@noushadbanu
@noushadbanu

BANU NOUSHAD

ikkante sondham banu ,😍

#

👨‍👩‍👧‍👦 കുടുംബം

Mr : Perfect
#👨‍👩‍👧‍👦 കുടുംബം
💕 ഭര്‍ത്താക്കന്മാരുടെ ശ്രദ്ധക്ക്. 💕 1. ഭാര്യയോട്‌ ഒച്ചതില്‍ സംസാരിക്കരുത് അത് അവളെ വളരെ അധികം വേദനിപ്പിക്കും . 2. നിന്‍റെ ഭാര്യയെ മറ്റൊരു സ്ത്രീയുമായി താരതമ്യം ചെയ്യരുത് താരതമ്യം ചെയ്യുന്ന സ്ത്രീ ....അവള്‍ നല്ലതായിരുന്നെങ്കില്‍ ദൈവം അവളെ നിനക്ക് നല്കിയെനേം. 3. ഭാര്യയെ കുറിച്ച് ആരോടും മോശമായി പറയരുത്.നീ അവളെ എന്ത് വിളിക്കുന്നോ അത് അവളായി തീരും . 4. അവളുടെ സ്നേഹം മറ്റുള്ളവരുമായി പങ്കു വെക്കരുത്.അത് വ്യഭിചാരം ആണ്. 5. രതിക്ക് വേണ്ടി അവള്‍ നിന്നോട് യചിക്കുവാന്‍ വേണ്ടി നില്‍ക്കരുത്.അവളുടെ ശരീരത്തിന്മേല്‍ നിനക്കുള്ള അവകാശം പോലെ തന്നെ നിന്‍റെശരീരത്തിന്മേലുള്ള അവകാശം അവള്‍ക്കാണ്. 6. മൃതുവായും സമചിത്തതയോടും കൂടി വേണം പെരുമാറാന്‍. ഭാര്യയോട്‌ മോശമായി പെരുമാറുകയും പ്രയാസപെടുത്തുകയും ചെയ്യുന്നത് അവളുടെ ഹൃദയത്തെ വേദനിപ്പിക്കും . അതിനാല്‍ അവളോട്‌ മൃതുത്വം പാലിക്കുക. 7. ഭാര്യയില്‍ നിന്നും ഒന്നും മറച്ചു വെക്കാതിരിക്കുക. രണ്ടു പേരുടെയും ഇടയില്‍ ഒരു രഹസ്യവും സൂക്ഷിക്കാതിരിക്കുക . 8. ഭാര്യയുടെ ആരോഗ്യമുള്ള കാലത്ത് മാത്രം അവളെ സ്നേഹിച്ചാല്‍ പോരാ.... അവളുടെ വാര്‍ദ്ധക്യത്തിലും അവളെ സന്തോഷിപ്പിക്കുകയും അവളെ സ്നേഹിക്കുകയും ചെയ്യണം . 9. സമൂഹത്തിന്‍റെ ഇടയില്‍ വെച്ചോ...കുട്ടികളുടെ മുന്‍പില്‍വെച്ചോ ഭാര്യയോട്‌ ഒച്ചവെക്കുന്നത് നല്ലതല്ലാ .. പരസ്പരം പ്രശ്നമുണ്ടെങ്കില്‍ അത് രഹസ്യത്തില്‍ പറഞ്ഞു തീര്‍ക്കുക. 10. അവള്‍ ചെയ്യുന്ന നല്ല സകല പ്രവൃത്തിക്കും അവളെ പ്രശംസിക്കുകയും നന്ദി പറയുകയും ചെയ്യണം .അവള്‍ ചെയ്യുന്ന സഹനത്തെയും ത്യാഗത്തെയും നമ്മള്‍ അംഗീകാരിക്കുകയും നന്ദി പറയുകയും ചെയ്യണം. 11. എല്ലാ സ്ത്രീകള്‍ക്കും ഒരുപോലെ പാചകം ചെയ്യുവാന്‍ അറിയണമെന്നില്ലാ...എങ്കിലും അവര്‍ ഉണ്ടാക്കുന്ന ആഹാരത്തിന് നന്ദി പറഞ്ഞു അവളെ പ്രോത്സാഹിപ്പിക്കണം .മൂന്നു നേരം ആഹാരം ഉണ്ടാക്കുന്നത്‌ നിസാര കാര്യം അല്ലാ.അങ്ങനെ 365 ദിവസവും എത്രയോ വര്‍ഷങ്ങള്‍ അവള്‍ ചെയ്യുന്ന ഈ നല്ല പ്രവര്‍ത്തിയെ നാം കണ്ടില്ലാന്നു നടിക്കരുത്. 12. ഭര്‍ത്താക്കന്‍മാരുടെ സഹോദരന്‍ അല്ലെങ്കില്‍ സഹോദരിമാര്‍ക്ക് സ്വന്തം ഭാര്യയെക്കാളും സ്ഥാനം കൊടുക്കരുത്.അവള്‍ നിന്‍റെ ഭാര്യ ആണ്.അവളും നീയും ഒന്നാണ് .അതുകൊണ്ട് തന്നേ....നിന്‍റെ കുടുംബത്തേക്കാളും പ്രാധാന്യം നിന്‍റെ ഭാര്യക്കാണ്. 13. ആത്മീകമായി വളരുവാന്‍ ആത്മീക കാര്യങ്ങള്‍ അവളില്‍ നിക്ഷേപിക്കുക. 14. കഴിവതും ഭാര്യയുടെ കൂടെ ഇരുന്നു പ്രാർത്ഥിക്കാനും സമയം കണ്ടെത്തണം. 15. ഭാര്യയുടെ കൂടെ ഇരിക്കാനും വിനോദത്തിനും , ഉല്ലാസത്തിനും സമയം കണ്ടെത്തണം. ഓര്‍ക്കുക നീ മരിച്ചാല്‍ നിന്നെ ഓര്‍ത്തു വിലപിക്കുവാന്‍ അവള്‍ മാത്രമേ കാണൂ....ബാക്കി ഉള്ളവര്‍ എല്ലാം വളരെ തിരക്കില്‍ ആയിരിക്കും .ഒന്ന് വന്നു കാണുവാന്‍ കൂടി സമയം കാണില്ലാ മറ്റുള്ളവര്‍ക്ക്..... *Repost...!! 😊 🙌 #👨‍👩‍👧‍👦 കുടുംബം
ഫുള്‍പോസ്റ്റ്‌ കാണാം
204 കണ്ടവര്‍
6 ദിവസം
#

📔 കഥ

🇸 🇷 🇪 🇪 🇯 🇺
#📔 കഥ
*രാജാവിന് നാല് ഭാര്യമാരുണ്ടായിരുന്നു.* നാലാമത്തവളോട് രാജാവിന് ഭ്രാന്തമായ സ്നേഹമായിരുന്നു. അവളെ തൃപ്തിപ്പെടുത്താനായി സാധ്യമായതെല്ലാം അയാൾ ചെയ്യുമായിരുന്നു. മൂന്നാമത്തവളെയും രാജാവിന് സ്നേഹമായിരുന്നു. പക്ഷെ, അവൾ മറ്റുള്ളവർക്ക് വേണ്ടി തന്നെ ഉപേക്ഷിച്ചു പോകുമെന്നായിരുന്നു രാജാവിന്റെ ബലമായ സംശയം. രണ്ടാമത്തെ ഭാര്യ രാജാവിന് വിഷമഘട്ടങ്ങളിൽ ഓടിച്ചെല്ലാനുള്ള ഇടമായിരുന്നു. അയാളുടെ സങ്കടങ്ങൾ കേട്ട് അവൾ ആശ്വസിപ്പിക്കുമായിരുന്നു. ഒന്നാം ഭാര്യ രാജാവിനെ ഒട്ടേറെ സ്നേഹിച്ചിരുന്നു. അദ്ദേഹത്തെ ഭരണത്തിൽ സഹായിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്നു. എന്നാൽ അയാൾ അവളെ ഒട്ടും പരിഗണിച്ചിരുന്നില്ല. അവളോടുള്ള ബാധ്യതകളൊന്നും അയാൾ നിറവേറ്റിയിരുന്നുമില്ല. *രാജാവ് രോഗിയായി. മരണം അടുത്തെത്തിയെന്ന് അയാൾക്ക് ഉറപ്പായി.* മണ്ണാറയിൽ ഒറ്റക്ക് കഴിയുന്നതിനെ കുറിച്ച് അയാൾക്ക് ആധിയായി. അയാൾ താൻ ഏറെ സ്നേഹിച്ചിരുന്ന നാലാം ഭാര്യയോട് ചോദിച്ചു. *"പ്രിയേ, മറ്റു ഭാര്യമാരേക്കാളേറെ ഞാൻ നിന്നെ സ്നേഹിച്ചു. നിന്റെ സകല ആഗ്രഹങ്ങളും ഞാൻ സാധിച്ചു തന്നു. എന്റെ കൂടെ മണ്ണാറയിൽ കൂട്ടാവാൻ നീ കൂടെ വരില്ലേ?"* സാധ്യമല്ലെന്ന് ഒറ്റ വാക്കിൽ പറഞ്ഞ് അവൾ പുറത്തേക്ക് പോയി. മൂന്നാം ഭാര്യ കടന്നു വന്നപ്പോൾ രാജാവ് ചോദിച്ചു. *"ജീവിതം മുഴുക്കെ ഞാൻ നിന്നെ സ്നേഹിച്ചു. എന്റെ ജീവതം തീരുമ്പോൾ നീ കൂടെ വരുമോ എനിക്ക് കൂട്ടായിട്ട്?"* അവൾ പറഞ്ഞു. " ജീവിതം സുന്ദരമാണ്. എന്റെ യുവത്വം ശേഷിക്കുന്നു. അങ്ങയുടെ മരണശേഷം മറ്റൊരു ദാമ്പത്യം ഞാൻ പ്രതീക്ഷിക്കുന്നു." രണ്ടാം ഭാര്യ മുറിയിലേക്ക് വന്നു. രാജാവ് പറഞ്ഞു. " *എന്റെ വിഷമസന്ധികളിലെല്ലാം നീയായിരുന്നു എനിക്ക് ആശ്വാസം. എന്റെ മണ്ണാറയിലും എനിക്ക് ആശ്വാസമേകുവാൻ നീ വരുമോ?"* അവൾ പറഞ്ഞു. "ക്ഷമിച്ചാലും പ്രഭോ, ഈ ആവശ്യം ഞാനെങ്ങനെ പൂർത്തീകരിക്കും? അങ്ങയെ മണ്ണിലേക്ക് ഇറക്കി വെക്കുവോളം ഞാൻ കൂടെയുണ്ടാവും. അതിലപ്പുറം എനിക്ക് സാധ്യമാവില്ല." രാജാവ് അതീവ ദുഖിതനായി. സങ്കടം അയാളുടെ കണ്ണുകളെ ഈറനണിയിച്ചു. അപ്പോഴാണ് അയാൾ ആ ശബ്ദം കേട്ടത്. *"ഞാൻ വരാം അങ്ങയുടെ കൂടെ, എവിടെയാണെങ്കിലും അങ്ങയുടെ കൂടെ ഞാൻ ഉണ്ടാകും "* അയാളുടെ ഒന്നാം ഭാര്യയായിരുന്നു അത്. അയാളുടെ നിരന്തര അവഗണന കാരണം അവൾ ക്ഷീണിച്ച് രോഗാതുരയായി മാറിയിരുന്നു. ക്ഷീണിച്ച് മരണാസന്നയായ അവളെ കണ്ടപ്പോൾ ജീവിതകാലത്ത് അവളെ പരിഗണിച്ചില്ലല്ലോ എന്നോർത്ത് അയാൾക്ക് സങ്കടമായി. നിറകണ്ണുകളോടെ അയാൾ അവളോട് പറഞ്ഞു. *"മറ്റുള്ളവരെക്കാൾ ഞാൻ നിന്നെയായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്. എനിക്ക് ആയുസ്സ് നീട്ടിക്കിട്ടുകയാണെങ്കിൽ തീർച്ചയായും മറ്റു ഭാര്യമാരേക്കാൾ ഞാൻ നിന്നെ പരിപാലിക്കുന്നതാണ്."* സുഹൃത്തെ, നമുക്കെല്ലാം ഈ നാലു ഭാര്യമാരുണ്ട്. *നാലാമത്തെ ഭാര്യ നമ്മുടെ ദേഹമാണ്*. _ശരീരേച്ഛയെ പരിപോഷിപ്പിക്കാൻ നാം സദാ സമയം നമുക്ക് ഉള്ളതെല്ലാം ചെലവഴിക്കുന്നു. മരണത്തോടെ ആ ശരീരം നമ്മെ വിട്ടു പോവുന്നു._ *മൂന്നാമത്തവൾ നമ്മുടെ ധനവും അധികാരവും.* _നമ്മുടെ മരണത്തോടെ അത് മറ്റുള്ളവരുടേതായി മാറുന്നു._ *രണ്ടാമത്തവൾ കുടുംബവും സുഹൃത്തുക്കളും.* _അവർക്ക് നമ്മെ മണ്ണിലേക്ക് ഇറക്കി വെക്കുന്നത് വരെ കൂടെ വരാനേ സാധിക്കുകയുള്ളൂ._ *ഒന്നാമത്തവൾ, അതാണ് നമ്മുടെ സൽക്കർമ്മങ്ങൾ.* _നമ്മുടെ ദേഹേച്ഛക്ക് വേണ്ടി, പണത്തിനും അധികാരത്തിനും വേണ്ടി, സുഹൃത്തുക്കൾക്കു വേണ്ടി നാം അതിനെ അവഗണിക്കുന്നു._ _*ഓർക്കുക. കടപ്പാട് fb #📔 കഥ #💓 ജീവിത പാഠങ്ങള്‍
ഫുള്‍പോസ്റ്റ്‌ കാണാം
531 കണ്ടവര്‍
29 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം