@no_interest_on_chatting
@no_interest_on_chatting

നിനക്കായി കാത്തിരിക്കുന്നു...(പ്രണയമാണ് ഹിജാബ് എന്ന മൊഞ്ചിനോട്)

മുഹബ്ബത്താണ് ഹിജാബിനോട്... പ്രണയമാണ് അത് സ്വീകരിച്ച എന്റെ പെണ്ണിനോട്...

ഇന്ന് ജോലി കഴിഞ്‍ ഓഫിസിൽ നിന്നും ലിഫ്റ്റ് വഴി പുറത്തേക്കിറങ്ങുമ്പോൾ കമ്പനിയുടെ ഏറ്റവും വലിയ അധികാരി മുന്നിൽ . കണ്ട ഉടനെ കൈ തന്നു കുശലം ചോദിച്ചു . കുടുംബ കാര്യങ്ങളും ജോലി കാര്യങ്ങളും ചോദിച്ചു കഴിയുമ്പോഴേക്കും താഴേക്ക് പോകാനുള്ള ലിഫ്റ്റ് മുന്നിൽ എത്തിയിരുന്നു . ബഹുമാനവും മര്യാദയും കണക്കിലെടുത്തു അദ്ദേഹം കയറട്ടെ എന്ന ഭാവത്തിൽ ഞാൻ മാറി നിന്ന് ആംഗ്യം കാണിച്ചു . പക്ഷെ അദ്ദേഹം എന്റെ തോളത്തു തട്ടി യമീൻ യമീൻ എന്ന് പറഞ്ഞു എന്നോട് കയറാൻ പറഞ്ഞു. അതായത് നീ വലത് ഭാഗത്തുള്ള ആളായതിനാൽ നീയാണ് ആദ്യം കടക്കാൻ അർഹൻ എന്ന്അദ്ദേഹത്തിന്റെ തൂവെള്ള വസ്ത്രം പോലെയുള്ള അദ്ദേഹത്തിന്റെ സ്വഭാവം വല്ലാത്ത മതിപ്പുളവാക്കി . ഷെയ്ഖ് കുടുംബത്തിൽ പെട്ട ആളായിട്ടും പതിനാറായിരം ആളുകൾ ജോലി ചെയ്യുന്ന കമ്പനിയുടെ പരമാധികാരിയായിട്ടും തന്റെ ഒരു സ്റ്റാഫിനോട് എങ്ങിനെ പെരുമാറണമെന്ന് കാണിക്കുകയായിരുന്നു അദ്ദേഹം. സത്യത്തിൽ അറബികളുടെ സ്വഭാവം കണ്ടു തന്നെ പഠിക്കണം. അസൂയപ്പെട്ടുപോകുന്ന അവരുടെ ഓരോ പ്രവർത്തികളും നമ്മെ അത്ഭുതപ്പെടുത്തും . അത് കൊണ്ടല്ലേ നാമെല്ലാവരും ഈ മരുഭൂമിയിൽ ജാതിയും മതവും രാഷ്ട്രീയവും ഇല്ലാതെ അന്നം ഉണ്ട് പോകുന്നത് . വലിയ വലിയ മാളികകൾ കെട്ടുന്നത് . ഒരു അണ്ണാച്ചിയെ കണ്ടാൽ കല്ലെടുതു ഓടിക്കുന്ന നമ്മെ ഇന്ന് വരെ ഒരു അറബിയും ഓടിച്ചിട്ടില്ല . പ്രവാസി നാട്ടിൽ എത്തിയാൽ ചോദിക്കുന്ന പോലെ എന്നാ വന്നത് എന്നാ പോകുന്നത് എന്ന് നാളിതു വരെ ഒരു അറബിയും ചോദിച്ചിട്ടില്ല . ഒരു ചാക്ക് നിറയെ സ്വർണവും തലയിൽ വെച്ച് നടന്നാൽ പോലും എങ്ങോട്ടാ പോകുന്നത് എന്ന് ചോദിക്കില്ല . വല്ലാത്തൊരു നാടും വല്ലാത്തൊരു ജനങ്ങളും . നല്ലതിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം . ജനങ്ങളുടെ രാജാവിന് പടച്ചവൻ ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ.. #🏝️ പ്രവാസി #💓 ജീവിത പാഠങ്ങള്‍
#

🏝️ പ്രവാസി

🏝️ പ്രവാസി - ShareChat
216 കണ്ടവര്‍
6 മണിക്കൂർ
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം