@pengalutty__istham_
@pengalutty__istham_

മലപ്പുറത്തെ കലിപ്പൻ ജിന്ന് ✌👻

💝💝 പെങ്ങളുട്ടി 💝💝😘😘... A sisԵer iՏ a gifԵ Եo Եhe heɑrt❤, a ƒrieղd to the ՏpiriԵ😍😘, a goldeղ thread to Եhe meaղiղց of ℓife❤❤❤❤😘😘

#

💭 എന്‍റെ ചിന്തകള്‍

അകന്നു പോയാൽ പഴയ തീവ്രതയിലേയ്ക്ക്  ഒരിക്കലും കൊണ്ടുവരാൻ കഴിയാത്ത ഒന്നാണ് സ്നേഹം .. ഒരു ആണിന്റെ സ്നേഹവും  ഒരു പെണ്ണിന്റെ സ്നേഹവും രണ്ടായിരിക്കും .. എന്തെന്നാൽ  ആഹ്ലാദിപ്പിക്കുന്നവരെ മാത്രമേ  ആണിന് സ്നേഹിക്കാൻ കഴിയൂ എന്നും , എന്നാൽ പെണ്ണിന് അവളെ വേദനിപ്പിക്കുന്നവരെയും  സ്നേഹിക്കാൻ കഴിയുമെന്നാണ് പറയുന്നത് .. അത് ശരിയായിരിക്കാം .. കാരണം , ഉമ്മ ഒരിക്കലും അവനെ വിഷമിപ്പിക്കില്ല , അവന്റെ സങ്കടങ്ങളിലും , തെറ്റുകളിലും  അവനെ കുറ്റപ്പെടുത്താതെ അവനെ സ്നേഹിക്കും .. ഉമ്മ ഒരിക്കലും അവനെ വേദനിപ്പിക്കാറില്ല .. ആണിനെ സ്നേഹിക്കാൻ പഠിപ്പിക്കുന്നത്  ഉമ്മയാണ് , ആത്മാർത്ഥമായ സ്നേഹം നൽകുന്നതും ഉമ്മയാണ് .. അതായിരിക്കാം ഒരു ആണിന് വേദനിപ്പിക്കുന്നവരെ  സ്നേഹിക്കാൻ കഴിയാത്തത് ..! സ്നേഹമെന്തെന്നാൽ  ഓര്‍മ്മയില്‍ കാണുന്ന സ്വപ്നമല്ല , നക്ഷത്രങ്ങളില്‍ കാണുന്ന പ്രകാശമല്ല , ഹൃദയത്തെ ഹൃദയം കൊണ്ട് അറിയുന്ന വികാരമാണ് സ്നേഹം ..! ശുഭരാത്രി ❣
681 views
3 hours ago
#

🎤 അഭിപ്രായങ്ങള്‍

രക്ത തുളിക്കൾക്കും പറയാനുണ്ട് അനവധി കഥകൾ .. പെണ്ണിനെ പെണ്ണാക്കി മാറ്റി ഒടുവിൽ അശുദ്ധി കൽപിച്ചരുളിയ ആർത്തവത്തിൻ കഥ .. അവളെ പെണ്ണാക്കിയൊരു ഏഴ് ദിവസത്തിൻ കഥ .. മാസം തോറും പൂക്കാറുള്ള ഒരു ചുവന്ന ചെമ്പരത്തിയുടെ വേരിൻ കഥ .. കഥയെന്തെന്നാൽ , അവൾ എവിടേയും തട്ടി വീണില്ല , അവളുടെ മുട്ട് പൊട്ടിയുമില്ല , അവളിൽ ഒരു മുറിവ് പോലുമില്ല .. എന്നിട്ടും നിലയ്ക്കാതെ അവളിൽ നിന്ന് ചോര പൊടിയുന്നു .. അവൾ തളരുന്നു , അവൾക്ക് നോവുന്നു .. പക്ഷേ അവൾ പിടഞ്ഞ് മരിക്കുന്നില്ല .. രാവും, പകലും, ഇടമുറിയാതെ ചൊരിഞ്ഞൊഴുകിയിട്ടും തല പിളർന്നിട്ടും , നടു തളർന്നിട്ടും മരിക്കുന്നില്ല അവൾ .. കാരണം അവളൊരു പെണ്ണാണ് .. അതേ, അതവളുടെ ആർത്തവമാണ്.. ഒരു പെണ്ണ് പൂർണ്ണയാകുന്നത് അവൾ അമ്മ ആകുമ്പോഴാണ് .. അതിലേക്ക് നയിക്കുന്ന പ്രക്രിയ ആണ് ആർത്തവം .. ആർത്തവമെന്നാൽ സ്ത്രി ജന്മത്തിന്റെ പൂർണ്ണതയും .. ജന്മം നൽകാനുള്ള കിരീടധാരണവുമാണ് .. ആർത്തവം ശരിക്കും ഒരു ആവർത്തനം തന്നെ ആണ് .. ജീവന്റെ ആവർത്തനം .. അവളെ പെണ്ണാക്കിയ ചുവന്ന ഏഴ് ദിനങ്ങളായിരുന്നു പെണ്ണിനെ പേടിയുള്ള ദൈവത്തെ അവൾക്ക് കാണിച്ച് കൊടുത്തത് .. എന്തെന്നാൽ പെണ്ണ് എന്ന വാക്കിൻ പൂർണ്ണത അമ്മ എന്ന രണ്ടക്ഷരത്തിൽ ദൈവം ഒളിപ്പിച്ചിരിക്കുന്നു .. ആർത്തവം അശുദ്ധിയാണെങ്കിൽ നീയും ഞാനും നമ്മളെല്ലാവരും അശുദ്ധരാണ് .. പെണ്ണ് ഗർഭം ധരിക്കുമ്പോൾ ഒമ്പതാം മാസം വരെയുള്ള ഒഴുകിപരന്ന അശുദ്ധരക്തത്തിൽ നിന്നാണ് എനിക്കും നിനക്കും നമ്മൾക്കെല്ലാവർക്കും ജീവൻ മുളച്ചത് .. അതോണ്ട് ആർത്തവം അശുദ്ധിയാണ് എങ്കിൽ ആ അശുദ്ധിയാണ് എന്റെ ഏറ്റവും വലിയ വിശുദ്ധി .. മാസം തെറ്റാതെ മുറയ്ക്ക് വേദന സഹിക്കുന്നുത് ജന്മം നൽകാനുള്ള തയാറെടുപ്പിനാണ് .. നിന്റെ ചോര പകുത്ത് തരാൻ വേണ്ടിയാണ് .. എന്തെന്നാൽ അവളൊരു പെണ്ണാണ് .. മറ്റൊരു പെണ്ണിന്റെ ഈറ്റ് നോവിൽ പിറന്ന പെണ്ണ് , ഇനിയുമൊരു ഈറ്റ് നോവ് താങ്ങേണ്ട പെണ്ണ് .. ആർത്തവം അശുദ്ധി ആണെന്ന് വിശ്വസിക്കുന്ന ഒരുത്തനും മാതൃത്വത്തെ പറ്റി പറയാൻ പോലും യോഗ്യത ഇല്ല .. കാരണം ആർത്തവമെന്നാൽ , പെണ്ണിന് മാത്രം അറിയാവുന്ന സുഖമുള്ള വേദനയാണ് .. പെണ്ണിലെ പൂർണതയാണ് .. പെണ്ണിൻ പരിശുദ്ധിയാണ് .. ആർത്തവം (പീരിയഡ്സ് ) എന്നത് നാണിക്കേണ്ട ഒരു വാക്കല്ല .. കാരണം .. ആർത്തവമില്ലെങ്കിൽ ആൺകുട്ടികളുമില്ല , പെൺകുട്ടികളുമില്ല , നിങ്ങളുമില്ല , ഞാനുമില്ല ..! ജിന്ന് 👻👻
2.1k views
17 hours ago
#

💭 എന്‍റെ ചിന്തകള്‍

ഇഷ്ടമുള്ളത് മാത്രം ജീവിതത്തിൽ വരണം എന്ന് വാശി പിടിക്കുന്നത് നമ്മളെ ജീവിതത്തിൽ ഏറ്റവും വലിയ മടിയൻമ്മാർ ആക്കും...... ഒരു വായനക്ക് രസം നൽകുന്നത് പല താളുകളിൽ മിന്നി മറയുന്ന അതിലെ പല രസങ്ങൾ ആണ്..... പ്രണയം ആണെങ്കിലും വിരഹം ആണെങ്കിലും അതിൽ ഒരു ഏറ്റക്കുറച്ചിൽ വരാതെ മുന്നോട്ടു പോയാൽ വായിക്കുന്നവർക്ക് ഒരു നീരസത ഉണ്ടാവും അതുപോലെ ജീവിതവും. സന്തോഷം മാത്രം ഉണ്ടായാൽ ജീവിതം എന്ത് എന്ന് നമ്മൾ അറിയാതെ പോകും..... നമ്മൾ തന്നെ രചയിതാവ് ആയി നമ്മൾ തന്നെ നടനോ നടിയോ ആയി ആടി തകർക്കുന്ന നല്ല ഒരു ചിത്രമാണ് നമ്മുടെ ജീവിതം..... ബാക്കി എല്ലാവരും പിന്തുണക്കാർ മാത്രം..... അതിനെ വേണ്ട വിധം മനോഹാരിതയിൽ എത്തിക്കാൻ നമ്മുക്ക് കഴിയണം...... ദുഃഖവും പ്രയാസവും വന്നോട്ടെ അതിനെ നേരിടാൻ നമ്മൾ കാണിക്കുന്ന ധൈരൃം അവിടെ ആണ് നീ നായകൻ ആകുന്നത്.... ഓരോ അനുഭവങ്ങൾ വെറും വിധി ആയി തള്ളി കളയരുത്..... അത് നിനക്കുള്ള ഭാഗ്യ താക്കോൽ ആണ്. മുന്നോട്ടുള്ള യാത്രയിൽ നിന്നെ ആ പാഠങ്ങൾ സഹായിക്കും...... നിന്റെ ജീവിതം നിന്റെ മാത്രം അവകാശം. അതിന്റെ മഹത്വവും കോട്ടവും നിന്റെ കയ്യിൽ തന്നെ. ശ്രമിക്കാം നല്ലൊരു ജീവിതം കെട്ടിപൊക്കാൻ... $@Ffff....
1.9k views
17 hours ago
#

📙 നോവൽ

💕ഇതും ഒരു മൊഹബ്ബത് 💕💞 Part 16 "എങ്ങനെ.... എങ്ങനെ എങ്ങനെ എങ്ങനെ.... ഞാൻ ശരിക്ക് കേട്ടില്ല... ഒന്നൂടെ പറഞ്ഞെ... " "ഫെബീ... ഞാൻ ഇപ്പോ നിന്റെ ഇക്കാടെ വൈഫ്‌ ആണ്. നീ ഡിഗ്രി കഴിഞ്ഞതാണ്... നിനക്ക് ആക്‌സിഡന്റ് ആയപ്പോൾ എല്ലാം മറന്നതാവും.. " "പോടീ പുല്ലേ.... അങ്ങനെയൊന്നും മറക്കുന്നവളല്ല ഈ ഞാൻ എന്ന് നിനക്കറിയാലോ... നീ എന്താ ആളെ കുരങ് കളിപ്പിക്കുവാണോ... നമ്മൾ പ്ലസ് ടു തുടങ്ങിയിട്ടല്ലേ ഒള്ളു... അപ്പോഴാ അവൾടെ ഒലക്കമ്മേലെ ഡിഗ്രി... " അവൾടെ സംസാരം കേട്ടോ എന്റെ ഓർമ പോയി പോലും. ഹോസ്പിറ്റലിൽ എന്നെ കാണാൻ വന്നതാ... പർദ്ദ ഒക്കെ ഇട്ടിട്ട് നല്ല ഉമ്മച്ചിക്കുട്ടി ആയിട്ട് ആദ്യായിട്ടാവും പെണ്ണ്. എന്തായാലും പൊക്കിയേക്കാം എന്ന് വിചാരിച്ചു നിൽകുമ്പോൾ ആണ് പെണ്ണിന്റെ ഓരോ ഡയലോഗ്. 😡 പിന്നെ ആയിശു അവിടെ നിന്നില്ല. ഉമ്മാനോട് എന്തൊക്കെയോ സംസാരിച്ച്‌ അവൾ പോയി. എന്നാലും Ennalum മറ്റേ കുരിപ്പ് എന്നെ കാണാൻ വന്നില്ലല്ലോ.. ശരിയാക്കി കൊടുക്കാം ഞാൻ... അയിശു പറയുവാ ഗീതു അവൾടെ രാഹുലിന്റെ ഒപ്പം ബാംഗ്ലൂർ ആണെന്ന്. അവരുടെ കല്യാണം കഴിഞ്ഞ് പോലും. ഇത്തിരിയില്ലാത്ത ഈ രണ്ടെണ്ണവും കല്യാണം കഴിഞ്ഞെന്നു പറഞ്ഞാൽ ഈ ഫെബി വിശ്വസിക്കണോ.. ഗീതു എന്നാലും ഇതിന് കൂട്ട് നിന്നല്ലോ എന്നാലോചിച്ചപ്പോഴാ 😡 രണ്ട് ദിവസം അവിടെ കിടന്നു. ഇതിനിടയിൽ എന്നെ വീഴ്ത്തിയിട്ടവന്റെ ഉമ്മയും കൂടെ ഉണ്ടായിരുന്ന ഇത്തയും വന്നിരുന്നു. അവരോട് അന്ന് പറഞ്ഞതിനൊക്കെ സോറി പറഞ്ഞു. അപ്പോ ആ ഉമ്മ എന്നെ നോക്കി " സാരമില്ല മോളെ ... എല്ലാം പടച്ചോൻ ശിഫയാക്കും. " എന്ന് പറഞ്ഞ് തലയിൽ തലോടി. എന്തോ ഒരു ആത്മബന്ധം ഉള്ള പോലെ തോന്നി എനിക്ക് അവരോട്. ഒരു പാവം ഉമ്മ. അതിലും പാവമായ ഒരു ഇത്ത. വേറെ ഒരു പെൺകുട്ടിയും കൂടെ ഉണ്ടായിരുന്നു കൂടെ. അഫ്ന... ഡിഗ്രി ആണ്. അപ്പൊ ഞമ്മളെ സീനിയർ... മ്മ്മ്മ്...... പക്ഷെ ഞാൻ അയാളെ കണ്ടില്ല.. എന്തോ എനിക്ക് ഇടക്ക് പുറത്തേക്ക് നോക്കാതിരിക്കാൻ കഴിഞ്ഞില്ല. അങ്ങനെ ആശുപത്രി വാസം കഴിഞ്ഞ് മ്മൾ മ്മളെ വീടിന്റെ മുന്നിൽ എത്തി. അയ്യോ.... അയിശു അല്ലെ അത്.. ഓൾ അതാ മുന്നിൽ ഇളിച്ചു നിൽക്കുന്നു. അപ്പോ ഞാൻ ശരിക്കും എല്ലാം മറന്നോ.... ഞാൻ ഉമ്മാനേം ഉപ്പനെയും ഒന്ന് നോക്കി. "അയിശു പറഞ്ഞതൊക്കെ സത്യാണോ.. " അവരുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു. എനിക്ക് ആകെ തല പൊളിയുന്നു... ചുറ്റും ഇരുട്ട് മൂടുന്ന പോലെ. "ഉമ്മാാ " ************ ഫെബിയെ കാണാൻ ഞാൻ എന്നും പോവാറുണ്ടായിരുന്നു. പക്ഷെ അവൾ അറിയാറില്ല. മയക്കത്തിൽ ആയിരിക്കുന്ന സമയത്ത് മാത്രേ ഞാൻ അവിടെ നിക്കൂ.. അല്ലേൽ അവളുടെ അപരിചിതരോടെന്ന പോലുള്ള പെരുമാറ്റം എന്നെ വേദനിപ്പിക്കും. ഹോസ്പിറ്റലിൽ അവളെ ഡിസ്ചാർജ് ചെയ്തു അവർ പോകുന്ന വരെയും ഞാൻ അവിടെ ഉണ്ടായിരുന്നു. പക്ഷെ അവൾടെ മുന്നിൽ പോയില്ല. ഓഫീസിൽ പോയി വെറുതെ ഫൈൽസ് ഒക്കെ നോക്കി കൊണ്ടിരുന്നപ്പോളാണ് ഒരു കാൾ വന്നത്. ഫെബിയുടെ ഉപ്പയാണല്ലോ. ഞാൻ വേഗം ഫോൺ എടുത്തു. "ഹലോ ഉപ്പ അസ്സലാമു അലൈകും. " "വ അലൈകും സലാം മോനെ. " ഉപ്പാടെ ശബ്ദം ഇടറിയ പോലെ..... "എന്താ ഉപ്പാ.. എന്തേലും കുഴപ്പമുണ്ടോ. ഫെബി എവിടെ " "മോനെ... ഫെബീ.. അവൾടെ ബോധം പോയിരിക്കാണ്. അവൾ എല്ലാം മറന്നു എന്നറിഞ്ഞപ്പോ ന്റെ കുട്ടിക്കത് താങ്ങിയില്ല തോന്നുന്നു. " ഉപ്പാടെ ശബ്ദം കേട്ടാൽ മനസിലാക്കാം... ആ പാവം ഉള്ളിൽ കരയാണെന്ന്. ഉപ്പ എന്താ ഉണ്ടായത് എന്ന് എന്നോട് പറഞ്ഞു. ഞാൻ വേഗം കീ എടുത്തു അഷ്കർക്കനോട് പറഞ്ഞ് വേഗം ഫെബിയുടെ വീട്ടിലേക് പോയി. അവിടെ എത്തി.. ഫെബിയെ റൂമിൽ കിടത്തിയിട്ടുണ്ട്. എല്ലാരുടേം മുഖത്ത് നല്ല ടെൻഷൻ ആണ് കാണുന്നത്. ഞാൻ വേഗം റൂമിൽ കയറി വാതിൽ അടച്ചു. ഫെബിയുടെ അടുത്ത് പോയിരുന്നു. പാവം.... ഞാൻ കാരണം എത്ര അനുഭവിച്ചു ഇവൾ. ഇന്നത്തെ ഈ അവസ്ഥക്ക് ഞാൻ തന്നെയല്ലേ കാരണക്കാരൻ. കണ്ണുനീർ പിടിച്ചു നിർത്താനായില്ല. ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു...ആദ്യമായി. എന്തോ വല്ലാത്തൊരു ഫീൽ. ബട്ട്‌ അവളുടെ ഈ ഒരു അവസ്ഥയിൽ ആണല്ലോ എനിക്ക് ഇത് ചെയ്യാൻ തോന്നിയത്. എന്റെ കണ്ണീരും അവളുടെ മുഖത്ത് വീണു. അവൾ ഒന്ന് അനങ്ങി.. പടച്ചോനെ... എണീക്കുമോ പെണ്ണ്. കണ്ടാൽ പിന്നെ എന്റെ കാര്യം കട്ടപ്പൊക. ഞാൻ വേഗം എണീറ്റു പുറത്തേക്ക് പോവാൻ നോക്കി. പക്ഷെ ഫെബി എൻറെ കയ്യിൽ മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു പെട്ടല്ലോ റബ്ബേ.. ഞാൻ പെട്ടെന്ന് കൈ വലിച്ചാൽ അവൾ എണീക്കാൻ ചാൻസ് കൂടുതൽ ആണ്. ഞാൻ പതുകെ അവളുടെ അടുത്ത് ഇരുന്നു. ഫെബി എന്റെ കൈ അവളുടെ കവിളിനടിയിൽ വെച്ചു. പെണ്ണിന്റെ മുഖം ക്ഷീണിച്ചെങ്കിലും ഉറങ്ങുമ്പോൾ കാണാൻ നല്ല ഭംഗി ണ്ട്. തല അനക്കുമ്പോൾ വേദന ഉണ്ടെന്ന് അവൾടെ മുഖഭാവത്തിൽ നിന്ന് മനസിലാക്കാം. കുറെ നേരം ആ ഇരുപ്പ് തുടർന്നു. ഇനിയും വൈകിയാൽ ഇവൾ എന്നെ കാണും. അതിന് മുന്നേ എനിക്ക് പോണം. ഞാൻ പതുകെ എന്റെ കൈ എടുത്തു. പുറത്ത് പോകുന്നതിനു മുന്നേ ഞാൻ അവളെ തിരിഞ്ഞു നോക്കി പറഞ്ഞു "നീ എന്റെതാ ഫെബി... ഇനി എനിക്ക് നിന്നെ വേണം. പ്രതികാരത്തിനല്ല. ഈ കുറച്ച് ദിവസം കൊണ്ട് എനിക്ക് മനസിലായി നീ എന്റെ ജീവിതത്തിൽ എത്ര വലുതാണെന്ന്. ഞാൻ നിനക്ക് തന്ന വേദനയൊന്നും നീ ഇനി ഓർക്കേണ്ട പെണ്ണേ... അത് ഈ അഫ്സലിനോട് കൂടെ മണ്ണോട് ചേർന്നോളും. ആരും ഒന്നുമറിയേണ്ട. ആരും. " ഞാൻ അവളുടെ ഉമ്മനോടും ഉപ്പാനോടും ആയിഷനോടുമൊക്കെ യാത്ര പറഞ്ഞ് പോയി. അവളെ ഈ അഫ്സലിന്റെ പെണ്ണായി കൂടെ കൂട്ടാൻ 😊 **----------** ഇതേ സമയം മുറിയിൽ ഫെബി ഉറങ്ങുവാണ്‌. അവളുടെ കണ്ണിൽ നിന്നും രണ്ട് മിഴിനീർ തുള്ളികൾ വന്നിരുന്നു. **--------** തുടരും..... ഈ part നന്നായിട്ടുണ്ടോ എന്നറിയില്ല.ലെങ്ത് കുറവാണ്. നന്നായിട്ടുണ്ടാവില്ല. തട്ടിക്കൂട്ടി എഴുതിയതാണ്. നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ബോർ ആവുന്നുണ്ടേൽ പറയണം പ്ലീസ്.. By Sahlu
12.6k views
1 days ago
#

📙 നോവൽ

💕നീയും ഞാനും💕 """"""""""""""""""" 16 മുതൽ 20 വരേ, പിന്നെ തിരിഞ്ഞ് നോക്കിയപ്പോ നമ്മൾ കണ്ടതൊരു രൂപമായിരുന്നു.വെയിലിന്റെ പ്രകാശത്തിൽ മുഖം വ്യക്തമായില്ല. ആ രൂപം റൂമിലേക്ക് കയറിവന്ന് ബെഡിൽ ഇരുന്ന് അവിടെ ബാഗ് ഊരിവെച്ച് കാലിലെ ഷൂ ഒക്കെ അഴിച്ചിട്ട് നമ്മളെ നോക്കി. ഇപ്പൊ മനസ്സിലായോ ആരാണെന്ന് നമ്മളെ റൂം പാർട്ണർ. "നിങ്ങളൊക്കെ എപ്പഴാ വന്നത്." "ഞങ്ങള് രണ്ട്പേരും രണ്ട് ദിവസം കഴിഞ്ഞു.ഇവര് ഇന്നലെ വന്നതാ." അങ്ങനെ അവളും പെട്ടെന്ന് കൂട്ടായി.ഞങ്ങള് എല്ലാവരും പരിചയപ്പെടുത്തുകയും പരിചയപ്പെടുകയും ചെയ്തു. അവളുടെ പേര് ഐഷ എന്നാണ്..ഇത്തയും അവളും അവളുടെ പരേന്റ്സും അടങ്ങുന്ന ചെറിയ കുടുംബം. അവളാണെങ്കിൽ നിർത്താതെ സംസാരിച്ചുകൊണ്ടേയിരിക്കുന്നതിനാൽ എല്ലാവരും കൂടി അവളെ റേഡിയോജോക്കി എന്ന് വിളിക്കാൻ തുടങ്ങി. അങ്ങനെ ആ ഒരാഴ്ച കടന്നു പോയത് വളരെ പെട്ടന്നായിരുന്നു.നാളെയാണ് കോളേജ് തുറക്കുന്നത്. ടിന്നെറിനായി തായേക്ക് പോകാനുള്ള മണിനാദം മുഴങ്ങിയപ്പോൾ ഞങ്ങൾ താഴേക്ക് പോകുന്നതിനിടയിലാണ് ഇത്തയെ കണ്ടത്. ഇത്ത ഞങ്ങളെ കണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നപ്പോ ഇതാരാ പുതിയ കക്ഷി എന്ന് ചോദിച്ചപ്പോ ഐഷുനെ പരിചയപ്പെടുത്തിക്കൊടുത്തതിന് ശേഷം അവിടെയുള്ള ബെഞ്ചിൽ കയറിയിരുന്നു. അപ്പോഴാ ഞാൻ ഇത്താന്റെ പേര് എന്താന്ന് ചോദിക്കുന്നത്.അപ്പൊ ഇത്ത എന്നെ തുറിച്ച് നോക്കി ഇപ്പോഴാണോ ഇതൊക്കെ ചോദിക്കാൻ ടൈം കിട്ടിയത് എന്ന് ആക്കിചോയിച്ചപ്പോ ഒരു വളിഞ്ഞഇളി പാസ്സാക്കി ഇത്തയോട് സോറി എന്ന് പറഞ്ഞ് ഇത്തയുടെ മുഖത്തേക്ക് നോക്കുമ്പോൾ പുള്ളിക്കാരി എന്നെ നോക്കി ചിരിച്ചോണ്ട് പരിചയപ്പെടുത്തി. ഇത്താന്റെ പേര് നിശാന എന്നാണെന്നും നിച്ചു എന്നാണ് വിളിക്കാറെന്നും ഇവിടെ BBA ഫൈനൽ ഇയർ ആണെന്നും പറഞ്ഞുതീരുമ്പോഴേക്കും അന്ന് നമ്മടെ റൂമിൽ വന്ന് വെല്ലുവിളിച്ച് പോയ ആ കുരിപ്പ് നമ്മളെ നേരെ വന്നിട്ട് ഇത്താനെ വിളിച്ച്കൊണ്ട് പോയി. 'എന്തിനാ ഇത്തയെ അവള് വിളിച്ചത്...ഇവളെങ്ങാനും ഇത്തന്റെ ഫ്രണ്ട് ആയിരിക്കോ?അപ്പൊ പിന്നെ ആഷി ആരായിരിക്കും എന്ന് ഇത്താക്ക് അറിയാമായിരിക്കും...ഇത്ത വരട്ടെ...എന്നിട്ട് വേണം ചോദിക്കാൻ' "ഡീ...ഫാത്തി ...നി അത് കണ്ടില്ലേ...ഇത്തയും മറ്റവളും ഒരുമിച്ച്"ഹാജുവാണ്. "ഏത് മറ്റവള്...?"ഐഷു. ഐഷുന്റെ ചോത്യം കേട്ടപ്പോ അന്നുണ്ടായതൊക്കെ പറഞ്ഞ് കൊടുത്തപ്പോ അവള് എന്നെ കൊറേ സമയം നോക്കിയിരുന്ന് അവസാനം അവളെ കാലിനൊരു ചവിട്ട് കൊടുത്തപ്പോ 'ആ'എന്ന് അലറി എന്നെ തുറിച്ചുനോക്കികൊണ്ടിരുന്നു എന്നിട്ടെന്നെ നോക്കി പൊരിഞ്ഞചിരിയായിരുന്നു. "എന്താടി ഇതിനു മാത്രം ചിരിക്കാൻ" "നാളെ നിനക്ക് വല്ലതും പ്രതീക്ഷി..അല്ല..ഉറപ്പിക്കാം അല്ലെ" എന്നും പറഞ്ഞ് ചിരിക്കാൻ തുടങ്ങിയതാ പിന്നെ ഫുഡ്ഡൊക്കെ മണ്ടേല് കേറി തലക്ക് രണ്ട് കൊട്ട് കൊടുത്ത് വെള്ളം കൊടുത്തപ്പോ സ്റ്റോപ്പായി. "ഡീ...നമ്മള് പോവാ..ഫാത്തി. നിങ്ങള് രണ്ട് പേരും സാവധാനം തിന്നിട്ട് വാട്ടോ" "ഇതിപ്പോ തീരും...ഒരു മിനിറ്റ്,നമ്മക്ക് ഒരുമിച്ച് പോവാട" അത് പറയുമ്പോയേക്കും അവര് എത്തേണ്ട സ്ഥലത്തു എത്തിക്കാണും. ഇത്തയും അവളും ഇപ്പോയും സംസാരിച്ചോണ്ടിരിക്കുവാ...ഇതിന് മാത്രം എന്താണാവോ?അതിനിടയിലും അവര് രണ്ട് പേരും മാറിമാറി എന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.ഇനി ഇവരുടെ സംസാര വിഷയം ഞാനെങ്ങാനും ആവോ? അതൊന്നും കാര്യമാക്കാതെ കയ്യുംകഴുകി റൂമിലേക്ക് വെച്ച്പിടിച്ചു.എല്ലാവരും നല്ല എൿസൈറ്റ്മെന്റിലാണ്...പ്രത്യേഗിച്ച് നാളെ മുതൽ വീണ്ടും വായിനോക്കാനിറങ്ങുകയാണല്ലോ... അവരൊക്കെ നാളെക്കുള്ള തയ്യാറെടുപ്പിലായിരുന്നെങ്കിലും എന്റെ മനസ്സില് പൂരത്തിനുള്ള അമിട്ട് പൊട്ടിക്കൊണ്ടിരിക്കുവാ...എങ്ങനായാലും കിട്ടന്നതൊക്കെ അനുഭവിച്ചേ പറ്റൂ എന്നുള്ളതോണ്ട് വേഗം പുതച്ചുമൂടി കിടന്നുറങ്ങി. * ഇന്നാണ് നമ്മടെ കോളേജ് തുറക്കുന്നത്.ഇപ്പൊ എല്ലാവരും വമ്പൻ ഒരുക്കത്തിലാ....ഞാനൊഴിച്ച്...നമ്മളെ വേഷം എന്ന് പറയുന്നത് ഒരു ജീൻസും ഒരു ഷർട്ടും അതിന്റെ കൂടെ നന്നായി ഒരു ഷാളും ചുരുട്ടി.ഇനി നിങ്ങള് വിചാരിക്കണ്ടാട്ടൊ നമ്മള് സ്റ്റൈൽ ആക്കിയതാണെന്ന്...നമ്മള് എപ്പോഴും ഇങ്ങനെത്തന്നെയാ. "നിങ്ങളെ ഒരുക്കം ഇതുവരെ കഴിഞ്ഞില്ലേ.എത്രനേരമായി അഞ്ചും കെട്ടിയൊരുങ്ങാൻ തുടങ്ങീറ്റ്. എനിക്ക് ദേഷ്യം വരുന്നുണ്ട്,വേഗം വന്നൊളി...ഇല്ലെങ്കിൽ..ഇതുപോലെ എടുത്ത് ഖബറിൽ കെടുത്തും." ഞാൻ അതും പറഞ്ഞ് നമ്മടെ മസിലും പിടിച്ച് നിന്നു.എന്റെ നില്പ് കണ്ടിട്ട് എല്ലാരും പേടിച്ചുന്ന് തോന്നി ,..കാരണം...ഇത്രേം സമയം കലപില കൂടിയ അവരുടെ ഒരനക്കവും കേക്കുന്നില്ലായിരുന്നു. 'ഇതെന്താ ഇപ്പൊ ഉണ്ടായേ...എന്നെ എല്ലാര്ക്കും ഇത്രയൊക്കെ പേടിയുണ്ടായിരുന്നോ' എന്ന് ചിന്തിച്ച് തിരിഞ്ഞ് നോക്കിയപ്പോ അഞ്ചും ഷോക്കടിച്ച പോലെ നിക്കുവായിരുന്നു...പെട്ടെന്ന് അവരെല്ലാവരും ഒരൊറ്റ ചിരിയായിരുന്നു. ഇവരുടെ ചിരി കണ്ടിട്ട് തൊള്ളയും തുറന്ന് നിൽക്കുമ്പോഴാണ് ഹാജു പറഞ്ഞ്തുടങ്ങിയത്. "ഇന്ന് ആരാ ഖബറിലേക്ക് പോകുന്നതെന്ന് വൈകാതെ കാണാം." "നിനക്ക് ഓർമ്മയുണ്ടോ ഇന്നാണ് ആ ദിവസം"ഐഷുവാണ്. "ഇന്നെന്തായാലും നിന്റെ കാര്യത്തിൽ തീരുമാനമാകും...ഹഹഹ"ഷാനുവാണ്. "സൂക്ഷിച്ചും കണ്ടും നടന്നോളി..ഇല്ലേൽ...അവളെങ്ങാനും വല്ല പ്ലാനിങ്ങും വെച്ചിട്ടുണ്ടാകും...എന്തായാലും നല്ല രസമായിരിക്കും അല്ലേടാ"ആമിയാണ്. "നിങ്ങടെ തല...അവളുമാരുടെ പറച്ചില്... ഇന്നെന്തായാലും ഞാൻ തോക്കൂല...this is my Challenge...നിങ്ങള് കണ്ടോ." എന്ന് പറഞ്ഞ് ഞാൻ നീതുവിന്റെ കയ്യും പിടിച്ച് നടന്നു.ഇവളെങ്കിലും എന്റെ അവസ്ഥ മനസ്സിലാക്കിയല്ലോ,അത് തന്നെ ധാരാളം എന്ന് കരുതിയപ്പോഴാ നീതു അടുത്ത കുരിശ്ശായി മാറിയത്. "ഫാത്തി...ഇവിടെ അടുത്തൊന്നും ഹോസ്പിറ്റലില്ല...ഓട്ടോക്ക് മിനിമം ഒരു നൂർ രൂപയാകും.അത് കയ്യില് വെച്ചോളി...എപ്പോഴാ ആവശ്യം വരുകയെന്ന് ആർക്കും പറയാനാവില്ല" "ടീ.....നിന്നെ ഞാനിന്ന് കൊല്ലുവെടീ ദ്രോഹി" എന്ന് പറഞ്ഞ് അവളുടെ പിറകെ ഓടിയതാ...നടു പോയത് മിച്ചം.അവള് എത്തേണ്ടിടത്ത് എത്തി. അങ്ങനെ അവരോട് കലിപ്പായി ഞാൻ ബസ്‌സ്റ്റാണ്ടിലേക്ക് നടന്നു.പിന്നാലെ അവരും ഓടിവന്ന് കുറെ സോറിയൊക്കെ പറഞ്ഞപ്പോ നമ്മളൊന്ന് ചിരിച്ച് കൊടുത്തു. അങ്ങനെ ബസ്സ്റ്റാന്റിലെത്തിയപ്പോ തൊട്ടടുത്ത് കുറച്ച് കട കണ്ടു...അവിടെയാണെങ്കിൽ മൊത്തം കോഴികളും...കോഴികളോട് കോഴിത്തരം കാണിക്കുന്നത് എന്നിലുള്ളിലെ കോഴിക്ക് ഇഷ്ടമല്ലാത്തത് കൊണ്ട് നമ്മളാ ഭാഗത്തേക്ക് പിന്നെ നോക്കിയതേയില്ല. നമ്മളുടെ സംസാരത്തിനിടയിലാണ് നമ്മക്ക് പോകാനുള്ള ബസ് വന്നത്.അതിലാണെങ്കിൽ കാലിടാൻപോലും സ്ഥലമില്ലായിരുന്നെങ്കിലും നമ്മളും നമ്മളെ ചങ്ക്‌സും കൂടി എങ്ങനെയൊക്കെയോ നുഴഞ്ഞ് കയറി സ്റ്റെപ്പില് നിന്ന് യാത്രചെയ്ത് കോളേജിലേക്കെത്തി. ഞാൻ ആദ്യം ഇറങ്ങി പിന്നാലെ വരുന്നവരുടെയൊക്കെ അവസ്ഥ കണ്ടപ്പോ തന്നെ ചിരി അടക്കാൻ പറ്റാതെ നമ്മള് ചിരിച്ചു.എല്ലാവരും തുറിച്ച് നോക്കിയപ്പോ മെല്ലെ മുകളിലേക്ക് നോക്കി ഒന്നും അറിയാത്തത് പോലെ നിന്നു. കോളേജിന് പുറത്തുതന്നെ welcome എന്ന് ബോർഡ് വെച്ചിട്ടുണ്ടായിരുന്നു... അകത്തേക്ക് കടന്നതും എന്റെ മുമ്പിൽ നിൽക്കുന്നയാളെ കണ്ടിട്ട് ഞമ്മളൊന്ന് നെട്ടി...അവളുടെ കൂടെ വേറെ കുറേ പേരും ഉണ്ട്‌..എല്ലാം ബോയ്‌സാ.. 'ഇതിലേതായിരിക്കും അവള് പറഞ്ഞ ആഷി എന്ന മഹാൻ" 💕നീയും ഞാനും💕 """""""""""""""""" (part 17) 'ഇതിലേതായിരിക്കും ആ ആഷി...ഇനി ഇവരൊക്കെ എന്നെ കാത്ത്നിൽക്കുകയായിരിക്കോ...റബ്ബേ..കാത്തോളീ' നമ്മളും നമ്മളെ ടീംസും അവരെയൊന്നും മൈന്റ് ചെയ്യാതെ നടന്നു. കോളേജ് എന്ന് പറഞ്ഞാ ഇതൊക്കെയാണ്ന്ന് ഇപ്പോഴാ മനസ്സിലായെ...അത്രക്ക് വലുതാ...ഗ്രൗണ്ടിന്റെ ഓരോ ഭാഗത്തായിട്ട് ഓരോ ബ്ലോക്ക്...അതും നടന്നാ തീരൂല. പിന്നെ നമ്മടെ കോളേജിന്റെ നിറവും അലങ്കാരവും അതിനൊത്ത് ചേർന്ന് നിൽക്കുന്ന ആല്മരങ്ങളും എല്ലാം കാണുമ്പോ തന്നെ മനസ്സിനൊരാശ്വാസം പോലെ... പക്ഷെ...1st year BBAഇതിലെവിടെയാണെന്ന് വെച്ചാ ഇപ്പൊ പോവാ എന്ന് വിജാരിച്ച് ബാക്കിയുള്ളോരേ നോക്കിയപ്പോഴാ ഇവറ്റകൾ ഫ്യൂസ് പോയ ബൾബിനെപ്പോലെ നിക്കുന്നത് കാണുന്നത്...പതിയെ അവരെ ഞാൻ വിളിച്ചെങ്കിലും അവര് കേൾക്കാത്തതിനാൽ കൊറച്ചു ഉറക്കെ വിളിച്ചു എന്നിട്ടും അവര് കേക്കാത്തത്കൊണ്ട് ഉറക്കേ വിളിച്ചപ്പോ അവരെന്നെ നോക്കി എന്നിട്ട് ഞാനൊന്ന് തലതിരിച്ചപ്പോ എല്ലാരും എന്നെനോക്കി നിൽക്കുന്നതാ കാണുന്നത്...ഇപ്പോഴാ മനസ്സിലായത്...എനിക്കിത്ര സൗണ്ടൊക്കെ ഉണ്ടെന്ന്. പറയേണ്ടല്ലോ,ആകെ ചമ്മിനാറിപ്പോയി..ഇടക്കണ്ണിട്ട് നോക്കിയപ്പോ എല്ലാരും ഓരോന്ന് പറഞ്ഞ് നോക്കി ചിരിച്ചോണ്ടിരിക്കുന്നു. "ഡീ...വാ..." "എവിടേക്ക്" "നിന്റെ കെട്ടിയൊന്റവിടെ...വേറൊന്നും പറയിക്കണ്ട...വേഗം വരാൻ നോക്ക്" ഇതൊക്കെ പറയുമ്പോ തലതാഴ്ത്തി പതുക്കെ പറഞ്ഞതാട്ടോ. എന്റെ കണ്ണിന് ഫസ്റ്റ് കണ്ട ആ ബിൽഡിംഗിലേക്ക് പോയി ഒപ്പം അവരും ഉണ്ട്.അവിടെയുള്ളോരൊക്കെ നോക്കി ബൈക്കിന്ന് വീണ ചിരിയങ് കൊടുത്തു. ഇവരൊക്കെ എന്നെ ഇങ്ങനെനോക്കാൻ മാത്രം ഞാൻ എന്താണാവോ പറഞ്ഞതെന്ന് ആലോചിച്ചപ്പോ 'നിങ്ങളിത് എന്ത് നോക്കിനിൽക്കുവാ തെണ്ടികളെ...'എന്നെ ഞാൻ പറഞ്ഞുള്ളു.... വേറെ ഒന്നും ഞാൻ പറഞ്ഞില്ല,അതിനാ ഇവര് ... ഇതൊക്കെ കണ്ടിട്ട് എന്റെ ഫ്രണ്ട്‌സ് എന്ന് പറയുന്ന തെണ്ടികൾ പൊരിഞ്ഞ ചിരിയായിരുന്നു.കഷ്ടകാലത്തിന് കേറിയതാണെങ്കിലോ സീനിയർ വ്ലോക്കിലേക്കും... പെട്ട് എന്ന് കരുതിയതായിരുന്നു...പിന്നെ നമ്മടെ ഇത്തയെ കണ്ടു...അവരോട് ചോദിച്ചപ്പോ നമ്മടെ ബ്ലോക്ക് ഓപ്പോസിറ്റ് ഉള്ള ആ ബിൽഡിംഗ് ആണെന്ന് അറിഞ്ഞ് നമ്മള് നമ്മടെ ക്ലാസ്സിലേക്ക് പോയി.എല്ലാവരും ഏതോ ഭീഗരജീവിയെ നോക്കുന്നത്പോലെയാ നമ്മളെ നോക്കുന്നത്. നമ്മളാറും കൂടി ലാസ്റ് ബെഞ്ചിലായിരുന്നു...അതും ജനൽ സൈഡ്. ക്ലാസ്സിൽ ആദ്യം തന്നെ വന്നത് ഒരു സാധു ടീച്ചർ ആയിരുന്നു.കണ്ണാടിയൊക്കെ വെച്ചിട്ട് നല്ല ചുള്ളത്തി...പേര് മറിയം,സബ്ജെക്ട് ഇംഗ്ലീഷ്...ബോയ്സിനൊക്കെ ഭയങ്കര ഇന്ട്രെസ്റ് ആയിരുന്നു ടീച്ചറിന്റെ ക്ലാസ്.നമ്മക്ക് പിന്നെ എല്ലാം കണക്കാ. അങ്ങനെ അന്നത്തെ ദിവസം പരമബോർ ആയിരുന്നു...ആദ്യദിവസം ആയത്കൊണ്ട് ഉച്ചക്ക് വിട്ടു.അതിനിടയ്ക്ക് റാഗിങ്ങ് ചെയ്യാൻ ഒരുത്തൻ വന്നു...അവനിട്ട് ഒന്ന് പൊടിക്കേം ചെയ്തു...പിന്നെ അവിടെനിന്നില്ല...ഒരൊറ്റയോട്ടം ബസ്‌സ്റ്റാണ്ടിലേക്ക്.അപ്പൊത്തന്നെ ബസ് വരേം ചെയ്തു...ഹോസ്റ്റലിലേക്ക് എത്തി. വന്നപ്പോ തന്നെ ബെഡിലേക്ക് ഒരൊറ്റ വീഴ്ചയായിരുന്നു...കുറച്ച് കഴിഞ്ഞ് എണീറ്റ് നോക്കുമ്പോ 6മണി ആയിക്ക്.വേഗം കുളിച്ച് ഫ്രഷ് ആയി. "എന്തൊരു ഉറക്കായിരുന്നു ഫാത്തി" നീതുവാണ്. "ഇന്നത്തെ ഫേസ്ട്രേഷൻ മുയുവൻ ആ കട്ടിലിനോഡ് തീർത്തു..ഹ..ഹ..ഹ"ഹാജുവാണ്. "എനിക്കറിയാ...ഞാനെങ്ങനെ ഉറങ്ങണോന്ന്...ആരും പറഞ്ഞതരണ്ട... ഹോ...എട്ട് മാണിയായിരുന്നെൻകിൽ പോയി ഫൂഡ്ഡഡിക്കായിരുന്നു.വിശന്നിട്ടാണെങ്കിൽ കൊടല് കരിയുന്നു" "വെറുതെയല്ല ഇവിടെ ഒരു പൊരിച്ച മണം.ഞാൻ വിചാരിച്ചു തായെന്നാണെന്ന്" വയറും തടവിക്കൊണ്ട് വീണ്ടും പോയി കിടന്നു.ഡിന്നറിനുള്ള ബെല്ല് അടിച്ചപ്പോ ഒരൊറ്റ ഒട്ടായിരുന്നു ...അവിടന്ന് മൂക്ക്മുട്ടെ തിന്നപ്പോ ഒരാശ്വാസം. അവർക്ക് ഫുഡ്ഡടി കയ്യാൻവേണ്ടി കാത്തിരിക്കുമ്പോഴാണ് ആഷി എന്ന് പറഞ്ഞ് പേഡിപ്പിച്ച ആ കുരിപ്പിനെ കണ്ടത്.മുമ്പ് എന്റെ റൂമിൽ കേറിവന്നിട്ട് എന്നെ ഭീഷണിപ്പെടുത്തി പോയിട്ട് ഇന്നാണെങ്കിൽ പൂച്ചക്കുഞ്ഞിയെ പോലെ പോകുന്നത് കണ്ടിട്ട് മനസ്സിനകത്ത് എന്തോ ഒരു വിഷമം.അവള് അന്ന് ഷോ ആക്കിയതിന് ഒരു തിരിച്ചടി കൊടുക്കണ്ടേ... 'ധൈര്യായിട്ട് പൊയ്ക്കോ ഫാത്തി...നീ ആരാണെന്ന് ഇവളെയിന്ന് അറിയിക്കണം...എന്തൊക്കെയായിരുന്നു...മലപ്പുറം കത്തി,എന്നിട്ടിപ്പോ നോക്കിക്കേ.എന്ത്‍വന്നാലും അവളോടൊന്ന് സംസാരിക്ക് പോ' എന്നൊക്കെ മനസ്സ് പറഞ്ഞതുകേട്ട് ഞാൻ അവളുടെയടുക്കൽ ചെന്നിട്ട് "ഹേയ്...ഇന്നല്ലേ കോളേജ് തുറന്നത്...നിങ്ങള് തന്നെയല്ലേ അന്ന് റൂമില് കയറിവന്നിട്ട് ഭീഷണിയിട്ട് പോയത്. എന്തൊക്കെയായിരുന്നു...ഞമ്മളോട് ജയിച്ചാലും ആശിയോട് ജയിക്കൂല.കോളേജ് തുറക്കുന്നന്ന് എനിക്ക് തരാം...എന്നൊക്കെയല്ലേ പറഞ്ഞത്... എന്നിട്ടെവിടെ നിന്റെ ആഷി...ഇനി എന്നെകണ്ട് പേടിച്ച് ഓഡിയോ... ഓ...ഇനി നിനക്കെങ്ങാനും ഓര്മ പോയോ" എന്നൊക്കെ നല്ല അന്തസ്സായിട്ട് ചോദിച്ചു.അവളുടെ മുഖം തക്കാളിപഴം പോലെ ആയിക്കണ്. "നീ ആള് പാവാണെന്നൊക്കെ ഇത്ത പറഞ്ഞത്കൊണ്ട് വേണ്ടന്ന് വെച്ചതാ.അല്ലാതെ...നിന്നെ പേടിക്കാൻ ആരാടി നീയ്യ്.. ഇന്നലെ വന്ന് കേറിയ വെറും പീക്കിരിപെണ്ണ്...ആ നീ ആഷിയെ വെല്ലുവിളിക്കുന്നോ" "ഒരു ആഷി...അവനാരാ...പ്രിൻസിപ്പളോ... അവനെയും നിന്നെയുമൊക്കെ പേടിക്കാൻ വേറെ ആളെനോക്കിക്കോണം...ഈ ഫാത്തിമ കെൻഹയെ കിട്ടൂല. നീ കേറി വന്ന് ഭീഷണിപ്പെടുത്തിയപ്പോ ഈ ദിവസത്തിന് വേണ്ടി കാത്തിരിക്കുവായിരുന്നു...എന്നിട്ടെല്ലാം വെള്ളത്തിലായി" കൊറച്ച് ശോകത്തൊടെ അത് പറഞ്ഞു. "നീ അതികം ആക്കണ്ട...നിനക്കുള്ള പണി വൈകാതെ തന്നോണ്ഡ്...നീയിപ്പോ പോഡ്." "പണി തരാൻ നീയാരാ...ഒരു ഭീഷണിക്കാരി വന്നേക്കുന്നു" ഡീ എന്ന് വിളിച്ച് അവളെനിക്കിട്ട് കയ്യോങ്ങിയപ്പോ അവളുടെ കൈ തട്ടിമാറ്റി അവക്കിട്ട് ഒന്ന് പൊട്ടിച്ചു. മനസ്സാ വാചാ അവളെ അടിക്കാനൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല.അവളോട് രണ്ട് വർത്താനം പറയണം അത്രേ ഉണ്ടായിരുന്നുള്ളൂ. പ്രതീക്ഷിക്കാതെ കിട്ടിയതായത്കൊണ്ട് അവള് കവിളത്ത് കയ്യും വെച്ച് കരഞ്ഞോണ്ട് റൂമിലേക്ക് ഓടിപ്പോയി ബാക്കിയുള്ളവരാണെങ്കിൽ എന്നെത്തന്നെ നോക്കിനിക്കുന്നുണ്ടതൊക്കെ കണ്ട് ഞാനും റൂമിലേക്ക് പോയി. കുറച്ചകഴിഞ്ഞ് എന്റെ ചങ്ക്‌സ് റൂമിലേക്ക് വന്ന് എന്നെ തന്നെ തുറിച്ച് നോക്കുന്നത് കണ്ട് എന്തെ എന്ന് പുരികം പൊക്കിചോയിച്ചപ്പോഅവര് എന്നെ പൊങ്കാലക്കിട്ടു. "നീ എന്ത് പണിയാ കാണിച്ചേ...നിനക്കെന്ത് ആവശ്യമായിരുന്നു അവക്കിട്ട് പൊട്ടിക്കാൻ... ഇന്ന് എന്തൊരു സമാധാനായിരുന്നു മനസ്സില്..അതൊക്കെ ഒറ്റനിമിഷം കൊണ്ട് ഇല്ലാതാക്കിയപ്പോ തൃപ്തി ആയാ"ഹാജുവാണ്. "ഞാൻ അവളോട് സംസാരിക്കണം എന്നെ കരുതിയുള്ളൂ..അതിന് വേണ്ടി മാത്രാ അവളെ മുമ്പിലോട്ട് പോയതും. അവള് കൈ പൊക്കിയപ്പോ " "അതൊന്നും പറഞ്ഞാ ശരിയാവൂല.നീ ഇപ്പൊ തന്നെ സോറി പറഞ്ഞ് വാ" ആമിയാണ്. "ഞാൻ എന്തിന് സോറി പറയണം...അവളല്ലേ എന്റെ നേരെ കൈ പൊക്കിയത്...അതുകൊണ്ടല്ലേ ഞാൻ അടിച്ചത്" "നീ എന്തിനാ അവളുടെ അടുത്തേക്ക് പോയത്"ഹാജുവാണ്. "അത്... ഇന്ന് അവളെ കോളേജിൽ കണ്ടില്ലല്ലോ എന്ന് പറയാൻ" "നന്നായി... ഇങ്ങോട്ട് കിട്ടുന്നില്ലെങ്കിൽ അങ്ങോട്ട് തേടിപ്പോണം" "എന്ത് "കുന്തം...എന്റെ വായിന്ന് ഒന്നും വെറുതെ കേക്കണ്ട... ഇതിന്റെ പേരില് നാളെ എന്തൊക്കെ കാനനമാവോ റബ്ബേ" "പിന്നേ...അവര് മൂക്കിൽ വലിച്ച്കേറ്റും ഒന്ന് പോടീ" "ഇതിന്റെ പേരില് എന്തൊക്കെ സംഭവിച്ചാലും മോള് ഒറ്റക്ക് സഹിച്ചോണം...ഷെയർ ചെയ്യാൻ നമ്മളെ നോക്കണ്ട. മനുഷ്യനെ സ്വസ്ഥായിട്ട് ജീവിക്കാൻ സമ്മതിക്കൂല എന്ന് വെച്ചാ..." "ഓക്കേ...ഇതിന്റെ പേരില് എന്തൊക്കെ ഉണ്ടായാലും ഞാനൊറ്റക്ക് അനുഭവിച്ചോളാം...ആരും വേണോന്നില്ല" എന്ന് പറഞ്ഞ് ഞാൻ പുതച്ച് മൂടിക്കിടന്നു. 'എന്നാലും വേണ്ടിയിരുന്നില്ല ഫാത്തി...നീ ചെയ്തത് തെറ്റാ...നീയല്ലേ അവളെ ദേഷ്യം പിടിപ്പിച്ചത്...അതുകൊണ്ടല്ലേ അവള് തല്ലാൻ വന്നത്. നീ അവളോട് പോയി സോറി പറഞ്ഞേക്ക്...എന്തിനാ വെറുതെ പ്രശ്നമുണ്ടാക്കുന്നെ..' "ഹാജു...ഞാൻ അവളോട് പോയി സോറി പറഞ്ഞിട്ട് വരാം" "ഇപ്പോയോ" "ഹ്മ്മ്" "ഇപ്പൊ പോവണ്ട.,നിന്നെക്കൊല്ലാനുള്ള ദേഷ്യം ഉണ്ടാവും ഇപ്പൊ അവക്ക്...അത്കൊണ്ട് രാവിലെയാട്ടെ" അവളുടെ ആ തീരുമാനത്തെ എല്ലാവരും പിന്തുണച്ചു. കിടന്നിട്ട് ഉറക്കം എന്റെ പരിസരത്ത് പോലും വരുന്നില്ല,എങ്ങനെയൊക്കെയോ അവസാനം ഉറങ്ങി നേരം വെളുപ്പിച്ചു. കാന്റീനിൽ പോയപ്പോ ഞാൻ അവളെ മൊത്തം തിരഞ്ഞെങ്കിലും അവളെ ഞാൻ കണ്ടില്ല.പക്ഷെ...നമ്മടെ ഇത്താനെ കണ്ടു.ഇത്ത പറഞ്ഞ കാര്യങ്ങളൊക്കെ കേട്ടപ്പോ തലക്കകത്ത് തലചോറൊക്കെ ഒഴുകിപ്പോവുന്നത് പോലെ തോന്നി. 💕നീയും ഞാനും💕 """""""""""""""""" (part 18) കാന്റീനിൽ പോയപ്പോ ഞാൻ അവളെ തിരഞ്ഞെങ്കിലും കണ്ടില്ല.പക്ഷെ...നമ്മടെ ഇത്താനെ കണ്ടു.ഇത്ത പറഞ്ഞ കാര്യങ്ങളൊക്കെ കേട്ടപ്പോ തലക്കകത്ത് തലചോറൊക്കെ ഒഴുകിനടക്കുന്നത് പോലെ തോന്നി. ഇന്ന് കോളേജിലേക്ക് പോണോ?പോയില്ലെങ്കിൽ അവരെ ഭയന്നിട്ടാണെന്ന് തോന്നില്ലേ?പോയാ എന്ത്‌ സംഭവിക്കും?എന്നുള്ള കൊറേ ചോദ്യങ്ങൾ മനസ്സിനെ അസ്വസ്ഥമാക്കി.ഒടുക്കം പോവാൻ തന്നെ തീരുമാനിച്ചു...വരുന്നത് വരട്ടെ! പെട്ടെന്ന് തന്നെ റെഡി ആയിട്ട് എന്റെ ചങ്ക്‌സിനൊപ്പം കോളജിലേക്ക് പോയെങ്കിലും അവളുടെ പൊടി പോലും കാണാത്തതുകൊണ്ട് എന്റെ ക്ലാസ്സിലേക്ക് പോയി...പതിവ്പോലെ ടീച്ചേർസ് വരുന്നു ക്ലാസ്സെടുക്കുന്നുവെങ്കിലും ബാക്ക് ബെഞ്ചേഴ്‌സ് ആയത്കൊണ്ട് നന്നായി ഉറങ്ങി...പിന്നെ ലഞ്ച് ബ്രേക്കിന് കാന്റീനിലേക്ക് പോയി മൂക്ക് മുട്ടെ വലിച്ച്കേറ്റി... പുറത്ത് നല്ലമഴക്കാറ് കെട്ടിയിട്ടുണ്ട്.ഒരു ഇടിവെട്ട് മഴക്കുള്ള എല്ലാലക്ഷണങ്ങളും കാണുന്നുണ്ട്. "ഡാ...ഫാത്തി..." "ഉം" "ഫാത്തി..." "എന്താ" "അവളെ എന്താ കാണാത്തത്..." "ആരെ" "നീ ഇന്നലെ അടിച്ചില്ലേ അവളെ" ഐഷു അത് പറഞ്ഞപ്പോ തന്നെ ഫുഡ്ഡ് തരിപ്പിന് പോയി...തലക്ക് രണ്ട് തല്ലും കൊടുത്ത് അവിടെയുണ്ടായിരുന്ന ജഗ്ഗ് വെള്ളം എടുത്ത് മടക്ക് മടക്കേ കുടിച്ചു. "നിനക്ക് അവളെ കാണാനിട്ടാണോ വിഷമം...മനുഷ്യനിപ്പോ ചത്തേനെ" "നിനക്കിത്രക്ക് പേടിയൊക്കെയുണ്ടെന്ന് അറിഞ്ഞില്ലായിരുന്നു." എന്ന് പറഞ്ഞ് അഞ്ചും കൂടി ഭയങ്കര ചിരിചിരിച്ചപ്പോ അവരെ താളക്കൊരൊന്ന് കൊടുത്തിട്ട് ബില്ലും പേ ചെയ്ത് കാന്റീന്ന് ഇറങ്ങിനടന്നു. "ഡീ...ഞാൻ ക്ലാസ്സില് ഉണ്ടാവും... നേരത്തെ എയ്തിച്ച നോട്ട്സ് എഴുതിയെടുക്കട്ടെ...നിങ്ങള് സമയംകിട്ടണപോലെ വാ...ഞാൻ പോയിട്ടോ" "ഓക്കേ മൈ ഡിയർ" എന്ന് പറഞ്ഞ് അവര് ക്യാന്റീനിന്റെ സൈഡിലുള്ള ആല്മരച്ചുവട്ടിൽ തമ്പടിചെങ്കിലും നമ്മള് ക്ലാസ്സിലേക്ക് പോവാൻ വേണ്ടി ഗ്രൗണ്ടിന്റെ നടുക്കെത്തിയപ്പോഴാണ് നാല് ബൈക്ക് വന്ന് എന്നെ വലയം വെച്ച്കൊണ്ടിരുന്നത്... അവര് വന്നപ്പോ കുറച്ച് പേടിച്ച് അവിടെ നിന്ന് വട്ടംകറങ്ങിയെങ്കിലും പിന്നെ കയ്യും കെട്ടി അവരുടെ കോപ്രായങ്ങൾ നോക്കിനിന്നു. കുറച്ച് കഴിയുമ്പോ ബൈക്ക് നാലും സ്ലോ ആയി പിന്നെ അത് നിർത്തിയപ്പോഴേക്കും നന്നായി പൊടിപറക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും ഗ്രൗണ്ട് മൊത്തം തേനീച്ചക്കൂട് പോലെ ആള് കൂടിയിട്ടുണ്ടായിരുന്നു. അപ്പോഴാണ് ആകശത്തിന്നൊരു മഴതുള്ളി എന്റെ കവിളത്ത് വന്ന് വീണത്...പിന്നെ അത് നല്ല ശക്തിയിൽ പെയ്യാൻ തുടങ്ങിയപ്പോ ആൾക്കൂട്ടം കുറഞ്ഞ് വന്നെങ്കിലും എല്ലാ ബ്ലോക്കിൽനിന്നും എന്നെ വീക്ഷിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോ അവിടന്ന് പോവാൻ നിന്നെങ്കിലും അതിൽ നിന്നും ഒരുത്തൻ വന്ന് എന്റെ മുമ്പിൽ നിന്നെങ്കിലും മൈന്റ് ചെയ്യാതെ നടക്കാനൊരുങ്ങിയപ്പോ ബാക്കിമൂന്നും കൂടി എന്റെ അടുത്തേക്ക് വന്നപ്പോ ഞാൻ അറിയാതെ പിറകോട്ട് നടക്കാൻ തുടങ്ങി. പേടിച്ചിട്ടാണോ എന്നറിയില്ല കാല് നന്നായി വിറക്കുന്നുണ്ട്,ചിലപ്പോ മഴയത്തായത് കൊണ്ടാവാം. "നിങ്ങളൊക്കെ...ആരാ....നിങ്ങക്കൊക്കെ...എന്താ വേണ്ടത്... നോക്ക്...നിങ്ങക്ക് ആള് മാറിയതാവും...അത്കൊണ്ട് എന്നെ വെറുതെവിട്ടെക്ക്" "നീയല്ലേ... ആ...ഫാത്തിമാ കെൻഹ" എന്ന് അതിന്നൊരാള് ചോദിച്ചപ്പോ ശരിക്കും ഞെട്ടിനിന്നപ്പോ അല്ല എന്ന് പറഞ്ഞ് ഓടിയാലോ എന്നൊക്കെ തോന്നിയെങ്കിലും എല്ലാ ധൈര്യവും സംഭരിച്ച് അതെ എന്ന് പറഞ്ഞു. "ഹ്മ്മ്...അപ്പൊ ആള് തെറ്റിയിട്ടില്ല" 'എന്റെ റബ്ബേ...കത്തോളി...ഇവരുടെ കയ്യിന്ന് എന്നെ രക്ഷിക്കണേ... എന്നെ അന്വേഷിച്ച് വരാന് ഇവരൊക്കെ ആരാണ്ന്ന് പോലും എനിക്കറിയൂല... ഇവർക്ക് എന്താ വേണ്ടത്?എന്നെ എങ്ങനെ അറിയാം?ഇനി ഇത് അവളുടെ...' എന്നൊക്കെയോർത് എന്റെ പാതി ശക്തി ചോർന്നുപോയെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ നിന്നു. "നീ എന്താ ഇത്രക്ക് ആലോചിച്ച് കൂട്ടുന്നെ..." "നിങ്ങൾക് എങ്ങനെ എന്നെ അറിയാം...നിങ്ങളെന്തിനാ എന്നെ ഇവിടെ പിടിച്ച്വെച്ചേക്കുന്നേ... വഴി മാറിനിലക്ക്...എനിക്ക് പോകണം" എന്ന് നല്ല രൂക്ഷത്തോടെ പറഞ്ഞെങ്കിലും അവരതൊക്കെ ചിരിച്ചുതള്ളി. "വഴിയൊക്കെ മാറിനിൽക്കാം...ഇനി രണ്ടാൾ കൂടി വരാനുണ്ട്...അവര് വരുന്നതുവരെ നമ്മക്കിവിടെ കൊച്ചുവർത്തമാനം പറഞ്ഞിരിക്കാം" "നിനക്ക് എന്താ വേണ്ടത്...എന്താ നിന്റെയൊക്കെ പ്രശ്നം" ഞാൻ അങ്ങനെ കൊറേ ചോദിച്ചെങ്കിലും അവര് അതൊന്നും കേട്ടഭാവം നടിച്ചില്ല...അവസാനം കലികേറി ഞാൻ അവിടന്ന് നടന്നപ്പോ ഒരുത്തൻ എന്റെ കയ്യിൽ കയറിപ്പിടിച്ചപ്പോ അവന്റെ മരമോന്തക്കിട്ട് ഒന്ന് കൊടുത്തു. അവൻ എടീ എന്ന് അലറി കയ്യോങ്ങിയെങ്കിലും അതെന്റെ മുഖത്തേക്ക് കൊണ്ടില്ല...അതിന് മുമ്പേ അവനെ അവരിലൊരാൾ തന്നെ തടഞ്ഞ് വെച്ചിട്ട് അവനെ വലിച്ചോണ്ട് കുറച്ചകലെ മാറിനിന്ന് എന്തൊക്കെയോ പറഞ്ഞ് ആർക്കോ ഫോൺ ചെയ്യുന്നുണ്ട്. ഇതൊക്കെ കണ്ടിട്ട് നമ്മക്കാണെങ്കിൽ ദേഷ്യം പിടിച്ച് കണ്ണ് കാണുന്നില്ല... "എനിക്ക് ക്ലാസ്സുണ്ട്...നിങ്ങളുടെ ആ രണ്ട് പേരോട് ക്ലാസ് കഴിയും വരെ ഇവിടെ വെയിറ്റ് ചെയ്യാൻ പറ...ക്ലാസ് കഴിഞ്ഞിട്ട് ഞാൻ തന്നെ വരാം" "ഒന്ന് ചേലക്കാതെ നിക്കടീ പെണ്ണെ...അവൾടെ ഒരു ക്ലാസ്സ്" എന്ന് പുച്ഛിച്ച് തള്ളി എന്നെ തടഞ്ഞുനിർത്തിയപ്പോ എന്റെ ചങ്ക്‌സ് എന്റെ അടുത്തേക്ക് വന്നിട്ട് എന്നെയും അവന്മാരെയും മാറിമാറി നോക്കുന്നുണ്ട്. "എന്താടി...എന്താ പ്രശ്നം...ആരാ ഇവന്മാരൊക്കെ" "എനിക്കറിയില്ലഡാ" "പിന്നെ...ഇവരെന്തിനാ നിന്നെ ടാർഗറ്റ് ചെയ്യുന്നേ... ശരിക്കും ഇപ്പൊ എന്താ സംഭവിച്ചത് " എന്ന് ചോദിച്ചപ്പോ ഇവിടെ ഇപ്പൊ ഉണ്ടായ സംഭവങ്ങളൊക്കെ ഒന്നൊന്നായി പറഞ്ഞുനിർത്തിയപ്പോ അവരും എന്നെപ്പോലെ ഇവരൊക്കെ ആരാ എന്നറിയാതെ മുഖത്ത് കൈവെച്ച് നിൽക്കുന്നുണ്ട്. പക്ഷെ...നമ്മടെ ഐഷു ഇതങ്ങനെ വിട്ടാൽ പറ്റൂല എന്ന് പറഞ്ഞ് അവരുടെ അടുത്തേക്ക് പോയി നന്നായി ചൂടാവുന്നുണ്ട്. ആദ്യായിട്ടാണ് ഐശുനെ ഇങ്ങനെ കാണുന്നത്...അത്രക്കും കലിപ്പ്...അവള് ഒരുത്തനോട് നന്നായി ദേഷ്യപ്പെട.ദേഷ്യപ്പെടുന്നുണ്ട്...പറഞ്ഞിട്ടെന്താ...അവര് കേട്ട ഭാവം വെക്കണ്ടേ. 'എന്റെ പടച്ചോനെ,ആ രണ്ട് കാലമാടൻമാരെ കാത്തുനിന്നിട്ട് എന്റെ കാല് വേദനിക്കുന്നുണ്ട്' "ആ രണ്ടാൾ ആരാ ഫാത്തി" ഹാജു. രാമായണം മുഴുവൻ വായിച്ചിട്ട് സീത രാമന്റെ ആര് എന്ന് ചോദിക്കുന്നത് പോലെ ആയിപ്പോയി. ഹാജുനെ ഞാനൊന്ന് രൂക്ഷത്തോടെ നോക്കിയപ്പോ അവള് പല്ലിളിച്ച് കാണിച്ചപ്പോ ഞാനും ചിരിച്ച്കൊടുത്തു. അവർക്കറിയില്ലല്ലോ എന്റെ മനസ്സില് ഞാൻ ഇപ്പൊ അനുഭവിക്കുന്നെ എന്താണെന്ന്... കിട്ടാനുള്ളത് എന്തായാലും കിട്ടണം...പിന്നെ എന്തിനാ വെച്ചുനീട്ടുന്നെ...വേഗം വന്നൂടെ എന്നൊക്കെ ആലോചിച്ചുനിന്നപ്പോയാണ് എന്റെ ചങ്ക്‌സ് എങ്ങനെ ഇവിടെയെത്തിയതെന്ന് ഓർമവന്നത്.അപ്പൊ തന്നെ അവരോട് ചോദിച്ചപ്പോ മഴ കാരണം ക്യാന്റീനിൽ കേറിയപ്പോയ അഖില(നമ്മടെ ക്ലാസ്സിലെ ഒരു കുട്ടി)വന്ന് നിന്നെ ആരൊക്കെയോ ചേർന്ന് തടഞ്ഞ് വെച്ചേക്കുന്നെന്ന് പറഞ്ഞപ്പോ പിന്നെ ഒന്നും നോക്കിയില്ല. അങ്ങനെ കാത്തിരിപ്പുകൾ അവസാനിപ്പിച്ച് ഒരു ബുള്ളറ്റ് എന്റെ കൺമുമ്പിൽ വന്ന് നിർത്തി..പിറകിലിരിക്കുന്നവളെ കണ്ടപ്പോ തന്നെ കാര്യം പിടികിട്ടി...ഞാനൊന്ന് എന്റെ ചങ്ക്‌സിനെ നോക്കിയപ്പോഴേക്കും അവരൊക്കെ എന്നെ നോക്കി അനുഭവിച്ചോ എന്ന് ആക്ഷൻ കാണിക്കുന്നുണ്ട്. അവള് കുതിരപ്പുറത്തിന്ന് ഇറങ്ങിയപ്പോ അവന്റെ ജാക്കറ്റ് അവളുടെ കയ്യിലിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചെങ്കിലും മറ്റേ കുരിപ്പ് എന്താ ആ ഹെൽമെറ്റ് തലേന്നെടുക്കാതെ എന്നാലോചിച്ചോണ്ടിരിക്കുമ്പോഴാണ് അവൻ ആ ഹെൽമെറ്റ് ഊരിയത്. എവിടെയോ കണ്ടിട്ട് നല്ല പരിജയം,ചിലപ്പോ ഒരൊരാളെ കാണുമ്പോ തോന്നാറില്ലേ അതുപോലെയുമാവാം...എന്നാലും... അപ്പോഴേക്കും മഴയൊക്കെ കുറഞ്ഞിരുന്നു.പൂർണമായും തോർന്നിട്ടില്ല...ഇവിടെയുള്ളോരൊക്കെ നന്നായിട്ട് നനഞ്ഞിട്ടുണ്ട്. അവര് രണ്ടു പേരും എന്റെ അടുത്തേക്ക് നടന്നടുക്കുന്നുണ്ടായിരുന്നെങ്കിലും എന്റെ മനസ്സ് വേറെ എവിടെയോ ഓടിനടക്കുകയായിരുന്നു. ഏതായാലും മുടിയൊക്കെ തടവിക്കൊണ്ട് വരുന്ന അവനെ കാണാൻ തന്നെ ഒരു ചേല...നല്ല അടാർ മൊഞ്ചൻ...അവന്റെ ആ കണ്ണും കട്ടതാടിയും ... ഒരു നിമിഷം കണ്ണടച്ച് നിന്നുപോയിയെങ്കിലും ഐഷു തോണ്ടിവിളിച്ചപ്പോയ ബോധം വന്നത്... പിന്നെ ഞാനവന്റെ മുഖം ശ്രദ്ധിച്ചപ്പോ എന്റുമ്മാ...ഇവന് എന്നെ കൊല്ലാനാണോ വരുന്നതെന്ന് തോന്നിപ്പോയി...അത്രക്ക് കലിപ്പ്... എന്റെ വായിനോട്ടം കഴിഞ്ഞപ്പോഴേക്കും അവരെന്റെ മുന്നിൽ എത്തിയിരുന്നു.പിന്നെ...ഉള്ളിലെ കോയിത്തരം പോയിട്ട് പകരം ചെറുതായിട്ട് ഒരു പേടി വന്നിട്ടുണ്ട്. "നീയാണോ ഇവളെ അടിച്ചത്" "അ...അത്...ഞാൻ" പറയാൻ വാക്കുകൾ കിട്ടാതെ ഇടറിയപ്പോ ഞാനവന്റെ മുഖത്തേക്ക് നോക്കിയപ്പോ ഇപ്പൊ അവനെന്നെ കൊല്ലും എന്ന ഭാവമാ അവന്റെ മുഖത്തു. അവൻ വീണ്ടും ആ ചോദ്യം ആവർത്തിച്ചപ്പോ ഉള്ള ശക്തിയൊക്കെ വെച്ചിട്ട് അതെ എന്ന് പറയലും. 💕നീയും ഞാനും💕 """"""""""""""" (part 19) അവൻ വീണ്ടും ആ ചോത്യം ആവർത്തിച്ചപ്പോ ഉള്ള ധൈര്യം വെച്ച് അതെ എന്ന് പറയലും എന്റെ മുഖത്തേക്ക് 'ടപ്പ്പ്'എന്നൊരു അടിയായിരുന്നു.ആ അടികിട്ടിയപ്പോ മുഖം ഒരു സൈഡ്ലേക്ക് തിരിച്ച് ആ ഭാഗത്ത് കയ്യും വെച്ച് കരഞ്ഞു എന്നൊന്നും നിങ്ങള് കരുതണ്ട... പ്രതീക്ഷിക്കാതെ കിട്ടിയത് കൊണ്ട്കുറച്ച് സമയം അനങ്ങാതെ നിന്നെങ്കിലും മണ്ട തെളിഞ്ഞപ്പോ അവന്റെ ആ സുന്തരമായ മുഖത്തേക്കിട്ട് ഒരടി കൊടുത്തു.അവനെന്നല്ല...ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല ഇങ്ങനൊരു തിരിച്ചടി...എല്ലാരും നമ്മളെ തന്നെ നോക്കി നിൽക്കുവാണ്...പിന്നെ നമ്മടെ ചങ്ക്‌സിൽ ആമിയും ഹാജുവും ഒഴിച്ച് ബാക്കിമൂന്നും അന്തംവിട്ട കുന്തം പോലെ നമ്മളെ തന്നെ തുറിച്ച് നോക്കുന്നുണ്ട്...! "ആഷി...!" പുറകിന്ന് ഒരുത്തൻ ഞെട്ടി വിളിച്ചുപ്പോ ഞമ്മളൊന്ന് ഓനെ നോക്കി പുച്ഛിച്ചിട്ട് മുമ്പിലോട്ട് തിരിഞ്ഞപ്പോ ആണ് ഓർമബന്നത്...ഇത്തരം സാഹചര്യങ്ങളുണ്ടാകുമ്പോ എന്തെങ്കിലും മാസ്സ് ഡിയോലോഗ് പറയണ്ടെ... "നീ എന്താ എന്നെക്കുറിച്ച് വിജാരിച്ച് വെച്ചേക്കുന്നേ!നിന്റെ അടിയും കൊണ്ട് ഞാൻ മോങ്ങിക്കൊണ്ടിരിക്കുമെന്നോ...എന്നാ മോന് തെറ്റി...ഇതേയ്‌...ആള് വേറെയാ... കിട്ടിയതെന്തും തിരിച്ച്കൊടുത്തിട്ടാ ശീലം...അതിനി നിനക്ക് വേണ്ടി മാറ്റാൻ പറ്റുവോ...ഇല്ലല്ലോ ലേ...അതാ തിരിച്ചടിച്ചത്... പിന്നെ ഒരു കാ..." അത് മുഴുവിപ്പിക്കുന്നതിന് മുമ്പേ അവൻ എന്റെ കയ്യിൽ കേറിപിടിച്ച് രൂക്ഷത്തോടെ നോക്കിയിട്ട് ഒരു കൈകൊണ്ട് എന്നെ അവനിലേക്ക് വലിച്ചടുപ്പിച്ചതും മറ്റേ കൈകൊണ്ട് അവളുടെ കയ്യിലുണ്ടായിരുന്ന ജാക്കറ്റ് വാങ്ങിയതും ഒപ്പമായിരുന്നു. ഇത് നമ്മള് സ്വപ്നത്തിൽ പോലും കാണാത്ത സീൻ ആയത്കൊണ്ട് രണ്ടുകണ്ണും മുറുക്കെ അടച്ച്പിടിച്ചിരുന്നു. കണ്ണ് തുറന്ന് നോക്കിയപ്പോ അവനോടടുപ്പിച്ച് നിൽക്കുന്നത് കണ്ടപ്പോ ഞമ്മളൊന്ന് കുതറിമാറിയിട്ട് ശ്വാസവും വിട്ട് ചുറ്റുള്ളോരിലേക്കും നോക്കിയപ്പോ എല്ലാരും ഇനിയെന്ത് സംഭവിക്കും എന്ന ആകാംഷയിൽ നിൽക്കുന്നത് കണ്ടപ്പോ ഞാൻ തിരിഞ്ഞ് പോവാൻ കാൽ മുമ്പോട്ട് വെച്ചതും വീണ്ടും അവനെന്റെ കൈതിരിച്ച് അവനിലേക്ക് അടുപ്പിച്ചതും എന്റെ ഹാർട്ട്ബീറ്റ്‌സ് മെട്രോ ട്രെയിൻ പോലെ പായുകയായിരുന്നു... 'ഇവന് എന്തിനാ ഇങ്ങനെയൊക്കെ ചെയ്യുന്നത്.ഇനി ഇവനെങ്ങാനും ....' എന്നൊക്കെ ചിന്തിച്ച്കൊണ്ടിരിക്കുമ്പോഴാണ് അവൻ എന്റെ തലയ്ക്ക് മുകളിലൂടെ അവന്റെ ജാക്കറ്റ് ഇട്ടത്...ഇപ്പൊ അവന്റേം എന്റേം തല ആ ജാക്കറ്റിനുള്ളിലാണ്... അവൻ എന്റെ പിന്കഴുത്തിലൂടെ കയ്യിട്ട് അവന്റെ മുഖത്തേക്ക് അടുപ്പിച്ചപ്പോ ഞാൻ കുതറിമാറാൻ നോക്കിയെങ്കിലും അവന്റെ പിടി അത്രക്കും സ്ട്രോങ്ങ് ആയത്കൊണ്ട് കഴിഞില്ല... അവന്റെയും എന്റെയും അധരങ്ങൾക്ക് തമ്മിൽ ഒരു ചെറിയ ഡിസ്റ്റൻസ് മാത്രം നിൽക്കെ എന്റെ കണ്ണ് മുറുക്കിയടച്ചു ഒപ്പം ചുണ്ടും...കൊറേ സമയം ആ നിൽപ് അങ്ങനെ നീണ്ടപ്പോ ഞാൻ പതിയെ കണ്ണ് തുറന്നെങ്കിലും അവന്റെ കണ്ണ് കണ്ടപ്പോ വീണ്ടും അടഞ്ഞു. 'ഈ കുരിപിന് ഇതെന്താ വേണ്ടത്...എന്നെ എന്തിനാ ഇങ്ങനെ പിടിച്ച് വെച്ചേക്കുന്നേ...ഇവനെന്താ റബ്ബേ കഴിഞ്ഞ ജന്മത്തിൽ ഉടുമ്പായിരുന്നോ...ഇവനെക്കൊണ്ട്‌ പിടിവിടിയ്ക്കാൻ എന്താ ചെയ്യാ' എന്നൊക്കെ ആലോച്ചിരിക്കുമ്പോഴാണ് അവൻ പറയുന്നത്കേട്ട് നമ്മള് നെട്ടിപ്പോയി. "ടീ...പെണ്ണെ...ഞാൻ നിന്നെ ഇങ്ങനെ പിടിച്ചിരിക്കുന്നത് എന്തിനാണെന്ന് നിനക്കറിയാമോ" അപ്പൊ നമ്മള് മെല്ലെ കണ്ണ് തുറന്ന് അവൻ എന്താ പറയുന്നതെന്ന് കാതോർത്തു. "ഇപ്പൊ ഇവിടെ കൂടി നിന്നവരൊക്കെ നമ്മളെക്കുറിച്ച് എന്താ വിചാരിക്യാ എന്ന് നിനക്കറിയോ...ഞാൻ നിന്നെ ലിപ് ലോക്ക് ചെയ്തിരിക്കുകയാണ് എന്ന്" അത് കേട്ടപ്പോ നമ്മളും അപ്പോഴാ ഓർത്തത് അങ്ങനൊരു സംഭവം അപ്പൊ തന്നെ അവനെ തുറിച്ചു നോക്കി കുതറിമാറാൻ നോക്കിയെങ്കിലും പറ്റിയില്ല... "അങ്ങനെയല്ല എന്ന് നീ പറഞ്ഞാൽ പോലും ആരും വിശ്വസിക്കില്ല...നീ എന്തൊക്കെ ചെയ്തിട്ടും കാര്യമില്ല...നുള്ളിയാലും പിച്ചിയാലും...അത്കൊണ്ട് അടങ്ങി നിന്നിട്ട് ഞാൻ പറയുന്നത് കേൾക്ക്.. എന്നോടൊരു സോറി പറഞ്ഞ് പൊയ്ക്കോ...അതും എല്ലാവരും കേൾക്കെ...ഇല്ലെങ്കിൽ..." എന്ന് പറഞ്ഞ് അവൻഒരു ചിരി ചിരിച്ച് എന്റെ പിടി ലൂസ് ആക്കിയതും അവനെ പിടിച്ച് തള്ളിയപ്പോ ഞങ്ങളുടെ മുഖത്തുണ്ടായിരുന്നു ജാക്കറ്റ് നിലത്ത് വീഴുകയും അവൻ രണ്ടടി പിറകിലോട്ട് പോവുകയും ചെയ്തു.ഞാനാണെങ്കിൽ എന്ത് ചെയ്യണം എന്ന അവസ്ഥയിലായിരുന്നെങ്കിലും ബാക്കിയുള്ളവരുടെ മുഖത്ത് ഇടക്കണ്ണിട്ട് നോക്കിയെങ്കിലും എല്ലാരുടെയും എക്സ്പ്രെഷൻ കണ്ടപ്പോ ഞമ്മളെ കണ്ണ് നിറഞ്ഞ് ഒഴുകിക്കൊണ്ടിരുന്നു... 'ഞാൻ എന്താ ചെയ്യാ...എന്താ പറയാ...ഞാൻ സത്യം പറഞ്ഞാലും അവരാരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല...എന്തിനാ റബ്ബേ...എന്നോട് ഇങ്ങനെ ചെയ്യുന്നത്...അതിനുമാത്രം ഞാൻ എന്ത് തെറ്റാ നിന്നോട് ചെയ്തത്...' എന്നൊക്കെ ചിന്തിച്ച് നിന്നപ്പോഴേക്കും അവനെന്റെ മുമ്പിലേക്ക് വന്ന് അവന്റെ ചുണ്ടും തടവിക്കൊണ്ട് നിൽക്കുവാ... അവന്റെ ആ ചിരിയും നോട്ടവും എക്‌സ്പ്രെഷൻസും എല്ലാം കണ്ടപ്പോ അവനോടുള്ള ദേഷ്യം നമ്മളെ മനസ്സിൽ ആളിക്കത്തുകയായിരുന്നുവെങ്കിലും എല്ലാരുടെയും കൂകലും വിളിയും കേട്ടപ്പോ അവിടന്ന് പോകാൻ തീരുമാനിച്ച് തിരിഞ്ഞ് നടന്നപ്പോ അവൻ എന്റെ മുമ്പിൽ വന്ന് നിന്നിട്ട് പറയുന്നത് കേട്ടപ്പോ ഈ നിമിഷം ഭൂമി പിളർന്ന് ഞാൻ താഴെപ്പോയിരുന്നുവെങ്കിൽ എന്ന് തോന്നിപ്പോയി. "നീയല്ലേ നേരത്തെ പറഞ്ഞത് കിട്ടിയതെന്തും തിരിച്ച് കൊടുത്തേ ശീലമുള്ളൂന്ന്!എന്നിട്ടിപ്പോ ഇങ്ങനെ പോയാലെങ്ങനെയാ..." ഇവൻ പറയുന്നതൊക്കെ കേട്ടിട്ട് ഞാൻ അവനെ തുറിച്ച് നോക്കിയെങ്കിലും എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നെങ്കിലും ബാക്കിയുള്ളവർക്കൊക്കെ ഭയങ്കര സന്തോഷമായിരുന്നുന്ന് കണ്ടപ്പോ ഒന്നും മിണ്ടാൻ പോലും പറ്റാത്ത അവസ്ഥയായി. "ഞാൻ തന്നതങ് തിരിച്ച് താ പെണ്ണെ..." എന്ന് അവൻ അവന്റെ ചുണ്ടും തടവിക്കൊണ്ട് പറഞ്ഞപ്പോഴേക്കും ഭയങ്കര കയ്യടിയായിരുന്നു... പിന്നെ അവിടെനില്ക്കാൻ കാലുറച്ചില്ല...അവിടന്ന് ഓടി ചെന്നത് കോളേജിന്റെ ബാക്കിലുള്ള ഗാർഡനിലേക്കായിരുന്നു. അവിടെ എത്തിയപ്പോ ഞാൻ വരുമ്പോ ഓരോരാള് പറഞ്ഞ കമന്റ്‌സും നോട്ടവും കളിയാക്കലും എല്ലാം ഓർത്തപ്പോ കരച്ചില് നിയന്ത്രിക്കാൻ കഴിയാതെ അവിടെ ഇരുന്ന് പൊട്ടിക്കരഞ്ഞുപോയി.അപ്പോഴാണ് എന്റെ ഷോൾഡറിൽ ആരോ കൈവെച്ചത്...വേഗം കരച്ചില് നിർത്തി മുഖമൊക്കെ തുടച്ച് തല ഉയർത്തി നോക്കിയപ്പോ എന്റെ ചങ്ക്‌സായിരുന്നു...അവരുടെ ആ ദയനീയമായ നോട്ടവും,ആശ്വാസ വാക്കുകളും കേട്ടപ്പോ ഇവരും ബാക്കിയുള്ളവരെപോലെ തെറ്റിദ്ധരിച്ചു നിൽക്കുകയാണെന്ന് വ്യക്തമായി. അതുകൊണ്ട് തന്നെ അവരോട് എല്ലാം തുറന്ന് പറയാൻ ഒരുപാട് ശ്രമിച്ചെങ്കിലും ഞാൻ പറയാൻ തൊടങ്ങുമ്പോ തന്നെ നീ ഒന്നും പറയണ്ട...വിഷമിക്കണ്ട...സാരുല്ല അത് പോട്ടെ...അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്ന് കരുതിയാമതി...എന്നൊക്കെ പറഞ്ഞ് നമ്മളെ തടഞ്ഞു.ഇവര് തന്നെ ഇങ്ങനെ വിചാരിച്ചെങ്കിൽ ബാക്കിയുള്ളവരെ കുറ്റം പറയാൻ പറ്റോ? അവരുടെ സംസാരവും ആശ്വാസവാക്കുകളും പിന്നെ ഗ്രൗണ്ടിൽ ഉണ്ടായതും എല്ലാം കൂടി ആയപ്പോ തലക്ക് പ്രാന്തായത് പോലെ തോന്നിയപ്പോ ഞാൻ അവരുടെ നേരെ കുരച്ച്ചാടി...അവരൊക്കെ മുഖത്തോട് മുഖം നോക്കി നിൽക്കുവാ,കാര്യം എന്താണെന്ന് അറിയാഞ്ഞിട്ട്. നമ്മള് അവന് ജാക്കറ്റിനുള്ളിൽ വെച്ച് ചെയ്തതും പറഞ്ഞതും എല്ലാം ഓരോന്നായി പറഞ്ഞപ്പോ അവരൊക്കെ അന്തംവിട്ട് നിൽക്കുന്നത് കണ്ടിട്ടും എന്റെ കണ്ണിലെ വെള്ളച്ചാട്ടം നിന്നില്ലായിരുന്നു. "നിന്നെ അവൻ കിസ്സടിച്ചില്ലെന്നല്ലേ നീ പറഞ്ഞതിന്റെ അർഥം😦"ഐഷുവാണ്. "രാമായണം മുഴുവൻ വായിച്ച് കഴിഞ്ഞു...ഇനി ഡൗട്സും കൊണ്ട്വരണ്ട... അതല്ല...നിനക്കവനെ ഓർമ്മയുണ്ടോ...അന്ന് റിനുന്റെ കല്യാണത്തിന്..." അവളെ ഞാൻ രൂക്ഷമായി നോക്കിയപ്പോ അവള് വാ പൂട്ടിയെങ്കിലും ബാക്കിയുള്ളോരൊക്കെ ഇതെന്താ സംഭവം എന്നർത്തത്തിൽ നോക്കുന്നതുകണ്ടപ്പൊ ഹാജു കളംമാറ്റി ചവിട്ടി. "നീ സങ്കടപ്പെടണ്ട ഫാത്തി...ഇതൊക്കെ വിട്ടേക്ക്...എന്തായാലും ഇതിന്റെയൊക്കെ ഉത്തരവാദി നീ തന്നെയല്ലേ... ഇന്നലെ എന്തൊക്കെയായിരുന്നു മലപ്പുറം കത്തി...ടിപ്പുന്റെ വാള്...എന്നിട്ടിപ്പോ എന്തായി" "ഹാജു...ടിപ്പുന്റെ വാള് എന്ന ഡയലോഗ് ഉണ്ടായിരുന്നില്ലല്ലോ"ആമിയാണ്. "അത് ഞാൻ പോയി വാങ്ങിക്കൊണ്ട് വന്നതാ,എന്തേയ്...നിനക്ക് പിടിച്ചില്ലേ" എന്ന് അവള് പുച്ഛത്തോടെ ചോദിച്ചതും പിന്നെ രണ്ടും കൂടി മുട്ടൻ വാഴക്കായിരുന്നു അതുകണ്ടപ്പൊ നമ്മള് അറിയാതെ ചിരിച്ചുപോയി.പിന്നെ എല്ലാ ബോളും കൂടി എന്റെ നെഞ്ചത്തിട്ട് കത്തിച്ചെങ്കിലും അവസാനം എല്ലാരും വന്ന് എന്നെ കെട്ടിപ്പിടിച്ചു. കുറച്ച് കഴിഞ്ഞപ്പോ ബെല്ലടിച്ചപ്പോ എല്ലാരും എന്റെ കയ്യും പിടിച്ച് പോകാനൊരുങ്ങിയെങ്കിലും അവരെ കൈ വിടുവിപ്പിച്ച് നിങ്ങൾ പൊക്കോ എന്ന് പറഞ്ഞു. "എന്താ ഫാത്തി ഇത്...നീ എന്താ വരത്തെ...വാ ...വൈകിയാൽ ആ നാഗവല്ലി അവിടെനിന്ന് ചോരകുടിക്കും."ഷാനുവാണ്. "നിങ്ങള് പൊക്കോ...എനിക്ക് ക്ലാസ്സിലുള്ളോരേ ഫേസ് ചെയ്യാൻ പറ്റില്ലടാ..." "എന്താടാ ഇത് ...നീ വന്നേ...ദേഷ്യം പിടിപ്പിക്കല്ലേ"ഹാജുവാണ്. "ഞാൻ വരാം...കുറച്ച് കഴിയട്ടെ, അതിന് മുമ്പ് അവനിട്ട് ഒരുപണി കൊടുക്കണം...പിന്നെ...അവന് വാലും പൊക്കി ഓടണം" "എന്റെ ഫാത്തി...നിനക്ക് കിട്ടിയത് മതിയായില്ലേ... അവന്റെ കാര്യം ഇവിടംകൊണ്ട് അവസാനിപ്പിക്ക് അതാ എല്ലാര്ക്കും നല്ലത്...ഇല്ലെങ്കിൽ...അവനെ ഓടിക്കുന്നതിന് മുമ്പ് അവന് നിന്നെ ഓടിക്കും...ഇന്ന് തന്നെ കണ്ടില്ലേ" "അതന്നെ...ഹാജു പറഞ്ഞതിലും കാര്യുണ്ട്...അവളെ തലക്കകത്ത് ആള്താമസം വല്ലപ്പോഴുവൊക്കെ ഉണ്ടാവാറുള്ളൂ...അത്കൊണ്ട് അവള് പറയുന്നത് കേക്ക്"നീതുവാണ്. "നീ വരുന്നില്ലെങ്കിൽ വരണ്ട...ഇവിടെയിരുന്ന് മോങ്ങിക്കൊ...പക്ഷെ...കുരുത്തക്കേട് കാണിക്കരുത്... ഞാൻ പറഞ്ഞത് അവന്റെ ഹൈവേയിൽ പോയി കളിക്കാൻ നിക്കണ്ടാന്നാണ്...കേട്ടല്ലോ" എല്ലാര്ക്കും ഒന്ന് അമർത്തി മൂളികൊടുത്തോണ്ടിരുന്നു.ഇവർക്കറിയില്ലല്ലോ എനിക്കവനോട് എത്രമാത്രം കലിപ്പ് ഉണ്ടെന്ന്.അവരൊക്കെ പോകാൻ നിന്നപ്പോ ഐഷു എന്റെ കൂടെ ഉണ്ടാവും ...നിങ്ങള് പൊക്കോ എന്ന് പറഞ്ഞ് അവരെ പറഞ്ഞയച്ചു. "എന്താ നീ പോവാത്തത്" "മനസ്സ്സില്ലാഞ്ഞിട്ട്..എന്തേയ്... അതല്ല..ഫാത്തി ഞാൻ പോയ നീ ഒറ്റക്കിരിക്കേണ്ടി വരൂലേ...ഇതിപ്പോ മിണ്ടിയും പറഞ്ഞും ഇരിക്കലോ" അവള് പല്ലിളിച്ച് കാണിച്ച്കൊണ്ട് അത് പറഞ്ഞപ്പോ നമ്മളും പല്ലിളിച്ച് കാണിച്ച് കൊടുത്ത് അവള് പറയുന്നതൊക്കെ കേട്ടിരുന്നു...റേഡിയോ ജോക്കി ആയത്കൊണ്ട് തന്നെ ടൈം പോകുന്നതെങ്ങനെയെന്ന് അറിഞ്ഞതേയില്ല.പക്ഷേ...എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. "ഫാത്തി...നമ്മക്ക് അവനിട്ട് ഒരുപണി കൊടുക്കണ്ടേ..." നമ്മളവളെതന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോ കൊടുക്കണം എന്ന് അവള് പറഞ്ഞപ്പോ നമ്മള് അവളെ നോക്കി ചിരിച്ചുകൊടുത്തു. പിന്നെ എന്ത് പണികൊടുക്കും എന്നാലോചിക്കുകയാണ് നമ്മള് രണ്ടും...അതിനിടക്ക് അവള് മണ്ടത്തരം കൊറേ പറഞ്ഞെങ്കിലും അവസാനം പറഞ്ഞ ഐഡിയ കേട്ട് ഞാൻ തന്നെ ഷോക്കായിപ്പോയി. "അതൊന്നും എന്നെകൊണ്ട് പറ്റൂല...അതിന് വേറെ ആളെനോക്കണം...അവളെ ഒരു ഊള ഐഡിയ" "എന്നാ വേണ്ട...നീ തന്നെ കണ്ടുപിടിച്ചോ...പക്ഷേ...ഞാൻ പറഞ്ഞത് ഒന്ന്കൂടി ആലോചിച്ച് നോക്ക്." ഞാൻ കൊറേ ആലോചിച്ചെങ്കിലും ഒന്നും തലക്കകത് വന്നില്ല...അവസാനം ഗതികെട്ട് നമ്മള് അവള് പറഞ്ഞ ഐഡിയ അനുസരിച്ച് മുമ്പോട്ട് പോകാം എന്ന് തീരുമാനിച്ചു... "വൺ കണ്ടിഷൻ..." "എന്താ" "ഒരിക്കലും ആരും ഈ ഐഡിയ എന്റേതാണെന്ന് അറിയരുത്...ജീവിച്ച് പൊക്കോട്ടെ" അവള് പല്ലിളിച്ച് കാണിച്ചപ്പോ സമ്മതിച്ച് കൊടുത്തു... 'എന്റെ റബ്ബേ...കുരുത്തക്കേട് കൊറേ കാണിച്ചിട്ടുണ്ടെങ്കിലും ആദ്യായിട്ടാണ് ഒരു ചെറ്റതരം കാണിക്കാൻ പോകുന്നത്...പണി പാളിയാൽ എന്നെ ജീവനോടെ കാണില്ല...എന്നെ കാത്തോളണെ റബ്ബേ' ചെയ്യാണോ...വേണ്ടെ...ചെയ്യാം. ആ ഐഡിയ എന്താണെന്ന് അടുത്ത പാർട്ടിൽ അറിയാട്ടോ🤗 💕നീയും ഞാനും💕 """"""""""""""""""" (part 20) 'എന്റെ റബ്ബേ കുരുത്തക്കേട് കൊറേ കാണിച്ചിട്ടുണ്ടെങ്കിലും ആദ്യായിട്ടാണ് ഒരു ചെറ്റത്തരം കാണിക്കാൻ പോകുന്നത്...പണിപാളിയാൽ എന്നെ ജീവനോടെ കാണില്ല...എന്നെ കാത്തോളണെ റബ്ബേ' ചെയ്യണോ...വേണ്ടേ...ചെയ്യാം... അങ്ങനെ നമ്മള് ഐഷുനെയും കൂട്ടി ഓഫീസിലേക്ക് പോയിട്ട് ഐഷു പറയാൻ പറഞ്ഞതുപോലെ പറഞ്ഞു.അവിടെ ഉണ്ടായിരുന്ന സൈമൺ സാറും(പ്രിൻസി)നിസാം സാറും നമ്മളെ അടിമുടി നോക്കിയിട്ട് ആഷിയെ വിളിക്കാൻ പ്യൂണിനെ പറഞ്ഞയച്ചു. &&&&&&&&&&&&&&&&&&&&&&&&& എന്താ ഇത്...നിങ്ങള് പെണ്ണ് പറയുന്നതേ കേക്കുള്ളോ...ഞമ്മളെ ആർക്കെങ്കിലും അറിയോ... നമ്മള്തന്നെ പരിചയപ്പെടുത്താം.ഞാൻ ഹാഷിം അബൂ സിയാൻ...ആഷി എന്ന് എല്ലാരും വിളിക്കും...ഉപ്പ ഒരു ബിസ്സിനസ്സ് മാനാണ്...ഉമ്മ ഇക്ക അനിയത്തിയും അടങ്ങുന്ന കുടുംബം.ഇക്ക ലക്ചർആണ് ഇതേ കോളേജിൽ പേര് നിസാം അബൂ അഹ്മദ്.പിന്നെ എന്റെ അനിയത്തിക്കുട്ടിയായ മിസ്ഫാ അവള്...അവളെക്കുറിച്ച് പിന്നെപറയാം. ഞാൻ പിജി ഫൈനൽ ഇയർ പഠിക്കുകയാണ്... എനിക്ക് ചങ്ക്‌സ് എന്ന് പറയാൻ ആറ് പേരുണ്ട്...നാലെണ്ണം കോളേജിലാണെങ്കിലും രണ്ടെണ്ണം എന്റെ ഫാമിലിയിലാണ്...ഞാനും സിയാദും ചെറുപ്പം മുതലേ ഒന്നിച്ചായിരുന്നു...ബാക്കി രണ്ടണ്ണത്തിനെ (മഷൂക്കും,നന്ദനും) കോളേജിൽ നിന്ന് കിട്ടിയതാണ്...പറഞ്ഞ്തീർന്നില്ല...ദേ..എത്തി. "ഡാ...ആഷി നീ ഇവിടെയിരിക്കുവായിരുന്നോ?ഞങ്ങളെവിടെയൊക്കെ തിരഞുന്നറിയോ?" "അതെന്തിനാ വേറെയിടത്തൊക്കെ തിരയണേ...ഞങ്ങള് എന്നും ഇവിടെത്തന്നെയല്ലേ ഇരിക്കാറുള്ളത്..." എന്റെ ചോത്യത്തിന് അവരൊക്കെ പല്ലിളിച്ച് കാണിച്ചുതന്നപ്പോ തന്നെ വയർ നിറഞ്ഞു. "ആഷി..." "ഉം" "ചോയ്ക്ക്..."തൊരപ്പൻ മച്ചു സിയാദിന്റെ ചെവിയിൽ പറയുന്നത് വ്യക്തമായി ഞാൻ കേട്ടെങ്കിലും ഒന്നും അറിയാത്തതുപോലെ ഫോണിൽ തോണ്ടിക്കൊണ്ടിരിക്കുമ്പോഴാണ് സിയാ ചോതിച്ച് തുടങ്ങിയത്.. "ആഷി...അത് ഇന്ന് ഗ്രൗണ്ടിൽ വെച്ചുണ്ടായത് ഞങ്ങളൊട്ടും പ്രതീക്ഷിച്ചില്ല...നിന്നിൽ നിന്നും ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന്..." "ഓ...അതോ...അവളുടെ ജാടക്കുള്ള ചെറിയൊരു ഡോസ്..." അങ്ങനെ പറഞ്ഞ് നമ്മള് അവരെനോക്കിചിരിച്ചപ്പോ അവരൊക്കെ എന്നെ നോക്കി കണ്ണിരുട്ടുന്നുണ്ട്. "നിയൊരിക്കലും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു ആഷി...ഛെ...ഓർക്കുമ്പോ തന്നെ" ലോലൻ നന്ദുവാണ്. "അതും എല്ലാരുടേം മുമ്പിൽ വെച്ച്...നിന്നെക്കുറിച്ച് ഞാൻ ഇങ്ങനെയൊന്നും..." അവര് എവിടംവരെ പോകും എന്ന് നോക്കാനായിരുന്നു ഞാൻ സംഭവിച്ചതൊന്നും പറയാതെ എല്ലാം കേട്ട് നിന്നതെങ്കിലും എത്തിയെത്തി അവര് എനിക്കാ ചീങ്കണ്ണിനോട് ഇൻഫാക്ററ്ആഷൻ തോന്നിയിട്ടുണ്ടാകും എന്നൊക്കെ പറഞ്ഞ് പൊരിഞ്ഞ ചിരിയായിരുന്നു..അപ്പൊ തന്നെ എല്ലാത്തിനോടും നമ്മള് കലിപ്പായി... 'എനിക്ക്...അതും...ആ ചീങ്കണ്ണിയോട്...അതിനേക്കാളും ട്രെയിനിന് തലവെക്കുന്നതാ നല്ലതെന്ന് നമുക്ക് അറിയാവുന്നതല്ലേ..." "നീ എന്താടാ ഇങ്ങനെ ഓർക്കുന്നത്...ഓ...ഇപ്പൊ ഓർത്തിരിക്കാനൊക്കെ ആളെകിട്ടിയല്ലോ ല്ലേ" "അനു എവിടെ...?" "അവള് ക്ലാസ്സിലേക്ക് പോയി..." "ഉം...അവള് എന്തെങ്കിലും പറഞ്ഞോ" "എന്ത് പറയാൻ..." നമ്മള് ഒന്നൂല്ലന്ന് പറഞ്ഞ് എണീക്കാൻ നിന്നപ്പോയെക്കും അവരൊക്കെ കൂടി എന്നെ പൊങ്കാലക്കിടണത് കണ്ടപ്പോ നമ്മള് ഉണ്ടായതൊക്കെ പറഞ്ഞു. "നിങ്ങള് വിചാരിക്കും പോലെ ഞാനും ആ ചീങ്കണ്ണിയുമായിട്ട് കിസ്സടിയൊന്നും നടന്നിട്ടില്ല...അ" "നീ ഇങ്ങനെത്തന്നെ പറയണം അതും ലൈവ് ആയിട്ട് കണ്ട നമ്മളോട്...😂" "നീ എന്ത് കണ്ടെന്ന,മുഖം കണ്ടോ ഇല്ലല്ലോ" "മുഖം കണ്ടില്ലെങ്കിലെന്താ ആക്ഷൻസ് കണ്ടല്ലോ😆" എന്ന് പറഞ്ഞ് കുരിപ്പോള് ഭയങ്കര ചിരി...സഹിക്കവയ്യാതെ അവന്റെ വാ പൊത്തിപ്പിടിച്ചെങ്കിലും ബാക്കിയും മൂന്ന് വായി തുറന്ന് കിടക്കുവാണല്ലോ.അവസാനം ദേഷ്യം പിടിച്ച് വേണെകിൽ ഞാൻ പറഞ്ഞത് വിശ്വാസിക്ക്...അതിൽ കൂടുതലൊന്നും എനിക്ക് പറയാനില്ല എന്നും പറഞ്ഞ് പോയപ്പോ അവര് എന്റെ പിറകെ ഓടിവന്നിട്ട് അവിടെ നിർത്തിച്ചു. "അതിന് നീ എന്താ ഉണ്ടായെന്ന് പറയടാ...അല്ലാതെ...കലിപ്പായിട്ട് പോയിട്ട് ഒരു കാര്യുല്യ" അങ്ങനെ നമ്മള് ഉണ്ടായതൊക്കെ ഒരക്ഷരം പോലും വിഴുങ്ങാതെ പറഞ്ഞ് കൊടുത്തപ്പോ അവരുടെ കണ്ണ് തള്ളിപ്പുറത്തേക്ക് വന്നേക്കുന്നുണ്ട്. "എന്റെ ആഷി നീ മാസ്സ് ആട"സിയയാണ്. "വെറും മാസ്സല്ല മരണമാസ്സും അല്ല കൊലമാസ്സാ...അവക്കിട്ട് ശരിക്കും പണിതു...ഹഹഹ" അവര് ഇപ്പൊ പൊക്കിപൊക്കി ആകാശത്തേക്ക് കൊണ്ട് വെക്കുന്നത്പോലെ തോന്നിയപ്പോ നമ്മള് കൈകൂപ്പികൊണ്ട് തള്ളല്ലേ എന്ന് പറഞ്ഞപ്പോ ഞാനടക്കം എല്ലാരും പൊട്ടിച്ചിരിച്ചു.ഇപ്പൊ സംസാര വിഷയം ആ ചീങ്കണ്ണിയായത് കൊണ്ട് കേൾക്കാൻ താല്പര്യമില്ലാത്തത്കൊണ്ട് നമ്മള് മാറിനിന്നിട്ട് ഇന്നുണ്ടായതൊക്കെ ഓർത്ത് ചിരിച്ചോണ്ടിരിക്കുമ്പോഴാണ് പ്യൂണ് എന്നെ വന്ന് പ്രിൻസി വിളിക്കുന്നുണ്ടെന്ന് പറഞ്ഞത്. നമ്മള് ഓഫീസിലേക്ക് പോയിട്ട് വരാം എന്ന് അവരോട് പറഞ്ഞപ്പോ അവരൊക്കെ എന്തിനാണെന്ന് ചോദിച്ചപ്പോ നമ്മള് ഷോൾഡർ പൊക്കി അറിയില്ല എന്ന് കാണിച്ചു നടന്നപ്പോ എന്റെ പിന്നാലെ അവരും വന്നു. ഓഫീസിലേക്ക് നോക്കിയപ്പോ ആ ചീങ്കണ്ണിയെയാണ് കണ്ടത്...അവളോട് പ്രിൻസിയും ഇക്കയും(നിസാം)എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. "ഹാ...ആഷി ...കേറി വാ... നിനക്കിവളെ അറിയോ...ഫാത്തിമാ കെൻഹയെ" 'ഇയാളെന്താ ഇവളെ പരിചയപ്പെടുത്താനാണോ എന്നെ ഇങ്ങോട്ട് വിളിച്ചത്...വെറുതെ മനുഷ്യന്റെ സമയം കളയാനായിട്ട് ഓരോന്ന് ഇറങ്ങിക്കോളും...നോക്ക്ന്ന നോട്ടം കണ്ടില്ലേ..." "ടോ...നിന്നോടാ ചോദിച്ചത് ഇവളെ അറിയോന്ന്..." "ഹാ..." "എങ്ങനെ...? ഏതായാലും വിളിപ്പിച്ച കാര്യം പറയാം...നിനക്കെതിരെ ഒരു കംപ്ലൈന്റ്റ് കിട്ടിയിട്ടുണ്ട്" "കംപ്ലൈന്റ്ടോ...എന്ത് കംപ്ലൈന്റ്റ്" "അതും ഇനി എന്റെ വായിന്ന് പറയിക്കണോ...എന്തൊക്കെയായാലും നിന്നിൽ നിന്നും ഇത്തരത്തിലുള്ള പ്രവർത്തിയൊന്നും നമ്മള് പ്രതീക്ഷിച്ചില്ല." അവരിത് എന്താ പറഞ്ഞ് വരുന്നതെന്ന് ഇക്കയോട് ഇടംകണ്ണിട്ട് ചോദിച്ചപ്പോ ഇക്ക എന്നെ നോക്കി കണ്ണുരുട്ടി പേടിപ്പിക്കുന്നുണ്ട്. "ഇന്നാ ഇത് നിന്റെ സസ്പെന്ഷൻ ലെറ്റർ...നിസാം സാറിന്റെ അനിയനായത് കൊണ്ടും നിന്റെ പേരിൽ ആദ്യായിട്ട് പരാതികിട്ടുന്നതായത്കൊണ്ടും ഡിസ്മിസ്സൽ വേണ്ടെന്ന് വെച്ച് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.പതിനഞ്ച് ദിവസം വീട്ടിൽ പോയിയിരുന്നു..." "സസ്പെന്ഷനോ...അതിന് ഞാൻ എന്താ ചെയ്തത്" &&&&&&&&&&&&&&&&&&&&&& അപ്പൊ നമ്മള് ഐശുനെ കണ്ണുരുട്ടികാണിച്ചു...അതെന്തിനാണെന്നല്ലേ...അവള് പറഞ്ഞത് നീ പോയിട്ട് അവന് നിന്നെ കിസ്സടിച്ചെന്ന് കംപ്ലൈന്റ്റ് ചെയ്താൽ അവന് ഡിസ്മിസൽ ഒറപ്പാണെന്ന...ഇതിപ്പോ ഇനി മാറ്റിപ്പറഞ്ഞാൽ ഞാൻ പുറത്താകും...മാറ്റിപ്പറഞ്ഞില്ലെങ്കിൽ ഈ കുരിപ്പിനെ വീണ്ടും കോളേജിൽ കാണേണ്ടിവരും...എന്റെ കാര്യത്തിലൊരു തീരുമാനമായി.നിസാം സർ ആണെങ്കിൽ അവന്റെ ഇക്കയും...ഞാനെങ്ങനെ എല്ലാരേം ഫേസ് ചെയ്യും.ഇതിപ്പോ എന്റെ പല്ലിൽ ഞാൻ തന്നെ കുത്തിയതുപോലെയായല്ലോ റബ്ബേ. "നീ കെൻഹയെ ഗ്രൗണ്ടിൽ വെച്ച് കിസ്സടിച്ചതിന്" അത് കേട്ടപ്പോ അവനെന്നെ തുറിച്ച് നോക്കിയെങ്കിലും നമ്മള് കണ്ടഭാവം നടിച്ചില്ല.മനസ്സിലാണെങ്കിൽ പേടിച്ച് വിറക്കാണെന്ന് പുറമെ കണ്ടാൽ തോന്നാൻ പാടില്ലല്ലോ. പിന്നെ ആക്ടിങ് പണ്ടേ നല്ല വശമുള്ളത് കൊണ്ട് പിടിച്ച്നിക്കുന്നു. 'ഒരുകണക്കിന് നിസാംസാർ ഇവന്റെ ഇക്കയായത് നന്നായി.ഇക്ക എന്തായാലും അനിയന്റെ കയ്യിലിരിപ്പ് അറിഞ്ഞല്ലോ...ഇനി അവരായി..അവരെ പാടായി...' "സാർ ഇവള് കളവ് പറയുന്നതാ...ഞാൻ ഇവളെ ഒന്നും ചെയ്തിട്ടില്ല" "ആഷി...അത് വാങ്ങിച്ച് പോ..നിന്റെ ആക്ടിങ് ഞാനുള്ളപ്പോ ചെലവാവില്ലെന്ന് നിനക്കറിയാലോ" "ഇക്ക ഞാൻ പറയുന്നത് സത്യാ..ഇവ..." നിസാം സാർ മതിയാക് എന്ന് കൈകൊണ്ട് ആക്ഷൻ കാണിച്ചപ്പോ അവന് മിണ്ടാതെ അതും വാങ്ങിച്ച് പോയി.. 'ഇനി ഒരിക്കലും ഇവന്റെ ഭാഗത്തിന്ന് ഒരുതിരിച്ചടി ഉണ്ടാവില്ല...കാരണം നിസാം സാറിനെ അവന് നല്ല പേടിയുണ്ടെന്ന് മനസ്സിലായി' "നീ എന്ത് നോക്കിനിൽക്കുകയാ...വരുന്നില്ലേ" അവളുടെ ചോത്യം കേട്ടപ്പോയാണ് ചിന്താമണ്ഡലത്തിൽ നിന്ന് പുറത്തേക്ക് വന്നത്.പിന്നെ ഞാൻ അവളുടെ പിറകെ പോയി അവളുടെ ചെവിതിരിച്ച് പൊന്നാക്കി...അവള് കൊറേ കരഞ്ഞപ്പോ പിടുത്തം വിട്ട് നമ്മള് ചിരിച്ചോണ്ട് നടന്നു.പെട്ടെന്ന് എന്റെ മുമ്പിൽ വന്ന രൂപം കണ്ടപ്പോ നമ്മളൊന്ന് നോക്കി. (തുടരും)
5.1k views
1 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because