@nsdnf
@nsdnf

$îñümøł

💕ഇഷാമെഹ്റു 💕 my dear hubby❤

💕ഇഷാമെഹ്റു💕 (1 മുതൽ 28 വരെ) https://b.sharechat.com/hw04wdv2wV?referrer=copiedLink https://b.sharechat.com/VzJKaWWvAV?referrer=copiedLink https://b.sharechat.com/gNckH6PUIV?referrer=copiedLink https://b.sharechat.com/Xf6OnAMtKV?referrer=copiedLink https://b.sharechat.com/vD8oWMUNNV?referrer=copiedLink https://b.sharechat.com/X2u0CyldRV?referrer=copiedLink https://b.sharechat.com/KbHjSjTaWV?referrer=copiedLink https://b.sharechat.com/3Va66B2oZV?referrer=copiedLink https://b.sharechat.com/RMrfwg168V?referrer=copiedLink https://b.sharechat.com/0dQKs8O4fW?referrer=copiedLink https://b.sharechat.com/rM8JgIhnjW?referrer=copiedLink https://b.sharechat.com/lArJytHooW?referrer=copiedLink https://b.sharechat.com/iGlGJ8Q3gX?referrer=copiedLink https://b.sharechat.com/r1PAeZ3OiX?referrer=copiedLink https://b.sharechat.com/0FvjBVBnnX?referrer=copiedLink https://b.sharechat.com/qM0ScQALnX?referrer=copiedLink https://b.sharechat.com/FMjmfmzLqX?referrer=copiedLink https://b.sharechat.com/b6f15z14yX?referrer=copiedLink https://b.sharechat.com/pLgxFpu6AX?referrer=copiedLink https://b.sharechat.com/iaxSVyyFHX?referrer=copiedLink https://b.sharechat.com/jyuSM0VlJX?referrer=copiedLink https://b.sharechat.com/nx5tC221PX?referrer=copiedLink https://b.sharechat.com/5YT7723zWX?referrer=copiedLink https://b.sharechat.com/slfdCKkiYX?referrer=copiedLink https://b.sharechat.com/7k8ZQDsT9X?referrer=copiedLink https://b.sharechat.com/r0x6W2wUeY?referrer=copiedLink https://b.sharechat.com/etIBJNNFhY?referrer=copiedLink https://b.sharechat.com/9zY3rbmU8Y?referrer=copiedLink തുടരും #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ShareChat
8.3k കണ്ടവര്‍
1 ദിവസം
MY DEAR HUBBY ❤ Full part link സ്റ്റോറി വായിക്കാൻ വാട്സപ്പിലേക്ക് ഷെയർ ചെയ്യുക https://b.sharechat.com/4meKaxurNV?referrer=copiedLink https://b.sharechat.com/2Rec3c0dPV?referrer=copiedLink https://b.sharechat.com/anbIcBXSQV?referrer=copiedLink https://b.sharechat.com/0iOmoWgLSV?referrer=copiedLink https://b.sharechat.com/8KKh0RIJXV?referrer=copiedLink https://b.sharechat.com/m4Hw93ZA2V?referrer=copiedLink https://b.sharechat.com/f8HKFW2O5V?referrer=copiedLink https://b.sharechat.com/WUKjfJo3aW?referrer=copiedLink https://b.sharechat.com/TiMEw9FzcW?referrer=copiedLink https://b.sharechat.com/7H9jQGRshW?referrer=copiedLink https://b.sharechat.com/5JXon7l5kW?referrer=copiedLink https://b.sharechat.com/P16WYLLlrW?referrer=copiedLink https://b.sharechat.com/VeABoTK3gX?referrer=copiedLink https://b.sharechat.com/44QJdx7OiX?referrer=copiedLink https://b.sharechat.com/1pfmaTp4lX?referrer=copiedLink https://b.sharechat.com/OrFlpUqppX?referrer=copiedLink https://b.sharechat.com/RjPP3KhpuX?referrer=copiedLink https://b.sharechat.com/ieZFKsk0AX?referrer=copiedLink https://b.sharechat.com/wwdcKrkmHX?referrer=copiedLink https://b.sharechat.com/B04hAgbGMX?referrer=copiedLink https://b.sharechat.com/tEyDzeqGRX?referrer=copiedLink https://b.sharechat.com/EBdtpPtmTX?referrer=copiedLink https://b.sharechat.com/HtBJWNIB1X?referrer=copiedLink https://b.sharechat.com/JaKpTahL9X?referrer=copiedLink https://b.sharechat.com/Lg9u8Z7UcY?referrer=copiedLink https://b.sharechat.com/MYoh8NDYiY?referrer=copiedLink https://b.sharechat.com/Jflz5HFDmY?referrer=copiedLink https://b.sharechat.com/0jBs0FrYCY?referrer=copiedLink https://b.sharechat.com/KD7B6f4tFY?referrer=copiedLink https://b.sharechat.com/aSL6vamtNY?referrer=copiedLink https://b.sharechat.com/HIa0FIP68Y?referrer=copiedLink https://b.sharechat.com/tyxvhaDMaZ?referrer=copiedLink https://b.sharechat.com/IVEaJeymhZ?referrer=copiedLink https://b.sharechat.com/rYeYTu0IpZ?referrer=copiedLink https://b.sharechat.com/0WPQfJjpuZ?referrer=copiedLink https://b.sharechat.com/eiGrVpKFH0?referrer=copiedLink https://b.sharechat.com/yMasNGBQK0?referrer=copiedLink https://b.sharechat.com/u70mqM3WN0?referrer=copiedLink https://b.sharechat.com/YfJtjHi6S0?referrer=copiedLink https://b.sharechat.com/cAmKzecXU0?referrer=copiedLink അവസാനിച്ചു #📙 നോവൽ
#

📙 നോവൽ

📙 നോവൽ - DEAR HUDBY Full part link Nishana - ShareChat
23.3k കണ്ടവര്‍
3 ദിവസം
#

📙 നോവൽ

MY DEAR HUBBY❤ Part 40 ( Last part ) Nishana വൈകീട്ട് കലിപ്പൻ വന്നതും ഞമ്മളെ ഒന്ന് മൈന്റ് പോലും ചെയ്യാതെ ഒറ്റപോക്കായിരുന്നു മുറിയിലേക്ക്, ഞാൻ പിറകെ ചെന്നെങ്കിലും നോ മൈന്റ്, എന്നെ കണ്ടതും മൂപ്പര് ബാത്റൂമിലേക്ക് പോയി, എന്തായാലും തിരിച്ച് വരുമല്ലോ അപ്പൊ കൈയ്യോടെ പിടിക്കാംന്നും ചിന്തിച്ച് ഞമ്മള് ബെഡിൽ ഇരുന്നു, കുറച്ച് കഴിഞ്ഞ് വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ഞമ്മള് മെല്ലെ മാറി നിന്നു, മൂപ്പര് ഫ്രഷായി ബാത്ത് ടവ്വൽ മാത്രം ഉടുത്തോണ്ട് വന്ന് കണ്ണാടിയുടെ മുന്നിൽനിന്ന് സർക്കസ് എടുക്കുന്നത് കണ്ടതും ഞമ്മള് പിറകിലൂടെ ചെന്ന് മൂപ്പരെ കെട്ടിപ്പിടിച്ചു, പെട്ടെന്ന് കലിപ്പൻ ഞമ്മളെ കൈ പിടിച്ച് വലിച്ച് മൂപ്പരെ മുന്നിൽ നിർത്തി, "ഇന്ന് എന്താ എന്റെ വൈഫി നല്ല മൂഡിലാണല്ലോ?" ഞമ്മളെ മുഖം ചൂണ്ട് വിരലിൽ ഉയര്‍ത്തി മൂപ്പര് ചോദിച്ചതും ഞമ്മള് മൂപ്പരെ നോക്കി നല്ലോണം ഒന്ന് ഇളിച്ച് കൊടുത്തു, അത് കണ്ട് കലിപ്പൻ പുരികം ചുളുക്കിയതും ഞമ്മള് മൂപ്പരോട് ചേര്‍ന്ന് നിന്ന് മൂപ്പരെ നെഞ്ചിൽ ചിത്രം വരച്ചോണ്ട് കാര്യം പറഞ്ഞു തുടങ്ങി, "അത്,, ഉണ്ടല്ലോ ഹബ്ബി,,, പിന്നെ,,, നിങ്ങള്,, നിങ്ങള്,, രാവിലെ പറഞ്ഞ കാര്യം ഉണ്ടല്ലോ,,, അത് " ഞമ്മള് പറഞ്ഞ് പൂർത്തിയാക്കുന്നതിന് മുമ്പ് കലിപ്പൻ എന്റെ വാ പൊത്തിപ്പിടിച്ചു "നീ അതിനെ കുറിച്ച് ഒന്നും പറയണ്ട റിയൂ,, ഞാൻ എന്റെ ആഗ്രഹം പറഞ്ഞെന്നെ ഒളളൂ,, എനിക്ക് മനസ്സിലാവും നിന്റെ ഫീലിംങ്സ് നീ അതിന് ഒട്ടും പ്രിപ്രേഡല്ലാന്ന്, എനിക്ക് വിശമമൊന്നും ഇല്ല, " ന്നുംപറഞ്ഞ് കലിപ്പൻ തിരിഞ്ഞ് പോകാൻ തുനിഞ്ഞതും ഞമ്മള് മൂപ്പരെ കൈ പിടിച്ച് ഞമ്മളെ നേരെ തന്നെ തിരിച്ചു, "എന്നെ പറയാൻ മുഴുവൻ സമ്മതിപ്പിക്കാതെ ഇതെങ്ങോട്ടാ ഇത്ര തിരക്കില്, ഞാൻ മുഴുവൻ പറഞ്ഞ് കഴിഞ്ഞോ? ഇല്ലല്ലോ " "എന്നാ പറ, എന്താ നിനക്ക് പറയാനുള്ളത് " "രാവിലെ നിങ്ങള് പറഞ്ഞ കാര്യം എനിക്ക് ശരിക്കും സമ്മതാ,, ഞാനത് അപ്പൊ പറയാതിരുന്നത് നിങ്ങള് പിന്നെ ഓഫീസിൽ പോവാതെ വെറെ പലതും ചെയ്യുംന്ന് പേടിച്ചിട്ടാ,,"🙈 ചിരിച്ചോണ്ട് ഞാൻ പറഞ്ഞ് നിർത്തി കലിപ്പനെ നോക്കിയപ്പോ മൂപ്പര് ശരിക്കും ന്നുളള ഭാവത്തോടെ കണ്ണും മിഴിച്ച് ഞമ്മളെ തന്നെ നോക്കുന്നുണ്ട്, ഞാൻ തല ആട്ടീക്കൊണ്ട് അതെന്ന് പറഞ്ഞതും മൂപ്പര് എന്നെ പൊക്കി എടുത്ത് വട്ടം കറക്കി, "കലിപ്പാ,,, എന്നെ താഴെ ഇറക്ക്,,, എനിക്ക് പേടിയാകുന്നുണ്ട്,,," ന്ന് ഞമ്മള് പറഞ്ഞതും ഓൻ എന്നെ ബെഡിലേക്ക് ഇട്ട് ഞമ്മളെ ഇടവും വലവും കൈ കുത്തി ഞമ്മളെ മുകളിൽ കിടന്ന് എന്റെ മുഖത്തേക്ക് തന്നെ ചെറു ചിരിയോടെ നോക്കിക്കൊണ്ട് മൂപ്പരെ മുഖം ഞമ്മളെ മുഖത്തിന് നേരെ കൊണ്ട് വന്നതും ഞാൻ പതിയെ കണ്ണടച്ചു, "എന്തോന്നാടാ ഇത്, നിങ്ങൾക്ക് രണ്ടിനും ഏത് നേരവും ഇത് തന്നെ ആണോ പണി, ശ്ശെ,, ഈ വാതിലൊന്ന് ലോക്കെങ്കിലും ചെയ്തൂടെ,, പാവം ഞങ്ങളെ കൂടി വഴി തെറ്റിക്കാൻ" പിറകിൽന്ന് റാഫിക്കാന്റെ ശബ്ദം കേട്ടതും ഞാനും കലിപ്പനും ഞെട്ടലോടെ തിരിഞ്ഞ് നോക്കിയപ്പോ ദാണ്ടേ എല്ലാംകൂടി വാതിൽക്കൽ നിൽക്കുന്നു, കലിപ്പൻ ദേഷ്യത്തോടെ ഞമ്മളെ നോക്കി പല്ല് കടിച്ച്' ഡോറ് ക്ലോസ് ചെയ്തില്ലായിരുന്നു ലെ,,,' ന്ന് ചോദിച്ചതും ഞമ്മള് ഒന്ന് ഇളിച്ച് കൊടുത്തു, മൂപ്പര് എനിക്ക് കണ്ണുരുട്ടി കാണിച്ച് തന്ന് അവരെ ഒക്കെ നോക്കി ഒരു വളിച്ച ഇനി ഇളിച്ച് വേഗം എണീറ്റ് കബോടിൽന്ന് ഡ്രസ്സെടുത്ത് ഡ്രസ്സിങ് റൂമിലേക്ക് നടന്നു, അടുത്ത ഊഴും ഞാനാണെന്ന് അവരുടെ ആക്കിച്ചിരി കണ്ടപ്പോ മനസ്സിലായതും ഞമ്മള് ഒന്ന് ഇളിച്ചിട്ട് ബാത്റൂമിലേക്ക് ഓടി,,,,,, @@@@@@@ ദിവസങ്ങൾ കടന്നു പോയി,, നാഫിക്ക് ഇത് ഒമ്പതാം മാസം ആണ്, ഈ ദിവസങ്ങൾക്കിടയിൽ ഞമ്മളെ ഉപ്പൂപ്പാന്റെ ദേഷ്യത്തിലും കലിപ്പന്റെ റൊമാൻസിലും ഒരു മാറ്റവുമില്ല, ഉപ്പൂപ്പ അല്ലാത്തവരൊക്കെ ഇടക്ക് നാഫിയെ കാണാൻ വരാറുണ്ട്, അതും മൂപ്പര് അറിയാതെ,, മൂപ്പര് മാത്രം ഇപ്പഴും മസിലും പിടിച്ച് നടക്കാ,, അതിനിടയിൽ ഞമ്മളെ ആലിക്കും ഫിദക്കും പ്രമോശൻ കിട്ടി ഇപ്പൊ രണ്ടും റെസ്റ്റിലാണ്, അടുത്ത ഊഴം എന്റെതാണ്, അതിനുളള തീവ്രമായ പരീക്ഷണത്തിലാണ് ഞാനും കലിപ്പനും🙈 ആഹ് പിന്നെ ബോബന്റെ മാരേജ് കഴിഞ്ഞു, മൂപ്പര് തേരാപാരാ നടക്കുന്നത് കണ്ട് മൂപ്പരെ വീട്ടുകാർക്ക് അസൂയ കയറി മൂപ്പരെ പിടിച്ച് തളച്ചു, ഷിഫാനയെന്നാണ് ഓന്റെ പൊണ്ടാട്ടിയുടെ പേര്, ആള് ഭൂലോക ചളിയാണ്, വാ തുറന്നാൽ പൊട്ടത്തരേ പറയൂ,, ബോബന് പറ്റിയ കൂട്ട്, 🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹 രണ്ട് മണിക്കൂറായി ലേബർറുമിന് മുന്നിൽ കുത്തിയിരിക്കാൻ തുടങ്ങീട്ട്, ഇത് വരെയും നാഫിയെ ഒന്ന് കാണാനോ സംസാരിക്കാനോ കഴിഞ്ഞിട്ടില്ല, അതിന്റെ ടെൻഷനിലാണ് റാഫി, അവന്റെ ടെൻഷൻ കണ്ടിട്ട് സഹിക്കുന്നില്ല, ഇപ്പൊ കരയുന്നുളള അവസ്ഥയിലാണ് പാവം, നാഫിയുടെ വീട്ട്കാരെല്ലാവരും എത്തീട്ടുണ്ട് ഉപ്പൂപ്പ ഒഴിച്ച്, മൂപ്പരെ ദേഷ്യം മാത്രം മാറിയിട്ടില്ല, നീണ്ട കാത്തിരിപ്പിന് ശേഷം നാഫി ഒരു പെൺകുഞ്ഞിന് ജന്മം നല്‍കിന്നുളള വാര്‍ത്ത കേട്ടതും എല്ലാവരും കെട്ടിപ്പിടിക്കലും മധുരം കൊടുക്കലുമായി ആഘോഷിച്ചു, അൽപ സമയത്തിന് ശേഷം നാഫിയെ മുറിയിലേക്ക് മാറ്റി, എല്ലാവരൂടെ ചക്കരയിൽ ഈച്ച പൊതിഞ്ഞത് പോലെ നാഫിനെ ചുറ്റിപ്പറ്റി നിൽക്കുന്നത് കണ്ടിട്ട് ഇവിടെ ഒരുത്തൻ എല്ലാത്തിനേയും പ്രാഗി കൊല്ലുന്നുണ്ട്, അതൊക്കെ കണ്ട് ഞാനും ബാസിയും നൗഷും വാ പൊത്തി പിടിച്ച് ചിരിച്ചതും അവൻ ഞങ്ങളെ നോക്കി ദഹിപ്പിച്ചു, "നല്ലോണം ഇളിച്ചോ മൂന്നും നിങ്ങൾക്കും വരും ഇത് പോലൊരു അവസരം അപ്പൊ ഞാൻ ഇതിന് പ്രതികാരം ചെയ്തോളാം,," ന്ന് കലിപ്പിൽ റാഫി പറഞ്ഞതും വന്ന ചിരിയൊക്കെ വിഴുങ്ങി ഞാൻ അവന്റെ തോളിൽ കയ്യിട്ടു, "നിന്റെ പ്രോബ്ലം എന്താ,, നാഫിയോട് സംസാരിക്കണം അതല്ലെ, " "ആഹ് സംസാരിച്ചാൽ മാത്രം പോര, അവളെ ചേര്‍ത്ത് പിടിച്ച് നെറുകിൽ ഒന്ന് ചുമ്പിക്കണം," ന്ന് ഓൻ പറഞ്ഞതും ഞാൻ ചിരിച്ചോണ്ട് തലയാട്ടി എല്ലാവരോടും പുറത്തേക്ക് പോവാൻ പറഞ്ഞു, ആദ്യം ആരും കൂട്ടാക്കിയില്ലെങ്കിലും റാഫിക്ക് നാഫിനോട് സംസാരിക്കാനാണെന്ന് പറഞ്ഞപ്പോ ഒക്കെ ചിരിച്ചോണ്ട് പുറത്തേക്ക്, ഞാനും അവനെ നോക്കി ഓൾ ദി ബെസ്റ്റും പറഞ്ഞ് പുറത്തേക്ക് നടന്നു, 🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹 ഞങ്ങളൊക്കെ പുറത്ത് ഇരിക്കാൻ തുടങ്ങീട്ട് നേരം കുറെ ആയി, അവരുടെ സ്നേഹ പ്രകടനമൊന്നും ഈ അടുത്ത കാലത്ത് തീരുംന്ന് തോന്നുന്നില്ല, എനിക്കാണെങ്കിൽ രാവിലെ മുതൽ വല്ലാത്ത ക്ഷീണം ആണ്, ഞമ്മള് കലിപ്പന്റെ തോളിൽ തല ചായ്ച്ച് കിടന്നു, പെട്ടെന്ന് എല്ലാവരും ചാടി എണീക്കുന്നത് കണ്ട് ഞാൻ പതിയെ എണീറ്റ് എല്ലാവരെയും മാറി മാറി നോക്കി, എല്ലാത്തിന്റെയും മുഖം വിളറി വെളുത്തിട്ടുണ്ട്, എല്ലാവരും ഒരു സൈഡിലേക്ക് തന്നെ നോക്കുന്നത് കണ്ട് അവിടെ ഇപ്പൊ ആരാന്നറിയാൻ ഞാനും ഒന്ന് പാളി നോക്കിയപ്പോ ദാണ്ടേ നിൽക്കുന്നു ഞമ്മളെ ഉപ്പൂപ്പ വിത്ത് കലിപ്പും കൊണ്ട്, മുത്താപ്പയും മൂത്തമ്മയും ഉപ്പയും ഉമ്മയും കാക്കുവും നൗഫുക്കയു മൊക്കെ പേടിയോടെ മൂപ്പരെ നോക്കി നിൽക്കുന്നതിനിടയിൽ ഞമ്മളെ ഉമ്മൂമ മെല്ലെ അവിടുന്ന് മുങ്ങി, ഉപ്പൂപ്പാനെ പേടിച്ചാവും, ഏത് നിമിഷവും ഒരു പൊട്ടിത്തെറി നടക്കുംന്ന് പ്രതീക്ഷിച്ച് നിൽക്കുന്നതിനിടയിലേക്ക് ഉമ്മൂമ നാഫിയുടെ മോളേയും കൊണ്ട് വന്ന് ഉപ്പൂപ്പാന്റെ അടുത്തേക്ക് ചെന്ന് മൂപ്പരെ കയ്യിൽ മോളേ വെച്ച് കൊടുത്തു, അതോടെ മൂപ്പരെ മുഖത്തെ കലിപ്പ് മാറി ഒരു പുഞ്ചിരി വിടർന്നു, ഉപ്പൂപ്പ കുഞ്ഞിന് ഉരു മുത്തം കൊടുത്തതും അത് വരെ ശ്വാസം അടക്കിപ്പിടിച്ച് നിന്നവരൊക്കെ ശ്വാസം എടുത്ത് സന്തോഷം കൊണ്ട് തുളളിച്ചാടി, ഉപ്പൂപ്പ മോളേ ഉമ്മൂമാന്റെ കയ്യിൽ കൊടുത്ത് റാഫിക്കാന്റെ അടുത്ത് ചെന്ന് മൂപ്പരെ കെട്ടിപ്പിടിച്ച് ചെയ്ത തെറ്റിനും വാക്ക് കൊണ്ട് വേദനിപ്പിച്ചതിനുമൊക്കെ കുറെ സോറി പറഞ്ഞു, റാഫിക്കയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു, അതൊക്കെ കണ്ട് കലിപ്പനും സന്തോഷം കൊണ്ട് ഞമ്മളെ കെട്ടിപ്പിടിച്ചു, ഉപ്പൂപ്പ നാഫിയുടെ അടുത്തേക്ക് ചെന്ന് അവളെ നെറുകിൽ തലോടിക്കോണ്ട് അവളോടും ക്ഷമ ചോദിച്ചു, കുറച്ച് നേരം നാഫിയുടെ കാര്യത്തിൽ ടെൻഷനടിച്ചതൊഴിച്ചാൻ ബാക്കി എല്ലാം കൊണ്ടും ഇന്നത്തെ ദിവസം സന്തോഷം നിറഞ്ഞതായിരുന്നു, @@@@@@ ഹോസ്പിറ്റലിൽന്ന് വീട്ടിലെത്തിയതും എനിക്ക് വല്ലാത്ത ക്ഷീണം തോന്നി, ഫ്രഷായി കിടക്കാന്ന് വെച്ച് ഞമ്മള് ഫ്രഷായി ഇറങ്ങിയപ്പോ കലിപ്പനുണ്ട് ബെഡിൽ എന്തൊക്കെയോ ചിന്തിച്ചോണ്ട് ഇരിക്കുന്നു, ഞമ്മള് മൂപ്പരെ അടുത്ത് ചെന്നിരുന്നതും മൂപ്പര് എന്നെ നോക്കി ചിരിച്ചു, "എന്താണ് എന്റെ ഹബ്ബി ആകെ ഒരു ശോകം, ഇപ്പൊ സന്തോഷിക്കല്ലെ വേണ്ടത്, ഒടുവിൽ ഉപ്പൂപ്പ നാഫിയേയും റാഫിക്കാനേയും അംഗീകരിച്ചില്ലേ,, പിന്നെ എന്താ,," "അത് റിയൂ,, ഒന്നൂല്ല്യ, പിന്നെ നാഫി ലേബർ റൂമിലായ സമയത്ത് റാഫി അനുഭവിച്ച ടെൻഷനൊക്കെ ഓർത്ത് വെറുതെ,," "ഓഹ് അതാണോ കാര്യം, എന്നാൽ പെന്ന് മോൻ ആ ടെൻഷൻ നേരിട്ട് അനുഭവിക്കാൻ കാത്തിരുന്നോ അതിന് ഇനി അതിക നാളില്ല" ഒരു ചിരിയാലെ ഞാൻ പറഞ്ഞതും കലിപ്പൻ ഞമ്മളെ കണ്ണും മിഴിച്ച് നോക്കി "എ,, എന്ന് വെച്ചാൽ നീ എന്താ ഉദ്ധേശിക്കുന്നത് " ഞമ്മള് ഒരു ചിരിയാലെ മൂപ്പരെ കൈ എടുത്ത് എന്റെ വയറിന് മുകളിൽ വെച്ചു, "എനിക്ക് ചെറിയ ഡൗട്ട് ഉണ്ടായിരുന്നു, ഹോസ്പിറ്റൽന്ന് ഒന്ന് ചെക്ക് ചെയ്ത് നോക്കി, റിസൽറ്റ് പോസിറ്റീവ് ആണ്" ന്ന് ഞാൻ പറഞ്ഞതും കലിപ്പൻ എന്നെ കെട്ടിപ്പിടിച്ച് ഇരു കവിളിലും മാറി മാറി മുത്തം നൽകി, ഒരു ഉപ്പയാവാൻ പോകുന്നതിന്റെ സന്തോഷം കൊണ്ട് മൂപ്പര് തുളളിച്ചാടുന്നത് ഒരു ചിരിയാലെ ഞാൻ നോക്കി നിന്നു, 🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹 ദിവസങ്ങൾ കടന്ന് പോയി ആലി ഒരു ആൺ കുഞ്ഞിനും ഫിദ ഒരു പെൺകുഞ്ഞിനും ജന്മം നല്‍കി, റിയൂന്റെ അവസ്ഥ ആണെങ്കിൽ വളരെ മോശമായിരുന്നു, വയറ് വീർത്ത് വരുന്നതിന്നുസരിച്ച് പെണ്ണിന് വയ്യാതായിത്തുടങ്ങി, എങ്കിലും എന്റെ കുട്ടിക്കലിപ്പന് വേണ്ടി അല്ലേന്നും പറഞ്ഞ് അവള് അതൊക്കെ സഹിച്ചു, ഏഴാമാസം ചടങ്ങ് പോലെ അവളെ വീട്ടുകാർ അവളെ കൂട്ടിക്കൊണ്ട് പോവാൻ വന്നതും പെണ്ണ് എന്നെ വിട്ട് എങ്ങോട്ടും ഇല്ലാന്ന് തീർത്തും പറഞ്ഞു, രാത്രിയിൽ ഉറക്കമില്ലാതെ അവൾ എഴുനേറ്റിരിക്കുമ്പോൾ ഞാനും ഉറക്കമൊഴിച്ച് അവൾക്ക് കൂട്ടിരുന്നു, നീര് വന്ന് കാല് നിലത്ത് കുത്താൻ കഴിയാതെ അവള് വിശമിക്കുന്നത് കാണുമ്പോ കാലൊക്കെ തടവിക്കൊടുത്തും പാതിരാത്രി ഐസ്ക്രീമ് വേണമെന്ന് പറഞ്ഞ് വാശി പിടിക്കുമ്പോ അതിന് വേണ്ടി തെണ്ടി നടന്ന് അവൾക്കത് കൊണ്ട് കൊടുക്കുമ്പോഴു മൊക്കെ ആവളുടെ മുഖത്തുളള ആ തെളിച്ച് മുണ്ടല്ലൊ അത് മതി എനിക്ക് എന്റെ മനസ്സ് നിറയാൻ, അങ്ങനെ ഇരിക്കെ ഒരു ദിവസം രാത്രി അവളുടെ അടക്കിപ്പിടിച്ച കരച്ചില് കേട്ട് കണ്ണ് തുറന്ന് നോക്കിയപ്പോ കണ്ടത് വേദന കൊണ്ട് പിടയുന്ന് എന്റെ മാക്രി ആണ്, പെട്ടെന്ന് തന്നെ അവളെ കോരിയെടുത്ത് ഹോസ്പിറ്റിലേക്ക് വിട്ടു, ലേബർ റൂമിന് മുന്നിൽ എത്തിയതും മരണ തുല്യ വേദന കടിച്ച് പിടിച്ച് നിങ്ങളെ കുട്ടിക്കലിപ്പനേയും കൊണ്ട് ഞാൻ ഉടനെ വരാമെന്ന് പറഞ്ഞ് എന്നെ നോക്കി വേദന നിറഞ്ഞ ചിരി സമ്മാനിച്ച് അവൾ അകത്തേക്ക് പോയി, പിന്നെ ടെൻഷനടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കലായിരുന്നു പണി, എന്റെ മാക്രിക്കും കുഞ്ഞിനും ഒന്നും വരുത്തല്ലെ,, ന്നും പ്രാർത്ഥിച്ച് ആ വരാന്തയിലൂടെ ഞാൻ നടന്നു, അൽപ സമയത്തിന് ശേഷം റിയു ഒരു ആൺ കുഞ്ഞിന് ജന്മം നൽകി എന്ന് നഴ്സ് പറഞ്ഞു, അങ്ങനെ എന്റെ മാക്രിയുടെ ആഗ്രഹപ്രകാരം അവള് ഒരു ആൺ കുഞ്ഞിന് ജന്മം നൽകി, ഞാൻ വെപ്രാളത്തോടെ റിയൂനെ കുറിച്ച് ചോദിച്ചതും ഉമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നൂന്ന് ഒരു ചിരിയോടെ പറഞ്ഞ് അവർ അകത്തേക്ക് പോയി, കുറച്ച് കഴിഞ്ഞ് എന്റെ കുഞ്ഞിനേയും കൊണ്ട് അവര് പുറത്ത് വന്നു, അവനെ വാങ്ങി നെറ്റിയിൽ മുത്തം കൊടുത്ത് ഒന്ന് ചേര്‍ത്ത് പിടിച്ച് ഉമ്മാന്റെ കയ്യിൽ അവനെ കൊടുത്ത് എന്റെ മക്രിയെ കാണാൻ വേണ്ടി ഞാൻ കാത്തിരുന്നു, നീണ്ട കാത്തിരിപ്പിന് ശേഷം അവര് റിയൂനെ മുറിയിലേക്ക് മാറ്റി, പെണ്ണ് ആകെ വാടിത്തളർന്നിട്ടുണ്ട്, ആ തളർച്ചയിലും എന്നേ നോക്കി നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു, കുറച്ച് സമയത്തിന് ശേഷം എല്ലാവരും പുറത്ത് പോയി, ഞാനും മാക്രിയും തനിച്ചായതും ഞാൻ അവളുടെ അടുത്ത് ചെന്നിരുന്ന്, "ദേ കലിപ്പാ ഞാൻ വാക്ക് പാലിച്ചുട്ടൊ,, എന്റെ കലിപ്പനെ പോലെ ഒരു കുട്ടിക്കലിപ്പനെ ഞാൻ സമ്മാനിച്ചു ട്ടൊ" ചെറു ചിരിയോടെ അവൾ പറഞ്ഞതും ഞാൻ അവരെ രണ്ട് പേരേയും ചേര്‍ത്ത് പിടിച്ച് അവളെ നെറ്റിയിൽ മുത്തം കൊടുത്തതും പെണ്ണ് എന്റെ നെഞ്ചിൽ തലവെച്ച് പറ്റി ചേര്‍ന്ന് കിടന്നു, 🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸 വർഷങ്ങൾക്ക് ശേഷം, "റിയൂ,, റിയൂ,, ടി മാക്രി,,,,," ഓഹ് രാവിലെ തന്നെ തുടങ്ങി, ഉപ്പയും മോനും കൂടി എന്നേ ഇട്ട് വട്ടം കറക്കാ,, ഇനി ഇപ്പോ എന്താണാവോ, ഞമ്മള് ചെന്ന് നോക്കിയപ്പോ ദാണ്ടേ ചെക്കൻ കണ്ണാടിയുടെ മുന്നിൽ ബോഡിഷോ കാണിച്ച് നിൽക്കുന്നു, എന്നെ കണ്ടതും ഒരു കള്ളച്ചിരിയാലെ എന്റെ അടുത്തേക്ക് വന്ന് ഞമ്മളെ അരയിലൂടെ കയ്യിട്ട് മൂപ്പരോട് ചേര്‍ത്ത് നിർത്തി, "ദേ കലിപ്പാ,, നിങ്ങള് റൊമാൻസ് കളിക്കാനാണൊ ഇത്ര തിരക്കിട്ട് എന്നെ ഇങ്ങോട്ട് വിളിച്ചത്" "ആഹ് അങ്ങനെ എങ്കിലും നിന്നെ ഒന്ന് കണ്ട് കിട്ടിയല്ലോ,," "പറയുന്നത് കേട്ടാ തോന്നും നിങ്ങള് എന്നെ കാണാറെ ഇല്ലാന്ന്, നിങ്ങളല്ലേ ഇന്നലെ രാത്രി റൊമാൻസും കൊണ്ട് വന്നത്" "ആഹ് ആ റൊമാൻസ് നിന്റെ മോൻ പൊളിച്ചടക്കി കയ്യിൽ തന്നില്ലെ,," "എന്റെ മോനോ"😡 "അല്ല നമ്മുടെ മോൻ,, നീ അതൊക്കെ വിട്ട് ദാ ഇക്കാക്ക് ഇവടെ നല്ല കനത്തിൽ എന്തെങ്കിലും തന്നേ," "എന്തെങ്കിലും മതിയോ,," "പൊന്ന് റയൂ,, അന്ന് തന്ന പോലെ വല്ല കടിയും ആണ് ഉദ്ധേശിക്കുന്നതെങ്കിൽ എന്റെ കയ്യിൽന്ന് കിട്ടുന്നത് നിനക്ക് താങ്ങില്ല ട്ടൊ,," ന്ന് ഓൻ കലിപ്പിൽ പറഞ്ഞതും ഞമ്മള് മൂപ്പരെ താടി പിടിച്ച് ഒരു വലിയങ് കൊടുത്തു, അതിന്റെ ദേഷ്യത്തില് ഓൻ ഞമ്മളെ കവിളിൽ നല്ല അഡാർ കടി തന്നു, കടിയുടെ അഗാതത്തിൽ ഞമ്മള് അറിതാതെ നിലവിളിച്ചതും കലിപ്പൻ ഞമ്മളെ വാ പൊത്തി പിടിച്ചു, "ടി മാക്രി,, ശബ്ദം ഉണ്ടാക്കല്ലേ,, ആ ചെക്കൻ കയറി വന്ന് എല്ലാം കുളമാക്കി കയ്യിൽ തരും" ന്ന് കലിപ്പൻ പറഞ്ഞ് നാവെടുത്തതും ഞമ്മളെ മുത്ത് ആബിദ് മുഹമ്മദ് ലാന്റായി, "ഉപ്പ എന്താ ഉമ്മാനെ ചെയ്യുന്നെ,," "ഏയ്,, ഒന്നൂല്ല്യ,, ഞാൻ നിന്റെ ഉമ്മാന്റെ മുഖത്തെ പൊടിയൊക്കെ തട്ടിക്കൊടുക്കായിരുന്നു, അല്ലേ റിയൂ,," ന്ന് മൂപ്പര് കലിപ്പിൽ പല്ല് കടിച്ചോണ്ട് ചോദിച്ചതും ഞമ്മള് ചിരിച്ചോണ്ട് തലയാട്ടി, കലിപ്പൻ എന്നെ രൂക്ഷമായി ഒന്ന് നോക്കീട്ട് പുറത്തേക്ക് പോയി, ഇതാണ് മക്കളേ നിങ്ങളെ കലിപ്പന്റെ ഇപ്പോഴത്തെ അവസ്ഥ, പാത്തും പതുങ്ങിയും റൊമാൻസ് കളീക്കാൻ വന്നാ ഞമ്മളെ ആബി അത് പൊളിച്ച് കയ്യിൽ കൊടുക്കും, ഞമ്മള് ആബിനെ നോക്കി ഒന്ന് ഇളിച്ച് കാണിച്ച് ബെഡിലെ ഡ്രസ്സൊക്കെ മടക്കി വെക്കുന്നതിനിടയിൽ ആബിനെ ഉമ്മ വിളിച്ചത് കൊണ്ട് ചെക്കൻ ഉമ്മാന്റെ അടുത്തേക്ക് പോയതും കലിപ്പൻ ഓടി വന്ന് ഞമ്മളെ അധരങ്ങൾ കീഴടക്കിയതും ഒന്നിച്ചായിരുന്നു, എന്താ സംഭവംന്ന് മനസ്സിലാവാൻ കുറച്ച് സമയം എടുത്തു, "ഇപ്പൊ എന്റെ മാക്രി ഇത് കൊണ്ട് തൃപ്തിപ്പെട്, ബാക്കി ഞാൻ രാത്രി വന്നിട്ട്, ആബിയെ പെട്ടെന്ന് ഉറക്കിയേക്കണേ,," ന്നും പറഞ്ഞ് സൈറ്റടിച്ച് കലിപ്പൻ പോയി, ഇത് എന്നും പതിവുളളതാ,, പക്ഷേ ഞമ്മളെ മോൻ,,, അഞ്ച് വയസ്സേ ആയിട്ടൊളളൂ എങ്കിലും ആള് വിളഞ്ഞ വിത്താ,, എത്ര ഉറക്കി കിടത്തിയാലും ഉപ്പ വരുന്ന സമയം കൃത്യമായി ഉണർന്ന് കലിപ്പന്റെ റൊമാൻസ് പൊളിച്ച് കൊടുക്കും,,, പക്ഷേ തോറ്റ് പിന്മാറാൻ കലിപ്പൻ തയ്യാറല്ല, പരിശ്രമിച്ച് കൊണ്ടേ ഇരിക്കും, പരിശ്രമിക്കുക വിജയം കൈ വരിക്കുക എന്നല്ലേ,,😉 എന്നാണാവോ മൂപ്പര് വിജയം കൈ വരിക്കുന്നതിന്, അതിന്റെ വെയ്റ്റിങിലാണ് ഞമ്മള്, നിങ്ങളോട് സംസാരിച്ച് ഇരുന്നാൽ ആ ചെക്കൻ താഴെ വല്ല പണിയും ഒപ്പിച്ച് വെക്കും, കണ്ണ് തെറ്റിയാൽ എനിക്ക് പണിയുണ്ടാക്കലാ അവന്റെ ജോലി, അപ്പൊ ഞമ്മളങ്ങോട്ട് ചെല്ലട്ടെ,,,, അവസാനിച്ചു കലിപ്പനും മാക്രിയും പരിശ്രമിച്ച് കൊണ്ടേ ഇരിക്കട്ടേ,, ഇനി അങ്ങോട്ട് നോക്കണ്ട, അവര് ജീവിച്ച് പൊക്കോട്ടെ,, ഇനിയും അവരെ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോക്കാൻ എന്നെക്കൊണ്ട് വയ്യ, അവരായി അവരെ പാടായി, അപ്പൊ ഞമ്മളെ സ്റ്റോറി ഇവടെ അവസാനിച്ചു, ഇത് വരെയും എന്റെ കൂടെ നിന്ന എല്ലാ കൂട്ടുകാർക്കും ഒത്തിരി ഒത്തിരി നന്ദി 😍 ഈ സ്റ്റോറി എഴുതിത്തുടങ്ങിയപ്പൊ ഇതിന്റെ അവസാനം എന്താവുംന്ന് ഒരു പിടിയും ഇല്ലായിരുന്നു, മാത്രമല്ല പകുതിയിൽ വെച്ച് നിർത്തിപ്പോകേണ്ട അവസ്ഥ വരെ ഉണ്ടായിരുന്നു, പക്ഷേ,, നിങ്ങളുടെ സപ്പോർട്ട് കണ്ടപ്പോ ഇട്ടിട്ട് പോവാൻ തോന്നിയില്ല, അത് കൊണ്ട് മാത്രമാണ് ഇവിടെ വരെ എത്തിയത്, അപ്പൊ നിങ്ങളെ സ്നേഹത്തിന് വീണ്ടും ഒത്തിരി നന്ദി, ഇനി ഞമ്മള് നിർത്തി വെച്ച സ്റ്റോറി 💕ഇഷാമെഹ്റു💕 മായി ഞാൻ വീണ്ടും വരും, കാത്തിരിക്കണേ,, #📙 നോവൽ
39.9k കണ്ടവര്‍
3 ദിവസം
#

📙 നോവൽ

ഹലോ കൂയ്,,, ദാ ഇവിടെ നോക്ക്, ആരും നോക്കി പോകല്ലേ,, വായിച്ച് പോ,, ഇങ്ങനെ പോസ്റ്റ് കണ്ട ഉടനെ ഞമ്മളെ പ്രാകല്ല ട്ടൊ,, സ്റ്റോറി ഇല്ലാന്ന് പറയാൻ വന്നതല്ല പിന്നെ എന്താന്ന് വെച്ചാൽ ഞമ്മളെ കലിപ്പനും മാക്രിയും വിടപറയാൻ പോവാണ്, സ്റ്റോറി ലാസ്റ്റ് പാർട്ട് ആയീന്ന്, നെക്സ്റ്റ് പാർട്ടോടു കൂടി MY DEAR HUBBY ❤ അവസാനിക്കും, ഇത് വെറും വാക്ക് പറയല്ല ട്ടൊ,, സത്യായിട്ടും അവസാനിക്കും, അപ്പൊ അവസാന ഭാഗം രാത്രി 10 മണിക്ക് പോസ്റ്റാം,, 10 മണീന്ന് പറഞ്ഞ് 10: 30 ആയാലും കാത്തിരിക്കണേ,, ചിലപ്പൊ അതിന്റെ മുമ്പും പോസ്റ്റും, അതൊക്കെ സ്റ്റോറി എഴുതിത്തീരുന്നത് പോലിരിക്കും അപ്പൊ ഞാൻ പോയി എഴുതട്ടേ,, രാത്രി കാണാം,, #📙 നോവൽ
6.2k കണ്ടവര്‍
4 ദിവസം
MY DEAR HUBBY❤ Part 39 Nishana ഞമ്മളെ കലിപ്പന്റെ ഡയലോഗൊക്കെ കേട്ട് ഞമ്മള് ആകെ രോമാജിഫിക്കേശനിലായിലുന്നു വീടെത്തുന്നത് വരെയും, ഇപ്പൊ ഞങ്ങൾ ഒറ്റക്കായിരുന്നെങ്കിൽ ചെക്കനെ കെട്ടിപ്പിടിച്ചൊരു മുത്തം കൊടുത്തേനെ,, പിന്നെ നാഫിയും റാഫിക്കയും കൂടെ ഉളളത് കൊണ്ട് അടങ്ങി ഒതുങ്ങി ഇരുന്നു, റാഫിക്ക കുറെ വീട്ടിലെക്ക് വരില്ലാന്ന് പറഞ്ഞെങ്കിലും കലിപ്പൻ നിർബന്ധിച്ചത് കൊണ്ടും നാഫിയുടെ ആരോഗ്യസ്ഥിതി മോശമായത് കൊണ്ടും മൂപ്പര് സമ്മതിച്ചു, വീട്ടിലെത്തിയതും ഉമ്മ ഞങ്ങളെ വെയ്റ്റ് ചെയ്ത് വാതിൽക്കൽ തന്നെ നില്ക്കുന്നുണ്ടായിരുന്നു, ഞങ്ങളെ കണ്ടെതും മൂപ്പത്തി ഓടി വന്ന് നാഫിയെ കെട്ടിപ്പിടിച്ചും ഉമ്മകൊടുത്തും ഭയങ്കര സ്നേഹമായിരുന്നു, സത്യം പറഞ്ഞാൽ ആ കാഴ്ച കണ്ട് ഞമ്മക്ക് ചെറി കുശുമ്പ് തോന്നി, പിന്നെ നാഫിയുടെ മുഖത്തെ തെളിച്ചം കണ്ടപ്പോൾ ഞമ്മളെ കുശുമ്പ് ഒക്കെ ഓടിപ്പോയി, പിന്നെ അവരെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു ഞങ്ങൾ, ഞാനും ഉമ്മയും മത്സരിച്ച് നാഫിയെ തീറ്റിക്കുന്നത് കണ്ട് കലിപ്പനും റാഫിക്കയും വന്ന് ഞങ്ങളെ കൂടെ ഒന്ന് മൈന്റ് ചെയ്യെന്നും പറഞ്ഞ് നാഫിക്ക് വേണ്ടി ഉമ്മ ഉണ്ടാക്കിയ ഉണ്ണിയപ്പം കയ്യിട്ട് വാരാൻ നോക്കിയതും ഉമ്മ രണ്ടിനേയും അവിടുന്ന് ഓടിച്ച് വിട്ടു, ******** നാഫിയും റാഫിക്കയും വന്നതറിഞ്ഞ് ആലിയും നൗഷുക്കയും ബോബനും ലാന്റായി, ബോബന്റെ ചളിയും നൗഷുക്കാന്റെ തമാശയും കാരണം നാഫിയുടെ മൂഡും ഓക്കെ ആയി, എല്ലാവരൂടെ സംസാരിച്ചിരുന്ന് സമയം പോയത് അറിഞ്ഞില്ല, രാത്രി കിടന്നപ്പോ ഒരുപാട് വൈകിയിരുന്നു, ഞാനും നാഫിയും ആലിയും ഒന്നിച്ച് ഒരു മുറിയിലും കലിപ്പനും നൗഷുക്കയും റാഫിക്കയും ആത്തിയും ഒരു മുറിയിലുമാണ് കിടന്നത്, ഞങ്ങള് മൂന്നും സംസാരമൊക്കെ കഴിഞ്ഞ് എപ്പോഴോ ഉറങ്ങിപ്പോയി, ഉറക്കത്തിൽ ആരോ ഞമ്മളെ തോണ്ടുന്നത് പോലെ തോന്നി പതിയെ കണ്ണ് തുറന്ന് നോക്കിയപ്പോ ദാണ്ടേ തലയിലൂടെ പുതപ്പിട്ട ഒരു കറുത്ത രൂപം മുന്നിൽ, ഞമ്മള് പേടിച്ച് നിലവിളിക്കാൻ തുനിഞ്ഞതും ആ രൂപം ഞമ്മളെ വാ പൊത്തി പിടിച്ചു, 🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸 എല്ലാവരും ഉറങ്ങി എന്ന് ഉറപ്പായതും ഞാൻ മെല്ലെ അവിടുന്ന് എണീറ്റ് മാക്രിയെ തിരിഞ്ഞ് അവരെ മുറിയിലേക്ക് ചെന്നു, ഇന്ന് പെണ്ണിനെ മര്യാദക്ക് കയ്യിൽ കിട്ടീട്ടില്ല, അവളോട് സംസാരിക്കാതെ വഴക്ക് കൂടാതെ ഒരു ദിവസം പോലും പിടിച്ച് നിൽക്കാൻ കഴിയില്ല, പക്ഷേ അവൾക്ക് അതൊന്നും പ്രശ്ണമില്ല ഞാനില്ലെങ്കിലും പോത്ത് പോലെ കിടന്നുറങ്ങും മാക്രി, കുംഭകർണന്റെ വകയിലെ അമ്മായി ആണെന്നാ ഭാവം, ഞമ്മള് പാത്തും പതുങ്ങിയും എങ്ങനെ ഒക്കെയൊ അവരെ മുറിയിലെത്തി, ഞമ്മളെ പെണ്ണിനെ തപ്പിപ്പിടിച്ച് തോണ്ടിയപ്പൊ ആ പിശാച് കണ്ണ് തുറന്ന് നിലവിളിക്കാണ്, പിന്നെ ഒന്നും നോക്കീല അവളെ വാ പൊത്തി പിടിച്ചു, പക്ഷേ അത് പിശാചിന്റെ ജന്മാന്ന് മറന്ന് പോയി, ആ ഹംക്ക് എന്റെ കൈ പിടിച്ച് ഒറ്റക്കടി,,, ഹൗ ന്റെ ഉമ്മാ,, ഞാൻ സ്വർഗം കണ്ടു, അതും പോരാഞ്ഞ് മാക്രി എന്റെ വയറിനിട്ടൊരു കുത്തും കുത്തി ഒരു ഫ്ലവർ വേയ്സ് എടുത്ത് എന്നെ തല്ലാൻ ഓങ്ങിയതും ഞാൻ അവളെ കയ്യിൽ പിടിച്ച് തിരിച്ച് എന്നോട് ചേർത്ത് നിർത്തി, എന്നിട്ടും മാക്രി അടങ്ങാതെ എന്റെ നെഞ്ചിൻ കൂട് ഇടിച്ച് പൊളിക്കാൻ നോക്കി, പിന്നെ ഒന്നും നോക്കീല ഞാൻ അവളെ ചുമരിനോട് ചേര്‍ത്ത് നിർത്തി മുഖം കയ്യിലെടുത്തു, പെണ്ണ് കാറിപ്പൊളിക്കാൻ തുടങ്ങിയതും എന്റെ അധരം അവളെ അധരത്തോട് ചേര്‍ത്ത് വെച്ചു, ആദ്യം പെണ്ണ് കുതറി മാറാൻ ശ്രമിച്ചെങ്കിലും പിന്നെ അടങ്ങി, എനിക്കിട്ട് അവൾ തന്നതിന്റെ മുതലും പലിശയും പലിശേടെ പലിശയും ചേര്‍ത്ത് ഞാനങ്ങ് കൊടുത്തു, ഹല്ല പിന്നെ,, പതിയെ ഞാൻ അവളിൽ നിന്ന് അകന്ന് മാറിയതും പെണ്ണ് എരിവ് വലിച്ച് എന്നെ തുറുക്കനെ നോക്കുന്നുണ്ട്, ചെറിയ വെളിച്ചത്തിൽ അവളെ ഉണ്ട്ക്കണ്ണ് വൃക്തമായി കാണുന്നുണ്ട്, "ടി പെണ്ണെ,, കിട്ടേണ്ടത് കിട്ടിയപ്പോ നീ അടങ്ങിയില്ലേ,, " "പോടാ കലിപ്പൻ തെണ്ടി,, എന്റെ ചുണ്ട് കടിച്ച് പൊട്ടിച്ചിട്ട് ഹംക്ക്, ഹാ,, എന്തൊരു വേദന, " "നല്ലോണം വേദനിക്കുന്നുണ്ടോ എവിടെ നോക്കട്ടേ,," ഞാൻ ഇളിച്ചോണ്ട് മാക്രിയുടെ ചുണ്ടിൽ തൊട്ടതും പെണ്ണ് എരിവ് വലിച്ച് എന്നെ തളളിമാറ്റി, "പാതിരാത്രി എന്നെ വന്ന് പേടിപ്പിച്ചതും പോര എന്റെ ചുണ്ട് കടിച്ച് പൊട്ടിച്ചിട്ട് നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ,, നിങ്ങൾക്കെന്താ ഉറക്കം ഒന്നും ഇല്ലേ മനുഷ്യാ,," "അല്ല,, അത്,, പിന്നെ,, എനിക്ക് ഒന്നും കിട്ടിയില്ല,," ഞാൻ ഒന്ന് സൈറ്റ് അടിച്ച് പറഞ്ഞതും പെണ്ണ് കണ്ണും കൂർപ്പിച്ച് എന്നെ നോക്കി, "എന്ത്,, കിട്ടീലാന്ന്,,"😨 "പോടി ഒന്നും അറിയാത്ത പോലെ,, എനിക്ക് ദാ ഇവിടെ,," 🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸 ഓന്റെ ചുണ്ടിൽ തൊട്ട് ചിരിച്ചോണ്ട് പറയുന്നത് കേട്ട് ഞമ്മള് ഇടുപ്പിനും കൈ കൊടുത്ത് മൂപ്പരെ നോക്കി, "ഹൊ ഇങ്ങനെ നോക്കല്ലേ പെണ്ണേ,, പിന്നെ ഒരു കിസ്സിലൊന്നും എന്റെ ദാഹം തീരൂലമോളേ,,,," ഇളിച്ചോണ്ടുളള ഓന്റെ സംസാരം കേട്ട് ഞമ്മള് വായും പൊളിച്ച് നിന്നു, "എന്റെ പൊന്ന് റിയൂ,, നീ എന്തേലും കൊടുത്ത് ഇങ്ങേരെ ഇവിടുന്ന് ഓടിച്ച് വിട്ടേ,,,, വേറെ ഒന്നും താങ്ങാനുളള ത്രാണി ഞങ്ങൾക്കില്ല" പിന്നിൽ നിന്നുളള സംസാരം കേട്ട് ഞെട്ടി ഞങ്ങൾ നോക്കിയപ്പോ ദാണ്ടേ ആലിയും നാഫിയും ഇളിച്ചോണ്ട് നിൽക്കുന്നു, പോയില്ലേ ഞമ്മളെ മാനം😨 "നി,, നി,,ങ്ങ,,ളോ,, നിങ്ങൾക്കൊന്നും ഉറക്കും ഇല്ലെ തെണ്ടികളേ,, ഛെ ബാക്കിയുള്ളോരെ റൊമാസും കണ്ട് കണ്ണും കൂർപ്പിച്ച് ഇരിക്കാ രണ്ടും" "എന്തോന്നാ,, മര്യാദക്ക് ഉറങ്ങിക്കിടന്ന ഞങ്ങളെ ഉണർത്തീട്ട് പറയുന്നത് കേട്ടില്ലെ,," ആലി "ആന്നെ ഇവളുടെ അലർച്ച കേട്ട് ഞെട്ടി ഉണർന്നപ്പൊ കാണുന്നതോ കിസ്സിങ് സീനും, " നാഫി ഞമ്മള് കലിപ്പില് ഞമ്മളെ കെട്ടിയോനെ നോക്കിയപ്പോ അങ്ങേര് ഗുഡ്നൈറ്റും പറഞ്ഞ് ഞമ്മളെ കവിളിൽ ഒരു മുത്തവും തന്ന് ഒറ്റ ഓട്ടം, ഞാൻ ഞെട്ടി കവിളിൽ കൈ വെച്ച് ആ തെണ്ടികളെ നോക്കിയപ്പോ രണ്ടും കൂടി എന്നെ ആക്കിച്ചിരിക്കാ,, പിന്നെ ഞമ്മള് നാറിയത് അവരെ അറിയിക്കാതെ കൃത്യുമ ദേഷ്യത്തോടെ പുതപ്പെടുത്ത് തലവഴി പുതച്ച് ചെവി രണ്ടും പൊത്തിപ്പിടിച്ച് കിടന്നു, @@@@@ രാവിലെ രണ്ട് തെണ്ടികളുടെയും കളിയാക്കൽ കേട്ട് ചടച്ച് മുറിയിലേക്ക് പോന്നു, ഫ്രഷായി കണ്ണാടിയുടെ മുന്നിൽനിന്ന് മുടി ചീകുന്നതിനിടയിൽ ഞമ്മളെ വയറിന് മുകളിലൂടെ ഒരു കൈ ഇഴയുന്നു, ഞമ്മള് ദേഷ്യത്തോടെ കൈ തട്ടിമാറ്റിയതും കലിപ്പൻ ഞമ്മളെ പിറകിലൂടെ കെട്ടിപ്പിടിച്ച് ഞമ്മളെ ഷോൾഡറിൽ ഓന്റെ താടി വെച്ച് കണ്ണാടിയിലൂടെ ഞമ്മളെ ഇമവെട്ടാതെ നോക്കുന്നുണ്ട്, ഞമ്മള് പുരികം ചുളുക്കി എന്താന്ന് ചോദിച്ചതും ഓൻ ഞമ്മളെ പിടിച്ച് തിരിച്ച് ഓന്റെ നേരെ നിർത്തി, "റിയൂ,, എനിക്ക് നിന്നോട് സീരസായിട്ട് ഒരു കാര്യം പറയാനുണ്ട്" "എന്ത് കാര്യം " "അത്,,,, നമുക്കും വേണ്ടേ,, ദാ ഇവിടെ ഒരാൾ, നമ്മുടേത് മാത്രമെന്ന് പറയാൻ, എന്നെ ഉപ്പാന്നും നിന്നെ ഉമ്മാന്നും വിളിക്കാൻ " ഞമ്മളെ വയറിൽ കൈ വെച്ച് കലിപ്പൻ പറയുന്നത് കേട്ട് എന്ത് മറുപടി പറയുംന്ന് അറിയാതെ ഞമ്മള് മൂപ്പരെ തന്നെ നോക്കി നിന്നു. "റിയൂ,, നീ എന്താ ഒന്നും മിണ്ടാത്തത്, നിനക്കും ആഗ്രഹം ഇല്ലേ,, " എന്റെ ഷോൾഡറിൽ കൈ വെച്ച് ഓൻ ചോദിച്ചപ്പോഴും ഞാൻ ഒന്നും മിണ്ടാതെ നിന്നു, അത് കണ്ടതും മൂപ്പരെ മുഖം ഒക്കെ വാടി, ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി, സത്യം പറഞ്ഞാ കലിപ്പൻ എന്നോട് പറഞ്ഞ കാര്യം ഞാൻ അങ്ങോട്ട് പറയാൻ നിൽക്കായിരുന്നു, പക്ഷേ ഇപ്പൊ പറഞ്ഞാൽ അങ്ങേര് ഓഫീസിലേക്ക് പോവാനുളളതൊക്കെ മറക്കും, ഏതായാലും രാത്രി ഇങ്ങോട്ട് തന്നെ വരോലോ അപ്പൊ ഈ മൂഡോഫ് മാറ്റിക്കൊടുക്കാം,, @@@@ ഞമ്മള് താഴെ ചെന്നപ്പോ കലിപ്പൻ എന്നെ മൈന്റ് ചെയ്യാതെ എല്ലാവരോടും കളിച്ച് ചിരിച്ച് സംസാരിക്കുന്നത് കണ്ടപ്പോ ചെറിയ വിഷമം തോന്നി, "എന്താടി നീ നിന്റെ കെട്ടിയോന് ഇന്ന് കനത്തിലൊന്നും കൊടുത്തില്ലേ,, മുഖത്ത് നല്ല കനം" നാഫി ഞമ്മളെ ചെവിയിൽ ചോദിച്ചതും ഞാൻ അവളെ കാലിനിട്ടൊരു ചവിട്ട് കൊടുത്തു, അതോടെ അവള് അടങ്ങി ഫുഡ് ഒക്കെ കഴിച്ച് എല്ലാവരും അവനവരുടെ പാടും നോക്കി പോയി, എങ്ങനെ എങ്കിലും ഒന്ന് രാത്രിയാവണേന്നും പ്രാർത്ഥിച്ച് ഞാൻ ഇരുന്നു, തുടരും #📙 നോവൽ
#

📙 നോവൽ

📙 നോവൽ - state ne KINEMAS MY DEAR HUBBY - ShareChat
28.4k കണ്ടവര്‍
5 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം