@nizarazi
@nizarazi

Ram$! Fa!Z

Thawakkalthu Alallahhhh

#

📙 നോവൽ

മുന്ന @@@ Part 17 ******* കോളിങ് ബെല്ലിൽ വിരലമർത്തി അക്ഷമനായി കാത്തു നിൽക്കുമ്പോഴും എന്നെ ചേർത്ത് പിടിക്കാൻ ഇക്ക മറന്നില്ല.... തികച്ചും അപരിചിതനായ ഒരാൾ ആ വാതിൽ തുറന്നതും അതിന്റെ പിന്നിലായി ഞാൻ കണ്ട രൂപം എന്നെ പാടെ തളർത്തി കളഞ്ഞു.... കിച്ചുവേട്ടൻ......,, ഫ്രെയിം ചെയ്തു വെച്ചു ഫോട്ടോക്കുള്ളിൽ പുഞ്ചിരിച്ചു നിൽക്കുന്ന കിച്ചുവേട്ടൻ.... അതിന് മോഡി കൂട്ടാനെന്ന വണ്ണം ഒരുപാട് പൂമാലയും ചാർത്തിയിട്ടുണ്ട്... അപ്പോ എന്റെ കിച്ചുവേട്ടൻ വെറുമൊരു ഓർമ മാത്രമായോ???? കണ്ണ് നിറഞ്ഞൊഴുകുമെന്നുറപ്പുള്ളത് കൊണ്ടും കാലടി തെന്നി വീഴാൻ മാത്രമുള്ള മനക്കരുത്തേ ഈ മുന്നയ്ക്ക് ഉണ്ടാവുകയുളൂ എന്നറിയാവുന്നത് കൊണ്ടും ഞാൻ ആ കാഴ്ച കണ്ടപ്പോൾ ഷാനുക്കയുടെ കയ്യിൽ ബലമായി പിടിച്ചു.... "അച്ഛാ,,,, അമ്മയെവിടെ??? ജീവിതത്തിൽ സന്തോഷം വന്നപ്പോൾ ഈ ഷാനു നിങ്ങളെ മറന്നൂന്ന് കരുതുന്നുണ്ടാകുമല്ലേ?? ഓരോ വട്ടം ഇങ്ങേക്ക് വരാൻ തിരിക്കും,,, പക്ഷെ എന്തൊക്കെയോ തടസ്സങ്ങൾ വന്നു അതിനെ ചെറുത്തു നിൽക്കുമ്പോൾ എനിക്ക് വരാൻ സാധിക്കാറില്ല... അച്ഛൻ എന്നോട് ക്ഷമിക്കണം... " അച്ഛൻ എന്ന് വിളിച്ചു കൊണ്ട് ഷാനുക്ക ആ വ്യക്തിയോട് പലതും പറയുന്നുണ്ട്.... അപ്പോ ഇതാണോ എന്റെ കിച്ചുവേട്ടന്റെ അച്ഛൻ.... അവരും ഷാനുക്കയും തമ്മിൽ എന്താ ബന്ധം??? "ദേവൂ,,, ദാ നമ്മുടെ മോൻ വന്നിട്ടുണ്ട്... നീ ഒന്നിറങ് വന്നേ,,, " അകത്തേക്ക് നോക്കികൊണ്ട്‌ നീട്ടിയൊരു വിളി വിളിച്ചപ്പോൾ ഒരു അമ്മയും ഇറങ്ങി വന്നു.... അമ്മ..... കിച്ചുവേട്ടന്റെ അതെ മുഖച്ഛായ..... രണ്ടു പേരും ഷാനുക്കയെ നോക്കി ഇരിക്കാൻ പറഞ്ഞപ്പോഴും എന്റെ നോട്ടം ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ആ മുഖത്തേക്കായിരുന്നു.... എന്തിനായിരുന്നു എന്നോടെല്ലാവരും കള്ളം പറഞ്ഞത്.... കിച്ചുവേട്ടനെ പറ്റി എന്റെ ഇത്ത പോലും എനിക്ക് ഒരു സൂചന തന്നില്ലല്ലോ... "ഇതാണ് നിങ്ങളുടെ മരുമകൾ... മുന്ന.... " എന്നെ അവർക്ക് മുന്നിലേക്ക് നിർത്തി ഷാനുക്ക എന്റെ പേരുച്ചരിച്ചതും അവര് രണ്ടു പേരും ഒന്ന് ഞെട്ടി.... അമ്മയുടെ മിഴികൾ നിറഞ്ഞൊഴുകും മുന്നേ എന്നെ വാരിപുണർന്നിരുന്നു.... മോളെ എന്ന് വിളിച്ചു പലയാവർത്തി എന്റെ കവിളുകളിലും നെറുകയിലും ചുംബനങ്ങൾ നൽകി എന്നെ സ്നേഹം കൊണ്ട് വീർപ്പ്മുട്ടിക്കുന്നുണ്ട്..... തിരിച്ചു അവരെയൊന്ന് ചേർത്ത് പിടിക്കാൻ എന്റെ കൈകൾക്ക് ബലമില്ലാത്തത് പോലെ തോന്നിയെനിക്ക്... "എന്താ ദേവു,, ഇത്,,, വീട്ടിൽ വന്നവർക്ക് കുടിക്കാൻ എന്തേലും കൊടുത്തു സ്വീകരിക്കുന്നതിന് പകരം ഇങ്ങനെയാണോ ചെയ്യേണ്ടത്... " എന്നുള്ള കിച്ചുവേട്ടന്റെ അച്ഛന്റെ ചോദ്യം കേട്ടപ്പോൾ അവരെന്നിലുള്ള പിടി വിട്ടു മാറി നിന്നു... "മക്കളിരിക്ക്,,, ഞാൻ കുടിക്കാൻ എടുക്കാം... " എന്നും പറഞ്ഞു കൊണ്ടവർ നടന്നു നീങ്ങുമ്പോഴും എന്റെ മിഴികൾ വീണ്ടുമാ ഭിത്തിയിലെ ഫോട്ടോയിലേക്ക് ആയിരുന്നു... എന്റെ നോട്ടം കണ്ടിട്ടാകണം ഷാനുക്ക എന്നെയും ചേർത്ത് പിടിച്ചു അതിന് മുന്നിലായി പോയി നിന്നത്... ആ ഫോട്ടോയിലേക്ക് തല ഉയർത്തി പിടിച്ചു നോക്കികൊണ്ട്‌ ഷാനുക്ക പലതും പറഞ്ഞു തുടങ്ങുകയായിരുന്നു... "കിഷോർ,,, ദാ നോക്കെടാ എന്റെ പെണ്ണ്,,, ഇന്ന് നിന്റെയീ ഹൃദയം ഏറ്റവുമധികം സ്നേഹിക്കുന്നതും ഈ പെണ്ണിനെ തന്നെയാ.... ഓരോ ഹൃദയമിടിപ്പിലും എനിക്കവളോടുള്ള സ്നേഹം പറഞ്ഞറിയിക്കാൻ പറ്റില്ല കിഷോർ,,,, അത്രത്തോളമാഴത്തിൽ അവൾ എന്റെ ഭാഗമായി കഴിഞ്ഞു... നിന്റെ നന്മ നിറഞ്ഞ ഹൃദയം എന്നിലേക്ക്‌ പകുത്തു നൽകിയിട്ടും പലപ്പോഴും നിന്റെ അച്ഛനെയെയും അമ്മയെയും ഒന്ന് കാണാൻ വരാൻ എനിക്ക് പറ്റിയിട്ടില്ലടാ.... അതിന്റെ കുറവ് നികത്താനാ ഇന്നെന്റെ പെണ്ണിനേയും കൂട്ടി ഇവിടം വരെ വന്നത്... കൂട്ടത്തിൽ നിനക്കൊന്ന് കാണിച്ചു തരാനും.... ഇന്ന് വരെ എന്റെ പെണ്ണറിഞ്ഞില്ല ഈ സത്യം,,, ഇപ്പോ നിന്റെ മുന്നിൽ വെച്ചു ഞാൻ പറയുകയാ,,,, ഈ നിൽക്കുന്ന ഷാനു ഇപ്പോ ജീവിക്കുന്നത് കിഷോർ ആയിട്ടാണ്... അവന്റെ ഹൃദയം തുടിക്കുന്നത് ഈ ഷാനുവിന്റെ ശരീരത്തിലാണ്... മരിച്ചത് കിഷോറല്ല,,,, ഷാനുവാ.... ഇപ്പോഴും തുടിച്ചു കൊണ്ടിരിക്കുന്ന ഹൃദയമിടിപ്പിൽ കിഷോർ ഇന്നും ജീവനോടെയുണ്ട്.... എന്നോടൊപ്പം.. " സങ്കടത്തോടെ ഷാനുക്ക പറഞ്ഞ വാക്കുകൾ കേട്ട് പൂർത്തിയാക്കാൻ എനിക്ക് കഴിഞ്ഞില്ല,,,, അതിന് മുന്നേ ഞാനാ മാറിൽ വീണു പൊട്ടിക്കരഞ്ഞു... ഞങ്ങൾക്കരികിൽ കിച്ചുവേട്ടന്റെ അച്ഛനുണ്ടെന്ന സത്യം പോലും ഞാൻ മറന്നിരുന്നു.... ആ നെഞ്ചോടു ചേർന്ന് ഞാൻ കിടക്കുമ്പോഴും എന്തിനെന്നറിയാതെ ഞാൻ ഏങ്ങലടിച്ചു കരയുന്നുണ്ടായിരുന്നു.... എന്റെ തൊട്ടരികിൽ ഉണ്ടായിട്ടും ഞാൻ അറിഞ്ഞില്ലാലോ കിച്ചുവേട്ടാ,,, ഈ ഹൃദയതാളം മുന്നയുടെ പ്രാണനായിട്ടും എനിക്കൊന്നു മനസ്സിലാക്കാൻ പോലും പറ്റിയില്ലലോ.... ജീവിതം നൽകിയ നാൾ തൊട്ട് എന്റെ ഷാനുക്ക എന്നെ സ്നേഹിച്ചു തുടങ്ങിയപ്പോൾ പലപ്പോഴും എനിക്ക് സംശയം തോന്നിയിട്ടുണ്ട്,,, ഇത് കിച്ചുവേട്ടൻ തന്നെയാണോ എന്ന്... കാരണം,,, കിച്ചുവേട്ടൻ എന്നെ എത്രത്തോളമാഴത്തിൽ സ്നേഹിച്ചുവോ,,, അതിനേക്കാൾ ഇരട്ടിയായി എന്റെ ഷാനുക്ക എന്നെ സ്നേഹം കൊണ്ട് വീർപ്പ്മുട്ടിക്കുമ്പോൾ എനിക്ക് തോന്നിപോയിട്ടുണ്ട് ഇത് കിച്ചുവേട്ടന്റെ പുനർജ്ജന്മം ആണെന്ന്.... തെറ്റിയില്ല അല്ലെ മുന്നയ്ക്ക്.... എന്റെ ഷാനുക്ക,,, അത്‌ കിച്ചുവേട്ടൻ തന്നെയാണെന്ന് പറഞ്ഞപ്പോൾ സങ്കടമാണോ സന്തോഷമാണോ എന്നെനിക്കറിയില്ല...... പക്ഷെ,,, ഇപ്പോ മുന്നയ്ക്കിഷ്ടം ഷാനുക്കയെ തന്നെയാ... കണ്ടില്ലേ കിച്ചുവേട്ടാ,,, അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് എന്നെ കൂട്ടി കൊണ്ട് വന്നത്... അവരറിഞ്ഞ മുന്നയെ ഇന്നും ഷാനുക്കയ്ക്ക് അറിയില്ല... അറിയിച്ചിട്ടില്ല ഈ മുന്ന... ഒരുപക്ഷെ അറിഞ്ഞാലും കൊണ്ട് വന്നേക്കാം ഈ വീട്ടുമുറ്റത്തേക്ക് ഇനിയും ഒരുപാട് തവണ... അത്രയ്ക്ക് നല്ലവനാ ട്ടോ എന്റെ ഷാനുക്ക.... അത്‌,,, അത്‌ എന്ത് കൊണ്ടന്നറിയുമോ,,, ആ ഹൃദയം ഈ ശരീരത്തോട് ചേർന്ന് നിന്നത് കൊണ്ടാണ് ട്ടോ.... എത്ര നേരം ഞാൻ ഷാനുക്കയോട് ചേർന്ന് നിന്നെന്ന് എനിക്ക് തന്നെ അറിയില്ല... പക്ഷെ ഒഴുക്കി വിട്ട കണ്ണീർതുള്ളികൾ ഷാനുക്കയുടെ ഷർട്ടിനെ നനച്ചു കളഞ്ഞിട്ടും അടർന്നു മാറാൻ എനിക്കൊരു അടർത്തി മാറ്റാൻ ഷാനുക്കയോ തയ്യാറായില്ല.... ആ സ്നേഹസമാഗമം കണ്ടു നിന്നപ്പോൾ ഒരുപക്ഷെ അച്ഛന്റെയും മിഴികൾ നിറഞ്ഞൊഴുകിയിട്ടുണ്ടാകാം... അതാവണം അച്ഛൻ ഒന്ന് മാറി നിന്നത്..... "മുന്ന,,,, " ഷാനുക്കയുടെ നെഞ്ചോടു ചേർന്ന് നിൽക്കുന്ന എന്നെ തലോടി കൊണ്ട് എന്റെ പേരുച്ചരിച്ചെങ്കിലും ഒന്ന് തലയുയർത്തി നോക്കാൻ എനിക്ക് പറ്റിയില്ല.... കാരണം,,, അത്രത്തോളം ഞാൻ അലിഞ്ഞു ചേർന്നിട്ടുണ്ട്... ആ ശരീരത്തോടും അതിനുള്ളിൽ തുടിക്കുന്ന ഹൃദയത്തോടും........ "ഡി,, പെണ്ണെ,,,, ഇത് നമ്മുടെ വീടല്ല,,, ഇവിടെ കിടന്നു റൊമാൻസ് കളിക്കാൻ,,, എഴുന്നേൽക്കേടി... " കളിയായി പറഞ്ഞു കൊണ്ട് ഇക്ക എന്നെ അടർത്തി മാറ്റുമ്പോൾ ഞാൻ കണ്ണീരൊപ്പുന്ന തിരക്കിലായിരുന്നു... പുഞ്ചിരിച്ചു നിൽക്കുന്ന ആ ഫോട്ടോയെ നോക്കി ഞാൻ സ്വയം പറയുകയായിരുന്നു... കിച്ചുവേട്ടൻ മരിച്ചൂന്ന് എനിക്ക് തോന്നണില്ല... ഇനി തോന്നുകയുമില്ല... ഇനി,,, മുന്ന ജീവിക്കുന്ന കാലത്തോളം കിച്ചുവേട്ടന് മരിക്കാൻ പറ്റുമോ... പറ പറ്റുമോന്ന്... ഇല്ല അല്ലെ,,,, അപ്പോ ഇനി മരണം നമ്മെ ഒരുമിച്ച് കൊണ്ട് പോകും വരെ മുന്ന ആ ഹൃദയതാളം കേട്ടുറങ്ങും,,, ആ നെഞ്ചിലെ ചൂടേറ്റ് ജീവിക്കും.... ഷാനുക്കയുടെ പെണ്ണായി.... അമ്മ വന്നു വിളിച്ചപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം വന്നത്.... കുടിക്കാനുള്ള വെള്ളം എന്റെ കയ്യിൽ വെച്ച് തരുമ്പോഴും നോട്ടം മുഴുവൻ എന്റെ നേർക്കായിരുന്നു... സ്നേഹം കൊണ്ട് സ്വീകരിച്ചിരുത്താൻ അച്ഛനും മടി കാണിച്ചില്ല... വളരെ മിതമായി മാത്രം സംസാരിക്കുന്ന ഷാനുക്ക,,, അന്നാദ്യമായി അച്ഛനോടും അമ്മയോടും നല്ല വണ്ണം സംസാരിക്കുന്നത് ഞാൻ കണ്ടു.... എന്നെ പറ്റി അവർക്കറിയാമായിരുന്നിട്ടും ഒരു വാക്ക് പോലും അവര് ഷാനുക്കയോട് പറഞ്ഞിട്ടില്ല... പകരം,,, ആ ഒരു ദിവസം അവർക്കൊപ്പം ചിലവഴിക്കാൻ കേണപേക്ഷിക്കുകയായിരുന്നു..... അതിന് പച്ചക്കൊടി കാട്ടാൻ ഷാനുക്ക സമ്മതം കൊടുക്കുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു പല കാര്യങ്ങളും....... എന്റെ ജീവിതത്തിൽ നടന്ന ഞാനറിയാത്ത പല സത്യങ്ങളെ പറ്റിയും..... *******-**************************** മുന്നയും നിങ്ങളും അറിയാത്ത കഥയുടെ ഫ്ലാഷ്ബാക്ക് ഇനി നിങ്ങൾക്ക് മുന്നിലേക്ക്.... എന്താണ് യഥാർത്ഥത്തിൽ കിച്ചുവിന് സംഭവിച്ചത്..?????? ആ ചോദ്യത്തിനുള്ള ഉത്തരത്തിന് പറയാനുണ്ട് അവന്റെ കഥ..... ************************************ "മാജി,,,,, ഇനിയും എനിക്ക് വയ്യടാ,, എന്റെ മുന്നയെ കാണാതിരിക്കാൻ... ഒരുവട്ടം,,, ഒരേ ഒരു വട്ടം ഞാനൊന്ന് കണ്ടോട്ടെ... പ്ലീസ്.... ഒന്ന് കണ്ടാൽ മാത്രം മതി എനിക്ക്... വേറൊന്നും ഞാൻ ആവശ്യപ്പെടില്ല... അവസാനമായി അവളെ ഒന്ന് കാണണം,, കൺകുളിർക്കെ.... ഞാൻ കാരണമാണ് എന്റെ മുന്നയ്ക്ക് അങ്ങനെ ഒരു ദുരന്തം അനുഭവിക്കേണ്ടി വന്നതെങ്കിൽ എന്റെ മാപ്പ് പറയണം ആ മുഖത്തു നോക്കി... പ്ലീസ്,, മാജി,,, എനിക്ക് വേണ്ടി ഈ ഒരു സഹായമെങ്കിലും നീ ചെയ്യണം... ഇനി മുന്നയുടെ പേര് പറഞ്ഞു ഞാൻ നിന്നെ ബുദ്ധിമുട്ടിക്കില്ലടാ... പ്ലീസ്.. " ഡിപ്രഷൻ വന്നു മുന്ന ആകെ തകർന്നു പോയപ്പോഴും ഒരു നോക്ക് കാണാൻ അവളുടെ വീട്ടുകാർ എന്നെ അനുവദിച്ചില്ല.... ഇനിയും അവളെ കാണാതിരുന്നാൽ എനിക്ക് ഭ്രാന്ത് പിടിക്കും... ആ ഭ്രാന്തിൽ ചിലപ്പോൾ ഞാൻ ഞാനല്ലതായി മാറും.... ആ മാറ്റം ഒരുപക്ഷെ രണ്ടു വീട്ടുകാരെയും സങ്കടത്തിലാഴ്ത്തിയേക്കാം.... കാരണം,,, ജീവനുള്ളിടത്തോളം കാലം കിച്ചുവിന് മുന്നയെ പിരിഞ്ഞിരിക്കാൻ വയ്യ.... ജീവിതം അവസാനിപ്പിക്കാനൊരുങ്ങിയാലോ,,,, അത്‌ എന്റെ മുന്നയുടെ മാനസികനില തെറ്റിക്കുകയും ചെയ്യും... അതിനിടയിൽ പെട്ട് ഉരുകുന്ന കിച്ചുവിന്റെ നോവ് ആരും കാണുന്നില്ലല്ലോ.... അവളെ ഒരുനോക്ക് കണ്ടാൽ എന്റെ എല്ലാ സങ്കടങ്ങളും ഇല്ലാതാകുമെങ്കിൽ,,, എനിക്ക് ഒന്ന് കണ്ടേ പറ്റൂ... അതിന് വേണ്ടിയാണ് മുന്ന സുഖം പ്രാപിച്ചൂന്ന് അറിഞ്ഞപ്പോൾ ഞാൻ മാജിയെ വിളിച്ചത്...... "കിച്ചു,,, അവളെ നിനക്കിപ്പോ കാണാൻ പറ്റില്ലടാ... കാരണം അവളിപ്പോ നാട്ടിലില്ല... ഉപ്പയുടെ ട്രീട്മെന്റിന്റെ ഭാഗമായി അവരിപ്പോ ചെന്നെയിലാ ഉള്ളത്... ഇക്കാക്കയുടെ കൂടെയാ അവൾ താമസിക്കുന്നത്... നിനക്കറിയാലോ ഇക്കാക്കയുടെ സ്വഭാവം... അതുകൊണ്ട് ഇപ്പോ നീ ഒന്ന് ക്ഷമിക്ക്... അവൾ നാട്ടിലെത്തട്ടെ... അപ്പോ കാണാം... " മാജിയുടെ വാക്കുകൾ എന്നെ ആകെ തളർത്തി കളഞ്ഞു... മറുത്തൊരു മറുപടി കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല... പകരം അവളുടെ കാതിൽ പതിഞ്ഞത് എന്റെ കരച്ചിലിന്റെ ശബ്ദമായിരുന്നു.... അത്‌ മാജിയുടെ ഹൃദയത്തിലൊരു നോവ് സമ്മാനിച്ചത് കൊണ്ടാകാം അവൾ തന്നെ ഒരു ഐഡിയ പറഞ്ഞു തന്നത്..... "ഫ്ലാറ്റിൽ അവളും ഇക്കാക്കയുടെ ഭാര്യയും മാത്രമേ പകൽ ഉണ്ടാവുകയുള്ളു,,, ആ ടൈമിൽ ഇക്കാക്കയും ഉമ്മയും ഉപ്പോയോടൊപ്പം ഹോസ്പിറ്റലിൽ ആയിരിക്കും... അപ്പോ തനിക്ക് പോയി കാണാം... ഇത്തയെ വിളിച്ചു ഞാൻ വിവരം പറയാം... പക്ഷെ,,, ഒരു ഡിമാൻഡ് ഉണ്ട്... നീ പറഞ്ഞത് പോലെ ഇത് നിന്റെയും മുന്നയുടെയും അവസാന കൂടിക്കാഴ്ച ആയിരിക്കണം.... ഇനിയൊരിക്കലും നീ അവളെ കാണാൻ ശ്രമിക്കരുത്... കാരണം,,, അവൾ ഇപ്പോ എല്ലാം മറന്ന് തുടങ്ങിയതാ... ഓർമ്മപ്പെടുത്തലുകൾ നൽകി വീണ്ടുമൊരു നോവ് നീയായിട്ട് നൽകല്ലേ കിച്ചു... " മാജിയുടെ വാക്കുകൾ കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി.... മുന്നയ്ക്കൊരു സർപ്രൈസ് ആകണം എന്റെ വരവെന്ന് മാജിയോട് പറഞ്ഞിട്ടുണ്ട്... മുന്നയറിയാതെ അവൾക്ക് മുന്നിൽ ചെല്ലണം... അതായിരിക്കണം കിച്ചു അവൾക്ക് കൊടുക്കുന്ന വമ്പൻ സർപ്രൈസ്... എന്റെ മുന്നയെ ഞാൻ മാസങ്ങൾക്ക് ശേഷം കാണാൻ പോവുകയാ.... പലതും പറയാനുണ്ടെനിക്ക്.... എന്റെ മുന്നയോട്.... അന്ന് രാത്രി ഒരുപോള കണ്ണടചില്ല ഞാൻ... പുലർച്ചക്കുള്ള വണ്ടിയിൽ ഞാൻ ചെന്നെയിലേക്ക് തിരിക്കുമ്പോൾ എന്നെ യാത്രയാക്കാൻ അമ്മ പൂമുഖത്തു തന്നെ ഉണ്ടായിരുന്നു... "അമ്മ പറഞ്ഞത് പോലെ കിച്ചു വരും,,, അമ്മ കാണിച്ചു തരുന്ന പെണ്ണിനെ കെട്ടി കൊണ്ട് വന്നു അമ്മയ്ക്ക് സന്തോഷം നൽകും... അച്ഛന്റെ അഭിമാനം കളയുന്നൊരു മകനായി കിച്ചു മാറില്ല.... അതുകൊണ്ട് എന്റെ മുന്നയെ കണ്ടു ഒന്ന് സമ്മതം വാങ്ങിക്കാനാണ് ഈ യാത്ര .... അവൾക്ക് സമ്മതമാകും എന്നെനിക്കുറപ്പാ... പക്ഷെ,,, അമ്മയോട് എനിക്ക് മറച്ചു വെക്കാൻ പറ്റാത്തത് കൊണ്ട് പറയുകയാ,,, അമ്മ കാണിച്ചു തരുന്ന പെണ്ണ് കിച്ചുവിന്റെ രണ്ടാം ഭാര്യ ആയിരിക്കുമെന്ന് മാത്രം.... കാരണം എന്നോ കിച്ചുവിന്റെ മനസ്സിൽ മുന്ന തന്റെ നല്ല പാതിയായി കഴിഞ്ഞു... അതുകൊണ്ട് മാത്രമാണ് അമ്മയോട് എല്ലാം പറഞ്ഞത്... " നിറഞ്ഞു വന്ന മിഴികൾ തുടച്ചു തരാൻ ആ അമ്മ തൻ കരങ്ങൾ എനിക്ക് നേരെ നീണ്ടു വന്നപ്പോൾ കരച്ചിലിനെ പിടിച്ചു നിർത്താൻ ഞാൻ പാട് പെടുകയായിരുന്നു.... യാത്രയിലുടനീളം മുന്ന മാത്രമായിരുന്നു മനസ്സിൽ..... കയ്യിൽ കരുതിയ വെണ്ണക്കൽ മോതിരം ഞാൻ മുറുകെ പിടിച്ചു... അമ്മയോട് പറയാത്ത മറ്റൊരു രഹസ്യം... അതാണീ റിങ്.... അവൾക്ക് സമ്മാനമായി കൊടുക്കാൻ കിച്ചു കൊണ്ട് വന്നതാ... പക്ഷെ,,, കിച്ചുവിനെ സംബന്ധിച്ചു ഇത് വെറുമൊരു സമ്മാനമല്ല... മുന്നയുടെ കൈവിരലിൽ ഇതണിഞ്ഞു കാണാൻ ആഗ്രഹമുണ്ട്... അതിന്റെ തിളക്കം അവളുടെ കണ്ണിൽ പ്രകാശിച്ചു നിൽക്കുമ്പോൾ അവളോർത്തിരിക്കും എന്നും ഈ കിച്ചുവിനെ... അത്‌ മതിയെനിക്ക്.... അതുമാത്രം മതി.... നീണ്ട യാത്രയ്ക്ക് ശേഷം ഞാൻ ചെന്നെയിൽ എത്തി.... ഉടനെ തന്നെ മാജിയെ വിളിച്ചു സംസാരിക്കുകയും ചെയ്തു... അവൾ പറഞ്ഞു തന്ന അഡ്രസ്സിൽ ഒരു ഓട്ടോയിൽ കയറി ഞാൻ യാത്ര തിരിക്കുമ്പോൾ അറിഞ്ഞിരുന്നില്ല ഇതെന്റെ അവസാന യാത്രയായിരിക്കുമെന്ന്..... എതിരെ വന്ന വാഹനം ഓട്ടോയിലേക്കിടിക്കുമ്പോൾ തെറിച്ചു വീണ എന്റെ കണ്മുന്നിൽ തെളിഞ്ഞ മുഖം മുന്നയുടേത് മാത്രമായിരുന്നു... *********************************** ചെന്നെയിലെ ഹോസ്പിറ്റലിൽ മസ്തിഷ്ക മരണം സംഭവിച്ച ഒരു യുവാവായി മാത്രം ഒതുങ്ങി നിൽക്കുന്ന കിഷോർ എന്ന ചെറുപ്പക്കാരനെ കണ്ട ഡോക്ടർമാർ സന്തോഷം കൊണ്ട് മതിമറന്നു പോയത് ഷാനവാസിനൊരു പുനർജ്ജന്മം നൽകാൻ കഴിയുമല്ലോ എന്നോർത്തായിരുന്നു... ഹൃദസംബന്ധമായ രോഗം മൂർച്ഛിച് മരണത്തെ മുഖാമുഖം കണ്ടു കിടക്കുന്ന ഷാനു,,, ഡോക്ടർമാരുടെ ഇഷ്ടപ്പെട്ട പേഷ്യന്റ് ആയി മാറിയത് തന്നെ അവന്റെ സ്വഭാവം കൊണ്ടായിരുന്നു.... വീട്ടുകാരുടെ കണ്ണീരിനു മറുപടി പറഞ്ഞു മടുത്ത ഡോക്ടർമാർക്ക് മുന്നിലേക്ക് ദൈവം കൊടുത്തയച്ച സമ്മാനമായിരുന്നു കിഷോർ... പക്ഷെ,,, അവന്റെ ഹൃദയം മാറ്റി വെക്കണമെങ്കിൽ പേരന്റ്സിന്റെ സമ്മതം വേണം.... ആരാണവന്റെ പേരെന്റ്സ്... അതറിഞ്ഞിരുന്നെങ്കിൽ ഇന്ന് മറ്റൊരാളുടെ ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞേക്കാം... അതറിയാനുള്ള നെട്ടോട്ടത്തിനിടയിലാണ് ഡോക്ടർമാരുടെ മുന്നിലേക്ക് മുന്നയുടെ സഹോദരൻ കടന്നു വന്നത്.... അവരുടെ അങ്കലാപ്പിന്റെ കാരണം ചോദിച്ചറിഞ്ഞ മുന്നയുടെ ഇക്കാക്ക ആ യുവാവിനെ തിരിച്ചറിഞ്ഞതോടെ കാര്യങ്ങൾ ഒക്കെ എളുപ്പമായി... കിഷോറിന്റെ അച്ഛൻ കാണിച്ച വിശാല മനസ്കത ഇന്നും ഓർത്ത് വെച്ചത് ഷാനുവിന്റെ കുടുംബമായിരുന്നെങ്കിൽ മുന്നയുടെ ഇക്കാക്കയുടെ ഇടപെടലിനെ മറക്കാൻ അവിടെയുള്ള ഡോക്ടർസിനോ ഷാനുവിനോ കഴിഞ്ഞില്ല....... മുന്നയെ കാണാൻ ചെല്ലുമെന്ന് പറഞ്ഞ കിച്ചു നടന്നടുത്തത് മരത്തിലേക്കായിരുന്നൂന്ന് അറിഞ്ഞ മാജി ആകെ തകർന്നു പോയി.... ആ വാർത്ത മാജി തന്റെ സഹോദരിയിൽ നിന്നും മറച്ചു വെച്ചു... വീണ്ടുമവളെ ഒരു രോഗിയായി കാണാൻ തനിക്കോ തന്റെ കുടുംബത്തിനോ കഴിയില്ലെന്ന് മനസ്സിലാക്കി അവളെടുത്ത തീരുമാനം തികച്ചും ശരിയായിരുന്നു.. എല്ലാം മുന്നയിൽ നിന്നും മറച്ചു വെച്ച മാജി,,, അറിഞ്ഞിരുന്നില്ല കിച്ചുവിന്റെ ഹൃദയം ഇന്നും ഷാനുവിലൂടെ തുടിക്കുന്നുണ്ടെന്ന്.... ആ രഹസ്യം മുന്നയുടെ ഇക്കാക്കയ്ക്കും ഉപ്പയ്ക്കും മാത്രമറിയുന്ന ഒന്നാണ്..... മാജിക്കറിയാമായിരുന്നു,,, ഒരിക്കൽ മുന്ന അവളോട്‌ കിച്ചുവിനെ പറ്റി ചോദിക്കുമെന്ന്.... അതുകൊണ്ട് മാത്രമാണ് അന്നവൾ കിച്ചുവിനെ പറ്റി ചോദിച്ചപ്പോൾ ഉള്ള് പൊട്ടി കരഞ്ഞിട്ടും അവൾക്ക് മുന്നിൽ ദേഷ്യപ്പെട്ടു സംസാരിച്ചത്.. കിച്ചുവിന്റെ കാര്യം നീ അറിയണ്ടെന്ന് പറഞ്ഞു ദേഷ്യത്തോടെ പെരുമാറിയത്.... മുന്നയ്ക്ക് കിച്ചുവിനെ പറ്റി അറിയാനുള്ള വഴികൾ പലതും ഉണ്ടെന്ന് അറിഞ്ഞത് കൊണ്ട് തന്നെയാണ് മാജി ശാന്ത ചേച്ചിയെ പോയി ആദ്യം കണ്ടതും അവരോടു കിച്ചുവിനെ പറ്റി സംസാരിച്ചതും... മുന്ന വന്നാൽ കിച്ചു മരിച്ചു എന്നൊരിക്കലും അറിയാൻ പാടില്ലെന്ന് ശാന്ത ചേച്ചിയെ പറഞ്ഞേൽപ്പിക്കുമ്പോൾ മാജി അവിടെയും വിജയിക്കുകയായിരുന്നു.... കാണുമ്പോഴൊക്കെ കിച്ചുവേട്ടന്റെ വിശേഷങ്ങൾ അറിയാൻ മുന്ന തിടുക്കം കൂട്ടുമെന്നുറപ്പുള്ളത് കൊണ്ട് പാച്ചിക്കയും അവളോട്‌ കള്ളം പറഞ്ഞു തുടങ്ങി... അവൻ പുതിയൊരു ജീവിതം തുടങ്ങി എന്ന്.... അതോടെ,,, മുന്ന എല്ലാം വിശ്വസിച്ചു..... തന്നെ ഒരിക്കൽ പ്രാണനേക്കാളേറെ സ്നേഹിച്ച കിച്ചുവേട്ടൻ ഇന്ന് മറ്റൊരു ജീവിതം തേടി പോയെന്നറിഞ്ഞപ്പോൾ അവളും അവളുടേതായ ജീവിതം തിരഞ്ഞെടുത്തു....... ********************************** "മുന്ന,,,, നിനക്കെന്താടി പെണ്ണെ പറ്റിയത്??? സാധാരണ എന്നെയാണല്ലോ നീ പരിഹസിച്ചു വിടാറുള്ളത്,,, എന്നും നിന്റെ പിന്നാലെ കൂടുന്നെന്ന് പറഞ്ഞ്... ഇന്നിപ്പോ എന്താ എന്റെ ദേഹത്ത് ഇങ്ങനെ ഒട്ടിപ്പിടിച്ചു കിടക്കുന്നെ??? " ഷാനുക്കയുടെ നെഞ്ചോടു ചേർന്ന് കിടക്കുമ്പോഴും ആ ഹൃദയമിടിപ്പിന്റെ താളം ഞാൻ ആസ്വദിക്കുകയായിരുന്നു... എന്റെ ഉപ്പ പറഞ്ഞ വാക്കുകൾ എത്ര സത്യമാണെന്നു തോന്നിയത് ഇപ്പോഴാണ്... കിച്ചുവേട്ടനെ പകുത്തു നൽകിയത് എന്റെ ഷാനുക്കയ്ക്ക് ആണെങ്കിൽ ആ ഷാനുക്കയുടെ ചൂട് പറ്റി ജീവിതം മുന്നോട്ടു നയിക്കാനാകുമോ എന്റെ ഉപ്പ എനിക്ക് ഷാനുക്കയെ തിരഞ്ഞെടുത്തത്.... ഇന്ന് ഈ മണ്ണിലേറ്റവും കൂടുതൽ സന്തോഷിക്കുന്നത് മുന്നയാ.... എന്നെ സ്നേഹിച്ചത് കിച്ചുവേട്ടനല്ല,,, കിച്ചുവേട്ടന്റെ ഹൃദയമാ.... ആ ഹൃദയം ഇന്നെന്റെ ചാരത്തു തന്നെയുണ്ട്.... അതില്പരം സന്തോഷം എന്താണ് ഇനി മുന്നയ്ക്ക് കിട്ടാനുള്ളത്.... മരിച്ചിട്ടില്ല കിച്ചുവേട്ടൻ.... മരിക്കാൻ അനുവദിച്ചില്ല എന്റെ ഷാനുക്ക... "ഇക്ക,,, നമുക്ക് നാളെ എന്റെ വീട് വരെ ഒന്ന് പോയാലോ.... എനിക്ക് ഉപ്പയെ കാണാൻ നല്ല ആഗ്രഹമുണ്ട്... അതുകൊണ്ടാ.. " "ഓഹോ,,, അപ്പോ അതിനായിരുന്നല്ലേ കള്ളി എന്നെയിങ്ങനെ സ്നേഹിച്ചു കൊല്ലുന്നത്... " എന്നും പറഞ്ഞു ഷാനുക്ക എന്നെ പിടിച്ചു മാറ്റി.... ഷാനുക്കയ്ക്ക് അറിയില്ലല്ലോ,,, ഈ മുന്നയുടെ കഴിഞ്ഞ കാല ജീവിതം... "അതിനൊന്നുമല്ല എന്റെ ഇക്കു,,, എനിക്കെപ്പോഴും എന്റെ ഷാനുക്കയോട് സ്നേഹം തന്നെയാ.... നിങ്ങൾ ഇങ്ങോട്ട് തന്ന് എന്നെ പൊറുതി മുട്ടിച്ചപ്പോൾ ഞാനും കരുതി ഇനി ഷാനുക്കയെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കണം എന്ന്... " അതും പറഞ്ഞു ഞാൻ വീണ്ടും ആ നെഞ്ചോരത്തു തല വെച്ചു കിടന്നു... ഇനി അടർത്തി മാറ്റിയാലും പോകില്ലെന്നുറപ്പോടെ................. 'കിച്ചുവിന്റെ ഹൃദയം തുടിക്കുന്നിടത്തോളം കാലം മുന്നയെ മാത്രമേ സ്നേഹിക്കുകയുള്ളു.... ' എന്നൊരു വാക്ക് കിച്ചുവേട്ടൻ കഥയുടെ മുൻഭാഗത്തു പറഞ്ഞിട്ടുണ്ട്... അത്‌ വായനക്കാർ ഓർത്തു വെച്ചിട്ടുണ്ടെങ്കിൽ അതാണ് ഇവിടെ സംഭവിച്ചത്..... കിച്ചുവിന്റെ ഹൃദയം ഇന്നും തുടിക്കുന്നുണ്ട്... മുന്നയെ മാത്രം പ്രണയിക്കാനായി.............. മുന്ന എന്ന കഥ ഇവിടെ അവസാനിക്കുന്നു.... നല്ലൊരു ലക്ഷ്യത്തോടെയാണ് ഞാനീ കഥ എഴുതി തുടങ്ങിയത്.... രണ്ടു മതസ്ഥർ തമ്മിലുള്ള പ്രണയം ഒരിക്കലും രണ്ടു സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് വഴി തിരിച്ചു വിടല്ലേ എന്ന് പറയാൻ..... പ്രണയം,,, അത്‌ കൗമാരത്തിന്റെ കൗതുകത്തിനു തോന്നുന്നൊരു വികാരം.... അവിടെ ഇത്തിരി വിവേകം കൂടി പ്രവർത്തിക്കുകയാണെങ്കിൽ ഒരല്പം സങ്കടപ്പെട്ടാലും പിന്നെയത് സന്തോഷത്തിനു വഴി വെക്കുമെന്ന് തെളിയിക്കുന്നതാണ് മുന്നയുടെ ജീവിതം.... ഈ കഥ പലർക്കും നോവ് സമ്മാനിച്ചിട്ടുണ്ട്... അതിന്റെ പേരിൽ പലരും എന്നെ വഴക്ക് പറഞ്ഞിട്ടുമുണ്ട്.... അത്‌ എന്റെ കഥയുടെ വിജയമായി കണ്ട് കൊണ്ട് ഞാൻ വിടവാങ്ങുന്നു.... *ഇനി തെറി പറയാൻ തുടങ്ങിക്കോളൂ,,, കേൾക്കാൻ ഞാൻ തയ്യാറാണ്.... കാരണം തെറി എനിക്കൊരു പുത്തരിയല്ല.. 😎😎😎 പിന്നെ വേറൊരു കാര്യം... യഥാർത്ഥ ജീവിതത്തിൽ മുന്നയ്ക്ക് എന്ത് സംഭവിച്ചു എന്ന് അറിയാൻ ആഗ്രഹമുണ്ടെങ്കിൽ ഇനി ഒരു ഭാഗവുമായി ഞാൻ വരാം... ഉടനെ തന്നെ..... By Ramsi faiz.....
16.3k views
22 hours ago
https://b.sharechat.com/uCrp426qRQ നൂറും നൂറ്റമ്പതും പാർട്ടുള്ള പ്രണയകഥകൾ വായിക്കാൻ ആയിരക്കണക്കിനാളുകൾ ഉണ്ട്... നന്മ നിറഞ്ഞ ഒരു കുടുംബ കഥ വായിക്കാൻ എന്തെ കൂട്ടുകാരെ നിങ്ങൾ സന്മനസ്സ് കാട്ടാത്തത്.... 😔😔😔 ഒത്തിരി സങ്കടമുണ്ട് ട്ടോ sharechatile കൂട്ടുകാരെ കുറിച്ചോർക്കുമ്പോൾ... ഇത്രയും ഹൃദയസ്പര്ശിയായ ഒരു കുഞ്ഞു നോവൽ നിങ്ങൾക്ക് മുന്നിൽ അവതരിച്ചിട്ടും വായിക്കാൻ തോന്നിയില്ലലോ ആർക്കും.... വായിക്കാത്ത നിങ്ങൾക്കത് നഷ്ടമാണ്... നഷ്ടം മാത്രമാണ്.... ithoose,,, ഇങ്ങള് മാസ്സാണ്... മരണമാസ്.... ലൈക്‌ കൊണ്ട് ഉന്നതിയിൽ എത്തിയില്ലെങ്കിലും ഞങ്ങളുടെ ഹൃദയത്തിൽ എന്നും നിങ്ങൾ ഒന്നാമതാണ്... ഹൃദയസ്പർശിയായ കൊലുസ്സ് ഞങ്ങൾക്ക് സമ്മാനിച്ച എന്റെ നസ്രിതയ്ക്ക് എന്നും നന്മ മാത്രം വരട്ടെ എന്നാശംസിക്കുന്നു... lub uhhhhh ithoos😍😍😍😍😍
#

📙 നോവൽ

📙 നോവൽ - Nasrin Ali @ aryumna 94 2402 പോസ്റ്റുകൾ ഫോളോവേഴ്സസ് ഷെയർചാറ്റിൽ എന്നെ ഫോളോ ചെയ്യു - ShareChat
7k views
1 days ago
#

📙 നോവൽ

മുന്ന @@@@ Part 16 ********* ശാന്ത ചേച്ചി കിച്ചുവേട്ടന്റെ അയൽവാസിയാണെന്ന് എനിക്ക് അറിയാം... കിച്ചുവേട്ടനെ പറ്റിയുള്ള വിവരം അവരിലൂടെ അറിയണം എന്നുള്ളൊരു ഉദ്ദേശം കൂടി എനിക്കുണ്ടായിരുന്നു... പ്രതീക്ഷിച്ചത് പോലെ തന്നെ ഞാൻ ചോദിക്കും മുന്നേ അവര് കിച്ചുവേട്ടനെ പറ്റി എന്നോട് പറഞ്ഞു തുടങ്ങിയിരുന്നു.... "മോള് കിച്ചുവിന്റെ കല്യാണം കഴിഞ്ഞത് അറിഞ്ഞില്ലേ??? " കല്യാണമോ,,, അതും കിച്ചുവേട്ടന്റെ,,,,, എന്തോ പെട്ടെന്ന് അവരുടെ നാവിൽ നിന്നടർന്നു വീണ വാക്കുകളെ അംഗീകരിക്കാൻ എനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് പോലെ തോന്നി... ഇല്ലാ,,, എനിക്കിത് വിശ്വസിക്കാൻ പറ്റില്ല.... കിച്ചുവേട്ടൻ മറ്റൊരു വിവാഹം കഴിച്ചോട്ടെ എന്നൊക്കെ അന്ന് കുഞ്ഞിപ്പയോട് പറഞ്ഞുവെങ്കിലും എന്തോ ആ കാര്യത്തെ ഉൾകൊള്ളാൻ മുന്നയ്ക്ക് ഇപ്പോ പറ്റുന്നില്ല... കണ്ണുകളൊക്കെ നിറഞ്ഞു തുളുമ്പുന്നുണ്ട്... മുഖമാകെ മാറി തുടങ്ങിയപ്പോൾ പെട്ടെന്ന് തന്നെ ഞാൻ കർചീഫ് എടുത്തു കണ്ണ് തുടച്ചു... "ഇല്ലാ ചേച്ചി,,, ഞാനൊന്നും അറിഞ്ഞില്ല ട്ടോ... ഒരുപക്ഷെ ഞാൻ നാട്ടിലില്ലാത്തപ്പോ ആയിരിക്കും കല്യാണം നടന്നത്... അതുകൊണ്ടാകും ഇത്തയും പറയാൻ വിട്ടത്... " മറുപടി കൊടുത്തു അവരിൽ നിന്ന് പിൻവാങ്ങുമ്പോഴും മനസ്സ് വല്ലാതെ അസ്വസ്ഥമാവുകയായിരുന്നു.... പെട്ടന്ന് തന്നെ വീട്ടിലെത്തിയാൽ മതി എന്നൊരറ്റ ചിന്ത മാത്രമായി... ഉടനെ തന്നെ ഞാൻ ഒരു ഓട്ടോ പിടിച്ചു വീട്ടിലേക്ക് വിട്ടു.... എല്ലാം മറന്ന് മറ്റൊരു ജീവിതം തുടങ്ങാൻ പോകുന്ന പെണ്ണാണ് ഞാൻ... ആ എനിക്ക് ഇപ്പോ കേട്ട വാർത്ത തീരെ അംഗീരിക്കാൻ പറ്റുന്നില്ല.... എന്റെ കിച്ചുവേട്ടന്റെ ജീവിതത്തിലേക്ക് മറ്റൊരു പെൺകുട്ടി കടന്നു വന്നാൽ..... നോ,,,,, ഞാൻ സമ്മതിക്കില്ല..... എന്റെ നിയന്ത്രണം വിട്ടു പോയപ്പോൾ ഞാൻ തലയിണയെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു പോയി.... മുന്ന,,, റിലാക്സ്.... എല്ലാവരുടെയും നന്മ ആഗ്രഹിച്ചായിരിക്കും കിച്ചു അങ്ങനെ ഒരു തീരുമാനം എടുത്തത്... ഇനിയും അവൻ കാരണം അവന്റെ മുന്ന വേദനിക്കരുതെന്ന് കരുതിയത് കൊണ്ടാകും ഒരുപക്ഷെ കിച്ചുവിന്റെ ജീവിതത്തിലേക്ക് മറ്റൊരു പെൺകുട്ടി കടന്നു വന്നത്... ഇപ്പോ അത്‌ പോലെ തന്നെ നിന്റെ ജീവിതത്തിലേക്കും മറ്റൊരാൾ വരാനിരിക്കയാണ്... അതിന്റെ സന്തോഷത്തിലാണ് നിന്റെ വീടും വീട്ടുകാരും.... ആ സന്തോഷത്തെ പടിയിറക്കി വിടണോ??? സ്വന്തം മനസ്സാക്ഷി പലതും പറഞ്ഞു മനസ്സിലാക്കി തന്നപ്പോൾ കിച്ചുവേട്ടന് വേണ്ടി കരഞ്ഞു തീർത്ത കണ്ണീരിനെ ഞാൻ ഒരു പുഞ്ചിരിയോടെ വരവേറ്റു... ശരിയാണ്... എല്ലാവരുടെയും നന്മയ്ക്കു വേണ്ടിയാകും എന്റെ കിച്ചുവേട്ടൻ എന്നെ വേണ്ടെന്ന് വെച്ചത്... അങ്ങനെ ആശ്വസിച്ചു കൊണ്ട് പതിയെ ഞാനും എന്റെ ജീവിതത്തെ പ്രണയിച്ചു തുടങ്ങാൻ ഒരുങ്ങി കഴിഞ്ഞു.... എങ്കിലും ഒരു സംശയം മാത്രം ബാക്കിയായിരുന്നു,,, എന്ത് കൊണ്ട് കിച്ചുവേട്ടന്റെ വിവാഹം കഴിഞ്ഞത്‌ ഇത്ത എന്നെ അറിയിച്ചില്ല???? പാച്ചിക്ക പോലും കിച്ചുവേട്ടനെ പറ്റി എനിക്കൊരു സൂചന തന്നില്ലാലോ... എൻഗേജ്മെന്റിനുള്ള ഒരുക്കത്തിലാണ് വീട്ടിലുള്ള എല്ലാവരും... അതിനിടയിൽ എന്റെ ഇത്തയും പെട്ട് പോയി.... അതുകൊണ്ട് തന്നെ ഇത്തയെ ഒന്ന് തനിച്ചു കിട്ടാൻ ഉള്ള അവസരങ്ങളൊക്കെ എനിക്ക് നഷ്ടമാവുകയായിരുന്നു.... ഒടുവിൽ ഞാൻ രാത്രി ആകാൻ കാത്തിരുന്നു.... ഇന്ന് ഇത്തയുടെ കൂടെ കിടക്കണം... അപ്പോ സൗകര്യം പോലെ ഇത്തയോട് ചോദിച്ചറിയാമല്ലോ,,, കിച്ചുവേട്ടനെ പറ്റി.... എല്ലാം കണക്ക് കൂട്ടി വെച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഒരാൾ വീട്ടിലേക്കു വന്നു കയറിയത്.... അത്‌ മറ്റാരുമല്ല... എന്റെ ഇത്തയുടെ ഹസ്ബൻഡ്.... മൂപ്പര് സർപ്രൈസ് ആക്കി വെച്ചുള്ള വരവാണെന്ന് ഇത്തയുടെ മുഖം കണ്ടപ്പോൾ മനസ്സിലായി... പക്ഷെ,,, ആ സർപ്രൈസ് കൊണ്ടത് എന്റെ നെഞ്ചിലായിരുന്നൂന്ന് മാത്രം... കാരണം,,, ഇനി ഇത്തയുടെ കൂടെ കിടക്കാൻ എനിക്ക് പറ്റില്ലാലോ... കിച്ചുവേട്ടനെ പറ്റി സ്വകാര്യമായി അന്വേഷിക്കാനുള്ള എല്ലാ വഴികളും അടഞ്ഞു... ഇനിയെപ്പോഴും ഇക്കൂസ്‌ ഇത്താനെ മണപ്പിച്ചു നടന്നോളും.... ഒരുവിധം ജോലിയൊക്കെ കഴിഞ്ഞു എല്ലാവരും ഉറക്കിലേക്ക് വഴുതി വീണെങ്കിലും മുന്നയ്ക്ക് മാത്രം ഉറങ്ങാൻ കഴിഞ്ഞില്ല.... കിച്ചുവേട്ടനെ അവസാനമായി കണ്ട മുഖം,,, ഇന്നും മനസ്സിൽ നിന്ന് മാഞ്ഞു പോയിട്ടില്ല.... പക്ഷെ,,, മായ്ച്ചു കളഞ്ഞേ പറ്റൂ.... ഈ ജന്മം എനിക്ക് വിധിച്ചതാകില്ല എന്റെ കിച്ചുവേട്ടൻ... എങ്കിലും കുഞ്ഞിപ്പ പറഞ്ഞത് പോലെ മുന്ന ഭാഗ്യം ചെയ്ത ജന്മമാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.... കാരണം,,, അത്രത്തോളമാഴത്തിൽ,,, ആത്മാർത്ഥമായി ഈ മുന്നയെ സ്നേഹിക്കാൻ കിച്ചുവേട്ടൻ ഉണ്ടായിരുന്നല്ലോ... മതി.... മുന്നയ്ക്ക് അത്‌ മതി... നാളെ മുതൽ,,, വാക്കുകൾ കൊണ്ട് ഞാൻ മറ്റൊരുത്തന്റെ പെണ്ണാവുകയാണ്... അത്കഴിഞ്ഞു അവന്റെ മഹാറിനാവകാശിയായാൽ പിന്നെ മുന്ന അവന്റെ മാത്രം പെണ്ണാണ്... മനസ്സ് കൊണ്ടും ശരീരം കൊണ്ടും മറ്റൊരുത്തന്റെ ഭാര്യയാകാനുള്ള എല്ലാ തയ്യാറെടുപ്പും നടത്തി കൊണ്ട് അന്നത്തെ രാവിനെ ഉറങ്ങാതെ തന്നെ അവൾ പടിയിറക്കി വിട്ടു... രാവിലെ മുതൽ ഓരോരുത്തരും ഓരോ തിരക്കിലാണ്... ഒരുപാട് അതിഥികളെ ക്ഷണിച്ചതിനാൽ വീട്ടുകാർ അതിനുള്ള തയ്യാറെടുപ്പ് നടത്താൻ പാട് പെടുന്നുണ്ട്... എനിക്ക് ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് ഞാൻ ഇത്തയുടെ കുഞ്ഞാവയെയും കളിപ്പിച്ചു കൊണ്ട് ഒരു മുറിയിൽ അടങ്ങിയൊതുങ്ങി ഇരുന്നു... പക്ഷെ,,, ഇടയ്ക്കൊക്കെ എന്റെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ട്..... ആരും കാണാതെ അത്‌ തുടച്ചു മാറ്റാൻ ഞാൻ പെടുന്ന പാട് എനിക്കെ അറിയൂ.... ഇടയ്ക്കിടെ ഉപ്പ വന്നു എന്നെ നോക്കിയിട്ട് പോകുന്നുണ്ട്... പോകുമ്പോൾ ഒരു പുഞ്ചിരിയും തരാൻ മൂപ്പര് മറന്നില്ല.... ഒടുവിൽ ഇത്ത വന്നു എന്നെ ഒരുക്കി തരുമ്പോൾ ഞാൻ രണ്ടും കല്പ്പിച്ചു ഇത്തയോട് കിച്ചുവേട്ടനെ പറ്റി ചോദിച്ചു... "ഇത്ത എന്ത് കൊണ്ടാ എന്നോട് കിച്ചുവേട്ടന്റെ കല്യാണ കാര്യം മറച്ചു വെച്ചത്?? വീണ്ടും എനിക്ക് ഭ്രാന്ത് ആകുന്നു പേടിച്ചിട്ടാണോ?? " ഒരു കുസൃതിയോടെ ഞാനത് ചോദിച്ചത് ഇത്തയ്ക്ക് വിഷമമാകണ്ടല്ലോ എന്ന് കരുതിയാണ്.. പക്ഷെ,,, അങ്ങനെ ചോദിച്ചിട്ടും ഇത്തയ്ക്ക് അത് സങ്കടമാണ് നൽകിയതെന്ന് എനിക്കാ മുഖഭാവം കണ്ടപ്പോൾ മനസ്സിലായി... "മുന്ന,,, നീ എന്തിനാ ഇപ്പോ ആവശ്യമില്ലാത്ത കാര്യമൊക്കെ സംസാരിക്കുന്നത്,,, അവന്റെ കല്യാണം കഴിഞ്ഞാലും ഇല്ലേലും നിനക്കെന്താ,,, നിനക്ക് അവനെ വേണ്ടെന്ന് നീ തന്നെയല്ലേ പറഞ്ഞത്... ഉപ്പ കണ്ടു പിടിച്ചു തരുന്നയാളെ മാത്രമേ നിന്റെ വരനാക്കൂ എന്ന് പറഞ്ഞതും നീ തന്നെയാണ്... ആ നീ ഇപ്പോ അവനെ പറ്റി അന്വേഷിക്കേണ്ട കാര്യമില്ല... എനിക്കവനെ പറ്റി പറയാനും സൗകര്യമില്ല... " അതും പറഞ്ഞു ഇത്ത എന്നോട് ദേഷ്യപ്പെട്ടപ്പോൾ എനിക്കാകെ സങ്കടമായി.... ഇന്നേവരെ എന്റെ ഇത്ത എന്നോട് ഇങ്ങനെ പെരുമാറിയിട്ടില്ല... ഇന്നിപ്പോ ആദ്യമായിട്ടാ.... വേണ്ടായിരുന്നു... ഒന്നും ചോദിക്കണ്ട എന്ന് തോന്നിപ്പോയി.... "സോറി ഇത്ത... എന്റെ ഭാഗത്ത്‌ നിന്ന് ഇനി ഇതുപോലുള്ള ചോദ്യങ്ങളൊന്നും തന്നെ ഉണ്ടാവുകയില്ല... സോറി.. " അതും പറഞ്ഞു ഞാൻ ഇത്തയ്ക്ക് മുന്നിൽ തല കുമ്പിട്ടിരുന്നു.... മറുത്തൊന്നും പറയാതെ ഇത്ത എന്നെ പെട്ടെന്ന് അണിയിച്ചൊരുക്കി മുറി വിട്ടിറങ്ങി..... ഇത്തയുടെ ആ സമീപനം കണ്ടപ്പോൾ എനിക്കെന്തോ പന്തികേട് മണത്തു... അതുകൊണ്ട് തന്നെ ഞാൻ ഇത്തയുടെ പിറകെ വെച്ചു പിടിച്ചു... അണിഞ്ഞൊരുങ്ങി ഒരു മുറിക്കുള്ളിൽ ഒതുങ്ങിയിരിക്കേണ്ട പെണ്ണാണ് ഞാൻ .... എന്നിട്ടും ഇത്തയുടെ പിന്നാലെ പോയത് എന്തോ അവിടെ ഒറ്റയ്ക്കിരിക്കുമ്പോ സമാധാനം കിട്ടാത്തത് കൊണ്ടാണ്... പെട്ടെന്നാണ് ഞാനാ കാഴ്ച കണ്ട് നിശ്ചലമായത് ....... ഇക്കൂസിന്റെ മാറിൽ വീണു പൊട്ടിക്കരയുകയാണ് ഇത്ത . ..... എന്തൊക്കെയോ പറഞ്ഞു കൊണ്ടാണ് അവൾ കരയുന്നത്... വിദൂരത്തു നിന്നും അങ്ങനെ ഒരു കാഴ്ച കണ്ടപ്പോൾ എനിക്ക് തോന്നി,, അത്‌ ഒരുപക്ഷെ എന്നോട് നേരത്തെ കയർത്തു സംസാരിച്ചതിന്റെ സങ്കടം കൊണ്ടാകുമെന്ന്.... അല്ലെങ്കിൽ സ്വന്തം കൂട്ടുകാരനെ കുറിച്ചോർത്തു സഹതാപം തോന്നിയതാകാം.... അവരുടേതായ ലോകത്തു അവര് പരിഭവം പറഞ്ഞോട്ടെ എന്ന് കരുതി ഞാൻ രംഗം വിടുമ്പോഴും ഉള്ളിലൊരു നോവായി കിച്ചുവേട്ടൻ അവശേഷിക്കുന്നുണ്ടായിരുന്നു..... ചെറുക്കനും വീട്ടുകാരും വന്നു എന്ന് പറഞ്ഞപ്പോൾ ഹൃദയത്തിനകത്തു പെരുമ്പറ കൊട്ടുന്ന ഫീലായിരുന്നു എനിക്ക്... ഒന്ന് നിൽക്കാൻ പോലും പറ്റുന്നില്ല... കൈകാലുകളൊക്കെ വിറയ്ക്കുന്നുണ്ട്.... ഇക്കാന്റെ ഉമ്മയും പെങ്ങളും നേരത്തെ കണ്ടത് കൊണ്ട് അവരെ മാത്രമേ നല്ല പരിചയമുള്ളൂ... ഇക്കയെ പോലും ഇന്നാണ് കാണാൻ പോകുന്നത്... മൂപ്പര് എന്നെ ഫോട്ടോ കണ്ടു ഇഷ്ടപ്പെട്ടതാ... ഇന്നിപ്പോ ഇനി നേരിൽ കാണും... പടച്ചോനെ,,, നേരിൽ കണ്ടാൽ എന്താ ഞാൻ പറയാ.... ആകെ കൂടി വല്ലാത്തൊരവസ്ഥ.... അവര് ഓരോരുത്തരായി വന്നു പരിചയപ്പെടുന്നു, പോകുന്നു... അതിനിടയിൽ എന്നോട് പലതും ചോദിക്കുന്നുണ്ട്... ഞാൻ പലതും പറയുന്നുമുണ്ട്... ഇടയ്ക്കെപ്പഴോ പാച്ചിക്കയുടെ ഒരു നിഴൽ വെട്ടം ഞാൻ കണ്ടിരുന്നു... ഒരു പുഞ്ചിരി തന്ന് അവനും അപ്പൊ തന്നെ അപ്രത്യക്ഷമായി.... പിന്നീട് അവന്റെ വീട്ടുകാർ വന്നു വീണ്ടും അണിയിച്ചൊരുക്കി,,, ഉമ്മയുടെ വക ഒരു വള കയ്യിലിട്ട് തന്നു... ചെക്കന് പെണ്ണിനെ കാണണ്ടേ എന്നാരോ വിളിച്ചു പറഞ്ഞപ്പോൾ ഒരാൾ എനിക്ക് നേരെ നടന്നടുക്കുന്നത് പോലെ തോന്നിയെനിക്ക്... തല കുമ്പിട്ടു നിൽക്കുന്ന എനിക്ക് അയാളുടെ മുഖം കാണാൻ പറ്റിയില്ല... അത്കൊണ്ടാകണം ചുറ്റുമുള്ളവർ പലതും പറഞ്ഞു ചിരിച്ചു കൊണ്ടിരിക്കുന്നത്... ഒടുവിൽ എന്റെ ഉപ്പ വന്നു എന്നെ മുറിക്കകത്തേക്ക് കൂട്ടി കൊണ്ട് പോയപ്പോൾ മനസ്സിന് വല്ലാത്ത ആശ്വാസം തോന്നി... പക്ഷെ,,, ആശ്വാസം അധികം നീണ്ടു നിന്നില്ല... എനിക്ക് പിന്നിലായി മറ്റൊരാളെ കൂടി ഉപ്പ മുറിക്കകത്താക്കിയിരുന്നു... ഉപ്പയുടെ ദൗത്യം ഭംഗിയായി നിർവഹിച്ചു കൊണ്ട് മുറി വിട്ടിറങ്ങുകയും ചെയ്തു.... "ഭയങ്കര നാണക്കാരിയാണെന്ന് തോന്നുന്നല്ലോ.. " എനിക്ക് പിന്നിലായി നിൽക്കുന്ന അയാളുടെ വാക്കുകൾ കേട്ടപ്പോൾ ഞാനൊന്ന് തല ഉയർത്തി നോക്കി... സുമുഖനായ ഒരു ചെറുപ്പക്കാരൻ.... എന്നേക്കാൾ ഒരല്പം പൊക്കം കൂടുതലാണ്... കണ്ണിന്റെ ഭംഗി കൂട്ടാനെന്നവണ്ണം ഘടിപ്പിച്ച സ്‌പെക്‌സിനുള്ളിലൂടെ എന്നെ ഇമ വെട്ടാതെ നോക്കുന്നുണ്ട്.... പോരായ്‌മകൾ ഒന്നും കാണാനില്ല... എങ്കിലും കിച്ചുവേട്ടനോളം വരില്ല .. .. "തനിക്ക് താല്പര്യമില്ലാതെയാണോ ഈ വിവാഹം നടത്തുന്നത്??? " ഗൗരവത്തോടെയുള്ള അവന്റെ ചോദ്യം കേട്ടപ്പോൾ ഞാനൊന്ന് ഞെട്ടി... പക്ഷെ,,, അത്‌ പുറത്ത് കാട്ടാതെ ഞാനൊന്ന് പുഞ്ചിരിച്ചു... "അതെന്താ അങ്ങനെ ചോദിച്ചത്??? " "അല്ല,, തന്റെ നിൽപ്പും ഭാവവുമൊക്കെ കണ്ടത് കൊണ്ട് ചോദിച്ചതാ... ഞാൻ വന്നിട്ട് ഇപ്പോ നീ എന്നെ ഒന്ന് നോക്കുന്നു കൂടിയില്ല... എന്തിന് എന്റെ മുന്നിൽ ഒന്ന് നേർക്ക് നിന്നിട്ട് പോലുമില്ല... അപ്പോ എനിക്ക് തോന്നി,, എന്നോടെന്തോ അനിഷ്ടമുണ്ടെന്ന്.. " ആ വാക്കുകൾ കേട്ടപ്പോൾ എന്തോ സങ്കടം തോന്നിപ്പോയി. . എന്റെ ഉപ്പ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഇന്നീ ആലോചന ശരിയാക്കിയത്... പോരാഞ്ഞിട്ട് വിവാഹം കഴിഞ്ഞാൽ അവന്റെ കൂടെ ഗൾഫിലേക്ക് കൊണ്ട് പോകുമെന്നുറപ്പുള്ളവനെ മാത്രമേ ഞാൻ കല്യാണം കഴിക്കൂ എന്നൊരു നിബന്ധനയും വെച്ചിരുന്നു,, എന്റെ ഉപ്പയോട്... അത് വേറൊന്നും കൊണ്ടല്ല ട്ടോ,,, ഒത്തിരി നോവ് എനിക്കീ നാട് സമ്മാനിച്ചിട്ടുണ്ട് .. ഇനിയുമൊരുപക്ഷേ ഇവിടെ താമസിച്ചാൽ നോവുകൾ അതിഥിയായി വന്നേക്കാം... അതെല്ലാം മറക്കാൻ വേണ്ടിയാണ് അങ്ങനെ ഒരുപാട് ആവിശ്യം ഉന്നയിച്ചത്... ഞാൻ പറഞ്ഞത് ഉപ്പ അക്ഷരംപ്രതി അനുസരിച്ചതിന്റെ ഫലമാണ് ഇന്നെന്റെ മുന്നിൽ നിൽക്കുന്ന ആൾരൂപം... എന്റെ ഉപ്പ എനിക്ക് വേണ്ടി കണ്ടെത്തിയ മണവാളൻ... "ആദ്യമായി കാണുന്ന ആളല്ലേ,,, അപ്പോ അതിന്റെ ഒരു പരിചയ കുറവ് കൊണ്ടാണ് ട്ടോ അങ്ങനെ പെരുമാറിയത്... അല്ലാതെ ഇഷ്ടക്കേടൊന്നുമില്ല.... എനിക്ക് സമ്മതമാണ് ഈ കല്യാണത്തിന്... " ഞാനത് പറഞ്ഞു തീർന്നപ്പോൾ ആ മുഖത്തുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല എനിക്ക്... "എന്റെ പേരെന്താണെന്ന് അറിയുമോ മുന്നയ്ക്ക്.?? " അള്ളോഹ്,,, അത്‌ മറന്നുപോയല്ലോ... എന്താ ആളുടെ പേരെന്ന് പോലും എനിക്കറിയില്ല... ആകെ ചമ്മി ഒരു പരുവത്തിലായപ്പോ മൂപ്പർക്ക് തന്നെ കാര്യം മനസ്സിലായി... "ഷാനവാസ്‌,,, അതാണ് എന്റെ പേര്.. പിന്നെ കല്യാണം ഉടനെ ഉണ്ടാകില്ല ട്ടോ... ഒരു ആറു മാസം വരെ നീ ഒന്ന് വെയ്റ്റ് ചെയ്യ്... അതുകഴിഞ്ഞു ഞാൻ വന്നു കൂട്ടി കൊണ്ട് പോയ്കോളാം... " മറുപടിയായി ഒരു മൂളലിൽ ഒതുക്കി നിർത്തുമ്പോൾ ഞാൻ ആശ്വസിക്കുകയായിരുന്നു .... എന്റെ കിച്ചുവേട്ടനെ മറക്കാൻ ഈ ആറു മാസം കൊണ്ട് കഴിഞ്ഞാൽ മതിയായിരുന്നു.... ആ സ്ഥാനത്തു ഇനി ഷാനുക്കയെ പ്രതിഷ്ഠിക്കാൻ ഈ ആറു മാസം എനിക്ക് തികഞ്ഞാൽ മതിയായിരുന്നു... "അപ്പോ ശരി ട്ടോ കാണാം . .... ഇടയ്ക്കൊക്കെ വിളിക്കാം... " മിതമായ സംഭാഷണ രീതിയാണ് മൂപ്പർക്കെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.... അത്‌ ഒരുകണക്കിന് നല്ലത് തന്നെയാ... അങ്ങനെ ആഘോഷങ്ങളുടെ കെട്ടടങ്ങി എന്റെ എൻഗേജ്മെന്റ് കഴിഞ്ഞു.... വീട്ടുകാർക്ക് അതില്പരം സന്തോഷം വേറൊന്നുമില്ലായിരുന്നു.... ഇനി മുന്നയ്ക്ക് പുതിയ ജീവിതം... ആറുമാസം ആറു ദിവസത്തെ പോലെ കടന്നു പോയി.... അതിനിടയിൽ ഷാനുക്ക വിളിക്കും... കുറച്ചു മാത്രം സംസാരിക്കും... ഫോൺ വെക്കും... കല്യാണത്തിന് വേണ്ടി വീട് ഒരുങ്ങിക്കഴിഞ്ഞു... വീട്ടുകാരും.... പക്ഷെ,,, ഉള്ളിലിപ്പോഴും ഒരു ചെറിയ നോവ് ബാക്കിയുണ്ട്.... കിച്ചുവേട്ടനെയും ഫാമിലിയും കാണാൻ പറ്റാത്ത നോവ്.. ഒരുപക്ഷെ അങ്ങനെ കണ്ടിരുന്നെങ്കിൽ എനിക്ക് മനസ്സമാധാനത്തോടെ എന്റെ ഇക്കയുടെ കൈ പിടിച്ചു ഈ വീടിന്റെ പടിയിറങ്ങാമായിരുന്നു... ഞാൻ കിച്ചുവേട്ടന്റെ ആരുമല്ലന്നും,, കിച്ചുവേട്ടൻ എന്റെ ആരുമല്ലെന്നും തെളിയിക്കാൻ വേണ്ടി ഒരു കൂടിക്കാഴ്ച ഞാനാഗ്രഹിച്ചു പോയി... അതും എന്റെ കല്യാണപ്പന്തലിൽ വെച്ചുള്ള കൂടിക്കാഴ്ച.... ഇത്തയെ കണ്ടു ഈ കാര്യം ഞാൻ നേരത്തെ പറഞ്ഞിരുന്നു... എന്റെ കല്യാണത്തിന് കിച്ചുവേട്ടൻ നിർബന്ധമായും പങ്കെടുക്കണമെന്ന് വാശി പിടിച്ചിരുന്നു ഞാൻ... അപ്പോ ഇത്ത ഒക്കെ പറഞ്ഞതാണ്... ഇനി നാളെ നേരം പുലർന്നാൽ മുന്ന മറ്റൊരാളുടെ ഭാര്യയാകും... കിച്ചുവേട്ടന്റെ ഹൃദയത്തിൽ നിന്നും പടിയിറക്കി വിട്ടത് പോലെ നാളത്തോടെ മുന്നയും പടിയിറക്കി വിടും എന്റെ കിച്ചുവേട്ടനെ... ഇനി ഷാനുക്കയാണ് എന്റെ ജീവൻ... നിക്കാഹ് കഴിഞ്ഞിട്ടും ആളുകൾ ഒരുപാട് വന്നു തുടങ്ങിയിട്ടും കിച്ചുവേട്ടൻ മാത്രം വന്നില്ല.... റോഷനും ഫാമിലിയും വന്നിരുന്നു... ഹാശിർക്ക നാട്ടിലില്ലാത്തത് കൊണ്ട് അവരും വന്നില്ല.... കിച്ചുവേട്ടനെ അവസാനമായി കാണാൻ ആഗ്രഹിച്ചത് കൊണ്ടാകണം അവന്റെ അഭാവം എന്നെ കണ്ണീരിലാഴ്ത്തിയത്.... പുതിയ ജീവിതം കിട്ടിയപ്പോൾ മുന്ന ഒരു ഓർമ മാത്രമായിക്കാണും കിച്ചുവേട്ടന്... അതുകൊണ്ടാകും ഇത്തയുടെ ക്ഷണം പോലും സ്വീകരിക്കാതിരുന്നത്.... സാരമില്ല... അങ്ങനെ തന്നെ ആയിക്കോട്ടെ... മുന്നയും ഇനി മുതൽ അങ്ങനെ തന്നെ ജീവിക്കാൻ പോവുകയാ.... കിച്ചുവേട്ടനെ ഒരോർമ്മ മാത്രമാക്കി ഷാനുവിന്റെ പെണ്ണായി ഈ മണ്ണിൽ ജീവിച്ചു തീർക്കണം.... "മോളെ,,,, " ഉപ്പയുടെ സ്നേഹത്തോടെയുള്ള വിളിയിൽ ഞാൻ ഓടിച്ചെന്ന് ആ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു... അതിൽ എല്ലാ സങ്കടങ്ങളും പെട്ടിരുന്നു... എന്റെ ഉമ്മയെയും ഉപ്പയെയും പിരിഞ്ഞു പോകുന്ന നോവ്,, കിച്ചുവേട്ടനെ അവസാനാമായി കാണാൻ പറ്റാത്ത സങ്കടം... ഇത്തയെ മിസ്സ്‌ ചെയ്യുമെന്നുള്ള വിഷമം... അതിലുപരി പാച്ചിക്കയുമായുള്ള റിലേഷൻ ഇനി തുടരാൻ പറ്റില്ല... കാരണം,,, അത്‌ ഷാനുക്കയ്ക്ക് താല്പര്യമില്ല എന്ന് അന്നേ എന്റടുത്തു പറഞ്ഞതാണ്... ഇവയെല്ലാം എനിക്കന്യമാകാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് എന്റെ ഉപ്പ എന്നെ വാരിപ്പുണർന്നു കൊണ്ട് സംസാരിച്ചു തുടങ്ങിയത്.... "ഇനി എന്റെ മോള് കരയാൻ പാടില്ല... അങ്ങനെ കറയാതിരിക്കാനാണ് ഉപ്പ മോൾക്ക്‌ വേണ്ടി ഷാനുവിനെ കണ്ടെത്തിയത്... അവനെക്കാളേറെ അവൻ ഇനി നിന്നെ സ്നേഹിക്കും... അത്‌ മോൾക്ക്‌ വഴിയേ മനസ്സിലാകും... അന്ന് ഈ ഉപ്പയോട് മോൾക്ക്‌ പലതും പറയാനുണ്ടാകും... അപ്പോ മടിക്കാതെ ഓടി വരണം ട്ടോ എന്റടുത്തേക്ക് തന്നെ... " അങ്ങനെ പലതും പറഞ്ഞു ഉപ്പ എന്നെ ഇറുകെ പുണർന്നപ്പോഴും ഇത്തയും കൂടെ നിന്നവരും കരയുന്നുണ്ട്.. .. ഒടുവിൽ ഇക്കാക്ക വന്നു ഞങ്ങളെ രണ്ടു പേരെയും അടർത്തി മാറ്റിയപ്പോൾ ഞാൻ ഒന്ന് ഫ്രഷ് ആവാൻ പോയി.... തിരികെ വരുമ്പോഴേക്കും എന്നെ അണിയിച്ചൊരുക്കാൻ മത്സരം നടത്തുന്ന ഷാനുക്കയുടെ വീട്ടുകാർക്ക് മുന്നിൽ ഒരു പാവ കണക്കെ നിന്ന് കൊടുത്തു... എല്ലാം കഴിഞ്ഞപ്പോൾ ഷാനുക്കയുടെ കൈ പിടിച്ചു ആ വീടിന്റെ പടിയിറങ്ങുമ്പോഴും ഞാൻ തിരയുന്നുണ്ടായിരുന്നു കിച്ചുവേട്ടനെ,,,, മുന്ന ഇനി കിച്ചുവേട്ടന്റെ പെണ്ണല്ല എന്ന് പറയാൻ... പക്ഷെ,,,,,, അത് മാത്രം നടന്നില്ല...... കല്യാണത്തിന്റെ ആരവങ്ങളൊക്കെ കഴിഞ്ഞു ആദ്യരാത്രിയുടെ ആദ്യയാമങ്ങളിലേക്ക് കടക്കുമ്പോൾ എന്തിനെന്നറിയാതെ എന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടിക്കൊണ്ടിരുന്നു... അറിയില്ലെനിക്ക് .... എന്താ എനിക്ക് പറ്റിയതെന്ന്... ഷാനുക്ക എന്റരികിൽ വന്നിരിക്കുമ്പോൾ ഞാൻ വല്ലാത്തൊരവസ്ഥയിലായി പോകുന്നു... പടച്ചോനെ,,, എന്റെ ഷാനുക്കയെ എനിക്ക് സ്നേഹിക്കാൻ പറ്റില്ലേ.... പാവമാണ്.... എന്റെ ഇക്ക.... വന്നിട്ട് ഇത്രയും നേരം എന്നോട് വന്നു ഓരോന്ന് പറഞ്ഞു സമാധാനം തരുന്നുണ്ട്... ഓരോ നോക്കിലും എന്നിലേക്കായി സ്നേഹം വർഷിക്കുന്നത് ഞാനറിയുന്നുണ്ട്... എന്നിട്ടും,,,,, "മുന്ന,,,, എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്.... കേൾക്കുന്നതിൽ വിരോധമൊന്നുമില്ലല്ലോ?? നിനക്ക് ക്ഷീണമോ മറ്റോ ഉണ്ടെങ്കിൽ പറഞ്ഞോളൂ ട്ടോ.. ഞാൻ പിന്നെ സംസാരിച്ചോളാം.... " എന്റെ അരികിലിരുന്ന ഇക്ക എഴുന്നേറ്റു ജനാലയ്ക്കരികിലേക് നടന്നു കൊണ്ടാണ് സംസാരിച്ചു തുടങ്ങിയത്... "ക്ഷീണമൊന്നുമില്ല ഇക്ക... നിങ്ങൾ പറഞ്ഞോളൂ... " ഉള്ളിലുള്ള ഭയം അടക്കി വെച്ച് ഇക്കയുടെ പിന്നാലെ ഞാനും നടന്നു... വീണ്ടും ഇക്കയ്ക്കരികിലെത്തുമ്പോൾ എന്റെ ഹൃദയം പിടയ്ക്കുന്നുണ്ട്.... എന്താണിങ്ങനെ.... ഞാൻ പിന്നിലുണ്ടെന്ന് അറിഞ്ഞത് കൊണ്ടാകണം എനിക്കഭിമുഖമായി ഇക്ക നിന്നത്.. എന്റെ തൊട്ടടുത്ത്‌ തന്നെ... "ഇന്നലെ വരെ നിന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചു എന്ന് എനിക്കറിയണമെന്നില്ല... പക്ഷെ,, ഇന്ന് മുതൽ അങ്ങോട്ട്‌ ഞാനറിയാതെ എന്റെ മുന്നയുടെ ജീവിതത്തിൽ ഒന്നും സംഭവിക്കരുത്... എന്നെയല്ലാതെ മറ്റൊരാളെയും സ്നേഹിക്കരുത്... അത്‌ എനിക്ക് സഹിക്കാൻ പറ്റില്ല... ഇനി മുതൽ എനിക്ക് നീയും നിനക്ക് ഞാനും മാത്രം.... അതാണ് എന്റെ പോളിസി.... അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുമോ?? " തല കുനിച്ചു നിൽക്കുന്ന എന്റെ താടിയിൽ പിടിച്ചുയർത്തി ഒരു അപേക്ഷയുടെ സ്വരത്തിൽ ഇക്ക അത്‌ ചോദിക്കുമ്പോൾ എന്തുത്തരം നൽകണമെന്ന് എനിക്കറിയില്ലായിരുന്നു... കാരണം,,, എന്റെ കഴിഞ്ഞ കാലം എനിക്ക് ദുഃഖങ്ങൾ മാത്രം സമ്മാനിച്ചവയാണ്... അവയെ വീണ്ടും കുത്തിപ്പൊക്കാൻ ഇക്ക പറഞ്ഞില്ലല്ലോ എന്നൊരാശ്വാസമുണ്ട്... അതിലുപരി എന്നോടുള്ള സ്നേഹം തികച്ചും സ്വാർത്ഥമാണ്.... ആത്മാർത്ഥത കൂടിപ്പോയത് കൊണ്ടാകും ഇത്രയധികം സ്വാർത്ഥനായി മാറിയത് എന്നെനിക്കു തോന്നി.... അംഗീകരിക്കാൻ ഈ മുന്നയ്ക്ക് ബുദ്ധിമുട്ടില്ല എന്ന് പറയാൻ എനിക്ക് പറ്റിയില്ല.... പകരം,,, ആ മാറിലേക്ക് വീണു പൊട്ടിക്കരഞ്ഞു പോയിരുന്നു ഞാൻ... ആ നെഞ്ചിലെ ചൂടറിഞ്ഞു ഇക്കയെ മുറുകെ പുണർന്നു കൊണ്ട് ഒഴുക്കി വിട്ട ഓരോ കണ്ണീർ തുള്ളിയിലും കിച്ചുവേട്ടനെ മറക്കാനുള്ള പ്രാർത്ഥന ഉണ്ടായിരുന്നു.... എന്നെ മറന്നു പുതിയൊരു ജീവിതം തുടങ്ങിയ കിച്ചുവേട്ടനെ പോലെ ഞാനും തുടങ്ങുന്നു.... എന്റെ ഷാനുക്കയോടൊപ്പം ഒരു നല്ല ജീവിതം.... ********************************** സൽക്കാരങ്ങളും യാത്രകളും കൊണ്ട് നിറഞ്ഞ എന്റെ ജീവിതത്തിൽ എനിക്ക് പൂർണ്ണമായും സംതൃപ്തി കിട്ടിയിരുന്നു.... ജീവനേക്കാളേറെ എന്നെ സ്നേഹിക്കുന്ന ഭർത്താവ്.... ഒരു നിമിഷം പോലും എന്നെ പിരിഞ്ഞിരിക്കാൻ പറ്റാത്തൊരാൾ... അതാണ് എന്റെ ഷാനുക്ക.... ഒരു മിനിറ്റ് എന്നെ കാണാതായാൽ വിളിച്ചു കൂവും... അതിപ്പോ ഞാൻ ബാത്‌റൂമിൽ ആയാൽ പോലും അങ്ങനെ തന്നെയാ... സ്നേഹം കൊണ്ട് വീർപ്പ്മുട്ടിക്കുക എന്ന് കേട്ടിട്ടേ ഉള്ളൂ... ഇപ്പോ അനുഭവിച്ചു... "എന്റെ ഷാനുക്ക,,, ഇങ്ങളെന്തിനാ ഇങ്ങനെ പോകുന്നിടത്തൊക്കെ എന്നെയും വലിച്ചു കൂട്ടുന്നെ,,, ദേ ആൾക്കാർ അതുമിതും പറയുന്നുണ്ട് ട്ടോ,,, പെണ്ണ് കെട്ടിയതിൽ പിന്നെ നിങ്ങൾ ആളാകെ മാറിപ്പോയെന്ന്.. " ഇക്കയോടൊപ്പം കാറിലിരുന്ന് യാത്ര ചെയ്യുമ്പോഴാണ് ഞാൻ ഈ കാര്യം പറഞ്ഞു തുടങ്ങിയത്... "എന്റെ മുന്ന,,, എനിക്കറിയില്ല പെണ്ണെ,,, ഞാനെന്താ ഇങ്ങനെ എന്ന്?? ഇപ്പോ ഒരു നിമിഷം പോലും എനിക്ക് നിന്നെ കാണാതിരിക്കാൻ പറ്റുന്നില്ല... എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നുകയാ,, നീ ഇല്ലാത്ത ഓരോ നിമിഷവും... മരണം വരെ നീ എന്റെ കൂടെ വേണം പെണ്ണെ,,, നീയില്ലെങ്കിൽ ഞാനില്ലാതാകും എന്നെനിക്കുറപ്പാ.. ... " പറഞ്ഞ വാക്കുകൾ ഓരോന്നും എന്റെ ഹൃദയത്തിൽ വന്നു തറച്ചു... കിച്ചുവേട്ടൻ പറയുന്നത് പോലെ ഓരോ കാര്യവും പറയുന്നുണ്ട്... എല്ലാം എന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണ്... ഒരേ സമയം എനിക്ക് സങ്കടവും സന്തോഷവും തോന്നിപ്പോയി... എന്റെ ഉപ്പ പറഞ്ഞത് പോലൊരു ജീവിതം,,, അതാണ് ഇന്നെനിക്ക് കിട്ടിയത്.... എന്റെ ചിന്തകൾക്ക് കടിഞ്ഞാണിട്ട് കൊണ്ട് ഷാനുക്ക എന്നെ കാറിൽ നിന്നിറക്കി... ഒരു ഇരുനില വീടിന്റെ മുറ്റത്താണ് ഞാനും ഷാനുക്കയും ഇപ്പോഴുള്ളത്.. "ഇതാരുടെ വീടാ?? " കാര്യമറിയാനായി ഞാൻ ഷാനുക്കയോട് ചോദിച്ചെങ്കിലും മറുപടി ഒരു പുഞ്ചിരിയിലൊതുക്കി എന്റെ കയ്യിൽ പിടിച്ചു എന്നെയും കൊണ്ട് ആ വീട്ടിലേക്കു നടന്നു കയറി... കോളിങ് ബെല്ലിൽ വിരലമർത്തി അക്ഷമനായി കാത്തു നിൽക്കുമ്പോഴും എന്നെ ചേർത്ത് പിടിക്കാൻ ഇക്ക മറന്നില്ല.... തികച്ചും അപരിചിതനായ ഒരാൾ ആ വാതിൽ തുറന്നതും അതിന്റെ പിന്നിലായി ഞാൻ കണ്ട രൂപം എന്നെ പാടെ തളർത്തി കളഞ്ഞു.... കിച്ചുവേട്ടൻ........ . (തുടരും ) Ramsi faiz ചെങ്ങായിമാരെ,,,, കഥ കണ്ടിട്ട് എന്നെ തെറി പറയരുത്... കാരണം ഇനി ഒരു part കൂടി വരാനുണ്ട് അവിടെ എന്ത് മറിമായം വേണമെങ്കിലും സംഭവിക്കാം.... കാത്തിരിക്കുക... ദുഷ്ട,, ക്രൂര എന്നിങ്ങനെയുള്ള കമന്റുകൾ നിരോധിച്ചിരിക്കുന്നു 😜😜😜 നിങ്ങൾ കരുതുംപോലെ ഉള്ള ഒരാളല്ല ഞാൻ... കാണാൻ ഒരു ലുക്കില്ലെന്നേ ഉള്ളൂ,,, പഞ്ചപാവമാണ്.. 😎😎.... (കഴിഞ്ഞ part പോസ്റ്റ്‌ ചെയ്തപ്പോൾ അത്‌ വായിച്ചു എന്റെ മുന്ന ഒരുപാട് കരഞ്ഞു പോയി എന്നെന്നോട് പറഞ്ഞിരുന്നു... അവളുടെയാ അനുഭവത്തിലൂടെ ഒരിക്കൽ കൂടി കടന്നു ചെന്നൂന്ന് പറഞ്ഞപ്പോൾ അതെനിക്കും വല്ലാത്ത നോവായി മാറി... പാവമാണ് ട്ടോ എന്റെ മുന്ന...ഓരോരുത്തരുടെയും പ്രാർത്ഥനയിൽ അവളെയും കൂട്ടാൻ മറക്കരുത് ട്ടോ... പിന്നെ,,, കുറേ ആളുകൾ കമന്റ് ചെയ്തിരുന്നു കിച്ചുവേട്ടനെയും പാച്ചിക്കയെയും മുന്നയെയുമൊക്കെ ഒന്ന് കാണാൻ പറ്റുമോന്ന്.... അത്‌ നടക്കാത്ത കാര്യമാണ് ട്ടോ.....എന്ത് കൊണ്ടാണെന്ന് ചോദിച്ചാൽ,,, അങ്ങനെ ഇപ്പൊ നിങ്ങളാരും അവരെ കാണണ്ട... ഞാൻ മാത്രം കണ്ടാൽ മതി.. അവരെയൊക്കെ കണ്ടിട്ട് വേണം എന്നെ എല്ലാവരും മറക്കാൻ... ആ പൂതി മനസ്സിൽ വെച്ച മതി മക്കളെ,,, 😉)
22k views
3 days ago
#

📙 നോവൽ

മുന്ന @@@@ Part 15 ******** "ആഹാ ബെസ്റ്റ്,,,, അപ്പോ നിനക്ക് കിച്ചുവേട്ടനെ മാത്രം പോരാ അല്ലെ,,, അതെന്താടി,, മൂപ്പര് സ്ട്രോങ്ങ്‌ അല്ലെ?? അതോ നിന്നെ കൂടാതെ കിച്ചുവേട്ടന് വേറെയും കണക്ഷൻ ഉണ്ടോ??? എല്ലാം കൂടി വായിച്ചപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി.... കിച്ചുവേട്ടനെ മടുത്തു തുടങ്ങിയപ്പോൾ പാച്ചിക്കയെ തേടി ഇറങ്ങിയതാണല്ലേ നീ..." മീനൂട്ടി അത് പറഞ്ഞു തീരും മുന്നേ എന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞിരുന്നു... അപ്രതീക്ഷിതമായി കിട്ടിയ അടിയായത് കൊണ്ടാകണം അവളൊന്ന് ഞെട്ടി... അടി കൊണ്ട കവിളിൽ അവളുടെ കൈ ചേർത്ത് വെച്ചു കൊണ്ടവൾ എനിക്ക് നേരെ നടന്നടുക്കും മുന്നേ ഞാനവളെ ബലമായി പിടിച്ചു പുറത്തേക്കു തള്ളി... "നിന്നോടല്ലെടി പറഞ്ഞെ ഈ വീട്ടീന്ന് ഇറങ്ങിപ്പോവാൻ... ഇനി മേലാൽ ഈ വഴിക്ക് കണ്ടു പോകരുത്... പിന്നെ വേറൊരു കാര്യം,,, നിന്റെ നീചമായ ഉത്തരങ്ങൾക്ക് മറുപടി നൽകാൻ എനിക്കൊട്ടും താല്പര്യമില്ല... അതുകൊണ്ട് തന്നെ നീ എന്നെ പറ്റിയോ കിച്ചുവേട്ടനെ പറ്റിയോ എന്ത് കരുതിയാലും എനിക്ക് യാതൊരു കുഴപ്പവുമില്ല... " അതും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു . .... ഉപ്പ അവളെ പിടിച്ചെഴുന്നേല്പിച്ചു കൊണ്ട് പലതും പറഞ്ഞു സമാധാനിപ്പിച്ചു കൊണ്ട് യാത്രയാക്കുന്നത് നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു... ഒരിക്കൽ ഞാൻ എന്റെ അടുത്ത സുഹൃത്തായി കണ്ടവൾ ഇന്നെന്റെ ദുഃഖങ്ങൾക്കൊക്കെ കാരണമായി എന്നറിഞ്ഞപ്പോൾ ഒന്ന് പൊട്ടിക്കരയണമെന്ന് എനിക്ക് തോന്നി... പക്ഷെ,, എന്തോ എനിക്കതിനു കഴിയുന്നില്ല... കണ്ണിൽ നിന്ന് ഒരു തുള്ളി പോലും കണ്ണീര് പൊടിഞ്ഞു വീഴുന്നില്ല ... ആകെ മരവിച്ച ഒരവസ്ഥ... "കണ്ട എരണം കെട്ടവനെയൊക്കെ സ്നേഹിച്ചു വശത്താക്കിയത് തെറ്റല്ല,, അത് കണ്ടു പിടിച്ച മീനുട്ടി ചെയ്തതാ ഇപ്പോ തെറ്റ്....ഇത് പോലൊരു സാധനത്തിനെയാണല്ലോ പടച്ചോനെ ഞാൻ പെറ്റു പോറ്റി ഇത്രത്തോളമെത്തിച്ചത്... " ഉമ്മയുടെ നാവിൽ നിന്നടർന്നു വീണ വാക്കുകൾ,,, അതെന്നെ കുറ്റപ്പെടുത്തി സംസാരിച്ചതിനെക്കാളുപരി എനിക്ക് നോവായി മാറിയത് എന്റെ കിച്ചുവേട്ടനെ പറ്റി പറഞ്ഞ ആ അഭിസംബോധന ആയിരുന്നു... പാവം.... ഒരു തെറ്റും ചെയ്യാത്ത എന്റെ കിച്ചുവേട്ടനെയാണല്ലോ ഉമ്മ ഇങ്ങനെയൊക്കെ പറഞ്ഞു തരം താഴ്ത്തുന്നത് .... "എന്തെടി,,, നിന്റെ നാവിറങ്ങി പോയോ??? നീ കാരണം ഈ കുടുംബത്തിനെങ്ങാനും നാണക്കേട് ഉണ്ടായാൽ,, പറഞ്ഞില്ലാന്നു വേണ്ട,, എന്റെ കൈ കൊണ്ട് തന്നെ നിന്നെ ഞാൻ ഇല്ലാതാക്കും... " വീണ്ടും ഉമ്മ തന്നെയാണ് സംസാരിച്ചു തുടങ്ങിയത്.... "നീ ഒന്ന് നിർത്തുന്നുണ്ടോ സീനു,,, അവൾ എന്ത് ചെയ്തൂന്നാ നീ ഈ പറയുന്നത്??? എന്റെ കുട്ടി ഒരു തെറ്റും ചെയ്തിട്ടില്ല... ചെയ്യുകയുമില്ല... അങ്ങനെയാ ഞാൻ അവളെ വളർത്തിയത്... " സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകളോട് ഉപ്പ എനിക്കനുകൂലമായും ഉമ്മയ്ക്ക് പ്രതികൂലമായും സംസാരിച്ചു തുടങ്ങിയിട്ടും മറുത്തൊന്നും പറയാൻ എനിക്ക് നാവ് പൊന്തിയില്ല... "നിങ്ങൾ ഒറ്റൊരുത്തനാ ഇവളെ ഇങ്ങനെ വഷളാക്കിയത്... ഞാൻ അന്നേ പറഞ്ഞതാ ഇത്രയും ദൂരം പോയി പഠിക്കേണ്ട എന്ന്,,, അപ്പോ കേട്ടില്ല... അന്ന് മോളോടൊപ്പം കൂടി എന്നെ വഴക്ക് പറഞ്ഞു... ഇന്നിപ്പോ അതിന്റെ ഫലമാ ഈ കാണുന്നത്... രാവിലെ ഇവിടെന്ന് ഇറങ്ങി പോയാൽ പിന്നെ അവനോടൊപ്പമായിരുന്നോന്ന് ആർക്കറിയാം... പലരും വന്നു പറഞ്ഞിട്ടും ഞാൻ ചെവി കൊണ്ടില്ല... സ്റ്റേഷനിൽ വെച്ചു പോലും അവനും ഇവളും അഴിഞ്ഞാടി നടന്നെന്നാ നാട്ടുകാർ പറഞ്ഞു നടക്കുന്നത്... ഇതൊക്കെ കേൾക്കേണ്ട ഗതികേട് ഇവളൊറ്റൊരുത്തി കാരണമാ എനിക്കുണ്ടായത്... " ഉമ്മയുടെ വാക്കുകൾ പല വേണ്ടാത്തരങ്ങളും വന്നു ചേർന്നിട്ടും പ്രതികരിക്കാൻ ഈ മുന്നയ്ക്ക് കഴിയുന്നില്ല... അത്രത്തോളമാഴത്തിൽ ഹൃദയം വേദനിച്ചു കഴിഞ്ഞിരിക്കുന്നു.... "ഇനി ഒരക്ഷരം നീ മിണ്ടിപ്പോകരുത്... എന്റെ മോളെ എനിക്ക് വിശ്വാസമാണ്,,, നാട്ടുകാർ അതുമിതും പറഞ്ഞെന്ന് കരുതി എല്ലാം വിഴുങ്ങാൻ നിന്ന നീയാ മണ്ടി... " വീണ്ടും ഉമ്മയെ നോക്കി ദേഷ്യപ്പെട്ടു കൊണ്ട് ഉപ്പ എന്നെ ചേർത്ത് പിടിച്ചു... "മോളെ,,, മുന്ന,,,, എന്റെ മോള് ഇവളുടെ മുഖത്തു നോക്കി പറ,, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന്,, ഇനി ചെയ്യുകയില്ലെന്ന്... ഈ ഉപ്പയ്ക്കറിയാം എന്റെ മോളുടെ മനസ്സ്,,, ആ മനസ്സിലുള്ളത് എന്തായാലും നിന്നെ തെറ്റിദ്ധരിച്ചവരുടെ മുഖത്തു നോക്കി നീ പറയണം... പറഞ്ഞെ പറ്റൂ... പറ മുന്ന,,,, നീ ഒരു തെറ്റും ചെയ്തില്ലെന്ന് പറ.... " അതും പറഞ്ഞു ഉപ്പ എന്നെ പിടിച്ചു കുലുക്കിയപ്പോൾ ഞാനറിയാതെ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. ..... ശരീരത്തിന്റെ മരവിപ്പ് മാറി.... എനിക്ക് മുന്നിൽ മൗനം പൂണ്ടു നിൽക്കുന്ന ഇത്തയെ ഞാൻ ഒരിക്കൽ കൂടി നോക്കി .... അവിടെ നിന്ന് വല്ല പ്രതികരണവും ഉണ്ടോന്ന് അറിയാൻ.... ഇല്ല.... അവൾ കരയുക മാത്രമാണ് ചെയ്യുന്നത്.... ഈ സമയം അവൾ ദുഃഖിക്കാൻ പാടില്ല... എന്നിട്ടും ഞാൻ കാരണം അവൾക്കും വേദനിക്കേണ്ടി വന്നു... എനിക്കഭിമുഖമായി നിന്ന് കൊണ്ട് ഉപ്പ എന്റെ രണ്ടു കരങ്ങളും ചേർത്ത് പിടിച്ചു ഉപ്പയുടെ മുഖത്തോടടുപ്പിച്ചു പൊട്ടിക്കരയാൻ തുടങ്ങി.... "എന്റെ മോള് ഒരു തെറ്റും ചെയ്തില്ലെന്ന് പറ ..... അത്‌ കേൾക്കാതെ എനിക്ക് സമാധാനം ഉണ്ടാവില്ല മോളെ,,,," ആ കണ്ണ് നീര് എന്റെ കൈകളെ ചുട്ടുപൊള്ളിക്കുന്നത് പോലെ തോന്നിയെനിക്ക്... അതുകൊണ്ടാകണം ഉപ്പയുടെ മുഖത്തു നിന്ന് ഞാൻ എന്റെ കൈ ശക്തിയോടെ പിൻവലിച്ചത്... ഉപ്പയിൽ നിന്ന് കുറച്ചകലം പാലിച്ചു കൊണ്ട് ഞാൻ പിന്നോട്ട് നടന്നു.... "ഉപ്പയുടെ മോള് തെറ്റ് ചെയ്തിട്ടുണ്ട് ഉപ്പ,,,, ഒരു വലിയ തെറ്റ്.... കേട്ടറിഞ്ഞ നാൾ തൊട്ട് കിച്ചുവേട്ടൻ എന്നൊരു ഹീറോയെ മനസ്സിൽ കുടിയിരുത്തിയിട്ട് വർഷങ്ങൾ ഒരുപാടായി... അന്നറിയില്ലായിരുന്നു അതിന്റെ പേരാണ് പ്രണയമെന്ന്... പക്ഷെ,,, പിന്നീട് അറിയുമ്പോഴേക്കും ആ കിച്ചുവേട്ടൻ എന്റെ ഹൃദയം കീഴടക്കി കഴിഞ്ഞിരുന്നു..... തിരിച്ചു കിച്ചുവേട്ടന്റെ മനസ്സിലും ഞാൻ ഉണ്ടെന്നറിഞ്ഞപ്പോ എന്റെ തെറ്റിനെ ഞാൻ ശരിയാക്കി മാറ്റാൻ ശ്രമിച്ചിട്ടുണ്ട്... എന്റെ ഉപ്പയ്ക്ക് വേണ്ടി.... ഇന്ന് വരെ കിച്ചുവേട്ടൻ മോശമായ രീതിയിൽ എന്റെ ദേഹത്ത് സ്പര്ശിച്ചിട്ടില്ല,,,, ഉമ്മ പറഞ്ഞത് പോലെ ബീച്ചിലോ പാർക്കിലോ പോയി അഴിഞ്ഞാടിയിട്ടില്ല ..... എന്നിട്ടും കിച്ചുവേട്ടൻ നാൾക്കുനാൾ കഴിയുന്തോറും എന്നെ സ്നേഹിച്ചിട്ടേയുള്ളു.... എന്റെ ഇക്കാക്കയിൽ നിന്ന് കിട്ടാത്ത സ്നേഹം പാച്ചിക്കയിൽ നിന്ന് കിട്ടിയപ്പോൾ കൂട്ടിനെന്നും ഒരു നല്ല ഫ്രണ്ട് ഉണ്ടായിരിക്കുമെന്ന് എനിക്ക് തോന്നിയെങ്കിലും അതും ഉണ്ടായില്ല.. പിന്നെ ഈ മുന്നയ്ക്ക് പറ്റിയ തെറ്റ് അതായിരുന്നു... പാച്ചിക്ക... എത്രത്തോളം ആഴത്തിൽ ഞാൻ പാച്ചിക്കയെ സ്നേഹിച്ചിട്ടും കിച്ചുവേട്ടന്റെ പേര് പറഞ്ഞു ഒഴിഞ്ഞു പോകാൻ തോന്നിയില്ലേ പാച്ചിക്കയ്ക്ക്... അതുപോലൊരു ഫ്രെണ്ടിനെയാണല്ലോ ഞാൻ സ്നേഹിച്ചത് എന്ന് പറയുമ്പോൾ അതും മുന്ന ചെയ്താൽ തെറ്റിൽ പെടില്ലേ ഉപ്പാ.... പക്ഷെ,,, മുന്ന ഒരിക്കലും ഉപ്പയോട് തെറ്റ് ചെയ്യില്ല.... ജന്മം നൽകിയ ഉപ്പയെ തോൽപ്പിക്കാൻ ഈ മുന്നയ്ക്ക് പറ്റില്ല... പകരം,,, മുന്ന മറ്റൊരു തെറ്റ് ചെയ്തു... കിച്ചുവേട്ടനോട്.... ഒരുമിച്ച് ജീവിക്കാനാഗ്രഹമുണ്ടായിട്ടും കള്ളം പറഞ്ഞു ആ ഹൃദയത്തെ കുത്തി നോവിക്കാൻ ഈ മുന്നയ്ക്ക് കഴിഞ്ഞു... ഇനി കിച്ചുവേട്ടൻ വെറുമൊരു ഓർമ മാത്രമാകും എല്ലാവരുടെയും ഉള്ളിൽ... മരണം,,, അത്‌ കിച്ചുവേട്ടൻ തിരഞ്ഞെടുത്തു കഴിഞ്ഞു.... ഇനി നിങ്ങളുടെ കുടുംബത്തിന് മാനക്കേട് ഉണ്ടാക്കാൻ എന്റെ കിച്ചുവേട്ടൻ വരില്ല..... മുന്നയെ സ്നേഹിച്ച കിച്ചുവേട്ടൻ ഇന്നത്തോടെ മരിച്ചു കഴിഞ്ഞു.... ഇനി എന്റെ കിച്ചുവേട്ടൻ വരില്ല... ഞാൻ കാരണം,,, എന്റെ കിച്ചുവേട്ടൻ,,,,,, ഇല്ലാ,,,,,,,,, ഇല്ലാ,,,,,,,,,,," ഒരു ഭ്രാന്തിയെ പോലെ അലറിക്കരഞ്ഞു കൊണ്ട് ഞാൻ ഉമ്മയെ പിടിച്ചു കുലുക്കിയതും താഴേക്ക് നിലം പതിച്ചതും മാത്രം എനിക്കോർമ്മയുണ്ട്...... ഇനി കഥ മുന്ന പറഞ്ഞാൽ ശരിയാവില്ല... കാരണം മുന്ന ഇപ്പോ സമനില തെറ്റിയ പെൺകുട്ടിയായി പരിണമിച്ചു കഴിഞ്ഞു..... വീടിനെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് താഴേക്ക് വീണു... മോളെ എന്നൊരു നിലവിളിയോടെ ഉമ്മ ഓടിയടുത്തെങ്കിലും അവരുടെ കൈക്കുള്ളിൽ ഒതുങ്ങാതെ അവൾ കുഴഞ്ഞു വീണിരുന്നു.... ഹാർട്ട് പേഷ്യന്റ് ആയ അവളുടെ ഉപ്പയുടെ കണ്ണീർ അവളുടെ മുഖത്തേക്ക് ഒഴുകി വന്നെങ്കിലും അവളിൽ യാതൊരു മാറ്റവും കണ്ടില്ല.... പൂർണ്ണഗർഭിണിയായ സഹോദരിയുടെ നിലവിളിയിൽ അവൾ ആ മിഴികൾ തുറക്കാൻ തയ്യാറായില്ല.... "ഡാ,,, കിച്ചു,,, എന്റെ മുന്ന...... " എന്തോ ഒരുൾവിളി പോലെ മാജിയുടെ കൈകൾ ചലിച്ചത് കിച്ചുവിന്റെ ശബ്ദം കേൾക്കാനായിരുന്നു.... അവിടെ കിച്ചു മരണത്തെ വരവേൽക്കാനൊരുങ്ങുമ്പോഴാണ് മുന്നയുടെ അവസ്ഥ വളരെ പരിതാപകരമാണെന്ന് അറിയിച്ചു കൊണ്ട് മാജിയുടെ വിളി വന്നെത്തുന്നത്.... "മാജി,,, പറയെടാ,,, എന്താ എന്റെ മുന്നയ്ക്ക് പറ്റിയത്... പറ... അവൾക് എന്തേലും സംഭവിച്ചാൽ വെച്ചേക്കില്ല ഞാൻ,, ആരെയും,,, എന്റെ പെണ്ണാണവൾ,,,, മാജി,,, ഹലോ,,,, ഡാ,,, എന്റെ മുന്ന,,, " അങ്ങനെ പലതും വിളിച്ചു കൂവി കിച്ചു ബഹളം വെച്ചപ്പോൾ ആ ഫോൺ വാങ്ങി മുന്നയുടെ ഉമ്മ ദേഷ്യത്തോടെ അതിലുപരി സങ്കടത്തോടെ അവനോട് സംസാരിച്ചു.... ഇനി മേലാൽ അവളുടെ നേർക്ക് നിന്റെ നിഴൽ പോലും പതിയരുതെന്ന് താക്കീതും നൽകി അവര് ഫോൺ കട്ട് ചെയ്തു... ആകെ തകർന്നു തരിപ്പണമായികൊണ്ടിരുന്ന കിച്ചുവിന്റെ ഹൃദയത്തിലേക്ക് വീണ്ടുമൊരു നോവ് ദൈവം സമ്മാനിച്ചിരിക്കുന്നു.... അവന്റെ പ്രാണനായ മുന്ന,,, ഇന്ന് സ്വബോധം നഷ്ടപ്പെട്ടവളായി മാറി എന്ന വാർത്ത അവന്റെ കാതുകളിൽ എത്തുമ്പോഴേക്കും അവൻ ഓടുകയായിരുന്നു... അവന്റെ ദൈവത്തിന്റെ അരികിലേക്ക്... പല പല വഴിപാടുകളും നേർന്നു കൊണ്ട് ദൈവത്തിന്റെ മുന്നിൽ കൈകൂപ്പി കൊണ്ടവൻ കരഞ്ഞു പ്രാർത്ഥിച്ചു..... അവന്റെ മുന്നയ്ക്ക് വേണ്ടി.... ഒടുവിൽ,,, ആ പ്രാർത്ഥനയ്ക്ക് ഒരുത്തരം നൽകി കൊണ്ട് മുന്ന കണ്ണ് തുറന്നു... പക്ഷെ,,,,, ആരോടും ഒന്നും മിണ്ടാൻ അവളുടെ നാവ് ചലിക്കുന്നില്ല.... തനിക്ക് ചുറ്റുമുള്ളത് ആരാണെന്ന് പോലും അവൾ തിരിച്ചറിയുന്നില്ല.... സ്വന്തം കൂടെപ്പിറപ്പിനെ അവൾക്കറിയില്ല.... ജന്മം നൽകിയ മാതാപിതാക്കളെയും അവൾക്ക് മനസ്സിലാകുന്നില്ല.... ഹൃദയം പൊട്ടിക്കരഞ്ഞു കൊണ്ട് അവളുടെ ഉമ്മ അരികിൽ നിന്ന് മാറിയില്ല... ഊണും ഉറക്കമൊഴിഞ്ഞു അവൾക്ക് കാവലിരുന്നിട്ടും അവളിൽ യാതൊരു മാറ്റവുമില്ല.... സ്നേഹം കൊണ്ട് പൊതിയുന്ന ഉപ്പയുടെ സാമീപ്യം അവൾ അറിയുന്നില്ല... പക്ഷെ ആ ഉപ്പയുടെ കണ്ണീർ കാണുമ്പോൾ എന്തിനെന്നില്ലാതെ അവളും കരയാറുണ്ടെന്ന് മാത്രം.... കിച്ചു,,, ഒന്ന് ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി... ഉറങ്ങിയില്ല ഇത്രയും നാൾ.... മരണത്തിലേക്ക് നടന്നടുത്ത താനാണ് ഇന്നിപ്പോ മരിച്ചു ജീവിക്കുന്നത്.... അവളെ ഒരു നോക്ക് കാണാൻ,,, ഒരുപക്ഷെ അവനെ കണ്ടാൽ എല്ലാം ശരിയാകും എന്ന് പലരും പറഞ്ഞിട്ടും എന്ത് കൊണ്ടോ അവളുടെ വീട്ടുകാർ അതിന് തുനിഞ്ഞില്ല ....... അവൾക്ക് ഇങ്ങനെ ഒരു മാറ്റം സംഭവിച്ചത് തന്നെ കുടുംബത്തിലെ ആരുമറിയാതിരിക്കാനാണ് അവര് ഹോസ്പിറ്റലിൽ പോലും കാണിക്കാതിരുന്നത്... ഒടുവിൽ അവരൊരു തീരുമാനത്തിലെത്തി.... മുന്നയുടെ ഉമ്മയുടെ അനുജത്തി മറ്റൊരു നാട്ടിലാണ് താമസം,,, അവരുടെ ഭർത്താവ് അഥവാ മുന്നയുടെ കുഞ്ഞിപ്പ ഒരു സൈക്കാട്രിസ്റ്റ് ആണ്.... അവിടേക്ക് മുന്നയെ സ്ഥലം മാറ്റിയാൽ അവിടെ വെച്ചു ആരുമറിയാതെ അവളെ ചികിൽസിച്ചു ഭേദമാക്കാം എന്നൊരു ശുഭപ്രതീക്ഷയോടെ അവളെ മാത്രാണ് കുഞ്ഞിപ്പയുടെയും കുഞ്ഞിമ്മയുടെയും വീട്ടിലേക്ക് മാറ്റി... മുന്നയുടെ ഇപ്പോഴത്തെ അവസ്ഥ പാച്ചിയും അറിഞ്ഞു കഴിഞ്ഞിരുന്നു... പക്ഷെ,,, അവളെ അഭിമുഘീകരിക്കാൻ അവന് പറ്റില്ല.... അത്രത്തോളം കുറ്റബോധം ഇന്ന് പാച്ചിക്കയുടെ മനസ്സിലുണ്ട്... കുഞ്ഞിപ്പയ്ക്കും കുഞ്ഞിമ്മയ്ക്കും മൂന്ന് ആൺമക്കളാണ്‌,,, അതുകൊണ്ട് തന്നെ മുന്നയുടെ വരവിനെ അവര് രാജകീയമാക്കിയാണ് സ്വീകരിച്ചത്... അവരുടെ പെങ്ങളായിട്ട് അവൾ കടന്നു ചെന്നെങ്കിലും അവൾക്ക് വലിയ മാറ്റമൊന്നും കണ്ടില്ല.... എങ്കിലും കുഞ്ഞിപ്പയും മൂന്ന് ആങ്ങളമാരും അവളോടൊപ്പം ചേർന്ന് ഓരോന്ന് പറയുകയും കളിക്കുകയും ചെയ്തു തുടങ്ങിയപ്പോൾ പതിയെ മുന്ന പ്രതികരിക്കാൻ തുടങ്ങി.... ഡിപ്രഷൻ എന്ന് അറിയപ്പെടുന്ന വിഷാദ രോഗത്തിന് അടിമയായി മാറിയതായിരുന്നു അവൾ.... .. അതിൽ നിന്നൊരു മോചനം,,, അതാണ് ഇപ്പോ വേണ്ടത്... അതിന് വേണ്ടിയാണ് കുഞ്ഞിപ്പയും ആങ്ങളമാരും കിണഞ്ഞു പരിശ്രമിക്കുന്നത്.... ദിനങ്ങൾ ഓരോന്നായി കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുമ്പോഴേക്കും അവൾ പതിയെ പതിയെ പൂർവ്വസ്ഥിതിയിലേക്ക് വരാൻ തുടങ്ങി... പൂർണ്ണമായും അവൾ അതിൽ നിന്നെ മുക്തി നേടിയില്ലെങ്കിലും അവരിലൊരാളായി മാറാൻ അവൾക്ക് കഴിഞ്ഞു... കുഞ്ഞിമ്മയുടെ വീട്ടു മുറ്റത്തു നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടം,,, അതായിരുന്നു അവളുടെ സ്ഥിരം സന്ദർശന സ്ഥലം... അവിടെ വെച്ചാണ് അവളോട്‌ പലപ്പോഴും കുഞ്ഞിപ്പ സംസാരിക്കിന്നതും..... അവളുടെ മൈൻഡിനെ ഫ്രീ ആക്കി വിടുന്നതും കുഞ്ഞിപ്പ തന്നെയാണ്.... പതിവ് പോലെ അന്ന് വൈകുന്നേരവും അവൾ ആ പൂന്തോട്ടത്തിൽ സ്ഥാനം പിടിച്ചു.... "മോളെ,,,, മുന്ന,,, ,മോൾക്ക്‌ ഞാൻ ഒരു കാര്യം കാണിച്ചു തരട്ടെ??? " പിന്നിൽ നിന്ന് കുഞ്ഞിപ്പയുടെ വിളി കേട്ടപ്പോൾ അവൾ ആകാംക്ഷയോടെ കുഞ്ഞിപ്പയുടെ അരികിലേക്ക് നടന്നടുത്തു... "ദേ,,, ആ കാണുന്ന പൂവിനെ കണ്ടോ?? അതാണ് എന്റെ മുന്ന... " രാവിനെ വരവേൽക്കാനൊരുങ്ങുന്നത് കൊണ്ടാകണം ആ പൂവ് ചെറുതായൊന്നു വാടിയിട്ടുണ്ട്... ഈ മുന്നയെ പോലെ... കുഞ്ഞിപ്പയുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ അതിനെ നോക്കിയൊന്ന് പുഞ്ചിരിച്ചു.... "ദേ,,, ഈ കാണുന്ന ചിത്രശലഭത്തെ കണ്ടോ,,, അതാണ് എന്റെ മുന്നയുടെ ഹൃദയം കീഴടക്കിയ രാജകുമാരൻ... കിച്ചു... " ആ പേര് കേട്ടതും ഞാനൊന്ന് നടുങ്ങി..... കിച്ചു..... ഈ മുന്നയുടെ ഹൃദയം കീഴടക്കിയ രാജകുമാരൻ ഇനിയും മരണത്തെ തിരഞ്ഞെടുത്തില്ലെയോ??? "അതെ മുന്ന,,, ഇത് തന്നെയാണ് കിച്ചു... അവന്റെ പൂവിന്റെ മധു മറ്റൊരാളും നുകരാതിരിക്കാൻ എന്നും കാവൽ നിൽക്കുന്ന കിച്ചു എന്ന ചിത്രശലഭം.... ആ പൂവിനൊന്ന് നോവ് പറ്റിയാൽ ഇല്ലാതായി തീരുന്ന ഒരു ജന്മം അതാണ് കിച്ചു.... അത്‌ മാത്രമാണ് കിച്ചു...... രോഗം ബാധിച്ചത് എന്റെ മുന്നയ്ക്കല്ല... അവനാണ്... പ്രണയം എന്ന മാരകരോഗം... അതിന്റെ മൂർദ്ധന്യതയിൽ എത്തി നിൽക്കുന്നത് കൊണ്ടാകണം അവന്റെ ലോകം മുന്നയിൽ മാത്രമൊതുങ്ങുന്നത്.... ആ മുന്നയില്ലാതെ ലോകം അവൻ വെറുക്കുന്നതും.... അവന്റെ പ്രണയം അവസാനിക്കണമെങ്കിൽ ആ ഹൃദയമിടിപ്പ് നിലക്കണം... അതായത് അവന്റെ രോഗത്തിന് ഒരു മറുമരുന്നില്ല... മുന്നയല്ലാതെ,,,, ഇനി മുന്നയല്ലെങ്കിൽ മരണമാണ് അവന്റെ മുന്നിലുള്ള ഏക പോംവഴി... പക്ഷെ,,, ഇന്ന് ഞാൻ എന്റെ മുന്ന മോളുടെ കിച്ചുവിനെ കണ്ടിരുന്നു... ഒരുപാട് നേരം സംസാരിച്ചു... അവന്റെ ഓരോ വാക്കിലുമുണ്ട് മോളോടുള്ള അടങ്ങാത്ത പ്രണയം... സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു വ്യക്തിയെ ഞാൻ കാണുന്നത് ആദ്യമായിട്ടാണ്... അത്രയുമാഴത്തിൽ അവൻ നിന്നിലലിഞ്ഞു ചേർന്നിട്ടുണ്ട്... ആ സ്നേഹം കണ്ടപ്പോൾ ഞാനും അതിയായി ആഗ്രഹിച്ചു പോകുന്നുണ്ട് സ്നേഹിക്കുന്ന രണ്ടു ഹൃദയങ്ങൾ തമ്മിൽ കൂടിച്ചേരാൻ പറ്റിയെങ്കിലെന്ന്.... പക്ഷെ,,,, ആ ആഗ്രഹം ഞാൻ അവനുമായി പങ്ക് വെച്ചപ്പോൾ അവൻ അതിനെതിര്‌ നിന്നു.... അവൻ പറഞ്ഞതെന്താന്നറിയുമോ മോൾക്ക്‌... സ്നേഹിക്കുന്ന രണ്ടു ഹൃദയങ്ങൾ ഒന്നായാൽ അവിടെ അകന്നു പോകുന്നത് രണ്ടു കുടുംബങ്ങളാണ്,,, രണ്ടു സമുദായങ്ങളാണ്... അങ്ങനെ എല്ലാവരുടെയും വെറുപ്പ് സമ്പാദിച്ചിട്ട് അവനൊരു സന്തോഷം വേണ്ടെന്ന്... അവൻ ജീവനുള്ള കാലത്തോളം നിന്റെ സന്തോഷം മാത്രം കണ്ടാൽ മതിയെന്ന്... വിദൂരത്തു നിന്നാണെങ്കിലും അവന്റെ മുന്ന ഇനി കണ്ണ് നിറയ്ക്കുന്നത് കാണാൻ അവനാഗ്രഹമില്ലെന്ന്.... എന്റെ മോള് പുണ്യം ചെയ്ത ജന്മമാ,,, അവന്റെ സ്നേഹം പങ്ക് വെക്കാൻ കഴിഞ്ഞില്ലെങ്കിലും ഹൃദയത്തിൽ എന്നും അത്‌ മായാതെ കിടപ്പുണ്ടാകും... മോളോടുള്ള സ്നേഹം... " "കുഞ്ഞിപ്പ,,,,, ഇനി നിങ്ങൾ എന്റെ കിച്ചുവേട്ടനെ കാണുകയാണെങ്കിൽ പറയണം,,, മറ്റൊരു പെൺകുട്ടിക്ക് ഒരു ജീവിതം കൊടുക്കാൻ... അവളോടൊപ്പം സന്തോഷമായി ജീവിക്കാൻ... കിച്ചുവേട്ടൻ മറ്റൊരു വിവാഹം കഴിച്ചു എന്ന് കേൾക്കാതെ ഈ മുന്ന മറ്റൊരാൾക്ക്‌ മുന്നിലും തല കുമ്പിട്ടു കൊടുക്കില്ലെന്ന് പറയണം .... ഈ ഒരു സ്നേഹത്തിന്റെ പേരിൽ മുന്ന ഒരുപാട് അനുഭവിച്ചതാ കുഞ്ഞിപ്പ... ഇനിയും നോവ് ഏറ്റുവാങ്ങാൻ എനിക്ക് വയ്യ.... എന്റെ കണ്മുന്നിലേക്ക് ഇനി കിച്ചുവേട്ടൻ വരരുതേ എന്നാണ് ഇപ്പോ എന്റെ പ്രാർത്ഥന... കുഞ്ഞിപ്പയോടൊപ്പം ചെലവഴിച്ച ഓരോ നിമിഷവും എനിക്ക് സന്തോഷം നൽകിയത് കൊണ്ട് ആ ഓർമ്മകളിൽ ഇനി മുന്ന ജീവിക്കും... വഴക്ക് കൂടാനും കുറുമ്പ് കാട്ടാനും മൂന്നാങ്ങളമാരെ തന്ന കുഞ്ഞിപ്പയെ ഞാൻ എന്നും എന്റെ ഉപ്പയുടെ സ്ഥാനത്താണ് കാണുന്നത്... അതുകൊണ്ട് കുഞ്ഞിപ്പ എന്നെ പെട്ടെന്നൊന്നും പറഞ്ഞു വിടല്ലേ ട്ടോ... എനിക്കീ കിച്ചുവേട്ടനെ എന്നും കാണാൻ,, അവന്റെ മുന്നയെ ആരേലും ഉപദ്രവിക്കുന്നുണ്ടോ എന്നറിയാൻ മുന്നയ്ക്ക് ഇനിയും ഇവിടെ തങ്ങിയെ മതിയാകൂ... പ്ലീസ് കുഞ്ഞിപ്പ,,, എന്നെ പറഞ്ഞു വിടല്ലേ .... " ഒരപേക്ഷയോടെ കുഞ്ഞിപ്പയോട് ഞാൻ എന്റെ ആവിശ്യം ഉന്നയിച്ചപ്പോൾ മൂപ്പർക്കും പൂർണ്ണ സമ്മതം... അങ്ങനെ ആറു മാസത്തോളം എന്റെ ജീവിതം അവിടെ തന്നെയായിരുന്നു... അതിനിടെ എന്റെ ഇത്തയുടെ ഡെലിവറി കഴിഞ്ഞു കുഞ്ഞാവ കുറച്ചു വലുതായി... അവളെ കൊഞ്ചിക്കാൻ ഏറെ ആഗ്രഹമുണ്ടെങ്കിലും വീട്ടിലേക്ക് പോയാൽ അതെനിക്ക് വീണ്ടും നോവ് സമ്മാനിക്കുമോ എന്ന ഭയവും .... ഇനിയും പോകാതിരുന്നാൽ അത് കുടുംബക്കാർക്കിടയിൽ സംശയത്തിനിട വരുത്തും എന്നുള്ളത് കൊണ്ട് ഞാൻ വീട്ടിലേക്ക് യാത്രയായി.... വീട്ടിലെത്തിയതിൽ പിന്നെ അധിക നേരവും ഉറക്കമായിരുന്നു.... ഇത്തയുടെ കുഞ്ഞാവയും എന്നെപോലെ എല്ലാ സമയവും ഉറക്കിലായിരുന്നു... അങ്ങനെയിരിക്കെയാണ് ഒരിക്കൽ ഞാൻ ഉറങ്ങുമ്പോൾ ഇത്ത വന്നു വിളിച്ചത്... "മോളെ,,, പാച്ചി വന്നിട്ടുണ്ട്... അവനൊന്ന് നിന്നെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്... ഇങ്ങോട്ട് വരാൻ പറയട്ടെ.... " പാച്ചിക്ക.... ഞാനറിയാതെ തന്നെ ആ നാമം ഉച്ചരിച്ചു കഴിഞ്ഞിരുന്നു.. ഞാൻ ഇത്തയോട് സമ്മതം മൂളി... എന്നെ ഫേസ് ചെയ്യാനുള്ള മടി കൊണ്ടാകണം അവൻ പതിയെ പതിയെയായാണ് നടന്നു വന്നത്... പാച്ചിക്കയെ കണ്ടപ്പോൾ ഒരേ സമയം എനിക്ക് സങ്കടവും ദേഷ്യവും വന്നു... ഇത്രയും നാൾ എന്നെയൊന്ന് തിരിഞ്ഞു നോക്കാത്ത ആളാ,, ഇപ്പോ വന്നേക്കുന്നത്... "എന്തിനാ വന്നത്?? മരിച്ചോന്നറിയാനാണോ?? " എന്റെ ചോദ്യം കേട്ടതും പാച്ചിക്ക എന്റെ കാൽക്കൽ വീണു പൊട്ടിക്കരഞ്ഞു... "സോറി മുന്ന,,, ഞാൻ,,, ഞാൻ ഒന്നും അറിഞ്ഞു കൊണ്ടല്ല... എന്റെ ഖൽബിൽ ആഴത്തിൽ നീ പതിഞ്ഞു പോയത് കൊണ്ടാകും അന്ന് നീ കിച്ചുവിനെയാണ് ഇഷ്ടം എന്ന് പറഞ്ഞപ്പോൾ ഞാൻ തകർന്നു പോയത്... മനഃപൂർവം തന്നെയാ നിന്നിൽ നിന്ന് അകന്നു നിന്നത്... നിന്നെ മറക്കാൻ... നീ ആഗ്രഹിച്ച ജീവിതം നേടണമെങ്കിൽ ഞാൻ പിന്മാറിയെ പറ്റൂ എന്ന് തോന്നിയത് കൊണ്ടാ അന്ന് മുതൽ നിന്നോടകലം കാണിച്ചത്... പക്ഷെ,,, പല വട്ടം ഞാൻ നിന്നെ കാണാൻ വന്നിട്ടുണ്ട്... നിന്റെ കുഞ്ഞിപ്പയുടെ വീട്ടിലേക്കു... നിന്റെ ഉമ്മയോടൊപ്പം... ഒരിക്കൽ പോലും നിനക്കെന്നെ മനസ്സിലാക്കാൻ പറ്റിയില്ലലോ എന്നോർത്തപ്പോൾ സങ്കടം തോന്നിയിരുന്നു ട്ടോ..." ബെഡിലിരിക്കുകയായിരുന്ന എന്റെ മുന്നിൽ മുട്ട് കുത്തിയിരുന്നാണ് പാച്ചിക്ക സംസാരിക്കുന്നത്... വാതിലിന്റെ മറവിൽ ഉമ്മയും ഇത്തയും നിൽക്കുന്നത് ഞാൻ കാണുന്നുണ്ട്... അപ്പോ എന്നെ കാണാൻ പാച്ചിക്ക വന്നിരുന്നോ,, ഞാൻ ഒന്നും അറിയില്ലലോ... "എന്നിട്ട് പാച്ചിക്ക എന്നിൽ നിന്നകന്ന് പോയപ്പോ എനിക്ക് എന്റെ കിച്ചുവേട്ടനെ കിട്ടിയോ?? എന്നെ എല്ലാവരും ഒറ്റപ്പെടുത്തിയപ്പോൾ നിങ്ങളെങ്കിലും കൂടെ ഉണ്ടാകുമെന്ന് വിശ്വസിച്ചതാണോ മുന്ന ചെയ്ത തെറ്റ്... " "മുന്ന,,,,നിനക്ക് എന്നെ എന്ത് വേണമെങ്കിലും പറയാം... എന്ത് പറഞ്ഞിട്ടും കുറ്റപ്പെടുത്താം.. അത്രയും വലിയ തെറ്റാണ് ഞാൻ നിന്നോട് ചെയ്തത്... എല്ലാം കേൾക്കാനും അനുഭവിക്കാനും തന്നെയാ ഞാൻ വന്നത്.... ഇനി എന്റെ മുന്നയെ തനിച്ചാക്കി ഞാൻ എവിടെയും പോകില്ല... നീ പറഞ്ഞത് പോലെ നിന്റെ ഇക്കാക്കയുടെ സ്ഥാനത്താണ് കാണുന്നതെങ്കിൽ ആ സ്ഥാനം ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്... " പാച്ചിക്ക അത്‌ പറഞ്ഞപ്പോൾ എനിക്ക് സന്തോഷം തോന്നി... പക്ഷെ,,, ഉമ്മയുടെ മുഖത്തു നേരിയ നിരാശ എനിക്ക് കാണാൻ പറ്റി...... "പിന്നെ,,, ആ പുന്നാര മോളുണ്ടല്ലോ,, നിന്റെ ഉറ്റമിത്രം,,, മീനാക്ഷി... അവൾക്കിട്ട് ഒന്ന് പൊട്ടിച്ചിട്ടുണ്ട് ഞാൻ... നല്ല നാല് ഡയലോഗും പറഞ്ഞിട്ടാണ് അന്ന് പോന്നത്... ഇനിയാ പരട്ടയുടെ ശല്യം എന്റെ മുന്നയ്ക്ക് ഉണ്ടാവില്ല ട്ടോ... " പാച്ചിക്കയുടെ ആ വാക്കുകൾ കേട്ടപ്പോൾ അവളുടെ മുന്നിൽ പോയി ഒന്ന് ഷൈൻ ചെയ്യണം എന്ന് തോന്നിയെങ്കിലും ആ ആഗ്രഹത്തെ ഞാൻ മൂടി വെച്ചു... എന്തായാലും പാച്ചിക്കയുടെ കൈ കൊണ്ട് ഒന്ന് കിട്ടിയല്ലോ... അത് മതി .... പിന്നീടുള്ള ദിവസങ്ങളിലും ഇടയ്ക്കൊക്കെ പാച്ചിക്ക വന്നു പോവും.... ഇത്ത കുഞ്ഞാവയെയും കൊണ്ട് ഭർത്താവിന്റെ വീട്ടിലേക്കും പോയപ്പോൾ വീണ്ടും ഞാൻ തനിച്ചായി.... എനിക്ക് വേണ്ടി കല്യാണാലോചന നടത്തട്ടെ എന്ന് പാച്ചിക്ക മുഘേന വീട്ടുകാർ ഒരു ചോദ്യം ഉന്നയിച്ചു... പക്ഷെ,,, കിച്ചുവേട്ടൻ... അവനൊരു ജീവിതം കിട്ടാതെ മുന്ന മാത്രം ജീവിച്ചു തുടങ്ങിയാൽ അത്‌ എനിക്ക് സഹിക്കാൻ പറ്റില്ല... അതുകൊണ്ട് തന്നെ ഞാനാ കാര്യത്തിന് സമ്മതം കൊടുത്തില്ല... കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഉപ്പയുടെ അവസ്ഥ കുറച്ചു മോശമായി... ബെറ്റർ ട്രീറ്റ്മെന്റിന് വേണ്ടി ചെന്നൈയിലുള്ള ഏതോ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകാൻ വേണ്ടി ഇക്കാക്ക നാട്ടിൽ വന്നു... ഉപ്പയെയും കൊണ്ട് പോകുമ്പോൾ ഞാനും ഉമ്മയും കൂടെ പോയി... ഉമ്മയും ഇക്കാക്കയും ഹോസ്പിറ്റലിൽ ഉപ്പയോടൊപ്പം നിൽക്കുമ്പോൾ ഞാൻ ഇക്കാക്കയുടെ ഭാര്യയോടൊപ്പം അവിടെ ആയിരുന്നു താമസം.... അങ്ങനെ മാസങ്ങളോളം മുന്നയുടെ ജീവിതം ചെന്നൈയിലായിരുന്നു.... ഇക്കാക്കയുടെ മക്കളോടൊപ്പം കളിച്ചും ചിരിച്ചും സമയം ചെലവഴിക്കുന്നുണ്ടെങ്കിലും ഉള്ളിലൊരു നോവായി അപ്പോഴും കിച്ചുവേട്ടൻ ഉണ്ടായിരുന്നു... ഉപ്പയുടെ ചികിത്സ കഴിഞ്ഞു വീണ്ടും ആറു മാസത്തോളം ഞങ്ങളെല്ലാവരും ഇക്കാക്കയോടൊപ്പം തന്നെയാണ് താമസിച്ചത്.... അത്‌ കഴിഞ്ഞു നാട്ടിലെത്തിയപ്പോൾ ഉപ്പയുടെ വീട്ടുകാരൊക്കെ എന്റെ വിവാഹത്തിന് നിർബന്ധം പിടിച്ചപ്പോൾ ഉപ്പ ആദ്യം എതിർത്തുവെങ്കിലും പിന്നീട് അത്‌ സമ്മതിക്കേണ്ടി വന്നു.. ഉപ്പയുടെ അവസ്ഥ കണ്ടപ്പോൾ ഞാനും സമ്മതം മൂളി... ഇനി മുന്നയ്ക്ക് പുതിയ ജീവിതം... കിച്ചുവേട്ടനെ പാടെ മറന്ന് കൊണ്ട് മറ്റൊരു മാരന്റെ പെണ്ണായി ജീവിക്കാൻ മനസ്സ് കൊണ്ട് തയ്യാറെടുപ്പ് നടത്തി.... പെട്ടെന്ന് തന്നെ എനിക്കൊരു വിവാഹാലോചന റെഡിയായി... ആദ്യം പാച്ചിക്കയുമായുള്ള ബന്ധത്തിന് വീട്ടുകാരൊക്കെ നിർബന്ധിച്ചെങ്കിലും ഞാനാണ് അതിനു തടസ്സം പറഞ്ഞത്... കാരണം എനിക്കൊരിക്കലും ആ സ്ഥാനത്തു പാച്ചിക്കയെ കാണാൻ പറ്റില്ല.... എൻഗേജ്മെന്റ് വിപുലമായി നടത്താൻ തീരുമാനിച്ചത് കൊണ്ട് അതിനുള്ള ഒരുക്കത്തിലായിരുന്നു വീട്ടുകാർ എല്ലാവരും.... അന്ന് ധരിക്കാനുള്ള ഗൗൺ തൈക്കാൻ കൊടുക്കാൻ വേണ്ടിയാണ് ഞാൻ ശാന്ത ചേച്ചിയുടെ ടൈലറിംഗ് ഷോപ്പിൽ പോയത്... ശാന്ത ചേച്ചി കിച്ചുവേട്ടന്റെ അയൽവാസിയാണെന്ന് എനിക്ക് അറിയാം... കിച്ചുവേട്ടനെ പറ്റിയുള്ള വിവരം അവരിലൂടെ അറിയണം എന്നുള്ളൊരു ഉദ്ദേശം കൂടി എനിക്കുണ്ടായിരുന്നു... പ്രതീക്ഷിച്ചത് പോലെ തന്നെ ഞാൻ ചോദിക്കും മുന്നേ അവര് കിച്ചുവേട്ടനെ പറ്റി എന്നോട് പറഞ്ഞു തുടങ്ങിയിരുന്നു.... (തുടരും ) By Ramsi faiz അടുത്ത് ഭാഗം നാളെ രാത്രി... നിങ്ങളേവരും ആഗ്രഹിക്കുന്നത് പോലെ നല്ലൊരു ക്ലൈമാക്സുമായി ഞാൻ വരും...
23.6k views
5 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because