@niya432118
@niya432118

Niya

ചില ഓർമകളുണ്ട് മരിച്ച് പോകാൻ മറന്നത്⚡

#

📔 കഥ

അരികെ-13❤❤ രാവിലെ എഴുന്നേറ്റ് നേരെ ഹരിയേട്ടൻ്റെ റൂമിൽ. ചെന്നപ്പോൾ ഏട്ടൻ നല്ല ഉറക്കത്തില്ലായിരുന്നു പുറത്ത് ചെറിയ തണുപ്പുള്ളതുകൊണ്ട് ഒരു പുതപ്പും പുതപ്പിച്ച് ഞാൻ റൂമീന്ന് പുറത്തിറങ്ങി അമ്മ ഇടക്കിടെ വിളിക്കാറുണ്ട് " ഹരിക്ക് കുഴപ്പമൊന്നും ഇല്ലെല്ലോ മോളെ??? മരുന്നൊക്കെ നീ കൃത്യമായി കൊടൂക്കുന്നില്ലെ" ഉണ്ട് അമ്മെ.... അമ്മയ്ക്ക് ഇത്രയും വിശ്വാസമില്ലെ എന്നെ ഞാൻ നന്നായി തന്നെ ഹരിയേട്ടനെ നോക്കുന്നുണ്ട് അതിൻ്റെ മാറ്റങ്ങളൊക്കെ അമ്മയ്ക്ക് കണ്ടാൽ മനസ്സിലാകും ഇത്രയും കേൾട്ടപ്പോൾ തന്നെ അമ്മയ്ക്ക് സന്താഷമായി അമ്മ സമയം കീട്ടൂബോഴൊക്കെ വിളിക്കാം ശരി അമ്മെ -------------------------------------------------------------- കൈയിലെ കെട്ട് അഴിച്ച് മരുന്ന് വെക്കാൻ ആ ചേച്ചി ഇന്ന് വരില്ലെന്ന് ഇപ്പോൾ വിളിച്ച് പറഞ്ഞു ഹരിയേട്ടാ ഇനിയെന്തു ചേയ്യും?? രണ്ട് ദിവസം കൂടുബോൾ ഇത് മരുന്ന് മാറ്റി വയ്ക്കണ്ടതല്ലെ സാരമില്ലെന്നെ ഒരു ദിവസം വൈകിയെന്ന് കരുതി ഒന്നും പറ്റില്ലെന്നേ ചിലപ്പോൾ എന്തേലും പറ്റിയാലോ?? ഞാൻ പുരികമുയർത്തി ചോദിച്ചു അത്രയ്ക്ക് നിർബന്ധമാണേൽ നീ തന്നെ മുറിവിലെ മരുന്ന് മാറ്റി വച്ചോളൂ അല്ലെങ്കിൽ വേണ്ടാ ഇനിയത് Poisson ആയാൽ താങ്ങാനൊന്നും എനിക്ക് വയ്യെ........... ആഹാ എന്നാലെ Poisson അത് സഹിച്ചോ .. പിന്നെ ഒന്നും നോക്കില്ല ഞാൻ തന്നെ സാഹസികമായി കൈയീലെ കെട്ടയിക്കാൻ തുടങ്ങി മുഴുവനും അഴിച്ചപ്പോളാണ് ഞാൻ ആ മുറിവ് ശരിക്കും കണ്ടത് എനിക്കത് കണ്ട് നിൽക്കാൻ പറ്റിയില്ല എങ്ങനെയൊക്കയോ മരുന്ന് വച്ചു എൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി കൊണ്ടേയിരുന്നു ആ കൈയിൽ അമർത്തി ചുംബിച്ച് ഞാൻ മുറിമിൽ നിന്നും പുറത്തിറങ്ങി പിന്നെ ഞാൻ അങ്ങോട്ടേക്ക് പോയതേയില്ല ഫുഡ് കൊടുക്കാൻ ചെല്ലുബോഴൊക്കെ ഹരിയേട്ടൻ ഒന്നും എന്നെ തന്നെ നോക്കി നിൽക്കും ഞാൻ അത് ശ്രദ്ദിക്കുന്നുണ്ടെന്നറിഞ്ഞൽ നോട്ടം മാറ്റും ഞാൻ ആ.കൈയിൽ കേറി ഉമ്മ വച്ചത് ഏട്ടന്.ഇപ്പോഴും നൈറ്റ് ഉറങ്ങാൻ കിടന്നപ്പോഴാണ് ഹരിയേട്ടൻ നിലവിളിക്കുന്നത് കേട്ടത് ഓടി ചെന്നു നോക്കി " എന്താ ഏട്ടാ... എന്തേലും കൂഴപ്പമുണ്ടോ?? " എന്താണെന്നറിയില്ല തലയോക്കെ പിളരുന്നതു പോലെ വേദനീക്കുവാ അച്ചൂ വാ നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം പാതി രാത്രിയിലോ?? വേണ്ടാ അവിടെ പെയ്ൻ കില്ലറിൻ്റെ ടാബ്ലറ്റുണ്ട് അത് കഴിച്ചാൽ മതി മാറിക്കോളും അതും കൊടൂത്ത് ഹരിയേട്ടൻ ഉറങ്ങുന്നത് വരെ ഞാൻ അടത്തിരുന്നു രാവിലെ ആയപ്പോഴാണ് ശ്രദ്ദിച്ചത് ഞാൻ ബെഡിൽ തല വച്ച് നിലത്ത് കിടക്കുകയായിരുന്നെന്ന് ------------------------------------------------ after one weak later ഹരിയേട്ടൻ്റെ അവസ്തയിൽ ഇപ്പോൾ നല്ല വ്യതാസമുണ്ട് എന്നാലും ഒക്കെ ഭേദമായി ഏട്ടൻ ഓഫീസിലൊക്കെ പോയി തുടങ്ങിയാലെ എനിക്ക് സമാധാനമാവുകയുള്ളൂ പക്ഷേ നമ്മുക്ക് ഇടയിലൂള്ള അകലം ചെറുതായിട്ട് കുറഞ്ഞിട്ടുണ്ട് കാരണം ഹരിയേട്ടൻ്റെ കൂടെ തന്നെയാണെല്ലോ ഇപ്പോൾ ഞാൻ. ഓരോന്ന് ആലോചിച്ച് നിൽക്കുബോഴാണ് ഹരിയേട്ടനു മരുന്ന് കൊടുക്കാൻ ഓർമ്മ വന്നത് ചേച്ചി ഇന്ന് വരുമെന്ന് വരുമെന്ന് പറഞ്ഞ് വിളിച്ചിരുന്നു ശെ ...... വേണ്ടായിരുന്നു നീ തന്നെ ചെയ്താൽ മതിയായിരുന്നു അതാകുബോൾ ഫ്രീ ആയൊരു ഉമ്മ കിട്ടുമായിരുന്നു അയ്യടാ വല്ലാതെ ബോറടിക്കുവാ അച്ചൂ ഇവിടെ ഈ മുറിയിൽ ഇങ്ങനെ വെറുതെയിരിക്കുബോൾ നിനക്ക് കുറച്ച് നേരം അടുത്ത് വന്നിരുന്നൂടെ നിനക്ക് ഇപ്പോഴും എന്നോട് ദേഷ്യമാണോ അച്ചൂ?? ആണെങ്കിൽ ഞാനിങ്ങനെ നിങ്ങളുടെ ഓരോ കാര്യങ്ങളും നോക്കീ നിൽക്കൂമോ? എൻ്റെ പഴയ സ്വഭാവമയിരുന്നെങ്കിൽ ഞാനിങ്ങനെ ഒക്കെ ആയിരിക്കുമോ?? അത് പിന്നെ വയ്യാതെ കിടക്കുന്ന ഒരിളോട് തോന്നുന്ന സിംപതി ആയി കൂടെ എട്ടന് അങ്ങനെ ഒക്കെ ആണോ എന്നെ കുറിച്ച് കരുതിയിരിക്കുന്നേ??? അതാ ചോദിച്ചത് നിനക്ക് ഇപ്പോഴും എന്നോട് ദേഷ്യമാണോന്ന് അല്ല..... പിന്നെ??? പിന്നെ എന്താണെന്ന് ചോദിച്ചാൽ ദേഷ്യമൊന്നുമില്ല അത്ര തന്നെ സ്നേഹിക്കുന്നുണ്ടോ നീ എന്നെ ഉണ്ടെങ്കിൽ നിൻ്റെ പാസ്റ്റ് ഒക്കെ മറന്ന് ഞാൻ എൻ്റേതാക്കിയേനെ അതെല്ല മറിച്ചാണെങ്കിൽ നിനക്ക് നിൻ്റെ വഴിയെ പോകാം ഇഷ്മാണ് ഹരിയേട്ടാ എനിക്ക് ഇപ്പോൾ അതെന്ന് തുടങ്ങി എന്നൊന്നൂം എനിക്കറീല്ല പക്ഷേ ഇപ്പോൾ മറ്റെന്തിനെക്കാളൂം എനിക്ക് നിങ്ങളാണ് വലുത് ഇത് കേൾക്കാനായിരുന്നില്ല ഞാൻ ഇത്രയും നാളും കാത്തിരുന്നേ........ മതി മതി ഇനി ഏട്ടൻ കിടക്കാൻ നോക്ക് ഒരുപാട് സെട്രയ്ൻ ചെയ്യാൻ പാടില്ലെന്ന് അറിയില്ലെ ഇത്രയൊക്കെ ആയില്ലെ എത്രയൊക്കെ??? നിനക്ക് ഇപ്പോൾ എന്നോടുള്ള പിണക്കമൊക്കെ മാറിലെ ഇനി ഈ ബെഡിൽ കിടന്നൂടെ ഞാൻ എത്ര ആഗ്രഹിച്ചിരുന്നു എന്നറിയോ ഈ വയ്യാത അവസ്തയിൽ നീ അടുത്ത് ഉണ്ടാകാൻ...... എനിക്കും ആഗ്രഹമുണ്ട് അതിനൊക്കെ പക്ഷേ ഞാനെന്നും അടുത്ത് വേണമെന്ന് ഹരിയേട്ടൻ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഹരിയേട്ടൻ അസുഖം മാറാൻ വരെ ആഗ്രഹിചക്കുന്നില്ല സോ ഒക്കെ മാറിയാൽ ഞാൻ സ്തിരമായി ഈ മുറിയിൽ താമസമാക്കികോളാം പോരെ ഹും... മതി ഇന്നാൽ ഇപ്പോൾ ഉറങ്ങാൻ വേണ്ടി ചേട്ടനൊരു കിസ്സ് താ പ്ളീസ്......... പിന്നെ ഒന്നും നോക്കീല്ല ഒരുപാട് കെഞ്ചിയതല്ലെ അതോണ്ട് ഹരിയേട്ടന് ഞാൻ സ്നേഹത്തോടെ ഒരുമ്മ കൊടുത്തു once more plzz....... നോ way ഇനി നാളെ ചേട്ടൻ ഉറങ്ങാൻ നോക്ക് #തുടരും ഇവരു രണ്ടാളും ഒന്നായാൽ story നമ്മുക്ക് നിർത്താം
2.1k കണ്ടവര്‍
18 മണിക്കൂർ
#

📔 കഥ

അരികെ-12❤❤ ഞാൻ കുളിച്ച് ഫ്രഷായി വീണ്ടും ഹരിയേട്ടൻ്റെ റൂമിൽ ചെന്നു ഡോർ തുറക്കുന്ന ശബ്ദം കേൾട്ടപ്പോൾ ഏട്ടൻ ഞെട്ടി ഉണർന്നു വിശ്വാസം വരാതെ എന്നെ തന്നെ ഒന്നൂടെ നോക്കി "നീ ഇത് എപ്പോഴാ വന്നേ??" കുറച്ച് നേരമായി വന്നപ്പോൾ ഹരിയേട്ടൻ ഉറങ്ങുകയായിരുന്നു അതാ വിളിക്കാഞ്ഞത് ഓഹ് നീ സംസാരിക്കാൻ ഒക്കെ പഠിച്ചോ?? ഞാൻ മുഖം വീർപ്പിച്ചു നിന്നു ഞാൻ ചുമ്മാ പറഞ്ഞതാണെ ഇവിടെ ഒരു ഗ്ളാസ് വെള്ളം വേണേൽ ഇനി നീ മാത്രമേ ഇവിടയുള്ളൂ അതോണ്ട് ശത്രുവിനെ പോലെ കാണാതിരുന്നൂടെ " ഞാൻ ശ്രമിച്ചു നോക്കാം" ആഹ് അത്രയും മതി ഹരിയേട്ടൻ ചിരിച്ച് കൊണ്ട് പറഞ്ഞു എന്നോട് ഏട്ടനു ഇത്രയെക്കെ ചെയ്തിട്ടും ദേഷ്യമൊന്നും ഇല്ലെന്ന് അറിഞ്ഞപ്പോൾ തന്നെ പകുതി ആശ്വാസം ------------------------------------------------------- ഉച്ചക്ക് ഫുഡും കൊണ്ട് റൂമിൽ ചെന്നപ്പോൾ ഹരിയേട്ടൻ കട്ടിലിൽ ചുമ്മാ ഇരിക്കുകയായിരുന്നു ഇതാ ഫുഡ് കഴിക്കാൻ നോക്ക് അപ്പോഴാണ് വലതു കൈയിലൊരു വലിയ കെട്ട് കണ്ടത് ഒരു സ്പുൺ തരുമോ??? എന്തിന്?? അല്ലാതെ ഞാൻ എങ്ങനെ കഴിക്കും ?? പിന്നെ ഒന്നും നോക്കിയില്ല പ്ലേറ്റ് കയിലെടുത്ത് ചോറു ഹരിയേട്ടനു നേരെ നീട്ടി അൽഭുദം നിറഞ്ഞ കണ്ണുകൾ എന്നെ തന്നെ നോക്കി നിന്നു എന്തേ??? ഞാൻ വാരി തന്നാൽ കഴിക്കത്തില്ലെ?? ഹരിയേട്ടൻ അറിയാതെ തന്നെ വായ തുറന്നു അപ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു ഫുഡൊക്കെ കഴിഞ്ഞപ്പോഴാണ് ആരോ കോളിങ്ങ് ബെല്ലടിച്ചത് അടുത്ദ വീട്ടിലെ ചേച്ചി ആണ് ചേച്ചി നേഴ്സാണ് ഹരിയുടെ ബാൻ്റേജ് രണ്ടു ദിവസം കൂടുബോൾ മാറ്റണം ഞാനാണ് അത് ഇത്രയും നാളും ചെയ്തത് അതിനെന്താ ചേച്ചി അകത്തേക്ക് വന്നോളൂ ചേച്ചി മുറിവ് ഡ്രസ് ചെയുബോൾ ഞാനത് നോക്കി.നിന്നു പക്ഷേ മുറിൻ്റെ ആഴവും ഒക്കെ കണ്ടപ്പോൾ അധിക നേരം നോക്കീ നിൽക്കാൻ പറ്റിയില്ല ------------------------------------------ അമ്മയൊക്കെ പോയപ്പോൽ ആ വീട്ടിൽ എന്തോ വല്ലാത നിശബ്ദത ഹരിയേട്ടനു മരുന്നിൻ്റ ക്ഷീണമൊക്കെ കാരണം ഉറക്കം തന്നെ ആയിരിക്കും നൈറ്റ് ഫുഡും കൊണ്ട് പോയപ്പോഴാണ് ബാത്ത് റൂമിൽ നിന്നും വരുന്ന ഹരിയേട്ടൻ വീഴാൻ പോകുന്നത് കണ്ടത് ഞാൻ ഓടി ചെന്ന് ഹരിയേട്ടൻ്റെ അരകെട്ടിലൂടെ ചുറ്റി പിടിച്ചു എന്താ ഹരിയേട്ടാ ഇത് എന്തോലും ആവശ്യമുണ്ടെങ്കിൽ ഒന്ന് എന്നെ വിളിക്കായിരുന്നില്ലെ ??? നീ വരീലെന്ന് കരുതി അപ്പോഴ് ഈ ഫുഡൊന്നും ചുമന്ന് വരേണ്ട ആവശ്യമില്ലെലോ തനിയെ വന്ന് കഴിക്കുമൊ ഇനി ഞാൻ അത്രയ്ക്കും വലിയ ദുഷ്ടയാണെല്ലോ ചതി്കല്ലെ..... എന്നെ കാണുന്നതേ ഇഷ്ടമില്ലാത്ത ഒരു കാലമുണ്ടായിരുന്നു നിനക്ക് അത് മാറി ഇത്രയെങ്കലും സോഫ്റ്റ് കോണർ തോന്നി തുടങ്ങിയത് ഈ അവസ്തയില്ലെ അല്ലാതെ സ്നേഹം കൊണ്ട് ഒന്നുമല്ലലോ അതുകൊണ്ട് അധികം നിന്നെ ബുദ്ധമുട്ടികണ്ടാന്ന് കരുതി എതായാലും ഇനിയേന്ന് ബെഡ് വരെ ആക്കി താ ഫുഡും കഴീച്ച് മരുന്നും കൊടുത്ത് ഞാൻ ഉറങ്ങാൻ പോയി ഈ അവസ്തയിൽ ആ റൂമിൽ ഹരിയേട്ടൻ്റെ അടുത്ത് കിടക്കണമെന്നൊക്കെയുണ്ട് പക്ഷേ വേണ്ട കുറച്ചും കൂടി ഇങ്ങനെ അങ്ങ് പോകട്ടെ കിടന്നിടൊന്നും ഉറക്കം വരുന്നേയില്ല ഫോൺ എടുത്ത് നോക്കിയപ്പോൾ ദേ അമലിൻ്റെ മെസേജുകൾ വീണ്ടും വാട്സ് ആപ്പിൽ ഒന്നും മൈൻ്റ് ആക്കിയില്ല മറക്കാൻ ശ്രമിക്കുകയാണ് അവനെയും അവനെ പറ്റിയുള്ള ഓർമകളുമെല്ലാം ഹരിയേട്ടൻ ഒക്കെ ഭേദമായി പഴത് പോലെ ആകുന്നത് മാത്രമേ ഇപ്പം എൻ്റെ ഉള്ളിലുള്ളൂ #തുടരും By NIYA
4.8k കണ്ടവര്‍
2 ദിവസം
#

📔 കഥ

അരികെ -10❤❤ മറുവശത്ത് നിന്ന് അമ്മ പറയുന്നത് കേൾട്ടപ്പോൾ ഫോൺ അറിയാതെ നിലത്ത് വീണു പോയി ഒരു നമിഷം നിശബ്ദയായി നിന്നു " എന്തൊക്കെയാ അമ്മ ഈ പറയുന്നേ ഹരിയേട്ടനു ആക്സിടൻ്റ് പറ്റിയെന്നോ എങ്ങനെ? " ഒരു ദിവസം രാത്രി അവൻ ഓഫീസിൽ നിന്നും വീട്ടിലേക്ക് വരുബോഴായിരുന്നു സംഭവം ഹോസ്പിറ്റിൽ എത്തിച്ചപ്പോഴാണ് ഞാൻ പോലുംഅറിയുന്നത് " ഇപ്പോഴെങ്ങനെമുണ്ട് അമ്മേ?? ഇപ്പം കുഴപ്പമൊന്നും ഇല്ല ഇന്നലെ ICU വിൽ നിന്നും റൂമിലേക്ക് മാറ്റി അപ്പോൾ ഒരുപാട് ദിവസായോ ആക്സിടൻ്റ് പറ്റിയിട്ട് ആഹ് ഒരാഴ്ചയോളമായി എന്നിട്ട് ഇപ്പോഴാണോ എന്നെ അറിയിക്കുന്നേ??? അവൻ പറഞ്ഞു നിന്നെ ഒക്കെ ഭേദമായിട്ട് അറിയിച്ചാൽ മതിയെന്ന് നീ ഒരാവശ്യത്തിനു പോയതല്ലെ വിളികണ്ടാന്ന് പറഞ്ഞിട്ടാണ് ഇത് തന്നെ അവൻ അറിയാതെ വിളിക്കുവാ മോളെ അമ്മ വെക്കുവാ സമയം കിട്ടുബോൾ വിളിക്കാം എന്നു പറഞ്ഞു ഫോൺ വച്ചപ്പോൾ ഉള്ളിൽ സങ്കടം ഇരച്ചു കയറുകയായിരുന്നു ഞാൻ ഹരിയേട്ടനോട് ചെയ്ത എല്ലാത്തിനും പ്രായശ്ചിത്തമായി ഈ നേരത്ത് ഞാൻ അടുത്ത് വേണ്ടതാണ് പക്ഷേ വരേണ്ടാന്ന് ഏട്ടൻ തന്നെ പറഞ്ഞിരിക്കുന്നൂ അത്രയ്ക്കും വെറുത്ത് പോയി കാണുമോ എന്നെ????? ------------------------------------------------------------- ഞാൻ നാളെ തന്നെ നാട്ടിലേക്ക് പോകുകയാണ് നീതു എന്ത് പറ്റി പെട്ടെന്നൊരു മടക്കം കുറച്ച് നാൾ ഇവിടെ കാണുമെന്ന് പറഞ്ഞിട്ട് ഹരിയേട്ടനു ചെറിയൊരു ആക്സിടൻ്റ് ഈ ആവസ്തയിൽ അമ്മ ഒറ്റയ്ക്ക് എങ്ങനെയാ അല്ലാതെ നിനക്ക് കാണാൻ തോന്നിയിട്ടല്ലേ?? അങ്ങനെ ചോദിച്ചാൽ ഒന്നു കാണണമെന്ന് എനിക്കും ആഗ്രഹമുണ്ട് എന്നാൽ വൈകിക്കാതെ ചെല്ലാൻ നോക്ക് -------------------------------------------------------- "മോനേ ഹരീ ഉറങ്ങിയോ നീ?? ഇല്ലമ്മേ കിടന്നതേയുള്ളൂ പെയ്ൻ ഉണ്ടോടാ ഇപ്പോഴും ആഹ് കൂറച്ചുണ്ട് ഇന്ന് വീട്ടീലേക്ക് വന്നതല്ലേയുള്ളൂ പിന്നെ ഞാൻ ഒരു കാര്യം പറയാൻ വന്നതായിരുന്നു എന്താ അമ്മേ ഇത് ഇങ്ങനെ വളച്ചു കെട്ടി പറയുന്നത് അത് പിന്നെ.....മായ മോൾക്ക് ഡെലിവറി ഡേറ്റ് അടുത്തിരിക്കുവാ അവളും മഹേഷും ഒറ്റയ്ക്ക് അല്ലെ നിന്നെ പോലെ തന്നെയാ.എനിക്ക് അവളും അച്ചൂനോട് വരാൻ പറഞ്ഞാൽ വരാതിരിക്കില്ല നിൻ്റെ കാര്യമെല്ലാം അവളു നോക്കുമെങ്കിൽ എനിക്കും അച്ഛനും മായയുടെ അടുത്ത് പോകായിരുന്നു അമ്മ പൊക്കോളൂ അവൾ വിളിച്ചാൽ വരുമെങ്കിൽ വരട്ടെ ഇത്തിരി സ്നേഹം എന്നോട് ഉണ്ടേൽ എന്നെ ശ്രദ്ദികുമായിരിക്കും ഇല്ലേൽ ഒരു ഹെൽപിനു ആരേലും വെയ്ക്കാം ഇതിനൊരു തീരുമാനം ഇനിയെങ്കിലും ആവട്ടെ ചേരേണ്ടവരു തമ്മില്ലലേ ചേരൂ കൂട്ടി ചേർത്തിട്ട് കാര്യമില്ലമ്മേ അങ്ങനെ പറയാതെ മോനെ അവളു വരും.അത്രയ്ക്ക് കണ്ണിൽ ചോരയില്ലാതവളൊന്നുമല്ല മോനെ അവൾ നീ ഉറങ്ങിക്കോളൂ ഒരുപാട് മരുന്നൊക്കെ കഴിച്ചതല്ലേ ക്ഷീണം കാണും ------------------------------------------ കോളിങ് ബെൽ അടിച്ചിടൊന്നും ആരും വാതിൽ തുറക്കുന്നില്ല ഇനിയാരുമില്ലെ അകത്ത് അമ്മ മായേച്ചിടെ വീട്ടിൽ പോയിക്കാണുമോ??? ഞാൻ വരാതെ പോകുമോ ഹരിയേട്ടൻ ഒറ്റയ്ക്ക് അല്ലെ?? ഓരോന്ന് ആലോചിച്ച് നിൽക്കുബോഴാണ് അമ്മ വന്ന വാതിൽ തുറന്നത് " മോളു ഇത്രയും നേരത്തെ എത്തിയോ?? ആഹ് അമ്മേ ഞാൻ മായക്ക് വേണ്ട സാധനങ്ങളെല്ലാം ഒരുക്കുകയായിരുന്നു പിന്നെ പറഞ്ഞതെല്ലാം അറിയാലോ അവനെ നന്നായി നോക്കണം ഇതൊക്കെയൊന്ന് മാറുന്ന വരെയെങ്കിലും എൻ്റെ മോനെ പഴയത് പോലെ കാണാൻ വേണ്ടി ഞാൻ മോളോട് അപക്ഷിക്കുവാ അമ്മ ധൈര്യമായി പോയി വാ ഹരിയേട്ടനു വേണ്ടതെല്ലാം ഞാൻ ചെയ്ത് കൊടുത്തോളാം പൊരെ മതി മോളെ അമ്മയ്ക്ക് സമാധാനമായിനി പോകാം ഓഹ് ഇങ്ങനെ കരയിതെൻ്റെ അമ്മകുട്ടി ഹരിയേട്ടൻ്റെ അസൂഖമെല്ലാം അമ്മ വരുബോഴേക്കും മാറിക്കോളും പിന്നെ ചേച്ചിയോട് അന്വേഷണം പറയണം വാവയെകാണാൻ ഞാൻ കാത്തിരിക്കുവാന്ന് പറയേണം കേട്ടെല്ലോ ഹും കേട്ടു മോളകത്ത് ചെല്ല് അമ്മ ഇറങ്ങുവാണ് എന്തലും ആവശ്യത്തനു വിളിക്കാൻ മറക്കരുതേ ---------------------------------------------------- അകത്ത് പോകാൻ എന്തോ മടി പോലെ പക്ഷേ ഹരിയേട്ടനെ കാണാൻ ഞാൻ ഇപ്പോൾ ഒരുപാട് ആശിക്കുന്നത് പോലുണ്ട് സ്റ്റെയർ കയറും തോറും ഹൃദയമിടിപ്പും കൂടി കൂടി വന്നു റൂം തുറന്നപ്പോൾ ഹരിയേട്ടൻ ബെഡിൽ ഉറങ്ങുവാണ് കൈയിൽ പ്ളാസ്റ്ററിട്ടിടുണ്ട് നെറ്റീയിലും ചെറിയ മുറിവു കാണുന്നുണ്ട് ഫുൾ ബോഡീ പെയ്ൻ ആയോണ്ട് ബെഡ് റെസ്റ്റാണെന്ന് അമ്മ പറഞ്ഞിട്ടുണ്ട് ഞാൻ അടുത്ത് ചെന്നു നല്ല ഉറക്കമാണ് ഉണർത്താൻ ചെന്നില്ല കുറേ നേരം നോക്കിയിരുന്നു റൂമിൽ സാധനങ്ങളെല്ലാം കൊണ്ട് പോയി വച്ചിട്ട് ഫ്രഷാകാൻ പോയി ഹരിയേട്ടൻ ഇങ്ങനെ കിടക്കുന്നത് കാണുബോൾ മനസ്സിലൊരു വിങ്ങലു പോലെ ഉള്ളിൻ്റെ ഉള്ളിൽ ആ കിടപ്പ് മായാതെയുണ്ട് #തുടരും കോളേജ് ആർട്സിൻ്റെ പ്രാക്ടീസൊക്കെയായി തിരക്കിലാണ് ഇത് എത്രതോളം നന്നായി എന്നറീല വേഗം എഴുതീയതാണ് തെറ്റുണ്ടെങ്കിൽ ക്ഷെമിക്കു
3.9k കണ്ടവര്‍
3 ദിവസം
#

📔 കഥ

അരികെ-10❤❤ മനസ്സു നിറയെ നീറി പുകയുകയായിരുന്നു അവൻ്റെ പ്രവർത്തികളെ കുറിച്ച് എനിക്ക് ആലോചിക്കാൻ കൂടി വയ്യ എൻ്റെ അമൽ.... എൻ്റെ അമൽ ... എന്ന് സ്വപ്നത്തിൽ പോലും പറഞ്ഞു നടന്നിരുന്ന എനിക്ക് ഇതൊന്നും ഉൾക്കൊള്ളാനെ കഴിയുന്നില്ല അവനു വേണ്ടി എൻ്റെ ജീവിതം തന്നെ ഞാൻ വേണ്ടാന്ന് വച്ചു എന്നിട്ടിപ്പോൾ ഇത്രയും നല്ല ഹരിയേട്ടൻ്റെ സ്നേഹം കണ്ടില്ലാന്ന് നടിച്ചതിനു ദൈവം തന്ന ശിക്ഷയായി കരുതിക്കോണാം ഞാൻ എന്തോ എത്ര ശ്രമിച്ചിട്ടും ഒന്നും മനസ്സിൽ നിന്നും മായ്ഞ്ഞു പോകുന്നതേയില്ല " അച്ചൂ എന്താ ഇത് പുറത്ത് പോയി വന്നപ്പോൾ മുതൽ ശ്രദ്ദിക്കുന്നു നിനക്കെന്തോ വയ്യായ്ക പോലെ സുഖമില്ലേഡി??" ഏയ് ഒന്നൂല്ല നീതു ചെറിയൊരു തലവേദന ഒന്നുറങ്ങിയാൽ ശരിയാകും എന്താടി കണ്ണൊക്കെ ചുവന്നിരിക്കുന്നേ കരഞ്ഞോ നീ ഇല്ലെടി നിനക്ക് തോന്നുന്നതാവും മുഖത്ത് നോക്കി കള്ളം പറയല്ലെ മോളെ എന്താണെങ്കിലും നീ എന്നോട് പറാ സങ്കടം സഹിക്കാൻ പറ്റാതെ അവളെയും കെട്ടിപിടിച്ച് കരയാൻ തുടങ്ങി " അച്ചൂ.... എന്താ മോളെ???? നടന്നതൊക്കെ അവളോട് പറഞ്ഞു അമലും ഞാനും തമ്മീലുള്ള റിലേഷൻ മുതൽ ആ ഫ്ളാറ്റിൽ സംഭവിച്ചത് വരെ " നീ ഇങ്ങനെ കരയാതെ സംഭവിച്ചത് ഒക്കെ നല്ലതിനാണെന്ന് കരുതിയിൽ മതീ നിനക്ക് ഒന്നും പറ്റാതത് തന്നെ ആരുടെ ഒക്കെയോ ഭാഗ്യം കൊണ്ടാണ് എന്നാലും അവനെ ഞാൻ എങ്ങനെ സ്നേഹിച്ചതാണ് എന്നിട്ടും........ നിൻ്റെ സ്നേഹമൊന്നും അവനർഹീക്കുന്നില്ലാ നീ തന്നെ ആലോചിച്ച് നോക്ക് എന്നെങ്കിരും പ്രേമം മൂത്ത് നീ അവൻ്റെ കൂടെ ഒളിച്ചോടി പോയിരുന്നെങ്കൽ ഇന്ന് തെരുവിൽ കിടന്നേനെ നിൻ്റെ മാനം അതൊക്കെ വച്ച് നോക്കുബോൾ നീ രക്ഷപെട്ടില്ലെ അവനു പകരം നിന്നെ ജീവനോളം സ്നേഹിക്കുന്ന ഭർത്താവിനെകിട്ടിയില്ലെ ആ ജീവിതവുമായി ഹാപ്പിയായി ജീവിക്കാൻ നോക്ക് വാ കരഞ്ഞത് മതി വന്നെന്തേലും കഴിക്കാൻ നോക്ക് എനിക്ക് വേണ്ടാ നീ നിർബധിക്കണ്ടാ നിൻ്റെ ആരും ചത്തിട്ടൊന്നുമില്ലോ നിരാഹാരം കിടക്കാൻ ഒക്കെ മറക്കാൻ ശ്രമിക്ക് നീ -------------------------------------------------------- അവൾ വീട്ടിലുള്ളപ്പോൾ എന്നോട് ഒന്ന് മിണ്ടാറ് വരെയില്ലെങ്കിലും ഇപ്പോൾ വീട്ടിൽ നിന്നും മാറി നിന്നപ്പോൾ കാണണമെന്ന് തന്നെ തോന്നി കൊണ്ടിരിക്കുന്നു ഫോൺ വിളിച്ചാൽ ഏതായാലും എടുക്കാൻ പോകുന്നില്ല അതോണ്ട് വിളിക്കണ്ടാ പക്ഷേ മനസ്സിലെന്തോ പോലെ അവൾക്ക് അരുതാത് എന്തോ സംഭവിച്ചെന്ന് ഉള്ളിൽ നിന്നും ആരോ പറയുന്നു അമ്മയെ കൊണ്ടോ മറ്റോ വിളിപ്പിച്ചാലോ??? എൻ്റെ നബറാണെൽ മാത്രമല്ലെ എടുക്കാതിരിക്കൂ " ഞാനിപ്പോൾ വിളീച്ചതേയുള്ളൂ അവൾക്ക് കുഴപ്പമൊന്നും ഇല്ല മോനെ " അമ്മ പറഞ്ഞു എന്നു തിരിച്ച് വരുമെന്ന് വല്ലോം പറഞ്ഞോ?? ഇല്ലന്നെ... അവൾ അവിടെ സേഫ് ആണ് നീ കാടുകയറീ ചിന്തിക്കാതെ ഉറങ്ങാൻ നോക്ക് ------------------------------------ ദിവസങ്ങളെല്ലാം കൊഴിഞ്ഞ് പോയികൊണ്ടേരിരിക്കുന്നു തിരിച്ച് നാട്ടിലേക്ക് പോകാൻ വരുബോൾ കാണിച്ച ഉത്സാഹമൊന്നുമില്ല ഹരിയേട്ടനെ എങ്ങനെ ഫേസ് ചെയ്യും??? എന്തൊക്കെ പ്രശ്നങ്ങളാണ് ഈ വൃത്തികെട്ടവനു വേണ്ടി ഞാൻ ഉണ്ടാക്കിയത് ഒക്കെ വെറുതയായി നീതുവിനെ ബുദ്ധിമുട്ടിച്ച് ഏറെകാലം ഇവിടെ നിൽക്കാനും പറ്റില്ല ഹും കറച്ചു നാളു കൂടെ ഇങ്ങനെ അങ്ങ് പോകട്ടെ പിന്നെ എന്തേലും വഴിയുണ്ടാക്കാം ഓരോന്ന് ചിന്തിച്ചിരുന്നപ്പോഴാണ് ഫോൺ റിംഗ് ചെയ്യുന്നത്.... അമ്മയാണ് എന്നും വിശേഷങ്ങളനെഷിച്ച് വിളികാറുള്ളതാണ് " മോളെ ഇത് അമ്മയാണ്" എന്താ അമ്മേ രാവിലെ തന്നെ പതിവില്ലാതൊലു കോൾ "അത് മോളെ....." മറുവശത്ത് നിന്ന് അമ്മ പറയുന്നതൊക്കെ കേൾട്ടപ്പോൾ അറിയാതെ ഫോൺ കൈയിൽ നിന്നും നിലത്ത് വീണു # തുടരും
3.8k കണ്ടവര്‍
4 ദിവസം
#

📔 കഥ

അരികെ-9❤❤ അമ്മയോട് യാത്ര പറഞ്ഞു ഞാൻ വീട്ടിൽ നിന്നും ഇറങ്ങി " സൂക്ഷിച്ച് പോകണേ മോളെ " എന്നു പറഞ്ഞു അമ്മ തലോടുബോൾ എൻ്റെ മനസ്സ് മറ്റെവിടെയോ ആയിരുന്നു ഹരിയേട്ടൻ ഒാഫീസിൽ പോയതിനാൽ ഇറങ്ങുബോൾ അവിടെ ഉണ്ടായിരുന്നില്ല ഇല്ലാതത് നന്നായി ഒരു കണക്കിനു നോക്കിയാൽ ഞാൻ അദ്ദേഹത്തെ വഞ്ജിക്കുന്നതിനു തുല്യമല്ലെ ഈ യാത്ര ബാംഗ്ളൂരിൽ എനിക്ക് ആകെ പരിചയം +2 വിൽ കൂടെ പഠിച്ച നീതുവാണ് അവൾ ഇപ്പോൾ അവിടെ സെറ്റിൽഡാണ് നേരെ അങ്ങോട്ടേക്ക് വിട്ടു ------------------------------------------------- " എന്നാലും നിൻ്റെ കല്യണമൊന്നും ഞങ്ങളെ അറിയിച്ചില്ലോടി" ഒക്കെ പെട്ടെന്നായിരുന്നു അതാ ഹും ശരി ബാംഗ്ളൂര് വന്നപ്പോൾ എൻ്റെ അടുത്തേക്ക് തന്നെ വരാൻ തോന്നിയല്ലലോ പിന്നെ ഞാൻ എവിടെ പോകാനാണ് എനിക്ക് ആകെ പരിചയം നിന്നെയല്ലെ ഇവിടെ എന്നാ ഹസ്ബൻിൻ്റെ കൂടെ ഹണിമൂൺ ട്രിപ്പ് plan ചെയാമായിരുന്നില്ലെ ഇത് ഞാനകൊടുത് ജക്ടിൻ്റ ആവശ്യത്തിനൂ വന്നതാണ് കഴിഞ്ഞാൽ തിരിച്ച് പോകും ശരി നീ പോയി ഫ്രഷായി വാ ----------------------------------------------- റൂമിൽ ചെന്ന് ഫോൺ എടുത്തപ്പോൾ ഹരിയേട്ടൻ്റെ മിസ്ട് കോൾസ് തിരിച്ച് വിളിക്കാൻ നിന്നില്ല കുറേ നേരമായിട്ടും റിപ്ളേ കാണത്തപ്പോൾ മെസേജ് വന്നു നീ അവിടെ എത്തിയോ??? അഹ് എത്തി എന്ന് reply കൊടുത്തു പിന്നെ നേരെ ഫോണെടുത്ത് എടുത്ത് അമലിനെ വിളിച്ചു അച്ചൂസേ.... എനിക്കറിയായിരുന്നു നീ വിളിക്കുമെന്ന് ഞാൻ ബാംഗ്ളൂരിൽ ഉണ്ട് നീ വന്നോ???? ഇത്രപെട്ടന്ന് ഞാൻ തീരെ പ്രതീക്ഷച്ചില്ല ഞാൻ എവിടെ വരണം നിന്നെ കാണാൻ അങ്കിളിൻ്റെ വീട്ടിലാണ് അഡ്രസ്സ് ഞാൻ what's appil അയച്ച് തരാം മ്മ് ബൈ ഞാൻ നാളെ വിളിക്കാം ------------------------------------------ അവൻ തന്ന അഡ്രസ്സും കൊണ്ട് ഫ്ളാറ്റ് ഞാൻ കണ്ടെത്തി ബെല്ലടിച്ചപ്പോൾ ഒരു സ്ത്രീ ന്ന് വാതിൽ തുറന്ന് ഉള്ളിലിരിക്കാൻ പറഞ്ഞു കുറേ നേരം കഴിഞ്ഞപ്പോൾ അവൻ കയറി വന്നു വളരെ നാളുകൾക്ക് ശേഷം കണ്ടത് കൊണ്ട് എൻ്റെ ഹൃദയമിടിപ്പ് കൂടിവന്നു ഒരു നിമിഷം നിശബ്ദയായി നോക്കി നിന്നു അവനിപ്പോഴും യാതൊരു മാറ്റവുമില്ലാ അപ്പോഴാണ് ഞാൻ ശ്രദ്ദിച്ചത് അവനു കുഴപ്പമൊന്നും ഇല്ലെന്ന് അമൽ നീ അല്ലെ പറഞ്ഞത് സുഖമില്ലാതെ ബെഡ് റെസ്റ്റാണെന്ന് എനിട്ട് നിനക്ക് കുഴപ്പമൊന്നും ഇല്ലെല്ലോ!!!!!! "നിന്നെ വല്ലാതെ മിസ്സ് ചെയ്തപ്പാൾ തോന്നിയ ചെറിയൊരു എെഡിയായിരുന്നു അപ്പോഴേക്കും പെട്ടിയും തൂക്കിവരുമെന്ന് ഞാൻ കരുതിയില്ല അമൽ നീ എന്നൊക്കെയാ പറയുന്നേ??? പിന്നെ നീ എന്താ കരുതിയെ നിന്നോടുള്ള പ്രണയം മൂത്തിട്ടാണെന്നോ നിന്നെ ഞാൻ പണ്ടേ ഉപേക്ഷിച്ചതാണെടി അമൽ.........നീ......എന്നെ പറ്റികുകയായിരുന്നോ?? അല്ലെല്ലോ ചെറിയൊരു അഡ്ജസ്മെൻ്റ് നീ ഒന്ന് സഹകരിച്ചാൽ മതി ആരും അറിയില്ല എൻ്റെ ഗേൾ ഫ്രൺട് ഒന്നും അടുത്തില്ലാ അപ്പോഴാണ് നിന്നെ ഓർമ വന്നത് വിളിക്കും മുൻപ് ചാടി വരുമെന്ന് അച്ചൂസേ ഞാൻ സ്വപ്നത്തിൽ പോലും കരുതീലാാ നീ എങ്ങനെയാടാ ഇങ്ങനെ ഒക്കെ മാറി പോയത് ബാംഗ്ളൂർ നഗരമല്ലെ മോളെ എങ്ങനെ മാറാതിരിക്കും അവൻ വിളിച്ചപ്പോൾ മുന്നും പിന്നും നോക്കാതെ പുറപ്പെട്ട ഞാനാണ് വിഢി അതും ഒറ്റയ്ക്ക് ഇനിയും ഇവിടെ നിൽക്കുന്നത് ശെരിയല്ല ഞാൻ പോകാനൊരുങ്ങിയതും അവനെൻ്റെ കൈയിൽ കടന്നു പിടിച്ചു " അങ്ങനെ പോകാതെൻ്റെ മോളെ ചേട്ടൻ വിശദമായൊന്ന് കാണട്ടെ" അമൽ എൻ്റെ കൈയിൽ നിന്നും വിട്ടേ എനിക്ക് പോണം ഛീ....വായടക്കെടി... അങ്ങനെ പോകാനല്ല നിന്നെ ഞാൻ വിളിച്ച് വരുത്തിയത് അമലെന്തങ്കിലും ആഗ്രഹിച്ചുണ്ടെങ്കിൽ അത് നടത്തിരിരിക്കും അതും പറഞ്ഞു അവൻ അടുത്തേക്ക് വന്നു ഞാൻ പുറകിലേക്ക് പോയി അവസാനം ചുമരിൽ തട്ടി നിന്നു അവൻ എൻ്റെ ഷോൾടറിൽ കൈ വച്ചു ഷോൾ അവൻ വലിച്ചെറിഞ്ഞു ഞാൻ അലറി കരയാൻ തുടങ്ങി അപ്പോഴേക്കും അടുത്ത ഫ്ളാറ്റിലെ അൾക്കാരെല്ലാം ഓടിവന്ന് എന്നെ ആശ്വസിപ്പിച്ചു " മോളു വേഗം രക്ഷപെടാൻ നോക്ക് ഇവൻ്റെ സ്വഭാവമറിഞ്ഞ് ആരെങ്കിലുംഇങ്ങോട്ട് വരുമോ??? വേഗം ചെല്ലാൻ നോക്ക് # തുരും BY NIYA
5.2k കണ്ടവര്‍
5 ദിവസം
#

📔 കഥ

അരികെ-8❤❤ ദിവസങ്ങളും ആഴ്ചകളും കടന്നു പോയി കൊണ്ടേ ഇരുന്നു എനിക്കും ഹരിയേട്ടനും ഇടയിലൂള്ള അകലം കുറയുന്നതേയില്ല പക്ഷേ പഴയത് പോലെ വാശി കാണിച്ച് നടക്കാറൊന്നുമില്ല അമ്മയ്ക്ക് പ്രിയപപെട്ട മരുമകളാണെങ്കിലും ഹരിയേട്ടനു ഞാൻ നല്ല ഭാര്യ മാത്രമാകുന്നില്ല എനിക്കെന്തോ കഴിയുന്നില്ല അന്നത്തെ സംഭവത്തിനു ശേഷം എൻ്റെ വീട്ടുകാരുയുള്ള പിണക്കം മാറി അമ്മു ഇടക്കിടെ വിളിക്കാറുണ്ട് അവൾക്ക് അറിയേണ്ടത് അവളുടെ പൊന്നാങ്ങളയുടെ വിശേഷങ്ങളായിരുന്നു --------------------------------------------------- ബാത്ത്റൂമിൽ നിന്നും കുളിച്ചിറങ്ങൂബോഴാണ് ഫോൺ റിംഗ് ചെയ്യുന്നത് കണ്ടത് unknown no ആയിരുന്നു " ഹലോ" " അച്ചൂസേ...........ഞാൻ ആണ് ഇത് " "അമൽ" എൻ്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു എൻ്റെ ശബ്ദം കേൾക്കുബോൾ ഇപ്പോഴും തിരിച്ചറിയാൻ പറ്റുന്നുണ്ടോടി നിനക്ക്?? ഞാൻ കരുതീ കോളെടുത്തപ്പോൾ ആരാണെന്ന് തിരിച്ച് ചോദീക്കുമെന്ന് മതി ഇത്രയും മതി എനിക്ക് ഹാപ്പിയായി ഞാൻ ഒരുപാട് ഹാപ്പിയായി അച്ചൂ... how dare u?? നിനക്ക് എങ്ങനെ ധൈര്യം വന്നു എന്നെ വിളിക്കാൻ എൻ്റെ സ്നേഹത്തിനു ഒരു വിലയും കൽപിക്കാതെ ഇറങ്ങിപോയവനല്ലെ നീ വീണ്ടും വിളിക്കാൻ നാണമില്ലെ നിനക്ക് ഇത്രയും വർഷത്തിനിടയിൽ ഒരു തവണയെങ്കിലും നീ എന്നെ കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ?? ഇനി മേലാൽ എന്നെ വിളിച്ചിച്ച് പോകാരുത് നിന്നെ ഓർക്കുബോൾ ഞാൻ. എന്നെ തന്നെ വെറുക്കുന്നു എനിക്ക് സംസാരിക്കാൻ അവസരം താ നിന്നെ ഒന്നു വിളിക്കുക വരെ ചെയ്യിതിരുന്നതീന് ഒരുപാട് കാരണങ്ങളുണ്ട് എനിക്ക് അറിയാം നീ ഒന്നും വിശ്വസിക്കിലെന്ന് പക്ഷേ സത്യം എല്ലാം അറിഞ്ഞാൽ നീ ഈ പറഞ്ഞത് ഓർത്ത് വിലപിക്കും നിന്നെ ഉപേക്ഷിച്ച് പോകാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നുണ്ടോ?? പറയാനുള്ളത് കേൾക്കാനെങ്ങിലും നീ നിൽക്കണം എന്നിട്ടും വിശ്വാസമായിലെങ്കിൽ ഞാൻ ഒരിക്കലും ശല്യമായി വരില്ല നീ ഇപ്പോൾ എവിടെയാണ് ഉള്ളത് ??? ഞാൻ അങ്കിൻ്റെ കൂടെ ബാംഗളൂരിലാണ് നാട്ടിലേക്കെന്താ.വരാതത്???? ചെറിയൊരു അപകടം പറ്റി ഫുൾ ബെഡ് റെസ്റ്റാണ് അപകടമോ????? നീ എന്തൊക്കെയാ ഈ പറയുന്നത് എനിക്ക് ഒന്നും മനസിലാകുന്നില്ല ആ ആക്സിടൻ്റിനും ഇത്രയും നാളും ഒളിച്ചു ജീവിച്ചതിനു പിന്നിൽ വലിയൊരു കഥയുണ്ട് ഒന്നും ഫോണിൽ പറഞ്ഞാൽ തീരില്ല നേരിട്ട് കാണണം നിനക്ക് എന്നെ കോണ്ടാക്റ്റ് ചെയ്യണമെങ്കിൽ ഈ നബറിൽ വിളിക്കാം എന്നും പറഞ്ഞു അവൻ കോൾ കട്ട് ചെയ്തു എനിക്ക് ശരീരം മുഴുവനും തളരുന്നത് പോലെയാണ് തോന്നിയത് ഇത്രയും നാൾ അവൻ്റെ ഒരു മെസേജിനോ കോളിനോ വേണ്ടി കാത്തുനിന്നിട്ട് അവൻ വിളിച്ചപ്പോൾ വിളികേണ്ടായിരുന്നു എന്ന് തോന്നി ശരിക്കും ഇത്രയും വർഷം നേരിൽ വരാതിരുന്നതിന് എന്തേലും കാരണമുണ്ടാകുമോ??? ഉണ്ടെങ്കിൽ അവനെ ഞാൻ വഞ്ജിച്ച് ഞാൻ മറ്റൊരു വിവാഹം ചെയ്യ്തില്ലെ എന്തൊരു പരീക്ഷണമാണ് ദൈവമേ ഇത് !!!!!! ഒക്കെ അറിഞ്ഞാൽ ഹരിയേട്ടൻ എങ്ങനെ പ്രതികരിക്കും " മോളെ ഫുഡ് കഴിക്കാൻ വരുന്നില്ലെ" വേണ്ടമ്മേ അമ്മ കഴിച്ചോള്ളൂ എന്താ മോളെ എന്തെങ്കിലും പ്രശ്നമുണ്ടോ?? ചെറിയൊരു തലവേദന പോലെ ഒന്നുറങ്ങിയാൽ ശരിയായികോളും എനിക്കറിയണം അവനു എന്താ പറ്റിയതെന്ന് അതെ കാണാൻ പോകണം ഇനി പോയെ പറ്റൂ -------------------------------------------------------- വട്ടാണോ മോളെ നിനക്ക് ???? പെട്ടന്ന് ഒരു സുപ്രഭാതത്തിൽ അവളുടെ കാമുകൻ പൊട്ടി മുളച്ച് വന്നിരിക്കുന്നു ക്ളാസിൽ ഇരുന്ന് ഇന്നലത്തെ സംഭവങ്ങൾ ശാരിയോട് പറയുകയായിരുന്നു ഞാൻ ഹരിയേട്ടനെ നിൻ്റെ വീട്ടുകാരെ ആരെകുറിച്ചും നീ എന്താ ഒന്നാലിചിക്കുക പോലും ചെയ്യാതത് അതിന് ഞാൻ ഒളിച്ചോടി പോകുകയൊന്നുമല്ല അവനു എന്ത് പറ്റിയെന്ന് അറിയണം അവൻ എന്നെ ചതിക്കിലെന്ന് ഉറപ്പാണ് അതുകൊണ്ട് കഴിഞ്ഞതൊക്കെ പറയണം പിന്നെ എല്ലാം വരുന്നത് പോലെ വരട്ടെ എന്നാലും നീ ഒറ്റയ്ക്ക് ബാംഗ്ളൂരു വരെ പോകണ്ടെ അവിടെ പരിചയക്കാരുപോലുമില്ലെലൊ അത് ഇത്ര വലിയ ദൂരമൊന്നുമല്ലാ ശാരി ഞാൻ പോയിട്ട് വേഗം വരും നീ ആയിട്ട് ആരെയും അറിയിക്കാതെ ഇരുന്നാൽ മതി ---------------------------------------------------- ഹരിയേട്ടൻ ഓഫീസിൽ പോകാൻ റെഡി ആയി കൊണ്ടിരിക്കുബോഴാണ് ഞാൻ റൂമിലേക്ക് ചെന്നത് " ആഹ് നിനക്ക് ഈ റൂമിലേക്കുള്ള വഴിയൊക്കെ അറിയോ?? അത്....ഞാൻ ഒരു കാര്യം പറയാൻ വന്നതാണ് അതിനെന്തിനാണ് ഈ മുഖവുര എൻ്റെ ഒരു പ്രോജക്ടിൻ്റ ഭാഗമായി ഒരാഴ്ച ബാംഗ്ളൂരേക്ക് പോകണം അതിനെന്തിനാ എൻ്റെ പെർമിഷൻ ഇവിടെ എൻ്റെ ഭാര്യയായിട്ടാണോ നീ ജീവിക്കുന്നേ?? ഞാൻ പറഞ്ഞെന്നേയുള്ളൂ ആഹ് എപ്പോഴാ പോകുന്നേ??? നാളെ രാവിലെ പോകണം പോകുബോൾ അമ്മോട് പറഞ്ഞിട്ട് പോയാൽ മതി ഇങ്ങോട്ട് തന്നെ തിരിച്ച് വരുമല്ലോ അല്ലെ ഞാൻ ഞെട്ടി തരിച്ച് ഹരിയേട്ടനെ നോക്കി എന്താ അങ്ങനെ ചോദിച്ചേ?? അല്ലാ ഇവിടന്ന് രക്ഷപെട്ട പോകാനാണെല്ലോ നീ എന്നും ചിന്തികുന്നേ അതോണ്ട് പറഞ്ഞതാണെ അതിനാണെങ്കിൽ എനിക്ക് ഇതിനു മുൻപേ കഴിയുമായിരുന്നു # തുടരും ഈ പാർട്ട് തീരെ നന്നായില്ല എന്നറിയാം ഇനി എന്ത് എഴുതും എന്ന് ആലോചിച്ച് അവസാനം തട്ടികൂട്ടിയതാണ് എന്തോ എഴുതാന്നൊന്നും തോന്നുന്നില്ല By NIYA
4.9k കണ്ടവര്‍
7 ദിവസം
#

📔 കഥ

അരികെ -7 ❤❤ ആഹാ കൈയൊക്കെ നന്നായി ചുവന്ന് വന്നിട്ടുണ്ടെല്ലോ?? നിനക്ക് ഇതൊക്കെയൊന്ന് ശ്രദ്ദിച്ചു ചെയ്തൂടെ നിലവിളക്കിനു നല്ല ചൂടുണ്ടായിരുന്നെങ്കിൽ എന്തിനാ എടുക്കാൻ പോയെ അവിടെ തന്നെ വച്ചാൽ പോരായിരുന്നോ?? ഒക്കെ ഒപ്പിച്ച് വച്ചിട്ട് ആരും കാണാതെ നിന്ന് വന്ന് കരയുന്നു. നിനക്ക് ഇതേ അറിയുള്ളോ?? ചിരിക്കാനും സംസാരിക്കാനും ഒന്നും അറിയത്തില്ലേ?? നിൻ്റെ ഈ അഹങ്കാരത്തിനു കിട്ടിയ ചെറിയൊരു ശിക്ഷ ആയി കണക്കാകിയാൽ മതി നിനക്ക് പക്ഷേ ഭാഗ്യമുണ്ട് ദൈവം അറഞ്ഞു ശിക്ഷിച്ചിരുന്നെങ്കിൽ സാരി മുഴവനായും കത്തിപോയേന്നെ ഞാൻ ഒന്നും മിണ്ടാതെ തലയും താഴത്തിയിരുന്നു " നീ ഫുഡ് ഒന്നും കഴിച്ചിട്ടില്ലോ ഞാൻ എടുത്തിട്ട് വരാം" വേണ്ടാ എനിക്ക് എന്തോ വിശക്കുന്നില്ല ഹോ !!! ഞാൻ വാരി തരാന്നൊന്നും പോകുന്നില്ല അമ്മയെ പറഞ്ഞയക്കാം പോരെ ഹരിയേട്ടൻ ഒന്നു പുഞ്ജിരിച്ചു കൊണ്ട് പുറത്ത് പോയി ------------------------------------------------------------- " ആഹ് മോളിന്ന് ഇത്ര നേരത്തെ ക്ളാസും കഴിഞ്ഞ് വന്നോ??" ആ അമ്മേ കോളേജിൽ എന്തോ strike ആയിരുന്നു ഇന്ന് അതോണ്ടാ നേരത്തെ പിന്നെ മോളെ നീ ഇപ്പോൾ ഹരിയുടെ റൂമിൽ അല്ലാ അല്ലെ കിടക്കുന്നേ ഞാൻ ഇന്ന് റൂം വൃത്തിയാക്കാൻ ചെന്നപ്പോൾ കണ്ടു നിൻ്റെ സാധനങ്ങളെല്ലാം ഗസ്റ്റ് റൂമിൽ ഇരിക്കുന്നത് എന്താ മോളെ ഇത് ഇത്രയും നിസ്സാര പ്രശ്നങ്ങൾക്കെല്ലാം മുറിയൊക്കെ മാറുക എന്നു പറഞ്ഞാൽ ജീവിതമായാൽ കുറച്ച് അട്ജസ്റ്റ് ചെയ്യണം മോളെ അല്ലാതെ ആർക്കും ജീവിക്കാൻ കഴിഞ്ഞെന്ന് വരില്ല നമ്മുക്കിടയിൽ വേറയും ചില പ്രശ്നങ്ങളുണ്ട് എല്ലാം ഒരിക്കൽ ശരിയാകും അത് വരെ ഇങ്ങനെയൊക്കൊ പോട്ടെ " അമ്മയോട് അങ്ങനെയൊക്കെ പറയാനെ എനിക്ക് തോന്നിയുള്ളൂ വീട്ടിൽ വന്നപ്പോൾ തൊട്ട് കാണുന്നതാണ് ഇത്ര പഞ്ജ പാവമായ അമ്മയെയും എന്നെ ഒരുപാട് സ്നേഹിക്കുന്ന ഹരിയേട്ടനെയും പക്ഷേ എനിക്കെന്തോ കഴിയുന്നില്ല എൻ്റെ വീട്ടിൽ നിന്നുമ്മുള്ള സമ്മർദ്ദം സഹിക്കാൻ കഴിയാത കൊണ്ടാണ് ഇഷ്ടമില്ലാത്ത കല്യണത്തിനു സമ്മതിച്ചത് എനിക്ക് ഒരിക്കലും ഈ ജീവിതവുമായി പൊരുത്തപെട്ടു ജീവിക്കാൻ കഴിയില്ലെന്ന് എൻ്റെ വീട്ടുകാരെ കാണിക്കാൻ വേണ്ടിയായിരുന്നു ഇത്രയും നാളും ഹരിയേട്ടനോട് മാക്സിമം അകലം കാണിച്ചത് പക്ഷേ ഇവരൊടൊക്കെ ചെയ്യുന്നത് എത്ര വലിയ ക്രൂരതയാണെന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു പിന്നെ അമൽ തേടി വരുമെന്ന നേർത്ത പ്രതീക്ഷ ഇന്നും എൻ്റെ ഉള്ളിലുണ്ട് ഹരിയേട്ടന് ഒരിക്കലും ചേർന്ന പെണ്ണ് അല്ല ഞാൻ ഹരിയേട്ടൻെ്റ പാതിയായി ജീവിക്കാൻ വിധിച്ച് പെണ്ണിനെ ഞാൻ തന്നെ കണ്ടെത്തും ആരെയും മനസ്സുനിറഞ്ഞ് സ്നേഹിക്കുന്ന അമ്മയ്ക്ക് ആഗ്രഹിച്ച മരുമകളെ തന്നെ വേണം തൻ്റെ മകനെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരുവൾ ഉച്ച മയക്കത്തിനിടയിലാണ് ഫോൺ റിംഗ് ചെയ്തത് നോക്കുബോൾ അമ്മ എടുക്കേണ്ട എന്ന് കരുതീയതാണ് പിന്നെ കുറേ ബെല്ലടിച്ചപ്പോൾ എടുത്തു അച്ചൂ........ അമ്മയാണ് മോളെ എന്താടി ഒന്നു ഫോൺ പോലും എടുക്കാതെ അത്രയ്ക്കും വെറുത്തോടി നീ ഞങ്ങളെ വെറുക്കാതെ പിന്നെ സ്നേഹിക്കാൻ എനിക്ക് എങ്ങനെ കഴിയും?? വെറുതെ ഒരു പാവം മനുഷ്യൻ്റെ ജീവിതം കൂടി തകർത്തപ്പോൾ തൃപ്തിയായിലെ എല്ലാവർക്കും പിന്നെ ഞങ്ങൾ എന്തുവേണമായിരുന്നു നിൻ്റെ ജീവിതം നീ നശിപ്പിച്ച് കളയുന്നത് നോക്കി നിൽക്കണമായിരുന്നോ ?? അവനെ കാത്തിരിക്കുന്ന നീ വെറും വിഡിയാണെന്ന് മോൾക്ക് എന്നെങ്കിലും മനസിലായിക്കോളും പിന്നെ ഞാൻ വിളിച്ചത് അച്ഛൻ ഹോസ്പിറ്റലിലാണെന്ന് പറയാനാണ് അച്ഛന്..........എന്ത് പറ്റിയെന്നാ അമ്മ പറയുന്നേ ചെറിയൊരു നെഞ്ജുവേദന പിന്നെ അച്ഛനൊരു ഹാർട്ട പേഷ്യൻ്റ് ആയ കൊണ്ട് ഒബ്സർവേഷനി ലാണ് നിനക്ക് കാണണമെന്നുണ്ടെങ്കിൽ സിറ്റി ഹോസ്പ്പിറ്റലിൽ വരാം അതും പറഞ്ഞു അമ്മ ഫോൺ കട്ടാക്കി എനിക്ക് കണിലൊക്കെ ഇരുട്ട് കയറുന്നതു പോലെ തോന്നി കൈയിലെ ഫോൺ തനിയെ നിലത്ത് വീണു എത്ര ദേഷ്യമായാലും എൻ്റെ അച്ഛനാണ് പോകണം പോയെ പറ്റു ഓരോന്ന് ആലോചിച്ച് നിശ്ചലമായി നിൽക്കുബോഴാണ് ഹരിയേട്ടൻ റൂംമിലേക്ക് വന്നത് എന്ത് പറ്റി ആകെയൊരു മൂഡോഫ് പോലെ ഹരിയേട്ടാ.... അച്ഛനു സുഖമില്ലാതെ ഹോസ്പിറ്റലിൽ കിടക്കുവാ എനിക്കുടനെ അച്ഛനെ കാണണം നീ വിഷമിക്കാതെ നമ്മുക്ക് പോകാം --------------------------------------------------------------- അമ്മയുടെ തോളിൽ ചാരിയിരിക്കുന്ന അനിയത്തി എന്നെ കണ്ടപ്പോൾ ഞെട്ടി എണീറ്റു ചേച്ചി.... അവൾ ഓടി വന്ന് എന്നെ കെട്ടിപിടിച്ച് ഒരുപാട് നേരം കരഞ്ഞു വിഷമിക്കാതെ മോളെ ഞാൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു ഡോക്ർ പുറത്ത് വന്നപ്പോൾ ഞങ്ങൾ ആകാംഷയോടെ നോക്കി നിന്നു " പേഷ്യൻ്റിനു കുഴപ്പമൊന്നുമില്ല കാണേണ്ടവർക്ക് കയറി കാണാം പിന്നെ ഒരാൾ എൻ്റെ ക്യാബിനിലേക്ക് വരൂ ഹരിയേട്ടൻ ഡോക്ടറുടെ കൂടെ പോയി ഞങ്ങൾ അച്ഛൻ്റെ അടുത്തും ആഹ് അച്ഛേടെ അച്ചുകുട്ടി വന്നിരുന്നോ ഫോൺ വിളിക്കുബോൾ പോലും എടുക്കാതപ്പോൾ ഞാൻ കരുതി ഇനി ഈ കുറുബുപിടിച്ച മുഖം കാണാൻ പറ്റിലെന്ന് അച്ഛനൊന്തോക്കയാ പറയുന്നേ നിങ്ങളെയെക്കെ ഉപേക്ഷിച്ച് പോകാൻ കഴിയിലെനിക്ക് ഒരിക്കലും ഞാൻ അച്ഛൻ്റ കൈയിൽ പിടിച്ച് കരയാൻ തുടങ്ങി അപ്പോഴക്കും ഹരിയേട്ടൻ അകത്ത് വന്നു ഡോക്ടർ എന്ത് പറഞ്ഞു മോനെ?? അമ്മയാണ് കുഴപ്പമൊന്നും ഇല്ലെന്നേ പിന്നെ ചെറിയ ഒരു നെഞ്ജുവേദനയോക്കെ ഇവരു വെറുതെ വിടുമോ ഇന്ന് തന്നെ വീട്ടിലക്ക് പോവാം എങ്കിൽ രണ്ടാളും കൂടെ വീട്ടിലേക്ക് പോന്നോളു കല്യണം കഴിഞ്ഞ് ഇത് വരെ വന്നിട്ടില്ലലോ അതിനെന്താ വരാലോ ഹരിയേട്ടൻ ആയിരുന്നു ------------------------------------------------------------- എൻ്റെ റൂം ഒക്കെ പഴയ് പോലെ തന്നെ കുറച്ച് വൃത്തി കൂടിയിട്ടുണ്ട് അത്രയുള്ളൂ മാറ്റം നിനക്ക് ഇപ്പോഴും ഞങ്ങളോടൊക്കെ പിണക്കമാണൊ?? തിരിഞ്ഞ നോക്കുബോൾ അമ്മുവാണ് എന്തിന്?? ആ അമലേട്ടനു പകരം ഹരിയേട്ടനെ കൊണ്ട് നിന്നെ കെട്ടിച്ചതിൽ ഏയ് എനിക്ക് ഇപ്പം ആരോടും ദേഷ്യമില്ലെന്നേ ശെരിക്കും ആഹ് ശെരിക്കും നിൻ്റെ ഭാഗ്യമാണെടി ഹരിയേട്ടൻ ആൺമക്കളില്ലാത ഈ വീട്ടിലിപ്പോൾ ആ കുറവ് എങ്ങുമില്ല സിറ്റി ഹോസ്പിറ്റലിലെ ഭാരിച്ച തുക ആരെയും അറിയികാണ്ടല്ലെ ഹരിയേട്ടൻ അടച്ചത് എൻ്റെ ഏറ്റവും ഡ്രീം ആയിരുന്നിലെ എൻജിനിയറിങിനു പഠിക്കണമെന്ന് എൻട്രൻസ് കിട്ടിയിട്ടൂം പോകാൻ കഴിയാതിരുന്നപ്പോഴും ഏട്ടൻ തന്നെ വേണ്ടി വന്നു സഹായിക്കാൻ അതേ നിൻ്റ കെട്ടിയോൻ മാത്രമല്ലാ എൻ്റെ സ്വന്തം ആങ്ങള കൂടിയാണെന്ന് മറക്കണ്ടാ ഇതൊന്നും ഞാൻ അറിഞ്ഞില്ലലോ?? അതിനു നിനക്ക് എല്ലാവരോടും വാശിയും ദേഷ്യവുമല്ലെ അതാ അറിയാതെ പോയത് ഇനിയെങ്കിലും ഹാപ്പിയായി എല്ലാം മറന്ന് ജീവിക്കാൻ നോക്ക് അവളുടെ സന്തോഷതിനൊന്നും അതിരുണ്ടായിരുന്നില്ല ഒരാങ്ങളയില്ലാത വിഷമം പണ്ടേ അവൾക്കുണ്ടാരിരുന്നു അവളുടെ സന്താഷം കാണുബോൾ ഹരിയേട്ടൻ എനിക്ക് അൽഭുദം ആയി മാറുകയാണ് ഒരു ഭാര്യയുടെ കടമ പോയിട്ട് സംസാരിക്കാൻ പോലും നിന്ന് കൊടുക്കാത എനിക്കും വീട്ടുകാർക്കും വേണ്ടി എല്ലാ ഉത്തരവാദിത്തങ്ങളും അറിഞ്ഞ് കൊണ്ട് ചെയ്യുന്നു ഇതിനൊക്കെ ഞാൻ തിരിച്ചെന്ത് ചെയ്താലാണ് പകരമാവുന്നത്???? #തുടരും BY NIYA
5.8k കണ്ടവര്‍
8 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം