@oruadarlovestory
@oruadarlovestory

💞💞 ലവ് സ്റ്റോറി 💞💞

🍁🍁എന്റെ ആദ്യ പ്രണയം🍁🍁

" ഇവന്മാർ ഇത് എവിടെ പോയി കിടക്കുവാണോ എന്തോ....? വന്നത് മുതൽ ഞാൻ ഈ കോളേജ് മുഴുവൻ തപ്പി നടക്കുകയാ രണ്ടിനെയും... ഇനി ആ വാകമരത്തിന്റെ അവിടെ എങ്ങാനും ഉണ്ടോന്നു ആവോ.. എന്തായാലും പോയി നോക്കാം.. " പ്രതീക്ഷിച്ചത് പോലെ തന്നെ അവർ അവിടെ തന്നെയുണ്ട്.. എന്നാലും ആ കൂട്ടത്തിൽ കലിപ്പനെ കാണുന്നില്ലല്ലോ.. സാധാരണ ത്രിമൂർത്തികളെ ഒരുമിച്ചേ കാണാറുള്ളൂ... ഇന്നിപ്പോ ലവന്മാർ മാത്രേ ഉള്ളൂ.. മനസ്സിൽ അത് തന്നെയാണ് ആഗ്രഹിച്ചതും.. ഞാൻ അവരുടെ അടുത്തേക്ക് നടന്നു... " ന്റെ കൃഷ്ണ , ഇവരെങ്കിലും എന്നെ സപ്പോർട്ട് ചെയ്യാൻ കട്ടക്ക് കൂടെ ഉണ്ടാവണേ... ന്റെ അവസാന പ്രതീക്ഷയാണ് ലവന്മാർ... ഇതും കൂടി പൊളിഞ്ഞാൽ എന്റടുത്തു വേറെ വഴിയൊന്നുമില്ല... " എന്നെ കണ്ടതും അവർ... " ആഹാ... ഇതാര്..? എന്താണ് കാന്താരി ഈ വഴിയൊക്കെ...? നീ തിരക്കുന്ന ആള് ഈ കൂട്ടത്തിൽ ഇല്ലല്ലോ... " " അതറിയാം ശബരി ചേട്ടാ... എനിക്ക് കലിപ്പനോടല്ല നിങ്ങളോട കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉള്ളത്... " അത് കേട്ടപ്പോ അവർ നെറ്റി ചുളിച്ചു കൊണ്ടു പുരികം പൊക്കി എന്നോട് എന്തെന്നു ചോദിച്ചു.. " അത്..... അതുപിന്നെ.... അതുണ്ടല്ലോ... എനിക്ക് ഇങ്ങടെ കൂട്ടുകാരൻ കലിപ്പനെ ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടാന്നു അറിയാലോ... വെറുതെ മരംചുറ്റി പ്രേമത്തിന് ഒന്നും അല്ല ഞാനാ കലിപ്പന്റെ പുറകെ നടക്കുന്നത്.. അങ്ങേരെയും കെട്ടി അങ്ങേരുടെ മൂന്നാല് കലിപ്പൻ മക്കളുടെ അമ്മയും അവരുടെ മക്കളുടെ അമ്മൂമ്മയുമൊക്കെയായി മരണം വരെ അങ്ങേരോടൊപ്പം സന്തോഷിച്ചും വാശി പിടിച്ചും ജീവിക്കാൻ വേണ്ടിയാ... അതിനു നിങ്ങൾ എന്നെയൊന്നു സപ്പോർട്ട് ചെയ്യണം.... ഇതുവരെ ഞാൻ കണ്ടു പിടിച്ച വഴികളൊക്കെ ചീറ്റി പോയിട്ടുള്ളൂ... എന്റെ കൂടെ നില്ക്കില്ലേ.. പ്ലീസ്.... " എന്റെ വർത്താനം കേട്ടത് കൊണ്ടാണോ അതോ ഞാൻ പറഞ്ഞതൊന്നും മനസിലാവാത്തത് കൊണ്ടാണോ എന്നറിയില്ല രണ്ടും വായും തുറന്നു എന്നെ നോക്കി നിൽപ്പുണ്ട്... ഞാൻ അവരുടെ നേരെ കൈ ഞൊടിച്ചപ്പോ അവർക്ക് ബോധം വന്നു... " ന്റെ പൊന്നു ലക്ഷ്മി.... " " നോ.... ഞാൻ കലിപ്പന്റെ മാത്രം ലച്ചുവാ.. അതുകൊണ്ട് ന്റെ പൊന്നു വേണ്ട.. " " എന്നാ ഓക്കേ... കലിപ്പന്റെ മാത്രം ലച്ചു.... നീ ഈ പറഞ്ഞ കാര്യം എന്തായാലും നടക്കാൻ പോകുന്നില്ല.. നിനക്കറിയാലോ ഒരു അസ്സൽ തേപ്പ് കിട്ടി പഴയ ജീവിതത്തിലേക്ക് അവൻ തിരിച്ചു വന്നിട്ടേയുള്ളൂ... അവന്റെ മരണം വരെ അവൾ തന്നെ ആയിരിക്കും അവന്റെ ഭാര്യ.. ഞങ്ങൾക്കും ആഗ്രഹമുണ്ട് അവൻ ഒരു പെണ്ണിനെ കെട്ടി സന്തോഷമായി ജീവിക്കുന്നത് കാണാൻ... ഈ വിഷയം അവനോട് പറഞ്ഞു പറഞ്ഞു ഞങ്ങൾ മടുത്തതാ.... ഇനിയും അവന്റെ മനസ്സ് വിഷമിപ്പിക്കാൻ ഞങ്ങൾക്ക് ആവില്ല... അതുകൊണ്ട് മോള് വന്ന വഴിയേ തന്നെ വിട്ടോ... " പ്രജിത്ത് ഏട്ടൻ അതെന്റെ മുഖത്തു നോക്കി പറഞ്ഞപ്പോൾ അവസാന പ്രതീക്ഷയും കൈ വിട്ടത് പോലെ എനിക്ക് തോന്നി... എന്നാലും ലച്ചു തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു.. എനിക്കറിയാം ന്റെ കലിപ്പന്റെ മനസ്സ്.. ഒരുത്തിക്ക് വേണ്ടി മാറ്റി വെച്ചതാ ആ മനസ്സ്.. അവൾ പലവട്ടം ഇഷ്ടമല്ലേന്നു പറഞ്ഞിട്ടും എന്നെങ്കിലും ഒരിക്കൽ അവൾ ഇതൊക്കെ മാറ്റി പറയുമെന്ന് വിശ്വസിച്ചിരുന്നു... സീനിയർസ് ആരോ അവളെ റാഗ് ചെയ്തപ്പോ അവരെ തല്ലി അവൾ ന്റെ പെണ്ണാണെന്ന് ചങ്കുറപ്പോടെ പറഞ്ഞവൻ.... അന്നൊക്കെ ഒരുപാട് ആഗ്രഹിച്ചിരുന്നു കലിപ്പൻ ന്റെ സ്വന്തം ആയിരുന്നെങ്കിൽ എന്ന്.. അവളുടെ കണ്ണൊന്നു നിറഞ്ഞാൽ പിടയുന്നതു കലിപ്പന്റെ ചങ്ക് ആയിരുന്നു... ലാസ്റ്റ് അവൻ ആഗ്രഹിച്ചത് പോലെ തന്നെ അവൾ പറഞ്ഞു ഇഷ്ടമാണെന്ന്... ഈ കോളേജ് മുഴുവൻ അസൂയപ്പെട്ടിട്ടുണ്ട് അവരുടെ പ്രണയം കണ്ടിട്ട്... എന്നാൽ ചെറിയൊരു തെറ്റിദ്ധാരണയുടെ പേരിൽ അവൾ അകന്നു പോയപ്പോ കലിപ്പന്റെ ചങ്കും കൂടി പറിച്ചു കൊണ്ടു പോയിരുന്നു.. അതിൽ നിന്നും കരകയറാൻ മാസങ്ങൾ എടുത്തു... അതിന്റെ മുഴുവൻ ക്രെഡിറ്റും ദാ ഈ ഇരിക്കുന്ന ശബരി ഏട്ടനും പ്രജിത് ഏട്ടനും കലിപ്പന്റെ കൂടെയുള്ള ബാക്കി ഫ്രണ്ട്സിനും ഉള്ളതാ... ചങ്ക് പറിച്ചു സ്നേഹിക്കാൻ കഴിയുന്ന കൂട്ടുകാർ നമുക്ക് ഉണ്ടെങ്കിൽ ഏത് കടുത്ത സാഹചര്യവും നമ്മൾ തരണം ചെയ്യും.. ഇങ്ങനെയൊക്കെ ആണെങ്കിലും അവളെ കലിപ്പന്റെ മനസ്സിൽ നിന്നും പറിച്ചു മാറ്റാൻ ആർക്കും കഴിഞ്ഞില്ല.. കൂടാതെ ഇനിയൊരു പെണ്ണ് കലിപ്പന്റെ ജീവിതത്തിൽ ഉണ്ടാവില്ലേന്നു കലിപ്പനും പ്രഖ്യാപിച്ചു.. അതൊന്നു മാറ്റി എടുത്തു ആ മനസ്സിൽ കയറി കൂടി ഇരിക്കാൻ വേണ്ടിയാണ് ഞാൻ ഈ കഷ്ടപ്പെടുന്നതു മുഴുവൻ... ഈ കലിപ്പനെ അങ്ങനെ വിട്ടു കളയാൻ ലച്ചു ഉദ്ദേശിച്ചിട്ടില്ല... പക്ഷെ ഇപ്പൊ ഇവരും കൂടി കയ്യോഴിഞപ്പോൾ എല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി... എന്നാലും ചുമ്മാ അങ്ങ് പോവാൻ പറ്റുമോ.. അവസാനം ഞാൻ എന്റെ പതിനെട്ടാമത്തെ അടവ് പുറത്തെടുത്തു... വേറെ ഒന്നുമല്ല , അന്തസായി രണ്ടു പേരുടെയും കാലിൽ വീണു കരഞ്ഞു.... അതോടെ രണ്ടും ഫ്ലാറ്റ്.... അവർ എന്നെ സഹായിക്കാമെന്ന് ഏറ്റു.. കുറച്ചു ദിവസം അങ്ങനെ തന്നെ മുന്നോട്ടു പോയി.. ഒരു ദിവസം കലിപ്പൻ കോളേജിലേക്ക് കയറി വരുമ്പോൾ ഞാനും ഓന്റെ ഫ്രണ്ട്സും കൂടി മുട്ടൻ വഴക്കിനു നിൽക്കുന്നതാണ്... " അതെ..., നിങ്ങടെ ഫ്രണ്ട് എന്നെ കെട്ടുകയും ചെയ്യും ന്റെ പിള്ളേരെ കൊണ്ടു അവനെ അച്ഛാന്നു വിളിപ്പിക്കുകയും ചെയ്യും.. ശരിക്കും നിങ്ങളൊക്കെ അവന്റെ കൂടെ ഉള്ളത് കൊണ്ട ഓൻ ഇങ്ങനെ നശിച്ചു പോകുന്നത്... " പറഞ്ഞു തീർന്നതും ന്റെ കവിളിൽ കനത്തിൽ എന്തോ ഒന്ന് കിട്ടിയതും ഒരുമിച്ചായിരുന്നു... കുറച്ചു നേരത്തെക്ക് എനിക്ക് തീരെ ബോധം ഉണ്ടായിരുന്നില്ല.. വണ്ടും പൂമ്പാറ്റയും പിന്നെ പേരറിയാത്ത ഏതൊക്കെയോ കിളികളും തലയ്ക്കു ചുറ്റും പറന്നു നടപ്പുണ്ടായിരുന്നു... അവയെയെല്ലാം ഓടിച്ചു വിട്ടു തിരിച്ചു എന്നെ ബോധമണ്ഡലത്തിലേക്ക് കൊണ്ടു വന്നത് കലിപ്പന്റെ വാക്കുകൾ ആണ്... " ഡീ കോപ്പേ.. നീ എന്ത് കണ്ടിട്ടാ എന്റെ ചങ്കുകളുടെ നേരെ കൊരച്ചു ചാടിയതു... അവരല്ലടി നിന്നെ പോലെ ഒരുത്തി തന്നെയാ എന്നെ ഈ അവസ്ഥയിൽ എത്തിച്ചത്.. അതിൽ നിന്നും എന്നെ കരകേറ്റാൻ നീ ഈ പറഞ്ഞ അവന്മാർ മാത്രേ ഉണ്ടായിരുന്നുള്ളൂ... മേലാൽ ഇവരുടെ നേരെ നീ സംസാരിക്കാൻ വന്നാൽ അന്ന് നിന്റെ അവസാനം ആയിരിക്കും.. കേട്ടോടി.... " കലിപ്പ് മാറാതെ അവൻ പിന്നെയും എന്തൊക്കെയോ വിളിച്ചു കൂവുന്നുണ്ട്.. ശബരി ഏട്ടനും പ്രജിത്ത് ഏട്ടനും കൂടി അവനെ അവിടെ നിന്നും വലിച്ചു കൊണ്ടു പോയി... ദാ... ഇത് തന്നെയാണ് ഞാൻ പ്രതീക്ഷിച്ചതും എനിക്ക് വേണ്ടി ഇരുന്നതും... " ഡാ കിച്ച, നിനക്ക് എന്താ പറ്റിയത്...? ഇന്നുവരെ ഒരു പെണ്ണിന്റെ നേരെയും നീ കൈ ഉയർത്തിയിട്ടില്ല... നീ എന്താ ഇന്ന് കാണിച്ചതു.? " പ്രജിത്ത് അത് ചോദിച്ചപ്പോ ഞാൻ അവന്റെ നേരെ കലിപ്പിച്ചു ഒന്ന് നോക്കി.. " പിന്നെ... അവൾ നിന്നെയൊക്കെ ഇങ്ങനെ പറയുന്നത് കേട്ട് ഞാൻ മിണ്ടാതെ കയ്യും കെട്ടി നോക്കി ഇരിക്കണോ.. അതിനു ഈ കിച്ചൻ ഒന്നുകൂടി ജനിക്കണം... ന്റെ ഫ്രണ്ട്സിനെ കുറ്റം പറഞ്ഞിട്ട് ഒരുത്തിയും ഈ കോളേജിൽ വാഴണ്ട.. " അപ്പോഴാണ് ശബരി അവന്റെ അടുപ്പിലെ ഒരു ചോദ്യമായി വന്നത്... " അല്ലടാ കിച്ചു... ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ...? നിനക്ക് ആ ലച്ചുനെ ഇഷ്ടല്ലേ...? അവൾക്കേന്താടാ ഒരു കുഴപ്പം..? നിന്റെ പഴയ കഥകൾ എല്ലാം അറിഞ്ഞിട്ടു തന്നെയല്ലേ അവൾ നിന്നെ പ്രണയിക്കുന്നതു.. " " ഡാ പുല്ലേ... അവളുടെ കാര്യം ഒഴിച്ച് മറ്റു എന്ത് വേണമെങ്കിലും നീ പറഞ്ഞോ.. അവളുടെ പേര് കേൾക്കുമ്പോഴെ കലിപ്പ് എവിടുന്നാ വരുന്നതെന്ന് അറിയില്ല.. " " ഡാ... മതി നിന്റെ അഭിനയം... ഇപ്പോഴുള്ള കലിപ്പ് അവൾ ഞങ്ങളൊടു അങ്ങനെയൊക്കെ പറഞ്ഞത് കൊണ്ടല്ലേ...? ഞാൻ കണ്ടതാ അവളെ തല്ലിയപ്പോ നിന്റെ കണ്ണുകൾ നിറയുന്നത്.... അതിന്റെ അർത്ഥം നിന്റെ മനസ്സിൽ അവളോട് ഒരിത് ഇല്ലേ എന്നല്ലേ..? " " ഒന്ന് പോയെടാ... ക്ലാസ്സ്‌ തുടങ്ങാറായി.. നീയൊക്കെ വരുന്നുണ്ടെങ്കിൽ വാ.. ഞാൻ പോകാ..." " ഇപ്പൊ നീ പൊക്കോ... പക്ഷെ നിന്റെ ഉള്ളിലെ കള്ളത്തരം എന്നെങ്കിലും ഞങ്ങൾ പിടിക്കും.. കേട്ടോടാ ഡ്രാക്കുളെ...? " " അല്ല എന്താ എന്റെ പെങ്ങളുട്ടി ഇങ്ങനെ ആലോചിച്ചു കൊണ്ടിരിക്കുന്നതു..? " " ഒന്നുല്ല ശബരി ഏട്ടാ... അന്ന് കലിപ്പനായ ന്റെ കിച്ചേട്ടനെ സ്വന്തമാക്കാൻ വേണ്ടി ഞാൻ എന്തൊക്കെയാ ചെയ്തു കൂട്ടിയതെന്ന് ആലോചിച്ചതാ... " " ന്റെ പൊന്നു ലച്ചുട്ടി... ഓഹ്... സോറി.. കലിപ്പന്റെ ലച്ചുട്ടി അതൊന്നും വീണ്ടും ഓർമിപ്പിക്കല്ലേ... അന്ന് നിനക്ക് അവനെ കിട്ടാൻ വേണ്ടിയാ നമ്മൾ ആ നാടകം കളിച്ചതെന്നൊക്കെ അറിഞ്ഞപ്പോൾ അവന്റെ കയ്യീന്ന് കിട്ടിയതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല... പിന്നെ അവന്റെ മനസ്സിൽ നിന്നോട് എപ്പോഴോ ഒരു ഇഷ്ടം തോന്നിയത് ഞങ്ങളുടെ ഭാഗ്യം.... അതുകൊണ്ട് ഈ ഡ്രാക്കുള അന്ന് ഞങ്ങളെ വെറുതെ വിട്ടു.. വീണ്ടും അതൊക്കെ ഓർമിപ്പിച്ചു ഇടങേറാക്കല്ലേ.. " പ്രജിത്ത് ഏട്ടൻ തൊഴു കയ്യോടെ എന്നെ നോക്കി അത് പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും ചിരിച്ചു പോയി.. വർഷങ്ങൾക്ക് ശേഷം ഇന്ന് കലിപ്പൻ കിച്ചേട്ടൻ ഈ ലച്ചുട്ടിയുടെ സ്വന്തമാണ്... അല്ലെങ്കിലും ചങ്ക് പറിച്ചു സ്നേഹിക്കുന്നവരുടെ മുന്നിൽ നമ്മുടെ മനസ്സിലുള്ള കള്ളങ്ങൾ അധികം കാലം മറച്ചു പിടിക്കാൻ സാധിക്കില്ല.... നമ്മൾ പറയാതെ തന്നെ അവർ നമ്മളെ മനസിലാക്കും.... #📔 കഥ
" ഹലോ ഇത് കണ്ണൻ അല്ലെ....? " " അതേല്ലോ.... ആരാ സംസാരിക്കുന്നത്...? " " ഞാൻ Dr. ശ്രീദേവി... ഇവിടെ കിംസ് ഹോസ്പിറ്റലിലിൽ നിന്നാണ് വിളിക്കുന്നത്.. താങ്കൾ എത്രയും പെട്ടെന്ന് ഇവിടെ വരെ ഒന്ന് വരണം... " പരിചയമില്ലാത്ത നമ്പറിൽ നിന്നും കാൾ വന്നപ്പോഴെ മനസ്സിൽ വല്ലാത്ത അസ്വസ്ഥത ഉണ്ടായിരുന്നു.. പക്ഷെ , ഹോസ്പിറ്റലിൽ.... " ഹലോ.... കണ്ണൻ , ഞാൻ പറയുന്നത് കേൾക്കുന്നുണ്ടൊ... ഹലോ.... " " ആഹാ ഡോക്ടർ ഞാൻ കേൾക്കുന്നുണ്ട്... ഞാൻ... ഞാൻ ഇപ്പൊ തന്നെ അങ്ങോട്ട്‌ വരാം..ഡോക്ടർ എന്താ കാര്യമെന്ന് പറഞ്ഞില്ലല്ലോ... " അപ്പോഴേക്കും അപ്പുറത്ത് കാൾ ഡിസ്കണക്ട് ആയിരുന്നു.... അവൻ വേഗം തന്നെ വണ്ടിയും എടുത്തു ഹോസ്പിറ്റലിലേക്ക് പാഞ്ഞു... അവിടെ ചെന്നു റിസപ്ഷനിൽ ഡോക്ടറുടെ പേര് പറഞ്ഞു കൊടുത്തപ്പോ അവരുടെ റൂം എവിടെ ആണെന്നുള്ളതു പറഞ്ഞു തന്നു... ഓടി പിടഞ്ഞു അവിടെ എത്തിയപ്പോഴേക്കും ഒരു സിസ്റ്റർ മാത്രേ ഉണ്ടായിരുന്നുള്ളൂ.. " സിസ്റ്റർ...... " അവന്റെ വിളിയിൽ അവർ തിരിഞ്ഞു നോക്കി.. " എന്താ വേണ്ടത്...? " " Dr. ശ്രീദേവി.... " " നിങ്ങൾ കണ്ണൻ ആണോ....? ഡോക്ടർ ICU വിൽ ആണ്... അങ്ങോട്ട്‌ വന്നോളു..." " സിസ്റ്റർ എനിക്കൊന്നും മനസിലായില്ല.... കാര്യം എന്താണെന്നു ഡോക്ടറും പറഞ്ഞില്ല..." " നിങ്ങൾ വരൂ.... ഡോക്ടർ എല്ലാം പറയും.. " ആ സിസ്റ്റർ അവനെ ICU ന്റെ മുന്നിൽ എത്തിച്ചു. പുറത്തെ കാളിങ് ബെല്ലിൽ അമർത്തി.. അപ്പോഴേക്കും മറ്റൊരു സിസ്റ്റർ വന്നു ഈ സിസ്റ്ററിനോടു സംസാരിച്ചു.. അകത്തു നിന്നും വന്ന സിസ്റ്റർ വേഗം തന്നെ ഉള്ളിലേക്ക് പോയി ഡോക്ടറിനെ കൂട്ടി കൊണ്ട് വന്നു.... " കണ്ണൻ....? " " അതെ ഡോക്ടർ.. ഞാൻ തന്നെയാ കണ്ണൻ.. " " ഓക്കേ.... ലക്ഷ്മി നിങ്ങളുടെ...? " ലച്ചു..... ന്റെ ലെച്ചുവിന് എന്താ പറ്റിയത്... അവളെ ഇവർക്ക് എങ്ങനെ അറിയാം.. ഒരുപാട് ചിന്തകൾ അന്നേരം എന്റെ മനസ്സിൽ കൂടി കടന്നു പോയി... " ലച്ചു..... അവൾ ന്റെ ഭാര്യയാണ്.... എന്താണ് ഡോക്ടർ.... ന്റെ ലച്ചുവിന് എന്താ സംഭവിച്ചതു..? " " ഞാൻ പറയുന്നത് നിങ്ങൾ ശ്രദ്ധയോടെ കേൾക്കണം.. ഇന്ന് രാവിലെ നിങ്ങളുടെ വൈഫ്‌ ലക്ഷ്മിക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി.... നാട്ടുകാർ ചേർന്നാണ് അവരെ ഇവിടെ എത്തിച്ചത്.. അല്പം സീരിയസ് ആണ്... ഞങ്ങളുടെ പരമാവധി ശ്രമിച്ചിട്ടുണ്ട്.. ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിൽ ആണ്.. ഇപ്പൊ അവൾക്കു ബോധം വന്നിട്ടുണ്ട്... നിങ്ങൾക്ക് കാണണമെങ്കിൽ കയറി കാണാം.. പിന്നെ അധികം സംസാരിപ്പിക്കരുത്. " എല്ലാം കേട്ടതിനു ശേഷം ഭൂമി പിളർന്നു താഴേക്കു പോയത് പോലെയാ എനിക്ക് തോന്നിയത്.. കണ്ണിലൊക്കെ ഇരുട്ട് കയറുന്നത് പോലെ... വെച്ചു വെച്ചു ഞാൻ അതിന്റെ ഉള്ളിലേക്ക് കയറി... അവിടെ ഞാൻ കണ്ടു ഒരുപാട് യന്ത്രങ്ങളുടെയും വയറുകളുടെയും ഇടയിൽ ന്റെ ലച്ചുവിനെ... ഞാൻ പതിയെ അവളുടെ അരികിൽ ചെന്നു അവളുടെ നെറുകയിൽ തലോടി... എന്റെ സാന്നിധ്യം അറിഞ്ഞത് പോലെ അവളുടെ കണ്ണുകൾ അനങ്ങി... പതിയെ ആ കണ്ണുകൾ തുറന്നു.... എന്നെ കണ്ടതും ഞാൻ കണ്ടു ആ കണ്ണുകളിൽ തിളക്കം... ചുണ്ടിൽ പതിഞ്ഞൊരു പുഞ്ചിരി... മുഖത്തെ മാസ്ക് ഊരി അവൾ എന്നോട് സംസാരിച്ചു തുടങ്ങി.. " എന്തുവാ...... ചെക്കാ..... എന്നെ..... ആദ്യമായി..... കാണുന്നത്.... പോലെ.... നോക്കുന്നത്..... എനിക്ക്...... എനിക്ക്..... ഒന്നുമില്ല...... ന്റെ..... കിച്ചേട്ടൻ..... വിഷമിക്കണ്ടട്ടൊ.... പിന്നെ.... ഇന്ന്.... രാവിലത്തെ... കലിപ്പോക്കെ.... മാറിയോ....? അതോ.... ഇപ്പോഴും.... അത്... വെച്ച്... കൊണ്ട്... ഇരിക്കുവാണോ...... പോകാൻ... നേരത്തു... ഞാൻ.... പറഞ്ഞതല്ലേ..... ക്ഷമിക്കാൻ.... കേട്ടു.... കേട്ടില്ലല്ലോ..... ഇനി..... ഞാൻ.... പോയാൽ.... ആരോട്.... വഴക്കടിക്കും... ന്റെ.. കിച്ചേട്ടൻ....... ഞാൻ...... ഞാൻ..... " പറഞ്ഞു മുഴുവിപ്പിക്കാൻ അവൾക്കു കഴിഞ്ഞില്ല.... അവൾ ശ്വാസം ആഞ്ഞു വലിക്കാൻ തുടങ്ങി... ഞാൻ പേടിയോടെ സിസ്റ്ററിനെ വിളിച്ചു.... അവർ ഓടി ഡോക്ടറിനെ വിളിച്ചു കൊണ്ട് വന്നു.... പക്ഷെ... അപ്പോഴേക്കും..... ഞാൻ കണ്ടു ന്റെ ലെച്ചുന്റെ ശ്വാസം പതിയെ പതിയെ കുറഞ്ഞു വരുന്നത്... ആ കണ്ണുകൾ തന്റെ നേർക്ക് നോക്കി പതിയെ അടയുന്നത്... ചുണ്ടിൽ എന്നുമുള്ള പുഞ്ചിരി മാത്രം ബാക്കിയാക്കി ന്റെ ലച്ചു...... അവൾ പോയി.... " സോറി..... " ഡോക്ടർ തോളിൽ തട്ടി ആശ്വസിപ്പിച്ചു കടന്നു പോയി.... ഞാൻ അവളുടെ അടുത്തേക്ക് നടന്നു... ന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിപ്പിച്ചു.... ആ ചെവിയിൽ ന്റെ ചുണ്ടുകൾ ചേർത്ത് പറഞ്ഞു.... " സോറി മോളെ... " അന്നേരം ന്റെ ചെവിയിൽ ലച്ചു ഇന്ന് രാവിലെ പറഞ്ഞ കാര്യം മുഴങ്ങുന്നുണ്ടായിരുന്നു.. " അതെ..... ഞാൻ ഉള്ളത് കൊണ്ടല്ലേ ഏട്ടന്റെ ഈ വാശി..... ഞാൻ പോകുമ്പോൾ പഠിച്ചോളുട്ടൊ... അന്നേരം ആരോട് കലിപ്പ് ആകുമെന്ന് കാണാം... " അതോർത്തു അവൻ അവളുടെ അടുത്തിരുന്നു പൊട്ടികരഞ്ഞു.... #📔 കഥ
" ലെച്ചു , ഞാൻ ഇറങ്ങുവാണേ... രാത്രി വരാൻ കുറച്ചു വൈകും... നീ കഴിച്ചു കിടന്നോട്ടോ.." അത് പറഞ്ഞു കിച്ചേട്ടൻ ന്റെ മുഖത്തെക്ക് നോക്കി.. " ഓഹ്.... ഇങ്ങനെ നോക്കി പേടിപ്പിക്കല്ലേ പെണ്ണേ... അറിയാതെ പറഞ്ഞു പോയതാ... ഞാൻ വരാതെ നീ കഴിക്കില്ലേന്ന് അറിയാം.. " " അറിയാലോ...?  പിന്നെന്തിനാ ഏട്ടാ ഇങ്ങനെ പറയുന്നത്..? " " സോറി പെണ്ണെ.... പെട്ടന്ന് പറഞ്ഞു പോയതാ. എന്നാ ഞാൻ പോയിട്ട് വരാട്ടോ... " " ശരി ഏട്ടാ... " കിച്ചേട്ടൻ മുറ്റത്തെക്ക് ഇറങ്ങിയപ്പോൾ പുറകിൽ നിന്നും അമ്മ വിളിച്ചു.. "കിച്ചാ ,  ഒന്ന് നിന്നെ.... ആ ലോൺ അടക്കാൻ ഉള്ളത് നീ മറന്നോ..? " " ഇല്ലമ്മേ.... ലച്ചു ഇന്നലെ എന്നോടതു പറഞ്ഞിരുന്നു.. ഇപ്പൊ ന്റെ കയ്യിൽ ഒന്നും ഇല്ലാത്തതു കൊണ്ടാ.... ഞാൻ നോക്കട്ടെ.. " " ദേ.... ചേട്ടാ.. കഴിഞ്ഞ പ്രാവശ്യം ഞാനാ ലോൺ അടച്ചത്.. അതിന്റെ പൈസ ഇതുവരെ തന്നിട്ടില്ല.. ഇപ്രാവശ്യവും ഞാൻ തന്നെ അടക്കാൻ ആണെങ്കിൽ അത് നടക്കില്ലട്ടോ... എനിക്കും ആവശ്യങ്ങൾ ഉണ്ട്.. " കിച്ചേട്ടന്റെ അനിയത്തിക്ക് പറയാൻ ഉണ്ടായിരുന്നതു കൂടി അവളും അവിടെ വന്നു പറഞ്ഞു.. " ന്റെ വാവേ ,  അത് ഞാൻ നിനക്ക് തരാം.. ഇപ്പൊ എടുക്കാൻ ന്റെ കയ്യിൽ ഒന്നും ഇല്ലാത്തതു കൊണ്ടാ.. നിന്റെ കെട്ടിയോനു തന്നെ ഹോസ്പിറ്റലിൽ ഒരുപാട് ചിലവായിട്ടുണ്ട്.. ഞാൻ നോക്കട്ടെ എവിടെ നിന്നെങ്കിലും കിട്ടുമോന്ന്... " ഏട്ടന്റെ അനിയത്തിയുടെ ഭർത്താവ് കഴിഞ്ഞ ദിവസം ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ ആയിരുന്നു.. അതിന്റെ മുഴുവൻ ചിലവ് നോക്കിയതു ഏട്ടൻ തന്നെ ആയിരുന്നു.. അതും കയ്യിൽ ഉണ്ടായിരുന്നതും ആരുടെയോ കയ്യിൽ നിന്നുമൊക്കെ വാങ്ങിയത് മുഴുവൻ അവിടെ തന്നെ ചിലവായി... " നീ എന്താ കണക്ക് പറയാണോ കിച്ച...? അവൾ പറഞ്ഞതിൽ ന്താ തെറ്റ്..? എന്തിനാടാ നീ ഇങ്ങനെ മറ്റുള്ളവരുടെ നാണംകെട്ടു ജീവിക്കുന്നത്..? " ഏട്ടനോടാണ് അമ്മ അത് ചോദിച്ചതെങ്കിലും കൊണ്ടത് എനിക്കാണ്.. അതുകൊണ്ട് തന്നെ അറിയാതെ കണ്ണുകളിൽ വെള്ളം നിറഞ്ഞു.. ഏട്ടനെ നോക്കിയപ്പോ ആ കണ്ണുകളിലും കണ്ടു നീർത്തിളക്കം...  അവർ പറയുന്നതൊക്കെ കേട്ടു അധികനേരം എനിക്ക് അവിടെ നിൽക്കാനായില്ല..ഞാൻ അകത്തേക്ക് നടന്നു.. ഞങ്ങളുടെ റൂമിൽ നിന്നാലും മുറ്റത്തുള്ള സംസാരം എനിക്ക് കേൾക്കാൻ കഴിയും.. " അമ്മേ ,  ഞാൻ എങ്ങനെ നാണംകെട്ടു ജീവിക്കുന്നു എന്നാ പറയുന്നത്. ന്ത് കണക്കാ ഞാൻ ഇവിടെ പറഞ്ഞത്..?  അങ്ങനെ പറയണമെങ്കിൽ ഒരുപാട് ഉണ്ട് കിച്ചന് പറയാൻ... അതൊന്നും പറയാൻ പഠിച്ചിട്ടില്ല ഇതുവരെ.. ഇനിയും അങ്ങനെ തന്നെ ആയിരിക്കും.. " " അതിനു നീ എന്തിനാ കിച്ച ഇങ്ങനെ ചൂടാവുന്നത്...? ലോൺ അടക്കാനുള്ള പൈസ തരണമെന്നല്ലേ ഞാൻ പറഞ്ഞത് വേറെ ഒന്നുമല്ലല്ലോ.. " " എല്ലാം അറിഞ്ഞിട്ടും അമ്മ ഇങ്ങനെ പറയുന്നത് എന്താണെന്നു എനിക്ക് മനസിലാവുന്നില്ല.. ഈ ഒറ്റതവണ മാത്രമല്ലേ ഞാൻ പൈസ തരാതെ ഉള്ളു... അതിനു മുന്നേയൊക്കെ ഞാൻ തന്നെയല്ലേ അടച്ചത്..? " " അല്ലെന്നു ഇവിടെ ആരും പറഞ്ഞില്ലല്ലോ.. എനിക്ക് ലോൺ അടക്കാൻ പൈസ വേണമെന്ന് പറഞ്ഞുള്ളു... അത് ആരു തന്നാലും എനിക്ക് കുഴപ്പമില്ല.." " ന്റടുത്തു നിന്നും അമ്മ അത് പ്രതീക്ഷിക്കണ്ടട്ടോ.. ഏട്ടനോട് തന്നെ ചോദിച്ചോ.. " എന്ന് പറഞ്ഞു കൊണ്ട് അനിയത്തി അകത്തേക്ക് കയറി പോയി.. കുറച്ചു കഴിഞ്ഞു പുറത്തേക്കു പോകാൻ ഇറങ്ങിയ ഏട്ടൻ അകത്തേക്ക് കയറി വന്ന് കട്ടിലിൽ ഇരുന്ന ന്റെ മടിയിലെക്ക് തല വെച്ചു കിടന്നു.. ആ മനസ്സ് അറിയാവുന്നത് കൊണ്ട് ഞാൻ ഒന്നും മിണ്ടാതെ ഏട്ടന്റെ മുടിയിഴകളിൽ കൂടി ന്റെ വിരലുകൾ ഓടിച്ചു.. കുറച്ചു കഴിഞ്ഞു ന്റെ വയറിൽ മുഖം അമർത്തി കരയുന്ന ഏട്ടനെയാ കണ്ടത്.. പെട്ടന്ന് തന്നെ ന്റെ കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ ഏട്ടനെ എഴുന്നേൽപ്പിച്ചു ഇരുത്തി.. എന്നിട്ട് ആ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു.. " അയ്യേ... ന്റെ കണ്ണ് നിറയുന്നോ..? എന്താ ഏട്ടാ ഇത്..? നമ്മുടെ അമ്മയും വാവയുമല്ലേ... അവർ ഏട്ടനോട് അല്ലാതെ വേറെ ആരോടാ ഈ വീട്ടിലെ കാര്യമൊക്കെ പറയേണ്ടത്..? " " എന്നാലും ലച്ചു... ഞാൻ എങ്ങനെയാടി പെണ്ണെ നാണംകേട്ടു ജീവിക്കുന്നത്...? എല്ലാവർക്കും പൈസ മാത്രം മതി.. സ്നേഹത്തിനും ബന്ധത്തിനും അവിടെ ഒരു വിലയുമില്ല.. പണ്ടുള്ളവർ പറയുന്നത് വളരെ ശരിയാണല്ലേ.. പണത്തിനു മീതെ പരുന്തും പറക്കില്ലെന്നു..? ഇപ്പൊ ഞാൻ വെറും വേസ്റ്റ് ആയത് പോലെ എനിക്ക് തോന്നുകയ.. വെറും വേസ്റ്റ്... " " എന്തിനാ കിച്ചേട്ട, ഇങ്ങനെയൊക്കെ പറയുന്നത്.. അതൊക്കെ ഏട്ടന് തോന്നുകയ... ന്റെ ഏട്ടന് ഞാനില്ലേ... ഇന്നാ തത്കാലം ഇത് കൊണ്ട് പോയി പണയം വെച്ചു അമ്മയ്ക്ക് ആവശ്യമുള്ള പൈസ കൊടുക്ക്‌.. " എന്ന് പറഞ്ഞു ഞാൻ എന്റെ കയ്യിൽ കിടന്ന രണ്ടു വള ഊരി ഏട്ടന്റെ കയ്യിലെക്ക് വെച്ചു കൊടുത്തു.. " ഏയ്യ് ഇതൊന്നും വേണ്ട.. നിന്റെ വീട്ടുകാർ നിനക്കായി തന്നത് ന്റെ ആവശ്യങ്ങൾക്ക് വേണ്ടി എടുക്കാനല്ല ഞാൻ നിന്നെ കെട്ടി കൊണ്ട് വന്നത്.. അതുകൊണ്ട് അത് അവിടെ തന്നെ കിടക്കട്ടെ.. " " ന്റെ ചെക്കാ.... നോക്ക്... ഞാനിപ്പോ ഏട്ടന്റെ ഭാര്യയാണ്‌... അതുകൊണ്ട് ഈ ന്റെ ആവശ്യം നിന്റെ ആവശ്യം എന്നൊന്നും വേണ്ട... നമ്മുടെ ആവശ്യത്തിന് വേണ്ടി ഇത് പണയം വെക്കുന്നതു കൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല... നമ്മള് പണ്ടേ തീരുമാനിച്ചതല്ലേ സന്തോഷം ആണെങ്കിലും ദുഃഖം ആണെങ്കിലും അത് ഒരുമിച്ചു അനുഭവിച്ചാൽ മതിയെന്ന്.. പിന്നെ ഏട്ടന് അറിയാലോ എനിക്ക് സ്വർണത്തിനോട് താല്പര്യം ഇല്ലെന്നു.. എനിക്ക്.. ദാ.... ഈ കുപ്പിവളകൾ മതി... ഇപ്പൊ നോക്കിയേ... നല്ല രസമില്ലേ ന്റെ കൈകൾ കാണാൻ.... " അത് ചോദിച്ചു അവൾ അവളുടെ കൈകൾ അവനെ കിലുക്കി കാണിച്ചു... അവൻ അവളുടെ അരികിൽ ചെന്ന് അവളുടെ നെറ്റിയിൽ ചുണ്ടമർത്തി... " നീ എന്റെ കൂടെ ഉള്ളപ്പോൾ ഏത് സങ്കടവും ഞാൻ തരണം ചെയ്യും പെണ്ണെ.... പിന്നെ ഈ വളകൾ.... അത് ഞാൻ എത്രയും പെട്ടന്ന് നിനക്ക് എടുത്തു തരും... കേട്ടോടി കാന്താരി.. " ഞാൻ ന്റെ ഏട്ടനോട് ചേർന്ന് നിന്നു... " ന്റെ കിച്ചേട്ടൻ ആരുടെ മുന്നിലും തല കുനിക്കുന്നത് കാണാൻ ഈ ലച്ചുന് ആവില്ല ചെക്കാ... " കൂട്ടി കൊണ്ട് വന്നിട്ട് അവളുടെ ഒരാഗ്രഹവും സാധിച്ചു കൊടുക്കാൻ പറ്റിട്ടില്ല.. അതിനു ഇന്നോളം ഒരു പരാതിയും പറഞ്ഞിട്ടില്ല എന്റെ പെണ്ണ്.. താങ്ങായി തണലായി ഇങ്ങനെ നില്കും.. കിച്ചൻ പയ്യെ അവളെ അവന്റെ നെഞ്ചോടു ചേർത്തണച്ചു.. #📔 കഥ
രാത്രി പണിയെല്ലാം കഴിഞ്ഞു റൂമിലേക്ക്‌ കയറി ചെന്നപ്പോ കണ്ടത് ഫോണിൽ തോണ്ടി എന്തോ കണ്ടു ചിരിച്ചു കൊണ്ടിരിക്കുന്ന കണ്ണേട്ടനെയാണ്‌.. ഫബിയിൽ ഏതെങ്കിലും പോസ്റ്റ്‌ കണ്ടിട്ടായിരിക്കുമെന്ന് കരുതി ഞാൻ അത് അധികം മൈൻഡ് ചെയ്യാതെ കുളിക്കാനായി പോയി.. എന്നാ ന്റെ കുളി കഴിഞ്ഞു തിരിച്ചു വന്നപ്പോഴും ഏട്ടൻ ഫോണിൽ തന്നെ ആയിരുന്നു.. എന്നാപ്പിന്നെ അതിനുള്ളിൽ ചിരിക്കാൻ മാത്രം എന്താണെന്നു അറിയണ്ടേ.. അതുകൊണ്ട് തലയിൽ ചുറ്റി വെച്ചിരിക്കുന്ന തുവർത്ത് അഴിച്ചു കൊണ്ട് ഞാൻ ഏട്ടന്റെ അടുത്തേക്ക് നടന്നു.. " എന്താ കണ്ണേട്ടാ ഫോണിൽ ? ഞാൻ കുളിക്കാൻ പോകുന്നതിനു മുന്നേ ഏട്ടൻ ചിരിക്കാൻ തുടങ്ങിയതാണല്ലോ.. എന്നതാ കാര്യം..? " അപ്പൊ കണ്ണേട്ടൻ ഫോണിൽ നിന്നും മുഖമുയർത്തി എന്നെയൊന്നു നോക്കി.. എന്നിട്ട് വീണ്ടും ചിരിച്ചു...ഫോൺ അവിടെ വെച്ചു പതിയെ എന്റടുത്തെക്ക് വന്നു ന്റെ കയ്യിലുള്ള ടവൽ ഏട്ടൻ വാങ്ങി ന്റെ തല തുവർത്തി തന്നു... ഇത് പതിവുള്ളതാട്ടോ.. ഞാൻ തോർത്തിയാൽ മര്യാദക്ക് വെള്ളം പോവില്ലേന്ന് പറഞ്ഞു ഏട്ടൻ തന്നെ അത് ചെയ്തു തരും... അത് എനിക്കും ഇഷ്ടമുള്ള ഒരു കാര്യമാ.. ആ സമയം ഞാൻ ഏട്ടന്റെ മോളായി മാറും... തല തോർത്തി ടവൽ അവിടെ ഇട്ടു കണ്ണേട്ടൻ പുറകിൽ കൂടി വന്നു ന്റെ വയറിൽ ചുറ്റി പിടിച്ചു കൊണ്ട് എന്നെ ഏട്ടനിലേക്ക് ചേർത്ത് നിർത്തി.. എന്നിട്ട് ന്റെ ചെവിയുടെ അടുത്തേക്ക് വന്നു ചോദിച്ചു.. " അതെ...... ഞാൻ ഒരു കാര്യം പറഞ്ഞാൽ ന്റെ അച്ചൂട്ടി ഏട്ടനെ തല്ലോ..? " ചോദ്യം കേട്ടു ഞാൻ ഏട്ടനെ ഒന്നു ഇടംകണ്ണിട്ട് നോക്കി.. " അങ്ങനെയുള്ള കാര്യം ആണെങ്കിൽ ഉറപ്പായും ഞാൻ തല്ലും... " " അയ്യോ... എന്നാ ഞാൻ പറയുന്നില്ല.. അങ്ങനെയിപ്പോ കെട്ടിയോളുടെ കയ്യീന്ന് തല്ലു വാങ്ങുന്നവനാണെന്ന് കേൾക്കാൻ എനിക്കിപ്പോ ആഗ്രഹമില്ല..." " ദേ..... ചെക്കാ... മര്യാദക്ക് കാര്യം എന്താണെന്നു പറഞ്ഞോ.. ഇല്ലേൽ ഇന്ന് പുറത്തു കിടക്കേണ്ടി വരും... എന്നതാ ഇന്നും ആരെങ്കിലും വന്നോ പ്രൊപോസലും കൊണ്ട്.?" " പ്രൊപോസൽ..... ആഹാ... ആണെന്നും പറയാം ഇല്ലെന്നും പറയാം.. പക്ഷെ , ഇത് ഇത്തിരി സീരിയസ് ആണ്.... കാര്യം വേറൊന്നുമല്ല...അന്ന് ഒരു ദിവസം ഞാൻ നിന്നോട് ഒരു രാഖിയെ കുറിച്ച് പറഞ്ഞിരുന്നില്ലേ..? " " ഏത് രാഖി ? ഏട്ടന്റെ ഫബിയിൽ ഉള്ള ഫ്രണ്ടൊ..? അവൾക്കു ഇപ്പൊ ന്താ പ്രശ്നം ? " " ആഹാ... അത് തന്നെ... അവൾക്കിപ്പോ ചെറിയൊരു പ്രശ്നം... പുള്ളിക്കാരി ന്റെ അക്കൗണ്ടിൽ കയറി ന്റെ അതിലുള്ള ഫോട്ടോസൊക്കെ എടുത്തു അവളുടെ വാട്സ്ആപ്പിൽ പ്രൊഫൈൽ ആക്കി വെച്ചിരിക്കുകയാ..." " എന്നതാ....? അവളെന്തിനാ ഏട്ടന്റെ ഫോട്ടോ പ്രൊഫൈൽ പിക് ആക്കി വെക്കുന്നത്.. അല്ല ഇത് ഏട്ടൻ എങ്ങനെയാ അറിഞ്ഞത്..? " " അത്.... അതുണ്ടല്ലോ... പിന്നെ... അവൾ എനിക്കിപ്പോ മെസ്സേജ് അയച്ചിരുന്നു.. അങ്ങനെ അറിഞ്ഞതാ... " ഏട്ടൻ പറഞ്ഞത് കേട്ടതും ഞാൻ തിരിയാൻ നോക്കിയപ്പോൾ ഒന്നുകൂടി എന്നെ മുറുക്കി പിടിച്ചു.. അപ്പോഴാ നിക്ക് മനസിലായത് ഈ ചെക്കൻ റൊമാൻസ് ചെയ്യാൻ വിളിച്ചതല്ല എന്റെ കയ്യീന്ന് അടി വാങ്ങിക്കാതെ ഇരിക്കാൻ വേണ്ടി എന്നെ നേരത്തെ ലോക്ക് ചെയ്തതാണെന്ന്.. ഞാൻ തല ചെരിച്ചു കൊണ്ട് കടുപ്പിച്ചു ഏട്ടനെ ഒന്ന് നോക്കി.. അന്നേരം എന്നെ ഒന്നും കൂടി ചേർത്ത് പിടിച്ചു ന്റെ കവിളിൽ ഒരു മുത്തവും തന്നു ചെവിയിൽ പറഞ്ഞു.. " എനിക്കറിയാം.... ഇത് പറഞ്ഞാൽ നീ എന്നെ തല്ലുമെന്ന്.. അതുകൊണ്ടാ നേരത്തെ ലോക്ക് ചെയ്തത്.. സോറി മുത്തേ... ഇനി ഏട്ടൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കെട്ടോ.. അവൾ അങ്ങനെ ചെയ്തുന്ന് പറഞ്ഞപ്പോൾ തന്നെ ഏട്ടൻ പറഞ്ഞു എത്രയും പെട്ടന്ന് അത് മാറ്റി ഇടണമെന്ന്.. ആദ്യമൊന്നും അവൾ സമ്മതിച്ചില്ലേങ്കിലും ഏട്ടൻ ദേഷ്യപ്പെട്ടു പറഞ്ഞപ്പോൾ അവൾ മാറ്റിയെന്നും പറഞ്ഞു എനിക്ക് മെസ്സേജ് അയച്ചിരുന്നു.. ആ നിമിഷം തന്നെ ഞാൻ അവളെ ബ്ലോക്ക്‌ ചെയ്തു.. " " ഏട്ടൻ വിട്ടേ... എനിക്ക് ഉറങ്ങണം.. " " അയ്യേ... അപ്പോഴേക്കും ന്റെ പെണ്ണ് പിണങ്ങിയോ..? " എന്നു ചോദിച്ചു ഏട്ടൻ എന്നെ തിരിച്ചു നിർത്തി.. എന്നിട്ട് ന്റെ മുഖം ആ കൈക്കുമ്പിളിൽ എടുത്തു ഏട്ടന്റെ നേർക്ക് പിടിച്ചു.. " എന്താടാ അച്ചുവേ...? ഏട്ടൻ പറഞ്ഞില്ലേ ഞാൻ അവളെ ബ്ലോക്ക്‌ ചെയ്തുന്ന്.. പിന്നെ ന്താ ? " " ഏട്ടന്റെ ഫോട്ടോ പ്രൊഫൈൽ പിക് ആക്കി വെച്ചത് മാറ്റിയെന്നു ഏട്ടനെന്താ ഇത്ര ഉറപ്പ്.. ഏട്ടൻ അത് കാണുന്നോന്നുമില്ലല്ലോ..? " " ന്റെ അച്ചുവേ... അതൊക്കെ ശരി തന്നെയാ.. എന്നാലും അതൊരു ഫോട്ടോ അല്ലെ.. ഇത്രക്കൊക്കെ സീരിയസ് ആക്കി എടുക്കാൻ ഉണ്ടോ ഇത്.. ഞാൻ അന്നേരം തന്നെ അവളെ ബ്ലോക്ക്‌ ചെയ്തില്ലേ..? " ഞാൻ ഏട്ടനെ കെട്ടിപിടിച്ചു ആ നെഞ്ചോട് ചേർന്ന് നിന്നു.. " കണ്ണേട്ടാ... ഏട്ടന്റെ ഒരു ഫോട്ടോ അല്ല മറ്റു എന്താണെങ്കിൽ പോലും മറ്റൊരാൾ സ്വന്തമാക്കുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല.. ഏട്ടൻ എനിക്ക് മാത്രം സ്വന്തമായി ഉള്ളതാ... " " ഏഹ്... അപ്പൊ ന്റെ അമ്മയും പെങ്ങളുമൊക്കെയോ..? " " അവരെ പോലെയാണോ ഏട്ടാ ഇങ്ങനെയുള്ള പെണ്ണുങ്ങൾ..? എന്തിനാ നേരിട്ട് കണ്ടിട്ടില്ലാത്ത ഒരാളുടെ ഫോട്ടോയൊക്കെ പ്രൊഫൈൽ പിക് ആക്കുന്നത്... അവളുടെ വീട്ടിൽ ചോദിക്കാനും പറയാനുമൊന്നും ആരുമില്ലേന്നാവോ.. എന്തായാലും ഏട്ടൻ അവളെ ബ്ലോക്ക്‌ ചെയ്തത് നന്നായി... ഇല്ലേൽ ന്റെ അടുത്ത് നിന്നും അവള് കൊടുങ്ങല്ലൂർ പാട്ട് നല്ലപോലെ കെട്ടേനെ.. " " ആഹാ... ന്റെ പെണ്ണിന് അതൊക്കെ അറിയാമോ...? " " എന്തെ.... ന്റെ ചെക്കന് അത് കേൾക്കാൻ ആഗ്രഹമുണ്ടോ...? " " അയ്യോ.... വേണ്ടായേ... ഞാൻ ചുമ്മാ പറഞ്ഞതാ... വാ നമുക്ക് ഉറങ്ങാൻ നോക്കാം... " " മ്മ്.... ശെരി.... ഇനി എങ്ങാനും ഇതുപോലെ ആരെങ്കിലും ചെയ്തുന്ന് പറഞ്ഞു ന്റടുത്തു വരാൻ നിന്നാൽ ഉണ്ടല്ലോ.. കലിപ്പനാണെന്ന് നോക്കൂല്ല.. ശരിക്കും ഭദ്രകാളിയാവും ഞാൻ.. " " അങ്ങനെ ഭദ്രകാളി ആയാലും അതെങ്ങനെ മാറ്റണമെന്ന് നിന്റെ കണ്ണേട്ടന് അറിയാട്ടോ.. " എന്ന് പറഞ്ഞു ഏട്ടൻ എന്നെ ആ നെഞ്ചിലേക്ക് വലിച്ചിട്ടു ന്റെ നെറ്റിയിൽ ഏട്ടന്റെ ചുണ്ടമർത്തി... *അശ്വതി അച്ചു* #📔 കഥ
കണ്ണേട്ടൻ എന്റെ കഴുത്തിൽ താലി കേട്ടിട്ട് ഇന്നേക്ക് ഒരു മാസം കഴിഞ്ഞു.. നീണ്ട മൂന്നു വർഷത്തെ പ്രണയ സാഫല്യം.. ഞങ്ങടെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു വീട്ടുകാരുടെ അനുവാദത്തോടെ ഒരു വിവാഹം.. അതായിരുന്നു ഞങ്ങടെ പ്രണയം മൂന്നു വർഷത്തേക്ക് വളർന്നത്.. സമ്മതം എല്ലാം കിട്ടി കഴിഞ്ഞ മാസം 11 നു ആയിരുന്നു ഏട്ടൻ എന്റെ കഴുത്തിൽ താലി ചാർത്തിയത്.. കണ്ണേട്ടന്റെ അച്ചു കണ്ണേട്ടന്റെ മാത്രം പെണ്ണായി.. പക്ഷെ ഇപ്പൊ ചെറിയൊരു പ്രശ്നം... മറ്റൊന്നുമല്ല , രാവിലെ പുള്ളിക്ക് എന്നോട് നല്ല സ്നേഹമൊക്കെയാണ്... എന്നാൽ രാത്രി ഞങ്ങളുടെ മാത്രമായ ലോകത്തേക്ക് കടന്നു ചെല്ലാൻ കണ്ണേട്ടന് എന്തോ ഒരു മടി പോലെ... അതുകൊണ്ട് തന്നെ ഞങ്ങടെ ഫസ്റ്റ്നൈറ്റ്‌ ഇതുവരെ കഴിഞ്ഞിട്ടില്ല... എന്നുവെച്ചു എനിക്ക് എന്റെ ഏട്ടനോട് ദേഷ്യമൊന്നും ഇല്ലാട്ടോ.. ഒന്നുമില്ലാതെ ഈ കാര്യത്തിൽ ഒരാളും ഇങ്ങനെ ഒഴിഞ്ഞു മാറില്ല.. അതിന്റെ കാരണം ഏട്ടനോട് തന്നെ ചോദിച്ചു ക്ലിയർ ചെയ്യണം.. അതിനു വേണ്ടിയാ പെട്ടെന്ന് പണിയൊക്കെ തീർത്തു കണ്ണേട്ടന് വേണ്ടി ഞാൻ ഈ റൂമിൽ വെയിറ്റ് ചെയ്യുന്നത്.. അധികം വൈകാതെ തന്നെ കണ്ണേട്ടൻ റൂമിലേക്ക്‌ വന്നു... ഏട്ടനെ കണ്ടതും ഞാൻ കട്ടിലിൽ നിന്നും എഴുനേറ്റു... എന്നെ കണ്ടതും ഏട്ടൻ ന്റെ അടുത്തേക്ക് വന്നു... " ആഹാ.. ന്റെ പെണ്ണ് ഇവിടെ നിൽപ്പുണ്ടായിരുന്നോ...? ഇന്ന് പണിയൊക്കെ നേരത്തെ കഴിഞ്ഞോ...? അല്ല നേരത്തെ റൂമിൽ ഹാജർ ആയത് കൊണ്ട് ചോദിച്ചതാ.. ഇല്ലെങ്കിൽ ഞാൻ അടുക്കളയിൽ വന്നു എന്തൊക്കെ സർക്കസ് കാണിച്ചാലും നീ ഇങ്ങോട്ട് വരാറില്ലല്ലോ.. ഇന്നെന്തു പറ്റി? " " അത്..... ഏട്ടാ...... എനിക്കൊരു..... കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു.... " ന്റെ കൃഷ്ണ , എനിക്കെപ്പൊഴാ ഈ വിക്കു വന്നത്.. ഇത്രയും നേരം ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ... അത് ചോദിച്ചാൽ... ഏട്ടൻ കലിപ്പ് ആവുമോ എന്തോ... കണ്ണേട്ടന് അങ്ങനൊരു കുഴപ്പമുണ്ട്.. കലിപ്പ് എപ്പോഴാ ഏത് വഴിയാ കയറുന്നതെന്ന് പറയാൻ പറ്റില്ല... ന്റെ ആലോചന കണ്ടിട്ടാവും ഏട്ടൻ എന്നെ തട്ടി വിളിച്ചു... " ഡീ , അച്ചു..... നീ ന്താ സ്വപ്നം കാണുവാണോ? എത്ര നേരായി ഞാൻ നിന്നെ വിളിക്കുന്നു.. നിനക്കെന്താ എന്നോട് ചോദിക്കാൻ ഉള്ളത് ? എന്നാടി പെണ്ണെ ? " " ഏട്ടാ.... അത്.... മറ്റൊന്നുമല്ല... നമ്മൾ മനസ്സ് കൊണ്ട് നേരത്തെ ഒന്നായവർ ആണ്... എന്നാൽ ഒരു കുടുംബജീവിതത്തിൽ ആ ഒരുമ മാത്രം ഉണ്ടായാൽ പോരാ... സെക്സ് എന്ന് പറയുന്നത് ദാമ്പത്യത്തിൽ മാറ്റി നിർത്താൻ കഴിയാത്ത ഒന്നാണ്...എന്നാൽ... ഈ ഒരു മാസം ആയിട്ടും നമ്മൾ ഒന്നായിട്ടില്ല.. ഇനി ന്റെ ഭാഗത്തു നിന്നും എന്തെങ്കിലും തരത്തിലുള്ള വീഴ്ച വന്നത് കൊണ്ടാണ് ഏട്ടൻ ഒഴിഞ്ഞു മാറുന്നതെങ്കിൽ ഏട്ടന് അത് എന്നോട് തുറന്നു പറയാം.. ഞാൻ അത് തിരുത്താൻ തയ്യാറാണ്.. ഇനി അതല്ല കാരണമെങ്കിൽ വേറെ എന്തെങ്കിലും ആണെങ്കിൽ ഏട്ടൻ അത് എന്നോട് തുറന്നു പറയണം.. പരിഹരിക്കാൻ പറ്റുന്നതാണെങ്കിൽ നമുക്ക് പരിഹരിക്കാം.. " ഞാൻ ഇത്രയും പറഞ്ഞു കണ്ണേട്ടനെ നോക്കി.. ഇത്രയൊക്കെ കേട്ടിട്ടും ഏട്ടൻ ഒന്നും മിണ്ടാതെ തല കുനിച്ചു നിൽക്കായിരുന്നു.. അത് കണ്ടപ്പോ എനിക്കെന്തോ വിഷമം പോലെ തോന്നി... ഞാൻ ഏട്ടന്റെ അടുത്തേക്ക് ചെന്ന് ആ താടിയിൽ പിടിച്ചു മുഖം ഉയർത്തി.. " ന്താ കണ്ണേട്ടാ ? ന്റെ ഏട്ടന് ന്താ പറ്റിയത്? " പെട്ടെന്ന് ഏട്ടൻ എന്നെ കെട്ടിപിടിച്ചു... എന്നിട്ട് പറയാൻ തുടങ്ങി.. " അച്ചു.... എനിക്കും അതിനു ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല... താലി കെട്ടിയത് കൊണ്ട് മാത്രം ഞാൻ ഒരു ഭർത്താവ് ആകില്ലേന്ന് അറിയാം... മനസ്സ് കൊണ്ട് ഒന്നായതു പോലെ ശാരീരികമായും ഒന്നാവണമെന്ന് ഞാനും നിന്നെ പോലെ ഒത്തിരി കൊതിക്കുന്നുണ്ട്.... പക്ഷെ , " അവിടെ ഏട്ടൻ ഒന്നു നിർത്തി.. ഞാൻ ഏട്ടനെ എന്നിൽ നിന്നും അടർത്തി മാറ്റി കൊണ്ട് ആ മുഖം ന്റെ കൈകളിൽ എടുത്തു.. ആ കണ്ണുകളിൽ നോക്കി കൊണ്ട് ഞാൻ ചോദിച്ചു.. " ന്താ ഏട്ടാ...? അതിന്റെ ഇടയിൽ എന്തിനാ ഒരു ' പക്ഷെ വന്നത് ? എന്താണെങ്കിലും ഏട്ടൻ എന്നോട് പറഞ്ഞോ.. അതിന്റെ പേരിൽ ഞാൻ ഏട്ടനോട് വഴക്കിടാനോ ഏട്ടനെ വെറുക്കാനോ പോകുന്നില്ല... അച്ചുനെ ന്റെ ഏട്ടന് അറിയില്ലേ..? " ഞാൻ പറഞ്ഞത് കേട്ട് കണ്ണേട്ടൻ ബാക്കി കൂടി പറഞ്ഞു... " പക്ഷെ.... എനിക്ക് പേടിയാടാ.... മനസിന് എന്തോ അതിനോട് അടുക്കുമ്പോ.. എനിക്ക് നിന്നെ തൃപ്തി പെടുത്താൻ കഴിയോ..?? അങ്ങനെ എന്തൊക്കെയോ ഒരു.." കണ്ണൻ പറഞ്ഞു മുഴുവനാക്കില്ല.. "അങ്ങനെ ആവുമ്പോൾ.... നിനക്ക് എന്നോട് ദേഷ്യം തോന്നിയാലോ... എന്നെ വെറുത്താലോ.. ന്റെ കുറച്ചു കൂട്ടുകാർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.. അതുകൊണ്ടാ ഞാൻ." കണ്ണേട്ടന്റെ മറുപടി കേട്ടപ്പോ ഞാൻ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയായി പോയി.. പതിയെ ഏട്ടനോട് ചേർന്ന് നിന്ന് നെറ്റിയിൽ ന്റെ ചുണ്ടുകൾ പതിപ്പിച്ചു ആ നെഞ്ചിൽ ചാഞ്ഞു നിന്നു ഏട്ടനെ കെട്ടിപിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.. " കണ്ണേട്ടാ..... അതൊക്കെ നമ്മുടെ മനസിന്റെ തോന്നലുകളാണ്... ചിലപ്പോൾ ഞങ്ങൾ പെണ്ണുങ്ങൾക്കും അങ്ങനെയൊക്കെ ഉണ്ടാകാറുണ്ട്.. പിന്നെ, ചില ഭാര്യമ്മാർ അതിനു ദേഷ്യം കാണിക്കുമായിരിക്കും.. എന്നാലും ഏട്ടന്റെ അച്ചു അതിന്റെ പേരിൽ ഒരിക്കലും ന്റെ കണ്ണേട്ടനോട് ദേഷ്യപ്പെടുകയോ വെറുക്കുകയോ ചെയ്യില്ലട്ടോ.... ന്റെ ഏട്ടനെ മനസിലാക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ ഈ അച്ചു എന്തിനാ ജീവിച്ചു ഇരിക്കുന്നെ... അതൊക്കെ നമുക്ക് റെഡി ആക്കാട്ടോ.. അതിനു ടെൻഷൻ അടിക്കുകയോ ഒന്നും വേണ്ട.. പറഞ്ഞോ കേട്ടത്...? " " കേട്ടു പെണ്ണെ...., നീ ഈ കണ്ണന്റെ ഭാഗ്യം തന്നെയാ.... എന്നെ മനസിലാക്കി ജീവിക്കാൻ നിന്നെ കൊണ്ട് മാത്രേ പറ്റൂ.. അല്ല അപ്പൊ എങ്ങനെയാ.. ഇന്ന് അങ് നടത്തുവല്ലേ നമ്മുടെ ആദ്യരാത്രി..? " "അയ്യടാ.. ഇത്രയും നാൾ എങ്ങനെയാണോ അങ്ങനെ അങ്ങ് കിടന്നോ.. എനിക്ക് ഉറക്കം വരുന്നുണ്ട്.. " എന്നും പറഞ്ഞു കിടക്കാൻ പോയി.. "നിന്നെ ഞാൻ ഉറക്കാടി പെണ്ണേ.." "എന്താ.." "ഒന്നുല്ല.. നിന്നെ ഉറക്കമെന്നു പറഞ്ഞതാണേ.." എന്ന് പറഞ്ഞു ഏട്ടൻ എന്നെ ഏട്ടന്റെ നെഞ്ചിലെക്ക് വലിച്ചിട്ടു.. ആ പറച്ചിൽ കേട്ടപ്പോ അറിയാതെ ഞാൻ നാണിച്ചു തല താഴ്ത്തി നിന്നു.. അത് കണ്ടു ഏട്ടൻ ന്റെ മുഖം പിടിച്ചു ഉയർത്തി ന്റെ നെറ്റിയിലും രണ്ടു കണ്ണുകളിലും മാറി മാറി ഉമ്മ തന്നു.. അന്നേരം ഞാൻ നാണം കൊണ്ട് ന്റെ കണ്ണേട്ടനെ കെട്ടിപിടിച്ചു കിടന്നു.. *അശ്വതി അച്ചു* #📔 കഥ
" മോളെ , അച്ചു.. കണ്ണൻ ഇതുവരെ എഴുന്നേറ്റില്ലേ...? " " ഇല്ല അമ്മേ , ഇന്നലെ വൈകിയല്ലേ വന്നത്.. അതിന്റെ ക്ഷീണം ഉണ്ടാകും. " " ഇന്നലെ അവൻ എവിടെ പോയതാ..? അല്ലെങ്കിൽ എവിടെയെങ്കിലും പോകുമ്പോൾ പറഞ്ഞിട്ടാ പോകുന്നത്.. ഇന്നലെ അതും ഉണ്ടായില്ല.. " " അത് ഏട്ടന്റെ കൂട്ടുകാരന്റെ അനിയത്തിക്ക് ഇന്നലെ ബൈപാസ്സിൽ വെച്ചു ഒരാക്‌സിഡന്റ് ഉണ്ടായി.. ഇത്തിരി സീരിയസ് ആയിരുന്നു. ഓപ്പറേഷൻ വേണമെന്ന പറഞ്ഞിരുന്നതു. പിന്നെ ബ്ലഡ്‌ ഒത്തിരി പോയിട്ടുണ്ടായിരുന്നു O+ ബ്ലഡ്‌ വേണമെന്നുള്ളതു അവർ ആദ്യം കണ്ണേട്ടനെയാ വിളിച്ചത്.. അതാ ഒന്നും പറയാതെ ഇവിടുന്നു ഓടിയത്.. പിന്നെ ഓപ്പറേഷന് പൈസ ഉണ്ടാക്കാനും ഓടി ഏട്ടൻ അതാ പറ്റിയത്.... . വന്നതിനു ശേഷമാ എന്നോടും പറഞ്ഞത്.. " " ആഹാ... അതെന്തായാലും നന്നായി.. നമ്മളെ കൊണ്ട് പറ്റുന്ന സഹായം മറ്റുള്ളവർക്ക് ചെയ്തു കൊടുക്കണം.. എന്നാലേ നാളെ നമ്മുക്ക് എന്തെങ്കിലും വന്നാൽ സഹായിക്കാൻ ആരെങ്കിലും ഉണ്ടാകൂ.. മോള് പോയി അവളെ എഴുനെല്പിക്കു.. ജോലിക്ക് പോവേണ്ടതല്ലേ.. ഇല്ലെങ്കിൽ പിന്നെ വിളിക്കാത്തതിന് ആക്കും മുഖം കറുപ്പിക്കുന്നേ.. " " ആഹാ അമ്മേ..... " അച്ചു അവരുടെ റൂമിലേക്ക്‌ നടന്നു... അവിടെ എത്തിയപ്പോ കണ്ണൻ പുതച്ചു മൂടി സുഖനിദ്രയിൽ ആയിരുന്നു.. അന്നേരം അവൾക്കു ഒരു കുസൃതി തോന്നി.. അവൾ തിരിച്ചു അടുക്കളയിൽ ചെന്നു ഉപ്പ്പാത്രം കയ്യിൽ എടുത്തു.. കാര്യം മനസിലാവാതെ അമ്മ അവളെ നോക്കി നിന്നു.. കണ്ണനിട്ടു എന്തോ പണി ഒപ്പിക്കാൻ പോവുകയാണെന്ന് മനസിലായതു കൊണ്ട് അവർ പറഞ്ഞു.. " അച്ചു, രാവിലെ തന്നെ അവന്റെ വായിലിരിക്കുന്നത് കേൾക്കാൻ നിക്കണ്ട.. എപ്പോഴാ കലിപ്പ് ആ ദേഹത്തെക്ക് കയറുന്നതെന്ന് ആർക്കും പറയാൻ പറ്റില്ല.. " " സാരമില്ല അമ്മേ , അതൊക്കെ ഞാൻ നോക്കിക്കോളാം.. " " കിട്ടുന്നത് വാങ്ങി കൂട്ടിയിട്ട് എന്റടുത്തെക്ക് പരാതിയായി വരാൻ നിക്കരുതെട്ടോ...? പറഞ്ഞേക്കാം.. " ഒരു താക്കിത് പോല്ലേ 'അമ്മ പറഞ്ഞപ്പോഴേക്കും അവൾ റൂമിൽ എത്തിയിരുന്നു.. ശബ്ദം ഉണ്ടാക്കാതെ അവൾ അവന്റെ അരികിലേക്ക് ചെന്നു.. എന്നിട്ട് ഒരു നുള്ള് ഉപ്പ് എടുത്തു അവന്റെ വായിലേക്ക് വെച്ചു കൊടുത്തു.. പാവം അത് നാക്കു കൊണ്ട് നക്കി എടുത്തതും ഞെട്ടി എഴുനേറ്റു പുറത്തേക്കു തുപ്പിയതും ഒന്നിച്ചായിരുന്നു.. ഇതെല്ലാം കണ്ടു അച്ചു വയറു പൊത്തി ചിരിച്ചു... പക്ഷേ തിരിഞ്ഞു കണ്ണൻ അവളെ ഒരു നോട്ടം നോക്കിയതും ആ ചിരിയൊക്കെ ഏത് വഴി പോയെന്നു അവൾക്ക് പിടിത്തം കിട്ടിയില്ല.. മുഖം കണ്ടപ്പോൾ തന്നെ മനസിലായി നല്ല കട്ടകലിപ്പിൽ ആണെന്ന്.. സംഭവം കൈ വിട്ടു പോയെന്നു മനസിലായത് കൊണ്ട് ഞാൻ പതിയെ കണ്ണേട്ടന്റെ അടുത്തേക്ക് നടന്നു.. കട്ടിലിൽ ഏട്ടനോട് ചേർന്നിരുന്നു കൊണ്ട് ഞാൻ കണ്ണേട്ടന്റെ തോളിൽ കൈ വെച്ചു.. പെട്ടന്ന് തന്നെ ന്റെ കൈ തട്ടി മാറ്റി ഏട്ടൻ കട്ടിലിൽ നിന്നും എഴുനേറ്റു.. " കണ്ണേട്ടാ... ഞാൻ... " " ന്താ അച്ചു ഇതൊക്കെ...? രാവിലെ തന്നെ മനുഷ്യനെ ദേഷ്യം പിടിപ്പിക്കാൻ ഓരോന്ന് ചെയ്തു വെക്കുവാണോ.. " അത് പറഞ്ഞു ഏട്ടൻ കുളിക്കാനായി ബാത്‌റൂമിൽ കയറി.. ഞാൻ കരയാനും.. തിരിച്ചു ഇറങ്ങിയപ്പോഴും ഞാൻ കട്ടിലിൽ ഇരുന്നു കരയുകയായിരുന്നു.. അത് കണ്ടിട്ടും കാണാത്തതു പോലെ ഏട്ടൻ സ്വന്തം കാര്യങ്ങൾ എല്ലാം ചെയ്തു പുറത്തേക്കു പോയി.. പോകുന്നത് കണ്ടു ഞാൻ പുറകിൽ നിന്നു വിളിച്ചെങ്കിലും ഏട്ടൻ നിന്നില്ല.. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ തിരിഞ്ഞതും അമ്മ പുറകിൽ നിൽക്കുന്നു.. " ഞാൻ അപ്പോഴേ പറഞ്ഞതല്ലേ മോളോട് രാവിലെ തന്നെ അവനെ ദേഷ്യം പിടിപ്പിക്കാൻ നിക്കണ്ടേന്ന്.. സാരല്ല്യ.. പോട്ടെ... മോള് വാ.. അവൻ വരുമ്പോൾ അമ്മ നല്ല അടി കൊടുക്കാം നിന്നെ കരയിച്ചതിന്.. " അത് കേട്ടു ഞാൻ ഒന്ന് ചിരിച്ചേങ്കിലും ഏട്ടൻ മിണ്ടാതെ പോയതിന്റെ വിഷമം ന്റെ ഉള്ളിൽ ഉണ്ടായിരുന്നു... അത് കാര്യമാക്കാതെ ഞാൻ അമ്മയുടെ കൂടെ ജോലിയിൽ മുഴുകി.. ഇടയ്ക്ക് എന്തോ ക്ഷീണം തോന്നിയതും അമ്മയോട് പറഞ്ഞു ഞാൻ റൂമിൽ ചെന്നു കിടന്നു.. വൈകുന്നേരമാണ് കണ്ണേൻ വീട്ടിലേക്കു വന്നത്.. വന്നു കയറിയപ്പോ തന്നെ അച്ചുനെ അവിടെ മൊത്തം തപ്പിയെങ്കിലും എങ്ങും കാണാൻ കഴിഞ്ഞില്ല.. അടുക്കളയിൽ നിന്നും തപ്പി കളിക്കുന്നത് കണ്ടപ്പോ അമ്മ കാര്യം തിരക്കി.. " ന്തിനാ കണ്ണാ ഇവിടെ നിന്നിങ്ങനെ കറങ്ങുന്നത്..? " അമ്മേ... അത്.... അച്ചു... " ന്തിനാ വീണ്ടും അവളെ കരയിക്കാൻ ആണോ.. ആഹാ.. അവൾ റൂമിലുണ്ട്.. " പിന്നെ അധികം അവിടെ നിന്ന് വട്ടം ചുറ്റാതെ കണ്ണൻ വേഗം റൂമിലേക്ക്‌ ചെന്നു... അവിടെ ചെന്നു നോക്കിയപ്പോ കണ്ണുകൾ അടച്ചു കിടക്കുന്ന അച്ചുനെയാണ്‌ കണ്ടത്.. അവളുടെ അടുത്ത് ചെന്നു പതിയെ ആ തലയിൽ തലോടി.. അപ്പോഴേക്കും കണ്ണുകൾ തുറന്നു കട്ടിലിൽ നിന്നും എഴുന്നേറ്റു എന്നെ ഇറുകി കെട്ടിപിടിച്ചിരുന്നു പെണ്ണ്.. " എന്തിനാ ഏട്ടാ രാവിലെ എന്നോടോന്നും മിണ്ടാതെ പോയത്..? ഞാൻ എത്ര വിഷമിച്ചുന്ന് അറിയോ... രാവിലെ ഒരു തമാശയ്ക്കല്ലേ ഞാൻ അങ്ങനെയൊക്കെ ചെയ്തതു..." എന്നൊക്കെ പറഞ്ഞു എന്റെ തോളിൽ കിടന്നു കരയുവാ പെണ്ണ്... ഞാൻ പതിയെ അവളെ എന്നിൽ നിന്നും അടർത്തി മാറ്റി ആ കണ്ണുകൾ തുടച്ചു കൊടുത്തു രണ്ടു കണ്ണിലും മാറി മാറി ന്റെ ചുണ്ടുകൾ ചേർത്തു.. എന്നിട്ട് ആ മുഖം ന്റെ കയ്യിലെക്കേടുത്തു കൊണ്ട് അവളുടെ കണ്ണുകളിൽ നോക്കി ഞാൻ പറഞ്ഞു.. " എന്തിനാ ന്റെ പെണ്ണ് ഇങ്ങനെ കരയാൻ നിൽക്കുന്നത്...? രാവിലെ കലിപ്പ് ആയതിനാണെങ്കിൽ ഏട്ടൻ അത് ചുമ്മാ കാണിച്ചതല്ലേ.. നീ ചെയ്തതിന് ചെറിയൊരു പ്രതികാരമായിട്ട്... ഇറങ്ങി പോയി ഒരു പത്തു മിനിറ്റ് കഴിഞ്ഞിട്ട് വരാമെന്നു കരുതിയ ഇരുന്നത്.. പക്ഷെ ഇടയ്ക്ക് ഏട്ടനോന്ന് പെട്ടു പോയി... മനുവും കിരണും കൂടി ചുരം കാണാൻ ഇറങ്ങിയപ്പോ വണ്ടിയുടെ ബുക്കും പേപ്പറും എടുക്കാൻ മറന്നു.. അവർ എന്നോട് പറഞ്ഞു അതൊന്നു വീട്ടിൽ നിന്നും എടുത്തു അവർക്ക് എത്തിച്ചു കൊടുക്കാൻ... അതുകൊണ്ടാ ഇത്ര ലേറ്റ് ആയതു... ന്റെ പെണ്ണിനെ ഇത്രയും നേരം വിഷമിപ്പിച്ചതിന് എന്ത് ശിക്ഷ വേണമെങ്കിലും നിനക്ക് തരാം.. " " നിന്റെ വിളിച്ചിട്ട് എന്താടാ കിട്ടാതെ ഒരു ആവിശ്യത്തിന് വിളിച്ച കിട്ടൂല്ല.." അമ്മയുടെ വരവും പറയലും പോക്കും എല്ലാം ഒരുമിച്ചു കഴിഞ്ഞു.. അപ്പോഴാണ് അവൻ ഫോൺ നോക്കിയത്.. ഫോൺ ഓഫ് ആയിരുന്നു.. രാവിലത്തെ കലിപ്പിന് ഓഫ് ചെയ്തതാണ് ചുമ്മാതെ.. "ഇനി എന്റെ പെണ്ണ് പറഞ്ഞൊള്ളു എന്ത് ശിക്ഷയാ തരുന്നേ.." " ആണോ....? എന്നാലേ വേഗം പോയി നല്ല മാങ്ങയും മൂന്നു മസാലദോശയും വാങ്ങിയിട്ട് വാ.. പിന്നെ നല്ല ചൂട് പഴംപൊരിയും.... അതുപോലെ മസാലദോശ ഏട്ടനില്ലട്ടോ.. " " എനിക്ക് ഇല്ലാതെ പിന്നെ എന്തിനാ മൂന്നെണ്ണം.. നീയും അമ്മയും ഓരോന്നല്ലേ കഴിക്കു.. ബാക്കി ഒരെണ്ണം ആർക്കാ..? " " അതോ.......???? " പെട്ടന്ന് അച്ചു ന്റെ കൈ എടുത്തു അവളുടെ വയറിലേക്ക് ചേർത്ത് വെച്ചു... എന്നിട്ട് എന്റെ ചെവിയിൽ അവളുടെ ചുണ്ടുകൾ ചേർത്ത് കൊണ്ട് പറഞ്ഞു.. " അതെ..... ആ ഒരെണ്ണം ഇവിടെ ഉള്ള ആൾക്ക് വേണ്ടി ആട്ടോ... നമ്മുടെ മോൾക്ക് വേണ്ടി.. ഒന്നരമാസമായി ഇവിടെ താമസം തുടങ്ങിയിട്ട്... എന്നിട്ട് ഇന്നാ എന്നോട് പറഞ്ഞത്... മോൾക്ക് വിശക്കുന്നു അച്ഛനോട് എത്രയും പെട്ടന്ന് ഒരു മസാലദോശ വാങ്ങി കൊണ്ട് വരാൻ പറ അമ്മേന്ന്.. അതാ ഞാനിപ്പോ ന്റെ ചെക്കനോട് പറഞ്ഞത്.. " അവൾ പറഞ്ഞത് വിശ്വസിക്കാൻ കഴിയാതെ ഞാൻ അവളെയും അവളുടെ വയറിലേക്കും മാറി മാറി നോക്കി... വീണ്ടും കണ്ണ് കൊണ്ട് ഉറപ്പാണോന്ന് അവളോട് ചോദിച്ചപ്പോ ന്റെ പെണ്ണ് കണ്ണടച്ച് കാണിച്ചു അതെന്നു ഉറപ്പ് തന്നു... സന്തോഷം കൊണ്ട് ന്താ ചെയ്യേണ്ടതെന്ന് അറിയില്ല... അവളെ ന്റെ നെഞ്ചിലെക്ക് വലിച്ചിട്ടു ഉമ്മകൾ കൊണ്ട് പൊതിഞ്ഞു... അവളും എന്നെ ഇറുക്കി കെട്ടിപിടിച്ചു.. അപ്പൊ അടുക്കളയിൽ നിന്നും അമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു.. "നാട്ടുകാരുടെ കാര്യം നോക്കുന്നതിന്റെ ഇടയ്ക്ക് ഭാര്യയേയും കുട്ടിയെയും മറന്നു പോകണ്ടാന്ന്.. " ചമ്മിയ മുഖത്തോടെ അവളെ നോക്കിയപ്പോ സാരല്ല്യ ഏട്ടാന്നും പറഞ്ഞു കണ്ണടച്ച് കാണിച്ചു എന്റെ നെഞ്ചിൽ ചാഞ്ഞു... #📔 കഥ
💞 MANASA 💞 ✒✒ Aswathy പാർട്ട്‌ 29 അവസാനഭാഗം.. അധികം വൈകാതെ തന്നെ ആ ദിവസവും വന്നെത്തി.... ന്റെ കല്യാണം.... " കണ്ണാ... ടാ കണ്ണാ.... ഒന്നു വാതിൽ തുറക്കു... ഇന്ന് സ്വന്തം കല്യാണമാണെന്നുള്ള ബോധം പോലും ഈ കുട്ടിക്കില്ലേ...? കണ്ണാ... " അമ്മയുടെ നിർത്താതെയുള്ള വിളി കേട്ടാണ് ഞാൻ കതകു തുറന്നത്.. " ന്താമ്മേ ഇങ്ങനെ വിളിച്ചു കൂവുന്നത്..?" " അതുകൊള്ളാം.... ഇന്ന് സാറിന്റെ കല്യാണമാണെന്ന് മറന്നു പോയതാണോ... സമയം എത്രയായിന്ന് അറിയോ.. വേഗം പോയി കുളിച്ചു റെഡിയാവാൻ നോക്ക്.. ക്ഷണിച്ചവരൊക്കെ എത്തി തുടങ്ങി... " " ആഹാ... ശരി.. ഇങ്ങനെ കിടന്നു ധൃതി പിടിക്കാൻ ഇന്ന് കല്യാണപെണ്ണ് ഓടി പോകുന്നോന്നുമില്ലല്ലോ...? " അത് കേട്ടപ്പോ അമ്മ ചെറുതായി ഞെട്ടിയോ എന്നൊരു ഡൌട്ട്... ചിലപ്പോൾ എനിക്ക് തോന്നിയതാകും.. കാരണം ആ ഞെട്ടലിന് പുറകെ അമ്മയുടെ രൂക്ഷമായ നോട്ടവും എന്നിലേക്ക്‌ എത്തിയിരുന്നു... അതിനു വളിച്ച ചിരിയും കൊടുത്തു ഞാൻ കുളിക്കാൻ പോയി.. എന്നാലും ഇന്ന് എന്തൊക്കെ ഉണ്ടാവുമെന്ന് ഓർത്തപ്പോ ചെറിയൊരു പേടി ഇല്ലാതില്ല.. പെട്ടന്ന് തന്നെ കുളിച്ചു ഇറങ്ങി... കസിൻസ് എല്ലാവരും എത്തിയിരുന്നു... റെഡി ആവുന്നതിനു മുന്നേ എല്ലാവരും ഫുഡ് കഴിച്ചു.. അതൊക്കെ കഴിഞ്ഞു എല്ലാവരും കൂടി എന്നെ റെഡിയാക്കാൻ തുടങ്ങി.. ഇതേസമയം അമ്മുവിന്റെ വീട്ടിൽ , " എന്നാലും എന്നോടീ ചതി ചെയ്തല്ലോ ദൈവമേ... ഇത് ഞാനെങ്ങനെ സഹിക്കും... ഒരു കുറവും അറിയിക്കാതെയാ ഞാൻ അവളെ വളർത്തിയത്.. എന്നിട്ടും അവൾ... നശിച്ചു പോകത്തെയുള്ളൂ.. " അമ്മുവിന്റെ അമ്മ വീടിനു വരാന്തയിൽ ഇരുന്നു ആരോടെന്നില്ലാതെ നെഞ്ചിൽ തല്ലി പറയുന്നുണ്ട്. കല്യാണം കൂടാൻ വന്നവരൊക്കെ അവരെ നോക്കി നിൽക്കുന്നു.. അകത്തു അമ്മുവിന്റെ മുറിയിൽ അമ്മുവും അവൾക്കു കൂട്ടായി കാവ്യായും ഉണ്ട്.. " അമ്മു , എന്താ ശരിക്കും ഉണ്ടായത്..? മായേച്ചി ആരോടും പറയാതെ എങ്ങോട്ടാ പോയത്.? നീ എന്താ ഇങ്ങനെ മിണ്ടാതെ ഇരിക്കുന്നത് പെണ്ണെ ? എന്തെങ്കിലും ഒന്ന് പറയുന്നുണ്ടോ..?" കാവ്യ വന്നത് മുതൽ അമ്മുവിനോട് ഓരോന്ന് ചോദിക്കുന്നുണ്ടെങ്കിലും അവൾക്കു മറുപടി ഒന്നും കൊടുക്കാതെ വേറെ ഏതോ ലോകത്തായിരുന്നു... അവസാനം ദേഷ്യപ്പെട്ടു അവൾ അമ്മുവിനെ കുലുക്കി വിളിച്ചപ്പോഴാണ് അവൾക്കു ബോധം വന്നത്.. ഒന്നും മിണ്ടാതെ അവളുടെ കയ്യിൽ ഉണ്ടായിരുന്ന ഒരു പേപ്പർ അവൾ കാവ്യയ്ക്ക് നൽകി.. കാവ്യ അതെടുത്തു വായിച്ചു നോക്കി.. പ്രിയപ്പെട്ട അമ്മുവിന് , ഞാൻ ചെയ്യുന്നത് ശരിയാണോ തെറ്റാണോന്ന് അറിയില്ല.. എന്നാലും എനിക്കിതു ന്റെ ശരിയാണ്.. ചെറുപ്പത്തിൽ അമ്മയുടെ വാക്കുകൾ കേട്ടു ഒരുപാട് നിന്നെ വഴക്ക് പറയുകയും അടിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.. എന്നാലും അതിന്റെ ഇടയ്ക്ക് എപ്പോഴോ ഞാൻ നിന്നെ അനിയത്തിയായി സ്നേഹിച്ചു തുടങ്ങിയിരുന്നു... എന്നിട്ടും എനിക്കത് നിന്നോട് കാണിക്കാൻ സാധിച്ചില്ല... അതിനു നീ ഈ ചേച്ചിയോട് പൊറുക്കണം.. പിന്നെ നിന്റെയും മിഥുന്റെയും കാര്യം എനിക്ക് ആദ്യം മുതൽ അറിയാമായിരുന്നു.. അവനു നിന്നോടുള്ള ഇഷ്ടം ആദ്യം എന്നോട് പറഞ്ഞു ഞാൻ അനുവാദം കൊടുത്തിട്ടാണ് നിന്നെ അറിയിച്ചത്... നിങ്ങളുടെ കാര്യം എനിക്കറിയാമെന്ന് ഒരിക്കലും നീ അറിയരുതെന്ന് ഞാൻ അവനോട് പറഞ്ഞിരുന്നു.. അത് അവൻ അനുസരിക്കുകയും ചെയ്തു.. അവന്റെ വാക്കുകളിൽ ഉണ്ടായിരുന്നു നിന്നോടുള്ള സ്നേഹം.. ആ സമയത്തു അവന്റെ സ്നേഹം നിനക്കും ആശ്വാസമായിരിക്കുമെന്ന് എനിക്ക് തോന്നി.. പക്ഷെ ,...... എന്തുകൊണ്ടോ, ദൈവത്തിനു നിങ്ങളുടെ പ്രണയം കണ്ടു അസൂയ തോന്നിയത് കൊണ്ടാവും നിങ്ങളെ തമ്മിൽ അകറ്റിയത്.. നീ കരുതുന്നത് പോലെ അവൻ നിന്നെ വിട്ടു എങ്ങും പോയിട്ടില്ല.. നിന്റെ കൂടെ നിന്റെ നിഴലായി എന്നും അവനുണ്ട്.. ഇനി ചേച്ചി പറയാൻ പോകുന്നത് ധൈര്യം കൈ വിടാതെ ന്റെ മോളു കേൾക്കണം.. 5 വർഷങ്ങൾക്ക് മുൻപ് നിനക്ക് അവനെ നഷ്ടപ്പെട്ട ആ ദിവസം..... നിന്നോടൊപ്പം വാലന്റെൻസ് ഡേ ആഘോഷിക്കാൻ വേണ്ടി സന്തോഷത്തോടെ വീട്ടിൽ നിന്നും ഇറങ്ങിയതാ.. പക്ഷെ , നിന്റെ അടുത്ത് എത്തുന്നതിനു മുന്നേ തന്നെ ഒരു ലോറിയുടെ രൂപത്തിൽ ദൈവം അവനെ കൊണ്ട് പോയിരുന്നു... ഹോസ്പിറ്റലിൽ കൊണ്ട് പോയെങ്കിലും അവനെ രക്ഷിക്കാനായില്ല... നിന്നെ അറിയിക്കണമെന്ന് ഉണ്ടായേങ്കിലും അവൻ അതിനു സമ്മതിച്ചില്ല.. മരിക്കുന്നതിന് മുന്നേ രണ്ടു കാര്യമേ അവൻ എന്നോട് ആവശ്യപ്പെട്ടുള്ളൂ.. ഒന്ന് , അവൻ മരിച്ചു എന്നുള്ളത് നിന്നോട് പറയരുത്.. നിന്നെ വേണ്ടാത്തത് കൊണ്ട് അവൻ നാട് വിട്ടുവെന്ന്.. അവനു അറിയായിരിക്കും അവനില്ലെങ്കിൽ നീയും ഇല്ലെന്നു.. രണ്ടാമത്തെതു , നിന്റെ കല്യാണം... ഒരുപക്ഷെ ഇന്നും അവൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതു നിന്റെ കല്യാണം ആയിരിക്കും. നിന്നോട് അധികകാലം സത്യങ്ങൾ മറച്ചു വെക്കാൻ എനിക്ക് കഴിയില്ലായിരുന്നു.. കാരണം , നിന്റെ മുഖം കാണുമ്പോഴൊക്കേ എനിക്ക് അവനെ ഓർമ്മ വന്നിരുന്നു.. അതുകൊണ്ടാണ് നിനക്ക് വന്ന ജോബ് ഓഫർ ഞാൻ തട്ടി എടുത്തതും നീ വിളിക്കുമ്പോൾ അധികം നിന്നോട് സംസാരിക്കാതെ ഇരുന്നതും.. അല്ലാതെ നിന്നെ ഇഷ്ടമില്ലാഞ്ഞിട്ടല്ല കുട്ടി... അവനു കൊടുത്ത വാക്ക് പാലിക്കാൻ എനിക്കതെ വഴി ഉണ്ടായിരുന്നുള്ളൂ.. ഇന്ന് പ്രണവ് നിന്നെ അവന്റെ ജീവനെക്കാളെറെ പ്രണയിക്കുന്നുണ്ടെന്ന് എനിക്കറിയാം.. അത് നീ കാണാതെ പോകരുത്.. നിനക്കും അവനോട് ചെറിയൊരു ഇഷ്ടമുണ്ടേന്ന് നിന്റെ കണ്ണുകളിൽ ഞാൻ കണ്ടതാ.. മിഥുനും ഒത്തിരി ആഗ്രഹിക്കുന്നുണ്ട് നിങ്ങൾ ഒന്നാവണമെന്ന്.. അവന്റെ അവസാന ആഗ്രഹം ആയിരുന്നു അത്.. മോള് അതിനു സമ്മതിക്കണം.. ചേച്ചി ഇവിടെ നിന്നാൽ നിങ്ങളുടെ കല്യാണം നടക്കില്ല.. അതുകൊണ്ട് ചേച്ചി പോവുകയാ... വരും ഒരുദിവസം... നിന്നെയും നിന്റെ കണ്ണേട്ടനെയും കാണാൻ.. നിന്റെ ചേച്ചി.... കത്തു വായിച്ചു കഴിഞ്ഞു കാവ്യ അമ്മുവിന്റെ മുഖത്തെക്ക് നോക്കി... അവളുടെ ഭാവം എന്താണെന്നു കാവ്യയ്ക്ക് മനസിലാക്കാൻ കഴിയുന്നില്ല.... മിഥുനെട്ടൻ ഇന്നീ ലോകത്തില്ലെന്നു വിശ്വസിക്കാൻ അമ്മുവിനെ പോലെ കാവ്യയ്ക്കും കഴിഞ്ഞില്ല.. കുറച്ചു നിമിഷത്തെക്ക് അവളുടെ ഓർമ്മകൾ അവളെ പുറകിലേക്ക് കൊണ്ട് പോയി.. മിഥുനെട്ടനെ ആദ്യമായി കണ്ടതും... അമ്മുവിനെ ഏട്ടന്റെ അരികിലേക്ക് തള്ളി വിട്ടതും.. ഹോസ്റ്റലിൽ നിന്നും ഇറക്കാനും അവളുടെ ബർത്ത്ഡേക്ക് സർപ്രൈസ് ഒരുക്കാനുമെല്ലാം സഹായം ചോദിച്ചപ്പോ കൈകൂലിയായി ഹോസ്റ്റലിന്റെ അടുത്തുള്ള ഹോട്ടലിൽ നിന്നും ഫുഡ് വാങ്ങിച്ചു തരാൻ പറഞ്ഞതും.... എല്ലാം എല്ലാം.... ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു.... ഈ സമയം അമ്മുവിന്റെ മനസ്സിലും അവന്റെ ഓർമ്മകൾ ആയിരുന്നു.. സ്നേഹവും കേറിങും എന്തെന്നറിഞ്ഞതു ഏട്ടനിലൂടെയാണ്‌.. എല്ലാ സ്ഥാനവും ഏട്ടൻ ഒറ്റയ്ക്ക് നിർവഹിച്ചു.. ക്ലാസ്സ്‌ കട്ട്‌ ചെയ്തു മറൈൻ ഡ്രൈവിൽ പോയിരിക്കുന്നതും നല്ല മഴയിൽ ഏട്ടന്റെ ബൈക്കിന്റെ പുറകെ ഏട്ടനെ കെട്ടിപിടിച്ചു ഇരുന്നു ആ മഴയെല്ലാം കൊണ്ട് പാലാരിവട്ടം മുതൽ തുറവൂർ വരെ യാത്ര ചെയ്തതും... എന്തോ ഒരു കാരണത്തിനു ന്റെ മുഖം വാടിയെന്നു പറഞ്ഞു നിന്നനിൽപ്പിൽ എന്നെ വാഗമൺലേക്ക് കൊണ്ട് പോയതും.. ഏട്ടന്റെ ഒരു കസിൻ പെണ്ണ് ഏട്ടനെ ഇഷ്ടാന്ന് പറഞ്ഞതിനു ഞാൻ മുഖം വീർപ്പിച്ചു ഇരുന്നപ്പോൾ ആ പെണ്ണിനോട് മോശമായി എന്തോ പറഞ്ഞു ആ ബന്ധം ഉപേക്ഷിച്ചതിനും... എന്നും ഞായറാഴ്ചകളിലെ ചോറ്റാനിക്കര അമ്പലത്തിൽ പോക്കും.. ഒരുദിവസം ഹിൽപ്പാലസും മറ്റൊരു ദിവസം മ്യൂസിയവും കാണണമെന്ന് പറഞ്ഞപ്പോ നേരെ തൃശൂർക്ക് കൊണ്ട് പോയതും... ന്റെ ബർത്ത് ഡേ ആഘോഷിച്ചതും.. ജിമ്മിൽ എല്ലാവരും കൂടി ഒരു പാർട്ടി നടത്തി ലേറ്റ് ആയപ്പോ  ഏട്ടൻ വീട്ടിൽ എത്തുന്നത് വരെ ഞാൻ ഉറക്കമിളച്ചിരുന്നതും.. എല്ലാം..... കുറച്ചു കലിപ്പൻ ആയിരുന്നു... എന്നാലും ആ മനസ്സിൽ എല്ലാവരോടും അടങ്ങാത്ത സ്നേഹവും ഉണ്ടായിരുന്നു... എല്ലാവർക്കും ഒത്തിരി ഇഷ്ടായിരുന്നു ഏട്ടനെ... ഞാൻ ആദ്യമായി സാരി ഉടുത്തതു ഏട്ടൻ വാങ്ങി തന്നതായിരുന്നു.. എന്നെ ദേഷ്യം പിടിപ്പിക്കാൻ എന്തെങ്കിലും ഒപ്പിച്ചു കൊണ്ട് വരുന്നത് ഏട്ടന് ഒരു ഹരമായിരുന്നു.. എന്നിട്ടു ഞാൻ ദേഷ്യം പിടിക്കുമ്പോൾ ഏട്ടൻ തന്നെ അത് എങ്ങനെയെങ്കിലും മാറ്റി തരും... സ്വന്തം ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും മീതെ എന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമായിരുന്നു ഏട്ടൻ കൂടുതൽ നോക്കിയിരുന്നത്.. അങ്ങനെയുള്ള ഏട്ടൻ ഇന്ന്.... ഇന്നീ ലോകത്തു ഇല്ലെന്നു കേൾക്കുമ്പോൾ...... അറിയില്ല.... ഞാനും മരിച്ചതിനു തുല്യമായി മാറിയിരുന്നു... ഇല്ലാ.... ഏട്ടനില്ലാതെ ഒരുനിമിഷം പോലും എനിക്കീ ഭൂമിയിൽ ജീവിച്ചിരിക്കാൻ പറ്റില്ല... എനിക്കും പോയെ പറ്റൂ... ന്റെ ഏട്ടന്റെ കൂടെ... കാവ്യ അടുത്തിരിക്കുന്നതു നോക്കാതെ ഞാൻ പുറത്തേക്കു ഓടി... അവൾ അമ്മുന്ന് വിളിച്ചു ന്റെ പുറകെ വരുന്നുണ്ട്... അപ്പോഴേക്കും ഞാൻ കിണറ്റിൻ കരയിൽ എത്തിയിരുന്നു.... കയറിൽ പിടിച്ചു കിണറ്റിൽ കയറാൻ നോക്കിയതും ആരോ എന്നെ പുറകിലേക്ക് പിടിച്ചു വലിച്ചു കരണം നോക്കി ഒന്ന് തന്നതും ഒരുമിച്ചായിരുന്നു... അതിൽ ന്റെ കണ്ണുകൾ അടഞ്ഞു പതിയെ ഞാൻ അയാളുടെ കൈകളിലെക്ക് വീണു... ************************************** ഞങ്ങൾ അമ്മുവിന്റെ വീട്ടിൽ എത്തിയപ്പോ കണ്ടത് അവളുടെ അമ്മ നെഞ്ചത്തടിച്ചു കരയുന്നതാണ്.. കാര്യം ഏതാണ്ടൊക്കേ ഞങ്ങൾക്ക് മനസിലായിരുന്നു.. അകത്തേക്ക് കയറുന്നതിനു മുന്നേ തന്നെ അമ്മുന്ന് വിളിച്ചു കൊണ്ടുള്ള കാവ്യയുടെ വിളി കേട്ടിരുന്നു.. അപകടം മണത്തതു കൊണ്ട് ഞാനും അവളുടെ പുറകെ ഓടി.. അവിടെ ചെന്നപ്പോ കണ്ടത് കിണറ്റിലേക്ക് ചാടാൻ വേണ്ടി കയറിൽ പിടിച്ചു നിൽക്കുന്ന അമ്മുനെയാണ്.. പിന്നെ ഒന്നും നോക്കിയില്ല നേരെ അവളെ പിടിച്ചു വലിച്ചു കരണം നോക്കി ഒന്നു പൊട്ടിച്ചു... ക്ഷീണം ഉണ്ടായത് കൊണ്ടോ മറ്റോ അവൾ തളർന്നു ന്റെ കൈയിലേക്ക് വീണു... അവളെ പൊക്കി എടുത്തു അകത്തു റൂമിൽ കൊണ്ട് കിടത്തി.... മുഖത്തു കുറെ തട്ടി വിളിച്ചു നോക്കിയേങ്കിലും അവൾ കണ്ണ് തുറന്നില്ല.. കാവ്യ അടുക്കളയിൽ പോയി കുറച്ചു വെള്ളമെടുത്തു കൊണ്ട് വന്നു... അതിൽ നിന്നും കുറച്ചു വെള്ളം ന്റെ കയ്യിലാക്കി ഞാൻ അവളുടെ മുഖത്തു തളിച്ചു.... വളരെ പ്രയാസപ്പെട്ടു അവൾ കണ്ണുകൾ തുറന്നു.. അങ്ങോട്ട്‌ അവളുടെ അമ്മ കയറി വന്നു വായിൽ തോന്നിയതൊക്കെ വിളിച്ചു പറയാൻ തുടങ്ങി.. " ഈ നശിച്ചവൾ കാരണമാ എല്ലാം ഉണ്ടായത്.. ഈ വീടിന്റെ അപശകുനമാണ് ഇവൾ... പാവം ന്റെ മോള്.. ഇവൾക്ക് വേണ്ടി ഒഴിഞ്ഞു കൊടുത്തതാവും... " പിന്നെയും കുറെ എന്തൊക്കെയോ അവർ പറഞ്ഞു കൊണ്ടിരുന്നു.. എല്ലാം കേട്ടു എന്റെ ക്ഷമ നശിച്ചു.. " നിർത്തുന്നുണ്ടോ....? ഇനി ആ പുഴുത്ത നാവ് കൊണ്ട് ന്റെ പെണ്ണിനെ എന്തെങ്കിലും പറഞ്ഞാൽ ഉണ്ടല്ലോ... അരിഞ്ഞേടുക്കും ഞാനാ നാവ്.. പറഞ്ഞേക്കാം... ഇവൾ ന്റെ പെണ്ണാ... ന്റെ മാത്രം.... " " കണ്ണാ..... " പറഞ്ഞത് കൂടി പോയത് കൊണ്ടായിരിക്കും ന്റെ അമ്മ പെട്ടെന്ന് എന്നെ തടഞ്ഞതു.. " ഓഹോ..... അപ്പൊ ന്റെ മോളെ ചതിക്കാൻ ആയിരുന്നല്ലേടാ നിന്റെ പരിപാടി.. അത് മനസിലാക്കിയത് കൊണ്ടായിരിക്കും മറ്റുള്ളവരുടെ മുന്നിൽ നാണം കേടാൻ നിൽക്കാതെ പോയത്... എല്ലാം നീ കാരണമാടി പിശാശ്ശെ... നിന്നെ ഞാനിന്ന് കൊല്ലുമേടി.. " പെട്ടെന്നാണ് അവിടെ നിന്നവരെയെല്ലാം ഞെട്ടിച്ചു കൊണ്ട് അമ്മ അവരുടെ കരണം നോക്കി ഒന്നു പൊട്ടിച്ചത്... എല്ലാവരും അന്തം വിട്ടു കുന്തം വിഴുങ്ങിയ മാതിരി അമ്മയെയും അവരെയും നോക്കി നിന്നു.... " ദേ..... കുറച്ചു മുന്നേ ഇവൻ നിങ്ങളെ വഴക്ക് പറഞ്ഞപ്പോൾ ഞാൻ തടഞ്ഞതു നിങ്ങളുടെ ഭാഗത്തു തെറ്റില്ലാഞ്ഞിട്ടല്ല... പകരം അമ്മയുടെ സ്ഥാനത്തുള്ള ഒരാളെ ന്റെ മകൻ വഴക്ക് പറയുന്നത് കൊണ്ടാണ്.. പക്ഷെ , എനിക്ക് അങ്ങനെ ചിന്തിക്കേണ്ട കാര്യമില്ല.. നിങ്ങൾ പറഞ്ഞല്ലോ ഇവളാണ് മായ ഇവിടുന്നു പോവാൻ കാരണമെന്ന്... എന്നാ അല്ല... കാരണം , ഈ കല്യാണം തന്നെ ഞാനും നിന്റെ മകൾ മായയും തമ്മിൽ പ്ലാൻ ചെയ്തതാ.... ചില സത്യങ്ങൾ പുറത്തേക്കു കൊണ്ട് വരാൻ.. " അത് പറഞ്ഞപ്പോൾ അവരൊന്നു ഞെട്ടിയിരുന്നു.. " കണ്ണാ , ഞാൻ പറഞ്ഞത് അനുസരിച്ചാണ് മായ നിന്നെ കാണാൻ വന്നതും നിന്നോട് സത്യങ്ങൾ എല്ലാം തുറന്നു പറഞ്ഞതും.. എല്ലാം കേട്ടിട്ടും നീ ഒന്നും ചെയ്യാതെ ഇരുന്നു... കാരണം , അവിടെയും നീ നോക്കിയത് അമ്മുവിന്റെ സന്തോഷം ആയിരുന്നു... സത്യങ്ങൾ അറിഞ്ഞാൽ അവൾ എന്തു ചെയ്യുമെന്ന് ആർക്കും ഒരു പിടിയും ഉണ്ടായിരുന്നില്ല.. " " നീ എല്ലാം മനസ്സിൽ ഉറപ്പിച്ചിട്ടാണ് ഇങ്ങോട്ട് വന്നതെന്ന് എനിക്കറിയാം... പക്ഷെ , നീ ഇവിടെ എല്ലാവരുടെയും മുന്നിൽ നാണം കെട്ടു നിൽക്കുന്നത് ഈ അമ്മയ്ക്ക് കണ്ടു നിൽക്കാൻ കഴിയില്ല.. നിന്നെയും നിന്റെ സ്നേഹത്തെയും മനസിലാക്കാൻ ന്റെ മോൾക്ക്‌ കഴിയും.. ഞാൻ സംസാരിക്കാം അവളോട്.. " " മോളെ അമ്മു , അമ്മ പറഞ്ഞതെല്ലാം നീ കേട്ടല്ലോ...? എല്ലാ സത്യങ്ങളും നിന്നെ അറിയിക്കാൻ വേറെ വഴി ഉണ്ടായിരുന്നില്ല.. പിന്നെ ന്റെ മകൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നു അവന്റെ അമ്മയായ എനിക്കറിയാം... അതിൽ ഒരു കള്ളത്തരവും ഇല്ല മോളെ... അതുപോലെ മിഥുന്റെ അവസാന ആഗ്രഹമായിരുന്നു നിന്റെ കല്യാണം.. അവന്റെ ആന്മാവിന് ശാന്തി കിട്ടണമെങ്കിൽ അത് നടന്നെ തീരൂ.. ഇനിയുള്ളത് നിനക്ക് തീരുമാനിക്കാം... നിന്റെ ഉത്തരം നോ എന്നാണെങ്കിൽ പിന്നെ ഞാനും ന്റെ മകനും നിന്നെ ഒരിക്കലും ശല്യപ്പെടുതാൻ വരില്ല... എന്താണെങ്കിലും നിനക്ക് ആലോചിച്ചു പറയാം.. ഞങ്ങൾ പുറത്തുണ്ടാകും.. " ഇറങ്ങാൻ നേരം ഞാൻ അവളെയൊന്നു നോക്കി.. അവൾ എന്നെ നോക്കിയോ എന്നൊരു ഡൌട്ട് ഇല്ലാതില്ല... ഞങ്ങൾ എല്ലാവരും വീടിന്റെ പുറത്തേക്കു പോയി.. കുറച്ചു കഴിഞ്ഞു അച്ചുവും കാവ്യയും കൂടി അവളെ ഒരുക്കി മണവാട്ടിയാക്കി കൊണ്ട് വന്നു... ഞാൻ വിശ്വാസം വരാതെ അവളെ നോക്കി.. എനിക്കൊരു ഉറപ്പുമില്ലായിരുന്നു അവൾ ഇതിനു സമ്മതിക്കുമെന്ന്... ന്റെ മനസ്സ് വായിച്ചേടുത്തതു പോലെ അവൾ ന്റെ അമ്മയുടെ അടുത്തേക്ക് നടന്നു... " പൂർണമായി അമ്മയുടെ മകന്റെ ഭാര്യയാവാൻ കഴിയുമോന്ന് എനിക്കറിയില്ല.. പക്ഷെ , ഞാൻ അതിനു വേണ്ടി ശ്രമിക്കും.. എല്ലാം മറക്കാൻ എനിക്ക് കുറച്ചു സമയം വേണം.. അതിനു എല്ലാവരും സമ്മതിക്കണം.. ആരുടേയും ജീവിതം ഞാൻ കാരണം നശിക്കാൻ പാടില്ലയെന്നു ആഗ്രഹമുണ്ട്.. ന്റെ മാനസികാവസ്ഥ അമ്മയ്ക്ക് മനസിലാകുമെന്ന് എനിക്കറിയാം.. " " അറിയാം മോളെ.... ന്റെ മകനോ ഞങ്ങളൊ ഒരിക്കലും നിന്നെ നിർബന്ധിക്കില്ല.. എല്ലാം മറന്നു നീ എന്ന് ഇവനെ സ്നേഹിച്ചു തുടങ്ങുന്നോ അന്ന് നിങ്ങൾ തമ്മിലുള്ള ജീവിതം തുടങ്ങിയാൽ മതി... അതുവരെ കാത്തിരിക്കാൻ ഞങ്ങളും ന്റെ മോനും തയ്യാറാണ്... ഞങ്ങൾക്ക് ഇവന്റെ സന്തോഷത്തെക്കാൾ വലുതായി മറ്റൊന്നുമില്ല.. എന്നാ പിന്നെ താലി കെട്ടുകയല്ലേ ഏട്ടാ ? " അമ്മ അച്ഛനോട് ചോദിച്ചു... അച്ഛൻ തലയാട്ടി സമ്മതം നൽകി.. ഞാൻ മണ്ഡപത്തിൽ കയറി ഇരിക്കാൻ നേരത്താണ് അവളുടെ അടുത്തേക്ക് അവളുടെ അമ്മ വരുന്നത് കണ്ടത്.. " നിങ്ങൾ എങ്ങോട്ടാ ? " " ഇത് നല്ല കഥ.. പിന്നെ ന്റെ മോളെ ഞാൻ അല്ലാതെ ആരാ മണ്ഡപത്തിലേക്ക് കയറ്റുന്നത്..? " " നിങ്ങടെ മോളോ ? വലിയവീട്ടിൽ രാജശേഖരന്റെയും രാധയുടെയും മകളായ ഇവൾ എങ്ങനെ നിങ്ങളുടെ മകൾ ആകും..? " ന്റെ ചോദ്യത്തിൽ അവരൊന്നു ഞെട്ടി.. അവളും ഒന്നും മനസിലാകാതെ ന്റെ മുഖത്തെക്ക് നോക്കി നിന്നു.. " എന്താ ഞാൻ ചോദിച്ചത് നിങ്ങൾ കേട്ടില്ലേ ? സ്വന്തം മകൾ അല്ലാത്തത് കൊണ്ടല്ലേ ഇത്രയും നാള് നിങ്ങൾ ഇവളെ ഇട്ടു കഷ്ടപ്പെടുത്തിയത്.. ഒരുദിവസം നിങ്ങളുടെ ഭർത്താവ് കൊണ്ട് വന്നതല്ലേ ഇവളെ... ഇവളുടെ യഥാർത്ഥ അമ്മ ദാ ആ നിൽക്കുന്ന ഞങ്ങളുടെ രാധമ്മയാണ്‌... ജീവ , അമ്മയെ ഇങ്ങോട്ട് കൊണ്ട് വാ... " ഞാൻ പറഞ്ഞതനുസരിച്ചു അവൻ രാധമ്മയെ ഞങ്ങളുടെ അടുത്തേക്ക് കൊണ്ട് വന്നു.. ഞാൻ അമ്മയെ അമ്മുവിന്റെ മുന്നിൽ നിർത്തി കൊണ്ട് രാധമ്മയോട് പറഞ്ഞു.. " രാധമ്മ എപ്പോഴും പറയാറില്ലേ , എന്റെ മകൾ എവിടെയോ ജീവിച്ചിരിപ്പുണ്ടെന്നു.. ആ മകൾ ആണിത്.. അമ്മയുടെ സ്വന്തം മകൾ മാനസ... പ്രണവ് ഇത് വെറുതെ പറയുന്നതല്ല... കൃത്യമായ തെളിവുകൾ ഉണ്ട്.. അമ്മുവിനെ ഉപേക്ഷിച്ച സ്ഥലത്തു ഞങ്ങൾ പോയിരുന്നു.. " അവർ കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഞങ്ങളെ നോക്കി.. കാര്യം ഒന്നും മനസിലാവാതെ നിൽക്കുന്ന അമ്മുവിനോട് ഞാൻ വിശദമായി തന്നെ പറഞ്ഞു.. " ശേഖരൻ അങ്കിളിന്റെയും രാധമ്മയുടെയും നാട് ഒരേ സ്ഥലത്താണ്.. ചെറുപ്പം മുതലേ കൂട്ടുകാർ ആയിരുന്നവർ...എപ്പോഴോ അവർക്കിടയിൽ പ്രണയം മോട്ടിട്ടു.. അവരുടെ കുറച്ചു കൂട്ടുകാർക്കല്ലാതെ വേറെ ആർക്കും അതിനെ കുറിച്ച് അറിവില്ലായിരുന്നു.. പക്ഷെ , എങ്ങനെയോ അത് അങ്കിളിന്റെ വീട്ടിൽ അറിഞ്ഞു വല്യ പ്രശ്നമായി.. എന്ത് വന്നാലും ഇത് നടത്തി തരില്ലെന്ന് അങ്കിളിന്റെ അച്ഛൻ പറഞ്ഞു.. കാരണം, അങ്കിളിനേക്കാൾ താഴ്ന്ന ജാതി ആയിരുന്നു അമ്മയുടെതു. വീട്ടുകാർ കല്യാണം നടത്തി തരില്ലെന്ന് ഉറപ്പായപ്പോ അവർ ഒളിച്ചോടാൻ തീരുമാനിച്ചു.. പക്ഷെ , അത് നടന്നില്ല.. അങ്കിളിന്റെ വീട്ടുകാർ ആ കാര്യം അറിഞ്ഞു.. കുടുംബത്തിന് കളങ്കം ഉണ്ടാക്കാൻ നടക്കുന്ന സ്വന്തം മകനെ ഇല്ലാണ്ടാക്കാൻ തന്നെ അവർ തീരുമാനിച്ചു.. അത് അവർ നടത്തുകയും ചെയ്തു... അമ്മയുടെ മുന്നിൽ വെച്ചു തന്നെ അങ്കിളിനെ.. പക്ഷെ മരിക്കുന്നതിന് മുന്നേ തന്നെ അമ്മയെ അവരുടെ കണ്ണിൽ പെടാതെ സേഫ് ആയിട്ടുള്ള ഒരു സ്ഥലത്തു അങ്കിൾ മാറ്റി നിർത്തിയിരുന്നു.. അങ്കിൾ മരിച്ചെന്നു വിശ്വസിക്കാൻ കഴിയാതെ അമ്മ ഒരു ശില പോലെ നിന്നു.. പതിയെ അമ്മയുടെ സ്വബോധം നഷ്ടപ്പെട്ടു തുടങ്ങി.. അങ്കിളിന്റെ ചോര ആ വയറ്റിൽ വളരുന്നുണ്ടെന്നറിയാതെ അങ്കിളും പോയി.. ഞങ്ങൾ അമ്മയെ കണ്ടു മുട്ടുന്നത് മെന്റൽ ഹോസ്പിറ്റലിൽ വെച്ചാണ്.. അവിടെ വെച്ചു അമ്മ നിന്നെ പ്രസവിച്ചു.. ഒരു കുഞ്ഞിനെ അവിടെ നിർത്താൻ കഴിയാത്തത് കൊണ്ട് അവർ നിന്നെ സ്നേഹലയത്തിൽ എത്തിച്ചു.. അവിടുന്ന് ആരോ നിന്നെ തട്ടി കൊണ്ട് പോകുമ്പോൾ ആണ് ഇവിടുത്തെ അച്ഛൻ അത് കാണുന്നതും അവരുടെ അടുത്ത് നിന്നും നിന്നെ രക്ഷിച്ചു ഇങ്ങോട്ട് കൊണ്ട് വന്നതും.. ഇതൊക്കെ ഞാൻ സ്നേഹലയത്തിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ ആണ്.. " രാധമ്മ അവളെ മോളെന്നും പറഞ്ഞു കെട്ടിപിടിച്ചു കരഞ്ഞു.. അവളും ഇത്രയും നാളും അമ്മേന്ന് വിളിച്ചത് വേറെ ആരെയോ ആണെന്ന് വിശ്വസിക്കാൻ കഴിയാതെ നിൽക്കായിരുന്നു അവൾ.. " അതെ , സ്നേഹപ്രകടനമൊക്കെ പിന്നെ മതീട്ടോ.. മുഹൂർത്തം കഴിയാറായി.. " ഞാൻ പറഞ്ഞത് കേട്ടു അവിടെ കൂടി നിന്നവരെല്ലാം ചിരിച്ചു... അത് കാണാത്ത രീതിയിൽ മണ്ഡപത്തിൽ കയറി ഇരുന്നു.. താലി കെട്ടൊക്കേ നല്ല രീതിയിൽ തന്നെ നടന്നു.. എല്ലാവരുടെയും അനുഗ്രഹം വാങ്ങി ഭക്ഷണവും കഴിച്ചു വീട്ടിലേക്ക് തിരിച്ചു.. ഇറങ്ങാൻ നേരത്തു അമ്മു അവളുടെ വളർത്തമ്മയുടെ അടുത്തേക്ക് ചെന്നു.. " ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടെങ്കിലും ഞാൻ ആദ്യമായി അമ്മയെന്ന് വിളിച്ചത് നിങ്ങളെയാണ്‌.. ഒരിക്കലും വെറുക്കില്ല ഞാൻ.. അതിനെനിക്ക് കഴിയില്ല.. ഇപ്പോഴുള്ള സ്വഭാവത്തിന് മാറ്റം വരുത്തി നന്നായാൽ എന്നും ഞാൻ കൂടെ ഉണ്ടാകും.. എന്ത് സഹായത്തിനും.. " അവരുടെ മറുപടി കേൾക്കാൻ നിൽക്കാതെ അവൾ കാറിലേക്ക് കയറി.. വീട്ടിൽ അമ്മ നിലവിളക്കുമായി കാത്തു നിൽപ്പുണ്ട്.. ചടങ്ങ് എല്ലാം കഴിഞ്ഞു രാത്രി ഭക്ഷണവും കഴിച്ചു ഞാൻ റൂമിലെക്ക് നടന്നു.. താഴെ ഇപ്പോഴും അമ്മയും മോളും തമ്മിലുള്ള സ്നേഹപ്രകടനം കഴിഞ്ഞിട്ടില്ല.. കുറച്ചു കഴിഞ്ഞപ്പോ അവൾ റൂമിലെക്ക് കയറി വന്നു.. " എന്നാലും സത്യങ്ങൾ എല്ലാം കുറച്ചു മുന്നേയെങ്കിലും എന്റടുത്തു തുറന്നു പറയാമായിരുന്നു.. " " പറയാൻ ഇഷ്ടമില്ലാഞ്ഞത് കൊണ്ടല്ല.. താൻ അതൊക്കെ എങ്ങനെ എടുക്കുമെന്ന് ചെറിയൊരു പേടി ഉണ്ടായിരുന്നു.. പിന്നെ തന്റെ ചേച്ചി മായയാണ്‌ പറഞ്ഞത് എല്ലാം ഇന്ന് പറഞ്ഞാൽ മതിയെന്ന്. ഇപ്പൊ എല്ലാം കലങ്ങി തെളിഞ്ഞപ്പോ ഒരു ആശ്വാസം... " " നന്ദിയുണ്ട് എല്ലാത്തിനും.... ഒരിക്കലും കിട്ടില്ലെന്ന്‌ അറിഞ്ഞിട്ടും എന്നെ എന്തിനാ ഇങ്ങനെ സ്നേഹിച്ചത്...? എന്തിനാ ന്റെ ആഗ്രഹം നടത്തി തരാൻ വേണ്ടി നടന്നത്..? " " പ്രണയം എന്നത് അങ്ങനെ തന്നെ അല്ലെടോ.. സ്വന്തമായി കിട്ടിയില്ലെങ്കിലും തന്റെ ഇണയ്ക്ക് വേണ്ടി എന്തും ചെയ്യും.. അത്രേയുള്ളൂ.. തനിക്ക് നല്ല ക്ഷീണം ഉണ്ടാകും.. കിടന്നോളു.. ഞാൻ ആ സോഫയിൽ കിടന്നോളാം.. " " ഏയ്യ് അതൊന്നും വേണ്ട... സാർ ഈ കട്ടിലിൽ കിടന്നോളു.. ഞാൻ താഴെ കിടന്നോളാം.. " " വേണ്ട.. തനിക്ക് ബുദ്ധിമുട്ട് ആവില്ലേങ്കിൽ ഈ കട്ടിലിന്റെ ഇരു വശത്തു നമുക്ക് കിടക്കാം.. " അവൾ അതിനു സമ്മതം അറിയിച്ചു... ദിവസം ചെല്ലുന്തോറും അവരുടെ അകലവും കുറഞ്ഞു വന്നു... ഇന്ന് ആരും കൊതിച്ചു പോകുന്ന ദമ്പതികൾ ആണിവർ... അവർ പ്രണയിച്ചു കൊണ്ടിരിക്കുന്നു.. എന്നും.. " പിന്നെ ഇന്ന് നമ്മുടെ കാവ്യയുടെയും ജീവയുടെയും അച്ചുവിന്റെയും രാഹുലിന്റെയും കല്യാണം ആട്ടോ... ഞങ്ങൾ അതിനു പോകാൻ വേണ്ടി ഒരുങ്ങുകയ.. " " ഡോ , മതി.. കഥ പറഞ്ഞത് ഇപ്പൊ തന്നെ ലേറ്റ് ആയി.. വേഗം വായോ... " " ദാ വന്നു ഏട്ടാ .. " " സ്പീഡിൽ ഇറങ്ങേണ്ട.. പതിയെ ഇറങ്ങി വന്നാൽ മതി.. ഒരാളും കൂടി കൂടെ ഉണ്ടെന്നുള്ള ഓർമ്മ വേണം.. " " അതെ... ഇന്ന് ഞങ്ങൾ പുതിയൊരു അതിഥിക്ക് വേണ്ടി കട്ട വെയ്റ്റിംങ്ങിൽ ആണ്.. അപ്പൊ നമ്മുക്ക് പിന്നെ കാണാട്ടോ... ഇല്ലെങ്കിൽ ദാ സാധനം നിങ്ങടെ പഴയ കടുവയായി മാറും... " അപ്പൊ ഇനി അവരായി അവരുടെ പാടായി... നമുക്ക് അങ്ങ് പോയാലോ... തുടരും...... അപ്പൊ ഫ്രണ്ട്സ് നമ്മുടെ മാനസ എന്ന സ്റ്റോറി ഇവിടെ അവസാനിക്കാട്ടൊ.. ഈ പാർട്ട്‌ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഒന്നും ആയിട്ടുണ്ടാവില്ല.. എല്ലാവരും ക്ഷമിക്കണം.. ഇതുവരെ സപ്പോർട്ട് ചെയ്ത എന്റെ എല്ലാ പ്രിയ വായനക്കാർക്കും ന്റെ ഒത്തിരി ഒത്തിരി ഒത്തിരി നന്ദി.. പിന്നെ ഇതിൽ പാസ്റ്റിൽ പറഞ്ഞിരിക്കുന്നതൊക്കെ യഥാർത്ഥ സംഭവങ്ങൾ തന്നെയാണ്.. അവരുടെ പ്രണയവും മറ്റും.. ഇതിൽ പറഞ്ഞിരിക്കുന്നത് പോലെ അവൻ ഇന്ന് ജീവിച്ചിരിപ്പില്ല.. ഇനി അടുത്ത സ്റ്റോറി ഉണ്ടാവുമോ എന്നുറപ്പില്ല.. ത്രെഡ് കിട്ടിയാൽ ഉറപ്പായും നല്ലൊരു സ്റ്റോറിയുമായി ഞാൻ നിങ്ങളുടെ മുന്നിൽ എത്തും..... Love u frndssssssssss... Miss uuuuuuuuuuuuuuuuuu #📙 നോവൽ