@prnayapusthakamofficialaccount
@prnayapusthakamofficialaccount

📖പ്രണയപുസ്തകം 📖

eee

*അല്ലിയാമ്പൽ*💛 പാർട്ട്‌ 35 ആൻവി _____________________________________ "നീ മോള് ഉണർന്നിട്ട് അങ്ങോട്ട്‌ വന്നാൽ മതി...പരിജയം ഇല്ലാത്ത സ്ഥലമല്ലേ..നമ്മളെ കണ്ടില്ലേൽ അവള് കരയും.... " അവളുടെ കവിളിൽ തലോടി നെറ്റിയിൽ മുത്തി കൊണ്ട് അവൻ പറഞ്ഞു... "ഹ്മ്മ്.... " "ഞാൻ ചെല്ലട്ടെ....നീ റസ്റ്റ്‌ എടുക്ക്.... " അവൻ അതും പറഞ്ഞു ചിരിച്ചു കൊണ്ട് റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി... ജെറി ഹാളിൽ ചെല്ലുമ്പോൾ എല്ലാവരും അവിടെ ഇരിപ്പുണ്ട്... ജേക്കബ് അവനെ കൈ കാട്ടി വിളിച്ചു...അവനെ പിടിച്ചു അടുത്ത് ഇരുത്തി.... ഒരു കൈ കൊണ്ട് തോളിൽ കൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു... ജെറി അപ്പച്ചനെ തന്നെ ഒരു ചെറു പുഞ്ചിരിയോടെ നോക്കി കാണുകയായിരുന്നു.... പണ്ടും ഇങ്ങനെ ആയിരുന്നു...എല്ലാവരും ഒത്തു കൂടുമ്പോൾ അയാൾ അവനെ അടുത്ത് ഇരുത്തി ചേർത്ത് പിടിക്കും.... കാലങ്ങൾക്കപ്പുറം ഒരിക്കലും നിനച്ചതല്ല ഇങ്ങനെ ഒരു രംഗം..... അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു... പക്ഷേ അത് മറച്ചു പിടിച്ചു കൊണ്ട് അവൻ ചിരിച്ചു.. ജോയ് ഒഴികെ എല്ലാവരും ഉണ്ടായിരുന്നു.. നാളുകൾക്കു ശേഷം പഴയ കളിയും ചിരിയും ആ തറവാട്ടിൽ വീണ്ടും എത്തി..... വീട്ടുമുറ്റത്ത്‌ ഒരു കാർ വന്നു നിന്നു... ജോയ് ആണ്... അകത്തേക്ക് വന്ന ജോയ് അവിടുത്തെ കാഴ്ച്ച കണ്ട് അമ്പരന്നു.. ജെറിയെ ചേർത്ത് പിടിച്ചു കളിച്ചു ചിരിച്ചു സംസാരിക്കുന്ന ജേക്കബ്നെ കണ്ടപ്പോൾ അവന്റെ മുഖം മാറി... "ആഹ് നീ വന്നോ... ചെന്ന് ഫ്രഷ് ആയി വാ.."ജേക്കബ് പറഞ്ഞു... ജോയ് എല്ലാവരെയും നോക്കി ഒരു വിളറിയ ചിരി പാസ്സാക്കി റൂമിലേക്ക് പോയി.. അവന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു.... ഫ്രഷ് ആയി ഹാളിൽ വന്ന് ജെറിക്ക് ഓപ്പോസിറ്റ് ഉള്ള സോഫയിൽ വന്നിരുന്നു... ജെറി അവനെ നോക്കി ഒന്ന് ചിരിക്കാൻ മറന്നില്ല... അപ്പോഴാണ് തങ്കിമോള് ഓടി വന്നത്... പുറകെ നന്ദയും.. ഹാളിലേക്ക് ഓടി വന്ന തങ്കിമോള് പെട്ടന്ന് നിന്നു... എല്ലാവരെയും ഒന്ന് നോക്കി... ജോയ്യെ കണ്ടതും അവളുടെ കുഞ്ഞു ചുണ്ടുകൾ വിതുമ്പി ... "അപ്പാ..... " തേങ്ങി കൊണ്ട് അവൾ ജെറിയുടെ അടുത്തേക്ക് ഓടി..... ജെറി അവളെ വാരി എടുത്തു മടിയിൽ ഇരുത്തി... തങ്കിമോള് അവന്റെ നെഞ്ചിൽ അമർന്നു... "നിന്നെ മാത്രം എന്താ ജോയ് കൊച്ചിന് ഇത്ര പേടി .... നിന്നെ ദൂരെ നിന്ന് കണ്ടാൽ മതി അപ്പൊ കരയാൻ തുടങ്ങും കുഞ്ഞ്... " അന്നമ്മ പറഞ്ഞത് കേട്ട് ജോയ് ആകെ ഒന്ന് വിയർത്തു... ജെറിക്ക് ഒരു തരം പുച്ഛം ആയിരുന്നു... "കുഞ്ഞുങ്ങളുടെ മനസ്സിൽ അങ്ങനെ പേടി ഉണ്ടായി കൂടാ... നീ മോളേ ഒന്ന് എടുത്തു നോക്ക്.... " അന്നമ്മ ജോയ്യോട് ആയി പറഞ്ഞു...ജോയ് അത് കേൾക്കേണ്ട താമസ മോളുടെ നേരെ ആവേശത്തോടെ കൈകൾ കാട്ടി... തങ്കിമോള് കാലു കൊണ്ട് അവന്റെ കൈ കൈകൾ തട്ടി മാറ്റി ജെറിയെ ഇറുകെ പിടിച്ചു.... ജോയ് ആകെ വല്ലാതെ ആയി....മറ്റാരേക്കാളും അവകാശം തനിക്ക് ഉണ്ടായിട്ട് പോലും അവളെ ഒന്ന് ചേർത്ത് പിടിക്കാൻ പറ്റാത്ത അവസ്ഥ.. "അച്ചൂ നീ മോളേ ഒന്ന് അവന്റെ മടിയിൽ വെച്ച് കൊടുത്തേ.. ഇല്ലേൽ ഇങ്ങ് താ ഞാൻ ചെയ്യാം... " അന്നമ്മ ജെറിയുടെ മടിയിൽ നിന്ന് മോളേ എടുക്കാൻ ശ്രമിച്ചതും .. "വേണ്ടാ... " ദേഷ്യത്തോടെ ജെറി ശബ്ദം ഉയർത്തി.... അവന്റെ പെട്ടന്നുള്ള മാറ്റം കണ്ട് അന്നമ്മ കൈകൾ പിൻവലിച്ചു... ഒരുനിമിഷം എല്ലാവരും അവനെ നോക്കി... ജെറി പെട്ടന്ന് സ്വബോധത്തിലേക്ക് വന്നു... ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു വിട്ട് എല്ലാവരെയും നോക്കി.... ഒരു ചിരി വരുത്തി... "ചില പേടികൾ അങ്ങനെ ഒന്നും മാറില്ല പൊന്നമ്മേ....കുഞ്ഞല്ലേ വെറുപ്പും ദേഷ്യവും എല്ലാം ഭയമായി പ്രകടിപ്പിക്കും....എന്റെ മോളേ കരയിക്കാൻ ഞാൻ സമ്മതിക്കില്ല..." അത്രയും പറഞ്ഞ് അവൻ മോളെയും എടുത്തു റൂമിലേക്ക് പോയി... അവൻ പറഞ്ഞതിന്റെ അർത്ഥം മനസിലാകാതെ എല്ലാവരും പരസ്പരം നോക്കി.... __________________________________ "വാവേ....നാനില്ലേ...മാമു ചിന്നാ...വാവച്ച് മാമു വേണ്ടേ.. " നന്ദയുടെ വയറിൽ തലോടി കൊണ്ട് തങ്കിമോള് പറയുന്നത് കേട്ട് dining ടേബിളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്ന എല്ലാവരും ഒരു ചിരിയോടെ നോക്കി.... "വാവ മാമു തിന്നുണ്ടല്ലോ കുഞ്ഞി.. കണ്ടോ ആമ്പല് മാമു തിന്നുന്നത്..." ജെറി അതും പറഞ്ഞു നന്ദക്ക് വാരി കൊടുത്തു... നന്ദ ഒരു ചടപ്പോടെ ആണ് അത് വാങ്ങി കഴിച്ചത്... "ഇച് മാമു തന്നെ... " കുറുമ്പി അതും പറഞ്ഞു വാ തുറന്നു ജെറി ചിരിച്ചു കൊണ്ട് അവൾക്കും വാരി കൊടുത്തു... എല്ലാവരും ടേബിളിൽ ഇരുന്നാണ് കഴിക്കുന്നത്... നന്ദയും ജെറിയും മോളേ കളിപ്പിച്ചു കൊണ്ട് സോഫയിൽ ഇരുന്നു അവൾക് ഭക്ഷണം കൊടുക്കുന്നുണ്ട്.... ജോയ് ഭക്ഷണം കഴിക്കുമ്പോഴും അവരുടെ കളിയും ചിരിയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു... "ആഹ്.... " ഇടക്ക് നന്ദ വേദന കൊണ്ട് വയറിൽ കൈ വെച്ചു.. "എന്ത് പറ്റി അല്ലി..." അവളുടെ കൈകൾക്ക് മേൽ കൈ വെച്ചു കൊണ്ട് ജെറി പേടിയോടെ ചോദിച്ചു.. "കുറുമ്പൻ നല്ല ചവിട്ട് തരുന്നുണ്ട്...." അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.... ജെറിയുടെ മുഖത്തു കൗതുകം ആയിരുന്നു.. അവൻ അവളുടെ വയറ്റിലേക്ക് കാത് ചേർത്ത് വെച്ചു... ജെറി കാട്ടുന്നതു കണ്ട് തങ്കിമോളും... മറ്റുള്ളവർ എല്ലാം ഭക്ഷണം കഴിക്കുന്നതിലും സംസാരിക്കുന്നതിലും മുഴുകിയിരുന്നു.. ജോയ് മാത്രം അവരെ നിരീക്ഷിച്ചു കൊണ്ടിരുന്നു... "Ouch...." കുഞ്ഞിന്റെ അനക്കം കാതിൽ പതിഞ്ഞപ്പോൾ ജെറി അറിയാതെ കണ്ണുകൾ അടച്ചു പോയി.... "കുഞ്ഞി വാവ അനങ്ങുന്നത് അറിയുന്നുണ്ടോ..." ജെറി ആ കുഞ്ഞി കൈകൾ നന്ദ വയറിന്റെ ഇരു സൈഡിലും ആയി വെച്ചു... കുറുമ്പിക്ക് ഒന്നും അങ്ങട്ട് മനസിലായില്ല എങ്കിലും ചിരിച്ചു കൊണ്ട് തലയാട്ടി... "ഇഞ്ഞു വാവേ... എന്തെ ആമ്പല് പാവല്ലേ...ആമ്പലിന് വേനിക്കൂലേ(വേദനിക്കൂലേ).." വാവയോട് ആയി അവൾ പറയുന്നത് കേട്ട് നന്ദയും ജെറിയും ചിരിച്ചു.... അസൂയയോടെ അവരിലേക്ക് പതിച്ച രണ്ട് കണ്ണുകളെ ജെറി കണ്ടിട്ടും കാണാത്ത ഭാവം കാട്ടി.. അന്നത്തെ ദിവസം തറവാട്ടിൽ തന്നെ കൂടാനായിരുന്നു ജെറിയുടെ പ്ലാൻ.... തങ്കിമോള് ജേക്കബ്നോട്‌ കൂട്ടായി....മറ്റുള്ളവരുടെ അടുത്തേക്ക് അവൾ പോയി.... വൈകീട്ട് ജേക്കബ്ന്റെ മടിയിൽ ഇരിക്കുകയായിരുന്നു തങ്കിമോള്...ജെറിയും അവനോട് ചേർന്ന് നന്ദയുടെ ഉമ്മറ തിണ്ണയിൽ ഇരിപ്പുണ്ട്....മറ്റെല്ലാവരും അകത്തായിരുന്നു... "എന്തെ വാവയില്ലേ....ഇത്തരിസം (ഇത്ര ദിവസം ) കഞ്ഞാ വരൂലോ... നങ്ങളെ കച്ചുലോ....." ജേക്കബ്നോട്‌ കൈ വിരലുകൾ നിവർത്തി കാട്ടി വലിയ വായിൽ സംസാരിക്കുന്നുണ്ടവൾ.... "ആണോ... വല്ല്യപ്പച്ചനെ കളിക്കാൻ കൂട്ടാവോ...?? " അത് കേട്ട് കുറുമ്പി കുറച്ച് നേരം ആലോചിച്ചു ഇരുന്നു "നാൻ കൂട്ടിക്കോത്തെ ആമ്പലേ..." തങ്കിമോള് നന്ദയോട് ആയി ചോദിച്ചു..നന്ദ ചിരിച്ചു കൊണ്ട് തലയാട്ടി... "വാവ വന്നാലേ കച്ചാൻ കൂത്താ...." അവൾ അതും പറഞ്ഞു അയാളുടെ മടിയിൽ നിന്ന് കൂതറി ഇറങ്ങി ജെറിയുടെ അടുത്തേക്ക് നടന്നു.. "ഇതേ എന്തെ ജെരിയാ... ഇത് എന്തെ ആമ്പലാ...." ജെറിയുടെ മടിയിൽ ഇരുന്നു കൊണ്ട് അവൾ പറഞ്ഞു... നന്ദയും ജെറിയും അവളെ ഒരുപോലെ ചേർത്ത് പിടിച്ചു.... _______________________________________ സന്ധ്യനേരം നന്ദയുടെ കയ്യും പിടിച്ചു ജെറി തൊടിയിലൂടെ നടന്നു.... ജേക്കബ് തങ്കിമോളെയും എടുത്തു അവരുടെ മുന്നിൽ നടക്കുന്നുണ്ട്.. മോൾക്ക് കണ്ണിമാങ്ങയും പേരക്കയും എല്ലാം പൊട്ടിച്ചു ജേക്കബ് കൊടുക്കുന്നുണ്ട്.. "ദേ ആ മതിലിന്റെ അപ്പുറത്ത് ആണ് ശീതളിന്റെ വീട്...." "ആണോ...?? " മതിലിനപ്പുറം ഒന്ന് എത്തി നോക്കി നന്ദ... "എനിക്ക് ഇനി നടക്കാൻ വയ്യാ ഇച്ചാ നമുക്ക് ഇവിടെ ഇരിക്കാം.... " വീർത്ത വയറും താങ്ങി അവൾ അവിടെ ഒരു കല്ലിന്റെ മേൽ ഇരുന്നു... അവൾക്ക് ഒപ്പം ജെറിയും... "വലിയ പറമ്പ് ആയത് കൊണ്ട് മടി ആകുന്നു നടക്കാൻ.... " അതും പറഞ്ഞു കൊണ്ടവൾ അവന്റെ മടിയിലേക്ക് തല ചായ്ച്ചു... "നിനക്ക് ഇവിടൊക്കെ ഇഷ്ടായോ അല്ലി...??" അവളുടെ മുടിയിഴയിലൂടെ വിരൽ ഓടിച്ചു കൊണ്ട് അവൻ ചോദിച്ചു... "ഹ്മ്മ് ഇഷ്ടായി...എല്ലാവരും നല്ല സ്നേഹം ഉള്ള ആളുകൾ ആണ്....എങ്കിലും നമുക്ക് നാളെ തന്നെ പോകാട്ടോ..... " "അതെന്ത് പറ്റി...?? " "ഒന്നുല ഇച്ചാ എനിക്ക് എന്തോ പേടി... നിങ്ങടെ ഏട്ടൻ നമ്മുടെ മോളേ... " പറഞ്ഞു പൂർത്തിയാക്കും മുന്നേ അവൻ അവളുടെ വാ പൊത്തി... "വെറുതെ പോലും അങ്ങനെ പറയരുത് അല്ലി....എന്റെ മോളുടെ ഒരു രോമത്തിൽ പോലും അവൻ തൊടില്ല... അക്കാര്യത്തിൽ നീ പേടിക്കണ്ട... " അവൻ പറയുന്നത് അവൾ ഒന്ന് ചിരിച്ചു... "ഇച്ചന്റെ അച്ഛനെയും അമ്മയെയും കുറിച്ച് ആരും പറഞ്ഞില്ലല്ലോ..?? ഹാളിൽ ഒരു ഫോട്ടോ കണ്ടു.. " "മനഃപൂർവം പറയാത്തതാ.... പൊന്നമ്മക്ക് അവരുടെ കാര്യം പറഞ്ഞാൽ പിന്നേ കരയാനെ നേരമൊള്ളൂ... അതാ..." "ഇച്ചാ.... " "എന്താടി.... " "സിവിൽ സർവീസ് continue ചെയ്യണ്ടേ.. " തല ഉയർത്തി കൊണ്ട് അവൾ ചോദിച്ചു... മൗനമായിരുന്നു അവന്റെ മറുപടി.... "എന്താ ഒന്നും പറയാത്തെ ....ഇച്ചന്റെ ആഗ്രഹം ആയിരുന്നില്ലേ അത്....?? " അവന്റെ കവിളിൽ കൈ ചേർത്ത് വെച്ചു കൊണ്ട് അവൾ ചോദിച്ചു... "മ്മ്ഹ്.. അത് വേണ്ട...ഞാൻ അതൊക്കെ പണ്ടേ ഉപേക്ഷിച്ചു.... " അവൾക്ക് മുഖം കൊടുക്കാതെ അവൻ പറഞ്ഞു... "അത് കള്ളം...." അവൾ ചുണ്ട് കൂർപ്പിച്ചു.. "അല്ലാടി... സത്യം.... " "ഇച്ചന് എക്സാം എഴുതാൻ ആഗ്രഹം ഉണ്ടായിരുന്നതല്ലേ...?? " അവൾ പറയുന്നത് കേട്ട് അവനൊന്നു ചിരിച്ചു... അവളെ ചേർത്ത് പിടിച്ചു....നെറുകയിൽ തലോടി... "ഉണ്ടായിരുന്നു..ഇപ്പൊ ഇല്ല.... " അവൻ പറയുന്നത് കേട്ട് നന്ദ നെറ്റി ചുളിച്ചു കൊണ്ട് അവനെ നോക്കി... അവൻ ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ ഒന്ന് മുത്തി.. "അല്ലി.....നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി ചില ആഗ്രഹങ്ങൾ ഒക്കെ വേണ്ടെന്ന് വെക്കാനും ഒരു സന്തോഷമാണ്....അന്ന് വേണ്ടെന്ന് വെച്ചതെല്ലാം അവൾക്ക് വേണ്ടിയാണ് എന്റെ മോൾക്ക്‌ വേണ്ടി അവളെ വളർത്താൻ....എനിക്ക് അതിൽ ഒരു നഷ്ട്ടവും തോന്നുന്നില്ല...." ചെറു ചിരിയോടെ അവൻ പറയുന്നത് അവൾ കേട്ടിരുന്നു.... "ഇപ്പൊ ഒരു ആഗ്രഹം ഉണ്ട് അവളെയും പിന്നേ ഇവനെയും അവരുടെ ആഗ്രഹത്തിനൊപ്പം വളർത്തണം.... പഠിപ്പിക്കണം... എനിക്ക് കഴിയാത്തത് അവരിലൂടെ നേടി എടുക്കണം..... " അവളുടെ വയറിൽ തലോടി കൊണ്ട് പറഞ്ഞു.. അവളുടെ കണ്ണുകൾ നിറഞ്ഞു.. ഒരു കൈകൊണ്ടു അവനെ മാറോട് ചേർത്ത് പിടിച്ചു... ____________________________________ "അച്ചൂ നാളെ പോണോ...നിങ്ങൾക്ക് ഇവിടെ നിന്നൂടെ.... " രാത്രി ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ ജേക്കബ് ചോദിച്ചു. "അത് വേണ്ട അപ്പച്ച.. പോണം... പ്ലീസ് നിർബന്ധിക്കരുത്.... " ജെറി അദ്ദേഹത്തിന്റെ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു... "എന്നാ അങ്ങനെ ആവട്ടെ... വൈകീട്ട് പോകാം... " ജേക്കബ് അവനെ കെട്ടിപിടിച്ചു.. ജെറി റൂമിലേക്ക് ചെല്ലുമ്പോൾ നന്ദ മോളേ ഉറക്കുകയായിരുന്നു... "ഉറങ്ങിയോ...?? " അവൻ അടുത്ത് കിടന്നു കൊണ്ട് ചോദിച്ചു.. "ഹ്മ്മ്.. ഉറങ്ങി..." നന്ദ മോൾക്ക് പുതച്ചു കൊടുത്തു കൊണ്ട് അവനു നേരെ തിരിഞ്ഞു... അവളെ ചേർത്ത് പിടിക്കാൻ കൈകൾ ഉയർത്തിയപ്പോൾ ആണ് ഡോറിൽ മുട്ട് വീണത്.... ജെറി പോയി ഡോർ തുറന്നു... ജോയ് ആണ്... "ഹ്മ്മ് എന്ത് വേണം...?? " "ഗ്രാൻഡ്പ്പയും ഗ്രാൻഡ്മ്മയും നിങ്ങളെ വിളിക്കുന്നുണ്ട്.... " അവൻ അതും പറഞ്ഞ് പോയി.. ജെറി നന്ദയേയും കൂട്ടി.. അങ്ങോട്ട്‌ ചെന്നു... "എന്ത അപ്പച്ച.. എന്തിനാ വിളിച്ചേ. " "ഒന്നുലട... കുറച്ച് ദിവസം മുന്നേ വാങ്ങി വെച്ചതാ ഇതൊക്കെ കുഞ്ഞിന് ഉള്ളതാ..നീ ഇതൊക്ക പിടിക്ക് നാളെ പോകുമ്പോൾ തരാൻ മറക്കാതെ ഇരിക്കാനാ ഹ്മ്മ് പിടിക്ക്... ". ഒരുപാട് കവർ അവന്റെ കയ്യിൽ വെച്ചു കൊടുത്തു.. "നിനക്കും മോൾക്കും ഉള്ളത് കൂടി ഉണ്ട്... " അത് കേട്ട് അവനൊന്നു തലയാട്ടി... "ഇതാ മോനെ ഇത് ജോയ് വാങ്ങിയതാ മോൾക്ക്‌ വേണ്ടി... " സെലിൻ അതും പറഞ്ഞു ഒരു കവർ വെച്ചു കൊടുത്തു.. ജെറി ജോയ്യെ ഒന്ന് നോക്കി.. അവന്റെ മുഖത്തു ഒരു ചിരി ഉണ്ടായിരുന്നു.. ___________________________________ "ജോയ്ച്ചാ.... " റൂമിലേക്ക് പോകാൻ നിന്ന ജോയ്യെ ജെറി വിളിച്ചു.. അവൻ തിരിഞ്ഞു നോക്കി.... "നോ താങ്ക്സ്....എന്റെ മോൾക്ക് അങ്ങനെ കണ്ണിൽ കണ്ടവർ തരുന്നത് വാങ്ങേണ്ട ഗതികേട് ഒന്നുമില്ല.... " ജെറി കയ്യിൽ ഉണ്ടായിരുന്ന കവർ അവന്റെ കയ്യിൽ വെച്ചു കൊടുത്തു... "അപ്പൊ അവർ തന്നത് ഒക്കെയോ... " ജോയ് കുറച്ച് ദേഷ്യത്തോടെ ചോദിച്ചു.. "അവർ തന്നത് സ്നേഹം കൊണ്ടാ.. നീയോ??? നിനക്ക് അതെന്താന്ന് അറിയോ..??....നിനക്ക് ആരെയും സ്നേഹിക്കാൻ കഴിയില്ല ജോയ്...അതല്ലേ എന്റെ ശീതളിനെ ഒഴിവാക്കി നീ തിരഞ്ഞെടുത്തവൾ തന്നെ നിന്നെ ഒഴിവാക്കി പോയത്...." "പിന്നേ ഒരു കാര്യം..ഇനി എന്റെ മോളുടെ മുന്നിൽ വന്നു പോകരുത്...അവൾക്ക് നിന്നെ പേടിയാ..." "അവൾ എന്റെ മകളാണ്...." ജോയ് ദേഷ്യത്തിൽ പറഞ്ഞു.. "ദേ എന്റെ വായിൽ ഇരിക്കുന്നത് കേൾക്കണ്ടങ്കിൽ മിണ്ടാതെ നിന്നോ..മകളാണ് പോലും... ഇതേ മകളെ തന്നെ അല്ലേ നീ വേണ്ടെന്ന് പറഞ്ഞത്...ഇവളെ വയറ്റിൽ ഇട്ട് ആ പാവം നിന്റെ പുറകെ കെഞ്ചി നടന്നിട്ടില്ലേ...നീ ഒറ്റ ഒരാൾ കാരണം ഓരോ നിമിഷവും ശീതൾ ചങ്ക് പൊട്ടി കരയുമ്പോഴും അവളുടെ വയറ്റിൽ ആ മകൾ ഉണ്ടായിരുന്നു...അന്നൊന്നും നിനക്ക് അവളെ വേണ്ട...അവളെ വിൽക്കാൻ വരെ നീ പറഞ്ഞില്ലേടാ... " ജെറിയുടെ ശബ്ദം ഉയർന്നു... കണ്ണുകൾക്ക് ചോര നിറമായിരുന്നു... ജോയ് തല താഴ്ത്തി നിന്നു... "ജെറി പ്ലീസ്....മനസ്സറിഞ്ഞ് ഞാൻ നിന്നോട് മാപ്പ് ചോദിക്കുന്നു...എനിക്ക് എന്റെ കുഞ്ഞിനെ... " പറഞ്ഞു മുഴുവനാക്കും മുന്നേ ജെറി കൈകൾ ഉയർത്തി അവനെ തടഞ്ഞു... "നിന്റെ അല്ല എന്റെ...എന്റെ കുഞ്ഞ്.." അതും പറഞ്ഞു ജെറി തിരിഞ്ഞു നടക്കുമ്പോൾ...ജോയ് ദയനീയമായി അവനെ നോക്കി... _____________________________________ "ഇച്ചാ....മോളേ കണ്ടോ..??.. " സാരിയുടെ ഞൊറി റെഡി ആക്കി കൊണ്ട് നന്ദ ചോദിച്ചു... "അവള് അപ്പച്ചന്റെ കൂടെ ഉണ്ട്...നീ ഇങ്ങ് വന്നേ... " ജെറി അവളെ അടുത്തേക്ക് ചേർത്ത് നിർത്തി.... പതിയെ കഴുത്തിലേക്ക് മുഖം അമർത്തി... "ഹലോ എന്ത് പറ്റി....റൊമാന്റിക് മൂഡിൽ ആണല്ലോ.. നമുക്ക് പോകണ്ടേ... " അവന്റെ മുടിയിഴയിലൂടെ വിരൽ ഓടിച്ചു കൊണ്ട് അവൾ ചോദിച്ചു.. അവൻ ഒന്നും മിണ്ടാതെ അവളുടെ ചേർത്ത് പിടിച്ചു അങ്ങനെ നിന്നു... മുഖം ഉയർത്തി അവളെ നോക്കി... ചുണ്ടുകൾ തമ്മിൽ ഉള്ള അകലം കുറഞ്ഞു... അവളുടെ കണ്ണുകൾ അടഞ്ഞു...അധരങ്ങൾ അധരത്തോട് ചേർന്ന നിമിഷം... ഒരു കിതപ്പോടെ അവൻ അവളെ വിട്ടു... കള്ള ചിരിയോടെ വീണ്ടും അവളിലേക്ക് അടുത്തു...... "അതേ...മതി മതി...ഓവർ ആവുന്നുണ്ട്.. ദേ ഇവിടെ ഒരാൾ ഉള്ളത് മറക്കണ്ട..." അവന്റെ കൈ എടുത്തു വയറിൽ വെച്ചു കൊണ്ട് പറഞ്ഞു... "ആഹ് കാത്തിരിക്കാം ലേ..." അതും പറഞ്ഞു അവളെ ചേർത്ത് പിടിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി... ഉമ്മറത്തേക്ക് ചെന്നപ്പോൾ കണ്ടത് തങ്കിമോളേ ജോയുടെ കയ്യിൽ കൊടുക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്.. മോള് കരയുന്നുണ്ട്.... ജെറി ഓടിചെന്ന് മോളേ വാങ്ങി... ജോയ് മോളേ വാങ്ങാൻ ഉയർത്തിയ കൈകൾ താഴ്ത്തി.. "ഓ.. ഓ... ഒന്നുലടാ.. കരയണ്ട ട്ടോ... "ജെറി മോളേ നെഞ്ചോട് ചേർത്ത് പിടിച്ചു.. "അപ്പച്ചനറിയില്ലേ മോൾക്ക്‌ അവനെ പേടിയാണ്.. " ജെറി ജേക്കബ് നോട്‌ പറഞ്ഞു.. "ഞാൻ ആ പേടി മാറ്റാൻ വേണ്ടി ആണ് മോളേ അവന്റെ കയ്യിൽ കൊടുത്തത്...പിന്നേ കുഞ്ഞിനെ എടുക്കാൻ അവനും ആഗ്രഹം... " "അതൊന്നും വേണ്ട..." ജെറി പറഞ്ഞു. "അവനൊന്നു എടുത്തോട്ടെ അച്ചൂ... ' അന്നമ്മയാണ്. "വേണ്ടെന്ന് പറഞ്ഞില്ലേ.. ഇവള് കരയുന്നത് പൊന്നമ്മ കാണുന്നില്ലേ... " ജെറി ശബ്ദം ഉയർത്തി.... "അവനൊന്നു മോളേ എടുക്കട്ടെ...നീ എന്തിനാ അതിന് ഇങ്ങനെ ദേഷ്യം പിടിക്കുന്നത്... " ജേക്കബ് അവനോട് ചോദിച്ചു.. ജെറി പിന്നെ ഒന്നും മിണ്ടിയില്ല.. "നിനക്ക് എന്താടാ അച്ചൂ.... " അവനെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.. ജെറി സാവധാനം ഒന്ന് ചിരിച്ചു " എന്താ പ്രശ്നം എന്ന് എന്നോട് ചോദിക്കുന്നതിനെക്കാൾ നല്ലത് ഇവനോട് ചോദിക്കുന്നത...എന്നേക്കാൾ നന്നായി ഉത്തരം പറയാൻ ഇവന് കഴിയും..." ജെറി പറയുന്നത് കേട്ട് ജേക്കബ് ജോയ്യെ നോക്കി.. "ഞങ്ങൾ ഇറങ്ങുന്നു.. വാ അല്ലി.. " അവൻ നന്ദയുടെ കയ്യും പിടിച്ചു അവിടെന്ന് ഇറങ്ങി.. തുടരും.. #📙 നോവൽ #📙 നോവൽ
*_💓ചൂടന്റെ കാന്താരി 3...💓_* *Part__45* *_SAHALA SACHU_* ________________________________________ 【അമൻ】 "ആരാ...???...." *"മാലിക്.....ഐസാൻ മാലിക്.....*" എന്ന് പറഞ്ഞു കൊണ്ട് അവൻ തിരിഞ്ഞതും കാല് മുതൽ തല വരെ ഒരു തരിപ്പങ്ങ് പാഞ്ഞു കയറി....അവനെ കൊല്ലാൻ ഉള്ള ദേഷ്യത്തോടെ ഞാൻ അവന്റെ നേരെ കുതിച്ചു...... അവന്റെ കോളറയിൽ ഞാൻ പിടുത്തം ഇട്ടതും അവൻ പൊട്ടിച്ചിരിച്ച് കൊണ്ട് എന്നെ പിന്നിലേക്ക് തള്ളിമാറ്റി...അവനെ ഒന്ന് മുന്നിൽ കിട്ടാൻ വേണ്ടി കാത്തിരിക്കുവാണ് ഞാൻ.....ജീവനോടെ കത്തിച്ച് കളയാൻ മാത്രം പകയുണ്ട് എനിക്ക് പന്ന പുന്നാര മോനോട്.... എന്റെ പപ്പയും മമ്മയും ഞങ്ങളെ വിട്ട് പോവാൻ കാരണം ഇവനാണ്.....എന്റെ ഐഷൂ എന്നിൽ നിന്ന് ഇത്രയും നാൾ അകന്ന് നിൽക്കേണ്ടി വന്നത് ഇവൻ കാരണമാണ്.....പാവം പിടിച്ച ആ ഫിദയെ ക്രൂരമായി കൊന്നതും ഇവനാണ്.... എല്ലാത്തിനും പകരം ചോദിക്കണം എനിക്ക്....അവൻ മരണ വെപ്രാളത്തോടെ പിടയുന്നത് എനിക്ക് കാണണം..... "നിനക്കെത്ര ധൈര്യം ഉണ്ടെടാ നായെ ഞങ്ങടെ മുന്നിൽ ഇങ്ങനെ വന്നു നിൽക്കാൻ...." ഷെബി അവന്റെ നേരെ പാഞ്ഞു പോയി അവന്റെ കരണത്തിട്ടൊന്ന് പൊട്ടിച്ചതും ഞാൻ ഐസാനെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു..... *"ഡാ.........."* അവൻ ഷെബിക്ക് നേരെ ചീറിയതും ഞാൻ അവന്റെ നെഞ്ചിൻകൂട് നോക്കി ആഞ്ഞൊരു ചവിട്ട് കൊടുത്തു....അപ്പൊ തന്നെ അവൻ മുറ്റത്തേക്ക് തെറിച്ചു വീണതും ഞാനും ഷെബിയും മീശ പിരിച്ച് കൊണ്ട് അവന്റെ അടുത്തേക്ക് നടന്നു..... "ശൗര്യം കാണിക്കാൻ വരട്ടെടാ....നിന്റെ ഒക്കെ ഈ ശൗര്യം തീർക്കാൻ ഉള്ള ഉഗ്രൻ തുറുപ്പുചീട്ടും കൊണ്ടാണ് എന്റെ വരവ്...." പുച്ഛത്തോടെ പറഞ്ഞു കൊണ്ട് അവൻ എഴുന്നേറ്റ് ദേഹത്തെ പൊടി തട്ടിയതും ഞാൻ അവനെ രൂക്ഷമായി നോക്കി..... അവൻ ഇത്രയും ആത്മവിശ്വാസത്തിൽ ഞങ്ങളുടെ മുന്നിൽ നിന്ന് ഇങ്ങനെ ഡയലോഗ് അടിക്കണം എങ്കിൽ തീർച്ചയായും ഞങ്ങൾക്കെതിരെ പ്രയോഗിക്കാൻ അവന്റെ കയ്യിൽ എന്തേലും ഉണ്ടാവുമെന്ന് ഉറപ്പാണ്..... "എന്താടാ....പവർ കുറഞ്ഞു പോയോ... അതോ പേടി ഉണ്ടോ....." അവൻ പുച്ഛിച്ച് ചിരിച്ചോണ്ട് വീണ്ടും ചോദിച്ചപ്പോ ഞാൻ കലിപ്പോടെ അവന്റെ കോളറയിൽ പിടിച്ച് കുലുക്കി.... "പേടിക്കാൻ നീയല്ലെടാ ഞാൻ....എന്താടാ... വല്ല ചെറ്റത്തരവും ചെയ്ത് വെച്ച് ഞങ്ങളെ ഒതുക്കാൻ ഉള്ള പ്ലാൻ ആണോ...എങ്കിൽ അതൊന്നും നടക്കാൻ പോണില്ലെടാ കഴുവേറി മോനെ.....നിന്നെയും നിന്റെ ആ പെങ്ങൾ ഇല്ലേ,,,,പെണ്ണെന്ന വർഗ്ഗത്തിൽ കൂട്ടാൻ പോലും അറയ്ക്കുന്ന ആ മൂധേവി....രണ്ടിനെയും കൊന്ന് നിന്റെയൊക്കെ തന്തയെയും തള്ളയെയും ജയിലിൽ ആക്കാതെ ഞങ്ങൾക്ക് വിശ്രമം ഇല്ലെടാ നായെ....." "ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ.....വെരി നൈസ്.... പക്ഷെ ഇതൊന്നും നടക്കാൻ പോണില്ലെടാ അമൻ മാഹിറെ..... ദാ നോക്ക്... കൺകുളിർക്കെ കാണ്....." അവന്റെ ഫോണ് ഞങ്ങൾക്ക് നേരെ നീട്ടിപ്പിടിച്ച് പറഞ്ഞപ്പോ സ്വാഭാവികമായും എന്റെയും ഷെബിയുടെയും കണ്ണുകൾ അവന്റെ മൊബൈലിലേക്ക് നീങ്ങി.... "ഛെ........." അതിൽ അവൻ പ്ലെ ചെയ്ത് വെച്ച വീഡിയോ മുഴുവൻ കണ്ട് നിൽക്കാൻ കഴിയാതെ ഞാനും ഷെബിയും മുഖം തിരിച്ചതും അവൻ വിജയിച്ചവനെ പോലെ ഞങ്ങടെ മുന്നിൽ ഞെളിഞ്ഞു നിന്നു..... "വീഡിയോയിൽ ഉള്ളത് ആരാണെന്ന് മനസിലായി കാണുമല്ലോ അല്ലെ..... ലൈഭ,,,,,ലൈഭ കാസിം.....നിന്റെയൊക്കെ ചങ്കിലെ ചോരയുടെ ഒരേയൊരു പെങ്ങൾ.. ഇതിപ്പോ അവൾ കുളിക്കുന്ന വീഡിയോ മാത്രമേ ഉള്ളൂ....ബട്ട് എന്റെ ലാപ്ടോപ്പിലും മറ്റുമായി അവളുടെ പലതരം വീഡിയോസ് ഉണ്ടെടാ..... വീഡിയോസ് മാത്രമല്ല,,,, ഫോട്ടോസും..... ഡ്രെസ് ചെയ്ഞ്ച് ചെയ്യുന്നതും അങ്ങനെ അങ്ങനെ......" "എടാ......നെറികെട്ടവനെ.....നിനക്ക് അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ ഉള്ള കഴിവില്ലെന്ന് ഞങ്ങൾക്ക് അറിയാം... എങ്കിലും ഇതുപോലൊരു വൃത്തികേട് നീ ചെയ്യുമെന്ന് ഞങ്ങൾ കരുതിയില്ല..." മുഷ്ടി ചുരുട്ടി അവന്റെ കവിൾ നോക്കി ആഞ്ഞൊരു കുത്ത് വെച്ച് കൊടുത്തു.... അവന്റെ വായയിൽ നിന്ന് ചോര ഒഴുകി വന്നിട്ടും ഒരു കൂസലും ഇല്ലാതെ ഞങ്ങളെ നോക്കി ചിരിക്കുവാണ്..... "ഇതിനൊക്കെ ഞാൻ പകരം വീട്ടാൻ പോകുന്നത് എങ്ങനെ ആണെന്ന് അറിയോ......അവളുടെ ഈ ക്ലിപ്പ് വൈറൽ ആക്കി കൊണ്ട്.....നോക്കിക്കോ....നാളെ നേരം വെളുക്കുമ്പോഴേക്ക് ഈ ക്ലിപ്പ് ലോകം മുഴുവൻ കാണും.....ഇനി ഈ ഫോണ് നശിപ്പിക്കാൻ നോക്കീട്ടും ഒരു കാര്യവുമില്ല.....ഇതിന്റെ കോപ്പി പലതായി എന്റെ കയ്യിലുണ്ട്....." ഒരു ഇടിത്തീ പോലെ അവന്റെ വാക്കുകൾ എന്റെ തലയിലേക്ക് വന്നു പതിഞ്ഞതും ഞാൻ ഞെട്ടലോടെ അവനേ നോക്കി.... "ഡാ...... വേണ്ട.....വിട്ടേക്ക്.... നമ്മുടെ ഇടയിലേക്ക് ആ പാവം പിടിച്ച പെണ്ണിനെ നീ വലിച്ചിഴക്കണ്ട......ആ ക്ലിപ്പും നിന്റെ കയ്യിൽ ഉള്ള ഫയൽസും ഒക്കെ ക്ലീർ ചെയ്തേക്ക്....." ഷെബി അവന്റെ നേരെ നോക്കി പറഞ്ഞതും അവനൊന്ന് പുച്ഛിച്ച് ചിരിച്ചു കൊണ്ട് എന്നെ നോക്കി..... "ദേ.... ഞാൻ വേണ്ടുവോളം കണ്ടാസ്വദിച്ച് കഴിഞ്ഞു.....വേണേൽ നിങ്ങളും കണ്ടോ..... സെന്റ് ചെയ്ത് തരാം....എന്തായാലും നിന്റെ പെങ്ങളെ എനിക്ക് കിട്ടാൻ പോണില്ല....അപ്പൊ പിന്നെ നിന്റെ പെണ്ണിനെ ആയിക്കോട്ടെടാ.....എന്താ.... " വീണ്ടും അവന്റെ വാക്കുകൾ കേട്ടതും എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല... *"എന്റെ പെണ്ണാടാ അവൾ.....അമന്റെ പെണ്ണാണ് ലൈഭ.....അവളെ നേരെ നിന്റെ ഒരു ചെറുവിരൽ പോലും അനങ്ങാൻ ഞാൻ സമ്മതിക്കില്ലെടാ....."* കയ്യിൽ കിട്ടിയ വടി എടുത്ത് അവന്റെ നേരെ ഞാൻ പോയതും അവൻ ചിരിയോടെ അത് പിടിച്ച് വെച്ചു.... "എനിക്കറിയാമായിരുന്നു....ശോ.... നിന്റെ പെണ്ണാണെന്ന് അറിഞ്ഞത് കൊണ്ട് തന്നെയാടാ ഇങ്ങനൊരു പണി ഞാൻ ഒപ്പിച്ചത്.....എന്തായാലും കാത്തിരുന്നോ.... നാളത്തെ താരം അവൾ തന്നെയാ....." എന്നെ പിടിച്ച് പിറകിലേക്ക് തള്ളി അവൻ പറഞ്ഞപ്പോ ഞാൻ എന്ത് ചെയ്യണം എന്നറിയാതെ പകച്ച് നിന്നുപോയി..... എടുത്ത് ചാടി എന്തേലും ചെയ്താൽ അവിടെ ഇല്ലാതാവുന്നത് എന്റെ പെണ്ണാണ്......ആരൊക്കെ എന്തൊക്കെ മോശമായി പറഞ്ഞാലും അമൻ മാഹിറിന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അതെന്റെ ലൈഭ മാത്രമാണ്... ഞങ്ങളുടെ പ്രണയകഥ പിന്നീട് പറയാം.... ഇപ്പൊ ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണട്ടെ....... "ഐസാൻ....പ്ലീസ്.....നീ അവളുടെ ജീവിതം വെച്ച് കളിക്കരുത്....." ഷെബി അവനെ നോക്കി പറഞ്ഞപ്പോ അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് ബൈക്കിൽ കേറി ഇരുന്നു.... "അവളുടെ ജീവിതം വെച്ച് ഞാൻ കളിച്ചാലും അവൾക്കൊരു ജീവിതം കൊടുക്കാൻ തയ്യാറായി ഇവനുണ്ടല്ലോ.... സോ പേടിക്കേണ്ട....ഞാനാണ് മാലിക് എന്ന വിവരം റയാനോട് നിങ്ങൾ പറയുന്ന നിമിഷം വരെ ഇതെന്റെ കയ്യിൽ ഭദ്രമായിരിക്കും....." മറ്റൊന്നും പറയാതെ അവൻ പോയതും ഞാൻ ആകെ തകർന്ന അവസ്ഥയിൽ അവിടെ ഇരുന്നു.... "മാഹി...." "ഇല്ലെടാ.... അവനെ ഞാൻ വെറുതെ വിടില്ല....നോക്കിക്കോ....അവൻ നമ്മളെ ട്രാപ്പിൽ ആക്കിയതാണ്...പക്ഷെ അതിനേക്കാൾ വലിയൊരു ട്രാപ്പ് ആണ് അവനുവേണ്ടി ഞാൻ ഒരുക്കാൻ പോകുന്നത്....." ഗൂഢമായി ചിരിച്ചോണ്ട് ഞാൻ പറഞ്ഞതും ചിലതൊക്കെ മനസിലായ രീതിയിൽ ഷെബിയും ചിരിച്ചു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 റയാനെയും ഷാലുവിനെയും മറഞ്ഞു നിന്ന് വീക്ഷിച്ച ഐറയ്ക്ക് അവരുടെ സ്നേഹ പ്രകടനങ്ങൾ ഒന്നും കണ്ട് നിൽക്കാൻ ആയില്ല.....അവൾ ദേഷ്യത്തോടെ റൂമിലേക്ക് പോയതും ഐസാൻ അവിടേക്ക് കയറി വന്നതും ഒരുമിച്ച് ആയിരുന്നു....അവളുടെ മുഖത്തെ ദേഷ്യം കണ്ടപ്പോൾ അവൻ അവളോട് കാര്യം തിരക്കി...... "എനിക്ക് കഴിയുന്നില്ല ഇക്കാ അവന്റെയും അവളുടെയും കോപ്രായങ്ങൾ കാണാൻ.... അവളെ എങ്ങനെയെങ്കിലും ഒതുക്കണം എന്ന് മനസിൽ കരുതി വെച്ചതായിരുന്നു... പക്ഷെ അവൾ അമന്റെ പെങ്ങൾ ആണെന്ന് അവളുടെ നാവിൽ നിന്ന് തന്നെ കേട്ടപ്പോൾ സർവ ധൈര്യവും ചോർന്ന് പോയത് പോലെ...... അവളെങ്ങാനും റയാനോട് നമ്മളെ കുറിച്ച് പറഞ്ഞാൽ അതോടെ തീർന്നു....ഫിദയുടെ മരണത്തിന് പിന്നിൽ നമ്മളാണെന്ന് കൂടി അറിഞ്ഞാൽ കൊന്ന് കളയും അവൻ.... അത് ഉറപ്പാണ്....." ഐറ വെപ്രാളത്തോടെ ഓരോന്ന് പറഞ്ഞപ്പോൾ ഐസാൻ അവളെ നോക്കി ഒന്ന് ചിരിച്ചു.....ശേഷം അമന്റെ വീട്ടിൽ പോയതും അവിടെ വെച്ച് ഉണ്ടായതും ഒക്കെ ഐറയോട് അവൻ വിവരിച്ചു..... ലൈഭയുടെ ക്ലിപ്പിന്റെ കാര്യം കേട്ടതും ഐറയുടെ മുഖത്ത് വല്ലാത്തൊരു ചിരി വിടർന്നു.... "നീ പേടിക്കാതെ...ഒരു കോപ്പും ഉണ്ടാകില്ല.. നാളെ അവന്റെ ഓഫീസിൽ അവനും അവൾക്കും വേണ്ടി ഒരു പാർട്ടി അറേഞ്ച് ചെയ്ത് വെച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.....അതൊക്കെ കഴിഞ്ഞു സന്തോഷത്തോടെ വരട്ടെ രണ്ടും.... പിന്നീട് അവളെ കാത്തിരിക്കുന്നത് അവൾ മനസിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾ ആണ്......" എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച മട്ടിൽ ഐസാൻ പറഞ്ഞു നിർത്തി..... "പിന്നെ....മറ്റൊരു കാര്യം,,,,സഫ്വാൻ എഴുന്നേറ്റ് നടക്കാൻ തുടങ്ങി....കുറച്ച് മുന്നേ വിളിച്ചിരുന്നു... " രണ്ടുപേരും മുഖത്തോട് മുഖം നോക്കി ചിരിച്ചു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 "ശോ..... ഒന്ന് വെയിറ്റ് ചെയ്യ് ചെക്കാ... നീ ഇങ്ങനെ ഒച്ചപ്പാട് ആക്കിയാൽ ഞാൻ എങ്ങനെ റെഡിയാവും...." നമ്മള് റെഡി ആവുമ്പോഴാണ് കൊരങ്ങൻ മാക്രി കയറി വന്ന് കലി തുള്ളാൻ തുടങ്ങിയത്.... "മണിക്കൂർ ഒന്നായല്ലോടി പോത്തെ നീ ഇങ്ങനെ ഒരുങ്ങാൻ തുടങ്ങീട്ട്....മതിയാക്കി വാടി....." "എങ്ങനെ....ഇങ്ങനെ വന്നാൽ മതിയോ സേട്ടാ...." എന്ന് ചോദിച്ച് നമ്മള് നടുവിന് കയ്യും കൊടുത്ത് നിന്നപ്പോൾ ചെക്കൻ പെട്ടെന്ന് സ്റ്റക്കായി....ഷോള്ഡറിലേക്ക് വേണ്ട പ്ലീറ്റ്‌സ് എടുക്കുമ്പോഴാണ് കൊരങ്ങന്റെ ഡയലോഗ് കേട്ടത്....അപ്പൊ തന്നെ ആ പ്ലീറ്റ്‌സ് താഴേക്ക് ഇട്ട് നടുവിന് കയ്യും കൊടുത്ത് നിന്നതാണ് നമ്മള്..... "അല്ലേൽ തന്നെ ടൈം ഇല്ലെടി....അതിന്റെ ഇടയിൽ നീ ഇങ്ങനെ അഴിച്ചിട്ട് കാണിച്ച് എന്റെ കണ്ട്രോൾ കളയല്ലേ മുത്തേ....." സൈഡിലേക്ക് തിരിഞ്ഞു നിന്ന് ചെക്കൻ കള്ളച്ചിരിയോടെ പറഞ്ഞപ്പോ ഞാൻ എന്നെ തന്നെ ഒന്ന് നോക്കി....ശേ... "ഛെ.....വൃത്തികെട്ടവൻ....." എന്ന് പറഞ്ഞോണ്ട് നമ്മള് സാരി എടുത്ത് മൊത്തത്തിൽ പൊതിഞ്ഞു കൊണ്ട് ചെക്കനെ തുറിച്ച് നോക്കിയപ്പോ അവൻ മീശ പിരിച്ചോണ്ട് നമ്മളെ അടുത്തേക്ക് വന്നു..... "നിന്നോടിപ്പോ ആരാ ഇവിടേക്ക് കയറി വരാൻ പറഞ്ഞത്....പോകാൻ നോക്ക്.... ഞാൻ ഒന്ന് റെഡി ആയിക്കോട്ടെ..." പിന്നിലേക്ക് നടന്ന് കൊണ്ട് നമ്മള് പറഞ്ഞപ്പോ ചെക്കൻ നമ്മളെ കൈ പിടിച്ച് വലിച്ചതും ഞാനൊന്ന് കറങ്ങി തിരിഞ്ഞു അവന്റെ നെഞ്ചിലേക്ക് പോയി വീണു... നല്ല ബ്ളാക്ക് ഷേർട്ടും പാന്റും  ഒക്കെ ഇട്ട് ആ പൂച്ചക്കണ്ണിൽ സുറുമ വരച്ച് മൊഞ്ചായി നിൽക്കുന്നുണ്ട്.....കാണുമ്പോ നമ്മക്കൊരു മുത്തം കൊടുക്കാൻ ഒക്കെ തോന്നുന്നുണ്ടെങ്കിലും അത് നമ്മക്ക് തന്നെ പാരയാകും എന്ന് ഉറപ്പുള്ളത് കൊണ്ട് അടങ്ങി നിന്നു..... "ബ്ലാക്കിൽ കാണാൻ നീ ഭയങ്കര ഹോട്ട് ആണെടി പെണ്ണേ....." നമ്മളെ മൊത്തത്തിൽ ഒന്ന് നോക്കി കൊണ്ട് ചെക്കൻ വശ്യമായ ചിരിയോടെ പറഞ്ഞതും ഞാൻ ഓഹോ എന്ന രീതിയിൽ അവനെ നോക്കി.....അപ്പൊ അവൻ ഒന്ന് ചിരിച്ചോണ്ട് നമ്മളെ രണ്ട് കണ്ണിലും ഓരോ മുത്തം തന്നപ്പോ ഞാൻ ചിരിയോടെ അവനോട് ചേർന്നു നിന്നു.... "ഫസ്റ്റ് നൈറ്റ് ഇനിയും നടന്നില്ല എന്നൊരു ബോധം എന്റെ പൊണ്ടാട്ടിക്ക് വേണം.... നിനക്ക് വിരോധമില്ലെങ്കിൽ നമുക്ക് ഇന്ന് തന്നെ ഫസ്റ്റ് നൈറ്റ് ആക്കാം...എന്തേ...." "അപ്പൊ പാർട്ടിക്ക് പോവണ്ടേ മോനെ...." "പോയി വന്നിട്ടുള്ള കാര്യമാണ് പറഞ്ഞത്... ഇനിയും ഇങ്ങനെ നിന്നാൽ പോക്ക് ക്യാൻസൽ ആവുമെന്ന് ഉറപ്പാണ്... സോ എന്റെ ഭാര്യ കുട്ടി പെട്ടെന്ന് റെഡിയായി വാ.....ഞാൻ താഴെ വെയിറ്റ് ചെയ്യാം...." എന്നും പറഞ്ഞു അവൻ ഡോർ അടച്ച് പോയപ്പോ ഞാൻ ചിരിച്ചോണ്ട് റെഡി ആവാൻ തുടങ്ങി.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 നല്ല ഉഗ്രൻ അറേഞ്ച്മെന്റ്‌സ്  ആണ് ചെയ്തിരിക്കുന്നത്....തമി നമ്മളെക്കാൾ മുന്നേ അവിടെ പ്രസന്റ്റ് ആയിരുന്നു..... ഞങ്ങളെ രണ്ടിനെയും കണ്ടതും അവൻ സൂപ്പർ എന്ന് കയ്യോട് ആക്ഷൻ കാണിച്ചു... ഞാനും ഷാലുവും പാർട്ടി ഹാളിലേക്ക് കയറേണ്ട താമസം അവിടെയുള്ള ലൈറ്റ്‌സ് മുഴുവൻ ഓഫായി.... പെട്ടെന്ന് അവിടെ നല്ലൊരു റൊമാന്റിക് സോങ് പ്ളേ ചെയ്തതും ഞങ്ങളെ രണ്ടിനെയും മാത്രം ഫോക്കസ് ചെയ്ത് കൊണ്ട് നല്ലൊരു പിങ്ക് കളർ ലൈറ്റ് ഓണ് ആയി.....ഷാലു നമ്മളെ കയ്യിൽ ഒന്നൂടെ മുറുകെ പിടിച്ചപ്പോ ഞാൻ അവളെ നോക്കി ഒന്ന്  സൈറ്റടിച്ച് കാണിച്ചു...... ഞങ്ങൾ നടന്ന് ഫ്രണ്ടിലേക്ക് എത്തിയതും ലൈറ്റ് മുഴുവൻ പരന്നു.....എല്ലാവരും ക്ലാപ്പ് ചെയ്തോണ്ട് ഞങ്ങളെ നോക്കിയപ്പോ ഞങ്ങളൊന്ന് ചിരിച്ചോണ്ട് അവരെയും നോക്കി..... "ഗുഡ് ഈവിനിങ് ഓൾ.....ഇന്നിവിടെ ഇങ്ങനൊരു പാർട്ടി അറേഞ്ച് ചെയ്യാൻ റീസണ് എന്താണെന്ന് എല്ലാവർക്കും അറിയാം....നമ്മുടെ പ്രിയപ്പെട്ട ബോസിനും അദ്ദേഹത്തിന്റെ ലവ്‌ലി വൈഫിനും നമ്മൾ സ്റ്റാഫ്‌സിന്റെ വക ചെറിയൊരു ട്രീറ്റ്..... എനിവേ....സെർ....വല്ല കുറവും വന്നിട്ട് ഉണ്ടേൽ റിയലി സോറി....പെർഫെക്റ്റ് ആവില്ല...." വിക്രം ക്ലാപ്പ് ചെയ്തോണ്ട് മുന്നിലേക്ക് വന്ന് നിന്ന് എല്ലാവരോടുമായി പറഞ്ഞതും ഞാനും ഷാലുവും അവനെ നോക്കി ചിരിച്ചു..... "ഒരു കുറവുമില്ല വിക്രം..... ഐ റിയലി ലൈക്‌ ഇറ്റ്....ആൻഡ് താങ്ക്യൂ സോമച്ച് ഫോർ ദിസ് പാർട്ടി....ലവ് യൂ ഓൾ....." രണ്ട് കൈ കൊണ്ടും എല്ലാർക്കും നേരെ ഫ്‌ളയിങ് കിസ് കാണിച്ചപ്പോ എല്ലാരും അവിടുന്ന് വിസിലടിക്കുന്നുണ്ട്..... ഷാലുവിനെ പ്രത്യേകം ആർക്കും പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലല്ലോ... അവളും കുറച്ച് നാൾ ഇവിടുത്തെ സ്റ്റാഫ് ആയിരുന്നല്ലോ.... എങ്കിലും അവൾ പോയതിന് ശേഷം വന്ന ചുരുക്കം ചില സ്റ്റാഫ്‌സിന് മാത്രം  അവളെ ഇൻഡ്രോഡ്യൂസ് ചെയ്ത് കൊടുത്തു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 നമ്മള് ഓരോ ആൾക്കാരോട് സംസാരിച്ച് നിൽക്കുമ്പോഴാണ് ഏതോ ഒരുത്തി പെട്ടെന്ന് ഹാളിലേക്ക് കയറി വന്നതും റയാനെ പോയി ഹഗ് ചെയ്തതും..... അത് കണ്ടതും നമ്മള് ഞെട്ടി പണ്ടാറടങ്ങി കൊണ്ട് കണ്ണ് രണ്ടും പുറത്തേക്ക് തള്ളിയ രീതിയിൽ റയാനെ നോക്കിയപ്പോ ചെക്കൻ അവളോട് കൊഞ്ചി നിൽക്കുവാണ്.....അത് കണ്ടിട്ട് നമ്മക്ക് പെരുവിരൽ മുതലങ്ങ് എരിഞ്ഞു കേറിയതും ഞാൻ നിലത്ത് ആഞ്ഞു ചവിട്ടി..... പെട്ടെന്ന് റയാന്റെ നോട്ടം നമ്മളെ മുഖത്തേക്ക് ആയതും നമ്മളെ വലിഞ്ഞു മുറുകിയ മോന്ത കണ്ടിട്ട് ചെക്കൻ പണി പാളിയോ എന്ന മട്ടിൽ നമ്മളെ നോക്കിയതും ഞാൻ അവനെ ഉരുക്കുന്നത് പോലൊരു നോട്ടം നോക്കി.... "അല്ല റയൂ.....എവിടെ നിന്റെ മിസിസ്.... " ആ പെണ്ണ് ചോദിച്ചതും അവൻ ചിരയോടെ അവളെയും കൂട്ടി നമ്മളെ നേരെ നടന്ന് വന്നു.....ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ തിരിഞ്ഞു നടന്നതും ട്രേയിൽ വെള്ളം കൊണ്ട് വരുന്ന ഒരാളോട് നമ്മൾ വെള്ളം വാങ്ങി വലിച്ച് കുടിച്ചു.... വല്ലാത്തൊരു ചവർപ്പും ചൊവയും തോന്നി ഞാൻ അയാളോട് അതെന്താ ടേസ്റ്റ് വ്യത്യാസമെന്ന് ചോദിച്ചതും,,,,, "അയ്യോ മാഡം....അത് വോഡ്കയാണ്..." എന്നയാൾ പറഞ്ഞത് കേട്ട് ഞാൻ..... *" Whhhhhaaaatttt....."* എന്നലറി....എന്റെ അലർച്ച കേട്ട് എല്ലാരും നമ്മളെ തന്നെ ഫോക്കസ് ചെയ്ത് നിന്നതും മൊത്തത്തിൽ നമ്മളെ മൈന്റിൽ നിന്ന് കിളികൾ പാറിപോയത് പോലെ തോന്നി.....അയ്യേ.....വോഡ്കയോ....ഛെ... ഞാൻ വോമിറ്റ്‌ ചെയ്യാൻ വന്നത് പോലെ വായയും പൊത്തി ഓടി പോയി അകത്തേക്ക് എത്തിയത് ഒക്കെ പുറത്തേക്ക് കൊണ്ട് വരാൻ ഒരു വിഫല ശ്രമം നടത്തി എങ്കിലും ഒന്നും നടന്നില്ല....നമ്മളെ തന്നെ അന്തംവിട്ട് നോക്കി നിൽക്കുന്ന റയാനെ കണ്ടതും ഒരൊറ്റ വീക്കങ്ങ് വെച്ചു കൊടുക്കാൻ തോന്നി നമ്മക്ക്.....ഇവനൊരുത്തൻ കാരണമാണ് ഇതൊക്കെ..... എന്നാലും ഞാൻ ആ സാധനം കുടിച്ചത് ആലോചിക്കുമ്പോ നമ്മക്ക് എന്തൊക്കെയോ പോലെ തോന്നുന്നുണ്ട് കോപ്പ്....ഈ..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വോഡ്കയെടുത്ത് അവൾ കുടിക്കുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഞാൻ തലക്കടി കിട്ടിയത് പോലെയാണ് നിന്നത്... ഇവൾക്ക് ഈ ശീലവും ഉണ്ടോ എന്ന് തോന്നിപ്പോയി....പിന്നെയല്ലേ പെണ്ണ് പച്ച വെള്ളം ആണെന്ന് കരുതിയാണ് അതെടുത്ത് കുടിച്ചതെന്ന് മനസിലായത്.... നൂഹയെ കണ്ട കലിപ്പാണ് അവൾക്ക്..... നൂഹ എന്റെ ഫ്രണ്ടാണ്.... അവളെങ്ങനെ ഇപ്പൊ ഇവിടെ എത്തിയെന്ന് എനിക്കൊരു ഐഡിയയും ഇല്ല....എന്തായാലും എന്റെ പുന്നാര വൈഫി നാഗവല്ലിയായി രൂപാന്തരം പ്രാപിച്ചിട്ടുണ്ട്..... നമ്മള് അവളുടെ അടുത്തേക്ക് പോയതും പെണ്ണ് തലയിൽ കൈ രണ്ടും വെച്ച് ബാലൻസ് ഇല്ലാത്ത കളി കളിക്കുന്നുണ്ട്..... നമ്മള് വേഗം പെണ്ണിന്റെ അടുത്തേക്ക് പോയതും ദേ വീഴുന്നു നമ്മളെ നെഞ്ചത്തോട്ട്..... "ഷാലൂ......" ഞാൻ അവളെ വിളിച്ചതും പെണ്ണ് കണ്ണ് തുറന്ന് നമ്മളെ നോക്കി.... "ഡോണ്ട് ടച്ച് മീ......" നമ്മളെ പിടിച്ച് തള്ളാൻ നോക്കി അവളത് പറഞ്ഞപ്പോ ഞാൻ അവളെ നമ്മളെ കയ്യിൽ ഒതുക്കി നിർത്തി.....എല്ലാവരും കുന്തം വിഴുങ്ങിയത് പോലെ നിൽക്കുന്നുണ്ട്....ഞാൻ എല്ലാത്തിനെയും നോക്കി അവിഞ്ഞ ഒരു ഇളി പാസാക്കി..... ഇനിയും ഇവളെയും കൊണ്ട് ഇവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് മനസിലായപ്പോ നമ്മള് പാർട്ടി വൈന്റപ്പ് ചെയ്തോളാൻ പറഞ്ഞു കൊണ്ട് അവളെയും കൊണ്ട് നടക്കാൻ തുടങ്ങി.... ഒരുമാതിരി ആടിക്കുഴഞ്ഞുള്ള പെണ്ണിന്റെ നടപ്പ് കണ്ടപ്പോ ഞാൻ അവളെ കോരിയെടുത്ത് കൊണ്ട് പോയി കാറിൽ ഇരുത്തി.....നമ്മള് ഡ്രൈവിങ് സീറ്റിൽ ഇരുന്ന് അവൾക്ക് സീറ്റ് ബെൽറ്റ് ഇട്ട് കൊടുത്ത് പെണ്ണിനെ നോക്കിയപ്പോ ഐ ഹേറ്റ് യൂ റയാൻ എന്നൊക്കെ വിളിച്ച് കൂവുന്നുണ്ട്....ഈ കുരിപ്പിനെ ഞാൻ കൊല്ലും....കോപ്പത്തി..... ഞാൻ വണ്ടി വിട്ടപ്പോൾ നിർത്തടാ പട്ടീ വണ്ടി എന്നും പറഞ്ഞു അവൾ പണിപ്പെട്ട് കണ്ണ് തുറക്കാൻ നോക്കിയതും ഞാൻ അവളെ തുറിച്ച് നോക്കി.... "അടങ്ങി ഇരുന്നോണം....വേണ്ടാത്ത ഓരോന്ന് എടുത്ത് കുടിച്ചിട്ട്..... ഒരൊറ്റ വീക്കങ്ങ് വെച്ച് തന്നാലുണ്ടല്ലോ....ഇനി നീ വല്ലതും മിണ്ടിയാൽ കൊല്ലും ഞാൻ...." "ആഹാ...എന്നെ കൊന്നിട്ട് നിനക്ക് ആ പെണ്ണിനെ പോയി കെട്ടാൻ  അല്ലെടാ പട്ടീ.....എനിക്കറിയാടാ.....കെട്ടിപ്പിടിക്കൽ മാത്രം ആക്കിയതെന്തിനാടാ.....ഉമ്മ കൂടെ കൊടുക്കെടാ പോയിട്ട്...." നാക്ക് കുഴഞ്ഞിട്ട് ഒന്നും പറയാൻ വയ്യ.... എന്നിട്ടും കഷ്ടപ്പെട്ട് ഡയലോഗ് അടിക്കുന്നത് കേട്ടില്ലേ..... വീട്ടിൽ എത്തിയപ്പോ നമ്മള് പെണ്ണിനെ തോളിൽ എടുത്ത് അകത്തേക്ക് കയറി പോയി....ഞങ്ങടെ വരവ് കണ്ടിട്ട് ഡാഡും മമ്മയും ഞങ്ങടെ അടുത്തേക്ക് വന്നു.... "മോൾക്ക് എന്ത് പറ്റിയെടാ...." -ഡാഡ് "എടാ....നിന്നോടല്ലേ ചോദിച്ചെ....കുട്ടിക്ക് എന്തുപറ്റി എന്ന്...." മമ്മയും കൂടെ ചോദിച്ചപ്പോൾ ഞാനൊന്ന് നെടുവീർപ്പിട്ടു.... "പച്ചവെള്ളം ആണെന്ന് കരുതി വോഡ്ക എടുത്ത് കുടിച്ചതാണ്.....ഇപ്പൊ ബോധം പോയി....അത്രേ ഉള്ളൂ...." നമ്മള് പറഞ്ഞത് കേട്ടപ്പോൾ അവര് അയ്യോ എന്നാക്കിയതും..... "ബോധം പോയത് നിന്റെ മറ്റവൾക്ക്...." എന്ന കോപ്പിന്റെ  മറുപടി കേട്ട് പെട്ടെന്ന് എല്ലാരും ചിരിക്കാൻ തുടങ്ങി...നമ്മളൊന്ന് ശ്വാസം വലിച്ച് വിട്ട് അവളെയും എടുത്ത് മുകളിലേക്ക് പോയി അവളെ ബെഡിൽ ഇട്ടു..... "ഡീ....ഷാലു...." എവിടെ.... ആരോട്....നമ്മള് പെണ്ണിനെ പൊക്കി എടുത്ത് ഷവറിന്റെ കീഴിൽ കൊണ്ട് നിർത്തിയപ്പോ വെള്ളം ദേഹത്ത് വീണതും പെണ്ണ് എന്റെ ദേഹത്തേക്ക് അമർന്നു നിന്നു..... തലയിൽ വെള്ളം വീണാൽ എങ്കിലും ബോധം വരട്ടെ എന്ന് കരുതിയാണ് അങ്ങനെ ചെയ്തത്.... എന്നിട്ടും അതിനെ കൊണ്ട് വല്യ കാര്യം ഒന്നുമില്ല.....നമ്മള് തല തുവർത്തി കൊടുത്ത് വീണ്ടും ബെഡിലേക്ക് കൊണ്ട് കിടത്തി പെണ്ണിന്റെ മുഖത്തേക്ക് ഒന്ന് നോക്കിയപ്പോ ഞാനൊന്ന് പുഞ്ചിരിച്ചു... നനഞ്ഞ മുടി അവളുടെ കവിളിൽ വീണ് കിടക്കുന്നത് കാണുമ്പോൾ നല്ല മൊഞ്ചുണ്ട്..... ഞാൻ ഒന്ന് ഫ്രഷ് ആയി ഇറങ്ങിയപ്പോ ആണ് പെണ്ണ് തണുത്ത് വിറച്ച് ചുരുണ്ട് കൂടി കിടക്കുന്നത് കണ്ടത്....ഡ്രെസ് മുഴുവൻ നനഞ്ഞിട്ടണല്ലോ ഉള്ളതെന്ന് ഓർമ വന്നപ്പോൾ ഞാൻ പെട്ടെന്ന് അവളുടെ ഒരു നൈറ്റി എടുത്ത് അവൾക്ക് അരികിലേക്ക് പോയി ഇരുന്നു.... "ഷാലു....എഴുന്നേൽക്ക്....ദാ.... ഇത് ചെയ്ഞ്ച് ചെയ്യ്...." മൂളുന്നുണ്ടെന്നല്ലാതെ പെണ്ണ് കണ്ണ് തുറക്കുന്നത് പോലുമില്ല....ഞാൻ വീണ്ടും വീണ്ടും വിളിച്ച് നോക്കി എങ്കിലും ഒരു റെസ്പോൻസും ഇല്ല....ഇതേ കോലത്തിൽ കിടന്നാൽ നാളെ നേരം വെളുക്കുമ്പോഴേക്ക് പനി പിടിക്കും എന്ന ബോധമുള്ളത് കൊണ്ട് ഞാൻ തന്നെ അവൾക്ക് ഡ്രെസ് ചെയ്ഞ്ച് ചെയ്ത് കൊടുക്കാൻ തീരുമാനിച്ചു...... അയ്യേ.....അത് മോശമല്ലേ..... എന്ത് മോശം....എന്റെ ഭാര്യായല്ലേ.... എന്നാലും അവളുടെ അനുവാദം ഇല്ലാതെ..... അതിന് അവൾക്ക് വയ്യാത്തത് കൊണ്ടല്ലേ... ഭാര്യക്ക് വയ്യെങ്കിൽ അവളുടെ കാര്യങ്ങൾ നോക്കേണ്ടത് ഭർത്താവിന്റെ കടമയല്ലേ.... എന്നാലും ഫസ്റ്റ്നൈറ്റ് പോലും കഴിയാത്ത സ്ഥിതിക്ക് അവളുടെ ഡ്രെസൊക്കെ മാറ്റി കൊടുക്കുക പറഞ്ഞാൽ..... ഒരു എന്നാലും ഇല്ല.... നമ്മള് നമ്മളോട് തന്നെ ഒരു കോൺവെർസെഷൻ നടത്തി ഒരു തീരുമാനത്തിൽ എത്തി....കണ്ണുമടച്ച് പെണ്ണിന്റെ ഡ്രെസങ്ങ് ചെയ്ഞ്ച് ചെയ്യാം.... നാളെ എണീറ്റാൽ അവളെന്നെ കൊല്ലാതെ നിന്നാൽ മതിയായിരുന്നു..... ________________________________________                       *(തുടരും)* (അടുത്ത ഭാഗം തിങ്കളാഴ്ച രാത്രി 9 മണിക്ക്....) #📙 നോവൽ
