവളുടെ ഏട്ടൻ പറഞ്ഞത് കേട്ട് അവളെ ഇട്ടേച്ചു വന്നത്.. നിന്നെ കുറിച്ച് എന്തു തേങ്ങയാണ് അയാൾ നിഹയോട് പറയുന്നത്..നീ ഒരു ഗാങ്സ്സ്റ്റർ ആണെന്നൊ..??അതിനിപ്പോ എന്താ..??നമ്മൾ നിരപരാധികളെയൊന്നും കൊന്നൊടുക്കിയില്ലല്ലോ....?? അവരൊക്കെ ആ ശിക്ഷ അർഹിക്കുന്നുണ്ട്.. പിന്നെ നീ ചെകുത്താൻ ആണെന്ന് അറിയുമ്പോൾ കുറച്ചു ദേഷ്യപെടുമായിരിക്കും.... അത് നിന്റെ കയ്യിലിരിപ്പ് കൊണ്ടാണ്.... എടാ നിനക്ക് സത്യങ്ങൾ ഒക്കെയും നിഹയോട്
തുറന്നു പറഞ്ഞാൽ പോരെ....ഒരുപക്ഷെ അവൾക്ക് എല്ലാം മനസ്സിലാക്കാൻ പറ്റുമെങ്കിലോ....???നിനക്ക് വയ്യെങ്കിൽ പറ...ഞാൻ അവളെ കണ്ട് സംസാരിക്കാം..
എന്നിട്ട് വേണം ഓൺ ദി സ്പോട്ട് അവൾ നിന്റെ തലയിടിച്ചു പൊട്ടിക്കാൻ.. നമ്മൾ തമ്മിലുള്ള ബന്ധം പോലും അവൾക്ക് അറിയില്ല......വേണ്ട.. നിഖിൽ... അതിനുള്ള സമയം ആയിട്ടില്ല.. അതിന് മുൻപ് ചിലത് കണ്ടെത്താനുണ്ട്... മറഞ്ഞു നിന്നു കളിക്കുന്ന ആരോ ഒരാളുണ്ട്.. എന്നെ നന്നായി അറിയാവുന്ന ഒരാൾ...ആദം അത്രയും പറഞ്ഞു നിർത്തി...
എടാ.. ഇനിയത് ആദർശ് ആണോ.. എനിക്കെന്തോ നല്ല സംശയമുണ്ട് ...നിഖിലാണ് പറഞ്ഞത്..
എനിക്കും ആ ഒരു സംശയം ഇല്ലാതില്ല.. പക്ഷെ എന്തിന് അവനത് ചെയ്യണം എന്ന് മാത്രം ഒരു പിടിത്തവും ഇല്ല...
ഹ്മ്മ്.. അവന്റെ മേലെ ഒരു കണ്ണ് വേണെമെന്നാ എന്റെ അഭിപ്രായം...നിഖിൽ പറഞ്ഞത് കേട്ടു ആദം അമർത്തി മൂളി..
നീ അവനെ ഒന്ന് ശ്രദ്ധിച്ചാൽ മതി....അവളുടെ ഏട്ടനോട് എന്നെ പറ്റി പറഞ്ഞത് ആയുഷ് ആയിരിക്കും.. ഇനിയിപ്പോ അവൻ തന്നെ ആയിരിക്കുമോ എല്ലാത്തിനും പുറകിൽ ..??? അതാരാണെന്ന് ആദ്യം കണ്ടെത്തണം.. അത് വരെ നിഹ അവളുടെ വീട്ടിൽ കഴിയട്ടെ... എല്ലാം ഒന്ന് ഒതുങ്ങി കഴിയുമ്പോ ഞാൻ തന്നെ അവളോട് എല്ലാം പറഞ്ഞു തിരികെ കൊണ്ടു വരും... ....അങ്ങനെ ഒരുത്തനെയും പേടിച്ചു അവളെ ഞാനങ്ങു വേണ്ടെന്ന് വെക്കുമെന്ന് തോന്നുന്നുണ്ടോ..?? എല്ലാം അറിയുമ്പോൾ ഒരു പൊട്ടിത്തെറി ഉണ്ടാവാം... സാരമില്ല.ആദം അത്രയും പറഞ്ഞു നിർത്തി..
ഹ്മ്മ്.. നിൻറെ ഇഷ്ടംപോലെ നടക്കട്ടെ...
എന്തായാലും എനിക്ക് അവളെ ഇന്നൊന്നു കാണണം... ആദം തന്റെ ആഗ്രഹം നിഖിലിനോട് പറഞ്ഞു..
അവരൊക്കെ മുറിയിൽ ഉണ്ടാവുമ്പോൾ നീ എങ്ങനെ കാണും
അതിനൊരു വഴിയേ ഉള്ളു സാമൂവൽ ഡോക്ടറോട് പറഞ്ഞു അവളെ ഇന്നൊരു ദിവസത്തേക്ക് ഐ സി യു വിലേക്ക് ഷിഫ്റ്റ് ചെയ്യാൻ പറയണം.. അവിടെ ആവുമ്പോൾ എനിക്ക് അവളെ കാണാൻ പറ്റും...ആദം തന്റെ മനസ്സിലുള്ളത് നിഖിലിനോട് പറഞ്ഞു...അത് കഴിഞ്ഞു അവൻ സാമൂവൽ ഡോക്ടറോട് തന്റെ ആവശ്യം തുറന്നു പറഞ്ഞു.. അന്നേരം ആദത്തിന്റെ സിറ്റുവേഷൻ മുന്നിൽ കണ്ടു് സാമൂവൽ ഡോക്ടർ ആദത്തിന് അതിനുള്ള അവസരം ഒരുക്കി... അന്ന് രാത്രി നിഹയെ വീണ്ടും എന്തൊ കാരണം പറഞ്ഞു ഐ സിയുവിൽ ഒബ്സെർവേഷനിൽ കിടത്തി... രാത്രി ഒരു മണി നേരത്താണ് ആദം ഡോക്ടറുടെ വേഷവും മാസ്ക്കും ധരിച്ചു ഐ സി യുവിൽ പ്രവേശിക്കുന്നത്..
നിഹ നല്ല മയക്കത്തിൽ ആയിരുന്നു...അവനവളുടെ അരികിൽ ചെന്നിരുന്നു അവളുടെ കയ്യെടുത്തു പതിയെ ചുംബിച്ചു..പിന്നീട് അവളുടെ നെറുകയിൽ ചുംബിച്ചു.... ശേഷം അവളുടെ മുഖത്തേക്ക് തന്നെ കുറച്ചു നേരം നോക്കിയിരുന്നു.....അവിടെ കുറച്ചു നേരം ചിലവഴിച്ചു അവൻ മനസ്സില്ലാ മനസ്സോടെ അവിടുന്ന് മടങ്ങി... അവിടുന്ന് രണ്ടു ദിവസം കഴിഞ്ഞു നിഹയെ ഡിസ്ചാർജ് ചെയ്തു... ആദത്തിന്റെ ഒരു വിവരവും ഇല്ലായിരുന്നതിനാൽ നിഹയെ അനിയുടെ കൂടെ പറഞ്ഞയക്കാൻ എല്ലാവരും നിർബന്ധിതരായി.....
നിഹ ആരോടും ഒരു മിണ്ടാട്ടവും ഇല്ലാതെ അങ്ങനെ ഇരിക്കുന്നുണ്ട്.. ഇന്നെങ്കിലും ആദം തന്നെ കാണാൻ വരുമെന്ന പ്രതീക്ഷയിലായിരുന്നു അവൾ.. ഇതിപ്പോ എല്ലാരും കൂടെ തന്നെ നാട്ടിലേക്ക് പറഞ്ഞയക്കുവാണല്ലോ എന്നോർത്തു അവൾക്ക് സങ്കടം തോന്നി.. ആനിയമ്മയും പപ്പയും തനിക്കു വൈകി കിട്ടിയ അച്ഛനും അമ്മയും ആയിരുന്നു അവരെയൊക്കെ വിട്ടു തന്റെ കുട്ടികൂട്ടുകാരെ വിട്ടു താൻ ഇവിടുന്ന് പോവുന്നു... ഇനി ഒരു പക്ഷെ ഒരു തിരിച്ചു വരവ് ഉണ്ടായിരിക്കില്ല.. അല്ലേലും എന്ത് അർത്ഥത്തിലാണ് താൻ ഇവിടെ നിൽക്കുന്നത്... നിഹ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു എല്ലാവരോടും യാത്ര പറഞ്ഞു അവിടുന്ന് ഇറങ്ങി നടന്നു...
അനി ആദത്തിന്റെ വീട്ടുകാരോട് നല്ല സ്നേഹത്തോടെ തന്നെയാണ് പെരുമാറിയത്... അവരോടൊക്കെ യാത്ര പറഞ്ഞു അനിയും അവിടുന്ന് ഇറങ്ങി...
നിഹയും യാഗും വണ്ടിയിൽ കയറി ഇരുന്നു.... അനിയും രേഷ്മയും ഫർമസിയിൽ മരുന്ന് വാങ്ങിക്കുവാണ്...
അപ്പേ.. അപ്പയ്ക്ക് ഞങളുടെ കൂടെ വരാൻ ഇഷ്ടം ഇല്ലല്ലേ...അപ്പയ്ക്ക് ഇവരെയൊക്കെ ഒരുപാട് ഇഷ്ട്ടാണല്ലേ ....യാഗിന്റെ ചോദ്യത്തിന് നിഹയ്ക്ക് മറുപടി ഇല്ലായിരുന്നു...
അപ്പയ്ക്ക് ആദം അങ്കിളിനെ കാണണം എന്നു തോന്നുന്നില്ലെ.... യാഗ് വീണ്ടും ചോദിച്ചു..
എന്നെ വേണ്ടാത്തവരെ എനിക്കെന്തിനാ.. എനിക്ക് ആരെയും കാണണ്ട.. നിഹ നിറയാൻ വെമ്പുന്ന മിഴികളെ ശാസിച്ചു നിർത്തികൊണ്ട് പറഞ്ഞു...
ആരു പറഞ്ഞു അങ്കിളിനു അപ്പയെ വേണ്ടെന്ന്.. അപ്പയ്ക്ക് ബോധം വന്നത് അറിഞ്ഞു കാണാൻ വേണ്ടി ഓടി വന്നതായിരുന്നു.. അച്ഛനാ പറഞ്ഞത് കാണാൻ പറ്റില്ലെന്ന്... അനി ആദത്തിനോട് പറഞ്ഞ കാര്യങ്ങൾ ഒക്കെയും യാഗ് നിഹയോട് പറഞ്ഞു..... കേട്ടതൊന്നും വിശ്വാസിക്കാനാവാതെ നിഹ യാഗിനെ നോക്കി..
ഞാൻ പറഞ്ഞത് സത്യാ അപ്പേ.. അപ്പയോടുള്ള സ്നേഹം കൊണ്ടാ അങ്കിൾ അപ്പയെ കാണാൻ വരാഞ്ഞത്...
നിഹാ വല്ലാത്തൊരു ഷോക്കിൽ ആയിരുന്നു.. അപ്പോഴേക്കും അനിയും രേഷ്മയും വണ്ടിയിൽ കയറി... നിഹാ എന്തെങ്കിലും പറയുന്നതിന് മുൻപേ അനി വണ്ടി മുന്നോട്ട് എടുത്തിരുന്നു....
തുടരും...
നെക്സ്റ്റ് പാർട്ട്.. ഈവെനിംഗ് 4..പിഎം.. ഈ സ്റ്റോറി കംപ്ലീറ്റ് ആയി #💞 പ്രണയകഥകൾ #📔 കഥ