@nsdnf
@nsdnf

$îñümøł

💕ഇഷാമെഹ്റു 💕 my dear hubby❤

MY DEAR HUBBY❤ Part 33 Nishana "ആഹ് പിന്നെ ഇത്തൂസിനെ വിളിച്ച് തൊണ്ട പൊട്ടിക്കണ്ട,ഇത്തൂസ് ഇങ്ങളെ പേടിച്ച് ഉമ്മാന്റെ കൂടെയാണ് കിടക്കുന്നത്" ന്ന് ഓൻ പറയുന്നത് കേട്ട് ഞാൻ സ്റ്റക്കായി നിന്നു, പിന്നെ വേഗം ഉമ്മാന്റെ മുറിയിലേക്ക് ഓടി, വാതില് മുട്ടാൻ തുനിഞ്ഞതും ഇനി അവരെ ഉണർത്തി ശല്യം ചെയ്യണ്ടാന്നും ചിന്തിച്ച് മുറിയിലേക്ക് തന്നെ വിട്ടു, പിന്നെ ഫ്രഷായി വന്ന് ലാപ്പ് എടുത്ത് ഇരുന്നു, ഒന്ന് രണ്ട് മെയിലയക്കാനുണ്ടായിരുന്നു അത് ചെയ്തോണ്ടിരിക്കുന്നതിനിടയിലാണ് ആരോ വാതിൽ തുറക്കുന്ന ശബ്ദ കേട്ടത്, നോക്കിയപ്പോ അവിടെ കണ്ട കാഴ്ച്ച എന്നെ ഞെട്ടിച്ചു, ഞാൻ കണ്ണും മിഴിച്ച് നോക്കി, പിന്നെ പൊട്ടിച്ചിരിച്ചു, ************************************* കലിപ്പൻ തെണ്ടി ഇരുന്ന് ഇളിക്കുന്നത് കണ്ടില്ലേ,, ഇങ്ങേരെ കാണിക്കാൻ വേണ്ടി അല്ലേ ഞാനീ കോലം കെട്ടി നിൽക്കുന്നത്, കഷ്ടപ്പെട്ട് സെറ്റ് സാരിയുടുത്ത് ഇല്ലാത്ത കളളം പറഞ്ഞ് ആത്തിയുടെ പിറകെ നടന്ന് മുല്ലപ്പൂ വാങ്ങിപ്പിച്ച് അഴിച്ചിട്ട മുടിയിൽ അവയെ ഭംഗിയായി അലങ്കരിച്ച് പാല് ഗ്ലാസും കൊണ്ട് വലിയ പ്രതീക്ഷയിൽ മുറിയിലേക്ക് കയറി വന്ന എന്നെ നോക്കി ദേണ്ടെ കൊരങ്ങൾ ഇളിക്കുന്നു, ഇനി ഈ സാരി ഉടുത്തത് നന്നായിട്ടില്ലെ,, ഏയ് കുഴപ്പമൊന്നും ഇല്ല പിന്നെന്താ കാരണം, ഞമ്മള് പാല് ഗ്ലാസ് ടേബിളിൽ വെച്ച് കലിപ്പന്റെ മുന്നിൽ ചെന്ന് ഇടുപ്പിനും കൈ കൊടുത്ത് നിന്നു, "എന്നെ കണ്ടിട്ടെന്താ വല്ല ജോക്കറായും തോന്നുന്നുണ്ടോ?" "ഹഹഹഹ,ജോക്കറൊക്കെ ഇതിലും എത്രയും ബേധം, സത്യം പറഞ്ഞാ റിയൂ ഇങ്ങനെ നിന്നെ കാണുമ്പോ ഓർമ്മ വരുന്നത് പഴംകഥകളിലെ കളളിയങ്കാട്ട് നീലിയെ ആണ് " "കളളിയങ്കാട്ട് നീലിയോ"😲 "ആഹ്, അണിഞ്ഞൊരുങ്ങി സുന്ദരിയായി വന്ന് പുരുഷൻ മാരെ മയക്കി എടുത്ത് അവരുടെ ചോര ഊറ്റിക്കുടിക്കുന്ന ആ യക്ഷി ഇല്ലെ, അത് തന്നെ " "കൊരങ്ങാ നിന്നെ ഇമ്പ്രസ് ചെയ്യാൻ വേണ്ടി അങ്ങിഞ്ഞൊരുങ്ങി വന്നിട്ട് എന്നെ യക്ഷി എന്ന് വിളിച്ച് കളിയാക്കുന്നൊ, നിങ്ങളെ ഇന്ന് ഞാൻ," ഞമ്മള് പില്ലോ വെച്ച് ഓനെ തലങ്ങും വിലങ്ങും അടിച്ചു, "നീ,, എന്താ പറഞ്ഞത് എന്നെ ഇമ്പ്രസ് ചെയ്യാൻ വേണ്ടിയോ, എന്തിന്," കൊരങ്ങൻ ഒന്നും അറിയാത്തത് പോലെ ചോദിക്കുന്നത് കേട്ടില്ലേ,, ഇങ്ങേരോട് ഞാനിപ്പോ എന്താ പറയാ, ഫസ്റ്റ് നൈറ്റ് ആഘോഷിക്കാനാണെന്ന് പറയണോ? അയ്യേ വേണ്ട, നാറും, അല്ലെങ്കിലും എന്നെ പറഞ്ഞാ മതിയല്ലോ, ഉമ്മാന്റെ വാക്കും കേട്ട് ഇത് വരെ സിനിമയിലും സീരിയലിലും മാത്രം കണ്ട ഓർമ്മയിൽ ഫസ്റ്റ് നൈറ്റ് ആഘോഷിക്കാൻ വന്നതല്ലേ അനുഭവിക്ക്, എന്നാലും ഇങ്ങേർക്ക് എന്നെ കണ്ടിട്ട് ഒന്നും തോന്നുന്നില്ലേ,, സിനിമയിലൊക്കെ നായികമാര് സെറ്റ് സാരിയുടുത്ത് അഴിച്ചിട്ട് മുടിയിൽ മുല്ലപ്പൂ ചൂടി നാണത്തോടെ പാല് ഗ്ലാസ് കൊണ്ടുവരുമ്പോ കണ്ണിമവെട്ടാതെ നോക്കി നിൽക്കാറുണ്ടല്ലോ, ഇങ്ങേരാണെങ്കിൽ മര്യാദക്ക് നോക്കുക പോലും ചെയ്യാതെ കളിയാക്കി ചിരിക്കാ കൊരങ്ങൻ, ഇനി ഫസ്റ്റ് നൈറ്റ്ന്നും പറഞ്ഞ് ഇങ്ങ് വാ,, കാണിച്ച് തരുന്നുണ്ട് ഞാൻ,😡 "ടി യക്ഷി, നീ എന്താ നിന്ന്കൊണ്ട് സ്വപ്നം കാണാണോ?" "ദേ കലിപ്പാ ഇനിയും എന്നെ യക്ഷിന്നും വിളിച്ച് കളിയാക്കിയാലുണ്ടല്ലോ, എന്റെ തനികൊണം ഞാൻ പുറത്ത് എടുക്കും പറഞ്ഞേക്കാം" ഓന്റെ നേരെ വിരൽ ചൂണ്ടി ഭീഷണി സ്വരത്തിൽ ഞാൻ പറഞ്ഞു, "എന്ത് ചെയ്യാനാ യക്ഷി,, അല്ല റിയൂ,, നിന്നെ യക്ഷീന്ന് വിളിക്കാൻ എനിക്ക് യാതൊരു താല്പര്യവുമില്ല, പിന്നെ നീ ഇങ്ങനെ യക്ഷിയുടെ ലുക്കിൽ സെറ്റ് സാരിയുടുത്ത് മുല്ലപ്പൂ ചൂണ്ടി ഇങ്ങനെ നിൽക്കുന്നത് കാണുമ്പോ അറിയാതെ വിളിച്ച് പോകുന്നതാ യക്ഷീന്ന്," ന്ന് ഓൻ ഇളിച്ചോണ്ട് പറഞ്ഞതും ദേഷ്യം വന്ന് ഞമ്മള് സാരിയും മുല്ലപ്പൂവും വലിച്ചെടുത്ത് ഓന്റെ നേരെ എറിഞ്ഞ് ഇടുപ്പിൽ കൈ വെച്ച് ഓനെ രൂക്ഷമായി പല്ലിറുമ്പി ഒന്ന് നോക്കി കൊടുത്തു, ഇപ്പൊ മൂപ്പരെ ഇളിയൊക്കെ മാറി തലക്കടി കിട്ടിയത് പോലെ വായും പൊളിച്ച് അങ്ങേര് എന്നെ നോക്കി തന്നെ നിൽക്കുന്നുണ്ട്, എന്തായാലും ഇത്ര പെട്ടെന്ന് ഇളിമാറുംന്ന് പ്രതീക്ഷിച്ചില്ല, ഞമ്മള് ഓനെ നോക്കി ഒന്ന് പുച്ഛിച്ച് ചിരിച്ചു അല്ല പിന്നെ, പക്ഷേ ചെക്കന്റെ നോട്ടം അത്ര ശരിയല്ലല്ലോ, എന്നെ അടിമുടി നോക്കി ഒരു വല്ലാത്ത ചിരി ചിരിക്കുന്നുണ്ട്, ഇങ്ങേരെന്തിനാ എന്നെ ഇങ്ങനെ നോക്കി ചിരിക്കുന്നത് ന്നുളള ഭാവത്തോടെ ഞാൻ എന്നെ തന്നെ ഒന്ന് നോക്കിയതും പകച്ച് പോയെന്റെ ബാല്യവും കൗമാരവും,, ഛെ എന്തൊരു മണ്ടിയാ ഞാൻ സാരിയൂരി കലിപ്പന്റെ നേരെ എറിഞ്ഞിട്ട് ഈ കോലത്തിലായിരുന്നോ ഇത്രയും നേരം ഇങ്ങേരെ മുന്നിൽ നിന്നത്, അയ്യേ,, പറ്റിയ അമളി ബോധ്യമായതും ഞമ്മള് കൈ കൊണ്ട് ശരീരഭാഗം മറച്ച് പിടിച്ച് വേഗം കർട്ടന് പിറകിൽ മറഞ്ഞ് നിന്നു, പതിയെ തലമാത്രം പുറത്തേക്ക് ഇട്ട് കലിപ്പനെ നോക്കിയപ്പൊ മൂപ്പരെ അവിടെ ഒന്നും കണ്ടില്ല, ഇത്ര പെട്ടന്ന് ഇങ്ങേരിത് എവിടെ പോയിന്നും ചിന്തിച്ച് നിന്നപ്പോ ദാണ്ടേ ആരോ എന്നെ സൈഡിൽ നിന്നും തോണ്ടുന്നു, ഞമ്മള് തലചെരിച്ച് ഒന്ന് നോക്കി, "വൈഫി എന്നെയാണോ അന്യേഷിക്കുന്നത്," യാ ഹുദാ,, കലിപ്പൻ ദേ എന്റെ തൊട്ടടുത്ത്, ഞമ്മള് വേണോ വേണ്ടയോ എന്നപോലെ ഒന്ന് ചിരിച്ച് കോടുത്തു, അപ്പൊ ദാണ്ടേ ചെക്കനും ഇളിക്കുന്നു, ഓന്റെ ഇളിയും നോക്കി ഞമ്മള് നിന്നതും ഓൻ എന്റെ അരയിലൂടെ കയ്യിട്ട് എന്നെ ഓനോട് ചേർത്തു, ഇപ്പൊ ഞമ്മളെ ഹാർട്ട് മിടിച്ചിട്ട് പൊട്ടിപ്പോകുമെന്ന് തോന്നി, കൊരങ്ങനാണെങ്കിൽ കിട്ടിയ അവസരം പാഴാക്കാതെ ഒരു കൈ കൊണ്ട് അരയിൽ പിടിച്ച് മറ്റേ കൈ കൊണ്ട് ഞമ്മളെ മുഖത്ത് ചിത്രം വരക്കാ, എനിക്കാണെങ്കിൽ ശരീരത്തിലൂടെ കരണ്ട് പാസ്സ് ചെയ്യുന്നത് പോലെ തോന്നാ, പതിയെ ഓൻ ഓന്റെ മുഖം ഞമ്മളെ നേരെ കൊണ്ട് വന്നു, പിന്നെ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ആരും തുറിച്ച് നോക്കണ്ട ഞാൻ പറയൂല😝, ഇങ്ങക്ക് നാണമില്ലെങ്കിലും ഞമ്മക്ക് ആ സാധനം ഇപ്പൊ ആവശ്യത്തിൽ കൂടുതലുണ്ട്, അപ്പൊ എല്ലാവരും വിട്ടോളി ഞമ്മള് ഫസ്റ്റ് നൈറ്റ് ഒന്ന് സമാധാനത്തോടെ ആഘോഷിക്കട്ടേ,,, 🙈 ************************************ രാവിലെ കണ്ണ് തുറന്നപ്പോ മാക്രിയുണ്ട് എന്റെ നെഞ്ചിൽ തലവെച്ച് എന്നെ ചുറ്റിപ്പിടിച്ച് കിടക്കുന്നു, ഞാൻ പതിയെ അവളുടെ തലമുടിയിലൂടെ തടവി, ഇന്നലെ രാത്രിയിലെ കാര്യങ്ങളൊക്കെ ഒരു പുഞ്ചിരിയോടെ ഞാൻ ആലോചിച്ചു, ഇനിയും ഈ കിടത്തം കിടന്നാൻ ഉമ്മയും ആത്തിയും തെറ്റ് ധരിക്കും, അത് മാത്രമല്ല ആത്തി എങ്ങാനും ഞങ്ങളെ ഒരുമിച്ച് കണ്ടാൽ രാത്രി ഉമ്മാന്റെ മുറിയിൽന്ന് ഞാനിവളെ പൊക്കിക്കൊണ്ട് വന്നതാണെന്നെ കരുതൂ,, ഞാൻ അവളെ പതിയെ തട്ടി വിളിച്ചു, "ടി മാക്രി, എണീക്കണ്ടേ,, സമയം ഒരുപാടായി" "ങ്ഹും,, കുറച്ചൂടെ കഴിഞ്ഞിട്ട് എണീക്കാം" ന്നുംപറഞ്ഞ് ചിണുങ്ങിക്കൊണ്ട് അവൾ ഒന്നൂടെ എന്നെ ഇറുകെ പിടിച്ചു, "ടി പെണ്ണെ മനുഷ്യന്റെ കണ്ട്രോള് കളയല്ലേ,, പിന്നെ ഞാൻ ഇന്നലെ രാത്രിക്കത്തേത് റിപ്പീറ്റ് ചെയ്യും പറഞ്ഞേക്കാം,," ന്ന് ഞാൻ പറഞ്ഞതും അവള് സ്വിച്ചിട്ടപോലെ ചാടി എണീറ്റ് ഒറ്റ ഓട്ടായിരുന്നു ബാത്റൂമിലേക്ക്, പേടിച്ച് ഓടിയതാണെന്ന് നിങ്ങളാരും തെറ്റ് ധരിക്കണ്ട, ഞാൻ അത്രക്കും ഭീകരനൊന്നുമല്ല,,,,😉 🔹🔸🔹🔸🔹 ഇന്ന് ഞാൻ ഓഫീസിലേക്ക് പോകുന്നില്ല, ഇന്നത്തെ ദിവസം മുഴുവൻ ഞാൻ എന്റെ പെണ്ണിന്റെ കൂടെ ചിലവഴിച്ചോളാന്ന് അവൾക്ക് വാക്ക് കൊടുത്തതാ, രാവിലെ തന്നെ ഞങ്ങള് ഒരുങ്ങി കറങ്ങാനെന്നും പറഞ്ഞ് ഇറങ്ങി, രാത്രിയാവുന്നതിന് മുമ്പ് വീട്ടിലെത്തണമെന്നാണ് ഉമ്മാന്റെ ഓഡർ, യാത്രയിൽ മുഴുവൻ ഞാൻ എന്റെ മാക്രിയുടെ ഓരോ കുസൃതിയും ആസ്വതിച്ചു, മാളിൽ പോയി കുറച്ച് ഷോപ്പിങും നടത്തി സിനിമയും കണ്ട് ഉച്ചക്കത്തെ ഫുഡ് ഹോട്ടലിൽ നിന്നും കഴിച്ച് ഞങ്ങൾ ബീച്ചിലേക്ക് പോയി, പരസ്പരം കൈ പിടിച്ച് നടക്കുമ്പോൾ എന്തൊക്കെയോ നേടിയ ഫീലായിരുന്നു എനിക്ക്, ആളുകൾ കുറവായത് കൊണ്ട് തന്നെ വല്ലാത്തൊരു ശാന്തത, കുറച്ച് സമയം നടന്നതിന് ശേഷം അടുത്തുളള പാറയിൽ ഞങ്ങൾ ഇരുന്നു, മാക്രി എന്റെ തോളിൽ തല ചായ്ച്ച് ഇരുന്നു, "കലിപ്പാ, ഇന്ന് ഞാൻ ഒത്തിരി ഒത്തിരി ഹാപ്പിയാണ്, ഈ സമയം വരെയും എല്ലാ തിരക്കും മാറ്റിവെച്ച് എന്റെ കൂടെ ചിലവഴിച്ചതിന് നിങ്ങൾക്ക് ഞാൻ എന്താ തരേണ്ടത്, " "ഞാൻ എന്ത് ചോദിച്ചാലും നീ തരോ?" ഒരു കളളച്ചിരിയോടെ ഞാൻ ചോദിച്ചതും അവള് നിന്ന് പരുങ്ങി, "അ,,, അതല്ല, ഞാ,,ൻ ഉദ്ധേശിച്ചത്,," "ഏതല്ലാന്ന്" "അ,, അത്,, പിന്നെ, "ഏത് പിന്നെ" "ഒന്നൂല്ല്യ," ന്നുംപറഞ്ഞ് മാക്രി മുഖം വീർപ്പിച്ച് തിരിഞ്ഞ് ഇരുന്നു, "അച്ചോടാ,, എന്റെ ചുന്ദരി പിണങ്ങിയോ? " ഞാൻ അവളുടെ താടിയിൽ പിടിച്ചോണ്ട് ചോദിച്ചതും അവള് ഒരു ചിരിയോടെ എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി, "ടി പെണ്ണെ ഇത് നമ്മുടെ ബെഡ്റൂമല്ല, ഇങ്ങനെ കെട്ടിപ്പിടിച്ച് നിൽക്കുന്നത് ആരെങ്കിലും കണ്ടാലെ പണിയാവും" "കണ്ടാൽ എന്താ, ഞാൻ നിങ്ങളെ കാമുകി ഒന്നും അല്ലല്ലോ? കെട്ടിയോളല്ലേ,, അപ്പൊ പിന്നെ നമ്മള് ആരെ പേടിക്കണം " "ഓഹോ അങ്ങനെ ആണോ?, എന്നാൽ പിന്നെ എന്റെ കെട്ടിയോൾക്ക് ഞാൻ കനത്തില് ഒന്ന് തരട്ടെ,, ദാ ഇവിടെ " ************************************ ഞമ്മളെ ചുണ്ടിൽ തൊട്ടോണ്ട് കലിപ്പൻ പറഞ്ഞതും ഞമ്മള് ഓനെ തളളിമാറ്റി ഡീസന്റായി ഇരുന്നു, വെറുതെ എന്തിനാ നാട്ടുകാരെ കൊണ്ട് വേണ്ടാത്തതൊക്കെ പറയിപ്പിക്കുന്നത്, കലിപ്പനാണെങ്കിൽ കുലുങ്ങി കുലുങ്ങി ചിരിക്കുന്നുണ്ട്, ഞമ്മള് അതൊന്നും മൈന്റ് ചെയ്യാതെ അവിടുത്തെ ഭംഗിയും കണ്ട് ഇരുന്നു, കുറച്ച്കഴിഞ്ഞ് കലിപ്പന് ഫോൺ വന്നതും മൂപ്പര് ഇവിടെ റെയ്ജ് ഇല്ലാന്നും പറഞ്ഞ് അവിടുന്ന് എണീറ്റ് പോയി, ഞമ്മള് വീണ്ടും ചുറ്റുമുളള കാഴ്ച്ചയിൽ മുഴുകി ഇരുന്നു, അപ്പൊഴാ കുറച്ച് മാറി ഞാൻ ആ കാഴ്ച കണ്ടത്, തുടരും ഹലോ ഫ്രണ്ട്സ്, എല്ലാവർക്കും ഒരു സന്തോഷ വാര്‍ത്തയുണ്ട്, ഞമ്മളെ സ്റ്റോറി അവസാനഘട്ടത്തിലെക്ക് കടക്കുകയാണ്, ഇനി കഷ്ടിച്ച് രണ്ടോ മൂന്നോ പാർട്ട് മാത്രമേ ഉണ്ടാകൂ,, ഇത് വരെ എന്റെ കൂടെ നിന്ന് സപ്പോർട്ട് ചെയ്ത എല്ലാകൂട്ടുകാർക്കും ഒത്തിരി ഒത്തിരി നന്ദി, നിങ്ങളുടെ ഒക്കെ കമന്റ് വായിക്കാറുണ്ട്, റിപ്ലെ തരാൻ സമയമില്ലാത്തത് കൊണ്ടാണ്, ഇത് വരെയുളള ഈ സ്റ്റോറിയുടെ അഭിപ്രായം നല്ലതാണെങ്കിലും ചീത്തതാണെങ്കിലും എല്ലാവരും ഒന്ന് അറിയിക്കാൻ ശ്രമിക്കണേ,, പറ്റിയാൽ നെക്സ്റ്റ് പാർട്ട് നാളെ പോസ്റ്റാട്ടൊ, 💕ഇഷാമെഹ്റു💕 ഈ സ്റ്റോറി അവസാനിച്ചതിന് ശേഷമേ ഇനി ഉണ്ടാവുകയൊളളൂ,,, കാത്തിരിക്കണേ,, #📙 നോവൽ
#

📙 നോവൽ

📙 നോവൽ - MY DEAR HUBBY Nishana - ShareChat
33.1k കണ്ടവര്‍
3 ദിവസം
#

📙 നോവൽ

MY DEAR HUBBY❤ Part 32 Nishana ഞാനും മാക്രിയും ഒന്നിച്ച് ഇതുവരെ കാട്ടിക്കൂട്ടിയതൊക്കെ ആലോചിച്ച് ചിരിച്ചോണ്ട് ഓഫീസിലേക്ക് പോകുമ്പോഴാണ് ആരോ എന്റെ വണ്ടിയുടെ മുന്നിലേക്ക് ചാടിയത്, പെട്ടെന്ന് തന്നെ ഞാൻ ബ്രേക്ക് പിടിച്ചു, വേഗം ഡോറ് തുറന്ന് ഇറങ്ങിയ നോക്കിയതും ആ കാഴ്ച കണ്ട് ഞാൻ ഞെട്ടി തരിച്ച് നിന്നു, "ഫിദ" വണ്ടി ചെറുതായി ഇടിച്ചിട്ടൊളളൂ എങ്കിലും അവളുടെ ബോധം മറഞ്ഞിരുന്നു, നെറ്റിയിൽ രക്തം പൊടിഞ്ഞിട്ടുണ്ട്, വെറെ കുഴപ്പമൊന്നും ഇല്ലെന്ന് തോന്നുന്നു, എന്നാലും ഇവൾ എങ്ങനെ ഇവിടെ എത്തി, ചുറ്റും നോക്കി ആരും ഇല്ല, വെറെ നിവൃത്തി ഇല്ലാതെ ഞാൻ അവളെ കോരിയെടുത്ത് കാറിൽ കയറ്റി ഹോസ്പിറ്റലിലേക്ക വിട്ടു, 🔹🔸🔹🔸🔹🔸 "കമോൺ നദീർ, ഒന്ന് ഫോണെടുക്ക്, ഛെ" ഒരുപാട് തവണ അടിച്ചെങ്കിലും അവൻ ഫോണെടുത്തില്ല, ഫിദയുടെ കാര്യം എങ്ങനെയാ ഇപ്പൊ അവനെ അറിയിക്കാ ന്നും ചിന്തിച്ച് നിൽക്കുമ്പോഴാണ് ഒരു നേഴ്സ് വന്ന് അവൾക്ക് ബോധം വന്നെന്ന് പറഞ്ഞത്, ഞാൻ അകത്തേക്ക് കയറണോ വേണ്ടയോന്നറിയാതെ വാതിലിനടുത്ത് നിന്ന് തലയിട്ട് നോക്കി, അവള് കണ്ണടച്ച് കിടക്കായിരുന്നു, കണ്ണുനീർ ഒഴുകുന്നുണ്ട്, ചിലപ്പൊ വേദന കൊണ്ട് ആവും, എന്ത് ചെയ്യുമെന്നറിയാതെ ഞാൻ നിന്നപ്പോഴാണ് എന്റെ ഫോണടിച്ചത്, നോക്കിയപ്പോ നദീറാണ്, ഫോണെടുത്ത് അവനെ ഇങ്ങോട്ട് ഒന്നും സംസാരിക്കാൻ സമ്മതിക്കാതെ ഞാൻ കാര്യങ്ങളൊക്കെ അവനോട് പറഞ്ഞ് ഒന്ന് ശ്വാസം വിട്ടു, "ഞാ,, ഞാൻ ഉടനെ വരാം" ന്നും പറഞ്ഞ് അവൻ ഫോൺ വെച്ചു, ഞാൻ അവനെയും കാത്ത് വരാന്തയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു, കുറച്ച് കഴിഞ്ഞ് ഓടിക്കിതച്ച് അവൻ വരുന്നത് കണ്ടു, അവന്റെ കണ്ണൊക്കെ കലങ്ങിയിട്ടുണ്ട്, എന്നെ നോക്കി ചിരിച്ചെന്ന് വരുത്തി അവൻ ഫിദയുടെ അടുത്തേക്ക് ചെന്ന് അവളെ തട്ടി വിളിച്ചു, അവൾ കണ്ണ് തുറന്ന് അവനെ നോക്കിയ ശേഷം ദേഷ്യത്തോടെ മുഖം തിരിച്ചു, "ഫിദാ,, സോറി, പ്ലീസ് എന്നോട് ക്ഷമിക്ക്, നീ അങ്ങനെ ഒക്കെ പെരുമാറിയത് കൊണ്ടല്ലേ ഞാൻ നിന്നെ തല്ലിയത്,,, ഇനിയും എന്നോടുളള നിന്റെ ദേഷ്യം മാറിയില്ല എങ്കിൽ ദേഷ്യം തീരുന്നത് വരെ നീ എന്നെ തല്ലിക്കൊ, പക്ഷേ എന്നെ വിട്ട് പോകരുത്, അത്രക്ക് ഇഷ്ടമാണ് എനിക്ക് നിന്നെ, നീ ഇല്ലാതെ ഈ നദീറിന് ഒരു ജീവിതമുണ്ടാകില്ല, നിന്നെ കാണാനില്ലെന്ന് പറഞ്ഞ് ഉമ്മ എന്നെ വിളിച്ചപ്പൊ മുതൽ ഒരു ഭ്രാന്തനെ പോലെ നിന്നെ അന്യേഷിച്ച് നടക്കായിരുന്നു ഞാൻ, പ്ലീസ് ഫിദ, എന്നെ വിട്ട് പോകരുത്, പ്ലീസ് " അത്രയും പറഞ്ഞ് അവളുടെ കൈ പിടിച്ച് കൊച്ചു കുഞ്ഞുങ്ങളെ പോലെ അവൻ പൊട്ടിക്കരഞ്ഞു, ഞാൻ ഫിദയെ നോക്കിയപ്പോ അവളും കരയാണെന്ന് മനസ്സിലായി, പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ അവളുടെ കൈ അവന്റെ കയ്യിൽ നിന്നും വേർപെടുത്തി അവനെ ദേഷ്യത്തോടെ നോക്കി, അതേ ഭാവത്തോടെ തന്നെ എന്നെയും, "എനിക്ക് ആരുടെയും സ്നേഹത്തിന്റെയും സഹതാപത്തിന്റെയും ആവശ്യമില്ല, ആരും എന്നെ സനേഹിക്കണ്ട, ദയവു ചെയ്ത് ഒന്ന് പുറത്ത് പോയിതരോ, മനുഷ്യനെ മര്യാദക്ക് മരിക്കാനും സമ്മതിക്കില്ല" താഴെക്ക് നോക്കി ക്കൊണ്ട് അവൾ പറഞ്ഞതും നദീർ ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി, ഞാനും അവന്റെ പിറകെ ചെന്നു, ഒരു ചെയറിലിരുന്ന് മുഖം പൊത്തി കരയുന്ന അവനെ കണ്ടപ്പോ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണമെന്ന് അറിയാതെ ഞാൻ കുഴങ്ങി, അവന്റെ തോളിൽ കൈ വെച്ച് സമാധാനിപ്പിക്കാൻ നോക്കിയപ്പോ അവൻ എന്നെ നിസ്സഹായതയോടെ ഒന്ന് നോക്കി, "എന്തിനാടാ റബ്ബ് എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്,, ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ,, ഇങ്ങനെ " വിങ്ങലോടെ അവൻ പറയുന്നത് കേട്ട് എന്ത് തിരിച്ച് പറയെന്ന് അറിയാതെ ഞാൻ അവനെ തന്നെ നോക്കി നിന്നു, "നാട്ടിലെക്ക് തിരിച്ച് വന്നത് തന്നെ ഫിദയെ കുറിച്ച് ഉമ്മ പറയുന്നത് കേട്ടിട്ടാ, ആരോടും മിണ്ടാതെ ഭക്ഷണം പോലും കഴിക്കാതെ അവൾ ആകെ ക്ഷീണിച്ചിരുന്നു, ഭക്ഷണം കഴിക്കാൻ അവര് നിർബന്ധിച്ചെങ്കിലും ഫലമുണ്ടായില്ല, ഞാൻ വന്നതിന് ശേഷം പിറകെ നടന്ന് ശല്യം ചെയ്തപ്പൊ ഭ്രാന്തിയെ പോലെ അവള് പെരുമാറി എങ്കിലും അത് കാര്യ മാക്കാതെ ഞാൻ പിറകെ നടന്നു, അവസാനം ഗതികെട്ട് കുറച്ച് കഴിച്ചെന്ന് വരുത്തി, ഇന്നലെ രാത്രി ഒരു ദുഃ സ്വപ്നം കണ്ട് ഞാൻ ഞെട്ടി ഉണര്‍ന്നതും ഫിദയുടെ മുറിയിൽ നിന്നും എന്തോ ശബ്ദം കേട്ട് ചെന്ന് നോക്കിയപ്പോ ഫാനിൽ ശാളിട്ട് ആത്മഹത്യക്ക് ശ്രമിക്കുന്ന അവളെ ആണ് കണ്ടത്, അപ്പോഴത്തെ ദേഷ്യത്തില് മുഖം അടക്കി ഒന്നു കൊടുത്തു, പക്ഷേ അവള് അടങ്ങിയില്ല, അവൾക്ക് മരിക്കണം ന്നും അവളെനിക്ക് ഭാരമാണെന്നും, അവളെ പോലെ ഒരു വിഴുപ്പിനെ ഞാൻ ചുമക്കണ്ടാന്നൊക്കെ പറഞ്ഞ് അവള് പൊട്ടിത്തെറിച്ചു, അപ്പൊഴാ എനിക്ക് മനസ്സിലായത് ഇത്രയും നാളും അവള് ഭ്രാന്തിയെ പോലെ അഭിനയിക്കായിരുന്നെന്ന്, അതിന്റെ ഒക്കെ ദേഷ്യത്തില് ഞാൻ അവളെ വീണ്ടും തല്ലി എന്തൊക്കെയോ വിളിച്ച് പറഞ്ഞു, എവിടെയെങ്കിലും പോയി ചാവെന്നും പറഞ്ഞ് ദേഷ്യത്തോടെ വീട്ടിൽന്നും ഇറങ്ങിപ്പോന്നും, പിന്നെ ഇന്ന് രാവിലെ ഉമ്മ വിളിച്ച് പറഞ്ഞു അവളെ കാണാനില്ലെന്ന്, അപ്പൊ മുതൽ എന്റെ മാനസികാവസ്ഥ എന്തായിരുന്നെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ലെനിക്ക്, അസി സത്യായിട്ടും അവള് ഇല്ലാത്ത ഒരു ജീവിതം എനിക്ക് ഉണ്ടാവില്ല, അവളില്ലെങ്കിൽ ഞാനും ഇല്ല, അവൾക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഇപ്പൊ ഞാൻ നിന്റെ കൂടെ ഇവിടെ ഉണ്ടാവില്ലായിരുന്നു, " അവൻ കരഞ്ഞോണ്ട് പറഞ്ഞു, ഞാൻ ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി ഇരിക്കുന്നതിനിടയിലാ ആരോ അടക്കിപ്പിടിച്ച് കരയുന്നത് പോലെ തോന്നിയത്, ഞാൻ ചുറ്റും നോക്കിയപ്പൊ മുറിയുടെ വാതിലിനടുത്ത് നിൽക്കുന്ന ഫിദയെ ആണ് കണ്ടത്, നദീറിനെ തട്ടി വിളിച്ച് അവളെ കാണിച്ച് കൊടുത്തതും അവൻ കണ്ണൊക്കെ തുടച്ച് അവളെ നോക്കി, പെട്ടെന്ന് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ഫിദ ഓടി വന്ന് അവനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞതും അവൻ തലക്കടി കിട്ടിയത് പോലെ നിന്നു, "എന്തിനാ നദി,, എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്, ഞാ,,, ഞാൻ പിഴച്ചവളല്ലെ,, എന്നെ പോലെ,, ഒരു,, പെണ്ണിനെ തന്നെ നിനക്ക് സ്നേഹിക്കണോ?" ന്ന് അവൾ ചോദിച്ചതും അവൻ ദേഷ്യത്തോടെ ഫിദയെ അവനിൽ നിന്നും അടർത്തി മാറ്റി, "ദേ നീ എന്റെ കയ്യിൽ നിന്നും വാങ്ങിക്കരുത് വെറുതെ, ഇന്നും ഇന്നലെയും തുടങ്ങിയതല്ല എനിക്ക് നിന്നോടുളള ഇഷ്ടം, ഓർമ്മ വെച്ച നാൾ മുതൽ തുടങ്ങിയതാ, അത് ഇനി ആരൊക്കെ വിചാരിച്ചാലും മാഞ്ഞ് പോകില്ല, കേട്ടോടി പുല്ലെ,," അവൻ അവളുടെ തലക്കൊരു കൊട്ട് കൊടുത്ത് പറഞ്ഞതും അവൾ അവനെ ചെറു പുഞ്ചിരിയോടെ ചേര്‍ത്ത് പിടിച്ചു, ഇനി ഇപ്പൊ എനിക്ക് ഇവിടെ വല്യ റോളൊന്നും ഇല്ലാന്ന് മനസ്സിലായതും കട്ടുറുമ്പാവണ്ടാന്ന് കരുതി ഞാൻ മെല്ലെ അവിടുന്ന് മുങ്ങി, 🔸🔹🔸🔹🔸🔹 ഇന്ന് രാത്രിയും ഇന്നലത്തെ പോലെ ലേറ്റായി തന്നെയാ എത്തിയത്, ഞമ്മളെ കെട്ടിയോളെ കലിപ്പ് ഇന്നും കാണേണ്ടി വരുമെന്ന് ഉറപ്പാ, ഞാൻ വീട്ടിലെത്തി കോളിങ് ബെല്ലടിച്ചപ്പൊ ആത്തിയാണ് വാതില് തുറന്നത്, "ആഹാ എത്തിയോ ഇക്കു, സമയം എത്രയായീന്ന് വല്ല ബോധവും ഇങ്ങക്ക് ഉണ്ടോ, വെറുതെ അല്ല ഇത്തൂസ് ഇങ്ങള് വരുമ്പോ വാതില് തുറന്ന് കൊടുക്കോണ്ടൂന്നും പറഞ്ഞ് എന്നെ ഏൽപ്പിച്ച് കിടന്നത്" "ഏഹ് അപ്പൊ അവള് കിടന്നോ, " ന്ന് ഞാൻ ചോദിച്ചതും ഓൻ എന്നെ അടിമുടി നോക്കി, "കല്ല്യാണത്തിന്റെ അന്ന് തന്നെ കെട്ടിയോളെ ഇറക്കി വിടാൻ നോക്കിയ ആളാ, ഇപ്പൊ കാണാതെ ഇരിക്കാനെ വയ്യെന്നായി, ഇനി എന്തൊക്കെ കാണണം എന്തോ" അവൻ പിറുപിറുക്കുന്നത് കേട്ടിട്ട് ഞാൻ ഒന്ന് ചിരിച്ച് കൊടുത്ത് വേഗം മുറിയിലേക്ക് വിട്ടു, "ആഹ് പിന്നെ ഇത്തൂസിനെ വിളിച്ച് തൊണ്ട പൊട്ടിക്കണ്ട,ഇത്തൂസ് ഇങ്ങളെ പേടിച്ച് ഉമ്മാന്റെ കൂടെയാണ് കിടക്കുന്നത്" ന്ന് ഓൻ പറയുന്നത് കേട്ട് ഞാൻ സ്റ്റക്കായി നിന്നു, പിന്നെ വേഗം ഉമ്മാന്റെ മുറിയിലേക്ക് ഓടി, വാതില് മുട്ടാൻ തുനിഞ്ഞതും ഇനി അവരെ ഉണർത്തി ശല്യം ചെയ്യണ്ടാന്നും ചിന്തിച്ച് മുറിയിലേക്ക് തന്നെ വിട്ടു, പിന്നെ ഫ്രഷായി വന്ന് ലാപ്പ് എടുത്ത് ഇരുന്നു, ഒന്ന് രണ്ട് മെയിലയക്കാനുണ്ടായിരുന്നു അത് ചെയ്തോണ്ടിരിക്കുന്നതിനിടയിലാണ് ആരോ വാതിൽ തുറക്കുന്ന ശബ്ദ കേട്ടത്, നോക്കിയപ്പോ അവിടെ കണ്ട കാഴ്ച്ച എന്നെ ഞെട്ടിച്ചു, തുടരും #📙 നോവൽ
41.7k കണ്ടവര്‍
7 ദിവസം
#

📙 നോവൽ

MY DEAR HUBBY❤ Part 31 Nishana "ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞപ്പൊ ഇതാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല, അമ്പിളി മാമനെ പിടിക്കാൻ പറഞ്ഞോളൂ ഞാൻ അനുസരിച്ചോളാം, ഈ വീട്ടിലെ ജോലി മുഴുവൻ ചെയ്യാൻ പറഞ്ഞോളൂ,, അനുസരിക്കാം,,, പക്ഷേ,, ഇത്," ഞമ്മള് ദയനീയതയോടെ പറഞ്ഞതും ഉമ്മാന്റെ മുഖം വാടി, അത് കണ്ടപ്പോ നിവൃത്തി ഇല്ലാതെ ഉമ്മ പറഞ്ഞ കാര്യത്തിന് ഞാൻ ഗ്രീൽ സിഗ്നൽ കാണിച്ചതും മൂപ്പത്തിയുടെ മുഖം പതിനാലാം രാവ് ഉദിച്ച പോലെ വിടർന്നു, *********************************** ഇന്ന് ഞാൻ ഭയങ്കര തിരക്കിലായിരുന്നു, കുറച്ച് ദിവസം ലീവെടുത്തത് കൊണ്ട് തന്നെ എട്ടിന്റെ പണിയാണ് കിട്ടിയത്, എല്ലാം ഒന്ന് ഓക്കെ ആക്കി എടുത്തപ്പോഴെക്കും നേരം ഒരുപാട് ആയിരുന്നു, ഫോണെടുത്ത് നോക്കിയപ്പോ ആത്തിയുടെയും ഉമ്മിയുടെയും റിയുന്റെയും കൂടി കൂട്ടി പത്ത് മുപ്പത് മിസ്ഡ് കോളുണ്ട്, ഞാൻ പെട്ടെന്ന് തന്നെ വീട്ടിലേക്ക് വിട്ടു, വീട്ടിലെത്തി ഒരുപാട് തവണ കോളിങ് ബെല്ലടിച്ചിട്ടാണ് മാക്രി വാതിലൊന്ന് തുറന്ന് തന്നത്, ഹൊ എന്റെ സാറേ,,, എന്റെ മാക്രിയുടെ മുഖമൊന്ന് കാണണം, ബലൂൺ പോലെ വീർപ്പിച്ച് വെച്ചിട്ടുണ്ട്, വൈകി വന്നതിനും ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനും ഒക്കെയാണ് മുഖം ഇങ്ങനെ വീർപ്പിച്ചിരിക്കുന്നത്, ഞാനൊന്ന് ഇളിച്ച് കൊടുത്തെങ്കിലും ഒരു പ്രയോചനവും ഉണ്ടായില്ല, ആള് ഫുൾ കലിപ്പിലാണ്, എന്നെ നോക്കി കണ്ണുരുട്ടി ചവിട്ടിത്തുളളി അവൾ സ്റ്റയർ കയറി പോയി, ഏത് നിമിശവും ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച് പിറകെ ഞാനും, മുറിയിലെത്തിയതും എന്നെ മൈന്റ് പോലും ചെയ്യാതെ എന്തിന് ഫുഡ് കഴിച്ചോ എന്ന് പോലും ചോദിക്കാതെ മാക്രി ബെഡിന്റെ ഒരു അറ്റത്ത് ചുരുണ്ട് കൂടി കിടന്നു, "റിയൂ,, എന്നെ പട്ടിണിക്കിടാനാണോ മോളെ നിന്റെ ഉദ്ധശം, ടി എണീറ്റെ,, എനിക്ക് നല്ല വിഷപ്പുണ്ട് " ചുമ്മാ പെണ്ണിനെ കലിപ്പാക്കാൻ ചോദിച്ചതാ😉 "ആണോ? എന്നാ വാ തുറന്ന് വായു മുണിങ്ങിക്കൊ" "ടി പെണ്ണെ,,, കളിക്കാതെ നീ വരുന്നുണ്ടോ" "ദേ കലിപ്പാ,, മര്യാദക്ക് ശല്യം ചെയ്യാതെ പൊക്കൊ, എനിക്ക് ഉറക്കം വരുന്നുണ്ട്, സമയം എത്രയായീന്നാ ഭാവം, ഇത് വരെ കാത്തിരുന്നതും പോരാഞ്ഞിട്ട് മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കാതെ ശല്യം ചെയ്യാ, കൊരങ്ങൻ, ഹും" അവള് പുതപ്പെടുത്ത് തലയിലൂടെ ഇട്ട് കിടന്നു, "നിന്റെ ഉറക്ക് ഞാൻ ഇപ്പൊ ശരിയാക്കി തരാടി മാക്രി, " ഞാൻ പുതപ്പ് വലിച്ചെടുത്ത് എറിഞ്ഞ് അവളെയും പൊക്കി എടുത്ത് ബാത്റൂമിലേക്ക് നടന്നു, പെണ്ണ് എന്റെ നെഞ്ചത്ത് പഞ്ചാരി മേളം നടത്തുന്നുണ്ട്, ഞാൻ അതൊന്നും മൈന്റ് ചെയ്യാതെ നടന്നു, ************************************ "ടാ കലിപ്പാ എന്നെ താഴെ ഇറക്കെടാ,,, " ന്നും പറഞ്ഞ് ഞാൻ ഓന്റെ നെഞ്ചിനിട്ട് അടിക്കുകയും കുത്തുകയും ഒക്കെ ചെയ്തു, "ദാ ഇറക്കി" ബാത്റുമിൽ എത്തിയതും ഓൻ എന്നെ താഴെ ഇറക്കിയ ഗ്യാപ്പിൽ ഞാൻ അവിടുന്ന് ഓടാൻ തുനിഞ്ഞതും ചെക്കൻ എന്റെ കൈ പിടിച്ച് വലിച്ച് എന്നി ഓനോട് ചേർത്ത് നിർത്തി അരയിലൂടെ കയ്യിട്ട് ലോക്ക് ചെയ്തു, "ടാ കൊരങ്ങൻ കലിപ്പാ,, എന്നെ വിടുന്നതാ തനിക്ക് നല്ലത്, പാതിരാത്രി ബാത്റൂമിലിരുന്നാണൊ നിന്റെ ഒലക്കേമലെ റൊമാൻസ്" അതും പറഞ്ഞ് ഞമ്മള് ഓന്റെ കൈ വിടുവിക്കാൻ നോക്കിക്കൊണ്ടിരുന്നു, "എന്തിനാ മുത്തേ ഇങ്ങനെ കിടന്ന് തുളളുന്നത്, ഞാൻ റൊമാൻസ് തുടങ്ങാൻ പോകുന്നതല്ലെ ഒളളൂ,," സൈറ്റ് അടിച്ച് ഓൻ പറയുന്നത് കേട്ട് ഞാൻ വായും പൊളിച്ച് ഓനെ നോക്കിയതും ഒരു കളളച്ചിരിയാലെ ഓൻ ശവറ് തുറന്നതും ഒരുമിച്ചായിരുന്നു, "കലിപ്പാ,,,,, എന്താ,, ഈ കാണിക്കുന്നത്, കൊരങ്ങാ,, മര്യാദക്ക് അത്,,, ഓഫ്,, ചെയ്യ്,, എനിക്ക്,, തണുക്കുന്നുണ്ട്," ഞമ്മള് വിറച്ചോണ്ട് പറഞ്ഞു, "നിന്റെ തണുപ്പ് മാറ്റാനുളള സൂത്രമൊക്കെ എന്റെ കയ്യിലുണ്ട് മോളേ,," ചിരിച്ചോണ്ട് ഓൻ പറഞ്ഞതും ഞമ്മള് വിറച്ചോണ്ട് ഓനെ നോക്കി, പെട്ടന്നായിരുന്നു ഓൻ ഞമ്മളെ അധരങ്ങൾ സ്വന്തമാക്കിയത്, എനിക്ക് കണ്ണും മിഴിച്ച് നിൽക്കാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ല, പിന്നെ പതിയെ ഞാനും അതിൽ ലയിച്ചു, ഒരുപാട് സമയത്തിന് ശേഷമാണ് കലിപ്പൻ എന്റെ അധരങ്ങളെ മോചിപ്പിച്ചത്, ഞാൻ അപ്പൊ തന്നെ ഓനെ തളളിമാറ്റി ഓടി, പുറത്ത് എത്തിയതും ഞാൻ ബാത്ത്റൂമിന്റെ വാതിൽ ലോക്ക് ചെയ്ത് നെഞ്ചിൽ കൈ വെച്ച് നിന്നു, പിന്നെ ഒരു ചെറു ചിരിയോടെ ഫ്രഷായി വന്ന് വാതിൽ തുറന്ന് ബെഡിലേക്ക് ചാടി മൂടിപ്പുതച്ച് കിടന്നു, ************************************** രാവിലെ മുതൽ ശ്രദ്ധിക്കാ മാക്രിക്ക് എന്റെ മുഖത്തേക്ക് നോക്കാൻ വല്ലാത്തൊരു ചമ്മൽ, എന്നെ കാണുമ്പോ പെണ്ണ് കഴിവതും ഒഴിഞ്ഞ് മാറുന്നുണ്ട്, നാസ്ത കഴിക്കാനിരുന്നപ്പോഴാ ഞാൻ അവളെ ശരിക്കും പിന്നെ കാണുന്നത്, അവളാണെങ്കിൽ ഞാൻ ഒരാള് അവിടെ ഉണ്ടെന്ന് പോലും നോക്കാതെ ഒടുക്കത്തെ തട്ടായിരുന്നു, പെട്ടെന്ന് അവള് എരിവ് വലിച്ചോണ്ട് എന്നെ നോക്കി കണ്ണുരുട്ടിയതും എന്താന്ന് ഞാൻ പുരികം പൊക്കി ചോദിച്ചു, "എന്ത് പറ്റി ഇത്തൂസെ, കറിയില് എരിവ് കൂടുതലൊന്നും ഇല്ലല്ലോ, പിന്നെന്താ എരിവ് വലിക്കുന്നത്" ന്ന് ആത്തി ചോദിച്ചപ്പോ അവള് എന്നെ തുറുക്കനെ നോക്കി കൊണ്ട് മുളക് കടിച്ചതാണെന്ന് പറഞ്ഞു, ഞാനാണെങ്കിൽ ഒന്നും മനസ്സിലാവാതെ അവളെ തന്നെ നോക്കി ഇരുന്നു, "ടാ, മതി കെട്ടിയോളെ വായീനോക്കിയത്, മര്യാദക്ക് കഴിച്ചിട്ട് എണീക്കാൻ നോക്ക്" ഉമ്മ എന്റെ തലക്കൊരു കൊട്ട് തന്ന് പറഞ്ഞതും ഞാൻ ഇളിച്ചോണ്ട് ചപ്പാത്തി വായിലേക്ക് കുത്തി തിരുകി എണീറ്റു, ഓഫീസിലേക്ക് പോകാൻ റെഡിയായി ഞാൻ ഇറങ്ങിയപ്പോഴുണ്ട് റിയു ടേബിൾ വൃത്തിയാക്കുന്നു, ഞാൻ പതിയെ പിറകിലൂടെ ചെന്ന് അവളെ കെട്ടിപ്പിടിച്ചതും അവള് ഞെട്ടിത്തരിച്ച് എന്നെ നോക്കി, "ഹൊ, ന്റെ ഉമ്മാ, നിങ്ങളായിരുന്നോ, പിറകിലൂടെ വന്ന് വെറുതെ മനുഷ്യനെ പേടിപ്പിച്ച് കൊല്ലാനാണോ നിങ്ങള് ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തത്" "അല്ല, എന്റെ വൈഫിയെ ഒന്ന് കാണാൻ വന്നതാ" "ഓഹോ, അപ്പൊ കണ്ടല്ലോ എന്നാൽ പോകവാൻ നോക്ക്," "അതിന് മുമ്പ് എനിക്ക് ഒരു കാര്യം അറിയണം, നീ എന്തിനാ ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പൊ എന്നെ ഈ ഉണ്ടക്കണ്ണും കാണിച്ച് പേടിപ്പിക്കാൻ നോക്കിയത്" ന്ന് ഞാൻ ചോദിച്ചപ്പോ അവള് വീണ്ടും ഉണ്ടക്കണ്ണും കാട്ടി എന്നെ നോക്കി, "നിങ്ങക്ക് അറിയില്ല അല്ലേ കൊരങ്ങൻ ഹബ്ബി, എന്റെ ചുണ്ട് കടിച്ച് പൊട്ടിച്ചിട്ട്, ഒന്നും അറിയാത്തത് പോലെ ചോദിക്കുന്നത് കണ്ടില്ലേ,," "ഞാനോ, എപ്പോ " ഞാൻ ഒന്നും അറിയാത്തത് പോലെ കൈ മലർത്തി കാണിച്ച് ചോദിച്ചു, "ദേ കലിപ്പാ, എന്റെ വായിലുളളത് കേൾക്കെണ്ട എങ്കിൽ മര്യാദക്ക് ഇവിടുന്ന് പൊക്കോ," എന്റെ നേരെ വിരൽ ചൂണ്ടി അവൾ പറഞ്ഞതും ഞാൻ അവളെ കൈ പിടിച്ച് വലിച്ച് എന്നോട് ചേർത്ത് നിർത്തി, ഇന്നലത്തെ ബാക്കി കൊടുക്കാൻ അവളെ നേരെ എന്റെ മുഖം കൊണ്ട് പോയി, "അയ്യേ,,, എന്തായിത് ഇക്കൂസെ,, പ്രായപൂർത്തിയായ ഒരു പയ്യൻ ഇവിടെ ഉണ്ടെന്ന് പോലും ചിന്തിക്കാതെ, ശ്ശെ മോശം " ആത്തിയുടെ സംസാരം കേട്ടതും റിയു എന്നെ തളളിമാറ്റി അടുക്കളയിലേക്ക് ഓടി, ഞമ്മളും ഒന്ന് ഇളിച്ചോണ്ട് മെല്ലെ അവിടുന്ന് മുങ്ങി, 🔸🔹🔸🔹🔸 ഞാനും മാക്രിയും ഒന്നിച്ച് ഇതുവരെ കാട്ടിക്കൂട്ടിയതൊക്കെ ആലോചിച്ച് ചിരിച്ചോണ്ട് ഓഫീസിലേക്ക് പോകുമ്പോഴാണ് ആരോ എന്റെ വണ്ടിയുടെ മുന്നിലേക്ക് പെട്ടെന്ന് എടുത്ത് ചാടിയത്, പെട്ടെന്ന് തന്നെ ഞാൻ ബ്രേക്ക് പിടിച്ചു, വേഗം ഡോറ് തുറന്ന് ഇറങ്ങിയ നോക്കിയതും ആ കാഴ്ച കണ്ട് ഞാൻ ഞെട്ടി തരിച്ച് നിന്നു, തുടരും #📙 നോവൽ
43.3k കണ്ടവര്‍
8 ദിവസം
#

📙 നോവൽ

💕ഇഷാമെഹ്റു💕 Part 28 Nishana "ഒരേ ദിവസം ജനിച്ച് വീണവരാ നമ്മൾ, ഒന്നിച്ച് മരിക്കാനാവും നമ്മളെ വിധി" രണ്ട് കൈകളും കൂട്ടിപ്പിടിച്ച് ഞങ്ങളെ സ്നേഹിക്കുന്ന വരെ എല്ലാവരെയും ഓർത്ത് ഷിയാസ്ക്കാനെ അവസാനമായി ഒന്നൂടെ നോക്കി ഞങ്ങള് രണ്ട് പേരും ഒന്നിച്ച് ആ വലിയ കെട്ടിടത്തിന്നു മുകളിൽ നിന്നും താഴേക്ക് ചാടി, തല വെട്ടി പൊളിയുന്ന വേദനയിലും കണ്ണടയുന്നതിന് മുമ്പ് ഷെബിയെ നോക്കിയപ്പോ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടു, പതിയെ എന്റെ ബോധം മറഞ്ഞു, 🔸🔹🔸🔹🔸 "കണ്ണ് തുറന്നപ്പോ ഹോസ്പിറ്റലിലാണെന്ന് മനസ്സിലായി, ചുറ്റും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഉപ്പയും ഉമ്മയും കാക്കുമാരും ഉണ്ട്, പക്ഷെ ഷെബിയെയോ അവളുടെ ഫാമിലിയെയോ അവിടെ കണ്ടില്ല, അവരെ കുറിച്ച് ചോദിക്കണമെന്ന് ഉണ്ടായിരുന്നു എന്നാൽ അവരിൽ നിന്നും കേൾക്കുന്ന മറുപടി എന്നെ തകർക്കുന്നതാണെങ്കിൽ കഴിഞ്ഞില്ല എനിക്ക്,!!! പിന്നെ എത്ര ദിവസം ഹോസ്പിറ്റലിൽ കിടന്നെന്ന് അറിയില്ല, ഹോസ്പിറ്റൽ വാസം കഴിഞ്ഞ് വീട്ടിലെത്തിയതും ആദ്യം നോക്കിയത് ഷെബിയുടെ വീട്ടിലെക്ക് ആണ്, എന്നെയും കാത്ത് അവൾ അവിടെ ഉണ്ടെന്നുളള പ്രതീക്ഷയിൽ, എന്നാൽ എന്റെ പ്രതീക്ഷയെ തല്ലിക്കെടുത്തി അവളുടെ വീട് പൂട്ടിക്കിടക്കുന്നത് കണ്ടു, വീടിന് ചുറ്റും കരിയിലകളും പുല്ലും നിറഞ്ഞിട്ടുണ്ട്, കരയരുതെന്ന് മനസ്സിനെ എത്ര പറഞ്ഞ് പടിപ്പിച്ചിട്ടും കേൾക്കാതെ കണ്ണ് നിറഞ്ഞു കൊണ്ടിരുന്നു, ദിവസങ്ങൾ കടന്നു പോയി, ആരോടും സംസാരിക്കാതെ കരഞ്ഞ് ദിവസങ്ങളോളം ഇരുൾ നിറഞ്ഞ മുറിയിൽ തനിച്ചിരുന്നു, ഉമ്മയും ഉപ്പയും കാക്കുമാരുമൊക്കെ എന്നെ മാറ്റി എടുക്കാൻ ശ്രമിച്ചോണ്ടിരുന്നു, എന്നാൽ എന്റെ ഷെബിയില്ലാത്ത ഷിയാസ്ക്ക ഇല്ലാത്ത ജീവിതം എനിക്ക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല," ************************************** മുഖം പൊത്തി പിടിച്ച് അവൾ കരഞ്ഞു, അവളെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണമെന്ന് അറിയാതെ മുഖത്തോട് മുഖം നോക്കി ഞങ്ങളിരുന്നു, " കാക്കുമാരും ഉപ്പയും ഉമ്മയും ഒരുപാട് നിർബന്ധിച്ചത് കൊണ്ട് വീണ്ടും സ്കൂളിൽ പോയി തുടങ്ങി, ഒരു പക്ഷേ പഴയത് പോലെ എന്നെ കാണാനുളള കൊതികൊണ്ടാവും, പക്ഷേ സഹതാപത്തോടെയുളള മറ്റുകുട്ടികളുടെ നോട്ടവും സംസാരവും ഒക്കെ സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു, എങ്കിലും ആരോടും സംസാരിക്കാതെ ആർക്കും മുഖം കൊടുക്കാതെ എന്റെതായ ലോകത്ത് ഞാൻ അവിടെയും ഒതുങ്ങിക്കൂടി, ഷിയാസ്ക്ക് പകരം മറ്റൊരു സാറ് എത്തിയിരുന്നു, ആ ക്ലാസിൽ ഇരിക്കുന്നതായിരുന്നു ഏറ്റവും വലിയ ബുദ്ധിമുട്ട്, പ്ലസ് ടു എക്സാം കഴിഞ്ഞു, ഇനി ആ നാട്ടിൽ നിന്ന് പഠിക്കാൻ കഴിയില്ലാന്നും മറ്റെവിടേലും പോയി പഠിച്ചോളാമെന്നുമൊക്കെ ഉമ്മാന്റെയും ഉപ്പാന്റെയും കാല് പിടിച്ച് കരഞ്ഞ് പറഞ്ഞിട്ടാ മനസ്സില്ലാ മനസ്സോടെ എന്നെ ഇങ്ങോട്ട് അയച്ചത്, ആ സംഭവത്തിന് ശേഷം ഇവിടെ വന്ന് നിങ്ങളോടൊക്കെ കൂട്ടുകൂടിയതിന് ശേഷാ ഞാൻ എല്ലാം മറന്ന് ചിരിച്ച് തുടങ്ങിയത് പോലും" നിറഞ്ഞ കണ്ണുകൾ തുടച്ച് അവൾ കടലിലേക്കും നോക്കി ഇരുന്നു, കുറച്ച് കഴിഞ്ഞ് മനസ്സിലുളള സങ്കടം എല്ലാം മായ്ച്ച് കളഞ്ഞ് അവൾ ഞങ്ങളെ നോക്കി ചിരിച്ചു, വേദനയിലുളള ചിരി, അവിടെ കുറച്ചു സമയം കൂടി ചിലവഴിച്ച് ഞങ്ങൾ തിരിച്ചു, ഇഷൂനെയും അനുവിനെയും ഹോസ്റ്റലിലാക്കി, സുമിയും ഇന്ന് ഹോസ്റ്റലിൽ തങ്ങാണെന്ന് പറഞ്ഞ് അവരെ കൂടെ പോയി, ഞങ്ങൾ വീട്ടിലെക്കും തിരിച്ചു, രാത്രി കിടന്നപ്പോ ഇഷു പറഞ്ഞ കാര്യമായിരുന്നു മനസ്സ് മുഴുവൻ, പാവം ഒരുപാട് വേദന അനുഭവിച്ചു, പക്ഷേ ഇപ്പഴും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ മനസ്സിലുണ്ട്, ആരായിരിക്കും ഷിയാസിന്റെ പേരും പറഞ്ഞ് എന്നെ വിളിച്ചതും ആ ഫോട്ടോസൊക്കെ അയച്ച് തന്നതും, അന്ന് നുസ്രിന്റെ മാരേജിന്റെ അന്ന് ഇഷൂന് നേരെ നടന്ന അറ്റാക്കിന് പിന്നിൽ ആരാവും, ഇനി ഒരു പക്ഷേ ഫഹദ് ആയിരിക്കൊ?, ഫോണെടുത്ത് ഇഷും ഷിയാസും ഒന്നിച്ചുളള ഫോട്ടോയിലേക്കും നോക്കി ഒരുപാട് സമയം ഇരുന്നു, ഇഷു പറഞ്ഞത് പോലെ ഷിയാസിനെ കാണാൻ പ്രേമത്തിലെ നിവിൻപോളി കട്ടൊക്കെ ഉണ്ട്, കട്ടത്താടിയും കട്ടിമീശയും ഒക്കെ ആയി, ഇഷൂന്റെ ഭാഷയിൽ പറഞ്ഞാൽ നിവിനേട്ടന്റെ ഡൂബ്ലി , "സ്നേഹിച്ച പെണ്ണിനെ അവസാന ശ്വാസം വരെയും സംരക്ഷിച്ച നീ നല്ല അസ്സല് ആൺകുട്ടിയാണ് ഷിയാസ്, 'ഇപ്പൊ ഞാൻ നിനക്ക് വാക്ക് തരാ നിന്റെ ഇഷൂന്റെ കണ്ണ് നിറയാതെ എന്റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് മരണം വരെയും ഞാൻ അവളെ സംരക്ഷിച്ചിരിക്കും,' ഒരു പക്ഷെ നീ ആയിരിക്കും അവളെ എന്റെ സ്വപ്നത്തിലൂടെ എനിക്ക് കാണിച്ച് തന്നത്, അത് എന്ത് കൊണ്ടാണെന്ന് മാത്രം അറിയില്ല, ഒന്നറിയാം ഇപ്പോൾ അവളാണെന്റെ ജീവനും ശ്വാസവും," ഓരോന്ന് ആലോചിച്ച് എപ്പോഴോ മയങ്ങിപ്പോയി, ************************************* രാവിലെ തന്നെ ഗീത മിസ്സിന്റെ വെറുപ്പിക്കലായിരുന്നു, ഇന്നലെ രാത്രി പഴയ കാര്യങ്ങളൊക്കെ ഓർത്ത് മര്യാദക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല, അത് കൊണ്ട് തന്നെ ക്ലാസിലിരുന്ന് ഉറക്കം തൂങ്ങിയതും മിസ്സ് കയ്യോടെ പിടിച്ച് വായിൽ വന്ന തെറി മുഴുവൻ വിളിച്ചു പറയുന്നുണ്ട്, സുമിയും അനുവും അത് കേട്ട് വാ പൊത്തി പിടിച്ച് ചിരിക്കാ, ഞാനാണെങ്കിൽ ഒരു ഉളുപ്പും ഇല്ലാതെ ഇളിച്ചോണ്ട് മിസ്സിന്റെ വായിലുളളത് മുഴുവൻ കേട്ട് നിന്നു, തെറിയുടെ അഭിഷേകം കഴിഞ്ഞ് മിസ്സ് എന്നെ തുറുക്കനെ നോക്കിയതും ഞാൻ ചിരിച്ചോണ്ട് താങ്ങ്സ് പറഞ്ഞതെ ഓർമ്മ ഒളളൂ,, പിന്നെ കടിച്ചാൽ പൊട്ടാത്ത ഇഗ്ലീഷിലെ തെറിയും വിളിച്ച് മൂപ്പത്തി എന്നെ ക്ലാസിൽന്ന് ഗെറ്റ് ഔട്ട് അടിച്ചു, അത് കേൾക്കേണ്ട താമസം ഞാൻ ഇറങ്ങി ഓടി, പുറത്ത് നിന്ന് സുമിയേയും അനുവിനേയും നോക്കി തുളളിച്ചാടി കളിയാക്കിയപ്പോ അവറ്റകള് ദേഷ്യത്തോടെ എന്നെ നോക്കി പല്ലിറുമ്പി, അവർക്ക് ഫ്ലയ് കിസ്സും കൊടുത്ത് ഞാൻ കാന്റീനിലേക്ക് ഓടി, കാന്റീനിൽന്ന് പരിപ്പ് വടയും ചായയും കുടിച്ച് കോളേജിന്റെ ഭംഗിയും ആസ്വദിച്ച് നടന്നു, ക്ലാസ് ടൈം ആയത് കൊണ്ട് തന്നെ ഭയങ്കര ശാന്തത ആയിരുന്നു, ഭംഗിയൊക്കെ ആസ്വതിച്ച് മേപ്പോട്ടും നോക്കി നടക്കുന്നതിനിടയിൽ ആരെയോ കൂട്ടിയിടിച്ചു, അയാളോട് സോറി പറഞ്ഞ് തിരിഞ്ഞതും പെട്ടന്ന് അയാളെ ഒന്നൂടെ തിരിഞ്ഞ് നോക്കി, യാ അല്ലാഹ് ഇവനോ,, ഞാൻ കണ്ണും മിഴിച്ച് അവനെയും കൂടെയുളള വാലിനെയും മാറി മാറി നോക്കി, "ഹല്ല ആരിത്, ഝാന്‍സി റാണിയോ? ഒറ്റക്കെ ഒളളൂ,, കൂടെ തോഴിവന്നില്ലെ,," പരിഹാസത്തോടെ അവൻ ചോദിച്ചപ്പോ സത്യം പറഞ്ഞാ അവന്റെ കഴുത്തിന് പിടിച്ച് ഞെക്കി കൊല്ലാനാ തോന്നിയത്, പിന്നെ പോലീസ് സ്റ്റേഷൻ എനിക്ക് അലർജിയായത് കൊണ്ട് തൽക്കാലം ക്ഷമിച്ച് അവറ്റകളെ നോക്കി പല്ലിറുമ്പി, "എന്തായാലും ഇത്ര പെട്ടെന്ന് നീ ഒറ്റക്ക് ഞങ്ങളെ കയ്യിൽ പെടുമെന്ന് കരുതിയില്ല, " ഒരു വശ്യമായ ചിരിയോടെ അവൻ എന്റെ അടുത്തേക്ക് വന്നു, ഞാൻ പിറകിലേക്കും, "ദേ ശരൺ, പണ്ടത്തെ ദേഷ്യവും വാശിയും കൊണ്ട് എന്റെ അടുത്തേക്ക് വന്നാലുണ്ടല്ലോ? " "വന്നാൽ, വന്നാൽ നീ എന്ത് ചെയ്യുമെടി പുല്ലെ, " എന്റെ കൈ പിടിച്ച് തിരിച്ച് അവൻ ചോദിച്ചതും ഞാൻ അവന്റെ കാലിനൊരു ചവിട്ട് കൊടുത്തു, അതോടെ അവൻ എന്റെ കയ്യിലെ പിടിവിട്ട് ഒറ്റക്കാലിൽ നിന്ന് തുളളി, "അരുൺ, അന്ന് എന്റെ കയ്യിൽന്ന് കിട്ടിയത് നിനക്ക് ഓർമയുണ്ടല്ലോ ലെ, സമയം കിട്ടുമ്പോ അതിന്റെ സുഖം കൂട്ടുകാരനൊന്ന് പറഞ്ഞ് കൊടുത്തേക്ക് " ന്ന് ഞാൻ പുഛത്തോടെ പറഞ്ഞ് തിരിഞ്ഞതും ആ കൊരങ്ങൻ എന്റെ കൈ പിടിച്ച് എന്നെ ചുമരിൽ സ്റ്റിക്കറാക്കി നിർത്തി, "അതെടീ,, അന്ന് കിട്ടിയതിന്റെ സുഖം നല്ലോണം ഓർമ്മയുണ്ട്, അത് നിന്നേയും കൂടി ഓർമിപ്പിച്ച് തരാടി ഞങ്ങള് " ന്നും പറഞ്ഞ് ആ തെണ്ടി അരുൺ എന്റെ നേരെ അവന്റെ മുഖം കൊണ്ട് വന്നതും എനിക്ക് പേടിച്ച് ഹാർട്ട് അറ്റാക്ക് വരുമെന്ന് തോന്നി, ക്ലാസ് ടൈം ആയത് കൊണ്ട് തന്നെ ഒരു പൂച്ചക്കുഞ്ഞ് പോലും ഇവിടെ ഒന്നുംഇല്ല, അതും പോരാഞ്ഞ് അതികം ആരുടെയും ശ്രദ്ധയിൽ പെടിത്ത സ്ഥലത്താണ് ഞങ്ങൾ ഇപ്പൊ ഉളളത്, ഞാൻ സർവ്വ ശക്തിയുമെടുത്ത് ആ കൊരങ്ങനെ തളളാമാറ്റാൻ നോക്കി എവടെ പാറപോലെ ഉറച്ച് നിൽക്കാ തെണ്ടി, അവന് പ്രോഝാഹനമായി മറ്റെ തെണ്ടിയും, ഞാൻ കണ്ണടച്ച് ഈ തെണ്ടികളുടെ കയ്യിൽ നിന്നും എന്നെ രക്ഷിക്കണേ എന്ന് പ്രാർത്ഥിച്ച് നിന്നു, കുറെ സമയം കഴിഞ്ഞിട്ടും അവന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും മില്ലാത്തത് കൊണ്ട് പതിയെ കണ്ണ് തുറന്ന് നോക്കി, അവൻ നിന്നയിടത്ത് അവന്റെ പൊടിപോലും കണ്ടില്ല കൂടെയുളളവനെയും, ഇതെവിടെ പോയീന്നും ചിന്തിച്ച് ചുറ്റും നോക്കി നടന്ന ഞാൻ എന്തിലോ തട്ടി വീഴാൻ പോയതും ആരോ എന്റെ കൈ പിടിച്ച് വലിച്ചതും ആരുടെയോ നെഞ്ചിൽ പോയി ഞാൻ വീണു, മുഖം ഉയര്‍ത്തി നോക്കിയപ്പൊ എന്നെ തന്നെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന മെഹ്റുവിനെ ആണ് കണ്ടത്, ഇവനെങ്ങനെ ഇവിടെ എത്തി ന്നും ചിന്തിച്ചോണ്ട് ഞാൻ ഓന്റെ മുഖത്തേക്കും നോക്കി നിന്നു. "എന്താടി കോപ്പെ നോക്കുന്നത്, ഞാൻ വരാൻ കുറച്ചൂടെ വൈകിയിരുന്നെങ്കിൽ കാണായിരുന്നു, ഇനി മേലാൽ ഒറ്റക്കിറങ്ങി നടന്ന് ഇത് പോലെ വല്ല പണിയും ഇരന്ന് വാങ്ങിയാലുണ്ടല്ലോ, ദാ ഇവന്മാർക്ക് കിട്ടിയത് നിനക്ക് കിട്ടും, " താഴേക്ക് ചൂണ്ടിക്കാണിച്ച് അവൻ പറഞ്ഞപ്പൊ അവിടെ എന്താന്ന് അറിയാൻ ഞാൻ താഴെക്ക് നോക്കിയതും അവിടുത്തെ കാഴ്ച്ച കണ്ട് പൊട്ടിച്ചിരിക്കിനാ തോന്നിയത്, ശരണും അരുണും അവിടെ കിടന്ന് വേദന കൊണ്ട് പുളയുന്നുണ്ട്, ഞാൻ ചിരിച്ചോണ്ട് മെഹ്റുനെ നോക്കിയപ്പോ ഓന്റെ കലിപ്പൊക്കെ മാറി ചെറു പുഞ്ചിരിയോടെ എന്നെ ഇമവെട്ടാതെ നോക്കുന്നുണ്ട്, ഓന്റെ ആ നോട്ടത്തിൽ മതിമറന്ന് ഞാനും അവനെ തന്നെ നോക്കി നിന്നു, പെട്ടെന്ന് അവന്റെ കണ്ണുകളിൽ ഷിയാസ്ക്കാന്റെ രൂപം കണ്ടതും ഒരു ഞെട്ടലോടെ അവനെ തളളിമാറ്റി ഞാൻ ലൈബ്രറിയിലേക്ക് ഓടി, തുടരും ഫ്രണ്ട്സ് എല്ലാവർക്കും സുഖമല്ലേ,, ഞാൻ ഒരുപാട് ലേറ്റായിലെ, വൈകുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നതാണ്, ഉമ്മാക്ക് ഇപ്പഴും പുർണ്ണമായും സുഖമായിട്ടില്ല അതാണ് വൈകുന്നത്, പറ്റിയാൽ നെക്സ്റ്റ് പാർട്ട് നാളെ പോസ്റ്റാട്ടൊ, MY DEAR HUBBY ❤ ഇന്ന് പോസ്റ്റാൻ ശ്രമിക്കാം, എഴുതി തുടങ്ങീട്ടില്ല, ഇന്ന് തന്നെ എഴുതി തീർന്നാൽ പോസ്റ്റും , ഇത് വരെയുളള നിങ്ങളുടെ സപ്പോർട്ടിന് ഒരുപാട് ഒരുപാട് ഒരുപാട് നന്ദി, 😍😘 #📙 നോവൽ
23.2k കണ്ടവര്‍
8 ദിവസം
MY DEAR HUBBY❤ Part 30 Nishana എയർപോട്ടിലെ നൂലാമാലകളൊക്കെ കഴിഞ്ഞ് ഞങ്ങളെല്ലാവരൂടെ സംസാരിച്ച് ഇരിക്കുമ്പോഴാണ് നദീർ അങ്ങോട്ട് വന്നത്, "ഹായ് ഗായ്സ്, ഹണിമൂണൊക്കെ കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കാണോ?" "ഹാ അതെ,, അല്ല താനും നാട്ടിലേക്കാണോ? ഏതോ ഒരു കമ്പനിയുമായി വലിയ ഡീലുണ്ടെന്നും അത് കഴിഞ്ഞിട്ടെ ഇനി ഫ്രീയാവൂന്നൊക്കെ പറഞ്ഞിട്ട് ഇപ്പൊ എന്തെ ?" കലിപ്പൻ "ആഹ് ഇപ്പൊ അതിനേക്കാൾ ഇമ്പോർട്ടന്റ് ഉണ്ട് അതാ, " ന്ന് പറയുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞിരുന്നു, "എന്തുപറ്റി, ഫിദക്ക് എന്തെങ്കിലും," കലിപ്പൻ "ഹ്മ്മ്,, അവളുടെ കണ്ടീഷൻ കുറച്ച് മോശാണെന്ന് ഉമ്മ പറഞ്ഞു, ഞാൻ ചെന്നിട്ടു വേണം അവളെ ഹോസ്പിറ്റലിൽ എത്തിക്കാൻ " നദീർ പറഞ്ഞ് നിർത്തി ഒന്ന് ശ്വാസമെടുത്ത് ഞങ്ങളെ ഒക്കെ മാറി മാറി നോക്കി, എല്ലാവരൂടെയും മുഖത്തുളള സങ്കടം കണ്ടതും അവൻ ഒന്ന് ചിരിച്ചു, "എന്ത് പറ്റി എല്ലാവരും ഭയങ്കര സാഡാണല്ലോ, ഓഹ്, ഹണിമൂണ് കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നതിന്റെ വിശമാവും ലെ," "ആഹ് അതെ, സങ്കടം തോന്നാ,, ഇവിടം വിട്ട് പോകാനെ തോന്നുന്നില്ല " ഞമ്മള് സങ്കടം മുഖത്ത് ഫിറ്റ് ചെയ്ത് കലിപ്പനെ ഒളികണ്ണിട്ട് നോക്കി പറഞ്ഞു, "ടി മോളി, ശരിക്കും നിനക്ക് നാട്ടിലേക്ക് പോകുന്നതിന് വിഷമമുണ്ടോ? എന്നാ പിന്നെ അത് നേരത്തേ പറയണ്ടേ,,, നീയും നിന്റെ കലിപ്പനും കുറച്ച് ദിവസം കൂടെ ഇവിടെ എജോയ് ചെയ്തിട്ട് നാട്ടിലേക്ക് പോന്നാ മതി, ആന്റിയോട് ഞാൻ പറഞ്ഞോളാം,, എന്താ അസി,, അതല്ലെ അതിന്റെ ശരി, വരാൻ താൽപര്യമില്ലാത്ത വരെ പിടിച്ച് വലിച്ച് കൊണ്ട് പോകണ്ടല്ലോ,," ബോബൻ എന്റെ തോളിലൂടെ കയ്യിട്ട് സൈറ്റ് അടിച്ച് പറഞ്ഞതും വേണ്ടായേ,,, ന്ന് പറഞ്ഞ് ഞാൻ കൈ കൂപ്പി കാണിച്ച് അവന്റെ വയറിനിട്ട്ഒരു കുത്ത് കൊടുത്തു, അത് കണ്ട് കലിപ്പനടക്കം എല്ലാ തെണ്ടികളും കൂടെ ഭയങ്കര ചിരി, ഹംക്കുകൾ അല്ലെങ്കിലും ഒരാള് പ്ലിങാൻ കാത്ത് നിൽക്കാ കിണിക്കാൻ, ഹും,😡 ഏതായാലും നദീറിന്റെ മൂഡ് ഓക്കെ ആയി, പാവം അവന്റെ വിഷമം ഞങ്ങളെ അറിയിക്കണ്ടാന്ന് കരുതി സങ്കടമൊക്കെ ഉളളിലൊതുക്കിയാ ഇങ്ങനെ ചിരിക്കുന്നതെന്ന് കാണുന്നവർക്കൊക്കെ മനസ്സിലാവും, യാ അല്ലാഹ് ഈ ചെറു പ്രായത്തിൽ എന്തിനാ നീ അവരെ ഇങ്ങനെ പരീക്ഷിക്കുന്നത്, ഫിദയുടെ അസുഖം എത്രയും പെട്ടെന്ന് തന്നെ നീ ശിഫയാക്കി കൊടുക്കണേ,,,, ഞാൻ നദീറിനെ തന്നെ വാച്ച് ചെയ്തു, അത് കണ്ടതും അവൻ ചിരി നിർത്തി എന്റെ അടുത്തേക്ക് വന്ന് അന്ന് കലിപ്പനെ കുറിച്ച് പറഞ്ഞതിനൊക്കെ എന്നോട് കുറെ സോറി പറഞ്ഞു, ഞാൻ ചെറു ചിരിയോടെ ഇറ്റ്സ് ഓക്കെ ന്ന് പറഞ്ഞതും അവൻ ഫ്രണ്ട്സ് ന്നും പറഞ്ഞ് എനിക്ക് കൈ തന്നു, ഞാൻ കലിപ്പനെ നോക്കിയപ്പോ മൂപ്പരെ മുഖത്ത് വല്യ ഭാവവിത്യാസ മൊന്നും ഇല്ല, മൗനം സമ്മതം ന്നും വിചാരിച്ച് ഞാനും അവന് തിരിച്ചും ഫ്രണ്ട്സെന്നും പറഞ്ഞ് കൈ കൊടുത്തു, 🔹🔸🔹🔸🔹🔸 അങ്ങനെ ഒരു മാസത്തെ ഹണിമൂൺ യാത്ര കഴിഞ്ഞ് ഞങ്ങൾ തിരിച്ച് നാട്ടിലെത്തി, നദീറിനെ പിക്ക് ചെയ്യാൻ അവന്റെ കൂട്ടുകാരൻ വന്നിരുന്നു, പിന്നെ കാണാംന്നും പറഞ്ഞ് അവൻ പോയി, ഞങ്ങളെ പിക്ക് ചെയ്യാൻ ആത്തി വന്നിരുന്നു, ഞങ്ങള് എല്ലാവരൂടെ നെരെ വീട്ടിലെക്ക് തിരിച്ചു, ഞങ്ങള് നാട്ടിലേക്ക് വരുന്നതിന് മുമ്പ് ഉമ്മാനോട് നാഫിയെ കുറിച്ചും റാഫിക്കാനെ കുറിച്ചും ഒക്കെ പറഞ്ഞിരുന്നു, എല്ലാം കേട്ട് കഴിഞ്ഞ് ഉമ്മി അവരെ ഒക്കെ കൈയോടെ പിടിച്ച് വീട്ടിലെക്ക് കൊണ്ട് വരാൻ പറഞ്ഞു, നാഫിക്ക് ഉമ്മാനെ ഫേസ് ചെയ്യാൻ ചെറിയ മടിയും പേടിയും ഒക്കെ ഉണ്ട്, അതിന്റെ ടെൻഷനിലാണ് പെണ്ണ്,ഞമ്മള് ആണെങ്കിൽ ഉമ്മാനെ കാണാൻ മുട്ടി നിൽക്കാ അത് കൊണ്ട് തന്നെ വീട്ടിലെത്തിയതും ഞമ്മള് ഓടിച്ചെന്ന് ഉമ്മാനെ കെട്ടിപ്പിടിച്ച് ഇരു കവിളിലും മാറി മാറി മുത്തം കൊടുത്തു, അന്ന് ഹണിമൂണെന്നും പറഞ്ഞ് ഇവിടുന്ന് ഓടിച്ച് വിട്ടിട്ട് ഇപ്പൊ തിരിച്ച് വന്നപ്പോ ഇങ്ങനെ ഒരു സ്നേഹ പ്രകടനം മൂപ്പത്തി തീരെ പ്രതീക്ഷിച്ചിട്ടില്ലാന്ന് ആ മുഖഭാവം കണ്ടാ മനസ്സിലാവും, "അല്ല ഇത്തൂസെ അന്ന് ഉമ്മ ഇങ്ങളെ ഇവിടുന്ന് ഓടിച്ച് വിട്ടതിനാവും ലെ ഇങ്ങള് ഇങ്ങനെ സ്നേഹിച്ച് ഉമ്മാനോട് പ്രതികാരം ചെയ്യുന്നത് " ആത്തിയുടെ സംസാരം കേട്ട് എല്ലാകൂടെ നിന്നും ഇരുന്നും കിടന്നും ഒടുക്കത്തെ ഇളി, "ആഹ്, നീ ഇത്ര കറക്റ്റായി കണ്ടു പിടിച്ചല്ലെ,, കൊച്ചു കള്ളാ,, ഇനി നിന്നെയും ഞാനൊന്ന് സ്നേഹിച്ച് തരാടാ,, നീയും ഉണ്ടായിരുന്നല്ലോ അന്ന് ഉമ്മാന്റെ കൂടെ ഞമ്മളെ ഓടിക്കാൻ,," ഞമ്മള് ഓന്റെ നേരെ നടന്നോട് അങ്ങനെ പറഞ്ഞതും ചെക്കൻ ഒറ്റ ഓട്ടമായിരുന്നു, "ഉമ്മാക്ക് കൊടുത്തതാണെങ്കിൽ ഇൻക്ക് വേണ്ട ഇത്തൂസെ,, അത് ഇങ്ങളെ കെട്ടിയോന് കൊടുത്താളി,," ന്ന് ഓൻ ഓടുന്നതിനിടയിൽ വിളിച്ച് പറഞ്ഞു, പിന്നെ ഞമ്മള് ആരാ മോള്, പി ടി ഉഷനെ മനസ്സിൽ ധ്യാനിച്ച് ഓന്റെ പിറകെ ഓടി ഓനെ പിടിച്ച് വെച്ച് നല്ലോണം പിച്ചും മാന്തും കുത്തുമൊക്കെ കൊടുത്ത് അങ്ങ് സ്നേഹിച്ചു, ഹല്ല പിന്നെ,, എല്ലാം കിട്ടി ബോധിച്ച് ചെക്കൻ പിന്നെ ഞൊണ്ടി വരുന്നത് കണ്ട് അവിടെ കൂട്ടച്ചിരി മുഴകി, 🔹🔸🔹🔸🔹🔸🔹 ഉമ്മാന്റെ സ്പെഷൽ ചിക്കൻ ബിരിയാണി കഴിച്ച് എല്ലാവരും ഹാളിൽ കുറച്ച് സമയം കത്തിയടിച്ച് ഇരുന്നു, ദുബായിലെ വിശേഷങ്ങളൊക്കെ ഞങ്ങള് ഉമ്മാക്കും ആത്തിക്കും വിവരിച്ചു കൊടുത്തു, പോകാൻ നേരം നാഫി ഉമ്മാനോട് കുറെ ക്ഷമാപണം നടത്തി, ഉമ്മ ചിരിച്ചോണ്ട് എന്നെ ചേര്‍ത്ത് പിടിച്ച് ഇവളെ പോലെ ഒരു മരുമകളെ എനിക്ക് കിട്ടിയത് നീ കാരണമാണെന്നും പിന്നെ ലവ്വിന് മൂപ്പത്തി എതിരല്ലാനും പറഞ്ഞപ്പോ സന്തോഷം കൊണ്ട് ഞാൻ വീണ്ടും മൂപ്പത്തിക്ക് മുത്തം കൊടുത്തു, " നമ്മളൊക്കെ ഇപ്പൊ പുറത്താ, എന്നോട് ഉമ്മാക്ക് ഒരു സ്നേഹവും ഇല്ലാ, മരുമകളോട് എന്താ സ്നേഹം" ന്നുംപറഞ്ഞ് ആലി ചിണുങ്ങിയതും ഉമ്മ ഓളെ തലക്ക് ഒരു കൊട്ട് കൊടുത്തു, അപ്പൊ തന്നെ നൗഷുക്ക ആലിനെ ചേര്‍ത്ത് പിടിച്ച് 'നിനക്ക് ഞാനില്ലെ മുത്തേന്ന്' പറഞ്ഞതും അവിടെ വീണ്ടും ചിരി മുഴങ്ങി, സൊറ പറച്ചിലൊക്കെ കഴിഞ്ഞ് എല്ലാവരും അവനവരുടെ വീട്ടിലേക്ക് പോയതും ഞാനും കലിപ്പനും ഫ്രഷാവാനെന്നും പറഞ്ഞ് മുറിയിലേക്ക് കയറി, മൂപ്പർക്ക് ഇപ്പഴും ഞമ്മളോട് വല്യ മൈന്റ് ഇല്ല, കലിപ്പൻ ഫ്രഷായി ഇറങ്ങിയതും ഞാനും കയറി ഫ്രഷായി, ഞമ്മള് ഫ്രഷായി ഇറങ്ങിയപ്പോ കലിപ്പനുണ്ട് സോഫയിൽ ലാപ്പിൽ കുത്തിക്കൊണ്ടിരിക്കുന്നു, ഇത് തന്നെ കലിപ്പന്റെ പിണക്കം മാറ്റാൻ പറ്റിയ സമയംന്ന് ചിന്തിച്ച് ഞാൻ ഓടിച്ചെന്ന് മൂപ്പരെ മടിയിൽ കയറി ഇരുന്ന് ഓന് ഒരു സ്വസ്ഥതയും കൊടുക്കാതെ അന്നത്തെ പോലെ വെറുപ്പിച്ചോണ്ടിരുന്നു, മൂപ്പര് എന്നെ കണ്ണുരുട്ടി പേടിപ്പിക്കുകയും എന്നെ എണീപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്, ഞാമ്മളാണെങ്കിലോ അന്നത്തെ പോലെ ഒരു കിസ്സ് ഇപ്പൊ കിട്ടും ഇപ്പൊ കിട്ടുംന്നും പ്രതീക്ഷിച്ച് ഓനെ വെറുപ്പിക്കൽ തുടർന്നു,🙈 പക്ഷേ ചെക്കുൻ കിസ്സും ഒരു മണ്ണാങ്കട്ടയും തരാതെ എന്നെ നോക്കി കണ്ണുരുട്ടാ, ശ്ശൊ മര്യാദക്ക് ഒരു കിസ്സ് തന്നാ ഞാനങ്ങ് പോകൂലെ ചെക്കാ,, "എന്താടി മാക്രി നിന്റെ ഉദ്ധേശം," ചെക്കൻ കലിപ്പ് മൂഡ് ഓണാക്കി ചോദിച്ചതും 'ദുരൂദ്ധേശം' ന്നും പറഞ്ഞ് ഞാനൊന്ന് ഇളിച്ച് കാണിച്ച് കൊടുത്തു, അപ്പൊ തന്നെ ചെക്കൻ ഞമ്മളെ പൊക്കി എടുത്ത് ബെഡിലേക്ക് ഇട്ടു, ഞമ്മള് ഊരക്ക് കൈയ്യും കൊടുത്ത് ചെക്കനെ നോക്കിയപ്പോ ഓനുണ്ട് ഷർട്ടിന്റെ ബട്ടൻസൊക്കെ അഴിക്കുന്നു, യാ ഹുദാ,, വെളുക്കാൻ തേച്ചത് പാണ്ടായോ, കിസ്സ് മാത്രമേ ഞാൻ പ്രതീക്ഷിച്ചൊളളൂ,, ഇവൻ വെറെ എന്തൊക്കെയാ ചെയ്യാനാ പോകുന്നത്, ഇനി ചെക്കൻ ഇപ്പൊ ഫസ്റ്റ് നൈറ്റ് എങ്ങാനും നടത്തൊ,, "ക,, കലിപ്പാ,, താനെന്തിന്,,, ഷർട്ടഴിക്കുന്നത്,," "നിന്റെ ദുരുദ്ധേശം ഞാനിന്ന് തീർത്ത് തരാടി മാക്രി, " ന്നും പറഞ്ഞ് ഓൻ ഷർട്ട് മുഴുവനായും അഴിച്ചതും ഞമ്മള് പേടിച്ച് പുതപ്പെടുത്ത് തലയിലൂടെ ഇട്ട് കിടന്നു, കുറച്ച് കഴിഞ്ഞിട്ടും ഓന്റെ പ്രതികരണമൊന്നും ഇല്ലാത്തോണ്ട് ഞമ്മള് പതിയെ പുതപ്പ് മാറ്റി നോക്കിയപ്പോ ഓനുണ്ട് ലാപ്പിൽ തന്നെ കുത്തിയിരിക്കുന്നു, ഞമ്മള് ഒന്ന് ദീർഗ ശ്വാസം വിട്ട് വീണ്ടും പുതപ്പ് തലയിലൂടെ ഇട്ട് കിടന്നു, ചെക്കൻ വീണ്ടും ദുരൂദ്ധേശവും കൊണ്ട് വന്നാലോന്ന് പേടിച്ചിട്ടൊന്നും അല്ല ട്ടൊ, ഞമ്മക്ക് നല്ലോണം ഉറക്കക്ഷീണം ഉണ്ടായത് കൊണ്ടാ,,😜 ********************************* നാളെ ലണ്ടനിലുളള ഒരു കമ്പനിയുമായി ഒരു ഡീലുണ്ട്, എന്റെ ഏറ്റവും വലിയ സ്വപ്നമാണ് അത്, അതിന് വേണ്ടി തിരക്കിട്ട് പ്രസന്റേഷൻ തയ്യാറാക്കുന്നതിനിടയിലാ മാക്രി വെറുതെ എന്നെ ചൊറിയാൻ വന്നത്, ഇതിന് എന്തിന്റെ സൂക്കേടാണെന്നാ മനസ്സിലാവാത്തത്, അവള് തിന്നൂല്യ മറ്ററ്റുളളവരെ തീറ്റിക്കുകയൂല്യാ, വെറുതെ മനുഷ്യന്റെ കണ്ട്രോള് കളഞ്ഞിട്ട് കിടക്കും കുട്ടിപ്പിശാശ്, ഇതിന്റെ മനസ്സില് ശരിക്കും എന്താണെന്ന് മനസ്സിലാവുന്നില്ല, അവളെ ഒന്ന് പേടിപ്പിച്ചതും അവള് പേടിച്ച് പുതപ്പിനുളളിലേക്ക് വലിഞ്ഞു, അവളുടെ കൊഞ്ചലിന് സമയം ഇല്ലാത്തത് കൊണ്ട് തന്നെ ഞാൻ വീണ്ടും സോഫയിൽ വന്നിരുന്ന് എന്റെ വർക്കിൽ മുഴുകി, വർക്കൊക്കെ കഴിഞ്ഞ് കിടന്നപ്പൊ ഒരുപാട് വൈകിയിരുന്നു, മാക്രി നല്ല ഉറക്കത്തിലാണ്, നാളെ നേരത്തെ ഓഫീസിലേക്ക് പോകണംന്നുളളത് കൊണ്ട് അവളെ ശല്യം ചെയ്യാതെ ബെഡിന്റെ ഒരു അറ്റത്ത് വന്ന് കിടന്നു, ബെഡിൽ വന്ന് കിടന്നതേ ഓർമ്മ ഒളളൂ ക്ഷീണം കാരണം ഉറങ്ങിപ്പോയി,, 🔹🔸🔹🔸🔹🔸🔹 രാവിലെ എണീറ്റ് ഫ്രഷായി കണ്ണാടിയുടെ മുന്നിൽനിന്ന് ഒരുങ്ങുന്നതിനിടയിലാ മാക്രി എന്നെ നോക്കി വെളളമിറക്കുന്നത് കണ്ടത്, "എന്താണ് മാക്രി, ഈ വായീനോട്ടം അത്ര നല്ലതൊന്നും അല്ല ട്ടൊ, ഇനി ഇന്നലത്തെ പോലെ വല്ല ദുരൂദ്ധേശം ആണ് മനസ്സിലെങ്കിൽ പറഞ്ഞാൽ മതി, ഞാൻ റെഡിയാട്ടൊ," കണ്ണിറുക്കി കാണിച്ച് ഞാനത് പറഞ്ഞതും അവള് ഒന്ന് ഇളിച്ച് അവളെ തലക്ക് മേട്ടവും കൊടുത്ത് ബാത്റൂമിലേക്ക് ഓടി, എനിക്ക് പിന്നെ സമയമില്ലാത്തത് കൊണ്ട് ഞാൻ പെട്ടെന്ന് തന്നെ ഒരുങ്ങി ഓഫീസിലേക്ക് വിട്ടു, ********************************** നമ്മള് കുളിയൊക്കെ കഴിഞ്ഞ് വന്നപ്പോ കലിപ്പനെ മുറിയിൽ കണ്ടില്ല, താഴെക്ക് ചെന്ന്പ്പോ അവിടെയും കണ്ടില്ല മൂപ്പരില്ല, പുറത്തേക്ക് നോക്കിയപ്പോ കലിപ്പന്റെ കാറും മിസ്സിങാണ്, അപ്പൊ മനസ്സിലായി ചെക്കൻ ഇവിടെ ഇല്ലാന്ന്, ഛെ ഒന്ന് വെറുപ്പിക്കാന്ന് കരുതിയതായിരുന്നു അത് നടന്നില്ല, സാരമില്ല, ഇങ്ങോട്ട് തന്നെ വരുമല്ലോ അപ്പൊ വെറുപ്പിക്കാം,, ചെക്കനെ വെറുപ്പിച്ച് പണി വാങ്ങുന്നതും ഒരു പ്രത്യേക സുഖാ,,😉 ഇനി ഇപ്പൊ ആരെയാ വെറുപ്പിക്കാന്നും ചിന്തിച്ച് അടുക്കളയിലേക്ക് ചെന്നപ്പോ ഉമ്മയും ജോലിക്ക് വരുന്ന ഇത്തയും ഭയങ്കര സംസാരമാണ്, അപ്പൊ പിന്നെ ഞമ്മള് അങ്ങോട്ട് ഇടിച്ച് കയറി അവരെ വെറുപ്പിച്ചോണ്ടിരുന്നു, അടുക്കള ജോലി കഴിഞ്ഞ് ഇത്ത പോയതും ഞാനും ഉമ്മയും അങ്ങോട്ടും ഇങ്ങോട്ടും വെറുപ്പിച്ചോണ്ടിരുന്നു, അക്കാര്യത്തില് ഉമ്മിയും മോശമല്ല ട്ടോ, ചിരിച്ച് കളിച്ച് ഞങ്ങള് സംസാരിക്കുന്നതിനിടയിലാണ് പെട്ടെന്ന് ഉമ്മ സീരസായി എന്നോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞപ്പൊ ഞാൻ ധൈര്യമായി പറയാൻ പറഞ്ഞു, പക്ഷേ പിന്നെ ഉമ്മ പറയുന്നത് കേട്ട് ഞാൻ ധയനീയതയോടെ മൂപ്പത്തിയെ നോക്കി, "ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞപ്പൊ ഇതാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല, അമ്പിളി മാമനെ പിടിക്കാൻ പറഞ്ഞോളൂ ഞാൻ അനുസരിച്ചോളാം, ഈ വീട്ടിലെ ജോലി മുഴുവൻ ചെയ്യാൻ പറഞ്ഞോളൂ,, അനുസരിക്കാം,,, പക്ഷേ,, ഇത്," ഞമ്മള് ദയനീയതയോടെ പറഞ്ഞതും ഉമ്മാന്റെ മുഖം വാടി, അത് കണ്ടപ്പോ നിവൃത്തി ഇല്ലാതെ ഉമ്മ പറഞ്ഞ കാര്യത്തിന് ഞാൻ ഗ്രീൽ സിഗ്നൽ കാണിച്ചതും മൂപ്പത്തിയുടെ മുഖം പതിനാലാം രാവ് ഉദിച്ച പോലെ വിടർന്നു, തുടരും ഫ്രണ്ട്സ് ഞാൻ എപ്പോഴും ലേറ്റായി ആണ് പോസ്റ്റുന്നതെന്ന് അറിയാം, എന്ത് ചെയ്യാനാ ഓരോ തിരക്കിൽ പെട്ട് പോകുന്നത് കൊണ്ടാണ്, ഈ പാർട്ട് ഞാൻ വൈകിയെ പോസ്റ്റൂന്ന് പറഞ്ഞിരുന്നു, എന്റെ ഇക്കാന്റെ ഉമ്മാക്ക് സുഖമില്ലാതെ ഹോസ്പിറ്റലിലാണ് ഇത് വരെയും അസുഖം മാറിയിട്ടില്ല, ഈ അവസ്ഥയിൽ സ്റ്റോറി എഴുതാൻ കഴിയില്ല, അപ്പൊ നെക്സ്റ്റ് പാർട്ട് എന്താണെന്ന് ഞാൻ പറയുന്നില്ല, നിങ്ങള് കാത്തിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇൻഷാ അളളാഹ് ഉമ്മാന്റെ അസുഖം മാറിയാൽ പെട്ടെന്ന് പോസ്റ്റാം,, 💕ഇഷാമെഹ്റു 💕 സ്റ്റോറിക്ക് വേണ്ടിയും വെയ്റ്റിങിലാണെന്ന് അറിയാം, കുറച്ച് ഭാഗം ഞാൻ എത്തീട്ടുണ്ട്, ഇനി സമയം കിട്ടുമ്പോ കുറിച്ചൂടെ എഴുതി പോസ്റ്റാട്ടൊ, #📙 നോവൽ
#

📙 നോവൽ

📙 നോവൽ - MY DEAR HUBBY Nishana - ShareChat
38.3k കണ്ടവര്‍
21 ദിവസം
#

📙 നോവൽ

MY DEAR HUBBY❤ Part 29 Nishana പറഞ്ഞ ടയലോഗ് മാറിപ്പോയതാണെന്ന് പറഞ്ഞാലോന്നും ചിന്തിച്ച് തിരിച്ച് മാക്രിയുടെ അടുത്തേക്ക് പോകാൻ തിരിഞ്ഞതും ഇടുപ്പിന് കൈയും കൊടുത്ത് മുഖത്ത് കലിപ്പും ഫിറ്റ് ചെയ്ത് നിൽക്കുന്ന മാക്രിയെ ആണ് കണ്ടത്, ആഹാ അപ്പൊ പത്ത് മാസം കഴിഞ്ഞ് ഫ്രീയായാമതീന്നും തീരുമാനിച്ച് എന്നെ വെയ്റ്റ് ചെയ്യാണ് ലെ കൊച്ചുകള്ളി😉, സന്തോഷം പുറത്ത് കാണിക്കാതെ അവളെ നോക്കി നിന്ന എന്നെ ഞെട്ടിച്ച് കൊണ്ടായിരുന്നു പിന്നെ മാക്രിയുടെ നീക്കം, ഇതുവരെ കലിപ്പിൽ നിന്നിട്ട് പെട്ടന്ന് ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു, അല്ലേലും ഇന്നത്തെ ദിവസം മുഴുവൻ ഷോക്കിന്റെ മേലെ ഷോക്കാണ്, ഷർട്ട് നനയാൻ തുടങ്ങിയപ്പോഴാ അവള് കരയാണെന്ന് മനസ്സിലായത്, ഞാൻ അവളെ എന്നിൽ നിന്നും അകറ്റി മാറ്റി, തല താഴ്ത്തി നിന്ന അവളുടെ മുഖം ഞാൻ കൈ കുമ്പിളിൽ എടുത്തു, കരഞ്ഞത് കൊണ്ട് കണ്ണൊക്കെ ചുവന്നിട്ടുണ്ട്, നെറ്റിയിൽ മുത്തം വെച്ചതും അത് വരെ കരഞ്ഞോണ്ടിരുന്നവൾ നാണം കൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി, "സോറി, ഞാൻ പറഞ്ഞ വാക്കുകളൊക്കെ ഒരുപാട് വേദനിപ്പിച്ചെന്ന് അറിയാം,, നിങ്ങളെ കുറിച്ച് മോശമായതൊക്കെ കേട്ടപ്പോ,,, സങ്കടും ദേഷ്യവും ഒക്കെ,, കാരണമാണ്,, ഞാൻ,,, നിങ്ങളോടുളള ഇഷ്ടം കൊണ്ടാ,,, ഞാൻ,,, അങ്ങനെ,,, ഒക്കെ,, പെരുമാറിയത്, " "അയ്യേ,, എന്തായിത് എന്റെ മാക്രി കരയേ,, അതും ഇത്ര ചെറിയ കാര്യത്തിന്, ഛെ,, മോശം, എനിക്ക് അറിയാം എന്റെ പെണ്ണിന്റെ മനസ്സ്, ഈ വായാടിത്തരും കുറച്ച് പൊട്ടത്തരവും ഉണ്ടെന്നെ ഒളളൂ,, എന്തെങ്കിലും ചെറിയ കാര്യം മതി ഈ കണ്ണ് നിറയാൻ" ഞാൻ അവളുടെ തലമുടിയിലൊന്ന് തടവി അവളെ ആശ്വസിപ്പിച്ചു. "എന്നോട് ദേഷ്യമുണ്ടോ കലിപ്പാ,, " "ദേഷ്യം ഉണ്ടായിരുന്നു, പിന്നെ നേരത്തെ കിസ്സടിച്ചോ കുറച്ച് ദേഷ്യം പോയി,, ഒന്നൂടെ കിസ്സടിച്ചാൽ ബാക്കിയുളള ദേഷ്യവും പോയിക്കിട്ടും,, എന്താ നോക്കിയാലോ?" ഞാൻ കളളച്ചിരിയോടെ പുരികംപൊക്കി ചോദിച്ചതും പെണ്ണ് എന്റെ വയറ്റിനൊര് കുത്ത് തന്നു, "ഫ കളളക്കടുവെ,,, കിട്ടിയ അവസരം മുതലാക്കാണല്ലെ,, കലിപ്പൻ തെണ്ടി,," ന്നൊരു ഡയലോഗും കാച്ചി ഉറഞ്ഞ് തുളളാ പെണ്ണ്, "ഹൗ ന്റെ ഉമ്മാ,, എന്തൊരു കുത്താടി മാക്രി ഇത്,, വേദന കൊണ്ട് ഞാൻ സ്വർഗവും നരഗവും ഒക്കെ കണ്ടു, കിസ്സിനെ കുറിച്ച് പറഞ്ഞതിനുളള റിയാക്ഷൻ ഇതാണെങ്കിൽ ഫസ്റ്റ് നൈറ്റ് കഴിയുമ്പോ എന്റെ അവസ്ഥ എന്താവും,, എന്തായാലും ഒരു കുഞ്ഞിക്കാല് കാണണംന്നുളള ന്റെ ഉമ്മാന്റെ മോഹം ഈ ജന്മം നടക്കില്ലാന്നുളളത് മനസ്സിലായി," ************************************ ന്ന് ഓൻ പറഞ്ഞതും ഞമ്മള് കണ്ണും മിഴിച്ച് കലിപ്പനെ നോക്കി, യാ ഹുദാ,, എന്തൊക്കെയാ ഈ കലിപ്പൻ പറയുന്നത്, ഫസ്റ്റ്നൈറ്റും കുഞ്ഞിക്കാലും, ന്റെ ഉമ്മാ,, കേട്ടിട്ട് തന്നെ തല കറങ്ങുന്നു, ഇതൊക്കെയാണോ റബ്ബേ ഈ കൊരങ്ങന്റെ മനസ്സില്, "എന്താടി കണ്ണും മിഴിച്ച് നോക്കുന്നത്, ഉണ്ടക്കണ്ണീ,," "ഉണ്ടക്കണ്ണീന്ന് തന്റെ കെട്ടിയോളെ പോയി വിളിക്കെടാ കടുവെ,," "കെട്ടിയോളെ തന്നെയാടി പോത്തെ വിളിച്ചത്" അയ്യേ,, ചമ്മി,, ചമ്മി, ഓന്റെ കെട്ടിയോള് ഞാൻ തന്നെ ആണല്ലോ ലെ,, ഛെ,, ഞമ്മള് തലക്കൊരു മേട്ടവും കൊടുത്ത് ഓനെ നോക്കിയപ്പോ ഓനുണ്ട് കണ്ണുരുട്ടി കാണിക്കുന്നു,, ഞാനൊന്ന് ഇളിച്ച് കാണിച്ച് കൊടുത്തതും പഹയൻ അതിനേക്കാൾ മൊഞ്ചിൽ ചിരിച്ചോണ്ട് ഞമ്മളെ നേരെ വന്നു, ഓന്റെ ആ ഇളിയിൽ എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്കുണ്ടല്ലോ ന്നും ചിന്തിച്ച് പിന്നിലേക്ക് നീങ്ങി ഞമ്മള് ഓടാൻ തുനിഞ്ഞതും കലിപ്പൻ എന്റെ കൈ പിടിച്ച് ഒന്ന് കറക്കി അരയിലൂടെ കയ്യിട്ട് മൂപ്പരോട് ചേര്‍ത്ത് ഒട്ടിച്ച് നിർത്തി, യാ ഹുദാ,, ചെക്കന്റെ നോട്ടം, ശ്ശൊ സഹിക്കുന്നില്ല, പക്ഷേ അതും നോക്കി നിന്നാൽ വെറെ പലതും ഇവിടെ നടക്കും, റിയൂ,, എങ്ങെയെങ്കിലും എസ്കേപ്പാവുന്നതാണ് നിനക്ക് നല്ലത്, "എന്താണ് വൈഫി ഭയങ്കര ആലോചന, ഞമ്മളെ ഫസ്റ്റ് നൈറ്റിനെ കുറിച്ചാണോ?" ഹൈ ന്റെ റബ്ബേ ഈ കൊരങ്ങന് ഈ ഒരു വിചാരെ ഒള്ളോ,, ഞമ്മക്കാണെങ്കിൽ അത് കേൾക്കുമ്പോഴെ എന്തോ പോലെയാ,, "അതല്ല ഹബ്ബി,, ഇനി ഞമ്മളെ ഫസ്റ്റ് നൈറ്റ് നടത്താൻ ഒരാഴ്ച്ച കാത്തിരിക്കണല്ലോന്ന് ആലോചിച്ചതാ,," "എന്ത് ഒരാഴ്ച്ചയോ?"😲 കലിപ്പൻ കണ്ണും മിഴിച്ച് വായും പൊളിച്ച് പ്ലിങി നിൽക്കുന്ന നിൽപ്പ് നിങ്ങളൊന്ന് കാണണം മക്കളേ,,, കയച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാന്ന് പറഞ്ഞത് പോലെ,,😂 അപ്പൊ ഇനി ഒരാഴ്ച കലിപ്പന് ആ കാര്യം പറഞ്ഞ് ഞമ്മളെ ശല്യം ചെയ്യൂല, അത് കഴിഞ്ഞതിന് ശേഷം എന്ത് ചെയ്യുംന്ന് കാത്തിരുന്ന് കാണാം,, ഞമ്മള് കിട്ടിയ അവസരം പാഴാക്കാതെ മൂപ്പരെ പിറകെ നടന്ന് മൂപ്പരെ കണ്ട്രോള് മാക്സിമം കളയാൻ ശ്രമിച്ചോണ്ടിരുന്നു, സൈറ്റടിച്ചും ഫ്ല്ളയ് കിസ്സ് കൊടുത്തും തൊട്ട് തലോടിയും അങ്ങനെ അങ്ങനെ,,,, പ്യാവം ഒരു നിവൃത്തിയുമില്ലാതെ പിടിച്ച് നിൽക്കുന്നുണ്ട്, അളളാഹ് ഇതൊക്കെ ഓൻ പലിശയും കൂട്ടുപലിശയും ചേര്‍ത്ത് തിരിച്ച് തരുംന്നുളള കാര്യം എന്തായാലും ഉറപ്പാ,, ************************************ "ടി മാക്രി,,, ഇതിനൊക്കെ പകരം ചോദിച്ചില്ലെങ്കിൽ എന്റെ പേര് നിന്റെ പട്ടിക്കിട്ടൊ,, " ഞാൻ പല്ലിറുമ്പി പറഞ്ഞതും പെണ്ണ് ഡീസറ്റായി,, പേടിച്ചിട്ടാവും പിന്നെ ശല്യം ചെയ്യാനെ വന്നില്ല, പിന്നെ അന്നത്തെ ദിവസം മുഴുവൻ അങ്ങോട്ടും ഇങ്ങോട്ടും പാരവെച്ചും മറ്റും തളളി നീക്കി, 🔸🔹🔸🔹🔸🔹 ഇന്ന് ഞങ്ങള് നാട്ടിലേക്ക് തിരിച്ച് പോവാണ്, അങ്ങനെ ഒരു മാസത്തെ ഹണിമൂൺ അവസാനിച്ചു, ഉമ്മ ഉന്തി തളളി ഹണിമൂണിന് വിട്ടത് കൊണ്ട് എന്തായാലും പല ഉപകാരങ്ങളും ഉണ്ടായി, ഈ രണ്ടാഴ്ച ഞങ്ങളെ ജീവിതത്തില് പലതും സംഭവിച്ചു, ഒന്നാമത്തെ കാര്യം ഞങ്ങളെ റാഫി ഉപ്പയാവാൻ പോവാന്നുളളതാണ്, നാഫി പ്രഗ്നന്റാണെന്ന് അറിഞ്ഞതും മാക്രി നിലത്തൊന്നും അല്ലായിരുന്നു, എന്തൊരു തളളിച്ചാട്ടാന്നൊ, പക്ഷേ അത് എനിക്ക് പണിയായി, അവളുടെ ഒരാഴ്ച്ചത്തെ ഉപവാസം കഴിയാൻ കാത്തിരുന്ന എന്നെ വകവെക്കാതെ മാക്രി പിന്നെ ഫുൾ നാഫിന്റെ കൂടെ ആയിരുന്നു, റാഫിനെ അവന്റെ മുറിയിൽന്നും ഞങ്ങളെ മുറിയിലേക്ക് തളളി മാക്രി അവിടെ സെറ്റിലായി,, പാവം ഞാനും റാഫിയും പട്ടിണി കിടന്ന് നേരം വെളുപ്പിക്കും, എന്റെ വിധി അല്ലാതെന്താ പറയാ, പക്ഷേ തോറ്റ് കൊടുക്കാൻ ഞാൻ തയ്യാറല്ല, ഇനി മുതൽ ഞാൻ കളിക്കാൻ തുടങ്ങാ,, അതും ഒന്നോന്നര കളി, ഇത്രയും ദിവസം ഞാൻ അനുഭവിച്ച മാനസികാവസ്ഥ അവൾക്ക് ഞാൻ അറിയിച്ച് കൊടുക്കും, *********************************** ഞങ്ങള് ഇന്ന് ദുബായിയോട് വിടപറയാണ്, ഒരുപാട് ഓർമ്മകൾ ഈ മരുഭൂമിയിൽ നിന്നും ലഭിച്ചു, സന്തോഷവും സങ്കടവും അങ്ങനെ എല്ലാം, ഞങ്ങളെ കൂടെ നാഫിയും റാഫിക്കയും ബോബനും ഒക്കെ ഉണ്ട്, നാട്ടിലെത്തിയാൽ ഉടനെ നാഫിന്റെ കാര്യം വീട്ടില് അവതരിപ്പിച്ച് ഓക്കെ ആക്കാമെന്ന് കലിപ്പൻ പറഞ്ഞിട്ടുണ്ട്, അതിന്റെ ടെൻഷനിലാണ് അവൾ, രാവിലെ മുതൽ ശ്രദ്ധിക്കാ കലിപ്പന് എന്തോ എന്നോട് വല്യ മൈന്റൊന്നും ഇല്ല, അങ്ങോട്ട് എന്തെങ്കിലും ഒന്ന് ചോദിച്ചാ നോ റെസ്പോൺസ്, മുഖവും വീർപ്പിച്ചോണ്ട് ഒരു പോക്കാ, ഫുൾ ബോബന്റെ പിറകെ ചിരിച്ച് കളിച്ച് നടക്കാ, ഏതായാലും വീട്ടിലെത്തട്ടെ മൂപ്പരെ കാര്യത്തില് ഞാൻ ചിലതൊക്കെ തീരുമാനിച്ചിട്ടുണ്ട്, ഏതായാലും കലിപ്പൻ ഏത് വരെ പോകുമെന്ന് കണ്ടറിയാം,, തുടരും ഹലോ ഫ്രണ്ട്സ്, ഒരുപാട് ലേറ്റായീന്ന് അറിയാം,, എന്റെ ഫോണിന്റെ ഡിസ്പ്ലേ താഴെ വീണ് പോയിരുന്നു, രണ്ട് ദിവസം മുന്നെ ആണ് റെഡിയായി കിട്ടിയത്, പിന്നെ നെക്സ്റ്റ് പാർട്ട് ഇനി എന്നാ പോസ്റ്റാന്ന് അറിയില്ല, ഞാനിപ്പോ ഹോസ്പിറ്റൽ കേസിലാണ്, ഈ പാർട്ട് തട്ടിക്കൂട്ടിയതാണ്, അതിന്റെ പോരായ്മകളുണ്ടാകും, ക്ഷമിക്കണം, അപ്പൊ കലിപ്പന്റെയും മാക്രിയുടെയും ഫസ്റ്റ് നൈറ്റുമായി അടുത്ത പാർട്ടില് കാണാം,,😉 #📙 നോവൽ
41.7k കണ്ടവര്‍
26 ദിവസം
#

📙 നോവൽ

ഈ പാർട്ട് രണ്ട് തവണ പോസ്റ്റിയതാണ് രണ്ടും കാർണോര് ഡിലിറ്റ് ചെയ്തു, ഇതിന്റെ അവസ്ഥ എന്താവുമെന്ന് അറിയില്ല, MY DEAR HUBBY❤ Part 28 Nishana ******************************* രാവിലെ കണ്ണ് തുറന്നപ്പോ ഞാൻ കലിപ്പന്റെ നെഞ്ചിൽ തലവെച്ചായിരുന്നു കിടക്കുന്നത്, കലിപ്പനാണെങ്കിൽ കിട്ടിയ അവസരം പാഴാക്കാതെ എന്നെ കെട്ടിപ്പിടിച്ച് കിടക്കാ, പതിയെ മൂപ്പരെ കൈകൾ മാറ്റി ഞാൻ എണീറ്റു, ഇന്നലെ മനപ്പൂർവ്വമാണ് സോഫയിൽ കിടന്നത്, ഞാൻ സോഫയിൽ കിടന്നാൻ കലിപ്പൻ ബെഡിൽ കിടക്കും അപ്പൊ എനിക്ക് കലിപ്പന്റെ അടുത്ത് കിടക്കാലോ,, എന്താലെ എന്റെ ബുദ്ധി, 😎 ഇപ്പൊ നിങ്ങള് ചിന്തിക്കുന്നുണ്ടാകും ഇന്നലെ വരെ കലിപ്പനോട് വെറുപ്പ് കാണിച്ച് നടന്ന ഞാൻ തന്നെ ആണോ ഇപ്പൊ ഇങ്ങനെ പറയുന്നതെന്ന് ലെ,, ഇന്നലെ തന്നെ നാഫി എന്നോട് എല്ലാം പറഞ്ഞിരുന്നു, നദീറിന് തെറ്റ് പറ്റിയതാണെന്നും മറ്റും, സത്യം പറഞ്ഞാ ആ നദീറിന്റെ തലയിൽ ഒലക്ക കൊണ്ട് അടിക്കാനാ അപ്പൊ എനിക്ക് തോന്നിയത്, പിന്നെ ചിന്തിച്ചപ്പോ അവന്റെ ഭാഗത്തും ശരിയുണ്ട്, സാഹചര്യമാണ് അവനെ കൊണ്ട് അങ്ങനെ ചിന്തിപ്പിച്ചത്, മനപ്പൂർവമല്ല ല്ലോ അവൻ അങ്ങനെ ഒക്കെ ചെയ്തത്, നല്ലൊരു മനസ്സിന് ഉടമയായത് കൊണ്ടല്ലെ അവൻ ഫിദയെ നിക്കാഹ് കഴിച്ച് കൂടെ കൂട്ടിയത്, എല്ലാം എന്റെ തെറ്റാ,, സത്യം എന്താണെന്ന് കലിപ്പനോട് ചോദിക്കുന്നതിന് പകരം ഞാൻ കലിപ്പനെ വാക്ക് കൊണ്ടും നോക്ക് കൊണ്ടും കുറെ വേദനിപ്പിച്ചു, ഇനി ഇപ്പൊ എങ്ങനെയാ കലിപ്പനോട് പഴയത് പോലെ അടികൂടാ ന്ന് ആലോചിച്ചിട്ട് തലക്കകത്ത് ഒന്നും തെളിയുന്നില്ല, ആഹ് വരട്ടെ,, എന്തെങ്കിലും ഒരു വഴി തെളിയാതിരിക്കില്ല, കലിപ്പന്റെ നെറ്റിയിൽ മുത്തം കൊടുത്ത് ഞാൻ ഫ്രഷാവാൻ പോയി, ഫ്രഷായി വന്നപ്പോഴും കലിപ്പൻ നല്ല ഉറക്കത്തിലാണ്, ഞമ്മള് മെല്ലെ മൂപ്പരെ ഫോണും എടുത്ത് ബാൽക്കണിയിൽ പോയി നാഫിനെ വിളിച്ച് രണ്ട് ദിവസത്തിന് ആരും ഇനി ഞങ്ങളെ ശല്യം ചെയ്യാതെ നോക്കണേന്ന് പറഞ്ഞതും അവളൊന്ന് ഇരുത്തി മൂളി ഓക്കെ പറഞ്ഞു, ഹിഹിഹി കലിപ്പാ,, ഇനി നിന്നെക്കൊണ്ട് ഞാൻ ക്ഷ ഞ്ഞ ങ്ക വരപ്പിക്കും, നോക്കിക്കൊ,, ശ്ശൊ ഓർക്കുമ്പോഴെ ചിരി വരാ,, വിചാരിച്ച പോലെ എല്ലാം ഓക്കെ ആയാൽ മതിയായിരുന്നു, ********************************** രാവിലെ മുതൽ ഞാൻ മാക്രിയെ ശ്രദ്ധിക്കാ അവൾക്ക് എന്തോ കാര്യമായ കുഴപ്പം ഉണ്ട്, ഇനി ഇതിന്റെ തലയെങ്ങാനും തിരിഞ്ഞോ റബ്ബേ,, ഞാൻ ഫ്രഷായി വന്ന് കണ്ണാടിയുടെ മുന്നിൽനിന്ന് മുടിയൊക്കെ ജെല്ല് വെച്ച് ഒതുക്കിക്കൊണ്ടിരുന്നപ്പൊ മാക്രി തിരക്കി വന്ന് എന്നെ തളളിമാറ്റി കണ്ണാടിയുടെ മുന്നിൽനിന്ന് എന്റെ ജെല്ല് മുഴുവൻ വാരി അവളെ തലയിൽ തേക്കാ,, ജെല്ലിൽ കുളിക്കാന്ന് പറയുന്നതാവും നല്ലത്,, അവളെ കാട്ടിക്കൂട്ടലൊക്കെ കണ്ട് ഞാൻ വായും പൊളിച്ച് നോക്കി നിൽക്കുന്നത് കണ്ടതും പെണ്ണ് പുഞ്ചിരിച്ച് ഒന്ന് സൈറ്റടിച്ച് തന്നു, ഇനി ഇവിടെ നിന്നാ ശരിയാവില്ലാന്ന് തോന്നിയതും ഞാൻ മെല്ലെ ഫോണും കൊണ്ട് ബാൽക്കണിയിലേക്ക് വിട്ടു, നൗഷുനെയും റാഫിയെയും ബാസിയെയും മാറി മാറി വിളിച്ചെങ്കിലും അവറ്റകളൊക്കെ ബിസിയാണെന്നും പറഞ്ഞ് ഫോൺ വെച്ചു, തെണ്ടികൾ ഇവറ്റകൾക്ക് എന്താണാവോ ഇത്ര മല മറിക്കുന്ന പണി, ശ്ശൊ, എന്നാലും ഇന്നലെ വരെ എന്നെ കണ്ടാൽ മുഖം വീർപ്പിച്ചിരുന്ന മാക്രിക്ക് ഇന്ന് എന്ത് പറ്റി ആവോ, ഇപ്പൊ എന്നോട് പഴയ ദേഷ്യം ഒന്നും ഇല്ല, മിക്കവാറും നാഫി അവളോട് എല്ലാം പറഞ്ഞിട്ടുണ്ടാവും, അതാ ഈ മാറ്റം, മാക്രിയുടെ മാറ്റത്തെ കുറിച്ച് ചിന്തിച്ചോണ്ട് നിൽക്കുന്നതിനിടയിലാ മുറിയിൽ നിന്നും നല്ല ഉച്ചത്തില് പാട്ട് കേട്ടത്, മുറിയിലേക്ക് ചെന്ന ഞാൻ കണ്ണും മിഴിച്ച് വായും പൊളിച്ച് നിന്നു, ഞാനിനി സ്വപ്നം വല്ലതും കാണാണോന്നും കരുതി കണ്ണൊക്കെ തിരുമ്മി ഒന്നൂടെ നോക്കി, ഏയ് ഇത് സ്വപ്നമല്ല, മാക്രിക്ക് വട്ടായതാ അതും മുഴുത്ത വട്ട്, മുടിയൊക്കെ വാരി മുകളിലേക്ക് കെട്ടി എന്റെ ടീ ഷർട്ടും പാന്റും ഇട്ട് ടീഷർട്ടിന്റെ മുൻഭാഗം കെട്ടിവെച്ച് വയറ് ചെറുതായി കാണിച്ച് ഒരു ഹിന്ദി സോങും വെച്ച് ഡാന്‍സ് കളിക്കാ മാക്രി, ഇതിന് ഡാൻസ് എന്നൊന്നും പറയില്ല, ഇത് വെറെ എന്തോ സംഭവാ,, ഡാൻസിനെ കൊല്ലാനുളള ശ്രമമാണെന്ന് തോന്നുന്നു, മിക്കവാറും ഇതിനെ ഞാൻ വല്ല മെന്റൽ ഹോസ്പിറ്റലിലും കൊണ്ട് വിടേണ്ടി വരും, മനുഷ്യന്റെ കണ്ട്രോള് കളയാൻ ഓരോ വേഷവും ഇട്ടോണ്ട് വന്നോളും,😠 എന്നെ കണ്ടതും അവള് ഇളിച്ചോണ്ട് എന്റെ അടുത്തേക്ക് വന്ന് കൈ പിടിച്ച് എന്തൊക്കെയോ ചെയ്യുന്നുണ്ട്, കണ്ടിട്ട് കപ്പിൾ ഡാന്‍സ് കളിക്കാനുളള ശ്രമമാണെന്ന് തോന്നുന്നു, അത് പറ്റുന്നില്ലാന്ന് മനസ്സിലായപ്പൊ എന്റെ കൈ രണ്ടും അവളെ അരയിൽ വെച്ച് അവളുടെ കൈകൾ എന്റെ കഴുത്തിലൂടെ ചുറ്റിയിട്ട് കണ്ണിലേക്കും നോക്കി നിന്നു, ഹൂ,, എന്റെ ശരീരത്തിലൂടെ കരണ്ട് പാസ്സ് ചെയ്തത് പോലെ തോന്നി, അവളുടെ മനുഷ്യനെ വശീകരിക്കുന്ന ഈ നോട്ടത്തിന് മുമ്പിൽ ഞാൻ അലിഞ്ഞ് ഇല്ലാതായിപ്പോകുന്ന പോലെ,, എന്നാലും അത്ര പെട്ടെന്ന് നിന്റെ മുന്നിൽ ഞാൻ തലകുനിക്കില്ല, ഞാൻ അനുഭവിച്ച വേദനയുടെ പകുതി എങ്കിലും നീ അനുഭവിക്കണം, പെണ്ണ് ഈ പോക്ക് പോയാൽ അത് നടക്കില്ല, അവൾ മുഖം കൊണ്ട് എന്റെ നേരെ വന്നതും ഞാൻ ദേഷ്യത്തിൽ അവളെ തളളിമാറ്റി കൈ പിടിച്ച് തിരിച്ചു, ************************************* "ടി പുല്ലെ,, അതികം വിളച്ചില് എടുക്കല്ലെ,, അടങ്ങി ഒതുങ്ങി നിന്നില്ലെങ്കിൽ നിന്റെ ഈ കൈ ഞാൻ വെട്ടിമാറ്റും, മര്യാദക്ക് ഈ വേഷം അഴിച്ച് മാറ്റി നിന്റെ വേഷം എടുത്തിട്ടോണം കേട്ടല്ലോ, " എന്റെ കൈ പിടിച്ച് തിരിച്ച് കലിപ്പൻ പറഞ്ഞു, "ആഹ് കലിപ്പാ വിട് വേദനിക്കുന്നുണ്ട് " "ഞാൻ പറഞ്ഞത് അനുസരിക്കാമെന്ന് പറ എന്നാൽ വിടാം,, " "ഓക്കെ ഞാൻ അനുസരിച്ചോളാം,, പ്ലീസ് കൈ വിട്" ഞാൻ കണ്ണില് വെളളം നിറച്ച് പറഞ്ഞതും കലിപ്പൻ കൈ വിട്ട് വിജയീഭാവത്തിൽ ചിരിച്ചോണ്ട് പോയി, ഹും ഞമ്മള് ആരാ മോളെന്ന് നിനക്ക് ഞാൻ കാണിച്ച് തരാടാ കലിപ്പാ, നിന്റെ ഭീഷണിക്ക് മുന്നിലൊന്നും ഈ റിയ പേടിക്കില്ല, റിയൂന്റെ കളികൾ കലിപ്പൻ കാണാനിരിക്കുന്നതെ ഒളളൂ,, ഞാൻ ഡ്രസ്സൊക്കെ മാറി വന്ന് കലിപ്പനെ നോക്കിയപ്പോ മൂപ്പര് ലാപ്പിലും കുത്തി സോഫയിലിരിക്കുന്നത് കണ്ടതും ഞാൻ ഓടിച്ചെന്ന് മൂപ്പരെ മടിയിൽ കയറി അങ്ങ് ഇരുന്നു, ഹിഹിഹി ഇപ്പൊ മൂപ്പരെ മുഖഭാവമൊന്ന് കാണണം, കളി കൂടും കുടുക്കയും എടുത്ത് പോയെന്ന് തോന്നുന്നു, ഞാൻ ഇളിച്ചോണ്ട് മൂപ്പരെ മീശയൊക്കെ പിരിച്ച് വെച്ച് മുഖത്തൂടെ ഞമ്മളെ വിരലുകൾ കൊണ്ട് ചിത്രം വരക്കാൻ തുടങ്ങി, മൂപ്പര് പറന്ന് പോയ കിളികളെ പിടിച്ച് കൂട്ടിലിട്ട് എന്നെ കനപ്പിച്ച് ഒന്ന് നോക്കി, ഞാൻ കിട്ടിയ അവസരം പാഴാക്കാതെ സൈറ്റടിച്ചും ഫ്ല്ളയ് കിസ്സ് കൊടുത്തും മൂപ്പരെ വെറുപ്പിച്ചൊണ്ടിരുന്നു, പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെയുളള പ്രതികരണമായിരുന്നു കലിപ്പന്റെത്, മൂപ്പര് രണ്ട് കൈ കൊണ്ടും എന്റെ ഇടുപ്പിന് പിടിച്ച് ഞമ്മളെ അധരങ്ങൾ സ്വന്തമാക്കി, ഇപ്പൊ എന്റെ കിളിയാണ് കൂടും കുടുക്കയും എടുത്ത് എന്നെ നോക്കി കൊഞ്ഞനം കുത്തി നാല്ഭാഗത്തേക്കും പറന്ന് പോയത്, കിസ്സിന്റെ ഹാങോവറ് മാറുന്നതിന് മുമ്പ് തന്നെ ഓൻ എന്നെ പൊക്കി എടുത്ത് ബെഡിലേക്ക് ഒറ്റ ഏറായിരുന്നു, ലാ ഹൗല വലാ,, "ടി, മാക്രി, ഇനിയും വല്ല വിളച്ചിലുമായി എന്റെ അടുത്ത് വന്നാൽ ഇതിനേക്കാൾ കനത്തിൽ വല്ലതും ഞാൻ തരും, പിന്നെ നീ പത്ത് മാസം കഴിഞ്ഞിട്ടെ ഫ്രീയാവൂ,, ഓർമയിലിരിക്കട്ടെ,," അതും പറഞ്ഞ് കലിപ്പൻ പോയതും ഞാൻ വായും പൊളിച്ച് ഇരുന്നു, ************************************ വല്യ ഡയലോഗ് അടിച്ച് സ്ലോ മോശനിൽ ഞാൻ ബാൽക്കണിൽ എത്തിയതും സന്തോഷം കൊണ്ട് തുളളിച്ചാടി, ശ്ശൊ എന്നാലും പറഞ്ഞത് കൂടിപ്പോയോ, പെണ്ണ് പേടിച്ച് ഇനി എന്റെ നിഴല് കാണുമ്പോഴെക്ക് ഓടോ, പറഞ്ഞ ടയലോഗ് മാറിപ്പോയതാണെന്ന് പറഞ്ഞാലോന്നും ചിന്തിച്ച് തിരിച്ച് മാക്രിയുടെ അടുത്തേക്ക് പോകാൻ തിരിഞ്ഞതും കലിപ്പിൽ ഇടുപ്പിന് കൈയും കൊടുത്ത് മുഖത്ത് കലിപ്പും ഫിറ്റ് ചെയ്ത് നിൽക്കുന്ന മാക്രിയെ ആണ് കണ്ടത്, ആഹാ അപ്പൊ പത്ത് മാസം കഴിഞ്ഞ് ഫ്രീയായാമതീന്നും തീരുമാനിച്ച് എന്നെ വെയ്റ്റ് ചെയ്യാണ് ലെ കൊച്ചുകള്ളി😉, സന്തോഷം പുറത്ത് കാണിക്കാതെ അവളെ നോക്കി നിന്ന എന്നെ ഞെട്ടിച്ച് കൊണ്ടായിരുന്നു പിന്നെ മാക്രിയുടെ നീക്കം, തുടരും #📙 നോവൽ
31.3k കണ്ടവര്‍
27 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം