@pathu3401
@pathu3401

കുസൃതിക്കുട്ടി

😍😍😍😍😍

#

📙 നോവൽ

💖പ്രണയമഴ💖(5) അമ്മു നീ റെഡി ആയില്ലേ. വേഗം വാ ആ കിച്ചുവേട്ട ദ വരണൂ. സാരി ഉടുക്കെo വേണം അന്ന വേഗം റെഡി ആവേo വേണം. ഇത് പറ്റണ്ടേ ഞാനുടുപ്പിച്ചു തരണോ😉 ഞാൻ ദേ വന്നു. പോവാം😁 ആഹാ ചുന്ദരിയായല്ലോ ഞാൻ പണ്ടേ സുന്ദരി തന്ന്യാ. കിച്ചുവേട്ടൻ കണ്ടില്ലന്നു മാത്രം😀 കാണണ്ടല്ല പൊന്നോ, കണ്ടിട്ടും ഇണ്ട് നോക്കിയിരുന്നിട്ടും ഇണ്ട്. പക്ഷെ നീയറിഞ്ഞിട്ടില്ല എന്ന് മാത്രം😉😄😄 എടാ കള്ള കണ്ണാ😃. വാ പോവാം രണ്ടു പേരും കൂടി രണ്ടു ദിവസം ഫുൾ ട്രിപ്പ്‌ പ്ലാൻ ചെയ്തിരിക്കുകയാ. അതും അങ്ങ് ഗോവയിൽ. റെഡി ആയി രണ്ടും കൂടി യാത്ര തുടങ്ങി. അമ്മു നിർത്താതെ വർത്താനം പറഞ്ഞിരിക്കുകയാണ്. കിച്ചു കേട്ട് മൂളുന്നു എന്നല്ലാതെ ഒന്നും പറയുന്നില്ല അല്ല, പറയാനുള്ള ഗ്യാപ് അമ്മു കൊടുക്കുന്നില്ല 😅 കുറെ പോയതും ഫുഡ്‌ കഴിക്കാനായി ഒരു ഹോട്ടലിന്റെ മുന്നിൽ വണ്ടി നിർത്തി അമ്മു വാ ഇറങ് ഫുഡ്‌ കഴിച്ചിട്ട് വീട്ടിൽ നിന്ന് ഇറങ്ങാന്ന് ഞാൻ പറഞ്ഞതല്ലേ. പിറന്നാളായിട്ട് പുറത്ത്ന്ന് ഫുഡ്‌ കഴിക്കാ😐 അതൊക്കെ പോട്ടെ നീ ഇറങ്. വീട്ടിൽ നിന്ന് നമുക്ക് പിന്നേം കഴിക്കാ. ഫുഡ്‌ കഴിക്കാൻ കാത്തുനിന്ന പിന്നെ യാത്ര നീളും അമ്മു ഇറങ്ങി. രണ്ട് പേരും കൂടി ഹോട്ടലിൽ കയറി. ഭക്ഷണം കഴിച്ചു കഴിഞ്ഞു എഴുന്നേൽക്കാൻ നേരത്ത ആ വിളി കേട്ടത് സാറേ.. രണ്ട്പേരും ഒരുപോലെ ഞ്ഞെട്ടി തിരിഞ്ഞ് നോക്കി. കിരണിന്റെ ക്ലാസ്സിലെ ഒരു കുട്ടിയായിരുന്നു ഗുഡ്ആഫ്റ്റർനൂൺ സർ 😊ഗുഡ് ആഫ്റ്റർ നൂൺ. മേഖ എന്താ ഇവിടെ ഹോട്ടലിൽ ആരേലും കല്യാണത്തിന് വരോ സാറെ 😀 സാറ് എന്തിനാണോ വന്നേ അതിന് തന്ന്യാ ഞങ്ങളും വന്നേ 😄ഓഹ് sry. I mean എന്താ ഈ സ്ഥലത്ത്?? വല്ല ടൂറോ മറ്റൊ ആണോ അല്ല ഇവിടെ അങ്കിൾന്റെ വീട് ഇണ്ട് അങ്ങോട്ട്‌ വന്നതാ. ഇതാരാ സാറെ. കിരണിന്റെ സംസാരം കേട്ട് ശരിക്കും അന്തംവിട്ട് നോക്കുകയായിരുന്നു അമ്മു. കിച്ചുവേട്ടൻ കുട്ടികളോടോക്കെ എന്ത് ജോളിയായിട്ടാ വർത്താനം പറയണേ. അപ്പോള ആ കുട്ടി അമ്മുവിനെ ചൂണ്ടി ആരാന്ന് ചോദിച്ചത്. അത് കേട്ട് അമ്മു ശരിക്കും ഞെട്ടി. വൈഫ്‌ ആണെന്ന് അറിഞ്ഞ കോളേജ് മൊത്തം അറിയും. കൂടെ സൗമ്യ മിസ്സ്‌m. പക്ഷെ കിരണിന്റെ മുഖത്ത് ആ വിധ പേടിയൊന്നും ഉണ്ടായില്ല ആ മേഖേ this is my wife Amritha. നമ്മടെ കോളേജിൽ തന്ന്യാ പഠിക്കിനെ MA English ഫസ്റ്റ് യർ ആഹാ സർന്റെ കല്യാണം കഴിഞ്ഞോ ഞങ്ങളെ ഒന്നും അറിയിച്ചില്ലാലോ. ഇനി വരുമ്പോ ചെലവും കൊണ്ട് വന്ന മതീട്ടോ പിന്നെ.. (ഞാൻ തന്നെ അറിഞ്ഞില്ല അപ്പോള അറിയിക്കിനെ).കിരൺ പിറുപിറുത്തു. അമ്മുവിന്റെ മനസ്സിൽ അവളറിയാതെ തന്നെ ഒരു ഭയം ഉടലെടുത്തു ശരി അന്ന. ന്ന് പറഞ്ഞു മേഖ യാത്ര പറഞ്ഞിറങ്ങിയപ്പോ അമ്മു ഇപ്പൊ വരാന്നു പറഞ്ഞു പിറകെ എണീറ്റ് പോയി മേഖ.. ആ എന്താ ചേച്ചി.. അത്പിന്നെ.. ഞങ്ങടെ കല്യാണം കഴിഞ്ഞത് കോളേജിൽ ആരോടും പറയണ്ടട്ടൊ 😃അതെന്താ സൗമ്യ മിസ്സിനെ പേടിച്ചിട്ടാണോ😃 അതെങ്ങനെ മനസ്സിലായി അത് ആർക്കാ മനസ്സിലാവതെ. കിരൺ സാറിന് കോളേജിൽ ഒരു ശത്രു ഉണ്ടെങ്കിൽ അത് സൗമ്യ മിസ്സ്‌ മാത്ര.അത്രക്ക് ശല്യ അതിനെ കൊണ്ട്. അതിന് സാറിനോടുള്ള പ്രേമം മൂത്തു ഭ്രാന്ത് ആയതാ. പക്ഷെ ചേച്ചി പേടിക്കണ്ട സാറിന് അവരെ കണ്ണെടുത്ത കണ്ടൂടാ. സാറിന് മാച്ച് ചേച്ചി തന്ന്യാ. Made for each other. ചേച്ചി ഒന്നുകൊണ്ടും പേടിക്കണ്ട ഞങ്ങടെ വായിന്നു എന്തായാലും ഇക്കാര്യം മിസ്സ്‌ അറിയൂല. പോരെ 😊😊താങ്ക്സ്😊 അന്ന ശരി ഞാൻ പോട്ടെ. Bi cu.അവൾ നടന്നു പെട്ടെന്ന് അമ്മുവിന് നേരെ തിരിഞ്ഞ് ചോദിച്ചു ആ പിന്നെ നമ്മളെയൊക്കെ കോളേജിൽ വച്ച് കണ്ട മൈൻഡ് ചെയ്യോ പിന്നെന്താ തീർച്ചയായും. ഇനി നമ്മളൊക്കെ ഫ്രണ്ട്സ് അല്ലേ അവൾ ഒന്ന് ചിരിച്ചിട്ട് തിരിഞ്ഞ് നടന്നു. അമ്മു കിച്ചുന്റെ അടുത്ത്ക്കും എന്തായിരുന്നു രണ്ടും കൂടി ഒരു രഹസ്യം പറച്ചിൽ അതേ ഈ കള്ള കണ്ണന്റെ ലീലവിലാസങ്ങൾ ചോദിച്ചറിയാർന്നു. എന്താ മറ്റുള്ളോരോട് സംസാരം. നമ്മളൊക്കെ മനുഷ്യരാന്നുള്ള പരിഗണന പോലും കിട്ടിയിരുന്നില്ല😏 😅😅അതാണോ കാര്യം. പെണ്ണിന് അസൂയ കേറിന്ന് തോന്നുന്നു എനിക്ക് അസൂയ ഒന്നും ഇല്ല. ഓഹ് പിന്നെ അസൂയ പെടാൻ പറ്റിയ മൊതല് അപ്പൊ നിനക്ക് അസൂയ ഇല്ല അല്ലേ അതേ പ്രേമിക്കുന്നോർക്കെ അസൂയ കൂടുതലായിരിക്കും ന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ട്. അപ്പൊ നിനക്ക് എന്നോട് പ്രേമോം ഇല്ലേ😛 ദേ കിച്ചുവേട്ട.ഒന്ന് തന്നാലുണ്ടല്ലോ അമ്മു നേരെ പോയി കാറിൽ കേറി ഇരുന്നു. കിച്ചുവും പിന്നാലെ കേറി. അമ്മു അപ്പോളും മുഖം വീർപ്പിച്ചു ഇരിക്കാന്. കിച്ചു അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു. അമ്മു കലിപ്പിൽ കിച്ചുനെ ഒന്ന് നോക്കി അയ്യോ എന്താടി നോക്കി പേടിപ്പിക്കിനെ. തന്നത് ഇഷ്ടപെട്ടില്ലേ അന്ന തിരിച്ചു തന്നോടി😉 അമ്മു ഒന്നൂടെ അവനെ നോക്കി പേടിപ്പിച്ചു. അവൻ കണ്ണിറുക്കി ചിരിച്ചുകൊണ്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തു. അമ്മു സീറ്റിൽ നിന്ന് എന്തിനു വലിഞ്ഞു കിച്ചുവിന്റെ ചുണ്ടിന് താഴെ അമർത്തി ചുംബിച്ചു. പെട്ടെന്ന് ആയത് കൊണ്ട് കിച്ചുന് ബാലൻസ് തെറ്റി. അവൻ sudden ബ്രേക്ക്‌ ഇട്ട് കാർ നിർത്തി എനിക്ക് ഒട്ടും ഇഷ്ടപെട്ടില്ലാ. ന്നും പറഞ്ഞു കൊണ്ട് അമ്മു നേരെ ഇരുന്നു കുറച്ച്സമയം വേണ്ടിവന്നു കിരണിന് കാര്യങ്ങൾ മനസ്സിലാവാൻ. പിന്നെ ഒരു പൊട്ടിചിരിയായിരുന്നു 😅😅എന്റമ്മൂട്ടാ എന്താ നിനക്ക് പറ്റ്യേ. അവൾ ഒന്നും മിണ്ടിയില്ല. അവൻ അവളുടെ മുഖം പിടിച്ചു ഉയർത്തി. കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട് എന്താ അമ്മു എന്താ പറ്റ്യേ. അമ്മു കിച്ചുനെ കെട്ടിപിടിച്ചു. അവനും അവളെ ചേർത്ത് പിടിച്ചു. കുറച്ച് കഴിഞ്ഞതും അവൾ അടർന്നു മാറി I Love You കിച്ചുവേട്ട I really love you എനിക്ക് കിച്ചു വേട്ടനെ ഇഷ്ടമല്ല എന്ന് മാത്രം പറയരുത്. ഞാൻ.. എനിക്ക് ഏറ്റവും ഇഷ്ടം എന്റെ കിച്ചുവേട്ടനെയാ. കിച്ചുവേട്ടനില്ലതെ എനിക്ക് പറ്റില്ല അയ്യേ ഇതിനാണോ എന്റെ അമ്മുട്ടൻ കരയിനെ. ഞാൻ അത് ചുമ്മാ പറഞ്ഞതല്ലേ. നിന്റെ മുഖo കണ്ടപ്പോ ചുമ്മാ ഒന്ന് മൂഡ് മാറ്റാൻ വേണ്ടിട്ട്.. അതിന് ഇങ്ങനെ കരയണോ വേണ്ടേ. എന്നെ ചുട്ട് തിന്നും ന്ന ഞാൻ വിചാരിചേ. ന്നിട്ടിപ്പോ.. ദേ കണ്ണൊക്കെ തുടച്ചെ. അവൻ അമ്മുവിന്റെ കണ്ണൊക്കെ തുടച് കൊടുത്ത് നെറുകിൽ ഒരു ഉമ്മ വച്ച് അവനോട് ചേർത്ത് പിടിച്ചു.അമ്മൂ നിനക്ക് ഞാൻ എങ്ങനാണോ അതുപോലെ തന്ന്യാ എനിക്ക് നീയും. എപ്പോഴോ നിന്നെ ഞാൻ സ്നേഹിച്ചു തുടങ്ങി. പിന്നെ അത് മനസ്സിലാക്കി. പിന്നീട് തുറന്നു പറഞ്ഞു. ഇനി നമുക്ക് ജീവിക്കണം, നമ്മുടെത് മാത്രമായ ഒരു കുഞ്ഞു ലോകത്ത്..ഇനി ഒന്ന് ചിരിച്ചേ അമ്മു പതിയെ ചിരിച്ചു. അപ്പോഴും അവനെ ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു അമ്മു ഞാനൊരു കാര്യം ചോദിക്കട്ടെ മ്മ് നീ എന്തിനാ അവിടെ വച്ച് ആകെ dull ആയെ. മുഖമാകെ വല്ലാണ്ട് ആയിട്ട്ണ്ടാർന്നല്ലോ അത് പിന്നെ ആ സൗമ്യ മിസ്സ്‌.. ആൾക്ക് എന്നെ മനസ്സിലായാലോ മനസ്സിലായാൽ എന്തെ ഒന്നുല്ല. നോക്ക്യേ നീ അതൊന്നും ചിന്തിക്കണ്ട. മിക്കവാറും അവളോട് അക്കാര്യം ഞാൻ തന്നെ പറയും. കുറേയായിട്ട്ണ്ട് അവള്ടെ ചൊറിച്ചിൽ തുടങ്ങീട്ട് കിച്ചുവേട്ട വേണ്ട plz അത് അവര് അറിയണ്ട. ആരും അറിയണ്ട. ഇതുവരെ എങ്ങനെആണോ പോയെ അത് പോലെ പോവാം ആ ശരി. ഇപ്പൊ നമുക്ക് പോവാം 😊😊. അവൾ അവന്റെ തോളിൽ ചാരി കിടന്നു ഗോവയിലെത്തിയപ്പോഴേക്കും രാത്രി ആയിരുന്നു. അവിടെ ഒരു റൂം എടുത്ത് ഫ്രഷ് ആയി ഫുഡും കഴിച്ചു രണ്ടാളും മയക്കം പിടിച്ചു രാവിലെ ഉണരുമ്പോ അമ്മു കിച്ചുന്റെ നെഞ്ചിലായിരുന്നു കിടന്നിരുന്നത്. കിച്ചു അവളെ ചേർത്ത് പിടിച്ചിട്ടുo ഇണ്ട്. അമ്മു അവന്റ മുടിയിൽ തലോടി. അവന്റ നെറ്റിയിൽ ഒരു മുത്തം നൽകി പതിയെ എണീറ്റു. ഹോട്ടലിൽ വിളിച്ചു രണ്ട് കോഫി ഓർഡർ ചെയ്തു. കുളിച് ഫ്രഷ് ആയി വന്നപ്പോഴേക്കും കോഫിയും എത്തിയിരുന്നു. അതെടുത്തു കിച്ചുവിന്റെ അടുത്തേക്ക് പോയി. പതിയെ അവനെ തട്ടി വിളിച്ചു. കണ്ണ് തുറന്ന അവൻ അമ്മുവിനെ നോക്കി പുഞ്ചിരിച്ചു. അവൾ കോഫി കയ്യിൽ കൊടുത്ത് അവന്റ അടുത്ത് ഇരുന്നു അവന്റ തോളിൽ തല ചായ്ച്ചു അന്നത്തെ ദിവസം മുഴുവൻ പുറത്തായിരുന്നു. ഫുഡും പുറത്ത്ന്ന് കഴിച്ചു. അമ്മുവിനെ എത്രത്തോളം ഹാപ്പി ആക്കാൻ പറ്റോ അത്രത്തോളം കിച്ചു ഹാപ്പി ആക്കി രണ്ടു ദിവസത്തെ ടൂർ കഴിഞ്ഞ് അവർ ബാംഗ്ലൂരിലേക്ക് തിരിച്ചു. ഇടയിൽ കുറച്ച് ഷോപ്പിങ്ങും നടത്തി. അമ്മു വീട്ടിലേക്കുള്ള പച്ചക്കറി വാങ്ങുന്നതിനിടയിൽ കിച്ചു അവളെ അവിടെ നിർതിയിട്ട് മുകളിലേക്ക് പോയി ഒരു സാരി വാങ്ങി. കൂടെ പുറത്ത്ന്ന് കുറച്ച് മുല്ലപ്പൂവും. രണ്ടും കാറിന്റെ ടിക്കിൽ വച്ച് അവള്ടെ അടുത്തേക്ക് പോയി. സാധനങ്ങളൊക്കെ വാങ്ങി രണ്ടാളും ഫ്ലാറ്റിൽ തിരിച്ചെത്തി. അവൾ കാണാതെ അവൻ അതൊക്കെ റൂമിൽ കൊണ്ട് വച്ചു. അവൾ ഫ്രഷ് ആയി അടുക്കളയിൽ കയറി. ഭക്ഷണമൊക്കെ ഉണ്ടാക്കി അവനെ വിളിക്കാൻ റൂമിൽ പോയപ്പോ ഷെൽഫിൽ സാരി ഇരിക്കുന്നത് കണ്ടു. അവൾ സാരി എടുത്ത് ആ കവറിൽ വേറെ സാരി വച്ച് ആ കവർ അവിടെ തന്നെ വച്ചു. ന്നിട്ട് ആ സാരി മറ്റേ റൂമിൽ കൊണ്ട് വച്ചു രാത്രി ഫുഡ്‌ കഴിക്കലൊക്കെ കഴിഞ്ഞു കിച്ചു വേഗം റൂമിലേക്ക് ഓടി. റൂം മുഴുവൻ മുല്ലപ്പൂ വച്ച് ഭംഗിയാക്കി അവനും റെഡി ആയി സാരിയുടെ കവർ എടുത്ത് പുറത്ത് വച്ച് അവളെ കാത്തിരുന്നു. കുറേ കഴിഞ്ഞിട്ടും കാണാതായപ്പോ അവൻ റൂമിന് പുറത്തിറങ്ങി നോക്കി. അടുക്കളയിൽ കാണാതെ തിരിച്ചു വന്നപ്പോ അവളുടെ റൂം അടഞ്ഞു കിടക്കുന്നത് കണ്ടു അമ്മൂ ഡോർ തുറന്നെ ..... ടീ അമ്മു.. ഡീ എന്തെ ഡോർ തുറന്നെ എന്തിനാ അത് ഞാൻ നിനക്ക് പറഞ്ഞുതരാം 😆വേണ്ട. ഞാൻ ഇന്ന് ഇവിടെ കിടന്നോളാം അത് വേണ്ട നീ തുറന്നെ കിച്ചുവേട്ടൻ പോയി ഉറങ്ങിക്കോ. എനിക്ക് നല്ല ക്ഷീണം ഞാൻ ഉറങ്ങാൻ പോവാ ദേ അമ്മുട്ടാ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ. നീ അവിടെ വന്നു ഉറങ്ങിക്കോ അയ്യോ വേണ്ട ഞാൻ ഇവിടെ ഉറങ്ങിയോളാം അമ്മു പറഞ്ഞത് കേൾക്. വാതിൽ തുറക്ക്. ന്നിട്ട് അവിടെ കിടന്നോ അന്ന കിച്ചുവേട്ടൻ പൊക്കോ. ഞാൻ വരാം നിന്നെ എനിക്ക് തീരെ വിശ്വാസം ഇല്ല. അതോണ്ട് പൊന്നുമോൾ തുറക്ക് ഇല്ല പ്രോമിസ് ഞാൻ വരാം. കിച്ചുവേട്ടൻ പോ. ഞാൻ വരാം ശരി. അഞ്ചു മിനിറ്റ് ഞാൻ നോക്കും. ഇല്ലേ ചവിട്ടി പൊളിച്ചു എടുത്തോണ്ട് പോകും. ഓർത്തോ ആ. അവൻ റൂമിലേക്ക് പോയി ഡോർ അടച്ചു. സാരിയുടെ കവർ എടുത്ത് ഷെൽഫിലേക്ക് തിരിച്ചു വച്ചു. അവൻ ഡ്രസ്സ്‌ മാറാൻ നോക്കിയതും ഡോർ തുറക്കുന്ന ശബ്ദം കേട്ടു. തിരിഞ്ഞ് നോക്കിയതും കിച്ചു അന്തംവിട്ട് നോക്കി നിന്നു. താൻ വാങ്ങിയ അതേ സാരി ഉടുത്തു അമ്മു നിൽക്കുന്നു. അപ്പൊ ഇത്ര നേരം അവൾ ഇതുടുക്കുവാർന്നോ. വരുന്നില്ലെന്നും പറഞ്ഞു അവൾ അപ്പൊഴും ടോറും ചാരി നിക്കാണ് അയ്യേ ഇതെന്താ അമ്മു എന്ത് പറ്റി സാരി ഉടുത്തത് ഭംഗി ഇല്ലേ അതല്ല നിന്റെ മുഖത്ത് മുഖത്ത് എന്താ. ഞാൻ ഒന്നും ഇട്ടിട്ടില്ലല്ലോ അല്ല നാണം ഒക്കെ, നിനക്ക് ഇതൊക്കെ അറിയോ ഓഹ് കളിയാക്കിതാണല്ലെ😠😠😠. അവൾ സാരി അരയിൽ കുത്തി മുഖവും വീർപ്പിച്ചു കട്ടിലിൽ ചെന്നിരുന്നു. കിച്ചു ചിരിച്ചു കൊണ്ട് പിന്നാലെ പോയി അവളുടെ അടുത്ത് ഇരുന്നു.അവളെ തൊട്ട് വിളിച്ചു. അവൾ അവന്റ കൈ തട്ടി മാറ്റി. അവൻ അവളെ പുറകിൽ നിന്ന് കെട്ടിപിടിച്ചു ദേ അമ്മുട്ടാ നീ പറഞ്ഞ പോലെ മുല്ലപ്പൂ മണിയറ ഒക്കെ ഒരുക്കി ഞാൻ നിന്നെ വെയിറ്റ് ചെയ്തിരിക്കുമ്പോ നീ ചുമ്മാ മൂഡ് കളയല്ലേട്ടൊ അയ്യെടാ ഒരു പാവം കുട്ടി എന്താ നിനക്ക് ഒരു പുഞ്ഞം ഓഹ് പിന്നെ മ്മ് എന്തെടി🤨 ഒന്നുല്ലേ അന്ന പിന്നെ കിടക്കാം കിടന്നോ ദേ😠 😅😅😅😅😅😅. കിച്ചു ലൈറ്റ് അണച്ചു അമ്മുനെo വലിച്ചു ബെഡിലേക്ക് വീണു. അന്ന് ആ രാത്രി അവൻ മഴയായി അവൾ പ്രണയവും. അങ്ങനെ ആ 💖പ്രണയമഴ💖 ഭൂമിയിൽ ശക്തമായൊരു പ്രളയം തീർത്തു ദിവസങ്ങളും ആഴ്ചകളും ശര വേഗത്തിൽ കടന്ന് പോയി. അവരുടെ പ്രണയം കോളേജിലും ക്യാന്റീനിലും പൂത്തു തളിർത്തു. പണ്ട് നഷ്ടപെട്ട കോളേജ് പ്രണയം അവർ വീണ്ടെടുത്തു. എന്നാലും അധികമാരും അവരുടെ ബന്ധം അറിഞ്ഞിരുന്നില്ല. അതിനവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു ഒരു ദിവസം കിരൺ പ്ലസ്ടുവിൽ ക്ലാസ്സ്‌ എടുത്തു കൊണ്ടിരിക്കുമ്പോഴാണ് ഒരു ടീച്ചർ ഓടി വന്നത് കിരണേ വണ്ടി ഒന്ന് എടുക്കണം. MA യിലെ ഒരു കുട്ടി തല കറങ്ങി വീണു. പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ട്വാം. കിരൺ ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്. അത് അമ്മുവായിരിക്കല്ലെ എന്ന് അവൻ പ്രാർത്ഥിച്ചു പോയി. കുട്ടികളോട് പഠിക്കാൻ പറഞ്ഞു അവൻ ആ ടീച്ചറുടെ ഒപ്പം നടന്നു. പാർക്കിംഗ്ലേക്ക് പോയി കാർ എടുത്തു കൊണ്ട് വന്നു. കാറിലിരുന്ന് അവൻ കണ്ടു വാടിയ പൂമൊട്ട് പോലെ സൗമ്യ മിസ്സും അവളുടെ ക്ലാസ്സ്‌ ടീച്ചറും കൂടി താങ്ങി കൊണ്ട് വരുന്ന തന്റെ അമ്മൂട്ടനെ കാറിന്റെ അടുത്ത് എത്തിയതും സൗമ്യ മിസ്സ്‌ ഓടി ഫ്രണ്ടിൽ കേറി ഇരുന്നു. അമ്മുവിനെ താങ്ങി കൊണ്ട് ആ ടീച്ചർ ബാക്കിലും. കിച്ചുവിന്റെ കൈകൾക്ക് എന്തിനെന്നില്ലതെ വിറ ബാധിച്ചിരുന്നു. അവൻ സകല ദൈവങ്ങളെയും വിളിച്ചു അടുത്തുള്ള ആശുപത്രിയിലേക്ക് വണ്ടി ചലിപ്പിച്ചു.... തുടരും..... കിരണുമായി നിനക്ക് എന്താ ബന്ധം അങ്ങനെ ഒന്നും ഇല്ല എങ്ങനെ ഒന്നും🤨 ബന്ധമൊന്നും ഇല്ല നീയെന്നും അവന്റെ കൂടെയാണല്ലോ വരവും പോക്കുമൊക്കെ.ഏഹ് അതെന്താ അത്... പിന്നെ... ദേ പെണ്ണെ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. അവനായിട്ട് അധികം ഒട്ടാൻ നിക്കണ്ട.. അവസാനം കുരിശവും ...... അവൻ നിന്നോട് ഇപ്പൊ കാണിക്കുന്ന സ്നേഹം ആത്മാർത്ഥമാണെന്ന് നീ കരുതണ്ട. കാര്യം കാണുന്ന വരെ ഉണ്ടാവും സ്നേഹോം പഞ്ചാരവാക്കും ഒക്കെ. അതോണ്ട് സൂക്ഷിച്ചോ.. കാര്യം കഴിഞ്ഞ പിന്നെ താങ്ങാൻ അവൻ ഉണ്ടായി എന്ന് വരില്ല. നമ്മളെ സൂക്ഷിക്കേണ്ടത് നമ്മള് തന്ന്യാ. അന്ന ഞാൻ പോട്ടെ. ഞാൻ പറഞ്ഞത് നന്നായി ഒന്ന് ആലോചിക്ക്.. ഒക്കെ 😊😏 ************************** അമ്മു കണ്ണ് തുറന്നു.കൂടെ രണ്ട് തുള്ളി കണ്ണ് നീരുകളും. അമ്മു എന്ന കിരണിന്റെ വിളി കേട്ടാണ് അവൾ വലത്തോട്ട് നോക്കിയത്. കിച്ചു അവളുടെ വലത് കയ്യിൽ മുറുകെ പിടിച് തലയിൽ തലോടി കൊണ്ടിരിക്കുകയാണ്. അവനെ കണ്ടതും അവളുടെ കണ്ണുകൾ നിറഞൊഴുകാൻ തുടങ്ങി. അവൾ അവന്റെ കൈകൾ കൂട്ടി പിടിച്ചു പൊട്ടികരഞ്ഞു. അവൻ അവളെ ചേർത്ത് പിടിച്ചു എന്താ അമ്മുട്ടാ എന്താ പറ്റിയെ എന്തിനാ കരയണെ കിച്ചുവേട്ട😢 എന്താ എന്റെ അമ്മുട്ടന് പറ്റ്യേ. ഒന്നുല്ലെന്നാലോ ഡോക്ടർ പറഞ്ഞെ. ഏഹ് അവൻ അവളെ കണ്ണൊക്കെ തുടച് കൊടുത്ത് നെറുകിൽ ഒരു മുത്തം കൊടുത്തു ഡോർ തുറന്ന് വരുന്ന സൗമ്യ മിസ്സിനെയും ഷീല ടീച്ചറെയും കണ്ടു അമ്മു അന്തംവിട്ട് നിന്നു. കിരണിന്റെ ചുണ്ട് അപ്പോഴും അമ്മുവിന്റെ നെറ്റിയിൽ തന്നെയായിരുന്നു ഓഹോ ഇവിടെ ഇതായിരുന്നോ. ഞങ്ങൾ ഡിസ്റ്റർബ് ആയാവോ..😏 സൗമ്യ മിസ്സ്‌ പറയുന്നത് കേട്ട് കിരൺ അവളിൽ നിന്നും അടർന്നു മാറി. മുഖത്ത് ചെറിയൊരു ടെൻഷനും. അത് പെട്ടെന്ന് തന്നെ ദേഷ്യമായി മാറി. അമ്മു ആകെ പേടിച്ചിരുന്നു. ഇന്ന് ഇന്റർവെൽ കഴിഞ്ഞു ക്ലാസ്സിലേക്ക് പോകുന്ന വഴിക്കാണ് സൗമ്യ മിസ്സ്‌ സംസാരിക്കാൻ വിളിച്ചത്. ചിന്നുവിനെ പറഞ്ഞയച്ച് പേടിയോടെയാണ് മിസ്സിന്റെ കൂടെ പോയത്. കിച്ചുവേട്ടനെ കുറിച്ച് ചോദിക്കാനാവുമോ എന്ന്. പ്രതീക്ഷിച്ച പോലെ തന്നെ സംഭവിച്ചു. അവർക്ക് അറിയേണ്ടത് എന്താ ഞങ്ങൾ തമ്മിലുള്ള ബന്ധം എന്ന് തന്നെയായിരുന്നു. അവരുടെ പ്രതികരണം അറിയതോണ്ട് സത്യം പറയാൻ തോന്നിയില്ല. അതോണ്ട് തന്നെ കിച്ചുവേട്ടനെ കുറിച്ച് അവർ പറഞ്ഞതൊക്കെ കേട്ടപ്പോ തലകുനിച്ചു മിണ്ടാണ്ട് നിക്കാനെ കഴിഞ്ഞുള്ളു. ക്ലാസ്സിലിരുന്നിട്ടും അവർ പറഞ്ഞ വാക്കുകളായിരുന്നു മനസ്സിൽ. അത് കിച്ചു വേട്ടനെ വിശ്വാസമില്ലഞ്ഞിട്ടല്ല. അവർ ഇതുപോലെ എത്ര പേരോട് മോശം ആയി പറഞ്ഞിട്ടുണ്ടാവും എന്ന് ഓർത്തായിരുന്നു. ആകെ കൂടി ടെൻഷൻ അടിച്ചു ക്ലാസ്സിൽ ശ്രദ്ധിക്കാൻ പറ്റിയില്ല. അതോണ്ട് മിസ്സ്‌ ചോദ്യം ചോദിച്ചത് അറിഞ്ഞും ഇല്ല. പുറത്ത് നിക്കേണ്ടി വന്നു. നേരം വൈകിയതിനാൽ രാവിലെ ഫുഡും കഴിച്ചില്ല. തല കറങ്ങി വീണു. ബോധം വന്നപ്പോ ആദ്യം കണ്ടത് കിച്ചുവേട്ടനെയാ. അപ്പൊ തന്നെ ഓർമ്മ വന്നത് മിസ്സ്‌ പറഞ്ഞ വാക്കുകളും. കണ്ണ് നീരിനെ പിടിച്ചു വക്കാൻ പറ്റിയില്ല. കാര്യം അറിയതോണ്ട് കിച്ചുവേട്ടനും ടെൻഷൻ ആയിട്ടുണ്ടാവണം. പക്ഷെ മിസ്സിനെ ഇവിടെ പ്രതീക്ഷിച്ചില്ല. ഇനി എന്താവോ ദൈവമേ.... കിരൺ മിസ്സിനെ കനപ്പിച്ചു നോക്കി. മിസ്സ്‌ ഒന്ന് കോട്ടി ചിരിച്ചോണ്ട് മറ്റേ മിസ്സിനെ നോക്കി പറഞ്ഞു അല്ല മിസ്സേ ഇപ്പൊ സാറെമ്മാരൊക്കെ ഇങ്ങനാണോ സ്റ്റുഡന്റസ്നെ സ്നേഹിക്കുന്നെ അത് കേട്ട് കിരൺ ചീറിപാഞ്ഞു അവളുടെ നേരെ തിരിഞ്ഞതും അമ്മു അവന്റെ കയ്യിൽ പിടിച്ചു കിച്ചുവേട്ട വേണ്ട😐 അവൻ കണ്ണടച്ച് നീട്ടി ശ്വാസം വലിച്ചു ഏഹ് കിച്ചുവേട്ടനോ എന്താ നീ വിളിച്ചേ.. നീയും ഇവനും തമ്മിലൊരു ബന്ധവും ഇല്ലന്ന് പറഞ്ഞിട്ട്?? നിനക്ക് ഞാനും ഇവളും തമ്മിലുള്ള ബന്ധം അറിയണോ,, നിനക്ക് അറിയണോന്ന്. അന്ന പറഞ്ഞു തരാം. വിശദമായി പറഞ്ഞു തരാം. കിരൺ ചീറുകയായിരുന്നു കിരൺ നീയെന്തിനാ അതിനു ഇങ്ങനെ ഹീറ്റ് ആവുന്നേ അതേ... ഇവളുടെ കഴുത്തിലുള്ള താലിയുടെ അവകാശി ഞാൻ ആയത്കൊണ്ട്... ആ നെറ്റിയിലുള്ള സിന്ദൂരം അത് ചാർത്തിയത് എന്റെ കൈകളായത് കൊണ്ട് 😠 ഇപ്പ്രാവശ്യം ഞെട്ടിയത് സൗമ്യ മിസ്സും മറ്റേ ടീച്ചറുമാണ്. കിരൺ നീ.. ഇത്.. എന്തെ വിശ്വാസം വരണില്ലല്ലെ. അറിയാം. തെളിവ് സഹിതം കാട്ടി തരാം. കിരൺ അമ്മുവിന്റെ അരികിലേക്ക് നീങ്ങി നിന്ന് അവളുടെ ഷാളിൻറെ ഉള്ളിലേക്ക് മറച്ചു വച്ച താലി പുറത്തെടുത്തു അവർക്ക് നേരെ നീട്ടി സൗമ്യ മിസ്സിന്റെ മുഖത്ത് നവരസങ്ങൾ മിന്നിമറയാൻ തുടങ്ങി. അവൻ സൈഡിലേക്ക് ഈരി വച്ച മുടി നടു പിളർത്തി നെറ്റിയിൽ നേർമയായി തൊട്ട സിന്ദൂരം കാണിച്ചു കൊടുത്തു. അതോടെ സൗമ്യ മിസ്സ്‌ ഫ്ലാറ്റ് 😀 ഇപ്പൊ മാഡത്തിന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാവോ 😏. നിങ്ങളൊക്കെ കാണുമ്പോ തൊട്ടേ ഇവളെൻറെ ഭാര്യയാണ്. ഞാൻ താലി ചാർത്തിയ എന്റെ പെണ്ണ്. വേണ്ടന്ന് പറഞ്ഞിട്ടും കോളേജിൽക്ക് അവളി താലിയും സിന്ദൂരവും ഇട്ട് വരുന്നതേ അവളുടെ ഭർത്താവിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടിയാ. ആ പെണ്ണിനെ സ്നേഹം കൊടുത്ത് എങ്കിലും പരിപാലിക്കേണ്ടത് എന്റെ കടമയല്ലെ. നിന്നെ പേടിച്ച അവള് കോളേജിലെ ആരോടും ഇത് പറയണ്ടാന്നു പറഞ്ഞത്. ആഗ്രഹിച്ചത് നേടാൻ എന്തും ചെയ്യുന്ന നീ അവളെ എന്തേലും ചെയ്താലോ എന്നല്ല, നാല് കൊല്ലത്തോളം കാത്തിരുന്നു കിട്ടിയ അവളുടെ പ്രണയസാഫല്യം നീ കാരണം നഷ്ടപ്പെടരുത് എന്ന് ഭയന്നാ അവള് ഒന്നും മിണ്ടരുത് എന്ന് പറഞ്ഞത്. ഇപ്പൊ ഞാൻ പറയാ ഇനി എന്റെ പെണ്ണിന്റെ നേർക്ക് നീ നിന്റെ പിഴച്ച നാവും കൊണ്ട് വന്ന ഞാൻ എങ്ങനാ പ്രതികരിക്കന്ന് എനിക്ക് തന്നെ അറിയില്ല. അതോണ്ട് ആ ഭാഗത്ത്‌ക്ക് ഇനി വരാതിരിക്കുന്നതാവും നിനക്ക് നല്ലത്. പിന്നെ ഇന്നത്തെ അവള്ടെ അവസ്ഥക്ക് കാരണക്കാരി നീയാണെന്നങ്ങാനും ഞാൻ അറിഞ്ഞ പൊന്ന് മോളെ സൗമ്യേ..... ബാക്കി ഞാൻ അപ്പൊ പറഞ്ഞു തരാം കിരൺ പറഞ്ഞു നിർത്തിയതും സൗമ്യ മിസ്സ്‌ അമ്മുവിനെ ഒന്ന് തുറിച്ചു നോക്കി അവിടുന്ന് ഇറങ്ങി പോയി. അവൻ മറ്റേ മിസ്സിന്റെ നേർക് തിരിഞ്ഞു മിസ്സിന് ഒന്നും തോന്നരുത്. ഇത് ഇപ്പോളെങ്കിലും പറഞ്ഞില്ലെങ്കിൽ ഇനിയും അവളെ പേടിച്ചു ജീവിക്കുന്ന അവസ്ഥ വരും നന്നായി മോനെ അവള്ടെ അഹങ്കാരം ഇങ്ങനെയെങ്കിലും കുറയുന്നെങ്കിൽ കുറയട്ടെ അന്ന ടീച്ചർ പൊക്കോ. ഞങ്ങൾ വീട്ടിൽക്ക് പോവാ. ടീച്ചറെ ഡ്രോപ്പ് ചെയ്യണോ വേണ്ട മോനെ എന്റെ വീട് ഇവിടെ അടുത്ത. ഞാനും വീട്ടിൽക്ക് പോവാ. ഇനി കോളേജിൽ പോയാലും വിടണ്ട നേരായി അന്ന ശരി. ഇവിടെ ഞാൻ നിന്നോളം. ഡ്രിപ് തീർന്നാൽ വീട്ടിൽ പോവാം ന്ന് പറഞ്ഞു മ്മ് ശരി. ടീച്ചർ പോയപ്പോ കിച്ചു അമ്മുന്റെ അടുത്ത്ക്ക് വന്നു. അമ്മു എന്ന് വിളിച്ചതും അവൾ അവന്റെ നെഞ്ചിലെക്ക് ചാഞ്ഞു. അവനും അവളെ ചേർത്ത് പിടിച്ചു. ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് രണ്ടു പേരും അകന്ന് മാറിയത്. ഡോക്ടർ ആയിരുന്നു അമൃത എങ്ങനിണ്ട് ഇപ്പൊ കുഴപ്പമില്ല ഡോക്ടർ മ്മ് mr. കിരൺ ആൾക്ക് ടെൻഷൻ കൂടിയതാണ്. വേറെ കുഴപ്പമൊന്നും കാണുന്നില്ല. (😅ഗുഡ് ന്യൂസ്‌ പ്രതീക്ഷിച്ചവർക്ക് ഒരു ചെറിയ ട്വിസ്റ്റ്‌ 😉) സമയത്തിന് ഭക്ഷണം കഴിക്കാൻ പറയണം. അന്ന ശരി ഡ്രിപ് തീർന്നാൽ പോവാം😊😊 അവൻ തിരിച്ചു പുഞ്ചിരിച്ചു. ഡോക്ടർ പോയി. അവൻ അമ്മുവിന്റെ കയ്യിൽ പിടിച്ചു മറുകൈ കൊണ്ട് തലയിൽ തലോടി കൊണ്ടിരുന്നു. ഡ്രിപ് കഴിഞ്ഞ് ബില്ല് അടച്ചു രണ്ട് പേരും കൂടി അവിടന്ന് ഇറങ്ങി. അമ്മു ചിന്നുവിന് വിളിച്ചു അവള്ടെ ബാഗ് കൊണ്ട് വരാൻ പറഞ്ഞു. നേരെ ബീച്ചിൽ പോയ്‌. കുറേ നേരം രണ്ട് പേരും കൈ കോർത്തിരുന്ന് കടല് കണ്ടു. അസ്തമയവും കഴിഞ്ഞ് പുറത്തെ തട്ട്കടയിൽ നിന്ന് ഫുഡും തട്ടി വീട്ടിൽക്ക് പോയി *************************** എന്നാലും ഞാൻ ഒരു ഗുഡ് ന്യൂസ്‌ ഒക്കെ പ്രതീക്ഷിച്ചു.അമ്മു bed ഷീറ്റ് വിരിക്കുന്ന നേരത്ത കിച്ചു ഒരിത്തിരി വിഷമമൊക്കെ മുഖത്ത് ഫിറ്റ്‌ ചെയ്ത് പറഞ്ഞത് ആ നിങ്ങള് മാത്രല്ല, നമ്മളെ ഫാൻസും ഭയങ്കര ആകാംഷയിലായിരുന്നു അന്നപിന്നെ നമുക്ക് അവരുടെ സങ്കടമൊന്ന് മാറ്റിയാലോ😉 ആ വെള്ളം പൊന്നുമോൻ വാങ്ങി വച്ചേരെ. അയ്യെടാ സങ്കടം തീർക്കാൻ നടക്കുന്നു. അന്ന പോയ്‌ ആ സൗമ്യ മിസ്സിന്റെ സങ്കടം മാറ്റ്😄 അത് ശരിയാ.. പാവം ഇപ്പൊ വിഷമിച്ചിരിക്കവും. ഞാൻ പോയ്‌ അവള്ടെ സങ്കടം മാറ്റിട്ട് വരാം😜 😶അയ്യടാ കേൾക്കാൻ കത്തിരിക്ക അങ്ങോട്ട് പോവാൻ 😏😏. അമ്മു പിണങ്ങിയിരുന്നു. കിച്ചു ചിരിച്ചു കൊണ്ട് അവളുടെ പിന്നിലൂടെ പോയി അവളെ കെട്ടിപിടിച്ചു അവളുടെ ഷോൾഡറിൽ തല വച്ചു എന്റെ അമ്മുന് അസൂയ ഇല്ലന്ന് ആരാ പറഞ്ഞെ. ആരെക്കാളും അസൂയ അമ്മുട്ടന് ഇണ്ട്. അതിന്റ ഇരട്ടി സ്നേഹവും.. പിണങ്ങി ഇരിക്കുമ്പോ എന്ത് ഭംഗിയാ അമ്മുട്ടനെ കാണാൻ.. ആ ചുവന്ന കവിളും.. ഉണ്ട.... മതി മോനെ പതപ്പിച്ചത്... ഏൽക്കൂല... ഇന്ന് എനിക്ക് എന്തായാലും നല്ല ക്ഷീണമുണ്ട്. കിടന്നേ പറ്റു. മോൻ ആ സോപ്പ് മാറ്റി വച്ചേരെ. പിന്നെ എപ്പോളെങ്കിലും ആവശ്യം വരും 😜അന്ന പിന്നെ കിടക്കാം ലെ **************************** (3 മാസങ്ങൾക്ക് ശേഷം) ഗുഡ് മോർണിംഗ് ആൾ.... നമ്മള് ഇന്ന് ഇവിടെ ഒത്തുകൂടിയത് എന്തിനാണെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക് അറിയാലോ.... അതേ നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു അദ്ധ്യായന വർഷം കൂടി കടന്ന് പോവുകയാണ്. കൂടെ ഒരു പിടി പ്രകൽപരായ വിദ്യാർത്ഥികളും ഒന്ന് രണ്ട് അദ്ധ്യാപകൻമാരും.. അവർക്കുള്ള യാത്രയയപ്പ് ആണ് നമ്മള് ഇന്നിവിടെ നിറവേറ്റാൻ പോകുന്നത്. ഇനിയും ഒരുപാട് ഉയരത്തിലെത്താൻ അവർക്ക് സാദിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു...... സദസ്സിൽ കയ്യടികൾ ഉയർന്നു. കൂട്ടത്തിൽ അമ്മുവും ഉണ്ട്. കിരണും ഇന്നി കോളേജിൽ നിന്ന് വിട വാങ്ങുകയാണ്. പരിപാടികൾകൊടുവിൽ അമ്മു ക്യാന്റീനിലിരിക്കുമ്പോഴാണ് സൗമ്യ മിസ്സ്‌ വേറെ ഒരു മിസ്സിനെ കൂട്ടി വന്നു അമ്മുവിന്റെ തൊട്ട് മുന്നിലായി ഇരുന്നത്. അമ്മു മൈൻഡ് ആക്കാതെ പുറത്തോട്ട് നോക്കിയിരുന്നു മിസ്സിനറിയോ ഈ കിരൺ സർ ഇല്ലേ അങ്ങേര് എന്തായിരുന്നു ഈ കോളേജിൽ വന്ന അവസരം. ക്ലാസ്സിൽ മഹാ മാന്യനും പുറത്തു മഹാ അലമ്പും... എല്ലാതരo ദുശീലങ്ങളും കയ്യിലുണ്ടയിരുന്നു. എന്തിന് എന്റെ അടുത്ത്ക്ക് വരെ വന്നിട്ടുണ്ട്... എന്നിട്ട് പെണ്ണ് കെട്ടി കഴിഞ്ഞപ്പോ ഇതുപോലൊരു മാന്യനെ വേറെ എവിടേം കണ്ടിട്ടില്ല എന്ന പോലെയായി. ഈ ട്രാൻസ്ഫർ തന്നെ അങ്ങേര് ചോദിച്ചു മേടിച്ചതാ അങ്ങേരെ പൂർവകാല കഥകളൊന്നും ഭാര്യ അറിയാതിരിക്കാൻ വേണ്ടി.... Excuseme... വിളി കേട്ട് തിരിഞ്ഞതെ സൗമ്യ മിസ്സിന് ഓർമ്മയുള്ളൂ. കരണം പുകഞൊരടിയായിരുന്നു. കവിള് പൊത്തി തിരിഞ്ഞ് നോക്കിയപ്പോ അമ്മു കട്ടകലിപ്പിൽ നിക്കുന്നു.... ഇനി എന്റെ കിച്ചുവേട്ടനെ പറ്റി ഒരക്ഷരം നീ മിണ്ടിയാ എന്റെ മറ്റൊരു മുഖം നീ കാണും.. ഓർത്തോ. കുറെയായി ക്ഷമിക്കുനു. ഇനി പറ്റില്ല ഇനിയും നിന്നെ വെറുതെ വിട്ട എന്റെ വയറ്റിൽ വളരുന്ന കിച്ചുവേട്ടൻറെ ചോര നാളെ എന്നോട് ചോദിക്കും.... അമ്മ അവരെ ഒന്നും ചെയ്തിലെ എന്ന് അന്ന് അവര് എന്നെ പുച്ചിക്കണ്ടങ്കി ഞാൻ ഇന്ന് ഇതെങ്കിലും ചെയ്യണം വേണ്ടന്ന് ഞാൻ പറഞ്ഞിട്ട കിച്ചുവേട്ടനീ ജോലി വേണ്ടെന്ന് വക്കുന്നെ അല്ലാണ്ട്... നിന്നെ പോലുള്ളവരെ പേടിച്ചല്ല... പിന്നെ കിച്ചുവേട്ടൻ... നീയൊക്കെ കാണുന്നതിന് മുന്നേ കണ്ടതാ ഞാൻ അങ്ങേരെ.. അതോണ്ട് ആ കിച്ചുവേട്ടൻറെ സ്വഭാവമഹിമ നീ എന്നെ പഠിപ്പിക്കണ്ടാ... ഇതുവരെ ഞാൻ ഒന്നും മിണ്ടാതെ നിന്നത് ഞാൻ ഇവിടുത്തെ സ്റ്റുഡന്റ്o നീ ടീച്ചറും ആയത്കൊണ്ട. ഇനി എനിക്ക് പേടിക്കണ്ട ഞാൻ ടിസി വാങ്ങിയാ പോകുന്നെ.... പുറകിൽ നിന്നും കയ്യടി കേട്ടാണ് അമ്മു തിരിഞ്ഞ് നോക്കിയത്.. കിച്ചു കയ്യടിച്ചു ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് വന്നു. അപ്പോഴേക്കും ചുറ്റും ആളുകൾ കൂടിയിരുന്നു. കിച്ചു അമ്മുവിനെ ചേർത്ത് പിടിച്ചു വെൽടണ് my വൈഫ്... ഇപ്പോഴെങ്കിലും നീ ഇത്തിരി ധൈര്യം കാണിച്ചല്ലോ... കിച്ചു സൗമ്യക്ക് നേരെ തിരിഞ്ഞു ഒരിക്കൽ വീണവളെ പിന്നേം ചവിട്ടി താഴ്ത്തുന്നത് ആണുങ്ങൾക്ക് ചേർന്ന പണിയല്ലാത്തത് കൊണ്ട് നിന്നെ ഞാൻ ഒന്നും ചെയ്യുന്നില്ല എന്നാലും ഫ്രീ യായിട്ടു ഒരു ഉപദേശം തരാം. എത്രേം പെട്ടെന്ന് ഒരു ട്രാൻസ്ഫർ വാങ്ങി ഇവിടുന്ന് പോകാൻ നോക്ക് അല്ലെങ്കി ഇക്കണ്ട പിള്ളേരൊക്കെ നിന്നെ ഇത്രേം നാള് ഒളിഞ്ഞു പറഞ്ഞത് ഇനി പച്ചക്ക് പറയും. നാണമില്ലല്ലോ ടീച്ചർ ആണെന്ന് പറഞ്ഞുനടക്കാൻ... കിരൺ അമ്മുവിനെയും കൂട്ടി പുറത്തേക്ക് നടന്നു. എല്ലാരോടും യാത്ര പറഞ്ഞു അവർ ഇറങ്ങി. സാധനങ്ങൾ ഒക്കെ പാക്ക് ചെയ്ത് വച്ചിരുന്നു. അതും എടുത്ത് എയർപോർട്ടിലേക്ക് വിട്ടു. ഫ്ലാറ്റ് വിറ്റില്ല. ഇടക്കൊക്കെ വരാലോ 😉 നാട്ടിലെത്തിയ അവർക്ക് നല്ല സ്വീകരണമായിരുന്നു. എല്ലാരും അമ്മുവിന്റെ ചുറ്റും കൂടി വിശേഷം ചോദിക്കലായി... അതേ അമ്മേ ഞാനും വന്നിട്ടുണ്ട്. എന്നേം കൂടി ഒന്ന് മൈൻഡ് ചെയ്യോ😔 അയ്യോ എന്റെ മോൻ വന്നിട്ടുണ്ടർന്നോ അമ്മ കണ്ടില്ലല്ലോ🧐 ആക്കിതാനെന്നു മനസ്സിലായി. വേണ്ടാട്ടോ.. 😏 ഏട്ടന് കുശുമമ്പുo തുടങ്ങിയോ അമ്മേ... ടീ വേണ്ടട്ടൊ.. അമ്മേ എന്തേലും താ വിശക്കുന്നു.. ആ വായോ സദ്യ റെഡി ആഹാ.. അന്ന അത് കഴിച്ചിട്ട് ബാക്കി.. അല്ല അച്ഛനെവിടെ അച്ഛനിപ്പോ എത്തും. നിങ്ങള് ഇരിക് ഫുഡ്‌ ഒക്കെ കഴിച്ചു എല്ലാരും കൂടി ഹാളിൽ വർത്താനം പറഞ്ഞിരുന്നു. കീർത്തി അമ്മുവിന്റെ അടുത്ത് തന്നെയായിരുന്നു.. ഇവിടെ വന്നേപിന്നെ കിച്ചുവിന് അമ്മുവിനെ കാണാൻ കൂടി കിട്ടിയിട്ടില്ല. കുറച്ച് കഴിഞ്ഞപ്പോ അമ്മ അമ്മുവിനോടും കിച്ചുവിനോടും പോയി റസ്റ്റ്‌ എടുക്കാൻ പറഞ്ഞു. രണ്ട് പേരും കൂടി റൂമിലേക്ക് പോയി അല്ല ഇപ്പൊ നമ്മളെ ഒന്നും വേണ്ടേ വേണ്ടെങ്കി ആ ഞാൻ വണ്ടി തിരിച്ചു വിടും ബാംഗ്ലൂർക്ക് പറഞ്ഞില്ലാന്നു വേണ്ട😶 😁അയ്യോ അങ്ങനെ പറയരുത് ഉണ്ണി 😃😃 ടീ..... ഇങ്ങ് വാ കുറച്ച് നേരം കിടക്കാം ആ കിടന്നോ അതിനു ഞാൻ എന്തിനാ നിന്നെ വേണ്ട... എനിക്ക് എന്റെ മോളോട് സംസാരിക്കണം.. അതിനിപ്പോ നിന്റെ സമ്മതം വേണ്ട... 😏 അയ്യെടാ മോളോ ആ മോള് തന്ന എന്നാലേ അവിടിരുന്നു സംസാരിച്ചോ.. എന്റെ പൊന്ന് അമ്മുട്ടനല്ലേ വാ അങ്ങനെ നല്ല സ്നേഹത്തിൽ വിളിക്ക്.. കിച്ചു അവളെ മടിയിൽ തല വച്ച് കിടന്നു.. അവളുടെ വയറിൽ ചുണ്ടുകളമർത്തി😘😚😙 അമ്മു അവനോട് ഓരോ വിശേഷം പറഞ്ഞിരുന്നു...... വൈകീട്ട് കിച്ചു പുറത്തൊക്കെ ഒന്ന് കറങ്ങി.. അജുനേം കണ്ടു അളിയാ നിങ്ങ ഇന്ന് വരും ന്ന് പറഞ്ഞിരുന്നു. എപ്പോ എത്തി ഉച്ചക്ക് എത്തിടാ.. എന്തൊക്കെയുണ്ട്.. എങ്ങനെ പോണു പുതിയ ജോലി... അങ്ങനെ പോണു... കുഴപ്പമൊന്നും ഇല്ല... അവിടെന്താ വിശേഷം... അമ്മുന് സുഖല്ലേ.. ആാാ പരമസുഗം... അവൾക്കിപ്പോ ഭയങ്കര ഡിമാൻഡ് അല്ലേ ഏഹ് ആട നീയറിഞ്ഞില്ലേ നീ മാമൻ ആവാൻ പോകുന്ന കാര്യം ഏഹ് മനുഷ്യന് മനസ്സിലാവുന്ന ഭാഷ പറയടാ എടാ അവള് പ്രെഗ്നന്റ് ആണെന്ന് അആഹ് അങ്ങനെ അളിയാ കോൺഗ്രാറ്റ്ലഷൻസ്... അല്ല അപ്പൊ ഞാൻ എങ്ങനാ മാമൻ? 🤔 അമ്മു നിന്റെ പെങ്ങള് അല്ലേ അങ്ങനെ.... ഓഹ് അങ്ങനെ ☺️ അല്ലാണ്ട് പിന്നെ നീ കീർത്തിനെ കെട്ടിട്ടാ😝 അജു ഞെട്ടി കിച്ചുവിനെ നോക്കി... മുഖത്ത് പ്രത്യേകിച്ചു ഭാവമാറ്റമൊന്നും ഇല്ല. അവൻ നീട്ടി ഒരു ശ്വാസം വലിച്ചു വിട്ടു... ആ കീർത്തി ന്ന് പറഞ്ഞപ്പോഴാ ഓർത്തെ. അവൾക് ഒരു ആലോചന വന്നിട്ടുണ്ട്.. ബാംഗ്ലൂർ എന്റെ കൂടെ വർക്ക്‌ ചെയ്തിരുന്നതാ. അർജുൻ. വീട് ഇവിടെ അടുത്ത് തന്ന്യാ.... ഇപ്പൊ അവളുടെ പഠിപ്പും കഴിഞ്ഞല്ലോ. വേണേ ബാംഗ്ലൂർ തന്നെ ജോലിയും കിട്ടും അത് കേട്ട് അജു നന്നേ ഞെട്ടിയിരുന്നു.. അവന്റെ മുഖം ആകെ മാറാൻ തുടങ്ങി. കിച്ചു ശ്രദ്ധിക്കും എന്ന് കണ്ടതും അവൻ ഒന്ന് ചിരിച്ചു നീയെന്താട ഒന്നും മിണ്ടാത്തെ ഏയ്‌ നീ പറയല്ലേ അത് കേട്ടത... ന്നിട്ട് പറ.. കീർത്തി എന്ത് പറഞ്ഞു അവൾക് ഇഷ്ടായോ. അവസാന പ്രതീക്ഷയെന്നോണം അജു ചോദിച്ചു ആട ഞങ്ങൾ കണ്ടുപിടിച്ചതല്ലേ... അവൾക് സമ്മത... ആലോചിച്ചു കൊള്ളാൻ പറഞ്ഞു. ഞാൻ അവന്റെ വീട്ടുകാരുമായി സംസാരിച്ചു. അവർക്കും പൂർണ സമ്മതം അടുത്ത് ഉണ്ടാവോ പെട്ടെന്ന് കല്യാണം വേണംന്നാ പറഞ്ഞെ.. നീണ്ട എന്തൊക്കെയോ പ്രശ്നം ഉണ്ടെന്ന്... അതോണ്ട് അടുത്ത മാസം തന്നെ നടത്താനാ രണ്ട് വീട്ടുകാരുടെയും തീരുമാനം അജു അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു ആ പിന്നെ നീ എന്റെ കൂടെ വരണം... സമയമില്ലതത് കാരണം എല്ലാം പെട്ടെന്ന് ഒരുക്കണം.. ☺️😊അതിനെന്താട ഞാൻ ഉണ്ടാവും അന്ന ശരി ഞാൻ ചെല്ലട്ടെ കത്ത് അടിക്കാൻ കൊടുത്തിട്ടുണ്ട്... അത് കറക്റ്റ് ചെയ്യാൻ പോണം.. മ്മ്മ് *************************** അമ്മു അതികം ഓടി നടന്നു സൽക്കരിക്കാൻ നിക്കണ്ട.... കേട്ടല്ലോ.. നിന്നെ കാണണം എന്നുള്ളവർ ഇങ്ങോട്ട് വരും... ഒരു സ്ഥലത്ത് അടങ്ങി ഒതുങ്ങി ഇരുന്നോണം ഓഹ് എന്റെ കിച്ചുവേട്ട ഇതെത്രാമത്തെ വട്ട ഈ പറയണേ... എനിക്ക് അറിയാം ഞാൻ കൊച്ചു കുട്ടിയൊന്നും അല്ലല്ലോ ആ...കൊച്ചു കുട്ടികളോട് ഒരു വട്ടം പറഞ്ഞ അവര് അനുസരിക്കും.. 😆😆ഞാൻ അനുസരിച്ചോളാം ഒക്കെ.. വാ പോവാം മ്മ് നടക്... അജു എല്ലാം ഒക്കെ അല്ലേ... ചെക്കന്റെ കൂട്ടർ എത്താറായി... അന്ന വാ നമുക്ക് സ്റ്റേജിൻറെ അങ്ങോട്ട് പോവാം. മുഹൂർത്തത്തിനു സമയായി അല്ലേടാ അപ്പൊ വരനെ സ്വീകരിക്കാൻ നിക്കണ്ടേ അതിന്റ ആവശ്യം ഇല്ല ന്ത്‌ ടാ അത് അച്ഛൻ നോക്കിയോളും. നീ വാ ദേ അച്ഛനും... ആ വരണൂ.. രണ്ട് പേരും മണ്ഡപത്തിൻറെ അടുത്തെത്തി. അജു സ്റ്റേജിലേക്ക് ഒന്ന് നോക്കി ARJUN WEDS KEERTHANA അവൻ കണ്ണടച്ചു പിടിച്ചു ഒന്ന് പുഞ്ചിരിച്ചു. കിരണിനെ നോക്കി അളിയാ... നീ അങ്ങോട്ട് കേറി നിക്ക് എന്തിനാടാ എന്റെ പെങ്ങളെ കെട്ടിക്കാൻ.. ഒന്ന് കേറി നിക്കട പൊന്ന്അളിയാ നല്ലൊരു ദിവസായിട്ട് നീ ചൂടാവല്ലേ. ഞാൻ കേറി നിക്കാം എടാ പൊട്ടാ ഞാൻ ചൂടായതല്ല, കാര്യായിട്ട് പറഞ്ഞതാ... പെങ്ങളെ കെട്ടിക്കാൻ തന്ന്യാ മണ്ഡപത്തിൽ കേറി നിക്കാൻ പറഞ്ഞെ 😲😲എന്ത്????? മനസ്സിലായില്ല.... നീയും കീർത്തിo എത്ര കൊല്ലായിട്ട് പ്രണയത്തിലാന്ന് അളിയാ ഞാൻ... വേണ്ട ഒന്നും പറയണ്ട. ഞാൻ പറയും നീ കേക്കും.. ഒക്കെ ............ നീയും അവളും തമ്മിൽ ഇഷ്ടത്തിലാണെന്ന് അറിഞ്ഞിട്ടും ഞാൻ അവളെ വേറെ കെട്ടിക്കണം ലെ. ഞാൻ പറഞ്ഞതൊക്കെ കേട്ട് വിശ്വസിച്ചു നിന്റെ പേര് അർജുൻ എന്നാണെന്നു നീ മറന്നു ലെ. അപ്പോഴെങ്കിലും നീ പറയുംന്ന് ഞാൻ വിചാരിച്ചു. അതും ഉണ്ടായില്ല. നിന്നേം കൊണ്ട് ഞാൻ ഇക്കണ്ട ആൾക്കാരെ ഒക്കെ കല്യാണം വിളിക്കാൻ പോയപ്പോ നിൻറെൽ അല്ലേ ഞാൻ കത്ത് തന്നെ. അപ്പൊഴെങ്കിലും നീ അതൊന്ന് തുറന്ന് നോക്കിയിരുന്നെങ്കിൽ..... ഇപ്പൊ ഇങ്ങനെ നിക്കേണ്ടി വരുമായിരുന്നോ...🤭🤭 എടാ പുല്ലേ.. നിനക്ക് അതൊന്ന് വായ തുറന്നു പറഞ്ഞ എന്തായിരുന്നു കുഴപ്പം😠 ഇങ്ങനെ ഒരു സംഭവം നിന്നെ ഓര്മിപ്പിക്കാൻ... എന്റെ കല്യാണം മോൻ മറന്നില്ലല്ലോ ലെ 😆😆 പിന്നെ ഇതൊന്നും എന്നോട് പറയാത്തതിനും ടാ...അത് പിന്നെ.. എന്നോട് പറഞ്ഞ ഞാൻ സമ്മതിക്കില്ല എന്ന് വിചാരിച്ചു അല്ലേ... നിന്നെക്കാൾ നല്ല ആളെ ഞാൻ അവൾക് എവിടുന്ന് കൊണ്ട് വരാനാട... ഇനി നിങ്ങള് തമ്മിൽ അങ്ങനൊരു റിലേഷൻ ഇല്ലെങ്കിലും ഞാൻ ഇക്കാര്യം നിന്നോട് അങ്ങോട്ട് ചോദിക്കുമായിരുന്നു അളിയാ.. ഞാൻ.. നീ എന്നോട് ക്ഷമിക്ക് ടാ.. അതൊക്കെ അവിടെ നിക്കട്ടെ നീ ഇപ്പൊ അങ്ങോട്ട്‌ കേറി ഇരിക്.മുഹൂർത്തം ആവാറായി. പെണ്ണ് ഇപ്പൊ എത്തും.. അജു അവനെ കെട്ടിപിടിച്ചു. കിച്ചു അവനെ അകറ്റി മാറ്റി മണ്ഡപത്തിൽ കൊണ്ടിരുത്തി. അമ്മു കീർത്തിയെയും കൊണ്ട് വരുന്നത് കണ്ടു. കീർത്തിയെ മണ്ഡപത്തിൽ ഇരുത്തി അമ്മു കിച്ചുവിന്റെ അടുത്തേക്ക് പോയി. കിച്ചു അവളെ ചേർത്ത് പിടിച്ചു.. മുഹൂർത്തമായി.. അജു കീർത്തിയുടെ കഴുത്തിൽ താലി ചാർത്തി... എല്ലാവരും പൂക്കൾ എറിഞ്ഞു അവരെ അനുഗ്രഹിച്ചു..... അങ്ങനെ മംഗളമായൊരു കർമം അവിടെ നിറവേറി.....ഇനി അവരും അവരുടെ ജീവിതത്തിലോട്ട്... അന്ന പിന്നെ ഞാൻ അങ്ങോട്ട്.....😍 അവസാനിച്ചു.... *************************** ഹായ് പൂയ് എങ്ങനിണ്ട് നമ്മടെ സ്റ്റോറി.. കൊള്ളാവോ.. അന്ന പിന്നെ കമന്റ്സ് പോരട്ടെ.. 😀 നിങ്ങക്ക് ഇഷ്ടപ്പെട്ട part, seen, dialogue.. etc... എന്തായാലും രണ്ട് വരി എനിക്ക് വേണ്ടി കുറിക്കുക... 😊😊 ഇതു വരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി... 😍😍😍😍😘😘 Love yuh alll😍😍😙😙
9.4k കണ്ടവര്‍
4 ദിവസം
#

📙 നോവൽ

💖പ്രണയമഴ 💖(4) (4കൊല്ലങ്ങൾക്ക് മുമ്പ്) കേരളവർമ കോളേജിലെ അമ്മുവിന്റെ ആദ്യ ദിവസം. ആദ്യദിവസം തന്നെ അമ്മുവിനെ സ്വീകരിച്ചത് കോളേജിലെ വിദ്യാർത്ഥി രാഷ്ട്രീയപാർട്ടികളുടെ അടിപിടി ആണ്. ഇതെല്ലാം കണ്ടു ഭയന്ന് നിന്ന അമ്മുവിന്റെ കയ്യിൽ അവന്റ പിടി വീണു. തന്നെ പിടിച്ച ആ കൈകളുടെ ഉടമയെ അവൾ കണ് ചിമ്മതെ നോക്കി നിന്നു. അവൻ അവളെ വലിച്ചു കൊണ്ട് പോയത് കോളേജിന്റെ ഒരു ഭാഗത്തു ഉള്ള ഗ്രൗണ്ടിലേക്ക് ആണ്. അവൾ നോക്കിയപ്പോ അവിടെ വേറെയും കുട്ടികൾ നിൽക്കുന്നുണ്ട്. തന്റെ കയ്യിലെ പിടി അഴിയുന്നത് അറിഞ്ഞു തിരിഞ്ഞ് നോക്കിയപ്പോ അവൻ നടന്നകന്നിരുന്നു. അവൻ പോയ വഴിയേ അവൾ കുറച്ച് നേരം നോക്കിനിന്നു. പിന്നീട് ആ ആൾക്കൂട്ടത്തിലേക്ക് ചെന്നു. അവിടെയുള്ള ഒട്ടുമിക്ക പേരും 1st യർസ് തന്നെയായിരുന്നു. ചുരുങ്ങിയ സീനിയർസ് തന്നെ ഇവരുടെ സേവനത്തിനു നിൽക്കുന്ന പോലെ അവർക്ക് വേണ്ട കാര്യങ്ങളൊക്കെ ചെയ്തു കൊടുക്കുന്നു. സാദാരണ കോളേജ്കളിൽ കണ്ടു വരുന്ന റാഗിംഗ് സീനിയർസ്നെ അല്ല അവൾ അവിടെ കണ്ടത്. പകരം ജൂനിയർസ്ന് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കുന്ന, ക്ലാസ്സ്‌ അറിയാത്തവർക്ക് അത് പറഞ്ഞു കൊടുക്കുന്ന മാതൃക പരമായ സീനിയർസ് നെ ആയിരുന്നു. 1st യേർസ്ൽ തന്നെ BA പഠിക്കുന്ന കുട്ടികളുമായി അവൾ പെട്ടെന്ന് കമ്പനി ആയി. അതിൽ അനു എന്ന കുട്ടിയോട് വല്ലാതെ അടുത്തു. അവരിൽ നിന്നും ഇന്നത്തേത് എലെക്ഷനുമായി ബന്ധപ്പെട്ട കലഹമാണെന്ന് മനസ്സിലായി കുറച്ച് കഴിഞ്ഞ് ഒരാൾ വന്നു അവരോട് ക്ലാസ്സിലേക്ക് പോയ്‌കൊള്ളാൻ പറഞ്ഞു. ക്ലാസ്സിലിരിക്കുമ്പോ വരാന്തയിലൂടെ അവനെ കണ്ട അമ്മു അനുവിനോട് അവനെ കുറിച്ച് ചോദിച്ചപ്പോ കോളേജ് ചെയർമാൻ ആണെന്ന് അറിയാൻ കഴിഞ്ഞു. അയാൾ വന്നതിനു ശേഷമുള്ള കോളേജിന്റെ മാറ്റങ്ങളും പേര് കിരൺ പക്ഷെ കോളേജിൽ അറിയപ്പെടുന്നത് കണ്ണൻ. ജൂനിയർസ് മുതൽ ടീച്ചേർസ് വരെ വിളിക്കുന്നത് കണ്ണൻ ന്ന്. കിരൺ എന്ന പേര് തന്നെ അറിയാവുന്നവർ ചുരുക്കം. ഡിഗ്രി പഠിച്ചതും ഇതേ കോളേജിൽ. അന്ന് മുതലേ ടീച്ചേർസ്ന്റെ കണ്ണിലുണ്ണി. പഠിത്തത്തിൽ എന്നല്ല കോളേജിലെ എല്ലാ വികസന പ്രവർത്തനങ്ങൾക്കും മുൻപന്തിയിൽ. ഡിഗ്രി 3rd യർ പഠിക്കുമ്പോ മുതൽ ഇന്ന് വരെ ചെയർമാൻ. അവൻ വന്നതിന് ശേഷം കോളേജിൽ റാഗിംഗ് എന്ന ഒന്ന് ഉണ്ടായിട്ടില്ല. സീനിയർസ് ജൂനിയർസ്ൻറെ സേവനത്തിനുo ജൂനിയർസ് സീനിയർസ്ൻറെ പ്രവർത്തനങ്ങൾക്കുള്ള സഹായികളായും മാറി... ഇങ്ങനെ നീണ്ടു പോകുന്നു അവന്റ കോളേജ് വർത്തമാനങ്ങൾ... അമ്മു ആരോട് സംസാരിച്ചാലും അതിൽ കണ്ണനെ കുറിച്ചുള്ള ഒരു വാചകമുണ്ടാവും. എല്ലാം കേട്ട് അമ്മുവിന്റെ മനസ്സിൽ അവൻ കയറിക്കൂടാൻ അധിക സമയം വേണ്ടിവന്നില്ല. പക്ഷെ തുറന്ന് പറയാനുള്ള ധൈര്യം അവൾക്കുണ്ടായില്ല. അവൾക്എന്നല്ല അവനോട് ഇഷ്ടം തോന്നിയ ആരും ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. ഇതും കുട്ടികളിൽ നിന്നും കിട്ടിയ അറിവാണ് ഇത്രയൊക്കെ അവനെ കുറിച്ച് മനസ്സിലാക്കിയെങ്കിലും ആ ദിവസമല്ലതെ അവർ തമ്മിൽ നേരിട്ട് കണ്ടിട്ടില്ല. അവനും അവളെ കുറിച്ച് ഒന്നും അറിയില്ല ഇടക്ക് കോളേജിലെ വാക മരചുവട്ടിൽ ഒറ്റക്ക് ഇരിക്കുന്നത് കാണാം. കോളേജിൽ ഒരുപാട് വാക മരങ്ങളുണ്ടെങ്കിലും ആ ഒരു മരത്തിനു കീഴെ മാത്രേ അവനെ കണ്ടിട്ടുള്ളു. മിക്ക ഇടവേളകളിലും അവൻ അവിടെ ഉണ്ടാകും ഒരിക്കൽ അനുവിനോട് അവനെ കുറിച്ച് ചോദിച്ചതും അവളൊന്ന് ചിരിച്ചു കൊണ്ട് തലയാട്ടി എന്താണ് മോളെ കണ്ണേട്ടനെ കുറിച്ച് ഒരു അന്വേഷണമൊക്കെ കുറെയായല്ലോ ന്താ ഉദ്ദേശം 😆😆അത് പിന്നെ... എന്താന്ന് അറിയാൻ പാടില്ലടി കിച്ചുവേട്ടനോട്‌ എന്തോ ഒരു പ്രത്യേകഅടുപ്പം... എന്റെ ആരൊക്കെയോ ആണെന്നുള്ള തോന്നൽ 😀ഏഹ് കിച്ചുവേട്ടനോ?? അങ്ങേരെ അങ്ങനെ ആരും വിളിക്കലില്ലല്ലോ ആഹ് എന്തോ എനിക്ക് അങ്ങനെ വിളിക്കാനാണ് തോന്നുന്നത് എന്തെ അയാളെ കുറിച്ച് കേട്ട് ആരാധന മൂത്തതാണോ ഒരാളെ ഭംഗി കണ്ടു സ്നേഹിക്കുകയാണെങ്കിൽ അത് അട്ട്രാക്ഷൻ. സ്വഭാവം കണ്ടു സ്നേഹിക്കുകയാണെങ്കിൽ അത് റെസ്‌പെക്ട്. ഒരാളെ നമ്മൾ സ്നേഹിക്കുന്നത് എന്തിനാണെന്ന്m എന്ത് കണ്ടാണ്ന്നും അറിയില്ലെങ്കിൽ അതല്ലേ പ്രണയം. അറിയില്ല എപ്പോ എവടെ വച്ച് എന്ത് കണ്ടു എങ്ങനെ ഇഷ്ടായിന്ന്. ഒന്ന് മാത്രം അറിയാം. ഇഷ്ടമാണ് എടി ഞാൻ ഉപദേശിക്കാനെന്നോ തളർത്തണെന്നോ കരുതരുത്.കണ്ണേട്ടൻ പൊതുവെ ശാന്ത സ്വഭാവക്കാരനാണ്. ആരോടും പെട്ടെന്ന് ദേഷ്യപ്പെടുകയൊന്നും ഇല്ല. ഈ കോളേജിലെ പല പെണ്കുട്ടികൾക്കും അങ്ങേരെ ഇഷ്ടവുമാണ്. എന്നിട്ടും ഇന്നുവരെ അവരിൽ ഒരാൾ പോലും നേരിട്ട് എന്നല്ല വളഞ്ഞ വഴി പോലും ആ ഇഷ്ടം അയാളെ അറിയിച്ചിട്ടില്ല. അതെന്ത് കൊണ്ടാണെന്നു ആർക്കും അറിയില്ല.. തിരിച്ചും സ്നേഹിച്ചില്ല എന്നുണ്ടെങ്കിൽ അത് താങ്ങാൻ കഴിഞ്ഞു എന്ന് വരില്ല നീ ഒന്നൂടെ ആലോചിച്ചിട്ട് മതിട്ടോ 😊😊😊അവരൊന്നും പറഞ്ഞിട്ടില്ലേലും ഞാൻ എന്റെ ഇഷ്ടം കിച്ചുവേട്ടനെ അറിയിച്ചിരിക്കും. അതൊന്നും പ്രതീക്ഷിച്ചുകൊണ്ടല്ല, തിരിച്ചു കിട്ടില്ല എന്ന് ഉറപ്പുള്ളതിനെ സ്‌നേഹിക്കുമ്പോഴല്ലേ അത് യഥാർത്ഥ പ്രണയമാകുന്നത്. നമ്മൾ തുറന്ന് പറഞ്ഞില്ല എന്നത് പിന്നീട് വിഷമിക്കാനുള്ള ഒരു കാരണമാവരുത്. അത്രേ ഉള്ളൂ. 😊😊നിനക്ക് എന്തേലും ഹെല്പ് വേണേ പറഞ്ഞ മതി. ഞാൻ സപ്പോർട്ട് ചെയ്യാ. എന്ന് കരുതി അങ്ങേരോട് പോയ്‌ പറയാനൊന്നും പറയല്ലേട്ടാ 😃ഇല്ലെടി തല്ക്കാലം ഒന്നും വേണ്ട. ഞാൻ ആവശ്യം വരണേ പറയാം അങ്ങനെ അനുവിനോട് പറഞ്ഞു കഴിഞ്ഞപ്പോ അമ്മുവിന് നേരിയ ഒരു ആശ്വാസം തോന്നി. ആരെങ്കിലും അറിഞ്ഞല്ലോ. എന്നാലും കിച്ചുവിനോട് എങ്ങനെ പറയും ന്ന് ഒരു ഐഡിയയും ഇല്ല പിറ്റേന്ന് കിച്ചുവിനെ കണ്ടത് ഷർട്ടും മുണ്ടും ഒക്കെ ഇട്ട് കുറിയൊക്കെ തൊട്ടുകൊണ്ടാണ്. ഫ്രണ്ട്സ് എല്ലാരും വിഷ് ചെയ്യുന്നത് കണ്ടപ്പോൾ bd ആണെന്ന് അമ്മുവിന് മനസ്സിലായി. ഇന്ന് എങ്ങനേലും അറിയിക്കാം എന്ന് കരുതി അമ്മു അവന് ഒരു ലെറ്റർ എഴുതി. അന്നും പതിവ് പോലെ ആ വാക മരചുവട്ടിൽ അവൻ കിടക്കുന്നത് അമ്മു കണ്ടു. മുഖത്തിന് മേലെ കൈ വച്ച് കണ്ണടച്ചാണ് കിടപ്പ്. അമ്മു അരികിലൂടെ നടന്നു പോയി താഴെ അഴിച് വച്ചിട്ടുള്ള ചെരിപ്പിന്റെ മുകളിലേക്ക് ആ കത്ത് ഇട്ടു, മുന്നിലേക്ക് നടന്നു നീങ്ങി പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ കിച്ചു ഞെട്ടി എണീറ്റു ചുറ്റും നോക്കി. പിന്നെ അവിടുന്ന് പോകാൻ ചെരിപ്പ് ഇട്ടപ്പോ എന്തോ തടസം തോന്നി നോക്കിയപ്പോ ലെറ്റർ കിട്ടി. അവൻ ഒന്നൂടെ ചുറ്റും നോക്കി ആ ലെറ്റർ തുറന്നു കിച്ചുവേട്ടന്, അത് വായിച്ചു ഞെട്ടി കിച്ചു ആ ലെറ്ററിലേക്കും ഗ്രൗണ്ടിലേക്കും മാറി മാറി നോക്കി. തന്നെ സ്വപ്നത്തിൽ കണ്ട അതേ വരികൾ. കിച്ചു ഓർത്തു. 1st യർ തൊട്ടേ കൂട്ടുകാരുമൊത്ത് വന്നിരിക്കറുള്ളതാണ് ഇവിടെ. ഇടക്കെപ്പോഴോ ഈ സ്ഥലത്തിനോടും ഈ മരത്തിനോടുമൊക്കെ വല്ലാത്ത ഒരടുപ്പം തോന്നി തുടങ്ങി. തനിക്ക് പ്രിയപ്പെട്ട എന്തോ ഇവിടെ ഉള്ള പോലെ. 5ആമത്തെ കൊല്ലമാണിത് എന്നും കുറച്ചു നേരമെങ്കിലും ഇവിടെ വന്നിരിക്കും. ഇന്നും അത് പോലെ വന്നു കിടന്നതാണ്. ഒരു കത്ത് സ്വപ്നം കണ്ടാണ് ഞെട്ടി ഉണർന്നത്. അപ്പൊത്തന്നെ അരികിലൂടെ ന്തോ പോയപ്പോ ഒരു കുളിരാരിറ്റി ഫീൽ ചെയ്തു. ഇപ്പൊ ദേ സ്വപ്നത്തിൽ കണ്ട കത്ത്. കിച്ചു ബാക്കി കൂടി വായിക്കാൻ തുടങ്ങി. പ്രണയം തുറന്നു എഴുതിയിട്ടൊന്നും ഇല്ല എന്നാലും അതിലെ എല്ലാ വരികളിലും ഒളിഞ്ഞു കിടക്കുന്നത് തന്നോടുള്ള പ്രണയമാണെന്ന് അവനു മനസ്സിലായി. എന്നാലും അവന് അതങ്ങോട്ട് വിശ്വാസമായില്ല. തന്റെ bd വരെ അതിൽ വിഷ് ചെയ്തിരിക്കുന്നു. അപ്പൊ പിന്നെ ഫ്രണ്ട്സ് വല്ലോരും പണി തന്നതാവാനാ ചാൻസ്. അവൻ ആ കത്ത് മടക്കി കയ്യിൽ പിടിച്ചോണ്ട് അവിടന്ന് എഴുന്നേറ്റു പോയി കിച്ചു എഴുന്നേറ്റ് പോയപ്പോ തൊട്ടടുത്ത മരചുവട്ടിൽ നിന്നും അമ്മു എണീറ്റ് ക്ലാസ്സിലേക്ക് പോയി തുടരും.... എന്നോ വേണ്ടെന്ന് വച്ച എൻ തൂലികയെ ഇന്ന് വീണ്ടെടുക്കാൻ ഒരു മോഹം .... നിനക്ക് വേണ്ടി മണ്ണിനടിയിൽ വേരുറച്ചത് കൊണ്ടായിരിക്കും നിന്നോടുള്ള ഇഷ്ടം വേണ്ടെന്ന് വക്കാൻ തോന്നാത്തത് രോമം കൊണ്ട് അതിർവരമ്പുകൾ തീർത്ത നിന്റെ ഇരുകവിളുകളും എനിക്ക് ഇഷ്ടമാണ്.. നിന്നെക്കാളെറെ നിന്റെ മൗനത്തിലൂടെയാണ് നിന്റ വാക്കുകളിലെ ഭംഗി ഞാൻ അറിയുന്നത്... ചില നേരങ്ങളിൽ അക്ഷരങ്ങളെല്ലാo കൂട്ടി വച്ചിട്ടുo ചില വാക്കുകളെ നീ ഒളിപ്പിച്ചു വക്കുന്നു എന്തിനോ വേണ്ടി.... കിരൺ കത്ത് മടക്കി. ഇതും കൂട്ടി അഞ്ചാമത്തെ കത്ത കിട്ടുന്നത്. എഴുത്ത്കാരീടെ മാത്രം ഒരു വിവരോം ഇല്ല. ആദ്യമൊക്കെ കൂട്ടുകാർ പറ്റിക്കാൻ ചെയ്യുന്നതാവും എന്ന കരുതിയെ. അതോണ്ട് തന്നെ അന്വേഷിച്ചുo ഇല്ല. പക്ഷെ അവർക്കും ഇതിനെ പറ്റി ഒന്നും അറിയില്ല എന്ന് മനസ്സിലായത് അവർ ഇല്ലാത്ത ദിവസം കത്ത് കിട്ടിയപ്പോഴാണ്. എന്നാലും എനിക്ക് ഇങ്ങനെ ഒളിഞ്ഞു കത്തെഴുതാൻ മാത്രം ഇത്രേം എന്നെ പേടിയുള്ള ആരാ ഇവിടെ ഉള്ളെ. എന്തായാലും അതാരാണെന്ന് കണ്ടു പിടിച്ചേ പറ്റൂ. കിരൺ ഓരോന്ന് ആലോചിച്ചുകൊണ്ട് എഴുന്നേറ്റു ക്ലാസ്സിലേക്ക് പോയി അമ്മു തൊട്ടടുത്ത മരചുവട്ടിൽ ഇരുന്ന് ആലോചിച്ചു. ഒരിക്കലെങ്കിലും അതിനെ കുറിച്ച് അന്വേഷിച്ചു എങ്കിൽ തന്നെ കുറിച്ച് എന്തേലും ക്ലൂ കൊടുക്കയിരുന്നു. പക്ഷെ ഇതിപ്പോ കിച്ചുവേട്ടന് തീരെ താല്പര്യം തന്നെ ഇല്ലന്ന് തോന്നുന്നു. കിച്ചുവേട്ടനെ പറഞ്ഞിട്ടും കാര്യമില്ല ആരാ എന്താ എന്നറിയാതെ എന്തിന് അന്വേഷിക്കണം?? പറ്റിക്കപ്പെടുകയാണോ എന്നും തോന്നുന്നുണ്ടാവാം. ഏതായാലും തന്നെ കുറിച്ച് ഒരു ക്ലൂ കൊടുത്തേ പറ്റൂ പിറ്റേന്ന് കിച്ചു വാകമരത്തിന്റെ തറയിൽ കണ്ണടച്ചു കിടന്നു. ഇതുവരെ താൻ ഇങ്ങനെ കിടക്കുമ്പോഴാണ് തന്റെ താഴെ കത്ത് വീഴാറ്. അപ്പൊ തനിക്ക് എന്തൊക്കെയോ തോന്നാറുമുണ്ട്. പക്ഷെ അന്ന് കുറച്ചധികം നേരം കിടന്നിട്ടുo തന്റെ അടുത്തേക്ക് ഒന്നും വന്ന പോലെ അവന് തോന്നിയില്ല. മെല്ലെ കണ്ണ് തുറന്ന് താഴേക്ക് നോക്കി. പ്കഷെ ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല. അവൻ എഴുന്നേറ്റു പോവാൻ നിന്നതും തലയുടെ ഭാഗത്തു ഒരു കടലാസ് കണ്ടു. അവൻ ചിരിച്ചു കൊണ്ട് അതെടുത്തു. കൂടെ ഒരു ചെറിയ ചാവിയും ഉണ്ടായിരുന്നു. അവൻ കത്ത് തുറന്ന് നോക്കി. അതിൽ ഒരു മാപ്m കുറേ നമ്പറുകളുമാണ് ഉള്ളത്. മാപ് സൂക്ഷിച്ചു നോക്കിയപ്പോ അത് ലൈബ്രറിയിലേക്കുള്ള വഴിയാണെന്ന് അവന് മനസ്സിലായി. കൂടെ ഉള്ളത് ഒരുപക്ഷെ ഷെൽഫിൻറെയോ ബുക്ക്‌ൻറെയോ നമ്പർ ആയിരിക്കണം. അവിടന്ന് കിട്ടുന്ന ക്ലൂവിന് ഈ ചാവിയുമായി എന്തേലും ബന്ധമുണ്ടായിരിക്കണം. അത് ചിലപ്പോ ഇതിന്റെ സൃഷ്ടവിലേക്ക് എത്തിക്കും. അത് കണ്ടു പിടിച്ചേ പറ്റൂ.എന്നും പറഞ്ഞു കിച്ചു ലൈബ്രറിയിലേക്ക് നടന്നു അമ്മു ലൈബ്രറിയിലുണ്ടയിരുന്നു. അവൻ കടന്ന് വന്നപ്പോ അവൾ ബുക്ക്‌ വായിക്കുന്നതിലെക്ക് ശ്രദ്ധ തിരിച്ചു ഇടങ്കണ്ണിട്ട് അവനെ നോക്കി. അവൻ അപ്പുറത്തെ ടേബിളിൽ ഇരുന്ന് ആ കത്ത് തുറന്നു വച്ച് ചുറ്റും നോക്കി. പിന്നെ ആ കത്തിലേക്ക് നോക്കി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. പിന്നെ എണീറ്റ് ഒരു ഷെൽഫിൻറെ അടുത്തേക്ക് ഓടി. അമ്മു ബുക്കിൽ നിന്ന് കണ്ണെടുത്ത് അവൻ പോയ ഭാഗത്തേക്ക്‌ നോക്കി ചിരിച്ചു കിച്ചു ഷെൽഫിൻറെ അടുത്തെത്തി ചുറ്റും നോക്കി. പക്ഷെ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല. അവൻ ബുക്സ്ലേക്ക് നോക്കി. അവസാനം ഒന്ന് കയ്യിലെടുത്തു. ഒരു ചെറിയ ഡയറിയായിരുന്നു അത്. അതിന്റെ മുകളിൽ *ഗുൽമോഹറിനെ പ്രണയിച്ച നീയും നിന്നെ പ്രണയിച്ച ഞാനും* എന്നെഴുതിയിട്ടുണ്ട്. ലോക്ക് ആണ്. അത് തന്നെയാണ് അന്വേഷിച്ച സാദനം എന്ന് മനസ്സിലാക്കാൻ ആ ലോക്ക് തന്നെ ധരാളമായിരുന്നു. അവൻ അതെടുത്തു പഴേ ടേബിളിൽ വന്നിരുന്നു. അപ്പൊ ആ ടേബിളിൽ ഒരു കത്ത് കിടപ്പുണ്ടായിരുന്നു. അവൻ അത് തുറന്ന് നോക്കി താങ്ക്യു കിച്ചുവേട്ട അതെടുത്തതിന്. വായിക്കണം. എന്നെ കുറിച്ച് അറിയണം. അതെന്റെ ആഗ്രഹങ്ങളാണ്. എന്റെ പ്രണയമാണ്. എന്റെ ജീവിതമാണ്. കിച്ചുവേട്ടന് അത് വായിച്ചു കഴിഞ്ഞു എന്റെ പ്രണയം മനസ്സിലാക്കാൻ പറ്റുന്നു എങ്കിൽ അതിന്റെ അവസാനം രണ്ട് വരി എനിക്കായ് കുറിച്ച് അതിവിടെ കൊണ്ട് വക്കണം. പോസിറ്റീവ് ആണെങ്കിൽ മാത്രം ഞാൻ കിച്ചുവേട്ടൻറെ മുന്നിലേക്ക് വരും. അതല്ലഎങ്കിൽ എന്റെ പ്രണയം എന്നിൽ മാത്രമായി അവസാനിച്ചതായി കിച്ചുവേട്ടൻ കരുതണം.. വിശ്വസിച്ചു ഏൽപ്പിക്കുകയാണ്.. എന്റെ ശ്വാസം വരെ അതിലുണ്ട്.. അടുത്താഴ്ച ഞാൻ വരും അതെടുക്കാൻ.. അതുവരെ മറുപടിക്കായി കാത്തിരിക്കും... കിച്ചു കത്ത് മടക്കി പോക്കറ്റിൽ ഇട്ടു. ഡയറി തുറന്നു. ആദ്യം തന്നെ തന്റെ ഒരു ഫോട്ടോ ഭംഗിയായി വരച്ചുവച്ചിരിക്കുന്നു. അവൻ ഒരു നിമിഷം അതിലേക്ക് നോക്കി നിന്നു. പിന്നെ പേജ് മറിച്ചു. അതിൽ തന്റെ കൈ കൊണ്ട് ഒരു പെൺകുട്ടിയെ പിടിച്ചിരിക്കുന്നതായ ഫോട്ടോ വരചിരിക്കുന്നു. പെണ്കുട്ടിയുടെ മുഖം വ്യക്തമല്ല. ഇനി ഇത് അവളാണോ. അവൻ പിന്നേം പേജ് മറിച്ചു. അതിൽ താൻ വാക മരചുവട്ടിൽ കിടക്കുന്നതും ആ പെണ്കുട്ടി താഴെ കത്ത് ഇടുന്നതുമായ ഒരു ഫോട്ടോ. അടുത്ത പേജിൽ *എന്റെ കഥ* എന്ന് വലുതായി എഴുതി വച്ചിട്ടുണ്ട്. പിന്നത്തെ പേജ് മുതൽ കഥയാണ്. അവൻ അത് വായിക്കാൻ തുടങ്ങി അവൾ തന്നെ ആദ്യമായി കണ്ടതും പിന്നീട് തന്നെ കുറിച്ച് അറിഞ്ഞതുമെല്ലാം അതിൽ എഴുതിയിട്ടുണ്ടയിരുന്നു. പക്ഷെ അന്നത്തെ ആ തല്ലിനിടയിൽ ഒരാളെ അവിടെ കൊണ്ട് ചെന്നാക്കി എന്നല്ലാതെ ആൾടെ മുഖം പോലും ഓർമ ഇല്ല. തന്റെ ഗുൽമോഹർ പ്രണയവും, തന്നെ കണ്ടപ്പോ തന്നെ അവൾക് spark അടിച്ചതും പിന്നീട് തന്നെ കുറിച്ച് അന്വേഷിച്ചതും എല്ലാം വളരെ ഭംഗിയായി എഴുതിചേർത്തിരിക്കുന്നു. അത് മുഴുeവൻ വായിച്ചിട്ടും അവളുടെ പേരോ ക്ലാസ്സോ അതിൽ കണ്ടില്ല. എന്തോ അതെല്ലാം വായിച്ചപ്പോ കിച്ചുവിനും അതാരാണ്എന്ന് അറിയാനുള്ള ആകാംഷ ഉണ്ടായി. അവളുടെ സ്നേഹത്തെ മനസ്സിലാക്കാൻ അവൾ ഉദാഹരിച്ചതും തന്റെ ഗുൽമോഹർ പ്രണയത്തെയാണ്. താൻ ഗുൽമോഹറിനെ സ്നേഹിക്കുന്ന അത്ര തന്നെ അവൾ തന്നെയും സ്നേഹിക്കുന്നുണ്ടെന്നു അവൾ പറയാതെ പറയുകയാണ് ഇവിടെ. അത്രത്തോളം താനും ഗുൽമോഹറുമായുള്ള ബന്ധം അവൾ വിവരിച്ചുട്ടുണ്ട്. കിരൺ അത് വായിച്ചു കഴിഞ്ഞ് തൊട്ടപ്പുറത്തെ പേജിൽ എന്തൊക്കെയോ എഴുതി ബുക്ക്‌ യഥാ സ്ഥാനത് വച്ച് ലൈബ്രറിക്ക് പുറത്തിറങ്ങി. അവൻ കണ്ടത് ശൂന്യമായി കിടക്കുന്ന ഗ്രൗണ്ട്m നിശബ്ദത തിങ്ങി നിൽക്കുന്ന അന്തരീക്ഷവുമാണ്. അപ്പോഴാണ് അവൻ സമയം നോക്കുന്നത് 5:30 കഴിഞ്ഞിട്ടുണ്ട്. 4മണിക്ക് കോളേജ് വിടും. ഒന്നര മണിക്കൂറോളം ചുറ്റും നടക്കുന്നതോന്നും അറിയാതെ ആ ഡയറിയിൽ മുഴുകി ഇരിക്കണമെങ്കിൽ ആ ഡയറിയും ആ വ്യക്തിയും തന്നെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടാവും എന്ന് കിരൺ ഓർത്തു. ഇനി അടുത്ത ആഴ്ചയെ ഒരു വിവരം കിട്ടൂ എന്നാലോചിച്ചു ഒരു നെടുവീർപ്പിട്ട് കിരൺ വീട്ടിലേക്ക് പോയി പിറ്റേന്ന് ക്ലാസ്സിലിരിക്കുന്ന നേരത്താണ് മൈക്ക്ൽ നിന്ന് അന്നോണ്സ്മെന്റ് കേട്ടത്. "എക്സാംസ് അടുത്തതിനാലും ലൈബ്രറിയിൽ ക്വസ്റ്റിൻ പേപ്പർ സൂക്ഷിച്ചിരിക്കുന്നതിനാലും എക്സാം കഴിയുന്ന വരെ ലൈബ്രറിയിലേക്ക് ആരും പ്രവേശിക്കാൻ പാടുള്ളതല്ല." ഇത്കേട്ട് രണ്ട്പേര് രണ്ട് ക്ലാസ്സിലിരുന്ന് ഒരുപോലെ ഞെട്ടി. എക്സാം കഴിഞ്ഞ കിരൺ ഈ കോളേജ് വിട്ട് പോകും. അവന്റ മറുപടി അറിയാതെ ഒരു തീരുമാനത്തിൽ എത്താൻ തനിക്കവില്ല. പക്ഷെ ഇനി ആ തീരുമാനം അറിയാനും പറ്റില്ല. അമ്മു ചിന്തിച്ചു. തന്റെ എക്സാം കഴിഞ്ഞ പിറ്റേന്ന് തന്നെ ബാംഗ്ലൂർ പോവും. അവിടെ B.Ed ന് അഡ്മിഷൻ റെഡി ആയിട്ടുണ്ട്. എക്സാം കഴിഞ്ഞ റിസൾട്ട്‌ അറിയാൻ കൂടെ കാത്തുനിക്കില്ല. അതിനിടയിൽ ഒന്ന് കാണാൻ കൂടെ കഴിയില്ലേ. കിരണും ആലോചിച്ചു. പിന്നെ ദിവസങ്ങൾക്കൊന്നും പഴേ പോലെ വേഗത ഉണ്ടായിരുന്നില്ല. എക്സാംസും തുടങ്ങി. അമ്മുവിന്റെ ക്ലാസ്സിൽ കിച്ചുവിന് ഒരു തവണ എക്സാം വന്നു. അതും അവള്ടെ സീറ്റിൽ. അന്ന് എക്സാമിനിടെ അവൻ ഡെസ്കിലേക്ക് നോക്കിയപ്പോ ഒരു വട്ടത്തിൽ മുഴുവൻ കിച്ചു എന്നെഴുതിവച്ചിരിക്കുന്നു. കിച്ചു ആകെ ഞെട്ടിതരിച്ചിരുന്നു. എക്സാം കഴിഞ്ഞതും അവൻ ഓടി പോയ്‌ എക്സാം കഴിഞ്ഞിറങ്ങുന്ന കുട്ടികളെ ശ്രദ്ധിക്കാൻ തുടങ്ങി. പക്ഷെ അവന് അങ്ങനെ ആരെയും കാണാൻ കഴിഞ്ഞില്ല. പിറ്റേന്ന് ലാസ്റ്റ് എക്സാം കഴിഞ്ഞ് കിരൺ ലൈബ്രറിയിലേക്ക് പോയി. ഷെൽഫിൽ നിന്ന് ആ ഡയറി എടുത്തു. പകരം ഒരു കടലാസ്സിൽ "ഞാൻ പോവുകയാണ്. തന്നെ ഒന്ന് കാണണം എന്നുണ്ടായിരുന്നു. അത് തന്റെ എഴുതിനോടുള്ള ഒരു ആകർഷണം കൊണ്ടാണ്. അല്ലതെ അതിനെ പ്രണയം എന്ന് വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ ഡയറി ഞാനെടുക്കുന്നു. സമ്മതമുണ്ടോ എന്നറിയില്ല. എന്നാലും ഇത് എന്തോ എന്നെ വല്ലാതെ സ്വാധീനിച്ചു. ക്ഷമിക്കണം. പിന്നെ തന്റെ പ്രണയം ആത്മാർത്ഥമാണെങ്കിൽ, എനിക്ക് വേണ്ടി ജനിച്ചവൾ ആണെങ്കിൽ ദൈവം ചേർത്ത് വക്കും. അതോർത്തു ജീവിതം കളയരുത്. നാളെറെ കഴിയുമ്പോ ഇതൊരു തമാശയായ് തോന്നിയെക്കാം. ലക്ഷ്യങ്ങൾ വച്ച് ജീവിതത്തിൽ മുന്നേറാൻ സാദിക്കട്ടെ. എഴുത്ത് തുടരുക... ഗുഡ് ബൈ *എന്നെഴുതി ഒരു ബുക്ക്‌ മുകളിൽ വച്ച് അവൻ ഡയറിയുമെടുത്ത് ഇറങ്ങി. അമ്മു ആകെ വിഷമിച്ചിരിക്കുന്നത് അനുവാണ് എന്തുപറ്റി എന്ന് ചോദിച്ചു വന്നത്. അമ്മു ആ കത്ത് അവൾക് നീട്ടി. അത് വായിച്ചു കഴിഞ്ഞു അനു അമ്മുവിന്റെ തോളിൽ കൈ വച്ചു വിടെടാ നീ അങ്ങേർക്കുള്ളത് തന്ന്യാ. അത് സമയവുമ്പോ നിന്റ അടുത്തേക്ക് തന്നെ വരും. ഇപ്പൊ അതോർത്തു ഇരിക്കാതെ അങ്ങേര് പറഞ്ഞപോലെ പഠിക്കാൻ നോക്ക്. അമ്മു ഒന്ന് ചിരിച്ചു കൊടുത്തു. ആ കത്തും വാങ്ങി നടന്നു കിരണിന് ബാംഗ്ലൂറിലെ ആദ്യ നാളുകളിൽ അമ്മുവിന്റെ ഓർമ്മകൾ വേട്ടയാടുമായിരുന്നു. ആ കത്തുകളും ഡയറിയും ബാംഗ്ലൂറിലെ അവന്റ ഷെൽഫിൽ സ്ഥാനം പിടിച്ചു. പിന്നീട് തിരക്കുകളിൽ പെട്ടു അതൊക്കെ ഓർമ്മകൾ മാത്രമായി. തുറന്ന് നോക്കൽ തന്നെ ഇല്ലാതായി. പതിയെ മറന്നുo തുടങ്ങി. Bed കഴിഞ്ഞ് ബാംഗ്ലൂർ തന്നെ ജോലിയും കിട്ടി. അമ്മു ഡിഗ്രി നല്ല മാർക്കോടെ തന്നെ പാസ്സ്ഔട്ട്‌ ആയി. കിരണിന്റെ ഓർമകൾക്ക് മാത്രം ഒരു കോട്ടവും തട്ടിയില്ല എന്ന് മാത്രല്ല ഈ രണ്ട് വർഷം കൊണ്ട് അത് ഒന്നൂടെ ശക്തിയാർജിച്ചു. വീട്ടിൽ കല്യാണലോചന തുടങ്ങിയപ്പോ അമ്മു കിരണിന്റെ കാര്യo സൂചിപ്പിച്ചു. അച്ഛൻ അന്വേഷിച്ചപ്പോഴും കുഴപ്പമൊന്നും കണ്ടെത്താനായില്ല. കിരണിന്റെ അമ്മയെ അമ്പലത്തിൽ വച്ച് കണ്ടു അമ്മു തന്നെ അവരോട് കാര്യങ്ങൾ ധരിപ്പിച്ചു അമ്മുവിനെ കണ്ടും അവരെ കുറിച്ച് അന്വേഷിച്ചുo അവന്റ വീട്ടുകാർക്കും നന്നേ ബോധിച്ചു. ഇതിനിടയിൽ അമ്മു ആറ് മാസത്തെ ഫാഷൻ ഡിസൈനിങ് കോഴ്സ് കംപ്ലീറ്റ് ചെയ്തു കിരൺ നാട്ടിൽ വന്നപ്പോ കല്യാണലോചന എന്ന നിലക്ക് അവനോട് കാര്യങ്ങൾ ധരിപ്പിച്ചു. കോളേജ് കഥകളൊന്നും പറയരുത് എന്ന് അമ്മു പ്രത്യേകം പറഞ്ഞിരുന്നു. അവളുടെ ഫോട്ടോയും കാണിച്ചില്ല എന്നല്ല ഒരു കല്യാണത്തിന് കിരൺ സമ്മതിച്ചതെ ഇല്ല. തനിക്കുള്ള വധുവിനെ കണ്ടെത്താനുള്ള പൂർണ സ്വാതന്ത്ര്യം അവർക്ക് നൽകി. പക്ഷെ സമയമാവുമ്പോ അവൻ പറയാമെന്നും പറഞ്ഞു. **************************** പിന്നെ ഞാൻ ഇങ്ങേരില്ലാതെ പറ്റില്ലന്ന് തറപ്പിച്ചു പറഞ്ഞതോടെ അച്ഛൻ ഒന്നൂടെ കിച്ചുവേട്ടൻറെ വീട്ടിൽ കാര്യം അവതരിപ്പിച്ചു. അങ്ങനെ രണ്ട് വീട്ടുകാരും കൂടെ തീരുമാനിച്ചു കിച്ചുവേട്ടനറിയാതെ നമ്മടെ കല്യാണം ഉറപ്പിച്ചു. പിന്നെ നടന്നതൊക്കെ കിച്ചുവേട്ടനും അറിയാലോ. കിച്ചുവേട്ടനെ പറ്റിക്കണം എന്ന് കരുതിയതല്ല. മുന്നിൽ വരാൻ പേടിയായിരുന്നു. കിച്ചുവേട്ടൻ വേണ്ടന്ന് പറയോന്നുള്ള പേടിയില കിച്ചുവേട്ടനെ അറിയിക്കാതെയുള്ള കല്യാണത്തിനും സമ്മതം മൂളിയത്. അത്രേം ഇഷ്ടപ്പെട്ടു പോയത് കൊണ്ടാ. മാപ്പ് ചോദിക്കാൻ അർഹതയുണ്ടോ എന്നറിയില്ല. മാപ്പ് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അമ്മുവിന്റെ കണ്ണ് നിറഞ്ഞിരുന്നു. അവൾ കിരണിന്റെ നേരെ കൈ കൂപ്പി. കിരൺ ആ കൈകൾ മാറ്റി അവളെ ഇറുകെ പുണർന്നു. മാപ്പ് ചോദിക്കേണ്ടത് ഞാനല്ലേ. നിന്റെ സ്നേഹം കണ്ടില്ലന്നു നടിച്ചതിന്. കല്യാണം അറിയിക്കാത്തതിലുള്ള ദേഷ്യം മുഴുവൻ ഞാൻ നിന്റെ മേൽ തീർത്തു. നീ എന്നോട് അടുക്കാൻ ശ്രമിക്കും തോറും ഞാൻ അകന്നു. അന്ന് ആ കത്തുകൾ എഴുതിയത് ആരാന്നുള്ള ആകാംഷ ആയിരുന്നു ആദ്യമൊക്കെ. പിന്നീട് അത് കത്തുകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പായി. കോളേജിൽ വന്നപ്പോ മുതലുള്ള ആ വാക മരത്തോടുള്ള പ്രണയം അർത്ഥപൂർണമായത് ആ കത്തുകൾ കിട്ടി തുടങ്ങിയ ശേഷമാണ്. എന്തോ പതിയെ അതെന്റെ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു. അന്ന് ആ ഡയറിയിൽ എഴുതിയ വാചകങ്ങളും ഞാൻ അറിയാതെ തന്നെ എന്റെ മനസ്സിൽ വന്നതാണ്. പിന്നെ താൻ അതോർത്തു ജീവിതം നശിപ്പിക്കരുത് എന്ന ചിന്തയിലാണ് അങ്ങനെ ഒരു കത്ത് എഴുതി വച്ചത് അമ്മു ആ ഡയറി തുറന്നു. അവസാന പേജിൽ കിരൺ എഴുതിയത് കണ്ടു. വായിക്കാൻ തുടങ്ങി "പ്രണയം, അത് തുറന്ന് പറയാനുള്ളതാണ്. മൂടി വയ്ക്കുന്ന പ്രണയത്തിന് സുഗന്ധം കുറവായിരിക്കും. തുറന്ന് പറഞ്ഞ വ്യക്തി അത് നിരസിക്കുന്നതിനേക്കാൾ വേദനയാണ് അത് അയാളറിയാതെ മനസ്സിൽ സൂക്ഷിക്കുക എന്നത്. ആദ്യമായി എനിക്ക് കിട്ടിയ പ്രണയലേഖനമാണ് തന്റെത്. അതും തന്നെ കാണാതെ. എന്റെ ഓരോ ചലനങ്ങളും ഇത്രയും സൂക്ഷ്മതയിൽ നിരീക്ഷിച്ച താൻ എനിക്ക് ഒരു അത്ഭുതം തന്നെയാണ്. ഗുൽമോഹറിനെ പ്രണയിച്ച എന്നെ ഇതിലേറെ പ്രണയിക്കാൻ തനിക്കല്ലാതെ കഴിയില്ല എന്നൊരു തോന്നൽ. എപ്പോഴൊക്കെയോ തന്റെ കത്തുകളെ ഞാനും പ്രണയിച്ചു തുടങ്ങിയിരിക്കുന്നു. വിധിയുണ്ടോ എന്നറിയില്ല, പക്ഷെ പ്രാർത്ഥിക്കുന്നുണ്ട്..... അമ്മു ഞെട്ടി കിരണിനെ നോക്കി. അവൻ ചിരിച്ചുകൊണ്ട് ഇരിക്കുന്നത് കണ്ടു. അവളും ചിരിച്ചു, പക്ഷെ ആ ചിരിയിൽ അവളുടെ കണ്ണ് നീരും കലർന്നിരുന്നു. അവൾ അവന്റ നെഞ്ചിലേക്ക് ചാഞ്ഞു. അവൻ അവളുടെ നെറുകയിൽ അവന്റ അധരങ്ങളമർത്തി.... പതിയെ അത് കവിളുകളിലേക്കിറങ്ങി ചുണ്ടിൽ എത്തി നിന്നു..... ആർദ്രമായ സ്നേഹ ചുംബനം...... തുടരും.......
6.7k കണ്ടവര്‍
4 ദിവസം
#

📙 നോവൽ

💖പ്രണയമഴ💖(3) ആാാ.അമ്മുവിന്റെ കരച്ചിൽ കേട്ടാണ് കിച്ചു ഓടിവന്നത്.നോക്കുമ്പോ അടുക്കളയിൽ സ്ലാബ്ചാരി ഒരു കാല് ഉയർത്തിവച്ച്കൊണ്ട് എരിവ് വലിക്കുന്നുണ്ട്.നിലത്തു ചില്ല് ചിന്നിചിതറി കിടക്കുന്നുണ്ട്.അവൻ അവള്ടെ അടുത്തേക്ക് നടന്നു "കിച്ചുവേട്ട വരല്ലേ നിറയെ ചില്ല" അത് കേൾക്കാത്ത പോലെ അവൻ അവളുടെ അടുത്തേക്ക് വന്ന് അവളെ പിടിച്ചു റൂമിൽ കൊണ്ട്പോയി ഇരുത്തി.കാലിലെ ചില്ല് വലിച്ചെടുത്തു.കാല് ഡെറ്റോൾ ഇട്ട് കഴുകി ബെറ്റടിൻ വച്ച് കെട്ടികൊടുത്തു.അവൾ അവന്റ മുഖത്തേക്ക് തന്നെ നോക്കിയിരിക്കായിരുന്നു.അവന്റ മുഖം കണ്ടപ്പോ മുറിഞ്ഞത് അവനാണെന്ന് തോന്നിപ്പോയ് അവൾക്.അത്രയും ടെൻഷൻ ഉണ്ടായിരുന്നു അവന്റ മുഖത്ത്.മരുന്ന് വക്കുമ്പോഴെല്ലാം അവൾ അവന്റ ഷിർട്ടിൽ മുറുക്കെ പിടിച്ചു അവന്റ നെഞ്ചിൽ മുഖം പൂഴ്ത്തിയായിരുന്നു ഇരുന്നിരുന്നത് "അല്ല എങ്ങനാ ഗ്ലാസ്‌ പൊട്ടിയത് അടുക്കളയിൽ പ്രത്യേകിച്ചു പണിയൊന്നും ഇല്ലായിരുന്നുലോ" അത് പിന്നെ ഞാൻ വെള്ളം കുടിക്കാൻ എടുത്തതാ ഗ്ലാസ്‌ പെട്ടെന്ന് വഴുതി പോയി അതിനു നീ ചില്ല് ഗ്ലാസിൽ വെള്ളം കുടിക്കാറില്ലല്ലോ ആ ഇന്ന് കുടിച്ചു ന്തെ അങ്ങനെ പാടില്ലന്നുണ്ടോ.അവൾ വേഗം തിരിഞ്ഞ് കിടന്നു പക്ഷെ അടുക്കളയിൽ ചില്ല് മാത്രേ ഉള്ളൂലോ.വെള്ളത്തിന്റെ നനവ് പോലും ഇല്ലല്ലോ അത്..പിന്നെ വറ്റിപോയതാവും ആവുംലെ ആ.അവൻ അവളുടെ അടുത്തേക്ക് വന്നു സത്യം പറയെടി നീയെന്തിനാ ചില്ല് പൊട്ടിച്ചേ ഞാനോ ഞാ ഞാനെന്തിനാ പൊട്ടിക്കുന്നെ അത്പറയാൻ നീയെന്തിനാ വിക്കുന്നെ അന്ന ഞാനൊരു സത്യം പറയട്ടെ.ഗ്ലാസ്‌ ഞാൻ മനപ്പൂർവം പൊട്ടിച്ചത അതെനിക്ക് മനസ്സിലായി.അതെന്തിനാന്നാ ഞാൻ ചോദിച്ചേ അത്പിന്നെ കിച്ചുവേട്ടന് എന്നെ ഇഷ്ടമുണ്ടോന്ന് ടെസ്റ്റ്‌ചെയ്യാൻ എങ്ങനെ എന്റെ കാല്മുറിയുമ്പോ കിച്ചുവേട്ടൻ എന്നെ സുശ്രുഷിക്കോന്ന് നോക്കിട്ട് എന്നിട്ട് എന്ത്മനസ്സിലായി ഇഷ്ടമാണെന്ന് മനസ്സിലായി.അതല്ലേ എന്നെ താങ്ങികൊണ്ട് വന്നുമരുന്നൊക്കെ വച്ച്കെട്ടി തന്നത് ഞാൻ നിന്നോടുള്ള സ്നേഹം കൊണ്ട്ഒന്നുമല്ല മരുന്ന് കെട്ടിതന്നത് ഇതിപ്പോ വഴികിടക്കുന്ന പട്ടിക്കു പോലും ചെയ്ത്കൊടുക്കുന്നതല്ലേ ഓഹോ അപ്പൊ ഞാൻ പട്ടി അല്ലേ എന്ന് ഞാൻ ഉദ്ദേശിച്ചില്ല അല്ല കെട്ടികൊണ്ട്വന്നതിന്റെ പിറ്റേന്ന് ഈ പറഞ്ഞ പട്ടിയോടുള്ള സ്നേഹം കണ്ടില്ലല്ലോ.അന്ന് ഞാൻ കെഞ്ചിചോദിച്ചതല്ലേ ഫസ്റ്റ്eid box എടുത്തുതരോന്ന്.എന്നെയൊന്നു നോക്കി പോലുല്ലല്ലോ എന്നിട്ടിപ്പോ 'ഈ പട്ടിയോട്'കാട്ടിയ സാധനത്തിന്റെ പേര ഞാൻ പറഞ്ഞെ സ്നേഹംന്ന്.മാത്രല്ല എന്റെ കാല് മുറിഞ്ഞത് അറിഞ്ഞപ്പോ ഞാൻ കണ്ടതാ ആ മുഖത്തെ പേടിയും വെപ്രാളവും ഇതിന്റെ ഒന്നും അർത്ഥം സ്നേഹം എന്നല്ലെങ്കിൽ പിന്നെ എന്താന്ന് ഒന്ന് പറഞ്ഞുതരോ.കിച്ചു ഒന്നും മിണ്ടാതെ എഴുന്നേറ്റുപോയി.അവൾ കുറച്ച്നേരം അവിടെ കിടന്നു.പിന്നെ എഴുന്നേറ്റ് അടുക്കളയിൽ ചെന്നപ്പോ അവിടെ മൊത്തം ക്ലീൻ ചെയ്തിട്ടുണ്ടായിരുന്നു.അവൾ ചെന്ന് കിടന്നു എപ്പോളോ ഉറങ്ങി പിറ്റേന്ന് അമ്മുവിന്റെ പണികളെല്ലാം സാവധാനത്തിലായിരുന്നു.മുറിഞ്ഞ കാല് വച്ച് നടക്കാൻ നന്നേ ബുദ്ധിമുട്ട്ഉണ്ടെന്ന് കിച്ചുന് മനസ്സിലായി.അതുകൊണ്ട് അവന്റ കാര്യങ്ങളെല്ലാം അവൻ തന്നെ ചെയ്തു.അമ്മുവിനോട്‌ കോളേജിൽ പോണ്ടന്ന് പറഞ്ഞെങ്കിലും അവൾ ഒറ്റക്കാവുംന്ന് പറഞ്ഞു റെഡിആയി വന്നു.കാല് മുറിഞ്ഞതല്ലേ കൊണ്ട്വിടാംന്ന് കിച്ചു പറഞ്ഞപ്പോ അവളും സമ്മതിച്ചു.രണ്ടു പേരും കൂടെ കോളേജിലേക്ക് പോയി തുടരും.... കോളേജിൽ വന്നിറങ്ങിയതും ആദ്യം കണ്ടത് സൗമ്യമിസ്സിനെ ആയിരുന്നു.അമ്മുവിന്റെ ഉള്ളിൽ ഒരു ഞെട്ടലുണ്ടായി.കിരണിന് പ്രത്യേകിച്ചു ഭാവമാറ്റമൊന്നും ഇല്ല അവർ അമ്മുവിനെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് കിരണിന് നേരെ തിരിഞ്ഞ് ഒന്ന് ചിരിച്ചുകൊണ്ട് പോയി.അമ്മു കിച്ചുവിനെ നോക്കി അവൻ അമ്മുവിനെയും.പോകാണ് എന്നഅർത്ഥത്തിൽ തലയട്ടികൊണ്ട് കിച്ചു നടന്നു.അമ്മുവും ഞൊണ്ടി ഞൊണ്ടി ക്ലാസ്സിലെക്ക് പോയി ക്ലാസ്സിലെത്തിയതും അവൾ ചിന്നുവിനോട് കഥകളെല്ലാം പറഞ്ഞു.ക്ലാസ്സിലിരിക്കുമ്പോഴെല്ലാം അവൾ കിച്ചുവിനെ കുറിച്ച് തന്നെ ആലോചിച്ചിരിക്കുകയായിരുന്നു അവൾക് അവനെ കാണാൻ തോന്നി പിന്നീട് ഇന്റർവെൽ ആവാനുള്ള പ്രാർത്ഥനയിലായിരുന്നു അവൾ കിരണിന്റെ അവസ്ഥയും മറിച്ചല്ല അവനും അവളെകുറിച്ച് തന്നെ ആലോചിച്ചിരിക്കുകയാണ്.നാളെയാണ് ബെറ്റ് തീരുന്നത്.നാളെ ഒരു ദിവസം കൂടി നീ കാത്തിരിക്കണം മറ്റെന്നാൾ നേരം വെളുത്താൽ നീ ആദ്യം കേൾക്കുന്ന വാർത്ത എന്റെ പ്രൊപോസൽ ആയിരിക്കും അതും ഇതുവരെ ആരും ചിന്തിക്കുക കൂടി ചെയ്യാത്ത രീതിയിൽ.അവളെ കുറിച്ച് ചിന്തിച്ചിരുന്നപ്പോ അവന് അവളെ കാണാൻ തോന്നി ഇന്റർവെല്ലിന് കാണാലോ എന്നശ്വസിച്ചപ്പോ കാല് വേദന ആയ കാരണം അവൾ വരോ എന്നുള്ളത് വീണ്ടും അവനെ വിഷമത്തിലാക്കി അവളെ കണ്ടാൽ ദേഷ്യം വന്നിരുന്ന താൻ ഇന്ന് അവളെ കാണാതെ വിഷമിക്കുന്നതോർത്ത്‌ അവന് തന്നെ ചിരിവന്നു.കല്യാണത്തിന്റെ അന്ന് അജുവിനോട് അതും ചൊല്ലി തല്ലുകൂടിയതും അവൻ ഓർത്തു പെട്ടെന്ന് അത് ഓർമ വന്നതും അവൻ അജുവിന് വിളിച്ചു ഹലോ അളിയാ ഞാനാ കിച്ചു അത് നീ പറഞ്ഞിട്ട് വേണല്ലോ ഞാൻ അറിയാൻ 😆😆 അല്ല നീ വിളിച്ച കാര്യം പറ സാദാരണ ഇത് പതിവില്ലാത്തതാണല്ലോ പ്രത്യേകിച്ചു ഇപ്രാവശ്യം നീ പോയതിന് ശേഷം നിന്റെ ഫോണിൽ നിന്നും വരുന്ന ആദ്യത്തെ കോളാ ഇത് അറിയാവോ 😆അത് പിന്നെ മതി നീ ഉരുണ്ടത് വിളിച്ച കാര്യം പറ അത്പിന്നെ മച്ചു അവള് ശരിക്കും പാവാടാ😉 ആര് നിന്റ പെങ്ങളോ അല്ലേടാ അവളില്ലേ അമ്മു അവള് പിന്നെ പാവം എന്നെ അവൾക് അറിയില്ല കാണിച്ചുകൊടുക്കണ്ട് ഞാൻ നീയത് ഇതുവരെ മറന്നില്ലേ😜 പിന്നെ മറക്കാണ്ട് അതൊക്കെ ഓർത്തിരുന്നിട്ട് എന്താ കാര്യം അതൊക്കെ സ്റ്റോറിസിലെല്ലേ നടക്കൂ എടാ ഞാനൊരു സത്യം പറയട്ടെ ഈ സ്റ്റോറികളൊക്കെ പലരുടേം ലൈഫ് തന്നാട(ആരും നോക്കണ്ട ഇതെന്റെ കഥയല്ല😁) എന്നിട്ട് ഇപ്പൊഎങ്ങനാ ലൈഫ് പൊളിയല്ലേ അല്ലെടാ ഞാൻ ഇതുവരെ അവളോട് അത് പറഞ്ഞിട്ടില്ല.അവൻ എല്ലാം പറഞ്ഞുകൊടുത്തു അപ്പൊ നാളെയാണ് ബെറ്റ് തീരുന്നത് അല്ലേ.മോൻ തോൽക്കാൻ റെഡി അല്ലേ പോടാ ഞാൻ എന്തായാലും തോറ്റുകൊടുക്കില്ല.മറ്റെന്നാളെ അവളത് അറിയൂ നീ അവൾക് വല്യ സർപ്രൈസ് പ്രൊപോസൽ ഒരുക്കിട്ടിണ്ട് എന്നല്ലെ പറഞ്ഞെ.അതിന്റ ആവശ്യം വരുംന്ന് തോന്നിനില്ല.അവളെ ബുദ്ധിയുള്ള പെണ്ണാ നീ പോലും അറിയാതെ നിന്നെകൊണ്ടവൾ ഇഷ്ടം പറയിപ്പിക്കും.ഇതുവരെ അവൾക് ജയിക്കാമെങ്കിൽ നാളേക്ക് അവളെന്തോ കണക്ക് കൂട്ടിതന്ന്യാ ഉള്ളത് നീയൊന്ന് മിണ്ടാണ്ടിരുന്നെ എന്തായാലും ബെറ്റിൽ ഞാനെ ജയിക്കു.വേറെ ഒന്നും ഇല്ല ശരി അന്ന മ്മ്മ് ശരി മറ്റന്നാൾ വിളിക്കാം ഞാനങ്ങോട്ട് വിളിച്ചോളാം.ബൈ ഫോൺ വച്ച് കഴിഞ്ഞപ്പോഴേക്കും ഇന്റർവെൽ ആയി.അവൻ ക്യാന്റീനിലേക്ക് പോയി.കുറച്ച് കഴിഞ്ഞപ്പോ അമ്മു ഞൊണ്ടി ഞൊണ്ടി വരുന്നത് കണ്ടു.കിച്ചു അവളെതന്നെ നോക്കിയിരുന്നു.അവൾ അവനെ നോക്കിയപ്പോ അവന് ആകെ ചടച്ചു അവൾക്കൊന്ന് ചിരിച്ചുകൊടുത്തു പെട്ടന്ന് നോട്ടം പിൻവലിച്ചു.ബെൽ അടിച്ചപ്പോ അവൾ അവനെ നോക്കി തലയാട്ടികൊണ്ട് എഴുന്നേറ്റുപോയി രാത്രി ഫുഡടി ഒക്കെ കഴിഞ്ഞ് കിടക്കാൻനേരം ഒരു ബുക്ക്‌ വായിച്ചുകൊണ്ടിരുന്നപ്പോ ഡോർ അടക്കുന്ന ശബ്ദം കേട്ടാണ് കിച്ചു തലയുയർത്തി നോക്കിയത്.അമ്മു മുന്നിൽ അവനെ തന്നെ നോക്കി നിൽക്കുന്നു.അവൻ പുരികം പൊക്കികൊണ്ട് എന്താ എന്ന് ചോദിച്ചു ഞാൻ ഇന്ന് മുതൽ ഇവിടാ കിടക്കുന്നെ ആഹാ ആരോട് ചോദിച്ചിട്ട് ഇതേ എന്റേംകൂടെ മുറിയാ ആരോടും ചോദിക്കണ്ട മര്യാദക്ക് എണീറ്റ്പൊക്കോ ഇല്ലെങ്കി.ഞാനെ നിങ്ങടെ കൂടെ തന്നെ കിടക്കും.എന്നെ വാശി പിടിപ്പിച്ച ഞാൻ നിങ്ങളെ കെട്ടിപിടിച്ചു കിടക്കും.പറഞ്ഞില്ലന്ന് വേണ്ട നടന്നതന്നെ നടത്തും നിങ്ങളെ കെട്ടിപിടിച്ചു തന്നെ ഞാൻ കിടക്കും കിച്ചു എഴുന്നേറ്റു.നീ ഇവിടെ എങ്ങനാന്ന് വച്ച കിടക്ക് ഞാൻ അപ്പുറത് കിടന്നോളാം.ഡോർ തുറക്കാൻ നോക്കിയതും അത് ലോക്ക് ആണെന്ന് മനസ്സിലായി.അമ്മു കീ തരുനുണ്ടോ നീ ദേ എനിക്ക് നല്ല ഒറക്കം വരുന്നുണ്ട് മര്യാദക്ക് വന്നു കിടക്കാൻ നോക്ക് നിന്നോട് ഞാൻ ചോദിച്ചത് കേട്ട കീ ഞാൻ തരില്ല.നിങ്ങളെ അപ്പുറത് കിടത്തനല്ല ഞാൻ ഇങ്ങിടു വന്നത്.വെറുതെ ടൈം കളയണ്ട ഞാൻ തരില്ല.വന്ന് കിടക്കാൻ നോക്ക് വേറെ വഴിയില്ലന്ന് കണ്ടു കിച്ചു കട്ടിലിൽ ഒരു അറ്റത് വന്നു കിടന്നു.അവളും മറ്റേഅറ്റത് കിടന്നു.aവൻ ലൈറ്റ് ഓഫ്‌ ആക്കി അവന് ചിരി വരുന്നുണ്ടയിരുന്നു എന്നാലും കലിപ്പ് ആക്റ്റീവ്മോഡിൽ തന്നെ ഓൺ ആക്കി ഇട്ടു.കുറച്ച് കഴിഞ്ഞപ്പോ അമ്മു തോണ്ടാൻ തുടങ്ങി.കിച്ചു കലിപ്പിൽ എന്താ എന്ന് ചോദിച്ചു തിരിഞ്ഞതും അമ്മു കിച്ചുനെ കെട്ടിപിടിച്ചതും ഒരുമിച്ചായിരുന്നു തുടരും... പെട്ടെന്നുള്ള അറ്റാക്ക് ആയത്കൊണ്ട് കിച്ചു അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല.ആ ഷോക്കിൽ അവൻ അവളെ പുറകോട്ട് തള്ളി പിന്നെ കേട്ടത് ആാാ എന്നൊരലർച്ച ആയിരുന്നു.അവൻ വേഗം ലൈറ്റ് ഇട്ടു.നോക്കിയപ്പോ അമ്മു കട്ടിലിൽ ഇല്ല.അവൻ താഴേക്ക് നോക്കി അവൾ വേദനകൊണ്ട് പുളയുന്നു കാലിൽ നിന്ന് ചോരവരുന്നുണ്ട് അവൻ വേഗം എഴുന്നേറ്റ്പോയി അവളെ എടുത്ത് കട്ടിലിൽ ഇരുത്തി കാലിലെ കെട്ടഴിച്ചു.ഫസ്റ്റ്eid box എടുത്ത്കൊണ്ട് വന്നു.സ്പ്രേ എടുത്തതും അവൾ അവന്റ ഷിർട്ടിൽ മുറുകെപിടിച്ചു നെഞ്ചിൽ മുഖമമർത്തി കിടന്നുകൊണ്ട് വേണ്ട എന്നൊക്കെ പറയാൻ തുടങ്ങി ഇത് ചെയ്താൽ പെട്ടെന്ന്മാറും എന്ന് പറഞ്ഞ് അവൻ കാലിൽ സ്പ്രേ ചെയ്തു എല്ലാം കഴിഞ്ഞ് നോക്കിയപ്പോ അവൾ ഉറക്കമായിരുന്നു.അവൻ അവളെ തട്ടിവിളിച്ചുനോക്കി.ആരോട് പറയാൻ ആര് കേക്കാൻ അമ്മു നല്ല ഉറക്കം.അവൻ അവളെ കട്ടിലിൽ കിടത്തി എഴുന്നേറ്റപ്പോ അവളുടെ ഷിർട്ടിലെ പിടി കാരണം അവിടെ തന്നെവീണു.അത് വിടുവിക്കാൻ നോക്കിയെങ്കിലും അവൾ ഒന്നുടെ മുറുക്കി അവനോട് ചേർന്ന്കിടന്നു.പിന്നെ കൈ എത്തിച്ചു ലൈറ്റ് ഓഫ്‌ ചെയ്ത് അവനും അവിടെതന്നെ കിടന്നു.അവളെനോക്കി കിടന്നപ്പോ കൊച്ചുകുഞ്ഞുങ്ങളെ പോലെതോന്നി അവന്.പതിയെ അവനും ഉറക്കിലേക്ക് വീണു പിറ്റേന്ന് അമ്മു ഉണരുമ്പോൾ അവൾ കിരണിന്റെ കരവലയത്തിനുള്ളിലായി അവന്റ നെഞ്ചിൽ പറ്റിച്ചേർന്ന നിലയിലായിരുന്നു.അവൾ അവന്റ തലയിലൂടെ തലോടി.മെല്ലെ ശബ്ദമുണ്ടക്കതെ എണീറ്റ് അടുക്കളയിലെക്ക് പോയി.പതിവില്ലാതെ കിച്ചുവിനുള്ള ചായ ഉണ്ടാക്കികൊണ്ട്വന്നു അവന്റ അരികിൽ വച്ചു.തട്ടിയുണർത്താൻ കൈനീട്ടി പിന്നെ വേണ്ടാന്ന് കരുതി കിച്ചു എണീറ്റപ്പോ ടേബിളിൽ ചായ ഇരിക്കുന്നത് കണ്ടു ഒന്ന് ആശ്ചര്യപ്പെട്ടു.പിന്നെ ചിരിച്ചുകൊണ്ട് എഴുന്നേറ്റുപോയി ഫ്രഷ്ആയി വന്നു ചായ എടുത്ത് അടുക്കളയിലെക്ക് പോയി ഇന്നെന്താ പതിവില്ലാതെ ചായ റൂമിൽ ഇനിയെല്ലാം മാറിമറിയാൻ പോവല്ലേ എന്ത് അല്ല ഇന്നല്ലേ നമ്മുടെ ബെറ്റ്തീരുന്നത്.ഇന്നലെയടക്കം എല്ലാ പ്ലാനിലും ഞാൻ ജയിച്ചത് വച്ച് നോക്കുമ്പോ ഇന്നത്തെ ജയവും എനിക്കുള്ളതല്ലേ ഇന്നലെയോ ആ ഞാൻ ഇന്നലെ പറഞ്ഞില്ലേ നിങ്ങടെ കൂടെ നിങ്ങടെ ബെഡിൽ നിങ്ങളെ കെട്ടിപിടിച്ചു കിടക്കുംന്ന് അപ്പൊ ഇന്നലത്തെ വീഴ്ചയും പ്ലാൻ ആയിരുന്നോ Yes പക്ഷെ കൃത്യസമയത്ത് കാല് പണി തന്നോണ്ട് ഒരു റിയാലിറ്റി ഫീൽ ചെയ്തു 😏മോള് അതികം സന്തോഷിക്കണ്ട ഇതുവരെയുള്ളത് വെറും ടെസ്റ്റ്‌ ഇന്നല്ലേ ഫൈനൽ ഇവിടെ ഗതി മാറും ഉവ്വേ കാണാം ആ കാണാം.ന്നും പറഞ്ഞു കിരൺ ഫ്രഷ്ആവാൻപോയി.റെഡി ആയി ഇറങ്ങിയിട്ടും അമ്മു റെഡി ആയിട്ടില്ല നീയിന്നു ക്ലാസ്സി പോണില്ലേ ന്തെ റെഡിആവാതെ.കിച്ചു അത് ചോദിച്ചതും അമ്മു നിന്ന് പരുങ്ങാൻ തുടങ്ങി അത് ഇല്ല അല്ല ഇണ്ട് ദേ റെഡി ആവാൻ പോവാ നേരം വൈകി നിനക്ക് എന്താപറ്റ്യേ എന്ത് ഒന്നുല്ല മ്മ്ഞാൻഇറങ്ങാ ആാശരി പൊക്കോ ഏഹ് ആാാ ഞാൻ പോണു പിന്നേം കുറച്ചു കഴിഞ്ഞാണ് അമ്മു അവിടന്ന് ഇറങ്ങിയത്.കോളേജിൽ ഫുൾ ചിന്തയിലായിരുന്നു.ഇന്ന് കിച്ചുവേട്ടൻ ഇഷ്ടല്ലന്ന് പറഞ്ഞാൽ ഏയ് പറയൂല ഇത്രദിവസത്തെ പെരുമാറ്റം കണ്ടു ഇഷ്ടമല്ലഎന്ന് തോന്നിയിട്ടില്ല.ഈ കാണിക്കുന്ന ദേഷ്യമൊക്കെ തമാശയെന്നെ തോന്നിയിട്ടുള്ളു.അങ്ങനെയല്ലെങ്കിൽ ഒരുപക്ഷെ തന്റെ ഇനിയുള്ള ജീവിതം. No അമ്മു no നീ നെഗറ്റീവ് അടിക്കാതെ കിച്ചു നിന്നോട് ഇഷ്ടാണ്ന്ന് പറയും കിച്ചു നിന്നോട് മാത്രേ അത് പറയൂ ഇന്നെന്നെ പറയും എന്നൊക്കെ അവൾ സ്വയം പറഞ്ഞുകൊണ്ടേയിരുന്നു അന്ന് വൈകീട്ട് ക്ലാസ്സ്‌ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് പെട്ടെന്നുള്ള ബസ്സ്ട്രൈക്ക് നെ കുറിച്ച് അമ്മു അറിയുന്നത്.ഏകദേശം മുക്കാ മണിക്കൂറോളം നടക്കാനുണ്ട് കോളേജിൽ നിന്ന് വീട്ടിലേക്ക്.അമ്മു കിച്ചുവിന് msg അയക്കാംന്ന് കരുതി ഫോൺഎടുത്തു.പിന്നെ വിചാരിച്ചു വിളിക്കാംന്ന്.msg അയച്ച ഇപ്പൊ കണ്ടില്ലെങ്കിലോ ഹലോ ഹലോ കിച്ചുവേട്ട ഏട്ടൻ ഇറങ്ങിയോ ഇല്ല.എനിക്ക് സ്പെഷ്യൽ ക്ലാസ്സ്‌ഇണ്ട് എന്നെ ഒന്ന് കൊണ്ടാക്കിതരോ.ഇവിടെ.. എനിക്ക് ക്ലാസ്സ്‌ ഇണ്ട്ന്ന് പറഞ്ഞില്ലേ നീ എന്നും ബസിനല്ലേ പോവാറു ഇന്നെന്തേ അത് പിന്നെ ഇന്ന് ബസ്സ്ട്രൈക്ക് ആ ഇതുവരെ ഇല്ലാത്തൊരു ബസ്സ്ട്രൈക്ക് ഒന്ന് വച്ചിട്ട് പോയെ എനിക്ക് ക്ലാസ് ഇണ്ട് കിച്ചുവേട്ട ഞാൻ ഹലോ ഹലോ ച്ചെ കട്ട്‌ ചെയ്തു.ഇനി ഞാൻ എന്ത്ചെയ്യുംന്നും ചിന്തിച് അമ്മു അവിടെ നിന്നു എന്തിനാ അമ്മു വെറുതെ ഒരു കള്ളം പറയണേ എന്തായാലും നിന്റ ഒരുഅടവും നടക്കാൻ പോണില്ല മോളെ ഇന്നത്തെ ബെറ്റിൽ തോറ്റാലും ശരിക്കും ജയിച്ചത് നീ തന്ന്യാ അമ്മു.ഞാൻ പറഞ്ഞല്ലോ I really love you.ബട്ട് അത് നമുക്ക് നാളെ ആഘോഷിക്കാo.നിന്നെ കൂട്ടാൻ ആഗ്രഹമില്ലത്തത് കൊണ്ടല്ല നാളത്തെ എന്റെ പ്രൊപോസൽന് കുറച്ച് ഷോപ്പിംഗ് ഇണ്ട്.പിന്നെ ആ അജു തെണ്ടി പറഞ്ഞപോലെ നിന്നോട് ഞാൻ ഇന്നന്നെ പറഞ്ഞുപോവോന്ന് ചെറിയൊരു പേടിയും😉.അതോണ്ട് ഇന്ന് പരമാവധി നിന്റെ മുന്നേന്ന് ഒഴിഞ്ഞുമാറുന്നതാ നല്ലത്.ഇതൊക്കെ ഓർത്തു ചിരിച്ചോണ്ട് കിരൺ ഫോൺ പോക്കറ്റിൽഇട്ടു ക്ലാസ്സിലേക്ക് പോയി അപ്പോഴാണ് ഷീലടീച്ചർ അങ്ങോട്ട് വന്നത്.അവർ കിരണിനോട്‌ സ്ട്രൈക്ക്ന്റെ കാര്യം പറഞ്ഞൂ അവന് പെട്ടെന്ന് അമ്മു വിളിച്ചത് ഓർമ വന്നു കിരണേനീയെന്താ ആലോചിക്കിനെ വേഗം വാ അമ്മു ബസ്റ്റോപിൽ നിക്കുമ്പോ ഴാ ഓട്ടോയിൽ കുട്ടികൾ പോകുന്നത് കണ്ടേ. അവളെ അറിയുന്ന ഒരു കുട്ടി വണ്ടി നിർത്താൻ പറഞ്ഞു. ചേച്ചി. കേറിക്കോ.. വണ്ടി ഇല്ല.. കിരൺ സർ എല്ലാരേം ഓട്ടോ വിളിച്ചു പറഞ്ഞയക്കാ.... സാറോ 😲.... ഞാൻ ഇല്ല ninngal പൊക്കോ ശരി അന്ന മ്മ് ശരി.. ന്ന് പറഞ്ഞു അവര് പോയ്‌. അമ്മുവിന് ശരിക്കും സങ്കടം വന്നു അവൾ എങ്ങോട്ടെന്നില്ലാതെ നടന്നു... തുടരും അവളിതെവിടെപോയി ദൈവമേ ഇനി വല്ല വൻടീം വിളിച്ചു പോയിട്ടുണ്ടാവോ അതാവാന വഴി അല്ലാതെ അവള് വേറെ എങ്ങോട്ടും പോവില്ല അതുറപ്പ.കിരൺ സ്വയം ആശ്വസിച്ചു കൊണ്ട് വണ്ടിയിൽ കയറി പോയി കുറച്ച്നേരം പോയപ്പോ അകലെ footpathലൂടെ ഒരാൾ നടക്കുന്നത് കണ്ടു.അമ്മുവിന്റെ പോലെ തോന്നിയതും അവൻ അവളെ കടന്നുപോയി കണ്ണാടിയിലൂടെ നോക്കി.അതേ അവൾ തന്നെ.അവൾ അടുത്തെത്തിയതും അവൻ ഗ്ലാസ്‌തുറന്ന് അവളെ വിളിച്ചു.അമ്മു തിരിഞ്ഞ് നോക്കി.അവളുടെ കണ്ണൊക്കെ കലങ്ങിയിട്ടുണ്ടായിരുന്നു വാ കേറ് അമ്മു mind ചെയ്യാതെ നടക്കാൻ തുടങ്ങി.കിച്ചു വണ്ടി കുറച്ചുകൂടെ മുന്നോട്ട്എടുത്ത് അവൾക് മുന്നിൽ നിർത്തി അവളെ വിളിച്ചു അവൾ ഒന്ന് നോക്കിയിട്ട് വീണ്ടും നടന്നു. കിച്ചു വണ്ടി സൈഡിൽ ഒതുക്കിയിട്ട് വണ്ടിയിൽ നിന്നിറങ്ങി അമ്മുവിന്റെ പിന്നാലെ നടന്നു അമ്മു plz ഒന്ന് നിക്ക് വന്നു വണ്ടീൽ കേറു നടക്കേണ്ട വാ.അമ്മു നിന്നില്ല കേൾക്കാത്തപോലെ നടന്നു.കിച്ചു ഓടി അവള്ടെ മുന്നിൽ ചെന്ന് നിന്നു അമ്മു plz ഞാൻ പറയുന്നതൊന്ന് കേൾക്.വാ വണ്ടീൽ കേറ്.ഇത്രേം നടന്നില്ലേ മതി.അമ്മു ഒന്നും മിണ്ടിയില്ല.താഴേക്ക് നോക്കിനിന്നു കിച്ചു അവള്ടെ താടി പിടിച്ചുയർത്തി.നോക്ക്യേ എന്റെ തെറ്റാ sry.അവൾ ഒന്നും മിണ്ടാതെ അവനെ മറികടന്നു നടക്കാൻതുടങ്ങി അമ്മു നിക്ക് ഞാൻ പറയട്ടെ ദേ ഞാൻ തോറ്റു i love you അമ്മൂ i love you ന്ന്.എന്നിട്ടും അമ്മു നിന്നില്ല അമ്മൂ..I..LOVE..YOoo..അതൊരു അലർചതന്നെയായിരുന്നു.ബാംഗ്ലൂർ നഗരം മുഴുവൻ കിച്ചുവിന്റെ നേരെ തിരിഞ്ഞു.അവൻ അമ്മുവിനെതന്നെ നോക്കി നിക്കാണ്.അമ്മു ഒന്ന് നിന്നു.പിന്നെ തിരിഞ്ഞ് കിച്ചുവിനെ ഒന്ന് നോക്കി എന്നിട്ട് ഫ്ലാറ്റിലേക്ക് കയറിപോയി അപ്പോഴാ കിച്ചു ചുറ്റും നോക്കീത് തന്റെ ഫ്ലാറ്റ് എത്തിയിരിക്കുന്നു ചുറ്റും തന്നെ നോക്കിനിൽക്കുന്നവർ ഭൂരിഭാഗവും പരിചയക്കാർ.കിച്ചു അവർക്കെല്ലാം ഒന്ന്ഇളിച്ചു കൊടുത്ത് തിരിഞ്ഞ് കാറിന്റെ അടുത്തേക്ക് പോയി കാറെടുത്ത് ഫ്ലാറ്റിലേക്ക് പോയി റൂമിലേക്ക് കയറിയപ്പോഴേ ആകെ ഇരുട്ട്.ലൈറ്റ് ഇട്ട് ചുറ്റും നോക്കിയെങ്കിലും അമ്മുവിനെ മാത്രം കണ്ടില്ല.അവള്ടെ റൂമിന്റെ ഡോർ അടഞ്ഞുകിടപ്പുണ്ട്.ലോക്ക് ആണ്.കിച്ചു മുട്ടി വിളിച്ചു.യാതൊരു അനക്കവുഇല്ല അമ്മു തുറന്നെ ഞാൻ പറയട്ടെ ഇങ്ങനെ പിണങ്ങിയിരിക്കുന്നത് എന്തിനാ. നോക്കിയേ ഇന്നല്ലേ നമ്മടെ ബെറ്റ് തീരുന്നത് നീ ജയിക്കുംന്ന് പറഞ്ഞിട്ട് നീ തന്നെ ജയിച്ചില്ലേ അമ്മു I really love u തുറക്ക് ഞാൻ പറയട്ടെ നീ വിളിച്ചപ്പോ ഞാൻ വിചാരിച്ചു ഇതും നിന്റെ പ്ലാൻ വല്ലതും ആവുംന്ന് അതാ ഞാൻ വരില്ലെന്ന് പറഞ്ഞെ പിന്നെ ഷീലടീച്ചർ പറഞ്ഞപ്പോഴാ സംഭവം അറിയണേ സത്യായിട്ടും അതാ നടന്നെ. അല്ലാണ്ട് നിന്നെ വിഷമിപ്പിക്കാൻ ചെയ്തതല്ല. ഒന്ന് തുറക്ക് നീ വേണേ എന്നെ തല്ലിക്കൊ മിണ്ടാണ്ട്ഇരിക്കല്ലേ. Plz തുറക്ക് എന്നിട്ടും അമ്മുവിന്റെ ഭാഗത്തുനിന്ന് ഒരു റിപ്ലൈയും വന്നില്ല കിച്ചു സോഫയിൽ വന്നിരുന്നു.ഫോൺ എടുത്ത് അവൾക് കുറേ sorry മെസ്സേജ് അയച്ചു. എല്ലാം സീൻ ചെയ്തെങ്കിലും റിപ്ലൈ മാത്രം കിട്ടിയില്ല രാത്രിയായപ്പോ കിച്ചു ഒന്നൂടെ പോയ്‌മുട്ടി അമ്മു തുറന്നെ വാ എന്തേലും കഴിക്കാം എന്നോടുള്ള ദേഷ്യത്തിന് ഫുഡ്‌ കഴിക്കാണ്ടിരിക്കല്ലേ. വാതിൽ തുറക്കുന്നില്ല എന്ന് കണ്ടപ്പോ കിച്ചു ഒന്നൂടെ വിളിച്ചു നോക്കി അമ്മൂ എനിക്ക് നല്ലോണം വിശക്കുന്നുണ്ട്ട്ടാ നീ വിളമ്പിതരനുണ്ടോ കുറ്റി തുറക്കുന്ന ശബ്ദം കേട്ട് കിച്ചു ഒന്ന് നീട്ടി ശ്വാസം വലിച്ചുവിട്ടു ഇരുട്ട്മുറിയിൽ നിന്ന് അമ്മു ഇറങ്ങിവന്നു തല താഴ്ത്തി പിടിച്ചിട്ടുണ്ട്. കിച്ചുവിനെ മൈൻഡ് ചെയ്യാതെ അടുക്കളയിലേക്ക് പോയി. കിച്ചു പിന്നാലെയുo അമ്മു കഷ്ടംഇണ്ട്ട്ടാ ഞാൻ ഇത്രേം sry പറഞ്ഞില്ലേ ഒന്ന് മിണ്ടെടോ plz plz plz ഞാനെന്ത് വേണേലും ചെയ്യാം നീയൊന്ന് മിണ്ട് അവൻ അമ്മുവിന്റെ മുന്നിൽ കേറിനിന്നു അമ്മു അവനെ മറികടന്നു പോയി അവനുള്ള ഫുഡ്‌ എടുത്ത് ടേബിളിൽ കൊണ്ട്വച്ചു. തിരിച്ചു റൂമിലേക്ക് പോയി വാതിലടച്ചു കിച്ചു ഫുഡിലേക്കും റൂമിലേക്ക്‌m മാറിമാറി നോക്കി അമ്മൂ എനിക്ക് നല്ലോണം വിശക്കുന്നുണ്ട്ട്ടാ നീ കഴിക്കുന്നില്ലല്ലോ എന്നാ എനിക്കും വേണ്ട. എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു അവൻ ഹാളിൽ സോഫയിൽ കിടന്നു എപ്പഴോ ഉറങ്ങിപോയി കണ്ണിന് എന്തോ കനം തോന്നിയിട്ടാണ് ഉറക്ക് ഞെട്ടിയത്. കണ്ണ് തുറക്കാൻ പറ്റുന്നില്ല കണ്ണ് കെട്ടിയിട്ടുണ്ട് അവൻ കെട്ടഴിക്കാൻ നോക്കി. അപ്പൊ അവന്റെ കൈ പിടിച്ചു വച്ചു അമ്മു നീയാണോ കണ്ണ് കെട്ടിയെ എവടെ നീ കെട്ടഴിക്ക് എണീക്ക്. അവള്ടെ ശബ്ദത്തിനു കനം കൂടുതലായിരുന്നു അവൻ എണീറ്റു. അവൾ അവന്റ കൈ പിടിച്ചു നടന്നു. ഡോർ തുറക്കുന്ന ശബ്ദം കേട്ടു അമ്മു നീയിത് എങ്ങോട്ടാ പോണേ. തുണിക്കുള്ളിലൂടെ വെളിച്ചം അവന്റ കണ്ണിലേക്കടിച്ചു. പതിയെ കണ്ണിലെ കെട്ടഴിയാനും തുടങ്ങി. കിച്ചു കണ്ണ് മുറുക്കെ അടച്ചു പതിയെ തുറന്നു. മുന്നിലെ കാഴ്ച കണ്ടതും അവൻ ആകെ ഷോക്ക് ആയി അമ്മുവിനെ നോക്കി ചിരിച്ചുകൊണ്ട് തന്നെ നോക്കി നിൽക്കുന്നത് കണ്ടു. അവൻ ഓടി പോയി അവളെ മുറുക്കെ കെട്ടിപിടിച്ചു. അവളും അവനെ ചേർത്ത് പിടിച്ചു. ആ നെഞ്ചിൽ തല വച്ച് കുറച്ചു സമയം നിന്നു. കുറച്ച് കഴിഞ്ഞപ്പോ അവനെ അടർത്തി നിർത്തി. നോക്കുമ്പോ കിച്ചുൻറെ കണ്ണൊക്കെ കലങ്ങിയിട്ടുണ്ടായിരുന്നു. അയ്യേ കിച്ചുവേട്ടൻ കരയാ.. മോശം മോശം അത് കേട്ട് അവനൊന്ന് ചിരിച്ചു നിനക്കെങ്ങനെ.. അല്ല ഇതെങ്ങനെ ഒപ്പിച്ചു.... ഇത്രേം കാശ്.... കിച്ചുവേട്ടൻറെ എല്ലാ സംശയത്തിനും ഞാൻ ഉത്തരം തരാ ഇപ്പൊ ഈ കേക്ക് കട്ട്‌ ചെയ്യാൻ നോക്ക് ദേ 12മണിയായി അവൾ കിച്ചുനേം വലിച്ചു റൂമിന്റെ നടുക്കയി വച്ചിട്ടുള്ള ടേബിളിന്റെ അടുത്തേക്ക് പോയി. കിച്ചു ഒന്നൂടെ ചുറ്റും നോക്കി. ചുമരിൽ happy bd kichuvetta എന്ന് ഒട്ടിച്ചു വച്ചിട്ടുണ്ട് അപ്പുറത്ത് തന്റെ ഒരു ഫോട്ടോയിലെ love you എന്നെഴുതി ഫ്രെയിം ചെയ്ത് വച്ചിട്ടുണ്ട്. റൂം മുഴുവനും ഓരോ ഡെക്കറേഷൻ ചെയ്തിട്ടുണ്ട് കിച്ചുവേട്ടനിതെന്ത്‌ ആലോചിച്ചു നിക്കാ കേക്ക് മുറിക്കാൻ. ന്നും പറഞ്ഞു അമ്മു അവന്റ കയ്യിൽ കത്തിവച്ച് കൊടുത്തു. അവൻ അവളുടെ കയ്യോടു കൂടി ആ കത്തി പിടിച്ചു കേക്ക് കട്ട്‌ ചെയ്തു. ഒരു പീസ് എടുത്ത് അമ്മുന്റെ വായിൽ വച്ച് കൊടുത്തു അമ്മു തിരിച്ചും. കേക്ക് കൊടുക്കുന്നതിൻറെ ഒപ്പം അവന്റ കവിളിൽ ഒരു സ്നേഹസമ്മാനവും അവൾ കൊടുത്തു. കിച്ചുവിന്റെ കണ്ണ് നിറഞ്ഞിരുന്നു. അവൻ അവളെ ചേർത്ത് പിടിച്ചു രണ്ട് കവിളിലും മാറിമാറി ചുംബിച്ചു. അപ്പൊ നീ ഇത്രേം നേരം ഈ പണീലാർന്നോ. ഞാൻ എന്തോരം വിളിച്ചു കിച്ചുവേട്ടൻ എന്തൊക്കെയാ അവിടെ നിന്ന് പറഞ്ഞെ. ഞാൻ അതൊക്കെ കേട്ട് ചിരിക്കാർന്നു. എന്നോട് എത്ര sry ആ പറഞ്ഞെ. ഫുഡ്‌ എടുത്ത് വച്ച് കഴിക്കണം ന്ന് വിചാരിച്ചതാ. പിടിച്ചുവച്ച ചിരി പൊട്ടിയാലോ ന്ന് കരുതി വേഗം പോന്നതാ അപ്പൊ നിനക്ക് ഞാൻ ചെയ്തത് ഒട്ടും ഫീൽ ചെയ്തില്ല ഞാൻ എന്തോരം ടെൻഷൻ അടിച്ചുന്ന് അറിയോ. അമ്മു സത്യായിട്ടും ആ ടീച്ചർ വന്നു പറഞ്ഞപ്പോഴാ ഞാൻ സംഭവം അറിയുന്നത് അതുവരെ ഞാൻ നീ മതി നിർത്ത്.. അത് വിട് കിച്ചുവേട്ട ഓട്ടോൽ കുട്ടികളെ കിച്ചുവേട്ടനാ കയറ്റിവിട്ടെന്ന് അറിഞ്ഞപ്പോ ചെറിയ വിഷമം തോന്നി. പിന്നെ ആലോചിച്ചപ്പോ അത് നന്നായെന്നും തോന്നി. കിച്ചുവേട്ടൻ വരുന്നതിന് മുന്നേ ഇതെല്ലാം അറേഞ്ച് ചെയ്യാലോന്ന് കരുതി ഇതൊക്ക നീ എങ്ങനെ ഒപ്പിച്ചു... ഇതിനുള്ള കാശ്.. അല്ല ഇന്നെന്റെ bd ആണെന്ന് എങ്ങനെ അറിഞ്ഞു ഇന്ന് കിച്ചുവേട്ടൻറെ bd ആണെന്ന് മാത്രല്ല കിച്ചുവേട്ടനെ കുറിച്ച് ഉപ്പ് മുതൽ കർപ്പൂരം വരെ എനിക്ക് അറിയാം. പിന്നെ ഈ കേക്ക് അത് ഞാൻ അടുത്തുള്ള ബേക്കറിൽ ഓർഡർ ചെയ്തു. ഇന്ന് രാവിലെ അവർ അത് ഇവിടെ കൊണ്ട് തന്നു. അതാ ഞാൻ ഇന്ന് ഇറങ്ങാൻ ലേറ്റ് ആയെ. ഇനി കാശ് അത് അമ്മ ഇപ്പ്രാവശ്യം വന്നുപോവുമ്പോ തന്നതാ അതോണ്ട് കടം വാങ്ങേണ്ടി വന്നില്ല.. അമ്മു ഒന്ന് ചിരിച്ചിട്ട് കിച്ചുനെ നോക്കി. അവൻ പോയി ചുമരിൽ ഒട്ടിച്ചു വച്ച പൂക്കളിൽ നിന്ന് ഒരു റെഡ്റോസ് അടർത്തിഎടുത്ത് കൊണ്ട് വന്നു അവള്ടെ മുന്നിൽ മുട്ട് കുത്തി നിന്ന് അത് അവൾക് നീട്ടി *"അമ്മൂ എനിക്ക് കിട്ടിയ അമൂല്യനിധി അത് നീയാണ്. പക്ഷെ അതിന്റ തിളക്കം മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല. Now I realize.. I LOVE YOU AMMU FOREVER AND EVER AND EVER അമ്മു ആ പൂവ് വാങ്ങി അവനെ ഇറുക്കി കെട്ടിപിടിച്ചു അവനും അവളെ പുണർന്നു. എത്ര സമയം അങ്ങനെ നിന്നു എന്നറിയില്ല... അമ്മു വിശക്കുന്നു എന്തേലും കഴിച്ചാലോ ആവാലോ. കിച്ചുവേട്ടൻ എന്നെ കൂട്ടാണ്ട് കഴിക്കോന്ന് ഞാൻ പേടിച്ചു. അങ്ങനാണേ ഇന്നത്തെ ദിവസം ഞാൻ വിശന്നു ചത്തേനെ 😀അമ്മുന് ഒരു കാര്യറിയോ. ഇന്ന് ഇന്ന് ബെറ്റിൽ നീ തോൽക്കാർന്നെങ്കിലും നാളെ ഞാൻ നിന്നെ പ്രൊപ്പോസ് ചെയ്യുമായിരുന്നു ഓഓഓ ഈഗോ ലെ 😆😆ഹോ എന്തൊക്കെ പ്ലാൻ ആർന്നു ഒക്കെ ചീറ്റി പോയി ഏഹ് പ്ലാനോക്കെ ഇണ്ടാർന്നോ എന്നാ പറ കേൾക്കട്ടെ ഇനി ഇപ്പൊ പറഞ്ഞിട്ട് എന്തിനാ. പാളിലെ. ഇനി വല്ല അവസരം വന്ന ട്രൈ ചെയ്യാം 😃😃എന്നാ വാ ഫുഡ്‌ കഴിക്കാ ആ അമ്മു ഫുഡ്‌ എടുത്ത്വച്ചു. കിച്ചു ഒരു പ്ലേറ്റിൽ വിളമ്പി ആഹാ അപ്പൊ എനിക്ക് കഴിക്കണ്ടേ അതിനല്ലേ ഞാൻ. ഇന്ന് നിനക്ക് ഞാൻ വാരി തരാ Ok 😊😊. രണ്ട് പേരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് അമ്മുന്റെ ഫോൺ ബെല്ലടിച്ചത്. അമ്മു നോക്കിയപ്പോ അമ്മ ആയിരുന്നു. അവൾ കാൾ കട്ടാക്കി വീഡിയോ കാൾ കണക്ട് ചെയ്തു. കീർത്തി ഹോസ്റ്റലിൽ ആയത് കൊണ്ട് അവളെ കൂടി കണക്ട് ചെയ്ത് വീഡിയോ കാൾ ചെയ്തു. എല്ലാവരും കിച്ചുനെ വിഷ് ചെയ്തു. കിച്ചു അമ്മുനെ ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു അത് കണ്ടപ്പോ തന്നെ എല്ലാർക്കും സന്തോഷായി. കുറച്ച് കഴിഞ്ഞ് ഫോൺ വച്ചു. അമ്മുട്ട അന്ന കിടക്കാം എങ്ങോട്ട് അല്ല ഉറങ്ങാംന്ന് കിച്ചുവേട്ടൻ കിടന്നോ ഞാൻ എന്റെ റൂമിലാ കിടക്കുന്നെ ദേ അമ്മു നീ കളിക്കല്ലേ ഇവിടെ വന്നു കിടക്ക് അവിടെ കിടന്നിട്ട് വല്യ ഉപകാരം ഒന്നും ഇല്ലല്ലോ . എന്നെ ചവിട്ടി താഴെ ഇടാനല്ലേ 😉 ഉപകാരം ഞാൻ പറഞ്ഞു തരാം. നീയന്ന് അമ്മയോട് ന്താ പറഞ്ഞെ വരുമ്പോഴേക്കും മുത്തശ്ശി ആവാൻ റെഡി ആയിക്കോ ന്ന് ലെ. വാ അതെങ്ങനാന്ന് ഞാൻ കാട്ടി തരാം അച്ചോടാ ആ വെള്ളം മോൻ വാങ്ങി വച്ചേരെ അപ്പൊ നീ വരില്ല ഇല്ല ഇല്ല ഇല്ല ഉറപ്പല്ലേ എനിക്കെ നല്ല മുല്ലപൂ ഒക്കെ വച്ച് അലങ്കരിച്ച മണിയറ ഒരുക്കി താ എന്നാ വരാം ഇപ്പോളോ അതൊക്കെ നാളെ റെഡി ആക്കാം ഇപ്പൊ നീ വാ അന്ന വാ നമുക്ക് വർത്താനം പറഞ്ഞിരിക്കാം ആാാ നീ വാ ന്നും പറഞ്ഞു കിച്ചു അവളെ വലിച്ചു റൂമിലേക്ക് പോയി . രണ്ട് പേരും കട്ടിലിൽ ഇരുന്നു അല്ല അമ്മു എന്നെ ഇത്വരെ കാണാതെ ഞാൻ എങ്ങനാന്ന് പോലും അറിയാതെ നീ എന്തിനാ കല്യാണത്തിന് സമ്മതിച്ചേ അതിന് ഞാൻ അല്ലല്ലോ സമ്മതിച്ചേ എന്ത് അല്ല ഒന്നുല്ല നീയെന്താ പറഞ്ഞെ അതവിടെ നിക്കട്ടെ . കിച്ചുവേട്ടൻ ഇതിന് മുന്നേ പ്രേമിച്ചിട്ടുണ്ടോ ന്താപ്പോ ഇങ്ങനൊരു ചോദ്യം ഉത്തരം പറ കണ്ണാ ഏഹ് 😀 ഇല്ല ഇല്ലേ ഇല്ലെടി ഒരു മിനിറ്റ് എന്ന് പറഞ്ഞു അമ്മു പോയി അവന്റെ ഷെൽഫിൽ നിന്ന് ആ box m ബുക്ക്‌ m എടുത്ത് കൊണ്ട് വന്നു. അപ്പൊ ഇതോ ഇതും കണ്ടോ നീ. ഇതങ്ങനെ പ്രത്യേകിച്ചു ഒന്നും ഇല്ല പിന്നെന്തിനാ ഇത് സൂക്ഷിച്ചു വച്ചേക്കുന്നെ എന്റെ പൊന്നോ ഒന്നുല്ല അത് കോളേജിൽ പഠിക്കുമ്പോ എനിക്ക് കിട്ടിയിരുന്നതാ. അതാരാ എഴുതിയെ ന്ന് പോലും എനിക്കറിയൂല. അതിലെ വരികളെല്ലാം നല്ല രസണ്ട് വായിക്കാൻ അതോണ്ട് എടുത്ത് വച്ചേക്കുന്നതാ. പിന്നെ ഈ വരികളുടെ സൃഷ്ടവ് ആരാന്ന് അറിയാനുള്ള ചെറിയൊരു ക്യുറിയോസിറ്റി അത്രേ ഉള്ളൂ. ആ കുട്ടി വരെ ഇതൊക്കെ മറന്നിണ്ടാവും. അന്നത്തെ കാലത്തെ ഓരോ തമാശകള് തമാശലെ കിച്ചുവേട്ടനിത് തമാശ ആയിരിക്കും. ബട്ട് എനിക്കിത് എന്റെ ലൈഫ് ആയിരുന്നു Whaaaat????? യസ് ഇത് എഴുതിയത് ഞാനാ... തുടരും...... (ഇനി കുറച്ച് ഫ്ലാഷ് ബാക്ക് ആയിരിക്കും. ബോർ ആവണേ പറയണേ നമുക്ക് അത് നിർത്തി പെട്ടെന്ന് തിരിച്ചു വരാം )
9.9k കണ്ടവര്‍
4 ദിവസം
#

📙 നോവൽ

💖പ്രണയമഴ💖(2) ദിവസങ്ങൾ പെട്ടെന്ന് കടന്ന് പോയി. അമ്മു എന്നും വന്നു കോളേജിലെ വിശേഷങ്ങൾ പറയും. കിരൺ അത് കേൾക്കാൻ നിക്കാറില്ലെങ്കിലും അമ്മു പറഞ്ഞു കൊണ്ടേയിരിക്കും. കിരണും അവളും കോളേജിൽ വച്ച് തമ്മിൽ കാണൽ തന്നെ കുറവായിരുന്നു. പ്ലസ്ടു സെക്ഷനും പിജി സെക്ഷനും വേറെ വേറെ ആയത്കൊണ്ട് കാണാൻ പറ്റില്ല. പിന്നെയും കാണുക അമ്മു വല്ലപ്പോഴും ക്യാന്റീനിൽ പോകുമ്പോഴാണ്. അതും ഒഴിവാക്കാൻ അവൾ പരമാവധി നോക്കും. പക്ഷെ ചിന്നു നിർബന്ധം പിടിക്കുമ്പോ പോവും. അല്ലേ നൂറു ചോദ്യങ്ങൾ വരും അന്നൊരു ദിവസം ക്ലാസ്സിൽ ചിന്നു ലീവ് ആയിരുന്നു. അമ്മുവിന് ക്ലാസ്സ്‌ മൊത്തത്തിൽ ബോറടിയും. അന്ന് അവൾ ക്ലാസിനു പുറത്തെ ഇറങ്ങിയില്ല. വീട്ടിൽ വന്നിട്ടും എന്നത്തേയും പോലെ വല്യ ഉഷാറില്ല. കാരണം അവൾ എന്നും പറയുക ചിന്നുവിന്റെ പൊട്ടത്തരങ്ങളും കമന്റ്‌അടികളുമാണ്. അന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് പതിവില്ലാതെ കാളിങ് ബെൽ അടിച്ചത്. കിരൺ ചെന്ന് വാതിൽ തുറന്നതും മൂന്ന് പേരും ഒരുപോലെ ഞെട്ടി ചിന്നു... തുടരും.. ടി ചിന്നു ഒന്ന് നിക്കടി ഞാൻ ഒന്ന് പറയട്ടെ നീയൊന്നും പറയണ്ട ചിന്നു plz മുത്തല്ലേ ടി ഞാനൊന്ന് പറയട്ടെ നിനക്ക് എന്താ പറയാനുള്ളത് നീയും sir m തമ്മിൽ ഒരു ബന്ധവും ഇല്ലന്നോ അതോ നിനക്ക് sir നെ അരിയെ ഇല്ലെന്നോ അല്ല എനിക്ക് sirനെ അറിയാം ഞങ്ങൾ തമ്മിൽ പേരിനൊരു ബന്ധവും ഇണ്ട് എന്താ നീ പറഞ്ഞു വരുന്നേ അവൾ എല്ലാം പറഞ്ഞു ചിന്നു എന്ത്‌ പറയണം ന്ന് അറിയാതെ നിന്നു അമ്മു iam സോറി ഞാൻ അറിഞ്ഞില്ല അത് സാരില്ലടി ഞാൻ ഇതൊക്കെ പ്രതീക്ഷിച്ചതാ കുറച്ചു നേരത്തെ ആയിന്നു മാത്രം അല്ലേടി അപ്പൊ sir ന് നിന്നെ ഇപ്പോഴും ഇഷ്ടല്ല അങ്ങനൊന്നും ഇല്ലെടി മൂപ്പർക്ക് കല്യാണം അറിയിക്കാത്തതിന്റെ ദേഷ്യ ഉള്ളിൽ സ്നേഹമൊക്കെ ഇണ്ട് ഉള്ളിലുണ്ടായിട്ട് എന്താ കാര്യം ഇതുവരെ നിന്നോട് സ്നേഹത്തോടെ സംസാരിച്ചിട്ട് പോലുല്ലല്ലോ അതില്ലാ എന്നാലും ഇഷ്ടമൊക്കെ ഇണ്ട് അങ്ങനെ പറഞ്ഞിട്ട് കാര്യല്ലാ അത് നമുക്ക് പുറത്തുകൊണ്ടരണം അത് വേണ്ടടി അതൊക്കെ ഏട്ടന്റെ ദേഷ്യം കൂട്ടേ ഉള്ളൂ ഞാനും ശ്രമിച്ചതാ അങ്ങേര് മൈൻഡ് പോലും ചെയ്യാറില്ല.എനിക്ക് ഉറപ്പാ കിച്ചുവേട്ടൻ തന്നെ എന്നോട് വന്നു ഇഷ്ടാന്ന് പറയും ഞാൻ അതുവരെ വെയിറ്റ് ചെയ്തോളാം അത് എന്നാവുംന്ന് നിനക്ക് വല്ല നിശ്ചെയുണ്ടോ അമ്മു ...... അതാ ഞാൻ പറയണേ നീ ഇങ്ങനെ അകന്ന് നടന്നിട്ട് ഒരു കാര്യോം ഇല്ല ചിന്നു ഉറങ്ങുന്നോരെ ഉണർത്താൻ പറ്റും ഉറക്കം നടിക്കുന്നോരെയോ വെള്ളം ഒഴിച്ച് ഉണർത്തണം നീ എന്താ പറഞ്ഞു വരണേ നീ ഉദ്ദേശിച്ചത് തന്ന്യാ.നീ ഇങ്ങനെ ഒഴിഞ്ഞു നടന്നത് കൊണ്ട് ഒരു കാര്യോം ഇല്ല.നിനക്ക് ഒരു പനി വന്ന മാറാവുന്ന ദേശ്യെ സാറിന് നിന്നോടുള്ളൂ.അതോണ്ട് നീ എപ്പഴും മൂപ്പർടെ അടുത്ത് നിന്ന് പരമാവധി ശല്യം ചെയ്തോണ്ടിരിക്കണം എന്നാലേ നീ ഒന്ന് മാറി നിന്നാൽ സാറിന് നിന്റെ വില മനസ്സിലാവു.വാ ഇവിടുന്ന് തന്നെ തുടങ്ങാം.sir ക്യാന്റീനിൽ ഇണ്ടാവും എടി ഒന്നൂടെ ആലോചിച്ചുപോരെ പോര ഇങ്ങനത്തെ കാര്യങ്ങളൊക്കെ രണ്ടാമത് ആലോചിച്ച കൺഫ്യൂഷൻ ആകും.അപ്പൊ തോന്നുന്നത് ചെയ്യണം.എന്തായാലും sir നിന്നെ ഉപേക്ഷിക്കില്ല അതുറപ്പ ഉവ്വ കോപ്പാണ്.ഡിവോഴ്സ് നോട്ടീസ് എപ്പോ കിട്ടുംന്ന് നോക്കിയിരിക ഞാൻ.ഉപേക്ഷിക്കില്ല പോലും അതൊക്കെ നിനക്ക് തോന്നുന്നതാടി നീ വാ നമുക്ക് നോക്കാം.രണ്ട് പേരും കൂടി ക്യാന്റീനിൽ കയറി.കിരൺ ഇരിക്കുന്നതിന്റെ എതിരെയായി മറ്റൊരു ടേബിളിൽ അമ്മു ഇരുന്നു.അപ്പുറത് ചിന്നുവും അമ്മു ഇടംകണ്ണിട്ട് കിരണിനെ നോക്കി.കിരണും അവളെ നോക്കി അമ്മു പെട്ടെന്ന് നോട്ടം പിൻവലിച്ചു അപ്പൊ സൗമ്യമിസ്സ്‌ കിരണിന്റെ അടുത്തേക്ക് വന്ന്.അവിടെയുള്ള എല്ലാവരോടുമായി പറഞ്ഞു.അറിഞ്ഞ നമ്മുടെ സ്റ്റാഫ്‌ട്രിപ്പ്‌ ഇപ്പ്രാവശ്യം നേരത്തെആക്കി.അടുത്ത മാസം ഇണ്ടാവും.വേണേ ഫാമിലിയെയും കൂട്ടാം. ന്നിട്ട് നീ ആരെകൂട്ടിയ വരണേ അയ്യോ നമ്മക്ക് അങ്ങനെ കൂട്ടാൻ കെട്ട്യോനും കുട്ട്യോളും ഒന്നും ഇല്ലല്ലോ.നിങ്ങടെ കാര്യ ഞാൻ ഉദ്ദേശിച്ചെ അല്ല നിനക്ക് അതിനുള്ള ഉദ്ദേശം ഒന്നുല്ലേ അത് ഞാൻ മാത്രം വിചാരിച്ച പോരല്ലോ.കിരണിനെ നോക്കിയായിരുന്നു അവളത് പറഞ്ഞത്.കിരൺ അമ്മുനെ നോക്കി ഇങ്ങോട്ട് തന്നെ നോക്കിയിരിക്കുന്നത് കണ്ടു.പെട്ടെന്ന് കണ്ണ് തുടച് അവൾ അവിടന്ന് എഴുന്നേറ്റ് പോയി കിരണേ നീ കേട്ട അവൾ പറഞ്ഞത്.കൂട്ടത്തിലുള്ള മറ്റൊരു sir ആണ് അത് ചോദിച്ചത് ഇതിനുള്ള മറുപടി ഒരിക്കൽ ഞാൻ അവൾക് കൊടുത്തതാ.അതന്നെ ഇപ്പളും ആവർത്തിക്കുന്നു.നിന്റ ആഗ്രഹം ഒരിക്കലും നടക്കാൻ പോണില്ല.കിരൺ അവ്ട്ന്ന് എണീറ്റ്പോയി അന്ന് രാത്രി അമ്മു ആകെ മൂഡോഫ് ആയിരുന്നു. ഒന്നിനും ഒരു ഇന്റെരെസ്റ്റ്‌ ഇല്ല.കിരണിനോട്‌ മര്യാദക്ക് സംസാരിക്കുന്നു പോലുല്ല അവനുള്ള ഫുഡ്‌ എടുത്ത്വച്ച് അവൾ പോയി കിടന്നു. അവന് കാര്യം മനസ്സിലായെങ്കിലും അവൻ വിളിച്ചില്ല.അവന് എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു.അത് അവളുടെ സാമിപ്യമാണെന്ന് അറിഞ്ഞിട്ടും അറിയാത്തപോലെ നടന്നു പിറ്റേന്ന് കിരൺ എണീറ്റ് വന്നപ്പോ ചായ മേശപുറത്ത് ഇരിക്കുന്നുണ്ട്.അടുക്കളയിൽ ശബ്ദം കേൾക്കാനുണ്ട്. അവൻ ചായ കുടിച് ഫ്രഷ് ആവാൻ പോയി.റെഡി ആയി വന്നപ്പോ ബ്രേക്ക്‌ ഫാസ്റ്റ് മേശയിൽ ഇരിക്കുന്നുണ്ട്. അമ്മുവിനെ അവിടെ എങ്ങും കണ്ടില്ല.അവൻ അടുക്കളയിലേക്ക് എത്തിനോക്കി. അവിടെയും കണ്ടില്ല. റൂമിന്റെ ഡോർ അടഞ്ഞുകിടപ്പുണ്ട്.റെഡിയാവുകയാകും എന്ന് കരുതി.അവൻ കഴിച്ചു എഴുന്നേറ്റ് ബാഗും എടുത്ത് ഇറങ്ങി.യാത്ര പറയുന്ന ശീലം മുന്നേ ഇല്ലല്ലോ. ഇന്റർവെലിന് ക്യാന്റീനിൽ നിന്ന് മടങ്ങുമ്പോഴാണ് സാറേ എന്ന വിളികേട്ടത്.തിരിഞ്ഞ് നോക്കിയപ്പോ ചിന്നു ആയിരുന്നു. അമ്മു എവിടെ സാറേ.അവൾ വന്നിട്ടില്ല എന്ന് അവൻ അപ്പോഴാണ് അറിയുന്നത്തന്നെ.വയ്യ എന്ന് തട്ടിവിട്ടു അവള്ടെ no.ഒന്ന് തരോ ആ ചോദ്യം കിരണിനേറ്റ അടിയായിരുന്നു.അവള്ടെ no.അങ്ങനെ ഒന്ന് തന്റെൽ ഉണ്ടോ ഇതുവരെ അതിനെ കുറിച്ച് ചിന്തിച്ചിട്ട്കൂടിയില്ല ഇപ്പൊ ഇത്തിരി ബിസിയ.ഉച്ചക്ക് ഫുഡ്‌ കഴിക്കാൻ വരുമ്പോ തരാംന്ന് പറഞ്ഞു തിരിഞ്ഞ് നടന്നു പിന്നെതെ പീരീഡ് ക്ലാസ്സിൽ ശ്രദ്ധിക്കനെ പറ്റിയില്ല.മനസ്സ് മുഴുവൻ അവൾക് എന്താ പറ്റ്യേ എന്നായിരുന്നു.ഹാഫ്ഡേ ലീവ് വാങ്ങി അവൻ വീട്ടിലേക്ക് തിരിച്ചു തുടരും..... കിച്ചുവേട്ടന് എന്നെ വേണ്ടേ പറഞ്ഞമതി ഞാൻ സ്വയം ഒഴിഞ്ഞു മാറിതരാം. സ്വപ്നം കണ്ടാണ് കിരൺ ഞെട്ടിഉണർന്നത്.താനിവിടെ വന്നിട്ട് ഏകദേശം രണ്ട്മണിക്കൂറായി. വന്ന്നോക്കുമ്പോ അമ്മു ഇല്ലായിരുന്നു.ക്ലാസ്സിലും പോയിട്ടില്ല.പിന്നെ അവളിതെവിടെപോയി.വീട് മുഴുവൻ നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം.അറിയാത്ത സ്ഥലമാണ്.വല്ല ബസും മാറി കേറിട്ടുണ്ടാവോ.പക്ഷെ ഇത്രയും ദിവസം കൊണ്ട് റൂട്ട്ക്ലിയർ ആയിട്ടുണ്ടവില്ലേ.അവളെവിടാന്ന് അറിയാണ്ട് ഒരു സമാദാനോംഇല്ല കാത്തിരുന്നു ഉറങ്ങിപോയി.ഒരു ദുസ്വപ്നം കണ്ടാണ് ഉണർന്നത്.അമ്മു വീട്വിട്ട് പോയിരിക്കുന്നു.അപ്പോഴാ അവനും ഇന്നലത്തെ കാര്യങ്ങൾ ഓർത്തത്.സൗമ്യമിസ്സ്‌ അങ്ങനെപറഞ്ഞതിൽ പിന്നെ ആള് ആകെ മൂഡോഫ് ആണ്.ഇന്നലെ രാത്രിയും അവൾ ഭക്ഷണം പോലും കഴിച്ചില്ല.ഇനി ഞാനും സൗമ്യയും തമ്മിൽ വല്ല ബന്ധമുണ്ടെന്നു കരുതികാണോ.ഇവിടെ വന്ന അന്ന് മുതൽ സൗമ്യ പിന്നാലെയുണ്ട് അന്നും എന്നും അവൾക് ഒരു മറുപടിയെ കൊടുത്തിട്ടുള്ളൂ താല്പര്യമില്ല എന്ന്.അവളെന്നല്ല ഒരു പെണ്ണിനും ഇന്നേവരെ എന്റെ മനസ്സിൽ അങ്ങനൊരു സ്ഥാനം ഉണ്ടായിട്ടില്ല.കാരണം എന്റെ ലൈഫ്പാർട്ണറെ തെരഞ്ഞെടുക്കാനുള്ള അധികാരം ഞാൻ അമ്മക്ക് കൊടുത്തിട്ടുള്ളതാണ്.അമ്മ കണ്ടെത്തിയ പെണ്ണാണ് അമ്മു.ഒരു പെണ്ണിന് വേണ്ട എല്ലാ ഗുണങ്ങളും അവൾക്കുണ്ട്.പ്രത്യേകിച്ചു തന്റെ സങ്കൽപത്തിലുള്ള എല്ലാ ഗുണങ്ങളും.എന്നിട്ടും താൻ ഇതുവരെ അവളോട്‌ ഒന്ന് ചിരിച്ചിട്ട് പോലുല്ല.അമ്മു ചോദിച്ചപോലെ എന്തായിരുന്നു അവൾക്കുള്ള കുറവ് എന്തായിരുന്നു തന്റെ പ്രശ്നം കല്യാണം തന്നെ അറിയിക്കാത്തതോ അതോ പെണ്ണിനെ ഇഷ്ടാവാതതോ ഒരിക്കലുമല്ല അവളെ ഇഷ്ടപ്പെടതിരിക്കാൻ ഒരു കാരണവുമില്ല.കല്യാണം കഴിഞ്ഞ് ഇന്നേവരെ തന്റെ ഒരു കാര്യത്തിലും മുടക്ക് വരുത്തിട്ടില്ല ഇവിടെ വന്നേപിന്നെ ഞാൻ അടുക്കളയിൽ കയറീട്ടില്ല.വെക്കലും വിളമ്പലും അലക്കലും തേക്കലും വെടുപ്പാക്കലും എല്ലാം അവൾ ഒറ്റക്കാണ്.ഇതുവരെ സഹായിക്കാൻ പറയുകയോ സഹായിക്കണമെന്ന് തോന്നുകയോ ചെയ്തിട്ടില്ല.അവൾ പറഞ്ഞപോലെ ഇതിനെല്ലാം പകരം തന്റെ സ്നേഹത്തോടെയുള്ള ഒരു നോട്ടം മതി അവൾടെ വിഷമങ്ങളെല്ലാം മറക്കാൻ.പക്ഷെ ഞാൻ ഇതുവരെ അത് കണ്ടില്ല.അല്ല കാണാൻ ശ്രമിച്ചില്ല.ഇന്നലെ സൗമ്യ അങ്ങനെയൊക്കെ പറഞ്ഞപ്പോ അവൾ തെറ്റിദ്ധരിച്ചുകാണും എനിക്ക് ശല്യമാവണ്ടന്ന് കരുതി പോയതാവും വാതിൽ തുറക്കുന്ന ശബ്ദമാണ് അവനെ ചിന്തകളിൽ നിന്നുണർത്തിയത്.അവൻ ഹാളിലേക്ക് പോയി.അടുത്ത ഫ്ലാറ്റിലെ സുമേച്ചിയാണ് വാതിൽ തുറന്നത്.സുമേച്ചിയുടെ അടുത്ത് വാടിതളർന്ന മുഖവുമായി നിൽക്കുന്ന അമ്മുവിനെയാണ് കണ്ടത് എന്ത്പറ്റി.ഇടറിയശബ്ദത്തോടെയാണ് അത് ചോദിച്ചത് ആ കുഞ്ഞു വന്നോ.സ്കൂളിലെന്തോ അത്യാവശ്യമുണ്ടെന്നു പറഞ്ഞു കിരണിനെ അപ്പോഴാണ് അമ്മുവും ശ്രദ്ധിക്കിനെ.മോള് പോയി കിടന്നോ ഇന്നിനി ഒന്നും വെക്കാൻ നിക്കണ്ട ചേച്ചി കൊണ്ട്തരാം ചെല്ല്.അവൾ കിരണിനെ ഒന്ന് നോക്കി അവൻ തിരിച്ചും.അവൾ ഉള്ളിലേക്ക് പോയി എന്താ പറ്റ്യേ സുമേചിയെ.കിരൺ വീണ്ടും ചോദിച്ചു മോൻ പോയിട്ടും ഇവള് ഇറങ്ങാതത് കണ്ടപ്പോ നോക്കാൻ വന്നതാ ഞാൻ വാതിൽ തുറന്നിട്ട കണ്ടപ്പോ അകത്തുകയറി.നോക്കിയപ്പോ പുതച്ചുമൂടി കിടക്കായിരുന്നു തൊട്ട്നോക്കിയപ്പോ പൊള്ളുന്നപനി.ഇത്കണ്ടിട്ടും മോൻ എന്തെ പോയെന്ന് ചോദിച്ചപ്പോ മോന് സ്കൂളിലിന്ന് അത്യാവശ്യമായി പോകാനുണ്ടെന്നു പറഞ്ഞു.ഡോക്ടറെ കാണാന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല ഞാൻ നിർബന്ധിച്ചപ്പോ മോന് വിളിച്ചുചോദിച്ചിട്ട് വരാംന്ന് പറഞ്ഞു പിന്നെ വന്നിട്ട് പറഞ്ഞു വിളിച്ചിട്ട് കിട്ടുന്നില്ല വന്നിട്ട് കണ്ടില്ലേ പേടിക്കും ഞാൻ ഇല്ല ചേട്ടൻ വന്നിട്ട് പൊക്കോളാംന്ന് സ്കൂളിൽ നിന്ന് ഇറങ്ങാൻ നേരം തനിക്കൊരു കാൾ വന്നത് കിരൺ ഓർത്തു എടുക്കാൻ പറ്റിയില്ല അതിവളായിരിക്കുമെന്ന് കരുതിയില്ല അതിനെങ്ങന സ്വന്തം ഭാര്യടെ no.പോലും അറിയാത്ത എന്നെ എന്ത്പവിളിക്കണം പക്ഷെ ഇത്കണ്ടുപോയാൽ എനിക്കൊരു സമാദാനവുണ്ടവില്ല അതോണ്ട് ഞാൻ പറഞ്ഞു കാൾ കണ്ട അവൻ തിരിച്ചു വിളിക്കും അപ്പൊ കാര്യം പറയാംന്ന് പറഞ്ഞു വലിച്ചു കൊണ്ട്പോയതാ.അവിടെ ചെന്ന് രണ്ട്മണിക്കൂറോളം വെയിറ്റ് ചെയ്താ ഡോക്ടറെ കണ്ടത് നോക്കിയപ്പോ നല്ലപനി.അഡ്മിറ്റ് ആവാൻ പറഞ്ഞതാ മോൻ ഒറ്റക്കാവുംന്ന് പറഞ്ഞു അതിനും കൂട്ടാക്കിയില്ല മരുന്ന്മതീന്ന് പറഞ്ഞു ഇങ്ങ്പോന്നു.ഞാൻ ചെന്ന് കഞ്ഞികൊണ്ട് വരാം അവൾക് മരുന്ന് കഴിക്കാനുണ്ട് ന്നും പറഞ്ഞു ചേച്ചി പോയി അവൻ അമ്മുന്റെ അടുത്തേക്ക് പോയി.അവള് കിടക്കുകയായിരുന്നു.അവൻ ഇന്നത്തെ ദിവസം ഒന്ന്കൂടി ഓർത്തു നോക്കി എല്ലാ ദിവസത്തെക്കലും വ്യത്യാസമായിരുന്നു ഇന്ന് അമ്മുവിനെ ഒന്ന് കണ്ടത്പോലുല്ല സാദാരണ താൻ ഇറങ്ങാൻനേരം ന്ത്‌ പണീലാണെങ്കിലും വാതിൽ വരെവരും തന്റെ ഒരു നോട്ടം പ്രതീക്ഷിച്ചാവണം ന്നിട്ട് ഇന്നൊരുദിവസം കാണാതയപ്പോ ഒന്ന് ചെന്ന്നോക്കാൻ പോലും തനിക്ക് തോന്നിയില്ല.അവളെ നോക്കി നിന്നതും അവന്റെ കണ്ണിൽ നിന്നും രണ്ട്തുള്ളി വെള്ളം നിലത്തു പതിച്ചു അപ്പോഴേക്ക് സുമേച്ചി കഞ്ഞി കൊണ്ട്വന്നു.മോൻ ഇതൊന്ന് അവൾക് കൊടുക്കോ.ഗുളിക അവള്ടെ ബാഗിൽ ഇണ്ട്.ഞാനപ്പോഴേക്കും മോന് ചോറ് കൊണ്ട്വരാം അതൊന്നും വേണ്ട സുമേച്ചിയെ ഇത്ഞാൻ കൊടുത്തോളം ചേച്ചി പൊക്കോളൂ തുടരും.... അമ്മു എണീറ്റെ ദേ ഈ കഞ്ഞി കുടിക്.കിരൺ ഒരു കസേരയിട്ട് അവളുടെ അടുത്തേക്ക് ഇരുന്നു.ആദ്യമായി ആ പേര് കേട്ടത്കൊണ്ടാകും അമ്മുവിന്റെ കണ്ണ്നിറഞ്ഞിരുന്നു എനിക്കിപ്പോ വേണ്ട വിശപ്പില്ല അങ്ങനെ പറഞ്ഞ പറ്റില്ല.ഗുളിക കഴിക്കണം എണീക്ക്.അവൾ എണീക്കാൻ ശ്രമിച്ചു.അവൻ അവളെ താങ്ങിഇരുത്തി.കന്യാദാനതിന് ശേഷമുള്ള ആദ്യസ്പർശനo.അവൾ അവനെ നോക്കി.അവൻ അവളെയും.കണ്ണുകൾ തമ്മിലുടക്കി നോട്ടംഇടഞ്ഞു.കിരൺ പെട്ടെന്ന് നോട്ടം പിൻവലിച്ചു.തലയിണ അവളുടെ പിറകിലെക്ക് വച്ച് കട്ടിലിൽ ചാരിഇരുത്തി.കഞ്ഞി എടുത്തുകോരി അവളുടെ വായിൽ വച്ച്കൊടുത്തു.യാദൃശ്ചികമെന്നോണം അവൾ വായതുറന്നു.അപ്പോഴും അവൾ അവനെതന്നെ നോക്കികൊണ്ടിരിക്കുവാണ്.അതറിയവുന്നതുകൊണ്ട് തന്നെ അവൻ അവളെ നോക്കിയില്ല പനിയാണെന്ന് നീയെന്ത രാവിലെ പറയതിരുന്നെ.അവളുടെ മുഖത്ത് നോക്കാതെയാണ് അവനത് ചോദിച്ചത് ചെറിയ പനിയെ ഉണ്ടായിരുന്നുള്ളൂ എന്നിട്ടാണോ ഡോക്ടർ അഡ്മിറ്റ്ആവാൻ പറഞ്ഞെ.അവൻ അവളെ നോക്കി അതുപിന്നെ.അല്ല കിച്ചുവേട്ടനെന്തേ ഇന്ന് നേരത്തെപോന്നെ.സാദാരണ വരുന്നടൈമായിട്ടില്ലല്ലോ അത് നല്ല തലവേദന.അപ്പോ ഹാഫ്ഡേ ലീവ് എടുത്ത് ഇങ്പോന്നു.അവൻ എങ്ങോട്ടോ നോക്കിപറഞ്ഞു അവൻ കോരികൊടുത്തകാരണം കഞ്ഞി കഴിഞ്ഞതേ അവളറിഞ്ഞില്ല. ഗുളിക എടുത്ത് അവൾടെ കയ്യിൽ കൊടുത്തിട്ട് അവൻ പാത്രം കൊണ്ട്വക്കാൻ പോയി.തിരിച്ചു വരുമ്പോഴും അമ്മു അതെ ഇരിപ്പിരിക്കുന്നുണ്ട് അത് കഴിച്ചില്ലേ ഇതുവരെ.അവന്റ ചോദ്യം കേട്ടതും അവനെ നോക്കി ഒന്ന് ചിരിച്ചിട്ട് അവള ഗുളിക വായിലിട്ട് വെള്ളം കുടിച്ചു.അവൻ ഗ്ലാസ്‌ വാങ്ങി മേശപുറത്തു വച്ചു കിടന്നോ നല്ല ക്ഷീണമുണ്ട് വല്ലോം വേണേ വിളിച്ചമതി കിച്ചുവേട്ടനൊന്നും കഴിച്ചില്ലല്ലോ മാറ് ഞാൻ ഉണ്ടാക്കാം എനിക്കിപ്പോഒന്നും വേണ്ട നീ കിടന്നോ അപ്പൊ വിശക്കുന്നില്ലേ വിശക്കുമ്പോ ഞാൻ എന്തേലും ഉണ്ടാക്കികഴിച്ചോളാം നീ ഇപ്പൊ കിടക്ക്.അവളെ നേരെകിടത്തി പുതപ്പിച്ചു അവൻ അടുക്കളയിലേക്ക് പോയി.അടുപ്പത്തു വെള്ളം വച്ച് അരി കഴുകിയിട്ടു.അപ്പോഴാ അവന് അവൾടെ ഫോൺno.ൻറെ കാര്യം ഓർമവന്നത്.അവൻ റൂമിൽപോയി നോക്കിയപ്പോ ഫോൺ ടേബിളിൽ ഇരിക്കുന്നുണ്ട്.അമ്മു നല്ല ഉറക്കാണ്.അവൻ ഫോൺ എടുത്ത് ഹാളിൽ ചെന്നിരുന്നു അത് ഓണക്കി.ലോക്ക്സ്ക്രീൻ തന്നെ അവന്റ ഫോട്ടോയാണ് ലോക്ക് ഇണ്ടായിരുന്നില്ല swipe ചെയ്തപ്പോ അവനും അവളും നിൽക്കുന്ന ഒരു ഫോട്ടോ വന്നു.കല്യാണത്തിന്റെ അന്ന് ആർക്കോവേണ്ടി ചിരിച്ചഫോട്ടോ അതിന് മുകളിൽ AMMU&KICHU എന്നെഴുതിയിട്ടുണ്ടായിരുന്നു.അത് കണ്ടതും അവന്റ ചുണ്ടിൽ ഒരു പുഞ്ചിരിവിരിഞ്ഞു.അവൻ കാൾലോഗ് എടുത്ത് അവന്റ no.ഡയൽ ചെയ്തു MY LOVE💖എന്ന് എഴുതിയ അവന്റെ സുന്ദരമായ ഒരു ഫോട്ടോ തെളിഞ്ഞുവന്നു.അവനാ ഫോട്ടോയിലേക്ക് തന്നെ നോക്കി.അത് ഈ അടുത്ത കാലതോന്നും എടുത്തതല്ലന്ന് അവന് മനസ്സിലായി.അവന്റ ഫോൺ ബെല്ലടിച്ചപ്പോ അവൻ അവള്ടെ ഫോണിൽ കാൾ കട്ട്‌ ചെയ്തു വെറുതെ ഗാലറി ഓപ്പൺ ആക്കിയപ്പോ അതിൽ മുഴുവൻ അവന്റ ഫോട്ടോസ് തന്നെയായിരുന്നു.ഈ ഫോട്ടോസ്ഒന്നും തന്റെൽ പോലും ഇല്ലെന്ന് അവൻ ഓർത്തു.അവൻ അവന്റെ ഫോണിന്റെ ഗാലറി ഒന്നോർത്തുനോക്കി പേരിന്പോലും അവൾടെ ഒരു ഫോട്ടോ ഇല്ല.കല്യാണത്തിന്റെ തന്നെ ആരോ അയച്ചുതന്നത് താൻ ഡിലീറ്റ്ചെയ്തു.ഫോൺ ഓഫ്‌ആക്കി റൂമിൽ തന്നെകൊണ്ട്വച്ചു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോ അവൻ അവൾടെ no.സേവ് ചെയ്യാൻ വേണ്ടി അവന്റ ഫോൺഎടുത്തു മിസ്സ്‌കാൾ എടുത്തുനോക്കിയതും കഴിച്ചുകൊണ്ടിരുന്ന ചോറ് തെരിപ്പിൽകേറി അവൻ ചുമ തുടങ്ങിയിരുന്നു.വെള്ളംകുടിച് തലയിൽതട്ടി അവൻ വീണ്ടും ഫോൺഎടുത്ത്നോക്കി.AMMU എന്ന് സേവ് ചെയ്ത്വച്ചിരിക്കുന്നു.കോളേജിൽ നിന്നിറങ്ങുമ്പോ തനിക്ക് വന്നകാൾ നോക്കി അതേ no.അപ്പൊ ഇവൾ. കഴിഞ്ഞതവണ ലീവിന് പോയപ്പോഴാണ് കീർത്തി ഒരു കാൾ ചെയ്യാൻ ഫോൺ വാങ്ങി കൊണ്ട്പോയത് ഫോൺ വച്ച് വന്നപ്പോ ആ no.സേവ് ചെയ്തിട്ടുണ്ടെന്നു അവൾ പറഞ്ഞിരുന്നു.അവൾക്കിനിയും ആവശ്യം വരുമെന്ന്കരുതി അത് കാര്യമാക്കിയില്ല.അതിന്ശേഷം ഇടക്കിടെ അതിൽ നിന്നും കാൾ വന്നിരുന്നു.എടുത്താൽ ഒന്നും മിണ്ടില്ല.അല്ലെ ഞാൻ അങ്ങോട്ട് പറയും ഞാൻ നാട്ടിലില്ലന്ന്.കല്യാണം കഴിഞ്ഞേ പിന്നെ കാൾഒന്നും വന്നിട്ടില്ല.പതിയെ ആ കാര്യം തന്നെ മറന്നു.ഇപ്പൊ ദേ ആ അമ്മുവും ഈ അമ്മുവും ഒന്നാണെന്ന്.അവൻ അറിയാതെതന്നെ അവന്റ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു രാത്രി അവൻ കഞ്ഞിയുണ്ടാക്കി അവളെ പോയ്‌വിളിച്ചു.രണ്ട്പേരും ഒരുമിച്ചിരുന്നു ഫുഡ്‌കഴിച്ചു കഴിക്കുമ്പോ അവൻ കുറേ സംസാരിച്ചു.അവൾക് ഗുളികയൊക്കെ എടുത്ത്കൊടുത്ത് അവൻ അടുക്കളയിൽ പോയി.പാത്രങ്ങളെല്ലാം എടുത്ത്വച്ച് അവൻ കിടക്കാൻ പോയി.പോകുന്നതിന് മുന്നേ അവൾടെ റൂമിലേക്ക് ഒന്ന് എത്തിനോക്കി.അവളുറക്കമായിരുന്നു.അവൻ അവള്ടെ അടുത്ത്പോയി നെറ്റിയിൽ തൊട്ട്നോക്കി.അവളെ നോക്കി അവിടെതന്നെ ഇരുന്നു ഉറങ്ങിപ്പോയി രാത്രിയിൽ അവള്ടെ അനക്കം അറിഞ്ഞണ് അവൻ ഉറക്ക് ഞെട്ടിയത്.അവൻ അവളെ തൊട്ട്നോക്കി.പൊള്ളുന്നുണ്ടായിരുന്നു.അവനു ആകെ പേടിയായി റൂമിൽ ലൈറ്റ് ഇട്ടു.ഗുളിക എടുത്ത് വന്ന് അവൾക് കൊടുത്തു.അവൾ അവന്റെ കയ്യിൽ മുറുക്കെ പിടിച്ചു അവൻ അവളെ ആശ്വസിപ്പിച്ചു അവളെ കിടത്തി തലയിൽ തലോടി കൊണ്ടിരുന്നു.പതിയെ രണ്ട്പേരും ഉറക്കിലേക്ക് വീണു തുടരും. അയ്യോ ന്താത് കിച്ചുവേട്ട മാറിക്കെ ഞാൻ ഉണ്ടാക്കിതരാം.അമ്മു രാവിലെ എഴുന്നേറ്റ് അടുക്കളയിൽ വന്നപ്പോകണ്ടത് കിച്ചു പാചകംചെയ്യുന്നതാണ് ദാചായ.അവൾ പറഞ്ഞത് കേൾക്കാത്ത പോലെയാണ് കിച്ചു അത്പറഞ്ഞത് മാര് ഞാനുണ്ടാക്കാം.കിച്ചുവേട്ടൻ പോയി റെഡി ആയിക്കോ കോളേജിൽ പോണ്ടേ നിനക്ക് പത്തിരിക്ക് പാലാ കറിയാ.അമ്മുന് പെട്ടെന്ന് ചിരിവന്നു എനിക്ക് എന്തായാലും കുഴപ്പമില്ല താ അത് ഞാൻചെയ്യാം.പെട്ടന്ന് കിച്ചുന്റെ ഫോൺ ബെല്ലടിച്ചു "ആഹ് ഞാൻ നേരത്തെ വിളിച്ചിരുന്നു.കിട്ടിയില്ല ഇന്ന് എനിക്ക് ലീവ്പറഞ്ഞേരെ പ്രത്യേകിച്ചു ഒന്നുംഇല്ല.ശരിഅന്ന bi അമ്മുവിന്റെ ചുണ്ടിൽ ചെറു പുഞ്ചിരിവിരിഞ്ഞു നീ പോയി ഭക്ഷണത്തിനു മുമ്പുള്ള ഗുളിക കഴിക്ക് ഞാൻ അപ്പോഴേക്ക് ഫുഡ്‌ എടുത്ത്വക്കാം ****************************** എങ്ങനിണ്ട് മ്മ്കൊള്ളാം.കിച്ചുവേട്ടന് പാചകക്കെ അറിയോ നീ വരുന്നവരെ ഞാൻ തന്നെയാ ഫുഡ്‌ക്കെ ഇണ്ടാക്കിരുന്നെ ആഹ് നല്ലടേസ്റ്റ് ഇണ്ട്.കിച്ചുവേട്ടൻറെ അമ്മേടെ അതേരുചി.കിച്ചു ഒന്ന് ചിരിച്കൊടുത്തു ആ പിന്നെ അമ്മവിളിച്ചിരുന്നു നീയൊന്ന് തിരിച്ചുവിളിച്ചേക്ക് മ്മ് ശരി ****************************** ആ അമ്മേ അമ്മ വിളിച്ചിരുന്നുന്ന് പറഞ്ഞു കിച്ചുവേട്ടൻ ആ മോളെ മോള് കിടക്കാർന്നു.എങ്ങനിണ്ട് പനി കുറവുണ്ടോ ആ അമ്മേ പനിയൊക്കെ നല്ല പോലെ മാറി.അമ്മേടെ മോൻ അമ്മാതിരി കേറിങ് അല്ലാരുന്നോ കഞ്ഞിവച്ചു തരുന്നു ഗുളിക എടുത്ത് തരുന്നു രാത്രിമുഴുവൻ കാവലിരിക്കുന്നു.പെട്ടന്ന് മാറാൻ വേറെന്ത് വേണം നീ കളിയാക്കിയതല്ലല്ലോലെ അല്ലമ്മേ സത്യപറയണേ കൊച്ചുകുട്ടികളെ നോക്കുന്ന പോലാ കിച്ചുവേട്ടനെന്നെ നോക്കുന്നെ ഇങ്ങനാനെ എല്ലാദിവസോം പനിച്ചുകിടന്നാലും കുഴപ്പില്ല😁😁 അവന് വല്ല മാറ്റോം ഇണ്ട മോളെ അതിന്റ അടയാളല്ലേ ഈ കാണുന്നെ ഇനി ഇല്ലേ തന്നെ ഞാൻ ഇണ്ടക്കും.അമ്മ ഒന്നുകൊണ്ടും വിഷമിക്കണ്ട എല്ലാ പ്രശ്നങ്ങളും വൈകാതെ തന്നെ തീരും.പനി ഒരു നല്ലതുടക്കമാണ്😉.അപ്പൊ അമ്മേ ഞാൻ വക്കുവാ ഞങ്ങൾ വരുമ്പോഴേക്കും അമ്മ ഒരു പേരക്കുട്ടിനെ കളിപ്പിക്കാൻ റെഡി ആയിട്ടിരുന്നോ അച്ഛനോടും പറഞ്ഞോ😉.ശരി അന്ന bi. ഫോൺ വച്ചു തിരിഞ്ഞതും പിന്നിൽ കയ്യും കെട്ടി കിച്ചു നിക്കുന്നു.അവൾക് നാവിലെ വെള്ളമൊക്കെ വറ്റിയപോലെ തോന്നി.കാല് അനങ്ങുന്നില്ല ആകെ വിയർക്കാൻ തുടങ്ങി.അവളുടെ വെപ്രാളം കണ്ടു അവന് ചിരിവരുന്നുണ്ടയിരുന്നു ചിരി കണ്ട്രോൾ ചെയ്തു മുഖത്ത് അല്പം ഗൗരവം വരുത്തി അവൻ അവളെ നോക്കി.അപ്പൊ അവൾ അവൻക് ഒന്ന് ഇളിച്ചുകൊടുത്തു😆 എന്താ ഉദ്ദേശം എന്ത് പ്രത്യേകിച്ചുഒന്നുല്ല നീ എന്താ അമ്മയോട് പറഞ്ഞെ അത് ഞാൻ പിന്നെ ഏത് നീ പിന്നെ.അവൻ അവള്ടെ കൈ പിടിച്ചു പിറകിലോട്ടാക്കി ആ കിച്ചുവേട്ട വിട് വേദനിക്കുന്നു ഞാൻ ചുമ്മാ പറഞ്ഞതാ അമ്മയോട് അവർക്ക് സന്തോഷാവട്ടെന്നു കരുതിയാ സത്യം അവൻ കൈ വിട്ടു.ഇനി മേലാൽ എന്നൊരു ഭീഷണിയും അവള് അവ്ട്ന്ന് വേഗം ഓടി പോയി.അത് കണ്ടതും അടക്കി വച്ച ചിരി മുഴുവൻ പുറത്ത് ചാടി. കിരൺ നിന്നും ഇരുന്നുമൊക്കെ ചിരിക്കാൻ തുടങ്ങി.ഇവൾക്ക് ഇത്ര പേടിയായിരുന്നോ എന്നെ.ചിരി കഴിഞ്ഞ് അവൻ റൂമിന് വെളിയിൽ ഇറങ്ങിയതും അമ്മു പുറത്ത് നിൽപ്പുണ്ടയിരുന്നു.അത് കണ്ടു ചിരിച്ച് കൊണ്ടിരുന്ന കിരൺ പെട്ടന്ന് സ്റ്റക്ക്ആയി.അവന്റ മുഖം കണ്ടതും അമ്മു ചിരി തുടങ്ങി. മ്മ് ന്തിനാ ചിരിക്കിനെ മതി മോനെ വിരട്ടിയത് ഇനി ഏൽക്കൂല എന്നെ ഓടിച്ച് വിട്ടിട്ട് മോൻ കിടന്നു ചിരിക്കാലെ.അവൾ അവന്റ മുഖത്തെക്ക് നോക്കി അവൻ അവളുടെയും പിന്നെ രണ്ടാളും ഒരുമിച്ചു ചിരിച്ചു. ഫ്രണ്ട്‌സ്🤝.അവൻ കൈ നീട്ടികൊണ്ട് ചോദിച്ചു.അവൾ ചിരി പെട്ടന്ന് നിർത്തി അവനെ നോക്കി.അവൻ അപ്പോഴും കൈ നീട്ടി അവളെ നോക്കി നിൽപണ് അവൾ ഒന്ന് ആലോചിച്ചു.പിന്നെ പറഞ്ഞു "Noo" Why?? I think you love me.അമ്മു Me? No way Yes way ഒന്ന് പോയെടി ഫ്രണ്ട്സ് ആവാന്നു പറഞ്ഞ love ന്നാണോ അർത്ഥം എപ്പളും അങ്ങനല്ല പക്ഷെ ഇപ്പൊ അങ്ങന ഇപ്പളും അങ്ങനല്ല ഞാൻ തെളിയിച്ചലോ Challenge? Challenge👍 തോറ്റാൽ ഞാൻ തോറ്റ കിച്ചുവേട്ടൻ പറയുന്ന എന്തും ഞാൻ ചെയ്യും.മറിച്ചായാലോ നീ പറയുന്ന എന്തും ഞാൻ ചെയ്യും അന്ന മോൻ എന്നെ സ്നേഹിച്ചു കൊല്ലാൻ റെഡി ആയിക്കോ.ഇന്നേക്ക് എട്ടാം ദിവസം കിച്ചുവേട്ടൻ പ്രണയം തുറന്ന് പറഞ്ഞിരിക്കും All the best for your failure ആ കാണാം. രണ്ട് പേരും യുദ്ധം പ്രഖ്യാപിച്ചു കൈ കൊടുത്ത് പിരിഞ്ഞു🤝🤝🤝🤝 തുടരും..... നിന്റെ നാവെന്തേടി കരിനാവാണോ എന്തുപറ്റി എന്നെകൊണ്ടൊന്നും പറയിക്കണ്ട നീയല്ലേ പറഞ്ഞെ ഒരു പനി വന്ന മാറാവുന്ന പിണക്കേ കിച്ചുവേട്ടന് എന്നോടുള്ളൂന്ന്.പിറ്റേന്ന് തൊടങ്ങിയ പനിയാ ഇപ്പളും മാറിട്ടില്ല 😁അതായിരുന്നോ ഞാൻ വിചാരിച്ചു നീ വല്ല സീരിയസ് കാര്യ പറയാൻ വന്നെന്ന്.ന്നിട്ട് ന്തായി പിണക്കം മാറിയോ എന്തായാലും ഏറ്റിട്ടുണ്ട്.ഭയങ്കര കേറിങ് ആർന്നു ആ ഞാനും ഒരു ചെറിയഡോസ് കൊടുത്തർന്നു മനസ്സിലായില്ല അന്ന് നീഎനിക്ക് വിളിച്ചു പറഞ്ഞുലോ വരില്ലന്ന്.ഞാൻ ക്യാന്റീനിൽ വച്ച് സർനെ കണ്ടപ്പോ ചുമ്മാ ഒന്ന് ചോദിച്ചർന്നു നീ എന്താ വരാതെന്ന്.സർ അപ്പോള അറിഞ്ഞത് ന്ന് സർന്റെ പരുങ്ങല് കണ്ടപ്പോ എനിക്ക് മനസ്സിലായി.ഉച്ചക്ക് സർനെ ക്യാന്റീനിൽ കണ്ടുംഇല്ല.ആള് ഹാഫ് ഡേ ലീവ് വാങ്ങി അങ്ങ് പോന്നു ഓഹ് അങ്ങനെയർന്നോ.എന്നോട് തലവേദനന്നാ പറഞ്ഞെ ആ അതങ്ങനെപറയൂ.ഇനി എന്താ പ്ലാൻ പ്ലേനോക്കെ എന്റെ മനസ്സിൽ കൃത്യമായിട്ടുണ്ട്.ഒരാഴ്ചക്കുള്ളിൽ കിച്ചുവേട്ടനെ കൊണ്ട് ഇഷ്ടാന്ന് പറയിക്കുംന്ന് ബെറ്റ് വെച്ചിട്ട വന്നേക്കുന്നെ.ഇപ്പൊ തന്നെ രണ്ടീസം കഴിഞ്ഞു.ശനിm ഞായറും ആയോണ്ട് ഒന്നും ചെയ്യാൻ പറ്റീല.എന്തായാലും വെള്ളിയാഴ്ചക്കുള്ളിൽ കിച്ചുവേട്ടൻ തന്നെ എന്റെ അടുത്ത് വന്നു ഇഷ്ടന്ന് പറയും ഞാൻ നിന്നെ ടെൻഷൻ അടിപ്പിക്കാൻ ചോദിക്കുന്നതല്ല,അഥവാ തോറ്റാൽ തോറ്റ കിച്ചുവേട്ടൻ പറയുന്ന എന്തും ഞാൻ ചെയ്യും.മറിച്ചായാൽ കിച്ചുവേട്ടനും. എന്റെ പേടി ബെറ്റിൽ ജയിക്കാൻ ഇഷ്ടം തോന്നിയാലും പറയാതിരുന്നാലോന്നാ എന്തായാലും ഇറങ്ങിപോവാനൊന്നും പറയത്തില്ല പിന്നെല്ലാം വരുന്നിടത്തു വച്ച്കാണാം അല്ലേടി ആ സൗമ്യമിസ്സിനെ കുറിച്ച് എന്തേലും ചോദിക്കേ പറയേ ചെയ്ത ഇല്ലെടി ഞാൻ ഒന്നും ചോദിച്ചില്ല കേൾക്കാൻ ആഗ്രഹിക്കാത്തതാണ് കേൾക്കേണ്ടി വരുന്നതെങ്കിൽ സഹിക്കാൻ എന്നെ കൊണ്ട് പറ്റൂല ഒന്നും ഇണ്ടാവില്ലഎന്ന് ആശ്വസിക്കാം.ഇന്ന് രാത്രി അച്ഛനും അമ്മേം കീർത്തിയും ഒക്കെ വരും.അതോണ്ട് ഇന്ന് മുതൽ കിച്ചുവേട്ടന്റെ മുറില കിടക്ക.നോക്കട്ടെ എന്തേലും വഴി കാണും *************************** വൈകുന്നേരമായപ്പോഴേക്കും അച്ഛനും അമ്മയും കീർത്തിയും ഒക്കെ എത്തി.അമ്മു അപ്പോഴേക്ക് ഫുഡ്‌ഒക്കെ റെഡി ആക്കിയിരുന്നു. കൂട്ടിന് കിച്ചുവും ഉണ്ടായിരുന്നു എല്ലാരും കൂടിഇരുന്ന് ഫുഡ്‌ ഒക്കെ കഴിച്ചു ഓരോ വർത്താനങ്ങൾ പറഞ്ഞിരുന്നു.കിച്ചു അമ്മുവിനെ തന്നെ ശ്രദ്ധിക്കുകയായിരുന്നു സംസാരിക്കാൻ ഒരാളെ കിട്ടിയാൽ അവളെന്ത്‌ ഹാപ്പിയാ നിർത്താതെ സംസാരിച്ചു കൊണ്ടിരിക്കുന്നു മിലിറ്ററികാരനായ അച്ഛൻ വരെ അവള്ടെ ചളികേട്ടു നിർത്താതെ ചിരിക്കുന്നുണ്ട്.വെറും രണ്ട് ദിവസം കൊണ്ട് ദേഷ്യക്കാരനായ അച്ഛനെ വരെ അവൾ കയ്യിലെടുത്തു അമ്മയുടെ അടുത്ത് മരുമോളെ പോലല്ല കീർത്തിയെക്കാൾ അടുപ്പത്തിലാ സംസാരം കീർത്തിക്കണേലോ സ്വന്തമായി ഒരു ചേച്ചിയെ കിട്ടിയ സന്തോഷം.തന്റെ ഫാമിലിയെ ഇതുപോലെ എന്നും കാക്കുന്ന ഒരാളാവണം തന്റെ പാതി എന്ന് മാത്രമായിരുന്നല്ലോ തന്റെ ഡിമാൻഡ്.എന്നിട്ടിപ്പോ കയ്യകലത്തിൽ ഉണ്ടായിട്ടും അറിയാൻ പറ്റിയില്ല.ഇവളെ പോലെ മറ്റൊരാൾക്കും അതിന് പറ്റുംന്ന് തോന്നിനില്ല.ഇനി എന്ത്വന്നാലും കൈ വിടില്ല പെണ്ണെ പക്ഷെ നമ്മുടെ ബെറ്റ് തീരുന്നവരെ ഞാൻ സമ്മതിച്ചുതരില്ല വേറൊന്നും കൊണ്ടല്ല അത്രയും ദിവസം എനിക്ക് നീ അറിയാതെ നിന്നെ സ്നേഹിക്കണം.തല്ലുകൂടണം അത്കഴിഞ്ഞാൽ പിന്നെ നമ്മുടെ മാത്രം ദിനങ്ങളായിരിക്കും I LOVE YOU AMMU I REALLY LOVE YOU അമ്മുവും കീർത്തിയും ഓരോന്ന് സംസാരിച്ചുകൊണ്ടിരിക്കുകയാണ് പെട്ടന്ന് എന്തോ എടുക്കാൻവേണ്ടി കിച്ചു റൂമിലേക്ക് വന്നു.അമ്മു അത് കാണാത്ത പോലെ ഇരുന്നു കീർത്തിയോട് പറഞ്ഞു കീർത്തി ഇന്ന് ഞങ്ങടെ ക്ലാസ്സിൽ ഒരു പുതിയ സർ വന്നു.ഹോ ന്താ ഭംഗി ബുക്ക്‌ എടുത്തു തിരിച്ചുപോവാൻ നിന്ന കിരൺ പെട്ടന്ന് സ്റ്റക്ക് ആയി അവൾ എന്താ ബാക്കി പറയുന്നേന്നറിയാൻ അവിടെ എന്തോ തിരയുന്നപോലെ നിന്നു അമ്മു തുടർന്നു"നല്ല സംസാരം ആ കണ്ണാണ് ഹൈലൈറ്റ് എല്ലാരോടും നല്ല ഫ്രണ്ട്‌ലി.എന്നോടും കുറേ സംസാരിച്ചു.സർനോട്‌ സംസാരിച്ച ടൈം പോണതെ അറിയില്ല"കിച്ചു ദേഷ്യത്തിൽ അവ്ട്ന്ന് പോയി. അത്കണ്ടു അമ്മുവും കീർത്തിയും കയ്യടിച്ചു ചിരിച്ചു ഉറങ്ങാൻനേരം കിച്ചുചോദിച്ചു നിനക്ക് പറയാർന്നില്ലേ എന്താ കിച്ചുവേട്ട അയാളോട് കല്യാണം കഴിഞ്ഞതന്ന് പറഞ്ഞുടെർന്നോ ആരോട് നിന്റെ സർനോട്‌ അതിന്റ ആവശ്യല്ല ആവശ്യണ്ട് കിച്ചുവേട്ടനല്ലേ പറഞ്ഞെ അത് ആരും അറിയരുത്ന്ന് എന്ന് വച്ച് ആവശ്യം വന്ന പറയണ്ടേ ആവശ്യം വന്നില്ലല്ലോ ഇങ്ങനുള്ളവര് സംസാരിച്ചുതുടങ്ങുമ്പോ തന്നെ അങ്ങോട്ട്‌ പറയണം.അല്ലെ പണിപിന്നാലെ വരും ഏയ് സർ ഒരുപാവാ ചിരിച്ചു കളിച് നിന്നോ വല്ലോം സംഭവിച്ച കരഞ്ഞോണ്ട് എന്റെ അടുത്തേക്ക് വരരുത് ഒരിക്കലുമില്ല ഓഹ്.ന്ന് പറഞ്ഞു കിച്ചു തിരിഞ്ഞുകിടന്നു തന്റെ ആദ്യ അടവ് ജയിച്ച സന്തോഷത്തിൽ അമ്മുവും ഉറക്കത്തിലേക്ക് വീണു തുടരും.... കിരൺ എന്താടാ നിനക്ക് വല്ല ടെൻഷൻ ഇണ്ടോ കാല് രണ്ടും കൂട്ടിഇടിക്കുന്നു.അവളുടെ സർനെ കുറിച്ച് ചിന്തിച്ചിരിക്കുമ്പോഴ കൂടെ വർക്ക്‌ചെയ്യുന്ന അമൽൻറെ ചോദ്യം.ഇന്നലെ മുഴുവനും ഇത്തന്നെയായിരുന്നു ചിന്ത.ഇന്ന് ക്ലാസ്സിൽ വന്നിട്ടും മനസ്സ് വേറെ എവിടെയോ ആണ്.ക്യാന്റീനിൽ വന്നപ്പോ അവളിവിടെ ഉണ്ട്.മിക്കവാറും ആ കോഴിയും മണം പിടിച്ചു ഇങ്ങ് വരും.വരട്ട് എക്സ്ക്യുസ്മി.ഒരു പരുക്കൻ ശബ്ദംകേട്ടാണ് കിരൺ തിരിഞ്ഞ് നോക്കിയത്.ആളെ ഇതിന് മുമ്പ് ഇവിടെ ഒന്നും കണ്ടിട്ടില്ല 60ന്റെ അടുത്ത് പ്രായം കാണും മൊത്തത്തിൽ ഒരു ആജാനുബാഹു കിരൺ തിരിഞ്ഞ് നോക്കിയത് കണ്ടു അയാൾ ചോദിച്ചു:ഈ ടോയ്ലറ്റ് എവിടാ.കിരൺ റൂട്ട് ചൂണ്ടി കാട്ടികൊടുത്തു.അയാൾ നടന്നകന്നു "അത് പിജിക്ക് വന്ന പുതിയസാറാ" അമൽ പറയുന്നത് കേട്ടു കിരൺ കുടിച്കൊണ്ടിരുന്ന ജ്യൂസ്‌ തെറിപ്പിൽ കേറി ചുമ തുടങ്ങി "ഒരു മുരടനാണെന്ന കുട്ടികളോക്കെ പറയണേ വെറും ക്ലാസ്സ്‌ മാത്രം. കുട്ടികളോട് ഒന്ന് സംസാരിക്കുക പോലുല്ല ഇന്നലെ വന്നിട്ട്ള്ളൂ എന്നിട്ടും ഇന്നലെ വരെ ക്ലാസ്സ്‌ എടുത്തു"കിരൺ തിരിഞ്ഞ് അമ്മുവിനെ നോക്കി.അവൾ ഇങ്ങോട്ട് തന്നെ നോക്കിയിരിക്കയിരുന്നു.അവൻ നോക്കിയതും അവൾ ചിരിതുടങ്ങി അവളുടെ ചിരി കണ്ടു ചിന്നു എന്താന്നോക്കെ ചോദിക്കിന്നുണ്ട് കിരൺ വേഗം നേരെ ഇരുന്നു. 'അപ്പൊ അവള് എന്നെ പരീക്ഷിച്ചതായിരുന്നുലെ കുട്ടിപിശാശ് മനുഷ്യൻ വെറുതെ ടെൻഷൻ അടിച്ചു ഇന്നലെ ശരിക്കും ഉറങ്ങീട്ട് പോലുല്ല പോരാത്തതിന് അവളോട് എന്തൊക്കെയോ പറഞ്ഞു ശേ ഇതിപ്പോ ആകെ നാണക്കേടായല്ലോ ഇന്ന് വീട്ടിചെന്ന ഇവളെന്നെ പൊരിക്കും ഒന്നും മിണ്ടാതിരിക്കുന്നതാണ് ബുദ്ധി' കീർത്തിയുമായി സംസാരിച്ചിരിക്കുമ്പോഴാണ് കിച്ചു അത് വഴി പോണ കണ്ടത് "കീർത്തി ഈ പ്രേമിക്കുന്നോർക്കെ അസൂയ കൂടുതലായിരിക്കും അല്ലെടി" അത്ശരിയാ ചേച്ചി.സ്നേഹിക്കുന്ന പെണ്ണ് അവർക്ക് മാത്രമുള്ളതന്നാ വിചാരം.മറ്റൊരാളോട് മിണ്ടാൻ പാടില്ല ചിരിക്കാൻ പാടില്ല നോക്കാൻ പാടില്ല എന്തിന് വേറൊരുത്തന്റെ പേര് പോലും പറയാൻ പാടില്ല.ഈjealousyന്നുള്ള വാക്ക് കണ്ടുപിടിച്ചതെ അവരെ കണ്ടാണ് എന്ന് തോന്നും ചിലടൈമിൽ കിച്ചു കേൾക്കുന്നുണ്ടായിരുന്നു ഇതെല്ലാം.'പിശാശ് നാണം കെടുത്തുലോ ഇടപെടാനും പറ്റാത്ത അവസ്ഥയായി പോയി.ഇവിടെ വന്നപ്പോ മുതൽ തുടങ്ങീതാ ഒരുമാതിരി ആക്കിയചിരിയും നോട്ടവുമൊക്കെ പരമാവധി അവള്ടെ മുന്നിന്നു ഒഴിഞ്ഞു നടക്ക ഇപ്പൊ.കൂട്ടിന് നമ്മടെ പുന്നാര പെങ്ങളും.ഇവള് ശരിക്കും എന്റെ അനിയത്തി ആണോ അതോ അവള്ടെ ആണോ.ആ പറഞ്ഞിട്ട് കാര്യല്ല ഇപ്പൊ എന്നേക്കാൾ ബന്ധം അവളയിട്ട.രണ്ട് പേരും ഒന്നിച്ചു എനിക്ക് എങ്ങനെ പണി തരും ന്നാ പ്ലാൻ ചെയ്യുന്നേ.ഇവള്ടെ പേര് റേഷൻകാർഡ്ന്ന് വെട്ടാറായിട്ടുണ്ട്.. നോക്കാം എവിടെ വരെ പോകുംന്ന് എന്തായാലും മോളെ അമ്മു നിന്റെ ഒരടവും നടക്കാൻ പോണില്ല രാത്രി അമ്മു റൂമിലേക്ക് വരുന്നതിനു മുന്നേ കിരൺ ഉറക്കമായിരുന്നു പിറ്റേന്ന് രണ്ടു പേരും കോളേജിൽ പോയില്ല.ഇന്ന് എട്ട്മണിക്ക് അച്ഛനും അമ്മേം കീർത്തിയും തിരിച്ചുപോവും.അത്കൊണ്ട് ഇന്ന് എല്ലാവരും കൂടെ കറങ്ങാൻ പോവാൻ തീരുമാനിച്ചു.ഒരു മാൾക്കാണ് ആദ്യം പോയത്.അമ്മു കീർത്തിടെ കൂടെo അമ്മയും അച്ഛനും ഒരുമിച്ചുo കിച്ചു ഒറ്റക്കും നടന്നു.കീർത്തിയുടെ കൂടെ നടക്കുന്നുണ്ടെലും അമ്മുവിന്റെ കണ്ണ് കിച്ചുവിന്റെ മേൽ ആയിരുന്നു.ഇത്കണ്ടു കീർത്തി "ചേച്ചി ഞാൻ ഇപ്പൊ വരവേ"ന്നും പറഞ്ഞു നടന്നു "കീർത്തി എങ്ങോട്ടാ ഞാനുംവരാം" "വേണ്ടേച്ചി നിങ്ങ നടന്നോ ഞാൻ വരാം" അമ്മയും അച്ഛനും നടന്നു പോയിരുന്നു കിച്ചു അവരെ നോക്കി അവിടെ നിന്നു അവൾ ഓടി കിച്ചുവിന്റെ അടുത്തേക്ക് പോയി അവന്റ കൂടെ നടന്നു.അവൾ എന്തൊക്കെയോ സംസാരിക്കുന്നു അവൻ കേൾക്കുന്നുണ്ട് പക്ഷെ മറുപടി പറയുന്നില്ല ബാംഗ്ലൂർ വന്നിട്ട് ആദ്യമായിട്ടാണ് അവളെ കൊണ്ട് പുറത്ത്പോകുന്നത് പക്ഷെ ഇതുവരെ തന്നോട് ഒരു പരാതിപോലും അതിനെ പറ്റി പറഞ്ഞിട്ടില്ല അവന് അക്കാര്യത്തിൽ കുറ്റബോധം ഉണ്ടായിരുന്നു അവൾക് അമ്മാതിരി ഒരു വിഷമവും ഇല്ല അവന്റെ കൈക്കുള്ളിൽ അവൾടെ കൈ വച്ച് ആട്ടിനടക്കുകയാണ് നിർത്താതെ സംസാരിക്കുന്നും ഉണ്ട് കടകളിലേക്ക് നോക്കിയാണ് സംസാരം അവൻ അവളുടെ മുഖത്ത് നോക്കിയാണ് നടത്തം. പെട്ടെന്ന് അവൾ അവന്റ നേരെ തിരിഞ്ഞു. പെട്ടെന്നായത് കൊണ്ട് അവന് നോട്ടം പിൻവലിക്കാൻ പറ്റിയില്ല കണ്ണുകൾ തമ്മിലുടക്കി.അവൾ പെട്ടെന്ന് നോട്ടം പിൻവലിച്ചു അവനും വേറെ എങ്ങോട്ടോ നോക്കി നിന്നു "കിച്ചുവേട്ട ഒരു പത്തുരൂപ തരോ" മാളിൽ വന്നിട്ട് ഇവൾക്ക് എന്തിനാ പത്തു രൂപ.അവൻ പോക്കറ്റിൽ നിന്ന് ഒരു നൂറുരൂപ എടുത്ത്കൊടുത്തു.അവൾ അത് വാങ്ങി ഒരു കടയിൽ കയറിപോയി തിരിച്ചുവരുമ്പോ കയ്യിൽ ഒരു പാക്കറ്റ് lays ഉണ്ടായിരുന്നു.അത് കണ്ടതും കിരണിന് പെട്ടന്ന് ചിരി വന്നു.അവൾ അടുത്ത് വന്നു ബാക്കി 90രൂപ അവന് തിരിച്ചുകൊടുത്തു നടക്കാൻ തുടങ്ങി.അത് പൊട്ടിച്ചു അവന്റ വായിൽ വച്ച്കൊടുത്തു അവളും തിന്നു വീണ്ടും നടന്നു അന്നത്തെ ദിവസം മുഴുവൻ പുറത്തായിരുന്നു.കറക്കമൊക്കെ കഴിഞ്ഞ് നേരെ എയർപോർട്ടിൽ പോയി അവരെ യാത്രയാക്കി തുടരും...
7.4k കണ്ടവര്‍
4 ദിവസം
#

📙 നോവൽ

💖പ്രണയമഴ💖 ടാ അജു അളിയാ നീ എപ്പോ വന്നു? ഇന്നലെ രാത്രി എത്തി. പിന്നെ എന്തൊക്ക വിശേഷമൊക്കെ നിനക്കല്ലേ എന്താ അല്ല ബാംഗ്ലൂർ ക്കെ സുഖല്ലേ. കുഴപ്പം ഒന്നും ഇല്ലല്ലോ. ഏയ് ഇല്ല. നമുക്കൊന്ന് കറങ്ങിയാലോ അതിനെന്താ നീ കേറിയിരി രണ്ട് പേരും കൂടി ടൗണിൽലൊക്കെ കറങ്ങി വീട്ടിലേക്ക് തിരിച്ചു. ഇടവഴി തിരിഞ്ഞതും എതിരെ ഒരു സ്കൂട്ടി സിഗ്നൽ തരാതെ വന്നു. അജു പെട്ടന്ന് വെട്ടിച്ച കാരണം ഒന്നും പറ്റിയില്ല. ആരെ കൊല്ലാൻ ഇറങ്ങിയതാടി-കിരൺ നിന്റെ.. കിരൺ ന്റെ മുഖം കണ്ടതും അവൾ പറയാൻ വന്നത് നിർത്തി താഴേക്ക് നോക്കി. സോറി അജു തലയിൽ കൈ വച്ച് നിന്നു. സോറി നിന്റെ മറ്റവന് കൊണ്ട് പോയി കൊടുക്ക്. ഇവൻ വെട്ടിച്ചില്ലായിരുന്നെ കാണായിരുന്നു. നീയൊക്കെ നിയമം തെറ്റിച്ചിട്ട് വല്ലതും പറ്റിയാൽ കേസ് വരുമ്പോ ഞങ്ങടെ മേത്തുക്ക് ഇട്ടു അങ്ങ് പോവും. ചൂടാവാതെ മാഷേ. സോറി പറഞ്ഞില്ലേ നിന്റ കെട്ടിയോനെ പോയി വിളിയെടി മാഷേന്ന്. അവള്ടെ ഒരു മാഷ് ശരി മാഷേ ഡീ... അവൾ സ്കൂട്ടിയുമെടുത്ത് പോയി. അജു അപ്പോഴും നിന്ന് ചിരിക്കാണ്. എന്താടാ നിന്ന് കിണിക്കിനെ ഒന്നുല്ല. അവളെ നീ തന്നെ കെട്ടിയാലുള്ള അവസ്ഥ ആലോചിച്ചതാ അങ്ങനെയാണെങ്കി അവളുടെ അവസാനം എന്റെ കൈ കൊണ്ടാവും. പെണ് കുട്ടികളായാൽ കുറച്ച് അടക്കം ഒതുക്കവും വേണം. ഗോവിന്ദ എന്താ ഒന്നുല്ല അളിയാ നീ വണ്ടി എടുക്ക് അല്ല നീയെന്താ അന്നേരം ഒന്നും മിണ്ടാഞ്ഞെ. അല്ലെ ചാടി വീഴുന്നതാണല്ലോ അത് പിന്നെ അളിയാ പെങ്ങള്.. അജു നീയും അവൻമാരെ പോലെ കോഴി ആവല്ലേ. നിനക്കെതാ ഞാൻ അറിയാത്ത പെങ്ങള് അളിയാ നീ അത് വിട്. എനിക്ക് പകരം പറയേണ്ടതൊക്കെ നീ പറഞ്ഞില്ലേ. പോരെ മ്മ്മ്.. വീട്ടിൽ എത്തി രാത്രി ഭക്ഷണവും കഴിച്ചു റൂമിലെത്തി. കുറച്ച് കഴിഞ്ഞപ്പോ അമ്മ റൂമിലേക്ക് വന്നു. നീ ഉറങ്ങിയോ ഇല്ലമ്മേ.. വായോ ആ മറ്റന്നാൾ അച്ഛന്റെ ഒരു കൂട്ടുകാരന്റെ മോൾടെ കല്യാണമ. നീ വരണം ഞാനെന്തിനാ വരണേ അമ്മേ. നിങ്ങൾ പോയിട്ട് വാ പറ്റില്ല. ദേ അച്ഛൻ നല്ല ദേഷ്യത്തിലാ എതിർത്തോന്നും പറയാൻ നിക്കണ്ട. അമ്മേ ഞാൻ ഒറ്റക്ക്. എനിക്ക് അവിടെ ആരേം അറിയില്ല അമ്മേടെ മോൻ ഒറ്റക്കവില്ല. കൂട്ട് അമ്മ ഇണ്ടാക്കി തരാം. വേണെങ്കി അജുനേം വിളിച്ചോ. എന്തായാലും കല്യാണത്തിന് വന്നേ പറ്റൂ. m ശരി ആ പിന്നെ, നിന്റെൽ ഡ്രസ്സ്‌ ഒന്നും നല്ലത് ഇല്ലല്ലോ. അമ്മ അലമാരയിൽ ഒരു ഷർട്ടും മുണ്ടും വച്ചിട്ടുണ്ട് അത് ഉടുത്ത മതി. മ്മ്മ് kk. ഞാൻ അജുന് ഒന്ന് വിളിക്കട്ടെ. കല്യാണം ന്ന് കേട്ടതും ഫുഡിന്റെ കാര്യല്ലെ, അവനു സമ്മതം. പിറ്റേന്ന് കീർത്തിയും ഹോസ്റ്റലിൽ നിന്ന് വന്നു. അവളുമായി തല്ലു കൂടിയും കത്തിയടിച്ചും അന്നത്തെ ദിവസോം കഴിഞ്ഞു. പിറ്റേന്ന് എഴുന്നേറ്റ് കുളിച് റെഡി ആയി അമ്മ തന്ന ഷർട്ടും മുണ്ടും ഉടുത്തു താഴെ ചെന്നു. അമ്മ പൂജ മുറിയിലായിരുന്നു.പ്രാർത്ഥന കഴിഞ്ഞ് വന്നു കുറി തൊട്ട് തന്നു. എല്ലാരും റെഡി ആയി ഇറങ്ങി . അജു വും വന്നു. ഇതാര് മണവാളനോ ഇവനെ ഞാൻ ഇന്ന്.മനസ്സിൽ വിചാരിച്ചപ്പോഴേക്കും അമ്മ കൊടുത്തു ഒന്ന്. പോടാ എന്റെ ചെറുക്കനെ കളിയാക്കാതെ ഞാൻ ചുമ്മാ അവനും എന്തോ ബോധം വന്ന പോലെ പറഞ്ഞു അങ്ങനെ മണ്ഡപത്തിൽ എത്തി. പെണ്ണിന്റെ അച്ഛനാണെന്ന് തോന്നുന്നു ഞങ്ങളെ സ്വീകരിച്ചു. മണ്ഡപത്തിന്റെ മുന്നിൽ എത്തിയപ്പോ അച്ഛൻ പറഞ്ഞു മോനെ, ആ ഷർട്ട്‌ ഊരി മണ്ഡപത്തി കേറിയിരിക് എന്തച്ചാ എന്തെ ഞാൻ പറഞ്ഞത് മോൻ കേട്ടില്ല എന്നുണ്ടോ എന്നാ വിശദമായി കേട്ടോ ഇന്ന് ഇവിടെ നടക്കാൻ പോകുന്നത് നിന്റെ കല്യാണമാണ് അ ച്ചാ ഞങ്ങളെ നാണം കെടുത്താനാണ് ഉദ്ദേശം എങ്കി മോൻ ഇനി വീട്ടിൽ കയറൂല. ഇതും പറഞ്ഞു അച്ഛൻ പോയി. ഞാൻ ദയനീയമായി അമ്മയെ നോക്കി നിന്നോട് പറഞ്ഞ നീ സമ്മതിക്കില്ല എന്നറിയാം. അതാ ഞാനും. എത്ര കാലം ന്ന് വച്ച ഇനി. കീർത്തിക്കും കെട്ടുപ്രായമായില്ലെ എന്നാലും അമ്മേ ഒരെന്നാലും ഇല്ല എന്നായാലും ഇതൊക്കെ വേണ്ടേ ഹോ എന്നിട്ട് എന്തായിരുന്നു അഭിനയം വയ്യ കാണാൻ തോന്നുന്നു വല്ല സിനിമയിലുമായിരുന്നെ അവാർഡ് കിട്ടിയേനെ ഞാൻ സ്റ്റേജിലേക്ക് നോക്കി KIRAN WEDS AMRITHA ആഹാ എന്താ ഭംഗി ഹോ എന്റെ വിധി അമ്മ തന്നെ എന്നെ മണ്ഡപത്തിൽ കൊണ്ടിരുത്തി. അജുനേം കീർത്തിനേം ആ പരിസരത്തെ കാണുനില്ല കൊടുക്കുന്നുണ്ട് രണ്ടിനും എന്തൊക്കെ സ്വപ്നങ്ങളായിരുന്നു പെണ്ണ് കാണാൻ പോകുന്നു പെണ്ണിനോട് സംസാരിക്കുന്നു എൻഗേജ്മെന്റ് പാതിരാത്രി വരെയുള്ള ഫോൺ വിളി ആരും അറിയാതെയുള്ള കറക്കം എല്ലാം വെള്ളത്തിലായി അന്നേ കല്യാണകാര്യം പറഞ്ഞപ്പോ സമ്മതിച്ച മതിയാരുന്നു ഇനി അനുഭവിക്കുക തന്നെ ലീവിന് വേണ്ടി പോയപ്പോ ആ മാനേജർ ചോയ്ച്ചതാ കല്യാണം വല്ലതും ആയോന്ന് അങ്ങേര്ക് കരിനാവാന്ന തോന്നുന്നേ. ഇന്ന് രാവിലെ അജു nte വായിന്നും വീണു പക്ഷെ ഒട്ടും സംശയം തോന്നിയില്ല ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ വരാനുള്ളത്...... തതെന്നെ അടുത്ത് ആളനക്കം തോന്നിയപ്പോ മനസ്സിലായി പെണ്ണ് വന്നുന്ന് തിരിഞ്ഞ് നോക്കിയില്ല പക്ഷെ ആ വിളി കേട്ടപ്പോ നോക്കേണ്ടി വന്നു മാഷേ.. ദൈവമേ ലവൾ... 😇😇😇 തുടരും.... കിച്ചു എന്നെ വിട് ഞാനൊന്ന് പറയട്ടെ നീയൊന്നും പറയണ്ട, കല്യാണത്തിൻറെ അന്ന് കല്യാ ണമാണെന്ന് അറിയുന്ന ആദ്യത്തെ ആള് ഞാനാവും. നിനക്കെങ്കിലും ഒന്ന് പറയര്ന്നു. എടാ സത്യയിട്ടും വേണംന്ന് കരുതിയല്ല നിന്നോട് പറഞ്ഞ പിന്നെ ആ വീടിന്റെ പടി ചവിട്ടണ്ടാന്ന് പറഞ്ഞു നിന്റെ അച്ഛൻ പട്ടാളം എന്നെ കൊണ്ടൊന്നും പറയിക്കണ്ട, ഇതായിരുന്നല്ലേ നിന്റ പെങ്ങള് വിളി എടാ ഇതിന്റെ ദേഷ്യമൊന്നും നീ അവളോട് കാണിക്കരുത് ട്ടോ, അതൊരു പാവാ പിന്നെ പാവം, എന്നെ അവൾക്ക് അറിയില്ല, കാണിച്ചു കൊടുക്കണ്ട് ഞാൻ ഓ പിന്നെ കുറച്ച് കഴിഞ്ഞാലും ഇതെന്നെ പറയണം പറയും ടാ ഇതെന്നെ പറയും. എന്നെ വേണ്ടന്ന് അവള് തന്നെ പറയും. നോക്കിക്കോ നമ്മളും ഈ സ്റ്റോറീസ് ഒക്കെ വായിക്കിനതാ മച്ചാ നമുക്ക് നോക്കാം ഒടുക്കം രണ്ടും എന്താവും ന്ന് അതൊക്കെ സ്റ്റോറി ലെ നടക്കൂ മോനെ. ലൈഫിൽ എന്താന്ന് നിനക്ക് ഞാൻ കാട്ടി തരാം എന്നാ പൊന്നുമോൻ ചെല്ല് അവിടെ പെണ്ണ് വെയ്റ്റിംഗ് ആണ് അല്ലേടാ എന്നാലും എന്ത് കണ്ടിട്ടാ അവള് ഈ കല്യാണത്തിന് സമ്മതിച്ചേ. എന്നെ കുറിച്ചൊന്നും അമ്മ പറഞ്ഞില്ലേ ഇനി പെണ്ണ് കാണാൻ കൂടെ പോയി എന്നുള്ളത് നേരാ. പക്ഷെ അവരെന്താ സംസാരിച്ചേന്ന് എനിക്ക് അറിഞ്ഞൂടാ mm ശരി അന്ന തിരിച്ചു വീട്ടിൽ വന്നപ്പോ ഞങ്ങ രാവിലെ ഇറങ്ങിയ വീടെ ആയിരുന്നില്ല അത് പന്തലിട്ട് സ്റ്റേജ് കെട്ടി വീട് നിറയെ ആൾക്കാരും ഇവരെല്ലാം ഒരുമിച്ച് കളിച്ച നാടകത്തിൽ ഞാൻ വെറുമൊരു കോമാളി. സാരില്ല ഒരാഴ്ച അല്ലെ ലീവ് ഉള്ളൂ അതെങ്ങനെലും ത്രീ ഡേയ്‌സ് ആക്കി തിരിച്ചു പോവാം പിന്നെ അടുത്ത കാലത്ത് ഒന്നും ഇങ്ങ് വരില്ല. വരില്ലെന്ന് മനസ്സിലായാൽ അവളും തന്നെ പൊക്കോളും വ്യക്തമായ പ്ലാൻ മനസ്സിലിട്ടോണ്ട് എല്ലാരുടേം മുന്നിൽ ചിരിച് തന്നെ നിന്നു. എല്ലാരും പിരിഞ്ഞു വീട് കാലിയായപ്പോ തന്നെ ഏകദേശം എട്ട് എട്ടരയായി. ഓഹ് അമ്മായിയമ്മ മരുമോളെ സൽക്കരിച്ചു കൊല്ലുന്നുണ്ട്. ഇനി ഒരു ചടങ്ങ് കൂടി ബാക്കിണ്ട്. ഞങ്ങൾടെ കാളരാത്രി അല്ല ആദ്യരാത്രി. ഞങ്ങടെ യുദ്ധത്തിൻറെ ആദ്യ വെടി 🎇🎇 യുദ്ധത്തിൻറെ ആരംഭം എന്നപോലെ അമ്മ കൈയിൽ ഒരു ഗ്ലാസ്‌ പാല് കൊണ്ട്തന്നു കീർത്തി റൂം വരെ കൂടെ വന്നുള്ളൂ ഉള്ളിലേക്ക് വരാൻ ആയിരം വട്ടം പറഞ്ഞു നോക്കി ആരോട് പറയാൻ ആര് കേൾക്കാൻ. പതിയെ വാതിൽ തുറന്ന് അകത്തേക്ക് കടന്നു. ഉള്ളിലെ കാഴ്ച ഒരേ സമയം നിരാശയും ആശ്വാസവും നൽകുന്നതായിരുന്നു. പ്രിയ ഭർത്തു കട്ടിലിൽ ഒത്ത നടുക്കായി സുഖ ഉറക്കം. എന്നോടുള്ള പ്രതികാരമാണെന്ന് മനസ്സിലായി. ഇതൊക്കെ പ്രതീക്ഷിച്ചു വന്നത് കൊണ്ട് പ്രത്യേകിച്ചു ഒന്നും തോന്നിയില്ല എന്റെ സംശയം അതല്ല ഇതൊക്കെ ഈ വീട്ടുകാരും പ്രതീക്ഷിച്ചതല്ലേ അവർക്കൊരു സോഫയൊക്കെ വാങ്ങി ഇടാർന്നില്ലേ ഞാൻ വായിച്ച കഥകളിലൊക്കെ അങ്ങനർന്നുലോ at ലീസ്റ്റ് ഒരു പായയെങ്കിലും. ആദ്യരാത്രി പായയും ചോദിച്ചു ചെന്ന അവരെന്താ കരുതാ ഭാഗ്യം എക്സ്ട്രാ ഒരു ബെഡ്ഷീറ്റ് ഇണ്ട്.തല്ക്കാലം അഡ്ജസ്റ്റ് ചെയ്യാം ഇനി തലയിണ ഹോ ഞാൻ എടുക്കാതിരിക്കാൻ വേണ്ടി ഒന്ന് തലേല് ഒന്ന് കൈയിൽ. ഒറങ്ങിട്ടാ ഒറങ്ങി എവിടെ വരെ പോവും ന്ന് കാണട്ടെ. എന്തായാലും ഞാൻ ഈ വീട് വിട്ട് പോവും ന്ന് മോൻ സ്വപ്നം പോലും കാണണ്ട അതൊരിക്കലും നടക്കാൻ പോണില്ല. നിങ്ങളെ എന്നെ ഒന്ന് സ്നേഹിച്ചു തുടങ്ങട്ടെ ഇതിനൊക്കെ എണ്ണി എണ്ണി ഞാൻ പകരം വീട്ടും. ആ മോളെണിറ്റോ. ദാ ചായ കുടി കിച്ചേട്ടന് കൊടുത്തിട്ട് വരാം അന്ന ഒരു ഗ്ലാസ്‌ കൂടെ എടുത്തോ ഒരുമിച്ച് കുടിക്കാലോ അത്ന്റെ ആവശ്യം ഇല്ലമ്മേ ഞാൻ കൊടുക്ക്ന ചായ എന്തായാലും കിച്ചേട്ടൻ കുടിക്കില്ല അപ്പൊ ഞാൻ തന്നെ കുടിച്ചോളാം പിന്നെ ഇതൊരു പേരിന് അവന് കല്യാണം അറിയിക്കാത്തതിന്റെ ദേഷ്യ ഇന്നലെ എന്തേലും പറഞ്ഞോ എന്നോടുള്ള ദേഷ്യം കൊണ്ടോ ഇനി പ്രതികാരമാനാവോ ഇന്നലെ ഞാൻ ചെന്നപ്പോഴേക്കും ആള് ഉറങ്ങി മോൾക്ക് വിഷമായോ എന്തിന് ഇതൊക്കെ ഞാൻ പ്രതീക്ഷിച്ചതല്ലേ അമ്മ ഒന്ന് ചിരിച്ചേന്ന് വരുത്തി. ചായയും കൊണ്ട് റൂമിലേക്ക് പോയി. കുളിക്കുകയാണെന്ന് തോന്നുന്നു. ബാത്‌റൂമിൽ നിന്ന് പാട്ടൊക്കെ കേൾക്കുന്നുണ്ട് ചായ ടേബിളിൽ വച്ച് അലമാരയിലെ ബുക്സ് നോക്കി നിന്നു കുളി കഴിഞ്ഞ് ഇറങ്ങിയപ്പോ എന്റെ അലമാരടെ അടുത്ത് ആരോ നിക്കുന്നു. കീർത്തി ആവുംന്ന് കരുതി ടീ എന്ന് വിളിച്ചപ്പോ പെണ്ണ് ഞെട്ടി തിരിഞ്ഞു നോക്കി അവളുടെ മുഖം കണ്ടപ്പോഴാ ഇന്നലെ എന്റെ കല്യാണം കഴിഞ്ഞത് ഓർമ വന്നത് തന്നെ. പെണ്ണ് നല്ലോണം പേടിച്ചിട്ടുണ്ടെന്നു അവള്ടെ മുഖം കണ്ടാൽ അറിയാം അപ്പൊ പേടി ഇണ്ടല്ലേ അതങ്ങനെ തന്നെ ഇരിക്കട്ടെ നീയെന്താ അവിടെ നോക്കുനെ ഞാൻ ചുമ്മാ ഈ ബുക്സ് ഒക്കെ നോക്കിയതാ എന്റെ ഷെൽഫ് അങ്ങനെ വല്ലോരും നോക്കുന്നത് എനിക്ക് ഇഷ്ടല്ല എന്റെ അല്ല നമ്മുടെ ഇനി ഇത് നമ്മുടെയാ നമ്മുടെ റൂം നമ്മുടെ ബെഡ് നമ്മുടെ.. നിർത്തെടി എന്തിനാ ഇങ്ങനെ വളവളന്ന് പറയുന്നേ വായ തുറന്ന പിന്നെ അടക്കാൻ അറിയൂല. പിന്നെ നമ്മുടെ എന്നുള്ളത് നിന്റെ വെറും മോഹം മാത്രാ നിന്നെ എങ്ങനെ ഇവിടുന്ന് കെട്ടുകെട്ടിക്കണംന്ന് എനിക്ക് അറിയാം All the best for your failure തുടരും.... ഹലോ അമ്മേ കിച്ചു നീ എവിടാ ഞാൻ അജുൻറെ അടുത്ത്. എന്താ അമ്മേ എന്താന്നോ നീ എപ്പോ പോയതാന്ന് വല്ല വിചാരവും ഇണ്ടോ കാലത്തും ഒന്നും കഴിച്ചില്ല ഇപ്പൊ ദേ ഉച്ചയായി പഴേ പോലല്ല ദേ അവളും ഒന്നും കഴിച്ചിട്ടില്ല നീ ഇങ്ങ്ടു വന്നേ ഞങ്ങളോടുള്ള ദേഷ്യം തീർക്കണ്ടത് അവള്ടെ അടുത്തല്ല അതും കല്യാണത്തിന്റെ പിറ്റേന്ന് അമ്മേ അജുന് പെട്ടെന്നൊരു ആക്‌സിഡന്റ് ആയി ഇപ്പൊ ഹോസ്പിറ്റലിൽ ആ അപ്പൊ അവന് ബ്ലഡ്‌ കൊടുക്കാനായിട്ട് വന്നതാ അതിന് അവന്റേം നിന്റെം ഒരേ ഗ്രൂപ്പ്‌ അല്ലല്ലോ അതുപിന്നെ ഞാനല്ല ബ്ലഡ്‌ വേറെ ആളാ കൊടുക്കിനെ ഞാൻ അവന്റെ അടുത്ത് കൂട്ടിന് അവനെ വേറെ വല്ലോരും കൂട്ടിരുന്നോളും. എന്റെ മോനെ കൂട്ടിന് ഇവിടെ ആളുണ്ട് ഇങ്ങ്ട് പോരെ. പിന്നെ അച്ഛൻ ചോദിച്ചു നീ എന്നാ തിരിച്ചുപോണേന്ന് ആ അമ്മേ ഞാൻ പറയാൻ മറന്നു മാനേജർ വിളിച്ചിരുന്നു മറ്റന്നാൾ ജോയിൻ ചെയ്യാൻ പറഞ്ഞു അതോണ്ട് നാളെ പോണം ആ ശരി നീ വേഗം വാ ശരി അമ്മേ ടാ എനിക്കെപ്പളാടാ ആക്‌സിഡന്റ് ആയത് ദേ ഇപ്പൊ ടാ കിച്ചു ശരിക്കും എന്താ നിന്റെ പ്രശ്നം എനിക്കറിയില്ലടാ ഇപ്പൊ ഞാനൊരു മാരീഡ് ലൈഫിന് ഒട്ടും prepared അല്ല പോരാത്തതിന് അവൾക് ഒരെല്ല് കൂടുതലാ എന്തായാലും ഞാൻ നാളെ ഉച്ചക്ക് ബാംഗ്ലൂർ പോവും അത് കഴിഞ്ഞ് എന്ത് വേണംന്ന് അവര് തീരുമാനിക്കട്ടെ ഇപ്പൊ നീ ചെല്ലാൻ നോക്ക് ഒന്നുല്ലേലും അവളൊരു ഭാര്യ അല്ലെ നിന്റെ കൂടെ ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കണം ന്ന് അവൾകും ആഗ്രഹം ഉണ്ടാവില്ലേ ഒരു സ്നേഹനിധിയായ ഫാര്യ 😏അവളെ കാണുമ്പോഴെ എനിക്ക് ദേഷ്യം വരും അതൊക്കെ ശരിയാവും ടാ നീ ചെല്ലാൻ നോക്ക് m ശരി അടുക്കളയില് അമ്മയോട് വർത്താനം പറഞ്ഞിരിക്കുമ്പോഴാ എന്തോ വീണുടയുന്ന ശബ്ദം കേട്ടത് തിരിഞ്ഞ് നോക്കിയപ്പോ കീർത്തിടെ കയ്യിൽ നിന്ന് ഗ്ലാസ്‌ വീണുപൊട്ടീതാ എന്തേലും പറ്റിയോന്ന് നോക്കാൻ മുന്നോട്ട് നടന്നതും കാലിൽ ഒരു ചില്ല് തുളച്ചു കേറി വേദന കൊണ്ട് പെട്ടെന്ന് നിലവിളിച്ചു പോയി അമ്മയും കീർത്തിയും വന്നു എന്നെ ഒരു ചെയറിൽ ഇരുത്തി. വെള്ളം തന്നു ചില്ല് വലിച്ചെടുത്തു കീർത്തി കിച്ചുൻറെ മുറില് ഫസ്റ്റ് eid ബോക്സ്‌ ഇണ്ട് അതെടുത്തിട്ട് വന്നേ വേണ്ടമ്മേ ഞാൻ അവിടെ പോയി കെട്ടിക്കോളാം ചെറിയ മുറിവല്ലേ അന്ന ചെല്ല് അവനോട് പറഞ്ഞ മതി കെട്ടിതരും ശരി അമ്മേ അച്ഛാ അച്ഛനെന്തിനാ കാണണം ന്ന് പറഞ്ഞെ ആ നീ വന്നോ നിനക്ക് നാളെ പോണം ന്ന് അമ്മ പറഞ്ഞു ആ അച്ഛാ മാനേജർ വിളിച്ചിരുന്നു. മറ്റന്നാൾ join ചെയ്യാൻ പറഞ്ഞു ആ ദാ ടിക്കറ്റ് അച്ഛാ അത് ഞാൻ എടുക്കുമായിരുന്നു അച്ഛനെന്തിനാ വെറുതെ anyway താങ്ക്സ് ച്ഛാ മ്മ് ശരി ന്നാ അല്ലച്ചാ ഇതെന്താ രണ്ട് ടിക്കറ്റ് നിങ്ങള് രണ്ടാളില്ലേ അല്ല അവള് വരുന്നില്ല ല്ലോ ഉണ്ട് അവളും വരുന്നുണ്ട് പിന്നെ കല്യാണം കഴിഞ്ഞ് പിറ്റേന്ന് തന്നെ അവളെ ഇവിടെ ഇട്ടിട്ട് പോയാൽ പിന്നെ നീ ഈ വഴിയൊക്കെ വരുംന്ന് ആര് കണ്ടു അച്ഛാ എന്നാലും എന്തെ മോന് വല്ല എതിർപ്പും ഉണ്ടോ ഇല്ല ആ പിന്നെ രണ്ട് കാര്യം കൂടി ഒന്ന്-നിന്റെ കോളേജിൽ തന്നെ അവൾക് പിജി ക്ക് അഡ്മിഷൻ എടുക്കണം ചുമ്മാ വീട്ടിൽ ഇരിക്കണ്ടല്ലോ രണ്ട്-നാളെ നിങ്ങൾ പോകുന്നതിന്മുന്നേ അവളുടെ വീട്ടിൽ ഒന്ന് പോണം. ഇതു വരെ പോയില്ലല്ലോ ഇനിയും ഇപ്പൊ അടുത്തൊന്നും പോകാൻ പറ്റില്ല പറഞ്ഞത് കേട്ടോ മ്മ്മ് അന്ന പോയി കിടന്നോ ആ റൂമിൽ കയറി ചെല്ലുമ്പോ ആള് ഭയങ്കര കലിപ്പിൽ ബെഡിൽ ഇരിക്കുന്നുണ്ട് ഇപ്പൊ വിളിച്ച വല്ലതും കേൾക്കോ നോക്കാം അതെ അതേ ആര് കേൾക്കാൻ കിച്ചുവേട്ട എന്താടി പുല്ലേ നിനക്ക് വേണ്ടേ അത് പിന്നെ ഫസ്റ്റ്eid box ഒന്ന് എടുത്ത്തരോ ഒന്ന് പോടീ ഏട്ടാ plz അത് അലമാരടെ മോളിലാ എനിക്ക് എത്തുല വേണേ തന്നെ എടുത്തോ എനിക്ക് വയ്യ ദൈവമേ ഇയാളെന്താ ഇങ്ങനെ ചാടിയ കിട്ടുംന്ന് തോന്നുന്നു ആാാാാ ചാടിയപ്പോ സാദനം കിട്ടി പക്ഷെ കാല് കുത്തിയ വീണേ ചോര വരുന്നുണ്ട് പതുക്കെ എഴുന്നേറ്റ് ചെന്നു കാല് കഴുകി ഫസ്റ്റ് eid വച്ചു. ഇടക്ക് നോക്കുന്നുണ്ടെങ്കിലും ഒന്ന് മിണ്ടുന്ന്പോലുല്ല സങ്കടം വന്നെങ്കിലും ഒന്നും പറഞ്ഞില്ല ഞാൻ തിരിഞ്ഞ് പോകാൻ നിന്നതും പുറകീന്ന് വിളിച്ചു അതെ എന്തെ. തിരിഞ്ഞു നോക്കാതെ തന്നെ ഞാൻ ചോദിച്ചു നാളെ താൻ വരുന്നുണ്ടെന്നു പറഞ്ഞു അച്ഛൻ എങ്ങോട്ട് ബാംഗ്ലൂർ ക്ക് അച്ഛൻ പറഞ്ഞിട്ടുണ്ടെ ഇണ്ടാവും പറ്റില്ല. വരുന്നില്ലന്ന് താൻ പറയണം പറ്റില്ല പറ്റണം നിന്നെകൊണ്ട് പോകാനൊന്നും എനിക്ക് പറ്റില്ല നിങ്ങടെ കൂടെ വരുന്നതിന് എനിക്ക് യാതൊരു പ്രശ്നഓം ഇല്ല. ഇനി നിങ്ങക്ക് വല്ല കൊഴപ്പോം ഉണ്ടെങ്കിൽ നിങ്ങൾ തന്നെ പറഞ്ഞോ ടീ ചുമ്മാ ഒച്ച വക്കണ്ട എന്റെ തീരുമാനത്തിൽ ഒരു മാറ്റോം ഇല്ല നിനക്ക് ഞാൻ കാണിച്ചു തരാം അപ്പൊ ഇനി കളി ബാംഗ്ലൂർ ലെ 😁😁 അപ്പൊ ശരി അന്ന കാണാം ആ കാണാം കാണണം 😉😉😉 തുടരും...... എന്റമ്മോ ബാംഗ്ലൂർക്ക് ഇത്ര ദൂരം ഇണ്ടാർന്നോ. ബസിലിരുന്ന് മനുഷ്യൻറെ നടു ഒടിഞ്ഞു അതെ ഇയാള് എല്ലാ പ്രാവശ്യം ബസിലാണോ നാട്ടി പോകാറ് അല്ല എന്റെ അമ്മായിയപ്പൻ ഫ്ലൈറ്റ് പറഞ്ഞു വിടാറുണ്ട് ശോ വെണ്ടാർന്നു എന്റെ ഭാഗത്തും തെറ്റുണ്ട് അല്ലേലും ഇങ്ങേരോടോക്കെ ചോദിക്കാൻ ചെന്ന എന്നെ പറഞ്ഞാൽ മതീലോ ദേ പിന്നേം ബസ് എന്തെ നിനക്ക് നടക്കണോ ഇവിടുന്ന് 7km ഉള്ളൂ അയ്യോ വേണ്ട അന്ന മിണ്ടാണ്ട് വാ മ്മ്. ബസില് കേറി ഭാഗ്യത്തിന് സീറ്റ് ഒന്നും കാലി ഉണ്ടാർന്നില്ല നിൽക്കെണ്ടി വന്നു ഒരു പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോ കിരൺ ഇറങ്ങാൻ പറഞ്ഞു. ബസ് ഇറങ്ങി അവൻ നേരെ നടന്നു അതെ കുറെ ദൂരണ്ടോ നടക്കാൻ. എന്റെ കാലു കഴക്കുന്നു അന്ന ഞാൻ എടുക്കാം ന്തേയ്‌ വേണേ വാ ഇല്ലേ അവിടെ നിന്നോ ഹോ ഇയാളെന്തിനാ ന്ത്‌ പറഞ്ഞാലും ചൂടാവുന്നെ ഞാൻ ചോദിച്ചല്ലേ ഉള്ളൂ ചോദിക്കണ്ട പോരെ ഹും ദേ ഈ വഴി ഏഹ് എത്തിയോ ഇതങ്ങു നേരത്തെ പറഞ്ഞ പോരാർന്നോ വല്യ ഫ്ലാറ്റ് ആണല്ലോ. മൂന്നു നില കേറണം ന്ന് മാത്രം റൂം no.107അത്യാവശ്യം വല്യ ഫ്ലാറ്റ് തന്ന്യാ ഏതാ ഏട്ടാ നമ്മുടെ റൂം നമ്മുടെ അല്ല നിന്റെ അതാ നിന്റെ റൂം ഇതെന്റേം. ആ പരിസരത്ത്ക്ക് നിന്നെ കണ്ടു പോകരുത് കേട്ടോ പിന്നെ നീ എന്റെ കാര്യോം അന്വേഷിക്കാൻ വരണ്ട ഞാൻ നിന്റെ കാര്യോം ചോദിക്കാൻ വരുന്നില്ല അത് നടക്കില്ല മാഷേ ഞാനെ നിങ്ങടെ കെട്ട്യോളാ അത്കൊണ്ട് നിങ്ങടെ ഡ്രെസ്സും ഫുഡും ഞാൻ നോക്കും ബാക്കി ഒന്നും അന്വേഷിക്കാൻ വരുന്നില്ല പോരെ ഓഹ് വേലക്കാരി ആയിക്കോട്ടെ 😏 വേലക്കാരി അല്ല മോനെ എന്നെ നിന്റെ ഹൃദയ സൂക്ഷിപ്പുകാരി ആക്കിമാറ്റും ഞാൻ.അവൾ മനസ്സിൽ പറഞ്ഞു അതെ ഇവിടെ വക്കാനും വിളമ്പാനും വല്ലോം ഉണ്ടോ അതിന് നിനക്ക് വല്ലോം ഉണ്ടാക്കാൻ അറിയോ അത് മോന് ഞാൻ തെളിയിച്ചു തരാം. സാധനങ്ങൾ ഇണ്ടോന്ന് പറ ചാൻസ് കുറവാ ഞാൻ ഒരാഴ്ചതെ ലീവ് പറഞ്ഞല്ലേ പോന്നത് അപ്പൊ എല്ലാം എടുത്ത് അപ്പുറത് കൊടുത്തു അന്ന വാ നമുക്ക് പോയി വാങ്ങീട്ട് വരാം നമ്മളോ ഒന്നുകിൽ ഞാൻ പോവാം ഇല്ലേ നീ പോണം. ഒരുമിച്ച് പോകൽ നടക്കൂല മോളെ അല്ലാണ്ടെങ്ങനാ നിങ്ങൾ പോയാൽ ഞാൻ ഇവിടെ ഒറ്റക്കാവും എനിക്കാണേ വഴീm അറിയത്തില്ല Plz ഞാനും വരാം അന്ന ഒരു കാര്യം ചെയ് നീ അപ്പുറത്തെ ഫ്ലാറ്റിതെ ചേച്ചിനെ കൂട്ടി പൊക്കോ ഞാൻ അപ്പോഴേക്ക് നിന്റെ പിജി ക്കുള്ള ഫോം വാങ്ങിട്ട് വരാം അത് നമുക്ക് ഒരുമിച്ച് പോകാം അയ്യോ വേണ്ട കോളേജിൽ ഒരുത്തനും നമ്മടെ റിലേഷൻ അറിയരുത് കോളേജിൽ നിനക്ക് ഞാൻ ആരോ എനിക്ക് നീ ആരോ അപ്പൊ ഇവിടെയോ അത്.. ഇവിടേം അങ്ങനെ തന്നെ അവളുടെ കണ്ണ്നിറഞ്ഞെങ്കിലും തിരിഞ്ഞു നിന്നു ഒന്ന് മൂളി അകത്തേക്ക് പോയി ഡ്രസ്സ്‌ എല്ലാം അലമാരയിൽ എടുത്ത് വക്കുന്ന സമയത്ത് കിരൺ പോകുന്നു ന്ന് മാത്രം പറഞ്ഞു പോയി. പോയി നോക്കാൻ തോന്നിയെങ്കിലും അവൾ പോയില്ല ന്തോ അവന്റ വാക്കുകൾ വല്ലാതെ വിഷമിപ്പിച്ചു പക്ഷെ തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്നു ദൈവമേ ഇനി ഇങ്ങേരെ മനസ്സിൽ കയറിക്കൂടാൻ എന്തൊക്കെ നേർച്ച ചെയ്യണം ഇങ്ങേർക്ക് വല്ല മരിച്ചുപോയ മുൻകാമുകിയങ്ങനും ഇണ്ടാർന്നേ നസ്രിയ ചെയ്‌ത പോലെ അവളുടെ വീട്ടിൽ ഒക്കെ പോയി സെറ്റ് ആക്കാർന്നു അതും ഇല്ലെന്ന തോന്നുന്നേ ഇനി ഉണ്ടോ ഏയ്. അവൾ സ്വയം തന്നെ ഓരോന്ന് പിറുപിറുതിരുന്നു അപ്പോള കാളിങ് ബെൽ അടിച്ചത് ചെന്നു നോക്കിയപ്പോ ഒരു പത്തു മുപ്പതഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു ചേച്ചി. കുഞ്ഞാനോ കിരൺ മോന്റെ ഭാര്യ ആ അതെ ആ മോൻ പറഞ്ഞു കുഞ്ഞിന് എന്തൊക്കെയോ സാധനങ്ങൾ വാങ്ങാനുണ്ട് ന്ന് കൂടെ പോകാൻ ആ ചേച്ചി വാ ഒരു മിനിറ്റ് ഞാൻ ഒന്ന് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് വരാം ന്നും പറഞ്ഞു അവൾ റൂമിലേക്ക് പോയി റെഡി ആവുമ്പോളാ ഓർത്തെ സാധനങ്ങൾ വാങ്ങാൻ കാശ് വേണ്ടേ അവൾ കാശ്ഒന്നും എടുത്തില്ലയിരുന്നു അവനോട് ചോദിക്കാനും മറന്നു ഇനി ഇപ്പൊ ന്താചെയ്യാ ചേച്ചിയോട് ചോദിച്ചാലോ അയ്യേ അത് നാണക്കേട് അല്ലെ വന്ന അന്ന് തന്നെ കാശ് കടം ചോദിക്കാന്ന് പറഞ്ഞാൽ വിളിച്ചു നോക്കാം ന്ന് കരുതി ഹാളിൽ വന്നപ്പോ മേശയിൽ ഫോണിൻറെ അടിയിൽ കുറച്ച് കാശ് വച്ചിരിക്കുന്നു അത് അവൻ വച്ചതാണെന്ന് അവൾക് മനസ്സിലായി അവൾ വാതിൽ പൂട്ടി ചേച്ചിയോട് കൂടെ പോയി ആ കിരണേ നീ ലീവ് കഴിഞ്ഞ് വന്നോ വാ ഇരിക് ന്തേ പെട്ടെന്ന് പോന്നെ എനിക്ക് ഒരു പിജി ടെ ഫോം വേണം ഇപ്പൊ ആർക്കട ഫോം വൈഫിന്😆 What?? Sir പെട്ടെന്നൊരു കല്യാണം കഴിക്കേണ്ടി വന്നു 😁😁എനിക്കപ്പളും തോന്നി വീട്ടിന്ന് പെട്ടെന്ന് വിളിച്ചപ്പോ നിനക്കുള്ള എന്തേലും പണി റെഡി ആയിട്ടുണ്ടെന്ന് അല്ല ന്നിട്ട് എവിടെ കക്ഷി വന്നിട്ടില്ല അതെന്തേ ഞങ്ങളൊന്ന് കാണട്ടെ ടാ അതല്ല അവൾക്ക് വയ്യ അതാ എന്തെടാ വല്ല ഗുഡ് ന്യൂസും ഉണ്ടോ ആ നാവ് ഒന്ന് നീട്ടിയെ എന്തെടാ കരി നാവ് ആണോന്ന് നോക്കാന അല്ല ഇതുപോലൊന്നു കേട്ടു പോയിട്ടേ ഞാൻ പിന്നെ വന്നത് അവളേം കൊണ്ടാ. Plz കൊല്ലരുത് ജീവിച്ചു പൊക്കോട്ടെ 😁😁ഇന്നാ ഫോം ഫിൽ ചെയ്ത് സൈൻ ചെയ്ത് വേഗം കൊണ്ട് വാ അടുത്ത ആഴ്ച ക്ലാസ്സ്‌ സ്റ്റാർട്ട്‌ ചെയ്യും മ്മ് ശരി അന്ന.ഞാൻ നാളെ വരാം അവൻ വീട്ടിലേക്ക് തിരിച്ചു തുടരും...... ടീ നിന്റെ പേരെന്താ അമൃത അത് മാത്രേ ഉള്ളൂ വാലും തുമ്പ് ഒന്നും ഇല്ലേ അമൃത TR അല്ല അമൃത കിരൺ😊 TR അത് മതി ന്നാ ഇവിടെ ഒപ്പിട് അവളാ ഫോം വാങ്ങി ഡീറ്റെയിൽസ് എല്ലാം crt അല്ലെന്ന് നോക്ക് പിന്നെ ഡിഗ്രിടെ percentage m എഴുത് ആ ഫോം വായിച്ചതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു Guardian -kiran Relation -husband ഇതിലെങ്കിലും അംഗീകരിച്ചുലോ അവൾ ആ ഫോം ഒപ്പിട്ട് കൊടുത്തു. ആ പിന്നെ അടുത്ത ആഴ്ച ക്ലാസ്സ്‌ തുടങ്ങും ക്ലാസ്സി പോകുമ്പോ താലിയും സിന്ദൂരം ഒന്നും ഇടണ്ട അത് പള്ളീ പോയി പറഞ്ഞ മതി അത് ഞാൻ ഊരല ആരും കാണാതിരുന്ന പോരെ എന്തേലും കാണിക്ക്. പിന്നെ അങ്ങനും തമ്മിൽ കാണേണ്ടി വന്ന നിനക്ക് എന്നെ അറിയേ ഇല്ല വെറുമൊരു sir ok? മ്മ് കാണാനിട വരാതിരിക്കട്ടെ ആാാമീൻ⚓️ വാ ഭക്ഷണം കഴിക്കാ ഞാൻ കഴിച്ചു നീ വേണേ കഴിച്ചോ കിച്ചുവേട്ട plz കല്യാണം കഴിഞ്ഞ് ഇതുവരെ നമ്മൾ ഒരുമിച്ച് ഇരുന്നു കഴിച്ചിട്ടില്ല ഇനിയെങ്കിലും എന്റെ ഒപ്പം കഴിക്കണേ അതിന് നീയാരാടി എന്റെ ഭാര്യയോ ലീഗലി ഞാൻ ഇപ്പൊ നിങ്ങടെ ഭാര്യ ആണ് അത് വെറുമൊരു ഒപ്പ് അത്പോലൊരു ഒപ്പ് മതി ആ ബന്ധം ഒഴിയാനും കിച്ചുവേട്ട മതി ഞാൻ തർക്കത്തിന് ഇല്ല ഒരു വിഷമം പറഞ്ഞൂന്നേ ഉള്ളൂ നിങ്ങൾ എന്താ ന്ന് വച്ച കാണിക്ക് പിന്നൊരു കാര്യം ഇടക്കൊക്കെ ഒറ്റക്കിരിക്കുമ്പോ ഒന്ന് ആലോചിച്ചു നോക്ക് എന്താണ് എന്റെ കുഴപ്പം ന്ന് എന്നെ ഒരിക്കലും സ്നേഹിക്കാൻ പറ്റില്ല എന്ന് പറയുന്നതിൻറെ അടിസ്ഥാനം എന്താന്ന്. എന്നിട്ട് വ്യക്തമായൊരു ആൻസർ കിട്ടിയ എന്നോട് വന്ന് പറ അപ്പൊ ഞാൻ സ്വയം ഒഴിഞ്ഞു മാറി തരാം നിങ്ങടെ ലൈഫി ന്ന് പിന്നീട് ഒരിക്കലും ഒരു ശല്യമായി വരില്ല ഞാൻ. അല്ലാതെ വീട്ടുകാരോട് ഉള്ള ദേഷ്യത്തിനോ എന്നോടുള്ള വാശിക്കോ ഇങ്ങനെ സ്വയം നശിക്കല്ല വേണ്ടത്.ഞാൻ അറിഞ്ഞ ഒരു കിച്ചുവേട്ടനുണ്ട് സ്നേഹിക്കാൻ മാത്രം അറിയുന്ന സ്നേഹിക്കുന്നവരുടെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന ഒരു കിച്ചു. നമ്മടെ കല്യാണം വരെ അത് അങ്ങനെ തന്നെയാണ് പിന്നീട് വന്ന മാറ്റങ്ങൾക്ക് ഞാനാണ് കാരണക്കാരി എന്നുണ്ടെങ്കിൽ പറഞ്ഞ മതി ഇപ്പൊ ഇറങ്ങും ഞാൻ ഇവിടുന്ന് വല്യ ഭംഗിയോ തൊലിവെളുപ്പോ ഇല്ലേലും എനിക്കുമുണ്ട് ആഗ്രഹങ്ങൾ അത് പഠിച്ചു വല്യ ഡോക്ടറോ വക്കീലോ ആവാനല്ല താലി കെട്ടിയ പുരുഷനിൽ നിന്ന് ഒരിറ്റ് സ്നേഹമ. അതും പറഞ്ഞവൾ തിരിഞ്ഞു നടന്നു റൂമിൽ കയറി വാതിലടക്കാൻ നേരം ഒന്ന് തിരിഞ്ഞ് നോക്കി അവൻ അവിടെ തന്നെ നിൽക്കുന്നത് കണ്ടു. ദൈവമേ ഏറ്റ? ഏറ്റ മതിയാരുന്നു ഇനി ഇങ്ങേരങ്ങാനും എന്നെ വേണ്ടന്ന് പറയോ ഒരു ആവേശത്തിൽ കേറി പോവാന്ന് പറയും ചെയ്തു എന്താവോ എന്തോ എന്തയാലും കുറച്ച് നേരം ഇവിടെ ഇരിക്കാം വിളിക്കോന്ന് നോക്കാലോ പിന്നെ അവളാ റൂമിന്ന് ഇറങ്ങിയത് രാത്രിയാ ഫുഡ്‌ ഒക്കെ റെഡി ആക്കി വച്ച് കുറച്ചു സങ്കടം ഒക്കെ മുഖത്ത് ഫിറ്റ്‌ ചെയ്തു അവൾ അവന്റെ റൂമി പോയി വാ ഫുഡ്‌ കഴിക്കാ ഞാൻ കഴിച്ചു നീ വേണേ കഴിച്ചോ. എടുത്തടിച്ച പോലെയായിരുന്നു അവന്റ മറുപടി അടിപൊളി ഒരു മാറ്റോം ഇല്ലല്ലേ അവൾ പിറുപിറുത്ത് കൊണ്ട് തിരിച്ചു പോന്നു. ഭക്ഷണം കഴിച്ചെന്നു വരുത്തി എഴുന്നേറ്റു അടുക്കള ക്ലീൻ ചെയ്ത് ചെന്നു കിടന്നു ദിവസങ്ങൾ ശര വേഗത്തിൽ കടന്നു പോയികൊണ്ടിരുന്നു. കിരണിന് ക്ലാസ് തുടങ്ങി അമ്മുന് നാളെ തുടങ്ങും ഇന്ന് വീട്ടിൽ ഒറ്റക്കാണ് അവൾ അവന്റ റൂമിൽ കയറി നല്ല അടക്കം ഒതുക്കം ഉള്ള റൂം ഷെൽഫ് ഒക്കെ നല്ല വൃത്തിയായി ഒതുക്കി വച്ചിട്ടുണ്ട്. ഒരു ഷെൽഫിൽ നിറയെ ബുക്സ് അവൾ അത് ഒന്ന് തലോടി ഒരു ബുക്ക്‌ അവള്ടെ കണ്ണിൽ തടഞ്ഞു അതിന്റ പുറകിലായി ഒരു ചെറിയ പെട്ടിയും അവൾ അത് എടുത്തു പെട്ടിയുടെ മുകളിൽ *നീ പറയാതെയും ഞാൻ അറിയാതെയും പോയ പ്രണയം* എന്നെഴുതിയിരിക്കുന്നു ദൈവമേ ഇങ്ങേർക്ക് പ്രണയമോ ഇപ്പോളും ഉണ്ടാവോ അവൾ അത് തുറന്ന് നോക്കി അതിൽ കുറെ കത്തുകളായിരുന്നു അവളതോരോന്നും തുറന്ന് വായിച്ചു ഇടക്ക് ചിരിക്കുന്നും ഇണ്ട് അതിന് ശേഷം അവൾ ആ ബുക്ക്‌ എടുത്തു *ഗുൽമോഹറിനെ പ്രണയിച്ച നീയും നിന്നെ പ്രണയിച്ച ഞാനും* അത് വെറുതെ ഒന്ന് മറിച്ചു നോക്കി അടച്ചു വച്ചു കിച്ചുനോട്‌ ഇതിനെ കുറിച്ച് ചോദിക്കണം ന്ന് മനസ്സിൽ കരുതി പിന്നെ വേണ്ടന്ന് വച്ചു ഇതെവിടുന്ന കിട്ടിയേന്ന് ചോദിച്ച പിന്നെ വായിൽ ഇരിക്കുന്നത് മുഴുവൻ കേൾക്കേണ്ടി വരും വൈകീട്ട് കിച്ചു വന്നപ്പോ കയ്യിൽ ഒരു ബാഗും കുറച്ച് ബുക്സും ഉണ്ടാർന്നു അവൻ അത് ടേബിളിൽ വച്ചു റൂമിൽ പോയി അവൻ വന്നത് അറിഞ്ഞു റൂമിൽ നിന്ന് പുറത്തേക്ക് വന്നപ്പോ ബാഗ് അമ്മു കണ്ടു അവളത് എടുത്തില്ല തന്നോട് പറയോന്ന് നോക്കട്ടെ 😉 ഫുഡ്‌ മേശപുറത്ത് എടുത്ത്വച്ച് അവൾ അടുക്കളയിൽ ഇരുന്ന് ഫുഡ്‌ കഴിച്ചു ഇനി തന്നോടുള്ള ദേഷ്യത്തിന് ഫുഡ്‌ കഴിക്കാണ്ട് പോണ്ട ഫ്രഷ് ആയി വന്ന അവൻ മേശപുറത്ത് ഫുഡ്‌ കണ്ടു അടുക്കളയിലേക്ക് നോക്കിയപ്പോ അമ്മു ഫുഡ്‌ കഴിക്കുന്നത് കണ്ടു അവന് വിളിക്കണം ന്ന് തോന്നിയെങ്കിലും വിളിച്ചില്ല കഴിച്ചു എഴുന്നേറ്റു കൈ കഴുകി വന്നപ്പോ ബാഗ് ടേബിളിൽ ഇരിക്കുന്നത് കണ്ടു. അവൾ ഇത് കണ്ടില്ലേ കൊടുക്കണോ അല്ലെ വേണ്ട എപ്പോഴേലും കണ്ടോളും അവൻ റൂമിലേക്ക് പോയി തുടരും.... ഇന്ന് അടുക്കളയിൽ പതിവിനേക്കാൾ തിരക്കായിരുന്നു.എട്ട് മണി ആവുമ്പോഴേക്കും ചോറ് കറി ചായ കടി എല്ലാം റെഡി ആയി. സാദാരണ കിരൺ പോയി കഴിഞ്ഞ അവൾ ചോറ് വക്കാറ് അവൻ ലഞ്ച് കൊണ്ട്പോകില്ല. കാന്റീനിന്ന് കഴിക്കാറ പതിവ് കിരൺ എഴുന്നേറ്റു വരുമ്പോ ചായ കൊടുത്തു അവൻ കുളിച് വരുമ്പോഴേക്കും ബ്രേക്ക്‌ഫാസ്റ്റ് റെഡി ആക്കി ടേബിളിൽ വച്ചു അവളും കഴിച്ചു അത് കഴിഞ്ഞ് ലഞ്ച് ആക്കി ടേബിളിൽ വച്ച് അവൾ റെഡി ആവാൻ പോയി അവൻ കഴിച്ചു എഴുന്നേറ്റപ്പോ ബാഗ് ഇന്നലെ വച്ചിടത്ത് തന്നെ ഇരിക്കുന്നത് കണ്ടു അവൾ ഇത് വരെ ഇത് കണ്ടില്ലേ ഇനി കണ്ടിട്ടും എടുക്കാത്തതാണോ ടീ ആഹ് ദേ വരുന്നു ന്തേ നീ എന്താ ക്ലാസ്സി കൊണ്ടോനെ ചോറും കടലക്കറീം ഹോ അതല്ല, അതെന്തിലാ കൊണ്ടോണെന്ന് എന്റെൽ ഒരു ബാഗ് ഇണ്ട് അതില് ഏതു ബാഗ് ഞാൻ വീട്ടിന്ന് കൊണ്ട്വന്നത് നീ ആ ബാഗ് കണ്ടില്ലേ ആ കണ്ടു ന്നിട്ട് ന്താ അതെടുക്കാഞ്ഞെ അതെനിക്ക് ഉള്ളതാർന്നോ അല്ല അന്റെ കുഞ്ഞമ്മക്ക് പിന്നെ ഇവിടെ ആർക്കാ ബാഗ് വേണ്ടേ അപ്പൊ പറയണ്ടേ ഞാൻ വിചാരിച്ചു നിങ്ങ വേറെ വല്ലോർക്കും വാങ്ങിയതാന്ന് വേറെ ആർക്കാ ഞാൻ വാങ്ങി കൊടുക്കണ്ടേ. നിനക്ക് വേണേ എടുത്തോ അല്ലെ തിരിച്ചു കൊടുക്കാം അത് വേണ്ട നിങ്ങൾ ആദ്യയിട്ട് എനിക്കൊരു സാധനം വാങ്ങി തന്നതല്ലേ അത് ഞാൻ തന്നെ എടുത്തോളാം എന്തേലും ചെയ് ഞാൻ പോണു നീ പോവുമ്പോ spair കീ വച്ച് പൂട്ടിക്കോലോ നിക്ക് ഞാനും വരുന്നു എങ്കിട ഒറ്റക്ക് പോയ മതി ഞാനെങ്ങനെ പോവാന ഇവിടുന്ന് ബസ് കേറിയാ കോളേജിൻറെ പടിക്കൽ ഇറങ്ങാം എന്റെൽ കാശ്ഒന്നും ഇല്ല ഞാൻ ഇന്ന് മാറിയ പാന്റ് ൻറെ പോക്കറ്റിൽ ഇണ്ടാവും മ്മ് അവൾക് സങ്കടമായെങ്കിലും ഒന്നും മിണ്ടിയില്ല അവൻ പോയതിനു പിന്നാലെ പാന്റിൽ നിന്ന് 20രൂപ എടുത്ത് അവളും ഇറങ്ങി കോളേജിൽ കയറുമ്പോഴേ ഒരു പേടി അവളെ പിടികൂടി ഈ അറിയാത്ത സ്ഥലത്ത് തന്നെ ഒറ്റക്കാക്കി പോയ കിരനോട്‌ അവൾക് ആദ്യമായി ദേഷ്യം തോന്നി അതൊരു വല്യ കോളേജ് ആയിരുന്നു കോളേജിന്റെ എല്ലാ സൈഡിലും ബിൽഡിംഗ്‌ ഉണ്ട് ഇതിൽ ഏതാ പിജി സെക്ഷൻ എന്നിപ്പോ ആരോട് ചോദിക്കും ഗേറ്റിന്റെ അവിടന്ന് നേരെ കാണുന്ന ബിൽഡിംഗിലേക്ക് ഓട്ടോ വിളിച്ചു പോവാനുള്ള ദൂരമുണ്ട് ദൈവമേ പെട്ടല്ലോ വീട്ടിൽ തന്നെ ഇരുന്ന മതിയാരുന്നു ഇനി ഇപ്പൊ നടക്കന്നെ വേറെ വഴിയില്ലല്ലോ അവൾ നേരെ നടന്നു സ്റ്റാഫ്‌ റൂം കണ്ടപ്പോ ഒന്ന് നെടുവീർപ്പിട്ട് അവിടേക്ക് കേറി ഉള്ളിലേക്ക് കേറിയതും പുറത്തേക്ക് വന്ന ആളുമായി കൂട്ടി ഇടിച്ചു എവിടെ നോക്കി നടക്കാടോ Sry miss ഞാൻ കണ്ടില്ലാരുന്നു എന്തിനാ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തെ അത് പിന്നെ ഈ പിജി സെക്ഷൻ എവിടാന്നറിയാൻ അത് ഇവിടെ വന്നല്ല അന്വേഷിക്കേണ്ടത് വല്ല റാഗിംഗ് പിള്ളേർടേം മുന്നിൽ ചെന്ന് പെട് അവര് പറഞ്ഞു തരും ഇതൊക്കെ കേട്ടിട്ട് അമ്മു കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു നിറഞ്ഞു വന്ന കണ്ണുകൾ അവൾ മെല്ലെ തുടച്ചു നീ എന്തിനാ സൗമ്യ അവള്ടെ അടുത്ത് ചൂടാവുന്നെ വേറെ ഒരു മിസ്സാണ് അത് ചോദിച്ചത് മോള് വാ ഞാൻ പറഞ്ഞു തരാം ന്ന് ആ മിസ്സ്‌ പറഞ്ഞപ്പോ സൗമ്യ മിസ്സ്‌ അവിടന്ന് ദേഷ്യത്തിൽ പോയി. അമ്മു തിരിഞ്ഞ് നോക്കിയപ്പോ അവിടെ കിരൺ എല്ലാം കണ്ടുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു അവൾക് എന്തോ അത് കണ്ടപ്പോ വല്ലാത്ത സങ്കടമായി തന്നെ ഇത്രക്കെ പറഞ്ഞിട്ടും ഒന്ന് പ്രതികരിക്കാൻ തോന്നിയില്ലേ കിച്ചുവെട്ടൻറെ മനസ്സിൽ തനിക്ക് അത്ര പോലും സ്ഥാനമില്ലേ. ഓർക്കുമ്പോ തന്നെ അവള്ടെ കണ്ണ് നിറഞ്ഞു ആ മിസ്സ്‌ അവളെ പുറത്തേക്ക് കൊണ്ട്പോയി പിജി സെക്ഷൻറെ ഭാഗം കാട്ടി കൊടുത്തു അവൾ ആ മിസ്സിന് ഒരു താങ്ക്സ് പറഞ്ഞു ആ ഭാഗത്തേക്ക്‌ നടന്നു ആ മിസ്സ്‌ തിരിച്ചു വന്ന് സൗമ്യ മിസ്സിൻറെ അടുത്ത് ചൂടായി.നീയെന്തിനാ സൗമ്യേ ആ കൊച്ചിന്റടുത്ത് ചൂടായെ പിന്നെ ഇടിച്ചു കേറി വരുന്നോരോട് ഞാൻ എന്ത് ചെയ്യണം നീയൊരു ടീച്ചർ അല്ലെ നിനക്ക് കുറച്ച് മാന്യമായിട്ട് സംസാരിചൂടെ ആരാ എന്താന്ന് അറിയാത്ത ഒരാളോട് ഇങ്ങനെ തട്ടികേറാൻ മാത്രം ഇവിടെ ഒന്നും ഇണ്ടായില്ലല്ലോ ആ കുട്ടി ഇവിടെ പുതിയതാവും പരിചയമുള്ള ആരും ഇണ്ടാവില്ല അതോണ്ട് ചോദിച്ചതാവില്ലേ കിരൺ എന്നോട് പറഞ്ഞ കാരണം ഞാൻ കണ്ടു അല്ലേൽ നീയാ കുട്ടിനെ കരയിപ്പിച്ചനെ ലോ ആ വാക്കുകൾക്ക് കിരണും സാക്ഷിയായിരുന്നു ഒരു പക്ഷെ അവള്ടെ ഇന്നത്തെ അവസ്ഥക്ക് താനും ഒരു കാരണമാണ് അറിയാത്ത സ്ഥലത്ത് അവളെ ഒറ്റക്ക് വിടാൻ പാടില്ലയിരുന്നു പക്ഷെ അവളെ ഭാര്യയായി അംഗീകരിക്കാൻ കഴിയാത്തിടത്തോളം ആ സ്ഥാനം നൽകി മറ്റുള്ളവരുടെ മുന്നിൽ അവളെ കൊണ്ട് വരാൻ എനിക്ക് കഴിയില്ല അതുകൊണ്ട് തന്നെയാണ് ഇന്ന് ആ പ്രശ്നത്തിൽ ഇടപെടതെ ഷീല ടീച്ചറെ അങ്ങോട്ട് അയച്ചതും അമ്മു ക്ലാസ് കണ്ടു പിടിച്ചു കയറി ഇരുന്നു അടുത്തിരിക്കുന്ന കുട്ടിയുമായി പെട്ടന്ന് കൂട്ടായി ചൈതന്യ അവൾ ചിന്നുന്ന് വിളിച്ചു കല്യാണം കഴിഞ്ഞതും കിരണിന്റെ കാര്യവും ഒഴിച് എല്ലാം പറഞ്ഞു. പറഞ്ഞു വന്നപ്പോ അവരടെ ഫ്ലാറ്റിൽ തന്നെയാണ് ചിന്നുവും താമസം അവൾ ഫാമിലിയായിട്ടു ബാംഗ്ലൂർ ആണ് ഒരേ ഫ്ലാറ്റിൽ ആണെന്ന് കേട്ടപ്പോ അമ്മുവിനു ചെറിയ പേടി തോന്നി തന്നേം കിച്ചുവെട്ടനേം ഒന്നിച്ചു കാണല്ലേ തുടരും........
20.2k കണ്ടവര്‍
4 ദിവസം
💖പ്രണയമഴ💖 Part-20 കിരണുമായി നിനക്ക് എന്താ ബന്ധം അങ്ങനെ ഒന്നും ഇല്ല എങ്ങനെ ഒന്നും🤨 ബന്ധമൊന്നും ഇല്ല നീയെന്നും അവന്റെ കൂടെയാണല്ലോ വരവും പോക്കുമൊക്കെ.ഏഹ് അതെന്താ അത്... പിന്നെ... ദേ പെണ്ണെ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. അവനായിട്ട് അധികം ഒട്ടാൻ നിക്കണ്ട.. അവസാനം കുരിശവും ...... അവൻ നിന്നോട് ഇപ്പൊ കാണിക്കുന്ന സ്നേഹം ആത്മാർത്ഥമാണെന്ന് നീ കരുതണ്ട. കാര്യം കാണുന്ന വരെ ഉണ്ടാവും സ്നേഹോം പഞ്ചാരവാക്കും ഒക്കെ. അതോണ്ട് സൂക്ഷിച്ചോ.. കാര്യം കഴിഞ്ഞ പിന്നെ താങ്ങാൻ അവൻ ഉണ്ടായി എന്ന് വരില്ല. നമ്മളെ സൂക്ഷിക്കേണ്ടത് നമ്മള് തന്ന്യാ. അന്ന ഞാൻ പോട്ടെ. ഞാൻ പറഞ്ഞത് നന്നായി ഒന്ന് ആലോചിക്ക്.. ഒക്കെ 😊😏 ************************** അമ്മു കണ്ണ് തുറന്നു.കൂടെ രണ്ട് തുള്ളി കണ്ണ് നീരുകളും. അമ്മു എന്ന കിരണിന്റെ വിളി കേട്ടാണ് അവൾ വലത്തോട്ട് നോക്കിയത്. കിച്ചു അവളുടെ വലത് കയ്യിൽ മുറുകെ പിടിച് തലയിൽ തലോടി കൊണ്ടിരിക്കുകയാണ്. അവനെ കണ്ടതും അവളുടെ കണ്ണുകൾ നിറഞൊഴുകാൻ തുടങ്ങി. അവൾ അവന്റെ കൈകൾ കൂട്ടി പിടിച്ചു പൊട്ടികരഞ്ഞു. അവൻ അവളെ ചേർത്ത് പിടിച്ചു എന്താ അമ്മുട്ടാ എന്താ പറ്റിയെ എന്തിനാ കരയണെ കിച്ചുവേട്ട😢 എന്താ എന്റെ അമ്മുട്ടന് പറ്റ്യേ. ഒന്നുല്ലെന്നാലോ ഡോക്ടർ പറഞ്ഞെ. ഏഹ് അവൻ അവളെ കണ്ണൊക്കെ തുടച് കൊടുത്ത് നെറുകിൽ ഒരു മുത്തം കൊടുത്തു ഡോർ തുറന്ന് വരുന്ന സൗമ്യ മിസ്സിനെയും ഷീല ടീച്ചറെയും കണ്ടു അമ്മു അന്തംവിട്ട് നിന്നു. കിരണിന്റെ ചുണ്ട് അപ്പോഴും അമ്മുവിന്റെ നെറ്റിയിൽ തന്നെയായിരുന്നു ഓഹോ ഇവിടെ ഇതായിരുന്നോ. ഞങ്ങൾ ഡിസ്റ്റർബ് ആയാവോ..😏 സൗമ്യ മിസ്സ്‌ പറയുന്നത് കേട്ട് കിരൺ അവളിൽ നിന്നും അടർന്നു മാറി. മുഖത്ത് ചെറിയൊരു ടെൻഷനും. അത് പെട്ടെന്ന് തന്നെ ദേഷ്യമായി മാറി. അമ്മു ആകെ പേടിച്ചിരുന്നു. ഇന്ന് ഇന്റർവെൽ കഴിഞ്ഞു ക്ലാസ്സിലേക്ക് പോകുന്ന വഴിക്കാണ് സൗമ്യ മിസ്സ്‌ സംസാരിക്കാൻ വിളിച്ചത്. ചിന്നുവിനെ പറഞ്ഞയച്ച് പേടിയോടെയാണ് മിസ്സിന്റെ കൂടെ പോയത്. കിച്ചുവേട്ടനെ കുറിച്ച് ചോദിക്കാനാവുമോ എന്ന്. പ്രതീക്ഷിച്ച പോലെ തന്നെ സംഭവിച്ചു. അവർക്ക് അറിയേണ്ടത് എന്താ ഞങ്ങൾ തമ്മിലുള്ള ബന്ധം എന്ന് തന്നെയായിരുന്നു. അവരുടെ പ്രതികരണം അറിയതോണ്ട് സത്യം പറയാൻ തോന്നിയില്ല. അതോണ്ട് തന്നെ കിച്ചുവേട്ടനെ കുറിച്ച് അവർ പറഞ്ഞതൊക്കെ കേട്ടപ്പോ തലകുനിച്ചു മിണ്ടാണ്ട് നിക്കാനെ കഴിഞ്ഞുള്ളു. ക്ലാസ്സിലിരുന്നിട്ടും അവർ പറഞ്ഞ വാക്കുകളായിരുന്നു മനസ്സിൽ. അത് കിച്ചു വേട്ടനെ വിശ്വാസമില്ലഞ്ഞിട്ടല്ല. അവർ ഇതുപോലെ എത്ര പേരോട് മോശം ആയി പറഞ്ഞിട്ടുണ്ടാവും എന്ന് ഓർത്തായിരുന്നു. ആകെ കൂടി ടെൻഷൻ അടിച്ചു ക്ലാസ്സിൽ ശ്രദ്ധിക്കാൻ പറ്റിയില്ല. അതോണ്ട് മിസ്സ്‌ ചോദ്യം ചോദിച്ചത് അറിഞ്ഞും ഇല്ല. പുറത്ത് നിക്കേണ്ടി വന്നു. നേരം വൈകിയതിനാൽ രാവിലെ ഫുഡും കഴിച്ചില്ല. തല കറങ്ങി വീണു. ബോധം വന്നപ്പോ ആദ്യം കണ്ടത് കിച്ചുവേട്ടനെയാ. അപ്പൊ തന്നെ ഓർമ്മ വന്നത് മിസ്സ്‌ പറഞ്ഞ വാക്കുകളും. കണ്ണ് നീരിനെ പിടിച്ചു വക്കാൻ പറ്റിയില്ല. കാര്യം അറിയതോണ്ട് കിച്ചുവേട്ടനും ടെൻഷൻ ആയിട്ടുണ്ടാവണം. പക്ഷെ മിസ്സിനെ ഇവിടെ പ്രതീക്ഷിച്ചില്ല. ഇനി എന്താവോ ദൈവമേ.... കിരൺ മിസ്സിനെ കനപ്പിച്ചു നോക്കി. മിസ്സ്‌ ഒന്ന് കോട്ടി ചിരിച്ചോണ്ട് മറ്റേ മിസ്സിനെ നോക്കി പറഞ്ഞു അല്ല മിസ്സേ ഇപ്പൊ സാറെമ്മാരൊക്കെ ഇങ്ങനാണോ സ്റ്റുഡന്റസ്നെ സ്നേഹിക്കുന്നെ അത് കേട്ട് കിരൺ ചീറിപാഞ്ഞു അവളുടെ നേരെ തിരിഞ്ഞതും അമ്മു അവന്റെ കയ്യിൽ പിടിച്ചു കിച്ചുവേട്ട വേണ്ട😐 അവൻ കണ്ണടച്ച് നീട്ടി ശ്വാസം വലിച്ചു ഏഹ് കിച്ചുവേട്ടനോ എന്താ നീ വിളിച്ചേ.. നീയും ഇവനും തമ്മിലൊരു ബന്ധവും ഇല്ലന്ന് പറഞ്ഞിട്ട്?? നിനക്ക് ഞാനും ഇവളും തമ്മിലുള്ള ബന്ധം അറിയണോ,, നിനക്ക് അറിയണോന്ന്. അന്ന പറഞ്ഞു തരാം. വിശദമായി പറഞ്ഞു തരാം. കിരൺ ചീറുകയായിരുന്നു കിരൺ നീയെന്തിനാ അതിനു ഇങ്ങനെ ഹീറ്റ് ആവുന്നേ അതേ... ഇവളുടെ കഴുത്തിലുള്ള താലിയുടെ അവകാശി ഞാൻ ആയത്കൊണ്ട്... ആ നെറ്റിയിലുള്ള സിന്ദൂരം അത് ചാർത്തിയത് എന്റെ കൈകളായത് കൊണ്ട് 😠 ഇപ്പ്രാവശ്യം ഞെട്ടിയത് സൗമ്യ മിസ്സും മറ്റേ ടീച്ചറുമാണ്. കിരൺ നീ.. ഇത്.. എന്തെ വിശ്വാസം വരണില്ലല്ലെ. അറിയാം. തെളിവ് സഹിതം കാട്ടി തരാം. കിരൺ അമ്മുവിന്റെ അരികിലേക്ക് നീങ്ങി നിന്ന് അവളുടെ ഷാളിൻറെ ഉള്ളിലേക്ക് മറച്ചു വച്ച താലി പുറത്തെടുത്തു അവർക്ക് നേരെ നീട്ടി സൗമ്യ മിസ്സിന്റെ മുഖത്ത് നവരസങ്ങൾ മിന്നിമറയാൻ തുടങ്ങി. അവൻ സൈഡിലേക്ക് ഈരി വച്ച മുടി നടു പിളർത്തി നെറ്റിയിൽ നേർമയായി തൊട്ട സിന്ദൂരം കാണിച്ചു കൊടുത്തു. അതോടെ സൗമ്യ മിസ്സ്‌ ഫ്ലാറ്റ് 😀 ഇപ്പൊ മാഡത്തിന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാവോ 😏. നിങ്ങളൊക്കെ കാണുമ്പോ തൊട്ടേ ഇവളെൻറെ ഭാര്യയാണ്. ഞാൻ താലി ചാർത്തിയ എന്റെ പെണ്ണ്. വേണ്ടന്ന് പറഞ്ഞിട്ടും കോളേജിൽക്ക് അവളി താലിയും സിന്ദൂരവും ഇട്ട് വരുന്നതേ അവളുടെ ഭർത്താവിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടിയാ. ആ പെണ്ണിനെ സ്നേഹം കൊടുത്ത് എങ്കിലും പരിപാലിക്കേണ്ടത് എന്റെ കടമയല്ലെ. നിന്നെ പേടിച്ച അവള് കോളേജിലെ ആരോടും ഇത് പറയണ്ടാന്നു പറഞ്ഞത്. ആഗ്രഹിച്ചത് നേടാൻ എന്തും ചെയ്യുന്ന നീ അവളെ എന്തേലും ചെയ്താലോ എന്നല്ല, നാല് കൊല്ലത്തോളം കാത്തിരുന്നു കിട്ടിയ അവളുടെ പ്രണയസാഫല്യം നീ കാരണം നഷ്ടപ്പെടരുത് എന്ന് ഭയന്നാ അവള് ഒന്നും മിണ്ടരുത് എന്ന് പറഞ്ഞത്. ഇപ്പൊ ഞാൻ പറയാ ഇനി എന്റെ പെണ്ണിന്റെ നേർക്ക് നീ നിന്റെ പിഴച്ച നാവും കൊണ്ട് വന്ന ഞാൻ എങ്ങനാ പ്രതികരിക്കന്ന് എനിക്ക് തന്നെ അറിയില്ല. അതോണ്ട് ആ ഭാഗത്ത്‌ക്ക് ഇനി വരാതിരിക്കുന്നതാവും നിനക്ക് നല്ലത്. പിന്നെ ഇന്നത്തെ അവള്ടെ അവസ്ഥക്ക് കാരണക്കാരി നീയാണെന്നങ്ങാനും ഞാൻ അറിഞ്ഞ പൊന്ന് മോളെ സൗമ്യേ..... ബാക്കി ഞാൻ അപ്പൊ പറഞ്ഞു തരാം കിരൺ പറഞ്ഞു നിർത്തിയതും സൗമ്യ മിസ്സ്‌ അമ്മുവിനെ ഒന്ന് തുറിച്ചു നോക്കി അവിടുന്ന് ഇറങ്ങി പോയി. അവൻ മറ്റേ മിസ്സിന്റെ നേർക് തിരിഞ്ഞു മിസ്സിന് ഒന്നും തോന്നരുത്. ഇത് ഇപ്പോളെങ്കിലും പറഞ്ഞില്ലെങ്കിൽ ഇനിയും അവളെ പേടിച്ചു ജീവിക്കുന്ന അവസ്ഥ വരും നന്നായി മോനെ അവള്ടെ അഹങ്കാരം ഇങ്ങനെയെങ്കിലും കുറയുന്നെങ്കിൽ കുറയട്ടെ അന്ന ടീച്ചർ പൊക്കോ. ഞങ്ങൾ വീട്ടിൽക്ക് പോവാ. ടീച്ചറെ ഡ്രോപ്പ് ചെയ്യണോ വേണ്ട മോനെ എന്റെ വീട് ഇവിടെ അടുത്ത. ഞാനും വീട്ടിൽക്ക് പോവാ. ഇനി കോളേജിൽ പോയാലും വിടണ്ട നേരായി അന്ന ശരി. ഇവിടെ ഞാൻ നിന്നോളം. ഡ്രിപ് തീർന്നാൽ വീട്ടിൽ പോവാം ന്ന് പറഞ്ഞു മ്മ് ശരി. ടീച്ചർ പോയപ്പോ കിച്ചു അമ്മുന്റെ അടുത്ത്ക്ക് വന്നു. അമ്മു എന്ന് വിളിച്ചതും അവൾ അവന്റെ നെഞ്ചിലെക്ക് ചാഞ്ഞു. അവനും അവളെ ചേർത്ത് പിടിച്ചു. ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് രണ്ടു പേരും അകന്ന് മാറിയത്. ഡോക്ടർ ആയിരുന്നു അമൃത എങ്ങനിണ്ട് ഇപ്പൊ കുഴപ്പമില്ല ഡോക്ടർ മ്മ് mr. കിരൺ ആൾക്ക് ടെൻഷൻ കൂടിയതാണ്. വേറെ കുഴപ്പമൊന്നും കാണുന്നില്ല. (😅ഗുഡ് ന്യൂസ്‌ പ്രതീക്ഷിച്ചവർക്ക് ഒരു ചെറിയ ട്വിസ്റ്റ്‌ 😉) സമയത്തിന് ഭക്ഷണം കഴിക്കാൻ പറയണം. അന്ന ശരി ഡ്രിപ് തീർന്നാൽ പോവാം😊😊 അവൻ തിരിച്ചു പുഞ്ചിരിച്ചു. ഡോക്ടർ പോയി. അവൻ അമ്മുവിന്റെ കയ്യിൽ പിടിച്ചു മറുകൈ കൊണ്ട് തലയിൽ തലോടി കൊണ്ടിരുന്നു. ഡ്രിപ് കഴിഞ്ഞ് ബില്ല് അടച്ചു രണ്ട് പേരും കൂടി അവിടന്ന് ഇറങ്ങി. അമ്മു ചിന്നുവിന് വിളിച്ചു അവള്ടെ ബാഗ് കൊണ്ട് വരാൻ പറഞ്ഞു. നേരെ ബീച്ചിൽ പോയ്‌. കുറേ നേരം രണ്ട് പേരും കൈ കോർത്തിരുന്ന് കടല് കണ്ടു. അസ്തമയവും കഴിഞ്ഞ് പുറത്തെ തട്ട്കടയിൽ നിന്ന് ഫുഡും തട്ടി വീട്ടിൽക്ക് പോയി *************************** എന്നാലും ഞാൻ ഒരു ഗുഡ് ന്യൂസ്‌ ഒക്കെ പ്രതീക്ഷിച്ചു.അമ്മു bed ഷീറ്റ് വിരിക്കുന്ന നേരത്ത കിച്ചു ഒരിത്തിരി വിഷമമൊക്കെ മുഖത്ത് ഫിറ്റ്‌ ചെയ്ത് പറഞ്ഞത് ആ നിങ്ങള് മാത്രല്ല, നമ്മളെ ഫാൻസും ഭയങ്കര ആകാംഷയിലായിരുന്നു അന്നപിന്നെ നമുക്ക് അവരുടെ സങ്കടമൊന്ന് മാറ്റിയാലോ😉 ആ വെള്ളം പൊന്നുമോൻ വാങ്ങി വച്ചേരെ. അയ്യെടാ സങ്കടം തീർക്കാൻ നടക്കുന്നു. അന്ന പോയ്‌ ആ സൗമ്യ മിസ്സിന്റെ സങ്കടം മാറ്റ്😄 അത് ശരിയാ.. പാവം ഇപ്പൊ വിഷമിച്ചിരിക്കവും. ഞാൻ പോയ്‌ അവള്ടെ സങ്കടം മാറ്റിട്ട് വരാം😜 😶അയ്യടാ കേൾക്കാൻ കത്തിരിക്ക അങ്ങോട്ട് പോവാൻ 😏😏. അമ്മു പിണങ്ങിയിരുന്നു. കിച്ചു ചിരിച്ചു കൊണ്ട് അവളുടെ പിന്നിലൂടെ പോയി അവളെ കെട്ടിപിടിച്ചു അവളുടെ ഷോൾഡറിൽ തല വച്ചു എന്റെ അമ്മുന് അസൂയ ഇല്ലന്ന് ആരാ പറഞ്ഞെ. ആരെക്കാളും അസൂയ അമ്മുട്ടന് ഇണ്ട്. അതിന്റ ഇരട്ടി സ്നേഹവും.. പിണങ്ങി ഇരിക്കുമ്പോ എന്ത് ഭംഗിയാ അമ്മുട്ടനെ കാണാൻ.. ആ ചുവന്ന കവിളും.. ഉണ്ട.... മതി മോനെ പതപ്പിച്ചത്... ഏൽക്കൂല... ഇന്ന് എനിക്ക് എന്തായാലും നല്ല ക്ഷീണമുണ്ട്. കിടന്നേ പറ്റു. മോൻ ആ സോപ്പ് മാറ്റി വച്ചേരെ. പിന്നെ എപ്പോളെങ്കിലും ആവശ്യം വരും 😜അന്ന പിന്നെ കിടക്കാം ലെ **************************** (3 മാസങ്ങൾക്ക് ശേഷം) ഗുഡ് മോർണിംഗ് ആൾ.... നമ്മള് ഇന്ന് ഇവിടെ ഒത്തുകൂടിയത് എന്തിനാണെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക് അറിയാലോ.... അതേ നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു അദ്ധ്യായന വർഷം കൂടി കടന്ന് പോവുകയാണ്. കൂടെ ഒരു പിടി പ്രകൽപരായ വിദ്യാർത്ഥികളും ഒന്ന് രണ്ട് അദ്ധ്യാപകൻമാരും.. അവർക്കുള്ള യാത്രയയപ്പ് ആണ് നമ്മള് ഇന്നിവിടെ നിറവേറ്റാൻ പോകുന്നത്. ഇനിയും ഒരുപാട് ഉയരത്തിലെത്താൻ അവർക്ക് സാദിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു...... സദസ്സിൽ കയ്യടികൾ ഉയർന്നു. കൂട്ടത്തിൽ അമ്മുവും ഉണ്ട്. കിരണും ഇന്നി കോളേജിൽ നിന്ന് വിട വാങ്ങുകയാണ്. പരിപാടികൾകൊടുവിൽ അമ്മു ക്യാന്റീനിലിരിക്കുമ്പോഴാണ് സൗമ്യ മിസ്സ്‌ വേറെ ഒരു മിസ്സിനെ കൂട്ടി വന്നു അമ്മുവിന്റെ തൊട്ട് മുന്നിലായി ഇരുന്നത്. അമ്മു മൈൻഡ് ആക്കാതെ പുറത്തോട്ട് നോക്കിയിരുന്നു മിസ്സിനറിയോ ഈ കിരൺ സർ ഇല്ലേ അങ്ങേര് എന്തായിരുന്നു ഈ കോളേജിൽ വന്ന അവസരം. ക്ലാസ്സിൽ മഹാ മാന്യനും പുറത്തു മഹാ അലമ്പും... എല്ലാതരo ദുശീലങ്ങളും കയ്യിലുണ്ടയിരുന്നു. എന്തിന് എന്റെ അടുത്ത്ക്ക് വരെ വന്നിട്ടുണ്ട്... എന്നിട്ട് പെണ്ണ് കെട്ടി കഴിഞ്ഞപ്പോ ഇതുപോലൊരു മാന്യനെ വേറെ എവിടേം കണ്ടിട്ടില്ല എന്ന പോലെയായി. ഈ ട്രാൻസ്ഫർ തന്നെ അങ്ങേര് ചോദിച്ചു മേടിച്ചതാ അങ്ങേരെ പൂർവകാല കഥകളൊന്നും ഭാര്യ അറിയാതിരിക്കാൻ വേണ്ടി.... Excuseme... വിളി കേട്ട് തിരിഞ്ഞതെ സൗമ്യ മിസ്സിന് ഓർമ്മയുള്ളൂ. കരണം പുകഞൊരടിയായിരുന്നു. കവിള് പൊത്തി തിരിഞ്ഞ് നോക്കിയപ്പോ അമ്മു കട്ടകലിപ്പിൽ നിക്കുന്നു.... ഇനി എന്റെ കിച്ചുവേട്ടനെ പറ്റി ഒരക്ഷരം നീ മിണ്ടിയാ എന്റെ മറ്റൊരു മുഖം നീ കാണും.. ഓർത്തോ. കുറെയായി ക്ഷമിക്കുനു. ഇനി പറ്റില്ല ഇനിയും നിന്നെ വെറുതെ വിട്ട എന്റെ വയറ്റിൽ വളരുന്ന കിച്ചുവേട്ടൻറെ ചോര നാളെ എന്നോട് ചോദിക്കും.... അമ്മ അവരെ ഒന്നും ചെയ്തിലെ എന്ന് അന്ന് അവര് എന്നെ പുച്ചിക്കണ്ടങ്കി ഞാൻ ഇന്ന് ഇതെങ്കിലും ചെയ്യണം വേണ്ടന്ന് ഞാൻ പറഞ്ഞിട്ട കിച്ചുവേട്ടനീ ജോലി വേണ്ടെന്ന് വക്കുന്നെ അല്ലാണ്ട്... നിന്നെ പോലുള്ളവരെ പേടിച്ചല്ല... പിന്നെ കിച്ചുവേട്ടൻ... നീയൊക്കെ കാണുന്നതിന് മുന്നേ കണ്ടതാ ഞാൻ അങ്ങേരെ.. അതോണ്ട് ആ കിച്ചുവേട്ടൻറെ സ്വഭാവമഹിമ നീ എന്നെ പഠിപ്പിക്കണ്ടാ... ഇതുവരെ ഞാൻ ഒന്നും മിണ്ടാതെ നിന്നത് ഞാൻ ഇവിടുത്തെ സ്റ്റുഡന്റ്o നീ ടീച്ചറും ആയത്കൊണ്ട. ഇനി എനിക്ക് പേടിക്കണ്ട ഞാൻ ടിസി വാങ്ങിയാ പോകുന്നെ.... പുറകിൽ നിന്നും കയ്യടി കേട്ടാണ് അമ്മു തിരിഞ്ഞ് നോക്കിയത്.. കിച്ചു കയ്യടിച്ചു ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് വന്നു. അപ്പോഴേക്കും ചുറ്റും ആളുകൾ കൂടിയിരുന്നു. കിച്ചു അമ്മുവിനെ ചേർത്ത് പിടിച്ചു വെൽടണ് my വൈഫ്... ഇപ്പോഴെങ്കിലും നീ ഇത്തിരി ധൈര്യം കാണിച്ചല്ലോ... കിച്ചു സൗമ്യക്ക് നേരെ തിരിഞ്ഞു ഒരിക്കൽ വീണവളെ പിന്നേം ചവിട്ടി താഴ്ത്തുന്നത് ആണുങ്ങൾക്ക് ചേർന്ന പണിയല്ലാത്തത് കൊണ്ട് നിന്നെ ഞാൻ ഒന്നും ചെയ്യുന്നില്ല എന്നാലും ഫ്രീ യായിട്ടു ഒരു ഉപദേശം തരാം. എത്രേം പെട്ടെന്ന് ഒരു ട്രാൻസ്ഫർ വാങ്ങി ഇവിടുന്ന് പോകാൻ നോക്ക് അല്ലെങ്കി ഇക്കണ്ട പിള്ളേരൊക്കെ നിന്നെ ഇത്രേം നാള് ഒളിഞ്ഞു പറഞ്ഞത് ഇനി പച്ചക്ക് പറയും. നാണമില്ലല്ലോ ടീച്ചർ ആണെന്ന് പറഞ്ഞുനടക്കാൻ... കിരൺ അമ്മുവിനെയും കൂട്ടി പുറത്തേക്ക് നടന്നു. എല്ലാരോടും യാത്ര പറഞ്ഞു അവർ ഇറങ്ങി. സാധനങ്ങൾ ഒക്കെ പാക്ക് ചെയ്ത് വച്ചിരുന്നു. അതും എടുത്ത് എയർപോർട്ടിലേക്ക് വിട്ടു. ഫ്ലാറ്റ് വിറ്റില്ല. ഇടക്കൊക്കെ വരാലോ 😉 നാട്ടിലെത്തിയ അവർക്ക് നല്ല സ്വീകരണമായിരുന്നു. എല്ലാരും അമ്മുവിന്റെ ചുറ്റും കൂടി വിശേഷം ചോദിക്കലായി... അതേ അമ്മേ ഞാനും വന്നിട്ടുണ്ട്. എന്നേം കൂടി ഒന്ന് മൈൻഡ് ചെയ്യോ😔 അയ്യോ എന്റെ മോൻ വന്നിട്ടുണ്ടർന്നോ അമ്മ കണ്ടില്ലല്ലോ🧐 ആക്കിതാനെന്നു മനസ്സിലായി. വേണ്ടാട്ടോ.. 😏 ഏട്ടന് കുശുമമ്പുo തുടങ്ങിയോ അമ്മേ... ടീ വേണ്ടട്ടൊ.. അമ്മേ എന്തേലും താ വിശക്കുന്നു.. ആ വായോ സദ്യ റെഡി ആഹാ.. അന്ന അത് കഴിച്ചിട്ട് ബാക്കി.. അല്ല അച്ഛനെവിടെ അച്ഛനിപ്പോ എത്തും. നിങ്ങള് ഇരിക് ഫുഡ്‌ ഒക്കെ കഴിച്ചു എല്ലാരും കൂടി ഹാളിൽ വർത്താനം പറഞ്ഞിരുന്നു. കീർത്തി അമ്മുവിന്റെ അടുത്ത് തന്നെയായിരുന്നു.. ഇവിടെ വന്നേപിന്നെ കിച്ചുവിന് അമ്മുവിനെ കാണാൻ കൂടി കിട്ടിയിട്ടില്ല. കുറച്ച് കഴിഞ്ഞപ്പോ അമ്മ അമ്മുവിനോടും കിച്ചുവിനോടും പോയി റസ്റ്റ്‌ എടുക്കാൻ പറഞ്ഞു. രണ്ട് പേരും കൂടി റൂമിലേക്ക് പോയി അല്ല ഇപ്പൊ നമ്മളെ ഒന്നും വേണ്ടേ വേണ്ടെങ്കി ആ ഞാൻ വണ്ടി തിരിച്ചു വിടും ബാംഗ്ലൂർക്ക് പറഞ്ഞില്ലാന്നു വേണ്ട😶 😁അയ്യോ അങ്ങനെ പറയരുത് ഉണ്ണി 😃😃 ടീ..... ഇങ്ങ് വാ കുറച്ച് നേരം കിടക്കാം ആ കിടന്നോ അതിനു ഞാൻ എന്തിനാ നിന്നെ വേണ്ട... എനിക്ക് എന്റെ മോളോട് സംസാരിക്കണം.. അതിനിപ്പോ നിന്റെ സമ്മതം വേണ്ട... 😏 അയ്യെടാ മോളോ ആ മോള് തന്ന എന്നാലേ അവിടിരുന്നു സംസാരിച്ചോ.. എന്റെ പൊന്ന് അമ്മുട്ടനല്ലേ വാ അങ്ങനെ നല്ല സ്നേഹത്തിൽ വിളിക്ക്.. കിച്ചു അവളെ മടിയിൽ തല വച്ച് കിടന്നു.. അവളുടെ വയറിൽ ചുണ്ടുകളമർത്തി😘😚😙 അമ്മു അവനോട് ഓരോ വിശേഷം പറഞ്ഞിരുന്നു...... വൈകീട്ട് കിച്ചു പുറത്തൊക്കെ ഒന്ന് കറങ്ങി.. അജുനേം കണ്ടു അളിയാ നിങ്ങ ഇന്ന് വരും ന്ന് പറഞ്ഞിരുന്നു. എപ്പോ എത്തി ഉച്ചക്ക് എത്തിടാ.. എന്തൊക്കെയുണ്ട്.. എങ്ങനെ പോണു പുതിയ ജോലി... അങ്ങനെ പോണു... കുഴപ്പമൊന്നും ഇല്ല... അവിടെന്താ വിശേഷം... അമ്മുന് സുഖല്ലേ.. ആാാ പരമസുഗം... അവൾക്കിപ്പോ ഭയങ്കര ഡിമാൻഡ് അല്ലേ ഏഹ് ആട നീയറിഞ്ഞില്ലേ നീ മാമൻ ആവാൻ പോകുന്ന കാര്യം ഏഹ് മനുഷ്യന് മനസ്സിലാവുന്ന ഭാഷ പറയടാ എടാ അവള് പ്രെഗ്നന്റ് ആണെന്ന് അആഹ് അങ്ങനെ അളിയാ കോൺഗ്രാറ്റ്ലഷൻസ്... അല്ല അപ്പൊ ഞാൻ എങ്ങനാ മാമൻ? 🤔 അമ്മു നിന്റെ പെങ്ങള് അല്ലേ അങ്ങനെ.... ഓഹ് അങ്ങനെ ☺️ അല്ലാണ്ട് പിന്നെ നീ കീർത്തിനെ കെട്ടിട്ടാ😝 അജു ഞെട്ടി കിച്ചുവിനെ നോക്കി... മുഖത്ത് പ്രത്യേകിച്ചു ഭാവമാറ്റമൊന്നും ഇല്ല. അവൻ നീട്ടി ഒരു ശ്വാസം വലിച്ചു വിട്ടു... ആ കീർത്തി ന്ന് പറഞ്ഞപ്പോഴാ ഓർത്തെ. അവൾക് ഒരു ആലോചന വന്നിട്ടുണ്ട്.. ബാംഗ്ലൂർ എന്റെ കൂടെ വർക്ക്‌ ചെയ്തിരുന്നതാ. അർജുൻ. വീട് ഇവിടെ അടുത്ത് തന്ന്യാ.... ഇപ്പൊ അവളുടെ പഠിപ്പും കഴിഞ്ഞല്ലോ. വേണേ ബാംഗ്ലൂർ തന്നെ ജോലിയും കിട്ടും അത് കേട്ട് അജു നന്നേ ഞെട്ടിയിരുന്നു.. അവന്റെ മുഖം ആകെ മാറാൻ തുടങ്ങി. കിച്ചു ശ്രദ്ധിക്കും എന്ന് കണ്ടതും അവൻ ഒന്ന് ചിരിച്ചു നീയെന്താട ഒന്നും മിണ്ടാത്തെ ഏയ്‌ നീ പറയല്ലേ അത് കേട്ടത... ന്നിട്ട് പറ.. കീർത്തി എന്ത് പറഞ്ഞു അവൾക് ഇഷ്ടായോ. അവസാന പ്രതീക്ഷയെന്നോണം അജു ചോദിച്ചു ആട ഞങ്ങൾ കണ്ടുപിടിച്ചതല്ലേ... അവൾക് സമ്മത... ആലോചിച്ചു കൊള്ളാൻ പറഞ്ഞു. ഞാൻ അവന്റെ വീട്ടുകാരുമായി സംസാരിച്ചു. അവർക്കും പൂർണ സമ്മതം അടുത്ത് ഉണ്ടാവോ പെട്ടെന്ന് കല്യാണം വേണംന്നാ പറഞ്ഞെ.. നീണ്ട എന്തൊക്കെയോ പ്രശ്നം ഉണ്ടെന്ന്... അതോണ്ട് അടുത്ത മാസം തന്നെ നടത്താനാ രണ്ട് വീട്ടുകാരുടെയും തീരുമാനം അജു അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു ആ പിന്നെ നീ എന്റെ കൂടെ വരണം... സമയമില്ലതത് കാരണം എല്ലാം പെട്ടെന്ന് ഒരുക്കണം.. ☺️😊അതിനെന്താട ഞാൻ ഉണ്ടാവും അന്ന ശരി ഞാൻ ചെല്ലട്ടെ കത്ത് അടിക്കാൻ കൊടുത്തിട്ടുണ്ട്... അത് കറക്റ്റ് ചെയ്യാൻ പോണം.. മ്മ്മ് *************************** അമ്മു അതികം ഓടി നടന്നു സൽക്കരിക്കാൻ നിക്കണ്ട.... കേട്ടല്ലോ.. നിന്നെ കാണണം എന്നുള്ളവർ ഇങ്ങോട്ട് വരും... ഒരു സ്ഥലത്ത് അടങ്ങി ഒതുങ്ങി ഇരുന്നോണം ഓഹ് എന്റെ കിച്ചുവേട്ട ഇതെത്രാമത്തെ വട്ട ഈ പറയണേ... എനിക്ക് അറിയാം ഞാൻ കൊച്ചു കുട്ടിയൊന്നും അല്ലല്ലോ ആ...കൊച്ചു കുട്ടികളോട് ഒരു വട്ടം പറഞ്ഞ അവര് അനുസരിക്കും.. 😆😆ഞാൻ അനുസരിച്ചോളാം ഒക്കെ.. വാ പോവാം മ്മ് നടക്... അജു എല്ലാം ഒക്കെ അല്ലേ... ചെക്കന്റെ കൂട്ടർ എത്താറായി... അന്ന വാ നമുക്ക് സ്റ്റേജിൻറെ അങ്ങോട്ട് പോവാം. മുഹൂർത്തത്തിനു സമയായി അല്ലേടാ അപ്പൊ വരനെ സ്വീകരിക്കാൻ നിക്കണ്ടേ അതിന്റ ആവശ്യം ഇല്ല ന്ത്‌ ടാ അത് അച്ഛൻ നോക്കിയോളും. നീ വാ ദേ അച്ഛനും... ആ വരണൂ.. രണ്ട് പേരും മണ്ഡപത്തിൻറെ അടുത്തെത്തി. അജു സ്റ്റേജിലേക്ക് ഒന്ന് നോക്കി ARJUN WEDS KEERTHANA അവൻ കണ്ണടച്ചു പിടിച്ചു ഒന്ന് പുഞ്ചിരിച്ചു. കിരണിനെ നോക്കി അളിയാ... നീ അങ്ങോട്ട് കേറി നിക്ക് എന്തിനാടാ എന്റെ പെങ്ങളെ കെട്ടിക്കാൻ.. ഒന്ന് കേറി നിക്കട പൊന്ന്അളിയാ നല്ലൊരു ദിവസായിട്ട് നീ ചൂടാവല്ലേ. ഞാൻ കേറി നിക്കാം എടാ പൊട്ടാ ഞാൻ ചൂടായതല്ല, കാര്യായിട്ട് പറഞ്ഞതാ... പെങ്ങളെ കെട്ടിക്കാൻ തന്ന്യാ മണ്ഡപത്തിൽ കേറി നിക്കാൻ പറഞ്ഞെ 😲😲എന്ത്????? മനസ്സിലായില്ല.... നീയും കീർത്തിo എത്ര കൊല്ലായിട്ട് പ്രണയത്തിലാന്ന് അളിയാ ഞാൻ... വേണ്ട ഒന്നും പറയണ്ട. ഞാൻ പറയും നീ കേക്കും.. ഒക്കെ ............ നീയും അവളും തമ്മിൽ ഇഷ്ടത്തിലാണെന്ന് അറിഞ്ഞിട്ടും ഞാൻ അവളെ വേറെ കെട്ടിക്കണം ലെ. ഞാൻ പറഞ്ഞതൊക്കെ കേട്ട് വിശ്വസിച്ചു നിന്റെ പേര് അർജുൻ എന്നാണെന്നു നീ മറന്നു ലെ. അപ്പോഴെങ്കിലും നീ പറയുംന്ന് ഞാൻ വിചാരിച്ചു. അതും ഉണ്ടായില്ല. നിന്നേം കൊണ്ട് ഞാൻ ഇക്കണ്ട ആൾക്കാരെ ഒക്കെ കല്യാണം വിളിക്കാൻ പോയപ്പോ നിൻറെൽ അല്ലേ ഞാൻ കത്ത് തന്നെ. അപ്പൊഴെങ്കിലും നീ അതൊന്ന് തുറന്ന് നോക്കിയിരുന്നെങ്കിൽ..... ഇപ്പൊ ഇങ്ങനെ നിക്കേണ്ടി വരുമായിരുന്നോ...🤭🤭 എടാ പുല്ലേ.. നിനക്ക് അതൊന്ന് വായ തുറന്നു പറഞ്ഞ എന്തായിരുന്നു കുഴപ്പം😠 ഇങ്ങനെ ഒരു സംഭവം നിന്നെ ഓര്മിപ്പിക്കാൻ... എന്റെ കല്യാണം മോൻ മറന്നില്ലല്ലോ ലെ 😆😆 പിന്നെ ഇതൊന്നും എന്നോട് പറയാത്തതിനും ടാ...അത് പിന്നെ.. എന്നോട് പറഞ്ഞ ഞാൻ സമ്മതിക്കില്ല എന്ന് വിചാരിച്ചു അല്ലേ... നിന്നെക്കാൾ നല്ല ആളെ ഞാൻ അവൾക് എവിടുന്ന് കൊണ്ട് വരാനാട... ഇനി നിങ്ങള് തമ്മിൽ അങ്ങനൊരു റിലേഷൻ ഇല്ലെങ്കിലും ഞാൻ ഇക്കാര്യം നിന്നോട് അങ്ങോട്ട് ചോദിക്കുമായിരുന്നു അളിയാ.. ഞാൻ.. നീ എന്നോട് ക്ഷമിക്ക് ടാ.. അതൊക്കെ അവിടെ നിക്കട്ടെ നീ ഇപ്പൊ അങ്ങോട്ട്‌ കേറി ഇരിക്.മുഹൂർത്തം ആവാറായി. പെണ്ണ് ഇപ്പൊ എത്തും.. അജു അവനെ കെട്ടിപിടിച്ചു. കിച്ചു അവനെ അകറ്റി മാറ്റി മണ്ഡപത്തിൽ കൊണ്ടിരുത്തി. അമ്മു കീർത്തിയെയും കൊണ്ട് വരുന്നത് കണ്ടു. കീർത്തിയെ മണ്ഡപത്തിൽ ഇരുത്തി അമ്മു കിച്ചുവിന്റെ അടുത്തേക്ക് പോയി. കിച്ചു അവളെ ചേർത്ത് പിടിച്ചു.. മുഹൂർത്തമായി.. അജു കീർത്തിയുടെ കഴുത്തിൽ താലി ചാർത്തി... എല്ലാവരും പൂക്കൾ എറിഞ്ഞു അവരെ അനുഗ്രഹിച്ചു..... അങ്ങനെ മംഗളമായൊരു കർമം അവിടെ നിറവേറി.....ഇനി അവരും അവരുടെ ജീവിതത്തിലോട്ട്... അന്ന പിന്നെ ഞാൻ അങ്ങോട്ട്.....😍 അവസാനിച്ചു.... *************************** ഹായ് പൂയ് എങ്ങനിണ്ട് നമ്മടെ സ്റ്റോറി.. കൊള്ളാവോ.. അന്ന പിന്നെ കമന്റ്സ് പോരട്ടെ.. 😀 നിങ്ങക്ക് ഇഷ്ടപ്പെട്ട part, seen, dialogue.. etc... എന്തായാലും രണ്ട് വരി എനിക്ക് വേണ്ടി കുറിക്കുക... 😊😊 ഇതു വരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി... 😍😍😍😍😘😘 Love yuh alll😍😍😙😙
#

📙 നോവൽ

📙 നോവൽ - Part 2 - ShareChat
11.2k കണ്ടവര്‍
6 ദിവസം
#

📔 കഥ

💛വിധി💛 ഇതെന്റെ കഥയല്ല. ജീവനു തുല്യം എന്നെ സ്നേഹിച്ചിട്ടും ഒരു വാക്ക് കൊണ്ട് ജീവിതകാലം മുഴുവൻ ഞാൻ വഞ്ചിച്ച എന്റെ പ്രിയ സുഹൃത്തിന്റെ കഥ. കുളിക്കിടെ ഫോൺ നിർത്താതെ അടിക്കുന്നതു കേട്ടാണ് പുറത്തിറങ്ങി വന്നു ഫോൺ എടുത്തത്. കാർത്തി ആയിരുന്നു (ഇവനാണ് എന്റെ ഫ്രണ്ട്. ഇത് ഇവന്റെ കഥയാണ്.) ഹലോ.. എന്താടാ ടാ.. നീ മറന്നിട്ടില്ലല്ലോ സർപ്രൈസ്ന്റെ കാര്യം. ഞാൻ വാക്ക് കൊടുത്തതാട്ടാ. ഇല്ലടാ നീ ഫോൺ വക്ക്. അത് ഞാൻ നോക്കിക്കോളാം. ഇന്ന് നേരം വെളുത്തിട്ട് ഇതിപ്പം മൂന്നാമത്തെ വട്ടാ ഇവനെന്നെ ഇക്കാര്യം പറഞ്ഞു വിളിക്കുന്നത്. കാര്യം എന്താന്ന് പറഞ്ഞില്ലല്ലോ. പറയാം. അവനൊരു ഫ്രണ്ട് ഉണ്ട്. വെറും ഫ്രണ്ട് അല്ലാട്ടോ. ഗേൾഫ്രണ്ട് തന്ന്യാ. ഫോൺകാൾ പ്രണയം എന്നൊക്കെ വേണെങ്കിൽ പറയാം. ഒരു ദിവസം ഞങ്ങൾ ഫ്രണ്ട്സ് എല്ലാരും വട്ടംകൂടിയിരുന്നു തള്ളിമറിക്കുന്ന സമയത്താണ് ഇവന്റെ ഫോണിൽ ഒരു കാൾ വന്നത്.ഇവൻ ഫോൺ എടുത്തതും ഹലോ പോലും കേൾക്കാതെ മറുപുറത്തു ചെവിക്കല്ല് പൊട്ടുന്ന ചീത്ത. ഒന്നും മനസ്സിലാവാതെ അവൻ ഫോൺ സ്പീക്കർ ഇൽ ഇട്ടു. ഞങ്ങളും അന്താളിച്ചു നിന്നു. പെണ്ശബ്ദം ആണ്. പിനേം എന്തൊക്കെയോ പറഞ്ഞു ഫോൺ കട്ടായി. കാര്യം എന്തെന്നറിയാതെ ഞങ്ങളും കുഴപ്പത്തിൽ ആയി. പിറ്റേ ദിവസവും വന്നു അതേ നമ്പറിൽ നിന്നൊരു കാൾ. അവൻ കാൾ കട്ട്‌ ചെയ്തു. രണ്ടു മൂന്നു തവണ വിളിച്ചപ്പോൾ ഫോൺ എടുത്തു. നല്ല മായമായ ശബ്ദം. ഇന്നലെ നമ്പർ തെറ്റി വിളിച്ചത് ആണെന്നും കൂട്ടുകാരിയെ സ്ഥിരമായി വിളിച്ചു ശല്യം ചെയ്യുന്ന ഒരുത്തനാണ് വിളിച്ചതെന്ന് എന്നും അവൾ നമ്പർ തന്നപ്പോൾ മാറിപ്പോയതാണെന്നുമുള്ള ക്ഷമാപണം. ഇത് കേട്ടു അവൻ പൊട്ടിച്ചിരിച്ചു. പിന്നീട് പേര് പറഞ്ഞു പരിജയപ്പെട്ടു. അവളുടെ പേര് അമ്മു. അവർ തമ്മിൽ നല്ല സൗഹൃദത്തിലായി. സൗഹൃദം വളർന്നു പ്രണയമായി എത്തി നിൽക്കുന്നു. അപ്പൊ പറഞ്ഞു വന്നത് ഇന്ന് അവളുടെ bd ആണ്. ഇവൻ അവളോട്‌ ഒരു സർപ്രൈസ് ഉണ്ടെന്നു പറഞ്ഞിട്ടുണ്ട്. അവൻ ദുബൈലായത് കൊണ്ട് കൊടുക്കാൻ എന്നെയാ ഏല്പിച്ചേക്ക്ണെ. ഈ കഥയിലെ വേറൊരു രസം എന്താച്ചാ ഇന്നേ വരെ ഈ അമ്മുനെ ഇവനും കണ്ടിട്ടില്ല ഞാനും കണ്ടിട്ടില്ല. അവനെ അവൾ dp വഴി കണ്ടിട്ടുണ്ട്എങ്കിലും അവൾ ഇതുവരെ ഒരു pic പോലും അയച്ചുകൊടുത്തിട്ടില്ല. നേരിൽ കാണാം എന്നാണ് അവൾ പറയാറ്. അത് മതീന്ന് അവനും സമ്മതിച്ചു. അങ്ങനെ ഞാൻ അവളെ കാണാൻ അവളുടെ കോളേജിനടുത്തുള്ള ബസ്സ്റ്റോപ്പ്‌ ൽ ചെന്ന്നിന്നു. ഞാൻ വരുമെന്ന് അവൻ പറഞ്ഞിട്ടുള്ളത് കൊണ്ടും എന്റെ മുഖം അവന്റെ സ്റ്റാറ്റസും മറ്റും കണ്ടിട്ടുള്ളത് കൊണ്ടും അവൾ എന്റെ അടുത്തേക്ക് വന്നു. ഞാൻ ഗിഫ്റ്റ് കൊടുത്തു വിഷ് ചെയ്തു. അവളുടെ കൂടെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു. പേര് പൊന്നു എന്നും അവൾക്കു എല്ലാ കാര്യങ്ങളും അറിയാം എന്നും അവൾ എന്നോട് പറഞ്ഞു. അങ്ങനെ ഞാൻ അത് കൊടുത്തു തിരിച്ചു പോന്നു. അവനെ വിളിച്ചപ്പോ ബിസി. അവൾ വിളിക്കാവോ എന്ന് കരുതി ഞാൻ കാൾ കട്ട്‌ ചെയ്തു. കുറച്ചു കഴിഞ്ഞു അവൻ ഇങ്ങോട്ട് വിളിച്ചു. അവൾ വിളിച്ചിരുന്നു എന്നും ഗിഫ്റ്റ് ഒരുപാട് ഇഷ്ടായി എന്നും പറഞ്ഞു. പിന്നെ എന്റെ വിശേഷം ഒക്കെ ചോദിച്ചു ഫോൺ വച്ചു. രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോ അവനെന്നെ വിളിച്ചു. അവൻ നാട്ടിലെക്ക് വരുന്നുണ്ട് എന്നും ഞാനല്ലാതെ വേറാരും അറിയില്ലെന്ന് പറഞ്ഞു. അവനെ കൊണ്ടുവരാൻ ചെല്ലണം എന്നുപറഞ്ഞു ഫോൺ വച്ചു. അങ്ങനെ ഞാൻ അവനേം കൂട്ടി അവന്റെ വീട്ടിൽ വന്നു. അമ്മേം അച്ഛനും ഷോക്ക് അടിച്ച പോലെ നിക്കാണ്. സ്വബോധം വന്നപ്പോ അമ്മ അവനെ രണ്ടു തല്ലു തല്ലിട്ട് കെട്ടിപ്പിടിച്ചു കരഞ്ഞു. അത് കഴിഞ്ഞു ഭക്ഷണം കഴിച്ചാണ് ഞാൻ അവിടെ നിന്നും പോന്നത്. പിന്നെ എന്നെ അവൻ വിളിച്ചത് അവളെ കാണാൻ പോകണം എന്ന് പറയാനാണ്. അവളെ കണ്ടിട്ടുള്ളത് ഞാൻ മാത്രമായതു കൊണ്ടും അവളോട്‌ നാട്ടിൽ വന്ന കാര്യം തന്നെ പറഞ്ഞിട്ടില്ല എന്നത് കൊണ്ടും ആണ് എന്നെ കൊണ്ട് പോകുന്നത്. അവന്റെ അച്ഛനും അമ്മയ്ക്കും കാര്യങ്ങൾ ഒക്കെ അറിയാം. അവളുടെ വീട്ടിൽ ഒന്നും അറിയില്ല. ഇന്നവൻ കണ്ടുവന്ന ശേഷം അവർ പോയി ഒഫീഷ്യൽ ആയി പെണ്ണ് ചോദിക്കാംന്നാ പറഞ്ഞെ. സമ്മതംആണേൽ നിശ്ചയം കഴിച്ചുവച്ചു അടുത്ത ലീവിന് കല്യാണം. അങ്ങനെ ഞങ്ങൾ കോളേജ് വിടുന്ന സമയത്തു കോളേജിന്റെ ഓപ്പോസിറ് ഉള്ള ഒരു ചായക്കടയിൽ കേറി ഇരുന്നു. ഇവൻ അവളെ ഫേസ് ചെയ്യുന്നത് പ്രാക്ടീസ് ചെയ്യുവാ. കോളേജ് വിട്ട സമയത്തു ഞാൻ നോക്കുമ്പോ അവൾ റോഡിന്റെ അപ്പുറം നിന്ന് അവനെ തന്നെ വിശ്വസം വരാത്ത രീതിയിൽ നോക്കുന്നുണ്ട്. കൂടെ എന്നെ കണ്ടപ്പോ അവളുടെ സംശയം മാറി. എന്നാലും പെണ്ണ് സ്വപ്നമല്ല എന്നുറപ്പിക്കാൻ കയ്യിൽ നുള്ളി നോക്കി. അവനെ വിളിക്കാൻ തിരിഞ്ഞ എന്നെ വേണ്ടാന്ന് അവൾ ആക്ഷൻ കാട്ടി. ഞാനും വിചാരിച്ചു അവൾ ഞെട്ടിക്കട്ടെന്ന്. അവൻ കോളേജ് ഗേറ്റ്ലേക്ക് നോക്കി നിക്കുവാ. അവൻ അവളെ കണ്ടിട്ടില്ല, അല്ല കണ്ടാലും അവനു മനസ്സിലാവാൻ പോവുന്നില്ല. കൂടെയുള്ള കൂട്ടുകാരെ പറഞ്ഞയച്ചു അവൾ ഓടി റോഡ് കടന്നതും ഒരു ലോറി അവളെ ഇടിച്ചു തെറിപ്പിച്ചതും ഒന്നിച്ചായിരുന്നു. ഒരു നിമിഷത്തെക്ക് എല്ലാം ശാന്തമായിരുന്നു. എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. അവനും നേരിൽ കണ്ട ആ കാഴ്ചയുടെ ഷോക്കിലായിരുന്നു. ആളുകൾ തടിച്ചുകൂടി. ആരൊക്കെയോ ചേർന്ന് ഒരു ആംബുലൻസ് വിളിച്ചു അവളെ ആശുപത്രിയിൽ കൊണ്ടുപോയി. അവൻ പിന്നെ കോളേജ് ഗേറ്റ്ലേക്ക് ഒന്ന് നോക്കിയിട്ട് എന്നോട് പറഞ്ഞു. ഇന്ന് വേണ്ടെടാ നമുക്ക് നാളെ വരാം. ഞങ്ങൾ ബൈക്ക് എടുത്തു പോന്നു. അവനെ അവന്റെ വീട്ടിൽ ഇറക്കിവിട്ട ശേഷം ഞാൻ ഹോസ്പിറ്റലിൽ പോയി. അവിടെ അവളുടെ വീട്ടുകാരും പൊന്നുവും ഉണ്ടായിരുന്നു. ഞാൻ പൊന്നുനോട് കാര്യങ്ങളൊക്കെ പറഞ്ഞു. Icu ൽ നിന്നും ഇറങ്ങി വന്ന ഡോക്ടർ ഇനി കുറച്ചു സമയം മാത്രമേ അവൾക്ക് ആയുസുള്ളൂ എന്ന് വിധിയെഴുതി. കാണേണ്ടവർ കണ്ടോളു എന്ന് പറഞ്ഞു ഡോക്ടർ പോയി. വീട്ടുകാരൊക്കെ കണ്ടു സംസാരിക്കുന്നതിനിടയിൽ ഒളിഞ്ഞു നോക്കുന്ന എന്നേം പൊന്നുനേം കണ്ടു അവൾ ഞങ്ങളോട് സംസാരിക്കണം എന്ന് പറഞ്ഞു ബാക്കിയുള്ളവരെ പുറത്താക്കി. കരച്ചിൽഅടക്കി കൊണ്ടവൾ പറഞ്ഞു. പൊന്നൂ ഇനി നീയാണ് അമ്മു, അഥവാ എനിക്ക് വേണ്ടി അവന്റെ മുന്നിൽ നീ അമ്മുവാവണം അമ്മു, നീയെന്തൊക്കെയാ പറയണേ പൊന്നു plz എന്റെ മുന്നിൽ വേറെ വഴിയില്ല. ഞാനാണ്എന്നറിഞ്ഞാൽ അവൻ ഒരുപക്ഷെ ജീവിതമേ വേണ്ടെന്നു വക്കും. ഞാൻ ചതിച്ചതാനെന്നു പറഞ്ഞാലും അവൻ എന്താ ചെയ്യന്നു നിശ്ചയുണ്ടാവില്ല. കണ്ണുനീർ തുടച്ചുകൊണ്ടവൾ തുടർന്നു. നീയിത് സമ്മതിക്കണം നീ പൊന്നുവായി തന്നെ ഇരിക്കട്ടെ. അന്ന് എന്റെ അഡ്രസ് മാറ്റി പറഞ്ഞതാണ് എന്ന് പറഞ്ഞ മതി. എന്റെ ഫോൺ നീയെടുത്തോ. പിന്നെ എന്നെപറ്റി നീയായിട്ട് പറയണംട്ടോ. എന്റെ ഫോട്ടോ കാട്ടികൊടുക്കണം. ഇതു പറയുമ്പോ മുഖത്തു ചിരി വരുത്താൻ അവൾ പാടുപെടുന്നുണ്ടായിരുന്നു. ഹരി.. നീയും അവനോട് പറയണം, അന്ന് കണ്ടത് ഇവളെയാണെന്നും പൊന്നുവായി പരിജയപ്പെടുത്തിയത് എന്നെയാണെന്നും. അവൻഒരിക്കലും ഇതറിയരുത് എന്നും അവൾ കേണപേക്ഷിച്ചു. അവളുടെ വാക്കുകൾക്ക് വഴങ്ങികൊടുക്കുക മാത്രമേ എനിക്കും പൊന്നുനും വഴിയുണ്ടായിരുന്നുള്ളൂ. അങ്ങിനെയാണ് എന്റെ സുഹൃത്തിനെ വഞ്ചിക്കാനുള്ള കരാറിൽ ഞാൻ മൗനമായി സമ്മതം മൂളിയത്. ഇല്ലെങ്കിൽ കാർത്തിയെ എല്ലാർക്കും എന്നെന്നേക്കുമായി നഷ്ടപ്പെടുംഎന്ന് ഞാൻ ഊഹിച്ചു. പറഞ്ഞു തീർന്നു ഞങ്ങൾ പുറത്തിറങ്ങിയപ്പോഴേക്കും അവൾ ഈ ലോകത്തുനിന്നും വിടപറഞ്ഞിരുന്നു. പിന്നീട് ഞാൻ അവനെ കണ്ടു കാര്യങ്ങളൊക്കെ പറഞ്ഞു. അമ്മു എന്നത് അവളുടെ ഫ്രണ്ട്ന്റെ പേരാണ്എന്നും അവളുടെ പേര് പൊന്നു എന്നാണെന്നു നിന്നെ നേരിൽ കാണുമ്പോ പറയാനിരിക്കുവാർന്നു എന്നെല്ലാം പറയുമ്പോ അവന്റെ മുഖത്തെക്ക് നോക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. അതുപോലെ അന്ന് അവന്റെ മുന്നിൽ വച്ചു വണ്ടിയിടിച്ചതാണ് അവളുടെ അമ്മു എന്നും അതിന്റെ വിഷമത്തിലാണ് അവൾ നിന്നെ വിളിക്കാത്തതെന്നും ഞാൻ പറയുമ്പോ വിശ്വസ്ഥനായതുകൊണ്ടാവാം സംശയത്തിന്റെ ഒരു നിഴലുപോലും അവന്റെ മുഖത്തു കണ്ടില്ല. പിന്നീട് പൊന്നുനെ കാണാൻ ഞാൻ അവനെ കൊണ്ടുപോയി. അവളെ കണ്ടതും കാര്യങ്ങളൊക്കെ ഞാനറിഞ്ഞു എന്നു പറഞ്ഞു അവൻ അവളെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചു. അവളും കൂട്ടുകാരിയോടുള്ള അവസാനവാക്ക് പൂർണമായും പാലിച്ചുകൊണ്ട് അവനെ സ്നേഹിച്ചുതുടങ്ങി. പറഞ്ഞത് പോലെ നിശ്ചയവും കഴിഞ്ഞു അടുത്ത ലീവിന് കല്യാണവും ഉറപ്പിച്ചു അവൻ പോയി. ഇന്നിപ്പോ അമ്മു പോയിട്ട് മൂന്നു കൊല്ലമായി. ഇന്ന് കാർത്തിടേം പൊന്നുന്റേം പൊന്നോമന അമ്മുവിന്റെ (അവരുടെ മകളാണ്. അമ്മുന്ന് പേരിടാം എന്ന് പൊന്നു പറഞ്ഞപ്പോ അവൻ സമ്മതിച്ചു. )ഒന്നാം പിറന്നാൾആയിരുന്നു. എനിക്കുമുണ്ടായിരുന്നു ക്ഷണം. ഞാൻ പോയപ്പോ എല്ലാരും നല്ല ഹാപ്പി ആണ്. അമ്മുക്കുട്ടി അച്ഛനെ നല്ലോണം വട്ടംകറക്കുന്നുണ്ട്. പൊന്നു സന്തോഷത്തിനിടയിലും കണ്ണ് നിറഞ്ഞു കാണുന്നു. പാർട്ടിയൊക്കെ കഴിഞ്ഞു യാത്ര പറഞ്ഞു ഞാൻ ഇറങ്ങി. ഒരുപക്ഷെ എന്നെങ്കിലും അവൻ സത്യമെല്ലാം അറിയുമായിരിക്കും. പക്ഷെ അന്നവനെന്നെയോ പൊന്നുവിനെയോ വെറുക്കാനാവില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. --ശുഭം-- ആദ്യകഥയാണ്. അഭിപ്രായം അറിയിക്കുക. സപ്പോർട്ട് ചെയ്യുക
8.5k കണ്ടവര്‍
7 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം