@oruadarlovestory
@oruadarlovestory

💞💞 ലവ് സ്റ്റോറി 💞💞

🍁🍁എന്റെ ആദ്യ പ്രണയം🍁🍁

#

📙 നോവൽ

💞 MANASA 💞 ✒✒ Aswathy പാർട്ട്‌ 9 ജിനു പറഞ്ഞത് പോലെ തന്നെ ആദ്യം ഞങ്ങൾ എല്ലാവരുമായി പരിചയപ്പെട്ടു.. അതിനുശേഷം ജോലിയിലേക്ക് കടന്നു... ആദ്യമൊക്കെ കുറച്ചു കൺഫ്യൂഷൻസ് ഉണ്ടായേങ്കിലും പിന്നെ എല്ലാം ഓക്കേയായി.. അവിടെ ഉണ്ടായിരുന്ന ഡിസൈൻസിന്റെ കൂടി ന്റെ കുറച്ചു കോൺസെപ്റ്റ് കൂടി ചേർത്തു.. എല്ലാത്തിനും സഹായിയായി കാവ്യയും ഉണ്ടായിരുന്നു.. " അമ്മു , ഇത് കാണാൻ നല്ല രസമുണ്ട്.. എല്ലാവർക്കും ഇഷ്ടപ്പെടും.. " ( കാവ്യ) " നമുക്ക് എന്തായാലും അവരെ കാണിച്ചു നോക്കാം.... " ഞങ്ങൾ അത് കൊണ്ടു ജിനുന്റെ അടുത്തേക്ക് നടന്നു... " ജിനു , ഈ ഡിസൈൻ ഒന്ന് നോക്കാവോ... നിങ്ങളു തന്നതിന്റെ പുറമെ എന്റേതായ രീതിയിൽ കുറച്ചു കൂടി ആഡ് ചെയ്തിട്ടുണ്ട്.. " വൗഹ് , മാനസ ഇത് സൂപ്പർ ആയിട്ടുണ്ട്.. ഇത്രയും വർഷങ്ങൾ ഞാൻ ഇവിടെ വർക്ക്‌ ചെയ്തിട്ടും ഇങ്ങനൊരു ഡിസൈൻ കണ്ടിട്ടില്ല...ഒത്തിരി നന്നായിട്ടുണ്ട്.... " " ജിനു , ഇത് നമ്മുടെ സാറിനു ഇഷ്ടപ്പെടുമോ ? " ( കാവ്യ ) " പിന്നല്ലാതെ ..... ഉറപ്പായും ഇഷ്ടപ്പെടും... നിങ്ങള് ഇങ്ങോട്ട് വരു.. നമുക്ക് ഇത് ഇപ്പൊ തന്നെ സാറിനെ കാണിക്കാം... " ( ജിനു ) പിന്നെ അതും കൊണ്ടു സാറിന്റെ റൂമിലേക്ക്‌ ചെന്നു.. " May I Coming Sir ? " " Yes Coming..... " അകത്തു ചെന്നതും ജിനു തന്നെ സംസാരിച്ചു തുടങ്ങി.... " സാർ , മാനസ ഒരു ഡിസൈൻ ചെയ്തിട്ടുണ്ട്.. അത് നോക്കി അഭിപ്രായം ഒന്നു പറയാമോ ? നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ്.. സാറിന്റെ അഭിപ്രായം കൂടി അറിഞ്ഞിട്ടു ബാക്കി ഉള്ളത് ചെയ്യാമെന്ന് കരുതിയാ.. "'ജിനു നോക്കിയതല്ലേ ? പിന്നെ ഇനി ഞാൻ കൂടി നോക്കണോ? " കടുവ മയത്തിൽ അവളോട്‌ അത് പറയുന്നത് കേട്ടപ്പോ സത്യം പറഞ്ഞ കുറച്ചു കുശുമ്പ് വന്നു. അത് എന്തുകൊണ്ടാണെന്ന് അറിയില്ല... എന്നുവെച്ചു എനിക്ക് അവനോട് ഇഷ്ടം ഒന്നുല്ലട്ടോ.. ഇനി നിങ്ങൾ അതിൽ പിടിച്ചു തൂങ്ങാൻ നിക്കണ്ട... " ഞാൻ നോക്കിയിരുന്നു.. ഈ ഡിസൈൻ നമ്മൾ ഷോയ്ക്കു എടുത്താൽ തീർച്ചയായും അത് നമ്മുടെ കമ്പനിക്ക് ബെനിഫിറ്റ് തന്നെ ആയിരിക്കും... സാറും കൂടി ഓക്കേ പറയുകയാണെങ്കിൽ..... " ജിനുവിനു ഓക്കേയാണെങ്കിൽ എനിക്ക് ഡബിൾ ഓക്കേ... താൻ ധൈര്യമായി അപ്രൂവ് ചെയ്തോ... "' " ഓക്കേ താങ്ക്യൂ സാർ.... " അവിടെ നിന്നു പുറത്തേക്കു ഇറങ്ങുമ്പോൾ ജിനുന്റെ മുഖം നാണതാൽ തുടുത്തും എന്റെ മുഖം ദേഷ്യതാൽ തുടുത്തും ഇരുന്നു... ഇതൊക്കെ കണ്ടു കാവ്യ ഹലാക്കിലെ ചിരിയും.. ഒന്നും നോക്കിയില്ല നല്ലൊരു ചവിട്ട് വെച്ചു കൊടുത്തു അവളുടെ കാലിനിട്ടു.. അതോടെ സ്വിച്ച് ഇട്ട പോലെ ചിരി നിന്ന്... " ജിനു , അപ്പൊ ഞങ്ങൾ ഉദ്ദേശിച്ചത് പോലെ തന്നെയാണല്ലെ കാര്യങ്ങളുടെ കിടപ്പ്? " ( കാവ്യ ) " ആദ്യം നിങ്ങൾ എന്താ ഉദ്ദേശിച്ചതെന്ന് പറ എന്നിട്ട് ഞാൻ പറയാം... "( ജിനു ) " അയ്യോ പറയല്ലേ പറയല്ലേ ഞാനും കൂടി വരുന്നു... " ( അച്ചു ) " നിന്റെ ഫോട്ടോ ഷൂട്ട്‌ ഇത്ര പെട്ടന്ന് കഴിഞ്ഞോ ?" ( ഞാൻ ) " കഴിഞ്ഞല്ലോ... ഇതാ നോക്ക്.. " ( അച്ചു ) അവൾ എടുത്തിരിക്കുന്ന ചിത്രങ്ങൾ എല്ലാം ഒന്നിനൊന്നു മിച്ചം... എത്ര പെർഫെക്ട് ആയിട്ടാ എല്ലാം എടുത്തിരിക്കുന്നതു.. എല്ലാവർക്കും അത് ഒത്തിരി ഇഷ്ടപ്പെട്ടു.. " മോളെ അച്ചു , നിന്നെ സമ്മതിച്ചിരിക്കുന്നു.. എത്ര സൂപ്പർ ആയിട്ടാ നീ എല്ലാ ഫോട്ടോസും എടുത്തിരിക്കുന്നതു... " ( കാവ്യ ) " താങ്ക്യു താങ്ക്യു..... ആഹാ അതൊക്കെ പോട്ടെ നിങ്ങൾ എന്താ ഇവിടെ സംസാരിച്ചു നിന്നത്.. ? " ( അച്ചു ) " അത് ഒന്നുല്ല.. അമ്മു ഒരു ഡ്രസ്സ്‌ ഡിസൈൻ ചെയ്തു അതൊന്നു സാറിനെ കാണിക്കാൻ കൊണ്ടു പോയതാ.. " ( ജിനു ) " എവിടെ നോക്കട്ടെ ... " അവൾ ഡിസൈൻ എടുത്തു നോക്കി.. " ന്റെ അമ്മുട്ടിയെ , അടിപൊളി വർക്ക്‌... നിനക്ക് ഇത്രയും കഴിവ് ഉണ്ടായിരുന്നോ ? അറിഞ്ഞില്ല ആരും പറഞ്ഞില്ല.. എന്തായാലും സംഭവം കലക്കി... " അതിനു മറുപടിയായി ഞാനൊന്നു ചിരിച്ചു കാണിച്ചു.. അതിന്റെ ഇടയിൽ കയറി കാവ്യ സംസാരിച്ചു തുടങ്ങി.. " അച്ചു അതല്ല രസം... ഇത് ഞങ്ങൾ സാറിനെ കാണിക്കാൻ കൊണ്ടു പോയി... അവിടെ നടന്നതാണ് അതിലും രസം.. " ( കാവ്യ ) " ആഹാ... എന്നാ പറ കേൾക്കട്ടെ." ( അച്ചു ) കാവ്യ വള്ളിപുള്ളി തെറ്റാതെ എല്ലാം അവളോട്‌ പറഞ്ഞു കൊടുത്തു.. അവൾ ആണെങ്കിൽ ഇടയ്ക്ക് എന്റെ മുഖത്തെക്കും ജിനുന്റെ മുഖത്തെക്കും മാറി മാറി നോക്കുന്നുണ്ട്... " അമ്പടി കള്ളി.. അപ്പൊ ഇത് ഞങ്ങൾ ഉദ്ദേശിച്ചത് തന്നെ.... " ( അച്ചു ) " എന്ത് ? " ജിനു നാണത്തോടെ തറയിൽ നോക്കി കൊണ്ടു ചോദിച്ചു... " നീയും സാറും തമ്മിൽ പ്രണയത്തിൽ ആണെന്ന്.. അല്ലെങ്കിൽ ഇതിന്റെയൊക്കെ അർത്ഥമെന്താ ? ( അച്ചു ) " അങ്ങനെയൊന്നുമില്ല... എല്ലാം നിങ്ങൾക്ക് വെറുതെ തോന്നുകയ... " " എന്നാൽ ശരി , നീ ഞങ്ങളുടെ മുഖത്തു നോക്കി പറ.. നിനക്ക് സാറിനോട് അങ്ങനെ ഒരു ഇഷ്ടമില്ലേന്ന്... എന്നാ ഞങ്ങൾ വിശ്വസിക്കാം... " ( കാവ്യ ) " അത്....... അത്........ " ( ജിനു ) അവരുടെ സംസാരം കേട്ടു കാലടി മുതൽ തല വരെ ആകെ പെരുത്ത് നിൽക്കുകയാ ഞാൻ...:ജിനുന്റെ പതർച്ചയിൽ നിന്ന് തന്നെ മനസിലായി അവൾക്കു കടുവയെ ഇഷ്ടമാണെന്ന്... ഇനി അങ്ങേർക്കും ഇവളോട് അങ്ങനെ ഉണ്ടാകുമോ.. ഏയ്യ് , ഉണ്ടാവില്ല... എല്ലാം ന്റെ തോന്നൽ ആയിരിക്കും... അല്ല ഉണ്ടായാൽ തന്നെ അതിൽ എനിക്കെന്താ പ്രശ്നം... അവർ ഇഷ്ടപ്പെടുകയോ പെടാതിരിക്കുകയോ എന്ത് വേണമെങ്കിലും ചെയ്യട്ടെ... ഇനി ഇഷ്ടം ആയിരിക്കോ ? സ്വയം സമാധാനിപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും ന്റെ മനസ്സ് അത് ഒട്ടും കേൾക്കുന്നില്ല... എനിക്ക് എന്താ പറ്റിയത്.. ? " കണ്ടോ കണ്ടോ.... ഇപ്പൊ എന്തായി? " ( അച്ചു , കാവ്യ ) ഓരോന്നും ആലോചിച്ചു കാട് കയറിയപ്പോഴാണ് അതിനു തടസമായി അച്ചുവിന്റെയും കാവ്യയുടെയും ശബ്ദം എന്നെ അതിൽ നിന്നും വലിച്ചു പുറത്തിട്ടതു.. " അയ്യോ , നിങ്ങൾ ഒന്ന് പതിയെ പറ... അങ്ങനെ ഒന്നുല്ല... " ( ജിനു ) " പിന്നെ നീ എന്തിനാ ആ വിഷയം പറയുമ്പോൾ ഇങ്ങനെ പതറുകയും വിയർക്കുകയുമൊക്കെ ചെയ്യുന്നത് ? ഇതൊക്കെ അതിന്റെ ലക്ഷണം തന്നെയാ ജിനു.. നീ പ്രണവ് സാറിനെ പ്രണയിക്കുന്നു... " (കാവ്യ ) ഒന്ന് നിർത്തുന്നുണ്ടോ എല്ലാം.. അവൾ പറഞ്ഞില്ലേ അങ്ങനെ ഒന്നും ഇല്ലെന്നു... പിന്നെയും നിങ്ങൾ എന്തിനാ അവളെ ഇങ്ങനെ നിർബന്ധിക്കുന്നത് ? സാറിനു പ്രേമം ഉണ്ടായാലും ഇല്ലെങ്കിലും നിങ്ങൾക്കെന്താ ? എല്ലാവരും അവരവരുടെ ജോലി ചെയ്യാൻ നോക്ക്.. " ക്ഷമ നശിച്ചു ന്റെ വായിൽ നിന്നും അറിയാതെ അങ്ങനെയൊക്കെ വന്നു പോയി... പറഞ്ഞു കഴിഞ്ഞതിനു ശേഷമാണ് ഞാൻ എന്താ പറഞ്ഞതെന്ന് ചിന്തിച്ചത്.. " അതിനു നീ എന്തിനാ അമ്മു ഇങ്ങനെ ചൂടാവുന്നത് ? നിന്നോടല്ലല്ലോ ജിനുനോടല്ലെ ഞങ്ങൾ ചോദിച്ചതു.. " ( കാവ്യ ) " അവൾ അങ്ങനെ ഇല്ലേന്ന് പറഞ്ഞില്ലേ... പിന്നെയും ചോദിച്ച ചോദ്യം വീണ്ടും വീണ്ടും ഇങ്ങനെ ആവർത്തിക്കണോ ? അതുമല്ല നമ്മൾ ഇന്ന് ഇവിടെ ജോയിൻ ചെയ്തിട്ടേയുള്ളൂ... ഇങ്ങനെ സംസാരിച്ചു നിൽക്കുന്നത് ആരെങ്കിലും കണ്ടാൽ അത് മതി... അതുകൊണ്ടാ ഞാൻ പറഞ്ഞത്... " അതിന് ഒരു ആക്കി കൊണ്ടുള്ള മൂളലാണ് അവരുടെ അടുത്ത് നിന്നും എനിക്ക് കിട്ടിയത്... പിന്നെ അധിക നേരം അവിടെ നിൽക്കാതെ ഇങ്ങ് വലിഞ്ഞു.... അല്ലെങ്കിൽ എല്ലാവരും കൂടി എന്നെ ഒരു വഴിയാക്കും.... " എന്നാ ജിനു ഞങ്ങളും അങ്ങോട്ട്‌ ചെന്നു ജോലി നോക്കട്ടെ... " ( അച്ചു ) " ഓക്കേ ബൈ... പിന്നെ കാണാം.. " ജിനു പോയെന്നു ഉറപ്പായപ്പോ കാവ്യ എന്നോടൊരു കാര്യം ചോദിച്ചു.. " അച്ചു , നീ ശ്രദ്ധിച്ചോ ? ജിനു സാറിനെ സ്നേഹിക്കുന്നുവെന്ന് നമ്മൾ പറഞ്ഞപ്പോ അമ്മുവിനു ഉണ്ടായ മാറ്റം ? " " ശ്രദ്ധിച്ചു..... അതിന്റെ അർത്ഥം അവൾ അവനെ സ്നേഹിക്കുന്നു എന്ന് തന്നെയാ... പക്ഷെ , അത് തുറന്നു പറയാൻ എന്തോ അവളെ കൊണ്ടു കഴിയുന്നില്ല.... അത് ചിലപ്പോൾ അവളുടെ പാസ്ററ് തന്നെ ആയിരിക്കാം.... " " അതേ , അവളുടെ മനസ്സ് മറ്റാരേക്കാളും നന്നായി എനിക്ക് മനസിലാകും... അവളുടെ കഴിഞ്ഞ ജീവിതം ഒരിക്കലും അവൾക്കു മറക്കാൻ സാധിക്കില്ല... പക്ഷെ , ഇനിയും അതൊക്കെ തന്നെ ചിന്തിക്കാൻ വിട്ടാൽ അവളുടെ ജീവിതം എന്നെന്നേക്കുമായി പാഴായി പോകുകയുള്ളൂ... അങ്ങനെ ഒരിക്കലും സംഭവിക്കാൻ പാടില്ല... എങ്ങനെയെങ്കിലും പ്രണവ് സാറിന്റെ പാതിയാവാൻ അവൾ സമ്മതിക്കണം.. " നീ വിഷമിക്കണ്ട... എല്ലാം ശരിയാവും... അതിനൊക്കെയാണല്ലോ അവളുടെ ഫ്രണ്ട്സായ നമ്മൾ ഉള്ളത്... നമുക്ക് സെറ്റ് ആക്കാടി... " മ്മം അതേ.... " ഞാൻ അവിടെ എത്തിയിട്ടും ന്റെ മനസ്സ് അവരുടെ കൂടെ തന്നെ ആയിരുന്നു.. ഞാൻ പ്രണവിനെ പ്രണയിക്കുന്നുണ്ടോ ? അതിനു എനിക്ക് കഴിയുമോ ? ഒരുപാട് ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു... പക്ഷെ , ഒന്നിനും എനിക്ക് ശരിയായിട്ടുള്ള ഉത്തരം കിട്ടിയില്ല . ഇല്ല എനിക്ക് അതിനു കഴിയില്ല... ഇനി ആരും ഈ മാനസയുടെ ജീവിതത്തിൽ ഉണ്ടാവില്ല... " ഹായ് , മാനസയല്ലേ ?" ഓരോന്ന് ചിന്തിക്കുന്നതിന്റെ ഇടയിലാണ് ഒരാള് കയറി വന്നത്.... " അതേല്ലോ... നിങ്ങൾ ? " " ഞാൻ രാഹുൽ , ഇവിടുത്തെ സീനിയർസ് ഡിസൈനർ ആണ്... എന്നുവെച്ചു അത്ര സീനിയർസ് അല്ലാട്ടോ... ഞാൻ കുറച്ചു ലേറ്റ് ആയി പോയി.. അതുകൊണ്ടാ നിങ്ങൾ വന്നപ്പോ കാണാതിരുന്നതു... ജിനു പറഞ്ഞിരുന്നു പുതിയ മൂന്നു ആളുകൾ വന്നിട്ടുണ്ടെന്ന്.. ജസ്റ്റ്‌ പരിചയപ്പെടാൻ വേണ്ടി വന്നതാ.. ഇയ്യാളുടെ സ്ഥലം എവിടെയാ? " " രാഹുലെ , ഞാൻ നിന്നോട് ഇങ്ങോട്ട് കയറി വരുമ്പോഴെ പറഞ്ഞിരുന്നു.. ഇവിടെ വന്നു പഞ്ചാരയടിക്കാൻ നിൽക്കരുതെന്ന്.. എന്നിട്ട് അത് കേൾക്കാതെ നീ നേരെ ഇങ്ങോട്ട് തന്നെ പോന്നു.. ഇത് ഞാൻ സാറിനോട് പോയി പറയട്ടെ..? " രാഹുൽ കൂടുതൽ എന്നിലേക്ക്‌ നീങ്ങി വന്നപ്പോ എനിക്ക് ഇഷ്ടക്കെട് തോന്നിയിരുന്നു. അതിൽ നിന്നും എങ്ങനെ രക്ഷപെടുമെന്ന് ചിന്തിച്ചപ്പോഴാണ് ആരുടെയോ ഭാഗ്യം കൊണ്ടു ജിനു അങ്ങോട്ട്‌ വന്നത്.. അപ്പൊ തന്നെ അവൻ എന്നിൽ നിന്നും അകന്നു നിൽക്കുകയും ചെയ്തു . " പിന്നെ നീ പോയി സാറിനോട് പറഞ്ഞാൽ അങ്ങേരു എന്നെ മൂക്കിൽ വലിച്ചു കയറ്റും.. ഒന്ന് പോടീ പുല്ലേ... നീ പോയി പറ.. ഞാൻ നോക്കട്ടെ അയാൾ എന്താ ചെയ്യുന്നതെന്ന്... " ഒരു കൂസലുമില്ലാതെ അവൻ അത് പറഞ്ഞപ്പോ ഞാൻ തൊള്ളയും തുറന്നു അവനെ നോക്കി നിൽക്കായിരുന്നു.. കടുവയെ പേടിയില്ലാത്ത ഒരുത്തനോ... ? ഇവൻ ആള് കൊള്ളാല്ലോ.. " ഡാ മോനെ , പുതിയ പിള്ളേരുടെ മുന്നിൽ വെച്ചു അധികം ഷോ കാണിക്കാൻ നിക്കല്ലേ.. അങ്ങേരു ഇങ്ങോട്ട് വന്നാൽ എന്താ നടക്കുകയെന്ന് ഞാൻ പറയാതെ തന്നെ നിനക്കറിയാലോ.... വെറുതെ എന്തിനാ വഴിയെ കൂടി പോകുന്ന അടി ചോദിച്ചു വാങ്ങാൻ നിൽക്കുന്നത്.. ആദ്യത്തെ ദിവസം തന്നെ ഇവരുടെ മുന്നിൽ വെറുതെ നാണം കെടണോ? " ജിനു പറഞ്ഞതും അവൻ ഞങ്ങളുടെ മുഖത്തു നോക്കി നല്ലൊരു പുഞ്ചിരി തന്നു... വെറുതെ കിട്ടുന്നതല്ലേ അതുകൊണ്ട് ഞങ്ങൾ അത് സ്വീകരിച്ചു.. അതുപോലെ ഫ്രീ ആയതു കൊണ്ടു അങ്ങോട്ടും ഒന്ന് തിരിച്ചു കൊടുത്തു.. അപ്പൊ ചെക്കൻ ഞങ്ങളുടെ മുഖത്തു നിന്നും കണ്ണേടുക്കുന്നെയില്ല. റൂട്ട് ശരിയല്ലല്ലോന്ന് തോന്നിയത് കൊണ്ടു ആ പുഞ്ചിരിക്ക് ഞങ്ങൾ പതിയെ ഫുൾസ്റ്റോപ്പിട്ടു.. എന്നിട്ട് കമ്പനിയുടെ ഉള്ളിൽ കൂടി വല്ല കാക്കയോ മൈനയോ പറക്കുന്നുണ്ടോ എന്നറിയാൻ വേണ്ടി ഞങ്ങൾ മേലോട്ടും നോക്കി നിന്നു... " ന്റെ രാഹുലെ , മതി നോക്കി നിന്ന് വെള്ളമിറക്കിയതു... അവർ ഇവിടെ തന്നെ ഉണ്ടാകും... നമുക്ക് ഒന്ന് സാവധാനത്തിലോക്കെ നോക്കാട്ടോ.. ഇപ്പൊ മോൻ പോയി പെന്റിങ് ഉള്ള പണിയൊക്കെ ചെയ്തു തീർക്കാൻ നോക്ക്.. " ജിനു അത് കൂടി പറഞ്ഞപ്പോ അവന്റെ അടുത്ത് ഉണ്ടായിരുന്ന മാനം കപ്പലു കയറി... പ്യാവം... ചിരി പിടിച്ചു നിർത്താൻ പറ്റാഞ്ഞത് കൊണ്ടു അസ്സലായി തന്നെ ചിരിച്ചു.. അത് കണ്ടു അവനാകെ ചടപ്പ് ആയെങ്കിലും തോറ്റു കൊടുത്തില്ല... പിടിച്ചു നിന്നു.. " ഒന്ന് പോയെടി.... ഞാൻ വെറുതെ ഇവരെയൊന്നു പരിചയപെടാൻ വേണ്ടി വന്നതല്ലേ.. അതിനു ഇങ്ങനെയൊക്കെ പറയണോ ? " " നിന്റെ പരിചയപ്പെടൽ എങ്ങനെയാണെന്ന് അറിയാവുന്നത് കൊണ്ടാണല്ലോ ഞാൻ അതിനു ഇപ്പോഴേ സ്റ്റോപ്പ്‌ ഇട്ടത്.. അതുകൊണ്ട് ചെല്ല്.. അങ്ങ് അവിടെ പോയി സ്വന്തം കാര്യങ്ങൾ ചെയ്യാൻ നോക്കിയാലും... " പിന്നെ ആ ചെക്കൻ അവിടെ നിന്നില്ല... അവളെ ഒന്ന് കടുപ്പിച്ചു നോക്കിയിട്ട് അപ്പുറത്തെക്ക് പോയി.. " ആരാ ജിനു അത് ? കിടിലൻ ചെക്കൻ ആണല്ലോ ? " ( അച്ചു ) " അച്ചു , നിനക്ക് അവനെ ഒരുപാട് അങ്ങ് ഇഷ്ടായിന്ന് തോന്നുന്നു... അവനാണ് രാഹുൽ.. ഇവിടുത്തെ സീനിയർസ് ഡിസൈനറിൽ ഒരാൾ. അപാര കഴിവാണ് അവനു.. അവൻ ഡിസൈൻ ചെയ്ത ഡ്രെസ്സുകൾ ഒന്ന് കാണണം.. ഒറ്റ പ്രാവശ്യം നോക്കിയാൽ ആരായാലും നോക്കി നിന്ന് പോകും.. " " പിന്നെ ആകെ ഒരു കുഴപ്പമുള്ളത് ഇത്തിരി വായിനോട്ടം ഉള്ളതാണ്.. പക്ഷെ ഉപദ്രവമൊന്നുമില്ലാട്ടോ.. ഇപ്പൊ നിങ്ങടെ മുന്നിൽ ആളാവൻ നോക്കിയതു പോലെ എല്ലാ കാണാൻ കൊള്ളാവുന്ന പെൺകുട്ടികളുടെ അടുത്ത് പോകും.. പക്ഷെ , ഇതുവരെ ആരും അവനെ തിരിഞ്ഞു നോകിയിട്ടില്ല.. ഉള്ളു വളരെ ശുദ്ധമാണ്.. ആരു എന്ത് പറഞ്ഞാലും പെട്ടന്ന് വിശ്വസിക്കും.. " " ജിനു , അതോർത്തു വിഷമിക്കണ്ട... ഇവിടെ ഒരാള് അവനെ നോട്ടമിട്ടിട്ടുണ്ട്.. മിക്കവാറും ഇവള് തന്നെ അവന്റെ ആ സ്വഭാവം മാറ്റി കൊടുത്തോളും..." കാവ്യ ഇത് ആരുടെ കാര്യമാണ് പറയുന്നതെന്ന് മനസിലാകാതെ ഞാൻ അവളുടെ മുഖത്തെക്ക് നോക്കി.. അന്നേമാണ് അവൾ അച്ചുനെ കണ്ണ് കൊണ്ടു കാണിച്ചു തരുന്നത്.. അവൾ പറഞ്ഞത് ശരിയാ.. ഇവിടെ ഒരാൾ അവനെ തന്നെ നോക്കി നിൽക്കുകയാ.. അവൾ ഞങ്ങൾ പറഞ്ഞതോന്നും കേട്ടിട്ടില്ല.. മനസ്സ് മുഴുവൻ അവന്റെ കൂടെയാണെന്ന് തോന്നുന്നു.. പെണ്ണ് കൈ വിട്ടു പോയല്ലോ ദൈവമേ.. " അച്ചു , ഡീ ഒന്ന് ഞങ്ങളെയും കൂടി നോക്കോ... ഇങ്ങനെ അവനെ തന്നെ നോക്കി കൊണ്ടിരുന്നാൽ അവൻ ദഹിച്ചു പണ്ടാരടങ്ങി പോകും.. " ഞാൻ അവളെ തട്ടി കളിയാക്കി പറഞ്ഞപ്പോഴാണ് പെണ്ണിന് ഞങ്ങൾ അടുത്തുണ്ടെന്ന കാര്യം ഓർമ്മ വന്നത്...; സൈക്കിളിന്ന് വീണ ചേച്ചി ചിരിയും ചിരിച്ചു അവൾ ഞങ്ങളെ നോക്കി... " എന്താ മോളെ , അവന്റെ സംസാരത്തിൽ നീ വീണു പോയത് പോലെയുണ്ടല്ലോ.. മയക്കിയെടുത്തുന്ന് തോന്നുന്നു... നിനക്ക് താല്പര്യം ഉണ്ടെങ്കിൽ നമുക്കൊന്ന് നോക്കാട്ടോ.. "( ജിനു ) " ന്റെ പൊന്നോ വേണ്ട... കാണാൻ കൊള്ളാവുന്ന ഒരു ചെക്കനെ കണ്ടപ്പോ അടിയൻ നോക്കി പോയി... അത് അടിയന്റെ തെറ്റ്.. ഇനി ഒരിക്കലും ഞാൻ അവനെ വായിനോക്കില്ല. " ( അച്ചു ) " ആഹാ.... നീ അവന്റെ വായിൽ നോക്കില്ല.. വേറെ എവിടെയെങ്കിലും നോക്കി നിൽക്കുമെന്ന് ഞങ്ങൾക്ക് നല്ല ഉറപ്പുണ്ട്.. " ( കാവ്യ ) " പ്ഫ....... ഞാൻ കാവ്യയല്ല.. അങ്ങനെ നോക്കുന്നത് നീയല്ലേ ? എന്നിട്ട് ഇപ്പൊ എന്റെ പേര് പറയുന്നോ കൂതറെ ..... എങ്ങനെ സഹിക്കുന്നു അമ്മു നീ ഈ സാധനത്തിനെ ?" ( അച്ചു ) അച്ചുന്റെ അടുത്ത് നിന്നും നല്ലൊരു ആട്ടു കേട്ടപ്പോ കാവ്യക്ക് സമാധാനമായി.. പിന്നെ അവള് ഒന്നും മിണ്ടിയല്ല... " ഇനി ഇപ്പൊ പറഞ്ഞിട്ട് എന്ത് ചെയ്യാനാ അച്ചു... ന്റെ തലവിധി... " അച്ചുന്റെ കൂടെ അവളെ കളിയാക്കാനുള്ള അവസരം ഞാനും പാഴാക്കിയില്ല.. അതിനു അവളുടെ അടുത്ത് നിന്നും എനിക്ക് നല്ല പോലെ കിട്ടുകയും ചെയ്തു.. ഹും.. ചങ്ക് ആണത്രേ ചങ്ക്.. എന്നാലും ഇങ്ങനെ അടിക്കാൻ പാടുണ്ടോ.. ഞാനൊരു പ്യാവമല്ലേ.. **************************************** ഹലോ..... ഒന്ന് ഇങ്ങോട്ടും കൂടി ശ്രദ്ധിക്കട്ടോ.. ഇല്ലെങ്കിൽ അവള് പറയുന്ന കഥ മാത്രം കേട്ടാൽ മതിയോ നിങ്ങക്ക് ? അങ്ങനെ ആണെങ്കിൽ ഞാൻ പൊക്കോളാം.. അല്ലെങ്കിൽ വേണ്ട അങ്ങനെ ഇപ്പൊ ആ വായാടി മാത്രം കഥ പറയണ്ട... ഞാനും പറയും... ഇപ്പൊ നിങ്ങൾ കുറച്ചു കൺഫ്യൂഷനിൽ ആണെന്ന് എനിക്കറിയാം... കൺഫ്യൂഷൻ ഇപ്പൊ തന്നെ മാറ്റി തരാട്ടോ.... അവള് ജോലി ചെയ്യുന്ന കമ്പനിയിലെ എംഡി ഞാൻ തന്നെയാ... പിന്നെ അവരെ അറിയാത്തതു പോലെ പെരുമാറുന്നതിന്റെ കാരണം , ഒന്നാമത് ഞാൻ ഈ കമ്പനിയിൽ ഉള്ള എല്ലാവരോടും വളരെ സ്ട്രിക്ട് ആയിട്ടാണ് പെരുമാറുന്നത്.. പരിചയം ഉണ്ടെന്നു കരുതി ആരോടും അധികം അടുപ്പം കാണിക്കാൻ പോകാറില്ല... എന്നാ ചില സമയത്തു നേരെ തിരിച്ചും ആവാറുണ്ട്... എപ്പോഴും സ്ട്രിക്ട് ആയിട്ടിരുന്നാൽ അവർ ചെയ്യുന്ന ജോലി എന്നെ പേടിച്ചു ചെയ്യുന്നത് പോലെയാകും.. നമ്മൾ ഒരു ജോലി ചെയ്യുമ്പോൾ അത് എന്തുമാകട്ടെ , ആന്മാർത്ഥതയോടെ വേണം ചെയ്യാൻ.. എന്നെ പേടിച്ചു ജോലി ചെയ്യാതെ ഇരിക്കാൻ വേണ്ടിയാണ് ഇടയ്ക്ക് ഞാൻ അവരോടു ഫ്രണ്ട്‌ലിയായി പെരുമാറുന്നത്... അത് അധികം ആയാലും പ്രശ്നമാണ്... എന്നെ നന്നായി അറിയാവുന്നവർക്ക് അത് നന്നായി മനസിലാകും... പിന്നെ വായാടിയും ഗ്യാങ്ങും ഇപ്പൊ എത്തിയതല്ലെയുള്ളൂ... അതുകൊണ്ട് കുറച്ചു സ്ട്രിക്ട് ആയത്... പിന്നെ നമ്മൾ സ്നേഹിക്കുന്ന ഒരാൾ അവർ നമ്മുടെ സ്നേഹം അംഗീകരിക്കുന്നില്ലെങ്കിൽ പോലും നമ്മൾ അവരെ അവോയ്ഡ് ചെയ്യുകയാണെന്ന് തോന്നിയാൽ അവർക്ക് ഒരു വിഷമം ഉണ്ടാകും.. കാരണം , ഇടയിൽ എപ്പോഴോ അവർ നമ്മളെ സ്നേഹിച്ചിരുന്നു.. ഞാൻ അവോയ്ഡ് ചെയ്യുമ്പോൾ അവളുടെ ഉള്ളിൽ എന്നോട് ഇഷ്ടം ഉണ്ടെങ്കിൽ വായാടിക്ക് തീർച്ചയായും സങ്കടം വരും.. അങ്ങനെ ആണെങ്കിൽ എന്നെങ്കിലും അവൾ എന്റെ സ്നേഹം മനസിലാക്കി എന്റെ അരികിലേക്ക് വരും.. ആ ഒരു പ്രതീക്ഷയും കൂടി എനിക്കുണ്ട്.. കാത്തിരിക്കുന്നു ഞാൻ ആ നിമിഷത്തിന് വേണ്ടി... പെട്ടെന്നാണ് ന്റെ ഫോൺ റിങ് ചെയ്തത്.. തുടരും.... വെയിറ്റ് ചെയ്ത എല്ലാവർക്കും ഒത്തിരി നന്ദി ഉണ്ടെട്ടോ... ഇപ്പൊ പഴയത് പോലെ എഴുതാൻ ടൈം കിട്ടുന്നില്ല... പിന്നെ ഈ പാർട്ട്‌ ബോർ ആയിരിക്കും.. എല്ലാവരും ക്ഷമിക്കണം പിന്നെ നിങ്ങടെ അഭിപ്രായം എന്ത് തന്നെ ആണെങ്കിലും തുറന്നു പറയാൻ മടിക്കരുതെന്ന് ഞാൻ ഒന്നുംകൂടി ഓർമിപ്പിക്കുന്നു.. അപ്പൊ അടുത്ത ഭാഗത്തിൽ കാണാം...
4k views
1 days ago
#

📙 നോവൽ

💞 MANASA 💞 ✒✒ Aswathy പാർട്ട്‌ 8 കാലടി ശബ്ദം ഞങ്ങളുടെ അടുത്തേക്ക് വന്നതും ഞങ്ങൾ എഴുനേറ്റു നിന്നു... വന്നയാളെ വിഷ് ചെയ്യാൻ ആ മുഖത്തെക്ക് നോക്കിയതും മൂന്നു പേരുടെയും തലയിൽ നിന്നും കിളികൾ എങ്ങോട്ടോക്കെയോ പറന്നു പോയി.. " പ്രണവ് സാർ ? ....... " അച്ചുവും കാവ്യയും ഒരെ സ്വരത്തിൽ ആ മുഖം നോക്കി ചോദിച്ചു.. ഞാൻ ആണെങ്കിൽ കാണുന്നത് സത്യമാണോ സ്വപ്നമാണോ എന്നറിയാൻ കഴിയാത്ത അവസ്ഥയിൽ ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു പോയി.. സാർ ഞങ്ങളെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ അകത്തേക്ക് കയറി പോയി.. ഞങ്ങൾ മൂന്നും അന്തം വിട്ടു പരസ്പരം മുഖത്തെക്ക് നോക്കി നിന്നു.. അപ്പോഴാണ് റിസപ്ഷനിൽ നിന്നും ജിനു വിളിച്ചതു.. " Ms. മാനസ , സാർ നിങ്ങളെ അകത്തേക്ക് വിളിക്കുന്നുണ്ട്.. കയറി കണ്ടുള്ളുട്ടോ.. " " യെസ് നൂർജിൻ, ആൻഡ് താങ്ക്യൂ.. " അകത്തേക്ക് കയറാൻ വേണ്ടി നിന്നതും അവൾ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു.. " അതേ , എന്നെ നൂർജിൻ എന്ന് വിളിക്കണ്ട. എല്ലാവരും വിളിക്കുന്നത് പോലെ ജിനുന്ന് വിളിച്ചാൽ മതി.. എനിക്കും അതാണ് ഇഷ്ടം.. " അതിന് മറുപടിയായി ഞങ്ങൾ അവളെ ഒന്ന് ചിരിച്ചു കാണിച്ചു... എന്നിട്ട് ഒരു ദീർഘനിശ്വാസം എടുത്തു പതിയെ പുറത്തേക്കു വിട്ടു കൊണ്ടു അകത്തേക്ക് കടന്നു ചെന്നു.. അങ്ങോട്ട്‌ ചെന്നപ്പോ തന്നെ അങ്ങേരു ഫോണിൽ കൂടി ആരെയോ ഷൌട്ട് ചെയ്യുന്നതാ കണ്ടത്.. " വാട്ട്‌ നോൺസെൻസ് , നിങ്ങൾക്ക് അതിനു കഴിയില്ലേങ്കിൽ ഈ കോൺട്രാക്ട് ഏറ്റെടുക്കരതായിരുന്നു.. നിങ്ങളൊടു ഞാൻ അങ്ങോട്ട്‌ വന്നു ചോദിച്ചതല്ലല്ലോ ? നിങ്ങൾ അവസരം ചോദിച്ചു എന്റടുത്തെക്ക് വന്നതാണ്.. എന്നിട്ട് സമയം ആയപ്പോ അതിൽ നിന്നും ഒഴിയാൻ നോക്കുന്നോ ? പറ്റില്ലെങ്കിൽ വെച്ചിട്ട് പോടോ.. ബ്ലഡി.... " എന്ന് പറഞ്ഞു നല്ല ദേഷ്യത്തിൽ തന്നെ അങ്ങേരു സ്വന്തം ഫോൺ വലിച്ചെറിഞ്ഞു.. അത് തകർന്നു തരിപ്പണമാവുകയും ചെയ്തു... കടുവയുടെ ഇങ്ങനെയൊരു മുഖം ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്തതു കൊണ്ടു അന്നേരം ഞങ്ങളുടെ മുഖഭാവം ഷോക്കടിച്ച കാക്കയെ പോലായിരുന്നു.. പിന്നെ അങ്ങനെ നിന്നിട്ടും കാര്യമില്ലല്ലോന്ന് കരുതി കടുവയെ വിളിക്കാൻ തുടങ്ങി.. " സാർ ,....... " ആദ്യം വിളിച്ചത് കേട്ടില്ലേന്ന് തോന്നുന്നു.. കാരണം നല്ല പേടി ഉണ്ടായിരുന്നതു കൊണ്ടു ന്റെ ശബ്ദം പുറത്തേക്കു വന്നില്ല.. ഞാൻ വിളിച്ചിട്ട് ഞാൻ പോലും കേൾക്കാതെ ഇരുന്നത് കടുവ കേൾക്കുന്നത് എങ്ങനെയാ ....? " സാർ , ...... " ഇപ്രാവശ്യം കടുവ ഞങ്ങളുടെ മുഖത്തെക്ക് നല്ല കട്ടകലിപ്പിൽ നോക്കി.. കാരണം, ആദ്യം ഞാൻ വിളിച്ചപ്പോൾ അങ്ങേരു കേൾക്കാതെ ഇരുന്നത് കൊണ്ടു ഇപ്രാവശ്യം വിളിച്ചപ്പോ ന്റെ കൂടെ അവരും വിളിച്ചു.. അപ്പൊ ശബ്ദം ഇത്തിരി കൂടി പോയി.. ഇത്തിരിയല്ല കുറച്ചു അധികം തന്നെ.. മനപ്പൂർവമല്ല അറിയാതെ ഒരു കൈയബദ്ധം.. കട്ടകലിപ്പിൽ നിൽക്കുന്ന കടുവയ്ക്കു ഇത് പോരെ.. " What The..... ? ആരാ നിങ്ങളൊക്കെ ? എന്തിനാ ഇവിടെ വന്നു ഇങ്ങനെ ഒച്ചയിടുന്നത് ? എന്റെ ചെവിക്കു യാതൊരു കുഴപ്പവുമില്ല.. ശബ്ദം കുറച്ചു വിളിച്ചാലും എനിക്ക് കേൾക്കാൻ സാധിക്കും... " ഇതിപ്പോ ഞങ്ങളുടെ തലയിലെ സ്ക്രൂ ഇളകിയതാണോ അതോ കടുവയുടെ ഓർമശക്തി നഷ്ടപ്പെട്ടതാണോ ? പുല്ല്... ഒന്നും അങ്ങോട്ട്‌ മനസിലാവുന്നില്ലല്ലോ.. " ഡീ, അവിടുന്ന് ഇങ്ങോട്ട് വന്നപ്പോ കടുവയുടെ ഓർമശക്തി നഷ്ടപ്പെട്ടോ ? നമ്മളെ മുൻപ് എങ്ങും കണ്ടിട്ടില്ലാത്തതു പോലെയാണല്ലോ ഇങ്ങേരുടെ പെരുമാറ്റം.." ( കാവ്യ ) " എനിക്കും ആ ഡൌട്ട് ഇല്ലാതില്ലാതില്ല... ഇതിപ്പോ എന്താ ചെയ്യാന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ.. " ( അച്ചു ) " ഹലോ ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും സ്വകാര്യം പറയാൻ വേണ്ടിയാണോ നിങ്ങൾ ഇങ്ങോട്ട് കയറി വന്നത്.. വന്ന കാര്യം എന്താണെന്നു വെച്ചാൽ പറഞ്ഞിട്ടു പോകണം.. നിങ്ങളുടെ സംസാരമൊക്കെ ഈ ഓഫീസിന് പുറത്തു ഇറങ്ങിയിട്ട് മതി.. " " സാർ , ഞങ്ങൾ...... " ( കാവ്യ ) " എന്താ കാര്യമെന്ന് പെട്ടന്ന് പറയാവോ... എനിക്ക് നിങ്ങളെ പോലെ ടൈം വേസ്റ്റ് ചെയ്യാൻ പറ്റില്ല. " " സാർ , ഞങ്ങൾ ഇവിടെ പുതിയതായി ജോയിൻ ചെയ്യാൻ വന്നവർ ആണ്.. ഞാൻ മാനസ , ഇവർ അശ്വതി ആൻഡ് കാവ്യ.. " " ഓഹോ.... യെസ് , എനിവേ നിങ്ങളുടെ സർട്ടിഫിക്കറ്റ്സ് ഇവിടെ വെച്ചോളൂ... പിന്നെ ചെറിയൊരു ഇന്റർവ്യൂ ഉണ്ടാകും.. അതിനെ കുറിച്ചുള്ള ഡീറ്റെയിൽസ് റിസപ്ഷനിൽ ഇരിക്കുന്ന ജിനുവിനോട് ചോദിച്ചാൽ മതി.. പിന്നെ ഇതിൽ മാനസ ഫാഷൻ ഡിസൈനറും കാവ്യ അസിസ്റ്റന്റ് ഡിസൈനറും അശ്വതി ഫോട്ടോഗ്രാഫ്രറും ആയിരിക്കും.." അച്ചു ഫോട്ടോഗ്രാഫർ ആണെന്ന് പറഞ്ഞപ്പോ ഞങ്ങൾ രണ്ടും അന്തം വിട്ടു അവളുടെ മുഖത്തെക്ക് നോക്കി.. കാരണം അത് ഞങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു.. അവൾ ആണെങ്കിൽ ഞങ്ങളെ നോക്കി ഇളിച്ചു കൊണ്ടു നിൽക്കുന്നു... " എന്നാൽ നിങ്ങൾ പൊക്കോളൂ. പിന്നെ മൂന്നു പേരും ഇവിടെ നിന്നു എന്തെങ്കിലും പരിപാടികൾ ഒപ്പിച്ചാൽ സ്റ്റാഫ്‌ ആണെന്നോന്നും ഞാൻ നോക്കില്ല തൂക്കിയെടുത്തു വെളിയിൽ കളയും... ഇവിടെയുള്ള സ്റ്റാഫ്‌സിനോട് ചോദിച്ചു നോക്കിയാൽ മതി... അതുപോലെ തന്നെ ഈ കമ്പനിയിൽ കുറച്ചു നിയമങ്ങൾ ഉണ്ട്... അത്  അതുപോലെ തന്നെ പാലിചിരിക്കണം... പിന്നെ Ms. മാനസ ഇവിടുത്തെ ഡിസൈനർ മാത്രമല്ലയെന്ന് അറിയാലോ..? " " യെസ് സാർ ... " " ഓക്കേ ഗുഡ്... നിങ്ങൾക്ക് പോകാം.. " " താങ്ക്യൂ സാർ... " ഇപ്രാവശ്യം അവരുടെ നോട്ടം എന്റെ നേർക്ക് ആയിരുന്നു.... പുറത്തു ഇറങ്ങിയതും രണ്ടും കൂടി എന്നെ വളഞ്ഞു.. " അമ്മു , ഡിസൈനർ മാത്രം അല്ലാതെ വേറെ ഏത് പോസ്റ്റ്‌ ആണ് നിനക്കുള്ളത് ? എന്നിട്ട് ഇതുവരെ നീ അതിനെ കുറിച്ചൊന്നും ഞങ്ങളോടു പറഞ്ഞില്ലല്ലോ? പറ വേറെ എന്ത് ജോലിയാ നിനക്ക് ഇവിടെ ? "( കാവ്യ ) " ഇവിടുത്തെ എംഡിയുടെ PA..... " ഞാൻ അത് പറഞ്ഞതും ആദ്യം രണ്ടും കുറച്ചു സമയം എന്നെ തന്നെ നോക്കി നിന്നു... പിന്നെ അങ്ങോട്ട്‌ കണ്ട്രോൾ ഇല്ലാത്തതു പോലെ ചിരിയായിരുന്നു.... അത് കണ്ടിട്ട് ദേഷ്യം വന്നെങ്കിലും പിടിച്ചു നിർത്തി... " എന്നാലും..... ന്റെ..... ന്റെ അമ്മുവേ , അപ്പൊ മോള് ഇനി 24 മണിക്കൂറും കടുവയുടെ പുറകെ തന്നെ ഉണ്ടായിരിക്കണം അല്ലെ ? എന്തായാലും അത് പൊളിച്ചു... ഇത്രയും നാള് അവനാ നിന്റെ പുറകെ നടന്നിരുന്നതു.. ഇനി നീ അവന്റെ പുറകെ.. എന്തായാലും ചെക്കന്റെ ബുദ്ധി കൊള്ളാം.. " ( കാവ്യ ) എന്നാലും അന്ന് ഇനി ഒരിക്കലും തന്റെ പുറകെ നടക്കില്ല എന്ന് പറഞ്ഞത് ഇങ്ങനൊരു പണി മനസ്സിൽ വിചാരിച്ചിട്ടാണെന്ന് ദൈവം പോലും കരുതി കാണില്ല.. പേപ്പർസ് എല്ലാം നല്ല പോലെ ഞാൻ വായിച്ചു നോക്കിയിരുന്നു.. അതിൽ ഈ കാര്യവും കണ്ടായിരുന്നു.. കടുവയുടെ PA ആയിട്ടു അല്ലാലോ എന്നൊരു സമാധാനത്തിന്റെ പേരിലാണ് ഞാൻ അതിൽ ഒപ്പിട്ടതും.. അവസാനം അത് ഇങ്ങനെയും ആയി... " അമ്മു , സാരമില്ല ... വേറെ ഏതൊരു ആളാണെങ്കിലും അത് മുതലേടുക്കാൻ നോക്കും... പല വാർത്തകളും നമ്മൾ കേൾക്കുന്നതല്ലെ... ? പക്ഷെ ഇവിടെ പ്രണവ് സാർ ആകുമ്പോൾ നിന്നെ ആ കണ്ണ് കൊണ്ടു നോക്കില്ല.. പകരം ഒന്നുകൂടി കെയർ ചെയ്യാനേ ശ്രമിക്കൂ... പിന്നെ നിനക്ക് എന്തെങ്കിലും പാര പണിതാൽ അതുപോലെ പതിന്മടങ്ങു പാരകൾ തിരിച്ചു കൊടുക്കാൻ നിന്നെ ആരും പഠിപ്പിക്കണ്ടല്ലോ.. അതിൽ നിന്നെ തോൽപ്പിക്കാൻ ആർക്കും ആവില്ല മകളെ , ആർക്കും ആവില്ല.. "( അച്ചു ) അവസരം കിട്ടിയപ്പോ രണ്ടും എനിക്കിട്ടു നല്ല പോലെ താങ്ങുന്നുണ്ട്.. എന്തായാലും അച്ചു പറഞ്ഞ ഒരു കാര്യം ശരിയാ... പേടിക്കാതെ പ്രണവിന്റെ കൂടെ എവിടെ വേണമെങ്കിലും പോകാം... അവസരം മുതലെടുക്കുന്ന ഒരു സ്വഭാവമല്ല അവന്റെതു.. പിന്നെ അതിനെക്കുറിച്ചു ഒന്നും സംസാരിക്കാൻ നിന്നില്ല.. ഞാൻ വിഷയം മാറ്റി.. " അതൊക്കെ പോട്ടെ , എന്നാലും അച്ചു എന്തിനാ ഞങ്ങളോട് നീ ഒരു ഫോട്ടോഗ്രാഫർ ആണെന്നത് മറച്ചു വെച്ചത് ?" " ന്റെ അമ്മു , ഞാൻ മനഃപൂർവം മറച്ചു വെച്ചതോന്നുമല്ല. സമയം ആകുമ്പോൾ പറയാമെന്നു കരുതി... പിന്നെ ബാങ്കിലെ ജോലിക്ക് ഫോട്ടോഗ്രാഫറുടെ സർട്ടിഫിക്കറ്റ് ഒന്നും വേണ്ടല്ലോ... ഇവിടെ അത് ആവശ്യമായി വന്നു അതുകൊണ്ട് നിങ്ങൾ അറിഞ്ഞു.. അത്രേയുള്ളൂ.. " ( അച്ചു ) " അല്ല അച്ചുവേ ഒരു നല്ല ഫോട്ടോഗ്രാഫർ ആയി സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ അതിനു ഒരുപാട് കടമ്പകൾ കടക്കണ്ടെ... ? ഒരു പെണ്ണായത് കൊണ്ടു നല്ല ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടാകും... നിന്റെ വീട്ടുകാർക്കൊക്കെ അതിനു സമ്മതം ആയിരുന്നോ ? "( കാവ്യ ) " ആയിരുന്നോ എന്ന് ചോദിച്ചാൽ അല്ല... ഗ്രേറ്റ്‌ ബിസിനസ്‌ മാൻ ദേവനാരായണന്റെയും രാജലക്ഷ്മിയുടെയും ഒരേയൊരു മകളാണ് ഞാൻ.. രണ്ടു പേർക്കും മകളെക്കാളും പ്രധാനം ബിസിനസ്‌ തന്നെ ആയിരുന്നു.. അതിന്റെ പുറകെയുള്ള ഓട്ടത്തിനിടയിൽ സ്വന്തം മകളുടെ കാര്യങ്ങൾ നോക്കാൻ അവർ മറന്നു പോയി.. അവളുടെ സ്വപ്നങ്ങളും കാണാൻ ശ്രമിച്ചില്ല.. അവർക്ക് സമയം ഇല്ലാത്തതു കാരണം സ്വന്തം മകളെ നോക്കാൻ ആ വീട്ടിലെ സെർവെന്റിനെ ഏൽപ്പിച്ചു... ഇണങ്ങാനും പിണങ്ങാനും തല്ലുപിടിക്കാനും ദേഷ്യം കാണിക്കാനും സ്നേഹിക്കാനുമൊക്കെ താഴെയും മുകളിലും ആളില്ലാത്തതു കൊണ്ടു ഞാൻ എന്നിലേക്ക്‌ തന്നെ ചുരുങ്ങി... ആ കൂട്ടുകാർ അമ്മയും അച്ഛനും ബിസിനസ്‌ ട്രിപ്പ് കഴിഞ്ഞു വരുമ്പോൾ വാങ്ങി കൊണ്ടു വരുന്ന റ്റെഡിസ് ആയിരുന്നു... പഠിക്കുന്ന സമയത്തും എനിക്ക് കൂട്ടുകാർ ഉണ്ടായിരുന്നില്ല.. അതിന്റെ ഇടയ്ക്കാണ് ഗൗരിയമ്മ ( എന്നെ നോക്കാൻ ഏൽപ്പിച്ച അമ്മ ) എന്നോടൊരു സന്തോഷ വാർത്ത പറയുന്നത്.. എനിക്ക് ലാളിക്കാനും പിണങ്ങാനും ഇണങ്ങാനും ഒരാൾ കൂടി വരുന്നുന്ന്.. അത് കേട്ടപ്പോ എനിക്കുണ്ടായ സന്തോഷം ഉണ്ടല്ലോ അമ്മു... എന്താ പറയാ.. ഈ ലോകം തന്നെ കീഴടക്കിയ ഒരു പ്രതീതി ആയിരുന്നു.. " അവൾ അത് പറഞ്ഞു നിർത്തി.. ഇത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. ഞങ്ങൾ കാണാതെ തുടക്കാൻ ശ്രമിക്കുന്നുണ്ട് അവൾ.... വീണ്ടും പറഞ്ഞു തുടങ്ങി... " പക്ഷെ , ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല... ബിസിനസ്‌ കാര്യങ്ങൾക്ക് വേണ്ടി ഓടി നടക്കുന്നതിന്റെ ഇടയിൽ ഒരു കുഞ്ഞിനെ നോക്കാൻ ആവില്ലേന്ന് അമ്മ തറപ്പിച്ചു പറഞ്ഞു.... എന്തിനും ഏതിനും അവസാന വാക്ക് അമ്മയുടെതു ആയതു കൊണ്ടു അച്ഛനും പിന്നെ ഒന്നും പറയാൻ പോയില്ല.... പക്ഷെ അതിന്റെ ഇടയിൽ ഈ മകളുടെ മനസ്സ് കാണാൻ മാത്രം അവർ ശ്രമിച്ചില്ല... അവർ അതിനെ അബോർഷൻ ചെയ്തു... അത് അറിഞ്ഞപ്പോൾ എന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന്  നിങ്ങൾക്ക് ഊഹിക്കാമല്ലോ.....? അവിടുന്ന് പിന്നെ ഞാൻ വേറെ ഒരു ലോകം പടുത്തുയർത്തുകയായിരുന്നു... പഠിത്തമൊക്കെ കഴിഞ്ഞപ്പോ എന്തെങ്കിലും ജോലി നേടണമെന്നായി... പക്ഷെ , മനസ്സിന് പിടിക്കുന്ന ഒന്നും ഒത്തു വന്നില്ല... അങ്ങനെയാണ് ഒരിക്കൽ ദി ബ്രില്ലിയൻറ് ഫോട്ടോഗ്രാഫർ Erik Johnson ന്റെ ഫോട്ടോസ് ഞാൻ കാണുന്നത്. പണ്ട് തൊട്ടേ ഫോട്ടോഗ്രാഫി എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു.. അദ്ദേഹത്തിന്റെ ഫോട്ടോസ് കണ്ടപ്പോ എന്റെ വഴി ഇതാണെന്ന് മനസ്സ് പറഞ്ഞു കൊണ്ടിരുന്നു.. അതിൽ പിന്നെ അത് പഠിക്കാനുള്ള ഓട്ടത്തിൽ ആയിരുന്നു.. പിന്നെ അത് പഠിച്ചു ഞാൻ ഒരു പരുവമായി എന്ന് അവർക്ക് തോന്നിയപ്പോ ഒരു സർട്ടിഫിക്കറ്റും കയ്യിൽ തന്നു എന്നെ കോളേജിൽ നിന്നും പടിയടച്ചു പിണ്ഡം വെച്ചു... പിന്നെ കാട് കയറൽ ആയിരുന്നു പ്രധാന പരിപാടി... തിരിച്ചു നാട്ടിൽ വന്നപ്പോ ഒന്ന് രണ്ടു കമ്പനികളിൽ ഫോട്ടോഗ്രാഫർ ആയി പോയി.. പെണ്ണ് ആകുമ്പോൾ പേടിക്കണ്ടല്ലോ.. ആ ഇടയ്ക്ക് തന്നെ ബിസിനസ്‌ ട്രിപ്പ് കഴിഞ്ഞു വരുന്ന അച്ഛനെയും അമ്മയെയും വീട്ടിൽ എത്തിക്കാൻ ദൈവത്തിന് തോന്നിയില്ല.. ഒരു ലോറിയുടെ രൂപത്തിൽ വന്നു അവരെ അങ്ങോട്ട്‌ കൊണ്ടു പോയി.. ബിസിനസിലെ ശത്രുക്കൾ ചെയ്ത പണി ആണെന്നും ചിലർ പറയുന്നുണ്ട്.. എന്തോ എനിക്കറിയില്ല.... അവർ പോയതോടെ ഞാൻ ശരിക്കും ഒരു അനാഥയായി... നേരത്തെ പേരിനെങ്കിലും ചൂണ്ടി കാണിക്കാൻ ഒരച്ഛനും അമ്മയും ഉണ്ടായിരുന്നു.. ഇപ്പൊ അതുമില്ല.. പിന്നെ ഞാൻ ഇങ്ങനെ മാറാൻ കാരണം ന്റെ ചെറിയമ്മ ആട്ടോ... അവരുടെ മരണ ശേഷം ചെറിയമ്മ എന്നെ കൊണ്ടു പോയി അവരുടെ വീട്ടിലേക്കു.. ഒരുപാട് പാട് പെട്ടു പാവം.. അവിടെ നിന്നാണ് ഞാൻ സ്നേഹം എന്താണെന്നു അറിഞ്ഞത്.." ( അച്ചു ) " അത് എന്തായാലും നന്നായി... ജാഡ പാർട്ടി ആയിരുന്നേങ്കിൽ ഞങ്ങൾ ഒരിക്കലും നിന്നെ കൂടെ കൂട്ടില്ലായിരുന്നു. ഇപ്പൊ നിന്നെ കിട്ടിയത് ഞങ്ങടെ ഭാഗ്യമാ..." ( കാവ്യ ) ശരിക്കും അവളുടെ കഥ കേട്ടപ്പോ ഒരുപാട് വിഷമം. ഇപ്പൊ അവളെ സമാധാനിപ്പിക്കാൻ നിന്നാൽ അവളുടെ സങ്കടം കൂടുകയുള്ളൂ എന്നറിയാവുന്നത് കൊണ്ടാണ് കാവ്യ അങ്ങനെ ഒരു മറുപടി പറഞ്ഞത്... അതിൽ അവൾ എല്ലാം മറന്നു ചിരിച്ചു... അത് തന്നെ ആയിരുന്നു ഞങ്ങൾക്കും വേണ്ടത്.. " എന്നാ പിന്നെ നമുക്ക് ജിനുന്റെ അടുത്തേക്ക് നടന്നാലോ..? " (അച്ചു ) " ഞാനും അവളും മുന്നോട്ടു നടക്കാൻ നോക്കിയെങ്കിലും ഒരുത്തി മാത്രം അവിടെ തന്നെ നിന്നു... ഇവൾക്ക് ഇതെന്തുപറ്റി ?" " ഡീ കാവ്യെ, അവിടെ നിന്നെ ആരെങ്കിലും പിടിച്ചു വെച്ചിട്ടുണ്ടോ? "( ഞാൻ ) " അതല്ല അമ്മു , ഞാൻ ഒരു കാര്യം ചിന്തിച്ചു നിന്നു പോയതാ .... " ( കാവ്യ ) " എന്താത് ? " ( അച്ചു ) " നമ്മുടെ സാറിന്റെ കാര്യം തന്നെ..... ശരിക്കും അങ്ങേർക്കു എന്താ പറ്റിയത് ? ഇനി ഇത് പ്രണവ് സാർ തന്നെയല്ലേ ? അതോ ഇനി നമ്മളെ വെറുതെ പൊട്ടൻ കളിപ്പിക്കുകയാണോ? എല്ലാം കൂടി ആലോചിച്ചിട്ടു തല പെരുത്ത് കയറുന്നുണ്ട്... "( കാവ്യ ) " നീ ഇപ്പൊ എന്തിനാ അതൊക്കെ ചിന്തിക്കുന്നത് ? എന്തെങ്കിലും കാരണം ഇല്ലാതെ കടുവ ഇങ്ങനെ പെരുമാറില്ലല്ലോ ? അതൊക്കെ വഴിയേ നമുക്ക് മനസിലാകും.. ഇപ്പൊ നീ ഇങ്ങോട്ട് വാ.. ഇനിയും സമയം വൈകിയാൽ കടുവയുടെ വായിന്നു നല്ലത് കേൾക്കും നമ്മള്..." ( അച്ചു ) കാവ്യ ചോദിച്ച ചോദ്യം എന്നെയും അലട്ടിയിരുന്നു.. എന്തിനായിരിക്കും കടുവ ഞങ്ങളോട് ഇങ്ങനെ പെരുമാറുന്നത് ?  എത്ര ആലോചിച്ചിട്ടും അതിന്റെ ഉത്തരം കിട്ടുന്നില്ല.. ആഹാ എന്തെങ്കിലും ആകട്ടെ.. ഇപ്പൊ അച്ചു പറഞ്ഞത് പോലെ ജിനുനെ ചെന്നു കാണാം.. " ഹായ് , എന്തായി പോയിട്ട് ?  സാറിനെ കണ്ടു സംസാരിച്ചില്ലേ ?" ( ജിനു ) " ന്റെ പോന്നെ സംസാരിച്ചു ..  അറിയാൻ മേലാത്തതു കൊണ്ടു ചോദിക്കുവാ നിങ്ങടെ സാർ ഏത് നേരവും ഇങ്ങനെ കലിപ്പിൽ തന്നെയാണോ ? അതോ ഇനി ഇത് പ്രണവ് സാർ അല്ലെ ? "( കാവ്യ ) " അതെന്താ നിങ്ങൾ അങ്ങനെ ചോദിച്ചതു..? " " ഏയ്യ് , ഒന്നുല്ല അറിയാൻ വേണ്ടി ചോദിച്ചതാ.. എന്ത് കലിപ്പനാ ഇയാള് ? " ( കാവ്യ ) " ഓഹോ,  അത് നിങ്ങളോട് മാത്രം അല്ല ഇവിടെയുള്ള എല്ലാ സ്റ്റാഫ്‌സിനോടും സാർ അങ്ങനെ തന്നെയാണ്.. പിന്നെ നിങ്ങൾ വന്നിട്ടല്ലേയുള്ളൂ.. വഴിയേ മനസിലായിക്കൊളും. പിന്നെ കാണുന്നത് പോലെ അത്ര കലിപ്പോന്നും സാറിനു ഇല്ലാട്ടോ.. നിങ്ങൾ കേട്ടിട്ടില്ലേ കലിപ്പ് സ്വഭാവം ഉള്ളവരുടെ മനസ്സ് കളങ്കമില്ലാത്തതായിരിക്കുമെന്ന്..  അങ്ങനെ തന്നെയാ സാറും.. "( ജിനു ) " എന്താ മോളെ ജിനു , സാറിനെ കുറിച്ച് പറയുമ്പോൾ നിനക്ക് വായ അടക്കാൻ തോന്നുന്നില്ലല്ലോ.. അതുമല്ല മുഖത്തു ചെറുതായി നാണമൊക്കെ വരുന്നുണ്ടോന്നൊരു ഡൌട്ട് ... "( അച്ചു ) " അതേ അച്ചു എനിക്കും തോന്നി അങ്ങനെ.. "( കാവ്യ ) " ഏയ്യ് , നിങ്ങൾ വിചാരിക്കുന്നതു പോലെ ഒന്നുല്ല ... "( ജിനു ) " അതിന് ഞങ്ങൾ എന്താ വിചാരിച്ചതെന്ന് നിന്നോട് പറഞ്ഞില്ലല്ലോ.. ആട്ടെ നീ എന്താ വിചാരിച്ചതു.. ? മ്മം.... മ്മം..." ( അച്ചു ) " ഒന്നുല്ല... അതൊക്കെ പോട്ടെ.  ഇപ്പൊ നിങ്ങൾക്കുള്ള പ്ലേസ് ഞാൻ കാണിച്ചു തരാം.. " (ജിനു ) " ആഹാ.. ഇപ്പൊ നിന്നെ ഞങ്ങൾ വെറുതെ വിടുന്നു... പക്ഷെ ഒരിക്കൽ നിന്നെ ഞങ്ങളുടെ കയ്യിൽ കിട്ടും... അന്ന് വള്ളിപുള്ളി തെറ്റാതെ എല്ലാം പറഞ്ഞു തന്നോളണം.. കേട്ടല്ലോ ? "( കാവ്യ ) ജിനുവും ഞങ്ങളും പെട്ടന്ന് തന്നെ കൂട്ടായി.. " ഓഹോ കേട്ടു...  ആദ്യം നിങ്ങൾ ഇങ്ങോട്ട് വായോ...  ഇല്ലെങ്കിൽ ന്റെ പണി ഇന്ന് തന്നെ പോകും... പിന്നെ സാർ നിങ്ങളോട് പറഞ്ഞിട്ടുണ്ടാകുമല്ലോ ഈ കമ്പനിയിൽ കുറച്ചു നിയമങ്ങൾ ഉണ്ട്.  അത് പാലിചില്ലേങ്കിൽ അപ്പൊ തന്നെ നിങ്ങളെ ഗെറ്റ് ഔട്ട്‌ അടിക്കേണ്ടി വരും... "( ജിനു ) " അപ്പൊ അത്ര സ്ട്രിക്ട് ആണോ..?കോളേജിൽ പോലും ഇങ്ങനെ ഒന്നും ഉണ്ടാകില്ലല്ലോ.." ( കാവ്യ ) " കോളേജിൽ ഉണ്ടാകില്ല.. പക്ഷെ ,  ഇവിടുണ്ട്.. ആദ്യത്തെതു ,  ഓഫീസിൽ കൃത്യസമയത്തു എത്തിയിരിക്കുണം.. അതല്ലായെങ്കിൽ അന്നത്തെ ദിവസം ലീവ് ആക്കും..  പിന്നെ പറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ വർക്ക്‌ ചെയ്തു തീർക്കണം.. അതിപ്പോ എത്ര ടൈം എടുത്തിട്ടാണെങ്കിലും....  പിന്നെ മീറ്റിംഗ് സമയത്തു ഒരു ഒഴിവും പറയാൻ പാടില്ല.. അതുപോലെ മാനസ സാറിന്റെ PA അല്ലെ ? അതുകൊണ്ട് സാർ എപ്പോ വിളിക്കുന്നോ അവിടെ ഉണ്ടാവണം... അതിപ്പോ ഓഫീസിൽ ആയാലും വീട്ടിൽ ആയാലും.." ( ജിനു ) " വീട്ടിലോ ? " ( ഞാൻ ) " അതേ വീട്ടിൽ തന്നെ.. പേടിക്കുകയൊന്നും വേണ്ട.. ചില ദിവസം ജോലിയുമായി ബന്ധപ്പെട്ട മീറ്റിംങ്ങുകൾ സാറിന്റെ വീട്ടിൽ വെച്ചും നടക്കാറുണ്ട്..  അതിനൊക്കെ വേണ്ടിയാ വീട്ടിൽ ചെല്ലണമെന്ന് പറഞ്ഞത്.. ഇപ്പൊ എല്ലാം ക്ലിയർ ആയില്ലേ?  ഇനി ഡൌട്ട് ഒന്നുമില്ലല്ലോ.. എന്നാ പിന്നെ അങ്ങോട്ട്‌ ചെന്നു നിങ്ങളുടെ വർക്ക്‌ തുടങ്ങിക്കൊ.. ( ജിനു ) " അതിപ്പോ ഞങ്ങൾ എന്താ ചെയ്തു തുടങ്ങേണ്ടതു? " ( കാവ്യ ) " വരുന്ന മാസം നമ്മുടെ കമ്പനി ഒരു ഫാഷൻ ഷോ നടത്തുന്നുണ്ട്... അതിനു വേണ്ട ഡ്രെസ്സ് ഡിസൈൻ ചെയ്യണം... ഏകദേശം എങ്ങനെ വേണമെന്നുളളതിന്റെ ഡീറ്റെയിൽസ് അവിടെ ഇരിപ്പുണ്ട്.. പിന്നെ ഉള്ളതൊക്കെ നിങ്ങടെ ഇഷ്ടം പോലെ ചെയ്യാം.  അതുപോലെ അച്ചു ചെയ്യേണ്ടത് മോഡൽസിന്റെ ഫോട്ടോ എടുക്കൽ ആണ്. അവരൊക്കെ അവിടെ വെയ്റ്റിംഗ് ആണ്.. അതിനു മുൻപ് നിങ്ങൾ ഇവിടെ ഉള്ളവരൊക്കെയായി ഒന്ന് പരിചയപ്പെടു.. " ( ജിനു ) " അല്ല ജിനു , വന്നപ്പോ തന്നെ അത്രയും വല്യ ഷോയുടെ ചുമതല ഞങ്ങൾക്ക് തരികന്ന് വെച്ചാൽ.. " ( ഞാൻ ) " അതിനെ കുറിച്ച് യാതൊരു ടെൻഷനും വേണ്ട.. നിങ്ങളിൽ അത്രയും വിശ്വാസം ഉള്ളത് കൊണ്ടാണല്ലോ വന്നപ്പോ തന്നെ ഈ വർക്ക്‌ സാർ നിങ്ങളെ ഏൽപ്പിച്ചത്..  അതുകൊണ്ട് നോ ടെൻഷൻ... നിങ്ങൾ പെർഫെക്ട് ആയി തന്നെ അത് ചെയ്തു തീർക്കും..  "( ജിനു ) ജിനു പറഞ്ഞ വാക്കുകൾ ഞങ്ങളിൽ ആന്മവിശ്വാസം ഉണ്ടാക്കി..  അതുകൊണ്ട് തന്നെ പിന്നെ ഒന്നും പറയാൻ നിൽക്കാതെ ഞങ്ങൾ മുന്നോട്ടു നടന്നു.. തുടരും....... ഈ പാർട്ടിൽ ഒരുപാട് തെറ്റുകൾ ഉണ്ടാകും.. എല്ലാവരും തിരുത്തി വായിക്കണമെന്ന് അപേക്ഷിക്കുന്നു.. അതുപോലെ തന്നെ നിങ്ങളുടെ അഭിപ്രായം എന്ത് തന്നെ ആണെങ്കിലും പറയാൻ മടിക്കരുത്.. പിന്നെ കഴിഞ്ഞ പാർട്ടിലെ തെറ്റ് ചൂണ്ടി കാണിച്ചു തന്ന രണ്ടു പേരോടും ഒത്തിരി നന്ദി..  വയ്യാത്തത് കൊണ്ടാണ് ഈ പാർട്ട്‌ ലേറ്റ് ആയതു. ഇപ്പോഴും സുഖമായിട്ടില്ല.. നെക്സ്റ്റ് പാർട്ടും വൈകാതെ ഇടാൻ ശ്രമിക്കാം..
5.9k views
4 days ago
#

📙 നോവൽ

💞 MANASA 💞 ✒✒ Aswathy പാർട്ട്‌ 7 ഇന്നാണ് എനിക്ക് ഇവിടം വിട്ടു പോകേണ്ടതു... അധികം സന്തോഷങ്ങൾ ഒന്നും ഈ നാട് നൽകിയിട്ടില്ലെങ്കിലും ഇവിടം വിട്ടു പോകുന്നത് ഓർക്കുമ്പോൾ വിഷമം തോന്നുന്നു.. എല്ലാവരോടും യാത്ര പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി.. ഞാൻ പോകുന്നത് അവിടെ ഉള്ളവർക്ക് സന്തോഷമുള്ള കാര്യമായതു കൊണ്ട് അധികം കരച്ചിലിന്റെയൊന്നും ആവശ്യം വന്നില്ല.. എന്നാലും പഴയ ഓർമ്മകളുടെ മുന്നിൽ എത്തിയപ്പോ കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ കവിളിൽ കൂടി ഒലിചിറങ്ങി.. പോകുന്ന വഴിയിൽ അച്ചുവിനെയും കാവ്യയെയും കുറെ പ്രാവശ്യം വിളിച്ചു നോക്കി.. പക്ഷെ , രണ്ടും ഫോൺ അറ്റൻഡ് ചെയ്യുന്നില്ല.. അവസാനം കാർ എയർപോർട്ടിൽ എത്തി... ഡിക്കിയിൽ നിന്നും ലഗെജെല്ലാം ഡ്രൈവർ തന്നെ ട്രോളിയിലേക്ക് വെച്ചു തന്നു.. പ്രണവിനെ ഒരു തവണ കൂടി കാണണമെന്നുണ്ടായിരുന്നു.. എന്നാൽ ഇന്ന് എന്തോ അര്ജന്റ് മീറ്റിംഗ് ഉള്ളത് കൊണ്ട് ഇങ്ങോട്ട് വരാൻ കഴിയില്ലേന്ന് ഇന്നലെ തന്നെ പറഞ്ഞിരുന്നു... ഇന്നലെ ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു... ഡ്രൈവർ പോയതിനു ശേഷം ഞാൻ എയർപോർട്ടിനകത്തെക്ക് നടന്നു.. പാസ്പോർട്ട്‌ അവിടെയുള്ള സെക്യൂരിറ്റിസിനെ കാണിച്ചു. പിന്നെ അകത്തു ചെന്നു എല്ലാ വെരിഫിക്കേഷനും കഴിഞ്ഞതും എന്നോട് അവിടെ വെയിറ്റ് ചെയ്യാൻ പറഞ്ഞു... കുറച്ചു നിമിഷത്തെക്ക് കണ്ണുകൾ അടച്ചതും ചില ഓർമ്മകൾ എന്നെ പുറകിലെക്ക് കൊണ്ട് പോയി.. ചെറുപ്പത്തിലെ നല്ല വികൃതിയായിരുന്നു ഞാൻ.. എനിക്ക് രണ്ടു വയസ്സ് ആയപ്പോഴെ കുടുംബത്തിലെ ബുദ്ധിമുട്ടുകൾ കൊണ്ട് അമ്മയ്ക്ക് ഗൾഫിൽ പോകേണ്ട അവസ്ഥ വന്നു.. എന്നെയും ചേച്ചിയെയും അമ്മയുടെ വീട്ടിൽ ഏൽപ്പിച്ചിട്ടാണ് അമ്മ കടൽ കടന്നതു.. അച്ഛൻ അന്നും രാഷ്ട്രീയവും കമ്മിറ്റിയുമൊക്കെയായി നടക്കുകയായിരുന്നു.. മായ അധികം ആർക്കും ശല്യം ആയിരുന്നില്ല.. വായിക്കാൻ ഒരു ബുക്ക്‌ കിട്ടിയാൽ അവളെ പിന്നെ വീടിന്റെ ഏതെങ്കിലും ഒരു മൂലയിൽ നോക്കിയാൽ മതി.. പക്ഷെ , ഞാൻ അങ്ങനെ ആയിരുന്നില്ല... എന്തൊക്കെ വികൃതി കാണിച്ചു കൂട്ടാൻ പറ്റുമോ അതൊക്കെ ഞാൻ ചെയ്തു വെക്കും.. എന്നാലും അമ്മാവന്മാർക്കൊക്കെ എന്നെ വല്യ കാര്യം ആയിരുന്നു.. മൂത്തത് വിനു അമ്മാവൻ , ഭാര്യയും രണ്ടു മക്കളും.. മൂത്തത് പെണ്ണ് , രണ്ടാമത്തെതു ആണ്.. പിന്നെ അമ്മയുടെ താഴെ ഉള്ളത് സുധി അമ്മാവൻ, ഭാര്യയും ഒരു മകനും.. ഇതിൽ മൂത്ത അമ്മാവൻ എന്നെ വിളിച്ചിരുന്നതു മധയനാ എന്നാണ്.. രണ്ടാമത്തെ അമ്മാവൻ , വെള്ളയാനാ എന്നും... കാരണം , അന്ന് ഞാൻ നല്ല സുന്ദരിയായിരുന്നു.. കൂട്ടത്തിൽ തടിയും ഉണ്ടായിരുന്നു.. അവർക്കൊക്കെ മക്കളെക്കാളും കാര്യം എന്നോട് തന്നെ ആയിരുന്നു.. മക്കൾക്ക് ഒന്നും വാങ്ങി കൊടുത്തില്ലെങ്കിലും എനിക്ക് വാങ്ങി തരുമായിരുന്നു.. എന്നെ കൊണ്ട് കൂടുതൽ കഷ്ടപ്പെട്ടിരുന്നത് അമ്മമ്മയായിരുന്നു... അങ്കനവാടിയിൽ പോവാനോക്കെ നല്ല മടി ആയിരുന്നതു കൊണ്ട് റോഡിൽ കൂടി വലിച്ചിഴചാണ് കൊണ്ട് പോയിരുന്നതു.. അതുപോലെ തന്നെ ഞാൻ വീട്ടിൽ നിൽക്കുന്ന ദിവസങ്ങളിൽ അവിടെ ആർക്കും സ്വസ്ഥത ഉണ്ടാകില്ല.. ഒരുദിവസം കുറുമ്പ് കൂടി അമ്മമ്മയ്ക്കു എന്നെ കവുങ്ങിൽ കെട്ടിയിടെണ്ടി വന്നു... പക്ഷെ , ഞാൻ ആരാ മോള് , ആ നീളമുള്ള കയറും വെച്ചു കവുങ്ങിന് ചുറ്റും ഓടി... പിന്നെ കയർ മുറുകി ഞാൻ ചാവണ്ടല്ലോ എന്ന് കരുതി അമ്മമ്മ തോൽവി സമ്മതിച്ചു എന്റെ കെട്ടഴിച്ചു വിട്ടു.. അങ്ങനെ ഇരിക്കെയാണ് മായക്ക് പെട്ടന്ന് ഒരു പനി വരുന്നത്. ഹോസ്പിറ്റലിൽ പോയെങ്കിലും അത് കൂടി.. അവസാനം ന്യുമോണിയായി.. അത് അറിഞ്ഞതിന് ശേഷമാണ് അമ്മ നാട്ടിലെക്ക് തിരിച്ചെത്തുന്നത്. അവളെന്ന് പറഞ്ഞാൽ അമ്മക്ക് ജീവനാണ്.. പിന്നെ അവളെ നോക്കിയിരുന്നതു അമ്മ തന്നെ ആയിരുന്നു.. ഞാൻ ഒരു പുറംമ്പോക്ക് ഭൂമിയായി അവിടെയൊക്കെ ചുറ്റിപറ്റി നിന്നു... അല്ലാതെ എന്ത് ചെയ്യാൻ.. സത്യം പറഞ്ഞാൽ ഞാൻ എന്റെ വീട്ടിൽ നിന്നിരിക്കുന്നത് കുറവായിരിക്കും.. ഒന്നില്ലേങ്കിൽ അമ്മയുടെ തറവാട്ടിൽ അല്ലെങ്കിൽ അമ്മമ്മയുടെ അനിയത്തിയുടെ വീട്ടിൽ.. ഈ രണ്ടു വീട്ടിലും ആയിരുന്നു എനിക്ക് സ്വാതന്ത്ര്യം കിട്ടിയിരുന്നതു.. അതുകൊണ്ട് അത് ഞാൻ നന്നായി മുതലെടുത്തു.. വാനര പടകളുടെ കൂടെ മരത്തിൽ വലിഞ്ഞു കയറാനും കടയിൽ മതില് ചാടി പോകാനുമൊക്കെ ഞാൻ മുന്നിൽ തന്നെ ഉണ്ടായിരുന്നു.. മതില് ചാടി പോകുന്നത് വേറെ ഒന്നും കൊണ്ടല്ലട്ടോ എളുപ്പവഴി അതായിരുന്നു.. അവിടെ ഒരു വീട് മാത്രേയുള്ളൂ.. അതിൽ ആണെങ്കിൽ ആരും താമസവുമില്ല... പിന്നെ ഞങ്ങൾക്ക് ഉള്ളത് അവിടെ തന്നെ ഉണ്ടായിരുന്നു.. എന്താണെന്നല്ലെ ? ജാതിക്ക... ശരിക്കും അത് ജാതിക്കയുടെ തോട്ടം തന്നെ ആയിരുന്നു.. അതിന്റെ നടുവിൽ ഒരു വീട്.. അങ്ങനെ ഒരു ദിവസം നമ്മുടെ നാഷണൽ ബിൽടെർസിന്റെ ഓണർ ഞങ്ങളുടെ തറവാടിന്റെ തൊട്ടു അടുത്ത പറമ്പിൽ വീട് വെക്കാൻ തീരുമാനിച്ചു.. ആ നാഷണൽ ബിൽഡിംഗ്‌ ഏതാണെന്നു മനസിലായോ ?നമ്മുടെ കാണാകണ്മണി സിനിമയില്ലേ ? അതിൽ ആ കൊച്ചു ഒരു ബിൽഡിംങ്ങിന്റെ മുകളിൽ കയറി നിൽക്കുന്നില്ലേ.. ആ ബിൽഡിംഗ്‌ ആണ് ദിതു.. അത്രയും പണക്കാരനായ ഒരാളുടെ വീട് എങ്ങനെ ഉള്ളതായിരിക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ ? അതിന്റെ പണി കഴിയാൻ വേണ്ടി ഞങ്ങൾ പിള്ളേര് കാത്ത് നിന്നു.. അപ്പോഴേക്കും അവളുടെ അസുഖമൊക്കെ മാറി അവളും അമ്മയും ഞങ്ങടെ വീട്ടിലെക്ക് പോയിരുന്നു.. ഞാൻ അവിടെ തന്നെ നിൽക്കുകയും ചെയ്തു.. എന്റെ അതെ പ്രായമുള്ള ഒരുത്തൻ ഞങ്ങടെ വീടിന്റെ അടുത്ത് ഉണ്ട്.. ഒരുദിവസം അവൻ നമ്മുടെ വീടുകളിൽ സാധാരണ കണ്ടു വരാറുള്ള ഒരു പക്ഷി ഇല്ലേ ?കാക്ക അല്ലാട്ടോ.. ഈ വെള്ളയും കറുപ്പും കൂടി ചേർന്ന കളർ ഉള്ള പക്ഷി.. അതിന്റെ പേര് എനിക്കറിയില്ല... ആഹാ , അതിന്റെ കുഞ്ഞിനെ പൂച്ച പിടിച്ചുന്ന് പറഞ്ഞു വന്നു.. സംഭവം നടന്നത് ഞങ്ങടെ വീട്ടിൽ അല്ല.. തൊട്ടടുത്ത വീട്ടിൽ ആണ്.. ഞങ്ങൾ ചെന്നു നോക്കിയപ്പോൾ അതിന് പറക്കാൻ കഴിയാതെ അവിടെ തളർന്നിരിക്കുന്നതാ കണ്ടത്.. ഞാൻ അതിനെ എടുത്തു ആദ്യം കുറച്ചു വെള്ളം കൊടുത്തു.. ആദ്യമൊക്കെ അത് കുടിക്കാൻ വിസമ്മതം കാണിച്ചേങ്കിലും ദാഹം കൊണ്ടോ എന്തോ അത് കുടിക്കാൻ തുടങ്ങി.. പിന്നെ എന്റെയും അപ്പുന്റെയും ( നേരത്തെ പറഞ്ഞ ചെക്കൻ തന്നെ ) പണി അതിനൊരു കൂടുണ്ടാക്കി കൊടുക്കുക എന്നതായിരുന്നു. ആ കിളിയെ സുരക്ഷിതമായ ഒരു സ്ഥലത്തു വെച്ചിട്ട് ഞങ്ങൾ അതിനുള്ള പണി തുടങ്ങി.. പക്ഷെ , എല്ലാവരുടെയും കണ്ണ് വെട്ടിച്ചു ആ കള്ളപ്പൂച്ച ഞങ്ങൾ ഒളിപ്പിച്ചു വെച്ചിരിന്ന കിളിയെ അവിടെ ചെന്നു പിടിച്ചു കൊണ്ട് പോയി.. ഞാനും അവനും അതിന്റെ പുറകെ ഓടിയെങ്കിലും ഒരു ഗുണവും ഉണ്ടായില്ല.. അന്നേരം എനിക്ക് ഒത്തിരി സങ്കടമായി... എന്നെ സമാധാനിപ്പിക്കാൻ ആവുന്നത്ര അപ്പു ശ്രമിക്കുന്നുണ്ട്... എന്നാലും എന്റെ സങ്കടം മാറുന്നില്ല.. ഇപ്പൊ നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഞങ്ങൾ തമ്മിൽ പ്രണയത്തിൽ ആവുമെന്ന്.. അങ്ങനെ ഒന്നും ഇല്ലാട്ടോ.. അന്നും ഇന്നും എന്നും ഞങ്ങൾ ഫ്രണ്ട്സ് ആയിരിക്കും... ബാക്കി കഥ പറയാൻ ടൈമില്ല., അനൗൺസ്മെന്റ് വന്നു.. എന്നാ പിന്നെ ഞാൻ പോയി ഫ്ലൈറ്റിൽ കയറട്ടെ... ബാക്കി പിന്നെ എപ്പോഴെങ്കിലും പറഞ്ഞു തരാട്ടോ.. സർ റെഡിയാക്കിയത് കൊണ്ടാണെന്ന് തോന്നുന്നു ലോക്കൽ ക്ലാസ്സ്‌ സീറ്റ്‌ അല്ല കിട്ടിയിരിക്കുന്നതു.. എന്നാലും കിട്ടിയ സീറ്റ്‌ വിൻഡോയുടെ അരികിൽ ആണ്.. ഞാൻ ലഗെജോക്കെ മുകളിൽ വെച്ചു അവിടെ ചെന്നിരുന്നു.. ഫോൺ എടുത്തു അതിൽ ഹെഡ്സെറ്റ് കുത്തി പാട്ട് കേട്ടിരുന്നു.. ഫ്ലൈറ്റ് എടുക്കാറാവുമ്പോൾ ഫോൺ ഓഫ് ചെയ്തു വെച്ചാൽ മതിയല്ലോ.. പഴയ പാട്ടുകൾ കേട്ടു അറിയാതെ എപ്പോഴോ കണ്ണുകൾ അടച്ചു പോയി.. പിന്നെ കണ്ണ് തുറന്നത് തോട്ടടുത്ത് ഇരിക്കുന്നവർ കലപില സൗണ്ട് ഉണ്ടാക്കിയത് കൊണ്ടാണ്.. ഇതിൽ ഇരുന്നു ആരാ ഇങ്ങനെ സൗണ്ട് ഉണ്ടാക്കുന്നത് എന്നറിയാൻ കണ്ണ് തുറന്നു നോക്കിയതും മുന്നിൽ നിൽക്കുന്ന ആളുകളെ കണ്ടിട്ട് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.. ഞാൻ കണ്ണ് തിരുമി ഒന്നും കൂടി അവരെ നോക്കി.. " നോക്കണ്ടേടാ ഉണ്ണി ഇത് ഞങ്ങളല്ല..... " എന്ന് പറഞ്ഞു അവർ രണ്ടു പേരും ചിരിക്കാൻ തുടങ്ങി... ന്റെ മുന്നിൽ ഇരിക്കുന്നത് അച്ചുവും കാവ്യയുമാണ്.. ഫ്ലൈറ്റിൽ കയറുന്നതിനു തൊട്ടു മുന്നേ വരെ ഞാൻ വിളിച്ചു കൊണ്ടിരുന്നതാ രണ്ടു പിശാശുക്കളെയും.. അവർ എടുത്തത് പോലുമില്ല.. അപ്പൊ തന്നെ ഞാൻ രണ്ടിനെയും കുനിച്ചു നിർത്തി ഇടിക്കാൻ തുടങ്ങി.. ഇതിന്റെ ഉള്ളിൽ ആയത് കൊണ്ട് തന്നെ അവർക്ക് അധികം ഒച്ച വെക്കാൻ സാധിക്കില്ലായിരുന്നു.. അത് ഞാൻ നന്നായി അങ്ങ് മുതലെടുത്തു.. അല്ലപിന്നെ എത്രമാത്രം ടെൻഷൻ അടിച്ചുന്നറിയോ.. പിന്നെ അവരെ ഇടിച്ചു എന്റെ കൈ കുഴഞ്ഞു തുടങ്ങിയപ്പോ ഞാൻ നിർത്തി.. അപ്പൊ രണ്ടും നിവർന്നു നിന്ന് അങ്ങോട്ടും ഇങ്ങോട്ടും ശരീരം അനക്കി.. കണ്ടപ്പോ വേണ്ടായിരുന്നു എന്ന് തോന്നി പോയി.. ആഹാ , ഇനി ഇപ്പൊ പറഞ്ഞിട്ട് കാര്യമില്ല.. " എന്നാ ഇടിയാടി ഇടിച്ചതു... ? ഇതിപ്പോ ഞാൻ ഇവിടെ തന്നെ ഇറങ്ങേണ്ടി വരുമെന്ന് തോന്നുന്നു.. "( അച്ചു ) " എനിക്കും അങ്ങനെ തന്നെയാ തോന്നുന്നത്."( കാവ്യ ) " എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത് രണ്ടും.. എത്ര നേരം ഞാൻ രണ്ടിനെയും മാറി മാറി വിളിച്ചു.. രണ്ടിന്റെയും ഫോണിന് ബാധ കയറിയോ അറ്റൻഡ് ചെയ്യാതെ ഇരിക്കാൻ... " " എന്റെ മോളെ , നീ ഇങ്ങനെ ചൂടാകല്ലെ ... ആദ്യം ഞങ്ങൾ പറയുന്നത് കൂടി കേൾക്കാൻ മനസ്സ് കാണിക്കു... " ( കാവ്യ ) അവർ അത്രയും കെഞ്ചി പറഞ്ഞത് കൊണ്ട് ഞാൻ ഒന്നും മിണ്ടാതെ അവർക്ക് എന്താ പറയാൻ ഉള്ളതെന്ന് ശ്രദ്ധിച്ചു... " അമ്മു , ഇന്നലെ രാത്രി വരെ ഞങ്ങളും ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല... ഇന്ന് വെളുപ്പിനെ ഞങ്ങൾക്ക് പ്രണവ് സാറിന്റെ കാൾ വന്നു.. ഇന്ന് നീ ഇവിടുന്നു പോകുമ്പോൾ ഞങ്ങളും കൂടെ ഉണ്ടാവണം എന്നായിരുന്നു സാറിന്റെ ഓർഡർ.. ഞങ്ങൾക്ക് വേണ്ട വിസയും പാസ്പോർട്ടുമൊക്കെ സാർ നേരത്തെ റെഡിയാക്കി വെച്ചിരുന്നു... പിന്നെ ഇത് നീ അറിഞ്ഞിട്ടില്ലെന്നും പറഞ്ഞത് കൊണ്ട് ഞങ്ങൾ നിന്നെ ഒന്ന് കളിപ്പിക്കാമെന്ന് കരുതി. അതുകൊണ്ട് നിന്നെക്കാൾ മുന്നേ ഞങ്ങൾ ഇവിടെ എത്തി... പിന്നെ വിളിച്ചപ്പോ എടുക്കാതെ ഇരുന്നതും ഇതിന്റെ ഒരു ഭാഗം ആയിരുന്നു.. എല്ലാത്തിനും കൂടി ഒരു വല്യ സോറി.. ഇനി അടിക്കരുത്.. താങ്ങാനുള്ള ശേഷി യില്ല അതുകൊണ്ടാ... " ( അച്ചു ) " അതെന്താ സാർ ഇത് നേരത്തെ നമ്മളോട് പറയാതിരുന്നത്... " " അറിയില്ല മോളെ, ഞങ്ങളും ചോദിച്ചു നോക്കി അതിനെ കുറിച്ച് ഒന്നുമറിയാത്ത ഞങ്ങൾ എന്തിനാ പോകുന്നതെന്ന് ... അപ്പൊ സാറിന്റെ ഉത്തരം അതൊന്നും സാരമില്ല .. നിങ്ങൾക്ക് ചെയ്യാനുള്ള പണികളും അവിടെ ഉണ്ടെന്നായിരുന്നു.. പിന്നെ ഞങ്ങൾ എന്താ പറയേണ്ടതു.. " ( കാവ്യ ) " ആഹാ , എന്തെങ്കിലും ആകട്ടെ... ഇനി എല്ലാം അവിടെ ചെന്നിട്ട് കണ്ടറിയാം.. " ഞങ്ങൾ സീറ്റ്‌ ബെൽറ്റ്‌ ഇട്ടു... ഫ്ലൈറ്റ് പതിയെ നീങ്ങി തുടങ്ങി.. കുറച്ചു നേരത്തെ കുലുക്കത്തിന് ശേഷം അത് ആകാശത്തിലേക്ക് ഉയർന്നു.. പിന്നെ മണിക്കൂർ നീണ്ട യാത്ര.. അതിന്റെ ഇടയിൽ ഫുഡ് കഴിക്കലും ഉറങ്ങുകയുമൊക്കെ ചെയ്തു.. യാത്രയുടെ അവസാനം ഞങ്ങൾ ബാംഗ്ലൂർ എയർപോർട്ടിൽ എത്തി.. അവിടെ ഞങ്ങളെ കൊണ്ട് പോവാനായി കമ്പനിയുടെ കാർ ഉണ്ടായിരുന്നു... ഞങ്ങളെ അതിൽ കയറ്റി ആ കാർ ഒരു വലിയ ഫ്ലാറ്റിന്റെ മുന്നിൽ കൊണ്ട് നിർത്തി.. അല്ല ഫ്ലാറ്റ് ഇപ്പൊ വലുത് തന്നെ ആയിരിക്കും അല്ലെ ? അതിപ്പോ പ്രേതെകിച്ചു എടുത്തു പറയേണ്ട കാര്യമില്ലല്ലോ.. ഫ്ലാറ്റിൽ കയറിയപ്പോഴേക്കും സാറിന്റെ കാൾ വന്നു.... " ഹലോ , മാനസ .... " " ഹലോ സാർ പറഞ്ഞോളൂ..." " ആഹാ നിങ്ങൾ അവിടെ എത്തിയോ ? എത്തിയെങ്കിൽ നേരെ 111 ആം നമ്പർ റൂമിലേക്ക്‌ ചെന്നോളു.. അതാണ്‌ നിങ്ങടെ റൂം.. " " ഓക്കേ സാർ , .... പിന്നെ ഞങ്ങൾ ഇന്ന് കമ്പനിയിലേക്ക് പോകണോ ? " " ഇന്ന് എന്തായാലും നിങ്ങൾ പോകണ്ട.. നാളെ രാവിലെ മുതൽ ജോയിൻ ചെയ്‌താൽ മതി... ഇപ്പൊ ഫ്രഷ് ആയിട്ട് ആ സ്ഥലങ്ങൾ ഒക്കെ ഒന്ന് മനസിലാക്കി വെക്കൂ... പിന്നെ നിങ്ങൾക്ക് പാചകം ചെയ്യാനുള്ളതൊക്കെ അവിടെ തന്നെയുണ്ട്.. ഓക്കേ ഗയ്‌സ് കുറച്ചു തിരക്കുണ്ട്. കുറച്ചു കഴിഞ്ഞു വിളിക്കാം... " " ഓക്കേ സാർ... " കാൾ കട്ട് ചെയ്തതും ഞങ്ങൾ റൂമിലെക്ക് ഓടി.. അവിടെയുള്ളവർ ഞങ്ങളെ തന്നെ നോക്കുന്നുണ്ട്.. അവരിപ്പോ വിചാരിക്കുന്നുണ്ടാകും ഞങ്ങൾക്ക് പ്രാന്ത് ആണോന്ന്... അമ്മാതിരി ഓട്ടമ ഓടുന്നത്... റൂമിൽ എത്തിയതും അത് തുറന്നു മൂന്നുംകൂടി ഒറ്റ വിഴ്ചയായിരുന്നു അതിലേക്കു.. ഓഹോ ആ ഫാനിന്റെ അടിയിൽ കിടന്നപ്പോൾ തന്നെ എത്ര ആശ്വാസം. കുറച്ചു നേരം ഞങ്ങൾ അവിടെ തന്നെ കിടന്നു.. യാത്രയുടെ ക്ഷീണം കാരണം ഞങ്ങൾ ഉറങ്ങി പോയി.. പിന്നെ കണ്ണ് തുറന്നത് വയറ്റിൽ നിന്നുള്ള ഡിസ്കോ ഡാൻസിന്റെ സൗണ്ട് കേട്ടിട്ടാണ്... സമയം ഒരുപാട് വൈകിട്ടുണ്ട്.. അതുകൊണ്ട് അവർ എഴുന്നേൽക്കുന്നതിനു മുന്നേ തന്നെ ഞാൻ എഴുനേറ്റു ഫ്രഷ് ആയി. എന്നിട്ട് രണ്ടിനെയും കുത്തിപ്പോക്കി... രണ്ടും ഫ്രഷ് ആയി വന്നതും ഞങ്ങൾ ഫുഡ് കഴിക്കാൻ വേണ്ടി താഴേക്കു ചെന്നു.. അവിടെയുള്ള റെസ്റ്റോറന്റിൽ പോയി മൂക്ക് മുട്ടെ അടിച്ചു കയറ്റി.. അത് എടുത്തു പറയേണ്ട കാര്യം ഇല്ലെന്നറിയാം എന്നാലും പറഞ്ഞെന്നെയുള്ളൂ.. അതിനുശേഷം ഞങ്ങൾ അവിടെയൊക്കെ നടന്നു കാണാമെന്നു കരുതി പുറത്തേക്കു നടന്നു... ആദ്യം എംജി റോഡിൽ തന്നെ പോയി.. ഒരുപാട് ഷോപ്പുകൾ ഉണ്ട് അവിടെ.. വിദേശികളെ കൊണ്ട് നിറഞ്ഞു നിൽക്കുകയാ.. അത്യാവശ്യം വേണ്ട സാധനങ്ങളൊക്കെ ഞങ്ങൾ വാങ്ങി.. ഏകദേശം രാത്രി ആയപ്പോ റെസ്റ്റോറന്റിൽ കയറി ഫുഡും കഴിച്ചു ഞങ്ങൾ റൂമിലേക്ക്‌ നടന്നു.. ഒന്ന് ഫ്രഷ് ആയി ഞങ്ങൾ നാട്ടിലെ കാര്യങ്ങൾ പറഞ്ഞിരുന്നു.. പിന്നെ കുറച്ചു നേരം മൊബൈലിൽ തോണ്ടിയും സമയം കളഞ്ഞു.. ഇനിയും ഇരുന്നാൽ നാളെ എഴുനേൽക്കാൻ വൈകുമെന്നുറപ്പുള്ളത് കൊണ്ട് ഉറങ്ങാൻ കിടന്നു... രാവിലെ ആദ്യം തന്നെ അച്ചു എഴുനേറ്റു ഫ്രഷ് ആയി ഞങ്ങളെ വിളിച്ചേഴുനെൽപ്പിച്ചു.. പെട്ടന്ന് തന്നെ എഴുനേറ്റു കാര്യപരിപാടികൾ എല്ലാം നടത്തി ഫുഡ് കഴിക്കാൻ വേണ്ടി താഴേക്കു ചെന്നു... കഴിച്ചു ബില്ലും കൊടുത്ത് അവിടുന്ന് നേരെ ഓഫീസിലേക്ക് വിട്ടു.. എംജി റോഡിൽ തന്നെ ആയിരുന്നു ഞങ്ങടെ ഓഫീസും... അതുകൊണ്ട് കണ്ടു പിടിക്കാൻ അധികം ബുദ്ധിമുട്ടെണ്ടി വന്നില്ല... ഇവിടെയുമുണ്ട് മാധവേട്ടനെ പോലുള്ള സെക്യൂരിറ്റി ചേട്ടൻ.. " ഗുഡ് മോർണിംഗ് ചേട്ടാ .... " " ഗുഡ് മോർണിംഗ് മക്കളെ , നിങ്ങൾ ? എനിക്ക് അങ്ങോട്ട്‌ മനസിലായില്ല... " " ഞങ്ങൾ കൊച്ചിയിൽ നിന്നും വരുകയാണ്.. ഞാൻ മാനസ , ഇവർ അശ്വതി അച്ചുന്ന് വിളിക്കും , പിന്നെ ഇവൾ കാവ്യ... ഇവിടെ പുതിയതായി വന്ന ഫാഷൻ ഡിസൈനർ ആണ്.. ഇവരൊക്കെ ഓരോ ഡിപ്പാർട്ട്മെന്റിൽ ഉള്ളതാ.. ചേട്ടന്റെ പേര് എന്താ ? പിന്നെ സാർ വന്നിട്ടുണ്ടോ..? " " ന്റെ പേര് നാരായണൻ ... ഇവിടെ അടുത്ത് തന്നെയാ താമസം.. വീട്ടിൽ ഭാര്യയും രണ്ടു മക്കളും.. ഒരു ആണും ഒരു പെണ്ണും.. രണ്ടു പേരും പഠിക്കുന്നു.. സാർ വരാൻ ടൈം ആയിട്ടില്ല.. നിങ്ങൾ എന്തായാലും അകത്തേക്ക് ചെന്നോള്ളൂ.. ബാക്കി കാര്യങ്ങൾ എല്ലാം അവിടെ പറഞ്ഞാൽ മതിയാകും.. " ശരി ചേട്ടാ , നമ്മുക്ക് വിശദമായി പിന്നീട് പരിചയപ്പെടാം... " ഞങ്ങൾ അകത്തേക്ക് നടന്നു... അവിടെ റിസപ്ഷനിൽ തന്നെ ഒരു പെൺകുട്ടി ഇരിപ്പുണ്ട്... ഞങ്ങൾ അവളോട്‌ ചെന്നു കാര്യങ്ങൾ പറഞ്ഞു.. " ഹായ് , ഞാൻ മാനസ... ഇവിടെ പുതിയതായി ജോയിൻ ചെയ്യാൻ വന്ന ഫാഷൻ ഡിസൈനർ ആണ്.. പിന്നെ ഇത് അശ്വതി ആൻഡ് കാവ്യ.. " " ഓഹ് , യെസ് യെസ് പ്രണവ് സാർ പറഞ്ഞിരുന്നു.. എന്റെ പേര് നൂർജിൻ... ജിനുന്ന് വിളിക്കും.. സാർ വരാൻ കുറച്ചു വൈകും.. നിങ്ങൾ അവിടെ വെയിറ്റ് ചെയ്യുട്ടോ.. പിന്നെ കുടിക്കാൻ എന്തെങ്കിലും വേണോ ? " " ഏയ്‌ നോ താങ്ക്സ്... ഇപ്പൊ കഴിച്ചു ഇറങ്ങിയതെയുള്ളൂ ... ഞങ്ങൾ അവിടെ വെയിറ്റ് ചെയ്തോളാം.. " ( അച്ചു ) " ഓക്കേ... " അവര് കാണിച്ചു തന്ന സ്ഥലത്തെക്ക് ഞങ്ങൾ ചെന്നിരുന്നു.. " ഇനി എത്ര നേരം ഇവിടെ വെയിറ്റ് ചെയ്യേണ്ടി വരുമോ എന്തോ ? " ( കാവ്യ ) " എത്രയായലും സാർ വരുന്നത് വരെ വെയിറ്റ് ചെയ്യണം... " ( അച്ചു ) കുറച്ചു സമയത്തിനുള്ളിൽ തന്നെ സാർ വരുന്ന ശബ്ദം കേട്ടു. "ഗുഡ് മോർണിംഗ് സാർ "( സ്റ്റാഫിൽ ഒരാൾ ) " ഗുഡ് മോർണിംഗ് " ( നല്ല കനമുള്ള ഒരാളുടെ ശബ്ദം ) ആ കാലടി ശബ്ദം ഞങ്ങടെ അരികിലും എത്തി.. ഞങ്ങൾ മൂന്നു പേരും എഴുനേറ്റു നിന്നു ഗുഡ് മോർണിംഗ് പറഞ്ഞു ആ മുഖത്തെക്ക് നോക്കി.. മിക്കവാറും ഞങ്ങളുടെ മൂന്നു പേരുടെയും തലയിൽ നിന്നും കിളികൾ പറന്നിട്ടുണ്ടാകും.. തുടരും...... ഈ സ്റ്റോറി കുറച്ചേ ഉണ്ടാവുള്ളുട്ടോ... നിങ്ങളുടെ അഭിപ്രായം എന്ത് തന്നെ ആയാലും പറയാൻ മടിക്കരുത്.. ഇനി നെക്സ്റ്റ് പാർട്ടിൽ കാണാട്ടോ.. )
5.1k views
8 days ago
#

📙 നോവൽ

*പുസ്തകശാല കയ്യൊപ്പ്* *അക്ഷരലോകത്തിലെ പൊൻ തൂവൽ* ----------------------------------- ചുരുങ്ങിയ കാലം കൊണ്ട് അക്ഷരപ്രേമികൾക്കിടയിൽ ഇടം നേടിയ നാമമാണ് *പുസ്തക ശാല കയ്യൊപ്പ്*..... പുസ്തക ശാല ഗ്രൂപ്പ്‌ ഒട്ടേറെ പുതിയ തൂലികകളെ എഴുത്തിന്റെ ലോകത്തേക്ക് പിടിച്ചുയർത്തികൊണ്ടും ഒട്ടനവധി എഴുത്ത്കാർക്ക് എഴുത്തിൽ വലിയ നേട്ടങ്ങൾ നൽകികൊണ്ടും അതിന്റെ മൂന്നാം വർഷത്തിലേക്ക് കാലെടുത്തുവെക്കുകയാണ്. ഈ ഒരു നിമിഷത്തിൽ എഴുതിതുടങ്ങിയവരേയും എഴുതാൻ ആഗ്രഹിക്കുന്നവരേയും ഞങ്ങൾ അക്ഷരലോകത്തേക്ക് ക്ഷണിക്കുന്നു. *ഒട്ടനവധി എഴുത്ത്കാരോടൊപ്പം നിങ്ങൾക്കും തൂലികകൊണ്ട് വർണ്ണങ്ങൾ വിരിയിക്കാം. * അക്ഷരങ്ങളെ പ്രണയിക്കുന്ന മികച്ച എഴുത്ത്കാർ നിങ്ങളുടെ രചനകൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു. * മികച്ച അഡ്മിൻ പാനൽ * രചനകൾക്കുള്ള അഭിപ്രായങ്ങൾ മാത്രം. നോ പേർസണൽ ചാറ്റിംഗ്. *നിങ്ങളുടെ തൂലിക മിനുക്കാൻ ഞങ്ങളുണ്ട് കൂടെ..... അക്ഷരകുടുംബത്തിലേക്ക് സ്വാഗതം....* കുടുംബത്തിലേക്ക് വരാൻ താല്പര്യം ഉള്ളവർ കോൺടാക്റ്റ് ചെയ്യൂ +91 9544022273 NiChu +91 8078714974 Nishad
2.1k views
10 days ago
#

📙 നോവൽ

💞 MANASA 💞 ✒✒ Aswathy പാർട്ട്‌ 6 പതിവ് പോലെ തന്നെ അന്നും നേരത്തെ എഴുനേറ്റു... കട്ടിലിൽ ഇരുന്നു കൊണ്ട് തന്നെ ഭഗവാനേ മനസ്സിൽ ധ്യാനിച്ചു പ്രാർത്ഥിച്ച ശേഷം മുടിയും കെട്ടി നേരെ കിണറ്റിൻ കരയിലേക്ക് ചെന്നു.. റൂമിൽ തന്നെ അറ്റാച്ഡ് ബാത്രൂം ഉണ്ടെങ്കിലും രാവിലെ എഴുനേറ്റ ഉടൻ ഇവിടെ വന്നു കിണറ്റിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകിയില്ലേങ്കിൽ എന്തോ ഒരു ഉഷാർ കുറവ് പോലെ തോന്നും... തൊട്ടി കിണറ്റിലേക്ക് ഇട്ടു അതിൽ നിറയെ വെള്ളമേടുത്തു... കൈക്കുമ്പിളിൽ ആ തണുത്ത വെള്ളം എടുക്കുമ്പോൾ തന്നെ ശരീരത്തിൽ കൂടി ഒരു വിറയൽ പാഞ്ഞു പോയിരുന്നു.. ആ വെള്ളം മുഖത്തെക്ക് തളിച്ചു.. പിന്നെ പല്ലും തേപ്പും കുളിയൊക്കെ കഴിഞ്ഞു നേരെ അടുക്കളയിലേക്ക് കയറി.. അമ്മയും അച്ഛനും എഴുനേൽക്കാൻ സമയം ആയിട്ടില്ല.. അവർ എഴുന്നേൽക്കുമ്പോൾ 7 മണി 7. 30 യൊക്കെ ആകും.. അപ്പോഴേക്കും എന്റെ ഒരുവിധം പണിയൊക്കെ കഴിഞ്ഞിട്ടുണ്ടാകും.. ആദ്യം തന്നെ ചോറ് വെക്കാനായി അടുപ്പ് കത്തിച്ചു.. പിന്നെ എല്ലാവർക്കും ഇഞ്ചിയും ഏലക്കയും ഇട്ട പാൽചായ ഉണ്ടാക്കി... രാവിലെയും വൈകുന്നേരവും ഒരു ഗ്ലാസ്‌ കടുപ്പത്തിൽ പാൽചായ അമ്മയ്ക്ക് നിർബന്ധമാണ്.. അല്ലെങ്കിൽ തലവേദന വരും.. ചായയിട്ട് അത് കുടിച്ചു കഴിഞ്ഞു പിന്നെ രാവിലെത്തെ ഫുഡിനുള്ള തയ്യാറെടുപ്പ് തുടങ്ങി.. അടുപ്പത്തു വെച്ച വെള്ളം തിളച്ച സമയത്തു അരി കഴുകി ഇട്ടു.. അതിനു ശേഷം ഉച്ചക്കത്തെക്കുള്ളതൊക്കെ റെഡിയായി.. അരി വെന്തതിന് ശേഷം വാർത്തപ്പോഴേക്കും അമ്മ എഴുനേറ്റു വന്നു.. " എന്താടി ഇത്രയും നേരമായിട്ടും ഒന്നും തീർന്നില്ലേ ? അതെങ്ങനെയാ അവളുടെ മറ്റവനുമായുള്ള കൊഞ്ചലു തീർന്നാൽ അല്ലെ ഇവിടുത്തെ പണി നടക്കുള്ളൂ.. " "അമ്മേ , വെറുതെ ആവശ്യമില്ലാത്തതു പറയാൻ നിക്കണ്ട... എഴുന്നേറ്റത് മുതൽ ഞാൻ ഇവിടെ തന്നെ ആയിരുന്നു. എല്ലാദിവസവും നിങ്ങൾ അത് കാണാറുള്ളതല്ലേ..? എന്നിട്ടും പിന്നെയും എന്തിനാ ഇങ്ങനെ കുത്തിനോവിക്കാൻ വരുന്നത്..? പിന്നെ നിങ്ങടെ സ്വഭാവം വെറുതെ എന്റെ മേലെ കെട്ടിവെക്കാൻ നോക്കണ്ട.. " " ച്ഛി.... നിർത്തെടി നിന്റെ നാവാട്ടം.. അധികം ഇവിടെ കിടന്നു പ്രസംഗിച്ചാൽ കൊന്നു കുഴിച്ചു മൂടും ഞാൻ.. " " അതെനിക്കറിയാം.. " അത് പറഞ്ഞതും അവർ വന്നു ന്റെ മുടിക്കുത്തിനു പിടിച്ചതും ഒരുമിച്ചായിരുന്നു.. സത്യം പറയാലോ കണ്ണിൽ നിന്നും പൊന്നിച്ച പാറി പോയി.. " അധികം വായിട്ടലക്കാൻ നിന്നാൽ ആ നാവ് ഞാൻ പിഴുതെടുക്കും.. അനങ്ങാപാറ പോലെ നിൽക്കാതെ പോയി ഈ തുണിയൊക്കെ കഴുകി ഇടെടി മൂദേവി.... " എന്റെ മുടിയിൽ നിന്നും പിടി വിട്ടു ഒരു കെട്ടു തുണികളും എന്റെ മുന്നിലേക്കിട്ടു കൊണ്ട് ചായയുമെടുത്തു അവർ പോയി.. ഞാൻ ക്ലോക്കിലേക്കും അലക്കാനുള്ള തുണികളിലേക്കും മാറി മാറി നോക്കി.. ഇപ്പൊ തന്നെ ലേറ്റ് ആയിട്ടുണ്ട്.. ഇനി ഇതൊക്കെ കഴുകി പോവാൻ നിന്നാൽ ഇനിയും ലേറ്റ് ആകും.. കടുവയുടെ സ്വഭാവം എപ്പോഴാ മാറുന്നതോന്നും പറയാൻ പറ്റില്ല.. എന്താ ഇപ്പൊ ചെയ്യാ? പിന്നെയാണ് ന്റെ കണ്ണുകൾ അവിടെ ഇരിക്കുന്ന വാഷിങ്ങ്മിഷനിലെക്ക് പോയത്.. അമ്മയ്ക്ക് അതിൽ തുണികൾ ഇടുന്നത് ഇഷ്ടമല്ലേങ്കിലും ഇപ്പൊ എന്റെ മുന്നിൽ ഈ ഒരു വഴിയേയുള്ളൂ.. ഞാൻ തുണികൾ എല്ലാം വാരിക്കൂട്ടി മെഷിനിൽ കൊണ്ട് ഇട്ടു.. വെള്ളവും ഓൺ ചെയ്തു സോപ്പ്പൊടിയും ഇട്ടു ടൈമർ ആക്കി വെച്ചു.. വീട് അടിച്ചു വാരി ഞാൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ പോയി.. തിരിച്ചു വന്നപ്പോഴേക്കും മെഷിൻ ഓഫ്‌ ആയിരുന്നു... പിന്നെ അതിൽ നിന്നും തുണികൾ എടുത്തു പുറത്തു അഴയിൽ കൊണ്ടേ ഇട്ടു... തിരിച്ചു വന്നു ഉച്ചക്ക് കഴിക്കാൻ ഉള്ളത് എടുത്തിട്ട് ഒരു ഓട്ടമായിരുന്നു ബസ് സ്റ്റോപ്പിലേക്ക്.. സമയം വൈകിയത് കൊണ്ട് കഴിക്കാൻ ഒന്നും നിന്നില്ല... സ്റ്റോപ്പിൽ എത്തിയപ്പോൾ തന്നെ ബസ് എടുക്കാറായിട്ടുണ്ടായിരുന്നു... കണ്ടകടർ ചേട്ടന് എന്നെ അറിയാവുന്നത് കൊണ്ട് ഞാൻ വരുന്നത് കണ്ടപ്പോ ബസ് നിർത്തി തന്നു. ഓടി ബസിൽ കയറി ന്റെ സ്ഥിരം സീറ്റിൽ തന്നെ സ്ഥാനമുറപ്പിച്ചു.. വേറെ എവിടെയുമല്ല ജനൽ സൈഡിൽ തന്നെ. അതിപ്പോ ഏത് വണ്ടിയിൽ കയറിയാലും എനിക്ക് ജനൽ സൈഡ് സീറ്റ്‌ തന്നെ വേണം... അങ്ങനെ ഒരു നല്ല ശീലം എനിക്കുണ്ടായി പോയി.. അടുത്ത സ്റ്റോപ്പിൽ നിന്നും കാവ്യയും കയറി.. പിന്നെ അവിടെ നിന്നും ഓഫീസിൽ എത്തുന്നത് വരെ രണ്ടു പേരുടെ വായക്ക് ഒരു റെസ്റ്റും ഉണ്ടായിരുന്നില്ല... ഓഫീസിൽ ഇറങ്ങിയപ്പോ അച്ചു ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവൾക്ക് വണ്ടി ഉള്ളത് കൊണ്ട് പുള്ളിക്കാരി നേരത്തെ ഇവിടെ ഹാജർ ആയിരിക്കും.. ചെന്ന പാടെ തന്നെ അവൾ എന്നെ അടിമുടിയൊന്നു നോക്കി.. " എന്താടി അച്ചു , നീയെന്നെ കാണാത്തത് പോലെ നോക്കുന്നത് ? " " നിന്റെ കവിളിൽ എന്താ ഒരു പാട് ? " ( അച്ചു ) ദൈവമേ രണ്ടു പേരുടെ അടുത്ത് നിന്നും അത് ഒളിപ്പിക്കാൻ ഞാൻ പരമാവധി ശ്രമിച്ചതാ.. പക്ഷെ ഇവൾ എങ്ങനെ കൃത്യമായി കണ്ടുപിടിച്ചു ? " പാടോ ? എന്നിട്ടു ഞാൻ ഒന്നും കണ്ടില്ലല്ലോ..." ( കാവ്യ ) കാവ്യയും അത് പറഞ്ഞു എന്റെ മുഖത്തെക്ക് സൂക്ഷിച്ചു നോക്കി.. " ആഹാ , ശരിയാണല്ലോ ... എന്തുപറ്റിയതാ അമ്മു ഇങ്ങനെ പാട് വരാൻ..?"( കാവ്യ ) " ഓഹ് , അത്..... അതുപിന്നെ.... ഇന്ന്... ആഹാ... ഇന്ന് രാവിലെ അടുക്കളയിൽ ജോലി ചെയ്തു കൊണ്ടിരുന്നപ്പോ എന്തിലോ ചെന്ന് അടിച്ചതാ.. അത്ര വലുതായി ഒന്നും സംഭവിച്ചിട്ടില്ല. " " എന്തിനാ അമ്മു നീ ഞങ്ങളോട് ഇങ്ങനെ കള്ളം പറയുന്നത് ? എവിടെയെങ്കിലും ചെന്ന് അടിച്ചു കൊണ്ടാൽ ഇങ്ങനെ അഞ്ചു വിരലുകളുടെ പാടാണോ മുഖത്തു വരുന്നത്.?"( അച്ചു ) "അച്ചു... അത്.... " " വേണ്ട... നിനക്ക് പറയാൻ ഇഷ്ടം അല്ലെങ്കിൽ പറയണമെന്നില്ല... ഞാൻ ഇന്നലെ കയറി വന്നവളല്ലെ... എന്നോട് നിന്റെ കാര്യങ്ങൾ തുറന്നു പറയുന്നതിന് പരിധിയുണ്ടാകും.... അതൊക്കെ പോട്ടെ നിങ്ങൾ വാ.. ഇപ്പൊ തന്നെ നല്ലപോലെ ലേറ്റ് ആയിട്ടുണ്ട്... " ( അച്ചു ) പുറത്തേക്കു ചാടാൻ നിന്ന കണ്ണീരിനെ പിടിച്ചു വെച്ചു കൊണ്ട് അവൾ ഞങ്ങളിൽ നിന്നും തിരിഞ്ഞു നടന്നപ്പോൾ അത് ഹൃദയത്തെ കുത്തി നോവിക്കുന്നത് പോലെ തോന്നി.. പോകാൻ നിന്നവളെ തടഞ്ഞു നിർത്തി.. " നീ എന്താ ഇപ്പൊ പറഞ്ഞത് ? ഇന്നലെ കയറി വന്നവൾ ആയതു കൊണ്ട് പറയാൻ പരിധി കാണുമെന്നോ ? അങ്ങനെ ആണെങ്കിൽ എന്തിനാടി ഇന്നലെ മുതൽ ഞങ്ങൾ നിന്നെ കൂടെ കൊണ്ട് നടന്നിരുന്നതു.. ? ഒരു പ്രണയം ഉണ്ടാകാൻ ദിവസങ്ങളോ മാസങ്ങളോ ചിലപ്പോൾ വർഷങ്ങൾ തന്നെ വേണ്ടി വരും... എന്നാൽ നല്ലൊരു സൗഹൃദമുണ്ടാകാൻ ഒരൊറ്റ നിമിഷം മതി... ഇന്നലെ കയറി വന്നവൾ ആണെങ്കിൽ കൂടി ഇന്ന് നീ ഞങ്ങടെ ചങ്ക് ആണെടി... ഞാൻ നിങ്ങളോട് നുണ പറഞ്ഞു സത്യമാണ്.. അതുപക്ഷെ നീ പറഞ്ഞത് പോലെ മനസ്സിൽ കരുതിയിട്ടല്ല... പകരം , ഇന്നത്തെ നിങ്ങളുടെ ദിവസം ഞാൻ ആയിട്ട് കുളമാക്കണ്ടല്ലോ എന്ന് കരുതിയാ... " എന്ന് പറഞ്ഞു ഞാൻ ഇന്നലെ നടന്ന സംഭവങ്ങൾ എല്ലാം അവരുടെ അടുത്ത് തുറന്നു പറഞ്ഞു.. അപ്പൊഴേക്കും ഞങ്ങൾ ഓഫീസിൽ എത്തിയിരുന്നു. എല്ലാം കേട്ടു കഴിഞ്ഞു രണ്ടും ദേഷ്യം കൊണ്ട് തിളച്ചു മറിഞ്ഞു നിൽക്കാണ്.. " നിന്റെ തള്ളക്ക് ഇത് എന്തിന്റെ കേടാണ് അമ്മു ? അവരെയൊക്കെ ശരിക്കും പറഞ്ഞാൽ ചാട്ടവാറിന് അടിക്കണം.." ( കാവ്യ ) " ഇടയ്ക്ക് സാർ വന്നത് നന്നായി.. ഇല്ലെങ്കിൽ ഇവള് ഒരു അവസ്ഥയിൽ ആയേനെ... നീ ഇപ്പൊ തന്നെ സാറിനെ കണ്ടു സൈൻ ചെയ്ത പേപ്പർസ്‌ കൊടുക്ക്‌... ഇനി അത് അധികം വെച്ചു താമസിപ്പിക്കണ്ട.. " ( അച്ചു ) " അതെ , സാർ ഇപ്പൊ റൂമിൽ ഉണ്ടാകും... നീ ചെന്നു കൊടുക്ക്‌..." ( കാവ്യ ) അവരുടെ നിർബന്ധം കൊണ്ട് ഞാൻ സാറിന്റെ അടുത്തേക്ക് ചെന്നു.. " May I Coming Sir ? " " Aha.... Yes.... " " ആഹാ... താനായിരുന്നോ ? വാ ഇരിക്കു..." സാർ സാധാരണ പോലെ പെരുമാറുന്നത് കണ്ടപ്പോ എനിക്ക് തന്നെ സംശയം തോന്നി.. ഈ കടുവ തന്നെയല്ലേ ഇന്നലെ ന്റെ വീട്ടിൽ വന്നതെന്ന്... ഇരിക്കാൻ പറഞ്ഞെങ്കിലും എനിക്ക് ഇരിക്കാൻ കഴിഞ്ഞില്ല... കടുവയുടെ മുന്നിലേക്ക് വരാൻ തന്നെ എന്തോ ചടപ്പായിരുന്നു... " അത്..... സാർ.... എനിക്ക്.... " " തനിക്കു എന്താ? ഇങ്ങനെ ഒന്നുള്ള കാര്യം ആരും എന്നോട് സൂചിപ്പിച്ചില്ലല്ലോ ? എപ്പോഴാ തുടങ്ങിയത്..? " ഈ കടുവ ഇത് എന്തൊക്കെയാ പറയുന്നതെന്ന് കരുതി വായും തുറന്നു ഞാൻ അങ്ങേരുടെ മുഖത്തെക്ക് തന്നെ നോക്കി നിന്നു... " എന്താ സാർ ? എനിക്ക് മനസിലായില്ല.. " " അല്ല തന്റെ ഈ വിക്കിന്റെ അസുഖം എപ്പോഴാ തുടങ്ങിയത് ? ഇന്നലെയൊന്നും ഇല്ലായിരുന്നല്ലോ..." ഹോ... ഇവിടെ ആനക്കാര്യം പറയാൻ വന്നപ്പോഴാ കടുവയുടെ അസ്ത്ഥനത്തെ ചളിയുമായി വന്നിരിക്കുന്നതു... ഞാൻ ഒന്നും പറഞ്ഞില്ല... പകരം നല്ലൊരു നോട്ടം അങ്ങ് വെച്ചു കൊടുത്തു.. ഇന്നലെ എന്നോട് അങ്ങനെ പറഞ്ഞതിൽ പിന്നെ അവൾക്കു എന്നോട് സംസാരിക്കാൻ നല്ല ചടപ്പ് ഉണ്ടെന്നു കയറി വന്നപ്പോഴേ മനസിലായി... അവളുടെ ആ മൈൻഡ് ഒന്ന് മാറ്റാൻ വേണ്ടിയാണ് ഞാൻ ഇങ്ങനെയൊക്കെ പറഞ്ഞത്... അവളുടെ നോട്ടം കൊണ്ട് മനസിലായി അതേറ്റുന്ന്... നോക്കണ കണ്ടില്ലേ .. ഉണ്ടക്കണ്ണി... " അയ്യോ , ഇങ്ങനെ ചൂടാവണ്ട... ഞാൻ ഒരു തമാശ പറഞ്ഞു എന്നേയുള്ളു... ഇനി താൻ വന്ന കാര്യം പറ... " ഞാൻ ബാഗിൽ നിന്നും ആ പേപ്പർസ്‌ എടുത്തു കടുവയ്ക്കു നേരെ നീട്ടി.. എന്റെ കയ്യിൽ നിന്നും അത് വാങ്ങിയിട്ട് എന്റെ മുഖത്തെക്ക് നോക്കി.. " സാർ , എനിക്ക് ഈ ജോബിന് പൂർണ്ണസമ്മതമാണ്.. ഞാൻ അതിൽ ഒപ്പിട്ടിട്ടുണ്ട്.. എന്നാണ് ജോയിൻ ചെയ്യേണ്ടത് എന്ന് പറഞ്ഞാൽ മതി... " " ഓഹ്..... കന്ഗ്രത്സ്... എനിവെ ഞാൻ അവിടെത്തെ എംഡിയുമായി സംസാരിച്ചു തന്നെ വിവരം അറിയിക്കാം... തന്റെ ഈ തീരുമാനതോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു... നമ്മുടെ ഇഷ്ടങ്ങൾക്കാണ് വില കല്പ്പിക്കേണ്ടതു.. അല്ലാതെ മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കല്ല... ഇപ്പോഴെങ്കിലും തനിക്കു അത് മനസിലാക്കാൻ ശ്രമിച്ചതിന് ദൈവത്തിന് നന്ദി.. " " എന്നാ ഓക്കേ സാർ. ഞാൻ അങ്ങോട്ട്‌.." " എങ്ങോട്ട് ?" " എന്റെ സീറ്റിലേക്ക്... " " ഓഹ്... അങ്ങോട്ട്‌.... ഞാൻ വിചാരിച്ചു..." " സാർ എന്താ വിചാരിച്ചതു ? " " ഏയ്യ് ഒന്നുമില്ല... എന്നാൽ താൻ ചെല്ല്...:എനിക്ക് ഒന്ന് രണ്ടു ഫയൽസ്‌ കൂടി നോക്കി കഴിഞ്ഞിട്ട് വേണം ഒരു മീറ്റിംങ്ങിന് പോകാൻ... " " ഓക്കേ സാർ.... " അവിടെ നിന്നും ഇറങ്ങി ഞാൻ എന്റെ സീറ്റിൽ വന്നിരുന്നു... രണ്ടു പേരും അപ്പുറത്തും ഇപ്പുറത്തു നിന്നും എത്തിനോക്കിയിട്ട് എന്തായിന്ന് ചോദിച്ചു... ഞാൻ ഓക്കേയായെന്ന് തള്ളവിരൽ പൊക്കി കാണിച്ചതും എന്നെക്കാളും സന്തോഷം അവർക്കായിരുന്നു.. അതിൽ പിന്നെ നല്ലപോലെ തിരക്ക് ഉണ്ടായിരുന്നു ഓഫീസിൽ... അവരോടു അധികനേരം സംസാരിക്കാൻ ഒന്നും സാധിച്ചില്ല... ഉച്ചക്ക് ഫുഡ് കഴിച്ചത് തന്നെ സുരേഷ്ഗോപി പറയും പോലെ ദാ പോയി ദാ വന്നു എന്ന രീതിയിൽ ആണ്.. പിന്നെ ഒന്ന് ഫ്രീ ആയതു വൈകുന്നേരമായിരുന്നു.... ആ സമയമൊക്കെ കടുവ ഒരു മീറ്റിംങ്ങിന് പോയതാണ്... അതുകൊണ്ട് അത് ഞങ്ങൾ നന്നായി മുതലെടുത്തു.. " ഡീ അമ്മു സാർ എന്തെങ്കിലും പറഞ്ഞോ അത് കൊടുത്തിട്ടു? " ( കാവ്യ ) " എന്ത് പറയാൻ ? അവിടുത്തെ എംഡിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞതിന് ശേഷം എന്നാണ് ജോയിൻ ചെയ്യേണ്ടതെന്ന് ചോദിച്ചിട്ട് എന്നോട് പറയാമെന്നു പറഞ്ഞു... " മം... നീ പോയാൽ ഞങ്ങൾ രണ്ടു പേരും ഇവിടെ ഒറ്റയ്ക്കായി പോകും.. ആ ഒരു വിഷമം മാത്രേ എനിക്കുള്ളൂ... "( അച്ചു ) " അച്ചു , നമ്മളെയും കൂടി അങ്ങോട്ട്‌ കൊണ്ട് പോവാൻ പറഞ്ഞാലോ സാറിനോട്..." ( കാവ്യ ) " എന്തിനു അവിടെ ഈച്ചയെ ആട്ടി ഇരിക്കാനോ?ഇവിടെയുള്ള പണി തന്നെ നീ മര്യാദക്ക് ചെയ്യുന്നില്ല.. പിന്നെയാ അവിടെ പോയി ചെയ്യുന്നത്. വെറുതെ പൊട്ടത്തരം പറയാതെ വായാടച്ചു മിണ്ടാതെ ഇരിക്കേടി കോലെ... " ( അച്ചു ) " കോലു നിന്റെ കെട്ടിയോന്റെ കെട്ടിയോള് ആടി പുല്ലേ.... "( കാവ്യ ) " ഏഹ്... അത് ഞാൻ അല്ലെ... തോട്ടി പോലെ ഇരിക്കുന്ന നിന്നെ കോലെ എന്നല്ലാതെ മദാലസ എന്ന് വിളിക്കാൻ പറ്റോ.. ?" ( അച്ചു ) രണ്ടിന്റെയും അടി കാണാൻ നല്ല രസമുണ്ട്... അതാ ഞാൻ ഒന്നും മിണ്ടാതെ അതൊക്കെ ആസ്വദിച്ചു കൊണ്ടിരുന്നത്.... " ഡീ അമ്മു , നീ ഇതൊക്കെ കണ്ടു രസിച്ചു നിൽക്കാണല്ലേ.. ? ഒന്ന് എന്നെ സപ്പോർട്ട് ചെയ്തു സംസാരിക്കേടി... " ( കാവ്യ ) " ന്റെ പോന്നെ ഞാനില്ലേ... നിങ്ങളായി നിങ്ങടെ പാടായി.. എന്നെ വെറുതെ വിട്ടേക്ക്..." " കണ്ടോ അച്ചു , അവൾ ഇപ്പോഴേ നമ്മളെ കൈ വിട്ടു... ഇനി അവിടെ പോയാൽ എന്തായിരിക്കുമോ അവസ്ഥ..." ( കാവ്യ ) കാവ്യ പറഞ്ഞത് ന്റെ നെഞ്ചിൽ ആണ് കൊണ്ടത്... എന്റെ മുഖം അപ്പൊ തന്നെ വാടി.. " എന്താ കാവ്യെ ഇത് ? ഇവള് നമ്മുടെ ചങ്കല്ലേ.. അപ്പൊ പിന്നെ എവിടെ പോയാലും ഇവൾ നമ്മളെ മറക്കില്ല.. അങ്ങനെ മറന്നേങ്ങാനും പോയാൽ നമ്മൾ കൊന്നു കളയില്ലേ ഇവളെ.. അമ്മു , നീ അവൾ പറഞ്ഞതു കാര്യമാക്കണ്ട... എന്നെക്കാളും കൂടുതൽ നിനക്ക് അവളെ അറിയാലോ... ആ പൊട്ടത്തിയുടെ വായിന്നു പൊട്ടത്തരമല്ലാതെ വേറെ ഒന്നും പ്രതീക്ഷിക്കണ്ട.." ( അച്ചു ) " പൊട്ടി നീയാടി തെണ്ടി...." ( കാവ്യ ) " ഹായ് , ഇപ്പൊ കാര്യം പറഞ്ഞാലും അത് അംഗീകരിക്കാനുള്ള മനസ്സ് ഇവിടെ ആർക്കും ഇല്ല... എന്താ ഒരു അവസ്ഥ.." ( അച്ചു ) കാവ്യക്ക് അത് കേട്ടു ഒന്നും കൂടി കലിപ്പ് കൂടിയതെയുള്ളൂ... പിന്നെ അവിടെ നടന്നത് കാർഗീൽ യുദ്ധമാണോ മൂന്നാം ലോകമഹായുദ്ധമാണോയെന്ന് ഒരു പിടിയുമില്ല.. എല്ലാം കണ്ടു ചിരിച്ചു ചിരിച്ചു ഞാൻ ഒരു വഴിക്ക് ആയിന്നു പറഞ്ഞാൽ മതീലോ.. പെട്ടന്നാണ് കടുവ എവിടെ നിന്നോ പ്രത്യക്ഷ പെട്ടത്.. " നിങ്ങൾക്ക് ചിരിക്കാനും വഴക്കിടാനും തല്ലു പിടിക്കാനും ഇത് പാർക്കല്ല ഓഫീസ് ആണ്.. മര്യാദക്ക് ഇരുന്നു ജോലി ചെയ്യാൻ പറ്റാത്തവർക്ക് ഇവിടെ നിന്നും പോകാം.. ആരും ആരെയും പിടിച്ചു വെച്ചിട്ടില്ല.. മാനസ എന്റെ ക്യാമ്പിനിലെക്ക് വരൂ... " സാറിന്റെ വായിൽ നിന്നും അത്രയും കേട്ടപ്പോഴേക്കും രണ്ടിനും സമാധാനമായി.. എന്നാലും ഈ കടുവ ഇത്ര പെട്ടന്ന് ഇവിടെ എത്തിയത് എങ്ങനെയാണോ എന്തോ. കടുവ കാരണം ഇപ്പൊ രണ്ടും എന്റെ പുറകേയാ.. എങ്ങനെയെങ്കിലും അങ്ങേരെ പറഞ്ഞോന്നു തണുപ്പിക്കാൻ.. ഞാൻ എന്ത് കുന്തം പറയാനാ ചാടി കടിക്കാൻ നിൽക്കുന്ന കടുവയോട്.. ആഹാ എന്തായാലും പോയി നോക്കാം.. അയാളുടെ അനുവാദവും ചോദിച്ചു ഞാൻ റൂമിലേക്ക്‌ കടന്നു.. ഇതിനെ കുറിച്ച് എന്തെങ്കിലും ചോദിക്കാൻ ആയിരിക്കുമെന്നാണ് ഞാൻ കരുതിയത്.. അതുകൊണ്ട് തന്നെ അങ്ങേരു പറഞ്ഞു തുടങ്ങുന്നതിനു മുന്നേ ഞാൻ തുടങ്ങി.. " സാർ , അവർ അറിയാതെ ... ഇത്രയും നേരം നല്ല തിരക്കിൽ ആയിരുന്നു... അതിൽ നിന്നും റിഫ്രഷ് ചെയ്യാൻ വേണ്ടിയാ അവർ.... സാർ അവരെ പറഞ്ഞു വിടരുത്.. ഈ ഒരു പ്രാവശ്യത്തെക്ക് ക്ഷമിക്കണം.. " " ഇയ്യാൾ ഇത് എന്തൊക്കെയാ പറയുന്നത് ...?ഞാൻ തന്നോട് ചോദിച്ചോ അവിടെ എന്താ നടന്നതെന്ന് ? ഇല്ലല്ലോ.? പിന്നെ ഇതൊക്കെ എന്തിനാ ഇപ്പൊ പറയുന്നത് ? ഞാൻ തന്നോട് വേറെയൊരു കാര്യം പറയാൻ വേണ്ടിയാ വന്നത്.. തനിക്കു ബാംഗ്ലൂർ പോകാനുള്ളതെല്ലാം റെഡിയായിട്ടുണ്ട്.. ഈ വീക് ലാസ്റ്റ് താൻ അവിടെ ജോയിൻ ചെയ്യേണ്ടതായി വരും.. ഇത്രയും സമയം എന്തിനാണെന്ന് വെച്ചാൽ, തന്റെ മനസ്സോന്ന് ഫ്രീയാവാൻ വേണ്ടിയാ.. അപ്പൊ ഇനി തന്റെ ജോലി അവിടെയാ.. പിന്നെ പോകുന്നതു വരെ തനിക്കു ഇവിടെ വരണമെങ്കിൽ വരാം അല്ലെങ്കിൽ റിസൈൻ ലെറ്റർ കൊടുക്കാം.. അതൊക്കെ മാനസയുടെ ഇഷ്ടം.." " സാർ , പലപ്പോഴായി ചോദിക്കണമേന്ന് കരുതിയതാ... എനിക്ക് ഈ ജോലിക്ക് വരാൻ താല്പര്യമില്ലേന്ന് താങ്കൾ എങ്ങനെയാ അറിഞ്ഞത് ? അതുപോലെ ഞാൻ സ്നേഹിച്ചത് ഫാഷൻ ഡിസൈൻ ആണെന്നും." " മാനസ , അതൊന്നും ഇപ്പൊ ഇവിടെ ഒരു വിഷയമല്ലല്ലോ.... പിന്നെ ഇതിനൊക്കെയുള്ള ഉത്തരം ഒരുദിവസം തനിക്കു കിട്ടും... അന്ന് താൻ എല്ലാം അറിയുകയും ചെയ്യും.. അതുവരെ ഇങ്ങനെ അങ്ങ് പോട്ടെ.. ഇയാളിപ്പോ ചെല്ലാൻ നോക്ക്.. " മറുതോന്നും പറയാതെ ഞാൻ അവിടം വിട്ടിറങ്ങി.. എന്നാലും ഞാൻ അറിയാതെ എന്തൊക്കെയോ എന്നെ ചുറ്റിപറ്റി നടക്കുന്നുണ്ടെന്നു എന്റെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു... ആഹാ... പിന്നെ കടുവ പറഞ്ഞത് പോലെ എന്നെങ്കിലും എല്ലാം ഞാൻ അറിയും.. ആ കാര്യം വിട്ടു ഞാൻ അവരുടെ അടുത്തേക്ക് നടന്നു.. അവിടെ ചെന്നു രണ്ടുപേരോടും കാര്യം പറഞ്ഞപ്പോ അവർ ആശംസകൾ അറിയിച്ചു.. ഇനി ഈ വിഷയം വീട്ടിൽ അറിയിക്കുന്നതോർത്തപ്പോ എന്ത് ചെയ്യണമെന്ന് അറിയാൻ കഴിയാത്ത അവസ്ഥയിൽ ആയി... വൈകുന്നേരം വീട്ടിൽ ചെന്നു രണ്ടു പേരെയും ഒരുമിച്ചു ഇരുത്തി ഞാൻ കാര്യം അവതരിപ്പിച്ചു. പ്രതീക്ഷിച്ചത് പോലെ തന്നെ പുളിച്ച തെറിയാണ് അവരുടെ അടുത്ത് നിന്നും കേട്ടത്.. " ഈ മൂദേവിക്ക് ഇവിടെ എങ്ങാനും നിന്നാൽ പോരാ ? നീ പോയാൽ ആരാടി ഞങ്ങളെ നോക്കാനുള്ളതു ? അവളുടെ ഒരു ഫാഷൻ തുഫ്... ഇനി ആളുകളുടെ മുന്നിൽ തുണി അഴിച്ചു നടക്കാത്തതിന്റെ കുഴപ്പം കൂടിയെയുള്ളൂ.. അല്ല ഈ സമയത്തിനുള്ളിൽ എത്ര പേരുടെ മുന്നിൽ അഴിച്ചിട്ടുണ്ട് എന്തോ... " " ദേ അമ്മയാണെന്നൊന്നും ഞാൻ നോക്കില്ല.. കുറെയായി ക്ഷമിക്കുന്നു.. വായ അടച്ചു വെച്ചു മിണ്ടാതെ ഇരുന്നോളണം.. മറന്നിട്ടില്ലല്ലോ എന്റെ പഴയ സ്വഭാവം. ? വെറുതെ ആവശ്യമില്ലാത്തതു പറഞ്ഞു അത് പുറത്തെടുപ്പിക്കരുത്... പിന്നെ കണ്ടവരുടെ മുന്നിൽ ആരൊക്കെയാ തുണി അഴിച്ചു നടക്കുന്നതെന്ന് ഈ നാട്ടിൽ ഉള്ളവർക്ക് അറിയാം.... ഇത് എന്റെ സ്വപ്നമാണ്.. അതുകൊണ്ട് ആരൊക്കെ എതിർത്തലും ഞാൻ അവിടെ പോയിരിക്കും.. " എന്ന് പറഞ്ഞു ഞാൻ മുറിയിൽ കയറി വാതിൽ അടച്ചു ശബ്ദമില്ലാതെ കരഞ്ഞു.. ദിവസങ്ങൾ ഇലകൾ കൊഴിയുന്നതു പോലെ പോയി കൊണ്ടിരുന്നു... ഇന്നാണ് എനിക്ക് ബാംഗ്ലൂർ പോകേണ്ട ദിവസം.... തുടരും.........
4k views
12 days ago
#

📙 നോവൽ

💞 MANASA 💞 ✒✒ Aswathy പാർട്ട്‌ 5 ഞാൻ കണ്ണുരുട്ടി പേടിപ്പിച്ചപ്പോൾ തന്നെ വായാടി അകത്തേക്ക് ഓടി... അവൾ സിറ്ഔട്ടിൽ കയറിയെന്ന് ഉറപ്പായപ്പോ ഞാൻ വണ്ടി വളക്കാൻ തിരിച്ചു... അപ്പോഴാണ് എവിടെ നിന്നോ ഒരു അടിയുടെ ശബ്ദവും ആരുടെയോ ശകാരങ്ങളും കേൾക്കുന്നത്.. അത് എവിടെ നിന്നാണെന്ന് അറിയാൻ വേണ്ടി ഞാൻ കാർ ഓഫ് ചെയ്തു.. കുറച്ചു കഴിഞ്ഞപ്പോ എനിക്ക് മനസിലായി അത് മാനസയുടെ വീട്ടിൽ നിന്നാണെന്ന്... ഒന്നും വ്യക്തമായി കേൾക്കാൻ കഴിഞ്ഞില്ലേങ്കിലും ഏകദേശം കാര്യങ്ങൾ എനിക്ക് മനസിലായി... ഞാൻ കാറിന്റെ ഡോർ തുറന്നു അങ്ങോട്ട്‌ നടന്നു... അവിടേക്ക് എത്തുന്നതിനു അനുസരിച്ചു ശബ്ദവും കൂടി വരുന്നുണ്ട്.. " ഈ പാതിരാത്രി വരെ എവിടെ ആയിരുന്നെടി നീ ? നിന്നോട് പലപ്രാവശ്യം ഞാൻ പറഞ്ഞിട്ടുള്ളതാ ജോലിക്ക് പോകുന്നുണ്ടെങ്കിൽ നേരത്തെ വീട്ടിൽ എത്തിക്കോളണമെന്ന്... അതൊന്നും അനുസരിക്കാതെ രാത്രിസേവ കഴിഞ്ഞിട്ടുള്ള വരവാ തമ്പ്രാട്ടിയുടെ ..." " അമ്മേ , മര്യാദക്ക് സംസാരിക്കണം....ആ വയറ്റിൽ ജനിച്ചതാണെങ്കിലും നിങ്ങളുടെ സ്വഭാവം എനിക്കില്ല.. പിന്നെ ഉണ്ടാകും ജോലിയെന്ന് പറഞ്ഞു ഒരുത്തി പുറത്തുണ്ടല്ലോ.. അവൾക്കു... എല്ലാം അറിഞ്ഞിട്ടും മിണ്ടാതെ ഇരിക്കുകയാ ഞാൻ... അതൊന്നും എന്നെ കൊണ്ട് പറയിപ്പിക്കരുതു.. " " എന്ത് പറഞ്ഞെടീ നീ ?...." എന്ന് ചോദിച്ചു കൊണ്ട് അമ്മ എന്റെ നേർക്ക് കൈ ഉയർത്തിയതും ആരോ അത് തടഞ്ഞു.... നോക്കിയപ്പോൾ സാർ എനിക്കും അമ്മയ്ക്കും ഇടയിൽ ഒരു മതിൽ പോലെ നിൽക്കുന്നു.. സത്യം പറഞ്ഞാൽ സാർ ഇവിടെ ഉണ്ടെന്നുള്ള ചിന്ത പോലും എനിക്കില്ലായിരുന്നു... വീട്ടിലേക്ക് കയറി വന്നപ്പോ തന്നെ കരണം പോകച്ചുള്ള ഒരടിയാണ് കിട്ടിയത്... അന്നേരം തന്നെ തല ഏതാണ്ട് മരവിച്ച അവസ്ഥയിൽ ആയിരുന്നു.. ഒന്നും മിണ്ടാതെ നിൽക്കാൻ ശ്രമിച്ചെങ്കിലും അമ്മയുടെ വായിൽ നിന്നും വരുന്നത് കേട്ടപ്പോ അറിയാതെ പറഞ്ഞു പോയി... " സാർ , വേണ്ട..... " " ഓഹ്.... അപ്പൊ ഇതാണല്ലേ നിന്റെ പുതിയ ആള് ? ഇവന്റെ കൂടെ ആയിരിക്കും നീ ഇത്രയും നേരം ഉണ്ടായിരുന്നതു ? നീ ആരാടാ എന്റെ കയ്യിൽ കയറി പിടിക്കാൻ ? " " ഹെലോ ..... ഹലോ....ആദ്യം നിങ്ങൾ ഒന്ന് ശ്വാസം വിട്.... ഇങ്ങനെ നോൺ സ്റ്റോപ്പായി ചോദിച്ചു കൊണ്ടിരുന്നാൽ ശ്വാസംമുട്ടി ചത്തു പോകും... " ഇതൊക്കെ പറയാൻ നീയാരാ ? ഞാൻ എങ്ങനെ സംസാരിക്കണം എന്ത് സംസാരിക്കണം എന്നൊക്കെ തിരുമേനിക്കുന്നത് ഞാൻ ആണ്.... നീയല്ല. " " ആയിക്കോട്ടെ , പക്ഷെ , നിങ്ങൾ ഇത്തിരി മുൻപ് പറഞ്ഞ വാക്കുകൾ ഇല്ലേ ? അതൊന്നു തിരിച്ചെടുക്കണം... പിന്നെ അതുപോലെ ദാ ഈ നിൽക്കുന്ന മാനസയോട് നിങ്ങൾ ക്ഷമ ചോദിക്കണം... " സാർ....... " " ആഹാ..... അത് കൊള്ളാമല്ലോ ? ഒരമ്മ മകളോട് ക്ഷമ ചോദിക്കണമെന്നോ ? അതുമല്ല ഞാൻ എന്ത് കാര്യത്തിനാണ് ഇവളോട് ക്ഷമ ചോദിക്കുന്നത് ? " " ഇത്രയും നേരം നിങ്ങൾ പറഞ്ഞ അസഭ്യങ്ങൾക്കാണ് അവളോട്‌ ക്ഷമ ചോദിക്കേണ്ടതു... പിന്നെ ഒരമ്മ മകളോട് ക്ഷമ ചോദിക്കാൻ പാടില്ലയെന്ന് ഒരു പുസ്തകത്തിലും പറഞ്ഞിട്ടില്ല.... തെറ്റ് ആരാണോ ചെയ്തത് അവർ മാപ്പ് പറഞ്ഞിരിക്കണം... അത് ഇളയവർ ആയാലും മുതിർന്നവർ ആയാലും.... സ്വന്തം അമ്മയാണെങ്കിൽ പോലും " എന്ത് വേണമെന്ന് ഞാൻ തിരുമേനിക്കും... എന്റെ വീട്ടിൽ കയറി വന്നു എന്നെ ഭരിക്കാൻ നീയാരാടാ? ... ഇറങ്ങി പോടാ എന്റെ വീട്ടിൽ നിന്നും.. " " അവകാശം ഉണ്ടല്ലോ... ഞാൻ നിങ്ങടെ ഭാവിമരുമകൻ ആണ്.... അപ്പൊ അതിന്റെയൊരു ബഹുമാനമൊക്കെ എനിക്ക് തരണ്ടേ ഫാവി അമ്മായിയമ്മേ... " " അത് മരുമോൻ മാത്രം അങ്ങോട്ട്‌ തീരുമാനിച്ചാൽ മതിയോ ? ഇപ്പൊ നിനക്ക് സമാധാനം ആയോടീ... ? എവിടുന്നേങ്കിലും ആരെയെങ്കിലും വിളിച്ചു വന്നോളും... " രണ്ടു പേരെയും തടയാൻ ഒരുപാട് ശ്രമിച്ചു നോക്കിയെങ്കിലും നടന്നില്ല... അവസാനം സാർ അങ്ങനെയൊരു തീരുമാനം പറഞ്ഞപ്പോ ഞാൻ ഞെട്ടി പോയി... ഇതിനു സാർ ഇവിടെ നിന്ന് പോയാലും എനിക്കായിരിക്കും കിട്ടുന്നത്... " അയ്യോ , നിന്റെ ഭാവികെട്ടിയോനെ ഇങ്ങനെ പുറത്തു നിർത്തല്ലേ.. കൊണ്ട് പോയി ആ പട്ടുമെത്തയിൽ കിടത്തി ഉറക്ക്... പാലും പഴവും വേണമെങ്കിൽ ഞാൻ ഇപ്പൊ കൊണ്ട് വന്നു തരാം നിങ്ങളുടെ ആദ്യരാത്രി ആഘോഷിക്കാൻ... അല്ല ഇന്നതിന് ആദ്യരാത്രി ആണോ എന്തോ... ? " " ഒന്ന് നിർത്തുന്നുണ്ടോ ? ..... " അമ്മ പറയുന്നതു കേട്ടു നിൽക്കാൻ കഴിയാത്തത് കൊണ്ടു ഞാൻ അവിടെ നിന്നും ഒച്ചയിൽ പറഞ്ഞു... " മാനസേ ഞാൻ...... " സാർ എന്തോ പറയാൻ വന്നതും കൈകൾ കൊണ്ട് ഞാൻ അവരെ തടഞ്ഞു.... കണ്ണുകൾ നിറഞ്ഞു ഒഴികിയിരിക്കുന്നത് കൊണ്ട് കാഴ്ചകൾ ഒന്നും വ്യക്തമായിരുന്നില്ല... " ഇനി ഒന്നും പറയണമെന്നില്ല..... ഇത്രയും കേൾപ്പിച്ചപ്പോ നിങ്ങൾക്ക് സമാധാനമായില്ലേ.. ? ഇനി എന്ത് കേൾക്കാൻ നിൽക്കുകയാ.. ഒന്ന് പോയി തന്നൂടെ..... " കരഞ്ഞു കൊണ്ടാണ് ഞാൻ അത്രയും പറഞ്ഞോപ്പിച്ചതു.... അത്രയും എന്റെ ഭാഗത്തു നിന്നും പ്രതീക്ഷിക്കാഞ്ഞത് കൊണ്ടാകണം ആ മുഖം പെട്ടന്ന് വാടി... എന്റെ അമ്മയുടെ മുഖത്തു ആണെങ്കിൽ ഒരു വിജയിയുടെ ഭാവവും... പെട്ടന്ന് തന്നെ സാർ അവിടെ നിന്നും ഇറങ്ങി.. അവളുടെ അടുത്ത് നിന്നും അങ്ങനെ ഒരു പ്രതികരണം ഞാൻ പ്രതീക്ഷിച്ചില്ല.... അവളുടെ അമ്മ പറഞ്ഞതൊക്കെ ഇപ്പോഴും എന്റെ കാതുകളിൽ നിന്നും പോകുന്നില്ല... ഇത്രയും തരംതാണ സ്വഭാവം ആയിരുന്നോ അവരുടേത്.. അല്ലെങ്കിലും സ്വന്തം മകളുടെ മുഖത്തു നോക്കി പെറ്റമ്മയ്ക്കു ഇങ്ങനെയൊക്കെ ചോദിക്കാൻ സാധിക്കുമോ... ഇനി മാനസ അവരുടെ സ്വന്തം മകൾ തന്നെയല്ലേ...? എന്നാലും ഇവരുടെ ഇടയിലാണോ അവൾ താമസിക്കുന്നതു ? എത്രയും പെട്ടന്ന് അവളെ അവിടെ നിന്നും മാറ്റണം... ഇല്ലെങ്കിൽ അവർ അവളെ ആർക്കെങ്കിലും കാണിക്കവെച്ചേന്ന് വരാം... എന്തെങ്കിലും ഒരു വഴി കണ്ടുപിടിച്ചേ പറ്റൂ... അവൾ ഞാൻ കൊടുത്ത പേപ്പർസിൽ ഒന്ന് ഒപ്പിട്ടിരുന്നുവെങ്കിൽ അതിനുള്ള വഴി താനേ തുറന്നെനെ... ഓരോന്നും ആലോചിച്ചു വീട്ടിൽ എത്തിയത് അറിഞ്ഞില്ല.... നേരം ഒരുപാട് വൈകിയിരുന്നു.. പുറത്തു ഉറങ്ങാതെ അമ്മ എന്നേയും കാത്ത് ഇരിപ്പുണ്ട്... അനിയത്തി ആണെങ്കിൽ ഹാളിൽ ടീവിയും കണ്ടിരിക്കുന്നു... അച്ഛന് വയ്യാത്തതു കൊണ്ട് നേരത്തെ കിടക്കും.. " നിനക്കിതുവരെ ഉറങ്ങാൻ സമയമായില്ലേ പാറു ? നേരം ഒരുപാടായല്ലോ... ? " " അത് എന്ത് ചോദ്യമാ കണ്ണാ , നിന്റെ കയ്യിൽ നിന്നും ഒരുപിടി ഉരുള കഴിക്കാതെ അവൾ ഉറങ്ങില്ലേന്ന് നിനക്ക് അറിയില്ലേ ? " അമ്മ പറഞ്ഞപ്പോഴാണ് ഞാൻ അക്കാര്യം ഓർത്തത്... തലയിൽ മൊത്തം മാനസയെ എങ്ങനെ അവിടെ നിന്നും രക്ഷിക്കുമെന്നുള്ള ചിന്ത മാത്രം ആയിരുന്നു... കാര്യം ഞങ്ങൾ എപ്പോഴും കീരിയും പാമ്പും ആണെങ്കിലും രാത്രി അവൾക്കു എന്റെ കയ്യിൽ നിന്നും ഒരുഉരുള ചോറ് നിർബന്ധമാണ്..  ചിലദിവസങ്ങളിൽ ഞാൻ മൈൻഡ് ചെയ്യാതെ ഇരിക്കുമെങ്കിലും അവൾ അടുത്ത് വന്നു ഓരോന്ന് പറഞ്ഞു ശല്യപ്പെടുത്തി എങ്ങനെയോ അവളുടെ പങ്ക് വാങ്ങി കൊണ്ട് പോകും... ഇപ്പോഴും ഞാൻ ആ കാര്യം മറന്നുന്ന് കണ്ടപ്പോ മുഖം വീർപ്പിച്ചു ഇരിപ്പുണ്ട് കാന്താരി.... ഞാൻ പതിയെ അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ ഇടതു കൈ ന്റെ വലംകയ്യിൽ വെച്ച് കൊണ്ട് ഞാൻ പറഞ്ഞു... " അയ്യേ , ഏട്ടന്റെ കാന്താരി അപ്പോഴേക്കും പിണങ്ങിയോ ? ടാ സത്യം ആയിട്ടും ഏട്ടൻ മറന്നു പോയതാ... നീ എഴുന്നേൽക്കു നമുക്ക് കഴിക്കാം വാ... " " എനിക്ക് വേണ്ട... " അത് പറഞ്ഞു അവൾ അവിടെ നിന്നും എഴുനേറ്റു പോവാൻ നിന്നതും ഞാൻ അവളുടെ കൈകളിൽ പിടിച്ചു കൊണ്ട് എന്റെ അടുത്ത് ഇരുത്തിച്ചു... " ന്റെ പോന്നെ , ഈ പിണക്കം മാറാൻ ഞാൻ എന്താ ചെയ്യേണ്ടതു ? നിന്റെ കാല് പിടിക്കണോ അല്ലെങ്കിൽ ഏത്തമിടണോ ? എന്ത് വേണമെങ്കിലും ചെയ്യാം... ആദ്യം നീ വന്നു എന്തെങ്കിലും കഴിക്കാൻ നോക്ക്.. " " അതൊക്കെ വരാം..... ആദ്യം ഞാൻ ചോദിക്കുന്നതിന് ഉത്തരം പറ... ഇന്ന് ഇത്രയും ലേറ്റ് ആവാൻ നീ എവിടാരുന്നു ? " അവൾ ചോദിച്ചതിന് എന്ത് മറുപടി കൊടുക്കുമെന്നറിയാതെ ഒരു നിമിഷം ഞാൻ ഒന്നും മിണ്ടാതെ നിന്നു.... പിന്നെ അതെ ചോദ്യം തന്നെ അമ്മയിൽ നിന്നും കേട്ടതും ഞാൻ നടന്നതൊക്കെ അവരോടു പറഞ്ഞു.... എല്ലാം കേട്ടു കഴിഞ്ഞതും രണ്ടു പേർക്കും വിഷമമായി.. " മോനെ , നീ വിചാരിച്ചാൽ എങ്ങനെയെങ്കിലും അവളെ ആ വീട്ടിൽ നിന്നും രക്ഷപെടുതാൻ പറ്റില്ലെ? ഇല്ലെങ്കിൽ ആ തള്ള അവളെയും വിറ്റു കാശാക്കും... ഇങ്ങനെയുമുണ്ടോ അമ്മമാരു...?" " പറ്റുമെന്നു ഉറപ്പ് പറയാൻ കഴിയില്ല... പക്ഷെ , അവൾ ഞാൻ കൊടുത്ത ആ ജോബ് ഓഫറിന്റെ പേപ്പർസിൽ സൈൻ ചെയ്യുകയാണെങ്കിൽ അവൾക്കു ആ വീട്ടിൽ നിന്നും മാറി നിൽക്കാം.. " " അതെങ്ങനെ ? " ( പെങ്ങൾ ) " കാരണം , നമ്മുടെ കമ്പനി ബാംഗ്ലൂർ അല്ലെ ? അതുകൊണ്ട് അവൾ ആ ഓഫർ സ്വീകരിച്ചാൽ ബാംഗ്ലൂർ തന്നെ നിൽക്കേണ്ടി വരും... വീട്ടിൽ അവൾക്ക് ഇഷ്ടം ഉണ്ടെങ്കിൽ വന്നാൽ മതി.. " "അതൊക്കെ ഓക്കേ , പക്ഷെ ചേച്ചിയെ എങ്ങനെയാ ഒറ്റയ്ക്കൊക്കെ അങ്ങോട്ട്‌ വിടുന്നത് ? മിക്കവാറും ഈ നാട്ടിൽ നിന്ന് ഒരിക്കൽ പോലും ചേച്ചി പുറത്തേക്കു പോയിട്ടുണ്ടാകില്ല.. പിന്നെ എങ്ങനെ അവിടെ ? "( പെങ്ങൾ ) " പാറു.... നീ അറിഞ്ഞ മാനസ ജനിച്ചിട്ടു രണ്ടോ മൂന്നോ വർഷങ്ങൾ ആയിട്ടുണ്ടാകുള്ളൂ... എന്നാൽ അതിന് മുന്നേ ഒരു മാനസയുണ്ട്... നമ്മൾ ഒന്നും കാണാത്ത അവളെ സ്നേഹിക്കുന്നവർ മാത്രം കണ്ടിട്ടുള്ള മാനസ.. ഇന്ന് അതിന്റെ ഒരംശം ഞാൻ കണ്ടു.... തിരിച്ചു കൊണ്ട്വരണം എനിക്ക് വായാടി മാനസയെ ... എല്ലാവരുടെയും ജീവൻ ആയിരുന്നവളെ... അതിനു പറ്റിയ സ്ഥലം ബാംഗ്ലൂർ തന്നെയാ... പിന്നെ ഈ ലോകത്തു അവൾ കാണാത്ത സ്ഥലങ്ങൾ കുറവായിരിക്കും... " " ഏട്ടൻ എന്തൊക്കെയാ ഈ പറയുന്നത് ? എനിക്കൊരു കുന്തവും മനസിലാകുന്നില്ല.. " " അതൊക്കെ നിനക്ക് വഴിയേ മനസിലായിക്കൊളും.... ഇപ്പൊ ഇങ്ങോട്ട് വാ എനിക്ക് നല്ല വിശപ്പുണ്ട്.. എന്തെങ്കിലും കഴിക്കാം... " *************************:**************** സാർ പോയി കഴിഞ്ഞിട്ടും അമ്മയുടെ നാവിനു ഒരു റെസ്റ്റും ഉണ്ടായിരുന്നില്ല... ലൈസൻസ് ഇല്ലാത്തതു കൊണ്ട് അത് നൂല് പൊട്ടിയ പട്ടം പോലെ പറന്നു കൊണ്ടിരുന്നു... എല്ലാം കേട്ടു പഴകി ശീലിച്ചത് കൊണ്ട് പറയുന്നതോന്നും വല്യ മൈൻഡ് വെക്കാതെ ഞാൻ അടുക്കളയിൽ ഓരോ പണിയിൽ ഏർപ്പെട്ടു... എല്ലാം കഴിഞ്ഞു ഒന്ന് നടുവ് നിവർതാൻ മുറിയിലെക്ക് ചെന്നപ്പോഴാണ് ഫോൺ ബെല്ലടിക്കുന്നത് കേട്ടത്.. " ഓഹ് , നേരത്തെ വന്നു പോയവനായിരിക്കും.. ഇവിടെ എന്തൊക്കെയാ നടന്നതെന്ന് വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുക്ക്‌ അവനു.... " ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടത് മുതൽ അമ്മ ഓരോന്നും പറഞ്ഞു പിറുപിറുക്കുന്നുണ്ട്... ഞാൻ ഫോൺ എടുത്തു മുറ്റത്തെക്ക് നടന്നു.. ഡിസ്പ്ലേയിൽ നോക്കിയപ്പോ അച്ചുന്റെ കാൾ ആണ്.... " അമ്മു , നീ ഇത് എവിടെയാ? ഇതുവരെ വീട്ടിൽ എത്തിയില്ലേ ? " ഫോൺ എടുത്തപാടെ തന്നെ പേടിയോട് കൂടിയുള്ള അവളുടെ ചോദ്യങ്ങൾ ആണ് കേട്ടത്.. കുറച്ചു നേരത്തെക്ക് എനിക്ക് ഒത്തിരി സന്തോഷം തോന്നി പോയി... കാലങ്ങൾക്ക് ശേഷം പേടിയോടെ എന്നെ കുറിച്ച് അന്വേഷിക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടെന്നോരു തോന്നൽ.... അറിയാതെ എന്റെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പുറത്തേക്കു ചാടി... " അമ്മു , അമ്മു നീ കേൾക്കുന്നുണ്ടോ ? " അവളുടെ ആവർത്തിച്ചുള്ള ചോദ്യം കേട്ടപ്പോഴാണ് എനിക്ക് ബോധം വന്നത്.. ഞാൻ പെട്ടന്ന് കണ്ണ്നീര് തുള്ളികളെ തുടച്ചു മാറ്റി കൊണ്ട് അവളോട്‌ മറുപടി പറഞ്ഞു... " ആഹാ , അച്ചു ഞാൻ കേൾക്കുന്നുണ്ട്.... ഞാൻ ഒരു 9. 00 മണിയൊക്കെ ആയപ്പോഴേക്കും വീട്ടിൽ എത്തി... നേരം വൈകിയത് കൊണ്ട് സാർ തന്നെ എന്നെ ഡ്രോപ്പ് ചെയ്തു തന്നു.... പിന്നെ വീട്ടിൽ ഇത്തിരി പണി ഉണ്ടായിരുന്നതു കൊണ്ടു നിങ്ങളെ വിളിച്ചു പറയാൻ കഴിഞ്ഞില്ല.... സോറി ടീ...... " " ആഹാ..... അതൊന്നും സാരമില്ല.. എന്തായാലും നീ സേഫ് ആയിട്ട് വീട്ടിൽ എത്തിയല്ലോ... നിന്റെ വിളിയൊന്നും കാണാത്തതു കൊണ്ട് നല്ല ടെൻഷനിൽ ആയിരുന്നു.. ഇപ്പൊ മാറി.. പിന്നെ വീട്ടിൽ എല്ലാവർക്കും സുഖമല്ലേ ? അച്ഛമ്മ എന്ത് പറയുന്നു ? " " എല്ലാവർക്കും സുഖം... അച്ഛമ്മ ഇത്തിരി മുന്നേ കഞ്ഞി കുടിച്ചു പോയി കിടന്നു.. ഒത്തിരി മരുന്നുകൾ കഴിക്കുന്നത് കൊണ്ട് നല്ല ക്ഷീണം ഉണ്ടാകും... അതുകൊണ്ട് പെട്ടന്ന് തന്നെ ഉറങ്ങി പോകും.. " " ആഹാ.... പിന്നെ ഞാൻ ഇപ്പോഴാ വേറെ ഒരു കാര്യം ഓർത്തത് .... രാവിലെ നീ സാറിന്റെ ക്യാമ്പിനിൽ നിന്നും ഇറങ്ങി വരുമ്പോൾ നിന്റെ കയ്യിൽ കുറച്ചു പേപ്പർസ്‌ കണ്ടല്ലോ ? എന്താത്? അന്നേരം തന്നെ ചോദിക്കണമെന്ന് കരുതിയത.. പക്ഷെ , അപ്പോഴേക്കും കസ്റ്റമർ വന്നത് കൊണ്ട് അതിനു കഴിഞ്ഞില്ല.. " അവൾ അങ്ങനെ ചോദിച്ചപ്പോഴാണ് ഞാൻ പോലും ആ പേപ്പർസിനെ കുറിച്ച് ചിന്തിക്കുന്നത്.. പെട്ടന്ന് തന്നെ അവളോട്‌ ഇപ്പൊ വിളിക്കാമെന്ന് പറഞ്ഞു ഞാൻ അകത്തേക്ക് ഓടി.... നേരെ റൂമിൽ ചെന്ന് ബാഗ് എടുത്തു ആ പേപ്പർസ്‌ നോക്കി... ഈ കമ്പനിയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്... ഒരു കാലത്തു ന്റെ സ്വപ്നമായിരുന്നു ഒരു ഫാഷൻ ഡിസൈനർ ആകുക എന്നത്... അതുകൊണ്ട് തന്നെയാണ് പ്ലസ് 2 വെക്കേഷനിൽ എല്ലാവരും അടിച്ചുപൊളിച്ചു നടന്നപ്പോൾ ഞാൻ ഫാഷൻ ഡിസൈൻ പഠിക്കാൻ പോയത്... അന്ന് എന്റെ കൂടെ ചേച്ചിയും ഉണ്ടായിരുന്നു... ചേച്ചി എന്നൊക്കെ വിളിക്കുമെങ്കിലും ഞാൻ അവളും തമ്മിൽ രണ്ടു വയസ്സിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ... രണ്ടു കൊല്ലം ഞങ്ങൾ ആ കോഴ്സ് ചെയ്തു.. അതിന്റെ സർട്ടിഫിക്കറ്റ് എല്ലാം കിട്ടി.. നല്ല പോലെ വരക്കുന്നത് കൊണ്ടും ഡിസൈൻ സെൻസ് ഉള്ളത് കൊണ്ടും അവർ മുംബൈയിലുള്ള ഒരു കമ്പനിയോട് എന്നെ കുറിച്ച് പറഞ്ഞു.. കൂടാതെ ഞാൻ വരച്ച രണ്ടു മൂന്നു പെയിന്റിംഗ്സും അവർ മറ്റവരെ കാണിച്ചു.. അത് കണ്ടു ഇഷ്ടപ്പെട്ടതു കൊണ്ട് എനിക്ക് അവർ മുംബൈയിലേക്ക് ഒരു ജോലി ഓഫർ ചെയ്തു... പക്ഷെ , അവിടെ എന്നെ പറ്റിച്ചു കൊണ്ട് ഞാൻ ചേച്ചിന്ന് വിളിച്ചു പുറകെ നടന്നിരുന്നവൾ പോയി... പോവാൻ കഴിയാത്ത ഒരു അവസ്ഥയിൽ ആയിരുന്നു അന്ന് ഞാൻ... അതുകൊണ്ട് തന്നെ ചേച്ചിയോട് നേരിട്ട് അവിടെ ചെന്നു കാര്യം പറയാൻ പറഞ്ഞു..... പക്ഷെ , ആ അവസരം ചേച്ചി മുതലേടുത്തു... എനിക്ക് വരാൻ താല്പര്യമില്ലേന്നും പകരം അവളെ കൊണ്ട് പൊയ്ക്കോളാൻ ഞാൻ പറഞ്ഞതായി എഴുതി ഒപ്പിട്ടു കൊടുത്ത പേപ്പർ അവൾ അവരെ കാണിച്ചു... എന്റെ അതെ കൈഅക്ഷരവും ഒപ്പും കണ്ടിട്ട് അവർ അത് വിശ്വസിക്കുകയും ചെയ്തു... എനിക്ക് പകരം അവളെ അവർ റെക്കമ്മണ്ട് ചെയ്തു.... എന്റെ ഒപ്പും കൈഅക്ഷരവും അവൾക്ക് കാണാപാഠം ആയിരുന്നു.. നല്ലൊരവസരം നഷ്ടമായിരിക്കുന്ന ആ സമയത്തു ആയിരുന്നു ഈ ബാങ്കിൽ നിന്നും എനിക്ക് ജോബ്‌ ഓഫർ വന്നത്... സത്യം പറഞ്ഞാൽ ഞാൻ ഇവിടെക്ക് ജോബിന് അപ്ലൈ ചെയ്തിട്ടുണ്ടോന്ന് പോലും എനിക്ക് ഓർമ്മയില്ല.. പക്ഷെ , അന്നേരം എനിക്കാ ഓഫർ ഒരു പിടിവള്ളി തന്നെ ആയിരുന്നു.. ഇഷ്ടം ഇല്ലാഞ്ഞിട്ടു കൂടി എനിക്കതിന് പോവേണ്ടി വന്നു.. ഇന്നിപ്പോ ഇത് കണ്ടപ്പോ മനസ്സിൽ കുഴിച്ചു മൂടിയ ആഗ്രഹം വീണ്ടും പുറത്തേക്കു ചാടുന്നു.... ഞാൻ എന്താ ചെയ്യേണ്ടത് എന്റെ ദേവിയെ... ഒരു കാര്യം ചെയ്യാം അച്ചുവിനെയും കാവ്യയെയും വിളിച്ചു ചോദിക്കാം... ഞാൻ ഫോൺ എടുത്തു രണ്ടുപേരെയും കോൺഫ്രൻസ് കാൾ ചെയ്തു... ആദ്യം കാവ്യയെ കാൾ ചെയ്തു.. അവളോട്‌ വെയിറ്റ് ചെയ്യാൻ പറഞ്ഞു.. എന്നിട്ട് അച്ചുവിനെയും വിളിച്ചു.. " ഹലോ...... " ( കാവ്യ ) " ഹലോ..... "( അച്ചു ) " ഹലോ......ഇത് കോൺഫ്രൻസ് കാൾ ആണ്... എനിക്ക് നിങ്ങളോട് ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു... " " എന്താടി കാര്യം ? " ( അച്ചു , കാവ്യ ) ഞാൻ രാവിലെ സാറിന്റെ ക്യാമ്പിനിൽ വെച്ചുണ്ടായ കാര്യങ്ങൾ എല്ലാം അവരോടു പറഞ്ഞു... ഫാഷൻ ഡിസൈനറായി ഓഫർ തന്ന കാര്യവും... " ഡീ അമ്മു , ഒരിക്കൽ ഇത് നിന്റെ സ്വപ്നം ആയിരുന്നില്ലേ ? പിന്നെ ഇപ്പൊ അത് അക്‌സെപ്റ്റ് ചെയ്യാനേന്തിനാ മടിക്കുന്നത്..? " ( കാവ്യ ) "അതല്ല കാവ്യെ, ഇപ്പോഴും എനിക്കിതിനോടുള്ള ഭ്രാന്ത് മാറിയിട്ടില്ല... പക്ഷെ , ഇതിന്റെ കമ്പനി ബാഗ്ലൂർ ആണ്... ഇവിടെ ഇവരെ തനിച്ചാക്കി ഞാൻ എങ്ങനെയാ അങ്ങോട്ട്‌ പോകുന്നത്..? " " അമ്മു , എനിക്ക് നിന്റെ ഫാമിലിയെ കുറിച്ച് അധികമൊന്നും അറിയില്ല... എന്നാലും കുറച്ചൊക്കെ കാവ്യ പറഞ്ഞു തന്നിട്ടുണ്ട്.. നീ ഇപ്പൊ അവരെ കുറിച്ച് ചിന്തിക്കുന്നത് പോലെ ഒരിക്കൽ പോലും അവർ നിന്നെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? ഇല്ലല്ലോ? അവർക്ക് എപ്പോഴും നിന്റെ ചേച്ചിയുടെ സന്തോഷവും സുഖവും മാത്രമല്ലേ പ്രധാനം.... അതുകൊണ്ട് അധികം നീ ആ കാര്യം ചിന്തിക്കാൻ നിൽക്കണ്ട... ഇപ്പൊ തന്നെ അതിൽ സൈൻ ചെയ്യു... " ( അച്ചു ) " അമ്മു, അച്ചുന്റെ അഭിപ്രായം തന്നെയാ എനിക്കും ഉള്ളത്.. അതുകൊണ്ട് നീ മറ്റൊന്നും ചിന്തിക്കേണ്ട.. ചിലപ്പോൾ ഇനി ആയിരിക്കും നിന്റെ ജീവിതത്തിൽ സന്തോഷങ്ങൾ വരുന്നത്.. അതൊരിക്കലും നീ നഷ്ടപ്പെടുത്തരുത്... പിന്നെ നിന്നെ പിരിഞ്ഞു ഇരിക്കേണ്ടി വരുമെന്നോരു വിഷമം മാത്രമേ ഞങ്ങൾക്കുള്ളൂ.. അത് സാരമില്ല.. നിന്റെ നല്ല ഭാവിക്ക് വേണ്ടിയല്ലേ.. നീ അതിൽ സൈൻ ചെയ്തിട്ട് നാളെ തന്നെ സാറിനെ ഏൽപ്പിക്ക്..." ( കാവ്യ ) ആലോചിച്ചപ്പോ അവർ പറയുന്നതിലും കാര്യമുണ്ടെന്ന് തോന്നി... അതുകൊണ്ട് തന്നെ ഇനിയും ചിന്തിച്ചു സമയം കളയാതെ ഞാൻ അതിൽ സൈൻ ചെയ്തു... അവരോടു വിശേഷങ്ങളൊക്കെ ചോദിച്ചു. നാളെ കാണാമെന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു ഉറങ്ങാൻ കിടന്നു... നല്ലൊരു നാളെയ്ക്കു വേണ്ടി.. തുടരും..... ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെടാത്തതായി എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ തുറന്നു പറയാൻ മടിക്കരുത്... നിങ്ങളുടെ പോസിറ്റീവ് കമന്റ് പോലെ തന്നെ പ്രധാനപ്പെട്ടതാണ് നെഗറ്റീവ് കമന്റുകളും.... ഏതെങ്കിലും പാർട്ട്‌ ഇഷ്ടപ്പെട്ടില്ലെങ്കിൽ അന്നേരം തന്നെ നിങ്ങൾക്ക് അത് തുറന്നു പറയാവുന്നതാണ്. എന്നാലേ തെറ്റ് തിരുത്തി എനിക്ക് മുന്നോട്ടു പോകാൻ സാധിക്കൂ.... അടുത്ത പാർട്ട്‌ വ്യാഴം വൈകുന്നേരം 5.30 ന് )
6.4k views
14 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because