💫തിരിച്ചറിവിന്റെ നാളുകൾ 💫 ✍🏻 Musliha Part 3 പെട്ടെന്ന് ഉള്ള ശാദിയുടെ മാറ്റം എല്ലാരേം സന്തോഷത്തിൽ തന്നെ വീണ്ടും കൊണ്ടേത്തിച്ചു..... പക്ഷെ ഏതൊരാൾക്കും ഒരു നിമിഷം കൊണ്ട് മാറാൻ കഴിയില്ല എന്നത് ശാദി വീണ്ടും തെളിയിച്ചു തുടങ്ങി.... റാഷി വഴി ഷാൻ ന്റെ നമ്പർ മേടിച്ചു പിന്നേം പഴയ പോലെ തന്നെ ചാറ്റിങ് തുടങ്ങി.... ഒപ്പം ഇക്കാ എന്ന് വിളിച്ചു കൊണ്ട് റഫീഖ്നോടും.... ഇതെല്ലാം കണ്ടു അവളെ ഫ്രണ്ട്ഉം അയൽവാസിയും ഒക്കെ ആയ മിസ്‌രിയ അവളെ വന്നു ചീത്ത പറയാൻ തുടങ്ങി എങ്കിലും ഇതെല്ലാം ഒരു രസല്ലേ എന്ന ഒരു നിസാര വാക്കിൽ ഒതുക്കി തീർത്തു..... കൂടാതെ ഒഴിവ് ദിവസങ്ങളിൽ മിസ്‌രിയയുടെ യുടെ വീട്ടിൽ എന്നും പറഞ്ഞു ഇറങ്ങി ഷാൻന്റെ കൂടെ കറങ്ങാനും തുടങ്ങി.... എല്ലാം കൊണ്ടും ദിനം പ്രതി അവളാകെ മാറികൊണ്ടിരുന്നു..... പക്ഷെ ഇതൊന്നും അറിയാതെ അവളോട്‌ ചാറ്റിങ്ലൂടെയും കാളിങ്ലൂടെയും സ്വപ്നങ്ങള് പങ്കുവെച്ച് തങ്ങളുടെ ദാമ്പത്യ ജീവിതത്തിനു എങ്ങനെ ഒക്കെ നിറം പകരാം എന്ന ചിന്തയിൽ ആയിരുന്നു റഫീഖ് ♦️♦️♦️♦️♦️♦️♦️♦️ ഇതിന്റെ എടേൽ plustwo പബ്ലിക് exam ഒക്കെ കഴിഞ്ഞു കഷ്ടിച്ച് പാസ്സ് ആയി...... പിന്നേ ഗവണ്മെന്റ് കോളേജിൽ കിട്ടില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് ഇനി എന്ത് പഠിക്കണം എന്ന് വിചാരിച്ചു നിക്കുമ്പോ ആണ് മിസ്‌രിയ TTC ക്ക് ചേർന്ന് എന്നറിഞ്ഞത്..... അപ്പൊ അവളെ കൂടെ TTC ക്ക് തന്നെ ചേർന്ന്..... ക്ലാസ് തുടങ്ങി നോക്കുമ്പോ ഒരുവിധം പേരും അവരെക്കാൾ പ്രായം ഉള്ളവർ ശാദിയും മിസ്‌രിയയും ഉൾപ്പടെ 5 പേര് മാത്രം ഉള്ളൂ.... സമ പ്രായക്കാരെ കിട്ടിയപ്പോ പെട്ടെന്ന് അങ് കൂട്ടായി... ഷംന, ലിയാന, ഫർസാന ഇവർ മൂന്നും ആണ്... ഇതിൽ തന്നെ ഫർസാനന്റെ കല്യാണം കഴിഞ്ഞത പിന്നെ ഷംന പ്ലസ്ടു ശാദിന്റെ ക്ലാസ്സിൽ തന്നെ ആയിരുന്നു എങ്കിലും അത്ര കമ്പനി ഒന്നും ഇല്ലായിരുന്നു,പിന്നെ ലിയാന അവൾ ഷംനന്റെ ഫ്രണ്ട് ഉം അയൽവാസിയും ആണ്.... എല്ലാരും സംസാരത്തിൽ കുറവ് ഇല്ലാത്തതു കൊണ്ട് പെട്ടെന്ന് കൂട്ടായി... അവർക്കിടയിൽ ഒക്കെ ശാദിയുടെ എൻഗേജ്മെന്റ് കഴിഞ്ഞു എന്നരീതിയിൽ ആയിരുന്നു.... പതിയെ പതിയെ ഫുൾ ടൈം ഉള്ള അവളെ ഫോണിൽ കളിയും എല്ലാം എല്ലാരിലും സംശയം ഉണ്ടാക്കി അവസാനം അവൾ തന്നെ ക്ലാസ്സിൽ പറഞ്ഞു നടക്കാൻ തുടങ്ങി അവൾക്ക് ഷാൻനെ ആണ് ഇഷ്ടം റഫീഖ്നെ അവൾക്ക് ഇഷ്ടല്ല വീട്ടുകാർ അവളെ സമ്മതം ഇല്ലാതെ നടത്തുന്ന കല്യാണം ആണെന്നും റഫീഖ്മായി അവൾ ഇത് വരെ നേരെ ഒന്നു സംസാരിച്ചിട്ട് പോലും ഇല്ല തുടങ്ങി പല കള്ളത്തരങ്ങളും എല്ലാർക്കും മുന്നിൽ നിരത്തി വെച്ച്..... സങ്കടം നിറച്ച അവളെ വാക്കുകൾ കേട്ട് പലരും അവളെ സപ്പോർട്ട് ചെയ്തു നിനക്ക് നല്ലത് തോന്നുന്നത് ചെയ്തോ എന്തിനും കൂടെ ഉണ്ടാവും എന്ന ഉറപ്പ് ഒക്കെ കൊടുത്തു തുടങ്ങി.... അങ്ങനെ ഒരു ദിവസം വന്നപ്പോ അവളെ കയ്യിൽ പുതിയ നല്ല വിലപിടിപ്പ് ഉള്ള ഫോൺ കണ്ടു ഫർസുവും ലിയുവും ഒക്കെ തിരക്കിയപ്പോ ഉപ്പ കൊടുത്തയച്ച പുതിയ ഫോൺ എന്നും പറഞ്ഞു എല്ലാർക്കും കാണിച്ചു കൊടുത്തു..... അതും കൂടെ ആയപ്പോ രംഗം ഒന്നൂടെ വഷളാവാൻ തുടങ്ങി...... പല ഓൺലൈൻ ആപ്പ്കളും എടുത്തു പലരോടും കൂട്ട് കൂടാൻ തുടങ്ങി..... ഇതെല്ലാം കണ്ടു അവളെ ഫ്രണ്ട്സ്നു സഹിക്കാൻ പറ്റാതായപ്പോ ദിവസവും റഫീഖ്നെ ആലോചിച്ചു നോക്ക് നിന്നെ ആലോചിച്ചു അല്ലെ അവൻ കഴിയുന്നത് എന്നൊക്ക പറഞ്ഞു അവളെ മാറ്റി എടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു എങ്കിലും അതെല്ലാം തട്ടി തെറിപ്പിച്ചു കൊണ്ട് അവൾ വീണ്ടും ഇതെല്ലാം തുടങ്ങി..... ക്ലാസ്സ്‌ ഏകദേശം കഴിയാറായപ്പോ ഒരു ദിവസം cv കൊടുക്കാൻ എന്ന് പറഞ്ഞു ലിയുവും ഷംനയും ശാദിയും ഇറങ്ങി.... Cv കൊടുക്കാൻ പോകുന്ന സ്കൂളിൽക്ക് ബസ് ഇറങ്ങി കുറച്ചു നടക്കാൻ ഉള്ളത് കൊണ്ട് പോകുന്നത്നു ഇടയിൽ ആരും ഇല്ലാത്ത ഒരു ഭാഗത്തു എത്തിയപ്പോ ലിയുവും ഷംനയും ശാദിയുടെ നേരെ തിരിഞ്ഞു.... ശാദി ഇവിടന്ന് പോകുന്നതിന് മുന്നേ ഞങ്ങൾക്ക് കുറച്ചു കാര്യം പറയാൻ ഉണ്ട്..... എന്താ പറയാൻ ഉള്ളെ നടന്നു പറഞ്ഞ പോരെ..... അത് പറ്റില്ല ഇവിടെ നിന്നു പറയണം... ഓക്കേ എന്നാ പറഞ്ഞോ എന്താ കാര്യം.... ടീ അറിയാഞ്ഞിട്ട് ചോദിക്കാ എന്താ അന്റെ ഉദ്ദേശം.." ഷംന " എന്താ പ്രത്യേകിച്ച് അങ്ങനെ ഉദ്ദേശങ്ങള് ഒന്നും ഇല്ല... തമാശ പറയാൻ അല്ല നോക്ക് ശാദി ഇത് ജനുവരി രണ്ടു മാസം കൂടെ കഴിഞ്ഞ നിന്റെ കല്യാണം ആണ് ഇനിയെങ്കിലും തീരുമാനിക്ക് ആരെ കെട്ടാനാ നിന്റെ ഉദ്ദേശം..... എടി നീ എന്ത് കണ്ടിട്ട ഈ ഓരോന്ന് ചെയ്യുന്നേ നീ റഫീഖ്നെ കുറിച്ച് ചിന്തിച്ചോ നിന്റെ കുടുംബത്തെ കുറിച്ച് ചിന്തിച്ചോ നീ ഇങ്ങനെ ഓരോന്ന് ചെയ്‌താൽ അവസാനം അത് നിന്റെ അനിയത്തിയെയും കൂടെ ആവും ബാധിക്കുന്നത്....... "ലിയ" ഞാൻ എന്ത് ചെയ്താലും അത് കൊണ്ട് ഇന്റെ അനിയത്തിക്ക് എന്ത കൊഴപ്പം കൊറേ ആയല്ലോ നിങ്ങൾ ഇതും പറഞ്ഞു നടക്കാൻ തുടങ്ങിയിട്ട്....... എടി നീ എന്തെങ്കിലും ചെയ്തു വല്ല പ്രശ്നവും ആയ പിന്നേ അവൾക്ക് ഒരു കല്യാണം ശരിയാകൊ അവൾക്കും ഏകദേശം വയസ്സ് ആയി തുടങ്ങി... "ഷംന " അതൊക്ക പോട്ടെ നീ റഫീഖ്നെ കുറിച്ച് ചിന്തിച്ചോ ഒന്നര വർഷം ആയി തുടങ്ങിയില്ലേ നിങ്ങടെ എൻഗേജ്മെന്റ് കഴിഞ്ഞിട്ട് ഒന്നൂല്ലേലും അവൻ നീയുമായി ഉള്ള ഒരു ജീവിതം സ്വപ്നം കാണുന്നുണ്ടവില്ലേ..... അതിന് എൻഗേജ്മെന്റ് കഴിഞ്ഞ് എന്നല്ലാതെ ഞങ്ങൾ തമ്മിൽ യാതൊരു ബന്ധവും ഇല്ല.... മാത്രമല്ല ഷാൻ അവനു ഞാൻ ഇല്ലേൽ ജീവിക്കില്ല എന്ന പറയുന്നേ...... ശാദി നീയെന്ത് പറഞ്ഞാലും അംഗീകരിക്കും പക്ഷെ ഇപ്പൊ പറഞ്ഞ രണ്ടും സ്വീകരിക്കില്ല..... ആദ്യം നീ പറഞ്ഞത് റഫീഖ് മായി യാതൊരു ബന്ധവും ഇല്ല എന്നല്ലേ അപ്പൊ നിന്റ ഈ ഫോണിൽ ഉള്ള ഇക്ക എന്ന നമ്പറോ ഹേ.... അ..അത്.... അതികം വിയർക്കണ്ടാ ഞങ്ങൾ മണ്ടന്മാർ ആണെന്ന ചിന്ത ഒഴിവാക്കിയെക്ക് ഇതൊക്ക നീ പറയാതെ തന്നെ ഞങ്ങൾക്ക് മനസ്സിലാവും കാരണം ഞങ്ങളും അരി ഭക്ഷണം തന്ന കഴിക്കുന്നേ...... പിന്നേ രണ്ടാമത് പറഞ്ഞ കാര്യം നീയില്ലെങ്കിൽ അവൻ ജീവിക്കില്ല എന്ന് അതൊക്കെ എല്ലാ കാമുകൻമാരും പറയുന്നതാ പിന്നെ അത്രക്ക് അസ്ഥിക്ക് പിടിച്ചു നീയില്ലാതെ പറ്റില്ല എന്നാണെങ്കിൽ എന്ത് കൊണ്ട് നിങ്ങടെ റിലേഷൻ അവൻ നിന്റെ വീട്ടിൽ സംസാരിക്കുന്നില്ല ഒന്നും ഇല്ലേൽ നിന്റെ കല്യാണം മുടക്കാൻ പോലും നോക്കുന്നില്ല..... അതിന് ഇനിയും രണ്ടു മാസം ഉണ്ടല്ലോ എന്ന് വെച്ചു റഫീഖ്നെ ഇഷ്ടം ആണെന്നു ഞാൻ പറഞ്ഞില്ലല്ലോ..... നിനക്ക് അവനെ ഇഷ്ടം അല്ലെങ്കി പിന്നെ എന്തിനാ ഈ പഞ്ചാര വർത്താനം പറഞ്ഞു അവനെ മോഹിപ്പിക്കുന്നെ.... ഹേ..... ........ നിനക്ക് ഉത്തരം ഉണ്ടാവില്ല ശാദി.... മാത്രമല്ല അവനെ നിനക്ക് വേണ്ടെങ്കിൽ പിന്നെ നീ ഈ കഴുത്തിൽ കെട്ടി കൊണ്ട് നടക്കുന്നതിന് എന്ത് അർത്ഥം ആണ് ഉള്ളത്..... ഇനിയെങ്കിലും ചിന്തിക്കു എന്നിട്ടു നല്ലൊരു തീരുമാനം എടുക്ക്.... അല്ലെങ്കി നിന്റെ ഈ കഴുത്തിൽ കിടക്കുന്നത് പൊട്ടിച്ചു എടുത്തു എല്ലാ സത്യങ്ങളും റഫീഖ്ന്റെ വീട്ടിൽ ഞങ്ങൾ തന്നെ എത്തിക്കും...... ഇനി അതും അല്ലേൽ നിന്റെ ഫോണിൽ നിന്നും അവന്റെ നമ്പർ ഞങ്ങൾ എടുത്തിട്ടുണ്ട് just ഒരു മെസ്സേജ് അയച്ചാലും മതി..... ഇത് വരെ താല്പര്യം ഇല്ലാത്ത മട്ടിൽ നിന്നെങ്കിലും ഇത് കേട്ടപ്പോ അവളിൽ ചെറുതായിtt ഭയം നിറഞ്ഞിരുന്നു പിന്നെ രണ്ടു ദിവസം അവൾ ഫോണിൽ ഉള്ള കളിയൊക്കെ നിർത്തി ഫുൾ ടൈം ക്ലാസ്സിൽ ശ്രദ്ധിക്കാൻ ഒക്കെ തുടങ്ങിയപ്പോ ലിയക്കും ഷംനക്കും എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു അവർ പറഞ്ഞത് അവൾ അംഗീകരിച്ചല്ലൊ എന്ന് വിചാരിച്ചു... പക്ഷെ പിന്നീട് അവരെ തേടി എത്തിയത് പ്രതീക്ഷിക്കാത്ത ഒന്നു ആയിരുന്നു.... എന്തെന്നല്ലേ ഇന്റർവ്യൂന്റെ ഭാഗം ആയി ഒരു സ്കൂളിൽ കൊറച്ചു ദിവസം വർക്ക്‌ ചെയ്യണം എന്ന് പറഞ്ഞപ്പോ ലിയയും ശാദിയും ആയിരുന്നു പോയിരുന്നത് പോകുമ്പോ അവിടെ എത്തും വരെ ഉള്ള അവളെ ഫോൺ വിളി ലിയയിൽ സംശയം ഉണ്ടാക്കി...... അങ്ങനെ രണ്ടു മൂന്ന് ദിവസം കൂടെ നിന്നു അവളെ ഓരോ കാര്യങ്ങളും ശ്രദ്ധിക്കാൻ തുടങ്ങി റിൻസി എന്ന പേരിൽ ആണ് നമ്പർ സേവ് ചെയ്തു വെച്ചിരിക്കുന്നത് പക്ഷെ അതൊരു പെൺകുട്ടി അല്ല എന്ന് അവളെ ഒലിപ്പിക്കലിൽ നിന്നും ലിയക്ക് മനസ്സിലായി തുടങ്ങിയിരുന്നു..... അത് ഒന്നു പരീക്ഷിച്ചു നോക്കിയപ്പോ ആണ് ആ ഞെട്ടിക്കുന്ന സത്യം അവൾ മനസ്സിലാക്കിയത്...... *തുടരും....* ശരിക്കും പറഞ്ഞ ഇത് ഇവടെ നിർത്തി പോകാൻ വിചാരിച്ചതാ പക്ഷെ നമ്മളെ സപ്പോർട്ട് ചെയ്യുന്ന ഒരാള് ആണേലും അവർക്ക് വേണ്ടി എഴുതണം എന്നല്ലേ അത് കൊണ്ടു എഴുതുന്നത..... വായ്ച്ചു കഴിഞ്ഞ ലൈക് & കമന്റ്‌ #📙 നോവൽ
*💞വരനെ തേടി 💞* *✍🏻Su&Mu* 🟣🔵🟣🔵🟣🔵🟣🔵🟣 *part : 14* *********************** ഞാൻ ചിരിച്ച് കൊണ്ട് റിയുവിനെ ജാസിന്റെ കൈയിലേക്ക് ഏൽപ്പിക്കുമ്പോഴാ റിയു *ഇക്കൂസെ......* ന്ന് വിളിച്ച് എന്നെ കെട്ടിപിടിച്ചു...... ഞാൻ ഞെട്ടി തരിച്ചു നിന്ന് കൊണ്ട് അവളെ എന്റെ ശരീരത്തിൽ നിന്ന് മാറ്റി കൊണ്ട് അവളുടെ മുഖത്തെക്ക്‌ നോക്കി...... " ഇ.......ഇ.....ഞ.....ഞ...... ന്ന് പറഞ്ഞ് അവൾ മുഖം പോത്തി പൊട്ടിക്കരഞ്ഞ് കൊണ്ട് ഓടി.......എന്നെ ഇക്കൂസെ ന്ന് എന്റെ റിഫു മാത്രമേ വിളിച്ചിട്ട് ഒള്ളു...... ഇവൾക്ക് എങ്ങനെ അറിയാം....., ശരിക്കും ഇവൾ ആരാ....., അല്ല ഇവൾക്ക് മിണ്ടാൻ കഴിയില്ല ല്ലോ..... എന്തൊക്കെയാ ഇവിടെ നടക്കുന്നത്..... ഞാൻ ഓരോന്ന് ആലോചിച്ചു നിക്കുമ്പോ ജാസി എന്റെ തോളിൽ പിടിച്ച് കൊണ്ട് വാ ന്ന് പറഞ്ഞ് പുറത്തേക്കു കൊണ്ട് പോന്നു..... 🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸 *[ജാസി ]* ചിന്നു പറഞ്ഞ എല്ലാം കാര്യങ്ങളും ജാദുവിന് പറഞ്ഞ് കൊടുത്തു...... പിന്നെ ഞാൻ എന്റെ പെണ്ണിന്റെ അവിടെ എല്ലാടത്തും നോക്കുമ്പോ അവളെ കാണുന്നില്ല...... നീനുവിനോട് എവിടെ ന്ന് ചോദിച്ചപ്പോ അവൾ റൂമിൽ ഉണ്ടന്ന് പറഞ്ഞു...... റൂമിൽ ചെന്നപ്പോ അവൾ ജാദുവിന്റെ ഫോട്ടോ നോക്കി കരഞ്ഞിരിക്കുന്നു..... ഞാൻ അവളുടെ അടുത്ത് പോയി ഓരോന്ന് പറഞ്ഞ് ആശ്വാസിപ്പിച്ചു...... അവൾ എന്തൊക്കെയോ എന്നോട് പറയാൻ നോക്കുന്നുണ്ട്..... പക്ഷെ അതൊന്നും പുറത്തേക്കു വരുന്നില്ല...... അവൾ ജാദു വിനെ കണ്ട ഷോക്കിൽ ഇക്കൂസെ ന്ന് വിളിച്ചതാ..... പിന്നെ അവൾക്ക്‌ ഒന്നും പറയാൻ പറ്റുന്നില്ല..... ആദ്യത്തെ പോലെ തെന്നെ...... ഞാൻ പറഞ്ഞ് നോക്കി ഒന്നുകൂടി വിളിച്ച് നോക്കാൻ..... പാവം കുറെ ട്രൈ ചെയ്തു നോക്കി....പക്ഷെ കഴിയുന്നില്ല...... " കഴിയുന്നില്ലങ്കിൽ വേണ്ട ടി...... വിട്ട് കള...... നിനക്ക് സംസാരിക്കാൻ എന്റെ നാവുണ്ടന്ന് പറഞ്ഞ് ഞാൻ അവളെ ചേർത്ത് പിടിച്ചു...... " ടാ..... ടാ..... നിന്റേത് ഒറ്റക്ക് അല്ല..... ഞങ്ങളും അവൾക്ക്‌ വേണ്ടി സംസാരിക്കുമെന്ന് പറഞ്ഞ് ജാദുവും ബാക്കിയുള്ളവരും ഞങ്ങളുടെ എന്റെടുത്തെക്ക്‌ വന്നു....... പിന്നെ എല്ലാവരും അവളെ ഓരോന്ന് പറഞ്ഞ് ആശ്വാസിപ്പിച്ചു........ പിന്നെ ഞങ്ങൾ ജാദുവിനെയും ഉപ്പിനെയും അവളുടെ കൂടെ ആക്കീട്ട് പുറത്തേക്കു പോന്നു......... 🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹 *[ചിന്നു ]* നീനു വിന്റെ വീട്ടിൽ നിന്ന് വൈകുന്നേരമാ മടങ്ങിയത്..... റിയുവിനെ ഇക്കു വീട്ടിലേക്ക് കൂട്ടിക്കോണ്ട് പോയി.... കല്യാണം അവളുടെ ഡിഗ്രി കഴിഞ്ഞിട്ട്..... അതുവരെ ഇക്കുവിന്റെ കൂടെ അവളുടെ സ്വന്തം വീട്ടിൽ നിക്കാൻ തീരുമാനിച്ചു........ ഇക്കു ബുള്ളറ്റിലാ വന്നത്..... പോയപ്പോ എന്റെ കാർ എടുത്ത് പോയി... അവർ മൂന്ന് പേരും ബുള്ളറ്റിൽ പോവണ്ടാ ന്ന് ഉമ്മി പറഞ്ഞു....... ഉമ്മിയും ജാസിയും ജാസിന്റെ ബുള്ളറ്റിൽ പോയി..... ഞാൻ ഇക്കുവിന്റെ ബുള്ളറ്റ് എടുത്ത് പോരാൻ നിന്നപ്പോ നീനുവും എന്റെ കൂടെ ഉണ്ടന്ന് പറഞ്ഞ് എന്റെ പിന്നിൽ കയറി...... അവൾക്ക്‌ റിയു ഇവിടെ ഇല്ലാതെ നിക്കാൻ വയ്യാ ന്ന് പറഞ്ഞു..... എന്നോട് അവിടെ നിക്കാൻ കുറെ നിർബന്ധിച്ചു പക്ഷെ ഞാൻ നിന്നില്ല..... ഇൻക് ഇന്ന് മമ്മിന്റെ കൂടെ നിക്കാൻ സ്‌നേഹതീരത്തെക്ക്‌ ചെല്ലാൻ പറഞ്ഞിട്ടുണ്ട് മമ്മി..... ന്ന് ഞാൻ അവളോട് പറഞ്ഞപ്പോ അവളും എന്റെ കൂടെ അങ്ങോട്ട് ഉണ്ടന്ന് പറഞ്ഞു..... "ടി.... ഒരു 10മിനിറ്റ് വെയിറ്റ് ചെയ്യ്..... ഞാനൊന്ന് ഫ്രഷായിട്ട് വരാമെന്നു പറഞ്ഞ് എന്നെ അവളുടെ റൂമിലേക്ക് കൊണ്ട് വന്നപ്പോ ഞാൻ അവളെ അടിമുടി നോക്കി കൊണ്ട്........ " എന്താ ടി ഇപ്പൊ ഒരു ഫ്രഷാവൽ. നീ എന്റെ കൂടെ പോരാൻ വേണ്ടി വണ്ടിമേൽ കയറിയതല്ലേ....... " അത് ണ്ടല്ലോ വീട്ടിലേക്ക്‌ ആണേൽ അവിടെ ചെന്നിട്ട് ഫ്രഷവാമെന്നാ വിചാരിച്ചത്....... പക്ഷെ ഇപ്പൊ നീ മമ്മിന്റെടുത്ത് അല്ലെ പോവുന്നത്....... അപ്പൊ അവിടെ എങ്ങനെന്ന് ഇൻക് അറീല ല്ലോ......." ന്ന് പറഞ്ഞ് എന്റെ കൈയിൽ ഒരു ആൽബം തെന്നിട്ട്.... " നീ ഇത് നോക്കി കഴിയുമ്പോയെക്കും ഞാൻ റെഡിയായി വരാമെന്ന് പറഞ്ഞ് അവൾ ബാത്‌റൂമിലേക്ക് കയറി....... ഞാൻ അത് മറിച്ച് നോക്കുമ്പോഴാ മമ്മ എന്റെടുത്ത് വന്ന് ഓരോന്ന് സംസാരിച്ചിരുന്നു....... അതിലേ ഓരോ പിക്കും ആരുടെ ആണെന്ന് പറഞ്ഞ് തെന്നു...... നീനുവിന്റെ പപ്പന്റെ പപ്പയും മമ്മിയും അവരുടെ ജേഷ്ടന്മാരും പിന്നെ പപ്പന്റെ പെങ്ങളുമാ അതിൽ ഉള്ളത്..... അതികവും നീനുവിന്റെ പപ്പന്റെ പെങ്ങളുടെ (ആന്റി ) ഫോട്ടോ ആണ്....... " ഈ ആന്റി നീനുവിന്റെ പോലെയാ ലെ ന്ന് ചോദിച്ചപ്പോ മമ്മ അതെ ന്ന് പറഞ്ഞ് ആന്റിയുടെ കുഞ്ഞിലേ ഉള്ള കുറെ ഫോട്ടോസ് കാണിച്ച് തെന്നു...... " അവർ ഇപ്പൊ എവിടെ..... ഇൻക് ഒന്ന് കാണണമെന്നുണ്ടായിരുന്നു.... ന്ന് ഞാൻ പറഞ്ഞപ്പോയേക്കും പപ്പ മമ്മയെ വിളിച്ചു...... " റോസി........ " ആ.......ഞാനിതാ വരുന്നു ഇച്ചായാ...... ന്ന് പറഞ്ഞ് മമ്മ താഴെക്ക്‌ പോയി...... " ഞാൻ തെന്നെ കണ്ടിട്ടില്ല ടി..... ന്ന് പറഞ്ഞ് അവൾ ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്ന് കണ്ണാടി ന്റെ മുന്നിൽ നിന്ന് കൊണ്ട് മുടി ചീകി കൊണ്ട്..... " അവർ എവിടെ ന്ന് ആര്ക്കും അറീല..... ഏതോ ഒരു നായർ ചെക്കന്റെ കൂടെ ഒളിച്ചോടി പോയതാ..... പിന്നെ അവരെ ആരും കണ്ടിട്ടില്ല......, എന്റെ പപ്പ അവരെ കുറിച്ച് കുറെ അന്വേഷിച്ചു.... പക്ഷെ എവിടെ ന്ന് കണ്ടത്താൻ കഴിഞ്ഞില്ല....... ആ ആന്റിയുടെ ഓർമ്മക്കാ എന്റെ പേരിൽ ആന്റിയുടെ പേര് കൂടെ വെച്ചത്........ " എന്ത്‌......, അപ്പൊ നിന്റെ പേര്...... ന്ന് പറഞ്ഞ് ഞാൻ ആലോചിച്ചു നിന്നപ്പോ അവൾ എന്റെ പേര് നിനക്ക് അറീലങ്കിൽ വേണ്ട...... നീ വന്നേ നമുക്ക് പോവാമെന്ന് പറഞ്ഞ് അവൾ എന്റെ കൈ പിടിച്ച് വലിച്ചു താഴെക്ക്‌ നടന്നു...... " ടി....., ഈ ആന്റിയുടെ കുഞ്ഞിലേ പിക്ക് അല്ലാതെ വേറെ പിക്ക് ഉണ്ടോ...... ന്ന് ഞാൻ അവളോട് ചോദിച്ചപ്പോ അവൾ നടത്തം നിർത്തി കൊണ്ട് എന്നെ ഒന്ന് നോക്കിയപ്പോ........ ഞാൻ അവളോട് ...... " ജെസ്റ്റ് ഒന്ന് കാണാനാ ടി...., ഇല്ലങ്കിൽ വേണ്ട...... വാ നമുക്ക് പോവാം....... മെന്ന് പറഞ്ഞപ്പോ അവൾ എന്നെ പപ്പന്റെ റൂമിലേക്ക് കൊണ്ട് വന്ന്...... ബെഡിന്റെ അടിയിൽ നിന്ന് രണ്ട് ഫോട്ടോ എടുത്ത് എന്റെ കൈയിൽ തെന്നു....... അതിൽ ഒന്നിൽ ആന്റി മാത്രം.... രണ്ടാമത്തെത് ആന്റിയും ആന്റി യുടെ നായർ ചെക്കനും നീനുവിന്റെ പപ്പയും..... അവരുടെ (ആന്റി യുടെ ) രെജിസ്റ്റർ കഴിഞ്ഞിട്ട് നീനുവിന്റെ പപ്പനെ കാണാൻ വന്നപ്പോ എടുത്ത് പിക്ക് ആണെന്ന് അവൾ പറഞ്ഞു...... ആ ആന്റിയെയും അവരുടെ ചെക്കനെയും എവിടെയോ കണ്ടപ്പോലെ യുണ്ട്...... പക്ഷെ എവിടെയാ ന്ന് ഓർമ്മ കിട്ടുന്നില്ല....... " ടി..... മതി നോക്കിയത് വാ പോവാമെന്ന് പറഞ്ഞ് അവൾ എന്റെ കൈയിൽ നിന്ന് അത് വാങ്ങി....... " ടി ടി...... ഒരു മിനിറ്റ്.... ഞാൻ ഇവരെ എവിടെയോ കണ്ടിട്ടുണ്ട്...... ന്ന് പറഞ്ഞ് ഞാനാ ആ ഫോട്ടോസ് എന്റെ ഫോണിൽ പകർത്തി........ പിന്നെ ഞങ്ങൾ ബുള്ളറ്റിൽ സ്നേഹതീരത്തെക്ക്‌ പോന്നു......... *×××××××××××××××××××××××××××××××* ഇവിടെ എത്തിയപ്പോയാ ഓർത്തത് കുട്ടികൾക്ക്‌ ഒന്നും വാങ്ങിയില്ലല്ലോ ന്ന്..... നീനുവിനെ ഇവിടെ ആക്കി കൊണ്ട് ഞാൻ ഇപ്പോ വരാമെന്നു പറഞ്ഞ് അങ്ങാടിയിലേക്ക് പോന്നു..... അവൾ കൂടെ വരാമെന്ന് പറഞ്ഞു.... പക്ഷെ ഞാൻ കൂടെ കൂട്ടിയില്ല...... ഇവിടെക്ക്‌ വരുമ്പോ എന്നും വാങ്ങറുള്ള കടയിൽ നിന്ന് തെന്നെ സ്വീറ്റ്സും ഫ്രൂട്സും ഒക്കെ വാങ്ങി ക്യാഷ് കൊടുക്കുമ്പോ ഴാ ഒരാൾ എന്റെ തൊട്ടടുത്ത് നിന്ന് ഫോൺ വിളിക്കുന്നത് കേട്ടത്....... ആ സൗണ്ട് എവിടെയോ കേട്ടപ്പോലെ...... ഞാൻ അവരെ നോക്കുമ്പോ അവർ പുറം തിരിഞ്ഞ് നിന്ന് സംസാരിക്കുകയാ..... " അവൾ എവിടെ പോയി ഒളിച്ചാലും ഞാൻ കണ്ടുപിടിച്ചിരിക്കും..... ഏത് പാതാളത്തിൽ ആണേലും....., ആരുടെ കൂടെ ആണേലും..... ആള് നല്ല കലിപ്പിലാ..... ആരെ കുറിച്ച് ആണാവോ...... ആ എന്തെങ്കിലും ആവട്ടെ..... ന്ന് വിചാരിച്ച് കൊണ്ട് ഞാൻ ഹെൽമെറ്റ്‌ വെച്ച് ബുള്ളറ്റിൽ കയറി..... വണ്ടി സ്റ്റാർട്ടാക്കുമ്പോ ഗ്ലാസ്സിൽ കൂടെ ഞാൻ ആ ഫോൺ വിളിച്ച ആളെ ഒന്ന് നോക്കി.... ചിലപ്പോ അറിയുന്ന ആരെങ്കിലും ആണെങ്കിലോ ന്ന് വിചാരിച്ച് കൊണ്ടാ നോക്കിയത്........ ദൈവമേ....... അരുൺ.., ഇ.... ഇവൻ എങ്ങനെ ഇവിടെ എത്തി..... വേഗം ഇവിടുന്ന് സ്കൂട്ടവുക.... , ഇന്റെ ഈശ്വരാ അവൻ എന്നെ കാണല്ലേ..... ന്ന് മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് ഞാൻ വണ്ടി എടുത്ത് സ്പീഡിൽ ഓടിച്ചു പോന്നു...... അപ്പൊ അവൻ എന്നെ തിരക്കി വന്നതാണ് ലെ...., എന്നെ കുറിച്ചാവും ഫോണിൽ സംസാരിച്ചത്.... ആരോട് ആണാവോ...., ആരോട് ആണേലും വേണ്ടില്ല എന്നെ നിനക്ക് കിട്ടാൻ പോവുന്നില്ല മോനെ..... ന്ന് ഞാൻ മനസ്സിൽ പറഞ്ഞു...... അരുണിനെ കണ്ടത് ഇക്കുവിനോട് പറയണോ....., ഏയ്‌ വേണ്ട .... ഇന്ന് റിഫുവിനെ കിട്ടിയ സന്തോഷത്തിലാവും അത് ഞാനായിട്ട് മുടക്കണ്ട....., ജാസി നോട്‌ പറഞ്ഞാലോ.... അല്ലങ്കിൽ വേണ്ട...... ആരോടും പറയണ്ട...., ഇനി കാണുകയാണേൽ പറയാമെന്നു ഞാൻ മനസ്സിൽ പറഞ്ഞോണ്ട് പോരുമ്പോഴാ...... തലക്ക്‌ ഒരു അടി കിട്ടിയത്...... "ആാാ......., ടി നിയ്യോ....., എന്താ ടി എന്റെ തല തല്ലി പൊട്ടിക്കുകയാണോ...... " ആ പൊട്ടിക്കുകയാ...... എന്ത്യേ.... എത്ര നേരമായി അവളെ വിളിക്കുന്നു....., എവിടെ എന്ത്‌ ആലോചിച്ചു നിക്കുകയാ നീ..... ന്ന് ചോദിച്ച് കൊണ്ട് നീനു എന്റെ സോൾടർ പിടിച്ച് കുലുക്കി..... " എടി.... അത് ഞാൻ.... " ന്ന് പറഞ്ഞ് ചുറ്റും നോക്കുമ്പോ എല്ലാവരും എന്നെ തെന്നെ നോക്കി നിൽക്കുന്നു..... ഓഹോ ഇത്രയും നേരം ഞാൻ ആലോചിച്ചു നിക്കുകയായിരുന്നോ....... ഞാൻ ഇവിടെ എത്തിയത് ഒന്നും അറിഞ്ഞില്ല....... " ടി..... നിന്നോടാ ചോദിക്കുന്നത്..... ന്ന് ചോദിച്ച് കൊണ്ട് അവൾ വീണ്ടും എന്നെ തല്ലി....... " ഏയ്‌ ഒന്നുമില്ല ടാ...... ന്ന് പറഞ്ഞ് ഞാൻ അവൾക്ക് ഓരോ ആളുകളെ പറഞ്ഞ് കൊടുക്കാൻ നിന്നപ്പോ അവൾ പറഞ്ഞു...... ഞാൻ എല്ലാവരെയും പരിജയപെട്ടൂ ന്ന്..... "ഹോ.... അതൊക്കെ എപ്പോ..... " അതൊക്കെ കഴിഞ്ഞു..... അല്ല ചിന്നു......, ഞാൻ നിന്റെ മമ്മിയെ കണ്ടില്ല ടി....., അവര് ഇവിടെ ഇല്ലേ..... " ഹോ....., അവരെ നീ കണ്ടില്ലേ....., ന്നാ വാ ഞാൻ കാണിച്ച് തരാം....., അവര് ഞാൻ വരുന്നുണ്ടന്ന് അറിഞ്ഞാൽ റൂമിൽ പോയി ഇരിക്കും......, ഞാൻ അവരെ തിരക്കി വരുന്നുണ്ടോ ന്ന് അറിയാൻ വേണ്ടി....... " അത് എന്താ അങ്ങനെ..... " അതൊക്കെ ഉണ്ട്..... നീ വാ...... ന്ന് പറഞ്ഞ് ഞാൻ അവളെ മമ്മിന്റെ റൂമിലേക്ക് കൊണ്ട് പോയി...... 🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹 *[ജാദു ]* ഇന്നത്തെ ഓരോ കാര്യങ്ങൾ ആലോചിച്ചു കിടക്കുമ്പോഴാ റിഫു എന്റെടുത്ത് വന്ന് എന്താ ആലോചിക്കുന്നതന്ന് ചോദിച്ചത്...... ഞാൻ ഒന്നുമില്ലാ ന്ന് പറഞ്ഞ് അവളെ എന്റെടുത്ത് ഇരുത്തി...... ഞങ്ങൾ ഇപ്പോ ഞാൻ ചിന്നുവിനെ നിർത്തിയിരുന്ന വീട് ഇല്ലേ ആ വീട്ടിലാ ട്ടൊ..... റിഫു പറഞ്ഞു... നമുക്ക് നമ്മുടെ ആ വീട്ടിൽ താമസിച്ചാൽ മതീ ന്ന്..... അവൾ നല്ല സന്തോഷത്തോടെ അവളുടെ ഡയറിയിൽ അവൾ വരച്ച പിക്ക്സ് ഒക്കെ കാണിച്ച് തെന്നു...... പിന്നെ എന്തൊക്കെയോ സംസാരിച്ച് കൊണ്ടിരുന്നു..... ഞാൻ അതൊക്കെ കേട്ടോണ്ടിരുന്നു...... കുറച്ച് കഴിഞ്ഞപ്പോ ഉപ്പിയും ഞങ്ങളുടെ അടുത്ത് വന്നിരുന്നു..... അവൾ അധികവും ചിന്നുവിനെയും നീനുവിനെയും കുറിച്ചാണ് പറയുന്നത്..... ചിന്നുവിന്റെ കാര്യം പറഞ്ഞപ്പോഴാ ഞാൻ അവളെ വിളിച്ചില്ല ല്ലോ ന്ന് ഓർത്തത്........ അപ്പൊ തെന്നെ ഫോൺ എടുത്ത് അവൾക്ക്‌ വിളിച്ചപ്പോ ഫോൺ സുച് ഓഫാണ്....... പിന്നെ ജാസിക്ക്‌ വിളിച്ചപ്പോഴാ അവളും നീനുവും മമ്മിന്റെടുത്ത് ആണെന്ന് അറിഞ്ഞത്.......... പിന്നെ ഞങ്ങൾ ഓരോന്ന് സംസാരിച്ചു കൊണ്ട് അവിടെ തെന്നെ ഉറങ്ങി........ *×××××××××××××××××××××××××××××××××××* രാവിലെന്നെ ഫോൺ ബെല്ലടി കേട്ട് കൊണ്ടാ ഞാൻ ഉണർന്നത്...... ഫോൺ എടുത്ത് നോക്കുമ്പോ സേവ് അല്ലാത്ത നമ്പറാണ്..... കോൾ അറ്റന്റ് ചെയ്യുമ്പോയേക്കും കട്ടായി..... സമയം 6 മണി ആയിട്ടുണ്ട്...... ആവശ്യമുള്ളവർ ആണേൽ വീണ്ടും വിളിച്ചോളുമെന്ന് വിചാരിച്ച് കൊണ്ട് ഞാൻ എണീക്കാൻ നിന്നപ്പോ ഇൻക് എണീക്കാൻ കഴിയുന്നില്ല...... എന്റെ വയറിൽ തല വെച്ച് റിഫു കിടക്കുന്നു..... കാലിൽ ഉപ്പിയും..... മം.... ബെസ്റ്റ്..... എന്ത്‌ സുഖത്തിലാ രണ്ടും കിടക്കുന്നത് നോക്കിക്കേ...... ഞാൻ കുറച്ച് നേരം അവരെ നോക്കി കിടന്നു..... പിന്നെ നിസ്കരിക്കണല്ലോ വിചാരിച്ചപ്പോ റിഫു വിനെ തട്ടി വിളിച്ചപ്പോയെക്കും ഉപ്പിയും എണീറ്റു...... പിന്നെ നിസ്കാരം ഒക്കെ കഴിഞ്ഞ് ഞാൻ ജോഗിങിന് പോയി വന്നപ്പോയേക്കും റിഫു ചായയും നാസ്തയും ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്...... ഞങ്ങൾ മൂന്ന് പേരും ഒരുമിച്ചിരുന്ന് കഴിച്ചു....... റിഫു പാചകം ഒക്കെ മമ്മന്റെ കൂടെ നിന്നിട്ട് പഠിച്ചിട്ടുണ്ട്...... പിന്നെ ഞാൻ പാത്രം വായിച്ചോണ്ടിരിക്കുമ്പോ എന്റെ ഫോൺ ബെല്ലടിക്കുന്നണ്ടന്ന് പറഞ്ഞ് റിഫു ഫോൺ കൊണ്ട് തെന്നു..... ഞാൻ ആരാന്ന് നോക്കുമ്പോ നേരെത്തെ വിളിച്ച നമ്പർ തെന്നെ...... മൂന്ന് നാലു മിസ്സ്ഡ് കോൾ ഉണ്ട്...... ഞാൻ തിരിച്ച് വിളിച്ചു നോക്കി......... " ഹലോ....., ആരാ... "ചിന്നു ല്ലേ അവിടെ..... ചിന്നുവിന് ഒന്ന് ഫോൺ കൊടുത്തേ...... " നിങ്ങൾ ആരാ സംസാരിക്കുന്നത്.... " ഞാൻ ആരായാലും നിനക്ക് എന്താ...., നീ ഫോൺ ഒന്ന് ചിന്നുവിന് കൊടുക്കന്ന് കലിപ്പിൽ പറഞ്ഞു...... ഇൻക് അപ്പൊ ദേഷ്യം വന്നു...... " കൊടുക്കാൻ മനസ്സില്ല..... നീ ആരാ ടാ എന്നെ കൽപ്പിക്കാൻ...... "ഞാൻ ആരോ ആയിക്കോട്ടെ...... നീ ഫോൺ കൊടുക്കുന്നുണ്ടോ ഇല്ലേ..... "ഇല്ല..... എന്ത്യേ..... " ഓഹോ.... അങ്ങനെയോ....., നീ അവളെ എവിടെ കൊണ്ട് പോയി ഒളിപ്പിച്ചാലും ഞാൻ അവളെ കണ്ടുപിടിക്കും...... അവളെ ഈ അരുൺ ആഗ്രഹിച്ചുട്ടങ്കിൽ അത് നേടിയെടുക്കുക തെന്നെ ചെയ്യും...... " ആഗ്രഹം കൊള്ളാം..... പക്ഷെ അത് ഒരിക്കലും നടക്കില്ല മോനെ...... " നടക്കുമോ....... ഇല്ലയോ...... ന്ന് നോകാം നമുക്ക്..... " ആ നോകാം...... ഒന്ന് പോടാ..... മെന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു..... "ആരാ ടാ വിളിച്ചതന്ന് ചോദിച്ച് കൊണ്ട് ഉപ്പി എന്റെടുത്ത് വന്നിരുന്നു.......അരുൺ ചിന്നുവിനെ വിട്ട് കൊടുക്കണമെന്ന് പറഞ്ഞ് ഭീഷണി പെടുത്തി വിളിച്ചതാ ന്ന് പറഞ്ഞപ്പോ ഉപ്പി എന്തോ പറയാൻ നിന്നപ്പോയേക്കും റിഫു ജാസി വിളിക്കുന്നുണ്ടന്ന് പറഞ്ഞ് അവളുടെ ഫോൺ എന്റെടുത്ത് തെന്നു....... " ഹലോ..... എന്താ അളിയാ...... ന്ന് ഞാൻ കളിയാക്കി വിളിച്ചപ്പോ അവൻ.... " ടാ..... നിനക്ക് ചിന്നുവോ നീനുവോ വിളിച്ചിരുന്നോ....... " ഇല്ല...... എന്താടാ...... " അത്......, നീ ബിസി ആണോ......., അല്ലങ്കിൽ സ്നേഹതീരത്തെക്ക്‌ ഒന്ന് വാ..... " എന്താ ടാ....., ചിന്നുവിന് എന്തെങ്കിലുമെന്ന് ചോദിച്ചപ്പോ അവൻ..... " *തുടരും......* *:::::::::::::::::::::::::::::::::::::* ഹായ് മുത്ത് മണീസ്........ കുറെ ദിവസങ്ങൾക്ക്‌ ശേഷം എഴുതുന്നത് കൊണ്ട് എങ്ങനെ എഴുതണം എന്ത്‌ എഴുതണമെന്ന് ഒരു പിടിത്തം കിട്ടുന്നില്ല..... എന്തൊക്കെയോ എഴുതി വെച്ചിട്ടുണ്ട്...... തെറ്റുകൾ ഉണ്ടാവും തിരുത്തി വായിക്കുക..... അതിന്റെ കൂടെ അഭിപ്രായം അറീക്കണേ..... സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും tnx 😘😘❣ നെക്സ്റ്റ് എന്നാ ന്ന് ഇൻക് തെന്നെ അറീല..... എഴുതാൻ ടൈ കിട്ടാത്തോണ്ടാ ട്ടൊ..... ഫ്രീ ടൈ ഉണ്ടാവുമ്പോ മാക്സിമം ഞാൻ വേഗം എഴുതാൻ നോക്കാം..... ❣ *Sumu* *::::::::::::::::::::::::::::::::::::::::::::::::::::::::::* #📙 നോവൽ
*❤️👸എന്റെ മാലാഖ 2👸❤️* *part 11* ✍️ *Nafeela Hashim* ഇനി വല്ല പ്രേതമെങ്ങാനും ആയിരിക്കുമോ ? ആയിരിക്കുമോ എന്നല്ല ആണ് കാരണം എനിക്ക് മാത്രമേ ഇതൊക്കെ അനുഭവപെടുന്നുള്ളു . ഹനു പല പ്രാവശ്യം എന്നോട് പറഞ്ഞിട്ടുണ്ട് ഇവിടെ ഇടക്കൊക്കെ ആരോ വരുന്നത് പോലെ ഹനൂന് തോന്നാറുണ്ടെന്നും അത് നമ്മളെ ഉമ്മാന്റെ ആത്മാവാണെന്നും പറഞ്ഞിട്ടുണ്ട് . പക്ഷെ ഞാൻ വിശ്വസിച്ചില്ല . ഇതൊക്കെ കണ്ടപ്പോൾ അവൻ പറഞ്ഞത് നേരാണോ എന്നൊരു തോന്നൽ . ആ രൂപം എന്റെ ഉമ്മാന്റെ ആത്മാവാണോ ? പല ദിക്റുകളും ചൊല്ലി കണ്ണ് ഇറുക്കി അടച്ച് ഉപ്പാനോട് ചേർന്ന് കിടന്നു . പെട്ടെന്ന് ആരോ എന്നെ  സ്പർശിച്ചത് പോലെ തോന്നിയതും കണ്ണൂകൾ മെല്ലെ തുറന്ന് നോക്കി. " ആ........." കണ്ണുകൾ ചുവന്നിരിക്കുന്നു ,  മുഖത്തൊക്കെ രക്തത്തിന്റെ പാടുകൾ ,   , മുടി  അലസമായി ഇട്ടിരിക്കുന്നു , നീണ്ട പല്ലുകൾ , വെളുത്ത സാരിയുടുത്ത ഒരു സ്ത്രീ  ,  നീണ്ട കൈകൾ എന്റെ കഴുത്ത് ലക്ഷ്യമാക്കി വന്നു , തടയാൻ പല തവണ നോക്കിയെങ്കിലും കഴിഞ്ഞില്ല ശരീരം വിറക്കാൻ തുടങ്ങി , വിയർപ്പു കണികകൾ വസ്ത്രത്തിൽ മുത്തമിടാൻ തുടങ്ങിയപ്പോൾ ശരീരമാസകലം പൊള്ളുന്ന പോലെ . എന്റെ മരണം ഈ കൈകൾ കൊണ്ട് ഈ നിമിഷം സംഭവിക്കും എന്നെനിക്ക് ഉറപ്പായി .  ഒരു നോക്ക് എന്റെ അടുത്ത് നിൽക്കുന്ന എന്റെ ഉപ്പാനെ കണ്ട് കൊണ്ടെനിക്ക് മരിക്കണം . ഞാൻ പതിയെ എന്റെ കണ്ണുകൾ  ഉപ്പാന്റെ  നേരെ നീങ്ങി . " ഉപ്പാ " ഉപ്പാന്റെ ശരീരം മുഴുവൻ രക്തം ഒഴുകി കൊണ്ടിരിക്കുന്നു . അടുത്ത് തന്നെ ഒരു സ്ത്രീ കയ്യിൽ രക്തം പുരണ്ട് ഉപ്പാന്റെ നേരെ നോക്കി ചിരിക്കുന്നു .  " ഉപ്പാ " പലതവണ ഞാൻ വിളിച്ചിട്ടും ഉപ്പാക്ക് ഒരു അനക്കാവുമില്ല . "ഉപ്പാ....ഉപ്പാന്റെ മോളാ വിളിക്കുന്നേ കണ്ണ് തുറക്കുപ്പാ...." "ഹഹഹഹ " ആ സ്ത്രീ അട്ടഹസിച്ചു ചിരിക്കാൻ തുടങ്ങി . എന്റെ അടുത്ത് നിൽക്കുന്ന സ്ത്രീയും അവരുടെ കൂടെ നിന്ന് അട്ടഹസിക്കാൻ തുടങ്ങി . ആ ചിരിയിൽ എനിക്ക് മനസ്സിലായി ഉപ്പാനെ അവർ കൊന്നു ഇനി അടുത്ത ഇര ഞാനാണ് .  ഇനിയും ഒരു പാട് നാളുകൾ ഉപ്പാന്റെ കൂടെ നിന്ന് ഉപ്പാന്റെ സ്‌നേഹം എനിക്ക് അനുഭവിക്കാണം എന്നൊക്കെ ആശിച്ചു പോയി  . പക്ഷെ പടച്ചവൻ വിധിച്ചത് വേറൊന്നാണ് . ഒരു രാത്രി കൊണ്ട് എന്റെ എല്ലാ സ്വപ്നങ്ങളും തകർത്തു . ഒരിക്കലും കിട്ടില്ല എന്നു കരുതിയ എന്റെ ഉപ്പാന്റെ  സ്നേഹം എനിക്ക് കിട്ടി പക്ഷേ അതനുഭവിക്കാൻ ഈ മോൾക്ക് പടച്ചോൻ വിധി നൽകിയില്ല . " റബ്ബേ എന്റെ ഉപ്പാന്റെ ജീവനു പകരം നീ എന്റെ ജീവൻ എടുത്തോ എന്റെ ഉപ്പാ ഒരു പാവമാ റഹ്‌മാനേ " എന്റെ അരികിലേക്ക് ആ രണ്ട് സ്ത്രീകളും വരാൻ തുടങ്ങി അതനുസരിച്ചു ഞാൻ കട്ടിലിൽ നിന്ന് നീങ്ങാൻ തുടങ്ങി . നീങ്ങി നീങ്ങി ഞാൻ കട്ടിലിൽ നിന്ന് താഴെ വീണു .  അപ്പോഴും അവർ എന്നെ ലക്ഷ്യമാക്കി അവരുടെ നീണ്ട രക്തം കലർന്ന കയ്യുമായി വരുന്നുണ്ടായിരുന്നു . ആ ചുവന്ന കണ്ണുകൾ കൊണ്ട് എന്റെ നേരെ നോക്കുമ്പോൾ ഞാൻ കണ്ടു മരണത്തിന്റെ കിണർ . ഞാൻ കൈകൾ കാലിനോട് അടുപ്പിച്ച് തല താഴ്ത്തി കാലുകൾ ചുരുണ്ട് പിടിച്ച് പിടിച്ചിരുന്നു . ഭയം എന്നെ തേടിയെത്തുപ്പോമ്പോഴും എന്റെ മനസ്സിൽ നിറയെ എന്റെ ഉപ്പാ മാത്രമാണ് . ചോരയിൽ കുളിച്ച് കിടക്കുന്ന ഉപ്പാനെ കാണുമ്പോൾ നെഞ്ചു പൊട്ടി പോകാ തൊട്ടടുത്ത്‌ കിടക്കുന്ന എന്റെ ഉപ്പാനെ എനിക്ക് രക്ഷിക്കാൻ പറ്റിയില്ലല്ലൊ റബ്ബേ എന്തിനാണ് അവർ ഞങ്ങളെ കൊള്ളുന്നത് ? എന്ത് തെറ്റാ ഞങ്ങൾ അവരോട് ചെയ്തത് ? ഒന്നും അറിയില്ലല്ലോ ? ഉപ്പാനെ നോക്കുമ്പോഴൊക്കെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു . ഉപ്പാന്റെ സ്‌നേഹം അനുഭവിച്ചു കൊതി തീർന്നില്ല അപ്പോഴേക്കും........ ഇത്രയും ശബ്ദം കേട്ട് ആരും എഴുന്നേറ്റില്ലല്ലോ റബ്ബേ.....ഇനി അവർ ശബ്ദം കെട്ടിട്ടുണ്ടാവില്ലേ അല്ലെങ്കിൽ ഇവർ അവരെയും കൂടി....... " ഹനൂ......" എന്ന് ഉറക്കെ വിളിച്ചു കരഞ്ഞു ആ യക്ഷികൾ പരസ്പരം നോക്കി ചിരിച്ചു കൊണ്ട് എന്നെ എടുത്ത് കൊണ്ട് പോയി എവിടേക്കോ എറിഞ്ഞു..... " ആ " തുടരും...... ഇന്ന് ശവ്വാൽ 6 എന്റെ ഉപ്പാപ്പ മരിച്ചിട്ട് ഇന്നേക്ക് 2 വർഷം 😔 ഉപ്പായില്ലാത്ത എനിക്കും അനിയത്തിക്കും ഒരു ഉപ്പാ തന്നെയായിരുന്നു ഉപ്പാപ്പ  . എല്ലാ സ്നേഹവും തന്ന് ഒരു കുറവും കൂടാതെ ഞങ്ങളെ നോക്കി ഇത് വരെ എത്തിച്ചത് എന്റെ ഉപ്പാപ്പയാണ് എല്ലാവരും എന്റെ ഉപ്പാപ്പാക്ക് വേണ്ടി ദുആ ചെയ്യണം 😔🤲 #📙 നോവൽ
*സഖാവ് *💓 (a deep love story ) *ഭാഗം -37/38* *📝Rafeenamujeeb*... ================ തന്റെ പാദങ്ങളെ ഓരോ ചുവടും മുന്നോട്ട് വെക്കുമ്പോഴും ശിവയ്ക്ക് ഉറപ്പുണ്ടായിരുന്നു തന്റെ അച്ചുവേട്ടൻ തന്നെ ഒരു ആപത്തിലേക്കും തള്ളി വിടുകയില്ല. അച്ചുവേട്ടൻ ഇവിടെ ഉള്ളപ്പോൾ താൻ എന്തിന് മറ്റുള്ളവരെ ഭയക്കണം അവളുടെ ഉള്ളം അവളോട് മന്ത്രിച്ചുകൊണ്ടിരുന്നു. വൈശാഖ് പറഞ്ഞ ക്ലാസ്സ് റൂം ലക്ഷ്യമാക്കി ശിവ നീങ്ങി പുലർച്ചെ ആയതുകൊണ്ട് തന്നെ അവിടെയെങ്ങും ആരുമുണ്ടായിരുന്നില്ല. വിജനമായ ആ കോളേജ് അങ്കണം അവളെ തെല്ലും ഭയപ്പെടുത്തിയില്ല. ആളൊഴിഞ്ഞ വരാന്തയിലൂടെ അവൾ മുന്നോട്ട് നടന്നു. ദൂരെനിന്നുതന്നെ തങ്ങളിലേക്ക് നടന്നടുക്കുന്ന ശിവയെ വൈശാഖ് കണ്ടിരുന്നു, അവളെ കണ്ടതും അവന്റെ കണ്ണുകൾ പക ആളിക്കത്തി. കെണിയിൽ അകപ്പെടാൻ പോകുന്ന തങ്ങളുടെ ഇരയെ നോക്കി അവർ ഒന്ന് ചിരിച്ചു. ആളൊഴിഞ്ഞ വരാന്തയുടെ കൈവരികളിൽ പിടിച്ച് അവൾ വൈശാഖ് പറഞ്ഞ് ക്ലാസ് റൂം ലക്ഷ്യമാക്കി നടന്നു. അവൻ സൂചിപ്പിച്ച റൂമിൽ പ്രവേശിച്ചതും അവൾ ചുറ്റുപാടും അശ്വിനെ അന്വേഷിച്ചു. വിജനമായ ഒരു ക്ലാസും ആയിരുന്നു അത്. ഉപയോഗശൂന്യമായ ഡെസ്കും ബെഞ്ചും കൂട്ടിയിട്ടുണ്ട് അവിടെ. ആൾപ്പെരുമാറ്റം ഇല്ലാത്തതിനാൽ ചിലന്തികൾ അങ്ങിങ്ങായി വലകൾ കെട്ടിയിട്ട് തങ്ങളുടെ ഇരകളെ പ്രതീക്ഷിച്ച് സൂക്ഷ്മതയോടെയിരിക്കുന്നുണ്ട്. ആ റൂമിൽ പ്രവേശിച്ചതും ശിവയുടെ ഉണ്ടായിരുന്ന ധൈര്യം ചോർന്നുപോയി. അവൾ തന്റെ സഖാവിന് വേണ്ടി അവിടെയാകെ മാനം അന്വേഷിച്ചു. പെട്ടെന്നാണ് വാതിലിന്റെ അവിടെനിന്നും വൈശാഖും കൂട്ടരും ഒരു കൈയടിയോടെ ഉള്ളിലേക്ക് പ്രവേശിച്ചത്. അവനെ കണ്ടതും ശിവയുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ജ്വലിച്ചു. അവൾ അവനെ ദേഷ്യത്തോടെ നോക്കി. അവളുടെ നോട്ടം കണ്ടപ്പോൾ വൈശാഖ് ഒരു പുച്ഛ ചിരിയോടെ സണ്ണിയെ ഒന്നു നോക്കി. നീ കേട്ടോടാ സണ്ണി ഇവളുടെ സഖാവിനെ ഏതോ പൂച്ച കടിച്ചു കൊണ്ടുപോയി..... കണ്ടു കിട്ടുകയാണെങ്കിൽ ഈ മാഡത്തെ ഒന്ന് അറിയിക്കണം കേട്ടോ... കണ്ണുകൾ കൊണ്ട് അവളെ ആകെ ഒന്നുഴിഞ്ഞു കൊണ്ട് ഒരു പരിഹാസത്തോടെ വൈശാഖ് തുടർന്നു. അത് കേട്ടതും അതിനെ സപ്പോർട്ട് ചെയ്യാൻ എന്നവണ്ണം മറ്റുള്ളവർ ഒന്ന് ചിരിച്ചു. പാണ്ഡവാസ് എല്ലാരും തന്നെയുണ്ട്, സിംഹങ്ങൾക്ക് മുൻപിൽ അകപ്പെട്ട ഒരു മാൻപേടയെ പോലെ ആയി ശിവ.. ഉള്ളിലെ പേടി മറച്ചു വെച്ച് അവൾ സധൈര്യം അവരുടെ മുൻപിൽ നിന്നു. നായിന്റെ മോള് അവളുടെ നിൽപ്പ് കണ്ടില്ലേ...? ഇപ്പോഴും അവളുടെ അച്ചുവേട്ടൻ അവളെ രക്ഷിക്കാൻ വരുമെന്ന് വിചാരിച്ചിരിക്കുകയാണ്.. നീയൊക്കെ എന്താണ് വിചാരിച്ചത് ഈ വൈശാഖ് എല്ലാം മറന്നെന്നോ..? നിങ്ങളുടെ കണ്ണുകൾ കൊണ്ടുള്ള പ്രണയം എല്ലാം കാണുന്നുണ്ടായിരുന്നു ഞാൻ.. നിന്റെ കൈ എന്ന് എന്റെ കരണത്ത് പതിഞ്ഞോ അന്നുമുതൽ ഞാൻ കാത്തിരിക്കുകയാണ് ഇങ്ങനെ ഒരു നിമിഷത്തിനായി... വൈശാഖ് കടിച്ചു തുപ്പിയ എല്ലിൻ കഷ്ണമേ അവനെ കൊണ്ട് ഞാൻ തീറ്റിക്കുകയുള്ളൂ.. ജയിച്ചെന്ന് കരുതിയ അവന്റെ മുന്നിലേക്ക് നിന്നെ ഞാൻ വലിച്ചെറിയുമെ ടീ അവന്റെ വാക്കുകളിൽ ദേഷ്യം കലർന്നു. അവൻ ദേഷ്യത്തോടെ അവളിലേക്ക് അടുത്തു. അപ്പോ അളിയാ ഞങ്ങൾ പുറത്ത് വെയിറ്റ് ചെയ്യാം.. ആവശ്യം കഴിയുമ്പോൾ ഞങ്ങളെ കൂടി പരിഗണിക്കണേ.. അവളെ നോക്കി ഒരു വഷളൻ ചിരിയോടെ സണ്ണി പറഞ്ഞു. അവനൊരു പുഞ്ചിരിയും നൽകി അവർ പുറത്തേക്ക് പോയി. വാതിൽ പുറത്തേക്ക് പൂട്ടി അവർ അവരുടെ ഊഴവും കാത്ത് ക്ഷമയോടെ നിന്നു. വൈശാഖ് തന്നിലേക്കടുക്കുന്നതിനനുസരിച്ച് ശിവ തന്റെ പാദങ്ങൾ പുറകോട്ട് ചലിപ്പിച്ചു. രക്ഷപ്പെടാൻ ഒരു പഴുതി നായി അവൾ ചുറ്റും പരതി. അവൻ നടന്നടുക്കുന്നതിനനുസരിച്ച് പുറകോട്ട് നീങ്ങിയ ശിവ ചുമരിൽ തട്ടി നിന്നു. അവളുടെ തൊട്ടു മുൻപിലായി വൈശാഖ് ഒരു വിജയ ഭാവത്തിൽ നിന്നു. തന്നെ കടന്നുപിടിച്ച വൈശാഖിനെ അവൾ ആഞ്ഞുതള്ളി.. പെട്ടെന്നുള്ള നീക്കമായതിനാൽ വൈശാഖ് പുറകിലേക്ക് മറിഞ്ഞു. ഈ സമയം കൊണ്ട് ശിവ രക്ഷപ്പെടാനായി വാതിലിന്റെ അടുത്തേക്ക് നീങ്ങി. ടീ ഒരലർച്ചയോടെ വൈശാഖ് അവളെ പുറകിൽ നിന്ന് വട്ടം പിടിച്ചു. തനിക്ക് അഭിമുഖമായി നിർത്തിയ അവളുടെ കരണം നോക്കി അവൻ ആഞ്ഞു തല്ലി. അവന്റെ അടിയുടെ ആഘാതം കൊണ്ട് ശിവ പുറകിലേക്ക് വേച്ചു വീണു... ചുണ്ട് പൊട്ടി ചോരയൊഴുകി.. കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി അവൾക്ക്. അവൾ ഒരു ദയനീയമായ നോട്ടം അവനെ നോക്കി. അവളുടെ പേടിച്ചരണ്ട നിൽപ്പ് കണ്ടപ്പോൾ അവന്റെ ആവേശം കൂടി. ഒരു വിജയിയെ പോലെ തന്നിലേക്ക് നടന്നുവരുന്ന വൈശാഖിനെ പേടിയോടെ ശിവ നോക്കി. ******************************** നീ എന്നതാടാ ഉവ്വേ.. ഈ വെട്ടിയിട്ട മെരുക് പോലെ കിടന്നങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നത്,..? അവന്റെ വെപ്രാളം കണ്ടാൽ തോന്നും ഭാര്യ പ്രസവിക്കാൻ വേണ്ടി ലേബർ റൂമിൽ കയറിയിരിക്കുകയാണെന്ന്. മകന്റെ വെപ്രാളം നിറഞ്ഞ പ്രവർത്തികൾ നോക്കിക്കൊണ്ട് ത്രേസ്യ സംശയത്തോടെ ചോദിച്ചു. ഒന്നുമില്ലമ്മാ.. എന്തോ മനസ്സിനൊരു സുഖവും ഇല്ല വേണ്ടപ്പെട്ട ആർക്കോ ആപത്ത് സംഭവിച്ചത് പോലെ തോന്നുവാ.. അവൻ വേവലാതിയോടെ അമ്മച്ചിയോട് പറഞ്ഞു. ഒന്ന് പോയെടാ ചെറുക്കാ ആർക്കെങ്കിലും ആപത്ത് സംഭവിക്കുമ്പോൾ കർത്താവ് എന്താ നിനക്ക് നോട്ടി തരുന്നുണ്ടോ..? ഇങ്ങനെ ടെൻഷനടിക്കാൻ നീ ചുമ്മാ ആവശ്യമില്ലാത്തതൊന്നും ആലോചിച്ച് കൂട്ടണ്ട. ത്രേസ്യ അവനെ നോക്കി പരിഹാസത്തോടെ പറഞ്ഞു. അമ്മയുടെ ആ വാക്ക് ഒന്നും അവനെ സമാധാനിപ്പിച്ചില്ല. ഞാനിപ്പോ വരാം എന്നും പറഞ്ഞ് അവൻ പുറത്തേക്കിറങ്ങി.. ========================== നിർത്താതെയുള്ള ശിവയുടെ ഫോണിന്റെ ശബ്ദം കേട്ടാണ് ശിവൻ അവളുടെ റൂമിലേക്ക് കയറിച്ചെന്നത്. ബെഡിൽ കിടന്ന് അടിക്കുന്ന ഫോണിലേക്ക് ശിവൻ ഒന്ന് സംശയത്തോടെ നോക്കി. ശേഷം ആൻസർ ബട്ടൺ അമർത്തി ചെവിയിലേക്ക് വെച്ചതും.. നീ ഇത് എവിടെ പോയി കിടക്കുകയായിരുന്നു ശിവാ എന്ന പാത്തുവിന്റെ ശബ്ദമാണ് കേട്ടത്. പാത്തുമോൾ ആണോ ശിവൻ വാത്സല്യത്തോടെ ചോദിച്ചു. അയ്യോ അച്ഛനായിരുന്നോ സോറി അച്ഛാ ഞാൻ അവൾ ആണെന്ന് വിചാരിച്ചാണ്.. അവൾ ഒരു ചമ്മലോടെ പറഞ്ഞു. അപ്പോൾ മോള് ഇന്ന് ക്ലാസിനു പോയില്ലേ...? ശിവൻ സംശയത്തോടെ ചോദിച്ചു. ക്ലാസിനോ ഇത്ര നേരത്തെയോ...? പാത്തുവും സംശയത്തോടെ ചോദിച്ചു. ആഹ് ശിവ ഇന്ന് സ്പെഷ്യൽ ക്ലാസ്സ് ഉണ്ട് എന്ന് പറഞ്ഞു നേരത്തെ ഇറങ്ങിയ ല്ലോ..? അപ്പൊ മോൾ എന്താ പോകാതിരുന്നത്..? ശിവൻ വീണ്ടും ചോദിച്ചു. ഓ... അ.. അത് അത് ഞാൻ മറന്നു പോയി, അച്ഛൻ പറഞ്ഞപ്പോഴാണ് ഞാൻ ഓർത്തത്, ശരി അച്ഛാ ഞാനും പോകാൻ റെഡി ആവട്ടെ.. അവൾ പെട്ടെന്ന് കിട്ടിയ ഒരു നുണ വെച്ച് കാച്ചി ഫോൺ കട്ട് ചെയ്തു. ഉള്ളിൽ ഒരുപാട് സംശയങ്ങൾ നുരഞ്ഞുപൊന്തി. എന്തിനാണ് ശിവ കള്ളം പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയത്..? ഇങ്ങനെ കള്ളം പറയുന്ന ഒരാളല്ല ശിവ.. എന്താണ് സംഭവിച്ചത്...? പാത്തുവിന്റെ മനസ്സിൽ ഒരുപാട് സംശയങ്ങൾ കുമിഞ്ഞുകൂടി. ഫോണിൽ ഇക്കയുടെ നമ്പർ ഡയൽ ചെയ്തു.. പക്ഷേ ഇന്നലെ തൊട്ടു പറയുന്നത് തന്നെ ഇന്നും ഫോൺ സ്വിച്ച് ഓഫ് ആണ്... ഇതെന്താ ഈ ഇക്കാക് സംഭവിച്ചത്..? അവൾക്ക് ദേഷ്യം വന്നു. ഫോണും കയ്യിൽ പിടിച്ച് ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് തന്റെ ഫോണിലേക്ക് പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് കോൾ വന്നത്. ഹലോ... മറുതലക്കൽ നിന്നും തന്റെ ഇക്കാന്റെ ശബ്ദം കേട്ടതും അവൾക്ക് ആദ്യം ദേഷ്യമാണ് വന്നത്. ഇത് എവിടെയായിരുന്നു ഇക്കാ ഞാൻ ഇന്നലെ തൊട്ടു വിളിക്കുന്നതാണ്.. അവൾ ദേഷ്യത്തോടെ പറഞ്ഞു. അച്ചോടാ... എന്റെ പാത്തു കൊച്ചിന് ദേഷ്യം വന്നോ..? നീ വിളിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു, അതുകൊണ്ടല്ലേ ഞാൻ അമ്മയുടെ ഫോണിൽ നിന്നും നിനക്ക് വിളിച്ചത്.. എന്റെ ഫോൺ ഇന്നലെ തൊട്ട് കാണാനില്ല, ഇനി നോക്കാൻ കോളേജ് മാത്രമേ ബാക്കിയുള്ളൂ അവൻ അവളോട് പറഞ്ഞു. ഇക്കാ ഒരു കാര്യമുണ്ട് ശിവ ക്ലാസ്സ് ഉണ്ടെന്ന് പറഞ്ഞു നേരത്തെ ഇറങ്ങി എന്ന്, എനിക്കെന്തോ വല്ലാതെ പേടിയാകുന്നു പാത്തു തന്റെ സംശയം അശ്വിനോട് പറഞ്ഞു. എന്തിന് പേടിക്കണം അവൾക്കു വല്ല അത്യാവശ്യവും കാണും അതാവും നേരത്തെ ഇറങ്ങിയത് അവൻ അവളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു, അല്ല ഇക്കാ അവൾ കള്ളം പറഞ്ഞ് ഒരിക്കലും നേരത്തെ ഇറങ്ങില്ല ഇതെന്തോ അത്രയും വലിയ കാര്യം എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകും എനിക്ക് പേടിയാകുന്നു ഇക്കാ.. നീ പേടിക്കേണ്ട ഞാൻ അന്വേഷിച്ചു കൊള്ളാം, അവളെ കൊണ്ട് തന്നെ നിനക്ക് വിളിപ്പിക്കാം പോരേ.. അവൻ അവളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു ഫോൺ കട്ടാക്കി. പാത്തു പറഞ്ഞത് കേട്ടപ്പോൾ തന്നെ അശ്വിന് സംശയം ഉണ്ടായിരുന്നു. പതിവില്ലാത്ത തന്റെ ഫോൺ മിസ്സിംങ്ങും മനസ്സിനുള്ളിൽ വല്ലാത്ത പരവേശവും ഒക്കെ കൂടി ശിവ എന്തോ ആപത്ത് സംഭവിക്കാൻ പോകുന്നതിന്റെ മുന്നറിയിപ്പാണ് എന്ന് അവനു തോന്നി. അവൻ ധൃതിയിൽ കോളേജ് ലക്ഷ്യമാക്കി നീങ്ങി. &&&&&&&&&&&&&&&&*&&&& തന്റെ മുന്നിലേക്ക് ആർത്തിയോടെ വരുന്ന വൈശാഖിനെ ആവുന്നത് പോലെ ശിവ തടഞ്ഞു കൊണ്ടേയിരുന്നു. അവളുടെ ചെറുത്തുനിൽപ്പ് അവനിൽ ആവേശം കൊള്ളിച്ചു. അവന്റെ ബലിഷ്ഠമായ കരവലയത്തിനുള്ളിൽ ഒതുക്കിയ അവളെ അവൻ കാമം കത്തുന്ന കണ്ണുകളോടെ നോക്കി. അവന്റെ നോട്ടം കണ്ട് അവൾക്ക് അവളോട് തന്നെ വെറുപ്പ് തോന്നി. സർവ്വശക്തിയുമെടുത്ത് അവൾ അവനെ തള്ളിമാറ്റി ഓടാൻ ശ്രമിച്ചു. അവളുടെ ദാവണിയിൽ പിടുത്തമിട്ടു അവൻ അവളുടെ ഷാൾ വലിച്ചൂരി. ശിവ ഇരുകൈകൾകൊണ്ടും തന്റെ മാറിടം മറച്ചു പേടി യോടെ വൈശാഖിനെ നോക്കി. അവളുടെ വെളിവാക്കപ്പെട്ട അവയവങ്ങളിലേക്ക് ആർത്തിയോടെ നോക്കിക്കൊണ്ട് അവൻ അവളിലേക്ക് നടന്നടുത്തു.. തുടരും.. ഹോയ് കൽബൂസ് കാത്തിരുന്നു മുഷിഞ്ഞല്ലേ എന്നാലും എല്ലാവരും ക്ഷമയോടെ കാത്തിരുന്നു ഒരുപാട് നന്ദി. ഓരോരുത്തരും സഖാവിന് എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് ഈ ദിവസങ്ങളിൽ മനസ്സിലായി. നിങ്ങൾ ഓർത്തു തന്നെയാണ് ഈ സ്റ്റോറി ഞാൻ മുൻപോട്ട് കൊണ്ടുപോകുന്നത്. അവസാനം വരെ സപ്പോർട്ട് ഉണ്ടാവണം. നീണ്ട ഒരു ഗ്യാപ് വന്നതിനാൽ സ്റ്റോറി എത്രത്തോളം നന്നായി എന്ന് എനിക്കറിയില്ല. കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിൽ ക്ഷമിക്കുക അതന്നെ അറിയിക്കുക. വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണം. സ്റ്റോറിയുടെ ലൈക്കും സപ്പോർട്ടും വളരെ കുറവാണ്, വായിക്കുന്നവർ ദയവുചെയ്ത് അഭിപ്രായം അറിയിക്കുന്നതോടൊപ്പം ഒരു ലൈക്കും തരണേ... ലൈക്ക് കൂടുകയാണെങ്കിൽ ഞാൻ ഡെയിലി പോസ്റ്റ് ചെയ്യാം. എന്നെ മടി പിടിപ്പിക്കാതെ കുറച്ചു ലൈക്ക് തന്ന ഉഷാർ ആക്കിയാൽ മതി ഞാൻ നന്നായിക്കോളാം. സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഒത്തിരി നന്ദി.. 📝Rafeenamujeeb.. #📙 നോവൽ *സഖാവ് *💓 (a deep love story ) ഭാഗം -38 📝Rafeenamujeeb.. ================ വൈശാഖ് തന്നോടടുക്കുന്നതിനനുസരിച്ച് ശിവയുടെ ധൈര്യം ചോർന്നു കൊണ്ടേയിരുന്നു. ഒരു ആശ്രയ ത്തിനുവേണ്ടി അവൾ ചുറ്റും പരതി. തന്നെ നോക്കുന്ന വൈശാഖിന്റെ കണ്ണുകളിൽ കാമം കണ്ടതും ശിവയുടെ സകല നിയന്ത്രണവും പോയി. അവളൊരു ആശ്രയത്തിനെന്നവണ്ണം ചുറ്റും പരതി. തൊട്ടപ്പുറത്തായി ഒടിഞ്ഞ ബെഞ്ചിന്റെ ഒരുകാൽ ഇളകി കിടക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു. അവൾ അത് പതിയെ കൈക്കലാക്കി തന്റെ ശരീരം സ്വന്തമാക്കാൻ വെറി യോടെ വരുന്ന വൈശാഖിന്റെ തല നോക്കി അവൾ ആ മരക്കഷണം ആഞ്ഞടിച്ചു. അവളിൽ നിന്നും അങ്ങനെ ഒരു നീക്കം അവൻ പ്രതീക്ഷിച്ചില്ല. അവൾ അടിച്ച ഭാഗത്ത് അവൻ വേദനയോടെ കൈവെച്ചു. അവിടെ നിന്നും ചെറുതായി രക്തം പൊടിയുന്നുണ്ട്. ശിവ ആ സമയം കൊണ്ട് അവനെ തള്ളി മാറ്റി ഓടാൻ ഒരു ശ്രമം നടത്തി. അവൻ ദേഷ്യത്തിൽ അവളെ പിടിച്ചു വലിച്ചു അവളുടെ മുഖമടക്കി ഒന്നു കൊടുത്തു. അടിയുടെ ആഘാതത്തിൽ പിറകിലേക്ക് പോകാൻ നിന്ന അവളെ പിടിച്ചു അവൻ മറു കവിളിലും ആഞ്ഞു തല്ലി. ശിവയുടെ കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. അവൾ വേച്ച് വേച്ച് ചുമരിൽ ചാരി നിന്നു. വൈശാഖ് തന്റെ കയ്യിലൂടെ ഒലിച്ചിറങ്ങിയ രക്തത്തിലേക്ക് ഒന്നു നോക്കി. ശേഷം അവളെ നോക്കി പരിഹാസത്തോടെ പറഞ്ഞു. അണയാൻ പോകുന്ന തീ ആളിക്കത്തും അത്രയേ ഉള്ള ടി നിന്റെ ഈ പ്രഹസനം, നീ ചെറുത്തു നിൽക്കും തോറും എനിക്ക് നിന്നോടുള്ള ആവേശം കൂടി വരും. , നീ കഴിയുന്നത്ര രക്ഷപ്പെടാൻ ശ്രമിക് ഞാൻ അതൊന്നു കാണട്ടെ.. അന്നൊരിക്കൽ നിന്നെ ഒന്ന് ചുംബിക്കാൻ ശ്രമിച്ചതിനല്ലേ മറ്റവൻ നിന്നെക്കൊണ്ട് എന്റെ കരണത്തടിപ്പിച്ചത്.. എന്നാൽ നമുക്ക് ഇനി അവിടെ നിന്ന് തന്നെ തുടങ്ങാം.. അവൻ വഷളൻ ചിരിയോടെ അവളുടെ അധരങ്ങൾ ലക്ഷ്യമാക്കി നീങ്ങി. ഒന്നു കുതറാൻ പോലും ശക്തിയില്ലാതെ ശിവ തളർന്നുപോയി, ഇതോടെ ശിവ തീർന്നു. ശിവ ഇനിയില്ല തളർന്ന മനസ്സോടെ അവളോർത്തു.. നടക്കുന്നതെല്ലാം സ്വപ്നമായിരുന്നെങ്കിൽ എന്നവൾ ഒരു നിമിഷം ആഗ്രഹിച്ചു. തന്റെ ശരീരത്തിലേക്ക് ആർത്തിയോടെ വരുന്ന വൈശാഖിനെ അവൾ ദയനീയമായി നോക്കി. ********************************** കോളേജ് ഗേറ്റിന് മുൻപിൽ വണ്ടി നിർത്തിയപ്പോഴാണ് അച്ചായന് സ്വബോധം വന്നത്. ഏതോ ഒരുരുൾ പ്രേരണയാൽ വണ്ടിയോടിച്ചതാണ്. ലക്ഷ്യമില്ലാതെ മനസ്സ് പറയുന്നതിലൂടെ നീങ്ങി. അവസാനം കൊണ്ടെത്തിച്ചത് ഇവിടെയും. വണ്ടി അവിടെ നിർത്തി അവൻ അടഞ്ഞുകിടക്കുന്ന ഗേറ്റിലേക്ക് കുറച്ചു നേരം നോക്കി നിന്നു. എന്തുകൊണ്ടാണ് ഇവിടെ വന്നത് പോലും അവനു നിശ്ചയമില്ല. കുറച്ചുനേരം അവിടെ ഗേറ്റിനു ഉള്ളിലൂടെ കോളേജിലേക്ക് നോക്കി നിന്നു. വിശാലമായ കോളേജ് പരിസരം വിജനമാണ്.. അവിടെനിന്നും വണ്ടി എടുത്തു തിരിച്ചു പോകാൻ ഒരുങ്ങുമ്പോഴാണ് അശ്വിൻ അവിടേക്ക് വന്നത്. രണ്ടാളും പരസ്പരം സംശയത്തോടെ മുഖത്തോടുമുഖം നോക്കി. നീ എന്താ ഇവിടെ അച്ചായൻ ഉള്ളിൽ നുരഞ്ഞുവന്ന സംശയം പുറത്തേക്കിട്ടു. ശിവ.. അവൾ ക്ലാസ്സ് ഉണ്ടെന്ന് പറഞ്ഞു നേരത്തെ ഇറങ്ങിയെന്ന് അതും പറഞ്ഞ് പാത്തു അവിടെ കിടന്ന് ടെൻഷനടിച്ചിരിക്കാണ്. ഞാൻ അന്വേഷിച്ചു വരാന്നും പറഞ്ഞു ഇറങ്ങിയതാണ്.. അശ്വിന്റെ വാക്കുകൾ തല്ലു ഭയത്തോടെയാണ് അച്ചായൻ ശ്രവിച്ചത്.. ആർക്കോ എന്തോ ആപത്തു സംഭവിച്ചിട്ടുണ്ട്, അതുറപ്പാണ്, ഇനിയൊരു പക്ഷേ അത് ശിവയ്ക്കായിരിക്കുമോ..? അതുകൊണ്ടാണോ തന്റെ മനസ്സ് കിടന്ന് ഇത്ര പിഴച്ചത്.... ശിവ ഇവിടെ എത്തിയിട്ടില്ല അച്ചു.. അവൻ അശ്വിനെ നോക്കി പറഞ്ഞു. ആ... അടഞ്ഞ ഗേറ്റ് നോക്കി അശ്വിനും അത് ശരിവെച്ചു. വാ നമുക്ക് ഒന്ന് അന്വേഷിച്ചു നോക്കാം, അവള് ചിലപ്പോൾ വല്ല ആവശ്യത്തിനു നേരത്തെ ഇറങ്ങിയതായിരിക്കും, അച്ചായൻ ഉള്ളിലെ ഭയം മറച്ചുവെച്ച് കൊണ്ട് പറഞ്ഞു. ഇരുവരും വണ്ടിയിലേക്ക് തന്നെ തിരിച്ചുകയറി. ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ തുടങ്ങിയ അശ്വിൻ എന്തോ ഓർത്തിട്ടെന്നപോലെ വീണ്ടും തിരിച്ചിറങ്ങി ഗേറ്റിനടുത്തേക്ക് തന്നെ നീങ്ങി അവൻ പോകുന്നത് കണ്ടു അച്ചായനും പുറകെ പോയി. എന്റെ മനസ്സ് എന്തോ ശിവ ഇവിടെ ഉണ്ട് എന്ന് തന്നെ പറയുന്നു, ഗേറ്റിനുള്ളിലൂടെ കോളേജിലേക്ക് നോക്കിക്കൊണ്ട് അശ്വിൻ പറഞ്ഞു. ശരിയായിരിക്കാം ഞാനും ഏതോ ഒരു പ്രേരണയാൽ എത്തിപ്പെട്ടതാണ് ഇവിടെ, സംശയിച്ചു നിൽക്കാതെ നമുക്ക് ഇവിടം ഒന്ന് പരിശോധിച്ചാലോ അവനെ പിന്താങ്ങിക്കൊണ്ട് അച്ചായൻ പറഞ്ഞു. രണ്ടാളും ആ ഗേറ്റിനു പുറത്ത് കുറച്ചു സമയം ചുറ്റിത്തിരിഞ്ഞു. പിന്നീട് ആ ഭീമാകാരമായ മതിൽ എടുത്തുചാടാൻ തന്നെ തീരുമാനിച്ചു. അച്ചായൻ കുനിഞ്ഞു നിന്ന് തന്റെ ഷോൾഡർ അശ്വിന് ചവിട്ടാൻ പാകത്തിൽ നിന്നുകൊടുത്തു. അശ്വിൻ അവന്റെ പുറത്ത് കയറി ആ മതിലിലേക്ക് അള്ളി പിടിച്ചുകയറി. അവിടെനിന്ന് അച്ചായനെ കൈപിടിച്ചു കയറ്റി, രണ്ടുപേരും ആ മതിലിൽ നിന്നും കോളേജ് കോമ്പൗണ്ടിലേക്ക് എടുത്തുചാടി. അവിടെ അവർ ശിവയ്ക്കായുള്ള അന്വേഷണം തുടർന്നു. കുറച്ചു മുൻപോട്ട് ചെന്നപ്പോൾ തന്നെ കണ്ടു സണ്ണിയുടെ ജീപ്പ്, അത് കണ്ടതും അവരുടെ ഉള്ളിലുള്ള സംശയം ഒന്നുകൂടി ഊട്ടി ഉറപ്പിച്ചു. കാലിനേക്കാൾ വേഗത്തിൽ അവരുടെ മനസ്സ് കുതിച്ചു. ശിവയ്ക്ക് വേണ്ടി ഓരോ ക്ലാസ് റൂമിലും അവർ കേറി ഇറങ്ങി. ::::::::::::::::::::::::::::::::::::::::::::::::::::::::::::::: വൈശാഖ് ശിവയുടെ മുഖം പിടിച്ച് അവന്റെ മുറിവിൽ നിന്നും വരുന്ന രക്തത്തിലൂടെ അവളുടെ മുഖം ഉരസി. രക്തത്തിന്റെ രൂക്ഷ ഗന്ധം അവളുടെ മൂക്കിലേക്ക് ഇരച്ചുകയറി. അവർക്ക് മനം പുരട്ടുന്നതു പോലെ തോന്നി. സർവ്വശക്തിയുമെടുത്ത് അവനിൽ നിന്നും കുതറി മാറാൻ അവൾ ആവുന്നതും ശ്രമിച്ചുകൊണ്ടിരുന്നു. വൈശാഖ് അവളുടെ മുടിക്കുത്തിൽ പ്പിടിച്ച് തറയിലേക്ക് തള്ളി. അവന്റെ തള്ളലിൽ നിലംപൊത്തിയ ശിവ അവിടെ നിന്നും എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനു മുൻപ് അവളിലേക്ക് വൈശാഖ് അമർന്നു കഴിഞ്ഞിരുന്നു... തുടരും..... ഹായ്.., ലെങ്ത് കുറവാണ് എന്ന് പരാതി പറയരുത്. എത്ര എഴുതിയിട്ടും എനിക്ക് ഒരു തൃപ്തി കിട്ടുന്നില്ല അതാണ് ഇങ്ങനെവൈകിക്കുന്നതും ലെങ്ത് കുറയുന്നതും, തുടർഭാഗം നാളെത്തന്നെ പോസ്റ്റാൻ ശ്രമിക്കാം, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക, 📝Rafeenamujeeb.. #📙 നോവൽ #📙 നോവൽ
*അല്ലിയാമ്പൽ*💛 പാർട്ട്‌ 34 ആൻവി _______________________________________ "ആമ്പലേ.....ആമ്പലേ....... " തങ്കിമോളുടെ വിളി കേട്ടാണ് നന്ദ രാവിലേ കണ്ണ് തുറന്നത്.... "ആഹാ...ഉണർന്നോ....നിനക്ക് ഉറക്കം ഒന്നുമില്ലേടി കുറുമ്പി... മ്മ്മ്.... " സുഖമായി ഉറങ്ങുന്ന ജെറിയുടെ മേൽ കിടന്നു നന്ദയെ നോക്കുന്ന തങ്കിമോളുടെ കവിളിൽ നുള്ളി കൊണ്ട് അവൾ ചോദിച്ചു... "മുത്തായി ചിന്നന്തേ (മിട്ടായി തിന്നണ്ടേ..)" കണ്ണുകൾ വിടർത്തി കൊതിയോടെ അവൾ പറഞ്ഞു.... "ഓഹ് എന്തൊരു ഓർമ...മിട്ടായി തിന്നാൻ വേണ്ടിയാണോ എന്റെ ചക്കര ഇത്ര നേരത്തെ എണീറ്റെ... " ബെഡിൽ നിന്ന് എണീറ്റ് നന്ദ മോളേ എടുത്തു.... "ബാ.... നമുക്കെ പല്ലൊക്കെ തേച്ച് പാല് കുടിച്ചിട്ട് മിട്ടായി തിന്നാം.... " അവളെയും എടുത്തു ബാത്‌റൂമിലേക്ക് നടക്കാൻ ഒരുങ്ങിയാ നന്ദയുടെ കയ്യിൽ നിന്ന് കുറുമ്പി കുതറി... "നാനെ ഒത്തക്ക് (ഒറ്റക്ക് ) നദന്നോളാ ആമ്പലേ.... " നന്ദയുടെ കയ്യിൽ നിന്ന് കുതറി ഇറങ്ങി കൊണ്ട് കൊണ്ട് കുറുമ്പി പറഞ്ഞു.. "ആണോടാ... എന്നാ ഭാ.. വാവ ആമ്പലിന്റെ കൈ പിടിച്ചോ... " അത് കേട്ട് തല കുലുക്കി കൊണ്ട് അവൾ നന്ദയുടെ കയ്യിൽ പിടിച്ചു നടന്നു... രാവിലെ ജെറി ഉണരുമ്പോൾ ഹാളിൽ നിന്ന് എന്തൊക്കെയോ ശബ്ദം കേൾക്കുന്നുണ്ട്.... അവൻ കണ്ണ് തിരുമ്മി കൊണ്ട് എണീറ്റു.... ഹാളിൽ ടീവി വർക്ക്‌ ചെയ്യുന്നതിന്റെ സൗണ്ട് കേൾക്കുന്നുണ്ട്... അതും animal plant.... ആരും കാണുന്നില്ലെന്ന് കണ്ടപ്പോൾ ജെറി ചെന്ന് ടീവി ഓഫ്‌ ആക്കി... ഓഫ്‌ ആക്കേണ്ട താമസം തങ്കിമോളുടെ ഉറക്കെ ഉള്ള കരച്ചിൽ കേട്ടു.... "ഇത് ഇപ്പൊ ഇവിടെന്നാ.. "ജെറി ചുറ്റും നോക്കി... അപ്പോഴതാ സോഫക്ക് താഴെ ഒരാൾ കിടന്നു ഉരുളുന്നു.... ജെറി വേഗം ചെന്ന് അവളെ എടുത്തു... "എന്താ കുഞ്ഞി...ഞാൻ ടീവി ഓഫ്‌ ആക്കിയതിനു ആണോ... " അവൻ അത് ചോദിക്കേണ്ട താമസം പുള്ളിക്കാരി കാറി പൊളിച്ച് അവന്റെ മുഖത്തു മാന്താനും കടിക്കാനും ഒക്കെ തുടങ്ങി.. "പത്തി....മീമി പോയി.....മീമി കാനണം... " അതും പറഞ്ഞു ജെറിയുടെ കയ്യിൽ നിന്ന് കുതറാൻ തുടങ്ങി.... "അയ്യോ.... മതി....ഞാൻ വെച്ച് തരാം...നിർത്തു കുഞ്ഞി... " ജെറി വേദന കൊണ്ട് അവളെ നിലത്ത് നിർത്തി.... അവള് നിലത്ത് കമിഴ്ന്നു കിടന്നു കരയാൻ തുടങ്ങി... ജെറി വേഗം ടീവി ഓൺ ചെയ്തു... നിർഭാഗ്യവശാൽ തങ്കിമോള് കണ്ട് കൊണ്ടിരുന്ന ഫിഷിന്റെ പ്രോഗ്രാം കഴിഞ്ഞു പോയിരുന്നു.... "അത് കഴിഞ്ഞല്ലോ കുഞ്ഞി.... " ജെറി ദയനീയ മായി അവളെ നോക്കി... "എന്തെ മീമി..... ആമ്പലേ.... മീമി...." കരഞ്ഞു പറഞ്ഞു കൊണ്ട് അവൾ ഹാളിൽ നന്ദയെ തിരിഞ്ഞു നടന്നു.... ജെറി എടുക്കാൻ വരുമ്പോൾ മാത്രം നിലത്ത് ഒരു കിടത്തം ആണ്... "ദേ കുഞ്ഞി കരയല്ലേ... ജെറി വരുമ്പോൾ മീമിനെ വാങ്ങി കൊണ്ട് വരാം... " "പത്തി...മീമിനെ കഞ്ഞു (കളഞ്ഞു.. )" കുഞ്ഞി കാലുകൾ കൊണ്ട് അവനെ ചവിട്ടാൻ തുടങ്ങി... "എന്താ.. എന്താ ഇച്ചാ... കുഞ്ഞ് എന്തിനാ കരയുന്നെ... " ബഹളം കേട്ട് അടുക്കളയിൽ നിന്ന് നന്ദ വന്നു...മോൾക്ക് വേണ്ടി എടുത്ത പാൽ ടേബിളിൽ വെച്ചു. "ആമ്പലേ.... " തേങ്ങി കരഞ്ഞു കൊണ്ട് അവൾ നന്ദയുടെ കാലിൽ വട്ടം പിടിച്ചു.. "എന്താ വാവേ... എന്ത് പറ്റി....?? " മോളുടെ അടുത്ത് മുട്ട് കുത്തി ഇരുന്നു കൊണ്ട് അവൾ ചോദിച്ചു. "മീമി പോയി...." കീഴ്ചുണ്ട് പുറത്തേക്ക് ഉന്തി കൊണ്ട് അവൾ കൈ മലർത്തി കാണിച്ചു..... "അച്ചോടാ...അതിനാണോ എന്റെ കുട്ടി കരയുന്നേ..." നന്ദ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു... "ഇച്ചൻ എന്തിനാ എന്റെ മോളുടെ മീനിനെ കളഞ്ഞേ...?? നല്ല അടി വെച്ച് തരും ഞാൻ.. എന്റെ കുഞ്ഞിനെ കരയിച്ചാൽ...." നന്ദ ജെറിയുടെ കയ്യിൽ പതിയെ അടിച്ചു കൊണ്ട് ചോദിച്ചു... ജെറി തലയും ചൊറിഞ്ഞു ഒന്ന് ഇളിച്ചു കൊടുത്തു... "എന്റെ കുഞ്ഞി ഇങ്ങ് വന്നേ... " ജെറി നീട്ടി വിളിച്ചു... കുറുമ്പി പിണക്കത്തോടെ നന്ദയെ കെട്ടിപിടിച്ചു.... "ദേ നോക്ക്.. എന്റെ ഫോണിൽ എത്ര മീമി ആണ്... പച്ച മീമി... നോക്ക് മോളെ... " ജെറി മോൾക്ക് ഫോൺ കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു... അവൾ കുഞ്ഞികണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അവൾ ഫോണിലേക്ക് ഒന്ന് എത്തി നോക്കി... "ഹൈ.... പത്ത മീമി (പച്ച മീൻ ....)" ഞൊടിയിടയിൽ അവൾ ഫോൺ കൈക്കൽ ആക്കി... പിന്നേ ഫോണും എടുത്തു കുണുങ്ങി കുണുങ്ങി റൂമിലേക്കു നടന്നു... അത് കണ്ട് ജെറി ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു... നന്ദക്ക് ചിരി വന്നു.. "ഇനി നീ മേലാൽ അവൾക്ക് ടീവി വെച്ച് കൊടുക്കരുത്.. കണ്ട് കൊണ്ടിരുന്ന പ്രോഗ്രാം തീർന്നാൽ പിന്നേ പെണ്ണ് വീട് തലകീഴിൽ മറിക്കും... " നന്ദയുടെ അടുത്തേക്ക് ഇരുന്നു കൊണ്ട് അവൻ പറഞ്ഞു.. "ഹും ഒരാള് അങ്ങനെ ഇനി ഈ വരുന്നവൻ എങ്ങനെ ആവുമോ എന്തോ... " നന്ദ വയറിൽ തടവി കൊണ്ട് ചിരിച്ചു.... "ഏയ്‌ നിങ്ങളെ പോലെ ഒന്നും ആവില്ലേ... അവൻ എന്നേ പോലെ ആവും അല്ലേടാ കുഞ്ഞൂസെ .... " വയറിൽ ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു...ഒപ്പം അവന്റെ കൈകൾ അവളുടെ കൊലുസിൽ തഴുകി ശബ്ദമുണ്ടാക്കി.... _____________________________________ "നീ എന്താ ഈ ചെയ്യണേ...?? " കുളി കഴിഞ്ഞ് ഇറങ്ങി തല തോർത്തുന്നതിന്റെ ഇടയിൽ ജെറി ചോദിച്ചു.. "കാണുന്നില്ലേ എന്താ ചെയ്യുന്നേ എന്ന്..." മുഖം കോട്ടി കൊണ്ട് നന്ദ കയ്യിൽ ഉള്ള ടോപ്പിന്റെ സ്റ്റിച് അഴിക്കാൻ തുടങ്ങി... "അതല്ല.. നീ എന്തിനാ ഇപ്പൊ ഇത് ചെയ്യുന്നേ.... " "എനിക്ക് ഇതൊന്നും ഇടാൻ പറ്റുന്നില്ല ഇച്ച നല്ല..എല്ലാം ചെറുതായി ആയി.... " അവൾ അവനോട് പറഞ്ഞു... "അത് ടോപ് ചെറുതായതല്ല നീ വീർത്തു വലുതായത..." അവൻ കള്ളചിരി ചിരിച്ചു കൊണ്ട് അവളുടെ അടുത്ത് ഇരുന്നു... "നീ അതൊക്കെ അവിടെ വെച്ചെ...ഇനി മുതൽ എന്നും സാരി ഉടുത്താൽ മതി...അതാവുമ്പോൾ എന്റെ മോന് കുറച്ച് കാറ്റും വെളിച്ചവും ഒക്കെ കിട്ടുമല്ലോ... " അവളുടെ വയറിൽ കുസൃതി കാട്ടി കൊണ്ട് അവൻ പറഞ്ഞു.. "അയ്യടാ... പോ അവിടെന്ന്...ആകെ മൂന്ന് സാരിയെ സ്ഥിരം ആയി ഇടാൻ പറ്റുന്നത് ഒള്ളൂ....ഞാൻ കൂടുതലും ചുരിദാർ അല്ലേ ഇടാറ്..." "അത് സാരമില്ല...ഞാൻ നോക്കട്ടെ പറ്റിയാൽ രണ്ട് എണ്ണം ഇന്ന് വാങ്ങാം.. മ്മ്മ്.. " അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു... "ഇച്ചാ...നിങ്ങടെ തറവാട്ടിൽ പോകാം എന്ന് പറഞ്ഞിട്ട്..." "ഹ്മ്മ്...പോകാം...ഇപ്പൊ തന്നെ വേണ്ട.. എന്തായാലും അടുത്ത ആഴ്ച്ച ചെക്ക്അപ്പിന് പോകണമല്ലോ... അന്ന് അങ്ങോട്ടും പോകാം... ". "ആഹ് പറഞ്ഞപോലെ ആറാം മാസത്തിൽ ഉള്ള ചെക്കഅപ്പ്‌ അടുത്തല്ലേ... " "ഹ്മ്മ് അടുത്തു....വാ എന്തേലും കഴിക്കാം... എനിക്ക് ജോലിക്ക് പോകാൻ ടൈം ആയി അല്ല മോളെവിടെ...?? " അവൻ ചുറ്റും നോക്കി കൊണ്ട് ചോദിച്ചു.. "ഹാളിൽ ഇരുന്നു കളിക്കുന്നുണ്ട്... " "ആഹ് എന്നാ ഭാ.... " അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ഹാളിലേക്ക് നടന്നു.... ____________________________________ "അച്ചൂ...... " മാളിൽ നിന്ന് ഷോപ്പിങ് കഴിഞ്ഞ് ഇറങ്ങി വരുമ്പോൾ ആണ് ജോയ് പിറകിൽ നിന്ന് വിളിച്ചത് .... ജെറി തിരിഞ്ഞു നോക്കി... "മ്മ്മ് എന്ത് വേണം.... " "അച്ചൂ.. എനിക്ക് പറയാൻ ഉള്ളത് നീ കേൾക്കണം .." "ശെരി പറ..... " ജെറി അവനു മുന്നിൽ കൈ കെട്ടി നിന്നു.. "എനിക്ക് എന്റെ മോളേ കാണണം...കുറച്ചു നേരം അവളുടെ കൂടെ ചിലവഴിക്കണം...പ്ലീസ്..എനിക്ക് വയ്യ.. പ്രാന്ത് പിടിക്കുന്ന പോലെ..ഉറക്കം നഷ്ട്ടപെട്ടിട്ട് മാസങ്ങൾ ആയി.. " ജെറി അത് കേട്ട് ചിരിച്ചതെ ഒള്ളൂ... "അച്ചൂ .. പ്ലീസ്.. എന്റെ തെറ്റ് ഞാൻ മനസിലാക്കുന്നു....എനിക്ക് കുഞ്ഞിനെ കാണണം ... " ജെറിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു... "എന്റെ മുന്നിൽ നിന്ന് പോകാൻ നോക്കടാ...ഞാൻ എന്തേലും ചെയ്ത് പോകും നിന്നെ...ജനിപ്പിച്ചത് കൊണ്ട് മാത്രം അച്ഛനാവില്ലടാ...സ്വന്തം എന്ന് പറയണമെങ്കിൽ അതിനുള്ള യോഗ്യത കൂടി വേണം...." അവളെ തള്ളി മാറ്റി കൊണ്ട് ജെറി മുന്നോട്ട് നടന്നു... ____________________________________ "മിന്നാമിന്നി...പോന്നെ.... കണ്ണാതുമ്പി....കാനതുമ്പി... കാതില് പാത്ത്‌.... " നന്ദയുടെ വയറിൽ മുഖം അമർത്തി കുഞ്ഞ് വാവക്ക് പാട്ട് പാടി കൊടുക്കുകയാണ് തങ്കിമോള്.... അത് കേട്ട് നന്ദയും അവളുടെ മടിയിൽ തല വെച്ചു കിടക്കുന്ന ജെറിയും പൊട്ടിചിരിക്കാൻ തുടങ്ങി.... "ആമ്പലേ നല്ലസല്ലേ... പാത്ത്‌ . " കുലുങ്ങി ചിരിച്ചു കൊണ്ടവൾ ചോദിച്ചു.. "നല്ല പാട്ടണല്ലോ... ഇതാര് പറഞ്ഞു തന്നതാ.... " നന്ദ അവളുടെ കവിളിൽ തലോടി കൊണ്ട് ചോദിച്ചു.. അത് കേട്ട് കുറുമ്പി ഒരു കള്ള ചിരിയോടെ ജെറിയെ നോക്കി... ജെറി അവളെ എടുത്തു അവന്റെ വയറിൽ ഇരുത്തി... "ആ പാട്ട് അങ്ങനെ അല്ലാടി...." ജെറി അവളുടെ മൂക്കിൽ പിടിച്ചു കൊണ്ട് പറഞ്ഞു... "മിന്നാമിന്നി ഇത്തിരി പോന്നെ... മിന്നണതെല്ലാം പൊന്നല്ല.... കണ്ണാംതുമ്പി കാഞ്ചനതുമ്പി കാതിൽ കേട്ടത് പാട്ടല്ല.. ഒന്നാമത്തെ തോണിയിലേറി... പൊന്നാരമ്പിളി വന്നിറങ്ങുമ്പോൾ തന്നീടാമൊരു പൊന്നോലാ.... " ജെറി പാടി തീർന്നപ്പോൾ അവള് കൈ കൊട്ടി ചിരിക്കാൻ തുടങ്ങി.... അവന്റെ ചുണ്ടിൽ ഒരു കുഞ്ഞുമ്മ കൊടുത്തു... "രണ്ട് പേരും റൂമിലേക്ക് വന്നേ മതി ഇന്നത്തെ പാട്ട് കച്ചേരി... നാളെ ചെക്ക്അപ്പിന് പോകേണ്ടതാ അല്ലി വാ... " ജെറി എണീറ്റ് മോളേ എടുത്തു.. "കുറച്ച് നേരം കൂടെ ഇവിടെ ഇരിക്കട്ടെ ഇച്ചാ..... പ്ലീസ്.... " "വേണ്ടാന്ന് പറഞ്ഞില്ലേ...വാ....". ജെറി അവളെ പിടിച്ചു വലിച്ചു...ഉന്തി തള്ളി റൂമിലേക്ക് കൊണ്ട് പോയി... പിറ്റേന്ന് രാവിലെ അവർ ഹോസ്പിറ്റലിലേക്ക് പോയി... ഡോക്ടറെ കണ്ട് പരിശോധന കഴിഞ്ഞ ശേഷം അവർ അവിടെന്ന് ഇറങ്ങി.. നേരെ കുരിശിങ്കൽ തറവാട്ടിലേക്ക്.... നന്ദയുടെ കൈ പിടിച്ചു തങ്കിമോളെയും എടുത്ത് ആ വലിയ തറവാടിന്റെ പടി കയറുമ്പോൾ ജെറിയുടെ ഉള്ളിൽ ഇന്നലെകൾ മിന്നി മായ്ഞ്ഞു..... നന്ദ അവന്റെ കയ്യിൽ മുറുകെ പിടിച്ചു... തങ്കിമോള് അവന്റെ തോളിൽ കിടന്നു മയങ്ങിയിരുന്നു..... "അന്നമ്മേ ഒന്നിങ്ങോട്ട്‌ വന്നേ... " ജെറിയെ കണ്ടപ്പോൾ ഉമ്മറത്തെ ചാരു കസേരയിൽ ഇരുന്ന ജേക്കബ് അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.. "അച്ചൂ.... വാടാ.... " നിറഞ്ഞ മനസോടെ അയാൾ അവനെ വിളിച്ചു... ജെറി നന്ദയെ ഒന്ന് നോക്കി...അവളും അവനെ നോക്കി നിൽക്കുകയായിരുന്നു.. രണ്ട് പേരും പരസപരം ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി... അന്നമ്മയുടെ ഒപ്പം ജോയ്യുടെ അമ്മ സെലിനും ഭർത്താവ് ജോസഫും ഉണ്ടായിരുന്നു.... എല്ലാവരും അവരെ സ്നേഹത്തോടെ അകത്തേക്ക് ക്ഷണിച്ചു... ജെറിയുടെ കണ്ണുകൾ ജോയ്യെ തിരഞ്ഞു.. കണ്ടില്ല.. സുഖ വിവര അന്വേഷണമായി പിന്നെ... "മോളുറങ്ങിയോ....?? അച്ചൂ നിന്റെ പഴയ റൂം ഇപ്പോഴും വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്... ചെല്ല് മോളേ കൊണ്ട് കിടത്ത്‌....നന്ദമോളും കുറച്ച് നേരം റസ്റ്റ്‌ എടുക്കട്ടെ... " സെലിൻ ആയിരുന്നു അത് പറഞ്ഞത്... ജെറി നന്ദയേയും കൂട്ടി റൂമിലേക്ക് നടന്നു... നടക്കുമ്പോൾ അവന്റെ കാലുകൾക്ക് വേഗതയേറി.... മൂന്ന് വർഷങ്ങൾക്കു ശേഷം ഇന്ന് ആദ്യമായ് ആ റൂമിലേക്ക്.. വാതിൽ തുറന്നു അകത്തേക്ക് കയറുമ്പോൾ അവന്റെ ഉള്ളം മിഡിക്കുന്നുണ്ടായിരുന്നു ... എല്ലാം പഴയത് പോലെ തന്നെ....അവൻ മോളേ ബെഡിൽ കിടത്തി റൂം മുഴുവൻ കണ്ണോടിച്ചു... നന്ദയുടെ റൂം മുഴുവൻ നോക്കുന്നുണ്ടായിരുന്നു...റൂമിലേ ഒരു സൈഡിൽ അടുക്കും ചിട്ടയിലും അടക്കി വെച്ചിരിക്കുന്ന ബുക്കുകൾ... ഒരുപാട് എണ്ണം....എല്ലാം പേര് കേട്ട എഴുത്തുകാരുടെത്... അവൾ അവ ഓരോന്നും എടുത്തു നോക്കാൻ തുടങ്ങി... ജെറി ടേബിളിൽ ഇരുന്ന ഫോട്ടോ എടുത്തു കയ്യിൽ പിടിച്ചു... ശീതളിന്റെയും അവന്റെയും ഫോട്ടോ ആയിരുന്നു അത് ... അവന്റെ കണ്ണുകൾ നിറഞ്ഞു...ഫോട്ടോ അവൻ നെഞ്ചോട് ചേർത്ത് വെച്ചു... "നീ ഹാപ്പി അല്ലേ ശീതൾ..." ആ ഫോട്ടോയിലേക്ക് നോക്കി അവൻ ചോദിച്ചു... അറിയാതെ ഒരു തുള്ളി കണ്ണ് നീർ ഫോട്ടോ ഇറ്റി വീണു.... ____________________________________ "ഇച്ച....സിവിൽ സർവീസിന് prepare ചെയ്ത് ചെയ്തിരുന്നോ..?? " ഷെൽഫിൽ ഇരുന്ന അവന്റെ സർട്ടിഫിക്കറ്റ് എല്ലാം നോക്കി കൊണ്ട് അവൾ ചോദിച്ചു... "ഹ്മ്മ് പിജി കഴിഞ്ഞ് അതൊക്കേ ആയിരുന്നു ആഗ്രഹം...." "Continue ചെയ്യാമായിരുന്നില്ലേ...?? " "നിനക്ക് എന്താ അല്ലി.. മോളെ നോക്കി കൊണ്ട് പിജി കംപ്ലീറ്റ് ചെയ്തത് എങ്ങനെയാന്ന് പോലും എനിക്ക് ഓർക്കാൻ വയ്യ...അതിന്റെ ഇടക്ക് ഇനി സിവിൽ സർവീസ്.... " അവൻ തങ്കിമോളേ തലോടി കൊണ്ട് പറഞ്ഞു... നന്ദ അവനെ നോക്കി ഇരുന്നു... "അന്നൊക്കെ പുലർച്ചയാണ് ഇവൾ ഉറങ്ങാറ് അത് വരെ എനിക്ക് പഠിക്കാൻ പറ്റില്ല..രാത്രിയിൽ ഫുൾ ടൈം കളിയും പുലർച്ചെ ഉറക്കവും അതാ ഇവളുടെ പരിപാടി..പെണ്ണ് ഉറങ്ങി പുലർച്ചെ ഇരുന്നുള്ള പഠിത്തം രാവിലെ ജോലിക്ക് പോക്ക് ഉച്ചക്ക് ശേഷം ക്ലാസ്സിലേക്ക് ഒരു ഓട്ടമാണ്.. തലക്ക് പ്രാന്ത് പിടിക്കും... ഓർക്കാൻ കൂടി വയ്യാ..." അവൻ പറയുമ്പോൾ വേദന അവളുടെ ഉള്ളിൽ ആയിരുന്നു... പതിയെ കൈകൾ ഉയർത്തി അവന്റെ മുടിയിൽ തലോടി.... നെറ്റിയിൽ ചുംബിച്ചു... "നിങ്ങളോടുള്ള ഇഷ്ട്ടം കൂടുവാണ് ഓരോ നിമിഷം കഴിയും തോറും.... നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഒള്ളൂ ഇച്ചാ...പ്രണയത്തേക്കാൾ ഉപരി ആരാധനയാണ്... " തുടരും.... ഇനി അധികം ഒന്നുമില്ലട്ടോ.. അവസാനിക്കാറായി 😊😊😊 #📙 നോവൽ #📙 നോവൽ