@pkmchakkarakkal
@pkmchakkarakkal

✍പി കെ എം ചക്കരക്കൽ💞

നന്നായി ചിരിക്കാൻ ശ്രമിക്കുന്നു.

ഇതാണ് യഥാർത്ഥ We guard. തെരുവിൽ കഴിഞ്ഞിരുന്ന ഒരു അനാഥവൃദ്ധൻ ആശുപത്രിയിലാക്ക പ്പെട്ടപ്പോൾ അദ്ദേഹത്തോടൊപ്പം കഴിഞ്ഞ നാലു തെരുവുനായ്ക്കൾ ആശുപത്രി വാർഡിന്റെ കവാടത്തിൽ അദ്ദേഹത്തെയും കാത്തു നിൽക്കുന്നതാണ് രംഗം.നാലിന്റെയും ശരീരഭാഷ ശ്രദ്ധിച്ചോ?ഉത്കണ്ഠ,...ആകാംക്ഷ...ജാഗ്രത...ഏകാഗ്രത...പ്രതീക്ഷ....സ്നേഹം...നിസ്സഹായരെങ്കിലും എന്തിനും തയ്യാറായുള്ള ആ നിൽപ്... Wow! "സ്നേഹം പ്രതിബന്ധം അറിയുന്നില്ല" ജന്മം നൽകിയവരെ ബാദ്ധ്യതയായിക്കാണുന്ന-- വൃദ്ധരായ അവരെ തെരുവിലും വൃദ്ധമന്ദിരങ്ങളിലും തള്ളുന്ന സ്നേഹരാഹിത്യത്തിന്റെയും ഹൃദയ ശൂന്യതയുടേയും ഇക്കാലത്ത് ഈ വാർത്താ ചിത്രത്തിന് ഏറെ പ്രസക്തിയുണ്ട്. വാർത്താ കുറിപ്പിന്റെ തനിപ്പകർപ്പ് ഇതോടൊപ്പം↓↓ കടപ്പാട് A Homeless Man In Brazil Was Rushed To Hospital. These 4 Street Dogs He Has Been Looking After Are Waiting At The Entrance Of The Hospital For Him
#

📙 നോവൽ

📙 നോവൽ - Places a la mall ADU ANTICONCEPCIONIUS A PRECO DE CUSTO N - ShareChat
535 കണ്ടവര്‍
2 മണിക്കൂർ
#

📙 നോവൽ

LIC യില്‍ ചേരുന്നതിന്റെ ഇസ്ലാമിക വിധി എന്താണ് ? ഗവണ്മെന്റ് ജീവനക്കാര്‍ക്ക് നിര്‍ബന്ധമായും ചേരേണ്ടി വരുന്ന പ്രോവിഡന്‍റ് ഫണ്ട് പലിശയിനത്തില്‍ വരുമോ ? അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. എല്‍.ഐ.സി പരമ്പരാഗത ഇന്‍ഷുറന്‍സ് രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണല്ലോ. അതായത്‌ പലിശ അടിസ്ഥാനത്തിലാണ് അത് പ്രവര്ത്തിക്കുന്നതെന്നര്‍ത്ഥം. ഇസ്‌ലാം നിഷിദ്ധമാക്കിയ പലിശയുടെയും ചതിയുടെയും അനിശ്ചിതത്വത്തിന്റെയുമൊക്കെ സ്വഭാവങ്ങള്‍ ഇതില്‍ ദൃശ്യമാണ്. അടക്കുന്ന സംഖ്യയുടെ നിശ്ചിത ശതമാനം ഇത്തരം പ്ലാനുകളില്‍ ഉറപ്പ് നല്‍കപ്പെടുന്നു. മാത്രമല്ല ഇവ നിക്ഷേപിക്കപ്പെടുന്നത് പലിശ അധിഷ്ഠിത സാമ്പത്തിക സാമഗ്രികളിലും (financial instruments) ഇസ്‌ലാം നിരോധിച്ച മറ്റു മേഖലകളിലുമാണ്. പുറമേ കമ്പനിക്ക്‌ ബാധ്യതയില്ലാത്ത കാര്യങ്ങളുടെ പേരില്‍ അവര്‍ പോളിസി എടുത്തവര്‍ക്ക്‌ നിശ്ചിത സംഖ്യകള്‍ നല്‍കേണ്ടി വരുന്നതും ഇസ്‌ലാമികമായി അംഗീകരിക്കാന്‍ കഴിയില്ല. എന്നാല്‍ ഇസ്‌ലാം അംഗീകരിക്കുന്ന പരസ്പര സഹകരണത്തിന്റെയും സഹായത്തിന്റെയും അടിസ്ഥാനത്തില്‍ ഒരുകൂട്ടം ആളുകള്‍ ഒത്തുചേര്‍ന്നു രൂപപ്പെടുത്തുന്ന തകാഫുല്‍ സംവിധാനങ്ങള്‍ ലോകത്ത്‌ വളര്‍ന്നുവരുന്നുണ്ട്. ഇസ്‌ലാമിക നിയമങ്ങളുടെ ചട്ടക്കൂടില്‍ നിന്ന്കൊണ്ട് അത്തരം സംവിധാനങ്ങള്‍ രൂപപ്പെടുത്തിയെടുക്കുകയാണ് വേണ്ടത്‌. പൊതുവേ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും മറ്റു പൊതുമേഖല സ്ഥാപനങ്ങളും തങ്ങളുടെ ജോലിക്കാര്‍ക്ക്‌ നല്‍കുന്ന പ്രോവിഡന്റ് ഫണ്ട് പോലുള്ള സംവിധാനങ്ങളില്‍ സാധാരണഗതിയില്‍ ഓരോ മാസവും ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്നുള്ള വിഹിതവും തത്തുല്യമായി ജോലിദാതാവിന്റെ വിഹിതവും നിക്ഷേപിക്കുന്നുണ്ടല്ലോ. പക്ഷെ ഈ സംഖ്യ മിക്കപ്പോഴും നിക്ഷേപിക്കപ്പെടുന്നത് നിശ്ചിത വരുമാനം ഉറപ്പുതരുന്ന പലിശയധിഷ്ഠിത നിക്ഷേപക സംവിധാനങ്ങളിലാണ്. അതുകൊണ്ട്‌ തന്നെ അത് ഉല്‍പാദിപ്പിക്കുന്ന വരുമാനം നിഷിദ്ധമായി തീരും. എന്നാല്‍ ഇതില്‍ ജീവനക്കാരന്റെ യഥാര്‍ത്ഥ അവകാശമായ അവന്റെ ശമ്പളത്തില്‍ നിന്നും നിര്‍ബന്ധിതമായി ഗവണ്‍മെന്റ് നീക്കിവെച്ച സംഖ്യയും അവനു വേണ്ടി ഗവണ്‍മെന്റ് നിക്ഷേപിച്ച സംഖ്യയും അവന്റെ അവകാശമായതിനാല്‍ അത് കണക്കാക്കി അവന്റെ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാവുന്നതാണ്. ബാക്കിവരുന്നതില്‍ ഹലാലായ നിക്ഷേപത്തിലൂടെയുള്ളതാണെന്ന് ഉറപ്പുള്ള പണം ഉണ്ടെങ്കില്‍ അത് അവന്റെ അവകാശമാണ് അല്ലാതത്തിനു നിഷിദ്ധമായ ധനത്തിന്റെ നിയമം ബാധകമാവും.
1.2k കണ്ടവര്‍
2 മണിക്കൂർ
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം