നാടിനെ നടുക്കി കുവൈത്ത് ജയിലിലെ തീപിടുത്തം: മരണം മൂന്നായി; വിടവാങ്ങി ധീരനായ ഉദ്യോഗസ്ഥൻ..
കുവൈത്ത് സിറ്റി: കുവൈത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കറക്ഷണല്‍ ഇൻസ്റ്റിറ്റ്യൂഷൻസില്‍ ഉണ്ടായ തീപിടുത്തത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉദ്യോഗസ്ഥൻ മുഹമ്മദ് സാദ് അല്‍-ഹാജ്രി മരണപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അപകടമരണത്തെ തുടർന്ന് മുഹമ്മദ് സാദ് അല്‍-ഹാജ്രി രക്തസാക്ഷിയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. റിപ്പോർട്ടനുസരിച്ച് ഇതോടെ മരണസംഖ്യ മൂന്നായി.
തീപിടുത്തത്തെ തുടർന്ന് മറ്റൊരു ഉദ്യോഗസ്ഥാനായ സൗദ് അല്‍-ഹംസാനും ഒരു ഈജിപ്ഷ്യൻ തൊഴിലാളിയും മരണപ്പെട്ടിരുന്നു. വാറന്റ് ഓഫീസർ മുഹമ്മദ് അല്‍-ഷറാഫും രണ്ട് ഈജിപ്ഷ്യൻ തൊഴിലാളികളും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അന്തരിച്ച അല്‍-ഹാജ്രിയുടെ വേർപാടില്‍ ആഭ്യന്തര മന്ത്രാലയം അപലപിച്ചു. കൂടാതെ ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹ് ഉള്‍പ്പെടെയുള്ള മന്ത്രാലയ നേത്യത്വവും ഉദ്യോഗസ്ഥരും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
#📰ബ്രേക്കിങ് ന്യൂസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📳 വൈറൽ സ്റ്റോറീസ്
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
ഭര്‍ത്താവിന്റെ അടുത്തേക്ക് വിസിറ്റ് വിസയിലെത്തിയ മലയാളി വീട്ടമ്മ സൗദിയില്‍ അന്തരിച്ചു.
ദമ്മാം: ഭര്ത്താവിന്റെ അടുത്തേക്ക് വിസിറ്റ് വിസയില് എത്തിയ മലയാളി വീട്ടമ്മ സൗദിയില് ഹൃദയാഘാതം മൂലം മരിച്ചു.
ആലപ്പുഴ നൂറനാട് സ്വദേശിനി കല്ലിക്കോട്ട് പുത്തന്വീട്ടില് മഞ്ജു പുഷ്പവല്ലി (48) ആണ് മരിച്ചത്. ജുബൈലില് ജോലി ചെയ്യുന്ന ഭര്ത്താവ് പ്രസാദ് ജനാര്ദ്ദനന്റെ അടുത്തേക്ക് 11 മാസം മുമ്പാണ് സന്ദര്ശക വിസയില് മഞ്ജു എത്തിയത്. അടുത്ത മാസം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.
താമസ സ്ഥലത്ത് നിന്നും അബോധാവസ്ഥയിലായ ഇവരെ റെഡ് ക്രസന്റ് ആംബുലന്സില് ജുബൈല് ജനറല് ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്ക്ക് ഇവര് നേരത്തെ ചികിത്സ തേടിയിരുന്നു.
ജുബൈല് ജനറല് ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങല് പൂര്ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. നിയമ നടപടികള് പ്രവാസി വെല്ഫെയര് ജുബൈല് ജനസേവന വിഭാഗം കണ്വീനര് സലിം ആലപ്പുഴയുടെ നേതൃത്വത്തില് ആണ് പുരോഗമിക്കുന്നത്.
#📰ബ്രേക്കിങ് ന്യൂസ് #📈 ജില്ല അപ്ഡേറ്റ്സ്
#🥲 ഞെട്ടിച്ച് സ്വർണവില; റെക്കോർഡ് തകർത്തുള്ള പോക്ക്! കണ്ണീരിൽ ആഭരണപ്രേമികൾ
കേരളത്തില്‍ സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന കുതിപ്പ്. ഗ്രാമിന് 460 രൂപയും പവന് 3680 രൂപയും വര്‍ധിച്ചു. കേരളത്തില്‍ ഇന്നുവരെ ഒറ്റയടിക്ക് ഇത്രയും രൂപ വര്‍ധിച്ചിട്ടില്ല. കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14190 രൂപയാണ് വില. പവന് 113520 രൂപയുമായി. ചരിത്ര വിലയിലാണ് സ്വര്‍ണ വില്‍പ്പന.
#🥲 തൊട്ടാല്‍ പൊള്ളും പൊന്ന്; ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്
ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 104,240 രൂപയാണ് വിപണി വില. ഒരു പവന്‍ സ്വര്‍ണത്തിന് 1240 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്ന് 22 കാരറ്റ് ഗ്രാം വില 13,030 രൂപയാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 125 രൂപ കൂടി 10,710 രൂപയായി. ഇതോടെ പവന് 85680 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 95 രൂപ കൂടി 8340 രൂപയിലും പവന് 66720 രൂപയിലുമെത്തി.
#🚨ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ
ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍
തിരുവനന്തപുരത്തെ എസ്‌ഐടി ഓഫീസില്‍ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞവർഷം ഒക്ടോബറിലും ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ദ്വാരപാലക ശില്‍പത്തിലെ സ്വർണപ്പാളികള്‍ മാറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു അന്ന് മൊഴി രേഖപ്പെടുത്തിയത്. തന്റെ അനുമതിയില്ലാതെയാണ് വിഗ്രങ്ങള്‍ സ്വർണം പൂശാൻ ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും സന്നിധാനത്ത് വച്ച് നവീകരിക്കാനാണ് താൻ അനുമതി നല്‍കിയതെന്നുമായിരുന്നു തന്ത്രി അന്ന് അന്വേഷണ സംഘത്തോട് പറഞ്ഞത്.
പിന്നീട്, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന പത്മകുമാറിനെ അറസ്റ്റ് ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലെത്തിച്ചത് കണ്ഠരര് രാജീവര് ആണെന്ന മൊഴിയാണ് പത്മകുമാർ നല്‍കിയത്. ഈ മൊഴിയില്‍ ഇപ്പോഴും പത്മകുമാർ ഉറച്ചുനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകാനാണ് തന്ത്രിയെ ചോദ്യം ചെയ്തത്. എന്നാല്‍ താനല്ല പോറ്റിയെ ശബരിമലയില്‍ എത്തിച്ചത് എന്നായിരുന്നു തന്ത്രിയുടെ വാദം.
അതേസമയം, ശബരിമല സ്വർണക്കൊള്ളയില്‍ ഇഡി കേസ് എടുത്തു. പിഎംഎല്‍എ നിയമപ്രകാരം ഇസിഐആർ രജിസ്റ്റർ ചെയ്തു. എഫ്‌ഐആർ, അനുബന്ധ രേഖകള്‍, സാക്ഷി മൊഴികള്‍ എന്നിവ നേരത്തെ തന്നെ ഇഡിക്ക് കൈമാറിയിരുന്നു. കൊല്ലം വിജിലൻസ് കോടതിയാണ് ഇഡിക്ക് രേഖകള്‍ കൈമാറാൻ ഉത്തരവിട്ടിരുന്നത്.
എട്ടാം തിയതിയാണ് കേസ് എടുക്കാൻ ഡയറക്ടറേറ്റില്‍ നിന്നും അനുമതി ലഭിച്ചത്. നിലവില്‍ എസ്‌ഐടി കേസില്‍ പ്രതികള്‍ ആയവരെ എല്ലാം ഇഡി പ്രതികളാക്കും. സ്വത്ത് മരവിപ്പിക്കുന്നത് അടക്കമുള്ള നടപടികള്‍ ആദ്യം തന്നെ പൂർത്തിയാക്കാനാണ് നീക്കം. കൊല്ലം കോടതിയില്‍ കസ്റ്റഡി അപേക്ഷ നാളെ തന്നെ നല്‍കാനാണ് നീക്കം.
#📰ബ്രേക്കിങ് ന്യൂസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
മകളുടെ വിവാഹത്തിന് നാട്ടിലെത്തി,മോഷണക്കേസില്‍ ആളുമാറി ജയിലിലടച്ചു; പ്രവാസിക്ക് സര്‍ക്കാര്‍ നല്‍കേണ്ടത് 14 ലക്ഷം രൂപ..
കൊച്ചി :മകളുടെ വിവാഹത്തിന് നാട്ടിലെത്തിയ പ്രവാസിയെ മാലമോഷണക്കേസില്‍ ആളുമാറി അറസ്റ്റുചെയ്ത് ജയിലിലടച്ച സംഭവത്തില്‍ സര്‍ക്കാര്‍ 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
പബ്ലിക് ലോ റെമഡി അനുസരിച്ചാണ് ജസ്റ്റിസ് പിഎം മനോജിന്റെ സുപ്രധാന ഉത്തരവ്.
കണ്ണൂര്‍ തലശ്ശേരി സ്വദേശി വികെ താജുദ്ദിനും കുടുംബത്തിനുമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഈ തുക താജുദ്ദിനെ ജയിലിലടച്ച കണ്ണൂര്‍ ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ എസ്‌ഐയായിരുന്ന പി ബിജു, എഎസ്‌ഐമാര്‍ ആയിരുന്ന യോഗേഷ്, ടി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരില്‍ നിന്ന് ഈടാകുന്നത് സർക്കാരിന് തീരുമാനിക്കാം. താജുദ്ദിനും കുടുംബവും അഡ്വ.ടി ആസഫലി വഴി ഫയല്‍ചെയ്ത ഹര്‍ജിയിലാണ് നടപടി. 10 ലക്ഷം രൂപ താജുദ്ദിനും ഒരു ലക്ഷം രൂപ വീതം ഭാര്യക്കും മൂന്ന് മക്കള്‍ക്കും നല്‍കാനാണ് ഉത്തരവ്. പൊലീസിന്റെ ഭഗത്തു നിന്ന് ഇത്തരത്തില്‍ ഉത്തരവാദിത്വമില്ലാത്ത നടപടിയുണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.
#📈 ജില്ല അപ്ഡേറ്റ്സ് #📰ബ്രേക്കിങ് ന്യൂസ്
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
അധ്യാപകൻ്റെ ഫോണില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍; ദുരുപയോഗം ചെയ്തോയെന്ന് അറിയാൻ പരിശോധന, സ്കൂളില്‍ വച്ച് ലൈംഗിക അതിക്രമം നടന്നു.
പാലക്കാട്: മലമ്ബുഴയില്‍ വിദ്യാർത്ഥിയെ മദ്യം നല്‍കി അധ്യാപകൻ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
അധ്യാപകൻ്റെ ഫോണില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ദൃശ്യങ്ങളുള്‍പ്പെടെയാണ് അന്വേഷണ സംഘം കണ്ടെത്തിയത്. റിമാൻഡില്‍ കഴിയുന്ന സംസ്കൃതാധ്യാപകൻ അനിലിന്റെ ഫോണിലാണ് അശ്ലീല ദൃശ്യങ്ങളുള്ളത്. അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് ഫോണ്‍ പരിശോധനയ്ക്കയച്ചു.
സൈബർ ക്രൈം വിഭാഗത്തിനാണ് അന്വേഷണ സംഘം ഫോണ്‍ കൈമാറിയത്. ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്തോയെന്ന കാര്യം ഉള്‍പ്പെടെ പരിശോധിക്കും. അതേസമയം, അനിലിനെതിരെ കുട്ടികള്‍ മൊഴി നല്‍കി. സ്കൂളില്‍ വച്ച് ലൈംഗിക അതിക്രമം നടന്നുവെന്നാണ് കുട്ടികള്‍ മൊഴി നല്‍കിയത്. ചില കുട്ടികളെ അധ്യാപകൻ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ചതായും മൊഴി നല്‍കിയിട്ടുണ്ട്. അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍ വന്നതോടെ അഞ്ചു വിദ്യാർത്ഥികളുടെ പരാതികളില്‍ മലമ്ബുഴ പൊലീസ് കേസെടുത്തു.
#📰ബ്രേക്കിങ് ന്യൂസ് #📈 ജില്ല അപ്ഡേറ്റ്സ്
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
പാലക്കാട് കൂറ്റനാട് വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി 11കാരിക്ക് ദാരുണാന്ത്യം
🥲🥲
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
സര്‍വകാല റെക്കോഡിട്ട് കേരളത്തിലെ പുതുവത്സര 'അടിയോടടി' ഒറ്റ ദിവസം 105 കോടിയുടെ മദ്യം! റെക്കോഡിട്ട് കടവന്ത്ര ഔട്ട്ലെറ്റും, ഒരു കോടിയുടെ വില്‍പ്പന.
കൊച്ചി :പുതുവത്സര മദ്യവില്‍പ്പനയില്‍ ബെവ്കോ ചരിത്രമെഴുതി. ഇത്തവണ 105 കോടിയുടെ മദ്യവില്‍പ്പനയാണ് സംസ്ഥാനത്ത് നടന്നത്.
ഡിസംബർ 31 ന് 105.78 കോടി രൂപയുടെ വില്‍പ്പനയാണ് വിവിധ ഔട്ട്ലെറ്റുകളിലൂടെ സംസ്ഥാനത്ത് നടന്നത്. ബെവ്കോയുടെ ചരിത്രത്തിലെ സർവകാല റെക്കോഡാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞ പുതുവത്സരാഘോഷത്തില്‍ 97.13 കോടി രൂപയുടെ വില്‍പ്പനയാണ് സംസ്ഥാനത്ത് നടന്നത്. എട്ട് കോടിയോളം രൂപയാണ് ഇക്കുറി വില്‍പ്പനയിലുണ്ടായ വർധന. ഇന്ത്യൻ നിർമിത വിദേശ മദ്യമാണ് (92.89 കോടി രൂപ) ഏറ്റവുമധികം വിറ്റഴിച്ചത്. 9.88 കോടി രൂപയുടെ ബിയർ വിറ്റഴിച്ചപ്പോള്‍ 1.58 കോടി രൂപയുടെ വിദേശ നിർമിത മദ്യവും 1.40 കോടി രൂപയുടെ വെനും വിറ്റഴിച്ചു. 5.95 ലക്ഷം രൂപയുടെ വിദേശ നിർമിത വൈനാണ് പുതുവത്സര തലേന്ന് വിറ്റഴിച്ചത്.
#📰ബ്രേക്കിങ് ന്യൂസ് #📈 ജില്ല അപ്ഡേറ്റ്സ്
#🥳 സ്വർണവില ഇടിഞ്ഞിറങ്ങി; ആഭരണപ്രേമികൾക്ക് കോളടിച്ചേ!!!
സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ തന്നെ;











