@pk8
@pk8

🙂 നിഴലാട്ടം 🙂

🎶 🅢🅞🅝🅖🅢 🎶 📖 🅢🅣🅞🅡🅘🅔🅢 📖 💖 🅢🅣🅐🅣🅤🅢 💖

ദേവഭദ്ര ******** ഭാഗം - 35 ********* പ്രണവിനോടൊപ്പം പാടവരമ്പത്തൂടെ നടക്കുകയായിരുന്നു ഗൗരി..... പാടത്തിന്റെ പച്ചപ്പ് ആസ്വദിച്ചു കൊണ്ട് അവർ നടന്നു ചുറ്റും ഇളംകാറ്റ് അവരെ തഴുകി..... അച്ചുവേട്ടാ.... ഇനി എപ്പോഴാ നാട്ടിൽ മടങ്ങി വരുന്നേ നിങ്ങൾ ഇന്ന് povualle...... ഗൗരിയുടെ മുഖത്തൊരു വിഷാദം നിറഞ്ഞു..... പ്രണവ് അവളുടെ കയ്യിൽ മുറുക്കി പിടിച്ചു പറഞ്ഞു.... ഞാൻ പോയി അവിടെ വെച്ച് അമ്മയോടും അച്ഛനോടും തുറന്നു പറയും നിന്റെ കാര്യം..... ഇവിടെ വെച്ച് പറഞ്ഞാൽ കുടുംബക്കാർ എന്തെങ്കിലും പാര വെച്ചാലോ ചിറ്റമ്മയ്ക്ക് ഒക്കെ നിന്റെ മുത്തശ്ശിയോട് എന്തോ വഴക്കുണ്ടെന്ന് അമ്മ പറയുന്നത് കേട്ടിട്ടുണ്ട്..... ഗൗരി മുഖം താഴ്ത്തി... അവൻ അവളെ ചേർത്ത് പിടിച്ചു മുഖം പിടിച്ചു ഉയർത്തി..... പറഞ്ഞു പേടിയുണ്ടോ ഗൗരി നിങ്ങളും അനുവിന്റെ കല്യാണം കഴിഞ്ഞാൽ അങ്ങ് povualle അവിടെ വെച്ച് മതി എല്ലാം..... നീ വെറുതെ പേടിക്കണ്ട.... തറവാട്ടിൽ ഇപ്പോ ഈ കാര്യം അറിയിച്ചാൽ എല്ലാർക്കും പ്രയാസം ആയാലോ.... മ്മ്മ് ഗൗരി ഒന്ന് മൂളി....... അപ്പൊ ഞാൻ ഇറങ്ങുവാ ഇവിടെ ഇങ്ങനെ നടന്നാൽ ആരെങ്കിലും കാണും ഞാൻ നിന്നെ വിളിച്ചോളാം അല്ലെങ്കിൽ whtsp ചെയ്യാല്ലോ പേടിക്കണ്ട ഇനി ഇവിടെ നിക്കണ്ട നീ വീട്ടിൽ പൊയ്ക്കോ..... പ്രണവ് അവളുടെ നെറ്റിയിൽ ചുംബിച്ചു നടന്നകന്നു ദൂരെ എത്തി ഒന്ന് കൂടി തിരിഞ്ഞു നോക്കി അവൻ നടന്നു മറഞ്ഞു ..... അവളും തിരിഞ്ഞു നടക്കവേ അവനെ ഒന്ന് കൂടി നോക്കി.......... അവളെ ആശ്വസിപ്പിക്കാൻ എന്നോണം ഇളംകാറ്റ് അവിടെ വീശി..... @@@@@@@@@@@@@@@@@@@@@@ ഗൗരി തറവാട്ടിൽ കേറി ചെല്ലുമ്പോൾ കാര്യമായ എന്തോ ചർച്ചയിൽ ആയിരുന്നു എല്ലാവരും..... തേജസിന്റെ അമ്മ രേവതി ആദ്യം സംസാരിച്ചത്...... എന്താ അമ്മേടെ അഭിപ്രായം അമ്മ ഒന്നും പറഞ്ഞില്ലല്ലോ..... ഞാൻ ന്താ പറയ്യാ കുട്ട്യോൾക്ക് ഇഷ്ടം ആവണ്ടേ മോളെ അവളോട് തന്നെ ചോദിക്യാ..... അമ്മേ അപർണയ്ക്കും ആലോചന വരുന്നുണ്ടല്ലോ പെങ്കുട്ട്യോൾ എല്ലാരും ഏതാണ്ട് ഒരേ വയസ്സല്ലേ..... രേവതി പറഞ്ഞത് നമുക്ക് ആലോചിക്കാൻ ഉള്ളതല്ലേ ഉള്ളു തേജസിനെ നമുക്ക് അറിയാല്ലോ ലക്ഷ്മി എന്താ ഒന്നും പറയാത്തെ.... ഭാർഗവി ചോദിച്ചു.... അത് അമ്മേ ഗൗരിക്ക് തേജസിനെ ഇഷ്ടം ആണോന്ന് അവളോട്‌ തന്നെ ചോദിക്കണ്ടേ ഞാൻ എങ്ങനെ പറയാനാ.... ലക്ഷ്‌മി ഹരിയെ നോക്കി.. ഹ്മ്മ് അവൾ പറഞ്ഞത് ശരിയാ ഗൗരിയോട് തന്നെ ചോദിക്കാം... എല്ലാം കേട്ടുകൊണ്ട് ഒരു പ്രതിമ കണക്കെ ഗൗരി ചുവരിൽ ചാരി തളർന്നു നിന്നു എല്ലാം കൈവിട്ടു പോവുമോ എന്നൊരു ഭയം അവളിൽ നിറഞ്ഞു മുത്തശിയുടെ വാക്ക് എങ്ങനെ എതിർക്കും.... ആഹാ മോൾ വന്നോ ഇങ്ങോട്ട് വര്യ... സുഭദ്രയുടെ വിളികേട്ട് ഗൗരി ഓർമകളിൽ നിന്ന് ഞെട്ടി നിറഞ്ഞു വന്ന കണ്ണ് തുടച്ചു.... നടുത്തളത്തിലേക്ക് ചെന്നു.... ഇവിടെ ഇരിക്കൂ.... ഗൗരി ഇരിപ്പുറക്കാത്ത പോലെ അവിടെ പതിയെ ഇരുന്നു..... മോൾ എല്ലാം കേട്ടല്ലോ ഇനി പറ... തേജസ്സിനെ ഇഷ്ടം അല്ലെ നിനക്ക്... അമ്പലത്തിൽ നിന്നും കേറി വരുന്ന മാളവിക കേട്ടത് ആ വാക്ക് മാത്രം ആണ്.... ഭൂമി പിളർന്നു പോവുന്ന പോലെ അവൾക്ക് അനുഭവപെട്ടു അവൾ അവിടെ തരിച്ചു നിന്നു.... അവളുടെ മിഴികൾ നിറഞ്ഞൊഴുകി..... തേജസ്സ് ഇതൊന്നും അറിയാതെ ഗോവണി ഇറങ്ങി നടുത്തളത്തിലേക്ക് വന്നു...... അവൻ മാളവികയെ മാത്രം ആണ് ശ്രദ്ധിച്ചത്..... അവളെ നോക്കി ചിരിച്ചു... പക്ഷെ അവൾ അതൊന്നും കാണുന്നില്ലായിരുന്നു... മോനെ പറ്റിയാ ഞങ്ങൾ സംസാരിക്കുന്നെ ഇവിടെ ഇരിക്കൂ..... എന്താ മുത്തശ്ശി..... അമ്മ തന്നെ പറയും എന്താമ്മേ.... തേജസ്സ് രേവതിയെ നോക്കി.... അതിന്റെ ഇടയ്ക്ക് ആരും കാണാതെ ഗൗരി മിഴിതുടക്കുന്നതും മാളവിക ഗോവണി കയറി ഓടിപ്പോവുന്നതും അവൻ ശ്രദ്ധിച്ചിരുന്നു.... അവൻ കാര്യം അറിയാതെ എല്ലാവരെയും നോക്കി.... മോനു ഗൗരിയെ കെട്ടിക്കാൻ ഞങ്ങൾ അങ്ങ് തീരുമാനിച്ചു..... തേജസിന്റെ ഉള്ളിൽ ഒരു ഞെട്ടൽ അറിയാതെ വന്നു..... എന്താ ഗൗരിയോ.... അവൾ അവൾ എനിക്ക് പെങ്ങളെ പോലെ അല്ലെ അമ്മേ... അവൻ എഴുന്നേറ്റു നിന്നു.... എനിക്ക് പറ്റില്ല ഗൗരിയെ അങ്ങനെ കാണാൻ.... എന്റെ മനസ്സിൽ മറ്റൊരാൾ ഉണ്ട്... ഗൗരിയുടെ മുഖത്ത് ആശ്വാസം നിറഞ്ഞു.... അവൾ കണ്ണുകൾ വിടർത്തി അവനെ നോക്കി അവൻ അവളുടെ മനസ്സ് വായിച്ച പോലെ അവളെ കണ്ണിറുക്കി കാണിച്ചു..... തേജസിന്റെ ആ ധൈര്യം ഗൗരിക്ക് അത്ഭുതം തോന്നി... എല്ലാവരും തേജസിന്റെ മുഖത്ത് തന്നെ നോക്കി നിൽക്കെ തേജസ്സ് തുടർന്നു.... എനിക്ക് രാമേട്ടന്റെ മോൾ മാളവികയെ ആണ് ഇഷ്ടം ഞാൻ അവളെ മാത്രമേ കല്യാണം കഴിക്കൂ..... ഗൗരി അപ്പോഴും അത്ഭുതപ്പെട്ടു നോക്കി നിൽക്കുകയായിരുന്നു.... എഴുന്നേറ്റ് മുകളിലേക്ക് പോവാൻ നിന്ന ഗൗരി പെട്ടെന്ന് പുറത്ത് നിന്നൊരാൾ മുകളിലേക്ക് കയറി പോവുന്നത് കണ്ടു അത്ഭുതപ്പെട്ടു നിന്നു.. അവൾ മാത്രമേ അയാളെ കണ്ടുള്ളൂ അവളുടെ കണ്ണുകൾ വിടർന്നു വന്നു അത് തേജസ്സ് ആയിരുന്നു... അപ്പൊ ഇവിടെ സംസാരിക്കുന്നതാരാ ഗൗരി അത്ഭുതപ്പെട്ടു തിരിഞ്ഞു നോക്കി അവിടെ തേജസ്സ് ഇല്ലായിരുന്നു...... അവിടെ ആകെ പാലപ്പൂ മണം പരന്നു..... അപ്പോഴും ചർച്ച അവിടെ മുറുകുന്നുണ്ടായിരുന്നു.... മുത്തശ്ശി എല്ലാം കേട്ട് രേവതിയെ നോക്കി അമ്മിണി അപ്പോൾ അതിശയപ്പെട്ടു നിൽക്കുകയായിരുന്നു... രേവതിക്ക് എതിർപ്പൊന്നും ഇല്ലെന്നു അറിഞ്ഞപ്പോൾ ഭാർഗവി പറഞ്ഞു എന്നാ പിന്നെ അങ്ങനെ അങ്ങട് തീരുമാനിക്യ അമ്മേ ... കുട്ട്യോൾടെ സന്തോഷം അല്ലെ നമ്മുക്ക് വലുത്... സുഭദ്ര രേവതിയെ നോക്കി അവൾ പറയട്ടെ അവളുടെ മോന്റെ കാര്യം അല്ലെ..... സുഭദ്ര രേവതിയെ നോക്കി..... രേവതി എഴുന്നേറ്റു അമ്മിണിയുടെ കയ്യിൽ പിടിച്ചു ചിരിച്ചു.... അമ്മിണി ഏട്ടത്തി മോളെ എനിക്ക് ഇങ്ങ് തന്നേക്കുവോ എന്റെ മോനു വേണ്ടി അമ്മിണി അതിശയത്തിൽ രാമേട്ടനെ നോക്കി.... ഗൗരിയപ്പോൾ അവിടെ ഒന്നും അല്ലായിരുന്നു.. എന്താ ഇവിടെ നടന്നെ എന്നറിയാത്ത ഒരു അങ്കലാപ്പ് അവളിൽ നിറഞ്ഞു... അവൾ വേഗത്തിൽ ഗോവണി കയറി ചെന്നു... താഴെ നടന്നതൊക്കെ അപർണ്ണ വന്നു പറഞ്ഞത് കേട്ട മാളവിക തേജസ്സിനോട് അതിനെ പറ്റി സന്തോഷത്തോടെ സംസാരിക്കുകയായിരുന്നു. അവനൊന്നും മനസിലാവാത്ത പോലെ അവളെയും അപർണ്ണയെയും മാറി മാറി നോക്കി...... ഗൗരി അവന്റെ മുഖം ശ്രദ്ധിച്ചു അപ്പോൾ അവിടെ വന്നത് തേജസ്സ് അല്ലെ....അവൾ അത് പറഞ്ഞതും അവിടെ ആകെ ഒരു കാറ്റു വീശി.... മുല്ലവള്ളിയിൽ ഒരു കുരുവി വന്നിരിക്കുന്നത് ഗൗരി മാത്രം കണ്ടുള്ളു... അത് ദേവഭദ്ര ആണെന്ന് ഗൗരിക്ക് മനസിലായി അവൾ സന്തോഷത്തോടെ കണ്ണുകൾ വിടർത്തി നോക്കി..... അത് ദേവഭദ്ര ആയി മാറി.... ചുവന്ന മൂക്കുത്തിയിട്ട് മുടി വിടർത്തി ഇട്ട് അതിസുന്ദരി ആയി അവൾ മുന്നിൽ നിന്നു മുല്ല പൂ മണം പരന്നു.... എന്താ ഗൗരികുട്ടി ഞാൻ നിന്നെ വിട്ടുപോയെന്ന് കരുതിയോ..... ഇല്ല നിന്റെ കൂടെ തന്നെ ഉണ്ട് ഞാൻ.... നിനക്ക് കാണാൻ തോന്നുമ്പോൾ വിളിക്കാം നിന്റെ മനസ്സ് വേദനിച്ചാൽ ഞാൻ ഇനിയും വരും....... അതും പറഞ്ഞു ഗൗരിയുടെ മറുപടി കാത്തുനിൽക്കാതെ ദേവ കുരുവിയായ് പറന്നകന്നു...... മനസിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കൊക്കെ ഉത്തരം കിട്ടിയ സന്തോഷത്തിൽ ഗൗരി അകലേക്ക്‌ നോക്കി പുഞ്ചിരിച്ചു.... Written by :- ✍️ Mizna തുടരും..... 🌟 Shared Story 🌟
#

📙 നോവൽ

📙 നോവൽ - ഹൊറർ SC - 8 ദേവഭദ ഭാഗം - 35 Mizna Sharechat നിഴലാട്ടം @ pk8 - ShareChat
569 views
1 hours ago
ദേവഭദ്ര ******** ഭാഗം - 34 ********* അമ്മിണി കൊണ്ട് വന്ന ചായ കപ്പെടുത്ത് ബ്രഹ്മദത്തന് കൊടുത്തു കൊണ്ട് സുഭദ്ര പറഞ്ഞു..... ദത്താ എന്തൊക്കെ ആണ് ഈ ഇല്ലത്ത് നടക്കുന്നതെന്ന് നിക്ക് ഒന്നും മനസിലാവുന്നില്ല മഷിയിൽ ഒന്നും തെളിയിണില്യ.... ആരോ ധർമം നടപ്പാക്കുന്നതാണെന്നും മനസ്സ് പറയണ്... ഇന്നലെ മുതൽ എന്റെ ദേവനെ കാണാനും ഇല്ല്യ... രേവതി ആകെ കരച്ചിൽ ആണ്..... ന്താ കുട്ട്യേ ഇതിന്റെ ഒക്കെ അർത്ഥം... ബ്രഹ്മദത്തൻ ചായ കുടിച്ചു കൊണ്ട് സുഭദ്രയെ ഒന്ന് നോക്കി..... അപ്പോൾ അങ്ങോട്ടേക്ക് തേജസ്സ് ഇറങ്ങി വന്നു.... ബ്രഹ്‌മദത്തൻ അവനെ നോക്കി അവൻ അയാളെയും..... തേജസ്സ് അയാളെ നോക്കി ഒന്ന് ചിരിച്ചു. ബ്രഹ്മദത്തൻ എഴുന്നേറ്റ് അവനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.... ചില കർമഫലങ്ങൾ അങ്ങനെ ആണ് അമ്മേ.... ചിലത് ഉത്തരം ഇല്ലാത്തതാവാം..... തേജസ്സ് ഒന്നും മിണ്ടാതെ ബ്രഹ്മദത്തന്റെ കൈയ്ക്കുള്ളിൽ ചേർന്ന് ബഹുമാനത്തോടെ നിന്നു.... അയാൾ തുടർന്നു..... രണ്ടാളും എന്നോടൊപ്പം ഒരിടം വരെ വര്യാ..... സുഭദ്ര സംശയഭാവത്തിൽ അയാളെ നോക്കി.... ഇവിടെ അടുത്ത് തന്നെ ആണ് അമ്മേ.... പെങ്കുട്ട്യോളെ കൂടി വിളിക്കൂ..... അമ്മിണി പോയ്‌ എല്ലാരേം കൂട്ടിക്കൊണ്ട് വര്യാ.. സുഭദ്ര പറഞ്ഞു അവർ പെട്ടെന്ന് തന്നെ അവരെയും വിളിച്ചു വന്നു.... അപർണ്ണയും ഗൗരിയും മാളവികയും അനാമികയും മുത്തശ്ശിയോടൊപ്പം കാവിലേക്ക് നടന്നു... മാളവിക തേജസ്സിനെ ഒന്ന് പാളി നോക്കി..... തേജസ്സ് ബ്രഹ്മദത്തന്റെ അടുത്ത് നിന്നും അവളുടെ കണ്ണിലേക്കു നോക്കി ചിരിച്ചു...... ബ്രഹ്‌മദത്തൻ അത് കണ്ടിരുന്നു അയാൾ മനസ്സിൽ ചിരിച്ചു..... കാവിൽ വിളക്ക് വെയ്ക്കറില്ല്യാല്ലേ അമ്മേ ഇപ്പൊ ആകെ അഴുക്കായി കിടക്കുന്നല്ലോ.... അത് മോനെ ഇടയ്ക്ക് ഇങ്ങനെ ദുശ്ശകുനങ്ങൾ കണ്ടു മുടങ്ങിയതാണ്.... സുഭദ്ര പതറി... മ്മ്മ് സാരല്ല്യ ഇനി ധൈര്യം ആയിട്ട് വിളക്ക് വെച്ചോളൂ...... ബ്രഹ്മദത്തൻ കാവിന്റെ അവിടെ നിന്നു കുട്ട്യോൾ ഇവിടെ നിന്ന മതി..... അമ്മയും തേജസ്സും ഗൗരിയും എന്റൊപ്പം വരൂ..... പെൺകുട്ടികൾ പരസ്പരം സംശയത്തോടെ നോക്കി... അപ്പോയെക്കും അയാൾ മുന്നോട്ട് നടന്നു കഴിഞ്ഞിരുന്നു..... കുറച്ചു നടന്നു ആൽമരത്തിന്റെ അടുത്തുള്ള തുളസി തറയിൽ അയാൾ നിന്നു.... അയാൾ ഒരു നിമിഷം എന്തോ ആലോചിച്ചു അയാളുടെ മിഴികൾ നിറഞ്ഞു തൂവി വിറയ്ക്കുന്ന കൈകളാൽ അയാൾ തുളസി തറയിൽ ഒന്ന് തൊട്ടു....... അയാൾ കാണാതെ അയാളെ തന്നെ നോക്കികൊണ്ട് അപ്പോൾ അവിടെ അവളും ഉണ്ടായിരുന്നു... ദേവഭദ്ര..... ഗൗരി മാത്രം ദേവയെ കണ്ടു.... ദേവയുടെ മിഴികൾ തൂവുന്നത് കണ്ടു അവൾക്കും കരച്ചിൽ വന്നു ആരും കാണാതെ അവൾ മിഴി തുടച്ചു.... അയാൾ അവിടെ ഒരു വേരിൽ താങ്ങി പിടിച്ചു ഇരുന്നു അമ്മ ഇരിക്ക്യ.. അയാൾ വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു...... സുഭദ്രയെ അയാളിലെ ഭാവമാറ്റം അത്ഭുതപ്പെടുത്തി.. എന്താ മോനെ നീ വല്ലാണ്ട് ആയിരിക്കണൂല്ലോ സുഭദ്ര പരിഭ്രമിച്ചു.... തേജസും ഒന്നും മനസിലാവാതെ നിന്നു. അമ്മയ്ക്ക് അറിയാത്ത ഒരു രഹസ്യം ഉണ്ട്..... ദേവഭദ്ര എന്റെ ആരാണെന്നറിയുവോ അമ്മയ്ക്ക്....... അയാളുടെ ആ ചോദ്യം കേട്ട് മൂന്നുപേരും പരസ്പരം നോക്കി.... അവൾ അവൾ എനിക്ക് മുറപ്രകാരം എന്റെ പെങ്ങളാ..... അയാൾ അതും പറഞ്ഞു വിതുമ്പി...... സുഭദ്ര അതിശയിച്ചു പോയ്‌.... എന്താ ദത്താ ഞാൻ ഈ കേൾക്കണേ എന്റെ മോൾ നിന്റെ പെങ്ങളോ നിക്ക് ഇങ്ങനെ ഒരു അറിവില്ലാർന്നല്ലോ നമ്പൂതിരി കുടുംബം അല്ലല്ലോ എന്റെ മോൾടെ പിന്നെങ്ങനെ ദത്താ അവർ സംശയത്തോടെ ചോദിച്ചു.... സത്യം ആണമ്മേ.... എന്റെ പെങ്ങളൂട്ടിയാ എനിക്കൊന്ന് കാണാൻ പോലും സാധിക്കാത്ത എന്റെ പെങ്ങൾ..... അയാൾ എന്തോ ഓർത്തു പിന്നെ പറഞ്ഞു.... ഒരീസം ഇല്ലത്ത് ഇരുന്നു ഉച്ച മയങ്ങുമ്പോ ആദ്യം ആയി സ്വപ്നത്തിൽ അവൾ വരുന്നത്...... അതിന്റെ തുടർച്ച ആയിട്ടാണ് ഞാൻ അമ്മയെ കാണാൻ അന്ന് ഇവിടെ വന്നതും.... അന്നൊന്നും എനിക്കൊന്നും അറീല്ലാർന്നു.... അയാളുടെ കണ്ണുകളിൽ വല്ലാത്തൊരു തേജസ്സ് അപ്പോൾ തെളിഞ്ഞു വന്നു.... എന്റെ അമ്മ തമ്പ്രാട്ടിക്ക് ഒരു അനിയത്തി കൂടെ ഉണ്ടാർന്നൂത്രേ.... ആ അനിയത്തിയെ ഒരു പ്രണയത്തിന്റെ പേരിൽ ഞങ്ങൾടെ തറവാട്ടിൽ നിന്ന് ഇറക്കി വിട്ടതാണത്രെ.... അയാൾ എഴുന്നേറ്റു ആല്മരത്തിൽ തൊട്ടു നിന്നു..... പാലപ്പൂക്കൾ കാറ്റിൽ പറന്നു അവരുടെ ദേഹത്തേക്ക് വീണു...... അയാൾ തുടർന്നു..... അമ്മ തമ്പ്രാട്ടിക്ക് ദേവയെ അറിയില്ല..... പിന്നെ ഞാൻ എങ്ങനെ അറിഞ്ഞു എന്നാവും അമ്മ ഓർക്കണേ... എന്നോട് ഇതൊക്കെ പറഞ്ഞത് ഇവളാണ് ഗൗരി...... ഈ വട്ടം ഗൗരിയും സുഭദ്രയും തേജസ്സും ഒരുപോലെ ഞെട്ടി..... ഞാനോ അങ്ങയോടോ അവൾ അതിശയിച്ചു... പേടിക്കണ്ട കുട്ടീടെ രൂപത്തിൽ ഇന്നലെ ഒരാളെന്റെ അരികിൽ വന്നു.... എന്റെ പെങ്ങൾ ആണെന്ന് അറിയിക്കാൻ...... കണ്ടപ്പോയെ കുട്ടി അല്ലാന്ന് നിക്ക് മനസിലായി.... തന്റെ കൂട്ടുകാരി തന്ന്യാ വന്നേ.... ഇവിടെ വിളക്ക് മുടങ്ങരുതെന്നും ഇവിടെ ഒന്ന് വന്നു ഇത്രെയും പറയാനും എന്നെ ഏല്പിച്ചു..... അയാളിൽ അപ്പോഴൊരു വാത്സല്യം നിറഞ്ഞു വന്നു..... ഇതെല്ലാം കേട്ടുകൊണ്ട് ദേവ ആല്മരച്ചുവട്ടിൽ തന്നെ നില്പുണ്ടായിരുന്നു..... ഗൗരി ദേവയെ നോക്കി ഗൗരിയെ നോക്കി കണ്ണിറുക്കി ദേവ ചിരിച്ചു.... ഗൗരിയും..... അമ്മേ ഇനി പറയാൻ ഉള്ളത് അമ്മയോട് മാത്രാണ്.... കുട്ട്യോൾ പൊയ്ക്കോളൂ.... ശരി മുത്തശ്ശി തേജസ്സും ഗൗരിയും മുന്നോട്ട് നടന്നു... തന്റെ പെങ്ങളോടുള്ള വാത്സല്യത്തോടെ തേജസ്സ് ഗൗരിയുടെ കൈകോർത്തു പിടിച്ചു..... അവർ പോവുന്നത് നോക്കികൊണ്ട്‌ ദത്തൻ തുടർന്നു.... അമ്മേ അമ്മയ്ക്ക് അറിയാത്തത് ചിലതുണ്ട്..... ദേവ എങ്ങനെ മരിച്ചെന്നതടക്കം പലതും... അമ്മ കണ്ണടച്ച് മരുമോളെ മനസ്സിൽ ഓർത്തു നിൽക്കൂ എല്ലാം തെളിയും.... സുഭദ്ര ഭക്തിയോടെ കണ്ണുകൾ അടച്ചു തൊഴുതു നിന്നു...... അൽപനേരം കഴിഞ്ഞപ്പോ അവരുടെ മിഴികൾ നിറഞ്ഞു തൂവി അവർ കണ്ണ് തുറന്നു ഞാൻ എന്താ ഈ കേട്ടത് ദത്താ അവർ കരഞ്ഞു കൊണ്ട് ഒരു മരത്തിന്റെ വേരിൽ ഇരുന്നു.. സത്യം ആണമ്മേ.... എല്ലാം.... കുടുംബം നശിക്കാൻ ഒരുത്തൻ എല്ലാ കുടുംബത്തിലും കാണും... അയാൾ സാന്ത്വനിപ്പിച്ചു.... എന്നാലും സ്വന്തം ചേട്ടനെയും ചേടത്തിയെയും കൊല്ലാൻ മാത്രം എന്റെ ദേവൻ ക്രൂരൻ ആയിരുന്നോ. അവർ പൊട്ടിക്കരഞ്ഞു.. അവരെ ഒന്ന് ചേർത്ത് നിർത്താൻ കൊതിച്ച് അവരുടെ നേർക്ക് നീണ്ട കൈകളെ നിരാശയോടെ പിൻവലിച്ച് ദേവഭദ്ര നിന്നു... അവളുടെ മിഴികൾ തൂവി.... അമ്മ എണീക്കൂ അല്പ നേരം സ്വസ്ഥം ആയി തറവാട്ടിൽ പോയ്‌ വിശ്രമിക്കൂ.. എല്ലാം ശരിയാവും....... അവന്റെ കൈ പിടിച്ചു അവർ എഴുന്നേറ്റു... സുഭദ്രയെ തേജസിന്റെ കൈകളിൽ ഏല്പിച്ച ശേഷം ദത്തൻ ആല്മരത്തിനടുത്ത് ഒറ്റയ്ക്ക് വന്നു നിന്നു.... അയാളെ ദേവ നോക്കി അയാൾ മനസ്സിൽ പറഞ്ഞു... ഒന്ന് കാണാൻ പറ്റില്യാല്ലോ ഏട്ടന്റെ കുട്ട്യേ അയാളിൽ വാത്സല്യം നിറഞ്ഞു... അപ്പോൾ അയാൾക്ക് മുന്നിൽ കാഴ്ചകളെല്ലാം ഒരു മഞ്ഞുപുക എവിടെ നിന്നോ വന്നു മറച്ചു.. അയാൾ ഭയന്നില്ല മുന്നിലപ്പോൾ പതിയെ മഞ്ഞു മാഞ്ഞു... മുന്നിൽ ചുവന്ന പട്ടുടുത്ത് വിടർന്ന മുടി അലസമായിട്ട് അവൾ നിന്നു ചിരിച്ചു മൂക്കുത്തി കല്ല് തിളങ്ങി.... ഏട്ടാ അവൾ വിളിച്ചു ... അയാൾ കണ്ണുകൾ വിടർന്നു വല്ലാത്തൊരു അതിശയത്തിൽ അവളെ തന്നെ നോക്കി..... സ്വപ്നം കാണുന്നപോലെ അവളെ കണ്ടു അയാൾക്ക് നേരെ ഒരു കുങ്കുമച്ചെപ്പ് അവൾ നീട്ടി.... അത് വാങ്ങിയതും അവൾ മാഞ്ഞു അയാൾക്ക് ചുറ്റും പാലപ്പൂക്കൾ അടർന്നു വീണു.. സുഗന്ധമുള്ള കാറ്റ് അയാൾക്ക് ചുറ്റും വീശിയടിച്ചു..... ഒരുപാട് നേരം അവിടെ ചിലവഴിച്ചശേഷം അയാൾ തിരിച്ചു പോവാൻ നേരം അല്പം മൂന്നോട്ട് പോയ ശേഷം ഒന്നുകൂടി അയാൾ തിരിഞ്ഞു നോക്കി.... അയാളെ തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൾ ആല്മരത്തിന് ചുവട്ടിൽ നിന്നു... അയാളും ചിരിച്ചു.........ചുറ്റും മുല്ലപ്പൂ മണമുള്ളൊരു കാറ്റ് പാറി പറന്നു..... Written by :- ✍️ Mizna തുടരും..... 🌟 Shared Story 🌟
#

📙 നോവൽ

📙 നോവൽ - ഹൊറർ SC - 8 ദേവഭദ ഭാഗം - 34 Mizna Sharechat നിഴലാട്ടം @ pk8 - ShareChat
835 views
3 hours ago
ദേവഭദ്ര ******** ഭാഗം - 33 ********* പിന്നിൽ തന്റെ നേർക്കടുക്കുന്ന കൊലുസിന്റെ ശബ്ദം അയാളെ ഓർമകളിൽ നിന്നുണർത്തി.... അയാൾ തിരിഞ്ഞു നോക്കി പിന്നിൽ ആരെയും കണ്ടില്ല അയാൾ എന്ത്കൊണ്ടോ വല്ലാതെ വിയർത്തിരുന്നു.... ഈ നാട്ടിൽ വന്നതാണ് തനിക്ക് പറ്റിയ അബദ്ധം അയാൾ മനസ്സിൽ പിറുപിറുത്തു ദേവഭദ്ര മരിച്ച സമയത്ത് രാമനുണ്ണിയുടെ ഒരു കൂട്ടുകാരൻ അവളെ ഇവിടെ വച്ച് അസമയത്ത് കണ്ടെന്നു പറഞ്ഞ അന്നാണ് ശരിക്കും താൻ പേടിച്ചു നാട് വിട്ടതും അയാൾക്ക് കഴിഞ്ഞതൊക്കെ ഓർത്തപ്പോൾ കൂടുതൽ പേടി തോന്നി ആ തണുപ്പിലും അയാൾ വിയർത്തു....... അവിടെ തനിച്ചു നിൽക്കാൻ അയാൾക്ക് ഭയം തോന്നി.....മുറിയിലേക്ക് കേറിയപ്പോൾ രേവതി തളർന്നു കിടന്നുറങ്ങുന്നു ...... അയാൾ അവളെ ഒന്ന് നോക്കി..... മുറിയിൽ നിന്നും ഇറങ്ങി പോയ്‌....... ഗോവണി ഇറങ്ങി ചെല്ലുമ്പോൾ നടുത്തളത്തിൽ ആകെ ഇരുട്ട് ആയിരുന്നു.... അയാൾ ലൈറ്റ് ഇടാനായ് കൈ ഉയർത്തിയപ്പോൾ ആ ഇരുട്ടിലും തന്റെ നേർക്ക് നോക്കി നിൽക്കുന്ന ഒരു സ്ത്രീരൂപത്തെ അയാൾ വ്യക്തമായി കണ്ടു...... അയാളുടെ കണ്ണുകൾ തുറിച്ചു........ അയാൾ കാൽ ഒന്നനക്കാൻ പോലും വയ്യാതെ നിന്നു..... ആ രൂപം അടുത്തടുത്ത് വരുംതോറും അയാളിൽ ഭീതി കൂടിക്കൂടി വന്നു.... ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി... അയാൾ നിന്ന് വിയർത്തു...... ആ രൂപത്തിന് ദേവഭദ്രയുടെ മുഖം വന്നത് പെട്ടെന്നായിരുന്നു....... അയാൾ ഭയന്നു പിന്നോട്ട് വീണു....... അവൾ അടുത്തെത്തി നിസ്സാഹായവസ്ഥയിൽ കിടക്കുന്ന അയാളെ നോക്കി പൊട്ടിച്ചിരിച്ചു..... ഹഹഹാ... നിനക്ക് പേടി തോന്നുന്നുണ്ടോ ദേവ.... അവൾ പരിഹസിച്ചു.... അയാൾ എങ്ങെനെയൊ തപ്പിപിടഞ്ഞു എഴുന്നേറ്റു ഗോവണി കയറി ഓടി...... അയാളുടെ തൊണ്ട ഇടറി എല്ലാവരെയും വിളിച്ചു .... ശബ്ദം പുറത്തു വരുന്നില്ല പരിഭ്രമത്തോടെ ദേവൻ ഓടി..... പെട്ടെന്ന് മുന്നിൽ മുടിഴയിച്ചിട്ട് സംഹാര രുദ്രയെ പോലെ അവൾ.... തൊട്ടു മുന്നിൽ.... ദേവദാസ് ഓടി വരാന്തയിൽ ചെന്ന് കൈവരികളിൽ തട്ടി നിന്നു..... അയാൾ ഒന്നും ചെയ്യരുതെന്ന് കയ്യുയർത്തി കേണു.... ദേവയുടെ വലിയ മിഴികൾ പ്രതികാരം കൊണ്ട് കത്തിയെരിഞ്ഞു.... അവൾ പുച്ഛ ഭാവത്തിൽ ചിരിച്ചു...... ഇത് തന്നെ അല്ലെ അന്ന് ഞാനും പറഞ്ഞെ..... നീ കേട്ടോ..... ഹഹഹഹ്ഹ..... നിനക്കിനി മാപ്പില്ല നിന്നെ എന്റെ മുന്നിൽ കൊണ്ടെത്തിച്ചത് വിധിയാണ്.... അല്ലെങ്കിൽ നീ പരിഹസിക്കാറുള്ള എന്റെ വിശ്വാസങ്ങൾ ആണ്.... നിനക്കിനി മാപ്പില്ല ദേവദാസ്.... ഏട്ടന്റെ ഭാര്യ അമ്മയാണ്.... അത് പോലും അറിയാത്ത നീ...... ചേട്ടന്റെ ഭാര്യയെ മോഹിച്ച കൊല്ലാൻ കൂട്ടുനിന്ന നീ ഇനി ജീവനോടെ ഇരിക്കാൻ അർഹനല്ല........ ഹഹഹഹ അവളുടെ മുടിഴിയകൾ പാറി പറന്നു...... മിഴികൾ അഗ്നിയായ്.... തൊടിയിലെ മുല്ലപ്പൂക്കൾ ആ ഭാവം കണ്ട് വാടി വീണു.... ആൽമരം ശക്തമായി ഉലഞ്ഞു.... തറവാടിന് മേൽ ശക്തമായ ഇടിമുഴക്കം കേട്ടു...... ഇരുട്ടിൽ പ്രകൃതിക്കും രൗദ്രഭാവം കൈവന്നപോലെ.......... ©©©©©©©©©©©©©©©©©©©©©©©©@ മുത്തശ്ശി എന്നുള്ള മാളവികയുടെ വിളി കേട്ടാണ് എല്ലാവരും ഓടി ഉമ്മറത്തെത്തിയത്..... വൈക്കോൽ കൂനയ്ക്കരികിൽ ഭയന്നു വിറച്ചു നിൽക്കുകയായിരുന്നു മാളവിക...... എല്ലാവരും ഓടി കൂടി..... എന്താ മോളെ അമ്മിണി അവളെ ചേർത്ത് പിടിച്ചു ചോദിച്ചു... മറുപടി പറയാതെ തുറിച്ച കണ്ണുകളാൽ അവൾ കൈകൾ മാത്രം മണ്ണിലേക്ക് ചൂണ്ടി.... എല്ലാവരും അങ്ങോട്ട് നോക്കി... ആരെയോ വലിച്ചിഴച്ച പോലെ രക്തപാട്...... മാളവിക ഭയന്ന പോലെ കണ്ണ് തുറിച്ചു അവിടെ തന്നെ നോക്കിനിന്നു.... സുഭദ്ര അത് കണ്ടു അമ്മിണി മക്കളെ അകത്തേക്ക് കൊണ്ട് പൊയ്ക്കോളൂ...... അത് വല്ല ചെന്നായയും ഇര പിടിച്ചതാവും.... സുഭദ്ര വെറുതെ ഒരു കളവ് പറഞ്ഞു...... അവരുടെ മുഖത്ത് നല്ല ആശങ്ക ഉണ്ടായിരുന്നു......... രാമാ ബ്രഹ്മദത്തനോട് ഒന്നിവിടം വരെ വരാൻ പറയ്യാ...... ഉടനെ വേണം..... ഞാൻ ഇപ്പൊ തന്നെ കൂട്ടിവരാം അമ്മേ രാമൻ പെട്ടെന്ന് തന്നെ അവിടെ നിന്നും പോയ്‌..... ഗൗരിക്ക് മാത്രം ഒരു പേടിയും തോന്നിയില്ല.... അവൾക്കെല്ലാം അവ്യക്തമായി ഓർമയിൽ ഉണ്ടായിരുന്നു.... അയാൾ ജീവന് വേണ്ടി പിടഞ്ഞതും.... തന്റെ ഈ കൈക്കുമ്പിളിൽ അയാളുടെ രക്തം നിറഞ്ഞതും.... കഴുത്തിലെ പച്ചഞരമ്പിൽ കൂർത്ത നഖങ്ങളാൽ ആഴത്തിൽ മുറിവേല്പിച്ചപ്പോൾ അയാൾ കിടന്ന് പിടഞ്ഞു..... ഗൗരിയുടെ മനസ്സിൽ എല്ലാം ഒരു സ്‌ക്രീനിൽ എന്നപോലെ തെളിഞ്ഞു വന്നു.... ജീവന് വേണ്ടി അയാൾ ഓടിയ ഓട്ടവും.... ആല്മരത്തിന് കീഴിൽ വേരിൽ ഉടക്കി അയാൾ വീണതും അതിന്റെ ഒരു ശിഖരം അയാളെ പൊക്കിയെടുത്തു സർവ അസ്ഥികളും ഒടിച്ചതും വലിച്ചിഴച്ച് താൻ ഉറങ്ങുന്ന മണ്ണിലവൾ അവനെയും കൊണ്ട് ഇട്ടു...... വിഷ്ണുവേട്ടൻ നാടുവിട്ടെന്ന് പറഞ്ഞു പരത്തിയ പോലെ ഇനി ഇവനും ഒരു കഥ........... ഗൗരി പറഞ്ഞു അങ്ങനെ ഇഞ്ചിഞ്ചായി ദേവഭദ്ര നിറവേറ്റിയ പ്രതികാരം......... ഗൗരിയുടെ കുഞ്ഞു മൂക്കുത്തിക്ക് അപ്പോഴും ചുവപ്പ് നിറമായിരുന്നു കണ്ണുകളിൽ വന്യത മാറാതെ അവൾ നിന്നു..... ഗൗരി പുഞ്ചിരിച്ചു അവളെ തഴുകിയ കാറ്റിനപ്പോൾ പാല പൂ മണമായിരുന്നു..... Written by :- ✍️ Mizna തുടരും..... 🌟 Shared Story 🌟
#

📙 നോവൽ

📙 നോവൽ - ഹൊറർ SC - 8 ദേവഭദ ഭാഗം - 33 Mizna Sharechat നിഴലാട്ടം @ pk8 - ShareChat
1.2k views
5 hours ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because