@pathu3401
@pathu3401

കുസൃതിക്കുട്ടി

ALONE..... BUT.. HAPPY😊

💖പ്രണയമഴ💖 Part-20 കിരണുമായി നിനക്ക് എന്താ ബന്ധം അങ്ങനെ ഒന്നും ഇല്ല എങ്ങനെ ഒന്നും🤨 ബന്ധമൊന്നും ഇല്ല നീയെന്നും അവന്റെ കൂടെയാണല്ലോ വരവും പോക്കുമൊക്കെ.ഏഹ് അതെന്താ അത്... പിന്നെ... ദേ പെണ്ണെ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. അവനായിട്ട് അധികം ഒട്ടാൻ നിക്കണ്ട.. അവസാനം കുരിശവും ...... അവൻ നിന്നോട് ഇപ്പൊ കാണിക്കുന്ന സ്നേഹം ആത്മാർത്ഥമാണെന്ന് നീ കരുതണ്ട. കാര്യം കാണുന്ന വരെ ഉണ്ടാവും സ്നേഹോം പഞ്ചാരവാക്കും ഒക്കെ. അതോണ്ട് സൂക്ഷിച്ചോ.. കാര്യം കഴിഞ്ഞ പിന്നെ താങ്ങാൻ അവൻ ഉണ്ടായി എന്ന് വരില്ല. നമ്മളെ സൂക്ഷിക്കേണ്ടത് നമ്മള് തന്ന്യാ. അന്ന ഞാൻ പോട്ടെ. ഞാൻ പറഞ്ഞത് നന്നായി ഒന്ന് ആലോചിക്ക്.. ഒക്കെ 😊😏 ************************** അമ്മു കണ്ണ് തുറന്നു.കൂടെ രണ്ട് തുള്ളി കണ്ണ് നീരുകളും. അമ്മു എന്ന കിരണിന്റെ വിളി കേട്ടാണ് അവൾ വലത്തോട്ട് നോക്കിയത്. കിച്ചു അവളുടെ വലത് കയ്യിൽ മുറുകെ പിടിച് തലയിൽ തലോടി കൊണ്ടിരിക്കുകയാണ്. അവനെ കണ്ടതും അവളുടെ കണ്ണുകൾ നിറഞൊഴുകാൻ തുടങ്ങി. അവൾ അവന്റെ കൈകൾ കൂട്ടി പിടിച്ചു പൊട്ടികരഞ്ഞു. അവൻ അവളെ ചേർത്ത് പിടിച്ചു എന്താ അമ്മുട്ടാ എന്താ പറ്റിയെ എന്തിനാ കരയണെ കിച്ചുവേട്ട😢 എന്താ എന്റെ അമ്മുട്ടന് പറ്റ്യേ. ഒന്നുല്ലെന്നാലോ ഡോക്ടർ പറഞ്ഞെ. ഏഹ് അവൻ അവളെ കണ്ണൊക്കെ തുടച് കൊടുത്ത് നെറുകിൽ ഒരു മുത്തം കൊടുത്തു ഡോർ തുറന്ന് വരുന്ന സൗമ്യ മിസ്സിനെയും ഷീല ടീച്ചറെയും കണ്ടു അമ്മു അന്തംവിട്ട് നിന്നു. കിരണിന്റെ ചുണ്ട് അപ്പോഴും അമ്മുവിന്റെ നെറ്റിയിൽ തന്നെയായിരുന്നു ഓഹോ ഇവിടെ ഇതായിരുന്നോ. ഞങ്ങൾ ഡിസ്റ്റർബ് ആയാവോ..😏 സൗമ്യ മിസ്സ്‌ പറയുന്നത് കേട്ട് കിരൺ അവളിൽ നിന്നും അടർന്നു മാറി. മുഖത്ത് ചെറിയൊരു ടെൻഷനും. അത് പെട്ടെന്ന് തന്നെ ദേഷ്യമായി മാറി. അമ്മു ആകെ പേടിച്ചിരുന്നു. ഇന്ന് ഇന്റർവെൽ കഴിഞ്ഞു ക്ലാസ്സിലേക്ക് പോകുന്ന വഴിക്കാണ് സൗമ്യ മിസ്സ്‌ സംസാരിക്കാൻ വിളിച്ചത്. ചിന്നുവിനെ പറഞ്ഞയച്ച് പേടിയോടെയാണ് മിസ്സിന്റെ കൂടെ പോയത്. കിച്ചുവേട്ടനെ കുറിച്ച് ചോദിക്കാനാവുമോ എന്ന്. പ്രതീക്ഷിച്ച പോലെ തന്നെ സംഭവിച്ചു. അവർക്ക് അറിയേണ്ടത് എന്താ ഞങ്ങൾ തമ്മിലുള്ള ബന്ധം എന്ന് തന്നെയായിരുന്നു. അവരുടെ പ്രതികരണം അറിയതോണ്ട് സത്യം പറയാൻ തോന്നിയില്ല. അതോണ്ട് തന്നെ കിച്ചുവേട്ടനെ കുറിച്ച് അവർ പറഞ്ഞതൊക്കെ കേട്ടപ്പോ തലകുനിച്ചു മിണ്ടാണ്ട് നിക്കാനെ കഴിഞ്ഞുള്ളു. ക്ലാസ്സിലിരുന്നിട്ടും അവർ പറഞ്ഞ വാക്കുകളായിരുന്നു മനസ്സിൽ. അത് കിച്ചു വേട്ടനെ വിശ്വാസമില്ലഞ്ഞിട്ടല്ല. അവർ ഇതുപോലെ എത്ര പേരോട് മോശം ആയി പറഞ്ഞിട്ടുണ്ടാവും എന്ന് ഓർത്തായിരുന്നു. ആകെ കൂടി ടെൻഷൻ അടിച്ചു ക്ലാസ്സിൽ ശ്രദ്ധിക്കാൻ പറ്റിയില്ല. അതോണ്ട് മിസ്സ്‌ ചോദ്യം ചോദിച്ചത് അറിഞ്ഞും ഇല്ല. പുറത്ത് നിക്കേണ്ടി വന്നു. നേരം വൈകിയതിനാൽ രാവിലെ ഫുഡും കഴിച്ചില്ല. തല കറങ്ങി വീണു. ബോധം വന്നപ്പോ ആദ്യം കണ്ടത് കിച്ചുവേട്ടനെയാ. അപ്പൊ തന്നെ ഓർമ്മ വന്നത് മിസ്സ്‌ പറഞ്ഞ വാക്കുകളും. കണ്ണ് നീരിനെ പിടിച്ചു വക്കാൻ പറ്റിയില്ല. കാര്യം അറിയതോണ്ട് കിച്ചുവേട്ടനും ടെൻഷൻ ആയിട്ടുണ്ടാവണം. പക്ഷെ മിസ്സിനെ ഇവിടെ പ്രതീക്ഷിച്ചില്ല. ഇനി എന്താവോ ദൈവമേ.... കിരൺ മിസ്സിനെ കനപ്പിച്ചു നോക്കി. മിസ്സ്‌ ഒന്ന് കോട്ടി ചിരിച്ചോണ്ട് മറ്റേ മിസ്സിനെ നോക്കി പറഞ്ഞു അല്ല മിസ്സേ ഇപ്പൊ സാറെമ്മാരൊക്കെ ഇങ്ങനാണോ സ്റ്റുഡന്റസ്നെ സ്നേഹിക്കുന്നെ അത് കേട്ട് കിരൺ ചീറിപാഞ്ഞു അവളുടെ നേരെ തിരിഞ്ഞതും അമ്മു അവന്റെ കയ്യിൽ പിടിച്ചു കിച്ചുവേട്ട വേണ്ട😐 അവൻ കണ്ണടച്ച് നീട്ടി ശ്വാസം വലിച്ചു ഏഹ് കിച്ചുവേട്ടനോ എന്താ നീ വിളിച്ചേ.. നീയും ഇവനും തമ്മിലൊരു ബന്ധവും ഇല്ലന്ന് പറഞ്ഞിട്ട്?? നിനക്ക് ഞാനും ഇവളും തമ്മിലുള്ള ബന്ധം അറിയണോ,, നിനക്ക് അറിയണോന്ന്. അന്ന പറഞ്ഞു തരാം. വിശദമായി പറഞ്ഞു തരാം. കിരൺ ചീറുകയായിരുന്നു കിരൺ നീയെന്തിനാ അതിനു ഇങ്ങനെ ഹീറ്റ് ആവുന്നേ അതേ... ഇവളുടെ കഴുത്തിലുള്ള താലിയുടെ അവകാശി ഞാൻ ആയത്കൊണ്ട്... ആ നെറ്റിയിലുള്ള സിന്ദൂരം അത് ചാർത്തിയത് എന്റെ കൈകളായത് കൊണ്ട് 😠 ഇപ്പ്രാവശ്യം ഞെട്ടിയത് സൗമ്യ മിസ്സും മറ്റേ ടീച്ചറുമാണ്. കിരൺ നീ.. ഇത്.. എന്തെ വിശ്വാസം വരണില്ലല്ലെ. അറിയാം. തെളിവ് സഹിതം കാട്ടി തരാം. കിരൺ അമ്മുവിന്റെ അരികിലേക്ക് നീങ്ങി നിന്ന് അവളുടെ ഷാളിൻറെ ഉള്ളിലേക്ക് മറച്ചു വച്ച താലി പുറത്തെടുത്തു അവർക്ക് നേരെ നീട്ടി സൗമ്യ മിസ്സിന്റെ മുഖത്ത് നവരസങ്ങൾ മിന്നിമറയാൻ തുടങ്ങി. അവൻ സൈഡിലേക്ക് ഈരി വച്ച മുടി നടു പിളർത്തി നെറ്റിയിൽ നേർമയായി തൊട്ട സിന്ദൂരം കാണിച്ചു കൊടുത്തു. അതോടെ സൗമ്യ മിസ്സ്‌ ഫ്ലാറ്റ് 😀 ഇപ്പൊ മാഡത്തിന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാവോ 😏. നിങ്ങളൊക്കെ കാണുമ്പോ തൊട്ടേ ഇവളെൻറെ ഭാര്യയാണ്. ഞാൻ താലി ചാർത്തിയ എന്റെ പെണ്ണ്. വേണ്ടന്ന് പറഞ്ഞിട്ടും കോളേജിൽക്ക് അവളി താലിയും സിന്ദൂരവും ഇട്ട് വരുന്നതേ അവളുടെ ഭർത്താവിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടിയാ. ആ പെണ്ണിനെ സ്നേഹം കൊടുത്ത് എങ്കിലും പരിപാലിക്കേണ്ടത് എന്റെ കടമയല്ലെ. നിന്നെ പേടിച്ച അവള് കോളേജിലെ ആരോടും ഇത് പറയണ്ടാന്നു പറഞ്ഞത്. ആഗ്രഹിച്ചത് നേടാൻ എന്തും ചെയ്യുന്ന നീ അവളെ എന്തേലും ചെയ്താലോ എന്നല്ല, നാല് കൊല്ലത്തോളം കാത്തിരുന്നു കിട്ടിയ അവളുടെ പ്രണയസാഫല്യം നീ കാരണം നഷ്ടപ്പെടരുത് എന്ന് ഭയന്നാ അവള് ഒന്നും മിണ്ടരുത് എന്ന് പറഞ്ഞത്. ഇപ്പൊ ഞാൻ പറയാ ഇനി എന്റെ പെണ്ണിന്റെ നേർക്ക് നീ നിന്റെ പിഴച്ച നാവും കൊണ്ട് വന്ന ഞാൻ എങ്ങനാ പ്രതികരിക്കന്ന് എനിക്ക് തന്നെ അറിയില്ല. അതോണ്ട് ആ ഭാഗത്ത്‌ക്ക് ഇനി വരാതിരിക്കുന്നതാവും നിനക്ക് നല്ലത്. പിന്നെ ഇന്നത്തെ അവള്ടെ അവസ്ഥക്ക് കാരണക്കാരി നീയാണെന്നങ്ങാനും ഞാൻ അറിഞ്ഞ പൊന്ന് മോളെ സൗമ്യേ..... ബാക്കി ഞാൻ അപ്പൊ പറഞ്ഞു തരാം കിരൺ പറഞ്ഞു നിർത്തിയതും സൗമ്യ മിസ്സ്‌ അമ്മുവിനെ ഒന്ന് തുറിച്ചു നോക്കി അവിടുന്ന് ഇറങ്ങി പോയി. അവൻ മറ്റേ മിസ്സിന്റെ നേർക് തിരിഞ്ഞു മിസ്സിന് ഒന്നും തോന്നരുത്. ഇത് ഇപ്പോളെങ്കിലും പറഞ്ഞില്ലെങ്കിൽ ഇനിയും അവളെ പേടിച്ചു ജീവിക്കുന്ന അവസ്ഥ വരും നന്നായി മോനെ അവള്ടെ അഹങ്കാരം ഇങ്ങനെയെങ്കിലും കുറയുന്നെങ്കിൽ കുറയട്ടെ അന്ന ടീച്ചർ പൊക്കോ. ഞങ്ങൾ വീട്ടിൽക്ക് പോവാ. ടീച്ചറെ ഡ്രോപ്പ് ചെയ്യണോ വേണ്ട മോനെ എന്റെ വീട് ഇവിടെ അടുത്ത. ഞാനും വീട്ടിൽക്ക് പോവാ. ഇനി കോളേജിൽ പോയാലും വിടണ്ട നേരായി അന്ന ശരി. ഇവിടെ ഞാൻ നിന്നോളം. ഡ്രിപ് തീർന്നാൽ വീട്ടിൽ പോവാം ന്ന് പറഞ്ഞു മ്മ് ശരി. ടീച്ചർ പോയപ്പോ കിച്ചു അമ്മുന്റെ അടുത്ത്ക്ക് വന്നു. അമ്മു എന്ന് വിളിച്ചതും അവൾ അവന്റെ നെഞ്ചിലെക്ക് ചാഞ്ഞു. അവനും അവളെ ചേർത്ത് പിടിച്ചു. ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് രണ്ടു പേരും അകന്ന് മാറിയത്. ഡോക്ടർ ആയിരുന്നു അമൃത എങ്ങനിണ്ട് ഇപ്പൊ കുഴപ്പമില്ല ഡോക്ടർ മ്മ് mr. കിരൺ ആൾക്ക് ടെൻഷൻ കൂടിയതാണ്. വേറെ കുഴപ്പമൊന്നും കാണുന്നില്ല. (😅ഗുഡ് ന്യൂസ്‌ പ്രതീക്ഷിച്ചവർക്ക് ഒരു ചെറിയ ട്വിസ്റ്റ്‌ 😉) സമയത്തിന് ഭക്ഷണം കഴിക്കാൻ പറയണം. അന്ന ശരി ഡ്രിപ് തീർന്നാൽ പോവാം😊😊 അവൻ തിരിച്ചു പുഞ്ചിരിച്ചു. ഡോക്ടർ പോയി. അവൻ അമ്മുവിന്റെ കയ്യിൽ പിടിച്ചു മറുകൈ കൊണ്ട് തലയിൽ തലോടി കൊണ്ടിരുന്നു. ഡ്രിപ് കഴിഞ്ഞ് ബില്ല് അടച്ചു രണ്ട് പേരും കൂടി അവിടന്ന് ഇറങ്ങി. അമ്മു ചിന്നുവിന് വിളിച്ചു അവള്ടെ ബാഗ് കൊണ്ട് വരാൻ പറഞ്ഞു. നേരെ ബീച്ചിൽ പോയ്‌. കുറേ നേരം രണ്ട് പേരും കൈ കോർത്തിരുന്ന് കടല് കണ്ടു. അസ്തമയവും കഴിഞ്ഞ് പുറത്തെ തട്ട്കടയിൽ നിന്ന് ഫുഡും തട്ടി വീട്ടിൽക്ക് പോയി *************************** എന്നാലും ഞാൻ ഒരു ഗുഡ് ന്യൂസ്‌ ഒക്കെ പ്രതീക്ഷിച്ചു.അമ്മു bed ഷീറ്റ് വിരിക്കുന്ന നേരത്ത കിച്ചു ഒരിത്തിരി വിഷമമൊക്കെ മുഖത്ത് ഫിറ്റ്‌ ചെയ്ത് പറഞ്ഞത് ആ നിങ്ങള് മാത്രല്ല, നമ്മളെ ഫാൻസും ഭയങ്കര ആകാംഷയിലായിരുന്നു അന്നപിന്നെ നമുക്ക് അവരുടെ സങ്കടമൊന്ന് മാറ്റിയാലോ😉 ആ വെള്ളം പൊന്നുമോൻ വാങ്ങി വച്ചേരെ. അയ്യെടാ സങ്കടം തീർക്കാൻ നടക്കുന്നു. അന്ന പോയ്‌ ആ സൗമ്യ മിസ്സിന്റെ സങ്കടം മാറ്റ്😄 അത് ശരിയാ.. പാവം ഇപ്പൊ വിഷമിച്ചിരിക്കവും. ഞാൻ പോയ്‌ അവള്ടെ സങ്കടം മാറ്റിട്ട് വരാം😜 😶അയ്യടാ കേൾക്കാൻ കത്തിരിക്ക അങ്ങോട്ട് പോവാൻ 😏😏. അമ്മു പിണങ്ങിയിരുന്നു. കിച്ചു ചിരിച്ചു കൊണ്ട് അവളുടെ പിന്നിലൂടെ പോയി അവളെ കെട്ടിപിടിച്ചു അവളുടെ ഷോൾഡറിൽ തല വച്ചു എന്റെ അമ്മുന് അസൂയ ഇല്ലന്ന് ആരാ പറഞ്ഞെ. ആരെക്കാളും അസൂയ അമ്മുട്ടന് ഇണ്ട്. അതിന്റ ഇരട്ടി സ്നേഹവും.. പിണങ്ങി ഇരിക്കുമ്പോ എന്ത് ഭംഗിയാ അമ്മുട്ടനെ കാണാൻ.. ആ ചുവന്ന കവിളും.. ഉണ്ട.... മതി മോനെ പതപ്പിച്ചത്... ഏൽക്കൂല... ഇന്ന് എനിക്ക് എന്തായാലും നല്ല ക്ഷീണമുണ്ട്. കിടന്നേ പറ്റു. മോൻ ആ സോപ്പ് മാറ്റി വച്ചേരെ. പിന്നെ എപ്പോളെങ്കിലും ആവശ്യം വരും 😜അന്ന പിന്നെ കിടക്കാം ലെ **************************** (3 മാസങ്ങൾക്ക് ശേഷം) ഗുഡ് മോർണിംഗ് ആൾ.... നമ്മള് ഇന്ന് ഇവിടെ ഒത്തുകൂടിയത് എന്തിനാണെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക് അറിയാലോ.... അതേ നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു അദ്ധ്യായന വർഷം കൂടി കടന്ന് പോവുകയാണ്. കൂടെ ഒരു പിടി പ്രകൽപരായ വിദ്യാർത്ഥികളും ഒന്ന് രണ്ട് അദ്ധ്യാപകൻമാരും.. അവർക്കുള്ള യാത്രയയപ്പ് ആണ് നമ്മള് ഇന്നിവിടെ നിറവേറ്റാൻ പോകുന്നത്. ഇനിയും ഒരുപാട് ഉയരത്തിലെത്താൻ അവർക്ക് സാദിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു...... സദസ്സിൽ കയ്യടികൾ ഉയർന്നു. കൂട്ടത്തിൽ അമ്മുവും ഉണ്ട്. കിരണും ഇന്നി കോളേജിൽ നിന്ന് വിട വാങ്ങുകയാണ്. പരിപാടികൾകൊടുവിൽ അമ്മു ക്യാന്റീനിലിരിക്കുമ്പോഴാണ് സൗമ്യ മിസ്സ്‌ വേറെ ഒരു മിസ്സിനെ കൂട്ടി വന്നു അമ്മുവിന്റെ തൊട്ട് മുന്നിലായി ഇരുന്നത്. അമ്മു മൈൻഡ് ആക്കാതെ പുറത്തോട്ട് നോക്കിയിരുന്നു മിസ്സിനറിയോ ഈ കിരൺ സർ ഇല്ലേ അങ്ങേര് എന്തായിരുന്നു ഈ കോളേജിൽ വന്ന അവസരം. ക്ലാസ്സിൽ മഹാ മാന്യനും പുറത്തു മഹാ അലമ്പും... എല്ലാതരo ദുശീലങ്ങളും കയ്യിലുണ്ടയിരുന്നു. എന്തിന് എന്റെ അടുത്ത്ക്ക് വരെ വന്നിട്ടുണ്ട്... എന്നിട്ട് പെണ്ണ് കെട്ടി കഴിഞ്ഞപ്പോ ഇതുപോലൊരു മാന്യനെ വേറെ എവിടേം കണ്ടിട്ടില്ല എന്ന പോലെയായി. ഈ ട്രാൻസ്ഫർ തന്നെ അങ്ങേര് ചോദിച്ചു മേടിച്ചതാ അങ്ങേരെ പൂർവകാല കഥകളൊന്നും ഭാര്യ അറിയാതിരിക്കാൻ വേണ്ടി.... Excuseme... വിളി കേട്ട് തിരിഞ്ഞതെ സൗമ്യ മിസ്സിന് ഓർമ്മയുള്ളൂ. കരണം പുകഞൊരടിയായിരുന്നു. കവിള് പൊത്തി തിരിഞ്ഞ് നോക്കിയപ്പോ അമ്മു കട്ടകലിപ്പിൽ നിക്കുന്നു.... ഇനി എന്റെ കിച്ചുവേട്ടനെ പറ്റി ഒരക്ഷരം നീ മിണ്ടിയാ എന്റെ മറ്റൊരു മുഖം നീ കാണും.. ഓർത്തോ. കുറെയായി ക്ഷമിക്കുനു. ഇനി പറ്റില്ല ഇനിയും നിന്നെ വെറുതെ വിട്ട എന്റെ വയറ്റിൽ വളരുന്ന കിച്ചുവേട്ടൻറെ ചോര നാളെ എന്നോട് ചോദിക്കും.... അമ്മ അവരെ ഒന്നും ചെയ്തിലെ എന്ന് അന്ന് അവര് എന്നെ പുച്ചിക്കണ്ടങ്കി ഞാൻ ഇന്ന് ഇതെങ്കിലും ചെയ്യണം വേണ്ടന്ന് ഞാൻ പറഞ്ഞിട്ട കിച്ചുവേട്ടനീ ജോലി വേണ്ടെന്ന് വക്കുന്നെ അല്ലാണ്ട്... നിന്നെ പോലുള്ളവരെ പേടിച്ചല്ല... പിന്നെ കിച്ചുവേട്ടൻ... നീയൊക്കെ കാണുന്നതിന് മുന്നേ കണ്ടതാ ഞാൻ അങ്ങേരെ.. അതോണ്ട് ആ കിച്ചുവേട്ടൻറെ സ്വഭാവമഹിമ നീ എന്നെ പഠിപ്പിക്കണ്ടാ... ഇതുവരെ ഞാൻ ഒന്നും മിണ്ടാതെ നിന്നത് ഞാൻ ഇവിടുത്തെ സ്റ്റുഡന്റ്o നീ ടീച്ചറും ആയത്കൊണ്ട. ഇനി എനിക്ക് പേടിക്കണ്ട ഞാൻ ടിസി വാങ്ങിയാ പോകുന്നെ.... പുറകിൽ നിന്നും കയ്യടി കേട്ടാണ് അമ്മു തിരിഞ്ഞ് നോക്കിയത്.. കിച്ചു കയ്യടിച്ചു ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് വന്നു. അപ്പോഴേക്കും ചുറ്റും ആളുകൾ കൂടിയിരുന്നു. കിച്ചു അമ്മുവിനെ ചേർത്ത് പിടിച്ചു വെൽടണ് my വൈഫ്... ഇപ്പോഴെങ്കിലും നീ ഇത്തിരി ധൈര്യം കാണിച്ചല്ലോ... കിച്ചു സൗമ്യക്ക് നേരെ തിരിഞ്ഞു ഒരിക്കൽ വീണവളെ പിന്നേം ചവിട്ടി താഴ്ത്തുന്നത് ആണുങ്ങൾക്ക് ചേർന്ന പണിയല്ലാത്തത് കൊണ്ട് നിന്നെ ഞാൻ ഒന്നും ചെയ്യുന്നില്ല എന്നാലും ഫ്രീ യായിട്ടു ഒരു ഉപദേശം തരാം. എത്രേം പെട്ടെന്ന് ഒരു ട്രാൻസ്ഫർ വാങ്ങി ഇവിടുന്ന് പോകാൻ നോക്ക് അല്ലെങ്കി ഇക്കണ്ട പിള്ളേരൊക്കെ നിന്നെ ഇത്രേം നാള് ഒളിഞ്ഞു പറഞ്ഞത് ഇനി പച്ചക്ക് പറയും. നാണമില്ലല്ലോ ടീച്ചർ ആണെന്ന് പറഞ്ഞുനടക്കാൻ... കിരൺ അമ്മുവിനെയും കൂട്ടി പുറത്തേക്ക് നടന്നു. എല്ലാരോടും യാത്ര പറഞ്ഞു അവർ ഇറങ്ങി. സാധനങ്ങൾ ഒക്കെ പാക്ക് ചെയ്ത് വച്ചിരുന്നു. അതും എടുത്ത് എയർപോർട്ടിലേക്ക് വിട്ടു. ഫ്ലാറ്റ് വിറ്റില്ല. ഇടക്കൊക്കെ വരാലോ 😉 നാട്ടിലെത്തിയ അവർക്ക് നല്ല സ്വീകരണമായിരുന്നു. എല്ലാരും അമ്മുവിന്റെ ചുറ്റും കൂടി വിശേഷം ചോദിക്കലായി... അതേ അമ്മേ ഞാനും വന്നിട്ടുണ്ട്. എന്നേം കൂടി ഒന്ന് മൈൻഡ് ചെയ്യോ😔 അയ്യോ എന്റെ മോൻ വന്നിട്ടുണ്ടർന്നോ അമ്മ കണ്ടില്ലല്ലോ🧐 ആക്കിതാനെന്നു മനസ്സിലായി. വേണ്ടാട്ടോ.. 😏 ഏട്ടന് കുശുമമ്പുo തുടങ്ങിയോ അമ്മേ... ടീ വേണ്ടട്ടൊ.. അമ്മേ എന്തേലും താ വിശക്കുന്നു.. ആ വായോ സദ്യ റെഡി ആഹാ.. അന്ന അത് കഴിച്ചിട്ട് ബാക്കി.. അല്ല അച്ഛനെവിടെ അച്ഛനിപ്പോ എത്തും. നിങ്ങള് ഇരിക് ഫുഡ്‌ ഒക്കെ കഴിച്ചു എല്ലാരും കൂടി ഹാളിൽ വർത്താനം പറഞ്ഞിരുന്നു. കീർത്തി അമ്മുവിന്റെ അടുത്ത് തന്നെയായിരുന്നു.. ഇവിടെ വന്നേപിന്നെ കിച്ചുവിന് അമ്മുവിനെ കാണാൻ കൂടി കിട്ടിയിട്ടില്ല. കുറച്ച് കഴിഞ്ഞപ്പോ അമ്മ അമ്മുവിനോടും കിച്ചുവിനോടും പോയി റസ്റ്റ്‌ എടുക്കാൻ പറഞ്ഞു. രണ്ട് പേരും കൂടി റൂമിലേക്ക് പോയി അല്ല ഇപ്പൊ നമ്മളെ ഒന്നും വേണ്ടേ വേണ്ടെങ്കി ആ ഞാൻ വണ്ടി തിരിച്ചു വിടും ബാംഗ്ലൂർക്ക് പറഞ്ഞില്ലാന്നു വേണ്ട😶 😁അയ്യോ അങ്ങനെ പറയരുത് ഉണ്ണി 😃😃 ടീ..... ഇങ്ങ് വാ കുറച്ച് നേരം കിടക്കാം ആ കിടന്നോ അതിനു ഞാൻ എന്തിനാ നിന്നെ വേണ്ട... എനിക്ക് എന്റെ മോളോട് സംസാരിക്കണം.. അതിനിപ്പോ നിന്റെ സമ്മതം വേണ്ട... 😏 അയ്യെടാ മോളോ ആ മോള് തന്ന എന്നാലേ അവിടിരുന്നു സംസാരിച്ചോ.. എന്റെ പൊന്ന് അമ്മുട്ടനല്ലേ വാ അങ്ങനെ നല്ല സ്നേഹത്തിൽ വിളിക്ക്.. കിച്ചു അവളെ മടിയിൽ തല വച്ച് കിടന്നു.. അവളുടെ വയറിൽ ചുണ്ടുകളമർത്തി😘😚😙 അമ്മു അവനോട് ഓരോ വിശേഷം പറഞ്ഞിരുന്നു...... വൈകീട്ട് കിച്ചു പുറത്തൊക്കെ ഒന്ന് കറങ്ങി.. അജുനേം കണ്ടു അളിയാ നിങ്ങ ഇന്ന് വരും ന്ന് പറഞ്ഞിരുന്നു. എപ്പോ എത്തി ഉച്ചക്ക് എത്തിടാ.. എന്തൊക്കെയുണ്ട്.. എങ്ങനെ പോണു പുതിയ ജോലി... അങ്ങനെ പോണു... കുഴപ്പമൊന്നും ഇല്ല... അവിടെന്താ വിശേഷം... അമ്മുന് സുഖല്ലേ.. ആാാ പരമസുഗം... അവൾക്കിപ്പോ ഭയങ്കര ഡിമാൻഡ് അല്ലേ ഏഹ് ആട നീയറിഞ്ഞില്ലേ നീ മാമൻ ആവാൻ പോകുന്ന കാര്യം ഏഹ് മനുഷ്യന് മനസ്സിലാവുന്ന ഭാഷ പറയടാ എടാ അവള് പ്രെഗ്നന്റ് ആണെന്ന് അആഹ് അങ്ങനെ അളിയാ കോൺഗ്രാറ്റ്ലഷൻസ്... അല്ല അപ്പൊ ഞാൻ എങ്ങനാ മാമൻ? 🤔 അമ്മു നിന്റെ പെങ്ങള് അല്ലേ അങ്ങനെ.... ഓഹ് അങ്ങനെ ☺️ അല്ലാണ്ട് പിന്നെ നീ കീർത്തിനെ കെട്ടിട്ടാ😝 അജു ഞെട്ടി കിച്ചുവിനെ നോക്കി... മുഖത്ത് പ്രത്യേകിച്ചു ഭാവമാറ്റമൊന്നും ഇല്ല. അവൻ നീട്ടി ഒരു ശ്വാസം വലിച്ചു വിട്ടു... ആ കീർത്തി ന്ന് പറഞ്ഞപ്പോഴാ ഓർത്തെ. അവൾക് ഒരു ആലോചന വന്നിട്ടുണ്ട്.. ബാംഗ്ലൂർ എന്റെ കൂടെ വർക്ക്‌ ചെയ്തിരുന്നതാ. അർജുൻ. വീട് ഇവിടെ അടുത്ത് തന്ന്യാ.... ഇപ്പൊ അവളുടെ പഠിപ്പും കഴിഞ്ഞല്ലോ. വേണേ ബാംഗ്ലൂർ തന്നെ ജോലിയും കിട്ടും അത് കേട്ട് അജു നന്നേ ഞെട്ടിയിരുന്നു.. അവന്റെ മുഖം ആകെ മാറാൻ തുടങ്ങി. കിച്ചു ശ്രദ്ധിക്കും എന്ന് കണ്ടതും അവൻ ഒന്ന് ചിരിച്ചു നീയെന്താട ഒന്നും മിണ്ടാത്തെ ഏയ്‌ നീ പറയല്ലേ അത് കേട്ടത... ന്നിട്ട് പറ.. കീർത്തി എന്ത് പറഞ്ഞു അവൾക് ഇഷ്ടായോ. അവസാന പ്രതീക്ഷയെന്നോണം അജു ചോദിച്ചു ആട ഞങ്ങൾ കണ്ടുപിടിച്ചതല്ലേ... അവൾക് സമ്മത... ആലോചിച്ചു കൊള്ളാൻ പറഞ്ഞു. ഞാൻ അവന്റെ വീട്ടുകാരുമായി സംസാരിച്ചു. അവർക്കും പൂർണ സമ്മതം അടുത്ത് ഉണ്ടാവോ പെട്ടെന്ന് കല്യാണം വേണംന്നാ പറഞ്ഞെ.. നീണ്ട എന്തൊക്കെയോ പ്രശ്നം ഉണ്ടെന്ന്... അതോണ്ട് അടുത്ത മാസം തന്നെ നടത്താനാ രണ്ട് വീട്ടുകാരുടെയും തീരുമാനം അജു അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു ആ പിന്നെ നീ എന്റെ കൂടെ വരണം... സമയമില്ലതത് കാരണം എല്ലാം പെട്ടെന്ന് ഒരുക്കണം.. ☺️😊അതിനെന്താട ഞാൻ ഉണ്ടാവും അന്ന ശരി ഞാൻ ചെല്ലട്ടെ കത്ത് അടിക്കാൻ കൊടുത്തിട്ടുണ്ട്... അത് കറക്റ്റ് ചെയ്യാൻ പോണം.. മ്മ്മ് *************************** അമ്മു അതികം ഓടി നടന്നു സൽക്കരിക്കാൻ നിക്കണ്ട.... കേട്ടല്ലോ.. നിന്നെ കാണണം എന്നുള്ളവർ ഇങ്ങോട്ട് വരും... ഒരു സ്ഥലത്ത് അടങ്ങി ഒതുങ്ങി ഇരുന്നോണം ഓഹ് എന്റെ കിച്ചുവേട്ട ഇതെത്രാമത്തെ വട്ട ഈ പറയണേ... എനിക്ക് അറിയാം ഞാൻ കൊച്ചു കുട്ടിയൊന്നും അല്ലല്ലോ ആ...കൊച്ചു കുട്ടികളോട് ഒരു വട്ടം പറഞ്ഞ അവര് അനുസരിക്കും.. 😆😆ഞാൻ അനുസരിച്ചോളാം ഒക്കെ.. വാ പോവാം മ്മ് നടക്... അജു എല്ലാം ഒക്കെ അല്ലേ... ചെക്കന്റെ കൂട്ടർ എത്താറായി... അന്ന വാ നമുക്ക് സ്റ്റേജിൻറെ അങ്ങോട്ട് പോവാം. മുഹൂർത്തത്തിനു സമയായി അല്ലേടാ അപ്പൊ വരനെ സ്വീകരിക്കാൻ നിക്കണ്ടേ അതിന്റ ആവശ്യം ഇല്ല ന്ത്‌ ടാ അത് അച്ഛൻ നോക്കിയോളും. നീ വാ ദേ അച്ഛനും... ആ വരണൂ.. രണ്ട് പേരും മണ്ഡപത്തിൻറെ അടുത്തെത്തി. അജു സ്റ്റേജിലേക്ക് ഒന്ന് നോക്കി ARJUN WEDS KEERTHANA അവൻ കണ്ണടച്ചു പിടിച്ചു ഒന്ന് പുഞ്ചിരിച്ചു. കിരണിനെ നോക്കി അളിയാ... നീ അങ്ങോട്ട് കേറി നിക്ക് എന്തിനാടാ എന്റെ പെങ്ങളെ കെട്ടിക്കാൻ.. ഒന്ന് കേറി നിക്കട പൊന്ന്അളിയാ നല്ലൊരു ദിവസായിട്ട് നീ ചൂടാവല്ലേ. ഞാൻ കേറി നിക്കാം എടാ പൊട്ടാ ഞാൻ ചൂടായതല്ല, കാര്യായിട്ട് പറഞ്ഞതാ... പെങ്ങളെ കെട്ടിക്കാൻ തന്ന്യാ മണ്ഡപത്തിൽ കേറി നിക്കാൻ പറഞ്ഞെ 😲😲എന്ത്????? മനസ്സിലായില്ല.... നീയും കീർത്തിo എത്ര കൊല്ലായിട്ട് പ്രണയത്തിലാന്ന് അളിയാ ഞാൻ... വേണ്ട ഒന്നും പറയണ്ട. ഞാൻ പറയും നീ കേക്കും.. ഒക്കെ ............ നീയും അവളും തമ്മിൽ ഇഷ്ടത്തിലാണെന്ന് അറിഞ്ഞിട്ടും ഞാൻ അവളെ വേറെ കെട്ടിക്കണം ലെ. ഞാൻ പറഞ്ഞതൊക്കെ കേട്ട് വിശ്വസിച്ചു നിന്റെ പേര് അർജുൻ എന്നാണെന്നു നീ മറന്നു ലെ. അപ്പോഴെങ്കിലും നീ പറയുംന്ന് ഞാൻ വിചാരിച്ചു. അതും ഉണ്ടായില്ല. നിന്നേം കൊണ്ട് ഞാൻ ഇക്കണ്ട ആൾക്കാരെ ഒക്കെ കല്യാണം വിളിക്കാൻ പോയപ്പോ നിൻറെൽ അല്ലേ ഞാൻ കത്ത് തന്നെ. അപ്പൊഴെങ്കിലും നീ അതൊന്ന് തുറന്ന് നോക്കിയിരുന്നെങ്കിൽ..... ഇപ്പൊ ഇങ്ങനെ നിക്കേണ്ടി വരുമായിരുന്നോ...🤭🤭 എടാ പുല്ലേ.. നിനക്ക് അതൊന്ന് വായ തുറന്നു പറഞ്ഞ എന്തായിരുന്നു കുഴപ്പം😠 ഇങ്ങനെ ഒരു സംഭവം നിന്നെ ഓര്മിപ്പിക്കാൻ... എന്റെ കല്യാണം മോൻ മറന്നില്ലല്ലോ ലെ 😆😆 പിന്നെ ഇതൊന്നും എന്നോട് പറയാത്തതിനും ടാ...അത് പിന്നെ.. എന്നോട് പറഞ്ഞ ഞാൻ സമ്മതിക്കില്ല എന്ന് വിചാരിച്ചു അല്ലേ... നിന്നെക്കാൾ നല്ല ആളെ ഞാൻ അവൾക് എവിടുന്ന് കൊണ്ട് വരാനാട... ഇനി നിങ്ങള് തമ്മിൽ അങ്ങനൊരു റിലേഷൻ ഇല്ലെങ്കിലും ഞാൻ ഇക്കാര്യം നിന്നോട് അങ്ങോട്ട് ചോദിക്കുമായിരുന്നു അളിയാ.. ഞാൻ.. നീ എന്നോട് ക്ഷമിക്ക് ടാ.. അതൊക്കെ അവിടെ നിക്കട്ടെ നീ ഇപ്പൊ അങ്ങോട്ട്‌ കേറി ഇരിക്.മുഹൂർത്തം ആവാറായി. പെണ്ണ് ഇപ്പൊ എത്തും.. അജു അവനെ കെട്ടിപിടിച്ചു. കിച്ചു അവനെ അകറ്റി മാറ്റി മണ്ഡപത്തിൽ കൊണ്ടിരുത്തി. അമ്മു കീർത്തിയെയും കൊണ്ട് വരുന്നത് കണ്ടു. കീർത്തിയെ മണ്ഡപത്തിൽ ഇരുത്തി അമ്മു കിച്ചുവിന്റെ അടുത്തേക്ക് പോയി. കിച്ചു അവളെ ചേർത്ത് പിടിച്ചു.. മുഹൂർത്തമായി.. അജു കീർത്തിയുടെ കഴുത്തിൽ താലി ചാർത്തി... എല്ലാവരും പൂക്കൾ എറിഞ്ഞു അവരെ അനുഗ്രഹിച്ചു..... അങ്ങനെ മംഗളമായൊരു കർമം അവിടെ നിറവേറി.....ഇനി അവരും അവരുടെ ജീവിതത്തിലോട്ട്... അന്ന പിന്നെ ഞാൻ അങ്ങോട്ട്.....😍 അവസാനിച്ചു.... *************************** ഹായ് പൂയ് എങ്ങനിണ്ട് നമ്മടെ സ്റ്റോറി.. കൊള്ളാവോ.. അന്ന പിന്നെ കമന്റ്സ് പോരട്ടെ.. 😀 നിങ്ങക്ക് ഇഷ്ടപ്പെട്ട part, seen, dialogue.. etc... എന്തായാലും രണ്ട് വരി എനിക്ക് വേണ്ടി കുറിക്കുക... 😊😊 ഇതു വരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി... 😍😍😍😍😘😘 Love yuh alll😍😍😙😙
#

📙 നോവൽ

📙 നോവൽ - Part 2 - ShareChat
12.5k കണ്ടവര്‍
1 മാസം
#

📔 കഥ

💛വിധി💛 ഇതെന്റെ കഥയല്ല. ജീവനു തുല്യം എന്നെ സ്നേഹിച്ചിട്ടും ഒരു വാക്ക് കൊണ്ട് ജീവിതകാലം മുഴുവൻ ഞാൻ വഞ്ചിച്ച എന്റെ പ്രിയ സുഹൃത്തിന്റെ കഥ. കുളിക്കിടെ ഫോൺ നിർത്താതെ അടിക്കുന്നതു കേട്ടാണ് പുറത്തിറങ്ങി വന്നു ഫോൺ എടുത്തത്. കാർത്തി ആയിരുന്നു (ഇവനാണ് എന്റെ ഫ്രണ്ട്. ഇത് ഇവന്റെ കഥയാണ്.) ഹലോ.. എന്താടാ ടാ.. നീ മറന്നിട്ടില്ലല്ലോ സർപ്രൈസ്ന്റെ കാര്യം. ഞാൻ വാക്ക് കൊടുത്തതാട്ടാ. ഇല്ലടാ നീ ഫോൺ വക്ക്. അത് ഞാൻ നോക്കിക്കോളാം. ഇന്ന് നേരം വെളുത്തിട്ട് ഇതിപ്പം മൂന്നാമത്തെ വട്ടാ ഇവനെന്നെ ഇക്കാര്യം പറഞ്ഞു വിളിക്കുന്നത്. കാര്യം എന്താന്ന് പറഞ്ഞില്ലല്ലോ. പറയാം. അവനൊരു ഫ്രണ്ട് ഉണ്ട്. വെറും ഫ്രണ്ട് അല്ലാട്ടോ. ഗേൾഫ്രണ്ട് തന്ന്യാ. ഫോൺകാൾ പ്രണയം എന്നൊക്കെ വേണെങ്കിൽ പറയാം. ഒരു ദിവസം ഞങ്ങൾ ഫ്രണ്ട്സ് എല്ലാരും വട്ടംകൂടിയിരുന്നു തള്ളിമറിക്കുന്ന സമയത്താണ് ഇവന്റെ ഫോണിൽ ഒരു കാൾ വന്നത്.ഇവൻ ഫോൺ എടുത്തതും ഹലോ പോലും കേൾക്കാതെ മറുപുറത്തു ചെവിക്കല്ല് പൊട്ടുന്ന ചീത്ത. ഒന്നും മനസ്സിലാവാതെ അവൻ ഫോൺ സ്പീക്കർ ഇൽ ഇട്ടു. ഞങ്ങളും അന്താളിച്ചു നിന്നു. പെണ്ശബ്ദം ആണ്. പിനേം എന്തൊക്കെയോ പറഞ്ഞു ഫോൺ കട്ടായി. കാര്യം എന്തെന്നറിയാതെ ഞങ്ങളും കുഴപ്പത്തിൽ ആയി. പിറ്റേ ദിവസവും വന്നു അതേ നമ്പറിൽ നിന്നൊരു കാൾ. അവൻ കാൾ കട്ട്‌ ചെയ്തു. രണ്ടു മൂന്നു തവണ വിളിച്ചപ്പോൾ ഫോൺ എടുത്തു. നല്ല മായമായ ശബ്ദം. ഇന്നലെ നമ്പർ തെറ്റി വിളിച്ചത് ആണെന്നും കൂട്ടുകാരിയെ സ്ഥിരമായി വിളിച്ചു ശല്യം ചെയ്യുന്ന ഒരുത്തനാണ് വിളിച്ചതെന്ന് എന്നും അവൾ നമ്പർ തന്നപ്പോൾ മാറിപ്പോയതാണെന്നുമുള്ള ക്ഷമാപണം. ഇത് കേട്ടു അവൻ പൊട്ടിച്ചിരിച്ചു. പിന്നീട് പേര് പറഞ്ഞു പരിജയപ്പെട്ടു. അവളുടെ പേര് അമ്മു. അവർ തമ്മിൽ നല്ല സൗഹൃദത്തിലായി. സൗഹൃദം വളർന്നു പ്രണയമായി എത്തി നിൽക്കുന്നു. അപ്പൊ പറഞ്ഞു വന്നത് ഇന്ന് അവളുടെ bd ആണ്. ഇവൻ അവളോട്‌ ഒരു സർപ്രൈസ് ഉണ്ടെന്നു പറഞ്ഞിട്ടുണ്ട്. അവൻ ദുബൈലായത് കൊണ്ട് കൊടുക്കാൻ എന്നെയാ ഏല്പിച്ചേക്ക്ണെ. ഈ കഥയിലെ വേറൊരു രസം എന്താച്ചാ ഇന്നേ വരെ ഈ അമ്മുനെ ഇവനും കണ്ടിട്ടില്ല ഞാനും കണ്ടിട്ടില്ല. അവനെ അവൾ dp വഴി കണ്ടിട്ടുണ്ട്എങ്കിലും അവൾ ഇതുവരെ ഒരു pic പോലും അയച്ചുകൊടുത്തിട്ടില്ല. നേരിൽ കാണാം എന്നാണ് അവൾ പറയാറ്. അത് മതീന്ന് അവനും സമ്മതിച്ചു. അങ്ങനെ ഞാൻ അവളെ കാണാൻ അവളുടെ കോളേജിനടുത്തുള്ള ബസ്സ്റ്റോപ്പ്‌ ൽ ചെന്ന്നിന്നു. ഞാൻ വരുമെന്ന് അവൻ പറഞ്ഞിട്ടുള്ളത് കൊണ്ടും എന്റെ മുഖം അവന്റെ സ്റ്റാറ്റസും മറ്റും കണ്ടിട്ടുള്ളത് കൊണ്ടും അവൾ എന്റെ അടുത്തേക്ക് വന്നു. ഞാൻ ഗിഫ്റ്റ് കൊടുത്തു വിഷ് ചെയ്തു. അവളുടെ കൂടെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു. പേര് പൊന്നു എന്നും അവൾക്കു എല്ലാ കാര്യങ്ങളും അറിയാം എന്നും അവൾ എന്നോട് പറഞ്ഞു. അങ്ങനെ ഞാൻ അത് കൊടുത്തു തിരിച്ചു പോന്നു. അവനെ വിളിച്ചപ്പോ ബിസി. അവൾ വിളിക്കാവോ എന്ന് കരുതി ഞാൻ കാൾ കട്ട്‌ ചെയ്തു. കുറച്ചു കഴിഞ്ഞു അവൻ ഇങ്ങോട്ട് വിളിച്ചു. അവൾ വിളിച്ചിരുന്നു എന്നും ഗിഫ്റ്റ് ഒരുപാട് ഇഷ്ടായി എന്നും പറഞ്ഞു. പിന്നെ എന്റെ വിശേഷം ഒക്കെ ചോദിച്ചു ഫോൺ വച്ചു. രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോ അവനെന്നെ വിളിച്ചു. അവൻ നാട്ടിലെക്ക് വരുന്നുണ്ട് എന്നും ഞാനല്ലാതെ വേറാരും അറിയില്ലെന്ന് പറഞ്ഞു. അവനെ കൊണ്ടുവരാൻ ചെല്ലണം എന്നുപറഞ്ഞു ഫോൺ വച്ചു. അങ്ങനെ ഞാൻ അവനേം കൂട്ടി അവന്റെ വീട്ടിൽ വന്നു. അമ്മേം അച്ഛനും ഷോക്ക് അടിച്ച പോലെ നിക്കാണ്. സ്വബോധം വന്നപ്പോ അമ്മ അവനെ രണ്ടു തല്ലു തല്ലിട്ട് കെട്ടിപ്പിടിച്ചു കരഞ്ഞു. അത് കഴിഞ്ഞു ഭക്ഷണം കഴിച്ചാണ് ഞാൻ അവിടെ നിന്നും പോന്നത്. പിന്നെ എന്നെ അവൻ വിളിച്ചത് അവളെ കാണാൻ പോകണം എന്ന് പറയാനാണ്. അവളെ കണ്ടിട്ടുള്ളത് ഞാൻ മാത്രമായതു കൊണ്ടും അവളോട്‌ നാട്ടിൽ വന്ന കാര്യം തന്നെ പറഞ്ഞിട്ടില്ല എന്നത് കൊണ്ടും ആണ് എന്നെ കൊണ്ട് പോകുന്നത്. അവന്റെ അച്ഛനും അമ്മയ്ക്കും കാര്യങ്ങൾ ഒക്കെ അറിയാം. അവളുടെ വീട്ടിൽ ഒന്നും അറിയില്ല. ഇന്നവൻ കണ്ടുവന്ന ശേഷം അവർ പോയി ഒഫീഷ്യൽ ആയി പെണ്ണ് ചോദിക്കാംന്നാ പറഞ്ഞെ. സമ്മതംആണേൽ നിശ്ചയം കഴിച്ചുവച്ചു അടുത്ത ലീവിന് കല്യാണം. അങ്ങനെ ഞങ്ങൾ കോളേജ് വിടുന്ന സമയത്തു കോളേജിന്റെ ഓപ്പോസിറ് ഉള്ള ഒരു ചായക്കടയിൽ കേറി ഇരുന്നു. ഇവൻ അവളെ ഫേസ് ചെയ്യുന്നത് പ്രാക്ടീസ് ചെയ്യുവാ. കോളേജ് വിട്ട സമയത്തു ഞാൻ നോക്കുമ്പോ അവൾ റോഡിന്റെ അപ്പുറം നിന്ന് അവനെ തന്നെ വിശ്വസം വരാത്ത രീതിയിൽ നോക്കുന്നുണ്ട്. കൂടെ എന്നെ കണ്ടപ്പോ അവളുടെ സംശയം മാറി. എന്നാലും പെണ്ണ് സ്വപ്നമല്ല എന്നുറപ്പിക്കാൻ കയ്യിൽ നുള്ളി നോക്കി. അവനെ വിളിക്കാൻ തിരിഞ്ഞ എന്നെ വേണ്ടാന്ന് അവൾ ആക്ഷൻ കാട്ടി. ഞാനും വിചാരിച്ചു അവൾ ഞെട്ടിക്കട്ടെന്ന്. അവൻ കോളേജ് ഗേറ്റ്ലേക്ക് നോക്കി നിക്കുവാ. അവൻ അവളെ കണ്ടിട്ടില്ല, അല്ല കണ്ടാലും അവനു മനസ്സിലാവാൻ പോവുന്നില്ല. കൂടെയുള്ള കൂട്ടുകാരെ പറഞ്ഞയച്ചു അവൾ ഓടി റോഡ് കടന്നതും ഒരു ലോറി അവളെ ഇടിച്ചു തെറിപ്പിച്ചതും ഒന്നിച്ചായിരുന്നു. ഒരു നിമിഷത്തെക്ക് എല്ലാം ശാന്തമായിരുന്നു. എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. അവനും നേരിൽ കണ്ട ആ കാഴ്ചയുടെ ഷോക്കിലായിരുന്നു. ആളുകൾ തടിച്ചുകൂടി. ആരൊക്കെയോ ചേർന്ന് ഒരു ആംബുലൻസ് വിളിച്ചു അവളെ ആശുപത്രിയിൽ കൊണ്ടുപോയി. അവൻ പിന്നെ കോളേജ് ഗേറ്റ്ലേക്ക് ഒന്ന് നോക്കിയിട്ട് എന്നോട് പറഞ്ഞു. ഇന്ന് വേണ്ടെടാ നമുക്ക് നാളെ വരാം. ഞങ്ങൾ ബൈക്ക് എടുത്തു പോന്നു. അവനെ അവന്റെ വീട്ടിൽ ഇറക്കിവിട്ട ശേഷം ഞാൻ ഹോസ്പിറ്റലിൽ പോയി. അവിടെ അവളുടെ വീട്ടുകാരും പൊന്നുവും ഉണ്ടായിരുന്നു. ഞാൻ പൊന്നുനോട് കാര്യങ്ങളൊക്കെ പറഞ്ഞു. Icu ൽ നിന്നും ഇറങ്ങി വന്ന ഡോക്ടർ ഇനി കുറച്ചു സമയം മാത്രമേ അവൾക്ക് ആയുസുള്ളൂ എന്ന് വിധിയെഴുതി. കാണേണ്ടവർ കണ്ടോളു എന്ന് പറഞ്ഞു ഡോക്ടർ പോയി. വീട്ടുകാരൊക്കെ കണ്ടു സംസാരിക്കുന്നതിനിടയിൽ ഒളിഞ്ഞു നോക്കുന്ന എന്നേം പൊന്നുനേം കണ്ടു അവൾ ഞങ്ങളോട് സംസാരിക്കണം എന്ന് പറഞ്ഞു ബാക്കിയുള്ളവരെ പുറത്താക്കി. കരച്ചിൽഅടക്കി കൊണ്ടവൾ പറഞ്ഞു. പൊന്നൂ ഇനി നീയാണ് അമ്മു, അഥവാ എനിക്ക് വേണ്ടി അവന്റെ മുന്നിൽ നീ അമ്മുവാവണം അമ്മു, നീയെന്തൊക്കെയാ പറയണേ പൊന്നു plz എന്റെ മുന്നിൽ വേറെ വഴിയില്ല. ഞാനാണ്എന്നറിഞ്ഞാൽ അവൻ ഒരുപക്ഷെ ജീവിതമേ വേണ്ടെന്നു വക്കും. ഞാൻ ചതിച്ചതാനെന്നു പറഞ്ഞാലും അവൻ എന്താ ചെയ്യന്നു നിശ്ചയുണ്ടാവില്ല. കണ്ണുനീർ തുടച്ചുകൊണ്ടവൾ തുടർന്നു. നീയിത് സമ്മതിക്കണം നീ പൊന്നുവായി തന്നെ ഇരിക്കട്ടെ. അന്ന് എന്റെ അഡ്രസ് മാറ്റി പറഞ്ഞതാണ് എന്ന് പറഞ്ഞ മതി. എന്റെ ഫോൺ നീയെടുത്തോ. പിന്നെ എന്നെപറ്റി നീയായിട്ട് പറയണംട്ടോ. എന്റെ ഫോട്ടോ കാട്ടികൊടുക്കണം. ഇതു പറയുമ്പോ മുഖത്തു ചിരി വരുത്താൻ അവൾ പാടുപെടുന്നുണ്ടായിരുന്നു. ഹരി.. നീയും അവനോട് പറയണം, അന്ന് കണ്ടത് ഇവളെയാണെന്നും പൊന്നുവായി പരിജയപ്പെടുത്തിയത് എന്നെയാണെന്നും. അവൻഒരിക്കലും ഇതറിയരുത് എന്നും അവൾ കേണപേക്ഷിച്ചു. അവളുടെ വാക്കുകൾക്ക് വഴങ്ങികൊടുക്കുക മാത്രമേ എനിക്കും പൊന്നുനും വഴിയുണ്ടായിരുന്നുള്ളൂ. അങ്ങിനെയാണ് എന്റെ സുഹൃത്തിനെ വഞ്ചിക്കാനുള്ള കരാറിൽ ഞാൻ മൗനമായി സമ്മതം മൂളിയത്. ഇല്ലെങ്കിൽ കാർത്തിയെ എല്ലാർക്കും എന്നെന്നേക്കുമായി നഷ്ടപ്പെടുംഎന്ന് ഞാൻ ഊഹിച്ചു. പറഞ്ഞു തീർന്നു ഞങ്ങൾ പുറത്തിറങ്ങിയപ്പോഴേക്കും അവൾ ഈ ലോകത്തുനിന്നും വിടപറഞ്ഞിരുന്നു. പിന്നീട് ഞാൻ അവനെ കണ്ടു കാര്യങ്ങളൊക്കെ പറഞ്ഞു. അമ്മു എന്നത് അവളുടെ ഫ്രണ്ട്ന്റെ പേരാണ്എന്നും അവളുടെ പേര് പൊന്നു എന്നാണെന്നു നിന്നെ നേരിൽ കാണുമ്പോ പറയാനിരിക്കുവാർന്നു എന്നെല്ലാം പറയുമ്പോ അവന്റെ മുഖത്തെക്ക് നോക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. അതുപോലെ അന്ന് അവന്റെ മുന്നിൽ വച്ചു വണ്ടിയിടിച്ചതാണ് അവളുടെ അമ്മു എന്നും അതിന്റെ വിഷമത്തിലാണ് അവൾ നിന്നെ വിളിക്കാത്തതെന്നും ഞാൻ പറയുമ്പോ വിശ്വസ്ഥനായതുകൊണ്ടാവാം സംശയത്തിന്റെ ഒരു നിഴലുപോലും അവന്റെ മുഖത്തു കണ്ടില്ല. പിന്നീട് പൊന്നുനെ കാണാൻ ഞാൻ അവനെ കൊണ്ടുപോയി. അവളെ കണ്ടതും കാര്യങ്ങളൊക്കെ ഞാനറിഞ്ഞു എന്നു പറഞ്ഞു അവൻ അവളെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചു. അവളും കൂട്ടുകാരിയോടുള്ള അവസാനവാക്ക് പൂർണമായും പാലിച്ചുകൊണ്ട് അവനെ സ്നേഹിച്ചുതുടങ്ങി. പറഞ്ഞത് പോലെ നിശ്ചയവും കഴിഞ്ഞു അടുത്ത ലീവിന് കല്യാണവും ഉറപ്പിച്ചു അവൻ പോയി. ഇന്നിപ്പോ അമ്മു പോയിട്ട് മൂന്നു കൊല്ലമായി. ഇന്ന് കാർത്തിടേം പൊന്നുന്റേം പൊന്നോമന അമ്മുവിന്റെ (അവരുടെ മകളാണ്. അമ്മുന്ന് പേരിടാം എന്ന് പൊന്നു പറഞ്ഞപ്പോ അവൻ സമ്മതിച്ചു. )ഒന്നാം പിറന്നാൾആയിരുന്നു. എനിക്കുമുണ്ടായിരുന്നു ക്ഷണം. ഞാൻ പോയപ്പോ എല്ലാരും നല്ല ഹാപ്പി ആണ്. അമ്മുക്കുട്ടി അച്ഛനെ നല്ലോണം വട്ടംകറക്കുന്നുണ്ട്. പൊന്നു സന്തോഷത്തിനിടയിലും കണ്ണ് നിറഞ്ഞു കാണുന്നു. പാർട്ടിയൊക്കെ കഴിഞ്ഞു യാത്ര പറഞ്ഞു ഞാൻ ഇറങ്ങി. ഒരുപക്ഷെ എന്നെങ്കിലും അവൻ സത്യമെല്ലാം അറിയുമായിരിക്കും. പക്ഷെ അന്നവനെന്നെയോ പൊന്നുവിനെയോ വെറുക്കാനാവില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. --ശുഭം-- ആദ്യകഥയാണ്. അഭിപ്രായം അറിയിക്കുക. സപ്പോർട്ട് ചെയ്യുക
9.4k കണ്ടവര്‍
1 മാസം
#

📙 നോവൽ

💗കിസ്മത്💗 FULL PART(8-13) Last part കോളേജ് യൂണിയനിൽ നിന്ന് പിരിച്ചു കിട്ടുന്നതിലെ ഒരു പങ്ക് അടുത്തുള്ള orphanage ൽ കൊടുക്കാറുണ്ട് എല്ലാ മാസവും. അന്നും അക്കാര്യത്തിന് വേണ്ടി ഇറങ്ങാൻ നിക്കുമ്പോഴാ അവളുടെ ഫ്രണ്ട് ആ ലിസ്റ്റ് കൊണ്ട്വന്നു തന്നത്. അതും വേടിച് നിഷുന്റെൽ കൊടുത്ത് ഞാൻ ഇറങ്ങി അവിടെ ചെന്ന് പ്രസിഡന്റ്‌ന് കാശും കൊടുത്തു റെസിപ്റ്റ്m വാങ്ങി സംസാരിച്ചു നിക്കുമ്പോ പുറത്തു ബഹളം കേട്ടു തിരിഞ്ഞ് നോക്കീതാ.കുറെ കുട്ടിപട്ടാളങ്ങൾക്കിടയിൽ അവൾ ചാടികളിക്കുന്നു.കുട്ടികളെല്ലാം കയ്യടിക്കുന്നുണ്ട്.ഞാൻ സിസ്റ്ററോഡ്‌ ചോദിച്ചു ആരാ അത് അതാരാണെന്ന് ഞങ്ങക്കും വ്യക്തമായി അറിയില്ല.ഇപ്പൊ കുറച്ചു നാളായിട്ട് എല്ലാ ശനിയാഴ്ചയും അവളിവിടെ വരും. കുട്ടികളുടെ ഒപ്പം കുറെനേരം ഇരുന്ന് കളിക്കും.കുട്ടികളെല്ലാരും ഐഷുത്താത്താന്നാ അവളെ വിളിക്കല്.എല്ലാർക്കും വല്യഇഷ്ടാ അവളെ.ഇന്നവളുടെ പിറന്നാളാ. അതിനവൾ എല്ലാർക്കും ഓരോ സമ്മാനപൊതിയായിട്ട വന്നേ. എന്തായാലും അവള് വന്നേ പിന്നെ കുട്ടികളൊക്കെ ഭയങ്കര ഹാപ്പിയാ അല്ല,മോനറിയോ ആ കുട്ടിയെ ആ ഇല്ല ഞാൻ.. ആ എന്റെ കോളേജിലാ കണ്ടിട്ടുണ്ട് പരിചയംഇല്ല ആ അന്നാ ഞാൻ അങ്കിട്.. ന്നും പറഞ്ഞു സിസ്റ്റർ പോയി ഞാൻ കുറച്ചു നേരം അവളെ നോക്കി നിന്നു എന്തോ വല്ലാണ്ട് ഇഷ്ടായി പിന്നെ അവളറിയാതെ ഞാൻ അവളെ ഫോളോ ചെയ്യാൻ തുടങ്ങി മാസത്തിൽ കൊടുത്തിരുന്ന orphanage ലേക്കുള്ള സംഭാവന ആഴ്ചയിലാക്കി അങ്ങനെ ഒരു ദിവസം അവളെ പിന്നാലെ പോയപ്പോ orphanage കഴിഞ്ഞ് അവള് നേരെ പോയ്‌ എന്താന്നറിയാൻ ഞാനും പിന്നാലെ പിടിച്ചു.ആ യാത്ര നിന്നത് ഒരു ബീചിലാണ്. ചെറിയൊരു പേടിയോടെയാണെലും ഞാനും ഉള്ളിലേക്ക് കടന്നു.പക്ഷെ അവിടെ ഞാൻ കണ്ടത് ആ orphanage ലെ മുഴുവൻ പിള്ളേരെയും സിസ്റ്റർമാരെയും ആണ്.എല്ലാരേം കൂട്ടി അവള് കടലിലിറങ്ങി. കുട്ടികളാണെങ്കിലോ നല്ല സന്തോഷത്തിലും കുറച്ചു നേരം കളിച്ച ശേഷം അവരോരുതരേം തിരിച്ചു വിട്ട് കൊണ്ടിരുന്നു പെട്ടന്ന് ഒരു കുട്ടി ഓടി കടലിലെക്ക് പോയി.അവള് നോക്കുമ്പോ കുട്ടി ഏതാണ്ട് കടലിലെത്തി.അവള് നിലവിളിക്കാൻ തുടങ്ങി.ഞാൻ ഓടി കുട്ടിയെ എടുത്ത് കരക്കെത്തിച്ചു. അവൾ ഓടി വന്നു കുട്ടിയെ കെട്ടിപിടിച്ചു.താങ്ക്സ് പറയാൻ എന്റെ മുഖത്തു നോക്കിയപ്പോഴാ എന്നെ മനസ്സിലായെ ഞാൻ ഒന്നും അറിയാത്ത ഭാവത്തിൽ അവളോട് ചോദിച്ചു നീയെന്താ ഇവിടെ,ഇത് നിന്റെ അനിയനാണോ? ഏയ്‌ അല്ല ഞാൻ കടൽ കാണാൻ വന്നതാ.അപ്പോഴാ ഈ കുട്ടി കടലിലെക്ക് പോണ കണ്ടേ അതാ നിലവിളിച്ചെ മം ശരി അല്ല ഇങ്ങളെന്താ ഇവിടെ ഞാനും കടൽ കാണാൻ വന്നതാ.നീ ഒറ്റക്കാണോ വന്നേ ആ ഞാൻ ചുമ്മ ഹോസ്റ്റലിൽ ഇരുന്നു ബോർ അടിച്ചപ്പോ ഇറങ്ങിതാ മം ശരി ഞാൻ പോട്ടെ Mm ശരി അവൾക്കറിയില്ലല്ലോ ഞാൻ അവളെ ഫോളോ ചെയ്തു വന്നതാന്ന് എന്നിട്ട് കടൽ കാണാൻ വന്നതാത്രെ ഒറ്റക്ക്.. പടച്ചോനെ ഇവന് ഇത്രക്ക് എന്നെ മനസ്സിലാക്കിയിരുന്നോ.അന്ന് അവനോന്നും അറിയണ്ടന്ന് കരുതിയാ ഒറ്റക്ക് വന്നതെന്ന് പറഞ്ഞെ ഇവനെന്നെ ഫോളോ ചെയ്തു വന്നതാന്ന് ഞാൻ അറിഞ്ഞോ.എന്റെ ലവ് സ്റ്റോറി ഞാൻ തന്നെ മറ്റൊരാളിൽ നിന്ന് കേക്കണ്ട അവസ്ഥ.. അള്ളോ.. മം എന്നിട്ട്..(മിണ്ടാണ്ട് നിക്ക്നത് ശരിയല്ലല്ലോ അവളെ ഫോളോ ചെയ്ത് ഞാൻ പോയത് അവളുടെ ഹൃദയത്തിലേക്കന്ന് ഞാൻ അറിഞ്ഞിരുന്നില്ല അങ്ങനെ ഒരു valentine's ഡേക്ക് അവള് പ്രണയത്തെകുറിച്ച് കുറെ സംസാരിച്ചു. അന്നവിടെ വച് ഒരാളുടെ പ്രണയം സഫലമാക്കണം എന്നവളു പറഞ്ഞപ്പോ അതെന്റെ ആവുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.അവള് എന്റെ പേര് പറഞ്ഞതും പെട്ടന്ന് ഒരു ഞെട്ടൽആണ് എനിക്കുണ്ടായെ. അവള് മൈക്ക്m കൊണ്ട് എന്റെ അടുത്തേക്ക് വന്നു.അപ്പോഴും എന്റെ മനസ്സിൽ തെളിഞ്ഞു വന്നത് അവളുടെ മുഖമായിരുന്നു. എന്താണെന്ന് ആദ്യം എനിക്കും മനസ്സിലായില്ല.ഞാൻ മുഖത്തു അല്പം ദേഷ്യമൊക്കെ വരുത്തി ആ മൈക്ക്ലൂടെ അവളോട് I LOVE YOU, എന്ന് പറഞ്ഞു ഞാൻ അപ്പൊ തന്നെ അവിടന്ന് ഇറങ്ങി പൊന്നു.കൂട്ടുകാരെല്ലാം വട്ടം കൂടി നിന്ന് ചീത്ത പറഞ്ഞു നിനക്ക് ചോദിച്ചത് ഇഷ്ടപെട്ടില്ലെങ്കിൽ ഇറങ്ങി പോന്ന പോരെ.വെറുതെ ആ പെണ്ണിനെ നാണം കെടുത്താൻ,നിനക്ക് അവളോട് ദേഷ്യമുണ്ടെന്നു കരുതി ഇങ്ങനാണോ തീർക്കാ ഞാൻ ഒന്നും മിണ്ടിയില്ല.ചെയ്തത് തെറ്റാണെങ്കിലും പറഞ്ഞ വാക്ക് ശരിയാണെന്ന് ഉള്ളിൽ ആരോ പറഞ്ഞു കൊണ്ടിരിന്നു അന്ന് രാത്രി ശരിക്കും ഉറങ്ങാൻ പറ്റിയില്ല കണ്ണടച്ചാൽ അവളുടെ മുഖ മനസ്സിൽ.ഉറക്കം പോലും വരാതെ ഒരാളെ ഓർത്തിരിക്കണമെങ്കിൽ നമ്മൾ അയാളെ പ്രണയിക്കുന്നുണ്ടാവും എന്ന് അവൾ അന്ന് കോളേജിൽ പറഞ്ഞത് പെട്ടന്ന് ഓർമ വന്നു. അങ്ങനെ ഞാൻ തിരിച്ചറിഞ്ഞു എന്റെ പ്രണയം റബ്ബേ എനിക്ക് വട്ടായോ അതോ ഇയാൾക്ക് വട്ടായോ..കേക്കുന്നത് സത്യമാണോഎന്ന് പോലും സംശയവുന്നു.അന്ന് എന്റെ മനസ്സിൽ തോന്നിയ അതേ അവസ്ഥയാണല്ലോ ഇയാളുടെയും പക്ഷെ ഇതെങ്ങനെ ടു സൈഡ് ലവ് ആകും ഞാൻ ഇയാളോട് പറഞ്ഞിട്ടില്ലല്ലോ.പിന്നെ ഇയാള് എങ്ങനെ അറിഞ്ഞു..ഒന്നും പിടി കിട്ടുന്നില്ലല്ലോ എന്തായാലും ബാക്കി കൂടി പറയട്ടെ പിന്നെ എപ്പഴാ അവള് തുറന്ന് പറഞ്ഞത്?? അവളെന്നോട് പറഞ്ഞിട്ടോന്നുമില്ല പിന്നെ രണ്ട് ദിവസം കോളേജ് ലീവ് ആയിരുന്നു. അത് കഴിഞ്ഞുള്ള ദിവസം ഇന്റർവെലിനു ഞാൻ അവളെ ലൈബ്രറിയിൽ വച്ച് കണ്ടു. ഞാൻ എടുത്ത അതേ ബുക്ക്‌ അവളും എടുത്ത്. എന്നെ കണ്ടതും അവൾ ഓടി പോയി. അന്നത്തോടെ അവൾക് എന്നെ പേടിയാഎന്ന് അതോടെ എനിക്ക് മനസ്സിലായി പക്ഷെ അന്ന് രാത്രി.... കുറെ നേരായി തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങീട്ട്. കണ്ണടകക്കാൻ പറ്റിനില്ല. ഇന്നാ ലൈബ്രറിയിൽ വച് കണ്ടത്മുതൽ ആകെപാടെ ഒരു മാതിരി. അതിന്ശേഷം ക്ലാസ്സിലും കേറിട്ടില്ല. എന്താ ഇപ്പൊ ചെയ്യാ. എനിക്ക് ഇന്ന് ഉറക്ക് ഇല്ലേ പടച്ചോനെ അവളെ കാണാണ്ട് ഉറങ്ങാൻ പറ്റുംന്ന് തോന്നിനില്ല. അവസാനം അവളുടെ ഹോസ്റ്റലിൽ പോകാൻ തീരുമാനിച്ചു. ചെയ്യുന്നത് ചെറ്റത്തരമായത് കൊണ്ട് കൂട്ടുകാരെ അറിയിച്ചില്ല. അല്ലേലും അവരോട് ഇക്കാര്യം പറയാൻ പറ്റില്ലല്ലോ.. അവരെങ്ങാനും അറിഞ്ഞ അതോടെ തീർന്നു. 😄😄 അങ്ങനെ അവളുടെ ഹോസ്റ്റലിന്റെ മുന്നിൽ എത്തി. പിടിക്കപ്പെഡോ എന്ന ടെൻഷൻ ഉണ്ടെങ്കിലും പിന്തിരിയാൻ മനസ്സ് അനുവദിച്ചില്ല. ഫസ്റ്റ് ഇയർസിന്റെ റൂം താഴെ ആണെന്ന് മാത്രം അറിയാം. പക്ഷെ എങ്ങനെ.. താഴെ മാത്രം ഇരുപതോളം റൂംസ് ഉണ്ട്. അത് കണ്ടു പിടിച്ചു വരുമ്പോഴേക്കും നേരം വെളുക്കും. എന്തുകൊണ്ടോ തിരിച്ചു പോകാനും തോന്നുന്നില്ല. അങ്ങനെ നടന്നു. ചുമരിന്റെ സൈഡ്ലൂടെ. മിക്ക റൂമുകളുടെയും ജനൽ അടഞ്ഞു കിടക്കുകയാണ്. അങ്ങനെ അങ്ങനെ ഒരു റൂമിൽ... തുടരും.... ങേ.. എന്തു ബാക്കി നാളെ പറയാം കുറെ നേരായില്ലേ ദേ ഇക്ക, കളിക്കല്ലേ ബാക്കി പറ നാളെ പറയാം എനിക്ക് ഉറക്കം വരുന്നു പറഞ്ഞിട്ട് പോ plz ഇതുകൂടി plz അറിഞ്ഞിട്ട് എന്തിനാ ഒന്നുല്ല plz പറ മം ശരി അങ്ങനെ ഒരു റൂമിന്റെ സൈഡിൽ എത്തിയപ്പോ അവിടെ ലൈറ്റ് ഓൺ ആണ് പോരാത്തതിന് ജനലും തുറന്നിട്ടുട്ടുണ്ട്. അത് കൊണ്ട് ഉള്ളിലേക്ക് നോക്കാൻ പറ്റിയില്ല. പക്ഷെ അവർ സംസാരിക്കുന്നത് കേട്ടപ്പോ എനിക്ക് എന്നെകുറിച്ച് പറയുന്ന പോലെ തോന്നി. അതും അതിലൊരാൾക് എന്നെ ഇഷ്ടമാണെന്നു. ഞാൻ ആകെ പകച്ചു പണ്ടാരടങ്ങി പോയി. പതിയെ അവർ കാണില്ല എന്ന ഉറപ്പൊടെ ഉള്ളിലേക്ക് നോക്കിയ ഞാൻ ശരിക്കു ഞെട്ടി. അതവളായിരുന്നു. അന്നണ് ഞാൻ അവളുടെ ഇഷ്ടം മനസ്സിലാക്കിയത്. പക്ഷെ അപ്പോഴും അവൾക്ക് എന്നെ പേടിയായിരുന്നു. അതുകൊണ്ട് തന്നെ അവളായിട്ട് പറയില്ല എന്നും ഉറപ്പായി. (ഇപ്പോഴത്തെ എന്റെ അവസ്ഥ ഞാൻ പ്രത്യേകിച്ച് പറയണ്ടല്ലോ ല്ലെ) അന്ന് ഞാൻ സുഗായിട്ട് കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ അവളെ കണ്ടെങ്കിലും ഒന്ന് മുഖം തരാൻ പോലും അവൾ നിന്നില്ല. അന്നത്തോടെ അവൾക്കെന്നെ പേടിയായിട്ടുണ്ട് എന്ന് തലേദിവസത്തെ അവളുടെ സംസാരത്തിൽ നിന്ന് മനസ്സിലായി. എനിക്കെന്തോ അങ്ങോട്ട് ചെന്ന് പറയാൻ ധൈര്യ ഉണ്ടായില്ല. അയ്യേ വല്യ ചെയർമാനോക്കെ ആയിട്ട് ഇതിനുള്ള ധൈര്യം ഇല്ലേ അതൊന്നും പറഞ്ഞിട്ട് കാര്യംഇല്ല. ഇങ്ങനത്തെ അവസ്ഥ വരുമ്പോ ആർക്കായാലും ഒരു പേടിയൊക്കെ ഉണ്ടാവും. അല്ല ഞാൻ ചെയർമാൻ ആയിരുന്നുന്ന് നിന്നോട് ആരാ പറഞ്ഞെ അത്. പിന്നെ. നിങ്ങ തന്നെയല്ലേ പറഞ്ഞെ അവള് താടിക്കാരൻ ചെയർമാൻ ന്നാ വിളിച്ചിരുന്നെന്ന് ഏ ഞാൻ പറഞ്ഞോ, ആ പറഞ്ഞിട്ടുണ്ടാവും എന്നിട്ട്?? എന്നിട്ടെന്താ കുറച്ചു ദിവസം കൂടി കഴിഞ്ഞപ്പോ ഞാൻ കോഴ്സ് കഴിഞ്ഞ് കോളേജിൽ നിന്ന് പോയി പിന്നെ ഒരിക്കലും കണ്ടില്ല അതിന് ശേഷം രണ്ടു മൂന്നു വട്ടം ഓരോ കാരണം പറഞ്ഞു കോളേജിൽ പോയി. പക്ഷെ അവളെ മാത്രം കണ്ടില്ല. ലൈബ്രറിയിൽ കാണും എന്ന് കരുതി അവിടേക്ക് പോയി. പക്ഷെ അവിടെയും ഉണ്ടായില്ല. റബ്ബേ കേൾക്കുന്നതൊക്കെ സത്യം തന്നെയാണോ. അന്ന് ഇയാള് എന്നെ കണ്ടു ദേഷ്യം പിടിക്കണ്ട എന്ന് കരുതിയാ മുന്നിൽ പോവാഞ്ഞെ, ഇപ്പൊ ദേ എന്നെ കാണാൻ വന്നതാത്രെ ഹലോ താൻ ഉറങ്ങിയോ ഏയ്‌ ഇല്ല, അല്ല അപ്പൊ അന്വേഷിച്ചില്ലെ ഞാൻ എന്തും പറഞ്ഞു അന്വേഷിക്കും. പേര് പോലു അറിയാത്ത അവളെ കുറിച് പിന്നെ അത് മാത്രല്ല കുറച്ചു കഴിഞ്ഞപ്പോഴേക്കും എനിക്ക് ഇവിടെ വിസ ശരിയായി, ഇങ്ങട്ട് പോന്നു. അപ്പൊ പേരും അറിയില്ലേ ഇല്ല, ആകെ bd മാത്രം അറിയാം jan 13. എന്റെ bd m jan 13ആ ആണോ അടിപൊളി എന്താ അല്ല അടുത്ത മാസല്ലെ jan മം ശരിയാല്ലെ. ഇക്കാക്ക് എന്ന ലീവ് Feb ൽ ആ അന്ന ശരി നാളെ വിളിക്കാം ആ നാളെയായി, സമയം നോക്കിയേ റബ്ബേ 1.30കഴിഞ്ഞു. ഇനി ഉറങ്ങിയാ രണ്ട് മണിക്കൂർ പോലും ഉറങ്ങാൻ പറ്റില്ല. അപ്പോഴേക്കും സുബ്ഹി ബാങ്ക് കൊടുക്കും.അത് കഴിഞ്ഞ ഓഫീസിൽ പോണം. എന്റെ ഇന്നത്തെ ഉറക്കം.. എടി കുട്ടി പിശാചെ ഹിഹിഹി 😄😄 ഇവിടെ നാലു മണിയായി . എനിക്ക് സുഗായി ഉറങ്ങാം. പത്തു മണി വരെ 😄😄 ചിരിച്ചോ ചിരിച്ചോ നിന്റെ ഉറക്കൊക്കെ ഞാൻ അവിടെ വന്നിട്ട് ശരിയാക്കിതരാം.. ഹി😆😆 അന്ന ഞാൻ ഉറങ്ങട്ടെ ഭർത്തു... gd mrng 😘😘😍😘 ഉറങ്ങടി നിനക്കുള്ളത് ഞാൻ അവിടെ വന്നിട്ട് തരണ്ട്. നാളെ ഞാൻ ഫുൾ ഡേ കിടന്നുറങ്ങും.. വിളിക്കൂല അയ്യോ പിണങ്ങല്ലേ.. ഞാൻ ചുമ്മാ പറഞ്ഞതാ 🙏🙏 ആ ശരി ചെന്നുറങ്... bi നാളെ അല്ല രാത്രി വിളിക്കാം ഇന്ന് അസ്സലാമു അലൈകും മ്മ്മ് വ അലൈകുമുസ്സലാം മനസ്സ് കിടന്നു തുള്ളാണ്.. റബ്ബേ ഞാൻ എന്തൊക്കെയാ ഇപ്പൊ കേട്ടെ. താൻ ഇഷ്ടപെട്ട ആൾ അതിനെക്കാളെറെ തന്നെ സ്നേഹിച്ചിരുന്നു എന്ന് അറിയുമ്പോ എന്തോ ലോകം മുഴുവൻ കീഴടക്കിയ സന്തോഷം.. ഇതു വരെ താൻ പേടിച്ച ഒരു കാര്യം നടക്കില്ലെന്ന സമാദാനം. തന്നെ തിരിച്ചറിഞ്ഞ ദേഷ്യപ്പെടുമോ എന്ന് വിചാരിച്ച തനിക്ക് തെറ്റി. ഇനി ഇപ്പൊ തന്നെ കണ്ടാൽ എന്തായിരിക്കും ഇക്കാക്ക് ഫീൽ ചെയ്യാ ശരിക്കു സന്തോഷം ആവുംല്ലെ, കൈ വിട്ട് പോകും എന്ന് കരുതിയ ഇഷ്ടം താൻ പോലുമറിയാതെ പടച്ചോൻ കൊണ്ട് വന്നു തരുമ്പോ എത്ര നന്ദി പറഞ്ഞാലാണ് മതി വരുക.. ഇക്കാടെ കഥ മുഴുവൻ കേട്ടത് താൻ തന്നെയാണെന്ന് അറിയുമ്പോ ആ മുഖത്തുള്ള ചമ്മൽ എനിക്കൊന്ന് കാണണം. ആഹ് നല്ല രസായിരിക്കും. ഹിഹിഹി😁😁😁 വേഗം എഴുന്നേറ്റു രണ്ട് റക്അത്ത് നിസ്കരിച്ചു. പടച്ചോനോട്‌ നന്ദി പറഞ്ഞു. കഴിഞ്ഞപ്പോഴേക്കും കണ്ണുകൾ നിറഞ്ഞുഒഴുകിയിരുന്നു.. പിന്നേം വന്നു കിടന്നു. സന്തോഷം കൊണ്ടാണോന്ന് അറിയില്ല. ഉറക്ക് വന്നില്ല. സമയം 5 കഴിഞ്ഞു. കുറച്ചു കഴിഞ്ഞു സുബ്ഹി ബാങ്ക് കൊടുത്തു. പതിവില്ലാതെ ആദ്യ സമയത്തു തന്നെ നിസ്കരിച്ചു. വെറുതെ ഫോൺ എടുത്ത് നോക്കി. 5:45 കഴിഞ്ഞു. അപ്പൊ ഖത്തറിൽ 3:15ആയിട്ടുണ്ടാവും. ഇക്കാക്ക് സുബ്ഹി മൂന്നര ക്കാണ്. ചുമ്മാ ഒരു മിസ്സ്ഡ്കാൾ ഇട്ടു. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞില്ല ദേ വന്നു കാൾ ഹലോ എന്തെ തെറ്റിവന്നതങാനാണോ ഏയ്യ് അല്ല ഞാൻ കിടന്നിട്ട് ഉറക്കം വരുന്നില്ല അപ്പോ വിളിച്ചതാ. ന്റെ പൊന്നുവേ.. നിനക്കിത് എന്തിന്റെ കേടാ നിനക്ക് ഉറക്കം ഇല്ലന്ന് കരുതി ബാക്കിയുള്ളോർടെ ഉള്ള ഉറക്ക് കളയണോ ഹും അന്ന ഞാൻ വക്കാ ന്നും പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു. ഒരു 10മിനിറ്റ് കഴിഞ്ഞപ്പോ ഇക്ക വിളിച്ചു. ഹലോ തെറ്റി വന്നതാണോ ഏയ്യ് എനിക്ക് ഉറക്കം വരിനില്ല. അപ്പൊ പിന്നെ എന്റെ ഭാര്യയെ വിളിച്ചു വർത്താനം പറഞ്ഞിരിക്കാന്ന് കരുതി. ആണോ വല്യ കാര്യായി. ഹോ ഫാര്യ കലിപ്പിലാന്ന് തോന്നുന്നു ആണേ മാറ്റണോ എങ്ങനെ മാറ്റും അതിനൊക്കെ വഴിയുണ്ട് എന്തു വഴി ഞാൻ ഇപ്പൊ അങ്ങ്ട് വന്ന പിണക്കം മാറോ ഖത്തറിന്ന് ഇപ്പൊ ഇവിടെ, ആ വായോ ഹി😁😁 പിന്നെന്താ വേണ്ടേ ഒന്നും വേണ്ട ന്റെ പൊന്നുഓ അപ്പൊ പിണക്കം മാറിയോ മ്മ്മ്മ് ക്ഷമിച്ചു😏 അന്ന ശരി, രാത്രി വിളിക്കാം. ഓഫീസിൽ പോണം മം bi റബ്ബേ ഈ സന്തോഷം നീ എന്നും നിലനിർത്തി തരേണമേ രാവിലെ നേരത്തെ അടുക്കളയിൽ കയറി. ഉമ്മാക്ക് ആകെ അതിശയം. ഞാൻ ചുമ്മാ ഒന്ന് ചിരിച് കൊടുത്തു. ഉമ്മാക്ക് അറിയില്ലല്ലോ നമ്മള് ഇന്നലെ ഉറങ്ങീട്ടില്ല എന്ന്. പണിയൊക്കെ കഴിഞ്ഞ് ഫ്രഷ് ആയി കുറച്ചു നേരം കിടന്നു. വാപ്പ വിളിച്ചിരുന്നു. കുറെ വർത്താനം പറഞ്ഞു. ആസിയ sslc ക്കുള്ള തയ്യാറെട്പ്പിലാണ്. അതിന് മുമ്പ് കുറച്ചു ദിവസം ഇവിടെ വന്നു നിക്കാന്ന് പറഞ്ഞിട്ടുണ്ട്. ഇതിന് മുമ്പും അവൾ രണ്ട് ദിവസം നിക്കാൻ വന്നിരുന്നു. നല്ല രസാ അവളോട് സംസാരിച്ചിരിക്കാൻ. അവളുടെ സംസാരത്തിൽ പകുതിയും ആഷിക്കാനെ കുറിച്ചയിരിക്കും. രണ്ട് ദിവസായി ഇക്കാട് ശരിക്ക് സംസാരിച്ചിട്ട്.വിളിക്കും വിശേഷം തിരക്കും വക്കും.ഓഫീസിൽ തിരക്ക് ഉള്ളത്കൊണ്ട് വിളിക്കില്ലന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാലും ഒരു അസ്വസ്ഥത. ഒരു ദിവസം വിളിച്ചില്ല. അത് നന്നായി. എനിക്ക് തലവേദന ആയിട്ട് ഞാൻ ഫുൾ ഡേ കിടപ്പായിരുന്നു. പിറ്റേന്ന് ന്റെ വാപ്പ വിളിച്ചിരുന്നു. പക്ഷെ ഞാൻ തലവേദന എടുത്ത് കിടക്കുന്ന കാരണം എനിക്ക് ഫോൺ എടുക്കാൻ പറ്റിയില്ല. വാപ്പ ഉമ്മാക്ക് വിളിച്ചു. ഉമ്മ വാപ്പട് കാര്യം പറഞ്ഞു. പള്ളിയിൽ വച്ചു ഇക്ക വാപ്പാനെ കണ്ടപ്പോ ഇക്ക കാര്യം അറിഞ്ഞു. അപ്പൊ തന്നെ വിളിച്ചു. ഞാൻ കിടക്കാവും ന്ന് കരുതി ഉമ്മാടെ ഫോണിലാ വിളിച്ചേ ഞാൻ അപ്പൊ കഞ്ഞി കുടിക്കുകയായിരുന്നു. വിളിച്ചു ഡോക്ടറെ കാണാൻ പറഞ്ഞു, കുറെ ആശ്വാസിപ്പിച്ചു. പിന്നെ ഇടക്ക് വിളിക്കും വിവരം അറിഞ്ഞു വക്കും. തിരക്കല്ലേ വിളിക്കണ്ട ന്ന് ഞാൻ പറഞ്ഞു. എന്നാലുംഉമ്മാക്ക് വിളിച്ചു കാര്യം തിരക്കും. അപ്പൊ ഞാൻ ശരിക്കും മനസ്സിലാക്കുകയായിരുന്നു ഒരു ആണിന്റെ കരുതൽ. പിറ്റേ ദിവസം ഉറക്കം എണീറ്റപ്പോ വേദന നന്നേ വിട്ട് പോയിരുന്നു. അന്ന് ഇക്ക വിളിച്ചപ്പോ ഞാൻ നല്ല ഉഷാറായി സംസാരിച്ചു. അപ്പൊ ഇക്കാക്ക് ഭയങ്കര സന്തോഷായി. പിറ്റേന്ന് ഇക്ക തീരെ വിളിച്ചില്ല. ഞാൻ അങ്ങോട്ട് വിളിച്ചിട്ട് കാൾ പോകുന്നുല്ല. Msg അയച്ചപ്പോ കുറെ കഴിഞ്ഞ് വിളിക്കാം ന്നും റിപ്ലൈ തന്നു. പിന്നെ വിളിച്ചത് പിറ്റേന്ന് രാത്രിയാ. അതും വാട്സ്ആപ്പ് വോയിസ്‌ കാൾ. ഹലോ അസ്സലാമു അലൈകും വ അലൈകുമുസ്സലാം എവിടെ ആയിരുന്നു ഇന്നലെ കുറച്ചു തിരക്കുണ്ടയി, അതാ വിളിക്കാഞ്ഞേ. പിന്നെ സുഖല്ലേ വേദന മുഴുവൻ മാറിയോ മ്മ്മ് ഇക്കാക്ക് സുഖല്ലേ മ്മ്മ് ഇക്ക ഡ്രൈവിങ്ങിൽ ആണോ ആ ഞാൻ വീട്ടിൽ പോയികൊണ്ടിരിക്കാ. ഇപ്പൊ എത്തും, ഒരഞ്ചു മിനിറ്റ് മം സൂക്ഷിച്ചു ഓടിക് അപ്പൊ അവിടെ എത്തീട്ടു വിളിച്ച മതിയായിരുന്നില്ലേ അത് സാരില്ല, പിന്നെന്താ നല്ലതന്നെ ഒരു മിനിറ്റ് ഒന്ന് ഹോൾഡ് ചെയ്തെ Mmm ആ പറ നമ്മളെന്താ പറഞ്ഞു നിർത്തിയെ ഒന്നും പറഞ്ഞില്ല വിശേഷം ചോദിച്ചത അന്ന പറ എന്തൊക്കെയാ പുതിയ വിശേഷങ്ങൾ പുതിയതായിട്ട് പ്രത്യേകിച്ചു ഒന്നും ഇല്ല. പിന്നെ ഇക്ക നാട്ടിൽ വരുമ്പോ ഒരു സർപ്രൈസ് ഇണ്ട് അതെന്താ അതൊക്കെ ഉണ്ട് 🤨🤨ഞെട്ടോ ഞെട്ടും😃 ഉറപ്പായും?? ഉറപ്പായും ഞെട്ടും ഞാൻ പ്രേമിച്ച പെണ്ണിനെ അവളറിയാതെ തേടി കണ്ടു പിടിച്ചു ആർക്കും സംശയം തോന്നാത്ത രീതിയിൽ നിക്കാഹ് കഴിച്ചു എന്റെ കഥകളൊക്കെ കേൾക്കുന്നത് അവൾ തന്നെയാണ് എന്നറിഞ്ഞിട്ടും അവളോട് തന്നെ പറഞ്ഞുന്നു ഞാൻ അവളോട് പറയുമ്പോ അവള് ഞെട്ടുന്ന പോലെ ഞെട്ടോ ങേ😲😲 അത് പറഞ്ഞതും ഫോൺ കട്ട്‌ ആയി ഇക്ക ഓൺലൈനിൽ നിന്ന് പോയി. എന്താ പറഞ്ഞെന്ന് ചോദിക്കാൻ പോലും പറ്റിയില്ല. തിരിച്ചു വിളിച്ചിട്ടണെങ്കിൽ കാൾ പോകുന്നും ഇല്ല. ആകെ പാടെ ഒരു ടെൻഷൻ. ഇക്ക എന്താ പറഞ്ഞെ, അറിഞ്ഞു നിക്കാഹ് കഴിച്ചതാന്നോ സ്റ്റോറി മൊത്തം എന്നോട് തന്നെഎന്ന് അറിഞ്ഞു പറഞ്ഞതാന്നോ... ഒന്നും മനസ്സിലാവുന്നില്ലല്ലോ, ഇനി ആണെങ്കി തന്നെ എങ്ങനെ? ന്റെ പേര് പോലും അറിഞ്ഞിരുന്നില്ല എന്നല്ലേ പറഞ്ഞെ പിന്നെ??? ഡും ഡും ഡും... വാതിൽ ശക്തിയായി മുട്ടുന്നത് കേട്ടാണ് കണ്ണ് തുറന്നത്. പടച്ചോനെ ഞാൻ സ്വപ്നം കണ്ടതാണോ. സമയമറിയാൻ ഫോൺ എടുത്ത് നോക്കിയപ്പോ വാട്സ്ആപ്പ് ഓൺ ആണ്. അതിൽ ഇക്കാടെ കാൾ ഹിസ്റ്ററി കാണിക്കുന്നുണ്ട്, അപ്പൊ സ്വപ്നല്ല, പിന്നെ അപ്പോഴാണ് വാതിൽ വീണ്ടും മുട്ടിയത്. എണീറ്റ് ചെന്ന് വാതിൽ തുറന്നു, ബോധം പോവാഞ്ഞത് നന്നായി, ദേ നിക്ക്ണ് മുന്നിൽ സാക്ഷാൽ ആഷിഖ്റഹ്മാൻ ന്ന നമ്മടെ കെട്ട്യോൻ. പടച്ചോനെ ന്താ പ്പോ ഇത് സത്യന്നല്ലെ നമ്മള് കയ്യിൽ വെറുതെ ഒന്ന് നുള്ളി നോക്കി, ആഹ് ശരിക്കും നോവുന്നുണ്ട്. ന്താടി നോക്ക്നെ, ഞാൻ തന്ന്യാ ഇത്. നമ്മക്ക് ആണേ ശബ്ദം ഒന്നും പുറത്തേക്ക് വരുന്നു പോലുല്ല. ഇക്ക.. എപ്പോ.. ബ ബ ബ അടിക്കണ്ട ഞാൻ ഇന്നലെ രാത്രി എത്തി. അവിടന്ന് പോരുന്ന തിരക്കായത് കൊണ്ട ഇന്നലെ വിളിക്കാഞ്ഞേ. ഇന്ന് പിന്നെ ഒരു സർപ്രൈസ് ആയിക്കോട്ടെന്ന് കരുതി എന്ന പിന്നെ രാവിലെ വരാർന്നില്ലേ. ഈ പാതിരാത്രിക്ക്, അല്ല എങ്ങനാ ഇതിന്റെ ഉള്ളിക്ക് കേറിയേ പൊളിക്കാൻ ഓട് പോലും ഇല്ലല്ലോ നീ എന്നെ പുച്ചിക്കണ്ട, ഒളിച്ചും പാത്തും വരാൻ ഇത് ഹോസ്റ്റൽ അല്ല, എന്റെ ഭാര്യ വീടാ. ഞാൻ ഇവിടെ വന്നിട്ട് ഏകദേശം രണ്ടു മണിക്കൂർ ആയി. നിന്റെ ഉമ്മ തന്ന്യാ വാതിൽ തുറന്ന് തന്നെ. ഏ ഉമ്മയോ എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ നീ അറിയാതിരിക്കാനല്ലേ ഞാൻ ആ ടൈമിൽ ഫോൺ വിളിച്ചോണ്ടിരുന്നെ, ഫോൺ വിളിക്കുമ്പോ ഞാൻ ഒന്ന് ഹോൾഡ് ചെയ്യാൻ പറഞ്ഞില്ലേ, അപ്പോഴാ ഞാൻ ഇവിടെ വന്നു കേറിയെ 😇😇 അല്ല ന്താ ഈ നേരത്ത്?? ജസ്റ്റ്‌ വെയിറ്റ് 3 2 1 HAPPY BIRTHDAY ഏ.. ഇന്ന്..അല്ല.. സമയം.. ഞാൻ കലണ്ടർ നോക്കി പിന്നെ ക്ലോക്കിലും അതേ 12മണി jan 13 അറിയാതെ ചുണ്ടിൽ ഒരു ചിരി വിടർന്നു ന്തേ.. ഇനി എവിടെ എന്റെ സർപ്രൈസ് അ അത്.. വാക്ക് ഒന്നും പുറത്തോട്ട് വരുനില്ല ല്ലോ റബ്ബേ വേഗം എനിക്ക് ഞെട്ടണം അത് ഞാൻ.. പിന്നെ ഞാൻ വിചാരിച്ചു ഇക്കാക്ക് എന്നെ മനസ്സിലായില്ല എന്ന് അപ്പൊ.. അപ്പൊ പിന്നെ ഞാൻ വന്നാൽ നിന്നെ കണ്ടു ഞെട്ടുംന്ന് അല്ലെ മ്മ്മ് വീട്ടുകാർ നല്ലത് കണ്ടെത്തും ഫോട്ടോ വേണ്ട ന്നൊക്കെ പറയാൻ ഞാൻ അത്രക്ക് പരിശുദ്ധനൊന്നും അല്ല പിന്നെ എങ്ങനാ, എന്റെ പേര് പോലും അറിയില്ല എന്നല്ലേ പറഞ്ഞെ അതൊക്കെ ഇപ്പൊ തന്നെ പറയണോ നീ വേഗം റെഡിയാവ്. നമുക്കൊന്ന് കറങ്ങിട്ട് വരാം ഈ നേരത്തോ അല്ലാണ്ട് നാളെ കറങ്ങാൻ പോണെന് ഇപ്പൊ റെഡിയവൻ പറയണോ അല്ല എങ്കിടാ നിനക്ക് എന്റെ കൂടെ വരാൻ പേടിയുണ്ടോ ഇല്ല, അതല്ല പിന്നെ ഒന്നുല്ല ദേ വരനൂ അന്ന വേഗം റെഡിയാവ്. ഞാൻ പുറത്തുണ്ട് പിന്നെ ഒന്നും നോക്കില വേഗം റെഡി ആയി താഴേക്ക് പോയി അപ്പൊ ദേ ചെക്കൻ ബുള്ളറ്റൽ കേറി ഇരിക്കുന്നുണ്ട്. ഞാൻ വന്നത് കണ്ടപ്പോ ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി ഞാൻ ഉമ്മാട് പറഞ്ഞിട്ട് വരാം ഉമ്മാട് ഒക്കെ ഞാൻ നേരത്തെ സമ്മതം വാങ്ങിയിരുന്നു ഒക്കെ തീരുമാനിച്ചുള്ള വരവാല്ലെ Yes ഞാൻ കേറി, വണ്ടി സ്റ്റാർട്ട്‌ ആക്കി വിട്ടു ന്റെ റബ്ബേ നമ്മള് ഇപ്പൊ മയ്യിത്തവും ന്ന തോന്നുന്നേ ഇക്ക ഒന്ന് പതുക്കെ പോ, എന്തൊരു സ്പീഡ ഇത്. നിനക്ക് പേടിയുണ്ടെ കണ്ണടച്ചിരുന്നോ ഞാൻ ഇക്കാടെ ഷർട്ടുംമ്മേ മുറുക്കി പിടിച്ചു കണ്ണടച്ച് ഇരുന്നു. വണ്ടി നിന്നപ്പോ മെല്ലെ കണ്ണ് തുറന്നു കടപ്പുറമാണ്. പാതിരാത്രി തണുത്തു വീശുന്ന സുന്ദരമായ കാറ്റ് ഞങ്ങളെ തലോടിപോയി. വണ്ടിയിൽ നിന്നിറങ്ങി ഞങ്ങൾ കടലിലെക്ക് നടന്നു. കുറെ നേരം കടലിലെക്ക് നോക്കി നിന്നു പരസ്പരം ഒന്നും മിണ്ടാതെ, ഇക്ക എന്നെ ഇക്കയിലേക്ക് ചേർത്ത് നിർത്തി പറഞ്ഞു അൽഹംദുലില്ലാഹ്... ആ കണ്ണുകളിൽ ഞാൻ കണ്ടു വര്ഷങ്ങളായി ഒളിച്ചു വച്ച എന്നോടുള്ള പ്രണയം. അതേ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ നീ ചോദിക്കാൻ വരുന്നത് എനിക്ക് മനസ്സിലായി.. ശരിക്കും ഈ കല്യാണം എങ്ങനാ നടന്നെന്ന് അല്ലെ മ്മ്മ്.. ആദ്യം പറഞ്ഞു എന്റെ ഫോട്ടോ കണ്ടിട്ടില്ലന്ന് പിന്നെ പറഞ്ഞു തേടി കണ്ടുപിടിക്കാൻ എന്റെ പേര് അറിഞ്ഞിരുന്നില്ല ന്ന് അത് കഴിഞ്ഞു പറഞ്ഞു നിക്കാഹ് ഇക്ക എല്ലാം അറിഞ്ഞ നടന്നെന്ന്, എല്ലാം കൂടി കേട്ടപ്പോ എനിക്ക് ആകെ വട്ടായി ശരിക്കും എന്താ നടന്നെ ന്ന് ഒന്ന് പറഞ്ഞു തരോ ഹഹഹ 😄😄 മ്മ്മ് പറഞ്ഞു തരാം എല്ലാം വിശദമായി പറഞ്ഞു തരാം Just wait....... kkk അവളെ കുറിച്ച് അറിയാൻ ആഗ്രഹമുണ്ടെങ്കിലും അവളോട് സംസാരിക്കാനോ അവളുടെ ഫ്രണ്ട്സ് നോട്‌ സംസാരിക്കാനോ എന്തിന് എന്റെ ഫ്രണ്ട്സ് ന്റെ അടുത്ത് പോലും കാര്യം പറയാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ ഒറ്റക്കുള്ള എന്റെ പരിശ്രമത്തിൽ അവളുടെ പേര് പോലും കണ്ടെത്താൻ എനിക്കായില്ല. ആറു മാസത്തിനുള്ളിൽ എനിക്ക് ഖത്തറിൽക്കുള്ള വിസ ശരിയായി ഞാൻ ഗൾഫിലേക്ക് പോയി. അവിടെ ചെന്ന ശേഷവും എനിക്ക് ഇതു തന്നെയായിരുന്നു ചിന്ത. നാട്ടിലെ ഫ്രണ്ട്സ്നോട്‌ പറഞ്ഞ അവളുടെ ഫുൾ ഡീറ്റെയിൽസ് കിട്ടുമെങ്കിലും എന്തോ അതിന് മാത്രം കഴിഞ്ഞില്ല. അങ്ങനെ ഞാൻ എന്റെ എല്ലാ കഥയും എനിക്ക് റൂംമേറ്റ്‌ ആയി കിട്ടിയ സുഹൈൽ നോട്‌ പറഞ്ഞു. അവനൊന്നും ചെയ്യാൻ കഴിയില്ലെങ്കിലും പറഞ്ഞപ്പോ എനിക്കൊരാശ്വാസം കിട്ടി. അങ്ങനെ ഏകദേശം ഒരു കൊല്ലം കഴിഞ്ഞപ്പോ സുഹൈൽ ന്റെ കല്യാണം ഉറപ്പിച്ചു. എൻഗേജ്മെന്റ് കഴിഞ്ഞ് അവൻ ഫോട്ടോസ് കാട്ടി തന്നപ്പോഴാ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചേ, അവൻ കെട്ടാൻ പോകുന്ന പെണ്ണിനെ എനിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. എന്റെ നാട്ടുകാരിയാ പോരാത്തതിന് അവളുടെ ക്ലാസില ഇവൾ പഠിച്ചിരുന്നത്. ഞാൻ അക്കാര്യം അവന്റ അടുത്ത് പറഞ്ഞപ്പോ അവൻ അവളോട് ചോദിക്കാംന്ന് ഏറ്റു. പക്ഷെ എന്തു പറഞ്ഞു ചോദിക്കും, പേര് പോലും അറിയില്ലല്ലോ. പിന്നെ ആകെ ഉണ്ടായിരുന്ന ഐഡിയ അവളുടെ മറ്റൊരു ഫ്രണ്ട് ആയിരുന്നു. കോളേജ് യൂണിയനിൽ ഉണ്ടായിരുന്ന കാrരണത്താൽ അവളുടെ പേര് അറിയാം.ഷാനിയ. അങ്ങനെ അവൻ അവന്റെ പെണ്ണിന്റ കയ്യിൽ നിന്ന് എനിക്ക് ഷാനിയയുടെ no. ഒപ്പിച്ചു തന്നു. ഞാൻ അവളുമായി സംസാരിച്ചു അവളുടെ ഡീറ്റെയിൽസ് കിട്ടി. പേര് ആയിഷ ജുമാന. എന്റെ ഉമ്മാന്റെ പേര്. അത് കേട്ടപ്പോ തന്നെ ഒത്തിരി സന്തോഷായി. പിന്നെ എനിക്ക് ഇഷ്ടമാണെന്നു പറഞ്ഞപ്പോ അവള് കൊറേ ചിരിച്ചു. നേരത്തെ പറയായിരുന്നേ ഇത്ര കഷ്ടപ്പെടെണ്ട ആവിശ്യം ഉണ്ടായിരുന്നോ എന്ന് ചോദിച്ചു. പിന്നീട് കുറച്ചു നാളുകൾക്കു ശേഷം അവളെ കുറിച്ച് അന്വേഷിച്ചപ്പോ ഡിഗ്രി കഴിഞ്ഞ ശേഷം ഒരു വിവരവുമില്ല എന്നാണറിഞ്ഞത്. എന്നാലും എനിക്ക് വേണ്ടി അവൾ അന്വേഷിക്കാന്ന് പറഞ്ഞു. അങ്ങനെ ഷാനിയ അവളുടെ വീട്ടിൽ പോയി അവളെ കുറിച്ച് അന്വേഷിച്ചു. ഭാഗ്യത്തിന് കല്യാണമൊന്നും ഉറപ്പിച്ചിട്ടുണ്ടായില്ല. മാത്രമല്ല അവൾക്കിപ്പഴും എന്നെ ഇഷ്ടമാണെന്നും അറിയാൻ കഴിഞ്ഞു. അതിനേക്കാൾ തമാശ തോന്നിയത് അവൾ പറഞ്ഞ മറ്റൊരു കാര്യം കേട്ടിട്ടായിരുന്നു. പണ്ട് കോളേജിലെ ഒരു കുട്ടി പഠിപ്പ് നിർത്തിയത് കല്യാണലോചന വന്ന കാരണമാണെന്ന് അറിഞ്ഞപ്പോ പഠിപ്പ് തുടരാൻ വേണ്ടി ഞാൻ അവളുടെ വാപ്പയോട് അവളെ പഠിക്കാൻ വിടണമെന്നും കെട്ടാൻ ആരും വന്നില്ലഎങ്കിൽ ഞാൻ കെട്ടിക്കോളാം എന്നും പറഞ്ഞിരുന്നുത്രെ. അതെനിക്ക് പോലും ഓർമയില്ല, പക്ഷെ അവൾ ഞാൻ ഇനി അവളെയങ്ങാനും കെട്ടിയാലോ എന്ന് പേടിച്ചു അവളുടെ മാമാടെ മോനോട് അവളുടെ കഥയൊക്കെ പറഞ്ഞു ആ കസിൻ അവളെ വളച്ചു സെറ്റ് ആക്കി അടുത്ത മാസം കല്യാണം വരെ ഉറപ്പിച്ചു വച്ചിരുന്നു. ഇതു പറയാൻ ഞാൻ ആദ്യം തെരഞ്ഞത് സുഹൈൽ നെ ആയിരുന്നു. പക്ഷെ അവനപ്പോഴേക്കും കല്യാണത്തിന് വേണ്ടി നാട്ടിലെക്ക് പോയിരുന്നു പിന്നെ രണ്ട് മാസം കഴിഞ്ഞ അവൻ തിരിച്ചു വന്നേ. കല്യാണ വിശേഷങ്ങൾ പങ്കു വച്ച് അവൻ എനിക്ക് ഫോട്ടോസ് ഒക്കെ കാണിച്ചു തന്നപ്പോ അതിലുണ്ട് നമ്മടെ പെണ്ണ്. അപ്പോഴാ എനിക്ക് അന്ന് ഷാനിയ പറഞ്ഞ കാര്യം ഓർമ വന്നേ. ഞാൻ പെട്ടന്ന് ചിരിച്ചു അല്ലടാ, എന്താ ഇതില് ഇത്ര മാത്രം ചിരിക്കാൻ ഒന്നുല്ല. ഇതാരാടാ (ഞാൻ അവള്ടെ ഫോട്ടോ ചൂണ്ടി ചോദിച്ചു ) ഇത് എന്റെ കസിൻ ജുമാന.സജ്‌നടെ കൂടെ എന്റെ ഒരു കസിൻ പഠിച്ചിരുന്നുന്ന് പറയലില്ലെ, അതാ ഇത്. അല്ല നിനക്ക് അറിയോ ഇവളെ മ്മ്മ് ഇതാ ഞാൻ ഇത്ര നാള് അന്വേഷിച്ചു നടന്ന പേരറിയാത്ത മൊഞ്ചത്തി 😉😉 ങ്ങേ??? ഞാൻ ഷാനിയ പറഞ്ഞ മുഴുവൻ കാര്യങ്ങളും അവനു പറഞ്ഞുകൊടുത്തു. കഴിഞ്ഞപ്പോ പിന്നെ അവിടെ കൂട്ടച്ചിരിയായി. അപ്പൊ നീ കെട്ടാതിരിക്കാനാലെ അവൾ എന്നെകൊണ്ട് സജ്‌നനെ കെട്ടിച്ചേ മ്മ്മ് എന്തായാലും നന്നായി, അവളൊരു പാവാ എന്നാലും ഞാൻ അങ്ങനെ പറഞ്ഞ കാര്യം എനിക്ക് പോലും ഓർമയില്ല ഹഹഹ അതേതായാലും ഭയങ്കര രസായി, അല്ല അങ്ങനണെങ്കി നമ്മെന്നും പള്ളിൽ കാണാറുള്ള എന്റെ മാമയില്ലേ അതാ അവള്ടെ വാപ്പ 😇😇😇പടച്ചോനെ, ഇനി ഇപ്പൊ ആദ്യം വാപ്പനെ കുപ്പിൽ ആക്കണമല്ലോ അത് ഞാൻ ഏറ്റു. അല്ലെങ്കിലേ മാമാക്ക് നിന്നെ നല്ല ഇഷ്ട. ഇതിനിടയിൽ ഒരു വട്ടം എന്നോട് ഐഷു ന് വേണ്ടി ആലോചിച്ചതാ അന്ന് ഞാൻ എന്തൊക്കെയോ പറഞ്ഞു ഒഴിഞ്ഞു മാറി ആഹാ ബെസ്റ്റ്. ഇനി നീ ഇതും പറഞ്ഞങ്കിട് ചെന്ന പാളോ ഏയ്യ് അത് ഞാൻ ശരിയാക്കാം മ്മ്മ് ഇനി മുതൽ ഞാൻ ഒന്നുടെ നല്ല കുട്ടി kkkk ഹ kk നമ്മള് ഒരു കാര്യം ആത്മാർത്ഥമായി ആഗ്രഹിച്ചൽ അത് നേടിയെടുക്കാൻ ലോകം മുഴുവൻ നമ്മുടെ കൂടെ നില്കും എന്ന് കേട്ടിട്ടില്ലേ, അതാണ് എനിക്കും സംഭവിച്ചത്. സുഹൈൽ ന്റെ രൂപത്തിൽ പിന്നെ ഷാനിയ അത് കഴിഞ്ഞു അവളുടെ വാപ്പ പിന്നീട് സുഹൈൽ അവളുടെ വാപ്പട് സംസാരിച്ചപ്പോ വാപ്പാക്ക് പൂർണസമ്മതം. അവളുടെ വാപ്പ എന്റെ കയ്യിൽ നിന്ന് എന്റെ വാപ്പാടെ no വാങ്ങി അവളുടെ വാപ്പാടെ ഫോണിൽ ഡയൽ ചെയ്തപ്പോ അടുത്ത രസം. അവളുടെ വാപ്പാടെ ഫോണിൽ എന്റെ വാപ്പാടെ no ആൾറെഡി സേവ്. അവർ പണ്ടത്തെ ഏതോ ട്രെയിൻ യാത്ര സുഹൃത്തുക്കൾ ആയിരുന്നുത്രെ. എന്റെ വാപ്പാക്ക് വിളിച്ചു സംസാരിച്ചപ്പോ നിന്റെ മോളാണെങ്കി പിന്നെ എനിക്കെന്താ നോക്കാനുള്ളത് എന്നായിരുന്നു മറുചോദ്യം. അങ്ങനെ അമ്മായിമാർ ചെന്ന് അവളെ കണ്ടു അവളുടെ ഒരു ഫോട്ടോ വാങ്ങി എന്റെ ഒരു ഫോട്ടോ കൊടുത്തു പോന്നു. വന്ന ശേഷം അമ്മായി എന്നോട് പറഞ്ഞത് ആഷി ഫോട്ടോ കണ്ടിട്ട് നീ ഇഷ്ടായില്ല എന്ന് പറയരുത് നല്ല കുട്ട്യാ, നല്ല പെരുമാറ്റം നിനക്ക് നന്നായി ചേരും എന്നായിരുന്നു. അവർക്കറിയില്ലല്ലോ നമ്മടെ ബീവിനെ ഞാൻ തന്നെ കണ്ടെത്തിയതാന്ന്. ഞാൻ ആയിട്ട് ആരോടും പറയാനും പോയില്ല, ഉണ്ണിമോനും വാപ്പക്കും അറിയാം. അങ്ങനെ നിക്കാഹ് ഉറപ്പിച്ചു, ചെറിയൊരു പേടി ഇല്ലാതില്ലതില്ല. ധൈര്യത്തിനു സുഹൈൽ ആയിരുന്നു ആകെ ആശ്രയം. നാട്ടിലെ ഫ്രണ്ട്സ് ന്റടുത്ത് നിക്കാഹ് ആണെന്നും പെണ്ണ് ഇവളനെന്നും മാത്രേ പറഞ്ഞുള്ളൂ നിക്കാഹ് കഴിഞ്ഞു. ഇപ്പൊ ശരിക്കും അവളെനിക്ക് സ്വന്തമായി. പക്ഷെ കാണനോ ഒന്ന് ചേർത്ത് പിടിച്ചു ഇഷ്ടമായിരുന്നു അന്നേ ഒരുപാട് അന്ന്തൊട്ടേ എന്ന് പറയാനോ സാധിച്ചില്ല. അന്ന് രാത്രി ആദ്യമായ് അവളോട് സംസാരിക്കുമ്പോ ഉള്ളിൽ നല്ല ടെൻഷൻ ഉണ്ടായിരുന്നു. പക്ഷെ അതൊക്ക മൂടി വച്ചു നല്ല കൂൾആയി ഞാൻ സംസാരിച്ചു, അവളോട് ആദ്യമായ് സംസാരിക്കും പോലെ. അവളും എന്നോടൊന്നും തന്നെ മിണ്ടിയില്ല. അങ്ങനാണെങ്കി അവള് തന്നെ പറയട്ടെ എന്ന് ഞാനും വിചാരിച്ചു. പക്ഷെ ഒരു മാസം കഴിഞ്ഞിട്ടും അവള് അതിനെകുറിച്ച് എന്നോടൊരക്ഷരം മിണ്ടില.അന്ന പിന്നെ ഞാൻ തന്നെ പറയാന്ന തീരുമാനിച്ചു. ഒരു ദിവസം അവൾ ഞാൻ പ്രണയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു അന്ന് ഞാൻ അവൾക്ക് മൊത്തം സ്റ്റോറി അങ്ങ് പറഞ്ഞു കൊടുത്തു അതോടെ അവൾക് എന്റെ പാസ്റ്റ് അറിയും ചെയ്തു ഞാൻ നാണം കെടാതെ രക്ഷപ്പെടുകയും ചെയ്തു. പിന്നെ ഒരു മാസത്തിനുള്ളിൽ എനിക്ക് ലീവും ശരിയായി, നാട്ടിക്ക് പോന്നു. ഇന്നിവിടെ അവളുടെ കൈ ചേർത്ത് പിടിച്ചു ഇവിടെ നിക്കുമ്പോഴും ഒരു വിഷമം മാത്രേ ഉള്ളൂ, ആ കഴുത്തിൽ കിടക്കുന്ന എന്റെ പേരിലുള്ള മഹർ അതെന്റെ കൈ കൊണ്ട് ചാർത്തനുള്ള ഭാഗ്യം ഇണ്ടായില്ല. അതൂടെ പറഞ്ഞു ഇക്ക എന്നെ ഒന്നൂടെ ചേർത്ത് നിർത്തിയപ്പോ കണ്ണുകൾ ഒരു തുള്ളി ആനന്ദശ്രു നിലതെക്ക് പൊഴിച്ചു. ഞാൻ എന്റെ മഹർ ഊരി ഇക്കാടെ കയ്യിൽ കൊടുത്തു അന്ന് കെട്ടിയില്ലെങ്കിലെന്താ ഇന്ന് കേട്ടാലോ ഇക്ക അതെനിക്ക് ചാർത്തി തന്നു. കണ്ണുകളടച്ച് ഒന്നേ പ്രാർത്ഥിച്ചുള്ളൂ. മരണം കൊണ്ടല്ലാതെ ഞങ്ങളെ പിരിക്കല്ലേ നാഥാ എന്റെ മരണം വരെ ഈ മഹറിന് ഒരവകാശിയെ ഉണ്ടാകൂ ഇക്ക അതും പറഞ്ഞു എന്റെ നെറുകയിൽ ഒന്ന് ചുംബിച്ചു. ഇക്കാടെ കൈയ്യും പിടിച്ചു പിന്നെയും കുറെ ദൂരം ആ കരയിലൂടെ നടന്നു. കുറച്ചു കഴിഞ്ഞപ്പോ അകലെ രണ്ട് പേര് ഇരിക്കുന്നപോലെ തോന്നി. അടുത്തെത്തിയപ്പോഴാ കണ്ടത് അത് സുഹൈൽക്കയും സജ്‌നയുമായിരുന്നു. ഇക്കയും സുഹൈൽക്കയും കെട്ടിപിടിച്ചു. ഞാൻ സജ്‌നടെ അടുത്ക്ക് പോയി. അല്ല ഇതെപ്പോ എത്തി ഞങ്ങൾ ഒരുമിച്ച വന്നേ ആഹാ എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ നീയും എന്നോട് പറഞ്ഞില്ലല്ലോ അത്... ടീ നിനക്കുള്ളത് ഞാൻ തരാട്ടോ ഞാൻ വേഗം ഇക്കാടെ പിന്നിൽ ഒളിച്ചു ഇക്ക ഇതെല്ലാം നോക്കി ചിരിക്കാണ്. സജ്‌ന ഒന്നും മനസ്സിലാവതെ നോക്കി നിൽക്കുന്നുണ്ട്. അല്ല എന്താ പ്രശ്നം (സജ്‌ന) ഏയ്യ് ഒന്നുല്ല. കഴിഞ്ഞ പ്രാവശ്യത്തെ ഒരു കണക്ക് തീർക്കാനുണ്ടായി അതാ (സുഹൈൽ ക്ക) അപ്പൊ അവളും ചിരിച്ചു. അല്ലാതെ അവളോട് കാര്യം പറയാൻ പറ്റില്ലല്ലോ. സുഹൈൽ ക്ക അതുകൊണ്ടാ അവളെ കെട്ടിയതെന്ന് തോന്നും. സുഹൈൽക്കാക്ക് അവളെ ശരിക്കും ഇഷ്ടട്ടോ പിന്നെ ഞങ്ങ നാലുപേരും രണ്ട് ബൈക്കിലായി ആ രാത്രി മൊത്തം കറങ്ങി. പുലർച്ചെ കോഴി കൂകുമ്പോഴാ വീട്ടിൽ വന്നു കേറുന്നേ.എന്നെ ഇറക്കി വിട്ട് ഇക്ക പോയി **************************** ഇന്നെന്റെ കല്യാണമാണ്.നിക്കാഹ് നേരത്തെ കഴിഞ്ഞ കാരണം ഇക്ക വരില്ല.അവിടുന്ന് പെണ്ണുങ്ങളൊക്കെ വന്നു എന്നെ അണിയിച്ചോരുക്കി ഇക്കാടെ വീട്ടിൽ ക്ക് കൊണ്ട്പോയി. വാപ്പാക്ക് എങ്ങിനെയോ രണ്ട് ദിവസത്തെ ലീവ് കിട്ടിയത.ഇനി ഉമ്മ തനിച്ചായ കാരണം പോകുമ്പോ ഉമ്മാനേം കൊണ്ടുപോകും അങ്ങനെ ഞാൻ ഇക്കാടെവീട്ടിൽ എത്തി.അത്യാവശ്യം സൗകര്യമുള്ള ഒരുവീട്.പെണ്ണുങ്ങൾ ഇല്ലാത്ത വീടാന്ന് പറയപോലുല്ല അതേപോലെ എല്ലാം നല്ലവൃത്തിൽ സൂക്ഷിച്ചിട്ടുണ്ട്.എന്നോട് ഫ്രഷ് ആയിവരാൻ പറഞ്ഞു ഇക്കാടെ മുറി കാണിച്ചുതന്നു.അതും ഒരടിപൊളി റൂം.റൂമിൽ ഇക്ക ഉണ്ടായിരുന്നു.എനിക്ക് എവിടെന്നോ പെട്ടന്ന് നാണമൊക്കെ വന്നു.അത് കണ്ടു ഇക്ക കളിയാക്കി. പിന്നെ എന്റെ നെറുകയിൽ കൈ വച്ചു.ദിക്ർ ചൊല്ലി.ഒരു മുത്തം തന്നു ഫ്രഷ് ആയി താഴേക്ക് പോയി. കുറച്ച് കഴിഞ്ഞ് ഫുഡ്‌ ഒക്കെ കഴിച്ചു അമ്മായിമാരൊക്കെ പോയി. കുറച്ച് കഴിഞ്ഞപ്പോ വാപ്പ കയ്യിൽ ഒരു ഗ്ലാസ്‌ പാല് തന്നെ റൂമിലേക്ക് പോയ്‌ കൊള്ളാൻ പറഞ്ഞു. ആസിയ റൂം വരെ ആക്കി തന്നു. ഉള്ളിൽ ഇക്ക ഉണ്ടായിരുന്നു. പാല് ഇക്കാക്ക് കൊടുത്തു. ഇക്ക കുടിച്ചിട്ട് ബാക്കി എനിക്കും തന്നു... പിന്നെ എല്ലാം സാദാരണ നടക്കുന്ന പോലെ തന്നെ... അധികം നോക്കി നിക്കണ്ട.. വണ്ടി വിട്ടോ 😅😅😅 അവസാനിച്ചു വായിച്ചിട്ട് അഭിപ്രായം പറയുട്ടോ😍😍😘
41.6k കണ്ടവര്‍
1 മാസം
#

📙 നോവൽ

💗കിസ്മത്💗 FULL PART(1-7) റസിയാ... അവര് നാലു മണിക്ക് എത്തുംട്ടോ..... ആ ഇക്കാ... ഇവിടെല്ലാം ഓക്കേആണ്. മോള് റെഡി ആയോ ഞാൻ ഇവിടുണ്ട് മാമ ആ മോളെ അവര് നാലു മണിക്ക് എത്തുംട്ടോ..... ആ മാമ ഇനിം സമയുണ്ടല്ലോ ഇങ്ങക്ക് വല്ലോം മനസ്സിലായോ ചങ്ങായിമാരെ... ഞാൻ പറഞ്ഞു തരാട്ടോ. ഈ തിരക്കിൽ നിന്നോന്ന് മാറിനിക്കട്ടെ... ആഹ് ഞാൻ ആദ്യം എന്നെ പറ്റി പറയാം. കാരക്കാട്ടിൽ തറവാട്ടിൽ ജമീൽ ന്റെയും റസിയയുടെയും ഒരേയൊരു പുത്രി ആയിഷ ജുമാന.എല്ലാരുടേം ഐഷു. ഇന്നെന്റെ നിക്കാഹ് ആണ്. അതിന്റെ ബഹള നേരത്തെ കേട്ടെ. ചെറുക്കന്റെ വീട്ടുകാരോക്കെ നാലു മണിക്ക് എത്തും. അവർക്കുള്ള പലഹാരപണീലാണ് ഉമ്മേം അമ്മായിമാരും. പിന്നൊരു പ്രത്യേകതയുണ്ട്. ന്റെ നിക്കാഹ് അങ്ങ് ഖത്തർ ലാണ്.ഉപ്പക്കും ന്നെ കെട്ടാൻപോണോനും അവിടാണ് ജോലി. മ്മടെ ഉപ്പാക്ക് ഈ അടുത്ത കാലതോന്നും ലീവ് ഇല്ല,കല്യാണം നീട്ടി വക്കാൻ ഉപ്പാക്ക് താല്പര്യം ഇല്ല. അപ്പൊ എടുത്ത തീരുമാനംആണ് ഈ ഖത്തറിൽ ഉള്ള നിക്കാഹ്. ചുരുക്കം പറഞ്ഞാ ഞങ്ങടെ പെണ്ണ്കാണൽ പോലും കഴിഞ്ഞിട്ടില്ല. അതൊരു കണക്കിന് നന്നായി എന്നെ ഞാൻ പറയൂ. കാരണം ഉണ്ട്ട്ടോ. പിന്നെ പറഞ്ഞുതരാം. അതിനു മുമ്പ് ചെറുക്കനെ പരിചയപ്പെടുത്ത. പേര് ആഷിഖ്റഹ്മാൻ. പാറപ്പുറത്ത് മുഹമ്മദിന്റെ മൂത്ത മകൻ. താഴെ ഒരു അനിയനും പിന്നെ ഒരു അനിയത്തിയും. ഏഴ് കൊല്ലം മുമ്പ് കാൻസർ വന്നു ഉമ്മ മരിച്ചു. ഇപ്പൊ ഖത്തറിൽ ഏതോ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് മാനേജർ ആയി വർക്ക്‌ ചെയ്യുന്നു. മ്മടെ ഉപ്പക്കും അതിന്റെ അടുത്ത് തന്നെയാണ് ജോലി. അവിടെ വച്ചു കണ്ടു ഇഷ്ട്ടായി ഉപ്പ തന്നെ ചെന്ന് ആലോചിച്ച കാര്യമാഇത്. അങ്ങനെ അവരുടെ വീട്ടുകാരുമായി സംസാരിച്ചു. അവര് വന്നു അന്വേഷിച്ചു. ന്റെ ഒരു ഫോട്ടോ കൊണ്ട് പോയി. കൂട്ടത്തിൽ ഓന്റെ ഒരു ഫോട്ടോ മ്മക്കും തന്നു. യാ ഇലാഹീ.. ആ ഫോട്ടോ കണ്ടതും മ്മള് പകച്ചുപണ്ടാരടങ്ങിപ്പോയി.. ഈ കല്യാണം നടക്കുന്ന കാര്യത്തിൽ മ്മക്ക് അപ്പൊ തന്നെ ഒരു തീരുമാനംആയി. പിറ്റേ ദിവസം ഉപ്പ വിളിച്ചു അവർക്ക് സമ്മതാന്ന് പറഞ്ഞു. അപ്പോഴും ഞാൻ ആദ്യം ചിന്തിച്ചത് ഓനെങ്ങനെ ഈ കല്യാണത്തിന് സമ്മതിച്ചു എന്നാണ്. ഒപ്പം എന്തെന്നില്ലാത്ത സന്തോഷവും. കാരണം മ്മളും ഒരിക്കെ ആഗ്രഹിച്ചിരുന്നുലോ ഇങ്ങനെ ഒരു ദിവസം. ഇങ്ങക്ക് ഒന്നും മനസ്സിലാവുന്നില്ലല്ലേ എന്തായാലും ഓര് വരാൻ ഇനീം സമയമുണ്ട്. അതോണ്ട് ഞാൻ ഇങ്ങക്ക് ന്റെ സ്റ്റോറി പറഞ്ഞുതരാം ട്ടൊ. മ്മള് +2ഒക്കെ കയിഞ്ഞു ഡിഗ്രിക്ക് ചേർന്ന കാലം. കൃത്യമായി പറഞ്ഞാ ഒരു മൂന്നര കൊല്ലം മുമ്പ്. ഡിഗ്രിക്ക് തൃശൂർ ആണ് അഡ്മിഷൻ കിട്ടിയത്. അവിടെ ഹോസ്റ്റലിൽആണ് താമസം. കോളേജ് തുറക്കുന്ന തലേന്ന് തന്നെ മ്മള് ഹോസ്റ്റലിൽ എത്തി. റൂംമേറ്റ്‌ ആയി കിട്ടിയത് മ്മടെ അതേ വട്ടുള്ള ഒരു പെണ്ണിനെ. അതും ൻറെ ക്ലാസ്സിൽ തന്നെ.പേര് ഷാനിയ.അങ്ങനെ മ്മളും ഷാനി m കൂടെ കോളേജിലെ ഫസ്റ്റ് ഡേ ഒരുങ്ങികെട്ടി പോയി. എല്ലാരുടേം പോലെ മ്മളും ചെന്ന് പെട്ടത് സീനിയർസ്ൻറെ മുന്നിൽ. ഷാനി ആകെ പേടിച്ചു നിക്കാ. മ്മള് പേടിയൊക്കെ മൂടി വച്ചു ഓളോട് പറഞ്ഞു. ഇയ്യെന്തിനാ പേടിക്ക്നെ. ഒന്നുണ്ടാവില്ല. ഇയ്യ് വാ.. ഞങ്ങൾ അവരെ കടന്നു പോയതും ഒരുത്തൻ മുന്നിൽ തടസ്സയി നിന്നു അല്ല, എങ്കിടാ പോണേ, ചേട്ടൻമാരൊക്കെ ഒന്ന് പരിചയപ്പെടട്ടെ. വഴിന്ന് മാറ്.... ഞങ്ങക്ക് പോണം. ആ പൊക്കോ. ചേട്ടൻമാരു ചോദിക്കുന്നതിനു മറുപടി പറഞ്ഞിട്ട് പൊക്കോ റാഗിങ് കോളേജിൽ അലോഡഡ് അല്ല. ഞാൻ ഇത് റിപ്പോർട്ട്‌ ചെയ്യും അന്നാ ഇതൂടെ റിപ്പോർട്ട്‌ ചെയ്യടി എന്നുപറഞ്ഞു ഓൻ എന്റെ കയ്യിൽ കേറി പിടിച്ചു . പിടി നല്ലോണം മുറുകിയത് കൊണ്ട് നിക്ക് പെട്ടെന്ന് വിടിക്കാനും പറ്റിയില്ല. പെട്ടെന്ന് എന്റെ കയ്യിലെ പിടി അഴിഞ്ഞു. ഞാൻ ഓന്റെ മുഖത്തു നോക്കിയപ്പോ ഓൻ വേറെ എങ്കിഡോ നോക്കി പേടിച്ചു കണ്ണ് തള്ളി നിക്കാണ്. ഞാൻ ചുമ്മാ ഓന്റെ കണ്ണ് പോയോടെതേക്ക് നോക്കിയപ്പോ ന്റെ റബ്ബേ .. മ്മള് ആകെ വണ്ടർ അടിച്ചു പോയി. കട്ടത്താടി കട്ടമീശ കാപ്പിക്കണ്ണും ആയിട്ടൊരു മൊഞ്ചൻ. ഓനെ കണ്ടിട്ട്എന്തിനാ ഇവൻ പിടിച്ചേ.. ഇനി വല്ല ഗുണ്ടയാണോ??? ഓൻ ഞങ്ങടെ അടുത്തേക്ക് വന്നു. എന്റെ കൈ പിടിച്ച ചെക്കനോട് പറഞ്ഞു. എന്താടാ പിടിക്കിണില്ലേ.. പിടിക്കടാ... ആ ചെക്കൻ കുറച്ചു പുറകോട്ടു നീങ്ങി രണ്ടു ഷോൾഡറും പൊക്കി ഇല്ലാന്ന് കാണിച്ചു. എന്താടാ നിങ്ങൾ റാഗ് ചെയ്യണേന് ഒന്നും പറയിണില്ലാന്ന് കരുതി തലേ കേറി കസേര ഇടുന്നോ... പോടാ... അപ്പൊ തന്നെ അവന്മാര് സ്ഥലം കാലിയാക്കി. മ്മള് ചിരിച്ചോണ്ട് ഓന്റെ മുഖത്തെക്ക് നോക്കിയപ്പോ ഓൻ നമ്മളെ ഒന്ന് നോക്കിട്ട് തിരിഞ്ഞു നടന്നു. എന്ത് സാധനാ...ഒന്ന് ചിരിച്ചൂടെ... നമ്മളാ പറഞ്ഞത് ഇച്ചിരി ഉച്ചത്തിൽ ആയോന്ന് ഒരു സംശയം. ഇത് ചോദിച്ചതാ... ഓൻ ഒന്ന് തിരിഞ്ഞു നോക്കി. മ്മള് പിന്നെ ഒന്നും നോക്കീല്ല ഷാനിടെ കയ്യും പിടിച്ചു നേരെ ക്ലാസ്സിൽക്ക് നടന്നു...... ഫസ്റ്റ്ഡേ ആയതോണ്ട് അധികം ക്ലാസ്സ്‌ എടുത്തില്ല. ടീച്ചേർസ് എല്ലാരേം പരിചയപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോ ഒരു മാഷ് വന്നിട്ട് പറഞ്ഞു. മറ്റന്നാൾ ഫ്രഷേഴ്‌സ്ഡേ ആണ്. നിങ്ങടെ ക്ലാസ്സിൽ നിന്നും വല്ല പ്രോഗ്രാം ഉണ്ടെങ്കിൽ അതെല്ലാം കളക്ട ചെയ്തു നാളെ ഏൽപ്പിക്കണം. ഫസ്റ്റ്ബെഞ്ചിൽ ഫസ്റ്റ് ഇരിക്കുന്നോണ്ട് ആ പണി നമക്ക് കിട്ടി. അങ്ങനെ പിറ്റേ ദിവസം നമ്മള് അതൊക്കെ കളക്ട ചെയ്തു മാഷിന്റെ അടുത്തേക്ക് പോയപ്പോ മാഷ് പറഞ്ഞു ചെയർമാനെ ഏല്പിക്കാൻ.യൂണിയൻ ഓഫീസിൽ ഉണ്ടാവുംന്നും പറഞ്ഞു. നമ്മള് യൂണിയൻ ഓഫീസിക്ക് പോകുമ്പോ പിന്നീന്ന് ആരോ വിളിക്കിണ പോലെ തോന്നി. തിരിഞ്ഞു നോക്കിയപ്പോ വേറെ ആരെയോ വിളിച്ചതായിരുന്നു. അതും നോക്കി നമ്മള് തിരിഞ്ഞതും ദേ ഇടിച്ചു ... ആരോ ആയിട്ട്.. നമ്മള് മെല്ലെ തല ഉയർത്തി നോക്കിയപ്പോ ദേ നിക്കുണ് ഇന്നലത്തെ താടിക്കാരൻ. കൂടെ രണ്ടു കൂട്ടുകാരും. എവിടെ നോക്കി നടക്കാടി കണ്ണ് കാണില്ലേ... അത് ഞാൻ.... ആരോ വിളിക്കിണ പോലെ തോന്നിയപ്പോ.... ഇതെങ്കിടാ ഈ വഴി. പിന്നേം സീനിയർസ്ൻറെ മുന്നിൽ ചെന്ന് പെടാൻ ആണോ... ഞാൻ ചെയർമാൻ നെ കാണാൻ വേണ്ടിട്ട്... എന്താ കാര്യം?? അത് ഞാൻ ചെയർമാനോട് പറഞ്ഞോളാം. ഇയാളെന്തിനാ എല്ലാ പ്രശ്നത്തിലും തലയിടാൻ വരിനെ..ഇയാളോട് പറയാനുള്ളത് വല്ലോം ഉണ്ടെ പറയും. അവന്റെ കൂട്ടുകാരൻ എന്തോ പറയാൻ വന്നതും അവൻ കൈ പിടിച്ചു നമ്മള് അതൊന്നും മൈൻഡ് ആക്കാതെ അവരെ കടന്നു മുന്നിക്ക് നോക്കിതും സ്വിച്ചിട്ട പോലെ നിന്ന്.... നമ്മളെ മുന്നില് കണ്ട സാധനത്തിലെ അക്ഷരങ്ങൾ ഒന്നൂടെ വായിച്ചു "2016-17 അധ്യാന വർഷത്തിലെ ചെയർമാൻ ആയി തെരഞ്ഞെടുക്കപ്പെട്ട ആഷിഖ്റഹ്മാൻ ന് അഭിനന്ദനങ്ങൾ "കൂടെ ഓന്റെ ഫോട്ടോയും നമ്മളെ വായിലെ വെള്ളംഒക്കെ വറ്റി പോണ പോലെ തോന്നി. പടച്ച തമ്പുരാനെ... ഈ രണ്ടീസായിട്ട് ഇങ്ങനൊരു കാര്യം നമ്മള് അറിഞ്ഞില്ലല്ലോ.. ആരും പറഞ്ഞുമില്ല.. ഇനിപ്പോന്താ... ആകെ നാറിന്ന് പറഞ്ഞാ മതീലോ... ഇപ്പോഴാ നമ്മക്ക് നേരത്തെ ഓന്റെ ഫ്രണ്ട് എന്തോ പറയാൻ വന്നപ്പോ ഓൻ കൈപിടിച്ചേന്റേം ഇന്നലെ ഓനെ കണ്ടപ്പോ മറ്റവൻമാർ പിടിച്ചേന്റേം സീക്രെട് മനസ്സിലായെ... പടച്ചോനെ കാത്തോണേ എന്നും പറഞ്ഞു നമ്മള് തിരിഞ്ഞതും മൂന്നും അതേപോലെ നമ്മളെ തന്നെ നോക്കി നിക്കാണ്... നമ്മള് പെട്ടുട്ടോ..... ന്തേ ചെയർമാനെ കാണാൻ പോണില്ലേ.. അത്... ഏത്. ഞാനറിയാതെ.... താനാറിയാതെ... ഇയാള് ന്നെ ചീത്ത പറഞ്ഞപ്പോ ഞാൻ പെട്ടെന്ന് പിടിച്ചുനിക്കാൻ വേണ്ടി.... മ്മ്മ്.... അല്ല, എന്തിനാ ഇപ്പൊ ചെയർമാനെ കാണുന്നേ... അത് ഈ ലിസ്റ്റ് ഏല്പിക്കാൻ... നാളത്തെ ഫങ്ക്ഷൻടെ ആ ഇങ്ങ് താ നമ്മള ലിസ്റ്റ് ഓന്റെ കയ്യി കൊടുത്തു. ഓൻ അത് മുഴുവൻ മറിച്ചു നോക്കി... നമ്മള് ക്ലാസ്സിക്കും പോയി. ഷാനിടെ അടുത്ത് കാര്യം പറഞ്ഞപ്പോ ഊള ഭയങ്കര ചിരി.ഓളിതു നേരത്തെ അറിഞ്ഞിരുന്നുന്ന്... തലക്കിട്ടൊരു കൊട്ടും കൊടുത്തു കൊറേ തെറിം പറഞ്ഞു. പിറ്റേ ദിവസം ഫ്രഷേഴ്‌സ്ഡേക്ക് നമ്മള് ഒരു സാരിയാ ഉടുത്ത. നമ്മളെ ക്ലാസ്സിലെ കാര്യങ്ങളൊക്കെ നമ്മളെ ഏല്പിച്ച കാരണം കൊണ്ട് നമ്മള് ഓടി നടക്കാ... പക്ഷെങ്കിൽ സാരി ഉടുത്ത കാരണം നമ്മക്ക് മര്യാക്ക് നടക്കാൻ പറ്റണില്ലാ... ചീഫ് ഗസ്റ്റ് വരുമ്പോ വിതറാനുള്ള പൂവ് ഷാനി പിന്നെ രണ്ടു കുട്ടികളും കൂടി റെഡി ആക്കാണ്. കുറെ നേരത്തെ ഓട്ടല്ലേ ഒന്നിരിക്കാം എന്ന് കരുതി അവരെ പറഞ്ഞുവിട്ട് ഷാനിനെ സഹായിക്കാൻ ഇരുന്നു. അങ്ങനെ ഷാനിയായിട്ടു കത്തിയടിച്ചു അതൊക്കെ താലത്തിലാക്കി മെയിൻ ഹാൾൻറെ സൈഡ് ക്ക് കൊണ്ട്പോകുമ്പോ സാരിയിൽ കാൽ തട്ടി വീഴാൻ പോയി. ഒരു കയ്യിൽ താലോm മറ്റേ കൈ കൊണ്ട് സാരിm ശരിയാക്കി വരുമ്പോ ഹാൾന്ന് തിരിഞ്ഞതാ ദേ ഇടിച്ചു... പൂ മൊത്തം അവിടെ ചിതറി. താലം വീണ ശബ്ദം കേട്ടു എല്ലാരും തിരിഞ്ഞുനോക്കി. നമ്മള് ദേ പിന്നേം നാറി... നമ്മള് എല്ലാരേം നോക്കി ഒരു ഇളി പാസ്സാക്കി. എന്താടി ഹംക്കേ... ആൾക്കാരെ ബുദ്ധിമുട്ടിക്കാൻ ഇറങ്ങിയതാണോ ശബ്ദം കേട്ടു നമ്മള് തിരിഞ്ഞു നോക്കിതും ദേ നിക്കിണ് താടിക്കാരൻ ചെയർമാൻ. പടച്ചോനെ ഇന്നും ഇങ്ങേരെ ആണോ ഇടിച്ചേ... നമ്മക്ക്ഇപ്പൊ കണ്ടകശനി ആണെന്ന തോന്നനെ.. അപ്പോഴാ ഓൻ നമ്മളെ മുഖം കണ്ടേ... ആ നീയോ.. നിനക്കിതുതന്നെയാണോ പണി.. അല്ല, നിനക്കിടിച്ചിഡാൻ ഇവിടെ വേറെ ആരുംല്ലേ... ദിവസോം കറക്റ്റ്ആയിട്ട് എന്റെ മെക്കട്ട് തന്നെ വരുണ്ണ്ണ്ടല്ലോ... അത് പറഞ്ഞതും എല്ലാരും ഒരേ ചിരിയാ... നമ്മള് ചിരിക്കണോ എന്നൊരു അവസ്ഥയും നിന്റെ മുഖത്തെന്തിനാ രണ്ടു c f l തന്നെക്ക്നെ. ഉപയോഗിക്കിനില്ലേ പോയി ഇല്ലാത്തൊർക്ക് കൊടുക്ക്. അവരെങ്കിലും ജീവിക്കട്ടെ.. ഇതൊക്കെ കേട്ടു നമ്മള് കരച്ചിൽ പൊട്ടി നിക്കാ അപ്പൊ അവന്റെ ഫ്രണ്ട് പറഞ്ഞു. ആഷി.. മതി നീ പോ.. അവിടെ ഗസ്റ്റ് വരാറായി.. ഓൻ നമ്മളെ ഒന്ന് തറപ്പിച്ചു നോക്കിട്ട് അവിടന്ന് പോയി. ഓന്റെ ഫ്രണ്ട്സ്m നമ്മളും കൂടി പൂവ്എല്ലാം പെറുക്കി താലത്തിലാക്കി. കൊണ്ട് കൊടുത്തു. ഓഡിറ്റോറിയംത്തിൽ വന്നിരുന്നു. അതിനുശേഷം നമ്മള് പരിപാടി കഴിയണ വരെ അനങ്ങിട്ടില്ല. പരിപാടി കഴിഞ്ഞപ്പോ വേഗം ഷാനിനെ വിളിച്ചു ഹോസ്റ്റൽലേക്ക് പോയി.... അങ്ങനെ ദിവസങ്ങൾ കഴിഞ്ഞുപോയി. ഞങ്ങൾ കണ്ടുമുട്ടുന്ന സീന്സൊക്കെ കലിപ്പിൽ അവസാനിച്ചു. അങ്ങനെ ഒരു ദിവസം.... മോളെ ഐശു, അവരെത്തിട്ടൊ... ഉമ്മയാ അവരെത്തി. അപ്പൊ ബാക്കി നമ്മക്ക് പിന്നെ പറയാം. പിന്നെ നമ്മള് റെഡി ആയോന്ന് സംശയം വേണ്ട. നിങ്ങളോട് കഥ പറയുന്നതിന്റിടെൽ നമ്മള് നല്ല സുന്ദരിയായി ഒരുങ്ങിട്ടിണ്ട്... നമ്മള് ജനലിന്റെ അടുത്ത് ചെന്ന് നോക്കിയപ്പോ രണ്ടു കോളിസ് കെടു പ്പുണ്ട്. നമ്മക്ക് ചെറിയ ടെൻഷൻ ഇല്ലാതില്ലാതില്ല... ഉള്ളോക്കെ വിയർത്തു ഒലിക്കുന്നത് ശരിക്കും അറിയുന്നുണ്ട്. ഉമ്മ അവരേം കൂട്ടി നമ്മളെ റൂമിൽ വന്നു. നമ്മള് ഓർക്ക് ഒരു പുഞ്ചിരി നൽകി. വേറൊന്നിനും നമ്മക്ക് പറ്റിനില്ല. മോളേ നിക്കാഹിനു സമയമായി. അവര് പള്ളീൽ പോയിട്ടുണ്ട്. മോൻ വിളിച്ചിരുന്നു. കൂട്ടത്തിൽ ഒരു അമ്മായി പറഞ്ഞു. ആ അമ്മായി വന്ന എല്ലാരേം പരിചയപ്പെടുത്തിത്തന്നു. ആഷിഖ്ൻറെ അനിയത്തി ആ ന്ന് പറഞ്ഞു ഒരു പതിനഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു കുട്ടിയെ പരിചയപ്പെടുത്തിത്തന്നു. അവൾ എന്റെ അടുത്ത് വന്നു കുറെ വർത്താനം പറഞ്ഞു. ആസിയ എന്നായിരുന്നു അവളുടെ പേര്. ഇപ്പൊ sslc ആണ്. ആഷിക്കാന്ന് പറയുമ്പോ അവൾക്ക് നൂറു നാവാ. അവളുടെ ഉമ്മാടെ പോലാന്നാ അവള് പറയണേ. വീട്ടിൽ ഇപ്പൊ വാപ്പയും രണ്ടാമത്തെ ഇക്കയും അവളും മാത്രേ ഉള്ളൂ.. വാപ്പാനെ ജോലിക്ക് വിടാൻ ആഷിക്ക സമ്മതിക്കൂല. രണ്ടാമത്തെ മകൻ ഇപ്പൊ പിജി ക്ക് പഠിക്കുന്നു. ഇങ്ങനെ അവള് വായ് തോരാതെ സംസാരിക്കാണ്. അപ്പോഴാണ് ഉമ്മാടേം അമ്മായിടേം ഫോൺ ഒരുമിച്ചടിച്ചത്. അപ്പൊ തന്നെ മനസ്സിലായി ആരായിരിക്കും എന്ന് ഫോൺ വെച്ച ഉടനെ അമ്മായി പറഞ്ഞു. മോളേ നിക്കാഹ് കഴിഞ്ഞൂട്ടൊ. എന്ത് കൊണ്ടോ അത് കേട്ടപ്പോ എന്റെ കണ്ണിൽ നിന്നു ഒരിറ്റു കണ്ണീർ പുറത്തു ചാടി. കുറച്ചു കഴിഞ്ഞു ഹാൾക്ക് കൂട്ടി കൊണ്ടുപോയി. ആഷിക്കാടെ വാപ്പയും അനിയനും മാമയും വന്നു കണ്ടു സംസാരിച്ചു. അമ്മായി ഒരു മാല ആസിയാടെ കയ്യിൽ കൊടുത്തു പറഞ്ഞു മഹർ ആണ് എനിക്കിട്ട് തരാൻ. അവൾ അതെനിക്ക് ചാർത്തിതന്നു. വാപ്പ ഒരു വളയിട്ടു. അമ്മായിമാർ രണ്ടു വള തന്നു. പിന്നേം കുറെ നേരം വർത്താനം പറഞ്ഞു ഭക്ഷണം കഴിച്ചു അവര് പോയി. പൂവൻ നേരം ആസിയ എനിക്കൊരു പുത്തൻ ഫോൺ തന്നു. അത്യാവശ്യം വേണ്ട no. ക്കെ ഉണ്ടെന്നും ഇക്ക രാത്രി വിളിക്കുംന്നും പറഞ്ഞു. അവര് പോയി. പിന്നെ പതിയെ വീട്ടിലെ തിരക്കും ഒഴിഞ്ഞു. ഇപ്പൊ ഞാനും ഉമ്മയും മാത്രേ ഉള്ളൂ മുറിൽ പോയി ഒന്ന് ഫ്രഷ് ആയി കുറച്ചു നേരം കിടന്നു. അപ്പോഴാ ഫോൺൻറെ കാര്യം ഓർമ വന്നേ. അതെടുത്തു. Oppo F5 പുത്തൻ സെറ്റ്. On ആക്കി നോക്കിയപ്പോ വോൾപേപ്പർ തന്നെ നമ്മടെ ചെക്കന്റെ ഫോട്ടോ. വർഷങ്ങൾക്കിപ്പുറവും ആ ചുറുചുറുക്ക് അതേ പോലെ ആ മുഖത്തുണ്ട്. അത് നോക്കിയിരുന്നപ്പോ ഓർമ്മകൾ പിന്നെയും പാഞ്ഞു. ആ ദിവസത്തിലേക്ക്. അന്ന് economics ക്ലാസ്സിൽ ബോറടിച്ചിരിക്കുന്ന സമയത്താണ് peon വന്നു സജ്‌നയെ കൂട്ടാൻ വാപ്പ വന്നിട്ടുണ്ട്. ഓഫീസ് റൂംക്ക് ചെല്ലാൻ പറഞ്ഞത്. അത് കേട്ടപ്പോഴേ അവളുടെ മുഖം വല്ലാതായി. അത് കണ്ടിട്ട് ചെറിയ പ്രശ്നമാണ്എന്ന് തോന്നിയില്ല. അതുകൊണ്ട് അതെന്വേഷിക്കണമെന്നും പരിഹാരം കാണാൻ കഴിയുന്നതാനെൽ കാണണംഎന്നും മനസ്സിൽഉറപ്പിച്ചിരുന്നു. അടുത്ത പീരീഡ് ക്ലാസ്സ്‌ കഴിയാറായ സമയത്തു അവളും വാപ്പയും കൂടി വരാന്തയിൽകൂടി നടന്നു വരുന്നത് കണ്ടു. അപ്പോഴും അവൾ കരയുകയായിരുന്നു. ടീച്ചർ ക്ലാസ്സിൽ ഇല്ലായിരുന്നു എങ്കി അവളോട്‌ കാര്യം അന്വേഷിക്കായിരുന്നു അപ്പൊ അവരുടെ എതിരെ ഒരാൾ വരുന്നത്പോലെ അവളുടെ വാപ്പ ചിരിക്കുന്നത് കണ്ടു. അസ്സലാമുഅലൈകും അബ്ദുള്ളക്ക വ അലൈകുമുസ്സലാം. അല്ല, എന്താ ഇവിടെ ഞാൻ ഇവള്ടെ t c വാങ്ങാൻ വന്നതാ. ഇവള്ടെ പഠനം നിർത്താണ്. അതെന്തിനാ ഇവളൊരുപാട് ആഗ്രഹിച്ചല്ലേ ഈ കോഴ്സ് എടുത്തത്. പിന്നെന്തു പറ്റി. ആ മോനെ, നിനക്ക് അറിഞ്ഞൂടെ ഞങ്ങടെ അവസ്ഥ ഇല്ലാത്ത കാശുണ്ടാക്കിയ ഇവൾക്കി കോഴ്സ് എടുത്തേ. ഇപ്പൊ ഇവൾക്കൊരു കല്യാണലോചന വന്നിട്ടുണ്ട്. നല്ല കൂട്ടരാ മുതൽ ഒന്നും വേണ്ടെന്നു പറഞ്ഞു,നമ്മടെ അവസ്ഥയൊക്കെ അറിഞ്ഞിട്ടും അവർക്കി കല്യാണത്തിന് സമ്മത. ഇനി ഇതിലും നല്ലൊരു ആലോചന വരുമെന്ന് തോന്നുണില്ല. അബ്ദുള്ളക്ക നിങ്ങൾഎന്ത് വർത്താനംആ പറയണേ. അവളെത്ര ആഗ്രഹിച്ച ഈ അഡ്മിഷൻ കിട്ടിത്ന്ന് നിങ്ങക്കറിയാലോ. പിന്നെ ഇപ്പൊ വന്ന ആലോചന, ഇത്ര അറിഞ്ഞിട്ടും സമ്മതിച്ച സ്ഥിതിക്ക് പഠിപ്പിൻറെ കാര്യം കൂടി പറഞ്ഞു നോക്ക്. അപ്പോഴേക്കും പീരീഡ് കഴിഞ്ഞു ടീച്ചർ ക്ലാസ്സിൽ നിന്ന് പോയി. ഞാൻ ജനാലയുടെ അടുത്ത് ചെന്ന് നോക്കിയപ്പോ അത് നമ്മടെ താടിക്കാരൻ ചെയർമാൻ ആയിരുന്നു. മോനെ, അവര് ആകെ പറഞ്ഞ നിബന്ധന പെട്ടന്ന് കല്യാണം വേണംന്നാ. ഇക്ക എന്ന് കരുതി അവള്ടെ ആഗ്രഹങ്ങളെ തല്ലിക്കെടുത്തനോ. അവള്ടെ പഠിപ്പ് കോളേജ് യൂണിയൻ ഏറ്റെടുത്തോളാം. അതോർത്തു ടെൻഷൻ വേണ്ട. അത് കഴിയുംമ്പോ ഏതെങ്കിലും നല്ല ആലോചന വരും. ഇനി ആരും വന്നില്ലെങ്കിൽ ഞാൻ കെട്ടിക്കോളാം ഇവളെ, പോരെ മോനെ അത്.... ഒന്നും പറയണ്ട, അവളെ നാളെ മുതൽ ക്ലാസ്സിൽ വിട്.. ശരി അന്ന അന്ന് ഞാൻ ആ കണ്ണുകളിലെക്ക് ബഹുമാനത്തോടെ ഒന്ന് നോക്കി പിറ്റേന്ന് തന്നെ യൂണിയൻ മീറ്റിംഗ് കൂടി സജ്‌നടെ ഡിഗ്രിടെ മുഴുവൻ ചെലവും കോളേജ് മാനേജ്മെന്റ്m യൂണിയനും കൂടി ഏറ്റെടുത്തു. മ്മടെ ഷാനി യൂണിയൻൽ ഉള്ള കാരണം നമ്മക്ക് എല്ലാ വിവരോം അറിയാൻ പറ്റി. സജ്‌നയെ മാത്രല്ല, അതുപോലെ ബുദ്ധിമുട്ടിൽ നിന്ന് വരുന്ന കുട്ടികളെ കണ്ടുപിടിച്ചു അവരുടെ ചെലവും ഏറ്റെടുത്തു. പരിശ്രമഫലമായി അവരുടെ പഠനചെലവ് ഏറ്റെടുത് പല സ്പോൺസർസും വന്നു. അതിനെല്ലാം മുന്നിൽ നിന്നത് നമ്മുടെ താടിക്കാരൻ ചെയർമാൻ ആയിരുന്നു. എപ്പോഴോ അയാളോട്ഉള്ള ദേഷ്യം ബഹുമാനമായി മാറി. ആ ബഹുമാനം വളർന്നു വളർന്നു പ്രണയമായി മാറിയിരുന്നു ഞാൻ പോലുമറിയാതെ. ഫോൺ ബെൽഅടിക്കുന്നത് കേട്ടാണ് ചിന്തകളിൽ നിന്നുണർന്നത്. നോക്കിയപ്പോ ആഷിഖ് കാളിങ്... കൈഒക്കെ വിറക്കാൻ തുടങ്ങി. ഇയാള് എന്തുകൊണ്ടാ കല്യാണത്തിന് സമ്മതിച്ചേന്ന് മാത്രം ഇപ്പഴും മനസ്സിലായിട്ടില്ല. ഇനി ഇയാൾക്ക് എന്നെ മനസ്സിലായില്ലേ.. ഫോൺ പിന്നേം കിടന്നുഅടിക്കാണ്. കൈ മെല്ലെ ഇടതു നിന്ന് വലത്തോട്ട് നീക്കി ചെവിയിൽ വച്ചു പറഞ്ഞു, ഹലോ ഹലോ, അസ്സലാമുഅലൈക്കും വ അലൈകുമുസ്സലാം ഹാ.. ഞാനാ ആഷിഖ് മ്മ് മനസ്സിലായി എന്തൊക്കെയുണ്ട് വിശേഷം നല്ലതന്നെ വീട്ടിൽ എല്ലാരും പോയോ മ്മ് താനെന്താ ഒന്നും മിണ്ടാത്തെ, പേടിയുണ്ടോ പടച്ചോനെ ഇവനെന്താ ഇങ്ങനൊക്കെ സംസാരിക്കുന്നെ ഇനി എന്റെന്ന് വല്ലോം കേൾക്കാൻആണോ, ഇവന് എന്നോടുള്ള ദേഷ്യം മാറീട്ടുണ്ടാവോ?? ഹേയ് അതിനു വഴിയില്ല. അമ്മാതിരി നാണംകെടലല്ലേ അന്നുണ്ടായെ ഹലോ താൻ കേൾക്കുന്നുണ്ടോ എന്താ ഒന്നും മിണ്ടാത്തെ അത് ഞാൻ ഓരോന്നും ഓർത്തതാ ഞാനൊരു കാര്യം ചോദിച്ചോട്ടെ മ്മ് താൻ ശരിക്കും ഇഷ്ടപെട്ടിട്ടാണോ ഈ കല്യാണത്തിന് സമ്മതിച്ചത്? പടച്ചോനെ പെട്ട്, ഞാനെന്ത്‌ പറയും.. ഇവന്അറിയില്ലല്ലോ നമ്മക്ക് ഈ കല്യാണത്തിന് നൂർ അല്ല നൂറ്റിഒന്ന് വട്ടം സമ്മതന്ന്..പിന്നെ ഓന്റെ മനസ്സറിയാന നമ്മള് ഒന്നും മിണ്ടാതെ ചോദിച്ചേന് മാത്രം മൂളികൊണ്ടിരുന്നേ.. അതെന്താ അങ്ങനെ ചോദിച്ചേ അല്ല തന്റെ സംസാരം കേട്ടിട്ട് തനിക്കു താല്പര്യം ഇല്ലാത്ത പോലെ, ഏയ്‌ അങ്ങനൊന്നും ഇല്ല. സ്റ്റാർട്ടിങ് trouble ആ എന്നാ പറ, എങ്ങനുണ്ടായിരുന്നു ഇന്ന് ൻറെ വീട്ടുകാരെ ഒക്കെ പരിജയപ്പെട്ടോ റബ്ബേ ഇവന് എന്നെ മനസ്സിലായില്ലേ അതോ എനിക്ക് ആളെ തെറ്റിയോ, ആഷിഖ്റഹ്മാൻ എന്ന പേരിൽ ഇവന്റെ മുഖച്ചായ ഉള്ള വേറെ ആരെങ്കിലും ആണോ പിന്നെ എന്തും വരട്ടെ എന്നു കരുതി ഞാനും കുറെ സംസാരിച്ചു. അവനും നല്ലോണം വർത്താനം പറയുന്നുണ്ട്. ഇവന് ഇത്രയും സംസാരിക്കാൻ അറിയോ എന്ന് വരെ ഞാൻ അത്ഭുതപ്പെട്ടു. കുറെ കഴിഞ്ഞു സലാം ചൊല്ലി ഫോൺ വച്ചു. പിന്നെ ചെന്ന് ഭക്ഷണം കഴിച്ചു വന്നു കിടന്നു, ഫോൺ എടുത്തു ഗാലറി on ആക്കിയപ്പോ മുഴുവൻ അവന്റെ ഫോട്ടോ. അതും നോക്കി ഇരുന്നപ്പോ അവനെ കണ്ടത് മുതലുള്ള ഓരോ സംഭവങ്ങളും മനസ്സിൽകൂടി കടന്നുപോയി. ആ ദിവസവും എന്റെ പ്രണയം ഞാൻ തിരിച്ചറിഞ്ഞതും അതൊരിക്കലും നടക്കില്ലഎന്ന് മനസ്സിലാക്കിയതുമായ ആ ദിവസം അന്ന് valantines ഡേക്ക് നമ്മള് അടങ്ങി ഒതുങ്ങി ഒരു സ്ഥലത്തു ഇരിക്കുംമ്പോ ഴാണ് ഒട്ടും പ്രതീക്ഷിക്കാതെ ഷാനി നമ്മക്ക് പണി തരുന്നത്. നമ്മള് പ്രണയത്തെ കുറിച്ച് സംസാരിക്കണം പോലും. ഇല്ലെന്നു പറഞ്ഞു ഒഴിഞ്ഞു മാറിയെങ്കിലും പെണ്ണ് നമ്മളെ പിടിച്ചു വലിച്ചു അവിടെ കൊണ്ട് നിർത്തി. മൈക്ക്ൻറെ മുന്നിൽ നിക്കാൻ പേടി ഇല്ലെങ്കിലും ഇങ്ങനൊരു വിഷയായത്കൊണ്ട് ചെറിയൊരു ഭയം. അങ്ങനെ പരിപാടിടെ ആദ്യ ഘട്ടങ്ങളൊക്കെ കഴിഞ്ഞു നമ്മളെ ക്ഷണിച്ചു. നമ്മക്ക് അറിയാവുന്ന രീതിയിൽ വളരെ ഭംഗിയായി തന്നെ നമ്മള ഡ്യൂട്ടി ചെയ്തു. അതിനിടയിൽ ഉള്ളിലിഷ്ടമുണ്ടായിട്ടും തുറന്നു പറയാതെ നഷ്ട്ടമാവുന്ന പ്രണയങ്ങളെ കുറിച്ചും സൂചന നൽകി. കുറച്ചു കഴിഞ്ഞപ്പോ ഷാനി നമ്മടെ കയ്യിൽ ഒരു കടലാസ് കൊണ്ട് വന്നു തന്നു. അത് തുറന്നു വായിച്ചതും നമ്മള് ഞെട്ടി. കോളേജ്ലെ ആരെങ്കിലും ഒരാളുടെ പ്രണയം ഇന്നിവിടെ സഫലമാക്കണം എന്നായിരുന്നു അതിലുണ്ടായിരുന്നത്. നറുക്ക് വീഴുന്ന ആള് ഇന്നിവിടെ അയാളുടെ പ്രണയം തുറന്നു പറയണം. അങ്ങനെ നറുക്ക് ഇട്ടു, ഞാൻ തന്നെയാണ് നറുക്ക് എടുത്തത് പേര് വായിച്ചു ആദ്യം ഞെട്ടിയത് ഞാൻ തന്നെയായിരുന്നു. ആഷിഖ്റഹ്മാൻ..... വായിച്ചു കഴിഞ്ഞു ഞാൻ മെല്ലെ ആ മുഖത്തു നോക്കിയപ്പോ ദേഷ്യം കൊണ്ട് ആകെ ചുവന്നിട്ടുണ്ട്. അവന്റെ ഫ്രണ്ട്സ് എല്ലാരും ആഷിഖ് ആഷിഖ് എന്നു പറഞ്ഞു ആക്കം കൂട്ടുന്നുണ്ട്. അവൻ ആകെ നാറി നിക്കാണ്. ഞാൻ മൈക്കും കൊണ്ട് അവന്റെ അടുത്തേക്ക് പോയി. പതിയെ ആ മൈക്ക് അവന്റെ നേരെ നീട്ടി...... അവൻ എന്റെ മുഖത്തു തറപ്പിച്ചോന്ന് നോക്കി.മുഖം കണ്ടാൽ അറിയാം. ഉള്ളിലെ ദേഷ്യം. ഞാൻ കരുതിക്കൂട്ടി ചെയ്ത പോലെയാ അവന്റെ നോട്ടം. അപ്പോഴും ഫ്രണ്ട്സ് ഒക്കെ പറ പറാന്ന് തിരക്ക് കൂട്ടാണ്. അവൻ അവരെ നോക്കി. പിന്നെ എന്നെ നോക്കി. പിന്നെ മൈക്ക്ൻറെ അടുത്ത് ചുണ്ട് ചേർത്ത് പറഞ്ഞു I LOVE YOU........ ഒരു നിമിഷം കേട്ടത് എന്താണ്എന്നറിയാതെ ഞാൻ തരിച്ചുനിന്നു. ഇപ്പൊ ശരിക്കും നാറിത് ഞാനാ. അവന്റെ മുഖം അപ്പോഴും ദേഷ്യത്തിൽ തന്നെയായിരുന്നു. ഇവന് പറയാൻ ഇഷ്ടമല്ലഎങ്കി ഇറങ്ങി പോയപോരെ. ഫ്രണ്ട്സ് ഒക്കെ തലയ്ക്കു കൈ വച്ചു നിക്കാണ്. ഷാനിനെ ഇപ്പൊ എന്റെ കയ്യി കിട്ടിയ തലക്കടിച്ച് ഞാൻ കൊല്ലും. പിന്നെ ഒന്നൂടെ എന്റെ മുഖത്ത് ദേഷ്യത്തോടെ ഒന്ന് നോക്കിയിട്ട് അവൻ ഇറങ്ങി പോയി. ഞാൻ അന്ന് തന്നെ വീട്ടിക്ക് പോന്നു. ഷാനിനെ പിന്നെ ആ പരിസരത്ത്ഒന്നും കണ്ടില്ല. ചെന്നിട്ടു കൊടുക്കണ്ട്. പക്ഷെ എന്തുകൊണ്ടോ നാറിതോന്നും ഓർമയില്ലതെ അവൻ പറഞ്ഞ വാക്ക് ഓർത്തു ചുണ്ടിൽ ഒരു ചിരി വിടർന്നു. അന്നത്തെ ദിവസം മുഴുവൻ അവന്റെ മുഖമായിരുന്നു മനസ്സിൽ.ഭക്ഷണം കഴിക്കുമ്പോ ഉമ്മാ ചോദിച്ചു മോളെന്താ ആലോചിക്ക്ണേ വന്നപ്പോ തൊട്ടു ശ്രദ്ധിക്കുന്നു ഒന്നും മിണ്ടുന്നില്ലല്ലോ അത് കേട്ടു ഞാൻ ശരിക്കും ഞെട്ടി. പടച്ചോനെ വന്നപ്പോ തൊട്ടു അവനെ കുറിച്ച് ചിന്തിച്ചിരിക്കാ. ഇതിപ്പോ ഉമ്മ വരെ ചോദിച്ചു. ഒന്നുല്ല ഉമ്മാ ഞാൻ കോളേജിൽത്തെ ഓരോന്ന് ആലോചിച്ചതാ... മ്മ് ശരി പോയി കിടക്കാൻ നോക്ക്. ആ ന്നും പറഞ്ഞു വേഗം റൂമിക്ക് ഓടി. റബ്ബേ ഉറങ്ങാൻ കിടന്നിട്ടു രണ്ടു മണിക്കൂറെങ്കിലും ആയിട്ടുണ്ടാവും. ഇതുവരെ ഉറക്കം പോയിട്ട് ഒരു കോട്ടുവാ പോലും വന്നില്ല. കണ്ണടച്ചാൽ അവന്റെ മുഖ മനസ്സിൽ. "ഉറക്കം പോലും വരാതെ ഒരാളെ മാത്രം ഓർത്തിരിക്കണമെങ്കിൽ നമ്മള് അയാളെ പ്രണയിക്കുന്നു എന്നർത്ഥം "എന്നു നമ്മള് ഇന്ന് കോളേജിൽ പറഞ്ഞത് പെട്ടെന്ന് മനസ്സിലൂടെ കടന്നുപോയി പടച്ചോനെ പ്രണയമോ?അതും അവനോടു? നമ്മക്ക്? ആകെ വട്ടായല്ലോ. ഇന്ന് തന്നെ ഞാൻ കാരണം അവൻ ആകെ നാറിതാണ്. അപ്പൊ തന്നെ പ്രേമംന്ന് പറഞ്ഞങ്കിട് ചെന്നാമതി. പക്ഷെ ഇപ്പൊ ഉറക്കം വരാൻ എന്തെയ്യും എപ്പോഴോ ഉറങ്ങി. രാവിലെ എണീറ്റപ്പോ തൊട്ട് ഒരു ഉഷാറില്ല. എങ്ങനേലും കോളേജിൽ എത്തിയാമതി എന്ന പോലെ. അവനെ കാണാൻ വല്ലാണ്ട് മോഹം. ചെലപ്പോ അവന്റെ വായിലിരിക്കുന്ന തെറി കേൾക്കാനാവും. എങ്ങനൊക്കെയോ അന്നത്തെ ദിവസോം തള്ളി നീക്കി.പിറ്റേന്ന് വൈകീട്ട് ഹോസ്റ്റലിൽ എത്തിയാ മതിയായിരുന്നു. പക്ഷെ ഞാൻ രാവിലെ തന്നെ പോന്നു. വൈകിട്ട് വരെ ഹോസ്റ്റലിൽ എത്തിയല്ലോ എന്ന സമാദാനംആയിരുന്നു. വൈകിട്ട് ഷാനി വന്നു. പിന്നെ അന്നത്തെ ദിവസം വല്ല്യ കുഴപ്പില്ലാണ്ട് പോയി. പിറ്റേന്ന് പതിവിലും നേരത്തെ കോളേജിൽ പോയി. പക്ഷെ രണ്ടു പീരീഡ് കഴിഞ്ഞാ പുറത്തിറങ്ങാൻ പറ്റ്യേ. ലൈബ്രറിടെ അടുത്ത യൂണിയൻഓഫീസ്. മൂപ്പര് മിക്കതും അവിടെ കാണും. അതോണ്ട് അങ്ങട് ഓടി വേഗം ലൈബ്രറിൽ കേറി. ചുമ്മാ ഒരു ബുക്ക്‌എടുത്തു പുറത്തേക്കു നോക്കി നിന്നു. അങ്ങേരെ അവിടെഎവിടേം കണ്ടില്ല. എടുത്ത ബുക്ക്‌ തിരിച്ചു വച്ചു വേറെ ഒരു ബുക്ക്‌ എടുത്തതും അപ്പുറത്ത് നിന്നാരോ ആ ബുക്ക്‌എടുത്തു. നോക്കിയപ്പോ കാണാൻആഗ്രഹിച്ച മുഖം കൈയ്യകലത്തിൽ... എന്നെ കണ്ടപ്പോ അയാളും ഒന്ന് ഞെട്ടിയോ?? ഇതുവരെയുള്ള ധൈര്യംഒക്കെ ചോർന്നു പോയി. പിന്നെഒന്നും നോക്കാതെ അവിടന്ന് വേഗം ഓടി. ക്ലാസ്സിലെത്തി ക്ലാസ്സ്‌ തുടങ്ങിട്ടും മനസ്സിൽ മുഴുവൻ അവന്റെ മുഖമായിരുന്നു. അന്ന് രാത്രി ഹോസ്റ്റലിൽ ബുക്കും തുറന്നുവച്ചു അവനേം സ്വപ്നം കണ്ടിരിക്കുമ്പോഴാണ് ഷാനി ചോദിച്ചത് എന്താ ബുക്കും തുറന്നുവച്ചൊരു ആലോചന. ആരെ സ്വപ്നം കണ്ടിരിക്കാ അത്കേട്ടിട്ടാ സ്വപ്നത്തിൽ നിന്നുണർന്നേ.. ഞാൻ തിരിച്ചൊന്ന് പുഞ്ചിരിച്ചു.. എന്താണ് ഒരു കള്ളച്ചിരി പെട്ടെന്ന്എന്തോ നുണ പറയാൻ തോന്നില്ല. നടക്കട്ടെ നടന്നത് മുഴുവൻ പറഞ്ഞു പ്രതീക്ഷിച്ച പോലെ പൊട്ടിച്ചിരിആയിരുന്നു അവളിൽ നിന്നുണ്ടായെ മ്മ്മ്മ്. എന്നാ പറയണേ ഒന്ന് പോയെ ഷാനിയെ അങ്ങേർക്കുഎന്നെ കാണുന്നതേ കലിയാ. അപ്പൊപിന്നെ ഇതുംപറഞ്ഞങ്കിട് ചെന്നാ മതി എടി അതൊക്കെ നിനക്ക് തോന്നുണ്താ. പിന്നെ കണ്ടന്ന് മുതൽ തുടങ്ങിയ അടിയാ. തോന്നുണ്ത്.. അപ്പൊ നിനക്ക് തോന്നീതോ അത്. അത് പിന്നെ.. അതാ പറഞ്ഞെ.. എന്നാലും ഒരെന്നാലും ഇല്ല. അടുത്ത മാസം അവന്റെ കോഴ്സ് തീരും, ഈ മാസം കൂടിയേ കാണൂ.. പറയണേ നാളെ പറയണം അതുവേണ്ട നീ പറയുന്നോ അതോ ഞാൻ പറയണോ എടി plz നിക്ക് പേടിയാ നിനക്ക് വേണ്ടേ വേണ്ട.ഇനി ഞാൻ ഒന്നും പറയുന്നില്ല അങ്ങനെ ഓനെ അവിടെ കണ്ടാൽ ഇവിടെ ഓടുന്ന പോലെയായി എന്റെ സ്ഥിതി ഒരു മാസം കഴിഞ്ഞു കോഴ്സ് തീർന്നു അവൻ പോയി. ഷാനി പറഞ്ഞ പോലെ അവന് എന്തേലും തോന്നിയതായി ഒരു നോട്ടം കൊണ്ട് പോലും തോന്നിയില്ല അങ്ങനെ ഞാൻ സെക്കന്റ്‌ഇയർ ആയി. ഏകദേശം രണ്ടു മാസം കഴിഞ്ഞപ്പോ ഒരു ദിവസം ക്ലാസിനു പുറത്തു നിക്കുമ്പോ ഓഫീസിലേക്ക് അവൻ പോകുന്നത് കണ്ടു. അവനാണ് എന്ന് ഉറപ്പിക്കാൻ അവിടെ തന്നെ നിന്നു. കുറച്ചു കഴിഞ്ഞു പുറത്തു വന്നപ്പോ അവൻ തന്നെ. കണ്ടപ്പോ ഒരുപാട് സന്തോഷംആയി. പക്ഷെ ചെന്ന് കണ്ടു വർത്താനം പറയാൻ പറ്റില്ലല്ലോ. അവൻ യൂണിയൻഓഫീസിൻറെ ഭാഗത്ത്‌ക്കാ പോയത്. കുറച്ചു കഴിഞ്ഞു വന്നു ബൈക്ക് എടുത്തു തിരിച്ചു പോയി. പിന്നേം രണ്ടു വട്ടം കൂടി അവൻ വന്നു. പക്ഷെ ചെന്ന് മിണ്ടാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. പിന്നീടുള്ള രണ്ടു കൊല്ലത്തിൽ അവന്റെ ഓർമ്മകൾ മാത്രമായിരുന്നു എനിക്ക് കൂട്ട്. മാഗസിനിൽ അവൻ എഴുതിയ ലേഖനങ്ങളും വായിച്ചു കുറെ നേരം ലൈബ്രറിയിൽ ഇരിക്കും. അന്ന് കണ്ടതിനു ശേഷം പിന്നെ അവനെ കണ്ടത് പെണ്ണ് കാണാൻ വന്നവർ ഫോട്ടോ തന്നപ്പോഴാ. അതിനിടയിൽ ഡിഗ്രി കഴിഞ്ഞു, ഒരു ദിവസം ഷാനി വീട്ടിൽ വന്നിട്ടുണ്ടായിരുന്നു. അന്ന് കുറെ വർത്താനം പറഞ്ഞിരിക്കുന്ന സമയത്തു അവള് താടിക്കാരനെ കുറിച്ച് ചോദിച്ചു. ഞാൻ ഒന്നും അറിയില്ലെന്ന് പറഞ്ഞപ്പോ അവള് പറഞ്ഞു നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ അവനോടു തുറന്നു പറയാൻ.. ഞാൻ ഒന്നും മിണ്ടിയില്ല അല്ല, ഇനി കല്യാണം വല്ലോം കഴിഞ്ഞിട്ടുണ്ടാവോ ദേ ഷാനി, എന്റെന്ന് ഒന്നും കേൾപ്പിക്കണ്ട അതല്ലെടി അവൻ അന്ന് പറഞ്ഞതല്ലേ ആ സജ്‌നനെ കെട്ടിക്കോളാംന്ന്.. ഇനി അവരടെ കല്യാണം കഴിഞ്ഞിട്ടുണ്ടാവോ ഏയ്‌ അത് കഴിഞ്ഞിട്ടില്ല.. അത് എന്താ നിനക്ക് ഇത്ര ഉറപ്പ് അതുറപ്പ എന്താ ഒരു കള്ളച്ചിരി ഒന്നൂല്യ.. അത് പിന്നെ എനിക്കും അക്കാര്യത്തിൽ ഒരു പേടി ഉണ്ടായിരുന്നു. അതുകൊണ്ട് ഞാൻ എന്റെ മാമാടെ മോനോട് അവള്ടെ അവസ്ഥയോക്കെ പറഞ്ഞു. അവൻ അവളെ റൂട്ട്ആക്കി. ഇപ്പൊ രണ്ടും പ്രേമിച്ചു നടക്കാ. അടുത്ത മാസം അവരടെ കല്യാണ എടി കള്ളി, നീ എന്തിനാ അങ്ങനെ ചെയ്തേന്ന് അവൻ അറിയോ ഇല്ല നന്നായി ഇല്ലേൽ നിന്നെ കൊന്നേനെ നമ്മള് നൈസ് ആയിട്ട് ഒന്ന് ചിരിച്ചു കൊടുത്തു ഈ ധൈര്യം നീ അവനോട് ഇഷ്ടം തുറന്നു പറയാൻ കാണിച്ചിരുന്നേ ഇന്ന് നീ അവന്റെ വീട്ടിൽ ഇരുന്നേനെ.. ആ ചെല്ലാൻ പറഞ്ഞിട്ടുണ്ട്.. വാതിൽ ശക്തമായി മുട്ടുന്നത് കേട്ട കണ്ണ് തുറന്നെ ഐഷു നീയിതു വരെ എഴുന്നേറ്റില്ലേ ആ ദേ വരുന്നു ഓരോന്ന് ആലോചിച്ചു ഇന്നലെ എപ്പഴാ ഒറങ്ങിയത് എന്നോർമയില്ല. ഫോൺ എടുത്തു നോക്കിയപ്പോ ഇക്കാടെ രണ്ടു msg. അതിനു റിപ്ലൈ കൊടുത്തു ഫ്രഷ് ആയി താഴേക്കു വന്നപ്പോ ഉമ്മാടെ വക ഉപദേശം നിന്റെ നിക്കാഹ് കഴിഞ്ഞത് ഇയ്യ് മറന്നോ. ഇപ്പഴും ഞാൻ വിളിച്ചില്ലേ കിടന്നു ഉറങ്ങും ഉച്ച വരെ. നാസ്ത കഴിച്ചു റൂമിൽ പോയി. ഫോൺ എടുത്തു ആസിയാക്ക് വിളിച്ചു. കുറച്ചു നേരം സംസാരിച്ചു. വാപ്പടും സംസാരിച്ചു ഫോൺ വച്ചു. രാത്രി ആയപ്പോ ഇക്ക വിളിച്ചു.കുറെ വർത്താനം പറഞ്ഞു. ഇക്ക എന്തുകൊണ്ട കല്യാണത്തിന് സമ്മതിച്ചേന്ന് ഇന്ന് ചോദിക്കണം എന്ന് തീരുമാനിച്ചിരുന്നു. പക്ഷെ എന്തുകൊണ്ടോ വാക്കുകൾ പുറത്തേക്കു വന്നില്ല. പഴയതൊന്നും ഓര്മിപ്പിക്കണ്ട എന്ന് കരുതി. അപ്പോഴും എന്റെ മനസ്സിലെ സംശയം വിട്ട് മാറിയിട്ട്ഉണ്ടായില്ല. എന്നെ മറക്കാൻ വഴിയില്ല. പിന്നെ എങ്ങനെ കല്യാണത്തിന് സമ്മതിച്ചു? ഇനി വീട്ടുകാരുടെ നിർബന്ധംഅങ്ങാനും??? എന്നാലും ഇക്കാടെ സംസാരം കേട്ടിട്ട് ഒരിക്കലും താല്പര്യക്കേട് തോന്നിയിട്ടില്ല. അപ്പൊ പിന്നെ ചിന്തകൾ കാട് കയറിക്കൊണ്ടിരുന്നു. ഉത്തരം മാത്രം കിട്ടിയില്ല. ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു കൊണ്ടിരുന്നു. ഇക്ക എന്നും വിളിക്കും. കുറെ നേരം സംസാരിക്കും. വിശേഷങ്ങൾ അന്വേഷിക്കും. സത്യം പറഞ്ഞ ഇക്കാട് ഉള്ള പ്രണയം കൂടിയത് ഇപ്പോഴാ. ആ സംസാരവും സംസാരരീതിയും വല്ലാണ്ട് ആകർഷിക്കുന്ന പോലെ. എപ്പോഴോ കുഴിച്ചു മൂടിയ പ്രണയം പതിൻമടങ്ങു ശക്തിയോടെ പുറത്തേക്കു വന്നു. ഈ പടച്ചോൻ ആളൊരു സംഭവലെ, ചില ഇഷ്ടങ്ങൾ നമ്മള് മറന്നാലും മൂപര് മറക്കൂല ഇക്കാക്ക് എന്നെ മനസ്സിലായിട്ടില്ല എന്നെനിക്കു തോന്നി . ഉണ്ടായിരുന്നെ ഇതിനകം എന്തെങ്കിലും സൂചന ലഭിച്ചേനെ. പക്ഷെ ഉറപ്പിക്കാൻ ആയിട്ടില്ല ഒരു ദിവസം രണ്ടു കല്പിച്ചു ചോദിച്ചു ഇങ്ങക്ക് ന്നെ ശരിക്കും ഇഷ്ടാണോ അതെന്താ ഇയ്യ് അങ്ങനെ ചോദിച്ചേ അല്ല എന്റെ ഫോട്ടോ കണ്ടിട്ട് ഇങ്ങക്ക് ഒന്നും തോന്നീല്ലേ അതെന്താ നിനക്ക് വല്ല കൊഴപ്പം ഉണ്ടോ അതല്ല, ഞാൻ ചോദിച്ചേന് മറുപടി പറ.. അതിനു ഞാൻ നിന്റെ ഫോട്ടോ കണ്ടിട്ടില്ലല്ലോ എന്താ പറഞ്ഞെ എന്തെ ഞെട്ടിയോ അല്ല ഫോട്ടോ കാണാതെ എങ്ങനാ വീട്ടുകാര് എന്തായാലും നമുക്ക് നല്ലതല്ലേ കണ്ടെത്തു. അതുകൊണ്ട് ഞാൻ തന്നെയാ പറഞ്ഞെ ഫോട്ടോ വേണ്ട നേരിട്ട് കാണാംന്ന് ഇപ്പഴാ കാര്യം മനസ്സിലായെ വെറുതെയല്ല, ഞാൻ ഊഹിച്ചപോലെതന്നെ ഇയാൾക്ക് എന്നെ മനസ്സിലായിട്ടില്ല. ഭാഗ്യം പക്ഷെ അറിഞ്ഞാൽ... എന്തെടോ ഒന്നും മിണ്ടാത്തെ ഏയ്യ് ഒന്നൂല്ല. പിന്നെ ഇക്കാക്ക് എന്താ എന്നെ കുറിച്ച് കേട്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് നിന്റെ പേര് പേരോ. അതെന്താ ജുമാന അതെന്റെ ഉമ്മാടെ പേരാ. തന്റെ പേര് കേട്ടപ്പോ തന്നെ എന്തോ വല്ലാണ്ട് ഇഷ്ടായി. ഉമ്മാക്ക് ഏറ്റവും ഇഷ്ടം എന്നെയായിരുന്നു. എനിക്കും അങ്ങിനെ തന്നെയായിരുന്നു. ഞാൻ എല്ലാ കാര്യങ്ങളും പറയാറ് ഉമ്മയോടായിരുന്നു.നല്ല ഭംഗിയായിരുന്നു ഉമ്മയെ കാണാൻ ഞാൻ ഉമ്മാടെ പോലാന്നാ എല്ലാരും പറയാറ്. ഉണ്ണിമോനും ഉണ്ണിമോളും വാപ്പാടെ പോലെ. അതുപോലെതന്നെ അവർക്ക് ഏറ്റവും ഇഷ്ടം വാപ്പയെ ആയിരുന്നു. ഞങ്ങക്ക് ഒരു ചെറിയ പനി വരുന്നത് പോലും ഉമ്മാക്ക് വല്യ ബേജാർ ആയിരുന്നു. അതുപോലെ വാപ്പാടെ മുഖത്തു ചെറിയ മാറ്റം കണ്ട പോലും ഉമ്മ പെട്ടന്ന് കണ്ടുപിടിക്കും. തന്റേടത്തോടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുമെങ്കിലും വാപ്പാടെ മുന്നിൽ ഉമ്മ ഒരു നാണക്കാരി പുതുപെണ്ണ് തന്നെയായിരുന്നു. ഞാൻ പ്ലസ് വണ് എക്സാം കഴിഞ്ഞിരിക്കുന്ന സമയത്താണ് ഉമ്മാക്ക് മൂക്കിൽ നിന്ന് ചോര വന്നു ഹോസ്പിറ്റലിൽ കൊണ്ട്പോകുന്നത്. കാൻസർ ആണെന്നറിഞതും ഏറ്റവും തളർന്നത് വാപ്പയായിരുന്നു. അധികം ആയുസ്സ്ഇല്ല ലാസ്റ്റ് സ്റ്റേജ് ആണ് എന്നൊക്കെ ഡോക്ടർ പറയുമ്പോ നിറകണ്ണുകളോടെ കേട്ടു നിൽക്കാനേ ഞങ്ങൾക്ക് കഴിഞ്ഞുള്ളു. കഷ്ടിച്ച് ഒരു കൊല്ലം, പ്ലസ്ടു എക്സാം കഴിഞ്ഞ്വന്ന എന്നെ സ്വീകരിച്ചത് ഉമ്മയുടെ മരണവാർത്തയായിരുന്നു. ശരിക്കും തളർന്നു പോയിരുന്നു. സമനില നേരെയാവാൻ തന്നെ ഒരുപാട് സമയമെടുത്തു. വീട് മാറി നിന്ന്. ഉണ്ണിമോൾക്ക് എട്ടു വയസ്സുള്ളപ്പോഴാ ഉമ്മ മരിക്കുന്നെ ഇനിയും ഞാൻ തളർന്നൽ എല്ലാവരും ആകെ തളരുമെന്ന് ബോദ്യം വന്നപ്പോ പിന്നീടങ്ങോട്ട് എല്ലാ കാര്യങ്ങളും നോക്കി നടത്താൻ ശ്രദ്ധിച്ചു. എപ്പോഴും ഉണ്ണിമോളുടെ അടുത്ത്ഇരുന്നു ഉമ്മയുടെ വിടവ് നികത്താൻ ശ്രമിച്ചു. അവൾ എഴുന്നേറ്റൽ സ്കൂളിൽ പോകുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ഞാൻ തന്നെ നോക്കും. വാപ്പ അടുക്കള പണി നോക്കി. ഉണ്ണിമോൻ കണ്ടറിഞ്ഞു സ്വയം കാര്യങ്ങൾ ചെയ്ത് തുടങ്ങി. അങ്ങനെ ഏഴ് കൊല്ലം. പറഞ്ഞു തീരുമ്പോഴേക്ക് കണ്ടില്ലെങ്കിലും ആ കണ്ണിലെ നനവ് വാക്കുകളിലൂടെ ഞാൻ അറിഞ്ഞിരുന്നു. എന്തുപറഞ്ഞു ആശ്വാസിപ്പിക്കണം എന്നെനിക്ക് അറിയില്ലായിരുന്നു. ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു പോയി. നിക്കാഹ് കഴിഞ്ഞിട്ട് ഇപ്പൊ ഒരു മാസായി. സന്തോഷത്തിന്റെ നിമിഷങ്ങളാണ് കടന്നുപോയത്. പക്ഷെ ഒരു വിഷമം മാത്രം. എന്നെ തിരിച്ചറിഞ്ഞൽ ഇക്ക ഇതുപോലെ എന്നെ സ്നേഹിക്കുമോ ജീവിതകാലം മുഴുവൻ ഇങ്ങനെ ഫോൺ വിളിച്ചു കഴിയാനോക്കില്ലല്ലോ. എന്നായാലും അറിയും പടച്ചോനെ നീ തന്നെ തുണ ഒരു ദിവസം പതിവ് ഫോൺ സംസാരത്തിനിടയിൽ ഞാൻ തമാശ രൂപേണ ചോദിച്ചു ഇക്ക ഇതിന് മുമ്പ് പ്രണയിച്ചിട്ടുണ്ടോ ചെറിയൊരു ചിരിയായിരുന്നു മറുപടി. എന്താ ചിരിക്കനെ പ്രണയിക്കാത്ത മനുഷ്യരുണ്ടോ.. നീ പ്രണയിച്ചിട്ടില്ലേ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി ചോദിക്കണ്ടയിരുന്നു. ഞാൻ ചോദിച്ചെന് ഉത്തരം പറ പ്രണയിച്ചിട്ടുണ്ടോ ആ ഉണ്ട് എന്റെ കോളേജ് ലൈഫിൽ One സൈഡ് ലവ് ആയിരുന്നോ അല്ല ടു സൈഡ് ലവ് ആയിരുന്നു. ഞാൻ ശരിക്കു തളർന്നുപോയി. മിണ്ടാതിരുന്നാൽ എന്തേലും ചോദിച്ചാലോന്നാ വിചാരിച്ചു ഞാൻ ചോദിച്ചു എനിക്ക് പറഞ്ഞുതരോ നിങ്ങടെ ലവ്സ്റ്റോറി ഏയ്യ് അങ്ങനെ പറയാൻ മാത്രം ഒന്നുല്ല എന്നാലും നീ ചോദിച്ചതല്ലേ ഞാൻ പറയാം ഞാൻ പിജി ലാസ്റ്റ് ഇയർ പഠിക്കുമ്പോഴാ അവള് ഡിഗ്രി ഫസ്റ്റ് ഇയർ ചേരുന്നെ. വന്ന അന്ന് തൊട്ട് തുടങ്ങിയ അടി ഞാൻ കോളേജ് കഴിഞ്ഞു പോകുന്ന വരെ അടിയായിരുന്നു. എങ്ങനെയാലും അടികൂടാണ്ട് ഞങ്ങടെ ഒരു കണ്ടുമുട്ടലും അവസാനിച്ചിട്ടില്ല. പക്ഷെ അന്നൊരു ദിവസം ഞാൻ അവളുടെ ക്ലാസ്സിന് മുന്നിലൂടെ പോയപ്പോ അവളുടെ ക്ലാസ്സിൽ വല്യ ബഹളം. നോക്കിയപ്പോ ഓൾ കേക്ക് മുറിക്കുന്നു. കുട്ടികൾ വിഷസ് പാടുന്നു. അവൾ കേക്ക് കട്ട്‌ ചെയ്തു എല്ലാർക്കും വായിൽ വച്ചു കൊടുത്ത് വേഗം ബാഗും എടുത്തു പുറത്തു പോകുന്നതിനിടയിൽ അവളുടെ ഫ്രണ്ടിന്റെ കയ്യിൽ എന്തോ കൊടുത്ത് പറഞ്ഞു ഇതാ താടിക്കാരന് കൊടുക്കണം ഇല്ലേ എന്നെ കൊന്നുകൊലവിളിക്കും. (ഈ താടിക്കാരൻ എന്ന് വിളിച്ചത് എന്നെയാട്ടൊ, യൂത്ത് ഫെസ്റ്റിവൽ ന്റെ ലിസ്റ്റ് ഇടാൻ മാഷ് അവളെ ഏല്പിച്ച അതാ ആ കയ്യിൽ കൊടുത്തത് ) ഐഷു നീ എങ്കിടാ പോണേ അത് ഞാൻ പിന്നെ പറയാം നീ ഇത് മറക്കണ്ട റബ്ബേ ഇത് ഞാനല്ലേ..... അപ്പൊ ഇയാൾക്ക് എന്നെ..... തുടരും....
79.1k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം