@palaharam
@palaharam

പലഹാരം™

follow me foodie

ചക്ക അട | Jackfruit Dumpling @ പലഹാരം™ ചക്കവരട്ടിയത് - 3 കപ്പ്‌ ശർക്കരപ്പാനി - 1 ¼ (ചക്കയുടെ മധുരം അനുസരിച്ചു) അരിപ്പൊടി (വറുക്കാത്തത് ) - 3 കപ്പ്‌ തേങ്ങ ചിരകിയത് - ½മുറി ഏലക്ക പൊടിച്ചത് - ½ സ്പൂണ്‍ ചുക്ക് പൊടിച്ചത് - ½ സ്പൂണ്‍ നെയ്യ് - 2 ടീസ്പൂൺ (optional) ശര്‍ക്കര സ്വല്പം വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുക്കുക ശര്‍ക്കരയില് കല്ല് ഉണ്ടാക്കും ഇനി തേങ്ങ ചിരകിയതും ചുക്കുപൊടിയും ഏലയ്ക്കാപ്പൊടിയും ഈ ചേരുവകളെല്ലാം നന്നായി ഇളക്കി ചക്കവരട്ടിയുമായി നന്നായി യോജിപ്പിക്കുക. ഇതില്‍ അരിപ്പൊടി കുറേശ്ശേയായി ചേര്‍ത്ത് യോജിപ്പിക്കുക. മാവ് ഒന്നു കട്ടിയാവാന്‍ വേണ്ട അരിപ്പൊടി ചേര്‍ത്താല്‍ മതി. കൂടുതലായാല്‍ അട തീരെ മയമില്ലാതെ കല്ലുപോലിരിക്കും. മാവ് ഇലയിൽ പൊതിയാൻ പറ്റുന്ന പാകത്തിലായിരിക്കണം രുചിച്ചു നോക്കി മധുരമോ മറ്റോ ചേർക്കണമെങ്കിൽ വീണ്ടും ചേർക്കാം. വാഴയില തിളച്ച വെള്ളത്തിലിട്ട് വാട്ടിയിട്ടെ പൊതിയാവൂ ഇല്ലെങ്കിൽ പൊട്ടിപ്പോകും. കൂടുതൽ മാവ്‌ ഇലയിൽ വയ്ക്കരുത് ചിലപ്പോൾ ഉള്ളു വെന്തില്ലെന്നിരിക്കും. നോട്ട് : നല്ല മയം കിട്ടാൻ വേണ്ടി അരിപ്പൊടി യുടെ അളവ് അല്പം കുറച്ച് റവയോ മൈദയോ ഒക്കെ ചേർക്കാം. #പലഹാരം 🍩 #👩‍🍳 പാചകലോകം #👩‍🍳എന്റെ പാചകം #🍛 വേനൽ ഭക്ഷണം #😋 ചക്ക സ്പെഷ്യൽസ്
തണ്ണിമത്തന്‍ മില്‍ക്ക് മെയ്ഡ് സ്മൂത്തി | watermelon smoothie with milkmaid @ @ പലഹാരം™ തണ്ണിമത്തന്‍ കുരുകളഞ്ഞ് കഷണങ്ങളാക്കിയത് – 2 കപ്പ് പഞ്ചസാര - 1 ടേബിള്‍സ്പൂണ്‍ ഐസ്‌ക്യൂബ് - 2 കണ്ടന്‍സ്ഡ് മില്‍ക്ക- 3 ടേബിള്‍സ്പൂണ്‍ തയാറാക്കുന്ന വിധം തണ്ണിമത്തന്‍ പഞ്ചസാര, ഐസ്‌ക്യൂബ് എന്നിവ ചേര്‍ത്ത് അടിക്കുക. അതിലേക്ക് കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ത്ത് ഒന്നുകൂടി അടിക്കണം. ഇത് ഗ്ലാസില്‍ ഒഴിച്ച് പുതിനയില വച്ച് അലങ്കരിച്ച് വിളമ്പാം. note : കുറച്ച് അണ്ടിപ്പരിപ്പും ബദാം പൊടിച്ച് ഇടുന്നതു ടേസ്റ്റ്കൂട്ടും. മലബാർ ഭാഗങ്ങളിൽ വത്തക്ക എന്നറിയപ്പെടുന്ന തണ്ണിമത്തൻ ചെങ്കുമ്മട്ടി, കുമ്മട്ടി എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. #👩‍🍳 പാചകലോകം #🍔 രുചി #🍲 ഭക്ഷണപ്രേമി
കാരാമൽ പോപ്‌കോൺ | CARAMEL POPCORN @ പലഹാരം™ ചോളം ഉണങ്ങിയത് :- ½ കപ്പ് വെണ്ണ (സ്വീറ്റ് ക്രീം ഉപ്പിട്ടത്) :- 1 കപ്പ് മഞ്ഞൾ പൊടി :- ¼ ടീസ്പൂൺ വെജിറ്റബിൾ ഓയിൽ :- 2 ടീസ്പൂൺ ഉപ്പ് :- ആവശ്യത്തിന് കാരമൽ സോസ് ഉണ്ടാക്കാൻ :- പഞ്ചസാര:- 1 കപ്പ് (brown sugar) മിൽക്ക് മെയ്ഡ് :- 2 ടീസ്പൂൺ അപ്പക്കാരം :- ½ ടീസ്പൂൺ (Baking Soda) വെണ്ണ (സ്വീറ്റ് ക്രീം ഉപ്പിട്ടത്) വെള്ളം :- 3 ടീസ്പൂൺ ഉപ്പ് :- ആവശ്യത്തിന് ആദ്യം പോപ്കോൺ ഉണ്ടാക്കുക... കുക്കറിലോ സോസ്പാൻ ഗ്ലാസ് അടപ്പുള്ളത്. ഒരു ടീസ്പൂൺ വെജിറ്റബിൾ ഓയിൽ രണ്ട് ടീസ്പൂൺ വെണ്ണയും ഉപ്പും മഞ്ഞൾപൊടിയും ഇട്ട് അതിലേക്ക് ചോളം ചേർക്കുക. കുറച്ച് നേരം വയറ്റിയ ശേഷം തീ കൂട്ടി അടച്ച് വെക്കുക. പോപ്പ്കോൺ മുഴുവൻ പൊട്ടി വിടർന്ന് വരുന്നത് വരെ തുടരുക. കാരമൽ സോസ്:- സോസ് പാനിൽ ഇടത്തരം ചൂടിൽ വെണ്ണ ഉരുകുക ഒരു കപ്പ് ബൗൺ പഞ്ചസാരയും വെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കുന്നതുവരെ ഇളക്കുക. ഇടയ്ക്കിടെ ഇളക്കി കൊണ്ടിരിക്കണം കാരാമൽ 2 മിനിറ്റ് ഇടത്തരം ചൂടിൽ തിളപ്പിക്കുക കാരാമൽ കുമിളകൾ വരുകയും ബൗൺ നിറം ആവുകയും ചെയ്താൽ ചൂടിൽ നിന്ന് നീക്കം ചെയ്യുക. തുടർന്നു ബേക്കിംഗ് സോഡയും മിൽക്ക് മെയ്ഡ് ചേർത്ത് ഇളക്കുക. കാരാമൽ സോസ് വളരെയധികം ബബിൾ ചെയ്യുകയും കട്ടിയുള്ളതും ഇളം നിറം മാവുകയും ചെയ്യും ഇൗ കാരാമൽ മിശ്രിതം പോപ്‌കോണിന് മുകളിലൂടെ ഒഴിച്ച് നന്നായി ഇളക്കുക. കാരാമൽ പോപ്‌കോൺ തയ്യാർ ആയി. note :- കൂടുതൽ മധുരം ആവശ്യമുള്ളവർ കൂടുതൽ ചേർക്കാം സാധാരണയായി അനുപാതം 1: 2 ആണ് (ധാന്യം ചോളം: പഞ്ചസാര). കാരമൽ ഉണ്ടാക്കുമ്പോൾ തീ കൂടുതൽ ശ്രദ്ധിക്കണം പഞ്ചസാര കരിയാൻ സാധ്യതയുണ്ട്. മിൽക്ക് മെയ്ഡ് ആവശ്യമില്ലാത്തവർ ചേർക്കേണ്ട... ഇതിനു പകരമായി വാനില എസൻസ് ചേർക്കാവുന്നതാണ്. #🍲 ഇന്നത്തെ രുചി #👩‍🍳 പാചകലോകം #🍲 ഭക്ഷണപ്രേമി #🍬 മിഠായി #🍔 രുചി
പച്ചമാങ്ങ ജ്യൂസ് | Raw Mango Juice @ പലഹാരം™ പച്ചമാങ്ങ - ഒരെണ്ണം ഐസ്‌ക്യൂബ് - നാലെണ്ണം പൊതിന ഇല - 3 - 4 എണ്ണം നാരങ്ങ നീര് - 1 ടീസ്പൂണ്‍ പഞ്ചസാര - 5 ടേബിള്‍ സ്പൂണ്‍ ഇഞ്ചി - ഒരു കഷണം വെള്ളം - ഒരു ഗ്ലാസ് ഉപ്പ് - അര ടീസ്പൂണ്‍ പച്ചമുളക് അല്ലെങ്കില്‍ കാന്താരിമുളക് - 1-2 എണ്ണം കസ്കസ് - 1സ്പൂണ്‍ തയാറാക്കുന്ന വിധം:- പച്ചമാങ്ങ കഷണങ്ങളാക്കുക. ബാക്കി ചേരുവകളും ചേര്‍ത്ത് മിക്‌സിയില്‍ ഒന്നോ രണ്ടോ പ്രാവശ്യം അടിച്ചെടുക്കണം ഇത് അരിച്ച് ഗ്ലാസില്‍ ഒഴിച്ച് ഉപയോഗിക്കാം. ഐസ്,നാരങ്ങ നീരും വെള്ളവും ചേര്‍ത്ത് ഉപയോഗിക്കുക. കസ്കസ് മുകളിൽ ചേർക്കാം. നോട്ട് :- പഞ്ചസാര മാങ്ങയുടെ പുളി അനുസരിച്ച് കൂട്ടിയും കുറച്ചും ഉപയോഗിക്കാം. #🍔 രുചി #🍲 ഭക്ഷണപ്രേമി #👩‍🍳 പാചകലോകം
ദോക്ല | Dhokla @ പലഹാരം™ ഒരു ഗുജറാത്തി വിഭവമാണ് ദോക്ല. ധാന്യമാവ് കൊണ്ടുണ്ടാക്കുന്നു. കമ്ൻ ( Khaman ) എന്ന ഒരു പേരും കൂടി ഉണ്ട്. #🍔 രുചി #👩‍🍳 പാചകലോകം #🍲 ഭക്ഷണപ്രേമി #☕️ ചായയും കടിയും #🥒 വെജിറ്റേറിയൻ സ്പെഷ്യൽ
ഗോപി മഞ്ചുരിയന്‍ | Gopi manchurian @ പലഹാരം™ കോളിഫ്ലവര്‍ 1 എണ്ണം മൈദ - അര കപ്പ്‌ കോണ്‍ ഫ്ലോര്‍ ½ കപ്പ് സവാള 4 ചെറുതായി അരിഞ്ഞത് വെളുത്തുള്ളി -20 അല്ലി ഇഞ്ചി -ചെറിയ കഷ്ണം സ്പ്രിംഗ് ഒണിയൻ- അരക്കപ്പ് ടൊമാറ്റോ സോസ് - 3 ടിസ്പൂണ്‍ സോയ സോസ് - 3 ടിസ്പൂണ്‍ ചില്ലി സോസ് - 3 ടിസ്പൂണ്‍ പച്ച മുളക് - 4 ചെറുതായി അരിഞ്ഞത് മല്ലിപ്പൊടി, മുളക് പൊടി - 1 ടിസ്പൂണ്‍ വീതം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്പൂൺ വിനാഗിരി-1 ടീസ്പൂൺ മല്ലിയില - കുറച്ച് ഉപ്പ് -ആവശ്യത്തിനു തയ്യാറാക്കുന്ന വിധം കോളിഫ്ലവര്‍ അടര്‍ത്തിയെടുത്ത് അല്പം ഉപ്പിട്ട ചൂട് വെള്ളത്തില്‍ ഇട്ടുവെക്കുക കുറച്ചു കഴിഞ്ഞു കഴുകിയെടുക്കുക. കോണ്‍ ഫ്ലോറും അരക്കപ്പ് മൈദയും ഉപ്പും അല്പം വെള്ളം ചേര്‍ത്ത് യോജിപ്പിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ഒരു ടീസ്പൂൺ മുളകു പൊടിയും ആവശ്യത്തിന് ഉപ്പും സോയസോസും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. കോളിഫ്ലവര്‍ ഇതില്‍ മുക്കി നന്നായി വറുത്തെടുക്കണം. ഓയിൽ ചൂടായി വരുമ്പോൾ വെളുത്തുള്ളി ഇഞ്ചി, പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. അരിഞ്ഞു വെച്ചിരിക്കുന്ന സ്പ്രിംഗ് ഒണിയൻ ഇതിലേക്ക് ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. ഇതിനുശേഷം ചില്ലിസോസ്, ടുമാറ്റോ സോസ്, സോയാസോസ്, വിനാഗിരി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. അടി പിടിക്കാതെ സൂക്ഷിക്കണം ശേഷം രണ്ട് ടീസ്പൂൺ കോൺഫ്ലോറും ഒരു കപ്പ് വെള്ളവും എന്ന അനുപാതത്തിൽ ഒരു മിക്സ് തയ്യാറാക്കുക ഈ മിക്സ് പാനിലേക്ക് ചേർത്ത് നന്നായി ഇളക്കി ചേർക്കുക ചെറിയ ഗ്രേവി രൂപത്തിലാകുമ്പോൾ ഇതിലേക്ക് നേരത്തെ വറുത്തു കോരി വെച്ചിരിക്കുന്ന കോളിഫ്ലവർ ചേർത്ത് രണ്ടു മിനിറ്റ് നേരം ചെറുതീയിൽ വെച്ചിട്ട് വാങ്ങിവെക്കുക ചെറുചൂടോടെ ഗോപി മഞ്ചൂരിയൻ വിളമ്പാം ഗാർണിഷ് ചെയ്യാനായി മീതെ സ്പ്രിംഗ് ഒണിയൻ വിതറുക ഗോപി മഞ്ചൂരിയൻ തയ്യാർ #👩‍🍳 പാചകലോകം #🍲 ഭക്ഷണപ്രേമി #🍔 രുചി #🥒 വെജിറ്റേറിയൻ സ്പെഷ്യൽ
ചീസ് ഓംലെറ്റ് | Cheese Omelette @ പലഹാരം™ കോഴിമുട്ട - 2 എണ്ണം സവാള - ഒരെണ്ണത്തിന്റെ പകുതി നന്നായി അരിഞ്ഞത്‌ ഓയിൽ/ ബട്ടർ- 2 tsp പാഴ്സലി ഗ്രേറ്റ് ചെയ്ത ചീസ് കുരുമുളകുപൊടി - ഒരു ടീസ്‌പൂണ്‍ തയ്യാറാക്കുന്ന വിധം ഒരു പാനിൽ ബട്ടർ ഇട്ടു അതിലേക്ക് അരിഞ്ഞു വച്ച സവാള ഇട്ടു മൂപ്പിക്കുക. ഒരു ബൗളിൽ മുട്ട എടുത്ത് നന്നായി അടിക്കുക. ഇതിലേക്ക് ഉപ്പ്, കുറച്ചു ചീസ്, പാഴ്സലി കുരുമുളകുപൊടി എന്നിവ ചേർക്കുക. മറ്റൊരു പാനിൽ കുറച്ചു കൂടുതൽ ബട്ടർ ഇട്ടു ചൂടാക്കുക. ഇതിലേക്ക് മുട്ട അടിച്ചത് ഒഴിക്കുക. ഇതില് മുകളിലായി വഴറ്റിയ സവാളയും ബാക്കി ചീസും വിതറുക. രണ്ടു വശവും മറിച്ചിട്ട് നന്നായി വേവിക്കുക. #👩‍🍳 പാചകലോകം #🍲 ഭക്ഷണപ്രേമി